RSS

Tag Archives: ശ്രേഷ്ഠഭാഷ

മാര്‍ക്സിയന്‍ ശ്രേഷ്ഠഭാഷ

കഴിഞ്ഞ ഒരു മാസത്തോളം യാത്രയിലായിരുന്നതിനാല്‍, ഇമെയില്‍ ചെക്ക് ചെയ്യുന്നതിനപ്പുറം കാര്യമായ ഓണ്‍ലൈന്‍ ആക്റ്റിവിറ്റികളൊന്നുമുണ്ടായിരുന്നില്ല. ഒരു വര്‍ഷം മുന്‍പു്‌ ഒരു പോസ്റ്റില്‍ ഞാനൊരു കമന്റെഴുതിയിരുന്നു. മെയ് 18-നു്‌ അതില്‍ ചില പുതിയ കമന്റുകള്‍ വന്നപ്പോള്‍ ആ വിവരത്തിനു്‌ ഗൂഗിള്‍ എനിക്കൊരു മെയിലയച്ചു. നിശ്ചിതമായ ചില ആള്‍ഗൊറിധംസ് അനുസരിച്ചു്‌ പ്രവര്‍ത്തിക്കാനല്ലാതെ, എന്തായിരുന്നു ആ പോസ്റ്റിന്റെ വിഷയമെന്നും, എന്റെ ആ പഴയ കമന്റില്‍ കവിഞ്ഞ ഒരു വാക്കുപോലും അതിനെപ്പറ്റി എനിക്കു്‌ പറയാനില്ലെന്നും, അവഗണിക്കേണ്ടിയിരുന്ന ആ പോസ്റ്റില്‍ കമന്റെഴുതാന്‍ പോയതു്‌ എനിക്കു്‌ പറ്റിയ ഒരു അബദ്ധമായിരുന്നു എന്നൊന്നും ഗൂഗിളിനറിയില്ലല്ലോ. പിന്നെയെന്തിനാണു്‌ ഇപ്പോള്‍ ഇതു്‌ എഴുതുന്നതു്‌ എന്നാണെങ്കില്‍, പിണറായിയും വീഎസും ചിത്രലേഖയുമൊക്കെ അടങ്ങുന്ന പ്രോലെറ്റേറിയറ്റ് സായുധവിപ്ലവത്തിലൂടെ ലോകഭരണം ഏറ്റെടുക്കുമ്പോള്‍ മനുഷ്യര്‍ സംസാരിക്കുന്ന ശ്രേഷ്ഠഭാഷയുടെ ഒരു ഏകദേശരൂപം ഇപ്പൊഴേ അറിഞ്ഞിരിക്കുന്നതുകൊണ്ടു്‌ ദോഷമൊന്നും വരാനില്ലല്ലോ എന്ന തോന്നല്‍ മൂലമാണു്‌. വൈരുദ്ധ്യാധിഷ്ഠിതവും അതിപ്രധാനവുമായ കാര്യങ്ങള്‍ ആ പോസ്റ്റില്‍ കമന്റ് ഇട്ടില്ല എന്നതിന്റെ പേരില്‍ എന്നെ വായിക്കുന്നവര്‍ അറിയാതെ പോകരുതല്ലോ. ആദ്യം ഒരു Baala Kiran അവിടെ എഴുതിയ ഈ കമന്റ് വായിച്ചുകൊണ്ടു്‌ തുടങ്ങാം.

>>>>Baala Kiran May 20, 2013

അധികാരത്തിന്റെയും അധീശത്തിന്റെയും  ഒളിയുപകരണങ്ങളിൽ എക്കാലത്തും മുഖ്യസ്ഥാനം ഭാഷക്കുണ്ടായിരുന്നു .മറ്റുള്ളവന്റെ സംസാരിക്കാനുള്ള അവകാശം ,എക്സ്സ്പ്രെസ്സ് ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിവയെ സദാ ഹനിക്കുവാൻ  ഭാഷയെ ഉപയോഗിച്ച് പോന്നു .അടികാരഭാഷ ഉപയോഗിക്കുന്നവൻ ദുർബലജനതയ്ക്ക് മീതെ നിർലജ്ജം തന്റെ അധികാരം ചെലുത്തുകയോ  വായടപ്പികുകയോ ചെയ്തു പോന്നു  ഈ  ഒരു രീതിയാണ് എല്ലാ പോസ്റ്റുകളിലും
പിന്തുടരുന്നത് .ഭാഷയെ അധികാരത്തിന്റെ ടൂളായി ഉപയോഗിക്കുക മറ്റുള്ളവന്റെ അവകാശങ്ങളെ തകര്ക്കുക .ഇത്തരം ഭാഷ  ഉപയോഗിക്കുന്നതിലൂടെ അബോധതലത്തിൽ  പവർ എക്സ്പ്രസ്സ്‌ ചെയ്തു .ആ പവ്വർ  മറ്റുള്ളവരുടെ അവകാശങ്ങളെ അറുത്തു കളയുകയും ചെയ്തു .ആശയപരമായി കീഴാള രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുമ്പോൾ തന്നെ ഭാഷ പരമായ ഒരു മാടമ്പിത്തരം സഖാവിനെ ഒരു  അധികാരപ്രയോക്താവായി മാറ്റുകയും ചെയ്തു .ഇത്തരം ഭാഷ ഞാൻ മാൻ:പൂർവ്വം  ഉപയോഗിക്കുന്നതാണ്.പരിഹാസമാണതിൻ ധ്വനി ,ഇതെന്റെ കുതന്ത്രതന്ത്രാധികളുടെ ഭാഗമാണ് എന്നെല്ലാം വാദത്തിനു വേണ്ടി താങ്കൾക്കു വാദിക്കവുന്നതാണ് .എന്റെ ഉദാഹരങ്ങൾ പോപ്പുലർ സംസ്കാരത്തിന്റെ കേവല സൂചകങ്ങൾ എന്ന് കൈകഴുകുകയും ആവാം .താങ്കളുടെ പല പോസ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ രാഷ്ട്രീയം ഉയര്ന്ന ജാതിക്കരന്റെതാണ് ഉന്നത ജാതിയനായ ഒരു പുരുഷന് മാത്രം പ്രയോഗത്തിൽ വരുന്ന രീതിയിൽ താങ്കൾ ഭാഷയിൽ വ്യവഹരിക്കുന്നു .പുരുഷന്റെതായ അഹന്ത ,ഗർവ്വു എന്ന് തന്നെ പറയാം .നിങ്ങളുടെ Men body politics  ആകട്ടെ ഘടനാപരമായി അധികാര പക്ഷത്തും പുരുഷാഹന്ത പക്ഷത്തും ആവുന്നു
//  പോത്ത് അമ്മേടെ കറുത്ത് കരുത്തനായ നായരുമായിരിക്കണം.///
/// അതിശയായിയിരിക്കണൂ!///
//  എന്തെങ്കിലും തരത്തില്‍ തിരുവള്ളക്കേട് തോന്നിയാല്‍// //
തുടങ്ങി ഇനിയും ഉദാഹരണങ്ങൾ ഓരോ പോ സ്റ്റിലും ഉണ്ട് .വികാരം വരുമ്പോൾ / പരിഹസിക്കുമ്പോൾ  എന്ത് കൊണ്ടാണ് ഇത്തരം  ഭാഷകൾ  വരുന്നത് ?
അത് പോലെ പുരുഷന്റെത് മാത്രമായ അധികാരസൂത്രമാണ് ഭാഷയിൽ അശ്ലീലത്തിന്റെ എലെമെന്റ്  കൊണ്ട് വരിക എന്നത് ,തെറി പദങ്ങൾ  സ്ത്രീ വിരുദ്ധമായ വാക്കുകൾ  പ്രയോഗിക്കുക എന്നത് .

പുരുഷനെന്ന ഈ അധികാര ഭാഷ പ്രയോഗത്തിലൂടെ  സ്ത്രീകളുടെ സംസാരിക്കുക എന്ന അവകാശം ആദ്യമേ ഇല്ലാതാക്കുന്നു
// പരട്ടത്തായോളികൾ. ///
/// മാദ്ധ്യമമൈരുകളേ.///
/// വല്ലവന്റെയും താങ്ങിനടന്നുള്ള പരിചയം//
// മൈരാണ് മനുഷ്യസ്നേഹം.//
മൈരൊക്കെ എഴുതേണ്ടതെന്ന് മൈരാണേ എനിക്കറിയില്ല.///
/// എന്ത് മൈരിലെ ഏര്‍പ്പാടാണ്?!  മൈര്!///
// കരസേനയെ അണ്ടിചൊറിയാന്‍ മാത്രം തീറ്റിപ്പോറ്റിയാല്‍ മതി. //
// എന്റെ പട്ടി വരും, വളിക്ക് വിളി കേള്‍ക്കാന്‍// /// /// ///
/// അനുഭവിക്ക് മൈ…കളേ. ഇവറ്റകളുടെ കൈകള്‍ നിന്റെ പിടുക്കിലേക്ക് നീളുംവരെ///
// പ്‌ഫാ, നായിന്റെ മോനേ..////
ഇനിയും തപ്പിയാൽ കാണും അസംഖ്യം ഉദാഹരണങ്ങൾ

ഈ പുരുഷന്റെതായ ബോഡി പൊളിറ്റിക്സ് ,ഭാഷയുടേതായ പവർ  പൊളിറ്റിക്സ്  വലിയ സൂത്രമാണ്

ആയിരം പയറഞ്ഞാഴി ഉത്തരങ്ങൾ നാവിൽ തിരിയുന്നതായി അറിയുന്നു ..പിന്നെ പിന്നെ പിന്നെ എന്ന് .മൂങ്ങകളോട് കളിക്കുമ്പോൾ സൂക്ഷിക്കുക<<<<

ഈ കമന്റെഴുതിയ Baala Kiran എന്ന വ്യക്തിയെ എനിക്കു്‌ പരിചയമില്ല. എങ്കിലും, പോസ്റ്റുടമയുടെ

>>>ബാക്കിയൊക്കെ ആരോപണങ്ങളാണ്, സ്വയം തെളിയിച്ചേക്കണം. അരിശം തീരുന്നില്ലെങ്കില്‍ ബര്‍ഡന്‍ ഓഫ് പ്രൂഫ് എന്ന് സെര്‍ച്ച് ചെയ്ത് വിക്കിയുടെ ചുറ്റും മണ്ടിയാലും മതി മണ്ടി.<<<

എന്ന സെല്‍ഫ് അഗ്രാന്‍ഡൈസിങ് ആഹ്വാനത്തിനു്‌ തെളിവു്‌ സഹിതം മറുപടി നല്‍കാന്‍ നടത്തിയ ശ്രമവും, കാണിച്ച ക്ഷമയും ബഹുമാനം അര്‍ഹിക്കുന്നുണ്ടു്‌. ഉണരുന്നതു്‌ മുതല്‍ ഉറങ്ങുന്നതുവരെ കമ്പ്യൂട്ടറിനു്‌ മുന്നിലിരുന്നു്‌ ഓണ്‍ലൈന്‍ മാര്‍ക്സിസം ‘ചര്‍ച്ച’ ചെയ്തുചെയ്തു്‌, മറ്റുള്ളവരില്‍ ‘സെലക്റ്റിവ് അംനീഷ്യ’ ആരോപിക്കാന്‍ മാത്രം ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബാധിച്ചവരെ കണ്ണാടി കാണിച്ചതുകൊണ്ടും പ്രയോജനമൊന്നുമില്ല എന്നറിയാന്‍ അതിലെ മറ്റു്‌ രണ്ടു്‌ കമന്റുകള്‍ വായിച്ചാല്‍ മതി.

>>>>Kiran Balakrishnan May 18, 2013

മനുഷ്യർക്കീ  മായും  മൈയും  വിട്ടുള്ള കളിയില്ലെന്നു?മര്യാദക്ക് എഴുതീത് പോരഞ്ഞാണോ മൈ …. മൈ  …എന്ന് പറയുന്നത് ?? ഒരു അയ്യേ പോരാ ..അയ്യേ അയ്യയ്യേ….അയ്യയ്യയ്യെ

Deepak Sankaranarayanan May 18, 2013

വളരെ മര്യാദയായെല്ലേ മൈരെന്ന് എഴുതിയിരിക്കുന്നത്?  ഇതിലും മര്യാദക്ക് എങ്ങനെയാണ് ഇമ്മാതിരി മൈരൊക്കെ എഴുതേണ്ടതെന്ന് മൈരാണേ എനിക്കറിയില്ല.

മൈരെഴുത്തിന്റെ എറ്റിക്വിറ്റ്സ് പഠിപ്പിക്കുന്ന ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട് ബാംഗളൂര്‍ പരിസരത്തെങ്ങാനുമുണ്ടെങ്കില്‍ ഈ മൈര് പ്രശ്നം ഒഴിവായേനെ. മര്യാദക്കുള്ള സാംസ്കാരികവിദ്യാഭ്യാസം നിഷേധിച്ചിട്ട് എനിക്ക് മര്യാദയറിയില്ലെന്ന് പറയുന്നത് എന്ത് മൈരിലെ ഏര്‍പ്പാടാണ്?!  മൈര്!<<<<

ഇത്തരം കൂടുതല്‍ മൊഴിമുത്തുകള്‍ വേണമെന്നുള്ളവര്‍ക്കു്‌ ഇവിടെ പോയി സായൂജ്യമടയാം:

https://plus.google.com/u/0/112714606525932943277/posts/HB1a2KYJ2tT

“മാര്‍ക്സിന്റെ ആയുധം വാളല്ല, ഒരു കൈനിറയെ ചെളിയാണു്‌” എന്നു്‌ പറഞ്ഞതു്‌ മറ്റാരുമല്ല, സാക്ഷാല്‍ മിഖായില്‍ ബാകുനിനാണു്‌.

ഒരുവന്‍ എഴുതുന്നതോ പറയുന്നതോ ആയ കാര്യം അമേധ്യതുല്യമാണെന്നു്‌ കരുതുന്നവര്‍ക്കു്‌ ഒന്നുകില്‍ അതു്‌ വായിക്കാതിരിക്കാം, അല്ലെങ്കില്‍ വായിച്ചശേഷം അതു്‌ അമേധ്യമാകുന്നതു്‌ എന്തുകൊണ്ടു്‌ എന്നു്‌ യുക്തിഭംഗം ഇല്ലാതെ സ്ഥാപിക്കാന്‍ ശ്രമിക്കാം. പക്ഷേ, അതിനു്‌ എന്താണു്‌ കാര്യമെന്നു്‌ അറിയാമെങ്കിലേ പറ്റൂ. ആര്‍ക്കും കഴിയുന്ന മറ്റൊരു സാധ്യത, എഴുതിയിരിക്കുന്നതില്‍ നിന്നും ഒരു വാക്കോ വാചകമോ അടര്‍ത്തിയെടുത്തു്‌, തീട്ടവണ്ടു്‌ ചാണകം ഉരുട്ടുന്നതുപോലെ, ഉരുട്ടിക്കൊണ്ടിരിക്കുകയാണു്‌. ഏതു്‌ വിഷയത്തിലും ആധികാരികമായി രണ്ടു്‌ വാക്കു്‌ സംസാരിക്കാന്‍ താന്‍ യോഗ്യനാണെന്നു്‌ വരുത്താന്‍ ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണിതു്‌. ഈ ഉരുട്ടലിനു്‌ മാത്രമായി ഓണ്‍ലൈന്‍ ലോകത്തില്‍ ചുറ്റുന്ന മല്ലൂസ് ഉണ്ടെന്നു്‌ കേള്‍ക്കുന്നു.

ഇക്കിളിശ്ലോകങ്ങളും സമസ്യകളുമായി ഊട്ടുപുരകളില്‍ ആരംഭിച്ചു്‌, പിന്നീടു്‌ ചായക്കടകളിലെത്തി ജനകീയമായി, ബൂര്‍ഷ്വാസിയുടെ കമ്പ്യൂട്ടറും ഗൂഗിളുമെല്ലാം വന്നപ്പോള്‍ ഡിജിറ്റലൈസ് ചെയ്യപ്പെട്ടതാണു്‌ ഈ ചാണകമുരുട്ടല്‍ പ്രക്രിയ. പശുവിന്റെ ദേഹത്തു്‌ തൊട്ട കൈകൊണ്ടു്‌ മനുഷ്യര്‍ സ്വന്തം ദേഹത്തു്‌ തൊടുന്നതു്‌ വളരെ അനുഗ്രഹപ്രദമായതിനാലാവണം, പശു ഭാരതത്തില്‍ വിശുദ്ധയായി ആരാധിക്കപ്പെടുന്ന ഒരു ജീവിയാണു്‌. മനുഷ്യന്‍ ജന്മനാ അശുദ്ധനായതിനാല്‍, മനുഷ്യന്റെ ദേഹത്തു്‌ തൊട്ടശേഷം പശുവിന്റെ ദേഹത്തു്‌ തൊട്ടാല്‍ പശുവിനു്‌ ഉണ്ടാവുന്നതു്‌ വിപരീതഫലമായിരിക്കുമെന്നു്‌ പ്രത്യേകം പറയേണ്ടല്ലോ. അതിനാല്‍, ചാണകം എന്ന, സ്വാഭാവികമായും പശുവുമായി ബന്ധപ്പെടുത്താന്‍ സാധ്യതയുള്ള വിശുദ്ധമായ വാക്കിനു്‌ പകരം അതിനു്‌ തുല്യമായ മനുഷ്യവിസര്‍ജ്ജ്യത്തിന്റെ പേരു്‌ ഉപയോഗിച്ചാല്‍ ദോഷഫലങ്ങള്‍ ഒഴിവാക്കാം, ഭാരതീയസംസ്കാരത്തെ രക്ഷപെടുത്താം.

മാര്‍ക്സിയന്‍ തൊഴിലാളി സ്നേഹത്തെപ്പറ്റി മനസ്സിലാക്കണമെങ്കില്‍ മാര്‍ക്സും എംഗല്‍സും തമ്മില്‍ നടത്തിയ എഴുത്തുകുത്തുകളില്‍ ഉപയോഗിച്ചിരിക്കുന്ന ‘ശ്രേഷ്ഠഭാഷ’ പരിശോധിച്ചാല്‍ മതിയെന്നു്‌ കഴിഞ്ഞൊരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ, ‘നല്ല നാളെകള്‍’ ഇനിയും ധാരാളം ഉള്ളതിനാല്‍ ഇന്നത്തേക്കു്‌ ഇതു്‌ മതി.

 
Comments Off on മാര്‍ക്സിയന്‍ ശ്രേഷ്ഠഭാഷ

Posted by on Jun 6, 2013 in പലവക

 

Tags: , ,