RSS

Daily Archives: Feb 16, 2012

ഖുര്‍ആന്‍ ശാസ്ത്രീയമെന്നു്‌ ശാസ്ത്രജ്ഞര്‍!!

പ്രപഞ്ചാരംഭം മുതല്‍ ബ്ലാക്ക് ഹോള്‍ വരെയുള്ള ശാസ്ത്രജ്ഞാനം മുഴുവനും ഖുര്‍ആനില്‍ ഉണ്ടെന്നു്‌ അവകാശപ്പെടുന്ന ഒരു വെബ്സൈറ്റാണു്‌ സയന്‍സ് ഇസ്ലാം (scienceislam.com). അതു്‌ സ്ഥാപിക്കാനായി അവര്‍ ലേഖനങ്ങള്‍ വീഡിയൊ ഓഡിയൊ മുതലായ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. സകലശാസ്ത്രജ്ഞാനവും ഉള്ളവനാണു്‌ അവരുടെ ദൈവമെങ്കിലും പ്രൊപഗാന്‍ഡക്കു്‌ ദൈവത്തിന്റെ മാര്‍ഗ്ഗത്തെക്കാള്‍ ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണു്‌ എളുപ്പവും നല്ലതുമെന്നു്‌ അവര്‍ക്കറിയാമെന്നു്‌ തോന്നുന്നു. അതവര്‍ പഠിച്ചതു്‌ എന്തായാലും ഖുര്‍ആനില്‍ നിന്നുമാവാന്‍ വഴിയില്ല. കാരണം, പണ്ടു്‌ മൂസാനബിക്കു്‌ കല്പനകള്‍ എഴുതിക്കൊടുക്കാന്‍ അക്ഷരങ്ങള്‍ കല്‍പലകകളില്‍ കൊത്തുന്ന ശാസ്ത്രമാണല്ലോ അല്ലാഹു ഉപയോഗിച്ചതു്‌. അതുകൊണ്ടു്‌ ഏറിയാല്‍, “വിശ്വാസികളേ, മരംകൊത്തിയില്‍ നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ടു്‌. സീനായി മലയിലെ സന്ദര്‍ഭം ഓര്‍ക്കുക. നിങ്ങളും ആശയവിനിമയത്തിനായി അക്ഷരങ്ങള്‍ കല്പലകകളില്‍ കൊത്തുന്ന രീതി മാത്രമേ സ്വീകരിക്കാവൂ. മറ്റു്‌ രീതികള്‍ സ്വീകരിക്കുന്നവരെ നിങ്ങളുടെ വംശത്തില്‍ നിന്നും ഛേദിച്ചുകളയുക” എന്നൊരു കല്പനയേ ഈ വിഷയത്തില്‍ അല്ലാഹു നല്‍കാന്‍ സാദ്ധ്യതയുള്ളു. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നു്‌ അല്ലാഹുവിനറിയാം. മതപണ്ഡിതര്‍ അങ്ങനെയല്ല. അവര്‍ക്കു്‌ കൊക്കില്‍ ഒതുങ്ങാത്തതേ വേണ്ടൂ. ആ വെബ്സൈറ്റിലെ MIRACLES എന്ന ഭാഗം വായിച്ചാല്‍, പ്രപഞ്ചാരംഭത്തെ സംബന്ധിച്ചു്‌ ശാസ്ത്രം എന്താണു്‌ പറയുന്നതെന്നു്‌ അറിയാവുന്നവര്‍, കൊക്കിലൊതുങ്ങാത്തവ കൊത്തി വിഴുങ്ങാനായി അവര്‍ പെടുന്ന കഷ്ടപ്പാടുകള്‍ കണ്ടു്‌ കരഞ്ഞുപോവും. കൂടാതെ അതില്‍ അവര്‍ പ്രപഞ്ചാരംഭം സംബന്ധിച്ച ശാസ്ത്രരഹസ്യങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടെന്നു്‌ സ്ഥാപിക്കാനായി ഒരു ജര്‍മ്മന്‍ ജിയോളജിസ്റ്റ് ആയ Professor Alfred Kroener പറഞ്ഞ ചില കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി പകര്‍ത്തിവച്ചിട്ടുമുണ്ടു്‌. ക്ര്യോണര്‍ പണ്ടെന്നോ പങ്കെടുത്ത ഒരു ചടങ്ങില്‍ നിന്നും ഒരു ചെറിയ കഷണം വീഡിയോയും (അവര്‍ക്കു്‌ വേണ്ട ഭാഗം മാത്രം മുറിച്ചെടുത്തു്‌) അവര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്‌. അവരുടെ കഷ്ടകാലത്തിനു്‌ ഇതു്‌ ബോധവത്കരണം ലക്ഷ്യമാക്കുന്ന ഒരു വെബ്സൈറ്റിന്റെ ശ്രദ്ധയില്‍ പെട്ടു (http://www.anti-religion.net/aufklaerung.htm). പ്രൊഫസ്സര്‍ ക്ര്യോണര്‍ക്കു്‌ സ്വന്തമായി ഒരു വെബ്സൈറ്റും (http://www.staff.uni-mainz.de/kroener/) അതില്‍ ഇമെയില്‍ അഡ്രസ്സും ഉള്ളതിനാല്‍ അവര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു. അവര്‍ക്കു്‌ ലഭിച്ച മറുപടി താഴെ കൊടുക്കുന്നുണ്ടു്‌.

ഇസ്ലാമിസ്റ്റുകള്‍ ഇതുപോലെ പല അഭിപ്രായങ്ങളും വീഡിയോകളും അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞതാണെന്ന വ്യാജേന അവരുടെ വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ടു്‌. പല ശാസ്ത്രജ്ഞരും ഇസ്ലാമിലേക്കു്‌ കണ്‍വെര്‍ട്ട് ചെയ്തു എന്നും മറ്റുമുള്ള വ്യാജമായ അവകാശവാദങ്ങളും അവര്‍ നടത്താറുണ്ടു്‌. ഒന്നുകില്‍ അങ്ങനെ സംഭവിച്ചിട്ടില്ല, അല്ലെങ്കില്‍, അവര്‍ pseudoscientists ആയിരിക്കും. ആന്റി-റിലിജ്യണ്‍ വെബ്സൈറ്റില്‍ Professor Alfred Kröner കൂടാതെ Dimitri Buliakov, William Hay, Joe Leigh Simpson എന്നിവരെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ടു്‌. അല്ലാഹുവിന്റെ സ്വന്തക്കാരുടെ സത്യസന്ധത അറിയാന്‍ ആ വെബ്സൈറ്റില്‍ പോയി വായിച്ചാല്‍ മതി. ഇതുപോലുള്ള മിക്കവാറും എല്ലാ കഥകളും മനഃപൂര്‍വ്വമായ കബളിപ്പിക്കലുകളാണു്‌. അതു്‌ മനസ്സിലാക്കാന്‍ അവയുടെയൊക്കെ സത്യാവസ്ഥ അന്വേഷിച്ചു്‌ പോകണം. ആരും അതിനൊന്നും പോവുകയില്ല എന്നതാവും ഇക്കൂട്ടരുടെ ധൈര്യം. ഇവിടെ ഞാന്‍ ആല്‍ഫ്രെഡ് ക്ര്യോണറെപ്പറ്റി മാത്രം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

1) Alfred Kröner

Wenn man Alfred Kröner die Frage per Email stellt, bekommt man folgende Standard-Antwort: (ആല്‍ഫ്രെഡ് ക്ര്യോണറോടു്‌ ഈ ചോദ്യം ഇമെയില്‍ വഴി ചോദിച്ചാല്‍ താഴെ കൊടുത്തിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മറുപടി ലഭിക്കും):

Dear xxxx, I have answered literally hundreds of e-mails over the years concerning this issue. In 1979 I attended a geological conference in Jedda, Saudi Arabia, and there was a TV-Interview with five western geologists, organized by the then Minister of Religious Affairs who had a PhD in Geology. The issue was whether the Quran was compatible with modern views on the evolution of the Earth. As you can imagine there are alsways aspects in religious writing that are compatible with nature, and the Quran is no exception. The citations that you now find on these religious sites are taken out of context, I cannot even remember details of the interview. In any case, whatever you find on these sites I surely never said as it is quoted now. There is little I can do about this, I asked several friends in the islamic world for advice, and they all said just to leave it and live with it. Best wishes, Alfred

Sie können Alfred Kröner anmailen, um selbst zu prüfen, ob er tatsächlich diese Antwort schickt! Zu Alfred Kröners Website. Es ist auch eine gute Möglichkeit, um zu verlangen, dass der Professor mehr als diese Standard-Antwort macht, um die Frage zu klären, und ein für allemal etwas darüber auf seiner Website schreibt, oder sich an die Presse wendet. (ആല്‍ഫ്രെഡ് ക്ര്യോണര്‍ യഥാര്‍ത്ഥത്തില്‍ ഈ സ്റ്റാന്‍ഡേര്‍ഡ് മറുപടി അയക്കുമോ എന്നു്‌ സ്വയം പരിശോധിക്കണമെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിനു്‌ ഒരു ഇമെയില്‍ അയക്കുക! ആല്‍ഫ്രെഡ് ക്ര്യോണറുടെ വെബ്സൈറ്റിലേക്കു്‌. അതു്‌ ഈ സ്റ്റാന്‍ഡേര്‍ഡ് മറുപടി എന്നതിനപ്പുറം ഈ പ്രശ്നം പരിഹരിക്കാനായി അതിനെസംബന്ധിച്ചു്‌ എന്തെങ്കിലും അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ എന്നേക്കുമായി എഴുതുകയോ, അല്ലെങ്കില്‍ ആനുകാലികങ്ങളെ സമീപിക്കുകയോ ചെയ്തുകൂടെ എന്നു്‌ അദ്ദേഹത്തോടു്‌ ആവശ്യപ്പെടാനുള്ള ഒരു നല്ല അവസരം കൂടി ആയിരിക്കും.)

Folgende Email können Sie an Professor Kröner schicken:  (താഴെ കാണുന്ന ഇമെയില്‍ നിങ്ങള്‍ക്കു്‌ പ്രൊഫസ്സര്‍ ക്ര്യോണര്‍ക്കു്‌ അയക്കാം):

Dear Professor Kröner,

I would like to ask you some questions about your contribution to the islamic video “This is the truth”. I read articles on islamic websites, which contain citations from you as proof that the Quran had “scientific miracles” (scientific knowledges, which were unknown at Muhammad’s time), and that this book were God’s word. At http://www.islam-guide.com/de/truth.htm we also find videos. Is it really your opinion, or do theses websites give false informations? I thank you for your answer. I believe, you should write a clarification on your site, or talk to the press, because it’s a very important issue. Islamic missionaries propagate informations about you, and these are used as one of the most convincing arguments to convert people.

Yours sincerely,

[Schreiben Sie Ihren Namen] (നിങ്ങളുടെ പേരു്‌ എഴുതുക)

Die Behauptungen der islamischen Websites spiegeln nicht Alfred Kröners Meinung wieder. Der Professor weist darauf hin, dass er ausser dem Zusammenhang zitiert wurde, und zwar bei einem Interview, bei dem die Frage nicht war, ob es Beweise gibt, dass der Koran Gottes Wort ist, sondern ob Stellen des Korans vereinbar mit heutigen Modellen und Kenntnissen der Erdentwicklung, der Geologie, sind. Wesentlicher Unterschied. Das ist überhaupt nicht das selbe Vorgehen. Doch wurden die (anscheinend verratene) Aussagen Kröners zu Missionierungszwecken verwendet. (ഇസ്ലാം വെബ്സൈറ്റിന്റെ അവകാശവാദങ്ങള്‍ ആല്‍ഫ്രെഡ് ക്ര്യോണറുടെ അഭിപ്രായം പ്രതിഫലിപ്പിക്കുന്നവയല്ല. താന്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ഉദ്ധരിക്കപ്പെടുകയായിരുന്നു എന്നു്‌ പ്രൊഫസ്സര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു (പ്രസ്തുത) ഇന്റര്‍വ്യൂവിലെ ചോദ്യം ഖുര്‍ആന്‍ ദൈവത്തിന്റെ വചനങ്ങളാണെന്നതിനു്‌ തെളിവുകള്‍ ഉണ്ടോ എന്നതായിരുന്നില്ല, ഖുര്‍ആനിലെ ഭാഗങ്ങള്‍ ഇന്നത്തെ ജിയോളജിയിലെ ഭൂമിയുടെ വികാസപരിണാമം സംബന്ധിച്ച മാതൃകകളും അറിവുകളുമായി പൊരുത്തപ്പെടുന്നവയാണോ എന്നതായിരുന്നു. നിര്‍ണ്ണായകമായ വ്യത്യാസം. അതു്‌ തീര്‍ച്ചയായും ഒരേ രീതിയിലുള്ള സമീപനമല്ല. എന്നിട്ടും ക്ര്യോണറുടെ അഭിപ്രായങ്ങള്‍ (പ്രകടമായും വഞ്ചനാപരമായി) മതപ്രചാരണലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തി.

“സയന്‍സ്ഇസ്ലാം” പ്രപഞ്ചാരംഭത്തിലെ അവസ്ഥയെപ്പറ്റി നടത്തുന്ന മറ്റൊരു അവകാശവാദം കാണൂ:

The science of modern cosmology, observational and theoretical, clearly indicates that, at one point in time, the whole universe was nothing but a cloud of ‘smoke’ (i.e. an opaque highly dense and hot gaseous composition). This is one of the undisputed principles of standard modern cosmology. Scientists now can observe new stars forming out of the remnants of that ‘smoke’. The illuminating stars we see at night were, just as was the whole universe, in that ‘smoke’ material. God said in the Quran:

Then He turned to the heavens when it was smoke…

[Noble Quran 41:11]

“the whole universe was nothing but a cloud of ‘smoke'”! “an opaque highly dense and hot gaseous composition”!! പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ ആകെമൊത്തം പുകയായിരുന്നു. കട്ടപ്പൊഹയില്‍ നിന്നായിരുന്നു പ്രപഞ്ചത്തിന്റെ തുടക്കം!!!

സയന്‍സ് ഇസ്ലാം “Noble Quran 41:11” വായിക്കുന്നതു്‌ ഇങ്ങനെ: “Then He turned to the heavens when it was smoke…”

ഖുര്‍ആനില്‍ നമ്മള്‍ Fussilat 41:11 വായിക്കുന്നതു്‌ ഇങ്ങനെ: “അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.”

ബിഗ്-ബാംഗ് സംഭവിച്ചപ്പോഴത്തെ പ്രപഞ്ചത്തിലെ “പൊഹയുടെ” കാര്യമാണു്‌ ഇവിടെ സര്‍വ്വശക്തനായ അല്ലാഹു വെളിപ്പെടുത്തുന്നതെന്നു്‌ സംശയം ഉണ്ടാവാതിരിക്കാന്‍ ഖുര്‍ ആനിലെ തൊട്ടു്‌ മുന്‍പിലെയും പിന്‍പിലെയും വാക്യങ്ങള്‍ കൂടി വായിക്കുന്നതു്‌ നന്നായിരിക്കും. അവയിതാണു്‌:

Fussilat 41:10 “അതില്‍ (ഭൂമിയില്‍) – അതിന്‍റെ ഉപരിഭാഗത്ത്‌ – ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍”

Fussilat 41:12 “അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.”

എങ്ങനെയുണ്ടു്‌? ഖുര്‍ ആന്‍ മുഴുവന്‍ ആധുനികശാസ്ത്രമാണെന്ന കാര്യത്തില്‍ സംശയമുണ്ടോ?

തങ്ങളുടെ ദൈവത്തിനും മതത്തിനും അതിലെ വിശ്വാസങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറയുണ്ടെന്നു്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കളവിന്റെയും വഞ്ചനയുടെയും മാത്രമാണു്‌. ശാസ്ത്രം എന്നാല്‍ എന്തെന്നു്‌ അറിയാന്‍ മാത്രം വെളിവു്‌  അവര്‍ക്കുണ്ടായിരുന്നെങ്കില്‍ അവര്‍ ആദ്യം മനസ്സിലാക്കുന്നതു്‌ പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി അവരുടെ ഗ്രന്ഥത്തില്‍ ഒരു ചുക്കും എഴുതിയിട്ടില്ല എന്ന സത്യമായിരുന്നേനെ! അവര്‍ വിശ്വസിക്കുന്ന തരത്തില്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍, ആ ദൈവത്തില്‍ നീതിബോധത്തിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍, മനുഷ്യവര്‍ഗ്ഗത്തെ ഇതുപോലുള്ള വ്യാജവ്യാഖ്യാനങ്ങളിലൂടെ വഞ്ചിക്കാന്‍ ശ്രമിച്ചതിനു്‌ ആ ദൈവത്തിനു്‌ നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും വലിയ നരകശിക്ഷ നല്‍കിയായിരിക്കും അവന്‍ അവരെ ശിക്ഷിക്കുക.

 
14 Comments

Posted by on Feb 16, 2012 in പലവക

 

Tags: , ,