RSS

F.B. 2020-22

January 2020

January 1 2020 08:54

2020-നെ അർദ്ധരാത്രിക്കുതന്നെ സ്വീകരിക്കണമെന്നുണ്ടായിരുന്നു. പുതുവർഷത്തിന്റെ ഇഷ്ടവിഭവങ്ങളായ പൊട്ടെറ്റോ സാലഡും ഷാമ്പെയിനും കരുതിയിട്ടുമുണ്ടായിരുന്നു. പക്ഷെ പതിവുപോലെ പത്തരയ്ക്ക് ഉറങ്ങിപ്പോയി. എന്റെ രണ്ടു് ന്യൂ യിയേഴ്സ് റെസൊല്യൂഷൻസിൽ അതിന്റെ പേരിൽ മാറ്റമൊന്നും വരുത്താൻ ഞാനാഗ്രഹിക്കുന്നില്ല.

1. സമയംപോലെ ഫെയ്‌സ്ബുക്കിലെ പ്രൊഫൈൽ പിക്ച്ചർ (പറ്റിയാൽ വേർഡ്പ്രസ്സിലെയും) മാറ്റണം.

2. “ലോക കേരള സഭ” ബാവാക്കക്ഷിയോ മെത്രാൻകക്ഷിയോ എന്നു് മനസ്സിലാക്കാൻ ശ്രമിക്കണം.

എനിക്കു് നവവത്സരാശംസകൾ നേർന്നവരും നേരാത്തവരുമായ എല്ലാ സുഹൃത്തുക്കൾക്കും നവവത്സരാശംസകൾ!!

എന്നെപ്പോലെതന്നെ നിങ്ങളും നിങ്ങളുടെ ന്യൂ യിയേഴ്സ് റെസൊല്യൂഷൻസിൽ ഉറച്ചുനിൽക്കുമെന്നാണെന്റെ പ്രതീക്ഷ. ചാഞ്ചാട്ടം പാടില്ല. അതു് നിഷിദ്ധമാണു്.

അത്രേയുള്ളു. 🥣🍾🥂

January 4 2020 14:14

“ഓം നമോ നാരായണായഃ”

>>>ഗവേഷകർ ഇപ്പോൾ കണ്ടെത്തിയതു് ഐൻസ്റ്റൈൻ പോലും വിശ്വസിക്കാതിരുന്ന കാര്യമാണു്. രണ്ടു് തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ ഉണ്ടായ ഗ്രാവിറ്റേഷണൽ വെയ്വ് അളക്കാൻ ലോകത്തിലാദ്യമായി അവർക്കു് കഴിഞ്ഞു. അതു് മാത്രമല്ല, അവർക്കു് അതു് “കേൾക്കാനും” കഴിഞ്ഞു. LIGO കൊളാബറേഷനിലെ ഗബ്രിയേല ഗോൺസാലെസ് പറയുന്നു: “നമുക്കു് ഗ്രാവിറ്റേഷണൽ തരംഗങ്ങളെ കേൾക്കാൻ കഴിയും. നമുക്കു് പ്രപഞ്ചത്തെ കേൾക്കാൻ കഴിയും. ഇങ്ങനെയാണു് അതു് നമ്മൾ കേൾക്കുന്നതു്”.<<<

ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുന്ന ഗ്രാവിറ്റേഷണൽ വെയ്വ്സിനെ, “കേൾക്കബിൾ” ആക്കുന്നതെങ്ങനെ എന്നു് ഒരുപക്ഷേ അല്ലാഹുവോ, യഹോവയോ, ത്രിമൂർത്തികളോ, കാൾ മാർക്സോ, മനുഷ്യവർഗ്ഗവിമോചകരായ മറ്റിനം ആത്യന്തികഡിങ്കോൾഫികളോ ചോദിച്ചേക്കാം. അക്കാര്യത്തിൽ അവർ അല്പം കൂടി ക്ഷമിക്കുകയേ നിവൃത്തിയുള്ളു. കാരണം, മണ്ണുകുഴച്ചു് മനുഷ്യനെ ഉണ്ടാക്കുന്നതോ, പെൺവേഷംകെട്ടി ഗർഭം ധരിക്കുന്നതോ, ബൂർഷ്വാസികളെ ഒന്നടങ്കം ഉന്മൂലനം ചെയ്തു് സമത്വസുന്ദരലോകം കെട്ടിപ്പടുക്കുന്നതോ ഒക്കെപ്പോലെ അത്ര എളുപ്പം പറഞ്ഞു് മനസ്സിലാക്കാൻ കഴിയുന്നതല്ല ശാസ്ത്രീയമായ തത്വങ്ങളും ഗവേഷണങ്ങളും അവയുടെ രീതിശാസ്ത്രങ്ങളും.

ഇനി, മുക്രികളുടെയോ, കപ്യാരുകളുടെയോ, തന്ത്രികളുടെയോ, – തല നിറയെ “ചാണകം” ആയതുകൊണ്ടാവാം – നോക്കുന്നിടത്തെല്ലാം ചാണകം മാത്രം കാണുന്ന മല്ലുമോഡൽ അന്തംകമ്മി ബുദ്ധിജീവികളുടെയോ ബൗദ്ധികലെവലിൽ “അനശ്വരരായി” കഴിയാനാണു് നിങ്ങളുടെ തീരുമാനമെങ്കിൽ, നിങ്ങൾ എത്രകാലം, എത്ര ക്ഷമയോടെ കാത്തിരുന്നിട്ടും ഒരു കാര്യവുമില്ലതാനും. ഗഹനീയമായ അത്തരം ശാസ്ത്രീയതകൾ വിശദീകരിക്കാൻ കഴിവുള്ള ആരും ഈ ലോകത്തിൽ ഇല്ലാത്തതുകൊണ്ടല്ല, അവ ഉൾക്കൊള്ളാനുള്ള നിങ്ങളുടെ കഴിവില്ലായ്മയാണു് ഈ “പെർസെപ്‌ഷൻ കേസിലെ” പ്രതി. കുറ്റം നിങ്ങളുടേതു് മാത്രമാണു്, മറ്റാരുടേതുമല്ല എന്നു് സാരം.

രണ്ടു് തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഉടലെടുക്കുന്ന ഗ്രാവിറ്റേഷണൽ വെയ്വിനെ “കേൾക്കബിൾ” ആക്കിയാൽ ഉണ്ടാകുന്ന പെഴ്‌സെപ്റ്റിബിൾ ശബ്ദം “ഓം” ആണെന്നോ, “ഹാലേലുയ്യ” ആണെന്നോ, “അല്ലാഹു അക്ബർ” ആണെന്നോ, “ലാൽ സലാം” ആണെന്നോ, സാക്ഷാൽ കേരള പാണിനിക്കു് മാത്രമറിയാവുന്ന മറ്റേതെങ്കിലും “ഉയ്യോ ഉയ്യൊയ്യോ” ആണെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ ഹിന്ദുക്കൾക്കും, ക്രൈസ്തവർക്കും, മുസ്ലീമുകൾക്കും, മാർക്സിസ്റ്റുകൾക്കും, മലയാളഭാഷാശാസ്ത്രപണ്ഡിതർക്കുമായി വീതിച്ചു് നൽകുന്നു.

(രണ്ടു് തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഉടലെടുക്കുന്ന ഗ്രാവിറ്റേഷണൽ വെയ്വിനെ “കേൾക്കാൻ” ലിങ്കിൽ ക്ലിക്ക് ചെയ്യുക. പരസ്യം ഉണ്ടു്.)

P. S.

“അവൻ ചാണകമാണെന്നതു് നീ ചാണകമല്ല എന്നതിന്റെ തെളിവല്ല.” – ആൽബർട്ട് ഐൻസ്റ്റൈൻ (14. 03. 1879 – 18. 04.1955)

January 4 2020 15:47

വിശുദ്ധവികാരി ജോസഫച്ചൻ സ്ത്രീകൾക്കു് കൃപാസനത്തിലൂടെ ഗർഭമുണ്ടാക്കുന്ന മെഴുകുതിരിയുടെയും തേനിന്റെയും പോട്ടം കൂടി, മനോരമാദി പത്രങ്ങളുടെ മുൻപേജ് പരസ്യങ്ങൾ പോലെ, കൃപാസനപത്രത്തിന്റെയും മുൻപേജിൽ പരസ്യപ്പെടുത്തിയാൽ, കിടക്കുന്നതിനു് മുൻപു് കൃപാസനം വായിച്ചിട്ടും, “നന്മനിറഞ്ഞ മറിയം” നാല്പതുവട്ടം ചൊല്ലിയിട്ടും വയറ്റിലുണ്ടാവാതെ വലയുന്ന സ്ത്രീകൾ മുതൽ, ഗർഭനിരോധനം നടത്തിയാൽ മുഖ്യമന്ത്രിയോടും കുടുംബത്തോടുമൊപ്പം ലോകത്തിലെ ആന്റി-കമ്മ്യൂണിസ്റ്റ്‌ കണ്ട്രികളിലേക്കു് ഫ്രീ ടൂർ പോകാമെന്ന ഫ്ലെക്സ് ബോർഡ് കണ്ടിട്ടും മനസ്സാവാചാകർമ്മണാ അറിയാതെയെന്നോണം റിക്കറിങ് ആയി വീണ്ടും വീണ്ടും ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന “ആണ്ടക്കണ്ണികൾ” വരെ, “അച്ചന്റെ തിരിയണച്ചാ തിരി”, “അച്ചന്റെ തേനൊരു തരിമതി” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അന്തംവിട്ടു് അന്യാധീനഗർഭധാരണത്തിനുള്ള അത്ഭുതതേൻ വിതറുന്ന ജോസഫച്ചന്റെ മെഴുകുതിരിയുടെ അനുഗ്രഹത്തിനായി കൃപാസനത്തിനു് മുന്നിൽ ക്യൂ നിൽക്കും.

പേട്രിയാർക്കൽ സമൂഹങ്ങളിൽ പാത്രിയർക്കീസുകളും കാതോലിക്കാകളുമായി ഭാവിക്കുന്ന ഭർത്താവുദ്യോഗസ്ഥന്മാർക്കു് മനസ്സിലാകുന്നതല്ല സ്ത്രീകൾക്കു് ലോകാരംഭം മുതൽ ജന്മസിദ്ധമായി ലഭിച്ചിരിക്കുന്ന അത്തരം സൂത്രപ്പണികളുടെ മനഃശാസ്ത്രങ്ങൾ.

Praise the holy insemination honey from the candle of my Lord, the God, Amen!!

January 10 2020 11:14

മുൻപൊക്കെ, ഏകാന്തകാമുകരോടു് സഹാനുഭൂതിയുള്ളവരും, അക്കാര്യം സംഗീതാത്മകമായും, മനോഹരമായും, അതിക്രമമായ മുട്ടിന്റെയോ തട്ടിന്റെയോ കൊട്ടിന്റെയോ ഒന്നും അകമ്പടിയില്ലാതെ ലളിതമായും, കാര്യമാത്രപ്രസക്തമായും പാടിമനസ്സിലാക്കി കാമുകരെ അഗ്രസീവ് ആകാതെ, സൗമ്യമായി പിന്തിരിപ്പിച്ചു് മടക്കി അയയ്ക്കാൻ കഴിവുള്ളവരും, “കേശഭാരം വാമഭാഗേ കെട്ടിവച്ചവരുമായ” മലയാളിമങ്കകളുണ്ടായിരുന്നു.

ഇന്നു്, സാമാന്യജീവിയായ ഒരു പുരുഷൻ ഏകാന്തകാമുകനായിട്ടെന്നല്ല, അന്ധഗായകനായിട്ടു് വേഷം കെട്ടിയിട്ടും ഒരു കാര്യവുമില്ല. വല്ല ഏകാന്തകാമുകിമാരോ, അന്ധഗായികമാരോ വഴിതെറ്റി വന്നാൽത്തന്നെ, ഒന്നുകിൽ അവർ ഇറുങ്ങിയ ജീൻസ് ധരിച്ചവരായിരിക്കും, അല്ലെങ്കിൽ ഓട്ടവും ചാട്ടവും വഴി ഗർഭപാത്രം വഴിയിൽ നഷ്ടപ്പെടുത്തിയവരായിരിക്കും. പെൺകുട്ടികൾ ഇറുങ്ങിയ ജീൻസ് ധരിക്കരുതെന്നും, ആകെയുള്ള ഒരു ഗർഭപാത്രം അധികം ഓടിയും ചാടിയും വഴിയിൽ വീണു് നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നും പോലുള്ള ആധുനികശാസ്ത്രസത്യങ്ങളൊന്നും അറിയാത്തവരാണു് ഇക്കാലത്തെ മലയാളിമങ്കകൾ. “ആസാദി, ആസാദി, ആസാമിയിൽ നിന്നും ആസാദി ” എന്ന മുദ്രാവാക്യവുമായി ലോകം ചുറ്റുക എന്നതു് മാത്രമാണവരുടെ ജീവിതലക്ഷ്യം.

അവരോടു് എനിക്കു് ഇതേ പറയാനുള്ളു: ജീൻസ് പണ്ഡിതരുടെയും ഗർഭപാത്രപണ്ഡിതരുടെയും പ്രത്യയശാസ്ത്രപണ്ഡിതരുടെയും മതശാസ്ത്രപണ്ഡിതരുടെയും സ്റ്റഡിക്ലാസ്സുകളിൽ മുടക്കമില്ലാതെ ഹാജർ വച്ചുകൊണ്ടല്ലാതെ, ഈ നവോത്ഥാനകാലത്തിൽ നിങ്ങൾ എത്തിപ്പെട്ടിരിക്കുന്ന ബൗദ്ധികശോചനീയാവസ്ഥയിൽ നിന്നും മോചനം നേടി ശാസ്ത്രബോധാനന്ദകല്ലിവല്ലികളാകാൻ നിങ്ങൾക്കു് കഴിയില്ല. ശ്രദ്ധിച്ചാൽ നിങ്ങൾക്കു് കൊള്ളാം.

ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ

നിസ്തുല നിന്നെ നീയായിട്ടു കാണുവാന്‍
അത്രയ്ക്കുയര്‍ന്നിട്ടില്ലന്യരാരും
തങ്കക്കിനാവില്‍ നീ താലോലിയ്ക്കുന്നൊരു
സങ്കല്‍പ്പലോകമല്ലീയുലകം
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ

നേരിന്റെ നേരിയ വെള്ളിവെളിച്ചത്തില്‍
നീയിന്നൊരു ദേവനായിരിയ്ക്കാം
എന്നാലതൊന്നും അറിയുകയില്ലാരും
ഇന്നതുകൊണ്ടു നീ പിന്മടങ്ങൂ

ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ

– രചന: ചങ്ങമ്പുഴ, സംഗീതം: കെ.രാഘവൻ, ഗായിക: ശാന്ത പി. നായർ, ചിത്രം: രമണൻ

January 28 2020 12:57

ഫെയ്സ്ബുക്കും മുടിവെട്ടും

ഫെയ്സ്ബുക്കിൽ എന്തെങ്കിലും കുറിച്ചിട്ടു് രണ്ടാഴ്ചയിലേറെയായി. ഇങ്ങനെ ഉത്തരവാദിത്വമോ ബോധമോ ഇല്ലാതെ ഹോളണ്ടിലും ജപ്പാനിലും വെള്ളം പൊങ്ങുന്നതും താഴുന്നതും കണ്ടു് കാള കളിച്ചു് നടന്നാൽ എന്റെ കഥ എവിടെച്ചെന്നു് അവസാനിക്കുമെന്നു് എനിക്കറിയില്ല. കാര്യങ്ങൾ അടപടലേ അവതാളത്തിൽ ആയി എന്റെ കാര്യം പോക്കാതിരിക്കണമെങ്കിൽ ഞാൻതന്നെ എനിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ടിയും – തന്റെ ഏതോ കേസിന്റെ വാദസംബന്ധമായി പിണറായി വിജയൻ ആരെയോ ഭീഷണിപ്പെടുത്തിയതായി എവിടെയോ വായിച്ചതുപോലെ – ഞാൻതന്നെ കോടതിയിൽ നേരിട്ടു് ഹാജരായി എനിക്കെതിരെ വാദമുഖങ്ങൾ നിരത്തേണ്ടിയും വരുമെന്നതാണു് ഇപ്പോഴത്തെ അവസ്ഥ. ഭീമമായ ഇത്തരം നാറ്റക്കേസുകൾ ഏറ്റെടുത്തു് വാദിക്കാൻ ഭീമന്മാരായ വക്കീലരെ തയ്യാറാകൂ. ഭീമന്മാരായ വക്കീലർ ഭീമമായ ഫീസും ആവശ്യപ്പെടുമെന്നതൊരു പ്രശ്നമാണു്. ഒന്നുകിൽ ബക്കറ്റു് പിരിവു്, അല്ലെങ്കിൽ എണ്ണപ്പണം, അതുമല്ലെങ്കിൽ സ്വയംവാദം. വേറെ വഴിയില്ല. എന്നെ സംബന്ധിച്ചു് ബക്കറ്റു് പിരിവും എണ്ണപ്പണവും പരിഗണനാർഹം പോലുമല്ലാത്ത കാര്യങ്ങളായതിനാൽ ഞാൻതന്നെ കേസ് കൊടുക്കുകയും ഞാൻതന്നെ എനിക്കെതിരായി വാദിക്കുകയും ചെയ്യുക എന്നൊരു ഓപ്ഷനേ ബാക്കിയുള്ളു.

സ്വന്തം നിലനില്പു് അപകടത്തിലാണെന്നു് തോന്നിയാൽ എന്തു് തീവെട്ടിക്കൊള്ളയും ചെയ്യാൻ മടിക്കുന്നവരല്ല മനുഷ്യർ. അക്കാര്യത്തിൽ നാച്ചുറൽ പേഴ്സൺസെന്നോ, സൂപ്പർനാച്ചുറൽ പേഴ്സൺസെന്നോ, വെരി വെരി “ഇംപൊട്ടെന്റ് ” പേഴ്സൺസെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. രാഷ്ട്രീയത്തിൽ, പാർട്ടിയുടെയും അതുവഴി നേതാക്കളുടെയും നിലനില്പുമായി അവിഹിതബന്ധം, സോറി, അവിഭാജ്യബന്ധം പുലർത്തുന്ന “നംബർ വൺ” ഘടകമാണു് വോട്ടുബാങ്കു്. വോട്ടില്ലെങ്കിൽ പാർട്ടിയില്ല, പാർട്ടിയില്ലെങ്കിൽ രാജാപ്പാർട്ടുകളുമില്ല. വോട്ടിനുവേണ്ടി ഞങ്ങൾ ആരുടെയും തിണ്ണ നിരങ്ങില്ല എന്നു് പ്രസംഗിച്ചുകൊണ്ടു് ഏതു് തിണ്ണയും നിരങ്ങാൻ രാജാപ്പാർട്ടുകൾക്കു് നാടുനീളെ നെട്ടോട്ടമോടേണ്ടിവരുന്നതു് ഈ ഗതികേടു് മൂലമാണു്. അണികൾക്കു് മുന്നിൽ കടുവകളിയും, വോട്ടുബാങ്കിനു് മുന്നിൽ കുരങ്ങുകളിയുമായി മുടങ്ങാതെ ചാടിക്കളിച്ചുക്കൊണ്ടിരിക്കേണ്ടതു് രാജാപ്പാർട്ടുകളുടെ നിലനില്പിന്റെ പ്രശ്നമാണു്. പണത്തിനു് നാറ്റമില്ലാത്തതുപോലെ, അഥവാ ഉണ്ടെങ്കിൽത്തന്നെ, മൂക്കിനു് ആ നാറ്റം അനുഭവവേദ്യമാകാത്തതുപോലെ, വോട്ടുബാങ്കിനു് അയിത്തവുമില്ല. മതം, ജാതി, വർണ്ണം, വർഗ്ഗം, ലിംഗം, സ്ഫുലിംഗം തുടങ്ങിയ സനാതനവും സാംസ്കാരികവുമായ സംജ്ഞകൾക്കു് സാമൂഹികാംഗങ്ങൾ പോളിങ് ബൂത്തിനു് വെളിയിൽ നൽകുന്നത്ര പ്രാധാന്യമോ പ്രസക്തിയോ മനുഷ്യശൃംഖലയുടെയിടയിലോ ബൂത്തിന്റെയുള്ളിലോ ഇല്ല.

സ്വതസിദ്ധമായ കിലുക്കത്തിലൂടെ അടിമകളെയും ഭ്രാന്തരെയും തിരിച്ചറിയാനുള്ള ഐഡന്റിറ്റി എന്ന കുപ്രസിദ്ധി നേടിയിട്ടുള്ള ചങ്ങലകളെ മനുഷ്യർ പൊട്ടിച്ചോ കടിച്ചുപറിച്ചോ എറിയണമെന്നു് സഖാവു് കാൾ മാർക്സും, തുടിപ്പുറത്തു് കോലുവയ്ക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷയുടെ പേരിൽ മുറത്തിന്റെ വലിപ്പത്തിലുള്ള ഐഡന്റിറ്റി കാർഡുകൾ നെഞ്ചത്തു് തൂക്കിയിട്ടുനടക്കുന്നതു് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമാണെങ്കിലും, NRC, NPR തുടങ്ങിയവയുടെ പേരിൽ, മതമോ രാഷ്ട്രീയമോ ഇല്ലാത്തവരും, തന്മൂലം സർവ്വമാനമായ തന്ത്രങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയവരുമായ മനുഷ്യർ അവർ ആരെന്നു് ഐഡന്റിഫൈ ചെയ്യാൻ ആവശ്യമായ ആവക കാർഡുകളോ രേഖകളോ പോക്കറ്റിൽ സൂക്ഷിക്കുന്നതു്, ഭാരതത്തിൽ പത്തെഴുപതു് വർഷങ്ങളായി പൂത്തുലയുന്ന ഡെമോക്രസിയുടെ ചരമഗീതം പാടലാണെന്നതിനാൽ, മനുഷ്യർ “ശൃംഖലകങ്ങൾ” ആയി അതിനെതിരെ മുഷ്ടിചുരുട്ടി പ്രതികരിക്കണമെന്നു് മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളുമെല്ലാം ആഹ്വാനം ചെയ്യുന്നതും അവരുടെ സ്വന്തം വയറ്റിൽപിഴപ്പു് അപകടത്തിലായേക്കുമോ എന്ന ഭയം മണക്കുന്നതുകൊണ്ടാണു്.

മുഷ്ടി നിവർത്തിപ്പിടിച്ചു് നീട്ടിയാൽ അതു് “Hitler Gruß” ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നതുകൊണ്ടാണു് ശൃംഖലക്കാർ മുഷ്ടി ചുരുട്ടിപ്പിടിച്ചു് നീട്ടുന്നതു്. ഫാഷിസത്തിനെതിരായി പൊരുതുന്നവർ ഫാഷിസത്തിന്റെ മുത്തപ്പന്മാരാണെന്ന തോന്നൽ കാഴ്ചക്കാരിൽ ഉണ്ടാവരുതല്ലോ. ശൃംഖലയിൽ കൊളുത്തിപ്പിടിച്ചു് കിടക്കുന്നവരിൽ ഭൂരിഭാഗവും NRC എന്തെന്നോ, NPR എന്തെന്നോ അറിയാൻ ആഗ്രഹമോ അതിനുള്ള കഴിവോ ഉളളവരല്ല. എഴുപതു് ലക്ഷത്തിൽ അത്തരം എഴുപതു് പേരെ കണ്ടെത്തിയാൽ ഭാഗ്യം. നമ്മളെ ഇൻഡ്യയിൽ നിന്നും ഓടിക്കാനുള്ള നിയമങ്ങളാണു് ABC, DEF, LMN തുടങ്ങിയവയെന്നും അതിനെതിരെ മനുഷ്യമതിൽ പണിയണമെന്നും, മനുഷ്യച്ചങ്ങല തീർക്കണമെന്നും വിപ്ലവനേതാക്കൾ പറഞ്ഞാൽ അവർ മനുഷ്യമതിൽ പണിതിരിക്കും, മനുഷ്യച്ചങ്ങല തീർത്തിരിക്കും. നേതാക്കൾ അവരുടെ സ്വന്തം ഭയം അണികളിലേക്കു് ഒളിച്ചുകടത്തിയാൽ മതി, ബാക്കി കലാപരിപാടികൾ അണികൾ ഏറ്റെടുത്തുകൊള്ളും. കൂവുക, കൊക്കുക, കൊല്ലുക, ചാവുക തുടങ്ങിയവ അണികളുടെ ചുമതലകളാണു്.

പുകമണമേറ്റാൽ തേനീച്ചകളും ഭയമണമേറ്റാൽ മനുഷ്യരും ഇളകും. ജനത്തെ ശത്രുചിത്രങ്ങൾ കാട്ടി ഭയപ്പെടുത്തുന്നതു് ലോകചരിത്രത്തിൽ എന്നും വിജയം കണ്ടിട്ടുള്ള ഒരു ചൂഷണോപാധിയാണു്. ജനം എത്ര അജ്ഞരാണോ അത്ര എളുപ്പം നടപ്പാക്കാൻ കഴിയുന്ന “നംബർ വൺ” ചൂഷണോപാധി! ഇൻഡ്യൻ പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമം ഇൻഡ്യാക്കാരെ പുറത്താക്കാനുള്ളതാണെങ്കിൽ അതിനെതിരായി മുൻനിരയിൽ അണിനിരക്കാൻ തയ്യാറുള്ള ജനകോടികളെ ശൃംഖലകളിലൂടെയും മുഷ്ടിചുരുട്ടലുകളിലൂടെയും ഭീഷണിപ്പെടുത്തി എതിരാളികളാക്കിമാറ്റി വെറുപ്പിക്കാൻ ചില്ലറ അജ്ഞതയൊന്നും ഉണ്ടായാൽ പോരാ.

പൂരിതലായനി പോലെയാണു് മനുഷ്യരുടെ അവസ്ഥ. ഉദാഹരണത്തിനു്, ഒരു നിശ്ചിത അളവു് വെള്ളത്തിൽ ലയിക്കാൻ കഴിയുന്ന കറിയുപ്പിന്റെ അളവിനു് പരിധിയുണ്ടു്. ആ പരമാവധി അളവെത്തി പൂരിതമായിത്തീർന്ന ലായനിയിലേക്കു് കൂടുതൽ ഉപ്പു് ചേർക്കാനുള്ള ശ്രമം സാധാരണ അന്തരീക്ഷമർദ്ദത്തിന്റെയും ഊഷ്മാവിന്റെയും അവസ്ഥയിൽ പരാജയപ്പെടുകയേയുള്ളു. ബാല്യത്തിലേതന്നെ ഐഡിയോളജികളോ വിശ്വാസപ്രമാണങ്ങളോ വഴി പൂരിതമാക്കപ്പെടുന്ന തലകളും ഏകദേശം അതുപോലെതന്നെയാണു്. അന്യമായ ചിന്താസരണികൾ സ്വന്തം തലയിലേക്കു് ഒരിക്കലും പ്രവേശിക്കാതിരിക്കാൻ മരണംവരെ പൊരുതുന്നവരായിരിക്കും അവർ. ഐഡിയോളജിക്കൽ സാച്ചുറേഷനെ എപ്പിസ്റ്റമൊളോജിക്കൽ പെർഫെക്ഷനായി തെറ്റിദ്ധരിക്കുന്നവരെ അവരുടെ ചിന്താപരമായ കർക്കശത്വത്തിൽ നിന്നും മോചിപ്പിക്കാനാവില്ല.

130 കോടി ജനങ്ങളിലും ഒരുവനു് വേണ്ടതു് തലച്ചോറു് കരിഞ്ഞുപോയ ഏതാനും വാണബി പണ്ഡിതരുടെ വായാടിത്തങ്ങളാണെങ്കിൽ ജീവിതകാലം മുഴുവൻ ആ വായ്നാറ്റങ്ങൾ തേടി തീർത്ഥാടനം ചെയ്തുകൊണ്ടിരിക്കാനേ അവനു് കഴിയൂ. അവന്റെ ഉത്തമബോദ്ധ്യത്തിൽ, അറിവിന്റെ പൂർണ്ണതയുടെ ലോകത്തിലാണു് അവൻ ചലിച്ചുകൊണ്ടിരിക്കുന്നതു് എന്നതിനാൽ അതിലൊരു വ്യതിചലനം വരുത്തുക എന്നതു് അവനെ സംബന്ധിച്ചു് അങ്ങേയറ്റം അബ്സേർഡ് ആയ കാര്യമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

അജ്ഞതയിൽ നിന്നും മോചനം നേടാൻ കഴിഞ്ഞിടങ്ങളിലെല്ലാം, എക്സ്പെർട്ടുകളായി ചമയുന്നവർ “ഇപ്പൊ ശരിയാക്കിത്തരാം” എന്ന മോഹനവാഗ്ദാനവുമായി ജനങ്ങളിൽ നിന്നും വായ്പ വാങ്ങുന്ന ആ പഴയ ചെറിയ സ്പാനർ അവരെ പിടിച്ചുനിർത്തി തിരിച്ചുവാങ്ങാൻ ജനം മടിച്ചിട്ടില്ല. ഊരാളി ഷാജികളുടെ കണ്ണുകൾക്കു് കാണാൻ കഴിയാത്തവിധം നേതാക്കൾ മറച്ചുവച്ചിരിക്കുന്ന അവരുടെ “നംബർ ടൂകൾ” കാണാനുള്ള ശേഷി ജനം കൈവരിക്കുന്നതോടെ അവസാനിക്കുന്നവയാണു് രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ തലങ്ങളിലെ ചൂഷകനായകർ ആവർത്തിച്ചവതരിപ്പിച്ചു് ജനത്തെ പൊട്ടൻ കളിപ്പിക്കുന്ന, ചെറിയ സ്പാനർകൊണ്ടുള്ള അവരുടെ രക്ഷാമാർഗ്ഗകള്ളക്കളികൾ.

മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നും, പെട്ടാൽ പിടയ്ക്കണമെന്നും മറ്റുമുള്ള മൊഴിമുത്തുകൾ കേൾക്കാത്തവരുണ്ടാകില്ല. ഒരു മതവിശ്വാസത്തിനു് എതിരായ കോടതിവിധി നടപ്പാക്കാൻ “ശൃംഖലകങ്ങൾ” ആകുന്നതും, ഒരു മതവിശ്വാസത്തിനും എതിരല്ലാത്ത കോടതിവിധിയോ നിയമമോ നടപ്പാക്കാതിരിക്കാൻ “ശൃംഖലകങ്ങൾ” ആകുന്നതും തമ്മിൽ ഭൗതികാത്മകമായി വൈരുദ്ധ്യമുണ്ടെന്നു് പ്രഥമദൃഷ്ട്യാ തോന്നിയേക്കാമെങ്കിലും, അവ തമ്മിലുള്ള അന്തർധാര ഹാർമോണിയസായതിനാൽ അതൊരു വലിയ ഇഷ്യു ആക്കേണ്ട കാര്യമില്ല. അജണ്ടയും പ്രൊപഗാണ്ടയും പരസ്പരപൂരകങ്ങളായി പുരോഗമിച്ചാലേ ചൂഷണകലയ്ക്കു് അതിന്റെ പരിപൂർണ്ണതയിൽ എത്തിച്ചേരാൻ കഴിയൂ.

എന്തായിരുന്നു ഞാൻ പറഞ്ഞുതുടങ്ങിയതു്? അതേ, പെൻഡിങ്ങിലായിപ്പോയ ഫെയ്സ്ബുക്ക് കുറിപ്പുകൾ. രാവിലെ മെയിൽ ചെക്ക് ചെയ്യുന്നതിനോടൊപ്പം ഫെയ്സ്ബുക്ക് സ്ട്രീമിലും ഒന്നു് കണ്ണോടിക്കുക എന്നതു് എന്നെ സംബന്ധിച്ചു് ഒരാചാരമോ, ഒബ്ലിഗേറ്ററിയായ ഒരു ഡ്യൂട്ടിയോ പോലെ ആയിത്തീർന്നിട്ടുണ്ടു്. ഫെയ്സ്ബുക്കിൽ What’s on your mind? എന്ന, സുക്കർബർഗിന്റെ ആത്മാർത്ഥമായ ചോദ്യം കാണുമ്പോഴെല്ലാം ഞാൻ റ്റി. എൻ. ശേഷനെ ഓർമ്മിക്കാറുണ്ടു്. “A Heart Full of Burden” ആയിരുന്നു ശേഷനെ അലട്ടിയിരുന്ന അസ്തിത്വദുഃഖം. “A Head Full of Burden” ആണു് എന്നെ അലട്ടുന്ന അസ്തിത്വദുഃഖം. ശേഷനെ അലട്ടിയിരുന്നതു് ഹൃദയഭാരമായിരുന്നെങ്കിൽ, എന്നെ അലട്ടുന്നതു് മസ്തിഷ്കഭാരമാണു്.

അതിൽ അത്ഭുതമില്ല. ഞാൻ പ്രസവിക്കപ്പെട്ടപ്പോൾ എനിക്കു് ഇരട്ടത്തലയായിരുന്നെന്നും (തലയുടെ മുകളിലെ ഒരു ഭാഗം അതിക്രമമായി അല്പം മുഴച്ചിരുന്നു എന്നു് നോൺ-ഫിക്ഷൻ), സ്ത്രീസഹജമാകാൻ സാദ്ധ്യതയുള്ള ആയുർവ്വേദവിധിപ്രകാരം, അമ്മ കുളിപ്പിക്കൽസമയങ്ങളിൽ മുടക്കമില്ലാതെ തിരുമ്മിത്തിരുമ്മി എന്റെ തലയെ ഇന്നത്തെ അതിന്റെ ഭൗതികമായ ബാഹ്യാവസ്ഥയിൽ എത്തിക്കുകയായിരുന്നെന്നും, മുസ്ലീമും, ബെർബെറും, മൊറോക്കൻ സ്കോളറുമായിരുന്ന ജനാബ് ഇബ്ൻ ബത്തൂത്ത AD 1344-ൽ കോഴിക്കോടുനിന്നും കൊല്ലത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്രാമദ്ധ്യേ, എന്നെ പ്രസവമെടുത്ത വയറ്റാട്ടിയുമായി നടത്തിയ ഒരു ഇന്റർവ്യൂവഴി മനസ്സിലാക്കിയതായി പ്രസിദ്ധമായ തന്റെ കേരളയാത്രാവിവരണത്തിൽ വെളിപ്പെടുത്തുന്നുണ്ടു്. റ്റി. എൻ. ശേഷന്റെ ഹൃദയഭാരത്തിൽ നിന്നും വ്യത്യസ്തമായി, എന്റേതു് മസ്തിഷ്കഭാരമായിരിക്കുന്നതു് ചരിത്രപരമായ കാരണങ്ങളാലാണു്. അതെന്തായാലും, പുലയനാർ മണിയമ്മമാരും, പൂമുല്ലക്കാവിലമ്മമാരും, കലമാന്റെ മിഴിയുള്ള കല്ലിവല്ലികളും കണ്ടാൽ (“ഛെ! ഗുവാര” എന്നു് പറഞ്ഞു്) മുഖം തിരിക്കാത്ത പരുവത്തിൽ എന്റെ തലയെ മാറ്റിയെടുത്ത അമ്മക്കു് നന്ദി!

യാത്രാമദ്ധ്യേ താൻ നങ്ങേലിയെ സന്ദർശിച്ചതായും ജനാബ് ഇബ്ൻ ബത്തൂത്ത തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. നങ്ങേലി തന്റെ മാറിടങ്ങളുടെ മദ്ധ്യബിന്ദുക്കളെ കേന്ദ്രബിന്ദുക്കളാക്കി ഡ്രോയിങ് കോമ്പസ്സുപയോഗിച്ചു് തുല്യവ്യാസമുള്ള വൃത്തങ്ങൾ വരച്ചുകൊണ്ടിരുന്നപ്പോഴാണു് അദ്ദേഹം അവളുടെ വീട്ടിലെത്തിയതു്. മുലകൾ ഇത്ര കൃത്യമായി അളന്നു് മുറിക്കേണ്ടതുണ്ടോ എന്ന ബത്തൂത്തയുടെ ജിജ്ഞാസക്കു് അവൾ ഇങ്ങനെയാണു് മറുപടി പറഞ്ഞതു്: “ഒരു കാലത്തു് പിണറായി വിജയൻ എന്ന അതിശക്തനായൊരു ഭരണാധികാരി കേരളം ഭരിക്കും. അക്കാലത്തു് കേരളത്തിലെ മാനുഷരെല്ലാരും മാവേലിയുടെ ഭരണകാലത്തെ തോല്പിക്കുന്നവിധം ഒന്നായിരിക്കും. കള്ളമോ ചതിയോ മറ്റിനം കള്ളത്തരങ്ങളോ ഒന്നുമില്ലാത്ത ആ സുവർണ്ണഭരണകാലത്തു് ജനം മനുഷ്യമതിലുകൾ പണിയും, മനുഷ്യശൃംഖലകൾ തീർക്കും, മരടുകൾ പൊളിയും, നവോത്ഥാനം വിരിയും. നവോത്ഥാനകലാകാരന്മാർ അവരുടെ ശ്രദ്ധ മുഴുവൻ ഞാൻ മുറിച്ചെറിഞ്ഞ എന്റെ മുലകളിലേക്കു് തിരിക്കുകയും എന്റെ മുലകളുടെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുമ്പോൾ അവ ഗണിതശാസ്ത്രപരമായ കൃത്യതയുള്ള വൃത്തദ്വന്ദ്വങ്ങൾ ആയിരിക്കേണ്ടതുണ്ടു്”.

ഇന്നലെ ഞാൻ എന്റെ മുടി വെട്ടി. വെറും വെട്ടലായിരുന്നില്ല, വെട്ടലും കത്രിക്കലും ചീകലും വടിക്കലുമെല്ലാം ചേർന്ന സമഗ്രമായ ഒരു കർമ്മമായിരുന്നു അതു്. എന്റെ കോളെജ് കാലത്തു് മുടിയും കൃതാവുമെല്ലാം നീട്ടുന്നതു് ഒരു ഫാഷനായിരുന്നു. മുടി ആരും നീട്ടുകയല്ല, സ്വയം നീളുകയാണു്. അതുകൊണ്ടാണു് നീളുക എന്നതു് അകർമ്മകക്രിയയും, നീട്ടുക എന്നതു് സകർമ്മകക്രിയയും ആകുന്നതു്. എവിടെയെങ്കിലും ഒരു ക്രിയ നടന്നാൽ ഉടനെതന്നെ കേരളപാണിനി അവിടെയെത്തി “ആരെ?” അല്ലെങ്കിൽ “എന്തിനെ?” എന്നു് ചോദിക്കും. ആ ചോദ്യത്തിനു് തൃപ്തികരമായ ഒരു മറുപടിയുണ്ടെങ്കിൽ ആ ക്രിയയെ സകർമ്മകമെന്നും ഇല്ലെങ്കിൽ അകർമ്മകമെന്നും വിധിയെഴുതിയശേഷം അങ്ങേർ അടുത്ത ക്രിയയെ തേടി പോകും. അവിടെയും നടപടിക്രമങ്ങൾ ഇതുതന്നെ. കേരളപാണിനിയുടെ വിധി അന്തിമമാണു്. അതിനെതിരെ അപ്പീൽ പോകാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ജീവിച്ചിരിക്കുന്ന മനുഷ്യർ അവരുടെ മരിച്ചവർക്കുവേണ്ടി ചെയ്യേണ്ടുന്ന ഉദകക്രിയകളും, സ്കൂളിൽ ഗണിതശാസ്ത്രവിദ്യാർത്ഥികൾ ചെയ്യേണ്ടുന്ന ചിലയിനം ക്രിയകളുമുണ്ടു്. ആ വിഷയങ്ങൾ നമ്മൾ ലാസ്റ്റ് സെമസ്റ്ററിൽ പഠിക്കും.

മുടി സ്വയം നീളുന്നതുകൊണ്ടാണു് ഇടയ്ക്കിടെ സ്വയം വെട്ടുകയോ ആരെക്കൊണ്ടെങ്കിലും വെട്ടിക്കുകയോ ചെയ്യേണ്ടിവരുന്നതു്. മുടി മനുഷ്യർ ബോധപൂർവ്വം നീട്ടുകയായിരുന്നെങ്കിൽ, എന്റെ മുടി ഞാനിനി നീട്ടുന്നില്ല എന്നു് ഒരു മനുഷ്യൻ ബോധപൂർവ്വം തീരുമാനിച്ചാൽ പിന്നെ നീളാൻ മുടിക്കു് കഴിയുമായിരുന്നില്ല. നിരന്തരം നീളാനല്ലാതെ, നീളാതിരിക്കാൻ മുടിയ്ക്കു് ആവതില്ല. നീളൽ മടുക്കുമ്പോൾ എന്നേക്കുമായി കൊഴിഞ്ഞൊഴിഞ്ഞു് തലയോടു് വിട പറയുന്നതിനുള്ള സ്വാതന്ത്ര്യം മുടികൾക്കുണ്ടു്. അതു് നിയമവ്യവസ്ഥയിലെ മറ്റൊരു വകുപ്പാണു്.

പരസഹായമില്ലാതെ മുടി വെട്ടാനുള്ള തീരുമാനം കൈക്കൊണ്ടപ്പോൾ ഞാൻ രണ്ടാം വർഷം എൻജിനിയറിങ്ങിനു് പഠിക്കുകയായിരുന്നു. കത്രികയുമായി അധികം ആഴത്തിലേക്കു് പോകാതെ ഉപരിപ്ലവമായ ഒരു മിനുക്കൽ മാത്രം മതിയെങ്കിൽ “ഒന്നു് ഡ്രസ്സ് ചെയ്താൽമതി” എന്നു് ബാർബറോടു് പറയുന്നതായിരുന്നു രീതി. ഇന്നും അതുതന്നെയാണോ രീതി എന്നറിയില്ല. നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയശേഷം ഇതുവരെ ബാർബർ ഷോപ്പിൽ കയറിയിട്ടില്ലാത്ത ഞാൻ അതെങ്ങനെ അറിയാൻ? ഇന്നു് കട്ടിങ്ങും ഷേവിങ്ങും തരപ്പെടുത്താൻ ഹോട്ടലിൽ കയറിയാലും മതിയെന്നു് കേൾക്കുന്നു. ഒന്നു് ഡ്രസ്സ് ചെയ്യിച്ചേക്കാം എന്നു് കരുതിയാണു്, അതെന്റെ ജീവിതത്തിലെ അവസാനത്തെ ക്ഷൗരക്കട സന്ദർശനമാണെന്നറിയാതെ, ഞാനന്നു് ബാർബർ ഷോപ്പിൽ കയറിയതു്. പക്ഷേ, പറ്റെയോ മൊട്ടയോ എന്നു് കൃത്യമായി പറയാൻ കഴിയാത്ത ഒരു പ്രത്യേക അവസ്ഥയിലേക്കു് ആ ബാർബർ എന്റെ തലയെ കൊണ്ടെത്തിച്ചുകളഞ്ഞു! ബീറ്റിൽസിനോടും ഹിപ്പികളോടും തീർത്താൽ തീരാത്ത വിരോധമുള്ള ഒരുത്തനായിരുന്നിരിക്കണം അയാൾ. മുടി മൊട്ടയടിക്കുന്ന രീതി അന്നു് മുസ്ലീമുകളുടെയിടയിൽ നിലവിലുണ്ടായിരുന്നതിനാൽ, അല്പനേരം കൂടി ഞാൻ അവിടെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ, അയാൾ എന്റെ സുന്നത്ത് കല്യാണം കൂടി നടത്തിത്തന്നേനെ എന്നാണെന്റെ തോന്നൽ.

ഞാനെന്തിനാണിപ്പോൾ മുടിവെട്ടിന്റെ കാര്യം പറഞ്ഞതു്? അതുതന്നെ. ഫെയ്സ്ബുക്ക്. ഇടയ്ക്കിടെ മുടി വെട്ടിയൊതുക്കുന്നതു് തലയുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഭാരസംബന്ധമായി ഒരു ഒഴിവുണ്ടായാൽ ആ ഒഴിവിലേക്കു് മറ്റു് ഭാരങ്ങൾ കയറിക്കൂടാൻ ശ്രമിക്കുന്നതു് സ്വാഭാവികം. അങ്ങനെയാണു് മുടി വെട്ടി മസ്തിഷ്കഭാരം നാലഞ്ചു് ഗ്രാം കുറഞ്ഞപ്പോൾ ആ കുറവിലേക്കു്, ഞാൻ ഫെയ്സ്ബുക്കിൽ വല്ലതും പോസ്റ്റ് ചെയ്തിട്ടു് രണ്ടാഴ്ചയിലേറെ ആയെന്നും, അതിനെതിരെ എന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതുണ്ടെന്നുമുള്ള ബോധം കയറിക്കൂടിയതും അതുവഴി എനിക്കു് ഉത്തരവാദിത്വഭാരം അനുഭവപ്പെട്ടതും.

January 29 2020 11:46

“ഫെയ്സ്ബുക്കും മുടിവെട്ടും” എന്ന പോസ്റ്റിന്റെ വേർഡ്പ്രസ് വേർഷനിൽ വന്ന ഒരു കമന്റും അതിനുള്ള എന്റെ മറുപടിയുമാണു്. യുട്ടോപ്പിയയും പ്രായോഗികതയും സംബന്ധിച്ചുള്ള എന്റെ നിലപാടു് എന്ന നിലയിൽ അതു് ഇവിടെയും കിടക്കുന്നതിൽ തെറ്റില്ലെന്നു് തോന്നി.

കമന്റ്:
>>>പൗരത്വം എന്ന പരിമിതിയെ താങ്കൾ ഇഷ്ടപ്പെടുന്നുണ്ടോ?അതോ എല്ലാ മനുഷ്യർക്കും അതിർത്തികളില്ലാതെ ജീവിക്കാവുന്ന ഒരു ലോകം എന്ന് അയുക്തികമായിട്ടെങ്കിലും സങ്കൽപ്പിക്കുന്നത് തെറ്റാണോ?ഞാൻ അങ്ങനെ സങ്കല്പിക്കുന്ന ഒരാളാണ്. ആയതിനാൽ പൗരത്വം എന്ന സംജ്‌ഞ തന്നെ ഇഷ്ടപ്പെടുന്നില്ല. ആ ചിന്തയ്ക്ക് വ്യവസ്ഥാബന്ധിതമായി പരിമിതികൾ ഉണ്ടെങ്കിലും.
മുൻപ് വായിച്ച നിരവധി ലേഖനങ്ങളിൽ പലതും യോജിക്കാവുന്നവയായിരുന്നു.ഇതിനോട് വിയോജിക്കുന്നു.<<<

മറുപടി:
സമാധാനത്തിലും സഹവർത്തിത്വത്തിലുമുള്ള മനുഷ്യജീവിതം കഴിയുന്നത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തിൽ, ലോകചരിത്രത്തിന്റെ ഗതിയിൽ, കാലക്രമേണ രൂപപ്പെട്ടവയോ, രൂപപ്പെടുത്തപ്പെട്ടവയോ ആണു് സാമൂഹികമായ ആചാരമര്യാദകളും പെരുമാറ്റച്ചട്ടങ്ങളും നിയമസംഹിതകളുമെല്ലാം. ഭൂമിശാസ്ത്രത്തിൽ അധിഷ്ഠിതമായ കാലാവസ്ഥയുടെയും, ചരിത്രപരമായ മറ്റനവധി ഘടകങ്ങളുടെയും സ്വാധീനം അതുപോലൊരു ഡെവലപ്മെന്റിൽ അനിവാര്യമായും ഉണ്ടാവും. അതുകൊണ്ടുതന്നെ, വ്യത്യസ്തജനവിഭാഗങ്ങളിൽ സംഭവിച്ചതും, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെയും തളർച്ചയുടെയും ക്വാളിറ്റിയും ക്വാണ്ടിറ്റിയും വ്യത്യസ്തവുമായിരിക്കും. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ, പരിമിതികൾ ഇല്ലാത്ത ഒരു സാമൂഹികജീവിതം ഈ ലോകത്തിലോ, ഏതെങ്കിലുമൊരു സമൂഹത്തിലോ, ഒരു കുടുംബത്തിൽപോലുമോ സാദ്ധ്യമല്ല എന്നു് മനസ്സിലാക്കാൻ കഴിയേണ്ടതാണു്. വ്യക്തിപരവും സാമൂഹികവുമായ തലങ്ങളിൽ വിട്ടുവീഴ്ചകൾക്കു് വേണ്ടത്ര സ്ഥലം നൽകാതെ സമാധാനത്തിലും സഹവർത്തിത്വത്തിലുമുള്ള ഒരു മനുഷ്യജീവിതം കെട്ടിപ്പടുക്കുക സാദ്ധ്യമല്ലതന്നെ!

കാര്യങ്ങളെ യുക്ത്യധിഷ്ഠിതമായും പ്രായോഗികമായും വീക്ഷിക്കാനും വിലയിരുത്താനും ശ്രമിക്കുന്നവനാണു് ഞാൻ. അങ്ങനെയാണു് ഞാൻ പഠിപ്പിക്കപ്പെട്ടതു്. എന്റെ കാഴ്ചപ്പാടിൽ പൗരത്വം ഒരു പരിമിതിയല്ല. ഇന്നത്തെ ലോകത്തിൽ അതൊരു അനിവാര്യതപോലുമാണു്. ഇന്നത്തെ ലോകത്തെപ്പറ്റി സഫിഷ്യന്റായ ഒരു ധാരണ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള ആർക്കും അതിൽ എതിരഭിപ്രായമുണ്ടാവാൻ വഴിയില്ല. ആർക്കും അതിൽ എതിരഭിപ്രായമുണ്ടാവാൻ “പാടില്ല” എന്നു് ഇപ്പറഞ്ഞതിനു് അർത്ഥവുമില്ല.

എല്ലാ മനുഷ്യർക്കും അതിർത്തികളില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകം, എന്റെ കാഴ്ചപ്പാടിൽ, ഒരു യുട്ടോപ്പിയൻ സങ്കൽപ്പമല്ലാതെ മറ്റൊന്നുമല്ല. എന്റെ ലോകം യുട്ടോപ്പിയൻ സങ്കല്പങ്ങളുടേതല്ല. ലോകത്തിലെ പ്രശ്നങ്ങളുടെ പരിഹാരം അവയുടെ പ്രായോഗികമായ പരിഹാരസാദ്ധ്യതകളിലാണു് കുടികൊള്ളുന്നതെന്നും, അവ സാദ്ധ്യമായത്ര ജനാധിപത്യപരമായും, കഴിയുന്നത്ര കാലതാമസമില്ലാതെയും നടപ്പിലാക്കപ്പെടണമെന്നുമുള്ള ചിന്താഗതിക്കാരനാണു് ഞാൻ.

എല്ലാ മനുഷ്യർക്കും അതിർത്തികളില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകം ആരെങ്കിലും സങ്കൽപ്പിക്കുന്നതു് തെറ്റാണെന്നോ, എന്റെ ചിന്താഗതികളോടു് ആരും വിയോജിക്കരുതെന്നോ പറയാൻ ഞാനാരു്? അങ്ങനെ പറയുന്നതു്, ഫിക്ഷൻ എഴുതുന്നവരോടു് അവർ എഴുത്തു് നിർത്തണം എന്നു് പറയുന്നതുപോലെതന്നെ അബ്‌സേർഡ് ആയിരിക്കും.

കമന്റിനു് നന്ദി.

February 2020

February 1 2020 09:55

ചാണകവും ഗോമൂത്രവും ഉപയോഗിച്ചു് കൊറോണ വൈറസിനെ ചികിത്സിക്കാമെന്നു് ഹിന്ദുമഹാസഭാദ്ധ്യക്ഷൻ.

ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്നുല്‍പ്പാദനഫാക്ടറി മൊത്തം 52 കോടി രൂപ മുതല്‍ മുടക്കി മാരാരിക്കുളത്തെ പാതിരപ്പള്ളിയിൽ ധനകാര്യമന്ത്രി ഡോക്ടർ റ്റി. എം. തോമസ് ഐസക്കിന്റെ പ്രധാന കാർമ്മികത്വത്തിൽ പണി കഴിപ്പിച്ചിട്ടുണ്ടെന്നിരിക്കെ, അതിനോടു് ചേർന്നു് ഇന്ത്യയിലെ ഏറ്റവും വലിയതാകാൻ വേണ്ടത്ര ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഒരു കാലിത്തൊഴുത്തുകൂടി പണികഴിപ്പിച്ചിരുന്നെങ്കിൽ, ഹിന്ദുമഹാസഭാദ്ധ്യക്ഷൻ വ്യക്തമാക്കിയതുപോലെ, കൊറോണ വൈറസിനെ തുരത്താൻ പറ്റിയ എന്തുമാത്രം ചാണകവും ഗോമൂത്രവും സ്വയംപര്യാപ്തമായി ഉത്പാദിപ്പിക്കാൻ കേരളത്തിനു് കഴിയുമായിരുന്നില്ല? എങ്കിൽ ചങ്കിലെ ചൈനയെ ഈ ആപൽഘട്ടത്തിൽ സഹായിച്ചു് എന്തുമാത്രം യുവാൻ നേടാൻ കഴിയുമായിരുന്നില്ല? മന്ത്രിസഭാംഗവും മഹാസഭാംഗവും ചേർന്നു് മെഡിക്കൽ സെക്ടറിൽ ഒരു ജോയിന്റ് വെഞ്ചർ ഇനിയെങ്കിലും ആലോചിക്കണം എന്നാണെന്റെ അഭിപ്രായം.

ഇന്റർഡിസിപ്ലിനറിയായി ചിന്തിക്കാനുള്ള ബാദ്ധ്യത ശാസ്ത്രാവബോധമുള്ള ഒരു ജനതയ്ക്കുണ്ടെന്നിരിക്കെ, കൊറോണ വൈറസിന്റെ ചികിത്സക്കു് ആരും ഹോമിയോയെയും ആയുർവ്വേദത്തേയും ആശ്രയിക്കരുതെന്ന രീതിയിലുള്ള പ്രസ്താവനകൾ ഇറക്കാതിരിക്കാൻ ആരോഗ്യമന്ത്രിണിയും ശ്രദ്ധിക്കേണ്ടതുണ്ടു്. ഒരു മന്ത്രി ഹോമിയോ മരുന്നുല്‍പ്പാദന ഫാക്ടറി പണിയുന്നു, ഒരു സഭാദ്ധ്യക്ഷൻ ചാണകവും ഗോമൂത്രവും ഉപയോഗിച്ചു് കൊറോണ വൈറസിനെ നേരിടാൻ പറയുന്നു, ആരോഗ്യമന്ത്രിണി ആവകകളെയൊന്നും ആശ്രയിക്കരുതെന്നു് ആഹ്വാനിക്കുന്നു!

ഒന്നുകിൽ കേരളമൊരു ബനാന റിപ്പബ്ലിക്കായിരിക്കണം. അല്ലെങ്കിലൊരു വൈറസ് റിപ്പബ്ലിക്കായിരിക്കണം. ബനാനയിലും വൈറസിലും ഒരേസമയം കാലുവച്ചാൽ, രണ്ടു് വള്ളത്തിൽ ഒരേസമയം കാലു് വച്ചാലത്തെ അവസ്ഥയാകും – കവ കീറിപ്പോകും. പിന്നെ അതിനുകൂടി ചികിത്സ തേടേണ്ടിവരും!

February 5 2020 11:21

വർണ്ണങ്ങൾ കൊഴിയുന്ന ഈ വൈകിയ വേളയിൽ, പ്രിയേ, വസുന്ധരേ, രണ്ടു് ചോദ്യങ്ങൾ മാത്രമേ എനിക്കു് നിന്നോടു് ചോദിക്കാനുള്ളു:
1. മതിയാകുംവരെ ഇവിടെ ജീവിച്ചു് മരിച്ചവരുണ്ടോ?
2. കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു് മരിച്ചവരുണ്ടോ?

ആശാവഹമായ നിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ടു്,
Yours sincerely,
നിന്നോടുള്ള പ്രണയത്താൽ അതീവആതുരനായ നിന്റെ നിത്യകാമുകൻ.

(ഒപ്പു്, അഥവാ വിരലടയാളം. ആമേൻ.)

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ, പുഷ്പങ്ങളുണ്ടോ,
സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
വസുന്ധരേ വസുന്ധരേ…..മതിയാകുംവരെ
ഇവിടെ ജീവിച്ചു് മരിച്ചവരുണ്ടോ?

ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
സന്ധ്യകളുണ്ടോ, ചന്ദ്രികയുണ്ടോ,
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ, വസുന്ധരേ, കൊതിതീരുംവരെ
ഇവിടെ പ്രേമിച്ചു് മരിച്ചവരുണ്ടോ?

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

February 13 2020 12:37

ബ്രാഹ്മണസമുദായത്തിൽ മൂസ്സതായിരിക്കുക എന്നതു് മൂസ്സതുകളുടെ അവകാശമാണു്. മൂസ്സതിനെ ഇളയതെന്നു് വിളിച്ചാൽ മൂസ്സതിന്റെ ആത്മാവിൽ അതു് ആഴത്തിലുള്ള മുറിവു് ഉണ്ടാക്കിക്കൂടെന്നില്ല. താങ്ങാനാവാത്ത ആത്മവേദന പലപ്പോഴും ആത്മഹത്യയിലേക്കുവരെ നയിക്കുമെന്നു് മനഃശാസ്ത്രം. അതേസമയം, ഇളയതിനെ മൂസ്സതെന്നു് വിളിച്ചാൽ ഇളയതു് അന്തംവിട്ടു് സന്തോഷിക്കുമെന്നു് മാത്രമല്ല, തന്നെ അങ്ങനെ വിളിച്ചവന്റെ തലയിൽ കയറിയിരുന്നു് ചെവിതിന്നു് വിശപ്പടക്കാൻ ശ്രമിക്കുകയും ചെയ്യും. ഭസ്മാസുരന്റെ സ്നേഹാശംസകൾ!

കേരളത്തിലെ പോലീസുകാരുടെ ഉണ്ടകൾ കാണാനില്ല എന്ന ബ്രേക്കിങ് ന്യൂസും ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണു് കാണേണ്ടതെന്നു് തോന്നുന്നു. പോലീസിന്റെ റൈഫിളുകളിലെ ഉപയോഗത്തിനുള്ള കാർട്രിഡ്ജുകൾ കാണാനില്ല എന്ന പൊളിറ്റിക്കലി കറക്ടായ പ്രയോഗത്തിനു് പകരം, തോക്കുകളുടെ ഉണ്ടകൾ കാണാനില്ല എന്ന അവഹേളനാപരമായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. പോലീസ് റൈഫിളുകളിലെ കാർട്രിഡ്ജുകളെ ഉണ്ടകൾ എന്നു് തരംതാഴ്ത്തുന്ന ഏർപ്പാടു് കേരള പോലീസിൽ പുതിയതാവാൻ വഴിയില്ല. ഹൃദയം തകർക്കുന്ന ആത്മവേദന സഹിച്ചുകൊണ്ടുള്ള ജീവിതം കാർട്രിഡ്ജുകൾ എത്രനാളായി തുടരുന്നു എന്നാർക്കറിയാം? ഇമ്മാതിരിയുള്ള അവഹേളനങ്ങൾ സഹിച്ചു് പോലീസ് സ്റ്റേഷനുകളിൽ ജീവിക്കുന്നതിനേക്കാൾ ഭേദം പുറപ്പെട്ടു് പോകുന്നതാണെന്നുകരുതി അവ ആക്രിക്കടകളോ ആത്മഹത്യാമുനമ്പുകളോ തേടിപ്പോയതാവാൻ സാദ്ധ്യതയുണ്ടു്. കാർട്രിഡ്ജുകൾക്കുമുണ്ടു് അവയുടേതായ ഒരന്തസ്സു്!

ഒരു പടക്കോപ്പു് എന്ന നിലയിൽ ആരംഭകാലത്തു് കേരള പോലീസ് ആശ്രയിച്ചിരുന്നതു് ലാത്തിയെ ആയിരുന്നു. മുദ്രാവാക്യങ്ങൾ മുഴക്കിയും, മുണ്ടു് മടക്കിക്കുത്തിയും, (ലോങ്-സ്ലീവ് ഷർട്ടാണെങ്കിൽ) ഷർട്ടിന്റെ കൈ തെറുത്തുകയറ്റിയും അക്രമസന്നദ്ധത പ്രകടിപ്പിച്ചിരുന്ന വിപ്ലവികളെ ലാത്തിച്ചാർജ്ജ് നടത്തിയായിരുന്നു അക്കാലത്തു് പോലീസ് പിരിച്ചുവിട്ടുകൊണ്ടിരുന്നതു്. പഞ്ചവത്സരപദ്ധതികളിലൂടെ സമൂഹം സമ്പത്സമൃദ്ധമായതും പോലീസ് സംസ്കാരസമ്പന്നമായതുമെല്ലാം പിന്നീടാണു്. കാലം മാറുമ്പോൾ കാലനും കോലം മാറ്റേണ്ടതുള്ളതിനാൽ, പോലീസ് ഡിപ്പാർട്ട്മെന്റും തോക്കുകളും ജലപീരങ്കികളും കണ്ണീർവാതകസെറ്റപ്പുകളുമെല്ലാം സംഘടിപ്പിച്ചു് സമൂഹത്തിൽ ഒരു നിലയും വിലയും ഉണ്ടാക്കിയെടുക്കുകയായിരുന്നു. ആ കാലഘട്ടത്തിലെവിടെയോ വച്ചാണു് നിക്കർധാരികളായിരുന്ന പോലീസ് പാന്റ്സ്ധാരികളായി മാറിയതു്. പഴയ പോലീസുകാർ ഇന്നും ആനന്ദാശ്രുക്കളോടെ അയവിറക്കുന്ന നിക്കർകാല-ഗതകാലസുഖസ്മരണകൾ! പൊതുവേതന്നെ, മലയാളികൾക്കു് എക്കാലവും ശക്തി പകർന്നുകൊണ്ടിരുന്ന ഒരു ബലഹീനതയാണു് നൊസ്റ്റാൾജ്യ എന്ന ഓമനപ്പേരുനല്കി വിളിക്കപ്പെടുന്ന ഗതകാലസുഖസ്മരണകൾ.

സമൂഹത്തിൽ ഒരു നിലയും വിലയും ഉണ്ടാക്കിയെടുക്കുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. മത്തിക്കച്ചവടം തുടങ്ങുന്ന പത്തുപേരിൽ ഒരുവനു് കോടീശ്വരനാകാനോ, ഏറ്റവും ഉച്ചത്തിൽ ജാഥയുടെ മുന്നിൽ നിന്നു് മുദ്രാവാക്യം വിളിക്കാൻ കഴിയുന്ന ഒരുവനു് മന്ത്രിയാകാനോ (അതുവഴി കോടീശ്വരനും!) കഴിയാറുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ശരിയായ സമയത്തു് ശരിയായ സ്ഥലത്തു് ആയിരിക്കാൻ കഴിഞ്ഞു എന്നതു് മാത്രമാണു് അത്തരം “വിജയന്മാരുടെ” വിജയരഹസ്യം. പക്ഷേ, അത്തരം “വിജയങ്ങൾ” അപൂർവ്വം ചിലർക്കുമാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണു്. ആവിധ ഭാഗ്യങ്ങൾ വരുന്നതു് ഈ ദൈവത്തിൽ നിന്നോ, ആ ദൈവത്തിൽ നിന്നോ, മറ്റേ ദൈവത്തിൽ നിന്നോ ആണെന്ന പമ്പരവിഡ്ഢിത്തം ഭൂമിയിലെ ബഹുഭൂരിപക്ഷം മനുഷ്യരെയും പാടിപ്പഠിപ്പിക്കാനും വിശ്വസിപ്പിക്കാനും കഴിഞ്ഞു എന്നതു് മറ്റൊരു വിഭാഗത്തിന്റെ – മതനേതാക്കളുടെ – ഭാഗ്യം! ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത എനിക്കു് എന്റെ നാമത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഈ തീവെട്ടിക്കൊള്ളയ്ക്കെതിരായി എന്തുചെയ്യാൻ കഴിയും എന്നു് ആൾദൈവങ്ങളൊഴികെയുള്ള മറ്റെല്ലായിനം ദൈവങ്ങളുടെയും ഹൃദയഭേദകമായ പരിവേദനം!!

ലാത്തിയെ തോക്കെന്നോ ജലപീരങ്കിയെന്നോ വിളിച്ചാൽ ലാത്തിയെ സന്തോഷിപ്പിക്കാം. സന്തോഷസൂചകമായി ലാത്തി ഒരുപക്ഷേ ചായയും പരിപ്പുവടയും വാങ്ങിത്തന്നെന്നുമിരിക്കും. നേരെമറിച്ചു്, ജലപീരങ്കിയെയോ തോക്കിനെയോ ലാത്തി എന്നു് വിളിച്ചാൽ അതു് അവയുടെ സന്തോഷത്തിനാവില്ല, സംഘർഷത്തിനാവും കാരണമാവുക. ഉദാഹരണത്തിനു്, ബിൽ ഗെയ്‌റ്റ്‌സോ, ഇലോൺ മസ്കോ, ജെഫ് ബേസസ്സൊ താനൊരു ലോകപൗരനാണെന്നു് പറയുന്നതുപോലെയല്ല, ആഹാരത്തിനു് വകയില്ലാത്ത ഒരു “സൊമാലിയക്കാരൻ” ഞാനൊരു ലോകപൗരനാണെന്നു് പറയുന്നതു്. ആദ്യത്തെ പ്രസ്താവത്തിനു് അമേരിക്കക്കാരും സൊമാലിയക്കാരും ഒരുപോലെ ആവേശഭരിതരായി കയ്യടിച്ചേക്കും. പക്ഷേ, രണ്ടാമത്തെ പ്രസ്താവത്തിനു് അമേരിക്കക്കാരിൽനിന്നും അവഗണനയോ, ഏറിയാൽ, താഴ്ത്തിക്കെട്ടൽ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുന്ന ആ പ്രത്യേകതരം ചിരിയോ, സൊമാലിയക്കാരിൽ നിന്നും, മിക്കവാറും ഉറപ്പായും, തങ്ങളുടെ സ്വന്തം കുണ്ടുകിണറ്റിൽ കുന്നിനുമീതേ പറക്കാൻ ആഗ്രഹിക്കുന്ന ഒരു തവളയെ കണ്ടതിലുള്ള അത്ഭുതം മൂലമുള്ള കൂക്കിവിളിയോ, ആനന്ദം മൂലമുള്ള ആർപ്പിടലോ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു.

കേരള പോലീസിൽ നിന്നും ലീക്ക് ചെയ്തു് ബ്രേക്കിങ് ന്യൂസായ ഉണ്ടവിശേഷം പ്രമാണിച്ചാണോ എന്നറിയില്ല, എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ മമ്മൂട്ടിയുടെ ഉണ്ട വർദ്ധിതമായി പ്രദർശിപ്പിക്കപ്പെടുന്നുണ്ടു്. മലയാളികൾക്കു് എക്കാലവും ശക്തി പകർന്നുകൊണ്ടിരുന്ന ഒരു ബലഹീനതയാണു് നൊസ്റ്റാൾജ്യ എന്ന ഓമനപ്പേരുനൽകി വിളിക്കപ്പെടുന്ന ഗതകാലസുഖസ്മരണകൾ പൊതുവേതന്നെ എന്നതിനാൽ, നൊസ്റ്റാൾജ്യ വകുപ്പിലോ പുരാവസ്തുഗവേഷണവകുപ്പിലോ പെടുത്താവുന്ന മമ്മൂട്ടിയുടെ ഉണ്ടയും, കേരള പോലീസിനു് കൈമോശം വന്ന ഉണ്ടകളും തമ്മിൽ ഒരു കോറിലേഷൻ ഉണ്ടെന്ന നിഗമനം വെറുമൊരു കോൺസ്പിരസി തിയറിയാണെന്നോ, അപ്പാടെ അസ്ഥാനത്താണെന്നോ പറഞ്ഞു് തള്ളിക്കളയുന്നതു് ഉത്തരവാദിത്വരാഹിത്യമായിരിക്കുമെന്നാണു് എനിക്കു് തോന്നുന്നതു്.

ഉണ്ണാക്കവിശേഷങ്ങളും ഉണ്ടില്ലവിശേഷങ്ങളും പോലെ അവഗണിക്കാവുന്നവയല്ല ഉണ്ടവിശേഷങ്ങൾ. സാമൂഹികസുരക്ഷയുടെ കാഴ്ചപ്പാടിൽ കേരള പൊലീസിലെ ഉണ്ടവിശേഷങ്ങൾ അതീവഗുരുതരമാണെന്നു് സാരം.

February 14 2020 12:56

സന്യാസിനിയാവാൻ പറ്റിയ മൊതലു്!

ഋഷിതുല്യമായ ജീവിതം നയിക്കുന്ന ഹ്രസ്വദൃഷ്ടികൾ കണ്ണടവയ്ക്കാതെ സന്ധ്യാപുഷ്പവുമായി പ്രേമിക്കാൻ പോയാൽ കണ്മുന്നിൽ കാണുന്ന കുലനാരി പോലും സന്യാസിനിയാണെന്നേ തോന്നൂ. കുറുനരിയാണെന്നു് തോന്നാഞ്ഞതുതന്നെ വലിയ കാര്യം!

രാജവെമ്പാലയെ നീർക്കോലിയായി മാത്രം കാണാൻ കഴിയുന്നവർ ചേരപിടുത്തക്കാരായിട്ടു് എന്തുകാര്യമെന്നു് എനിക്കറിയില്ല. മൊത്തം ഞാഞ്ഞൂലുകളെയും പിടിച്ചു് കൂട നിറയ്ക്കാനോ?

അത്തരക്കാർ സന്ധ്യമയങ്ങുംനേരത്തു് സന്ധ്യാപുഷ്പവുമായി വെള്ളിലാവിനോടോ മണിമരുതിനോടോ പ്രേമാഭ്യർത്ഥന നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ആ ഹതഭാഗ്യരുടെ പ്രേമം മുള്ളുമുരിക്കിനോടാകാതിരിക്കണേ ദൈവമേ എന്നു് മുട്ടിപ്പായി പ്രാർത്ഥിക്കുകയല്ലാതെ കാഴ്ചക്കാർ മറ്റെന്തു് ചെയ്യാൻ?

എന്തേലുമാവട്ടെ; ഹാപ്പിയാവാൻ ഒരു കാരണമില്ലാതെ വിഷണ്ണരായി ഇരിക്കുന്ന സകലമാന അന്ധഗായകന്മാർക്കും അന്ധഗായികമാർക്കും നിത്യകാമുകന്മാർക്കും നിത്യകാമുകികൾക്കും ഹാപ്പി വാലന്റൈൻസ്‌ഡേ!

https://bit.ly/2ZBbDEf

February 16 2020 11:07

ഉറങ്ങുന്ന പട്ടികളെ ഉണർത്തരുതെന്നു് ജർമ്മൻ സായിപ്പു്. അതറിയാഞ്ഞിട്ടോ എന്തോ, പട്ടികളെ ഉണർത്തി അഴിച്ചുവിടുന്നതാണു് അമേരിക്കൻ സായിപ്പിന്റെ രീതി.

പ്രതികൂലസാഹചര്യങ്ങളിൽ സ്വയാനുകമ്പയോടെ, കണ്ണീരിൽ കുതിർന്ന ശോകഗാനങ്ങൾ പാടി, മരണമെത്തുന്ന നേരവും കാത്തു്, ആത്മവിദ്യാലയത്തിന്റെ പുതപ്പിനുള്ളിലേക്കു് ചുരുണ്ടുകൂടുന്ന മലയാളികളുടെ രീതിയിൽ നിന്നും വ്യത്യസ്തമായി, പട്ടി കടിക്കാൻ വന്നാലും ആട്ടവും പാട്ടുമായി അതിനെ നേരിടുന്നതാണു് ആഫ്രോ-അമേരിക്കൻസിന്റെ രീതി.

ഞാൻ പറയുന്നതു് കാര്യമാക്കണ്ട. നേരിട്ടു് കണ്ടുനോക്കൂ.

“Who let the dogs out
Woof, woof, woof, woof, woof

A doggie is nothing if he don’t have a bone
All doggie hold it.”

February 16 2020 12:09

ബലികുടീരങ്ങളേ! “മഹാബലി”ഗുഡീരങ്ങളേ!
സ്മരണകളിരമ്പും “രണമാരകങ്ങളേ”!
ഭലിഘുഠീരങ്ങളേ!!

രചന: മാർക്സ്
സംഗീതം: എൻഗൽസ്
ആലാപനം: മാവോ
രംഗസംവിധാനം: പിണറായി

February 21 2020 11:28

തുഞ്ചന്റെ ചക്കിൽ നാലും ആറും ആടുമെങ്കിലും, നാടൻ ചക്കിൽ ഒരേസമയത്തു് ഒന്നു് എന്ന രീതിയിലാണു് ആട്ടൽ. അതു് കൊപ്രയോ, എള്ളോ, ചക്കിലാടുമ്പോൾ എണ്ണ പുറത്തുവരുന്ന മറ്റിനങ്ങളോ ആവാം. എണ്ണയുത്പാദനത്തിൽ രൂപമെടുക്കുന്ന ഉപോത്പന്നം പിണ്ണാക്കു് എന്നാണു് പൊതുവേ അറിയപ്പെടുന്നതു്. കൊപ്രയുടെ പിണ്ണാക്കു് വെളുത്തതും കാരെള്ളിന്റേതു് കറുത്തതുമാണു്. രണ്ടും ഭക്ഷ്യയോഗ്യമാണു്, വിശപ്പുണ്ടെങ്കിൽ!

നാടൻ ചക്കും അതിന്റെ പ്രവർത്തനരീതികളും കണ്ടു് മനസ്സിലാക്കാനും, തേങ്ങാപ്പിണ്ണാക്കും എള്ളിൻപിണ്ണാക്കും ആവോളം തിന്നാനുമുള്ള ഭാഗ്യം ചെറുപ്പത്തിൽ ഒരു പ്രാവശ്യം എനിക്കുണ്ടായിട്ടുണ്ടു്. എള്ളിൻപിണ്ണാക്കാണു് കൂടുതൽ രുചികരമായി എനിക്കു് തോന്നിയതു്. എല്ലാവർക്കും അങ്ങനെ തോന്നിക്കൊള്ളണമെന്നില്ല. മനുഷ്യരുടെ ഭാഗ്യത്തിനു്, അഭിരുചിയുടെ ലോകത്തിൽ വാഴുന്നതു് സമത്വസുന്ദരമായ കമ്മ്യൂണിസമല്ല.

ചക്കുകൾ പ്രധാനമായും തടിയിൽ പണികഴിക്കപ്പെടുന്നവയാണു്. ഞാൻ കണ്ട ചക്കിന്റെ മോട്ടർ ഒരു കാളയായിരുന്നു. മോട്ടറായി പോത്തിനെയും ഉപയോഗിക്കാം. മോട്ടർ കാളയോ പോത്തോ എന്നതു് ചക്കിന്റെ മറ്റു് സാങ്കേതികതകൾക്കു് ഒരു തടസ്സമല്ല. ഒരു വലിയ ഉരൽ എന്നു് വേണമെങ്കിൽ വിളിക്കാവുന്ന ചക്കിൽ അല്പം ചരിഞ്ഞു് നില്ക്കത്തക്കവിധം ഫിറ്റ് ചെയ്തിരിക്കുന്ന, ഇത്തിരി വലിയ ഒരു ഉലക്ക എന്നു് വേണമെങ്കിൽ വിളിക്കാവുന്ന ഒരു തണ്ടിനെ കറക്കിക്കൊണ്ടിരിക്കുക എന്നതാണു് മോട്ടറിന്റെ ജോലി. തണ്ടുമായി അതിശാസ്ത്രീയമായ രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു നുകം കഴുത്തിൽ വഹിച്ചുകൊണ്ടു്, ഭക്തജനങ്ങൾ അമ്പലത്തിലും പള്ളിയിലും മെക്കയിലുമെല്ലാം പ്രദക്ഷിണം ചെയ്യുന്നതുപോലെ ചുറ്റിനടക്കുക, നടന്നുകൊണ്ടേയിരിക്കുക എന്നൊരു ചുമതലയേ കാള, അഥവാ പോത്തിനുള്ളു.

ഭക്തിശാസ്ത്രപ്രകാരം, പ്രദക്ഷിണം ഇടത്തുനിന്നും വലത്തോട്ടേ ആകാൻ പാടുള്ളൂ എന്നു് തോന്നുന്നു. അങ്ങനെയൊരു നിബന്ധന ചക്കാട്ടുശാസ്ത്രത്തിൽ ഉണ്ടോ എന്നറിയില്ല. ഇടത്തുനിന്നും വലത്തോട്ടുള്ള ചുറ്റൽ ഭക്തർക്കായി റിസർവ്വ് ചെയ്തുപോയതിനാൽ, ദൈവങ്ങളുടെ കോപമുണ്ടാകാതിരിക്കാൻ, വാസ്തുശാസ്ത്രപ്രകാരം ചക്കിന്റെ തണ്ടിന്റെയും, തന്മൂലം മോട്ടറിന്റെയും കറക്കം വലത്തുനിന്നും ഇടത്തോട്ടേ പാടുള്ളൂ എന്നും വരാം. ഞാൻ കണ്ട ചക്കിന്റെ ആട്ടം വലത്തുനിന്നും ഇടത്തോട്ടായിരുന്നു എന്നാണോർമ്മ. ഇടത്തോട്ടും വലത്തോട്ടുമുള്ള ആട്ടം സാദ്ധ്യമാകുംവിധം നിർമ്മിക്കപ്പെട്ടിരിക്കുന്ന ചക്കായാലും, ഒരിക്കൽ നുകം കഴുത്തിൽ വച്ചു് കറക്കം തുടങ്ങിയാൽ ആ സെഷനിൽ പിന്നെയൊരു തിരിച്ചുകറക്കം കാളയ്ക്കോ പോത്തിനോ പ്രായോഗികമായി സാദ്ധ്യമല്ല. ഇടത്തുനിന്നും വലത്തോട്ടു് ചുറ്റുന്നതിനിടയിൽ സഡൻ ബ്രേക്കിട്ടു് വലത്തുനിന്നും ഇടത്തോട്ടു് ചുറ്റുന്നതിനു് ഭക്തർക്കു് പ്രായോഗികമായി തടസ്സമൊന്നുമില്ലെങ്കിലും ഐഡിയോളജിക്കലായി അവർക്കതു് സാദ്ധ്യമല്ല. ഭൗതികമായാലും, ആത്മീയമായാലും, പ്രത്യയശാസ്ത്രപരമായാലും കഴുത്തിലേറ്റിയാൽ നുകങ്ങൾ നുകങ്ങൾ തന്നെ! കഴുത്തിലെ നുകം അഴിച്ചുമാറ്റാതെ ഒരു തിരിച്ചുകറക്കം സാദ്ധ്യമല്ല.

ഭാരതത്തിൽ ഒരുപാടിനം ചക്കുകളും അവയെച്ചുറ്റി ഒരേദിശയിൽ ചലിച്ചുകൊണ്ടിരിക്കുന്ന അതിലേറെ കാളകളും പോത്തുകളുമുണ്ടു്. രാഷ്ട്രീയത്തിലെയും മതത്തിലെയും, യുക്തിവാദത്തിലെയും, സാംസ്കാരികതലങ്ങളിലെയും ആളുകളുടെ ചക്കുകൾ (ഗാന്ധികൾ), ആശയങ്ങളുടെ ചക്കുകൾ (പ്രത്യയശാസ്ത്രങ്ങൾ), ആമാശയങ്ങളുടെ ചക്കുകൾ (നന്മമരങ്ങൾ).

എണ്ണയും പിണ്ണാക്കും തമ്മിൽ വേർതിരിക്കാൻ പ്രദക്ഷിണം നല്ലതാണു്. പക്ഷേ, ഇടയ്‌ക്കിടെയെങ്കിലും തിരിഞ്ഞു് കറങ്ങുന്നതു് അതിനേക്കാൾ നല്ലതാണു്. എനിക്കു് വലത്തോട്ടു് മാത്രമല്ലെടാ ഇടത്തോട്ടും കറങ്ങാൻ കഴിയുമെടാ പുല്ലേ എന്നു് “ബിഗ്-ബാങ് ബോസിൽ” നിന്നു് നാലാളോടു് വിളിച്ചുപറയാൻ കഴിയുന്നതുവഴി ഹിമാലയത്തോളം വിജൃംഭിക്കുന്ന ആ ആത്മവിശ്വാസം! എന്റെ സാറേ!!

February 22 2020 09:31

ഞാനിതു് വായിച്ചതു് “ശ്രീ ഉണ്ടകളഞ്ഞപ്പൻക്ഷേത്ര ശിവരാത്രിമഹോത്സവം” എന്നാണു്!

mea culpa, mea culpa, mea máxima culpa!!

കാഴ്ചകൾ മങ്ങുന്നു. കണ്ണട മാറേണ്ടിവരും.

https://bit.ly/2zkRVS9

(ഉണ്ടകളഞ്ഞപ്പന്റെ നാമത്തിൽ ഒരു ക്ഷേത്രം പണികഴിപ്പിക്കാനുള്ള സാമ്പത്തികശേഷിയോ, ബൗദ്ധികനിലവാരമോ, അണിനിരയോ ഇല്ലാത്ത ഒരു പാർട്ടിയാണു് CPI(M) എന്നൊരു തെറ്റിദ്ധാരണ എന്റെ മാന്യവായനക്കാരിൽ ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.)

February 23 2020 11:08

“രൂപ-താ”-യിൽ “ആരോ-പണം”!

ബിഷപ്പ് ഫ്രാൻ-ഗോഘ് മുലയ്കൽ വീണ്ടും ആരോപണം നേരിടുന്നത്രെ! “D. Phil.” എന്നതിനു്, “ഡീ, ഫിലോമിനേ!” എന്നതിൽ കവിഞ്ഞ ഒരർത്ഥം അനാവശ്യമായ ഒരു നാട്ടിൽ ബിഷപ്പനെന്നല്ല, കർദ്ദിനാളനായാലും മുന്നിൽ കാണുന്ന തലകളിൽ തന്റെ അംശവടി മുട്ടിക്കാനും, തലകളെ പരമാവധി മുഴപ്പിക്കാനും തോന്നും. അതൊക്കെ വലിയ ഇശ്യു ആക്കുന്ന മലയാളികളെ പറഞ്ഞാൽ മതി. ഏതു് വിഷയത്തിലും ഓടിച്ചെന്നു് കൂട്ടമണിയായി പള്ളിമണിയടിക്കുന്ന കപ്യാർസ്വഭാവം മലയാളികൾ എത്രയുംവേഗം മാറ്റേണ്ട-തുണ്ടുപടം എന്നാണു് വ്യക്തിപരമായി എന്റെ ഇടതുപക്ഷ-വാതപടം.

ബിഷപ്പ് ഫ്രാൻ ഗോഘ് മുലയ്ക്കൽ എന്തുകൊണ്ടു് “ബിഗ്‌-ബാങ് ബോസിൽ” പങ്കെടുക്കുന്നില്ല എന്നെനിക്കറിയില്ല. ഫിലോസഫിയും, ഭഗവദ്ഗീതയും, കുറെ മുലകളും “ത്രീസം” ആഘോഷിക്കുന്ന ബിഗ്‌-ബാങ് ബോസിൽ ബിഷപ്പ് ഫ്രാൻ-ഗോഘ് മുലയ്ക്കലിനു് അപാരമായ സാദ്ധ്യതകളുണ്ടു്.

Run to the bacon, Bishop Fran-Gogh! Run!!

February 24 2020 10:21

“മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളനാട്ടിൽ മരുന്നില്ല.” (തമിഴ്നാട്ടിലോ, ആന്ധ്രപ്രദേശിലോ, കർണ്ണാടകയിലോ ഉണ്ടായിക്കൂടെന്നുമില്ല.)

“അരണകടിച്ചാൽ ഉടനെ മരണം.” (മരുന്നുതേടി തമിഴ്നാട്ടിലോ, ആന്ധ്രപ്രദേശിലോ, കർണ്ണാടകയിലോ പോയിട്ടു് വലിയ കാര്യമില്ല.)

“നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും.” (അത്താഴച്ചോറു് ഉള്ളിയും പച്ചമുളകും ചതച്ചിട്ടു് (ഉണ്ടെങ്കിൽ അല്പം കറിവേപ്പിലയും ചേർക്കാം) ഉറിയിൽ തൂക്കിയാൽ, “ഉറൂബു്” കയറാതെ “അതിരാവിലെ പ്രഭാതത്തിൽ” പഴംകഞ്ഞിയായി തട്ടാം.)

ബാല്യത്തിൽ ഞാൻ മനസ്സിലാക്കിയ ചില ഭൂമിമലയാളജ്ഞാനങ്ങൾ ഓപ്പൺ സോഴ്സാക്കിയേക്കാമെന്നു് കരുതി. ജ്ഞാനങ്ങൾ പേഴ്സിൽ തിരുകി മറ്റാരും കാണാതെ പോക്കറ്റിൽ സൂക്ഷിക്കുന്നതു് ഈഗോയിസ്റ്റിക് ആണെന്ന നിലപാടുകാരനാണു് ഞാൻ.

February 24 2020 11:08

ട്രമ്പിന്റെ ഭാരതസന്ദർശനം മാമുക്കോയ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ ഉദ്വേഗപൂർവ്വം കാത്തിരിക്കുന്നു.

February 26 2020 13:57

സ്റ്റാലിനും കാറ്റിൻ കൂട്ടക്കൊലയും

1940-ൽ പോളണ്ടിൽ നിന്നുള്ള 22000 യുദ്ധത്തടവുകാർ സ്റ്റാലിന്റെ കല്പനപ്രകാരം കൊലചെയ്യപ്പെട്ടു. ചില ക്യാമ്പുകളിൽ മൃതശരീരങ്ങൾ ദഹിപ്പിക്കപ്പെട്ടു. ചിലയിടങ്ങളിൽ അവയെ കൂട്ടശവക്കുഴികളിൽ തള്ളുകയും, ശവക്കുഴികൾ മണ്ണിട്ടു് മൂടി മീതെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

എല്ലാം ആരുമറിയാതെ മാഞ്ഞുമറഞ്ഞുപോയേനെ! പക്ഷേ, കാണാതെപോയ പോളിഷ് ഓഫീസേഴ്‌സിന്റെ മൃതശരീരങ്ങൾ ജർമ്മൻ പട്ടാളക്കാർ കാറ്റിൻ വനത്തിൽ കണ്ടെത്തിയതായും, അവരെ കൊലപ്പെടുത്തിയതു് റഷ്യൻ “NKVD” യാണെന്നും 1943 ഏപ്രിൽ 13-നു് ഹിറ്റ്ലറുടെ പ്രൊപ്പഗാണ്ട മിനിസ്റ്റർ ജോസഫ് ഗ്വേബൽസ് ലോകത്തെ അറിയിച്ചു. ഗ്വേബൽസിന്റെ ഭാഷയിൽ, “അറപ്പുളവാക്കുന്ന യഹൂദ-ബോൾഷെവിക് കുറ്റകൃത്യം”! രണ്ടു് ദിവസങ്ങൾക്കു് ശേഷം ഗ്വേബൽസിന്റെ പ്രസ്താവന “ജർമ്മൻ-ഫാഷിസ്റ്റ് നുണ” എന്നുപറഞ്ഞു് റഷ്യ നിഷേധിച്ചു. (ഓർമ്മിക്കുക: രാഷ്ട്രീയത്തിൽ, എതിർകക്ഷി ഉന്നയിക്കുന്ന ഏതാരോപണവും എപ്പോഴും നുണയായിരിക്കും. മാർക്സ് പറഞ്ഞ “മാറ്റം” കഴിഞ്ഞാൽ പിന്നെ മാറ്റമില്ലാത്ത ഒരു ശാശ്വതസത്യമാണതു്!)

1990 ഏപ്രിൽ 13-നു് നടത്തിയ ഒരു പത്രസമ്മേളനത്തിൽ കാറ്റിൻ മാസക്കർ സംഭവിച്ചതായി ഗോർബറ്റ്ഷോവ് ആധികാരികമായി സമ്മതിച്ചെങ്കിലും, അതിന്റെ ഉത്തരവാദിത്വം ആ കാലഘട്ടത്തിൽ “NKVD” ചീഫ് ആയിരുന്ന ബേറിയയുടെ തലയിൽ ചാർത്തി സോവ്യറ്റ് യൂണിയനെ കുറ്റവിമുക്തം ആക്കാനായിരുന്നു ശ്രമിച്ചതു്. സോവിയറ്റ് യൂണിയന്റെ തകർച്ചക്കു് ശേഷം, റഷ്യൻ പ്രസിഡന്റായ ബോറിസ് യെൽറ്റ്സിൻ, 1940 ഒക്ടോബർ 26-ലെ “സീക്രട്ട് ഓർഡർ” പരസ്യമാക്കാൻ അനുവദിച്ചതിലൂടെ, സോവ്യറ്റ് യൂണിയനാണു് (അതുവഴി സ്റ്റാലിനും) കുറ്റവാളി എന്നു് തെളിയുകയായിരുന്നു.

ഒന്നരമാസംകൊണ്ടു് “NKVD” കൊന്നുതള്ളിയതു് 22000 പോളിഷ് ഓഫീസേഴ്‌സിനെയാണു്! 1940 ഒക്ടോബർ 26-ലെ “സീക്രട്ട് ഓർഡർ” വഴി “NKVD” ചീഫ് ആയിരുന്ന ബേറിയ കൊലയാളികൾക്കു് അഡീഷണലായി ഒരു മാസത്തെ ശമ്പളം പാരിതോഷികമായി നല്കി! രണ്ടു് സ്ത്രീകൾ അടക്കമുള്ള ആ കൊലയാളികൾ പേരുസഹിതം “സീക്രട്ട് ഓർഡറിൽ” രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടു്.

(കമ്മ്യൂണിസ്റ്റ് ഉപകാരസ്മരണ സമ്പത്തായും, സമ്മാനമായും, കമ്മീഷൻ പോലുള്ള ഔദ്യോഗികപദവികളായും നല്കുന്നതാണു് കേരളത്തിലെ രീതി.)

കമ്മ്യൂണിസ്റ്റ് വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തിന്നുന്ന കാഴ്ച്ച കാണണമെന്നുള്ളവർ ഈ റിപ്പോർട്ട് കാണാതിരിക്കരുതു്. ഹിറ്റ്ലർ, സ്റ്റാലിൻ, ചർച്ചിൽ, റൂസ്വെൽറ്റ്, ഗ്വെബൽസ് മുതലായ, രണ്ടാം ലോകയുദ്ധകാലത്തെ ഒരുമാതിരിപ്പെട്ട എല്ലാ ഇരട്ടച്ചങ്കന്മാരെയും, മുച്ചന്തികളെയും, സിംഹാസനങ്ങളെയും, കടുവാസനങ്ങളെയും, കുട്ടിസ്രാങ്കുവാസനകളെയും ഒരു ഫിലിമിലായി കാണണമെന്നു് ആഗ്രഹിക്കുന്നവരും ഈ സുവർണ്ണാവസരം പാഴാക്കരുതു്.

രണ്ടാം ലോകയുദ്ധകാലത്തു് അമേരിക്കയിൽ ഒരു “സോവ്യറ്റ്‌മാനിയ” പടർന്നുപിടിച്ചിരുന്നെന്നും, ആ സമയത്തു് “അങ്കിൾ സാം” ജോസഫ് സ്റ്റാലിനെ സ്നേഹമസൃണമായി “അങ്കിൾ ജോ” എന്ന ഓമനപ്പേരിലാണു് വിളിച്ചിരുന്നതെന്നും നിങ്ങൾക്കറിയില്ലെങ്കിൽ, വൈജ്ഞാനികമായ ആ കുറവു് പരിഹരിക്കാനും ഈ റിപ്പോർട്ട് നിങ്ങളെ സഹായിക്കും.

ഒന്നും അതു് കാണുന്നപോലെയല്ല. (സന്തോഷ് പണ്ഡിറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ, തലമുടിയെ കഴുകാം, ഹെയർ ഓയിൽ പൂശാം, വെറുംചീപ്പുകൊണ്ടോ പേൻചീപ്പുകൊണ്ടോ ചീകാം, സ്ലൈഡ് കുത്താം, റിബൺ കെട്ടാം, പൂ ചൂടാം. പക്ഷേ, തലയ്ക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന തലച്ചോറിനെ കഴുകാനോ, വെറുംചീപ്പുകൊണ്ടോ പേൻചീപ്പുകൊണ്ടോ ചീകാനോ, സ്ലൈഡ് കുത്താനോ, റിബൺ കെട്ടാനോ, പൂ ചൂടാനോ മനുഷ്യനാവില്ല.)

ഇങ്‌ഗ്ളീഷ് സബ്ടൈറ്റിൽ ഉള്ളതുകൊണ്ടു്, ഫിലിം കാണുന്നതിനിടയിൽ തത്സമയമായി “ചൂടൻപട്ടിയെ” തിന്നാൻ തടസ്സമൊന്നുമില്ല. ആത്മാവിനും ശരീരത്തിനും വേണ്ട വിറ്റമിൻസ് ഒരേസമയം സിംഗിൾ ബഞ്ചിൽ ലഭ്യമാണെന്നർത്ഥം. അതിൽ കൂടുതൽ എന്തുവേണം ഒരു കൗച്ച് പോട്ടേറ്റോയ്ക്കു്?

അല്ലെങ്കിൽത്തന്നെ, ചൂടൻ പട്ടിയും, “കരിമീൻ പൊള്ളിച്ചത്തതും”, രണ്ടായിരം രൂപയുടെ ഡിന്നറും, ടേബിൾ ഡാൻസുമൊക്കെയുണ്ടെങ്കിലേ മല്ലു സഖാക്കൾ 25 രൂഫാ വാങ്ങി, മീൻവെള്ളം തലയിലും, “മീൻകറി” ഇലയിലുമായി നല്കുന്ന ചോറു് നന്ദിപൂർവ്വം വാങ്ങി കൈപോലും കഴുകാതെ വാരിത്തിന്നുന്ന ഗതികെട്ടവരോടു് സ്ഥിതിസമത്വവും ലോകരാഷ്ട്രീയവും പ്രസംഗിക്കാൻ വൈരുദ്ധ്യാത്മകമായി വേണ്ട ഉത്തേജനവും ആവേശവുമെല്ലാമുണ്ടാവൂ!

(20. 04. 2020 വരെയേ ഈ വീഡിയോ നെറ്റിലുണ്ടാവൂ.)

https://bit.ly/3ebhNil

February 27 2020 10:55

ഏതൊരു ആധുനികരാഷ്ട്രത്തെയും ബാധിക്കാൻ കഴിയുന്ന വൈറസുകളിൽ ഏറ്റവും മാരകമായ “കൊറോണ” വൈറസുകൾ, യാതൊരുവിധ രാഷ്ട്രീയബോധവുമില്ലാത്ത വിദ്യാർത്ഥികളും, മജ്ജയിലും മാംസത്തിലും കക്ഷിരാഷ്ട്രീയബോധം മാത്രം – അതു് ഊളത്തരത്തോടടുക്കുന്ന അജ്ഞതയാണെന്നറിയാതെ – ചുമന്നുകൊണ്ടുനടക്കുന്ന വിദ്യാർത്ഥികളുമാണു്.

രാഷ്ട്രീയമോ സാംസ്കാരികമോ ആയ സാമൂഹികതലങ്ങളിലെ കൊഴിയുന്ന തൂവലുകൾക്കു് പകരം വളരേണ്ടതു് പുതിയ തൂവലുകളാണു്. ദ്രവിക്കാൻ വേണ്ടി കൊഴിഞ്ഞ തൂവലുകളെ പെറുക്കിയെടുത്തു് സ്വന്തം കൂതിയിൽ തിരുകി നൃത്തം ചെയ്യാനാഗ്രഹിക്കുന്ന “കംപ്ലീറ്റ് ഊളകൾക്കു്” ആ ദൗത്യം ഒരു കാരണവശാലും നിറവേറ്റാനാവില്ല.

(മതപരമായ തലങ്ങളിൽ, കൊഴിയുന്ന തൂവലുകളെ ബഹുമാനപുരസ്സരം എന്നേക്കുമായി ശവമടക്കുക അല്ലെങ്കിൽ ദഹിപ്പിക്കുക. ഏതോ മതമൊത്തക്കച്ചവടക്കാർക്കുണ്ടായ ഹലൂസിനേഷൻ സനാതസത്യമാണെന്ന ധാരണയിൽ ചത്തവരുടെ ആത്മാവിന്റെ മോക്ഷത്തിനായി അവരുടെ ശവശരീരങ്ങളോ, ശരീരങ്ങൾ ദഹിപ്പിച്ച ചാരമോ ജീവിക്കുന്ന മനുഷ്യരുടെ ദാഹജലത്തിൽ ഒഴുക്കിയോ കലക്കിയോ വിഷലിപ്തമാക്കാതിരിക്കാനുള്ള കരുണ കാണിയ്ക്കുക. ഭാവിതലമുറ അതിനു് നിങ്ങളോടു് നന്ദിപറയും. സ്വന്തം മാതാപിതാക്കളോടോ, ബന്ധുക്കളോടോ ഉള്ള സ്നേഹം അവരുടെ ശവശരീരമോ, ചിതാഭസ്മമോ മറ്റുള്ളവരുടെ കുടിവെള്ളത്തിൽ ഒഴുക്കിയല്ല പ്രകടിപ്പിക്കേണ്ടതു്.)

March 2020

March 2 2020 12:23

“ലക്ഷം വീടു് പദ്ധതി” എന്നൊരു പഴയ പദ്ധതിയെപ്പറ്റി കേട്ടറിവുണ്ടായിരുന്നതിനാൽ, മുഖ്യമന്ത്രി പിണറായി സ്വന്തം പേരിലും, പാർട്ടിയുടെ പേരിലും രണ്ടുലക്ഷം വീടുകൾ നിർമ്മിച്ചു്, മാർക്സിസം-ലെനിനിസവുമായി കംപ്ലീറ്റ് കൺഫോർമബിളായ വിധം പശുവിൻപാലുകാച്ചി, ഇന്നും “മനുഷ്യച്ചങ്ങലകളിൽ” കഴിയുന്ന തൊഴിലാളിവർഗ്ഗത്തിനു് നൽകിയെന്നു് കേട്ടപ്പോൾ ആ പഴയ പദ്ധതി ഇതുവരെ പൂർത്തീകരിക്കപ്പെട്ടില്ലേ എന്നു് സംശയം തോന്നി. സംശയനിവൃത്തി വരുത്താനാണു് വിക്കിപ്പീഡിയ നോക്കിയതു്. കവടി നിരത്താൻ അറിയാമെങ്കിൽ അങ്ങനെയും സംശയനിവൃത്തി വരുത്താം. എനിക്കു് കവടി നിരത്താൻ അറിയില്ല. അതുകൊണ്ടു് വിക്കിപ്പീഡിയയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. ഏതു് വിഷയവും “പ്രൊഫഷണലായും നിഷ്പക്ഷമായും, വിശദമായും വിശാലമായും” കൈകാര്യം ചെയ്യുക എന്ന നയമാണു് മലയാളം വിക്കിപ്പീഡിയയുടേതു്. അതുകൊണ്ടു്, വളരെ കുറഞ്ഞ സമയംകൊണ്ടു് കാര്യങ്ങൾ മനസ്സിലാക്കാൻ, കവടി നിരത്തി കണക്കുകൂട്ടി തിട്ടപ്പെടുത്തുന്നതിനേക്കാൾ എളുപ്പവും നല്ലതും വിക്കിപ്പീഡിയയാണു്.

“ലക്ഷം വീടു് പദ്ധതി” എന്ന പുരാതനവിഷയം വിക്കിപ്പീഡിയ രേഖപ്പെടുത്തിയിരിക്കുന്നതു് താഴെപ്പറയുംപ്രകാരമാണു് (കോപ്പി-പേസ്റ്റ്).

>>>ലക്ഷം വീട് പദ്ധതി:
കേരളത്തിൽ സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുക്കുമ്പോൾ ആവിഷ്കരിച്ച പാർപ്പിട പദ്ധതിയാണ് ലക്ഷം വീട് പദ്ധതി . കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്കായി ഒരു ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. അന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിആയിരുന്ന എം.എൻ. ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്. ബഹുജനശ്രദ്ധ ആകഷിച്ച ഒരു പദ്ധതിയാണിത്.

വീടുകളുടെ ഘടന:
കോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഓട് മേഞ്ഞതായിരുന്നു വീടുകൾ. വീടുകളോടൊപ്പം തന്നെ കക്കൂസുകളും നിർമ്മിച്ചിരുന്നു.

വിമർശനങ്ങൾ:
ഈ പദ്ധതി ആദ്യകാലത്ത് ചില പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് വിധേയമായിരുന്നു.

പരാജയങ്ങൾ:
ഗവണ്മെണ്ട് തലത്തിലും ബഹുജനപക്ഷത്തും വമ്പിച്ച സഹകരണമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ തെറ്റായ ആസൂത്രണവും നിർവ്വഹണത്തിലെ പാളിച്ചകളും കാരണം ഭാഗികമായി മാത്രമേ ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞുള്ളൂ. <<<

അതോടെ, കൂടുതലൊന്നും നല്കാനില്ല എന്നു് പറഞ്ഞു് വിക്കിപ്പീഡിയ സുല്ലിട്ടു.

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിൽ നിന്നും ലക്ഷം വീടു് പദ്ധതിയെപ്പറ്റി ഞാൻ “വീറോടെ ചീന്തിപ്പറിച്ചെടുത്ത” വിവരങ്ങൾ: സംസ്ഥാനത്തുടനീളമുള്ള 960 പഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തുകളിലും 100 വീടുകള്‍ നല്‍കി ആകെ 96000 വീടുകള്‍ നിര്‍മ്മിക്കുന്നതിനാണു് ഉദ്ദേശിച്ചതു്. കാലപ്പഴക്കവും ശരിയായ അറ്റകുറ്റപണികള്‍ നടത്താത്തതുംമൂലം നിലവിലുള്ള വീടുകളുടെ അവസ്ഥ അത്യന്തം ശോചനീയമാണു്. (No wonder. Quite normal in Kerala.)

പദ്ധതിയുടെ ആരംഭം: 1972. ചിലവു്: 1250 – 1500 രൂപ. ഓണേഴ്‌സ് എക്വിറ്റി 110 രൂപ. ആവശ്യമായ വസ്തു വാങ്ങുന്നതിനും ഭൂമി വീടുനിർമ്മാണത്തിനുതകുന്ന രീതിയിൽ മാറ്റുന്നതിനുമുള്ള ധനസഹായം മുഴുവനും കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചു. രണ്ടു് മുറി, ഒരടുക്കള. വിസ്തീർണം 250 സ്‌ക്വയർ ഫീറ്റ്.

പദ്ധതിയുടെ ഫലം: “ലക്ഷംവീടു് കോളണി” എന്നറിയപ്പെടുന്ന കുറെ ഗെറ്റോകൾ!!!

ഇത്രടം വന്ന സ്ഥിതിക്കു്, ലക്ഷം വീടു് പദ്ധതിയുടെ സൂത്രപ്പണിക്കാരനായിരുന്ന M. N. ഗോവിന്ദൻ നായരെപ്പറ്റി വിക്കിപ്പീഡിയ എന്തു് പറയുന്നു എന്നുകൂടി അറിഞ്ഞേക്കാമെന്നു് കരുതി. അതുവഴി ലഭിച്ച ക്രൂഷ്യലായ വിവരങ്ങൾ: “കേരള ക്രുഷ്ചേവ്” എന്നാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതെന്നു് വിക്കിപ്പീഡിയ. കേരള സ്റ്റാലിൻ എന്നാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതെന്നു് GyanApp എന്നൊരു പോർട്ടൽ!!. പിണറായി വിജയനാണു് കേരള സ്റ്റാലിൻ എന്ന മറ്റൊരു ശ്രുതി എവിടെയോ കേട്ടിരുന്നു എന്നാണോർമ്മ. സ്റ്റാലിനായി, ക്രൂഷ്ഷോവായി, വിടൽ കാസ്ട്രോ ആയി, അവരുടെ പാടായി. കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലെ പ്രശ്നങ്ങൾ അവർ വീട്ടുകാരും കുടുംബക്കാരും തമ്മിൽ കളക്ടീവായി പറഞ്ഞുതീർക്കുന്നതാണു് ഭംഗി.

M. N. ഗോവിന്ദൻ നായര്‍ക്കു് പറക്കാൻ കഴിയുമായിരുന്നു എന്നു് ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർ രേഖപ്പെടുത്തിയിട്ടുണ്ടു്. MGR-ന്റെ കുതിരയ്ക്കു് പറക്കാൻ കഴിയുമെന്നു് എന്റെ ഒരു ബാല്യകാലസുഹൃത്തു് വിശ്വസിച്ചിരുന്നു. കരടിയുമായി ചെസ്സ് കളിക്കാൻ കഴിവുള്ള അന്ത്യകാല കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ മുന്നിൽ എന്റെ ബാല്യകാലസുഹൃത്തൊന്നും ഒന്നുമല്ല. “ബൗദ്ധികശോധന” എന്നതു് ജെനറ്റിക്കായി കിട്ടുന്നതാണു്. ഉണ്ടെങ്കിലുണ്ടു്, ഇല്ലെങ്കിലില്ല. ഇല്ലെങ്കിൽ കോൺസ്റ്റിപേഷൻ വന്നു് ചാവാം. അത്രേയുള്ളു ബൗദ്ധികശോധനയുടെ കാര്യം.

1972 മുതൽ 2020 വരെയുള്ള 48 വർഷങ്ങൾക്കു് ശേഷവും ലക്ഷം വീടു് പദ്ധതി ഹൌസ്ഫുൾ ആയി ഓടണമെങ്കിൽ, അതു് ഭീമാകാരമായ ഒരു പദ്ധതിയായിരിക്കണം. ഒരുപക്ഷേ, “ഒരു കുടുംബം, ഒരു ലക്ഷം വീടു്” എന്ന ലക്ഷ്യത്തിൽ അതിവിപുലമായ ഒരു ശതവർഷപദ്ധതിയാവണം ഗവണ്മെന്റ് ആസൂത്രണം ചെയ്തിരിക്കുന്നതു്. അതാവുമ്പോൾ, നൂറുകൊല്ലക്കാലത്തേക്കു് ഒരു ലക്ഷം വീടു് പദ്ധതിയെ ഒരു ലക്ഷം വോട്ടു് പദ്ധതിയാക്കാൻ വലിയ ബുദ്ധിമുട്ടുമില്ല.

March 2 2020 12:39

പുഞ്ചിരിക്കുന്ന സാറന്മാർ

ദൈവങ്ങളിൽ നിന്നും ഒരുപാടു് കുറ്റാരോപണങ്ങൾ കേൾക്കേണ്ടിവരുന്നവനാണു് ചെകുത്താൻ. “ചെകുത്താൻ വേദമോതുന്നു”, “ചെകുത്താൻ ഉറങ്ങുന്നില്ല” etc. ദൈവങ്ങൾ എത്ര രാത്രികൾ ഉറങ്ങാതിരുന്നാണു് ചെകുത്താൻ ഉറങ്ങുന്നില്ല എന്ന രഹസ്യം മനസ്സിലാക്കിയതെന്നു് എനിക്കറിയില്ല. പക്ഷേ, “ദൈവം ഉറങ്ങുന്നില്ല” എന്നൊരു കുറ്റാരോപണം ചെകുത്താന്മാർ ദൈവത്തിനെതിരെ നടത്തിയതായി ഇതുവരെ കേട്ടിട്ടില്ല. ഉണർന്നിരിക്കുന്ന കാര്യത്തിൽ ചെകുത്താനെ തോല്പിക്കുന്ന ദൈവങ്ങൾ ഓതിയിട്ടുള്ളത്ര വേദങ്ങൾ ഒരു ചെകുത്താനും ഇതുവരെ ഓതിയിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണു് പേരുദോഷം ചെകുത്താനുമാത്രമായിപ്പോകുന്നതു്? കാര്യം നിസ്സാരം. ദൈവങ്ങൾക്കുള്ളത്രയെണ്ണം കൂലിയെഴുത്തുകാരോ, കൂലിക്കൂവൽകാരോ, കൂലിത്തെറിയന്മാരോ, കൂലിത്തല്ലുകാരോ, കൂലിക്കൊലയാളികളോ ചെകുത്താന്മാർക്കില്ല. ബക്കറ്റ് പിരിവോ, എണ്ണപ്പണമോ, കടംകൊള്ളലോ ഒന്നുമില്ലാത്ത ചെകുത്താന്മാർ എവിടുന്നെടുത്തു് തൊഴിലാളികൾക്കു് കൂലി കൊടുക്കും? കൂലി കൊടുക്കാൻ വകയില്ലാത്തവർക്കുവേണ്ടി എഴുതാനോ, കൂവാനോ, തെറിവിളിക്കാനോ, തല്ലാനോ, കൊല്ലാനോ മാത്രം മഹാനുഭാവുലുകളല്ല തൊഴിലാളിവർഗ്ഗം.

വേദമോതുന്ന ചെകുത്താന്മാരെയും, ഉറങ്ങാത്ത ചെകുത്താന്മാരെയും കൂടാതെ പുഞ്ചിരിക്കുന്ന ചെകുത്താന്മാരുമുണ്ടു്. സത്യത്തിൽ അവർ ചെകുത്താന്മാരായി വേഷം കെട്ടിയ ദൈവങ്ങളാണു്. നാമമാത്രജനാധിപത്യങ്ങളിൽ ഇലക്ഷൻ അടുക്കുമ്പോൾ അവരെ കാണാൻ കഴിയും. അപ്പോൾ, പുഞ്ചിരിക്കുന്ന ചെകുത്താന്മാർ ജനങ്ങളുടെയിടയിലേയ്ക്കിറങ്ങും, അമ്മമാരുടെ ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങളെ പിടിച്ചുവാങ്ങി ഉമ്മവയ്ക്കും, “മുൻവരിപ്പല്ലുപൊയ്പോയ മോണകാട്ടിച്ചിരിക്കുന്ന”, കീറവസ്ത്രം ധരിച്ച ഗാന്ധികൾക്കു് ചായയും പരിപ്പുവടയും വാങ്ങിക്കൊടുക്കും, കാജാ ബീഡി കത്തിച്ചു് ചുണ്ടിൽ വച്ചുകൊടുക്കും, 25 രൂപയുടെ ചോറു് വാങ്ങിക്കൊടുക്കും, ആകാശനീലിമയെ താഴെയെത്തിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകും, വേണമെങ്കിൽ ജ്ഞാനപ്പാനയിൽ നിന്നും രണ്ടു് ശീലു് പാടിക്കേൾപ്പിക്കുകയും ചെയ്യും.

പുഞ്ചിരിക്കുന്ന സാറന്മാർ ഇലക്ഷൻ ജയിച്ചു്, ടർക്കിടവ്വൽ വിരിച്ച സിംഹാസനത്തിൽ ആരൂഢരായിക്കഴിഞ്ഞാൽ ഉടനെതന്നെ ഏതെങ്കിലും ഞവരക്കിഴിസ്പെഷലിസ്റ്റിനെ വരുത്തി കിഴിപിടിപ്പിച്ചു്, ദിവസങ്ങൾ നീണ്ട വിശാലമായ ചിരിമൂലം കോടിപ്പോയ മുഖമസ്സിലുകളെ പഴയപടിയാക്കി അവരുടെ ഒറിജിനൽ ദുർവ്വാസാവു് ഭാവം വീണ്ടെടുക്കും. അതിനുശേഷം, ബലാൽസംഗം ചെയ്തുകൊന്നു് കെട്ടിത്തൂക്കിയ ബാലികമാരുടെ ഘാതകരെ സ്വന്തം ഭദ്രാസനത്തിൽ തിരുകി, മനുഷ്യരക്തത്തിന്റെ നിറവും ഗന്ധവുമുള്ള പതാകയിൽ, തൊഴിലുറപ്പുപദ്ധതിപ്രകാരം മലയാളിമങ്കകൾ തയ്‌ച്ചൊപ്പിച്ച ലങ്കോട്ടികൊണ്ടു് ഭദ്രമായി പൊതിഞ്ഞുകെട്ടി സംരക്ഷിച്ചുകൊണ്ടു്, പഴയ ഭ്രാന്തൻ ഹിറ്റ്ലർ മോഡലിൽ, ദിഗന്തങ്ങളെ ഭേദിക്കുമാറു് അലറും: “ജനാധിപത്യം സിന്ദാബാദ്!” അതു് കേട്ടപാതി, കേൾക്കാത്ത പാതി, നേതാവു് മൂക്കളക്കുഞ്ഞിനെ ഉമ്മ വയ്ക്കുന്നതും, അഗതികൾക്കു് കഞ്ഞിവീഴ്ത്തുന്നതുമായ പടങ്ങൾ പ്രൊഫൈൽ പിക്ച്ചറാക്കി ക്യാപ്പിറ്റലിസ്റ്റ് ഫെയ്‌സ്ബുക്കിലൂടെ തങ്ങളുടെ രാഷ്ട്രീയപ്രബുദ്ധത തെളിയിച്ച അനുയായികൾ കോറസായി പാടും: “ഇതാണു് നേതാവു്, ഇങ്ങനെയാവണം നേതാവു്!”

March 5 2020 13:00

മനുഷ്യന്റെ വലതുകൈ ഇടതുവശത്തും, ഇടതുകൈ വലതുവശത്തുമായിരുന്നെങ്കിൽ ആലുവ അശ്വതി തീയേറ്റേഴ്‌സ് അവരുടെ നാടകവണ്ടിയിൽ സ്വന്തം പരസ്യം ഫിറ്റ് ചെയ്തു എന്ന അതീവ ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരിൽ പിഴയടിച്ച ആ ശ്രീമതി “പോലീസിനി” എങ്ങനെയായിരുന്നിരിക്കും ആ കൊടുംപിഴക്കുള്ള ശീട്ടു് എഴുതുക എന്ന ഒരേയൊരു ചിന്തയാണു് ഇന്നലെ മുതൽ എന്നെ അലട്ടുന്നതു്. ഇടതുവലതുകൈകൾ ആംഗ്യരൂപത്തിൽ പരസ്പരം മാറ്റിവച്ചുകൊണ്ടുള്ള എന്റെ ചിന്താപരീക്ഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നല്ലാതെ, ഒരു പത്രസമ്മേളനം നടത്താൻ ആവശ്യമായ അന്തിമഫലത്തിലേക്കു് എത്തിച്ചേരാൻ ഇതുവരെ എനിക്കു് കഴിഞ്ഞിട്ടില്ല. ശുഭാപ്തിവിശ്വാസം ഞാൻ കൈവെടിഞ്ഞിട്ടുമില്ല.

സില്മാനായകർ സ്വപ്നങ്ങൾക്കു് അവധി കൊടുക്കുന്നതുപോലെ, ഇടതുവലതുപ്രശ്നങ്ങൾക്കു് തത്കാലം അവധി കൊടുക്കാം. പക്ഷേ, ഇങ്ങനെ പോയാൽ, അധികം താമസിയാതെ, ജന്മനാ ഇൻഡ്യൻ പൗരനായ ഒരു മലപ്പുറം മുസ്ലീമിനു് നെറ്റിയിൽ നിസ്കാരത്തഴമ്പുമായി, (അതും ഒരുതരം പരസ്യമാണെന്നിരിക്കെ), ഔദ്യോഗിക അംഗീകാരമുള്ളതും, കുണ്ടുകുഴികളാൽ സമൃദ്ധമായതുമായ നവോത്ഥാന-PWD-കമ്മ്യൂണിസ്റ്റ്-കേരളത്തിലെ ആധുനിക തെരുവുകളിലൂടെ സ്വതന്ത്രചിന്തയോടെയും, ശാസ്ത്രബോധത്തോടെയും സില്മാധിഷ്ഠിതമായ സ്ലോ മോഷനിൽ നടന്നുനീങ്ങി തന്റെ പ്രാഥമികാവകാശമായ കോയിബിരിയാണി വയ്ക്കാൻ ആവശ്യമായ കോയീം കോപ്പുകളും കേരള ട്രാഫിക് പൊലീസ് ഏമാന്മാർക്കു് പിഴയൊടുക്കാതെ വാങ്ങാനാവില്ല എന്ന കാര്യത്തിൽ എനിക്കു് യാതൊരു സംശയവുമില്ല.

“Imperium Romanum” എന്നപോലെ, “Imperium Vijayanum” എന്നു് സമസ്തലോകവും വാഴ്ത്തുന്ന പ്രബുദ്ധകേരളം കേവലമൊരു “Macaque Republic” അല്ലാത്തതിനാൽ, നെറ്റിയിൽ നിസ്കാരത്തഴമ്പു് ചുമക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ആരെങ്കിലും CAA മോഡൽ സമരത്തിനു് തുനിഞ്ഞാൽ, എല്ലാറ്റിനെയും “Imperium Vijayanum” ശരിയാക്കും. അതുകൊണ്ടു്, CAA മോഡൽ സമരങ്ങൾ നടത്തി സ്വാതന്ത്ര്യം നേടാമെന്ന വല്ല വ്യാമോഹവും ആർക്കെങ്കിലുമുണ്ടെങ്കിൽ തത്കാലം അവരതു് കിഫ്ബിയിൽ നിക്ഷേപിച്ചാൽ മതി.

March 6 2020 10:41

കാള പെറ്റെന്നു് കേട്ടാൽ എപ്പോൾ കയറെടുക്കണമെന്നതു് പെറ്റ കാള ഏതു് പാർട്ടിക്കാരൻ എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഉദാഹരണത്തിനു്, പെറ്റ കാള ഒരു സഖാവാണെങ്കിൽ പ്രസവവാർത്ത തെറ്റായിരിക്കുമെന്നുറപ്പു്. തന്മൂലം, വാർത്ത വന്ന അന്നുതന്നെയോ, വൈകിയാൽ പിറ്റേന്നോ ദൃക്‌സാക്ഷിവിവരണം സഹിതം തിരുത്തൽവാർത്ത പൊതുജനസമക്ഷം ഉറപ്പായും പ്രത്യക്ഷപ്പെട്ടിരിക്കും.

ദൃക്‌സാക്ഷികളില്ലാത്ത നേരം നോക്കി പ്രസവിക്കുന്നതാണു് സഖാക്കളല്ലാത്ത കാളകളുടെ രീതി. അത്തരം പ്രസവങ്ങൾ സംഭവിച്ചിട്ടില്ലാതിരിക്കാനുള്ള സാദ്ധ്യത അത്യന്തം പരിമിതമാണു്. അതിനാൽ, പത്രത്തിൽ പിറ്റേന്നു് തിരുത്തൽവാർത്ത വരുമെന്ന ഭയം വേണ്ട. അതുപോലുള്ള പ്രസവങ്ങളുടെ വാർത്ത കേട്ടാൽ കയ്യോടെ കയറെടുക്കാം.

ആ നടപടിക്രമത്തിൽ വാർത്താശാസ്ത്രപരമായോ, നീതിശാസ്ത്രപരമായോ തെറ്റൊന്നുമില്ല എന്നു് പ്രൊപഗാണ്ഡ മിനിസ്റ്റർ ഗ്വെബൽസ്‌ വളരെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ടു്.

March 6 2020 11:59

കൊറോണവൈറസ് (കോവിഡ്-19) തിരുദൈവപുത്രനായ തിരുകർത്താവു് തിരുയേശുമശിഹായുടെ തിരുശരീരവും തിരുരക്തവുമായ തിരുവോസ്തിയിൽ കയറിക്കൂടാതിരിക്കാൻ ശ്രദ്ധിച്ചാൽ വേണ്ടില്ല.

കൊറോണ (കോവിഡ്-19) വൈറസാണു് രോഗകാരണം എന്നു് സ്ഥിരീകരിക്കപ്പെട്ടതുകൊണ്ടാണു് ചൈന, ജപ്പാൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ എത്രയോ രാജ്യങ്ങൾ അവരുടെ പ്രസക്തമായ സ്‌കൂളുകളും, കോളേജുകളും ഒരു നിശ്ചിത കാലത്തേക്കു് അടയ്ക്കുകയും, എക്സിബിഷനുകൾ പോലെ, മനുഷ്യർ കൂട്ടം കൂടുന്ന, ശാസ്ത്രീയവും സാംസ്കാരികവും കലാപരവുമായ ചടങ്ങുകൾ ക്യാൻസൽ ചെയ്യുകയും ചെയ്യുന്നതു്.

കഴിയുന്നിടത്തോളം, സ്വന്തം ജനതയെ ഒരു എപ്പിഡമിക്കിൽ നിന്നും അകറ്റിനിർത്തുക എന്നതാണു് അവരുടെ ലക്ഷ്യം. അല്ലാതെ, ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു് “നുമ്മ വേറെ ലെവലാണു് ഭായി” എന്ന തോന്നൽ ജനിപ്പിച്ചു് വോട്ടുപിടുങ്ങാനുള്ള കാട്ടിക്കൂട്ടലുകളല്ല.

രോഗിയിൽ/രോഗികളിൽ സ്ഥിരീകരിക്കപ്പെട്ട രോഗം “സാദാ” ജലദോഷമായിരിക്കുകയും, കൊറോണ (കോവിഡ്-19) അല്ലാതിരിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിൽ ആറ്റുകാൽ പൊങ്കാലയ്ക്കോ മറ്റിനം മഹാമഹങ്ങൾക്കോ പോകുന്ന മനുഷ്യരെ കൊറോണവൈറസ് പിടികൂടില്ല. കാരണം, അവിടെ കൊറോണവൈറസില്ല.

March 8 2020 10:48

ഇറ്റലിയിൽ നിന്നും ഒരു വിമാനത്തിൽ ദോഹയിലെത്തി മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തിയ, കൊറോണ വൈറസ് ബാധിച്ചിരുന്ന ഒരു കുടുംബം അധികൃതരെ കബളിപ്പിച്ചു് ഒരാഴ്ച കേരളത്തിൽ കറങ്ങിനടന്നത്രെ!

അധികൃതർക്കു് ജനങ്ങളെ കബളിപ്പിച്ചു് വർഷങ്ങൾ കറങ്ങിനടക്കാൻ കഴിയുന്ന കേരളത്തിൽ ആരെയും കബളിപ്പിക്കാതെ മര്യാദരാമന്മാരായി നടന്നാൽ വിഡ്ഢികളായി മുദ്രകുത്തപ്പെട്ടാലോ എന്നവർക്കു് തോന്നിക്കാണും.

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി അരങ്ങേറാൻ സാദ്ധ്യതയുള്ള കൊറോണ വൈറസിന്റെ “മാസ് എൻട്രിയെ” ആഘോഷപൂർവ്വം വരവേൽക്കാൻ ആരോഗ്യമന്ത്രി “ശൈലജാമ്മ” മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ, സിദ്ധ-യുനാനി മുതലായ സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നിരിക്കെ, കോവിഡ്-19 ബാധിച്ചാൽത്തന്നെ, ഏതെങ്കിലുമൊരു KSRTC ബസ് പിടിച്ചു് ആറ്റുകാൽവരെ പോയാൽ പ്രശ്‍നം ഇരുചെവിയറിയാതെ പരിഹരിക്കാവുന്നതേയുള്ളു.

കോവിഡ് വന്നാലും കോവിന്ദ് വന്നാലും പ്രബുദ്ധതയുള്ള ഒരു ജനത ഒരിക്കലും ഭയപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യരുതു്. (പൊട്ടിത്തെറി വകുപ്പുമന്ത്രിയുടെ ചുമതലയാണു്). ജാഗ്രത കൈവെടിയാതെ ആറ്റുകാലമ്മയുടെയും ടീച്ചറമ്മയുടെയും അനുഗ്രഹത്തിനായി നോക്കിപ്പാർക്കുകമാത്രം ചെയ്യുക.

വോട്ടുപെട്ടി, വോട്ടുപെട്ടി!
നേർച്ചപ്പെട്ടി, നേർച്ചപ്പെട്ടി!!
കമ്പിളിപ്പുതപ്പു്, കമ്പിളിപ്പുതപ്പു്!!!

March 8 2020 11:28

എന്റെ കുറിപ്പുകളിൽ എനിക്കു് ഇഷ്ടപ്പെട്ട നാലോ അഞ്ചോ എണ്ണങ്ങളിലൊന്നാണു് ഈ കുറിപ്പു്. ഈ കുറിപ്പിനെ ഇഷ്ടപ്പെടാത്തവരെ എനിക്കും ഇഷ്ടമല്ല.

https://bit.ly/2z8VJWQ

March 8 2020 13:57

അന്തർദേശീയരാഷ്ട്രീയത്തിലെ “അമ്മ”മാർ

1. അൻഗേലാമ്മ (Angela Merkel
2. എർണാമ്മ (Erna Solberg)
3. സന്നാമ്മ (Sanna Marin)
4. ശൈലജാമ്മ, അഥവാ ടീച്ചറാമ്മ (k.k. shailaja teacher)

March 8 2020 15:32

ഫെയ്‌സ്ബുക്കിൽ കണ്ടതു്: “പൊരുതുന്ന സ്ത്രീയാണു് ഉത്തമസ്ത്രീ.” – ശാരദക്കുട്ടി

കോഴ്യാരണ്യകത്തിൽ കണ്ടതു്: “പൊരുന്നുന്ന പിടയാണു് ഉത്തമപിട.” – കോഴിപ്പൂവൻ

Happy International Women’s Day!!

March 8 2020 16:55

ചോദ്യം: എന്തുകൊണ്ടാണു് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല തടഞ്ഞുകൊണ്ടു് ആരോഗ്യമന്ത്രി ഉത്തരവിറക്കാത്തതു്?

ഉത്തരം: അതിന്റെ പേരും പറഞ്ഞു് കൊറോണയെക്കാൾ മാരകമായ മറ്റൊരു വൈറസ്‌ കേരളത്തിൽ പടർന്നുപിടിക്കാതിരിക്കാൻ വേണ്ടിയാണു് ഇത്രയും റിസ്ക് എടുക്കുന്നതു്.

– ഇതാണു് ലോജിക്ക്! ഇതാണു് കമ്മ്യൂണിഷ്ട് ലോജിക്ക്‌! ഇതാവണം കമ്മൂൺ ഇഷ്ട് ലോജിക്ക്!!

ഫ്ലാഷ് ബായ്ക്ക്:

ചോദ്യം: എന്തുകൊണ്ടാണു് ആർത്തവം മാറാത്ത സ്ത്രീകളെ ശബരിമലയിലേക്കു് ഒളിച്ചുകടത്താൻ പിണറായി സർക്കാർ ഇത്ര തത്രപ്പെട്ടതു്?

ഉത്തരം: അയ്യപ്പന്റെ പേരും പറഞ്ഞു് കമ്മ്യൂൺ വിഷത്തേക്കാൾ മാരകമായ മറ്റൊരു വൈറസ്‌ കേരളത്തിൽ പടർന്നുപിടിക്കാതിരിക്കാൻ വേണ്ടിയാണു് പിണറായി സർക്കാർ അത്രയും റിസ്ക് എടുത്തതു്!

– അതാണു് ലോജിക്ക്! അതാണു് കമ്മ്യൂണിഷ്ട് ലോജിക്ക്‌! അതാവണം കമ്മൂൺ ഇഷ്ട് ലോജിക്ക്!!

ശബരിമലയിൽ വിശ്വാസം നിഷേധിക്കപ്പെടണം, ആറ്റുകാലിൽ വിശ്വാസം സംരക്ഷിക്കപ്പെടണം! Got it? You understand?

കൺക്ലൂഷൻ: ചാണകലോജിക്കല്ല കമ്മൂണിഷ്ട് ലോജിക്ക്! അതു് വേറെ ലെവൽ! ഹൈ ലെവൽ!!

March 8 2020 17:41

ഈ അമ്മയെ അടുത്തുകിട്ടിയിരുന്നെങ്കിൽ, വൈരുദ്ധ്യാത്മകഭൗതികവാദത്തിലൂടെ ഒരു ഒറ്റവർഗ്ഗാധിഷ്ഠിതകമ്മ്യൂണിസ്റ്റ്സമൂഹം എങ്ങനെ കെട്ടിപ്പടുക്കാമെന്ന, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിയൻ ഫിലോസഫിയെപ്പറ്റി ഒരു സ്റ്റഡി ക്ലാസ്സ് എടുക്കാമായിരുന്നു.

(തെറ്റിദ്ധാരണ ഒഴിവാക്കാൻ: ഇവിടെ ഞാൻ ഫോക്കസ് ചെയ്യുന്നതു് മാർക്സിയൻ വൈരുദ്ധ്യാത്മകഭൗതികവാദവും കുമാരപിള്ള സഖാക്കളുടെ സ്റ്റഡിക്ലാസ്സുകളുമാണു്. അല്ലാതെ, ചിത്രത്തിൽ കാണുന്ന അമ്മയെയല്ല. സ്വന്തം കുഞ്ഞിനെ പാറക്കല്ലുകളിൽ അടിച്ചുകൊല്ലുന്ന അമ്മമാരും ഒരിക്കൽ “പ്ലാവിലപ്പാത്രങ്ങളിൽ പാവയ്ക്കു് പാൽ കൊടുത്തവരോ”, കൊടുക്കാൻ ആഗ്രഹിച്ചിരുന്നവരോ ആയ കുഞ്ഞുങ്ങളായിരുന്നിരിക്കണം. അവരുടെ ജീവിതഗതിയിലെ ഏതോ ഒരു ഘട്ടത്തിൽ, അവരുടേതല്ലാത്ത കാരണങ്ങളാൽ അവർ മറ്റൊരാളായി തീരുകയായിരുന്നിരിക്കണം. സ്വന്തം കുഞ്ഞുങ്ങളെ തല്ലിക്കൊല്ലുന്ന അമ്മമാർ അതു് ചെയ്യുന്നതു് അവരുടെ നിയന്ത്രണത്തിനു് അതീതമായ കാരണങ്ങളാലാണു് എന്നപോലെതന്നെ, സ്വന്തം കുഞ്ഞുങ്ങളെ ലാളിച്ചും സ്നേഹിച്ചും വളർത്തുന്ന അമ്മമാർ അതു് ചെയ്യുന്നതും അവരുടെ നിയന്ത്രണത്തിനു് അതീതമായ കാരണങ്ങളാലാണു്.

അതുപോലെതന്നെ, അമ്മമാരിൽ എന്തെല്ലാം നന്മകളും തിന്മകളും ആരോപിക്കാനാവുമോ, അത്രതന്നെ നന്മകളും തിന്മകളും അപ്പന്മാരിലും ആരോപിക്കാനാവും. സ്ത്രീയെയും പുരുഷനെയും വ്യത്യസ്തരാക്കുന്ന ചില ഘടകങ്ങൾ തീർച്ചയായുമുണ്ടു്. പക്ഷേ, അവരെ, ഒരു നാണയത്തിന്റെ രണ്ടു് വശങ്ങൾ എന്നപോലെ, പ്രകാശം ഒരേസമയം തരംഗവും ക്വാണ്ടവുമാണെന്നപോലെ, ഒരേ സ്പീഷിസിന്റെ അനിവാര്യമായ രണ്ടു് മുഖങ്ങളാക്കുന്ന അസ്തിത്വത്തിന്റെ ഘടകങ്ങൾ അതിനേക്കാൾ എത്രയോ മടങ്ങു് കൂടുതലാണു്.)

(ചിത്രത്തിനു് ഫെയ്‌സ്ബുക്കിനോടു് കടപ്പാടു്)

https://bit.ly/2LM8qJF

March 10 2020 14:31

For all those concerned:

ഞാൻ ചിപ്പിയുടെ അടുപ്പു് സത്യമായിട്ടും ഇതുവരെ കണ്ടിട്ടില്ല, കാണണമെന്ന ആഗ്രഹവുമില്ല.

March 10 2020 15:37

ഡോക്ടർ ഷിനു ശ്യാമളൻ ഓഫ് കേരള ഈസ് – വിത്ത് റിഗാർഡ് റ്റു “ഏൻഷ്യന്റ്” എത്തിക്കൽ ഹിപ്പോക്രാറ്റിക് ഓഥ് (Hippocratic Oath) ആൻഡ് മോഡേൺ കൊറോണ വൈറസ് എപിഡെമിക് – ഈക്വൽ റ്റു ഡോക്ടർ ലി വെൻലിയാങ് (Li Wenliang) ഓഫ് ചൈന. ലോങ്ങ് ലീവ് “മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഡെമോക്രസി” ഓൾ ഓവർ ദ വേൾഡ് !!

March 10 2020 16:16

ചുമ-തുമ്മൽ-ചീറ്റൽ-കോട്ടുവാവിടൽ തുടങ്ങിയ വിഷയങ്ങളിൽ എപ്പോഴും ബാധകം; കൊറോണബാധിത പ്രദേശങ്ങൾക്കു് പ്രത്യേകം ബാധകം:

ചുമയ്ക്കുകയോ തുമ്മുകയോ ചീറ്റുകയോ കോട്ടുവാവിടുകയോ ചെയ്യുമ്പോൾ ഒരു ടവ്വൽ ഉപയോഗിച്ചു് മൂക്കും വായും മൂടി വേണം അത്തരം കലാ(പ)പരിപാടികൾ നിർവ്വഹിക്കാൻ. (ടവ്വൽ കൈവശം ഇല്ലാത്ത “അപൂർവ്വ തത്കാല” സാഹചര്യങ്ങളിൽ സ്വന്തം കയ്യും ഉപയോഗിക്കാം. പക്ഷേ, ആ കൈകൊണ്ടു് ശത്രുക്കൾക്കല്ലാതെ മറ്റാർക്കും ഹസ്തദാനം നടത്താതിരിക്കുക. ഉദാഹരണത്തിനു്, ബാവാക്കക്ഷികൾക്കു് മെത്രാൻ കക്ഷികൾക്കു് കൈകൊടുക്കാം. കൈകൊടുക്കാമെന്നല്ല, കൈകൊടുത്തിരിക്കണം. എതിർവംശനാശമാണു് – ആയുർവ്വേദാത്മകമായി ചിന്തിക്കുമ്പോൾ – പക്ഷവാതത്തിന്റെയും, പക്ഷപിത്തത്തിന്റെയും, പക്ഷകഫത്തിന്റെയും ആത്യന്തികലക്ഷ്യം എന്നു് നമ്മൾ മറക്കാതിരിക്കുക! പക്ഷേ, ബാവാക്കക്ഷികൾ ഒരിയ്ക്കലും ബാവാക്കക്ഷികൾക്കോ, മെത്രാൻ കക്ഷികൾ ഒരിയ്ക്കലും മെത്രാൻ കക്ഷികൾക്കോ കൈകൊടുക്കരുതു്! CPI (M) അംഗങ്ങളും, RMP അംഗങ്ങളും, SUCI അംഗങ്ങളും, BJP അംഗങ്ങളും, കാങ്കിരസ്‌ അംഗങ്ങളും, സർവ്വമതങ്ങളിൽ നിന്നും ഇതരമായ മതേതരമുസ്‌ലിംലീഗിലെ “സ്വതന്ത്രശാസ്ത്രീയചിന്തകരായ” സകലമാന അംഗങ്ങളും ഇക്കാര്യം അതീവജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ടു്.)

ചുമയ്ക്കുകയോ തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടാനായി നിങ്ങൾ ഉപയോഗിക്കുന്ന ടവ്വൽ ഡിസ്പോസബിൾ കടലാസ് ടവ്വൽ ആയിരിക്കുകയും, അലക്കേണ്ടപ്പോൾ അലക്കാൻ കഴിയുന്ന കോട്ടൺടവ്വൽ അല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, ചുമയ്ക്കും, തുമ്മലിനും, ചീറ്റലിനുമായി ഉപയോഗിച്ചശേഷം, ഡിസ്പോസബിൾ കടലാസ്ടവ്വൽ നിക്ഷേപിക്കാനായി നന്മമരം ആരോഗ്യമന്ത്രിണി ശ്രീമദ്-മതി-മതി” ശൈലജാമ്മ”, “സുപ്രീം മാർക്സിസ്റ്റ് ഫ്യൂറർ ഓഫ് കേരള” ശ്രീ ശ്രീ ശ്രീമദ്-മദ്-മദ് പിൺ-പിൺ-പിണറായി വിജയന്റെ അനുഗ്രഹാശംസകളോടെ, നിയമസഭാമന്ദിരത്തിന്റെ പിന്നാമ്പുറത്തു്, “സ്ലംഡോഗ് മില്യണയറുകൾ” ആമോദപൂർവ്വം ആവസിക്കുന്ന ക്യാപ്പിറ്റലിസ്റ്റ് ചേരികളിൽ പരിസ്ഥിതി സംരക്ഷണാർത്ഥം കുത്തിനിരത്തിനിർത്തിയിരിക്കുന്ന പ്ലാസ്റ്റിക്ക് വീപ്പകളിൽ “പ്രൊഫഷണലായി” നിക്ഷേപിക്കാൻ മറക്കാതിരിക്കുക.

ചുമയ്ക്കുകയോ തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടാനായി നിങ്ങൾ ഉപയോഗിക്കുന്ന ടവ്വൽ ഡിസ്പോസബിൾ കടലാസ് ടവ്വൽ അല്ലാതിരിക്കുകയും, അലക്കേണ്ടപ്പോൾ അലക്കാൻ കഴിയുന്ന കോട്ടൺടവ്വൽ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, ചുമയ്ക്കും തുമ്മലിനും ചീറ്റലിനുമായി നിങ്ങൾ ഉപയോഗിച്ച ടവ്വലുകൾ, സ്വീകരണച്ചടങ്ങുകളിൽ പാർട്ടിനേതാക്കളായ പുരുഷുക്കൾ, തൂങ്ങിയാടുന്ന അവരുടെ അണ്ടിയുമായി കൃത്യം പാരലൽ ആകുന്നവിധം ധരിക്കുന്ന വരയൻമുണ്ടുകളുടെ മാതൃകയിൽ, പ്രൊഫഷണലായി അലക്കി ശുഭ്രമാക്കിയശേഷം മാത്രം വീണ്ടും ഉപയോഗിക്കാൻ മറക്കാതിരിക്കുക!

(നിയമപരമായ മുന്നറിയിപ്പു്: മൂക്കും വായും മൂടി ചുമയ്ക്കുകയോ, “ജർമ്മൻ ഷെപ്പർഡ്” (Deutscher Schäferhund) മാതൃകയിൽ കുരയ്ക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ശ്വാസതടസ്സം ഉണ്ടാകുന്നതായി തോന്നുന്നപക്ഷം – ശ്വാസതടസ്സലക്ഷണം മങ്ങിമാഞ്ഞു് നൊസ്റ്റാൾജിയയുടെ ഞോളസാഹിത്യങ്ങൾ പൂത്തുവിരിഞ്ഞുലയുന്ന ലോകത്തിലേക്കു് മാറിമറഞ്ഞു്, മലയാളക്കരയിലെ ചുണ്ടെലികൾ തീപ്പെടുന്നപോലെ, ചുമ്മാ ചത്തു് പണ്ടാരമടങ്ങാനിടയുള്ളതിനാൽ – മൂക്കും വായും മൂടൽ താത്കാലികമായെങ്കിലും നിർത്തിവയ്ക്കാൻ മറക്കാതിരിക്കുക!)

ഇങ്കിലാ സിന്താവാ! ലാൽ സലാം! ഒരു ലക്ഷം വീടു്, ഒരുലക്ഷം വോട്ടു്! ഗരീബി ഹഠാവോ! നമ്മളൊന്നു്, നമുക്കൊരു ഡസൻ മൂക്കളകൾ! ഹൈൽ ഹിറ്റ്ലർ! എല്ലാറ്റിനേയും ശരിയാക്കും! ആവർത്തനവിരസതയില്ലാത്ത സഹസ്രനാമജപം! അഞ്ചുനേരവും അല്ലാഹു അക്ബർ! ഹാലേലുയ്യ! സോത്രം! ആമേൻ! അമ്മാനാമ്മീൻ!!

March 11 2020 10:44

കൊറോണ വൈറസ് ബാധയെ മോഡേൺ സയൻസിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു്, മോഡേൺ മെഡിസിന്റെ ചികിത്സാരീതിശാസ്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ടാണു് നേരിടേണ്ടതു്.

വിദേശത്തുപോയി യുദ്ധം ജയിച്ചു് മടങ്ങിവരുന്ന സേനാനായകരെയും സൈന്യത്തെയും വരവേൽക്കാൻ രണ്ടായിരത്തിലേറെ വർഷങ്ങൾക്കു് മുൻപത്തെ റോമാക്കാർ ഒരുക്കിയിരുന്ന ആഘോഷച്ചടങ്ങുകൾ പോലെ, കൊറോണ വൈറസിന്റെ കേരളത്തിലേക്കുള്ള ജൈത്രയാത്രയെ വരവേൽക്കാൻ മോഡേണ്‍ മെഡിസിന്റെ സ്റ്റാളുകള്‍ക്കൊപ്പം, ഹോമിയോ, സിദ്ധ-യുനാനി, ആയുര്‍വേദം തുടങ്ങിയ ചികിത്സാരീതികളുടെയും സ്റ്റാളുകള്‍ സജ്ജമാക്കുന്ന ഒരു ഗവണ്മെന്റ് പ്രവർത്തിക്കുന്നതു് പൂർണ്ണമായും മോഡേൺ സയൻസിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടല്ല. അവർ പ്രവർത്തിക്കുന്നതും നിലകൊള്ളുന്നതും മോഡേൺ സയൻസിന്റെ “മാസ്ക്കു്” ധരിച്ചുകൊണ്ടു് വോട്ടുബാങ്കുകളെ പ്രീണിപ്പിക്കുക എന്ന ഒരേയൊരു രാഷ്ട്രീയത്തിന്റെ അടിത്തറയിലാണു്.

കുറെ കൂലിയെഴുത്തുകാർ ആ നിലപാടിനു് ഹുറാ വിളിക്കുന്നുണ്ടു് എന്നതുകൊണ്ടു് അതുപോലൊരു രാഷ്ട്രീയ സ്കിറ്റ്സോഫ്രീനിയ സ്കിറ്റ്സോഫ്രീനിയ അല്ലാതാകുന്നില്ല.

ഒന്നുകിൽ ശാസ്ത്രം, അല്ലെങ്കിൽ സൂത്രം! രണ്ടും കൂടി ഒരുമിച്ചു് ചേർക്കാനുള്ള ഏതൊരു പദ്ധതിയും വിജയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആ പദ്ധതി ശരിയായതുകൊണ്ടല്ല, ആ പദ്ധതി ആർക്കാണോ വിൽക്കപ്പെടുന്നതു് അവർ അതു് മുഖവിലയ്ക്കു് വാങ്ങി വിഴുങ്ങാൻ മാത്രമല്ലാതെ മറ്റൊന്നിനും കഴിവില്ലാത്ത കംപ്ലീറ്റ് ഊളകളായതുകൊണ്ടാണു്.

P. S. മാർക്സിസം ഒരു ഐഡിയോളജി മാത്രമാണു് ശാസ്ത്രമല്ല.

March 12 2020 12:26

നന്ദിയാരോടു് ചൊല്ലേണ്ടൂ?

ലോകമെമ്പാടും കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സുമാരോടും, ഡോക്ടേഴ്സിനോടും, അവരെ ആ ജോലിയിൽ പ്രായോഗികവും പ്രാവർത്തികവുമായി സഹായിക്കുന്ന മറ്റെല്ലാവിധ തൊഴിലാളികളോടും! അവരോടു്, അവരോടു് മാത്രമേ നന്ദി ചൊല്ലേണ്ട ആവശ്യമുള്ളു.

സ്റ്റേറ്റ്മെന്റുകൾ മിക്കവാറും എല്ലായ്‌പോഴും അബ്സ്ട്രാക്ടും, പലപ്പോഴും അർത്ഥശൂന്യവുമായതിനാൽ, അത്തരം സ്റ്റേറ്റ്മെന്റുകൾ പരസ്യമായി വിളംബരം ചെയ്തു് മാർക്ക് നേടാൻ ഏതു് മന്ത്രിക്കും കഴിയും. മനുഷ്യവർഗ്ഗത്തിൽ അത്ര സാധാരണമല്ലാത്ത ചില ജനുസ്സുകൾ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞതുപോലെ, പൊതുജനം മൊത്തത്തിൽ കഴുതകളാണു്. മന്ത്രിതന്ത്രികൾക്കു് അതിശീഘ്രം പോസിറ്റിവായ മാർക്കുകൾ നൽകിയിരിക്കണം എന്ന ഐഡിയോളജിയിൽ വിശ്വസിക്കുന്ന ജനുസ്സുകളാണു് ബുദ്ധിജീവികൾ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന മനുഷ്യവർഗ്ഗകഴുതകൾ. “കഴുത” എന്ന “ഗ്രാജുവേഷൻ ക്യാപ്പ്” കണ്ട അണ്ടനും അടകോടനും ലഭിക്കുന്ന ഒന്നല്ല.

(അത്ഭുതമെന്നേ പറയേണ്ടൂ, സാക്ഷാൽ കഴുതകൾ മല്ലുമോഡൽ ഇടതുപക്ഷ-പ്രബുദ്ധരാഷ്ട്രീയ-പൊതുജനത്തിന്റെ അത്രത്തോളം കഴുതകളല്ല എന്നും ആദ്യം സൂചിപ്പിച്ച ജനുസ്സിൽപ്പെട്ട ദുഷ്ടജീവികൾ സാവകാശം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടു്.)

സ്റ്റേറ്റ്മെന്റുകൾ ആർക്കും നടത്താം. അതിനു് നാലാം ക്ലാസ്സ് പാസ്സോ, “വൺ-ടൂ-ത്രീ” മോഡൽ പ്രായോഗികജ്ഞാനമോ ഉണ്ടാവണമെന്നില്ല. പക്ഷേ, “കോൺക്രീറ്റ്” ആയ ജോലികൾ പ്രൊഫെഷണലായി “ഇൻ സിറ്റ്യു” നിർവ്വഹിക്കാൻ തന്റെ തൊഴിൽ പഠിച്ചും പരിശീലിച്ചും മനസ്സിലാക്കിയവർക്കും, തന്റെ തൊഴിലിനെ ബഹുമാനിക്കുന്നവർക്കും മാത്രമേ കഴിയൂ.

(ഇവിടെ “കോൺക്രീറ്റ്” എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് “ഒബ്ജെക്റ്റീവ്” എന്ന അർത്ഥത്തിലാണു്. അല്ലാതെ, കേരളത്തിലെ എണ്ണപ്പണ-ഡോളർപ്പണ-കുഴൽപ്പണ-ബക്കറ്റ്പ്പണ-മില്യണയറുകൾ, അത്യന്തം “ഇക്കോ ഫ്രണ്ട്ലി” ആയും “സസ്‌റ്റെയ്‌നബിളായും” നിർമ്മിക്കുന്ന അവരുടെ സ്വന്തം “ബുർജ് ഖലീഫ” മോഡൽ കൊട്ടാരങ്ങളുടെ പണികൾക്കു് അനിവാര്യമായ കോൺക്രീറ്റ് തൂണുകൾ, സ്ലാബുകൾ തുടങ്ങിയവയുടെ “കോൺക്രീറ്റ്” എന്ന അർത്ഥത്തിലല്ല. മൊത്തം ബുദ്ധിജീവികളായവരുടെ കേരളത്തിൽ ഇതു് പ്രത്യേകം പറയേണ്ടതുണ്ടു്.)

A minister is only a coordinator. Nothing more, nothing less!

March 12 2020 13:39

“കൊറോണ സാമ്പത്തികരംഗത്തും തിരിച്ചടിയാകും.” – Dr. തോമസ് ഐസക്ക്

പെരുത്തു് നന്ദി, Dr. തോമസ് ഐസക്ക് സർ! സ്ഥലകാലങ്ങൾക്കു് കാതങ്ങൾ മുന്നേ സഞ്ചരിക്കുന്ന അങ്ങയെപ്പോലെ ഋഷിതുല്യരായ സാമ്പത്തികശാസ്ത്രജ്ഞരാണു് കേരളറിപ്പബ്ലിക്കിന്റെ ഐശ്വര്യം. ആയിരം നന്ദി! പതിനായിരം നന്ദി!!

March 13 2020 13:03

“അച്ഛനെപ്പോലെ കാക്കുന്നവൻ”, “അമ്മയെപ്പോലെ കാക്കുന്നവൾ” എന്നെല്ലാം സ്വന്തം ഐഡലുകളെ വാഴ്ത്തുന്നവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. അറിയാവുന്ന ലളിതകലയിൽ അവർ സ്വയം മറന്നു് ആവൃതരാകുന്നു, അത്രതന്നെ! പക്ഷേ, അത്തരം വാഴ്ത്തലുകളിൽ അക്ഷരത്തെറ്റു് വരാതെ ശ്രദ്ധിച്ചില്ലെങ്കിൽ, അവ ഫിക്റ്റീവ് ലോകത്തിന്റെ ജയിലഴികൾ തകർത്തു് റിയൽ ലോകത്തിലേക്കു് കുടിയേറാൻ സാദ്ധ്യതയുണ്ടു്.

ഉദാഹരണത്തിനു്, അച്ഛനെപ്പോലെ “കാക്കുന്നവൻ”, അമ്മയെപ്പോലെ “കാക്കുന്നവൾ” എന്നതിനെല്ലാം പകരം, അച്ഛനെപ്പോലെ “കക്കുന്നവൻ”, അമ്മയെപ്പോലെ “കക്കുന്നവൾ” എന്നെങ്ങാനും ആയിപ്പോയാൽ – വസ്തുനിഷ്ഠമായ പരിഗണനയിൽ അവ യാഥാർത്ഥ്യവുമായി കൂടുതൽ പൊരുത്തപ്പെടുന്ന പ്രയോഗങ്ങൾ ആണെങ്കിൽത്തന്നെയും – ബന്ധപ്പെട്ട അച്ഛനമ്മമാർക്കു് അവ കണ്ഠകോടാലിയായി മാറിക്കൂടെന്നില്ല.

“ദുഃഖിച്ചാൽ സൂക്ഷിക്കണ്ട!”

(ഈ പ്രയോഗം ഞാൻ ആദ്യം കേട്ടതു്, അഥവാ കണ്ടതു്, തൊമ്മന്‍, കുഞ്ഞന്‍, വല്യമ്മായി, കുട്ടേട്ടത്തി, ചേച്ചിപ്പെണ്ണു്, പാത്തുമ്മയുടെ ആടു്, അഗ്രജന്‍, അഞ്ചല്‍ക്കാരന്‍, സിബു, തുളസി, ഡാലി, സജി, മയൂര, കണ്ണൂസ്, രേഷ്മ, ഏവൂരാന്‍, സന്തോഷ്, ആമ്പല്‍, “പന്നി” (സത്യമായും!), തറവാടി, കരീം മാഷ് തുടങ്ങിയ എത്രയോ ID-കൾ പൂണ്ടുവിളയാടിയിരുന്ന പുണ്യപുരാതന ഗൂഗിൾ കാലത്തെ “വക്കാരിമഷ്ട” എന്നൊരു ID-യിൽ നിന്നുമാണു്. അദ്ദേഹത്തിനു് ഇത്തരുണത്തിൽ, ഈ വൈകിയ വേളയിൽ, എന്റെ “ഹൃദയഭേദകമായ” നന്ദി രേഖപ്പെടുത്തുന്നതോടോപ്പം, മേല്പറഞ്ഞ ID- കളിൽ ഏതെങ്കിലുമൊന്നിനെ നേരിട്ടോ, ആ കാലഘട്ടത്തിൽ നടമാടിയിരുന്ന “മീറ്റ് ആൻഡ് ഈറ്റ്” ചടങ്ങുകളിൽവച്ചു് കണ്ടോ ഉള്ള പരിചയം എനിക്കില്ല എന്നു് ഞാൻ ഇതിനാൽ സത്യപ്രതിജ്ഞ ചെയ്യുന്നു.)

March 14 2020 10:05

കൊറോണകേരളത്തിലെ അമ്മകന്നിമണികൾ:

1. വൈരുദ്ധ്യാത്മക-ഭൗതികവാദിയമ്മ (മൂക്കും വായും പൊത്തിപ്പിടിയമ്മ – ആഞ്ഞാഞ്ഞു് തള്ളിക്കളിയമ്മ – കൊറോണ വന്നാൽ സിദ്ധ-യുനാനിയമ്മ)

2. അമൃതാനന്ദ-ആദ്ധ്യാത്മികവാദിയമ്മ (വട്ടമിട്ടു് കെട്ടിപ്പിടിയമ്മ – കുലുങ്ങിക്കുലുങ്ങി തുള്ളിക്കളിയമ്മ – കൊറോണ വന്നാൽ ഓടിക്കളിയമ്മ)

(ചിത്രം ഫെയ്‌സ്ബുക്കിൽ നിന്നും)

https://bit.ly/2TqLeoB

March 14 2020 10:44

എണ്ണമറ്റ വിദഗ്ദ്ധാഭിപ്രായങ്ങൾ കണക്കിലെടുത്തു്, കൊറോണയെ നേരിടാൻ “ഒരുമിക്കുന്നവർ” ഒരുമിക്കുമ്പോൾ, തമ്മിൽത്തമ്മിൽ മിനിമം ഒരു മീറ്ററെങ്കിലും അകലം പാലിച്ചില്ലെങ്കിൽ, വരുംകാലത്തു് വിവിധയിനം വിദഗ്ദ്ധരുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ കേൾക്കാൻ കഴിഞ്ഞില്ലെന്നു് വന്നേക്കാം.

March 14 2020 12:09

അവൻ വരുന്നു! കുഞ്ഞനന്തനന്ദനൻ വരുന്നു!!

കൊറോണയ്ക്കെതിരെ പോരാടാനായി, അന്തർദ്ദേശീയ മരുന്നു് മാഫിയക്കെതിരെ പോരാടാനായി, സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടാനായി, അരിവാളും, ചുറ്റികയും, വെട്ടിത്തിളങ്ങുന്ന അഞ്ചു് “ആര്യ”ക്കാലുകളുള്ള (അല്ലാതെ, കരിപോലെ കറുത്ത ഉണക്ക ഊള ദ്രാവിഡക്കാലുകളല്ല!) ഒറ്റനക്ഷത്രപതാകയുമേന്തി, പഞ്ചനക്ഷത്രഹോട്ടൽപോലെ, അവനിതാ വരുന്നു! മലയാളി മലരുകളേ, മലവാണങ്ങളേ, രാജാധിരാജൻ എന്നു് സകല ലോകവും വാഴ്ത്തുന്ന ഒരു രക്ഷകൻ നിങ്ങൾക്കിതാ നൽകപ്പെട്ടിരിക്കുന്നു! സന്തോഷിപ്പിൻ! ആനന്ദിപ്പിൻ! തപ്പുകളാലും ചതുരത്തപ്പുകളാലും നിങ്ങളുടെ പരിശുദ്ധശുദ്ധനു് ഹോശാന പാടുവിൻ!!

കോറസ്:

“ഹോശാനാ ഹോശാനാ കുഞ്ഞനന്തനോശാനാ
ഹോശാനാ ഹോശാനാ കുഞ്ഞനന്തനന്ദനനോശാനാ
മിശിഹാ കുഞ്ഞനന്തനന്ദനനോശാനാ

പറിശുദ്ധന്‍ പറിശുദ്ധനോശാനാ
പറമശക്തന്‍ അനന്തശക്തനോശാനാ!!”

March 16 2020 12:13

ബിഗ് ബോസ് ഷോയിൽ നിന്നും “പ്രിമച്വർ ഡെലിവറി” ആയി പുറത്തുവന്ന ഡോക്ടർ രജിത് കുമാറിനു് വരവേൽപ്പു് നൽകാൻ കൊറോണയെ വകവയ്ക്കാതെ തടിച്ചുകൂടിയ ആരാധകവൃന്ദത്തിലെ പേരറിയാവുന്ന നാലുപേർക്കെതിരെയും, കണ്ടാലറിയാവുന്ന എഴുപത്തഞ്ചു് പേർക്കെതിരെയും എറണാകുളം കളക്ടർ കേസെടുത്തു എന്ന വാർത്തയായിരുന്നു ഫെയ്‌സ്ബുക്കിലെ ഇന്നത്തെ കണി. (പ്രിമച്വർ ഡെലിവറിയായിട്ടുപോലും ഇത്ര ആവേശമെങ്കിൽ മാസം തികഞ്ഞായിരുന്നു പ്രസവമെങ്കിൽ എന്തായിരുന്നേനെ ആക്രാന്തം എന്നാണു് ആ വാർത്ത വായിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയതു്!)

ഫെയ്‌സ്ബുക്കിലെ നാളത്തെ കണി, പേരറിയാത്ത പ്രമുഖമന്ത്രിയുടെ കല്പനപ്രകാരം പേരറിയാവുന്ന എറണാകുളം കളക്ടറെ സ്ഥലം മാറ്റി എന്ന വാർത്തയായിക്കൂടെന്നില്ല.

ഞാൻ മലയാളം ചാനലുകൾ കാണാറില്ല, വീട്ടിൽ മലയാളം ചാനലുകളെ കയറ്റാറുമില്ല. ഫെയ്‌സ്ബുക്കിലൂടെ ബിഗ് ബോസ് ഷോയെപ്പറ്റിയും, അന്തിച്ചർച്ചകളെപ്പറ്റിയും, അന്തിസീരിയലുകളെപ്പറ്റിയുമെല്ലാം കേൾക്കുമ്പോൾ ആ നിലപാടിൽ അല്പം ദുഃഖം തോന്നാറുണ്ടുതാനും. ഉത്കൃഷ്ടമായ ഒന്നിന്റെ ഭാഗമാകാൻ കഴിയാതെ പോകുന്നു എന്നു് തോന്നുമ്പോൾ മനുഷ്യർക്കുണ്ടാകാറുള്ള ആ പ്രത്യേകതരം നഷ്ടബോധം!

പക്ഷേ, കാര്യങ്ങൾ അത്ര ലളിതമല്ല. ഒരിക്കൽ പച്ച, എന്നും പച്ച; ഒരിക്കൽ ചോപ്പു്, എന്നും ചോപ്പു് തുടങ്ങിയ പ്രസ്താവങ്ങൾ വെറും വരട്ടുതത്വങ്ങളല്ല, അനിഷേദ്ധ്യസത്യങ്ങളാണു്. ഉദാഹരണത്തിനു്, നാലാൾ മുഖമുയർത്തിനോക്കുന്ന ഒരു പദവി അലങ്കരിക്കുന്ന ഒരുവൻ തന്റെ മുടിയോ, താടിയോ, രണ്ടുമൊന്നിച്ചോ നീട്ടാൻ തീരുമാനിക്കുന്നതു്, നീളുന്നവയെല്ലാം നീണ്ടോട്ടെ, നമ്മളായി അതിനൊരു തടസ്സം നിൽക്കരുതു് എന്ന കേവലം മാനുഷികമായ സഹാനുഭൂതിയുടെ പേരിലല്ല, അതിനു് പിന്നിൽ എപ്പോഴും ഒരു ആദർശമുണ്ടു്. അതുപോലെതന്നെ, റ്റിവി കാണലിനും കാണാതിരിക്കലിനും പിന്നിലും എപ്പോഴും ഒരു ആദർശമുണ്ടു്.

മോറാൻ മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഒരു ഞായറാഴ്ച ക്ളീൻ ഷേവ് ആയി കുർബ്ബാനമദ്ധ്യേ ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയിരിക്കും? അതൊന്നും അതുപോലൊരു വിശുദ്ധപദവിയിൽ ഇരിക്കുന്ന ഒരുവൻ ചെയ്യുന്ന ഇടപാടുകളല്ല. ഡോക്ടർ രജിത് കുമാർ താടിമീശയില്ലാതെ പ്രത്യക്ഷപ്പെടുന്നതിനേക്കാൾ അതിഭീകരമായിരിക്കും വിശുദ്ധ പാത്രിയർക്കീസ് ബാവ താടിമീശയില്ലാതെ പ്രത്യക്ഷപ്പെട്ടാൽ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകൾ.

ഐഡലുകളിലെ വിള്ളലുകൾ കണ്ടില്ലെന്നു് നടിക്കുകയോ, “സ്നോസമോ” വെള്ളയോ പൂശി മറയ്ക്കുകയോ ചെയ്തു് ഐഡലിന്റെ പ്രേമഭാജനം എന്ന പട്ടം നേടാൻ മത്സരിക്കുന്ന ഭക്തരുമുണ്ടു്. ഉദ്ദിഷ്ട കാര്യം ഐഡൽ വഴിയോ പ്രസ്ഥാനം വഴിയോ സാധിച്ചുകിട്ടിയതിനാൽ നിരന്തരം പുകഴ്ത്തുപാട്ടുകൾ പാടിക്കൊണ്ടിരിക്കേണ്ടതു് തന്റെ ധാര്‍മ്മികബാദ്ധ്യതയാണെന്നു് കരുതുന്നവരാണു് ഇവരിൽ അധികപങ്കും. ഉഭയ സമ്മതപ്രകാരമുള്ള ഒരുതരം കൊടുക്കൽ-വാങ്ങലിന്റെ ഭാഗമായിരിക്കും പലപ്പോഴും ഈവക പാണൻപാട്ടുകൾ!

മനുഷ്യർ ബാവാമാരുടെയും മെത്രാന്മാരുടെയുമെല്ലാം പുറകെ നടക്കുന്നതു് ചുമ്മാ ഒരു തമാശ എന്ന നിലയിലോ, അവർക്കു് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടോ അല്ല. പലപ്പോഴും അതിപ്രധാനമായ തൊഴിലുകൾ മാറ്റിവച്ചുപോലും ഇടയനെ അനുഗമിക്കാൻ തയ്യാറാകുന്നവരാണു് അവർ. ഒരു മനുഷ്യൻ സർവ്വലോകവും നേടിയാലും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവനു് എന്തു് പ്രയോജനം എന്നു് ബൈബിളിൽ മത്തായിവഴി യേശു ചോദിച്ചിട്ടുണ്ടു്. എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തുമെന്നു് യേശു ഉറപ്പുനല്കിയിട്ടുള്ളതുകൊണ്ടാണു് ഭക്തർ ബാവാമാരുടെയും മെത്രാന്മാരുടെയും അച്ചന്മാരുടെയും പുറകെ നടന്നു് ജീവൻ കളയാൻ നോക്കുന്നതു്. പുരോഹിതരിൽ ഭക്തർ കാണുന്നതു് സാക്ഷാൽ ദൈവപുത്രനായ യേശുവിനെയാണു്. ഒന്നും കാണാതെ എന്തെങ്കിലും ചെയ്യുന്ന വിഡ്ഢികളല്ല ഭക്തർ! പഠിക്കാതെ വിമർശിക്കുന്നവരല്ല, പഠിച്ചിട്ടു് വിശ്വസിക്കുന്നവരാണവർ!

എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തുമെന്ന യേശുവചനം പോലെതന്നെ വാലിഡാണു് കൊറോണ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അവൻ അതിനെ കണ്ടെത്തുമെന്ന രജത്കുമാർ വചനവും. കൊറോണയുണ്ടു്, ദൈവവുമുണ്ടു്. രണ്ടിനെയും നഗ്നന്റെ നേത്രങ്ങൾ കൊണ്ടു് നേർക്കുനേർ കാണാൻ കഴിയില്ല. പക്ഷേ, രണ്ടിനെയും അനുഭവത്തിലൂടെ അറിയാം. അനുഭവത്തിലൂടെയേ അറിയാൻ കഴിയൂ!

മലയാളം ചാനലുകൾ കാണില്ലെന്നും, വീട്ടിൽ മലയാളം ചാനലുകളെ കയറ്റില്ലെന്നും ഒരുവൻ ഒരിക്കൽ ഒരു തീരുമാനമെടുത്താൽ ആ തീരുമാനത്തെ, രാഷ്ട്രീയക്കാരുടെ ഇലക്ഷൻ കാലത്തെ വാഗ്ദാനങ്ങൾപോലെ, ഒരു സുപ്രഭാതത്തിൽ കീറിപ്പറിച്ചു് കാറ്റിൽപ്പറത്താൻ കഴിയില്ല. അതിനിശിതമായ ഒരു മാനസികമറികടക്കൽ കൊണ്ടുമാത്രമേ അതു് സാദ്ധ്യമാകൂ.

March 18 2020 11:05

ശുചിത്വം പാലിക്കുക, “ചെയിൻ ബ്രേക്ക്” ചെയ്യുക (“മാല പൊട്ടിക്കുക” എന്നു് മലയാളം) തുടങ്ങിയ, ആരോഗ്യശാസ്ത്രപരമായ അതിജീവനതന്ത്രങ്ങൾ ശ്രദ്ധിക്കുകയും, സമൂഹത്തിൽ നടപ്പാക്കുകയും ചെയ്താൽ കൊറോണ വൈറസ് വഴിയുള്ള രോഗത്തെ ഇന്നല്ലെങ്കിൽ നാളെ നിയന്ത്രണാധീനമാക്കാൻ മനുഷ്യർക്കു് കഴിയുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

പക്ഷേ, കക്ഷിരാഷ്ട്രീയമൊന്തൻസിന്റെ അന്തം വിട്ടുള്ള തള്ളിമറിക്കലുകളെ അതിജീവിക്കാൻ “മാല പൊട്ടിച്ചാലും”, വളയും ചിലങ്കയും മൂക്കുത്തിയും കമ്മലും (മേക്കാമോതിരം സഹിതം) ഊരിക്കൊണ്ടോടിയാലും കഴിയുമെന്നു് തോന്നുന്നില്ല.

കൂലിത്തള്ളോളികൾ തള്ളിമറിക്കുന്ന പരമമായ രാഷ്ട്രീയസത്യങ്ങളുടെ പർവ്വതനിരകളിലെ കല്ലും മണ്ണും ചെളിയും, സർക്കാർ സ്പോൺസെർഡ് വനംകയ്യേറ്റഭൂമികളിൽ സംഭവിക്കുന്ന ആകസ്മികഉരുൾപൊട്ടലുകൾപോലെ, അപ്രതീക്ഷിതമായി തലയിൽവന്നു് വീഴാതിരിക്കാൻ വേണ്ടത്ര “സോഷ്യൽ ഡിസ്റ്റൻസ്” പാലിക്കാൻ ശ്രദ്ധിക്കുക എന്നതുമാത്രമേ, “അരിയെവിടെ, തുണിയെവിടെ, പണിയെവിടെ സർക്കാരേ?” എന്ന മുദ്രാവാക്യവുമായി, കന്നി മുതൽ മകരം വരെയും, മകരം മുതൽ കന്നി വരെയും റോഡുകളിൽ മഹാകവി “മരാമത്തു് മന്ത്രി” ശ്രദ്ധാപൂർവ്വം സ്ഥാപിച്ചിരിക്കുന്ന കുഴികളെണ്ണി തെണ്ടിനടക്കാൻ, “സന്ദേശം കുമാരപിള്ള” മോഡൽ പ്രത്യയശാസ്ത്രപണ്ഡിതരാൽ പഠിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്ത ഓർഡിനറി മോർട്ടൽസിനു് കരണീയമായിട്ടുള്ളു.

നിത്യസ്വർഗ്ഗത്തിലേക്കുള്ള സത്യദൈവത്തിന്റെ വിളിയോ, നിത്യനരകത്തിലേക്കുള്ള സത്യസാത്താന്റെ വിളിയോ വന്നു് ഓർക്കാപ്പുറത്തു് സത്തുപോകാതിരിക്കാൻ അതു് സഹായിക്കും. തത്കാലം അതല്ലാതെ മറ്റു് പോംവഴികളൊന്നുമില്ല.

March 20 2020 09:41

“മുഖ്യമന്ത്രി പിണറായി വിജയൻ 20000 കോടി രൂപയുടെ സാമൂഹ്യസുരക്ഷാപാക്കേജ് പ്രഖ്യാപിച്ചു.” – വാർത്ത

40000 കോടി രൂപയുടെയോ, 80000 കോടി രൂപയുടെയോ സാമൂഹ്യസുരക്ഷാപാക്കേജ് പ്രഖ്യാപിക്കാൻ എന്തായിരുന്നു മുഖ്യമന്ത്രിക്കു് തടസ്സം എന്നെനിക്കു് മനസ്സിലാകുന്നില്ല. പ്രഖ്യാപിക്കുന്ന കോടികൾ എവിടെനിന്നു് വരുന്നു, എവിടേയ്ക്കു് പോകുന്നു തുടങ്ങിയവയെപ്പറ്റി ആർക്കും സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്‌സ് ഒന്നും സമർപ്പിക്കേണ്ട ആവശ്യമില്ലാത്തിടത്തോളം, എത്ര കൂടുതൽ കോടി പ്രഖ്യാപിക്കാൻ കഴിയുന്നോ അത്രയും കൂടിയ ഒരു സൂപ്പർമാൻ ഇമേജ് അതുവഴി സമ്മതിദായകരിൽ സൃഷ്ടിച്ചെടുക്കാൻ കഴിയുമായിരുന്നില്ലേ? ഉദാഹരണത്തിനു്, ഒരുലക്ഷം കോടി രൂപയുടെ സാമൂഹ്യസുരക്ഷാപാക്കേജ് ആയിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തായിരുന്നേനെ അതു് ജനങ്ങളിൽ ഉണ്ടാക്കുമായിരുന്ന ഇമ്പ്രഷൻ!

മന്ത്രിമാർ നയപ്രഖ്യാപനങ്ങൾ നടത്തുന്നതും, കുരുമുളകു് തേങ്ങ അടയ്ക്ക തുടങ്ങിയ നാണ്യവിളകൾ അടങ്കലെടുക്കുന്ന കച്ചവടക്കാരെപ്പോലെ മൊത്തക്കണക്കിനാണു്. മന്ത്രിമാരിൽ നിന്നും വ്യത്യസ്തമായി, തുക എത്ര കുറച്ചുപറയാൻ കഴിയുന്നോ അത്ര കുറച്ചു് പറയാനായിരിക്കും അവർ ശ്രമിക്കുക എന്നേയുള്ളു. പക്ഷേ, രണ്ടുകൂട്ടരും ഉന്നം വയ്ക്കുന്ന ലക്ഷ്യം ഒന്നുതന്നെ: കച്ചവടം വഴി പരമാവധി ലാഭമുണ്ടാക്കുക!

ചെറുപ്പത്തിൽ എന്റെ അയല്പക്കത്തു് താമസിച്ചിരുന്ന ശങ്കുപിള്ള എന്നൊരു പണിക്കാരനെ ഓർമ്മവരുന്നു. പോക്കറ്റിൽ അല്പം ചില്ലറയുള്ള ആരെങ്കിലും പുള്ളിക്കാരനോടു് ഏതെങ്കിലും വിഷയത്തിൽ നന്ദി പറഞ്ഞാൽ, പുള്ളിയുടെ പ്രതികരണം ഇങ്ങനെയായിരിക്കും: “ശങ്കുപിള്ളയ്ക്കു് നന്ദി കിട്ടിയിട്ടു് ഒരു കാര്യവുമില്ല”. അങ്ങനെ ശങ്കുപിള്ള തന്മയത്വമായി സാറന്മാരെ പ്രതിക്കൂട്ടിൽ നിർത്തും. നാട്ടിൻപുറവും, നാട്ടിൻപുറത്തെ സാറന്മാരും നന്മകളാൽ സമൃദ്ധവും, സമൃദ്ധരുമായതിനാൽ സാറന്മാർ ശങ്കുപിള്ളയ്ക്കു് സംതിങ്‌ കൊടുത്തു് പ്രതിക്കൂട്ടിൽ നിന്നും പുറത്തിറങ്ങും. സംതിങ് കിട്ടിയാൽ മാത്രം തൃപ്തിപ്പെടുന്ന ശങ്കുപിള്ളമാരുടെ ലോകമാണിതു്. എന്തു് ചെയ്യുമെന്നു് പറ!

(ശങ്കുപിള്ള എന്ന ID ഫിക്റ്റീവാണു്. – രചയിതാവു്)

March 20 2020 09:58

അർഹിക്കുന്ന ഭരണാധികാരിയെത്തന്നെ ലഭിക്കണമെന്നു് ഏതൊരു ജനതയ്ക്കും നിർബന്ധമുണ്ടു്. തങ്ങൾ അർഹിക്കുന്ന ഭരണാധികാരിയെ ലഭിച്ചതിലുള്ള സന്തോഷം പാട്ടയടിച്ചു് പ്രകടിപ്പിക്കുന്ന പ്രജകളുടെ ഒരു കഷണമാണു് ചിത്രത്തിൽ.

ഇതുപോലെ സ്വയം മറന്നു് ആനന്ദനൃത്തം ആടുന്നതിൽനിന്നും, അവരുടെ പ്രജാപതി അലെക്‌സാണ്ഡർക്കോ നെപ്പോളിയനോ ഒപ്പം നിൽക്കാൻ യോഗ്യതയുള്ള ഒരുവനായിരിക്കുമെന്നു് അനുമാനിക്കാം.

https://bit.ly/36gJlQC

March 20 2020 13:14

“നോക്കെടാ, നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ (മോദിടാ) നീയങ്ങു് മാറിക്കിടാ ശഠാ!” – കല്യാണസൗഗന്ധികം ആട്ടക്കഥ – മാക്രികാണ്ഡം – പിണുപർവ്വം – അദ്ധ്യായം രണ്ടേമുക്കാൽ, അഥവാ SDPI.

March 20 2020 17:54

കൊറോണ (COVID-19)

സ്റ്റാറ്റ്യൂട്ടറി വാണിങ്, അഥവാ സത്യവാങ്മൂലം: എന്റെ മറ്റനവധി പോസ്റ്റുകളിൽ, എന്റെ ബോധപൂർവ്വമായ നിയന്ത്രണത്തെ വകവയ്ക്കാതെ കയറിക്കൂടാറുള്ള ഐറണിയോ, സർക്കാസമോ, സാറ്റയറോ ഈ പോസ്റ്റിൽ ഇല്ല. (ഇവിടെ ഞാൻ രണ്ടുപ്രാവശ്യം “എന്റെ” എന്നു് പറഞ്ഞു. ഭയങ്കരം! മനഃശാസ്ത്രപരമായി ഞാൻ ഒരു ഇഗോയിസ്റ്റ് ആയിരിക്കണം. ദേ, വീണ്ടും എന്റെ പ്രസ്താവത്തിൽ രണ്ടുപ്രാവശ്യം “ഞാൻ” എന്ന അശ്രീകരം കയറിക്കൂടിയിരിക്കുന്നു! എന്റെ കോക്ക്യൂണിൽ (cocoon) നിന്നും എനിക്കു് എന്നെങ്കിലും ശാപമോചനമുണ്ടെന്നു് തോന്നുന്നില്ല. അഹല്യേ, നീയെത്ര ഭാഗ്യവതി! നമുക്കു് തമ്മിൽത്തമ്മിൽ കല്യാണം കഴിച്ചാലോ? ശാപമോക്ഷം ലഭിച്ചവൾ എന്ന നിലയിൽ ഭവതി എന്തു് പറയുന്നു?)

സ്പാനിഷ് ഫ്ലൂ എന്നറിയപ്പെടുന്ന ഇൻഫ്ലുവെൻസ പാൻഡെമിക് വഴി 1918 മുതൽ 1920 വരെയുള്ള മൂന്നു് വർഷങ്ങളിൽ മരണമടഞ്ഞതു്, ഏകദേശം 1000 ലക്ഷം മനുഷ്യരാണെന്നു് കണക്കാക്കപ്പെടുന്നു. 1914 മുതൽ 1918 വരെ നാലു് വർഷങ്ങൾ നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞതു് 200 ലക്ഷം മനുഷ്യരാണു്. അതായതു്, ഒന്നാം ലോകമഹായുദ്ധത്തിൽ മൊത്തം മരിച്ച മനുഷ്യരേക്കാൾ അഞ്ചിരട്ടി മനുഷ്യരാണു് സ്പാനിഷ് ഫ്ലൂ വഴി മരണത്തിനു് കീഴ്‌പ്പെട്ടതു്.

ഒരു പകർച്ചവ്യാധിയിൽ മൂന്നു് പരാമീറ്ററുകൾ പ്രത്യേകം ശ്രദ്ധിക്കപെടേണ്ടതുണ്ടു്:

1. മരണനിരക്കു് (Lethality Rate)
2. അടയിരുപ്പു് കാലം (Incubation Period)
3. അടിസ്ഥാന പുനരുത്പാദന നിരക്കു് (Basic Reproduction Rate = R0 = r nought)

1. മരണനിരക്കു് (Lethality Rate)

സാധാരണ ഇൻഫ്ലുവെൻസയിലെ മരണനിരക്കു്, യൂറോപ്പിലെങ്കിലും, 0,1% വരെയാണു്. മനസ്സിലാക്കാനുള്ള എളുപ്പത്തിനു്: 0,1%, അഥവാ നൂറിൽ 0,1 പേർ മരിക്കുന്നു എന്നാൽ, ആയിരത്തിൽ ഒരാളും, പതിനായിരത്തിൽ പത്തുപേരും മരിക്കുന്നു എന്നർത്ഥം. സ്പാനിഷ് ഫ്ലൂവിലെ മരണനിരക്കു്, ഏറ്റവും ചുരുങ്ങിയപക്ഷം, 2,5 % ആയിരുന്നു. നൂറിൽ രണ്ടര മരണം. അതായതു്, രോഗം ബാധിച്ച ആയിരം പേരിൽ 25 പേരും മരിച്ചിരുന്നു എന്നർത്ഥം.

CORONA-19 വഴിയുള്ള ചൈനയിലെ മൊത്തം മരണനിരക്കു് 3,8%. വുഹാനിലെ മരണനിരക്കു് 4,9%. ചൈനയിലെ വുഹാനിൽ രോഗം ബാധിച്ച ആയിരം പേരിൽ 49 പേരും മരിക്കുകയായിരുന്നു എന്നർത്ഥം. കൂടാതെ, COVID-19 മൂലം ആശുപത്രിയിലായ ചൈനക്കാരിൽ 20 ശതമാനവും മരണമടയുകയായിരുന്നു. അവരിൽ മൂന്നിൽ രണ്ടുപേർ പുരുഷന്മാരായിരുന്നു. 99 പേർ മരിച്ചെങ്കിൽ, അതിൽ 66 പേരും പുരുഷന്മാരായിരുന്നു എന്നും, 33 പേർ മാത്രമേ സ്ത്രീകളായിരുന്നുള്ളു എന്നും പാണിനിമലയാളം. ഓർമ്മയിലേക്കു് വിളിച്ചുവരുത്താൻ: 2002-ൽ ചൈനയിൽ ആരംഭിച്ച SARS (Severe Acute Respiratory Syndrome – “SARS -CoV”) രോഗത്തിൽ മരണനിരക്കു് 9,6 % ആയിരുന്നു. രോഗം ബാധിച്ച ആയിരം പേരിൽ 96 പേരും മരിക്കുകയായിരുന്നു. ആ കാഴ്ചപ്പാടിൽ, SARS-നെ അപേക്ഷിച്ചു്, COVID-19 ഇതുവരെ പ്രദർശിപ്പിച്ച മുഖം അത്ര മാരകമല്ല. COVID -19 അതിനേക്കാൾ മാരകമാകുന്നതു് മറ്റൊരു കാഴ്ചപ്പാടിലാണു്. ഉദാഹരണം: അടയിരുപ്പു് കാലം.

2. അടയിരുപ്പു് കാലം (Incubation Period)

SARS രോഗവുമായി അസോഷിയേറ്റ് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ അടയിരുപ്പു് കാലം 2 ദിവസമാണു്. അതേസമയം, COVID -19 രോഗവുമായി അസോഷിയേറ്റ് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ അടയിരുപ്പു് കാലം പതിനാലു് നീണ്ട ദിവസങ്ങളാണു്. ഈ പ്രത്യേകതയിലാണു് COVID -19 രോഗവ്യാപനത്തിന്റെ പിന്നിലെ യഥാർത്ഥ പിശാചു് ഒളിച്ചിരിക്കുന്നതു്! തന്റെ ശരീരത്തിൽ എട്ടോ പത്തോ ദിവസങ്ങളായി COVID -19 രോഗത്തിന്റെ വൈറസുകളെ ചുമക്കുന്ന ഒരാൾ, സൂപ്പർ മാർക്കറ്റിലോ, ബിവറേജിലോ, ദേവാലയത്തിലോ, സ്കൂളിലോ, മനുഷ്യർ കൂട്ടം കൂടുന്ന മറ്റു് ഇടങ്ങളിലോ വച്ചു് വിശാലഹൃദയനായി പൊതുജനസമക്ഷം അവതരിപ്പിക്കുന്ന ഒരു തുമ്മലോ ചുമയോ ചീറ്റലോ സമീപസ്ഥർക്കുകൂടി അവകാശപ്പെട്ട അന്തരീക്ഷത്തിലേക്കു് – മനഃപൂർവ്വമല്ലെങ്കിലും – വിതറിത്തെറുപ്പിക്കുന്നതു് COVID -19-നു് കാരണഭൂതമായ അനേകം വൈറസുകളെയാണു്! മനഃപൂർവ്വമല്ലാതെ വൈറസിനെ കൊടുത്തവർക്കും, അതിനെ മനഃപൂർവ്വമല്ലാതെ വാങ്ങിയവർക്കും ആ കൊടുക്കൽ വാങ്ങലിനെപ്പറ്റി യഥാസമയം ബോധവാന്മാരാകാൻ കഴിയില്ല എന്നതാണു് COVID -19 വൈറസിനെ, “Lethality Rate” എന്ന പരാമീറ്റർ പ്രകാരം സ്റ്റാറ്റിസ്റ്റിക്കലി കൂടുതൽ അപകടകാരിയായ SARS വൈറസിനേക്കാൾ അൺപ്രെഡിക്റ്റബിളായ വിധം പ്രാണനാശിനിയായ പിശാചാക്കി മാറ്റുന്നതു്. ഈ നിമിഷം ഇതെഴുതാൻ കഴിയുന്നു എന്നതു് എന്റെയോ, മറ്റൊരു നിമിഷം ഇതു് വായിക്കാൻ കഴിയുന്നു എന്നതു് നിങ്ങളുടെയോ, ശരീരത്തിൽ COVID -19 വൈറസ്‌ കയറിക്കൂടിയിട്ടില്ല എന്നതിന്റെ തെളിവല്ല എന്നു് സാരം.

3. അടിസ്ഥാന പുനരുത്പാദന നിരക്കു് (Basic Reproduction Rate = R0 = r nought)

സാധാരണ ഇൻഫ്ലുവെൻസ വൈറസിന്റെ അടിസ്ഥാന പുനരുത്പാദന നിരക്കു്, യൂറോപ്പിൽ, 1,4 മുതൽ 1,6 വരെയാണു്. അതായതു്, ഒരു രോഗിയിൽ നിന്നും രോഗം മറ്റു് 1,6 മനുഷ്യരിലേക്കു് പകരാം. പത്തു് രോഗികളിൽ നിന്നും രോഗം മറ്റു് 16 മനുഷ്യരിലേക്കു് പകരാമെന്നർത്ഥം. പക്ഷേ, ഇറ്റലിയെ മാനദണ്ഡമാക്കിയാൽ, COVID -19 വൈറസിനു് ഒരു രോഗിയിൽ നിന്നും പകരാൻ കഴിയുന്നതു് 2,8 മനുഷ്യരിലേക്കാണു്! അതായതു്, ഒരു രോഗിയിൽ നിന്നും ഏകദേശം മൂന്നു് പേർക്കുവരെ COVID -19 രോഗം പകരാം. (ശ്രദ്ധിക്കുക: അടിസ്ഥാന പുനരുത്പാദന നിരക്കു് കണക്കാക്കപ്പെടുന്നതു് ശതമാനമായിട്ടല്ല). 3 രോഗികൾക്കു് 9 പേരിലേക്കും, 9 രോഗികൾക്കു് 27 പേരിലേക്കും, 27 രോഗികൾക്കു് 81 പേരിലേക്കും പകർത്താൻ കഴിയുന്ന ഒരു രോഗമാണു് COVID -19. “എക്സ്പൊണെൻഷ്യൽ” ആയ വളർച്ച!

ഗണിതശാസ്ത്രജ്ഞർ അവരുടെ സുബോധാവസ്ഥയിൽ ഈ പ്രതിഭാസത്തെ “exponential series” എന്നറിയപ്പെടുന്ന ഒരു സൂത്രത്തിലൂടെ കണക്കുകൂട്ടി തിട്ടപ്പെടുത്താറുണ്ടു്. സാമാന്യജീവിതത്തിൽ, വീട്ടമ്മമാർ ഉറയൊഴിച്ചു് തൈരോ മോരോ ഒക്കെ ഉണ്ടാക്കുന്ന കലയിൽ മാത്രമല്ല, പ്രകൃതിയിലെ മറ്റനേകം പ്രതിഭാസങ്ങളിലും എക്സ്പൊണെൻഷ്യൽ ആയുള്ള പെരുകൽ കാണാൻ കഴിയും. തനിക്കനുയോജ്യമായ ഒരു മീഡിയത്തിൽ, പുഷ്പകവിമാനത്തിന്റെ വേഗതയിൽ പകർന്നുപകർന്നു്, കവർന്നുകവർന്നു്, സ്വാധീനിച്ചുസ്വാധീനിച്ചു്, പകരാനോ കവരാനോ സ്വാധീനിക്കാനോ സാദ്ധ്യതകളൊന്നുമില്ലാത്ത നിലയിൽ സാച്ചുറേറ്റഡ് ആയി, അതിന്റെ പീക്ക് വാല്യൂവിൽ എത്തിക്കഴിഞ്ഞാൽ, ബന്ധപ്പെട്ട ബാക്ടീരിയയും വൈറസുകളും, “ഇനി ആരെക്കൊണ്ടീപ്പാണൻ പാടും തമ്പ്രാ” എന്ന സില്മാപ്പാട്ടുപോലെ, ആദ്യം അല്പം സ്റ്റാറ്റസ് ക്വോ പാലിക്കുക, പിന്നെ സാവകാശം ജീർണ്ണിച്ചു് X-axis എന്നറിയപ്പെടുന്ന ഹൊറിസോണ്ടൽ ആക്സിസിലേക്കു് മടങ്ങി നിർവ്വാണമടയാൻ ശ്രമിക്കുക എന്നതാണു് പ്രകൃതിയിലെ എക്സ്പൊണെൻഷ്യൽ പ്രതിഭാസങ്ങളുടെ ഒരു പൊതുരീതി. ദിവസങ്ങളോ, മാസങ്ങളോ വർഷങ്ങളോ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ എടുത്തു് ജീർണ്ണിക്കുന്ന വിവിധയിനം പ്രതിഭാസങ്ങൾ പ്രകൃതിയിലുണ്ടു്.

എവൊല്യൂഷൻ വഴി, എളുപ്പവഴിയെ ഒഴുകുക, അഥവാ കഴിയുന്നത്ര ലീനിയറായി ചിന്തിക്കുക എന്ന രീതി ശീലിച്ച മനുഷ്യന്റെ തലച്ചോറിനു് കൊറോണ വൈറസിന്റെ എക്സ്പൊണെൻഷ്യലായ വളർച്ച ഉൾക്കൊള്ളൽ അത്ര എളുപ്പമല്ല. എങ്കിലും, ചിന്താപരമായ മിക്കവാറും എല്ലാ കാര്യങ്ങളുമെന്നപോലെതന്നെ, ഇതും ശീലിക്കാവുന്നതേയുള്ളു. പക്ഷേ, അശ്രദ്ധ മൂലം, COVID -19 പിടികൂടി ചത്തുപോയാൽ അതിനായാലും പറ്റില്ല. ചത്തവർക്കു് അവരവരുടെ കയ്യിലിരിപ്പനുസരിച്ചു് സ്വർഗ്ഗത്തിലോ നരകത്തിലോ ത്രിശങ്കുസ്വർഗ്ഗത്തിലോ പോകാൻ കഴിയുമെങ്കിലും, എക്സ്പൊണെൻഷ്യലായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ കഴിയില്ല.

എക്സ്പൊണെൻഷ്യലായ വളർച്ച എന്ന ഡിങ്കോൾഫിയെ സാമൂഹികപരിഷ്കരണത്തതിനായി ഉപയോഗിച്ച ഒരു ബ്രാഹ്മണപ്പയ്യനെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ടു് ഇന്നത്തെ കഥാപ്രസംഗം അവസാനിപ്പിച്ചേക്കാം:

ഇൻഡ്യക്കാരനായ സിസ്സ എന്നൊരു ബ്രാഹ്മണപുത്രൻ A. D. മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ കണ്ടുപിടിച്ചതാണു് ചതുരംഗക്കളി. സ്വേച്ഛാധിപതിയും ജനപീഡകനുമായിരുന്ന ഷിഹ്റാം എന്ന രാജാവിന്റെ ഭരണം വഴി മനുഷ്യർ ദുരിതത്തിലാണ്ടപ്പോൾ, രാജ്യത്തെ പ്രധാന വ്യക്തിയെങ്കിലും, കർഷകരുടെയും സമൂഹത്തിലെ മറ്റംഗങ്ങളുടെയും സഹായമില്ലെങ്കിൽ രാജാവു് ഒന്നുമല്ലെന്ന കേവലസത്യം ഷിഹ്റാമിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നു് ഐതിഹ്യം. ചതുരംഗത്തിൽ ആകൃഷ്ടനാവുകയും, കാര്യം മനസ്സിലാക്കി മര്യാദക്കാരനാവുകയും ചെയ്ത ഷിഹ്റാം, സിസ്സയ്ക്ക് എന്തു് പ്രതിഫലം വേണമെങ്കിലും നൽകാൻ തയ്യാറായി. പക്ഷേ, പ്രതിഫലമായി തനിക്കു് കുറച്ചു് അരിമണികൾ മതിയെന്നും, അവ ചതുരംഗപ്പലകയുടെ ഒന്നാമത്തെ കളത്തിൽ ഒരു അരിമണി, രണ്ടാമത്തെ കളത്തിൽ അതിന്റെ ഇരട്ടിയായ രണ്ടു് അരിമണികൾ, മൂന്നാമത്തെ കളത്തിൽ അതിന്റെയും ഇരട്ടിയായ നാലു് അരിമണികൾ എന്നിങ്ങനെ ഓരോ കളത്തിലും അതിനു് തൊട്ടുമുൻപത്തേതിന്റെ ഇരട്ടി എന്നനിലയിൽ, ചതുരംഗപ്പലകയുടെ മൊത്തം 64 കളങ്ങൾക്കുമൊപ്പിച്ചു് തന്നാൽ മതിയെന്നുമായിരുന്നു സിസ്സയുടെ അപേക്ഷ.

തന്നെപ്പോലെ സർവ്വശക്തനായ ഒരു രാജാവിനോടു് ഇത്ര നിസ്സാരമായ ഒരു പ്രതിഫലം ചോദിച്ചതു് , മറ്റേതൊരു മെഗലൊമാനിയാക്കിനെയും പോലെ, ഷിഹ്റാക്കും രസിച്ചില്ല. ഈ രാജകീയരസക്കേടിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നപോലെ, രാജ്യസഭാംഗത്വം അനുവദിച്ചുനൽകാൻ ശേഷിയും ശേമുഷിയുമുള്ള ഒരുവനോടു് എനിക്കു് പഞ്ചായത്തംഗമായാൽ മതിയെന്നു് പറയുന്നതും, വനിതാകമ്മീഷൻ അദ്ധ്യക്ഷ എന്ന പദവി അനുവദിച്ചുനൽകാൻ ശേഷിയും ശേമുഷിയുമുള്ള ഒരുവനോടു് എനിക്കു് ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതിപ്രകാരം തെങ്ങുകളുടെ ചോടു് വകയുന്നവരുടെ അദ്ധ്യക്ഷ എന്ന പദവി മതിയെന്നു് പറയുന്നതും രാജദ്രോഹമാണു്, “lèse majesté” എന്ന കുറ്റകൃത്യമാണു്.

എങ്കിലും, കല്പനകൾ കല്ലിനെ പിളർക്കാൻ മാത്രമല്ല, അരിമണിയെ എണ്ണാനും പ്രാപ്തമായിരിക്കണം എന്നതിനാൽ, “നിന്റെ ആഗ്രഹം എനിക്കു് കല്പന” എന്ന തത്വപ്രകാരം, “അവന്റെ ഇഷ്ടപ്രകാരം അവനു് ഭവിക്കട്ടെ” എന്നു് ഷിഹ്റ കല്പന പുറപ്പെടുവിച്ചു. പതിവുപോലെ, രാജകല്പന കേട്ടപാതി കേൾക്കാത്ത പാതി, രാജധാനിയുടെ ക്രമപരമായ ചലനത്തിനു് ഉത്തരവാദികളായ ഉത്തോലകങ്ങൾ മൊത്തമായും ചില്ലറയായും തത്സമയം ആക്ടീവായി അരിമണികളെ ചതുരംഗക്കളങ്ങളിൽ ഗണിതാനുസൃതം ക്രമീകരിക്കാൻ തുടങ്ങി.

സിസ്സയുടെ ആഗ്രഹപ്രകാരം, 64 കളങ്ങൾ നിറയ്ക്കാൻ ആവശ്യമായ അരിമണികളുടെ എണ്ണം പതിനെട്ടിനോടു് പതിനെട്ടു് പൂജ്യങ്ങൾ ചേർത്താൽ കിട്ടുന്ന ഒരു സംഖ്യയാണു് (കൃത്യമായി: 18,446,744,073,709,551,615). ആയിരം അരിമണികൾക്കു് ഏകദേശം 40 ഗ്രാം തൂക്കം വരുമെന്നു് കരുതിയാൽ, ചതുരംഗപ്പലകയിൽ ഉണ്ടായിരിക്കേണ്ട മൊത്തം അരിമണികളുടെ തൂക്കം 730 ബില്യൺ ടൺ ആണു്. അതു് 2018 -19 “അരിവർഷത്തിൽ” ലോകത്തിൽ മൊത്തം ഉത്പാദിപ്പിക്കപ്പെട്ട അരിയുടെ തൂക്കത്തിന്റെ ഏകദേശം 1500 ഇരട്ടിയാണു്!

സിസ്സ കുഴിച്ച കുയ്യാനക്കുയിയിൽ വീണു് രാജാവു് മയ്യത്തായി തന്റെയും കുടുംബത്തിന്റെയും കഞ്ഞികുടി മുട്ടിപ്പോകാതിരിക്കാൻ രാജധാനിയിലെ ഗണിതമഹോപാദ്ധ്യായന്‍, സ്വതസിദ്ധമായ തന്റെ ബ്യുറോക്രാറ്റിക് ഇൻസ്റ്റിൻക്റ്റ്‌ ഉപയോഗിച്ചു്, ഷിഹ്റയെ ഇങ്ങനെ ഉപദേശിച്ചത്രെ!: കളങ്ങളിൽ അണിനിരത്തപ്പെടുന്ന അരിമണികളെ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ സിസ്സയോടു് കർശനമായി കല്പിക്കുക! – ഐതിഹ്യമാല 02.

ഹാപ്പി മാലപൊട്ടിക്കൽ!!

March 21 2020 12:29

കൊറോണ വൈറസിന്റെ ആയുസ് 14 മണിക്കൂർ എന്നൊരു തിയറി ഫെയ്‌സ്ബുക്കിൽ കണ്ടു. ഭാരതത്തിൽ എത്തപ്പെട്ട മൊത്തം കൊറോണ വൈറസുകളും ഇപ്പറഞ്ഞ 14 മണിക്കൂറിന്റെ തുടക്കത്തിൽ, ഉച്ചവെയിലിൽ മുറ്റത്തുകിടന്നു് ഉണങ്ങിവരണ്ട ഒരു മേശപ്പുറത്തു് സമ്മേളിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ, അതോടെ കൊറോണ വൈറസിന്റെ കഥ കഴിഞ്ഞേനെ! അതിനാണെങ്കിൽ 14 മണിക്കൂറൊന്നും വേണ്ടതാനും. പക്ഷേ, കൊറോണ വൈറസിന്റെ ഒരു പ്രത്യേകത എന്താണെന്നുവച്ചാൽ, അച്ചങ്ങായി മലയാളികളെപ്പോലെയാണു് – പറഞ്ഞാൽ കേൾക്കില്ല. പോരാത്തതിനു്, കൊറോണ വൈറസുകളുടെ മെയിൻ ഹോബി – അവിടെയും മലയാളികളെപ്പോലെതന്നെ – കാണുന്നവരുടെയെല്ലാം വായിൽനോട്ടമാണു്. അതും, “ഇരകളുടെ” വായും മൂക്കും പോലെ, ഈർപ്പമുള്ള ബയോപ്രദേശങ്ങളിൽ കുടിപാർത്തു് ചുറ്റുപാടുകളിലെ സ്ഥിതിഗതികൾ വീക്ഷിച്ചാൽ മാത്രം തൃപ്തിവരുന്ന ഒരു പ്രത്യേകതരം ഹോബി! ഈർപ്പനിലങ്ങളിലെ ഇളംചൂടുള്ള സിംഹാസനങ്ങളിലിരുന്നു് കോളണി സ്ഥാപിക്കാൻ പറ്റിയതും, സമീപസ്ഥവുമായ ഈർപ്പനിലങ്ങളിലേക്കു് ബിനോയ്ക്കുലേഴ്സ് തിരിക്കുന്ന കൊറോണ വൈറസിനു് റാന്നിയെന്നോ, കാസർഗോഡെന്നോ, കായൽപ്രദേശങ്ങളെന്നോ, കൈയേറ്റപ്രദേശങ്ങളെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. കക്ഷി തികഞ്ഞ കമ്മ്യൂണിസ്റ്റാണു്.

തങ്ങൾക്കു് ആജീവനാന്തം കൈവശംവച്ചനുഭവിക്കാൻ പറ്റിയ ഒരു പ്രതലം സ്വയം കണ്ടെത്തുന്നതാണു് പൊതുവേ വൈറസുകളുടെ രീതി. തങ്ങൾക്കു് സ്വൈര്യജീവിതം നയിക്കാൻ പറ്റിയ ഒരു പ്രതലം സർക്കാരിൽ നിന്നും ഔദ്യോഗികമായി അലോട്ട് ചെയ്തുകിട്ടണമെന്ന വിപ്ലവാത്മകനിലപാടു് വൈറസുകൾക്കില്ല. അതുകൊണ്ടാണു് അവ അതിനുവേണ്ടി സമരങ്ങളോ ഹർത്താലുകളോ ഒന്നും നടത്താത്തതു്. അല്ലായിരുന്നെങ്കിൽ, ചില ഗവണ്മെന്റുകൾ – കരയുന്ന പിള്ളയുടെ കരച്ചിൽ മാറ്റാനെന്നപോലെ – ദളിതർക്കു് ലക്ഷം വീടു് കോളണികൾ പണിതുകൊടുത്തു് പ്രശ്‍നം പരിഹരിക്കുന്ന രീതിയിൽ, ഉണക്കപ്പലകകളിൽ ലക്ഷം വീടു് കോളണികൾ പണികഴിപ്പിച്ചു്, അവിടേയ്ക്കുള്ള പ്രവേശനത്തിന്റെ താക്കോലുകൾ, ലേസർ ഷോയും, ഐറ്റം ഡാൻസും, മറ്റിനം ഉത്തേജകഔഷധങ്ങളുമെല്ലാമായി തട്ടുതകർക്കുന്ന ഉത്സവാത്മകമായ ഒരു ചടങ്ങിൽ വച്ചു്, മഹദ്വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ വൈറസുകൾക്കു് “ദാനം” ചെയ്തു് COVID-19 പ്രശ്‍നം എന്നേക്കുമായി പരിഹരിക്കാൻ കഴിയുമായിരുന്നു.

വൈറസുകളുടെ സ്‌കൂളുകളിൽ വേദോപദേശക്ലാസ്സുകൾ ഇല്ലാത്തതിനാൽ, “അനുസരണ ബലിയെക്കാൾ നല്ലതു്” എന്ന ബൈബിൾ വചനം അവയ്ക്കജ്ഞാതമാണു്. പഠിക്കാത്തതു് പാടാൻ വൈറസുകൾക്കായാലും കഴിയില്ല.

March 22 2020 17:33

എന്റെ പൊട്ടത്തലയ്ക്കു് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എനിക്കു് മറ്റുള്ളവർക്കു് പകർന്നുനൽകാൻ കഴിയൂ. ഞാൻ വാക്കുകളിലൂടെ എഴുതുകയോ, പറയുകയോ ചെയ്യുന്ന കാര്യങ്ങൾ വായിക്കുകയോ, കേൾക്കുകയോ ചെയ്യുന്ന മനുഷ്യർക്കു് അവരുടെ പൊട്ടത്തലകൾക്കു് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. ഇപ്പറഞ്ഞ “തത്ത്വചിന്താസംഭവം” സത്യമാകാൻ സാദ്ധ്യതയുള്ള അത്രതന്നെ സാദ്ധ്യത അതു് സത്യമാകാതിരിക്കാനുമുണ്ടു് എന്നതാണു് ഈവക തത്ത്വചിന്താഡിങ്കോൾഫികളെ ആത്യന്തികവും ആകമാനവുമായ നിത്യസത്യങ്ങളാക്കുന്നതു്. വൈരുദ്ധ്യാത്മകഭൗതികവാദം എന്ന ഡിങ്കോൾഫി എന്തെന്നു്, മൂന്നുവട്ടം പുനർജ്ജനിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത ഒരുവന്റെ പിന്നിൽ അണിനിരക്കാൻ, വൈരുദ്ധ്യാത്മകഭൗതികവാദം എന്ന ഡിങ്കോൾഫി എന്തെന്നു്, മുപ്പതുവട്ടം പുനർജ്ജനിച്ചാലും മനസ്സിലാക്കാൻ കഴിയാത്തവരെയല്ലാതെ മറ്റാരെയെങ്കിലും കിട്ടുമോ? എനിക്കു് തോന്നുന്നില്ല.

ആകമാനസത്യങ്ങളായ ഈവക ആത്യന്തികഡിങ്കോൾഫികൾക്കു് ശാശ്വതമായ ഒരു പരിഹാരമുണ്ടോ എന്നു് എന്നെപ്പോലെ ഒരുവനോടു് ആരെങ്കിലും ചോദിക്കുമെന്നു് തോന്നുന്നില്ല. ഇനി, അഥവാ ആരെങ്കിലും അങ്ങനെ ചോദിച്ചാൽ, അതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാൻ മാത്രം നിഷ്കളങ്കരായ ആ സാധുക്കൾക്കു് നൽകാൻ എനിക്കു് ഈ ഒരൊറ്റ മറുപടിയേയുള്ളു: അസ്സാം ചായയോ, ഡാർജീലിങ് ചായയോ കുടിച്ചുകൊണ്ടു് നല്ല നാളെക്കായി മുട്ടിപ്പായ പ്രാർത്ഥനയോടെ കാത്തിരിക്കുക. മായം ചേർക്കാത്തതാണെന്നു് ഉറപ്പുണ്ടെങ്കിൽ കണ്ണൻദേവൻ ചായയുമാകാം. മായം ചേർത്ത ചായ കുടിച്ചു് ഇന്നുതന്നെ ചത്തുപോയാൽ “നല്ല നാളെ” ആഗതമാകുമ്പോൾ നമ്മൾ ശവക്കുഴിയിൽ കിടന്നു് മോളിലത്തെ പുല്ലുകളുടെ വേരുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ മുഴുകിയിരിക്കുകയായിരിക്കുമല്ലോ.

പാലും പഞ്ചസാരയും ചേർത്തേ ചായ കുടിക്കാവൂ എന്നു് നിർബന്ധമുള്ളവർ അസ്സാം ചായ ചോദിച്ചു് വാങ്ങാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. “ടോപ്ലെസ്” ആയാലേ ചായ ചായ ആകൂ എന്ന നിലപാടുകാർക്കുള്ളതാണു് ഡാർജീലിങ്. ചോദ്യകർത്താവു് ചായകുടിയനും അതേസമയം പ്രമേഹരോഗിയുമാണെങ്കിൽ ചായയിൽ അമിതമായി പഞ്ചസാര ചേർക്കാതിരുന്നാൽ ഉത്തമം. അസ്സാം ആകട്ടെ, ഡാർജീലിങ് ആകട്ടെ, കണ്ണൻദേവൻ ആകട്ടെ, മേമ്പൊടിയായി രണ്ടോ മൂന്നോ പരിപ്പുവട കൂടെയുണ്ടെങ്കിൽ ഏതു് ചായയും വർഗ്ഗഭേദമെന്യേ അത്യുത്തമം.

രാവിലെ ഒരു കാപ്പി കുടിക്കുന്നതു് ഉറക്കം പോകാൻ സഹായിക്കും. എങ്കിലും, തനിക്കു് പുലർകാലത്തു് കാപ്പി എന്നൊരു കാമിനിയുണ്ടു് എന്ന രഹസ്യം സായംകാലത്തെ ഉദ്യാനക്രീഡകളിൽ മുഴുകുമ്പോൾ നിത്യകാമുകിയായ ചായയെ അറിയിക്കാതിരിക്കുന്നതാണു് കുടുംബകലഹം ഒഴിവാക്കാൻ നല്ലതു്.

“തത്ത്വമസി”, അഥവാ “അതു് നീ തന്നെ” എന്ന കുറ്റവാളിസിദ്ധാന്തത്തിനുശേഷം, അന്തർദ്ദേശീയ ക്രിമിനലിസ്റ്റിക്സിൽ ഇത്രകണ്ടു് ശാസ്ത്രീയമായ ഒരു അമലോത്ഭവസിദ്ധാന്തം ലോകജനാധിപത്യങ്ങളിൽ നിലവിലിരിക്കുന്ന ഏതെങ്കിലുമൊരു പീനൽ കോഡിൽ എഴുതിച്ചേർക്കാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. തന്മൂലം, ഈ സനാതനസിദ്ധാന്തം എത്രയും വേഗം കോപ്പിയടിച്ചു് സ്വന്തമാക്കാൻ കഴിയുന്നുവോ അത്രയും കൂടുതലായിരിക്കും സഹൃദയസമൂഹം നിങ്ങൾക്കു് ചാർത്തിത്തരുന്ന നവോത്ഥാന പച്ചച്ചെങ്കാവിപ്പൊന്നാടയുടെ നീളവും വീതിയും.

March 23 2020 11:55

ഗർഭമുണ്ടെങ്കിൽ ഗർഭമുണ്ടു്, ഗർഭമില്ലെങ്കിൽ ഗർഭമില്ല. ഈ രണ്ടിലൊരു ഓപ്‌ഷനേയുള്ളു. അല്ലാതെ “ശകലം ഗർഭം” എന്നൊരു ഓപ്‌ഷനില്ല.

(മുൻപൊരിക്കൽ എന്റെ ഏതോ ഒരു പോസ്റ്റിൽ ഈ “ഗർഭാത്മകഭൗതികവാദഫിലോസഫിയെപ്പറ്റി” ഞാൻ എഴുതിയിരുന്നു എന്നാണെന്റെ ഓർമ്മ.)

സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചാൽ സോഷ്യൽ ഡിസ്റ്റൻസുണ്ടു്, സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചില്ലെങ്കിൽ സോഷ്യൽ ഡിസ്റ്റൻസില്ല. ഈ രണ്ടിലൊരു ഓപ്‌ഷനേയുള്ളു. അല്ലാതെ “ശകലം സോഷ്യൽ ഡിസ്റ്റൻസ്” എന്നൊരു ഓപ്‌ഷനില്ല.

ഭാരതവ്യാപകമായ കൊറോണ വൈറസ് പ്രതിരോധാർത്ഥ പാട്ടകൊട്ടലിലായാലും, ഹൈ പെർസെന്റേജ്‌ ആൽക്കഹോൾ ഡ്രിങ്ക്സ് മല്ലുമാസ്റ്റേഴ്‌സിന്റെ കേരളവ്യാപകമായ ബിവറേജ് ക്യൂവിലായാലും, പക്ഷിപ്പനി ബാധിച്ചതിന്റെ പേരിൽ എത്രയും വേഗം തട്ടു് കാലിയാക്കി തടി കയ്ച്ചിലാക്കാനായി വിറ്റഴിക്കൽ വില്പന നടത്തപ്പെടുന്ന കോഴിസ്റ്റാളുകളിൽ കോഴികളെ കുറഞ്ഞവിലയ്ക്കുവാങ്ങി കോഴിക്കറിവച്ചു് “മുടുക്കർ” പദവി നേടാൻ അക്ഷമരായി നിരന്നുനിൽക്കുന്നവരുടെ ക്യൂവിലായാലും അക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല.

ചത്താൽ ചത്തു, ചത്തില്ലെങ്കിൽ ചത്തില്ല. ഈ രണ്ടിലൊരു ഓപ്‌ഷനേയുള്ളു. അല്ലാതെ “ശകലം ചത്തു” എന്നൊരു ഓപ്‌ഷനില്ല.

ദാറ്റ്സ് ഓൾ ഫോർ ദ പ്രെസെന്റ്, യുവറോണർ!

March 24 2020 11:47

ഓഖി, പ്രളയം 2018, പ്രളയം 2019, നിപ്പ, ശബരിമല യുവതി പ്രവേശനം, വാളയാർ, പൗരത്വ ഭേദഗതി നിയമം, കൊറോണ!

“പിണറായി സഖാവേ, കേരളത്തിലെ ഒരു ഭരണാധികാരിയും ഇതിനുമുൻപു് ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടില്ല. എല്ലാം മുന്നിൽ നിന്നു് നേരിടുന്ന അങ്ങയെപ്പോലൊരു ഇരട്ടച്ചങ്കനെ കാണുമ്പോൾ എനിക്കു് ദിവസത്തിൽ ഏഴുവട്ടം ശീഘ്രസ്ഖലനം സംഭവിക്കുന്നു” എന്ന ഊരാളിഷാജികളുടെയും, “എനിക്കു് ഏഴുവട്ടം ശീഘ്രസ്ഖലനമല്ല, ഒൻപതുവട്ടം ഓർഗാസമാണു് സംഭവിക്കുന്നതു്, വിപ്ലവസഖാവേ!” എന്ന “ഹൈവോൾട്ടേജ്‌-ഹൈപ്രൈസ്‌-ഹൈപ്രൊപ്പഗാണ്ട” മല്ലുമാർക്സിസ്റ്റ്-മണിമങ്കകളുടെയും ക്യാപ്പിറ്റലിസ്റ്റ് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകൾക്കായി, മാർക്സ് മുത്തപ്പന്റെ പള്ളിനടയിൽ, മാവോയെ മനസ്സിൽ ധ്യാനിച്ചു്, ശിവകാശിയിൽ പ്രിന്റ് ചെയ്യപ്പെടുന്ന വിടൽ കാസ്ട്രോയുടെയും, ചെഗുവാരയുടെയും, മറ്റിനം വൈരുദ്ധ്യാത്മക-ഭൗതികാത്മകകടലാസ്‌ ദൈവങ്ങളുടെയും മുന്നിൽ, ഗാന്ധിയൻ മാതൃകയിൽ, സത്യം മാത്രം ആഗ്രഹിക്കുന്ന സത്യാഗ്രഹിയായി, യേശുമശിഹയായ കർത്താവിന്റെ രണ്ടാമത്തെ വരവിനായി തമ്പേർകൊട്ടും പാട്ടുമായി നോക്കിപ്പാർത്തു് കാത്തിരിക്കുന്ന സത്യവിശ്വാസികളായ നസ്രാണികളെപ്പോലെ, ഞാൻ നോക്കിപ്പാർത്തു് അക്ഷമനായി കാത്തിരിക്കുന്നു.

March 24 2020 13:09

“ക്യാപ്പിറ്റലിസ്റ്റെന്നോ കമ്മ്യൂണിസ്റ്റെന്നോ വ്യത്യാസമില്ലാതെ, മനുഷ്യവർഗ്ഗം മൊത്തം ഒരു ബഹുവ്യാപ്‌തരോഗത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ മനുഷ്യർ കക്ഷിരാഷ്ട്രീയം പറയരുതു്.” – പോരാളി ഷാജി

March 26 2020 10:44

ചൂണ്ടിക്കാണിക്കാൻ ഒരു ശത്രുചിത്രം ഉണ്ടെങ്കിൽ മിടുക്കരാകൽ വളരെ എളുപ്പമാണു്. സ്വന്തം കുറ്റങ്ങളും കുറവുകളും ചാർത്തിക്കൊടുക്കാൻ പറ്റിയ ശത്രുചിത്രങ്ങളെ സൃഷ്ടിക്കാൻ കഴിയാതിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ വാഴുന്ന ദൈവവും, ഭൂമിയിൽ വാഴുന്ന ഒരുപാടു് മനുഷ്യരും ഇരുന്നരുളുന്ന സിംഹാസനങ്ങൾ പൊടിപിടിച്ചു് കിടന്നേനെ!

പിശാചു് ഇല്ലായിരുന്നെങ്കിൽ ദൈവവും, യഹൂദരില്ലാതിരുന്നെങ്കിൽ ജർമ്മൻ നാത്സികളും, ബൂർഷ്വാസി വർഗ്ഗം ഇല്ലായിരുന്നെങ്കിൽ (സ്വയം ഒരു ബൂർഷ്വാകുടുംബത്തിൽ ജനിച്ചവനായ!) കാൾ മാർക്‌സും, അമേരിക്ക ഇല്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും, കേന്ദ്രഗവണ്മെന്റ് ഇല്ലായിരുന്നെങ്കിൽ ഡോക്ടർ തോമസ് ഐസക്കും, മോദി ഇല്ലാതിരുന്നെങ്കിൽ മൊത്തം “പോരാളി-ഷാജി” ജ്ഷാൻറയും, ചൈന ഇല്ലായിരുന്നെങ്കിൽ കൊറോണ വൈറസുകളും തെണ്ടിപ്പോയേനെ!

കേരളത്തിലെ COVID-19-ന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി സൃഷ്ടിച്ച ഒരു പുതിയ ശത്രുചിത്രമാണു്, ശരീരത്തിൽ കൊറോണ വൈറസുമായി ഗൾഫിൽ നിന്നും നാട്ടിലെത്തി, അങ്ങേയറ്റം ഇൻഫെക്ഷ്യസായ ഒരു രോഗം വഹിക്കുന്നവർ എന്ന നിലയിൽ, അശ്രദ്ധമായ സാമൂഹിക ഇടപെടലുകൾ വഴി സംഭവിക്കാൻ സാദ്ധ്യതയുള്ള ദൂരവ്യാപകമായ അനർത്ഥങ്ങളുടെ ഗൗരവം കണക്കിലെടുക്കാതെയും, ആരെയും വക വയ്ക്കാതെയും വീടും നാടും പള്ളിയും അമ്പലവും ചന്തയും ചുറ്റുന്നവർ. ആരെങ്കിലും അവരോടു് സ്‌നേഹപൂർവ്വം “വീട്ടിലിരിക്കു് മൈരേ” എന്നു് അപേക്ഷിച്ചാൽ മതി, അവർ കോപാകുലരായി “ഇരിക്കില്ലെടാ മൈരേ” എന്നു് പ്രതികരിച്ചുകളയും! ഒരു മര്യാദയുമില്ലാത്ത, ശബ്ദതാരാവലി കണ്ടിട്ടുപോലുമില്ലാത്ത അത്തരം കൂട്ടത്തെ ശത്രുക്കളായിട്ടല്ലാതെ, പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റിയംഗങ്ങളായി കാണാൻ പറ്റുമോ?

ജനകോടികൾ ഉറ്റുനോക്കുന്ന ഒരു “ഐഡൽ” എന്ന നിലയിൽ, കളമശ്ശേരി ഏറിയ സെക്രട്ടറിയായ സഖാവു്, പോലീസ് ചെക്കിങ് സമയത്തു് മാതൃകാപരമായി കാഴ്ചവയ്ക്കുന്ന പെരുമാറ്റമര്യാദകളുടെ അടിസ്ഥാനത്തിലും, കേരളീയമായ കാഴ്ചപ്പാടിലും അവരുടെ പെരുമാറ്റം തികച്ചും നോർമലാണെന്നതാണു് ഈവക മൊത്തം ചാക്യാർ കൂത്തുകളിലെ വിരോധാഭാസം! പാർട്ടിനേതാക്കളെ അല്ലാതെ പിന്നെ ആരെയാണു് സാമാന്യജനം മാതൃകയാക്കേണ്ടതു് എന്നെനിക്കറിയില്ല. ഉത്തമപുരുഷന്മാർ എന്ന നിലയിൽ വേണമെങ്കിൽ ബിഷപ്പന്മാരെ മാതൃകയാക്കാം. പക്ഷെ, കാപ്പയിട്ടു് പള്ളിയിലും, കാപ്പയിടാതെ കന്യാസ്ത്രീമഠങ്ങളിലും കുർബ്ബാന ചൊല്ലേണ്ടിവരും.

മുൻപേ ഗമിച്ചീടിന ഗോവുതന്റെ പിൻപേ മറുചോദ്യമില്ലാതെ ഗമിച്ചുശീലിച്ച ബഹുഗോക്കൾക്കും, ബഹുമൂരികൾക്കും ഒരു “കൊറോണസുപ്രഭാതത്തിൽ” അഴിച്ചുവയ്ക്കാൻ കഴിയുന്നതല്ല തലമുറകളിലൂടെ കെട്ടിമുറുക്കിയ അവരുടെ സ്വഭാവകോണകം.

March 27 2020 11:14

സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവനാണു് ദൈവം എന്നതു് ദൈവഭക്തരുടെ ഉത്തമബോദ്ധ്യമാണു്. അതുകൊണ്ടാണു്, ശരീരത്തിലോ ആത്മാവിലോ ദൈവം ഒരു മുറിവുണ്ടാക്കിയാൽ ഉടനെതന്നെ, മുറിവു് എത്രയും വേഗം സുഖപ്പെടുത്തിത്തരണമേ എന്നും, സാദ്ധ്യമായ ആദ്യത്തെ സന്ദർഭത്തില്ത്തന്നെ, ദൈവസന്നിധിയിൽവന്നു് അങ്ങയെ കാണേണ്ട വിധത്തിൽ കണ്ടുകൊള്ളാമേ എന്നും അവർ ദൈവത്തെ വിളിച്ചു് വിലപിക്കുന്നതു്. മുറിപ്പെടുത്തലും സുഖപ്പെടുത്തലും ദൈവത്തിനു് ഒരു ഹോബിയാണു്. ദൈവമായതുകൊണ്ടു് ഹോബികളൊന്നും പാടില്ല എന്നൊരു നിയമമില്ല.

വർജ്ജിപ്പിക്കാൻ കുടിപ്പിക്കുക എന്നതാണു് കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ ഹോബി. ദൈവഭക്തരാകാൻ ഗവണ്മെന്റും ജനങ്ങളും മത്സരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ദൈവത്തിന്റെ സ്വന്തം ഹോബി ഏറ്റെടുക്കാൻ തീരുമാനിക്കുന്ന ഒരു ഗവണ്മെന്റിനു് ജനപിന്തുണ കിട്ടാതെപോകും എന്നൊരു ഭയത്തിന്റെ ആവശ്യമില്ല. കളക്ടീവ് പാരനോയിഡ് സ്കിറ്റ്സോഫ്രീനിയ ബാധിച്ച ഒരു സമൂഹം എന്ന നിലയിൽ, കേരളത്തിലെ സാംസ്കാരിക സെലിബ്രിറ്റികൾ ഇലക്ഷൻ പ്രചാരണ മഹാസമ്മേളനങ്ങളിൽ ലളിതമായും ഇന്നസെന്റായും മദ്യനിരോധനം പ്രസംഗിക്കുന്നതും, രാഷ്ട്രീയ സെലിബ്രിറ്റികൾ മദ്യവർജ്ജനത്തിനു് ആഹ്വാനം ചെയ്തുകൊണ്ടു് മദ്യഷോപ്പുകൾ ഉദ്ഘാടനം ചെയ്യുന്നതും, സെലിബ്രിറ്റികളുടെ വാൽനക്ഷത്രങ്ങൾ ഗവണ്മെന്റിന്റെ മദ്യനിരോധനത്തെപ്പറ്റിയും മദ്യവർജ്ജനത്തെപ്പറ്റിയും മദ്യാസക്തിയിൽ ഉദാത്തമായ സാഹിത്യസൃഷ്ടികൾ നടത്തുന്നതും സാമൂഹികമാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്ത വൈരുദ്ധ്യങ്ങളല്ല.

കൊറോണ വൈറസിന്റെ വ്യാപനം തടയാനായി കേന്ദ്രനിർദ്ദേശപ്രകാരം കേരളത്തിലെ “മദ്യപാനശാലകൾ” അടച്ചതിന്റെ പിറ്റേന്നുതന്നെ ഒരാൾ ആത്മഹത്യ ചെയ്തത്രേ! മദ്യം കിട്ടാനുള്ള ഇതരമാര്‍ഗ്ഗങ്ങളൊന്നും ആരായാതെ, “വെട്ടൊന്നു്, മുറി രണ്ടു്” എന്ന രീതിയിൽ ആത്മഹത്യ ചെയ്യേണ്ട കാര്യം അയാൾക്കുണ്ടായിരുന്നില്ല എന്നാണെന്റെ പക്ഷം. പക്ഷേ, ചിലർ അങ്ങനെയാണു്: മറ്റുള്ളവരുടെ നല്ല നാളെക്കുവേണ്ടി അവർ സ്വന്തജീവൻ ബലിയർപ്പിക്കും. രക്തസാക്ഷികൾ എന്നാണു് അവർ രാഷ്ട്രീയത്തിലും മതങ്ങളിലും അറിയപ്പെടുന്നതു്. ഉന്നതമായ ഒരു പദവിയാണതു്. കയ്യിൽ കിട്ടുന്നതു് മരണശേഷമായിരിക്കുമെന്ന ഒരു പ്രശ്നമേയുള്ളു.

“അതിഥിത്തൊഴിലാളികൾ”

വിരുന്നു് വരുന്നവരാണു് അതിഥികൾ. പക്ഷേ, അതിഥികളെക്കൊണ്ടു് തൊഴിൽ ചെയ്യിപ്പിക്കുന്നതാണു് ദൈവത്തിന്റെ സ്വന്തം നാട്ടിലെ രീതി. “വിരുന്നുവരുത്തി പണി ചെയ്യിക്കുക”, “പിന്നീടു് മദ്യം വർജ്ജിപ്പിക്കാൻ വേണ്ടി ആദ്യം മദ്യം കുടിപ്പിക്കുക” തുടങ്ങിയ ആചാരങ്ങളെപ്പറ്റി ആദ്യമായി കേൾക്കുമ്പോൾ എവിടെയോ എന്തോ ഒരു “സ്പെല്ലിങ് മിസ്റ്റേക്ക്” ഉള്ളതുപോലെ തോന്നിയേക്കാം. No.1 കേരളത്തെപ്പറ്റി കൂടുതൽ കൂടുതൽ ബോധവാന്മാരാകുന്നതോടെ ആ “അരുതായ്ക” ശീലമായിക്കൊള്ളും. “അതിഥിത്തൊഴിലാളികളുടെ” നാടല്ലേ? അവിടെ കാര്യങ്ങളുടെ കിടപ്പും നടപ്പും മറ്റു് “പിന്നാക്ക” സമൂഹങ്ങളെ അപേക്ഷിച്ചു് തികച്ചും വ്യത്യസ്തമായിരിക്കുന്നതും മേല്പറഞ്ഞ കളക്ടീവ് പാരനോയിഡ് സ്കിറ്റ്സോഫ്രീനിയയുടെ ഒരു ഭാഗമാണു്.

March 27 2020 14:03

കൊറോണ പ്രമാണിച്ചു് “ഹൌസ് അറസ്റ്റിൽ” കഴിയേണ്ടിവരുന്ന No. 1 ഇടതുപക്ഷകേരളത്തിലെ ആൽക്കഹോൾ ആഡിക്റ്റുകൾക്കും, ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞരായ പ്രത്യയശാസ്ത്രമഹോപാദ്ധ്യായർക്കും, സ്വതവേതന്നെ ക്രിമിനൽസായ പോരാളിവീരന്മാർക്കും അവരുടെ ഭാര്യമാരെ/ഭർത്താക്കന്മാരെ/മക്കളെ വൈരുദ്ധ്യാത്മകമായും ഭൗതികവാദപരമായും പീഡിപ്പിക്കാൻ തോന്നിക്കൂടെന്നില്ല. കാരണം, ഈവക ജനുസ്സുകൾ മൊത്തം ആഡിക്റ്റുകളാണു്. വിത്‌ഡ്രോവൽ സിംപ്റ്റത്തിന്റെ അവസ്ഥയിൽ ആഡിക്ടുകൾക്കു് അഗ്രസീവ് ആകാതിരിക്കാനാവില്ല. ആ അവസ്ഥയിൽ അവരെ, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, പിറ്റ് ബുൾ ടെറിയർ മുതലായ “ആക്രമണപ്പട്ടികളുമായി” മാത്രമേ താരതമ്യം ചെയ്യാനാവൂ.

ചികിത്സിച്ചാൽ ഭേദമാക്കാവുന്ന അഡിക്ഷനുകളുണ്ടു്; എത്ര ചികിത്സിച്ചാലും ഭേദമാക്കാൻ കഴിയാത്ത അഡിക്ഷനുകളുമുണ്ടു്. ഇവയിൽ, പ്രത്യയശാസ്ത്രഅഡിക്ഷനുകൾ, ദൈവപരവും മതപരവുമായ അഡിക്ഷനുകൾ, “ഹ്യൂബ്രസ്” അഡിക്ഷനുകൾ തുടങ്ങിയവ രണ്ടാമത്തെ വിഭാഗത്തിൽ വരുന്നവയാണു്. മനുഷ്യരെ ബാധിക്കുന്ന, പ്രകൃതിസഹജവും, തികച്ചും സ്വാഭാവികവുമായ മാനസികരോഗങ്ങളെ ചികിത്സിക്കുകയും പലപ്പോഴും പൂർണ്ണമായും ഭേദമാക്കുകയും ചെയ്യാം. പക്ഷേ, പ്രകൃതിവിരുദ്ധവും, കെട്ടിച്ചമയ്‌ക്കപ്പെട്ടതുമായ (invented) പ്രത്യയശാസ്ത്രങ്ങളിലും, താനൊരു മഹാസംഭവമാണെന്ന “സൂപ്പർമാൻ” ഡെല്യൂഷനുകളിലും ആത്യന്തികസത്യം ദർശിച്ചു് അഭിരമിക്കുന്നയിനം മാനസികസ്റ്റ്യുപിഡിറ്റിയെ, കൃത്യസമയത്തുള്ള കുത്തിവയ്പുകൾ വഴി ഒരുപക്ഷേ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കാമെങ്കിലും, ഒരിക്കൽ പിടിപെട്ട മാനസികസ്റ്റ്യുപിഡിറ്റിക്കുള്ള മറുമരുന്നു്, ദുഃഖകരം എന്നേ പറയേണ്ടൂ, ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

മുൻപു് പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ, ജന്മനാ ഒരു നല്ല മനുഷ്യനാണു് ഞാൻ. വിഡ്ഢിത്തത്തോടടുക്കുന്നതാണു് എന്നിൽ അന്തർലീനമായ നന്മ. അതുകൊണ്ടു്, കൊറോണ പ്രമാണിച്ചു് “ഹൌസ് അറസ്റ്റിൽ” കഴിയേണ്ടിവരുന്ന No. 1 ഇടതുപക്ഷകേരളത്തിനോടുള്ള ധാർമ്മികമായ എന്റെ ബാദ്ധ്യത പാലിക്കാതിരിക്കാൻ – ഞാൻ എത്ര കടുംപിടുത്തം പിടിച്ചാലും – എനിക്കു് കഴിയില്ല. ഒരുപാടു് ഭർത്താക്കന്മാരുള്ള നാടാണു് കേരളം. ഉടയതമ്പുരാൻ തനിക്കു് കനിഞ്ഞുനല്കിയ ഇഹലോകത്തിലെ തന്റെ ജീവിതം മാനംമര്യാദയായി ജീവിച്ചുതീർത്തു്, എന്നെങ്കിലും ചത്തു് സ്വർഗ്ഗം പൂകാൻ ആഗ്രഹിക്കുന്ന നീതിമാനായ ഒരു ഭർത്താവിനെ സംബന്ധിച്ചു്, ഭാര്യ വീട്ടിലുള്ളപ്പോൾ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ, സ്വൈര്യവും സമാധാനവും ലഭിക്കുന്നതു്, “വാണിയംകുളത്തുള്ള വഞ്ചിപ്പേട്ടയിലെ” കാളച്ചന്തയോടു് ചേർന്നുള്ള മൈൽകുറ്റിയിൽ ഏകനായി ഇരുന്നു്, “ഇതിനപ്പുറം എന്തു്” എന്ന ആദ്ധ്യാത്മകചിന്തയിൽ മുഴുകി, “ആത്മവിദ്യാലയമേ, അവനിയിൽ ആത്മവിദ്യാലയമേ” എന്ന “ആത്മീയഗാനം”, കമുകറ പുരുഷോത്തമന്റെ അതേ സ്വരത്തിൽ, പാടുമ്പോഴാണു് എന്ന കാര്യത്തിൽ ഏതെങ്കിലുമൊരു കേരളഭർത്താവിനു് വിപരീതാഭിപ്രായം ഉണ്ടാവാൻ വഴിയില്ല.

ഒരുപാടു് ഭർത്താക്കന്മാരുള്ള നാടാണു് കേരളം എന്നപോലെതന്നെ, ഒരുപാടു് വിപ്ലവികളുള്ള നാടുമാണു് കേരളം. “ഹൌസ് അറസ്റ്റിൽ” കഴിയുന്നവർക്കായി മറ്റൊന്നും ചെയ്യാൻ തത്കാലം എനിക്കു് കഴിയില്ല. അതുകൊണ്ടു്, ഈ വിപ്ലവഗാനം ഞാൻ അവർക്കായി പങ്കുവയ്ക്കുന്നു. കൊറോണ പ്രമാണിച്ചു് വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഈശ്വരചിന്തയോടെ, ധ്യാനനിരതമായി പാടിയാൽ ഒട്ടൊരു ആശ്വാസം കിട്ടുമെന്നുറപ്പു്.

വീട്ടിൽ നിലവിളക്കും, വിളക്കിൽ എണ്ണയും തിരിയുമുണ്ടെങ്കിൽ കത്തിക്കാൻ മറക്കണ്ട. കത്തിക്കേണ്ടതു് തിരികളെയാണു്, വിളക്കിനെയല്ല (എന്റെ പൊന്നോ, എന്തെല്ലാം ശ്രദ്ധിക്കണം!). അതുപോലെ, അധികം ഉച്ചത്തിൽ പാടാതിരിക്കാൻ ശ്രദ്ധിക്കുക. തെരുവുനായ്ക്കൾ ഉറങ്ങാറില്ല. “അതിജീവനം കളക്ടിവിസത്തിൽ” എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരായതിനാൽ, ഓരിയിടലുമായി സാമ്യമുള്ള ആരവങ്ങൾ കേട്ടാൽ, അവറ്റകൾ കോറസായി ഓരിയിടാൻ തുടങ്ങും. പൊലീസിനു് പണിയാകും. ഓരിയിടലും പാട്ടും തമ്മിൽ തിരിച്ചറിയാനുള്ള സംഗീതാത്മകശേഷിയിലേക്കു് തെരുവുനായ്ക്കൾ പരിണമിച്ചുകൊണ്ടിരിക്കുന്നതേയുള്ളു എന്നു് ചാൾസ് ഡാർവിൻ.

പാടേണ്ട റ്റ്യൂൺ:

“പൊന്നരി-കടകംപളിയിലു് കണ്ണെറിയുന്നോളേ
കോമരത്തിൻ വായ്‌മണത്തിലു് വാടിവീഴുന്നോളേ
വാടിവീഴുന്നോളേ”

പാടേണ്ട വിപ്ലവഗാനം:

https://bit.ly/2ZomAc3

March 27 2020 14:58

Who laughs last, laughs best.

March 28 2020 13:27

“അന്നവിചാരം മുന്നെ വിചാരം, നിന്നെ വിചാരം പിന്നെ വിചാരം” എന്ന “തീറ്റ റപ്പായി” സിദ്ധാന്തത്തിന്റെ ഒരാരാധകനായിരുന്നു ഇതുവരെ ഞാൻ. “എന്നെപ്പറ്റിക്കൂടിയും ഒന്നു് വിചാരിക്കൂ സേട്ടാ” എന്ന അഭ്യർത്ഥനയുമായി എന്നെ സമീപിച്ചിട്ടുള്ള എല്ലാ “അന്നമ്മമാരോടും” യാതൊരു ദാക്ഷിണ്യവുമില്ലാതെ അക്കാര്യം ഞാൻ തുറന്നുപറയുകയും ചെയ്തിട്ടുണ്ടു്. “Ohne Mampf kein Kampf” (തീറ്റയില്ലെങ്കിൽ യുദ്ധമില്ല = An army marches on its stomach) എന്ന ജർമ്മൻ “ഫിലോസഫിയിൽ” വിശ്വസിക്കുന്നവനായിരുന്നു ഞാൻ. അങ്ങനെയിരിക്കെയാണു് പോരാളി ഷാജിയിൽ നിന്നും പിണറായി വിജയൻ എന്ന സുപ്രീം കമാൻഡറുടെ സോഷ്യൽ ഫിലോസഫികളെപ്പറ്റി ഞാൻ കേട്ടതു്. അതുവഴി, ഹെഗേലിന്റെ ഫിലോസഫിയെ തലകുത്തി നിർത്തുകയല്ലാതെ മാർക്സിനു് മറ്റു് ഗത്യന്തരമൊന്നും ഇല്ലാതിരുന്നതുപോലെ, എന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന “തീറ്റ റപ്പായി” ഫിലോസഫിയെ തലകുത്തി നിർത്തുകയല്ലാതെ മറ്റൊരു പോംവഴി എനിക്കില്ല എന്ന “നഗ്നന്റെ” സത്യം എനിക്കും പിടികിട്ടി. “പിടികിട്ടി” എന്നതിനേക്കാൾ, ഒരുവിധത്തിൽ തട്ടിക്കൂട്ടി എന്നു് പറയുന്നതാണു് കൂടുതൽ ഉത്തമം. കാരണം, അത്യന്തം സാമൂഹ്യശാസ്ത്രപരവും തത്ത്വചിന്താപരവുമായ അത്തരം സൈദ്ധാന്തികതകൾ ഉൾക്കൊള്ളുക എന്നതു്, മാർക്സിസ്റ്റുകളല്ലാത്ത സാമാന്യമനുഷ്യർക്കു് അത്ര എളുപ്പമായ കാര്യമല്ല.

കൊറോണ വൈറസ് ബാധിച്ച ചില ഗൾഫ് മലയാളികൾ, (അവർ പോരാഞ്ഞിട്ടെന്നപോലെ) മറ്റുചില കൊറോണ വൈറസ് ജനുസ്സുകൾ, പ്രത്യേകിച്ചും, കോൺഗ്രസ്സ് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികളും, സാക്ഷാൽ ചെന്നിത്തലയെപ്പോലെ ആന്റികമ്മ്യൂണിസ്റ്റ് ജീനുകൾ ആത്മാവിന്റെ അന്തരാളത്തിൽ പേറുന്നവരുമായ ചില “COVID-19” ജിന്നുകൾ തുടങ്ങിയ, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് “ഫിലോസഫിയുടെ” കാഴ്ചപ്പാടിൽ അസ്തിത്വാവകാശം ഉണ്ടാവാൻപോലും പാടില്ലാത്തവിധം പരനാറികളും നികൃഷ്ടജീവികളുമായ കുറേ അശ്രീകരങ്ങൾ, വൈരുദ്ധ്യാത്മകഭൗതികവാദപരമായ യാതൊരുവിധ മനുഷ്യപ്പറ്റോ സഹാനുഭൂതിയോ കാണിക്കാതെ തെരുവിലറങ്ങിനടന്നു് COVID-19 രോഗം പരത്തി No.1 കേരളത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ, തമ്പ്രാന്മാരും തമ്പ്രാട്ടികളും എച്ചിൽത്തൊട്ടിയിലേക്കു് അലക്ഷ്യമായി വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങളിലെ എല്ലിൻകഷണങ്ങൾക്കുവേണ്ടി കടിപിടികൂടുക എന്നതിനപ്പുറം, സാമൂഹ്യവിരുദ്ധമായ മറ്റു് ക്രിമിനൽ നടപടികളിലൊന്നും ഭാഗഭാക്കുകളാകാതെ, കേവലം തെരുവിൽ ജനിച്ചു്, തെരുവിൽ വളർന്നു്, തെരുവിൽ ഒടുങ്ങുന്ന മാർക്സിയൻ പ്രോലെറ്റേറിയനുകളായ തെരുവുനായ്ക്കളോടു്, ജന്മനാതന്നെ സ്നേഹസ്വരൂപനും കരുണാനിധിയുമായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സഹാനുഭൂതി പ്രകടിപ്പിക്കുന്നതു് ഒരു കാരണവശാലും പോരാളി ഷാജികളുടെ മാതൃകയിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടരുതു്. (ശ്രദ്ധിക്കുക: ദുർവ്യാഖ്യാനങ്ങളുടെ ക്യാപ്പിറ്റലിസ്റ്റ് കുത്തകാവകാശം എപ്പോഴും പോരാളി ഷാജികളുടെ നിയന്ത്രണത്തിൽ ആയിരിക്കേണ്ടതുണ്ടു്.)

പിണറായി സഖാവിനാൽ പ്രചോദിതനായും, ഈവക പരിഗണനകളുടെ പശ്ചാത്തലത്തിലും ഞാൻ പിൻതുടരാൻ തീരുമാനിച്ചിരിക്കുന്ന എന്റെ ഏറ്റവും പുതിയ സോഷ്യൽ ഫിലോസഫി പൊതുജനസമക്ഷം സമർപ്പിക്കാൻ ഇതിനാൽ ഞാൻ ആഗ്രഹിക്കുന്നു:

“ശുനകവിചാരം മുന്നെ വിചാരം, മനുഷ്യവിചാരം പിന്നെ വിചാരം.”

അയ്യോ, ഞാൻ അതൊന്നും കേട്ടില്ലേ, അറിഞ്ഞില്ലേ എന്നുംപറഞ്ഞു് “സോപ്പിട്ടു്” കാര്യം നേടാൻ വരുന്ന സകലമാന പൊന്നമ്മകളെയും, ചിന്നമ്മകളെയും, അന്നമ്മകളെയും “കടക്കു്, എന്റെ പെട്ടിക്കടയ്ക്കു് പുറത്തു്” എന്നു് ആക്രോശിച്ചു് ആട്ടിപ്പായിക്കുകയല്ലാതെ, “സോഷ്യൽ ഡിസ്റ്റൻസിങ്” എന്ന അവതാരം അവതാരമെടുത്തിരിക്കുന്ന ഈ ഉത്തരകലിയുഗകാലഘട്ടത്തിൽ എനിക്കു് മറ്റു് പോംവഴികളൊന്നുമില്ല എന്ന വസ്തുതയിലേക്കു് ബന്ധപ്പെട്ട കക്ഷികളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. നന്ദി, (നാസ്തിക)നമസ്കാരം!

March 29 2020 10:58

സോവ്യറ്റ് യൂണിയനിലെ “Gulag” പോലുള്ള ലേബർ ക്യാംപുകളോ റീഎജ്യുക്കേഷൻ ക്യാമ്പുകളോ പിണറായിയുടെ കമ്മ്യൂണിസ്റ്റ് കേരളത്തിലും തുടങ്ങിയോ? കൊറോണബാധ വിഷയത്തിൽ ന്യൂസ് മീഡിയയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ശ്രീമതി K. K. ശൈലജ ടീച്ചറെ ഇപ്പോൾ കാണാനോ കേൾക്കാനോ ഇല്ലാത്തതുകൊണ്ടു് ചോദിച്ചെന്നേയുള്ളു.

കണ്ടു് ശീലിച്ചവരെ കാണാതാകുമ്പോൾ ആർക്കായാലും തോന്നില്ലേ ഒരു സമാധാനമില്ലായ്മ? അത്രയും കൂടി പിണറായി തന്റെ സ്വന്തം സാന്നിദ്ധ്യം അറിയിക്കുന്നുണ്ടെന്നതാണു് ആകെയൊരാശ്വാസം.

March 29 2020 11:46

“അതിഥി” തൊഴിലാളികൾ!

അതിഥി ദേവോ ഭവഃ

ദൈവതുല്യരായി പരിചരിക്കപ്പെടുന്ന, “ദൈവത്തിന്റെ സ്വന്തം നാട്ടിലെ” അതിഥികൾ!

#പായിപ്പാടു് #മറ്റുസംസ്ഥാനതൊഴിലാളികൾ #COVID19 #Socialdistance

(ചിത്രം ഫെയ്‌സ്ബുക്കിൽ നിന്നും)

https://bit.ly/2Zn5Z8s

March 29 2020 13:47

രണ്ടു് കാര്യങ്ങൾ ഏതൊരു ഭാരതീയന്റെയും മുഖമുദ്രയാണു്:

1. racism

2. hypocrisy

ഹിന്ദുവെന്നോ, മുസ്ലീമെന്നോ, നസ്രാണിയെന്നോ, ജൈനനെന്നോ, ബ്രാഹ്മണനെന്നോ, പുലയനെന്നോ, വലതു് കമ്മ്യൂണിസ്റ്റെന്നോ, ഇടതു് കമ്മ്യൂണിസ്റ്റെന്നോ, ഇൻഡ്യൻ കാങ്കിരസ്സെന്നോ, കേരള കാങ്കിരസ്സെന്നോ, ജില്ല കാങ്കിരസ്സെന്നോ, താലൂക്കു് കാങ്കിരസ്സെന്നോ, ആണെന്നോ, പെണ്ണെന്നോ, മൂന്നാം ലിംഗക്കാരെന്നോ, ബാലരെന്നോ, യുവാക്കളെന്നോ, വൃദ്ധരെന്നോ, മുതലാളിയെന്നോ, തൊഴിലാളിയെന്നോ, ചൂഷകനെന്നോ, ചൂഷിതനെന്നോ, യുക്തിവാദിയെന്നോ, സ്വതന്ത്രചിന്തകനെന്നോ, ശാസ്ത്രവാദിയെന്നോ, ആയുർവ്വേദവാദിയെന്നോ, സിദ്ധ-യുനാനിവാദിയെന്നോ, പ്രകൃതിവാദിയെന്നോ, തകൃതിവാദിയെന്നോ, ആയുരാരോഗ്യവാദിയെന്നോ വ്യത്യാസമില്ലാതെ മൊത്തം ഭാരതീയരെയും അനാദികാലം മുതൽ ബാധിച്ചിരിക്കുന്നതും, അവർ ഓരോരുത്തരുടെയും “അന്തരാത്മാവിന്റെ” അഗാധതയിൽ, ആർക്കും ഒരുവിധത്തിലും വേർപെടുത്താനാവാത്തവിധം പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്നതുമായ ഒരു “COVID-19 വൈറസിന്റെ” രണ്ടു് മുഖങ്ങളാണവ.

കാഴ്ചക്കാർ എന്ന നിലയിൽ പുറത്തുനിന്നു് വീക്ഷിക്കുന്നവർക്കു് ഭീതിദവും, ആ വൈറസിനെ ചുമക്കുന്നവർക്കു് – ഒരു ഗ്യാസ്ട്രബിൾ രോഗിക്കു് വിശാലമായും ആർഭാടമായും ശബ്ദമുഖരിതമായ ഒരു വളി പോയാലെന്നപോലെ – ആശ്വാസദായകവും ആനന്ദഭരിതവുമായ ആ “COVID-19” പകർച്ചവ്യാധിക്കു് ഇതുവരെ ചികിത്സയൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗികൾ അവരുടെ രോഗം പൂർണ്ണമായ ആരോഗ്യത്തിന്റെ ലക്ഷണമായി കരുതണമെന്നു്, ചോദ്യം ചെയ്യപ്പെടാൻ അനുവാദമില്ലാത്ത ആദ്ധ്യാത്മികഗുരുക്കളുടെ കല്ലിനെപ്പിളർക്കുന്ന കല്പനകളുള്ളതിനാലും, കല്പനകൾ പാലിക്കേണ്ടതു് ദൈവനിശ്ചയമാണെന്ന ഉത്തമബോദ്ധ്യം രോഗികളുടെ ആസനത്തിൽ അവരുടെ സംസ്കാരത്തിന്റെ ഭാഗമായി സ്വതവേതന്നെ കൂടുകൂട്ടിയിട്ടുള്ളതിനാലും, രോഗത്തിന്റെ വൈറസ് ശരീരത്തിൽ കയറിക്കൂടി ആധിപത്യം സ്ഥാപിക്കാതിരിക്കാൻ സഹായകമായ പ്രതിരോധകുത്തിവയ്പുകളെ അവർ ക്യാറ്റഗോറിക്കലി നിഷേധിക്കുന്നു!

ആത്മാവിലും ശരീരത്തിലും മുകളിൽ സൂചിപ്പിച്ച റെയ്‌സിസവും ഹിപ്പോക്രസിയും ചുമന്നുകൊണ്ടു് ജീവിച്ചു് ചാകാനും, ആരാണു് അവയെ ചുമക്കുന്നതു് എന്നതിനും, അവർ ഏതു് വിഭാഗത്തിൽപ്പെടുന്നവരാണു് എന്നതിനുമനുസരിച്ചു് സ്വർഗ്ഗത്തിലോ നരകത്തിലോ പോയി അനന്തനിത്യമായി ബോറടിക്കുക, അതല്ലെങ്കിൽ, തന്നെയും പിന്നെയും ചറപറ പുനർജ്ജനിക്കുകയും ഓരോ വട്ടവും കണ്ണാടിയിൽ നോക്കി, തന്റെ അടുത്ത ജന്മത്തെപ്പറ്റി മധുരസ്വപ്നങ്ങൾ കണ്ടു് ശൂന്യതയിലേക്കു് ദൃഷ്ടികൾ പായിച്ചു് മുടക്കമില്ലാതെ വീണ്ടും വീണ്ടും മൃദുസ്മേരവദനരായിക്കൊണ്ടിരിക്കുകകയും ചെയ്യുക തുടങ്ങിയവയാണു് ഒരു ഒറിജിനൽ ഭാരതീയനെ സംബന്ധിച്ചു് അവന്റെ ജീവിതസായൂജ്യം! ഭാരതീയന്റെ ആ സ്വർഗ്ഗീയസൗഭാഗ്യം മാഞ്ഞുമറഞ്ഞുപോകാതെ എന്നുമെന്നാളും ശാശ്വതമായി നിലകൊള്ളുമാറാകട്ടെ, ആമീൻ!

March 30 2020 11:51

കൊറോണക്കാലത്തു് സോപ്പിട്ടു് കഴുകി “മുൻകൂറായി” പരിശുദ്ധമാക്കിയ കൈകളിൽ ജീവനും വാരിപ്പിടിച്ചുകൊണ്ടു് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന മുൻകാല അനുയായികളെ പഴയ ആത്മീയവലയത്തിനുള്ളിൽ പിടിച്ചുനിർത്താൻ പരിശുദ്ധ അരമനകളിലെ തിരുമേനികൾ കഷ്ടപ്പെടുകയാണത്രെ!

നിതാന്തവന്ദ്യദിവ്യശ്രീകളായ തിരുമേനിമാരോടു് എനിക്കിതേ പറയാനുള്ളു: നിങ്ങൾ തിടുക്കം കൂട്ടാതിരിക്കുക. “आराम करो, आराम करो”!

ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “കൊറോണ വൈറസ് സീരിയൽ” ഒന്നു് കഴിഞ്ഞുകിട്ടാനായി ക്ഷമയോടെ കാത്തിരിക്കുക. അതോടെ രാഹുവിന്റെ സ്വാധീനം അലിഞ്ഞുപോകും! ശുക്രൻ ഖഡ്ഗമേന്തും! പിന്നെ നിങ്ങളുടെ, സോറി, പരിശുദ്ധപിതാക്കളും അതിവിശുദ്ധമാതാക്കളുമായ അങ്ങത്തകളുടെയും അങ്ങത്തികളുടെയും നല്ലകാലമാണു്. (ചുരുങ്ങിയപക്ഷം അടുത്ത കൊറോണ വൈറസോ, മറ്റിനം ട്രബിൾ മെയ്ക്കറുകളോ രംഗപ്രവേശം ചെയ്തു് കന്യാസ്ത്രീമഠങ്ങളിലെ കളിരസം നശിപ്പിക്കുന്നതു് വരെയെങ്കിലും!).

അപ്പോഴാണു്, “എന്നെ ശാരീരികമായും ആത്മീയമായും ആസകലം ഒന്നു് വെഞ്ചരിച്ചുതാ എന്റെ പൊന്നച്ചോ/പൊന്നമ്മേ” എന്ന ഹൃദയഭേദകമായ വിലാപത്തോടെയുള്ള ഭക്തജനങ്ങളുടെ തള്ളിക്കയറ്റം ആരംഭിക്കുന്നതു്. നിർണ്ണായകമായ ആ നിമിഷങ്ങളെ ഏറ്റവും പ്രോഫിറ്റബിളായി മാറ്റിയെടുത്തു് എങ്ങനെ നാലു് ജോർജ്ജ് കുട്ടികളെ ഉണ്ടാക്കാൻ കഴിയുമെന്നതിനെപ്പറ്റി കൂലങ്കഷമായി ചിന്തിക്കേണ്ട സമയമാണിതു്. അതിനായി, പറ്റുന്നത്ര ഉപദേഷ്ടാക്കളെ നിയമിക്കുകയും, ആ തീറ്റപ്പണ്ടാരങ്ങൾക്കു് പൊതുഭണ്ഡാരത്തിൽ നിന്നും ലാവിഷായി ചക്രം വാരിക്കോരിക്കൊടുത്തു് തൃപ്തിപ്പെടുത്തി “ഫ്യൂച്ചർ പ്രൂഫായ” ഒരു ഉഗ്രൻ അതിജീവനസ്ട്രാറ്റജി രൂപപ്പെടുത്തുകയും ചെയ്യുകയാണു് ഇപ്പോൾ ചെയ്യേണ്ടതു്!

സഖാവു് പിണറായി വിജയൻ ഇക്കാര്യത്തിൽ സമാനതകളില്ലാത്ത ഒരു മാതൃകയാണു്. ശ്രദ്ധിച്ചാൽ വേണ്ടില്ല.

March 30 2020 12:52

ഇതു് T. G. മോഹൻദാസ് എന്ന ഒരു രാഷ്ട്രീയക്കാരന്റെ ചിത്രമല്ല. ഇതാണു്, വർണ്ണ-വർഗ്ഗ-ജാതി-മത-ലിംഗ-രാഷ്ട്രീയഭേദമില്ലാതെ, ഒരു ശരാശരി മലയാളിയുടെ ചിത്രം.

https://bit.ly/2yl5mB5

April 2020

April 1 2020 14:10

“ആയിരത്തൊന്നു് രാവുകൾ” എന്ന കഥാസമാഹാരത്തിലെ “ആലിബാബയും നാല്പതു് കള്ളന്മാരും” എന്ന ഇരുന്നൂറ്റിഎഴുപതാം കഥയിലെ നായകനാണു് ശ്രീ ശ്രീ ശ്രീമാൻ ആലിബാബ. ഈ കൊറോണക്കാലത്തെ അശുഭമുഹൂർത്തത്തിൽ ജോർഡനിൽ കുടുങ്ങിക്കിടക്കുന്ന നായകന്റെ പേരു് പക്ഷേ, പൃഥ്വിരാജ് എന്നാണു്. അതുതന്നെ! പൂച്ചക്കവിഞ്ജി സുധാകരഞ്ജിയുടെ നാഷണൽ ഹൈവേകളിലൂടെ “ലംബോർഗീനി” ഓടിച്ചു് കളിക്കുന്ന അതേ പൃഥ്വിരാജ്! അദ്ദേഹത്തിനോടൊപ്പമുള്ളവർ കള്ളന്മാരോ, അതോ നല്ലവരോ, അവരുടെ എണ്ണം നാല്പതോ, നാനൂറോ, അതോ “പിണറായി വിജയൻ കൊറോണ സഹായഹസ്തം” മോഡലിൽ 20000 കോടിയോ തുടങ്ങിയ വിശദാംശങ്ങൾ ഇപ്പോഴത്തെ എന്റെ അറിവിനതീതമാണു്.

ജോർഡൻ രാജ്ഞിയായ ശ്രീമതി Rania ഇന്ത്യയെപ്പറ്റി വളരെ എന്തുസ്യാസ്റ്റിക്കായി ചിന്തിക്കുന്ന ഒരു വ്യക്തിയാണെന്നു് എവിടെയോ വായിച്ചിട്ടുണ്ടു്. (ശ്രീമതി Rania യുടെ ഈ ചിന്ത സർവ്വതന്ത്രസ്വതന്ത്രമായ No.1 കമ്മ്യൂണിസ്റ്റ് കേരളത്തെ മാത്രം പറ്റിപ്പിടിച്ചാണോ, അതോ മോദിയൻ ഫാഷിസ്റ്റ് ഇന്ത്യയെ മൊത്തം പറ്റിപ്പിടിച്ചാണോ എന്നു് കൃത്യമായി പറയാൻ ആ വിഷയത്തിലെ ഇപ്പോഴത്തെ എന്റെ അറിവുവച്ചു് ഞാൻ അശക്തനാണു്).

കേരള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ “സുപ്രീം ഫ്യൂറർ” സഖാവു് പിണറായി വിജയന്റെ നിർദ്ദേശപ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ സുപ്രീം ഫ്യൂറർ സഖാവു് Xi Jinping, അദ്ദേഹത്തിനു് പൂർണ്ണമായ നിയന്ത്രണാധികാരമുള്ള “പീപ്പിൾസ് ലിബറേഷൻ ആർമി” എയർ ഫോഴ്‌സ് വക എമർജൻസി റെസ്ക്യൂ ഹെലികോപ്റ്ററുകളോ, ചരക്കുകളെ അടങ്കൽ അടിസ്ഥാനത്തിൽ മൊത്തമായി ട്രാൻസ്പോർട്ട് ചെയ്യാൻ ശേഷിയുള്ള വിമാനങ്ങളോ ജോർഡനിലേക്കു് പോകാൻ “സമൻസ്” അയക്കുന്നതുവരെ, ചക്ക-കപ്പ-കോഴിക്കറി, ഇഡ്ഡലി-ഉഴുന്നുവട-ചമ്മന്തി, ദോശ-ഉഴുന്നുവട-സാമ്പാർ, പൊറോട്ട-ബീഫ്-പട്ട, കള്ളപ്പം-പോർക്ക്-കള്ളു് ഇത്യാദി, മലയാളികൾക്കു് അതിജീവനത്തിനു് അനിവാര്യമായ അത്യാഹിതവിഭവങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിധ സഹായസഹകരണങ്ങളും Queen Rania of Jordan നൽകുമെന്ന കാര്യത്തിൽ എനിക്കു് തരിമ്പുപോലും സംശയമില്ല.

പൃഥ്വിരാജും “നാല്പതു് കള്ളന്മാരും” മലയാളിത്തനിമ കൈവെടിയാതെ, വാളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ ദീനദയാലുവായ “സുപ്രീം ഫ്യൂറർ” പിണറായി സഖാവിനെക്കണ്ടു് താണുവണങ്ങിയ അതേ പാറ്റേണിൽ, ജോർഡൻ രാജ്ഞിയെക്കണ്ടു് താണുവണങ്ങി, “നമസ്തേ രാജ്ഞിതിരുമനസ്സേ” എന്നു് പറയുക! പ്രോബ്ലം സോൾവ്ഡ്!

April 2 2020 10:13

ഹെലിക്കോപ്റ്ററിലെ അന്തേവാസികൾ എമിറ്റ് ചെയ്യുന്ന നുണകളുടെ തീവ്രത ഒരു ലിമിറ്റ് കഴിഞ്ഞാൽ ഹെലിക്കോപ്റ്ററിനു് തല കറങ്ങും. റോട്ടർ ബ്ലെയ്ഡുകളുടെ പ്രൊപ്പൽഷനു് ഇൻബിൽറ്റ് എൻജിന്റെ ആവശ്യമില്ലെന്നു് സാരം. അത്തരം സാഹചര്യങ്ങളിൽ എൻജിൻ ഓഫ് ചെയ്താൽ ധാരാളം ഇന്ധനം ലാഭിക്കാം.

April 2 2020 10:37

Socialist fraternal kiss. Unfortunately forbidden in the time of Corona.

(Image Courtesy: Google)

https://bit.ly/2LMe6Dt

April 3 2020 10:26

“ഭാരതം വിളക്കു് കത്തിക്കണം” എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയിൽ എല്ലാ വാക്കുകളും തുല്യഡെസിബെലിൽ ആയിരുന്നിരിക്കും എന്നു് പ്രത്യാശിക്കുന്നു. “അശ്വത്ഥാമാ ഹതഃ കുഞ്ജര”-യുടെ ലോകമാണു്. “വിളക്കു്” എന്ന വാക്കിന്റെ ഇന്റെൻസിറ്റി കുറഞ്ഞിരിക്കുകയും, ജനം, “ഭാരതം കത്തിക്കണം” എന്നുമാത്രം കേൾക്കുകയും ചെയ്താൽ, ഭാരതവും വിളക്കുകളും കൊറോണയും ഒന്നിച്ചു് കത്തിച്ചാമ്പലായിക്കൂടെന്നില്ല.

April 5 2020 12:19

കൊറോണ വൈറസ് നോർത്ത് കൊറിയയിൽ പച്ച തൊടാത്തതു് ഭരണത്തലവൻ കിം ജോങ് ഉന്നിന്റെ ഹെയർസ്റ്റൈൽ കണ്ടു് ഭയന്നിട്ടാവണം. കിടുവയെക്കണ്ടാൽ ഭയക്കാത്ത കടുവകളുണ്ടോ? എന്റെ ഈ തിയറിയിൽ സംശയം തോന്നുന്നവർ കൊറോണ വൈറസിന്റെ ഹെയർസ്റ്റൈലും, കിം ജോങ്‌ ഉന്നിന്റെ ഹെയർസ്റ്റൈലും തമ്മിൽ താരതമ്യം ചെയ്തു് സ്വയം ബോദ്ധ്യപ്പെടുക. ധാരാളം നോർത്ത് കൊറിയൻ പുരുഷുക്കൾ “കിം-ജോങ്-ഹെയർസ്റ്റൈൽ” ശിരസ്സാവഹിക്കുന്നവരാണു് എന്ന വസ്തുതയുടെ വെളിച്ചത്തിൽ, കൊറോണ വൈറസുകൾ ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു.

അല്ലാതെ, രോഗികളെ മൊത്തം വെടിവച്ചുകൊന്നു് പട്ടിയ്ക്കിട്ടുകൊടുത്തായിരിക്കുമെന്നുണ്ടോ കിം ജോങ് ഉൻ “കൊറോണബാധിതകൊറിയരുടെ” എണ്ണം പൂജ്യത്തിലെത്തിക്കുന്നതു്? എനിക്കു് തോന്നുന്നില്ല. കൊറിയൻ വർക്കേഴ്സ് പാർട്ടി ചെയർമാനും, സുപ്രീം ലീഡറും എന്ന നിലയിൽ, ആഗോളവ്യാപകമായ COVID-19 പകർച്ചവ്യാധിയുടെ പരിഹാരത്തിനായി ഒന്നോ രണ്ടോ ഉപ്പിട്ടുമൂടലുകൾക്കു് ഓർഡർ നൽകാൻ ഒരുപക്ഷേ, അദ്ദേഹം നിർബന്ധിതനായിട്ടുണ്ടായിരിക്കാം എന്നല്ലാതെ, കൊന്നു് പട്ടിയ്ക്കിട്ടുകൊടുക്കൽ!? കൊറോണ വൈറസുള്ള മാംസം അറിഞ്ഞുകൊണ്ടു് പട്ടികൾക്കു് ആഹാരമായി നൽകാൻ മാനുഷികമൂല്യങ്ങളെ വിലമതിക്കുന്ന, ഒരു സ്റ്റാലിൻ മോഡൽ മാതൃകാകമ്മ്യൂണിസ്റ്റിനു് കഴിയില്ലതന്നെ!

April 5 2020 12:41

അമ്മമാരുടെ മുലപ്പാലുപോലെയാണു് വൈദ്യുതിയുടെ കാര്യം. ചത്താലും മേലിൽ ഈ അമ്മയുടെ മുല ഞാൻ കുടിക്കില്ല എന്ന ഒരേ വാശിയിൽ “ള്ളക്കുഞ്ഞു്” സമരം ചെയ്യുകയോ, ഹർത്താൽ ആചരിക്കുകയോ ചെയ്താൽ, മുലയിൽ പാലു് മുറ്റും, അമ്മയ്ക്കു് നിൽക്കക്കള്ളിയും, ഇരിക്കക്കള്ളിയും, കിടക്കക്കള്ളിയും ഇല്ലാതാകും! ഭാഗ്യത്തിനു്, പാലു് മുറ്റി എരിപൊരികൊള്ളുന്ന അമ്മയ്ക്കു് രണ്ടു് ഓപ്‌ഷനുകളുണ്ടു്: ഒന്നുകിൽ മുല സ്വയം കറന്നുകളയുക, അല്ലെങ്കിൽ അതിനായി കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടുക!

പക്ഷേ, പവ്വർ സ്റ്റേഷനുകളിലെ ജനറേറ്ററിനു് ഇതുരണ്ടും സാദ്ധ്യമല്ല. ആൾ അഭിമാനി ആയതിനാൽ, ആരോടും സഹായം അഭ്യർത്ഥിക്കില്ല. “വരുമോരോ വിധി വന്നപോലെ പോം” എന്നതാണു് പുള്ളിക്കാരന്റെ നയം. ഇലക്ട്രിക് കറന്റിനു് കരണ്ടന്മാരുടെയിടയിൽ “ജ്യുസ്” എന്നൊരു ഓമനപ്പേരുണ്ടു്. ഈ “ജ്യുസ്”, അഥവാ കറന്റ് കറന്നുകളയാൻ നോക്കിയാൽ, ജനറേറ്ററിനു് ഷോക്കടിക്കും. ഷോക്കിനു് ആരെയെങ്കിലും അടിക്കണം എന്നല്ലാതെ, മനുഷ്യനെയെന്നോ മൃഗത്തെയെന്നോ ജനറേറ്ററെയെന്നോ, മണിയാശാനെയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ഷോക്കും സോഷ്യലിസ്റ്റാണു്: “അപ്പനെപ്പോലെ അമ്മ, അമ്മയെപ്പോലെ അപ്പൻ, അപ്പനെയും അമ്മയെയും പോലെ മക്കൾ, മക്കളെപ്പോലെ അപ്പനും അമ്മയും!” അതാണവസ്ഥ!

ഭൂമിമലയാളം മൊത്തം വൈകിട്ടു് സീരിയലുകൾ കാണാനായി റ്റിവിയും, ആരു്, എന്തു് എന്നൊക്കെ അറിയാനായി ലൈറ്റുകളും, സന്ധ്യകളെ സമൃദ്ധമാക്കുന്ന മറ്റിനം വൈദ്യുതഉപകരണങ്ങളും ഓൺ ചെയ്യുമ്പോൾ, സബ്-സ്റ്റേഷൻ എന്നറിയപ്പെടുന്ന കറന്റാപ്പീസുകളിൽ (സാദ്ധ്യതകൾ അനുസരിച്ചു്) ഒരു ജനറേറ്റിങ് സ്റ്റേഷനിലെതന്നെ മറ്റൊരു ജനറേറ്റർ കൂടിയോ, അല്ലെങ്കിൽ മറ്റൊരു ജനറേറ്റിങ് സ്റ്റേഷനിൽ, തത്ക്കാലം അധികമാർക്കും “ജ്യുസ്” വേണ്ടാത്തതിനാൽ “ചൊറികുത്തിയിരിക്കുന്ന” ജനറേറ്ററിനെയോ/ജനറേറ്ററുകളെയോ “ദാരിദ്ര്യം” അനുഭവിക്കുന്ന ലൈനിലേക്കു് “സിങ്ക്രണൈസ്” ചെയ്യാൻ കഴിയും. ഈ സിങ്ക്രണൈസേഷൻ മാന്വൽ ആയാണു് ചെയ്യുന്നതെങ്കിൽ, “അതിഥി” ജനറേറ്റർ ലൈനുമായി ബന്ധിപ്പിക്കപ്പെടുന്ന നിമിഷം വളരെ കൃത്യമായിരിക്കേണ്ടതുണ്ടു്. അല്ലെങ്കിൽ, സിങ്ക്രണൈസ് ചെയ്യുന്ന ഓപറേറ്ററെ “അതിഥി” ജനറേറ്റർ തെറി പറയും. അതു് എല്ലായ്പോഴും തെറിയിൽ മാത്രമായി ഒതുങ്ങിക്കൊള്ളണമെന്നുമില്ല.

കുയിൽ കൂടുകൂട്ടുന്നതു് കുയിലിന്റെ പ്രണയഫലത്തെ വിരിയിച്ചെടുക്കാനാണു്. ഒരു കാക്ക ആ കൂട്ടിൽപ്പോയി മുട്ടയിട്ടാൽ, കാക്കയുടെ കുഞ്ഞും വിരിയേണ്ടതുണ്ടല്ലോ എന്ന പരിഗണനയുടെ പേരിൽ, ഒരു കണ്ണും ഒരു കാതും അടയ്ക്കുന്നതാണു് കുയിലുകളുടെ രീതി. കാരണം, കുയിലുകൾ പൊതുവേ ടോളറന്റാണു്. പക്ഷേ, ആജീവനാന്തം, ചീമുട്ടയല്ലാത്ത ഒരു മുട്ട സ്വന്തം കൂട്ടിൽപ്പോലും ഇട്ടിട്ടില്ലാത്ത ഒരു ധനകാര്യസ്ഥൻ കാക്ക, കരണ്ടുകാര്യസ്ഥൻ “കുയിലിന്റെ” കൂട്ടിൽ പോയി, പതിവുമോഡലിൽ ചീമുട്ടയിടുന്നതു് അക്ഷന്തവ്യമായ ഒരു അപരാധമാണെന്നു് പറയാതെ വയ്യ.

April 6 2020 10:53

അതൊക്കെ ഒരു കാലം! വത്തക്കക്കാലം!! (Post from 06. 04.2018)

നിയമസഭയിലെ ജനപ്രതിനിധികളെപ്പറ്റി ജര്‍മ്മന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍:
“They shall be representatives of the whole people, not bound by orders or instructions, and responsible only to their conscience.”
പക്ഷേ, ഈ നിയമം കൊണ്ടു്‌ മനസ്സാക്ഷി എന്നാല്‍ എന്തെന്നു്‌ അറിയുന്നവരുടെയും, മനസ്സാക്ഷി ഉള്ളവരുടേയും ലോകത്തില്‍ മാത്രമേ എന്തെങ്കിലും പ്രയോജനമുണ്ടാവാന്‍ വഴിയുള്ളു. വീരാളി ശംഭുമാരും ശൂരാളി ഷാജുമാരും അവരുടെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം പരസ്പരം ചാര്‍ത്തിക്കൊടുക്കാന്‍ ഇമവെട്ടാതെ കാത്തിരിക്കുന്ന ഒരു സമൂഹത്തില്‍ ആ നിയമം കൊണ്ടു്‌ എന്തു്‌ പ്രയോജനമുണ്ടാവാന്‍? ഏറിയാല്‍, ഏതാനും ദിവസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ മറ്റൊരു വത്തക്ക കേസുകെട്ടു്‌, അത്രതന്നെ!

April 10 2020 11:57

COVID-19 ബാധക്കെതിരെ ഇൻഡ്യൻ ഡോക്ടേഴ്സ് നടത്തുന്ന ഇമ്പ്രൊവൈസേഷൻ. അഭിനന്ദനങ്ങൾ!!

“Necessity is the mother of invention.” – Plato

https://bit.ly/2Xk7tO2

April 10 2020 14:12

രോഗം ബാധിച്ചു്, സുഖം പ്രാപിച്ചു് ഇമ്മ്യൂൺ ആയ രോഗികളുടെ (മുൻപൊക്കെ മൃഗങ്ങളുടെയും) സീറം മറ്റു് മനുഷ്യരിൽ കുത്തിവച്ചു് അവരെ ആ രോഗബാധയിൽ നിന്നും സംരക്ഷിക്കുന്ന ചികിത്സാരീതിയാണു് “പാസീവ് ഇമ്മ്യൂണൈസേഷൻ തെറപ്പി”. ജർമ്മനിയിലെ ബോൺ യൂണിവേഴ്‌സിറ്റി കോളെജിലെ മൈക്രോബയോളജി, ഇൻഫെക്ഷ്യസ് ഡിസീസ്, എപ്പിഡമോളജി വിഭാഗങ്ങളുടെ ചെയർമാനായ ആഹിം ഹ്യോറൗഫ്, പാസീവ് ഇമ്മ്യൂണൈസേഷൻ തെറപ്പിയെന്ന, ഏകദേശം നൂറു് വർഷങ്ങൾ പഴക്കമുള്ള ആശയം വിശദീകരിക്കുന്നു. ഇമ്മ്യൂൺ ആയ രോഗികളുടെ സീറത്തിനു് പകരം അവരുടെ രക്തം ട്രാൻസ്‌ഫ്യൂസ് ചെയ്യുന്നതല്ല പാസീവ് ഇമ്മ്യൂണൈസേഷൻ തെറപ്പി. അതുപോലെതന്നെ, ഈ തെറപ്പി എപ്പോഴും ഫലപ്രദമായിക്കൊള്ളണമെന്നുമില്ല.

A science podcast from DW (Deutsche Welle).

https://bit.ly/2TpLV1x

April 10 2020 16:50

>>>ഇന്നു് ഫെയ്‌സ്ബുക്കിൽ കണ്ട മണിമുത്തു്: “ചെത്ത് ഒരു തൊഴിലാണ് – ചോര നീരാക്കി അധ്യാനിക്കേണ്ടുന്ന പണി – അട്ടം പരതൽ കൂട്ടി കൊടുപ്പാണ് – മാടമ്പിമാരുടെ താല്പര്യത്തിനായുള്ള കൂട്ടി കൊടുപ്പ്-“<<<

ചെത്തു് ഒരു തൊഴിലാണെങ്കിലും അതു് തോട്ടിപ്പണി പോലെ അത്ര “നീചമായ” ഒരു തൊഴിലല്ല. ഒരു ചെത്തുകാരനു് എപ്പോഴും ഏതുസമയത്തും ഒരു തോട്ടിപ്പണിക്കാരനെ “ഡാ, തോട്ടീ” എന്നു് വിളിക്കാൻ മൗലികമായ അവകാശമുണ്ടു്. കാരണം, ചെത്തുകാരൻ തോട്ടിപ്പണിക്കാരനെ അപേക്ഷിച്ചു് (റിലേറ്റീവായി എന്നു് ഐൻസ്റ്റൈൻ) സവർണ്ണനാണു്. അതേസമയം, തോട്ടിപ്പണിക്കാരനു് ചെത്തുകാരനെ ഒരിക്കലും ഒരുസമയത്തും “ഡാ, ചെത്തേ” എന്നു് വിളിക്കാൻ മൗലികമായോ “അമൗലികമായോ” ഉള്ള അവകാശമില്ല. കാരണം, തോട്ടിപ്പണിക്കാരൻ ചെത്തുകാരനെ അപേക്ഷിച്ചു് അവർണ്ണനാണു്. എന്നിട്ടും അതുപോലൊരു യജമാനനിന്ദയ്ക്കു് ധൈര്യപ്പെടുന്ന തോട്ടിപ്പണിക്കാരന്റെ വായ എന്നേക്കുമായി മൂടിക്കെട്ടപ്പെടണം. പട്ടിത്തുടലിലിട്ടുപൂട്ടി കഞ്ഞികൊടുത്തു് സമാനതകളില്ലാത്തവിധം യജമാനഭക്തരായി വളർത്തപ്പെടുന്ന കുരയൻനായ്ക്കളുടേതാണു് ആ വായടപ്പിയ്ക്കൽ ജോലി.

ചെത്തുപണി, അഴിമതിപ്പണി, കള്ളപ്പണി, പള്ളിപ്പണി, ഇല്ലാപ്പണി തുടങ്ങിയ സവർണ്ണജോലികൾ ചെയ്യുന്നവർക്കു്, “അട്ടംപരതൽ”, തോട്ടിപ്പണി, കൂലിപ്പണി, ജാഥപ്പണി തുടങ്ങിയ അവർണ്ണജോലികൾ ചെയ്യുന്നവരെ, കീടം, കുലംകുത്തി, പരനാറി, നികൃഷ്ടജീവി എന്നുവേണ്ട, വായിൽ തോന്നുന്ന ഏതു് നാമവിശേഷണവും ഉപയോഗിച്ചു്, ജാതിതിരിച്ചു്, ജോലിതിരിച്ചു് അവഹേളിക്കാനുള്ള അവകാശമുണ്ടു്. മാഫിയാ ഹെജെമണി വളർത്തിയെടുത്ത ആ കമ്മ്യൂണിസ്റ്റ്-ഷരിയ നിയമവ്യവസ്ഥയുടെ നിരുപാധികമായ വാഴ്ചയാണു് മല്ലു മോഡൽ ജനാധിപത്യം!

April 11 2020 16:11

“ഭീതി വേണ്ട, കൂടെയുണ്ടു്.” ഈ മുദ്രാവാക്യം കൊറോണയ്ക്കും മുൻപെപ്പോഴോ ആരോ വിളിച്ചുപറഞ്ഞിട്ടുണ്ടല്ലോ! ആരായിരുന്നു അതു്? അതുതന്നെ! CPI(M) സംസ്ഥാനസെക്രട്ടറി സഖാവു് കോടിയേരി ബാലകൃഷ്ണൻ. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന കോടതിവിധി വന്നപ്പോൾ, സഖാവു് കോടിയേരി ബാലകൃഷ്ണനാണു് മരടു് ഫ്ലാറ്റുകളിലെ അഗതികളായ അന്തേവാസികളെ ഈ മുദ്രാവാക്യം വിളിയുമായി ധൃതരാഷ്ട്രാലിംഗനം ചെയ്തു് സംരക്ഷിച്ചതു്! ഓർമ്മകൾ “ഉണ്ട”യായിരിക്കണം.

മാതൃ-പിതൃക്കൾ മക്കൾസംരക്ഷണാർത്ഥം സ്ഥിരമായി ഉരുവിടുന്ന, “ഭീതി വേണ്ട, കൂടെയുണ്ടു്” എന്ന ആ പഴയ നിത്യഹരിതമുദ്രാവാക്യം ഈ കൊറോണക്കാലത്തും കേൾക്കുന്നുണ്ടു്. “ഇപ്പ കിട്ടും കപ്പേം കാപ്പീം” എന്ന പ്രതീക്ഷയിൽ, ക്രിസ്മസ് കരോൾ പിള്ളേരെപ്പോലെ, പിന്നാലെ കൂടുന്ന അണികൾക്കു് മുദ്രാവാക്യങ്ങൾ വിളിച്ചുകൊടുത്തു് ഉപജീവിക്കാനല്ലാതെ, മറ്റു് തൊഴിലുകളൊന്നും പഠിച്ചിട്ടില്ലാത്ത സുപ്രീം ലീഡേഴ്സ് അല്ലാതെന്തു് ചെയ്യാൻ?

“സുപ്രീം ഫ്യുറേഴ്സ്” എന്ന ധാരണയിൽ തങ്ങൾ അന്ധമായി പിന്തുടരുന്നവരെല്ലാം ഇൻകൺസ്പിക്യുവസായി “സ്വന്തം കാര്യം സിന്താവാ” എന്ന മുദ്രാവാക്യം മനസ്സിൽ ഉരുവിടുന്നവരാണെന്നു് എത്രവട്ടം പുനർജ്ജനിച്ചാലും മനസ്സിലാക്കാൻ കഴിയാത്തവരാണു് ബഹുഭൂരിപക്ഷം മനുഷ്യരും. അവരുടെ കൂലങ്കഷമായ ചിന്തയിൽ, അവരൊഴികെയുള്ള മനുഷ്യരാണു് കാശിനു് കൊള്ളാത്തവർ. സമൃദ്ധമായ വിഡ്ഢിത്തത്തിന്റെ വളക്കൂറുള്ള മണ്ണുകളിലേ വ്യത്യസ്തയിനം ദൈവങ്ങളിൽ അധിഷ്ഠിതമായ മതങ്ങൾക്കും, വ്യത്യസ്തയിനം രാഷ്ട്രീയഐഡിയോളജികൾക്കും വേരോടി വളരാൻ സാധിക്കൂ.

“നാളെ വരാനിരിക്കുന്ന സ്വർഗ്ഗീയസൗഭാഗ്യങ്ങൾക്കു്” എന്ന പേരിൽ, സുപ്രീം ലീഡേഴ്സ് ചൊല്ലികൊടുക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റുപാടാൻ കഴിയുന്നതു് ജീവിതസായുജ്യമായി കരുതുന്നവർക്കു്, ഉദാരമതികളായ ആ “മനുഷ്യസ്നേഹികൾ” ഇന്നുതന്നെ കൈവരിച്ചുകഴിഞ്ഞ സ്വർഗ്ഗീയസൗഭാഗ്യങ്ങളുടെ സിംഹാസനങ്ങൾ കാണാനുള്ള കാഴ്ചശേഷിയില്ല. കണ്ടാൽത്തന്നെ, നാളെ തങ്ങളുടെ വിശിഷ്ടചന്തികളും അവയിൽ അമരുന്നതിന്റെ മധുരസ്വപ്നങ്ങളിൽ മുഴുകിക്കൊണ്ടുള്ള വിജൃംഭിക്കലിനാവും അവർ മുൻ‌തൂക്കം നൽകുക.

യുഫോറിക് അവസ്ഥയിൽ അഭിരമിക്കുന്നവരെ സുപ്രീം ലീഡേഴ്‌സിന്റെ ചൂഷണതന്ത്രങ്ങളെപ്പറ്റി ബോധവത്കരിക്കാൻ ശ്രമിക്കരുതു്. ഉപ്പിട്ടുമൂടേണ്ട ശത്രുക്കളാൽ ബോധവത്കരിക്കപ്പെടാൻ മാത്രം ബുദ്ധിഹീനരല്ല നാളത്തെ സുപ്രഭാതത്തിൽ പൊട്ടിവിരിയുന്ന സ്വർഗ്ഗത്തിനായി കാത്തിരിക്കുന്ന സ്വപ്നജീവികൾ.

“യെരൂശലേംപുത്രിമാരേ, പ്രേമത്തിനു് ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു്, ഉണർത്തുകയുമരുതു് എന്നു് ഞാൻ നിങ്ങളോടു് ആണയിട്ടപേക്ഷിക്കുന്നു” എന്നു് ബൈബിളിലെ ഉത്തമഗീതങ്ങളിൽ ശലോമോൻ പാടുന്നതുപോലെ, “ബോധവത്കാരന്മാരേ/കാരികളേ, സ്വപ്നജീവികൾക്കു് ഇഷ്ടമാകുവോളം അവരെ ഇളക്കരുതു്, ഉണർത്തുകയുമരുതു്” എന്നു് നിങ്ങളോടു് ആണയിട്ടപേക്ഷിക്കാനേ എനിക്കു് കഴിയൂ.

“ഭീതി വേണ്ട, കൂടയുണ്ടു്, കൊട്ടയുണ്ടു്” തുടങ്ങിയ മുദ്രാവാക്യങ്ങൾ കർണ്ണാനന്ദകരമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ, ഈ കൊറോണക്കാലത്തു് നേതാക്കളുടെ കൂട-കൊട്ടവാഗ്ദാനങ്ങളിൽ അമിതവിശ്വാസം അർപ്പിച്ചു് അവസാനം കുഴിയിൽ വീഴാതെ, ശുചിത്വവും സാമൂഹികഅകലവും പാലിച്ചു് തന്നെയും തന്റെ കൂട്ടിലും വീട്ടിലുമുള്ളവരെയും സുരക്ഷിതമാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും.

April 16 2020 13:36

ഏതൊരു ദുരന്തകാലത്തുമെന്നപോലെ, COVID-19 കാലത്തും ജനം അവരെ നയിക്കുന്നവരിലേക്കു് തലയുയർത്തിനോക്കുന്നതു് സ്വാഭാവികം. കാരണം, നയിക്കപ്പെടാൻ ആഗ്രഹിക്കുന്ന കൂട്ടമാണു് “ജനം” എന്ന പേരിൽ അറിയപ്പെടുന്നതു്. അതുകൊണ്ടാണു്, “പടനായകൻ” എന്തു് പറയുന്നു എന്നറിയാനായി ഏതൊരു വിഷയത്തിലും അവർ അവരുടെ ചെവി വിശ്വാസയോഗ്യം എന്നു് അവർ കരുതുന്ന ചാനലിലേക്കു് തിരിച്ചുവയ്ക്കുന്നതു്. അതുകൊണ്ടാണു്, പടനായകൻ പറയുന്നതു് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഊളത്തരമായാലും, അതിനു് കീജേയും, സിന്താവായും, ലാൽ സലാമും വിളിക്കാൻ അവർ തയ്യാറാകുന്നതു്. “ദൈവം വലിയവനാണു്”, “ദൈവം സ്നേഹമാകുന്നു”, “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” തുടങ്ങിയ മുദ്രാവാക്യങ്ങൾ, വേണമെങ്കിൽ ഇസ്‌ലാമിക് സ്റ്റെയ്റ്റ് (IS) പോലുള്ള ഭീകരസംഘടനകൾക്കുപോലും അവരുടെ അടിസ്ഥാനമുദ്രാവാക്യമായി അവതരിപ്പിക്കാൻ കഴിയുന്നവിധം അർത്ഥശൂന്യമായ “അബ്സ്ട്രാക്റ്റ് സ്റ്റേറ്റ്‌മെന്റുകൾ” ആണെന്നു് അറിയാൻ കഴിയാത്തതുകൊണ്ടു്, അവരുടെ കണ്ണിൽ പൊടിയിട്ടു് സ്വാർത്ഥലക്ഷ്യങ്ങൾ നേടിയെടുക്കുക എന്നതു് “പടനായകരെ” സംബന്ധിച്ചു് വളരെ എളുപ്പമായ ഒരു കൃത്യവുമാണു്.
കൊറോണ കാലത്തു് “പടനായകർ” നടത്തുന്ന ദൈനംദിന പത്രസമ്മേളനങ്ങളിൽ ആവർത്തനം മൂലം ആശയദാരിദ്ര്യം ഉണ്ടായിക്കൂടെന്നില്ല. അത്തരം പ്രതികൂലസാഹചര്യങ്ങളെ നേരിടാൻ രണ്ടു് വഴികളുണ്ടു്:

  • അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നവരുടെ നേരെ വാരിയെറിയാനായി ഒരു “ചുവന്ന” ബക്കറ്റ്‌ നിറയെ നാറുന്ന ചെളി പത്രസമ്മേളനസിംഹാസനത്തിനു് സമീപം കരുതിവയ്ക്കുക.
  • താഴെക്കൊടുത്തിരിക്കുന്ന, “ഗിരിപ്രഭാഷണം” എന്നപേരിൽ അറിയപ്പെടുന്ന, യേശുവിന്റേതായി ശ്രീമാൻ ശ്രീമാനോസ് മത്തായിയോസ്‌ എഴുതിയുണ്ടാക്കിയ “അബ്സ്ട്രാക്റ്റ് പ്രഭാഷണം” “കോപ്പി-പോഡ്കാസ്റ്റ്” ചെയ്തു് പ്രേക്ഷകരെ അമ്പരപ്പിച്ചു് അടി പതറിപ്പിക്കുക.

(മത്തായിയോസല്ല, മറിയാനോവയായാലും എനിക്കു് എതിർപ്പൊന്നുമില്ല. വാക്യങ്ങൾ ബൈബിളിൽ നിന്നാണെന്നതിനേ എന്റെ കാഴ്ചപ്പാടിൽ പ്രസക്തിയുള്ളൂ).
“അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
അവൻ തിരുവായ്മൊഴിഞ്ഞു് അവരോടു് ഉപദേശിച്ചതെന്തെന്നാൽ:
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു്.
ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.
സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
നീതിക്കു് വിശന്നു് ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു് തൃപ്തിവരും.
കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു് കരുണ ലഭിക്കും.
(കൊറോണയുള്ളവർ ഭാഗ്യവാന്മാർ; അവർ കാണുന്നവർക്കെല്ലാം കൊറോണ കൊടുക്കും.)
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു്.
എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉ(തു)പ്പു് കാരമില്ലാതെപോയാൽ അതിനു് എന്തൊന്നുകൊണ്ടു് രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം (നിലമേൽ ഇരിക്കുന്ന പട്ടണം പോലെ) മറഞ്ഞിരിപ്പാൻ പാടില്ല.
വിളക്കു് കത്തിച്ചു് പറയിൻകീഴല്ല, തണ്ടിന്മേലത്രെ വയ്ക്കുന്നതു്; അപ്പോൾ അതു് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
(നിലവിളക്കു് കത്തിച്ചു് കൂടയിലോ കൊട്ടക്കീഴിലോ അല്ല, സ്റ്റേജിലത്രെ വയ്ക്കുന്നതു്; അപ്പോൾ അതു് മണിമന്ത്രിയുടെ വൈദ്യുതവിളക്കുകളെപ്പോലും നിഷ്പ്രഭമാക്കുന്നു.)”
“അബ്സ്ട്രാക്റ്റ്” ആയ സ്റ്റേറ്റ്‌മെന്റുകൾ ഇനിയും ഇനിയും വേണമെന്നു് തോന്നുന്നവർ “വിശുദ്ധ” ബൈബിളിലെ മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം ധ്യാനനിരതരായി വായിക്കുക. (ഫെമിനിസ്റ്റുകളല്ലാത്ത സ്ത്രീവർഗ്ഗവായനക്കാർ ബൈബിൾ വായിക്കുമ്പോൾ തലയിൽ മുണ്ടിടാൻ മറക്കാതിരുന്നാൽ ദൈവകോപം ഒഴിവാക്കാം.)
ഈ കൊറോണക്കാലത്തു് മറ്റു് മനുഷ്യർക്കായി എന്തെങ്കിലുമൊക്കെ നല്ലകാര്യങ്ങൾ ചെയ്യണം എന്നൊരാഗ്രഹം സമസ്തലോകത്തിലേയും ആരോഗ്യമന്ത്രിമാരെപ്പോലെ എനിക്കുമുണ്ടു്. ഇന്നു് രാവിലെകൂടി ഞാൻ രോഗിണിയായ സഖാവു് ഏലിയാമ്മച്ചേടത്തിയെ എന്റെ ആപ്പിൾ സ്മാർട്ട് ഫോണിൽ വിളിച്ചു് ആശ്വസിപ്പിച്ചിരുന്നു. ചാകുന്നതിനു് മുൻപു് വല്ല കഞ്ഞിയോ പയറോ, പുട്ടോ കടലയോ, ദോശയോ സാമ്പാറോ മറ്റോ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒട്ടും വൈകാതെ എന്നെ അറിയിക്കണമെന്നു് ഞാൻ ഏലിയാമ്മച്ചേടത്തിയെ പ്രത്യേകം ഓർമ്മിപ്പിക്കുകയുണ്ടായി.
ഒരു മല്ലു-മാർക്സിസ്റ്റ്-മനുഷ്യസ്നേഹി എന്ന നിലയിൽ, ഭൗതികമായ വേദനകൾ അനുഭവിക്കുന്ന അന്യർ മൂലം ഞാൻ അനുഭവിക്കുന്ന ഹൃദയവേദന – നിങ്ങൾ ഒരു “മല്ലു-മാർക്സിസ്റ്റ്-മനുഷ്യസ്നേഹി” അല്ലാത്തിടത്തോളം – നിങ്ങൾക്കു് മനസ്സിലായിക്കൊള്ളണമെന്നില്ല. മല്ലു ലോകത്തിൽ ഒരു മാർക്സിസ്റ്റ് ആയിരിക്കുക എന്നതു് – പ്രത്യേകിച്ചും ഒരു പിണറായിസ്റ്റ് ആയിരിക്കുക എന്നതു് – വെറുമൊരു നിലപാടല്ല, അതു് വിപ്ലവാത്മകമായ ഒരു അവസ്ഥയാണു്. – ശത്രുക്കൾക്കുപോലും വരാൻ പാടില്ലാത്തത്രവിധം അത്യന്താധുനികവും, അത്യന്തം ദയനീയവുമായ ഒരു മാനസീകാവസ്ഥ!

April 17 2020 10:51

കറുപ്പു് – വെളുപ്പു്. ഈ രണ്ടിനുമിടയിൽ, കറുപ്പിന്റെയും വെളുപ്പിന്റെയും തോതുകൾക്കനുസരിച്ചു്, ഒരുപാടിനം ചാരനിറങ്ങൾ സാദ്ധ്യമാണു്. പക്ഷേ, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ “ബ്ലാക് ആൻഡ് വൈറ്റ്” ചിന്താഗതികൾ ജനങ്ങൾക്കു് വിറ്റഴിച്ചുകൊണ്ടല്ലാതെ സാമൂഹികജീവിതത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവർ അതുപോലൊരു സാദ്ധ്യതയെ ഒന്നുകിൽ കണ്ടില്ലെന്നു് നടിക്കുകയോ, അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യാൻ ബദ്ധശ്രദ്ധരായിരിക്കും. കാരണം, പ്രശ്‍നം സ്വന്തം നിലനില്പിന്റേതാണു്!

April 17 2020 10:52

എന്റർടെയ്ൻമെന്റ്, ഇൻഫർമേഷൻ, നോളഡ്ജ്!

April 17 2020 10:53

കരിമലകയറ്റം കഠിനമെന്റയ്യപ്പാ!
വിവേകബുദ്ധി വികൃതമെൻ മാർക്സപ്പാ!!

April 18 2020 11:06

“താൻ സ്വയം വിശ്വസിക്കാത്ത കാര്യം മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന കലയാണു് പ്രൊപഗാൻഡ.” – Abba Eban (അബ എവിൻ)

April 18 2020 11:30

“ഒരുവൻ ഒരു പെരുത്ത നുണ പറയുകയും, അതു് പതിവായി വേണ്ടുവോളം ആവർത്തിക്കുകയും ചെയ്താൽ, അവസാനം മനുഷ്യർ അതു് വിശ്വസിക്കും.” – Joseph Göbbels” (യോസെഫ് ഗ്യൊബെൽസ്)

April 18 2020 11:43

“നിങ്ങളെ അസംബന്ധങ്ങൾ വിശ്വസിപ്പിക്കാൻ കഴിയുന്നവർക്കു് നിങ്ങളെക്കൊണ്ടു് ക്രൂരതകൾ ചെയ്യിപ്പിക്കാനും കഴിയും.” – Voltaire (വോൾട്ടെയർ)

April 22 2020 09:13

ഡിജിറ്റല്‍ വിവരങ്ങളുടെ ദുര്‍വ്യവഹാരം – 1

ഡെയ്റ്റ അനലൈസ് ചെയ്യുന്ന ഒരു കമ്പനിയുടെ കയ്യിൽ കുറെ മനുഷ്യരുടെ ഡെയ്റ്റ കിട്ടിയാൽ അതുകൊണ്ടു് അവർക്കു് എന്താണു് ചെയ്യാൻ കഴിയുന്നതു്? അതു് ആ ഡെയ്റ്റ കിട്ടുന്ന കമ്പനിയുടെ കയ്യിലിരിപ്പു് പോലിരിക്കും.

കുശവന്റെ കയ്യിൽ കളിമണ്ണു് കിട്ടിയാൽ അവൻ അതുകൊണ്ടു് ചട്ടിയും കലവും നിർമ്മിക്കും. യഹോവയായ ദൈവത്തിന്റെ കയ്യിലാണു് കിട്ടുന്നതെങ്കിൽ അവൻ അതുകൊണ്ടു് ശ്രീമാൻ മനുഷ്യനെ സൃഷ്ടിച്ചു് മൂക്കിലൂടെ, സർവ്വവ്യാപിയും സർവ്വവും ഉൾക്കൊള്ളുന്നവനുമാകയാൽ, കൊറോണ വൈറസിനെയും ഉൾക്കൊള്ളുന്ന തന്റെ ശ്വാസമൂതിക്കയറ്റി ജീവൻ നൽകും. അതിനുശേഷം ശ്രീമാൻ മനുഷ്യൻ ഉറങ്ങുന്ന തക്കം പാർത്തിരുന്നു് അവന്റെ വാരിയെല്ലു് വലിച്ചൂരി ശ്രീമതി മനുഷ്യയേയും സൃഷ്ടിക്കും.

പാശ്ചാത്യസ്ത്രീയുടെ വിരലിൽ സിന്ദൂരം പറ്റിയാൽ അവൾ അതു് കഴുകിക്കളയും. ഇന്ത്യൻ സ്ത്രീയുടെ വിരലിൽ സിന്ദൂരം പറ്റിയാൽ അവൾ അതുകൊണ്ടു് നെറ്റിയിൽ പല രൂപങ്ങളിലുള്ള പൊട്ടുകൾ തൊടും – വൃത്തം, ത്രിഭുജം, ചതുർഭുജം, പെന്റഗൺ, ആശ്ചര്യചിഹ്നം, ചോദ്യചിഹ്നം ഇത്യാദി ആകൃതികളിലുള്ള പൊട്ടുകൾ. ബോധിവൃക്ഷച്ചുവട്ടിൽ വച്ചു് തലയിൽ കാക്ക തൂറിയാൽ, ജ്യോതിഷശാസ്‌ത്രപ്രകാരം പെട്ടെന്നുണ്ടാകാവുന്ന ബോധോദയത്തിനനുസൃതമായി, അരിവാൾ-ചുറ്റിക-നക്ഷത്രം, കുരിശു്, സ്വസ്തിക മുതലായ ചിഹ്നങ്ങളും സാദ്ധ്യമാണു്. ചാരക്കുരിശുചിഹ്നം മുന്നേ ഗമിച്ചിട്ടുണ്ടു്. മറ്റു് ചിഹ്നങ്ങൾക്കു് പിന്നേ പോവുക എന്നൊരു ചുമതലയേയുള്ളു.

പൂക്കൾ കിട്ടിയാൽ സ്ത്രീകൾ അതു് മുടിയിൽ ചൂടും. പൂക്കൾ കിട്ടിയാൽ പൂജാരി അതു് വിഗ്രഹത്തിൽ ചാർത്തും. ചാരം ചിലർ ചെടികൾക്കു് വളമായി ഉപയോഗിക്കും. മറ്റു് ചിലർ അതുകൊണ്ടു് ദേഹം മുഴുവൻ “സീബ്രാ ക്രോസിങ്” വരയ്ക്കും.

ചില ഭരണാധികാരികൾക്കു് അധികാരം കിട്ടിയാൽ അവർ ജനസേവകരായി മാറും. മറ്റു് ചില ഭരണാധികാരികൾക്കു് അധികാരം കിട്ടിയാൽ അവർ കയ്യിൽ പൂമാലകിട്ടിയ കുരങ്ങനെപ്പോലെയാകും. അങ്ങനെയൊക്കെയാണു് കാര്യങ്ങളുടെ ഗതിവിഗതികൾ. ഒന്നിനും ഒരു നിജമോ നിശ്ചയമോ ഇല്ല. ഡെയ്റ്റയുടെ കാര്യവും അതുപോലെതന്നെ.

ഫെയ്‌സ്ബുക്കിൽ നിന്നും 87 മില്യൺ യൂസർ ഡെയ്റ്റ ചോർത്തിയ “കേംബ്രിഡ്ജ് അനലിറ്റിക്ക” എന്ന കമ്പനിക്കു് അതുപയോഗിച്ചു് ഡൊണാൾഡ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റാക്കാൻ കഴിഞ്ഞു! നൈജീരിയയിലെ 2007-ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റാലികൾ സംഘടിപ്പിച്ചതിന്റെ ചുക്കാൻ പിടിച്ചതു് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃസംഘടനയായ SCL Group ആയിരുന്നു.

ഇപ്പറഞ്ഞതിനു്, എല്ലാ ഡെയ്റ്റ ചോർത്തൽകാരും SCL ഗ്രൂപ്പിന്റെയോ, കേംബ്രിഡ്ജ് അനലിറ്റിക്കയുടെയോ ക്യാലിബറുള്ള ഡെയ്റ്റ അനലൈസിങ് കമ്പനികളാണെന്നർത്ഥമില്ല. ഗൂഗിളിൽ നിന്നും മറ്റും ഇമെയിൽ അഡ്രസ്സ് ചോർത്തുന്ന ചില “ലുട്ടാപ്പികൾ” അതുപയോഗിച്ചു് പ്രണയവല വീശി, സ്ത്രീ-പുരുഷന്മാരിൽ നിന്നും പണം പിടുങ്ങാൻ ശ്രമിക്കാറും, ആ ശ്രമത്തിൽ പലപ്പോഴും വിജയിക്കാറുമുണ്ടു്. ഈ ഇന്റർനെറ്റ്സന്ദേശകലയിൽ സ്‌പെഷലൈസ് ചെയ്തവരുടെ മുൻപന്തിയിൽ നൈജീരിയക്കാരാണെന്നു് കേൾക്കുന്നു. മേഘസന്ദേശം, ഉണ്ണുനീലിസന്ദേശം മുതലായ പ്രേമസന്ദേശകാവ്യങ്ങളാൽ പൂരിതമായ സ്വപ്നജീവി സമൂഹങ്ങൾ ഇക്കൂട്ടരുടെ എൽഡൊറാഡോ ആകുന്നതിൽ അത്ഭുതം വേണ്ട. ഒരു നിമിഷത്തെ അശ്രദ്ധമതി, പ്രണയപരവശർ ലുട്ടാപ്പികൾ വീശിയ വലയിൽ വീണിരിക്കും.

ഇന്ത്യയിൽ ചിലർ വ്യാജമായി ഫിൻഗർപ്രിന്റ് വരെ നിർമ്മിച്ചു് ഗവണ്മെന്റിൽ നിന്നും മറ്റുള്ളവർക്കു് ലഭിക്കേണ്ടുന്ന ഗോതമ്പും അരിയും പണവുമെല്ലാം സ്വന്തമാക്കാറുണ്ടു്. ഡെയ്റ്റ ചോർത്തുന്നവരുണ്ടു്, പണം നൽകി വാങ്ങുന്നവരുണ്ടു്, വാങ്ങിയ ഡെയ്റ്റ കൂടുതൽ പണം നല്കുന്നവർക്കു് മറിച്ചു് വില്ക്കുന്നവരുമുണ്ടു്. ഡെയ്റ്റ ഉപയോഗിച്ചുള്ള ഈ ബിസ്നസ്സിനു് ഒരു ജനാധിപത്യവ്യവസ്ഥിതിയെ എത്രത്തോളം തകിടം മറിക്കാൻ കഴിയുമെന്നതിനെപ്പറ്റി ഒരു ഏകദേശരൂപം ലഭിക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മേൽനോട്ടത്തിൽ നടന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പു് പ്രചാരണത്തിന്റെ പിന്നാമ്പുറക്കഥകൾ ശ്രദ്ധിച്ചാൽ മതി.

അതിലേക്കു് വരുന്നതിനു് മുൻപു് ഡെയ്റ്റയെപ്പറ്റിയും വോട്ടേഴ്‌സിന്റെ സൈക്കോളജിയെപ്പറ്റിയും അല്പം അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. മനുഷ്യരെ സൈക്കോളജിക്കൽ ടെസ്റ്റുകൾക്കു് സമ്മതിപ്പിച്ചു്, അതുവഴി ലഭിക്കുന്ന ഫലം, മുൻപേതന്നെ നിലവിലുള്ള വിവരങ്ങളുമായി തട്ടിച്ചുനോക്കി അവരുടെ “ആധികളും വ്യാധികളും” മനസ്സിലാക്കാൻ കഴിഞ്ഞാൽ, അതുവഴി അവരുടെ വോട്ടിങ് ബിഹേവിയറിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ സാങ്കേതികത്വം ഉപയോഗിക്കുന്ന വൈജ്ഞാനികശാഖയാണു് സൈക്കൊളോജിക്കൽ മെഷർമെന്റ്, അഥവാ സൈക്കോമെട്രിക്സ്. മനുഷ്യരുടെ സ്വഭാവവിശേഷങ്ങൾ അറിയുന്നതിനുള്ള ഒരു ടെസ്റ്റാണു് “OCEAN” (Openness, Conscientiousness, Extroversion, Agreeableness, and Neuroticism). വെബ്‌സൈറ്റുകളിലും മറ്റും നിരുപദ്രവകരം എന്നു് തോന്നിപ്പിക്കുന്ന ചോദ്യാവലികൾക്കു് മറുപടി പറയിക്കുക എന്നതാണു് രീതീ. “നീ എത്രമാത്രം നല്ലതാണു്/ചീത്തയാണു്?”, “നീ എത്രമാത്രം സർക്കാസ്റ്റിക്കാണു്?”, “ഏതു് സൂപ്പർ ഹീറോയാണു് നീ?” “ഏതു് മൂവിയാണു് നീ?” എന്ന മാതൃകയിലായിരിക്കും ചോദ്യങ്ങൾ. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോമെട്രിക്സ് പ്രൊഫസ്സർ മിഹാൽ കോസിൻസ്കി അതിന്റെ ഉപജ്ഞാതാക്കളിലൊരുവനാണു്. ഫെയ്‌സ്ബുക്കിനുവേണ്ടി 2008-ൽ “My Personality” എന്ന ടെസ്റ്റ് തയ്യാറാക്കിയതു് മിഹാൽ കോസിൻസ്കിയാണു്. പങ്കെടുക്കുന്നവർക്കു് അവരെപ്പറ്റിത്തന്നെ കൂടുതൽ അറിയാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം. 600 ലക്ഷത്തിലേറെ ഫെയ്‌സ്ബുക്ക് യൂസേഴ്സാണു് ആ ചോദ്യാവലി പൂരിപ്പിച്ചതു്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു അൽഗൊറിഥം ഉപയോഗിച്ചു്, കൃത്യമായ പ്രൊഫൈൽസ് നിർമ്മിക്കാൻ കഴിയും.

ചോദ്യാവലികൾ ഉപയോഗിച്ചു് ചിന്തകളെയും വികാരങ്ങളെയും അനുഭവങ്ങളെയും ഭൂതകാലപെരുമാറ്റങ്ങളെയും കുറിച്ചുചോദിച്ചു് മനുഷ്യരെ മനസ്സിലാക്കുന്നതിനു് പകരം, അവരുടെ “ഡിജിറ്റൽ ഫുട്ട്പ്രിന്റ്” മാത്രം നോക്കിയും മനുഷ്യരെ മനസ്സിലാക്കാം. ഉദാഹരണത്തിനു്, നിങ്ങളുടെ ഫെയ്‌സ്ബുക്ക് ലൈക്കുകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ രാഷ്ട്രീയനിലപാടു്, മതപരമായ നിലപാടു്, പേഴ്‌സണാലിറ്റി, ഇന്റലിജൻസ്, സെക്ഷ്വൽ ഓറിയെന്റേഷൻ തുടങ്ങിയ കാര്യങ്ങൾ സമഗ്രമായും കൃത്യമായും മനസ്സിലാക്കാൻ കഴിയും. കോസിൻസ്കിയുടെ അഭിപ്രായപ്രകാരം, ഒരുവന്റെ 10 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ ഒരു അൽഗോറിഥത്തിനു് അവന്റെ സഹപ്രവർത്തകരേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും. അവന്റെ 100 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ ആ അൽഗോറിഥത്തിനു് അവന്റെ കുടുംബാംഗങ്ങളേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും. അവന്റെ 230 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ അതിനു് അവന്റെ ജീവിതപങ്കാളിയേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും.

ഫെയ്‌സ്ബുക്കും, സോഷ്യൽ മീഡിയയും, സ്മാർട്ട് ഫോണുമെല്ലാം ഉപയോഗിക്കുമ്പോൾ നമ്മൾ ഇന്റർനെറ്റിൽ പതിപ്പിക്കുന്ന ഡിജിറ്റൽ ഫുട്ട്പ്രിന്റ്സിന്റെ വ്യാപ്തി നമുക്കു് ഊഹിക്കാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണു്. ഡിജിറ്റൽ ഫുട്ട്പ്രിന്റ്സ് വഴി, നമ്മുടെ അടുത്ത ബന്ധുക്കളും മിത്രങ്ങളും നമ്മെ മനസ്സിലാക്കിയിട്ടുള്ളതിനേക്കാൾ കൂടുതൽ “ഉൾക്കാഴ്ച” നമ്മുടെ കംപ്യൂട്ടറിനു് നമ്മെപ്പറ്റി ഉണ്ടാക്കാൻ കഴിയുന്നതു് അതുകൊണ്ടാണു്.

ഈ മെതഡ് ഉപയോഗിച്ചാണു് കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കൻ പൗരസമൂഹതത്തെസംബന്ധിച്ച മിക്കവാറും മുഴുവൻ കാര്യങ്ങളും ചോർത്തിയെടുത്തതു്. കേംബ്രിഡ്ജ് അനലിറ്റിക്കയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റൊഫർ വൈലി എന്ന വിസിൽബ്ലോവർ വഴി മാർച്ച് 2018-ലാണു് ലോകം ആ വിവരം അറിഞ്ഞതു്. ഈ വിഷയത്തിൽ ക്രിസ്റ്റൊഫർ വൈലി കേംബ്രിഡ്ജ് അനലിറ്റിക്കയെ മാത്രമല്ല, ഫെയ്‌സ്ബുക്കിനെയും പ്രതിക്കൂട്ടിൽ കയറ്റി. 2014-ൽ മൂന്നു് ലക്ഷം ഫെയ്‌സ്ബുക്ക് യൂസേഴ്സിനെ ഉപയോഗിച്ചു് കേംബ്രിഡ്ജ് അനലിറ്റിക്കയും ഒരു പേഴ്‌സണാലിറ്റി ടെസ്റ്റ് നടത്തിയിരുന്നു. യൂസേഴ്സിന്റെ അനുവാദത്തോടെയും, അതിനവർക്കു് പ്രതിഫലം നല്കിയുമായിരുന്നു ആ ടെസ്റ്റ് നടത്തിയതു്. പക്ഷേ, ആ യൂസേഴ്സിന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ പ്രൊഫൈലുകളിലേക്കുകൂടി കടന്നുകയറാൻ ഫെയ്‌സ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയെ അനുവദിച്ചതുമൂലം ആ ഉദ്യമം കൈവിട്ടു് പോയി. എങ്കിലും, കേംബ്രിഡ്ജ് അനലിറ്റിക്ക അതുവഴി ശേഖരിച്ചതു് 870 ലക്ഷം ഫെയ്‌സ്ബുക്ക് യൂസേഴ്‌സിന്റെ ഡെയ്റ്റ ആയിരുന്നു! ഒരു സ്‌പെഷൽ APP വഴി നേടിയ ആ ഫെയ്‌സ്ബുക്ക് ഡെയ്റ്റയായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയുടെ അടിത്തറ. അതിനായി ആ കമ്പനി ഏറ്റവും ചുരുങ്ങിയപക്ഷം പത്തു് ലക്ഷം ഡോളറെങ്കിലും ചിലവഴിച്ചിട്ടുണ്ടെന്നു് വൈലി. കമ്പനിയുടെ ലക്ഷ്യം നേടുന്നതിനുള്ള അൽഗോറിഥം ഡെവലപ്പ് ചെയ്യപ്പെട്ടതു് പണം നൽകി വാങ്ങിയതും, ചോർത്തിയെടുത്തതുമായ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളുടെ ഡെയ്റ്റയെ ബേസ് ചെയ്തായിരുന്നു.

ലണ്ടൻ ആസ്ഥാനമായ SCL Group-ന്റെ അമേരിക്കയിലെ സബ്സിഡിയറിയാണു് കേംബ്രിഡ്ജ് അനലിറ്റിക്ക. മനുഷ്യരുടെ ഡെയ്റ്റ ശേഖരിക്കലാണു് SCL Group-ന്റെ പ്രധാന ജോലി. ഈ ഡെയ്റ്റ ശേഖരിക്കലിനു് ഒരു ലക്ഷ്യമേയുള്ളു: മനുഷ്യരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കി അവരെ സ്വന്തം ക്ലയന്റ്സിനു് നേട്ടമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽ സ്വാധീനിക്കുക! മിലിറ്ററി, കൊമേഴ്സ്യൽ, ഇലക്ഷൻ, അനലിറ്റിക്സ് എന്നീ ഡിപ്പാർട്ട്മെന്റുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു് മനഃശാസ്‌ത്രത്തിലാണു്. മിലിറ്ററിയിൽ നിന്നും വരുന്ന സൈക്കോളജിക്കൽ ഓപ്പറേഷൻസിലാണു് (PSYOP) അവരുടെ സ്പെഷലൈസേഷൻ. തങ്ങളുടെ ഒരു പ്രശ്നത്തെ ഇൻഫ്ലുവൻസ് വഴി പരിഹരിക്കാൻ ആഗ്രഹിക്കുന്ന ക്ലയന്റ്സിനു് അനുയോജ്യമായ ബിഹേവിയറൽ ഇൻഫ്ലുവൻസും, പ്ലാനിങ്ങും, ഇവാല്യൂവേഷനുമാണു് SCL Group അവരുടെ ബാനറിലൂടെ വാഗ്ദാനം ചെയ്യുന്നതു്. NATO, ബ്രിട്ടീഷ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ്, US ഡിഫൻസ് ഡിപ്പാർട്ട്മെന്റ്, NSA മുതലായവ ആ കമ്പനിയുടെ ക്ലയന്റ്സാണു്.

അഫ്‌ഗാനിസ്ഥാനിലെ “അഭിപ്രായനിർമ്മാതാക്കളെ” തിരിച്ചറിഞ്ഞു് അമേരിക്കൻ പട്ടാളത്തിന്റെ അവിടത്തെ ഇടപെടൽ ലഘൂകരിക്കാൻ SCL Group സഹായിച്ചിരുന്നു. ജനങ്ങളെ അവരറിയാതെ മാനിപ്യുലെയ്റ്റ് ചെയ്യാൻ ഒഥോറിറ്റേറിയൻ ഗവണ്മെന്റുകൾ ഇവരുടെ സഹായം തേടാറുണ്ടു്. ഘാനയിലെ ഒരു ഇമ്മ്യുണൈസേഷൻ ക്യാംപെയ്‌ന്റെ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി ഓർഗനൈസ് ചെയ്തതും അവരാണു്. സെന്റ് വിൻസന്റ് എന്ന കരീബിയൻ ദ്വീപിലെ ഒരു തിരഞ്ഞെടുപ്പിൽ അവരുടെ കക്ഷിയെ സഹായിക്കാൻ സ്വീകരിച്ചതു് വിചിത്രമായ ഒരു രീതിയായിരുന്നു. ഗ്രാഫിറ്റി പ്രശ്നത്തിനു് പരിഹാരം എന്ന ലക്ഷ്യവുമായി ഇലക്ഷൻ നേരിട്ട സ്ഥാനാര്‍ത്ഥിക്കു് വോട്ടു് നേടിക്കൊടുക്കാൻ SCL Group സ്പ്രെയേഴ്‌സിനെ ഏർപ്പാടാക്കി ഗ്രാഫിറ്റി സ്പ്രേ ചെയ്യിച്ചു! തിരഞ്ഞെടുപ്പിനു് മുൻപു് ഒരു പ്രശ്നം കൃത്രിമമായി ഊതിവീർപ്പിച്ചു് ആ പ്രശ്നത്തിനു് പരിഹാരം കാണുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന സ്ഥാനാര്‍ത്ഥിക്കു് വോട്ടു് ചെയ്യാൻ പ്രേരിപ്പിച്ചു് ജനങ്ങളെ സ്വാധീനിക്കുക! മനുഷ്യരെ ഒരു പ്രത്യേക ദിശയിലേക്കു് ഉന്തി, ഉദ്ദിഷ്ടഫലം ക്ലയന്റ്സിനു് അനുകൂലമായി മാറ്റിയെടുക്കുകയാണു് SCL Group-ന്റെ ജോലി. ടാർഗെറ്റഡ് ഇൻഫ്ലുവെൻസ് സ്ട്രാറ്റജി!

(arte റ്റിവിയിൽ വന്ന ഒരു റിപ്പോർട്ട് ഈ ലേഖനത്തിനു് സഹായകമായിട്ടുണ്ടു്.)

(ശേഷം അടുത്തതിൽ)

April 24 2020 09:03

ഡിജിറ്റല്‍ വിവരങ്ങളുടെ ദുര്‍വ്യവഹാരം – 2

റോബർട്ട് മെർസർ – റൈറ്റ്-വിങ് പൊളിറ്റിക്സിലെ ബ്ളാക്ക് ഹോൾ

1993-ൽ ലണ്ടനിൽ സ്ഥാപിക്കപ്പെട്ട SCL Group 2012 കാലഘട്ടത്തിലാണു് ഇന്റർനെറ്റ് ഡെയ്റ്റയുടെ പ്രാധാന്യം മനസ്സിലാക്കിയതും, ആ പുതിയ മാർക്കറ്റിൽ സ്ഥാനം പിടിക്കാനായി 2013 അവസാനത്തോടെ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സബ്സിഡിയറി കമ്പനി അമേരിക്കയിൽ സ്ഥാപിച്ചതും. അതിനായി അവർ കൂട്ടുപിടിച്ചതു് ഡെയ്റ്റ സ്പെഷലിസ്റ്റും ബില്യണയറുമായ റോബർട്ട് മെർസറെയാണു്. ട്രംപിന്റെ തിരഞ്ഞെടുപ്പിനുവേണ്ടിയും, ബ്രിട്ടണിലെ ബ്രെക്സിറ്റ്‌ മൂവ്മെന്റിനുവേണ്ടിയും പണം മുടക്കി സഹായിച്ചവനും, റൈറ്റ്-വിങ് രാഷ്ട്രീയത്തിന്റെ പ്രധാന സാമ്പത്തികസ്രോതസ്സുമായ റോബർട്ട് മെർസർ ആരെന്നു് അറിയുന്നതു് കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുതകും. ഫിസിക്സിലും മാത്തമാറ്റിക്സിലും ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റുമുള്ള റോബർട്ട് മെർസർ 1972-ൽ IBM റിസെർച്ചിൽ ചേർന്നാണു് തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നതു്. അവിടെവച്ചു് ലാങ്ഗ്വേജ്‌ പ്രോസസ്സിങ്ങിലും, മെഷീൻ ട്രാൻസ്‌ലേഷൻ ടെക്നിക്കിലും മെർസർ നൽകിയ സംഭാവനകളാണു് ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനും ഗൂഗിൾ ട്രാൻസ്‌ലേറ്റിനും അടിത്തറയിട്ടതു്.

1993-ൽ റിനൈസൻസ് ടെക്‌നോളജീസ് എന്ന ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഒരു ഓഫർ സ്വീകരിച്ചു് മെർസർ അവിടെയെത്തി. ഓഹരികളുടെ വിലയിൽ വരുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കാൻ മെർസർ ഡെവലപ്പ് ചെയ്ത അൽഗൊരിഥം ഉപയോഗിച്ചുള്ള ട്രെയ്‌ഡിങ് മെതഡ് വഴി, പത്തുവർഷങ്ങൾകൊണ്ടു് റിനൈസൻസ് ടെക്‌നോളജീസിന്റെ ഹെഡ്ജ് ഫണ്ട്സ് ലോകത്തിലെ ഏറ്റവും ആദായകരമായ ഇന്വെസ്റ്റ്മെന്റ് എന്ന ഖ്യാതി നേടി. റിനൈസൻസ് ടെക്‌നോളജീസിന്റെ co-CEO സ്ഥാനത്തെത്തിയ റോബർട്ട് മെർസർ അവിടെത്തന്നെ തന്റെ സ്വന്തം പണവും നിക്ഷേപിച്ചിരുന്നതിനാൽ, അതിവേഗം ധനികനാവുകയും ബില്യണയേഴ്സ് ക്ലബ്ബിലെത്തുകയും ചെയ്തു. എന്നിരിക്കിലും, പൊതുജീവിതത്തിൽ മെർസറുടേതായ ഒരു പ്രസ്താവനയോ സന്ദേശമോ കാണാൻ ആഗ്രഹിക്കുന്നവർ നിരാശപ്പെടേണ്ടിവരും. ജീവിതകാലം മുഴുവൻ ആരോടും സംസാരിക്കേണ്ട ആവശ്യം ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നു് കരുതുന്ന, ദുര്‍ഗ്രാഹ്യമായ ഒരു വ്യക്തിത്വം! ഒരു സ്വീകരണച്ചടങ്ങിൽ ഒരു മണിക്കൂർ പ്രസംഗിക്കണം എന്നു് വന്നപ്പോൾ, അതു് ഞാൻ ഒരാഴ്ചകൊണ്ടു് സംസാരിക്കുന്നത്ര വാക്കുകളാണു് എന്ന ക്ഷമാപണം നടത്തിയ മെർസർ, മനുഷ്യരുമായുള്ള സൗഹൃദത്തേക്കാൾ പൂച്ചകളുമായുള്ള സൗഹൃദമാണു് ഭേദം എന്ന അഭിപ്രായം പുലർത്തുന്നവനാണു്. അതിൽ വലിയ അത്ഭുതമില്ല. മനുഷ്യരുമായുള്ള ഇടപെടലുകളെക്കാൾ (മോണിറ്ററിലെ) അബ്സ്ട്രാക്റ്റായ സിമ്പളുകളുമായുള്ള ഇടപെടലുകളെ കൂടുതൽ ഇഷ്ടപ്പെടുന്ന മനുഷ്യരുണ്ടു്. ന്യൂട്ടൺ, കാന്റ്, ടെസ്ല തുടങ്ങിയവരെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അവരുടേതായ രീതിയിൽ എക്സെൻട്രിസിറ്റി പ്രദർശിപ്പിച്ചിരുന്നവരാണു്.

(ശ്രദ്ധിക്കുക: എക്സെൻട്രിസിറ്റി പ്രദർശിപ്പിച്ചാൽ ന്യൂട്ടനോ, കാന്റോ, ടെസ്ലയോ ഒക്കെ ആകാമെന്നു് ചിലർ കരുതുന്നുണ്ടെങ്കിലും അതൊരു തെറ്റിദ്ധാരണയാണു്. ഉദാഹരണത്തിനു്, സേതുരാമയ്യർ സിബിഐ ആണു് കേസുകെട്ടുകൾ അന്വേഷിക്കുന്നതു്, മമ്മൂട്ടിയല്ല. എന്നിരിക്കിലും, കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ, ലാവ്ലിൻ, സ്പ്രിങ്ക്ലർ, വാളയാർ മുതലായവ പോലുള്ള കേസുകൾ ആരാണു് അന്വേഷിക്കേണ്ടതു് എന്നൊരു അഭിപ്രായസർവ്വേ നടത്തിയാൽ, മമ്മൂട്ടി സിബിഐയെയും ഹേഡ് കുട്ടൻപിള്ളയെയും തറപറ്റിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.)

2012 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ മൊത്തം 20 മില്യൺ ഡോളർ നല്കിയാണു് പ്രതിലോമകാരികളായ സംഘടനകളെയും റൈറ്റ്-വിങ് ലോബ്ബി ഗ്രൂപ്പുകളെയും മെർസർ പിന്തുണച്ചതു്! ന്യൂയോർക്ക് ഗ്രൗണ്ട് സീറോയിൽ ഒരു മോസ്‌ക് പണിയുന്നതിനു് എതിരായുള്ള ഒരു പരസ്യത്തിനും മെർസർ സാമ്പത്തികസഹായം നൽകുകയുണ്ടായി. US അമേരിക്കയിലെ രാഷ്ട്രീയത്തിൽ മുതൽ മുടക്കുന്നതിനു്, 2010-നു് മുൻപു് വരെ, വ്യക്തികൾക്കു് മാക്സിമം 2700 ഡോളർ, സ്ഥാപനങ്ങൾക്കു് മാക്സിമം 5000 ഡോളർ എന്ന പരിധിയുണ്ടായിരുന്നു. ആ നിയമം ഭേദഗതി ചെയ്യിക്കാനായി സുപ്രീം കോർട്ടിൽ ഫയൽ ചെയ്യപ്പെട്ട ഒരു പരാതിയിൽ റോബർട്ട് മെർസർ പങ്കുചേർന്നു. രാഷ്ട്രീയത്തിൽ അമിതമായ നിക്ഷേപം നടത്തി അമേരിക്കയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിൽ നിന്നും വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കിയിരുന്ന, 60 വർഷങ്ങളായി നിലവിലിരുന്ന നിയമം, ജനത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന സുപ്രീം കോർട്ടിന്റെ വിചിത്രമായ വിധിയോടെ റദ്ദുചെയ്യപ്പെട്ടു. രാഷ്ട്രീയപ്പാർട്ടികൾക്കു് സാമ്പത്തികസഹായം നല്കുന്നതിനു് പരിധിയില്ലാതെയായി. മീറ്റിങ്ങുകൾ, പരസ്യങ്ങൾ തുടങ്ങിയ, പരിമിതമായ മുതൽമുടക്കു് മതിയാവുന്ന ഔദ്യോഗികപ്രചാരണങ്ങളോടൊപ്പം, സഹായസമിതികൾ രൂപീകരിച്ചു് ആർക്കും എത്ര പണം വേണമെങ്കിലും സമാഹരിക്കുകയും വിതരണം ചെയ്യുകയും ചെയ്യാമെന്നു് വന്നു. സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ലോബ്ബിയിസ്റ്റുകൾക്കു് കൈവന്ന സുവർണ്ണാവസരമായിരുന്നു അതു്. അന്തരീക്ഷമലിനീകരണമായാലും, മനുഷ്യരുടെ ആരോഗ്യസംരക്ഷണമായാലും, സ്വന്തം ലാഭം എന്ന ഒരേയൊരു ലക്ഷ്യത്താൽ നയിക്കപ്പെടുന്ന വൻകിട കമ്പനികൾക്കു് കീടനാശിനികൾ, ഹൈഡ്രോഫ്രാക്കിങ്, വനംനശീകരണം തുടങ്ങിയ വിഷയങ്ങളിൽ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവരെ അധികാരത്തിലെത്തിക്കാൻ സുപ്രീം കോർട്ടിന്റെ ആ വിധി വഴി തുറന്നു. രാഷ്ട്രീയത്തിൽ മുതൽ മുടക്കാൻ, സ്വന്തം മകൾ റെബേക്കയുടെ നായകത്വത്തിൽ, റോബർട്ട് മെർസറും രൂപീകരിച്ചു ഒരു സ്ഥാപനം: “മെർസർ ഫാമിലി ഫൗണ്ടേഷൻ”.

തീവ്രമായ ആശയങ്ങൾ പുലർത്തുന്നവൻ എന്ന നിലയിൽ മാധ്യമങ്ങളിൽ അധികം ശ്രദ്ധ കിട്ടാതിരുന്നതിനാൽ, ആ കുറവു് പരിഹരിക്കാൻ, സ്വന്തമായൊരു മാധ്യമം ആവശ്യമാണെന്നു് മനസ്സിലാക്കിയ മെർസർ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന “ബ്രൈറ്റ്ബാർട്ട്” എന്ന അൾട്രാ-റൈറ്റ്-വിങ് പത്രം 2011-ൽ 10 മില്യൺ ഡോളറിനു് വിലയ്ക്കുവാങ്ങി അതിന്റെ തലപ്പത്തു് തന്റെ വിശ്വസ്തനായ സ്റ്റീവൻ ബാനനെ നിയമിച്ചു. ഗോൾഡ്മാൻ സക്സിൽ ട്രെയ്‌ഡർ ആയിരുന്ന സ്റ്റീവൻ ബാനൻ, അൾട്രാകൺസർവേറ്റീവായ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഫിലിമുകളും സീരിയലുകളും നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ 1990-കളുടെ അവസാനം, “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി സ്ഥാപിച്ചു് ഹോളിവുഡ് പ്രൊഡ്യൂസറായവനാണു്. ബ്രൈറ്റ്ബാർട്ട് പത്രത്തെ ഏതാനും മാസങ്ങൾകൊണ്ടു് സ്റ്റീവൻ ബാനൻ പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പൊരുതൽയന്ത്രമാക്കി മാറ്റിയെടുത്തു. അമേരിക്കൻ ഗവണ്മെന്റിന്റെ നിയന്ത്രണം ഏറ്റെടുത്തു് ജനങ്ങളെ തമ്മിൽത്തമ്മിൽ ഭിന്നിപ്പിച്ചു് നശിപ്പിക്കുക എന്നതാണു് ആ പത്രത്തിലൂടെ മെർസർ-ബാന്നൻ കൂട്ടുകെട്ടു് വ്യക്തമായി പിന്തുടർന്നിരുന്ന ലക്ഷ്യം. കേംബ്രിഡ്ജ് അനലിറ്റിക്ക സ്ഥാപിക്കപ്പെട്ടപ്പോൾ, ആ കമ്പനിയുടെ ഡെപ്യൂട്ടി ചീഫായി അവരോധിക്കപ്പെട്ടതും മറ്റാരുമല്ല, സ്റ്റീവ് ബാനൻ തന്നെ! കമ്പനിയുടെ ലക്ഷ്യം തുടക്കത്തിലേതന്നെ വ്യക്തമാണു്: അമേരിക്കയിലെ ഇലക്ഷൻ ക്യാംപെയ്നുകളുടെ രീതിശാസ്ത്രങ്ങളിൽ സമൂലപരിവർത്തനം വരുത്തുക!

ലോസ് ഏഞ്ചലെസിലെ വിൽഷ്യർ ബുളെവാർഡ് 8383 എന്ന ബിൽഡിങ്ങിൽ സ്ഥിതിചെയ്തിരുന്ന “ബ്രൈറ്റ്ബാർട്ട് ന്യൂസ്” എന്ന വെബ്‌സൈറ്റിന്റെയും, “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെയും നിയന്ത്രകനും ധനദാതാവും, ട്രംപിനെ പ്രസിഡന്റ് പദവിയിലെത്താൻ സഹായിച്ച, ഇന്നു് 73 വയസ്സുള്ള റോബർട്ട് മെർസറായിരുന്നു. പത്രസമ്മേളനങ്ങളിൽ, തനിക്കുവേണ്ടി കുരയ്ക്കാത്തവർ എന്നു് തോന്നുന്ന ജേർണലിസ്റ്റുകളുടെ നേരേ വിരൽ ചൂണ്ടി, “നീ ഫെയ്ക്ക് ന്യൂസാണു്, നീയും ഫെയ്ക്ക് ന്യൂസാണു്” എന്നു് ഒച്ചവയ്ക്കുന്ന അതേ ട്രംപിനും, റൈറ്റ്-വിങ് പൊളിറ്റിക്സിനും സഹായകമായവിധം മുടക്കമില്ലാതെ ഫെയ്ക് ന്യൂസ് കെട്ടിച്ചമയ്ക്കുന്നതിലാണു് ബ്രൈറ്റ്ബാർട്ട് ന്യൂസ് സ്‌പെഷലൈസ് ചെയ്തിരുന്നതു് എന്നതു്, പ്രൊപ്പഗാൻഡയല്ലാത്ത വാർത്തകൾ അധികം പരിചയമില്ലാത്ത മലയാളികളിൽ അത്ഭുതമൊന്നും ഉണ്ടാക്കാൻ വഴിയില്ലെങ്കിലും, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ അതു് ഗുരുതരമായി കാണേണ്ട ഒരു അവസ്ഥാവിശേഷമാണു്.

രാഷ്ട്രീയമായും മാധ്യമപരമായും അനുയോജ്യമായ ഒരു നെറ്റ്വർക്ക് രൂപപ്പെടുത്തിയ മെർസർക്കു് തന്റെ റൈറ്റ്-വിങ് ഐഡിയോളജി നടപ്പിൽ വരുത്താൻ അടുത്തതായി വേണ്ടതു് ഒരു പ്രസിഡന്റ്ഷ്യൽ ക്യാൻഡിഡേയ്റ്റിനെയായിരുന്നു. 2015-ലെ പ്രാഥമികമത്സരത്തിൽ ടെക്‌സസ് സെനറ്ററും റൈറ്റ്-വിങ് ഹാർഡ്‍ലൈനറുമായ റ്റെഡ് ക്രൂസിനെ സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ച മെർസർ അതിനായി “കീപ്പ് ദ പ്രോമിസ് ” എന്ന പേരിൽ ഒരു കമ്മിറ്റിയുണ്ടാക്കി. 13 മില്യൺ ഡോളർ സഹായധനവും നൽകി. പക്ഷേ, റിപ്പബ്ലിക്കൻസ് അപ്രതീക്ഷിതമായി നിർത്തിയ ഡൊണാൾഡ് ട്രംപിനു് മുന്നിൽ റ്റെഡ് ക്രൂസിനു് പിൻവാങ്ങേണ്ടിവന്നപ്പോൾ, മെർസർ ട്രംപിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. “കീപ്പ് ദ പ്രോമിസ് ” എന്ന ക്രൂസ് കമ്മിറ്റിയെ, “മെയ്ക്ക് അമേരിക്ക നമ്പർ വൺ” എന്ന പേരുനല്കി,15 മില്യൺ ഡോളർ സഹായധനത്തോടെ ട്രംപിനുവേണ്ടിയുള്ള കമ്മിറ്റിയാക്കി രൂപാന്തരപ്പെടുത്തി. 2016-ൽ ഡൊണാൾഡ് ട്രംപും “മെയ്ക്ക് അമേരിക്ക നമ്പർ വൺ” കമ്മിറ്റിയുടെ അദ്ധ്യക്ഷയും മെർസറുടെ മകളുമായ റെബേക്കയും പങ്കെടുത്ത ഒരു അത്താഴവിരുന്നിൽവച്ചു്, ട്രംപിന്റെ ഇലക്ഷൻ പ്രചാരണം കയോട്ടിക്കും അൺപ്രൊഫഷണലുമാണെന്നും, ജയിക്കണമെങ്കിൽ പ്രചാരണയന്ത്രം സമൂലം അഴിച്ചുപണിയണമെന്നും, അതിനുവേണ്ട സാമ്പത്തികവും മാധ്യമപരവുമായ പിന്‍തുണ നൽകാൻ തന്റെ കുടുംബം സന്നദ്ധമാണെന്നും റെബേക്ക ട്രംപിനെ അറിയിച്ചു. ഇലക്ഷൻ പ്രചാരണത്തിന്റെ തലവനെ മാറ്റി പകരം മെർസർ കുടുംബത്തിന്റെ വിശ്വസ്തനായ സ്റ്റീവൻ ബാനനെ നിയമിക്കുക എന്നതു് മാത്രമായിരുന്നു നിബന്ധന. അത്താഴവിരുന്നിന്റെ അവസാനത്തോടെ എല്ലാം തീരുമാനമായി. ട്രംപിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ ഒന്നാം ചീഫ് സ്ഥാനത്തു് സ്റ്റീവൻ ബാനൻ, രണ്ടാം സ്ഥാനത്തു്, “കീപ്പ് ദ പ്രോമിസ് ” കമ്മിറ്റിയുടെ ചീഫ് ആയിരുന്ന കെല്ല്യൻ കോൺവേ, മൂന്നാം സ്ഥാനി മെർസറുടെ കുടുംബസുഹൃത്തായ ഡേവിഡ് ബോസി. അങ്ങനെ റിപ്പബ്ലിക്കൻസിന്റെ പ്രസിഡന്റ്ഷ്യൽ ഇലക്ഷൻ പ്രചാരണത്തിന്റെ പൂർണ്ണ നിയന്ത്രണം മെർസർ തന്റെ പിടിയിലൊതുക്കി.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സ്ഥാപനശേഷം അധികം താമസിയാതെ അവർ ലക്ഷക്കണക്കിനു് അമേരിക്കൻ ജനതയുടെ ഡെയ്റ്റ അവരുടെ അറിവില്ലാതെ സമാഹരിക്കാൻ തുടങ്ങി. എങ്ങനെയാണു് അതു് സാദ്ധ്യമാകുന്നതു്? ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ തുടങ്ങിയ ആധുനികസൗകര്യങ്ങൾ ഉപയോഗിക്കുന്ന ഏതൊരു മനുഷ്യനും അവനറിയാതെതന്നെ അവനെ സംബന്ധിക്കുന്ന ആയിരക്കണക്കിനു് ഇൻഫർമേഷനുകൾ ഇന്റർനെറ്റിലേക്കു് കയറ്റിവിടുന്നുണ്ടു്: പ്രായം, വരുമാനം, ഹോബ്ബീസ്, പർചേസസ്, മതം, രാഷ്ട്രീയം തുടങ്ങിയ എത്രയോ കാര്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ. ഈ വിവരങ്ങളാണു് കേംബ്രിഡ്ജ് അനലിറ്റിക്ക വാങ്ങുന്നതു്. ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, ബാങ്കുകൾ, ഹെൽത്ത് ഇന്‍ഷ്വറന്‍സുകൾ, ഫെയ്‌സ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ, പേർസണൽ ഡെയ്റ്റ കിട്ടാൻ കഴിയുന്ന എല്ലാ ഇടങ്ങളിൽ നിന്നും അവർ ഡെയ്റ്റ വാങ്ങിയിരുന്നു. അമേരിക്കയിൽ ജീവിക്കുന്ന, പ്രായപൂർത്തിയായ ഓരോരുത്തരുടെയും നാലായിരം മുതൽ അയ്യായിരം വരെ എന്ന കണക്കിൽ 23 കോടി മനുഷ്യരുടെ ഇൻഫർമേഷനുകളാണു് അതുവഴി അവർ ശേഖരിച്ചതു്! ആ ഡെയ്റ്റ കൊണ്ടു് എന്താണു് അവർ ചെയ്യുന്നതു്? അതു് അവരുടെ പരസ്യം തന്നെ വ്യക്തമാക്കുന്നുണ്ടു്:

“സമ്മതിദായകരെ ടാർഗെറ്റ് ഗ്രൂപ്പുകളായി തരംതിരിക്കാൻ, ഇതുവരെയുള്ള പൊളിറ്റിക്കൽ ക്യാംപെയ്ൻ ഉപയോഗിച്ചിരുന്നതു് ജിയോഗ്രാഫിക്കൽ ഡിസ്ട്രിബ്യൂഷനും, പ്രായം, ലിംഗം തുടങ്ങിയ ഡെമോഗ്രാഫിക് ഇൻഫർമേഷനുകളുമായിരുന്നു. അതു് ഒരു പരിധിവരെ ഫലപ്രദമായിരുന്നെങ്കിലും, സമ്മതിദായകരുടെ പെരുമാറ്റരീതികൾ നിശ്ചയിക്കാൻ ആവശ്യമുള്ള വ്യക്തിപരവും പ്രധാനവുമായ വിശദാംശങ്ങള്‍ അതിൽ ഉൾപ്പെട്ടിരുന്നില്ല. പക്ഷേ ഞങ്ങൾ, അമേരിക്കൻ സമ്മതിദായകരുടെ ജിയോഗ്രാഫിക്കും ഡെമോഗ്രാഫിക്കുമായ ഡെയ്റ്റയെ, റീജിയണൽ പൊളിറ്റിക്സ്, കൺസ്യൂമർ ബിഹേവിയർ, ലൈഫ്‌സ്റ്റൈൽ മുതലായ അയ്യായിരം വരെ ഡെയ്റ്റ കൂടി ചേർത്തു് വിപുലീകരിക്കുന്നു. അതുകൂടാതെ, “Openness, Conscientiousness, Extraversion, Agreeableness, Neuroticism” എന്നിവയുടെ അതുല്യമായ ഒരു പുതിയ തലം കൂടി ഞങ്ങൾ അതിനോടു് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. വോട്ടേഴ്‌സിനെ സംബന്ധിച്ചു് സമഗ്രമായ ഒരു കാഴ്ചപ്പാടു് സൃഷ്ടിക്കാൻ അതു് സഹായിക്കുന്നു. അതുവഴി, ആരെ, ഏതു് സന്ദേശം കൊണ്ടു് സ്വാധീനിക്കാനാകുമെന്നു് അറിയാൻ കഴിയും. ഞങ്ങൾ അതിനെ ബിഹേവിയറൽ മൈക്രോടാർഗെറ്റിങ്‌ എന്നു് വിളിക്കുന്നു. ഏതു് സമ്മതിദായകവിഭാഗത്തെ സ്വാധീനിച്ചാലാണു് നിങ്ങൾക്കു് തിരഞ്ഞെടുപ്പു് ജയിക്കാൻ കഴിയുന്നതെന്നു് ഡെയ്റ്റ റിസേർച്ചേഴ്‌സ്, സൈക്കോളജിസ്റ്റ്സ്, പൊളിറ്റിക്കൽ ക്യാംപെയ്ൻ എക്സ്പെർട്സ് എന്നിവർ ഉൾക്കൊള്ളുന്ന ഞങ്ങളുടെ ടീമിനു് നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയും.”

റോബർട്ട് മെർസറുടെ സാമ്പത്തികസഹായത്തോടെയും, സ്റ്റീവൻ ബാനന്റെ നേതൃത്വത്തിലും ശേഖരിച്ച ഡെയ്റ്റയുടെ അടിസ്ഥാനത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രസിഡന്റ്ഷ്യൽ ക്യാൻഡിഡേയ്റ്റായ ഡൊണാൾഡ് ട്രംപിനു് അവരുടെ സേവനം വാഗ്ദാനം ചെയ്തെങ്കിലും ട്രംപ് മാസങ്ങളോളം ആ സഹായം സ്വീകരിക്കാൻ തയ്യാറായില്ല. 2016 ജൂൺ 23-നു് ഒരു റെഫെറെൻഡം വഴി ആരും പ്രതീക്ഷിക്കാതിരുന്ന വിധം യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടാൻ ബ്രിട്ടീഷ് ജനത തീരുമാനിച്ചു. ബ്രെക്സിറ്റ്‌ അനുകൂലികൾ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായത്തോടെ വളരെ ഒഫെൻസീവായ ഒരു ഇന്റർനെറ്റ് ക്യാംപെയ്ൻ നടത്തിയിരുന്നു. ബ്രെക്സിറ്റ് പാർട്ടി ലീഡർ നൈജിൽ ഫരാജിന്റെ ഉത്തമസുഹൃത്തായ റോബർട്ട് മെർസറാണു് ബ്രെക്സിറ്റ് ക്യാംപെയിന്റെ പ്രവർത്തകരെ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം തേടാൻ ഉപദേശിച്ചതു്. റോബർട്ട് മെർസറും നൈജിൽ ഫരാജുമെല്ലാം “ഒരു കുടുംബത്തിലെ അംഗങ്ങൾ” ആയതിനാൽ, ബ്രെക്സിറ്റ് ക്യാംപെയിനു് നല്കിയ സേവനത്തിനു് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രതിഫലമൊന്നും വാങ്ങിയില്ലത്രെ! 2016 ജൂൺ അവസാനത്തോടെ, കേംബ്രിഡ്ജ് അനലിറ്റിക്കയോടൊത്തുള്ള കൂട്ടുപ്രവര്‍ത്തനത്തിനു് ട്രംപ് സമ്മതം നൽകി. ജൂലൈ 29 മുതൽ ഒക്ടോബർ 19 വരെ നാലു് പേയ്‌മെന്റുകളായി 56 ലക്ഷം ഡോളർ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് ലഭിച്ചു. ആ സമയത്തുതന്നെ റോബർട്ട് മെർസറുടെ “മെയ്ക്ക് അമേരിക്ക നമ്പർ വൺ” വക 54 ലക്ഷം ഡോളറും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് കിട്ടിയിരുന്നു. ട്രംപ് ക്യാംപെയിന്റെ പേരിൽ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് ലഭിച്ചതു് മൊത്തം 110 ലക്ഷം ഡോളറാണു്. റോബർട്ട് മെർസറുടെ നിയന്ത്രണത്തിലുള്ള ഇലക്ഷൻ മെഷീനറി 2016 ഓഗസ്റ്റ് മുതൽ ഡൊണാൾഡ് ട്രംപിനുവേണ്ടി ഹൈസ്പീഡിൽ പ്രവർത്തിക്കാൻ തുടങ്ങി.

പക്ഷേ, മെർസർക്കു് ഒരശ്രദ്ധ പറ്റി. ഇലക്ഷൻ പ്രചാരണത്തിന്റെ ആദ്യത്തെ അഞ്ചു് മാസങ്ങളിൽ സ്റ്റീവൻ ബാനനു് പേയ്‌മെന്റുകൾ ലഭിച്ചതായി ട്രംപിന്റെ ഇലക്ഷൻ പ്രചാരണഅക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, റോബർട്ട് മെർസറുടെ “മെയ്ക്ക് അമേരിക്ക നമ്പർ വൺ” കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്നും സ്റ്റീവൻ ബാനൻ തലവനായ “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയ്ക്കു് അഞ്ചു് മാസങ്ങളിലായി 302500 ഡോളർ ലഭിച്ചിട്ടുമുണ്ടു്. അതായതു്, തന്റെ ജോലിക്കുള്ള ശമ്പളം സ്റ്റീവൻ ബാനനു് ലഭിച്ചതു് ഗ്ലിറ്ററിങ് സ്റ്റീൽ എന്ന സ്വന്തം കമ്പനിയിലേക്കു് എന്ന നിലയിൽ വളഞ്ഞ വഴിയിലൂടെയാണു്. അതു് നിയമവിരുദ്ധമായ ഇലക്ഷൻ ഫൈനാൻസിങ് എന്ന വകുപ്പിൽ കുറ്റകൃത്യമാണു്.

(അടുത്തഭാഗം, അവസാനഭാഗം: അമേരിക്കയിലെ ഇലക്ഷൻ സിസ്റ്റത്തിന്റെ പ്രത്യേകതയും ട്രംപിന്റെ വിജയവും)

April 26 2020 12:37

“സർ, നിങ്ങളുടെ അഭിപ്രായം ഞാൻ പങ്കിടുന്നില്ല, പക്ഷേ അത് പ്രകടിപ്പിക്കാനുള്ള അവകാശം നിങ്ങൾക്കു് ലഭിക്കുന്നതിനായി എന്റെ ജീവൻ നൽകാൻവരെ ഞാൻ തയ്യാറാകും.”

വോൾട്ടെയറുടെ ഈ അഭിപ്രായം ഏറ്റവും കൂടുതൽ ഉദ്ധരിച്ചു് കേട്ടിട്ടുള്ളതു് മല്ലു സഖാക്കളിൽനിന്നുമാണു്. എന്നുവച്ചാൽ, അവരാണല്ലോ കേരളത്തിലെ ബൗദ്ധികത, നവോത്ഥാനം, ആരോഗ്യസംവിധാനങ്ങൾ, പെണ്ണുങ്ങളെ മുലക്കച്ച കെട്ടിക്കൽ, “കൃഷിഭൂമി കർഷകനു്, കൃഷി തമിഴനു്, ബീഫ് മലയാളിക്കു്, ഡെയ്റ്റ സ്പ്രിങ്ക്ലർക്കു്”, മുതലായ, ലെനിൻ മോഡൽ പഞ്ചവത്സരപദ്ധതികളുടെ മൊത്തവ്യാപാരികൾ! വിശുദ്ധ മാർക്സ് സഹദായുടെ നാമത്തിൽ മല്ലു സഖാക്കൾ കനിഞ്ഞനുവദിക്കുന്ന റേഷൻകൊണ്ടു് അല്ലറചില്ലറ വ്യാപാരം നടത്തി അഷ്ടിക്കുള്ള വഹകൾ സമ്പാദിച്ചു് അടങ്ങിയൊതുങ്ങി ജീവിക്കാൻ ബാദ്ധ്യസ്ഥരാണു്, “അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു് നടക്കുന്ന” ഊളകളും പരനാറികളുമായ മറ്റിനം ഹോമോ സാപ്പിയൻസ് എന്ന കാര്യത്തിലും ഒരു തർക്കത്തിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.

എന്തൊക്കെ പറഞ്ഞാലും, മാർക്സിസ്റ്റ് സഖാക്കൾക്കു്, മലമിളകി വന്നാലും, സോറി, മലയിളകിവന്നാലും അചഞ്ചലവും, പ്രളയഫണ്ടു് പോലെ ക്രിസ്റ്റൽ ക്ലിയറും, സ്പ്രിങ്ക്ലർ കരാർ പോലെ സുതാര്യവുമായ ഒരു നിലപാടുണ്ടു്. ഇന്നലെപ്പറഞ്ഞതിന്റെ നേർവിപരീതം നാളെപ്പറയുന്ന രീതി അവർക്കില്ല. അതിന്റെ പേരിലാണു് ഞാൻ അവരെ ബഹുമാനിക്കുന്നതും, വിലമതിക്കുന്നതും.

അതുകൊണ്ടു്, “രാജകല്പന” കത്തിക്കലിൽ എന്റെ അചഞ്ചലവും, ക്രിസ്റ്റൽ ക്ലിയറും, വ്യക്തവുമായ നിലപാടു്: അദ്ധ്യാപകർ രാജകല്പന കത്തിച്ച നടപടി ഞാൻ പങ്കിടുന്നില്ല, പക്ഷേ രാജകല്പന കത്തിക്കാനുള്ള അവകാശം അവർക്കു് ലഭിക്കുന്നതിനായി, വോൾട്ടെയറെപ്പോലെ, എന്റെ ജീവൻ നൽകാൻവരെ ഞാനും തയ്യാറാകും.

പൊതുവേ പറഞ്ഞാൽ, അക്ഷരങ്ങൾ കത്തിയ്ക്കപ്പെടുന്നതിനോടു് എനിക്കു് യോജിപ്പില്ല. പക്ഷേ, ആരെങ്കിലും “ഫയർ മാസിക” കത്തിച്ചാൽ, അതിന്റെ പേരിൽ അവനെ ഫയർ ചെയ്യാനോ, തേജോവധം ചെയ്യാനോ, പെട്രോൾ ഒഴിച്ചു് കത്തിയ്ക്കാനോ എന്നെ പ്രതീക്ഷിക്കുകയും വേണ്ട.

ദാറ്റ്‌സോൾ യുവറോണർ!

April 26 2020 15:38

വാർദ്ധക്യസഹജമായ കാരണങ്ങളാൽ ആസന്നമരണരായ ഒന്നുരണ്ടു് ബന്ധുക്കളുടെ മരണക്കിടക്കക്കരികെ, ബാല്യത്തിൽ അമ്മയോടൊത്തു് നിൽക്കേണ്ടി വന്നിട്ടുള്ളതിനാൽ, അന്ത്യശ്വാസം വലിക്കുന്നവരെ അവരുടെ സമീപത്തുനിന്നും മാറാതെ ഉറ്റുനോക്കി നില്ക്കുന്നതു് ചിലർക്കു് ഒരു ഹരമാണെന്നു് മനസ്സിലാക്കാൻ എനിക്കു് കഴിഞ്ഞിട്ടുണ്ടു്. രണ്ടോ മൂന്നോ, ചിലപ്പോൾ അതിൽക്കൂടുതലോ മിനിറ്റുകൾ ഇടവിട്ടു് ഉയരുന്ന ദുഷ്കരമായ ഞരക്കങ്ങൾ, ഒരു പ്രേതസംഗീതംപോലെ കേൾക്കുന്നതിലെ സായുജ്യം മാത്രമല്ല, ഞരക്കം കേൾക്കുന്നില്ലെന്നു് വന്നാൽ, മറ്റാരിലും മുന്നേ അതു് മനസ്സിലാക്കി, “പോയി” എന്നോ, “തീർന്നു” എന്നോ “ഡെത്ത്‌ സർട്ടിഫിക്കറ്റ്” ഇഷ്യൂ ചെയ്തു് “മരണക്കാഴ്ചയുള്ള” ഒരു അസാദ്ധ്യനാണു് താൻ എന്നൊരു ധാരണ ഗോത്രാംഗങ്ങളിൽ സൃഷ്ടിച്ചെടുക്കുക എന്നൊരു ഗൂഢലക്ഷ്യവും നിർന്നിമേഷമായ ആ കാത്തുനില്പിനു് പിന്നിലുണ്ടു് എന്നാണു് എനിക്കു് തോന്നുന്നതു്.

ബന്ധുവർഗ്ഗത്തിൽപ്പെട്ട തന്റെ ശത്രുക്കളിൽ ആരെങ്കിലും മരണക്കിടക്കക്കരികിൽ ഹാജർ വച്ചിട്ടില്ല എന്നു് കാകദൃഷ്ടിയിലൂടെ കണ്ടാൽ, അവൻ/അവൾ വന്നു് കണ്ടിട്ടല്ലാതെ പോകില്ല എന്നും മറ്റുമുള്ള കമന്റുകൾ ദീർഘനിശ്വാസത്തോടൊപ്പം ഇക്കൂട്ടർ പബ്ലിഷ് ചെയ്യാറുണ്ടു്. കുറ്റപ്പെടുത്തലിന്റെ അണ്ടർടോണുള്ള ഇത്തരം കമന്റുകൾ, “ചാകാൻ കിടന്നോരെ കാണാൻ വരാത്ത ദ്രോഹീ, നിന്നെപ്പിന്നെക്കണ്ടോളാം” എന്ന വൈരാഗ്യചിന്ത, മറ്റു് വട്ടംകൂടികളിൽ ജനിപ്പിക്കാൻവേണ്ടിക്കൂടിയാണു്. – ഇനാമായി വിതരണം ചെയ്യപ്പെടുന്ന ഒരുതരം നാരദലേഹ്യം!

May 2020

May 3 2020 18:19

കുറ്റവാളികൾ മുഖം നോക്കാതെ ശിക്ഷിക്കപ്പെടും, ശിക്ഷിക്കപ്പെടപ്പെടും, ശിക്ഷിക്കപ്പെടപെടയ്ക്കപ്പെടും!

May 3 2020 18:20

സമ്പത്തുകാലത്തു് തൈപത്തുവച്ചാൽ, ആപത്തുകാലത്തു് കാപത്തുതിന്നാം.

നേരമുള്ള കാലത്തു് സ്റ്റാറ്റസുകൾ പോസ്റ്റിയാൽ, നേരമില്ലാക്കാലത്തു് മെമ്മറീസ്‌ ഷെയർ ചെയ്യാം.

നേരത്തും കാലത്തും സമ്പത്തു് ഡൽഹിയിൽ പോയാൽ, ലോക്ക്ഡൗൺ കാലത്തു് നേരത്തും കാലത്തും ഡൽഹീന്നു് പോരാം. വീട്ടിലെ കൂട്ടിൽ അടച്ചിരുന്നു് കൊറോണയ്ക്കെതിരെ സമ്പന്നമായി പൊരുതുകയും ചെയ്യാം.

May 4 2020 07:24

കക്ഷിരാഷ്ട്രീയവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള സ്റ്റാറ്റസുകൾ ദിവസേന ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഉറക്കം കിട്ടാത്തവരും ദുരന്തകാലങ്ങളിൽ മറ്റുള്ളവരെ ഉപദേശിക്കുന്നതു് കാണാറുണ്ടു്:

“കൊറോണക്കാലത്തും നിപ്പകാലത്തും പ്രളയകാലത്തുമൊന്നുമല്ല മനുഷ്യർ കക്ഷിരാഷ്ട്രീയം പറയേണ്ടതു്”!

ഏകാന്തമൂകമായ അവരുടെ ദുരന്തകാലരാവുകളെപ്പറ്റിയാവണം കവി ഇപ്രകാരം പാടിയതു്:

“രാഗേന്ദുകിരണങ്ങൾ ഒളിവീശിയില്ല
രജനീകദംബങ്ങൾ മിഴിചിമ്മിയില്ല
മൂകോത്സവങ്ങൾക്കു് നിറമാല ചാർത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവരുടെ രാവുകൾ
എന്നും അവരുടെ രാവുകൾ.” 😢

May 4 2020 10:27

മൂക്കോളം മുങ്ങിയാൽ പിന്നെ വെള്ളത്തിന്റെ ആഴം മൂവാളോ നാലാളോ എന്നതൊരു പ്രശ്നമല്ല എന്നു് മുങ്ങിച്ചാകാൻ പോകുന്നവർ പറഞ്ഞു് കേട്ടിട്ടുണ്ടു്. തള്ളിമറിക്കലിന്റെ കാര്യവും അതുപോലെതന്നെ. ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഓടുന്ന തീവണ്ടിയെവരെ തള്ളാൻ മടിക്കുന്നവരല്ല മനുഷ്യർ. പിന്നിൽ നിന്നെങ്കിൽ പിന്നിൽ നിന്നു്, മുന്നിൽ നിന്നെങ്കിൽ മുന്നിൽ നിന്നു്! തമ്പ്രാന്റെ തൃപ്തിയാണു് തള്ളരുടെ തൃപ്തി. തമ്പ്രാക്കളെ പ്രസാദിപ്പിക്കാൻവേണ്ടി എത്രയെത്ര അടിയാളർ ബ്രേക്കുപൊട്ടി താമരശേരി ചുരമിറങ്ങിവരുന്ന പാണ്ടിലോറികൾക്കു് മുന്നിൽ നെഞ്ചാംകൊട്ടയും വിരിച്ചു് നിന്നിട്ടില്ല!?

May 4 2020 12:49

LDF അനുയായികളുടെ കാഴ്ചപ്പാടിൽ, UDF ചെയ്ത തെറ്റുകൾ മൊത്തമായും ചില്ലറയായും LDF ആവർത്തിക്കുന്നതിൽ തെറ്റൊന്നുമില്ല. ആ നിലപാടു് ശരിയെങ്കിൽ, UDF-നെ താഴെയിറക്കി LDF-നെ അധികാരത്തിലേറ്റാൻ തയ്യാറാകുന്ന ജനം കംപ്ലീറ്റ് ബനാനകളായിരിക്കണം.

UDF അനുയായികളുടെ കാഴ്ചപ്പാടിൽ, LDF ചെയ്ത തെറ്റുകൾ മൊത്തമായും ചില്ലറയായും UDF ആവർത്തിക്കുന്നതിൽ തെറ്റൊന്നുമില്ല. ആ നിലപാടു് ശരിയെങ്കിൽ, LDF-നെ താഴെയിറക്കി UDF-നെ അധികാരത്തിലേറ്റാൻ തയ്യാറാകുന്ന ജനം കംപ്ലീറ്റ് ബനാനകളായിരിക്കണം.

ജനം ബനാനകളായിരിക്കുന്നതാണു് മൂലത്തിൽ കുടികൊള്ളുന്ന മുഴുവൻ പ്രശ്നങ്ങളുടെയും കാരണം. ജനം കേവലം കാച്ചിലുകളോ, ചേനകളോ, ചേമ്പുകളോ, കുമ്പളങ്ങകളോ, വെള്ളരിക്കകളോ, അതുമല്ലെങ്കിൽ, വെറും പൈങ്ങകളെങ്കിലുമോ ആയിരുന്നെങ്കിൽ, മൂലത്തിൽ, അതായതു് അടിസ്ഥാനപരമായി, കുടികൊള്ളുന്ന അത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. മൂലാധാരത്തിൽ ത്രികോണാകൃതിയിൽ ഇരിക്കുന്ന കുണ്ഡലിനിപരമായ പ്രശ്നങ്ങളൊന്നും പൊതുജനസമൂഹത്തിനില്ലെങ്കിൽ, പ്രശ്നപരിഹാരത്തിനു് കവടി നിരത്തേണ്ടതോ, മഷിയിട്ടു് നോക്കേണ്ടതോ ആയ ആവശ്യം വരുന്നില്ല.

എങ്കിൽ, സാധാരണഗതിയിൽ രണ്ടു് കാലുകളിൽ നടക്കേണ്ടവരെങ്കിലും, സോമരസസ്വാമിയുടെ ശാപം മൂലം, ഇഴഞ്ഞുനടക്കാനോ, കിട്ടുന്നിടത്തു് ചുരുണ്ടുകൂടി കിടക്കാനോ വിധിക്കപ്പെട്ട, വൈതാളികമൂർഖൻ, ചേനത്തണ്ടൻ, മഞ്ഞച്ചേര, പച്ചിലപ്പാമ്പു്, മാക്രിനീർക്കോലി, തുടങ്ങിയ ഇനങ്ങളിൽ പെട്ട മോഡേൺ മല്ലു പാമ്പുകൾക്കു് മന്ത്രിസന്നിധാനങ്ങൾ ഔദ്യോഗികമായി വില്ക്കുന്ന വ്യാജമദ്യം വഴി ലഭിക്കുന്ന, ഛർദ്ദിയുടെയും, മലത്തിന്റെയും, മൂത്രത്തിന്റെയും മണമുള്ള അനേകകോടികൾ, തിരഞ്ഞെടുപ്പുകൾ പോലുള്ള കവടി നിരത്തലുകൾക്കായും, ലോക കേരള സഭ (എല്‍. കെ. എസ്‌), ഭരണ പരിഷ്ക്കാര സഭ (ബി. പി. എസ്.), ചുമ്മാ കമ്മീഷൻ സഭ (സി. സി. എസ്‌.), തുടങ്ങിയ, എണ്ണമറ്റ മറ്റിനം മാമാങ്കങ്ങൾക്കായും ഊറ്റിയൂറ്റി കൊടുക്കാതെയും, “ശമ്പളം പിടിച്ചുപറി ഓർഡിനൻസ്” (എസ്. പി. ഒ.) എന്ന ഡെസ്‌പ്പോട്ടിക്ക് മോഡൽ തുറുപ്പുചീട്ട് ഇറക്കിക്കളിക്കാതെയും, സംസ്ഥാനസാമ്പത്തികം, (ദുരന്തകാലത്തു് കക്ഷിരാഷ്ട്രീയം പറയാതെ, വിശപ്പിനെപ്പറ്റിയും, ആഹാരത്തെപ്പറ്റിയും, അതിഥിത്തൊഴിലാളികളെപ്പറ്റിയും, ഇ. എം. എസ്സിനെപറ്റിയും, എ. കെ. ജിയെപ്പറ്റിയും സരിതയെപ്പറ്റിയുമെല്ലാം പറഞ്ഞു്), ഏറിയോ കുറഞ്ഞോ നീതികരിക്കപ്പെടാവുന്ന വിധത്തിൽ ഒരുവിധം പൊരുത്തപ്പെടുത്തി മുന്നോട്ടു് പോകാൻ മുഖ്യകാര്യ-ആഭ്യന്തരകാര്യ-ധനകാര്യ-ആരോഗ്യകാര്യ-വൈദ്യുതികാര്യ-പട്ടികജാതി-പട്ടികവർഗ്ഗ-ക്ഷേമ- ഹേമ-ഹോമ-ഊമ-സാംസ്കാരിക-സാംസ്കൃതിക-പാർലമെന്റ്കാര്യ വകുപ്പുകളിലെ മന്ത്രിമന്തൻസിനു് കഴിയുമായിരുന്നു.

ഭർത്താവു് ഭിക്ഷയെടുത്തു് കൊണ്ടുവരുന്നതുകൊണ്ടു്, അവനും മക്കൾക്കും തനിക്കും വേണ്ടി “വെന്തുവേവിച്ചു്” കൊടുക്കാൻ വേണ്ട വസ്തുവകകൾ കണ്ടെത്തുകയും, ഒന്നും കൊണ്ടുവരാൻ അവനു് കഴിയാതെപോകുന്ന അനിശ്ചിതദിവസങ്ങൾക്കായി ഉള്ളതിൽ നിന്നും എന്തെങ്കിലും മിച്ചം വയ്ക്കുകയും ചെയ്യുന്ന ഏതെങ്കിലുമൊരു സ്ത്രീയെ കേരളത്തിന്റെ ധനകാര്യമന്ത്രിയാക്കിയാൽ, അവൾ ഇന്നത്തേതിനേക്കാൾ എത്രയോ ഭേദമായി കേരളത്തിലെ ധനകാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കേരളത്തിലെ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന മറ്റേതൊരു വകുപ്പിന്റെ കാര്യവും ഇതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. മൂക്കില്ലാത്തിടത്തു് മുറിമൂക്കൻ രാജാവു്! അവകാശവാദങ്ങൾ താരതമ്യം ചെയ്യാനുള്ള സാദ്ധ്യതകൾ ഇല്ലാത്തിടത്തു് തോറ്റു് തൊപ്പിയിട്ടവനും “നമ്പർ വൺ”!

May 5 2020 14:10

ഭാഷയും, മല്ലുക്കളുടെ പൊളിറ്റിക്കൽ കറക്ട്നെസ്സും!

ഭാഷയുടെയും, ഭാഷയെപ്പറ്റിയുമുള്ള പഠനം അറിവാകാമെങ്കിലും, ഭൂരിഭാഗം മല്ലുക്കളും ധരിച്ചുവച്ചിരിക്കുന്നതിൽ നിന്നും വിപരീതമായി, ഭാഷ അതിൽത്തന്നെ, “ജ്ഞാനം” എന്ന അർത്ഥത്തിൽ, അറിവല്ല. ജീവിവർഗ്ഗത്തിനു് ആശയവിനിമയത്തിനുള്ള ഒരു മാദ്ധ്യമം മാത്രമാണു് ഭാഷ. അക്ഷരങ്ങളെന്നോ, വ്യാകരണമെന്നോ കേട്ടിട്ടുപോലുമില്ലാത്ത വനവാസികളും, മയിലും കുയിലും മരംചാടികളും, മരങ്ങളും ചെടികളുമെല്ലാം അവയുടേതായ “ഭാഷ” ഉപയോഗിച്ചാണു് ആശയവിനിമയങ്ങൾ നടത്തുന്നതു്. മാക്കാൻ എന്താണു് ഉദ്ദേശിക്കുന്നതെന്നു് മരക്കാവിക്കു് പിടി കിട്ടാത്തതുകൊണ്ടു് മാക്കാന്റേതു് ശ്രേഷ്ഠഭാഷയല്ലെന്നോ, മാക്കാൻ വർഗ്ഗത്തിനു് ഭാഷയേയില്ലെന്നോ വേണമെങ്കിൽ മരക്കാവിക്കു് വിധിക്കാം. പക്ഷേ, അതുവഴി, മരക്കാവികൾ പറഞ്ഞാൽ കേൾക്കാത്ത വർഗ്ഗമാണെന്നൊരു തോന്നൽ മാക്കാൻ വർഗ്ഗത്തിനു് ഉണ്ടായിക്കൂടെന്നില്ല. “For every action, there is an equal and opposite reaction” എന്നാണല്ലോ ന്യൂട്ടനാണെങ്കിലും തന്റെ മൂന്നാം നിയമം വഴി നമ്മെ പഠിപ്പിച്ചതു്! എനിക്കറിയാത്തതുകൊണ്ടു്, നാല്പതു് ലക്ഷത്തിലേറെ മനുഷ്യർ സംസാരിക്കുന്ന “മംഗോളിയൻ” ഭാഷയല്ലാതാകുന്നില്ല.

നിലവിളക്കിന്റെ പ്രഭാപൂരത്തിൽ, വെറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പു്, ചക്രം, പൊന്നാട ഇത്യാദികളുടെ അകമ്പടിയോടെ, ഗ്രഹങ്ങളുടെ നില്പുവശം നോക്കി, ദൈവങ്ങളെയും ആത്മാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടു് ആവാഹിക്കുന്ന “ആദ്ധ്യാത്മികജ്ഞാനം” ഒഴികെയുള്ള ജ്ഞാനങ്ങൾ ജ്ഞാനമായി അംഗീകരിക്കാൻ മടിക്കുന്നവരാണു് ഭാരതീയർ എന്നതിനാൽ, “ജ്ഞാനം” എന്ന വാക്കു് ഭാരതീയസമിതികളിലും, സന്നിധാനങ്ങളിലും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. നിർവ്വാണം പ്രാപിക്കലാണു് ലക്ഷ്യമെങ്കിൽ, അതിനു് പറ്റിയ ആസന്നമരണചിന്താശകലങ്ങളോ, ശകലം കൂടുതലുകളോ വേറെ ധാരാളമുണ്ടല്ലോ താനും!

May 7 2020 11:14

“Sorrow is knowledge, those that know the most must mourn the deepest, the tree of knowledge is not the tree of life.” – Lord Byron

May 7 2020 13:27

സ്റ്റാറ്റിസ്റ്റിക്സിൽ നിന്നും കാണാൻ കഴിയുന്നതുപോലെ, നാല്പത്തൊമ്പതിനായിരം പേർ ഈ മ്യൂസിക്ക് വീഡിയോ ലൈക്ക് ചെയ്തു എന്നതു്, ആയിരത്തിമുന്നൂറുപേർക്കു് അതു് ഡിസ്ലൈക്ക് ചെയ്യാതിരിക്കാനുള്ള കാരണമായിരുന്നില്ല.

അതുപോലെതന്നെയാണു്, ജർമ്മനിയും ഈസ്റ്റ് യൂറോപ്പും അടക്കമുള്ള ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും മാർക്സിയൻ കമ്മ്യൂണിസത്തോടു് വിട പറഞ്ഞു എന്നതു്, മല്ലു മാർക്സിസ്റ്റുകൾക്കു് (മറ്റിനം കമ്മ്യൂണിസ്റ്റുകൾക്കും) കമ്മ്യൂണിസത്തോടു് വിട പറയുന്നതിനുള്ള കാരണമല്ലാതിരിക്കുന്നതും.

കാരണം, “ബുദ്ധിജീവികളായ” സാക്ഷാൽ മല്ലു മാർക്സിസ്റ്റുകൾക്കു്, മാർക്സിയൻ കമ്മ്യൂണിസം എന്നാൽ, സഖാവു് “കുമാരപിള്ള സഖാവും”, സഖാവു് പിണറായി വിജയൻ സഖാവും, സഖാവു് കോടിയേരി ബാലകൃഷ്ണൻ സഖാവും, സഖാവു് ആനത്തലവട്ടം ആനന്ദൻ സഖാവും, സഖാവു് എം. എം. മണി സഖാവും, സഖാവു് ചിന്ത ജെറോം സഖാവും, സഖാവു് എം. സി. ജോസഫൈൻ സഖാവും, സഖാവു് വി. എസ്. അച്യുതാനന്ദൻ സഖാവും, സഖാവു് കൊടി സുനി സഖാവും, ഒരു “സർവ്വതന്ത്രസ്വതന്ത്രശാസ്ത്രീയലോകത്തിനായി” ഈവക വിപ്ലവാത്മക മഹദ്ജന്മങ്ങളോടൊപ്പം പടവാളേന്തുന്ന എണ്ണമറ്റ, “ദീപയടിക്കടി-കുമ്മിയടിക്കടി-പമ്മിയടിക്കടി-ചുമ്മായടിക്കടി-അനന്തശങ്കരനാരായണ-ബാരിസ്റ്റർ-ഫിലോസഫിക്കൽ ” മോഡൽ ഓൺലൈൻ-ഓഫ്‌ലൈൻ “ശാസ്ത്രീയ-സാഹിത്യ-ജേർണലിസ്റ്റ്-കവിതാത്മക-ജാൻറ” സഖാക്കളും പോലുള്ള “പ്രത്യയശാസ്ത്രപണ്ഡിതർ” എന്തുപറയുന്നു എന്നതിനു്, “അങ്ങനെതന്നെ സിന്താവാ” എന്നു് “കീജേ” വിളിക്കുക എന്നതിൽ കവിഞ്ഞ ഒരു ഫിലോസഫിയല്ല.

അതുകൊണ്ടാണു്, “സോഷ്യലിസ്റ്റ് സാദാ ദോശയും സാമ്പാറും” വയറുനിറയെ കഴിക്കാനും, പോർണോ ഫിലിം കാണാൻ സൗജന്യമായി “പിണറായി സ്പെഷൽ” ബി. എസ്. എൻ. എൽ. സിം കാർഡും കിട്ടിയാൽ, സാക്ഷരരും തന്മൂലം ബോധവത്കൃതരുമായ, “George Orwell” മോഡൽ ആനിമൽ ഫാമിലെ അൾട്രാ മാർക്സിസ്റ്റുകൾ അന്തം വിട്ടു് സംതൃപ്തരാകുന്നതു്.

May 9 2020 10:58

ഫെയ്‌സ്ബുക്ക് സ്ട്രീം നിറയെ ഉറച്ച കരളിന്റെയും ഇരട്ടച്ചങ്കിന്റെയും വളയാത്ത നട്ടെല്ലിന്റെയുമെല്ലാം സ്റ്റാറ്റസുകളുടെ ഊത്തകയറ്റമായിരുന്നു ഇന്നലെ. ആയിരത്തിയഞ്ഞൂറിലേറെ മാർക്സിയൻ ഈച്ചക്കോപ്പിയിസ്റ്റുകളെ സഹികെട്ടു് മൂന്നുവട്ടമായി ഫ്രണ്ട്ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടും അതാണവസ്ഥ! കൊറോണ വൈറസ് പോലെ! മറ്റു് വിഷയങ്ങൾ വല്ലതും കിട്ടിയതുകൊണ്ടോ എന്തോ ഇന്നൊരല്പം സ്വൈരമുണ്ടു്. ഇല്ലാക്കാര്യം പറഞ്ഞു് ഫെയ്ക്ക് ന്യൂസ് പ്രചരിപ്പിക്കരുതല്ലോ!

കശാപ്പുകാരന്റെ കടയിൽ ചങ്കും കരളും എല്ലും മറ്റിനം ഇറച്ചിയും, വെട്ടുകത്തിയും അരിയൽകത്തിയും, കുത്തുകത്തിയും മഴുവും കോടാലിയുമൊക്കെയല്ലാതെ, പൊന്നും മൂരും കുന്തുരുക്കവും കാണാൻ കഴിയുമെന്നു് കരുതുന്നതാണു് തെറ്റു്.

ചങ്കിലെ ചൈനയിലെ വുഹാൻ അടക്കമുള്ള പട്ടണങ്ങളിലെ തെരുവോരങ്ങളിലെ മത്സ്യമാംസച്ചന്തകളിൽ (“ഓപ്പൺ” വെറ്റ് മാർക്കറ്റ്സ് ഇൻ കമ്മ്യൂണിസ്റ്റ് ചൈന!) ജീവനോടെയും വെട്ടിനുറുക്കിയും വിശിഷ്‌ടഭോജ്യങ്ങളായി നിരത്തിവച്ചിരിക്കുന്നതു്, പട്ടിക്കുഞ്ഞുങ്ങൾ മുതൽ കുട്ടിത്തേമാങ്കുവരെയും, ഈനാംപേച്ചി മുതൽ മരപ്പട്ടിവരെയും, പാമ്പുമുതൽ പഴുതാരവരെയുമുള്ള ജീവികളെയാണു്. അവിടേക്കു് അഹമഹമികയാ ഇരമ്പിയെത്തുന്ന മാവോയിസ്റ്റ് കസ്റ്റമേഴ്സ് കൺകുളിരെക്കാണാനും, ആർത്തിയോടെ വാങ്ങി, വേവിച്ചോ വേവിക്കാതെയോ തിന്നാനും കൊതിക്കുന്നതു് ആവക ചരക്കുകൾ ആയതുകൊണ്ടാണു് അവ ചന്തകളിൽ നിരത്തിവയ്ക്കപ്പെടുന്നതു്. Supply and demand! ചങ്കിലെ “കമ്മ്യൂണിസ്റ്റ്” ചൈനയിലെ സ്വതന്ത്രകമ്പോളതത്വം!

No. 1 കേരളത്തിലെ കാര്യമെടുത്താൽ, ചങ്കിന്റെയും കരളിന്റെയും നട്ടെല്ലിന്റെയും ഊഴം കഴിഞ്ഞ സ്ഥിതിക്കു് അടുത്തപടി ഫെയ്‌സ്ബുക്ക് സ്ട്രീമിനെ കുന്നോളമുള്ള കുളിരണിയിക്കുന്നതു്, “പണ്ടവും കുടലും” ആയിക്കൂടെന്നില്ല. ഇറച്ചിക്കടയിൽ തൂങ്ങിയാടുന്ന കുടല്മാലകൾക്കു് സൃഷ്ടിക്കാൻ കഴിയുന്നത്ര വിപ്ലവാത്മകമായ അലമാലകൾ മറ്റൊരു ക്യാംപെയ്നും സൃഷ്ടിക്കാൻ കഴിയില്ല എന്നറിയാത്ത ഉപദേഷ്ടാക്കളുണ്ടോ? നാടിനെ ചുമപ്പിയ്ക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ (ജനിച്ചുവളർന്ന നാടിനെ ഒറ്റിക്കൊടുക്കൽ വരെ!) അരയും തലയും മുറുക്കി സദാ സന്നദ്ധരായിരിക്കുന്നവരാണു് യഥാർത്ഥ വിപ്ലവകാരികൾ. അല്ലാത്തവർക്കു് ഫെയ്‌സ്ബുക്ക് പോരാളികൾ എന്ന പദവിവരെ ഒരുവിധത്തിൽ തപ്പിപ്പിടിച്ചു് കയറാം. അതിനപ്പുറവും കയറിപ്പറ്റണം എന്ന മോഹം അതിമോഹമാണു്.

മാർക്സിയൻ ഈച്ചക്കോപ്പി പ്രൊപഗാണ്ടയുടെ സോഷ്യൽ മീഡിയ വഴിയുള്ള ഫ്രാൻചൈസിങ് കൂടുതൽ പേരിലേക്കു് വ്യാപിപ്പിക്കുക എന്ന നിഗൂഢലക്ഷ്യമാവണം സുപ്രീം ഫ്യൂറർ സിം കാർഡ് ഫ്രീ ആയി നൽകാൻ തീരുമാനിച്ചതിന്റെ പിന്നിലെ കമ്മ്യൂണിസ്റ്റ് കോർപ്പറേറ്റ് സീക്രട്ട്. (കാൾ മാർക്സിനു് ക്യാപ്പിറ്റലിസത്തെ മുടങ്ങാതെ ഭള്ളുപറഞ്ഞുകൊണ്ടു് ക്യാപ്പിറ്റലിസത്തിന്റെ ഷെയർമാർക്കറ്റിൽ സ്പെക്യുലെയ്റ്റ് ചെയ്തു് നാലു് കാശുണ്ടാക്കാമെങ്കിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകൾക്കു് കോർപ്പറേറ്റുകളുമാകാം. പോരെങ്കിൽ, പാർട്ടിയുടെ ഏതു് പ്രവൃത്തിയും ന്യായീകരിച്ചു് അലക്കിവെളുപ്പിക്കാൻ നിത്യസന്നദ്ധരായ അണികളുമുണ്ടല്ലോ).

ഒരു സിം കാർഡുള്ളതു് വ്യത്യസ്തയിനം ഡെയ്റ്റയുടെ അനുസ്യൂതമായ കൊടുക്കൽ വാങ്ങലുകൾക്കും സഹായകമാണു്. സിം കാർഡ് മൂക്കിലോ ചെവിയിലോ തിരുകിയിട്ടു് കാര്യമില്ലാത്തതുകൊണ്ടു്, സിം കിട്ടി ബൂർഷ്വാ ആയ നവമുതലാളിക്കു് അതിനു് പറ്റിയ ഒരു ഫോൺ സ്വന്തമായി ഇല്ലെങ്കിൽ ഉദ്ദിഷ്ടകാര്യമോ ഉപകാരസ്മരണയോ നടക്കുമെന്നു് ഉറപ്പു് പറയാനാവില്ല എന്നൊരു പ്രശ്നമേയുള്ളു.

May 10 2020 08:36

മനുഷ്യർക്കു് ഓരോരോ ദുഃഖങ്ങൾ. അമ്മയില്ലാതെ ജന്മമെടുത്തവർക്കു് അതൊരു ദുഃഖം. എങ്ങനെ അമ്മദിനം ആചരിക്കുമെന്ന ദുഃഖം.
Happy Mother’s Day!

May 10 2020 10:48

ഈ പാസ്സ്, ഐഡന്റിറ്റി കാർഡ്, CAB, CAA, NRC, NPR എന്നൊക്കെപ്പറയുന്ന രേഖകൾ ചുമ്മാ വെറും “ടൈം-പാസ്സ്” ഡിങ്കോൾഫികൾ അല്ലായിരുന്നല്ലേ? അതൊക്കെ ആരറിഞ്ഞു? വെറുതെയല്ല, മനുഷ്യൻ ഒരിക്കലും പഠിച്ചു് തീരുന്നില്ല എന്നു് വിവരമുള്ളവർ പറയുന്നതു്!

ഭരിക്കുന്ന കൂതികൾ ഒരിക്കലും ഭരിക്കപ്പെടുന്ന കൂതികളെ നുണപറഞ്ഞു് പറ്റിച്ചും, പിടിച്ചുപറിച്ചും, കബളിപ്പിച്ചും, തീവെട്ടിക്കൊള്ള ചെയ്തും തീരുന്നില്ല എന്ന സത്യവും ഈയിടെയാണു് ഞാൻ മനസ്സിലാക്കിയതു്.🧐🙃

May 13 2020 16:26

സർവ്വവ്യാപിയും, സർവ്വശക്തനും, സർവ്വജ്ഞാനിയുമായ “ഏകനഹഃ” ദൈവമോ, വ്യാപനഹഃ-ശക്തനഹഃ-ജ്ഞാനനഹഃ വകുപ്പുകൾ വെവ്വേറെ കൈകാര്യം ചെയ്യുന്ന അനേകനഹഃ ദൈവങ്ങളോ ആണു് സകലമാന ജീവജാലങ്ങളുടെയും, അണ്ഡകടാഹ-കപടാഹ-കടപടാഹ-നമഹഃ പ്രപഞ്ചം മൊത്തത്തിന്റെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളുടെ വിധി-ഗതി-വിഗതി-ദുർഗ്ഗതി-ജഗതികളുടെയും സെർവോ സ്റ്റിയറിങ്ങിൽ കൈവച്ചിരിക്കുന്നതെങ്കിൽ, മനുഷ്യരും മത്സ്യങ്ങളും മൃഗങ്ങളും ബാക്ടീരിയയും വൈറസുകളും മരങ്ങളും കമ്മ്യൂണിസ്റ്റ് പച്ചയും കൊടിത്തൂവയും അടക്കമുള്ള സകലവിധ ജീവിവർഗ്ഗങ്ങളും അവയോടു് സ്വയമോ, മറ്റുള്ളവയോടു് കളക്ടീവായോ ചെയ്യുന്ന ഓരോ തെറ്റുകൾക്കും കുറ്റങ്ങൾക്കും പാപങ്ങൾക്കും ശിക്ഷിക്കപ്പെടേണ്ടതു് ആവക കുരുത്തക്കേടുകളും വേണ്ടാതീനങ്ങളും ചെയ്യുന്ന മനുഷ്യവർഗ്ഗ-മൃഗവർഗ്ഗ-സസ്യവർഗ്ഗ-മതവർഗ്ഗ-പ്രത്യയശാസ്ത്രവർഗ്ഗ-ജീവിവർഗ്ഗങ്ങളല്ല, മേല്പറഞ്ഞ, സർവ്വവ്യാപിയും, സർവ്വശക്തനും, സർവ്വജ്ഞാനിയുമായ ദൈവമോ, ദൈവങ്ങളോ ആണു്. (വാക്കുകൾക്കവസാനം ഹഃ ചേർത്താൽ ജ്യോതിഷമായാലും, മാർക്സിസമായാലും ഒരു ഗുമ്മുണ്ടാവും എന്നു് കേട്ടു.)

കളിമണ്ണുകുഴച്ചു് കലമോ ചട്ടിയോ കുടമോ കൂജയോ ഉണ്ടാക്കുന്നതിനു് പകരം, തനിക്കു് നിയന്ത്രിക്കാൻ കഴിയാത്ത രൂപങ്ങളെ സൃഷ്ടിച്ചു് ജീവനും “സ്വതന്ത്ര ഇച്ഛാശക്തിയും” നൽകി ആപ്പിളും കാണിച്ചു് നിൽക്കുന്ന പെണ്ണിനോടോപ്പം ഭൂമിയിൽ യഥേഷ്ടം മേയാൻ വിട്ടിട്ടു് അവരെന്നെ അനുസരിക്കുന്നില്ലേ എന്നു് വിലപിക്കുന്ന ഒരു ദൈവം നല്ല പഷ്ടാം ക്ലാസ്സ് ദൈവമായിരിക്കണം. കൊക്കിൽ ഒതുങ്ങാത്തതു് കൊത്തിവിഴുങ്ങാൻ ശ്രമിച്ചാൽ ദൈവമായാലും സത്തുപോകും. പള്ളീലച്ചനുമുന്നിൽ കുനിഞ്ഞുനിന്നു് കുമ്പസാരിച്ചാൽ മാത്രം പരിഹരിക്കാവുന്ന ഒരു മഹാപാപവും കുറ്റകൃത്യവുമാണു് ആത്മഹത്യാശ്രമം. അതുപോലത്തെ അക്ഷന്തവ്യമായ ഒരു കുറ്റകൃത്യം ചെയ്തിട്ടു് അതിന്റെ ഭവിഷ്യത്തുകൾ മൊത്തം തന്റെതന്നെ സൃഷ്ടിയായ പിശാചിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന ഒരു നുണയൻ ദൈവത്തെ ചാകുന്നതുവരെ തൂക്കിലിട്ടുകൊണ്ടല്ലാതെ, ആ ദൈവത്തിൽ നിന്നും മനുഷ്യവർഗ്ഗത്തെ മോചിപ്പിക്കാനാവില്ല. ചരിത്രപരമായ കാരണങ്ങളാൽ, കാലം കാത്തുവെച്ച കാവ്യനീതി എന്ന നിലയിൽ, ആ ചുമതല ഏറ്റെടുത്തു് നിറവേറ്റേണ്ടതു് പിശാചുക്കളാണു്. സത്യത്തിനു് നേരെ മുഖം തിരിക്കാത്ത, നീതിബോധമുള്ള പിശാചുക്കളാവുക എന്നതാണു് ഇന്നു് ഒരു മനുഷ്യനു് ചെയ്യാൻ കഴിയുന്നതിൽവച്ചു് ഏറ്റവും ഉത്കൃഷ്ടമായ കർത്തവ്യകർമ്മം.

“മാങ്ങാമപ്പാസിനു് ഉപ്പു് കൂടിപ്പോയാൽ, ചാകുന്നതുവരെ തൂക്കിലിടേണ്ടതു് മാങ്ങയെയോ ഉപ്പിനെയോ അരപ്പിനെയോ, മാങ്ങാമപ്പാസിന്റെ കൺസ്ട്രക്ഷൻ വർക്കിനു്, കേരളത്തിലെ റോഡ്-പാലം പണികളെ വെല്ലുന്ന കൂർമ്മബുദ്ധിയോടെ, വിദഗ്ദ്ധമേൽനോട്ടം വഹിച്ച ബൂർഷ്വാ അമ്മായിഅമ്മയെയോ അല്ല, അരിയലും അരയ്ക്കലും വേവിയ്ക്കലും അടക്കമുള്ള മൊത്തം നിർമ്മാണപ്രവർത്തനങ്ങളുടെയും സ്കെച്ചും പ്ലാനും കൺസ്ട്രക്ഷനും നിർവ്വഹിച്ചവളും, സർവ്വലോകതൊഴിലാളിവർഗ്ഗിണിയും, നഷ്ടപ്പെടുവാൻ, വള-ചിലമ്പു്-കമ്മൽ-മൂക്കുത്തി-നെറ്റിപ്പട്ടം- അരഞ്ഞാണം-താലിമാല ഇത്യാദി അടിമത്തച്ചങ്ങലകളല്ലാതെ മറ്റു് മൂലധനങ്ങളൊന്നുമില്ലാതെ, അടുക്കളയിലെ അദ്ധ്വാനത്തിൽ സ്വയം നഷ്ടപ്പെടുത്തിയവളും, ജീവിതത്തിൽ നിന്നും അന്യവത്കരിക്കപ്പെട്ടവളുമായ മരുമകളെയാണു്.” – ഉപ്പുമാങ്ങഹഃ മാനിഫെസ്റ്റോഹഃ, കാണ്ഡം: അമ്മായിഅമ്മ, അദ്ധ്യായം: മരുമകൾ, ഖണ്ഡിക: മാങ്ങാമപ്പാസ്, സൂക്തം: നമ്പ്ര 14.

May 14 2020 09:57

ഡിജിറ്റല്‍ വിവരങ്ങളുടെ ദുര്‍വ്യവഹാരം – 3

ഡൊണാൾഡ് ട്രംപിനു് ലഭിച്ചതിനെക്കാൾ ഏകദേശം മൂന്നു് മില്യൺ വോട്ടുകൾ കൂടുതൽ ലഭിച്ചിട്ടും ഇലക്ഷൻ ജയിക്കാൻ ഹിലറി ക്ലിന്റണു് കഴിയാതെ പോയതു് അമേരിക്കയിലെ ഇലക്ഷൻ സിസ്റ്റത്തിന്റെ പ്രത്യേകതമൂലമാണു്. ആ പ്രത്യേകത ചൂഷണം ചെയ്താണു് കേംബ്രിഡ്ജ് അനലിറ്റിക്ക ഡൊണാൾഡ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തിച്ചതു്. അതിനവരെ സഹായിച്ചതു് ഫെയ്‌സ്ബുക്കിലൂടെ അവർ ശേഖരിച്ച ബൃഹത്തായ ഡെയ്റ്റയുടെ അടിസ്ഥാനത്തിലുള്ള വോട്ടേഴ്‌സിന്റെ ബിഹേവിയറൽ അനാലിസിസും.

U.S. അമേരിക്കയിൽ പ്രസിഡന്റും, വൈസ് പ്രസിഡന്റും തിരഞ്ഞെടുക്കപ്പെടുന്നതു് ജനം നേരിട്ടല്ല, “ഇലക്റ്ററൽ കോളെജ്” എന്നറിയപ്പെടുന്ന ഒരു ഗവണ്മെന്റ് ബോഡി വഴിയാണു്. U.S. അമേരിക്കയിലെ ഒരു സംസ്ഥാനത്തിനു് രണ്ടു് കോൺഗ്രസ്സുകളിലുമായി എത്ര പ്രതിനിധികളുണ്ടോ അത്രയുമാണു് ഇലക്റ്ററൽ കോളെജിൽ ആ സംസ്ഥാനത്തിനുള്ള എലക്ടേഴ്‌സിന്റെ എണ്ണം. സംസ്ഥാനമോ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ഭാഗമോ അല്ലാത്ത വാഷിങ്ടൺ D. C. (District of Columbia) U.S. കോൺഗ്രസ്സിന്റെ നേരിട്ടുള്ള ഭരണത്തിലാണു്. (വാഷിങ്ടൺ D. C.-യും വാഷിങ്ടൺ സംസ്ഥാനവും തമ്മിൽ തെറ്റാതിരിക്കാൻ ശ്രദ്ധിക്കുക.)

ഇപ്പോൾ ഇലക്റ്ററൽ കോളെജിലുള്ളതു്, 50 സംസ്ഥാനങ്ങളിൽ നിന്നും വാഷിങ്ടൺ D. C.-യിൽ നിന്നുമായി 538 എലക്ടേഴ്‌സ് ആണു്. ഓരോ സ്റ്റെയ്റ്റിനും, വാഷിങ്ടൺ D. C.-ക്കും അവയുടെ ജനസംഖ്യക്കു് ആനുപാതികമായി, “Hill-Huntington method” അനുസരിച്ചു്, ഹൌസ് ഓഫ് റെപ്രസന്റേറ്റീവ്സിലുള്ള 436 അംഗങ്ങളും, സ്റ്റെയ്റ്റുകൾക്കും, D. C.-ക്കും അവയുടെ ജനസംഖ്യയുമായി ബന്ധമില്ലാതെ 2 വീതം എന്ന തോതിൽ സെനറ്റിലുള്ള മൊത്തം 102 അംഗങ്ങളും ചേർന്നതാണു് ഇലക്റ്ററൽ കോളെജിലെ 538 എലക്ടേഴ്‌സ്. വാഷിങ്ടൺ D. C.-യുടെ കാര്യത്തിലെ ഒരു പ്രത്യേകത ഇവിടെ സൂചിപ്പിക്കേണ്ടതുണ്ടു്: ഒരു ഡിസ്ട്രിക്ട് എന്ന നിലയിൽ, വാഷിങ്ടൺ D. C.-ക്കു്, അതൊരു സംസ്ഥാനം ആയിരുന്നാലെന്നപോലെ, ജനസംഖ്യക്കു് ആനുപാതികമായും, അതേസമയംതന്നെ, ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിന്റെ പ്രതിനിധികളുടെ എണ്ണത്തെക്കാൾ കൂടാത്തവിധത്തിലുള്ള എണ്ണം എലക്ടേഴ്‌സിനെയേ ഇലക്റ്ററൽ കോളെജിലേക്കു് അയക്കാൻ കഴിയൂ.

ഓരോ സംസ്ഥാനത്തിനുമുള്ള വിഭിന്നമായ എലക്ടേഴ്‌സിന്റെ എണ്ണമാണു് പ്രസിഡൻഷ്യൽ എലക്ഷനിൽ ചില പ്രത്യേക സംസ്ഥാനങ്ങളിലെ വിജയത്തിനു് കൂടുതൽ പ്രസക്തി നല്കുന്നതു്. രാജ്യവ്യാപകമായ ഒരു വിജയം ട്രംപിനു് മിക്കവാറും അസാദ്ധ്യമായിരുന്നതിനാൽ, ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷം വഴിയല്ലാതെ പ്രസിഡന്റ് പദവി കരസ്ഥമാക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്കു് കഴിയുമായിരുന്നില്ല. അതുകൊണ്ടാണു്, വോട്ടേഴ്‌സിന്റെ എണ്ണം താരതമ്യേന കുറവായ അത്തരം “താക്കോൽ” സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിച്ചു് ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷം നേടിയെടുക്കുക എന്ന നയം സ്റ്റീവൻ ബാനന്റെ നേതൃത്വത്തിലുള്ള ട്രംപിന്റെ ഇലക്ഷൻ പ്രചാരണക്കമ്മിറ്റി സ്വീകരിച്ചതു്. അതിൻപ്രകാരം, ഡെമോക്രാറ്റുകൾ ജയിക്കുമെന്നു് പ്രതീക്ഷിച്ചിരുന്ന, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് തന്റെ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിക്കുകയും, അവിടെയെല്ലാം റിപ്പബ്ലിക്കൻസ് ജയിക്കുകയും ചെയ്തു. ഈ മൂന്നു് സംസ്ഥാനങ്ങളിൽ നിന്നായി ട്രംപിനു് ലഭിച്ചതു് യഥാക്രമം, 23000, 11000, 43000 എന്നിങ്ങനെ വെറും 77000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു! ഈ 77000 വോട്ടുകളുടെ ഭൂരിപക്ഷമാണു്, രാജ്യവ്യാപകമായി ഏകദേശം മൂന്നു് മില്യൺ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച ഹിലറി ക്ലിന്റണെ, ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷത്തിലൂടെ തോല്പിച്ചു് പ്രസിഡന്റ് സ്ഥാനത്തെത്താൻ ട്രംപിനെ സഹായിച്ചതു്!

ഏതു് സ്ഥാനാർത്ഥിക്കു് വോട്ടുചെയ്യണമെന്ന കാര്യത്തിൽ ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാത്ത സമ്മതിദായകരെ സ്വാധീനിക്കുക എന്ന ട്രംപ് വിഭാഗത്തിന്റെ സ്ട്രാറ്റജിയാണു് അതിലൂടെ വിജയം കണ്ടതു്. റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായിരുന്നതും, ഡെമോക്രാറ്റിക് പാർട്ടിക്കു് ഇല്ലാതിരുന്നതും കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ച വിപുലമായ ഡെയ്റ്റ ഉപയോഗിച്ചു് വോട്ടേഴ്‌സിന്റെ ബിഹേവിയർ അനലൈസ് ചെയ്യുന്നതിനുള്ള ഒരു ആധുനിക ടൂൾ ആയിരുന്നു. അമേരിക്ക മുഴുവൻ ഓടിനടന്നു് മൊത്തം ജനങ്ങളെയും ട്രംപിന്റെ “നിലപാടു് തറകൾ” ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനു് പകരം, ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാത്തവരെന്നു് വോട്ടേഴ്‌സിന്റെ ബിഹേവിയറൽ അനാലിസിസ് വഴി കേംബ്രിഡ്ജ് അനലിറ്റിക്ക മനസ്സിലാക്കിയ ഏതാനും പതിനായിരം സമ്മതിദായകരിൽ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിക്കുകയാണു് ട്രംപ് വിഭാഗം ചെയ്തതു്. രാജ്യമാകെ ചിതറിക്കിടക്കുന്ന സമ്മതിദായകരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അവരുടെ അഭിരുചികളും മുൻഗണനകളും ഹോബികളുമെല്ലാമനുസരിച്ചു് അവർ “32 ഇനം മനുഷ്യരായി” തരംതിരിക്കപ്പെട്ടു. അതുവഴി, ട്രംപിന്റെ വിജയത്തിനു് പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതു് വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിലാണെന്നു് മനസ്സിലാക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് കഴിഞ്ഞു.

ട്രംപിന്റെ പോപ്യുലിസ്റ്റ് സന്ദേശങ്ങളിൽ എളുപ്പം വീണുപോകാൻ സാദ്ധ്യതയുള്ള വ്യക്തികളുടെ ഉത്കണ്ഠകൾക്കും ഭയപ്പാടുകൾക്കുമനുസരിച്ചു്, അവരെ കൃത്യമായി ഉന്നം വച്ചുകൊണ്ടുള്ള ആയിരക്കണക്കിനു് “ഡാർക്ക് പോസ്റ്റുകൾ” വഴി, അവരുടെ അറിവില്ലാതെ, ഫെയ്‌സ്ബുക്കിലൂടെ അവർ അഭിസംബോധന ചെയ്യപ്പെട്ടു. ഒരു പ്രത്യേക വിഭാഗത്തെയോ വ്യക്തികളെയോ സോഷ്യൽ മീഡിയ വഴി അഭിസംബോധന ചെയ്യാനായി വ്യക്തികൾക്കോ കമ്പനികൾക്കോ ഉപയോഗിക്കാൻ കഴിയുന്ന ഒരു സംവിധാനമാണു് “ഡാർക്ക് പോസ്റ്റ്”. ഉദാഹരണത്തിനു്, ഒരു ഫെയ്‌സ്ബുക്ക് യൂസർ തന്റെ പേജിലൂടെ മറ്റു് ഫെയ്‌സ്ബുക്ക് യൂസേഴ്സിലെ ലക്ഷ്യവിഭാഗത്തിൽപെട്ട ആർക്കെങ്കിലും “ഡാർക്ക് പോസ്റ്റ്” വഴി ഒരു മെസ്സേജ് അയച്ചാൽ, അതു് അയച്ചവന്റെ പേജിൽ പബ്ലിഷ്‌ ചെയ്യപ്പെടുകയില്ലെന്നു് മാത്രമല്ല, അതു് കിട്ടുന്നവനല്ലാതെ അവന്റെ ഫ്രണ്ട്സിനോ ഫോളോവേഴ്‌സിനോ ജേർണലിസ്റ്റുകൾ അടക്കമുള്ള മറ്റു് യൂസേഴ്സിനോ ആ പോസ്റ്റ് കാണാനാവുകയുമില്ല.

ഫെയ്‌സ്ബുക്ക് ഡെയ്റ്റയുടെ അടിസ്ഥാനത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്ക നടത്തിയ ബിഹേവിയറൽ അനാലിസിസ്‌ വഴി, തോക്കു് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളുന്നവൻ എന്നു് തിരിച്ചറിയപ്പെട്ട ഒരുവന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ, “ഹില്ലറി ക്ലിന്റൺ നിന്റെ തോക്കു് കണ്ടുകെട്ടാൻ പ്ലാനിടുന്ന കാര്യം നീയറിഞ്ഞോ?” എന്ന രീതിയിൽ ഒരു സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടാൽ, തീർച്ചയായും അതവനെ ക്ലിന്റണു് എതിരെ തിരിയാനും, ഇലക്ഷനിൽ അവൾ ജയിക്കരുതെന്നു് ചിന്തിക്കാനും പ്രേരിപ്പിക്കും. അഡ്രസ്സീയുടെ ഡിജിറ്റൽ ഫുട്ട്പ്രിന്റ്സിനും ശീലത്തിനും അനുസരിച്ചു് ഒരു പ്രത്യേകസമയത്തു് പ്രത്യക്ഷപ്പെട്ടു്, ഒരു നിശ്ചിതസമയത്തേക്കുമാത്രം ന്യൂസ് ഫീഡിൽ തങ്ങിയശേഷം മറയുന്ന മെസ്സേജുകളാണു് “ഡാർക്ക് പോസ്റ്റുകൾ”. ഏതു് സ്ഥാനാർത്ഥിക്കു് വോട്ടുചെയ്യണമെന്ന കാര്യത്തിൽ ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാതിരുന്ന വോട്ടേഴ്സിനെ ട്രംപിനു് വോട്ടു് ചെയ്യാൻ പ്രേരിപ്പിച്ചതിൽ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ “ഡാർക്ക് പോസ്റ്റുകൾ” വഹിച്ച പങ്കു് ചെറുതല്ല. തന്റെ വിജയത്തിനു് പിന്നിൽ പ്രവർത്തിച്ച റോബർട്ട് മെർസറുടെ വിശ്വസ്തർക്കെല്ലാം (മകൾ റെബേക്ക മെർസർ, സ്റ്റീവൻ ബാനൻ, കെല്ല്യൻ കോൺവേ, ഡേവിഡ് ബോസി, തുടങ്ങിയവർ) പ്രസിഡന്റ് പദവിയിലെത്തിയ ട്രംപ് അഡ്മിനിസ്ട്രേഷനിൽ ഉയർന്ന സ്ഥാനങ്ങൾ നൽകി നന്ദി പ്രകടിപ്പിച്ചു.

എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ആരെങ്കിലും എന്നെങ്കിലും പുറത്തുകൊണ്ടുവരുമെന്നതാണു് മിക്കവാറും എല്ലാ സ്കാൻഡലുകളുടെയും പ്രത്യേകത. പ്രസിഡൻഷ്യൽ എലക്ഷനിൽ ട്രംപിനെ വിജയിപ്പിക്കാനായി ഫെയ്‌സ്ബുക്ക് ഡെയ്റ്റയുടെ സഹായത്തോടെ കേംബ്രിഡ്ജ് അനലിറ്റിക്ക സ്വീകരിച്ച വഴിവിട്ട തന്ത്രങ്ങൾ മാർച്ച് 2018-ൽ കേംബ്രിഡ്ജ് അനലിറ്റിക്കയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റൊഫർ വൈലി വഴിയാണു് ലോകം അറിഞ്ഞതു്. സ്കാൻഡൽ വെളിച്ചം കണ്ടതോടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഇൻസോൾവെൻസി പ്രഖ്യാപിച്ചു. “റ്റി-ഷർട്ട്-മാൻ” മാർക്ക് സക്കർബെർഗിനു് സ്യൂട്ടും ടൈയുമായി അമേരിക്കൻ കോൺഗ്രസ്സിനു് മുന്നിലെത്തി ടെസ്റ്റിഫൈ ചെയ്യേണ്ടിയും ഡെയ്റ്റ ചോർച്ചയുടെ പേരിൽ മാപ്പു് ചോദിക്കേണ്ടിയും വന്നു. ഫെയ്‌സ്ബുക്കിനെ ബോയ്ക്കോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങൾ “ടെസ്ല-മാൻ” ഇലോൺ മസ്‌കിൽനിന്നും, “മാസ്സിവ് അറ്റാക്ക്” എന്ന മ്യൂസിക്ക് ഗ്രൂപ്പിൽ നിന്നുമെല്ലാം വന്നു. “പ്യൂ റിസർച് സെന്റർ” 2018-ൽ നടത്തിയ ഒരു സർവ്വേ പ്രകാരം പതിനെട്ടിനും ഇരുപത്തൊൻപത്തിനും ഇടയിൽ പ്രായമുള്ള ഫെയ്‌സ്ബുക്ക് യൂസേഴ്സിൽ 44% പേരാണു് അവരുടെ ഫോണിൽ നിന്നും ഈ സ്കാൻഡലിന്റെ പേരിൽ ഫെയ്‌സ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്തതു്!

ജനാധിപത്യം തുറന്ന ചർച്ചകളിലൂടെ നിലനിൽക്കേണ്ടതും വളരേണ്ടതുമായ ഒരു വ്യവസ്ഥിതിയാണു്. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെപ്പറ്റി പ്രൊഫൗണ്ടായ അറിവുള്ള മനുഷ്യർ തമ്മിൽ നടക്കുന്ന ചർച്ചകൾക്കേ എന്തെങ്കിലും അർത്ഥം നൽകാൻ കഴിയൂ. ചാനൽ ചർച്ചകളായി രൂപാന്തരം പ്രാപിച്ച കേരളത്തിലെ ചായക്കട ചർച്ചകൾ സമയംപോക്കിനുതകുന്ന എന്റർറ്റെയിന്മെന്റ് ആയേക്കാമെങ്കിലും, ജനാധിപത്യം എന്നതുകൊണ്ടു് ഫൗണ്ടിങ് ഫാദേഴ്സ് വിഭാവനം ചെയ്ത ആശയം എന്താണോ അതിന്റെ നിലനിൽപ്പിനും വളർച്ചക്കും കാര്യമായ സംഭാവനകൾ നൽകാൻ അവയ്ക്കു് കഴിയുമെന്നു് തോന്നുന്നില്ല. “ചർച്ച ചർച്ചക്കുവേണ്ടി” എന്ന തത്വത്തിൽ വിശ്വസിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ ആ പോരായ്മ കേരളത്തെ ഏതെങ്കിലും വിധത്തിൽ അലട്ടാനുള്ള സാദ്ധ്യതയും കാണുന്നില്ല.

ഫെയ്‌സ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും ഡെയ്റ്റ ചോർത്തി അനലൈസ് ചെയ്തു് അവയുപയോഗിച്ചു് മനുഷ്യരെ മാനിപ്യുലെയ്റ്റ് ചെയ്യുന്നതും, പൗരസമൂഹത്തിന്റെ സുരക്ഷിതമായിരിക്കേണ്ട ഡെയ്റ്റ ഡ്യൂബിയസായ വ്യക്തികളെയോ കമ്പനികളെയോ ഏല്പിച്ചു് സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാനും കാര്യലാഭമുണ്ടാക്കാനും ശ്രമിക്കുന്നതും, സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് ന്യൂസുകൾ വാരിവിതറി മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കങ്കാണികളെ ചുമതലപ്പെടുത്തുന്നതുമെല്ലാം ജനാധിപത്യമല്ല, ജനവഞ്ചനയും സമൂഹദ്രോഹവും മാത്രമാണു്.

ആദ്യഭാഗത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു: “ഡെയ്റ്റ അനലൈസ് ചെയ്യുന്ന ഒരു കമ്പനിയുടെ കയ്യിൽ കുറെ മനുഷ്യരുടെ ഡെയ്റ്റ കിട്ടിയാൽ അതുകൊണ്ടു് അവർക്കു് എന്താണു് ചെയ്യാൻ കഴിയുന്നതു്? അതു് ആ ഡെയ്റ്റ കിട്ടുന്ന കമ്പനിയുടെ കയ്യിലിരിപ്പു് പോലിരിക്കും.”

May 15 2020 11:46

വാളയാറിൽ പോയവർ ക്വാറന്റീനിൽ പോകണമത്രേ!

അതിപ്പോ, (കറൻസി ഏതെന്നതിനനുസരിച്ചു്) കോടികൾ, ദശകോടികൾ, ശതകോടികൾ, സഹസ്രകോടികൾ ചിലവുചെയ്തു് മെക്കയിൽ ഹജ്ജ് കർമ്മത്തിനു് പോയി ഹാജിയാരോ, ആരാരോ, ആരോമലാരോ, അരുമയോമലാരോ ആകാൻ ശ്രമിക്കുന്ന സാക്ഷാൽ മുസ്ലീമുകൾ സാക്ഷാൽ ശൈത്താനെ റിയലായി കല്ലെറിഞ്ഞുകൊല്ലാൻ ജംറയിലും പോയിരിക്കണമെന്നാണല്ലോ സാക്ഷാൽ അല്ലാഹുവിന്റെ വിധി. അതൊന്നും ബല്യ ഇശ്യു ആക്കേണ്ട കാര്യമില്ല എന്നു് ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് അനാദികാലം മുതലേ പറയുന്നുണ്ടു്. സാക്ഷാൽ ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മധുരമനോഹരമൊഴിമുത്തുകൾ കേട്ടനുസരിക്കാൻ തയ്യാറാകാതെ, വാളയാറിൽ പോയി കോവിഡ് രോഗികളെ വാരിപ്പുണരുകയും, ദിവസേന പത്രസമ്മേളനം നടത്തി നിരപരാധികളായ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്ന ഹറാം പിറന്ന സകലമാന ഹമുക്കുകളും ക്വാറന്റീനിൽ പോയി പണ്ടാറമടങ്ങുന്നതുതന്നെ നല്ലതു്. എന്നെപ്പോലുള്ള ഓൺലൈൻ ആക്ടിവിസ്റ്റുകൾക്കു് അത്രയും സ്പാം കുറച്ചു് ഡിലീറ്റ് ചെയ്‌താൽ മതിയല്ലോ.

ഇങ്കിലാ സിന്താവാ! ലാൽ സലാം!! അല്ലാഹു അക്ബർ!!! സ്തുതി, സോത്രം, ഹാലേലുയ്യ!!!!

May 16 2020 11:01

ഇല്ലാത്ത ദൈവത്തിനോ അരൂപിയായ ദൈവത്തിനോ ഒരു മനുഷ്യസ്ത്രീയിൽ നിന്നും മക്കളെ ജനിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടു്, യഹോവ എന്ന ദൈവത്തിന്റെ പുത്രനാണു് യേശു എന്നതു് ഒരു കെട്ടുകഥ മാത്രമാകാനേ കഴിയൂ. മരിച്ച മനുഷ്യർക്കു് ഉയിർത്തെഴുന്നേൽക്കാൻ കഴിയില്ല. അതുകൊണ്ടു്, മരിച്ച യേശു ഉയിർത്തെഴുന്നേറ്റു എന്നതു് ഒരു നുണക്കഥ മാത്രമാകാനേ കഴിയൂ. രണ്ടായിരം വർഷങ്ങൾക്കു് മുൻപോ, ആയിരത്തി നാനൂറു് വർഷങ്ങൾക്കു് മുൻപോ ഭൂമിയുടെ ആകർഷണശക്തിയെ ഭേദിച്ചു് യാത്ര ചെയ്യാൻ ആവശ്യമായ എസ്കെയ്പ്പ് വെലോസിറ്റിയിലോ, അതിൽ കൂടിയ വെലോസിറ്റിയിലോ പറക്കാൻ കഴിയുന്ന റോക്കറ്റുകൾ മനുഷ്യർ ഉണ്ടാക്കിയിരുന്നില്ല. (സീതയെ കിഡ്നാപ്പ് ചെയ്ത രാവണനു്, അവളെയുംകൊണ്ടു് പുഷ്പകവിമാനം വഴി മഹാഭാരതത്തിൽ നിന്നും, ജഡായുവിന്റെ അടുക്കളപ്പുറത്തുകൂടി മഹാശ്രീലങ്ക വരെ അതിവേഗയാത്ര സാദ്ധ്യമായിരുന്നെങ്കിലും, ഭൂമിയുടെ ആകർഷണശക്തിയെ ഭേദിക്കാൻ വേണ്ടത്ര ഹോഴ്സ് പവ്വർ പുഷ്പകവിമാനത്തിനുണ്ടായിരുന്നില്ല). അതുകൊണ്ടു്, ഇരുകൈകളും ആകാശത്തിലേക്കു് ഉയർത്തി, “സ്വർഗ്ഗസ്ഥനായ പിതാവേ, ഞാനിതാ വരുന്നു” എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് രണ്ടായിരം വർഷങ്ങൾക്കു് മുൻപു് യേശു സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയി എന്നും, ആയിരത്തി നാനൂറു് വർഷങ്ങൾക്കു് മുൻപു് മുഹമ്മദ് നബി ബുറാഖ് എന്ന സുന്ദരിക്കുതിരയുടെ പുറത്തുകയറി രായ്ക്കുരാമാനം സ്വർഗ്ഗത്തിൽ പോയി മടങ്ങിവന്നു എന്നുമുള്ള വർണ്ണനകൾ നുണക്കഥകൾ മാത്രമാകാനേ കഴിയൂ.

അത്തരം കെട്ടുകഥകളിൽ വിശ്വസിക്കുന്ന അനേകകോടി മനുഷ്യരുണ്ടു്. അങ്ങനെ വിശ്വസിക്കാൻ അവർക്കു് അവരുടേതായ കാരണങ്ങളും ന്യായീകരണങ്ങളുമുണ്ടാവാം. അതവരുടെ ലോകം. ഞാൻ അവയിൽ വിശ്വസിക്കാതിരിക്കുന്നതിനു് എനിക്കു് എന്റേതായ കാരണങ്ങളും വിശദീകരണങ്ങളുമുണ്ടു്. അതെന്റെ ലോകം. പൊതുഘടകങ്ങളൊന്നുമില്ലാത്ത രണ്ടു് വ്യത്യസ്ത ലോകങ്ങളെ പരസ്പരം സമന്വയിപ്പിക്കാൻ കഴിയില്ല. വ്യക്തമായ കാരണങ്ങളാൽ, പരാജയപ്പെടുമെന്നുറപ്പുള്ള പരിശ്രമങ്ങൾ മുൻകൂറായി ഒഴിവാക്കിയാൽ, ഒരുപാടു് സമയം ലാഭിക്കാം. പരിമിതമായ കാലം മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ കഴിയുന്നവർ എന്ന നിലയിൽ അതൊരു ചെറിയ കാര്യമല്ല.

യേശുവിന്റെ പുനരുദ്ധാനത്തിൽ വിശ്വസിക്കുന്നില്ല എന്നതുകൊണ്ടു് യേശുവിന്റേതെന്നു് വിശ്വസിക്കപ്പെടുന്ന ശവക്കല്ലറ കേന്ദ്രീകരിച്ചു് പണി കഴിപ്പിച്ചിരിക്കുന്ന “ചർച്ച് ഓഫ് ദ ഹോളി സെപ്പൽക്കർ”, മുഹമ്മദ് നബിയുടെ സ്വർഗ്ഗയാത്രയിൽ വിശ്വസിക്കുന്നില്ല എന്നതുകൊണ്ടു് മുഹമ്മദ് നബി തന്റെ സ്വർഗ്ഗയാത്ര തുടങ്ങിയതെന്നു് വിശ്വസിക്കപ്പെടുന്ന പാറ കേന്ദ്രീകരിച്ചു് പണി കഴിപ്പിച്ചിരിക്കുന്ന “ഡോം ഓഫ് ദ റോക്ക്” എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ പാടില്ല എന്നൊന്നുമില്ല. പക്ഷേ, ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും മറ്റു് മതസ്ഥരുടെയും വിശുദ്ധസ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ അതു് ചെയ്യേണ്ടതു് അവിടങ്ങളിൽ നിലവിലിരിക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. അതു് സാമാന്യമര്യാദയുടെ ഭാഗമാണു്. ഒരു നിരീശ്വരവാദി ചരിത്രപ്രാധാന്യമുള്ള സെയ്‌ക്രഡ് ബിൽഡിങ്സ് സന്ദർശിക്കുന്നതു് പ്രാർത്ഥിക്കാൻ എന്ന വ്യാജേനയാണെങ്കിൽ അതു് ആ സമൂഹത്തോടുള്ള അവഹേളനവും ആത്മവഞ്ചനയുമാണു്. അവിടെപ്പോയി തൂറിവച്ചു് മിടുക്കു് കാണിക്കലാണു് ലക്ഷ്യമെങ്കിൽ, അതു്, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, തല്ലുകൊള്ളിത്തരവുമാണു്.

ഒരു ഗൈനക്കോളജിസ്റ്റിന്റെ എക്സാമിനേഷൻ ടേബിളിൽ തികച്ചും സ്വാഭാവികമായ പോസ് ശബരിമല അയ്യപ്പന്റെ മുന്നിൽ അത്ര സ്വാഭാവികമായ ഒന്നല്ല. കേവലമായ ആവക അറിവുകൾ ഉണ്ടായിരിക്കുന്നതിനെയാണു് മനുഷ്യർ സാമാന്യബോധം എന്നു് വിളിക്കുന്നതു്.

(ചിത്രങ്ങൾക്കു് ഗൂഗിളിനോടു് കടപ്പാടു്)

https://scontent-dus1-1.xx.fbcdn.net/v/t1.0-9/97036585_3630885126938190_2873820067236151296_o.jpg?_nc_cat=103u0026amp;_nc_sid=8024bbu0026amp;_nc_ohc=WFZsRszZtFUAX8M6jVQu0026amp;_nc_ht=scontent-dus1-1.xxu0026amp;oh=b6c0e2a527601756ebe9c3a0443e2e95u0026amp;oe=5EED7B03

https://scontent-dus1-1.xx.fbcdn.net/v/t1.0-9/97254309_3630884506938252_9077740407495852032_n.jpg?_nc_cat=109u0026amp;_nc_sid=8024bbu0026amp;_nc_ohc=X4jmFPi5xZgAX_mBLj1u0026amp;_nc_ht=scontent-dus1-1.xxu0026amp;oh=5ea258ce32d45ff50d86e5b6c41a09a3u0026amp;oe=5EEC76ED

https://scontent-dus1-1.xx.fbcdn.net/v/t1.0-9/97088077_3630891793604190_8993020012918734848_n.jpg?_nc_cat=105u0026amp;_nc_sid=8024bbu0026amp;_nc_ohc=Q1hDlSt6IGMAX8BQiOXu0026amp;_nc_ht=scontent-dus1-1.xxu0026amp;oh=7141d24e831cf724acffcd7749b18dd7u0026amp;oe=5EEAE70A

May 18 2020 15:04

എന്തുകൊണ്ടു് CPI (M) ഇൻഡ്യയെ വിലയ്ക്കു് വാങ്ങുന്നില്ല? പണമില്ലായ്മ ഒരു പ്രശ്നമാകാൻ വഴിയില്ല. ഇനി ആണെങ്കിൽത്തന്നെ, “ഓപ്പൺ മാർക്കറ്റിൽ” ബക്കറ്റുകൾ ലഭ്യമായിരിക്കുന്നിടത്തോളം ആ പ്രശ്നം ഈസിയായി പരിഹരിക്കാവുന്നതേയുള്ളൂ. മാർക്സിസ്റ്റുകളുടെ സംഭാവന എന്തായാലും ഉറപ്പു്. വല്ല “അമാർക്സിസ്റ്റുകളും” സംഭാവന നൽകാൻ മടിച്ചാൽ ഓർഡിനൻസ് ഇറക്കി ബലാൽക്കാരേണ പിടിച്ചുവാങ്ങാമെന്ന കാര്യത്തിലും, അനുഭവ”സമ്പത്തിന്റെ” വെളിച്ചത്തിൽ, തർക്കത്തിന്റെ ആവശ്യമില്ല. മാർക്സിയൻ ഐഡിയോളജിക്കു് തനതും ജന്മസിദ്ധവുമായ വ്യക്തിഹത്യകളിലൂടെയും, കണ്ണൂർ മാർക്സിസ്റ്റ് ഫാമിലിയൽ ഐഡിയോളജിക്കു് തനതും ജന്മസിദ്ധവുമായ ഉന്മൂലനസിദ്ധാന്തം വഴിയും ആവകകൾ നിരന്തരം എലിമിനെയ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടു് എന്നതിനാൽ, അതുപോലൊരു കമ്മ്യൂണിസ്റ്റ് മൂവ്മെന്റിനു് പ്രതികൂലമായി നിൽക്കാൻ ശേഷിയുള്ള, തിരുത്തൽവാദികളായ റി-വിഷൻ-ഇസ്റ്റുകളോ (Revisionists) പ്രതിലോമകാരികളായ റി-ആക്ഷൻ-അറികളോ (Reactionaries) കണ്ടെംപററി കമ്മ്യൂണിസ്റ്റ്-ജനാധിപത്യകേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നു് കരുതാനും വയ്യ. പിന്നെ എന്താണൊരു തടസ്സം എന്നെനിക്കറിയില്ല.

അതുകൊണ്ടു്, നവോത്ഥാനവീരരും വീരത്തികളുമായ ബേബിയേ ഐസക്കേ ബാലസുധാകരാ, അച്യുതാ ആനന്ദാ രാമകൃഷ്ണാ, മൊയ്തീനേ മെഴ്സിയേ ജലീലേ ശൈലജേ, ജയരാജജെയ്ക്കനേ മണിയനേ വിജയനേ, സീതരാമനെയും മോദിയെയും എന്നേക്കുമായി പൂട്ടിലിട്ടു്, ഫാഷിസ്റ്റ് ഇൻഡ്യയെ ചങ്കിലെ ചൈനപോലെ സമത്വസുന്ദരമാക്കിത്തീർക്കാൻ ലഭിക്കുന്ന ഈ അസുലഭസന്ദർഭം ജനകോടികളോടുള്ള ചരിത്രപ്രസിദ്ധമായ നിങ്ങളുടെ സഹാനുഭൂതിയുടെ പേരിലെങ്കിലും നിങ്ങൾ പാഴാക്കരുതെന്നേ എനിക്കു് പറയാനുള്ളു.

(ചിത്രത്തിനു് ഫെയ്‌സ്ബുക്കിനോടു് കടപ്പാടു്)

https://scontent-dus1-1.xx.fbcdn.net/v/t1.0-9/98309001_3638300129530023_4549807479701110784_n.jpg?_nc_cat=102u0026amp;_nc_sid=8024bbu0026amp;_nc_ohc=uFiWpDTekzwAX-xzshMu0026amp;_nc_ht=scontent-dus1-1.xxu0026amp;oh=d57b943b030581dd5825acbe334cd8fbu0026amp;oe=5EEE0772

May 20 2020 13:45

മുഖ്യമന്ത്രി പിണറായി വിജയൻ: “പരീക്ഷക്ക് ഇരിക്കുന്ന കുട്ടി സാധാരണ ഇരിക്കുന്ന പോലെയല്ല ഇരിക്കുക. നിങ്ങളും പരീക്ഷ ഒക്കെ കഴിഞ്ഞ് വന്നയാളല്ലേ. സാധാരണ അങ്ങനെയാണോ പരീക്ഷക്ക് ഇരിക്കുക. ഇത് പ്രത്യേകമായി തന്നെ സൗകര്യം ഒരുക്കും. അതിന് ആശങ്കപ്പെടേണ്ട സഹചര്യമില്ല. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ഭീതിക്ക് ഒരു അടിസ്ഥാനവുമില്ല. പരീക്ഷ നടക്കും.” – വാർത്ത.

ഇത്ര സില്ലിയായ കാര്യങ്ങളൊക്കെ സാക്ഷാലായ ഒരു സംസ്ഥാനമുഖ്യമന്ത്രിതന്നെ, അതും, കോവിഡ്-19 പാൻഡെമിക് മൂലം, ലങ്കാദഹനം സുന്ദരകാണ്ഡത്തിൽ, “തിലരസഘൃതാദി സംസിതവസ്ത്രങ്ങളാൽ തീവ്രം തെരുതെരെച്ചുറ്റി”, വാലിൽ തീ കൊളുത്തപ്പെട്ട കപിമുഖ്യൻ ശ്രീമാൻ ഹനുമാൻ മൊത്തം ശ്രീലങ്കയെയും ദഹിപ്പിക്കാൻ പോന്നവിധം ശ്രീലങ്കയിലെ സ്‌കൈസ്‌ക്രെയ്പ്പറിൽ നിന്നും സ്‌കൈസ്‌ക്രെയ്പ്പറിലേക്കു് വിപ്ലവാത്മകമായി ചാടിക്കളിച്ചതുപോലെ, ക്യാപ്പിറ്റലിസ്റ്റ് BBC-യുടെ പത്രസമ്മേളനങ്ങളിൽ നിന്നും ക്യാപ്പിറ്റലിസ്റ്റ് NBC-യുടെ പത്രസമ്മേളനങ്ങളിലേക്കും, കമ്മ്യൂണിസ്റ്റ്-ക്യാപ്പിറ്റലിസ്റ്റ് കൈരളി-പോരാളി–വീരാളി-നീരാളി പത്രസമ്മേളനങ്ങളിലേക്കും, അവിടെ നിന്നും മധുരലയ-മദനലയ-കദനലയ-കതിനലയ-കനകലയ-കിരുകിരുപ്പുപുളകലയ മഴവിൽ പത്രസമ്മേളനങ്ങളിലേക്കും “യുദ്ധകാലാടിസ്ഥാനത്തിൽ” ചാടിക്കുതിച്ചുകിതച്ചു്, ഭൗതികാത്മക-വൈരുദ്ധ്യാത്മക(ഹഃ) മാർക്സിയൻ മോഡലിൽ സ്വയം നഷ്ടപ്പെടുത്തി അന്യവത്കരിക്കേണ്ടിവരുന്ന ഈ നിർണ്ണായകനിമിഷത്തിൽ, ഈ ചരിത്രമുഹൂർത്തത്തിൽ, പത്രപ്രതിനിധികളെ ബോദ്ധ്യപ്പെടുത്തേണ്ടിവരുന്നതു് ക്യാപ്പിറ്റലിസ്റ്റ്-ബൂർഷ്വാസി കാഴ്ചപ്പാടിൽ കഷ്ടമല്ലെങ്കിലും, മാർക്സിയൻ “ദസ് കപ്പിറ്റാൽ” കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റേഷന്റെ അടിസ്ഥാനത്തിലും, വിപ്ലവക്കുടുംബപ്പാർട്ടിയുടെ കാഴ്ചപ്പാടിലും, തീർത്താൽ തീരാത്ത നഷ്ടമാണു്.

സാധുജനസംരക്ഷണം എന്ന പേരിൽ വിശാലമായ ചിരിയും വാവട്ടമുള്ള ബക്കറ്റുമായി തെണ്ടിനടന്നു് പിടിച്ചുപറിയ്ക്കുന്നതു് സത്യത്തിൽ പാർട്ടിക്കുവേണ്ടിയുള്ള “ദസ് കപ്പിറ്റാൽ” സമാഹരണമാണെന്നു് ഇന്നല്ലെങ്കിൽ നാളെ ജനം തിരിച്ചറിയും. കാരണം, കുറച്ചുപേരെ എല്ലാക്കാലത്തേക്കും, എല്ലാവരെയും കുറച്ചുകാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയുമെങ്കിലും, എല്ലാവരെയും എല്ലാക്കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന തത്വപ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് അവരുടെ ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ട അനുയായികളെ എല്ലാക്കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയുമെങ്കിലും, അതല്ലാത്തവരായ, സാമാന്യബോധമുള്ള സാധാരണ മനുഷ്യരെ എല്ലാവരെയും എല്ലാക്കാലത്തേക്കും, ഈർപ്പമുള്ള ചൂടൻ അധോവായുവിനു് തുല്യമായ, നാറുന്ന വ്യാജവാഗ്ദാനങ്ങളാൽ വിഡ്ഢികളാക്കാൻ കഴിയില്ല.

അതുകൊണ്ടു്, ഒരു ന്യായീകരണത്തൊഴി(ക്ക)ലാളി എന്ന നിലയിൽ, അന്തിമമായി ഞാൻ നിങ്ങളോടു് പറയുന്നു: വലതുകയ്യനായ/കയ്യിണിയായ ഒരു കുട്ടിയോ കുട്ടിണിയോ, “സാധാരണഗതിയിൽ”, പരീക്ഷക്കു് ഇരിക്കുന്നതു് ഒരു “പൊടിയ്ക്കു്” ഇടതുവശത്തേക്കു് ചരിഞ്ഞും, ഇടതുകയ്യനായ/കയ്യിണിയായ ഒരു കുട്ടിയോ കുട്ടിണിയോ “സാധാരണഗതിയിൽ”, പരീക്ഷക്കു് ഇരിക്കുന്നതു് ഒരു “പൊടിയ്ക്കു്” വലതുവശത്തേക്കു് ചരിഞ്ഞുമാണു്. ഇടതുകയ്യരും വലതുകയ്യരും ഒരുമിച്ചിരുന്നു് ചായ കുടിക്കാത്തതും, പരിപ്പുവട തിന്നാത്തതും, കാജാ ബീഡി വലിക്കാത്തതും അതുകൊണ്ടാണു്. കാര്യത്തിന്റെ ഗുട്ടൻസ് ഇപ്പൊ പിടി കിട്ടിയോ?

എങ്ങനെയാണു് “സാധാരണഗതിയിൽ” ഒരു കുട്ടി പരീക്ഷക്കു് ഇരിക്കുക എന്ന കാര്യത്തിലെ സമാഗതമായ സാർവ്വത്രിക സംശയങ്ങൾക്കും ഇതാണെന്റെ മറുപടി. ഒരുവക മാർക്സിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും പോലെ, എങ്ങനെയാണു് സഖാവേ “സാധാരണഗതിയിൽ” ഒരു കുട്ടി പരീക്ഷക്കു് ഇരിക്കുക എന്ന ചോദ്യവുമായി പതിനാറായിരത്തിഎട്ടാമത്തെ പ്രാവശ്യവും എന്നെ സമീപിച്ചാൽ ഞാൻ കണ്ണടയ്ക്കും എന്നു് കരുതരുതു്! സമീപിച്ചാൽ, “കടക്കൂ പുറത്തു്!”എന്നായിരിക്കും എന്റെ മറുപടി എന്ന കാര്യവും ഇപ്പോഴേ പറഞ്ഞേക്കാം. എന്റെ ക്ഷമയുടേതു് നെല്ലിപ്പലകയല്ല, ആധുനികവും പുരോഗമനപരവുമായ പ്ലൈവുഡ് പലകയാണു്. വിരട്ടലും ഭീഷണിയുമൊന്നും ഇങ്ങോട്ടുവേണ്ട; അങ്ങോട്ടു്, അതായതു്, അപ്രത്തേക്കോ ഇപ്രത്തേക്കോ വേണമെങ്കിൽ കൊടുത്തേക്കൂ!

അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്: “വദനമപി കരചരണമല്ല ശൌര്യാസ്പദം, വാനരന്മാർക്കു വാൽമേൽ ശൌര്യമാകുന്നു.”

ഭൗതികാത്മകവാദായണം വളിപ്പാട്ടു്: “കുടലുണങ്ങി മലമുറയ്ക്കലല്ല ശൌര്യാസ്പദം, മാനവന്മാർക്കു് മൂക്കേൽ ശൗര്യമാകുന്നു.”

അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്-സുന്ദരകാണ്ഡം-ലങ്കാദഹനം വീണ്ടും വീണ്ടും വായിച്ചു് അന്തം വിടണം എന്നുള്ളവർക്കു് വേണ്ടിയുള്ള ലിങ്ക്:

https://bit.ly/3dXCEoY

ഭൗതികാത്മകവാദായണം വളിപ്പാട്ടു് വീണ്ടും വീണ്ടും കേൾക്കണം എന്നുള്ളവർ, വലതുപക്ഷമസ്തിഷ്ക്കാഘാതം സംഭവിച്ചതിനാൽ, ഇടതുപക്ഷത്തുമാത്രം ജീവന്റെ ചലനങ്ങൾ ഏറിയോ കുറഞ്ഞോ പേഴ്സീവ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും മലയാളം ചാനലുകൾ കാണുക. അപ്രതീക്ഷിതവും അസാമാന്യവുമായ ഇടവേളകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ, അഞ്ചോ പത്തോ പോപ്കോൺ പൊതികൾ കരുതുന്നതു് ബോറടിച്ചു് ഇഹലോകവാസം വെടിയേണ്ടി വരാതിരിക്കാൻ സഹായിക്കും.

തിന്നുതിന്നു് ചാകുന്നതിനേക്കാൾ ഭേദമാണല്ലോ ചാകാതിരിക്കാൻ വേണ്ടി തിന്നുന്നതു്!

(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)

https://scontent-dus1-1.xx.fbcdn.net/v/t1.0-9/97977339_3643431855683517_2688104135168884736_o.jpg?_nc_cat=105u0026amp;_nc_sid=8024bbu0026amp;_nc_ohc=VP7Nf_0zdE4AX8QDmf2u0026amp;_nc_ht=scontent-dus1-1.xxu0026amp;oh=db2a3b1862e0a67a0e61ec1f1704fb01u0026amp;oe=5EEABDBC

May 22 2020 13:43

“ബെവ് ക്യൂ” ആപ്പിനു് (ഏതു് നിതാന്തവന്ദ്യശ്രീ ശ്രീ ശ്രീ തിരുമേനിമാരുടെ സിംഹാസനങ്ങളിൽ തിരുകിക്കയറ്റാനുള്ള ആപ്പാണോ ആവോ ഈ കുന്ത്രാണ്ടം!? ആർക്കറിയാം?) ഗുണനിലവാരമില്ലാത്തതിനാൽ “ഗൂഗിൾ പ്ലേ സ്റ്റോറിൽ” “ബെവ് ക്യൂ” ആപ്പിന്റെ കേരളമോഡൽ സൂപ്പർസ്റ്റാർ മെഗാ ലേസർ ഷോ അരങ്ങേറുന്നതിനുള്ള അനുമതി ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് ഗൂഗിൾ കമ്പനി നൽകിയില്ലത്രേ! (നാളെ അതിന്റെ പേരിൽ ഹർത്താലുണ്ടാകുമോ എന്തോ? ആർക്കറിയാം? കേരളത്തിലെ ജനസംരക്ഷണപാർട്ടികൾക്കറിയാം). “ബെവ് ക്യൂ” ആപ്പിന്റെ നിർമ്മാണവും സംവിധാനവും, സഖാവു് പിണറായി വിജയൻ സുപ്രീം ഫ്യൂററായ കേരള റെവൊല്യൂഷനറി റിപ്പബ്ലിക്ക് ഭരമേല്പിച്ചതു്, പൂർവ്വാശ്രമത്തിൽ (ഒരുപക്ഷേ പശ്ചിമാശ്രമത്തിലും!) S.F.I. നേതാവായിരുന്ന രജിത് രാമചന്ദ്രൻ എന്ന ഏതോ ഒരു I. T. എക്സ്പെർട്ടിനെ ആയിരുന്നത്രേ!

പ്രോബ്ലം സോൾവ്ഡ്! ഇത്തരം കാര്യങ്ങൾ ആദ്യമേതന്നെ പറയണ്ടേ? പരിഹരിക്കപ്പെടേണ്ട പ്രശ്നം പരിഹരിക്കപ്പെട്ടാൽ ആരെങ്കിലും പിന്നെ സ്കോട്ലൻഡ് യാർഡിനെയോ, സേതുരാമയ്യർ CBI-യെയോ കേസന്വേഷണത്തിനു് ചുമതലപ്പെടുത്തുമോ?

രാജ്യഭരണം എന്നാലെന്തെന്നോ, പലപ്പോഴും, സ്വന്തം പേരെന്താണെന്നുപോലുമോ അറിയാത്ത നിലയിലെത്തിയവരെ രാജ്യത്തിന്റെ ഭരണം പരിഷ്കരിക്കുന്നതിനുള്ള കമ്മീഷനാക്കുന്നതും, വനിതകളുടെ ഹൃദയത്തിന്റെ നെരിപ്പോടിൽ നീറിപ്പുകയുന്ന പ്രശ്നങ്ങൾ എന്തെന്നറിയാത്തവരെ വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷകളാക്കുന്നതും, മൊട്ടിട്ടുവിരിയുന്ന യുവജനങ്ങളെ അപ്രത്തേക്കും ഇപ്രത്തേക്കും വൈരുദ്ധ്യാത്മകമായി കശക്കിയെറിയുന്ന ഹൃദയവേദനകൾ എന്തെന്നറിയാത്തവരെ യുവജനകമ്മീഷൻ അദ്ധ്യക്ഷകളാക്കുന്നതും, ജന്മം നൽകിയ കുഞ്ഞുമക്കൾ പാർട്ടിയണികളിലെ പീഡോഫൈലുകളാൽ ബലാൽസംഗം ചെയ്തു് കൊലചെയ്യപ്പെടുമ്പോൾ, മാതാപിതാക്കൾ അനുഭവിക്കുന്ന ദുഃഖം എന്തെന്നറിയാൻ വേണ്ടത്ര സഹാനുഭൂതിയില്ലാത്ത കശ്മലരെ ഭൂരിപക്ഷം നൽകി നാടുവാഴികളായി അവരോധിക്കുന്നതും സമ്പൂർണ്ണമായ ഊളത്തരമാണെങ്കിലും, സ്കോട്ലൻഡ് യാർഡോ, സേതുരാമയ്യർ CBI-യോ നേരിട്ടു് ഇടപെട്ടു് അന്വേഷിക്കേണ്ട ക്രൂഷ്യലായ കേസുകെട്ടുകളല്ല എന്നതു് സമകാലികകേരളത്തിൽ ക്രൂരമായൊരു യാഥാർത്ഥ്യമാണു്.

ഈവക അവസ്ഥകൾ എത്രമാത്രം ദയനീയവും ദുഃഖകരവും, എല്ലാം തല്ലിത്തകർക്കാൻ തോന്നുന്നത്രവിധം ഭീകരവുമായ അനീതികളാണെങ്കിലും, നിലവിലിരിക്കുന്ന നിയമങ്ങൾ പക്കാ ക്രിമിനലുകളെപ്പോലും സംരക്ഷിക്കാൻ പര്യാപ്തമായ വിധത്തിൽ കൺസെപ്ച്വലൈസ്ഡ് ആണെങ്കിൽ – വ്യവസ്ഥിതി ക്യാപ്പിറ്റലിസമാകട്ടെ, കമ്മ്യൂണിസമാകട്ടെ, ആരാച്ചാര്‍ക്കുമാത്രം അറിയാവുന്ന മറ്റേതൊരു വ്യവസ്ഥിതിയുമാകട്ടെ – പീഡിപ്പിക്കപ്പെടുന്ന മനുഷ്യർ എത്ര ഹൃദയഭേദകമായി വിലപിച്ചിട്ടും ഒരു കാര്യവുമില്ല.

ചെയ്യേണ്ടതു്, കാലഹരണപ്പെട്ടതും മനുഷ്യദ്രോഹപരവുമായ ആവക നിയമങ്ങളെ എന്നേക്കുമായി ചവറ്റുകുട്ടയിലെറിഞ്ഞു് കാലാനുസൃതവും, മാനുഷികമൂല്യങ്ങൾക്കു് വിലനല്കുന്നതുമായ നിയമങ്ങൾ സൃഷ്ടിക്കുകയാണു്. പക്ഷേ, ആ നിയമങ്ങൾ സൃഷ്ടിക്കാൻ ചുമതലപ്പെട്ടവരാണെങ്കിലും, അതു് ചെയ്യുന്നതിനേക്കാൾ സ്വന്തം രാഷ്ട്രീയനിലനിൽപ്പു് സ്ഥിരപ്പെടുത്തുന്നതിനു് കൂടുതൽ വില നൽകുന്നവരെയാണു് ജനം തിരഞ്ഞെടുപ്പുവഴി ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റുന്നതെങ്കിൽ, അതിന്റെ കുറ്റം മറ്റാരുടേതുമല്ല, ആ ജനവിഭാഗത്തിന്റേതുമാത്രമാണു്. തന്മൂലം, ആ സ്വയംകൃതാനർത്ഥത്തിന്റെ പരിണതഫലങ്ങൾ അനുഭവിക്കാനും അവർ ബാദ്ധ്യസ്ഥരാണു്. മൊത്തം ജനങ്ങളും ഈ ക്യാറ്റഗൊറിയിൽ പെടുന്നവരല്ല എന്നതുമാത്രമാണു് ഈ ഡൈലെമ്മയിൽ അന്തർലീനമായ ഒരേയൊരു വിരോധാഭാസം.

അല്ലെങ്കിൽത്തന്നെ, ലോകചരിത്രം എന്നതു്, ക്രൂരമായി കൊലചെയ്യപ്പെട്ട നിർമ്മലസത്യങ്ങളുടെ അടിത്തറയിൽ, കൂലിനല്കി പണികഴിപ്പിക്കപ്പെട്ട വ്യാജനിർമ്മിതികളുടെ സമാഹാരങ്ങളായിരുന്നു, എക്കാലവും!

May 24 2020 15:03

“മൾട്ടിപ്പിൾ പാമ്പുകടി” സംബന്ധിച്ചു് സ്ട്രീമിൽ കാണാനിടയായ ഒരു ഫെയ്‌സ്ബുക്ക് ഫ്രണ്ടിന്റെ പോസ്റ്റിലെ സ്‌ക്രീൻ ഷോട്ടിൽ നിന്നുള്ള സർപ്പജ്ഞാനമണിമുത്തു്:

“എല്ലാ വിഷയത്തെയും നമുക്ക് യുക്തി കൊണ്ട് സമർത്ഥിക്കാനാകുമോ?”

ആരുടെ യുക്തികൊണ്ടു്? എന്റെ? നിന്റെ? അവന്റെ? അവളുടെ? അവരുടെ? നമ്മുടെ മൊത്തം യുക്തികൊണ്ടു്?

വ്യക്തിക്കു് സ്വയമേ ചിന്തിക്കാൻ കഴിയൂ. വ്യക്തികളുടെ കൂട്ടത്തിനു് “കളക്ടീവായി” ചിന്തിക്കാൻ കഴിയില്ല.

അതുകൊണ്ടാണു്, ഇതുപോലൊരു ചോദ്യം ചോദിക്കുന്ന ഒരു വ്യക്തിയുടെ യുക്തികൊണ്ടു് എല്ലാ വിഷയത്തെയുമെന്നല്ല, ഏതെങ്കിലുമൊരു വിഷയത്തെ മാത്രംപോലും യുക്ത്യനുസൃതം സമർത്ഥിക്കാനാകുമോ എന്ന കാര്യത്തിൽ ന്യായമായ സംശയത്തിനു് വകയുണ്ടാകുന്നതു്.

എങ്കിലും, ചോദ്യങ്ങൾ മുടങ്ങാതെ ചോദിച്ചുകൊണ്ടേയിരിക്കുക! ഫെയ്‌സ്ബുക്കിൽ അയ്യായിരത്തോളം ഫ്രണ്ട്സും ഒൻപതിനായിരത്തോളം ഫോളോവേഴ്‌സുമുള്ള, അസിസ്റ്റന്റ് പ്രൊഫസ്സറോ ടീച്ചറോ റിസർച്ച് സ്‌കോളറോ എഴുത്തുകാരിയോ വിഷചികിത്സകയോ മറ്റെന്തൊക്കെയോ ആയ ഒരു SSLC graduate-നു് തന്റെ അനുയായികളെ ചോദ്യങ്ങളിലൂടെ യുക്ത്യതീതവും ഇന്ദ്രിയാതീതവുമായ ഉത്തരങ്ങളുടെ ലോകത്തിലേക്കു് കൈപിടിച്ചു് നടത്താനുള്ള ബാദ്ധ്യതയുണ്ടു്.

ഒന്നും കാണാതെ, ഒരു ലക്ഷ്യവുമില്ലാതെ കണ്ടവരെയൊക്കെ അന്ധമായി അനുഗമിക്കുന്നവരല്ല പൊതുജനം. കുന്നോളം പോന്ന പ്രതീക്ഷകളുള്ളതുകൊണ്ടാണു് അവരിങ്ങനെ പത്രസമ്മേളനങ്ങളിൽ നിന്നും പത്രസമ്മേളനങ്ങളിലേക്കു് ആകാംക്ഷാഭരിതരായി വച്ചുപിടിക്കുന്നതു്. അവരെ നിരാശപ്പെടുത്തരുതു്.

May 25 2020 13:19

Statutory warning: “Alcohol is harmful to people’s health, but not to those who have already died!”
(My own version, excuse me, please!)

Cheers COVID-19! Long live Xi Jinping!!

https://scontent-dus1-1.xx.fbcdn.net/v/t1.0-9/99275947_3656969397663096_7754526168316903424_o.jpg?_nc_cat=109u0026amp;_nc_sid=8024bbu0026amp;_nc_ohc=p4tBk007QJQAX_i6B1nu0026amp;_nc_ht=scontent-dus1-1.xxu0026amp;oh=74dd734018dd680a82e3f69256359fb6u0026amp;oe=5EF508CE

May 26 2020 11:22

ആടുജീവിതത്തിൽ തന്‍മയത്വമായി അഭിനയിക്കാനായി ആട്ടിൻ സൂപ്പു് കഴിച്ചു് അടപടലേ അവശതയിലായി അപ്പൻഡിക്സ് ഓപ്പറേഷൻ നടത്തേണ്ടിവന്ന സഖാവു് പൃഥ്വിരാജ് സുകുമാരൻ, No. 1 കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിൽ, അദ്ധ്യാപിക ശൈലജ ടീച്ചർ, അന്തർദ്ദേശീയ നിലവാരത്തിൽ വിജയകരമായി ഉന്തിത്തള്ളുന്ന ആരോഗ്യവകുപ്പിന്റെ റീഹാബിലിറ്റേഷൻ മുറിയിൽ.

(Only sarcasm intended. I like Prithviraj. No administrative offence. 🙂)

(ചിത്രത്തിനു് ഫെയ്‌സ്ബുക്കിനോടു് ഹൃദയഭേദകമായ കടപ്പാടു്)

https://scontent-dus1-1.xx.fbcdn.net/v/t1.0-9/100679916_3659483317411704_7544390692882087936_o.jpg?_nc_cat=101u0026amp;_nc_sid=8024bbu0026amp;_nc_ohc=nxk5ABjao4oAX-kaS3Ou0026amp;_nc_ht=scontent-dus1-1.xxu0026amp;oh=bb678089e0abc8eb5c63036c0124e2e9u0026amp;oe=5EF6ABDA

May 26 2020 19:00

ഉത്രയുടെ ഭർത്താവു് സൂരജ് സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ യൂണിറ്റ് സെകട്ടറിയും ആണെന്നൊരു വാർത്ത കണ്ടു. എന്നിട്ടും പ്രാണപ്രേയസിയെ ഡ്രാക്കുള മോഡലിൽ കടിച്ചു് തന്റെ ക്യാപിറ്റലിസ്റ്റ് ലക്ഷ്യം നേടാതെ, അതിനുവേണ്ടി ആയിരങ്ങൾ കൊടുത്തു് വിഷപ്പാമ്പുകളെ വാങ്ങിയതു് പാമ്പുപിടുത്തത്തൊഴിലാളികളോടുള്ള ഒരു സത്യക്കമ്മ്യൂണിസ്റ്റിന്റെ വർഗ്ഗസ്നേഹം മൂലമായിരിക്കണം.

ഇല്ലാത്ത ലക്ഷങ്ങളും, ഇല്ലാത്ത ക്വാറന്റീൻ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുക, കോവിഡ്-19 ബാധിച്ചവരായ പ്രവാസിമലയാളികളെ വിളിച്ചുവരുത്തി പോക്കറ്റടിക്കുക, വിഎസിനെ കാണിച്ചു് ഇലക്ഷൻ ജയിക്കുക, മദ്യനിരോധനവാഗ്ദാനവുമായി ഇലക്ഷൻ ജയിച്ചശേഷം ഒന്നിനുപിറകെ ഒന്നായി മദ്യശാലകൾ തുറക്കുക തുടങ്ങിയ, മനുഷ്യരാരും പോകാത്ത, ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമായ വഴികളിലൂടെ യാത്ര ചെയ്യാൻ സി പി എം തയ്യാറാകുന്നതും ആ പാർട്ടിയുടെ തൊഴിലാളിവർഗ്ഗസ്നേഹം മൂലമായിരിക്കണം.

May 27 2020 11:52

ക്ലൗഡിൽ ഡെയ്റ്റ സൂക്ഷിക്കുന്നതിലുള്ള രണ്ടു് ഗുരുതര പ്രശ്നങ്ങൾ ഏതെങ്കിലും ഉപദേഷ്ടാവു് ചൂണ്ടിക്കാണിച്ചതുകൊണ്ടാവണം “സ്പ്രിങ്ക്ലർ കണക്ഷൻ” ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതു് എന്നാണെനിക്കു് തോന്നുന്നതു്. ഒന്നാമതായി, നല്ല തെളിച്ചമുള്ള ദിവസങ്ങളിൽ ആകാശത്തിൽ ക്ലൗഡിന്റെ തരിപോലും ഉണ്ടായില്ലെന്നുവരാം. ക്ലൗഡുണ്ടെങ്കിലല്ലേ ഡെയ്റ്റയെ ക്ലൗഡിലേക്കു് തള്ളാൻ പറ്റൂ. ക്ലൗഡിലേക്കു് തള്ളിയാലല്ലേ ക്ലൗഡിൽ ഡെയ്റ്റ ഉണ്ടാവൂ. ക്ലൗഡിലേക്കു് തള്ളാൻ കഴിയാത്തിടത്തോളം ഡെയ്റ്റക്കു് ഡപ്പിയിൽ ഇരിക്കാനല്ലേ കഴിയൂ.

ആകാശം ക്ലൗഡ് നിറഞ്ഞതാവുകയും, ഡെയ്റ്റയെ ക്ലൗഡിലേക്കു് തള്ളിമറിക്കാൻ കഴിയുകയും ചെയ്താലും, മൺസൂൺ കാലത്തു് ക്ലൗഡ് മഴയായി പെയ്യുമ്പോൾ, ക്ലൗഡിനൊപ്പം ഡെയ്റ്റയും “എർത്തായി” പോകുമല്ലോ. “എർത്തായി” പോയാൽ, ഡെയ്റ്റ പിന്നെ ക്ലൗഡിലോ ഡപ്പിയിലോ ഉണ്ടാകില്ലല്ലോ. ഡപ്പിയുണ്ടു്, പക്ഷേ ഡപ്പിയിലില്ല, ക്ലൗഡില്ല, അതിനാൽ ക്ലൗഡിലില്ല എന്ന അവസ്ഥ! അതാണു് രണ്ടാമത്തെ പ്രശ്‍നം.

അതുകൊണ്ടാവണം, കക്ഷത്തിൽ ഇരുന്നതു് പോവുകയും ചെയ്തു, ഉത്തരത്തിൽ ഇരുന്നതു് കിട്ടിയുമില്ല എന്ന ഗതികേടു് ഒഴിവാക്കാൻ, “സ്പ്രിങ്ക്ലർ കണക്ഷൻ” ഉപേക്ഷിക്കുന്നതാണു് നല്ലതെന്നു് വിദഗ്ദ്ധർ മുഖ്യമന്ത്രിയെ ഉപദേശിച്ചതു്. ഹവ്വ തന്നു, ഞാൻ തിന്നു എന്നു് പഴം തിന്ന ആദാം യഹോവയായ ദൈവത്തിനു് സത്യവാങ്മൂലം നല്കിയതുപോലെ, ഉപദേഷ്ടാവു് ഉപദേശിച്ചു, മുഖ്യമന്ത്രി അനുസരിച്ചു. – അതായിരിക്കണം സംഭവിച്ചതു്.

ഈ തിയറിയിൽ ഉപയോഗിച്ചിരിക്കുന്ന അലഗൊറികൾ ദൈനംദിനജീവിതവുമായി, പാമ്പുകൾ ഇണചേരുന്നതുപോലെ, കെട്ടുപിണഞ്ഞു് കിടക്കുന്നവയായതിനാൽ, അതിന്റെ സാങ്കേതികത്വം മനസ്സിലാക്കാൻ, വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി, ഉന്നതവിദ്യാഭ്യാസമന്ത്രി, സാംസ്കാരികമന്ത്രി, ആരോഗ്യമന്ത്രി ഇത്യാദി മന്ത്രികൾക്കെല്ലാവർക്കും പ്രത്യേകം ഉപദേഷ്ടാക്കളുടെ സഹായമില്ലാതെതന്നെ കഴിയുമെന്നതും എടുത്തുപറയേണ്ട ഒരു അപൂർവ്വ നേട്ടമാണു്.

സർവ്വേക്കല്ലുകൾക്കു് തറക്കല്ലിടാൻ പോയി തീപ്പൊരി പ്രസംഗിച്ചു് തള്ളിമറിക്കലും തുള്ളിമദിക്കലുമല്ലാതെ, മനുഷ്യർ ചെയ്യുന്ന മറ്റൊരു പണിയും അറിയാതിരിക്കുന്നതു് ദയനീയം തന്നെയാണു്. അറിയുന്ന പണിയല്ലേ ആർക്കായാലും ചെയ്യാൻ പറ്റൂ. അതുകൊണ്ടു്, തള്ളിത്തള്ളി “ബജ്രങ് തള്ളു്” വരെ തള്ളേണ്ട അവസ്ഥയിലെത്തി, തന്റെ മൊത്തം “ശൗര്യവും സ്ഥിതി ചെയ്യുന്ന” വാൽ അറുത്തു് തീരാത്ത പലകകളുടെ ഇടയിലാണെന്നറിയാതെ, തടിയറുപ്പുകാർ തിരുകിയ ആപ്പു് വലിച്ചൂരി വാപൊളിച്ചിരിക്കുന്ന വാനരന്റെ അവസ്ഥയിൽപ്പെട്ടുനിൽക്കുന്നു. “ചങ്കും കരളും പണ്ടവും” തുറന്നുള്ള ന്യായീകരണ തൊഴിലാളികളുടെ നിതാന്ത അകമ്പടിയും, ഉളുപ്പില്ലാത്ത സഹായവും ഉള്ളതുകൊണ്ടു് കഷ്ടപ്പെട്ടു് രാജകീയമായി കഴിഞ്ഞുകൂടുന്നു.

പാർട്ടിയെ പരിഹസിക്കുന്ന കോമഡികൾ ഇഷ്ടപ്പെടുന്നവരല്ല സഖാക്കൾ. ആൾരൂപം പ്രാപിച്ച അനേകം കോമഡികൾ മന്ത്രിമാരായി ഞങ്ങൾക്കു് ത്രോനന്തപുരത്തുള്ളപ്പോൾ, ജനത്തിനു് മുന്നിൽ മറ്റാരെങ്കിലും കോമഡി കളിക്കേണ്ട ആവശ്യമെന്തു് എന്നാണവരുടെ ചോദ്യം. തീർച്ചയായും വളരെ പ്രസക്തമായ ഒരു ചോദ്യമാണതു്.

May 27 2020 12:14

“ലിങ്കുണ്ടോ?”

ഈ ചോദ്യം ചോദിക്കുക എന്നതാണു് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിൽ ഭരമേല്പിച്ചിരിക്കുന്ന ചുമതല. അതൊരു സ്റ്റാറ്റസാക്കിയാൽ ആവശ്യം വരുമ്പോൾ (അത്തരം ആവശ്യങ്ങൾക്കാണെങ്കിൽ പഞ്ഞവുമില്ല!) കോപ്പി പെയ്സ്റ്റ് ചെയ്‌താൽ മതിയല്ലോ എന്നു് കരുതി.

“ഫെയ്ക്ക് ന്യൂസ്” എന്നു് പാർട്ടിവിരുദ്ധ ന്യൂസുകളുടെ ചുവട്ടിൽ കമന്റ് ചെയ്യുക എന്നപോലുള്ള ഭാരിച്ച ചുമതലകൾ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സഖാക്കൾക്കും എന്റെ ഈ മാതൃക (വേണമെങ്കിൽ) പിന്തുടരാവുന്നതാണു്.

May 29 2020 11:07

പ്രവാസികൾ സ്വന്തമായി ക്വാറന്റീൻ ചിലവു് വഹിക്കണമെന്നും, “പാവങ്ങളായ” പ്രവാസികൾ യാത്രകഴിഞ്ഞു് വരുന്നവരായതുകൊണ്ടു് പ്രത്യേകിച്ചും വഹിക്കണമെന്നും നാടുവാഴി പിണറായി വിജയൻ പ്രഖ്യാപിച്ചപ്പോൾ ചൂടായി പൊട്ടിത്തെറിച്ച കേരളത്തിലെ പ്രബുദ്ധരായ പ്രജകൾ തന്നെയാണു്, നിറഞ്ഞ പെട്ടികൾക്കും കാർട്ടണുകൾക്കും പകരം, “കൊറോണയും ചുമന്നു്” കേരളത്തിലേക്കു് വരുന്ന പ്രവാസികളായ മലയാളികളിലെ “Les Misérables” ക്വാറന്റീൻ ചിലവു് വഹിക്കേണ്ടതില്ല എന്ന അതേ മുഖ്യമന്ത്രിയുടെ തിരുത്തൽവാദവധം കേട്ടപ്പോൾ മന്ദമാരുതനേറ്റാലെന്നപോലെ കുളിരണിഞ്ഞു് ആഘോഷപൂർവ്വം, “ഇതാണു് മുഖ്യമന്ത്രി, ഇതാവണം മുഖ്യമന്ത്രി” എന്നു് ആർപ്പിട്ടതു്!

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കു് 6 മാസത്തെ ശമ്പളം നല്കുമെന്നു് പ്രഖ്യാപിച്ച, മദ്യവർജ്ജനം ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തുമെന്നു് പ്രഖ്യാപിച്ച, 20000 കോടിയുടെ സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ച, 2.5 ലക്ഷം പ്രവാസികൾക്കുവരെയുള്ള ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു് പ്രഖ്യാപിച്ച, … … ശ്രീമാൻ സഖാവു് പിണറായി വിജയന്റെ മുൻപ്രഖ്യാപനങ്ങൾക്കില്ലാത്ത എന്തു് ക്രെഡിബിലിറ്റിയാണു്, ക്വാറന്റീൻ ചിലവു് “Les Misérables” സ്വയം വഹിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിനുള്ളതു്? “പഴയ ചാക്കു്” എന്നതിന്റെ സിനനിം ആയിക്കഴിഞ്ഞ മുഖ്യന്റെ വാക്കിനു് എങ്ങനെയാണു് പെട്ടെന്നൊരു വിശ്വാസയോഗ്യത കൈവന്നതു്?

മാമോദീസ എന്ന പേരിൽ കത്തനാർ കുഞ്ഞിന്റെ തലയിൽ വെള്ളം കോരിയൊഴിക്കുകയോ, പാസ്റ്റർ മുതിർന്നവരുടെ പിടലിക്കുപിടിച്ചു് പുഴയിൽ മുക്കുകയോ ചെയ്താൽ പ്രസ്തുത കക്ഷികൾ പൊടുന്നനെ നസ്രാണികളാകുമെന്നു് കേട്ടിട്ടുണ്ടു്. പിണറായി വിജയനു് അതുപോലുള്ള വല്ല “ജ്ഞാനസ്നാനമുക്കൽ” അനുഭവവും ഉണ്ടായി ആകസ്മികമായി വിശ്വാസയോഗ്യത കൈവന്നതായിരിക്കുമോ?

ആരൊക്കെയോ, ആരുടെയൊക്കെയോ, എന്തിന്റെയൊക്കെയോ ദുരിതാശ്വാസത്തിനു്, കാറ്ററിയാതെ കടലറിയാതെ നൽകിയ കുടുക്കപ്പണങ്ങൾ തിരിച്ചുനല്കി താൻ മാതൃക കാണിച്ചു എന്നൊരു പ്രഖ്യാപനം ധന്യനായ ധനമന്ത്രി തോമസ് ഐസക്കും നടത്തിയതായി എവിടെയോ വായിച്ചിരുന്നു.

നിങ്ങൾ എന്നോടു് ചോദിച്ചാൽ, ധനമന്ത്രി തോമസ് ഐസക്ക് ആ പണം മടക്കിക്കൊടുക്കുന്നതു് നേരിട്ടു് കണ്ടാൽ പോലും, ബുദ്ധിയിൽ “കോണ്ടമിട്ടല്ലാതെ” ഞാനതു് വിശ്വസിക്കില്ല. കാരണം, പണം നല്കുന്നതു് ഒരു കമ്മ്യൂണിസ്റ്റാണെങ്കിൽ വാങ്ങുന്നതു് മിക്കവാറും ഉറപ്പായും ഒരു ബിനാമിയായിരിക്കും.

സ്ത്രീകളെ, പ്രത്യേകിച്ചും കൗമാരപ്രായത്തിലുള്ള “അംഗനമാർ മൗലീമണി”കളെ മധുരവചനങ്ങളാൽ മയക്കാൻ നിത്യനിരാശാകാമുകരായ ഗാനഗന്ധർവതാടീശ്വരന്മാർക്കു് വളരെ എളുപ്പമാണു് എന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, മുപ്പതും നാല്പതും അൻപതും അറുപതും അതിൽ കൂടുതലും പ്രായമുള്ള നമ്പർ വൺ മലയാളിമലർവാടികളെ ഏതു് കഥാപ്രാസംഗികനും മധുരമനോജ്ഞവിപ്ലവവചനങ്ങളാൽ മയക്കി കുളിപ്പിച്ചു് സപ്രമഞ്ചത്തിൽ മലർത്തിക്കിടത്താൻ പറ്റുമെന്നു് ആരറിഞ്ഞു?

May 29 2020 13:52

കേരളത്തിലെ പോലീസുകാരോടു് ഒരപേക്ഷ: ജനക്കൂട്ടത്തിൽ മാസ്കില്ലാതെ ചുറ്റിത്തിരിയുന്നവരെക്കണ്ടാൽ ചാടിപ്പിടിച്ചു് കേസെടുക്കരുതു്. വായിക്കുന്ന പത്രം ദേശാഭിമാനിയായതിനാൽ, കോണകം, ചാണകം, പരനാറി, നായിന്റെമോൻ, ചൂടൻപട്ടി ഇത്യാദികളുടെ ലോകത്തിൽ, വിപ്ലവം സ്വപ്നം കണ്ടു് ജീവിക്കുന്ന ഒരു സാധു സഖാവു് ആയിരിക്കാം കക്ഷി. അതിനാൽ, അടിവസ്ത്രത്തിന്റെ സ്ഥാനം മാസ്ക്ക് അപഹരിച്ചിട്ടുണ്ടോ എന്നു്, പ്രകോപനമൊന്നും സൃഷ്ടിക്കാത്തവിധത്തിൽ ഡിപ്ലോമാറ്റിക്കായി പരിശോധിച്ചു് ഉറപ്പുവരുത്തിയശേഷം മാത്രം നിയമപരമായ തുടർനടപടികളിലേക്കു് തിരിയുന്നതാവും നല്ലതു്.

മാസ്കിന്റെ ചെവിവള്ളികൾ കാൽവള്ളികളാണെന്നും, മാസ്ക്ക് ഒരു കോണകം, അഥവാ അണ്ടിപ്പാഡാണെന്നും ധരിച്ചുവശായാൽ, ഞാനായാലും അണ്ടർവെയറിനുപകരം മാസ്കേ ധരിക്കൂ. ഒരു വെടിക്കു് രണ്ടു് പക്ഷികളെ കൊല്ലാമെന്നിരിക്കെ, ആരെങ്കിലും ഒരു പക്ഷിയെ കൊല്ലാൻ രണ്ടു് വെടി വയ്ക്കുമോ? രണ്ടു് വെടി വയ്ക്കാനുള്ള വെടിമരുന്നു് ഇരട്ടി വില കൊടുത്തു് വാങ്ങുമോ? മുകളിൽ ഒരു മാസ്ക്ക്, താഴെയൊരു മാസ്ക്ക്! വെടിയുടെ കാര്യത്തിലായാലും, കൊറോണയുടെ കാര്യത്തിലായാലും, ധൂർത്തു് ആരുചെയ്താലും ധൂർത്തു് തന്നെ!

കൊറോണയെ വിപ്ലവാത്മകമായി നേരിടാൻ സഖാക്കൾ മാസ്ക്ക് ധരിക്കണമെന്നല്ലാതെ, അതു് ധരിക്കേണ്ടതു് മുഖത്തോ അതോ കൊണോത്തിലോ എന്നു് പാർട്ടിയിലെ വൈരുദ്ധ്യാത്മകബുദ്ധിജീവി, അഥവാ സ്കിറ്റ്സോഫ്രെനിക് ഇന്റലക്ച്വൽ, കുമാരപിള്ള സഖാവു് പഠിപ്പിച്ചിട്ടില്ല. അങ്ങനെയൊരു വ്യത്യാസം ഒരു മാർക്സിയൻ “അനിവാര്യത” ആയിരുന്നെങ്കിൽ, കുമാരപിള്ള സഖാവു് അക്കാര്യം അണികളിൽനിന്നും മറച്ചുപിടിക്കുമായിരുന്നില്ല.

“ഞങ്ങൾ നിങ്ങളോടു് നുണ പറയില്ല” എന്നാണു് ഫിഡൽ കാസ്ട്രോ സഖാവു് കമ്മ്യൂണിസ്റ്റ് അണികൾക്കു് സത്യവാങ്മൂലം നല്കിയതു്! ഒരു സത്യക്കമ്മ്യൂണിസ്റ്റല്ലാതെ മറ്റാരെങ്കിലും അതുപോലൊരു സത്യവാങ്മൂലം നല്കുമോ? പോരെങ്കിൽ, പിണറായി സഖാവു് അതു് നിഗൂഢമായി സ്വാംശീകരിച്ചു് എൻഡോഴ്സ് ചെയ്തിട്ടുമുണ്ടു്.

വ്യക്തമായ ഐഡിയോളജിക്കൽ അടിസ്ഥാനമുള്ളതുകൊണ്ടാണു് ഒരു സഖാവു് തനിക്കു് പാർട്ടിയിൽ നിന്നും “ചേതോപഹാരമായി” കിട്ടിയ കൊറോണ മാസ്ക്ക് കോണകമായി ധരിക്കാൻ തീരുമാനിക്കുന്നതു് എന്നു് പോലീസുകാരും അറിഞ്ഞിരിക്കുന്നതിൽ തെറ്റില്ലല്ലോ എന്നു് തോന്നിയതുകൊണ്ടു് പറഞ്ഞെന്നേയുള്ളൂ.

June 2020

June 01 2020 17:33

കോവിഡ്-19 വേണ്ടത്ര നിയന്ത്രണാധീനമാകുന്നതിനു് മുൻപുതന്നെ ആരാധനാലയങ്ങൾ തുറക്കണം എന്ന “ജനകീയാവശ്യം” മുന്നോട്ടുവയ്ക്കുന്ന കേരള പൊളിറ്റിക്സിലെ “സൂപ്പർ ഹീറോസ്‌”, തൂറാത്തോൻ തൂറീപ്പം തീട്ടം കൊണ്ടാറാട്ടം എന്നപോലെ, പട്ട കിട്ടാത്തോനു് പട്ട കിട്ടീപ്പം വെട്ടും കുത്തും കൊണ്ടു് പത്രസമ്മേളനം എന്നപോലെ, പ്രാർത്ഥിക്കാൻ മുട്ടിയിരുന്ന ദൈവമക്കൾക്കു് “Prayer-Q” ആപ്പ് കിട്ടീപ്പം പ്രാർത്ഥനകൊണ്ടു് ചക്കക്കൊണ്ടാട്ടം എന്നപോലെ, ഭൂമിയിൽ COVID-19 വരുത്തി പതിനായിരങ്ങളെ കൊന്നൊടുക്കിയ, ദയാനിധിയും, കരുണാനിധിയും, സ്റ്റാലിനും, ലെനിനും, ജയലളിതയുമായ അവരവരുടെ ഏകദൈവങ്ങൾക്കു്, “തപ്പുകളാലും ചതുരത്തപ്പുകളാലും” പാട്ടകൊട്ടി, പാട്ടുപാടി നന്ദി പ്രകടിപ്പിക്കാനായി ആരാധനാലയങ്ങളിലേക്കു്, മല്ലു മോഡൽ “താടി മാസ്ക്ക്” ധരിച്ചു്, ആയിരങ്ങളായി, പതിനായിരങ്ങളായി ഇടിച്ചുകയറുന്ന ഭക്തരോടൊപ്പം ആരാധനയിൽ പങ്കെടുത്തു്, തനിക്കു് അവരോടുള്ള, തന്റെ ആത്മാവിന്റെ അടിത്തട്ടിൽ നിന്നും വരുന്ന, നിർമ്മലവും നിർമ്മമവുമായ സോളിഡാരിറ്റി തെളിയിക്കാനും മറക്കരുതു്.

അല്ലെങ്കിൽ, ഭക്തിയുടെ മറവിൽ, വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്തി അവരുടെ വോട്ടുകൾ വരുതിയിലാക്കാൻ ശ്രമിക്കുന്നവനും, സ്രാവുകൾക്കൊപ്പം നീന്തുന്നവനുമായ ഒരു പിരാനയായോ, ഊരിപ്പിടിച്ച കൊലക്കത്തികൾക്കിടയിലൂടെ വിപ്ലവകരമായി തലയുയർത്തി നാലുകാലും പറിച്ചോടുന്ന ഒരു വെട്ടുപോത്തായോ കാട്ടെരുമയായോ ഒക്കെ സമ്മതിദായകർ ഈവക സൂപ്പർ ഹീറോസിനെ “എഴുതിത്തള്ളി”ക്കൂടെന്നില്ല.

June 02 2020 10:20

Black Lives Matter, Dalit Lives Matter, All Lives Matter!

(Picture Courtesy)

https://scontent-dus1-1.xx.fbcdn.net/v/t1.0-9/100856917_3678908138802555_3927685353820913664_n.jpg?_nc_cat=104u0026amp;_nc_sid=8024bbu0026amp;_nc_ohc=gC5Odjaji-kAX-_DtQtu0026amp;_nc_ht=scontent-dus1-1.xxu0026amp;oh=417f62e3a301c72de0f1d95be368dd88u0026amp;oe=5EFBAE75

June 02 2020 14:49

കൊറോണ പ്രമാണിച്ചു് കേരളത്തിൽ “ചരിത്രദൗത്യമായി”, മാർക്സിയൻ നോക്കുകൂലിത്തൊഴിലാളികളുടെ ജീവനോപാധി-നാശകാരിയായ ബൂർഷ്വാകമ്പ്യൂട്ടർ വഴിയുള്ള “ഓൺകമ്പി” പ്രാഥമികക്ലാസ്സുകൾ “ഫസ്റ്റ് ബെൽ” കൊടുത്തു് ആരംഭിച്ച സ്ഥിതിക്കു്, “മയിൽശ്രീ (മണിശ്രീ) മുരുകായേ നമഃ” ഇപ്പോഴും പ്രസക്തം.

“ഫസ്റ്റ് ബെൽ” എന്നതിനു് പകരം, “ഒന്നാം മണി” എന്നായിരുന്നേനെ കൂടുതൽ ഉചിതം. കാരണം, കുഞ്ഞുങ്ങൾ “ഓൺകമ്പി” ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ, കറന്റ് പോകാതിരിക്കാൻ വേണ്ട സാങ്കേതികനടപടികൾ കൈക്കൊള്ളാൻ കറന്റ്മന്ത്രി സഖാവു് M. M. മണിക്കു് അതൊരു ഉത്തേജകമായിരുന്നേനെ! മണിയടിയാൽ ഉത്തേജിപ്പിക്കപ്പെടാത്ത മന്ത്രിമാരുണ്ടോ?

വേണ്ടത്ര പോരാളി ഷാജികളും ചാവേർപ്പടയും അന്തം മോഡൽ സപ്പോർട്ടിനായി ഉണ്ടെങ്കിൽ, ഏതു് ദൗത്യത്തെയും “ചരിത്രദൗത്യമായി” മാറ്റിയെടുക്കാം. “സഹസ്രാബ്ദസാമ്രാജ്യം” (Tausendjähriges Reich) സ്വപ്നംകണ്ട ഹിറ്റ്ലർ, സർവ്വലോകതൊഴിലാളിസാമ്രാജ്യം സ്വപ്നംകണ്ട കാൾ മാർക്സ് തുടങ്ങിയവരുടെ “ചരിത്രദൗത്യങ്ങൾ” വേണമെങ്കിൽ ഉദാഹരണങ്ങളായി കാണാവുന്നതാണു്.

“വീട്ടിലൊരു ക്ലാസ് മുറി” എന്നതിനു് പകരം, “വീട്ടിലൊരു ആത്മഹത്യാമുറി” എന്ന പേരായിരുന്നു പദ്ധതിക്കു് നല്കപ്പെട്ടിരുന്നതെങ്കിൽ, “ഓൺകമ്പി” ക്ലാസ്സുകൾക്കു് രജിസ്റ്റർ ചെയ്യാൻ അവശ്യം വേണ്ട പ്രാഥമികഹാർഡ്‌വെയർ വാങ്ങിക്കാൻ ശേഷിയില്ലാത്ത ദളിത് വിദ്യാർത്ഥിനീ-വിദ്യാർത്ഥികൾക്കു് അതു് വളരെ എളുപ്പം മനസ്സിലാക്കാനും തദനുസരണം ഝടിതിയിൽ “ഹോം വർക്ക്‌” ചെയ്യാനും കഴിഞ്ഞേനെ!

സോഫ്ട്വെയർ-, ആഭ്യന്തരവിഷയങ്ങൾ കൈകാര്യം ചെയ്യാൻ സഖാവു് പിണറായി വിജയനും, കായികവിനോദവിഷയങ്ങൾ കൈകാര്യം ചെയ്യാൻ സഖാവു് ഇ. പി. ജയരാജനും, മലയാളഭാഷ കൈകാര്യം ചെയ്യാൻ സഖാവു് M. M. മണിയും, ഇങ്ഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാൻ സഖാവു് ശ്രീമതി ടീച്ചറും, എക്കണോമിക്സ് കിറുകൃത്യമായി കൈകാര്യം ചെയ്യാൻ സഖാവു് തോമസ് ഐസക്കും, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സഖാവു് എം.സി. ജോസഫൈനും, പൂച്ചവിഷയങ്ങൾ കാവ്യാത്മകമായി കൈകാര്യം ചെയ്യാൻ സഖാവു് ജി. സുധാകരനുമെല്ലാം സർവ്വാത്മനാ സന്നദ്ധരാണെന്നിരിക്കെ, കുഞ്ഞുങ്ങൾക്കു് പൂച്ചയെ കാണിച്ചു് ക്ലാസ്സെടുക്കാൻ ഒരു സായ് ശ്വേത ടീച്ചറെ ചുമതലപ്പെടുത്തിയതു് എന്തിനാണെന്നേ എനിക്കു് മനസ്സിലാകാതുള്ളു.

മറ്റു് വാക്കുകളിൽ പറഞ്ഞാൽ, “സ്‌പ്രിങ്ക്ലർ”, “ബെവ്‌-ക്യൂ”, പാലംപണി, റോഡുപണി ഇത്യാദി തൊഴിൽദാനമോഡലിൽ, “ഓൺകമ്പി” അധ്യാപനത്തിനു് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള സർക്കാർവക ദർക്കാസ് പരസ്യങ്ങൾ പാർട്ടിവക ദേശാഭിമാനി പത്രത്തിൽ എന്തുകൊണ്ടു് പരസ്യപ്പെടുത്തിയില്ല? അതല്ലേ യഥാർത്ഥ സഹജീവിസ്നേഹം? അതായിരുന്നില്ലേ യഥാർത്ഥ സോഷ്യൽ ഇസം? അതായിരിക്കുമായിരുന്നില്ലേ കുന്നോളം കുളിരുള്ള യഥാർത്ഥ ഹീറോ ഇസം?

June 03 2020 13:41

“ട്രയൽ” എന്നാൽ, ഒന്നുകിൽ, ഒരു ന്യായാധിപന്‍ – സാധാരണഗതിയിൽ ഒരു വ്യവഹാരവിചാരകസമിതി സമക്ഷം – ക്രിമിനലോ, സിവിലോ ആയ കുറ്റകൃത്യങ്ങളിൽ തെളിവെടുപ്പു് നടത്തി, ആ സമയത്തു്, ആ സമൂഹത്തിൽ നിലവിലിരിക്കുന്ന നിയമങ്ങൾക്കു് അനുസൃതമായി, ശിക്ഷാസംബന്ധമായ തീരുമാനങ്ങളിൽ എത്തിച്ചേരുന്ന നടപടികളാവാം, അല്ലെങ്കിൽ, ആരുടെയെങ്കിലുമോ, എന്തിന്റെയെങ്കിലുമോ പ്രായോഗികതലത്തിലെ നിര്‍വ്വഹണശേഷിയുടെ ഗുണങ്ങളും, ദോഷങ്ങളും, അനുയോജ്യതയും മനസ്സിലാക്കാനായി – ഔദ്യോഗികമായോ, അനൗദ്യോഗികമായോ – നടത്തപ്പെടുന്ന പരിശോധനകളാവാം.

പക്ഷേ, “ട്രയൽ” എന്നാൽ, ക്രിമിനൽ കേസുകളിൽ പോലീസിന്റെ തല്ലുകൊണ്ടു് കാലൊടിഞ്ഞ വീരശൂരകേസരികളെ വിപ്ലവികളായ ജനങ്ങൾ ജനകീയമായ തിരഞ്ഞെടുപ്പിലൂടെ, ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഉള്ള തരംതിരിവില്ലാതെ, സമൂഹത്തിന്റെ സമഗ്രമായ പുരോഗമനവും, (സ്‌പ്രിങ്ക്ലർ-ബെവ്‌ക്യൂ-മോഡലിലുള്ള) സമസ്തമായ ഡിജിറ്റൽ വികസനവും ലക്ഷ്യമാക്കി, അധികാരത്തിന്റെ ഭദ്രാസനങ്ങളിലേറ്റുന്ന നംബർ വൺ കേരളത്തിൽ, ആ ട്രയലിൽ ഭാഗഭാക്കാകാൻ കഴിയാത്തവരെ ആർബിട്രറിയായി അവഗണിച്ചുകൊണ്ടും, (കഴിയുന്നിടത്തെല്ലാം മൊത്തം കുറ്റവും അവരിൽ ചാർത്തിക്കൊടുത്തുകൊണ്ടും!), ആവക ട്രയലുകളിൽ പങ്കെടുക്കാൻ സാമ്പത്തികവും സാമൂഹികവുമായി ശേഷിയുള്ള ശേഷം മൊത്തം ഭാഗഭാക്കുകളെയും വിവേചനാപൂർവ്വം പങ്കെടുപ്പിച്ചുകൊണ്ടും, നുണയിലൂടെയും, ചതിയിലൂടെയും ഭരണസിംഹാസനത്തിലെത്തിയ പ്രത്യയശാസ്ത്രതമ്പ്രാക്കൾ കനിഞ്ഞനുവദിക്കുന്ന സബ്സിഡീസ് വഴി, ഭിക്ഷപ്പാത്രത്തിന്റെ മൂല്യത്തിലേക്കു് അധഃപതിച്ചു്, മാർക്സിയൻ വൈരുദ്ധ്യാത്മക-ഭൗതിക-യുക്തി- ശാസ്ത്രീയ-സാഹിത്യ-(“KYS”-“പുകസാ”-“പൊഹസാ”)- മാതൃകയിൽ നാറിപ്പുഴുത്ത – പലപ്പോഴും സാക്ഷാൽ മാർക്സിയൻ പുഴുക്കൾ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു് തെക്കുവടക്കു് അരിക്കുകപോലും ചെയ്യുന്ന – ചാക്കരി പുഴുങ്ങിയ വിശാലസദ്യയുടെ ഇലയിലേക്കു് വാരിക്കോരിയൊഴിക്കപ്പെടുന്നതും, ഇടവേളകളിൽ, കേരളത്തിലെ സാമ്പത്തികശാസ്ത്രഅത്ഭുതങ്ങളായ അണ്ടിക്കമ്പനികളിൽ നിന്നുള്ള, വറുത്തുപൊരിച്ച അണ്ടിപ്പരിപ്പുസമൃദ്ധവും, അന്തിമവൃത്തത്തിൽ പാൽപ്പായസസമൃദ്ധവുമായി അവതരിപ്പിക്കപ്പെടുന്നതുമായ പൊറാട്ടുനാടകങ്ങളാണു്.

അതിഗഹനമായ മാർക്സിസ്റ്റ്-ഫിലോസോഫിക്-ജൂറിസ്റ്റിക്-ഡിസ്കോഴ്സുകളുടെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ ഈവക “ഒക്കൾട്ട് ശാസ്ത്രങ്ങൾ” അറിഞ്ഞിരിക്കുന്നതു് നല്ലതാണു്.

June 04 2020 14:37

ഈ ചാണക്യൻ സഖാവു് ഒന്നുകിൽ ഒരു “ഹണി ഗ്യാതററോ”, അല്ലെങ്കിൽ, ഒരു മല്ലുമാർക്സിസ്റ്റ് മുഖ്യമന്ത്രിയോ, മല്ലുമാർക്സിസ്റ്റ് ധനകാര്യമന്ത്രിയോ, ഏറ്റവും ചുരുങ്ങിയപക്ഷം, മല്ലുമാർക്സിസ്റ്റ് “പ്രളയദുരിതാശ്വാസ-ബക്കറ്റ്-കളക്ഷൻ” ചെയർപേഴ്‌സണോ ആയിരുന്നിരിക്കണം. വൈരുദ്ധ്യാത്മകമായി ഭൗതികനായ ഒരു മല്ലുമാക്രിക്കല്ലാതെ, വൈരുദ്ധ്യാത്മകമായി ഭൗതികനായ ഒരു ആദ്ധ്യാത്മികമാർക്സിസ്റ്റ് ആകാൻ കഴിയില്ലതന്നെ! “ഞാനൊരു മാർക്സിസ്റ്റല്ല” എന്നു്, മാർക്സിയൻ മഷിനോട്ടത്തിലൂടെ ഒറിജിനൽ കാൾ മാർക്സ് മനസ്സിലാക്കിയതു് ആദ്ധ്യാത്മികമായി ഒന്നും കാണാതെയല്ല.

“ഉറികെട്ടിയിറങ്ങി തേനെടുക്കാൻ കഴിവുള്ളവരാണു് മുതുവാന്മാർ” എന്നു് എന്റെ ബാല്യകാലത്തിൽ, (കംപ്ലീറ്റ് ആക്ടർ പോലെ) കംപ്ലീറ്റ് നയീവ് ആയിരുന്ന അന്നത്തെ എന്റെ തത്വചിന്താപരമായ “ലോകവീക്ഷണത്തിൽ”, അറിവുള്ളവർ എന്നു് ഞാൻ ധരിപ്പിക്കപ്പെട്ടിരുന്ന, പ്രാദേശിക-സാമുദായിക-സാമ്പ്രദായിക ഗോത്രമുതുക്കന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്.

(ഇന്നത്തെ എന്റെ തത്വചിന്താപരമായ കാഴ്ചപ്പാടു് വച്ചു് പറഞ്ഞാൽ, അറിവുള്ള ഒരേയൊരു പ്രാദേശിക-സാമുദായിക-സാമ്പ്രദായിക ഗോത്രമുതുക്കൻ, മനുഷ്യസ്നേഹിയായ സാക്ഷാൽ സഖാവു് പിണറായി വിജയൻ മാത്രമാണു്. എനിക്കൊരു രതിമൂര്‍ച്ഛ ഉണ്ടാകണമെങ്കിൽപോലും, കോവിഡ്-19 പത്രസമ്മേളനങ്ങൾ എന്ന പേരിൽ പെയ്ഡ് ചാനലുകളിലൂടെ അദ്ദേഹം നടത്തുന്ന ആത്മപ്രശംസാത്മകമായ തോറ്റംപാട്ടുകൾ കേൾക്കണം എന്നതാണു് ഇപ്പോഴത്തെ അവസ്ഥ! കോവിഡ്-19 ബാധിച്ചു് മരിച്ചുപോയവർക്കു് ക്രമപ്രകാരം മലശോധന ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്നതു് ന്യൂനപക്ഷവോട്ടുബാങ്കിനു് അത്ര വലിയ തലവേദനയൊന്നും ഉണ്ടാക്കാൻ വഴിയില്ലെങ്കിലും, കോവിഡ്-19 ബാധിച്ചിട്ടും, ജനകീയമായി ചാകാൻ കൂട്ടാക്കാത്ത രോഗികളുടെ മലശോധനയുടെ സ്റ്റാറ്റിസ്റ്റിക്സ് കൂടി, മനുഷ്യജീവനു് അതിഭീകരമായ വിലകല്പിക്കുന്ന ഒരു മുഖ്യമന്ത്രി എന്ന നിലയിൽ സഖാവു് പിണറായി വിജയൻ ഓരോ ദിവസവും വാമൊഴിയായി ജനങ്ങളെ വിളിച്ചറിയിക്കണം എന്നതാണു്, സത്യം പറഞ്ഞാൽ, എന്റെ നിലപാടു്. എങ്കിലും, ക്രമീകൃതമായ തൂറൽ സംഭവിക്കാത്തതിന്റെ പേരിൽ ഒരു രോഗി സത്തുപോയാൽ, പാർട്ടിക്കു് ഒരു രക്തസാക്ഷിയെക്കൂടി ലഭിക്കുമല്ലോ എന്ന പരിഗണനയുടെ പേരിലാവാം, പ്രബുദ്ധരായ കേരളീയരെ സായംസന്ധ്യകൾ തോറും തൂറൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിക്കേണ്ടതില്ല എന്ന സ്ട്രാറ്റജി കൈക്കൊള്ളാൻ, സാങ്കേതിക വിഷയങ്ങളിൽ ജന്മനാ എക്സ്പെർട്ട് ആയ അദ്ദേഹം തീരുമാനിച്ചതു് എന്നതിനാൽ, റാഡിക്കലായ ഒരു പാർട്ടി അനുഭാവി എന്ന നിലയിൽ ആ തീരുമാനത്തിനും എന്റെ ഫുൾ സപ്പോട്ട. ലാൽ സലാം!)

അറിയാത്തവർക്കായി: പാറക്കെട്ടുകളിലെ, ദുർഗ്ഗമമായ വിടവുകളിൽ കീഴ്ക്കാംതൂക്കായി, അമേരിക്കൻ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുകളുടെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെ, സ്വന്തം “ബുർജ്ജ് ഖലീഫ” പണിതുതൂക്കുന്ന തേനീച്ചകളുടെ അദ്ധ്വാനഫലം ഉറികെട്ടിയിറങ്ങി ലജ്ജാവിഹീനമായി ചൂഷണം ചെയ്തു് സ്വായത്തമാക്കുന്ന “സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ്” ചൂഷകവർഗ്ഗമാണു് മുതുവാന്മാർ.

ഇതുവരെ ഏതെങ്കിലുമൊരു മുതുവാനെ ഞാൻ നേരിൽ കണ്ടിട്ടോ, പരിചയപ്പെട്ടിട്ടോ ഇല്ല. എങ്കിലും, എന്റെ പരിമിതമായ അറിവിൽ, മുതുവാന്മാരിൽ നിന്നും ആരെങ്കിലും സഖാവു് കോടിയേരി ബാലകൃഷ്‌ണനെപ്പോലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനസെക്രട്ടറിയോ, സഖാവു് പിണറായി വിജയനെപ്പോലെ സംസ്ഥാനമുഖ്യമന്ത്രിയോ, സഖാവു് ഇ. എം. എസിനെപ്പോലെ വൈരുദ്ധ്യാത്മക-ഭൗതികവാദ-സ്പെഷലിസ്റ്റോ, സഖാവു് സീതാറാം യെച്ചൂരിയെപ്പോലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയോ ഒന്നും ആയിട്ടുള്ളതായി കേട്ടിട്ടില്ലാത്തതിനാൽ, ബൗദ്ധികമായി, അവർ മാർക്സിസ്റ്റ് ധൂർത്തുവിചാര-സ്മാർത്തവിചാര-ജൂറിസ്റ്റിക്-ജേർണലിസ്റ്റിക് താത്വികരെ അപേക്ഷിച്ചു്, രാഷ്ട്രീയമായും, സാമൂഹികമായും, സാംസ്കാരികമായും, മതപരമായും, “പൊളിറ്റി” ബ്യൂറോ എന്ന സമത്വസുന്ദരഭാവനയുടെ മറവിൽ സമാഹരിക്കപ്പെട്ട “ദസ് കപ്പിറ്റാലിന്റെ” അടിസ്ഥാനത്തിൽ സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു ജനവിഭാഗമായിരിക്കണം. “പ്രാകൃതനായ” ഒരു മുതുവാനെ “സംസ്കൃതനായ” ഒരു മല്ലു മാർക്സിസ്റ്റിൽ നിന്നും വ്യത്യസ്തനാക്കുന്നതു്, മുതുവാൻ ഒരു പച്ചമനുഷ്യനാണു്, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായി” പാടിപ്പുകഴ്ത്തപ്പെടുന്ന മാർക്സിയൻ ഐഡിയോളജി വഴി “ചെഞ്ചോരച്ചെങ്കൊടിരക്ഷസായി” മ്യൂട്ടേഷൻ സംഭവിച്ച മല്ലു മാർക്സിസ്റ്റിനെപ്പോലെ ഒരു ഡ്രാക്കുളയല്ല എന്ന കേവലസത്യമാണു്.

വിഷയം ഏതുമാകട്ടെ, നിങ്ങൾ ഞങ്ങൾ മല്ലു മാർക്സിസ്റ്റുകൾക്കൊപ്പമെങ്കിൽ, ഞങ്ങൾ മല്ലു മാർക്സിസ്റ്റുകൾ നിങ്ങൾക്കൊപ്പമുണ്ടു്, നിങ്ങൾക്കു് മുന്നിലുണ്ടു്, നിങ്ങൾക്കു് പിന്നിലുണ്ടു്, സർവ്വോപരി, നിങ്ങളുടെ കുളിമുറികളിലും കിടപ്പുമുറികളിലുമുണ്ടു്. കാരണം, സ്ഥിതിസമത്വവാദികളായ ഞങ്ങൾ മല്ലു മാർക്സിസ്റ്റുകൾ വികാരജീവികളായ വിഷയാസക്തരാണു്.

(ചിത്രത്തിനു് കടപ്പാടു്)

https://scontent-dus1-1.xx.fbcdn.net/v/t1.0-9/101242257_3685995114760524_700752127982567424_n.jpg?_nc_cat=102u0026amp;_nc_sid=8024bbu0026amp;_nc_ohc=-uyxCy4gXYMAX-Ez7zku0026amp;_nc_ht=scontent-dus1-1.xxu0026amp;oh=4b72aec4491b24be1d1110e43f6078deu0026amp;oe=5F08F457

June 05 2020 10:10

ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടുന്നവർ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഇന്ത്യയിലെ ഒരു മാലിന്യമല. പരിസ്ഥിതി പ്രശ്നങ്ങളുടെ അവബോധവും, കർമ്മപരിപാടികളുടെ ആസൂത്രണവുമാണല്ലോ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ!

https://bit.ly/2Ytordy

June 05 2020 11:20

സ്വർഗ്ഗത്തിലെ ഡിവൈൻ കമ്പ്യൂട്ടറിൽ ഏറ്റവും പുതിയ സൗണ്ട് റെക്കഗ്നീഷൻ സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്യാൻ, നി.വ.ദി.ശ്രീ. അരൂപിയോസ് മോർ ദൈവാനോസ്, “സാത്താൻ-ക്യൂ” ഇൻഫർമേഷൻ ടെക്നോളജീസിന്റെ CEO ഭൂതാനോസ് മോർ പൈശാചീനോസിനു് (W.T. P.)* കരാർ കൊടുത്തത്രെ!

(*W.T.P. = Winnie the Pooh – Editor)

ഭക്തർക്കു് മാസ്ക്ക് ധരിച്ചുകൊണ്ടുമാത്രം പ്രാർത്ഥിക്കാൻ കഴിയുന്ന COVID-19 പാൻഡെമിക്ക് “ലോക്ക് ഡൗൺ ലൂസനിങ്” സാഹചര്യങ്ങളിൽ, മുട്ടാടായ മത്തായിക്കു് ആജീവനാന്തം കൈവശം വച്ചനുഭവിക്കാനായി ദൈവികതീറാധാരപ്രകാരം അനുവദിച്ചുനൽകപ്പെടുന്ന അനുഗ്രഹങ്ങളും ശിക്ഷകളും, പെണ്ണാടായ മറിയാമ്മച്ചേടത്തിയുടെ അക്കൗണ്ടിലേക്കു് വരവു് വയ്ക്കപ്പെടാതിരിക്കാൻ വേണ്ടിയുള്ള ഒരു സ്വർഗ്ഗീയമുൻകരുതൽ, ഒരു “ട്രയൽ” മാത്രമാണിതെന്നു് ദൈവത്തിന്റെ പാദപീഠമായ ഭൂമിയിൽ അർജന്റായി വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിൽ നി.വ.ദി.ശ്രീ. ദൂതാനോസ് മോർ ജിബ്രീലോസ് വെളിപ്പെടുത്തി.

June 05 2020 14:22

മേലിൽ, അതായതു് ജ്യോതിഷശാസ്ത്രപ്രകാരമുള്ള ഭാവികാലങ്ങളിൽ, ചിറപ്പുറത്തു് കുരിയാക്കോസ് ബാബു (C. K. Babu) എന്ന എന്റെ പേരിനു് പകരം – മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (M. K. Gandhi) എന്നപോലെ – ചിറപ്പുറത്തു് കുരിയാക്കോസ് ഗാന്ധി (C. K. Gandhi) എന്ന പേരു് സ്വീകരിച്ചു് എന്നെത്തന്നെ ഞാനായി അനശ്വരനാക്കിയാലോ എന്ന ചിന്തയിലാണു് ഞാൻ. അതുവഴി, ഞാൻ എന്നെ ജനിപ്പിച്ച എന്റെ അപ്പനെ തള്ളിപ്പറയുന്നില്ല, എന്നെ പ്രസവിച്ച എന്റെ അമ്മയെ തള്ളിപ്പറയുന്നില്ല, എന്റെ വീട്ടുപേരിനെ തള്ളിപ്പറയുന്നില്ല; തള്ളിപ്പറയുന്നതു് ആകെമൊത്തം എനിക്കു് നൽകപ്പെട്ട എന്റെ ഫോർനെയിം മാത്രം! അതാണെങ്കിൽ, എനിക്കു് എന്റെ മാതാപിതാക്കളാൽ നൽകപ്പെട്ട പേരല്ല (സത്യം പറഞ്ഞാൽ എന്റെ മാതാവിനാൽ മാത്രം! കാരണം, എന്റെ പിതാവിന്റെ ആത്മാവിനെ തീച്ചൂളയിൽ എരിച്ചുകൊണ്ടിരുന്നതു് സ്വന്തം മകനായ എന്റെ ഫോർനെയിമിനേക്കാൾ, മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ നിരാഹാരസത്യാഗ്രഹങ്ങളും ഉപ്പുസത്യാഗ്രഹങ്ങളുമായിരുന്നു! എന്റെ അമ്മ എനിക്കു് “യമകാലൻ” എന്നു് പേരു് നൽകിയിരുന്നെങ്കിലും, എന്റെ അപ്പനെ അതു് ഏതെങ്കിലും വിധത്തിൽ അലട്ടുമായിരുന്നു എന്നെനിക്കു് തോന്നുന്നില്ല. രാഷ്ട്രീയമായ ബ്രെയ്ൻ വാഷിങ്ങിനു് വിധേയമായവർക്കുമാത്രം സ്വന്തമായ ഒരുതരം പ്രത്യേക മാനസികാവസ്ഥയായിരുന്നു എന്റെ അപ്പന്റേതും), എന്റെ അപ്പന്റെ സുഹൃത്തായ, നാലുവയസ്സുകാരനായ ഞാൻ, പ്രായപൂർത്തിയായ ഒരു ശൈത്താനാണെന്ന എന്റെ സ്വന്തം അപ്പന്റെ അഫിഡെവിറ്റിന്റെ അടിസ്ഥാനത്തിൽ, നെറ്റിപ്പട്ടം കെട്ടിയ ആനകളുടെയും, “അമ്പമ്പമ്പോ” അമ്പാരികളുടെയും, താലപ്പൊലിയേന്തിയ – കന്യകമാർ എന്നു് അത്രയ്ക്കങ്ങടു് ഉറപ്പായി പറയാൻ കഴിയില്ലെങ്കിലും, ഒരുവിധം പൊരുത്തപ്പെടാവുന്നവിധം കന്യകമാരായവരുടെ ഭരതനാട്യ-കുച്ചിപ്പുടികളുടെയും, കന്യകന്മാർ എന്നു് അത്രയ്ക്കങ്ങടു് ഉറപ്പായി പറയാൻ കഴിയില്ലെങ്കിലും, ഒരുവിധം പൊരുത്തപ്പെടാവുന്നവിധം കന്യകന്മാരായ കന്യകന്മാരുടെ ചാക്യാർകൂത്തു്- ഗരുഡൻതൂക്കം-കാളകളി-പുലികളി ഇത്യാദികളുടെയും അകമ്പടിയോടെ ഞാൻ ആനയിക്കപ്പെട്ട പ്രൈമറി സ്‌കൂളിലെ ഹെഡ് മാഷ്, എന്നിൽനിന്നും, ഇന്നല്ലെങ്കിൽ നാളെ, ഒരു “ബാബു രാജേന്ദ്രപ്രസാദ്” ഉരുത്തിരിയാൻ വേണ്ടത്ര പൊട്ടൻഷ്യൽ എന്നിൽ അന്തർലീനമാണെന്നു് ജന്മസിദ്ധമായ അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയാൽ തിരിച്ചറിഞ്ഞു് എനിക്കു് നൽകിയ പേരാണു് “ബാബു”.

എന്തുകൊണ്ടു് ആ മാന്യദേഹം എനിക്കു് ശശി എന്നോ, സോമൻ എന്നോ, വിജയൻ എന്നോ, രമേശൻ എന്നോ, റെജിനൾഡ് ഡയർ എന്നോ, മൗണ്ട് ബാറ്റൺ എന്നോ പേരു് നൽകിയില്ല എന്നതു് എന്റെ ഇപ്പോഴത്തെ അറിവിനു് അതീതമാണു്. എങ്കിലും, ഞാൻ എന്റെ അപ്പനെ സ്നേഹിക്കുന്നു, ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്നു, എന്റെ അന്നത്തെ ഹെഡ് മാഷിനെ സ്നേഹിക്കുന്നു, ശശിയെ സ്നേഹിക്കുന്നു, സോമനെ സ്നേഹിക്കുന്നു, മൗണ്ട് ബാറ്റണെ സ്നേഹിക്കുന്നു, ആക്ടിങ് ബ്രിഗേഡിയർ-ജനറൽ റെജിനൾഡ് ഡയറെയും സ്നേഹിക്കുന്നു. കാരണം, സാക്ഷാൽ ദൈവം സ്നേഹമാണെങ്കിൽ, സാക്ഷാൽ മലദ്വാരവും സാക്ഷാൽ മൂത്രദ്വാരവും സഹിതം ആ ദൈവത്തിന്റെ തനിസ്വരൂപിയായ ഞാൻ എത്രമാത്രം സ്നേഹരൂപി ആയിരിക്കണം!?

“C. K. Gandhi” എന്ന എന്റെ പരിഷ്കരിക്കപ്പെട്ട പേരു് ഗസറ്റിൽ പ്രസിദ്ധീകരിച്ചാലേ അതിനു് നിയമസാധുത്വം കൈവരൂ. പക്ഷേ, അതിനു് തത്കാലം ഒരല്പം ചക്രത്തിന്റെ കുറവുണ്ടു്. അതിനാൽ, അതിനായി ഞാനൊരു ദുരിതാശ്വാസനിധി പ്ലാൻ ചെയ്യുന്നുണ്ടു്.

Stay tuned with your open wallet. You won’t be disappointed. Bye-bye and Toi toi toi!

“See You Later, Alligator!”

June 07 2020 12:56

ഓൺലൈൻ ക്ലാസ്സുകൾ, ഹാർഡ്വെയർ ദാനധർമ്മങ്ങൾ, ബെവറേജ് ഷോപ്പുകളും ബാറുകളും തുറന്നു് പ്രവർത്തിക്കൽ, പള്ളികളും ക്ഷേത്രങ്ങളും തുറന്നു് പ്രാർത്ഥിക്കൽ തുടങ്ങിയ മഹായജ്ഞങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ കൊറോണപരമായ അടിയന്തിരാവസ്ഥയിൽ, ഓരോ വ്യക്തിയും യേശുവിലൂടെ വെള്ളയിലേയ്ക്കും, ദൈവപുത്രനായ യേശു വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ കാനാവിലെ കല്യാണ മോഡലിൽ വെള്ളമടിയിലേയ്ക്കും വന്നു്, മാർക്സിയൻ പോലീസും, കൊടിയും, കോടതിയും, കൊട്ടംചുക്കാദിയുമായ ശ്രീമതി സഖാവു് എം. സി. ജോസഫൈനെപ്പോലെ, നീതിന്യായബോധവും, പൗരബോധവും, സർവ്വലോകതൊഴിലാളി”വർക്കി”ബോധവും ഒത്തിണങ്ങിയ ഉത്തമപൗരന്മാരും പൗരകളും കമ്പിപ്പാരകളുമായി മാറേണ്ടതുണ്ടു്. അതിനായി ഓരോ മനുഷ്യനും ഓരോ മനുഷ്യയും തോളിൽ ചുമന്നു് ഗൊല്ഗോഥാ മലയിലേയ്ക്കു് എത്തിക്കേണ്ട വിവിധയിനം കുരിശുകളിൽ ചിലതിന്റെ വിവരങ്ങൾ താഴെക്കൊടുക്കുന്നു. ശ്രദ്ധാപൂർവ്വം പിൻപറ്റാൻ മടിക്കാതിരുന്നാൽ നിങ്ങൾക്കു് കൊള്ളാം.

ഗൊല്ഗോഥാ മലവരെ ഈവക കുരിശുകളും ചുമന്നു് നടന്നുതീർക്കാൻ ആരോഗ്യപരമായതോ, മറ്റിനങ്ങളിൽപ്പെട്ടതോ ആയ ബുദ്ധിമുട്ടുകളും ബുദ്ധിഹീനമുട്ടുകളും ഉള്ളവർ മലയാറ്റൂർ മല കയറി ചവിട്ടിക്കൂട്ടിയാലും മതി. കാരണം, അല്ലാഹു/ദൈവം വളരെയധികം ക്ഷമിക്കുന്നവനും എം. കരുണാനിധിയും, കെ. കാമരാജുമാകുന്നു! പക്ഷേ, കുരിശും ചുമന്നു് മലയാറ്റൂരിലേക്കു് ഉണക്കവെള്ളത്തിലൂടെ നീന്തിനീന്തി മുന്നേറുമ്പോൾ, “പൊന്നുംകുരിശുമുത്തപ്പോ, പൊന്നുംകുരിശുമുത്തപ്പോ, പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ, കേറ്റെടാ കേറ്റു് പൊന്നുംകുരിശുമുത്തപ്പോ” എന്ന മാജിക്ക് ഫോർമ്യുല അന്തംവിട്ടു് ആലപിച്ചുകൊണ്ടിരിക്കാൻ മറക്കരുതു്.

ജന്മപാപം അടക്കമുള്ള സർവ്വമാന പാപങ്ങളിൽ നിന്നും സകലലോകത്തെയും മോചിപ്പിക്കാൻ വേണ്ടിയാണു് യേശു “തലയോടിടം” എന്നർത്ഥമുള്ള ഗൊല്ഗോഥാ മലയിലേയ്ക്കു് മരക്കുരിശു് ചുമന്നതു്. അതുപോലെതന്നെ, നമ്മുടെ പൊതുവോ, പ്രത്യേകമോ ആയ പാപങ്ങളിൽ നിന്നും പൊന്നുംകുരിശുമുത്തപ്പൻ നമ്മളെ നിത്യമായി മോചിപ്പിക്കുന്നതിനു് വേണ്ടിയോ, കമ്പ്ലീറ്റ്‌ സ്വാർത്ഥമായ നമ്മുടെ ഏതെങ്കിലുമൊരു ജീവിതലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതിനു് വേണ്ടിയോ ആണു് നമ്മൾ മരക്കുരിശും ചുമന്നു് മലയാറ്റൂരിലേക്കു് “ഉണക്കവെള്ളത്തിലൂടെ” നീന്തിനീന്തി മുന്നേറുന്നതെന്ന രഹസ്യം, ശ്രേഷ്ഠ മെത്രാപ്പോലീത്ത ആലഞ്ചേരിപ്പിതാവു് മറന്നാലും, നമ്മൾ മറക്കരുതു്. ഓരോരുത്തർത്തർക്കും ബോധപൂർവ്വമോ അബോധപൂർവ്വമോ ആയതും, അവരവരുടേതുമായ മറവികളാണല്ലോ ഉടയതമ്പ്രാൻ കൽപ്പിച്ചു് നല്കിയിരിക്കുന്നതു്!

ചുമക്കേണ്ട കുരിശുകൾ (സ്ഥലപരിമിതി മൂലമുള്ള ചുരുക്കെഴുത്തു്):

1. ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു്; ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു്, വലങ്കൈ ചെയ്യുന്നതു് എന്തു് എന്നു് ഇടങ്കൈ അറിയരുതു്.

2. പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു്; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു് തോന്നുന്നതു്. അവരോടു് തുല്യരാകരുതു്; നിങ്ങൾക്കു് ആവശ്യമുള്ളതു് ഇന്നതെന്നു് നിങ്ങൾ യാചിക്കുംമുൻപേ നിങ്ങളുടെ പിതാവു് അറിയുന്നുവല്ലോ.

അതായതു്, മനുഷ്യർ പ്രാർത്ഥിക്കുന്നതിനു് മുൻപേതന്നെ, എന്താണവർ പ്രാർത്ഥിക്കാൻ പോകുന്നതെന്നു് കൃത്യമായി അറിയുന്ന സ്വർഗ്ഗത്തിലെ പിതാവിനോടു് പ്രത്യേകിച്ചു് പ്രാർത്ഥിക്കേണ്ട ഒരാവശ്യം മനുഷ്യർക്കില്ല എന്നാണു് അതേ ദൈവത്തിന്റെ പുത്രനായ കർത്താവീശോമശിഹ ഈ വചനം വഴി നമ്മെ മനസ്സിലാക്കാൻ ശ്രമിച്ചതു്. അനാവശ്യപ്രാർത്ഥന ദൈവതിരുമുന്നിൽ അധികപ്രസംഗമാണെന്നു് സാരം.

എന്തുവന്നാലും പ്രാർത്ഥിച്ചേ അടങ്ങൂ എന്നു് നിർബന്ധമുള്ള ചില മനുഷ്യർ ലോകത്തിലുണ്ടെന്നും അറിയാത്തവനല്ല ദൈവം. ദൈവം ആരാ മോൻ!? അത്തരക്കാർക്കായിട്ടാണു്, “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ” എന്നു് പറഞ്ഞു് യേശു ഈ “കർത്തൃപ്രാർത്ഥന” മീൻപിടുത്തക്കാരും “അവിശാരികളും വ്യവിശാരികളുമായിരുന്ന” തന്റെ അനുയായികളെ ചൊല്ലിക്കേൾപ്പിച്ചതു്. അറയിൽ കടന്നു് വാതിൽ അടച്ചു് രഹസ്യത്തിലുള്ള പിതാവിനോടു് പ്രാർത്ഥിക്കേണ്ട ഒരു പ്രാർത്ഥനയാണതെന്നു് അങ്ങേർ പ്രത്യേകം “ശട്ടം കെട്ടുകയും” ചെയ്തിട്ടുണ്ടു്.

“കർത്തൃപ്രാർത്ഥന”:

>>>സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു് ആവശ്യമുള്ള ആഹാരം “ഇന്നു്” ഞങ്ങൾക്കു് തരേണമേ; ഞങ്ങളുടെ കടക്കാരോടു് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.<<<

(കൊറോണക്കാലത്തെ ബിബ്ലിക്കൽ പെരുമാറ്റമര്യാദകളെപ്പറ്റി കൂടുതൽ അറിയണമെന്നുള്ളവർ ബൈബിളിലെ മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായം വായിക്കുക.)

June 08 2020 12:33

വിക്കിപ്പീഡിയയിൽ നിന്നും:

“The police are a constituted body of persons empowered by a state, with the aim to enforce the law, to ensure the safety, health and possessions of citizens, and to prevent crime and civil disorder.”

ഈ വസ്തുത എജ്യുക്കേഷനിലൂടെയും, ട്രെയിനിങ്ങിലൂടെയും പോലീസിനു് മനസ്സിലാക്കിക്കൊടുക്കാനുള്ള അധികാരവും ബാദ്ധ്യതയും, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ, സ്റ്റെയ്റ്റിന്റേതാണു്. “വെടിവനിതകളും”, “കൊടി സുനികളുമായി”, ഇരുട്ടുമുറികളിലെയും, ഉരുട്ടുമുറികളിലെയും കുറ്റകൃത്യങ്ങൾ ഏർപ്പാടുചെയ്തും, സഹകരിച്ചും, സംരക്ഷിച്ചുകൊണ്ടുമല്ലാതെ കോൺസ്റ്റിറ്റ്യൂഷണലായ നിയമങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത ഒരു സ്റ്റെയ്റ്റിനു് അതു് ഒരിയ്ക്കലും മനസ്സിലാക്കാൻ കഴിയില്ല.

ക്രിമിനാലിറ്റിയിൽ അധിഷ്ഠിതമായ അത്തരമൊരു സ്റ്റെയ്‌റ്റിനെ അതർഹിക്കുന്ന വാസസ്ഥലമായ സെപ്ടിക് ടാങ്കിലേയ്ക്കു് എത്രയും വേഗം ഫ്ലഷൗട്ട് ചെയ്യാനുള്ള അധികാരവും ബാദ്ധ്യതയും, ഒരു ആധുനികജനാധിപത്യവ്യവസ്ഥിതിയിൽ, സമ്മതിദായകരായ ജനങ്ങളുടേതാണു്, ആയിരിക്കണം.

June 08 2020 14:14

അധ്യാപിക! ധൂമകേതൂലെ ധ!

ഭാഷാപരിഷ്കരണം വരെ അദ്ധ്യാപിക! അദ്ധ്വാനത്തിലെ ദ്ധ!
ഭാഷാപരിഷ്കരണശേഷം അധ്യാപിക! അധോവായുവിലെ ധ!

കംപ്യൂട്ടർ വരെ മുണ്ടു്! കുന്നോളമുണ്ടല്ലോ തുണ്ടു് എന്നതിലെ ണ്ടു്!
കംപ്യൂട്ടറിനുശേഷം മുണ്ട്! മൗണ്ട് എന്നതിലെ ണ്ട്!

June 09 2020 11:08

സ്കൂൾ-, കോളെജ്-, ഹോസ്പിറ്റൽകെട്ടിടങ്ങളുടെ പ്രൗഢിയിലും പ്രദര്‍ശനപരതയിലും ആയിരുന്നു വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും മാനദണ്ഡം അധിഷ്ഠിതമായിരുന്നതെങ്കിൽ, ഈജിപ്തിലെ പിരമിഡുകളിൽ വാഴുന്ന ഫറവോ-മമികളായിരുന്നേനെ ഏറ്റവും പെർഫെക്റ്റായ “അദ്യാപകരും വൈദ്ധ്യന്മാരും”.

June 09 2020 11:37

എന്തുകൊണ്ടാവുമെന്നുണ്ടോ കേരളത്തിൽ ആണും പെണ്ണും ഇങ്ങനെ “രഹസ്യമായി” ഒളിച്ചോടുന്നതു്? “പരസ്യമായി” ഒളിച്ചോടാൻ പറ്റാത്തതുകൊണ്ടായിരിക്കുമല്ലേ?

June 09 2020 12:06

ഇതുവരെ ഈ സത്യം മനസ്സിലാക്കാത്തവർക്കായി:

മാർക്സിസ്റ്റ്-എൻഗലിസ്റ്റ്-ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ്-മാവോയിസ്റ്റ് തത്വസംഹിതകളിൽ അധിഷ്ഠിതമായ ഏതെങ്കിലുമൊരു കമ്മ്യൂണിസ്റ്റ് പാർട്ടി, ഏതെങ്കിലുമൊരു രാജ്യത്തിൽ, ഏതെങ്കിലുമൊരു കാലഘട്ടത്തിൽ, ഏതെങ്കിലുമൊരു സുപ്രീം കോടതി വിധിയോ, ഏതെങ്കിലുമൊരു ഹൈക്കോടതി വിധിയോ, വന്നപ്പോഴോ, വരാതിരുന്നപ്പോഴോ ആ രാജ്യത്തിൽ, ആ നാട്ടിൽ, ആ സമൂഹത്തിൽ ഏതെങ്കിലും വിധത്തിലുള്ള ഒരു കലാപം സൃഷ്ടിക്കാൻ ഇന്നുവരെ ശ്രമിച്ചിട്ടില്ല, ഇനി എന്നെങ്കിലും ശ്രമിക്കുകയുമില്ല.

ഇതു് സത്യം, സത്യം, സത്യം! കാൾ മാർക്സ് ആചാര്യനാണേ സത്യം!!

June 10 2020 12:05

നവോത്ഥാനകാലം വന്നതോടെ മതേതരവിവാഹങ്ങളുടെ കാലം കഴിഞ്ഞെന്നും, ഇപ്പോൾ മാളവികവിവാഹങ്ങളുടെ കാലമാണെന്നും ഫെയ്‌സ്ബുക്കിലെ ഏതോ തിരുത്തിക്കുറിക്കൽത്തൊഴിലാളി വഴിയാണറിഞ്ഞതു്.

കുത്തിത്തിരിപ്പുകാരെപ്പോലെയല്ല തിരുത്തിക്കുറിക്കൽകാർ. സമൂഹത്തിൽ നിലയും വിലയുമുള്ളവരായതിനാൽ, അവരുടെ വാക്കുകൾക്കു് നേരും നെറിയുമുണ്ടായിരിക്കും. കൃത്യതയുടെയും വ്യക്തതയുടെയും കാര്യത്തിൽ അല്ലറ ചില്ലറ ബാലാരിഷ്ടങ്ങൾ ഉണ്ടെന്നേയുള്ളൂ. അതുകൊണ്ടാവാം, മാളവികവിവാഹം എന്ന വിഷയത്തിൽ ഒരുവിധം കൃത്യവും വ്യക്തവുമായൊരു ധാരണ സൃഷ്ടിച്ചെടുക്കാൻ എനിക്കു് ഇതുവരെ കഴിഞ്ഞിട്ടില്ല.

എങ്കിലും, മല്ലുക്കളായ തിരുത്തിക്കുറിക്കൽകാർ പൊതുവേ മാർക്സിസ്റ്റുകളും മാനവികരും മദനിസ്നേഹികളും ആയിരിക്കുമെന്നതിനാൽ, പൊതുമുതലിന്റെ തൊഴിലാളിവർഗ്ഗത്തിനിടയിലെ സമതുലിതമായ വിതരണം സംബന്ധിച്ച മാർക്സിയൻ തിയറിയുടെ അടിസ്ഥാനത്തിൽ, ഷരിയാ മോഡലിൽ കൈരളീകരിക്കപ്പെട്ട വൈരുദ്ധ്യാത്മകമായ ഏതോ മാനവികാഗ്നിമിത്രമായിരിക്കാം സംഭവം എന്നു് കരുതുന്നു.

മാളവികവിവാഹങ്ങൾ മലയാളിമാർക്കറ്റിൽ അധിനിവേശിച്ച സ്ഥിതിക്കു്, ഒട്ടും വൈകാതെതന്നെ അമാളവികവിവാഹങ്ങളും നവോത്ഥാനത്തിന്റെ അതേ പാത പിന്തുടർന്നു് കേരളക്കരയിൽ കുടിയേറിപ്പാർക്കുമെന്ന പ്രതീക്ഷയിൽ, ആ നല്ല നാളെ കണികണ്ടുണരാനായി കർത്താവിലും കർമ്മത്തിലും ഉദകക്രിയാപരമായി പ്രത്യാശിച്ചു് കാത്തിരിക്കുന്നു.

മതേതരവിവാഹങ്ങൾക്കും, മാളവികവിവാഹങ്ങൾക്കും, അമാളവികവിവാഹങ്ങൾക്കും ഏറിയോ കുറഞ്ഞോ നൽകുന്ന പിന്തുണയുടെ പേരിൽ, പാർട്ട്യേതരവിവാഹങ്ങളെയും ഞാൻ പിന്തുണക്കുമെന്ന വല്ലയിനം വ്യാമോഹങ്ങളും സൂത്രത്തിൽ വേവിച്ചെടുക്കാനായി ആരെങ്കിലും അടുപ്പത്തു് വച്ചിട്ടുണ്ടെങ്കിൽ ആ കഞ്ഞിക്കലം അങ്ങു് വാങ്ങിവയ്ക്കുന്നതാണു് അവർക്കു് നല്ലതു്.

June 12 2020 08:38

എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന വിധത്തിൽ വിപ്ലവകരമായ ധീരകൃത്യങ്ങൾ ചെയ്തിട്ടുള്ള ജനകീയനേതാക്കൾ മരിക്കുമ്പോൾ അവർക്കുവേണ്ടി ഒരുതുള്ളി കണ്ണുനീർ പൊഴിക്കാൻ ഒരിക്കലും മടി കാണിച്ചിട്ടുള്ളവളല്ല ജസിൻഡ ആർഡെൺ.

ആ കക്ഷിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.

https://scontent-dus1-1.xx.fbcdn.net/v/t1.0-9/103657235_3709595675733801_1370942467375475549_n.jpg?_nc_cat=108u0026amp;_nc_sid=8024bbu0026amp;_nc_ohc=AT1i4kDJBI8AX_mNLI9u0026amp;_nc_ht=scontent-dus1-1.xxu0026amp;oh=139b32209eef4d52eaabfa58549f90f9u0026amp;oe=5F09061D

June 12 2020 09:46

കോട്ടയത്തുചെന്നു് കോഴിപിടിക്കാൻ കോതമംഗലം മുതലേ പതുങ്ങിപ്പോകേണ്ട കാര്യമില്ല എന്നറിയാത്ത മല്ലുക്കൾ ഉണ്ടാകാൻ വഴിയില്ല.

എനിക്കു് മനസ്സിലാകാത്തതു് മറ്റൊരു കാര്യമാണു്: കോതമംഗലത്തുതന്നെ നല്ല ഒന്നാന്തരം ഇറച്ചിക്കോഴികൾ ഉണ്ടെന്നിരിക്കെ, കോഴിപിടിക്കാനായി ഒരുവൻ എന്തിനു് 69 കിലോമീറ്റർ അകലെയുള്ള കോട്ടയം വരെ – പതുങ്ങിയായാലും അല്ലാതെയായാലും – പോകണം?

“Man muß nur in die Fremde gehen, um das Gute kennenzulernen, was man zu Hause besitzt.” (വീട്ടിലുള്ള നന്മയെ അറിയാൻ അന്യദേശത്തേക്കു് പോയാൽ മതി.)- Johann Wolfgang von Goethe

ഗ്വേറ്റെയെ മറ്റു് വാക്കുകളിൽ വായിച്ചാൽ: വീട്ടിൽ എന്തിനുംപോന്ന കോഴികളുള്ളപ്പോൾ കോഴികളെത്തേടി എന്തിനു് ഒരുവൻ വന്യമായ പ്രദേശങ്ങളിലേക്കു് പോകണം?

June 13 2020 17:34

ഫെയ്‌സ്ബുക്കിൽ കണ്ടതാണു്:

“കൗതുകകരമായൊരു കാര്യം, ഈയിടെ വായിച്ചതു്, ലോകത്താകമാനമുള്ള 30 ലക്ഷം രോഗികളിലെ (അന്നത്തെ കണക്കാണു്) വൈറസിന്റെ മൊത്തം ഭാരമെടുത്താൽ ഒന്നര ഗ്രാമേയുള്ളു എന്നതാണു്. മുതലാളിത്തത്തിന്റെ ഭീമാകാരമായ സൈനിക – സാമ്പത്തിക ശക്തികൾ, ഭരണകൂട യുക്തികൾ എല്ലാറ്റിനെയും നിശ്ചലമാക്കിക്കളഞ്ഞതു് ഇത്ര ചെറിയ ഭാരമാണു്.” – സുനിൽ പി ഇളയിടം

മാർക്‌സും എൻഗൽസും ലെനിനും സ്റ്റാലിനും മാവോയും കടിച്ചു് പല്ലുകളഞ്ഞിടത്തു് ഒരു പീക്കിറി വൈറസ്, അരിവാൾ-നക്ഷത്രം-കൊട്ടോടി (പട്ടയല്ല!) എമ്പ്ലമായുള്ള രക്താഭമായ വെന്നിക്കൊടി നാട്ടി എന്നതു് ഏതൊരു തൊഴിലാളിവർക്കി-കമ്മ്യൂണിസ്റ്റിനെയും ആവേശഭരിതമാക്കാൻ ശേഷിയുള്ള ഒരു ബ്രേക്കിങ് ന്യൂസാണു്.

മേല്പറഞ്ഞ നിശ്ചലമാക്കലിൽനിന്നും, മൊത്തം ഒന്നരഗ്രാമിയായ അച്ചങ്ങായി മുതലാളിത്തമോ, ഭീമാകാരമായ സൈനിക – സാമ്പത്തിക ശക്തികളോ, ഭരണകൂടയുക്തികളോ ഇല്ലാത്ത, ചൈന, നോർത്ത് കൊറിയ, ക്യൂബ, വെനെസ്വേല മുതലായ സ്വതന്ത്രകമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ടാകുമെന്നു് കരുതുന്നു. കാരണം, പൊട്ടന്റെ അടി പോലെയാണു് വൈറസിന്റെ ബാധ! ഒരു മയവും ഉണ്ടാവില്ല. ആളും തരവും മർമ്മവും നോക്കി അടിക്കുകയും പിടിക്കുകയും വെട്ടുകയും ചെയ്യൂന്ന പരിപാടി പണ്ടേതന്നെ പൊട്ടനുമില്ല, വൈറസിനുമില്ല.

പൊട്ടനും വൈറസിനുമെന്തു് കമ്മ്യൂണിസം? എന്തു് ക്യാപ്പിറ്റലിസം? എന്തു് കാതോലിക്കാ? എന്തു് പാത്രിയർക്കാ? എന്തു് സുന്നി? എന്തു് ഷിയാ?

തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റെ അന്തിമവിജയം ഉറപ്പുവരുത്താൻ വേണ്ടി ഇതുപോലൊരു രക്തോപഹാരം മുഖ്യമന്ത്രി സഖാവിന്റെ ദുരിതാശ്വാസഫണ്ടിലേക്കു് കാണിക്കയായി സമർപ്പിച്ചതിന്റെ പേരിൽ കോവിഡ്-19 വൈറസ് വരുംകാലങ്ങളിൽ “സഖാവു് കൊറോണ വൈറസ്” എന്നു് പുനർനാമകരണം ചെയ്യപ്പെടുമെന്നു് കരുതുന്നു.

അടുത്ത പോളിറ്റ് ബ്യുറോ യോഗത്തിൽ, ഈ വിഷയത്തിൽ, BevQ മോഡലിൽ, ഒരേസമയം സാങ്കേതികതടസ്സങ്ങൾ ഉള്ളതും ഇല്ലാത്തതുമായ ഒരു മാജിക്കൽ-ലോജിക്കൽ തീരുമാനം ഉണ്ടാവുമെന്ന പ്രത്യാശയോടെ, മാർക്സ്‌ മുത്തപ്പന്റെ (കമ്മ്യൂണിസ്റ്റ് കേരളത്തിലെ മാറിയ ദാമ്പത്യാധിഷ്ഠിത – ഷരിയാ സാഹചര്യത്തിൽ, മാർക്സ് മൂത്താപ്പയുടെ!) നാമത്തിൽ, നോക്കിപ്പാർത്തു്, വിപ്ലവാഭിവാദ്യങ്ങളോടെ കാത്തിരിക്കുന്നു.

June 14 2020 11:44

കൊറോണ മൂലം നാട്ടിലേക്കു് മടങ്ങിവരാൻ ശ്രമിക്കുന്ന മലയാളിപ്രവാസികളിൽ ചിലർ അതു് സാദ്ധ്യമാക്കുന്നതിനായി പ്രാർത്ഥിക്കുന്നതു് ദൈവത്തോടാണു്. മറ്റു് ചിലർ നാടുവാഴിയായ കേരളമുഖ്യമന്ത്രി പിണറായി വിജയനോടു് കരഞ്ഞുവിളിച്ചു് അപേക്ഷിക്കുകയാണു് ചെയ്യുന്നതു്.

ആ രണ്ടു് വിഭാഗത്തിനോടും എനിക്കു് ഇതേ ചോദിക്കാനുള്ളു: നിങ്ങൾ നിങ്ങളുടെ പ്രാർത്ഥനകളും അപേക്ഷാഫോറങ്ങളും എന്തുകൊണ്ടു് മേല്പറഞ്ഞ കക്ഷികൾ സമക്ഷമല്ലാതെ, വിശുദ്ധ കൊറോണഭഗവാന്റെ (ഫെമിനിസ്റ്റുകൾ കൊറോണഭഗവതി എന്നു് വായിക്കുക. – എഡിറ്റർ) തിരുസന്നിധിയിൽ സമർപ്പിക്കുന്നില്ല?

കൊറോണത്തമ്പ്രാന്റെ (തമ്പ്രാട്ടിക്കു് – എഡിറ്റർ) ഹൃദയമില്ല. ഹൃദയമില്ലാത്തിടത്തു് ഹൃദയശൂന്യതയും ഉണ്ടാവാൻ വഴിയില്ല. അതിനാൽ, കൊറോണത്തമ്പ്രാന്റെ മുന്നിൽ (തമ്പ്രാട്ടിക്കു് മുന്നിൽ – എഡിറ്റർ) സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വാഭാവികമായും റാഷണലായി പരിശോധിക്കപ്പെടും, ദ്രുതഗതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളപ്പെടും.

ശൂന്യതയല്ലാതെ മറ്റൊന്നും ഇല്ലാത്തിടത്തു് ഹൃദയമോ ഹൃദയശൂന്യതയോ, മൂർത്തമോ അമൂർത്തമോ ആയ മറ്റേതെങ്കിലും യാഥാർത്ഥ്യങ്ങളോ, മാനുഷികമായ ഗുണങ്ങളോ ഉണ്ടാവാൻ വഴിയില്ലാത്തതിനാൽ, നിയമാനുസൃതം പൂരിപ്പിക്കപ്പെട്ട ആപ്ലിക്കേഷൻ ഫോമുകളോ, ഉരുണ്ടുനേർച്ചസഹിതം സമർപ്പിക്കപ്പെടുന്ന ഹൃദയമുരുകും പ്രാർത്ഥനകളോ, ആവക മഹോന്നതസന്നിധാനങ്ങളിലേക്കു് ചുമന്നെത്തിച്ചു് കാഴ്ച വയ്ക്കുന്നതിലൂടെ ഭക്തജനത്തിനു് എന്തെങ്കിലും നേടാനാവുമെന്നു് എനിക്കു് തോന്നുന്നില്ല.

“Nothing comes from nothing” എന്നു് സായിപ്പു്. സമ്പൂർണ്ണമായ ഓട്ടയിൽ നിന്നും ആനമുടിയോ ഹിമാലയപർവ്വതമോ വരില്ല എന്നു് മല്യാലം.

June 16 2020 10:35

ഞാൻ നിരുപാധികം വിശ്വസിക്കുന്ന നാലു് കൂട്ടരേയുള്ളു: സ്ത്രീകളും, പെണ്ണുങ്ങളും, പാർട്ടിക്കാരും, സ്വാമിമാരും. സത്യം മാത്രം പറയുന്നവർ എന്ന നിലയിൽ, അവർ എന്തു് പറഞ്ഞാലും ഞാൻ അനുസരിക്കും.

അതുകൊണ്ടാണു് ചക്കക്കുരു മിക്സിയിലിട്ടു് ജ്യൂസാക്കി കുടിച്ചാൽ ഭയങ്കര തമാശയാണെന്നു് ഒരു സ്വാമി പറഞ്ഞപ്പോൾ ഞാനതു് അക്ഷരം പ്രതി അനുസരിച്ചതു്. പക്ഷേ, പണി പാളി. എന്റെ മഹാഭാഗ്യത്തിനു് സംഭവം മൊത്തം കൈവിട്ടു് പോയില്ല എന്നു് പറഞ്ഞാൽ മതി. ഞാൻ മിക്സിയിലിട്ടു് ജ്യൂസാക്കിയ ചക്കഗ്ഗുരുക്കൾ വിദ്യാഭ്യാസക്കച്ചവടക്കാർക്കു് പണം നൽകി റോക്കറ്റ് സയൻസ് പഠിക്കാൻ മാത്രം സാമ്പത്തിക ശേഷിയില്ലാത്ത BPL വിഭാഗത്തിൽപ്പെട്ടവയായിരുന്നിരിക്കണം. അല്ലെങ്കിൽ, കംപസ്റ്റ്യൻ വഴിയുള്ള എക്സോസ്റ്റ് ഗ്യാസിന്റെ അപ്വേർഡ് ത്രസ്റ്റ് നിയന്ത്രണാധീനമാക്കി, ഭൂമിയുടെ ആകർഷണപരിധിക്കുള്ളിൽ പിടിച്ചുനില്ക്കാൻ എനിക്കു് കഴിയുമായിരുന്നു എന്നു് തോന്നുന്നില്ല.

ആ കുരുക്കൾ നാലു് കാശിനു് വകയുള്ള APL വിഭാഗക്കാരുടെയോ, പാർട്ടിനേതാക്കളുടെയോ, മതനേതാക്കളുടെയോ മറ്റോ മക്കളോ മരുമക്കളോ ആയിരുന്നെങ്കിൽ, ഞാനിപ്പോൾ ഇന്റർനാഷണൽ സ്‌പെയ്‌സ് സ്റ്റേഷനിലോ, യേശുവിനെപ്പോലെ നേരിട്ടു് സ്വർഗ്ഗീയപിതാവിന്റെ വലത്തുഭാഗത്തായി സീറ്റുറപ്പിച്ചിരിക്കുന്ന ആദിപിതാക്കളുടെ മടിയിലോ എത്തിയിട്ടുണ്ടായിരുന്നേനെ!

June 17 2020 11:02

ഇൻഡ്യൻ പതാകയെ സല്യൂട്ട് ചെയ്യുമ്പോഴായിരുന്നു പിന്നിൽ നിന്നും യൂദാസിന്റെ വെടി.

ഐഡിയൽസ് ഇല്ലാത്തവന്റെ ഐഡിയോളജി പ്രാകൃതമാണു്; സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ വിഷമാണു്.

സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ വിഷങ്ങളെ കഴിയുന്നത്ര അകറ്റിനിർത്തിയാൽ പിന്നീടു് ദുഃഖിക്കാതിരിക്കാം.

(ചിത്രത്തിനു് കടപ്പാടു്)

https://scontent-dus1-1.xx.fbcdn.net/v/t1.0-9/83471517_3724690724224296_642294421108154946_n.jpg?_nc_cat=109u0026amp;_nc_sid=8024bbu0026amp;_nc_ohc=patdC__Gt7IAX922tNsu0026amp;_nc_ht=scontent-dus1-1.xxu0026amp;oh=173bf533e73c635d09a365bb418d89ffu0026amp;oe=5F0EB1D4

June 18 2020 13:39

കോവിഡ് -19 ബാധ ഒരുവിധം കെട്ടൊടുങ്ങി, മുഖ്യമന്ത്രിസഖാവു് പിണറായി വിജയന്റെ കരുതലോടെയുള്ള കാരുണ്യത്താൽ ചത്തൊടുങ്ങാൻ കഴിയാതെ പോയതിനാൽ, എങ്ങനെയോ ജന്മനാട്ടിൽ എത്തിപ്പെടേണ്ടിവരുന്ന പ്രവാസിമന്ദബുദ്ധികൾ, “മാക്രിസ്റ്റുകളുടെ, മാക്രിസ്റ്റുകളാൽ, മാക്രിസ്റ്റുകൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട” ഇരട്ടച്ചങ്കൻ മുഖ്യമന്ത്രിയോടുള്ള ആദരവും നന്ദിയും വിധേയത്വവും പ്രകടിപ്പിക്കാനായി, ആ സുപ്രീം ലീഡറുടെ പൂര്‍വ്വകാലത്തിനും, പകിട്ടിനും, പദവിക്കും ചേർന്നവിധം ആഡംബരപൂർവ്വമായ ഒരു “സ്റ്റാർലൈറ്റ് എക്സ്പ്രസ്സ്” സംഘടിപ്പിക്കണം എന്നാണെന്റെ അഭിപ്രായം. അതുപോലൊരു സ്റ്റെയ്ജിൽ മുഖ്യമന്ത്രി അകമഴിഞ്ഞാടുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.

(https://www.youtube.com/watch?v=i1WRYoM6vRM)

പന്നികൾക്കു് അവയുടെ വിശ്വരൂപം പ്രദർശിപ്പിക്കാൻ ചെളിക്കുഴി ആവശ്യമാണെന്നപോലെ, സൂപ്പർ-മെഗാ-ഗിഗാ സ്റ്റാറുകൾക്കു് അവരുടെ വിശ്വരൂപം പ്രദർശിപ്പിക്കാൻ വർണ്ണാലംകൃതമായ ഒരു സ്റ്റേജും, വാപിളർന്നിരിക്കുന്ന ആരാധകരാൽ നിറഞ്ഞ ഒരു സദസ്സും ആവശ്യമാണു്. റാറ്റൽസ്നേയ്ക്കുകളുടെ ഹാബിറ്റാറ്റിൽ മുതലകൾക്കു് അവയുടെ സമ്പൂർണ്ണമായ വിശ്വരൂപം പ്രദർശിപ്പിക്കാനാവില്ലതന്നെ!

മനുഷ്യർക്കു്, ചെ ഗ്യുവാര മോഡലിൽ, കഞ്ചാവിനും, മാർക്സിയൻ ഐഡിയോളജിക്കും, ലെനിൻ ഐഡിയോളജിക്കും, സ്റ്റാലിൻ ഐഡിയോളജിക്കും, മാവോ ഐഡിയോളജിക്കും, “കാസ്ട്രേറ്റഡ്-ചെ” ഐഡിയോളജിക്കും മാത്രമേ അഡിക്ഷൻ ഉണ്ടാകാവൂ എന്നില്ല. രാഷ്ട്രീയത്തിലെയും, സാഹിത്യത്തിലെയും, സില്മയിലെയും സൂപ്പർ-സ്റ്റാറുകൾ പ്രവാസിലോകത്തിലെത്തി മധുരമനോജ്ഞമോഹനമായ പൊളിറ്റിക്കൽ വാഗ്ദാനങ്ങളും, ഫിക്ഷണൽ വിടുവായത്തങ്ങളും, ഫാസ്റ്റ്‌പെയ്സ്ഡ് മിമിക്രികളുമായി അരങ്ങുതകർക്കുന്ന “സൂൺലൈറ്റ് എക്സ്പ്രസ്സുകളും” മനുഷ്യമനസ്സുകളിൽ, ഒരു പിൻപോക്കു് അസാദ്ധ്യമായ വിധത്തിൽ അഡിക്ഷൻ ഉണ്ടാക്കാം. എന്തിനു്, മനുഷ്യരുടെ ജീവിതത്തിലെ, പക്വതയെത്താത്ത ചില പ്രത്യേക കാലഘട്ടങ്ങളിൽ, ഒരു പ്രത്യേകപെണ്ണിനു് ഒരു പ്രത്യേകആണിനോടും, നേരെ മറിച്ചും, “തല തിരിഞ്ഞും”, അഡിക്ഷൻ ഉണ്ടാകാം. ഇക്കാര്യത്തിൽ സന്ദേഹികളായവർ “Avicii”-യുടെ “Addicted To You” എന്ന പാട്ടു് കേൾക്കുക.

(https://www.youtube.com/watch?v=Qc9c12q3mrc)

ഒരു പാർവ്വതി ഒരു പത്രോസിനോ, ഒരു പരീതിനോ അഡിക്ഷൻ ആയിക്കൂടെന്നില്ല. ഒരു പത്രോസോ, ഒരു പരീതോ ഒരു പാർവ്വതിക്കുട്ടിക്കും അഡിക്ഷൻ ആയിക്കൂടെന്നില്ല. അതിന്റെ പേരിൽ പാർവ്വതിയെയോ, പത്രോസിനെയോ, പരീതിനെയോ കുറ്റം വിധിക്കുന്നതിൽ കാര്യമില്ല. അതുകൊണ്ടാണു് അത്തരം വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നവരെ, മാർക്സിയൻ ഐഡിയോളജിപ്രകാരം ബോധവത്‌കൃതരായ – കേരളം പോലുള്ള – പുരോഗമനശാസ്ത്രീയസമൂഹങ്ങളിലെ ഇടതുകക്ഷബുദ്ധിജീവികൾ ശുംഭന്മാർ എന്നു് ബഹുമാനപുരസ്സരം അഭിസംബോധന ചെയ്യുന്നതു്!

ഇപ്പൊ പിടി കിട്ടി എന്നു് കരുതുന്നു. ഇല്ലെങ്കിൽ, ജനസേവനാർത്ഥം നടത്തപ്പെടുന്ന എന്റെ അടുത്ത പത്രസമ്മേളനം വരെ കാത്തിരിക്കുക. തീർച്ചയായും നിങ്ങൾ സേവിക്കപ്പെടും, ഉറപ്പു്!

June 19 2020 10:38

ഇന്നു് ലോക വായനദിനമായതിനാൽ, മലയാളികൾ കുഞ്ഞുണ്ണിമാഷിനെക്കൊണ്ടു് ഫെയ്‌സ്ബുക്കിൽ ഓവർടൈം ചെയ്യിക്കാൻ സാദ്ധ്യതയുണ്ടു്.

വായിക്കാതെ വളർന്നാലും, ചൈനക്കാരെപ്പോലെ കുത്തിയിരുന്നു് ചീനച്ചട്ടികൾ ഉണ്ടാക്കിയാലും വളയുമെന്നതിനാലാണു്, ചീനച്ചട്ടികളോ, തത്തുല്യമായ ഇന്ത്യൻചട്ടികളോ ഉണ്ടാക്കാതെയും, പുസ്തകങ്ങളുടെ കവറുകൾ വായിച്ചും പ്രദർശിപ്പിച്ചും വിളഞ്ഞു് വിളച്ചിലെടുക്കാൻ പ്രകടനപ്രിയത സാമൂഹ്യവാസനയായി കൊണ്ടുനടക്കുന്ന മലയാളികൾ തീരുമാനിച്ചതെന്നു് തോന്നുന്നു.

വായിൽനോക്കൽവിദഗ്ദ്ധരാണു് പിന്നീടു് വായിക്കൽവിദഗ്ദ്ധരായി പരിണമിച്ചതെന്നൊരു ശ്രുതിയുണ്ടു്. കുശുമ്പുമൂത്തു് വിളഞ്ഞ നാവുകൾ പരത്തുന്ന ഒരു നുണയാണതെന്നൊരു തിയറിയും നിലവിലുണ്ടു്. ഏതു് വിഷയത്തിലും നംബർ വണ്ണായ ഒരു മാതൃകാസംസ്ഥാനത്തിൽ ജീവിക്കുന്നവരോടു് അമ്പേ പിമ്പിൽ ജീവിക്കുന്ന അന്യസംസ്ഥാനക്കാർക്കും, അന്യരാജ്യക്കാർക്കും കുശുമ്പുണ്ടാകാതിരിക്കുമോ? അതിന്റെ പേരിൽ നമ്മൾ നികളിക്കേണ്ടതില്ല എന്നാണെന്റെ പക്ഷം. കാരണം, കുശുമ്പർ കുശുമ്പുമൂത്തു് ചങ്കുനീറിനീറി (ഇരട്ടച്ചങ്കുള്ളവർ ഇരട്ടി നീറിനീറി) ഹൃദയാഘാതം വന്നു് അഡ്വാൻസായി മരിച്ചു്, നമ്മളെക്കാൾ മുന്നേ സ്വർഗ്ഗയാത്ര ചെയ്യുമ്പോൾ അതു് നോക്കി, അണ്ടി കളഞ്ഞുപോയ അണ്ണാനെപ്പോലെ, ഇളിഭ്യരായി നില്ക്കുന്നതു് നമ്മളായിരിക്കും.

P. S.

ഇന്ത്യയും ചൈനയും തമ്മിൽ ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ യുദ്ധസാഹചര്യം നിലവിലിരിക്കുമ്പോൾ, നംബർ വൺ കേരളത്തിലെ പ്രബുദ്ധരായ ജനം ചീനച്ചട്ടിയിൽ കടുകുവറുക്കുന്നതു് ശരിയോ എന്ന വിഷയത്തിൽ പ്രത്യയശാസ്ത്രപരമായ ഒരു പ്രതിസന്ധി മല്ലു കമ്മ്യൂണിസ്റ്റുകളുടെയിടയിൽ രൂപം കൊണ്ടിട്ടുണ്ടു് എന്ന വസ്തുത ലോക വായനദിനത്തിന്റെ തിരക്കിൽ ആരും മറക്കാതിരുന്നാൽ മതിയായിരുന്നു.

യുദ്ധകാലസാഹചര്യങ്ങളിൽ സ്ഫോടനാത്മകമായ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ചീനച്ചട്ടിയിൽ കാഞ്ഞ എണ്ണയും, മൂത്തു് വിളഞ്ഞ കടുകുമണികളും എന്നും വിരുതരായിരുന്നു എന്ന കാര്യം നമ്മൾ കാണാതെ പോകരുതു്.

June 20 2020 12:43

കേരളത്തിൽ ഭരണം കയ്യാളുന്ന രാഷ്ട്രീയപ്പാർട്ടികളെസംബന്ധിച്ചു് “ഭരണപക്ഷം-പ്രതിപക്ഷം” എന്നതു് മാറിമാറിവരുന്ന ഒരു കേവലസംജ്ഞമാത്രമാണു്.

ഇന്നലത്തെ പ്രതിപക്ഷം ഇന്നലത്തെ ഭരണപക്ഷസൗന്ദര്യറാണികളുടെ അളവെടുത്തു് “ചിഹ്നം” വിളിച്ചു, ഇന്നത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണപക്ഷസൗന്ദര്യറാണികളുടെ അളവെടുത്തു് ചിഹ്നം വിളിയ്ക്കുന്നു, നാളത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷസൗന്ദര്യറാണികളുടെ അളവെടുത്തു് ചിഹ്നം വിളിക്കും. (ideally, 90-60-90).

കക്ഷിരാഷ്ട്രീയകക്ഷങ്ങളുടെയും, അളവെടുക്കപ്പെടുന്ന സൗന്ദര്യറാണികളുടെയും ഡെസിഗ്നേഷനുകളും, പേരുകളും പൂർണ്ണമായും ഇന്റർചെയ്ഞ്ചബിളാണു് – UDF, LDF; സരിത, രമ്യ, സിന്ധു, സോണിയ, ലതിക, ബീന, ശൈലജ, … … !

June 24 2020 10:03

കോവിഡ്-19 ബാധയെ വിദഗ്ദ്ധമായി കൈകാര്യംചെയ്തു് കീഴ്പ്പെടുത്തിയതിന്റെ പേരിൽ No. 1 കേരളത്തിലെ വാരിയൻകുന്നത്തു് കുഞ്ഞഹമ്മദ് ഹാജി ക്യാലിബറിൽ മുൻനിരയിൽനിന്നു് കൊറോണക്കെതിരെ പോരാടുന്ന പടനായകർക്കു് യുണൈറ്റഡ്‌ നേഷൻസിൽ നിന്നും അപ്രീഷിയേഷന്റെ ആയിരം പൊൻതൂവലുകളുടെ അറ്റസ്‌റ്റേഷൻ ആദരപൂർവ്വം ലഭിക്കേണ്ട ഒരു ചിത്രമാണിതു്.

UN ദുരന്തവിഭാഗത്തിന്റെ കേരള ബ്രാഞ്ചിൽ നിന്നും എന്തുകൊണ്ടു് ആരും ഈ ചിത്രം ന്യൂ യോർക്ക് ഹെഡ്‍ക്വാർട്ടേഴ്‌സിന്റെ ശ്രദ്ധയിലേക്കു് എത്തിക്കുന്നില്ല?

https://scontent-dus1-1.xx.fbcdn.net/v/t1.0-9/105979857_3745551612138207_7882137124883641201_n.jpg?_nc_cat=109u0026amp;_nc_sid=8024bbu0026amp;_nc_ohc=22ChOtmu1bsAX82Ykn7u0026amp;_nc_ht=scontent-dus1-1.xxu0026amp;oh=51698038c3c90817236ea3f3b3273f14u0026amp;oe=5F176B5C

June 26 2020 11:21

“കൊമൻഡാന്റെ” ഹൂഗൊ ചാവെസിന്റെ തിരുമുന്നിൽവച്ചു് ഒരമ്മ കുഞ്ഞിനു് പരസ്യമായി മുല കൊടുക്കുന്നതിന്റെ ചിത്രം ഒരിടയ്ക്കു് സോഷ്യൽ മീഡിയയിൽ “വൈറൽ” ആയിരുന്നു. ഇന്നത്തെ കോവിഡ്-19 ബാധയെപ്പോലെതന്നെ വൈറലായ ഒരു വ്യാപനമായിരുന്നു അതു്. ഇപ്പോൾ, കുല കുലയ്ക്കുവേണ്ടിയോ, കുല വാഴയ്ക്കുവേണ്ടിയോ എന്ന അസ്തിത്വവാദത്തിന്റെ രീതിയിൽ, മുല മുലയ്ക്കുവേണ്ടിയോ മുല ക്യാൻവാസിനു് വേണ്ടിയോ എന്നൊരു ഗുരുതരവിഷയമാണു് മല്ലു സോഷ്യൽ മീഡിയയെ മൊത്തം പിടിച്ചുലച്ചും ഞെരിച്ചുടച്ചും വൈറലായിക്കൊണ്ടിരിക്കുന്നതു്. കല കലയ്ക്കുവേണ്ടിയോ കല ജീവിതത്തിനുവേണ്ടിയോ എന്ന വിഷയം പു. ക. സാ. എന്ന സംഘത്തിലെ അംഗങ്ങൾക്കു് ഉറക്കമില്ലായ്മയുടെ അനവധി രാവുകൾ സമ്മാനിച്ച ഒരു കാലവും കേരളത്തിലുണ്ടായിരുന്നു. അവസാനം, പു. ക. സാ.സംഘത്തിന്റെ ഉപജീവനത്തിനുവേണ്ടിയാണു് കല എന്ന കോംപ്രമൈസിലൂടെയാണു് ആ നാടകത്തിനു് തിരശ്ശീല വീണതു്. എങ്കിലും, ഇടയ്ക്കിടെ മറശ്ശീല പൊക്കിനോക്കി കാര്യങ്ങളുടെ കിടപ്പുവശം എപ്പടി എന്നറിയാൻ ചില രാഷ്ട്രീയസാഹിത്യ-സാംസ്ക്കാരികപ്രവർത്തകർ ശ്രമിക്കാറുണ്ടു്. ഡിസ്കോഴ്സിലൂടെയുള്ള ഡിസ്‌ക്ലോഷറും എക്സ്പോഷറും നാറ്റിക്കലും കേരളത്തിലെ ഇടതുപക്ഷാനുഭാവികളായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും സാംസ്ക്കാരികപ്രവർത്തകരെയും എക്കാലവും ഹരം പിടിപ്പിച്ചിരുന്ന ഒരു വിനോദമായിരുന്നു. മുലപരമായ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, ഹൈന്ദവപക്ഷാനുഭാവികളായ ഏതെങ്കിലും മുലറാണികൾ, വെനെസ്വേലൻ അമ്മ “കൊമൻഡാന്റെ” ഹൂഗൊ ചാവെസിന്റെ മുന്നിൽ എന്നപോലെ, കുഞ്ഞുങ്ങൾക്കു് കേരളത്തിലെ ഏതെങ്കിലും റെവൊല്യൂഷനറി ഫ്യൂററുടെ തിരുമുന്നിൽവച്ചു് പരസ്യമായി മുല കൊടുക്കുകയോ, കുഞ്ഞുങ്ങളെക്കൊണ്ടോ, ഏതെങ്കിലും “അഡൽറ്റ് സ്റ്റാറുകളെക്കൊണ്ടോ” മുലയിൽ പടമോ പപ്പടമോ വരപ്പിക്കുകയോ ചെയ്തു് സംഭവത്തിനു് സനാതനമായ ഒരു “ഛായാഗ്രഹണി” പരിവേഷം നല്കിയാൽ മതി, മാർക്സ് പണ്ടു് തന്റെ തലതിരിഞ്ഞ ഐഡിയോളജി വഴി ഹേഗെലിന്റെ ഐഡിയോളജിയെ തലകുത്തി നിർത്തിയെന്നു് അവകാശപ്പെട്ടതുപോലെ, ലൈംഗികസദാചാരത്തിലും, സഹിഷ്ണുതയിലും, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ മറ്റെല്ലാത്തരം നിലപാടുകളിലും മല്ലുക്കൾ പുലർത്തുന്ന ഐഡിയൊളോജിക്കൽ ഡ്യൂപ്ലിസിറ്റി തലകുത്തി നില്ക്കുന്നതു് കാണാൻ.”ഉണരൂ വേഗം നീ മുലറാണീ വന്നൂ നായകൻ പ്രേമത്തിൻ ബ്രഷുമായ് വരരാജൻ” എന്നു് സില്മാക്കവിയും പാടിയിട്ടുണ്ടു്.

June 26 2020 15:03

Legal warning!

Alcohol is harmful to health!Smoking is harmful to health!

However, what you should never forget: health only matters as long as you live!

So if you want to drink alcohol, smoke a pipe, smoke a cigar or cigarette, and you really like and enjoy it, and you can afford it, and especially, you’re fully aware of what you’re doing, do it as long as you are alive! Because, after your death, you would almost certainly not be able to commit such “grave sins”.

Don’t pay any attention to those who would have done the same “grave sins” if they were in your position.

Image may contain: 1 person, indoor

June 26 2020 17:01

ഫെയ്‌സ്ബുക്കിൽ കണ്ടതാണു്: “സാന്ദ്രമായ ഒരു ദുഃഖത്തിന്റെ, ലോലമായ ഒരു നോവിന്റെ, പേരറിയാത്ത ഒരു ഉത്കണ്ഠയുടെ, മൃത്യുബോധത്തിന്റെ പേരാണു് മനുഷ്യൻ. അവനു് സാന്ത്വനം ആവശ്യമുണ്ടു്.” – ഡോ. ജഅഫർ എ. പി.

എത്ര സത്യം!

സാന്ത്രയെയും, ലോലയെയും, പേരറിയാത്ത മറ്റനവധി ഉത്തരകളെയും കാണുമ്പോൾ, ഒരുതരം “മൃത്യുബോധം”, അസഹ്യമായ ഒരുതരം ഉത്തരാസ്വയംവരബോധം എന്നിലും ഉദയം ചെയ്യാറുണ്ടു്. അപ്പോഴെല്ലാം, കവി പറഞ്ഞതുപോലെ, സന്താനം ആവശ്യമുള്ള ഒരു ജീവിയാണു് മനുഷ്യൻ എന്ന പരമമായ ജ്ഞാനത്തിലേക്കു് ഞാൻ എത്തിച്ചേരാറുമുണ്ടു്. പക്ഷേ, അനുപമവും അനവദ്യസുന്ദരവുമായ പരമജ്ഞാനത്തിൽ, എതോ ജന്മകല്പനയിൽ, വൈകാരികവും വഴിയറിയാത്തതുമായ ഏതോ ജന്മവീഥികളിൽ എത്തിച്ചേർന്ന അവസ്ഥയിലാണു് ഞാൻ അപ്പോൾ സ്ഥിതി ചെയ്യുന്നതെന്ന വസ്തുത മനസ്സിലാക്കാൻ സാന്ത്രയ്ക്കോ, ലോലയ്ക്കോ, ഉത്തരയ്ക്കോ കഴിയാത്തിടത്തോളം, എന്തു് പറഞ്ഞിട്ടെന്തു് കാര്യം?

June 29 2020 13:12

കവലകളിൽ സ്റ്റേജുകെട്ടി, കൺകെട്ടു്, “വെയ്-രാജാ-വെയ്! ഒന്നു് വച്ചാൽ രണ്ടു്, രണ്ടു് വച്ചാൽ നാലു്! വെയ്-രാജാ-വെയ്!” തുടങ്ങിയ മാർക്സിയൻ കമ്മ്യൂണിസ്റ്റ് കളികളിലൂടെ കാണികളെ കബളിപ്പിച്ചു് ക്യാപ്പിറ്റലിസ്റ്റുകളായ വെട്ടന്മാരെയും, പൊട്ടന്മാരെയും, സൈനബകളെയും തോൽപ്പിക്കാമെന്നതു് വ്യാമോഹം മാത്രമാണു്.

കുറ്റിക്കു് നാലു് പൊട്ടിച്ചു് ആട്ടിയോടിച്ചാൽപ്പോലും, ഒന്നും സംഭവിക്കാത്തതുപോലെ, മണ്ടനും, മുത്തപായും, സൈനബയും അടുത്ത കവലയിൽ പോയി കട്ടയും പടവും നിരത്തി കോറസായി പാടും: “ഹായ്! ശൂടു് വൈനാടൻ കാപ്പി കുടിച്ചുപോ, വെല തുച്ചം, ഗൊണം മെച്ചം!

“മുച്ചീട്ടുകളിക്കാരന്റെ മക്കളെ മുച്ചീട്ടുകളിയുടെ പിന്നിലെ “ഫിലോസഫി” ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. കേരളത്തിലെ മന്ത്രിമാരായി രൂപാന്തരം പ്രാപിച്ച പെരുന്നാൾ വെടിക്കെട്ടുകാരെ ഉടുക്കുകൊട്ടി പേടിപ്പിക്കാമെന്നതു് വെറും വ്യാമോഹം മാത്രമാണു്.

അറിയാത്തവരുടെയും, പഠിക്കാതെ വിമർശിക്കുന്നവരുടെയും അടപടലനവോത്ഥാനത്തിനായി:

വ്യത്യസ്തയിനം “ബോഡി ആർട്ടുകളെ”, നിത്യവിശുദ്ധനായ കാൾ മാർക്സ് (സ), ഹേലേനെ ഡേമൂത്തിന്റെ (അ) സജീവമായ ലൈംഗികസഹകരണത്തിലൂടെ, വൈരുദ്ധ്യാത്മകമായി വിഭാവനം ചെയ്തപ്രകാരം, വിപ്ലവാത്മകമായ ഒരു സമന്വയിപ്പിക്കലിലൂടെ, ധനശേഖരണാർത്ഥം രൂപപ്പെടുത്തപ്പെടുന്ന ഒരു കലാരൂപമാണു് കൺകെട്ടുവിദ്യ.

(സ്വയം) പ്രത്യക്ഷപ്പെടുത്തൽ, (പണം) അപ്രത്യക്ഷപ്പെടുത്തൽ, (ഐഡിയോളജിയുടെ) രൂപാന്തരപ്പെടുത്തൽ, (IAS, MP, കമ്മീഷൻ) സ്ഥാനമാറ്റങ്ങൾ, (അത്ര തീവ്രമല്ലാത്ത) തുളച്ചുകയറ്റലുകൾ, (എന്തു് സംഭവിച്ചാലും, ഒന്നും സംഭവിക്കാത്തതുപോലെ) പൊങ്ങികിടക്കൽ, (എന്തിൽ നിന്നും) രക്ഷപെടൽ തുടങ്ങിയവയാണു് ആ കലാരൂപത്തിന്റെ അടിസ്ഥാനപരവും, നൈസര്‍ഗ്ഗികവുമായ അവസ്ഥാന്തരങ്ങൾ!

June 30 2020 12:55

“തത്ത്വചിന്ത, ശാസ്ത്രം, ചരിത്രം തുടങ്ങിയ എത്രയോ വിഷയങ്ങളിൽ മനുഷ്യവർഗ്ഗം ഇതിനോടകം സമാഹരിച്ച അറിവുകൾ ഒരു മനുഷ്യജീവിതം മുഴുവൻ ഉപയോഗിച്ചാലും പഠിച്ചുതീർക്കാൻ കഴിയുന്നവയല്ല. ഫെയ്‌സ്ബുക്കിൽ സ്റ്റാറ്റസ് ഇടുന്ന ഞാനടക്കമുള്ള ആർക്കെങ്കിലും അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും തോന്നുന്നില്ല. എങ്കിലും, മെറ്റഫിസിക്സിലൂടെയും, ഫിസിക്സിലൂടെയും, സർവ്വോപരി, എനിക്കു് എന്നെയോ ഈ ലോകത്തെയോ പേഴ്സീവ് ചെയ്യാൻ കഴിയുമായിരുന്നില്ലാത്ത, സ്ഥലകാലത്തിന്റെ ഏതോ ഒരു സന്ദർഭത്തിൽ യാദൃച്‌ഛികമായി ലഭിച്ച ഈ ജീവിതത്തിലൂടെ നടത്തേണ്ടിവന്ന ഇതുവരെയുള്ള യാത്രയിലൂടെയും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം എന്റെ വായനക്കാരെ അറിയിക്കാൻ ഞാനാഗ്രഹിക്കുന്നു: കാപ്പയും തൊപ്പിയും കാവിയും ശുഭ്രവസ്ത്രങ്ങളും ധരിച്ചു് ഈ വിഷയങ്ങളിലോ, ദൈവികമോ മതപരമോ രാഷ്ട്രീയമോ ആയ മറ്റേതെങ്കിലുമൊരു വിഷയത്തിലോ നിത്യവും ആത്യന്തികവുമായ സത്യം പകർന്നുനൽകാമെന്ന വാഗ്ദാനവുമായി നിങ്ങളെ സമീപിക്കുന്നവർ – അതു് ഇപ്പറയുന്ന ഞാനായാൽത്തന്നെയും – വഞ്ചകരാണു്. ഈ വസ്തുത മനസ്സിലാക്കാൻ കഴിയാത്തവിധം മതപരമോ രാഷ്ട്രീയമോ സാംസ്കാരികമോ ആയി ഇതിനോടകം നിങ്ങൾ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ.”

July 2020

July 04 2020 10:37

മോദി പട്ടാളക്കാരെ സന്ദർശിച്ചു് പോട്ടം പിടിച്ചതിന്റെ സെറ്റിട്ടതു് അവരുടെ ജോലിയിൽ വേണ്ടത്ര വൈദഗ്ദ്ധ്യമില്ലാത്തവരായിരുന്നു എന്നൊരു പരാതി ഫെയ്‌സ്ബുക്കിൽ കണ്ടു.

ഭൂമിമലയാളത്തിലെ പ്രബുദ്ധരായ ജനം അതെല്ലാം കൂലങ്കഷമായി വീക്ഷിച്ചുകൊണ്ടാണിരിക്കുന്നതെന്നൊരു ചിന്ത, പ്രധാനമന്ത്രി എന്ന നിലയിൽ, മോദിക്കുണ്ടാകേണ്ടതായിരുന്നു. പേരും പെരുമയും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നവർ ഉദാസീനത കാണിക്കാൻ പാടുള്ള വിഷയങ്ങളല്ല ഇതൊന്നും. ധാരാളം ഉപദേഷ്ടാക്കളെ ആഡംബരപൂർവ്വം അപ്പോയിന്റ് ചെയ്താലേ സ്വന്തം ഇമേജ് സംരക്ഷിച്ചുകൊണ്ടു് കാര്യങ്ങൾ അവയർഹിക്കുന്ന ഗരിമയോടെ മുന്നോട്ടു് കൊണ്ടുപോകാൻ കഴിയൂ. ആർക്കും മാതൃകയാക്കാവുന്ന വിധത്തിൽ ഇമേജ് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയാണു് No.1 കേരളത്തിലെ മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ. ഭാവിയിലെങ്കിലും സഖാവു് പിണറായി വിജയനെ മാതൃകയാക്കി മുന്നോട്ടു് പോകാൻ തീരുമാനിച്ചാൽ, ഒരു സൂപ്പർ ഹീറോ പദവി നേടിയെടുക്കാൻ മോദിക്കു് കഴിയുമെന്നാണു് എനിക്കു് തോന്നുന്നതു്. അതിൽ നാണക്കേടൊന്നും തോന്നേണ്ട കാര്യമില്ല. വിഷയത്തിൽ എക്സ്പെർട്ട് ആയ ഒരാളെയല്ലാതെ മറ്റാരെയാണു് മനുഷ്യർ മാതൃകയാക്കേണ്ടതു്?

സില്മയാണഖിലസാരമൂഴിയിൽ എന്ന ആപ്തവാക്യത്താൽ നയിക്കപ്പെടുന്നവർ എന്ന നിലയിൽ, സെറ്റിടൽ, സിൽമപിടുത്തം, മസില്പിടുത്തം, സ്റ്റണ്ട് തുടങ്ങിയ വിഷയങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നവരാണു് മലയാളികൾ. സില്മ പിടിച്ചു് വാരിയൻകുന്നത്തു് കുഞ്ഞഹമ്മദ് ഹാജിക്കും മറ്റിനം കൊലയാളികൾക്കുംവരെ നാഷണൽ ഹീറോ പരിവേഷം ചാർത്തിക്കൊടുക്കാൻ കഴിവുള്ളവർ കേരളത്തിലുണ്ടെന്നിരിക്കെ, സെറ്റിടാൻ പോലുമറിയാത്ത കുറച്ചു് പിള്ളേരെക്കൂട്ടി മോദി പട്ടാളക്കാരെ സന്ദർശിച്ചതും, പോട്ടം പിടിച്ചതും, സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തതും, സില്മകലാകേരളത്തിനു് മൊത്തം “മോശക്കേടു്” ആയിപ്പോയി എന്നു് പറയാതെ വയ്യ.

ഈ കൊറോണക്കാലത്തും, ശാസ്ത്രവാദം, യുക്തിവാദം, രാഷ്ട്രീയവാദം, ക്വാറന്റീൻവാദം തുടങ്ങിയ വാദങ്ങളിലൂടെ കേരളത്തിന്റെ യശസ്സു് ലോകത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞർക്കും രാഷ്ട്രജ്ഞർക്കും മറ്റും ഇനിയെങ്ങനെ അന്തസ്സോടെ അന്താരാഷ്ട്രീയമായി മനുഷ്യരുടെ മുഖത്തു് നോക്കാനാവും?

സെൻസോ, സെൻസിബിലിറ്റിയോ, സെൻസിറ്റിവിറ്റിയോ, നേറ്റിവിറ്റിയോ, റിലേറ്റിവിറ്റിയോ ഇല്ലാത്തിടത്തു് ഇത്തരം ആഴമേറിയ കാര്യങ്ങൾ പറഞ്ഞിട്ടു് ഒരു കാര്യവുമില്ല എന്നതാണു് അതിനേക്കാൾ കഷ്ടം.

July 04 2020 14:00

ഫെയ്‌സ്ബുക്കിൽ കാണാനിടയായ ഒരു പോസ്റ്റിലെ, തികച്ചും ലോജിക്കലെങ്കിലും, പോസ്റ്റുമാന്റെ സെലെക്റ്റിവ് പെർസെപ്ഷൻ മൂലമാവാം, അപൂർണ്ണമായി നിലകൊള്ളുന്ന ആർഗ്യുമെന്റുകളുടെ – ഒരു സമസ്യാപൂരണംപോലെ – അത്യന്താപേക്ഷിതവും, യുക്ത്യനുസൃതവുമായ പൂരണപൂർത്തീകരണം:

>>>മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ…- അമ്പലത്തിൽ പോയി തൊഴുന്നു,കുർബാന കൈക്കൊള്ളുന്നു,ദിവസം അഞ്ചു നേരം നിസ്കരിക്കുന്നു.- രാമായണമോ, ഗീതയോ, ബൈബിളോ, ഖുറാനോ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ, “ദസ് കപ്പിറ്റാലോ” പാരായണം ചെയ്യുന്നില്ല.- മാമോദീസ മുങ്ങുന്നു, പുഷ്പാഞ്ജലി നടത്തുന്നു, ഹജ്ജിനു് പോകുന്നു.അതുകൊണ്ടു് മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകൾക്കു് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!അല്ല, പിന്നെന്തിനാ ചങ്ങായിമാരെ നിങ്ങൾ ഇതിനൊക്കെ മെനക്കെടുന്നതു്?<<<

ഫെയ്‌സ്ബുക്കിൽ കാണാനിടയായ പ്രസ്തുത പോസ്റ്റ്:

>>>ഹിന്ദുക്കൾ…ഞായറാഴ്ച തോറും പള്ളീൽ പോകുന്നില്ല,ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,ബൈബിളും ഖുറാനും താലോലിക്കുന്നില്ല,മാമോദീസ മുങ്ങുന്നില്ല, ഹജ്ജിന് പോകുന്നില്ല.അതുകൊണ്ട് ഹിന്ദുക്കൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!ക്രിസ്ത്യാനികൾ…അമ്പലത്തിൽ പോയി തൊഴുന്നില്ല,ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,രാമായണവും ഗീതയും ഖുറാനും പാരായണം ചെയ്യുന്നില്ല,പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല.അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!മുസ്ലീങ്ങൾ…അമ്പലത്തിൽ പോയി തൊഴുന്നില്ല,കുർബാന കൈക്കൊള്ളുന്നില്ല,രാമായണവും ഗീതയും ബൈബിളും പാരായണം ചെയ്യുന്നില്ല,മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല.അതുകൊണ്ട് മുസ്ലീങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!യുക്തിവാദികൾ…അമ്പലത്തിൽ പോയി തൊഴുന്നില്ല,കുർബാന കൈക്കൊള്ളുന്നില്ല,ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,രാമായണവും ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യുന്നില്ല,മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല.അതുകൊണ്ട് യുക്തിവാദികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!അല്ലാ, പിന്നെന്തിനാ ഇതിനൊക്കെ മെനക്കെടുന്നത്? @വൈശാഖൻ തമ്പി <<<

July 08 2020 12:34

നേർവഴിയിലൂടെ പുരോഗതി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സമൂഹത്തിന്റെയും മുന്നിൽ ഞണ്ണാനും നുണ പറയാനുമല്ലാതെ വായു് തുറക്കാത്ത ഒരു നേതാവുണ്ടായിരിക്കും. – കാൾ മാർക്സ്

July 08 2020 13:30

“പിണറായി വിജയനെക്കാൾ യോഗ്യതയുള്ള ആരെങ്കിലുമായിരിക്കണം കേരളത്തിലെ മാർക്സിസ്റ്റ് മുഖ്യമന്ത്രി എന്നതു് ഇന്നത്തെ കേരളീയസാഹചര്യത്തിൽ ഒരു പാർട്ടി സഖാവിനു് ചിന്തിക്കാനാകുമോ?”

July 08 2020 13:36

തെക്കൻ അമേരിക്കയിലെ പുരാതന ഇൻകാ സാമ്രാജ്യത്തിൽ (Inca Empire) “അനശ്വരദൈവതം” ആയ രാജാവിന്റെ ശക്തി അവന്റെ മരണത്തോടെ അവസാനിക്കുന്നതായിരുന്നില്ല. “Immortal Deity” എന്ന നിലയിൽ ഇൻകാ സമൂഹത്തിൽ തുടർന്നും ജീവിക്കാൻ ഒരു രാജാവു് “ബാദ്ധ്യസ്ഥൻ” ആയിരുന്നു. അതുകൊണ്ടു്, രാജാവിന്റെ മമിയെ അണിയിച്ചൊരുക്കി, സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു്, തിരികൾ കൊളുത്തി, സുഗന്ധപുകകൾ പുകച്ചു്, ആർഭാടപൂർവ്വം കവിതകൾ കവച്ചു്, ഭക്തിപൂർവ്വം വിശുദ്ധഭജനകൾ ഭജിച്ചു്, കുരുത്തോലകൾ വീശി, കൈമണിയും പള്ളിമണിയും വൈദ്യുതിമണിയും ആട്ടിയാട്ടിയടിച്ചു്, ഇവിടത്തെ നശ്വരലോകവും മറ്റേടത്തെ അനശ്വരലോകവും തമ്മിൽ ഒരു കൺജങ്ക്ഷൻ ഫാബ്രിക്കെയ്‌റ്റ് ചെയ്താലേ സാമൂഹികവും സാംസ്കാരികവും വിശപ്പുപരവുമായ പ്രശ്നങ്ങൾക്കു് ശാശ്വതമായ ഒരു പരിഹാരം കാണാൻ കഴിയൂ എന്നു് ശ്രീമാൻ “Immortal Deity”-യുടെ ഉപജാപകവൃന്ദം, ബുദ്ധിജീവികളായ പോരാളി ഷാജികളെയും, വില്ലാളി വീരന്മാരെയും, കൊല്ലാളി-കോര, ശാസ്ത്ര-യുക്ത, മുക്തകണ്ഠ പ്രൊഫസറന്മാരെയും നിഗൂഢവും കൂലങ്കഷവുമായ ഉദ്‌ബോധനങ്ങളും, ആനത്തലയോളം വട്ടമുള്ള സ്റ്റഡി ക്ലാസ്സുകളും വഴി സമഗ്രമായി ബോധവത്കരിച്ചിരുന്നു.

മരിച്ചെങ്കിലും, നിത്യമായി ജീവിക്കുന്നവൻ എന്ന നിലയിൽ, പുരാതന ഇൻകാ സാമ്രാജ്യത്തിലെ “അനശ്വരദൈവതം”, മരിക്കാത്തതിനാൽ ജീവിച്ചിരിക്കാൻ വിധിക്കപ്പെട്ട ജീവികളായ മനുഷ്യർക്കു്, അനിവാര്യമായ ഒരു “ഉപദേഷ്ടാവു്” ആയിരുന്നു.

അതിൽ നിന്നും വ്യത്യസ്തമായി, “ആത്മീയവും രാഷ്ട്രീയവും സാംസ്കാരികവും ഭാഷാപരവുമായി” മരിച്ചിട്ടും സിംഹാസനത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന മമികളെ ഉപദേശിക്കാനാണു് കേരളസാമ്രാജ്യത്തിൽ പൊതുമുതൽ ധൂർത്തടിച്ചു് ഉപദേഷ്ടാക്കൾ നിയമിക്കപ്പെടുന്നതു്.

വിഎസ്, സമ്പത്ത്, ജോസഫൈൻ, ചിന്ത തുടങ്ങിയ വിപ്ലവനേതാക്കൾക്കു് കേരളജനതയുടെ പൊതുമുതൽ വാരിക്കോരിക്കൊടുത്തതുകൊണ്ടു് പൊതുസമൂഹത്തിനു് എന്തു് നേട്ടമുണ്ടായി എന്നതു് പ്രസക്തമല്ല, അതൊരു ചർച്ചാവിഷയവുമല്ല. പൊൻതൂക്കവും, മുൻതൂക്കവും, പിൻതൂക്കവും ഉള്ള വിഷയങ്ങളിൽ മാത്രമേ മലയാളിയുടെ സാമൂഹികബോധം സടകുടഞ്ഞു് എഴുന്നേറ്റു് നിൽക്കാറും, ധാർമ്മിക രോഷത്തിന്റെ വഴുവഴുപ്പുള്ള ഞോള ഒലിപ്പിക്കാറുമുള്ളു.

(Arte ചാനലിലെ ഒരു റിപ്പോർട്ടിൽ നിന്നും ഞാൻ, കേരളത്തിലെ കഥാപ്രാസംഗികരുടെ മാതൃകയിൽ, “വീറോടെ ചീന്തിപ്പറിച്ചെടുത്ത” ഒരു ഇൻകാ ഡയറ്റിയുടെ മരണാനന്തരരൂപം ഇതിനോടു് ചേർക്കുന്നു. കഥാപ്രസംഗകലയിലൂടെ കേരളീയസമൂഹത്തിലേക്കു് ഫിലോസഫിക്കൽ, തിയോളജിക്കൽ, പൊളിറ്റിക്കൽ ആൻഡ് സയന്റിഫിക്കൽ വിഗർ ട്രാൻസ്മിറ്റ് ചെയ്യാൻ ശ്രമിക്കുന്ന പുരോഗമനമാനസർക്കു് അതിനു് മുന്നിൽ ഒരു മെഴുകുതിരിയോ നിലവിളക്കോ കൊളുത്തി “ട്രാൻസ്-ലൈക്ക്” അവസ്ഥയിൽ എത്തിച്ചേരാൻ കഴിഞ്ഞാൽ ഞാൻ കൃതാർത്ഥൻ.)

Image may contain: one or more people

July 09 2020 11:10

എത്രയും ബഹുമാനപ്പെട്ട റേഞ്ചർ സാറും, എത്രയും ബഹുമാനപ്പെട്ട ഫോറസ്റ്റർ സാറും സമക്ഷം, മടിയിൽ ഒട്ടും കനമില്ലാത്ത കാട്ടുകള്ളൻ, വീരപ്പൻ മകൻ കോരപ്പൻ “സദയം” സമർപ്പിക്കുന്ന അത്യന്താപേക്ഷിതനിവേദനം:

ബഹുമാനപ്പെട്ട സാർസ്,

കാട്ടിൽ നിന്നും കണ്ടമാനം തടികൾ ഇരുകണ്ണറിയാതെ മോഷണം പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടു്. അടിയന്തരമായ അന്വേഷണവും നടപടികളും ആവശ്യമായ ഇടപാടുകളാണു് സാർസ് കാട്ടിലെ തടികളുടെയും, തേവരുടെ ആനകളുടെയും മറവിൽ നടന്നുകൊണ്ടിരിക്കുന്നതു്. ഇങ്ങനെ പോയാൽ എങ്ങനെ, മാവേലികാലത്തെന്നപോലെ, നീതിയെയും നിയമവാഴ്ചയെയും അരക്കിട്ടുറപ്പിച്ചു് സ്വപ്നതുല്യം വിജൃംഭിതമായ ഒരു നമ്പർ വൺ കേരളത്തെ കെട്ടിപ്പടുക്കാൻ കഴിയുമെന്നു് എനിക്കറിയില്ല, സാർസ്.

അതിനാൽ, യാതൊരുവിധ മയമോ മനസ്സലിവോ കാണിക്കാതെ എല്ലാറ്റിനെയും കയ്യോടെ പിടിച്ചു് കണ്ണൂർ സെൻട്രൽ ജയിലിൽ പൂട്ടിയിടണമെന്നു്, പച്ചവെള്ളംപോലും ചവച്ചരച്ചു് കുടിക്കുന്ന പച്ചപ്പരമാർത്ഥിയും നിഷ്കളങ്കനുമെന്ന നിലയിൽ, ഞാൻ സാർസിനോടു് അപേക്ഷിക്കുകയാണു്, അഭ്യര്‍ത്ഥിക്കുകയാണു്.

ഹൃദയംഗമമായ നന്ദി, ഭൗതികാത്മീയമായ നമസ്കാരം, സാർസ്!

വിപ്ലവാഭിവാദ്യങ്ങളോടെ,

മടിയിൽ ഒട്ടും കനമില്ലാത്ത സ്വന്തം കാട്ടുകള്ളൻ, വീരപ്പൻ മകൻ കോരപ്പൻ.

(ഒപ്പു്)

July 13 2020 10:39

– നിപ വൈറസിനൊരു കാലം, ഡെങ്കി വൈറസിനൊരു കാലം, മലേറിയ പാരസൈറ്റിനൊരു കാലം, കൊറോണ വൈറസിനൊരു കാലം.

– സരിതയ്ക്കൊരു കാലം, സ്വപ്നയ്ക്കൊരു കാലം, കമ്മിക്കൊരു കാലം, കൊങ്ങിക്കൊരു കാലം, സംഘിക്കൊരു കാലം, മൂരിക്കൊരു കാലം, പോത്തിനൊരു കാലം, നിനക്കൊരു കാലം, എനിക്കൊരു കാലം.

ബൈബിളിൽ, യെരുശലേമിന്റെ രാജാവും, ദാവീദിന്റെ മകനും, അതിബുദ്ധിമാനും, ഏഴാണ്ടുകൊണ്ടു് യെരുശലേം ദേവാലയവും, പതിമൂന്നാണ്ടുകൊണ്ടു് തന്റെ അരമനയും പണികഴിപ്പിച്ചവനും, എഴുന്നൂറു് കുലീനപത്നികളും, മുന്നൂറു് വെപ്പാട്ടികളും ഉണ്ടായിരുന്നവനുമായ ശലോമോൻ എഴുതിവച്ചിരിക്കുന്ന സഭാപ്രസംഗിയിൽ നിന്നുമാണു് ഞാനിതു് മനസ്സിലാക്കിയതു്.

(ആയിരം പൊണ്ടാട്ടികൾ ചേർന്നു് ഉണ്ടാക്കുന്നതിന്റെ ആയിരത്തിലൊന്നുപോലും കിടക്കപ്പൊറുതിയില്ലായ്മ യഹോവ ഉണ്ടാക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണു് ദേവാലയം പണികഴിപ്പിച്ചതിനേക്കാൾ ഇരട്ടിയോളം വർഷങ്ങളെടുത്തു് വിശദമായും വിശാലമായും തന്റെ അരമന പണികഴിപ്പിക്കാൻ ശലോമോൻ തീരുമാനിച്ചതു്. ഒന്നും കാണാതെ ഒന്നും ചെയ്യുന്നവരല്ല ബുദ്ധിമാന്മാർ).

സഭാപ്രസംഗി: അദ്ധ്യായം – 3 (വാക്യങ്ങൾ 1 – 8)

– എല്ലാറ്റിനും ഒരു സമയമുണ്ടു്; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു്.

– ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു് പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൌഖ്യമാക്കുവാൻ ഒരു കാലം;

– ഇടിച്ചുകളവാൻ ഒരു കാലം, പണിവാൻ ഒരുകാലം,

– കരവാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‍വാൻ ഒരു കാലം;

– കല്ലു് പെറുക്കിക്കളവാൻ ഒരു കാലം, കല്ലു് പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്‍വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം;

– സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവെപ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം;

– കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം;

– സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിനു് ഒരു കാലവും സമാധാനത്തിനു് ഒരു കാലവും ഉണ്ടു്.

(ഭൗതികവാദിയായ) സഭാപ്രസംഗി: അദ്ധ്യായം – 3 (വാക്യങ്ങൾ 19 – 22)

– മനുഷ്യർക്കു് ഭവിക്കുന്നതു് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നുതന്നേ; അതു് മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യനു് മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.

– എല്ലാം ഒരു സ്ഥലത്തേക്കു് തന്നേ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.

– മനുഷ്യരുടെ ആത്മാവു് മേലോട്ടു് പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു് ഭൂമിയിലേക്കു് പോകുന്നുവോ? ആർക്കറിയാം?

– അതുകൊണ്ടു് മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു് ഞാൻ കണ്ടു; അതുതന്നേ അവന്റെ ഓഹരി; തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു് കാണ്മാൻ ആർ അവനെ മടക്കിവരുത്തും?

July 15 2020 08:34

നിറംമാറ്റകലയിൽ ഓന്തുകളെ തോല്പിക്കുന്ന വേഗതയിൽ സ്കിറ്റ്സോഫ്രെനിക്ക് പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന നേതാക്കളെ ന്യായീകരിക്കാൻ മല്ലു മാർക്സിസ്റ്റുകൾക്കു് ദിനംപ്രതിയെന്നോണം കടന്നുപോകേണ്ടിവരുന്ന ദുർഗ്ഗമവും ദുർഗ്ഗന്ധപൂരിതവും ദുരന്തപൂർണ്ണവുമായ ഊടുവഴികളിലൂടെ “മലദ്വാർ ഗോൾഡ്” പോലും കടന്നുപോയിട്ടുണ്ടാവില്ല.

സ്റ്റേജിൽ വച്ചു് നേതാവിൽനിന്നും വിങ്ങിപ്പൊട്ടാൻ വെമ്പുന്ന സ്നേഹത്തോടെയുള്ള ഒരു തോളിൽത്തട്ടോ, ഒരു പൊന്നാടയോ, ഒരു പട്ടുകോണകമോ, ഒരു ന്യായീകരണത്തിലകപുരസ്കാരമോ, സാംസ്കാരികനായകപദവിയോ ലഭിക്കുമെന്ന പ്രതീക്ഷയിലാവണം ഇമ്മാതിരി നാണംകെട്ട ഏർപ്പാടുകൾ തലയിലേറ്റാൻ ഭക്തശിരോമണികൾ തയ്യാറാകുന്നതു്.

സ്റ്റാലിന്റെ “ഗ്രെയ്റ്റ് പർജിൽ”, തലേന്നുവരെ കൂടെനടന്ന സഖാക്കൾപോലും ഉന്മൂലനം ചെയ്യപ്പെട്ടപ്പോൾ, വെടിയേറ്റുവീഴുന്ന അവരിൽ ചിലർ “ലോങ്ങ് ലീവ് സ്റ്റാലിൻ” എന്നു് ആര്‍ത്തുവിളിച്ചിരുന്നത്രെ!

മരണസമയത്തുപോലും മോചനമില്ലാത്ത ഭ്രാന്തിനു് മനുഷ്യനെ അടിമയാക്കാൻ കഴിയുന്ന ഒരു മാനസികപ്രതിഭാസമാണു് കണ്ടീഷനിങ്ങ്.

July 16 2020 12:26

യിസ്രായേൽരാജാവായി, ദാവീദിന്റെ മകനായ ശലോമോന്റെ സദൃശ്യവാക്യങ്ങളിൽ നിന്നും:

“ഭോഷനെ ഉരലിൽ ഇട്ടു് ഉലക്കകൊണ്ടു് അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.” (സദൃശ്യവാക്യങ്ങൾ: അദ്ധ്യായം 27: വാക്യം 22).

താത്വികാചാര്യൻ കുമാരപിള്ള സഖാവും പരിവാരങ്ങളും ഇതു് വായിച്ചാൽ അവരെന്നെ – മല്ലു മാദ്ധ്യമഭാഷയിൽ പറഞ്ഞാൽ – “ഓടിച്ചിട്ടു് പിടിച്ചു്” തല്ലിക്കൊല്ലാൻ ഉലക്കയുമായി പുറകെയെത്തും. അതിനു് മുൻപേ ഞാൻ തന്മയത്വമായി ബാംഗ്ലൂരിലേക്കു് രക്ഷപെടുന്നു.

അവിടെ എനിക്കു് ഈട്ടിയിൽ തീർത്തു് നീലം ചാർത്തിയ ആകാശത്തട്ടു് ഇടിഞ്ഞുവീണു് തുണിയും അണ്ട്രാവിയും ഉരിഞ്ഞുപോയാലും സ്ഥാനം കാലിയാക്കി താഴെയിറങ്ങാൻ കൂട്ടാക്കാത്ത, തേക്കിൽ തീർത്തു് മനുഷ്യരക്തം ചാർത്തി അലങ്കരിച്ച ഉയർന്ന പോസ്റ്റുകളിൽ കടിച്ചുപിടിച്ചിരിക്കുന്ന അധികാരമത്തന്മാരായ സൂപ്പർ ഹീറോകളുണ്ടു്. അവർ എന്നെ വൈരുദ്ധ്യാത്മകവും ഭൗതികവുമായി ഒളിപ്പിച്ചുവയ്ക്കും. അതോടെ, താത്വികാചാര്യൻ കുമാരപിള്ള സഖാവും പരിവാരങ്ങളും “ബലികുടീരങ്ങളേ” എന്ന ഉഗ്രൻ വിപ്ലവഗാനവും പാടി, വാലുമടക്കി കോണകംകെട്ടി ഇളിഭ്യരായി പിൻവാങ്ങും.

അപ്പോൾ എല്ലാം പറഞ്ഞപോലെ.

ലാൽ സലാം! ഇങ്കിലാ ചിന്താ-വാ!!

July 17 2020 09:50

ഈനാംപേച്ചിക്കു് മരപ്പട്ടി കൂട്ടു്.

ആദ്യന്തം അന്തസ്സാരശൂന്യമായ വ്യാജവാഗ്ദാനങ്ങളുടെ വെടിയും പുകയുമായി തടി കയ്ചിലാക്കുന്ന നവോത്ഥാനനായ്ക്കുരണകൾക്കു് ന്യായീകരണത്തൊഴിലാളികളായ ചൊറിയൻപുഴുക്കൾ കൂട്ടു്.

July 20 2020 10:46

“ആരാധനാസ്വാതന്ത്ര്യം ആരാധനാനിർബന്ധമല്ല. ആദ്യത്തേതു് മനുഷ്യാവകാശവും രണ്ടാമത്തേതു് ഫാഷിസവുമാണു്. അഭിപ്രായസ്വാതന്ത്ര്യം അഭിപ്രായനിർബന്ധമല്ല. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഏതു് മനുഷ്യനും അർഹതപ്പെട്ട ഒരു ജനാധിപത്യമൂല്യമാണു്. അതേസമയം, ഏതഭിപ്രായം എവിടെ, എപ്പോൾ, എങ്ങനെ പറയണമെന്നതു് മറ്റൊരു കാര്യമാണു്. അതു് ഒരു വ്യക്തിയുടെ സംസ്കാരത്തിലും തിരിച്ചറിവിലും അധിഷ്ഠിതമാണു്, അതവന്റെ/അവളുടെ ഐഡന്റിറ്റിയുടെ, വ്യക്തിത്വത്തിന്റെ ഭാഗമാണു്.” – ഒരു പഴയ പോസ്റ്റ്

July 20 2020 12:28

ഒരു പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച “ബി.ജെ. പി. നേതാവായ അദ്ധ്യാപകനെ” രക്ഷപെടുത്തരുതു് എന്നു് സർക്കാരിനോടു് ആവശ്യപ്പെടണം എന്ന നിലപാടിൽ നിന്നും, “ഏതൊരു കുഞ്ഞിനെയും ലൈംഗികമായി പീഡിപ്പിക്കുന്ന ആരെയും രക്ഷപെടുത്തരുതു്” എന്നു് “നിലവിൽ” അധികാരത്തിലിരിക്കുന്ന സർക്കാരിനോടു് ആവശ്യപ്പെടാൻ കഴിയുന്നവിധം ബൗദ്ധികവും മാനസികവുമായ സാംസ്കാരികനിലവാരത്തിലേക്കു് ഉയരാൻ ഒരു സമൂഹത്തിനു് എന്നു് കഴിയുന്നോ, അന്നേ ആ സമൂഹത്തിനു് – മാനുഷികമായ പരിഗണനകളുടെ അടിത്തറയിൽ നിന്നു് വീക്ഷിക്കുമ്പോൾ – അന്തർദ്ദേശീയമായ മനുഷ്യാവകാശങ്ങൾ നിലവിലിരിക്കുന്ന ഒരു സമൂഹം എന്ന പദവി അവകാശപ്പെടാനുള്ള അർഹതയുള്ളു.

July 27 2020 16:33

കൊറോണബാധിതരായ കേരളീയർ, അവർ വടക്കന്റെ ദൃഷ്ടിയിൽ മദ്രാസികളാകട്ടെ, തെക്കന്റെ ദൃഷ്ടിയിൽ പ്രവാസികളാകട്ടെ, സ്വന്തം വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. പുറത്തു് മത-രാഷ്ട്രീയ പേപ്പട്ടികളുടെ ഔദ്യോഗികപൂണ്ടുവിളയാട്ടം നടക്കുന്നുണ്ടു്.ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും, തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവനു് എന്തു് പ്രയോജനം? (മത്തായി 16: 26)ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും, നംബർ വൺ പ്രബുദ്ധകേരളത്തിൽ കൊറോണ മൂലം തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ, അവനു്, “ബൈബിൾ മത്തായി” പറയുന്നപോലെ, ഒരു പ്രയോജനവുമില്ലെന്നു് മാത്രമല്ല, നസ്രാണി സെമെറ്ററിയും പൊതുശ്മശാനവുംപോലും അവന്റെ മൃതശരീരത്തോടു് ഇപ്രകാരം കലിതുള്ളും: “കടക്കു് പുറത്തു്!” എന്തുകൊണ്ടെന്നാൽ, മനുഷ്യൻ ദൈവസ്വരൂപിയും, മനുഷ്യസ്വരൂപിയായ ദൈവം സ്നേഹവുമാകുന്നു!

July 31 2020 16:33

ആസന്നമായ തിരഞ്ഞെടുപ്പിനെ മുന്നില്ക്കണ്ടു്, കൊറോണയുടെ മറവിൽ, കേരള മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ പത്രങ്ങൾക്കുമുന്നിൽ ദൈനംദിനം തന്റെ “ആസന്നമരണചിന്താശതകം” അവതരിപ്പിക്കുന്നതു്, ബാവാക്കക്ഷി, മെത്രാൻകക്ഷി ഇത്യാദികളിലെ കത്തനാരന്മാർ കുർബ്ബാനസമയത്തു് കുളിരാതിരിക്കാനായി ധരിക്കുന്നപോലുള്ള കാപ്പ ധരിച്ചുകൊണ്ടായാൽ സംഭവം അടിച്ചുപൊളിച്ചു് തേച്ചൊട്ടിക്കും! സമൂഹത്തിന്റെ പൊതുമുതൽ തിന്നുന്ന ഉപദേഷ്ടാക്കൾ എന്തുകൊണ്ടു് അദ്ദേഹത്തെ ഇക്കാര്യത്തിൽ ഉപദേഷ്ടിക്കുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. ഊളകൾ ആയിരിക്കുകയും അതോടൊപ്പംതന്നെ പ്രബുദ്ധർ എന്നു് അവകാശപ്പെടുകയും ചെയ്യുന്ന ഏതൊരു ജനവിഭാഗത്തിനും വേണ്ടതു് ചിരിച്ചുചാകാൻ പറ്റിയ കലാവിഷ്കരണങ്ങളാണെന്നു് അറിയാനുള്ള സാമൂഹികബാദ്ധ്യത ഏതൊരു കംണിഷ്ട് ഉപദേഷ്ടാവിനുമുണ്ടു്.

അതുപോലെ, ഇടതുഭാഗത്തും വലതുഭാഗത്തുമായി കുത്തിയിരുത്തിയിരിക്കുന്ന മൂകസാക്ഷികളെ വെറുതെ കുത്തിയിരുത്തി കൂലികൊടുത്തു് മെഴുപ്പിക്കാതെ, മാർ-കത്തനാർപക്ഷങ്ങളിൽ കപ്യാർ-മാർ എന്നപോലെ, ധൂപക്കുറ്റി വീശൽ എന്ന ഭരണച്ചുമതല ഭരമേല്പിച്ചാൽ സംഭവത്തിന്റെ നാടകീയത ഒന്നുകൂടി കൊഴുക്കും. ആവിഷ്കരണം കലയാണു്, കല പ്രൊപഗാണ്ടയാണു്, അഥവാ ആവിഷ്കരണം പ്രൊപഗാണ്ടയാണു്.

അതും ഏൽക്കുന്നില്ലെങ്കിൽ, ഒരു പടികൂടി കടന്നു്, ഇടതുഭാഗത്തും വലതുഭാഗത്തുമായി ചടഞ്ഞുകൂടിയിരിക്കുന്ന മൂകസാക്ഷികളെ, ക്രൂശിതനായ യേശുവിന്റെ ഇടതുഭാഗത്തും വലതുഭാഗത്തും എന്നപോലെ, കുരിശിൽ ആണിയടിച്ചു് തൂക്കിയിട്ടാൽ നസ്രാണിഹൃദയത്തിൽ അതു് സൃഷ്ടിക്കുന്ന അനുകമ്പാതരംഗവും, വോട്ടുബാങ്കിലെ അതിന്റെ അനുരണനങ്ങളും ഭീകരമായിരിക്കും.

കൂടാതെ, മുഖ്യമന്ത്രിയുടെ ദൈനംദിനം കണക്കുപറച്ചിലുകൾ കൊറോണയിൽ മാത്രമായി ചുരുക്കാതെ, പ്രജകളുടെ ജനനം, മാമോദീസ, സുന്നത്തു്, കാതുകുത്തു്, കല്യാണം, മരണം, കുഴിച്ചിടൽ, ദഹിപ്പിക്കൽ മുതലായ തന്ത്രപ്രധാനമായ സാമൂഹികപ്രതിഭാസങ്ങളുടെ പോക്കുവരവുകണക്കുകളിലേക്കുകൂടി നീട്ടിയാൽ അതു് നവോത്ഥാനചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ചുവടുവയ്പായിരിക്കും. വിഷയം കൊറോണക്കാലത്തെ പ്രജകളുടെ ഉത്ഥാനവും നാശവും, ഭാഷ ഗണിതശാസ്ത്രവും, തന്മൂലം അതീവ ഗൗരവമുള്ള ഇനങ്ങളുമായതിനാൽ, വിശ്വാസയോഗ്യതയുടെ പേരിൽ, ചുമതല ഏതെങ്കിലും സെക്രട്ടറിയെയോ ഖജാൻജിയെയോ ഏല്പിക്കാതെ, മുഖ്യമന്ത്രി ഏകാംഗമായി ആ ഏകാങ്കനാടകം കൈകാര്യം ചെയ്താൽ സംഭവം തകർക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.

August 2020

August 03 2020 14:18

എന്നെ “പരിണീതപ്രജ്ഞൻ” ആക്കിത്തീർക്കാനായിട്ടാണെന്നു് തോന്നുന്നു, ഈയിടെയായി “Suggested for you” എന്ന തലക്കെട്ടിൽ കേരളരാഷ്ട്രീയത്തിലെ ഒരുപാടു് ബ്രേക്കിങ് ന്യൂസുകൾ എന്നെ അറിയിക്കാൻ ഫെയ്സ്ബുക്ക് ശ്രമിക്കുന്നുണ്ടു്.

അതുപോലുള്ള അനേകം “Suggested for you” വാർത്തകളിൽ ഒന്നു്:

“സ്വപ്ന ഒടുവിൽ കാലുവാരി; ശിവശങ്കർ പ്രതിയാകും. വെറും പത്തുമിനിറ്റുകൊണ്ടു് പ്ലാൻ പൊളിഞ്ഞു.”

സ്വപ്ന വാരിയതു് ശിവശങ്കരന്റെ കാലു് തന്നെയോ അതോ മറ്റു് വല്ലതുമോ, ശിവശങ്കർ പ്രതിയാകുമോ അതോ വാദിയാകുമോ, പത്തുമിനിറ്റുകൊണ്ടു് പൊളിഞ്ഞതു് പ്ലാൻ തന്നെയോ അതോ മറ്റു് വല്ലതുമോ തുടങ്ങിയ പ്രഹേളികകളുടെ നിരന്തരമായ പ്രഹരണം മൂലം ഉറക്കം നഷ്ടപ്പെട്ടു് കഴിയുന്ന ഒരു പാവം പ്രജയാണു് ഞാനെന്ന കാര്യം ഫെയ്സ്ബുക്ക് എങ്ങനെ മനസ്സിലാക്കി എന്നതാണു് എന്നെ “അത്ഭുതപരതന്ത്രി” ആക്കുന്നതു്! “എന്നെക്കണ്ടാൽ കിണ്ണം കട്ടവനാണെന്നു് തോന്നുമോ” എന്ന ക്യാപ്‌ഷനുമായി വരുന്ന ഫെയ്‌സ് ആപ്പുകളിൽ കൊണ്ടുപോയി എന്നെങ്കിലും ഞാൻ തലവച്ചതായി എനിക്കോർമ്മയില്ല. എന്നിട്ടും എന്റെ മനസ്സിലിരുപ്പു് വായിക്കാൻ, ഒരു തത്തക്കിളിക്കാക്കാത്തിയെപ്പോലെ ഫെയ്സ്ബുക്കിനു് കഴിയുന്നുവെങ്കിൽ, മാർക്ക് സക്കർബർഗ് തീർച്ചയായും ഒരു ഇരട്ടച്ചന്തികനായിരിക്കണം! പൊതുജനം പലവിധം! ഇരട്ടച്ചന്തികൾസ്, ഇരട്ടച്ചങ്കുകൾസ്, ഇരട്ടത്തലകൾസ്, ചതുർ മുലകൾസ്‌ etc. etc.

ഇന്നു് എന്നെ തേടിയെത്തിയ മറ്റൊരു ബ്രേക്കിങ് ന്യൂസ്:

“സംസ്ഥാനത്തു് കോവിഡ് വ്യാപനം തടയുന്നതിനു് കാരണമായതു് അലംഭാവവും വിട്ടുവീഴ്ചയുമാണെന്നു് മുഖ്യമന്ത്രി(സഖാവു്) പറഞ്ഞു.”

അനേകവർഷങ്ങളായി അമ്മമലയാളത്തിൽ നിന്നും അകന്നുനിൽക്കുന്ന ഒരുവൻ എന്ന നിലയിൽ, എനിക്കു് മലയാളമഹത്തുക്കൾ പറയുന്ന എല്ലാ കാര്യങ്ങളും – ഭാഷാപരമായി – മനസ്സിലാകാറില്ല. അത്തരം അഭിശപ്തസാഹചര്യങ്ങളിൽ കാര്യങ്ങളുടെ കിടപ്പുവശം “ഏറെക്കുറെ” മനസ്സിലാക്കാൻ ഞാൻ ആശ്രയിക്കാറുള്ളതു് കേരളത്തിലെ മാർക്സിയൻ താത്വികാചാര്യന്മാരെയാണു്.

ഏതെങ്കിലുമൊരു “ഭൂലോകവിഡ്ഢി” ഏതെങ്കിലുമൊരു വിഷയത്തിൽ, “മാർക്സിയൻ” എന്നു് അനേകം ആനത്തലവട്ടങ്ങളുടെ സ്റ്റഡിക്ലാസ്സുകളിലൂടെ കളക്ടീവായി അവർ മനസ്സിലാക്കിവച്ചിരിക്കുന്ന (അടിസ്ഥാനരഹിതമായ) പ്രത്യയശാസ്ത്രത്തിനു് അനുരൂപമല്ലാത്ത ഒരു പ്രസ്താവന നടത്തിയാൽ, “എന്താണു് യഥാർത്ഥ വസ്തുത” എന്ന തലക്കെട്ടുമായി ഒരു “ബദൽ പ്രസ്താവന” ഇറക്കി എന്നെപ്പോലെ പ്രത്യയശാസ്ത്ര-അജ്ഞരായ പ്രോലെറ്റേറിയറ്റ്‌ മലയപ്പുലയന്മാരെയും കൊയ്ത്തുകാരിപ്പൈങ്കിളികളെയും കാലതാമസമില്ലാതെയും, മല്ലു റിപ്പബ്ലിക്ക് സുപ്രീം ഫ്യൂറർ സഖാവു് മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ കർക്കശമായും കർശനമായും താത്വികമായും തത്വചിന്താപരമായും ഉറപ്പായും ബോധവത്കരിച്ചിരിക്കും എന്നതു് എന്നെസംബന്ധിച്ചു് ഒരു ഭാഗ്യമാണു്.

“സംസ്ഥാനത്തു് കോവിഡ് വ്യാപനം തടയുന്നതിനു് കാരണമായതു് അലംഭാവവും വിട്ടുവീഴ്ചയുമാണെന്നു് മുഖ്യമന്ത്രി(സഖാവു്) പറഞ്ഞു” എന്നു് വായിക്കുമ്പോഴും ഭാഗികമായേ അതു് മനസ്സിലാക്കാൻ എനിക്കു് കഴിയുന്നുള്ളു. വിടൽ കാസ്‌ട്രോയിൽ നിന്നും “വിടൽ” എന്നാൽ എന്തെന്നും, തന്നെയും പിന്നെയും തീട്ടക്കുഴിയിലും ചാണകക്കുഴിയിലും വീണുരുണ്ടു് മെഴുകി “തേച്ചൊട്ടിക്കുന്ന” കേരളത്തിലെ “ഇടതുകക്ഷ”-മന്ത്രികളിൽ നിന്നും “വീഴ്ച” എന്നാൽ എന്തെന്നും ഒരുവിധം ഞാൻ മനസ്സിലാക്കിയിട്ടുള്ളതിനാൽ, “വിട്ടുവീഴ്ച” എന്നാൽ എന്തെന്നതിനെപ്പറ്റി എനിക്കു് ഒരു ഏകദേശ ധാരണയുണ്ടു്.

പക്ഷേ, “അലംഭാവം” എന്നാൽ എന്തെന്നതിനെപ്പറ്റി തൃപ്തികരമായ ഒരു മാർക്സിയൻ ധാരണ എനിക്കില്ല എന്നു് സമ്മതിക്കാൻ എനിക്കൊരു മടിയുമില്ല. (കാരണം, അടിസ്ഥാനപരമായി, അഥവാ മൗലികമായി ഞാനൊരു “മടിയൻ” അല്ല). അതുകൊണ്ടു്, “എന്താണു് യഥാർത്ഥത്തിൽ അലംഭാവം” എന്ന തലക്കെട്ടുമായി “ഏതെങ്കിലുമൊരു സഖാവു് കുമാരപിള്ളയോ, ഏതെങ്കിലുമൊരു കുമാരപിള്ളസഖാവോ” (ഈ രണ്ടു് സംജ്ഞകളും തമ്മിലുള്ള വ്യത്യാസം മാർക്സിയൻ പ്രത്യയശാസ്ത്രത്തിലൂടെ വീക്ഷിക്കുമ്പോൾ, വൈരുദ്ധ്യാത്മകവും, തന്മൂലം ഭൗതീകവും, അതുകൊണ്ടുതന്നെ എന്നെപ്പോലെ പ്രത്യയശാസ്ത്ര-അജ്ഞരായ പ്രോലെറ്റേറിയറ്റ്‌ മലയപ്പുലയന്മാർക്കും കൊയ്ത്തുകാരിപ്പൈങ്കിളികൾക്കും ചാകുന്നതുവരെ മനസ്സിലാക്കാൻ കഴിയാത്തവിധം ഭയാനകവും ശാസ്ത്രങ്ങളുടെ ശാസ്ത്രവും അതിഗഹനവുമായ കമ്മ്യൂണിസ്റ്റ് ശാസ്ത്രമാണു്!) പത്തുപേജിൽ കുറയാതെ ഉപന്യസിച്ചു് എന്നെപ്പോലുള്ള മലയപ്പുലയന്മാരെയും കൊയ്ത്തുകാരിപ്പൈങ്കിളികളെയും ബോധവത്കരിക്കുമെന്ന പ്രതീക്ഷയിൽ, മാർക്സ് മുത്തപ്പനിലുള്ള പ്രത്യാശയോടെ ആ നിമിഷത്തിനായി നോക്കിപ്പാർത്തു് കാത്തിരിക്കുന്നു. ചത്താലും ചോരക്കടൽ നീന്തിക്കേറും! ഇങ്കിലാ ചിന്താ-വാ!!

August 05 2020 14:21

അമ്പലമോ, മോസ്‌കോ (ഇവിടെ ഉദ്ദേശിക്കുന്നതു് mosque ആണു്, റഷ്യയിലെ Mos”cow” അല്ല), നസ്രാണിപ്പള്ളിയോ ഒക്കെ പണിയുന്നതു് നല്ലതാണു്. കാരണം, ജനം അവിടെപ്പോയി ജപവും ധ്യാനവും പ്രാർത്ഥനയുമായി, അവരുടെ ജനാധിപത്യപരമായ അവകാശമായ ശാന്തതയെ ഭഞ്‌ജിക്കാൻ യാതൊരുവിധ “മാൻഡ്രേയ്ക്ക്‌” ഇടപാടുകളെയും അനുവദിക്കാതെ, സ്വയം മറന്നു്, ഈശ്വരനിൽ ലയിച്ചും, ഈശ്വരനായി ഭാവിച്ചും, “അഹം ബ്രഹ്മാസ്മി”, അഥവാ ഞാൻ തന്നെ ബ്രഹ്മം എന്ന ഹാലൂസിനേഷനിലും കിറുങ്ങിയിരുന്നുകൊള്ളും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു് മാർക്‌സാചാര്യൻ പറഞ്ഞതു് നമ്മൾ മാക്രിസ്റ്റുകളെങ്കിലും മറക്കരുതു്. ചത്ത അമേരിൻഡ്യനാണു് നല്ല അമേരിൻഡ്യൻ എന്നു് അമേരിക്കൻ അധിനിവേശകാലത്തെ സായിപ്പു് പറഞ്ഞിട്ടുള്ളപോലെ, മയങ്ങുന്ന ഏഷ്യനിൻഡ്യനാണു് ഏറ്റവും നല്ല ഏഷ്യനിൻഡ്യൻ.

വളഞ്ഞുപുളഞ്ഞു് മനുഷ്യരെ ഭയപ്പെടുത്തുന്ന ചൈനീസ് വ്യാളിയിൽ നിന്നും വ്യത്യസ്തമായി, ഉഡുരാജമുഖവും മൃഗരാജകടിയും, വിരാജിതമന്ദമായ ഗതിയുമായി രാജകീയമായ ചേഷ്ടകളോടെ മനുഷ്യരെ ആശിർവദിക്കുന്ന രീതിയാണു് ഏഷ്യനിൻഡ്യൻ ഗജരാജൻ പിന്തുടരുന്നതു്. പക്ഷേ, മദം പൊട്ടിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്നൊരു പ്രശ്നമേയുള്ളു. അതുകൊണ്ടു് അച്ചങ്ങായിയെ സ്വൈരമായി എവിടെയെങ്കിലും നിന്നു് ധ്യാനപൂർവ്വം പരമാത്മാവിൽ ലയിച്ചു് തൻറെ പനമ്പട്ട തിന്നാൻ വിട്ടാൽ പിന്നെ കുഴപ്പമൊന്നുമില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, അവഗണിക്കാൻ പാടില്ലാത്ത ഒരു പ്രശ്‍നം മോസ്‌ക്കിൽ പ്രാർത്ഥനാനിരതരാകുന്ന ഭക്തർ നേരിടേണ്ടിവരുന്നുണ്ടു് എന്ന കാര്യം ഇവിടെ തുറന്നു് പറയേണ്ടതുണ്ടു്. അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം, പലവട്ടം തല തറയോളം കുനിക്കേണ്ടിവരുന്ന ഒരു ഭക്തന്റെ തലയിലേക്കു് അത്രയുംവട്ടം തന്നെ രക്തവും ഇരച്ചുകയറും. താണനിലത്തേ നീരോടൂ എന്ന കവിവചനം പോലെ, താഴ്ത്തിയ തലയിലേക്കു് ഒഴുകാനാണു് രക്തത്തിനും ഇഷ്ടം. രക്തം പലവട്ടം തലയിലേക്കു് ഇരച്ചുകയറുകയും ഇറങ്ങുകയും വീണ്ടും കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ തലയ്ക്കുള്ളിലെ “വസ്തു” ചൂടാകും. ചൂടു് എത്ര കൂടുന്നോ അതിനനുസരിച്ചു് ആ വസ്തുവിനുള്ളിലെ കണങ്ങളുടെ ചലനവും കൂടിക്കൊണ്ടിരിക്കും.

(കണങ്ങൾക്കു് പരമമായ സ്വസ്ഥത കിട്ടണമെങ്കിൽ ഊഷ്മാവു് അബ്സൊല്യൂട്ട് സീറോ (−273.15 °C) ആയിരിക്കണം. പക്ഷേ അവിടെ, കഷ്ടകാലത്തിനു്, അല്ലാഹുവിനോ, ജീവിക്കുന്ന ദൈവമായ യേശുവിനോ, ജീവാത്മാവിനോ, പരമാത്മാവിനോ, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് റിയൽ സോഷ്യലിസത്തിനോ, കൊറോണ വൈറസിനോ നിലനിൽപ്പില്ല.)

ചൂടു് ഏതർത്ഥത്തിലും ഒരു ചെറിയ കാര്യമല്ല. “അവനൊരു ചൂടനാണു്” എന്ന പ്രയോഗം അടിസ്ഥാനരഹിതമല്ല. തല അനിയന്ത്രിതമായി ചൂടാകുകയും കുടിയ്ക്കാൻ വേണ്ട വെള്ളം കമ്മിയായിരിക്കുകയും ചെയ്യുന്ന മരുപ്രദേശങ്ങളിലാണു് ദൈവങ്ങൾ പോലും പ്രത്യക്ഷപ്പെടുന്നതു്. ദൈവങ്ങൾക്കായാലും ചൂടന്മാർക്കു് പ്രത്യക്ഷപ്പെടാനാണു് കൂടുതൽ ഇഷ്ടം.

അവിശ്വാസികൾക്കെതിരെ അറബി രാജ്യങ്ങളിൽ ഇതുവരെ ഉയർന്നിട്ടുള്ള കൊലവിളികളിൽ ഏറ്റവും ഉച്ചത്തിലുള്ളവ എന്തുകൊണ്ടാണു് അവിടങ്ങളിലെ വെള്ളിയാഴ്ച നിസ്കാരത്തിനു് ശേഷം മാത്രം ഉയർന്നതു് എന്നു് ചിന്തിച്ചാലേ, ഈവക ദൈവിക ഡിങ്കോൾഫികളുടെ പിന്നിലെ ശാസ്ത്രീയരഹസ്യം പിടികിട്ടൂ.

August 08 2020 10:41

“ചില അമ്മമാർക്കു് സന്തുഷ്ടരായ, ബഹുമാന്യരായ കുട്ടികളെയാണു് വേണ്ടതു്, മറ്റുചില അമ്മമാർക്കു് അസന്തുഷ്ടരായ കുട്ടികളേയും: അല്ലാഞ്ഞാല്‍ ഒരു അമ്മയെന്ന നിലയിൽ അവരുടെ സദ്ഗുണത്തിനു് സ്വയം പ്രദർശിപ്പിക്കാൻ കഴിയില്ല.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

ചില മലയാളികൾക്കു് കപടപടുക്കളും, അഴിമതിക്കാരും, സ്വജനപക്ഷപാതികളുമായ മത-രാഷ്ട്രീയ നേതാക്കളെയാണു് വേണ്ടതു്, മറ്റുചില മലയാളികൾക്കു് അത്യാഹിതങ്ങളും, പ്രകൃതിക്ഷോഭങ്ങളും: അല്ലാഞ്ഞാല്‍ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടു്, ഭാവനാലോകത്തിൽ സ്വപ്നാടനം ചെയ്യുന്ന വികാരജീവികളെന്ന നിലയിൽ അവരുടെ വീരകഥാകഥനങ്ങൾക്കും മെലോഡ്രാമകൾക്കും സമൂഹത്തിൽ തുണിയുരിഞ്ഞാടി സ്വയം പ്രദർശിപ്പിക്കാൻ കഴിയില്ല.

August 10 2020 11:27

ഞാൻ മലയാളം ചാനലുകൾ കാണാറില്ല. പക്ഷേ, “ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട” എന്ന പോലെ, സഹൃദയരായ കുറച്ചു് ഫെയ്‌സ്ബുക്ക് ഫ്രണ്ട്സുണ്ടെങ്കിൽ മല്ലു ചാനലുകളും വേണ്ട. വായിച്ചും കണ്ടും അത്യാവശ്യം ബനാനയാകാൻ വേണ്ട വകകൾ സ്ട്രീം വഴി അവർ എത്തിച്ചുതന്നുകൊള്ളും. ഏതോ ഒരു സഹാവു് രാമായണപ്രഭാഷണവുമായി ഭക്തിമാർഗ്ഗത്തിലേക്കു് തിരിഞ്ഞെന്നും, മറ്റൊരു സഹാവു് “കേരള ലിബറേഷൻ മൂവ്മെന്റിനു്” ജന്മം നൽകിയെന്നും, താൻ പറയുന്നതു് മിണ്ടാതിരുന്നു് കേൾക്കേണ്ടതിനു് പകരം തന്നോടു് ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്ന ജേർണലിസ്റ്റുകളെ നേരിടാൻ, പുരാതന റോമിൽ “ഡോക്ട്ടോറെ” എന്ന ഉദ്യോഗപ്പേരുമായി ഗ്ലാഡിയേറ്റേഴ്‌സിനെ പരിശീലിപ്പിച്ചിരുന്ന “ചീഫ് അടിമ”യെപ്പോലെ, ഇനിയുള്ളകാലം പടച്ചട്ടയും ചാട്ടവാറുമായി പത്രസമ്മേളനങ്ങൾ നടത്താനാണു് പിണറായി വിജയൻ തീരുമാനിച്ചിരിക്കുന്നതെന്നും മറ്റുമുള്ള “ബ്രേക്കിങ് ന്യൂസുകൾ” അങ്ങനെയാണു് ഞാനറിയുന്നതു്.

സമ്പൂർണ്ണ നിരീശ്വരവാദിയും ഭൗതികവാദിയുമായിരുന്ന മാർക്സിന്റെ “ദസ് കപിറ്റാൽ”, “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ” ഇത്യാദി കഥകളുടെ പ്രസംഗങ്ങളുമായാണു് ഏതൊരു കമ്മ്യൂണിസ്റ്റും അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ചൂഷണത്തിനും ഫാഷിസത്തിനും എതിരായുള്ള സന്ധിയില്ലാസമരത്തിനു് തുടക്കം കുറിക്കുന്നതു്. പിന്നെപ്പിന്നെ, പതിയെപ്പതിയെ ശ്രീ അയ്യപ്പനിലൂടെ മാളികപ്പുറത്തെത്തി, ചുംബിച്ചും സമരിച്ചും, കുഞ്ഞുങ്ങളെവരെ ബലാൽസംഗം ചെയ്തുകൊന്നും ലിംഗസമത്വം നേടി, മതിലുകൾ തീർത്തു്, പിരിച്ചും പറ്റിച്ചും തട്ടിച്ചും വെട്ടിച്ചും സ്വയം ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് ആയിക്കഴിഞ്ഞാൽ, രാമായണം, മഹാഭാരതം ഇത്യാദി കഥകളുടെ പ്രസംഗങ്ങളുമായി ഹൈന്ദവവോട്ടുബാങ്കിന്റെ നടുവിൽ, ജ്ഞാനപീഠത്തിൽ ആസനസ്ഥനാകും.

പെന്തെക്കൊസ്തുകൾ ഗണനീയമായ ഒരു വോട്ടുബാങ്കായിരുന്നെങ്കിൽ, അടക്കാൻ കൊണ്ടുപോകുന്ന ശവത്തെപ്പോലെ അടിമുടി വെള്ളയിൽ പൊതിഞ്ഞു്, കക്ഷത്തിൽ വിശുദ്ധമാന ബൈബിളുമായി അവിടെച്ചെന്നും നമ്മുടെ നിരീശ്വര-ഭൗതികവാദി വിപ്ലവകാരി ഉജ്ജ്വലമായി പ്രഭാഷിച്ചേനെ: “അവനിതാ മേഘത്തിലേറി വരുന്നു, പാപികളെ നിങ്ങൾ പരിതപിക്കുവിൻ, പരിതപിച്ചു് പരിപ്പിളക്കി പാപമോചനം നേടി സ്വർഗ്ഗരാജ്യത്തിനു് നിത്യാവകാശികളാകുവിൻ!”

“കേരള ലിബറേഷൻ മൂവ്മെന്റിനു്” ജന്മം നൽകിയ സഹാവിനെതിരെ നിയമനടപടി വേണമെന്നും ഒരഭിപ്രായം കാണാനിടയായി. പഠിച്ചിട്ടു് ബിമർശിക്കുകയും സ്റ്റഡിക്ലാസ്സെടുക്കുകയും ചെയ്യുന്ന കുമാരപിള്ള സഹാക്കളുടെ ഓരോ വിഡ്ഢിത്തം വിളമ്പലിനും നിയമനടപടി കൈക്കൊള്ളാൻ തുടങ്ങിയാൽ കേരളത്തിൽ “മാക്രിസ്റ്റ് സഹാവു്” എന്ന ജനുസ്സിനുതന്നെ വംശനാശം സംഭവിക്കുകയായിരിക്കും ഫലം.

“നിങ്ങൾക്കു് എന്താണു് വേണ്ടതു്?” എന്നു് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ജേർണലിസ്റ്റുകളോടു് കയർത്തത്രെ! എനിക്കു് തോന്നുന്നതു്, സരിതയുഗം മുതൽ ഇന്നത്തെ ശിവശങ്കര-സ്വർണ്ണ-സ്വപ്നയുഗംവരെ, പ്രബുദ്ധരും സംസ്കാരസമ്പന്നരുമായ സഹാക്കൾ “വദനസുരതക്കാരൻ” എന്നു് – “സംസ്കാരശൂന്യരായ” സംഘികളിൽ നിന്നും വ്യത്യസ്തമായി – “ഡിപ്ലോമാറ്റിക്കായി” വിളിച്ചാക്ഷേപിക്കുന്ന മുൻപത്തെ മുഖ്യമന്ത്രിയുടെ കാലത്തു്, ഇന്നു് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന “അറിവില്ലാപ്പൈതലായ” വ്യക്തി എന്താണോ ആവശ്യപ്പെട്ടതു്, അതുതന്നെയാകാനാണു് സാദ്ധ്യത എന്നാണു്. കാരണം, “ഉളുപ്പു്” എന്ന വാക്കിനു് അന്നും ഇന്നും അർത്ഥം ഒന്നുതന്നെയാണു്. അല്ലാതെ, ഉമ്മൻ ചാണ്ടിക്കു് ഒരിനം ഉളുപ്പു്, പിണറായി വിജയനു് മറ്റൊരിനം ഉളുപ്പു് എന്നില്ല.

August 11 2020 10:52

ഭാഷാശുദ്ധി, വർണ്ണശുദ്ധി, വർഗ്ഗശുദ്ധി, ജാതിശുദ്ധി തുടങ്ങിയവ ഉത്തമവും ഉദാത്തവുമായ മൂല്യങ്ങളായി വിലമതിക്കുന്നവരാണു് മലയാളികൾ. ഉത്കൃഷ്ടമായ അത്തരം സാംസ്കാരികമൂല്യങ്ങൾ അതിസൂക്ഷ്മമായി പരിപാലിക്കപ്പെടുന്നതിൽ ഒരുവിധ “അലംഭാവവും വിട്ടുവീഴ്ചയും” അനുവദിക്കുന്നവരല്ല അവർ. ആർക്കെങ്കിലും അത്തരം “വീഴ്ചകളോ പിഴവുകളോ” പറ്റിയതായി ശ്രദ്ധയിൽപെട്ടാൽ, അവരെ കൊത്തിക്കീറിത്തിന്നു്, കഴുകന്മാർ കൈകാര്യം ചെയ്ത ശവത്തിന്റെ അവസ്ഥയിൽ അവരുടെ അസ്ഥിപഞ്ജരം മാത്രം അവശേഷിപ്പിക്കുന്നതാണു് മല്ലുക്കളുടെ രീതി.

നൂറ്റാണ്ടുകളിലൂടെ, കൂടു് മലിനീകരണത്തിനെതിരായ തത്ക്ഷണപ്രതിരോധം എന്ന നിലയിൽ ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ ഈ സാമൂഹികസമ്പ്രദായം തലമുറകളിൽ നിന്നും തലമുറകളിലേക്കു് പകർന്നുപകർന്നു് അതൊരു മല്ലുസഹജവാസന ആയി മാറിക്കഴിഞ്ഞു.

വയ്ക്കോൽ കൂനയിൽ നിന്നും ഒരു മൊട്ടുസൂചി കണ്ടെടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ, പത്തു് പേജുള്ള ഒരു ലേഖനത്തിൽ നിന്നും അതിലെ ഒരേയൊരു അക്ഷരത്തെറ്റു് തപ്പിയെടുക്കാൻ മല്ലുക്കളെ പ്രാപ്തരാക്കുന്നതു് ആ ജന്മവാസനയാണു്. അതിനോടു് നല്ലൊരളവു് ഹ്യുബ്രസും അതിനൊപ്പം ഉളുപ്പില്ലായ്മയും സ്വന്തമായുണ്ടെങ്കിൽ, ഒരു വാചകത്തിൽ ഒൻപതു് അക്ഷരത്തെറ്റുകൾ വരുത്താനും, ആ “വീഴ്ചകളെയും പിഴവുകളെയും” ആരുടെ മുന്നിലും പരസ്യമായി “നട്ടെല്ലുയർത്തിനിന്നു്” ന്യായീകരിക്കാനും തടസ്സവുമില്ല.

പോരെങ്കിൽ, “മനുഷ്യനാണു് എല്ലാറ്റിന്റെയും അളവു്” (Homo mensura phrase) എന്ന തത്വത്തിന്റെ ഉപജ്ഞാതാവായ ഗ്രീക്ക് ഫിലോസഫർ പ്രോട്ടഗൊറാസിന്റെ അഭിപ്രായത്തിൽ, ഏതു് വാദത്തിനും അഭിമുഖമായി ഒരു പ്രതിവാദം നില്ക്കുന്നുണ്ടു്. ഏതു് കാര്യത്തെപ്പറ്റിയും ഇരുപക്ഷത്തേക്കും തുല്യനീതിയോടെയുള്ള ചർച്ചകൾ സാദ്ധ്യമാണു്. ഏതു് കാര്യത്തെപ്പറ്റിയും ഇരുപക്ഷത്തേക്കും തുല്യനീതിയോടെയുള്ള ചർച്ചകൾ സാദ്ധ്യമാണോ എന്ന കാര്യത്തെപ്പറ്റിപ്പോലും അതുപോലൊരു ചർച്ച സാദ്ധ്യമാണു്.

– സരിത വന്നു, സരിത പോയി. സ്വപ്ന വന്നു, സ്വപ്ന പോയിക്കൊണ്ടിരിക്കുന്നു. പക്ഷേ, ചങ്കരൻ ഇപ്പോഴും തെങ്ങിന്മുകളിൽ പിടിച്ചിരിക്കുന്നുണ്ടു്. ഉന്നതങ്ങളിൽ നല്ല പിടിയുള്ളതിനാൽ, ഉയരങ്ങളിൽ ഉടുമ്പിനെപ്പോലെ പിടിച്ചിരിക്കാൻ ചങ്കരനു് കഴിയും. അത്യുന്നതങ്ങളിൽ ചങ്കരനു് ഓശാന!

– ഒരു പഴയ പോസ്റ്റ്

August 13 2020 10:47

“വെയിലുള്ളപ്പോൾ ഉണക്കാനിടണം, മഴയുള്ളപ്പോൾ നനയ്ക്കാനിടണം.” – ഞാൻ

(അന്തസ്സുള്ള ഒരു ഫിലോസഫി പറഞ്ഞിട്ടു് ഒത്തിരി നാളായി.)

August 14 2020 13:49

ഉരുൾപൊട്ടലിൽ ചെളിമണ്ണിനടിയിൽപ്പെട്ടു് അനേകർ മരിച്ച പെട്ടിമുടി സന്ദർശിക്കാൻ പോയ മുഖ്യമന്ത്രിയുടെയും അകമ്പടിസേവകരുടെയും മോട്ടോര്‍വാഹനഘോഷയാത്ര കണ്ടു. എന്താ ഒരു സ്പീഡ്! എന്താ ഒരു പകിട്ടു്! കന്യകകളായ പ്രോലെറ്റേറിയറ്റ് തോഴികൾ ക്യാപ്പിറ്റലിസ്റ്റ് സൂപ്പർസ്റ്റാർ ഉണ്ണിയാർച്ചയെ തലയിൽ താളിതേച്ചും മറ്റിടങ്ങളിൽ മഞ്ഞളരച്ചുതേച്ചും കുളിപ്പിക്കാൻ കൊണ്ടുപോകുന്നപോലുണ്ടു്. അല്പം ചെവിയോർത്താൽ, “അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം കാണാം” എന്ന ആരോമലുണ്ണി സില്മയിലെ മുത്തുമണിപ്പളുങ്കുവെള്ളം തുളുമ്പുന്ന സ്വപ്നസുന്ദരഗാനം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി അലയടിക്കുന്നതു് കേൾക്കാം. സിൽമ വിട്ടൊരു കളിയും കളിക്കുന്നവരല്ല മല്ലൂസ്.

അരിവാളും ചുറ്റികയുമായി ധാരാളം ഹൈലെവൽ ഒഫീഷ്യൽസ് പല വണ്ടികളിലായി കൂടെ കൂടിയിരിക്കുന്നതു് ചെളിക്കടിയിൽ നിന്നും പുറത്തെടുത്തതും എടുക്കാത്തതുമായ മൃതശരീരങ്ങൾക്കു് ഓൺ സൈറ്റിൽ തത്സമയം വീടു് നിർമ്മിച്ചുനല്കാനാണു്. കേന്ദ്രം അടിയ്ക്കടി ഡീസലിന്റെയും പെട്രോളിന്റെയും വില കൂട്ടിയിട്ടും മനസ്സില്ലാമനസ്സോടെ പല വണ്ടികളിൽ ഇന്ധനം കത്തിച്ചു് യാത്ര ചെയ്യാൻ തന്റെ പിണിയാളുകളെ പിണറായി അനുവദിച്ചതു് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണു്. അല്ലാതെ കുശുമ്പന്മാർ പറയുന്നതുപോലെ, അർദ്ധരാത്രിയ്ക്കോ നട്ടുച്ചയ്ക്കോ മുത്തുക്കുട പിടിച്ചു് ത്സാർ ചക്രവർത്തി ചമയാനായിട്ടോ, എക്സോസ്റ്റ് വഴി അന്തരീക്ഷത്തെ മനഃപൂർവ്വം മലിനീകരിക്കാനായിട്ടോ അല്ല.

മാത്രവുമല്ല, എല്ലാ സിംഹാസനങ്ങളെയും ഒരു ടെമ്പോ വാനിൽ തിരുകിക്കയറ്റിയാൽ, ഭദ്രാസനങ്ങളിൽ കൊറോണ വൈറസ് കയറിക്കൂടും. കൊറോണ പിടിച്ചു് പിണിയാളുകൾ മരിച്ചാൽ പിന്നെ പിണറായിക്കാരുണ്ടു്? കൊറോണ വൈറസ് പിടിപെട്ടു് പിണറായി മരിച്ചാൽ പിന്നെ കേരളജനതയ്ക്കാരുണ്ടു്? ഒന്നും പഠിക്കാതെ ചുമ്മാ ബിമർശിക്കുന്നവരാണു് കുശുമ്പന്മാർ. എന്നാൽ, ബിമർശിക്കുന്നതിനു് മുൻപു് കാര്യബിരഹമുള്ള ഏതെങ്കിലും സഹാവിനോടു് ചോദിച്ചു് അല്പം ബിരഹം ഉണ്ടാക്കാൻ നോക്കുമോ? അതുമില്ല.

പെട്ടിമുടി ദുരന്തത്തിൽ വീടു് നഷ്ടപ്പെട്ട എല്ലാവർക്കും താൻ വീടു് നിർമ്മിച്ചു് നൽകും എന്നു് മുഖ്യമന്ത്രി ഒറ്റയ്ക്കു് അവിടെപ്പോയി വിളംബരം ചെയ്തിട്ടു് ഭരണസിരാകേന്ദ്രത്തിലേക്കു് മടങ്ങിയാൽ, പിണറായി വിജയൻ വെറും വാഗ്ദാനപടുവും, വാക്കു് പാലിക്കാത്തവനുമാണെന്ന, മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ധാരണ സ്വാഭാവികമായും പ്രജകൾക്കു് വീണ്ടുമുണ്ടാകും. അതു് അടുത്തുവരുന്ന ഇലക്ഷനിൽ തന്നെയും, ആസന്നമരണയായ തന്റെ പാർട്ടിയെയും പ്രതികൂലമായി ബാധിക്കും. ചാകാൻ കിടക്കുന്ന പട്ടിയുടെ നെഞ്ചത്തേക്കു് തേങ്ങാക്കൊല വെട്ടിയിട്ടാലത്തെ അവസ്ഥയായിരിക്കുമതു്. അതുപോലൊരു ദുരവസ്ഥ ഒഴിവാക്കേണ്ടതുണ്ടു്.

താൻ ജനത്തിനുവേണ്ടി എന്തു് ചെയ്യുന്നു എന്നതിലല്ല, ജനത്തിനുവേണ്ടി എന്തു് ചെയ്യാനും മടിക്കാത്തവനാണു് താൻ എന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിയുന്നുണ്ടോ എന്നതിലാണു് ഒരു നേതാവിന്റെ വിജയരഹസ്യം കുടികൊള്ളുന്നതു്. അതുപോലൊരുവനാണു് ജനത്തെസംബന്ധിച്ചു് വാക്കു് പാലിക്കുന്നവനും തന്മൂലം വിശ്വസ്തനുമായ ഒരു യഥാർത്ഥ ജനനായകൻ.

ദുരിതം അനുഭവിക്കുന്നവർക്കായി വാഗ്ദാനം ചെയ്യപ്പെടുന്ന സഹായങ്ങൾ ലോക്കൽ മാറ്റഡോറുകളായ സഹാക്കളുടെ കീശകളിലേക്കു് വഴിമാറി ഒഴുകില്ല എന്നൊരു സാമ്പത്തികപ്രശ്‍നം തത്സമയ-ഓൺസൈറ്റ് വീടു് നിർമ്മാണത്തിനുണ്ടു്. പക്ഷേ, സാമ്പത്തികമായ അത്തരം നഷ്ടങ്ങൾ കോമ്പൻസേറ്റ് ചെയ്യാൻ ലോക്കലായും അന്തർദ്ദേശീയമായും പലവിധ അണ്ടർഗ്രൌണ്ട് ഇടനാഴികൾ രഹസ്യമായി പാർട്ടി ഓർഗനൈസ് ചെയ്തിട്ടുണ്ടു്.

August 15 2020 10:49

“എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.” – (ലൂക്കോസ് അദ്ധ്യായം 7 വാക്യങ്ങൾ: 19, 20)

എന്നാലോ, ഈ ഞാനാകുന്ന ഞാൻ സത്യമായും സത്യമായും നിങ്ങളോടു് പറയുന്നു: ഈ വീഡിയോയിൽ അവതരിച്ചിരിക്കുന്ന മസീഹ് അല്ലാതെ മറ്റൊരു മസീഹില്ല. ഈ രക്ഷകൻ അല്ലാതെ മറ്റൊരു രക്ഷകൻ മനുഷ്യർക്കായി നല്കപ്പെട്ടിട്ടില്ല. സ്വന്തം കൊതം രക്ഷപെടുത്തണമെന്നാഗ്രഹിക്കുന്ന സകലമാന പാപികളും അവന്റെ പിന്നാലെ കൂടി ഓടിക്കോളീ!

https://bit.ly/340Jjgt

(ഫെയ്‌സ്ബുക്കിൽ നിന്നും കിട്ടിയ വീഡിയോയ്ക്കു് കടപ്പാടു്)

August 16 2020 12:16

എന്തെന്നോ എന്തിനെന്നോ എനിക്കറിയാത്ത ഏതോ ഒരു അത്യുന്നതപദവിയിൽ ആരെന്നോ എന്തെന്നോ എനിക്കറിയാത്ത ഏതോ ഒരു പരമാധികാരി എപ്പോഴോ എങ്ങനെയോ എന്നെ നിയമിച്ചതായി എനിക്കു് സോഷ്യൽ മീഡിയ വഴി വിവരം ലഭിച്ചിരിക്കുന്നു. അനൗദ്യോഗികവും അവിശ്വസനീയവുമെങ്കിലും, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഉത്തമപൗരനായ ഒരു രാജ്യസേവകൻ എന്ന നിലയിൽ, ആ പദവിയിൽ നിന്നും ഞാൻ ഇതോടെ നിരുപാധികം രാജിവയ്ക്കുന്നു.

ഒരു അത്യുന്നതപദവിയിലെ എന്റെ നിയമനം വഴിയും, ആ പദവിയിൽ നിന്നും പൊടുന്നനെയുള്ള എന്റെ പിൻവാങ്ങൽ വഴിയും ഗോഡ്സ് ഓൺ മല്ലുസമൂഹത്തിനുണ്ടായ മൊത്തവും ചില്ലറയുമായ കഷ്ടനഷ്ടങ്ങൾക്കു് ഞാൻ എന്റെ ട്രിപ്പിൾ ചങ്കു് ചെമ്പരത്തിപ്പൂങ്കുലപോലെ തുറന്നു് ക്ഷമ ചോദിക്കുന്നു.

ശിഷ്ടകാലം, വൃഷണങ്ങൾ കിഡ്നിയിലേക്കു് കരേറിപ്പോകുന്ന ഹിമാലയസാനുക്കളിലെ തണുപ്പിൽ നഗ്നസന്യാസിയായിരുന്നു് തപസ്സനുഷ്ഠിക്കാനാണു് എന്റെ തീരുമാനം. സ്വന്തം കാര്യം നേടാൻ വേണ്ടി നിർമ്മലഹൃദയരായ നിങ്ങൾ ഓരോരുത്തരും ഹൃദയം നുറുങ്ങി സ്വർഗ്ഗത്തിലേക്കുയർത്തുന്ന നിങ്ങളുടെ ഓരോ പ്രാർത്ഥനകളിലും നിങ്ങൾ എനിക്കും, ഏകാഗ്രമായ തപസ്സിലൂടെ നന്മതിന്മകൾക്കപ്പുറമെത്തിയ എന്റെ അറിവോ സമ്മതമോ ഇല്ലാതെ കിഡ്‌നിയിലേക്കു് കരേറി മറഞ്ഞുകൊണ്ടിരിക്കുന്ന എന്റെ വൃഷണങ്ങളുടെ നിർവാണാധിഷ്ഠിതമായ മോക്ഷത്തിനും വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കണം എന്ന ഒരപേക്ഷയേ എനിക്കുള്ളു.

നിങ്ങളുടെ ദൈവം നിങ്ങളെ രക്ഷിക്കട്ടെ!

August 20 2020 12:43

To Whom It May Concern:I declare hereby under oath that I made a photo of myself today, the twentieth of August of the Christian era 2020, and uploaded it to Facebook as a public post, so that it is visible to everyone living on this planet.

Best regards,

Ck Babu

Image may contain: Ck Babu, sitting, shoes and indoor

August 21 2020 12:13

വാർത്ത നംബർ വൺ: “ഓണക്കിറ്റിൽ ശർക്കരയുടെ അളവു് കുറവാണു്.”

വാർത്ത നംബർ റ്റൂ: “ശർക്കര പാക്ക് ചെയ്ത ശേഷം അതു് അലി-ഞ്ഞാകാം അളവിൽ വ്യത്യാസം വന്നതു് .” – മന്ത്രി പി. തിലോത്തമൻ

– ചില സമയങ്ങളിൽ അലി അലിഞ്ഞു് അണ്ടിയാകും. മറ്റു് ചില സമയങ്ങളിൽ അണ്ടി അലിഞ്ഞു് അലിയാകും. പ്രളയവും, ഉരുൾപൊട്ടലും, “തിരു”മരണങ്ങളും, “തിരു”വോണവും ഒരുമിച്ചുവരുന്ന No. 1 മല്ലുമാർക്സിസ്റ്റ് ലോകത്തിലെ ശ്വാസംമുട്ടുന്ന ഈർപ്പത്തിൽ വൈരുദ്ധ്യാത്മകസഖാവിന്റെ ലുങ്കിയുടെ മടിയിലിരുന്നു് വിയർത്തൊലിക്കുന്ന ശർക്കരയ്ക്കു് അലിഞ്ഞലിഞ്ഞു് അലിയും അണ്ടിയുമായി രൂപാന്തരം പ്രാപിക്കേണ്ടി വരികയും, തൂക്കവും ഉറക്കവും നഷ്ടപ്പെടുകയും ചെയ്യുമെന്നതു് വൈരുദ്ധ്യാത്മകമായ ഭൗതികചിന്തയിൽ ഒരു വൈരുദ്ധ്യമല്ല. അന്തിമവിപ്ലവത്തിന്റെ മുന്നോടിയായി മനസ്സിലാക്കപ്പെടേണ്ട ഒരു അനിവാര്യതയാണതു്.

മനുഷ്യർ നേരിടുന്ന പ്രകൃതിക്ഷോഭങ്ങളെക്കാളും, തത്ഫലമായ ദുരന്തങ്ങളെക്കാളും, സുഭിക്ഷതയുടെ കാലമാകേണ്ടുന്ന ഓണക്കാലത്തെ ദാരിദ്ര്യത്തെക്കാളും വിപ്ലവാധിഷ്ഠിതമായ കൊലപാതകങ്ങൾക്കു് പ്രയോറിറ്റി നൽകപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ സമൂഹത്തിൽ ഈവക കാര്യങ്ങൾ സംഭവിക്കുന്നതു് നവോത്ഥാനത്തിന്റെ പൊക്കിൾക്കൊടി മുറിക്കലായി മനസ്സിലാക്കപ്പെടണമെന്നു് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഖാവു് നോസ്ട്രദാമസ് പോലും വളരെ വ്യക്തമായി തന്റെ പ്രവചനങ്ങളിലൂടെ പ്രവചിച്ചിട്ടുണ്ടു്.

Now go to your “marxian-science” classes and shout: Inquilab Zindabad!

August 22 2020 10:21

കൊറോണപ്പാട്ടു്:

മാൻഡ്രേക്കു് നാടുവാണീടുംകാലം

മാലോകരെല്ലാരുമോന്തുപോലെ

സ്വർണ്ണക്കടത്തു് പൊളിവചനം

മായത്തരമല്ലാതൊന്നുമില്ല.

എവിടെത്തിരിഞ്ഞൊന്നുനോക്കിയാലും

അവിടെല്ലാം നാറ്റക്കഥകൾമാത്രം!

അറിയാതൊരല്പം കുനിഞ്ഞുപോയാൽ

അപ്പോൾ പിടുങ്ങും പിടുക്കുപോലും!

മാൻഡ്രേക്കു് നാടുവാണീടുംകാലം

മാലോകരെല്ലാം മൊയന്തുപോലെ

കള്ളക്കടത്തുകൾ കള്ളക്കഥ

കള്ളത്തരമല്ലാതൊന്നുമില്ല.

August 22 2020 11:30

Remembering a nice Christmas in 2014

Image may contain: 8 people, people sitting, table and indoor

August 23 2020 12:03

“ജലീൽ ഇനി നാറാൻ ബാക്കിയില്ല; നാറിയവനെ ചുമന്നാൽ ചുമക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഒപ്പം നാറും. നാറ്റമുണ്ടാക്കുന്നവരെ, ജി. സുധാകരന്റെ ഭാഷയിൽ ദുർഗന്ധം പരത്തുന്നവരെ എന്തിനാണ് മാർക്‌സിസ്റ്റ് പാർട്ടി ചുമന്നു നാറിക്കൊണ്ടിരിക്കുന്നത് എന്ന് കൊടിയേരി വിശദമാക്കണം.” (ഫെയ്‌സ്ബുക്കിലൂടെ എനിക്കു് പതിവുപോലെ ലഭിച്ച ഒരു “ബ്രേക്കിങ് ന്യൂസ്” ആണു്!)

ജലീലിന്റെ “നാറ്റത്തെപ്പറ്റി” മുഖ്യമന്ത്രി പിണറായിയോടും, പിണറായിപ്പാർട്ടിയുടെ സെക്രട്ടറിയായ കൊടിയേരിയോടും പരാതിപ്പെടുന്നതും, അതിനെതിരായി നാറ്റവിരുദ്ധവും നിയമപരവുമായ നടപടികൾ കൈക്കൊള്ളണം എന്നു് ആവശ്യപ്പെടുന്നതും, ഒരു വശത്തുമാത്രം ഉലക്കകൊണ്ടു് ഇടിയും കുത്തും കൊള്ളേണ്ടിവരുന്ന ഉരൽ, ഇരുവശത്തും ചറപറ അടിയും മുട്ടും തട്ടും ഏൽക്കേണ്ടിവരുന്ന മദ്ദളത്തിനോടു് ശാരീരികവും മാനസികവുമായ പീഡനത്തിന്റെ പേരിൽ പരാതി പറയുന്നതിനും സഹായം തേടുന്നതിനും തുല്യമാണു്.

പറയാൻ വേണ്ടിമാത്രം ആവേശപൂർവ്വം പറയുന്ന കക്ഷിരാഷ്ട്രീയ മല്ലു മോഡലിൽ, നിർത്താതെ പറയാം, ശക്തിമത്തായിയായി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കാം. പക്ഷേ, ഫലം പാറക്കെട്ടിനു് കാറ്റു് പിടിക്കുന്നപോലെ ആയിരിക്കുമെന്നേയുള്ളു.

സൗകര്യത്തിന്റെ പേരിൽ, ഏട്ടിൽ മനസ്സില്ലാമനസ്സോടെ സഹിക്കപ്പെട്ടും, കള്ളക്കഥാപ്രസംഗങ്ങളിലൂടെ നിത്യവും ഘോഷിക്കപ്പെട്ടും നിലനിർത്തിയിരിക്കുന്ന ഒരു താത്ക്കാലികവ്യവസ്ഥിതി മാത്രമാണു് ഒരു മാക്രിസ്റ്റിനു് ജനാധിപത്യം.

ഒരുപാടു് കുളങ്ങളെ കണ്ടിട്ടും കലക്കിയിട്ടും മീനുകളെ വിരട്ടിയിട്ടുമുള്ള മാക്രിസ്റ്റ്‌-കമ്മ്യൂണിസ്റ്റ് ജനാധിപത്യകൊക്കുകളെ വിരട്ടൽകൊണ്ടു് വിരട്ടാമെന്ന വ്യാമോഹം വേണ്ട. ഇതിലും ബെല്യേ പെരുന്നാൾ വന്നിട്ടു് പള്ളീൽപ്പോകാത്ത ബാപ്പയോടാണു് “ചെലോൽടെയൊക്കെ” പുള്ളാരുകളി!!

(ശ്രദ്ധിക്കുക: “ജി. സുധാകരന്റെ ഭാഷയിൽ ദുർഗന്ധം പരത്തുന്നവരെ” എന്നാണു്, അല്ലാതെ, “ജി. സുധാകരന്റെ ഭാഷയിലെ ദുർഗന്ധം പരത്തുന്നവരെ” എന്നല്ല. രണ്ടും തമ്മിൽ അത്ര വലിയൊരു വ്യത്യാസം ഇല്ലെന്നു് തോന്നിയേക്കാമെങ്കിലും, ദുർഗന്ധപരമായ കാഴ്ചപ്പാടിൽ നിന്നു് കാഴ്ചിയ്ക്കുമ്പോൾ, – ഗന്ധപരമായി പൂച്ചയും പട്ടിയും തമ്മിലുള്ള വ്യത്യാസം പോലെതന്നെ – അവഗണിക്കപ്പെടരുതാത്ത ഒരു വ്യത്യാസമാണു് ഈ വ്യത്യാസവുമെന്നു് അനുവാചകരെ അറിയിക്കാനുള്ള ബാദ്ധ്യത എനിക്കുണ്ടു്. – പോസ്റ്റ് മുതലാളി, അഥവാ സ്റ്റാറ്റസ് ക്യാപ്പിറ്റലിസ്റ്റ്)

August 25 2020 09:55

തന്റെ ചങ്കിലേക്കു് പ്രതിപക്ഷം മാറിമാറി തൊടുത്തുവിട്ട ആരോപണങ്ങളുടെ അമ്പുകൾ ഓരോന്നായി അക്കമിട്ടു് വലിച്ചൂരി അവയുടെ മുനകൾ മുഖ്യമന്ത്രി കടിച്ചൊടിക്കുകയായിരുന്നു എന്നു് കേട്ടു. രണ്ടു് ചങ്കുകളെ നെഞ്ചിലേറ്റുന്നവൻ എന്ന നിലയിൽ അദ്ദേഹം വല്ലാതെ അദ്ധ്വാനിച്ചു് വിയർത്തിട്ടുണ്ടാവണം. ആ ഭഗീരഥപ്രയത്നത്തിനിടയിൽ, മോദി മുറ്റത്തെ മയിലിനു് തീറ്റ കൊടുത്തതിന്റെ നിയമവശങ്ങളെപ്പറ്റി രണ്ടു് വാക്കു് സംസാരിക്കാനുള്ള സമയം അദ്ദേഹത്തിനു് കിട്ടിക്കാണുമോ എന്തോ!

അവിശ്വാസപ്രമേയം എന്നാൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഒരുതരം കൂട്ടത്തല്ലാണു്. “മകൻ ചെറുക്കനീ മണിമുറ്റത്തൊരു മാമാങ്കക്കളി കാണിക്കും, അവൻ മടുക്കുമ്പോൾ അടിയൻ കാണിക്കും അതിലും വല്യൊരു മാമാങ്കം” എന്നപോലെ, മക്കൾ ചെറുക്കൻസ് അങ്കത്തട്ടിൽ അടികൂടി തളരുമ്പോൾ മുഖ്യമന്ത്രി ഗോഗ്വാ വിളിയുമായി രംഗപ്രവേശം ചെയ്തു്, തന്റെ പൂഴിക്കടകനടി പുറത്തെടുത്തു്, അങ്കത്തട്ടു് മൊത്തം പൂഴിയും പൊടിപടലവും കൊണ്ടു് മൂടും. ആ പൊഹയുടെ മറവിലുള്ള മുഖ്യന്റെ കടകനടിയിൽ പ്രതിപക്ഷം ഫ്ലാറ്റ്! അതോടെ കുട്ടിക്കുറുക്കന്മാരുടെ, “ഫയൽവാൻ ജയിച്ചേ, ഫയൽവാൻ ജയിച്ചേ” വിളികളാൽ അന്തരീക്ഷം മുഖരിതമാവും.

സാംബശിവനും കെടാമംഗലം സദാനന്ദനും മണ്മറഞ്ഞാലെന്തു്, നമ്മളെ എന്റർടെയ്ൻ ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനുണ്ടല്ലോ എന്ന മനഃസമാധാനത്തോടെ ജനം കൊളോസിയത്തിൽ നിന്നും, “പ്രധാൻ മന്ത്രി ഗ്രാമീൺ ആവാസ് യോജന” പ്രകാരം ലഭിച്ച വീടുകളിലേക്കു് മടങ്ങി, കൊറോണ, ഉരുൾപൊട്ടൽ, ഓണപ്പൂക്കളം തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ചകളിൽ മുഴുകും. ശുഭം!

August 30 2020 13:37

ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ട ഒരു ഓണാധിഷ്ഠിതവിപ്ലവഗീതം:

“ചവിട്ടിതാഴ്ത്തിയവന്റെ ഓർമ്മയല്ല, ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ ഉയർത്തെഴുന്നേൽപ്പാണ് ഓണാഘോഷം.”

മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്നു് പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിപ്ലവാചാര്യൻ കാൾമാർക്സോപാദ്ധ്യായ, ഗഹനമായ ചിന്തകളിലൂടെ മനസ്സിലാക്കി സർവ്വലോകതൊഴിലാളിവർഗ്ഗത്തെ മൊത്തം ബോധവത്കരിച്ചിട്ടുള്ളതിനാൽ, മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-കമ്മ്യൂണിസ്റ്റ് കൺഫോം ആയ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ കൊറോണകേരളത്തിൽ ആലപിക്കപ്പെടുന്ന വിപ്ലവഗീതങ്ങൾക്കും തദനുസൃതം മാറ്റങ്ങളും മറിമായങ്ങളും മറവിമായങ്ങളും അനിവാര്യമാണു്.

അനേകമായ അത്തരം മാറ്റാത്മകവിപ്ലവസാദ്ധ്യതകളിൽ ഒന്നെങ്കിലും ഇവിടെ സൂചിപ്പിക്കാതിരുന്നാൽ സാക്ഷാൽ കാൾ മാർക്സ് മുത്തപ്പൻ എന്നോടു് ക്ഷമിക്കില്ല:

“ചവിട്ടിത്താഴ്ത്തിയവന്റെ ഓർമ്മയല്ല, മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശിർവാദാനുഗ്രഹങ്ങളോടെ ചവിട്ടിത്താഴ്ത്തപ്പെട്ട എത്രയോ വാളയാർ പെൺകുട്ടികളുടെയും, അൻപത്തൊന്നോ അതിലല്പം കൂടുതലോ, അതിലല്പം കുറവോ ആകാവുന്ന “മാക്രിസ്റ്റ്-ലൈനിസ്റ്റ്-കണ്ണൂരിസ്റ്റ്” പ്രത്യയശാസ്ത്രവെട്ടുകളും കുത്തുകളും വഴി ഉന്മൂലനം ചെയ്യപ്പെട്ട എത്രയോ മനുഷ്യജീവനുകളുടെയും ഉയർത്തെഴുന്നേൽപ്പാണു് ഓണാഘോഷം.”

(എന്തുകൊണ്ടു് മാക്രിസ്റ്റ്? എന്തുകൊണ്ടു് “മാർക്സിസ്റ്റ്‌” എന്ന പൂർണ്ണമായ പദവി വിരബാധിച്ച വിപ്ലവകാരികൾക്കു് നല്കപ്പെടുന്നില്ല?

പത്രമാധ്യമങ്ങളുടെയും, സോഷ്യൽ മീഡിയകളുടെയും നടവരമ്പുകളിൽ ഓണററിയായി കുത്തിയിരുന്നു് പതിവായി കരയുന്ന വിടുവായൻ തവളകൾ, കമ്മ്യൂണിസ്റ്റ് പ്രബുദ്ധത കൈവരിക്കാത്തവരും, പ്രതിലോമകാരികളുമായ ഊളകൾ ജീവിക്കുന്ന ഒരു പഴഞ്ചൻ യാഥാസ്ഥിതികസമൂഹത്തിൽ, വളർച്ചയെത്താത്ത “വാൽമാക്രികൾ” എന്നോ, “കോത്തിലുണ്ണികൾ” എന്നോ, തരംതാഴ്ത്തപ്പെട്ടു് അറിയപ്പെടാൻ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടു് മാത്രം!)

ഈ അർത്ഥത്തിൽ, എല്ലാസുഹൃത്തുക്കൾക്കും എന്റെ ഓണാശംസകൾ!!

August 31 2020 12:31

തലയും താടിമീശഭാഗങ്ങളും മൊത്തം രോമാവൃതമാക്കി (മൈരാവൃതം എന്നാണു് തമിഴർ ഈവക ദയനീയാവസ്ഥകളെ വിളിക്കുന്നതെന്നു് കേൾക്കുന്നു) പ്രേക്ഷകർക്കു് മുന്നിൽ അവതരിച്ചേക്കാമെന്നു് ചാനൽ ക്യാപ്പിറ്റലിസ്റ്റുകളുമായുള്ള ചർച്ചകളിൽ മോഹൻലാൽ സംയുക്തമായി സമ്മതിച്ച സ്ഥിതിക്കു്, വർണ്ണപരമായി അതിനനുയോജ്യമായ ഒരു കാട്ടുകരടിസ്യൂട്ട് കൂടി സംഘടിപ്പിച്ചു് ആകെമൊത്തം ടോട്ടൽ സ്വയം അവഹേളിതനായേക്കാമെന്നു് എന്തുകൊണ്ടു് അദ്ദേഹം ചിന്തിച്ചില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. (ഇക്കണക്കിനു് പോയാൽ, സ്വന്തമായി സ്വർണ്ണക്കടത്തില്ലാത്ത ഒരു പാവം പ്രോലെറ്റേറിയൻ പൊട്ടനായ എനിക്കു്, ഡെലിക്കെയ്റ്റ് ആയ എന്റെ മനസ്സിലാകായ്മകളുടെ മൊത്തം ഡെയ്റ്റയും സുരക്ഷിതമായി സൂക്ഷിക്കാൻ, കേവലമായ ഒരു ജീവകാരുണ്യപ്രവർത്തനം എന്ന നിലയിൽ അറിവില്ലാപ്പൈതങ്ങൾക്കു് സ്വന്തം ക്ലൗഡ് സെർവറിലൂടെ സമ്പൂർണ്ണമായ ഡെയ്റ്റ സംരക്ഷണം നല്കാൻ മാത്രമായി അമേരിക്കയിൽ കുറ്റിയടിച്ചിരിക്കുന്ന ഏതെങ്കിലും പ്രവാസികമ്മ്യൂണിസ്റ്റുകളുടെ I.T. കമ്പനികളെ ആശ്രയിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നും ഇല്ല എന്നു് തോന്നുന്നു.)

September 2020

September 03 2020 10:01

മേൽത്തട്ടിൽനിന്നും ക്യാപ്സൂളുകളായി വിതരണം ചെയ്യപ്പെടുന്ന കമന്റുകൾ നൂറുകണക്കിനായി ഫെയ്‌സ്ബുക്കിൽ വാരിവിതറാൻ ലോക്കൽ മാർക്സിസ്റ്റുകൾക്കു് കല്പന ലഭിച്ചിട്ടുണ്ടെന്നു് കേൾക്കുന്നു. ഒളിഞ്ഞോ തെളിഞ്ഞോ മാർക്സിസ്റ്റുകളായ ശാസ്ത്ര ഡോക്ടോറെകളും, മെഡിസിൻ ഡോക്ടോറെകളും, എഞ്ചിനിയറെകളും, ഓഥറെകളുമെല്ലാം ക്യാപ്സൂൾ കമന്റുകളുമായി ഫെയ്‌സ്ബുക്കിലൂടെ, വാലിനു് തീപിടിച്ചാലെന്നപോലെ, ഓടാനായി ഇതിനോടകം സ്റ്റാർട്ട് പൊസിഷനിൽ എത്തിയിട്ടുണ്ടാവണം. ചരിത്രപരമായ കാരണങ്ങളാലും രൂപസാദൃശ്യം മൂലവും ക്യാപ്സൂളും ആട്ടിൻകാട്ടവും തമ്മിലുള്ള തിരിച്ചറിയൽ ഒരു പ്രശ്നമാവാൻ വഴിയുണ്ടു്. ക്യാപ്സൂൾ കമന്റുകളുടെ അന്ത്യാവസ്ഥ എന്താവുമോ എന്തോ!

ആട്ടിൻകാഷ്ഠാത്മക കൂർക്കകിഴങ്ങുവാദത്തിന്റെ അനുയായികളാണു് കക്ഷികൾ. പോരെങ്കിൽ, ഇന്ദ്രപ്രസ്ഥത്തിനെക്കാൾ കുറഞ്ഞ ദൂരത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങൾ കാണാനുള്ള കാഴ്ചശേഷിയില്ലായ്മ എന്നൊരുതരം വെള്ളെഴുത്തിന്റെ അസ്ക്യത കലശലായുണ്ടുതാനും. പണ്ടേ ദോഷൈകദൃക്കുകൾ, പിന്നെ വെള്ളെഴുത്തും എന്നതാണാവസ്ഥ! തന്മൂലം, കമ്മ്യൂണിസ്റ്റ് ക്യാപ്സൂളിനു് പകരം വാരിക്കൊണ്ടോടുന്നതു് ആട്ടിൻകാട്ടമായിക്കൂടെന്നില്ല. ക്യാപ്സൂളുകൾ കമന്റിയപ്പോൾ കാട്ടം കൊണ്ടാറാട്ടു് എന്ന സ്ഥിതി വരാതിരുന്നാൽ മതിയായിരുന്നു. മാർക്സ് മുത്തപ്പന്റെ ദിവ്യകൃപയാൽ, നാറ്റക്കേസുകൾക്കു് ഇപ്പോൾത്തന്നെ പഞ്ഞവുമില്ല.

അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ, രൂപത്തിന്റെയും ദ്രവ്യത്തിന്റെയും ചലനാത്മകമായ കൂടിച്ചേരലിലാണു് അസ്തിത്വത്തിന്റെ സാരഭൂതമായ ഘടന അതിന്റെ ആകെത്തുകയിൽ കുടികൊള്ളുന്നതു്.

രൂപത്തിന്റെയും, ഭാവത്തിന്റെയും, ഏച്ചുകെട്ടലുകളുടെയും അതിപ്രസരമാണു് അസ്തിത്വത്തിന്റെ എസ്സൻഷ്യലായ ഘടന എന്ന നിലപാടുകാരാണു് മലയാളികൾ. അതുകൊണ്ടു്, ഏച്ചുകെട്ടലുകൾ വഴി രൂപവും ഭാവവും ഒരുവിധം ഒപ്പിച്ചെടുക്കാൻ കഴിയുന്ന ഏതു് ആട്ടിൻകാട്ടത്തിനും ക്യാപ്സൂൾ, കൂർക്കക്കിഴങ്ങു് ഇത്യാദി പദവികൾ നൽകി അവർ ആദരിക്കാറുണ്ടു്.

September 04 2020 11:21

മുഖ്യമന്ത്രി എന്നൊരു എടുക്കാച്ചരക്കു് ഇല്ലാത്തതോ, അനാവശ്യമോ, അധികപ്പറ്റായതോ, അശ്ലീലമോ ആയ സാമൂഹികസാഹചര്യങ്ങളിൽ ഏതൊരു മുഖ്യനായ മന്ത്രിക്കും, ഏതൊരു കള്ളപ്പയലിന്റെ നാറുന്ന മൂട്ടിലും, എപ്പോൾ വേണമെങ്കിലും ഒപ്പിട്ടു് ഏതു് കാര്യവും ഒപ്പിക്കാനും ഒളിപ്പിക്കാനും പറ്റുന്ന ഒരു കൊണാപ്പൻശ്ശേരിയാണു്, യഹൂദരുടെയും നസ്രാണികളുടെയും മുസ്ലീമുകളുടെയും ദൈവമായ യഹോവയെപ്പോലെ, അഥവാ അല്ലാഹുവെപ്പോലെതന്നെ മഹത്വവാനായ ഈ “ഞാനാകുന്ന ഞാൻ” കാണുന്ന ദിവാസ്വപ്നം.

September 05 2020 12:00

ഇന്നു് ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ട ഒരു നവോത്ഥാനവാർത്ത:

>>>ക്രെയിൻ കൊണ്ടു മാത്രം ഇറക്കാൻ സാധിക്കുന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ പൈപ്പ് ഒന്നിന് 3,000 രൂപ വീതം വെച്ചു 30,000 രൂപ നോക്കുകൂലി വേണമത്രേ. 2,500 രൂപ വെച്ചു നൽകാമെന്ന് കരാറുകാരൻ പറഞ്ഞേലും നോക്കുകൂലിക്കാർ അത് സമ്മതിച്ചില്ല. അവസാനം ലോഡിറക്കാനാവാതെ ലോറി ഉപേക്ഷിച്ച് കരാറുകാർക്ക് മടങ്ങേണ്ടി വന്നെന്നു. അങ്ങിനെ സൈറ്റിൽ എത്തി ഏഴു മണിക്കൂറിനുള്ളിൽ മടക്കി അയക്കേണ്ട ലോറിയുടെ വാടക ഇനത്തിലും പൈപ്പ് ഇറക്കാൻ കൊണ്ടു വന്ന ക്രെയിനിന്റെ വാടകയിനത്തിലും കരാറുകാരന് ആയിരങ്ങളുടെ നഷ്ട്ടം.സംഭവം വേറെങ്ങുമല്ല, 2018 മെയ് 1 മുതൽ നോക്കുകൂലി സർക്കാർ ഉത്തരവിൽ കൂടി പിണറായി നിരോധിച്ച കേരളത്തിൽ തന്നെയാണ്. അതും കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആന പരിപാലന കേന്ദ്രത്തിലെ റോഡിന്റെ പണിയിലേക്കുള്ള പൈപ്പ് ആണിതെന്നും കൂടി ഓർക്കണം..നന്മയുള്ള പ്രബുദ്ധ ജനതകളുടെ ലോകമേ…<<<

– ഈ വാർത്ത എന്നെ “ഹഠാത്തായി” ആകർഷിച്ചു എന്നു് പറയാതെ വയ്യ. ആ ആകർഷണത്തിന്റെ കാഞ്ചി വലിച്ചതു് മറ്റൊന്നുമല്ല, വരുംകാലത്തു്, “തലയ്ക്കുമീതേ ശൂന്യാകാശം, താഴേ മരുഭൂമി” എന്ന പുണ്യപുരാതന KPAC വിപ്ലവനാടകഗാനം പോലെ, മുഖ്യമന്ത്രി “ഇരട്ടച്ചങ്കൻ സഹാവു്” പിണറായി വിജയന്റെ, “അഭയമില്ലാത്ത അഗതികൾക്കു് ‘നൂറ്റിമുപ്പതുകോടി’ ബംഗ്ലാവുകൾ ഇനാം” എന്ന മദനി-മല്ലു കമ്മ്യൂണിസ്റ്റ് പദ്ധതിപ്രകാരം കിടപ്പാടം കിട്ടാതെപോയ ഏതൊരു കുടുംബനാഥനും, അവന്റെ മക്കൾക്കും, അവന്റെ മക്കളുടെ അമ്മയ്ക്കും ഒരു അഭയസ്ഥാനം എന്ന നിലയിൽ, “ബലാൽക്കാരമായി കയ്യേറി” കുടിപാർക്കാൻ, നാഥനില്ലാതെ, അഥവാ ചോദിക്കാനും പറയാനും ആരുമില്ലാതെ, കിടന്നിടത്തുതന്നെ കിടക്കുന്ന ആ കൂറ്റൻ കോൺക്രീറ്റ് പൈപ്പുകളേക്കാൾ വിപ്ലവാത്മകമായ സാദ്ധ്യതകൾ മറ്റെന്തു് എന്ന ചിന്തയാണു്.

പൈപ്പിന്റെ പുറത്തു് കുന്തൻകാലിൽ കുത്തിയിരുന്നു് വരാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് നല്ല നാളെയെപ്പറ്റി സ്വപ്നം കാണുന്ന കുടുംബനാഥൻ! അവന്റെ സ്വപ്നം ഫലിക്കാനായി പൈപ്പിനുള്ളിൽ കുന്തൻകാലിൽ കുത്തിയിരുന്നു് മാർക്സ് മുത്തപ്പനോടു് പ്രാർത്ഥിക്കുന്ന കുടുംബനാഥയും മക്കളും! എത്ര മനോഹരമായ ചിത്രം!

സ്വപ്ന-ശിവശങ്കര-പൊട്ടാസാദികളുടെ വിപ്ലവാഭിവാദ്യങ്ങൾ!!

വിപ്ലവം ജയിക്കട്ടെ!!!

September 07 2020 11:49

ഇണചേർന്നു് നിൽക്കുന്ന പട്ടികളെപ്പോലെയാണു് മലയാളി സമൂഹം. ഒരു തല ഭൂതകാലക്കുളിരിന്റെ ഇടിഞ്ഞുവീണ കുന്നുകളിലേക്കു് കണ്ണുനട്ടു് ഗതകാലസ്മരണകൾ അയവിറക്കുമ്പോൾ, മറുതല വരാനിരിക്കുന്ന ഭാവികാലസുരഭിലതകളെ സ്വപ്നം കണ്ടു് നിത്യഹരിതവിപ്ലവഗാനങ്ങൾ പാടി വെള്ളമിറക്കുന്നു.

മദ്ധ്യത്തിൽ, എവിടെയൊക്കെയോ കൊളുത്തിപ്പിടിച്ചു് ഗതിമുട്ടി നിൽക്കുന്ന വർത്തമാനകാലത്തിന്റെ പരിതാപകരമായ അവസ്ഥ കണ്ടു് കൂവുന്നവരും, കൊക്കുന്നവരും, കയ്യടിക്കുന്നവരും, കല്ലെറിയുന്നവരും, “ആരോടു് പറയാൻ ആരു് കേൾക്കാൻ” എന്നു് ഹൃദയം നുറുങ്ങി വിലപിക്കുന്നവരുമായി, വയ്ക്കോലിലിട്ടു് ചക്ക വെട്ടിയാലെന്നപോലെ, കൊലകൾക്കും, കോവിഡിനും, ആംബുലൻസിനും, പീഡനങ്ങൾക്കും, വാർത്താസമ്മേളനങ്ങളിലെ സത്യവാങ്മൂലങ്ങൾക്കുമിടയിൽ ജീവിക്കുന്ന സമ്പൂർണ്ണസാക്ഷരരും പ്രബുദ്ധരുമായ “ജനഘോടികളുടെ” വെള്ളരിക്കാപ്പട്ടണം!

ഉളുപ്പില്ലായ്മ ഹോമിയോ വിധിപ്രകാരം ഉപ്പിലിട്ടു് സൂക്ഷിച്ചു് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി സ്വന്തമാക്കിയവർക്കും, രാഷ്ട്രീയം തൊഴിലാക്കിയവർക്കുമെല്ലാം അവരുടെ തുണിപൊക്കിക്കളികൾവഴി അതിവേഗം ക്യാപ്പിറ്റലിസ്റ്റുകളായി ബഹുദൂരം പോകാൻ കഴിയുന്നതുകൊണ്ടാവണം കേരളം “ദൈവത്തിന്റെ സ്വന്തം നാടു്”, അഥവാ “ഡോഗ്‌സ് ഓൺ കൺട്രീസ്” എന്നറിയപ്പെടുന്നതു്!

September 08 2020 13:33

“ഫാനരപലായനപ്രവേഗം”

ഒരുപാടു് ലോകദിനങ്ങളുണ്ടു്: അദ്ധ്യാപകദിനം, സ്ത്രീദിനം, കുട്ടിദിനം, യുവദിനം, മനഃസാക്ഷിദിനം, ചൂരദിനം, ചായദിനം, യോഗദിനം …

സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടു് ഏതു് അന്തർദ്ദേശീയ ദിനത്തിലും ആർക്കു് വേണമെങ്കിലും ലോകത്തിലെ മാന്യമഹാജനങ്ങളോടു് രണ്ടുവാക്കു് പറയാൻ തടസ്സമില്ല. സ്വന്തമായി വാക്കുകൾ കൈവശം ഇല്ലാത്ത സാഹചര്യങ്ങളിൽ, മഹത്തുക്കൾ പറഞ്ഞിട്ടുള്ള നാലു് വാക്കുകളിൽ നിന്നും രണ്ടു് വാക്കുകൾ കടം കൊള്ളുന്ന രീതിയാണു് പ്രാബല്യത്തിലിരിക്കുന്നതു്. ഉദാഹരണത്തിനു്, അന്തർദ്ദേശീയ ജീവിതദിനത്തിൽ, “ജീവിതമാണു് മരണത്തെക്കാൾ നല്ലതു്. – ഓഷോ” എന്ന ആശംസാവചനം സാമാന്യം തെറ്റില്ലാത്ത ഒന്നാണു്. വേണ്ടാത്ത വാക്കുകൾ പറഞ്ഞു് നാണംകെടാതിരിക്കാൻ, തെറ്റു് വരുത്താൻ സാദ്ധ്യതയില്ല എന്നു് ഉറപ്പുള്ളവരുടെ വചനങ്ങളാണു് മനുഷ്യർ പൊതുവെ ക്വോട്ട് ചെയ്യാറുള്ളതു്. ഇക്കാര്യത്തിൽ ഗുരുസ്ഥാനീയർ ഒരു നല്ല ചോയിസാണു്.

അദ്ധ്യാപകദിനത്തിൽ, “ഗുരു ഒരു സാദ്ധ്യതയാണു്, ഒരു പരിമിതിയുമാണു്” എന്നൊരു ക്വോട്ട് കണ്ടിരുന്നു. അച്ചൻ, ബിഷപ്പു്, കർദ്ദിനാൾ, കപ്യാർ, അമ്മ, ധ്യാനഗുരു, വായുഗുരു, ശാസ്ത്രഗുരു, ദുരന്തഗുരു, ഹോമിയോ ഗുരു, ആയുർവ്വേദഗുരു, അലോപ്പതിഗുരു ഇത്യാദി കേരളീയ ഗുരുക്കളെ കാണുമ്പോൾ, “ഗുരു ഒരു സാദ്ധ്യതയാണു്, ഒരു പരിമിതിയുമാണു്” എന്നതിനേക്കാൾ, “പരിമിതമായ സാദ്ധ്യതകളുള്ള ഗുരു ഒരു ബാദ്ധ്യതയാണു്” എന്നതല്ലേ കൂടുതൽ അനുയോജ്യവും പ്രാസഭംഗിയും എന്നു് ചിലർക്കെങ്കിലും തോന്നിയേക്കാമെങ്കിലും, “മാതാപിതാഗുരുദൈവം” എന്ന “പ്രത്യയശാസ്ത്രം” വഴി, മാതാവും പിതാവും എന്നപോലെതന്നെ, ഗുരുവും ദൈവസ്ഥാനീയനായതിനാൽ, അതുപോലൊരു ക്വോട്ട് ക്വോട്ടി ഗുരുവിനെ ഒരു ബാദ്ധ്യതയാക്കുന്നതു് ഗുരുനിന്ദയും തന്മൂലം ശിക്ഷാർഹമായ ബ്ലാസ്ഫമിയുമായി വിലയിരുത്തപ്പെടാം. കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെവിടെയെങ്കിലും “ടർക്കി വിരിച്ചൊരു ചാരുകസേര” എന്ന വല്ല അംബീഷനും വച്ചുപുലർത്തുന്ന ഒരു പദവിമോഹിയാണു് നിങ്ങളെങ്കിൽ അത്തരം ദൈവദൂഷണങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണു് നിങ്ങളുടെ കരിയർ അഡ്വാൻസ്മന്റിനു് നല്ലതു്. (ശ്രദ്ധിക്കുക: അലോപ്പതി എന്ന വാക്കും ഒരു ബ്ലാസ്ഫമിയാണു് – “ലാങ്ഗ്വേജ് ബ്ലാസ്ഫമി”!)

അല്പം ഫിസിക്സ്: നക്ഷത്രം, ഗ്രഹം തുടങ്ങിയവയുടെ ആകർഷണശക്തിയെ ഭേദിച്ചു് രക്ഷപെടാൻ ഒരു വസ്തുവിനു് ആവശ്യമായ മിനിമം വേഗതയാണു് എസ്കെയ്പ്പ് വെലോസിറ്റി. അതു് കണക്കുകൂട്ടാൻ ഗ്രഹത്തിന്റെ മാസും, റേഡിയസും, യൂണിവേഴ്‌സൽ ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റും അറിഞ്ഞാൽ മതി. ഉദാഹരണത്തിനു്, ഒരു സെക്കന്റിൽ 11.19 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു വസ്തുവിനേ ഭൂമിയുടെ ആകർഷണശക്തിയെ ഭേദിക്കാൻ കഴിയൂ.

പാർട്ടിഭക്തർ, മതഭക്തർ, ദൈവഭക്തർ, സൂപ്പർസ്റ്റാർ ഭക്തർ തുടങ്ങിയ ഭക്തഫാനരർക്കു് അവർ അവരുടെ നക്ഷത്രത്തെ ചുറ്റുന്ന ഭ്രമണപഥത്തിൽനിന്നും പുറത്തുകടക്കാൻ കഴിയണമെങ്കിലും അതുപോലൊരു എസ്കെയ്പ്പ് വെലോസിറ്റി ആവശ്യമാണു്. പക്ഷേ, സെക്റ്റുകളുടെ രൂപത്തിൽ ഓർഗനൈസ് ചെയ്യപ്പെട്ടിരിക്കുന്ന അത്തരം ഭക്തിസംഘങ്ങളിൽ നിന്നും രക്ഷപെടണമെന്ന ആഗ്രഹമുള്ളവരല്ല, ആ സെക്റ്റുകളാൽ ബ്രെയ്ൻവാഷ് ചെയ്യപ്പെട്ടവരായ അവയിലെ അംഗങ്ങളിലെ 99 ശതമാനവും! ഒരിക്കൽ പെട്ടാൽ, അവിടെനിന്നും പിന്നീടൊരു എസ്കെയ്പ്പ് മിക്കവാറും അസാദ്ധ്യമാണെന്നു് ചുരുക്കം.

ഹോമോ സാപ്പിയൻസിൽ നിന്നും വ്യത്യസ്തമായി, മറ്റു് ജീവജാലങ്ങൾ ദൈവത്തിന്റെയോ മതത്തിന്റെയോ പ്രവാചകന്റെയോ പാർട്ടിയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ മറ്റിനം വിശ്വാസപ്രമാണങ്ങളുടെയോ പേരിൽ ബ്രെയ്ൻവാഷ് ചെയ്യപ്പെടുന്നില്ല. അതുകൊണ്ടു്, “സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്കു് മൃതിയേക്കാള്‍ ഭയാനകം” എന്നും മറ്റും വിപ്ലവഗീതം പാടി സമയം കളയുന്നതിനേക്കാൾ, പാരതന്ത്ര്യത്തിൽ പെട്ടു എന്നു് മനസ്സിലാക്കുന്ന അതേ നിമിഷം മുതൽ അവിടെനിന്നും സ്വാതന്ത്ര്യത്തിലേക്കു് രക്ഷപെടാനുള്ള ശ്രമം തുടങ്ങുന്നതാണു് അവയുടെ ജന്മസിദ്ധമായ രീതി.

ഞണ്ടുകളെ പിടിച്ചു് ഒരു കലത്തിലിട്ടാൽ, അവയിൽ ചിലതെങ്കിലും കലത്തിന്റെ സൈഡിലൂടെ പിടിച്ചുകയറി രക്ഷപെടാൻ ശ്രമിക്കും. അവ കേരളത്തിൽനിന്നും പിടിക്കപ്പെട്ട ഞണ്ടുകളാണെങ്കിൽ, രക്ഷപെടാൻ ശ്രമിക്കുന്ന ഓരോ ഞണ്ടുകളെയും വലിച്ചു് താഴെയിടാൻ, കലത്തിലെ സ്വന്തം ജീവിതത്തിൽ പൂർണ്ണമായും സംതൃപ്തരായ മറ്റു് ഞണ്ടുകൾ ബദ്ധശ്രദ്ധരായിക്കുമെന്നതിനാൽ, ആ ശ്രമത്തിൽ അവ ദയനീയമായി പരാജയപ്പെടും എന്നതു് മറ്റൊരു കാര്യം. അക്കാര്യത്തിൽ കേരളത്തിലെ ഞണ്ടുകൾക്കു് കേരളത്തിലെ ഹോമോ സാപ്പിയൻസിനോടു് ഒരല്പം സാമ്യമുണ്ടു്.

കൊഞ്ചുകളെ പിടിച്ചു് ഒരു കലത്തിലിട്ടാൽ, അവ നിന്ന നില്പിൽ തെറിച്ചു് ആ കലത്തിനുള്ളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കും. തെറിക്കുന്ന കൊഞ്ചുകളെ വലിച്ചു് താഴെയിടാനുതകുന്ന സാങ്കേതികത്വം കൊഞ്ചുകളുടെ ലോകത്തിൽ ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ, തെറിക്കൽ വഴി വേണ്ടത്ര എസ്കെയ്പ്പ് വെലോസിറ്റി കൈവരിക്കാൻ കഴിയുന്ന ഏതൊരു കൊഞ്ചിനും കലത്തിനുള്ളിൽ നിന്നും ബാഹ്യലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു് രക്ഷപെടാൻ സാധിക്കും. സാമൂഹികസഖാക്കളിൽ നിന്നുള്ള പിടിവലിശല്യം നേരിടേണ്ട ആവശ്യം ആ വിഷയത്തിൽ കൊഞ്ചുകൾക്കില്ല എന്നു് സാരം.

ഈ കഥാകഥനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നപോലെ, ഞണ്ടുകളുടെ ലോകം ന്യൂട്ടോണിയൻ ഫിസിക്സിന്റേതും, കൊഞ്ചുകളുടെ ലോകം ക്വാണ്ടം ഫിസിക്സിന്റേതുമാണു്. ഞണ്ടുകളുടെ ലോകത്തിൽ ചലനം അനലോഗ് ആയിരിക്കുമ്പോൾ, കൊഞ്ചുകളുടെ ലോകത്തിൽ ഓരോ കുതിപ്പും ഒരു ക്വാണ്ടം കുതിപ്പാണു്.

ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല മനുഷ്യരുടെ കാര്യവും. ഓരോ മനുഷ്യനും അവന്റേതായ/അവളുടേതായ ഐഡിയോളജിക്കൽ കരിക്കലങ്ങളിൽ തടവിലിട്ടിരിക്കുന്ന ഞണ്ടുകളോ കൊഞ്ചുകളോ ആണു്. അച്ചൻകലം, ബിഷപ്പു്കലം, കർദ്ദിനാൾകലം, കപ്യാർകലം, അമ്മക്കലം, ധ്യാനഗുരുക്കലം, വായുഗുരുക്കലം, ശാസ്ത്രഗുരുക്കലം, ദുരന്തഗുരുക്കലം, ഹോമിയോഗുരുക്കലം, ആയുർവ്വേദഗുരുക്കലം, അലോപ്പതിഗുരുക്കലം etc. etc.

ഞണ്ടുകൾ ന്യൂട്ടോണിയൻ ഫിസിക്സിന്റെ അനുയായികൾ ആയതിനാൽ, അവയെ അടിമക്കലത്തിൽ നിന്നും രക്ഷപെടുത്തുക എന്നതു് മിക്കവാറും അസാദ്ധ്യമായ കാര്യമാണു്. രക്ഷപെടാൻ ശ്രമിക്കുന്ന ഓരോ ഞണ്ടിനെയും കാലില്പിടിച്ചു് വലിച്ചു് താഴെയിടാൻ കൂലിപ്പണി ചെയ്യുന്ന പോരാളിഷാജികൾ അവയെ അതിനു് അനുവദിക്കില്ല. അതിനായാണു് പത്രത്തിലും സത്രത്തിലുമെല്ലാം ജോലിയോ, മന്ത്രി, കമ്മീഷൻ തുടങ്ങിയ പദവികളോ, തോളിലൊരു സ്നേഹപൂർവ്വത്തട്ടോ, കൈമടക്കോ നൽകി ഉപജാപകവൃന്ദവും, ന്യായീകരണത്തൊഴിലാളികളും, സിന്താവായും ലാൽ സലാമും വിളിക്കാനല്ലാതെ മറ്റൊരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചിയർ ഗേൾസുമെല്ലാം ഓർഗനൈസ് ചെയ്യപ്പെട്ടിരിക്കുന്നതു്.

ക്വാണ്ടം ഫിസിക്സിന്റെ ലോകത്തിൽ ജീവിക്കുന്ന കൊഞ്ചുകളുടെ രക്ഷപെടാനുള്ള കുതിപ്പു് നേരിടുന്ന കുറവു് നികത്താൻ വേണ്ടത്ര എനർജി നൽകി ബൂസ്റ്റ് ചെയ്താൽ അവ രക്ഷപെട്ടുകൂടെന്നില്ല. അതല്ലാത്ത എല്ലാവിധ ഭക്തഫാനരരെയും നിഷ്കരുണം അവഗണിച്ചാൽ, അത്രയും എനർജി ലാഭം.

https://ckbabu.com/2020/09/08/

September 09 2020 11:49

“ആവർത്തിച്ചു് ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസ് രേഖകൾ ക്രൈംബ്രാഞ്ച് സിബിഐക്കു് കൈമാറിയില്ല.” – വാർത്ത.

ആ ബ്രേക്കിങ് ന്യൂസിന്റെ പേരിൽ ചെണ്ടകൊട്ടിയും പുകയുയർത്തിയും അടിയന്തിരമായി വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി:

“ആവർത്തിച്ചു് ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസ് രേഖകൾ ഇതുവരെ ക്രൈംബ്രാഞ്ച് സിബിഐക്കു് കൈമാറിയില്ല എന്നൊരു വാർത്ത ശ്രദ്ധയിൽ പെറ്റിട്ടിട്ടുണ്ടു്. കേരള ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഈ വിഷയം ഞാൻ കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിട്ടിട്ടുണ്ടു്.

ആവർത്തിച്ചു് ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസ് രേഖകൾ ക്രൈംബ്രാഞ്ച് സിബിഐക്കു് കൈമാറിയില്ല എന്ന വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നു് അദ്ദേഹം വ്യക്തമായും സ്പഷ്ടമായും എന്റെ ശ്രദ്ധയിൽ പെടുക്കുകയുണ്ടായിട്ടുണ്ടു്. ആ വിവരം കേരള ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ എന്റെ പ്രജകളായ നിങ്ങളുടെ അടിയന്തിരമായ ശ്രദ്ധയിലേയ്ക്കു് പെടുക്കുന്നു.”

മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവാഭിവാദ്യങ്ങൾ!!

September 10 2020 10:44

നല്ല വിദ്യാഭ്യാസം നൽകുന്ന പള്ളിക്കൂടങ്ങളും അദ്ധ്യാപകരുമാണു് വിദ്യാർത്ഥികൾക്കാവശ്യം. അതുവഴി അവർക്കു് പ്രയോജനപ്രദവും കാലാനുസൃതവുമായ അറിവുകൾ നേടാൻ കഴിയും. അതേസമയം, “എമണ്ടൻ” യുദ്ധക്കപ്പൽ പോലുള്ള പള്ളിക്കൂടങ്ങൾ കെട്ടിപ്പൊക്കലാണു് നാടുവാഴികൾക്കാവശ്യം. “പള്ളിക്കൂറ്റൻ” കെട്ടിടങ്ങളുടെ പണിയിൽ നിന്നേ പാലംപണി റോഡുപണി തുടങ്ങിയവയിൽ നിന്നെന്നപോലെ, അവർക്കു് പണം ചോർത്താൻ കഴിയൂ.

പാർട്ടിയുടെ ഏതു് ശവക്കല്ലറയും വൈറ്റ് വാഷ് ചെയ്യുന്നതിനും, ഏതു് കുറ്റകൃത്യവും ന്യായീകരിക്കുന്നതിനും സദാ സന്നദ്ധരായ ഉപജാപകവൃന്ദങ്ങൾക്കു് പ്രതിഫലം നൽകി തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കേണ്ടതുണ്ടു്. പാർട്ടി ചെന്നുപെടുന്ന കേസുകെട്ടുകളിൽ നിന്നും തലയൂരുന്നതിന്റെ ചിലവുകൾ വേറെയും!

പാർട്ടിയുടെ വിപ്ലവപരോളുകളിൽ ആവേശഭരിതരായി തല്ലാനും കൊല്ലാനും ചാകാനും തയ്യാറായി ചാടിയിറങ്ങുന്ന ഊളകൾക്കേ പ്രതിഫലം നല്കേണ്ട ആവശ്യമില്ലാതുള്ളു. വേണമെങ്കിൽ സ്വന്തരക്തം വരെ പ്രതിഫലമായി പാർട്ടിക്കു് അങ്ങോട്ടു് നല്കി നിർവാണമടയാൻ കൊതിക്കുന്ന വിപ്ലവികളാണവർ!

September 11 2020 12:14

“No. 1” കേരളത്തിലെ മാക്രിസ്റ്റുകളുടെ പീഡനം മൂലം ഒരു യുവതിയും, അവരുടെതന്നെ ഭീഷണി മൂലം ഒരു മദ്ധ്യവയസ്കനും ആത്മഹത്യാക്കുറിപ്പുകൾ എഴുതിവച്ചശേഷം ആത്മഹത്യ ചെയ്തു എന്ന വാർത്തകൾ കണ്ടെങ്കിലും, അതിന്റെ പേരിൽ ശ്യാമളക്കുട്ടി കോമളക്കുട്ടികളുടെയോ, ജോസഫൈൻകുട്ടി ക്വാറന്റൈൻകുട്ടികളുടെയോ പ്രതികരണങ്ങൾ ഒന്നും കണ്ടില്ല.

മാർക്സിസ്റ്റ്‌-കമ്മ്യൂണിസ്റ്റ് പരിമളമുള്ള ഓരോ മരണത്തിനും, ഓരോ കൊലപാതകത്തിനും, ഓരോ ബലാൽസംഗത്തിനും, ഓരോ കുറ്റകൃത്യത്തിനും “ട്ടൊറോ” ആയി പ്രതികരിക്കുന്ന സാംസ്കാരിക നായകരെയും, ആവിധ “പരിമളങ്ങൾക്കു്” അന്യമായ ഏതെങ്കിലുമൊരു ആശയത്തെ പ്രതിനിധീകരിക്കുന്ന ഒരു പുസ്തകമോ, ഒരു ലഘുലേഖയോ വായിച്ചതിന്റെയോ, കൈവശം വച്ചതിന്റെയോ പേരിൽ “Unlawful Activities (Prevention) Act” (യു. എ. പി. എ) പ്രകാരം “ശറപറേന്നു്” കേസെടുക്കുന്ന ഇരട്ടച്ചങ്കുകളെയും കണ്ടുകണ്ടു് ശീലമായതുകൊണ്ടു് ചോദിച്ചെന്നേയുള്ളു.

പോരെങ്കിൽ, “നീതിയില്ലെങ്കിൽ നീ തീയാവണം” എന്നും മറ്റുമുള്ള വിപ്ലവാത്മകരാഷ്ട്രീയത്തിലെ മഹദ്വചനങ്ങൾ പോലെ, “പ്രതികരിച്ചില്ലെങ്കിൽ പ്രതി കരിയാവണം” എന്ന കൊലപാതകരാഷ്ട്രീയത്തിലെ മഹദ്വചനത്തിലുമുണ്ടല്ലോ ഊട്ടുപുരയിലെ മസാലമണങ്ങളുടെ പരിവേഷവും മലയാളത്തനിമയുമുള്ള ഒരുതരം സമസ്യാപൂരണാധിഷ്ഠിത-വൈരുദ്ധ്യാത്മകപ്രാസഭംഗി!!

താത്വികമായും അനുഭവസിദ്ധമായും തെളിയിക്കപ്പെട്ട ഒരു സാമൂഹികക്യാൻസറാണു് മാർക്സിയൻ കമ്മ്യൂണിസം. അതിനെ സമൂഹത്തിൽ നിന്നും എന്നേക്കുമായി ഉന്മൂലനം ചെയ്തുകൊണ്ടല്ലാതെ, ആധുനികമായ മാനുഷികമൂല്യങ്ങളെ വിലമതിക്കുന്ന ഒരു ജനാധിപത്യസമൂഹത്തിനു് ഒരു ചുവടടിപോലും മുന്നോട്ടു് വയ്ക്കാനാവില്ല.

അനിഷേദ്ധ്യമായ ഈ വസ്തുത മനസ്സിലാക്കിയാൽ മലയാളികൾക്കു് നല്ലതു്.

September 12 2020 11:56

പഠിക്കാനും പരീക്ഷകൾ പാസാകുവാനുമായിട്ടാണു് വിദ്യാർത്ഥികൾ പള്ളിക്കൂടത്തിൽ പോകുന്നതു്. ജയിക്കാനായിട്ടാണു് കളിക്കാർ മത്സരക്കളികളിൽ പങ്കെടുക്കുന്നതു്. തൂറാനായിട്ടാണു് മനുഷ്യർ മുക്കുന്നതു്. ആ ശ്രമങ്ങളിൽ ചിലപ്പോൾ പരാജയം നേരിടേണ്ടിവന്നേക്കാമെന്നതു് അവയിൽ അന്തർലീനമായ സ്വാഭാവികതയാണു്. പരാജയപ്പെടാനുള്ള സാദ്ധ്യതയില്ലെങ്കിൽ പരീക്ഷ എന്ന പരിപാടിക്കു് എന്തർത്ഥം? പഠിച്ചു് തോൽക്കാനായി മക്കളെ മാതാപിതാക്കൾ സ്‌കൂളിലേക്കു് അയക്കാറില്ല. എതിരാളിയുടെ ഇടികൊണ്ടു് “പഞ്ചറായേക്കാം” എന്നുകരുതി ആരും ബോക്സിങ് റിങ്ങിൽ കയറാറില്ല. തൂറാനായി മുക്കുക എന്നല്ലാതെ, മുക്കാനായി തൂറുന്നവരോ, തൂറിയശേഷം മുക്കുന്നവരോ ആയ മനുഷ്യരും ലോകത്തിൽ വളരെ വിരളമായിരിക്കാനാണു് സാദ്ധ്യത.

നാട്ടുനടപ്പു് ഇങ്ങനെയൊക്കെയാണെങ്കിലും, വടക്കൻ കേരളത്തിലെ ചില പ്രത്യേകഭാഗങ്ങളിൽ, തോൽക്കുന്നതുവരെ വള്ളിട്രൗസറുമിട്ടു് പള്ളിക്കൂടത്തിൽ പോകാൻ കുട്ടികളെ ഉപദേഷ്ടിക്കുന്ന ചില ഉപദേഷ്ടാക്കളുണ്ടെന്നു് കേൾക്കുന്നു. അത്തരമൊരു ഉപദേഷ്ടാവിന്റെ ഉപദേഷ്ടപ്രകാരമാണു് നടപ്പുകാലകേരളത്തിലെ മുഖ്യമന്ത്രി സ്കൂളിൽ പോകാൻ തീരുമാനിച്ചതെന്നു് എവിടെയോ കേട്ടതായാണോർമ്മ.

തോൽക്കുന്ന ഊളകളെ തിരഞ്ഞുപിടിച്ചു് ജയിപ്പിക്കുക എന്നൊരു വിശിഷ്ടമായ സ്വഭാവവൈകല്യം കേരളജനതയ്ക്കുള്ളതിനാലാവണം ഇപ്പറഞ്ഞ ദേഹത്തിനു് മുഖ്യമന്ത്രിക്കസേരവരെ “വെട്ടിപ്പിടിക്കാൻ” കഴിഞ്ഞതു്.

എരുമ, പശു, പെണ്ണാടു് ഇത്യാദികളെ സ്വന്തം കൈകൊണ്ടു് കറക്കുന്നവർ, ചെരിപ്പിടാതെ KSRTC ബസ് സ്റ്റാൻഡുകളിലെ ടോയ്ലെറ്റുകളിലൂടെ നടക്കുന്നവർ, പോലീസിന്റെ തല്ലു് കൊണ്ടു് ഊപ്പാടിളകിയിട്ടുള്ളവർ തുടങ്ങിയവർക്കായി പ്രത്യേകം സംവരണം ചെയ്യപ്പെടേണ്ടുന്ന ഒരു തൊഴിൽമേഖലയാണു് രാഷ്ട്രീയം എന്ന ഉത്തമബോദ്ധ്യമുള്ളവരാണു് മലയാളികൾ. ശേഷിയും ശേമുഷിയുമുള്ള നേതാക്കളിലൂടെയേ രാഷ്ട്രപുനർ(?)നിർമ്മാണവും, രാഷ്ട്രത്തിന്റെ മൊത്തവും ചില്ലറയുമായ നവോത്ഥാനവും സാദ്ധ്യമാകൂ എന്നു് വാരിയംകുന്നത്തു് കുഞ്ഞഹമ്മദ് ഹാജിയുടെ ധർമ്മശാസ്ത്ര-എൻസൈക്ലൊപീഡിയയുടെ കൂലങ്കഷമായ പഠനത്തിലൂടെ മനസ്സിലാക്കിയിട്ടുള്ള ബുദ്ധിജീവികളാണു് കേരളീയർ.

തോൽക്കുന്നതുവരെ സ്ലേറ്റും കല്ലുപെൻസിലുമായി വള്ളിട്രൗസറുമിട്ടു് പള്ളിക്കൂടത്തിൽ പോയിട്ടുള്ളവരെ സമൂഹത്തിന്റെ ഭരണച്ചുമതല ഏല്പിച്ചാൽ, സമൂഹം ക്രിമിനാലിറ്റിയിലും, സ്വജനപക്ഷപാതത്തിലും, അഴിമതിയിലും, കടബാദ്ധ്യതയിലും, കള്ളക്കടത്തു് ബാദ്ധ്യതയിലും ആറാടി നില്ക്കുമ്പോഴും, അവർ വെള്ളക്കുപ്പായം ധരിച്ചു്, “കോളിനോസ്” പുഞ്ചിരിയുമായി, പത്രസമ്മേളനങ്ങളിൽ പതിവായെത്തി, ജനങ്ങളെ കണക്കുപാഠങ്ങളിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും ബോധവത്കരിച്ചുകൊണ്ടു് അധികാരക്കസേരയിൽ “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന മട്ടിൽ, അള്ളിപ്പിടിച്ചിരുന്നുകൊള്ളും.

ചന്തിയുറപ്പുള്ള നേതാക്കൾ ഏതു് പരമാധികാരറിപ്പബ്ലിക്കിന്റെയും അനിവാര്യതയാണു്. അതിനു് ഏതൊരു നേതാവിനും ആദ്യം വേണ്ടതു് ഉറപ്പുള്ള ഇരട്ടച്ചന്തികളാണു്. കമ്മ്യൂണിസ്റ്റ് ചൈന സൂത്രത്തിൽ ശ്രീലങ്കയുടെ ഓരം ചേർന്നു് “No. 1” കേരള റിപ്പബ്ലിക്കിന്റെ പശ്ചിമാതിർത്തിയിൽ എത്തി ഇങ്കിലാ സിന്താവാ വിളിക്കുമ്പോൾ, അനാഥയായി ആ കാഴ്ച നോക്കിനിൽക്കേണ്ടിവരുന്ന കേരളത്തിന്റെ ദയനീയാവസ്ഥ ഒന്നാലോചിച്ചുനോക്കൂ!!

ഗുണപാഠം:

തോൽക്കുന്നതുവരെ സ്ലേറ്റും കല്ലുപെൻസിലുമായി, വള്ളിട്രൗസറിട്ടു്, മൂക്കളയുമൊലിപ്പിച്ചു് പള്ളിക്കൂടത്തിൽ പോയിട്ടുള്ള മഹാമനസ്കർക്കേ, പൊതുജനം തല്ലിയോടിക്കുന്നതുവരെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള ഗട്സുണ്ടാവൂ!

September 13 2020 12:31

“ഉന്നത വിദ്യാഭ്യാസ മന്ത്രി”!

ഈ “ഔന്നത്യം” ഉന്നത വിദ്യാഭ്യാസത്തിലൂടെ നേടിയതോ, അതോ “മന്ത്രി എന്ന പദവി ഒപ്പിച്ച അനക്കു് ഇരിക്കട്ടെ ഒരു കുതിരപ്പവൻ” എന്ന മല്ലു സിൽമ ഡയലോഗ് രീതിയിൽ, പൊതുജനവ്യഭിചാരാർത്ഥം “ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു്” ചാർത്തികൊടുക്കപ്പെട്ടതോ?

No. 1 കേരളത്തിലെ സമുന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കേണ്ടുന്ന ഒരു അധികാരസ്ഥാനമായതുകൊണ്ടു് ചോദിച്ചെന്നേയുള്ളു. അറിഞ്ഞിരിക്കുന്നതിൽ തെറ്റില്ലല്ലോ.

“എവിടെ മനസ്സു് നിർഭയവും ശിരസ്സു് സമുന്നതവുമായിരിക്കുന്നുവോ, എവിടെ അറിവു് സ്വതന്ത്രമായിരിക്കുന്നുവോ, എവിടെ സങ്കുചിതമായ ഗൃഹഭിത്തികളാൽ ലോകം ഛിന്നഭിന്നമാക്കപ്പെടാതിരിക്കുന്നുവോ, എവിടെ (മന്ത്രിമാരുടെ) വാക്കുകൾ സത്യത്തിന്റെ അഗാധതയിൽ നിന്നും ഉദ്ഗമിക്കുന്നുവോ, എവിടെ അശ്രാന്ത പരിശ്രമം പൂർണതയിലേക്കു് അതിന്റെ കൈകൾ നീട്ടുന്നുവോ, എവിടെ മൃതിയടഞ്ഞ ആചാരങ്ങളുടെ വിരസമായ മരുഭൂമിയിലേക്കു് യുക്തിയുടെ വ്യക്തമായ പ്രവാഹം നഷ്ടപ്പെടാതിരിക്കുന്നുവോ, എവിടെ ശാശ്വതമായ വിസ്തൃതചിന്തയിലേക്കും പ്രവർത്തനത്തിലേക്കും മനസ്സിനെ നീ മുന്നോട്ടു് നയിക്കുന്നുവോ,(എവിടെ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയുടെ ഒത്താശയോടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാതിരിക്കുകയോ, സ്വയം രാജി വയ്ക്കാതിരിക്കുകയോ ചെയ്യൂന്നുവോ), സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗ്ഗത്തിലേക്കു്, (എന്റെ മാർക്സ്) പിതാവേ, എന്റെ രാജ്യം ഉണരേണമേ!” എന്നാണല്ലോ രബീന്ദ്രനാഥ് ടാഗോർ ആണെങ്കിലും ഗീതാഞ്ജലിയിൽ പാടിയിരിക്കുന്നതു്!

(“Where the mind is without fearand the head is held high, where knowledge is free. Where the world has not been broken up into fragments by narrow domestic walls. Where words come out from the depth of truth, where tireless striving stretches its arms toward perfection. Where the clear stream of reason has not lost its way into the dreary desert sand of dead habit. Where the mind is led forward by thee into ever widening thought and action .In to that heaven of freedom, my father, Let my countray awake!”― Rabindranath Tagore, Gitanjali

September 14 2020 09:36

മക്കൾക്കു് “ആദം ഗുവേര”, “വിദം ഗുര” എന്നും മറ്റും പേരിടുന്ന മാതാപിതാക്കൾക്കെതിരെ ശിശുപീഡനത്തിനു് കേസെടുക്കുകയാണു് വേണ്ടതു്. ഭാവിയിൽ ജീവിക്കേണ്ടിവരുന്ന പ്രബുദ്ധസമൂഹത്തിലെ ചൊറിച്ചുമല്ലൽ വിദദ്ധരായ സഹയാത്രികരിൽ നിന്നും സ്വന്തം പേരിന്റെ പേരിൽ നേരിടേണ്ടി വരുന്ന പരിഹാസവും മാനഹാനിയും മൂലം അവർ തീവ്രമായ മാനസികരോഗങ്ങൾക്കു് അടിമപ്പെടാനുള്ള എല്ലാ സാദ്ധ്യതകളുമുള്ളതുകൊണ്ടു്, ശിശുക്കളുടെ വ്യക്തിത്വവികസനത്തിനെതിരെ ചിന്താശൂന്യരായ മാതാപിതാക്കൾ കരുതിക്കൂട്ടി നടത്തുന്ന ഈവക അതിക്രമങ്ങളെ പോക്സോ നിയമത്തിന്റെ പരിധിയിൽ വരുത്തിയാലും തെറ്റില്ല.

September 14 2020 11:24

“സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നു് സംഭവിക്കില്ല.” – “ഉന്നത വിദ്യാഭ്യാസ മന്ത്രി” കെ. ടി ജലീല്‍

ഈ “സത്യാനന്തര ലോകത്തിൽ” എന്തു് സത്യം, ഏതു് സത്യം, ആരുടെ സത്യം എന്നേ അറിയാതുള്ളു.

ലോകം മുഴുവന്‍ എതിര്‍ത്താലും, “എതിർക്കുന്നവരുടെ ആ സത്യപൂർവ്വ ലോകത്തിൽ ഞാനില്ല” എന്നു് സോഷ്യൽ മീഡിയ നിറയെ ഓടിനടന്നു് പോസ്റ്ററൊട്ടിക്കാൻ മത്സരിക്കുന്ന ഒരുപറ്റം “ഡെവിൾസ് അഡ്വക്കെറ്റുകൾ” തന്നെ എതിർക്കാത്തവരായി ഉണ്ടാകുമെന്നു് മന്ത്രിക്കു് ഉറപ്പുള്ളതുകൊണ്ടാവണം അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയതു്.

സത്യാനന്തര ലോകത്തിലെ ട്രംപിസ്റ്റുകൾ, ലൂക്കാഷെങ്കിസ്റ്റുകൾ, ഉന്നിസ്റ്റുകൾ, പിണറായിസ്റ്റുകൾ തുടങ്ങിയവരിലല്ലാതെ മറ്റാരിലാണു് സത്യധർമ്മങ്ങളുടെ സംസ്ഥാപനത്തിനുവേണ്ടി അനവരതം നിഷ്കാമകർമ്മിയായി വേലചെയ്യുന്ന ജലീല്‍ മന്ത്രിയെപ്പോലുള്ള ദൈവവേലക്കാർക്കു് ഒരാശ്രയമുള്ളതു്?

September 15 2020 12:25

സർവ്വലോകജനാധിപത്യവാദികളേ, മുഴുവൻലോകമതേതരവാദികളേ സംഘടിക്കുവിൻ! സംഘടിച്ചു് സംഘടിച്ചു് ശക്തരാകുവിൻ! സംഘടിച്ചു് സംഘടിച്ചു് ശക്തരായിക്കഴിയുമ്പോൾ, നിങ്ങൾ മലയാളികളുടെ ജനാധിപത്യപരവും, മതേതരവുമായ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ജനാബ് കെ. ടി. ജലീലിനുവേണ്ടി ദിഗന്തങ്ങളെ ഭേദിക്കുമാറു് തൊണ്ട പൊട്ടിച്ചു് “ഇങ്ക്വിലാബ് സിന്ദാബാദ്” വിളിക്കുവിൻ!!

ലാൽ സലാം! ജലീൽ സലാം! അബ്ദുൾ സലാം!!

വിപ്ലവം ഇതാ വന്നുകഴിഞ്ഞു! നസ്രാണിദൈവപുത്രൻ മേഘത്തിലേറി തന്റെ രണ്ടാമത്തേയും ഒടുക്കത്തെയും വരവു് വരുന്നതുപോലെ, ഡിപ്ലോമാറ്റിക്ക് ചാക്കുകളിലേറി മാർക്സിയൻ അന്തിമവിപ്ലവം, അമ്മവിപ്ലവം, അമ്മായിയമ്മവിപ്ലവം സ്വപ്നത്തിന്റെ വിശദവിശാലമായ തോളിലേറി ഇതാ നമ്മുടെ ഓരോരുത്തരുടെയും അടുക്കളപ്പുറത്തെത്തിക്കഴിഞ്ഞു!

സ്തോത്രം, മാർക്സ് മൂത്താപ്പാ, സ്തോത്രം! സ്തുതിയും സ്തോത്രവും എന്നേക്കും നിനക്കുമാത്രമായിരിക്കട്ടേ, ആമീൻ!

September 16 2020 11:03

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെപ്പറ്റി ആധികാരികവും വിശദവുമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ, മുഖ്യമന്ത്രി സഖാവു് പിണറായി വിജയന്റെ പ്രതിദിന സായംകാല പത്രസമ്മേളന നേർച്ചച്ചടങ്ങിൽ, കെ. സുരേന്ദ്രൻ പിണറായിയുടെ കുടുംബത്തിനെതിരെ ഉയർത്തിയ അഴിമതി ആരോപണങ്ങളെപ്പറ്റി എന്തു് പറയുന്നു എന്നു് ചോദിച്ചാൽ മതി.

മടിയിൽ കനമില്ലെങ്കിൽ വഴിയിൽ കാനമില്ലെന്നോ, കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കുമെന്നോ മറ്റോ മറുപടി പറഞ്ഞാൽ ചോദ്യകർത്താക്കൾ ഭയചകിതരായി തൃപ്തിപ്പെട്ടോളുമെങ്കിലും, മാനവചരിത്രത്തെ ആഴത്തിൽ കുഴിച്ചു് പരിശോധിക്കുന്നതാണു് മുഖ്യമന്ത്രി കം ആഭ്യന്തരമന്ത്രി എന്ന നിലയിൽ സഖാവു് പിണറായി വിജയന്റെ രീതി. കാരണം, മാനസികനില തെറ്റിയ ആളുകളെയോ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ആളുകളെയോപോലെ എന്തും വിളിച്ചു് പറയാൻ, പിണറായി വിജയൻ കെ. സുരേന്ദ്രനെപ്പോലെ അസാധാരണമായ അന്തരീക്ഷമർദ്ദത്തിലോ അന്തരീക്ഷഊഷ്മാവിലോ പ്രവർത്തിക്കുന്ന ഒരാളല്ല. സാധാരണ മാനസിക നിലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കു് അങ്ങനെ പറയാൻ കഴിയില്ല. ഏറിയാൽ, നിന്നെപ്പിന്നെ കണ്ടോളാമെന്നു് ഭീഷണിപ്പെടുത്താം. അതിനപ്പുറം പോകണമെങ്കിൽ അവെയ്‌ലബിൾ പോളിറ്റ് ബ്യൂറോയുടെ അനുമതി വാങ്ങിയിരിക്കണം.

September 16 2020 11:08

“സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കും”. മല്ലു മാർക്സിസ്റ്റ് താത്വികാചാര്യരുടെ ഓൺലൈൻ സ്റ്റഡി ക്ലാസ്സുകളിൽ എപ്പോഴെങ്കിലും പങ്കെടുത്തിട്ടുള്ളവർക്കു് ഈ വാർത്താവിതരണസത്യം അറിയാതിരിക്കാൻ വഴിയില്ല.

“ജലീലിനു് ഇഡിയുടെ ക്ളീൻ ചിറ്റ്” എന്നൊരു വാർത്ത ഇന്നലെ ആർഭാടമായി ലോകം ചുറ്റി വരികയുണ്ടായി. ആ വാർത്തയ്ക്കു് യാത്രാമദ്ധ്യേ കവലകൾ തോറും വൻപിച്ച സ്വീകരണമാണത്രെ ലഭിച്ചതു്! “ജലീലിനു് ഇഡിയുടെ ക്ളീൻ ചിറ്റില്ല” എന്ന വാർത്ത പതിവുപോലെ, ചപ്പൽസ് ഒക്കെ ഇട്ടു് വന്നപ്പോഴേക്കും മന്ത്രിയും ജനങ്ങളും “ക്ളീൻ ചിറ്റ്” നുണയുടെ കലാശക്കൊട്ടു് ഈന്തപ്പഴപ്പായസം കുടിച്ചു് ആഘോഷമായി അവസാനിപ്പിച്ചു് കഴിഞ്ഞിരുന്നു.

ഇരുപതോ മുപ്പതോ അതിൽ കൂടുതലോ വർഷങ്ങൾ നട്ടാൽ കുരുക്കാത്ത നുണകളെ ഒന്നിനുപുറകെ ഒന്നെന്നോണം ആകർഷണീയമായി അണിയിച്ചൊരുക്കി ലോകം ചുറ്റാനയച്ചു് തഴക്കവും പഴക്കവും വന്നു് ദേഹമാസകലം ഉളുപ്പില്ലായ്മയുടെ തഴമ്പുകൊണ്ടു് മൂടിയിട്ടുള്ളവരുമായി, നേരു് നേരത്തും കാലത്തും പറയാനോ, നേരെ ചൊവ്വേ ചപ്പൽസിടാൻ പോലുമോ അറിയാത്ത പൊട്ടക്കുഞ്ഞുങ്ങൾ മത്സരിക്കാൻ പോയിട്ടു് എന്തു് കാര്യം?

പമ്പരവിഡ്ഢിത്തമാണെന്നറിയാതെ ഒരു കാര്യം ഇരുപതോ മുപ്പതോ വർഷങ്ങൾ എന്നല്ല, ഒരു ജീവിതകാലം മുഴുവൻ വേണമെങ്കിൽ ചെയ്തുകൊണ്ടിരിക്കാൻ കഴിയുന്ന ഒരു ജീവിയാണു് മനുഷ്യൻ. ഞാൻ ഈ പണി തുടങ്ങിയിട്ടു് വർഷങ്ങൾ കുറെയായി എന്നോ, ഞാനിതു് ഇന്നുമിന്നലേയും തുടങ്ങിയതല്ല എന്നോ ഉള്ള മുഖവുരയോടെ അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ ഒരിക്കലും ആ കക്ഷി ഒപ്പിക്കുന്ന പണി എന്തോ, അതു് ശരിയോ തെറ്റോ എന്നു് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ല. പമ്പരവിഡ്ഢിത്തമാണെന്നു് ലോജിക്കലായും റീസണബിളായും, മറ്റിടങ്ങളിൽ സംഭവിച്ച വസ്തുതകളുടെ വെളിച്ചത്തിൽ ചരിത്രപരമായും സ്ഥാപിക്കപ്പെടുന്ന ഒരു കാര്യം എന്നിട്ടും പിന്തുടരാൻ മടിക്കാത്തവർ അക്കാര്യം അന്ധമായി വിശ്വസിക്കുന്ന ഭക്തരും അടിമകളുമാണെന്നേ കരുതേണ്ടതുള്ളു.

അറിയാനുള്ള ശേഷി എന്തിന്റെ പേരിലോ ഇല്ലാത്ത ഒരു വ്യക്തിയോടു് “അറിയാൻ ധൈര്യപ്പെടുക” (Sapere aude) എന്നോ, ക്രിട്ടിക്കലായ ചിന്താശേഷി ഇല്ലാത്ത ഒരു വ്യക്തിയോടു് “ചിന്തിക്കാൻ ധൈര്യപ്പെടുക” എന്നോ ആഹ്വാനം ചെയ്തിട്ടു് കാര്യമില്ലെന്നു് അത്തരം ആഹ്വാനങ്ങൾ നടത്തുന്നവരെങ്കിലും അറിഞ്ഞിരിക്കണം, ചിന്തിച്ചിരിക്കണം. ചിന്താശേഷി ഇല്ലാത്തവർക്കു് ചിന്തിക്കാനോ, മനോധൈര്യമില്ലാത്തവർക്കു് ധൈര്യപ്പെടാനോ കഴിയില്ല എന്ന തിരിച്ചറിവുണ്ടാകാൻ അതു് സഹായിക്കും.

മനുഷ്യർക്കു് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണു്, സ്വന്തം അറിവിന്റെ പരിമിതി ഉൾക്കൊള്ളേണ്ടിവരിക എന്നതു്. “സോക്രട്ടീസ് ഒരു മനുഷ്യനാണു്, പക്ഷെ, എല്ലാ മനുഷ്യരും സോക്രട്ടീസുകളല്ല”. മനുഷ്യരുടെ ഭാഗ്യത്തിനു്, അങ്ങനെ ആയിരിക്കേണ്ട ആവശ്യവുമില്ല, – അങ്ങനെ ആണെന്ന ഉത്തമബോദ്ധ്യത്തിൽ മറ്റുള്ളവരുടെ നെഞ്ചത്തേക്കു് കേറാൻ ചെല്ലാത്തിടത്തോളം!

September 18 2020 11:27

മാർക്സിസ്റ്റുകൾക്കു് ധാരാളം ദൃഷ്ടാന്തങ്ങൾ ഖുർആനിൽ അല്ലാഹു ഒരുക്കിവച്ചിട്ടുണ്ടു്. “കൂലങ്കഷ-പൂര്‍ണ്ണമായും” വിപ്ലവാദ്ധ്യാത്മിക മാർക്സിയനായ സഹാവു് കോടിയേരി ബാലകൃഷ്ണൻ പഴയൊരു ട്യൂബ് ലൈറ്റായതുകൊണ്ടു് തെളിഞ്ഞു് കത്താൻ അല്പം കൂടുതൽ സമയമെടുത്തെന്നേയുള്ളു.

ബുദ്ധി തെളിയുന്ന കാര്യത്തിൽ മലയാളഭാഷികളുടെ കാര്യവും അതുപോലെതന്നെ. മുൻപൊക്കെ, “ഞാനൊരു മഹാപാപിയാണു് കർത്താവേ, എന്നോടു് ക്ഷമിക്കേണമേ കർത്താവേ, ഞാനിന്നു് അതിരാവിലെ കഞ്ഞികുടിച്ചു കർത്താവേ, അതിനു് ഞാൻ നിന്നോടു് ഭീകരമായി നന്ദി പറയുന്നു കർത്താവേ” എന്നും മറ്റുമുള്ള അനുഭവസാക്ഷ്യം, പ്രാർത്ഥനാഹാളിനുള്ളിൽ ക്രിസ്തുനാമത്തിൽ കുത്തിയിരിക്കുന്ന സഹമഹാപാപികൾ സമക്ഷം ഹൃദയഭേദകമായി ഏറ്റുപറയുന്നതു് പെന്തെക്കൊസ്തുകൾക്കു് മാത്രം ലഭിച്ചിരുന്ന ഒരു പ്രത്യേക അവകാശമായിരുന്നെങ്കിൽ, ഇപ്പോൾ ആവക ഏറ്റുപറച്ചിലുകൾ മലയാളം വിദ്വാന്മാരുടെയും, വിദ്വാന്മാരായ മലയാളികളുടെയും, മലയാളികളായ പണ്ഡിതരുടെയും സ്വകാര്യഅഹങ്കാരമായി മാറിയിട്ടുണ്ടു്, അഥവാ അവരും ഓൺലൈനായി അനുഭവസാക്ഷ്യം പറഞ്ഞു് ആളെക്കൂട്ടാൻ തുടങ്ങിയിട്ടുണ്ടു്.

സ്തോത്രം ഹെർമാനേ സ്തോത്രം! സ്തോത്രം ഗുണ്ടർട്ടേ സ്തോത്രം!!

September 20 2020 11:14

മാക്രിക്കെന്തു് മലയിടിച്ചിൽ? കൊത്തലുണ്ണിക്കെന്തു് പാണ്ടിലോറി?

കയ്യിൽ ചെങ്കൊടി, അരയിൽ കരിങ്കൊടി, ചങ്കിൽ ചൈന, തലയിൽ തൊള!

പോലീസ് പിടിച്ചുവലിച്ചു് കൊണ്ടുപോയതു് നന്നായി. അല്ലെങ്കിൽ അരയിലെ കരിങ്കൊടിയഴിച്ചു് കല്യാണസൗഗന്ധികം കൂടി സഖാവു് പരസ്യമായി പ്രദർശിപ്പിച്ചേനെ!

ബ്ലഡിലെ ആല്ക്കഹോൾ ടെസ്റ്റ് ചെയ്യണമോ, അതോ ആല്ക്കഹോളിലെ ബ്ലഡ് ടെസ്റ്റ് ചെയ്യണമോ എന്ന കൺഫ്യൂഷനിലായിരുന്നിരിക്കണം പോലീസ്!

ചാനൽചർച്ചകളിൽ ജെയ്ക്കാൻ ജാക്കിനെ അമ്പെ തോല്പിക്കാൻ പോന്ന പ്രകടനങ്ങളിലൂടെ പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കാനും, 2024-ൽ ഇന്ദ്രപ്രസ്ഥം പിടിച്ചടക്കാനിരിക്കുന്ന മൂത്ത മാക്രിസ്റ്റ് താത്വികാചാര്യന്റെ കാലശേഷം പോളിറ്റ് ബ്യൂറോ അംഗമായി ആജീവനാന്തം വിപ്ലവം പ്രസംഗിച്ചു് ജീവനാംശം വാങ്ങാനും പാർട്ടികോടതിവിധിപ്രകാരം ഉണ്ടായിരിക്കേണ്ട എല്ലാ നേതൃഗുണങ്ങളും തികഞ്ഞ ഒരു കക്ഷി!!

ഇന്ദ്രപ്രസ്ഥത്തിലെ അധികാരം 2024-ൽ മാർക്സിസ്റ്റ് പാർട്ടി പൂർണ്ണമായും പിടിച്ചടക്കിക്കഴിയുമ്പോൾ, കരിങ്കൊടിയും ചെങ്കൊടിയും കാട്ടി പാർട്ടിയുടെ യശസ്സു് വാനോളമുയർത്തിയ ഈ ധീരവീര ഒറ്റയാൻ പോരാളിയുടെ ഉന്മാദത്തിനുള്ള അംഗീകാരം എന്ന നിലയിൽ, പ്രധാനമന്ത്രി പദം നൽകി പാർട്ടി അദ്ദേഹത്തെ ആദരിക്കും എന്നാണെന്റെ പ്രത്യാശ.

അഞ്ചെട്ടു് കാട്ടാന ഒന്നിച്ചുവന്നാൽ എന്തൂട്ടു് കാട്ടാനാ എന്നപോലെ, ഒരാൾ തന്നെ അഞ്ചെട്ടു് ചോദ്യങ്ങൾ ഒന്നിച്ചു് ചോദിച്ചാൽ അടിപതറി, മറുപടി പറയാൻ വിമ്മിഷ്ടപ്പെടുന്ന ഒരു ഇരട്ടച്ചങ്കനു് മുഖ്യമന്ത്രിയാകാമെങ്കിൽ, ഒരു ഇരട്ടക്കൊടിയനു് ഇന്ദ്രപ്രസ്ഥത്തിലോ, അങ്കമാലിയിലോ, അണ്ടിമുക്കിലോ എവിടെ വേണമെങ്കിലും പ്രധാനമന്ത്രിയുമാകാം.

(ചിത്രം ഫെയ്‌സ്ബുക്കിൽ നിന്നും)

Image may contain: one or more people and people standing

September 21 2020 13:22

“പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചശേഷം അറബി കോളെജ് അദ്ധ്യാപകൻ മുങ്ങി.” – വാർത്ത

അറബി കോളെജ് അദ്ധ്യാപകരുടെ അരയിൽ, കുരങ്ങുകളികൊണ്ടു് ജീവിക്കുന്ന കുരങ്ങുകളിക്കാർ കുരങ്ങിന്റെ അരയിൽ ചുറ്റിക്കെട്ടുന്ന വള്ളി പോലെയോ, ഒരു മോചനം അസാദ്ധ്യമായവിധം കമ്മ്യൂണിസത്തിന്റെ നിത്യഅഡിക്റ്റുകളായി രൂപാന്തരം പ്രാപിച്ച ലൈംഗികകേളിക്കാരുടെ തീവ്രത അളക്കാൻ സുപ്രീം ലീഡർ കം സുപ്രീം ഫ്യൂറർ പിൺറോയ്-സെ-തൂങ്ങിനാൽ രൂപീകരികരിക്കപ്പെട്ട, “ശ്രീമതിബാല-ശ്രീമാൻബാലൻ” കമ്മീഷൻ, കേരള വനിതാ കമ്മീഷൻ, കേരള യുവജന കമ്മീഷൻ, തുടങ്ങിയ കമ്മീഷനുകളുടെ മൃഗരാജകടി പോലുള്ള അരക്കെട്ടുകളിൽ പ്രത്യയശാസ്ത്രപരമായി ചുറ്റിക്കെട്ടപ്പെട്ടിരിക്കുന്ന വടം പോലെയോ, പട്ടികജാതി-പട്ടികവർഗ്ഗപുനരുദ്ധാരണ കമ്മീഷന്റെ കഴുത്തിൽ ചുറ്റിക്കെട്ടപ്പെട്ടിരിക്കുന്ന കുരുക്കുപോലെയോ, (അഥവാ പട്ടികജാതികളെ പറ്റിക്കൽ, പട്ടികവർഗ്ഗങ്ങളെ ഒട്ടിക്കൽ തുടങ്ങിയ ശാസ്ത്രീയതകളുടെ കൃത്യമായ നിർവഹണം മറ്റെങ്ങുമില്ലാത്തവിധം അമിതമായ പ്രതിഫലം നല്കി ഭരമേല്പിക്കപ്പെട്ടിരിക്കുന്ന മറ്റേതൊക്കെയോ, എന്തൊക്കെയോ കമ്മീഷനുകളുടെ കഴുത്തിൽ ചുറ്റിക്കെട്ടപ്പെട്ടിരിക്കുന്ന കുടുക്കുപോലെയോ) ഒരു വള്ളി, ഒരു വടം, ഒരു കുരുക്കു്, ഒരു കുടുക്കു്, ഒരു മൂക്കുകയർ ഫിറ്റ് ചെയ്തുകൊണ്ടല്ലാതെ, നവകേരള”സ്വപ്ന”ലോകത്തിന്റെ “അഗാഥമായ” ആഴങ്ങളിലേക്കു് മനസ്സാവാചാകർമ്മണാ അറിയാതെ മുങ്ങുന്ന ഒരു ഉസ്താദിനെ, ഒരു നിഷ്കുവിനെ, അല്ലാഹുവിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു ദാസനെ, മുക്കുവർ വല വലിക്കുന്നതുപോലെ വലിച്ചു് കരയ്ക്കിട്ടു് വായിൽ നിന്നും വായിലേക്കു് “അകൃത്രിമമായ” ശ്വാസോച്ഛ്വാസം നൽകി രക്ഷപെടുത്തി സ്വർഗ്ഗത്തിലെ കാമഭ്രാന്തികളായ 72 ഹൂറികളുടെയും, മുട്ട പൊരിച്ചതുപോലുള്ള ബാലന്മാരുടെയും കടന്നാക്രമണങ്ങളിൽ നിന്നും രക്ഷപെടുത്താൻ കഴിയില്ലതന്നെ!

രത്നച്ചുരുക്കം: വടം പോലെ ബലമുള്ള വള്ളിയോ ചരടോ അരക്കെട്ടിൽ ചുറ്റാതെ ഓത്തുപള്ളിക്കൂടത്തിൽ എത്തുന്ന ഉസ്താദുകൾ മുങ്ങിച്ചാകാൻ സാദ്ധ്യതയുണ്ടു്!

September 21 2020 13:32

കേരളത്തിലെ രാഷ്ട്രീയവും മതപരവുമായ സമകാലിക സാഹചര്യങ്ങളിൽ, “Smiling Genital” അഥവാ “പുഞ്ചിരിക്കും ലിംഗം” എന്നൊരു ചാലഞ്ചിനു് ഭീമമായ വിപണന സാദ്ധ്യത കാണുന്നുണ്ടു്.

പരസ്യമായി കമാൻഡ് എക്കോണമിയിൽ വിശ്വസിക്കുകയും, രഹസ്യമായി മാർക്കറ്റ് എക്കോണമിയെന്ന സ്വപ്നസുന്ദരിയെ വാരിപ്പുണർന്നു് വ്യഭിചരിക്കുകയും ചെയ്യുന്ന സ്വർണക്കടത്തുകാരും, ഒളിച്ചുകടത്തപ്പെടുന്ന വിശുദ്ധവേദഗ്രന്ഥങ്ങളുടെ പാരായണപരായണത്തിലൂടെ മോക്ഷം നേടാമെന്നു് കരുതുന്ന, നെറ്റിയിൽ തഴമ്പുള്ള വ്യാജഭക്തരും, കള്ളക്കടത്തുകാരും എന്തുകൊണ്ടു് ഈ വിഷയത്തിന്റെ അഗാഥമായ അഗാധതകളിലേക്കു് മുങ്ങാംകുഴിയിടുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.

(ദുഷിപ്പിക്കുന്നവന്റെ കുമ്പസാരം: ഇക്കണക്കിനു് പോയാൽ, സ്വന്തമായി സ്വർണ്ണക്കടത്തില്ലാത്ത ഒരു വെറും പ്രോലെറ്റേറിയനായ എനിക്കു്, വളരെ ഡെലിക്കെയ്റ്റ് ആയ എന്റെ മനസ്സിലാകായ്മകളുടെ മൊത്തം ഡെയ്റ്റയും സുരക്ഷിതമായി സൂക്ഷിക്കാൻ, ഒരു ജീവകാരുണ്യപ്രവർത്തനം എന്ന നിലയിൽ അറിവില്ലാപ്പൈതങ്ങൾക്കു് സ്വന്തം ക്ലൗഡ് സെർവറിലൂടെ സമ്പൂർണ്ണമായ ഡെയ്റ്റ സംരക്ഷണം നല്കാൻ മാത്രമായി അമേരിക്കയിൽ കുറ്റിയടിച്ചിരിക്കുന്ന ഏതെങ്കിലും പ്രവാസികമ്മ്യൂണിസ്റ്റുകളുടെ I.T. കമ്പനികളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.)

September 22 2020 11:53

നിങ്ങൾ ചിരിക്കുകയോ, കരയുകയോ, തുള്ളിച്ചാടുകയോ, മുള്ളിച്ചാകുകയോ, എന്താണു് വേണ്ടതെന്നുവച്ചാൽ അതൊക്കെയും ചെയ്തുകൊള്ളൂ ഷഹോദരീ-ഷഹോദരങ്ങളേ! പക്ഷേങ്കി, അതിനുവേണ്ടി സഹലലോകത്തെയും ചിരിക്കാനും, കരയാനും, തുള്ളിച്ചാടാനും, മുള്ളിച്ചാകാനുമെല്ലാം ചാലഞ്ച് ചെയ്യേണ്ട, അഥവാ അറിവിൽ ശിശുക്കളായ അവരെ അതിനായി പ്രലോഭിപ്പിക്കുന്ന വിധത്തിൽ പോര്‍വിളികളും വെല്ലുവിളികളും നടത്തേണ്ട വല്ല കാര്യവുമുണ്ടോ ഷഹോദരീ-ഷഹോദരങ്ങളേ?

ഏകദൈവമായ അല്ലാഹുവിന്റെയും, ഇതുവരെ ലോകത്തിൽ ജനിച്ചുമരിച്ച മറ്റെല്ലാ ഏകദൈവങ്ങളുടെയും നാമത്തിൽ, അഥവാ നാമങ്ങളിൽ ആദ്ധ്യാത്മികമായ ഹൃദയവേദനയോടെ ഞാൻ നിങ്ങളോടു് ചോദിക്കുകയാണു്: “നിങ്ങൾക്കു് മരിക്കേണ്ടേ ഷഹോദരീ-ഷഹോദരങ്ങളേ!?”

September 22 2020 19:03

ഖുർആന്റെ മറവിൽ സ്വർണ്ണക്കടത്തു് നടന്നിട്ടുണ്ടാവാം. തനിക്കു് പങ്കില്ലെന്നു് ജലീൽ – വാർത്ത

തനിക്കു് പങ്കു് കിട്ടിയില്ല എന്നാവും അദ്ദേഹം ഉദ്ദേശിച്ചതു്. ജനാബ് സഖാവു് പറഞ്ഞതു് സത്യമെങ്കിൽ, അതു് മര്യാദകേടായിപ്പോയി എന്നേ പറയാനുള്ളു. ഉന്നതവിദ്യാഭ്യാസമന്ത്രി എന്ന പരിഗണനയെങ്കിലും സ്വർണ്ണക്കടത്തുകാർ ജനാബിനു് നൽകേണ്ടതായിരുന്നു. ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പേരിൽ നടത്തപ്പെടുന്ന സ്വർണ്ണക്കടത്തുകളുടെ ലാഭവിഹിതമെന്നോണം ഒരു പവന്റെ ഒരു മാലയെങ്കിലും വിദ്യാഭ്യാസ മന്ത്രിക്കു് നൽകി നന്ദി പറഞ്ഞു് അനുഗ്രഹം വാങ്ങിയിരുന്നെങ്കിൽ, “ഇതാണു് കള്ളക്കടത്തു്, ഇതാവണം കള്ളക്കടത്തു്” എന്നു് ജനം ആർപ്പിട്ടേനെ! അതാണു് നാട്ടുനടപ്പു്. പക്ഷേ, ഇവിടെ നല്ലനടപ്പു് സംബന്ധിച്ചു് പാലിക്കപ്പെടേണ്ട എല്ലാ പ്രോട്ടോക്കോളുകളും മൃഗീയമായി ലംഘിക്കപ്പെട്ടു എന്നുവേണം അനുമാനിക്കാൻ.

ക്രൂരമായ ഈവക പെരുമാറ്റച്ചട്ടലംഘനങ്ങളെല്ലാം അല്ലാഹു എന്നൊരുത്തൻ മുകളിലിരുന്നു് കാണുന്നുണ്ടെന്നോർത്താൽ സ്വർണ്ണക്കടത്തുകാർക്കു് നല്ലതു്.

September 23 2020 11:07

മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുന്നു:

>>>യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമി. ഇതിൻ്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ പ്രതിഭ ധനരായ വ്യക്തികളുമായി ഓൺലൈൻ സംവാദമുൾപ്പെടെ അക്കാദമി സജ്ജീകരിക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം നാളെ (23-09-2020) വൈകുന്നേരം 5.30 ന് ഓൺലൈനിലൂടെ നിർവഹിക്കും. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സിനിമാ താരം ശ്രീ.കമൽ ഹാസൻ സംവദിക്കും.#100ദിവസങ്ങൾ#100പദ്ധതികൾ<<<

100 ദിവസങ്ങൾ കൊണ്ടു് 100 പദ്ധതികൾ ഉദ്ഘാടനം ചെയ്യുക എന്നൊക്കെപ്പറഞ്ഞാൽ ഇത്തിരി കടുത്ത കയ്യാണേ! എല്ലായിടത്തും ഒരാൾ തന്നെ ഓടിയെത്തണ്ടേ? കാളവണ്ടിയോടു് ലംബോർഗിനിയുടെ സ്പീഡിൽ ഓടാൻ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? കലുങ്കിനു് തറക്കല്ലിടൽ, പള്ളിക്കു് മൂലക്കല്ലിടൽ, പ്രതിമകളുടെ അനാച്ഛാദനങ്ങൾ, പത്രസമ്മേളനങ്ങൾ, ഓൺലൈൻ സംവാദങ്ങൾ അങ്ങനെ എന്തെന്തെല്ലാം ഉത്തരവാദിത്വങ്ങൾ!

പോരെങ്കിൽ, ആരുടെ ആയാലും, പ്രവാചകന്റെ ആയാലും രോമം ഒരു ബോഡി വേസ്റ്റ് ആണെന്നും, കത്തിച്ചാൽ കത്തുമെന്നും കെമിസ്ട്രി ലബോറട്ടറിയിൽ പലയിനം രോമങ്ങൾ ബൻസൻ ബർണറിൽ കത്തിച്ചുതെളിയിച്ചു് മുടിപ്പള്ളി ഭക്തരായ മുസ്ലീം സമൂഹത്തെ അടിയന്തിരമായി ബോദ്ധ്യപ്പെടുത്താനുള്ള സമയവും കണ്ടെത്തണം!

ഭാഗ്യത്തിനു്, യുവജനതക്കു് ശാസ്ത്രീയവും ഭരണഘടനാപരവുമായ അറിവുകളും പരിശീലനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റയ്ക്കു് പകർന്നുനൽകേണ്ടതില്ല. ആവക കാര്യങ്ങളിൽ യുവജനതക്കു് ക്ലാസ്സെടുക്കാൻ വിവരവും വിദ്യാഭ്യാസവുമുള്ള ധാരാളം എക്സ്പെർട്ടുകൾ പാർട്ടിക്കു് മന്ത്രിസഭയിലുമുണ്ടു്, നിയമസഭയിലുമുണ്ടു്. ഉദാഹരണത്തിനു്, നിയമനിർമ്മാണസഭയിലെ കയ്യാങ്കളികളും തല്ലിത്തകർക്കലുകളും വഴി വിവിധയിനം അറിവുകളും പരിശീലനങ്ങളും സ്വായത്തമാക്കിയിട്ടുള്ള സാമാജികർക്കു് ഭരണഘടനാപരമായ വിഷയങ്ങളിൽ യുവജനതക്കു് സമഗ്രമായ വിദ്യാഭ്യാസം നൽകി ബോധവത്കരിക്കാൻ കഴിയും.

മന്ത്രിസഭാംഗങ്ങൾ വിവിധങ്ങളായ ശാസ്ത്രവിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യമുള്ളവരായതിനാൽ, അക്കാര്യത്തിലും ഒരു ഇച്ഛാഭംഗത്തിന്റെ ആവശ്യമില്ല. താഴെക്കൊടുക്കുന്ന ലിസ്റ്റ് അപൂർണ്ണമെങ്കിലും അത്യാവശ്യം ബോദ്ധ്യപ്പെടാൻ അതു് മതിയാകേണ്ടതാണു്.

മന്ത്രിമാർ, ഫാക്കൽറ്റികൾ, സാദ്ധ്യതകൾ (ബ്രാക്കറ്റിൽ സ്പെഷ്യാലിറ്റി):

പിണറായി വിജയൻ – മെറ്റലർജി (വെപൻറി)

കെ. കെ. ശൈലജ – മെഡിസിൻ (കൊറോണ)

ഇ. പി. ജയരാജൻ – ഹെവി ഇൻഡസ്ട്രീസ് (ബോക്സിങ്, ഡാൻസ്)

എ. കെ. ബാലൻ – ആന്ത്രപ്പോളജി (തീവ്രതാമാപിനി)തോമസ് ഐസക്ക് – ഇക്കണോമിക്സ് (കടം, മദ്യം, ഭാഗ്യക്കുറി) എം. എം. മണി – ഹൈഡ്രോഇലക്ട്രിസിറ്റി (ഷട്ടർ)

കെ. ടി. ജലീല്‍ – ഹയർ എജ്യുക്കേഷൻ (ഖുർആൻ, ഈന്തപ്പഴം)

ജി. സുധാകരന്‍ – പൊതുമരാമത്തു് (കാവ്യസൃഷ്ടി)

ജെ. മെഴ്‌സിക്കുട്ടിയമ്മ – പരമ്പരാഗതവ്യവസായം (മീൻ)

രാമചന്ദ്രൻ കടന്നപ്പള്ളി – പുരാവസ്തു (തുറമുഖം)

വി. എസ്. സുനിൽ കുമാർ – അഗ്രികൾച്ചർ (ജൈവം)

എ. കെ. ശശീന്ദ്രന്‍ – ഗതാഗതം, (ജലം) … … …

കമ്പ്യൂട്ടർ, ട്രാക്ടർ, വ്യവസായവികസനം, ശൂന്യാകാശത്തിലേക്കു് വാണം വിടൽ തുടങ്ങിയ ശാസ്ത്രീയ വിഷയങ്ങളിലും, സമരം, ഹർത്താൽ, വെട്ടു്, കുത്തു്, കൊല, ബലാൽസംഗം, പെഡോഫീലിയ മുതലായ “പൗരാവകാശങ്ങളിലും”, അനുഭവജ്ഞാനത്തിലധിഷ്ഠിതമായ അറിവുകളും പരിശീലനങ്ങളും പകർന്നുനൽകി യുവജനതയെ ഉത്തമപൗരന്മാരാക്കിത്തീർക്കുക എന്നതു് ഏതൊരു നാടുവാഴിയും പിന്തുടരേണ്ടുന്ന ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല.

September 24 2020 12:04

“സർക്കാരിന്റെ മായാജാലം! ഇങ്ങനെ പലതും ഇവിടെ നടക്കുന്നുണ്ടു് നിങ്ങൾക്കറിയോ?” എന്നൊരു വാർത്ത കണ്ടു.

#100ദിവസങ്ങൾ #100പദ്ധതികൾ എന്ന വൻ പ്രോജക്ടിൽ ആദ്യം വിരിഞ്ഞ സ്വർണ്ണമണിയാണോ അതെന്നറിയില്ല. ഏതായാലും, No.1 കേരളത്തിന്റെ മണ്ടയിൽ ചാർത്തപ്പെടുന്ന ഒരു പൊൻതൂവലാണതെന്നു് നിസ്സംശയം പറയാം. “ഉഗ്രം, ഉജ്ജ്വലം, ഉദാത്തം, ഉത്തമം, ഉലക്ക”!

കെ. എസ്. ആർ. ടി. സി. ബസുകൾ നശിച്ചു് പോകാനിടവരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന, “ഫുഡ് ട്രക്ക് ” എന്നൊരു നൂതനമായ പദ്ധതിക്കാണു് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതു്. മിൽമയുമായി ചേർന്നു്, കെ. എസ്. ആർ. ടി. സി. ബസുകൾ രൂപമാറ്റം വരുത്തി വിൽപനകേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണു് “ഫുഡ് ട്രക്ക്”. അതിന്റെ ഭാഗമായി കൂടുതൽ പേർക്കു് തൊഴിൽ നൽകാനും, ജനങ്ങൾക്കും “ഫുഡ് ട്രക്ക്” തൊഴിലാളികൾക്കും യഥേഷ്ടം ഫുഡടിക്കാനും കഴിയുമെന്നാണു് സർക്കാരിന്റെ കണക്കുകൂട്ടൽ. ഒരു പൊതുമേഖലാസ്ഥാപനം എന്ന നിലയിൽ “ഫുഡ് ട്രക്ക്” പദ്ധതി കെ. എസ്. ആർ. ടി. സി.-ക്കു് തുല്യമായൊരു ക്രെഡിറ്റബിലിറ്റി ലെവലിലേക്കു് വളരെ വേഗം വളരുമെന്നു് റേയ്റ്റിങ്‌ ഏജൻസികൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ!

#100ദിവസങ്ങൾ #100പദ്ധതികൾ എന്ന വൻ പ്രോജക്ടിൽ അടുത്ത നമ്പറായി വിരിയിച്ചെടുക്കേണ്ടുന്ന പൊന്മണി, വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്ററിന്റെ പുനരുപയോഗയോഗ്യമാക്കൽ പദ്ധതിയായിരിക്കണമെന്നാണു് വ്യക്തിപരമായി എന്റെ അഭിപ്രായം. തുരുമ്പെടുത്തു് നശിച്ചു് പോകുന്നതിനുമുൻപേ അതു് വിലയ്ക്കുവാങ്ങി, അകത്തുള്ള ഫർണീച്ചറെല്ലാം പുറത്തെടുത്തശേഷം, പകരം ഒരു ചായക്കടമേശയും അതിന്റെ ഇരുപക്ഷങ്ങളിലുമായി ഓരോ ബഞ്ചും, ഒരു കേരളസ്റ്റൈൽ സമോവറും, ഒരു ഗ്യാസടുപ്പും ഫിറ്റുചെയ്താൽ, “പറന്നുപറന്നുപറന്നുചെല്ലാൻ പറ്റാത്ത കാടുകളിലേക്കു്” ഹെലിക്കോപ്റ്ററിൽ പറന്നുപറന്നുപറന്നുപോയി അവിടെ കൂടുകൂട്ടിയിരിക്കുന്ന ഈനാംപേച്ചികൾക്കും മരപ്പട്ടികൾക്കും കട്ടൻചായയും പരിപ്പുവടയും ദേശാഭിമാനിപ്പത്രവും വിതരണം ചെയ്യാൻ കഴിയും. മേല്പറഞ്ഞ ബഞ്ചുകളിൽ തനതു് കേരള മോഡലിൽ ചടഞ്ഞിരുന്നു് രാഷ്ട്രീയചർച്ചകൾ നടത്താൻ പറ്റുമെന്നുള്ളതുകൊണ്ടു് ഈ അറേഞ്ച്മെന്റിനു് UN -ൽ നിന്നും കേരളത്തിന്റെ “കൾച്ചറൽ ഹെറിറ്റേജ്” എന്ന നിലയിൽ സംരക്ഷണം ലഭിക്കാനും സാദ്ധ്യതയുണ്ടു്.

ഭാരതത്തിലെ കാർ മാർക്കറ്റിന്റെ മൊണോപൊളി അംബാസഡർ കാർ കയ്യടക്കിയിരുന്ന കാലത്തു്, പുതിയ കാർ വാങ്ങിയാൽ മലയാളി ആദ്യം ചെയ്തിരുന്നതു് അതിന്റെ സീറ്റുകളും കുടല്മാലകളും പുറത്തെടുത്തശേഷം, “കാഞ്ചീപുരം” വർണ്ണങ്ങളിലുള്ള “ഫാഷനബിൾ” സീറ്റുകൾ ഫിറ്റ് ചെയ്യുകയും, ദൈവചിത്രങ്ങൾ, പൂമാലകൾ, ജപമാലകൾ, കൊന്തമാലകൾ, രുദ്രാക്ഷമാലകൾ തുടങ്ങിയ കിടുമണികൾ കെട്ടിത്തൂക്കുകയും ചെയ്യുകയായിരുന്നതിനാൽ, ഹെലിക്കോപ്റ്ററിനെ ചായക്കടയാക്കി മാറ്റൽ കേരളീയർക്കു് ഒരു പുതുമയാകാൻ വഴിയില്ല. അതിനാൽ, അതിനെതിരേ സമരം നടത്തേണ്ടിവരികയോ, ഒപ്പുകൾ ശേഖരിക്കേണ്ടിവരികയോ ഒക്കെ ചെയ്യേണ്ടിവരുമെന്ന ഭയത്തിന്റെ ആവശ്യവും വരുന്നില്ല. കാർ മാർക്കറ്റിലേക്കു് വൈദേശികമായ കമ്പനികൾ കടന്നുവരാൻ തുടങ്ങിയതോടെയാണു് കാർ ബ്യൂട്ടീഷൻസിനു് ഡിമാൻഡ് കുറഞ്ഞതു്. ഇപ്പോൾ, ചന്തിക്കും മുതുകിനും വലിയ സുഖമൊന്നും കിട്ടിയില്ലേലും വേണ്ടില്ല, സീറ്റിന്റെ ഭംഗി പൊടിപിടിച്ചു് മങ്ങിപ്പോകാതിരുന്നാൽ മതി എന്ന ചിന്തയിൽ, ഒറിജിനൽ സീറ്റ് കവറിനെ പൊതിയുന്ന പ്ലാസ്റ്റിക്ക് പാളിയിൽ ചാരിയിരുന്നു് ചാരുശീലരാകുന്നതാണു് ആളുകളുടെ രീതി! ആളുകൾ എന്നും ആളുകൾ തന്നെ! ഒരു മുതുകു്, രണ്ടു് ചന്തികൾ, രണ്ടു് വൃക്കകള്‍, രണ്ടു് കൈകൾ, രണ്ടു് കാലുകൾ, രണ്ടു് കണ്ണുകൾ, രണ്ടു് തുളകളുള്ള ഒരു മൂക്കു്, ഒരു തല, ഒരു ചങ്കു്. നമുക്കു് ഇഷ്ടമായാലും ഇല്ലെങ്കിലും, അങ്ങനെയൊക്കെയാണു് കാര്യങ്ങളുടെ പോക്കു്.

പത്തോ ഇരുപതോ പുതിയ വോൾവോ ബസുകൾ വാങ്ങി കോഴിക്കൂടുകളാക്കി രൂപാന്തരപ്പെടുത്തി, പത്തോ നൂറോ തുർക്കിക്കോഴികളെ അതിലിട്ടു് വളർത്തിയാൽ, മാംസമായും മുട്ടയായും എല്ലായും പപ്പായും നല്ല ലാഭമുണ്ടാക്കാമെന്നു് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളാരും എന്തുകൊണ്ടു് അദ്ദേഹത്തെ ഉപദേഷ്‌ടിക്കുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. ഒരുപക്ഷേ, മുഖ്യമന്ത്രിക്കു് ഒരു തുർക്കിക്കോഴിവളർത്തൽ ഉപദേഷ്ടാവിനെ അഡീഷണലായി വയ്ക്കാനുള്ള തുക സംസ്ഥാനബജറ്റിൽ വകയിരുത്താൻ ധനകാര്യമന്ത്രി മനഃപൂർവ്വം വിട്ടുപോയതായിരിക്കും.

അതെന്തായാലും, മുഖ്യമന്ത്രിയുടെ നിർണ്ണായകമായ #100ദിവസങ്ങൾ#100പദ്ധതികൾ എന്ന വൻ പ്രോജക്ടിൽ “വോൾവോബസ്-തുർക്കിക്കോഴി” പദ്ധതികൂടി ഉൾപ്പെടുത്തിയാൽ, അതു് കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ മുഖച്ഛായ, ആരും അറിയാതിരിക്കാൻ അതിരാവിലെ പ്ലാസ്റ്റിക്ക് സർജന്റെ പ്രാക്റ്റീസിൽ തലയിൽ മുണ്ടിട്ടുപോയി മുലമൂക്കുചെവികളും, സെക്ഷ്വലി റെലെവന്റായ മറ്റു് ബയോളോജിക്കൽ ഏരിയകളിലെ ആട്രിബ്യൂട്ടുകളുമെല്ലാം ചെത്തിയൊതുക്കി, തേച്ചുമിനുക്കി അനന്യസാധാരണമാംവിധം മനോഹരമാക്കി മാദകത്തിടമ്പായി രൂപാന്തരപ്പെട്ട മിസ്സ് ശൂർപ്പണഖയെപ്പോലെ, ആരുകണ്ടാലും മോഹിച്ചുപോകുന്ന ഒരു സൗന്ദര്യധാമമായി നവോത്ഥാനകേരളം മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട.

September 25 2020 12:18

പ്രബുദ്ധകേരളത്തിലെ ജനകോടികളെ ഒരുവഴിയ്ക്കാക്കുന്നതിനായി മാക്രിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്ന നവോത്ഥാനപ്രോജക്ടാണു് “നൂറു് ദിവസങ്ങൾ, നൂറു് പദ്ധതികൾ”!

പക്ഷേ, സുബോധം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത വോട്ടേഴ്‌സിന്റെ ദൃഷ്ടിയിൽ, മാക്രിസ്റ്റ് മുഖ്യമന്ത്രി സഖാവു് “ഇരട്ടച്ചങ്കന്റെ” ഇരട്ടച്ചന്തി ടർക്കിവിരിച്ച മുഖ്യമന്ത്രിക്കസേരയിൽ വീണ്ടും ഉറപ്പിക്കുന്നതിനായി, “സമ്പൂർണ്ണവിദഗ്ദ്ധർ” എന്ന ഹോളിവുഡ് ഫിലിമിലെ അഭിനയത്തിനു് ഒസ്കാർ അവാർഡുകൾ നേടിയിട്ടുള്ളവരെന്നു് സ്വയം അവകാശപ്പെടുന്ന, സത്യത്തിൽ “അഖിലേന്ത്യാ” മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂലിത്തൊഴിലാളികൾ മാത്രമായ ഉപദേഷ്ടക-സാമൂഹിക-കൊറോണവൈറസുകളാൽ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്ന, അസംബന്ധങ്ങളുടെ ആകെത്തുകയായ മധുരമനോഹര കമ്മ്യൂണിസ്റ്റ് ഉട്ടോപ്യൻ സ്വപ്നങ്ങളുടെ മോഹാവേശപ്രഖ്യാപനങ്ങൾ മാത്രമാണവ!!

ഇക്കാര്യം നേരത്തെ കാലത്തേ തിരിച്ചറിഞ്ഞാൽ, ലോകത്തിലെ മറ്റെത്രയോ ജനസമൂഹങ്ങൾ കമ്മ്യൂണിസത്തിന്റെ കിരാതഭരണങ്ങൾ വഴി അനുഭവിച്ചറിഞ്ഞതുപോലെ, മലയാളികൾക്കും ഭാവിയിൽ അനുഭവിച്ചറിഞ്ഞു് ദുഃഖിക്കേണ്ടിവരില്ല. അല്പം “വൾഗർ” ആയ മണിയൻ മോഡൽ “വൺ ടൂ ത്രീ” നാടൻ ഭാഷ ഉപയോഗിച്ചു് പറഞ്ഞാൽ, “മുന്നിലിടും കൈ മുന്നിലിട്ടില്ലെങ്കിൽ, പിന്നെയിടും കൈ കൂതീലു്” എന്ന യൂണിവേഴ്സൽ ട്രൂഥ് മറക്കാതിരുന്നാൽ മലയാളികൾക്കു് നന്നു്!

September 26 2020 10:27

“മനുഷ്യൻ അധഃപതിച്ചാൽ കമ്മ്യൂണിസ്റ്റാകും, കമ്മ്യൂണിസ്റ്റ് അധഃപതിച്ചാൽ മൃഗമാകും.” സുകുമാർ അഴീക്കോടു് ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ടത്രെ!

സുകുമാർ അഴീക്കോടിന്റെ ഈ പ്രസ്താവന രണ്ടു് കാരണങ്ങൾ കൊണ്ടു് അത്ര ശരിയല്ല എന്നാണെന്റെ പക്ഷം.

ഒന്നു്, കമ്മ്യൂണിസ്റ്റുകൾക്കു് ഇതിൽക്കൂടുതൽ അധഃപതിക്കാനാവില്ല. അധഃപതിച്ചധഃപതിച്ചു് അധഃപതനത്തിന്റെ അടിത്തട്ടിൽ എത്തിയവർ ഇനി എങ്ങോട്ടേയ്ക്കു് അധഃപതിക്കാൻ? ഉത്തരധ്രുവത്തിനപ്പുറം വടക്കോട്ടോ, ദക്ഷിണധ്രുവത്തിനപ്പുറം തെക്കോട്ടോ മനുഷ്യനു് യാത്രചെയ്യാൻ കഴിയുമോ?

രണ്ടു്, മനുഷ്യരിൽ നിന്നും വ്യത്യസ്തമായി, മൃഗങ്ങൾ ആയിരിക്കാറേയുള്ളു, അധഃപതിക്കാറില്ല.

September 26 2020 12:12

“മാണി സാറിന്റെ കുടുംബത്തോട് സി.പി.എം മാപ്പ് പറയണം. – ഒരു തെറ്റും ചെയ്യാത്ത ആ മനുഷ്യനെ വേട്ടയാടി.” – ഉമ്മൻ ചാണ്ടി

പറ്റിയ പാർട്ടിയോടാണു് മാപ്പു് പറയാൻ ആവശ്യപ്പെടുന്നതു്! പാർട്ടിയെ വെള്ളപൂശി സംരക്ഷിക്കാൻ അതാവശ്യമാണെന്നു് തോന്നിയാൽ, ഏതു് കൊലപാതകിയെയും, വേണ്ടിവന്നാൽ സുപ്രീം കോടതിവരെപ്പോയി – പാർട്ടി അധികാരത്തിലിരിക്കുന്ന സമയത്താണെങ്കിൽ പൊതുമുതൽ പോലും മുടക്കി – കേസുനടത്താൻ മടിക്കാത്ത ഒരു “ബീപ്-പ്ലവ” ഡ്രാക്കുളപ്പാർട്ടിയോടാണു് മാപ്പു് പറയാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നതു്!

പാർട്ടിയെ പൗഡർപൂശി സംരക്ഷിക്കാൻ അതാവശ്യമാണെന്നു് തോന്നിയാൽ, ആയിരം വട്ടം വീണാലും, ഓരോ വട്ടവും തട്ടിപ്പിടഞ്ഞെണീറ്റു് “വീഴ്ച പറ്റി, വീഴ്ച പറ്റി, മാപ്പുനൽകൂ മഹാമതേ, മാപ്പുനൽകൂ ഗുണനിധേ” എന്നു് കരഞ്ഞുവിളിച്ചു് മാപ്പിരക്കാൻ ഉളുപ്പോ മടുപ്പോ ഇല്ലാത്തതും, പഴയ ഇറ്റാലിയൻ മാഫിയാ മോഡലിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നതുമായ ഒരു പക്കാ ക്രിമിനൽ രാഷ്ട്രീയ സംഘത്തോടാണു് മാപ്പു് പറയാൻ മനുഷ്യൻ ആവശ്യപ്പെടേണ്ടതു്!

നീതിന്യായവ്യവസ്ഥയുടെ നേരിയ ലാഞ്ഛനയെങ്കിലും നിലവിലിരിക്കുന്ന ഏതൊരു ജനാധിപത്യസമൂഹത്തിലും, അഴിമതിയാരോപണം നേരിടേണ്ടി വരുന്ന ഏതൊരു ഗവണ്മെന്റും പണ്ടേയ്ക്കുപണ്ടേ രാജി വച്ചൊഴിയുമായിരുന്ന സാഹചര്യങ്ങളിൽ, യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെ, (മനഃസാക്ഷി എന്നൊന്നില്ലാത്തവർക്കു് എന്തു് മനഃസാക്ഷിക്കുത്തു്!?) അധികാരത്തിന്റെ അഴകാർന്ന “സ്വപ്നസ്വർണ്ണ” സിംഹാസനങ്ങളിൽ കിനാവള്ളിപോലെ പടർന്നുപന്തലിച്ചു് വാണരുളി സുഖിക്കുന്ന അൺസ്ക്ര്യൂപ്യുലസായ കുറേ ക്രിമിനലുകളുടെയും, ആ രക്തരക്ഷസുകളെ നിരുപാധികം സപ്പോർട്ട് ചെയ്യുന്ന അതിലേറേ കംപ്ലീറ്റ് ഊളകളുടെയും ലോകത്തിലാണു്, അതേ നീരാളിപ്പാർട്ടി മനഃപൂർവ്വം ആസൂത്രണം ചെയ്ത അക്ഷന്തവ്യമായ കുറ്റകൃത്യങ്ങളുടെ പേരിൽ മാപ്പു് പറയാൻ ഒരുവൻ ആവശ്യപ്പെടേണ്ടതു്!!

September 26 2020 14:01

“ലിംഗത്തിനു് തുമ്പുള്ളതുകൊണ്ടു് ചിന്തകൾക്കും പ്രവൃത്തികൾക്കും തുമ്പുണ്ടായിരിക്കണമെന്നോ, ലിംഗത്തിനു് തുമ്പില്ലാത്തതുകൊണ്ടു് ചിന്തകൾക്കും പ്രവൃത്തികൾക്കും തുമ്പോ തുമ്പിതുള്ളലോ ഇല്ലാതിരിക്കണമെന്നോ നിർബന്ധമില്ല.” – വാത്സ്യായന മഹർഷി

September 27 2020 13:22

നവോത്ഥാനകേരളത്തിന്റെ സാംസ്കാരികനഭസ്സിൽ മിന്നിത്തിളങ്ങുന്ന താരങ്ങളെ കാണുമ്പോൾ, എനിക്കും അതുപോലൊന്നു് മിന്നിത്തിളങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു് ഒന്നല്ല, രണ്ടല്ല, മൂന്നുപ്രാവശ്യം ഞാൻ നെടുവീർപ്പിട്ടിട്ടുണ്ടു്. പക്ഷേ, എന്തുകൊണ്ടു് എനിക്കതിനു് കഴിയുന്നില്ല എന്ന പ്രശ്‍നത്തിന്റെ മൂലത്തിലേക്കു് ആഴ്ന്നിറങ്ങി, അതിന്റെ ഉത്തരീയം ഉരിഞ്ഞു് വിശദമായി വിശകലനം ചെയ്യാൻ എന്തുകൊണ്ടോ എനിക്കു് ഇതുവരെ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണു്, മൂന്നിനം കൊടുങ്ങല്ലൂർ ദേവിമാരും, ഒരിനം പൂരപ്പാട്ടു് ദേവനും സമുചിതം സമ്മേളിച്ചു് ഷൂട്ട് ചെയ്ത ഒരു “അടി സക്കേ” വീഡിയോ എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീം നിറയെ പാറിപ്പറക്കാൻ തുടങ്ങിയതു്! അതോടെ, ഇടതുപക്ഷകേരളത്തിന്റെ സാംസ്കാരികവിഹായസ്സിൽ റാകിപ്പറക്കുന്ന ചെമ്പരുന്തുകളും, മൂളിപ്പറക്കുന്ന ചെമ്പോത്തുകളുമെല്ലാം ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നു് മനസ്സിലാക്കാൻ എനിക്ക്‌ കഴിഞ്ഞു. നമഹഃ നമഹഃ ഡിങ്കദേവായ നമഹഃ!

പ്രബുദ്ധകേരളത്തിലെ സാംസ്കാരികനക്ഷത്രങ്ങളുടെ സ്വർണ്ണമയമായ സ്വപ്നലോകത്തിലേക്കു് റാകിപ്പറക്കാനുള്ള എന്റെ മരണപ്പാച്ചിൽ ഇതാ തുടങ്ങിക്കഴിഞ്ഞു! സകലലോകത്തിന്റെയും കർത്താവായ യേശുമശിഹ ഒരു കഴുതയോടുള്ള അദ്ദേഹത്തിന്റെ ദൈവികസ്നേഹം മൂലം അതിന്റെ മുതുകിൽക്കയറി, റോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന യെരുശലേം പട്ടണത്തിന്റെ പ്രവേശനകവാടങ്ങളിലേക്കു് പച്ചിലകളും പച്ചക്കറികളും പഴവർഗ്ഗങ്ങളും വീശി തന്നെ അനുഗമിക്കുന്ന, താൻ വാഗ്ദാനം ചെയ്ത സ്വർഗ്ഗരാജ്യത്തിന്റെ നിത്യാവകാശികളായ പോരാളിഷാജികളോടൊപ്പം പടയോട്ടം നടത്തിയതുപോലെ, ഞാൻ ഇന്നു്, ഈ നിമിഷം തുടങ്ങിയിരിക്കുന്ന ഈ അശ്വമേധത്തിൽനിന്നും എന്നെ പിന്തിരിപ്പിക്കാമെന്നോ പിടിച്ചുനിർത്താമെന്നോ ഉള്ള വ്യാമോഹം ആർക്കും വേണ്ട.

ചോര ചീറ്റുന്നതു് കാണുമ്പോൾ, കുഞ്ഞുങ്ങളും, ഫെമിനിസ്റ്റുകളല്ലാത്ത സ്ത്രീകളും ബോധം കെട്ടുവീഴുമെന്നു് കേട്ടിട്ടുള്ളതിനാൽ, ആ ജനുസ്സിൽ പെട്ട ആരെങ്കിലും എന്റെ ജൈത്രയാത്രയുടെ രാജവീഥിക്കു് നെടുകേ അബദ്ധവശാൽ പെട്ടുപോയിട്ടുണ്ടെങ്കിൽ, അവർ ജനാബ് മാമുക്കോയയെയും, കീലേരി അച്ചുമാമയെയും മാതൃകയാക്കി അല്പം സൈഡിലേക്കു് മാറിനിന്നോളീ!

കല്യാണത്തിന്റെ തിരക്കിനിടയിൽ താലി കെട്ടാനുള്ള സമയം കിട്ടിക്കോളണമെന്നില്ല എന്നപോലെ, അശ്വമേധത്തിന്റെ തിരക്കിനിടയിൽ നവോത്ഥാനകേരളത്തിലെ ആംബ്യുലൻസ് നമ്പറായ108 വിളിക്കാനും, ബോധംകെട്ട മൊത്തം സ്ത്രീകളെയും ഡ്രൈവറെക്കൊണ്ടു് ബലാൽസംഗം ചെയ്യിപ്പിക്കാനും മറ്റുമുള്ള സമയം എനിക്കു് കിട്ടിയെന്നു് വരില്ല.

P. S.

ഒരു ചോദ്യം ബാക്കിയുണ്ടു്: അധികാരിവർഗ്ഗത്തിന്റെ ആസനത്തെ പൊള്ളിക്കുന്ന രാഷ്ട്രീയവും, സാമ്പത്തികവും, “ഡിപ്ലോമാറ്റിക്കുമായ” ഇടപാടുകളിൽ നിന്നും പൊതുജനം എന്ന നിത്യകഴുതകളുടെ ശ്രദ്ധ തിരിച്ചുവിടാനായി നടത്തപ്പെടുന്ന വിവിധയിനം മാന്യോവറുകൾക്കുള്ള പ്രതിഫലം, പൊതുസമൂഹത്തെ ആകെമൊത്തം ആംബ്യുലൻസിലിട്ടു് വ്യഭിചരിക്കുന്നതിനു് തുല്യമായ ആ നികൃഷ്ടജോലി ഏറ്റെടുക്കുന്ന സാമൂഹ്യവിരുദ്ധർക്കു് നല്കപ്പെടുന്നതു് ദിവസക്കൂലിയായോ, അതോ അടങ്കൽത്തുകയായോ?

September 28 2020 10:22

പ്രകാശത്തിന്റെ കാര്യം പോലെയാണു് ദൈവത്തിന്റെ കാര്യവും. റിഫ്ലക്ഷൻ, റിഫ്രാക്ഷൻ, ഡിഫ്രാക്ഷൻ, പോളറൈസേഷൻ, ഇന്റർഫേറെൻസ് ഇത്യാദി ഫിനോമിന വഴി പ്രകാശം തന്റെ അസ്തിത്വത്തിന്റെ വിവിധ ഭാവങ്ങൾ പ്രദർശിപ്പിക്കുമ്പോൾ, മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ഇരുന്നാണു് ദൈവം തന്റെ സർവ്വവ്യാപിത്വത്തിന്റെ മഹത്വം മാനിഫെസ്റ്റ് ചെയ്യുന്നതു്. ആ ദൈവത്തിനു് സിമന്റിലും കമ്പിയിലും മണലിലും തട്ടിക്കൂട്ടിയ പാലത്തിൽ ഇരുന്നും സ്വയം പ്രദർശിപ്പിക്കാം.

പണിയാശാന്റെ മഹാമനസ്കത മൂലം ആവശ്യത്തിലേറെ മണൽ ചേർത്തതുകൊണ്ടോ, മറ്റു് സാങ്കേതികവിദഗ്ദ്ധരുടെ സമയോചിത ഇടപെടൽ വഴിയോ പാലം തകർന്നുവീണാൽ അതിന്റെ പേരിൽ, ഈ പൊളിഞ്ഞ പാലത്തിൽ ഞാനിരിക്കില്ല എന്നു് തീരുമാനിച്ചു് ഒരു പാവം പാലത്തെ കൈവിടാൻ മാത്രം ചീപ്പല്ല ദൈവം. എവിടെ, എപ്പോൾ ഇരിക്കണം എന്നു് തീരുമാനിക്കുന്നതു് ദൈവമാണു്, മനുഷ്യരല്ല. അതുകൊണ്ടു്, ദൈവപൂജ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നടത്താൻ സന്നദ്ധരായിരിക്കുക എന്നൊരു ഓപ്‌ഷനേ മനുഷ്യർക്കുള്ളു.

അലക്കുകാരനോടു് അവൻ അലക്കിവെളുപ്പിച്ച വേഷ്ടി കടം വാങ്ങി, അവനും ക്ഷണിക്കപ്പെട്ടിട്ടുള്ള സദ്യക്കു് പോയാൽ, “മുണ്ടു് മുഷിയും, മുണ്ടു് മുഷിയും” എന്ന താക്കീതുമായി സ്വൈരം തരാതെ പുറകെനടന്നു് എവിടെയെങ്കിലുമൊന്നു് ചന്തികുത്താൻ മനുഷ്യനെ അവൻ സമ്മതിക്കില്ല എന്നപോലെ, “അവിടെയിരിക്കല്ലേ, അവിടെയിരിക്കല്ലേ” എന്നു് എവിടെയെങ്കിലുമൊന്നു് സ്വൈരമായി ഇരിക്കാൻ ശ്രമിക്കുന്ന ദൈവത്തോടു് കല്പിക്കാൻ മനുഷ്യനാരു്?

September 30 2020 11:28

പ്രാദേശികമായ ഒരു തീവയ്പുകേസുകൂടി അതിന്റെ പേരിൽ ഉണ്ടാക്കിവച്ചു് എന്തിനു് നായരെക്കൊണ്ടു് വെറുതെ പുലിവാലു് പിടിപ്പിക്കണം എന്നു് കരുതിയാകണം സി.ബി.ഐ കോടതി ബാബ്റി മസ്ജിദ് കേസ്സിൽ കുറ്റാരോപിതരെ കുറ്റമുക്തരായി വിധിച്ചു് വിട്ടയച്ചതു്. വിഷയം മതങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ അതിവൈകാരികതയുടെ ആവേശവും അതിപ്രസരവും തദനുസൃതമായ പ്രതികരണങ്ങളും ആന്റിസിപ്പേയ്റ്റ് ചെയ്യേണ്ടതുണ്ടു്.

“നയാപ്പൈസയില്ലാ, കയ്യിലൊരു നയാപ്പൈസയില്ലാ, നഞ്ചുവാങ്ങിത്തിന്നാന്‍ പോലും നയാപ്പൈസ്സയില്ലാ” എന്ന മല്ലു സില്മാപ്പാട്ടിന്റെ അവസ്ഥയിലല്ലായിരുന്നെങ്കിൽ, ആനുകാലികമായ രാഷ്ട്രീയകാര്യങ്ങളിലെ ഒരു “വിഷയാസക്തൻ” എന്ന നിലയിൽ, ഞാൻ ഈ വിഷയത്തിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കു് “ശുംഭൻ, അഥവാ പ്രകാശം പരത്തുന്നവൻ” എന്നൊരു സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തു് ബഹുമാനപ്പെട്ട കോടതിയിൽ നിന്നും ഒരു ഒറ്റരൂപയുടെ ശിക്ഷാവിധി ഏറ്റുവാങ്ങിയേനെ!

ഈ കൊറോണക്കാലത്തു് മൂന്നുമാസം ജയിലിൽപ്പോയി കിടക്കുന്നതു് ഒരു നല്ല ഓപ്‌ഷനായി എനിക്കു് തോന്നുന്നില്ല. ഞാൻ വീട്ടിൽ കഴിക്കുന്നതിനേക്കാൾ നല്ല ആഹാരം നിത്യവും ജയിലിൽ കിട്ടുമെന്നു് കേട്ടിട്ടുള്ളതിനാൽ, കൊറോണ പാൻഡെമിക് എന്നൊരു തലവേദന ഇല്ലായിരുന്നെങ്കിൽ, ക്യാപ്സൂൾ രൂപത്തിലോ, വായുഗുളികരൂപത്തിലോ, ലേഹ്യരൂപത്തിലോ, അരിഷ്ടരൂപത്തിലോ, ഹോമിയോ രൂപത്തിലോ അതുപോലൊരു രാഷ്ട്രീയ ഇടപെടൽ നടത്തി അനാദികാലംമുതൽ ഞാൻ നിരുപാധികം പിന്തുടരുന്ന എന്റെ പൊളിറ്റിക്കൽ കൺവിക്ഷനെ പ്രതിരോധിക്കാൻ തീർച്ചയായും ഞാൻ മടിക്കുമായിരുന്നില്ല.

October 2020

October 01 2020 12:49

മടിയിൽ കനമില്ലാത്തവനു് വഴിയിൽ പേടി വേണ്ട എന്നതൊക്കെ ശരിതന്നെ. പക്ഷേ, നമ്മളറിയാതെ ആരെങ്കിലും അസാമാന്യമായ കനമുള്ള വല്ല സാധനങ്ങളും നമ്മുടെ ഷർട്ടിന്റെ പോക്കറ്റിലോ, അണ്ടർവെയറിന്റെ ഉള്ളിലോ മറ്റോ തിരുകിവച്ചിട്ടുണ്ടോ എന്നു് കൃത്യമായി അറിയാൻ നമുക്കാവില്ലല്ലോ. എല്ലാം അറിഞ്ഞിരിക്കാനും, അറിഞ്ഞതെല്ലാം ഓർത്തിരിക്കാനുമുള്ള ശേഷി മനുഷ്യർക്കില്ല. “ഞാനതു് അറിഞ്ഞിരുന്നോ എന്നെനിക്കറിയില്ല, അതെനിക്കറിയാമോ എന്നെനിക്കറിയില്ല” എന്നും മറ്റും പറയുന്ന മനുഷ്യരെ നേരിട്ടോ, ചാനലുകൾ വഴിയോ നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും.

അതുപോലെതന്നെയാണു് ആല്ത്സ്ഹൈമർ രോഗം പിടിപെട്ട മനുഷ്യരുടെ കാര്യവും. പൂർണ്ണമായോ, ഭാഗികമായോ ഓർമ്മശക്തി നഷ്ടപ്പെട്ടവരാണവരും. അതിനവരെ കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. ഒരാൾ ഒരു ഊളയാണെന്നതിന്റെ പേരിൽ ആരെങ്കിലും അയാളെ കുറ്റപ്പെടുത്തുകയോ, കോടതിയിൽ ഹാജരാക്കി ഒന്നോ രണ്ടോ രൂപ പിഴയിടീക്കുകയോ ചെയ്യാറുണ്ടോ? “കുറ്റാരോപണം രോഗികളിലല്ല വേണ്ടൂ, ശിക്ഷാവിധി ഊളകളിലല്ല വേണ്ടൂ” എന്നാണു് കവിയാണെങ്കിലും പാടിയിട്ടുള്ളതു്.

മനുഷ്യരുടെ മടിയിലെ “കനമുള്ള” വസ്തുക്കൾ തപ്പിയെടുക്കാനായി തക്കം പാർത്തിരിക്കുന്നവർക്കു് ഓർമ്മശക്തിക്കു് ഒട്ടും കുറവില്ല. പോരെങ്കിൽ, “കനമുള്ള” വസ്തുക്കൾ കുറ്റാരോപിതരായ മനുഷ്യർ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നു് വേണ്ടിടത്തും വേണ്ടാത്തിടത്തും കയറിത്തപ്പി മനസ്സിലാക്കാൻ പരിശീലിപ്പിക്കപ്പെട്ട കൊടും ഭീകരർ കൂടിയാണവർ!

അതുകൊണ്ടു്, “കനമുള്ള” വല്ല സാധനങ്ങളും ആരെങ്കിലും ഷർട്ടിന്റെ പോക്കറ്റിലോ, അണ്ടർവെയറിന്റെ ഉള്ളിലോ മറ്റോ തിരുകിവച്ചിട്ടുണ്ടോ എന്നു് കൃത്യമായി അറിയാൻ കഴിയാത്തവരോടു് എനിക്കിതേ പറയാനുള്ളു: തപ്പൽവിദഗ്ദ്ധർ നിങ്ങളെ തേടിയെത്തി അവിടെയും ഇവിടെയും ആകെമൊത്തവും വിശ്വവിശാലമായി തപ്പുന്നതിനെതിരായി ഒരു കേസ് മുൻസിഫ് കോടതിയിൽ മുൻകൂറായി ഫയൽ ചെയ്യാൻ നിങ്ങൾ മറക്കരുതു്. നിങ്ങൾക്കു് കണ്ടമാനം ഇക്കിളിയുള്ളതായി അനുഭവജ്ഞാനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളതും, നിങ്ങളുടെ സ്വന്തവുമായ ശരീരഭാഗങ്ങളിൽ, യാതൊരുവിധ “സെൻസോ, സെൻസിബിലിറ്റിയോ, സെൻസിറ്റിവിറ്റിയോ” ഇല്ലാതെ യഥേഷ്ടം തപ്പിത്തലോടാൻ തപ്പൽവിദഗ്ദ്ധരായ ആ കശ്മലരെ അനുവദിച്ചാൽ, ഇക്കിളിമൂലം നിങ്ങൾ ചിരിച്ചുചിരിച്ചു് ചാകേണ്ടിവരും.

ചിരിച്ചുചിരിച്ചു് ചത്താൽ മരിച്ചുമരിച്ചു് ഉയിർക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അതാണെങ്കിൽ, ഇക്കാലത്തു് അത്ര എളുപ്പവുമല്ല. മരിച്ചാലും ഉയിർക്കാൻ പറ്റുന്ന ഒരു സാങ്കേതികവിദ്യ രണ്ടായിരം വർഷങ്ങൾക്കു് മുൻപു് യെരുശലേമിൽ ലഭ്യമായിരുന്നു. ആ വിദ്യ പ്രദാനം ചെയ്തിരുന്ന ആത്മീയകമ്പനി എന്നോ പൂട്ടിപ്പോയതിനാൽ, ഇന്നത്തെ ലോകത്തിൽ, ചത്തു എന്നതിനു്, എന്നേക്കുമായി ചത്തു എന്നല്ലാതെ മറ്റൊരർത്ഥം സാമാന്യബോധമുള്ള ആരും നല്കാറില്ല. ആരോടൊക്കെ, എത്രയൊക്കെ ഞഞ്ഞാപിഞ്ഞാ പറഞ്ഞാലും, എത്രമാത്രം ഹാലേലുയ്യാ പാടിയാലും, അക്കാര്യത്തിൽ ഒരു “റിവിഷനിസം” സാദ്ധ്യമല്ലെന്നാണു് അനുഭവസ്ഥർ പറഞ്ഞുകേട്ടിട്ടുള്ളതു്.

നിതാന്തവന്ദ്യദിവ്യശ്രീ മോറാൻ മോർ അനോഫലീസ് മെത്രാപ്പോലീത്ത ആയാലും, നിതാന്തവന്ദ്യദിവ്യശ്രീ മോറാൻ മോർ ക്യൂലക്സ് കൊതുകു് ആയാലും ചത്താൽ ചത്തു, ഫിനിറ്റോ!

October 02 2020 11:23

ഒരു ലക്ഷം പള്ളിക്കൂടങ്ങൾ, രണ്ടുലക്ഷം ആശുപത്രികൾ, മൂന്നുലക്ഷം കിൻഡർഗാർട്ടനുകൾ, നാലുലക്ഷം ഫുഡ് ട്രക്കുകൾ, അഞ്ചുലക്ഷം സൂപ്പർ മാർക്കറ്റുകൾ, അറുപതുലക്ഷം മദ്യഷോപ്പുകൾ എന്നിങ്ങനെ ലക്ഷം ലക്ഷം പദ്ധതികൾ ദിനംപ്രതി പ്രഖ്യാപിച്ചു് ശീലമായതിനാൽ, പിണറായി വിജയൻ കേരളത്തിൽ ഒക്ടോബർ 3 മുതൽ 144-നു് പകരം “നൂറ്റിനാല്പത്തിനാലുലക്ഷം” പ്രഖ്യാപിക്കുമോ എന്നായിരുന്നു ലോകരാഷ്‌ട്രങ്ങൾ ഭയപ്പെട്ടിരുന്നതു്. അത്ര തീവ്രമായ തീരുമാനമൊന്നും അദ്ദേഹം എടുക്കാതിരുന്നതു് ലോകരാഷ്ട്രങ്ങളുടെ ഭാഗ്യം.

ഭാരതീയർ ഗാന്ധി ജയന്തി ആഘോഷിക്കുന്ന ദിനമാണു് ഒക്ടോബർ 2 എന്നതിനാൽ, അതുകഴിഞ്ഞു് മൂന്നാം തീയതിമുതൽ 144 പ്രഖ്യാപിച്ചതും ഉചിതമായി. അതുകൊണ്ടു്, ഗാന്ധി ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൊറോണ വൈറസിനും ഒരവസരം ലഭിച്ചു. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമെല്ലാം വെറും ഒലത്തൽ പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുക്കുന്നതല്ല കമ്മ്യൂണിസം, അവ വൈറസുകളിലേക്കും കൊതുകുകളിലേക്കും പാറ്റകളിലേക്കും മൂട്ടകളിലേക്കുമെല്ലാം നീട്ടുന്നതുകൂടിയാണു്.

144-ന്റെ നാമത്തിൽ വൈറസ് വാഴും കാലത്തു്, അഞ്ചു് ജീവബിന്ദുക്കൾ ഒത്തുചേർന്നു് നടക്കാനിറങ്ങുകയും, അവയിൽ ഒരു ബിന്ദുവിനു് മറ്റൊരു ബിന്ദുവിനോടു് ഒരു ചോദ്യം ചോദിക്കണമെന്നു് തോന്നുകയും ചെയ്താൽ, ആ ബിന്ദു ആ ഒരു ചോദ്യമല്ലാതെ മറ്റൊരു ചോദ്യം ചോദിക്കാതിരിക്കാൻ ശ്രദ്ധിക്കുക! “വേരുകൾ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങാനും, മൃതിയുടെ മുലപ്പാലു് കുടിച്ചു് ചില്ലകൾ പടർന്നു് തിടം വയ്ക്കാനും” ഇടവരരുതല്ലോ!

October 04 2020 13:09

ഭാരതത്തിലെ ദളിതുകളുടെ അവസ്ഥയിലും, ദളിതുകളാണു് എന്നതിന്റെ മാത്രം പേരിൽ അവർ പൊതുസമൂഹത്തിൽ നിന്നും നേരിടേണ്ടിവരുന്ന ക്രൂരതകളിലും, അനീതികളിലും, അസമത്വങ്ങളിലും നീ അസന്തൃപ്തനോ/യോ ആശങ്കാകുലനോ/യോ ആണെങ്കിൽ, ആ അസന്തൃപ്തി, ആ ആശങ്ക, ഭാരതത്തിൽ സംഭവിക്കുന്ന എല്ലാ ദളിത്‌ പീഡനങ്ങളിലും, അവ ഏതു് പ്രദേശങ്ങളിൽ, ഏതു് സംസ്ഥാനങ്ങളിൽ, ഏതു് പാർട്ടിയുടെ ഭരണത്തിൻ കീഴിൽ സംഭവിക്കുന്നു എന്ന വ്യത്യാസമില്ലാതെ, പ്രകടിപ്പിക്കാൻ നിനക്കു് കഴിയണം.

ഇരയെ പിടിക്കാനായി വലകെട്ടി അതീവ ജാഗ്രതയിൽ അതിന്മദ്ധ്യേ സൂക്ഷ്മദൃഷ്ടിയോടെ കാത്തിരിക്കുന്ന ചിലന്തിയെപ്പോലെ, നിനക്കു് പാർട്ടിപരമായോ, വ്യക്തിപരമായോ നേട്ടമുണ്ടാക്കാൻ കഴിയുന്ന പ്രദേശങ്ങളിൽ നടക്കുന്ന ദളിതുപീഡനങ്ങൾ ശ്രദ്ധാപൂർവ്വം ഫിൽറ്റർ ചെയ്തെടുത്തു് അവ മാത്രം പാട്ടകൊട്ടി ലോകത്തെ അറിയിക്കുന്നതാണു് “ദളിതിസം” എന്നാണു് നീ ധരിച്ചുവച്ചിരിക്കുന്നതെങ്കിൽ, നീ ദളിതുസ്നേഹിയോ, മനുഷ്യസ്നേഹി പോലുമോ അല്ല; നീയൊരു പേപ്പട്ടി മാത്രമാണു്. പാർട്ടിവിഷബാധയും, ജാതിവിഷബാധയും, വർഗ്ഗവിഷബാധയും, വർണ്ണവിഷബാധയും, ലിംഗവിഷബാധയും സമീകൃതമായേറ്റു് പേപിടിച്ച, രൂപത്തിൽ മാത്രം മനുഷ്യനായ, നാറുന്ന രോഗാണുസാന്ദ്രമായ സ്രവം നാവുനീട്ടി ഒലിപ്പിച്ചു് നാടുനീളെ റോന്തു് ചുറ്റുന്ന, കാണുന്നിടത്തുവച്ചു് തത്‌ക്ഷണം നിഷ്ഠുരമായി തല്ലിക്കൊന്നുകൊണ്ടല്ലാതെ ഒരു സമൂഹത്തിനും സ്വയം രക്ഷപെടുത്താൻ കഴിയാത്ത, വെറുമൊരു പേപ്പട്ടി!

ദളിതുകൾക്കെതിരെ ഉണ്ടാകുന്ന അനീതികൾ അന്വേഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണം കൃത്യനിഷ്ഠമായി നടത്തിയാൽ, ആ അനീതികളിൽ പാർട്ടിയുടെ ഭാരവാഹികൾ വഹിച്ച പങ്കുകളുടെ വിശ്വരൂപം വെളിപ്പെടുമെന്നതിനാൽ, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും, തെളിവുകൾ നശിപ്പിച്ചും, സാക്ഷികളെ വിലക്കെടുത്തും, അപ്പീലുകൾക്കുപുറമെ അപ്പീലുകൾ പോയി സമയം നീട്ടിയും, സത്യസന്ധതയുടെയും മാന്യതയുടെയും മുഖംമൂടി അണിഞ്ഞു് വിലസുന്ന ഭരണാധികാരികൾക്കുവേണ്ടി സിന്താവായും കീജേയും വിളിക്കാൻ പാകത്തിനു് അധഃപതിച്ച ഒരുവനാണു്/ഒരുവളാണു് നീയെങ്കിൽ, നീ തത്‌ക്ഷണം നിഷ്ഠുരം തല്ലിക്കൊല്ലപ്പെടേണ്ട ഒരു പേപ്പട്ടിയല്ല, തത്‌ക്ഷണം ചിതയിൽ നിശ്ശേഷം ദഹിപ്പിച്ചുകൊണ്ടല്ലാതെ മാനവസമൂഹത്തെ പേവിഷബാധയിൽ നിന്നും രക്ഷപെടുത്താൻ കഴിയാത്തവിധം അപകടകരമായി ജീർണ്ണിച്ച ഒരു പേപ്പട്ടിയുടെ ശവം മാത്രമാണു്!

ദളിതുകളുടെ ഉന്നമനത്തിനായി സമൂഹം അനുവദിച്ചുനൽകിയിരിക്കുന്ന – കോസ്റ്റ് ബെനെഫിറ്റ് അനാലിസിസിന്റെ അടിസ്ഥാനത്തിൽ അമിതവും അനർഹവുമായ – പ്രതിഫലം വാങ്ങി സുഖജീവിതം നയിക്കുകയും, ദളിതുകൾ പൊതുസമൂഹത്തിൽ നേരിടുന്ന ക്രൂരതകളും, അനീതികളും, അസമത്വങ്ങളും, കാണുകയോ, കേൾക്കുകയോ, അറിയുകയോ ചെയ്തിട്ടില്ലെന്ന രീതിയിൽ അനാസ്ഥ പുലർത്തുകയും ചെയ്യുന്ന “സൂര്യവംശജാതരോടു്” എനിക്കിതേ പറയാനുള്ളു: ദളിതുകളുടെ ചിലവിൽ ഈവിധം ഉളുപ്പില്ലാതെ സുഖിച്ചു് ജീവിക്കുന്നതിനേക്കാൾ ഭേദം, അവരുടെ പേരിലും ചിലവിലും സമ്പാദിച്ചു്, നിങ്ങൾ നിങ്ങളുടെ അലമാരയെ അലങ്കരിച്ചിരിക്കുന്ന സ്വര്‍ണ്ണത്തളികയിൽ പുലർകാലേ തൂറിനിറച്ചു് ആ തീട്ടം പിൻതിരിഞ്ഞിരുന്നു് തേങ്ങാച്ചമ്മന്തിയുടെ അകമ്പടിയോടെ സ്വാദിഷ്ഠമായി വാരിവാരിത്തിന്നു് ഏമ്പക്കം വിടുന്നതാണു്.

Bon appétit!

October 06 2020 17:06

സൂര്യനെക്കാൾ ശക്തി മേഘത്തിനാണു്. അല്ലെങ്കിൽ സൂര്യനെ മറയ്ക്കാൻ മേഘത്തിനു് കഴിയുമായിരുന്നില്ല. മേഘത്തെ തടഞ്ഞുനിർത്താനുള്ള ശേഷി പർവ്വതത്തിനുണ്ടു്. അതുകൊണ്ടു് പർവ്വതമാണു് മേഘത്തേക്കാൾ ശക്തൻ എന്നേ കരുതാനാവൂ. പക്ഷേ, ഹിമാലയപർവ്വതത്തിന്റെ അടിത്തറവരെ തുരക്കാൻ കഴിയുന്ന തൊരപ്പനാണു് മൂഷികൻ. തന്മൂലം, സൂര്യനെക്കാളും, മേഘത്തെക്കാളും, പർവ്വതത്തെക്കാളുമെല്ലാം ശക്തിയുള്ള യഥാർത്ഥ ശക്തൻതമ്പുരാൻ സത്യത്തിൽ മൂഷികനാണു്.

അതുകൊണ്ടാണു്, ഏറ്റവും ശക്തനായവനു് മാത്രമേ തന്റെ വളർച്ചമുറ്റിയ വളർത്തുപുത്രി മിസ് മൂഷികയെ വിവാഹം ചെയ്തുകൊടുക്കൂ എന്നു് നിർബന്ധമുണ്ടായിരുന്ന മിസ്റ്റർ മഹർഷിവര്യൻ തന്റെ ചുമതല നിറവേറ്റുന്നതിനായി ആദ്യം സൂര്യനെയും, പിന്നെ, എളിയവനായ സൂര്യന്റെ നിർദ്ദേശപ്രകാരം, കൂടുതൽ ശക്തനായ മേഘത്തെയും, പിന്നീടു്, പർവ്വതത്തിനു് മുന്നിൽ, അഥവാ പർവ്വതത്തിന്റെ പള്ളയിൽ, അടിയറ പറയേണ്ടുന്ന മേഘത്തിന്റെ ഉപദേശപ്രകാരം, മകൾക്കൊരു ശക്തൻ മണവാളൻ എന്ന ലക്ഷ്യസാദ്ധ്യത്തിനായി പർവ്വതത്തെയും സമീപിച്ചതു്.

തന്റെ മൂലം മുതൽ പൂരാടം വരെ തുരന്നു് മുദ്ര വയ്ക്കാൻ കഴിവുള്ള മൂഷികനെപ്പറ്റി വേണ്ടത്ര ആദ്ധ്യാത്മികധാരണ ഇല്ലാത്തതുകൊണ്ടാണു് ശ്രീമാൻ മഹർഷിവര്യൻ തന്നെ സമീപിച്ചതെന്നും, മിസ് മൂഷിക വിവാഹപ്രായത്തിനപ്പുറത്തേയ്ക്കു് ലോങ്‌ജംപ്‌ ചെയ്യുന്നതിനു് മുൻപു്, ഏതു് എലിക്കെണിക്കെതിരെയും, വേണ്ടിവന്നാൽ സുപ്രീം കോടതിവരെ, അപ്പീൽ പോകാൻ ബക്കറ്റിൽ പണവും, മസ്സിലിൽ കരുത്തും, തലയിൽ കുശുമ്പുമുള്ള ഒരു മുഷ്കൻ മൂഷിക് കുമാറിനെ സമീപിക്കുന്നതായിരിക്കും ഉചിതമെന്നും, അല്ലാത്തപക്ഷം കാന്തൻ എലികുമാർ മരിക്കുമ്പോൾ, ടാന്റെമായി അവന്റെ ചിതയിൽ ചാടി സതിയനുഷ്ഠിക്കാൻ അവൾക്കു് കഴിയാതെ പോയേക്കാമെന്നും, അതിന്റെ പരിണതഫലങ്ങൾ, ഒരു മഹർഷിയും മുനിയുമായ അങ്ങയെപ്പോലൊരു ആര്യപുത്രനു് ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ എന്നുമെല്ലാം വിശ്വാസയോഗ്യമാംവിധം പറഞ്ഞു് ധരിപ്പിച്ചപ്പോൾ, നാട്ടുകാർ എന്തുപറയും എന്നതിന്റെ പേരിൽ മനുഷ്യപുത്രിയുടെ രൂപം നൽകി താൻ വളർത്തി “വിപുലയാക്കിയ” തന്റെ വളർത്തുപുത്രിയായ മിസ് മൂഷികയെ വീണ്ടുമൊരു മൂഷികസ്ത്രീയാക്കി രൂപാന്തരപ്പെടുത്തി, മൂഷികലോകത്തിലെ കൊന്നമരം “പൂത്ത” മമ്മൂട്ടിയോ, കലിയുഗത്തിലെ കളരിവിളക്കു് “പൊലിഞ്ഞ” ലാലേട്ടനോ എന്നു് ഒരു ഫോറൻസിക് പരിശോധനയിലൂടെയല്ലാതെ കൃത്യമായി പ്രസ്താവിക്കാൻ കഴിയാത്ത ഒരു മൂഷികരാജകുമാരനെക്കൊണ്ടു്, സ്വർണ്ണക്കഷണം തൂക്കിയ ഒരു താലിച്ചരടു് തന്റെ പ്രിയമകളുടെ കഴുത്തിൽ അഴിഞ്ഞുപോകാത്തവിധം ഫിറ്റ് ചെയ്യുന്നതിനുവേണ്ടി, ഡാർവിനിസ്റ്റിക്കലായി പറഞ്ഞാൽ, പ്രതിപരിണമിപ്പിച്ചു എന്നും മറ്റും “മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു” എന്ന ഇതിഹാസകാവ്യമഹാകാവ്യം വർണ്ണിക്കുന്നു.

ഇത്രയും പറഞ്ഞതു്, മോദിയുടെ ഒരു തോന്ന്യവാസത്തിലേക്കു് വിരൽ ചൂണ്ടുവാനാണു്. മോദി അവിടെയുമിവിടെയുമെല്ലാം പോയി തുരങ്കങ്ങളും പാതകളും പാലങ്ങളും നിർമ്മിക്കുന്ന ഏർപ്പാടു് ദേശാഭിമാനിയെ അറിയിക്കാതെ ചെയ്തില്ലെങ്കിൽ, മോദി ചെയ്യുന്നതെല്ലാം എനിക്കും ചെയ്യണം എന്നു് പണ്ടേതന്നെ ദുശ്ശാഠ്യമുള്ള “മോറാൻ മോർ ഈക്വൽ” സഖാവു് പിണറായി, കേരളത്തിലെ കൊടുമുടികളും മലകളും കുന്നുകളും സ്വിസ്സ് ചീസുപോലെയോ, മല്ലു സഖാക്കളുടെ തലകൾ പോലെയോ, അച്ചൂടും മുച്ചൂടും തുരന്നു് എലിത്തുളകൾകൊണ്ടു് നിറയ്ക്കാനായി, താൻ പുല്ലും വെള്ളവും കൊടുത്തു് വളർത്തുന്ന സകല പെരുച്ചാഴികളെയും ശവക്കുഴിവെട്ടുകാരെയും കൽത്തുറുങ്കു് തുറന്നുവിടാൻ സാദ്ധ്യതയുണ്ടു്.

അണികളുടെ ആക്രാന്തം നേതാവിനു് ആവേശമായതിനാൽ, “ഇതാണു് തുരങ്കങ്ങൾ, ഇതാവണം തുരങ്കങ്ങൾ” എന്നു് കൈമണികൾ കിലുക്കി, ധൂപക്കുറ്റികൾ വീശി, ലുത്തിനിയ പാടി ആർപ്പിടുന്ന പോരാളി ഷാജികളെ കാണുമ്പോൾ നേതാവു് കൂടുതൽ ആവേശഭരിതനാകും, കൂടുതൽ കൂടുതൽ തുളകൾ നിർമ്മിക്കാൻ സോവ്യറ്റ് മാതൃകയിൽ അണികളെ ആഹ്വാനം ചെയ്യും. ഫലം, കേരളം മൊത്തം ദിക്കും ദിശയുമറിയാൻ കഴിയാത്തവിധം ഒരു ലാബിറിന്ത് ആയി മാറും.

അകമേതു്, പുറമേതു്, അതു് നീ തന്നെയോ, ഇതു് ഞാൻ തന്നെയോ, എല്ലാം മായയോ, അതോ അതിലൊന്നു് മാലിനിയോ, ഞാൻ ബ്രഹ്മമോ ബ്രഹ്മിയോ അതോ തുളസിയോ തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരു എത്തും പിടിയുമില്ലാതെ, “വരുമോരോ വളി വന്നപോലെ പോം” എന്ന സുമാർ സത്യത്തിൽ പ്രത്യാശയർപ്പിച്ചു് പിന്നോട്ടു് നോക്കി മുന്നോട്ടു് നീങ്ങുന്ന മലയാളി ദിക്കും ദിശയുമറിയാൻ കഴിയാത്ത ലാബിറിന്തിൽ അകപ്പെട്ടാൽ എന്താവും അകത്തുനിന്നും പുറത്തേക്കൊഴുകിയെത്തുന്ന വിലാപകാവ്യങ്ങളുടെ പ്രതിധ്വനി എന്നു് സ്വയം ചിന്തിച്ചോണ്ടാൽ മതി.

October 07 2020 11:04

കോവിഡ് പാൻഡെമിക്ക്, N. I. A., C. B. I., വിജിലൻസ്, പുഴുവരിച്ച ശരീരത്തോടെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ്ജ് ചെയ്യപ്പെട്ട രോഗി, No. 1 കേരളത്തിലെ ഒന്നിലേറെ ആശുപത്രികൾ അഡ്മിഷൻ തിരസ്കരിച്ചതിനാൽ അമ്മയുടെ ഗർഭത്തിലിരുന്നു് മരിക്കേണ്ടിവന്ന ഇരട്ടക്കുഞ്ഞുങ്ങൾ, പാലം പണിയൽ, പൊളിയൽ, പൊളിക്കൽ, വീണ്ടും പണിയൽ – കവിത ചൊല്ലൽ, റോഡ് പണിയൽ, പൊളിയൽ – വീണ്ടും കവിത ചൊല്ലൽ, പതിനാറുവരിപ്പാതനിർമ്മാണം, ശബരിമലയിൽ ബീമാനത്താവളനിർമ്മാണം, ആട്ടിൻകാട്ടവും കൂർക്കകിഴങ്ങും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത, മത-ദൈവവിശ്വാസികളായ മാർക്സിസ്റ്റ് തൊരപ്പന്മാർക്കു് തൊരക്കാൻ കഴിയുന്നിടത്തെല്ലാം തൊരങ്കനിർമ്മാണം, മെയ്ൽ ഷോവിനിസ്റ്റ് പിഗുകളുടെ (MCP) പൊളിറ്റിക്കലി കറക്റ്റ് ഫാഷിസ്റ്റ് തെറിവിളി, ഇന്റർനാഷണൽ ഫെമിനിസ്റ്റുകളുടെ പൊളിറ്റിക്കലി കറക്റ്റ് കമ്മ്യൂണിസ്റ്റ് തെറിവിളി, അങ്ങനെ സംഭവബഹുലമാണു് മുഖ്യമന്ത്രിസഗാവു് ഇരട്ടച്ചങ്കൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ചെങ്കൊടിയേന്തി, നെഞ്ചുന്തി, മുദ്രാവാക്യങ്ങൾ മുഴക്കി മുന്നേറുന്ന സമകാലികകേരളം. കേരളീയരായ ആർക്കെങ്കിലും അതിൽ അഭിമാനിക്കാതിരിക്കാൻ കഴിയുമോ?

പക്ഷേ, അതിനിടയിൽ, “നിങ്ങളുടെ പാനീയത്തിൽ ഈച്ച വീണാൽ ആ ഈച്ചയെ അതിൽ മുക്കിയെടുത്തശേഷം പുറത്തെടുത്തുകളയട്ടെ. കാരണം, ഈച്ചയുടെ ഒരു ചിറകിൽ രോഗവും മറു ചിറകിൽ ഔഷധവുമുണ്ടു്” എന്ന മുഹമ്മദ് നബി (സ) – യുടെ സയന്റിഫിക്ക് അസെസ്മെന്റ് ജനത്തിന്റെ കളക്ടീവ് ശ്രദ്ധാമണ്ഡലത്തിൽ നിന്നും എന്നേക്കുമായി മാഞ്ഞുമറഞ്ഞുപോകാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടാൽ, ഒരു ചികിത്സാരീതി എന്ന നിലയിൽ ഈ കൊറോണ കാലഘട്ടത്തിൽ അതു് ഒന്നുകൂടി നവോത്ഥാനപരമായിരിക്കും.

October 08 2020 11:37

ഹെൽമെറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ യാത്ര ചെയ്തു എന്ന കുറ്റത്തിന്റെ പേരിൽ രോഗിയായ ഒരു വൃദ്ധനെ കരണത്തടിച്ചു്, ചുരുട്ടിക്കൂട്ടി പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്ന ഒരു വീഡിയോ കണ്ടു. പ്രൊബേഷനിലായിരുന്ന ഒരു സബ് ഇൻസ്പെക്ടർ ശ്രീമാൻ ഷജീം ആയിരുന്നത്രെ, പൂർവ്വാശ്രമത്തിൽ തിന്മ തീണ്ടാത്ത ഒരു “DYFI” ആയിരുന്ന ആ സ്റ്റണ്ട് മാസ്റ്റർ!

പ്രൊബേഷനിലായിരിക്കുമ്പോഴേ ജോലിയിൽ ഇത്രമാത്രം ശുഷ്‌കാന്തി കാണിക്കുന്ന ആ പോലീസേമാൻ പോലീസ് ഡിപ്പാർട്ട്മെന്റിനു് തീർച്ചയായും ഒരു മുതല്ക്കൂട്ടാണു്. അതുകൊണ്ടാവാം അദ്ദേഹത്തെ ഇന്റൻസീവ് ട്രെയ്‌നിങ്ങിനായി Kuttikkanam Kerala Armed Police 5th Battalion-ൽ “attach” ചെയ്യാൻ ഡിസ്ട്രിക്ട് പോലീസ് ചീഫ് തീരുമാനിച്ചതു്. അവിടെ അദ്ദേഹത്തിനു് നീട്ടിപ്പിടിച്ച പിച്ചാത്തികൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടക്കാനും, വാഹനനിയമങ്ങൾ പാലിക്കാത്തവരുടെ നേരെ ബയോണെറ്റുമായി ചാടിവീഴാനുമെല്ലാം വേണ്ട പരിശീലനം പ്രൊഫഷണലായി ലഭിക്കുമെന്നു് വേണം കരുതാൻ.

പോലീസ് അക്കാദമിയിൽ നിന്നും ഉന്നതപരിശീലനം കഴിഞ്ഞു് പുറത്തിറങ്ങുന്നവർക്കു് ആഭ്യന്തരമന്ത്രിയുടെ പാരിതോഷികവും, പെട്ടെന്നുള്ള പ്രൊമോഷനും ലഭിക്കുന്നതാണു് നടപ്പുരീതി.

കേരളത്തിൽ മുൻപൊരിക്കൽ ആഭ്യന്തരമന്ത്രിയായിരുന്ന ഒരു മുതിർന്ന മാർക്സിസ്റ്റിന്റെ അഭിപ്രായത്തിൽ, പൊലീസിനു് രണ്ടെല്ലുള്ളതു് (pollice) ഒരു തെറ്റല്ല, അതവരുടെ വർദ്ധമാനമായ ശൗര്യത്തിന്റെ ലക്ഷണമാണു്. കൊല്ലുന്ന രാജാവിനു് തിന്നുന്ന മന്ത്രിമാർതന്നെ വേണം. അല്ലെങ്കിൽ ശവങ്ങൾ കുന്നുകൂടുമല്ലോ.

ശ്രീമാൻ ഷജീമിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നൊരു വാർത്ത കണ്ടെങ്കിലും, കേരളത്തിലെ പോലീസിനെ നിഷ്ക്രിയരാക്കാൻ സാമ്രാജ്യത്വശക്തികൾ പടച്ചുവിടുന്ന പുനരാഖ്യാനങ്ങളെ മാർക്സിയൻ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് പൊളിച്ചടുക്കുന്ന ബൃഹദാഖ്യാനങ്ങളൊന്നും സസ്പെൻഷനെതിരെ ഇതുവരെ കാണാത്തതുകൊണ്ടു് അതൊരു വ്യാജവ്യാഖ്യാനമാകാനേ വഴിയുള്ളു.

മാത്രവുമല്ല, DYFI മൂത്തു് പോലീസായ ഒരു സഖാവിനു് ദോഷം വരുത്തുന്ന ഒരു നടപടി ആയിരുന്നു അതെങ്കിൽ, “സമരം ചെയ്യൽ” ട്രെയ്ഡ് ആക്കിയ ട്രെയ്ഡ് യൂണിയനുകൾ സമരാഹ്വാനങ്ങളുമായി രംഗത്തുവരാതെ, കയ്യും കെട്ടി നോക്കിയിരിക്കുമെന്നു് നിഷ്കളങ്കരല്ലാതെ മറ്റാരെങ്കിലും കരുതുമോ?

October 09 2020 13:08

കൊല ചെയ്യപ്പെട്ട വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്നുമുതൽ സെക്രട്ടറിയേറ്റിനു് മുന്നിൽ സമരം ചെയ്യുന്നു എന്നു് കേട്ടു. നീതിയില്ലെങ്കിൽ നീ തീയാകണമെന്നും മറ്റുമുള്ള വിപ്ലവസൂക്തങ്ങളുടെ ദീപശിഖകളേന്തുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി സംസ്ഥാനത്തിന്റെ ആഭ്യന്തരവും “ആത്യന്തികവുമായ” അധികാരങ്ങളുടെ അവകാശം കയ്യാളുമ്പോൾ, നീതിക്കുവേണ്ടി തീയാകാൻ വേണ്ടത്ര “ഈന്തപ്പഴം” കൈവശമില്ലാത്ത പ്രോലെറ്റേറിയറ്റിനു് ഗാന്ധിയൻ മോഡലിൽ കുത്തിയിരുന്നു് സമരം ചെയ്യുക, മരണം വരെ നിരാഹാരം അനുഷ്ഠിക്കുക തുടങ്ങിയ ഈന്തപ്പഴ-രഹിതമാർഗ്ഗങ്ങൾകൊണ്ടു് തൃപ്തിപ്പെടുകയല്ലാതെ മറ്റെന്തു് പോംവഴി?

ഏതായാലും, വാളയാർ പെൺകുട്ടികളുടെ അമ്മയായ ഭാഗ്യവതി (!) അവളുടെ മക്കൾക്കു് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള സമരം തുടങ്ങുന്നതിനു് മുൻപു് മുഖ്യനും ആഭ്യന്തരനുമായ ഇരട്ടച്ചങ്കൻ പിണറായിയെ കമ്മ്യൂണിസ്റ്റ് ഗോത്രരീതി അനുസരിച്ചു് മുഖം കാണിച്ചു് വെറ്റിലയും ചുണ്ണാമ്പും പൊഹലയും പാക്കും കാഴ്ചവച്ചു് അനുഗ്രഹം വാങ്ങാൻ മറക്കണ്ട. തിരഞ്ഞെടുപ്പടുത്തിരിക്കുന്ന ഈ നിര്‍ണ്ണായകവേളയിൽ, പന്നിയെ തിന്ന കഴുതപ്പുലിയുടെ വായ്വട്ടം പോലെ, മുറുക്കിച്ചുവന്ന ചുണ്ടുകളും പല്ലുകളും കാണിച്ചു് മൃതച്ചിരി ചിരിച്ചുകൊണ്ടു് പ്രാവിനെ പറത്തുകയോ, കുഞ്ഞുങ്ങളെ മടിയിലിരുത്തി, “കാക്കേ കാക്കേ കൂടെവിടെ? കൂട്ടിനകത്തു് വാളയാർ കുഞ്ഞുങ്ങളുണ്ടോ?” എന്ന താരാട്ടു് പാട്ടു് പാടുകയോ ഒക്കെ ചെയ്യുന്ന ഫോട്ടോഷൂട്ടിങ്ങുകൾ വോട്ടുബാങ്കുകളെ ആവേശഭരിതരാക്കുമെന്നതിനാൽ, അതുപോലൊരു തിരുമുൽക്കാഴ്ച അദ്ദേഹത്തെ, എന്തും ചെയ്യാൻ മടിക്കാത്ത മാഗ്നാനിമസ് മാനസികാവസ്ഥയിൽ എത്തിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഹൌസ് ഓഫ് വിൻഡ്സറിലൊക്കെ അങ്ങനെയാണു് കാര്യങ്ങളുടെ ഗതിവിഗതികൾ. അത്തരം സാഹചര്യങ്ങളിലാണു്, “The Queen is very amused” എന്നു് വിദൂഷകർ പത്രസമ്മേളനങ്ങളിലൂടെ കാഹളം മുഴക്കി പത്രപ്രതിനിധികളെ അറിയിക്കുന്നതു്.

ഏഴുരണ്ടുലകുവാഴും തമ്പുരാനായ കൃഷ്ണനും തന്റെ വയസ്യനായ കുചേലന്റെ കല്ലും നെല്ലും കലർന്ന അവിലുതിന്നു് “very amused” ആയപ്പോഴാണു് അവനു് അനുഗ്രഹങ്ങൾ വാരിക്കോരി നല്കിയതു്. അതുപോലെ, നാലും കൂട്ടി മുറുക്കി “very amused” ആയാൽ, വാളയാർ പെൺകുഞ്ഞുങ്ങൾക്കു് നീതി നല്കണമെന്ന ബോധോദയം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയനും ഉണ്ടായിക്കൂടെന്നില്ല.

ബോധം തൊട്ടു് തീണ്ടാത്തിടത്തു് ബോധോദയം ഉണ്ടാകുമോ എന്നാണു് ചോദ്യമെങ്കിൽ, അതെനിക്കുമറിയില്ല. ഉണ്ടാകാനുള്ള സാദ്ധ്യത വളരെ വിരളമായിരിക്കാനാണു് സാദ്ധ്യത.

October 11 2020 13:28

കേരളമുഖ്യമന്ത്രി ശ്രീമാൻ സഖാവു് പിണറായി വിജയൻ നാളെ (12. 10. 2020 തിങ്കളാഴ്ച) രാവിലെ കൊച്ചുവെളുപ്പാൻകാലത്തു് മാനാഞ്ചിറ മൈതാനിയിലും “പരിസരപ്രദേശങ്ങളിലും” ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന ബുർജ്ജ് ഖലീഫ.

മുഖ്യമന്ത്രിയുടെ ഇടതുപക്ഷത്തു്, മഹാകവിയും, ഭൂമിപൂജാരിയും, പാലംപണി, റോഡ്പണി, കലുങ്കുപണി ഇത്യാദി മരാമത്തുകളുടെ ഭാരവാഹിയുമായ പൊതുമരാമത്തു് മന്ത്രി ശ്രീമാൻ സഖാവു് ജി.സുധാകരനും, വലതുപക്ഷത്തു്, തനിക്കും പാർട്ടിക്കും അനഭിമതരായവരെ കായികമായി നേരിട്ടു് ഉന്മൂലനം ചെയ്യാൻ അന്തംകമ്മി യൂത്തുകളെ ഏർപ്പാടു് ചെയ്യുന്ന അഫയേഴ്സിന്റെ സ്റ്റെയ്റ്റ് ലെവൽ ചുമതലക്കാരനായ വ്യവസായവകുപ്പ് മന്ത്രി ശ്രീമാൻ സഖാവു് ജനാബ് എ.സി. മൊയ്തീനും ആസനസ്ഥരായി പ്രേക്ഷകരായ പൊതുജന കഴുതകൾക്കു് കാവ്യാത്മകവും കായികവുമായ അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഓൺലൈനായി നല്കുന്നതായിരിക്കും.

മുഖ്യം, “പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സണ്‍ വകുപ്പ്, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാനജലകരാറുകള്‍” തുടങ്ങിയ വകുപ്പുകൾക്കൊപ്പം, “മറ്റു് മന്ത്രിമാര്‍ക്കു് അനുവദിക്കാത്ത എല്ലാ വകുപ്പുകളുടെയും” മൊത്തവും ചില്ലറയുമായ സർവ്വാധികാരം വഹിക്കുന്നവനെങ്കിലും, ആവിധ യാതൊരു “ഡംബും” ഇല്ലാത്ത മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടനത്തിനും, ഓൺലൈൻ നഗരശുചീകരണത്തിനും, ഓൺലൈൻ വെയ്സ്റ്റ് ഡംപിങ്ങിനും, ഓൺലൈൻ കൊതുകുനിവാരണത്തിനും, കായികവും പൊതുമരാമത്തുമായ മന്ത്രിപുംഗവന്മാരുടെ കമ്മ്യൂണിസ്റ്റ് ഐഡിയോളജിക്കൽ ഓൺലൈൻ കവിതാപാരായണങ്ങൾക്കും, ഒപ്പനകൾക്കും ശേഷം, ആരോഗ്യം, സാമൂഹികനീതി എന്നീ വകുപ്പുകൾ ചുമ്മാടു് വയ്ക്കാതെ തലയിൽ ചുമന്നു് കേരളത്തിനു് നെടുകെയും കുറുകെയും ഓടി, ഒന്നിനുപുറകെ ഒന്നെന്നോണം, യുഎന്നിൽ നിന്നും ഹോളിവുഡിൽ നിന്നും അവാർഡുകൾ കരസ്ഥമാക്കുന്ന ശ്രീമതി സഖാവു് കെ. കെ. ശൈലജ, “ചണ്ഡമുണ്ഡന്മാരെ വധിച്ച ചാമുണ്ഡിയെപ്പോലെ” ഉഗ്രരൂപിണിയായി സംഹാരതാണ്ഡവമാടുന്ന “കൊറോണവൈറസ് വധം ബാലേ” (റ്റ്ചയ്ക്കോവ്സ്കിയുടെ സ്വാൻ ലെയ്ക്ക് ബാലേയെ നിഷ്പ്രഭമാക്കുംവിധം) ഓൺലൈനായി അവതരിപ്പിക്കുന്നതായിരിക്കും.

അന്യവത്ക്കരിക്കപ്പെട്ട സർവ്വലോകനോക്കുകൂലിത്തൊഴിലാളികളേ, അന്യാധീനപ്പെട്ട സർവ്വലോകമല്ലുതൊഴിലാളികളേ, നിങ്ങൾ വിഡ്ഢിപ്പെട്ടിക്കുമുന്നിൽ കുത്തിയിരിക്കുവിൻ, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവനേതാക്കളുടെ കാണാക്കളികൾ കാണുവിൻ, വിപ്ലവിക്കുവിൻ, രസിപ്പിൻ, ചിരിച്ചുചിരിച്ചു് ചാകുവിൻ! ലാൽ സലാം!!

(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)

Image may contain: sky, outdoor and nature

October 12 2020 15:58

സിപിഐ (എം) ചാനൽ “ചർച്ചുകൾ”: ചാനൽ ചെർക്കന്മാരോടും ചെർക്കികളോടും ഞങ്ങ കൂട്ടുവെട്ടി.

ചാനലുകൾ: അതെന്തിനാ നിങ്ങൾ ഞങ്ങളോടു് കൂട്ടുവെട്ടിയതു്?

സിപിഐ (എം) ചാനൽ ചർച്ചികൾ: ഇച്ചീച്ചി പിള്ളേരുടെ കൂടെ കളിക്കരുതെന്നു് അപ്പാപ്പച്ചി പറഞ്ഞു.

ചാനലുകൾ: അപ്പോൾ ഞങ്ങളുടെ കൂടെ തൊങ്കുകളിക്കാൻ ഇനിയൊരിക്കലും നിങ്ങൾ വരില്ലേ, വരില്ലേ ചാർച്ചക്കാരേ?

സിപിഐ (എം) ചാനൽ തർക്കികൾ: ചാടിക്കളിക്കട കൊച്ചുരാമാന്നു് അപ്പാപ്പച്ചി പറയുമ്പോ ഞങ്ങ ഇനീം വരും തൊങ്കുകളിക്കാൻ.

ചാനലുകൾ: അപ്പാപ്പച്ചി എപ്പോഴാ അങ്ങനെ പറയുന്നേ?

സിപിഐ (എം) ചാനൽ തുർക്കികൾ: അതൊന്നും അപ്പാപ്പച്ചിക്കറിയില്ല. അപ്പാപ്പച്ചി ഒരു മറവിരോഗിയാണു്. ചെൽപോ കണ്ടുകണ്ടെന്നിരിക്കും, ചെൽപോ കണ്ടുകണ്ടില്ലാന്നിരിക്കും. ചെൽപോ മിണ്ടും, ചെൽപോ ഒന്നും മിണ്ടാതെ ഒറ്റ ഇരിപ്പങ്ങിരിക്കും.

October 12 2020 16:00

കേരളം ഹൈട്ടെക്ക് മാത്രമല്ല, “ഹൈ”-യുമാണു്. കഞ്ചാഗുവേര ഓമ്നിപ്രെസന്റ് ആയ ഏറിയകളിൽ പൊളിറ്റിക്കൽ കേരളം എപ്പോഴും “ഹൈ” ആയിരിക്കും.

അതേസമയം, ടെക്നിക്കൽ കേരളത്തിന്റെ ഹൈട്ടെക്ക് കപ്പാസിറ്റി പിടികിട്ടണമെങ്കിൽ, അറേബ്യൻ സ്വർണ്ണത്തെ ഖുർആൻ വഴിയും, ഈന്തപ്പഴം വഴിയും പൊളിറ്റിക്കൽ ആൽക്കെമിയിലൂടെ മലയാള സ്വർണ്ണമാക്കി രൂപാന്തരപ്പെടുത്തുന്ന കലാവിരുതു് കണ്ടാലേ പറ്റൂ.

October 13 2020 14:16

ഒരേസമയം ഇരയും വേട്ടക്കാരനുമായി “ഡബിൾ റോളിൽ” അഭിനയിച്ചു് അഭിനയശേഷി തെളിയിച്ചിട്ടുള്ള മല്ലു മാർക്സിസ്റ്റുകൾക്കോ, “പ്രോവിഡന്റ് ഫണ്ട് ഓഫ് ഇൻഡ്യയിലെ” (P. F. I) സമാധാനമതപ്രതിനിധികൾക്കോ പ്രധാനകപടനടനത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് (No. 1) – ഒറ്റയായോ കളക്ടീവായോ – നല്കാതിരുന്ന, ബഹുരാഷ്ട്രകുത്തകകളാൽ നിയന്ത്രിക്കപ്പെടുന്ന സാമ്രാജ്യത്വ-ക്യാപ്പിറ്റലിസ്റ്റ്-ഫാഷിസ്റ്റ് അവാർഡ് കമ്മിറ്റിയുടെ നവലിബറൽമുതലാളിത്വബൂർഷ്വാനയത്തിനെതിരെ അതിബീഭത്സമായി പ്രതിഷേധിക്കുന്നു.

ചുരുങ്ങിയപക്ഷം, ഒരു പ്രോത്സാഹനസമ്മാനം എന്ന നിലയിൽ, കേരള ഇന്റർനാഷണൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവഹീറോ സഖാവു് കോടിയേരി ബാലകൃഷ്ണനോ, “ഷരിയ” സിമിയുടെയും എം. എസ്. എഫിന്റെയും മുൻ ഹീറോയും, ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയുടെ മദ്ധ്യപൂർവ്വേഷ്യൻ വിപ്ലവനേതാവുമായ സഖാവു് ജനാബ് കെ.ടി.ജലീലിനെങ്കിലുമോ രാഷ്ട്രീയ കപടനടനത്തിനുള്ള ഒരു അവാർഡ്‌ സംസ്ഥാന ചലനചിത്രസാംസ്കാരിക ലെവലിൽ ലഭിക്കേണ്ടതായിരുന്നു.

October 14 2020 12:42

ജനാധിപത്യരാജ്യങ്ങളിൽ സാധാരണഗതിയിൽ നിയമനിർമ്മാണം നടത്തപ്പെടുന്നതു് പൊതുസമൂഹത്തിന്റെ സമസ്തമേഖലകളിലുമുള്ള തിരുത്തലും പുതുക്കലും ഒഴിവാക്കലും, അതുവഴിയുള്ള വളർച്ചയും വഴി അതിനെ പരിഷ്കൃതമായ മറ്റു് സമൂഹങ്ങൾക്കൊപ്പം എത്തിക്കുക എന്ന ഉത്തമലക്ഷ്യത്തോടെയാണു്.

പക്ഷേ, “No. 1” എന്നു് സ്വയം പ്രകീർത്തിക്കുന്ന ചില “സ്വതന്ത്ര റിപ്പബ്ലിക്കുകൾ”, അതേ ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കാനായി, ഏതുവിധേനയോ സമൂഹത്തിന്റെ മേൽത്തട്ടിലേക്കു് ചന്തിയുരച്ചു് നിരങ്ങിക്കേറി, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ തലങ്ങളിൽ “രാജകീയമായ കമ്മ്യൂണിസ്റ്റ്” പദവികൾ അലങ്കരിച്ചു് വാണരുളുന്ന നീചജന്മങ്ങളെ, ചൊറിയൻപുഴുക്കളെ, നികൃഷ്ടസ്വത്വങ്ങളെ, ആവക ജനുസ്സുകൾക്കു് മൗലികമായതിനാൽ, തിരുത്താനാവാത്തവിധം അവറ്റകൾ പിന്തുടരുന്ന അവറ്റകളുടെ പ്രാകൃതവും ക്രിമിനലുമായ സ്വഭാവഗുണങ്ങളെ മഹത്ത്വവത്കരിച്ചുകൊണ്ടു്, അതേ നിയമങ്ങളിലെ ലൂപ്പ്‌ഹോളുകൾ കണ്ടെത്താനായി സമയവും ഊർജ്ജവും സമൂഹത്തിന്റെ പൊതുമുതലും ചിലവഴിക്കുകയും, അതിനായി അൺസ്‌ക്ര്യൂപ്യുലസും സമൂഹദ്രോഹികളുമായ പിമ്പുകളെ രാഷ്ട്രീയ ഉപദേഷ്ടാക്കളായി ജനാധിപത്യത്തിന്റെ കപ്പലിലേറ്റുകയും ചെയ്യുന്നു.

ഇടതുപക്ഷം എന്നഭിമാനിക്കുന്ന കേരളസമൂഹത്തിന്റെ ബൗദ്ധികവും മാനസികവും സാംസ്കാരികവുമായ നിലവാരത്തിന്റെ നിലവിലെ ഒരു മാനദണ്ഡം ഇപ്പറഞ്ഞതിലുണ്ടു്.

October 15 2020 11:39

ഇന്റർനാഷണൽ ലെവലിൽ ഓപ്പറേറ്റ് ചെയ്യുന്ന കേരള മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ന്യായീകരണത്തൊഴിലാളിയായി ജീവിച്ചു് ഒരുവനു്/ഒരുത്തിക്കു് അവന്റെ/അവളുടെ മരണക്കിടക്കയിൽ എത്താൻ കഴിഞ്ഞാൽ, “ഞാൻ നല്ല ഓട്ടം ഓടി എന്റെ ഓട്ടം തികച്ചിരിക്കുന്നു” എന്നു് തികഞ്ഞ കള്ളനാണയമായിരുന്ന “വിശുദ്ധ” പൌലോസിനു് അവന്റെ അന്ത്യസമയത്തുണ്ടായ വെളിപാടു് പോലെ, കണ്ണൂർ മുതൽ ഒഞ്ചിയം വരെയും, ലാവ്ലിൻ മുതൽ ലൈഫ് മിഷൻ വരെയും, ഇടമലയാർ മുതൽ ബാർ കോഴ വരെയും, ശബരിമല മുതൽ മരടു് വരെയും, വാളയാർ മുതൽ പാലാ വരെയും “ഞാൻ അന്തം വിട്ടു് നല്ല ഓട്ടം ഓടി, ഇതാ എന്റെ ഓട്ടം തികച്ചിരിക്കുന്നു” എന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാൻ കഴിയും.

അതുപോലെ ജീവിക്കാൻ കഴിയുന്ന ഒരു ജീവിതത്തെയാണു് മനുഷ്യർ സഫലീകൃതമായ മനുഷ്യജീവിതം എന്നു് വിളിക്കുന്നതു്.

October 17 2020 15:32

വാഴപ്പിണ്ടികളും ഉദ്ഘാടനം ചെയ്യപ്പെടുന്നതു് കശേരുക്കളായിട്ടാണു്. “നൂറു് ദിവസങ്ങൾ, പത്തഞ്ഞൂറു് കശേരുക്കൾ” എന്ന രീതിയിലാണു് വാഴപ്പിണ്ടികളുടെ “സ്കെച്ചും പ്ലാനും” തയ്യാറാക്കപ്പെട്ടിരിക്കുന്നതു്.

എവിടെ കശേരുക്കളുണ്ടോ അവിടെ തേയ്മാനമുണ്ടു്. എവിടെ തേയ്മാനമുണ്ടോ, അവിടെ വേദനയുമുണ്ടു്. ഇന്നു് വേദന ഇല്ലെന്നു് കരുതി നാളെ വേദന ഉണ്ടാകാതിരിക്കണമെന്നില്ല. തേയ്മാനം അതിന്റെ ഉഗ്രപ്രതാപത്തിലേക്കുള്ള വികസനത്തിന്റെ ഘട്ടം ഇതുവരെ തരണം ചെയ്തിട്ടില്ല എന്നേ അതിനർത്ഥമുള്ളു.

നടുവിനു് വേദന തോന്നിത്തുടങ്ങിയാൽ പിന്നെ ഒട്ടും താമസിക്കണ്ട, എത്രയും വേഗം ഏതെങ്കിലും ആശുപത്രിയിലേക്കു് എത്തിച്ചോളുക! സ്വന്തക്കാരുടേതോ, സ്വന്തക്കാർക്കു് സ്വാധീനമുള്ളതോ ആയ ആശുപത്രിയിലേക്കാണു് എത്തിക്കുന്നതെങ്കിൽ, മരുന്നുമാറി കുത്തിവച്ചതു് മൂലമോ, ആംബ്യുലൻസ് ഡ്രൈവർ കേറി മേഞ്ഞതു് മൂലമോ നടുവേദനരോഗി വടിയായിപ്പോയി എന്നോ, പുഴുതിന്നുപോയി എന്നോ ഉള്ള “അത്യന്താതിശയോക്തികൾ” ഒഴിവാക്കി പൂച്ചക്കവിതകൾ രചിക്കാം.

കാരണം, “നനമയയുഗമെട്ടിൽത്തട്ടണം” എന്നാണു് മാലിനിയുടെ അഭിപ്രായം. പന്ത്രണ്ടാമത്തെ അക്ഷരത്തിൽ മതി യതി എന്നാണു് ശാർദ്ദൂലന്റെ പക്ഷം.

എട്ടിലോ, പന്ത്രണ്ടിലോ, COVID 19-ലോ, അതോ 144-ലോ “മൃതി” എന്നു് കൃത്യമായി പറയാൻ ഈ സത്യാനന്തരലോകത്തിൽ ആർക്കും കഴിയില്ല എന്നു് വേറൊരു പക്ഷം.

“കനകം മൂലം ദുഃഖം, കാമിനി മൂലം ദുഃഖം, കള്ളില്ലാഞ്ഞിട്ടും ദുഃഖം കള്ളുണ്ടായിട്ടും ദുഃഖം, ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം” എന്നു് ഇനിയും വേറൊരു പക്ഷം – കേരളത്തിലെ ഭരണപക്ഷം!

October 18 2020 11:47

ജെസിൻഡ ആർഡേൺ അവളുടെ രാഷ്ട്രീയജീവിതം ആരംഭിച്ചതു് ന്യൂസീലാന്റിലെ ഒരു പാർട്ടിഗ്രാമമായ “വാളയാറിൽ” മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറി എന്ന വിശിഷ്ടപദവി ഏറ്റെടുത്തുകൊണ്ടായിരുന്നു. മാതാപിതാക്കൾ മോർമനുകളായിരുന്നെങ്കിലും, (https://en.wikipedia.org/wiki/Mormonism) മനുഷ്യവർഗ്ഗത്തിന്റെ ആത്യന്തികമായ രക്ഷ സാക്ഷാൽ കാൾ മാർക്സിലൂടെ മാത്രം എന്ന ബോധോദയം അവൾക്കു് ചെറുപ്രായത്തിൽത്തന്നെ ഉണ്ടാവുകയും, പാർട്ടിയുടെ ചാരന്മാർ വഴി ആ സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് രഹസ്യം മനസ്സിലാക്കിയ കേന്ദ്രക്കമ്മിറ്റി, പോളിറ്റ് ബ്യൂറോയുടെ അനുഗ്രഹാശംസകളോടെ, അവളെ സമീപിച്ചു് മാർക്സിയൻ മോഡലിൽ ഒരു രക്തഹാരം അങ്ങോട്ടു് നല്കി, പാർട്ടിയോടുള്ള നിത്യവിധേയത്വം ഇങ്ങോട്ടു് വാങ്ങി, മാമോദീസ മുക്കി, മാർക്സിസ്റ്റ് പാർട്ടിയുടെ ന്യായീകരണത്തൊഴിലാളിയായ ഒരു ആജീവനാന്ത അന്തംകമ്മിയായി മാറ്റിത്തീർക്കുകയായിരുന്നു. വിപ്ലവസിംഹം മാർക്സ് ആചാര്യന്റെ കൃപാകടാക്ഷം എന്നേ പറയേണ്ടൂ, പാർട്ടി ശ്രേണികളിലൂടെ എല്ലാവിധ തീവ്രതകളെയും പടിപടിയായി അതിജീവിച്ചു് വിപ്ലവകരമായി മുന്നേറിയ അവൾ അവസാനം ന്യൂസീലാന്റിലെ പ്രധാനമന്ത്രി എന്ന പദവി പിടിച്ചെടുത്തു. ന്യൂസീലാന്റിലെ പ്രധാനമന്ത്രിപദവി ഇന്നവൾ ഒരു അട്ടിമറിയിലൂടെ രണ്ടാമതും വിപ്ലവകരമായി പിടിച്ചെടുത്തിരിക്കുകയാണു്, ചാവേർ പടകളേ! വിപ്ലവസഖാക്കളേ!! ന്യൂസീലാന്റിലെപ്പോലെ, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് അമ്മവിപ്ലവ-ലോകവിപ്ലവം സർവ്വരാജ്യങ്ങളിലും വിജയിക്കട്ടെ! രക്തസാക്ഷിച്ചെങ്കൊടികൾ ലോകമെമ്പാടും പാറിപ്പറക്കട്ടെ! ഇങ്കിലാ ചിന്താവാ!!

October 19 2020 11:02

“പാറപ്പുറത്തു് ഓന്തു് കേറിയപോലെ” എന്ന പ്രയോഗമേ ഇതുവരെ കേൾക്കേണ്ടിവന്നിട്ടുള്ളു. പിണറായി വിജയൻ കേരളത്തെ “അടിച്ചു് പൊളിച്ചു്” ഭരിക്കാൻ തുടങ്ങിയതോടെ, “ഓന്തിൻപുറത്തു് പാറ കേറിയപോലെ” എന്ന പ്രയോഗവും കേൾക്കേണ്ടിവന്നു.

പുറത്തു് പാറ കേറിയ ഓന്തു് ഓർത്തോപീഡിസ്റ്റിന്റെ ആഹ്ലാദം.

October 19 2020 11:19

തന്റെ മരച്ചക്കിൽ കൊപ്ര ആട്ടി എണ്ണയുണ്ടാക്കി ഇടപാടുകാർക്കു് നൽകി അവരെ തൃപ്തിപ്പെടുത്തുന്ന “ചക്കൻ/ചക്കി”, “ഇവിടെ ദയവായി കൊപ്ര ആട്ടിക്കൊടുക്കപ്പെടും” എന്നോ, “ഇവിടെ ദയവായി പിണ്ണാക്കു് വില്ക്കപ്പെടും” എന്നോ അല്ലാതെ, “ഇവിടെ ദയവായി ഫാക്ടം ഫോസ് വാടകയ്ക്കു് കൊടുക്കപ്പെടും” എന്നാണോ തന്റെ വ്യവസായസ്ഥാപനത്തിനു് മുന്നിൽ എഴുതിവയ്ക്കുക?

എവിടന്നു് വരുന്നെടാ ഇമ്മാതിരി സദാചാരവാദികൾ?

October 20 2020 11:43

ഫെയ്‌സ്ബുക്കിന്റെ “Suggested for you”-വിൽ ഇന്നു് കണ്ട ചിന്താവിഷയം:

നുറുക്കു് ഗോതമ്പും അല്പം മസാലയും കൂടി ചേർത്താൽ ഒരു കിടിലൻ ദോശ ഉണ്ടാക്കി കഴിക്കാമോ ഇല്ലയോ?

October 21 2020 11:42

നല്ലനടപ്പു് ഉപദേശങ്ങൾ കൊണ്ടു് മനുഷ്യരെ നേർവഴിക്കു് നടത്താൻ കഴിയുമായിരുന്നെങ്കിൽ, “ആദികവിയുടെ” ആദ്യത്തെ കാവ്യാനുഭവമായ “മാ നിഷാദ” എന്ന മഹദ്വചനംവഴി ലോകം പണ്ടേയ്ക്കുപണ്ടേ “നിഷാദമുക്തം” ആകേണ്ടതായിരുന്നു. പക്ഷേ, ആദികവിയുടെ “മാ നിഷാദ” വഴി ലോകം നിഷാദമുക്തമായില്ല. കുറച്ചാളുകൾ നിഷാദനെ “നിഷാദ്” ആക്കി പരിഷ്കരിക്കുകകൂടി ചെയ്തു! നിഷാദം ആണു് നിഷാദായതു് എന്നും കേൾക്കുന്നുണ്ടെങ്കിലും, അതുവഴി നിഷാദൻ നിഷാദനോ, വിഷാദൻ വിഷാദനോ അല്ലാതെ ആകുന്നില്ല. അതെന്തുമാകട്ടെ, അതുപോലൊരു മഹദ്വചനം വചിച്ച ആദികവിയെപ്പോലും അനുസരിക്കാത്ത മനുഷ്യവർഗ്ഗത്തെ കൂടുതൽ കൂടുതൽ നല്ലനടപ്പു് ഉപദേശങ്ങൾ കൊണ്ടു് മൂടിയിട്ടു് എന്തു് കാര്യം എന്നതു് മാത്രമാണു് ഇവിടെ പ്രസക്തം. എന്നിട്ടും, ബോധവത്കരണം എന്ന സിസിഫിയൻ ചാലഞ്ചു് ഒരു പാഠ്യപദ്ധതിയെന്നോണം ചില മനുഷ്യർ ഏറ്റെടുത്തിട്ടുണ്ടു്. യുക്തിവാദികൾ, ശാസ്ത്രവാദികൾ, വിമർശകർ, ചിന്തകർ, ഇടതുപക്ഷരാഷ്ട്രീയം നെഞ്ചിലേറ്റുന്ന വിപ്ലവകാരികൾ മുതലായ ജനുസ്സുകളിൽ പെടുന്ന അവർക്കു് എന്റെ ഹൃദയംഗമമായ വിജയാശംസകൾ! ചേതമില്ലാത്ത ഉപകാരം മറ്റുള്ളവർക്കുവേണ്ടി ചെയ്തുകൊടുക്കാൻ സമൂഹത്തിൽ മിടുക്കന്മാരാകാൻ ആഗ്രഹിക്കുന്ന മനുഷ്യർ മടിക്കരുതെന്ന പക്ഷക്കാരനാണു് ഞാൻ.

എവിടെ നിത്യമണ്ടന്മാരുണ്ടോ അവിടെ നിത്യമുടുക്കന്മാരുമുണ്ടാകും. തീറാധാരപ്രകാരം ജന്മിക്കു് അവകാശപ്പെട്ട പുരയിടത്തിലെ തന്റെ മാടത്തിൻ മുറ്റത്തു് ഞാലിപ്പൂവൻ നട്ടുവളർത്തുന്ന മലയപ്പുലയന്മാരും, നാളെ തങ്ങളുടേതാകുമെന്ന ധാരണയിൽ, തീറാധാരപ്രകാരം ജന്മിയുടേതായ പുഞ്ചപ്പാടങ്ങൾ “പൊന്നരിവാളമ്പുളിയിൽ” കണ്ണെറിഞ്ഞുകൊണ്ടു് കൊയ്തുതിമിർക്കുന്ന പൈങ്കിളികളുമെല്ലാം എത്രനാൾ നിത്യമണ്ടന്മാരും നിത്യമണ്ടികളുമായി നിലനില്ക്കുന്നോ അത്രനാൾ മാത്രം നിലനിർത്താൻ കഴിയുന്ന ഒന്നാണു് നിത്യമുടുക്കൻ പദവി. അതു് മറ്റാരെക്കാൾ കൂടുതലായി അറിയുന്നവർ മുടുക്കന്മാരാണു്. ലുഡ്വിഗ് ഫൊയർബാഹ് പണ്ടേ മനസ്സിലാക്കിയതുപോലെ, ഞങ്ങൾ മുകളിലെത്തി, ഞങ്ങൾക്കു് നിത്യമായി അവിടെ കഴിയണം. അതിനു് ഞങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കണം, വിമർശിക്കപ്പെടാതിരിക്കണം. എന്നിട്ടും അതിനു് ധൈര്യപ്പെടുന്നവർ ഉന്മൂലനം ചെയ്യപ്പെടണം. അതിനാണു് ഞങ്ങൾ നിയമങ്ങൾ നിർമ്മിക്കുന്നതു്.

മുടുക്കരാണെന്നു് സ്വയം തോന്നിയതുകൊണ്ടു് ഞങ്ങൾ മുടുക്കരാകുന്നില്ല. ഞങ്ങൾക്കുവേണ്ടി പുകഴ്ത്തുപാട്ടുകൾ പാടി ഞങ്ങൾ മുടുക്കാരാണെന്നു് വരുത്താൻ പാണന്മാർ വേണം. ഞങ്ങൾക്കുവേണ്ടി ചാകാൻ ചാവേറുകൾ വേണം. ഞങ്ങളുടെ ഏതു് തീട്ടത്തുണിയും അലക്കിവെളുപ്പിക്കാൻ, ഏതു് ശവക്കല്ലറയും വെള്ളപൂശാൻ ന്യായീകരണത്തതൊഴിലാളികൾ വേണം. ഞങ്ങളുടെ ഏതു് കുറ്റകൃത്യവും മൂടിവയ്ക്കാൻ, ഏതു് കുറ്റവാളിയെയും ഒളിപ്പിച്ചുവച്ചു് സംരക്ഷിക്കാൻ പിണിയാളുകൾ വേണം. നക്കാപ്പിച്ച പ്രതിഫലത്തിൽ ഞങ്ങൾക്കുവേണ്ടി പണിയെടുക്കുന്ന കൂലിത്തൊഴിലാളികൾ വേണം. അവരെയെല്ലാം വാചകമടികൊണ്ടോ പണം കൊണ്ടോ എത്രനാൾ ഞങ്ങൾക്കൊപ്പം പിടിച്ചുനിർത്താൻ കഴിയുന്നോ, അത്രനാൾ ഞങ്ങൾക്കു് നിത്യമുടുക്കന്മാരായി, നിത്യതമ്പ്രാക്കളായി വാണരുളാൻ കഴിയും.

ഒരു “ജ്ഞാനി” ആകാൻ ഒരുവനോ, ഒരുവളോ എന്തായിരിക്കണം, അല്ലെങ്കിൽ എന്തായിരിക്കരുതു് എന്നു് യുക്തിഭദ്രമായി മനസ്സിലാക്കാൻ, ചരിത്രപരവും, വിദ്യാഭ്യാസപരവുമായ അവരുടെ പിന്നാക്കാവസ്ഥമൂലം, “അവശദളിതുകളായ” മലയപ്പുലയന്മാർക്കോ, കൊയ്ത്തുകാരികളും ഞാറുനടൽകാരികളുമായി ജീവിച്ചൊടുങ്ങാൻ “ഈയ്യാധിഷ്ഠിത” തത്വസംഹിതകളുടെ അടിസ്ഥാനത്തിൽ, അത്തരം പ്രാകൃത ഐഡിയോളജികളുടെ അടിസ്ഥാനത്തിൽ മാത്രം “മഹാജ്ഞാനികളായ” ദൈവസ്വരൂപികളാൽ വിധിക്കപ്പെട്ട പൈങ്കിളികൾക്കോ കഴിയാത്തിടത്തോളം, ഏതൊരു “മൾട്ടിപ്പിൾ ചങ്കനും” അപ്പൂപ്പൻ താടിപോലെ ഒരു കൊറോണ മാസ്ക്ക് താടയിൽ തൂക്കിയിട്ടു് ദിവസേന പത്രസമ്മേളനം നടത്തി, “ഇന്നലെ കൊടുങ്കാറ്റുകൾ വീശി”, “ഇന്നു് മിന്നലുകൾ പിണർന്നു , നാളെ ഇടികൾ വെട്ടും, മറ്റന്നാൾ പെരുമഴകൾ പെയ്യും”, “മഴയത്തു് കുടയരുതു്”, “നനയത്തു് മഴയരുതു്”, ഇടിവെട്ടി മഴപെയ്താൽ കപ്പ നടാൻ കൊള്ളാം” ഇത്യാദി മീറ്റിയറോളോജിക്കലി പെർഫെക്ടായ പ്രവചനങ്ങൾ നടത്തിയും, മറ്റിനം ഗിമിക്കുകൾ കാട്ടിയും സമൂഹത്തിൽ ജ്ഞാനിയായിച്ചമയാൻ തടസ്സമില്ല. ചുരുങ്ങിയപക്ഷം, “മൾട്ടിപ്പിൾ ചങ്കന്റെ” ഉച്ഛിഷ്ടം തിന്നു് ഉപജീവിക്കുന്ന ഉപജാപകവൃന്ദങ്ങളുടെ ഉത്തമബോദ്ധ്യത്തിലെങ്കിലും!

October 23 2020 13:26

ആനപ്പുറത്തിരുന്നു് യോഗ ചെയ്യുന്നതിനിടെ ആന അനങ്ങിയതിനാൽ താഴെ വീഴുകയും, “എന്നെക്കണ്ടാൽ എന്റെ ചന്തി നോവുന്നുണ്ടെന്നു് തോന്നുമോ” എന്നതരം ചിരിയുമായി ചാടിയെഴുന്നേറ്റു് ഓടുകയും ചെയ്യുന്ന ബാബാ രാംദേവിന്റെ ഒരു വീഡിയോ കണ്ടിരുന്നു.

ഉത്ക്കർഷേച്ഛയുടെ കാര്യത്തിൽ മനുഷ്യരെല്ലാം ഒരുപോലെയാണു്. അതിനു് ആത്മീയക്കാരനെന്നോ, രാഷ്ട്രീയക്കാരനെന്നോ ഉള്ള വ്യത്യാസമില്ല. കുറേനാൾ തറയിലിരുന്നു് യോഗ ചെയ്തുകഴിയുമ്പോൾ ഇരിപ്പിനു് ഒരു തഴപ്പായിലേക്കു് പ്രൊമോഷൻ കൊടുക്കണമെന്നു് തോന്നും. കുറെനാളത്തെ തഴപ്പാ-യോഗയ്ക്കുശേഷം ആസനം ആദ്യം മെത്തപ്പായിലേക്കും, പിന്നീടു് കുറച്ചുകൂടി പതുപതുത്ത പരവതാനിയിലേക്കും പുനരധിവസിപ്പിക്കപ്പെടും. യോഗാഭ്യാസങ്ങൾ ഭദ്രാസനവും പരവതാനിയും സഹിതം ആനപ്പുറത്തെത്തിക്കലാണു് അടുത്തപടി.

ബാബാ രാംദേവ് തന്റെ ഭദ്രാസനപീഠമാക്കൻ തിരഞ്ഞെടുത്ത ആന ചത്തപോലെ അനങ്ങാതെ നിൽക്കാതിരുന്നതിനാലാണു് ആക്സിഡന്റ് സംഭവിച്ചതെന്നതിനാൽ, ആ ആനയ്ക്കു് ശവാസനം വശമില്ലായിരുന്നു എന്നു് വേണം അനുമാനിക്കാൻ. സമാനമായ ഒരു അത്യാഹിതം മുൻപു് കേരളത്തിലും സംഭവിച്ചിട്ടുണ്ടു്. ഭീഷ്മാചാര്യ, രാജശ്രീ പട്ടം എ. താണുപിള്ള കേരളം വാഴുന്ന കാലം. ജോഗിങ് സമയത്തു് പതിവുപോലെ ആദ്യം കണ്ട ഒരു കുറ്റിച്ചെടിയിൽ ഒറ്റക്കാൽ പൊക്കി മുള്ളിക്കൊണ്ടു് നില്ക്കുകയായിരുന്ന ഒരു പട്ടിയുടെ ദേഹത്തു് കള്ളുപാള ചാരി വച്ചിട്ടു് പെട്ടെന്നു് ഒന്നു് മുള്ളിയേക്കാമെന്നു് തീരുമാനിച്ച ഒരു ചങ്ങായിയാണു് ആ മഹാദുരന്തത്തിന്റെ ഭവിഷ്യത്തുകൾക്കു് ഇരയായതു്. ആനകളെയും പട്ടികളെയും എത്രയുംവേഗം ശവാസനം പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണു് ഈ ശോകകഥകൾ വിരൽ ചൂണ്ടുന്നതു്.

ഒന്നാലോചിച്ചുനോക്കൂ! സായംസന്ധ്യകളിൽ സ്റ്റുഡിയോയിലിരുന്നു് വാർത്തകൾ വായിച്ചു് കേരളീയരെ ചിരിച്ചുചിരിച്ചു് മണ്ണുകപ്പിക്കുന്ന മുഖ്യമന്ത്രി സഗാവു് പിണറായി വിജയനു് “ഉത്ക്കർഷേച്ഛ” ഉണ്ടായി, ആനപ്പുറത്തിരുന്നു് വാർത്തകൾ വായിക്കണമെന്നു് തോന്നുകയും, അതിനായി നിയോഗിക്കപ്പെട്ട ആന ശവാസനത്തിൽ, അഥവാ ചത്തപോലെ അനങ്ങാതെ, നിൽക്കേണ്ടതിനു് പകരം കുച്ചിപ്പുടി കളിക്കുകയും ചെയ്താൽ, ബാബാ രാംദേവിന്റെ അതേ അവസ്ഥ ഇരട്ടച്ചങ്കനെങ്കിലും പിണറായിക്കും നേരിടേണ്ടി വരില്ലേ?

ഒരു ആനപ്പുറഅനുഭവംകൊണ്ടു് ബാബാ രാംദേവിനു് ഒരുപക്ഷേ മതിയായിട്ടുണ്ടായിരിക്കാമെങ്കിലും, കോടാനുകോടി മാർക്സിസ്റ്റ് അനുഭാവികൾ ഉറ്റുനോക്കുന്ന ഒരു സുപ്രീം ലീഡർ എന്ന നിലയിൽ, ആനപ്പുറത്തു് സംഭവിച്ച ഒരു തോൽവിയുടെ പേരിൽ, പടച്ചട്ട ഊരിവച്ചു് പിന്മാറാൻ പിണറായി വിജയനു് കഴിയില്ല. തന്മൂലം, ആനപ്പുറത്തുനിന്നു് വീണാൽ, തന്റെ അടുത്ത വാർത്തവായന ജിറാഫിന്റെ തലയിലിരുന്നു് നടത്താൻ അദ്ദേഹം ബാദ്ധ്യസ്ഥനാണു്. എന്തു് വിലകൊടുത്തും അദ്ദേഹം അതു് നടത്തിയിരിക്കും.

“ഉളുപ്പിന്റെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ രാജിവച്ചു് പുറത്തുപോകൂ” എന്നു് സോളാർ സരിതയുടെ സാന്നിദ്ധ്യത്തിൽ പഴയ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയോടു് ആക്രോശിച്ച ധീരനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണു് സഗാവു് പിണറായി വിജയൻ. മറ്റാരോടും സത്യസന്ധതയില്ലെങ്കിലും, തന്നോടുതന്നെ സത്യസന്ധത പുലർത്താൻ ഏതറ്റം വരെയും പോകുന്ന ഒരു ജനകീയ നേതാവു്. അതുകൊണ്ടാണു് എത്ര ഭീകരമായ വീഴ്ചകളെയും ജനാധിപത്യത്തിന്റെ അത്യുജ്ജ്വല വിജയമാക്കി ജനമദ്ധ്യേ പ്രദർശിപ്പിക്കാൻ കഴിയുന്ന നേതാക്കളെ നെഞ്ചിലേറ്റാൻമാത്രം നീതിനിഷ്ഠതയും സത്യസന്ധതയും പുലർത്തുന്ന കേരളജനത പിണറായി വിജയനെ തങ്ങളുടെ അജയ്യനായ നേതാവായി തലയിലേറ്റിയിരിക്കുന്നതു്. ഈനാംപേച്ചി മരപ്പട്ടിയുമായല്ലാതെ മാൻപേടയുമായാണോ കൂട്ടുകൂടുന്നതു്?

രാഷ്ട്രീയം എന്നതു് ചില്ലറക്കളിയല്ല. ആശുപത്രികൾ സ്കൂളുകൾ വീടുകൾ തുടങ്ങിയ ലക്ഷക്കണക്കിനു് കെട്ടിടങ്ങളുടെ കൺസ്ട്രക്ഷൻ വർക്കുകൾ, നവനവമായ ട്രാൻസ്പോർട്ടേഷൻ സിസ്റ്റങ്ങൾ, സോളാർ സിസ്റ്റങ്ങൾ തുടങ്ങിയവയെല്ലാം കൺസൾട്ടൻസികളെ ഏല്പിക്കണം, ആസൂത്രണം ചെയ്യിക്കണം, പണി കഴിപ്പിക്കണം, പൂർത്തീകരിക്കണം, അവയുടെയെല്ലാം ഉദ്ഘാടനസമ്മേളനങ്ങൾ ഓർഗനൈസ് ചെയ്യിക്കണം, പാർട്ടിക്കു് സിന്താവാ വിളിക്കുക എന്നതിനപ്പുറമുള്ള യാതൊരുവിധ യോഗ്യതയുമില്ലാത്തവരെ തിരഞ്ഞുപിടിച്ചു് അവിടങ്ങളിലെ പ്രധാന തസ്തികകളിലെല്ലാം ആരുമറിയാതെ നിയമിക്കണം! അതിന്റെയെല്ലാം പിന്നിലെ ഭീമമായ ലോജിസ്റ്റിക്സ് നമ്മൾ കാണാതെ പോകരുതു്.

ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ, കള്ളക്കേസുകൾ കെട്ടിച്ചമച്ചും, വ്യാജവാർത്തകൾ പാടിപ്പരത്തിയും എതിരാളികളെ നിശ്ശബ്ദരാക്കൽ, കള്ളക്കടത്തുകാരെ സംരക്ഷിക്കൽ, കൊലയാളികളെ സംരക്ഷിക്കൽ, ഛർദ്ദിച്ചതു്, അതെത്ര പുഴുത്തരിച്ചതായാലും ശരി, വാരിവാരിത്തിന്നു് ലോകം മുഴുവൻ ന്യായീകരണപുളിച്ചുതികട്ടലിന്റെ ദുർഗ്ഗന്ധം വമിപ്പിക്കൽ, അഴിമതിക്കാരെ കോണകത്തിൽ തിരുകൽ തുടങ്ങിയ കേരളത്തിലെ “പൊളിറ്റിക്കൽ ഒളിമ്പിക്സ്” നിസ്സാരമായ കളികളാണെന്നാണു് നിച്പച്ചരായ നിങ്ങൾ നിച്കുകൾ കരുതിയിരിക്കുന്നതെങ്കിൽ, നിങ്ങളുടെ കാര്യം പോക്കുതന്നെ!

October 25 2020 11:00

ക്വാണ്ടം ഫിസിക്സിൽ “പൗളി പ്രിൻസിപ്പിൾ” എന്നു് വിളിക്കപ്പെടുന്ന എക്സ്ക്ലൂഷൻ പ്രിൻസിപ്പിളിന്റെ ഉപജ്ഞാതാവെന്ന നിലയിൽ സാക്ഷാൽ ആൽബെർട്ട് ഐൻസ്റ്റൈന്റെ നോമിനേഷൻ വഴി നോബൽ പ്രൈസ് ലഭിച്ചവനും, സ്വകാര്യജീവിതത്തിൽ “നോൺ-എക്സ്ക്ലൂസീവ്” ആയി തോന്ന്യവാസജീവിതം നയിച്ചിരുന്നവനെങ്കിലും, ഫിസിക്സിൽ ഒരു പെർഫെക്ഷനിസ്റ്റായിരുന്ന ഓസ്ട്രിയൻ തിയൊറെറ്റിക്കൽ ഫിസിസിസ്റ്റ് വോൾഫ്ഗാങ് പൗളിയോടു്, ഒരു യുവ തിയൊറെറ്റിക്കൽ ഫിസിസിസ്റ്റിന്റെ ഒരു പേപ്പറിനെപ്പറ്റിയുള്ള അവന്റെ അഭിപ്രായം ചോദിച്ച ഒരു കൊളീഗിനോടു് പൗളി പറഞ്ഞ മറുപടി പ്രസിദ്ധമാണു്: “അതു് ശരിയല്ലെന്നു് മാത്രമല്ല, അതു് തെറ്റു് പോലുമല്ല.”വോൾഫ്ഗാങ് പൗളിക്കു് രാഷ്ട്രീയത്തിൽ താത്പര്യമുണ്ടായിരിക്കുകയും, കേരളത്തിൽ നിലവിലിരിക്കുന്ന രാഷ്ട്രീയ അവസ്ഥയെപ്പറ്റി എന്താണു് അഭിപ്രായം എന്നു് ആരെങ്കിലും അവനോടു് ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ, പൗളിയുടെ മറുപടി ഇങ്ങനെ ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട: “തെറ്റാകാൻ പോലും കഴിയാത്തത്ര മോശമായ ഒരു അവസ്ഥയാണതു്.”

https://en.wikipedia.org/wiki/Wolfgang_Pauli

October 26 2020 17:13

അവൽ മലർ ശർക്കര, ഈന്തപ്പഴം ഞാവൽപ്പഴം ഞാലിപ്പൂവൻപഴം, കടുക്ക നെല്ലിക്ക ജാതിക്ക, പാവയ്ക്ക വെണ്ടയ്ക്ക കോമയ്ക്ക, കാച്ചിൽ ചേന മത്തങ്ങ, കുറുന്തോട്ടി കീഴാനെല്ലി ശതകുപ്പ, ഇന്തുപ്പു് കൽക്കണ്ടം ചെറുതേൻ മുതലായ, ദൈവാനുഗ്രഹപ്രദമായ നിവേദ്യങ്ങൾ നിരത്തിയ തൂശനില, നിലവിളക്കു്, പുഷ്പങ്ങൾ, ജലം നിറച്ച കിണ്ടി തുടങ്ങിയവയുടെ സാന്നിദ്ധ്യത്തിൽ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിൽ ദൈവാനുഗ്രഹം ഉണ്ടാവണം എന്നാഗ്രഹിക്കുന്നവർ ഏതെങ്കിലുമൊരു പ്രമുഖന്റെ പ്രധാനകാർമ്മികത്വത്തിൽ ധ്യാനപൂർവ്വം നടത്തുന്ന ഒരു ചടങ്ങാണു് വിദ്യാരംഭം.

നിർമ്മലമായ മനസ്സോടെ, അഥവാ മനസ്സിൽ മലം ഇല്ലാതെ നിർവ്വഹിക്കേണ്ടവയാണു് അത്തരം ചടങ്ങുകൾ. നാസ്തികരുടെ മൂത്താപ്പയായ മാർക്സിന്റെ പൂശാരികൾക്കു് ദൈവങ്ങൾ ഇടപെടുന്ന ഇടങ്ങളിൽച്ചെന്നു് എന്തെങ്കിലും തപ്പേണ്ട കാര്യമില്ല. എന്നിട്ടും, അവരതു് ചെയ്യുന്നുവെങ്കിൽ, അതിനു് പിന്നിൽ നിഗൂഢമായ ചില ലക്ഷ്യങ്ങൾ ഉണ്ടെന്നേ കരുതേണ്ടതുള്ളു. വട്ടോൻ ഇട്ടുള്ള വാള പിടിക്കൽ! അതിനുവേണ്ടി ചിലപ്പോൾ തലയിൽ മുണ്ടിടേണ്ടി വരും, ചിലപ്പോൾ മുസ്ലീം തൊപ്പി വയ്ക്കേണ്ടിവരും, ചിലപ്പോൾ പാളത്തൊപ്പി വയ്ക്കേണ്ടിവരും, ചിലപ്പോൾ മനുഷ്യമതിൽ പണിയേണ്ടിവരും, ചിലപ്പോൾ മനുഷ്യച്ചങ്ങല തീർക്കേണ്ടിവരും, മറ്റു് ചിലപ്പോൾ മലം നിറച്ച കുണ്ടിയുമായി ജലം നിറച്ച കിണ്ടിയുടെ മുന്നിൽപ്പോയി കുത്തിയിരുന്നു് കുഞ്ഞുങ്ങൾക്കു് “അറിവില്ലായ്മയുടെ” ഹരിശ്രീ കുറിച്ചുകൊടുത്തു് അവരെ കമ്മ്യൂണിസത്തിന്റെ കാണാക്കയത്തിലേക്കു് തള്ളിയിടേണ്ടിവരും.

കണ്ണുവെട്ടിക്കലിലൂടെ ആരംഭിച്ചു് കഴുത്തുവെട്ടലിലെത്തി അവസാനിക്കുന്നതാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിൽ ആധുനിക വിദ്യാഭ്യാസം. അതല്ലാത്ത രീതിയിലുള്ള വിദ്യാഭ്യാസംവഴി ഒരുവൻ/ൾ ലോകത്തിലെ മുഴുവൻ നോട്ടെണ്ണൽ മഷീനുകളും സ്വന്തമാക്കിയാലും, കെടാത്ത തീയ്യും ചാകാത്ത പുഴുവുമല്ലാതെ ആ വിദ്യാഭ്യാസം കൊണ്ടു്, ആ യന്ത്രങ്ങൾകൊണ്ടു് അവനോ അവൾക്കോ എന്തു് പ്രയോജനം എന്ന, ദൈവപുത്രൻ യേശുവിന്റെയും, തൊണ്ണൂറ്റെട്ടാം വയസ്സിലും കേരളഭരണത്തെ ചുറുചുറുക്കോടെ പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന വി. എസ്. അച്യുതാനന്ദന്റെയും ഇടിവെട്ടു് ചോദ്യങ്ങൾ ഈ അവസരത്തിൽ നമ്മൾ സ്മരിക്കേണ്ടതുണ്ടു്.

October 29 2020 11:18

ന്യായീകരണക്യാപ്സൂളുകൾ വാങ്ങാൻ എകെജി സെന്ററിൽപോയ മൂന്നു് കമ്മ്യൂണിസ്റ്റ് നേതാക്കൾ വഴിതെറ്റി കപ്പാതു് സെന്ററിൽ എത്തിപ്പെട്ടത്രേ! “ഇവിടെ ദയവായി കപ്പാതു് ചെയ്തുകൊടുക്കപ്പെടും” എന്ന വലിയൊരു ബോർഡ് കപ്പാതാപ്പീസിന്റെ ഫ്രണ്ടിൽ വച്ചിട്ടുണ്ടായിരുന്നെങ്കിലും, അവൻ വായിക്കുമെന്നു് ഇവനും, ഇവൻ വായിക്കുമെന്നു് അവനും, അവനോ ഇവനോ വായിക്കുമെന്നു് മറ്റവനും കരുതിയതുകൊണ്ടു് വായന നടന്നില്ല. എന്തിനേറെ, പൂവനെപ്പോലെ കൂവിക്കൊണ്ടു് അകത്തേക്കു് പോയ അവർ മൂന്നുപേരും പിടയെപ്പോലെ കൊക്കിക്കൊണ്ടാണത്രെ പുറത്തേക്കു് വന്നതു്!

“ഉർവ്വശീശാപം ഉപകാരം” എന്നാണു് ആ വാർത്തയോടു് ഛോട്ടാ സഖാക്കൾ ആമോദത്തോടെ പ്രതികരിച്ചതു്. ന്യായീകരണക്യാപ്സൂളുകൾ വിഴുങ്ങിയ അനലിസ്റ്റുകൾ പങ്കെടുക്കുന്ന ഒരു ചർച്ചയും ഒഴിവാക്കരുതെന്നു് മുകളിൽ നിന്നു് നിർദ്ദേശമുള്ളതിനാൽ പതിവായി ചാനൽചർച്ചകൾ കാണാൻ നിർബന്ധിതരായ സഖാക്കൾക്കു് ഇനിമുതൽ ബാലകാകസന്ദേശകാവ്യങ്ങളും, കാനനരാഗമാലികകളും, ഗോവിന്ദഛന്ദശ്ശാസ്ത്രങ്ങളും ലതാ മങ്കേഷ്കറിന്റെയും ആശാ ഭോൺസ്ലെയുടെയുമെല്ലാം സ്വരങ്ങളിൽ ആസ്വദിക്കാൻ കഴിയുമല്ലോ!

October 30 2020 10:17

പ്രമാദമായ ഒരു ബിബ്ലിക്കൽ തള്ളിപ്പറയൽ കഥ:

(സന്ദർഭം: വാറ്റുകേസ്, വ്യാജചികിത്സ, ഒടിവിദ്യകൾ, ദേവാലയത്തിൽ തല്ലുണ്ടാക്കൽ, ദൈവപുത്രൻ ചമയൽ മുതലായ കുറ്റകൃത്യങ്ങളുടെ പേരിൽ വിശദമായ ചോദ്യം ചെയ്യലിനുശേഷം പീലാത്തോസിന്റെ നേതൃത്വത്തിലുള്ള “എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്” അറസ്റ്റ് ചെയ്തു് നിർത്തിയിരിക്കുന്ന യേശു ഒരുവശത്തു്. യേശുവിന്റെ അക്കംപ്ലിസ് ആയിരുന്നതിനാൽ താനും അറസ്റ്റ് ചെയ്യപ്പെടുകയും കുരിശിൽ ആണിയടിച്ചു് തൂക്കപ്പെടുകയും ചെയ്തേക്കുമോ എന്നു് ഭയപ്പെടുന്ന പത്രോസ് മറുവശത്തു്.)”

എന്നാൽ പത്രോസ് പുറത്തു് നടുമുറ്റത്തു് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു് നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു് പറഞ്ഞു.

അതിനു് അവൻ: നീ പറയുന്നതു് എനിക്കു് തിരിയുന്നില്ല എന്നു് എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.

പിന്നെ അവൻ പടിപ്പുരയിലേക്കു് പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു് അവിടെയുള്ളവരോടു് ഇവനും നസറായനായ യേശുവിനോടു് കൂടെയായിരുന്നു എന്നു് പറഞ്ഞു.

ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു് അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.

അല്പനേരം കഴിഞ്ഞിട്ടു് അവിടെ നിന്നവർ അടുത്തുവന്നു് പത്രൊസിനോടു് നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു് പറഞ്ഞു.

അപ്പോൾ അവൻ ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.”

– (മത്തായി 26: 69 – 74)

October 31 2020 09:11

സ്വകാര്യമേഖലയിൽ ആളൊരു വലിയ തമാശക്കാരനാണു് 🙃

Image may contain: 1 person

November 2020

November 01 2020 11:47

വൈജ്ഞാനികവും സാംസ്കാരികവുമായ മേഖലകളിൽ തങ്ങൾ എന്താണെന്നാണോ കേരളീയർ സ്വയം കരുതിയിരിക്കുന്നതു്, ആ നിലയിലേക്കു് എത്താൻ അവർ ഇനിയും ഒരുപാടു് ദൂരം സഞ്ചരിക്കേണ്ടതുണ്ടു്. രാഷ്ട്രീയം, മതപരം, ബൗദ്ധികം മുതലായ സമസ്ത മേഖലകളിലും ജഡീഭവിച്ചു് നിൽക്കുന്ന കേരളീയരുടെ ഇന്നത്തെ അവസ്ഥയിൽനിന്നു് വിലയിരുത്തിയാൽ, ആ ലക്ഷ്യം മിക്കവാറും അപ്രാപ്യമായ ഒരു മരീചികയായി അവശേഷിക്കാനാണു് സാദ്ധ്യത.

ജനത്തിന്റെ അറിവില്ലായ്മയേക്കാൾ സമൂഹത്തിനു് കൂടുതൽ ദോഷം ചെയ്യുന്നതു് ആ അറിവില്ലായ്മയുടെ മറവിൽ അവരെ ചൂഷണം ചെയ്യാനായി നേതൃത്വപട്ടംകെട്ടി അവരെ നയിക്കുന്നവരുടെ അറിവില്ലായ്മയാണു്. നേതാവാകട്ടെ, അല്ലാതിരിക്കട്ടെ, ഒരു ക്രിമിനലിനെ ഒരു ക്രിമിനലായിക്കാണാതെ, അവൻ/അവൾ തന്റെ മതത്തിലെ, തന്റെ പാർട്ടിയിലെ, തന്റെ സെക്റ്റിലെ അംഗമാണെങ്കിൽ അവനെ/അവളെ അന്ധമായി പിന്തുണച്ചു് സംരക്ഷിക്കാനുള്ള പ്രവണത വച്ചുപുലർത്തുന്ന, സ്വപക്ഷാംഗങ്ങൾ ചെയ്യുന്ന ഓരോ കുറ്റകൃത്യവും എതിർപക്ഷാംഗങ്ങൾ ചെയ്തിട്ടുള്ള സമാനമായ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിച്ചു് മിറ്റിഗെയ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന ഊളകൾ വസിക്കുന്ന ഒരു സമൂഹത്തിൽ നീതിന്യായവ്യവസ്ഥപോലും അട്ടിമറിക്കപ്പെടും. ഒരു സമൂഹത്തിലെ നീതിന്യായവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നതു് ആ സമൂഹത്തിലെതന്നെ അംഗങ്ങളാണു്.

ക്രിമിനലുകളായ നേതാക്കൾക്കുവേണ്ടി ആരെങ്കിലും പുകഴ്ത്തുപാട്ടുകൾ പാടുന്നുണ്ടെങ്കിൽ, ആ ക്രിമിനൽ വ്യവസ്ഥിതിയെ നയിക്കുന്നവരിൽ നിന്നും അവർക്കു് വേണ്ടുവോളം അപ്പക്കഷണങ്ങൾ കിട്ടുന്നുണ്ടെന്നേ അർത്ഥമാക്കേണ്ടതുള്ളു. ക്രിമിനലുകളുടെ പിന്നാലേ കൊടിപിടിച്ചു് നടക്കുന്നതിനിടയിൽ, ചോംസ്കി, ഗ്രാംഷി, ഷിഷെക് എന്നും മറ്റും ഉച്ചരിച്ചു് ബുദ്ധിജീവി ചമയാൻ ശ്രമിച്ചതുകൊണ്ടും ശീലിച്ച വിധേയത്വത്തിലും ദാസ്യമനോഭാവത്തിലും മാറ്റമൊന്നും വരാൻ പോകുന്നില്ല.

വസ്തുതകളെ അവ ആയിരിക്കുന്നതുപോലെ കാണാനും മനസ്സിലാക്കാനും കഴിയുന്നതാണു് യാഥാർത്ഥ്യബോധം. ഒരു ശരി, അതു് ചെയ്ത വ്യക്തിയുടെ ജാതിയോ മതമോ ലിംഗമോ രാഷ്ട്രീയമോ വർണ്ണമോ വർഗ്ഗമോ നോക്കാതെ ശരിയെന്നു് അംഗീകരിക്കാനും, ഒരു തെറ്റു്, അതു് ചെയ്ത വ്യക്തിയുടെ ജാതിയോ മതമോ ലിംഗമോ രാഷ്ട്രീയമോ വർണ്ണമോ വർഗ്ഗമോ നോക്കാതെ തെറ്റെന്നു് തുറന്നു് പറയാനും ഒരു വ്യക്തിക്കു് കഴിയണമെങ്കിൽ, അവനു്/അവൾക്കു് യാഥാർത്ഥ്യബോധത്തോടൊപ്പം നീതിബോധവും ഉണ്ടാകേണ്ടതുണ്ടു്. എന്നോ ഒരിക്കൽ കേരളം പിറന്നു എന്നതുകൊണ്ടു് അതുവഴി അവിടെ നിർബന്ധമായും യാഥാർത്ഥ്യബോധവും നീതിബോധവുമുള്ള മനുഷ്യരും പിറന്നു എന്നു് അർത്ഥമില്ല.

പിറന്ന കേരളം, വളർന്ന കേരളം, തല മൊട്ടയടിച്ച കേരളം, ചങ്കിൽ ചൈന വാഴും കേരളം, നെഞ്ചിൽ നഞ്ചു് കലക്കും കേരളം, കരളിൽ കഞ്ചാവു് വളർത്തും കേരളം!

ഇതൊക്കെ കാര്യക്ഷമതയോടെ നോക്കിനടത്താൻ രാജാപ്പാർട്ടുകൾ അല്ലാത്ത കുറച്ചു് സാധാരണ മനുഷ്യർ കൂടി പിറന്നാൽ ശുഭം!

November 02 2020 14:34

2014 മുതൽ ജർമ്മൻ ഇവാഞ്ചലിക്കൽ സഭയുടെ കൗൺസിൽ ചെയർമാനായ ബിഷപ്പ് ഹൈൻറിഹ് ബെഡ്ഫോർഡ്-സ്ട്രോം (60 വയസ്സു്) 2021-ൽ വീണ്ടും ആ സ്ഥാനത്തേക്കു് മത്സരിക്കുന്നില്ലെന്നു് ഇക്കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ പ്രസ്താവിച്ചതു് കണ്ടു.

അതൊക്കെ ഗോത്രമൂപ്പന്മാർ വാഴുന്ന നാടുകളിൽ!! ആളുകളുടെ ഏക മാർഗ്ഗദർശിയും ആശാകേന്ദ്രവുമായ നാടുവാഴി വാർദ്ധക്യസഹജമായ കാരണങ്ങളാൽ എങ്ങാനും സത്തുപോയാൽ എന്തുചെയ്യുമെന്നൊരു എത്തും പിടിയുമില്ലാത്തതിനാൽ, മൂത്തു് മുരടിച്ചു്, കിടന്ന കിടപ്പിൽ നംബർ വണ്ണും നംബർ റ്റുവും ചെയ്യേണ്ടുന്ന അവസ്ഥയിൽ എത്തിയാലും, കട്ടിലിൽ കിടന്നു് തങ്ങളെ വാണരുളാൻ വേണ്ടുന്ന എല്ലാവിധ ഏർപ്പാടുകളും ജനങ്ങൾ ചെയ്തിരിക്കും. വേണ്ടിവന്നാൽ ഒരു ഹാർട്ട്-ലങ് മെഷീൻ ഫിറ്റ് ചെയ്തു് നാടുവാഴി മൂപ്പന്റെ “അകാലത്തിലെ തീപ്പെടൽ” ഒഴിവാക്കി അധികാരത്തിൽ “പിടിച്ചുകിടത്താനും” അവർ മടിക്കില്ല.

യുദ്ധം പോലുള്ള പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിനു് മുൻപു് ദൈവങ്ങളുടെ അഭിപ്രായം ആരായുന്ന രീതി പുരാതനഗ്രീസിൽ ഉണ്ടായിരുന്നു. മറ്റു് പലവിധ തിരക്കുകൾ മൂലം ആവക കാര്യങ്ങളിൽ ഇടപെടാൻ എപ്പോഴും തങ്ങൾക്കു് കഴിഞ്ഞെന്നുവരില്ല എന്നതിനാൽ, അതിന്റെ ചുമതല ഡെൽഫൈയിലെ ഒരു കൺസൾട്ടൻസിയെയാണു് ദൈവങ്ങൾ ഏല്പിച്ചിരുന്നതു്. പെത്തിയ എന്ന അവിടത്തെ പുരോഹിത – പൊഹയോ, പൊടിയോ, പച്ചിലകൾ വഴിയോ – ശരിക്കും കിറുങ്ങിയാൽ അവളിലൂടെ മനുഷ്യരുടെ പ്രശ്നങ്ങൾ സംബന്ധിച്ച അരുളപ്പാടുകൾ ഞങ്ങൾ വെളിപ്പെടുത്തും എന്നായിരുന്നു ദൈവങ്ങൾ മനുഷ്യരുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടി. ഈ വിഷയത്തിലെ ഒരു പ്രശ്നം എന്താണെന്നു് വച്ചാൽ, കിറുങ്ങിയാൽ പിന്നെ, താൻ പറയുന്നതെന്തെന്നു് പെത്തിയക്കുപോലും അറിയില്ല. അതു് വ്യാഖ്യാനം തൊഴിലാക്കിയ മറ്റു് പുരോഹിതരുടെ പോർട്ട്ഫോളിയോ ആണു്. അവർ പെത്തിയയുടെ പിച്ചും പേയും അവരുടേതായ മറ്റൊരുതരം പിച്ചും പേയുമായി ദൈവങ്ങളുടെ വിദഗ്ദ്ധാഭിപ്രായം അറിയാനായി ക്ഷേത്രത്തിനു് പുറത്തു് കാത്തുനിൽക്കുന്ന സത്യാന്വേഷികൾക്കു് വിളമ്പിക്കൊടുക്കും. “പന്നികൾ കടലിൽ നീന്തും, പട്ടികൾ ഹിമാലയം കയറും” എന്ന രീതിയിലുള്ളവയായിരിക്കും ദൈവങ്ങളുടേതായി അവർ അവതരിപ്പിക്കുന്ന അതിഗഹനമായ വെളിപാടുകൾ. ആ വെളിപാടുകളെ സത്യാന്വേഷികൾ അവരുടേതായ പിച്ചും പേയുമായി ഒരിക്കൽക്കൂടി വ്യാഖ്യാനിച്ചു് സംതൃപ്തിയടയും.

ഹാർട്ട്-ലങ് മെഷീനിൽ തൂങ്ങി ചത്തുജീവിക്കുന്ന ഗോത്രമൂപ്പന്മാരുടെ ഞരക്കങ്ങൾ, നവോത്ഥാനലോകത്തിലേക്കു് ഗോത്രാംഗങ്ങൾ ട്രാൻസ്ഫോം ചെയ്യുന്നതും അതേ രീതിയിലാണു്. ഗോത്രമൂപ്പന്മാരുടെ ഇന്നുവരെയുള്ള ഒരൊറ്റ വചനം പോലും അർത്ഥശൂന്യമായ പിച്ചും പേയും ആയിരുന്നിട്ടില്ല. മനുഷ്യർ അവയെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലാണു് കാര്യം എന്നാണവരുടെ പക്ഷം.

<