F.B. 26-27
January 01 2026 11:54
“And I thank myself for who I became.” – “Memory Lane” by Zara Larsson
January 01 2026 12:27
“ഓഫീസ് കഷ്ടിച്ചു് 75 സ്ക്വയര്‍ ഫീറ്റ്! ചുറ്റിനും ടണ്‍ കണക്കിനു് മാലിന്യം! ഇപ്പോൾ വേസ്റ്റ് എല്ലാം മാറ്റി; ഓഫീസ് പരിസരം സൂപ്പർ ക്ലീൻ!!” – ശാസ്തമംഗലം കൗണ്‍സിലര്‍ & മുൻ ഡിജിപി ആർ. ശ്രീലേഖ IPS.
പിണറായിസ്റ്റുകൾ വർഷങ്ങളിലൂടെ വിപ്ലവകരമായി വളർത്തിയെടുത്ത ആവാസവ്യവസ്ഥയിൽ കൈവക്കുന്നതൊന്നും സമ്മതിച്ചു് തരാനാവുന്ന കാര്യങ്ങളല്ല! ദുരുപദിഷ്ടമായ ഇത്തരം ഫാഷിസ്റ്റ് പ്രവണതകളെ ബഹു. ആർഷോ സഹാവിന്റെ നേതൃത്വത്തിൽ കെ-പാർട്ടി അതിശക്തമായി നേരിടും!!
[ഗുണപാഠം: ജീർണ്ണിച്ച മാലിന്യങ്ങൾ തൂത്തുമാറ്റാനായി ഒരു സാമൂഹിക പരിഷ്കർത്താവിന്റെ കയ്യിൽ എപ്പോഴും ഒരു ചൂലുണ്ടായിരിക്കണം.]
January 01 2026 12:31
“പ്രതിപക്ഷനേതാവു് ഓരോ ദിവസവും പറയുന്നതിൽ വൈരുദ്ധ്യമുണ്ടു്.” – നിയമവ്യവസായ വാണിജ്യൻ ബഹു. പി. രാജീവ് സഹാവു്.
പി. രാജീവ് സഹാവു് ഒരു വൈരുദ്ധ്യാത്മക ഭൗതികവാദി ആയതിനാൽ വൈരുദ്ധ്യത്തെപ്പറ്റി അദ്ദ്യം പറയുന്നതിൽ കാമ്പും കഴമ്പുമുണ്ടാകണം.
January 01 2026 12:59
“ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതു് സർക്കാർ നിലപാടു് മാറ്റിയതുകൊണ്ടു്.” – പൂജനീയ ജി. സുകുമാരൻ നായർ ജി.
‘ആയിരം കാലുകളുള്ള’ തേരട്ടകളെപ്പോലും (millipedes) അമ്പേ തോല്പിക്കുന്ന ഫ്രീക്വൻസിയിൽ നിലപാടുകൾ മാറ്റിമാറ്റി ചവിട്ടുന്നവരാണു് പിണറായിസ്റ്റുകൾ എന്നതിനാൽ, ഏതു് കാൽ, ഏതു് നിലപാടിൽ നിന്നു്, എപ്പോൾ മാറ്റിച്ചവിട്ടിയ കാര്യമാണാവോ പെരുന്നയിലെ ബഹു. പോപ്പ് ഉദ്ദേശിക്കുന്നതു്?!
ബഹു. പെരുന്നൻ പോപ്പിനെ കേൾക്കുന്ന വിഡ്‌ഢിക്കുശ്മാണ്ഡങ്ങൾക്കും വേണമല്ലോ വട്ടമിട്ടു് പിടിയ്ക്കാൻ ഉടലുറപ്പുള്ള ഒരു പിടിവള്ളി!
January 01 2026 13:33
“തിരഞ്ഞെടുപ്പിൽ പാർട്ടിയുണ്ടാവും; ഞാൻ ഉണ്ടാവു…ൽ…ൽ…ൽ…ല്ല. എന്റെ ആഗ്രഹം റിട്ടയർമെന്റാണു്. യുവാക്കൾ വരട്ടെ! പിന്നെ, പാർട്ടി തീരുമാനിച്ചാൽ ഞാൻ (ഏറിയാൽ നാലോ അഞ്ചോ ടേം കൂടി!) മത്സരിക്കും. – വൈദ്യുതി മന്ത്രി ബഹു. കെ. കൃഷ്ണൻ കുട്ടി.
മലയാളികളെ മന്ത്രിശൂന്യരായ അനാഥരാക്കി, കൂടും കുടുക്കയുമെടുത്തു് ബ്രഹ്മാശ്രമത്തിൽ പ്രവേശിക്കില്ല എന്ന അങ്ങയുടെ പരിപക്വമായ ഈ രാഷ്ട്രീയ തീരുമാനത്തിനു്, സായിപ്പുസമാനം തൊപ്പിയും, കുചേലസമാനം കോണകവും ഊരി ബഹുമാനവും സ്നേഹാദരങ്ങളും ആചാരവെടികളും വിപ്ലവാഭിവാദ്യങ്ങളുമർപ്പിക്കുന്നു! ലാൽ സലാം!!
January 01 2026 14:23
“ബിനോയ് വിശ്വം അല്ലാലോ പിണറായി വിജയൻ, aka പിവി! തന്മൂലം വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല.” – വിശ്വപ്രസിദ്ധമായ പതിവു് മല്ലു മാപ്ര മാമാങ്കത്തിൽ ബഹു. മു. മ. & ആ. മ. പി. വി. സഹാവു്, aka കാരണഭൂതം.
അതു് കറക്റ്റ്! നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ വള്ളിക്കളസത്തിൽ മൂത്രിച്ചുകൊണ്ടു് ബിനോയ് വിശ്വം ഓടിയിട്ടുണ്ടോ? ബിനോയ് വിശ്വം ഒരു പ്രത്യേക ഏക്ഷൻ കാണിച്ചു് ചുറ്റുമുള്ള ആളുകളെ വിരട്ടിയിട്ടുണ്ടോ? ഇല്ലതന്നെ!
Ergo, “ആ പിവി അല്ലാത്തവനും”, സർവ്വത്തിനും കാരണഭൂതവുമായ ഈ പിവി വെള്ളാപ്പള്ളിയെ ജനാദ്ധ്വാനത്തിന്റെ വിയർപ്പുനാറ്റമുള്ള “നംബർ വൺ” സ്റ്റേറ്റ് കാറിൽ കയറ്റിയതിൽ തെറ്റില്ല!
QED (Quod Erat Demonstrandum)!!
January 02 2026 09:59
“ശബരിമല സ്വർണ്ണക്കൊള്ളയിൽ നടക്കുന്ന SIT അന്വേഷണം സമഗ്രം; CBI വേണ്ട.” – SIT.
[ആണ്ടി ഭയങ്കര അടിക്കാരനാണെന്നു് ആണ്ടി! ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നു് പിണറായി വിജയൻ! വെള്ളാപ്പള്ളിയോടു് കളിക്കാൻ നിൽക്കല്ലേന്നു് വെള്ളാപ്പള്ളി! നവോത്ഥാന കേരളം നിറയെ രക്തരക്ഷസ്സുകളായ റാംബോകളാണല്ലോ കരിമണൽ കർത്താവേ!🙂]
തൊണ്ടിമുതൽ കണ്ടെടുത്തിട്ടില്ല, മേൽത്തട്ടിൽ വാഴും “ഈശ്വരതുല്യരെ” പിടിച്ചിട്ടില്ല. പക്ഷേ, SIT-യുടെ അന്വേഷണം സമഗ്രം! അതുകൊണ്ടു് CBI അന്വേഷണം വേണ്ട!
[“ആദ്യം ശവം കണ്ടതു് ഞമ്മള് തന്നെ!” – സെക്യൂരിറ്റി ആപ്പീസർ കുഞ്ഞുമൊഹമ്മദ് അഥവാ, മാമുക്കോയ.🙂]
02. 01. 2025-ലെ ഒരു അനുയുക്ത പോസ്റ്റ്:

January 02 2026 11:21
ബഹു. വെള്ളാപ്പള്ളി നടേശൻ സഹാവിന്റെ, ബഹു. മു. മ. പി. വി. സഹാവു് നിരീക്ഷിച്ചപ്രകാരം, സരസ്വതീദേവി പൂണ്ടുവിളയാടുന്ന നാവു് തള്ളിയ ഈ പോട്ടം കണ്ടപ്പോൾ, ഞാൻ പ്രൈമറി സ്കൂളിലെ ഒരു കൂട്ടുകാരനെയോർത്തു. പെൻസിൽമുന കൂർപ്പിക്കാൻ അവനും നാവിന്റെ ഒത്താശ വേണമായിരുന്നു. കൂർപ്പിക്കാനായി പെൻസിൽ ഷാർപ്പനറിലിട്ടു് തിരിക്കുന്ന ഓരോ തിരിക്കലിനുമൊപ്പം നാവു് ഇടത്തോട്ടും വലത്തോട്ടും ഓൾട്ടർനേറ്റ്‌ലി മാറ്റിപ്പിടിച്ചു്, “മൃദുഹിന്ദുത്വ” പോലെ, മൃദുവായി കടിച്ചുകൊണ്ടായിരുന്നു അവന്റെ “ഓപ്പറേഷൻ പെൻസിൽ വെട്ടു്”!
ഭാഗ്യമെന്നേ പറയേണ്ടൂ, അതുകൊണ്ടു് അത്യാഹിതങ്ങളൊന്നും ആ കർമ്മപരിപാടി വഴി സംഭവിച്ചിരുന്നില്ല. അല്ലെങ്കിൽ, ബഹു. ആ. മന്ത്രി വീണാന്റി സഹാവിനു്, സഹപാഠികൾ എന്ന നിലയിൽ, അടിയന്തിരത്തിനുള്ള റിപ്പോർട്ട് നൽകേണ്ട ചുമതല ഞങ്ങളുടെ തലയിൽ അശനിപാതമായി വന്നുഭവിക്കുമായിരുന്നല്ലോ!!
അവനിപ്പോൾ എവിടെയാണോ ആവോ!
കവി വൈലോപ്പിള്ളി ശ്രീധരമേനോൻ പാടിയപോലെ, “ഏതു് ധൂസരസങ്കല്പങ്ങളിലാണു് വളരുന്നതെങ്കിലും, ഏതു് യന്ത്രവത്കൃത ലോകത്തിലാണു് പുലരുന്നതെങ്കിലും, ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും അവന്റെ മനസ്സിലുണ്ടാവുമെന്ന” കാര്യത്തിൽ തർക്കമില്ല.

January 02 2026 13:07
ദരിദ്രകുടുംബത്തിലെ പ്രായമുള്ള ഒരു സ്ത്രീ: “ഞങ്ങൾക്കു് പിറക്കാതെപോയ മകൻ ഞങ്ങളെ സംരക്ഷിക്കുന്നു.”
പ്രഫുത്ത ജനം: “ആരാണവൻ?! ആരാണവൻ?!?!”
സീസറമ്മ: “ആശമാരെ മൂഞ്ചിച്ച മുക്കിയമന്ത്രി.”
സൂചിമുഖിപ്പക്ഷി: “ആ സാമദ്രോഹി ഒരമ്മയ്ക്കും പിറക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!!”
January 02 2026 17:57
കള്ളൻ കപ്പലിൽത്തന്നെ! കള്ളൻ കപ്പലിൻ്റെ കപ്പിത്താൻ തന്നെ!!
January 03 2026 10:34
“നമ്മൾ ചെറുകിട കള്ളന്മാരെ കഴുവേറ്റുകയും, വൻകിട കള്ളന്മാരെ ഔദ്യോഗിക സർക്കാർ പദവികളിൽ നിയമിക്കുകയും ചെയ്യുന്നു.” – Aesop
January 03 2026 11:05
ഭാരതീയ നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നു് ആരുപറഞ്ഞു?
ജട്ടിക്കേസ്: 36 ഭൗമവട്ടം = 3 വ്യാഴവട്ടം!
ലാവ്ലിൻ കേസ് മാറ്റിവച്ചതു്: 38 വട്ടം = 3 ഡസൻ വട്ടവും രണ്ടു് ചില്ലറ വട്ടവും!
ശബരിമലക്കേസ് (ഫോർകാസ്റ്റ്): 48 ഭൗമവട്ടം = 4 വ്യാഴവട്ടം!?!?
January 03 2026 11:54
“മതനിരപേക്ഷതയുടെ ഏറ്റവും ശക്തമായ കേന്ദ്രമായാണു് കേരളം നിൽക്കുന്നതു്. ആ കേരളം മാറുകയാണോ (മറുതയാണോ) ആ മാറ്റം (നാറ്റം) എങ്ങോട്ടു് എന്നതു് നാം ഗൗരവമായി (ഗൗരിയമ്മയായി) കാണണം. ഞങ്ങൾക്കിതിൽ തൊറന്ന മനസ്സാണു്. കൊറച്ചു് സീറ്റുകൾക്കും നാലു് വോട്ടിനും വേണ്ടി ഏതെങ്കിലും വർഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുക എന്ന രാഷ്ട്രീയ ‘ചെറ്റത്തരം’ കാണിക്കാൻ ഞങ്ങളില്ല.”
ചെറ്റത്തരം, പരനാറി, നികൃഷ്ടജീവി, കുലംകുത്തി, വിവരദോഷി മുതലായ, സഹജീവിസ്നേഹം തുളുമ്പുന്ന, ബഹുമാനദ്യോതകമായ പദസമ്പത്തു് ബഹു. മു. മ. പി. വി. സഹാവിനു് ജന്മസിദ്ധം ആയതിനാലാവണം, ഏതു് സംഭാഷണത്തിലും അവയിങ്ങനെ കുത്തിയൊഴുക്കുപോലെ തികട്ടി വരുന്നതു്! കാട്ടാക്കടയുടെ കവിതചൊല്ലി മനുഷ്യനായി പദാർത്ഥാന്തരീകരണം സംഭവിച്ച ഒരു മാർക്സിസ്റ്റാണേ ആ മാന്യദേഹം!!
മറച്ചുപിടിക്കാൻ ശ്രമിക്കുന്തോറും കൂടിയ ശക്തിയോടെ പുറത്തേക്കു് പൊട്ടിയൊഴുകുക എന്നൊരു പ്രത്യേകത മനുഷ്യൻ്റെ “character traits”-നുണ്ടു്.

January 03 2026 12:11
ബഹു. അപ്പം മാഷ് സഹാവു്!🙂

January 03 2026 13:18
“6 വർഷമായി കാരിക്കോടു് ബാങ്കിൽ താത്കാലിക ജോലി ചെയ്യുന്ന ഒരമ്മയെ, പ്രായപൂർത്തിയാകാത്ത മകൻ UDF-ൻ്റെ പ്രചാരണത്തിനു് ഇറങ്ങിയതിൻ്റെ പേരിൽ പിരിച്ചുവിട്ടു് CPM ഭരണസമിതിയുടെ പ്രതികാരം.”
ആയമ്മക്കു് “പിറക്കാതെ പോയ 80 വയസ്സുകാരൻ മകൻ” അവളെയൊന്നു് സംരക്ഷിച്ചേക്കാമെന്നു് കരുതിക്കാണും!!
January 04 2026 11:15
“വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ഗുരുവിൻ്റെ ദർശനങ്ങളോടു് യോജിക്കുന്നതല്ല.” – ബഹു. എം. എ. ബേബി സഹാവു്.
ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളോടേ യോജിക്കാതുള്ളു. ബഹുപിണറായിഗുരുവിൻ്റെ ദർശനങ്ങളുമായി ചെത്തിച്ചേർത്തപോലത്തെ യോജിപ്പാണു്!
January 04 2026 11:49
സ്വയം പ്രഖ്യാപിത ശിവശക്തി “അവരാതമായ” സത്യസായിബാബ കാലൻ്റെ യവനികയ്ക്കുള്ളിൽ മറയാതിരുന്നെങ്കിൽ, വായുവിൽ നിന്നു് “മെയ്ഡ് ഇൻ ഹെവൻ” വാച്ചെടുക്കുന്ന ലാഘവത്തിൽ അദ്ദ്യം അരുമശിഷ്യൻ “നിക്കോൾ-ആസ്” മഡൂറോയെ മൈ പ്രണ്ട് ട്രമ്പിൻ്റെ കടുംപിടിയിൽ നിന്നു് മോചിപ്പിച്ചു് പുല്പംപോലെ പുട്ടപർത്തിയിൽ എത്തിച്ചേനെ!
January 04 2026 13:37
“റിപ്പോർട്ടർ ടിവി ഉടമകൾ തട്ടിപ്പു് കേസുകളിൽ പ്രതികളാണെന്നു് അറിയില്ലായിരുന്നു. കക്ഷികൾ തന്നെയും കബളിപ്പിക്കുകയായിരുന്നു.” – വാർത്താവിലക്കു് കേസിലെ അഭിഭാഷകൻ.
മല്ലുക്കളായ അഭിഭാഷകരും “അനഭിഭാഷകരും” ഒരിയ്ക്കലും മറക്കാൻ പാടില്ലാത്ത ഒരു “categorical imperative”: “മകാരത്തിൽ തുടങ്ങുന്ന ഒന്നിനെയും വിശ്വസിക്കാതിരിക്കുക!” (ഉദാ. മുട്ടിൽ മരംമുറിയർ, മാപ്ര, മാർക്സിസം, മതം, മകരവിളക്കു്, മലയാറ്റൂർ, മെക്ക, മരക്കാർ, മാധവൻ, മാണിക്കുട്ടൻ, മറിയക്കുട്ടി, മെദീനക്കുട്ടി, മാധവിക്കുട്ടി, … … …)
മുൻപൊക്കെ ഏറിയോ കുറഞ്ഞോ മാതാവിനെ വിശ്വസിക്കാമായിരുന്നു. പണസമൃദ്ധരുടെ പരിരംഭണചികിത്സാപരിചരണങ്ങളുമായി മാതാ അമൃതാനന്ദമായി മധുരമനോജ്ഞ മാവേലിനാടിന്റെ ആദ്ധ്യാത്മിക മാറത്തു്, വൈജ്ഞാനിക മാനത്തുതന്നേ, രംഗപ്രവേശം ചെയ്തതോടെ, ഭൂമിദേവീസമാനരായ മാതാക്കളുടെ വിശ്വാസയോഗ്യതയും നിളയിൽ നീരാടാൻ പോയി. മഹാമഹവും കോൺക്ലേവുമായ മഹാ കഷ്ടമെന്നേ പറയേണ്ടൂ, ആ വിശ്വാസയോഗ്യത പിന്നെയൊട്ടു് തിരിച്ചുവന്നതുമില്ല.
[കാര്യങ്ങളുടെ ഗതിവിഗതികളും കിടപ്പുവശവും ഇങ്ങനെയൊക്കെ ആണെങ്കിലും, ഒരഭിഭാഷകൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കാര്യം “റോമൻ കാലം” മുതലേ നിയമവ്യവസ്ഥയിലുണ്ടു്: “നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരു ഒഴിവുകഴിവല്ല.” (“Ignorantia legis non excusat”.)]
January 04 2026 14:05
“ചേർത്തുപിടിക്കാൻ ബിജെപി; ബഹു. വെള്ളാപ്പള്ളി നടേശൻ സഹാവിനെ വീട്ടിലെത്തി സന്ദർശിച്ചു് പൂജനീയ പ്രകാശ് ജാവദേക്കർ ജി.” – വാർത്ത.
“ഓരോ കലവും തൻ്റെ മൂടിയെ കണ്ടെത്തും.” (“Jeder Topf findet seinen Deckel.”) – ഒരു ജർമ്മൻ ചൊല്ലു്.
January 04 2026 15:22
“പിണറായി, ഗോവിന്ദൻ, ബേബി, രാമകൃഷ്ണൻ, സിറ്റപ്പൻ!”
കിറ്റുഭോജികളല്ലാത്ത “നികൃഷ്ടജീവികൾക്കു്” കൺകുളിരെ കണ്ടും, ചെവികുളിരെ കേട്ടും ചിരിച്ചു് നിർവാണമടയാനായി കെ-പാർട്ടി ആർഭാടപൂർവ്വം കുത്തിനിർത്തിയിരിക്കുന്ന പൈനായിരക്കണക്കിനു് പ്രത്യയശാസ്ത്ര പേക്കോലങ്ങളിലെ ഊജ്ജ്വലരായ പഞ്ചകാരണഭൂതങ്ങൾ! അകാരണപ്രേതജന്മങ്ങൾ!!
January 04 2026 16:38
കേരളത്തിലെ സർക്കാർ ജീവനക്കാരിൽ 80 ശതമാനവും യാതൊരു മുന്നറിയിപ്പുമില്ലാതെ, സാമ്പത്തികമോ മറ്റിനമോ ആയ യാതൊരുവിധ ആനുകൂല്യങ്ങളും നൽകാതെ, ജോലിയിൽനിന്നു് എന്നേക്കുമായി പിരിച്ചുവിടപ്പെടേണ്ടവരാണു്!
January 04 2026 16:53
“സോണിയ ഗാന്ധിയെ കുറ്റപ്പെടുത്താനോ, സംശയ നിഴലിൽ ആക്കാനോ ഞങ്ങളില്ല.” – ബഹു. എം. എ. ബേബി സഹാവു്.
“ഞങ്ങൾ” എന്നാൽ, “കൊല്ലനും കൊല്ലത്തീം” എന്ന പോലെ, “ഞാനും ബഹു. മു. മ. & ആ. മ. പി. വി. സഹാവും” എന്നാണോ ആവോ?!
January 05 2026 11:02
പി. സി. ജോർജ്ജ്, രാഹുൽ മാങ്കൂട്ടത്തിൽ, ഷാജൻ സ്കറിയ, കെ. എം. ഷാജഹാൻ മുതലായവരെ പിണറായിയുടെ പൊലീസ് എന്നപോലെ, വെനെസ്വേലൻ തൊഴിലാളിവർഗ്ഗ പ്രസിഡന്റ് ബഹു. നിക്കോൾ-ആസ് മഡൂറോ സഹാവിനെയും പട്ടമഹിഷിയെയും കിടക്കപ്പായിൽ നിന്നു് അറസ്റ്റ് ചെയ്തു് ബൂർഷ്വാ അമേരിക്കയിലെത്തിച്ച മൈ പ്രണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ നീചവും നിന്ദ്യവും നികൃഷ്ടവും പ്രാകൃതവും ജുഗുപ്സാവഹവുമായ കിരാതനടപടിക്കെതിരെ സന്ധിയില്ലാസമരവുമായി രംഗത്തെത്തിയിരിക്കുന്ന പിണറായിപ്പാർട്ടിക്കും, പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിക്കും സർവ്വതോമുഖമായ പിൻതുണ ഞാൻ, ശക്തി മത്തായി, ഇതിനാൽ രേഖപ്പെടുത്തിക്കൊള്ളുന്നു.
ജന്മിമുതലാളി-, പൗരോഹിത്യ-, ബൂർഷ്വാ-, സാമ്രാജ്യത്വ-, ബഹുരാഷ്ട്ര-, കുത്തകമേധാവിത്വം തുലയട്ടെ! അമേരിക്കൻ മുതലാളികളുടെ മായോ ക്ലിനിക്ക് മൂർദ്ദാബാദ്! നോക്കുകൂലിക്കാരുടെ വിപ്ലവപ്പാർട്ടി സിന്ദാബാദ്! കാരണഭൂതം ഡബിൾ സിന്ദാബാദ്!!

January 05 2026 11:05
“മനുഷ്യൻ ഒന്നുകിൽ പരിഹാരത്തിന്റെ ഭാഗമാണു്, അല്ലെങ്കിൽ പ്രശ്നത്തിന്റെ ഭാഗമാണു്. ഞാൻ ആദ്യത്തേതു് തിരഞ്ഞെടുത്തു.” – മിഖായേൽ ഗോർബച്ചോവ്.

January 05 2026 11:41
“ഞാൻ മോദിയെ പ്രശംസിച്ചിട്ടില്ല.” – ഡോക്ടർ ശശി തരൂർ എം. പി.
This line of reasoning is absolutely idiotic and completely inappropriate, Doctor Tharoor. താങ്കൾ കേവലം നരേന്ദ്ര മോദിജിയുടെ നൃശംസതകളെ വിമർശിക്കുകയായിരുന്നു എന്ന പച്ചപ്പരമാർത്ഥം ആർക്കാണറിയാത്തതു്?!
January 05 2026 11:59
“പുതുപ്പള്ളിയിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കുമെന്നു് ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചു.” – വാർത്ത.
കുഞ്ഞാണ്ടിച്ചൻ മൂന്നു് നോമ്പിരുന്നു് ധ്യാനിച്ചതു് ബോധിവൃക്ഷച്ചോട്ടിൽ ആയിരുന്നിരിക്കണം!!
January 05 2026 12:16
“മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ആനന്ദ ബോസിനെ പെരുന്നൻ മാർപ്പാപ്പ ജി. സുകുമാരൻ ജി അനുവദിച്ചില്ല.” – വാർത്ത.
ഫീ ഹരം! ഫീ ഫൽസം! ഫയാൻ അഹം!! എന്തൊക്കെയാണു് ഈ പിണുസാമ്രാജ്യത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നതു്?! ഇങ്ങനെ പോയാൽ ഇതെവിടെച്ചെന്നവസാനിക്കും?!?!
January 05 2026 13:37
ബഹു. മു. മ. പി. വി. സഹാവു് “നവ” കേരളത്തിലെ ദാരിദ്ര്യം തുടച്ചു് നീക്കുകയായിരുന്നില്ല, ചില പ്രത്യേക ഏക്ഷനുകൾ കാട്ടി ദരിദ്രനാരായണരുടെ ചട്ടിയിലെ കപ്പപ്പുഴുക്കു് നിശ്ശേഷം വടിച്ചു് നക്കുകയായിരുന്നു!!
January 05 2026 14:29
ബഹു. വി. മന്ത്രി വി. ശിവൻകുട്ടി സഹാവിൻ്റെ കാലിനടിയിൽ “മേശനൃത്തം” അഭ്യസിക്കുന്ന പിണറായിസ്റ്റ് കുമാരീകുമാരന്മാർക്കൊരു തംശ്യം: “ബഹു. ആ. മന്ത്രിണി വീണ ജോർജ്ജ് സഭാവു് “അങ്ങോട്ടൊരു തെയ് ഇങ്ങോട്ടൊരു തെയ്” എന്ന താളത്തിൽ വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്രാധിഷ്ഠിതമായി സ്വയം മറന്നു്, മനം മറിഞ്ഞു് നൃത്തിക്കുമ്പോൾ, ആയമ്മയുടെ വിശാലമായ ഐഡിയോളജിക്കൽ വയർ ഇങ്ങനെ തെക്കോട്ടും വടക്കോട്ടും തേമ്പിത്തുള്ളിത്തുളുമ്പുന്നതിൻ്റെ കാരണഭൂതമെന്തു്?”
എലെമെൻ്ററി മൈ ഡിയർ പുള്ളങ്ങളേ! മാമ്മോദീസാ സമയത്തു് വീണക്കുഞ്ഞു് മനസ്സറിയാതെ വിഴുങ്ങിയ ജ്ഞാനസ്നാനജലം വയറ്റിൽക്കിടന്നു് കപ്പിത്താനായ ഏകദൈവത്തിനു് ഹല്ലേലൂയാ പാടി, ആയമ്മയുടെ നൃത്തത്തിനൊത്തു്, “അങ്ങോട്ടൊരു തെയ് ഇങ്ങോട്ടൊരു തെയ്” താളത്തിൽ ഇടം-വലം ചാഞ്ചാടുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന, സംഭവിക്കേണ്ടുന്ന തിരുജലത്തിൻ്റെ ഓളം വെട്ടലാണതു്!
“കടലിലെ ഓളവും വയറിലെ വാട്ടറും അടങ്ങുകില്ലോമനേ അടങ്ങുകില്ല!” എന്ന “ചെമ്മീൻപാട്ടു്” കേട്ടിട്ടില്ലേ? അതുതന്നെ സംഭവം!!
January 06 2026 10:30
“ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനായി പെരുമാറുന്നു; സിപിഐ ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയിൽ.”
എന്നു്, ഒരു “ഒന്നാംകിട” രാഷ്ട്രീയക്കാരനും, പല്ലി മനഃശാസ്ത്രജ്ഞനുമായ സിപിഎം നേതാവു് ബഹു. എസ്. അജയകുമാർ സഹാവു്.
January 06 2026 11:18
= നവകേരള തീവ്രതാമാപിനികൾ =
ലൈംഗികാതിക്രമ തീവ്രതാമാപിനീജോഡി (“Tandem Potentiometer”): ബാലൻ സഹാവു്, ശ്രീമതി സഹാവു്.
മുസ്ലീംതീവ്രവാദ തീവ്രതാമാപിനി: ബഹു. പൂജനീയ വെള്ളാപ്പള്ളി നടേശൻ സഹാവു് ജി.
ജീവൻരക്ഷാപ്രവർത്തന തീവ്രതാമാപിനി: ബഹു. പൂജനീയ മു. മ. പി. വി. സഹാവു് ജി.
January 06 2026 11:44
“രാഷ്ട്രീയക്കാരൻ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ചും, രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെക്കുറിച്ചും ചിന്തിക്കുന്നു.” – William Ewart Gladstone.

January 06 2026 12:36
ആരു് മത്സരിക്കണമെന്നു് തീരുമാനിക്കുന്നതു് പിണറായി.
ആരു് മുഖ്യമന്ത്രിയാകണമെന്നു് തീരുമാനിക്കുന്നതു് പിണറായി.
പക്ഷേ, മൂന്നാമതും LDF വരണമോ എന്നു് തീരുമാനിക്കുന്നതു് സമ്മതിദായകരായ ജനം!
അൻപതു് കാറുകളുടെ അകമ്പടിയോടെ, നാട്ടുകാരെ തട്ടിത്തെറിപ്പിച്ചു്, നാടുനീളെ ചീറിപ്പാഞ്ഞു് സ്വയം “നഗരി കാണിച്ചു്” ഞെളിയാൻ അറപ്പില്ലാത്ത, ജീവിക്കുന്ന ഒരു ശവത്തെയാണു് മല്ലുക്കൾക്കു് ഭരണാധികാരിയായി വേണ്ടതെങ്കിൽ, LDF മൂന്നാമതും അധികാരത്തിൽ വരും; ശബരിമലയിലെ അയ്യപ്പസ്വർണ്ണം കൊള്ളയടിക്കാൻ അറപ്പില്ലാത്ത പിണറായിസ്റ്റ് ക്രിമിനലുകളെ സംരക്ഷിക്കുന്നവനും, ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന ജനത്തെ തൻ്റെ വേട്ടപ്പട്ടികളെ അഴിച്ചുവിട്ടു് ആക്രമിപ്പിച്ചു് രക്തം ചിന്തിക്കുന്നതിനെ ജീവൻരക്ഷാപ്രവർത്തനം എന്നു് വിളിക്കാൻ ഉളുപ്പില്ലാത്തവനുമായ പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകും!
“എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് മുതലാളിത്തത്തിൻ്റെ മുദ്രാവാക്യമാണു്” എന്നു് ജനത്തെ പഠിപ്പിക്കാൻ അറപ്പില്ലാത്ത വിവരദോഷികളായ പുത്തിചീവീടുകൾ പൂണ്ടുവിളയാടുന്ന ഒരു പ്രാകൃത ഗോത്രസമൂഹത്തിൽ, പട്ടുടയാടകൾ ചാർത്തിയ ഭാഗ്യാന്വേഷികൾ ഭരണാധികാരിയുടെ പട്ടാഭിഷേകച്ചടങ്ങിലേക്കു് അഹമഹമികയാ ഇരച്ചുകയറുന്നതും തികച്ചും സ്വാഭാവികം!

January 06 2026 13:19
ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്താൽ, നവകേരള “ഏഭ്യന്തരപരിരംഭണ” തീവ്രതയിൽ ബഹു. പൺറായി വിജയൻ സ്രാവ് നേടിയ ലോകറിക്കോർഡ് ഭേദിക്കപ്പെടുമോ എന്ന അസ്തിത്വാധിഷ്ഠിത ഭയമാവും, പൺറായിയുടെ അന്തം അടിമയും, ലൈംഗികാതിക്രമങ്ങളുടെ തീവ്രതാമാപിനിയുമായ ബഹു. ബാരിസ്റ്റർ ബാലൻ സഹാവിന്റെ ഈ “പ്രീ-ഇലക്ഷൻ” നിർബന്ധിത നിഗമനത്തിനു് കാരണഭൂതം.

January 06 2026 14:13
“KSRTC ഡ്രൈവർ യദുവിനെ മർദ്ദിച്ച കേസിൽ മുൻ സിപിഎം മേയർ ആര്യ രാജേന്ദ്രനും, സിപിഎം എംഎൽഎ സച്ചിൻ ദേവിനും നോട്ടീസ്.” – വാർത്ത.
“നോട്ടീസ്” എന്നതിനു് പകരം, “കല്യാണക്കുറി” എന്നായിരുന്നെങ്കിൽ, വിപ്ലവസഹാക്കൾ രണ്ടും തലേന്നേ തന്നെ വയറിളക്കി, വയർ കാലിയാക്കി, സുസ്മേരവദനരായി പന്തലിൻ്റെ മുൻപന്തിയിൽ ഹാജർ വച്ചേനെ!
January 06 2026 14:41
“ബിസ്നസ് ക്ലാസ്സ് ബസ് ഉടൻ പുറത്തിറങ്ങും. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഗംഭീര വണ്ടി.” – ഗമനാഗമന മന്ത്രി ബഹു. ഗണേഷ് കുമാർ.
നവ ഘോരളീയർ മൊത്തം KSRTC-യിൽ യാത്ര ചെയ്യുന്ന ബിസ്നസ് ക്ലാസ്സ്, ഹൈ ക്ലാസ്സ്, “അപ്പം” ക്ലാസ്സ് ആളുകൾ ആയതുകൊണ്ടു് കൊയപ്പല്യ. ഓടുമ്പോൾ “വണ്ടി കുഴിയിൽ വീഴാതിരിക്കാൻ” ശ്രദ്ധിക്കണം എന്നേയുള്ളു!
January 06 2026 15:15
“പത്നാരത്തല്ലാതെ ഞാനെവിടെപ്പോകാൻ? ഞാൻ പത്നാരത്തുകാരനല്ലേ? ഞാൻ പത്നാരത്തുതന്നെ മത്സരിക്കും, വൻഭൂരിപക്ഷത്തോടെ ജയിക്കും! പത്നാരത്തുകാർക്കു് ഞാനില്ലാതെ പറ്റില്ല, എനിക്കു് പത്നാരത്തുകാരില്ലാതേം പറ്റില്ല.” – ബഹു. ഗതാഗത മന്ത്രി ഗണേഷ് കുമാർ.
ഒരു പത്നാരത്തുകാരനായി ജനിക്കാൻ കഴിയാതെ പോയതാണു് ഈ ഞാനിപ്പോൾ നേരിടുന്ന ദുഃഖം!🙂
January 07 2026 10:56
“നിങ്ങളുടെയിടയിലെ മനഃശാസ്ത്രജ്ഞരോടു് ഗൗരവപൂർവ്വമായ ഒരു ചോദ്യം! ഫ്രീഡ്റിഹ് മെർത്സ് ഇപ്പോഴും സ്ഥിരബുദ്ധിയുള്ളവനാണോ???”
[ശ്രദ്ധിക്കുക: ജർമ്മൻസ് അവരുടെ ചാൻസ്ലറെപ്പറ്റി ഇപ്രകാരം ചോദിക്കുന്നതുകേട്ടു് പ്രഫുത്തരായ മല്ലുക്കൾ അവരുടെ ബഹു. മഹാരായാവിനെപ്പറ്റി ചോദിച്ചാൽ, ഹെൽമെറ്റും ചെടിച്ചട്ടികളുമായി പിണറായിപ്പാർട്ടിയിലെ രക്തരക്ഷസ്സുകളായ വേട്ടപ്പട്ടികൾ നേരവും കാലവും നോക്കാതെ വീട്ടിലെത്തി ജീവൻരക്ഷാപ്രവർത്തനം നടത്തിക്കളയും! തന്മൂലം സൂക്ഷിക്കുക! വായടയ്ക്കുക! ഇനി, വാ തുറക്കണമെന്നു് നിർബന്ധമാണെങ്കിൽ, തമ്പ്രാനു് വാഴ്ത്തുപാട്ടുകൾ, പുകഴ്ത്തുപാട്ടുകൾ, പിണുവാതിരപ്പാട്ടുകൾ ഇത്യാദി പാണപ്പാട്ടുകൾ പാടാനായി മാത്രം തുറക്കുക!!]

January 07 2026 11:46
ജർമ്മൻ ഭാഷയിൽ “ത്സിക്കെൻക്രീഗ്” (Zickenkrieg) എന്നൊരു വാക്കുണ്ടു്. “പെണ്ണാടുപോരു്” എന്നു് മല്യാലിയ്ക്കാവുന്ന ആ വാക്കു് ഇങ്ഗ്ലീഷിൽ “പൂച്ചയുദ്ധം”(catfight) എന്നറിയപ്പെടുന്നു.
ചില ആട്ടക്കലാകാരികൾ അങ്കത്തട്ടിൽ ഉറഞ്ഞു് തുള്ളുന്നതു് കണ്ടതുകൊണ്ടു് പറഞ്ഞെന്നേയുള്ളു. അല്ലാതെ, ഉടുക്കാക്കുണ്ടിയായി ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കുന്ന വിശ്വാമിത്രനായ നുമ്മക്കു് മേനകമാരുടെ ഈ ഉറഞ്ഞുതുള്ളലൊക്കെയെന്തു്?
January 07 2026 12:33
“വീണ്ടും ഗതാഗതമന്ത്രി ആകുമോ എന്നു് ദൈവവും ജനങ്ങളും തീരുമാനിക്കും.” – ബഹു. ഗമനാഗമനമന്ത്രി കെ. ബി. ഗണേഷ് കുമാർ.
ജനങ്ങൾ അക്കാര്യം തീരുമാനിച്ചുകഴിഞ്ഞു. ദൈവത്തിന്റെ കാര്യമേ അറിയാതുള്ളു. പൂജനീയ ഉണ്ണിക്കൃഷ്ണൻ പോറ്റി ജിയുമൊത്തു്, KSRTC-യുടെ പുതുപുത്തൻ ബിസ്നസ് ക്ലാസ്സ് ബസിൽ, പുത്രദുഃഖത്തിൽ മരിക്കേണ്ടി വന്ന ദശരഥ മഹാരാജാവിനെപ്പോലെ സ്വർണ്ണപ്പാളിനഷ്ടദുഃഖത്തിൽ ജീവിക്കുന്ന അയ്യപ്പന്റെ സന്നിധാനംവരെ ഒന്നു് പോയിവന്നാൽ, ആ പ്രശ്നത്തിനും അനുകൂലമായ ഒരു പരിഹാരമുണ്ടാക്കാനും, ഗതാഗതമന്ത്രി എന്ന പദവി ശാശ്വതമായി നിലനിർത്താനും കഴിയേണ്ടതാണു്.🙂
January 07 2026 12:46
“നിയമസഭയിലേക്കു് മത്സരിക്കാനില്ല. കോൺഗ്രസ്സ് പുതുമുഖങ്ങളെ കൊണ്ടുവരണം.” – ചെറിയാൻ ഫിലിപ്പ്.
“പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളുകളെയാണു്” ഇന്നത്തെ കാങ്കിരസ്സിനു് വേണ്ടതു്. അവിടെയാണു് അച്ചു ഉമ്മനും, മറിയ ഉമ്മനും, മാർത്ത ഉമ്മാമ്മയും പ്രസക്തമാകുന്നതു്.
January 07 2026 13:17
“പിണറായിസ്റ്റുകൾ” എന്ന കാട്ടാളവർഗ്ഗം വാഴുന്ന പ്രാകൃതസമൂഹങ്ങൾ സത്യം പറയുന്നവർക്കെതിരെ “ജീവൻരക്ഷാപ്രവർത്തനം” നടത്താൻ പോലും മടിയോ, മനസ്സാക്ഷിക്കുത്തോ, അറപ്പോ ഇല്ലാത്ത നീചരും, നികൃഷ്ടരും, മനുഷ്യാധമരുമാണെന്നിരിക്കെ, അത്തരം മനുഷ്യരോടുള്ള “കേവലമായ” വെറുപ്പൊക്കെയെന്തു്?!

January 08 2026 09:36
“സിപിഎം കപ്പലിലെ സഹയാത്രികൻ റെജി ലൂക്കോസ് സഹാവു് ഇനിമേൽ ബിജെപിയുടെ പുല്പക ബീമാനത്തിലെ സഹയാത്രികൻ.”
വേലിയേലിരുന്ന പാമ്പിനെയെടുത്തു് …, അല്ലെങ്കിൽ വേണ്ട! ശത്രുക്കൾക്കുപോലും ബിജെപിയുടെ ഗതി വരുത്തരുതെന്നു് ഗതിവിഗതികളുടെ നിയന്താവായ ചങ്ങായിയോടു് പറഞ്ഞു് നിർത്തുന്നു.
January 08 2026 10:05
“മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രസവിച്ച യുവതിയുടെ വയറ്റിൽ തുണിക്കഷണം! ബഹു. പട്ടികജാതി-പട്ടികവർഗ്ഗ മന്ത്രി ഒ. ആർ. കേളു സഹാവു് അന്വേഷണത്തിനു് ഉത്തരവിട്ടു.”
ബഹു. ആരോഗ്യമന്ത്രിണി വീണ പ്രസവരക്ഷയിൽ ആയതിനാലാവും ബഹു. പട്ടികജാതി-പട്ടികവർഗ്ഗ മന്ത്രി കേളു അന്വേഷണത്തിനു് ഉത്തരവിട്ടതു്.
January 08 2026 16:04
സിപിഎമ്മിൽ ആയിരിക്കാൻ ഒരു കാലം, സിപിഎമ്മിൽ അല്ലാതിരിക്കാൻ ഒരു കാലം; ബിജെപിയിൽ ആയിരിക്കാൻ ഒരു കാലം, ബിജെപിയിൽ അല്ലാതിരിക്കാൻ ഒരു കാലം; കോൺഗ്രസ്സിൽ ആയിരിക്കാൻ ഒരു കാലം, കോൺഗ്രസ്സിൽ അല്ലാതിരിക്കാൻ ഒരു കാലം; സിപിഎമ്മിനെ ന്യായീരിക്കാൻ ഒരു കാലം, സിപിഎമ്മിനെ തള്ളിപ്പറയാൻ ഒരു കാലം; ബിജെപിയെ ന്യായീരിക്കാൻ ഒരു കാലം, ബിജെപിയെ തള്ളിപ്പറയാൻ ഒരു കാലം; കോൺഗ്രസ്സിനെ ന്യായീരിക്കാൻ ഒരു കാലം, കോൺഗ്രസ്സിനെ തള്ളിപ്പറയാൻ ഒരു കാലം.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ഒരു കാലം, വനിതാമതിൽ തീർക്കാൻ ഒരു കാലം; മനുഷ്യച്ചങ്ങല തീർക്കാൻ ഒരു കാലം, ആഗോള അയ്യപ്പസംഗമം നടത്താൻ ഒരു കാലം; ഡിപ്ലൊമാറ്റിക് സഞ്ചിയിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്തിനു് ഒരു കാലം, ശബരിമല അയ്യപ്പസ്വർണ്ണക്കൊള്ളയ്ക്കു് ഒരു കാലം; പിണുവാതിരപ്പാട്ടു് പാടാൻ ഒരു കാലം, “പോറ്റിയെ കേറ്റിയേ” പാടാൻ ഒരു കാലം, സിന്താവാ വിളിക്കാൻ ഒരു കാലം, ഗണഗീതം പാടാൻ ഒരു കാലം; ജങ്കീ സായിപ്പിന്റെ ജട്ടി മോട്ടിക്കാൻ ഒരു കാലം, ജെട്ടി തുന്നിക്കൂട്ടി ചെറുതാക്കാൻ ഒരു കാലം.
ഇഫ്താർ വിരുന്നിനു് ഒരു കാലം, ക്രിസ്മസ് വിരുന്നിനു് ഒരു കാലം; അൻവറെ തോളിലേറ്റാൻ ഒരു കാലം, അൻവറെ താഴെയിറക്കാൻ ഒരു കാലം; ഉപ്പു് തിന്നാൻ ഒരു കാലം; വെള്ളം കുടിക്കാൻ ഒരു കാലം; ശശിയെ പുറത്താക്കാൻ ഒരു കാലം, ശശിയെ അകത്താക്കാൻ ഒരു കാലം; അങ്ങനെ, യമകാലനു് ഒരു കാലവും, കാരണഭൂതത്തിനു് ഒരു കാലവുമുണ്ടു് എന്നു് മാക്രിസ്റ്റ് സദാചാരപ്രസംഗിയുടെ തിരുവചനങ്ങൾ!
കേൾപ്പാനും തല്ലുകൊള്ളാനും ചെകിടുള്ള പാർട്ടിമക്കൾ, കർത്താവിന്റെ പാപപരിഹാരപ്രദമായ കരിമണലാൽ പരിശുദ്ധമാക്കപ്പെട്ട തൃക്കൈകളാൽ കന്നത്തടികൾ ഏറ്റുവാങ്ങാനായി സംഗമങ്ങളിലേക്കും കോൺക്ലേവുകളിലേക്കും, വരിവരിയായ് നിരനിരയായ് ഝടിതിയിൽ ചലം ചലം ചലിച്ചുകൊൾവിൻ! നമ്മുടെ കർത്താവും കർമ്മവും നമുക്കു് നല്കിയ നിത്യവാഗ്ദത്തമായ “നല്ലനാളെ” ഇന്നുമെന്നാളും, പുല്ലുതിന്നാത്ത ഏട്ടിലെ പശു സമാനം, നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമാറാകട്ടേ , ആമീൻ, ഈമീൻ, പൂമീൻ, കരിമീൻ, കരിംക മീൻ!!
P. S.
കുഞ്ഞാടായിരുന്ന കാലത്തു്, രാത്രിയിൽ വീടുകൾ തോറും കയറിയിറങ്ങി ക്രിസ്മസ് കരോൾ നടത്തിയിരുന്നപ്പോൾ, ഞാൻ നിങ്ങളെക്കാൾ ശകലം മുതിർന്നവനാണെന്ന അഹങ്കാരത്തോടെ ലീഡർ കോപ്പൻ പാടിത്തന്നു്, മറ്റു് പുള്ളങ്ങളോടൊത്തു് ഞാനും ഏറ്റുപാടിയിരുന്ന ഒരു (പി. പി.) ദിവ്യഗാനം: “കപ്പലീലുറങ്ങീടുന്ന യോനായെപ്പോലുള്ളവരേ, എത്രനാളുറങ്ങീടുമെൻ കർത്താവിപ്പോൾ വന്നേക്കാം!”
ദോഷം പറയരുതല്ലോ, ഈ പാട്ടുപാടി പേടിപ്പിച്ചാൽ, ഒട്ടുമിക്ക നസ്രാണികളും, ബഹു. പിണറായിയുടെ പ്രത്യേക ഏക്ഷൻ കണ്ടുവിരണ്ട പ്രതിയോഗികളെപ്പോലെ, ഞെട്ടി ഉറക്കമുണർന്നു് പുഴുങ്ങിയ “ചെണ്ട മുറിയൻ” കപ്പയും, ചൂടൻ കട്ടൻ കാപ്പിയുമൊക്കെത്തന്നു് ഞങ്ങളെ തൃപ്തിപ്പെടുത്താറുണ്ടായിരുന്നു. അവർ ഗ്രാമീണരാണേ! മരണാനന്തര ജീവിതത്തെപ്പറ്റി അവർക്കു് അനല്പമായ പേടിയുണ്ടേ!!
തിരുതത്തോമയ്ക്കും ബ്രൂട്ടസിനും പൂജനീയ മോദിജിയിലേക്കുള്ളപോലൊരു പാലം, ക്രിസ്മസ് കരോൾ പുള്ളങ്ങളായ ഞങ്ങൾക്കു് യേശുവിലേക്കു് ഉണ്ടെന്നായിരുന്നു അവരുടെ വിശ്വാസം. പോരെങ്കിൽ, അത്യാവശ്യം ചില സന്ദർഭങ്ങളിൽ, പൂജനീയ വെള്ളാപ്പള്ളി നടേശൻ സഹാവു് ജിയെ പോലെ, “താനാരോടോ തീവ്രവാദീ, തന്റെ കൊമ്പൊന്നും ഇവടെ എടുക്കണ്ട, ദൈവത്തോടു് കളിക്കരുതു്” എന്നൊക്കെപ്പറഞ്ഞു് ആ പൊട്ടന്മാരെ ഭീഷണിപ്പെടുത്താൻ ഞങ്ങൾ മടിച്ചിരുന്നില്ലെന്നും കൂട്ടിക്കോളൂ!
കപ്പയും കാപ്പിയും, തെറ്റുപറയാനില്ലാത്ത കൈമടക്കും കിട്ടിയാൽ, “സന്തോഷസൂചകമായ് തന്നതും സ്വീകരിച്ചു് സന്തോഷത്തോടെ ഞങ്ങൾ പോകുന്നു” എന്നു് പാടി നന്ദി പ്രകടിപ്പിക്കാനും ദൈവമക്കൾ എന്ന നിലയിൽ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.
അതൊക്കെ ഒരു കാലം! ഗൃഹാതുരത്വകാലം! മനുഷ്യൻ ഗൃഹത്തിനു് തുരങ്കം വയ്ക്കുന്ന കാലം ഗൃഹാതുരത്വകാലം!! തീവ്രമായി വാദിക്കുന്നവൻ തീവ്രവാദിയും, മിതമായി വാദിക്കുന്നവൻ മിതവാദിയുമാണെന്നു് ബഹു. വെള്ളാപ്പള്ളി നടേശൻ സഹാവു് മലയാളികളെ പഠിപ്പിച്ചതോർക്കുക!
[“യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. ഹാ മായ, മായ എന്നു് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. സൂര്യനു് കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യനു് എന്തു് ലാഭം? ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; കാറ്റു് തെക്കോട്ടു് ചെന്നു് വടക്കോട്ടു് ചുറ്റിവരുന്നു; അങ്ങനെ കാറ്റു് ചുറ്റിച്ചുറ്റിതിരിഞ്ഞുകൊണ്ടു് പരിവർത്തനം ചെയ്യുന്നു. ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു് കണ്ടു. ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യമുണ്ടു്; അറിവു് വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.” – (ബൈബിൾ, സഭാപ്രസംഗി അദ്ധ്യായം 1)
“എല്ലാറ്റിന്നും ഒരു സമയമുണ്ടു്; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിനും ഒരു കാലം ഉണ്ടു്. ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു് പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൌഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചുകളവാൻ ഒരു കാലം, പണിവാൻ ഒരു കാലം, കരവാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‍വാൻ ഒരു കാലം; കല്ലു് പെറുക്കിക്കളവാൻ ഒരു കാലം, കല്ലു് പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്‍വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം; സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവെപ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം; കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം; സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിനു് ഒരു കാലവും സമാധാനത്തിനു് ഒരു കാലവും ഉണ്ടു്.” (ബൈബിൾ, സഭാപ്രസംഗി അദ്ധ്യായം 3)]
ശുഭം!
January 09 2026 11:58
അയ്യപ്പസ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരരു് രാജീവരെ SIT കസ്റ്റഡിയിലെടുത്തു.” – വാർത്ത.
ദേവസ്വം മന്ത്രി വാസവൻ സഹാവു് ടെസ്റ്റിഫൈ ചെയ്ത പ്രകാരം, ദൈവം കേരളത്തിനു് നൽകിയ വരദാനമായ “ദൈവതുല്യൻ” ബഹു. മു. മ. പി. വി. സഹാവു് ഒരു പ്രത്യേക ഏക്ഷൻ കാട്ടി SIT-യെയും കോടതിയെയും ഒഴപ്പരുതെന്നു് തർജ്ജിച്ചുകാണും!
January 09 2026 12:19
ശബരിമല തന്ത്രി കണ്ഠരരു് രാജീവരെ ഉടൻ വൈദ്യ പരിശോധനക്കു് വിധേയമാക്കും.” – വാർത്ത
ഇടതു് സൈക്കോളജിസ്റ്റ് ഡോക്ടർ ബി. ജയരാജ് സഹാവു് വക ഒരു മാനസീകാരോഗ്യ പരിശോധന കൂടി നടത്തുന്നതിൽ തെറ്റില്ല എന്നാണെൻ്റെ കക്ഷം.
January 09 2026 12:51
“കുഞ്ഞാലിക്കുട്ടിയെക്കൂട്ടാതെ മാറാടു് സന്ദർശിച്ച ആൻ്റണിക്കു് മാറാടുകാർ മുൾമെത്ത വിരിച്ചു; 2003 മെയ് 4-നു് താൻ മാറാടു് സന്ദർശിച്ചപ്പോൾ അവർ ഗുൽമോഹർ പൂമെത്ത വിരിച്ചു.” – കാരണഭൂതം.
നട്ടാൽക്കുരുക്കാത്ത നുണകൾ ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരുന്നില്ലെങ്കിൽ, ആ പിവി അല്ലാത്ത ഈ പിവി വെള്ളമിറങ്ങാതെ സത്തുപോകും സാറേ, അതുകൊണ്ടാ!!
January 09 2026 13:41
അയ്യപ്പൻ ദൈവമോ അല്ലയോ, ദൈവം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, അനേകം മനുഷ്യർ ആത്മാവിൽ ചുമക്കുന്ന വേദനകളും ദുഃഖങ്ങളും കണ്ണീരുകളും മോഹങ്ങളും നന്ദിപ്രകടനങ്ങളുമാണു് ദേവാലയങ്ങളിലെ നേർച്ചകാഴ്ചകളുടെ പിന്നിലുള്ള കഥകൾ എന്നതാണു് ദേവാലയക്കൊള്ളയെ എല്ലാ സീമകളും ലംഘിക്കുന്ന മനുഷ്യാധമത്വമാക്കുന്നതു്.
January 10 2026 10:05
“സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു വേദിക്കു് ‘താമര’ എന്ന പേരു് നൽകും.” – ബഹു. വി. മന്ത്രി വി. ശിവൻകുട്ടി സഹാവു്.
‘ഗോമാതാ’, ‘കാട്ടുപന്നി’, ‘കാട്ടുപോത്തു്’, ‘മരപ്പട്ടി’ എന്നിങ്ങനെ 4 വേദികൾ കൂടി ഉണ്ടായിരുന്നെങ്കിൽ മാക്രിസ്റ്റ്-പിണറായിസ്റ്റ് മതേതരത്വത്തിൻ്റെ ഒരു ലുക്ക് കിട്ടിയേനെ!🙂
January 10 2026 10:48
“ഡാലിയയെ മാറ്റി പകരം താമര എത്തി; കലോത്സവ വേദിയെച്ചൊല്ലി വിവാദം വേണ്ട.” – ബഹു. വി. മന്ത്രി വി. ശിവൻകുട്ടി സഹാവു്.
“ആണി തന്നെ വേണോ? നാരായാലും പോരേ?” ഇനി,
പൂവിനു് പൂതന്നെ വേണമെന്നാണെങ്കിൽ ചെമ്പരത്തിപ്പൂ ഉണ്ടായിരുന്നല്ലോ🙂
January 10 2026 13:14
>>>തിരുവനന്തപുരം കുന്നുകുഴിയിൽ എകെജി സെന്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. രണ്ടരപതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാം. ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്. ‘പാർടിയെ നെഞ്ചേറ്റിയ കുടുംബം’ കൂടിയാണ് അദ്ദേഹത്തിന്റേത്. ഇന്നു രാവിലെ ഷാജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.<<<
എന്നു്, പ്രഫുത്തരും പുത്തിചീവീടുകളുമായ മല്ലുക്കളുടെ ഗോത്രമൂപ്പൻ, എന്തരോ മഹാനുഭാവുലു, ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.
സിപിഐഎം എന്ന “ബീപ്-പ്ലവ പാർട്ടിയെ കുടുംബസമേതം നെഞ്ചേറ്റിയിരുന്ന” ADM നവീൻ ബാബു “ദിവ്യ-ദുരൂഹമായ” സാഹചര്യങ്ങളിൽ മരണപ്പെട്ടതു്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു് സംഭവിച്ച ഡിസാസ്റ്റർ താത്ത്വികമായ ന്യായീകരണങ്ങളിലൂടെ ഒന്നു് വെളുപ്പിക്കാനും, പൊരുത്തപ്പെടുത്തി ദഹിപ്പിക്കാനും കഴിയുന്നതിനു് മുൻപേ രംഗപ്രവേശം ചെയ്ത നിയമസഭ തിരഞ്ഞെടുപ്പിനു് മുൻപായിരുന്നതുകൊണ്ടാണു് ബഹു. മു. മ. & ആ. മ. പി. വി. സഹാവു് ബഹു. ആ. മ. വിണ ജോർജ്ജ് സഭാവിനൊപ്പം അദ്ദേഹത്തിൻ്റെ കുടുംബത്തെ ‘ധൃതരാഷ്ട്രാലിംഗനം’ ചെയ്യാതെ, മരപ്പട്ടിമാളികയിലെ ചപ്രമഞ്ചത്തിൽ, ഡിപ്ലൊമാറ്റിക് തഞ്ചിയിലെ സ്വർണ്ണസ്വപ്നങ്ങളിൽ മുഴുകി, കുംഭകർണ്ണസമാനം, വൈരുദ്ധ്യാത്മകമായ സുഖനിദ്രയിലേക്കു് മരപ്പട്ടിമൂത്രമണം ആവോളം ആസ്വദിച്ചു് “ആദ്ധ്യാത്മിക-ഭൗതികശാസ്ത്രപരമായ”, “എനക്കൊന്നുമറിയില്ലേ രാമനാരായണാ, ശബരിമല അയ്യപ്പാ, ‘അവടെ എവടെയോ ഇരിക്കുന്ന’ ഗുരുവായൂരപ്പാ, കാൾ മാർക്സ് മുത്തപ്പാ” എന്ന മട്ടിൽ, നിഷ്കാമകർമ്മിയായി മുങ്ങാങ്കുഴിയിട്ടതു്!!
ഗുണപാഠം: “ബഹു. മു. മ. & ആ. മ. പി. വി. സഹാവു് ഒരു “പ്രതിവിരോധാഭാസ” പ്രാഗ്മാറ്റിസ്റ്റാണു്!!”

January 10 2026 13:32
“കാര്യസിദ്ധിക്കും ദോഷമകറ്റാനുമായി ‘ഗദ’ സമർപ്പണ വഴിപാടുമായി രമേശ് ചെന്നിത്തല ആലത്തിയൂർ ഹനുമാൻ കാവിലെത്തി.” – വാർത്ത.
ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ, അഡ്ഡീഷണലായ ഒരു ചുമടു് എന്നല്ലാതെ, മറ്റു് പ്രയോജനമൊന്നും ‘ഗദ’ കൊണ്ടില്ല എന്നിരിക്കെ, ‘ഗദ’ എവിടെയെങ്കിലും കൊണ്ടുപോയി സമർപ്പിച്ചു് ഒഴിവാക്കാൻ കഴിയുന്നതു് ഒരു മഹാഭാഗ്യം തന്നെ!!
January 10 2026 13:56
“തന്ത്രി കണ്ഠരരു് രാജീവരെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തു.” – വാർത്ത.
പിണറായിസ്റ്റ് പാർട്ടി ട്രെയ്ഡ് യൂണിയനിൽപ്പെട്ട പരിചാരകരെ ആ ഐസിയുവിൽ നിന്നു് അകറ്റി നിർത്തിയാൽ വേണ്ടില്ല.
January 10 2026 14:02
അങ്ങനെ സംഭവിച്ചാൽ മല്ലുക്കളുടെ ഒരു ചിരകാലാഭിലാഷം സഫലമാകും! അതിനായി മുട്ടിൽ മരംമുറി സഹോദരങ്ങളോടൊപ്പം മുട്ടിൽക്കിടന്നു് കരിമണൽ കർത്താവിനോടു് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു!

January 10 2026 16:14
“തന്ത്രി കണ്ഠരരു് രാജീവരുടെ വീട്ടിൽ സ്വർണ്ണപ്പണിക്കാരനെ എത്തിച്ചു് SIT റെയ്ഡ്.”
ഒരു ചെമ്പു് പണിക്കാരനെയും ഒരു പിച്ചള പണിക്കാരനെയും കൂടി എത്തിക്കാമായിരുന്നു!
January 10 2026 16:31
“കട്ടള പൊളിച്ചുകൊണ്ടുപോകുന്നതിനെതിരെ തന്ത്രിക്കു് ഒന്നും ചെയ്യാനാവില്ല.” – യോഗക്ഷേമസഭ.
അതത്ര ശരിയല്ല. തന്ത്രിക്കു് എതിർക്കാം, കൂവി വിളിക്കാം, ദേവസ്വം ബോർഡിനു് റിപ്പോർട്ട് ചെയ്യാം, അവർ കേൾക്കുന്നില്ലെങ്കിൽ കെ-സർക്കാരിനെ അറിയിക്കാം, അതും ഫലപ്രദമല്ലെങ്കിൽ മീഡിയവഴി അയ്യപ്പഭക്തരെയും ജനങ്ങളെയും അറിയിക്കാം!
January 11 2026 11:02
“രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം.” – വാർത്ത.
മുഖ്യൻ, ആഭ്യന്തരൻ, മരാമത്തൻ, ദേവസ്വൻ, വിദ്യാഭ്യാസൻ, നിയമൻ, പൊളിറ്റിക്കൽ സെക്രട്ടറി തുടങ്ങിയവർ ഭരണകാര്യങ്ങളിൽ പൊതുവേയും, കനകവും കാമിനികളുമുള്ള നാറ്റക്കേസുകളിൽ പ്രത്യേകിച്ചും, വളരെ വളരെ ഡീസൻ്റാണു്!
January 11 2026 11:08
വേലിചാടിപ്പശുവിനു് കോലുകൊണ്ടു് മരണം; ഉരുക്കുകാരൻ പയ്യനു് ഉണ്ടതിന്നു് ജയിൽവാസം!
January 11 2026 11:38
“ഒന്നാം ക്ലാസ്സുകാരൻ്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പു്.” – വാർത്ത.
ഡിപ്ലോമാറ്റിക് ബാഗാണെന്നു് കരുതിക്കാണും! കരിമൂർഖനും മരപ്പട്ടിയും ഒരേ മണിമാളികയിൽ സോദരത്വേന വാഴുന്നിടത്തു് തികച്ചും സ്വാഭാവികം! ഏതായാലും, ബഹു. ആ. മന്ത്രി അടിയന്തിരത്തിനു് ഒരു റിപ്പോർട്ട് തേടുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു.
January 11 2026 13:09
“Everybody Wants To Rule The World” – Tears For Fears.
(ബാലനും മുതുക്കനും ശ്രീമതിക്കും ബഹുമതിക്കും മുഫ്തിക്കും മഫ്തിക്കും ഭൂതത്തിനും പ്രേതത്തിനുമെല്ലാം ലോകം അടക്കി ഭരിക്കണം! ഭരിക്കപ്പെടാനായി ആകെ മൊത്തം ടോട്ടൽ ഒരു ലോകമേയുള്ളൂ താനും! സംഭവം ബഹു വിഷമകരമായ ദീർഘവൃത്തത്തിന്റെ സമചതുരമായ ഒരു ചതുരംഗക്കളിതന്നെ!)
January 11 2026 14:35
“കോൺഗ്രസ്സിൻ്റെ ജീർണ്ണമായ മുഖമാണു് രാഹുൽ മാങ്കൂട്ടത്തിൽ.” – സിപിഎം സംസ്ഥാന സെക്രട്ടറി ബഹു. എം. വി. ഗോവിന്ദൻ സഹാവു്.
വളരെ വളരെ സരിത, അപ്പം മാഷേ! സിപിഎം എംഎൽഎ ബഹു. മുകേഷ് സഹാവിൻ്റെ അതേ മുഖച്ഛായ!!
January 11 2026 14:42
ഞാൻ പത്രം വായിക്കാറില്ല; നോക്കണമെങ്കിൽ ദേശാഭിമാനിയുണ്ടു് എന്നു് മതിയായിരുന്നു, മണിയാശാനേ! കൂടുതൽ ഡെക്കറേഷനായാൽ കൂടുതൽ കൺഫ്യൂഷ്യസാവും.🙂

January 11 2026 16:43
നാളെകളിലെ തലമുറകൾ നമ്മുടെ നാട്ടിൽ ജീവിക്കണമെങ്കിൽ, പൂർവ്വാശ്രമത്തിൽ വിപ്ലവ പിണറായിസ്റ്റും ഉത്തരാശ്രമത്തിൽ മോദിയിസ്റ്റുമായ പൂജനീയ റെജി ലൂക്കോസ് ജിയോടൊപ്പം ബിജെപി സഞ്ചരിച്ചെങ്കിൽ മാത്രമേ സാദ്ധ്യമാകൂ എന്നാണു് എന്റെയൊരു ഗണിതശാസ്ത്രം.
പൂജനീയ റെജി ലൂക്കോസ് ജി ഒന്നര നൂറ്റാണ്ടു് മുൻപു് ജനിച്ചിരുന്നെങ്കിൽ, ഗണിതശാസ്ത്രപ്രതിഭ ശ്രീനിവാസ രാമാനുജൻ അയ്യങ്കാർക്കു് 1914-ൽ ലണ്ടനിലേക്കു് പോകേണ്ടിയും, ക്ഷയരോഗബാധിതനായി 1919-ൽ ഇൻഡ്യയിലേക്കു് മടങ്ങി 1920-ൽ മരിക്കേണ്ടിയും വരില്ലായിരുന്നു!
പക്ഷേ, എന്തു് ചെയ്യാൻ? “Man proposes, God disposes” അഥവാ,
“രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കുമിക്കമലവും താനേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരുകണ്ടു പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം.”🙂

January 12 2026 10:37
“യുദ്ധമില്ലായ്മയല്ല സമാധാനം. സമാധാനം ഒരു സദ്‌ഗുണമാണു്, ഒരു നിലപാടാണു്, നന്മ, വിശ്വാസം, നീതി എന്നിവയോടുള്ള ചായ്‌വാണു്.” – Baruch Spinoza (Latinized pen name: Benedictus de Spinoza).
[Baruch de Spinoza (24. 11. 1632 – 21. 02. 1677) was a philosopher of Portuguese-Jewish origin, who was born and lived in the Dutch Republic. A forerunner of the Age of Enlightenment, Spinoza significantly influenced modern biblical criticism, 17th-century rationalism, and Dutch intellectual culture, establishing himself as one of the most important and radical philosophers of the early modern period.]

January 12 2026 13:03
“മാർക്സിസ്റ്റ്-പിണറായിസ്റ്റ് സായുധവിപ്ലവപ്പാർട്ടിയുടെ ഏകച്ഛത്രാധിപതിയും മുഖ്യമന്ത്രിയുമായ ബഹു. പി. വി. സഹാവിൻ്റെ നേതൃത്വത്തിൽ, ഇടത്തൂടൻ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്വത്തോടെ, സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുന്ന ഫാഷിസ്റ്റ് മോദിയുടെ ബിജെപി കേന്ദ്ര സർക്കാരിനെതിരെ, സത്യവും, സമ്പത്തും, വരുന്ന ഇലക്ഷനിലെ വോട്ടും മാത്രം ആഗ്രഹിച്ചുകൊണ്ടു്, ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൻ്റെ മൂടുപറ്റി സത്യാഗ്രഹസമരം നടത്തുന്നു!” – വാർത്ത.
ജീവൻരക്ഷാപ്രവർത്തകരുടെയും, അതിജീവിതകളുടെയും, അതിദരിദ്രരുടെയും, അപകടമരണങ്ങളുടെയും എണ്ണം പ്രഫുത്ത നവോത്ഥാന നംബർ വൺ കേരളത്തിൽ അനുദിനം പെരുകിക്കൊണ്ടിരിക്കുന്നതുകൊണ്ടു് ബഹു. മുക്ക്യോൻ്റെ “നഗരി കാണിക്കൽ ഷോയിലെ” അകമ്പടി വാഹനങ്ങളുടെ എണ്ണം അൻപതിൽ നിന്നു് നൂറാക്കി, “ഇന്നീപ്പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതത്താൻ്റെ” സുരക്ഷ വർദ്ധിപ്പിക്കണമെന്നതാവും സഹാക്കളുടെ ഈ സത്യാഗ്രഹസമരം കേന്ദ്രപരിഗണനയ്ക്കായി മുന്നോട്ടു് വയ്ക്കുന്ന മുഖ്യമാന ഡിമാൻഡ്!!
[കേന്ദ്ര സർക്കാരിനോടു് ബഹു. മു. മ. പി. വി. സഹാവിൻ്റെ വ്യക്തിപരമായ അപേക്ഷ: “കേരളത്തെ വരിഞ്ഞു് മുറുക്കുമ്പോൾ, ഒരല്പം അയവായി വരിഞ്ഞുമുറുക്കാൻ കനിവുണ്ടാകണം! സമ്മതിദായകർ മുയ്മൻ ശ്വാസം കിട്ടാതെ സത്തു് പണ്ടാറടങ്ങിയാൽ, കാരണഭൂതമായ ഞാൻ സംവിധാനവും, പൊതുഖജനാവു് നിർമ്മാണവും, ചാവേറുകൾ മറ്റിനം കലാ-സാങ്കേതിക എടവാടുകളും നിർവഹിച്ച ഈ ഇലക്ഷൻ “ബ്ലോക്ക് ബസ്റ്റർ” അടപടലേ ചീറ്റിപ്പോകും! വെറുതെ വേണ്ട! വീണ്ടും സന്ധിക്കുമ്പോൾ ഒരു ആറന്മുളക്കണ്ണാടിയോ, തിരുവാഭരണമോ മറ്റോ പാദാരവിന്ദങ്ങളിൽ കാഴ്ചയർപ്പിച്ചോളാം!”]

January 12 2026 13:05
കെ-മനുഷ്യകാരുണ്യ പ്രവർത്തകയായ ഡോക്ടർ ചിന്തേച്ചി ദേശാഭിമാനിപ്പത്രത്തിൽ പൊതിഞ്ഞു് ജയിലിൽ എത്തിച്ചുകൊടുത്ത “DYFI പൊതിച്ചോറു്” കഴിച്ച രാഹുൽ മാങ്കൂട്ടത്തിൽ വൈരുദ്ധ്യാത്മക വയറ്റിളക്കം ബാധിച്ചു് വീണാൻ്റിയുടെ മെഡിക്കൽ കോളെജിലെ ICU-വിലാണെന്നു് കേൾക്കുന്നല്ലോടേ? സംഭവം മരംമുറിവചനമോ, അതോ ഒള്ളതോ?!
January 12 2026 13:26
“അറിയാതെ ചെയ്തുപോയതാണു്; കരുണ കാണിക്കണം.” – ബഹു. പദ്മകുമാർ സഹാവു് കോടതിയിൽ.
അയ്യോ! അയ്യയ്യോ! അയ്യയ്യേയെസയ്യരാണയ്യോ! അറിവില്ലാപ്പൈതലാണയ്യോ! ള്ളക്കുഞ്ഞാണയ്യോ! കരുണാനിധിയും ജയലളിതയും ബഹു. കോടതിയും കനിയണമയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പനയ്യോ!!
January 12 2026 13:58
അറിവോ കഴിവോ വിദ്യാഭ്യാസമോ വിവേകമോ ഇല്ലാത്ത അയോഗ്യപ്പയലുകളെ അധികാരത്തിൽ അവരോധിക്കുന്ന ഏതൊരു സമൂഹത്തിൻ്റെയും ഡെസ്റ്റിനി അപരിഹാര്യമായ മൂല്യത്തകർച്ചയാണു്. സംസ്കാരശൂന്യവും പ്രാകൃതവുമായ ഭാഷയിലൂടെ ആ സാമൂഹികാവസ്ഥ മാനിഫെസ്റ്റ് ചെയ്യപ്പെടുന്നു.
January 12 2026 17:23
ഒരു എമണ്ടൻ കാരണഭൂതാധിഷ്ഠിത പ്രീ ഇലക്ഷൻ മല്ലു ക്വിസ്:
1. പിണറായി വിജയൻ സഹാവിന്റെ പിതാവു് മുണ്ടയിൽ കോരൻ സഹാവെങ്കിൽ, മുണ്ടയിൽ കോരൻ സഹാവിന്റെ മകനാരു്?
2. പിണറായി വിജയൻ സഹാവിന്റെ മാതാവു് കല്യാണി കോരൻ സഹാവെങ്കിൽ, കല്യാണി കോരൻ സഹാവിന്റെ മകനാരു്?
3. പിണറായി വിജയൻ സഹാവിന്റെ മകൻ വിവേക് വിജയൻ സഹാവെങ്കിൽ, വിവേക് വിജയൻ സഹാവിന്റെ പിതാവാരു്?
4. പിണറായി വിജയൻ സഹാവിന്റെ മകൾ വീണ വിജയൻ സഹാവെങ്കിൽ, വീണ വിജയൻ സഹാവിന്റെ പിതാവാരു്?
5. പിണറായി വിജയൻ സഹാവിന്റെ മരുമോൻ മു. റിയാസ് സഹാവെങ്കിൽ, മു. റിയാസ് സഹാവിന്റെ അമ്മോശൻ കാക്കയാരു്?
6. പിണറായി വിജയൻ സഹാവു് കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കിൽ, കേരളത്തിന്റെ മുഖ്യമന്ത്രിയാരു്?
ഇമ്മാതിരി നൂറു് കമന്റുകളാണു്, സോറി, ചോദ്യങ്ങളാണു് ക്വിസിലുള്ളതു്. ശരിയുത്തരങ്ങൾക്കു് എണ്ണമനുസരിച്ചു് സമ്മാനങ്ങൾ നല്കപ്പെടും: അഞ്ചു് ശരിയുത്തരം അഞ്ചു് കിറ്റു്, നാലു് ശരിയുത്തരം നാലു് കിറ്റു്, മൂന്നു് ശരിയുത്തരം മൂന്നു് കിറ്റു്, രണ്ടു് ശരിയുത്തരം രണ്ടു് കിറ്റു്, ഒരു ശരിയുത്തരം ഒരു കിറ്റു്, പൂജ്യം ശരിയുത്തരം പൂജ്യം കിറ്റു്!!
അതിനായി പ്രത്യേകം സംഘടിപ്പിക്കപ്പെടുന്ന ഒരു കെ-പാർട്ടി സമ്മേളനത്തിൽ വച്ചു് ബഹു. വിദ്യാഭ്യാസമന്ത്രിയപ്പൂപ്പൻ വി. ശിവൻകുട്ടി സഹാവു് വിജയികൾക്കു് സമ്മാനദാനകർമ്മം നിർവഹിക്കും!
ക്വിസിൽ പങ്കെടുക്കുവിൻ, പുത്തി തെളിയിക്കുവിൻ, വിജയശ്രീ/വിജയശ്രീമതിലാളിതരാകുവിൻ, ഡിപ്ലൊമാറ്റിക് സഞ്ചികൾ നിറയെ കിറ്റുകൾ നേടുവിൻ! പിണറായിപ്പാർട്ടിക്കു് വോട്ടു് ചെയ്യുവിൻ!!
January 12 2026 17:40
ഇരുന്നിരുന്നു് കൂതി മരച്ചാലും വിട്ടുകൊടുക്കാൻ കൂട്ടാക്കാത്ത ഈ സ്ഥിരം കുത്തിയിരുപ്പാണു് സ്ഥാവരവും ജംഗമവുമായി ആകെ കൈമുതലായുള്ള തൊഴിൽ!🙂

January 13 2026 09:50
“There’s many a slip twixt the cup and the lip.” – proverb.
നുണയാവർത്തനങ്ങളുടെയും ചതിയാവർത്തനങ്ങളുടെയും തനിയാവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ അദ്ധ്വാനഫലം ചൂഷണം ചെയ്തു്, ദുരുപയോഗം ചെയ്തു് കെട്ടിപ്പൊക്കിയ അനർഹമായ തുടർഭരണമോഹത്തിന്റെ ചീട്ടുകൊട്ടാരം “കപ്പിനും ലിപ്പിനുമിടയിൽ” തകർന്നു് വീഴാം!

January 13 2026 10:42
“വിദഗ്ദ്ധ തൊഴിലാളി 620 രൂപ, അർദ്ധവിദഗ്ദ്ധ തൊഴിലാളി 560 രൂപ, അവിദഗ്ദ്ധ തൊഴിലാളി 530 രൂപ എന്ന നിരക്കിൽ പിണറായി സർക്കാർ ജയിൽപ്പുള്ളികളുടെ ദിവസക്കൂലി വർദ്ധിപ്പിച്ചു.”
“കമിഴ്ന്നുവീണാൽ കാല്പണം കൂലി”! തിരഞ്ഞെടുപ്പു് കഴിഞ്ഞു് ജയിലിലെത്തുമ്പോൾ പ്രതിദിനം “530 ക.” മടിയിലാക്കാൻ കപ്പിത്താനെടുത്ത മുൻകരുതൽ!
January 13 2026 11:00
“ഐഷ പോറ്റി വർഗ്ഗ വഞ്ചക; സ്ഥാനമാനങ്ങളോടു് ആർത്തി.” – ജെ. മെഴ്സികുട്ടിയമ്മ സഹാവു്.
അങ്ങനെയങ്ങു് പറഞ്ഞു് കൊടുക്കു് സഹാവേ! ആ തൊഴിലാളിവർഗ്ഗ വഞ്ചകിയുടെ ആർത്തിയും വ്യാക്കൂണും മാറി ശകലം ലജ്ഞയുണ്ടാകട്ടെ!🙂
January 13 2026 12:21
ഞാനിന്നു് ഉച്ച ഭക്ഷിച്ചില്ല. ജനനായകൻ പി. വി. ഉച്ച ഭക്ഷിക്കാതെ കുത്തിയിരുന്നു് സത്യം ആഗ്രഹിച്ചു എന്ന വാർത്ത കേട്ടിട്ടും ഞാൻ ഉച്ചയിൽ ഭക്ഷിച്ചാൽ എൻ്റെ മനസ്സാക്ഷി എന്നെ കുത്തുക മാത്രമല്ല, ചാടി കടിക്കുകയും ചെയ്യും! എന്നെപ്പോലെയല്ല, എൻ്റെ മനസ്സാക്ഷി ആൾ വളരെ വളരെ ഡീസൻ്റാണു്.
January 13 2026 14:22
ബഹു. മെഴ്സിക്കുട്ടി സഹാക്കൾ [“Merci Petits”]

January 13 2026 15:16
ഗോത്രമൂപ്പനായ ബഹു. മു. മ. പി. വി. സഹാവിനെ “എടോ, വിജയാ” എന്നതിനു് പകരം, “എടീ, വിജയ നിർമ്മലേ” എന്നു് അഭിസംബോധന ചെയ്യേണ്ട കാര്യമേ ഉരുക്കുമനുഷ്യൻ രാഹുൽ മാങ്കൂട്ടത്തിലിനു് ഉണ്ടായിരുന്നുള്ളു!
ഭാർഗ്ഗവീനിലയത്തിൽ ഉറഞ്ഞുതുള്ളുന്നതു് ഭൂതം വിജയനല്ലല്ലോ, പ്രേതം വിജയ നിർമ്മലയല്ലേ?!
January 13 2026 15:40
“നീ നിത്യബോധാനന്ദ സരസ്വതി സ്വാമിജിയുടെ കൂടെയാണോ?”
“അല്ല, സുബോധാവസ്ഥയിലാണു്.”
January 13 2026 16:20
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” – (യോഹന്നാൻ 3: 16)
തന്റെ ഒടുക്കത്തെ തിരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കേണ്ടതിനു് കാരണഭൂതം ഒരു ചായക്കപ്പിൽ “Love you to moon and back” എന്ന അതിജീവിതയുടെ ഒരുദ്ധരണി ഒട്ടിച്ചുവച്ചു് അവളെ കെട്ടുകാഴ്ചയാക്കാൻ തക്കവണ്ണം സ്വയം സ്‌നേഹിച്ചു.
[She’s saying to K-Bhootham: “I would fly to the moon and back if you’ll be my baby”.🙂]
“Love is flying To The Moon And Back” – A song by Australian pop duo “Savage Garden” released in Australia on 4 November 1996.
January 14 2026 10:31
“ആരും ഞങ്ങളെയോർത്തു് കരയേണ്ട. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും.” – UDF ബാന്ധവവാർത്ത നിഷേധിച്ചു് ജോസ് കെ. മാണി.
ജോസ് കെ. മാണി പങ്കാളിയാകുന്നെന്നു് കേട്ടതോടെ UDF-ൽ അണപൊട്ടിയ കൂട്ടക്കരച്ചിലിനു് ഇപ്പോൾ നല്ല ശമനമുണ്ടത്രെ!🙂
January 14 2026 12:33
“രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ചു് നമ്മുടെ നാട്ടിലെ ജനങ്ങൾക്കു് മതിപ്പുണ്ടാകുന്ന ഒരു പ്രവർത്തനമല്ല അഡ്വക്കേറ്റ് ഐഷ പോറ്റിയുടെ ഭാഗത്തുനിന്നു് ഉണ്ടായതു്.” – സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി ബഹു. എം. എ. ബേബി സഹാവു്.
ശ്രീമതി ഐഷ പോറ്റിയുടേതു് ബഹു. കെ. വി. തോമസ് സഹാവു് aka തിരുതത്തോമ, ബഹു. ഡോക്ടർ പി. സരിൻ സഹാവു്, പൂജനീയ റെജി ലൂക്കോസ് ജി എന്നിവരുടേതുപോലത്തെ പ്രവർത്തനമായിരുന്നെങ്കിൽ, മാക്രി മനിതർക്കു് മത്തങ്ങയോളം മതിപ്പുണ്ടാകുമായിരുന്നു!
മുൻപൊരിക്കൽ, എം. എ. ബേബി സഹാവിന്റെ പേരിലെ “M. A.” ഇനിഷ്യൽസാണോ, അതോ ബിരുദമാണോ എന്നറിയാനായി ഞാൻ ഗൂഗിൾ പരതിയപ്പോൾ കണ്ട, “Marian Alexander Baby” എന്ന മുഴുവൻ പേരിലെ “Marian” ഞാൻ “Mairan” എന്നാണു് വായിച്ചതു്! “r, i” എന്നീ അക്ഷരങ്ങൾ പരസ്പരം മാറിപ്പോയി. മല്ലു തലച്ചോറിന്റെ പ്രോഗ്രാമിങ്ങിൽ അന്തർലീനമായ ഒരു എറർ! ആ മഹാപാപത്തിന്റെ പേരിൽ എന്റെ തലയിൽ ഇടിത്തീ വീഴട്ടെ! ഭൂമി രണ്ടായി പിളർന്നു് എന്നെ വിഴുങ്ങട്ടെ!!
ദയവായി ഈ കിസ്സ എന്നെ വായിക്കുന്ന നിങ്ങൾ ആരോടും പറയരുതു്! പറഞ്ഞാൽ, ബഹു. പിണറായി സഹാവിനെയും, ബഹു. ശിവൻകുട്ടി സഹാവിനെയും, ബഹു. വാസവൻ സഹാവിനെയും ബഹു. സജി ചെറിയാൻ സഹാവിനെയുമെല്ലാം പോലെ, നോക്കി വായിക്കാൻ പോലുമറിയാത്തവനും പ്രഫുത്തനും പ്രമുഖനും പുത്തിജീവിയും സാംസ്കാരികനായകനുമാണു് ഞാനെന്ന മിഥ്യാധാരണയിൽ മല്ലുക്കൾ എന്നെപ്പിടികൂടി അംശവസ്ത്രങ്ങൾ ധരിപ്പിച്ചു്, ചെങ്കോൽ പിടിപ്പിച്ചു് ആഭ്യന്തരനോ സാംസ്കാരികനോ ദേവസ്വനോ വിദ്യാഭ്യാസനോ മറ്റോ ആക്കിക്കളയും!
കൊന്നയ്ക്കു് പൂക്കാതിരിക്കാനാവതില്ല എന്നപോലെതന്നെ, എനിയ്ക്കു് മന്ത്രിയാകാനുമാവതില്ല.🙂
January 14 2026 15:38
കേ. കോ. = “കേരള കോൾഗേൾ” എന്നാണോ ആവോ ക്ഷണിക്കുന്ന പലയിടക്കാർ കരുതിയിരിക്കുന്നതു്?!
[ആന പോണ പുറകേ പോകാതിരിക്കാനോ, മുന്നേ പോകാനോ വാലിനാവതില്ല എന്നതു് മറ്റൊരു പ്രശ്നം!
]
“എവിടെ കേകോയുണ്ടോ അവിടെ ഭരണമുണ്ടു്” അഥവാ, “എവിടെ ഭരണമുണ്ടോ അവിടെ കേകോയുണ്ടു്.”
(“എവിടെ ലൈഫ്ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ടു്” അഥവാ, “എവിടെ ആരോഗ്യമുണ്ടോ അവിടെ ലൈഫ്ബോയ് ഉണ്ടു്.”)

January 15 2026 13:45
“രാഹുൽ മാങ്കൂട്ടത്തിലുമായി പാലക്കാടു് തെളിവെടുപ്പില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യും.”
തെളിവെടുക്കുന്നവരുടെ വെളിവെടുക്കലാണു് സത്യത്തിൽ കെ-കേരളത്തിൽ നടത്തേണ്ടതു്!
January 15 2026 14:48
ജനത്തെ ഭീഷണിപ്പെടുത്തി “കേൾപ്പിക്കുക” എന്നതായിരുന്നു ഇന്നോളം പിണറായിപ്പാർട്ടിയുടെ “ഓപ്പറേറ്റിങ് സിസ്റ്റം”. തിരഞ്ഞെടുപ്പുകളിലെ ദയനീയമായ തോൽവി തുടർക്കഥയായപ്പോൾ മുട്ടിലിഴഞ്ഞു് അങ്ങോട്ടു് ചെന്നു് ജനത്തെ “കേൾക്കുക” എന്ന പുതിയ “ഓപ്പറേറ്റിങ് സിസ്റ്റം” ഇൻസ്റ്റാൾ ചെയ്യാൻ പിണറായിപ്പാർട്ടി നിർബന്ധിതമാവുകയായിരുന്നു.
സ്റ്റേറ്റ് ചെലവിൽ സുഖസമൃദ്ധ ജീവിതവും, സ്റ്റേറ്റ് കാറുകളിൽ രാജകീയ യാത്രയും, “മന്ത്രപ്പട്ട വീതിയാക്കി, തൊങ്ങൽ വലുതാക്കി, അത്താഴത്തിൽ പ്രധാന സ്ഥാനവും, പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും, മനുഷ്യർ റബ്ബീ എന്നു് വിളിക്കുന്നതും പ്രിയമുള്ള”, യേശുവിൻ്റെ കാലത്തെ “ശാസ്ത്രിമാരെയും പരീശന്മാരെയും” പോലെ (മത്തായി 23: 6, 7) പുളച്ചുമദിച്ചു് സുഖിച്ചു് സ്വന്തജീവിതം ആസ്വദിക്കണമെങ്കിൽ, ജനങ്ങളുമായി ഇത്തരം ചില താത്കാലിക വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുമെന്നു് ആർക്കാണറിയാത്തതു്?!

January 15 2026 15:09
“കേരളത്തിൻ്റെ കപ്പിത്താൻ” എന്നതിനെക്കാൾ, “കെ-ഊക്കിസ്ഥാനിലെ നക്കിത്താൻ” എന്ന പദവിയായിരുന്നു കൂടുതൽ ഉത്തമവും ഉദാത്തവും ഊജ്ജ്വലവും ഊമ്പ്രാന്തിരിയുമെന്നാണു് എൻ്റെ വിനീതമായൊരു “പൂമൂടൽ”.

January 16 2026 09:02
“ഞങ്ങളറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ടു് തെറ്റു് ചെയ്യില്ല; ഉത്തമനായ കമ്മ്യൂണിസ്റ്റാണു് അദ്ദേഹം.” – ബഹു. ബിനോയ് വിശ്വം സഹാവു്.
“ഉത്തമനായ കമ്മ്യൂണിസ്റ്റ്” എന്നൊന്നില്ല. കമ്മ്യൂണിസ്റ്റാണോ, അവർ ഉന്മത്തരാണു്.
January 16 2026 09:33
“ജയിലിൽ കിടക്കുന്നവർ പാവങ്ങളല്ലേ?” – ബഹു. സിറ്റപ്പൻ സഹാവു്.
അതെയതെ! കൊടി സുനി പോലുള്ള കഴുത്തറപ്പൻ പാവങ്ങൾ!
സിറ്ററപ്പൻ്റെ പുതിയ നോവൽ: “Les miśerables en prison”.
January 16 2026 10:59
“തിരിച്ചടിക്കു് മറിച്ചടി എന്ന മുദ്രാവാക്യവുമായി പിണറായിപ്പാർട്ടി ഗൃഹസന്ദർശനത്തിനു് ഹരിശ്രീ കുറിച്ചു.” – വാർത്ത.
കുറ്റിച്ചൂലിൻ്റെയും ചാണകവെള്ളത്തിൻ്റെയും ഷെയർ വാല്യൂ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ കുതിച്ചുയർന്നതായാണു് ബ്രെയ്ക്കിങ് ന്യൂസ്!
January 16 2026 11:13
“AIDWA സംസ്ഥാനക്കമ്മിറ്റിയിൽ നിന്നു് ബഹു. പി. പി. ദിവ്യ സഹാത്തി പുറത്തു്.” – വാർത്ത.
“മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ!” – യേശു (ലൂക്കോസ് 9: 60).
[അഖിലേന്ത്യ ജനാധിപത്യ മഹിളകൾ വി. ബൈബിൾ വായിക്കാനും പഠിക്കാനും തുടങ്ങിക്കാണും!]
January 16 2026 11:40
ജീവൻരക്ഷാപ്രവർത്തകരുടെ വിശുദ്ധനായ ബഹു. മു. മ. & ആ. മ. പി. വി. സഹാവിൻ്റെ “ജയിൽപ്പുള്ളി വേതന പരിഷ്കരണം” സംബന്ധിച്ചു് അഭിപ്രായം പറയാൻ ഏറ്റവും കൂടുതൽ യോഗ്യത, 266 ദിവസം രാപ്പകൽ സമരം ചെയ്തിട്ടും, പ്രതിദിനം 100 രൂപ പോലും കൂട്ടിക്കൊടുക്കാതെ തോല്പിക്കപ്പെട്ട, ജോലി ചെയ്തു് ഉപജീവിക്കുന്ന ആശ വർക്കേഴ്സിനാണു്.
January 16 2026 12:21
“ഈ പരിചമുട്ടുകളി എനിക്കും അങ്ങനെ മനസ്സിലായിട്ടൊന്നുമില്ല.” – ബഹു. വി. മന്ത്രി വി. ശിവൻകുട്ടി സഹാവു്.
സ്വാഭാവികം! മുട്ടായുക്തി, മുട്ടുമടക്കു്, മുട്ടിൽ ഇഴയൽ, മുട്ടിൽ മരംമുറി ഇത്യാദി ലളിതകലകളാണല്ലോ മന്ത്രിയപ്പൂപ്പനു് പത്ഥ്യം!
[ഒരു സ്വകാര്യം: അഞ്ചു് പെങ്ങന്മാർക്കു് (എൻ്റെ അമ്മ നാലാമത്തവൾ!) ഒരാങ്ങളയായിരുന്ന എൻ്റെ അമ്മാവൻ ചങ്ങായിക്കു് പരിചമുട്ടുകളിയുടെ അസാരം അസ്ക്യതയുണ്ടായിരുന്നു.]
January 16 2026 12:33
“സ്വന്തം അപ്പന്റെ അണ്ടിയ്ക്കു് കുടുക്കിട്ടവന്റെ പിടുക്കു് തടവുക എന്നതു് അസുലഭമായ ഒരു ദൈവവരമാണു്.”
January 16 2026 15:26
“പോറ്റി നടത്തിയ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിനു് തന്നെ കുരുക്കായി.” – ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി. എസ്. പ്രശാന്ത്.
“പൊട്ടക്കൊണേശൻ” പോറ്റി കെ-പാർട്ടിയുടെ സ്റ്റഡി ക്ലാസ്സുകളിൽ പതിവായി പങ്കെടുത്തിട്ടുണ്ടാവില്ല.
January 16 2026 15:26
“തൃശ്ശൂരിൽ ചെമ്പട്ടു് വിരിച്ചു് കമ്മ്യൂണിസ്റ്റ്-പിണറായിസ്റ്റ് വിപ്ലവ കലാ(പ)പൂരം…! തേ(തോ)ക്കിൻ കാടു് മൈതാനം…!”🙂

January 17 2026 11:16
ബഹു. മു. മ. & ആ. മ. പി. വി. സഹാവു് കല്പിച്ചപ്രകാരം, ഗൃഹസന്ദർശകരായ വോട്ടുതെണ്ടികൾ പാലിക്കേണ്ട പെരുമാറ്റ മര്യാദകളുടെ സര്‍ക്കുലര്‍ സിപിഎം പുറപ്പെടുവിച്ചു. “തർക്കോവ്സ്കി ആകരുതു്, കയറെടുത്തു് സംസാരിക്കരുതു്, ഇടയ്ക്കുകയറി പറിയരുതു്, വീടു് കയ്യേറി കൈകാര്യം ചെയ്യണം” തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളാണത്രെ സര്‍ക്കുലറിലുള്ളതു്!
ഉദാഹരണത്തിനു്, വാതിൽ തുറക്കുന്ന വീട്ടമ്മയ്ക്കു് ലാൽ സലാം, നികൃഷ്ടജീവിച്ചേച്ചീ എന്നു് വിപ്ലവാഭിവാദ്യമർപ്പിക്കണം! പിന്നീടു് വീട്ടുകാര്യങ്ങൾ ഈവിധം താത്പര്യപൂർവ്വം ചോദിച്ചറിയണം: “കെട്ട്യോൻ പരനാറിച്ചേട്ടന്റെ അമ്പലക്കൊള്ളയൊക്കെ എങ്ങനെ പോകുന്നു? ചെലവിനുള്ള സ്വർണ്ണപ്പാളികളൊക്കെ തരപ്പെടാറുണ്ടോ? കുലംകുത്തികളായ മക്കൾ മന്ത്രിയപ്പൂപ്പന്റെ സ്കൂളിൽപ്പോയി വേടന്റെ പാട്ടുകൾ വേണ്ടവിധം പഠിക്കുന്നുണ്ടോ? വിവരദോഷികളായ കെളവനും കെളവിയും നിങ്ങടെ കൂടെത്തന്നെയാണോ താമസം? അവർക്കു് കിട്ടുന്ന വാർദ്ധക്യകാല പെൻഷൻ നമുക്കെല്ലാം പ്രിയങ്കരനും, ഇരട്ടചങ്കൻ നേതാവും, കൊടുംകാറ്റിൽ പറക്കും കഴുകനും, പോട്ടങ്ങളിൽ മാത്രം സുസ്മേരവദനനും, എന്തരോ മഹാനുഭാവുലുവുമായ കാരണഭൂതം സഹാവു് സ്വന്തം തറവാട്ടുസ്വത്തിൽനിന്നു് ഇഷ്ടദാനമായി തരുന്നതാണെന്നറിയാമല്ലോ? അതുകൊണ്ടു് പിണറായിപ്പാർട്ടിക്കു് വോട്ടു് കുത്തിയില്ലെങ്കിൽ പെൻഷൻ കിട്ടാതെ കെളവനും കെളവീം ശിഷ്ടകാലം മൂഞ്ചിയ ജീവിതം ജീവിച്ചു് പണ്ടാറടങ്ങേണ്ടിവരുമെന്നു് ഓർത്തോളൂ!”
“പറയണപോലെ കേട്ടനുസരിച്ചില്ലെങ്കിൽ, പാർട്ടിയുടെ സ്വഭാവം അറിയാമല്ലോ” എന്നു് ദിവ്യ-സ്നേഹമസൃണമായ ഒരു താക്കീതുകൂടി നല്കി, വോട്ടു് പാർട്ടിക്കുതന്നെ കിട്ടുമെന്നുറപ്പിച്ചശേഷമേ അടുത്ത വീട്ടിലേക്കുള്ള വോട്ടുതെണ്ടൽ തുടരാവൂ!
ഇങ്ക്വിലാബ് സിന്ദാബാദ്! സായുധവിപ്ലവം ജയിക്കട്ടെ!!

January 17 2026 11:34
“ശബരിമല… ശബരിമല… ശബരിമല…!” – ബഹു.
ഗമനാഗമനമന്ത്രി കെ. ബി. ഗണേഷ് കുമാർ.
“സമാധി… സമാധി… സമാധി…! – ഓം… ഓം… ഓം…!” – ഓം കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രം ആചാര്യഗുരു ബ്രഹ്മശ്രീ ഗോപൻ സ്വാമിയുടെ (സമാധി സ്വാമി) ധർമ്മപത്നി.
January 17 2026 12:46
“ബേപ്പൂരിൽ അൻവറല്ല ആരു് വന്നാലും പ്രശ്നമില്ല.” – ബഹു. റീലൻ മന്ത്രി റിയാസ്.
ഹിറ്റ്ലറുടെ പ്രോപഗാൻഡ മിനിസ്റ്ററായിരുന്ന “പൗൾ യോസെഫ് ഗ്യൊബ്ബെൽസ്” (Paul Joseph Goebbels) വന്നാൽപ്പോലും റീലൻ മന്ത്രി റിയാസ് ബേപ്പൂരിൽ പുല്പം പോലെ വിജയിക്കും! വാതു് വയ്ക്കാറില്ലാത്ത ഞാൻപോലും അക്കാര്യത്തിൽ “പാഞ്ചാലിയെവരെ” പണയപ്പെടുത്തി വാതുവയ്ക്കാൻ മടിക്കില്ല!
January 17 2026 14:11
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, വോട്ടുതെണ്ടികളായ സഹാക്കളുടെ “ഗൃഹസംസർഗ്ഗ” പരിപാടിയ്ക്കു് ഒരു പെരുമാറ്റച്ചട്ടം വയ്‌ക്കേണ്ട ഗതികേടു് എന്തുകൊണ്ടാണു് പിണറായിപ്പാർട്ടിക്കു് വന്നതു് എന്ന ചോദ്യത്തിന്റെ ഉത്തരം ബഹു. മു. മ. & ആ. മ. പി. വി. സഹാവു് കാലങ്ങൾക്കു് മുൻപേ മല്ലുക്കൾക്കു് നല്കിയിട്ടുണ്ടു്:
“ഈ പാർട്ടിയെപ്പറ്റിയും, പാർട്ടിയുടെ ഏകനാം കപ്പിത്താൻ സഹാവു് കാരണഭൂതത്തിന്റെ ഇന്റെഗ്രിറ്റിയെപ്പറ്റിയും, കൂതിയിലും ദേഹത്തും തോളത്തും ചെങ്കോണകങ്ങൾ ചാർത്തി ഈ പാർട്ടിയുടെ പിന്നാലെ ഇങ്കിലാൻ ചിന്താവാൻ വിളിച്ചുകൊണ്ടു് സ്വപ്നാടനം ചെയ്യുന്ന വിപ്ലവ സോമ്നാമ്പ്യുലിസ്റ്റുകളുടെ (somnambulists) ബൗദ്ധികവും സാമൂഹികവും സാംസ്കാരികവുമായ നിലവാരത്തെപ്പറ്റിയും നിങ്ങൾക്കൊരു ചുക്കും മാങ്ങാത്തൊലിയും അറിയില്ല. എന്തുകൊണ്ടെന്നാൽ, എന്നെപ്പോലെ നിങ്ങൾക്കു് നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ, എനക്കു് മൂത്രിക്കണം എനക്കു് മൂത്രിക്കണം എന്നു് ഒരു പ്രത്യേക ഏക്ഷൻ കാണിച്ചുകൊണ്ടു് ഓടുന്നതിനിടയിൽ വള്ളിക്കളസത്തിൽ പെടുക്കേണ്ടതായി വന്നിട്ടില്ല.”
“(ഓട്ടത്തിലെ) അനുഭവങ്ങൾ, (ദയനീയമായ) പാളിച്ചകൾ!!”
January 18 2026 09:58
“സതീശനെ ഊളമ്പാറയിൽ എത്തിക്കണം.” – നടേശൻ.
നടേശൻ ഊളമ്പാറയിൽ ഒറ്റയ്ക്കിരുന്നു് മടുത്തുകാണും!
January 18 2026 10:28
= ചീപ്പ് മിനിസ്റ്റേഴ്‌സ് ട്രോഫി ക്വിസ് =
2026-ൽ നിങ്ങൾ ആരിലാണു് കൂടുതൽ വിശ്വാസമർപ്പിക്കുക?
1. (ജർമ്മൻ ചാൻസ്ലർ) ഫ്രീഡ്രിഹ് മെർത്സ്. [മല്യാലികൽ ബഹു. മു. മ. & ആ. മ. പി. വി. സഹാവു് എന്നു് മാറ്റി വായിക്കുക (സ്വ. ലേ.)]
2. ഉരുളക്കിഴങ്ങുചാക്കു്.🙂

January 18 2026 10:36
“ഗ്രീൻലാൻഡ് പ്രശ്നം പരിഹരിക്കപ്പെട്ടു.”🙂

January 18 2026 11:52
കഴുതപ്പുലിക്കൂട്ടത്തിൻ്റെ (clan of hyaenas) ജീവിതരീതിയാണതു്. വേട്ടമൃഗത്തെ കൂട്ടംചേർന്നു് കൂവിവിളിച്ചും മാന്തിയും ചൊറിഞ്ഞും ആക്രമിച്ചു്, ആട്ടിയോടിച്ചു്, മൃതപ്രായമായ ഇരയെ പിടിച്ചെടുത്തു്, ഗോത്രത്തലവനും പാണപ്പാട്ടുകാരായ ശിങ്കിടികളും ചേർന്നു് കൊതം മുഴയ്ക്കെ ആമോദപൂർവ്വം ഞണ്ണി “ക്രിസ്മസും ഇഫ്താറും” ആഘോഷിക്കുക!
[നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നാലുകാലും പറിച്ചോടി തടി കയ്ചിലാക്കുന്ന ആയോധനകലയിൽ യൂണിവേഴ്സിറ്റി ബിരുദവും വിരുതും കരസ്ഥമാക്കുന്നതാണു് കഴുതപ്പുലി റിപ്പബ്ലിക്കിലെ ഉന്നതവിദ്യാഭ്യാസം!]

January 18 2026 12:09
“അയാൾ ചെകുത്താൻ്റെ കൂടെ പോയാലും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല.” – ബഹു. എം. എം. മണി സഹാവു്.
വല്ലോനും കടുവേടെ കൂടെപ്പോയാൽ കിടുവയ്ക്കെന്തു് മറ്റേടത്തെ കോപ്പു്?! ശ്ശെട!!
January 18 2026 13:05
ശിവപ്രസാദേട്ടൻ സഹാവിനെ എനിക്കും പെരുത്തിഷ്ടമാണു്. ആ “നാഗസ്വരം” കേൾക്കുമ്പോൾ, അമ്പലങ്ങളിലെയും പള്ളികളിലെയും മണിയടികൾ കേൾക്കുന്നപോലത്തെ ഒരു ദിവ്യാനുഭൂതിയാൽ എന്റെ മനസ്സു് പൂത്തുലയും; “മൃദുതരമുതിരും സുരഭിലരാവിൻ കതിർപോലെ” എന്റെ ഹൃദയം മാർക്സിയൻ സായുധ തൊഴിലാളിവിപ്ലവ സങ്കല്പങ്ങളാൽ പൂരിതലായനിയാകും! അപ്പോൾ ഞാൻ കണ്ണും കാതുമില്ലാത്തപോലെ സ്വയം മറന്നു് ഉച്ചൈസ്തരം ഉദ്ഘോഷിക്കും: ഇങ്കിലാൻ ചിന്താവാ!🙂

January 18 2026 15:53
SNDP-യും NSS-ഉം ഒറ്റക്കെട്ടായി പോകേണ്ടതു് കാലഘട്ടത്തിൻ്റെ ആവശ്യം.” – പൂജനീയ തുഷാർ വെള്ളാപ്പള്ളി ജി.
SNDP, NSS, BJP, SDPI, CPM മുതലായ “മതേതര” പാർട്ടികൾ – രണ്ടാംകെട്ടായോ, നാലാംകെട്ടായോ – “പൂട്ടിക്കെട്ടി” കൃഷിയിടം ഉഴുതുമറിക്കേണ്ടതാണു് കാലഘട്ടത്തിൻ്റെ ആവശ്യം എന്നാണു് എൻ്റെയൊരു മഷിനോട്ടം.
January 18 2026 16:13
പിണറായിപ്പാർട്ടിക്കു് വോട്ടുചെയ്യുന്ന നസ്രാണികൾക്കു് ബഹു. മു. മ. പി. വി. സഹാവു് കണ്ണായ സ്ഥലത്തു് മോസൊലിയം പണിയുമെന്നു് കേൾക്കുന്നുണ്ടല്ലോടേ! നമ്പാമോ? അതോ, രണ്ടാം വരവിൽ കർത്താവിൻ്റെ കണ്ണെത്താത്ത വല്ല തെമ്മാടിക്കുഴിയിലും ഒതുങ്ങേണ്ടിവരുമോ?!
January 19 2026 10:40
“Never give up, it’s such a wonderful life” – Hurts
January 19 2026 11:57
ചിത്രം 1. “ഇതാ നിനക്കു് (ഗ്രീൻലാൻഡിൽ നിന്നുള്ള) അപൂർവ്വ ധാതുക്കൾ (Rare Earth Elements)”.🙂
ചിത്രം 2. ശവക്കല്ലറ – മൃതശരീരത്തിന്റെ കാഴ്ചപ്പാടിൽ.🙂
(ചിത്രങ്ങൾക്കു് കടപ്പാടു്)


January 19 2026 12:57
വൈദേകം റിസോർട്ടിലെ ആയുർവ്വേദചികിത്സയ്ക്കായി ഇൻഡിഗോ കമ്പനിയുടെ പ്ലെയിനിൽ “ക്യാനിബൽ റിപ്പബ്ലിക്കിൽ നിന്നു് കഴുതപ്പുലി റിപ്പബ്ലിക്കിലേക്കു്” യാത്ര ചെയ്യുന്ന മിസ്സസ് പശുവും മിസ്റ്റർ കോഴിയും സ്റ്റ്യൂവാഡെസ്സിനു് അത്താഴത്തിനുള്ള ഓർഡർ നല്കുന്നു:
മിസ്സസ് പശു: “കോഴിയിറച്ചി, അഥവാ ചിക്കൻ തന്തൂരി, പ്ലീസ്!”
മിസ്റ്റർ കോഴി: “പശുവിറച്ചി, അഥവാ ബീഫ്!”🙂

January 19 2026 13:22
“ശൈലജ സീസർ കാങ്കിരസ്സിലേക്കു്” എന്ന ഫെയ്ക്ക് ന്യൂസ്, “ഷൈ-ലജ്ജ സീസർ കൈലാസത്തിലേക്കു്” എന്നു് തിരുത്തിവായിക്കാനപേക്ഷ!”
January 20 2026 09:28
ഡൊണാൾഡ് ട്രമ്പ് എത്ര അവാർഡുകൾക്കു് അർഹനാണു്?
എല്ലാറ്റിനും! സംശയമെന്തു്?🙂
January 20 2026 09:57
“സോഷ്യലിസത്തെ അതിന്റെ ഗതിയിൽ തടഞ്ഞുനിർത്താൻ കാളയ്‌ക്കോ കഴുതയ്‌ക്കോ കഴിയില്ല!” – ഏറിഹ് ഹോണേക്കർ (on “August 14, 1989”)🙂
[Erich Ernst Paul Honecker (25. 08. 1912 – 29. 05. 1994) was a German communist politician who led the German Democratic Republic (East Germany) from 1971 until shortly before the fall of the Berlin Wall in “November 1989”.]

January 20 2026 11:05
“ഒരിന്നലെപ്പൂത്തയൊരു തകരയുണ്ടു്, സതീശൻ!” – നടേശൻ ജി.
“മിനിഞ്ഞാന്നു് കൊഴിഞ്ഞു് ഇന്നലെപ്പൂത്തയൊരു വിപ്ലവനാടകപ്പാട്ടുണ്ടു്: ഇന്നലെപ്പെയ്തമഴയ്ക്കിന്നുകുരുക്കുമൊരു പൊന്നുംതകരയല്ലനുരാഗം;
അതു് മനസ്സിൽക്കിളിർക്കുന്ന മലരിട്ടുപടരുന്ന മായാകല്പകലതയല്ലോ.” – സുകുമാരൻ ജി.
January 20 2026 11:27
“ഇനിമേൽ, അനഭിലഷണീയമായി ഗർഭം ധരിച്ചു എന്നല്ല, മറിച്ചു്, ജനനനാളത്തിലൂടെ അനധികൃതമായി കുടിയേറി എന്നു് പറയപ്പെടും.”🙂

January 20 2026 12:06
“SIT നല്ല രൂപത്തിലാണു് അന്വേഷണം കൊണ്ടുപോകുന്നതു്.” – ബഹു. ദേവസ്വൻ വാസവൻ സഹാവു്.
ഞാനും അങ്ങനെയാണു് കരുതിയിരുന്നതു്. പക്ഷേ, കൊച്ചാട്ടൻ SITക്കു് ഈ നല്ലനടപ്പു് സർട്ടിപ്പിക്കോത്തു് നൽകുന്നതു് കണ്ടപ്പോൾ, എവിടെയോ എന്തോ ഒരു നാറ്റം, ഒരു വശപ്പിശകു് അനുഭവവേദ്യമാകുന്നു!
January 20 2026 12:27
“പമ്പയിലൂടെ തീട്ടക്കണ്ടി ഒഴുകുന്നു! എന്നിട്ടും മോദി ഒന്നും ചെയ്യുന്നില്ല.” – ജി. സുകുമാരൻ ജി.
കാരണഭൂതത്തോടു് പറഞ്ഞു് കറുത്ത വസ്ത്രം ധരിക്കുന്ന സകലരുടെയും തൂറൽ നിരോധിപ്പിക്കൂ, ജീ! അല്ലെങ്കിൽ, “ഇനിയും പുഴയൊഴുകും, ഇതുവഴി ഇനിയും കണ്ടികളൊഴുകി വരും”!
January 20 2026 13:03
“സജി ചെറിയാൻ്റെ വർഗ്ഗീയ പരാമർശം വസ്തുതാ വിരുദ്ധം; പ്രതിഷേധം ശക്തം!”
വസ്തുനിഷ്ഠമായിട്ടല്ലാതെ ഇന്നോളം ഒരു വാക്കു് പരാമർശിച്ചിട്ടില്ലാത്ത, വരാൽപ്രേമിയായ ഒരു പാവം അന്തംകമ്മി അച്ചായനു് സംഭവിച്ച ഒരു നാക്കുപിഴ ക്ഷമിച്ചൂട്രെടോ ഫാഷിസ്റ്റ് പയലുകളേ! എന്തൊരു ക്രൂരമായ നാത്സി മോഡൽ ജനസൈഡാണിതു്?!
January 20 2026 13:21
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണം സംശയകരം! ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ.” – ബഹു. ദേവസ്വൻ വാസവൻ സഹാവു്.
അതെന്തു് ‘കൊണച്ച’ പറച്ചിലാണു് മന്ത്രിസഹാവേ? ഇഡിയുടെ “സംശയകരമായ അന്വേഷണത്തിൽ”, “നിരപരാധികളായ” നമ്മുടെ സഹാക്കൾ അടപടലേ മൂഞ്ചി പണ്ടാറമടങ്ങില്ലേ? ഒരല്പം പാർട്ടിസ്നേഹം ബഹു. ദേവസ്വൻ വാസവൻ സഹാവിനുമാകാം!
January 20 2026 14:33
“ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർക്കാറ്റോടിവരും
ഒഴുക്കിന്നെതിരെ ഓളങ്ങൾക്കെതിരെ ഉയരുന്ന മൺചിറകൾ തകരും
മണ്മറഞ്ഞ യുഗങ്ങൾതൻ മന്ത്രവാദപ്പുരകൾ മറ്റൊരു കൊടുങ്കാറ്റിൽ തകരും
പുതിയ വെളിച്ചവുമായ് പുലരികൾ ഉണരും, പുതിയ ചക്രവാളങ്ങൾ വിടരും
തുമ്പ കിളിർക്കാത്ത, തുമ്പികൾ പറക്കാത്ത തരിശുഭൂമികൾ – തീരഭൂമികൾ –
ഹരിതാംബരമണിയും – ഇനിയും ഹരിതാംബരമണിയും.”
January 20 2026 14:55
“സജി ചെറിയാൻ്റെ “പരാമർശത്തെ” വളച്ചൊടിച്ചു.” – ബഹു. വി. മന്ത്രി വി. ശിവൻകുട്ടി സഹാവു്.
ആരെടേ സജി സഹാവിൻ്റെ “പരാമർശത്തെ” വളച്ചൊടിച്ചതു്? കഷ്ടമായല്ലോ! ഇതൊക്കെ വളരെ മോശമാണു് ചങ്ങായിമാരേ! ഇനി അങ്ങേർക്കു് നേരേ ചൊവ്വേ മൂത്രിക്കാൻ കഴിയുമോ?!
January 21 2026 09:00
“കേരളത്തിലെ 50% ജനങ്ങളും പിണറായിയുടെ ഭരണത്തിൽ അസംതൃപ്തർ.” – NDTV സർവ്വേ.
സർവ്വേ നടത്തിയതു് സിപിഎമ്മുകാരിലായിരിക്കും! മറ്റുള്ളവരിലായിരുന്നെങ്കിൽ 100% അസംതൃപ്തർ എന്നായിരുന്നേനെ ഫലം.
January 21 2026 09:35
ഖേദം പ്രകടിപ്പിച്ചതുകൊണ്ടു് മാത്രം കാര്യമില്ല, ബഹു. സജി സഹാവേ! ഇടവകപ്പള്ളിയിൽച്ചെന്നു് കത്തനാരുടെ മുന്നിൽ മടക്കിക്കുത്തഴിച്ചു്, മുട്ടുകുത്തി, അനുതാപത്തോടെ കുമ്പസാരിച്ചു് അങ്ങേർ കല്പിക്കുന്ന പിഴ ഒടുക്കിയാലേ പാപപരിഹാരമുണ്ടാവൂ!
അല്ലാഞ്ഞാൽ, മരണശേഷം മാണി സാറിനോടൊപ്പം, കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നസ്രാണിനരകത്തിൽ, വരാൽക്കറി, കപ്പപ്പുഴുക്കു്, കുന്തം, കൊടച്ചക്രം, അസംബ്ലിവിപ്ലവം, ശിവൻകുട്ടിയുടെ മേശനൃത്തം, നോട്ടെണ്ണുന്ന മെഷീൻ മുതലായ പ്രതാപകാല സ്മരണകളയവിറക്കി നിത്യനിതാന്തമായി കർത്തൃപ്രാർത്ഥന ചൊല്ലി കഴിഞ്ഞുകൂടാം.🙂

January 21 2026 10:02
ഉർവ്വശീശാപം അർജ്ജുനനു് ഉപകാരമായി ഭവിച്ചതുപോലെ, ആയമ്മയ്ക്കു് രണ്ടു് ദിവസമായി കോൺസ്റ്റിപ്പേഷൻ ആയിരുന്നതു് സിപിഐ (എം) അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്ന നിലയിൽ, ബഹു. മു. മ. പി. വി. സഹാവിന്റെ കല്പനകൾ അനുസരിക്കാൻ ബാദ്ധ്യസ്ഥനായ ബഹു. എം. എ. ബേബി സഹാവിനു് രക്ഷയായി ഭവിച്ചു.🙂

January 21 2026 10:30
“ഉദരനിമിത്തം ബഹുകൃത വേഷം.” – ആദി ശങ്കരൻ.
“വോട്ടുനിമിത്തം കഴുകൽ വേഷം.” – ബേബി സഹാവു്.
January 21 2026 11:20
“വടകരയിലെ ബന്ധുവീട്ടിൽ ഒളിവിലായിരുന്ന ‘influenza’ ഷിംജിത മുസ്തഫ പിടിയിൽ.” – വാർത്ത.
“ആളകലം പാറവെടിയേയ്!!!!!”
(ആത്മഹത്യ ചെയ്യേണ്ട ഗതികേടു് വരാതിരിക്കാൻ ആൺപൊലീസിനെ ഒന്നു് താക്കീതു് ചെയ്തതാണു്. ഭയം വേണ്ട, ജാഗ്രത മതി.)
January 21 2026 12:04
“തേടിത്തേടി ഞാനലഞ്ഞു, പാടിപ്പാടി ഞാൻ തിരഞ്ഞു
ഞാൻ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ്
ഹൃദയം തേടുമാശകളായ്… …!”
വോട്ടുതേടി ഞാനലഞ്ഞു, പാത്രം കഴുകി ഞാൻ തൊലഞ്ഞു
ഞാൻ തുടച്ച എച്ചിലുകൾ പ്രതിപക്ഷ വോട്ടുകളായ്
നോട്ടയുടെ വോട്ടുകളായ്… …!🙂
[അമ്മയെയോ ഭാര്യയെയോ, അപ്പനോ മക്കളോ ഭർത്താവോ വീട്ടുജോലികളിൽ സഹായിക്കുന്നതു് എടുത്തു് പറയേണ്ട പ്രാധാന്യമൊന്നുമില്ലാത്ത സ്വാഭാവികതയാണു്. ഉദ്ദിഷ്ട താത്പര്യങ്ങൾ നേടുന്നതിനായി, അതിനെ തന്ത്രപൂർവ്വം, കണക്കുകൂട്ടലോടെ, നാടകീയമായി അവതരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്-പിണറായിസ്റ്റ് കുടിലതയാണു് മനുഷ്യരിൽ അറപ്പുളവാക്കുന്നതു്.]
January 21 2026 12:40
“സർക്കാർ പറയുന്നതു് അർദ്ധസത്യങ്ങൾ! നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിനെതിരെ ലോക്ഭവൻ.” – വാർത്ത.
“കൈകൾ ശുദ്ധമായ”, “ആ PV ഈ PV അല്ലാത്ത” “ലാവ്ലിൻ പിണറായി” നയിക്കുന്ന കെ-സർക്കാരല്ലേ? അർദ്ധവും പൂർണ്ണവുമായ “സത്യപ്രസ്താവങ്ങൾ” അവിടെ “in conformity with the constitution” ആയിരിക്കുന്നതു് തികച്ചും സ്വാഭാവികം!!
January 22 2026 09:28
“ഞാനും വിളിക്കാം: സ്വർണ്ണം കട്ടതു് ആരപ്പാ, കോൺഗ്രസ്സാണേ അയ്യപ്പാ!” – നിയമസഭയിൽ ചൂടായി മന്ത്രി ശിവൻകുട്ടി സഹാവു്.
“സ്വർണ്ണം കട്ടതു് ആരപ്പാ മോഹൻജദാരോ ഹാരപ്പാ” എന്നു് “background music” സഹിതം പാടിയാൽ മന്ത്രിയപ്പൂപ്പന്റെ ചൂടിനു് അല്പം ആശ്വാസം കിട്ടിയേക്കും.
[പദ്മകുമാർ: മൃദംഗം, വിജയകുമാർ: തബല, ശങ്കരദാസ്: ഇടയ്ക്ക, ഗോവർദ്ധൻ: ഉടുക്കു്, വാസു: ഇലത്താളം, മുരാരി ബാബു: ഓടക്കുഴൽ, പോറ്റി: ഹാർമോണിയം, തന്ത്രി: നാദസ്വരം, … …]
January 22 2026 09:44
ഒരു നുണ പറഞ്ഞാൽ അതിനെ സത്യമാക്കാൻ ഒരുപാടു് നുണകൾ പറയേണ്ടി വരുമെന്നു് എൻ്റെ അപ്പൂപ്പൻ്റ ചോറൂണിനു് വീട്ടിൽ വന്നപ്പോൾ ഞാൻ അച്ചങ്ങായിയോടു് പറഞ്ഞതാണു്! കേട്ടില്ല.
“എന്നാപ്പിന്നെ അനുഭവിച്ചോട്ടോ!!”
January 22 2026 11:24
ആസനത്തിലെ ആലിൽ കായ പയുത്തപ്പോൾ ബലിക്കാക്കയ്ക്കു് വായ്പ്പുണ്ണു് എന്നു് പറഞ്ഞപോലെയാണു് എൻ്റെ അവസ്ഥ! ഇലക്ഷനടുക്കുകയും അഭിപ്രായവോട്ടെടുപ്പുകൾ ഈയാംപാറ്റകളെപ്പോലെ പറന്നുയരാൻ തുടങ്ങുകയും ചെയ്തപ്പോൾ, കാണുന്നതെല്ലാം കൂലങ്കഷമായി വായിക്കണമെന്നു് ചെറുപ്പം മുതലേ വളരെ നിർബന്ധമുള്ളവനായ എൻ്റെ നോക്കിവായനയിൽ അക്ഷരപ്പിശാശുകളുടെ അയ്യരുകളി!
ഉദാഹരണത്തിനു്, താഴെക്കൊടുത്തിരിക്കുന്ന അഭിപ്രായവോട്ടെടുപ്പു് ഞാൻ ആദ്യം വായിച്ചതു് “കേരള മുഖ്യമന്ത്രി ആരാ വാണം?” എന്നാണു്! എനിക്കു് സുപരിചിതനും മാമാങ്കവ്യക്തിത്വവുമായ ബഹു. മു. മ. പി. വി. സഹാവു്, അഥവാ, കേരള മുഖ്യമന്ത്രി ഒരു വാണമായിരിക്കാൻ വഴിയില്ലല്ലോ എന്ന തീവ്രത കൂടിയ ചിന്തമൂലം ഞാൻ സംഭവം ഒന്നുകൂടി ആവർത്തിച്ചു് വായിച്ചപ്പോഴാണു്, കാലത്തിൻ്റെ അനിവാര്യമായ കുത്തൊഴുക്കിൽ, അക്ഷരപ്പിശാശിലൂടെ, ഞാനൊരു അബദ്ധപഞ്ചാംഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന ജ്ഞാനോദയം എനിക്കുണ്ടായതു്!
ഒന്നുകിൽ വീണാൻ്റിയുടെ മെഡിക്കൽ കോളെജിലെ ഐസിയുവിൽ തറയിൽക്കിടന്നു് ചികിത്സ, അല്ലെങ്കിൽ യൂനാനി (“You Nanny”) ചികിത്സ! ഈ രണ്ടിലൊന്നല്ലാതെ, ബഹു. ശങ്കരദാസ് സഹാവിനെയെന്നപോലെ, എന്നെയും പിടികൂടിയിരിക്കുന്ന ഈ സൂക്കേടു് (ailment) മാറ്റാൻ മറ്റൊരു ഓപ്ഷൻ ഇല്ലെന്നാണു് ഡോക്ടർ ചിന്തേച്ചിയുമായുള്ള കൺസൾട്ടേഷൻ വഴി എനിക്കു് ലഭിച്ച വിദഗ്ദ്ധാഭിപ്രായം. അറിവുള്ള സജ്ജനങ്ങൾ അരുളിച്ചെയ്യുന്നതു് അനുസരിക്കുകയല്ലാതെ കേവലം ഓർഡിനറി മോർട്ടൽസായ നമ്മൾ മറ്റെന്തു് ചെയ്യാൻ?!
കാരണഭൂതവും കപ്പിത്താനുമായി കേരളത്തിനു് ഒരു കൊരവള്ളി, സോറി, പിടിവള്ളിയുള്ളതുകൊണ്ടു്, ഏതു് ആശൂത്രിയിലും ചോദിക്കാതെതന്നെ അപ്പോയ്ൻ്റ്മെൻ്റ് ലഭിക്കുമെന്നതാണു് ആകെയൊരാശ്വാസം.

January 22 2026 11:55
ബേബി സഹാവേ, ദാണ്ടെ ഇവിടെ തെക്കു്-പടിഞ്ഞാറു് ഭാഗത്തൂന്നു് കാളാഞ്ചി പൊരിക്കുന്നേന്റെ ഉഗ്രൻ മണം വരുന്നു! ഓടിവായോ!!
January 22 2026 12:21
“ശബരിമല അയ്യപ്പക്ഷേത്ര ഭാരവാഹികൾക്കു് ജയിൽവാസം വരെ സംഭവിക്കാമെന്നു് 2014-ലെ ദേവപ്രശ്നത്തിൽ തെളിഞ്ഞിരുന്നു.” – വാർത്ത.
ഒരു വ്യാഴവട്ടം കഴിഞ്ഞെങ്കിലും, കാര്യം വെളിവായും വെടിപ്പായും ഇപ്പോൾ തെളിഞ്ഞല്ലോ! ദേവകടാക്ഷം!!
January 22 2026 13:04
ഈ മത-ജാതി പ്രീണന രാഷ്ട്രീയവുമായി മുന്നേറിയാൽ, പിച്ചും പേയും പറച്ചിലിൽനിന്നു് ദേഹോപദ്രവത്തിന്റെ ലെവലിലെയ്‌ക്കെത്താൻ അധികനാൾ വേണ്ടിവരില്ല. അതോടെ, കേരളത്തിലെ മനുഷ്യരുടെ സമാധാനപരമായ സഹവർത്തിത്വത്തിലുള്ള ജീവിതത്തിനും ഒരറുതി വരുത്താം! – കാരണഭൂതബാധാധിഷ്ഠിതമായ ഒരു ഒടുക്കത്തെ അറുതി!!

January 22 2026 13:15
“ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല.”

January 23 2026 12:38
= മല്ലു “രാഷ്ട്രീയ” വാർത്തകൾ =
“ഇതുവരെ തെറിവിളിച്ചു് കണ്ണുപൊട്ടിച്ചിരുന്ന ജി. സുധാകരനെ സിപിഎം ഇനിമേൽ പാർട്ടിയിൽ ചേർത്തുനിർത്തും.”
“പിണറായിപ്പാർട്ടിയുടെ ‘തീണ്ടാരിക്കുടിലിലായിരുന്ന’ ശൈലജക്കു് സ്വർണ്ണക്കൊള്ളയിൽ കെ-സർക്കാരിനെ പ്രതിരോധിക്കാനുള്ള ചുമതല.”
“നരേന്ദ്ര മോദിയുടെ കേന്ദ്രസർക്കാരിനെതിരെ കഴിഞ്ഞയാഴ്ചകൂടി സമരം നയിച്ച മുഖ്യമന്ത്രി ഇന്നു് മോദിക്കു് ‘എന്തിനോവേണ്ടി’ നന്ദി പറഞ്ഞു.”
മനസ്സിലാകുന്നുണ്ടോ? ഇല്ല, നിങ്ങൾക്കു് മനസ്സിലാകില്ല! കാരണം, ഈ പിണറായിപ്പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.
വിഎസിനെക്കാട്ടി തിരഞ്ഞെടുപ്പു് ജയിച്ചശേഷം പിണറായിയെ മുഖ്യമന്ത്രിയാക്കുക, സുന്ദരിയായ അനിയത്തിക്കുട്ടിയെക്കാട്ടി വിരൂപയായ ചേട്ടത്തിയെ കെട്ടിക്കുക, എല്ലാം ശരിയാകുമെന്ന വാഗ്ദാനം നൽകി ഭരണത്തിലെത്തി എല്ലാം കൊളമാക്കുക, ഛർദ്ദിച്ചതു് വാരിത്തിന്നുക, വീണ്ടും ഛർദ്ദിക്കുക, ഛർദ്ദിച്ചതു് വീണ്ടും വാരിവിഴുങ്ങുക, വേശ്യയുടെ ചാരിത്രപ്രസംഗം പോലെ, ചതിയുടെയും വഞ്ചനയുടെയും അനീതിയുടെയും അഴിമതിയുടെയും കാപട്യത്തിന്റെയും സ്വജന പക്ഷപാതിത്വത്തിന്റെയും മൂർത്തിമത്ഭാവങ്ങളായി ഇരുന്നുകൊണ്ടു്, ആഗോള അയ്യപ്പ സംഗമം പോലുള്ള പൊറാട്ടുനാടകങ്ങൾ കോടികൾ മുടക്കി സംഘടിപ്പിച്ചു് ഉളുപ്പോ ലജ്ജയോ ലവലേശമില്ലാതെ, നിരന്തരം ധാർമ്മികതയും സദാചാരവും സാരോപദേശങ്ങളും ഗീതോപദേശങ്ങളും പഴഞ്ചൊല്ലുകളും വാതോരാതെ പ്രസംഗിക്കുക ഇത്യാദി ലളിതകലകൾ പിണറായിപ്പാർട്ടിയുടെ ഡിഎൻഎയിൽ അന്തർലീനമായ സ്വഭാവസവിശേഷതകളാണു്!
നേതാക്കൾ ചമയുന്ന ഈവക ചവറുകളുടെ പിന്നാലെ, പാർട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും തയ്യാറായി, കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്ന അടിമക്കണ്ണുകളുടെ ബൗദ്ധികനിലവാരം ഒരു നിമിഷം ഒന്നു് ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചാൽ, എന്തുകൊണ്ടു് ഈ ക്രിമിനലുകൾക്കു്, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ, സമൂഹത്തിന്റെ ചെലവിൽ രാജകീയ ജീവിതം നയിച്ചു് അപ്രമാദികളായി, മാർപ്പാപ്പാ സാമാനം, ഞെളിഞ്ഞുവിലസാൻ കഴിയുന്നു എന്ന സംശയത്തിനുള്ള പരിഹാരമായി.
അതു് മനസ്സിലാക്കാനും, അതിനെതിരെ അതിശക്തമായി പ്രതികരിച്ചു് സമൂഹദ്രോഹികളും നീചരുമായ ആ പക്കാ ക്രിമിനലുകളെ അവരുടെ അധികാരക്കസേരകളിൽ നിന്നു് ആട്ടിയോടിക്കാനും ജനത്തിനു് അറിവും കഴിവും തന്റേടവും ഇല്ലാത്തിടത്തോളം, ചേട്ടാനിയ കൂട്ടുകച്ചവടത്തിൽ അധിഷ്ഠിതമായ ഈ ചവിട്ടുനാടകം കാവൽനായ്ക്കളായ വേതാളങ്ങളുടെ വാഴ്ത്തുപാട്ടുകളുടെയും പിണുവാതിരകളുടെയും അകമ്പടിയോടെ ഇനിയും അഭംഗുരം തുടർന്നുകൊണ്ടിരിക്കും! ഖജനാവു് കാലിയാകുന്നതും സമൂഹം പാപ്പരാകുന്നതുമായിരിക്കും അതിന്റെ ആത്യന്തികഫലം!!
എന്തുകൊണ്ടാണു്, “എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണു്” എന്നു് കെ-പാർട്ടിയുടെ സ്റ്റഡി ക്ലാസ്സുകളിൽ മലയപ്പുലയന്മാരെയും വയൽകൊയ്യും പൈങ്കിളികളെയും പാടിപ്പഠിപ്പിച്ചശേഷം, പാകമാകാത്ത സ്യൂട്ടും കോട്ടുമിട്ടു് പിണറായിസ്റ്റ് “വ്യവസായതന്ത്രജ്ഞർക്കു്” സ്വിറ്റ്സർലൻഡിലെ ഡാവോസിലേക്കു്, നാടൻ പട്ടി “AI” ചന്തയ്ക്കു് പോകുന്നതുപോലെ, ഉല്ലാസയാത്ര പോകാനും, “വിജയശ്രീലാളിതരായി” മടങ്ങിവന്നു് പത്രസമ്മേളനം നടത്തി മാപ്രകളോടു് വീമ്പിളക്കാനും കഴിയുന്നതെന്നു്, ചുരുങ്ങിയപക്ഷം, അമാക്രികളായ വായനക്കാർക്കെങ്കിലും മനസ്സിലായിക്കാണുമെന്നു് കരിമണൽക്കർത്താവിൽ പ്രത്യാശിക്കുന്നു!
January 23 2026 14:49
മുഖ്യമന്ത്രി പിണറായി വിജയനു് “വാത ഭീഷണി” എന്നാവും സ്വ. ലേ. ഉദ്ദേശിച്ചതു്!

January 23 2026 15:05
The showman in all his glory!

January 24 2026 10:32
“പിണറായിസ്റ്റ് പക, അതു് വീട്ടാനുള്ളതാണു്; പിണറായിസ്റ്റ് കൈ, അതു് അന്യധനം കയ്യിട്ടുവാരി നക്കാനുള്ളതാണു്.” – അവൈലബിൾ പി. വി.
January 24 2026 10:59
സത്യം, ബിനോയ് വിശ്വം സഹാവേ! ബഹു. മു. മ. പി. വി. സഹാവു് പൂജനീയ മോദി ജിയോടു് നന്ദി പറയുന്നതു് കേട്ടപ്പോൾ, മോദിജി കേരളത്തെ കബളിപ്പിച്ചതിനുള്ള നന്ദിയായിരിക്കുമതെന്നു് എനിക്കും തോന്നിയിരുന്നു.

January 24 2026 11:40
“അതു് പോറ്റിക്കുട്ടിയുടെയല്ല, അപ്പൂപ്പൻകുട്ടിയുടെ ഫങ്ക്ഷനായിരുന്നു.” – ബഹു. കടകംപള്ളി സഹാവു്.
No big deal, comrade! കുട്ടികൾ പലവിധമുലകിൽ സുലഭം: കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുട്ടി, കൃഷ്ണൻകുട്ടി, മാത്തുക്കുട്ടി, മറിയക്കുട്ടി, ശോശക്കുട്ടി, ശാരദക്കുട്ടി ഭാരതിക്കുട്ടി, പൂച്ചക്കുട്ടി, പട്ടിക്കുട്ടി, കുഞ്ഞുകുട്ടി, മേയർകുട്ടി, ശിവൻകുട്ടി …!
January 24 2026 14:58
“സ്വർണ്ണക്കൊള്ള പ്രതികൾക്കു് സ്വാഭാവിക ജാമ്യം കിട്ടാൻ SIT കൂട്ടുനിൽക്കുന്നു.” – പ്രതിപക്ഷം.
ട്യൂബ് ലൈറ്റ് തത്കാലം ഒന്നു് കത്തിയെന്നേയുള്ളു! ഏതു് സമയവും വനമന്ത്രി ശശീന്ദ്രനെപ്പോലെ, “छुप छुप छलने में क्या राज़ है” പാടി, മിന്നാമിനുങ്ങിൻ്റെ പൃഷ്ഠം പോലെ “മിന്നി മിന്നി മിനുങ്ങുന്ന” പൂർവ്വാശ്രമാവസ്ഥ പ്രതിപക്ഷം പ്രാപിച്ചുകൂടെന്നില്ല.
January 24 2026 14:59
തരൂ തരൂ തരൂർ!
(നോമിനു് വിക്കിന്റെ അസാരം അസ്ക്യതയുണ്ടേ!)
January 25 2026 15:09
“ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഐ (എം).”
സമൂഹത്തിനു് അതുവഴി ഗുണമൊന്നുമില്ലെങ്കിലും, ‘”തരൂർ-ലുട്ടാപ്പി” ദ്വന്ദ്വം ഇങ്ഗ്ലീഷ് ലിറ്ററേച്ചറിനു് ഒരു അപാര മുതൽക്കൂട്ടും, വില്യം ഷേക്സ്പിയറിനു് ഒരു പേടിസ്വപ്നവും ആയിരിക്കുമെന്നുറപ്പു്.
January 25 2026 15:18
ഇതൊക്കെ സത്യമാനവാർത്തകളു് തന്നപ്പീ?! അതോ, മരംമുറിച്ചാനലിനു് വനാന്തരത്തിൽ ഗബ്രിയേൽ മാലാഖ ഇറക്കിക്കൊടുത്ത, യഹോവയായ ഏകദൈവത്തിന്റെ വിശുദ്ധ അരുളപ്പാടോ?

January 25 2026 15:32
“പാർട്ടിയെ തകർത്തുകൊണ്ടു് തിരുത്താനാണു് വി. കുഞ്ഞിക്കൃഷ്ണൻ നോക്കുന്നതു്” – ബഹു. ശുംഭൻ ജയരാജൻ സഹാവു്.
പാർട്ടിയെ തിരുത്തിക്കൊണ്ടു് തീർക്കേണ്ട കാര്യമേ കുഞ്ഞിക്കൃഷ്ണനുണ്ടായിരുന്നുള്ളു. തീർത്തശേഷം തിരുത്തുന്നതു്, “പാഥസാം നിചയം വാർന്നൊഴിഞ്ഞ ശേഷം സേതുവിനെ ബന്ധിക്കുന്നപോലത്തെ ഒരു സർക്കാരുദ്യോഗമാണു്! ശുംഭൻ സഹാവിനൊപ്പം!!
January 26 2026 10:18
തീവ്രവാദം തിങ്ങിവിങ്ങും മല്ലുസമൂഹത്തിൽ നിന്നു് വർഗ്ഗരഹിത വാക്പോരിലൂടെ പദ്‌മഭൂഷൺ പുരസ്കാരം ചീന്തിപ്പറിച്ചെടുത്ത പൂജനീയ ആത്മീയ ഗുരു വെള്ളാപ്പള്ളി നടേശൻ ജി സഖാവിനു് ധ്വജപ്രണാമം! വിപ്ലവാഭിവാദ്യങ്ങൾ!!
സത്യമേവ ജയതേ! ധർമ്മമേവ ജയതേ! മദ്യമേവ ജയതേ! മതേതരത്വമേവ ജയതേ! ശുഭം!!
January 26 2026 11:16
നടേശഗുരുജിയെ ഏതോ വടക്കൻ ജി ചതിച്ചതാ ജി! നടേശൻജിയുടെ ഗുഡ്നൈറ്റ് കഷണ്ടിയിൽ കെട്ടിയേല്പിച്ച, “പട്ടിക്കുപോലും വേണ്ടാത്ത ആ പദ്മഭൂഷൺ” പുരസ്കാരകൂടോത്രം പാതിരാത്രിക്കു് ആരും കാണാതെ ആ ജി. സുകുമാരൻ കൊച്ചാട്ടന്റെ വീട്ടുപടിക്കൽ കൊണ്ടുപോയി വച്ചിട്ടു് സ്കൂട്ടാവു്!
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടന്റെ ചേട്ടൻ മുത്തുപ്പട്ടരെ പൊട്ടൻ ചതിക്കണം. ചതിക്കു് ചതി കൊലച്ചതി, കൃഷ്ണ കൃഷ്ണ പാഹിമാം!🙂

January 26 2026 11:33
ജനാബ് മമ്മൂട്ടി സാഹിബിനു് പൂജനീയ വെള്ളാപ്പള്ളി നടേശൻ ജിയോടൊപ്പം പദ്മഭൂഷൺ കിട്ടിയതു്, “പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ൻ്റ്” സിൽമയിലെ “അരിപ്രാഞ്ചി” പാർട്ട് അഭിനയിച്ചതിനാണത്രെ!!
January 26 2026 12:13
“വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈ ആയി മാറി.” – ശുംഭൻ സഹാവു്.
“കൽമഴുക്കൈ” ആയിരുന്നെങ്കിൽ കെ-പാർട്ടി വി. കുഞ്ഞിക്കൃഷ്ണനെ വാടിക്കൽ രാമകൃഷ്ണനെ എന്നോണം രക്തപുഷ്ങ്ങൾ ചാർത്തി പൂജിച്ചേനെ!!
January 26 2026 15:08
“എത്രമാത്രം അധഃപതിച്ചെന്നു് കുഞ്ഞിക്കൃഷ്ണൻ സ്വയം ചിന്തിക്കട്ടെ!” – ബഹു. കെ. കെ. രാഗേഷ് സഹാവു്.
ശബരിമല അയ്യപ്പനു് ജാതിമതഭേദമെന്യേ ഭക്തർ കാഴ്ചയർപ്പിച്ച സ്വർണ്ണവും ധനവും കൊള്ളയടിച്ചു് ജയിലിലായ സിപിഎം പ്രമുഖരെക്കാൾ കാതങ്ങൾ താഴേക്കു് അധഃപതിച്ചെന്നാണു് എൻ്റെയൊരു ചിന്ത.
January 26 2026 15:23
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച അയ്യപ്പഭക്തശിരോമണി ബഹു. മു. മ. പി. വി. സഹാവിനെക്കൊണ്ടു് കരിമണലിൽ ഹരിശ്രീ എഴുതിപ്പിച്ചു് പഠനം ആരംഭിച്ചാൽ, നല്ലൊരു വീക്ഷണകോണകത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനും, വിലയിരുത്താനും, മറുപടി പറയാനും അനിവാര്യമായ ദൈവാനുഗ്രഹം ലഭിക്കേണ്ടതാണു്.

January 26 2026 15:32
“ചതിയനും നുണയനും എന്തുകിട്ടും? അങ്ങുന്നും ഇങ്ങുന്നും കുത്തുകിട്ടും.” – പഴഞ്ചൊല്ലു്.
January 26 2026 15:54
“ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ ആയിരംപേർ വരും;
കരയുമ്പോൾ കൂടെക്കരയാൻ നിൻ നിഴൽ മാത്രം വരും.” – സിൽമാപ്പാട്ടു്.
[“കുതിയ്ക്കുമ്പോൾ കൂടെക്കുതിയ്ക്കാൻ അയ്യയ്യേയെസയ്യർ വരും;
കിതയ്ക്കുമ്പോൾ കൂടെക്കിതയ്ക്കാൻ നിൻ വളി മാത്രം വരും.” – “കണ്ടംപറി” മല്ലു രാഷ്ട്രീയം.]
January 27 2026 10:49
“ഒന്നാനമ്മേടെ പേരിൽ രണ്ടാനമ്മയാണു് രശീതിക്കുഞ്ഞുങ്ങളെ പ്രസവിച്ചതെന്നൊക്കെ ഞാൻ കണ്ടിരുന്നു. അതു് നിങ്ങൾ പറയുന്ന പോലെയല്ല യഥാർത്ഥത്തിൽ സംഭവിച്ചതു്. അതിപ്പൊ ഞാൻ പറയുന്നില്ല. നിങ്ങക്കു് അതറിയില്ലല്ലോ. അതുകൊണ്ടു് ഞാൻ പറയുന്നില്ല.” – മാദ്ധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനു് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ബഹു. കെ. കെ. രാഗേഷ് സഹാവിൻ്റെ മാക്രിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്രാധിഷ്ഠിതമായ “വസ്തുനിഷ്ഠ” മറുപടി!
(നിങ്ങൾക്കതറിയില്ലല്ലോ; ഞാൻ പറഞ്ഞാൽ നിങ്ങളതറിയുമല്ലോ; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉള്ളുകള്ളികളും ഒളിച്ചുകളികളും ഒത്തുകളികളും നിങ്ങളറിയാൻ ഞാനോ പാർട്ടിയോ ആഗ്രഹിക്കുന്നില്ലല്ലോ; കെ-പാർട്ടിയുടെ ഇരുമ്പുമറയ്ക്കുള്ളിൽ ജീവിക്കുന്ന തൊരപ്പന്മാരാണു് ഞങ്ങൾ പിണറായിസ്റ്റ് സഹാക്കൾ എന്നു് മാപ്രകളായ നിങ്ങൾക്കറിവുള്ളതാണല്ലോ!)
[“മാക്രിസ്റ്റ്-പിണറായിസ്റ്റ് ന്യായീകരണ ഉരുണ്ടുനേർച്ചകളുടെ അനവധി അവസ്ഥാന്തരങ്ങൾ കാണേണ്ടതായി വന്നിട്ടുണ്ടു്. പക്ഷേ, ഇത്ര മാരകമായ ഒരു ഉരുളൽ വേർഷൻ ഇതാദ്യമായിട്ടാണു്.” – സ്വ. ലേ.]

January 27 2026 10:49
വിട്ടുകള പ്രതിപക്ഷനേതാവേ! അച്ഛൻ്റെ പ്രായമുള്ളവരെയൊക്കെ ധിക്കാരത്തോടെ അധിക്ഷേപിക്കുന്നതു് വളരെ വളരെ മോശമാണു്.
പിന്നെ, ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവു് നിയമസഭയിൽ മുണ്ടു് പൊക്കിയ വിഷയം: കിളി ചത്തുകഴിഞ്ഞാൽ കിളിക്കൂടു് തുറന്നുകിടന്നാലെന്തു്? അടഞ്ഞുകിടന്നാലെന്തു്?🙂
നന്മതിന്മകൾക്കപ്പുറമെത്തി “സ്വപ്ന” മരീചിക മാഞ്ഞുകഴിഞ്ഞാൽ പിന്നെയെന്തു് കോപ്പു് സംഭവിക്കാൻ?🙂


January 27 2026 13:18
“കോഴിക്കോടു് LDF-ൽ പൊട്ടിത്തെറി; CPM-നെതിരെ ഗുരുതര ആരോപണങ്ങളുമായി RJD.” – വാർത്ത.
കാട്ടാക്കട മുരുകൻ സഹാവിൻ്റെ വിപ്ലവകവിതകൾ വായിച്ചു് മനുഷ്യരായിത്തീർന്ന CPM-കാരെപ്പോലെ, സിറ്റപ്പൻ്റെ ആത്മകഥാകഥനം വായിച്ചു് RJD-ക്കാരും പച്ച മനുഷ്യരായി രൂപാന്തരപ്പെട്ടുകാണണം!
January 27 2026 16:40
“A picture is worth a thousand words.” (ഒരു പടത്തിനു് ഓരായിരം പപ്പടത്തിൻ്റെ വിലയുണ്ടു് എന്നു് മല്യാലം.)

January 28 2026 11:01
“UDF കാലത്തു് ചികിത്സ ലഭിക്കാതെയും പിഴവു് മൂലവും മരിച്ചതു് 16 പേർ; പ്രസവത്തിനിടെ മരിച്ചതു് 950 പേർ.” – ബഹു. ആരോഗ്യമന്ത്രി വീണ ജോർജ്ജ് സഭാവു്.
UDF 5 വർഷം കൊണ്ടു് അത്രയും “നേട്ടം” ഉണ്ടാക്കിയ സ്ഥിതിക്കു്, LDF സർക്കാർ 10 വർഷം കൊണ്ടു് – ഏറ്റവും കുറഞ്ഞപക്ഷം – ചികിത്സ നല്കാതെ 32 പേരെയും, പ്രസവത്തിനിടെ 1900 പേരെയും മരിക്കാൻ അനുവദിക്കേണ്ടതായിരുന്നു!
എങ്കിലും ഒട്ടും നിരാശപ്പെടേണ്ടതില്ല. ശബരിമല അയ്യപ്പകൃപയാൽ, ഏതാനും മാസങ്ങൾകൂടി അസംബ്ലിക്കസേര ആസനത്തിനടിയിൽ ഒട്ടിപ്പിടിച്ചു് ഇരിക്കുന്നുണ്ടാവുമല്ലോ! “നിന്റെ രാജ്യം വരേണമേ, Thy Kingdom Come” എന്നു് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടു് ഉത്സാഹിച്ചാൽ ആ മഹത്തായ വിപ്ലവലക്ഷ്യം നേടിയെടുക്കാവുന്നതേയുള്ളു!
കണ്ടമാനം കഷ്ടപ്പെട്ടിട്ടാവണം ബഹു. പിണറായി മന്ത്രിസഭയിലെ ബഹു. മന്ത്രിക്കസേരകളിൽ അവരോധിക്കപ്പെടാൻ എല്ലാവിധ യോഗ്യതകളുമുള്ള ഈവക ചപ്പുചവറുകളെ കണ്ടെത്താൻ മല്ലുക്കൾക്കു് കഴിഞ്ഞതു്!
ഒരു ചോദ്യമേ അവശേഷിക്കുന്നുള്ളു: “ഇതൊക്കെ നിങ്ങൾ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ?!”
January 28 2026 11:20
“വെള്ളാപ്പള്ളി ഏതു് പാർട്ടിയാ? ആർക്കെങ്കിലും പറയാൻ ഒക്കുവോ? മകൻ ബിജെപിയുടെ ആളാണു്.” – പൂജനീയ ജി. സുകുമാരൻ ജി.
ഓ, ആൾക്കങ്ങനെ പ്രത്യേക പാർട്ടിയൊന്നുമില്ല. കുശാലാകാൻ കഴിയുന്നിടത്തു് നടേശൻ ജിയും, ഉഷാറാകാൻ കഴിയുന്നിടത്തു് തുഷാർ ജിയും ഖുശി.
January 28 2026 11:53
“അനുനയ നീക്കവുമായി ബഹു. പി. ജയരാജൻ സഹാവു് പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണൻ അനുകൂലികളുടെ വീട്ടിലെത്തി.” – വാർത്ത.
ഈ വാർത്ത കേട്ട ചെന്നായ, കുറുക്കന്മാരുമായുള്ള അനുനയ നീക്കവുമായി കോഴിക്കൂട്ടിലെത്തി! ശുഭം!!
January 28 2026 12:29
“Hot dog” = “ചൂടൻ പട്ടി” എന്നു് വിവക്ഷിച്ചിരിക്കുന്ന ദേശാഭിമാനി നിഘണ്ടുവിൽ നിന്നു് “ലോഡ് ഷെഡിങ്” എന്ന പദം അപ്രത്യക്ഷമായി എന്നായിരിക്കണം “നിയമവ്യവസായ വാണിജ്യം കൊലക്കയർ” വകുപ്പുമന്ത്രി ബഹു. പി. രാജീവ് സഹാവു് ഉദ്ദേശിച്ചതു്!
മാക്രിസ്റ്റ്-പിണറായിസ്റ്റ്-മണിയിസ്റ്റ് നംബർ വൺ നവോത്ഥാന നവകേരളത്തിലെ പുതുതലമുറയ്ക്കു് പവ്വർക്കട്ട് എന്നാലെന്തെന്നുപോയിട്ടു്, നിഘണ്ടു എന്നാലെന്തെന്നുപോലും അറിയില്ലെന്നതു് മറ്റൊരു നഗ്നയാഥാർത്ഥ്യം!!

January 28 2026 13:29
ജനങ്ങളാണു് “ഞങ്ങളുടെ” കരുത്തു് എന്നതുകൊണ്ടു് ശ്രീ നാരായണ ധർമ്മ പരിപാലകനായ പൂജനീയ വെള്ളാപ്പള്ളി നടേശൻ ജി ഉദ്ദേശിച്ചതു്, “ഞാനും തുഷാരബിന്ദുക്കളും കാരണഭൂതവും” എന്നായിരിക്കണം!
അല്ലെങ്കിൽ, ജനങ്ങളാണു് “നമ്മളുടെ” കരുത്തു് എന്നു്, നായാടിയും നമ്പൂതിരിയും, നായരും നസ്രാണിയും, “നങ്ങേലിയും” നാടാരുമായ സകലരെയും “ചേരുംപടി” ചേർത്തിണക്കിക്കൊണ്ടുള്ള ഒരു മണി-പ്രവാളമേ, ജാതി-മത-രാഷ്ട്രീയ തീവ്രവാദത്തിനെതിരെ പോരാടുന്നവനും മതേതരനുമായ വെള്ളാപ്പള്ളി നടേശൻ ജി പ്രയോഗിക്കുമായിരുന്നുള്ളു എന്നാണു് എൻ്റെയൊരു പ്രത്യയശാസ്ത്രപരമായ വിലയിരുത്തൽ.

January 28 2026 17:35
തദ്ദേശസ്വയംഭരണം, ചുങ്കം പിരിവു് വകുപ്പുകൾതൻ മന്ത്രി ബഹു. എം. ബി. രാജേഷ് സഹാവു് ഉവാച:
“ശിവൻകുട്ടിക്കെതിരെ വി. ഡി സതീശൻ നടത്തിയ പരാമർശം ഞെട്ടൽ ഉണ്ടാക്കി. വി.ഡി. സതീശൻ മുതൽ യുഡിഎഫിന്റെ സൈബർ അണികൾ വരെ ഒരുപോലെയാണു് പെരുമാറുന്നതു്. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവും. പക്ഷേ, അന്തസ്സുള്ള ഭാഷയിലാണു് ആ വിമർശനം ഉന്നയിക്കേണ്ടതു്. ഉദാഹരണത്തിനു്, കെ-പാർട്ടിയുടെ അന്തസ്സുറ്റ നേതാവു് ബഹു. മു. മ. പി. വി. സഹാവിന്റെ മാതൃകയിൽ, “പരനാറി, കുലംകുത്തി, നികൃഷ്ടജീവി വിവരദോഷി, കടക്കു് പുറത്തു്” മുതലായ പരിഷ്കൃതമായ ഭാഷ ഉപയോഗിക്കാമല്ലോ. അല്ലാതെ, (സായിപ്പന്മാർ അവരുടെ മന്ത്രിമാരെയും മറ്റിനം പ്രമുഖരെയുമൊക്കെ അഭിസംബോധന ചെയ്യുന്ന പോലെ) കേരളത്തിലെ മന്ത്രിമാരെ അവൻ, അവൾ, ചെത്തുകാരന്റെ മകൻ, കിടുങ്ങാക്ഷിയമ്മ, കോവിഡ് റാണി, ശവംകുട്ടി, അപ്പം മാഷ്, പോത്തു് രായേഷ് എന്നൊക്കെ വിളിച്ചു് അധിക്ഷേപിക്കുന്നതു് ഒരു ആധുനിക സമൂഹത്തിനു്, ഒരു പരിഷ്കൃത സമൂഹത്തിനു് ചേർന്നതല്ല.”
മന്ത്രി സഹാവു് അപ്പറഞ്ഞതു് അപ്പാടെ വസ്തുതാപരമായ സത്യം!
“ദേ, ഇമ്മാതിരി കമന്റുകളൊന്നും വേണ്ടാട്ടോ” എന്നു്, ആധുനിക കേരള സമൂഹത്തിലെ ചില പരിഷ്കാരികൾ പറഞ്ഞേക്കാമെങ്കിലും, ചുങ്കം മന്ത്രി സഹാവിന്റെ അഭിപ്രായത്തോടു് ഞാൻ നൂറു് ശതമാനവും യോജിക്കുന്നു!
January 29 2026 09:17
“മതമാണു് മതമാണു് മതമാണു് പ്രശ്നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണു് പ്രശ്നം.” – ബഹു. ധനകാര്യകാര്യസ്ഥൻ കെ. എൻ. ബാലഗോപാൽ സഹാവു്.
[“വയറാണു് വയറാണു് വയറാണു് പ്രശ്നം എന്നതല്ല, വയറല്ല വയറല്ല വയറല്ല പ്രശ്നം, കുംഭോദരത്തിലെ ഗ്യാസാണു് പ്രശ്നം!”- ജയരാജദ്വന്ദം.🙂]


January 29 2026 10:05
“ഗോൾവാൾക്കർക്കു് മുന്നിൽ നട്ടെല്ലു് വളയ്ക്കാതെ, ആർഎസ്എസിനെതിരെ ഞാൻ നെഞ്ചുവിരിച്ചു് പോരാട്ടം നടത്തുമ്പോൾ സതീശൻ വള്ളി നിക്കറിട്ടു് നടക്കുകയാണു്.” – ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഹാവു്.
നെഞ്ചാംകൊട്ട വിരിച്ചുള്ള പോരാട്ടത്തിനിടയിലും, വള്ളിനിക്കറിട്ട പുള്ളങ്ങളെ കണ്ടാൽ കണ്ണിറുക്കി കാണിക്കുക എന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ബലഹീനത സഹാവിൻ്റെ കൂടപ്പിറപ്പായിരുന്നു.🙂
January 29 2026 11:16
“മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പാകുടിശ്ശികകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും.” – റവന്യൂമന്ത്രി കെ. രാജൻ സഹാവു്.
ഓരോവർഷവും തിരഞ്ഞെടുപ്പായിരുന്നെങ്കിൽ, കൊട്ടയിലും കോണാത്തിലും കൊള്ളാത്തത്ര കാരുണ്യപ്രവൃത്തികളാൽ ധൃതരാഷ്ട്രാലിംഗനം ചെയ്തു് പ്രജാപതികൾ പ്രജകളെ ശ്വാസം മുട്ടിച്ചു് കൊന്നേനെ!
January 29 2026 11:54
“മൂന്നാം ബലാൽസംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിനു് മുൻകൂർ ജാമ്യം.” – വാർത്ത.
ബലാൽസംഗപ്രേമികളും രാഹുൽവിരുദ്ധരുമായ സജ്ജനം നിരാശപ്പെടരുതു്! “ഉഭയസമ്മതപ്രകാരം രാഹുലുമായി ബലാൽസംഗത്തിൽ ഏർപ്പെടാനും”, കോടതികയറി ഫെയ്മസാകാനും ക്യൂ നിൽക്കുന്ന “ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകൾ” ഏറെയാണു്!
January 29 2026 12:31
“36 വർഷത്തെ CPM ബന്ധം അവസാനിപ്പിച്ചു് അഡ്വ. ബി. എൻ. ഹസ്കർ RSP-യിലേയ്ക്കു്.” – വാർത്ത.
സുബോധം പൂജ്യത്തിലെത്തിക്കാണില്ല. പൂജ്യത്തെ ഏതു് സംഖ്യകൊണ്ടു് ഗുണിച്ചാലും ഫലം പൂജ്യമേ ആകൂ! അതുപോലെ, പാർട്ടി സ്റ്റഡി ക്ലാസ്സുകൾ വഴി സുബോധം പൂജ്യമാക്കപ്പെട്ട ഒരു പിണറായിസ്റ്റിനു് സ്വയമോ, പരസഹായത്താലോ തിരുത്താനുമാകില്ല.
January 29 2026 14:48
ധനകാര്യകാര്യസ്ഥൻ ബഹു. കെ. എൻ. ബാലഗോപാൽ സഹാവിൻ്റെ ബജറ്റവതരണം 2
മണിക്കൂർ 52 മിനുട്ടു് നീണ്ടത്രെ!
ബജറ്റാണെന്നു് കരുതി ഖുർആനോ ബൈബിളോ ഭഗവദ്ഗീതയോ മറ്റോ ആണോ ആവോ പഹയൻ നിയമസഭയെ വായിച്ചു് കേൾപ്പിച്ചതു്!?
January 29 2026 15:10
“വെല്ലുവിളിയല്ല, അപേക്ഷയാണു്. നേമത്തു് മത്സരിക്കാമോ?” – ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവു് വി. ഡി. സതീശനോടു്.
അപേക്ഷയുടെ ദയനീയ സ്വഭാവം കണ്ടിട്ടു്, സതീശനെ നേമത്തു് മത്സരിപ്പിച്ചില്ലെങ്കിൽ കായക്കഞ്ഞിക്കുള്ള അരിവാങ്ങാൻ കാശു് തരില്ല എന്നു് കാരണഭൂതം ഭീഷണിപ്പെടുത്തിയപോലെ തോന്നുന്നു!
കായക്കഞ്ഞിക്കരിയിട്ടില്ലെങ്കിൽ കുഞ്ചൻ നമ്പ്യാരുടെ നായർക്കു് താപവും കോപവും വരും; ശിവൻകുട്ടിക്കു് കരച്ചിലും പിഴിച്ചിലും വരും.
[“നായർ വിശന്നു് വലഞ്ഞുവരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല; ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു. ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.🙂]
January 29 2026 15:24
“എം. എ. ബേബി ഭക്ഷണം കഴിച്ചാൽ ആ പാത്രം അദ്ദേഹം തന്നെ കഴുകും!” – ബഹു. എം. വി. ജയരാജൻ സഹാവു് aka ശുംഭൻ സഹാവു്.
ബഹു. എം. എ. ബേബി സഹാവു് തൂറിയാൽ ചന്തി അദ്ദേഹം തന്നെ കഴുകുമോ, അതോ ആ ജോലി ചെയ്യാനായി പിണറായിപ്പാർട്ടി റെഡ് വോളണ്ടിയേഴ്‌സിനെ നിയോഗിച്ചിട്ടുണ്ടോ? തൊഴിലാളിവർഗ്ഗസമര നേതാക്കൾക്കു് കുടചൂടിക്കൊടുക്കാനും, കാറിന്റെ ഡോർ തുറന്നു് കൊടുക്കാനുമൊക്കെ പാർട്ടിയുടെ അടിമക്കണ്ണുകൾ ഉള്ളതുകൊണ്ടു് ചോദിച്ചെന്നേയുള്ളു.🙂
January 29 2026 15:35
മലയപ്പുലയരിലും വയൽകൊയ്യും പൈങ്കിളികളിലും മുതലാളിത്തത്തിനും ഫ്യൂഡലിസത്തിനുമെതിരെ പോരാടുന്ന തൊഴിലാളിവർഗ്ഗസംരക്ഷകർ എന്ന വ്യാജ പ്രതീതി ജനിപ്പിച്ചു് ഉദരപൂരണം നടത്തുന്ന, രക്തചൂഷകരായ ഇത്തിക്കണ്ണികൾ, അതാണിന്നു് കേരളത്തിലെ മാർക്സിസ്റ്റ്-പിണറായിസ്റ്റുകൾ!
January 30 2026 11:53
കോടതിയനുമതി കിട്ടിയാൽ സംരക്ഷിക്കാൻ വരുന്നതു് ജീവൻരക്ഷാപ്രവർത്തകരുടെ വിശുദ്ധനായ ബഹു. മു. മ. & ആ. മ. പി. വി. സഹാവിൻ്റെ കെ-പൊലീസാണേ! ഒരു കണ്ണു് എപ്പോഴും തുറന്നു് വയ്ക്കാൻ മറക്കണ്ട!
“Trust is good, control is better!”

January 30 2026 12:27
= “UN വനിതാവകാശസംഘടനയുടെ പത്രസമ്മേളനം!” =
(ചിത്രത്തിനു് കടപ്പാടു്)

January 30 2026 14:48
“പ്രതിപക്ഷ നേതാവു് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആധികാരികമെന്ന മട്ടിൽ പറയുന്നു.” – ബഹു. നിയമവ്യവസായ വാണിജ്യൻ, “കൊലക്കയർ” ഉത്പാദന വിദഗ്ദ്ധൻ മന്ത്രി പി. രാജീവ് സഹാവു്.
അതിനൊക്കെ മൂത്താശാൻ പി. രാജീവ് സഹാവു്! വസ്തുതാവിരുദ്ധമാകട്ടെ, വസ്തുതാശൂന്യമാകട്ടെ, ആധികാരികമായിട്ടല്ലാതെ ഒരു വിഡ്ഢിത്തവും ബഹു. പി. രാജീവാശാൻ ഇന്നോളം ആരോടും മുണ്ടിയിട്ടില്ല.
January 30 2026 15:53
“ബജറ്റിന്മേൽ അടയിരുന്നു് ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷത്തിനു് ത്രാണിയില്ല.” – ബഹു. എം. വി. ഗോവിന്ദൻ സഹാവു്.
എന്തൊരു ത്രാണിയില്ലാത്ത അവസ്ഥയാണിതു്?! നിനക്കൊക്കെപ്പോയി ചത്തൂട്രെടോ പ്രതിപക്ഷമേ?!
January 30 2026 17:23
“സി. ജെ. റോയ് സമൂഹത്തിനു് ഏറെ നന്മ ചെയ്തയാൾ.” – ഗോകുലം ഗോപാലൻ.
പൂജനീയ ഗോകുലം ഗോപാലൻ ജിയാണു് അങ്ങനെ ടെസ്റ്റിഫൈ ചെയ്യുന്നതെന്നതിനാൽ ആ ടെസ്റ്റിമണി സത്യമായിരിക്കണം.
January 31 2026 09:44
“വിദ്യാർത്ഥികളുടെ പഠനഭാരം 25% കുറയ്ക്കും.” – ബഹു. വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി സഹാവു്.
പാഠപുസ്തകങ്ങളിൽ നിന്നു് – സുന്നത്തുപോലെ – ആദ്യമുക്കാൽഭാഗം നിലനിർത്തി, ബാക്കി കാൽഭാഗം മുറിച്ചുമാറ്റാനാവും പ്ലാൻ.
January 31 2026 10:16
ചിത്രം 1. “(കിഴക്കേ കതിരൂരിൽ) ചെഗുവേരയുണ്ടു്, സൂക്ഷിക്കുക!”![]()
ചിത്രം 2. “(ഈ വീട്ടിൽ) ക്രൂരനായ പട്ടിയുണ്ടു്, സൂക്ഷിക്കുക!”![]()
(ചിത്രങ്ങൾക്കു് ഫെയ്സ്ബുക്കിനോടും ഗൂഗിളിനോടും കടപ്പാടു്.)


January 31 2026 11:06
“പ്രതിപക്ഷനേതാവിനു് എന്തുപറ്റി? സഭയിൽ മറുപടി ലഭിച്ചാൽ പൊട്ടിപ്പോകുന്ന ബലൂണാണു് സതീശൻ.” – ബഹു. “വ്യ. വാ. നി. ക.” മന്ത്രി പി. രാജീവ് സഹാവു്.
“മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം”. മകളുടെ മാസപ്പടിവിഷയം കുഴൽനാടൻ സഭയിൽ ഉന്നയിച്ചപ്പോൾ ഭരണകക്ഷിനേതാവു് ബഹു. മു. മ. പി. വി. സഹാവു് പാറവെടിപോലെ പൊട്ടിത്തെറിച്ചതു് ഈ വരിയോടു് കൂട്ടിപ്പാടുക!
January 31 2026 11:47
“മുട്ടിൽ മരംമുറിക്കേസ് പ്രതികൾക്കു് തിരിച്ചടി. വനം വകുപ്പിൻ്റെ നടപടിക്കെതിരായ അപ്പീൽ വയനാടു് അഡ്ഡീഷണൽ ജില്ലാക്കോടതി തള്ളി.” – വാർത്ത.
കണ്ടുകെട്ടിയ അമൂല്യ തടികൾ എടുത്താൽ പൊങ്ങാത്തതായതു് “right brothers”-ൻ്റെ ഭാഗ്യം! ജഡ്ജി തടികൊണ്ടു് തലയ്ക്കു് തിരിച്ചടിച്ചില്ലല്ലോ!
January 31 2026 14:28
“സ്വാമിയേ… എന്നെ വിട്ടേക്കൂ…!” – ചോദ്യങ്ങളിൽ നിന്നു് ഒഴിഞ്ഞുമാറി സിൽമാനടൻ ജയറാം.
സകലമാന പ്രമുഖ ദുരാഗ്രഹികളും കളക്ടീവായി “സ്വർണ്ണാക്ഷേപം” ചെയ്ത ശ്രീ അയ്യപ്പസ്വാമിയോടു് തന്നെയാണോ ആവോ ഈ നാടകീയ ശരണംവിളി?!
January 31 2026 15:07
“സംസ്ഥാനത്തു് ‘നോർക്ക പൊലീസ് സ്റ്റേഷൻ’ ആരംഭിക്കും.” – ബഹു. മു. മ. & ആ. മ. പി. വി.
ഹെൽമെറ്റും ചെടിച്ചട്ടിയുമേന്തിയ ഗൂർഖകളാണോ ആവോ വാഗ്ദത്ത നോർക്ക പൊലീസ് സ്റ്റേഷനിൽ “ജീവൻരക്ഷാപ്രവർത്തകരാകുന്ന” ഏമാന്മാർ!?
January 31 2026 15:35
“കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവാ തിരുമേനിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം.” – ബഹു. വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി സഹാവു്.
ബാവാ, തിരുമേനി എന്നെല്ലാം വിളിച്ചാൽ മൂച്ചു് കൂടും, സഹാവേ! കാരണഭൂതത്തിൻ്റെ മാതൃകയിൽ, നികൃഷ്ടജീവി, ഛർദ്ദിനാൾ, ബസിലസ് എന്നൊക്കെ വിളിച്ചാലേ ഇത്തരം വർഗ്ഗശത്രുകൾ മര്യാദ പഠിക്കൂ!
February 02 2026 09:12
‘താഴ്ന്ന’ വിദ്യാഭ്യാസമന്ത്രി ബഹു. വി. ശിവൻകുട്ടി സഹാവിന്റെ രാരീരം രാരാരോ താരാട്ടുപാട്ടുകേട്ടു് ‘ഉന്നത’ വിദ്യാഭ്യാസമന്ത്രി ബഹു. ആർ. ബിന്ദു സഹാവു് തലയിൽ വീടുമായി കൂർക്കം വലിച്ചുറങ്ങിപ്പോയി!![]()
സില്മാകാവ്യത്തിൽ പറഞ്ഞാൽ:
“കളിവീടുറങ്ങിയല്ലോ പൊളിവാക്കുറങ്ങിയല്ലോ…
മന്ത്രിയപ്പൂപ്പൻ താരാട്ടുപാടിയാലെ ഉറങ്ങാറുള്ളൂ,
കെ-ഭൂതം ചെംമുത്തം നൽകിയാലേ ഉണരാറുള്ളൂ.”![]()

February 02 2026 10:36
“കേന്ദ്രബജറ്റിൽ നവഘോരളത്തിനു് കടലാമ സംരക്ഷണകേന്ദ്രം അനുവദിച്ചു.”
മരപ്പട്ടി സംരക്ഷണകേന്ദ്രവികസനമായിരുന്നു പ്ലാൻ. പക്ഷേ, ആമ, തോമ, തിരുത എന്നിവ ഒഴികെയുള്ള ഏതു് ജനുസ്സിൻ്റെയും വികസനം എതിർക്കുമെന്ന തിരുതത്തോമയുടെ ഭീഷണിയിൽ, “തോമ-ആമ” പ്രാസഭംഗി പരിഗണിച്ചു് ചീട്ടു് ആമയ്ക്കു് വീണു.
February 02 2026 11:30
“ഇങ്ങോട്ടു് വിരട്ടാൻ വരേണ്ട! ഞങ്ങളാരും ഓടു് പൊളിച്ചു് വന്നവരല്ല.” – പ്രതിപക്ഷത്തോടു് ബഹു. വി. മന്ത്രി വി. ശിവൻകുട്ടി സഹാവു്.
ഓടു് പൊളിച്ചല്ലെങ്കിലും “ഓട്ടു്” പൊളിച്ചല്ലേ വന്നതു്; ശകലം വിരട്ടൽ, ലേശം പേടിപ്പിക്കൽ, ഇത്തിരി പിപ്പിടികാട്ടൽ ഇത്യാദി ഉഴിച്ചിലുകൾ ഉണർവ്വിനും ഉന്മേഷത്തിനും ഉതകുമെന്നവർ കരുതിക്കാണും!
February 02 2026 12:38
“ബേപ്പൂരിൽ പി. വി. അൻവർ മത്സരിക്കും.” – KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്.
മരുമോൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി! ഇനി, ധർമ്മടത്തെ അമ്മോശൻ അമേധ്യത്തെ പെരുകില കൂട്ടിപ്പിടിച്ചെടുത്തു് പള്ളേൽക്കളയേണ്ട ജോലികൂടി ആരെങ്കിലും ഏറ്റെടുത്താൽ അക്കാര്യത്തിലും ഒരു തീരുമാനമാകും; പാവം കേരളസമൂഹം രക്ഷപെടും.
February 02 2026 13:48
കാര്യങ്ങൾ കൈവിട്ടുപോയ സ്ഥിതിയ്ക്കു് ഇനിയവിടെ അധികകാലം തങ്ങാതിരിക്കുന്നതാണു് നല്ലതു്. സ്ഥലം പൊന്നാനിയാണേ! വൈകിയ വയസ്സാങ്കാലത്തു് മാനഹാനിയോടൊപ്പം നിങ്ങൾക്കു് അംഗഭംഗവും കൂടി സംഭവിക്കരുതല്ലോ!
ഞാൻ ജന്മനാ ഒരു സദ്ഗുണസമ്പന്നനും ദീർഘദർശിയുമായതുകൊണ്ടു് പറഞ്ഞെന്നേയുള്ളു. പണ്ഡിതോചിതമായ എന്റെ ഈ സാരോപദേശം കേട്ടനുസരിച്ചാൽ നിങ്ങൾക്കു് കൊള്ളാം.
“നീ എന്തുകൊണ്ടു് ഒരുവാക്കു് എന്നോടു് പറഞ്ഞില്ല” എന്നിത്യാദി പരാതികൾ, കുടുംബപരമായിത്തന്നെ കരിമണൽ കർത്താവിനാൽ രക്ഷിക്കപ്പെട്ട ഒരു “പുതുക്രിസ്ത്യാനി” എന്ന നിലയിൽ, കേൾക്കാൻ എനിക്കിടവരരുതു് എന്ന ഒരേയൊരു കൊതിയുടെ ശമനമാണിതിലെൻ കമ്മീഷൻ!![]()

February 02 2026 14:48
‘ബാലഗോപാലനെ’ ഏതു് എണ്ണ തേപ്പിച്ചാണു് കുളിപ്പിച്ചു് കിടത്തിയതു് എന്ന അന്വേഷണംകൂടി എന്തുകൊണ്ടു് ശബരിമല അയ്യപ്പസ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന SIT-യെ ഭരമേല്പിക്കുന്നില്ല എന്നു് ‘എനക്കു്’ സത്യമായിട്ടും മൻസിൽ ആകുന്നില്ല.
February 02 2026 16:06
ഒരു കണക്കിനു്, കേരളത്തിനു് “AIIMS” ലഭിക്കാതിരുന്നതു് നന്നായി!
രോഗിയുടെ വയറ്റിലെ കത്രികയും, ICU-വിലെ പോർണോയും, പരിക്കു് പറ്റിയെങ്കിലും, വേണ്ടവിധം ചികിത്സിച്ചിരുന്നെങ്കിൽ തീർച്ചയായും പ്രവർത്തനക്ഷമമാക്കാമായിരുന്ന ഒരു കുഞ്ഞുകൈ മാർക്സിയൻ വിപ്ലവ മുദ്രാവാക്യാലാപനങ്ങളോടെ വെട്ടിയെറിയുന്ന അത്യന്താധുനിക ശസ്ത്രക്രിയയുമെല്ലാം പിണറായിസ്റ്റ് നവോത്ഥാന നവഘോരളത്തിലെ പി. രാജീവ് മന്ത്രി ലെവൽ ശാസ്ത്രീയതയിൽ നിന്നും “ആർഷഭാരത പുസ്പകബീമാന” ലെവലിലേക്കും, അതുവഴി രാജ്യാന്തര ലെവലിലേക്കും ഉയർന്നു്, ചിതാഭസ്മധാരി-കോണകധാരി-നരമാംസഭുക്കുകളായ അഘോരികളല്ലാതെ, മറ്റാരും ഇന്നോളം നേടിയെടുത്തിട്ടില്ലാത്ത “അതീന്ദ്രിയജ്ഞാനത്തിന്റെ” പരമോന്നത പരബ്രഹ്മലെവലിലേക്കു് എത്തിപ്പെട്ടാൽ, ഏതെങ്കിലുമൊരു അമ്പലത്തിലോ ക്ഷേത്രത്തിലോ പ്രധാനതന്ത്രി ആകേണ്ടവനായിരുന്നിട്ടും, എങ്ങനെയോ “Indian subcontinent”-ന്റെ പ്രധാനമന്ത്രി ആയിപ്പോയ പൂജനീയ മോദി ജിക്കും, ആഭ്യന്തരമന്ത്രി പൂജനീയ അമിത്ഷാ ജിക്കുമൊക്കെയല്ലേ അതിന്റെ പേരുദോഷം!?
February 02 2026 18:19
“ഈ പാർട്ടി, ഒറ്റ മനസ്സോടെ, ഈ കേരളത്തിലെ, ഇൻഡ്യയിലെ, (ഭൂമിയിലെ, സൗരയൂഥത്തിലെ, അണ്ഡകടാഹത്തിലെ) എല്ലാ വർഗ്ഗീയ ശക്തികൾക്കുമെതിരായി, പിന്തിരിപ്പൻ ശക്തികൾക്കുമെതിരായി, അവരുടെയെല്ലാം കടന്നാക്രമണങ്ങൾക്കുമുൻപിൽ ചെറുത്തു് മുൻപോട്ടേക്കു് പോകുമ്പഴു്, പാർട്ടിയുടെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ, വി. കുഞ്ഞുകൃഷ്ണനെപ്പോലൊരാൾ, പാർട്ടിയുടെ ശത്രുപക്ഷത്തുനിന്നു്, തൊഴിലാളി വർഗ്ഗരാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്നു്, ബൂർഷ്വാ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഒപ്പം, ഒറ്റുകാരനെപ്പോലെ, (അമേരിക്കൻ ബൂർഷ്വാ മായോ ക്ലിനിക്കിന്റെ ഇടനാഴികളിലൂടെ, ഒരു പ്രത്യേക ഏക്ഷനുമായി) മുന്നോട്ടു് വന്നാൽ, അതിനുള്ള മറുപടിയാണു് ഇന്നത്തെ ഈ സ്വീകരണമെന്നു് സഹാക്കൾ മറക്കണ്ട.” – സിപിഎം സംസ്ഥാന സെക്രട്ടറി ബഹു. എം. വി. ഗോവിന്ദൻ സഹാവു്, aka അപ്പം മാഷ്.
ദേ, ഇത്രേയുള്ളു കാര്യം!
കാര്യകാരണകലശലായും അകാരണഭൂതമായും കുണ്ടികുത്തിയിരുന്നു് ഒരുവേള ചിന്തിക്കാൻ നമ്മൾ സന്നദ്ധരാവണം എന്നു് മാത്രം!
അന്യാദൃശവും പ്രത്യയശാസ്ത്രപരവുമായ ഈ അരുളപ്പാടിനു് പെരുത്തു് നന്ദി, അപ്പം മാഷേ! ഇടനെഞ്ചു് തകരുന്ന നന്ദി!!
February 03 2026 10:32
“കുഞ്ഞിക്കൃഷ്ണൻ എന്നെപ്പറ്റി തോന്ന്യാസമെഴുതി വച്ചാൽ ഞാൻ കേസുകൊടുക്കും; എം. വി. ജയരാജനെപ്പറ്റി എഴുതിവച്ചാൽ എം. വി. ജയരാജൻ കേസുകൊടുക്കും.” – എം. വി. ഗോവിന്ദൻ സഹാവു്.
കേസ് കൊടുക്കുമ്പോൾ “ശുംഭൻ” ജയരാജൻ്റെ കേസ് “പ്രകാശം പരത്തുന്ന” ജഡ്ജിമാരുള്ള കോടതിയിൽത്തന്നെ കൊടുക്കാൻ ശ്രദ്ധിക്കണേ!
February 03 2026 11:29
“വാച്ച് ആൻഡ് വാർഡിനെ തല്ലിയതിനു് ശേഷമാണു് അവരതു് തടുക്കാൻ ശ്രമിച്ചതു്! ഞാൻ കണ്ടതല്ലേ?” – ബഹു. മു. മ. പി. വി. സഹാവു് അസംബ്ലിയിൽ.
A/C തൂറൽ ബസിൻ്റെ കറങ്ങുന്ന മുൻസീറ്റിലിരുന്നു് ഹെൽമെറ്റുകൊണ്ടും ചെടിച്ചട്ടികൊണ്ടുമുള്ള ജീവൻ രക്ഷാപ്രവർത്തനം wide-angle-ൽ കണ്ടപോലത്തെ ആ ഭാഗ്യാനുഭവത്തിൽ ചിരി പൊട്ടിയോ ആവോ?!
February 03 2026 12:21
“കുഞ്ഞിക്കൃഷ്ണൻ്റെ പുസ്തകമിറങ്ങും മുൻപു് രക്തസാക്ഷി ഫണ്ടിൻ്റെ കണക്കു് പുറത്തുവിടാൻ മനസ്സില്ല.” – ബഹു. എം. വി. ഗോവിന്ദൻ സഹാവു്.
കണ്ണിൽ ചെംചോരയില്ലാതെ മനസ്സു് പൂട്ടാതെ അപ്പം സഹാവേ! ദശാബ്ദങ്ങൾ പാർട്ടിയുടെ കൂടെക്കിടന്നു് രാപ്പനിയറിഞ്ഞ സഖാവല്ലേ ആ പാർട്ടി രക്തസാക്ഷി ഫണ്ട് മുക്കിയതിനെപ്പറ്റി പുസ്തകമെഴുതിയതു്!?
February 03 2026 13:00
ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലല്ലേ? പൊരുത്തപ്പെടാവുന്നതേയുള്ളു. കാരണം, സത്യം പറഞ്ഞ അനവധി പേർ എത്തിപ്പെട്ട ഒരു ഇടമാണതു്. പച്ചനുണകൾ പറഞ്ഞു് അധികാരക്കസേരകളിലെത്തി, അന്യൻ്റെ അദ്ധ്വാനഫലം നക്കി രാജകീയജീവിതം നയിക്കുന്ന മനുഷ്യാധമർക്കായി നീക്കിവച്ചിരിക്കുന്ന മാനവചരിത്രത്തിൻ്റെ സെപ്ടിക് ടാങ്കിലായിരുന്നെങ്കിൽ, ഭൂതം, പ്രേതം, സൂര്യൻ, കുതിര, കഴുകൻ, ബോഗൻവില്ല, അപ്പം, വരാൽ, പോത്തു്, മിത്തു് ഇത്യാദി കമ്മ്യൂണിസ്റ്റ് ഗതികിട്ടാപ്രേതങ്ങളുമായി നിത്യേന നടത്തേണ്ടിവരുന്ന അടി, വെടി, വെട്ടു്, കുത്തു് മുതലായ ബൗദ്ധിക-സാംസ്കാരിക ഇടപെടലുകൾ മൂലം മരണാനന്തര ജീവിതത്തിലെ സമാധാനവും സ്വാഹാ ആയി പരിണമിച്ചേനെ!

February 04 2026 10:08
“തിരുവനന്തപുരം, കോഴിക്കോടു് മെട്രോയുടെ ഡി. പി. ആർ. അടുത്ത മാസം സർക്കാരിനു് കൈമാറും.” – കൊച്ചി മെട്രൊ എം. ഡി. ലോക്നാഥ് ബെഹ്റ.
ബിന്ദു, ശിവൻകുട്ടി, രാജീവ്, ഗണേഷ്കുമാർ എന്നീ മന്ത്രിമാരുടെ ശാസ്ത്രീയമായ പരിശോധനയ്ക്കും മോൻസൺ മാവുങ്കലിൻ്റെ ക്രോസ്സ് ചെക്കിങ്ങിനും ശേഷം ഊരാളുങ്കൽ സൊസൈറ്റി പണി തുടങ്ങും.
February 04 2026 10:35
That’s how people thought in Galileo’s time (1564 – 1642).
Today we know that mathematics is the language that taught humanity that the universe doesn’t need God.

February 04 2026 11:00
ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവുമായി നിയമസഭയിലെ തുണിപൊക്കിക്കളികളുടെ ഗതകാല സ്മരണകൾ അയവിറക്കിക്കൊണ്ടിരുന്നപ്പോൾ ബഹു. മു. മ & ആ. മ. പി. വി. സഹാവിൻ്റെ “തിരുനാവായിൽ” നിന്നു് അറിയാതെ അടർന്നുവീണ ഡയലക്റ്റിക്കൽ ഡയലോഗായിരിക്കണം.

February 04 2026 12:14
പൺറോയിയുടെ വീണ്ടും വരവു് പ്രഘോഷിക്കുന്ന മാക്രിസ്റ്റുകളെ മനുഷ്യർ കുറ്റപ്പെടുത്തരുതു്! പത്തു് വർഷം തീവ്രമായി നിരീക്ഷിച്ചിട്ടും കാരണഭൂതം 3.0 സംഭവിക്കാതിരിക്കേണ്ടതിൻ്റെ കാരണം കാണാൻ കഴിയാതെപോയ സാധു അന്തം കമ്മികളാണവർ!
2000 വർഷങ്ങൾക്കു് മുൻപു് പുറപ്പെട്ടുപോയ യേശു ബ്രോയുടെ വീണ്ടും വരവു് നോക്കിപ്പാർത്തിരിക്കുന്ന ഒട്ടനവധി പുത്തിജീവി ബന്ധുക്കൾ എനിക്കുമുണ്ടു്.
February 04 2026 12:40
“അൻവർ ബേപ്പൂരിൽ നല്ലപോലെ തോൽക്കും; മത്സരിക്കുമ്പോഴേ തോൽക്കും.” – ബഹു. എം. വി. ഗോവിന്ദൻ സഹാവു്.
അൻവർ മത്സരിക്കുന്നതിനു് മുൻപേ തോൽക്കും! അപ്പം മാഷിനെപ്പോലെ “മിതമായി വാദിക്കുന്ന ഒരു മിതവാദിയല്ല ഞാൻ; തീവ്രമായി വാദിക്കുന്ന ഒരു തീവ്രവാദിയാണു്”! (ഈ “വാത” നിർവചനത്തിനു് പദ്മഭൂഷൺ നടേശഗുരുജിയോടു് കടപ്പാടു്.)
February 05 2026 08:25
“കുഞ്ഞിക്കൃഷ്ണന്റേതു് പ്രാദേശികപ്രശ്നം.” – എം. വി. ഗോവിന്ദൻ.
അപ്പം ഗോവിന്ദന്റേതു് സാർവ്വലൗകികപ്രശ്നം.
February 05 2026 09:15
മുട്ടക്കറി, “സ്ലോഗൻവില്ല”, രാമേഷ്ണൻ, നിദ്രാവിഹീന ഇത്യാദി പ്രതിഭകൾ മുയ്മൻ വരിവരിയായ് നിരനിരയായ് നിരന്നിട്ടുണ്ടല്ലോ! കാരണഭൂതം, മന്ത്രിയപ്പൂപ്പൻ, പോത്തു്, മിത്തു്, ബിന്ദ്വാമ്മ, വീണാന്റി, സ്വാഭാവിക ജാമ്യം ലഭിച്ചു് പുറത്തുവന്ന ഉണ്ണീഷ്ണൻ പോറ്റി എന്നിവരെക്കൂടി അണിനിരത്തിയിരുന്നെങ്കിൽ, മാർക്സ് പ്രവചിച്ച ഒടുക്കത്തെ ലോക വിപ്ലവത്തിന്റെ, വിപ്ലവങ്ങളുടെ വിപ്ലവമായ അമ്മവിപ്ലവത്തിന്റെ ഒരു പ്രതീതി ഉണ്ടാവുകയും, ജനം വിപ്ലവപ്പേടിയിൽ വീട്ടിനുള്ളിൽക്കയറി സ്വർണ്ണപ്പാളി പൊതിഞ്ഞ ഗോപുരവാതിൽ ചെമ്പുപാളി തെളിഞ്ഞ കട്ടിളയോടു് ചേർത്തു് കൊട്ടിയടച്ചു് കുറ്റിയിട്ടു് ദൈവങ്ങളോടു് മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്തേനെ!🙂

February 05 2026 12:17
ബഹു. മു. മ. & ആ. മ. പി. വി. സഹാവു് ബഹു. ഗമനാഗമന മന്ത്രി കെ. ബി. ഗണേഷ് കുമാറിനെ – അദ്ദ്യത്തിന്റെ സ്വന്തം അഭിപ്രായത്തിൽ “അഭൂതപൂർവ്വം” എന്നു് പറയാവുന്ന വിധം! – തിരുത്തിക്കുറിച്ചുകൊണ്ടു് നിയമസഭയിൽ ഇപ്രകാരം അരുളിച്ചെയ്തു:
“പ്രൈവറ്റ് ബസുകൾ ഓടുന്ന സ്ഥലത്തു് KSRTC ബസുകൾ ഓടാതിരിക്കുക എന്നു് വന്നാൽ അതു് വലിയ പ്രയാസങ്ങളൊണ്ടാക്കും. “Unhealthy competition” പാടില്ലാന്നൊള്ളതും, (പിണറായിപ്പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം ഒണ്ടെന്നുള്ളതും) തത്വത്തിൽ ശരിയാണു്. പക്ഷേ, “filthy competition” പാടുമെന്നൊള്ളതുകൊണ്ടു്, KSRTC ബസുകൾ ഓടുന്ന റൂട്ടുകളിൽ പ്രൈവറ്റ് ബസുകളെ ഒഴിവാക്കുന്നതു് അത്ര വലിയ പ്രയാസങ്ങളൊണ്ടാക്കില്ല. അതുകൊണ്ടാണല്ലോ, 75 വയസ്സു് എന്നതു്, മാക്രിസ്റ്റ്-പിണറായിസ്റ്റ് പാർട്ടിക്കാരായ ഭാഗ്യാന്വേഷികളെ സംബന്ധിച്ചു് “പുറമ്പടിയാകേണ്ട” പ്രായമാണെന്നു് ഏകപക്ഷീയമായി വിധിച്ചു്, നമുക്കു് പ്രശ്നമാകാൻ സാദ്ധ്യതയുള്ള പ്രതിയോഗികളെ മൊത്തം അയോഗ്യരായി പ്രഖ്യാപിച്ചു് വീട്ടിലിരുത്തി, 80 വയസ്സും കൂനുമുള്ള നോം ഇന്നും മുഖ്യമന്ത്രിക്കസേരയിൽ ചടഞ്ഞിരിക്കുന്നതും, അരശതം കാറുകൾ അകമ്പടിയായി പൂണിച്ചുകൊണ്ടു് നാടുനീളെ നഗരി കാണിക്കുന്നതും!”
February 05 2026 12:45
“ഈ ഫോട്ടോയെപ്പറ്റി എന്തെങ്കിലും പറയൂ!” – ഫെയ്സ്ബുക്ക്.
“പറയാൻ എനിക്കു് മനസ്സില്ല.” – ബഹു. അപ്പം ഗോവിന്ദൻ സഹാവിൻ്റെ ശിഷ്യനായ ഞാൻ.🙂

February 05 2026 13:47
“ശബരിമല തന്ത്രി പണം നിക്ഷേപിച്ച നെടുമ്പറമ്പിൽ ഫിനാൻസിൽ ഇഡി റെയ്ഡ്.” – വാർത്ത.
തട്ടിപ്പും വെട്ടിപ്പും കഴുത്തറപ്പും നടപ്പുരീതിയല്ലാത്ത ഏതെങ്കിലുമൊരു മത-, രാഷ്ട്രീയ-, സാമ്പത്തിക-, സാംസ്കാരിക സ്ഥാപനമോ, വിശ്വാസയോഗ്യവും സ്വതന്ത്രവുമായ ഏതെങ്കിലുമൊരു കുറ്റാന്വേഷണ ഏജൻസിയോ “സമ്പൂർണ്ണ സാക്ഷര നംബർ വൺ നവോത്ഥാന പ്രഫുത്ത” നവകേരളത്തിലില്ല.
February 06 2026 09:42
“നീട്ടിപ്പിടിച്ച വടിവാൾ”, “കാട്ടിപ്പേടിപ്പിച്ച പ്രത്യേക ഏക്ഷൻ” എന്നീ വീരസാഹസിക കഥകൾക്കുശേഷം KPUC (കാരണഭൂതം പിണൂസ് ഉഡായിപ്പു് ക്ലബ്ബ്) പൊതുജനസമക്ഷം അവതരിപ്പിക്കുന്ന കരളലിയിപ്പിക്കും കദനകഥ: “കോണകവാലിൽപ്പൊതിഞ്ഞ ഒറോട്ടിക്കഷണം”.
[നിയമപരമായ മുന്നറിയിപ്പു്: അരിക്കാശിനായി 266 ദിവസം മരപ്പട്ടി മണിമാളികയുടെ മൂട്ടിലിരുന്നു് രാപകൽ വിഫലസമരം ചെയ്ത ആശ വർക്കേഴ്സിനു് കണ്ണീരിൽക്കുതിർന്ന ഈ കദനകഥാകഥനം തുടക്കം മുതൽ ഒടുക്കം വരെ ഇടനെഞ്ചു് പൊട്ടിത്തകരാതെ കേട്ടിരിക്കാൻ കഴിഞ്ഞെന്നു് വരില്ല. തന്മൂലം, കേൾക്കേണ്ടവർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം കേൾക്കുക! വല്ല ഹൃദയസ്തംഭനമോ മറ്റോ സംഭവിച്ചാൽ KPUC-യുടെ നെഞ്ചത്തു് കേറാൻ വന്നേക്കരുതു്! അണ്ടിയോടു് അടുക്കുമ്പോൾ മാങ്ങയ്ക്കു് അസാമാന്യമായ പുളിയാണു്! ഖുമുഖുമാ ഒഴുകുന്ന കണ്ണീർ തുടയ്ക്കാൻ വലിപ്പമുള്ള ഒരു തോർത്തുമുണ്ടു് കരുതുന്നതു് നന്നായിരിക്കും.]

February 06 2026 11:18
പൂജനീയ ഉണ്ണിക്കൃഷ്ണൻ പോറ്റിജി സ്വാഭാവിക ജാമ്യം കിട്ടി പുഞ്ചിരിവദനനായി ജയിലിൽനിന്നു് പുറത്തിറങ്ങുന്നതു്, ലാലേട്ടൻ ചാടിച്ചവിട്ടാനായുന്നതുപോലത്തെ സ്ലോ മോഷനിൽ പ്രേക്ഷകരെ കാണിക്കാൻ റിപ്പോർട്ടർ ചാനലെങ്കിലും മുന്നോട്ടു് വരുമെന്നു് ഞാൻ സത്യമായും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, അങ്ങനെ സംഭവിച്ചില്ല. അതിൽ ഞാൻ കണ്ടമാനം നിരാശനാണു്.
അതുപോലെതന്നെ, പൊലീസിനു് “ഭിക്ഷ നല്കിയ” ഗൂർഖ ജീപ്പിന്റെ താക്കോൽദാന ചവിട്ടുനാടകത്തിൽ രാജാപ്പാർട്ട് അഭിനയിച്ച ബഹു. മു. മ. പി. വി. സഹാവും, വിദൂഷകവേഷം കെട്ടിയ പൂജനീയ ഉണ്ണിക്കൃഷ്ണൻ പോറ്റിജിയും തമ്മിലുള്ള ആത്മബന്ധം മൂലം, പോറ്റിജിയെ വരവേല്ക്കാൻ, ബഹു. പി. പി. ദിവ്യ സഹാവിനെ സ്വീകരിക്കാൻ ബഹു. എം. വി. ഗോവിന്ദൻ സഹാവിന്റെ ഭാര്യയും പരിവാരങ്ങളും ജയിൽവാതിൽക്കൽ എത്തിയപോലെ, കേരള സ്റ്റേറ്റിന്റെ No.1 കറുത്തകാറിൽ പിണുജി ബുക്കേയുമായി ജയിൽവാതിൽക്കൽ എത്തുമെന്നുള്ള എന്റെ മോഹവും കൊടുംകാറ്റിൽ പറക്കും കഴുകനെപ്പോലെ പറന്നുപറന്നകന്നു്, എന്റെ കണ്ണിൽനിന്നു് മറഞ്ഞു്, ഏഴാം കടലിനപ്പുറമെവിടെയോ എന്നേക്കുമായി അപ്രത്യക്ഷമായി; ഞാൻ പതിവുപോലെ നിരാശനുമായി!!
February 06 2026 14:03
കർത്താവായ യേശു പഠിപ്പിച്ച കർത്തൃപ്രാർത്ഥനയിൽ, “അന്നന്നത്തെ അപ്പം ഇന്നു് ഞങ്ങൾക്കു് തരേണമേ” എന്നു് സത്യവിശ്വാസികളായ നസ്രാണികൾ, കുറ്റബോധത്താൽ ചങ്കു് പൊട്ടാതിരിക്കാനായിരിക്കണം, ചങ്കിൽ കൈകെട്ടി യഹോവയോടു് ദിനേന പ്രാർത്ഥിക്കാറുണ്ടെന്നതു് ശരിതന്നെ. പക്ഷേ, ബഹു. അപ്പം ഗോവിന്ദൻ സഹാവിന്റെ വിദഗ്ദ്ധ മേൽനോട്ടത്തിലുള്ള ട്രേഡ് യൂണിയനുകളിലെ അമ്മായിമാർ കള്ളപ്പം പാലപ്പം ഇലയപ്പം ഇടിയപ്പം ഇട്ടിയപ്പം ചെട്ടിയപ്പം വട്ടയപ്പം ഊത്തപ്പം ഉണ്ണിയപ്പം കുഞ്ഞുണ്ണിയപ്പം കൊച്ചുകുഞ്ഞുണ്ണിയപ്പം ഇത്യാദി വിവിധയിനം മല്ലു അപ്പങ്ങൾ ചുട്ടു് ചൂടോടെ സിൽവർ ലൈനിൽ കയറ്റി സകല ലോകങ്ങളിലേയ്ക്കും അയയ്ക്കാതിരുന്നാൽ നസ്രാണികൾ മാത്രമല്ല, മൊത്തം മല്ലുക്കളും അടപടലേ മാക്രീനോവ് മൂഞ്ചോവ്സ്കികളാകും.
അവിടെയാണു് ബഹു. അപ്പം ഗോവിന്ദൻ സഹാവിന്റെ പിണറായിസ്റ്റ് “അപരിത്യാജ്യത”, അഥവാ “indispensability” കുടികൊള്ളുന്നതു്! ബഹു. ഗോവിന്ദൻ സഹാവിനു് സിന്താവാ വിളിക്കാതെ മല്ലു ജീവിവർഗ്ഗത്തിന്റെ അതിജീവിതം അസാദ്ധ്യമാണെന്നു് രത്നച്ചുരുക്കം, അഥവാ ശബരിമല അയ്യപ്പ സ്വർണ്ണച്ചുരുക്കം.
രബീന്ദ്രനാഥ് ടാഗോർ സഹാവിന്റെ, കമ്മ്യൂണിസം സമൂലം നശിപ്പിച്ച നാട്ടിൽ നിന്നു് കേരളത്തിൽ വന്നു് ജീവിക്കുന്ന ബംഗാളികൾ പോലും ബഹു. അപ്പം ഗോവിന്ദൻ സഹാവിനു് കീജേ വിളിക്കുന്നതു് നൃശംസരായ മല്ലു ജീവിവർഗ്ഗം ഭൂമുഖത്തുനിന്നു് അപ്രത്യക്ഷമാകരുതെന്ന അതിയായ ആഗ്രഹം അവർക്കുള്ളതുകൊണ്ടാകാനേ വഴിയുള്ളു.
നന്ദി, ബംഗാളികളായ ചങ്ങായിമാരേ!
മല്ലു ജീവിവർഗ്ഗത്തിന്റെ ഉന്മൂലനാശം ആഗ്രഹിക്കാത്ത ഒരുവനെന്ന നിലയിൽ, അവരോടു് ചേർന്നു് ഞാനും തൊണ്ട പൊട്ടി വിളിക്കുന്നു:
ഇങ്കിലാ ചിന്താവാ, രക്തസാക്ഷികൾ ചിന്താവാ!
ചിന്താവാ ചിന്താവാ, അപ്പം കോന്തൻ ചിന്താവാ!
ചിന്താവാ ചിന്താവാ, വികാസയാത്ര ചിന്താവാ!
ചിന്താവാ ചിന്താവാ, കാരണഭൂതം ചിന്താവാ!
ചിന്താവാ ചിന്താവാ, പിണറായിപ്പാർട്ടി ചിന്താവാ!
ചിന്താവാ ചിന്താവാ, മാഫിയാപ്പാർട്ടി ചിന്താവാ!
ചിന്താവാ ചിന്താവാ, എൽഡിഎഫ് ചിന്താവാ!
ചിന്താവാ ചിന്താവാ, രക്തസാക്ഷിഫണ്ട് ചിന്താവാ!
ചിന്താവാ ചിന്താവാ, ശവംതീനി മാക്രികൾ ചിന്താവാ!!
ഇങ്കിലാ ചിന്താവാ, രക്തസാക്ഷികൾ ചിന്താവാ!!!
ഇങ്കിലാ ചിന്താവാ, രക്തസാക്ഷികൾ ചിന്താവാ!!!!

February 06 2026 14:39
“കേരളം ആരു് നയിക്കുമെന്നതിനു് CPM-ൽ ബഹു. കെ. കെ. ശൈലജ സഹാവു് എന്ന ഉത്തരമുണ്ടു്. പക്ഷേ, കാങ്കിരസ്സിൽ ഇപ്പോഴും ആശയക്കൊയപ്പം.” – മാത്രൂമി പൊളിറ്റിക്കൽ ആനലിസ്റ്റ്.
നിദ്രാവിഹീനയായിരുന്നു് ജനത്തെ മേമ്പൊടികൂട്ടി സേവിക്കുന്ന ബഹു. ശൈലജ സഹാവു് ഉത്തരം മാത്രമല്ല, കഴുക്കോലും മോന്തായവുമാണെന്നാണു് കൂലങ്കഷമായ ചിന്തേച്ചിയിൽ എൻ്റെ ഇടതുകക്ഷം.
February 07 2026 10:16
“അടൂർ പ്രകാശ് കോന്നിയിൽ മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തോളും.” – ബഹു. മന്ത്രി ശിവൻകുട്ടി സഹാവു്.
നാസ്തിക ഭൗതികവാദിയായ ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ, മന്ത്രിയപ്പൂപ്പനും ശ്രീ അയ്യപ്പനും ഓൺ ഗുഡ് ടേംസിലാണു്! പരസ്പരം പറയാത്ത, അറിയാത്ത ഒരു രഹസ്യം അവർക്കിടയിലില്ല.
February 07 2026 11:48
ഈ ഇൻഡ്യൻ കോഫി ഹൗസ് മോഡൽ കിരീടത്തിനുചുറ്റും, യവനിക പോലെ, ഒരടി നീളം ചെംപട്ടു് തൊങ്ങൽകൂടി തയ്ച്ചുപിടിപ്പിച്ചു് കരിമീശ മറച്ചിരുന്നെങ്കിൽ മന്ദൻ മന്ദൻ മണിയറപൂകും മണവാട്ടിയുടെ ഒരു ലുക്ക് കിട്ടിയേനെ!🙂
(ചിത്രം ഗൂഗിൾ വഴി ചൂണ്ടിയതു്)

February 07 2026 12:09
“എന്നെം രാജു എന്നേം സഹായിച്ചിട്ടുണ്ടു്. തിരഞ്ഞെടുപ്പു് സമയത്തെല്ലാം ആളുകൾ എന്നെ സഹായിക്കാറുണ്ടു്.” – ശ്രീ ആൻ്റോ ആൻ്റണി M. P.
കക്ഷിരാഷ്ട്രീയം പരസ്പര സഹായ സഹകരണ സംഘമാകുമ്പോൾ കൊണ്ടും കൊടുത്തുമിരിക്കും. ചട്ടീം കലോം ആകുമ്പോൾ മുട്ടീം തട്ടീമിരിക്കും.
You may now go back to your respective classroom!
February 07 2026 12:48
അടൂർ പ്രകാശിനെ ചെണ്ടമേളം, ബാൻഡുമേളം, പിണുവാതിരകളി ഇത്യാദികളുടെ അകമ്പടിയോടെ SIT ആപ്പീസിലേക്കു് നയിച്ചിരുന്നെങ്കിൽ കൂടുതൽ ജനശ്രദ്ധ കിട്ടിയേനെ! പറ്റിയ പബ്ലിസിറ്റി വഴിയേ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ “കുപ്പിത്താനു്” കഴിയൂ! കടകംപള്ളി സഹാവല്ല അടൂർ പ്രകാശ്!
February 07 2026 13:22
“ഇനി എന്തു് ടോയ് വേണം? എനിക്കു് ഒരു ഐഫോൺ 17 മതി. ഉടൻ ഐഫോൺ കൈമാറി എം. എ. യൂസഫലി.”
യൂസഫലി മൊയ്ലാളിയുടെ കൈവശം യാദൃച്ഛികമായി ഏതാനും ഐഫോൺ 17 ഉണ്ടായിരുന്നതുകൊണ്ടു് കഷ്ടിച്ചു് രച്ചപെട്ടു! അല്ലെങ്കിൽ യൂസഫലി മൊയ്ലാളി മറ്റു് ഓയിൽ ഡോളർ മൊയ്ലാളികളുടെ മുന്നിൽ ചമ്മിപ്പോയേനെ!🙂

February 07 2026 13:30
ഞങ്ങൾ മല്ലുക്കൾ ഞങ്ങളെത്തന്നെ വിളിക്കുന്നതു് പ്രഫുത്തരെന്നാണു്. കാരണം, ഞങ്ങൾ “വാഴക്കുല” വായിച്ചിട്ടുള്ളവരാണു്!
February 08 2026 12:05
“പിണറായി രായാവിനു് ചൂര ഇഷ്ടമല്ല, നെയ്മീൻ വേണം.” – ബഹു. സി. ദിവാകരൻ സഹാവു്.
ഒറോട്ടി, മരപ്പട്ടി, ഗോശാല, നീന്തൽക്കുളം, ഏക്ഷൻ മുതലായ രായകഥാകഥനങ്ങൾ സ്വന്തദുരിതങ്ങൾ മറക്കാൻ ജനത്തെ സഹായിക്കുമെങ്കിലും, ചൂരയും, നെയ്മീനുമൊക്കെ ഇടയ്ക്കിടെ ഇറക്കിയില്ലെങ്കിൽ നിത്യ പൃഷ്ഠംതാങ്ങികൾക്കുപോലും ബോറടിക്കും.
February 08 2026 12:58
പിണറായി അടിമകളുടെ വിധേയത്വതീവ്രത അളക്കുന്നതിനിടയിലാണു് ബാലൻ-ശ്രീമതി ദ്വന്ദ്വത്തിൻ്റെ തീവ്രതാമാപിനി റേഞ്ച് തകർന്നു് തരിപ്പണമായതു്!
ആ പ്രസ്താവനകൊണ്ടു് തനിക്കു് നേട്ടമുണ്ടെങ്കിൽ, അണികളുടെ വിഡ്ഢിത്തത്തിലുള്ള ഉറച്ച വിശ്വാസം മൂലം, പോറ്റിയെ ശബരിമലയിൽ കയറ്റിയതു് പട്ടം താണുപിള്ളയാണെന്നുപോലും പറയാൻ പിണറായി മടിക്കില്ല. മറ്റുള്ളവർക്കെല്ലാം വേണ്ടതും തങ്ങൾക്കു് വേണ്ടാത്തതുമായ ഒരു വാക്കാണു് കമ്മികൾക്കു് ഉളുപ്പു്.
February 08 2026 13:22
ഭീഷണിപ്പെടുത്തിയ പ്രകാരം എസ്. രാജേന്ദ്രനെ എം. എം. മണി തട്ടിയോ ആവോ?!
“ധൂസര സങ്കല്പങ്ങളിൽ വളരുകയും, യന്ത്രവത്കൃത ലോകത്തിൽ പുലരുകയും ചെയ്യുന്നതുകൊണ്ടു്”, അപ്പം മാഷിൻ്റെ സൃഷ്ടിസ്ഥിതിസംഹാരരുദ്ര AI ലോകത്തിലെ ബ്രേക്കിങ് ന്യൂസൊന്നും കിട്ടുന്നില്ല.
February 10 2026 14:06
ഇടതുകക്ഷ പാർട്ടിപ്രവർത്തകരായ ഉണ്ണിക്കൃഷ്ണന്മാർ കോഓപ്പറേറ്റീവായി പോറ്റി വളർത്തുന്നതുകൊണ്ടു് മാർക്സിസത്തിൻ്റെ മതിലിൽക്കുരുത്ത ഒറിജിനൽ കള്ളനാണയങ്ങളായ സീസറമ്മയും കുപ്പിത്താനും അപ്പം മാഷ്‌ടറുമെല്ലാം ചോറു് ഉരുളയുരുളയായി ഉരുട്ടിയുരുട്ടി നെയ്മീൻകറി കൂട്ടി മുണുങ്ങി സമൃദ്ധമായി ഏമ്പക്കവും വളിയും വിട്ടു് ഒരുവിധം രാജകീയമായി കഷ്ടിച്ചു് ജീവിച്ചുപോകുന്നു.
അതുകണ്ടു് “എന്തു് എമണ്ടൻ ഉരുളകൾ!” എന്നു് ആശ്ചര്യപ്പെട്ടു് വെള്ളമിറക്കി കിറ്റുഭുജിച്ചു് കഴിഞ്ഞുകൂടേണ്ട കാര്യമേ ഇടതുപക്ഷ ആശയം മാത്രമുള്ള രണ്ടാംകിട ആൾക്കാർക്കുള്ളു.
നവകേരളത്തിലെ സംഭവവികാസങ്ങൾ തുടർന്നും, ഉണ്ണിക്കണ്ണൻ വാതുറന്നതുപോലെ, അത്യത്ഭുതകരമായ ഇമ്മാതിരി വികസിതാവസ്ഥയിൽ വിടർന്നുതന്നെ ഇരിക്കണമെങ്കിൽ ഇടതുകക്ഷം വീണ്ടും വരണം, എല്ലാം ശശിയാകണം.

February 10 2026 16:48
രാജകിരീടധാരികളായ മാക്രിസ്റ്റ്-പിണറായിസ്റ്റ് സായുധവിപ്ലവനേതാക്കൾ, ബംഗാളിൽ കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വം സ്ഥാപിച്ചശേഷം പൊറോട്ടയടിയുടെ നാനാർത്ഥങ്ങൾ പഠിക്കാൻ No.1 നവോത്ഥാന നവകേരളത്തിൽ എത്തിയ കൂലിശ്രോതാക്കൾക്കു് നൽകുന്ന മോഹന വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ, “ആകാശനീലിമ വാഗ്ദാനം ചെയ്യുക” (“Das Blaue vom Himmel versprechen”) എന്ന ജർമ്മൻ ഭാഷാപ്രയോഗമാണു് ഓർമ്മ വരുന്നതു്.
യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്തതോ, അതിശയോക്തി കലർന്നതോ, അസാധ്യമായതോ ആയ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ഒരു ഭാഷാപ്രയോഗമാണതു്.
നേതൃവേഷം കെട്ടിയാടുന്ന ഈവക ആഭാസർ ആരെയാണു് അഭിസംബോധന ചെയ്യുന്നതെന്നു് ശ്രദ്ധിച്ചാൽ, ഗതികേടിൻ്റെയും അജ്ഞതയുടെയും ഏതിനം പരമദയനീയാവസ്ഥയിൽ നിന്നാണു് സമൂഹദ്രോഹികളായ ആ അധമജന്മങ്ങൾക്കു് അന്തസ്സാരശൂന്യമായ പച്ചനുണകൾ പരസ്യമായി വിളിച്ചുകൂവാനുള്ള ഊർജ്ജവും ഉളുപ്പില്ലായ്മയും ധൈര്യവും ലഭിക്കുന്നതെന്നു് മനസ്സിലാകും.

February 11 2026 10:00
ട്രമ്പ്: “എനിക്ക് ഏറ്റവും നല്ല ചികിത്സ വേണം.”
പുടിൻ: “തീർച്ചയായും. റഷ്യൻ.”
[റഷ്യൻ ചികിത്സയിലും മികച്ച കിടത്തിച്ചികിത്സ ബഹു. ആ. മന്ത്രി വീണാൻ്റി സഭാവിൻ്റെ മെഡിക്കൽ കോളെജ് ഐസിയുവിൽ ലഭ്യമാണു്! വില തുച്ഛം, ഗുണം മെച്ചം! അതിലും ഒരുപടി കൂടി മികച്ച തകർപ്പൻ ചികിത്സയാണു് വേണ്ടതെങ്കിൽ മായോ ക്ലിനിക്കിൽത്തന്നെ പോകേണ്ടി വരും. അവിടെയാകുമ്പോൾ കാട്ടാക്കട മുരുകൻ്റെ വിപ്ലവഗാനം കേട്ടു് മനുഷ്യരായി പദാർത്ഥാന്തരീകരണം സംഭവിച്ച മല്ലു മാക്രികളുടെ ചെലവിൽ, ബഹു. മു. മ. & ആ. മ. പി. വി. സഹാവിനോടൊപ്പം പൊരിച്ച നെയ്മീൻ കൂട്ടിയുള്ള ഊണും തരപ്പെടുത്താം.]

February 11 2026 10:35
“കണ്ണില്ലാതായാലേ കണ്ണിന്റെ വിലയറിയൂ!”
പിണറായിപ്പാർട്ടിയിൽ നിന്നു് പുറത്തു് പോയാലേ പിണറായിസത്തിൻ്റെ തനിസ്വരൂപം അറിയാനാവൂ!
ഇസ്ലാമിസത്തിൻ്റെ കാര്യവും അതുപോലെതന്നെ.
February 11 2026 10:54
ഒരു മാറ്റവുമില്ലല്ലോ കരിംക സഹാവേ! ഇടുക്കി പവ്വർഹൗസിൽപ്പോയി ഹൈ വോൾട്ടേജ് ഷോക്കടിപ്പിച്ചു് നോക്കാമായിരുന്നില്ലേ?

February 11 2026 11:26
“സ്വഭാവം പ്രകടമാകുന്നതു് വാക്കുകളിലൂടെയല്ല, ദുർബ്ബലരോടു് എങ്ങനെ ഇടപെടുന്നു എന്നതിലൂടെയാണു്.” – ഹെൽമൂത്ത് ഷ്മിഡ്റ്റ് SPD, (1974 – 1982 ജർമ്മൻ ചാൻസ്ലർ)
[കിരീടധാരികളായ മരമാക്രികളുടെ വിടുവായത്തത്തിലൂടെയല്ല, സമരം ചെയ്യുന്ന ആശ വർക്കേഴ്സിനോടു് എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണു് സ്വഭാവം വെളിപ്പെടുന്നതെന്നു് “വൺ-ടൂ-ത്രീ മണി-പ്രവാളം”.]

February 11 2026 11:53
സിൽമാനടനോടൊപ്പമെന്നപോലെ സിൽമാനടി ചാള മേരിയോടൊപ്പം ഒരു പോട്ടമെടുത്തു് തേച്ചുമിനുക്കി പബ്ലിഷ് ചെയ്താൽ “സ്ത്രീസുരക്ഷാപ്രവർത്തകൻ” എന്ന ബഹുമതി കൂടി നേടാമായിരുന്നില്ലേ എന്ന ചോദ്യത്തിനു് “നെയ്മീൻ” മേരിയോടൊപ്പമേ താൻ പോട്ടമെടുക്കൂ എന്നായിരുന്നത്രേ കടുത്ത ഏൻസർ!
February 11 2026 11:58
“അവസാന വാക്കുകളായി എന്തെങ്കിലും?”
“സെയ്മൂർ എന്നെ കാത്തിരിക്കുന്നു.”🙂

February 11 2026 15:43
ചിരിച്ചുകൊണ്ടു് കഴുത്തറക്കുന്ന കമ്മികളെപ്പറ്റി കേട്ടിട്ടുമുണ്ടു്, ചിലരെയൊക്കെ കണ്ടിട്ടുമുണ്ടു്. പക്ഷേ, ചിരിച്ചുകൊണ്ടു് കൊങ്ങയ്ക്കു് പിടിക്കുന്ന കൊങ്ങികളെ ഇതാദ്യം കാണുന്നു! (ദേശീയഗാനം മൈക്കിലൂടെ തെറ്റുകൂടാതയെങ്ങാനും ചൊല്ലിയാലോ എന്നു് പേടിച്ചിട്ടായിരിക്കണം ഈ വട്ടമിട്ടുപിടുത്തം!)

February 11 2026 16:07
നൂറിൻ്റെ ഒരു തുണ്ടും ഒരു ക്വാർട്ടറും കിട്ടിയാൽ പെരുന്നയിൽ പൊരുന്ന ഇരിക്കുന്ന പിടക്കോഴിവരെ പാതിവിരിഞ്ഞ പാവം മുട്ടകളെ അശരണരാക്കി, ചെങ്കൊടിയുമേന്തി അപ്പം ഗോവിന്ദൻ്റെ “കോലീബി” പ്രസംഗം കേൾക്കാൻ പായുന്ന നാടാണു്! അവിടെ തിരുത്തൽവാദികളുടെ പിപ്പിടികൾ വിലപ്പോവില്ല.
February 12 2026 10:53
“ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മെറ്റ കാരണം കാണിക്കാതെ മരവിപ്പിച്ചു.” – വാർത്ത.
“ഇതൊരുതരം മറ്റേടത്തെ പണിയായിപ്പോയല്ലോ മെറ്റേ!?” – ബഹു. മണിയാശാൻ സഹാവു്.
February 12 2026 11:13
മനോരമയുടെ പ്രീ പീറ്റർ സർവ്വേ നുണയാണെന്നാണു് ഒറ്റനോട്ടത്തിൽ തോന്നിയതു്. അല്ല, കൈരളിയുടെ പ്രീ പോൾ സർവ്വേ നേരാണു് സംഭവം!

February 12 2026 12:23
അങ്ങനെ “പുടവ കൊടുക്കൽ” എന്ന മംഗളകർമ്മവും പൂർത്തിയായി!
എല്ലാം വളരെപ്പെട്ടെന്നായിരുന്നതുകൊണ്ടു് രാഷ്ട്രീയ-, സാമ്പത്തിക-, സാമൂഹിക-, സാംസ്കാരിക-, മതപര-, വൈജ്ഞാനിക മേഖലകളിലെ വേണ്ടപ്പെട്ടവരെ യഥാസമയം, യഥാവിധി, യഥാക്രമം അറിയിക്കാൻ കഴിഞ്ഞില്ല. സഹൃദയർ സദയം ക്ഷമിക്കുമല്ലോ!🙂
“കുത്തുവിളക്കെരിയുമ്പോള്‍ കുപ്പിവളയണിക്കയ്യില്‍
പുത്തനൊരു പുടവ നീ എനിക്കുനല്‍കും
പുലരിപ്പൊന്നൊളിയില്‍ക്കൂടി പൂജിച്ച മലരുകള്‍ ചൂടി
ശ്രീകോവില്‍ നമ്മളൊന്നായ് വലത്തുവയ്ക്കും.”

[ ഒരു തുളസിപ്പൂമാലികയാൽ ഗുരുവായൂർനടയിൽ വച്ചെൻ
കരളാകും മാനിനെയങ്ങു് പിടിച്ചുകെട്ടും – എന്റെ
“നരി-ജന്മം” പിന്നെ ഭവാനായ് പതിച്ചുകിട്ടും…🙂]
February 12 2026 13:10
സിപിഎം (കണ്ണൂർ) ആഹ്വാനം ചെയ്ത ലോകവ്യാപക പണിമുടക്കിനെ നേരിടാൻ കഴിയാതെ ട്രമ്പ് ഒളിവിൽ പോയതായി കൈരളിയുടെയും, ലോക സാമ്പത്തികവ്യവസ്ഥ അടപടലേ തകർന്നു് തരിപ്പണമായതുമൂലം വാൾ സ്ട്രീറ്റ് അടച്ചുപൂട്ടിയതായി ദേശാഭിമാനിയുടെയും ബിഗ് ബ്രേക്കിങ് വന്നുകഴിഞ്ഞു! മരപ്പട്ടി മാൻഷനിൽ നിന്നു് ലോകം അവസാനിച്ചതായുള്ള ബഹു. ഇനാംപേച്ചി സഹാവിൻ്റെ വെരി ബിഗ് ബ്രേക്കിങ് കൂടി വന്നാൽ നിവൃത്തിയായി!!
ഓം സമാധി സമാധി! ഓം സമാധിസ്വാമി സമാധിസ്വാമി! ഓം ശാന്തി ശാന്തി!! ഓം! ഓം! ഓം!!!

February 12 2026 15:02
“ചൂരകൾ ചൂരകൾ ഭൂതകോപത്തിൻ്റെ നാരായവേരുകൾ നാരകീയാഗ്നികൾ!”
“നെയ്മീൻ വിളമ്പാത്ത ക്രൂരനാം ബട്ലറേ, ബൂർഷ്വാസിയെന്നു് വിളിക്കുന്നു നിന്നെ ഞാൻ!”
– മഹാകപി കാരണമോവ് ഭൂതോവ്‌സ്കി.
February 12 2026 16:05
It’s not the game itself, but the fact that you’re playing this game with the fate of thousands of people that leaves me speechless.
February 13 2026 12:44
റോയൽ ബംഗാൾ കടുവകളും, നവ കേരൾ കഴുതപ്പുലികളും ദംഷ്ട്രകൾ കാട്ടി നേർക്കുനേർ അണിനിരന്നിരിക്കുന്നു! ഏതു് സമയവും ഒടുക്കത്തെ മാർക്സിയൻ സർവ്വരാജ്യ തൊഴിലാളിവർഗ്ഗ വിപ്ലവമായ അമ്മവിപ്ലവം പൊട്ടിപ്പുറപ്പെടാവുന്നത്ര സംഘർഷഭരിതമാണു് സാഹചര്യം!
എഡിജിപി. എം. ആർ. അജിത്കുമാറിനെ അമ്മവിപ്ലവ സെക്രട്ടറിയായി നിയമിച്ചുകൊണ്ടു് സുപ്രീം “കുപ്പിത്താൻ” ബഹു. മു. മ. & ആ. മ. പി. വി. സഹാവു് യുദ്ധകാലാടിസ്ഥാനത്തിൽ കല്പനയിറക്കിക്കഴിഞ്ഞു!
അമേരിക്കൻ ഏഴാം കപ്പൽപ്പട (The United States Seventh Fleet) പൂർണ്ണമായും ആമയിഴഞ്ചാൻ തോട്ടിൽ വിന്യസിച്ചുകഴിഞ്ഞതായാണു് കൈരളിയുടെയും ദേശാഭിമാനിയുടെയും ഐകകണ്ഠ്യേനയുള്ള ബിഗ് ബ്രെയ്ക്കിങ്!
അവൈലബിൾ സിപിഎം കണ്ണൂർ ജില്ലാ “ക്യാസ്ട്രേയ്റ്റഡ് കമ്മിട്രിയേറ്റ് കമ്മ്യൂണിസ്ട്രിയേറ്റ്”, “ബഹുജനങ്ങളും പൊതുജനങ്ങളും” മാന്യജനങ്ങളും മഹാജനങ്ങളും വെടിജനങ്ങളും കൊടിജനങ്ങളും മുതുജനങ്ങളുമായ പടുജനങ്ങളോടു് അതീവ ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്തിട്ടുണ്ടു്!!

February 13 2026 14:09
“മഴവില്ലിലെ വർണങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോൾ “തുഗ്ലക്ക് പരിഷ്കാരം” എന്ന് പറയുന്നത്…!!!” – മന്ത്രിയപ്പൂപ്പൻ.
എഴുതിത്തരുന്നതു് ഇങ്ങനെ ചുമ്മാ ഏറ്റുപാടാതെ, പിണുവാതിരപോലെ ആടിക്കളിച്ചാൽ കൂടുതൽ ജനശ്രദ്ധയും കൂടുതൽ വോട്ടും കിട്ടും സഹാവേ!
February 13 2026 14:20
“വൈറലായ പ്രഭാവതി അമ്മയെ ‘MVD’ വീട്ടിലെത്തി ആദരിച്ചു.” – വാർത്ത.
സ്വാഭാവികം! “M. V. D.” എന്നാൽ, “മറ്റുള്ളവരുടെ വയറ്റിലുള്ളതൂറ്റി ദോശചുടുന്നവർ” എന്നാണെന്നു് എട്ടുകാലി മമ്മൂഞ്ഞും വ്യക്തമാക്കിയിട്ടുണ്ടു്.
February 13 2026 14:27
“ൻ്റെ പുത്യ ഫോൺ കണ്ടോച്ഛാ?”
“പ്ഫാ! കഴുവേറി മോളേ!!”🙂

February 14 2026 10:57
ബഹു. മുഖ്യമന്ത്രിയുടെ ഏതന്വേഷണത്തിൻ്റെ കാര്യമാണാവോ ബഹു. തിരുതത്തോമ സഹാവു് പോപ്പിനെ അറിയിക്കുന്നതു്? ലാവ്ലിൻ കേസ്, ഡിപ്ലൊമാറ്റിക് സ്വർണ്ണക്കടത്തു്, ബിരിയാണിച്ചെമ്പിലെ സ്വർണ്ണക്കടത്തു്, ശബരിമല അയ്യപ്പൻ്റെ സ്വർണ്ണക്കൊള്ള, കരിമണൽ കർത്താവിൻ്റെ മാസപ്പടിക്കേസ് എന്നിങ്ങനെ എണ്ണമറ്റ കേസുകൾ ചൂരയും ചാളയുമെന്നോണം കോരിക്കൂട്ടിയിട്ടുണ്ടല്ലോ! എല്ലാക്കേസുകളും കേൾക്കാനുള്ള നേരം പോപ്പിനു് തീർച്ചയായുമുണ്ടാവില്ല. ആടുമേയ്ക്കൽ എന്ന മെയിൻ തൊഴിലിനുപുറമേ, പ്രാർത്ഥന, കുർബ്ബാന മുതലായ പാർശ്വജോലികൾ കൂടി ചെയ്താണു് കക്ഷി കഞ്ഞി കുടിച്ചും ഒറോട്ടി തിന്നും കഴിഞ്ഞുകൂടുന്നതു്!
മാമ്പഴക്കൂട്ടത്തിൽ മൽഗോവ, കാട്ടുമരങ്ങളിൽ കരിവീട്ടി, വീട്ടുമൃഗങ്ങളിൽ സിന്ധിപ്പശു, അച്ചാറിൻ കൂട്ടത്തിൽ ഉപ്പുമാങ്ങ, മത്സ്യക്കറികളിൽ നെയ്മീൻകറി എന്ന പോലെ, കേസുകെട്ടുകളിൽ നിന്നു് ഏറ്റവും പ്രമാദമായതു് മാത്രം തിരഞ്ഞെടുത്തു് പോപ്പിനുമുന്നിൽ വില്ലടിച്ചാൻപാട്ടായി അവതരിപ്പിക്കാനാവും പ്ലാൻ!

February 14 2026 11:25
“മാനസികരോഗിയാണു് പോസ്റ്റർ പതിച്ചതു്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതു് ഞങ്ങളല്ല!” – ദേവസ്വൻ വാസവൻ എന്ന ഹരിശ്ചന്ദ്രൻ.
സത്യം! മാനസികരോഗികളല്ലാതെ, സുബോധമുള്ള ആരെങ്കിലും ക്ഷേത്രക്കൊള്ളക്കാരൻ്റെ പോസ്റ്റർ നാടുനീളെ പതിക്കുമോ? അതുപോലെ, സോളാർ സരിത ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിനു് പാവം പിണറായിപ്പാർട്ടി എന്തു് പിഴച്ചു?! ശ്ശെട!!
February 14 2026 12:29
ഇന്നൊക്കെയെന്തു് വാലന്റൈൻ?! യുവ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ കോണകവാലിൽ ഒറോട്ടിയും തൂക്കി ഉസ്കൂളിൽ പോയിരുന്ന സുവർണ്ണ നാളുകളിൽ, “പ്രേമമുലാവും മാനസമിതു് വികസിതമായ് കണ്ടിരുന്ന” തേൻ-ചന്ദ്ര കാലത്തെ വാലന്റൈനായിരുന്നു വാലന്റൈൻ!🙂
“നീയെൻ ചന്ദ്രനേ ഞാൻ നിൻ ചന്ദ്രിക
ഞാൻ വീണാതന്തി എൻ നാദം പേറി നീ… ഓ…
രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ
പ്രേമമുലാവും മാനസമിതു നാൾ
വികസിതമായ് കണ്ടേൻ… ഹാ…
പ്രേമത്തിൻ മുരളീ മധുരിതഗാനം
ജീവാത്മ സുഖലീനം
ഈയനുരാഗം നമുക്കാത്മശാന്തി
ഏകിടുമേതു നാളും… ആ…
ഇരുകിളിനാദം ചേർന്നെഴും പോലെ
ഒന്നായ് സുഖം നേടാൻ…”🙂
February 14 2026 12:36
ഉറവിടത്തിലെത്താൻ ആഗ്രഹിക്കുന്നവർ ഒഴുക്കിനെതിരെ നീന്തണം.
“നീയെൻ ചന്ദ്രനേ ഞാൻ നിൻ ചന്ദ്രിക… ഞാൻ വീണാതന്തി എൻ നാദം പേറി നീ…” -യുടെ “तू मेरा चाँद मैं तेरी चांदनी… मैं तेरा राग तू मेरी रागिनी…” എന്ന ഹിന്ദി ഉറവിടത്തിലെത്താൻ സ്ഥലകാലങ്ങളിലൂടെ നമ്മൾ പുറകോട്ടു് നീന്തേണ്ടതുണ്ടു്.
February 14 2026 13:21
“ചെന്നിത്തല മണ്ടത്തരം പറയരുതു്. ഓൾ പ്രമോഷൻ അറിയില്ലേ?” -താടിമന്ത്രിയപ്പൂപ്പൻ.
മണ്ടത്തരം പറയാൻ, കാരണഭൂതകൃപയാൽ, ഒരു വി. ശിവൻകുട്ടി ഇവിടെ വിറളിപിടിച്ചു്, വിറപൂണ്ടു്, വിറങ്ങലിച്ചു് നിൽക്കുന്നുണ്ടു്. ഒരു ചെന്നിത്തലയുടെ ആവശ്യം തത്കാലം അതിനില്ല. എന്നെങ്കിലും ആ ആവശ്യം വരുന്നപക്ഷം, വിവരം മരപ്പട്ടിസന്ദേശമായി ചെന്നിത്തലയെ പാർട്ടി അറിയിക്കുന്നതായിരിക്കും.
February 15 2026 11:18
ഹൈക്കോടതിയിൽ “വിജയൻ അസോഷിയേറ്റ്‌സ്” ഹാജരാക്കിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് എസ്റ്റിമേറ്റ് തുകയാണു് എന്ന അന്തം ക്യാപ്സൂളും ചീറ്റിപ്പോയതായി കേൾക്കുന്നു!
പിണറായിപ്പാർട്ടിക്കു് തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ട വോട്ടുകൾ ആഗോള അയ്യപ്പ സംഗമം എന്ന മാമാങ്കത്തിലൂടെ അയ്യപ്പ ഭക്തരുടെ കണ്ണുവെട്ടിച്ചു് ഒപ്പിക്കുന്നതിനായി ദേവസ്വം ബോർഡിന്റെ നാമത്തിലും മറവിലും കഴുകൻ പിണറായി സർക്കാർ കാണിച്ചുകൂട്ടിയ സാമ്പത്തിക തട്ടിപ്പുകളുടെ ഭീകരമായ വട്ടക്കണക്കുകളും നീളക്കണക്കുകളുമാണു് ഇപ്പോൾ ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തു് വന്നിരിക്കുന്നതു്!
തട്ടിപ്പിന്റെ ഒരു ചെറിയ ഉദാഹരണം:
റ്റീ ആൻഡ് സ്നാക്സ് “എസ്റ്റിമേറ്റ്” ചെലവു്: 4000 പേർക്കു് 160000 രൂഫ.
റ്റീ ആൻഡ് സ്നാക്സ് “റിയൽ എസ്റ്റേറ്റിൽ” തൂറിപ്പോയ ചെലവു്: 5000 പേർക്കു് 200000 രൂഫ.
അതുവഴി ചില വായിൽപ്പോയ ചെലവു്: 40000 രൂഫ!
പത്തുവർഷത്തെ കാരണഭൂത കിരാതഭരണം കൊണ്ടു് സഹാക്കളുടെ ഇഷ്ട സ്നാക്‌സായ കട്ടൻ ചായയ്ക്കും പരിപ്പുവടയ്ക്കും പോലും ഇമ്മാതിരി ഭീമമായ വിലക്കയറ്റം സംഭവിച്ചെങ്കിൽ, വരേണ്യവർഗ്ഗമായി രൂപാന്തരപ്പെട്ട തൊഴിലാളിവർഗ്ഗത്തിന്റെ പർച്ചെയ്‌സിങ് പവ്വർ ഈ കാലയളവുകൊണ്ടു് എത്രമാത്രം വികസിച്ചിട്ടുണ്ടാവുമെന്നു് ചിന്തിച്ചാൽ മതി!

February 15 2026 12:44
വേലിയേൽ ഇരുന്നിരുന്ന സിപിഎം കരിമൂർഖനെ എടുത്തു് കോണകത്തിൽ തിരുകിയാൽ എല്ലാം ശരിയാകും എന്നു് മുൻകാലങ്ങളിൽ മല്ലുക്കളെ പറഞ്ഞു് പഠിപ്പിച്ചു് പറ്റിച്ചതും നിങ്ങളൊക്കെത്തന്നെയാണു്!
ദോഷം പറയരുതല്ലോ, സിപിഎം രണ്ടുവട്ടം അധികാരത്തിൽ വന്നു, പറഞ്ഞതുപോലെതന്നെ കാര്യങ്ങളെല്ലാം ശരിയായി; പിടുക്കിൽ പാമ്പുകൊത്തി; പൊലീസ് ക്രിമിനലുകളായി; സ്ത്രീകൾക്കു് വഴിനടക്കാൻ വയ്യാതായി; കുഞ്ഞുങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; ജനാധിപത്യം മരണശയ്യയിലായി!
എന്നിട്ടും, അല്പമെങ്കിലും നാണമോ ഉളുപ്പോ അറപ്പോ കൂസലോ ഇല്ലാതെ ഊള നേതാക്കളുടെ പതിവു് ഗോഗ്വാ വിളികളും വാഗ്ദാനങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങി; നക്കാപ്പിച്ച കിട്ടിയാൽ കുനിഞ്ഞുനിൽക്കുന്ന അന്തം അണികൾ അതെല്ലാം കേട്ടപാതി കേൾക്കാത്തപാതി ആവേശപൂർവ്വം ഏറ്റുപാടി നിർവാണമടഞ്ഞു!!
കേരളത്തിലെ നടപ്പുകാലാവസ്ഥ അതാണെന്നിരിക്കെ, സിപിഎം ഇനിയും അധികാരത്തിൽ വന്നാലെന്തു്, വന്നില്ലെങ്കിലെന്തു്? അന്ത്യശ്വാസം വലിക്കുന്ന ജനാധിപത്യം ഇനി എങ്ങോട്ടു് ഇല്ലാതാകാൻ?
മിക്കവാറും ചത്തുകഴിഞ്ഞ കുഞ്ഞിനു് വേണ്ടതു് ജാതക പരിശോധനയല്ല, ശവദാഹത്തിനുള്ള മാവുമുറിക്കൽ ചടങ്ങിനു് 10% കമ്മീഷൻ വ്യവസ്ഥയിൽ ഊരാളുങ്കൽ സൊസൈറ്റിക്കു് കൊട്ടേഷൻ കൊടുക്കലാണു്!!
പറ്റുമെങ്കിൽ, അതിനുവേണ്ട ഒത്താശകൾ ചെയ്തുകൊടുത്തു് വല്ല പദ്മഭൂഷണോ മറ്റോ ഒപ്പിക്കാൻ നോക്കു്!

February 15 2026 12:53
പിണറായിസ്റ്റ് ഭക്തിഗാനം:
“എന്തതിശയമേ അപ്പം മാഷിൻ നെയ്മീൻ, എത്ര ഭയങ്കരമേ!
അതു് ചിന്തേച്ചിയിലടങ്ങാ ചൂരസമാനമായ് സന്തതം കാണുന്നു ഞാൻ.”
പെന്തെക്കൊസ്ത് ഭക്തിഗാനം:
“എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ!
അതു് ചിന്തയിലടങ്ങാ സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻ!”

February 15 2026 13:12
“പൊലീസ് ഉദ്യോഗസ്ഥരെ SFI മർദ്ദിച്ചതിൽ മിണ്ടാട്ടം മുട്ടി എം. വി. ഗോവിന്ദൻ.”
അങ്ങനെ വരാൻ വഴിയില്ലല്ലോ! ഇടയ്ക്കിടെ തൂറാട്ടം മുട്ടാറുണ്ടെന്നല്ലാതെ, അപ്പം മാഷിനു് മുണ്ടാട്ടം മുട്ടാറുള്ളതല്ലല്ലോ!
February 15 2026 13:30
മരുമോൻ മുഹമ്മദ് റിയാസ് തനിക്കു് വേണ്ടപ്പെട്ട ആരോടോ വേണ്ടത്ര സമഭാവന പുലർത്തുന്നില്ല എന്നൊരു കമ്മ്യൂണിസ്റ്റ് ഭീഷണിയുടെ, ഒരു കാരണഭൂത താക്കീതിൻ്റെ, ഒരു വിഷപ്പാമ്പിൻ പകയുടെ ധ്വനിയുണ്ടല്ലോ മച്ചൂ, കൊടുംകാറ്റിൽ പറപറക്കും ശവംതീനിക്കഴുകൻ്റെ ഈ സാർവ്വലൗകിക പ്രസ്താവത്തിൽ! കൊയപ്പാവ്വോ?!

February 15 2026 14:40
“അവടെ വെള്ളം കാണൂന്ന്വച്ചു് ഇവടെ നമ്മൾ മുണ്ടു് മടക്കിക്കുത്തി പോകേണ്ട കാര്യല്ലല്ലോ.” – ബഹു. നിയമമന്ത്രി പി. രാജീവ് സഹാവു്.
തൂറാൻ നേരത്തു് പറമ്പന്വേഷിച്ചാൽ കോണാത്തിൽ തൂറേണ്ടിവരുമെന്നുമുണ്ടു് ഒരു പഴഞ്ചൊല്ലു്.
February 15 2026 15:01
“പ്രതിപക്ഷ നേതാവിനെ സുപ്രീം കോടതിയായി അംഗീകരിക്കുന്ന ഭരണഘടന രാജ്യത്തു് വന്നിട്ടില്ല.” – ബഹു. നിയമമന്ത്രി പി. രാജീവ് സഹാവു്.
“ബാലൻ-ശ്രീമതി ടാൻഡം” കോടതിയേ ഇപ്പോഴുള്ളു. പിണറായി പ്രതിപക്ഷനേതാവായാൽ ഭരണഘടന ഭേദഗതി ചെയ്തു്, സുപ്രീം കോടതിയായി സ്വയം അവരോധിച്ചു്, കിരീടധാരണം നടത്തി വാണരുളും!
February 15 2026 17:49
“സ്യമന്തകമണി ശ്രീകൃഷ്ണൻ കക്കുമോ?” – രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ റ്റി. ഐ. മധുസൂദനൻ.
ഇല്ല. പക്ഷേ, കുനിഞ്ഞുനിൽക്കുന്നവരുടെ കിടുങ്ങാമണി വരെ ഒത്താൽ കമ്മികൾ കക്കും.
February 16 2026 09:48
“പെൻഷൻ കിട്ടിയ പൈസയാ. യൂഡിഎഫുകാരു് വന്നാലിതു് കിട്ടൂല. ങ്ങളന്നെ വാരണം.” – മൊയ്തീൻ.
“ങാ, (ഞങ്ങളന്നെ കയ്യിട്ടു്) വാരാട്ടോ!”- അപ്പം മാഷ്.
ശുഭം!!
February 16 2026 09:53
“ഇടതുപക്ഷം കൊണ്ടുവന്നതാണു് കുടുംബശ്രീ. ആലപ്പുഴയിലാണതിൻ്റെ ജനനം. യു. പ്രതിഭയാണു് അതിൻ്റെ പൊക്കിൾക്കൊടി മുറിച്ചതു്.”
February 16 2026 11:14
“പുണ്യതീരത്തു് വിശ്വമാനവികതയുടെ മഹാസംഗമം!”
പുണ്യം, വിശ്വം, മഹാ…! ആഹഹ! എന്താ സൂപ്പർലറ്റിവ്സ്! എന്താ ഒരു പളപളപ്പു്! എന്താ ഒരു സ്വർണ്ണപ്പാളിത്തിളക്കം!!
ഹിസ് ഡിവൈൻ ഗ്രെയ്സ് ഭഗവദ്ഗീതാവ്യാഖ്യാതാവു് ബഹു. പി. വി. സത്യാനന്തരസ്വാമി സദ്യാനന്ദതിരുവടികൾ ഉദ്ഘാടനകർമ്മം നിർവഹിക്കുന്ന ഒരു ചടങ്ങിനു് ചേരുന്ന വിശേഷണങ്ങൾതന്നെ!
“കല്ലും മുള്ളും കാലുക്കുത്തു്”! സ്വർണ്ണപ്പാളികൾ സിന്താവാ!
ശബരിമല സ്വാമിയേയ്, ശരണമയ്യപ്പാ! ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേയ്, ശരണമയ്യപ്പാ!!

February 16 2026 12:10
“പ്രേംകുമാർ അബദ്ധം കാണിക്കില്ല. വേറെ പാർട്ടിയിൽ പോകുമെന്നു് വിശ്വസിക്കുന്നില്ല.” – ബഹു. മന്ത്രി ശിവൻകുട്ടി സഹാവു്.
“നിൻ്റെ വിശ്വാസം നിന്നെ പൊറുതിമുട്ടിക്കട്ടെ!” – കരിമണൽ കർത്താവു്.
February 16 2026 12:39
“പ്രേംകുമാറിനെ മാറ്റിയതു് കാലാവധി കഴിഞ്ഞതിനാൽ.” – ബഹു. മീൻ-സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഹാവു്.
കാലാവധി കഴിഞ്ഞ കപ്പകളെയും കാലഹരണപ്പെട്ട വരാലുകളെയും മാറ്റാനുതകുന്ന വല്ല വകുപ്പും കുന്തത്തിലും കൊടച്ചക്രത്തിലുമുണ്ടോടേ?!
February 16 2026 14:28
“കോൺഗ്രസ്സിനെതിരായ പ്രസ്താവനകളിൽ ഉറച്ചു് മണിശങ്കർ അയ്യർ.” – വാർത്ത.
മാന്തടിക്കു് പകരം ചന്ദനത്തടി ഉപയോഗിച്ചുള്ള ശവദാഹം സിപിഎം വാഗ്ദാനം ചെയ്തുകാണും!
February 16 2026 16:47
” തൻ്റെ പ്രസംഗത്തിനിടെ സദസ്സിൽ ചെണ്ടകൊട്ടും മേളവും കേട്ട ബഹു. മു. മ. & ആ. മ. പി. വി. സഹാവു് ക്ഷുഭിതനായി.” – വാർത്ത.
ദുർഘടമായ പ്രസവത്തിനിടെ പൊൻമണിവീണ മീട്ടി സാന്ത്വനിപ്പിക്കേണ്ടതിനു് പകരം, വീക്കനടിച്ചു് ചെണ്ട കൊട്ടി ഉപദ്രവിച്ചാൽ എനിക്കായാലും ദേഷ്യം വരും.
February 16 2026 17:35
സന്ദേശം സില്മ മുന്നോട്ടുവച്ച, “ഒരു രക്തഹാരം അങ്ങോട്ടു്, ഒരു രക്തഹാരം ഇങ്ങോട്ടു്” എന്ന രീതിയിലുള്ള മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് കല്യാണച്ചടങ്ങുകളെ, “same-sex marriage” എന്ന ആധുനിക ദാമ്പത്യസംസ്കാരത്തിലേക്കു് വിപുലീകരിച്ചു് നിയമവിധേയമാക്കിയ പിണറായി സർക്കാരിനു് ചോപ്പൻ വിപ്ലവാഭിവാദ്യങ്ങൾ!
സാമൂഹിക മാറ്റം മാമ്മത്തിലൂടെ എന്ന മുദ്രാവാക്യവുമായി നങ്ങേലി സഹാവു് പൊന്നരിവാളിനാൽ സ്വന്തം മാമ്മം മുറിച്ചെറിഞ്ഞതോടെ പൊട്ടിവിരിഞ്ഞ പഴയ പുതുയുഗത്തിനുശേഷം അത്ര തീവ്രത കൂടിയ ഒരു സാമൂഹികവിപ്ലവത്തിനു് കാഹളമൂതാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.
അവിടേയ്ക്കാണു്, “മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രം” എന്നു് ദിഗന്തങ്ങളെ ഭേദിക്കുമാറു് അലറിക്കൊണ്ടു്, കയ്യിൽ ഒരു നെയ്‌മീനുമായി, ബഹു. അപ്പം ഗോവിന്ദൻ സഹാവു് ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്നതും, “same-sex marriage” നിയമവിധേയമാക്കിക്കൊണ്ടുള്ള മാഗ്ന കാർട്ടയിൽ തന്റെ വിരലടയാളം പതിപ്പിച്ചതും!
കേരളക്കരയിലെ ആണാൺ വിവാഹങ്ങളുടെയും പെൺപെൺ വിവാഹങ്ങളുടെയും മാലപ്പടക്കത്തിനായിരുന്നു ബഹു. അപ്പം മാഷ് ആ നടപടി വഴി തീ കൊളുത്തിയതു്!🙂

February 17 2026 09:43
“അയ്യപ്പ സംഗമത്തിനു് സ്പോൺസർഷിപ്പിലൂടെ പ്രതീക്ഷിച്ച തുക ലഭിച്ചില്ല.” – ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ.
“സ്പോൺസർ-ഷിപ്പിൻ്റെ” അടിയിൽ തൊരപ്പൻ കപ്പിത്താൻ തൊരന്ന തൊളകൾ വഴി ചോർച്ച നടന്നോ എന്നുകൂടി ഒന്നു് ചെക്ക് ചെയ്തേക്കു്!
February 17 2026 10:47
“സിപിഎമ്മിൽ ഫണ്ട് തട്ടിപ്പു് പറ്റില്ല. കണ്ടെത്തിയാൽ കർശന നടപടി!” – പിണറായിപ്പാർട്ടി അഖിലലോക സെക്രട്ടറി ബഹു. എം. എ. ബേബി സഹാവു്.
ഇത്രയും പറഞ്ഞശേഷം, ആണിത്തുളയുള്ള തൻ്റെ തൃക്കൈകൾ അദ്ദ്യം തിളയ്ക്കുന്ന മൈലെണ്ണയിൽ പൂഴ്ത്തുകയായിരുന്നു, പ്രിയ ഷൂർത്തുക്കളേ!
February 17 2026 11:12
“പത്തുകൊല്ലം മുന്നേ ആഡംബരവീടു് കൊടുത്ത പിണറായിക്കു് ഇപ്പോഴല്ലേ നിങ്ങൾ ഒരു കട്ടിൽ കൊടുത്തതു്?” – ബഹു. നിയമമന്ത്രി പി. രാജീവ് സഹാവു്.
ഷെമീ, സഹാവേ! തമ്പ്രാനായി മരപ്പട്ടി മണിമാളിക നവീകരിക്കലും, ലിഫ്റ്റ്, സ്വിമ്മിങ് പൂൾ, ഗോശാല, ചാണകക്കുഴി എന്നിവ പണിയലും, ഹെലിക്കോപ്റ്റർ, പുതുകാറുകൾ എല്ലാം ഒരുക്കലും കഴിഞ്ഞു് കട്ടിൽ വാങ്ങാൻ വേണ്ട കനം ഇപ്പൊഴാ മടിയിലുണ്ടായതു്!
February 17 2026 12:00
“ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചു; റിപ്പോർട്ടിൽ കൃത്യത വരാനുണ്ടു്; കണക്കുകളിലെ പിഴവിനു് പൂർണ്ണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനു്. ഓഡിറ്ററുമായുള്ള ചർച്ചയ്ക്ക് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.” – തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ.🙂
(Picture courtesy)

February 17 2026 12:51
“ആളില്ലാതെ LDF വികസന മുന്നേറ്റ ജാഥാസമാപനം! ജോസ് കെ. മാണിയുടെ പ്രസംഗം കേൾക്കാനും ആളില്ല.” – വാർത്ത.
(“കത്തനാരന്മാരേ, കപ്യാരന്മാരേ, വെന്തിങ്ങധാരികളായ കുഞ്ഞാടുകളേ, പെണ്ണാടുകളേ, മുട്ടാടുകളേ, കാലിക്കസേരകളേ, സ്വന്തം അപ്പൻ നില്ക്കുന്ന പാലം വലിച്ച പിണറായിസ്റ്റ് യൂദാസുകൾക്കു് കുരുത്തോല വീശി ഓശാന പാടിയ ഈ അഭിശപ്ത തന്തതിക്കു് നിങ്ങൾ ചെവി തരുവിൻ!” – ബഹു. ജോസ് കെ. മാണി സഹാവു്.
)
[“Friends, Romans, countrymen, lend me your ears” – Mark Antony in the play Julius Caesar, by William Shakespeare.]


February 19 2026 10:35
വി. എസ്. അനിൽകുമാറിൻ്റെ വീടിനു് മുന്നിൽ റീത്തു് വച്ച സംഭവം: “ഇടതു് ബന്ധുക്കൾ അതു് ചെയ്യില്ല.” – ബിനോയ് വിശ്വം.
“കൊച്ചുവെളുപ്പാൻ കാലത്തു് ഞാൻ കുറ്റിക്കാട്ടിൽ തൂറിക്കൊണ്ടിരുന്നപ്പോൾ, ഫാറൂഖ് അബ്ദുള്ള സമാനം കറുത്ത തൊപ്പിവച്ച അനിൽകുമാർ വീടിനു് മുന്നിൽ റീത്തു് വച്ചു് ജീവൻരക്ഷാപ്രവർത്തനം നടത്തുന്നതു് ഞാൻ കണ്ടു.” – ബഹു. മു. മ. പി. വി.
February 19 2026 10:49
“നവകേരള സർവ്വേക്കെതിരായ ഹൈക്കോടതി വിധി: സർക്കാർ സുപ്രീം കോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു.” – വാർത്ത.
ഒരാട്ടൊന്നും കിട്ടിയാൽ പാട്ടു് നിർത്തുന്ന ഇനമല്ല കൊടിച്ചിപ്പട്ടികൾ. കിട്ടേണ്ടതു് കിട്ടേണ്ടിടത്തു് കിട്ടി, ഉച്ചസ്ഥായിയിൽ പാടിക്കൊണ്ടു് ഏന്തിവലിഞ്ഞു് ഓടേണ്ടിവന്നാലേ അവറ്റകൾക്കു് തൃപ്തിയാവൂ!
February 19 2026 14:08
“ദേശാഭിമാനി ഇല്ലായിരുന്നെങ്കിൽ കേരളം (ഒരു അമേരിക്കൻ ബൂർഷ്വാ സായിപ്പു് 68 ചൂടൻ പട്ടികളെ ഇരുന്നയിരുപ്പിൽ തിന്നുതീർത്തു എന്ന തരത്തിലുള്ള, ആധികാരികമായ!) എത്രയോ വാർത്തകൾ അറിയാതെ പോകുമായിരുന്നു. (രാഷ്ട്രീയാധികാരി പിണറായിയും ജാതീയമേധാവി വെള്ളാപ്പള്ളിയും കൂട്ടുചേർന്നാൽ ദുരന്തം.)”
ബഹു. മു. മ. & ആ. മ. പി. വി. സഹാവിന്റെ 03. 02. 2024-ലെ ഒരു സാക്ഷ്യപത്രമാണു് മല്ലുക്കളെ ഈ വസ്തുതകൾ ബോദ്ധ്യപ്പെടുത്തിയതു്. സന്ദേഹികളായ തോമാച്ചന്മാർക്കായി ആ വചനഘോഷണത്തിന്റെ യൂട്യൂബ് ലിങ്ക് ഇവിടെ കൊടുക്കുന്നു:
അതുപോലെതന്നെ, പ്രഫുത്ത മല്ലുക്കൾക്കു് സ്വന്തം ഉള്ളംകൈപോലെ മുൻപേതന്നെ അറിയാമായിരുന്ന മറ്റൊരു ഉടുക്കാക്കുണ്ടി യാഥാർത്ഥ്യം ചാരായമന്ത്രി വഴി ഇന്നലെ അസന്ദിഗ്ദ്ധമായി ഊട്ടിയുറപ്പിക്കപ്പെട്ടു:
“ബാറുകളുടെ സമയം ദീർഘിപ്പിച്ചു എന്നു് പറയുന്നതു് ശരിയല്ല; സീതാസ്വയംവരം, ഭൂതാസ്വയംവരം, ശൂർപ്പണഖാസ്വയംവരം, പൂതനാസ്വയംവരം, വീണാസ്വയംവരം എന്നിവപോലെ, ആരോടും ഒരിക്കലും ഒന്നിലും നുണ പറയാത്ത പിണറായിസത്തിൽ അത്യന്തം ആകൃഷ്ടയായ സനാതന സമയകന്യക ദീർഘാവസ്ഥയെ പതിയായി സ്വയം വരിക്കുകയായിരുന്നു – സമയകന്യകാസ്വയംവരം!”
തദ്ദേശീയ തന്നെത്താനീയ മണകുണഭരണം, എസ്‌കൈസ് & സോമരസപാനൻ മന്ത്രി ബഹു. എം. ബി. രാജേഷ് സഹാവു്, aka പോത്തു് രായേഷ് സഹാവാണു് മാക്രിസ്റ്റ് അത്യന്താധുനിക മല്ലു വൈജ്ഞാനികസമൂഹത്തിനു് ധാരണാപരവും പ്രത്യയശാസ്ത്രപരവുമായി സംഭവിച്ച ഈ പിടലിവെട്ടലിനു്, താത്ത്വികമായ ന്യായീകരണ ഉഴിച്ചിലുകളും പിഴിച്ചിലുകളും വഴി, ഒരുവിധം പൊരുത്തപ്പെടാവുന്ന വിധത്തിലുള്ള ഒരു ശമനം വരുത്തിയതു്.
ദശാവതാരങ്ങളിലെ “നെയ്മീൻ”, ആമ, പന്നി എന്നീ അവതാരങ്ങളെ മൊത്തവും ചില്ലറയും മൃഗീയവുമായി ഉൾക്കൊള്ളുന്ന സാക്ഷാൽ പോത്തു് രായേഷവതാരം വൈരുദ്ധ്യാത്മക ഭൗതികവാദപരമായി ഈ ഭൂമിയിൽ അവരാതമെടുത്തില്ലായിരുന്നെങ്കിൽ, ജീർണ്ണിച്ചു് പുളിച്ചാർത്തു് പുഴുവരിച്ച പിണറായിസ്റ്റ് ന്യായീകരണങ്ങളുടെ മനംപിരട്ടുന്ന നാറ്റമറിയാതെ സത്തു് പണ്ടാറമടങ്ങി കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നസ്രാണികളുടെ നിത്യനരകത്തിൽ അനന്ത നാരായണന്മാരും അനന്ത നാരായണികളുമായി കല്പാന്തകാലത്തോളം കഴിയേണ്ട ഗതികേടു് No. 1 പ്രഫുത്ത മല്ലുക്കൾക്കു് വന്നുഭവിച്ചേനെ!
ഒരു ശകലം ഭാഗ്യം മനുഷ്യനു് എപ്പോഴും ബാക്കിയുണ്ടാവും എന്നു് പറയുന്നതു് വെറുതെയല്ല.
February 20 2026 14:23
“രോഗിയുടെ വയറിനുള്ളിൽ കുടുങ്ങിയതു് കത്രികയല്ല, ‘മസ്കിറ്റോ’ എന്ന ‘വളരെ ചെറിയ’ (“കൊതുകോളം ചെറിയ”) ഒരു സാധനമാണു്. അതു് 20 വർഷം വയറിലുണ്ടായാലും കൊയപ്പല്ല്യ.” – വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നു് വിരമിച്ച ഡോക്ടർ ലളിതാംബിക.
ചിത്രം: രോഗിയുടെ ഇടുപ്പിനുള്ളിൽ “ഒരു കൊയപ്പവുമില്ലാതെ” സസുഖം കഴിയുന്ന mosquito forceps / mosquito clamp (“കൊതുകു് കൊടിൽ” എന്നു് മല്യാലം).
കാണുവിൻ! മൂക്കത്തു് വിരൽവച്ചു് അതിശയപ്പെടുവിൻ!!
“എന്തതിശയമേ വീണാന്റീടെ ഭരണം, എത്ര മനോഹരമേ!”

February 21 2026 10:14
“എന്റെ വീട്ടിൽ റീത്തു് വച്ചതു് വിനാശകാലേ വിപരീതബുദ്ധി എന്നേ പറയാനുള്ളു! കോൺഗ്രസ്സിനും യൂത്ത് കോൺഗ്രസ്സിനും കേരളത്തിലെ ജനങ്ങൾ റീത്തു് വയ്ക്കും.” – ബഹു. ആരോഗ്യമന്ത്രിണി വീണ ജോർജ്ജ് സഭാവു്.
കോൺഗ്രസ്സിനും യൂത്ത് കോൺഗ്രസ്സിനും കേരളത്തിലെ ജനങ്ങൾ റീത്തു് വയ്ക്കുന്നതു് കുപ്പിത്താന്റെ നേതൃത്വത്തിൽ ബഹു. ആരോഗ്യമന്ത്രിണി ഭരിച്ചുതകർക്കുന്ന മെഡിക്കൽ കോളെജുകളിൽ നിന്നു് അത്യന്താധുനിക ചികിത്സകൾ ലഭിച്ച സ്ത്രീകളുടെ നേതൃത്വത്തിലായിരിക്കുമോ ആവോ!
വി. എസ്. അനിൽകുമാർ സഖാവിന്റെ വീടിനു് മുന്നിൽ റീത്തു് വച്ച പിണറായിസ്റ്റ് “അജ്ഞാതർക്കും”, പാലക്കാട് ഗവണ്മെന്റ് വിക്റ്റോറിയ കോളെജ് പ്രിന്‍സിപ്പൽ പ്രൊഫ. ടി. എന്‍. സരസുവിനു് ശവകുടീരം നിര്‍മ്മിച്ച എസ്എഫ്‌ഐ പിള്ളേർക്കും “വിനാശകാലേ തോന്നിയ വിപരീതബുദ്ധിയിൽ” നിന്നാണോ യൂത്ത് കോൺഗ്രസ്സ് പിള്ളേർ ഊർജ്ജം സംഭരിച്ചതെന്ന വിവരം ആരോഗ്യവകുപ്പിന്റെ അടിയന്തിരത്തിനു് ഒരു റിപ്പോർട്ട് തേടി അറിയാനും, കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ഒട്ടും അമാന്തിക്കേണ്ട, മന്ത്രിണി സഭാവേ!
February 21 2026 10:28
“അഭിപ്രായവ്യത്യാസമുണ്ടാക്കുകയോ തെറ്റിദ്ധാരണയുണ്ടാക്കുകയോ ചെയ്യുക എന്നുള്ള ദുരുദ്ദേശത്തോടുകൂടിയ ഒരു വികൃതവും അങ്ങേയറ്റം നീചവുമായിട്ടുള്ള ഒരു സമരാഭാസമാണു് വീട്ടിൽ റീത്തു് വയ്ക്കൽ.” – ബഹു. കുലുകുലുക്കം ടീച്ചർ പി. കെ. ശ്രീമതി സഹാവു്.
“മാഷാ അള്ളാ” സ്റ്റിക്കർ പതിപ്പിച്ച ഒരു ഇന്നോവയുമായി ഒന്നോരണ്ടോ കൊടി സുനികളെ അയച്ചു് ഈസിയായി പരിഹരിക്കാമായിരുന്ന ഒരു നിസ്സാര പ്രശ്നത്തിനാണു് ബാലിശവും ലജ്‌ജാകരവും ഉളുപ്പില്ലാത്തതുമായ ഇമ്മാതിരി റീത്തുവയ്ക്കൽ!
ഏതായാലും, “to rule out all possible eventualities”, പിണറായി പാർട്ടിയുടെ വിശ്വവിഖ്യാതമായ തീവ്രതാമാപിനിയുമായി, ബഹു. എ. കെ. ബാലൻ സഹാവിനെയും കൂട്ടി ആ യൂത്ത് കോൺഗ്രസ്സ് പിള്ളേരുടെ വൈകൃതത്തിന്റെയും നീചത്വത്തിന്റെയും കൂടിയ തീവ്രത ഒന്നു് അളന്നു് തിട്ടപ്പെടുത്തിയേക്കു് ശ്രീമതി പി. കെ. ശ്രീമതി ടീച്ചർ സഹാവേ!
February 21 2026 10:34
“ഇതു് കാടത്ത രീതിയിലുള്ള സമരമായിപ്പോയി എന്ന കാര്യത്തിൽ തർക്കമില്ല.” – ബഹു. മന്ത്രിയപ്പൂപ്പൻ സഹാവു്.
അതു് കറക്റ്റ്! അവർക്കു് ജട്ടിയിടാതെ, മുണ്ടു് മടക്കിക്കുത്തി വീണാൻ്റിയുടെ വീടിനു് മുന്നിൽ “ശിവൻകുട്ടി താണ്ഡവം” ആടാമായിരുന്നല്ലോ!
February 21 2026 11:59
“പി. പി. ദിവ്യ സഹാത്തിക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം മാണ്ട.” – പിണറായി സർക്കാർ.
“ICU ബലാൽസംഗം, കത്രികയും കൊടിലുമെല്ലാം വയറ്റിൽത്തിരുകി തുന്നിക്കൂട്ടിയശേഷം രോഗികളെ ചേർത്തുപിടിക്കൽ ഇത്യാദി വകുപ്പുകളുടെ മന്ത്രിണി വീണ ജോർജ്ജിനു് അഭിവാദ്യങ്ങൾ!” – പിണറായി അടിമകൾ.
ഗുണപാഠം: മണിയനീച്ചകൾക്കു് മലമെന്താണോ, അതാണു് അടിമക്കമ്മികൾക്കു് പിണറായി!
February 21 2026 12:11
“തന്ത്രിയുടെ ജാമ്യം റദ്ദാക്കാൻ എസ്. ഐ. ടി. ഹൈക്കോടതിയെ സമീപിക്കും.” – വാർത്ത.
S. I. T. ഏമാന്മാരെ തല മുണ്ഡനം ചെയ്തു് ബഹു. മു. മ. പി. വി. സഹാവിനോടൊപ്പം നാടുകടത്താൻ പറ്റുമോ, ഹൈക്കോടതീ? ഇല്ലാല്ലേ!
February 21 2026 12:21
അനിയൻ ബാവ അധികാരത്തിൽ വന്നാൽ ചേട്ടൻ ബാവക്കെതിരായ അന്വേഷണം മൊത്തം “ഉണ്ടയാകും” എന്നായിരുന്നെങ്കിൽ കുറച്ചുകൂടി വസ്തുനിഷ്ഠം ആകുമായിരുന്നില്ലേന്നൊരു തംശ്യം.

February 21 2026 12:50
“ഒന്നും ഓർമ്മയില്ലെന്നു് ഡോക്ടർക്കു് എങ്ങനെ പറയാനാകും? ജോലിയോടുള്ള അനാദരവാണിതു്.” – ബഹു. ആരോഗ്യമന്ത്രിണി വീണാൻ്റി സഭാവു്.
ലാടഗുരു മദ്യക്കുപ്പിത്താൻ്റെ ഗുരുകുലത്തിലാവും പ്രസ്തുത വൈദ്യത്തി മർമ്മാണി ചികിത്സ പഠിച്ചതു്. കാരണഭൂത സിസ്റ്റത്തിൽ രണ്ടു് ഒറ്റമൂലികളേയുള്ളു: 1. “എനക്കോർമ്മയില്ല!” 2. “എനക്കറിയില്ല!”
February 21 2026 13:24
“ദാതാവിന്റെ, അനുയോജ്യമല്ലാത്ത രീതിയിൽ തണുപ്പിച്ച ഹൃദയം ട്രാൻസ്‌പ്ലാന്റ് ചെയ്യപ്പെട്ട രണ്ടുവയസ്സുകാരൻ ഡൊമെനിക്കൊ ആഴ്ചകൾ നീണ്ട പോരാട്ടത്തിനുശേഷം മരണത്തിനു് കീഴടങ്ങി.”🥲

February 21 2026 14:22
ഒരു പിണറായിയെ മുഖ്യമന്ത്രിയും, ഒരു ശിവൻകുട്ടിയെ “അധഃകൃത” വിദ്യാഭ്യാസമന്ത്രിയും, ഒരു ബിന്ദുവിനെ “ഉന്നത” വിദ്യാഭ്യാസ മന്ത്രിയും, ഒരു വീണയെ ആരോഗ്യമന്ത്രിയും, ഒരു രാജീവിനെ നിയമമന്ത്രിയും, ഒരു ബാലഗോപാലിനെ ധനകാര്യമന്ത്രിയും, ഒരു രാജേഷിനെ എക്സൈസ് മന്ത്രിയും, ഒരു ഷംസീറിനെ അസംബ്ലി സ്പീക്കറുമൊക്കെ ആയി വാഴിച്ച ശേഷം, ആനമുടിയുടെ നെറുകയിൽ കയറിനിന്നു് അവർ അഷ്ടദിക്കുകളും ഭേദിക്കുമാറു് ആഘോഷപൂർവ്വം ആർപ്പിട്ടു:
“ഞങ്ങൾ മല്ലുക്കൾ സാക്ഷരർ! ഞങ്ങൾ മല്ലുക്കൾ പ്രഫുത്തർ! ഞങ്ങൾ മല്ലുക്കൾ ലോകത്തിൽ നംബർ വൺ! ഞങ്ങൾ മല്ലുക്കൾ അഗ്രമറ്റ ഈ അണ്ഡകടാഹത്തിൽ അഗ്രഗണ്യർ!!”
February 22 2026 12:04
“ആരോഗ്യമന്ത്രി ഒരു സ്ത്രീയാണു്. അവരുടെ വസതിയിൽ ഇടിച്ചുകയറി റീത്തു് വയ്ക്കുന്നതു് ശരിയാണോ?” – ബഹു. നിയമമന്ത്രി പി. രാജീവ്.
അതെന്താ മന്ത്രിസഹാവേ, ഒരു സ്ത്രീയായാൽ ‘മസ്തിഷ്കമരണം’ സംഭവിച്ചാലും റീത്തു് വയ്ക്കാൻ പാടില്ലേ?! എന്തൊരു സ്ത്രീ വിരുദ്ധതയാണിതു്!!
February 22 2026 13:10
That’s obvious, Mr. ‘Johnny Brutus’! ഹാൻഡ്-ഗ്രെനേയ്ഡ്, ഷെൽ, വെടിഗുണ്ടു്, തോട്ട, പന്നിപ്പടക്കം ഇത്യാദി വീട്ടുപകരണങ്ങൾ നിർമ്മിക്കാൻ കണ്ണൂർ സിപിഎമ്മിൻ്റെ അത്രയൊരു വൈജ്ഞാനികശേഷി കൈവരിക്കാൻ ബിജെപിക്കു് ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ! അവർ ആദ്ധ്യാത്മികതയുടെ അന്തരാളങ്ങളിൽ, അതീന്ദ്രിയതയുടെ അങ്ങേയറ്റങ്ങളിൽ, മന്ത്രോച്ചാരണങ്ങളുടെ മാന്ത്രികവലയങ്ങളിൽ ധ്യാനനിമഗ്നരായിരുന്നു് നിർവാണാവസ്ഥ പ്രാപിക്കാനുള്ള ഭഗീരഥപ്രയത്നത്തിൽ മുഴുകിയിരിക്കുകയല്ലേ?
“യെരുശലേം പുത്രിമാരേ, ചെറുമാനുകളാണെ, പേടമാനുകളാണെ, പ്രേമത്തിനു് ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു്, ഉണർത്തുകയുമരുതു്” എന്നു്, ദൈവപുത്രൻ യേശു ജനിച്ച കുലത്തിൽപ്പെട്ട ദാവീദു് രാജാവിൻ്റെ മകനായ ശലോമോൻ രാജാവു് ഉത്തമഗീതത്തിൽ പാടിയപോലെ, കാമസൂത്ര രചയിതാവു് വാത്സ്യായനൻ്റെ പിൻമുറക്കാരായ ആർഷഭാരത പുത്രിമാരോടും പുത്രന്മാരോടും ഞാൻ പാടുന്നതെന്തെന്നാൽ: “ധ്യാനത്തിനു് ഇഷ്ടമാകുവോളം ധ്യാനനിമഗ്നരെ ഇളക്കരുതു്, ഉണർത്തുകയുമരുതു്!” (ബൈബിൾ, ഉത്തമഗീതം 3: 5).

February 22 2026 14:25
വിശാലമനസ്കനായ പിണറായിപ്പാർട്ടി സംസ്ഥാന സെക്രട്ടറി ബഹു. അപ്പം ഗോവിന്ദൻ സഹാവു് ശബരിമല അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയെ “പെരുങ്കള്ളന്മാരുടെ പട്ടികയിൽ” ഉൾപ്പെടുത്തിയ സ്ഥിതിക്കു്, ബഹു. എ. കെ. ബാലൻ സഹാവിൻ്റെ പ്രത്യയശാസ്ത്രഭാഷയിൽ പറഞ്ഞാൽ, പിണറായിപ്പാർട്ടിയുടെ അവൈലബിൾ പോളിറ്റ് ബ്യൂറോയിൽ സ്ഥിരാംഗമാകാൻ വേണ്ട എല്ലാ യോഗ്യതയുമുള്ള ഒരു “ക്രിസ്റ്റൽ ക്ലിയർ” സഖാവായി ബഹു. തന്ത്രി രൂപാന്തരപ്പെട്ടുകഴിഞ്ഞു! ഇനി അവശേഷിക്കുന്നതു് കേവലം നടപടിക്രമങ്ങൾ മാത്രമാണു്.
അത്യുന്നതരായ മാക്രിസ്റ്റ് നേതാക്കൾ വയസ്സറിയിക്കുന്ന, സോറി, സാന്നിദ്ധ്യമറിയിക്കുന്ന വർണ്ണശബളമായ ഒരു ചടങ്ങിൽ, ഗോത്രമൂപ്പൻ തൻ്റെ ചെങ്കോണകവാൽ മുറിച്ചു് തന്ത്രിയുടെ നെഞ്ചത്തു് ചാർത്തുന്നതോടെ, കൊല്ലിനും കൊലയ്ക്കും, തട്ടിപ്പിനും വെട്ടിപ്പിനും, ചതിക്കും വഞ്ചനക്കും, നുണയ്ക്കും തെറിയ്ക്കും സർവ്വഥാ യോഗ്യനായ ഒരു പിണറായിസ്റ്റായി ബഹു. തന്ത്രി സഹാവു് പിണറായിസ്റ്റ് ഇടവകയിൽ അംഗീകരിക്കപ്പെടും!
വൈരുദ്ധ്യാത്മക ഭൗതികവാദപരമായ ഈ വിശുദ്ധ ആദ്ധ്യാത്മികചടങ്ങു് പിണറായിസ്റ്റ് കൊലയാളി-മലയാളി ഇടവകയിൽ “കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ് കോൺസിക്രേഷൻ ഫെസ്റ്റിവൽ” എന്നറിയപ്പെടുന്നു.
ശുഭം!

February 23 2026 10:24
“വിളിക്കേണ്ടവർക്കെന്തോ താമസൊള്ളപോലെ! അതോണ്ടാ ഞാനിങ്ങോട്ടു് പോന്നതു്. നീരസം പ്രകടിപ്പിച്ചു് മുഖ്യമന്ത്രി.” – വാർത്ത.
“നീരസത്തിലാണെൻ സ്വാരസ്യം. വിളിക്കാത്ത സദ്യയാണെനിക്കു് സ്വാദിഷ്ഠം.” – മഹാകവി മരപ്പട്ടി മാളികയിൽ മരഞ്ചാടി മുത്തു.
February 23 2026 11:19
Although the mayor’s records indicated that the building was in excellent condition, it proved completely unsuitable on site and simply collapsed.
[Although Kerala is No.1 in Pinarayi’s eyes, to trained eyes it’s just a pile of rubble.]
February 23 2026 12:35
“ഇതു് പിണറായിസ്റ്റുകൾക്കുള്ള വീടാണു്. അതുകൊണ്ടാണു് ചോപ്പൻ പരവതാനി. മുസ്ലീമുകൾക്കുള്ളതിൽ പച്ചയും, ഹിന്ദുക്കൾക്കുള്ളതിൽ കാവിയും, നസ്രാണികൾക്കുള്ളതിൽ വെള്ളയും പരവതാനികൾ വിരിയ്ക്കാൻ ഇലക്ഷൻ പ്രമാണിച്ചു് വിറളിപിടിച്ച കൂടിയാലോചനകൾ നടന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ടു്.” – സ്വ. ലേ.
30 കോടിയായിരുന്നു സത്യത്തിൽ ‘എസ്റ്റിമേറ്റ്’. പക്ഷേ, ബഹു. മു. മ. പി. വി. സഹാവു് ഊരാളുങ്കൽ സൊസൈറ്റിയുമായി നേരിട്ടു് വിലപേശൽ നടത്തിയതുകൊണ്ടു് ‘ഓഡിറ്റിൽ’ അതു് 30 ലച്ചമായി കുറയ്ക്കാൻ കഴിഞ്ഞു.
“ഊഡീഎഫുകാരു് വന്നാലു് ഊരാളുങ്കൽ സൊസൈറ്റി അങ്ങനെ വെല കൊറയ്ക്കൂല. അതോണ്ടു് പിണറായിമാരണം തന്നെ മൂന്നാമതും വാരണം.”

February 24 2026 09:50
“വികസനവിരുദ്ധരായ ഒരു പ്രതിപക്ഷം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?” – ബഹു. മു. മ. പി. വി. സഹാവു് നിയമസഭയിൽ.
ഉണ്ടല്ലോ! (കമ്പ്യൂട്ടർ, നെടുമ്പാശേരി etc.) സിപിഐ (എം) പ്രതിപക്ഷത്തിരുന്നപ്പോഴെല്ലാം ഉണ്ടായിട്ടുണ്ടു്. പ്രായാധിക്യത്താൽ “റെട്രോഗ്രെയ്ഡ് അംനീഷ്യ” ബാധിച്ച സഹാവിനു് ഒന്നും ഓർമ്മ വരാത്തതാണു്.
February 24 2026 10:47
“നവകേരള സർവ്വേയുമായി മുന്നോട്ടുപോകാം; ക്ഷേമ പദ്ധതികളെക്കുറിച്ചറിയാൻ സർക്കാരിനു് അവകാശമുണ്ടു്.” – സുപ്രീം കോടതി.
പത്തു് വർഷത്തെ ഭരണത്തിലൂടെ പിണുസർക്കാർ ആശ വർക്കേഴ്സിനും മറ്റും കാഴ്ച്ചയർപ്പിച്ച ക്ഷേമ പദ്ധതികളെക്കുറിച്ചു് “സദ്ഭരണം” തീരാൻ 3 മാസം മാത്രം ബാക്കിയുള്ളപ്പോഴെങ്കിലും സഹാക്കൾക്കു് 20 കോടി നൽകി സർവ്വേ ചെയ്യിച്ചറിഞ്ഞില്ലെങ്കിൽ പിന്നെയെപ്പോൾ?!
February 24 2026 11:08
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുന്നതിൽ SIT-യിൽ ആശയക്കുഴപ്പം.” – വാർത്ത.
“ദൈവതുല്യനെ” വിശ്വസിച്ചു് അയ്യപ്പൻ്റെ പുലിയുടെ വാലിൽ പിടിച്ചപ്പോൾ ഓർക്കണമായിരുന്നു! ഇനി ഒന്നേ ചെയ്യാനുള്ളു: പുലിവാൽ സൂത്രത്തിൽ ബഹു. മു. മ. പി. വി. സഹാവിനെ ഏല്പിച്ചിട്ടു് സ്കൂട്ടാവുക!!
February 24 2026 11:26
“ഒരു പൗരൻ്റെ/’പൗരിയുടെ’ പ്രൈവറ്റ് ഡാറ്റ അവൻ്റെ/അവളുടെ ‘explicit’ ആയ അനുവാദമില്ലാതെ പങ്കുവയ്ക്കുന്നതു് പൗരാവകാശ ലംഘനമാണു്.” – പ്രഫുത്ത മല്ലു.
അതിനു്, മല്ലുക്കളെ പൗരനോ ‘പൗരിയോ’ ആയി ഏതു് ‘പിണു’ അംഗീകരിക്കുന്നു?! ഇതു് നല്ല കൂത്തു്!!
February 24 2026 15:18
“കണ്ടും മിണ്ടിയും ഇരുവര്‍ – മുഖ്യമന്ത്രി-മോഹന്‍ലാല്‍ അഭിമുഖം!”
– തിരഞ്ഞെടുപ്പു് പ്രമാണിച്ചു് പിണറായി സര്‍ക്കാര്‍ മല്ലു ചാനലുകളിലൂടെ ജനങ്ങളുടെ വിഡ്ഢിപ്പെട്ടികളിൽ എത്തിക്കുന്ന പുതിയ PR ബ്ലോക്ക് ബസ്റ്റർ!
മറക്കാതെ കാണുവിൻ! “നുണപറയുന്നവരെ തിരിച്ചറിയുക” എന്നു് യശശ്ശരീരയായ ബഹു. KPAC ലളിത സഹാവു് മുൻപു് മല്ലുക്കളോടു് ആഹ്വാനം ചെയ്തപോലെ, നുണ പറയുന്ന ബഹു. മു. മ. & ആ. മ. പി. വി. സഹാവിന്റെ വിശ്വരൂപം തിരിച്ചറിഞ്ഞു് ബഹുമാനിക്കുവിൻ, ആദരിക്കുവിൻ, ആരാധിക്കുവിൻ!
UDF വന്നാൽ കിറ്റും കിട്ടൂല, പെൻഷനും കിട്ടൂല, ഒന്നും കിട്ടൂല! എല്ലാരും പി. ശശിയാകണമെങ്കിൽ LDF വീണ്ടും വരണം! അതുകൊണ്ടു് എല്ലാരും LDF-നു് വോട്ടു് ചെയ്യുവിൻ! ഇങ്കിലാൻ ചിന്താവാൻ!!
[ഒരു സില്മാ സൂപ്പർസ്റ്റാർ ആയിരുന്നെങ്കിൽ ബഹു. മു. മ. & ആ. മ. പി. വി. സഹാവുമായി “കുണ്ടിയും കിണ്ടിയും” എന്നൊരു അഭിമുഖത്തിലൂടെ ജനത്തെ അടപടലേ മൂഞ്ചിച്ചും ഒറ്റിക്കൊടുത്തും കിട്ടുന്ന ബ്ലഡ് മണി കൊണ്ടു് ഞാനും യൂദാസിനെപ്പോലെ വഴിയിൽ പേടിക്കേണ്ടവിധം മടിയുടെ കനം വർദ്ധിപ്പിച്ചു് ഒരു അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗ പിണറായിസ്റ്റ് കോടീശ്വരനായി മാറിയേനെ!!]

February 25 2026 10:14
മല്ലുസില്മയിലും കക്ഷിരാഷ്ട്രീയത്തിലും പ്രച്ഛന്നവേഷങ്ങൾ കെട്ടിയാടുന്ന ലാലേട്ടനും വിജയേട്ടനും “പട്ടിയുടെ അടുത്തെത്തിയതു്” കണ്ടപ്പോൾ, “auf den Hund gekommen” എന്ന ജർമ്മൻ ചൊല്ലാണു് ഓർമ്മവന്നതു്.
“പട്ടിയിലെത്തി” എന്നു് പരിഭാഷിക്കാവുന്ന ആ ചൊല്ലു് ദാരിദ്ര്യവും, ജീർണ്ണതയും, സാമൂഹികമായ അധഃപതനവുമെല്ലാം വന്നുചേരുന്ന ഗതികെട്ട അവസ്ഥയെ സൂചിപ്പിക്കാനാണു് ഉപയോഗിക്കാറുള്ളതു്.
“കറുത്ത” പട്ടി സഹനടനായുള്ള PR സില്മയിൽ അഭിനയിക്കാതെ, “നെയ്‌മീൻ” സില്മയിൽ പരീക്കുട്ടിയും കറുത്തമ്മയും എന്നപോലെ, “മാനസമൈനേ വരൂ, മധുരം നുള്ളിത്തരൂ” എന്ന യുഗ്മഗാനം പാടി ലാലേട്ടനും വിജയേട്ടനും (പാച്ചുവും കോവാലനും) കടാപ്പുറത്തുകൂടി രണ്ടു് റൗണ്ടു് ഓടിയിരുന്നെങ്കിൽ, കലക്കൻ സിനിമാറ്റോഗ്രാഫിക് ലുക്ക് കിട്ടുമായിരുന്നു എന്നു് മാത്രമല്ല, ആ അഭിനയത്തിന്റെ പേരിൽ മിക്കവാറും ഉറപ്പായും പ്രമാദനടന്മാർക്കുള്ള “KSRTC” അവാർഡ് കരസ്ഥമാക്കാനും കഴിഞ്ഞേനെ!
“മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ
കടലിലെ ഓളവും ഭരണത്തിൻ ദാഹവും
അടങ്ങുകില്ലോമനേ അടങ്ങുകില്ലാ…”🙂

February 25 2026 13:22
“ജനാധിപത്യ വ്യവസ്ഥയിൽ ഒരു മന്ത്രിക്കുപോലും നടന്നുപോകാൻ പറ്റില്ല.” – വിപ്ലവ ചെന്താരകം ബഹു. പി. ജയരാജൻ സഹാവു്.
കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ പിണറായി ഭരണത്തിൽ മുഖ്യമന്ത്രിക്കുപോലും റോഡിലൂടെ നടന്നുപോകാൻ പറ്റില്ല. അതുകൊണ്ടാണു് ബഹു. മുഖ്യമന്ത്രി കാരണഭൂതം അൻപതു് കാറുകളുടെ അകമ്പടിയോടെ, പൊതുറോഡുകളിൽ നിന്നും ആളുകളെ ആട്ടിയോടിച്ചു് മിന്നല്പിണറായി പള്ളിയെഴുന്നള്ളുന്നതു് എന്നാവും സഹാവു് ചെന്താരകം സത്യത്തിൽ ഉദ്ദേശിച്ചതു്.
ഏതായാലും, സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ ഇത്യാദി മാടപ്രാവുകളുടെ പതിവുരീതിയിൽ, “ടി. പി. ചന്ദ്രശേഖരനു് വള്ളിക്കാടു് കൊടുത്താൽ വീണ ജോർജ്ജിനു് കണ്ണൂരിലും കിട്ടും” എന്നും മറ്റും തട്ടി മൂളിച്ചു് സ്വന്തം ഇറച്ചിയിൽ “S-കത്തി” കുത്തിയിറക്കാഞ്ഞതു് ഭാഗ്യം.🙂
February 25 2026 13:47
“ദാരികവീരാ പോരിനുവാടാ” എന്നു് വീമ്പിളക്കിയ മന്ത്രി വീണ ജോർജ്ജിനെ ICU-വിൽ ആക്കിയത്രെ!
കർത്താവേശുമശിഹായേ! ബാലൻ കെ. നായരും, കെ. പി. ഉമ്മറുമൊക്കെ അറ്റൻഡേഴ്സായി ജോലി ചെയ്യുന്ന കോഴിക്കോടു് മെഡിക്കൽ കോളെജിലെ ICU-വിൽ എങ്ങാനുമായിരിക്കുമോ ബഹു. വീണാൻ്റി സഭാവിനെ ആ കശ്മലർ പ്രവേശിപ്പിച്ചിരിക്കുന്നതു്?!
February 25 2026 14:42
ബഹു. ആരോഗ്യമന്ത്രിണി വീണാന്റിയുടെ തരിവളകളിട്ട വലതുകൈ സ്വതന്ത്രവും, വിലപിടിപ്പുള്ള മാർക്സിയൻ ക്രോണോഗ്രാഫ് ഫിറ്റ് ചെയ്ത ഇടതുകൈ സാന്ത്വനപൂർവ്വം താങ്ങുന്നതു് പിടലിയുടെ വലതുവശവും ആയതിനാൽ, വീണാന്റിക്കു് കിട്ടിയതു് അടിയാണെങ്കിൽ അടിച്ചവൻ ഇടതുകയ്യനും, കിട്ടിയതു് കൊതുകുകുത്താണെങ്കിൽ കുത്തിയതു് വലതുപക്ഷ തീവ്രവാദിയായ ഏതെങ്കിലും നിവദിശ്രീ അനോഫിലീസ് മാർ ക്യൂലക്സ് കൊതുകും ആയിരിക്കാനാണു് സാദ്ധ്യത.
“Elementary, my dear Watson!”🙂

February 25 2026 16:48
“ധാർമ്മികമായി വീണ” മന്ത്രിയെ ആക്രമിച്ച സംഭവം; പ്രതിഷേധം കടുപ്പിച്ചു് സിപിഎം-ഡിഫി പ്രവർത്തകർ. – വാർത്ത.
“പിണു-സ്വാഭാവികം”!
February 25 2026 17:16
“ഐസിയുവിൽ കിടക്കുന്ന മുഖ്യനടിയില്ലേ, വീണ ജോർജ്ജ്, അവർ എന്തു് തോന്ന്യാസം കാണിച്ചാലും അതു് ജനങ്ങൾ കാണും.” – KSU സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ്.
അതാണു് കാര്യം. ജ്ജ് പൊളിക്കു് മുത്തേ!
February 25 2026 18:13
കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ഗോത്രാംഗമായ വീണ ജോർജ്ജ് കയ്യോടെ പിടിക്കപ്പെട്ടപ്പോൾ, ഭൂതം, പ്രേതം, അപ്പം, ബാലൻ, ശ്രീമതി, ചെന്താരകം, ശുംഭൻ, സിറ്റപ്പൻ, നിദ്രാവിഹീന, പോത്തു്, മിത്തു് മുതലായ മൊത്തം കഴുതപ്പുലികളും, പൊത്തിൽ പുകയേറ്റാൽ ഉടുമ്പുകൾ എന്നപോലെ, കെ-പാർട്ടിയുടെ സ്റ്റഡി ക്ലാസ്സുകളിൽ കൂലങ്കഷമായ മസ്തിഷ്കപ്രക്ഷാളനത്തിനു് വിധേയരാക്കപ്പെട്ടു്, സാമാന്യബുദ്ധിയും സാമാന്യബോധവും പൂർണ്ണമായും നശിക്കാത്ത മനുഷ്യജീവികളിൽ മനംപിരട്ടൽ ഉളവാക്കുന്നതരം പമ്പരവിഡ്ഢിത്തങ്ങളുടെ ദുർഗന്ധം വമിക്കുന്ന കാട്ടാളഗുഹകളിൽ വസിക്കുന്ന “ആഗോള അയ്യപ്പ സംഗമ മഹാമഹോദരരായ” ബകാസുരർ “പ്രത്യയശാസ്ത്രപരമായ” താത്ത്വിക ന്യായീകരണങ്ങളും, “ഇഎംഎസിന്റെ മകളുടെ വോയിൽ സാരി” പോലുള്ള പഴംപുരാണങ്ങളും, നീട്ടിപ്പിടിച്ച വടിവാളുകളും, ഗോഗ്വാ വിളികളും, പ്രത്യേകതരം ഏക്ഷനുമൊക്കെയായി ഗോദയിലിറങ്ങി സാമാന്യമനുഷ്യരുടെ സ്വൈര്യജീവിതത്തിനു് ഭീഷണിയാകാൻ തുടങ്ങി!
February 26 2026 08:56
എണീറ്റു് മൂത്രമൊഴിച്ചു് പൂച്ചപ്പൂട കോതിയൊതുക്കി മേയ്ക്കപ്പിട്ടു് പട്ടുസാരി ചുറ്റി വീട്ടീപ്പോവാൻ നോക്കു് തള്ളേ! കർട്ടൻ വീണു!🙂
വയറ്റിൽ കത്രിക ട്രാൻസ്‌പ്ലാന്റ് ചെയ്തുകിട്ടാനായി ഒരുപാടു് രോഗികൾക്കു് ആവശ്യമുള്ള കട്ടിലാണു്.
(ചിത്രം ഫെയ്‌സ്ബുക്കിൽ നിന്നു്)

February 26 2026 11:45
“മന്ത്രിയെ കൊല്ലാനാണു് നോക്കിയതു്. ജാഥയിൽ വിളിച്ചതു് വൈകാരിക മുദ്രാവാക്യം.” – ചിന്തേച്ചി.
എവിടെ കൊല്ലാക്കൊലയും, വാഴക്കൊലയും, അറുകൊലയുമുണ്ടോ, അവിടെ ഇടറുന്ന തൊണ്ടയും, വൈഹാരിക മുദ്രാവാക്യവും, ഡിഫി പൊതിച്ചോറുമായി ചിഞ്ചിന്നാക്കടി ചിന്തേച്ചിയുണ്ടു്.
February 26 2026 12:01
“ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജിനു് നേരെയുണ്ടായ കെഎസ്‌യു അക്രമത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു.” – എ. എ. റഹിം എം. പി.
ഒറിജിനൽ റഹിം ഇങ്ഗ്ലീഷിലെ അപലപനത്തിനാണു് കൂടുതൽ പ്രഹരശേഷി. അതേറ്റാൽ KSU പിള്ളേർ ഒരാഴ്ചത്തേക്കു് അബോധാവസ്ഥയിലായിരിക്കും.
February 26 2026 18:15
ബഹു. മു. മ. & ആ. മ. പി. വി. സഹാവു് ഗമ്പ്ലീറ്റ് ആക്ടർ ലാലേട്ടനോടു് ഉവാച: “കുട്ടിക്കാലത്തു് എനിക്കു് വലിയ തണലായുണ്ടായിരുന്നതു് അമ്മയാണു്; ബീഡി കെട്ടാൻ വിടാതെ അമ്മ എന്നെ പഠിപ്പിച്ചു.”
മുതിർന്നപ്പോൾ, ബീഡികെട്ടുകാരെ ദേശാഭിമാനിയിലെ പച്ചനുണകൾ വായിച്ചുകേൾപ്പിച്ചു് ഞാൻ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കൊലയാളിപ്പാർട്ടിയുടെ നേതാവായി. ഇപ്പോൾ എന്റെ മകൾ IT ബിസ്നസ് നടത്തി മാസപ്പടി വാങ്ങുന്നു; “ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടു് എന്നുപോലും അറിയാത്ത” എന്റെ മകൻ യുകെയിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, “ജോലി-വീടു്” എന്ന പിങ്-പോങ് കളിയുമായി ഗൾഫിൽ സുഖജീവിതം നയിക്കുന്നു!
ബീഡി കെട്ടുകാരുടെ മക്കളാകട്ടെ, “റെഡ് വാൾ-അണ്ടിയേഴ്‌സായി” പ്രച്ഛന്നവേഷം കെട്ടി എനിക്കു് “ഗാർഡ് ഓഫ് ഓണർ” നൽകുന്നു, ഞാൻ അതു് അവകാശമെന്നപോലെ അഭിമാനപുരസ്സരം സ്വീകരിക്കുന്നു!
ബഹു. നിയമമന്ത്രി പി. രാജീവ് സഹാവു് പറഞ്ഞപോലെ, എല്ലാവർക്കും വിദ്യാഭ്യാസമെന്നതു് മുതലാളിത്തത്തിന്റെ മുദ്രാവാക്യമായതിനാൽ, “റെഡ് വാൾ-അണ്ടിയർ” ജോലിയിൽ കൂടിയ ജോലിക്കു് ആവശ്യമായ വിദ്യാഭ്യാസം നേടാൻ ബീഡി കെട്ടുകാരുടെ മക്കൾ കൊതിക്കുന്നതു് തൊഴിലാളിവർഗ്ഗവിരുദ്ധവും അതുകൊണ്ടുതന്നെ പ്രതിലോമകരവുമാണു്!
മാർക്‌സും എങ്ഗൽസും കോഓപ്പറേറ്റിവ് സൊസൈറ്റിയായി പഠിപ്പിച്ച “ഹിസ്റ്റോറിക്കൽ മറ്റിരിയലിസം” എന്ന ഈ ചരിത്ര പ്രതിഭാസത്തെ മലയപ്പുലയന്മാരിലേക്കും വയൽകൊയ്യും പൈങ്കിളികളിലേക്കും എത്തിക്കുക എന്ന ഏകലക്ഷ്യം മുൻനിർത്തിയാണു് പിണറായിപ്പാർട്ടി, ഭൂതം മാഷ്, അപ്പം മാഷ്, മിത്തു് മാഷ്, പോത്തു് മാഷ്, ബാലൻ മാഷ്, ശുംഭൻ മാഷ്, മന്ത്രിയപ്പൂപ്പൻ മാഷ്, ശൈലജ ടീച്ചർ, ശ്രീമതി ടീച്ചർ, വീണ ടീച്ചർ, ചിന്ത ടീച്ചർ എന്നിവരുടെ മഹനീയ നേതൃത്വത്തിൽ നിരന്തരമെന്നോണം സ്റ്റഡി ക്ലാസ്സുകളും, ആഗോള സംഗമങ്ങളും, മാമാങ്കങ്ങളും, കോൺക്ലേവുകളും, കോൺതെറ്റലുകളുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നതു്.
തത്ഫലമായി പാർട്ടി നേതാക്കളുടെ മടിയുടെ കനം അസാമാന്യമായി കൂടിയിട്ടുണ്ടെങ്കിലും, ഇനിയും ഒത്തിരി കൂടേണ്ടതായിട്ടുണ്ടു്. കൂടുന്തോറും കൂടുതൽ കൂടുതൽ കൂട്ടണം എന്നു് തോന്നുന്ന ഒരു പ്രത്യേകതരം പ്രതിഭാസമാണു് മനുഷ്യരുടെ മടിയുടെ കനം.
എനക്കു് മടിയുടെ കനം വർദ്ധിപ്പിക്കാൻ എന്റെ ഈ സ്വേച്ഛാധിപത്യ ഭരണത്തിനു് ഒരു തുടർച്ചയുണ്ടാകേണ്ടതുണ്ടു്. ഒരു മൂന്നാമൂഴത്തിനായി ഏതറ്റം വരെ പോകാനും, ഏതു് കുതന്ത്രങ്ങൾ പ്രയോഗിക്കാനും എനക്കു് മടിയില്ലാത്തതിന്റെ കാരണഭൂതം അതാണു്. സാധാരണഗതിയിൽ മനുഷ്യരുടെ കഴുത്തൊടിക്കാൻ മാത്രമല്ല, ഞാൻ പ്രസംഗിക്കുമ്പോൾ പണിമുടക്കുന്ന മൈക്കിന്റെവരെ കഴുത്തൊടിക്കാൻ മടിയില്ലാത്ത “മനുഷ്യസ്നേഹിയാണു്” ഞാൻ. പക്ഷേ, ഇലക്ഷൻ അടുത്ത ഈ പ്രത്യേക സാഹചര്യത്തിൽ, പ്രസംഗത്തോടു് കൂവി പ്രതികരിക്കുന്ന സൗണ്ട് സിസ്റ്റത്തിനെ നോക്കി പാൽപ്പുഞ്ചിരി പൊഴിക്കാൻ ഞാൻ സർവ്വാത്മനാ സന്നദ്ധനാകാറുണ്ടു്.
കാര്യം കാണാൻ കഴുതക്കാലും പിടിയ്ക്കണം, തിരഞ്ഞെടുപ്പു് ജയിക്കാൻ മൈക്കിനെ നോക്കി പാൽപ്പുഞ്ചിരി പൊഴിക്കണം, ഗമ്പ്ലീറ്റ് ആക്ടറുടെ അഭിമുഖത്തിനു് ഇരുന്നുകൊടുത്തു് വെടലച്ചിരി ചിരിക്കണം!!

February 27 2026 10:05
“അന്നാമ്മ കരഞ്ഞീനാ?” എന്ന പൊത്തകമാണു് എന്നെ ചെറുപ്പത്തിൽ കണ്ടമാനം സ്വാധീനിച്ചതു്.

February 27 2026 11:50
ഇരട്ടശങ്കനായ കാരണഫൂതം ഫണ്ടാരത്തെ മാത്രമാണു് ഫയമെന്നു് ഫിണറായിസ്റ്റ് ഫാർട്ടി.
ശരികളാണെന്ന ഉത്തമബോദ്ധ്യത്തിൽ തെറ്റുകൾ മാത്രം ചെയ്യുന്ന ഒരുത്തനു് തൻ്റെ സകലമാന ചെയ്തികളും ശരികളാണെന്നല്ലാതെ, തെറ്റുകളാണെന്നു് തോന്നുമോ? താൻ ചെയ്യുന്നതു് തെറ്റാണെന്ന ബോധ്യമുണ്ടാകാൻ ആദ്യം മനുഷ്യനുണ്ടാകേണ്ടതു് തെറ്റും ശരിയും തമ്മിൽ തിരിച്ചറിയാനുള്ള ബൗദ്ധികശേഷിയാണു്. ബോധവും വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത പ്രാകൃതജന്തുക്കളിൽ നിന്നു് ബൗദ്ധികശേഷി പ്രതീക്ഷിക്കരുതു്.
വേണമെങ്കിൽ ഒരു കടുവയിൽ നിന്നോ, കാണ്ടാമൃഗത്തിൽ നിന്നോ പോലും നിങ്ങൾക്കു് ബുദ്ധിയും വെളിവും സിംപതിയും എംപതിയും കുറ്റബോധവും മനസ്സാക്ഷിയും മനസ്സാക്ഷിക്കുത്തുമൊക്കെ പ്രതീക്ഷിക്കാം. പക്ഷേ, ഒരിക്കലും, ഒരു കാരണവശാലും ഒരു കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റിൽ നിന്നു്, സത്യത്തിൽ മാനുഷികമായ ആവക സാത്വികഗുണങ്ങൾ പ്രതീക്ഷിക്കരുതു്!
“ജീവിതം ഒരു ഞാണിന്മേൽക്കളിയാണു്. ഒരു ചുവടുപിഴച്ചാൽ താഴെവീണു് ജീവിതം തരിപ്പണമാകുന്ന ഒരു ഞാണിന്മേൽക്കളി!”
അതുകൊണ്ടു്, വോട്ടുചെയ്യാൻ പോളിങ് ബൂത്തിലെത്തുമ്പോൾ മറക്കാതെ ഓർമ്മിക്കുക: “സൂപ്പർ ഡ്യൂപ്പർ സ്റ്റാർ” പിണറായിയുടെ സ്വേച്ഛാധിപത്യത്തിലുള്ള കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ് കൊള്ളസംഘത്തെ സമൂഹത്തിൻ്റെ കാവലേല്പിച്ചാൽ കേരളത്തെ അവറ്റകൾ നായ നക്കിയ കലത്തിൻ്റെ അവസ്ഥയിലാക്കി കയ്യിൽത്തരും!!

February 27 2026 12:32
കാലാവസ്ഥാവ്യതിയാനത്തിലുള്ള ബഹു. മു. മ. & ആ. മ. പി. വി. സഹാവിന്റെ ഹൃദയഭേദകമായ ആകുലത ആദ്യം വ്യാകുലതയായും പിന്നീടു് വിഹ്വലതയായും അതിനുശേഷം ഭീകരതയായും ഒടുക്കത്തിന്റെ അവസാനം ബീഭത്സമായും രൂപാന്തരം പ്രാപിച്ചപ്പോഴാണു് അൻപതു് കാറുകളുടെ അകമ്പടിയോടെ സ്വയം നഗരികാണിച്ചു്, നാട്ടുകാരെ പൊതുനിരത്തുകളിൽനിന്നു് ആട്ടിയോടിച്ചു്, അന്തരീക്ഷത്തിലേക്കു് വിഭവസമൃദ്ധമായി exhaust gas കാർക്കിച്ചുതുപ്പി കാലാവസ്ഥാവ്യതിയാനത്തിനു് ആത്യന്തികമായി മൂക്കുകയറിടണമെന്ന ബോധോദയം ബഹു. അദ്ദ്യത്തിനുണ്ടായതു്.

February 27 2026 13:36
“മന്ത്രിയെ ഫിസിക്കലായി അസാൾട്ട് ചെയ്തിട്ടുണ്ടു്.” – ബഹു. ശുംഭൻ ജയരാജൻ സഹാവു്.
‘കോമൺ സാൾട്ട്’ തീർന്നുപോയതുകൊണ്ടു് ‘അ-സാൾട്ട്’ വച്ചു് അഡ്ജസ്റ്റ് ചെയ്യാമെന്നു് KSU പിള്ളേർ കരുതിക്കാണും.
February 27 2026 13:58
“നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി കെ-സർക്കാർ.” – വാർത്ത.
സ്വന്തം കൊള്ളരുതായ്മകളെ ഇമ്മാതിരി നിരന്തരം അപ്പീലുകൾ നൽകി ലെജിറ്റിമേറ്റ് ചെയ്യേണ്ടിവരുന്ന സർക്കാരിനു് “അപ്പീൽ ഹൈക്കോടതി” എന്നൊരു “സബ് ഹൈക്കോടതി” സ്ഥിരമായി അനുവദിച്ചു് നൽകുന്നതു് റാഷണലായിരിക്കുമെന്നു് തോന്നുന്നു.
February 27 2026 15:26
“പരിയാരം വിട്ട ആരോഗ്യമന്ത്രിയെ കാണ്മാനില്ല!”
മകളേ, മടങ്ങിവരൂ! എല്ലാറ്റിനും നമുക്കൊരു പരിഹാരമുണ്ടാക്കാം.
February 28 2026 12:15
ബഹു. ആരോഗ്യമന്ത്രിണി വീണ ജോർജ്ജ് സഭാവിനെ കമ്പ്യൂട്ടർ ടൊമോഗ്രഫി (CT), മാഗ്നറ്റിക് റെസൊണൻസ് ടൊമോഗ്രഫി (MRT) മുതലായ പരിശോധനകൾക്കു് വിധേയമാക്കുന്നതിനെപ്പറ്റി ചികിത്സിക്കുന്ന ഡോക്ടേഴ്സ് കൂടിയാലോചിക്കുന്നതു് ശ്രദ്ധിച്ച വീണാൻ്റി, തൻ്റെ തലനിറയെ സ്വിസ് ചീസ് സമാനം തുളകളാണെന്ന വസ്തുത ആ തലതെറിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തേക്കുമോ എന്നു് ഭയന്നു് രായ്ക്കുരാമാനം പരിയാരം മെഡിക്കൽ കോളെജിൽ നിന്നു് സ്കൂട്ട് ചെയ്തതാണെന്നാണു് എൻ്റെയൊരു തോന്നൽ.🙂

February 28 2026 14:17
“ട്രമ്പ് ലോകം കത്തിക്കുകയാണു്. ഈ കാട്ടാളത്ത നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.” – ബഹു. അപ്പം ഗോവിന്ദൻ മാഷ്.
വെറുതെ പ്രതിഷേധിച്ചിട്ടെന്തു് കാര്യം?! ലെഫ്റ്റനൻ്റ് കേണൽ ആര്യ രാജേന്ദ്രൻ കമ്മാൻഡറായി ഒരു ബറ്റാലിയൻ ചെമ്പടയെ US-ൻ്റെ യുദ്ധമുഖത്തേക്കു് അയക്കാതെ ട്രമ്പിനെ ഒരു പാഠം പഠിപ്പിക്കാനാവില്ല!
March 02 2026 11:17
ചിത്രം 1. ടെഹ്‌റാനിൽ മുല്ല ഭരണാനുയായികൾ ആയത്തുല്ല അലി ഖാമെനെയിയുടെ മരണം വിലപിക്കുന്നു.
ചിത്രം 2. ബെർലിനിലെ “Brandenburger Tor”-നു് മുന്നിൽ ഇറാനിയൻ കുടിയേറ്റക്കാർ ആയത്തുല്ല അലി ഖാമെനെയിയുടെ മരണത്തിൽ ആഘോഷനൃത്തമാടുന്നു.


March 02 2026 11:33
“ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കു് ഇനി ഹൈക്കോടതി നേരിട്ടു് പരിശോധിക്കും.” – വാർത്ത.
ഓ, അത്തരം വേർതിരിവൊന്നും വേണ്ട! മാർക്സ് മുത്തപ്പൻ്റെ കൃപയാൽ, പിണറായി സർക്കാരിൻ്റെ എല്ലാ കണക്കുകളും സൂക്ഷ്മ പരിശോധനയ്ക്കു് വിധേയമാക്കപ്പെടേണ്ട കള്ളക്കണക്കുകൾ തന്നെ!
March 02 2026 14:16
ഏതു് മോഹം ഉപേക്ഷിച്ചാലും കോണകമോഹം ഉപേക്ഷിക്കാതിരുന്നാൽ വേണ്ടില്ല. ഭൂമദ്ധ്യരേഖയോടു് ചേർന്നു് കിടക്കുന്ന ഭൂപ്രദേശമായതിനാൽ കേരളത്തിൽ മനുഷ്യനു് രാജു മോഡൽ “കുഞ്ഞൻ ജട്ടിയോ”, കോണകമോ, കൂമ്പാള പോലുമോ ധരിക്കാതെ ജീവിക്കാൻ കഴിയുമെങ്കിലും, പൂർവ്വാശ്രമത്തിൽ വിപ്ലവകാരിയായിരുന്ന ഒരു സർവ്വരാജ്യ തൊഴിലാളി നേതാവു് ഉടുക്കാക്കുണ്ടിയായ ഒരു സന്യാസിയായി “ഉള്ളതു് കാണിച്ചു്” ജീവിക്കുന്നതു് കാണുമ്പോൾ, “താഴത്തേക്കെന്തിത്ര തൂങ്ങിക്കിടക്കുന്നു പാതിപ്പണം പോയ തഞ്ചിപോലെ?” എന്നൊരു ചോദ്യം സാമാന്യജനത്തിൻ്റെ മനസ്സിൽ ഉടലെടുത്തുകൂടെന്നില്ല.
അതുകൊണ്ടു്, ഹെലിക്കോപ്റ്റർ മോഹവും, ലിഫ്റ്റ് മോഹവും, ഗോശാലമോഹവും, നീന്തൽക്കുളമോഹവും, 50 വാഹനങ്ങളുടെ അകമ്പടിയോടെയുള്ള നഗരികാണിക്കൽ മോഹവും, കരിമണൽ കമ്പനിയിൽ നിന്നു് മകൾക്കു് മാസപ്പടി ഉറപ്പുവരുത്തൽ മോഹവും, പെട്രോഡോളർ നുരയുന്ന ഗൾഫിലെ മാസ്മരലോകത്തിൽ മകനൊരു സുഖസമൃദ്ധജീവിതം ഒരുക്കിക്കൊടുക്കൽ മോഹവുമെല്ലാം കേരളീയരുടെ ചെലവിൽ യാതൊരു തത്ത്വദീക്ഷയുമില്ലാതെ നേടിയെടുത്തതുകൊണ്ടു്, ഇനി അണ്ടിതാങ്ങിയായ ഒരു കോണകം എനക്കാവശ്യമില്ല എന്ന പ്രത്യയശാസ്ത്രപരമായ കഠിനതീരുമാനം കൈക്കൊണ്ടു്, സർവ്വസംഗപരിത്യാഗിയായി, കോണകമോഹം ഉപേക്ഷിച്ചു്, കോണകശൂന്യനായി, ഭിക്ഷാംദേഹിയായി നാട്ടിലൂടെ തെണ്ടിനടക്കരുതെന്നു് ഒരപേക്ഷയുണ്ടു്.
ധരിക്കാനൊരുങ്ങുന്ന പക്ഷം, ആ മിനിമലിസ്റ്റ് കോണാത്തിൻ്റെ വർണ്ണം, ‘പഴയ’ വിജയസ്മരണയിൽ ചോപ്പോ, ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു് പൂജനീയ മോദിജിക്കൊരു ഉപകാരസ്മരണ എന്ന നിലയിൽ കാവിയോ, ജനാബ് അബ്ദുന്നാസർ മഅദനി സാഹിബുമായുള്ള ഉറ്റബന്ധത്തിൻ്റെ പേരിൽ പച്ചയോ, നി. വ. ദി. ശ്രീ. താമരശ്ശേരി ബിഷപ്പിനെ “സ്നേഹപുരസ്സരം” പൂർവ്വാശ്രമത്തിൽ നികൃഷ്ടജീവി എന്നു് വിളിച്ചു് “ബഹുമാനിച്ചതിൽ” ഹിസ് ഡിവൈൻ ഗ്രെയ്സ് കൽപ്പരശുഭൂതാനന്ദ ഭഗവദ്‌ഗീതാവ്യാഖ്യാതാവു് സത്യാനന്തരസരസ്വതി സ്വാമി സദ്യാനന്ദ തിരുവെടി സന്യാസികൾക്കു് ഇന്നുവരെ തോന്നിയിട്ടില്ലാത്ത കുറ്റബോധത്തിൻ്റെ മാനിഫെസ്റ്റേഷനെന്നോണം വെള്ളയോ എന്ന കാര്യം വിവേകശൂന്യനായ ബഹു. സന്യാസിജിയുടെ വൈരുദ്ധ്യാത്മക വകതിരിവിനു് വിടുന്നു.

March 03 2026 09:13
“മന്ത്രി വീണ ജോർജ്ജിനെ മത്സരിപ്പിക്കരുതെന്നു് ഭർത്താവു് സിപിഎം നേതൃത്വത്തിനു് കത്തുനൽകി.”
ഗൂഢാർത്ഥം: “തോൽക്കാൻ ഞങ്ങൾക്കു് മനസ്സില്ല!”
March 03 2026 09:29
“ഞാൻ വീട്ടുമാലിന്യം ഈ രീതിയിൽ പൊതിയാൻ തുടങ്ങിയതുമുതൽ അയൽവാസികൾ എന്നെ ബഹുമാനിക്കുന്നു. അവർ പുഞ്ചിരിയോടെ “സുപ്രഭാതം” ആശംസിക്കുകയും, വൈകുന്നേരങ്ങളിൽ മ്യൂസിക്കിൻ്റെ ഒച്ച കുറച്ചുവയ്ക്കുകയും ചെയ്യുന്നു.”🙂

March 03 2026 10:36
“മന്ത്രി വീണ ജോർജ്ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: KSU പ്രവർത്തകർക്കു് ജാമ്യമില്ല.” – വാർത്ത.
പട്ടുതൂവാല പോലുള്ള മാരകായുധങ്ങൾ വീശിയുള്ള വധശ്രമമായിരുന്നു! എന്തു് ക്രൂരകൃത്യവും ചെയ്യാൻ മടിക്കാത്ത ആ KSU ഭീകരർക്കു് ജാമ്യം നിഷേധിച്ചു് കെ-സമൂഹത്തെ സംരക്ഷിച്ച ബഹു. കോടതിക്കു് വിപ്ലവാഭിവാദ്യങ്ങൾ!!
March 03 2026 11:14
മുൻപു്, ഞാൻ അമ്മയോടൊപ്പം “ജോഗിങ്ങിനു്” പോയിരുന്ന കാലം.🙂

March 03 2026 11:58
ഏതോ ഒരു മാദ്ധ്യമ പ്രവർത്തകൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോടു്: “നമുക്കങ്ങനെ സണ്ണി ജോസഫ് കെ. കെ. ശൈലജ ക്ലാസ്സിക് പോരാട്ടം പേരാവൂരിൽ കാണാൻ കഴിയ്വോ?”
ഹോ, എന്തൊരു സാമൂഹിക പ്രതിബദ്ധതയുള്ള ചോദ്യം! ഊജ്ജ്വലം! ഉദാത്തം! ജേർണലിസ്റ്റിക് ഉത്തുംഗശൃംഗം!!
“ക്ലാസ്സിക്” പ്രേമിയായ ആ ചങ്ങായിക്കിരിക്കട്ടെ മല്ലു മാദ്ധ്യമരംഗത്തെ അതിവിശിഷ്ട സേവനത്തിനുള്ള ഇന്നത്തെ കുതിരപ്പവൻ.
March 03 2026 12:37
നിത്യ നിസ്സംഗതാമഠത്തിലെ അമ്മ സുപ്പീരിയർ സിസ്റ്റർ ഫെലിസിറ്റി “അമേധ്യരഹിത” ഈ ദിനം നിങ്ങൾക്കു് അനുഗ്രഹങ്ങൾ അയയ്ക്കുന്നു.🙂

March 04 2026 10:02
“ആറ്റുകാൽ പൊങ്കാല വൻവിജയമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും ഞാൻ നന്ദിയറിയിക്കുന്നു. സർക്കാർ നിങ്ങളോടൊപ്പം; ഇപ്പോഴും എപ്പോഴും (എന്നേക്കും ആമീൻ)!” – ബഹു. മന്ത്രി ശിവൻകുട്ടി.
പോസ്റ്റുകൾക്കടിയിലെ നാട്ടുകാരുടെ തെറിവിളികൾ മന്ത്രിയപ്പൂപ്പനു് മനസ്സിലാകാത്തതോ അതോ, അതും ഒരന്തസ്സു്, ഒരംഗീകാരം എന്നു് അഭിരമിക്കുന്നതോ?!
March 04 2026 11:40
“എം. വി. ഗോവിന്ദൻ കളിയാക്കിച്ചിരിച്ചു. ഇനി പാർട്ടി അംഗത്വം പുതുക്കുന്നില്ല.” – വിപ്ലവ മഹാകവി ജി. സുധാകരൻ ജി സഹാവു്.
അപ്പം മാഷ് കളിയാക്കി ഒന്നു് ശിർച്ചതല്ലേയുള്ളു! നുള്ളിയും പിച്ചിയും മാന്തിയുമൊന്നുമില്ലല്ലോ. ഒരു വിപ്ലവകവി ഇങ്ങനെ തൊട്ടാവാടിയായി, തൊട്ടാൽ വാടിയായി, “വാടിക്കൽ രാമകൃഷ്ണൻ” ആയാൽ ബഹു. മു. മ. & ആ. മ. പി. വി. സഹാവിനു് കൽമഴു പ്രയോഗം നടത്തേണ്ടിവരും! ജസ്റ്റ് റിമമ്പർ ദാറ്റ്!!
March 04 2026 12:34
അയ്യപ്പഭക്തയായ ഒരു യുവതി ശബരിമല ചവിട്ടാൻ തയ്യാറാവുകയില്ല. അതവളുടെ അയ്യപ്പഭക്തിയിൽ അന്തർലീനമാണു്. അതുകൊണ്ടാണു് സ്ഥാപിത താത്പര്യക്കാരായ കമ്മ്യൂണിസ്റ്റ് അസത്തുക്കൾക്കു് അയ്യപ്പഭക്തകൾ എന്ന വ്യാജേന വെടി-പടക്കങ്ങളെ ശബരിമലയിലേക്കു് തള്ളിക്കയറ്റേണ്ടി വരുന്നതു്.
March 04 2026 16:53
“ആരോഗ്യമന്ത്രി ബഹു. വീണ ജോർജ്ജ് സഹാവിന്റെ “ആയുഷ്” ഉദ്ഘാടനപ്രസംഗം കേൾക്കാൻ പത്തിൽ താഴെ മാത്രം ശ്രോതാക്കൾ!”
ആ വാർത്ത കേട്ട ബഹു. അപ്പം മാഷ്: “അതിനൊക്കെ ആരു് വില കല്പിക്കുന്നു? ജന്മിമുതലാളി പൗരോഹിത്യ ബൂർഷ്വാ സാമ്രാജ്യത്വ ബഹുരാഷ്ട്രകുത്തക മേധാവിത്വത്തിന്റെ AI-യിൽ അധിഷ്ഠിതമായ വ്യാജനിർമ്മിതികളല്ലേ അതെല്ലാം? സർവ്വരാജ്യ തൊഴിലാളിവർഗ്ഗ പിണറായിപ്പാർട്ടി അതിനെതിരെ ഉടുതുണിയും കോണകവുമഴിച്ചു് പ്രതിഷേധിക്കും.”
മാക്രിസ്റ്റ് വിപ്ലവമഹാകവി, സാരോപദേശകൻ, പഴഞ്ചൊല്ലു് വിശാരദൻ, ഏക്ഷൻ ഹീറോ, സർവ്വമോഹവിമുക്തൻ, നെയ്മീൻ പ്രേമാനന്ദസ്വാമി പിണറായി മഹർഷി തിരുവടികൾ ‘വിരേചിച്ച’ ചെഞ്ചോരഗന്ധമുള്ള ഒരു അത്യന്താധുനിക കവിത മേമ്പൊടിയായി:
“അച്ഛനുണരാത്ത വീടു്, വാഴക്കൊലേടെ മൂടു്,
പുളുവടിപൂരിത നാടു്, കാപട്യത്തിൻ കൂടു്,
പട്ടുറുമാൽ വീശലിൽ പെടലി തകർന്നൊരമ്മായി
കള്ളക്കിളികണ്ഠത്താൽ കദനകാവ്യമോതുമ്പോൾ
പെരുവഴിപ്പന്തലിൽ ആളില്ലാക്കസേരകൾ!”

March 05 2026 09:52
ജി. സുധാകരനെ പരിഹസിച്ചു് ചിരിച്ചതല്ല, വെറുതെ ചിരിച്ചതാണു്” – എം. വി. ഗോവിന്ദൻ സഹാവു്.
വെറുതെയിരുന്നു് ചിരിയ്ക്കലാ സാറേ യെവൻ്റെ മെയിൻ!
March 05 2026 10:11
“ജി. സുധാകരൻ സിപിഎമ്മിനെ ബുദ്ധിമുട്ടിക്കില്ല; അനു-നയിപ്പിക്കും.” – എം. എ. ബേബി സഹാവു്.
“പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ നീലക്കാർവർണ്ണനേ ഓഠിവാഠാ” എന്നു് അനു-ശ്രീ പാടുന്നതു് കേട്ടാൽ ചെൽപ്പോ അനു-നയിച്ചേക്കും.
March 05 2026 10:45
“പി. കെ. ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നു് സിപിഎം പുറത്താക്കി.” – വാർത്ത.
“ഒന്നിനും കൊള്ളാത്ത” P. K. ശശിയുടെ നിലവിലെ “പീഡന തീവ്രത” ജില്ലാ സെക്രട്ടറിയായ തനിക്കു് താങ്ങാനാവാത്ത ഹൈ ലെവലിലാണെന്നു് ഇ. എൻ. സുരേഷ് ബാബു സഹാവു് ബഹു. അപ്പം ഗോവിന്ദൻ സഹാവിനു് റിപ്പോർട്ടു് നൽകിക്കാണും.
March 05 2026 12:35
ആഗോള അയ്യപ്പ സംഗമത്തിന്റെ കരാറുകാരായ “IIIC” [ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ (മയത്തിൽ വായിക്കുക! “ചെന്നതും കോലേ പതിനാറു്” എന്ന രീതിയിൽ വായിച്ചു് നാക്കുളുക്കിയാൽ കമ്പനിക്കു് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.)] ചെലവുതുകയായി സമർപ്പിച്ച 7.11 കോടി രൂപ മുയ്മനും ദേവസ്വം ബോർഡ് നൽകിയേക്കും!
“IIIC” ചോദിച്ച ആകെത്തുകയായ 7.11 കോടി രൂപയിൽ 4.99 കോടി രൂപയേ ദേവസ്വം ബോർഡ് നല്കൂ എന്നായിരുന്നു ദേവസ്വം പ്രസിഡന്റ് പൂജനീയ കെ. ജയകുമാർ ജി സഹാവു് മുൻപു് സ്വീകരിച്ചിരുന്ന നിലപാടു്.
കയ്യും കാലും തലയും വെട്ടിമാറ്റുന്നതിലും നല്ലതല്ലേ, എളുപ്പമല്ലേ പറഞ്ഞ വാക്കുകൾ മാറ്റുന്നതു് എന്നു് പരിണതപ്രജ്ഞനായ പൂജനീയ ജയകുമാർ ജി സഹാവു് കരുതിയെങ്കിൽ അതിൽ തെറ്റു് പറയാനില്ല.
“മണി പോയാൽ അതു് മുണ്ടാക്കീടാം, തുണി പോയാൽ അതും മുണ്ടാക്കീടാം,
പ്രാണൻ പോയാൽ ഉണ്ണികൾ പുനരുണ്ടാകില്ലെന്നമ്മ പറഞ്ഞു” എന്നു് കവിയും കവിത കവച്ചിട്ടുണ്ടെന്നോർക്കുക!🙂
March 06 2026 08:58
“പ്രേമൻ നെന്മാറയിലും ശശി ആലത്തൂരിലും സിപിഎം സ്ഥാനാർത്ഥികളായി മത്സരിക്കും.”
സോമൻ എവിടെയാണാവോ മത്സരിക്കുന്നതു്?
March 06 2026 09:23
“അൻവർ സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥിയായി ബേപ്പൂരിലിറങ്ങിയതു് പാർട്ടിയുമായി ചർച്ച ചെയ്യാതെ!” – രാജിവച്ച തൃണമൂൽ കോൺഗ്രസ്സ് സംസ്ഥാന കോ-ഓർഡിനേറ്റർ പ്രസീത അഴീക്കോടു്.
ചർച്ചകൾ ഉണ്ടായിരിക്കണം അൻവറേ! അൻവർ മൂർദ്ദാവാ! പ്രസീത സിന്താവാ!!
March 06 2026 09:39
ഒന്നരവർഷത്തിനുള്ളിൽ തീയിൽച്ചാടി ആത്മഹത്യ ചെയ്യാനാവും സഹാവിൻ്റെ പ്ലാൻ! ഗംപ്ലീറ്റ് മാലിന്യമുക്ത കേരളമാണു് ലക്ഷ്യമെങ്കിൽ, പിണറായിസ്റ്റുകളുടെ ഒരു “കൂട്ട സതി” തന്നെ വേണ്ടി വരും.🙂

March 06 2026 09:55
“ജലസേചന പരിപാടികൾക്കുള്ള 2000 കോടിയിലധികം രൂപ പ്രയോജനപ്പെടുത്തി.” – ബഹു. ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ.
അക്കാര്യമൊക്കെ ഇങ്ങനെ പരസ്യമായി വിളിച്ചു് പറയാതെ മന്ത്രിസാറേ!
March 06 2026 10:59
“പൊതുജനത്തിനും ബഹുജനത്തിനും” പണ്ടേ ബോദ്ധ്യമായ കെ-സർക്കാരിൻ്റെ കെടുകാര്യസ്ഥത മാക്രികളെ പറഞ്ഞു് മനസ്സിലാക്കുന്നതിനെക്കാൾ എളുപ്പം, യേശുവിനെപ്പോലെ വെള്ളം വീഞ്ഞാക്കി കുടിച്ചു് പൂസായി വെള്ളത്തിൻപുറത്തു് ശിവൻകുട്ടി മോഡലിൽ നഗ്നതാണ്ഡവമാടുന്നതാണു്.
March 06 2026 12:14
“നുണ നേരത്തേ മുണുങ്ങാൻ ദേശാഭിമാനി!”
“നഞ്ചു് നേരത്തേ മൂഞ്ചാൻ പിആർഡി പരസ്യം!!”
അവയിൽ, തീനാളത്തിൽ ഈയാംപാറ്റകളെന്നപോലെ മയങ്ങിവീണു് പിണറായിപ്പാർട്ടിക്കു് വോട്ടുകുത്തി, “ഓം കാവുവിളാകം ശ്രീകൈലാസ നാഥ മഹാദേവക്ഷേത്രം ആചാര്യഗുരു ബ്രഹ്മശ്രീ ഗോപൻസ്വാമി” സമാനം സമാധിയായി, നിർവാണമടഞ്ഞു്, ജനിമൃതികളിൽ നിന്നുള്ള നിത്യനിതാന്ത മോചനം നേടി, പരമാത്മാവിലെ മോക്ഷാവസ്ഥയിൽ വിലയം പ്രാപിക്കാൻ ജീവാത്മാക്കളും സാക്ഷരരും പ്രഫുത്തരുമായ മല്ലുക്കളുടെ, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ പ്രത്യയശാസ്ത്രജീവിതം ഇനിയും ബാക്കി!🙂

March 07 2026 09:29
സന്നിപാതജ്വരം പിടിച്ചതിന്റെ കുളിരാണോടേ? അതോ, “മാംഗല്യം തന്തുനാനേന”-യിൽ പുതുമണവാളനാകാനുള്ള പട്ടുടയാടയോ?
ഏതായാലും ചേർച്ചക്കുറവില്ല. ആളുകൾ ചിരിക്കുന്നുണ്ടു്.🙂

March 07 2026 11:12
“വയനാടു് തുരങ്കപാത നിർമ്മാണത്തിന്റെ നാല്പതു് ഉദ്ഘാടനങ്ങളിൽ പതിനാറാമത്തേതു് ശിങ്കിടികളുടെ അകമ്പടിയോടെ ബഹു. മു. മ. പി. വി. ചോപ്പൻ പരവതാനിയിൽ തൃപ്പാദങ്ങളർപ്പിച്ചുനിന്നു് നിർവഹിക്കുന്നു!”
“ആളകലം പാറവെടിയേയ്!!”
(“ഊഡീഎഫ് വന്നാൽ ഇതുപോലെ പാറവെടികൾ കാണാമ്പറ്റൂല! തുരങ്കപാതയുടെ തുടർ ഉദ്ഘാടനങ്ങൾകണ്ടു് കണ്ണു് തള്ളണോങ്കി എൽഡിഎഫ് തന്നെ വീണ്ടും കയ്യിട്ടു് വാരണം!” – മൊയ്തീൻ.)
[പാറവെടി, കതിനവെടി, തറവെടി, തറക്കല്ലിടൽ, മഞ്ഞക്കല്ലിടൽ, മൂലക്കല്ലിടൽ, മുലക്കല്ലുടയ്ക്കൽ മുതലായ എല്ലാവിധ അടിയന്തിരങ്ങളും കമ്മീഷൻ വ്യവസ്ഥയിൽ ഭംഗിയായി ഉദ്ഘാടനം ചെയ്തുകൊടുക്കുന്ന ജനകോടികളുടെ വിശ്വസ്തസ്ഥാപനം! – പിണറായി സർക്കാർ! പത്തുവർഷത്തെ പ്രവർത്തനപരിചയം!]

March 07 2026 12:40
The temperature is slowly rising, the sun is shining a little longer, the birdsong that was silent in winter can be heard again early in the morning – in short, the world is awakening from its winter slumber.

March 07 2026 15:44
“മണ്ണിൽ മുളച്ച സൂര്യന്റെ” തനതുവംശമായ “കോരവംശം” എവിടെ നിന്നാണാവോ വന്നതു്?

March 07 2026 16:47
അഖിലലോക തൊഴിലാളിവർഗ്ഗ പിണറായിപ്പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബഹു. അപ്പം ഗോവിന്ദൻ മാഷിന്റെ വിപ്ലവപത്നി സഹാവു് പി. കെ. ശ്യാമള നിയമസഭയിലേക്കു് മത്സരിക്കുന്നു എന്ന വാർത്ത ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതു് നിയമ-വ്യവസായ-വാണിജ്യമന്ത്രി പി. രാജീവ് സഹാവിനെയാണു്. കാരണം, ആന്തൂർ നഗരസഭയുടെ അദ്ധ്യക്ഷകോണാൻട്രിയായിരുന്ന സിപിഎം നേതാവു് എന്ന നിലയിൽ, പി. കെ. ശ്യാമള സഹാവു്, ആന്തൂർ നഗരസഭയിൽ ഒരു കൺവൻഷൻ സെന്റർ നിർമ്മിക്കാൻ ശ്രമിച്ച പ്രവാസി വ്യവസായി ശ്രീമാൻ സാജൻ പാറയിലിനു് അതിനുവേണ്ട ലൈസൻസും മറ്റു് അഡ്മിനിസ്ട്രേറ്റിവ് അനുമതികളുമെല്ലാം അനിതരസാധാരണമായ സഹായസന്നദ്ധതയോടെ, യാതൊരു കാലതാമസവുമില്ലാതെ അനുവദിച്ചനുഗ്രഹിച്ചു്, “തൂറൽബസ് വ്യവസായ” നവകേരളത്തിന്റെ പേരും പെരുമയും, അന്തസ്സും ആഭിജാത്യവും മായോ ക്ലിനിക്കിന്റെ അടുക്കളപ്പുറം വരെ എത്തിച്ച ശ്യാമള സഹാത്തിയിലൂടെയേ, “ലച്ചം ലച്ചം ഹൈടെക്ക് പെട്ടിക്കടകൾ” എന്ന തന്റെ ഹെവി ഇൻഡസ്ട്രീസ് ദിവാസ്വപ്നം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന ഉത്തമബോദ്ധ്യം പി. രാജീവ് സഹാവിനുണ്ടു്.
മേമ്പൊടി:
ശ്രീ സാജന്റെ മുറിയിൽ നിന്നു് പൊലീസ് കണ്ടെടുത്ത നോട്ട് ബുക്കിൽ സാജൻ സ്വന്തം കൈപ്പടയിൽ എഴുതിയിരുന്ന വാചകങ്ങൾ: “ഈ വികസനവിരുദ്ധർ എന്നെ തോൽപിച്ചു, ഇവരോടു് ഞാനും എന്റെ ജീവനക്കാരും പോരടിച്ചിട്ടും ഫലമുണ്ടായില്ല. പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവൻ പാഴായി.”
അന്വേഷണ റിപ്പോർട്ടിൽ ഈ വാചകങ്ങൾ അതേപടി പരാമർശിക്കുന്നുണ്ടെങ്കിലും, ആത്മഹത്യയ്ക്കുള്ള കാരണമായി ഇതിനെ കാണാൻ കഴിയില്ലെന്നായിരുന്നത്രെ അന്വേഷണ സംഘത്തിന്റെ നിഗമനം!
സഹാവു് പി. കെ. ശ്യാമള സിന്താവാ! സഹാവു് പി. രാജീവ് സിന്താവാ! നവകേരള വ്യാവസായിക വിപ്ലവം സിന്താവാ! ലാൽ സലാം!!
March 08 2026 09:31
“La Mujer Que Nunca Hizo Nada” (“ഒരിക്കലും ഒന്നും ചെയ്യാത്ത സ്ത്രീ”)
[“La Mujer Que Nunca Hizo Nada” (“The Woman Who Never Did Anything”) is a sculpture by José Luis Fernández in Zaragoza that symbolically honours the invisible work of housewives.]
എല്ലാ വനിതകൾക്കും അന്താരാഷ്ട്ര വനിതദിനാശംസകൾ!!

March 08 2026 10:24
കോൺഗ്രസ്സ് എംഎൽഎ ടി. സിദ്ദിഖിനെ അന്തം കമ്മികൾ കൂവി തോൽപ്പിക്കാൻ ശ്രമിക്കുന്നു; വടിയേൽ മൂർഖൻ പാമ്പുപോലെ തന്നെ അനുഗമിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് സഹാവിനെ കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി ആട്ടിയോടിക്കുന്നു; മെഗാ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്കെതിരെ പിണറായിസ്റ്റുകൾ സൈബർ ആക്രമണം അഴിച്ചുവിടുന്നു; മു. റിയാസ് സഹാവു് റഫീഖ് സഹാവിനു് പിൻതുണ പ്രഖ്യാപിക്കുന്നു; ഇറാനിലെ ആയത്തുല്ല അലി ഖാമെനെയിയെ സയണിസ്റ്റുകൾ തട്ടുന്നു, … …!
എന്തൊക്കെയാണു് ഇഹലോകത്തിലും പരലോകത്തിലും അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നതു്?!
ഇതൊക്കെ സംഭവിക്കുമ്പോഴും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ നിഷ്കാമകർമ്മിയായി, നിർഗ്ഗുണപരബ്രഹ്മമായി അല്ലാഹു സുവർക്കത്തിൽ സ്വസ്ഥം സ്വർഗ്ഗഭരണമായി കഴിഞ്ഞുകൂടുന്നു! എത്ര ഭീകരമായ അവസ്ഥയാണിതു്?!
അതൊന്നും കാണാനും അറിയാനും ചോദിക്കാനും റിപ്പോർട്ട് തേടാനും കർശനമായ നടപടികൾ കൈക്കൊള്ളാനും ഭൂമിയിലൊരു കട്ടപ്പയോ, സുവർക്കത്തിലൊരു മലക്കോ, നരകത്തിലൊരു ശൈത്താനോ പോലുമില്ല എന്നതു് അതിനെക്കാൾ കഷ്ടം!🙂
March 08 2026 11:54
കൈരളി മമ്മൂട്ടി (കെ. മമ്മൂട്ടി) കെ-ഫോണിൽ കെ. റഫീഖ് സഹാവിനോടു് ഉവാച: “അപമാനിച്ചതായി കണക്കാക്കേണ്ട.”
നന്നായി! 51 വെട്ടുവെട്ടിത്തട്ടാനൊരു കൊട്ടേഷനും, ഇനാമായി ഒരു ഇന്നോവയും നൽകാനായി ഞാൻ കൊടി സുനിയെ (കെ. സുനിയെ) കെ-ഫോണിൽ വിളിക്കാൻ തുടങ്ങിയതാണു്! മമ്മൂട്ടിയുടെ ഭാഗ്യം!!
March 08 2026 12:33
“പറവൂർ സീറ്റു് തനിക്കു് വേണം.” – നേതൃത്വത്തിനു് പ്രണയലേഖനം നൽകി ഡിസിസി ജനറൽ സെക്രട്ടറി എം. ജെ. രാജു.
രാജു സെക്രട്ടറി കേവലം പറവൂർ സീറ്റു് മാത്രം ചോദിച്ചതു് നന്നായി. പൂക്കളുള്ള പട്ടുകോണകമാണു് കക്ഷി ചോദിച്ചിരുന്നതെങ്കിൽ കാങ്കിരസ്സ് നേതൃത്വം മൂഞ്ചിപ്പോയേനെ!
March 09 2026 10:45
“ബഹു. മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന ഭാര്യയുടെ പരാതിയിൽ മുഖ്യമന്ത്രി ഇടപെടണമെന്നു് ആവശ്യം.”
ബഹു. മു. മ. & ആ. മ. പി. വി. സഹാവിനു് പകരം, അദ്ദ്യത്തിൻ്റെ ‘പോളിട്രിക്സ്’ സെക്രട്ടറി ബഹു. പി. ശശി സഹാവു് ഇടപ്പെട്ടാൽ ഇടപെടൽ കുറച്ചുകൂടി പ്രൊഫെഷണൽ ആയിരിക്കുമെന്നു് തോന്നുന്നു.
March 09 2026 15:29
“മമ്മൂട്ടിക്കു് നേരെയുള്ള പിണറായിസ്റ്റുകളുടെ സൈബർ ആക്രമണത്തിൽ മുക്ക്യോൻ പിണറായി പരസ്യമായി ക്ഷമ ചോദിച്ചു.” – വാർത്ത.
തിരഞ്ഞെടുപ്പടുത്ത ഈ നിർണ്ണായക വേളയിൽ, അന്തം പിണറായിസ്റ്റുകൾ നടത്തിയതു് ജീവൻ രക്ഷാപ്രവർത്തനമായിരുന്നു എന്ന പതിവു് പല്ലവി ഉരുവിടരുതെന്നു് ചീഫ് ഇലക്ഷൻ സ്ട്രാറ്റെജിസ്റ്റ് കിണറേഷ് കുമാർ കർശനമായി തർജ്ജിച്ചുകാണും!
March 09 2026 17:58
ശ്രീകൃഷ്ണഭഗവാനു് 16008 “പ്രണയങ്ങൾ” ഉണ്ടായിരുന്നത്രെ!
ശ്രീഗണേശകുമാരഭഗവാൻ ഇതിനോടകം 5000 “പ്രണയങ്ങൾ” തികച്ച സ്ഥിതിക്കു്, രണ്ടു് മണിക്കൂറിൽ ഒന്നു് എന്ന തോതിൽ ഷിഫ്റ്റ് വച്ചു് മിനിമം 12 വ്യത്യസ്ത “പ്രണയങ്ങളുമായി” ദിനേന പ്രണയാദ്ധ്വാനം നടത്തിയാൽ രണ്ടര വർഷങ്ങൾകൊണ്ടു് 11008-ൽ കൂടുതൽ “പ്രണയങ്ങൾ” തികച്ചു് 16008 “പ്രണയങ്ങൾ” ഉണ്ടായിരുന്ന കൃഷ്ണഭഗവാനെ കടത്തിവെട്ടാൻ കഴിയും.
“ഓം കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രം ആചാര്യ ഗുരു ബ്രഹ്മശ്രീ ഗോപൻ സ്വാമി” എന്നപോലെ, “പ്രണയഗുരു ബ്രഹ്മശ്രീ ഗണേശകുമാരൻ സ്വാമി” എന്ന വിശുദ്ധപദവിയിലേക്കു് പിന്നെയധികം ദൂരമില്ല.

March 10 2026 09:32
“അതു് കുടുംബപ്രശ്നം; (വിഷയാസക്തനായ) മന്ത്രി ഭാര്യയോടു് മാപ്പു് പറഞ്ഞതോടെ വിഷയം തീർന്നു.” – ബഹു. സ്പീക്കർ ജനാബ് ഷംസീർ സഹാവു്.
തടി കേടാകുമെന്നാവുമ്പോൾ കാലിൽവീണു് മാപ്പു് ചോദിക്കാനും, ആ ജാള്യം മറയ്ക്കാൻ ഭാര്യയെവരെ തല്ലിച്ചതയ്ക്കാനും മടിച്ചിട്ടുള്ളവനല്ല ഗമനാഗമനൻ ഗണേശ കുമാരൻ. തന്മൂലം, മാപ്പോളിയിൽനിന്നു് അല്പം അകന്നു് നിന്നാൽ ബഹു. മിത്തു് സാഹിബിനു് കൊള്ളാം.
March 10 2026 10:48
“ഗമനാഗമനൻ ഗണേശകുമാരനു് പെണ്ണു് പിടിക്കാൻ കെ-പൗലോസ് കാവൽ!” – മല്ലുക്കളുടെ പരാതി.
“രോധിക്കാതിരിക്കൂ”, മല്ലുക്കളേ! കെ-ഭൂതത്തിനു് മൂന്നാമൂഴം നൽകി, കെ-പൗലോസിൻ്റെ കാവലിൽ ബഹു. മു. മ. & ആ. മ. പി. വി. സഹാവിൻ്റെ തീപാറും ഉദ്ഘാടന പ്രസംഗത്തോടെ LDF കാമകേളീശ്വരർ നിറഞ്ഞാടുന്ന “Gang-Bang” ആവോളം ആസ്വദിക്കൂ!!
March 10 2026 12:58
സ്ത്രീ മകളാണു്, മരുമകളാണു്, പെങ്ങളാണു്, അമ്മയാണു്, അമ്മൂമ്മയാണു്, അമ്മായിയമ്മയാണു്, അമ്മിക്കലിനെപ്പോലെ ക്ഷമാശീലയാണു്!
അതുകൊണ്ടു് മകനും മരുമകനും ആങ്ങളയും അപ്പനും അപ്പൂപ്പനും അമ്മായപ്പനുമായ, പുരുഷവർഗ്ഗത്തിൽപ്പെട്ട ആർക്കും അവളെ തെറി വിളിയ്ക്കാം, ഗണേശമന്ത്രി തന്റെ മുൻഭാര്യ യാമിനിയെ എന്നപോലെ മുറിയിലടച്ചിട്ടു് ഉപദ്രവിക്കാം, ഗണേശമന്ത്രി തന്റെ പിൻഭാര്യ ബിന്ദു മേനോനെ എന്നപോലെ ഭീഷണിപ്പെടുത്താം, കയ്യേറ്റം ചെയ്യാം, അവഹേളിക്കാം, “വട്ടിയായി” ചിത്രീകരിക്കാം!
എല്ലാറ്റിനുമൊടുവിൽ, കൊച്ചിയുടെയോ കൊറിയയുടെയോ മാപ്പുമായി ഇളിച്ചുകൊണ്ടു് അവളെ സമീപിക്കണമെന്നു് മാത്രം! അതോടെ അവൾ കഴിഞ്ഞതെല്ലാം മറക്കും, കഴിഞ്ഞതെല്ലാം ക്ഷമിക്കും! കാരണം, അവൾ ഭൂമിദേവിയെപ്പോലെ ക്ഷമാശീലയാണു്!
മുല കുടിക്കുന്ന ള്ളക്കുഞ്ഞു് പുതുപ്പല്ലുകൊണ്ടു് മുലക്കണ്ണിൽ കടിക്കുന്നതു് മോണയുടെ ചൊറിച്ചിൽ മാറ്റാനാണെന്നും, പൊൻകുഞ്ഞായ തൻകുഞ്ഞു് മുലക്കണ്ണുകടിയനായ ഒരു നിഷേധി ആയതുകൊണ്ടല്ലെന്നും ജന്മനാ ലാടഗുരുക്കളായ സ്ത്രീകൾക്കറിയാം. അതുകൊണ്ടാണു്, മുലക്കണ്ണിൽ കടിച്ച ള്ളക്കുഞ്ഞു് കരയുമ്പോൾ അതിന്റെ വായിലേക്കു് എപ്പോഴും വീണ്ടും രണ്ടിലൊരു മുല സ്നേഹമസൃണിതമായി ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും സജീവസഹകരണത്തോടെ കുത്തിത്തിരുകാൻ സ്ത്രീകൾ തയ്യാറാകുന്നതു്.
പറമ്പിലിരുന്നു് തൂറുന്നതുപോലുള്ള ഒരു പ്രതിഭാസമാണതു്. ആർക്കും പറമ്പിലിരുന്നു് തൂറാം. പക്ഷേ, തൂറുന്നതിനു് മുൻപു്, ഭൂമിദേവിയെ ചവിട്ടി നടക്കുന്നതുകൊണ്ടു്, ഓരോ ചവിട്ടിനും ഭൂമിദേവിയോടു് മാപ്പു് പറയുന്ന പൂജനീയ അനുശ്രീ ജിയെ മാതൃകയാക്കി, “എനിക്കിതാ മുട്ടിയിരിക്കുന്നു, ഞാനിതാ നിന്റെ തിരുനെഞ്ചത്തേക്കു് തൂറാൻ പോകുന്നു” എന്നൊരു വിലാപം, ഒരു ക്ഷമാപണം, ഒരു മാപ്പെന്ന നിലയിൽ, ഭൂമിദേവിയോടു് പറയാൻ നമ്മൾ ബാദ്ധ്യസ്ഥരാണു്.
പറമ്പിലിരുന്നു് വിശദവിശാലമായി തൂറുമ്പോൾ, ഭൂമിദേവിയുടെ കോപം മൂലം, ലോകാരംഭത്തിൽ ആദാമിന്റെ പട്ടമഹിഷി പൂജനീയ ഹവ്വ ജിക്കു് പഴം പറിച്ചു് നല്കിയ പാമ്പു്, മാവേലി വസിക്കുന്ന പാതാളത്തിൽ നിന്നു് ഇഴഞ്ഞുകയറിവന്നു് അർശസ്സിന്റെ അസ്ക്യതയുള്ള തൃപ്പൂക്കൊതത്തിൽ വിഷപ്പല്ലുകൊണ്ടു് കൊത്താൻ ഇടവരരുതല്ലോ!
March 10 2026 15:01
“അതിനൊക്കെ നാണം വേണ്ടേന്നു്! നാണോം മാനോമില്ലാത്ത കൂട്ടരോടു് എന്തു് പറഞ്ഞിട്ടെന്തു് കാര്യം?” – പൂർവ്വാശ്രമത്തിലെ പിണു.
[ഗമനാഗമനമന്ത്രി ഗണേശകുമാരൻ ഇന്നത്തെപ്പോലെതന്നെ 2013-ലും കാമിനിവിഷയത്തിൽ കുരുങ്ങിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പഴയ വിജയനും ഇന്നത്തെ മുഖ്യമന്ത്രിയുമായ കാരണഭൂതം പൊതുസമൂഹമദ്ധ്യേ ഛർദ്ദിച്ചുവച്ച സാരോപദേശം!]
(പിന്നിൽ സ്മൊണച്ചുകൊണ്ടു് നില്ക്കുന്ന കരിന്താടി പിണുവിന്റെ വിനീത വിധേയനും ഇന്നത്തെ ദേവസ്വനുമായ വാസവൻ.)

March 10 2026 16:24
“സർക്കാരിനെതിരെ കോടതിയിൽ പോയി സദ്ഭരണത്തിനുള്ള സർട്ടിപ്പിക്കോത്തുമായി പ്രതിപക്ഷം വന്നു.” – മന്ത്രി രാജേഷ് സഹാവു്.
നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേരാത്ത ഊള പ്രതിപക്ഷത്തിനെ ചുമ്മാ അവഗണിക്കൂ സഹാവേ! നമുക്കു് നീട്ടിപ്പാടാൻ നമ്മുടെ നേട്ടങ്ങൾതന്നെ വേണ്ടുവോളമുണ്ടല്ലോ: ആഭ്യന്തരം, ആരോഗ്യം, പൊതുമരാമത്തു്, വിദ്യാഭ്യാസം, സാമ്പത്തികം, വ്യാവസായികം, ലോട്ടറി, വാറ്റു്, വാളയാർ, അട്ടപ്പാടി, റാഗിങ്, ചീറ്റിങ്, മാമാങ്കങ്ങൾ, സംഗമങ്ങൾ, ഉദ്ഘാടനങ്ങൾ, ശബരിമല, സ്വർണ്ണക്കൊള്ള, സ്ത്രീസമത്വം, വെടി, പടക്കം, …!
March 11 2026 09:13
“ദേശീയപാത ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി മു. റിയാസ് സഹാവിനു് ക്ഷണമില്ല.”
സൽമാൻ ഖാനോടൊപ്പം കളിച്ച “walts” റീൽസ് മരുമോൻ മോദിജിയോടൊപ്പവും കളിച്ചേക്കുമോ എന്നു് ആഘോഷക്കമ്മിറ്റി ഭയന്നിട്ടുണ്ടാവണം.
March 11 2026 10:11
പണിതീരാത്ത കായിക ഭവന്റെ ഉദ്ഘാടനമഹാമഹം!
(ഉദ്ഘാടകൻ മന്ത്രി വി. അബ്ദുറഹിമാൻ, അദ്ധ്യക്ഷൻ മന്ത്രി വി. ശിവൻകുട്ടി, മുഖ്യ പ്രഭാഷണം മന്ത്രി ജി. ആർ. അനിൽ)
“കായിക ഭവൻ ഉദ്ഘാടനത്തിൽ ഒരത്ഭുതവുമില്ല; എന്താണുള്ളതു്?” – മന്ത്രി വി. അബ്ദുറഹിമാൻ (വകുപ്പുകൾ: സ്പോർട്സ്, വഖഫ്, ഹജ്ജ്, പോസ്റ്റ് & ടെലഗ്രാഫ്, റെയിൽവേ, ഹാർബർ എഞ്ചിനീയറിങ്, ന്യൂനപക്ഷ ക്ഷേമം.)
ഏയ്, എന്തത്ഭുതം? ഒരത്ഭുതവുമില്ല. അതുവഴി, തിരഞ്ഞെടുപ്പിൽ നാലു് വോട്ടു് കൂടുതൽ ഒപ്പിക്കാൻ പറ്റുമെന്നുണ്ടെങ്കിൽ, ഗർഭസ്ഥശിശുവിനു് കഞ്ഞി കോരിക്കൊടുക്കാനും മടിക്കുന്നവരല്ല ഞങ്ങൾ ഇടതു് കക്ഷക്കാർ എന്നുകൂടി പറയാമായിരുന്നു.

March 11 2026 10:18
“ഞാനിവിടെ പറയണ കാര്യങ്ങളൊക്കെ നാളത്തെ കേരളത്തിൻ്റെ സുപ്രധാനമായ കാര്യങ്ങളാ! എനിക്കു് പറയാനൊള്ളതു് ഞാമ്പറയും.” – ഉന്നത വിദ്യാഭ്യാസ മന്ത്രിണി ആർ. ബിന്ദു സഹാത്തി.
സഹാത്തി ടോട്ടൽ കലിപ്പിലാണു്!!
March 11 2026 11:16
“കേന്ദ്ര സർക്കാർ മുഹമ്മദ് റിയാസിനെയല്ല, കേരള സംസ്ഥാനത്തെയാണു് അപമാനിച്ചതു്.” – പൊതുമരാമത്തു് മു. റിയാസ് സഹാവു്.
കേരളത്തെ ആരാണു് ഈ അപമാനിതാവസ്ഥയിൽ കൊണ്ടെത്തിച്ചതെന്നു് മരുമോൻ നേരം കിട്ടുമ്പോൾ അമ്മോശൻ കാക്കയോടു് ഒന്നു് അന്വേഷിച്ചേക്കു്!
March 12 2026 09:09
A long overdue measure!
[അയോഗ്യപ്പയലുകൾ അയ്യരുകളിക്കുന്ന സാമൂഹിക-, സാംസ്കാരിക-, രാഷ്ട്രീയകേരളത്തിൽ അയോഗ്യതയാണു് നേതൃത്വയോഗ്യത!!]

March 12 2026 09:52
“കമ്മീഷൻ പിക്കർ ഓഫ് ഇൻഡ്യ (മാട്രിമോണിയൽസ്) – C. P. I. (M)”
നവകേരള നവോത്ഥാന കല്യാണദല്ലാൾ സ്ഥാപനം (മതേതരം)!
ഇലക്ഷൻ കഴിഞ്ഞാലുടൻ പ്രവർത്തനമാരംഭിക്കുന്നു!!
പ്രസുദേന്തി: ബഹു. വി. ശിവൻകുട്ടി അപ്പൂപ്പൻ സഹാവു്
സെക്രട്ടറി: ബഹു. എം വി. ഗോവിന്ദൻ മാസ്റ്റർ സഹാവു്
ഖജാൻജി: ബഹു. എ. എ. റഹിം ബാരിസ്റ്റർ സഹാവു്

March 12 2026 15:45
“ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നതു് വളരെ ദുഖകരം, പാർട്ടിയുടെ സ്വത്താണു് അദ്ദേഹം.” – എം. എ ബേബി സഹാവു്.
“കുറ്റബോധം കൊണ്ടു് ജി. സുധാകരൻ തകരും.” – എ. കെ. ബാലൻ സഹാവു്.
“ഇതിലും വലിയവരു് പോയിട്ട് ഒരു പുല്ലും ഉണ്ടായിട്ടില്ല! അയ്യോ പൊന്നുമോനേ പോകല്ലേന്നു് പറയണോ?” – എം. എം. മണി സഹാവു്.
“പാർട്ടിയെ ചതിച്ചാൽ എങ്ങനെയാണു് നേരിടേണ്ടതെന്നു് ജി. സുധാകരൻ സഖാവു് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.” എച്ച്. സലാം സഹാവു്.
“വർഗ്ഗവഞ്ചകനു് മാപ്പില്ല!” – ആലപ്പുഴയിൽ ജി. സുധാകരനെതിരെ സിപിഎം പ്രവർത്തകരുടെ പോസ്റ്റർ.
“വർഗ്ഗവഞ്ചകനു് മാപ്പില്ല, വോട്ടില്ല!” – പുന്നപ്രയിൽ ജി. സുധാകരനെതിരെ സിപിഎം പ്രവർത്തകരുടെ പോസ്റ്റർ.
“ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.” – കൊടുംകാറ്റിൽ പറക്കും ശവംതീനിക്കഴുകൻ.
“മുൻനിര വിപ്ലവനേതാക്കളുടെ വൈരുദ്ധ്യാത്മക ഭൗതികവാദപരമായ ഈ വാഗ്ധോരണികൾ യഥാവിധി ഉൾക്കൊണ്ടാലേ, ഡോക്ടർ ചിന്ത ജെറോം സഹാവും സഹസഹാക്കളും നടുറോഡിൽ മുഴക്കുന്ന ഉദാത്ത മുദ്രാവാക്യങ്ങളുടെ ആഴവും പരപ്പും അർത്ഥതലങ്ങളും മനസ്സിലാക്കാൻ കഴിയൂ! അപ്പോഴേ, ഈ പാർട്ടിയെപ്പറ്റി പൊതുജനത്തിനെന്നല്ല, ‘കാച്ചിയുരുക്കിയ കാരിരുമ്പിലുണ്ടാക്കിയെടുത്ത’ പിണറായിപ്പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കുപോലും ഒരു ചുക്കുമറിയില്ല എന്ന യാഥാർത്ഥ്യം, പ്രവാചകന്മാർക്കു് ദൈവികവെളിപാടു് എന്നപോലെ, നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടൂ!
March 13 2026 10:40
“വിശ്വാസത്തിൻ്റെ പ്രശ്നം! ആചാരസംരക്ഷണം!” – ശബരിമല യുവതി പ്രവേശനത്തിൽ മലക്കം മറിഞ്ഞു് സർക്കാർ.
ഓ, വിശ്വാസോം ആചാരോമൊന്നുമല്ല! ഇലക്ഷൻ്റെ മണമടിച്ചപ്പോൾ മൂളിയും ഞരങ്ങിയും കഷ്ടപ്പെട്ടു് ഒന്നു് തിരിഞ്ഞുകിടന്നു, അത്രതന്നെ! പിന്നെ മലക്കം മറിയൽ! നടു നേരെ നിൽക്കുന്നില്ല, അപ്പോഴാണു് മലക്കം മറിച്ചൽ!!
March 13 2026 11:18
“കോൺഗ്രസ്സ് വിരുദ്ധനായ ജി. സുധാകരൻ സഖാവു് എങ്ങനെ കോൺഗ്രസ്സിനോടൊപ്പം പോവും?” – എ. കെ. ബാലൻ സഹാവു്.
“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു് ഇമ്മാനൂവേൽ എന്നു് പേർ വിളിക്കും.” – (യെശയ്യാ 7: 14; മത്തായി 1: 22).
മാക്രികൾക്കു് ബോധമുണ്ടാവുക എന്നതൊഴികെ, അസംഭവ്യമായി ഒന്നുമില്ല ബഹു. ബാലൻ സഹാവേ!
March 13 2026 11:37
“ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്തു് ഫാമിൻ്റെ ഉദ്ഘാടനത്തിനു് മത്സ്യബന്ധനമന്ത്രി ബഹു. സജി ചെറിയാൻ സഹാവു് നേരിട്ടെത്തിയില്ല.” – വാർത്ത.
സജി സഹാവിൻ്റെ ഇഷ്ടമീനായ വരാലിനെ മൾട്ടി സ്പീഷീസിൽ ഉൾപ്പെടുത്താൻ ഫാം അധികൃതർ മറന്നുകാണും.
March 13 2026 12:13
“മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുതു്! അവടെയിരുന്നു് ഒണ്ടാക്കലല്ല പണി!” – ബഹു. മീന്മാന്ത്രികൻ സജി ചെറിയാൻ സഹാവിനെതിരെ മുൻ വൈദ്യുതിമാന്ത്രികൻ ബഹു. എം. എം. മണി സഹാവു്.
(നാടൻ മറ്റേപ്പണിയുടെ പ്രത്യയശാസ്ത്രപരമായ ഒരു “വൈകാരിക” വകഭേദമാണു് പിണറായിസ്റ്റുകളുടെ “ഒരുമാതിരിപ്പണി”. – സ്വ. ലേ.)
March 13 2026 12:50
മമ്മൂട്ടി സഹാവു് അഭിനയിച്ചാൽ പദ്മഭൂഷൺ! വീണാന്റി സഹാവു് അഭിനയിച്ചാൽ പരാക്രമഭൂഷൺ!
ഇതെന്തു് നീതി, ഇതെന്തു് ഞായം കാങ്കിരസ്സേ?!
March 13 2026 14:56
ജനകോടികൾ ചോദിക്കുന്നു: “ഗമനാഗമന ഗണേശകുമാരൻ അവിഹിത ബന്ധത്തിലേർപ്പെട്ട സ്ത്രീ – അവൾ ആരാണു്? ആരാണവൾ?!?!”
ജനകോടികൾ വിലമതിക്കുന്ന നിങ്ങളുടെ വിശ്വസ്ത റ്റി. വി. ചാനൽ “investigative journalism” വഴി, സമയവും ചെലവും അദ്ധ്വാനവും വക വയ്ക്കാതെ ചീന്തിപ്പറിച്ചെടുത്ത ആ പ്രഹേളികയുടെ മറുപടി ഇതാ:🙂
(ചിത്രത്തിനു് കടപ്പാടു്)

March 13 2026 15:22
“എക്സൈസ് കമ്മീഷണർ M. R. അജിത് കുമാറിനെ CAT ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ചുമതലയിൽ നിന്നു് മാറ്റി.” – വാർത്ത.
ബഹു. മു. മ. പി. വി. സഹാവിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കുന്ന കൂടുതൽ ഉയർന്ന പുതിയ പദവി ഏതാണെന്നുകൂടി പറയാമായിരുന്നു.
March 14 2026 10:00
കഴുത്തിൽ ഞെക്കുമ്പോൾ വേദന (“tenderness on palpation”) ഉണ്ടെന്നു് ബഹു. മന്ത്രി വീണ ജോർജ്ജ് പറഞ്ഞതായാണു് പരിശോധിച്ച ഡോക്ടർ “wound certificate”-ൽ രേഖപ്പെടുത്തിയിരിക്കുന്നതത്രെ!
വൈദ്യൻ കാടൻ ഞെക്കു് ഞെക്കിക്കാണും! അല്പം മൃദുലമായി ഞെക്കിയിരുന്നെങ്കിൽ വീണാൻ്റി ഇക്കിളിക്കൊണ്ടു് കുടുകുടാ ചിരിച്ചേനെ!
March 14 2026 10:48
“ജനിച്ചപ്പോൾ മുതൽ പണം കണ്ടുവളർന്നയാളാണു് ഞാൻ.” – NSS നടപടിക്കെതിരെ മന്ത്രി ഗണേഷ് കുമാർ.
US ഡോളർ നോട്ടുകളായിരുന്നു ഡയപ്പർ!
March 14 2026 11:30
“ശബരിമല യുവതി പ്രവേശനത്തിൽ പാർട്ടി നിലപാടു് അതേപടി നടപ്പാക്കാൻ സർക്കാരിനോടു് പറയില്ല.” – എം. എ. ബേബി സഹാവു്.
തിരുമേനീടെ നിലപാടെന്താന്ന്വച്ചാ അതു് അതേപടിയങ്ങു് നടപ്പാക്ക്വാന്നു് തോൾമുണ്ടു് അരയിൽച്ചുറ്റി, പഞ്ചപുച്ഛമടക്കിനിന്നു് പിണറായിത്തമ്പ്രാനോടു് അപേക്ഷിച്ചാൽ ധാരാളം! പാർട്ടിയും സർക്കാരും ഇഹവും പരവുമെല്ലാം അദ്ദ്യംതന്നെ!
March 14 2026 11:46
“മല-വെള്ളപ്പാച്ചിലിൽ ഈട്ടിയായാലും തേക്കായാലും കടപുഴകും.” – കെ. സുധാകരനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ്റെ ഒളിയമ്പു്.
നിറയെ മലവുമായാണോടേ വെള്ളത്തിൻ്റെ പാച്ചിൽ?! ഓപ്പൺ എയർ തൂറൽ ഇത്തിരി കൂടുന്നുണ്ടു്!
March 14 2026 12:23
“മരാമത്തൻ മു. റിയാസ് റോഡ് ഷോ നടത്തിയ വണ്ടിക്കു് കുണ്ടിയില്ല, സോറി, ഫിറ്റ്നസ് സർട്ടിപ്പിക്കോത്തില്ല.” – ബി. ജെ. പി.
മന്ത്രി മു. റിയാസിനു് കുണ്ടിയുണ്ടു്, പക്ഷേ, കുണ്ടിക്കു് ഫിറ്റ്നസ് സർട്ടിപ്പിക്കോത്തില്ല!
ശുംഭൻ ജയരാജൻ ക്യാപ്സൂൾ: “മൈനസ് ഗുണം മൈനസ് സമം പ്ലസ്” എന്നു് ഏതു് സ്കൂൾകുട്ടിക്കുമറിയാം. (ഉദാ: -3 x -4 = +12).
തദ്വാരാ, -കുണ്ടി x -വണ്ടി = +കുണ്ടാമണ്ടി! So, problem inevitably solved!
March 14 2026 13:00
“കടൽക്കിളവന്മാർ വേണ്ടേ വേണ്ട!” – പാലോടു് രവിക്കെതിരെ പോസ്റ്ററുമായി വാമനപുരം സേവ് കോൺഗ്രസ്സ്.
മഹാസമ്മേളനങ്ങളിലെ ദേശീയഗാനാലാപനത്തിനു് പാലോടു് രവിയെക്കാൾ ഭേദം “rapper cum raper” വേടൻ സഹാവാണെന്ന ജ്ഞാനോദയം സേവ് കോൺഗ്രസ്സിനു് ഉണ്ടായിക്കാണും.
March 14 2026 14:25
“കൃഷി വകുപ്പു് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു് ബി. അശോകൻ IAS-നെ യുവജന-, സൈനികക്ഷേമ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്കു് മാറ്റി. തുടർച്ചയായ തൻ്റെ സ്ഥലം മാറ്റങ്ങൾക്കെതിരെ ബി. അശോകൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. അതിൻ്റെ പ്രതികാരമായാണു് ഈ നടപടി എന്നു് വിലയിരുത്തപ്പെടുന്നു.” – വാർത്ത.
“സന്യാസജീവിതത്തിൻ്റെ ചില അംശങ്ങൾ എൻ്റെ ഉള്ളിലുള്ളതുകൊണ്ടാവാം, ഒന്നിനോടും എനിക്കു് വലിയ മോഹമില്ല. ഞാൻ എപ്പോഴും ഒരു മരപ്പട്ടിയെപ്പോലെ സംതൃപ്തനാണു്. എൻ്റെ തന്തയില്ലായ്മയെയും, തെറ്റുകളെയും, കുറ്റങ്ങളെയും കാര്യകാരണസഹിതം ചൂണ്ടിക്കാണിക്കുന്ന സകലരോടും പക വീട്ടണം എന്ന പ്രാകൃതവും അപരിഹരണീയവുമായ ഒരു അടിസ്ഥാന ചോദന എൻ്റെ ഉള്ളിൻ്റെയുള്ളിൽ കുടിയിരിക്കുന്നുണ്ടു് എന്നതൊഴിച്ചാൽ, ഞാനും ഒരു മരപ്പട്ടിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.” – തീയിൽക്കുരുത്ത കുതിര, മണ്ണിൽമുളച്ച സൂര്യൻ, കൊടുംകാറ്റിൽ പറക്കും ശവംതീനിക്കഴുകൻ, ഇരട്ടച്ചങ്കൻ, സർവ്വകാര്യകാരണഭൂതൻ ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.
മരപ്പട്ടി തിന്നുന്നു, ഞാനും തിന്നുന്നു; മരപ്പട്ടി മുള്ളുന്നു, ഞാനും മുള്ളുന്നു; മരപ്പട്ടി തൂറുന്നു, ഞാനും തൂറുന്നു; മരപ്പട്ടി ഒച്ചവയ്ക്കുന്നു, ഞാനും ഒച്ചവയ്ക്കുന്നു; മരപ്പട്ടി മക്കളെ ഉണ്ടാക്കുന്നു, ഞാനും മക്കളെ ഉണ്ടാക്കുന്നു; മരപ്പട്ടി മക്കളെ സംരക്ഷിക്കുന്നു , ഞാനും മക്കളെ സംരക്ഷിക്കുന്നു; മരപ്പട്ടി എന്നെങ്കിലും സത്തു് പണ്ടാറമടങ്ങുന്നു, ഞാനും എന്നെങ്കിലും സത്തു് പണ്ടാറമടങ്ങുന്നു!!
What is the difference?
ഇങ്കിലാൻ ചിന്താവാൻ!!

March 14 2026 15:28
“ഒരു ഓഫീസും ആർക്കും അധികാരം നൽകിയിട്ടില്ല. നൽകിയിട്ടുള്ളതു് ഉത്തരവാദിത്വമാണു്.” – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
ഈയിനം ജഡ്ജുകൾ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു.
March 14 2026 18:11
“കുടിപ്പകയുടെ പേരിൽ കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു.” – വാർത്ത.
ചെങ്കോണകമണിഞ്ഞു്, രഹസ്യമായി, ഇരുട്ടിൻ്റെ മറവിൽ കൽമഴുകൊണ്ടു് വെട്ടിത്തട്ടിയിരുന്നെങ്കിൽ, LDF ഭരണത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിജിലൻസ് മന്ത്രിയും ജയിൽ മന്ത്രിയുമൊക്കെ ആകാൻ കഴിയുമായിരുന്ന കശാപ്പുകാരാണു്!!
March 16 2026 05:27
എന്നാലിനിയൊത്തിരി വൈകേണ്ട. ഇപ്പൊ ഇറങ്ങിയാൽ ഇരുട്ടും മുന്നെ വീടുപിടിക്കാം.
ചെരിപ്പെടുക്കാൻ മറക്കേണ്ട.” കല്ലും മുള്ളും കാലുക്കുത്ത!”

March 16 2026 11:03
ഏതു് കെ-ഭൂതമാണെടേ മത്സരിക്കാൻ ഒരു സീറ്റ് കൊടുക്കാതെ കാക്ക തൂറിയ ബഞ്ചിൽ ചിന്താവിഷ്ടയായ ചെറിച്ചിയെപ്പോലെ ഇരിക്കേണ്ട അവസ്ഥയിൽ ചിന്തേച്ചിയെ എത്തിച്ചതു്? ചിന്തേച്ചിക്കു് ചോദിക്കാനും പറയാനും ആരുമില്ലെന്നു് കരുതിയോ? കീലേരി അച്ചു ഈ കിസ്സയറിയാഞ്ഞതു് ഭാഗ്യം! അല്ലെങ്കിൽ സകല ഭൂതപ്രേതാദികളേം കൊച്ചുപിച്ചാത്തിക്കു് അയാൾ കുത്തിമലർത്തിയേനെ!
“എങ്കിലും, ചിന്തേച്ചീ നമ്മൾ കാണും സങ്കല്പലോകമല്ലീയുലകം!”
ചേച്ചി സങ്കടപ്പെടാതെ ബാ, നമുക്കു് പാർലറിൽപ്പോയി ഓരോ ഐസ്ക്രീം തിന്നു് വനിതാമതിലിൻ്റെ ഗതകാലസ്മരണകൾ അയവിറക്കുകയും, മധുരമനോജ്ഞ ചൈനയെപ്പറ്റി വിപ്ലവഗാനങ്ങൾ പാടുകയും, വീണാൻറിയുടെ ഇടറിയ പെടലിയെപ്പറ്റി പൊളിറ്റിക്കലി കറക്റ്റായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്യാം!

March 16 2026 11:48
“അയ്യപ്പനെ ഒരു സ്ത്രീ പ്രസവിച്ചതല്ലേ? ഛർദ്ദിച്ചതല്ലല്ലോ. എല്ലാക്കാര്യത്തിനും സ്ത്രീ വേണം.” – ബഹു. എം. എം. മണി സഹാവു്.
ആദ്യഭാഗം കറക്റ്റ്! അവളാണു് അയ്യപ്പൻ്റെ അമ്മ. അയ്യപ്പൻ്റെ അമ്മ ചുട്ട നെയ്യപ്പമാണു് കാക്ക കൊത്തി കടലിലിട്ടതു്.
രണ്ടാം ഭാഗത്തിനു് ഒരു ചെറിയ “Objection Your Honour”: “എല്ലാക്കാര്യത്തിനും സ്ത്രീ വേണം” എന്നതിനു് പകരം, “മറ്റേപ്പണിക്കു്” ഒരു സ്ത്രീ വേണം എന്നായിരുന്നു പുലയാട്ടെങ്കിൽ ഒരു ഒറിജിനൽ മണിയാശാൻ ടച്ച് കിട്ടിയേനെ!
March 16 2026 15:57
കാരായി രാജനെപ്പോലൊരാളെ നിയമസഭാ സ്ഥാനാർത്ഥിയാക്കാൻ സിപിഎമ്മിനു് എങ്ങനെ കഴിയുന്നു?!?!
പിണറായി വിജയനെപ്പോലൊരാളെ സ്ഥാനാർത്ഥിയാക്കാൻ സിപിഎമ്മിനു് എങ്ങനെ കഴിയുന്നോ, അങ്ങനെ തന്നെ!
March 17 2026 09:47
“ടി. കെ. ഗോവിന്ദനെ സിപിഎമ്മിൽ നിന്നു് പുറത്താക്കി! കുറ്റകൃത്യം 1: പാർലമെൻ്ററി ചെളിക്കുണ്ടിൽ വീണു. കുറ്റകൃത്യം 2: അധികാരമോഹം തലയ്ക്കുപിടിച്ചു.” – കെ. കെ. രാഗേഷ് സഹാവു്.
പാർലമെൻ്ററി സെപ്റ്റിക് ടാങ്കിൽ വീണ, സ്വേച്ഛാധിപത്യദാഹം തലയ്ക്കുപിടിച്ച ബഹു. പിണറായിത്തമ്പ്രാനെ മാതൃകയാക്കാത്തതിൻ്റെ ഫലം. “എന്നാപ്പിന്നെ അനുഭവിച്ചോട്ടോ!”
March 17 2026 10:53
“നമ്മളെയെല്ലാം ദുഃഖത്തിലാഴ്ത്തിയ സാജൻ്റെ മരണത്തിൽ പി. കെ. ശ്യാമള ടീച്ചർക്കെതിരെ ടി. കെ. ഗോവിന്ദൻ പറഞ്ഞതു് പച്ചക്കള്ളം!” – എം. വി. ജയരാജൻ, aka ശുംഭൻ സഹാവു്.
ആ ദുഃഖം മൂലം സഹാവിൻ്റെ തൊണ്ട ഇപ്പോഴും ഇടറുന്നുണ്ടു്! ശുംഭൻ, അപ്പം, ഭൂതം, ശ്യാമള, വീണ ഇത്യാദി പ്രമുഖ സഹാക്കളും പിന്നെ ഞാനും മാത്രമേ ശകലമെങ്കിലും സത്യം പറയുന്നവരായുള്ളു. ബാക്കി മുയ്മൻ ഹമുക്കുകളും നുണയരാ സഹാവേ!
March 17 2026 11:32
“കുറ്റക്കാരനെന്ന കണ്ടെത്തലും ശിക്ഷാവിധിയും മരവിപ്പിക്കണം എന്നാവശ്യപ്പെട്ടു് മുൻമന്ത്രി ശ്രീ ആൻ്റണി രാജു നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.” – വാർത്ത.
അണ്ടി പോയ അണ്ണാൻ, തൊണ്ടി പോയ അന്തോണി!
March 17 2026 12:02
“മുഖ്യമന്ത്രി ധർമ്മടത്തുകാരുടെ സ്വകാര്യ ‘അഹങ്കാരം’.” – ‘ബഹുജന-, പൊതുജനപാണിനി’ ബഹു. കെ. കെ. രാഗേഷ് സഹാവു് .
ധർമ്മടത്തേതു് ബഹു. മു. മ. സഹാവിൻ്റെ ആദ്യത്തെ പ്രചാരണമായാലും ഒടുക്കത്തെ പ്രഹസനമായാലും, അടിമക്കണ്ണുകളായ ഞങ്ങൾ പിണറായിസ്റ്റുകൾക്കു് ‘അഹങ്കാരം’ വിട്ടൊരു പിണുവാതിരകളിയില്ല.
March 17 2026 12:44
“ടി. കെ. ഗോവിന്ദൻ പാർട്ടി വിട്ടതു് ദൗർഭാഗ്യകരം.” – ഇ. പി. ജയരാജൻ, aka ചിറ്റപ്പൻ സഹാവു്.
പാർട്ടിവിടാതെ, വൈദേകം മോഡലിൽ ഒരു റിസോർട്ട് തുടങ്ങി, കാലാന്തരേ ഏതെങ്കിലും ബൂർഷ്വാ ഫാഷിസ്റ്റിനു് മറിച്ചുവിറ്റു് നാലു് കാശുണ്ടാക്കി, ഒറിജിനൽ മാർക്സിസ്റ്റായി, “ദസ് കാപ്പിറ്റൽ”-ഇസ്റ്റായി, ഇടിയൻ മമ്മാലിയായി, തൊയ്ലാളി നേതാവായി, ജ്ഞാനക്കുരണ്ടി കയറിയ സർവ്വജ്ഞാനിയായി, പത്രസമ്മേളനങ്ങളൊക്കെ നടത്തി, അൻപതു് കുതിരകൾ വലിക്കുന്ന കുതിരവണ്ടിയിൽ രാജകീയമായി നാടുനീളെ നഗരിക്കാണിക്കേണ്ട കാര്യമേ ടി. കെ. ഗോവിന്ദനുണ്ടായിരുന്നുള്ളു.
പക്കേങ്കി, അതിനുവേണ്ട പ്രത്യയശാസ്ത്രപുത്തി വേണ്ടേ? അതില്ലല്ലോ! പിന്നെയെന്തുചെയ്യാൻ?!
March 17 2026 13:07
“കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം മുഹൂർത്തമായാലുടൻ!”
മൂത്രവും അമൂത്രവുമായ മുഹൂർത്തങ്ങളിൽ അടിയുറച്ചു് വിശ്വസിക്കുന്ന “കണ്ടംപറികളാണു്” ഞങ്ങൾ മല്ലുക്കൾ!
March 17 2026 13:33
“പി. ജെ. ജോസഫ് ഒഴിയുന്നു! ഇനി, മകൻ അപു ജോൺ ജോസപ്പു്.”
വാർത്ത കേട്ടു് പരിഭ്രാന്തനായ ട്രമ്പ് സുനാമി സമാനമായ ജോസപ്പിൻ്റെ ഒഴിച്ചിലിനെ നേരിടാനായി ഏഴാം കപ്പൽപ്പടയോടു് അറബിക്കടലിലേക്കു് നീങ്ങാൻ കല്പിച്ചത്രെ! പൊരിഞ്ഞ കീടാണുജുത്തം വരുമോടേ?!
March 17 2026 14:50
“അപ്പച്ചൻ എങ്ങനെ തൊടുപുഴയെ സ്നേഹിച്ചിരുന്നോ, അതുപോലെ ഞാനും.” – അപു ജോൺ ജോസഫ്.
പണ്ടാറമടങ്ങിയ ജങ്കി കഞ്ചാവുബീഡിയെ സ്നേഹിച്ചിരുന്നപോലെ കാഞ്ചനമാല മൊയ്തീനെപ്പോലും സ്നേഹിച്ചിരുന്നില്ല.
March 18 2026 10:38
“ചില കാര്യങ്ങളിൽ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയെക്കാൾ മുന്നിൽ! ഉമ്മൻ ചാണ്ടി ‘സ്പീഡി ഗോൺസാലസ്’ എങ്കിൽ, ചാണ്ടി ‘ഓടും ഗോൺസാലസ്’!” – ശ്രീമതി മറിയാമ്മ ഉമ്മൻ.
“ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര!”
“ഓടും ചാണ്ടി, ചാടും ചാണ്ടി, പി. വി. യെക്കണ്ടാൽ നിൽക്കും ചാണ്ടി!”![]()
March 18 2026 11:00
“സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ UDF സ്ഥാനാർത്ഥി ആയേക്കും!” – വാർത്ത.
“സന്ദീപ് വാര്യർ കാങ്കിരസ്സിൽപ്പോയി മൂഞ്ചി!” എന്നു് നിരന്തരം പോസ്റ്റുകളിട്ട ഞാൻ മൂഞ്ചിയല്ലോ നാഥാ!!
March 18 2026 11:39
“രണ്ടോ മൂന്നോ എം. പി. മാർ മത്സരിക്കാൻ ആഗ്രഹിക്കുന്നു. അവരെ മത്സരിപ്പിക്കുന്നതിൽ തെറ്റില്ല.” – ശ്രീ ശശി തരൂർ എം. പി.
“രണ്ടോ, മൂന്നോ”!?!? ഒന്നു്, രണ്ടു്, മൂന്നു്!! കെ. സുധാകരൻ, അടൂർ പ്രകാശ്, മൂന്നാമനാരാണാവോ? ഓ, എം. പി. ശശി തരൂർ ജി! “രണ്ടോ മൂന്നോ എം. പി. മാർ” എന്നതിൻ്റെ നിഗൂഢാർത്ഥം ഇപ്പപ്പിടികിട്ടി! ട്യൂബ് ലൈറ്റായ നോമിനു് ഇപ്പഴേ അതു് പിടികിട്ട്യോളൂന്നു് നിനച്ചോളൂ!!![]()
March 18 2026 12:10
“പൂഞ്ഞാറിൽ ബിജെപി ഇരുപതിനായിരത്തിനു് മുകളിൽ ഭൂരിപക്ഷം നേടും.” – പൂഞ്ഞാറാശാൻ പൂജനീയ പി. സി. ജോർജ്ജ് ജി. (‘പൂഞ്ഞാറിൽ’ എന്നോ ‘പൂഞ്ഞാറ്റിൽ’ എന്നോ ശരി എന്ന കാര്യം ഭാഷാപണ്ഡിതർ ചർച്ചിച്ചുകൊണ്ടിരിക്കുന്നു. – സ്വ. ലേ.)
ആണ്ടി ഭയങ്കര അടിക്കാരനാണെന്നു് ആണ്ടി. (ആൻഡ്ര്യൂസ് അഥവാ അന്ത്രയോസിൻ്റെ ചുരുക്കെഴുത്താണു് ആണ്ടി. – സ്വ. ലേ.)
March 18 2026 14:21
വൺ മില്യൺ US ഡോളർ ചോദ്യം: “എംപിമാർ മത്സരിക്കേണ്ടതില്ല എന്ന ‘ലക്ഷ്മണരേഖ’ മറികടന്നു് കാങ്കിരസ്സ് ഹൈക്കമാൻഡ് കെ. സുധാകരനെ തിരഞ്ഞെടുപ്പു് ഗോദയിൽ ഇറക്കുമോ?”
പൊന്നുചങ്ങായിമാരേ, സഹവർത്തിത്വത്തിൽ അധിഷ്ഠിതമായ മാനവരാശിയുടെ സമാധാനത്തിനും, മനുഷ്യരുടെ സ്വൈരജീവിതത്തിലൂന്നിയ സാമൂഹികനന്മയ്ക്കുമായി അതാതു് കാലങ്ങളിലെ അറിവിൻ്റെ മാനദണ്ഡത്തിൽ അഗ്രഗണ്യരായിരുന്ന മനുഷ്യരാൽ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളവയാണു് എല്ലാ നിയമങ്ങളും നീതിന്യായങ്ങളും നിബന്ധനകളും. ഏതു് നിയമവും, ഏതു് നീതിന്യായവും, ഏതു് നിബന്ധനയും മനുഷ്യർക്കുവേണ്ടിയാണു്, അല്ലാതെ, മനുഷ്യർ ആ നിയമങ്ങൾക്കും, ആ നീതിന്യായവ്യവസ്ഥകൾക്കും, ആ നിബന്ധനകൾക്കും വേണ്ടി ജനിച്ചു് ജീവിച്ചു് മരിക്കാൻ വിധിക്കപ്പെട്ട, ആരോരുമറിയാതെ ചുടലപ്പറമ്പിൽ എരിഞ്ഞൊടുങ്ങേണ്ട അഭിശപ്തജന്മങ്ങളല്ല; മജ്ജയും മാംസവും, ചോരയും നീരും, വികാരവും വിചാരവുമുള്ള മനുഷ്യ ജന്മങ്ങളാണു്!!
“മാറ്റമില്ലാത്തതായി മാറ്റമല്ലാതെ മറ്റൊന്നുമില്ല” എന്ന നവജന്മ പെന്തെക്കൊസ്ത് മോഡൽ മാർക്സിയൻ പ്രത്യയശാസ്ത്ര വാചാടോപം ഛർദ്ദിക്കുന്ന മുതുമലമാക്രികളെങ്കിലും ഈ പരമാർത്ഥം മനസ്സിലാക്കേണ്ടതുണ്ടു്.
March 19 2026 10:35
“ലോ കമാൻഡ്” ആകാനുള്ള യോഗ്യതപോലുമില്ലാത്ത ജനുസ്സുകൾ ഹൈ കമാൻഡായതിന്റെ ദോഷം!
March 19 2026 10:48
ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികളുടെ അതേ തിളക്കം!
ശരീരമാസകലം സ്വിറ്റ്സെർലൻഡിൽ നിന്നുള്ള ശുദ്ധമാന സ്വർണ്ണം പൂശാനും മാത്രം “മടിയിൽ കനമുള്ള” മറ്റാരുണ്ടു്, LDF അല്ലാതെ?!

March 19 2026 11:42
“ഇവിടെ തമാശയില്ല, സീരിയസാണു്.” – ഇലക്ഷൻ പ്രചാരണത്തിനു് തുടക്കമിട്ടുകൊണ്ടു് ശ്രീ രമേഷ് പിഷാരടി.
അതു് മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിയപ്പോഴേ മനസ്സിലായി. അല്ലെങ്കിൽ, ചന്തു, ആരോമൽ എന്നിവരുടെ പിതാവായ നടൻ ശ്രീ സലിം കുമാറിൻ്റെ അനുഗ്രഹമല്ലേ ഗുരുദക്ഷിണ വച്ചു് അങ്ങു് വാങ്ങുമായിരുന്നുള്ളു!
March 19 2026 12:08
കേരളീയരെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിലേക്കു് നയിക്കാൻ വേണ്ട കഴിവും അറിവുമുള്ള ഏതെങ്കിലുമൊരു നേതാവു് കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയിലില്ല. ആ സാമൂഹിക ജോലിക്കു് “approximately” യോഗ്യതയുള്ള ഒരു നേതാവു് ശ്രീ. കെ. സുധാകരൻ മാത്രമാണു്.
March 19 2026 12:34
“തിരഞ്ഞെടുപ്പിനിടയിൽ ഇനിയും വിസ്മയങ്ങളുണ്ടാകും.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ.
ഈ സതീശവിസ്മയങ്ങളെ മൊത്തം ചവിട്ടിക്കൂട്ടി കക്കൂസിലിട്ടു് ഫ്ലഷ് ഔട്ട് ചെയ്താൽ കാങ്കിരസ്സ് പകുതി രക്ഷപ്പെടും.
March 19 2026 12:57
മൊത്തവും ചില്ലറയുമായ സകലമാന അന്താരാഷ്ട്ര കുണ്ടാമണ്ടികൾക്കും ഇടയിൽ അങ്ങനെയുമൊരു സമാന്തരലോകം!
എന്തു് ചെയ്യുമെന്നു് പറ!!🙂

March 19 2026 15:53
“പിണറായിക്കു് 45,35,620 രൂപയുടെ നിക്ഷേപം; ഭാര്യക്കു് 60,58,442 രൂപയുടെ നിക്ഷേപം.” – വാർത്ത.
എൻ്റെ മകൾക്കു് ബിസ്നസ് തുടങ്ങാൻ എൻ്റെ ഭാര്യ, അവളുടെ അമ്മ അവൾക്കു് കിട്ടിയ പെൻഷൻതുക സമ്മാനിച്ചതുകൊണ്ടാണു്! അല്ലെങ്കിൽ, അവളുടെ നിക്ഷേപമിപ്പോൾ മിനിമം 125 ലക്ഷമായിരുന്നേനെ!
March 20 2026 14:06
“കോണ്‍ഗ്രസ്സ് എന്റെ അമ്മയാണു്; അമ്മയ്ക്കു് വിഷമം ഉണ്ടാക്കുന്ന ഒന്നും ഞാൻ ചെയ്യില്ല.” – ശ്രീ ജോസഫ് വാഴയ്ക്കൻ.
അതു് വളരെ നന്നായി. മഹൻ “ഓന്തായ നമഹഃ” തിരുതത്തോമാച്ചൻ വഴിപിഴച്ചുപോയതിൽ കാങ്കിരസ്സമ്മച്ചി നാളുകളായി വളരെക്കണ്ടമാനം വ്യാകുലമാതാവാണു്!
മഹാമഹഭാഗ്യമെന്നേ പറയേണ്ടൂ, അമ്മവഴിയിൽ നിന്നുള്ള M. P. കെ. സുധാകരന്റെ “വ്യതിചലന കുതൂഹല കോലാഹലം” ഇലയ്ക്കും മുള്ളിനും, മുള്ളിക്കൊണ്ടിരുന്ന മുള്ളൻപന്നിയ്ക്കും, തൂറിക്കൊണ്ടിരുന്ന കാട്ടുപന്നിയ്ക്കും കേടുകൂടാതെ, വി. ഡി. സതീശന്റെ കൃതജ്ഞതാപ്രകടനത്തോടെയും, താലപ്പൊലിയേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെയും, നെറ്റിപ്പട്ടം കെട്ടിയ കന്യകമാരുടെ ദേശീയഗാനാലാപത്തോടെയും സമംഗളം പര്യവസാനിച്ചു!
അല്ലെങ്കിൽ, “Alpha Decay” പോലെയുള്ള “MP to MLA decay” വഴി സംഭവിക്കുമായിരുന്ന മസ്തിഷ്കാഘാതത്തിൽ നിന്നു് കാങ്കിരസ്സമ്മച്ചിയെ രക്ഷിക്കാൻ ഡോക്ടർ ജോ ജോസഫിനോ, ഡോക്ടർ സരിനോ പോലും കഴിയുമായിരുന്നില്ല!
ശ്രീ രാഹുൽ ജിയുടെ “പവ്വർ പോയിന്റ് പ്രെസെന്റേഷൻ” യുഗത്തിലും ഒരു ശകലം ഭാഗ്യം കാങ്കിരസ്സമ്മച്ചിക്കുണ്ടെന്നു് പറയേണ്ടിയിരിക്കുന്നു.

March 20 2026 15:57
“തെരഞ്ഞെടുപ്പിൽ (പിണറായിപ്പാർട്ടി) നേതാവിനെ നേരത്തെ തീരുമാനിക്കാറില്ല, ജനകീയരായ സ്ഥാനാർത്ഥികൾക്കു് അവസരം നൽകി; ഞങ്ങൾ ഒരു വർഗ്ഗീയതയുമായും ചാരി നിൽക്കില്ല.” – സൂര്യ സിന്ധുകുമാറിനു്, സോറി, സിന്ധു സൂര്യകുമാറിനു് നല്കിയ, “paid” ആയിരിക്കാൻ എല്ലാ സാദ്ധ്യതകളുമുള്ള ഒരു ഇന്റർവ്യൂവിൽ ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.
കൊലപാതകരാഷ്ട്രീയത്തിന്റെ ഉസ്താദുകളായ കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് പാർട്ടിക്കു് അവരുടെ നേതാവിനെ നേരത്തെ തീരുമാനിക്കേണ്ടതില്ല. കാരണം, അടിമക്കണ്ണുകളായ പിണറായിപ്പാർട്ടി അനുയായികൾക്കു് എക്കാലത്തേയ്ക്കും അനിഷേദ്ധ്യനായ ഒരു നേതാവേയുള്ളു: ആ പി. വി. ഈ പി. വി. അല്ലാത്ത, മണ്ണിൽ മുളച്ച സൂര്യനായ, കൊടുംകാറ്റിൽ പറക്കും ശവംതീനിക്കഴുകനായ, തീയിൽ കുരുത്ത കുതിരയായ, തീയലിൽ കുരുത്ത മുതിരയായ, മരപ്പട്ടി മുള്ളിയ മുഞ്ഞിയായ, സകല ലോകത്തിനും കാരണഭൂതമായ, മാവേലിനാടായ മലയാളക്കരയുടെ ആത്യന്തിക അപചയമായ അഭിശപ്തജന്മം പിണറായി വിജയൻ!!
പിന്നെ, വർഗ്ഗീയതയുമായി കിടക്ക പങ്കിടുന്ന കാര്യം: എനിക്കതുകൊണ്ടു് പ്രയോജനമുണ്ടെന്നു് തോന്നിയാൽ, അബ്ദുന്നാസർ മഅദനിയുമായി വേദി പങ്കിടാനോ, മുസ്ലീംവിരുദ്ധനും വർഗ്ഗീയവാദിയുമായ വെള്ളാപ്പള്ളി നടേശനെ, ഔദ്യോഗികമായ അന്തസ്സു് പാലിക്കുമെന്ന വിശ്വാസത്തിൽ കേരളസമൂഹം അവരുടെ മുഖ്യമന്ത്രിക്കു് അനുവദിച്ചു് നല്കിയിട്ടുള്ള No. 1 സ്റ്റേറ്റ് കാറിൽക്കയറ്റിയിരുത്തി നെഞ്ചോടു് ചേർന്നു് ചാരിയിരിക്കാനോ മടിക്കുന്നവനല്ല, അനീതിക്കെതിരെ തികച്ചും ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്കുനേരെ സ്വന്തം കൂലിപ്പടകൾ നടത്തുന്ന കടന്നാക്രമണങ്ങളെ ജീവൻ രക്ഷാപ്രവർത്തനമായി തന്നെയും പിന്നെയും ആവർത്തിച്ചു് ന്യായീകരിക്കാൻ മടിയോ ഉളുപ്പോ ഇല്ലാത്ത, “ഈ കൈകൾ ശുദ്ധമായ” ഞാൻ!!
March 20 2026 16:25
[A typical communication problem in the family!🙂]
“പ്രിയനേ, ഞാൻ പറയുന്നതു് നീ ഒട്ടെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?”
“തീർച്ചയായും.”
“ഞാനിപ്പോൾ എന്താണു് പറഞ്ഞതു്?”
“നീ പറയുന്നതു് ഞാൻ കൂടുതൽ ശ്രദ്ധയോടെ കേൾക്കണമെന്നു്.”🙂

March 20 2026 16:46
ചൈനീസ് ഗുരു കൺഫ്യൂഷ്യസ് ഉവാച: “നീ പടമായിപ്പോയോ ഇല്ലയോ എന്ന കൺഫ്യൂഷൻ ആരാധകർക്കിടയിൽ ഉണ്ടാകാതിരിക്കാൻ നീ നിൻ്റെ പടം ഇടയ്ക്കിടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുക!”

March 22 2026 10:03
“സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന വി. ഡി. സതീശന്റെ ആരോപണം അസംബന്ധം.” – ബഹു. എം. വി ഗോവിന്ദൻ സഹാവു്.
“ഇതാണു് റിയൽ കേരള സ്റ്റോറി” എന്ന വിപ്ലവ മുദ്രാവാക്യം മുഴക്കി, പൈതൽ മോണാലിസയുടെ മാക്രിസ്റ്റ് സംബന്ധത്തിൽ പിണറായിസ്റ്റ് ആചാരപ്രകാരം പ്രധാന പുരോഹിതനായി കാർമ്മികത്വം വഹിച്ചു് കൈപൊള്ളിയതുകൊണ്ടായിരിക്കണം ഇനിമേൽ സംബന്ധത്തിനു് പകരം അസംബന്ധത്തിൽ ആക്റ്റിവാകാമെന്ന തീരുമാനം അപ്പം മാഷ് കൈക്കൊണ്ടതു്.🙂
(ചിത്രത്തിനു് കടപ്പാടു്)

March 22 2026 12:22
“ജി. സുധാകരൻ കാണിച്ചതു് ചെറ്റത്തരം!” – ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.
“രാത്രിയാമങ്ങളിൽ ചെറ്റ പൊക്കാൻ പോകുന്നവൻ” എന്നൊരർത്ഥവും ചെറ്റത്തരത്തിനുള്ളതുകൊണ്ടു്, അല്പം ആത്മപ്രശംസ ഇരുന്നോട്ടേ എന്നു് കെ-ഭൂതം കരുതിക്കാണും! “എന്തരോ മഹാനുഭാവുലു” ചമഞ്ഞു് സ്വയം പൊക്കുന്നതും, പൊക്കുന്നവർക്കു് വാരിക്കോരി കൊടുക്കുന്നതും ഇഷ്ടപ്പെടാത്ത സ്വേച്ഛാധിപതി ഈ ലോകത്തിൽ ആരുണ്ടു് ഗോപൂ?!
എന്നിരിക്കിലും, “കുലംകുത്തിയും, പരനാറിയും, നികൃഷ്ടജീവിയുമായ ആ വിവരദോഷി” കാണിച്ചതു് “പിണുത്തരമാണു്” എന്ന, പഴഞ്ചൊല്ലു് ടൈപ് പതിവു് കാരണഭൂത മഹദ്‌വചനമായിരുന്നെങ്കിൽ, അതു് ജി. സുധാകരനു് കൂടുതൽ മാരകമായ ഒരു പ്രഹരമേല്പിക്കുമായിരുന്നു എന്ന കാര്യത്തിൽ പ്രത്യയശാസ്ത്രാധിഷ്ഠിതമായ ഒരു തർക്കം അസ്ഥാനത്തായിരിക്കുമെന്നു് പറയാതെ വയ്യ.

March 22 2026 12:49
“ഏതു് ഡീലും മറികടന്നു് കോൺഗ്രസ്സിനെ ജയിപ്പിക്കാൻ കേരളത്തിലെ ജനങ്ങൾക്കു് കഴിയും.” – നസ്രാണിപ്പള്ളികളിൽ ഞായറാഴ്ച വോട്ടഭ്യർത്ഥിച്ചു് യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ്.
ഡേയ്, കർത്താവേ, വേണ്ടാതനമൊന്നും കാണിച്ചേക്കരുതു്! സിദ്ദിഖ് സാഹിബിനെ ജയിപ്പിച്ചേക്കണം! സിദ്ദിഖ് ആളു് നല്ലോനാ! സ്വന്തം കുറ്റത്താലല്ലാതെ “തുമ്പില്ലാതെ” ആയെന്നേയുള്ളു. ജയിപ്പിച്ചില്ലെങ്കിൽ, എൻ്റെ ഒറിജിനൽ സ്വഭാവം നിനക്കറിയാമല്ലോ!?🙂
March 22 2026 14:48
പിണറായിയുടെ ബുദ്ധിയല്ല, അവ മുഖവിലയ്ക്കെടുക്കുന്ന മല്ലുക്കളുടെ ബുദ്ധിശൂന്യതയാണു്, “ജയിച്ചില്ലെങ്കിൽ ജയിൽ” എന്ന മാനസിക വിഭ്രാന്തിയിൽ പിണറായി തട്ടിക്കൂട്ടുന്ന “paid” ഇൻ്റർവ്യൂകളിലൂടെ സ്പഷ്ടമായി മാനിഫെസ്റ്റ് ചെയ്യപ്പെടുന്നതു്.
ഓരോ പെയ്ഡ് ഇൻ്റർവ്യൂവിനും ചാനലുകൾക്കു് കിട്ടുന്ന പണം ജനത്തെ ഒറ്റികൊടുക്കുന്നതിനു് പൊതുഖജനാവിൽ നിന്നു് പിണറായി അനർഹമായി വീതിച്ചുകൊടുക്കുന്ന മുപ്പതു് വെള്ളിക്കാശുകളാണു്!!
March 22 2026 15:37
അടുക്കരുതു്! കരിഞ്ഞുപോകും!!🙂

March 23 2026 11:03
“പിണറായി ‘കാലൻ’ കാത്തുവച്ച കർമ്മയോഗി.” – ബഹു. ദേവസ്വൻ വാസവൻ സഹാവു്.
യമകാലൻ്റെ വാഹനമായ പോത്തിനു് കുളമ്പുദീനം ബാധിച്ചതുകൊണ്ടു് ചുമക്കാൻ കഴിയാതെ ഇട്ടിട്ടു് പോയതാവണം. പോത്തിൻ്റെ ദീനം മാറുമ്പോൾ കാലൻ വന്നു് കെട്ടിയെടുത്തു് കൊണ്ടുപോകുമായിരിക്കും!
March 23 2026 11:27
“കോമാളിവേഷം കെട്ടിനടക്കുന്ന നടന്മാരെയൊക്കെപ്പിടിച്ചു് സ്ഥാനാർത്ഥിയാക്കിയിട്ടു് അയ്യോ, ഞങ്ങക്കു് വോട്ടു് കിട്ടുന്നില്ലേന്നു് പറഞ്ഞിട്ടു് വല്ല കാര്യോണ്ടോ?” – ഡോക്ടർ റ്റി. എം. തോമസ് ഐസക് സഹാവു്.
സത്യം! ഒരു വേഷവും കെട്ടാതെ കോമാളിയാകാൻ കഴിയുന്ന തോമസ് ഐസക് ടൈപ്പ് ആയിരുന്നു രമേഷ് പിഷാരടിക്കു് പകരം പാലക്കാടു് കാങ്കിരസ്സു് സ്ഥാനാർത്ഥി ആകേണ്ടിയിരുന്നതു്.
March 23 2026 12:03
“രമേഷ് പിഷാരടി അര സംഘി; ഷാഫി പറമ്പിലിൻ്റെ ലക്ഷ്യം ബിജെപിയെ ജയിപ്പിക്കൽ!” – സിപിഎം പാലക്കാടു് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു സഹാവു്.
സ്വാഭാവികം! രമേഷ് അര സംഘി, ഷാഫി മുക്കാൽ സംഘി! രണ്ടുപേർക്കുമുണ്ടല്ലോ കേന്ദ്ര സംഘിസഹായം നിർണ്ണായകമായ കേസുകെട്ടുകൾ: “ലാവ്ലിൻ, സ്വർണ്ണക്കള്ളക്കടത്തു്, അയ്യപ്പസ്വർണ്ണക്കൊള്ള, മകളേ, കരിമണൽ മാസപ്പടി നിനക്കുവേണ്ടി!, …”
March 24 2026 09:12
“അതു് വീട്ടിൽപ്പോയി ചോദിച്ചാൽ മതി.” – ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.
ഈനാംപേച്ചിക്കു് നെല്ലിക്കാത്തളം വയ്ക്കാൻ മരപ്പട്ടി മൂത്രം മതിയോ, അതോ “rock ‘n’ roll” കേട്ടു് ചുരത്തിയ പശുവിൻ്റെ പാൽ തന്നെ വേണോ എന്ന ചോദ്യം ബഹു. കെ-ഭൂതം anticipate ചെയ്തുകാണും!
March 24 2026 09:59
പണത്തിനു് പിന്നാലേ പോയാൽ മനസ്സമാധാനം കെടും, മനസ്സമാധാനം കെട്ടാൽ ദൈവത്തിൻ്റെ സ്വർണ്ണം കട്ടു് മടിയുടെ കനം കൂട്ടാൻ തോന്നും, മടിയുടെ കനം കൂടിയാൽ ഭൂതബാധയുണ്ടാവും, ഭൂതബാധയുണ്ടായാൽ മാനസിക വിഭ്രാന്തിയിൽ, സമനില തെറ്റി, “ചെറ്റത്തരം, പരനാറി, നികൃഷ്ടജീവി, കുലംകുത്തി, വിവരദോഷി, കടക്കു് പുറത്തു്, വീട്ടിച്ചെന്നു് ചോദിക്കു്, കെ-റെയിൽ വരും കേട്ടോ, ദേ, അമ്മാതിരി കമൻ്റൊന്നും വേണ്ടാട്ടോ, ഈ കൈകൾ ശുദ്ധമാണു്,” എന്നുവേണ്ട, വായിൽത്തോന്നിയതു് ഭൂതത്തിനു് പാട്ടു് എന്ന മട്ടിൽ പിച്ചും പേയും പറയാനും, ഒരു പ്രത്യേക ഏക്ഷൻ കാണിക്കാനും, കലിമൂത്തു് ചങ്ങല കിലുക്കി ഉറഞ്ഞുതുള്ളാനും, നീട്ടിപ്പിടിച്ച കത്തികൾക്കും വടിവാളുകൾക്കും പൊതുവാളുകൾക്കുമിടയിലൂടെ നാലുകാലും പറിച്ചു് ഓടാനും തുടങ്ങും!!

March 24 2026 12:01
“അതു് വീട്ടിൽപ്പോയി ചോദിച്ചാൽ മതി” എന്ന, പാർട്ടിയും സർക്കാരും ഇഹവും പരവുമെല്ലാം താൻതന്നെ എന്ന ബോദ്ധ്യത്തിൽ വാണരുളുന്ന പിണുത്തമ്പ്രാൻ, പാർട്ടി സ്റ്റഡിക്ലാസ്സുകളിൽ പതിവായി പങ്കെടുക്കാത്തതിനാൽ കാര്യവിവരമില്ലാത്തവനായ ഒരു അടിയാളൻ സഹാവിനോടു് കല്പിച്ച തരവഴിത്തരത്തെ ന്യായീകരിക്കാൻ ഉദര പൂരണത്തിനായി “left-wing intellectual” വേഷംകെട്ടി പിണുവാതിരയാടുന്ന മാക്രിസ്റ്റ് സാംസ്കാരികനായകർ പതിവുപോലെ ഇറക്കിയ ക്യാപ്സൂൾ:
“ബഹു. പിണറായിത്തമ്പ്രാൻ സഹാവു് വൈരുദ്ധ്യാത്മക ഭൗതികവാദപരമായ, ഗുരുതരമായ, പ്രത്യയശാസ്ത്ര വിഷയങ്ങൾ ഗൗരവപൂർവ്വം ഘോരഘോരം തട്ടി മൂളിക്കുന്നതിനിടയിൽ ചോദ്യം ചോദിച്ചു് തടസ്സപ്പെടുത്തിയ ആ അടിയാളൻ സഹാവു് കാണിച്ചതു് അനവസരത്തിലുള്ള അക്ഷന്തവ്യമായ അനൗചിത്യമല്ലാതെ മറ്റൊന്നുമല്ല.”
“നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത, നവഘോരളനാട്ടിൽ പിണുത്തമ്പ്രാൻ കനിഞ്ഞു് നൽകുന്ന കിറ്റുഭുജിച്ചു് കഴിഞ്ഞുകൂടുന്ന ആ പ്രതിലോമകാരിയുടെ കരണക്കുറ്റികൾ രണ്ടും തൻ്റെ പരിശുദ്ധമായ കൈകൾ കൊണ്ടു് മാറിമാറി വീശിയടിച്ചു് പുകയ്ക്കുകയായിരുന്നു സത്യത്തിൽ പിണറായിത്തമ്പ്രാൻ ചെയ്യേണ്ടിയിരുന്നതു്!!”
“പാർട്ടിയിലെ അടിമക്കണ്ണുകൾ പാർട്ടിയുടെ പരമോന്നതനു് നേരെ സ്ഥലകാല ബോധമില്ലാതെ അഹന്തയും ധാർഷ്ട്യവും താൻപോരിമയും കാണിക്കാൻ തുടങ്ങിയാൽ പിണറായിപ്പാർട്ടി എവിടെച്ചെന്നവസാനിക്കും?!”

March 24 2026 15:04
“ചാരുതപ്പെൈതലേ”! ചാരുശീലേ! വരികാരോമലേ! കഥാശേഷവും ചൊല്ലുനീ.
ചൊല്ലുവനെങ്കിലനംഗാരി “രാഘവൻ” മുക്ക്യോനെ ന്യായീകരിച്ച പ്രകാരങ്ങൾ.

March 24 2026 17:31
“ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു് നല്ലതു് ഭരണമാറ്റം.” – നി. വ. ദി. ശ്രീ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത.
ഒന്നുകിൽ, യേശു മരിച്ചുയർത്തു് സ്വർഗ്ഗത്തിലേക്കു് കരേറിയശേഷം ശിഷ്യരിൽ എന്നപോലെ, പരിശുദ്ധാത്മാവു് കയറിക്കൂടി ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത രാഷ്ട്രീയസത്യം വിളിച്ചുപറയുന്നു; അല്ലെങ്കിൽ, വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മാവു് സ്വർഗ്ഗത്തിൽ നിന്നു് പറന്നിറങ്ങി യേശുവിന്റെ രക്തമായി പദാർത്ഥാന്തരീകരണം സംഭവിപ്പിക്കുന്നു എന്നു് വിശ്വസിക്കപ്പെടുന്ന വീഞ്ഞു് അളവുതെറ്റി ഉള്ളിലാക്കി ലഹരി പിടിച്ചു് മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച ഇന്നോവയെ മെത്രാപ്പൊലീത്തക്കു് ഭയമില്ലാതായിരിക്കുന്നു!
ഞാനിതു് ചുമ്മാ ഒരു രസത്തിനു് പറയുന്നതല്ല, വിശുദ്ധ ബൈബിളിനെ ആധാരമാക്കി പറയുന്നതാണു്! സന്ദേഹികളായ തോമാച്ചന്മാർക്കായി ബൈബിളിലെ ആ ഭാഗം ഇവിടെ കൊടുക്കുന്നു. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2: 1 – 21)
“പെന്തെക്കൊസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു് ഒന്നിച്ചു് കൂടിയിരുന്നു. പെട്ടെന്നു് കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു് ഒരു മുഴക്കം ഉണ്ടായി അവർ ഇരുന്നിരുന്ന വീടു് മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു് പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു് നിറഞ്ഞവരായി ആത്മാവു് അവർക്കു് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.”
(സ്വാഭാവികമായും ആ നാൾ “പെന്തെക്കൊസ്തുനാൾ” എന്നു് വിളിയ്ക്കപ്പെടാൻ തുടങ്ങിയതു് പില്ക്കാലത്താണു്. – സ്വ. ലേ.)
“പാർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നുവന്നു് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു് കേൾക്കുന്നുവല്ലോ എന്നു് പറഞ്ഞു. എല്ലാവരും ഭ്രമിച്ചു് ചഞ്ചലിച്ചു; ഇതു് എന്തായിരിക്കും എന്നു് തമ്മിൽ തമ്മിൽ പറഞ്ഞു. ഇവർ പുതുവീഞ്ഞു് കുടിച്ചിരിക്കുന്നു എന്നു് മറ്റു ചിലർ പരിഹസിച്ചു് പറഞ്ഞു.” (ട്രോൾ ചെയ്തു എന്നു് നവമല്യാലം.)
അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു് ഉറക്കെ അവരോടു് പറഞ്ഞതു്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു് ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. ഇതു് യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്തു് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.” എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”
[“കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും” എന്നു് രണ്ടായിരം വർഷങ്ങൾക്കു് മുന്നേ, അപ്പൊസ്തലനായ വിശുദ്ധ പത്രോസിലൂടെ “cut and dry” ആയി പ്രവചിച്ച പരിശുദ്ധാത്മാവിന്റെ ദീർഘജ്ഞാനമാണു് ദൈവികവും വിശുദ്ധവുമായ ഈ കഥാകഥനത്തിൽ എന്റെ മുണ്ടാട്ടം മുട്ടിച്ച “പരമകാഷ്ഠം”!]
March 25 2026 11:59
“അണയാൻ പോകുന്ന ലൈറ്റർ ആളിക്കത്തും; പുകഞ്ഞ കൊള്ളി മുതുകത്തു്; ജി. സുധാകരൻ്റേതു് ലോക ചരിത്രത്തിലെയും ഭൂമിശാസ്ത്രത്തിലെയും ഏറ്റവും വലിയ വഞ്ചന! അതിനുള്ള പാൽപ്പായസം അമ്പലപ്പുഴ നൽകും!” – ഭരണഘടനാമീമാംസകൻ മീൻ-സാംസ്കാരിക മന്ത്രി ബഹു. സജി ചെറിയാൻ സഹാവു്.
വരാൽ വെട്ടിക്കഴുകിയ വെള്ളം മുതുകത്തേക്കൊന്നു് ചാമ്പിയേക്കു് സഹാവേ! പുകഞ്ഞ കൊള്ളിയിലെ തീ ഗംപ്ലീറ്റായി അണഞ്ഞോട്ടേ!
March 25 2026 13:49
“പിണുഭരണത്തിൽ നവകേരളം നിക്ഷേപത്തിനു് പറ്റിയ ഇൻഡ്യയിലെ ഏക സംസ്ഥാനമായി മാറി.” – ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.
[“ഞാൻ ഇപ്പറയുന്നതു് സത്യമാണെന്നും, പരിപൂർണ്ണ സത്യമാണെന്നും, സത്യമല്ലാതെ മറ്റൊന്നുമല്ലെന്നും കാരണഭൂതം എന്ന എന്റെ വിപ്ലവ നാമത്തിലും, ബഹു. മു. മ. & ആ. മ. പി. വി. സഹാവെന്ന ഔദ്യോഗിക നാമത്തിലും ഞാൻ ഇതിനാൽ സത്യവാങ്മൂലം നൽകുന്നു! (“The truth, the whole truth, and nothing but the truth!”)]
“മുൻപൊരിക്കൽ, നമ്മുടെ വ്യവസായ മന്ത്രി, – ‘സർവ്വരാജ്യ തൊഴിലാളി വർഗ്ഗ വിദ്യാഭ്യാസ വിശാരദൻ’ ബഹു. പി. രാജീവ് സഹാവുതന്നേ! – ഒരു പുതിയ സംരംഭം തുടങ്ങാനുള്ള വ്യവസായഗ്രൂപ്പിനെ കൂട്ടി എന്റടുത്തുവന്നു. ആ വന്നവർ ഈ എന്നോടു് പറയുകയാണു്, ഒരു ഡിജിറ്റൽ ഹൈടെക്ക് പെട്ടിക്കട തുടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ആ ഡിജിറ്റൽ പെട്ടിക്കട തുടങ്ങുമ്പോഴുള്ള ആ പദ്ധതിയുടെ ആ നിക്ഷേപത്തുക കേട്ടപ്പോ കലിപ്പൻ കട്ടപ്പയായ എനക്കു് പെട്ടെന്നൊരമ്പരപ്പുണ്ടായി! ആ തുക എത്രയാന്നറിയ്വോ?! അറിയ്വോ?!?! മൂന്നുലക്ഷത്തി അറുപതിനായിരം കോടി രൂഫാ!!! അപ്പൊ ഞാൻ അവരോടു് ചോദിച്ചു, (അവർ കേരളീയരല്ലാട്ടോ!) നിങ്ങളെന്താണു് കേരളം തിരഞ്ഞെടുക്കാൻ കാരണഭൂതം? അപ്പോൾ അവർ പറയുകയാണു് ഷൂർത്തുക്കളേ, പറയുകയാണു്!, ഇതുപോലെ വർഗ്ഗീയ പ്രശ്നങ്ങളില്ലാത്ത ഒരു നാടു് വേറെയേതിണ്ടു്? ഇവിടെയാണു് സമാധാനം! അതാണു് ഞങ്ങൾ ഇങ്ങോട്ടു് വരാൻ കാരണം! ഞങ്ങൾ നിക്ഷേപിയ്ക്കുന്ന പണം ഇവിടെ സുരക്ഷിതമാകുമെന്നു് നക്ഷത്രവശാലും മഷിനോട്ടവശാലും കാണുന്നു!”
“ഇതാണു് ഘോരളം! മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമെന്നു് വിശുദ്ധ ആചാര്യൻ മാർക്സ് അസന്ദിഗ്ദ്ധമായി നമ്മെ പഠിപ്പിച്ചതുപോലുള്ള മാറ്റം, നാം കേവലം നിക്ഷേപസൗഹൃദ സംസ്ഥാനമായി എന്ന നിലയിൽ നിന്നു് ഒന്നുകൂടി മാറി, ഏതു് ആന്തൂർ സാജനും എപ്പോഴും ഏതു് തുകയും നിക്ഷേപിക്കാൻ പറ്റിയ ഏക സംസ്ഥാനമാണു് നവഘോരളം എന്ന നിലയിലേക്കു് മാറിയിരിക്കുന്നു!”
ഹല്ലേലൂയ! ബാറക്മോര്‍! കുറിയേലായ്സൻ!
മകളുടെ മാസപ്പടി ദാതാവായ വിശുദ്ധ കരിമണൽ കർത്താവിനും, ഗുണഭോക്താവായ വിശുദ്ധ കാരണഭൂതത്തിനും സ്തുതിയും സ്തോത്രവും മഹത്വവും ഇന്നുമെന്നാളുമുണ്ടായിരിക്കുമാറാകട്ടേ, ആമീൻ!!
കോടീശ്വരരായ ആ വ്യവസായികൾ സ്ഥാപിക്കാനാഗ്രഹിച്ച “ഡിജിറ്റൽ ഹൈടെക്ക് പെട്ടിക്കട” നവകേരളത്തിൽ എവിടെയാണു് സ്ഥിതി ചെയ്യുന്നതു് എന്നതിനെപ്പറ്റി, ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന SIT നടത്തുന്ന അഡീഷണൽ അന്വേഷണം ഇതുവരെ എങ്ങും എത്തിയിട്ടില്ലെങ്കിലും, സാമൂഹികപരിഷ്കർത്താക്കളായ “അത്യുന്നതരുടെ വൈജ്ഞാനിക സദസ്സിൽ” ബഹു. മു. മ. & ആ. മ. പി. വി. സഹാവു് തട്ടിമൂളിച്ച ആ ഗിരിപ്രഭാഷണം ഇപ്പോഴും നെറ്റിൽ ലഭ്യമാണു്: (to play the video right click and copy the video URL)

March 26 2026 10:03
“ഇതിലും ഭേദം ശരീരം വിറ്റു് ജീവിക്കുന്നതാണു്, ആണായാലും പെണ്ണായാലും” എന്ന, ബഹു. MLA അഡ്വ. യു. പ്രതിഭ മാദ്ധ്യമ പ്രവർത്തകർക്കെതിരെ നടത്തിയ അബ്യൂസീവ് റിമാർക്കിൻ്റെ പേരിൽ ഇടതുകക്ഷകേരളം മൊത്തം പുകയുകയാണെന്നു് കേൾക്കുന്നല്ലോടേ?
“ഒരംഗനയുടെ അങ്കുശമില്ലാത്ത ചാപല്യം”, “political incorrectness” എന്നു് കരുതി ക്ഷമിച്ചൂടെ കശ്മലരേ?
March 26 2026 11:12
എ. വിജയരാഘവൻ, എം. എം. മണി, പി. എം. ആർഷോ തുടങ്ങിയ മഹോന്നത സിപിഎം സഹാക്കളുടെ സ്റ്റഡി ക്ലാസ്സുകൾ സന്ദർശിച്ചാൽ, ഒരു സഹോദരിക്കെതിരെ എങ്ങനെയാണു് ഇങ്ങനെ പറയാൻ സാധിക്കുന്നതു് എന്ന വിഷയത്തിൽ വേണ്ടത്ര പരിജ്ഞാനം നേടാൻ കഴിയേണ്ടതാണു്.
അതുപോലെ, ബഹു. മു. മ. & ആ. മ. പി. വി സഹാവു്, aka കാരണഭൂതം എന്നൊരു മഹാനുഭാവുലുവിന്റെ ആത്മകഥാകഥനം കൂലങ്കഷമായി വായിച്ചുപഠിച്ചാൽ, “പരനാറി, നികൃഷ്ടജീവി, കുലംകുത്തി, വിവരദോഷി, ചെറ്റത്തരം” ഇത്യാദി “ചാരുതയുള്ള” ഉദാത്തമായ പദാവലികൾകൊണ്ടു് എതിർപക്ഷത്തുള്ള രാഷ്ട്രീയക്കാർ, ബിഷപ്പുമാർ എന്നിവരെ നിന്ദിക്കാൻ ഒരുവനു് ഉണ്ടായിരിക്കേണ്ട മനോവൈകൃതത്തിന്റെ ആഴവും പരപ്പും വിശദമായി മനസ്സിലാക്കാൻ കഴിയും.

March 26 2026 14:45
ലോകത്തിലാദ്യമായി, മൊട്ടയുടെ റിപ്പോർട്ടർ ചാനലിനും മുന്നേ, (ഓന്തുകൾക്കും ദിനോസറുകൾക്കും മുന്നേ), ഈ ചാനൽ, ഞങ്ങളുടെ ചാനൽ, നിങ്ങളുടെ ചാനൽ, ജനകോടികളുടെ ഈ വിശ്വസ്ത ചാനൽ ലോകത്തിനു് മുന്നിൽ കാഴ്ചവയ്ക്കുന്ന വെരി വെരി ബിഗ് ബ്രേയ്ക്കിങ് ന്യൂസ്!!
വന്യജീവിമന്ത്രിയും, ഹിന്ദി സില്മാഗാനാനുഗായകനും, എലത്തൂരിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) സ്ഥാനാര്‍ത്ഥിയുമായ ബഹു. എ. കെ. ശശീന്ദ്രനു് (80 വയസ്സു്) തിരിച്ചടി! NCP-യിലെ അജിത്ത് പവാര്‍ (യോഗ്യത: SSLC!) വിഭാഗം സ്ഥാനാര്‍ത്ഥി പി. കെ. ശശീന്ദ്രനു്, എ. കെ. ശശീന്ദ്രനു് തിരഞ്ഞെടുപ്പുകളിൽ പതിവായി കിട്ടിക്കൊണ്ടിരുന്ന ക്ലോക്ക് ചിഹ്നം ലഭിച്ചു!
“മരണമണി” എന്ന നിലയിൽ, ബഹു. എ. കെ. ശശീന്ദ്രൻ കഴിഞ്ഞ മൂന്നു് തിരഞ്ഞെടുപ്പുകളിലും കൈവശം വച്ചനുഭവിച്ചിരുന്ന ക്ലോക്ക് ചിഹ്നം, ഏറിയാൽ വല്ല പൂച്ചക്കുട്ടിയോ, ആനക്കുഴിയോ, ശംഖോ മറ്റോ മാത്രം ചിഹ്നമായി ലഭിക്കാൻ അർഹതയുള്ള പി. കെ. ശശീന്ദ്രനു് നല്കിയതിൽ പാർട്ടി വർക്കിങ് പ്രസുദേന്തി പി. എം. സുരേഷ് ബാബു അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി!!
ഇനിയെന്തു് സംഭവിക്കും, ഇനിയെന്തു് സംഭവിക്കും എന്നു് ഏതൊരു മനുഷ്യജീവിയും സംഭ്രമിച്ചുപോകുന്ന ഉദ്വേഗജനകമായ നിമിഷങ്ങൾ! ആർക്കറിയാം? ഒന്നുകിൽ ദൈവത്തിനറിയാം, അല്ലെങ്കിൽ കരിമണൽ കർത്താവിനറിയാം!!
അതറിയാൻ, നിങ്ങൾ ലോകത്തിൽ എവിടെയായാലും, ഈ ചാനൽ, ഞങ്ങളുടെ ചാനൽ, നിങ്ങളുടെ ചാനൽ, ജനകോടികളുടെ ഈ വിശ്വസ്ത ചാനൽ സബ്സ്ക്രൈബ് ചെയ്യുക! ലൈക്ക് ബട്ടണും ഞെക്കുക!!🙂
March 26 2026 15:13
“കെ. കെ. രമയ്ക്കു് വരണാധികാരി ഫുട്ബോൾ ചിഹ്നം നിഷേധിച്ചു; പകരം ടെലിവിഷൻ.” – വാർത്ത.
“മാഷാ അല്ലാഹ്” സ്റ്റിക്കറൊട്ടിച്ച ഇന്നോവ ചിഹ്നമായി നൽകുന്നതിനെ ബഹു. കാരണഭൂതം പല്ലും നഖവും കൽമഴുവും ഉപയോഗിച്ചു് എതിർത്തുകാണും!
March 26 2026 18:01
രാഹുൽ ഗാന്ധി അഖിലേന്ത്യാ നേതാവാണു്. പക്ഷേ, പ്രാദേശിക നേതാവിൻ്റെ കാര്യവിവരം പോലും ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കില്ല.” – ബഹു. പി. വി.
“ബഹു. പി. വി. പ്രാദേശിക നേതാവാണു്. പക്ഷേ, അഖിലലോക നേതാവിനെക്കാൾ കാര്യവിവരം ഉണ്ടെന്നാണു് ഭാവം! കണ്ടാലും കൊണ്ടാലും, US-ൽ പോയി തുരുമ്പിച്ച ഇരുമ്പു് കസേരയിലിരുന്നാലും പഠിക്കില്ല.” – രാഹുൽ ഗാന്ധി.
March 27 2026 10:14
“വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല സിപിഎം.” – ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.
ആകെ നനഞ്ഞാൽ പിന്നെ കുളിരില്ല! “ചെറ്റത്തരത്തിൽ” മൂക്കോളം മുങ്ങിയാൽ, ചെളിക്കുണ്ടിൽ പന്നി എന്നപോലെ, അതിൽക്കിടന്നു് ഉരുളലോടുരുളലുരുണ്ടുമറിഞ്ഞു് തിമിർത്തുമദിക്കുന്നതും ഒരു പിണുവാതിരകളി തന്നെ!!
March 27 2026 10:38
ബഹു. എം. വി. ജയരാജൻ സഹാവിനു് വാഹനാപകടം എന്നൊരു പോസ്റ്റ് കണ്ടു.
“ചത്തോ? ചത്തോ?” എന്ന കമൻ്റുകളാണു് ആ പോസ്റ്റിനടിയിൽ തോനെ! ജയരാജൻ സഹാവു് ലോകത്തിൽ കയ്യയച്ചു് പ്രകാശം പരത്തിയിരുന്ന ഒരു ജനപ്രിയ നേതാവായിരുന്നിരിക്കണം!🙂
March 27 2026 11:30
“ചെറ്റയും ചെറ്റത്തരവും രണ്ടു്.” – ജി. സുധാകരനെതിരായി ബഹു. മു. മ. & ആ. മ. പി. വി. സഹാവു് നടത്തിയ അധിക്ഷേപവാക്കു് നിഘണ്ടു അടിസ്ഥാനമാക്കി ന്യായീകരിച്ചു് എ. കെ. ബാലൻ സഹാവു്.
ഒരു നൂറ്റൻപതു് വർഷങ്ങൾക്കു് മുൻപു് ഭൂജാതനായിരുന്നെങ്കിൽ, റവ. ഡോ. ഹെർമാൻ ഗുൺഡെർട്ടാകേണ്ടിയിരുന്ന ആളാണു്!🙂
[Hermann Gundert (1814–1893) was a German missionary and scholar who made foundational contributions to Malayalam literature and linguistics, including compiling the first major Malayalam-English dictionary (1872), authoring Malayalabhaasha Vyakaranam (1859), a scientific grammar book, and publishing early schoolbooks and a newspaper.]
March 27 2026 12:17
“അബദ്ധം പറ്റി. കമൻ്റുകൾ ഒഴിവാക്കി വി. ഡി. സതീശൻ്റെ വീഡിയോ പുനഃസ്ഥാപിക്കും.” – ചീഫ് ഇലക്ടറൽ ഓഫീസർ.
“പറ്റി” എന്നു് മതി. നമുക്കു് അബദ്ധങ്ങളല്ലേ പറ്റാറുള്ളു! കൂടാതെ, കമൻ്റുകൾ ഒഴിവാക്കുന്നതു് പിണറായി വളമിട്ടു് വളർത്തിയ “ചെറ്റത്തര” സംസ്കാരത്തെ ഒഴിവാക്കുന്നതിനു് തുല്യമാണെന്നും, കെ-പൊലീസിൻ്റെ മുഖ്യ ജോലി ആ മുഖ്യനു് ജീവൻരക്ഷാ പ്രവർത്തനം നടത്തലാണെന്നും മറക്കണ്ട! ദുഃഖിച്ചാൽ സൂക്ഷിക്കണ്ടല്ലോ!🙂
March 27 2026 13:26
“ഞാൻ പ്രത്യേക സമുദായത്തിൽ നിന്നായതുകൊണ്ടാണു്, അല്ലെങ്കിൽ എന്നേ കെപിസിസി പ്രസിഡൻ്റായേനെ!” – രാജ്മോഹൻ ഉണ്ണിത്താൻ.
അതുകൊണ്ടാണു് കെപിസിസി പ്രസിഡൻ്റാകാൻ ഉണ്ണിത്താനു് കഴിയാതെ പോയതെങ്കിൽ, മല്ലുക്കൾ ആ സമുദായത്തോടു് അകൈതവമായ നന്ദി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു!🙂
March 27 2026 13:37
കോക്കിറി കുത്തുന്ന അനേകം പിശാശുക്കളെയും കാരണഭൂതങ്ങളെയും കെ-പ്രേതങ്ങളെയും കണ്ടിട്ടുണ്ടു്; കോണാനഴിച്ചു് കോക്കിറി കുത്തുന്ന ഒരു മുതുപിശാശിനെ ഇതാദ്യം കാണുന്നു!!

March 27 2026 14:23
ഏകാങ്കനാടകമാമാങ്കം: “മന്ത്രിയപ്പൂപ്പന്റെ വിറയാർന്ന വെല്ലുവിളി!”
(കർട്ടൻ ഉയരുന്നു.)
മഹാരായാവു്: “ആരവിടെ?”
(ഒരു റെഡ് വാൾ-അണ്ടിയൻ പ്രവേശിക്കുന്നു.)
മഹാരായാവു്: “ബഹു. മന്ത്രിയപ്പൂപ്പൻ തമാശ പറയില്ലെന്നു് പറഞ്ഞ ആ വൈരുദ്ധ്യാത്മക ഭൗതികവാദിയെ നമുക്കുമുന്നിൽ ഹാജരാക്കൂ!”
(രണ്ടു് റെഡ് വാൾ-അണ്ടിയന്മാർ ഒരു “വർഗ്ഗശത്രുവിനെ” കയ്യാമം വച്ചു് രായസന്നിധിയിൽ ഹാജരാക്കുന്നു.)
മഹാരായാവു്: “നാം ആരാച്ചാരന്മാരായി നിയമിച്ച സ്ത്രീപീഡകരായ വിപ്ലവസഹാക്കളെവിടെ?”
(പല ശശികളിൽ ഒരു ശശി പ്രവേശിക്കുന്നു.)
മഹാരായാവു്: ” ഡേ, ആരാച്ചാർ ശശീ, നീ തത്ക്ഷണം, നമ്മുടെ കണ്മുന്നിൽ, ഈ “വർഗ്ഗശത്രുവിന്റെ” കഴുത്തറത്തു് കാലപുരിക്കയക്കൂ!”
(അടിമക്കണ്ണൻ ശശി മഹാരായാവിന്റെ ആജ്ഞ അക്ഷരാർത്ഥത്തിൽ അനുസരിക്കുന്നു.)
ആരാച്ചാർ ശശി ആജ്ഞ നിറവേറ്റിക്കൊണ്ടിരിക്കുന്നതിനോടൊപ്പം പിന്നണിയിൽ വികാരഭരിതമായ ഒരു വിപ്ലവഗാനം അലയടിക്കുന്നു:
“ബലികുടീരങ്ങളേ… …!!!
ബലികുടീരങ്ങളേ… ബലികുടീരങ്ങളേ…!
സ്മരണകളിരമ്പും രണസ്മാരകങ്ങളേ!!
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ…!!!
ഹിമഗിരിമുടികൾ കൊടികളുയർത്തീ
കടലുകൾ പടഹമുയർത്തീ
യുഗങ്ങൾ നീന്തിനടക്കും ഗംഗയിൽ
വിരിഞ്ഞു “താമര” മുകുളങ്ങൾ!!!”
ശുഭം!

March 28 2026 09:43
“സ്ഥാനമാനങ്ങൾ വേണ്ടെന്നു് വയ്ക്കുന്നവരുടെയും, രക്തസാക്ഷികളാകാൻ തയ്യാറാകുന്നവരുടെയും പാർട്ടിയാണു് തങ്ങളുടേതു്.” – ബഹു. എം. എ. ബേബി സഹാവു്.
സ്ഥാനമാനങ്ങൾ വേണ്ടെന്നുവച്ചു് സന്യസിയ്ക്കുന്നവരുടെയും, രക്തസാക്ഷിഫണ്ടു് മോഷ്ടിക്കുന്നവരുടെയും പാർട്ടിയാണു് സിപിഎം എന്നായിരുന്നെങ്കിൽ സഹാവിൻ്റെ ഈ സംശബ്ദം സമ്പൂർണ്ണമായും സത്യനിഷ്ഠമായിരുന്നേനെ!!
March 28 2026 09:43
“ധർമ്മടത്തു് പ്രചാരണത്തിനായി പിണറായി 40 കോടി ചെലവിടുന്നു!” – എതിർ സ്ഥാനാർത്ഥി അബ്ദുൾ റഷീദ്.
കിട്ടുന്നതു് മേടിച്ചു് മടിയിൽ തിരുകുന്നതു്, പിണറായിക്കു് വോട്ടു് കുത്താനോ, അബ്ദുൾ റഷീദിനു് വോട്ടു് കുത്താതിരിക്കാനോ കാരണഭൂതമാവേണ്ട കാര്യമില്ലെന്നു് അറിയുന്നവരാണു് ധർമ്മടത്തുകാർ. ഒരു വെടിയ്ക്കു് രണ്ടു് പക്ഷികളെ കിട്ടിയാൽ പുളിയ്ക്കുമോ?🙂
March 28 2026 11:53
ബഹു. അശോകൻ ചരുവിൽ സഹാവു് വരച്ചുതന്നതുകൊണ്ടാണോടേ കുറിയ്ക്കൊരു ചരിവു്? ഏതായാലും, മന്ത്രിയപ്പൂപ്പന്റെ വാതത്തിനു്, വണ്ടിക്കാളകൾക്കെന്നപോലെ, കുണ്ടിയ്ക്കു് കമ്പി പഴുപ്പിച്ചു് വയ്ക്കാൻ വല്ല പ്ലാനുമുണ്ടെങ്കിൽ അയാളെക്കൊണ്ടു് ചെയ്യിക്കണ്ട! ചരിഞ്ഞുപോകും!!🙂

March 28 2026 12:26
ബഹു. പിണറായി വിജയൻ സഹാവിനെ പുകഴ്‌ത്തിക്കൊണ്ടു് ഞാനിടുന്ന ഓരോ പോസ്റ്റിനും മിനിമം ഒന്നു് തോതിൽ മാക്രിസ്റ്റ് ഫ്രണ്ട്സ് എന്നെ വിട്ടുപോകുന്നു!
ബഹു. പിണറായി വിജയൻ സഹാവിനെ ഇകഴ്‌ത്തുന്ന പോസ്റ്റുകളിട്ടുകൊണ്ടല്ലാതെ FB-യിലെ എൻ്റെ മാക്രിസ്റ്റ് ഫ്രണ്ട്സിനെ പിടിച്ചുനിർത്താൻ പറ്റുമെന്നു് തോന്നുന്നില്ല.🙂
March 29 2026 13:26
“ഇയാൾക്കു് വേറെന്തോ സൂക്കേടാണു് കേട്ടോ (പക്ഷേ, കെ-റെയിൽ വരും കേട്ടോ)! SDPI യെക്കുറിച്ചു് ഞാനാണോ മറുപടി പറയേണ്ടതു്? അതു് SDPI ക്കാരോടു് പോയി ചോദിക്കു്!!” – പത്രക്കാരോടു് “സന്യാസി സമാനം” ക്ഷുഭിതനായി ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.
[“ലോകത്തിലെ ആദ്യമനിതനായ ആദാമിന്റെ ആദ്യജാതനായ കയീൻ തന്റെ അനുജനായ ഹാബെലിനോടു് നാം വയലിലേക്കു് പോക എന്നു് പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു് കയർത്തു് (ഒരു കല്മഴു കൊണ്ടു്) അവനെ കൊന്നു. പിന്നെ, യഹോവ കയീനോടു് നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു് ചോദിച്ചതിനു്, ഞാൻ അറിയുന്നില്ല; ഞാൻ (SDPI-ക്കാരനായ) എന്റെ അനുജന്റെ കാവൽക്കാരനോ എന്നു് പറഞ്ഞു.” – ബൈബിൾ, ഉല്പത്തി അദ്ധ്യായം 4: വാക്യങ്ങൾ 8, 9.]
ബഹു. പ്രജാപതി നയിക്കുന്ന ജീവൻരക്ഷാപ്രവർത്തനങ്ങളിൽ നിന്നു് പ്രജകളെ സംരക്ഷിക്കുന്നതിനായി പൊതുജനാരോഗ്യവകുപ്പു് ഇറക്കുന്ന നിയമപരമായ മുന്നറിയിപ്പു്:
“ഇലക്ഷനടുത്ത ഈ ദിവസങ്ങളിൽ ബഹു. പിണറായി വിജയൻ സഹാവിനോടൊപ്പം പ്രചാരണത്തിനു് പോകുന്ന അടിമക്കണ്ണുകളായ അന്തം കമ്മികൾ ഒരു ആനച്ചങ്ങലയോ, ചുരുങ്ങിയ പക്ഷം ഒരു പട്ടിത്തുടലോ കൈവശം കരുതാൻ മറക്കണ്ട! അപ്രതീക്ഷിതമായ നേരത്തും, നിർവചിക്കാനാവാത്ത രീതിയിലും ‘socially dangerous’ ആയ പിരിവെട്ടും ഇളക്കവും സംഭവിക്കാം! അധികാരനഷ്ടം ‘anticipate’ ചെയ്യുന്ന, ‘pathological liar’ ആയ ഒരു സ്വേച്‌ഛാധിപതിയിൽ നിന്നും അതുപോലുള്ള ‘kneejerk reaction’ പ്രതീക്ഷിക്കേണ്ടതുണ്ടു്.”
(പൊതുജനാരോഗ്യസംരക്ഷണാർത്ഥമുള്ള ഒരു കരുതൽ, ഒരു മുൻകരുതൽ ജനത്തിനു് ഗുണമല്ലാതെ ഒരിക്കലും ദോഷം ചെയ്യില്ല. തൂറാൻ നേരത്തു് പറമ്പന്വേഷിച്ചാലത്തെ അവസ്ഥ ബഹു. ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാറിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുളള KSRTC-യുടെ ബിസ്നസ് ബസിൽ പതിവായി ദൂരയാത്ര ചെയ്തിട്ടുള്ളവരും, ചെയ്യുന്നവരുമായ പ്രഫുത്ത മല്ലുക്കൾക്കു് പ്രത്യേകം പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ!)
>>>”മാറ്റാർ” ആരുണ്ടു്, എൽഡിഎഫ് അല്ലാതെ?!<<<🙂
(ചിത്രത്തിനു് കടപ്പാടു്)

March 29 2026 14:02
പ്രഫുത്തൻ നായ നംബർ വൺ: “ഞാനാണു് എന്റെ വീട്ടിലെ തെറാപ്പി നായ.”
പ്രഫുത്തൻ നായ നംബർ റ്റൂ: “അവർക്കു് തെറാപ്പി വേണ്ടിവരുന്നതിന്റെ കാരണം ഞാനാണു്.”![]()
[I am my family’s therapy dog.
I am the reason they need therapy.]

March 30 2026 09:11
“ഞാനൊരു സ്ഥാനാർത്ഥിയാണു്. ജയിക്കുക എന്നതാണു് ലക്ഷ്യം. SDPI-യുടെ വോട്ടും സ്വീകരിക്കും.” – ഏഷ്യാ നെറ്റിനോടു് ബഹു. മന്ത്രിയപ്പൂപ്പൻ ശിവൻകുട്ടി സഹാവു്.
ഏഷ്യാ നെറ്റിനെയും SDPI പോലുള്ള വർഗ്ഗീയപ്പാർട്ടികളെയും സിപിഎം ഛർദ്ദിച്ചതായിരുന്നല്ലോ! ഓ, എങ്ങനെയും ഇലക്ഷനിൽ ജയിക്കലാണു് ലക്ഷ്യം എന്നതുകൊണ്ടു് ഛർദ്ദിച്ചതെല്ലാം വാരിത്തിന്നേക്കാമെന്നു് കരുതിക്കാണും!!
March 30 2026 10:33
“പത്രസമ്മേളനം നിർത്തി സ്കൂട്ടായ ബഹു മു. മ. പി. വി. സഹാവു്, ‘ഇതു് മോശമാണു് സിഎമ്മേ’ എന്ന മാദ്ധ്യമ പ്രവർത്തകരുടെ തർജ്ജനം കേട്ടു് തിരിച്ചുവന്നു.” – വാർത്ത.
“പുറപ്പെട്ടു് പോകുമ്പോഴത്തെ” പിൻവിളി ശകുനപ്പിഴയാണെന്നു് പരിവാര വേതാളങ്ങൾ ശകുനിയെ താക്കീതു് ചെയ്തുകാണും!
March 30 2026 10:33
“തങ്ങൾ കാരണമാണു് സൂര്യൻ ഉദിക്കുന്നതെന്നു് കരുതുന്ന ധാരാളം പൂവൻകോഴികളുണ്ടു് .” – തിയൊഡോർ ഫൊണ്ടാനെ.
[“സൂര്യഭഗവാനെ” കൂവി ഉദിപ്പിക്കുന്നവരെന്നു് വിജൃംഭിക്കുന്ന അത്തരം കക്ഷിരാഷ്ട്രീയ കോഴിപ്പൂവന്മാരെ സമ്പൂർണ്ണ സാക്ഷരരും “ഇടതുകക്ഷ” പ്രഫുത്തരുമായ ഞങ്ങൾ മല്ലുക്കൾ ബഹുമാനപുരസ്സരം “മാക്രിസ്റ്റ്-പിണറായിസ്റ്റ് ഫങ്ക്ഷണറികളും പുഞ്ചിരിക്കുന്നവരുമായ സാറന്മാർ” എന്നാണു് വിശേഷിപ്പിക്കാറുള്ളതു്.]
“Theodor Fontane (30.12.1819 – 20.09.1898) was a German novelist and poet, regarded by many as the most important 19th-century German-language realist author. He published the first of his novels, for which he is best known today, only at age 58 after a career as a journalist. Many of his novels delve into topics that were more or less taboo for discussion in the polite society of Fontane’s day, including marital infidelity, class differences, urban vs. rural differences, abandonment of children, and suicide. His novels sold well during his lifetime and several have been adapted for film or audio works.” – Wikipedia
https://en.wikipedia.org/wiki/Theodor_Fontane
March 31 2026 09:32
“തൊട്ടും പിടിച്ചുമുള്ള കളി വേണ്ടെന്നു് സതീശനോടു് ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.”
സതീശൻ ചമ്മിപ്പോയി.🙂

March 31 2026 10:56
ബഹു. പിണറായി സഹാവു് നയിക്കുന്ന ഇലക്ഷനിൽ പിണറായിപ്പാർട്ടി ജയിച്ചാൽ താനാണു് മുഖ്യമന്ത്രിയെന്നു് ബഹു. പിണറായി സഹാവു് ഐകകണ്ഠ്യേന പ്രഖ്യാപിക്കും. അന്തം കമ്മികൾ ഒന്നടങ്കം സഹാവു് ഡാ, സിന്താവാ ഡാ വിളിച്ചു് ആഘോഷിക്കും!
പ്രഖ്യാപനത്തിനും പട്ടാഭിഷേകത്തിനുമിടയിൽ ബഹു. പിണറായി രായാവു് തീപ്പെട്ടുപോയാൽ, “അടുത്ത നിരയും രാജീവം”, അഥവാ താനാണു് പ്രതിശ്രുത മുഖ്യമന്ത്രിയെന്നു് തിടുക്കത്തിൽ ബഹു. പി. രാജീവ് സഹാവു് ഐകകണ്ഠ്യേന പ്രഖ്യാപിക്കും. അന്തം കമ്മിക്കൂട്ടം ഒന്നടങ്കം പതിവുപോലെ സഹാവു് ഡാ, സിന്താവാ ഡാ വിളിച്ചു് ആഘോഷിക്കും!
അങ്ങനെയാണു്, സ്വന്തമായി കോടതിയും, “പ്രകാശം പരത്തുന്ന” ജഡ്ജിമാരും, പൊലീസും, “കുന്തവും കൊടച്ചക്രവും”, തീവ്രതാമാപിനിയും, താഡന-പീഡനോപാധികളുമെല്ലാമായി സമാന്തര നീതിന്യായവ്യവസ്ഥ നിലവിലിരിക്കുന്ന കെ-പാർട്ടിയുടെ ബൈലോ നിഷ്കർഷിക്കുന്നതു്.🙂

March 31 2026 11:59
“മയക്കുമരുന്നു് മണത്തറിയുന്ന നായ, ഫ്രാങ്ക്ഫർട്ട് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തൻ്റെ ആദ്യത്തെ ജോലിദിവസത്തിനു് ശേഷം!”🙂
[ഇതൊക്കെയെന്തു്? പിണുനവകേരളത്തിലെ പഞ്ചനക്ഷത്രഹോട്ടലുകളുടെ പരിസരത്തുകൂടി പോയാൽ മതി, ഏതു് നായും പ്രതിരോധസന്നദ്ധനായ മുള്ളൻപന്നിയുടെ പരുവത്തിലാകും!🙂]

March 31 2026 12:56
“ജി. സുധാകരനെ നേരിടാൻ സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കൾ അമ്പലപ്പുഴയിലെത്തും.” – വാർത്ത.
ആരെത്തിയില്ലെങ്കിലും, പിണു, അപ്പം, ബേബി, ബാലൻ, പോത്തു്, മിത്തു്, ശുംഭൻ, ചിറ്റപ്പൻ, ചെന്താരകം, ആർഷോ, വീണാൻ്റി, ബിന്ദ്വാമ്മ, ചിന്തേച്ചി, കെ. അനിൽകുമാർ എന്നീ വിപ്ലവസഹാക്കളെ തീർച്ചയായും എത്തിക്കണം! സിപിഎം തൊഴുത്തിലെ ഏറ്റവും ഫീകരമായി കുതിച്ചുചാടാൻ ശേഷിയും ശേമുഷിയുമുള്ള കുതിരകളാണവർ!!
March 31 2026 12:56
