RSS

F.B. 25-26

January 01 2025 11:29

സഖാവു് “2025” നവകേരളത്തിൽ എത്തിയ വിവരം ഫെയ്‌സ്ബുക്കിലെ പുതുവത്സരാശംസകൾ വഴി അറിഞ്ഞപ്പോൾ, എന്റെ ടൈംപീസിലെ സമയം വൈകിട്ടു് 7: 30 ആയിരുന്നു! യാത്രാക്ഷീണം മൂലം കക്ഷി വല്ല വൈദേഹി റിസോർട്ടിലും പോയി രാപാർക്കുമെന്നും, പടിഞ്ഞാറോട്ടുള്ള പദയാത്ര ക്യാൻസൽ ചെയ്യുമെന്നും തോന്നിയതുകൊണ്ടു്, “മാത്തനിതാ മലർക്കുന്നു വിശുദ്ധ കർത്താവേ! കൊച്ചുവെളുപ്പാൻ കാലത്തു് 6 മണിക്കു് ഉയിർത്തെഴുന്നേൽക്കാനും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു് ലോകത്തെ രക്ഷിക്കാനും അടിയനെ സഹായിക്കേണമേ!” എന്നു് സ്വർഗ്ഗസ്ഥനായ ദൈവത്തിനു് “voice message” അയച്ചശേഷം നോം പതിവുപോലെ പത്തുമണിക്കു് തിരശ്ചീനസ്ഥിതിയിൽ കിടക്കയിൽ വിലയം പ്രാപിച്ചു.

അസാധാരണമായി, രാത്രി പന്ത്രണ്ടുമണിക്കു് വെളിയിൽ പൊട്ടലും ചീറ്റലും ചീറിപ്പായലുമെല്ലാം കേട്ടു്, “ഇന്നു് വിഷു ആണോ?” എന്ന ആത്മഗതത്തോടെ മുട്ടൻ ഉറക്കത്തിൽ നിന്നു്, എകെജി സെന്ററിൽ അതിഭീകര ശബ്ദത്തോടെ ആറ്റം ബോംബ് പൊട്ടിത്തെറിച്ചപ്പോൾ, കുലുകുലുക്കം കുലുങ്ങിത്തെറിച്ച സഖാവു് ശ്രീമതിയെപ്പോലെ, ഞെട്ടിയുണർന്നപ്പോഴാണു്, കുന്തത്തിലേറി ഡൽഹിക്കും തിരിച്ചും ഷട്ടിൽ സർവ്വീസ് നടത്തുന്ന ലുട്ടാപ്പിയെപ്പോലെ, ജെറ്റ് സ്പീഡിൽ സഖാവു് “2025” പാഞ്ഞുപോകുന്നതു് കണ്ടതു്.

ഒരു മിന്നായം പോലെയേ കണ്ടുള്ളൂ! ല്ലോളം താമസിച്ചാലും വന്നല്ലോ, 2024-നു് രണ്ടാമൂഴം നല്കി എല്ലാം ശരിയാക്കിക്കേണ്ടിവന്നില്ലല്ലോ എന്ന സന്തോഷത്തിൽ മൂത്രമൊഴിച്ചശേഷം നോം വീണ്ടും തല്പം പൂകി.🙂

January 01 2025 11:32

Applies without restriction to all New Year’s resolutions!

January 01 2025 13:14

നമ്പി നാരായണനൊത്ത പ്രതിഭയുള്ള ഒരു കഞ്ചാവു് കുഞ്ഞിനെ രക്ഷാപ്രവർത്തനത്തിലൂടെ മോചിപ്പിച്ച കമ്മീഷണറെ സ്ഥലംമാറ്റി മൊത്തം എക്സൈസ് വകുപ്പിൻ്റെയും മനോവീര്യം തകർത്ത എസ്കൈസ് മന്ത്രി സഖാവു് പോത്തിനെ കെ-പാർട്ടി കപ്പിത്താൻ പിണറായി വിജയൻ പരസ്യമായി ശാസിക്കുമോടേ?

January 01 2025 13:26

“A childhood dream of riding an ‘Eel on Musk’ has finally come true!”🙂

(Image courtesy)

January 01 2025 14:17

പൊന്മമഹൻ ഒരു പെറ്റി പൊഹയെടുത്തതിൻ്റെ പേരിൽ, “കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” എന്നു് പ്രതിഭാ ശാലിയായ ഒരു പിണറായിസ്റ്റ് അമ്മയ്ക്കുപോലും വിലപിക്കേണ്ടിവരുന്നതു് എന്തൊരു കഷ്ടമാണു്!!

പിന്നെ ആരുടെ കണ്ണീരൊപ്പാനാണാവോ “മണ്ണിൽ മുളച്ച സൂര്യൻ” കൊടിയ സുനികളെയും പെരിയ ക്രിമിനലുകളെയുമെല്ലാം പൊതുമുതലിൽനിന്നു് ചെല്ലും ചെലവും കൊടുത്തു് വളർത്തുന്നതു്?!

January 01 2025 14:17

കാമുകി: “ഉറപ്പുള്ള ഒരു ബന്ധമാണു് ഞാൻ ആഗ്രഹിക്കുന്നതു്. നീയോ?”

കാമുകൻ: “ഒരു ബിയറാണു് ഞാനാഗ്രഹിക്കുന്നതു് …”

കാമുകി: “…അല്ല, ഞാനുദ്ദേശിച്ചതു്, നമുക്കായി നീ എന്താണു് ആഗ്രഹിക്കുന്നതു്?”

കാമുകൻ: ” ഓ, അതുശരി, എങ്കിൽ രണ്ടു് ബിയർ!” 🙂

January 01 2025 16:26

“ആടും പാതിരി ഫാ. അജിത്ത് ചിറ്റിലപ്പിള്ളി അത്യുഗ്രൻ പ്രകടനം നടത്തി.” – വാർത്ത

പാത്തുമ്മേടെ ആടും, എൻ്റെ ആടും, മന്ത്രിമാരുടെ ആടും, തന്ത്രിമാരുടെ ആടും, അച്ചന്മാരുടെ ആടും, സന്യാസിമാരുടെ ആടും! ആവക ആടിക്കളികളുടെ ആകെത്തുകയാണു് “സുബോധാപഹരണം ആദ്ധ്യാത്മിക ആട്ടക്കഥയുടെ” ജീവാത്മാവും പരമാത്മാവും! അതൊന്നും ബല്യ ഇശ്യു ആക്കണ്ട.

January 01 2025 16:38

കായംകുളം കൊച്ചുണ്ണിക്കു് മിനിമം ഒരന്തസ്സുണ്ടായിരുന്നു. പ്രതിഭാധനർ വന്നതോടെ അതും കൊടി സുനി!!

January 02 2025 11:07

പിൻവാതിലിലൂടെ അധികാരസ്ഥാനത്തു് തിരുകിക്കയറ്റപ്പെട്ടു എന്നതുകൊണ്ടു് നിങ്ങൾ ഇരിക്കുന്നതു് ശരിയായ സ്ഥാനത്താണെന്നു് അർത്ഥമില്ലെന്നു് മണി-പ്രവാള മല്യാലം.

January 02 2025 13:00

“മൃദംഗ വിഷം” ഡയറക്ടര്‍ ശ്രീമാൻ നിഗോഷ് കുമാരനും, സി. ഇ. ഓ. (ചീപ്പ് എസ്കിക്കുട്ടീവ് ഓപ്പീസർ) ജനാബ് ഷമീര്‍ അബ്ദുള്‍ റഹീമും സംയുക്ത വർമ്മമായി 12000 നൃത്തകന്യകകൾക്കു് “ഗിന്നസ്സ് ബിയർ” വാങ്ങാനുള്ള “ബക്ഷീസ്” കൊടുത്തു് ഒരു മാമാങ്കം സംഘടിപ്പിച്ചു് കോടികൾ പിടുങ്ങി എന്നൊരു “പെറ്റി” കുറ്റം ചെയ്തു എന്നല്ലാതെ, സഖാവു് പിണറായി വിജയൻ, aka “പി. വി.” യെപ്പോലെ, മുഖ്യമന്ത്രി ചമഞ്ഞു് കെ-സമൂഹത്തെ അച്ചൂടും മുച്ചൂടും നശിപ്പിച്ചു് നാറാണക്കല്ലു് പിടിപ്പിക്കുകയോ, പരമശിവൻ തന്റെ തിരുമുടിയിൽ ഗംഗാദേവിയെ എന്നപോലെ, തന്റെ ശിരസ്സിൽ സ്വന്തം വീടു് പേറും ഉ. വി. മന്ത്രിണി സഖാവു് ആർ. ബിന്ദുവിനെപ്പോലെ, “കണ്ണാടി പാളീ” എന്ന ശൃംഗാര കഥകളിമുദ്ര കാട്ടി മല്ലുക്കളെ മൊത്തം അങ്കലാപ്പിലാക്കുകയോ മറ്റോ ചെയ്തോ? ഇല്ലല്ലോ.

എന്നിട്ടും കുറ്റം ശ്രീമാൻ നിഗോഷ് കുമാരനും, ജനാബ് ഷമീര്‍ അബ്ദുള്‍ “റഹ്മാനുറഹീമീനും”! ഇതെന്തു് നീതി, ഇതെന്തു് ന്യായം കാങ്കിരസ്സേ?

ഇപ്പൊ ദാണ്ടെ, നൃത്തകേരളത്തിനു് ഒരിക്കലും തിരുത്താനാവാത്ത തീവ്രനഷ്ടം വരുത്തിവച്ചുകൊണ്ടു്, അംഗനമാർമൗല, അംശുമതിബാല, അനംഗകാവ്യകല നൃത്തതിലകം ദിവ്യ ഉണ്ണി പ്രഫുത്ത കേരളത്തോടു് കൊതം തിരിച്ചു് ബൂർഷ്വാ അമേരിക്കയിലേക്കു് മുങ്ങിയിരിക്കുന്നു! No.1 A/C തൂറൽബസ് നവകേരളത്തെ ഇനി എങ്ങനെ രക്ഷപെടുത്തുമെന്നു് സത്യമായിട്ടും എനക്കറിയില്ല.

January 02 2025 13:42

“ശാസിക്കുന്ന ആർഷഭാരതീയ ശാസ്ത്രം” നോം വശമാക്കിയിട്ടില്ലാത്തതിനാൽ, ആ വഹകളിൽ ഒരു വിദദ്ധാഭിപ്രായം പറയാൻ നോം ആളല്ല. പക്കേങ്കി, അടിവസ്ത്രം ധരിക്കാത്തവർ മേൽവസ്ത്രം ധരിച്ചു് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതാണു് ഉചിതവും മനുഷ്യാന്തസ്സും എന്നതാണു് നോമിൻ്റെ ധ്യാനാത്മക ചിന്തയിലൂടെ ഉരുത്തിരിഞ്ഞുവന്ന സനാതനസത്യം.

January 03 2025 13:39

“ഞാനും പൊഹ വലിക്കുന്ന ആളാണു്.” – “സാംസ്കാരിക-വരാൽ” മന്ത്രി സഖാവു് സജി ചെറിയാൻ

മുന്നിൽ കുറെ ഊള കേൾവിക്കാരെയും കയ്യിൽ ഒരു മൈക്കും കിട്ടിയാൽ, പ്രേതബാധിതരെപ്പോലെ സകല നിയന്ത്രണങ്ങളും വിട്ടു്, അപ്പനെ ഔസേപ്പുചേട്ടാന്നു് വിളിക്കാൻ മടിയില്ലാത്ത മരമാക്രിസ്റ്റ്-പിണറായിസ്റ്റ് രാഷ്ട്രീയ മീൻമാംസകർക്കും, അപ്പൂപ്പനെ ഒറ്റത്തടിപ്പാലത്തേൽക്കേറ്റി പാലം വലിക്കുന്ന കെ-ഫാർട്ടിയിലെ കുഞ്ഞിത്തൊലിയനാദി വെട്ടും കുത്തും വിപ്ലവികൾക്കുമൊക്കെ, പൊഹവലിയെന്തു്, കാലുവാരലെന്തു്, ചാക്കിട്ടുപിടുത്തമെന്തു്, നട്ടാൽ കുരുക്കാത്ത നുണ പറയലെന്തു്?

മൂത്തുവന്നാൽ, പൊതുമുതൽ മുടക്കി മോളിലെ ദൈവത്തിന്റെ കോടതി വരെ കെ-ഫാർട്ടി അപ്പീൽ പോകും, അത്രതന്നെ!

കാരണം, ഈ കെ-ഫാർട്ടിയെപ്പറ്റി മറ്റാർക്കും ഒരു ചുക്കും അറിയില്ല എന്നാണു് പ്രഫുത്തരും പ്രത്യയശാസ്ത്രജ്ഞരും ഫുത്തിജീവികളുമെന്നു് സ്വയം കരുതി വശായിരിക്കുന്ന ഞങ്ങൾ ഫാർട്ടിക്കാരുടെ ധാരണ.

(കെ-ആരോഗ്യവകുപ്പിന്റെ നിയമപരമായ ഔദ്യോഗിക “പിന്നറിയിപ്പു്”: പൊഹവലി ആരോഗ്യത്തിനു് ഹാനികരം!)

January 03 2025 14:22

മുക്കിയ മന്ത്രിയുടെ കഥാപ്രസംഗം കേൾക്കാൻ കാലിക്കസേരകൾ ഇരമ്പിക്കയറുകയാണത്രെ!

ഇത്രനാൾ ചെം-കാലിത്തലകൾ ഇരമ്പിയില്ലേ? കലാശക്കൊട്ടു് കാലിക്കസേരകളുടേതാകട്ടെ! അതല്ലേ വർഗ്ഗരഹിത മാക്രിസ്റ്റ് സ്ഥിതിസമത്വം!?

January 04 2025 10:21

ഒരു പ്രോട്ടോടൈപ്പ് എന്ന നിലയിൽ, നബീ (സ) യെ മാതൃകയാക്കി, ചന്ദ്രനെ പിളർത്താൻ ശ്രമിക്കുക! അതിൽ വിജയിച്ചാൽ, അതേ കോൺസെപ്റ്റ് വഴി എൽഡിഎഫിനെ പിളർത്തുക! അതാണു് അൻവർ സാഹിബിൻ്റെ പ്ലാൻ.

January 04 2025 13:42

രണ്ടിനം നവകേരള പിണറായിസ്റ്റ് ദൗത്യപ്രചാരകർ:

“നിങ്ങൾ പോയി ഇന്നയിന്ന വർഗ്ഗശത്രുവിനെ തട്ടണം” എന്നു് ഫാർട്ടി നേതൃത്വത്തിൻ്റെ ഓർഡർ കിട്ടിയാൽ ആ ദൗത്യം കൃത്യമായി നിറവേറ്റുന്ന വെടി സുനി, മർമ്മാണി മനോജ്, ട്രൌസർ കൊച്ചുരാമൻ, വള്ളിക്കളസം കുഞ്ഞിരാമൻ ഇത്യാദി തൊഴിലാളിവർഗ്ഗ കൊലക്കത്തിവിപ്ലവികൾ ഒരിനം.

“മിഷൻ അക്കംപ്ലിഷ്ഡ്!” എന്ന മെസ്സേജ് കിട്ടിയാൽ, കൊലയ്ക്കു് ഓർഡർ കൊടുത്ത ചോരക്കൊതിയരായ ചെന്നായ്ക്കൾ പത്ര സമ്മേളനം വിളിച്ചുകൂട്ടി, അമ്മയും അപ്പനും ഒരുമിച്ചു് ചത്തു എന്ന മുഖഭാവത്തോടെ, കുറ്റകൃത്യത്തിൽ ഫാർട്ടിക്കു് പങ്കില്ലെന്നും, ക്രൂരകൃത്യത്തിൽ ഫാർട്ടിക്കു് “ഹൃദയശൂന്യമായ” വേദനയുണ്ടെന്നും, ഫാർട്ടി പൂർണ്ണമായും കൊലചെയ്യപ്പെട്ടവൻ്റെ കുടുംബത്തോടൊപ്പമാണെന്നും, കേസന്വേഷണത്തോടു് സർവ്വാത്മനാ സഹകരിക്കുമെന്നും “ആരെയും ശോകഗായകരാക്കുന്ന” ആത്മവേദന അഭിനയിച്ചുകൊണ്ടു് മുതലക്കണ്ണീരൊഴുക്കും.

“നിങ്ങൾ പോയി ചാനൽചർച്ചകളിൽ ഫാർട്ടിയെ ന്യായീകരിച്ചു് തൂറി മെഴുകി നാറ്റിക്കണം” എന്നു് ഫാർട്ടി നേതൃത്വത്തിൻ്റെ ഓർഡർ കിട്ടിയാൽ, ദേവപ്രീതിക്കായി 40 ദിവസത്തെ വ്രതമെടുത്തു് ദേവാലയത്തിനു് ചുറ്റും ഉരുണ്ടുനേർച്ച നടത്തുന്ന ഭക്തരെപ്പോലെ, ചെം-ചോര തുപ്പുന്നതുവരെ ന്യായീകരിച്ചു് ന്യായീകരിച്ചു് ഉരുണ്ടു് നിരങ്ങി തൂറി മെഴുകി, കാരണഭൂതത്തോടുള്ള വിധേയത്വം നിരുപാധികം വെളിപ്പെടുത്തി, മണ്ണിൽ മുളച്ച, അടുക്കുന്നവർ കരിഞ്ഞുപോകുന്ന, “ആളകലം പാറവെടിയേയ് സൂര്യൻ്റെ”, അഥവാ മരപ്പട്ടി ദൈവൻ്റെ എല്ലിൻ കഷണത്തിനുള്ള അവകാശം സ്ഥിരീകരിക്കും വിധം ആ ദൗത്യം കൃത്യമായി നിറവേറ്റുന്ന, “ഇടതല്ല” എന്നൊരു സ്റ്റിക്കർ മുകളിലും, “ഇടതുസഹയാത്രികർ” എന്നൊരു സ്റ്റിക്കർ താഴെയുമായി തിരുനെറ്റിയിൽ ഒട്ടിച്ചുവച്ചു് ചാനൽച്ചർച്ചകളിൽ ചവിട്ടുപടിയാത്ര ചെയ്യുന്ന, കമ്മിയാണോ, കമ്മിയാണു്, കമ്മിയല്ലേ, കമ്മിയല്ല ടൈപ്പ് ജനുസ്സുകളായ അനിൽകുമാരൻ, അരുൺകുമാരൻ, ഹസ്കരൻ, തസ്കരൻ, ജയരാജൻ, ജയചന്ദ്രൻ, റെജി ലൂക്കോസ് ഇത്യാദി ഈനാംപേച്ചികളാണു് അടുത്തയിനം.

പൂച്ചകൾക്കു് ഒൻപതു് ജീവിതങ്ങളുണ്ടെന്നൊരു വിശ്വാസമുണ്ടു്. പക്ഷേ, ഈ ജനുസ്സിൽപ്പെട്ട മരമാക്രികൾക്കു് ഒൻപതല്ല, തൊണ്ണൂറും തൊള്ളായിരവും അതിൽക്കൂടുതലും ജീവിതങ്ങൾ ഉളുപ്പില്ലാതെ ഇളിച്ചുകൊണ്ടു് ജീവിക്കാൻ കഴിയും!

എല്ലാം കേരളത്തിൻ്റെ നവോത്ഥാനത്തിനു് വേണ്ടിയാണല്ലോ എന്ന ആശ്വാസത്തിൽ മല്ലുക്കളും!!

January 04 2025 18:01

“കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ്സ് തുള്ളൽ മാമാങ്കത്തിൽ വീഴ്ച സംഭവിച്ചതായി സമ്മതിച്ചു് GCDA. സൈറ്റ് എൻജിനിയർക്കു് സസ്പെൻഷൻ.” – വാർത്ത

[അതിലൊന്നും വല്യ കാര്യമില്ല. പിണുകേരള നോക്കുതൊഴിൽ-നോക്കുകൂലി നിയമപ്രകാരം, സസ്പെൻഷനു് മുൻപു് ജോലി ചെയ്യാതെ ഓഫീസിലിരുന്നു് വാങ്ങുന്നതു് ശമ്പളം! സസ്പെൻഷനു് ശേഷം ജോലി ചെയ്യാതെ വീട്ടിലിരുന്നു് വാങ്ങുന്നതു് “സത്-പെൻഷൻ”, അത്രതന്നെ! സത്യത്തിൽ, ജോലി ചെയ്തു് ജീവിക്കുന്ന മനുഷ്യർ നീചരും, ജോലി ചെയ്യാതെ സുഖിക്കുന്ന പരാന്നഭോജികൾ മഹാന്മാരുമായ മല്ലുക്കളുടെ ഗ്ലാമർ ലോകത്തിൽ, ശമ്പളത്തെക്കാൾ സ്ഥാനവില പോലുമുണ്ടു് “സത്-പെൻഷനു്”!]

January 05 2025 11:30

പിണറായി ഭരണത്തിൽ കേരളസമൂഹം കണ്ടമാനം പുരോഗമിച്ചു! നിങ്ങളതു് കാണാത്തതു് നിങ്ങൾ കേരളത്തിലേക്കു് നോക്കുന്നതുകൊണ്ടാണു്. പകരം, പൊതുഖജനാവിൽനിന്നു് വൻതുക മുടക്കി കെ-സർക്കാർ പത്രങ്ങൾ നിറയെ തുറിവയ്ക്കുന്ന വർണ്ണപ്പരസ്യങ്ങളിലേക്കു് നോക്കിനോക്കൂ!!

ഭൂതത്തിൻ്റെ നെറുകന്തലയിൽ കൈവച്ചുപോകും!!!

January 05 2025 13:09

“എല്ലാവരെയും കാണും.” – പെരിയ കേസ് പ്രതികളെ കണ്ണൂരിൽ എത്തിച്ചപ്പോൾ കാണാനെത്തിയ സഖാവു് ചെന്താരകം പി. ജയരാജൻ.

തീർച്ചയായും കാണണം! മനുഷ്യമാംസം കൊത്തിനുറുക്കി കൊടുംകാറ്റിൽ പറക്കും കഴുകനു് എറിഞ്ഞുകൊടുക്കാനായി, മാക്രിസ്റ്റ് മാമോദീസ മുക്കി വിരിയിച്ചെടുത്ത, “വടിവാൾ-കൊടുവാൾ-ഉടവാൾ-അരിവാൾ-ചുറ്റിക” ദൈവനാമങ്ങളിൽ കർമ്മിക്കുന്ന രക്തരക്ഷസുകൾ പിടിക്കപ്പെട്ടാൽ, തലതൊട്ടപ്പനല്ലാതെ (Godfather) മറ്റാരാണു് ആ നിർമ്മലഹൃദയരെ കാണാൻ പോകേണ്ടതു്?!

മാഫിയാസംഘങ്ങളെപ്പോലെതന്നെ, മല്ലു മാക്രിസ്റ്റുകൾക്കുമുണ്ടു് കുറ്റകൃത്യങ്ങളുടെ തീവ്രത നിശ്ചയിക്കാനായി അവരുടേതായ “ബാലൻ ശ്രീമതികളും” നീതിന്യായവ്യവസ്ഥയും!!

https://en.wikipedia.org/wiki/The_Godfather

January 05 2025 13:28

Love is irresistible, man!! 🙂🙂

[The polar bears at the North Pole and the penguins at the South Pole should take a slice of this.]

January 05 2025 15:32

“നമ്മൾ മാക്രിസ്റ്റുകൾ മിനിമലിസ്റ്റുകളാണു്. അതുകൊണ്ടാണു് നമ്മൾ ഒരുമിച്ചിരുന്നു് കഞ്ചാവുബീഡി വലിക്കുന്നതും, ബൂർഷ്വാ എക്സൈസ് നമ്മെ പിടികൂടിയാൽ, കഞ്ചാബീഡിപ്പൊഹയെ, എം. ടി. വാസുദേവൻ നായർ പോലും വലിച്ചിരുന്നതിനാൽ നിരുപദ്രവകരമായതെന്നു് പ്രത്യയശാസ്ത്രപരമായ ഭാഷയിൽ വർണ്ണിച്ചു് നമ്മൾ കാജാബീഡിപ്പൊഹയാക്കുന്നതും! ഇപ്പൊ മനസ്സിലായോ?” – താത്വികാചാര്യർ “സാംസ്കാരിക വരാലും യുവജനക്ഷേമ പൊഹയനുമായ മന്ത്രി സഖാവു് സജി ചെറിയാനും, പോത്തു് കാലനെയെന്നപോലെ, എസ്‌കൈസും തദേശസ്വയംഭരണവും ചുമക്കുന്ന മന്ത്രി സഖാവു് രാജേഷും!

എന്തുകൊണ്ടു് ഈവക ഈനാമ്പേച്ചികളെയും മരപ്പട്ടികളെയും പ്രഫുത്ത മഹാമഹ മല്ലുക്കൾക്കു് തന്നെയും പിന്നെയും മന്ത്രിമാരായി കിട്ടുന്നു?

അതിനുള്ള ഉത്തരം പഞ്ചതന്ത്രം കിളിപ്പാട്ടിൽ കപോതം ഇപ്രകാരം വർണ്ണിക്കുന്നു:

“വിരവൊടു കപോതവും ചൊല്ലിനാൻ മൂഷികാ:

“വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ?”

“ഇവനിതു ഭവിക്കേണമിന്നകാലം വേണ-

മവശത ഭവിക്കേണമർത്ഥനാശം വേണം!

ഇതിവിധി വിധിച്ചതീ മല്ലുക്കൾക്കൊക്കെയും

ഹിതമഹിതമെങ്കിലും ലംഘ്യമല്ലേതുമേ!!”

January 05 2025 16:22

“വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണു് നല്ലതു്.” – തന്നെ നോക്കി കൂവിയവരോടു് മുഖ്യമന്ത്രി പിണറായി വിജയൻ

ജനം ശബ്ദമുണ്ടാക്കിയാൽ, സർവ്വാധികാരിയായ മുക്കിയ മന്ത്രി എന്ന നിലയിൽ താനവരെ ഡിഫിപ്പുഴുക്കളെക്കൊണ്ടു്, “ചെടിച്ചട്ടി-ഹെൽമെറ്റ്” രീതിശാസ്ത്രപ്രകാരം, തല്ലിക്കൊല്ലിച്ചു് രക്ഷാപ്രവർത്തനം നടത്തുമോടേ? തനിക്കു് എത്രപേരെ തല്ലിക്കൊല്ലിക്കാൻ കഴിയും? മൂന്നുപേരെ? മുപ്പതുപേരെ? മുന്നൂറുപേരെ? മൂന്നുലക്ഷംപേരെ?

അങ്ങനെ, തനിക്കെതിരെ ശബ്ദമുണ്ടാക്കുന്നവരെ മുഴുവൻ കൊല്ലിച്ചിട്ടു് താൻ എന്തുചെയ്യും? ജനത്തിന്റെ വിയർപ്പുഗന്ധമുള്ള ക്ലിഫ് ഹൗസിലെ പശുത്തൊഴുത്തിലിരുന്നു് hi-fi മ്യൂസിക് സിസ്റ്റത്തിൽ വോൾഗാനദിയുടെ തരംഗമാലകൾ ഏറ്റുപാടുന്ന സഖാവു് ലെനിന്റെ കഴുത്തറപ്പൻ ശബ്ദം ആസ്വദിക്കുമോ? അതോ തന്റെ പാർട്ടിക്കാരല്ലാത്ത വർഗ്ഗശത്രുക്കളെ മൊത്തം കൂട്ടക്കുരുതി ചെയ്യാനുള്ള സഖാവു് പോൾ പോട്ടിന്റെയും, സഖാവു് മാവോയുടെയും സർവ്വലോക തൊഴിലാളിവിപ്ലവാഹ്വാനങ്ങൾ കേട്ടു് വിജൃംഭിതനാകുമോ?!

January 05 2025 17:26

മാവേലിനാട്ടിൽ ചീചീ-ന്നാണു് മഴ പെയ്തിരുന്നതു്.
ഇപ്പോഴവിടെ “ജീജീ”-ന്നാണത്രെ മഴ പെയ്യുന്നതു്!
കാലം മാറും കഥ മാറും കവിത മാറും മഴയും മാറും!
മഴ മേലോട്ടു് പെയ്യാത്തിടത്തോളം ജാഗ്രത വേണ്ട, ഭയം മതി!

January 06 2025 10:54

ലഘുത്വത്തിൽ നിന്നു് ഗുരുത്വത്തിലേക്കാവണം പ്രതിഷേധ സമരമുന്നേറ്റങ്ങളുടെ ദിശ. അതായതു്, വി. മന്ത്രി വി. ശിവൻകുട്ടിയപ്പൂപ്പനെ മാതൃകയാക്കി, അൻവർ തൻ്റെ പ്രതിഷേധസമരം നിയമസഭയിൽ ഒരു ബ്രേക്ക് ഡാൻസോടെ തുടങ്ങി DFO ഓഫീസിൽ ഒടുക്കിയിരുന്നെങ്കിൽ, കക്ഷിയെ അറസ്റ്റ് ചെയ്യാൻ കഴിയാതെ ആഭ്യന്തരമന്ത്രി മൂഞ്ചിപ്പോയേനെ!

January 06 2025 11:14

സിയേറ ലിയോണിൽ നിന്നുള്ള വജ്രങ്ങളിൽ ചിലതു് ഒരു ബിരിയാണിച്ചെമ്പിൽ പൂഴ്ത്തി കാരണഭൂതം വാണരുളും ക്ലിഫ് ഹൗസിലെത്തിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഇപ്പോൾ പി. വി. അൻവറിനുള്ളു.

സഹപാഠി കുചേലൻ്റെ അവിൽപ്പൊതി കണ്ടപ്പോൾ ഏഴാം മാളിക മുകളിൽ വാണരുളുകയായിരുന്ന സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ്റെ കണ്ണുനനഞ്ഞതും കുചേലനെ കനിഞ്ഞനുഗ്രഹിച്ചതും ഓർക്കുക!

January 06 2025 12:16

വനം-, വന്യജീവിമന്ത്രി എ. കെ. ശശീന്ദ്രൻ ആകെ ക്ഷുഭിതനാണു്: “നിങ്ങൾ (മാപ്ര) അൻവറിനുവേണ്ടി സംസാരിക്കേണ്ട!”
കാട്ടാനകൾക്കും കുയ്യ്യാനകൾക്കും ഒച്ചുകൾക്കും നിയമസഭയിൽ ഒരു ഒച്ച നൽകുന്ന വന്യജീവി മന്ത്രി ശശീന്ദ്രൻ കൊക്കിൽ ജീവനുണ്ടെങ്കിൽ അൻവറിനു് വേണ്ടിയും ഒച്ചിച്ചോളും. അതിനിടയിൽ തലയിടാൻ ചെന്നാൽ ആർക്കായാലും വന്യമായ ദേഷ്യം വരും!

January 06 2025 14:27

പെരിയ കൊലക്കേസ് കുറ്റവാളികളെ ആർഭാടപൂർവ്വം ജയിലിലേക്കു് കയറ്റിവിടാനെത്തിയ സഖാവു് ചെന്താരകം പി. ജയരാജൻ, “കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം” എന്ന തന്റെ വിശ്വവിഖ്യാത ഗ്രന്ഥമാണത്രെ അവർക്കു് സമ്മാനമായി നല്കിയതു്!

“Briefly and succinctly” ഒടുക്കത്തെ ശ്വാസം വലിപ്പിക്കാൻ കഴിയുന്ന പൊട്ടാസ്യം സയനൈഡ് (KCN) സമ്മാനിച്ചു് വളർത്തുപുത്രരായ കൊലയാളിക്കുഞ്ഞുങ്ങളെ “സനാതനമായി” അനുഗ്രഹിക്കുക എന്നതായിരുന്നു ഒറിജിനൽ പ്ലാൻ. പക്ഷേ, കൂടത്തായി ജോളി അടങ്കൽ വാങ്ങിയതിനാൽ സംഭവം മാർക്കറ്റിൽ “out of stock” ആയിരുന്നു!

പകരം, “കട്ടൻ ചായയും ‘തുളവടയും’ ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം” എന്ന സഖാവു് ഇ. പി. ജയരാജന്റെ (aka ചിറ്റപ്പൻ) ആത്മകഥാകഥനം സമ്മാനിക്കാമായിരുന്നു. പക്ഷേ, അതു് ഇതുവരെ എഴുതപ്പെടുകയോ അച്ചടിക്കപ്പെടുകയോ, ബൂർഷ്വാ മാർക്കറ്റിൽ പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ലാത്തതിനാൽ, അവയുടെ തൊട്ടടുത്തു് നില്ക്കുന്ന, “കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം” എന്ന സ്വന്തം ഗ്രന്ഥം, “സമ്മാനം നല്കട്ടെ”, “സമ്മാനം നല്കട്ടെ” “സമ്മാനം നല്കട്ടെ” എന്നു് മൂന്നുപ്രാവശ്യം വിളിച്ചുചൊല്ലി കൊലയാളിക്കുഞ്ഞുങ്ങളുടെ തലയിൽ വച്ചുകെട്ടുകയല്ലാതെ ചെന്താരകത്തിനു് മറ്റു് പോംവഴിയൊന്നും ഉണ്ടായിരുന്നില്ല.

ഈ സന്ദർഭത്തിൽ ഒരു ഉപാഖ്യാനം മുഷിയില്ലെന്നു് തോന്നുന്നു:

എന്റെ അപ്പൻ ഒരു പഞ്ചായത്തു് മെമ്പറും, തദ്വാരാ ഒരു നാട്ടുപ്രമാണിയുമായിരുന്നതിനാൽ, ഒരേ ദിവസം ഒട്ടനവധി കല്യാണങ്ങൾ നടക്കുന്ന കല്യാണസീസണുകളിൽ, ക്ഷണിച്ചവരുടെയെല്ലാം കല്യാണസദ്യകളിൽ പങ്കെടുക്കാൻ കഴിയാതെവരുന്ന സാഹചര്യങ്ങളിൽ പുള്ളിക്കാരനെ പ്രതിനിധീകരിച്ചു് ഒന്നും രണ്ടുമൊക്കെ കല്യാണസദ്യകളിൽ പങ്കെടുക്കാനുള്ള അധികാരാവകാശങ്ങൾ കക്ഷി കുഞ്ഞനായ എന്നെ ഭരമേല്പിച്ചിരുന്നു.

പള്ളിയിൽവച്ചു് കല്യാണസാമാനങ്ങളുടെ വെഞ്ചരിപ്പോടെ അങ്കം കുറിക്കുന്ന, കല്യാണം കെട്ടിക്കുന്ന കത്തനാരുടെ ഗാനാലാപങ്ങളുടെ വൃത്തം “രം നരം നരനരം നിരന്നു് ” പ്രത്യക്ഷപ്പെടുന്ന കുസുമമഞ്ജരിയിലോ, അതോ “പന്ത്രണ്ടാൽ മസജം സതംതഗുരുവുമായി” രംഗപ്രവേശം ചെയ്യുന്ന ശാർദ്ദൂലവിക്രീഡിതത്തിലോ എന്നതിന്റെ അടിസ്ഥാനത്തിൽ രണ്ടു് മണിക്കൂർ വരെ നീളാവുന്ന അതിദീർഘമായ കെട്ടിപ്പൂട്ടൽച്ചടങ്ങിനു് ശേഷം അവശരായി വീട്ടിലെത്തുന്ന വധൂവരന്മാരെ, “മധുരം വയ്ക്കട്ടെ”, “മധുരം വയ്ക്കട്ടെ”, “മധുരം വയ്ക്കട്ടെ” എന്നു് മൂന്നുവട്ടം ഉച്ചത്തിൽ കല്യാണസമൂഹത്തോടു് വിളിച്ചുചോദിച്ചു്, സമ്മതം വാങ്ങി, നാവിൽ മധുരംവച്ച ശേഷമാണു് നസ്രാണി അമ്മായമ്മമാർ, (പില്ക്കാലത്തു് മരുമോളുടെ നാവിനെ കാരസ്കരത്തിൻ കയ്പാൽ പീഡിപ്പിക്കുന്നതിനായി!) സ്വന്തം രാജധാനിയിലേക്കു് ആനയിച്ചിരുന്നതു്!

[മധുരം വയ്ക്കാനുള്ള അനുവാദം ആയമ്മ ചോദിക്കുന്നതു് കേവലമൊരു പയ്യനായ എന്നോടല്ല എന്നറിയാമായിരുന്നെങ്കിലും, അതുപോലൊരു സാഹചര്യത്തിൽ എന്റെ അപ്പൻ പ്രതികരിക്കുമായിരുന്ന രീതിയിൽ പ്രതികരിക്കാനുള്ള ബാദ്ധ്യത അദ്ദ്യത്തിന്റെ ഔദ്യോഗിക പ്രതിനിധി എന്ന നിലയിൽ എനിക്കുണ്ടു് എന്ന കർത്തവ്യബോധത്തിന്റെ അടിസ്ഥാനത്തിൽ, “വച്ചോ, വച്ചോ” എന്നു് സ്പഷ്ടവും വ്യക്തവുമായി അനുമതി നല്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. മുതിർന്ന അതിഥികളുടെ അനുമതിദാന കോലാഹലങ്ങൾക്കിടയിൽ കുഞ്ഞൻ ഒച്ചയിലുള്ള എന്റെ മധുരം വയ്ക്കൽ അനുമതി മുങ്ങിപ്പോകുമായിരുന്നതുകൊണ്ടു് അനിഷ്ടസംഭവങ്ങളൊന്നും എനിക്കു് നേരിടേണ്ടി വന്നിട്ടില്ല. അല്ലെങ്കിൽ, ഇന്നു് ഇവിടെയിരുന്നു് ഫെയ്‌സ്ബുക്കിൽ ഇതെഴുതി ലോകത്തെ രക്ഷിക്കാൻ എനിക്കു് കഴിയുമായിരുന്നില്ല. അതിന്റെ പേരിൽ, ദൈവത്തിനു് സ്തോത്രം! (ഈവക കാര്യങ്ങളിൽ സ്തോത്രം ചൊല്ലിയില്ലെങ്കിൽ പുള്ളിക്കാരൻ ചൂടാകും. ആൾ സ്വതവേ ഒരു ചൂടനാണു്!)]

January 07 2025 12:44

“താക്കോൽ ചോദിച്ചപ്പോൾ വീട്ടിലാണെന്നാ ഇവൻ പറഞ്ഞതു്! ഭയങ്കര മൊടയാണിവൻ!” – “സൂപ്പർ ഹീറോ, ആസ്‌ഫാൾട്ട്-കൗബോയ്, റെയ്സ് ഡ്രൈവർ” പൊതുനിരത്തിൽ ചീറിപ്പായിച്ചുകൊണ്ടിരുന്ന റെയ്‌സ്‌കാർ കസ്റ്റഡിയിലെടുത്ത MVD ആപ്പീസർ.

വിശുദ്ധ ധൂപക്കുറ്റികളേ! ഇതു് “തീയലിൽ കുരുത്ത മുതിര” വാണരുളും നവകേരളത്തിൽ സംഭവിച്ച സത്യമാന വാർത്ത തന്നെയാണോടേ?

[ഫ്ലാഷ് ബാക്ക്‌ ആരംഭിക്കുന്നു:

“യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ, ഞങ്ങൾ കർത്താവിനെ കണ്ടു എന്നു് അവനോടു് പറഞ്ഞാറെ, ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു് കാണുകയും, ആണിപ്പഴുതിൽ വിരൽ ഇടുകയും, അവന്റെ വിലാപ്പുറത്തു് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു് അവൻ അവരോടു് പറഞ്ഞു.” – (വി. ബൈബിൾ, യോഹന്നാൻ 20: 24, 25)

“ചരിത്രപരമായി സംഭവിച്ച” ഈ സംഭവം നടന്നു് അധികം താമസിയാതെ ക്രിസ്തുമത പ്രചാരകനായി കേരളത്തിൽ വന്നൂന്നും വന്നില്ലാന്നും “കാസകളും പീലാസകളും” ചേരിതിരിഞ്ഞു് ഇന്നും, “പത്തിക്കയ്യൻ പോക്കരുകാക്ക ചിട്ടിക്കാരി പാത്തുമ്മാനെ തോണ്ടീന്നും തോണ്ടീലാന്നും ബയിലു് വെച്ചൊരു വിത്താരം” എന്ന രീതിയിൽ വിത്താരം നടത്തുന്നതു്, ദിദിമൊസ് എന്ന, സന്ദേഹിയായ, അഥവാ തംശയാലുവായ ഈ തോമാച്ചന്റെ നാമത്തിലാണു്!

ഫ്ലാഷ് ബാക്ക്‌ അവസാനിക്കുന്നു.]

2000 വർഷങ്ങൾക്കു് മുൻപു്, നി. വ. ദി. ശ്രീ “അനോഫിലീസ് മാർ ക്യൂലക്സ്” തിരുമേനി തന്റെ “Polaroid camera”-യിലെടുത്തു് ഇൻസ്റ്റാഗ്രാം വഴി “flat earth”-ൽ ഉടനീളം പ്രചരിപ്പിച്ച തംശയാലു തോമാച്ചന്റെ ഒറിജിനൽ പോട്ടത്തിന്റെ ഒരു ഈച്ചക്കോപ്പി സ്വർണ്ണമാലയിലെ പതക്കമായി രാപകൽ ചുമക്കുന്ന ഒരു തോമാച്ചൻ ഫാൻ എന്ന നിലയിൽ, ഈവക ഫെയ്ക്ക് ന്യൂസുകൾക്കു് എന്തെങ്കിലുമൊരു സ്ഥാനവില നല്കാൻ നോമിന്റെ സോഫയരികിലെ “German shepherd”-നെപ്പോയിട്ടു്, “കനമില്ലാത്ത” നോമിന്റെ മടിയിലെ “Mexican chihuahua”-യെപ്പോലും നോം അനുവദിക്കാറില്ല.

അതുകൊണ്ടു്, താക്കോൽ വീട്ടിൽ വച്ചുകൊണ്ടു് വണ്ടിയോടിക്കാൻ കഴിയുന്ന നൂതന ടെക്‌നോളജിയെപ്പറ്റി വിവരമില്ലാത്തതുകൊണ്ടാണു് ആ MVD ആപ്പീസർ അപ്രകാരം മൊഴിഞ്ഞതെന്നും, അയാളെ “സത്-പെൻഷൻ” നല്കി വീട്ടിലിരുത്തി സംരക്ഷിക്കാനുള്ള സത്വരനടപടികൾ കൈക്കൊള്ളുമെന്നും വാഹന ഗമനാഗമന മന്ത്രി കെ. ബി. ഗണേഷ് കുമാർ തട്ടിമൂളിക്കുന്ന സത്യവാങ്മൂലങ്ങൾക്കായി നോം കാത്തിരിക്കുന്നു.

January 07 2025 13:17

“ക്ലാർക്കിൻ്റെ മകനിൽനിന്നു് സുപ്രീം കോടതി ജസ്റ്റിസിലേക്കു്! – ജസ്റ്റിസ് സി. ടി. രവികുമാറുമായി അഭിമുഖം.”

ഗർഭപാത്രത്തിൽ നിന്നു് പ്രാപ്പിടിയനിലേക്കെത്തുന്ന കക്ഷിരാഷ്ട്രീയ ജീവാത്മാക്കളുടെയിടയിൽ അതൊക്കെയെന്തു്?!

January 07 2025 13:30

പിണറായിസ്റ്റാവുക എന്നാൽ ഒരർത്ഥമേ ഉള്ളു:

“നാണവും ഉളുപ്പും തൊട്ടുതീണ്ടാത്തവരാവുക!”

January 07 2025 13:52

“നാളത്തെ പത്രങ്ങളിൽ റിജിത്തിൻ്റെ ഫോട്ടോയും വെണ്ടയ്ക്കാ തലക്കെട്ടും ഉണ്ടാകുമോയെന്നു് നോക്കാം.” – ഫാർട്ടി സെക്രട്ടറി അപ്പം ഗോവിന്ദൻ

റിജിത്തിനു് പകരം അഭിമന്യുവും, വെണ്ടയ്ക്കക്കു് പകരം പടവലങ്ങയുമായാൽ, കെ-ഫാർട്ടി മാടത്തിൻ മുറ്റത്തു് വാഴ നടും മലയപ്പുലയരെ കപ്പാതിടുകയും, നമ്മളുടേതാകേണ്ട വയൽ കൊയ്യും പൈങ്കിളികളെ വന്ധ്യംകരിക്കുകയും ചെയ്യുമോ ആവോ?!

January 07 2025 14:39

മതപരമോ, രാഷ്ട്രീയമോ, മറ്റിനങ്ങളോ ആയ “straitjacket”-കളാൽ വരിഞ്ഞുമുറുക്കാതെ മനുഷ്യരെ സ്വതന്ത്രമായി വിഹരിക്കാൻ വിടുക!

താൻ ആവശ്യപ്പെടാതെ തനിക്കു് ലഭിക്കുന്ന തൻ്റെ ജീവിതമാണു് – മറ്റേതൊരു ജീവിയെയും പോലെ – ഈ ഭൂമിയിലെ മനുഷ്യൻ്റെ ആത്യന്തിക ആസ്തി.

January 07 2025 17:06

Difference between dreams and reality!

🙂

January 08 2025 10:24

“സിബിഐ കോടതി 5 വർഷം കഠിനതടവിനു് വിധിച്ച 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.” – വാർത്ത.

ഭരണഘടനാപരമായ അടുത്ത നടപടി, കെ-ഫാർട്ടി കോടതിയിലെ “ബാലൻ-ശ്രീമതി ഇരട്ടക്കുരണ്ടി” സിബിഐ കോടതിക്കെതിരെ ഇരട്ട ജീവപര്യന്തം വിധി പ്രസ്താവിക്കലാണു്.

January 08 2025 10:54

ബോചെയും ഹണി റോസും തമ്മിൽ പഞ്ചപാണ്ഡവ മാതാവിൻ്റെ നാമത്തിൽ നടക്കുന്ന പ്രത്യയശാസ്ത്ര യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ, “ലോകചരിത്രവും നിതംബങ്ങളും – ഒരു മാർക്സിയൻ വായന” എന്ന തരം താത്വികാവലോകനങ്ങളൊന്നും ഇതുവരെ ഇറങ്ങാത്തതോ, അതോ നോം കാണാത്തതോ?

January 08 2025 11:09

January 08 2025 12:09

“ഒരു കൊതം ഒരിക്കലും നിന്നോടു് ചെയ്ത കാര്യങ്ങളുടെ പേരിൽ ക്ഷമ ചോദിക്കില്ല. പകരം, അതിനെതിരെ നീ പ്രതികരിച്ചതിൻ്റെ പേരിൽ നിന്നെ കുറ്റപ്പെടുത്തുകയേയുള്ളു.”

ഉദാഹരണം വേണ്ടവർ പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളെ മുദ്രാവാക്യങ്ങൾ മുഴക്കി പുകഴ്ത്തിയും, സമ്മാനം നൽകി സന്തോഷിപ്പിച്ചും ജയിലിലേക്കയയ്ക്കുന്ന “കൊതങ്ങളെ” കാണുക!

January 08 2025 12:20

“ഈ ഡെലിവറി ആർക്കുവേണ്ടിയാണെന്നു് നമുക്കെല്ലാവർക്കുമറിയാം.”

(ഒന്നുകിൽ കിം ജോങ് ഉന്നിനു്, അല്ലെങ്കിൽ കെ-ഫാർട്ടിയിലെ ജയരാജസമാനരായ പട്ടിണിപ്പാവങ്ങൾക്കു് എന്നാണു് നോമിൻ്റെയൊരു വൈരുദ്ധ്യത്മകമായ വിലയിരുത്തൽ.)

January 08 2025 13:44

“കുഞ്ഞിരാമനും ഞാനും ഒന്നിച്ചു് പ്രവർത്തിച്ചവരാണു്. നീതി കിട്ടുമെന്നു് പ്രതീക്ഷിച്ചിരുന്നു.” – കെ-ഫാർട്ടി ജഡ്ജി സഖാവു് പി. കെ. ശ്രീമതി

കൂമ്പാളപ്രായത്തിൽ മണ്ണപ്പം ചുട്ടുകളിച്ചിരുന്ന ഒരു കളിക്കൂട്ടുകാരനു് അരുങ്കൊലക്കേസിൽ നീതി കിട്ടുമെന്നു് ആരാണു് ഗോപൂ പ്രതീക്ഷിക്കാത്തതു്?

January 08 2025 14:02

“ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് പൊതുബോധത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം.” – ഉ. വി. മന്ത്രിണി ആർ. ബിന്ദു.

ഭാവിയിൽ ഏതൊരു മന്ത്രിണിക്കും വീടിനോടൊപ്പം പശുത്തൊഴുത്തും തലയിലേറ്റി നടക്കാൻ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് കാരണഭൂതമാകട്ടെയെന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു!

January 09 2025 10:54

But it is extremely dangerous when even the state cannot change vile party members who welcome their murderous comrades with garlands and see no problem with it. It is even worse when this group is part of the ruling party itself and is therefore secretly supported by the state by all means.

January 09 2025 12:15

എല്ലാവർക്കും എന്തുകൊണ്ടു് സർക്കാർ ഉദ്യോഗസ്ഥരോടു് എതിർപ്പെന്നു് എനിക്കു് മനസ്സിലാകുന്നില്ല…. അവർ ഒരുവിധത്തിലും ഒന്നും ചെയ്യുന്നില്ലല്ലോ!!!!

🙂

January 09 2025 13:58

മൈക്ക് കയ്യിൽ കിട്ടിയാൽ, “മൂർത്തം, അമൂർത്തം, സനാതനധർമ്മം, വക്താവു്, പ്രയോക്താവു്, “ന്യൂനമർദ്ദനം”, കെ-റെയിൽ, മഞ്ഞക്കുറ്റി, കതിനക്കുറ്റി, മാങ്ങാത്തൊലി, തേങ്ങാക്കൊല, ചക്കക്കുരു, മൂലക്കുരു” എന്നൊക്കെ ഞങ്ങൾ ഘോരഘോരം ഘോഷിക്കുമെന്നേയുള്ളൂസ്റ്റാ!

ആവഹകൾ “ഉറിയോ പറിയോ” എന്നു്, കാൾ മാർക്സാണേ, വീർ സാവർക്കറാണേ, നാസ്തികനായ ചാർവ്വാകനാണേ, ചന്ദ്രമ്മാവനെ രണ്ടായി പിളർത്തിയ ജനാബ് നബീ(സ)യാണേ, ദൈവമാതാവായ കന്യക മറിയയാണേ, ദൈവപുത്രനായ സഖാവു് യേശുവാണേ, സിസ്റ്റർ അഭയക്കു് നിത്യമോക്ഷം നല്കിയ തോമസ് കോട്ടൂരാനാണേ, “ചത്താൽ കരിമ്പാറയാകും” അമൃതാനന്ദമയി അമ്മയാണേ, താറാ ബിഷപ്പാണേ, സീറോ കർദ്ദിനാളാണേ, തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദയാണേ, പരമഹംസ നിത്യാനന്ദ പരമാനന്ദ ആത്യന്തികാനന്ദ വെടിയാനന്ദ ഇളിയാനന്ദ സ്വാമിയാണേ, മാക്രികളായ ഞങ്ങൾ കമ്മ്യൂണിസ്റ്റുകൾക്കു് യാതൊരുവിധ ഗ്രാഹ്യവുമില്ലിസ്റ്റാ!!

January 09 2025 14:26

മല്ലുക്കൾ: “ഹണി റോസിനു് കെ-സർക്കാരിൽ നിന്നു് കിട്ടിയ നീതി ADM നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്കു് നിഷേധിക്കപ്പെട്ടതെങ്ങനെ?

ഷെർലോക്ക് ഹോംസ്: “ഹണി റോസിൻ്റെയും ‘പി.വി.’-യുടെയും ഇഷ്ടദേവതയായ പഞ്ചപാണ്ഡവ മാതാവല്ല മഞ്ജുഷയുടെ ആരാധനാമൂർത്തി. Elementary, my dear Watson!”

January 09 2025 14:55

പിണുകേരളത്തിൽ ജീവിക്കാനും, മാക്രികളിൽനിന്നു് അനീതി നേരിടാനും ഇടവരുന്നവർ ഭാഗ്യവാന്മാർ! എന്തുകൊണ്ടെന്നാൽ, അവർക്കു് അതിനെതിരെ, “നിൽപൻ, ഇരിപ്പൻ, കിടപ്പൻ” മുതലായ ഗാന്ധിയൻ നിരാഹാരസമരങ്ങൾ നയിച്ചു്, തനിക്കാകെയുള്ള ഒരു ജീവിതത്തെ പേപ്പട്ടി നക്കിയാലെന്നപോലെ, സമ്പൂർണ്ണ സാർത്ഥകമാക്കി നിർവ്വാണമടയാം!!

January 09 2025 17:54

പി. ജയചന്ദ്രനു് ആദരാഞ്ജലികൾ!

(A song that evoked both painful and meaningful feelings at a certain point in my life.)

January 10 2025 11:40

“വാളയാർ പെൺകുഞ്ഞുങ്ങളുടെ കേസിൽ സിബിഐ അച്ഛനെയും അമ്മയെയും പ്രതി ചേർത്തു് കുറ്റപത്രം നൽകിയപ്പോൾ പിണറായി വിജയനെ തെറിവിളിച്ചവർ മാളത്തിൽ ഒളിച്ചു.” – കമ്മികളുടെ പുതിയ ക്യാപ്സൂൾ, അഥവാ സഖാക്കളുടെ ശ്വാസംമുട്ടലിനുള്ള വായുഗുളിക!

ADM നവീൻ ബാബുവിൻ്റെ ദുരൂഹമരണം അന്വേഷിക്കാൻ സിബിഐ വരണം എന്ന ആവശ്യത്തെ “സിബിഐ കൂട്ടിലടച്ച തത്ത എന്നാണു് പാർട്ടിയുടെ എക്കാലത്തെയും നിലപാടു്” എന്ന മൊഴിമുത്തോടെ തള്ളിക്കളഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ, സിബിഐ എന്ന തത്തയെ, വാളയാർ കേസിൽ മാറിവന്ന ഇക്കാല സാഹചര്യത്തിൽ ഇരുകണ്ണറിയാതെ കൂടുതുറന്നു് പുറത്തുവിട്ടെന്നു് തോന്നുന്നു.

പിണറായി, ഗോവിന്ദൻ, ബാലൻ, ശ്രീമതി, വിജയരാഘവൻ, ജയരാജൻസ്, “കുഞ്ഞിക്കുഞ്ഞൻസ്” തുടങ്ങിയ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് നോക്കുകൂലി തൊഴിലാളിപ്പാർട്ടി തമ്പ്രാക്കളുടെ, അങ്ങോട്ടും ഇങ്ങോട്ടും പെൻഡുലം പോലെ നിരന്തരം ആടിക്കൊണ്ടിരിക്കുന്ന നിലപാടുകൾക്കനുസൃതം കൊച്ചുരാമന്മാരായി ആടിക്കളിക്കാനും ചാടിക്കളിക്കാനും വിധിക്കപ്പെട്ട “ഫാർട്ടി ഫാൻ ബ്വായ്സ് ആൻഡ് ഗ്വേൾസിൻ്റെ” അവസ്ഥയാണു് അവസ്ഥ!!

January 10 2025 11:40

“നമ്മുടെ പൂർവ്വികരാണെന്നതിനെ ആദ്യത്തെ കുരങ്ങന്മാർ നിഷേധിക്കാൻ തുടങ്ങുന്നു.”

🙂

January 10 2025 14:07

അത്ഭുതകരമെന്നേ പറയേണ്ടൂ, വൃത്താകൃതിയിലുള്ള പിത്സകൾ ചുട്ടു്, ചതുരാകൃതിയിലുള്ള പെട്ടികളിൽ പായ്ക്ക് ചെയ്തു്, ത്രികോണാകൃതിയിൽ തിന്നാനായി കൊടുക്കുന്ന സ്ത്രീകൾക്കു്, വാങ്ങുന്നവരുടെ, പ്രത്യേകിച്ചും പുരുഷന്മാരുടെ പണസഞ്ചിയിലെ കറൻസി ദീർഘചതുരാകൃതിയിലും, തുട്ടുകൾ വൃത്താകൃതിയിലുമാണെന്നു് വളരെ കൃത്യമായി അറിയാം!

🙂

January 10 2025 14:07

“കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ

കൽഹാരഹാരവുമായ് നിൽക്കും…

കല്യാണരൂപനാകും കണ്ണന്റെ കരളിനെ

കവർന്ന രാധികയെ പോലെ…”

[അതിനിടയിൽ ഞാൻ യേശുദാസിനെപ്പോലെ സൂത്രത്തിൽ ബൂർഷ്വാ അമേരിക്കയിലേക്കു് സ്‌കൂട്ടാവും. കണ്ണന്റെ കരളിനെ കവർന്ന രാധികയെപ്പോലെ കൽഹാരഹാരവുമായ് നില്ക്കുന്ന നീ അടപടലേ മൂഞ്ചും!!🙂]

January 11 2025 10:06

“ഒടുവിൽ, കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്ത ഒരു കുട്ടി.”🙂

[വരാൽമീൻ-സാംസ്കാരിക-യുവജനമന്ത്രി സഖാവു് സജി ചെറിയാനും, നാലുകാലിൽ നടക്കുന്ന മദ്യപരുടെ മദ്ധ്യസ്ഥനായ സഖാവു് ബിനോയ് വിശ്വവും ചേർന്നു് കക്ഷിക്കു് പ്രൈവറ്റ് ട്യൂഷൻ നല്കുന്നുണ്ടാവണം.]🙂

January 11 2025 11:43

ബോചെയിൽ നിന്നു് “വാചികലൈംഗികശല്യം” നേരിടേണ്ടിവന്ന ഹണി റോസിൻ്റെ പരാതിയിൽ നിയമനടപടികൾ നടക്കുന്നുണ്ടത്രെ! നല്ല കാര്യം.

പക്ഷേ, ബോചെയെയും, ഹണി റോസിനെയും ന്യായീകരിക്കാനായി ഓവർടൈം ചെയ്യുന്ന ബോസ്റ്റർ ദുരന്തേശ്വരരുടെ നിരന്തരമായ “വാചികവമനശല്യം” നേരിടേണ്ടിവരുന്ന കേരള പൊതുസമൂഹം ഏതു് മരപ്പട്ടിയാപ്പീസിൽപ്പോയി പരാതി നൽകും?

January 11 2025 14:29

“പത്തനംതിട്ടയിലെ കൂട്ടബലാൽസംഗക്കേസിൽ കർശന നടപടി.” (fresh!!)- മന്ത്രി വീണ ജോർജ്ജ്.

സഖാവു് അറ്റൻഡറുടെ വിദദ്ധപരിശോധനയ്ക്കായി കോഴിക്കോടു് മെഡിക്കൽ കോളെജിലെ കുപ്രസിദ്ധ ഐസിയുവിൽ എത്തിക്കലല്ല ആ “നടപടി” എന്നു് കർത്താവീശോമശിഹായിൽ പ്രത്യാശിക്കുന്നു.

January 12 2025 09:52

January 12 2025 11:56

രക്തമർദ്ദരോഗത്തിനും രക്തപഞ്ചാരരോഗത്തിനും മരുന്നും കുത്തിവയ്പുമെടുത്തു് കഞ്ഞിയും കുടിച്ചു് “pre-built” കോൺക്രീറ്റ് അറയിലേക്കു് ലാലേട്ടനെ അമ്പേ തോല്പിക്കുന്ന സ്ലോ-മോഷനിൽ നടന്നുചെന്നു് സമാധിയടഞ്ഞ ബ്രഹ്മശ്രീ ഗോപൻ സ്വാമി ഈ Facebook ID-യുടെ ഐശ്വര്യവും ഐശ്വര്യ റായിയും!!

January 12 2025 12:13

ബ്രഹ്മശ്രീ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ധർമ്മപത്നിയെയും സുകൃതപുത്രരെയും വീക്ഷിച്ച സാമാന്യരായ മനുഷ്യരുടെ തംശ്യം: “സമാധിയടഞ്ഞു് ഭൗമികജീവിതം നിത്യമായി വെടിയാനുള്ള തീരുമാനം കൈക്കൊള്ളാൻ കക്ഷി എന്തുകൊണ്ടിത്ര വൈകി?!

January 12 2025 12:27

A beutiful song!

[“കൂവലാണു് സാറേ യെവളുടെ മെയിൻ!” എന്നു് മല്യാലം.🙂]

January 12 2025 14:10

“വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണു്. പക്ഷേ, നാം ധരിക്കുന്ന വസ്ത്രം നമ്മുടെ വ്യക്തിത്വത്തിൻ്റെ അടയാളം കൂടിയാണു്.” – മല്ലു “സദാചാരച്ചാമി”.

“വ്യക്തിത്വത്തിൻ്റെ അടയാളമായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ എനിക്കു് കളസത്തിൽ കമ്പിയടിക്കും.” – ഗോവിന്ദച്ചാമി.

January 12 2025 19:56

എവിടെ ആരോഗ്യമുണ്ടോ, അവിടെ ലൈഫ്ബോയ് ഉണ്ടു്.

എവിടെ അഴിമതിയുണ്ടോ, അവിടെ പിണുബോയ് ഉണ്ടു്.

January 13 2025 11:37

സമാധിക്കു് തൊട്ടുമുൻപു് കോൺക്രീറ്റ് അറ സ്ലാബുവച്ചു് എയർടൈറ്റായി അടച്ചാൽ, ചൈതന്യം “infinite potential well”-നുള്ളിൽ അകപ്പെട്ട ഫ്രീ പാർട്ടിക്കിളിനെപ്പോലെ, അറയ്ക്കുള്ളിൽ പെട്ടുപോകും!

സ്വാമി സമാധിയടഞ്ഞു എന്നു് നാട്ടുകാർ കരുതുകയും നാടു നീളെ പറഞ്ഞുപരത്തുകയും ചെയ്യുമെങ്കിലും, ആരെങ്കിലും അറ തുറക്കുന്നതുവരെ ആളും ദൈവിക ചൈതന്യവും, ഷ്ര്യോഡിങ്ങറുടെ പൂച്ചയെപ്പോലെ, superposition-ൽ അറയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്നുണ്ടാവും! അറ തുറന്നാൽ, തത്ക്ഷണം ദൈവിക ചൈതന്യം ബാഹ്യലോകവുമായി ഇൻ്ററാക്ഷനിൽ ഏർപ്പെടുകയും, തത്ഫലമായി “wave function collapse” സംഭവിക്കുകയും സ്വാമി വടിയാകുകയും ചെയ്യും!

ഇത്രയും, സ്വാമിമാർകൾതൻ സമാധികൾക്കു് പിന്നിൽ മറഞ്ഞിരിക്കുന്ന “ശാസിക്കുന്ന ശാസ്ത്രം”!

https://en.wikipedia.org/wiki/Particle_in_a_box

January 13 2025 12:49

“അടുത്താൽ കരിഞ്ഞുപോകും സൂര്യനു് പാണപ്പാട്ടു് പാടും എം. വി. ഗോവിന്ദനു് കാരണഭൂതം (“demiurge”) പിണറായി മൈക്ക് കൊടുത്തില്ല. കലിമൂത്ത അപ്പം ഗോവിന്ദൻ എങ്ങോട്ടോ പുറപ്പെട്ടുപോയി.” – വാർത്ത

ശ്ശെട!! തീക്കട്ടയിലും ഉറുമ്പൂറുമ്പരിക്കുന്നെന്നോ?!?!

January 13 2025 13:16

Thank you to everyone who saw, liked and commented on my photos in the “feed and story”.
Stay tuned to see and hear more “nonsense” from me. Without you, I am nothing on Facebook!

Thank you again!!

January 13 2025 14:10

അടുത്ത ജന്മത്തിൽ അനിലകുമാരനായി ജനിച്ചു് ചാനൽച്ചർച്ചകളിൽ പങ്കെടുക്കണമെന്നാണെൻ്റെ മോഹം. അതുവഴി കീർത്തിമാനാകലല്ല, പ്രത്യുത, പുളിച്ചുനാറിയ തെറിവിളി കേട്ടു്, അപ്പനപ്പൂപ്പന്മാർ ചെയ്ത മഹാപാപങ്ങളിൽനിന്നു് ആത്യന്തികമായ പാപമോചനം നേടലാണെൻ്റെ പരമമായ ലക്ഷ്യം.

January 13 2025 14:32

ചാനൽച്ചർച്ചകളിൽ ഇടതു് peanuts വിരലിനു് പകരം penis ഉയർത്തി കാണിച്ചാൽ മല്ലു വിപ്ലവ പശുക്കൾ മൊത്തം വികാരഭരിതരാകും!!

January 13 2025 15:06

“ജീർണ്ണിച്ച കക്ഷിരാഷ്ട്രീയം, പുഴുത്ത മതവിശ്വാസം, ചീഞ്ഞുനാറുന്ന ലൈംഗികത!” – ഒരു ശരാശരി മല്ലുവിന്റെ സാംസ്കാരിക ലോകം!!

January 14 2025 09:38

ദുരിതബാധിതർക്കു് സഹായം ലഭ്യമാക്കാൻ സർക്കാർ എടുത്തതു് അപൂർവ്വ നടപടി.” – മന്ത്രി കെ. രാജൻ

“അത്ഭുതപൂർവ്വമായ കാരണഭൂത നടപടി” എന്നായിരുന്നെങ്കിൽ പൊളിച്ചേനെ!!

January 14 2025 10:52

ദുരൂഹസാഹചര്യത്തിൽ ഒരു വ്യക്തിക്കു് സംഭവിച്ച ജീവനാശത്തിൻ്റെ കാരണമറിയാൻ ശ്രമിക്കുമ്പോൾ, “മരണമല്ല സമാധിയാണു്, കല്ലറയല്ല മണ്ഡപമാണു്, മതവികാരം വ്രണപ്പെടും, പരമാത്മാവിൽ ലയിച്ച ജീവാത്മാവു് അശുദ്ധമാകും” എന്നും മറ്റുമുള്ള ഊള വാദങ്ങളുമായി ആ ഉദ്യമത്തെ തടസ്സപ്പെടുത്തുന്ന വിഡ്ഢിക്കുശ്മാണ്ഡങ്ങളെ മൊത്തം തടവിലിടണം!!

January 14 2025 11:13

വട്ടിനു് മതമില്ല. ഹിന്ദുവിനും ജൈനനും ബുദ്ധിസ്റ്റിനും നസ്രാണിക്കും മുസ്ലിമിനും വട്ടു് പിടിയ്ക്കാം. Madness is socialist!

January 14 2025 11:13

Unless you are a native German.🙂🥂

[“The German language is a difficult language!” – the first Turkish guest workers who came to Germany after the German-Turkish recruitment agreement of October 30, 1961.🙂]

January 14 2025 11:13

ബ്രഹ്മ ശ്രീ ഗോപൻ “സ്വമി” സമാധിയായി എന്ന വാർത്ത നുണയൻ പിണു വാഴും നവകേരളമാകെ കാട്ടുതീ പോലെ പടർന്നുപിടിക്കുകയും, അതിന്റെ ജ്വാലാമുഖങ്ങൾ “കേരളപാണിനീയം”, “വൃത്തമഞ്ജരി ഒരു ഭാഷാഭൂഷണം” ഇത്യാദി ഗ്രന്ഥങ്ങൾ രചിച്ച കേരളപാണിനി സഖാവു് “സ്വമി” എ. ആര്‍. രാജരാജവര്‍മ്മയുടെ “സമാധിമണ്ഡപത്തിൽ” എത്തുകയും ചെയ്‌തെന്നും, തത്ഫലമായി ആ പ്രതിഭാശാലി എകെജി സെന്ററിൽ ബോംബ് സ്ഫോടനം സംഭവിക്കുമ്പോൾ മാക്രിസ്റ്റ് വിപ്ലവ അമ്മായിമാർകൾ എന്നപോലെ കുലുങ്ങിയുണർന്നശേഷം കണ്ടമാനം ദുഃഖിതനായി വീണ്ടാമതും മൃതിയടഞ്ഞെന്നും നുണയൻ പിണു വാഴും നവകേരളമാകെ പാണന്മാർ പാടിനടക്കുന്നതായി ഒരു ശ്രുതിയുണ്ടു്.

🙂

January 14 2025 12:38

Zeus, Osiris, Huitzilopochtli, രാമൻ, കൃഷ്ണൻ, രാവണൻ, യഹോവ, അല്ലാഹു, യേശു, മുഹമ്മദ്, അമൃതാനന്ദമയി, താറാബിഷപ്പു്, സീറോബിഷപ്പു്, തോക്കുസ്വാമി, ഊക്കുസ്വാമി, ബ്രഹ്മശ്രീ ഗോപൻ സ്വാമി ഇത്യാദികളെല്ലാം ഒരേ തൂവൽപ്പക്ഷികളാണു്.

January 14 2025 14:01

വളരെ വലിയ ഫ്ലക്സുകൾ കൊണ്ടേ താൻ കേവലമൊരു അശുവാണെന്ന മഥിക്കുന്ന “മാനസികാവസ്ഥയെ” കോമ്പൻസേറ്റ് ചെയ്യാൻ അല്പനു് കഴിയൂ!!

January 15 2025 10:58

“സഖാവു് കെ. വി. തോമസിന്റെ “എന്റെ കുമ്പളങ്ങി കഥകൾ” എന്ന പുസ്തകത്തിൻ്റെ മൂന്നാം ഭാഗം കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ സഖാവു് എം. എ. ബേബി പ്രകാശനം ചെയ്തു.” – വാർത്ത.

“എന്റെ കുമ്പളങ്ങ കഥകൾ”, “എന്റെ കുശ്മാണ്ഡ കഥകൾ”, “എന്റെ തിരുത കഥകൾ” മുതലായ സാഹിത്യനിർഭരമായ അനവധി പേരുകൾ കെ-പാർട്ടി ശുപാർശ ചെയ്തിട്ടും, “പിറന്ന ഗ്രാമത്തിലെ വിശുദ്ധിയുടെ നറുമണം പരത്തുന്ന ശുദ്ധാത്മാക്കളുടെ കഥ” സർവ്വലോകത്തിലെയും നോക്കുകൂലിത്തൊഴിലാളി വർഗ്ഗത്തിനിടയിൽ സംക്രമിപ്പിക്കുക എന്ന നിസ്വാർത്ഥമായ ലക്ഷ്യത്തിൽ, തന്റെ റ്റൈംലെസ് മാസ്റ്റർപീസിനെ “എന്റെ കുമ്പളങ്ങി കഥകൾ” എന്നു് നാമകരണം ചെയ്യാൻ സഖാവു് കെ. വി. തോമസ് തീരുമാനിക്കുകയായിരുന്നു!

ലാൽ സലാം സഖാവേ!!

January 15 2025 11:26

“ജയിലിൽനിന്നു് ഇന്നലെ ഇറങ്ങാത്തതു് സാങ്കേതിക കാരണം മൂലം.” – പ്രമുഖ മല്ലു വ്യവസായി ബോ. ചെ.

“വൈദ്യുതി, അനെർട്ട്” മന്ത്രി കെ. കൃഷ്ണൻകുട്ടി സാദാ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുമായുള്ള ഗൂഢാലോചനപ്രകാരം ജയിലിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്തുകാണും!!

January 15 2025 12:54

“ഇനി ബോ. ചെ. വാ തുറക്കില്ല എന്നു് സീനിയർ വക്കീൽ കെ. രാമൻപിള്ള കോടതിയെ അറിയിച്ചു.” – വാത്ത്ര, സോറി, വാർത്ത.

സത്താലും വാ തുറക്കില്ല എന്നു് പിടിവാശി പിടിച്ചു്, പിണുക്കിറ്റുപോലും മുണുങ്ങാതെ, നെന്മമരം ബോ. ചെ. സത്തു് പണ്ടാറമടങ്ങുകയോ, സുമ്മാ സാവാതെ ബ്രഹ്മശ്രീയായി സമാധിയടയുകയോ ചെയ്യുമോടേ?!

January 15 2025 13:16

“ആരെന്തൊക്കെ പറഞ്ഞാലും ബോചെയെ മല്ലുക്കൾക്കിഷ്ടമാണു്, സത്യമല്ലേ?” – ഊള മല്ലുക്കളുടെ സർവ്വാധികാരി പരമസത്യപുല്ലൻ.

January 15 2025 13:21

പിണറായി മന്ത്രിസഭയിലെ മന്ത്രിവേഷധാരികളെ മന്ത്രിമാർ എന്നു് വിളിക്കാൻ മല്ലുക്കൾക്കു് അറപ്പു് തോന്നാത്തിടത്തോളം കേരളസമൂഹം രക്ഷപെടില്ല.

January 15 2025 15:20

“പുകഴ്ത്തുന്ന പാട്ടു് കേട്ടില്ല, പക്കേ, വാർത്ത കണ്ടു. (വിപ്ലവ കന്യകകൾ പിണുവാതിര കളിക്കുമ്പോഴും, വിപ്ലവ അമ്മായികൾ ഇൻഡ്യൻ കോഫീ ഹൗസ് വെയ്റ്റർ മോഡൽ തലപ്പാവു് തലയിൽ ചാർത്തിത്തരുമ്പോഴും, ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടിൽ, വളിച്ച ഇളിഭ്യൻ ഇളിയുമായി ഇരുന്നുകൊടുക്കുമെന്നല്ലാതെ!) വ്യക്തിപൂജക്കു് നിന്നു് കൊടുക്കുന്നവരല്ല ‘ഞങ്ങൾ’ ആരും.” – മുക്ക്യോൻ

“(ചട്ടയും മുണ്ടുമായി മറിയാമ്മ നാടകം കളിക്കുമെന്നല്ലാതെ) മറ്റിനം നാടകം കളിക്കുന്ന ആളല്ല ഞാൻ, എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു്.” – ബോച്യോൻ

ബ്ലീസ്‌, മല്ലൂസ്! ശുദ്ധമായ കൈകളുള്ളവരും, ജീവിതശുദ്ധിയുള്ളവരും, നിർമ്മലമായ ഇരട്ടച്ചങ്കുള്ളവരുമായ മേല്പടി മഹാനുഭാവുലുകളുടെ അനുതാപനാറ്റമുള്ള സത്യവാങ്മൂലത്തെ ദയവായി ബിശ്വസിക്കൂ! നിങ്ങൾക്കുമില്ലേ അമ്മയും പെങ്ങന്മാരും?!

January 16 2025 09:33

“ചെമ്പടയ്ക്കു് കാവലാൾ, ചെങ്കനൽ കണകുണൻ” എന്നൊക്കെ പാടിപ്പുകഴ്ത്തിയാൽ മന്നവേന്ദ്രൻ പുളകമണിയുക മാത്രമല്ല, കടക്കണ്ണെറിഞ്ഞു്, കൈവിരൽ കടിച്ചു്, നാണിച്ചു് കുഞ്ഞുനാണിയായി വേന്ദ്രൻ്റെ കോണകവുമഴിയും! സ്വാഭാവികം!!

January 16 2025 10:20

പരസ്പരം മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക:

  1. രാജസേനൻ: അച്ഛൻ്റെ സമാധിക്കു് പൂജാദികർമ്മങ്ങൾ ചെയ്ത മകൻ.
  2. ചിത്രസേനൻ: ഇരിക്കെപ്പിണ്ഡത്തിനു് പാണപ്പാട്ടു് കവച്ച അടിയാൻ.

January 16 2025 11:30

ഭാവിയിൽ താജ് മഹൽ മോഡലിൽ ഒരു ഉഗ്രൻ മൗസൊളിയം ആകാനുള്ള എല്ലാ സാദ്ധ്യതകളും ഉള്ളതുകൊണ്ടു് ബ്രഹ്മ ശ്രീ ഗോപൻ സ്വാമിയെ വല്ല മാവിൻചോട്ടിലും അടക്കാതെ സമാധിയടഞ്ഞ മണ്ഡപത്തിൽത്തന്നെ പ്രതിഷ്ഠിച്ചാൽ, സ്വാമിക്കു് ഒടുക്കത്തെ ഒറിജിനാലിറ്റി കൈവരും, ഭക്തരുടെ പണക്കിഴികൾ ആത്മീയമായി ത്രസിച്ചു് മുക്ക്യോൻ്റെ കനമില്ലാത്ത മാസപ്പടി മടി പോലെ ശൂന്യമാകും!

January 16 2025 13:03

ഞാൻ “അഖിലേന്ത്യാ ചേരപിടുത്തന്മാർകൾ അസോസിയേഷന്റെ ബഹുമാന്യനായ പ്രസുദേന്തി. എന്റെ പേരു് കൂച്ചിപ്പിടിച്ചിടി പോച്ചൻ സ്വാമി”. മാന്ത്രികനായ ഒരു ചേരപിടിയൻ തന്മയത്വമായി പിടിച്ചു്, താന്ത്രിക വിധിപ്രകാരം കുട്ടിച്ചാക്കിൽ കുടിയിരുത്തിയ ഒരു ചേര, അതു് മഞ്ഞച്ചേരയാകട്ടെ, കരിഞ്ചേരയാകട്ടെ, മൃതിയടഞ്ഞു എന്നു് FIR, ഇൻക്വസ്റ്റ് ഇത്യാദി ശാസിക്കുന്ന ശാസ്ത്രങ്ങൾ വഴി മനസ്സിലാവുകയും, തുടർന്നുള്ള പോസ്റ്റ് മോർട്ടം പരിശോധനയിൽ ശരീരത്തിൽ മുറിവോ ചതവോ ഇല്ലെന്നു് ബോദ്ധ്യമാവുകയും, വിശ്വസ്ത ചാനലുകൾ അതു് ബിഗ് ബ്രേക്കിങ്‌ ന്യൂസായി റിപ്പോർട്ട് ചെയ്യുകയും ചെയ്‌താൽ, അതൊരു മഹാസമാധിയാണെന്നു് നിഗമിക്കണമെന്നു് പൂജനീയ ചാണക്യസ്വാമി ഭാരതീയരായ നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ടു്!

മഹാ കഷ്ടമെന്നേ പറയേണ്ടൂ, വിശുദ്ധ മതഗ്രന്ഥങ്ങളെ പഠിക്കാതെ ബീമർശിക്കുന്നവരുടെയും, സമാധി എന്താണെന്നു് മനസ്സിലാക്കാതെ കോടതിയിൽ കേസ് കൊടുത്തു് സമാധികളെ വിവാദമാക്കുന്നവരുടെയും സംഖ്യ തീർത്ഥങ്കരാചാര്യൻ സ്വാമി പിണുനുണയമഹർഷി സഹർഷം തലപ്പാവോടെ വാണരുളും കേരളസമൂഹത്തിൽ അനുദിനമെന്നോണം പെരുകിക്കൊണ്ടിരിക്കുകയാണു്!

പ്രഫുത്തരായ മല്ലു മല്ലയ്യകൾക്കു് ഇനി ഒന്നേ ചെയ്യാനുള്ളു: (രാഹുലൻ) ഈശ്വരോ രക്ഷതു! എന്നു് മുടങ്ങാതെ മുട്ടിൽ മരംമുറിക്കേസിലെ വിശുദ്ധ മദ്ധ്യസ്ഥരുടെ മൂട്ടിൽ മെഴുകുതിരികത്തിച്ചുവച്ചു് മുട്ടുകുത്തിനിന്നു് മുട്ടിപ്പായി പ്രാർത്ഥിക്കുക!!

January 17 2025 11:14

ആദ്യം കേട്ടപ്പോൾ കടാപ്പുറത്തെ മുക്കുവപ്പെണ്മണികൾ വെളുത്ത കറുത്തമ്മയെ “കല്യാണീ കളവാണീ” പാടി കളിയാക്കുന്നതാണെന്നാണു് തോന്നിയതു്. വീണ്ടാമതും കേട്ടപ്പോഴാണു് സിപിഎം അനുകൂല, KSEA ജീവനക്കാരായ വിപ്ലവകന്യകകളും വിപ്ലവകന്യകന്മാരും “കെ-ജോലി” സമയത്തു് അവധി എടുക്കാതെ സഹകരണസംഘമായി കൂട്ടുചേർന്നു് പിണറായീന്റവിടത്തെ മൊഞ്ചത്തിത്താത്ത വിജയമ്മമണവാട്ടിക്കുട്ടിയെ സദസ്സിലിരുത്തി ഒപ്പന പാടുന്നതാണു് സംഭവമെന്നു് പിടികിട്ടിയതു്!

“ചെങ്കനലേ, ഫീനിക്സേ, തീയിൽ കുരുത്തൊരു മരക്കുതിരേ!

കൊളം കലക്കണ കൊക്കല്ലേ, കിറ്റു് തന്നൊരു തുത്തല്ലേ!

കോപ്റ്ററിൽ കറങ്ങണ മാക്കാനല്ലേ,

കൊടുംകാറ്റിൽ പറക്കണ പാക്കാനല്ലേ!

തീനിന്നു് ശായയോ ശവവടയോ?”

[“പെണ്ണാളേ പെണ്ണാളേ, കരിമീന്‍ കണ്ണാളേ കണ്ണാളേ

കടലു് തന്നൊരു മുത്തല്ലേ – കുളിരു് കോരണ മുത്തല്ലേ

മാനത്തു് പറക്കണ ചെമ്പരുന്തേ,

മീനിന്നു് മത്തിയോ ചെമ്മീനോ?”]

January 17 2025 11:32

വിജയമ്മേ, വിജയമ്മേ, കന്നിത്താമരപ്പൂ-മോളേ!
ആഹാ! ഹൊയ് ഹൊയ്!! തന്തന തന്തന തന്താന!!!

January 17 2025 12:09

“അമ്പു് കൊള്ളാത്തവരില്ല കുരുക്കളിൽ.”
“അലമാരയിൽ അസ്ഥികൂടം ഇല്ലാത്തവരില്ല കേരള രാഷ്ട്രീയത്തിൽ.”

[ഭരിക്കുന്ന പക്ഷത്തിൻ്റെ അഴിമതികൾക്കെതിരെ ശക്തമായ ഭാഷയിൽ മിണ്ടാൻ “പ്രതികളായ” പക്ഷത്തിനു് ധൈര്യമുണ്ടാകാത്തതു് സ്വാഭാവികം.]

January 17 2025 12:47

കടമകളില്ലാത്ത അവകാശമില്ല. അതുപോലൊരു അവകാശം ഒരു ജനാധിപത്യസമൂഹത്തിൽ ഒരിയ്ക്കലും ഉണ്ടാകാൻ പാടില്ല.

January 17 2025 14:22

പ്രതിമാസം ഒരു ലക്ഷം രൂപ മാത്രം വരുമാനമുള്ള ഒരു കമ്പനി ശമ്പള ഇനത്തിൽ മാത്രം പ്രതിമാസം ഒന്നര ലക്ഷം രൂപ ചിലവാക്കിയാൽ, ആ കമ്പനി എപ്പോൾ പാപ്പരായി എന്നു് ചോദിച്ചാൽ മതി.

[മാസാമാസം തൊഴിലാളികൾക്കു് ശമ്പളം നല്കൽ മാത്രമല്ല, ഉപയോഗം വഴിയുള്ള തേയ്മാനം മൂലം കാലാന്തരേ മാറ്റി സ്ഥാപിക്കേണ്ടിവരുന്ന യന്ത്രസാമഗ്രികൾ, വൈജ്ഞാനികവും ശാസ്ത്രീയവും സാങ്കേതികവുമായ വികസനങ്ങൾ വഴി മാർക്കറ്റിൽ സംഭവിക്കുന്ന മാറ്റങ്ങളെയും മത്സരങ്ങളെയും നേരിടാനുതകുന്ന വിധത്തിൽ ഉത്പന്നങ്ങളെ നവീകരിക്കാൻ ആവശ്യമായ പഠനങ്ങൾ, ഗവേഷണങ്ങൾ മുതലായ ഒട്ടനവധി കാര്യങ്ങൾക്കായി മാർക്കറ്റിൽ പിടിച്ചുനിൽക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കമ്പനിക്കും കരുതൽധനം നീക്കിവയ്ക്കേണ്ടതുണ്ടു്, ചിലവഴിക്കേണ്ടതുണ്ടു്. അല്ലാഞ്ഞാൽ, അനേകം ദശാബ്ദങ്ങൾ “അംബാസഡറും ആനവണ്ടിയും ഫിയറ്റും ലാംബ്രെറ്റയും വെസ്പയുമായി” ജീവിച്ചു് പരബ്രഹ്മത്തിൽ പണ്ടാറമടങ്ങുക എന്ന ഗതകാല മല്ലുക്കളുടേതുപോലുള്ള ഗതികേടിനെ, “വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ” എന്ന അളിഞ്ഞ “ഫിലൊസോഫിക്കൽ” പാട്ടു് പാടി, “ഖറുത്തമ്മയുടെ ഖൊച്ചുമൊയ്ലാളി സഹാവു് ഫരീക്കുട്ടിയെപ്പോലെ”, കടാപ്പുറത്തുകൂടി അടപടലേ മൂഞ്ചിത്തുലയുക എന്ന ഒരെയൊരു ഓപ്ഷനേ ബാക്കിയായിട്ടുള്ളു.]

നികുതിയും പ്രവാസികളുടെ പണവും കൊണ്ടു് അതിജീവിക്കുന്ന ഒരു സമൂഹത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്കു്, ആധുനിക സമൂഹങ്ങളിൽ ഒരാൾ ചെയ്യുന്ന ജോലി ചെയ്യാനായി കെ-ഫാർട്ടിയുടെ പത്തു് വിനീത വിധേയരെ പിൻവാതിലിലൂടെ തിരുകിക്കയറ്റി സ്തുതിപാഠകരാക്കിയാൽ, ആ പ്രിവിലേജിൽ അത്തരം അഡ്മിനിസ്ട്രേറ്റിവ് വെള്ളാനകൾ, ചെയ്യേണ്ട ജോലി പോലും ചെയ്യാതെ, ജോലിസമയം മൊത്തമായും “രക്ഷകനു്” വാഴ്ത്തുപാട്ടുകൾ പാടാനായി ചിലവഴിച്ചു്, മാസാമാസം ഊറ്റിയെടുത്തു് പോത്തട്ട പോലെ, രക്തരക്ഷസുകളായ മാക്രിസ്റ്റ് പിണറായിസ്റ്റ് ജില്ലാ സെക്രട്ടറിമാരെപ്പോലെ, ബലൂൺ പോലെ വീർത്തുചീർക്കുമെന്ന കാര്യത്തിൽ എന്തിനാണിമ്മാതിരി അത്ഭുതം വിഭോ?

January 18 2025 12:07

“സമാധിയടയൂ മഹാ” എന്ന ദൈവവിളി കേട്ടാണു് ബ്രഹ്മമുഹൂർത്തത്തിൽ നോം ഉണർന്നതു്. പക്ഷേ, രക്ഷകനു് വാഴ്ത്തുപാട്ടു് രചിക്കാനുള്ള ഉൾവിളി കൂടുതൽ ശക്തമായിരുന്നതിനാൽ, സമാധിക്കു് അവശ്യം ആവശ്യമായ ഏകാഗ്രത പോയിട്ടു് ക്ഷമ പോലും കിട്ടിയില്ല. തന്മൂലം, തിടുക്കത്തിൽ കക്കൂസിൽപ്പോയി ഒപ്പനപ്പാട്ടുപോലെ സുന്ദര സുരഭിലമായ ഒരു മുട്ടയിട്ടശേഷം വീണ്ടും ഉറക്കം പിടിച്ചു.

സമാധിയടയൽ നാളെയുമാകാം. പോരെങ്കിൽ, വൈകുന്ന സമാധി മഹാസമാധിയോ, സൂപ്പർ സമാധിയോ, മെഗാ സമാധിയോ, മാഗ്സസേ അവാർഡ് സമാധിയോ ഒക്കെയായി രൂപാന്തരപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നു് ഒരു കരക്കമ്പിയുമുണ്ടു്! “നല്ല നാളെ” ഉള്ളപ്പോൾ “ചീത്ത ഇന്നിനെ” എന്തിനു് കെട്ടിപ്പിടിച്ചുകൊണ്ടിരിക്കണം?!

ക്രിമിനലുകളായ സ്വാമിമാരുടെ കുറ്റകൃത്യങ്ങൾക്കുപോലും ദൈവികപരിവേഷം ചാർത്തിക്കൊടുക്കാനുള്ള, സത്യവിശ്വാസികളായ, ച്ചാൽ, ഒട്ടുമേ അന്ധവിശ്വാസികളല്ലാത്ത ഒറിജിനൽ ഭക്തജനത്തിൻ്റെ സനാതനമായ ആസക്തിയും ആവേശവുമാണു് സ്വാമിയുടെ സമാധി മണ്ഡപത്തിൽ പൂജാകർമ്മങ്ങൾ ചെയ്തു് ജീവിക്കുന്ന പൂജാരികളുടെ, ഒന്നു് പത്തായും, പത്തു് ആയിരമായും പെരുകുന്ന ഇൻവെസ്റ്റ്മെൻ്റ് ക്യാപ്പിറ്റൽ.

കുശുമ്പരുതു്! കുശുകുശുപ്പരുതു്! ദേവീദേവന്മാരെയും സേവകരെയും നന്ദിച്ചില്ലേലും നിന്ദിക്കരുതു്! ശുഭം!!

January 18 2025 13:20

= കരകൗശലത്തിന്റെ ഭാവി =

>>> ബാത്റൂം / സാനിറ്ററി / ഹീറ്റിങ് കമ്പനി <<<

ഞങ്ങൾ K. I. വിന്യസിക്കുന്നു! (K. = Klaus, I. = Ingo)

[KI (künstliche Intelligenz) = AI (artificial intelligence) = കൃബു (കൃത്രിമ ബുദ്ധി)]😀✌🥂

January 18 2025 13:52

“രാജഗോപാൽ മർകസ് സന്ദർശിച്ചപ്പോൾ എത്ര കോലാഹലമാണുണ്ടാക്കിയതു്? ബുദ്ധിയില്ലാത്ത ആളുകൾ ഉണ്ടാക്കുന്നതാ.” – കാന്തപുരം മുസ്ല്യാർ.

ഒന്നും പറയണ്ട മുസ്ല്യാരേ! ബുദ്ധി എന്നു് പറയണ സാധനം ഒറ്റയെണ്ണത്തിൻ്റെ അഞ്ചയലക്കത്തു് കൂടി പോയിട്ടില്ല. നമ്മൾ ഭൂമിയോളം അങ്ങടു് സഹിക്ക്യാ! അങ്ങടു് ക്ഷമിക്ക്യാ! അല്ലാണ്ടിപ്പോ എന്താ ചെയ്ക?!

January 18 2025 14:06

“ഡോക്ടർമാർ പറയുന്നതു് അനുസരിക്കണം.” – ഉമ തോമസിനോടു് മുഖ്യമന്ത്രി.

അങ്ങനെയങ്ങു് പറഞ്ഞുകൊടുക്കു് ഭൂതം സഖാവേ! മര്യാദ പഠിക്കട്ടെ! ഡോക്ടർ സാബുകൾ പറയുന്നതു് കേട്ടനുസരിക്കുന്ന സ്വഭാവം പണ്ടേ യെവൾക്കില്ല.

January 18 2025 14:45

വാത്സ്യായന മഹർഷിയുടെ “ശാസിക്കുന്ന ശാസ്ത്രമായ” കാമസൂത്രത്താൽ ഉദ്ധൃതലിംഗരായി, ലിംഗപൂജക്കുള്ള “അനാഘ്രാത കുസുമങ്ങളെത്തേടി” നാടുചുറ്റുന്ന ആദ്ധ്യാത്മിക വട്ടൻ സ്വാമിമാർക്കാണു് “റീമാൻ കർവെച്ചർ ടെൻസറിനെപ്പറ്റി” ഉന്നത ഗണിതശാസ്ത്രത്തിൽ വൈദഗ്ദ്ധ്യം നേടിയ മനുഷ്യർ പ്രഥമവും പ്രധാനവുമായി സ്റ്റഡിക്ലാസ്സെടുക്കേണ്ടതു്!

https://en.wikipedia.org/wiki/Riemann_curvature_tensor

January 19 2025 10:28

സമാധിയടഞ്ഞു, മൃതിയടഞ്ഞു, മൺമറഞ്ഞു, നാടുനീങ്ങി, തീപ്പെട്ടു, കാലം ചെയ്തു, മയ്യത്തായി, കർത്താവിൽ നിദ്ര പ്രാപിച്ചു, ശിവപാദം പൂകി, ഇഹലോകവാസം വെടിഞ്ഞു, മരിച്ചു എന്നതിനെല്ലാം ഒരർത്ഥമേയുള്ളു: “ആൾ irreversibly വടിയായി!!”

January 19 2025 11:08

“ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷത്തിനു് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം.” – “X-ice” മന്ത്രി M. B. രാജേഷ്.

Addendum: “ബ്രൂവറി വിഷയത്തിൽ ഭരണ പക്ഷത്തിനു് ധനലാഭം മാത്രം ലക്ഷ്യം.”

January 19 2025 12:18

“സലീമിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടു് പിതാവു് പറഞ്ഞതു് കല്ലുവച്ച നുണകൾ.” – ശുംഭൻ ജയരാജൻ

വെറും കല്ലല്ല കോപ്പേ! വെട്ടുകല്ലു്! വെട്ടുകല്ലു്! കൽമഴുകൊണ്ടു് വെട്ടിയെടുക്കുന്ന വെട്ടുകല്ലു്!! “പിതാവു് പറഞ്ഞതു് വെട്ടുകല്ലുവച്ച പച്ചനുണകൾ”!!!

January 19 2025 12:33

ഗോമൂത്രം കുടിച്ചാൽ പനി പമ്പ കടക്കുമോ എന്നറിയില്ല. പക്ഷേങ്കി, കാമപ്രദേശത്തെ കഴപ്പും കടിയും ചൊറിച്ചിലും പമ്പയും ഗോദാവരിയും കടക്കുമെന്നു് വിശ്വവിഖ്യാതമായ കാമസൂത്രത്തിന്റെ ഉപജ്ഞാതാവു് സാക്ഷാൽ വാത്സ്യായനമഹർഷി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി കേട്ടിട്ടുണ്ടു്.

January 19 2025 14:48

പിണറായി, ജയരാജ ത്രിമൂർത്തികൾ, ഗോവിന്ദൻ, വിജയരാഘവൻ, എത്രയോ കുഞ്ഞിക്കുഞ്ഞൻസ് മുതലായ പ്രമുഖ പ്രത്യയശാസ്ത്രജ്ഞരുടെ വികട സരസ്വതികൾക്കു് ചെവി കൊടുക്കേണ്ട ഗതികെട്ട അവസ്ഥയിലേക്കു് മലയാളികളെ കൊണ്ടുചെന്നു് എത്തിച്ചതിനു് കേരളസമൂഹം സിപിഎമ്മിനോടു് ഹൃദയഭേദകമായ നന്ദി രേഖപ്പെടുത്തേണ്ടതുണ്ടു്!

January 19 2025 16:45

= Indien: Hass als Ideologie =

= ഇൻഡ്യ: വെറുപ്പു് പ്രത്യയശാസ്ത്രമാകുമ്പോൾ =

ഒരു “Arte” റിപ്പോർട്ട്: ഭാരതത്തിൽ നടക്കുന്ന കാര്യങ്ങൾ മറ്റു് ലോക രാജ്യങ്ങളിലെ മനുഷ്യർ എങ്ങനെ കാണുന്നു എന്നറിയുന്നതിൽ തെറ്റില്ല എന്നു് തോന്നിയതുകൊണ്ടു് താത്പര്യമുള്ളവർക്കായി ഷെയർ ചെയ്യുന്നു. 14. 07. 2025 വരെ മാത്രമേ ഈ വീഡിയോ ഓൺലൈനിൽ ഉണ്ടാവൂ.

(Arte is a French/German public broadcast service)

പ്രധാന ഭാഷ ജർമ്മനാണെങ്കിലും, ഒരാളെ ഒരു കൂട്ടം കാട്ടാളർ ചേർന്നു് തല്ലുന്നതു് കാണുമ്പോൾ അതു് തല്ലുന്നതാണെന്നും, തല്ലുകൊള്ളുന്നവൻ മനുഷ്യനാണെന്നും, അവനു് വേദനിക്കുമെന്നും, കൂടുതൽ തല്ലിയാൽ അവൻ മരിച്ചുപോകുമെന്നും മനസ്സിലാക്കാൻ സാധാരണഗതിയിൽ മനുഷ്യർക്കു് ഭാഷ ഒരു തടസ്സമാമാവാറില്ല. അത്തരം അക്രമങ്ങൾ രക്ഷാപ്രവർത്തനമാണെന്നു് മനസ്സിലാക്കുന്ന ചിലരും ഈ ലോകത്തിലുണ്ടു്. പക്ഷേ, അക്കൂട്ടർ വേറൊരിനം ജീവിവർഗ്ഗം!)

[This program contains content that may be disturbing to children, young people and sensitive viewers.]

January 20 2025 10:10

January 20 2025 11:45

“നിന്റെ സ്രഷ്ടാവും ഏകദൈവവുമായവനും, ഞാനല്ലാതെ, കരിമണൽ കർത്താക്കളായ അന്യദൈവങ്ങൾ നിനക്കുണ്ടാകാൻ പാടില്ലാത്തവനും”, സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കു് ഉടയോനും, സകല നാരങ്ങസോഡാ കുലുക്കിസർബത്തിനും കാരണഭൂതവുമായ ചെങ്കനൽ കാവലാൾ ഫീനിക്സ് ദൈവത്തിന്റെ പോട്ടം പതിപ്പിച്ച ഫ്ലക്സ് വലിച്ചുകീറുമ്പോൾ കുറച്ചുകൂടെ ഭയഭക്തിബഹുമാനങ്ങൾ കാണിക്കെടേ!

ഒന്നുമില്ലെങ്കിലും പ്രഫുത്തരായ മലയാളികൾക്കു് പട്ടിണിമരണം സംഭവിക്കാതിരിക്കാൻ ഓണത്തിനും വിഷുവിനും സംക്രാന്തിക്കും ക്രിസ്മസിനും ബ്രഹ്മശ്രീ ഗോപൻ സ്വാമി സമാധിക്കുമെല്ലാം കിറ്റും മദ്യവും കൊടുക്കുന്ന അന്നമ്മദാതാവല്ലേ?!

(ചിത്രത്തിനു് ഫെയ്‌സ്ബുക്കിനോടു് കടപ്പാടു്)

January 20 2025 11:54

വീണിതല്ലോ കിടക്കുന്നൂ ശകടത്തിൽ കോണകവുമഴിഞ്ഞയ്യോ ശിവ ശിവ!

(ചിത്രത്തിനു് കടപ്പാടു്)

January 20 2025 12:26

അടിയാൻ: “ആധുനിക സമൂഹത്തിനു് ചേർന്നതല്ല വധശിക്ഷ.”

ഉടയോൻ: “അതെന്തിനാടാ പരനാറീ, കുലംകുത്തീ, നികൃഷ്ടജീവീ, ഇവിടെ, ഈ ഹനുമാൻ സിറ്റിയിൽ, ഈ പാർട്ടി ഗ്രാമത്തിൽ ഇപ്പോൾ നീ പറഞ്ഞതു്?
ദേ, അമ്മാതിരി കമൻ്റുകളൊന്നും വേണ്ട k-ട്ടോ!”

January 20 2025 14:34

വധശിക്ഷയ്ക്കു് വിധിക്കപ്പെട്ട ഗ്രീഷ്മ എന്ന സ്ത്രീ അബ്നോർമൽ ആണെന്ന കാര്യത്തിൽ മനഃശാസ്ത്രജ്ഞർക്കെന്നല്ല, സാമാന്യബുദ്ധിയുള്ള സാധാരണ മനുഷ്യർക്കുപോലും (അവർ മാക്രിസ്റ്റ് സഹയാത്രികരായ “സൈക്കോളജിസ്റ്റുകൾ” അല്ലാത്തിടത്തോളം) ന്യായമായ ഒരു സംശയം ഉണ്ടാകുമെന്നു് തോന്നുന്നില്ല.

അബ്നോർമൽ ആയ ഒരു വ്യക്തിക്കു് താൻ ചെയ്യുന്ന പ്രവൃത്തികളുടെ വരുംവരായ്കകൾ കാര്യകാരണസഹിതം അപഗ്രഥിക്കാനോ തദനുസൃതം വിലയിരുത്താനോ പ്രവർത്തിക്കാനോ കഴിയില്ല. അതിന്റെ പേരിലാണു് അത്തരം മനുഷ്യർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ “mitigating” ആയി ആധുനികസമൂഹങ്ങൾ വിലയിരുത്തുന്നതും, അവർക്കു് കുറഞ്ഞ ശിക്ഷയേ വിധിക്കാവൂ എന്നു് നിഷ്കർഷിക്കുന്നതും.

സ്വന്തം പ്രവൃത്തികളുടെ വരുംവരായ്കകൾ കാര്യകാരണസഹിതം അപഗ്രഥിക്കാനോ വിലയിരുത്താനോ കഴിയാത്ത സമൂഹദ്രോഹികളായ എരപ്പാളികൾക്കു് രാഷ്ട്രീയത്തിൽ കയറിക്കൂടി, കാരണഭൂതവും, മണ്ണിൽ മുളച്ച സൂര്യനും, കൊടുംകാറ്റിൽ പറക്കും കഴുകനും, തീയിൽ കുരുത്ത കുതിരയും, ചെങ്കനൽ കാവലാളായ ഫീനിക്സും, സൂപ്പർഡ്യൂപ്പർ മെഗാസ്റ്റാറുമെല്ലാമായി അരശതം കാറുകളുടെയും, തിരുമ്മൽ വിദഗ്ദ്ധരുടെയും അകമ്പടിയോടെ, വഴിയാത്രക്കാരായ പൊതുജനത്തെ പൊലീസിനെക്കൊണ്ടു് ലാത്തി ചുഴറ്റിച്ചു് നാലുപാടും ആട്ടിയോടിച്ചു്, പൊതുറോഡിലൂടെ വളിവയറുമായി രാജകീയമായി എഴുന്നള്ളാൻ കഴിയുന്നതു്, ആ “മുതുമലമൈരുകൾ” മാനസികരോഗികളാണെന്നു് തിരിച്ചറിയാനുള്ള ശേഷി പ്രത്യയശാസ്ത്രസ്റ്റഡിക്ലാസ്സ് എന്ന പേരിൽ നടത്തപ്പെടുന്ന മസ്തിഷ്കപ്രക്ഷാളനത്തിലൂടെ അടിച്ചേല്പിക്കപ്പെട്ട അന്ധത മൂലം ലോജിക്കലായി ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ട ഒരുപറ്റം ആഘോഷക്കമ്മിറ്റിക്കാർ നക്കാപ്പിച്ചയ്ക്കുവേണ്ടി അവറ്റകൾക്കു് കീജെയും സിന്താവായും വിളിക്കാനും കവിതകൾ രചിക്കാനും വിനീത വിധേയരായി, സദാ സന്നദ്ധരായി നില്ക്കുന്നുണ്ടെന്നതുകൊണ്ടാണു്.

“Call a spade a spade” എന്ന idiom പോലെ, രാഷ്ട്രീയമോ മതപരമോ സാംസ്കാരികമോ മറ്റിനമോ ആയ സാമൂഹിക മേഖലകളിലെ ഏതൊരു മൈരനെയും മൈരത്തിയെയും, നീയൊരു മൈരനാണെന്നും, നീയൊരു മൈരത്തിയാണെന്നും മുഖത്തുനോക്കി വിളിക്കാൻ കഴിയുന്നിടത്തേ ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണവ്യവസ്ഥ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിലവിൽ വരൂ, സഫലീകരിക്കപ്പെടൂ, പൂർത്തീകരിക്കപ്പെടൂ!!

January 21 2025 09:49

“മുണ്ടാണ്ടിരിക്കാൻ സ്പീക്കർ പറഞ്ഞിട്ടു് കെ-പാർട്ടി റൗഡികൾ കേൾക്കുന്നില്ല. എന്തു് ചെയ്യാൻ പറ്റും?” – സ്പീക്കർ എ. എൻ. ഷംസീർ

മിത്തല്ലാത്ത വല്ല മുത്തും പറഞ്ഞാൽ ചിലപ്പോൾ കേട്ടേക്കും. എന്നിട്ടും മുണ്ടാട്ടം മുട്ടുന്നില്ലെങ്കിൽ അന്നമ്മ ദാതാവും, വടിവാൾ രായാവും, ഏക്ഷൻ ഹീറോയും, കൊടുംകാറ്റിൽ പറന്നുതൂറ്റും കഴുകനും, മുതുമൂത്ത കപ്പിത്താനുമായ കാരണഭൂതത്താൻ ശുദ്ധമായ നാവുനീട്ടി നേരിട്ടു് കല്പിക്കേണ്ടിവരും.

January 21 2025 11:30

“സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ, അതാരായാലും (ശശി ആയാലും, ആർഷോ ആയാലും) കർശന നടപടി സ്വീകരിക്കും. സ്ത്രീകൾ എല്ലാ പൊതുയിടങ്ങളിലും സുരക്ഷിതരായിരിക്കണം.” – നവകേരള മുക്ക്യോൻ സഖാവു് പൺ-റോയ് വിജയൻ

“പൺറോയ് വിജയൻ്റെ വാക്കും പഴയചാക്കും” എന്ന നിരന്തരമായ താരതമ്യം വഴി വർഗ്ഗപരമായി തങ്ങൾക്കുണ്ടാകുന്ന മാനഹാനിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പഴയ ചാക്കുകൾ “ദേശീയ ചാക്കവകാശ കമ്മീഷനു്” പരാതി സമർപ്പിച്ചത്രെ!

January 21 2025 11:58

“അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രം.” – ഡോണൾഡ് ഡക്ക്, സോറി, ഡോണൾഡ് ട്രമ്പ്.

“In God WE Trust” ഒഫിഷ്യൽ മോട്ടോ ആയ USA-യിൽ ഇനി ആണും പെണ്ണും ട്രമ്പോളികളായ മസ്‌കോളികളും മാത്രം മതി എന്നായിരുന്നെങ്കിൽ സംഭവം ഒരു “Cultural Big Bang” ആയേനെ!!

January 21 2025 12:50

ഒരു രാജേഷിൽ നിന്നു്, ഒരു രാജീവിൽ നിന്നു്, ഒരു ശിവൻകുട്ടിയിൽ നിന്നു്, ഒരു വീണ ജോർജ്ജിൽ നിന്നു് എന്തു് ശാസ്ത്രീയത, എന്തു് വ്യവസായം, എന്തു് വിദ്യാഭ്യാസം, എന്തു് ആരോഗ്യസംവിധാനം വരുമെന്നാണു് പ്രഫുത്തരായ മല്ലുക്കളേ നിങ്ങൾ പ്രതീക്ഷിക്കുന്നതു്? യേശുവിൻ്റെ രണ്ടാമത്തെ വരവു് സംഭവിച്ചാലും ആവക സംഭവിക്കില്ല, ഉറപ്പു്!!

January 21 2025 12:50

തന്നെ തുണി പൊക്കിക്കാണിച്ച “exhibitionist” വിനായക കോമളനോടു് വഴിയാത്രക്കാരിയായ യുവകോമള: “ഞാൻ നിങ്ങൾക്കെതിരെ പരാതി കൊടുത്തേനെ, പക്ഷേ എനിക്കൊന്നും കാണാൻ കഴിയുന്നില്ല!”

🙂

January 21 2025 15:34

“എല്ലാവർക്കും അറിയാം ആരെയാണു് ഉദ്ദേശിച്ചതെന്നു് …”

എന്നിട്ടും പിടികിട്ടാത്തവർക്കുള്ള കുളു: ആൾടെ ബെസ്റ്റ് പ്രണ്ട്സ്: പുട്ടിൻ, മോദി.🙂

January 22 2025 11:48

വ്യവസായ മന്ത്രി സഖാവു് പി. രാജീവിൻ്റെ N. O. C. ഒക്കെ സംഘടിപ്പിച്ചു് ബ്രഹ്മശ്രീ ഗോപൻ സ്വാമിയുടെ സമാധിയിൽ അത്ഭുതരോഗശാന്തിയും, മച്ചികളുടെ ഗർഭധാരണവുമെല്ലാം തുടങ്ങിയോടേ?

ഭക്തരെ ഷട്ടിലടിക്കാൻ പറ്റിയ ഒരു “തൂറൽ ബസ്” നോമിനുള്ളതുകൊണ്ടു് “transportation” വഴി നാലു് ചിക്കിലി ഉണ്ടാക്കാൻ പറ്റുമോ എന്നറിയാനാണു്.

January 22 2025 13:23

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റി വിഭാവനം ചെയ്തു് നിർമ്മിച്ച ഒരു കെ-കക്കൂസ്!

January 22 2025 13:23

In God We Trust and Steak We Eat.

🙂

January 22 2025 13:47

Any further question?

🙂

January 22 2025 13:53

“യഥാ യഥാ ഹി ധർമ്മസ്യ സംഭവാമി യുഗേ യുഗേ!” – ഭഗവദ് ഗീത

January 22 2025 14:23

“2024-ൽ വായിച്ച പുസ്തകങ്ങൾ പങ്കുവച്ചു് വി. ഡി. സതീശൻ” – വാർത്ത
വായിച്ച “പുസ്തകങ്ങൾ മാറ്റി” വച്ചോടേ?

January 22 2025 15:13

“പി. പി. ഇ. കിറ്റ് വാങ്ങിയതിൽ ഒരു അപാകതയും ഇല്ല. സി. എ. ജി. കേരളത്തിനെതിരെ (മദ്ധ്യകാലയൂറോപ്പിലെ നസ്രാണികളെപ്പോലെ) കുരിശുയുദ്ധം നടത്തുന്നു. നേരത്തെ കിഫ്ബിക്കു് എതിരെ വന്നു. അതേ (മസാലബോണ്ട്) നാണയത്തിൽ തിരിച്ചുകൊടുത്തു. ഇതിനും മറുപടി സർക്കാർ കൊടുത്തോളും.” – ധനകാര്യവിദഗ്ദ്ധൻ ഡോ. തോമസ് ഐസക്ക്.

അനക്കമില്ലാതിരുന്നതുകൊണ്ടു് സുഖവാസകേന്ദ്രമായ മൂന്നാറ്റിലെ അണ്ഡം പറിയും തണുപ്പിൽ ആൾ സത്തുപോയീന്നു് നിനച്ചേൻ. സത്തിട്ടില്ല എന്നറിയുന്നതിൽ തന്തോയം!

January 23 2025 09:48

“മുള്ളുകൾ വിതയ്ക്കുന്നവൻ നഗ്നപാദനായി തൻ്റെ കൂടാരത്തിനു് പുറത്തുപോകരുതു്.” – ബെഡുവിൻ പഴമൊഴി

January 23 2025 10:57

“ഹൈക്കോടതിയുടെ നിർദ്ദേശം പരിഗണിക്കാതെ പ്രതിയെ റിമാൻഡ് ചെയ്‌ത ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റിനോടു് ജസ്റ്റിസ് സി. ജയചന്ദ്രൻ വിശദീകരണം തേടി.” – വാർത്ത

മുൻപൊക്കെ വലതുകൈ ചെയ്യുന്നതെന്തെന്നു് ഇടതുകൈക്കും, ഇടതുകൈ ചെയ്യുന്നതെന്തെന്നു് വലതുകൈക്കും അറിയാമായിരുന്നു.

ഇപ്പോൾ, പക്ഷവാദം മൂത്തു് പക്ഷവാതമായിത്തീർന്നതിനാൽ, ഇടതുവലതുപക്ഷങ്ങൾ നിലാവത്തു് അഴിച്ചുവിട്ട പൂവൻകോഴികളെയും പിടക്കോഴികളെയും പോലെ, ഓറിയെന്റേഷൻ നഷ്ടപ്പെട്ടു്, ഇടതേതു് വലതേതു്, തെക്കേതു് വടക്കേതു്, കിഴക്കേതു് പടിഞ്ഞാറേതു്, സ്വർഗ്ഗമേതു് നരകമേതു്, ഞാനേതു് നീയേതു് എന്നൊന്നും തിരിച്ചറിയാൻ കഴിയാതെ നിയമസഭയിലൂടെ നന്മതിന്മകൾക്കപ്പുറമെത്തിയ അവസ്ഥയിൽ യാതൊരു അന്തവും കുന്തവുമില്ലാതെ തേരപ്പാരെ ഓടിനടന്നു് കൂവുകയും കൊക്കുകയും ചെയ്യുകയാണെന്നിരിക്കെ, ജഡ്ജിമാരിൽ നിന്നു് മറ്റൊരു പ്രതികരണരീതി പ്രതീക്ഷിക്കുന്നതാണു് പമ്പരവിഡ്‌ഢിത്തം.

“യഥാ ചക്കി, തഥാ ചങ്കരൻ!”

January 23 2025 11:57

“ഇന്ത്യയിലെ മികച്ച നിലവാരമുള്ള 12 സർവ്വകലാശാലകളിൽ മൂന്നെണ്ണം കേരളത്തിൽ.” – മുക്ക്യോൻ

12-ൽ 9, 10, 11!! ഹമ്പട ചുക്കിന്നാക്കടി ഇഞ്ചിന്നാക്കടി!!! ആ ആർഷോയെക്കൊണ്ടു് ഒന്നാഞ്ഞു് പിടിപ്പിച്ചു് 10, 11, 12 എന്ന, ഒരുപടികൂടി മികച്ച ലെവലിലേക്കു് എത്തിക്കാമായിരുന്നില്ലേ കാരണഭൂതമേ?

January 23 2025 12:50

“ജലക്ഷാമം ഇല്ല. ജലക്ഷാമം വരില്ല.” – ജലദേവൻ പിണറൈഡൻ.

[അറിയാത്തവർക്കായി: സമുദ്രത്തിന്റെയും, കൊടുങ്കാറ്റുകളുടെയും, ഭൂചലനത്തിന്റെയും, കുതിരകളുടെയും ഗ്രീക്ക് ദേവൻ പൊസൈഡൺ. ജലത്തിന്റെയും, കൊടുങ്കാറ്റിൽ നാടുനീളെ പറന്നുതൂറ്റും കഴുകരുടെയും, ഉരുൾപൊട്ടലിന്റെയും, മദ്യത്തിന്റെയും മല്ലു ദേവൻ പിണറൈഡൻ.]

https://en.wikipedia.org/wiki/Poseidon

January 23 2025 14:03

ഡീട്രിഹ് ബോൺഹ്യോഫറുടെ “വിഡ്‌ഢിത്ത സിദ്ധാന്തം” (Bonhoeffer‘s Theory of Stupidity)

[Dietrich Bonhoeffer (04.02. 1906 – 09. 04. 1945) was a German Lutheran pastor, neo-orthodox theologian and anti-Nazi dissident who was a key founding member of the Confessing Church. His writings on Christianity’s role in the secular world have become widely influential; his 1937 book The Cost of Discipleship is described as a modern classic. Apart from his theological writings, Bonhoeffer was known for his staunch resistance to the Nazi dictatorship, including vocal opposition to Adolf Hitler’s euthanasia program and genocidal persecution of Jews. He was arrested in April 1943 by the Gestapo and imprisoned at Tegel Prison for 1½ years. Later, he was transferred to Flossenbürg concentration camp.

Bonhoeffer was accused of being associated with the 20 July plot to assassinate Hitler and was tried along with other accused plotters, including former members of the Abwehr (the German Military Intelligence Office). He was hanged on 9 April 1945 during the collapse of the Nazi regime.]

https://en.wikipedia.org/wiki/Dietrich_Bonhoeffer

January 24 2025 09:40

പുറത്തുകിട്ടിയാൽ തട്ടുമെന്നു് അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയെ പ്രതിരോധിച്ചു് ഉ. വി. മന്ത്രി ആർ. ബിന്ദു പിച്ചും പേയും പറഞ്ഞത്രെ!

KSEB-യുടെ ചാർജ്ജും ഖജനാവിലെ ശൂന്യതയും വച്ചുനോക്കുമ്പോൾ, ഷോക്കടിപ്പിക്കൽ താങ്ങില്ല. വൈകാതെ ഒരു സൈക്കായിട്രിസ്റ്റിനെ കാണിച്ചാൽ തടിയിലിടേണ്ട ഗതികേടു് ഒഴിവാക്കാൻ പറ്റിയേക്കും.

January 24 2025 10:57

“ആൺകൾ-പെൺകൾ ഒരുമൈ” വിഷയത്തിൽ കാന്തപുരം മുസ്ല്യാരെ വിമർശിച്ചു് സഖാവു് എം. വി. ഗോവിന്ദൻ.”

മൈക്കലാഞ്ജെലോ നാരദനെ വരച്ചിരുന്നെങ്കിൽ ഗോവിന്ദനെ മോഡലിരുത്തിയേനെ! അമ്മായിമാർ ചുടുന്ന കുഴലപ്പം ചൂടോടെ തിന്നു് എറിഞ്ഞുതൂറ്റൽ പിടിച്ചു് ഗോവിന്ദൻ ശവാസനത്തിലായിപ്പോയാൽ കാരണഭൂതമായിരിക്കും നാരദനു് മോഡലിരിക്കുക.

January 24 2025 11:15

“എല്ലാവരും കള്ളം പറയുന്ന ഒരു മുറിയിൽ സത്യം പറയുന്നവൻ ഒരു വിഡ്ഢിയെപ്പോലെ സംസാരിക്കുന്നു.” – ഫ്രാൻസ് കാഫ്ക

January 24 2025 11:29

“Elephant in the room”

https://en.wikipedia.org/wiki/Elephant_in_the_room

January 24 2025 12:04

വെയ്റ്റർ: “നിങ്ങളുടെ ഭർത്താവിനു് ഒരു കാപ്പി?”

ഭാര്യ: “കാപ്പിയുടെകൂടെ ഒരു സ്ട്രോബെറി കേക്കു് കൂടി വച്ചാൽ അവൻ നിങ്ങൾക്കു് സ്വന്തം.”🙂

January 24 2025 13:47

പിണറായിസ്റ്റുകളെ തെറി വിളിക്കുമ്പോൾ സൂക്ഷിക്കുക! എത്ര പുളിച്ച തെറിവിളികൾപോലും പുകഴ്ത്തുപാട്ടായി മനസ്സിലാക്കുന്ന പുത്തിജീവികളാണവർ!!

January 24 2025 14:38

രാഷ്ട്രീയമോ മതപരമോ മറ്റിനമോ ആയ പ്രോപഗാൻഡ കുത്തിനിറച്ചു് മനുഷ്യരെപ്പറ്റിച്ചു് ചിക്കിലിയുണ്ടാക്കുന്ന ചില പീറ കടലാസ് ഷീറ്റുകൾ എന്നല്ലാതെ, വാർത്തകൾ നിഷ്പക്ഷമായി, മായം ചേർക്കാതെ ജനങ്ങളിൽ എത്തിക്കുക എന്ന പുണ്യ കർമ്മം നിർവ്വഹിക്കുന്നവയല്ല മല്ലു മാദ്ധ്യമങ്ങളെന്നു് തിരിച്ചറിഞ്ഞാൽ, “നോട്ടേ വിട”, “മൊട്ട പൊട്ടി”, “സമുദ്രത്തിനടിയിൽ നാരകം” മുതലായ “ബിഗ് ബ്രേക്കിങ്” കേൾക്കുമ്പോൾ “ഞൊട്ടേണ്ടി” വരില്ല.

January 24 2025 14:52

ഇടപാടുകാരൻ: “അലെക്സാ! ഞാനിന്നു് എനിക്കൊരു കാപ്പി സ്വയം ഉണ്ടാക്കിക്കോട്ടേ, പ്ലീസ്?”

അലെക്സ: “എച്ച്യൂസ് മീ, പക്ഷേ അതു് നിങ്ങളുടെ കോമ്പിറ്റെൻസിന്റെ അതിരിനെ ലംഘിക്കുന്നു.” 🙂

January 25 2025 09:34

തത്തുല്യ മാക്രിസ്റ്റ് ഭാഷ്യം: “LDF വരും, എല്ലാം ശരിയാകും.”

January 25 2025 09:53

People are scared to say stuff, but I’m not, and that’s why I only have 3 friends.🙂

January 25 2025 10:15

“ദിവസേന ഒരു ഗ്ലാസ് ബിയർ വളരെ ആരോഗ്യകരമാണെന്നു് മാത്രമല്ല, വളരെ കുറവുമാണെന്നു് ഗവേഷകർ കണ്ടെത്തിയിട്ടുണ്ടു്.”🙂

January 25 2025 10:27

“മറ്റൊരു പോംവഴിയുമില്ല, പ്രിയനേ. നമ്മൾ വീണ്ടും അടിയന്തിരമായി കുടിച്ചു് പൂസാവണം.”🥂😀😀

January 25 2025 10:37

നീ ശ്വസിക്കുന്ന വായുവിനെ ഞാൻ ശുദ്ധീകരിക്കുന്നു. നിന്റെ കുഞ്ഞുങ്ങൾക്കു് വേണ്ടിയും എനിക്കതു് ചെയ്യാൻ കഴിയും – “നീയെന്നെ ജീവിക്കാൻ അനുവദിച്ചാൽ”.

January 25 2025 11:04

“അവനു് നടക്കാൻ കഴിയും, ബിയറിനു് കഴിയില്ല.”🙂

January 25 2025 11:32

“ജനങ്ങൾക്കു് ഭക്ഷ്യധാന്യം നിഷേധിക്കുന്ന നിലപാടിലേക്കു് പോകരുതു്. സമരം പിൻവലിക്കണം.” – ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ.

കമ്മ്യൂണിസ്റ്റുകൾ ചോര നൽകി വളർത്തിയെടുത്ത സമരവീര്യം നശിപ്പിക്കാതിരിക്കൂ, മന്ത്രി സഖാവേ!!

January 25 2025 14:28

വിരിഞ്ഞ കോഴിമുട്ടകൾ ലോകത്തിന്റെ വെളിച്ചം കണ്ട കോഴിക്കുഞ്ഞുങ്ങളാണു്. ആ വെളിച്ചം കാണാത്തവയാണു് വിരിയാത്ത കേവലമൊട്ടകൾ.

January 25 2025 14:44

രാഷ്ട്രീയ-, മതപര-, സാംസ്കാരിക എല്ലിൻകഷണനക്കികളായ മല്ലു “influenza”-കളെ നമ്പിനോർ അവർ മൂഞ്ചിനോർ!

January 25 2025 14:52

നമ്മൾ “No” പറയാൻ പഠിക്കണം!

ഉദാഹരണം:

“നിനക്കു് ഒരു കഷണം കേക്ക് വേണോ?”

“No, എനിക്കു് രണ്ടു് കഷണങ്ങൾ, പ്ലീസ്!”🙂

January 26 2025 10:23

“വാ പിള്ളേരെ, അത്ര ആഴമൊന്നുമില്ല.”

“ചാക്കോ, നീ ശരിക്കും ഒരു കൊതമാണു്”🙂

January 26 2025 10:39

വന്യജീവി മന്ത്രി ശശീന്ദ്രൻ പാട്ടു് പാടിയപ്പോൾ കടുവ ഓടിയത്രെ!

കരിയ്ക്കുന്ന സൂര്യനെ പുകഴ്ത്തുന്ന ഭൂതപ്പാട്ടാവും കക്ഷി പാടിയതു്.

January 26 2025 15:20

തിരൂർ-നിലമ്പൂർ മെട്രോ ലൈൻ പണിയണമെന്നു് കുറുക്കോളി മൊയ്തീൻ. “കെ-റെയിൽ വരും കേട്ടോ” മട്ടിലുള്ള ഒരു രായവാഗ്ദാനമായിരുന്നു കക്ഷിയുടെ പ്രതീക്ഷ! പക്ഷേ, ഒരസംബ്ലിയിൽ രണ്ടു് “കുറുക്കോളികൾ” വിലസണ്ട എന്ന മാർക്സിയൻ പ്രത്യയശാസ്ത്രപ്രകാരം, രായാവു് മൊയ്തിൻ്റെ ശ്രദ്ധ ക്ഷണിക്കലിനെ ശ്രദ്ധിക്കാതെ പുച്ഛിച്ചു് തള്ളി.

January 26 2025 15:36

“ഇടിവെട്ടലുകൾ ഉണ്ടാകുന്നതു് നശിപ്പിക്കാനായിട്ടല്ല, വ്യക്തത കൊണ്ടുവരാനായിട്ടാണു്.” – മാരിയോ കെല്ലർമാൻ

January 26 2025 16:26

“ഓരോ സീസണിലും അഞ്ചേക്കറിൽ പത്തുകോടി ലിറ്റർ മഴവെള്ളം സംഭരിക്കാനാകും.” – ഗോവിന്ദൻ

മഴ പെയ്യാതിരുന്നാലും പ്രശ്നമില്ല. അഞ്ചേക്കറിൽ റെഡ് വാളണ്ടിയേഴ്സ് നിന്നും, പിണുവാതിരക്കാർ ഇരുന്നും മൂത്രിച്ചാൽ ലവണങ്ങളുള്ള കോടാനുകോടി ലിറ്റർ മൂത്രം കിട്ടും. മൂത്രപ്പൊക്കമുണ്ടാകുമോ എന്നേ പേടിക്കേണ്ടതുള്ളു. അതിനല്ലേ മണിയാശാൻ?!

January 27 2025 14:58

ബംഗാൾ ഉൾക്കടലിലേക്കു് വച്ചുപിടിക്കുന്ന “ന്യൂനമർദ്ദനം” സൂക്ഷ്മമായി നിരീക്ഷിച്ചു് കാലാവസ്ഥ കൃത്യമായി പ്രവചിക്കുന്ന സഖാവു് കാവലാൾ കാരണഭൂതം ഒരു meteorologist ആണെന്നോ, സഖാവു് അപ്പം മാഷ് “The Rainmaker” ആണെന്നോ, വി. മന്ത്രി സഖാവു് വി. ശിവൻകുട്ടി ഒരു വിദ്യാപാരഗനാണെന്നോ, കേരളത്തിൽ നടന്നതും നടക്കുന്നതുമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎം എന്ന പാർട്ടിക്കു് ഒരു പങ്കുമില്ലെന്നോ ഒക്കെ ആരവകാശപ്പെട്ടാലും അതു് നിരുപാധികം സമ്മതിച്ചുകൊടുക്കുന്നതാണു്, ജീവിക്കാനായി മനുഷ്യനു് ഈ ഭൂമിയിൽ ലഭിക്കുന്ന കാലയളവു് പരിഗണിക്കുമ്പോൾ നല്ലതു്.

കാരണം, പറക്കുന്ന ആനയുടെയും, മൂന്നു് കൊമ്പുള്ള മുയലിൻ്റെയും, പരന്ന ഭൂമിയുടെയും, രണ്ടായി പകുത്ത കടലിൻ്റെയും, പിളർത്തപ്പെട്ട ചന്ദ്രൻ്റെയും, മരിച്ചുയർത്തു് സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയവനും വീണ്ടും വരാനിരിക്കുന്നവനുമായ ദൈവപുത്രൻ്റെയും, മരുത്വാമല ചുമന്ന ചിരംജീവി കുരങ്ങൻ്റെയുമെല്ലാം കഥകളെ യാഥാർത്ഥ്യങ്ങളായും ലോകചരിത്രത്തിൻ്റെ അവിഭാജ്യഘടകങ്ങളായുമൊക്കെ വിശ്വസിക്കാൻ മടിയില്ലാത്ത ജ്ഞാനികളുമായി നിഷ്‌ഫല വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു് നശിപ്പിക്കാനുള്ളതല്ല ഏതാനും ദശാബ്ദങ്ങൾ മാത്രം ദൈർഘ്യമുള്ള വിലപ്പെട്ട മനുഷ്യജീവിതം.

ചിലരിൽ വൈകിയെങ്കിലും എത്തുന്നതും, മറ്റു് ചിലരിൽ ഒരിക്കലും എത്താത്തതുമായ ഒരു തിരിച്ചറിവു്!

“You can’t argue with stupidity.” – Jermaine Jackson

“Stupidity is more dangerous than evil.” – Dietrich Bonhoeffer

“Two things are Infinite: the universe and human stupidity; and I’m not sure about the universe.” – Albert Einstein

“Nothing in all the world is more dangerous than sincere ignorance conscientious stupidity.” – Martin Luther King, Jr.

January 27 2025 15:15

“വെണ്ണയിൽ കാൽവഴുതി ഒരു ബെല്ലിൽ ചെന്നിടിക്കുന്ന ഒരു ലാമയെ എന്തു് വിളിക്കും?”

“രാമലാമഡിങ്‌ഡോങ്”🙂

January 27 2025 15:38

“തടിച്ചവർക്കും കുറിയ വസ്ത്രങ്ങൾ ധരിക്കാം.”

“വിഡ്ഢികളും സംസാരിക്കുന്നുണ്ടെന്നോർക്കുക!”🙂

January 29 2025 11:42

നരഭോജിക്കടുവ മനുഷ്യരെത്തിന്നുന്നു! ചെന്താമരച്ചെകുത്താൻ മനുഷ്യരെക്കൊല്ലുന്നു! എന്നിട്ടും കാരണഭൂതക്കൊതം മന്ത്രിക്കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു!! തിരുവടിയുടെ തിരുവളികൾ അത്യുഗ്രൻ ഒട്ടലുള്ള ഫെവിക്കോൾ ആയിരിക്കണം.

January 29 2025 12:11

ചെന്താമര മോന്ത ക്ലീനായി ചെരച്ചശേഷം ഫോട്ടോ ഷൂട്ടാമായിരുന്നു. കുന്തീദേവിയും ദിവ്യ-ഗാന്ധാരിയും കൂടത്തായി ജോളിയും ബോ-ഛെയും ഛെ-ഗുവേര ചിന്തയും ഷെറിനുമൊക്കെ വിലമതിക്കുന്ന സൂപ്പർ സ്റ്റാറല്ലേ? മഹേന്ദ്രനാം സിംഹൻ “സത്-പെൻഷൻ” വാങ്ങി സുഖിച്ചു് വീട്ടിലിരിക്കുന്നുണ്ടെന്നതിനാൽ, ആരു് ചെരയ്ക്കും എന്ന ചോദ്യവും അപ്രസക്തം.

January 29 2025 12:51

“ചെന്താമര” = “സിപിഎം-ബിജെപി”! അങ്ങനെ പറ! വെറുതെയല്ല കെ-പൗലോസിനു് മുട്ടുവിറച്ചതു്!

“സിപിഎം-ബിജെപി” എന്നു് കേട്ടാൽ മഹേന്ദ്രനാം സിഹനെന്നല്ല, സിംഹവാലൻ കുരങ്ങിനു് പോലും “മൂർത്തമായും അമൂർത്തമായും” മൂത്രം പോകും!!

January 29 2025 12:59

“Die schlimmste Herrschaft ist die Herrschaft jener, die herrschen wollen.” – Platon

[“ഭരിക്കാൻ കൊതിക്കുന്നവരുടെ ഭരണമാണു് ഏറ്റവും നികൃഷ്ടമായ ഭരണം.” – പ്ലേറ്റോ]

January 29 2025 13:09

“Kakistocracy” is a government run by the worst, least qualified, or most unscrupulous citizens.

January 29 2025 13:36

“ഒരു ധനികൻ്റെ വീട്ടിൽ അയാളുടെ മുഖമല്ലാതെ, തുപ്പാൻ വേറെ സ്ഥലമില്ല.” – Diogenes of Sinope

ക്ലിഫ് ഹൗസിലെ കമ്മ്യൂണിസ്റ്റ്-ക്യാപ്പിറ്റലിസ്റ്റാണോടേ ഡയോജിനീസ് ഓഫ് സിനോപ്പ് വിവക്ഷിച്ച ധനികൻ?

January 29 2025 13:50

“Why not whip the teacher when the pupil misbehaves?” – Diogenes of Sinope

Why not whip the Interior Minister when the police officers do not do their jobs?”- Ordinary citizens

January 29 2025 16:49

“I don’t know what you do for a living.”

“Neither do I. I just go there.🙂

[And as a “KSEA” member I occasionally write mighty hymns about my omnipotent omniscient and omnipresent God and saviour Pun-Roy, as a pastime, as a party political hobby!]

January 30 2025 11:34

“ഭാസ്കര കാരണവർ വധക്കേസിൽ പ്രതി ശ്രീമതി ഷെറിനു് ശിക്ഷയിളവു് നല്കാനുള്ള കണ്ണൂര്‍ ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശ ജയില്‍ ഡിജിപി വഴി ഝടാന്നു് ആഭ്യന്തര വകുപ്പിലും, ഝടാന്നു് മന്ത്രിസഭയിലും, അതിലും ഝടാന്നു് ഗവർണ്ണറുടെ സന്നിധിയിലും എത്തിക്കപ്പെട്ടെന്നു് കേൾക്കുന്നല്ലോടെ?”

“നല്ല നടപ്പും, നല്ല തുടുപ്പും, മുഖത്തു് ഉറ്റുനോക്കി അവതരിപ്പിക്കുന്ന നല്ല രണ്ടു് ആർഗ്യുമെന്റ്സും, പ്രത്യയശാസ്ത്രപരമായ സഹായമനസ്കതയും, സഹകരണസന്നദ്ധതയും, വിട്ടുവീഴ്ചാമനോഭാവവും, വികസനാധിഷ്ഠിത താത്പര്യങ്ങളുമുണ്ടെങ്കിൽ കുറ്റവാളികളും കൊലപാതകികളുമായ സ്ത്രീകൾക്കു് അപരിമിതമായ ജീവിതനേട്ടങ്ങൾ പൊന്നരിവാൾകൊണ്ടു് കൊയ്തരിഞ്ഞെടുക്കാൻ കഴിയുന്ന റീഎജ്യൂക്കേഷൻ ക്യാംപുകളാണു് ഞങ്ങളുടെ ജനകീയ ജയിലുകൾ. ഞങ്ങൾ മാക്രികളുടേതു് സത്യത്തിൽ ജയിലുകളല്ല, വൈദേഹം മോഡൽ റിസോർട്ടുകളാണു്!”

“കൊള്ളാമല്ലോ വീഡിയോൺ! ആട്ടേ, നിങ്ങളുടെ മാക്രി റിപ്പബ്ലിക്കിൽ ആഭ്യന്തരവകുപ്പു് കൈകാര്യം ചെയ്യുന്ന മരമാക്രി മഹാനുഭാവൻ യാരു്?”

“കൽമഴു ഫെയിം, വടിവാൾ വേലു, ഏക്ഷൻ സീറോ, കരിയ്ക്കും സൂര്യൻ, കടിയ്ക്കും ഡോഗോ അർജെന്റിനോ കാരണഭൂതം.”

“വോക്കേ, തേങ്സ്! സീ യൂ ലേറ്റർ ചൈനീസ് അലിഗേറ്റർ!”

January 30 2025 12:29

“എന്റെ അപ്പൻ നിന്റെ അപ്പനെക്കാൾ ഉച്ചത്തിൽ ഒച്ചവയ്ക്കും.”

“യാ, പക്ഷേ, എന്റെ അമ്മ അവർ രണ്ടുപേരേക്കാളും ഉച്ചത്തിൽ ഒച്ചവയ്ക്കും.”🙂

(ഒച്ചയില്ലാത്തൊരു ഒച്ചായ നോം എങ്ങനെ ഒച്ചവയ്ക്കും? എത്രമാത്രം ഒച്ച വച്ചിട്ടും, എന്തൊച്ചവച്ചിട്ടും ഒരു കാര്യവുമില്ലാത്തവിധം ഗഹനമായ ഈ ചാനൽച്ചർച്ചയിൽ, ഈ ഊഷരഭൂമിയിൽ, കേവലമൊരു ഒച്ചായ നോം എന്തൂട്ടു് കാട്ടാനായി ഒച്ചവയ്ക്കണം? “To be, or not to be, that is the question”.🙂)

[പ്രിയതമാ, പ്രിയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം മുനികുമാരികയല്ലേ, ഞാനൊരു മുനികുമാരികയല്ലേ?

ചമത മുറിക്കും കൈവിരലുകളാല്‍ ഹൃദയതംബുരു എങ്ങനെ മീട്ടും, പ്രണവം ചൊല്ലും ചുണ്ടുകളാല്‍ ഞാന്‍ പ്രേമകാകളിയെങ്ങനെ പാടും? “To sing, or not to sing, that is another question.🙂

January 30 2025 13:49

ഇന്നു് പ്രാതൽവേളയിൽ റേഡിയോയിൽ കേട്ട ഒരു ഗാനം.

കേട്ടപ്പോൾ, സാക്ഷാൽ സൗന്ദര്യമൂർത്തി സഖാവു് കാരണഭൂതം പിണു, തടിയൻ “അമിട്ട് ഷായെ” അവഹേളിക്കുന്നതു് കേൾക്കുമ്പോൾ അന്തം കമ്മികൾക്കു് തോന്നുന്നപോലുള്ള ഒരുതരം “transcendental” അനുഭൂതി, “ineffable” ആയ ഒരു മാസ്മരികത നോമിനു് അനുഭവപ്പെട്ടതിനാൽ നോം (ചോംസ്കി) ആ ഗാനം ഇതിനാൽ “ദയവായി” ഷെയർ ചെയ്യുന്നു.

“നിന്റെ കൂട്ടുകാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം” എന്നു് ദൈവപുത്രനായ സഖാവു് യേശു മനുഷ്യരോടു് കട്ടായമായി ആഹ്വാനം ചെയ്തിട്ടുള്ളതുകൊണ്ടു് (മത്തായി 22: 39), ആ ഗാനം കേട്ടപ്പോൾ നോമിനു് അനുഭവപ്പെട്ട അനവദ്യസുന്ദരസുരഭിലമായ ആ അതീന്ദ്രിയ “ഷെറിൻ” മാസ്മരികത ആത്മാവിൽ കൂട്ടുകാരായ മറ്റാർക്കെങ്കിലും തോന്നുന്നെങ്കിൽ തോന്നിക്കോട്ടേ എന്നു് കരുതിയാണു് നോം ആ “transcendental” അനുഭൂതി, “ineffable” ആയ ആ മാസ്മരികത സകല ലോകത്തിനുമായി കരിമണൽ കർത്തൃനാമത്തിൽ പങ്കുവയ്ക്കുന്നതു്.

January 30 2025 14:08

“ഞാൻ നടക്കാൻ പഠിച്ചതു് ഇഴയാൻ വേണ്ടിയല്ല എന്നതുപോലെതന്നെ, ഞാൻ സംസാരിക്കാൻ പഠിച്ചതു് മിണ്ടാതിരിക്കാൻ വേണ്ടിയുമല്ല!”

January 30 2025 14:32

This is especially meant for Marxists, Islamists, idealists, quacks, conspiracy theorists and all kinds and types of God-fearing idiots.

January 30 2025 14:49

നോമിൻ്റെ ഫെയ്സ്ബുക്ക് ഫ്രണ്ട് ലിസ്റ്റിലുള്ള ചില മുസ്ലീം സുന്ദരിക്കുട്ടികൾ സന്തോഷിക്കുന്നതായി നോം കാണുന്നു. എന്തിൻ്റെ പേരിലാണു് അവർ സന്തോഷിക്കുന്നതെന്നു് നോമിനു് യാതൊരു ഗ്രാഹ്യവുമില്ലെങ്കിലും അവരുടെ സന്തോഷത്തിൽ നോമും ഹൃദയംഗമമായി പങ്കുചേരുന്നു.

January 30 2025 16:01

മനുഷ്യസൃഷ്ടിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) വരുതിയിൽ നിർത്താനും മനുഷ്യനു് കഴിയും.

January 31 2025 11:01

“ഒരു ‘മനുഷ്യൻ’ എന്താണമ്മേ?”

“ഭൂമിയിലെ ഏറ്റവും അപകടകാരിയായ വേട്ടമൃഗം.”

January 31 2025 11:20

“വഞ്ചിക്കപ്പെട്ട, പ്രതികാരദാഹിയായ, ഭർത്താവിന്റെ പുത്തൻ കാർ 400 – 500 യൂറോയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്ന, വിവാഹിതയായ ഒരു സ്ത്രീയെ തിരയുന്നു.”

January 31 2025 11:41

“തുഞ്ചൻ്റെ ചക്കിൽ നാലും ആറുമേ ആടൂ.”

പക്ഷേ, നാല്പതും അറുപതും, അത്യാവശ്യത്തിനു് അതിൽ കൂടുതലും ആടുന്ന ചില ചക്കുകൾ കെ-ജയിലുകളിൽ അന്തേവാസികളായുണ്ടു്.

January 31 2025 11:58

“1-2 ഗ്ലാസ് വൈൻ കുടിക്കാനായി നാളെ നമുക്കു് കാണാൻ പറ്റുമോ?”

“സസന്തോഷം! പക്ഷേ, 12 എഴുതുന്നതു് “hyphen” ഇല്ലാതെയാണു്.”🙂

January 31 2025 11:58

“നീ ആരോടാണു് സംസാരിക്കുന്നതു്, സ്വീറ്റ്ഹാർട്ട്?”

“എന്റെ ഭാര്യയോടു്. അവൾ ഇപ്പോഴും നിന്നോടൊപ്പം (ലുലു)മാളിൽ ആയതിനാൽ വരാൻ വൈകുമെന്നു് പറയുന്നു.”🙂

January 31 2025 13:08

തിരുഭസ്മം കൊണ്ടു് പ്രൈമറടിച്ചു് പ്രിപ്പയർ ചെയ്ത തിരുനെറ്റിയിൽ കൊച്ചിയുടെയോ കൊറിയയുടെയോ മാപ്പുകൂടി വരച്ചിരുന്നെങ്കിൽ കുറച്ചുകൂടി അത്യന്താധുനിക ആർഷഭാരത വാത്സ്യായനാത്മക കാമസൂത്ര ആദ്ധ്യാത്മികത കൈവന്നേനെ!

[ഭസ്മം എങ്ങനെ തൊടണം എന്നറിയാത്തവർക്കായി: “അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വം ഹവാ ഇതി ഭസ്മ, മന ഏതാനി ചക്ഷൂംഷി ഭസ്മാനി” എന്ന മന്ത്രം ഉച്ചരിച്ചു്, ഇടതു് കൈത്തലത്തിൽ സംഗ്രഹിക്കപ്പെട്ട ഭസ്മം വലതു് കൈകൊണ്ടു് അടച്ചു് സമ്മിശ്രീകരിച്ചുവേണം ഭസ്മം തൊടാൻ.

ഇപ്രകാരമുള്ള താന്ത്രികവിധി അനുസരിക്കാതെ അശ്രീകരമായി ഭസ്മം വേണ്ടാത്തിടത്തു് തൊട്ടു് അനിഷ്ടകരമായ അനുഭവങ്ങൾ ജീവിതത്തിൽ നേരിടേണ്ട ഗതികേടിൽ ലോകവിമുക്തരായ ഭക്തരിൽ ആരെങ്കിലും എത്തിപ്പെട്ടാൽ, അത്യന്താധുനിക ആർഷഭാരത ആദ്ധ്യാത്മികതയുടെ അത്യുന്നത ചുമതല വഹിക്കുന്ന “റോയൽ ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കു്” ആ വിഷയസംബന്ധമായി ഒരുവിധ ഉത്തരവാദിത്വമോ ബാദ്ധ്യതയോ ഉണ്ടായിരിക്കുന്നതല്ല എന്നു് സകലമാന ആദ്ധ്യാത്മിക ഭാരതീയരെയും ഇതിനാൽ കർശനമായി തെരിയപ്പെടുത്തിക്കൊള്ളുന്നു. ശുഭം!]

January 31 2025 13:51

കോവിഡ്-19 കാലത്തു് ചികിത്സ ലഭിക്കാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരിച്ച രോഗികൾ വിശുദ്ധ ഗംഗയിലൂടെ ഒഴുകിക്കൊണ്ടിരുന്നപ്പോൾ, അതുപോലൊരു ദുരവസ്ഥ കേരളത്തിൽ ഒരു രോഗിക്കും ഉണ്ടാകാതിരുന്നതിനു് പിന്നിൽ രണ്ടു് വ്യക്തികളുടെ കഠിനാദ്ധ്വാനമാണുള്ളതു്. അവർ പേരും പെരുമയും കാംക്ഷിക്കാത്ത നിസ്വാർത്ഥരായതിനാൽ, പ്രവർത്തിക്കുന്നതിനേക്കാൾ പ്രസംഗിക്കുന്നതിലും, പത്രങ്ങളുടെ മുൻപേജിൽ ഇളിച്ചിരിക്കുന്ന കളർഫോട്ടോ സഹിതം പരസ്യം നൽകുന്നതിലും കൂടുതൽ ശ്രദ്ധ കാണിക്കുന്ന മന്നവേന്ദ്രന്മാർ വാഴുന്ന ഇന്നത്തെ കപട കെ-ലോകത്തിൽ അവർക്കു് ശ്രദ്ധ കിട്ടാതെ പോയതു് സ്വാഭാവികം.

പക്ഷേ, മറഞ്ഞിരുന്ന ആ അസുലഭ മാണിക്യവും മരതകവും നിദ്രാവിഹീനയായി കോവിഡിനെ പ്രതിരോധിച്ച ആരോഗ്യമന്ത്രിണി ടീച്ചറമ്മയും, റഷ്യൻ മോഡൽ ഇരുമ്പുകർട്ടനു് പിന്നിൽ ആരും കാണാതെ തന്മയത്വമായി ഒളിച്ചിരുന്നു് നിർണ്ണായകമായ ജീവന്മരണനിമിഷങ്ങളിൽ ടീച്ചറമ്മക്കു് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്ന മുക്ക്യോനായ കപ്പിത്താനുമാണെന്നു് ജനം തിരിച്ചറിയുകതന്നെ ചെയ്തു.

അസാധാരണമായ വേളകളിൽ അസാധാരണമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതു് എത്ര സൂക്ഷ്മതയും ശ്രദ്ധയും കരുതലും ആവശ്യമുള്ള കാര്യമാണെന്നറിയാൻ, അവർ തമ്മിൽ നടന്ന, നാസ പുറത്തുവിട്ട ഈ സംഭാഷണശകലം ശ്രദ്ധിച്ചാൽ മാത്രം മതി:

നിദ്രാവിഹീന: “കോവിഡ് പിടിച്ചു് മനുഷ്യർ മരിച്ചുവീഴുന്നു സഖാവേ! മുൻനിര പോരാളികൾക്കു് മാസ്ക് വേണം! ഒരുപാടു് മാസ്ക് വേണം. അഞ്ഞൂറും ആയിരത്തിഅഞ്ഞൂറും രൂപാ വിലയുള്ള മാസ്കുകളുണ്ടു്. ഏതു് വാങ്ങണം കപ്പിത്താൻ സഖാവേ?”

കപ്പിത്താൻ: “മനുഷ്യജീവിതത്തിനു് വളരെ വലിയ വിലകല്പിക്കുന്നവരാണു് നമ്മൾ മാക്രിസ്റ്റുകൾ. അതുകൊണ്ടാണു് ഒറ്റ വെട്ടിനു് ഇല്ലായ്മ ചെയ്യാമെങ്കിലും മനുഷ്യനെ അൻപത്തൊന്നു് വെട്ടുകൾ വെട്ടി പരമാവധി വികൃതമാക്കി കൊല്ലാൻ നമ്മൾ നിർബന്ധിതരാകുന്നതു്. ന്ന്വച്ചാൽ, കുറഞ്ഞ വിലയ്ക്കല്ല, മാർക്കറ്റിൽ നിലവിലുള്ളതിൽവച്ചു് ഏറ്റവും കൂടിയ വില കൊടുത്തു് വേണം നമ്മൾ മാസ്കുകൾ വാങ്ങാൻ. അതിനുള്ള ബാദ്ധ്യത നമുക്കു് മനുഷ്യരോടുണ്ടു്.”

നിദ്രാവിഹീന: “മൻസ്സിലായി, സഖാവേ! (ആത്മഗതം: “മൻസേമ്മാരോടു് എന്തൊരു കരുതലാണു് ഈ മൻസനു്!”)

February 01 2025 11:50

മാക്രിസം, പിണറായിസം എന്നീ കിടുതാപ്പുകളുടെ നിറഞ്ഞ സദസ്സുകളിലെ പ്രദർശനത്തിനുശേഷം ഇതാ വരുന്നു: “റിയാസിസം”! വരുവിൻ, കാണുവിൻ, കണ്ടറിവിൻ!!

അരിവാൾ വടിവാൾ കൊടുവാൾ പൊതുവാൾ അങ്ങനെ ചിലവാൾസ്!
മുറിയാസ് പറിയാസ് ഉറിയാസ് ചൊറിയാസ് അങ്ങനെ ചിലയാസ്!!

February 01 2025 11:53

“എന്നെ സ്വാമിയാക്കരുതു്, ഞാൻ ജ്യോത്സ്യനാണു്.” – ശംഖുമുഖം ദേവദാസൻ

പ്രേംനസീർ ഇടതുകവിളിൽ മറുകു് ഫിറ്റു് ചെയ്താൽ സ്വാമി; വലതുകവിളിൽ ഫിറ്റു് ചെയ്താൽ ജ്യോത്സ്യൻ. രണ്ടായാലും ആൾ ഒറിജിനലി “ഇരുട്ടിൻ്റെ ആത്മാവു്” തന്നെ!

February 01 2025 14:05

പോട്ടത്തിൽ കാണുന്നതു് ‘Tomb Raider Lara Croft’ ആണെന്നാണോ നിർഗ്ഗുണ പരബ്രഹ്മങ്ങളായ നിഷ്ക്കുകളേ, മല്ലുക്കളേ, നിങ്ങൾ കരുതിയതു്?ഹഹഹ! അല്ലല്ലല്ലല്ല! ഞാൻ പറയട്ടെ! ഞാൻ പറയട്ടെ! അല്ലല്ലല്ലല്ല! ഹഹഹ! എന്നെ പറയാൻ അനുവദിക്കൂ! പഴങ്കഥകൾ പറയാൻ എന്നെ ദയവായി അനുവദിക്കൂ! മംഗോളിയൻ ഖാൻ സഖാവു് ജെങ്കിസ് ഖാനിൽ തുടങ്ങി, ഭാരതീയ ഖാൻ ജനാബ് ഹുമായൂണിനെ മറികടന്നു്, സാക്ഷാൽ ജിഹാദിസ്റ്റ് ജനാബ് വാരിയൻ കുന്നത്തു് കുഞ്ഞഹമ്മദ് ഹാജിയെ കവച്ചു് വച്ചു്, കള്ളുഷാപ്പു് വീരവിപ്ലവ രക്തസാക്ഷി സഖാവു് കുഞ്ഞിരാമൻ വരെ നീളുന്ന എന്റെ പഴങ്കഥകൾ ദയവായി കേൾക്കൂ! ദയവായി എന്റെ അറുപഴഞ്ചൻ കഥകൾ ആവർത്തിച്ചു് കേൾക്കൂ! ഇത്യാദി കക്ഷിരാഷ്ട്രീയ വെർബൽ മാസ്റ്റർബേഷൻ നടത്തുന്നതിനു് കെ-പാർട്ടിയാപ്പീസിൽ നിന്നു് മല്ലു ചാനൽച്ചർച്ചകളിലേക്കു് ആട്ടിയടിക്കപ്പെടുന്ന സിപിഎം/ഇടതു് സഹയാത്രികരായ വീരവിപ്ലവസഖാക്കളെ anchor ചെയ്യാനായി അങ്കച്ചാർത്തുകൾ അടക്കമുള്ള സർവ്വസന്നാഹങ്ങളോടെ റെഡിയായി, എന്തിനും തയ്യാറായി നില്ക്കുന്ന, എന്തിനും പോന്ന, വടക്കൻ വീരഗാഥ മോഡലിലുള്ള ഒരു അഭിനവ ഉണ്ണിയാർച്ചയാണു് പോട്ടത്തിൽ!

February 01 2025 14:55

“ഇതിന്റെ ട്രാൻസ്പൊർട്ടേഷനു് അവർക്കു് 30 യൂറോ വേണമത്രെ! അതുപോലൊരു കഴുത്തറപ്പൻ തട്ടിപ്പു് എന്റെയടുത്തു് ചിലവാകില്ല!”

[ഒരു സ്ത്രീ തനിക്കു് കഴിയുന്നിടത്തെല്ലാം കഴിയുന്നവിധത്തിൽ പരമാവധി മിച്ചം വയ്ക്കാൻ ശ്രമിക്കുന്നു! നാളെ എന്തെന്നും, എങ്ങനെയെന്നും, ഏതു് സ്വാമിയോടൊപ്പമെന്നും, ഏതു് ജ്യോതിഷിയോടൊപ്പമെന്നും, ഏതു് ചെന്താമരയോടൊപ്പമെന്നും, ഏതു് ഇൻസ്റ്റഗ്രാം ഫ്രണ്ടിനോടൊപ്പമെന്നും പ്രപഞ്ചത്തിൻെറ സ്രഷ്ടാവായ സാക്ഷാൽ സഖാവു് ദൈവത്തിനല്ലാതെ ഈ അണ്ഡകടാഹത്തിൽ മറ്റേതു് മൻസനു് അറിയാം എന്നാണവളുടെ ജസ്റ്റിഫയബിൾ ആയ ഛെഗുവേര ഛിന്ത!🙂]

February 01 2025 16:06

“മെൻസ് അസോസിയേഷൻ ഗാന്ധിജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തി.” – വാർത്ത

അനതിവിദൂരഭാവിയിലെ ഒരു ബ്രേക്കിങ് ന്യൂസ്: “Mensus Association വാസവദത്തയുടെ കട്ടൗട്ടിൽ ശുക്ലാഭിഷേകം നടത്തി.”

February 02 2025 15:24

“പ്രമുഖ നടിയുടെ പീഡന പരാതിയിൽ ഡിജിറ്റൽ തെളിവുകൾ സഖാവു് മുകേഷിനെതിരു്!” – വാർത്ത

അപ്പോൾ, സഖാവു് മുകേഷിൻ്റെ പീഡനം തീവ്രത കുറഞ്ഞതാണെന്നു് മയോക്ലിനിക്കിലിരുന്നു് നോം ഡിജിറ്റൽ ഒപ്പോടെ പുറപ്പെടുവിച്ച കല്ലേപ്പിളർക്കുന്ന കല്പനക്കു് പുല്ലുവിലപോലുമില്ലെന്നോ? ഇതെന്താ കുമ്പളങ്ങിയിലെ തിരുതത്തോമയുടെ ഭരണമോ?!

February 03 2025 09:11

“തന്ത നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ തന്ത താൻ അനുഭവിച്ചീടുk-ന്നേ വരൂ!”

February 03 2025 09:48

എം. വി. ഗോവിന്ദനും, എ. വിജയരാഘവനും AI സംബന്ധമായി വിദഗ്ദ്ധാഭിപ്രായങ്ങൾ മുണ്ടിയത്രെ! ആനാവൂർ നാഗപ്പനും, എം. വി. ജയരാജനും കൂടി കുണ്ഡലിനി നിവർത്തിയൊന്നു് മുണ്ടിയിരുന്നെങ്കിൽ കാര്യത്തിനു് അന്തിമമായ ഒരറുതി വന്നേനെ!

February 03 2025 11:16

“കേന്ദ്ര ബജറ്റ് നിരാശാജനകം. കേരളം മികവു് കാണിച്ചതിനാൽ ശിക്ഷിക്കുകയാണു്.” – വ്യവസായം വാണിജ്യമാക്കുന്ന മന്ത്രി സഖാവു് പി. രാജീവ്.

ഉരുൾപൊട്ടലിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ, ആളുകളുടെ അടുക്കളകളിൽ കെ-റെയിലിൻ്റെ മഞ്ഞക്കുറ്റികൾ കുഴിച്ചിട്ട അതേ ഹൈ സ്പീഡിൽ കെ-സർക്കാർ കാണിച്ച ശുഷ്കാന്തിയും മികവും കേന്ദ്രത്തെ കണ്ടമാനം അസൂയപ്പെടുത്തിക്കാണും!

February 03 2025 11:49

മെക്സിക്കോയിൽ ആളുകൾ “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നു് പറയില്ല.

എന്താച്ചാൽ, അവിടെ അവർ ജർമ്മനല്ല സംസാരിക്കുന്നതു്.🙂

[Ich liebe dich = I love you]

February 03 2025 12:51

“വിളിക്കാത്ത പരിപാടിക്കു് പോയി. പരാതി പറയേണ്ടിടത്തു് പറഞ്ഞില്ല. പി. പി. ദിവ്യയെ തള്ളി മുഖ്യമന്ത്രി.” – വാർത്ത

വിശുദ്ധ കത്തനാരായ നോമിൻ്റെ കുമ്പസാരക്കൂട്ടിലല്ലാതെ, കപ്യാരുടെ പട്ടിക്കൂട്ടിൽ സംസർഗ്ഗത്തിനു് പോകുന്ന ദിവ്യ, ശ്രീതു, ഗ്രീഷ്മ, ഷെറിൻ, ജോളി തുടങ്ങിയ ഒട്ടനവധി ഒരുമ്പെട്ട പിണുവാതിരകളിക്കാരോടും, ഒഴിവുദിവസത്തെ കളിക്കാരോടുമെല്ലാം “കടക്കു് പുറത്തു്” എന്നേ ഈ എനക്കു് വളഞ്ഞുകുത്തിനിന്നു് ആക്രോശിക്കാനുള്ളു!

നോം നോം നമഹഃ! പിണുശവായ നമഹഃ!!

February 03 2025 13:10

ഞാൻ അടുത്തൂണിലാണു്. എല്ലാക്കാര്യങ്ങളും ഞാൻ ഒന്നുകിൽ പിന്നീടു്, അല്ലെങ്കിൽ മറ്റന്നാൾ, അല്ലെങ്കിൽ ഒരിക്കലും ചെയ്യില്ല.🙂

[Ruhestand = retirement]

February 03 2025 13:21

“എന്താണു് സതീശൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളിൽ ഇല്ലാത്തതു്, Sherlock Holmes?”

“Energy, my dear Watson, energy, അഥവാ ഊർജ്ജം!!”

February 03 2025 13:40

പശ്ചിമയൂറോപ്പിലെ ടാബ്ലോയിഡുകളാണു് കേരളത്തിലെ മുഖ്യധാരാദിനപ്പത്രങ്ങൾ!

February 03 2025 14:03

“ഒരു കാർട്ടൺ പാലും, അവർക്കു് മുട്ടയുണ്ടെങ്കിൽ പന്ത്രണ്ടെണ്ണവും എനിക്കു് വേണം എന്നാണു് ഞാൻ പറഞ്ഞതു്!”

“അതിനു്?”

“നീ പന്ത്രണ്ടു് കാർട്ടൺ പാലാണു് കൊണ്ടുവന്നിരിക്കുന്നതു്!”

“അവർക്കു് മുട്ടയുണ്ടായിരുന്നു.”😀😀

February 03 2025 14:26

“അനുഭവസമ്പത്തു് എന്നതിനു് ഒരർത്ഥവുമില്ല. മനുഷ്യനു് ഒരുകാര്യം 35 വർഷക്കാലം മോശമായി ചെയ്യാൻ കഴിയും.” – കുർട്ട് ടുഹോൾസ്കി

February 03 2025 15:14

പ്രശംസാർഹമായ ഒരു കണിക എങ്കിലും ഉണ്ടായിരുന്നെങ്കിൽ പിണറായിസ്റ്റ് പാർട്ടിയെ ഞാൻ പ്രശംസിച്ചേനെ!

February 03 2025 18:38

“മനുഷ്യരുടെ ധാർമ്മികത വ്യത്യസ്തമാണു്. രാജി വക്കണമോ വേണ്ടയോ എന്നു് തൻ്റെ ധാർമ്മികത അനുസരിച്ചു് സഖാവു് മുകേഷ് തീരുമാനിക്കും.”- വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതി ദേവി.

കാനേഷുമാരി പ്രകാരം മൂന്നരക്കോടിയോ മറ്റോ ആണു് നിലവിൽ മല്ലുക്കളുടെ ആകെ മൊത്തം ടോട്ടൽ ധാർമ്മികത!!

February 04 2025 09:42

“ധാർമ്മികതയുടെ പേരിൽ മുകേഷ് രാജിവച്ചാൽ കോടതിവിധി മറിച്ചാണെങ്കിൽ പിന്നീടു് തിരികെ കിട്ടുമോ?” – എം. വി. ഗോവിന്ദൻ

തിരികെ കിട്ടിയില്ലെങ്കിൽ കേരളസമൂഹം മൊത്തം തെണ്ടിപ്പോകും!

February 04 2025 09:54

“ജോർജ്ജ് കുര്യനു് കേരളത്തിലെ ബിജെപിയോടു് വിരോധമുണ്ടോ എന്നു് സംശയമുണ്ടു്.” – സഖാവു് മു. റിയാസ്

ബിജെപിയോടു് വിരോധമുള്ളവരെ മരുമോനും അമ്മാച്ചനും സിപിഎമ്മിനും സഹിക്കാനാവില്ല!

February 04 2025 10:00

“കേന്ദ്രത്തിനു് മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കാൻ സൗകര്യമില്ല.” – സഖാവു് റിയാസ്

ചെംബക്കറ്റുമായേ നില്ക്കൂ എന്നാവും!

February 04 2025 11:19

“വനം വന്യജീവി മന്ത്രി എ. കെ. ശശീന്ദ്രനെതിരെ യൂത്ത് കോൺ​ഗ്രസുകാർ കരിങ്കൊടി കാണിച്ചു് പ്രതിഷേധിച്ചു.” – വാർത്ത

അത്യന്തം സാഹസികമായ ഒരു കർമ്മമായിപ്പോയി അതെന്നു് പറയാതെ വയ്യ! സൈറണു് പകരം കാറിലിരുന്നു് “ज़रा सामने तो आओ छलिये” എന്ന പാട്ടു് പാടാനെങ്ങാനും അങ്ങേർ തീരുമാനിച്ചിരുന്നെങ്കിൽ എല്ലാറ്റിന്റേം അന്ത്യകൂദാശ നടത്തേണ്ടിവന്നേനെ!🙂

ज़रा सामने तो आओ छलिये

छुप छुप छलने में क्या राज़ है

यूँ चुप न सकेगा परमात्मा

मेरी आत्मा की ये आवाज़ है

ज़रा सामने तो आओ छलिये

छुप छुप छलने में क्या राज़ है

यूँ चुप न सकेगा परमात्मा

मेरी आत्मा की ये आवाज़ है

ज़रा सामने तो आओ छलिये

हम तुम्हे चाहे तुम नहीं चाहो

ऐसा कभी न हो सकता

पिता अपने बालक से बिछुड़ के

सुख से कभी न सो सकता

हमें डरने की

जग में क्या बात है

जब हाथ में तिहारे मेरी लाज है

यूँ चुप न सकेगा परमात्मा

मेरी आत्मा की ये आवाज़ है

ज़रा सामने तो आओ छलिये

प्रेम की है ये आग सज्जन जो

इधर उठे और उधर लगे

प्रेम की है ये आग सज्जन जो

इधर उठे और उधर लगे

प्यार का है ये तार पिया जो

इधर सजे और उधर बजे

तेरी प्रीत पे बड़ा हमें नाज़ है

मेरे सर का तू ही रे सरताज है

यूँ चुप न सकेगा परमात्मा

मेरी आत्मा की ये आवाज़ है

ज़रा सामने तो आओ छलिये

छुप छुप छलने में क्या राज़ है

यूँ चुप न सकेगा परमात्मा

मेरी आत्मा की ये आवाज़ है

ज़रा सामने तो आओ छलिये

February 04 2025 14:55

“കേരളത്തിൽ 9 ലക്ഷം പേർക്കു് ക്യാൻസർ ലക്ഷണങ്ങൾ; പരിശോധനക്കെത്തിയതു് ഒന്നര ലക്ഷം പേർ.” – ആരോഗ്യമന്ത്രി വീണ ജോർജ്ജ്.

“Thy Kingdom Come, നിൻ്റെ രാജ്യം വരേണമേ!” എന്നു് മന്ത്രി സഖാവു് വീണ ജോർജ്ജ് ക്രൈസ്തവ കൺവെൻഷനിൽ ഉറക്കെ പ്രാർത്ഥിച്ചെങ്കിലും, ഇത്ര ഝsഝടാന്നു് ദൈവരാജ്യം നവകേരളത്തിലേക്കു് പൊട്ടിയടർന്നു് വീഴുമെന്നു് സ്വപ്നേപി കരുതിയില്ല.

February 04 2025 18:37

“സെൻഡോഫ് പ്രസംഗത്തിൻ്റെ അന്തിമഭാഗത്തു് പി. പി. ദിവ്യ നടത്തിയ പരാമർശമാണു് ADM നവീൻ ബാബുവിൻ്റെ മരണത്തിനു് കാരണഭൂതമെന്നതു് സത്യം, സത്യം, സത്യം!” – “ശുംഭൻ” ജയരാജൻ

ശ്ശെട! കട്ടിലിൽ കിടന്നുറങ്ങിയിരുന്ന ഞാനെങ്ങനെ തൊട്ടുതാഴെ കിടന്നുറങ്ങിയിരുന്ന മറിയക്കുട്ടിയുടെ തഴപ്പായയിലെത്തി?! എന്തതിശയമേ ദൈവത്തിൻ സ്നേഹം, എത്ര ഭയങ്കരമേ!!

February 05 2025 11:30

“പ്രിയനേ?”

“യാ?”

“ഞാൻ വളരെ വിരൂപയും, തടിച്ചിയും, ചുളിവുകൾ വീണവളായും എനിക്കു് തോന്നുന്നു. എനിക്കൊരു പുകഴ്ത്തൽ വേണം.”

“നിനക്കു് ഉഗ്രൻ നിരീക്ഷണശേഷിയുണ്ടു്.”😀😀

February 05 2025 11:40

കെ. എം. എബ്രഹാമിനു് നാലു് ലക്ഷത്തിൽപ്പരം രൂപ ശമ്പളമുണ്ടത്രെ!

ക്ലിഫ് ഹൗസിലെ മരപ്പട്ടിയുടെ മൈരു് ചെരയ്ക്കുന്നതിനായിരിക്കും.

February 05 2025 12:24

സൈഡ് വലിവുള്ള ലാലേട്ടൻ മീശപിരിച്ചഭിനയിച്ച മംഗലശ്ശേരി നീലകണ്ഠൻ്റെ അന്തസ്സുള്ള ആണത്തം സ്വായത്തമാക്കിക്കൊണ്ടല്ലാതെ പിണൂവിയൻ തൂറൽബസ് കേരളത്തിലെ യുവാക്കൾ രക്ഷപെടില്ല.

ഇതു് സത്യം സത്യം സത്യം! ജീവാത്മാവാണേ, പരമാത്മാവാണേ, ഇതു് പരമമായ സത്യം!!

February 05 2025 13:01

“അവൻ വലിക്കില്ല, കുടിയ്ക്കില്ല, അവനു് (ഹൈ വോൾട്ടേജ്) ലൈനില്ല, സന്യാസജീവിതം നയിക്കുന്ന ഒരു കുട്ടിയാണു്, അവനെ 100 % വിശ്വസിക്കാം എന്നാണു് ‘അവർ’ എന്നോടു് പറഞ്ഞതു്.” – അനന്തുവിൻ്റെ തട്ടിപ്പിനു് ഇരയായ ബിജെപി സംസ്ഥാന സമിതിയംഗം കെ. എൻ. ഗീതാകുമാരി

ബിജെപി സംസ്ഥാന സമിതിയംഗം കെ. എൻ. ഗീതാകുമാരിച്ച്യാച്ചി കക്ഷിക്കു് NOC നൽകി അറ്റസ്റ്റ് ചെയ്ത സ്ഥിതിക്കു് നോമും കക്ഷിയെ നിരുപാധികം പിൻതാങ്ങുന്നു, അഥവാ പിന്നിൽ നിന്നും നോമിനാവുന്നപോലെ താങ്ങുന്നു. അതല്ലാതെ, ഈ വൈകിയ വേളയിൽ ഒട്ടും പ്രമുഖനല്ലാത്ത നോമിനു് എന്തു് ചെയ്വാൻ കഴിയും?

February 05 2025 14:55

“ടി. പി. ശ്രീനിവാസൻ്റെ വീട്ടിൽപ്പോയി സിപിഎം മാപ്പുപറയണം.” – വി. ഡി. സതീശൻ

മാപ്പുപറയേണ്ട കേസുകെട്ടുകൾ “chronologically process” ചെയ്യണമെന്നാണെൻ്റെ പക്ഷം. ഒരു ചൂടിനു് താൻ വെട്ടിമാറ്റിയ സ്വന്തം മകൻ്റെ തലയുടെ സ്ഥാനത്തു് പ്ലാസ്റ്റിക് സർജറിയിലൂടെ ആനത്തല ഫിറ്റു് ചെയ്തു് തടി കയ്ചിലാക്കിയ സാക്ഷാൽ പരമശിവനിൽ നിന്നുതന്നെ ആയിക്കോട്ടേ തുടക്കം.

എന്തേ, ആദ്ധ്യാത്മികമായ വല്ല പ്രശ്നവുമുണ്ടോ?

February 05 2025 15:54

വെണ്ണ തോല്ക്കുന്ന മനോഹരമായ ശരീരവും, ആകർഷകമായ കസ്തൂരി മാൻമിഴികളും, ഇടതൂർന്ന കാർമുടിനിഴലുകളും, മദനപാനം കൊതിക്കുന്ന തുടുതുടുത്ത ചെഞ്ചോരച്ചുണ്ടുകളും, പുഷ്പബാണനെ വാരിപ്പുണരാനായുന്ന ഈ കൈകളും കാണുമ്പോൾ, ചിലപ്പോഴൊക്കെ എന്റെ മനസ്സിൽ ഒരു ചിന്ത വരും: “ഇതാണെന്റെ പൊട്ടാസ്യം സയനൈഡ് ജോളി! ഇതാണെന്റെ കഷായം ഗ്രീഷ്മ! ഇതാണെന്റെ വിഷഗുളിക ഷെറിൻ!!”

कभी कभी मेरे दिल में, ख़याल आता है

के जैसे तुझको बनाया गया है मेरे लिये

तू अबसे पहले सितारों में बस रही थी कहीं

तुझे ज़मीं पे बुलाया गया है मेरे लिये

कभी कभी मेरे दिल में, ख़याल आता है

कभी कभी मेरे दिल में, ख़याल आता है

के ये बदन ये निगाहें मेरी अमानत हैं

ये गेसुओं की घनी छाँव हैं मेरी ख़ातिर

ये होंठ और ये बाहें मेरी अमानत हैं

कभी कभी मेरे दिल में, ख़याल आता है

कभी कभी मेरे दिल में, ख़याल आता है

के जैसे तू मुझे चाहेगी उम्र भर यूँही

उठेगी मेरी तरफ़ प्यार की नज़र यूँही

मैं जानता हूँ के तू ग़ैर है मगर यूँही

कभी कभी मेरे दिल में, ख़याल आता है

कभी कभी मेरे दिल में, ख़याल आता है

के जैसे बजती हैं शहनाइयां सी राहों में

सुहाग रात है घूँघट उठा रहा हूँ मैं (२)

सिमट रही है तू शरमा के अपनी बाहों में

कभी कभी मेरे दिल में, ख़याल आता है

February 05 2025 16:49

മാപ്ര: “കെ-ഭൂതമേ, കാരണഭൂതമേ, മഹാഭൂതമേ! കിടന്നുമുള്ളൽ മാറാത്ത അനിലരുണാദികളെ അങ്ങെന്തിനു് അന്തിച്ചർച്ചകളിൽ തിരുകുന്നു?”

ഒരു പൂർണ്ണ ജനസേവകനൊത്ത വിനയത്തോടെ ഭൂതം ഉവാച: “മക്കൾ ചെറുക്കർ മണിമുറ്റത്തൊരു മാമാങ്കക്കളി കാണിക്കും. അവർ മടുക്കുമ്പോൾ അടിയൻ കാണിക്കും അതിലും വല്യൊരു മാമാങ്കം!”

February 06 2025 13:54

“പകുതി വിലയ്ക്കു് സ്കൂട്ടർ വാഗ്ദാനം ചെയ്തു് പാതിവില വീരൻ പൂജനീയ അനന്തു കൃഷ്ണൻ പ്രഫുത്ത കേരളത്തിൽ കോടികളുടെ തട്ടിപ്പു് നടത്തി!” – വാർത്ത

വാഗ്ദാനങ്ങളോടു് സ്വതവേ ഒരാകർഷണം മാത്രമല്ല, ഒരുതരം രക്തബന്ധംതന്നെ ഉള്ളവരാണു് കേരളീയർ. ലഭ്യമായ ഏറ്റവും വലിയ തട്ടിപ്പുകാരനെ തിരഞ്ഞെടുത്തു് സമൂഹത്തിൻ്റെ നെറുകന്തലയിൽ ആവർത്തിച്ചു് പ്രതിഷ്ഠിക്കാൻ അവരിത്ര വച്ചുകെട്ടു് കാണിക്കുന്നതു് ഒരു കാരണവുമില്ലാതെയല്ലെന്നു് സാരം.

“LDF വരും എല്ലാം ശരിയാകും” എന്ന വാഗ്ദാനം അവർ രണ്ടു വട്ടം വിശ്വസിച്ചു; നിശ്ചയമായും ഇനിയും പലവട്ടം വിശ്വസിക്കും!

“നുണ പറയുന്നവരെ തിരിച്ചറിയണം” എന്ന, യശശ്ശരീരയായ ഒരു സിൽമാനടി പ്രസൻ്റ് ചെയ്ത ഡയകോൽ അവരെ ഒട്ടൊന്നുമല്ല ആനന്ദനൃത്തത്തിൽ ആറാടിച്ചതു്!

“LDF-ൻ്റെ അവതാരലക്ഷ്യംതന്നെ മദ്യനിരോധനമാണു്” എന്നവർ അന്നു് വിശ്വസിച്ചു, കൂടിയ ആവേശത്തോടെ ഇന്നും വിശ്വസിക്കുന്നു, കൂടുതൽ തീവ്രതയോടെ നാളെയും വിശ്വസിക്കും! അതാണവർ! അതു് മാത്രമാണവർ!

“മൊത്തം മല്ലുക്കളും ടിവിയിലൂടെ കണ്ട “തലതല്ലിപ്പൊട്ടിക്കൽ മാമാങ്കം” തൂറൽ ബസിൻ്റെ മുൻ സീറ്റിലിരുന്നു് താൻ നേരിൽക്കണ്ട രക്ഷാപ്രവർത്തനമാണെന്ന കാരണഭൂതമഹദ്വചനം അവർ തൊണ്ടതൊടാതെ വിഴുങ്ങി!

“Thy Kingdom Come, നിൻ്റെ രാജ്യം വരേണമേ” എന്നു് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി ക്രൈസ്തവ കൺവെൻഷനിൽ കൊതം തുറന്നു്, സ്വയം മറന്നു് പ്രസംഗിച്ചാൽ, അതിനവർ കയ്യടിക്കും, അന്തംവിട്ടു് ഹർഷാരവം മുഴക്കും.

ഇതൊക്കെ മല്ലുക്കളുടെ രാഷ്ട്രീയത്തിലെ വിശ്വാസങ്ങളും ഉത്തമബോദ്ധ്യങ്ങളും മാത്രമാണു്!! മതപരമായും ആരുടെയെങ്കിലും മുന്നിൽ നവവധുവിനെപ്പോലെ മുഖം കുനിച്ചു്, വിരൽ കടിച്ചു്, നാണിച്ചു് നാണിയായി കുണുങ്ങി നിൽക്കേണ്ട ഒരു ഗതികേടു് അവർക്കില്ല:

“മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു് അവർ കാണും. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല” എന്നു് ഞാൻ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു എന്നു് രണ്ടായിരം വർഷങ്ങൾക്കു് മുൻപു് തനിക്കു് മുന്നിൽ കൂട്ടം കൂടിനിൽക്കുന്ന മനുഷ്യർക്കു് വാഗ്ദാനം നൽകിയശേഷം സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയ ഒരു ചങ്ങായിയുടെ തിരിച്ചുവരവും കാത്തു് പുത്തിമാന്മാരും പുത്തിമതികളുമായ ലക്ഷക്കണക്കിനു് നസ്രാണികൾ ഇന്നും കേരളത്തിൽ/ലോകത്തിൽ കാത്തിരിക്കുന്നുണ്ടു്! (ബൈബിൾ, മർക്കോസ് 13: 26, 30; ലൂക്കോസ്, 21: 32, 33)

“ഇടിച്ചാൽ പൊട്ടാത്ത” ലോജിക്കുകളുമായി ലോകചരിത്രത്തിലിന്നോളം മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന എല്ലാ മതങ്ങളുടെയും മതവിശ്വാസങ്ങളുടെയും ലെഗസി മൗലികമായ കാഴ്ചപ്പാടിൽ, ഇതിൽനിന്നും ഒട്ടും, ഒരു തരിമ്പുപോലും വ്യത്യസ്തമല്ല. അതു് തിരിച്ചറിയാൻ കഴിവില്ലാത്ത അനുയായികളാണു്, താറാബിഷപ്പുകളും, സീറോബിഷപ്പുകളും, തിരുമുടിയുസ്താദുകളും, പാതിവിലവീരന്മാരും, പുരാവസ്തുവില്പനവിരുതന്മാരും, കെട്ടിപ്പിടിയമ്മമാരും, തോക്കുസ്വാമിമാരും, കൊടുംകാറ്റിൽ പറക്കും കഴുകന്മാരും, സാംസ്കാരികനായകർ ചമയുന്ന അല്പരും, അന്തർദ്ദേശീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അടുപ്പുകൂട്ടി ചർച്ചക്കാരും അടക്കമുള്ള സകലമാന സാമൂഹിക പരിഷ്കർത്താക്കളും വഞ്ചകരും ചതിയരും കെണിയൊരുക്കി അവറ്റകളുടെ ഇരകൾ വരുന്നതുംകാത്തു് പതിയിരിക്കുന്ന ചതിക്കുഴികളുടെ ആധാരം.

February 06 2025 14:03

പ്രഫുത്തരും സാക്ഷരരും പൂണ്ടുവിളയാടുന്ന നവകേരളത്തിൽ, രാഷ്‌ട്രീയ-, മത-, സാംസ്‌കാരിക-, സാമൂഹിക മേഖലകളിലെ പ്രമുഖരുടെ അനുഗ്രഹാശീർവാദങ്ങളോടെ പാതിവിലവീരൻ അനന്തു കൃഷ്ണൻ ടൂ വീലർ അടക്കമുള്ള തട്ടിപ്പുകൾ നടത്തി കോടീശ്വരനായത്രെ! അമ്മമാരും പെങ്ങന്മാരുമാണത്രെ തട്ടിപ്പിനു് ഇരയായവരിൽ അധികവും!

പിടി വീണു എന്നു് വന്നപ്പോൾ പാതിവില വീരൻ അനന്തുവിനൊപ്പം ഭായി ഭായിമാരായി പ്രവർത്തിച്ചിരുന്ന പ്രമുഖരും പ്രശസ്തരുമെല്ലാം പീലാത്തോസിനെപ്പോലെ കൈകഴുകി, മാസപ്പടിവീരന്മാരെപ്പോലെ കൈകൾ ശുദ്ധമാക്കാൻ തത്രപ്പെടുകയാണത്രെ!

കേരളജനതയ്ക്കു് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനായി എത്രയോ തൊഴിലവസരങ്ങൾ പിണറായി സർക്കാർ “ലൈവായി” നിലനിർത്തിയിട്ടും ആളുകൾ എന്തിനാണാവോ ഇത്തരം തട്ടിപ്പുകളിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുന്നതു്?

ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ ഉവാച: “CSR ഫണ്ട് തട്ടിപ്പുമായി എനിക്കു് ബന്ധമില്ല.”

സായി​ഗ്രാമം ഡയറക്ടർ ആനന്ദ കുമാർ ഉവാച: “ചതിക്കപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതു് അനന്തു.”

ചോദ്യം കേട്ടു് ക്ഷുഭിതനായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എന്‍. രാധാകൃഷ്ണന്‍ ഉവാച: “തട്ടിപ്പു് നേരത്തെ അറിഞ്ഞിട്ടും പരാതി നല്‍കാത്തതെന്തു്?”

ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു് കണ്ടിട്ടു് വെള്ളമെടുത്തു് പുരുഷാരം കാൺകെ കൈ കഴുകിക്കൊണ്ടു് പീലാത്തോസ് ഉവാച: “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു് കുറ്റമില്ല; നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ.” (മത്തായി 27: 24)

February 07 2025 10:13

“What you mean seriously is best said in jest.” – Wilhelm Busch

February 07 2025 10:38

“Human Being” (Song by Nico Santos 2024)

[“Everywhere I’ve gone, everything I’ve seen

It’s hard just being a human being

And everything I’ve done, everywhere I’ve been

It’s hard just being a human being.”]

February 07 2025 12:26

വക്രമായ ഇടതുപക്ഷക്രതാവും, ഋജുവായ വലതുപക്ഷക്രതാവുമായി സുന്ദരിക്കുട്ടി ശർമിളക്കുട്ടി രാജേഷ്കുട്ടൻ ഖന്നക്കുട്ടനോടൊപ്പം “ആരാധന” എന്ന “ബോക്സോഫീസ്” ബോളിവുഡ് സില്മയിൽ, സഖാവു് കിഷോർ കുമാറിന്റെയും, സഖാത്തി ലത മങ്കേഷ്കറിന്റെയും അനവദ്യസുന്ദരമായ ഗാനാലാപനത്തിനൊപ്പം തന്മയത്വമായി ചുണ്ടുകളനക്കി, കുണ്ടികുലുക്കി ആടാടുണ്ണികളായി ആടിത്തിമിർത്തഭിനയിക്കുന്നു!

Paramount! അത്യുജ്ജ്വലം!! സർവ്വശ്രേഷ്ഠം!!!

[പ്രേമമൂർച്ഛയിൽ നായകൻ നായികയോടു് പരിഭവപ്പെടുന്നതാണു് പാട്ടിന്റെ രത്നച്ചുരുക്കം, അഥവാ സംക്ഷിപ്തസാരാംശം: “എന്റെ മനസ്സു് ഒരു “कोरा कागज़” (തൂവെള്ളക്കടലാസ്) ആയിരുന്നു. അതിൽ മാരകമായ ഈയത്തിന്റെ (lead = plumbum = Pb) അംശമുള്ള നിന്റെ കറുത്ത കണ്മഷിയിൽ നിന്റെ സ്വന്തം പേരു് പൂശി നീ ആകെ മൊത്തം ടോട്ടൽ കൊളമാക്കി.”🙂]

February 07 2025 13:46

ശരീരമാസകലം കാരണഭൂതാദി മയിലെണ്ണ തേച്ചു് കുളിപ്പിച്ചു് കിടത്തിയിരിക്കുന്ന ധനകാര്യകാര്യസ്ഥൻ സഖാവു് ബാലഗോപാലിനോടു് ധനകാര്യം പോയിട്ടു്, മറ്റേതെങ്കിലുമൊരു കാര്യത്തിൽ എന്തെങ്കിലും പറഞ്ഞിട്ടു് ഒരു കാര്യവുമില്ലെന്നൊരു ബോധോദയം, സഖാവു് ബുദ്ധനെപ്പോലെ, ബോധിവൃക്ഷച്ചോട്ടിൽ വച്ചു് നോമിനുമുണ്ടായിട്ടുള്ളതിനാൽ, “ക”, “മ” എന്നീ രണ്ടക്ഷരങ്ങൾ ഉരിയാടാൻ നോമിനും മനസ്സില്ല.

February 07 2025 15:27

“എത്ര തവണ ഞാനിതു് ആവർത്തിക്കണം? ഇല്ല, എനിക്കു് മറ്റു് കാമിനികളില്ല, ഞാൻ നിങ്ങളെ മാത്രമേ കാമിക്കുന്നുള്ളു, നിങ്ങളെ മാത്രം!”🙂

[ഗ്രാൻഡ്പ സഖാവു് രഞ്ജിത്ത്, ഗ്രാൻഡ്പ സഖാവു് മുകേഷ്, ഗ്രാൻഡ്പ ജനാബ് മമ്മൂക്ക, ഗ്രാൻഡ്പ പൂജനീയ ലാലേട്ടൻ, ഗ്രാൻഡ്പ സിദ്ദിഖ് സാഹിബ് മുതലായ മെഗാ ഗിഗാ സൂപ്പർ സ്റ്റാറുകൾ പൂണ്ടുവിളയാടുന്ന മല്ലുസില്മാ ഗ്ലാമർ ലോകത്തിലും, പൂവൻ കോഴികളുടെ ലോകത്തിലും ഏകപത്നീവ്രതം എന്നാൽ, ഒരേസമയം ഒരു കോഴിപ്പൂവൻ ഒന്നിലധികം കോഴിപ്പിടകളെ പ്രാപിക്കരുതെന്നേ അർത്ഥമുള്ളു! അതാണവരുടെ ഇഹലോക ജീവിതത്തിലെ “maxim”! സഖാവു് ഇമ്മാന്വേൽ കാന്റിന്റെ ഭാഷയിൽ പറഞ്ഞാൽ, അതാണവർ “incessant” ആയി പിൻതുടരുന്ന “Categorical imperative”!]

https://en.wikipedia.org/wiki/Categorical_imperative

February 07 2025 15:36

മുഖ്യവിഷപ്പാമ്പിനെ പെരുവഴിയിലിട്ടു് പേപ്പട്ടിയെപ്പോലെ തല്ലിക്കൊന്നാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ മാവേലിനാട്ടിലുള്ളു.

February 07 2025 16:49

“പറഞ്ഞതിനെക്കാൾ കൂടുതൽ ചെയ്യാനാണു് ശ്രമിച്ചതു്.” – ധനമന്ത്രി കെ. എൻ. ബാലഗോപാൽ

ഞാൻ പണ്ടാറമടങ്ങുവോളം എനിക്കു് ചെയ്യാൻ കഴിയുന്നതിനെക്കാൾ കൂടുതൽ പറയാനാണു് കഷ്ടപ്പെട്ടതു് എന്നായിരുന്നു ധനകാര്യമന്ത്രൻ്റെ കാരണഭൂതപ്പാട്ടെങ്കിൽ അച്ചട്ടായിരുന്നേനെ!!

February 07 2025 17:53

കേരളത്തിലെ/ഭാരതത്തിലെ/ലോകത്തിലെ മിക്കവാറും എല്ലാ സമ്മതം മൂളലുകൾക്കു് പിന്നിലും കറൻസി കണക്കിൽ നടന്ന ഒരു ഒത്തുതീർപ്പുണ്ടു്.

February 08 2025 11:47

നവീൻ ബാബു കേസിൻ്റെ അന്വേഷണം സിബിഐക്കു് വിടണമെന്ന ഭാര്യയുടെ പരാതിയിൽ, വക്കീൽ സാർ ശ്രീകുമാർ (സ.) അവളുടെ അറിവോ സമ്മതമോ ഇല്ലാതെ, കേസ് കെ-സർക്കാരിൻ്റെ ക്രൈം ബ്രാഞ്ച് അന്വേഷിച്ചാലും പോതും എന്നു് വാദിച്ചത്രെ!

കക്ഷിയെ സുപ്രീം കോടതി ജഡ്ജിയാക്കാൻ വേണ്ട പിന്നാമ്പുറ ചരടുവലികൾ “സ്വജനസഹായം” പിണു സർക്കാർ അടിയന്തിരമായി ആരംഭിച്ചുകാണണം!!

February 08 2025 12:02

“S. F. I.” = “Students’ Federation of India” എന്നതിനു് പകരം, “Super Faeces of India” എന്നാക്കി പുനർ നിർവചിച്ചാൽ, കേൾക്കുന്ന ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് സാക്ഷാൽ ട്രമ്പുവരെ പേടിച്ചുവിറച്ചു് കൗപീനത്തിൽ കാഷ്ഠിക്കും! ഇതു് സത്യം, സത്യം, പരമസത്യം!!

February 08 2025 12:02

“കാറിൻ്റെ ടയറുകൾ പൊട്ടുമെന്ന ഭയം മൂലം തൻ്റെ ടാക്സിയിൽ കയറിയുള്ള യാത്ര ടാക്സി ഡ്രൈവർ നിഷേധിച്ചതിനെത്തുടർന്നു് യുവതി ടാക്സി കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു.”🙂

[ട്രാക്ടറുകൾക്കായി വിഭാവനം ചെയ്യപ്പെട്ട ടയറുകളുമായി നിരത്തിലിറങ്ങേണ്ട കാര്യമേ ടാക്സികൾക്കുള്ളു എന്നിരിക്കെ, പ്രസ്തുത യുവതിയുടെ ന്യായമായ അവകാശത്തിനുവേണ്ടിയുള്ള കേസ് വാദിക്കുന്നതു് ഏതു് വക്കീൽ സാറാണെന്നുകൂടി അറിഞ്ഞിരുന്നെങ്കിൽ നോമിനു് അല്പമൊരു സ്വസ്ഥത കിട്ടിയേനെ! ന്യായമായ ഒരു കേസ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിൽ തള്ളിപ്പോകുമോ ഇല്ലയോ എന്നു് നോമിനും അറിയണമല്ലോ!

നോമിനെപ്പോലെ ഞരമ്പുരോഗികളായ വായനക്കാരുടെ വൈകാരികതലങ്ങൾക്കു് അർഹിക്കുന്ന പരിഗണന നൽകാൻ വാർത്താമാദ്ധ്യമങ്ങൾ എന്തുകൊണ്ടു് സന്നദ്ധത കാണിക്കുന്നില്ല എന്നു് എനക്കറിയില്ല. ഇതാണോ വേണ്ടതു്? ഇങ്ങനെയൊക്കെയാണോ മാദ്ധ്യമങ്ങൾ പെരുമാറേണ്ടതു്? ഇതാണോ ശരിയായ പ്രോട്ടോക്കോൾ? ഇതാണോ പൊളിറ്റിക്കലി “പി. ശശിയായ” ഒരു നടപടിക്രമം?!🙂]

February 08 2025 13:59

“വഴിയെക്കുറിച്ചു് മുയലുകളെക്കാൾ കൂടുതലായി ആമകൾക്കു് നിന്നോടു് പറയാൻ കഴിയും.” – ചൈനീസ് പഴഞ്ചൊല്ലു്

[എന്നിരിക്കിലും, ലക്ഷ്യത്തെക്കുറിച്ചു് അറിയണമെന്നുണ്ടെങ്കിൽ മുയലുകളോടു് ചോദിക്കുന്നതാണു് നിനക്കു് നല്ലതു്. കാരണം, ക്ഷീണം തോന്നുമ്പോൾ വഴിയരികിൽ കിടന്നു് അല്പം ഉറങ്ങുമെന്നുണ്ടെങ്കിലും, രണ്ടും – വഴിയും ലക്ഷ്യവും – ഊർജ്ജവും ജീവിതസമയവും ചിലവാക്കി സഞ്ചരിച്ചു് പര്യവേക്ഷണങ്ങൾ നടത്തി കാണാനും മനസ്സിലാക്കാനും കഴിഞ്ഞിട്ടുള്ളവരാണു് ആമകളെക്കാൾ തീർച്ചയായും തർക്കമറ്റ സ്പീഡുള്ള മുയലുകൾ.

സഖാവു് വയലാർ രാമവർമ്മ പാടിയതുപോലെ:

“കനകം മൂലം ദുഃഖം, കാമിനി മൂലം ദുഃഖം, കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം, ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം.

സ്വർഗ്ഗം മറ്റൊരു രാജ്യത്തുണ്ടെന്നു് സ്വപ്നം കാണുന്നവരേ! – വെറുതേ സ്വപ്നം കാണുന്നവരേ! ഇവിടെത്തന്നെ സ്വർഗ്ഗവും നരകവും; ഇവിടെത്തന്നെ! രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ!!

കന്യാകുമാരിയും കാശ്മീരും കണ്ണുപൊട്ടന്നൊരുപോലെ! കർത്താവും അള്ളാവും അയ്യപ്പനും കണ്ണുപൊട്ടന്നൊരുപോലെ!

ഈശ്വരൻ മറ്റൊരു ലോകത്താണെന്നു് വിശ്വസിക്കുന്നവരേ! – വെറുതേ വിശ്വസിക്കുന്നവരേ! ഇവിടെത്തന്നെ ദൈവവും ചെകുത്താനും

ഇവിടെത്തന്നെ! രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ!!”]

February 08 2025 15:54

“ഒരു ഉരുളക്കിഴങ്ങു് അപാരത!”

“ഇവളെ പാചകം ചെയ്യണോ, അതോ ഹോസ്പിറ്റലിൽ എത്തിക്കണോ എന്നെനിക്കറിയില്ല.”🙂

[മല്ലുസമൂഹത്തിലെ സുബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യജന്മങ്ങൾ അവരുടെ മത-രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരെപ്പറ്റി ചിന്തിക്കുന്നതും ഏകദേശം അതുപോലെതന്നെ: “ഇവറ്റകളെ മദ്ധ്യകാല യൂറോപ്പിലെ “witch hunt” പോലെ ജീവനോടെ ചിതയിൽ ദഹിപ്പിക്കണമോ, അതോ സഭാപെണ്ണാടു് സഖാവു് വീണ ജോർജ്ജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ “dysentery ICU”-വിൽ പിൻവാതിൽവഴി കയറിപ്പറ്റിയ പീഡനവീരരായ വിപ്ലവസഖാക്കളുടെ തീവ്രമായ പരിചരണത്തിനായി, ബലാല്സംഗവിദഗ്ദ്ധരുടെ ആംബ്യുലൻസിൽ കയറ്റി, ജർമ്മൻ നാത്സി കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കു് യഹൂദരെ എന്നപോലെ ഡിപ്പോർട്ട് ചെയ്യണമോ?”]

February 09 2025 12:01

“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.” – (അപ്പോസ്തലനായ കള്ളനാണയം “വിശുദ്ധ” പൗലോസ് റോമർക്കെഴുതിയ ലേഖനം 3: 10)

“തട്ടിപ്പുകാരല്ലാതെ രാഷ്ട്രീയ-, മത-, സാംസ്കാരിക കേരളത്തിൽ ആരുമില്ല! (ഈ ഞാൻ പോലുമില്ല!)” – “ശുദ്ധമായ” കൈകളുയർത്തി “മണ്ണിൽ തൊലിഞ്ഞ സൂര്യൻ” നിയമസഭയിലുയർത്തിയ മുദ്രാവാക്യം!!

February 09 2025 12:36

“Today I am 42 years old, I have no husband, no children, no family, and I made my own cake.”😢

“കരയാതെ മൂതേവീ, തമ്പിരാൻ കല്പിച്ചാൽ വേറൊരു കേക്കു് ഞാൻ കൊണ്ടെത്തരാം.” 🙂

വിശദാംശങ്ങൾ വേണ്ടവർക്കായി:

https://malayalamkavithakal.com/vazhakula-changampuzha…/

എന്നിട്ടും സംഭവമെന്തെന്നു് പിടികിട്ടാത്ത അമാക്രിസ്റ്റുകൾ, അമാനവർ ഇത്യാദി “prehistoric” ജനുസ്സുകൾ, ചങ്കിൽ സഖാവു് Xi Jinping-ൻ്റെ സോഷ്യലിസ്റ്റു് ചൈനയെ പേറിക്കൊണ്ടു് ലോകപര്യടനം നടത്തുന്ന സഖാവു് ഡോക്ടർ ചിന്ത ജെറോമിൻ്റെ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവാത്മക “വാഴക്കുല പ്രബന്ധം” വായിക്കുക!

February 09 2025 17:11

“വാഴക്കുല” എന്ന സർവ്വലോക തൊഴിലാളിവിപ്ലവ കവിതാശകലം കവച്ചപ്പോൾ അതിൽ അതിപ്രധാനമായ ഒരു കാര്യം പരാമർശിക്കാൻ സഖാവു് ചങ്ങമ്പുഴ കൃഷ്ണപിള്ള വിട്ടുപോയി എന്നു് പറയേണ്ടി വരുന്നതിൽ എനിക്കുള്ള കണ്ടമാനവും ഹൃദയഭേദകവുമായ ഖേദം ഇവിടെ രേഖപ്പെടുത്തുന്നതായി, വിശ്വസാഹിത്യത്തിലെ അക്ഷര മെതിയരായ ദോഷൈകദൃക്കുകളെ ക്ഷമാപണത്തോടെ ആദ്യമേ അറിയിക്കുന്നു.

“മോഹിച്ചുമോഹിച്ചു് ലാളിച്ച കുതുകത്തിന്‍ പച്ചക്കഴുത്തുവെട്ടി! കുല വെട്ടി! ശൈശവോല്ലാസ കപോതത്തിന്‍ കുളിരൊളിപ്പൂവല്‍ക്കഴുത്തുവെട്ടി!” എന്ന ഭാഗത്തു്, ജന്മിത്വത്തോടുള്ള തന്റെ അടക്കാനാവാത്ത ശൗര്യം ശമിപ്പിക്കാനായി “51 വെട്ടുകൾ” ആഞ്ഞാഞ്ഞു് വെട്ടിയാണു് സഖാവു് മലയപ്പുലയൻ ഞാലിപ്പൂവൻ വാഴക്കുലയെ വാഴത്തടിയിൽ നിന്നും, “വൈരുദ്ധ്യാത്മക ഭൗതികവാദം” എന്ന, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ, മാർക്സിയൻ പ്രത്യയശാസ്ത്രത്തിലൂന്നി വേർപെടുത്തിയതെന്ന ചരിത്രപരമായ പരമസത്യം തന്റെ കവിതാശകലത്തിൽ സമന്വയിപ്പിക്കാൻ അദ്ദേഹത്തിനു് എന്തുകൊണ്ടോ കഴിയാതെ പോയി!

ആ കാവ്യഭാഗം രചിച്ചുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതവും അപ്രതിരോധ്യവുമായി അദ്ദേഹത്തിനുണ്ടായ ഒരു “blackout” ആയിരിക്കണം ഈ വിട്ടുപോകലിനു് കാരണഭൂതമെന്നു് എമിനെന്റായ ചില പാശ്ചാത്യനിരൂപകർ വിലയിരുത്തുന്നുണ്ടെങ്കിലും, ആ സമയം ഉണ്ടായ ഒരു ഉൾവിളി മൂലം അത്യാസന്നമായി കുന്തൻകാൽക്കക്കൂസിൽ പോകേണ്ടിവന്നതുകൊണ്ടു് ശ്രീമതി കവിതയുമായുള്ള ആദ്ധ്യാത്മിക ബന്ധം മുറിഞ്ഞുപോയതായിരിക്കാനാണു് ആശയപരമായി അക്ഷന്ത്യവമായ ആ വിട്ടുപോകലിനു് കാരണഭൂതമെന്നാണു്, ചുരുങ്ങിയ പക്ഷം ബാല്യത്തിലെങ്കിലും, കുത്തിയിരുന്നു് തൂറി വൻകുടലിനെ സ്വാതന്ത്ര്യത്തിന്റെ സമാശ്വാസത്തിലേക്കു് നയിച്ചിട്ടുള്ളവൻ എന്ന നിലയിൽ എന്റെയൊരു വിദഗ്ദ്ധ നിഗമനം.

ചൂടപ്പം ഗോവിന്ദനോ, ആനാവൂർ നാഗപ്പനോ, കൊടുംകാറ്റിൽ പെടുക്കും കഴുകനോ, എറിഞ്ഞുതൂറ്റും ശുംഭൻ ജയരാജനോ, ഇടിയൻ മമ്മാലി ചിറ്റപ്പനോ, തീഗോളമായി ഉയരുന്ന, കനലായി പൊഴിയുന്ന ചെന്താരകമോ, Ⓐ വിജയരാഘവനോ, വീട്ടുചുമക്കും ബിന്ദുവോ ഒക്കെ പറയുന്നതു് അപ്പാടെ വിശ്വസിക്കുന്നതുപോലെ, ഞാൻ പറയുന്നതു് നിങ്ങൾ വിശ്വസിക്കുമെന്നു് തോന്നുന്നില്ല. പക്ഷേ, ഞാൻ ഇപ്പറയുന്നതു് പൊടിപ്പും തൊങ്ങലുമില്ലാത്ത സത്യമാണു്: അരശതം കാറുകളുടെയും അതിനൊത്ത ഭൃത്യരുടെയും അംഗസേവകരുടെയും മറ്റിനം പരിവാരങ്ങളുടെയും അകമ്പടിയോടെ കെട്ടിയെടുക്കപ്പെടുന്ന വിപ്ലവാത്മക കൊതത്തെപ്പോലെതന്നെ, കാട്ടിൽ വളരുന്ന പെരുകുകളുടെ മൃദുലദലങ്ങൾക്കു് തൊട്ടുതലോടാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ള ഒരു കൊതമാണു് എന്റേതും!

ഒരവസരം വന്നപ്പോൾ, വിഡ്‌ഢിത്തസമാനമായ സത്യസന്ധതയുടെ പേരിൽ പറഞ്ഞെന്നേയുള്ളു. “കേട്ടപാതി കേൾക്കാത്ത പാതി, അടി കപ്യാരേ കൂട്ടമണി” എന്നു് കപ്യാരോടു് കല്പിക്കാനും മാത്രം കാര്യമോ കഥയോ കവിതയോ ഉള്ള കാര്യമല്ല ഇപ്പറഞ്ഞതെന്നു് സാരം.

February 09 2025 17:32

വിപ്ലവസഖാവു് വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ വിപ്ലവകന്യക സഖാവു് ശൂർപ്പണഖയിൽ ജനിപ്പിച്ച കടിഞ്ഞൂൽ പുത്രനായ, “ഏതെടുത്താലും പാതിവില” വീരപാണ്ഡ്യ തട്ടിപ്പു് ബൊമ്മൻ, ഭാഗ്യാന്വേഷികളായ ഒരു ലക്ഷം മല്ലുക്കളെ പരമാനന്ദകരമായ, ആത്യന്തികമായ, പരിപൂർണ്ണ നിർവാണാവസ്ഥയിലേക്കു് കൊങ്ങയ്ക്കു് പിടിച്ചുയർത്തിയത്രെ!

LDF വന്നാൽ എല്ലാം ശരിയാകുമെന്ന ഒരു വ്യാജന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചു്, കാല്ക്കാശിനു് കൊള്ളാത്ത ഒരു “കാരണഭൂതപ്രേതത്തെ” രണ്ടാമതും തിരഞ്ഞെടുത്തു് അധികാരത്തിലേറ്റി, അരശതം കാറുകളുടെ അകമ്പടിയോടെ നാടുനീളെ ചുമന്നുകൊണ്ടുനടന്നു് “നഗരി കാണിക്കൽ” ആഘോഷിക്കുന്ന മാക്രിസ്റ്റ്-പിണറായിസ്റ്റ് മണിമലരുകളുടെ പൊലീസ് പിൻതുണയോടെയുള്ള സഹകരണാടിസ്ഥാന തട്ടിപ്പുകളുടെയും, കൂട്ടിക്കൊടുപ്പുകളുടെയും, കൊന്നു് കെട്ടിത്തൂക്കലുകളുടെയും സത്യാനന്തര ലോകത്തിൽ പാതിവിലവില്പനക്കാരനായ കെ-വ്യവസായപ്രമുഖൻ വീരപാണ്ഡ്യ തട്ടിപ്പു് ബൊമ്മന്റെ സ്കൂട്ടർ-ഫ്രിഡ്ജ് തട്ടിപ്പൊക്കെയെന്തു്?!

February 10 2025 09:40

“സെക്രട്ടറിയായ ശേഷമാണു് ഞാൻ ചിരിക്കാൻ തുടങ്ങിയതുതന്നെ.” – അപ്പം ഗോവിന്ദൻ

നാട്ടുകാർ അതിനു് മുൻപും ചിരിക്കുമായിരുന്നു. അതിനു് ശേഷം അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
പുഞ്ചിരിക്കുന്ന ഒരു സാറിനെക്കണ്ടാൽ ഏതു് പൊട്ടിയ്ക്കാ പൊട്ടിച്ചിരി വരാത്തതു്?!

February 10 2025 10:15

അപ്പോ, നൂറോ നൂറ്റിയിരുപതോ ഇരുന്നൂറോ വർഷം കഴിഞ്ഞു് വരുന്ന അപ്പം മാഷിൻ്റെ AI സോഷ്യലിസ്റ്റ് വിപ്ലവത്തിനൊക്കെ ഒത്തിരി മുൻപേതന്നെ, അതായതു്, 25 കൊല്ലത്തിനുള്ളിൽ നവകേരളം പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാകും, അല്ലേ കെ-ഭൂതം സഖാവേ? ഹോ, കേരളത്തെ പരിസ്ഥിതി സൗഹൃദമാക്കാനായി സഖാവു് നടത്തുന്ന ശ്രമത്തിനു് എന്താ ഒരു സ്പീഡ്! കെ-റെയിലിനുണ്ടോ ഇമ്മാതിരി ഹൈ സ്പീഡ്!

സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ കേരളത്തിൻ്റെ ഉദ്ഘാടനവും സഖാവു് തന്നെ നിർവ്വഹിക്കണമെന്നാണെൻ്റെ പക്ഷം. വല്ല അണ്ടനെയും അടകോടനെയുമൊക്കെ വിളിച്ചു് അതുപോലൊരു ചരിത്രസംഭവം ഉദ്ഘാടിപ്പിച്ചാൽ ചടങ്ങിനു് വേണ്ടത്ര എരിവും പുളിയും ഉശിരും ഗുമ്മുമൊന്നുമുണ്ടാകില്ല!

February 10 2025 11:06

“പാതിവില തട്ടിപ്പുകേസിൻ്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു.” – വാർത്ത

കെ-സർക്കാരിനു് സ്വന്തമായി ഒരു ക്രൈം ബ്രാഞ്ചു് ഉള്ളതു് നന്നായി. കാണിപ്പയ്യൂരിനെ കേസന്വേഷണം ഏല്പിച്ചു് “മിഷൻ” അക്കമ്പ്ലിഷ് ചെയ്യേണ്ടിവന്നില്ലല്ലോ!

February 10 2025 11:20

“തനിക്കു് സുരക്ഷ വേണം.” – പാതിവില അനന്തു കൃഷ്ണൻ.

അതു് ഞായം. “Z+ category security”തന്നെ ആയിക്കോട്ടെ!

February 10 2025 11:35

“പണം വാങ്ങിച്ചു എന്നു് അനന്തു കൃഷ്ണൻ പറഞ്ഞാൽ നിയമനടപടി സ്വീകരിക്കും.” – ഫ്രാൻസിസ് ജോർജ്ജ് എം. പി.

അതിപ്പോ, ഞാനായാലും അതേ ചെയ്യൂ: അവനെതിരെ കേസുകൊടുക്കും! അല്ലാതെ MP സ്ഥാനം രാജിവയ്ക്കാൻ എൻ്റെ പട്ടി വരും!

February 10 2025 12:15

ആത്യന്തികമായ ചോദ്യം: “CSR ഫണ്ട് തട്ടിപ്പു കേസ് അന്വേഷിക്കാൻ ഇ. ഡി. രംഗപ്രവേശം ചെയ്യുമോ?”

“ഇഡി” ആയാലും “ബീഡി” ആയാലും, രംഗപ്രവേശം ചെയ്യുന്നതു് “ഇൻഡ്യൻ ടെറിട്ടോറിയൽ ആർമി ലഫ്റ്റനൻ്റ് കേണൽ & പത്മഭൂഷൺ ഡോ. ലാലേട്ടൻ” മോഡലിൽ വെരി സ്ലോ മോഷനിലായാൽ സംഗതി തട്ടു് തകർക്കുമെന്നുള്ളതിനു് നോം ഗ്യാരണ്ടി!!

February 12 2025 09:28

“ഈ രീതിയിലു് (“kitkat break”) കാര്യങ്ങൾ പറയാൻ കഴിയുന്നില്ലെങ്കിലു് അതു് അദ്ദേഹത്തിൻ്റെ കുറവല്ല. കേരളത്തിൻ്റെ അവസ്ഥേടെ സ്ഥിതിയാണു്.” – മുഖ്യമന്ത്രി അസംബ്ലിയിൽ.

കാരണഭൂതവും കരിയ്ക്കും സൂര്യനുമൊക്കെ നാടു് ഭരിച്ചാൽ അതാണു് സഖാവേ അവസ്ഥേടെ സ്ഥിതി!

February 12 2025 10:55

“പാലക്കാട്ടും നെന്മാറയിലും പത്തനംതിട്ടയിലും പൊലീസിനു് വീഴ്ച പറ്റി.” – മാക്രിസ്റ്റ് മുഖ്യമന്ത്രി.

വീഴ്ച ഒന്നു്, വീഴ്ച രണ്ടു്, വീഴ്ച മൂന്നു്! ആകെ മൊത്തം ടോട്ടൽ മൂന്നു് ഒറ്റപ്പെട്ട വീഴ്ചകൾ!!

“ഒന്നിനെ വെടിവച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു!” – മാക്രിസ്റ്റ് കൊലയാശാൻ.

കൊല വൺ, കൊല ടൂ, കൊല ത്രീ! ആകെ മൊത്തം ടോട്ടൽ മൂന്നു് ഒറ്റപ്പെട്ട കൊലകൾ!!

എന്നിട്ടും, മുതുമല മരമാക്രിയായ നോമിൻ്റെ ഭരണം പരാജയമാണെന്നാണു് പരാതി! നന്ദികെട്ട മരപ്പട്ടികൾ!!

മടുത്തെൻ്റോമലാളേ, മലമാക്കാൻ മൂത്തു് മരക്കാവിയായിത്തീർന്ന ഈ വിടുവായൻ തവളജീവിതം!

ലാടഗുരു പൂജനീയ ഷെറിൻ ദേവിജിയെക്കണ്ടു് “ഗുളികപ്പെടുക” എന്നൊരു മോഹമേ ഇനി ഈ മാക്രിമനസ്സിൽ അവശേഷിക്കുന്നുള്ളൂ കുട്ട്യേ!!

February 12 2025 11:13

വീണ്ടാമതും ആവർത്തിച്ചു് പറയുന്നു: ഇയാളുടെ ഫ്യൂസ് മാത്രമല്ല, ആകെ മൊത്തം ടോട്ടൽ സെറിബ്രൽ കൺട്രോൾ സിസ്റ്റവും അടിച്ചുപോയി!!

https://shorturl.at/041ia

February 12 2025 11:59

ഒരു വ്യക്തിയുടെ സ്വഭാവഗുണത്തെ, കഴിവിനെ, അറിവിനെ ഒക്കെ ഇഷ്ടപ്പെടാം, ബഹുമാനിക്കാം. പക്ഷേ, അതിലുപരി, അയാളെ ആരാധിക്കാനും, കൊതം നക്കാനും തയ്യാറായാൽ, അയാൾ ചെയ്യുന്ന ഏതു് നീചകർമ്മങ്ങളെയും ന്യായീകരിക്കേണ്ടുന്ന ഗതികേടിലേക്കു് മനുഷ്യൻ എത്തിച്ചേരും!

വ്യക്തിത്വമുള്ള ഒരു മനുഷ്യജീവി ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്ത ഒരവസ്ഥയാണതു്.

February 12 2025 13:23

“തീവ്രത കൂടിയ” വ്രതമെടുത്തു്, ശ്രീബുദ്ധനും യേശുവിനും മുഹമ്മദിനും ഗാന്ധിജിക്കും സാവർക്കറിനും മാർക്സിനും, ഓങ് സാൻ സൂ ചിക്കും സീറോ ബിഷപ്പിനും തിരുമുടി മുസ്ല്യാർക്കും സോണിയ ഗാന്ധിക്കും നാഥുറാം വിനായക് ഗോഡ്‌സെക്കും ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിനുമെല്ലാം ചുറ്റി ശയനപ്രദക്ഷിണം നടത്തിയതുവഴി തല ചുറ്റി, പരിശുദ്ധാത്മാവു് കയറിക്കൂടിയ പെന്തെക്കൊസ്ത് നസ്രാണികളെപ്പോലെ പിച്ചും പേയും പറയുന്ന, അഥവാ “വായിൽതോന്നിയതു് കോതയ്ക്കു് പാട്ടു്” എന്ന രീതിയിൽ വിളിച്ചുകൂവുന്ന, ശാസ്ത്ര-കലാ-സാഹിത്യജ്ഞർമാർകളുടെ വേഷം കെട്ടിയാടുന്ന, കാല്ക്കാശിനു് കൊള്ളാത്ത നീലക്കുറുക്കന്മാരായ പണ്ഡിതശിരോമണികളാണു് ഭാരതം ഇന്നോളം നേരിട്ടതും, ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നതും, സഖാവു് അപ്പം ഗോവിന്ദൻ മാഷ് സഖാവു് പാലൊളി മുഹമ്മദ് കുട്ടിയോടൊപ്പം “കരുവന്നൂർ സഹകരണ ബാങ്ക് (ക്ലിപ്തം)” മോഡലിൽ കോ-ഓപ്പറേറ്റീവായി സംഘടിപ്പിച്ച പാലാഴി മഥനത്തിലൂടെ വേർതിരിച്ചെടുത്ത “AI ജ്ഞാനം” പോലെ, അടുത്ത “നൂറോ നൂറ്റിയിരുപതോ ഇരുന്നൂറോ” വർഷങ്ങളിൽ ആർഷഭാരതം നേരിടേണ്ടി വരുന്നതുമായ ആത്യന്തികശാപം!

February 12 2025 13:44

“സഖാവു് പുസ്പനെ അറിയാമോ, ഉന്നത വിദ്യാഭ്യാസ മന്ത്രിണി സഖാവു് ബിന്ദൂ?”

“No ഗ്രാഹ്യം at all! പുസ്പമാണെങ്കിൽ നോം ദിനേന തലയിൽ ചുമന്നുകൊണ്ടു് നടക്കുന്ന നോമിൻ്റെ വിപ്ലവവീട്ടിലെ സ്വീകരണമുറിയിൽ വച്ചേക്കൂ!”

February 12 2025 14:00

പൊതുസമൂഹത്തിന്റെ ഹൃദയരക്തം രക്തരക്ഷസ്സായ ഡ്രാക്കുളയെപ്പോലെ ഊറ്റിക്കുടിക്കാനല്ലാതെ നിങ്ങൾക്കു് ഒരു മൈരും കഴിയില്ല മാക്രികളേ!

February 12 2025 14:39

“കാലത്തിനനുസരിച്ചു് കെ-പാർട്ടി നയം മാറ്റും.” – അത്യുന്നത വിദ്യാഭ്യാസമന്ത്രിണി ആർ? ബിന്ദു.

പോകെപ്പോകെ, വിഷപ്പാമ്പുകൾ പോലും പടം പൊഴിക്കുന്നു! അപ്പോഴാണു് കരിമൂർഖനെപ്പോലെ കരിനാവുനീട്ടി, നാട്ടുകാരെ വ്യാജവാഗ്ദാനങ്ങളാൽ വഞ്ചിച്ചു് മുക്കിക്കൊല്ലുന്ന മുണ്ടയിൽ കോരൻ മകൻ വിജയൻ്റെ കെ-പാർട്ടിയുടെ നയംമാറ്റം!!

February 12 2025 16:01

“പാലാ ബിഷപ്പ് ഹൗസിൻ്റെ സ്ഥലത്തു് കപ്പ നടാൻ കുഴിയെടുത്തപ്പോൾ ശിവലിംഗം പൊങ്ങി!”

ബിഷപ്പ് ഹൗസിൻ്റെ സ്ഥലത്തായതുകൊണ്ടു് പൊങ്ങിയതു് ശിവലിംഗത്തെക്കാൾ, ഏതോ നി. വ. ദി. ശ്രീ ബിഷപ്പ് ലിംഗമായിരിക്കാനാണു് സാദ്ധ്യത.

February 12 2025 16:23

“ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണു്.”

“പിണുഗോളത്തിന്റെ സ്പന്ദനം ശിവൻകുട്ടിയുടെയും ശശീന്ദ്രന്റെയും വിറവലിലാണു്.”

February 12 2025 16:32

പിണറായി വിജയൻ മുണ്ടുടുത്ത മോദിയും, മമതാ ബാനർജി സാരിയുടുത്ത മോദിയുമാണെന്ന അത്യന്താധുനിക ശാസ്ത്രീയ കണ്ടെത്തൽ എന്തുകൊണ്ടു് മല്ലുക്കൾ കൂടുതൽ ആഴത്തിലേക്കു് ചൂഴ്ന്നിറങ്ങി ഗവേഷിക്കുന്നില്ല എന്നെനിക്കു് ഒട്ടും മൻസിൽ ആകുന്നില്ല.

February 13 2025 12:24

“ആദ്യം ത്രാസിൽ കയറി തൂക്കമെടുക്കൂ, പ്ലീസ്!: അധികഭാരമുള്ള ആരെയും കുതിരപ്പുറത്തു് കയറാൻ അനുവദിക്കില്ല!”

(ഭാവിയിൽ, അമിതഭാരമുള്ള ആളുകളെ കുതിരപ്പുറത്തു് സവാരി ചെയ്യാൻ അനുവദിക്കില്ല എന്നു് വടക്കൻ ഹോളണ്ടിലെ ഒരു “equestrian farm” തീരുമാനിച്ചിരിക്കുന്നു! ഭാരപരിധി: പുരുഷന്മാർ 100 കിലോഗ്രാം, സ്ത്രീകൾ 90 കിലോഗ്രാം, വസ്ത്രങ്ങൾ സഹിതം!)

[Auf dem Reiterhof „De Bongerd“ in Glimmen, Nordniederlande, steht in der Hausordnung klar: Reiterinnen dürfen maximal 90 Kilogramm wiegen, Reiter maximal 100 Kilogramm. Diese Regelung dient laut Simone Lameijer, Mitarbeiterin des Hofes, dem „Wohl der Tiere“. Wer dort reiten möchte, muss sich vor dem Aufsitzen wiegen – inklusive Kleidung.]

[ഇന്നലെപ്പറഞ്ഞതു് എന്തെന്നറിയാത്തവിധം ബുദ്ധിസ്ഥിരതയില്ലാത്ത ഭൂതങ്ങളും, പോത്തുസമാനരായ അമിതവിഡ്ഢികളും, മിഥ്യാബുദ്ധരുമായ ആരും, പൊതുസമൂഹത്തിനുവേണ്ടി നിയമനിർമ്മാണം നടത്താനായി വെളിവുള്ള മനുഷ്യർ വിഭാവനം ചെയ്ത നിയമസഭയിൽ പൊതുവെയും, ആ സഭയിലെ അത്യുന്നതമായ സ്പീക്കർ പദവിയിൽ പ്രത്യേകിച്ചും, അവരോധിക്കപ്പെടാൻ പാടില്ല എന്നൊരു കർശനനിയമവും ഒട്ടും മോശമായിരിക്കില്ല എന്നു് തോന്നുന്നു.]

February 13 2025 12:32

“മോദി അമേരിക്കയിൽ. ട്രമ്പുമായി കൂടിക്കാഴ്‌ച.” – വാർത്ത

പോത്തിനെന്തു് ഏത്തവാഴ? ട്രമ്പിനെന്തു് മോദി?!

February 13 2025 13:33

“ബിഷപ്പുമാർ നല്ല വാക്കുകൾ പറയുന്നതല്ലേ നല്ലതു്?” – വനംജീവി, വന്യജീവി, ചിരഞ്ജീവി വിഭാഗത്തിന്റെ ചുമതലക്കാരനായ സഖാവു് എ. കെ. ശശീന്ദ്രൻ.

അതു് കറകറക്റ്റ്! ഒന്നുകിൽ ബിഷപ്പന്മാർക്കു് “പരനാറി”, “കുലംകുത്തി”, “നികൃഷ്ടജീവി” ഇത്യാദി കാരണഭൂതത്താനിയൻ നവോത്ഥാന വാക്കുകൾ ഉപയോഗിക്കാം, അതല്ലെങ്കിൽ ഒരു ഉദാത്ത ഐഡലായ സഖാവു് എ. കെ. ശശീന്ദ്രനെ മാതൃകയാക്കി, “ज़रा सामने तो आओ छलिये” എന്ന പാട്ടു് വിറയാർന്ന കൈകൾകൊണ്ടു് ചപ്ലാക്കട്ടയടിച്ചു് പാടിത്തകർക്കാം. ഇതു് രണ്ടും ചെയ്യാതെ, ബിഷപ്പന്മാർ ഇച്ചീച്ചിയായ വാക്കുകൾ പറയുന്നതു് വിവരദോഷമാണെന്ന അഭിപ്രായമാണു് ഇടതുകക്ഷക്കാരനായ ഈ എനക്കുമുള്ളതു്.

February 14 2025 09:51

ഗവ. നഴ്സിങ് കൊളേജുകളിലെ റാഗിങ് വിദദ്ധരായ സീനിയർ സാറന്മാരെ പ്രോത്സാഹിപ്പിക്കൂ! ഭാവിയിൽ വീണാൻറിയുടെ ഹോസ്പിറ്റലുകളിലെ ICU-കളിലും, ആംബ്യുലൻസിലുമെല്ലാം നിസ്തുലമായ സേവനം അനുഷ്ഠിക്കേണ്ടവരായ ആതുരപീഡകരാണവർ!

February 14 2025 10:04

ബോചെ ഒരു മോണാലിസയെ കൂട്ടിക്കൊണ്ടു് വന്നെന്നു് വാർത്ത! മൂന്നു് പേരായിട്ടായിരിക്കും തിരിച്ചുപോക്കെന്ന പ്രഖ്യാപനം വന്നോ ആവോ?!

ഒരു “ന്യൂനമർദ്ദനം” കേരളത്തിലേക്കു് വച്ചു് പിടിച്ചിട്ടുണ്ടെന്ന കെ-ഭൂതത്തിൻ്റെ കാലാവസ്ഥ പ്രവചനം കേട്ടപ്പോഴേ എനക്കു് തോന്നിയിരുന്നു, കാറ്റിനൊപ്പമെത്തുന്ന യോനീഗന്ധം കാമരാജ മല്ലുക്കളുടെ ചൊക്കലിംഗങ്ങളെ ഉണർത്തുമെന്നു്!

February 14 2025 10:04

പുകവലിയും മദ്യപാനവും ശാരീരികാരോഗ്യത്തിനു് ഹാനികരമാണെന്നതുപോലെതന്നെ, പിണറായിസ്റ്റുകളോടും ഇസ്ലാമിസ്റ്റുകളോടും സംവദിക്കുന്നതും, ഗ്ലോവ്സില്ലാതെ മതഗ്രന്ഥങ്ങളും ദേശാഭിമാനിയും കയ്യിലെടുക്കുന്നതും ബൗദ്ധികാരോഗ്യത്തിനു് അപരിഹാര്യമായ കേടുപാടുകൾ വരുത്താവുന്ന കർമ്മങ്ങളാണു്.

February 14 2025 11:43

സർക്കാർ ശമ്പളം വാങ്ങി ജീവിക്കുന്ന കെ-പൊലീസ് ഏമാന്മാരോടും മറ്റു് ആപ്പീസർ എമ്പോക്കികളോടും ഇത്രയും: നിങ്ങൾ മാസാമാസം വാങ്ങി നക്കുന്നതു് ഏതെങ്കിലും കാരണഭൂതത്തിൻ്റെ അപ്പനുണ്ടാക്കിയ തറവാട്ടുസ്വത്തല്ല, കേരളജനതയുടെ വിയർപ്പിൻ്റെ ഉപ്പുണങ്ങിപ്പിടിച്ച നികുതിപ്പണത്തിൻ്റെ അംശമാണു്!

February 14 2025 13:12

മല്ലു മാതാപിതാക്കൾ മക്കളെ ബാല്യം മുതൽ ചൂരലിനടിച്ചു് പേടിപ്പിച്ചു് വളർത്തുന്നതുകൊണ്ടു്, പ്രായപൂർത്തി എത്തുമ്പോൾ, കഞ്ഞികുടിക്കാൻ വക ലഭിക്കുന്ന ഒരു തൊഴിൽ എന്ന നിലയിൽ, മാപ്രയും മൈക്ക് ഓപ്പറേറ്ററുമൊക്കെ ആയിത്തീരുന്ന അവരെ, അവർ വെറും അടിമകൾ ആയാലെന്നപോലെ, ഏതു് അകാരണ ഭൂതത്താനും, ഏതു് ചൂടപ്പം പ്രേതത്താനും “കടക്കു് പുറത്തു്”, “ഇരിയ്ക്കവിടെ”, “അമ്മാതിരി കമന്റുകളൊന്നും വേണ്ട” എന്നും മറ്റും അധികാരപൂർവ്വം ആക്രോശിച്ചു് ഭയപ്പെടുത്തി വളരെ എളുപ്പം നിശ്ശബ്ദരാക്കാൻ കഴിയും!

സർവ്വാധികാരി ചമയുന്ന പിണറായിയുടെ നാറും കൂതിക്കുവേണ്ടി സ്പെഷലായി ഡിസൈൻ ചെയ്യപ്പെട്ട തൂറൽബസ് ഓടുന്ന നവകേരളത്തിൽ ഇന്നു് സംഭവിച്ചുകൊണ്ടിരിക്കുന്നതു് അതാണു്!

ബാല്യംമുതലേ അശാസ്ത്രീയമായി വളർത്തിയെടുക്കപ്പെട്ടതുവഴി ഷണ്ഡരും വന്ധ്യംകരിക്കപ്പെട്ടവരുമായി, ലക്ഷ്യബോധമില്ലാതെ നശിച്ച ഒരു യുവതലമുറയോടു്, ഗണിതശാസ്ത്രത്തിന്റെയും, ഭൗതികശാസ്ത്രത്തിന്റെയും, രസതന്ത്രത്തിന്റെയും, നൂതന ശാസ്ത്രീയ കണ്ടെത്തലുകളുടെയും, ഫിലോസഫിയുടെയുമെല്ലാം അടിത്തറയിൽ നിന്നുകൊണ്ടു്, ഹസ്തരേഖാശാസ്ത്രത്തിനും, ഗൗളിശാസ്ത്രത്തിനും, തലയിൽ കാക്കതൂറൽ ശാസ്ത്രത്തിനും, മഷിനോട്ട ശാസ്ത്രത്തിനും, കവടിനിരത്തൽ ശാസ്ത്രത്തിനും സമാനമായ മതതത്ത്വ “ശാസ്ത്രത്തിലെയും”, പ്രത്യയ “ശാസ്ത്രത്തിലെയും” അടിസ്ഥാനരാഹിത്യങ്ങളും, പൊരുത്തക്കേടുകളും, പരസ്പരവൈരുദ്ധ്യങ്ങളുമെല്ലാം യുക്തിഭദ്രമായി ബോദ്ധ്യപ്പെടുത്താൻ ഒരു ജീവിതകാലം മുഴുവൻ ശ്രമിച്ചാലും ആർക്കും കഴിയില്ല എന്ന കേവലസത്യം നിരുപാധികം അംഗീകരിക്കപ്പെടേണ്ടതുണ്ടു്.

(മക്കളെ തല്ലാൻ ഉപയോഗിച്ച ചൂരൽ തല്ലിന്റെ എണ്ണത്തിനൊപ്പം സ്വർണ്ണവള കെട്ടിച്ചു് കാഴ്ചവസ്തുവായി സ്വീകരണമുറിയിലെ അലമാരയിൽ താൻ പ്രദർശിപ്പിച്ചിട്ടുണ്ടെന്നു് നാട്ടുകാരോടു് അത്യന്തം അഭിമാനത്തോടെ വിളിച്ചുകൂവുന്ന മാതാപിതാക്കൾ വരെയുണ്ടു് മല്ലുലോകത്തിൽ!)

February 14 2025 14:47

“ഇനിമുതൽ അമ്മക്കാരുടെ പടങ്ങളിൽ മാത്രമേ ഞങ്ങൾ അഭിനയിക്കൂ എന്നു് തീരുമാനിച്ചാൽ എങ്ങനെയുണ്ടാകും?”- ഏതോ സിൽമക്കാരൻ.

നിങ്ങൾ ഏതു് അമ്മക്കാരുടെയോ അമ്മേടെയോ പടങ്ങളിൽപ്പോയി അഭിനയിച്ചാലും നോമിനൊരു മൈരുമില്ല എന്നു് നോം ഇതിനാൽ സവിനയം സമക്ഷം ബോധിപ്പിച്ചുകൊള്ളുന്നു.

February 14 2025 14:54

വിടുവായരായ പമ്പരവിഡ്ഢികളെ “സി. പി. ഐ. (എം.) സഹയാത്രികർ”, “ഇടതു് സഹയാത്രികർ” എന്നെല്ലാം വിശേഷിപ്പിച്ചു്, അന്തിച്ചർച്ചകളിൽ വിളിച്ചിരുത്തി, പൊതുസമൂഹത്തെ ബൗദ്ധികമായി വ്യഭിചരിക്കുന്ന ചാനലുകൾക്കെതിരെ മനുഷ്യാവകാശക്കമ്മീഷൻ നിയമനടപടികൾ കൈക്കൊള്ളേണ്ടതുണ്ടു്.

February 15 2025 11:21

“കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു് കിടക്കണം.”

ഭരിച്ചില്ലെങ്കിലും ഭരണകർത്താക്കളുടെ മുക്രയിടലും ഓരിയിടലും മുറ തെറ്റാതെ നടക്കണം!

വ. വ. മന്ത്രി എ. കെ. ശശീന്ദ്രൻ, വി. മന്ത്രി വി. ശിവൻകുട്ടിയും ഉ. വി. മന്ത്രിണി ആർ. ബിന്ദുവുമായി കൂട്ടുചേർന്നു് അടുത്തതായി പാടാനിടയുള്ള ഒരു വില്ലടിച്ചാൻ പ്രേമപ്പാട്ടു്🙂:

“मेरे सपनों की रानी कब आयेगी तू

आई रुत मस्तानी कब आयेगी तू

बीती जाये जिंदगानी कब आयेगी तू

चली आ तू चली आ”

February 15 2025 11:52

“അമ്മേ”

“അമ്മേ!!!!!!”

“എന്താ?”

“നീ ഉറങ്ങുകയാണോ?”😃

February 15 2025 13:39

“ഈ ബെഞ്ചിൻ്റെ പരിപാലനം നിർവഹിക്കുന്നതു് ബെർലിൻ നഗരം”

കേന്ദ്രസർക്കാർ കേരളത്തിൽ നിർമ്മിക്കുന്ന നാഷണൽ ഹൈവേയുടെ പോട്ടത്തെ “പോട്ടോ(മദ്യ)ഷാപ്പിൽ” കേറ്റി ഡിജിറ്റൽ മേക്കപ്പിട്ടു് മൊഞ്ചത്തിയാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു്, എട്ടുകാലി മമ്മൂഞ്ഞൻ പിണറായി സർക്കാരിൻ്റെ നേട്ടമെന്ന നിലയിൽ അവതരിപ്പിക്കുന്ന പൊതുമരാ-മത്തങ്ങ, മൊത്തം-ഒതളങ്ങ മന്ത്രി സഖാവു് മരുമകൻ മു. റിയാസിൻ്റെ ആപ്പീസിൽ പിൻവാതിൽവഴി നിയമനം ലഭിച്ച സിന്താവാക്കാരെ ഏല്പിച്ചിരുന്നെങ്കിൽ, ജീർണ്ണിച്ച ഈ ബെഞ്ചിനെ അവർ കള്ളക്കടത്തു് സ്വർണ്ണം പൂശി സത്യാനന്തരകാലത്തെ അത്യന്താധുനിക ബെഞ്ചാക്കി, നേരിയ ഒരു കമ്മീഷൻ വ്യവസ്ഥയിൽ ബെർലിൻ നഗരഭരണാധികാരികളുടെ കയ്യിൽക്കൊടുത്തേനെ!

പക്ഷേ, സഖാവു് കാൾ മാർക്സിനെപ്പോലെ, ജന്മനാ ജർമ്മനായിരുന്ന സഖാവു് ഹെർമാൻ ഗുണ്ടർട്ടിനുശേഷം, കേരളീയരുടെ ഭാഷാപരവും വ്യാകരണപരവും ബൗദ്ധികവുമായ കാര്യങ്ങളിൽ ഇടപെടാൻ സഖാവു് ശുംഭൻ ജയരാജനും, സഖാവു് ആനാവൂർ നാഗപ്പനും ഒഴികെ മറ്റാരും മുന്നോട്ടു് വരാതിരുന്നതിനാൽ, കള്ളക്കടത്തു്, സ്വർണ്ണംപൂശൽ ഇത്യാദി വൈജ്ഞാനിക കാര്യങ്ങളുടെ കിടപ്പുവശവും ഇരിപ്പുവശവും നില്പുവശവും വേണ്ടത്ര ആഴത്തിൽ കാണാനും മനസ്സിലാക്കാനും ശാശ്വതപരിഹാരം കാണാനും ജന്മജർമ്മൻസിനു് കഴിയാത പോയി!

അങ്ങനെയാണു്, ജീർണ്ണിച്ച ഒരു ബെഞ്ചിലിരുന്നു് ജീവിതം ജീവിച്ചുതീർക്കേണ്ട ഗതികേടിൽ ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിലെ അന്തേവാസികൾ എത്തിപ്പെട്ടതു്!

സഖാവു് ശുംഭൻ ജയരാജനും, സഖാവു് ആനാവൂർ നാഗപ്പനും ജന്മജർമ്മൻസ് ചെവി കൊടുത്തിരുന്നെങ്കിൽ ഒരിക്കലും സംഭവിക്കുമായിരുന്നില്ലാത്ത, ഒരു സാമൂഹിക ദയനീയാവസ്ഥ, ഒരു UN മോഡൽ ദുരന്താവസ്ഥ!!

February 15 2025 15:56

ഒരാൾക്കു് പത്തു് ഭാഷകളിൽ ഒഴുക്കോടെ സംസാരിക്കാൻ കഴിയുമെന്നതിനു്, അയാൾക്കറിയാവുന്ന കാര്യങ്ങൾ പത്തു് ഭാഷകളിൽ ഒഴുക്കോടെ സംസാരിക്കാൻ കഴിയുമെന്നേ അർത്ഥമുള്ളു.

കേരളത്തിൽ ജനിച്ചുവളർന്ന എട്ടുകാലി മമ്മൂഞ്ഞു് സംസാരിക്കുന്നതു് സ്വാഭാവികമായും മലയാളത്തിലും, ഇങ്ഗ്ലണ്ടിൽ ജനിച്ചുവളർന്ന ഐസക്ക് ന്യൂട്ടൺ സംസാരിക്കുന്നതു് ഇങ്ഗ്ലീഷിലുമായിരിക്കും.

മാതൃഭാഷയല്ലാത്ത ഒരു ഭാഷയോ, ഒന്നിലധികം ഭാഷകളോ അറിയുന്നതു് ഒരു വ്യക്തിയുടെ കഴിവാണെന്നല്ലാതെ, ഭാഷാശേഷി അതിൽത്തന്നെ “അറിവു്” ആകുന്നില്ല. തനിക്കറിയാവുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാദ്ധ്യമം മാത്രമാണു് ഭാഷ. വ്യത്യസ്ത ഭാഷകളുള്ള മൂന്നു് രാജ്യങ്ങളുടെ അതിർത്തിയിൽ വസിക്കുന്ന ഒരാൾക്കു് ആ മൂന്നു് ഭാഷകളും ഒഴുക്കോടെ സംസാരിക്കാൻ കഴിയുമെന്നതുകൊണ്ടു് അയാൾ നിർബന്ധമായും “അറിവുള്ളവൻ” ആകണമെന്നില്ല.

ഒരു അപ്പം മാഷ് AI-യെപ്പറ്റി വാചാലമാകുന്നതും, ഒരു ശശി തരൂർ കടുകട്ടിയായ ഇങ്ഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതും, ഒരു പി. രാജീവ് വ്യവസായത്തെപ്പറ്റി വീമ്പിളക്കുന്നതും, ഒരു വി. ശിവൻകുട്ടി വിദ്യാഭ്യാസത്തെപ്പറ്റി പറയുന്നതും, ഒരു ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി സംസാരിക്കുന്നതും, ഒരു പിണറായി വിജയൻ ആഭ്യന്തരസുരക്ഷയെപ്പറ്റി പ്രസംഗിക്കുന്നതും, ഒരു വീണ ജോർജ്ജ് ആരോഗ്യമേഖലയെപ്പറ്റി വാപൊളിക്കുന്നതുമെല്ലാം ആ രീതിയിൽ മാത്രം കാണേണ്ട കാര്യങ്ങളാണു്.

തങ്ങൾക്കറിയാത്ത, അറിയാൻ പ്രാഥമികമായി ഉണ്ടായിരിക്കേണ്ട ശേഷിപോലും ഇല്ലാത്തതിനാൽ ഒരിക്കലും അറിയാൻ കഴിയാത്ത കാര്യങ്ങളെപ്പറ്റി, തങ്ങൾക്കറിയാവുന്ന ഭാഷയിൽ, നാടകീയമായ ഭാവഹാവാദികളോടെ, യാതൊരുവിധ ഉളുപ്പുമില്ലാതെ പൊതുജനമദ്ധ്യേ തട്ടിമൂളിക്കുന്ന, ഫങ്ക്ഷണലി യാതൊരു അർത്ഥവുമില്ലാത്ത വാചാടോപങ്ങൾ, അധരവ്യായാമങ്ങൾ, അതുമാത്രമാണവ!

February 16 2025 10:29

“ആശാവർക്കർമാരുടെ വേതനകുടിശ്ശിക സമരം രാഷ്ട്രീയപ്രേരിതം.” – കെ-ധനകാര്യ കാര്യസ്ഥൻ കെ. എൻ. ബാലഗോപാൽ

രാഷ്ട്രീയപ്രേരിതം മാത്രമല്ല, ട്രമ്പും മോദിയും ചേർന്നുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുമുണ്ടു് സഖാവേ, പിന്നിൽ! ദേഹത്തു് തേപ്പിച്ച എണ്ണ കണ്ണിൽ പോയതുകൊണ്ടു് ബാലഗോപാലൻ സഖാവിനു് അവരെ കാണാൻ കഴിയാതെ പോയതാണു്!

February 16 2025 12:40

“മലയാള മനോരമ എന്നെപ്പറ്റി കുറ്റം എഴുതിപ്പിടിപ്പിച്ചാൽ എനിക്കു് സന്തോഷമേയുള്ളു. അതിനർത്ഥം, ഞാൻ ശരിയായ പാതയിൽത്തന്നെ ആണെന്നാണു്. എന്നാൽ, മലയാള മനോരമ എന്നെ എപ്പോഴെങ്കിലും പ്രശംസിച്ചാൽ ഞാനെന്റെ തീരുമാനങ്ങൾ പുനഃപരിശോധിക്കും. കാരണം, ഞാൻ വിശ്വസിക്കുന്ന തത്ത്വത്തിനും പ്രസ്ഥാനത്തിനും എതിരെ ഞാൻ സഞ്ചരിക്കുന്നു എന്നതിനുള്ള മുന്നറിയിപ്പാണതു്.” – സഖാവു് ഇ. എം. എസ്. നമ്പൂതിരിപ്പാടു്.

“എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് മുതലാളിത്ത മുദ്രാവാക്യമാണു്” എന്ന സത്യാനന്തരകാല മലമാക്രി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവു് സാക്ഷാൽ സഖാവു് പി. രാജീവിന്റെ, “അഞ്ചുമിനിട്ടിൽ ക്യാപ്പിറ്റലിസ്റ്റ് വ്യവസായാനുമതി, പത്തുമിനിട്ടിൽ കമ്മ്യൂണിസ്റ്റ് പൂട്ടിക്കെട്ടൽ സമരം” എന്ന, “മായാജാലക” സംവിധാനത്തിലൂടെ, “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്” സാദ്ധ്യമാക്കി, കെ-നാടുനീളെ കാട്ടുപന്നി പെറുന്നതുപോലെ വ്യവസായ സംരംഭകരെ കുടിയിരുത്തുകയും, നക്കാനുള്ളതു് കെ-ഫാർട്ടി മൊയ്ലാളികൾക്കു് കിട്ടിക്കഴിഞ്ഞാൽ, പടിയടച്ചു് പിണ്ഡം വയ്ക്കുകയും ചെയ്യുക എന്ന അത്യന്താധുനിക പിണറായിസ്റ്റ് വ്യവസായ നയങ്ങളെ, “അണ്ഡകടാഹപൗരൻ” ശ്രീമാൻ ശശി തരൂർ പാണനെപ്പോലെ പാടിപ്പുകഴ്ത്തിയെന്നു് കേട്ടതോടെ, അമേധ്യമണമടിച്ച മ. മ. മണിയനീച്ചകളെപ്പോലെ, ഭൂതവും ഭാവിയും, അപ്പവും അടയും, പിടയും വെടിയും, ഇന്ദ്രനും ചന്ദ്രനും, കാലനും ബാലനുമടക്കമുള്ള ബീപ്-പ്ലവ സഖാക്കൾ മുയ്മനും കരുവന്നൂർ സഹകരണബാങ്ക് സമാനം സംഘം ചേർന്നു്, കോൺഗ്രസ്സുകാരനും തദ്വാരാ, കെ-ഫാർട്ടിയുടെ ആജീവനാന്ത വർഗ്ഗശത്രുവുമായ “അണ്ഡകടാഹപൗരൻ cum തേങ്ങയുടയ്ക്കൽ സ്വാമി” ശശി തരൂരിനെ, അയാൾ ഒരു കെ-കാരണഭൂതമായാലെന്നപോലെ, മഞ്ചലിലേറ്റി നാടുനീളെ ചുമന്നുകൊണ്ടു് നടക്കുകയാണത്രെ!

Ergo, നമ്പൂതിരിപ്പാടൻ കമ്മി ലോജിക് പ്രകാരം, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിക്കു് അവരുടെ രാഷ്ട്രീയപാതയിൽ ഗുരുതരമായ എന്തോ തകരാറു് സംഭവിച്ചിട്ടുണ്ടെന്നു് തിരിച്ചറിയാനും, തദനുസരണം പുനഃപരിശോധനകൾ നടത്താനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു!

അതിനുതകുന്ന അളവിൽ “ആദ്ധ്യാത്മികശോധന” ഉണ്ടാക്കികൊടുത്തു് കോൺഗ്രസ്സ് പാർട്ടിയിലെ പുള്ളങ്ങളുടെ ഉള്ളം, കാരണഭൂതത്തിന്റെ ശുദ്ധമാനമായ കറുത്ത കൈകൾപോലെ ശുദ്ധീകരിക്കേണമേ എന്നു് കരിമണൽ കർത്താവിനോടു് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു!

February 16 2025 14:52

നിനക്കു് വേണോങ്കിൽ ഫോളോ ചെയ്തോ എന്നും പറഞ്ഞു് ഫെയ്‌സ്ബുക്ക് റെക്കമൻഡ് ചെയ്തു്, എന്റെ സ്ട്രീമിൽ എത്തിപ്പെട്ട, “Malayalam club മലയാളം ക്ലബ്” എന്നൊരു ഗ്രൂപ്പിൽ കണ്ടതാണു്:

>>>മുത്തശ്ശന്റെ 138 മത്തെ ജന്മദിനമാണ് ( 1887 – 2025 =-138 ) എല്ലാരും ഒന്ന് വിഷ് ചെയ്യണേ..<<<

അവർക്കൊരു അക്ഷരപ്പിശാശു് സംഭവിച്ചു എന്നാണു് നോമിനു് തോന്നുന്നതു്. സത്യത്തിൽ, ചരിത്രപരമായ രേഖകൾ അനുസരിച്ചു്, ആ മാന്യദേഹം ജനിച്ചതു് 1887-ൽ അല്ല 1787-ൽ ആണു്. അതിൻപ്രകാരം അദ്ദ്യത്തിന്റെ ഇരുന്നൂറ്റിമുപ്പത്തെട്ടാമത്തെ (238) ജന്മദിനമാണിന്നു്!

(ധനകാര്യകാരണവർ സഖാവു് ബാലഗോപാൽ അനുശാസിക്കുന്ന കെ-സാമ്പത്തിക നിയമപ്രകാരം, ഏതുവിധ തുകകളായാലും, എപ്പോഴും അക്കത്തിലും രേഖപ്പെടുത്താൻ ഞാൻ ബാദ്ധ്യസ്ഥനായതിനാലാണു്, സഖാവു് മുത്തശ്ശന്റെ ഇന്നത്തെ വയസ്സു് “238” ആണെന്നു് കൃത്യമായും വ്യക്തമായും സ്പഷ്ടമായും നിയമാധിഷ്ഠിതമായും ഡിജിറ്റലായി ഞാൻ ഇവിടെ രേഖപ്പെടുത്തിയതു്.)

മുത്തശ്ശനു് പ്രായം കുറഞ്ഞുപോയി എന്ന തെറ്റിദ്ധാരണയുടെ പേരിൽ മുത്തശ്ശനെ “ഫിഷ്” ചെയ്യാതിരുന്ന ജന്മദിനാശംസാദാഹികൾ വേഗം വേഗം, നിരനിരയായ് വരിവരിയായ് കടന്നുവരൂ! 238 വയസ്സുകാരൻ മുത്തശ്ശനെ ഹൃദയഭേദകമായി “ഫിഷ്” ചെയ്യൂ!

എന്നു്, നിങ്ങളുടെ നിത്യനിതാന്ത വിധേയിനിയായ സ്വന്തം നന്ദിനി, നമസ്‌കാരിണി.😀🥂✌

February 16 2025 14:59

= Farmers in Poland on the road =

How wonderful! I would have loved to be born, lived, worked and died in such a place! No rush, no stress, no greed for profit!

Human life flows calmly from grandfather to grandchild like a river in flat plains!

February 16 2025 17:10

“യേരുശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.” – കുരിശേന്തിയ യേശു (ലൂക്കോസ് 23: 28)

ലോകജനതയേ, കുരിശുയുദ്ധകാല റെലിക്റ്റായ ബൈബിൾ പൊക്കിപ്പിടിക്കുന്ന ഒരു ട്രമ്പിനെച്ചൊല്ലി കരയേണ്ട, അതുകണ്ടു് അവനെ പ്രസിഡൻ്റാക്കിയ US അമേരിക്കൻ ജനതയെച്ചൊല്ലി കരവിൻ!!

February 17 2025 12:59

“തോമസ് കെ. തോമസ് എൻ. സി. പി. സംസ്ഥാന അദ്ധ്യക്ഷനാകും.” – വാർത്ത

നസ്രാണി ദൈവത്തിനു് സ്തുതിയും സ്തോത്രവും! കക്ഷിരാഷ്ട്രീയ സംഗീതഗാനാലാപന ലോകത്തിലെ ഞരമ്പുരോഗികളുടെ ഗുരുതരമായ പ്രശ്നങ്ങൾക്കു് ഒടുക്കത്തിലെങ്കിലും ക്രൈസ്തവാത്മകമായ ഒരു നിത്യനിതാന്ത സ്വർഗ്ഗീയ പരിഹാരം മുണ്ടായി!!

February 17 2025 13:12

And most citizens of the USA don’t even know that a “rest of the world” exists!!

February 17 2025 15:14

“ജനങ്ങൾക്കു് താത്പര്യമുള്ള കാര്യങ്ങളല്ല പ്രതിപക്ഷ നേതാവു് പറയുന്നതു്. ചെറുപ്പക്കാരോടു് കടുത്ത ദ്രോഹമാണു് ചെയ്യുന്നതു്.” – വ്യ. വാ. വ. (വ്യവച്ഛേദന വായാടിത്ത വകുപ്പു്) മന്ത്രി പി. രാജീവ്.

പൂക്കോടു് വെറ്ററിനറി കോളെജിലെയും, കോട്ടയം നഴ്സിങ് കോളെജിലെയും ക്രൂര റാഗിങ് വിദദ്ധർക്കു് താത്പര്യമുള്ള കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ ചെറുപ്പക്കാർക്കു് ഒട്ടും ദോഹകരമാകുമായിരുന്നില്ല.

February 18 2025 09:46

“What will we do with a drunken sailor?”

[What will we do with a stupid global citizen?🙂]

February 18 2025 10:41

“കെ-ഫാർട്ടി ഇ. കെ. നായനാരുടെ AI വീഡിയോ ഇറക്കിയത്രെ!”

കൊടുംകാറ്റിൽ പറക്കും കഴുകനോടും, തീയിൽ കുരുത്ത കുതിരയോടും, കാരണഭൂതത്തിൻ്റെ മൗത്തിൽ മൂത്രിച്ച മരപ്പട്ടിയോടും ചോദിച്ചപ്പോൾ, പോയി പോത്തിൻ്റെ കൊതം കടിക്കാൻ പറഞ്ഞ കാരണം, AI വീഡിയോ തന്നെ ശരണമെന്നു് കെ-ഫാർട്ടി കരുതിക്കാണും!!

February 18 2025 12:52

Chittappan the Great! അഥവാ, മഹാമഹനായ സിറ്റപ്പൻ!!

“ഒരു കാലഘട്ടത്തില്‍ ഭൂമി പരന്നതായിരുന്നു, ഇന്നല്ല. ഇന്നു് ഭൂമി അണ്ഡാകൃതിയിലാണു്. നാളെ അതേ ഭൂമി എന്റെ മണ്ടൻ തലയിൽ കണ്ടമാനകാലമായി കുടിപാർക്കുന്ന ഉണ്ടയുടെ ആകൃതിയിലാകാം. ഇന്നത്തെ ശരി നാളെ ശരിയാകണമെന്നില്ല. ഇന്നത്തെ പി. ശശി നാളത്തെ പി. കെ. സോമനാകാം, അതേ സോമൻ മറ്റന്നാളത്തെ പി. എം. ആര്‍ഷോയോ, തത്തുല്യമായ മറ്റേതെങ്കിലുമൊരു ഊ…ജ്ജ്വല പ്രതിഭയോ ആകാം!” – പൂജനീയ ചിറ്റപ്പൻ ഇ. പി. ജയരാജൻ സഖാവു്.

മാക്രിസ്റ്റുകളുടെ ഭാഗ്യത്തിനു്, ഇന്നലെ, കൊച്ചുവെളുപ്പാൻ കാലത്തു് പുലർച്ചക്കോഴി കൂവിയപ്പോൾ മൊട്ട വിരിഞ്ഞു് പുറത്തുവന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും, അതിൽ അധിഷ്ഠിതവും, ശാസ്ത്രങ്ങളുടെ ശാസ്ത്രവുമായ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആത്യന്തിക പ്രത്യയശാസ്ത്രത്തിന്റെയും ദേഹച്ചൂടു് ഇതുവരെ ആറിയിട്ടില്ല.

മിനിഞ്ഞാന്നു് വൈകിട്ടെങ്ങാനുമായിരുന്നു താത്ത്വികമായ ആ വിപ്ലവ മൊട്ടയുടെ പൊട്ടിവിരിയൽ സംഭവിച്ചിരുന്നതെങ്കിൽ, സഖാവു് സ്റ്റാലിൻ വിമതരായ തന്റെ രാഷ്ട്രീയ തടവുകാരെ അയച്ചു് പീഡിപ്പിച്ചു് ഉന്മൂലനം ചെയ്തിരുന്ന ധ്രുവപ്രദേശ സൈബീരിയയിലെ ലേബർ ക്യാമ്പുകളിൽ എത്തിപ്പെട്ട സാധുമനുഷ്യരുടെ അതേ അവസ്ഥയിൽ, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവമൊട്ട ഇന്നത്തേയ്ക്കു് തണുത്തുമരവിച്ചു് മരിക്കുകയും, സഖാവു് യേശു പറഞ്ഞതുപോലെ, “മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക” (ലൂക്കോസ് 9 : 60) എന്ന ദൈവിക സിദ്ധാന്തപ്രകാരം അന്തസ്സാരശൂന്യമാവുകയും, തദ്വാരാ, പൂജനീയ ചിറ്റപ്പൻ സഖാവു് ഗുസ്തിശാസ്ത്രപരമായി ശരിയായി വിലയിരുത്തിയതുപോലെ, ശരിയല്ലാതായിത്തീരുകയും ചെയ്തേനെ!

February 18 2025 13:12

“മൂർത്തമായ സാഹചര്യങ്ങളിൽ മൂർത്തമായ തീരുമാനങ്ങൾ കൈക്കൊള്ളാതിരുന്നാൽ മൂത്രം ചുടീൽ പിടിപെടും, എല്ലാവർക്കും എന്നെപ്പോലെ നിന്നനില്പിൽ മൂത്രം പോകുന്ന ഗതികേടുണ്ടാകും! പറഞ്ഞില്ലെന്നു് വേണ്ട!!” – അത്യുന്നത വിദ്യാഭ്യാസ മന്ത്രിണി സഖാവു് ആർ. ബിന്ദു.

February 19 2025 13:35

“ജോറാണേ, ജോറാണേ! നാറ്റക്കേസ് മൊത്തം ജോറാണേ!!”

“Thy Kingdom come, Thy Will be done, On earth as it is in Heaven” എന്ന, പെന്തെക്കൊസ്ത് കൺവെൻഷനുകളിൽ സഭാപെണ്ണാടു് സഖാവു് വീണ ജോർജ്ജ് തമ്പേർ കൊട്ടി മുട്ടിപ്പായി പ്രാർത്ഥിച്ച പ്രാർത്ഥന, കഞ്ഞികുടി മുട്ടിയ ആശാ വർക്കേഴ്‌സിന്റെ ശമ്പളക്കുടിശ്ശികക്കായുള്ള അപേക്ഷ ധനകാര്യകാര്യസ്ഥനായ സഖാവു് കെ. എൻ. ബാലഗോപാൽ കേൾക്കുകയും കണ്ണിൽ കാരുണ്യ മൂത്രം നിറഞ്ഞു് കനിവോടെ നിറവേറ്റി സംതൃപ്തിപ്പെടുത്തുകയും ചെയ്തതുപോലെ, ഏകദൈവമായ സഖാവു് യഹോവ കരുണാപൂർവ്വം ചെവിക്കൊള്ളുകയും, കാരണഭൂതസമാനം കർശനമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു എന്നുവേണം മല്ലു ചാനലുകൾ അത്യാസന്നമായി പ്രക്ഷേപണം ചെയ്യുന്ന വാർത്തകളിൽ നിന്നും നിഗമിക്കാൻ.

എന്തുകൊണ്ടെന്നാൽ, ഒരു കാങ്കിരസ്സ് എന്ന നിലയിൽ വർഗ്ഗശത്രുവും വലതുകക്ഷക്കാരനുമായ ഒരു ചെകിടൻ, ഇടതുകക്ഷക്കാരനും, തന്മൂലം ഭയങ്കരമാന ബുദ്ധിജീവിയുമായ നിന്റെ ഇടതുപക്ഷ ചെകിട്ടത്തടിച്ചാൽ, ഇടതുകക്ഷക്കാരനായ നീ വലതുകക്ഷക്കാരായ സകല വലതുപക്ഷ ചെകിടരുടെയും വലതുപക്ഷ ചെകിട്ടത്തടിച്ചിരിക്കണം എന്ന, “divisive philosopher” സഖാവു് മാർക്സിന്റെ അടിസ്ഥാനപരവും ആത്യന്തികവും കല്ലേപ്പിളർക്കുന്നതുമായ, കമ്മ്യൂണിസ്റ്റ് ന്യായപ്രമാണത്തിൽ അധിഷ്ഠിതമായ, പ്രത്യയശാസ്ത്ര വിശ്വാസപ്രമാണത്തിൽ നിന്നും DYFI, SFI മുതലായ സകലമാന “ഫി”-കളും, “fae”-കളും, സിഫി(ലിസു)കളും പിൻതിരിഞ്ഞതായും, മനുഷ്യരാശിയുടെ കർത്താവായ സഖാവു് യേശു മശിഹായുടെ നിത്യദൈവികമായ സ്നേഹമാർഗ്ഗം സ്വീകരിച്ചതായുമുള്ള ബ്രേക്കിങ് ന്യൂസുകളാണു് സത്യമാനവികമായ “award-winning” മല്ലു വാർത്താ ചാനലുകൾ കേരളസമൂഹത്തിലേക്കു് അനുദിനമെന്നോണം “ejaculate” ചെയ്തുകൊണ്ടിരിക്കുന്നതു്!

ഒരു രക്ഷാമാർഗ്ഗമെന്ന നിലയിൽ അവർ ഇപ്പോൾ പിൻതുടരുന്ന മൗലികമായ ഐഡിയോളജിയുടെ കാതൽ ഇതാണത്രെ: (ബൈബിൾ, മത്തായി, അദ്ധ്യായം 5: വാക്യങ്ങൾ 34 – 48):

“ഞാനോ നിങ്ങളോടു് പറയുന്നതു്: അശേഷം സത്യം ചെയ്യരുതു്; സ്വർഗ്ഗത്തെക്കൊണ്ടു് അരുതു്, അതു് ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടു് അരുതു്, അതു് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു് അരുതു്, അതു് മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്കു് ഉവ്വു്, ഉവ്വു് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു് ദുഷ്ടനിൽനിന്നു വരുന്നു. കണ്ണിനു് പകരം കണ്ണും പല്ലിനു് പകരം പല്ലും എന്നു് അരുളിച്ചെയ്തതു് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു് പറയുന്നതു്: ദുഷ്ടനോടു് എതിർക്കരുതു്; നിന്നെ വലത്തെ ചെകിട്ടത്തു് അടിക്കുന്നവനു് മറ്റേതും തിരിച്ചു് കാണിക്ക. നിന്നോടു് വ്യവഹരിച്ചു് നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു് നിന്റെ പുതപ്പും വിട്ടു് കൊടുക്ക. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു് അവനോടുകൂടെ പോക. നിന്നോടു് യാചിക്കുന്നവനു് കൊടുക്ക; വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു്. കൂട്ടുകാരനെ സ്നേഹിക്കുക എന്നും ശത്രുവിനെ പകെയ്ക്കുക എന്നും അരുളിച്ചെയ്തതു് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു് പറയുന്നതു്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു് വേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു് പുത്രന്മാരായി തീരേണ്ടതിനു് തന്നേ; അവൻ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കുകയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു് എന്തു് പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു് വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയ പിതാവു് സദ്ഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സദ്ഗുണപൂർണ്ണരാകുവിൻ.”

February 20 2025 09:59

ആശ വർക്കേഴ്സിൻ്റെ സമരം വീണ തൈക്കണ്ടിയെക്കൊണ്ടു് ഉദ്ഘാടിപ്പിച്ചിരുന്നെങ്കിൽ ഭൂതാനുഗ്രഹമുണ്ടായേനെ! പക്ഷേ, ഒന്നേമുക്കാൽ കോടിയൊക്കെ ഓണറേറിയം കൊടുക്കാൻ അവരുടെ കയ്യിലെവിടെ ചക്രം?!

February 20 2025 10:08

k-റെയിൽ വാരുമെന്നു് k-ഭൂതത്തിനു് ഉറപ്പായിരുന്നു. പക്ഷേ, വാരാൻ പറ്റിയില്ല. k-വല പൊട്ടിപ്പോയി! പക്ഷേ, ബ്രൂവറി വാരും k-ട്ടോ! അതിനു് യാതൊരു സംശയവുമില്ല. ബ്രൂവറി വഴി k-ഫാർട്ടി ചാകരക്കു് കടാപ്പുറത്തു് ചാള വാരണപോലെ ഒരു വാരു് വാരും!!

February 20 2025 12:07

“Have you been a good cat today? Meow?”

“Yes, you have been a good cat. You have been, haven’t you?”

“Have you seen how she talks to the cat?”

“She really thinks the cat can understand her!” 🙂

[Unsuspecting Mallus too are perpetually talking to their conceited ministers about their vital problems, firmly believing that these stubborn idiots will understand them!!]

February 20 2025 12:26

പാലാ “അര(ക്കെട്ടു്)മനയിലെ” ശിവലിംഗം പോലത്തെ ഒരു ലിംഗം ഉണ്ടായിരുന്നെങ്കിൽ എന്തോരും പിടിയാനകൾ എനിക്കു് ചുറ്റും കൂടുമായിരുന്നില്ല?!

“ഭാഗ്യമില്ല അമ്മിണിയേ, പായ മടക്കിക്കോ!!”

February 20 2025 14:14

“ആപത്താണു്, ആപത്താണു്” എന്നാണു് ആ പെങ്കൊച്ചു് ലോകത്തോടു് വിളിച്ചുപറയാൻ ശ്രമിക്കുന്നതെന്നു് തോന്നുന്നു. പക്ഷേ, “ങാഹാ ങാഹാ” എന്നു് പറഞ്ഞു് അവഗണിക്കുന്നതല്ലാതെ, സംഭവിക്കുന്ന സംഭവങ്ങൾ ആകെമൊത്തം മഹാ ആപത്താണെന്ന രൂക്ഷവിവരം ക്യാപ്റ്റനെയോ വീണാന്റിയെയോ അറിയിച്ചു് സംഭവിക്കുന്ന സംഭവങ്ങൾ കൂലങ്കഷമായി പരിശോധിച്ചു് കർശനമായ നടപടികൾ കൈക്കൊള്ളുമെന്നൊരു വ്യാജ വാഗ്ദാനം ഉത്തരവാദിത്വബോധമുള്ള അവരിൽ നിന്നു് ലഭ്യമാക്കാൻ ആരും ശ്രമിക്കുന്നതായി ഇതുവരെ നോമിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

എത്ര പ്രതിലോമകരവും അശുദ്ധവും നീചവും നിന്ദ്യവും നികൃഷ്ടവുമാണു് പരനാറികളും വിവരദോഷികളുമായ കുലംകുത്തികൾ പൂണ്ടുവിളയാടി യഥേഷ്ടം ജീവിക്കുന്ന ഈ മരപ്പട്ടിലോകം!!

ആ പെങ്കൊച്ചിനോടു് എനിക്കിതേ പറയാനുള്ളു: പണ്ടുപണ്ടു്, കണ്ണൂർ ജില്ലയിലെ ഒരു വാടിക്കൽ രാമകൃഷ്ണൻ കല്മഴുകൊണ്ടു് ആഞ്ഞുവെട്ടി കൊല ചെയ്യപ്പെട്ടതിനുമൊക്കെ വളരെപ്പണ്ടു്, തണുത്തുമരവിച്ച ഒരു കൊച്ചുവെളുപ്പാൻ കാലത്തു് ഒരു മിന്നാമിനുങ്ങിനെ പിടികൂടി അതിന്റെ മുതുകിൽ ചിതപോലെ വിറകുകൂട്ടി ഊതിയൂതി കത്തിച്ചു് തീയുണ്ടാക്കി തണുപ്പകറ്റാൻ ശ്രമിക്കുകയായിരുന്ന പ്രത്യയശാസ്ത്രജ്ഞരായ ഒരുപറ്റം കുരങ്ങരെ, “വിഡ്‌ഢിത്തമാണു്, നിങ്ങൾ ചെയ്യുന്നതു് വിഡ്‌ഢിത്തമാണു്” എന്നു് ബോധവത്കരിക്കാൻ ശ്രമിച്ച ഒരു സൂചിമുഖിപ്പക്ഷിയെ ആ “ഹനുമാൻ സേന” വട്ടമിട്ടു് പിടിച്ചു് തല്ലിക്കൊല്ലുകയായിരുന്നു!!

എനിക്കു് ഇതൊക്കെ നിന്നോടു് പറയാനേ കഴിയൂ പെങ്കൊച്ചേ! ആവക കാര്യങ്ങൾ കേൾക്കണമോ, അതിനനുസരിച്ചു് പെരുമാറണമോ ഇത്യാദി കാര്യങ്ങൾ നിന്റെ സ്വന്തം ഇഷ്ടമാണു്, നിന്റെ സ്വന്തം ചിന്തകളിൽ ഉരുത്തിരിയുന്ന നിന്റെ സ്വന്തം തീരുമാനമാണു്! അക്കാര്യത്തിൽ ഞാൻ സഖാവു് പീലാത്തോസിനെപ്പോലെ, എന്റെ കൈകൾ “മഴനിഴൽ പ്രദേശമായ കഞ്ചിക്കോട്ടുനിന്നുള്ള” ശുദ്ധമായ പച്ചവെള്ളത്തിൽ കഴുകി, കാരണഭൂതത്തിന്റെ കറുത്ത കൈകൾപോലെതന്നെ, പരിശുദ്ധവും പരിപാവനവുമാക്കുന്നു!

Roseanne Park (born 11. 02.1997), known mononymously as Rosé is a New Zealand and South Korean singer and songwriter. [https://en.wikipedia.org/wiki/Ros%C3%A9_(singer)]

Peter Gene Hernandez (born 08. 10. 1985), known professionally as Bruno Mars, is an American singer-songwriter, musician, and record producer. [https://en.wikipedia.org/wiki/Bruno_Mars]

ROSÉ & Bruno Mars - APT. (Official Lyric Video)

February 20 2025 15:40

“കെ. വി. തോമസിന്‍റെ യാത്രാബത്ത വർദ്ധിപ്പിക്കാൻ നീക്കം.” – വാർത്ത

വാർദ്ധക്യസഹജമായ അസ്ക്യതകൾമൂലം ഒരു ചുവടു് നടക്കാൻ വയ്യാത്ത ദയനീയാവസ്ഥയിൽ ആയതുകൊണ്ടു് ഒരു വീൽ ചെയർ വാങ്ങാനുള്ള സാമ്പത്തികസഹായം കനിഞ്ഞരുളി തനിക്കനുവദിക്കണം എന്നൊരു നിവേദനം തിരുതത്തോമ വിനയകുനിയനായി മരപ്പട്ടിമൂത്രപാനനായ കാരണഭൂതസന്നിധിയിൽ സമർപ്പിച്ചുകാണും!🙂

February 21 2025 14:21

“ദിസ് ഈസ് ദ ഒണ്ലി വൺ പ്ലെയ്സ് ഇൻ ദ വേൾഡ് വിച്ച് ഡിക്ലെയേഡ് ഇന്റർനെറ്റ് ആക്സസ് ഈസ് ദ ബേസിക് റൈറ്റ് ഓഫ് ദ സിറ്റിസൺ!” – നിയമം-കയർ കോഴിമൊട്ട, വാണിജ്യം താറാമൊട്ട, വ്യവസായം ആനമൊട്ട മന്ത്രി സഖാവു് പി. രാജിവ്.

(കാരണഭൂതത്തിന്റെ ഗുണ്ടകൾ രക്ഷാപ്രവർത്തനം നടത്തുന്ന ഇടിവണ്ടി, അഥവാ തൂറൽബസ് നാടുനീളെ ഓടിച്ചു്, “എന്നെക്കണ്ടാൽ കിണ്ണം കട്ടവനാണെന്നു് തോന്നുമോ” എന്നു് കുരവയിടാനായി നവകേരളസദസ്സു് നടത്തുന്ന മാവേലിനാട്ടിൽ നിലവിലിരിക്കുന്ന പൊളിറ്റിക്കലി കറക്റ്റായ ബീപ്-പ്ലവ മല്യാല മണി-പ്രവാള സാഹിത്യത്തിൽ അവതരിപ്പിച്ചാൽ, “അർദ്ധമൈരശിരസ്കനായ” സഖാവു് പി. രാജിവ് മാഷ്ടർ.)

ഏതായാലും, ഷണ്ഡരാക്കപ്പെട്ട വിഡ്‌ഢിക്കുശ്മാണ്ഡങ്ങളോടു് അന്തവും കുന്തവുമില്ലാതെ ഓരോന്നു് തട്ടിമൂളിക്ക്വാണു്. എന്നാപ്പിന്നെ, “ദിസ് ഈസ് ദ ഒണ്ലി വൺ പ്ലെയ്സ് ഇൻ ദ “ബ്ലായ്ക്ക് ഹോൾ” യൂണിവേഴ്സ് വിച്ച് ഡിക്ലെയേഡ് ഇന്റർനെറ്റ് ആക്സസ് ഈസ് ദ ഒണ്ലി ബേസിക് റൈറ്റ് ഓഫ് ദ സിറ്റിസണ്ണീസ് ആൻഡ് സിറ്റിസണ്ണിനീസ്, അപ്പാർട്ട് ഫ്രം ദെയ്ർ റൈറ്റ് റ്റു സെർവ് ആസ് ആശാ വർക്കേഴ്സ് വിത്തൗട്ട് റെമ്യുനെറെഷൻ ആൻഡ് സ്റ്റാർവ് റ്റു ഡെത്ത് ആസ് മാർട്ടർ ഓഫ് മാക്രിസ്റ്റ്-പിണറായിസം” എന്നു് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രസഹജമായ അച്ചടിഭാഷയിൽ തട്ടിമൂളിക്കാമായിരുന്നില്ലേ അർദ്ധമൈരശിരസ്കനണ്ണാച്ചി?

[ഉറങ്ങുകയായിരുന്ന മൃഗരാജൻ സിംഹത്തിന്റെ പുറത്തേക്കു് ചാട്ടം പിഴച്ചു് മരത്തിൽനിന്നും വീണ തന്നെ പിടിച്ചു് വിഴുങ്ങാൻ തുടങ്ങിയ സിംഹത്തോടു് പ്രജയായ ചുണ്ടെലി അപേക്ഷിച്ചതുപോലെ, “അർദ്ധമൈരശിരസ്കനായ” പാർട്ടിരാജാവു് സഖാവു് പി. രാജിവ് മാഷ്ടറോടും കേവലമൊരു സിന്താവാ വിളിക്കാരനായ എനിക്കിതേ അപേക്ഷിക്കാനുള്ളു: “പാർട്ടിരാജാവു് സഖാവു് തിരുമേനി ക്ഷമിക്കണം. അടിയൻ പാവമാണു്. അറിയാൻ കൊതിക്കുന്ന അറിവില്ലാപ്പൈതലാണു്. കൊമ്പനാനയെപ്പോലും കൊല്ലാൻ കെൽപ്പുള്ളവനാണു് അങ്ങു്.]

(“അറിവില്ലാപ്പൈതലാണു്” എന്നതിനു് പകരം, “മുലകുടിമാറാപ്പൈതലാണു്” എന്നെഴുതാനായിരുന്നു സരസ്വതിയുടെ ആദ്യ നിർദ്ദേശം. പക്ഷേ, മുല, യോനി, ലിംഗം ഇത്യാദി മണി-പ്രവാള പരാമർശങ്ങൾ എവിടെയെങ്കിലും കണ്ടാൽ, കാമസൂത്രത്തിന്റെ ഉപജ്ഞാതാവായ ശ്രീ വാത്സ്യായനമഹർഷിയുടെ ശിഷ്യർ അമേധ്യമണമടിച്ച മണിയനീച്ചകളെപ്പോലെ ഇളകിപ്പറന്നുവരുമെന്നതുകൊണ്ടു് സരസ്വതീദേവിയുടെ ആ നിർദ്ദേശത്തെ നിരസിച്ചുകൊണ്ടു് എന്റെ സഹജാവബോധത്തെ ആശ്രയിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. – സ്വ. ലേ.)

February 22 2025 15:02

“KL 01 CT” എന്നാൽ, “കള്ളൻ ലെവൽ – 01 – ചീഫ് ടെററിസ്റ്റ്” എന്നോ മറ്റോ ആണോടേ?

പൂണിച്ചുവിടുന്ന ഔദ്യോഗിക കാറിന്റെ നംബർ പ്ലെയ്റ്റ് കാണുമ്പോഴേ ഓട്ടോമാറ്റിക്കായി പേടിച്ചുവിറച്ചു് പ്രഫുത്ത സാംസ്കാരിക മല്ലുക്കൾക്കു് പോലും തുരുതുരാ വളികൾ പോകുന്നതുകൊണ്ടു് ചോദിക്കുന്നതാണു്.🙂

February 22 2025 16:42

“PSC ചെയർമാനു് മുഖ്യമന്ത്രിയെക്കാൾ ശമ്പളമുണ്ടെന്നാണു് തോന്നുന്നതു്.” – സി. ദിവാകരൻ

സഖാവു് ദിവാകരൻ തോന്നലിന്റെ ആളാണു്!

February 22 2025 16:42

“എൻ്റെ ഭർത്താവു് താമസിക്കുന്നതു് മന്ത്രിമന്ദിരത്തില്ല. വർഷം പഴക്കമുള്ള ഒരു പഴയ ഓടിട്ട കെട്ടിടത്തിലാണു് ഞങ്ങൾ താമസിക്കുന്നതു്.” – ആശ വർക്കേഴ്സിൻ്റെ കുടിശ്ശികസമര വിഷയത്തിൽ ആരോഗ്യമന്ത്രിണി സഖാവു് വീണ ജോർജ്ജിൻ്റെ വീണ വായന!

ഓലേഞ്ഞാലിപ്പക്കിക്കു് ഊഞ്ഞാലാ ഊഞ്ഞാലാ പാടി കപ്പിത്താനെ സുഖിപ്പിക്കാൻ പാകത്തിനു്, ആശ വർക്കേഴ്സിൻ്റേതുപോലത്തെ ഒരു നൊസ്റ്റാൾജിക് ഓലക്കുടിൽ കെട്ടിക്കൊടുക്കാൻ ആര്യ-ദ്രാവിഡ കമ്മ്യൂണിസ്റ്റ് തൊഴിലാളിവർഗ്ഗത്തിൽ ആരുമില്ലേടേ ഈ നവകേരളത്തിൽ? എന്തൊരു കഷ്ടമാണിതു്? എത്ര ദയനീയമാണു് ഈ നാടിൻ്റെ അവസ്ഥ?! ഇങ്ങനെ പോയാൽ ഇതെവിടെച്ചെന്നവസാനിക്കും?!

February 23 2025 13:54

ശശി തരൂർ സിപിഎമ്മിലേക്കെന്നു് കരക്കമ്പി.

ബേബി, രാജീവ്, ഗോവിന്ദൻ, സരിൻ, തിരുത, പി. ശശി, …, ശശി തരൂർ! ചേർച്ചക്കുറവില്ല!!

February 24 2025 09:50

”ഭരണത്തുടർച്ചയ്ക്കു് അനുകൂല സാഹചര്യം.” – മുല്ലപ്പള്ളി രാമചന്ദ്രൻ (80 വയസ്സു്).

“79 വയസ്സൻ പിണറായി പിടുപിടുക്കൻ; 74 വയസ്സൻ നരേന്ദ്ര മോദി മുടുമുടുക്കൻ.” – അണ്ഡകടാഹപൗരൻ ശശി തരൂർ (68 വയസ്സു്).

“75 വയസ്സറിയിച്ച മുതുക്കൻ കമ്മികൾ സിപിഎം കമ്മിറ്റികളില്‍ പാടരുതു്.” – കരിയ്ക്കും സൂര്യൻ കാരണഭൂതം (79 വയസ്സു്).

മുതുക്കന്മാരൊരുകൂട്ടം നിറഞ്ഞൂ കേരളം തന്നിൽ

ചത്തുപോകത്തുമില്ല, മുണ്ടാണ്ടൊരു മൂലയ്ക്കിരിക്ക്യേമില്ല, വെളിവുമില്ല.

[“വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞൂ ഭൂതലം തന്നിൽ

ചത്തു കൊൾവതിനേതും കഴിവില്ലാ കാലനില്ലാ…

കണ്ണിലെ പോളകൾ കൂടി നരച്ചുള്ള നരന്മാർക്ക-

ങ്ങെണ്ണമില്ലീ വണ്ണമുള്ള പെണ്ണുങ്ങൾക്കുമില്ലയെണ്ണം

കണ്ണുകാണാത്തവർ പിന്നെ കാതുകേൾക്കാത്തവർ പിന്നെ

കിണ്ണനേക്കാൾ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ടു്.”

– കാലനില്ലാത്ത കാലം: കുഞ്ചൻ നമ്പ്യാർ]

February 24 2025 13:06

Yesterday in the German federal election, Mr. Friedrich Merz won the majority of votes! From March (März in German) on, he could be the Federal Chancellor!

For this reason, McDonalds has decided to expand its offerings!🙂

February 24 2025 13:30

സിപിഎമ്മിൽ അംഗത്വമെടുത്തു്, എം. പി. ആയി പാർലമെൻ്റിലെത്തി, “വിശ്വഗുരു” നരേന്ദ്ര മോദിജിയെ ദേവന്മാർ വസിക്കുന്ന വാനോളം പുകഴ്ത്തി, താണുവണങ്ങി, “ചെന്നേടം ചെന്നു് ജയിച്ചുവരുന്ന” അണ്ഡകടാഹപൗരൻ ശശി തരൂർജിയെ വിപ്ലവ രക്തഹാരമണിയിച്ചു് ആദരിക്കുന്ന കാരണഭൂതത്തെയും, കരിംകയെയും കണ്ടിട്ടു് കണ്ണടയ്ക്കണം എന്നൊരു മോഹമേ ഇനി ബാക്കിയുള്ളു, ൻ്റെ കുട്ട്യേ!!

February 24 2025 13:42

“ഇവിടെ ചില പാട്ടപ്പിരിവു് സംഘക്കാരുണ്ടു്. അവരാണു് ആശ വർക്കേഴ്സിൻ്റെ സമരത്തിനു് പിന്നിൽ.” – സഖാവു് കരിം ക.

“ബക്കറ്റു് പിരിവു് സംഘത്തിനിടയിൽ പാട്ടപ്പിരിവു് സംഘക്കാരോ? ആരവിടെ! വെട്ടവരെ! 51 വെട്ടുവെട്ടി തട്ടവരെ!!” – കെ-ഭൂതത്താൻ.

February 24 2025 14:33

ഒരു മനുഷ്യനെ 51 വെട്ടുവെട്ടിക്കൊല്ലാൻ വാടകക്കൊലയാളികളെ ഏർപ്പാടു് ചെയ്യുന്നവനെ ഭരണാധികാരിയായി വാഴിക്കും. പക്ഷേ, പൊളിറ്റിക്കലി കറക്റ്റല്ലാത്ത ഒരു വാക്കു് ആരെങ്കിലും ഉച്ചരിച്ചാൽ, കവിത്രയങ്ങളാൽ വളർത്തപ്പെട്ട സദാചാരികളായ മല്ലുക്കളുടെ സന്മാർഗ്ഗവിഹായസ്സു് തകർന്നുവീഴും!

മനുഷ്യരൂപമെടുത്ത കാപട്യം, അതാണു് മല്ലുത്വം!!

February 24 2025 16:32

പിണറായിയുടെ വിസർജ്ജ്യം “ജീവൻ ടോൺ” ആയതുകൊണ്ടാണോ എന്നറിയില്ല്ല, അതു് നക്കുന്നവർക്കെല്ലാം നല്ല മെഴുപ്പാണു്!

February 25 2025 12:22

“My wife is very spiritual.”

“Mine doesn’t drink alcohol at all.”

[അണ്ഡകടാഹഗതിയെത്തന്നെ കൈലാസത്തിലേക്കു് തിരിച്ചുവിടാൻ പര്യാപ്തമായ ഈ “ഡയകോൽ” മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് വൈരുദ്ധ്യാധിഷ്ഠിത, കാരണഭൂതത്തിന്റെ ചൂടൻ കീഴ്വായുവാത്മക, ബാലകോവാലപിണുഗണേശ, ചിഞ്ചുവീണബിന്ദു, രാജറോഷികോവിന്ദ, രാമചന്ദ്രകൃഷ്ണശശീന്ദ്ര, പ്രസാദകോയരാജീവ, സജിശിവവാസവ, കേളുബാലകാലപോത്താദികളുടെ വരട്ടുതത്ത്വശാസ്ത്ര നവോത്ഥാന പ്രത്യയശാസ്ത്രപ്രകാരം പൊളിറ്റിക്കലി കറക്റ്റായി, മറ്റേപ്പണിയാശാന്റെ മണി-പ്രവാള മല്യാലത്തിലേക്കു് വൈജ്ഞാനികമായി പരിഭാഷിച്ചാൽ ഏകദേശം ഇങ്ങനെ ആയിരിക്കുമെന്നാണു്, കാര്യവിവരത്തെക്കാൾ തോന്നലിൽ വിദഗ്ദ്ധനായ സഖാവു് സി. ദിവാകരന്റെ (വയസ്സു് 82) വിനീത വിധേയനായ ഒരു ശിഷ്യനും കേവലമൊരു വളിവയറനുമായ ഈ എന്റെയൊരു തോന്നൽ:

“എന്റെ ഭാര്യ വളരെ സ്പിരിച്വലാണു്.”

“എന്റവൾ ‘ബ്രൂവറി’ സ്പിരിറ്റു് കഴിക്കില്ല. (‘എലപ്പുള്ളി എഥനോൾ’ മാത്രമേ കഴിയ്ക്കൂ!)]🥂🙂

February 25 2025 16:00

I heard that if you live in total abstinence on earth, after death you will find lots of eternally beautiful young women and rivers of alcohol flowing freely in heaven, with different percentages and flavors.

As an idiotic man I naturally thought: It’s wonderful! Where the hell do you get an offer like this?! That is exactly the right thing for you!

Despite all that, I thought, if all this shit what you get in heaven is not to your taste and you gave up all of it on the earth and you appear in heaven, in front of God, what do you get out of it?

So I thought, give it a try! I approached women! They asked me: “Do you have money in your wallet”?

I didn’t have any money in my wallet.

So I went to the liquor store. And they asked me: “Do you have any money in your wallet?”

I didn’t have any money in my wallet.

And then, finally I understood just like “The Idiot, Prince Myshkin” by Dostoyevsky: “You must have money in your wallet, you idiot”!

And then I started working to earn money. I had to clean people’s asses, clean sewers, and set up proclamation platforms for party politicians in the middle of the main street.

And yet I thought to myself, you’re doing all this for the prosperity of the people!

I worked! I worked hard! And with the money I earned from my hard work, I bought a bottle of cognac! A real bottle of cognac!! (Not a duplicate!) A “COURVOISIER XO ​​EXTRA OLD COGNAC”!! And I drank from the bottle with complete enjoyment, sip by sip!!

After drinking the stuff sip by sip, I have come to the conclusion that instead of living, loving, eating and drinking etc. after death, I would rather remain on Mother Earth and live, love, eat and drink with the physical, artistic and intellectual means at my disposal, as long as it would be naturally possible!!🙂

February 25 2025 17:31

“കണ്ണൂരിൽ റോഡ് തടസ്സപ്പെടുത്തി സിപിഎം സമരം. – എം. വി. ജയരാജനെ ഒന്നാം പ്രതിയാക്കി കേസെടത്തു.” – വാർത്ത

ശുംഭൻ ജയരാജനെപ്പോലുള്ള സമൂഹദ്രോഹികൾക്കെതിരെ കേസെടുക്കുകയല്ല, തലമുണ്ഡനം ചെയ്തു് നാടുകടത്തുകയോ, തല്ലിക്കൊല്ലുകയോ ആണു് ഒരു ജനാധിപത്യസമൂഹം ചെയ്യേണ്ടതു്.

February 26 2025 14:34

Cipolla’s five basic laws of human stupidity:

1. Always and inevitably, everyone underestimates the number of stupid individuals in circulation.

2. The probability that a certain person (will) be stupid is independent of any other characteristic of that person.

3. A stupid person is a person who causes losses to another person or to a group of persons while himself deriving no gain and even possibly incurring losses.

4. Non-stupid people always underestimate the damaging power of stupid individuals. In particular, non-stupid people constantly forget that at all times and places, and under any circumstances, to deal and/or associate with stupid people always turns out to be a costly mistake.

5. A stupid person is the most dangerous type of person.

February 27 2025 09:36

ആശ വർക്കേഴ്സിൻ്റെ സമരം ഈർക്കിലി സമരമാണെന്നു് തൊയ്ലാളിവർഗ്ഗസഹാവും, മൊയ്ലാളിവർഗ്ഗനേതാവുമായ എളമാരൻ കരിംക.

മടിയിലോളം കനവും, ഈർക്കിലോളം ഘനവുമില്ലാത്ത ഒരു രോമ സമരമാണതെന്നു് “തമിഴിൽ” പ്രഖ്യാപിച്ചിരുന്നെങ്കിൽ സിഐറ്റിയു സഹാക്കൾ വർഗ്ഗവിപ്ലവത്തിൻ്റെ boiling point-ൽ എത്തിയേനെ!!

February 27 2025 10:50

നവകേരളത്തിലെ അത്യുന്നത വിദ്യാഭ്യാസമന്ത്രിയമ്മായി ഡോക്ടർ ബിന്ദു സഖാവിൻ്റെ അത്യന്താധുനിക വിപ്ലവ കവിത: “പൂലോകം”

സമയമെടുത്തു് സാവകാശം ആ കവിതയെ നോം ദൂക്ഷിച്ചു് നോക്കിയപ്പോൾ നോമിനൊരു തംശ്യം: “പൂ”-വിനും “ലോ”-വിനും ഇടയിൽ ഒരു ചില്ലക്ഷരത്തിൻ്റെ മർമ്മപ്രധാനമായ ഒരു കുറവില്ലേ? ചൊല്ലൂ ചൊല്ലൂ കിളിമകളേ, സരസ്വതീദേവീ, ഇല്ലേ, കുറവില്ലേ?!

February 27 2025 11:43

സിഐടിയു വിപ്ലവികൾ കരിംകയുടെ നേതൃത്വത്തിൽ കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി ഓടിനടന്നു് അദ്ധ്വാനിച്ചു് മൂന്നു നേരം കഞ്ഞി കുടിക്കാൻ നാലു് കാശുണ്ടാക്കിക്കൊടുത്തിട്ടും, ആശ വർക്കേഴ്സ് അവരുടെ ഓലക്കുടിലുകളിൽ മുതുമലമാക്രി നേതാക്കളുടെ ശിവകാശിപ്പടം പ്രതിഷ്ഠിച്ചു് ചന്ദനത്തിരികൾ കൊളുത്തി പൂജിക്കുന്നില്ലത്രെ!

നന്ദികെട്ട വർഗ്ഗം! അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗ വഞ്ചകർ!!

February 27 2025 12:06

“ഒരു ജന്മജർമ്മൻ എന്ന നിലയിൽ നീ “through” എന്ന ഇങ്‌ഗ്ലീഷ് വാക്കു് ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ”: 😀

[ചില അന്യഭാഷാവാക്കുകൾ ഉച്ചരിക്കൽ ഒട്ടും എളുപ്പമല്ല ഷഗോദരാ! ഉച്ചരിച്ചിട്ടു് ശ്രീമതിയെയും ബിന്ദുവിനെയും ബാലഗോപാലനെയും ശിവൻകുട്ടിയെയുമൊക്കെ ബിമർഷിക്കൂ ഷുഗ്രുത്തേ!🙂]

February 27 2025 14:06

“ശശി തരൂരിനെ ബിജെപിയിലേക്കു് സ്വാഗതം ചെയ്തു് പദ്മജ വേണുഗോപാൽ.”

മണി ചെയിൻ മാതൃകയിലാവും പദ്മജ വേണുഗോപാലിനെ ബിജെപി ഏറ്റെടുത്തതു്!

February 28 2025 10:24

“ആശ വർക്കേഴ്സിൻ്റെ സമരത്തെ പ്രതിസമരം നടത്തി പരാജയപ്പെടുത്താൻ എളമരം കരിംക തൊഴിലാളിയുടെയും, ടി. പി. രാമകൃഷ്ണൻ തൊഴിലാളിയുടെയുമൊക്കെ തൊഴിലാളി യൂണിയനായ സിഐടിയു അണിനിരത്തിയ അംഗനമാർമൗലികളും അംശുമതിബാലകളുമെല്ലാം അംഗനവാടികളിൽ നിന്നുള്ള മങ്കമാർമൗലികളാണെന്നു് കേൾക്കുന്നല്ലോടേ!?”

“കരിമണൽ കർത്താക്കളുടെ കർത്താവായ കർത്താവേശുമശിഹായ്ക്കു് ഗലീലയിലെ കാനാവിലെ കല്യാണത്തിനു് പച്ച വെള്ളം ചെങ്കൊടി നിറമുള്ള വീഞ്ഞാക്കി മാറ്റി വിരുന്നുകാർക്കു് വിളമ്പാമെങ്കിൽ, അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിൻ്റെ നോക്കുകൂലിക്കർത്താക്കളായ സിഐടിയു നേതാക്കൾക്കു് അംഗനവാടികളിലെ മങ്കമാർമൗലികളെ പ്രച്ഛന്നവേഷം കെട്ടിച്ചു് ഡ്യൂപ്ലിക്കെറ്റ് ആശ വർക്കേഴ്സാക്കി പ്രതി സമരത്തിൽ അണിനിരത്താമെന്നു് സഖാവു് കാൾ മാർക്സ് (യേശു)ദാസ് കാപ്പിറ്റലിൽ വളരെ സ്പഷ്ടമായി അരുളിച്ചെയ്തിട്ടുണ്ടെന്നു് താത്ത്വികാചാര്യരുടെ സ്റ്റഡിക്ലാസ്സുകൾ വഴി കേട്ടിട്ടുള്ളതുകൊണ്ടു് ‘അംഗനേ വാടീ’ എന്നു് നോക്കുകൂലിക്കർത്താക്കളായ കെ-നേതാക്കൾ വിളിച്ചപ്പോൾ ഇറങ്ങിപ്പുറപ്പെടുകയല്ലാതെ അവർക്കു് വേറെ പോംവഴി ഇല്ലായിരുന്നത്രെ!”

February 28 2025 11:25

A fact is information minus Emotion.
An opinion is information plus experience.
Ignorance is opinion lacking information.
Stupidity is opinion that ignores facts.

February 28 2025 11:40

“അവർ നമ്മളെ ഇപ്പോഴും ദൈവങ്ങളായി ആരാധിക്കുന്നുണ്ടോ?”

“ച്ചാൽ, ഇതിനിടെ, ഞാനൊരു പെട്ടിയിൽ തൂറുന്നു, അവരതു് വൃത്തിയാക്കുന്നു.”

“വളരെ നല്ലതു്.”🙂

February 28 2025 12:10

കുടിശ്ശിക നല്കുമെന്ന മന്ത്രിതല വാഗ്ദാനം കേട്ട സന്തോഷത്തിൽ ആശ വർക്കേഴ്സ് മൈക്കിന്റെ മോന്തയിൽ, “തിന്നുതിന്നു് അജീർണ്ണം ബാധിച്ചു് കരിമണൽ കർത്താവിൽ നിദ്ര പ്രാപിച്ച”, അഥവാ മരിച്ച മധുവിന്റെ അട്ടപ്പാടിയിൽ നിന്നുള്ള വല്ല കാട്ടുതേനും വാരിത്തേച്ചോ ആവോ?!

മൈക്കിന്റെ മോന്ത നക്കാനായി കാരണഭൂതത്താൻ കാണിക്കുന്ന ഈ അനിയന്ത്രിത വിപ്ലവചേഷ്ട കാണുന്നതുകൊണ്ടു് ചോദിക്കുന്നതാണു്.🙂

February 28 2025 13:53

“മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ടു് കൂറുമാറിയ എൽഡിഎഫ് പഞ്ചായത്തു് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭർത്താവു് സുധീർ പുന്നപ്പാലയെ സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രനും, CITU ഏരിയ സെക്രട്ടറി എം. ആർ. ജയചന്ദ്രനും ഫോൺ സംഭാഷണത്തിലൂടെ ഭീഷണിപ്പെടുത്തി.” – വാർത്ത

>>>പി. വി. അൻവറിനൊപ്പം നിന്നാൽ ഗുരുതര ഭവിഷ്യത്തു് ഉണ്ടാകും. ഒരു ദാക്ഷിണ്യവും നിന്നോടോ കുടുംബത്തോടോ ഉണ്ടാകില്ല. പാർട്ടിയെ കുത്തിയാണു് പോകുന്നതെന്നു് ഓർത്തുകൊൾക!<<<

പിണുവിന്റെ കെ-ഫാർട്ടി ഭരിക്കുമ്പോൾ, സുധീർ പുന്നപ്പാലയ്ക്കെന്നല്ല, ആർക്കു് വേണമെങ്കിലും മണ്ണിൻെറ ബിസ്നസും, പെണ്ണിൻെറ ബിസ്നസും, പെട്രോൾ ബങ്ക് ബിസ്നസും, മദ്യ ബിസ്നസും, മയക്കുമരുന്നു് ബിസ്നസും, കരിമണൽ ബിസ്നസും, മാസപ്പടി ബിസ്നസും, സ്മാർട്ട് സിറ്റി ബിസ്നസും, സ്റ്റാർട്ടപ്പ് ബിസ്നസും മറ്റനവധി ബിസ്നസുകളും യഥേഷ്ടം ചെയ്യാം! – കെ-ഫാർട്ടിയോടു് ആ “വ്യവസായികൾ” ചേർന്നു് നില്ക്കണം, കെ-ഫാർട്ടിക്കു് കെ-ഫാർട്ടി ആവശ്യപ്പെടുന്ന വിഹിതം നല്കിയിരിക്കണം എന്നുമാത്രം!

ഈ വസ്തുത പഴഞ്ചൊല്ലു് രൂപത്തിൽ സംക്ഷിപ്ത സമ്മോഹനമായി അവതരിപ്പിച്ചാൽ: “യാതൊരു ഉളുപ്പുമില്ലാതെ, നീ നക്കുന്നിടത്തെല്ലാം വലിഞ്ഞുകയറിവന്നു് നിന്റെ ഉച്‌ഛിഷ്ടം നക്കാൻ മോസ്റ്റ് സീനിയർ മാൻഡ്രേക്ക് കാരണഭൂതത്താൻ പിണറായിയുടെ കെ-ഫാർട്ടിയെ നീ അനുവദിച്ചാൽ നിനക്കു് ഏതു് ഗുഹ്യരോമ (മൈരെന്നു് തമിഴർ) ബിസ്നസും തുടങ്ങാം.!”

ഇതു് ഘോരളമാണു് മിഷ്ടർ, സാക്ഷാൽ പിണൂവിയൻ കെ-ഘോരളം!!

February 28 2025 14:51

“എന്തരെടേ കാക്കിയിട്ട കെ-പൗലോസേ, ഒരു ഭാരതീയ പൗരനെ ഭീഷണിപ്പെടുത്തിയ സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രനെയും, സിഐടിയു ഏരിയ സെക്രട്ടറി എം. ആർ. ജയചന്ദ്രനെയും നിങ്ങൾ അറസ്റ്റ് ചെയ്തു് ചോദ്യം ചെയ്യാത്തതു്?”

“ഞങ്ങൾ ആശ വർക്കേഴ്സിന്റെ സമരം ഉദ്ഘാടനം ചെയ്ത പ്രതിലോമകാരി ജോസഫ് സി. മാത്യുവിനെ പിടിയ്ക്കാനായി അയാൾ ഒളിച്ചിരിക്കാൻ സാദ്ധ്യതയുള്ള സമസ്ത മീൻകൊളങ്ങളിലും തപ്പുകയാണു് സാർ! എത്ര തപ്പിയിട്ടും വട്ടോനും വരാലും പൊടിമീനുകളുമല്ലാതെ മറ്റൊരു കോപ്പും കിട്ടുന്നില്ല സാർ!”

“ഞങ്ങൾ എന്തുചെയ്യണം സാർ! സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രനെയും, സിഐടിയു ഏരിയ സെക്രട്ടറി എം. ആർ. ജയചന്ദ്രനെയും പിടിയ്ക്കാനായി ഞങ്ങൾ മീൻകൊളങ്ങളിലെ തപ്പൽ വിട്ടു് സിപിഎം/സിഐടിയു മാക്രികളുടെ വൈരുദ്ധ്യാത്മകമായ പ്രത്യയശാസ്ത്രകൊളത്തിൽ മുങ്ങിത്തപ്പണോ സാർ? കല്പിക്കൂ സാർ!!”

February 28 2025 17:05

ക്രിസ്തുവിനു് 700 വർഷങ്ങൾക്കു് മുൻപേ തന്നെ ഗ്രീക്ക് കവി ഹീസിയഡ് (Hesiod) പറഞ്ഞു: “എപ്പോഴും മിതത്വം പാലിക്കുക!”

ഇന്നു്, 2725 വർഷങ്ങൾക്കു് ശേഷവും ആ പ്രസ്താവം പ്രസക്തം! ആശയമായാലും ആമാശയമായാലും ലഹരിയായാലും കാമമായാലും, അതിശയോക്തിയും അമിതത്വവും ഒഴിവാക്കുന്നതാണു് മനുഷ്യാസ്തിത്വത്തിനു് നല്ലതു്.

March 01 2025 11:55

“Donald Trump humiliated again by his own ignorance on the world stage by British Prime Minister Keir Starmer after President of France Emmanuel Macron. Donald Trump is not now, and never has been, educable. Trump is a laughingstock all over the world.” – MSNBC’s Lawrence O’Donnell.

March 01 2025 12:52

During his meeting in the Oval Office with Ukrainian President Volodymyr Zelensky, US President Donald Trump, who values ​​the Holy Bible so much, proved from the very first moment beyond doubt that he is an uneducated, uncultured, arrogant, evil, mean, unscrupulous, rude, disgusting and childish guy.

March 01 2025 14:26

“It makes me so “F***ing” angry that we’re here talking about a piece of shit like Donald Trump.” – Robert De Niro

March 01 2025 16:00

“അക്രമവും. ഹിംസയും വളരുന്നതിൽ സിനിമയ്ക്കും പങ്കു്.” – “എസ്കൈസ് മന്ത്രൻ” സഹാവു് എം. ബി. രാജേഷ്.

കെ-മദ്യത്തിനും, എതിരാളികളെ 51 വട്ടം വെട്ടിക്കൊല്ലലിനും മാത്രമല്ല ആവക കർമ്മങ്ങളിൽ പങ്കെന്നറിയുമ്പോൾ മാക്രിസ്റ്റും യമവാഹനവുമായ കെ-പോത്തിനുപോലും തന്തോയം മൂത്തിട്ടു് ഇരിയ്ക്കപ്പൊറുതിയും കിടക്കപ്പൊറുതിയും കിട്ടുന്നില്ല!!

March 02 2025 15:29

മഴ കൊള്ളാതിരിക്കാൻ ആശ വർക്കേഴ്സ് വലിച്ചുകെട്ടിയ ടാർപൊളിൻ കെ-പൊലീസ് ഏമാൻസ് പൊളിച്ചുമാറ്റിയത്രെ!

ഉറങ്ങുന്ന ആശ വർക്കേഴ്സിൻ്റെ മുഖങ്ങളിലേക്കു് നിരന്നുനിന്നു് മൂത്രമൊഴിക്കാൻ ക്ലിഫ് ഹൗസിലെ മരപ്പട്ടിമൂത്രമഴ ആസ്വദിക്കുന്ന ആഭ്യന്തരൻ കെ-പൊലീസിനോടു് കല്പിക്കാഞ്ഞതു് ഭാഗ്യം! പിരി വെട്ടിയ ഒരു മനുഷ്യൻ എന്തു് കടുംകൈ ചെയ്യാനും മടിക്കില്ല!!

March 02 2025 17:04

ഞായറാഴ്ചയൊക്കെയല്ലേ? ഏക്ഷൻ ഹീറോ മാതൃകയിൽ,ഒരു നോൺ വെജ് പയഞ്ചൊല്ലു് ചൊല്ലിയേക്കാം: “പശു വാലുപൊക്കിയാൽ സംശയിക്കണം. കാള വാലുപൊക്കിയാൽ സംശയിക്കണ്ട.”

ഈ നോൺ വെജ് പയഞ്ചൊല്ലു് കേൾക്കുമ്പോൾ, എരുമയും പോത്തും വാലുപൊക്കിയാലത്തെ ദൃഷ്ടാന്തമെന്തായിരിക്കുമെന്നറിയാൻ, ലോകവീക്ഷണങ്ങളുടെ എമ്പിരിക്കൽ അനാലിസിസിൽ മാംസഭുക്കുകളുടെയത്ര അവഗാഹനം കൈവരിച്ചിട്ടില്ലാത്ത സസ്യഭുക്കുകളായ നിഷ്ക്കുകളിൽ ചിലർക്കെങ്കിലും കൊതി തോന്നിയേക്കാം.

അവരുടെ ബോധവത്കരണത്തിനായി ഇതേ പറയാനുള്ളു: സംഭവം വളരെ സിമ്പിളാണു്, പവ്വർഫുളുമാണു്. കാളകൾ വാലുപൊക്കുന്നതു് “നമ്പർ ടൂ” ഒരു അനിവാര്യതയാകുമ്പോൾ മാത്രമാണു്. അതേസമയം, പശുക്കൾ നമ്പർ വണ്ണിനും, നമ്പർ ടൂവിനും, നമ്പർ ത്രീയ്ക്കും വേണ്ടി മാത്രമല്ല, വേലി ചാടുമ്പോൾ കോലുകൊണ്ടു് ചാകാതിരിക്കാനൊരു മുൻകരുതൽ എന്ന നിലയിലോ, പുത്തൻ മേക്കപ്പ് പ്രദർശിപ്പിക്കാനോ, ഒരു തമാശയായിട്ടോ ഒക്കെ വാൽ പൊക്കാറുണ്ടു്. പശുക്കളെ സംബന്ധിച്ചു് വാൽ ഒരു മൾട്ടിഫങ്ക്ഷണൽ ഇൻസ്ട്രുമെന്റാണു് എന്നു് സാരം. ഇതുവരെ പൂർണ്ണമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു ഫാക്കൽറ്റിയാണു് പശുവാലിന്റെ വിവിധങ്ങളായ ഫങ്ക്ഷണാലിറ്റീസ്.

ഇന്നത്തെ നവകേരള നവോത്ഥാന രാഷ്ട്രീയ കാലാവസ്ഥയിൽ, എസ്‌കൈസ്‌ മിനിസ്റ്റർ സഖാവു് എം. ബി. രാജേഷിനു് മാത്രമേ പോത്തു് സംബന്ധമായ വിഷയങ്ങളിൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ആധികാരികമായ വിദഗ്ദ്ധാഭിപ്രായപ്രകടനങ്ങൾ നടത്താൻ ശേഷിയും ശേമുഷിയുമുള്ളു എന്നതിനാൽ, ഈദൃശമായി ആഴമേറിയ പഠനങ്ങൾ ആഗ്രഹിക്കുന്നവർ സഖാവു് രാജേഷിനെ സമീപിക്കാനപേക്ഷ!

പറയുമ്പോൾ എല്ലാം പറഞ്ഞില്ലെങ്കിൽ ഇതു് വായിക്കുന്നവരിൽ ചിലർക്കെങ്കിലും, മാക്രിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മാത്രം പറഞ്ഞിട്ടുള്ള, പൊളിറ്റിക്കലി ഒട്ടുമേ കറക്റ്റല്ലാത്ത പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു്, ആർഷോയെപ്പോലെ പരിപാവനമായ SFI യുവത്വത്തെ മലീമസമാക്കാൻ ശ്രമിച്ചതിന്റെ പേരിൽ, പണ്ടു് സഖാവു് സോക്രട്ടീസിനോടു് ഗ്രീക്കുകാർ ചെയ്തതുപോലെ, എന്നെ കുറ്റം വിധിച്ചു് ഒരു കപ്പ് ഹെംലോക്ക് (Conium maculatum) കുടിപ്പിച്ചു് പരലോകത്തേക്കയക്കണമെന്നു് തോന്നിക്കൂടായ്കയില്ല:

മേല്പറഞ്ഞ നോൺ വെജ് പയഞ്ചൊല്ലു് പ്രീഡിഗ്രിക്കു് പഠിക്കുമ്പോൾ ഫിസിക്സ് മാഷ് പറഞ്ഞാണു് ഞാനാദ്യം കേട്ടതു്. ക്ലാസ്സിൽ കുരുദ്രോഹം കാണിച്ച ഒരുത്തനെ കയ്യോടെ പിടികൂടുകയും, അതിന്റെ പിതൃത്വം അവൻ നിഷേധിക്കുകയും ചെയ്തപ്പോൾ, മാഷ് അവനോടു് പറഞ്ഞു: “എഡോ, പശു വാലുപൊക്കിയാലേ സംശയിക്കേണ്ടതുള്ളു, കാള വാലുപൊക്കിയാൽ സംശയിക്കണ്ട.” ച്ചാൽ, മുക്കിയതും തൂറിയതും നാറ്റം പരത്തിയതും ആരെന്നു് അറിയാൻ ഒരു ഫിസിക്സ് പ്രൊഫസ്സർ എന്ന നിലയിൽ ഈ എനിക്കു് പാഴൂർ പടിപ്പുരവരെ പോകേണ്ട കാര്യമില്ല എന്നു് അങ്ങേർ വെട്ടിത്തുറന്നങ്ങു് പറഞ്ഞുകളഞ്ഞു എന്നു് സാരം!!

ശാസ്ത്രദാഹികളായ ഞങ്ങൾ വിദ്യാർത്ഥികളുടെ സദാചാരബോധത്തെ കണ്ടമാനം പിടിച്ചുലച്ച ഒരു പ്രസ്താവമായിരുന്നു അതു്! ഒരു മിക്സ്ഡ് ക്ലാസ്സിൽ ഇങ്ങനെയൊക്കെ പറയാമോ?! അതും ഒരു പ്രൊഫസ്സർ!! വിദ്യാസമ്പന്നരായ പ്രൊഫസ്സർമാർ ഇങ്ങനെയെങ്കിൽ, വിദ്യാശൂന്യരായ ഞങ്ങളും ഞങ്ങടെ മന്ത്രിമാരുമൊക്കെ എത്ര വികൃതവും പ്രാകൃതവുമായ സംസ്കാരത്തിന്റെ ഉടമകളായിരിക്കുമെന്നു് സഹവിദ്യാർത്ഥിനികളായ കൂടത്തായി ജോളിയും ഗ്രീഷ്മയും ഷെറിനുമൊക്കെ സംശയാസ്പദമായി ചിന്തിക്കില്ലേ എന്നായിരുന്നു വ്യാകുലചിത്തരായ ഞങ്ങളുടെ ചിന്ത!

[ഇത്തരുണത്തിൽ ഒരു ഡിസ്ക്ലെയ്മർ ആവശ്യമാണെന്നു് തോന്നുന്നു: ക്ലാസ്സിൽ കുരുദ്രോഹം കാണിച്ചതായി സൂചിപ്പിക്കപ്പെട്ട ആ ഒരുത്തൻ ഈ ഞാനാണെന്നു് ചില ദോഷൈകദൃക്കുകൾക്കു് തോന്നിയേക്കാം. ആ തോന്നൽ സഖാവു് സി. ദിവാകരനു് പത്രസമ്മേളനങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകാറുള്ളതുപോലത്തെ അടിസ്ഥാനരഹിതമായ ഒരു തോന്നൽ മാത്രമാണെന്നു് അടിവരയിട്ടു് ആക്രോശിക്കാൻ ഞാനാഗ്രഹിക്കുകയാണു്. എന്റെ ലുക്ക് കണ്ടാൽ അങ്ങനെ തോന്നില്ലെങ്കിലും, പത്താം ക്ലാസ്സ് പരൂക്ഷ മുതൽ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് ബിരുദപരൂക്ഷ വരെ പഷ്ടാം ക്ലാസ്സിൽ പാസ്സായിട്ടുള്ള ഒരു മര്യാദരാമനാണു് ഞാൻ.

ആവക വസ്തുതകളൊന്നും കണക്കിലെടുക്കാതെ, ഒരു മേയർ നേത്യാരമ്മ സഖാവിനു് മല്ലുക്കൾ കല്പിക്കുന്ന വില പോലും കല്പിക്കാതെ, എന്നെപ്പറ്റി അപവാദവും ഇല്ലാവചനവും പരദൂഷണവും നാടുനീളെ പറഞ്ഞു് പരത്താൻ കിണഞ്ഞു് പരിശ്രമിക്കുന്ന ദുഷ്ടലാക്കുകാരോടു് എനിക്കു് വിശുദ്ധ ബൈബിളിൽ സഖാവു് ലാമെക് തന്റെ ഭാര്യമാരോടു് പറഞ്ഞതേ പറയാനുള്ളു: “ആദായും സില്ലായും ആയുള്ളോരേ, എന്റെ വാക്കു് കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു് ചെവി തരുവിൻ! എന്റെ മുറിവിനു് പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരുക്കിനു് പകരം ഒരു യുവാവിനെയും കൊല്ലും. കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിനുവേണ്ടി എഴുപത്തേഴു് ഇരട്ടി പകരം ചെയ്യും.” (ഉല്പത്തി 4: 23, 24).

പക്ഷേ, ഭദ്രകാളിയെപ്പോലെ “രുദ്രാക്ഷനായ” ഞാൻ 77 ഇരട്ടിയല്ല, 777 ഇരട്ടിയും, 7777 ഇരുട്ടടിയും പകരം ചെയ്യും! അതോർത്താൽ സകലമാന ഫെയ്ക്ക് ന്യൂസുകാർക്കും നന്നു്! എന്നോടും യഹോവയോടും കളിക്കാതിരുന്നാൽ നിങ്ങൾക്കു് കൊള്ളാം! ഇനിയൊരു താക്കീതു് ഉണ്ടായിരിക്കുന്നതല്ല.)]🙂

March 03 2025 09:42

നിയമസഭയിൽ ചെന്നിത്തല തന്നെ “മിസ്റ്റർ ചീഫ് മിനിസ്റ്റർ” എന്നു് അഭിസംബോധന ചെയ്തതിൽ പിണറായി ക്ഷുഭിതനായത്രെ!

മിസ്റ്റർ കാരണഭൂതം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മിസ്സസ് പാതാള മറുതയായി രൂപാന്തരപ്പെട്ട കാര്യം ചെന്നിത്തല അറിഞ്ഞുകാണില്ല.

March 03 2025 09:42

“മയക്കുമരുന്നു് മുക്തമാക്കണം എന്ന സന്ദേശമാണോ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നു് വിളിച്ചുകൊണ്ടു് യുവജനതയ്ക്കു് നൽകേണ്ടതു്?” – ചെന്നിത്തലയോടു് മുഖ്യ ആഭ്യന്തരൻ.

അല്ലല്ല. തുടർന്നും “രക്ഷാപ്രവർത്തനങ്ങൾ” നടത്താനും, കഞ്ചാവും മറ്റിനം ഡ്രഗ്സും ഉപയോഗിക്കാനും, ബലാൽസംഗവും റാഗിങ്ങും ചെയ്തു് കൊന്നു് കെട്ടിത്തൂക്കാനും, 51 വെട്ടുവെട്ടി തട്ടാനുമുള്ള പിണറായിസ്റ്റ് ടൈപ്പ് സന്ദേശങ്ങളാണു് അവർക്കു് നൽകേണ്ടതു്!

March 03 2025 12:52

“വലിയ സഹനശക്തി ഉള്ളവരായതിനാൽ, SFI-ക്കാർ ആ സഹനരീതി തുടരണമെന്നാണു് നാൻ പറഞ്ഞതു്.” – മുഖ്യമന്ത്രി പിണറായി

അധികാരഭ്രമത്തിൽ കണ്ണഞ്ചി, തലകറങ്ങി, ഒരു പ്രത്യേക ഏക്ഷൻ കാണിക്കാനും, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ ഓടാനുമല്ലാതെ, ഉറിയേതു് തറിയേതു്, ആട്ടിൻകാട്ടമെന്തു് കൂർക്കക്കിഴങ്ങെന്തു് എന്നൊന്നുമറിയാത്ത കടിഞ്ഞൂൽ പൊട്ടൻ പറി കണ്ടതുപോലെ, വിടുവായിൽത്തോന്നിയതോ, കൂലിയെഴുത്തുകാർ എഴുതിയേല്പിച്ചതോ ആയ “മനുഷ്യനാകൽ” മാക്രിസ്റ്റ് വിപ്ലവസാഹിത്യങ്ങൾ കോതയെപ്പോലെ അന്തവും കുന്തവുമില്ലാതെ “കൊടുംകാറ്റിൽ പറക്കും കഴുകൻ” വിളിച്ചുകൂവുന്നതാണെന്നു് കേൾക്കുന്ന മല്ലുക്കൾക്കാർക്കും തോന്നില്ല.

എന്തുകൊണ്ടെന്നാൽ, ആ വിപ്ലവസാഹിത്യം വിളമ്പുന്ന നിരക്ഷരകുക്ഷി, സാമൂഹികമായ ദുഷിപ്പിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളുടെ തലയ്ക്കു് ചെടിച്ചട്ടികൊണ്ടും ഹെൽമെറ്റുകൊണ്ടും ആഞ്ഞടിക്കുന്നതു് “നവകേരള സൈറ്റ്‌സീയിങ് തൂറൽ ബസിന്റെ കറങ്ങും മുൻസീറ്റിലിരുന്നു്” നേരിട്ടു് കണ്ടിട്ടും, അതു് രക്ഷാപ്രവർത്തനമാണെന്നു് ഉളുപ്പില്ലാതെ വീണ്ടും വീണ്ടും ആവർത്തിച്ചു് ആണയിട്ടു് പറയാനും മാത്രം നികൃഷ്ടനും, പരനാറിയും, മല്ലു സമൂഹത്തിന്റെ കുലംകുത്തിയും, വിവരദോഷിയും, “നെറിയൻ ചമയുന്ന ആത്യന്തിക വെറിയനുമാണെന്നു്” കഴിഞ്ഞ അനേകം വർഷങ്ങളിലൂടെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവരാണു് മാക്രികളെപ്പോലെ സുബോധം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത സാധാരണ മലയാളികൾ!

ഒരു മാക്രിസ്റ്റിനോടു് എന്തു് പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല എന്നു് അനുഭവജ്ഞാനത്തിലൂടെ വ്യക്തമായി അറിയാമെങ്കിലും വീണ്ടും പറയുന്നു: “മനുഷ്യൻ എന്നു് അവകാശപ്പെടുന്ന ഒരു ജീവി, ഏറ്റവും ചുരുങ്ങിയപക്ഷം അവനോടുതന്നെയെങ്കിലും സത്യസന്ധത പുലർത്താൻ ധാർമ്മികമായി ബാദ്ധ്യസ്ഥനാണു്!”

March 03 2025 13:23

“അനാവശ്യമായ കാര്യങ്ങൾ പറയാനല്ല ഈ വേദി ഉപയോഗപ്പെടുത്തേണ്ടതു്.” – കാരണഭൂതം.

ആവശ്യമെന്തു് അനാവശ്യമെന്തു് എന്നു് ഭൂതം തീരുമാനിക്കും!

March 03 2025 13:39

ഭാവി യുവതയെ റെഡ് വാൾ-അണ്ടിയർ യൂണിഫോം അണിയിക്കേണ്ട വിഷയം വന്നപ്പോൾ ഭൂതവും മിത്തും പോത്തും മണി-വീണയുമൊക്കെ വിപ്ലവകരമായി ഉണർന്നല്ലോ!

March 03 2025 14:11

മല്ലു വിഗ്രഹങ്ങളെ പൊതുവേദിയിൽ പൊന്നാടയ്ക്കൊപ്പം പൂക്കോണകം കൂടി ചാർത്തി ആദരിച്ചാൽ എരമ്പും!

March 04 2025 11:35

ജനാബ് എ. എൻ. ഷംസീർ സഖാവിനു് “അസംബ്ലി സ്പീക്കർ” എന്നതിനെക്കാൾ, “പിണറായി’സ് അറ്റൻഷൻ സീക്കർ” എന്ന വിശേഷണമായിരിക്കും കൂടുതൽ അനുയോജ്യമെന്നു് തോന്നുന്നു.

March 04 2025 12:11

രമേശ് ചെന്നിത്തല നി. വ. ദി. ശ്രീ കാരണഭൂതത്തെ “മിസ്റ്റർ ചീഫ് മിനിസ്റ്റർ” എന്നു് വിളിച്ചു് “destructive” ആയി അവഹേളിച്ചതിനു് പ്രതികാരമായി മുൻ “സിമി” (S. I. M. I.) പ്രവർത്തകനും, മുൻ അത്യുന്നത വിദ്യാഭ്യാസ മന്ത്രിയുമായ ജനാബ് കെ. ടി. ജലീൽ സഖാവു് പ്രതിപക്ഷ നേതാവു് വി. ഡി. സതീശനെ “മിസ്റ്റർ ഓപ്പോസിഷൻ ലീഡർ” എന്നു് വിളിച്ചു് “demolishing” ആയി ചമ്മിപ്പിച്ചത്രെ!!

March 04 2025 14:08

“75 വയസ്സു്, രണ്ടു് ടേം എന്നീ മുൻകാല കെ-ഫാർട്ടി കോൺഗ്രസ്സ് നിബന്ധനകൾ കർശനമായി നടപ്പാക്കും.” – അപ്പം ഗോവിന്ദൻ.
“ഈ ടേം കഴിഞ്ഞാൽ പിണറായി വീട്ടിലിരിക്കുമെന്നാണോ?”

“അതെങ്ങനെ ഇപ്പം പറയാൻ പറ്റും? മുൻകാല കെ-ഫാർട്ടി കോൺഗ്രസ്സ് നിബന്ധനകളെപ്പറ്റി പിൻകാല കെ-ഫാർട്ടി കോൺഗ്രസ്സല്ലേ തീരുമാനിക്കുക?! ശ്ശെട!!”

March 05 2025 11:07

In his fiery speech, Justin Trudeau, the prime minister of Canada speaks to “Donald”, the president of the United States! Neither to Mr. President nor to Mr. Trump! That says a lot.

[Please note: In the state of Kerala, “God’s own country,” even the salutation “Mr. Chief Minister” is a stinging insult!🙂]

March 05 2025 11:30

“കാലാനുസൃതമായ എല്ലാ നിയമങ്ങളും പരിഷ്കരിക്കും.” – പൂജനീയ കുമ്മനം രാജശേഖരൻ ജി.

കാലാനുസൃതമല്ലാത്ത നിയമങ്ങൾ മുയ്മനും പരിഷ്കരിച്ചാൽ പോരേ എന്നു് ഒന്നുകൂടി പുനർവ്വിചിന്തിച്ചാൽ വേണ്ടില്ല. 🙂

March 05 2025 14:02

മല്ലുക്കൾക്കു് മാർഗ്ഗദർശനം നല്കാൻ അപ്പം ഗോവിന്ദനെയും വെടിയുണ്ട വാഹിയായ ചിറ്റപ്പനെയുമൊക്കെ മാ. പ്ര. ഇന്റർവ്യൂ ചെയ്യുന്നതു് ഒരു നല്ല കാര്യമാണു്. പക്ഷേ, അതുപോലൊരു ഇന്റർവ്യൂ സഖാവു് ആനാവൂർ നാഗപ്പനുമായി എന്തുകൊണ്ടവർ സംഘടിപ്പിക്കുന്നില്ല എന്നെനിക്കു് മൻസിൽ ആകുന്നില്ല. സഖാവു് കാൾ മാർക്സിന്റെ മിച്ചമൂല്യസിദ്ധാന്തം വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ആർക്കും ആനാവൂർ നാഗതാതന്റെ സാമൂഹിക മിച്ചമൂല്യം നിഷേധിക്കാനാവില്ല എന്നതൊരു നഗ്നയാഥാർത്ഥ്യമാണു്.

നഗ്നന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാത്തതുകൊണ്ടാണു് നാട്ടിലെ കെ-പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന ചില “കീടങ്ങളും” പരനാറികളും നികൃഷ്ടജീവികളും കുലംകുത്തികളും വിവരദോഷികളും, “എടാ മോനേ, അംബാനേ, എടീ മോളേ, അംബാനീ, മിസ്റ്റർ ചീഫ് മിനിസ്റ്റർ” എന്നും മറ്റും, വാച്യവും വ്യംഗ്യവുമായ അർത്ഥതലങ്ങൾ വേണ്ടത്ര ഉൾക്കൊള്ളാതെ അഭിസംബോധന ചെയ്യുന്നതെന്നു് സഖാവു് പൂജനീയ കാരണഭൂതം നിയമസഭയിൽ കെ-വിപ്ലവ ശൃംഗാരരസത്തിൽ രൗദ്രവും നർമ്മവും ബീഭത്സവും സമാസമം ചാലിച്ചു് ബഹിർഗമിപ്പിച്ചതു് ഇത്തരുണത്തിൽ ശ്രദ്ധാർഹമാണു്.

“ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്നുരുവിട്ടുകൊണ്ടു് കൊല്ലും കൊലയും അഴിമതിയും നടത്തുന്ന ക്രിമിനലുകളെയും, എതിർപക്ഷം എത്ര തെറിവിളിച്ചു് കണ്ണുപൊട്ടിച്ചാലും അതൊന്നും തങ്ങളെ ഏശുന്ന കാര്യമേയല്ല എന്ന രീതിയിൽ, യാതൊരുവിധ ഉളുപ്പോ അറപ്പോ ഇല്ലാതെ ഇളിച്ചുകൊണ്ടു് ദിനേന വീണ്ടും അന്തിച്ചർച്ചകളിൽ വന്നിരുന്നു്, ഉരുണ്ടുകിടന്നു് അവരെ ന്യായീകരിക്കാൻ മടിയില്ലാത്ത കെ-പാർട്ടി ചാവേറുകളെയുമാണു് ഇടതുകക്ഷ മാവേലിനാടിന്റെ “നംബർ വൺ (പ്ലസ്)” പുരോഗതിക്കു് അനിവാര്യമായ ഇന്നിന്റെ ആവശ്യം!

വോക്കേ! ശുംഭൻ ജയരാജൻ സഖാവിന്റെയും, KSRTC ഡ്രൈവര്‍ യദുവിന്റെ പണി തെറിപ്പിച്ച തൊഴിലാളിപ്പാർട്ടി മേയർ ആര്യ രാജേന്ദ്രൻ സഖാത്തിയുടെയുമൊക്കെ പ്രൗഢിയും ആദർശശുദ്ധിയും സഖാവു് ആനാവൂർ നാഗപിതാവിനില്ല എന്നൊരു ആശങ്കു കേരളത്തിൽ നിലവിലിരിക്കുന്നുണ്ടെന്ന വസ്തുത ഞാനും സമ്മതിക്കുന്നു.

പക്ഷേ, കെ-ലോട്ടറി, കെ-മദ്യംവാറ്റു്, കെ-മഞ്ഞക്കുറ്റി, കെ-ഫോൺ, കെ-തുരങ്കങ്ങൾ, കെ-ദേശീയപാതകൾ, “ഒരു നിലയിൽ കെ-മെട്രോ, അതിനുമുകളിൽ കെ-റെയിൽ, താഴെ കെ-വാട്ടർമെട്രോ” എന്നീ നിലയിൽ, പന്നി പെറുന്നപോലെ, വിവിധങ്ങളായ വാങ്മൂല വികസന പദ്ധതികൾ സ്റ്റേജ് കെട്ടി, മുതുകൊതം തുറന്നു് വിളംബരം ചെയ്തു് കേരളത്തെ “വികസിപ്പിച്ചു്” ഒപ്പിക്കാവുന്നതിന്റെ പരമാവധി കമ്മീഷൻ ഒപ്പിച്ചു് ബലൂൺ പോലെ, അഥവാ മഹോദരം ബാധിച്ചപോലത്തെ കമ്മിനേതാക്കളുടെ വയറുസമാനം വീർത്തുകൊണ്ടിരിക്കുന്ന കെ-ഭൂതം പിണറായിയുടെയും കുടുംബത്തിന്റെയും, സേവാസംഘത്തിന്റെയും വാഴ്ത്തുപാട്ടുകൾ പള്ളിമണികൾ പോലെ മുഴങ്ങുന്ന നവകേരളത്തിൽ, സോഷ്യൽ എൻജിനിയറിങ്ങിൽ സഖാവു് നാഗത്തിനു് നിർവഹിക്കാൻ കഴിയുന്ന പ്രൊഫെഷണൽ കപ്പാസിറ്റിയെ മല്ലുക്കൾ അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുതു് എന്നേ എനിക്കു് പറയാനുള്ളു.

അപ്പോൾ, പോരട്ടെ സഖാവു് ആനാവൂർ നാഗപ്പനുമായുള്ള ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ!!

March 06 2025 12:43

“സിപിഎം സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പതാകജാഥ, ദീപശിഖജാഥ, കൊടിമരജാഥ എന്നീ ത്രിജാഥകൾ കൊല്ലത്തു് സംഗമിച്ചു.” – വാർത്ത.

ഉമ്മ ഫെയിം CITU പ്രഭുവിൻ്റെ സംവിധാനത്തിൽ, “സംഗമം, സംഗമം, ത്രിവേണീസംഗമം” എന്ന പാട്ടുമായി, ആശ തൊഴിലാളികളുടെ ഒരു “പടുമരം-എളമരം ജാഥ” കൂടി ചേർത്തിരുന്നെങ്കിൽ പൊളിച്ചേനെ!
“ത്രിത്വത്തിലെ ശ്രുതിമധുരമായ മാക്രിസ്റ്റ് വിപ്ലവ ഏകത്വം!!”

March 06 2025 17:51

മനുഷ്യരുടെ ചങ്കു് തകർന്നുപോകുന്നത്ര തീവ്രതയുള്ള ഇമ്മാതിരി ചോദ്യങ്ങളൊന്നും ഞങ്ങൾ പാവങ്ങളോടു് ചോദിക്കാതെ പ്രിയ ബാലൻ സഹാവേ! ഒറ്റച്ചങ്കിനെത്തന്നെ ഒരുവിധം മിടിപ്പിക്കാൻ വേണ്ട മാസപ്പടിക്കുവേണ്ടി രാപ്പകൽ സമരം ചെയ്യുന്ന അറിവില്ലാപ്പൈതങ്ങളാണു്!!

March 07 2025 10:24

“കെ-സർക്കാർ മാതൃകാപരം. പിണറായി പ്രംശംസ അർഹിക്കുന്നു.” – പ്രകാശ് കാരാട്ടു്.

ഉണ്ണുന്ന ചോറിനും തിന്നുന്ന ചപ്പാത്തിക്കും കെ-പാർട്ടിയുടെ കൈസറോടു് നന്ദി പറഞ്ഞില്ലെങ്കിൽ പട്ടിണിയാവുമെന്നു് “ദസ് കപ്പിറ്റാൽ” കഷായം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മേമ്പൊടി ചേർത്തു് കലക്കിക്കുടിച്ചിട്ടുള്ള സഖാവു് കാരാട്ടിനറിയാം.

March 07 2025 10:44

പണ്ടൊക്കെ കഴുവേറ്റപ്പെടുന്നവരായിരുന്നു കഴുവേറികൾ. ഇപ്പോൾ, കഴുവേറികൾ കഴുത്തിൽ കയറേറ്റി കൊടിയേറ്റു് നടത്തുന്നു! – വിപ്ലവ കയറേറ്റികൾ!

K. P. A. C. നാടകമേ ഉലകം!!🙂

March 07 2025 11:03

കോഴിപ്പൂവൻ: “ഇന്നലെ രാത്രി ഇവിടെ കുറുക്കൻ വന്നിരുന്നു. അവൻ എന്റെ മൂന്നു് പിടകളെ കൊണ്ടുപോയി.”

ചീഫ് നായ: “നമുക്കിപ്പോൾ എന്തുചെയ്യാൻ കഴിയും?”

ജൂണിയർ നായ: “നമുക്കു് പൂച്ചകളെ മുറ്റത്തിനു് ചുറ്റും ഓടിക്കാം.”🙂

[ജർമ്മൻ ഫാം]

March 07 2025 14:02

വിശുദ്ധ അൽഫോൻസാമ്മയുടെ ഈ ചിത്രം 10 അത്ഭുതദാഹികൾക്കു് അയച്ചുകൊടുത്തശേഷം കണ്ണടച്ചു്, “ചെമ്പടയ്ക്കു് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” എന്ന “പിണസ്തുതിഗാനം” ഭക്തിയോടെ ആലപിച്ചാൽ കണ്ണു് തുറക്കുമ്പോഴേക്കും MDMA വീട്ടിൽ എത്തുമെന്നു് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സ്പഷ്ടമായി കണ്ടതുകൊണ്ടു് ഈ അൽഫോൻസാമ്മച്ചിത്രം ഞാനും ഷെയർ ചെയ്യുന്നു.

ഈ അൽഫോൻസാമ്മച്ചിത്രം 8 പേർക്കു് അയച്ചുകൊടുത്ത ഒരാൾക്കു് 3 കിലോഗ്രാം കഞ്ചാവു് കിട്ടിയത്രെ!

ഈ അൽഫോൻസാമ്മച്ചിത്രത്തെ പരിഹസിച്ച അനേകരുടെമേൽ ഇന്നോവ കാറുകൾ ഇടിച്ചുകയറിയത്രെ!

ഈ രണ്ടു് അനുഭവസാക്ഷ്യങ്ങളിൽ നിന്നും ലഭിച്ചതിൽ കൂടിയ ഒരു ഉത്തേജനം വിശുദ്ധ അൽഫോൻസാമ്മയുടെ ചിത്രം ലോകമാസകലം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നതിനു് എനിക്കാവശ്യമില്ല. കാരണം, ഞാൻ റാഷണലായും ലോജിക്കലായും ചിന്തിക്കുന്ന ഒരു മാക്രിസ്റ്റ്-പിണറായിസ്റ്റ് “profit-oriented” വിപ്ലവകാരിയാണു്.

March 07 2025 14:25

“യുവജനങ്ങളുടെയിടയിലെ മയക്കുമരുന്നു് കൺസംപ്ഷൻ സംബന്ധിച്ച ഈ അടിയന്തിര പ്രമേയത്തിൽ വളരെ ഹെൽത്തി ആയ ഒരു ഡിസ്കഷനായിരിക്കും ഇവിടെ ഉയർന്നുവരിക എന്നു് “ചെയർ” പ്രതീക്ഷിക്കുന്നു.” – സ്പീക്കർ ജനാബ് എ. എൻ. ഷംസീർ സഖാവു്.
നിർജ്ജീവ വസ്തുവായ ഒരു “chair”-നു്, “വളരെ ഹെൽത്തി ആയ ഒരു ഡിസ്കഷൻ” പോയിട്ടു്, “അരിയും മലരും കുന്തുരുക്കവും” അടക്കമുള്ള യാതൊരുവിധ “വൈജ്ഞാനിക കോപ്പും” പേഴ്സീവ് ചെയ്യാനോ, ഉൾക്കൊള്ളാനോ, അപഗ്രഥിക്കാനോ, പ്രതീക്ഷിക്കാനോ ആവില്ല ഗണപതിമിത്തേ, കാക്കപ്പൊൻമണിമുത്തേ!
“ഹെൽത്തി ആയ ഒരു ഡിസ്കഷനായിരിക്കും ഇവിടെ ഉയർന്നുവരിക എന്നു് ‘ഞാൻ’ പ്രതീക്ഷിക്കുന്നു” എന്നു് അരുളിച്ചെയ്താൽ ധാരാളം!
[Please excuse me, “Mr. Speaker” of the Kerala State Legislative Assembly, for saying this so openly and recklessly!]

March 07 2025 15:20

“ചരിത്രം, ഭാഷാപഠനം എന്നിവയ്ക്കു് പ്രാധാന്യം നല്കിക്കൊണ്ടു് സ്വകാര്യ സർവ്വകലാശാല ആരംഭിക്കാൻ നൂറുകോടി രൂഫയുടെ പദ്ധതിക്കു് എ. പി. വിഭാഗം സമസ്ത അനുമതി നൽകി.” – വാർത്ത

നൂറുകോടി രൂഫയോ?! വിശുദ്ധ പള്ളിമണികളേ!!

റസൂലിന്റെ തിരുമുടിയ്ക്കൊക്കെ ഇപ്പോൾ എന്താ ഒരു ഡിമാൻഡ്! ഡിമാൻഡിനനുസരിച്ചു് വിലയും, തദനുസൃതം മുടിപ്പള്ളിയുടെ വരവും പെരുകും. അതു് സ്വാഭാവികം മാത്രമല്ല, മൈക്രോഎക്കൊണോമിക്സ് സിദ്ധാന്തവുമായി കൺഫോമുമാണു്.

(Supply and demand is an economic model of price determination in a market according to the laws of microeconomics.)

എന്നിരിക്കിലും, ഇസ്ലാമികമായ ഒരു സ്വകാര്യ സർവ്വകലാശാലയിൽ, മലബാർ സമരത്തിനു് നേതൃത്വം നൽകിയ ഖിലാഫത്ത് നേതാവു് ജനാബ് വാരിയൻ കുന്നത്തു് കുഞ്ഞഹമ്മദ് ഹാജിയുടെ ഉജ്ജ്വലമായ ലോകചരിത്രത്തിനും, ഭാഷാപഠനത്തിനുമുപരിയായി, “മുസ്ലിമുകളായ മൊഞ്ചത്തികളുടെ ചാരിത്രത്തിൽ ഹിജാബിനും ബുര്‍ഖയ്ക്കും പർദ്ദയ്ക്കുമുള്ള പങ്കു് ” എന്ന വിഷയത്തിനുകൂടി പ്രാധാന്യം നൽകേണ്ടതായിരുന്നു എന്നൊരു ഒബ്ജക്ഷൻ അതിവിനീതമായി പ്രകടിപ്പിച്ചുകൊണ്ടു്, I rest my case, your honour!

March 07 2025 15:48

24th കെ-ഫാർട്ടി കോൺഗ്രസ്സിന്റെ “catchword”: “ചുവപ്പൻ കൊല്ലം”

“കൊലയപ്പൻസ് കൊല്ലത്തു്” എന്നായിരുന്നേനെ പ്രാസഭംഗി!

March 07 2025 16:36

രണ്ടുമൂന്നു് ദിവസമായി “സൗഹൃതം” ആഗ്രഹിക്കുന്ന അന്ധഗായകരെ തേടുന്ന പ്രേമാന്ധരായ “നിറമാമ്മങ്ങളുടെ” ഈ വനരോദനം എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കാണുന്നു!

>>>ഒരു കൂട്ട് വേണം എന്ന തോന്നൽ തുടങ്ങിയിരിക്കുന്നു😍😍

സൗഹൃതം ആഗ്രഹിക്കുന്നവർ പേജ് follow ചെയ്ത് കമൻ്റിൽ വരൂ😍😍<<<

“സൗഹൃതത്തോടൊപ്പം” ഗ്രീഷ്മ മോഡൽ “കൃതാകൃതകഷായം” സേവിച്ചു് നിർവാണം പ്രാപിക്കാൻ ആഗ്രഹിക്കുന്നവർക്കും “പേജ് follow ചെയ്ത് കമന്റിൽ വരാൻ” കഴിയുമോ എന്നുകൂടി വെളിപ്പെടുത്തിയിരുന്നെങ്കിൽ ഞാനൊന്നു് കൊത്തിനോക്കിയേനെ!🙂

March 07 2025 18:19

“വയനാടിനു് കേന്ദ്രസഹായം ലഭിക്കാൻ തിരുതത്തോമ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനെക്കണ്ടു.” – വാർത്ത.

നിർമ്മല സീതാരാമൻ തിരുതപ്രേമി ആയിരിക്കേണമേയെന്നു് സമസ്ത പുണ്യവാളന്മാരോടും പുണ്യവാളികളോടും നോം മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയിൽ കൂടുതലായ ഒന്നും ഇപ്പോഴത്തെ വിലനിരക്കിൽ നോമിനു് താങ്ങാനാവില്ല.

March 08 2025 10:38

മന്ത്രിണി, വനിതാക്കമ്മീഷണി മുതലായ പദവികൾ പൊരുതിനേടി, വനിതാ തൊഴിലാളികൾക്കായി അവിശ്രാന്തം പൊരുന്നയിരുന്നു് പോരാടുന്ന വനിതാമണികളെ മാതൃകയാക്കി ജീവിതവിജയം കൈവരിക്കാൻ ആശ വർക്കേഴ്സ് അടക്കമുള്ള സകലമാന പെമ്പിളത്തൊഴിലാളികളോടും ഈ വനിതാദിനത്തിൽ നോം ആക്ഷേപിക്കുകയാണു്, സോറി, അപേക്ഷിക്കുകയാണു്!

March 08 2025 12:30

പൊതുമേഖലയിലെ “സ്വകാര്യ” നിക്ഷേപം നയം മാറ്റമല്ലെന്നു് എളമരം കരിംകയും ബാലഗോപാലും ഐകകണ്ഠ്യേന പ്രഖ്യാപിച്ചു.” – വാർത്ത.

കെ-ഫാർട്ടി നേതാക്കൾ ചക്രമില്ലാതെ കറങ്ങിപ്പോകരുതു് എന്ന ഏക നയമല്ലാതെ, മറ്റൊരു നയവുമില്ലാത്ത ഈഗോയിസ്റ്റുകൾക്കു് എന്തു് നയം മാറ്റം? ഏതു് നയം മാറ്റം?!

March 08 2025 14:04

“നിങ്ങൾ ഒരു ചെന്നായ്ക്കൂട്ടത്താൽ ആക്രമിക്കപ്പെടുകയും, അതിജീവിക്കുകയും, ഒടുക്കം, സ്വൈരത്തോടെയും സമാധാനത്തോടെയും ഷോപ്പിങ്ങിനു് പോകുകയും ചെയ്യുമ്പോൾ……”

[ഇതാണു് ഞങ്ങൾ ഫ്രീക്കികൾ വിഭാവനം ചെയ്യുന്ന സ്ത്രീസ്വാതന്ത്ര്യം! എന്നിരിക്കിലും, ഇപ്പോൾ ഞങ്ങൾക്കു് പ്രദർശിപ്പിക്കാൻ അനുവാദം ഇല്ലാത്ത, ഇത്തിരിപ്പക്കിയോളം പോന്ന ഒരു കുഞ്ഞിക്കാട്ടി സ്വാതന്ത്ര്യം കൂടി പൊതുസമൂഹത്തിൽ പ്രദർശിപ്പിക്കാനുള്ള നിരുപാധികമായ സ്വാതന്ത്ര്യം മൊത്തം പേട്രിയാർക്കൽ സമൂഹങ്ങളിൽനിന്നും ഞങ്ങൾ ഫ്രീക്കികൾക്കു് നേടിയെടുക്കേണ്ടതുണ്ടു്. അതിനായാണു് ഞങ്ങൾ ഫ്രീക്കികൾ ഈവിധത്തിലും മറ്റു് പല വിധങ്ങളിലുമുള്ള നിത്യസഹനസമരങ്ങൾ നിരന്തരമായി നടത്തുന്നതു്!]

ഈ അർത്ഥത്തിൽ, എല്ലാ ഫ്രീക്കികൾക്കും വനിതാദിനാശംസകൾ!!🙂

March 08 2025 14:39

“എനിക്കു് വീടില്ല, കാറില്ല, പണവുമില്ല. എൻ്റെ ഫ്രണ്ട് ക്രിസ്റ്റ്യാനെപ്പോലെ ഒരുപാടു് സ്വത്തു് അനന്തരാവകാശമായി എനിക്കു് ലഭിക്കാനുമില്ല. പക്ഷേ, മറ്റെന്തിനെക്കാളുമുപരിയായി ഞാൻ നിന്നെ സ്നേഹിക്കുന്നു.”

” നീ എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടെങ്കിൽ, ക്രിസ്റ്റ്യാനെ എനിക്കു് പരിചയപ്പെടുത്തിത്തരൂ.”🙂

March 08 2025 14:45

അമ്മ: “പോൾ, ഞാനൊരു മോശം അമ്മയാണെന്നു് നീ കരുതുന്നുണ്ടോ?”

മകൻ: “എൻ്റെ പേരു് മാർക്ക് എന്നാണു്…”🙂

March 08 2025 17:28

ആശ വർക്കേഴ്സിന്റെ സമര വിഷയത്തിൽ കുത്തിയിരുന്നു് നിരങ്ങി നിരങ്ങി ആരോഗ്യമന്ത്രിയുടെ കൊതം കൊരങ്ങിന്റെ കൊതംപോലെ വിപ്ലവകരമായി ചുവന്നെന്നു് കേൾക്കുന്നല്ലോടേ! സംഭവം വല്ല ഫെയ്ക്ക് ന്യൂസുമാണോ? അതോ വിശ്വസനീയമായ ദേശാഭിമാനി വാർത്തയോ?

🙂

March 09 2025 10:12

“എഡിഎം നവീൻ ബാബുവിനെ പി. പി. ദിവ്യ (സ.) മനഃപൂർവ്വം കൊലയ്ക്കു് കൊടുത്തതാണെന്നു് അന്വേഷണറിപ്പോർട്ട്.”

അങ്ങനെ വരാൻ വഴിയില്ലല്ലോ! കെ-ഫാർട്ടിയ്ക്കോ കെ-ഫാർട്ടി അംഗങ്ങൾക്കോ ഒരു കൊലപാതകത്തിലും പങ്കില്ല എന്നു് അപ്പം മാഷും പിള്ളേരും കോറസായി നിരന്തരം പാടാറുള്ളതാണല്ലോ!!

March 09 2025 12:47

ഈ വകകൾ മുയ്മനും മുണുങ്ങിയ ശേഷം ഇഷ്ടഭോജനമായ കപ്പപ്പുഴുക്കും വരാല്ക്കറിയും കൂടി ഒറ്റയ്ക്കു് മൂഞ്ചണം! ഈ ഭൂമിയിൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും സ്ഥിതിസമത്വവും സ്ഥാപിക്കാനായി അഹോരാത്രം കഷ്ടപ്പെടുന്ന ഒരു തൊയ്ലാളി നേതാവിനു് എന്തുമാത്രം തീവ്രത കൂടിയ പീഡനങ്ങളാണു് നവകേരളത്തിൽ അനുഭവിക്കേണ്ടി വരുന്നതു്?!

യഹൂദർ മരക്കുരിശിൽ തറച്ചുകൊന്ന ദൈവപുത്രനായ കർത്താവേശു മശിഹായ്ക്കു് നേരിടേണ്ടി വന്നിട്ടുണ്ടോ ഇമ്മാതിരി കഷ്ടാനുഭവങ്ങൾ?!

പറയുന്നവർക്കു് എന്തും വിളിച്ചുപറയാം. പാപങ്ങളുടെ തിക്തമായ ഫലം യാതൊരുവിധ എതിരും പറയാതെ തിന്നേണ്ടി വരുന്നവനേ അറിയൂ അതിന്റെ ബുദ്ധിമുട്ടു്!!

[“പോരിക വിപ്രാ സദ്യയടുത്തു, കോരികകൊണ്ടു് വിളമ്പും പ്രഥമൻ

പപ്പടവും പഴവും പഞ്ചാരയു-മപ്പം വടകളുമുപ്പേരികളും

നെയ്യും നല്ല പരിപ്പും പാലും പച്ചടി കിച്ചടി വേപ്പില മാങ്ങാ

നാരങ്ങാക്കറി പുളിയിഞ്ചികളും ചക്കപ്രഥമനടപ്രഥമൻ പുന-

രൊക്കെയുമോലോലക്കറിയിങ്ങനെ ശർക്കരചേർത്തുവറുത്ത പദാർത്ഥം

മുഷ്കരമാകിന നേന്ത്രപ്പഴവും കണ്ണൻപഴവും വണ്ണൻപഴവും

കാളിപ്പഴവും കദളിപ്പഴവും കന്നിൻ തൈരും കാച്ചിയ മോരുമി-

തൊന്നും കുറവില്ലെത്ര ചെലുത്താ-മെന്നാലായതിലേറെ വിളമ്പും

ഇലയിലിടം പോരാതായ് വരുമേ; എല്ലാമിലയിൽ ശേഷിപ്പവരൊടു്

വല്ലാതങ്ങു് ശകാരിച്ചീടും!” – (സീതാസ്വയംവരം: കുഞ്ചൻ നമ്പ്യാർ)]

March 09 2025 15:39

മുയ്മൻ മാലോകർക്കും കമ്മ്യൂണിസ്റ്റാവണം, കമ്മ്യൂണിസ്റ്റാവണം എന്ന ഒറ്റ ചിന്തയേയുള്ളു! ഏതു് അണ്ടനും അടകോടനും ആകാൻ പറ്റുന്ന ഒരു സാധനമാണു് കമ്മ്യൂണിസം എന്നാണവരുടെ ധാരണ!

ആ ഭോഷന്മാർ എന്തറിയുന്നൂ വിഭോ!?

ഒരു കമ്മ്യൂണിസ്റ്റാകാനും, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റായി കൊടി പിടിച്ചു് മുദ്രാവാക്യം വിളിച്ചു് ജീവിച്ചു് ചത്തു് പണ്ടാറമടങ്ങാനും ആൺവർഗ്ഗവും പെൺവർഗ്ഗവും പാലിച്ചിരിക്കേണ്ട നിബന്ധനകൾ കെ-ഫാർട്ടി പല ഫാർട്ടി കോൺഗ്രസ്സുകളിലായി ക്രോഡീകരിച്ചിട്ടുണ്ടു്. തൊഴിലാളിവർഗ്ഗ സമരപരമായി മർമ്മപ്രധാനമായ ആ നിബന്ധനകളൊക്കെ ഇവിടെ “എണ്ണിപ്പറവാന്‍ നേരമ്പോരാ”. അതുകൊണ്ടു്, അവയിൽ ചിലതു് മാത്രം സൂചിപ്പിക്കുന്നു. ജ്ഞാനദാഹികകളായ സുഹൃത്തുക്കൾ തത്കാലം അവകൊണ്ടു് തൃപ്തിപ്പെടാനപേക്ഷ.

“നിർബന്ധാച്ചാൽ, നായ്ക്കളെപ്പോലെ മദ്യം നക്കിക്കുടിക്കാമെന്നല്ലാതെ, കൈകൊണ്ടു് തൊട്ടുപോകരുതു്! സഹകരണ ബാങ്കുകളിലെയും മറ്റും പൊതുമുതൽ യഥേഷ്ടം കക്കാമെന്നല്ലാതെ, ഒരിക്കലും മോഷ്ടിക്കരുതു്! കുഞ്ഞുങ്ങളടക്കമുള്ള മനുഷ്യരെ കൊന്നു് കെട്ടിത്തൂക്കാമെന്നല്ലാതെ, ഉന്നതരായ ഫാർട്ടി നേതാക്കളെ മിസ്റ്റർ ചേർത്തു് വിളിക്കരുതു്! പ്രതിഷേധിക്കുന്ന യുവാക്കളെ ചെടിച്ചട്ടികൊണ്ടും ഹെൽമെറ്റുകൊണ്ടും തലയ്ക്കടിക്കാമെന്നല്ലാതെ, അതൊരു കുറ്റകൃത്യമായിരുന്നെന്നു് ചത്താലും സമ്മതിച്ചുകൊടുക്കരുതു് എന്നു് മാത്രമല്ല, ആ കർമ്മം മഹത്തായ ഒരു രക്ഷാപ്രവർത്തനമായിരുന്നു എന്നു് പൊതുസമൂഹത്തോടു് ആവർത്തിച്ചു് വിളിച്ചുപറയാൻ ഒരു കാരണവശാലും മടിക്കുകയുമരുതു്! … …”

അങ്ങനെ ഒരുപാടൊരുപാടു് നിബന്ധനകൾ നിരുപാധികമായി പാലിക്കാൻ സന്നദ്ധരായ യാന്ത്രിക ജീവികൾക്കുമാത്രം യോജിച്ച ഒരു പ്രാകൃത കൂട്ടായ്മയാണു് കമ്മ്യൂണിസം. സ്വന്തമായ വിവേചന ബുദ്ധിയോ, സ്വന്തവും സ്വതന്ത്രവും യുക്തിഭദ്രവുമായി ചിന്തിക്കാനുള്ള ശേഷിയോ ഉള്ള മനുഷ്യജീവികൾ കമ്മ്യൂണിസത്തിൽ അനഭിലഷണീയരാണു്.

എന്തുകൊണ്ടെന്നാൽ, ചിത്രത്തിൽ കാണുന്ന തരത്തിലും ജനുസ്സിലുമുള്ള പാർട്ടി ഫങ്ക്ഷണറികളോടൊപ്പം പ്രവർത്തിക്കുക എന്നതു് അത്തരം മനുഷ്യർക്കു് അസാദ്ധ്യമായ കാര്യമാണു്.

March 09 2025 16:44

കാൾ മാർക്സ് 1875-ൽ തന്റെ “Critique of the Gotha Programme”-ൽ പ്രസ്താവിച്ചു: “ഓരോരുത്തനിൽനിന്നും അവന്റെ കഴിവിനനുസരിച്ചു്, ഓരോരുത്തനിലേയ്ക്കും അവന്റെ ആവശ്യങ്ങൾക്കനുസരിച്ചു്”

[“From each according to his ability, to each according to his needs” (German: Jeder nach seinen Fähigkeiten, jedem nach seinen Bedürfnissen) is a slogan popularised by Karl Marx in his 1875 Critique of the Gotha Programme. The principle refers to free access to and distribution of goods, capital and services.]

അതിൻപ്രകാരം, കെട്ടിയലങ്കരിച്ച സ്റ്റേജിൽ നേതാക്കൾ ചമഞ്ഞു് ഞെളിഞ്ഞിരുന്നു് അർത്ഥശൂന്യമായ പ്രത്യയശാസ്ത്ര വിടുവായത്തങ്ങൾ ച്ഛർദ്ദിക്കാനല്ലാതെ, സമൂഹത്തിനു് ഒരു പ്രയോജനവുമുണ്ടാക്കാത്ത ഊളകളെ കൊങ്ങയ്ക്കുപിടിച്ചു് സ്റ്റേജിൽനിന്നു് വലിച്ചു് താഴെയിറക്കി, “ഓരോരുത്തർക്കും അവരുടെ കഴിവിനനുസരിച്ചു്” തൂമ്പയോ മഴുവോ മൺവെട്ടിയോ പിക്കാസോ അരിവാളോ കൊടുത്തു് പാടത്തേയ്ക്കും പറമ്പിലേക്കും ആട്ടിപ്പായിച്ചു് അദ്ധ്വാനിപ്പിച്ചു് അതുവഴിയുണ്ടാകുന്ന “മിച്ചമൂല്യം”, അദ്ധ്വാനിക്കാൻ ശേഷിയില്ലാത്ത മറിയക്കുട്ടി ചേടത്തിക്കും മറ്റും “അവരുടെ ആവശ്യങ്ങൾക്കനുസരിച്ചു്” പങ്കു് വയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

സാക്ഷാൽ സഖാവു് മാർക്സ് വിഭാവനം ചെയ്ത മുദ്രാവാക്യമായതുകൊണ്ടു് സ്റ്റേജ് നിരങ്ങികളായ സിപിഎമ്മിലെ പ്രത്യയശാസ്‌ത്രജ്ഞർക്കു് അതുപോലൊരു നടപടിയിൽ എതിർപ്പുണ്ടാകുമെന്നും തോന്നുന്നില്ല.

March 09 2025 17:04

റെഡ് സീ പോലെ അണിനിരന്ന റെഡ് വാളണ്ടിയേഴ്സിനെക്കണ്ടു് വിരണ്ട ട്രമ്പ് “Fifth Fleet”-നെ ഹൈ അലെർട്ടിൽ നിർത്തിയത്രെ!

🙂

March 10 2025 09:41

Mark Carney, the next Prime Minister of Canada.

March 10 2025 10:07

കൊല്ലത്തെ സഖാക്കളായ കൊല്ലനും കൊല്ലത്തിയും പട്ടിയോടൊപ്പം കൊല്ലം മുതൽ കൊല്ലം വരെ ഒന്നു് ചന്തയ്ക്കു് പോയി വന്നത്രെ!

March 10 2025 10:16

കരിയ്ക്കും സൂര്യൻ പിണറായിയുടെ വയസ്സു് മുൻകാല പ്രാബല്യത്തോടെ 74.99-ൽ മരവിപ്പിക്കാൻ പിണറായിപ്പാർട്ടി ഐകകണ്ഠ്യേന തീരുമാനിച്ചതായി സെക്രട്ടറി അപ്പം മാഷ് കെ-ഫാർട്ടി സംസ്ഥാനസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

March 10 2025 10:34

കെ-ഭൂതത്തെ മനസ്സാ വാചാ കർമ്മണാ താങ്ങി നിർത്തിയിരുന്ന, കെ-ഫാർട്ടിയുടെ നെടുംതൂണായ സഖാവു് എ. കെ. ബാലനെ പ്രായപരിധി എന്ന “പിപ്പിടി കാട്ടി” തഴഞ്ഞു് ഗദ്ഗദകണ്ഠനാക്കിയ കുലംകുത്തിയുടെ ആസനത്തിൽ 75 അമിട്ടുകൾ പൊട്ടിക്കണം!

March 10 2025 11:29

ഏതു് സർക്കസിലും ഒരു ബഫൂണുണ്ടു്. കെ-സർക്കാർ സർക്കസിൽ ഒരുപാടു് ബഫൂണുകളുണ്ടു്. – തിരുത, കുതിര, കഴുകൻ, സൂര്യൻ, ചൂടപ്പം, പോത്തു്, മിത്തു്, ചിറ്റപ്പൻ, ശുംഭൻ, കൈ-മണി, കരിം-ക, ഈന്തൽപ്പഴം, ശ്രീമതി, ബിന്ദു, വീണ, തമ്പേർ, പുല്ലാങ്കുഴൽ … …!

March 10 2025 12:15

“നോവിന്റെ ഒരുമാസക്കാലം”.

“ആശ പ്രവർത്തകർ സമരം ആരംഭിച്ചിട്ടു് ഒരു മാസം; പരിഹാരമില്ലാത്തതെന്തു്?”

ഇതുപോലെ എക്‌സിസ്റ്റൻഷ്യലായ സാമൂഹിക വിഷയങ്ങളിലെങ്കിലും, മല്ലു മാദ്ധ്യമങ്ങൾ ഇത്തരം “ഞോളയൊലിക്കുന്ന മല്ലു സില്മാമോഡൽ വിരഹപ്രേമഭാഷ” ഉപേക്ഷിച്ചാൽ, സാമൂഹിക വിഷയങ്ങൾക്കു് ഒരു “relation to reality” ലഭിക്കും; സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജെന്യുവിനായ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തങ്ങളുടെ ഡിഗ്നിഫൈഡ് കൊതങ്ങൾ കാന്താരിമുളകു് അരച്ചുതേച്ചതുപോലെ പുകയും എന്നൊരു യാഥാർത്ഥ്യബോധം ചക്രവർത്തികൾ ചമയുന്ന സകലയിനം ഭരണാധികാരികൾക്കുമുണ്ടാകും.

March 10 2025 12:33

കാര്യമെന്തെന്നറിയാതെ, അനുകൂലമോ പ്രതികൂലമോ ആയി, വ്യക്തികളിൽ കുരുങ്ങിക്കിടക്കുന്ന ഊളജന്മങ്ങളുടെ ഒരു കൂട്ടമാണു് കേരളസമൂഹം.

March 10 2025 13:07

“പത്മകുമാർ ഇനി എങ്ങോട്ടു്?”

കേരളസമൂഹം അടിയന്തിരമായി ഉത്തരം കണ്ടെത്തേണ്ട വൺ മില്യൺ US $ ചോദ്യം!

March 10 2025 14:01

“പിണറായി സിപിഎമ്മിൻ്റെ ഔട്ട്സ്റ്റാൻഡിങ് ലീഡർ! (എന്നെപ്പോലെ) അനുഭവസമ്പത്തുള്ളവരെ പാർട്ടിയിൽ നിലനിർത്തണം.” – സഖാവു് എ. കെ. (വൃദ്ധ)ബാലൻ.

“നികൃഷ്ടജീവികളായ പരനാറികളെയും കുലംകുത്തികളെയും നിരന്തരം ഭർത്സിക്കുകയും വാടകക്കൊലയാളികളെക്കൊണ്ടു് കൊല്ലിക്കുകയും ചെയ്യുന്ന ഭാസ്കരപ്പട്ടേലർ തൻ്റെ ആസനത്തിൽ പൂശുന്ന അറേബ്യൻ പെർഫ്യൂമിനു് എന്താ ഒരു സുഗന്ധം!” – തൊമ്മി.

March 10 2025 14:05

മനുഷ്യൻ ചന്ദ്രനിലിറങ്ങിയ കാലം!!

🙂

https://shorturl.at/MxUCs

March 10 2025 16:15

സഖാവു് വീണ ജോർജ്ജ് ഒരു കാർഡിയാക് സർജ്ജനാണെന്നു് സത്യമായും ഞാനറിഞ്ഞിരുന്നില്ല. നന്ദി, ദേശാഭിമാനി!

🙂

March 10 2025 16:27

“പത്മകുമാറുമായുള്ള പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തു് പരിഹരിക്കും.” – സിപിഎം പത്തനംതിട്ട ജില്ലാസെക്രട്ടറി രാജു എബ്രഹാം.

അവൈലബിൾ നേതൃത്വം അതിനായി സമ്മേളിക്കുമ്പോൾ നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിൽ കെ-ഫാർട്ടി സ്വീകരിക്കുന്ന ഇരട്ടത്താപ്പു് കൂടി ഒന്നു് ചർച്ച ചെയ്തു് പരിഹരിച്ചാൽ വേണ്ടില്ല.

March 11 2025 09:45

“വയനാട്ടിൽ ടൗൺഷിപ്പിനു് തറക്കല്ലിടുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെത്തും.” – വാർത്ത.

തറകളേ തറക്കല്ലിടാവൂ എന്നു് ദുരന്തബാധിതർ നിർബന്ധം പിടിച്ചുകാണും!😀

March 11 2025 10:04

“ജനങ്ങളാണു് ക്യാപ്റ്റൻ.” – സഖാവു് എം. എ. ബേബി.

“മൂന്നരക്കോടി ക്യാപ്റ്റൻസ് നയിച്ചാൽ കപ്പൽ മുങ്ങും സാർ!” – സഖാവു് വീണാൻ്റി.
[“Too many cooks spoil the broth.” – ബൂർഷ്വാ സായിപ്പു്.]

March 11 2025 11:02

“എൻ്റെ യാത്രാചെലവു് 5 ലക്ഷത്തിൽ താഴെ; റസിഡൻ്റ് കമ്മീഷണറുടെ ചെലവുകൂടി എൻ്റെ ഹെഡിലാണു്.” – തിരുത ഫെയിം കെ. വി. തോമസ് സഖാവു്.

അയ്യോ പാവം! ഒരു സ്പൂക്കിനു് നാലുകാശു് കൂട്ടിക്കൊടുക്കാൻ ആരുമില്ലേടേ ഭൂതനിലയത്തിൽ? എന്തൊരു കഷ്ടമാണിതു്!
വീടു് ഹെഡിൽ ചുമക്കുന്ന ഉ. വി. മന്ത്രിണി, കമ്മീഷണറുടെ ചെലവുകൂടി ഹെഡിൽ ചുമക്കേണ്ടിവരുന്ന ഭൂതദൂതൻ …!!

March 11 2025 11:45

പാതിവില തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ആനന്ദകുമാറിനു് ശാരീരിക ബുദ്ധിമുട്ടും വിറയലും.” – വാർത്ത.

ചെന്താരക വൈറസോ, ചെന്താമര വൈറസോ കക്ഷിയെ പിടി കൂടിയതാകാനാണു് സാദ്ധ്യത. കാലഹരണപ്പെട്ട കാരണഭൂതങ്ങളെ കസ്റ്റഡിയിലെടുക്കുമ്പോൾ കൊറോണ വൈറസ് പിടി കൂടുന്നതായി പ്രത്യയശാസ്ത്രജ്ഞരായ താത്ത്വികരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്.

March 11 2025 12:04

95% of the party functionaries and 90% of the civil servants in Kerala are criminals in every respect and should be terminated immediately without any ifs or buts!

March 11 2025 12:21

“അടിമുടി മാറ്റുമോ വിജയരേഖ?” – മല്ലുക്കളുടെ വൺ മില്യൺ US $ ചോദ്യം!

ക്ഷൗരക്കത്തി കയ്യിൽ കിട്ടിയാലും “അടിയിലെ മുടി മാറ്റാൻ” പോലും ആവതില്ലാത്ത ഊളകളാണു് സമൂഹത്തിൻ്റെ വിധി മാറ്റാൻ വിജയരേഖയുണ്ടാക്കാൻ നടക്കുന്നതു്!

March 11 2025 15:09

“സഖാവു് എ. പദ്മകുമാറിനെന്തെങ്കിലും വിഷമതകളുണ്ടെങ്കിൽ അതു് പുറത്തു് പ്രകടിപ്പിക്കേണ്ടതല്ല (മുണ്ടാതെ അനങ്ങാതെ അകത്തേയ്ക്കു് മുണുങ്ങേണ്ടതാണു്). കാരണം, പൺറായിപ്പാർട്ടി അങ്ങനെ ഏതെങ്കിലും രൂപത്തിൽ (ഉദാ. 51 വെട്ടു് വെട്ടിയും മറ്റും!) ഒരാളെ നശിപ്പിക്കുന്നതിനു് “ബോധപൂർവ്വം” ശ്രമിക്കുമെന്നു് എന്റെ സ്വന്തം അനുഭവം വച്ചു് ഞാൻ കരുതുന്നില്ല.” – വാർദ്ധക്യാധിഷ്ഠിത കാരണങ്ങളാൽ പിണറായിപ്പാർട്ടി മൂലയിലേക്കു് തഴഞ്ഞ മുതിർന്ന നേതാവു് സഖാവു് എ. കെ. ബാലൻ.

സഖാവു് ബാലന്റെ പ്രത്യയശാസ്ത്രപരവും തീവ്രത കൂടിയതുമായ ഈ താത്ത്വികാവലോകനത്തിൽ ആവേശഭരിതരായി അടിമക്കണ്ണുകളായ അന്തം കമ്മികളും “daily wages fleet” ആയ റെഡ് വാളണ്ടിയേഴ്‌സും ഐകകണ്ഠ്യേന കൂവി വിളിച്ചു: “അങ്ങനെതന്നെ സിന്താവാ!”

“ഇന്നീ പാർട്ടി ലോഹമെങ്ങും ശോഷിച്ചീടും കാരണഭൂതം പി-ണ-റാ-യി വിജയനെന്ന സഖാവിനു്” ആനന്ദനിര്‍വൃതിക്കിനിയെന്തുവേണം?!

March 12 2025 11:37

വാർത്ത 1: ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനു് ഒയാസിസ് കമ്പനിക്കെതിരെ മിച്ചഭൂമിക്കേസ്.
വാർത്ത 2: ഓയാസിസ് കമ്പനി വാങ്ങിയ ഭൂമിയുടെ രേഖകൾ കാണാനില്ല.

കാരണഭൂതദൂതൻ സഖാവു് കെ. വി. തോമസ് ആ രേഖകളിൽ പൊതിഞ്ഞാവും തിരുത മീനുകളെ ഇന്ദ്രപ്രസ്ഥ തമ്പ്രാക്കളുടെ അടുക്കളകളിൽ എത്തിച്ചതു്.

March 12 2025 12:55

“പ്രായം മറച്ചുവച്ചു് ചില നേതാക്കൾ സിപിഎമ്മിൽ പ്രവർത്തിക്കുന്നു.” – മുതിർന്ന സി. പി. ഐ. (എം) നേതാവും, രാമായണ പാരായണൻജിയുമായ സഖാവു് ജി. സുധാകരൻ ജി.

“മുതിർന്ന സി. പി. ഐ. (എം) നേതാക്കൾ വയസ്സറിയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.” – കാലൻ, യമ കാലൻ. (Bond, James Bond. ഭൂതം, കാരണ ഭൂതം!)

March 12 2025 14:13

कैमरामैन ने कहा: “कृपया ‘cheese’ बोलो!”

അതുകേട്ടു് ഓരോരുത്തരും അവർക്കു് മനസ്സിലായതുപോലെ പ്രതികരിച്ചു:

നിർമ്മല സീതാരാമനും രാജേന്ദ്ര വിശ്വനാഥ് അർലേക്കറും ഐകകണ്ഠ്യേന പറഞ്ഞു: “ചീസ്”.

സഖാവു് കെ. വി. തോമസ് പറഞ്ഞു: “തിരുത, തിരുതയുടെ രുചി അപാരം!”

സഖാവു് പിണറായി വിജയൻ പറഞ്ഞു: “ചുക്കു്, എന്റെ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.”

ഇപ്രകാരം, നവകേരളത്തിൽ ആശ വർക്കേഴ്‌സ് നടത്തുന്ന സമരം മൂലം കേന്ദ്രസർക്കാരിനും കേരളസർക്കാരിനും അന്താരാഷ്ട്രലെവലിൽ നേരിടേണ്ടിവരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഓരോരുത്തരും അവരുടേതായ വിദഗ്ദ്ധാഭിപ്രായങ്ങൾ അവരുടേതായ രീതിയിൽ, അവരുടേതായ ഭാഷയിൽ പരസ്പരം ഹൃദയഭേദകമായി കണ്ണീരോടെ പങ്കുവച്ചു. തദനന്തരം, ദേശീയഗാനാലാപനത്തോടെ, ആ അത്യുന്നതതല സാമ്പത്തിക സമ്മേളനത്തിനു് തിരശ്ശീലയും മറശ്ശീലയും വീഴുകയും യോഗം സമംഗളം പര്യവസാനിക്കുകയും ചെയ്തു. – സ്വ. ലേ.

ശുഭം!🙂

March 12 2025 15:34

March 12 2025 17:09

“Some are like water, some are like the heat

Some are a melody and some are the beat

Sooner or later, they all will be gone

Why don’t they stay young?”

“Don’t leave to fate what’s here tonight

Heaven can wait, I wanna dance one more time

Give me the feelin’ again, just one more time.”

March 13 2025 09:55

“America is at this hour completing the 52nd day of having a president of the United States whose brain does not work. Donald Trump’s brain is broken, badly damaged, as he exhibits everyday.” – Lawrence O’Donnell🙂

[“It’s all fake news!” – Donald Trump😀]

March 13 2025 11:34

1000 year-old oak tree from Bad Blumau.

(Bad Blumau is a municipality in the district of Hartberg-Fürstenfeld in Styria, Austria.)

(Picture courtesy)

March 13 2025 11:34

>>>ഭക്തശിരോമണികളായ മല്ലു പെണ്ണുങ്ങളുടെ സ്വയം മറന്നുള്ള പൊങ്കാല, അഥവാ കാമാതുരരായ ഞണ്ടുകളുടെ സർവ്വം മറന്നുള്ള വേലിയേറ്റം!<<<

ഓസ്‌ട്രേലിയൻ “Christmas Island”-ലെ ചെം-ഞണ്ടുകളുടെ വർഷം തോറുമുള്ള “പൊങ്കാലയിടലുമായി” താരതമ്യം ചെയ്യുമ്പോഴാണു്, ചെമ്പട്ടു് ചാർത്തി, ചെമ്പൊട്ടു് തൊട്ട മലയാളി മങ്കകൾ ചെങ്കൊടി വിപ്ലവികളായ നസ്രാണി ദേവികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ ചെങ്കലങ്ങളിൽ, “പുഷ്പനെ അറിയാമോ” എന്ന ഭക്തിഗാനത്തോടെ ഇടുന്ന കൊലച്ചോർ പൊങ്കാലയൊക്കെ അടപടലേ വാരിക്കോരിയെടുത്തു് വല്ല കന്യാസ്ത്രീ മഠങ്ങളിലെയും പൊട്ടക്കിണറുകളിൽ എറിയാൻ തോന്നുന്നതു്!

ഇൻഡ്യൻ മഹാസമുദ്രത്തിലെ ഒരു ഓസ്‌ട്രേലിയൻ ടെറിട്രി ആയ ക്രിസ്മസ് ഐലൻഡിനു് വെറും 20 കിലോമീറ്റർ വീതിയേയുള്ളു എങ്കിലും, ഓരോ വർഷവും 650 ലക്ഷം ഞണ്ടുകളാണു് “പൊങ്കാലയിടാനായി” ആ ദ്വീപു് സന്ദർശിക്കുന്നതു്!!

നവകേരളത്തിന്റെ 2024-ലെ ജനസംഖ്യ കേവലം 350 ലക്ഷത്തിൽ താഴെയാണു്! തന്മൂലം, അഭിവന്ദ്യ കുണ്ടിയിൽ ഞണ്ടിറുക്കാതിരിക്കാൻ, ഒരുപാടു് ഒച്ചയുണ്ടാക്കാതെ ഒരിടത്തു് അടങ്ങിയൊതുങ്ങി ചുമ്മാണ്ടു് ചന്തികുത്തീരുന്നോളീ!!!

ഞണ്ടേ വാഴ്ക! വാഴ്ക വാഴ്ക, ചെംഞണ്ടേ!!!!!!!🙂

March 13 2025 13:03

It’s crazy! It’s all electric and electronic, man!!

March 13 2025 15:37

അല്ലാഹു അക്ബർ!!🙂

David Guetta: Live Concert from Burj Al Arab Jumeirah’s Helipad.

March 13 2025 15:38

= Laser show =

[https://en.wikipedia.org/wiki/Laser]

March 14 2025 10:15

ദാരികവധനേരത്തു് വിശ്വരൂപം പൂണ്ടു് നാവുനീട്ടി കരിയ്ക്കും സൂര്യനെ വിഴുങ്ങാൻ കച്ചകെട്ടുന്ന ഉഗ്രരൂപിണിയായ ഭദ്രകാളിയാണെന്നാണു് ഒറ്റനോട്ടത്തിൽ തോന്നിയതു്. പേടിച്ചുപോയി!!🙂

(ചിത്രത്തിനു് കടപ്പാടു്)

March 14 2025 11:18

ഇയാളിതെന്തൊരു പ്രിൻസി-പോൾ? ഒന്നു് മനസ്സറിഞ്ഞു് ഉത്സാഹിക്കു് ചങ്ങായീ! ഒന്നാഞ്ഞുപിടിച്ചാൽ ബാക്കിയുള്ളവരെക്കൂടി അതിശീഘ്രം കഞ്ചാക്കളായ പിണറായിസ്റ്റ് വിപ്ലവ “ചെ-കുബേരകൾ” ആക്കിത്തീർക്കാവുന്നതേയുള്ളു.

യുവാക്കളിലാണു് രാജ്യത്തിൻ്റെ ഭാവി. യുവാക്കളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതരും, പ്രത്യയശാസ്ത്രജ്ഞരും, താത്ത്വികാചാര്യരുമായ കുമാരപിള്ള സഖാക്കളിലും, ഗോവിന്ദൻ മാഷുകളിലും, പ്രകാശൻ മാഷ്ടറുകളിലും, പ്രിൻസി-പോളുകളിലുമാണു് രാജ്യത്തിൻ്റെ ഒടുക്കത്തെ പ്രതീക്ഷ!!

March 14 2025 14:07

ഒറ്റനോട്ടത്തിൽ, വിശുദ്ധ കുർബാന അർപ്പിക്കാനായി വിശുദ്ധ കാപ്പ ധരിച്ചു് വിശുദ്ധ അൾത്താരയിലേറിയ വിശുദ്ധ ബിഷപ്പാണെന്നാണു്, ഭൂമിയിൽ ജന്മമെടുത്തു എന്നതിന്റെ പേരിൽ മാത്രം, മഹാപാപിയായി ഏകദൈവമായ യഹോവ പ്രഖ്യാപിച്ചവനും, ഒട്ടും വിശുദ്ധനുമല്ലാത്ത നോമിനു് തോന്നിയതു്. തന്മൂലം, ഈ വിശുദ്ധ “കപടപടം” കണ്ടപാടേ കാണാത്തപാടേ, നോമിന്റെ പൊട്ടബുദ്ധിക്കനുസൃതമായി, നോം മുട്ടു് വേദനിക്കുവോളം തറയിൽ മുട്ടുകുത്തി കൈകൂപ്പി നിൽക്കുകയും ചെയ്തു.

കാലക്രമേണ നോമിലെ ട്യൂബ് ലൈറ്റ് തെളിയുകയും, കാര്യത്തിന്റെ പ്രത്യയശാസ്ത്രപരമായ കിടപ്പുവശം പിടികിട്ടുകയും ചെയ്തപ്പോഴാണു്, ശമ്പളം എന്ന പേരിൽ പത്തുപൈസ വാങ്ങാതെ, അതിനു് പകരം, അഥവാ അതിലും കൂടുതലായി, “അവഗണനീയമായ” ഏതാനും ലക്ഷം രൂഫാ കേവലം “ഓണറേറിയം” എന്ന പേരിൽ വിനയകുനിയ വളിവയറനായി കൈപ്പറ്റി, ഫൈനാൻസ് അതോറിറ്റിയെ കബളിപ്പിച്ചു്, കാരണഭൂതത്തിനുവേണ്ടി, കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി ഇന്ദ്രപ്രസ്ഥത്തിലെ ഏമാന്മാരുടെയിടയിൽ വിജയകരമായി കൂട്ടിക്കൊടുപ്പു് ബിസ്നസ് ചെയ്തുകൊണ്ടിരിക്കുന്ന “നിസ്വാർത്ഥനായ” വിശുദ്ധ തിരുതത്തോമയുടെ KPAC മോഡൽ നാറിനാടക, നക്കിനാടക, മാർക്സിയൻ ജീർണ്ണനാടക, പാർട്ടിനാടക കാശുണ്ടാക്കൽ നംബറാണെന്നു് നോമിനു് കത്തിയതു്!

ച്ചാൽ, സഖാവു് ആനാവൂർ നാഗപ്പന്റെയും, സഖാവു് മേയർ ആര്യ രാജേന്ദ്രൻ നേത്യാരമ്മയുടെയും, സഖാവു് ചിറ്റപ്പൻ ജയരാജന്റെയും, സഖാവു് ശുംഭൻ ജയരാജന്റെയും, സഖാവു് ചെന്താരകം ജയരാജന്റെയും, സഖാവു് വിജയരാഘവന്റെയും, സഖാവു് വീണാന്റിയുടെയും, സഖാവു് ചിന്തേച്ചിയുടെയും, സഖാവു് ചൂടപ്പം ഗോവിന്ദന്റെയും, സഖാവു് വ്യവസായ വ്യവഹാരി രാജീവിന്റെയും, സഖാവു് യമകാലവാഹനം രാജേഷിന്റെയും, തലയിൽ വീടുചുമക്കും വിദ്യാഭ്യാസമന്ത്രിയുടെയും അവറ്റകളുടെ പുറകെ കുനിഞ്ഞ മുതുകും, ആകാശത്തേക്കു് വീശുന്ന മുഷ്ടിയുമായി സിന്താവാ വിളിച്ചുകൊണ്ടു് നടക്കുന്ന പ്രഫുത്തരുടെയും പുത്തിജീവികളുടെയുമൊക്കെ അത്രയൊരു പുത്തി സാമാന്യ മനുഷ്യരും വെറും കിറ്റുഭോജികളും എന്ന നിലയിൽ, നുമ്മ സമ്മതിദായകർക്കില്ലല്ലോ, ഉണ്ടാകാൻ കഴിയില്ലല്ലോ, ഉണ്ടാകാൻ വഴിയില്ലല്ലോ!

March 14 2025 15:24

“മാസ്റ്റർ” എന്നു് സ്വയം വിശേഷിപ്പിച്ചാൽ ഒരാൾ മാസ്റ്ററാകുമെന്നതു് കേവലമൊരു തെറ്റിദ്ധാരണയാണു്.

March 15 2025 14:24

“വലിയ വ്യവസായ ശൃംഖലയാണു് നവകേരളത്തിൽ വരാൻ പോകുന്നതു്.” – സിപിഎം സെക്രട്ടറി അപ്പം ഗോവിന്ദൻ മാസ്റ്റർ.

“അമ്മയ്ക്കു് ചുമക്കാൻ പറ്റാത്തത്ര വലിപ്പമുള്ള ആറു് മുലകളാണു് മക്കളേ, നാളെ കൊച്ചുവെളുപ്പാൻ കാലത്തു് നിങ്ങടെ അമ്മേടെ നെഞ്ചത്തു് മുളയ്ക്കാൻ പോകുന്നതു്!!” – കോഴിപ്പിട.

March 15 2025 15:14

കരുവന്നൂർ സഹകരണ “ബാങ്കു്” തട്ടിപ്പുകേസ് വിഷയത്തിൽ ഇഡിക്കു് മുന്നിൽ ഹാജരാകാതെ സിപിഎം നേതാവു്, എം. പി. സഖാവു് കെ. രാധാകൃഷ്ണൻ ഒഴിഞ്ഞുമാറി നടക്കുകയാണത്രെ!

അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നു് കാട്ടുകള്ളനെപ്പോലെ മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന ഒരു മാക്രിസ്റ്റ്-പിണറായിസ്റ്റ് തൊഴിലാളിവിപ്ലവനേതാവിനു് നീതിവിരുദ്ധമായ യാതൊന്നും മറച്ചുപിടിക്കാനായി ഉണ്ടാകാൻ വഴിയില്ല. സ്വാഭാവികം!!

March 15 2025 15:39

“മനസ്സിൽ സങ്കടങ്ങളുണ്ടാവും. സങ്കടങ്ങളെല്ലാം മാറ്റി സന്തോഷം നൽകുന്ന (അമ്മായി) അമ്മയുടെ മുന്നിലാണു് നമ്മൾ അഭയം തേടേണ്ടതു്.” – സഖാവു് ശോഭന ജോർജ്ജ്.

അമ്മായി അമ്മ ഇല്ലാത്ത ഹതഭാഗ്യർ ഒരു “stopgap” എന്ന നിലയിൽ അമ്മൂമ്മായിയുടെ മുന്നിലെത്തി മനസ്സിലുള്ള സങ്കടങ്ങൾകൊണ്ടു് അമ്മാനമാടിയാലും തരക്കേടില്ലാത്ത ഒരാശ്വാസം കിട്ടും. ഞാൻ ജന്മനാ ഒരു നെന്മമരം ആയതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.

March 15 2025 15:57

“ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാൻ പരിശീലന പരിപാടി നിശ്ചയിച്ചു് ഉത്തരവു്.” – വാർത്ത

ആശ വർക്കേഴ്സിൻ്റെ സമരം പൊളിക്കാൻ കൊടി സുനിക്കു് പരോൾ അനുവദിക്കണമെന്ന ആഭ്യന്തര സുരക്ഷാവിഭാഗത്തിൻ്റെ അടിയന്തിര അപേക്ഷ ജയിൽ ഡിജിപി തള്ളിക്കളഞ്ഞുകാണും!

March 17 2025 09:36

“ആന കൊടുത്താലും ആശ കൊടുക്കരുതു്!” – അതു് ആശ വർക്കേഴ്‌സിനായാലും.

ഇത്രയും, പൂജനീയ സുരേഷോപിജിയോടു്.

March 17 2025 09:42

“ആശ വർക്കേഴ്‌സിന്റെ ഓണറേറിയം മാനദണ്ഡങ്ങള്‍ സർക്കാർ പിന്‍വലിച്ചു.”- വാർത്ത

ഒരു പിണുസഹജ ചതിയുടെ നാറ്റം വമിക്കുന്നുണ്ടല്ലോടേ!

March 17 2025 10:58

“LDF-നു് മൂന്നാമൂഴം ഉറപ്പു്. വിമർശിക്കുന്നവരെ ശത്രുവായി കാണാറില്ല.” – കെ-കാരണഭൂതം.

അതു് പരമസത്യം! മൂന്നാമൂഴത്തിനു് പട്ടിണിക്കാരായ ആശമാർ സാക്ഷി! വിമർശിക്കുന്നവരോടുള്ള ഭൂത-ദയയ്ക്കു് സഖാവു് ടി. പി. ചന്ദ്രശേഖരനും സാക്ഷി! ഭൂതവാക്കിൻ്റെയും പഴംചാക്കിൻ്റെയും പേരിൽ, “തിളപ്പിച്ചാറ്റിയ” ഏതെണ്ണയിലും ആരും കൈ മുക്കും! – അതു് മണ്ണെണ്ണയായാലും ശരി, മയിലെണ്ണയായാലും ശരി!

March 17 2025 11:36

ആശമാരുടെ പിൻവലിച്ച ഓണറേറിയം മാനദണ്ഡങ്ങൾ, മന്ത്രിമാർ, ഉദ്യോഗസ്ഥപ്രമുഖർ, തിരുതകൾ തുടങ്ങിയ, തൊഴിൽ ചെയ്തു് ജീവിക്കുന്ന ആശമാരുടെ നൂറിലൊരംശം “ഓണറിനു്” പോലും അർഹതയില്ലാത്ത, ആർത്തർക്കെന്ന വ്യാജേന വർത്തിക്കുന്ന ആർത്തിപ്പണ്ടാരങ്ങൾ സ്വയം-സ്പഷ്ടം എന്ന മട്ടിൽ വാരിക്കൂട്ടുന്ന “ഓണറേറിയത്തിനു്” നിർബന്ധമായും ബാധകമാക്കേണ്ടതുണ്ടു്!

March 17 2025 12:17

രണ്ടു് നീണ്ട കൊല്ലവർഷങ്ങൾ കഴിഞ്ഞിട്ടും കെ-ഫാർട്ടിക്കോ, കെ-കൊല്ലം സംസ്ഥാന സമ്മേളനത്തിൽ inescapably പങ്കെടുക്കേണ്ടിവന്ന കെ-ഫാർട്ടിയിലെ കെ-കൊല്ലനോ കെ-കൊല്ലത്തിയ്‌ക്കോ, കെ-പൊന്നരിവാളിനോ, കെ-പൊൻചുറ്റികയ്ക്കോ, കെ-പൊൻതാരകത്തിനോ, കെ-പൊൻവേരിലോ, കെ-പൊൻകതിരിലോ, ഒരു മാറ്റവും, യാതൊരു മാറ്റവും, ഒരു പൊടിയ്ക്കുപോലുമുള്ള കെ-മാറ്റവും സംഭവിച്ചിട്ടില്ലിസ്റ്റാ!!

🙂

https://shorturl.at/wKLRR

March 17 2025 13:02

എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ട ഈ പ്രസ്താവം അപൂർണ്ണമെന്നു് തോന്നിയതുകൊണ്ടു് ഒന്നു് പൂർത്തീകരിച്ചേക്കാമെന്നു് കരുതി:

“മനുഷ്യർക്കു് മുകളിൽ കെ-ഫാർട്ടി വന്നാൽ മനുഷ്യഗതി മരമാക്രിഗതി! കെ-ഫാർട്ടിക്കു് മുകളിൽ കെ-മണി വന്നാൽ കെ-ഫാർട്ടിഗതി മുതുമര-എളമര മാക്രിഗതി! കെ-മണിക്കു് മുകളിൽ കെ-കാരണഭൂതം വന്നാൽ മണിഗതി അധോവായുവോടെയുള്ള മരണമണിഗതി!”🙂

March 17 2025 14:21

ഈ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവസഖാവിന്റെ മോന്ത മുയ്മനും മൂടാൻ പാകത്തിനൊരു മാസ്കുണ്ടാക്കിക്കൊടുക്കാൻ ശേഷിയും ശേമുഷിയുമുള്ള ആരുമില്ലേടേ പിണറായിസ്റ്റ് നവകേരളത്തിൽ?! എന്തൊരു നികൃഷ്ട-ദയനീയമായ ദുരന്താവസ്ഥയാണിതു്?! സഖാവു് കാൾ മാർക്സ് മൂത്താപ്പ ഇതു് കണ്ടാൽ ഇടതുകൈ തലയിൽ വച്ചു് വലതുകൈകൊണ്ടു് തന്റെ വിശ്വവിഖ്യാത ഇരട്ടച്ചങ്കിൽ pneumatic hammer കൊണ്ടെന്നപോലെ തെരുതെരെ ഇടിച്ചു്, വ്യാകുലമാതാവു് സമാനം ഹൃദയഭേദകമായി കരഞ്ഞുപോകുമല്ലോ!

കമ്മീഷൻ വ്യവസ്ഥയിൽ നവകേരള നിർമ്മാണപ്രവൃത്തികൾ ചെയ്യുന്ന ഊരാളുങ്കൽ സൊസൈറ്റികൾ ഒന്നടങ്കം, ഇങ്ങിനി വരാതെ, മൊത്തവും ചില്ലറയുമായി ചത്തൊടുങ്ങി കാരണഭൂതത്തിന്റെ വിപ്ലവകേരളത്തിൽ എന്നേക്കുമായി വേരറ്റു് പോയെന്നുണ്ടോ!?🙂

March 17 2025 14:56

മനുഷ്യർ ജോലി ചെയ്യുന്നതു് ജീവിക്കാൻ വേണ്ടിയാണു്. അതു് അംഗീകരിക്കാൻ കഴിയാത്തവർ anathematize ചെയ്യപ്പെടേണ്ട misanthrope-കളാണു്.

March 17 2025 15:08

Q: “എന്താണു് നവകേരള വിഭവസമാഹരണം?”

A: “എങ്ങനെയോ മുകളിൽ എത്തിപ്പെട്ട ഇത്തിക്കണ്ണികൾക്കു് താത്കാലിക മൂഞ്ചലിനുള്ള സാമ്പത്തികം കണ്ടെത്തൽ!!”

March 17 2025 16:17

പിണറായി വിജയൻ നിർമ്മല സീതാരാമനെ അനൗദ്യോഗികമായി കണ്ടത്രെ! ആ “ദ്വിവേണി” സംഗമത്തെപ്പറ്റി കമലാന്റി എന്താണാവോ പറഞ്ഞതു്?

🙂

March 17 2025 16:32

“Opposite magnetic (political) poles attract each other due to the magnetic field lines (corruption field lines) flowing from the north pole to the south pole.”

🙂

March 17 2025 17:32

“കാട്ടുപന്നി കടയിലേക്കു് ഇടിച്ചുകയറി, കടയുടെ പൂമുഖവാതിൽ തകർത്തു, വഴിതടഞ്ഞ ഓട്ടോർഷ ഡ്രൈവനും പരിക്കു്.” – വാർത്ത

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവു് ഫാക്കൽറ്റിയിൽ ഒരു അഡ്മിഷനുവേണ്ടി സഖാവു് കാട്ടുപന്നി മുദ്രപ്പത്രത്തിൽ സമർപ്പിച്ച ആപ്ലിക്കേഷൻ അധികൃതർ നിരസിച്ചുകാണും! താങ്ങാനാവാത്ത അത്തരമൊരു സന്ദർഭത്തിൽ നാട്ടുപന്നിയായ ഈ എനിക്കായാലും ദേഷ്യം വരികയും, സർവ്വസംഹാരിയാകാൻ തോന്നുകയും ചെയ്യും.

March 18 2025 09:48

“സുനിത വില്യംസിനെപ്പോലെ ഖേരളം ശക്തമായി മുന്നോട്ടു് പോകും.” – ധനകാര്യ കാര്യസ്ഥൻ കെ. എൻ. ബാലഗോപാലൻ.

പുത്തൻ കാറുകളിൽ വാണം വിട്ടപോലുള്ള ഈ പോക്കു് പോയാൽ, ത്രിശങ്കു സ്വർഗ്ഗത്തിൽ കുരുങ്ങിയ സുനിത വില്യംസിനെപ്പോലെ, ആരെങ്കിലും കെട്ടിവലിച്ചു് ഭൂമിയിൽ എത്തിച്ചില്ലെങ്കിൽ അവിടെ കിടന്നു് പണ്ടാറമടങ്ങേണ്ടിവരുമെന്നതു് യാഥാർത്ഥ്യം.

March 18 2025 12:03

“അരുതു് അക്രമം, അരുതു് ലഹരി എന്നതു് വലിയ സന്ദേശം. ‘SKN40’-യെ പ്രശംസിച്ചു് ലുലു ഗ്രൂപ്പ്.” – വാർത്ത.

“അരുതു് മരംമുറി” എന്നുകൂടി ചേർത്തിരുന്നെങ്കിൽ തകർത്തേനെ!

March 18 2025 12:30

“തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ച ആക്രമണം മൂലം ജീവനക്കാരായ സ്ത്രീകൾ ഓട്ടെടാ ഓട്ടം ഓടി.” – വാർത്ത.

പൗഡറിൻ്റെയും ചാന്തിൻ്റെയും പൊട്ടിൻ്റെയുമെല്ലാം സുഗന്ധം മൂക്കിലടിച്ചപ്പോൾ, സംഭവം തേന്മലരുകളാണെന്നു് പ്രഫുത്തരായ പ്രത്യയശാസ്ത്ര തേനീച്ചകൾക്കു് തോന്നിക്കാണും.

March 18 2025 15:07

ആഹ! അപ്പോ സുരപാന സംബന്ധമായ വിഷയത്തിൽ തീവ്രമായ പരൂക്ഷണ നിരൂക്ഷണങ്ങളൊക്കെ നടത്തി കുഞ്ഞേച്ചി അത്യന്തമായ അനുഭവസമ്പത്തു് സമാഹരിച്ചിട്ടുണ്ടു്?! എന്നിട്ടു് അതിനെപ്പറ്റി ഒരക്ഷരം ആരോടും മുണ്ടാതെ എല്ലാം ഉള്ളിലൊതുക്കി എല്ലാവരിൽ നിന്നും ഇതുവരെ തന്മയത്വമായി അതെല്ലാം മറച്ചുപിടിച്ചു് വേദനിക്കുന്ന ഹൃദയവുമായി ജീവിക്കുകയായിരുന്നല്ലേ, കൊച്ചുകള്ളീ!

🙂

March 18 2025 15:16

When you are feeling down, always remember: you’re not ugly, you’re just too poor.

🙂

March 18 2025 15:58

“In beer lies freedom, in wein health, and in water bacteria.”

That’s what life was like in the USA in Franklin’s time. And today, in many countries around the world, you can’t rule out the possibility that even beer and wine, to say nothing of water, contain bacteria!🙂

March 19 2025 09:16

“ആശമാരെ സർക്കാർ ചർച്ചക്കു് വിളിച്ചു.” – വാർത്ത.
ചതി അടിസ്ഥാനസ്വഭാവമായ മുടുക്കരുമായാണു് ചർച്ച എന്നു് ആശമാർ ഓർത്താൽ വേണ്ടില്ല.

[യേശു പറഞ്ഞതുപോലെ, “പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.” – ലൂക്കോസ് 10: 3]

March 19 2025 10:44

മലയാളികൾ മാർക്സിസത്തെ വരവേറ്റതു് അജ്ഞത; പിണറായി വിജയനെ “ഇടതുപക്ഷ” മുഖ്യമന്ത്രിയാക്കിയതു് വിഡ്ഢിത്തം.

March 19 2025 11:25

ചില ചാനൽച്ചർച്ചകൾ കണ്ടാൽ ആശ വർക്കേഴ്സിനു് കൂലി കൊടുക്കുന്നതു് കെ-ഫാർട്ടി “സഹയാത്രികരായ” ഊളകളുടെ തറവാട്ടിൽ നിന്നാണെന്നു് തോന്നും!

March 19 2025 11:46

പിണു ഘോരളത്തിൽ തൊഴിൽ ചെയ്യുന്നവരല്ല, എളമര-മുതുമരാദി പ്രാകൃത CITU പേക്കോലങ്ങളുടെ സർട്ടിപ്പിക്കോത്തു് നേടിയവരാണു് തൊഴിലാളികൾ!!

March 19 2025 12:17

“എട്ടുദിവസ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിൻ്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്നങ്ങൾ മൂലം നീളുകയായിരുന്നു.” – മുഖ്യൻ കാരണഭൂതം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ CITU ബഹുരാഷ്ട്ര കുത്തകയ്ക്കെതിരെ നടത്തിയിരുന്ന സന്ധിയില്ലാത്ത മാക്രിസ്റ്റ് വിപ്ലവ സമരമായിരുന്നിരിക്കണം മുഖ്യമായ സാങ്കേതികപ്രശ്നം.

March 19 2025 14:07

“ഇതിലെ പോണ പട്ടികൾ വരെ ഞങ്ങളെ തിരിഞ്ഞുനോക്കുന്നുണ്ടു്. ഞങ്ങൾ ആശ വർക്കേഴ്സിന്റെ ഈ സഹനസമരത്തിനടുത്തുകൂടി പോയ മുഖ്യമന്ത്രി പിണറായി വിജയൻ അതുപോലും ചെയ്തില്ല.” – ആശ വർക്കേഴ്സ്

പട്ടികൾക്കു് പട്ടിത്വമുണ്ടു്. തീറ്റ നല്കിയവരോടു് നന്ദിയുണ്ടായിരിക്കുക എന്നതു് പട്ടിത്വത്തിന്റെ ഭാഗമാണു്, പേപ്പട്ടിത്വത്തിന്റെ ഭാഗമല്ല.

ജനം വോട്ടു് ചെയ്തു് ജയിപ്പിച്ചു് ഭരമേല്പിച്ച ഭരണാധികാരത്തിന്റെ പേ പിടിച്ചു്, പ്രത്യയശാസ്ത്രം എന്ന പേരിൽ പിച്ചും പേയും വിളിച്ചുകൂവുന്ന, നീചരും നികൃഷ്ടരും വിവരദോഷികളുമായ വികൃതജന്മങ്ങൾ മനുഷ്യരോ, പട്ടികൾ പോലുമോ അല്ല, പേപ്പട്ടികളാണു്! അത്തരം കുലംകുത്തികളിൽ നിന്നു് ജയിപ്പിച്ചുവിട്ട സമ്മതിദായകരോടു് നന്ദിയും കരുണയും കരുതലും മാനുഷികമായ സഹാനുഭൂതിയുമൊക്കെ പ്രതീക്ഷിക്കുന്നതാണു് തെറ്റു്.

March 20 2025 10:35

Huge piles of meat tumble down the stairs!✌

They probably want to negotiate “higher wages” with the ASHA (Accredited Social Health Activist) workers who are working for starvation wages and are lying on hunger strike on the streets.🙂

March 20 2025 11:42

“മന്ത്രി കെ. എൻ. ബാലഗോപാലൻ ‘സ്രാവു്’ ഉയർത്തിയ ചെങ്കൊടി ലക്ഷക്കണക്കിനാളുകളുടെ ഉയിരാണു് സാർ!” – ആരോഗ്യമന്ത്രിണി, വിശുദ്ധസഭയുടെ പെണ്ണാടു്, വീണ ജോർജ്ജ് ‘സ്രാവു്’.

‘ജ്ഞാനക്കുരണ്ടിയിൽ വിശുദ്ധ കുണ്ടി കുത്തിയിരിക്കുന്നവൾ’ എന്നു് സ്വയം വിജൃംഭിക്കുന്ന, നാണമോ ഉളുപ്പോ ഇല്ലാത്ത വീണ സഖാത്തിയോടു് ‘മ’കാരം മത്തായി: “മൗഥോർഗനിൽ ‘ഉയിരെന്നു്’ വായിക്കുമ്പോൾ, ‘ഉ’വിനു് പകരം ‘മ’ എന്നു് വായിക്കാൻ ശ്രമിക്കൂ വിശുദ്ധ നേത്യാരമ്മേ!”

March 20 2025 12:14

There is no minister or political leader in the state of Kerala who can present his/her position on any social issue as rationally and logically as the ASHA workers.

March 20 2025 13:20

മന്ത്രിണി സഖാവു് വീണാന്റിക്കു് ഡൽഹി വീമാനയാത്രയിൽ കട്ടൻചായയും പരിപ്പുവടയും സമൃദ്ധമായി കിട്ടിയോ ആവോ?!

March 20 2025 13:40

“ആശമാർക്കു് പിണു കൊടുക്കുന്നതിൽ കൂടുതൽ ഭിക്ഷ നൽകുന്ന മറ്റൊരു സംസ്ഥാനമുണ്ടോ” – അന്തം അടിമക്കമ്മി.

“ഓണം വരാൻ ഒരു മൂലം വേണം”. ജീർണ്ണിച്ച പിണുഭരണത്തിനു് ഒരന്ത്യം വരാൻ ആശമാരുടെ സമരവും, അതിനെതിരെയുള്ള അന്തം കമ്മികളുടെ ഛർദ്ദിക്കാൻ തോന്നുന്നത്ര നാറിപ്പുഴുത്ത “പ്രത്യയശാസ്ത്രപരമായ” ചോദ്യങ്ങളും വേണം.

March 20 2025 15:20

“കെ-ആരോഗ്യമന്ത്രിണി സഖാവു് വീണ ജോർജ്ജും കേന്ദ്ര ആരോഗ്യമന്ത്രി പൂജനീയ ജെ. പി. നദ്ദയുമായുള്ള കൂടിക്കാഴ്ച്ച നടന്നില്ല.” – വാർത്ത.

Comrade Veena George told the press: “I have terminated my beautician contract without notice!”🙂

March 21 2025 09:54

“വീണ ജോർജ്ജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചാൽ രാഷ്ട്രീയമായി നേരിടും” – സഖാവു് ടി. പി. രാമകൃഷ്ണൻ.

രാഷ്ട്രീയമായി നേരിട്ടിട്ടെന്തു് കാര്യം? 51 വെട്ടു് സ്പെഷലിസ്റ്റുകളെ പരോളിലിറക്കി കൈനിറയെ കായ കൊടുത്തു് കായികമായി നേരിടണം, സഖാവേ!

March 21 2025 10:52

“കേർമെന്റ് ആശമാരോടു് സംഭാഷണത്തിനു് പോലും തയ്യാറാകുന്നില്ല എന്നൊരു വിമർശനം പല കോണുകളിൽ നിന്നും വന്നിരുന്നല്ലോ! ഞാൻ ശോധിക്കട്ടെ, ഉദ്യോഗസ്ഥന്മാർ മിനിഞ്ഞാന്നു് അവരെ വിളിച്ചു് സംസാരിച്ചു; പ്രശ്നം തീർന്നില്ല. പിന്നീടു്, മിനിഞ്ഞാന്നുതന്നെ, മന്ത്രി വീണ ജോർജ്ജ് അവരെ നേരിട്ടു് വിളിച്ചു് സംസാരിച്ചു് ഡിമാൻഡിനോടുള്ള കേർമെന്റിന്റെ സമീപനം വ്യക്തമാക്കി. അപ്പോൾ യഥാർത്ഥത്തിൽ അവർക്കു് സമരത്തിൽ നിന്നു് പിൻവാങ്ങാമല്ലോ.” – ഇടതുമുന്നണി കൺവീനർ സഖാവു് ടി. പി. രാമകൃഷ്ണൻ

ഉദ്യോഗസ്ഥരും മന്ത്രിണിയും ആശ വർക്കേഴ്‌സുമായി സംസാരിച്ചു എന്നതു് ശരിതന്നെ. പക്ഷേ, ആ സംസാരങ്ങൾ രണ്ടും ആശമാരുടെ ഡിമാൻഡുകളെ സംബന്ധിച്ചായിരുന്നില്ലല്ലോ! അതല്ലേ പ്രശ്നം!

ഉദ്യോഗസ്ഥമേധാവികൾ ആശമാരുടെ മുന്നിൽ നിന്നു് ദേശീയഗാനം പാടണമെന്നും, ആരോഗ്യമന്ത്രിത്തമ്പ്രാട്ടി സഖാവു് വീണ ജോർജ്ജ്, വന്യമന്ത്രിത്തമ്പ്രാൻ സഖാവു് എ. കെ. ശശിധരനോടോപ്പം, നടുറോഡിൽ കെട്ടിയലങ്കരിച്ച സ്റ്റേജിൽ കയറിനിന്നു് “ईश्वर अल्लाह तेरे नाम, सबको सन्मति दे भगवान” എന്ന ഗാനം പാടണമെന്നുമായിരുന്നില്ലേ ആശമാരുടെ ന്യായമായ ഡിമാൻഡ്‌! അതിനു് പകരം കേർമെന്റിന്റെ പഞ്ഞക്കെട്ടും പരാധീനവും പറഞ്ഞു് കരഞ്ഞുവിളിച്ചിട്ടെന്തു് കാര്യം? ആശമാർ നേടിയെടുക്കാൻ ശ്രമിക്കുന്നതു് അവരുടെ ആവശ്യങ്ങളും അവകാശങ്ങളുമല്ലേ? ഇതു് നല്ല കൂത്തു്!!

ഇടതുമുന്നണി കൺവീനർ രാമകൃഷ്ണൻ സഖാവു് മുൻകൈ എടുത്തു്, “നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ” എന്ന നിലയിൽ, പ്രസ്തുത പാട്ടുകൾ പ്രസ്തുത കക്ഷികളെക്കൊണ്ടു് ആശ വർക്കേഴ്‌സിനെ പാടിക്കേൾപ്പിച്ചാൽ, അവരുടെ സമരം പിടിച്ചുകെട്ടിയപോലെ നിൽക്കുന്നതു് കാണാം.

March 21 2025 11:23

“ഇന്നു് വൈകുന്നേരം ക്യൂബൻ ഡെലിഗേഷനുമായിട്ടു് ചർച്ചയുണ്ടു്. അതു് ‘വലിയ’ ആരോഗ്യമേഖലയിൽ ‘വലിയ’ ‘വലിയ’ ഒരു മുന്നേറ്റം സാദ്ധ്യമാക്കുന്ന ഗവേഷണത്തിലൂടെ ലങ് ക്യാൻസർ വാക്സിനൊക്കെ, ക്യൂബയുടെ ഉപരോധം നിലനിൽക്കുമ്പോഴും USA, അമേരിക്കൻ ഐക്യനാടുകൾ ക്യൂബയിൽനിന്നു് അവരുടെ ലങ് ക്യാൻസർ വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിനു് വേണ്ടിയിട്ടു് ലഭ്യമാക്കിയ സാഹചര്യമുണ്ടു്.” – ആരോഗ്യമന്ത്രി സഖാവു് വീണ ജോർജ്ജ്.

“ഏതപ്പാ കോതോങ്ങലം!?”

ഏതാനും “വലിയ”-കളും, ശാസ്ത്രീയം, പരൂക്ഷണം, നിരൂക്ഷണം, നവകേരളം, കപ്പിത്താൻ, നംബർ വൺ, ഉയിർ ഇത്യാദി വാക്കുകളും കൂടി പ്രഭാഷണത്തിൽ തിരുകിയിരുന്നെങ്കിൽ, സംഭവത്തിനു് എ. ഡി. എം. നവീൻ ബാബുവിന്റെ പോസ്റ്റ് മോർട്ടം നടത്തിയ കണ്ണൂർ പരിയാരം മെഡിക്കല്‍ കോളെജിന്റെയും, ഐസിയു പീഡനം ഐച്‌ഛിക വിഷയമായ കോഴിക്കോടു് മെഡിക്കൽ കോളെജിന്റെയുമൊക്കെ ഒരു ടച്ച് കിട്ടുകയും, അതു് അന്തർദ്ദേശീയമായി ‘വലിയ’ ഒരു ഇതാകാൻ കാരണഭൂതമാവുകയും ചെയ്തേനെ!🙂

March 21 2025 11:52

“അങ്ങോട്ടു് ഞാൻ ചെല്ലട്ടേന്നു് മാത്രല്ലേ പറഞ്ഞൊള്ളൂ! Than-Q. കാണാം, നിങ്ങളെക്കാണാം!” – ആരോഗ്യമന്ത്രി വീണ ജോർജ്ജ്.

“ഞങ്ങളെക്കാണാം എന്നു് പറഞ്ഞതു് ഒന്നൂടെ പുനരവലോകനം ചെയ്യാൻ പറ്റുമോ? ഇല്ലാല്ലേ!” – മാ. പ്ര. 🙂

March 21 2025 12:00

“ടാ, വീണാന്റി പാവാടാ!”

“ശരിയാടാ, പാവം പാവം പനമുറി പോലേടാ!”🙂

March 21 2025 12:45

ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഭക്ഷണം, വെള്ളം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം മുതലായവ നല്കാൻ പ്രതിവർഷം ഏകദേശം 17 ബില്യൺ US ഡോളർ ആവശ്യമാണു്.

അതൊരു വലിയ തുകയാണു്.

14 ദിവസങ്ങളിൽ ആയുധങ്ങൾക്കായി ഭൂമിയിൽ ചെലവഴിക്കപ്പെടുന്ന അതേ തുക.

[ആഗ്രഹമുണ്ടെങ്കിൽ മനുഷ്യനാകൽ വളരെ എളുപ്പമാണു്.]

March 21 2025 13:34

കേന്ദ്ര ആരോഗ്യമന്ത്രി പൂജനീയ ജഗത് പ്രകാശ് നദ്ദയുമായി നവകേരള ആരോഗ്യമന്ത്രിണി സഖാവു് വീണ ജോർജ്ജ് ഒരു അപ്പോയിന്റ്മെന്റ് തേടിയതു് കുറ്റകരമാണു്, അതിനകത്തു് ‘വലിയ’ ‘വലിയ’ ഒരു പ്രശ്നമുണ്ടു് എന്നു് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതു് ‘വളരെ’ ‘വളരെ’ മോശമായ ഒരു കാര്യമാണു്.” – കെ-ആരോഗ്യ മന്ത്രിണിയും, സഭാപെണ്ണാടും, കെ-ഫാർട്ടി സഖാവുമായ ശ്രീമതി വീണ ജോർജ്ജ്.

ഏതു് പോരാളി വീരശൂര പരാക്രമിയാണെടേ, കരിയ്ക്കും സൂര്യൻ സഖാവു് കാരണഭൂതത്തിന്റെ മാനസപുത്രിയും, സഭാപെണ്ണാടും, നാസ്തിക-മാർക്സിസ്റ്റുമായ സഖാവു് വീണാന്റിയുടെ കരുതികൂട്ടിയുള്ള ഒരു അത്യുന്നത അപ്പോയിന്റ്മെന്റ് തേടൽ താത്ത്വികമായി അപഗ്രഥിച്ചു് കുറ്റകരമായ ഒരു പിണറായിസ്റ്റ് പ്രത്യയശാസ്ത്ര പ്രശ്നമായി അവതരിപ്പിച്ചതു്?!

ആ കുലംകുത്തിയെ, ആ പരനാറിയെ നിഗ്രഹിക്കാൻ “മാഷാ അള്ളാ” സ്റ്റിക്കറൊട്ടിച്ച ഇരുപതു് ഇന്നോവകൾ ഇൻസ്റ്റന്റ്‌ലി പുറപ്പെടട്ടേ!🙂

March 21 2025 13:58

മേശപ്പുറത്തു് വച്ചിരിക്കുന്ന ചോദ്യപ്പേപ്പറുകൾ വിദ്യാഭ്യാസമന്ത്രി സഖാവു് വി. ശിവൻകുട്ടി ഓരോന്നോരോന്നായി സ്‌ക്യാൻ ചെയ്യുകയാണു്!

സഖാവിന്റെ കോണാത്തിലാണു് സ്‌ക്യാനർ ഫിറ്റ് ചെയ്തിരിക്കുന്നതു്!🙂

March 21 2025 15:38

“എല്ലാ ആശമാരെയും പിന്തുണയ്ക്കുന്നു. പക്ഷേ, അവർ സമരം ചെയ്യുന്നതു് കേന്ദ്രസർക്കാരിനെതിരെയാകണം.” – നിദ്രാവിഹീനയായി കോവിഡ് -19-നെ പ്രതിരോധിച്ച മുൻ ആരോഗ്യമന്ത്രിണി & “Vogue India fame” സഖാവു് കെ. കെ. ശൈലജ ടീച്ചർ.

കറക്റ്റ്‌! ഓണറേറിയം നല്കുന്നതു് മോദിയുടെ കേന്ദ്രമായതിനാൽ അതു് വർദ്ധിപ്പിക്കാൻ ആശ വർക്കേഴ്സ് കേന്ദ്രത്തിനെതിരെ സമരം ചെയ്യണം!

ഇൻസെന്റീവ് നല്കുന്നതു് പിണറായിയുടെ കെ-സംസ്ഥാനമായതിനാൽ അതു് വർദ്ധിപ്പിക്കാനേ ആശ വർക്കേഴ്സ് കെ-സംസ്ഥാനത്തിനെതിരെ സമരം ചെയ്യാവൂ!!

You understand the difference and the logic behind it?🙂

March 21 2025 16:04

“9 നിലകളും 2 സെല്ലാർ പാർക്കിങ്ങുകളുമുള്ള സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി സഖാവു് കാരണഭൂതം ഉദ്ഘാടനം ചെയ്യും.” – കെ-ഫാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും, ഭാസ്കരപട്ടേലർ സഖാവു് കാരണഭൂതത്തിന്റെ വിനീതവിധേയ തൊമ്മിയുമായ സഖാവു് ചൂടപ്പം മാഷ്.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന DYFI പോത്തുകൾ തല്ലിക്കൊല്ലുന്ന വർഗ്ഗശത്രുക്കളെയും, SFI കഴുതകൾ റാഗ് ചെയ്തു് കൊന്നു് കെട്ടിത്തൂക്കുന്ന സിദ്ധാർത്ഥരെയും ആരുമറിയാതെ മൂടിവയ്ക്കാൻ പറ്റുന്ന ഭൂഗർഭകല്ലറകളും (catacombs) സിപിഎമ്മിന്റെ പുതിയ ആ ആസ്ഥാന മന്ദിരത്തിൽ ഉണ്ടായിരിക്കുമെന്നു് പിണറായിസത്തിന്റെ ജ്ഞാനസ്നാന പ്രതിനിധിയായ കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.

March 22 2025 09:36

“കേന്ദ്രനയം മാറ്റാതെ ആശ സമരത്തിൽ ഒന്നും ചെയ്യാനാകില്ല.” – ആരോഗ്യമന്ത്രിണി വീണ ജോർജ്ജ്.

കാരണഭൂതം കനിയാതെ ഒന്നും ചെയ്യാനാകില്ല എന്നതു് ഒരു സത്യം. സഭാപെണ്ണാടും ഒപ്പം മാക്രിസ്റ്റ്-നാസ്തികയുമെന്ന നിലയിൽ ഒരു പക്കാ ഫ്രോഡും ഹിപ്പൊക്രൈറ്റുമായ വീണ ജോർജ്ജിനു് സത്യം അറിയാനോ പറയാനോ കഴിയില്ല എന്നതു് മറ്റൊരു സത്യം.

March 22 2025 10:12

മാർക്സിസ്റ്റാവുമ്പോൾ മലയാളികൾ മണ്ടരാവുകയാണോ അതോ മൊത്തം മലയാളികളും മണ്ടരായതുകൊണ്ടു് മാർക്സിസ്റ്റാവുകയാണോ?

എല്ലാ മലയാളികളും റെഡ് വാളണ്ടിയർ വേഷത്തിൽ “ലെഫ്റ്റ്-റൈറ്റ്” വച്ചു് നടക്കുമ്പോൾ രണ്ടാമത്തേതും, അതുവരെ ആദ്യത്തേതുമാണു് ശരി എന്നു് മതിയായ കൃത്യതയോടെ കരുതാമെന്നു് തോന്നുന്നു.

March 22 2025 10:42

“ജഡ്ജിയുടെ വീട്ടിൽനിന്നു് പണം കണ്ടെത്തിയില്ലെന്നു് ഫയർ ഫോഴ്സ്.” – വാർത്ത.

തീപിടുത്തം വഴി ചൂടുപിടിച്ചപ്പോൾ പണം ഫയർ ഫോഴ്സിൻ്റെ എയർ-കണ്ടീഷൻഡ് വീടുകളിലേക്കു് വീടുവിട്ടു് വീടുമാറിക്കാണും!

March 22 2025 12:07

നവകേരള ആരോഗ്യമന്ത്രിണിയും വിശുദ്ധ സഭാപെണ്ണാടും വിശുദ്ധ കെ-ഫാർട്ടി സഖാവുമായ വീണ ജോർജ്ജ് ഉവാച:

“കേന്ദ്ര ആരോഗ്യമന്ത്രി പൂജനീയ ജഗത് പ്രകാശ് നദ്ദ ജിയുമായി ഒരു അപ്പോയിന്റ്‌മെന്റിനു് ഞാൻ എന്റെ ആപ്പീസ് വഴി, റസിഡന്റ് കമ്മീഷണർ വഴി കത്തു് കൊടുത്തിരുന്നു. എന്റെ ആ സന്ദേശകാവ്യം ലഭിച്ചാലുടൻ പുള്ളിക്കാരൻ എന്നെ ആപ്പീസിൽ ആനയിച്ചിരുത്തുകയും, ആ തക്കത്തിനു്, ഒരു തലയണമന്ത്രമെന്നപോലെ, ഞാൻ “കീടങ്ങളും, പാട്ടപ്പിരിവുകാരും, വെറും ഈർക്കിലുകളുമായ” ആശ വർക്കേഴ്സിന്റെ “ഇൻസെന്റീവ്” വർദ്ധിപ്പിക്കാൻ കേന്ദ്ര ഗവണ്മെന്റിനുള്ള നിരുപാധിക ബാദ്ധ്യതയെപ്പറ്റി പുള്ളിക്കാരന്റെ ചെവിയിൽ മധുര മനോഹരമായി മന്ത്രിക്കുകയും ചെയ്യും. അഭിശപ്ത മോദി ഗവണ്മെന്റ് ആശമാരുടെ “ഇൻസെന്റീവ്” വർദ്ധിപ്പിക്കാതെ വിശുദ്ധ പിണു ഗവണ്മെന്റ് അവരുടെ ഓണറേറിയം ഏകപക്ഷീയമായി വർദ്ധിപ്പിക്കണമെന്നു് പറയുന്നതു് എത്ര അന്തസ്സാരശൂന്യമായ, എത്ര അടിസ്ഥാനരഹിതമായ, എത്ര നികൃഷ്ടമായ, എത്ര തൊഴിലാളിവിരുദ്ധമായ ഒരു ഡിമാൻഡാണെന്നു്, പൂർവ്വാശ്രമത്തിൽ ഒരു മാ. പ്ര. ആയിരുന്ന എന്നെപ്പോലെതന്നെ മാ. പ്ര. ആയ നിങ്ങൾക്കുമറിയാമല്ലോ.”

[സന്ദേശകാവ്യം ലഭിച്ചാലുടൻ പൂജനീയ ജെ. പി. നദ്ദ ജി ബോളിവുഡ് പ്രണയമാതൃകയിൽ ഇപ്രകാരം പാട്ടുപാടി പ്രതികരിക്കുമെന്നായിരുന്നു ബീഗം വീണ സഖാത്തിയുടെ പ്രതീക്ഷയും പ്രത്യാശയും! സംഭവം പക്ഷേ അടപടലേ ചീറ്റിപ്പോയി!!🙂]

“मेहरबां लिखूँ

हसीना लिखूँ

या दिलरुबा लिखूँ

हैरान हूँ के आपको

इस खत में क्या लिखूँ

ये मेरा प्रेम पत्र पढ़कर

के तुम नाराज़ ना होना

के तुम मेरी ज़िन्दगी हो

के तुम मेरी बंदगी हो”

March 22 2025 13:12

ഈലോൺ മസ്ക്കിനെപ്പറ്റി (Elon Musk) ഉളി ഹ്യോണെസ്സ് (Uli Hoeneß):

“അവനു് അവന്റെ കപ്പുകൾ മുഴുവനും അലമാരയിലില്ല. അതിലെനിക്കു് വലിയ പേടിയുണ്ടു്. ഇതുപോലെ ഒരുത്തനാണു് ജീവനക്കാരുടെയും തൊഴിലാളികളുടെയും, തൊഴിൽരഹിതരുടെയും വിധി തീരുമാനിക്കേണ്ടതെങ്കിൽ, ‘അമേരിക്കയേ ശുഭരാത്രി’ എന്നേ എനിക്കു് പറയാനുള്ളു.”

– ഉളി ഹ്യോണെസ് “മൈഷ്ബെർഗർ” എന്ന റ്റിവി പ്രോഗ്രാമിൽ എലോൺ മസ്കിനെ വിമർശിക്കുകയും അവന്റെ സ്വാധീനത്തെപ്പറ്റി താക്കീതു് ചെയ്യുകയും ചെയ്യുന്നു.

https://en.wikipedia.org/wiki/Uli_Hoene%C3%9F

March 22 2025 15:14

“ആശ വർക്കേഴ്സിനു് നട്ടെല്ലു് വേണം.” – അത്യുന്നത വിദ്യാഭാസ മന്ത്രിണി സഹാവു് ആർ. ബിന്ദു.

നട്ടെല്ലിനെക്കാൾ, വിജയരാഘവഗാഥ പാടാൻ ആശ വർക്കേഴ്സിനു് വേണ്ടിയിരുന്നതു് എങ്ങനെയോ കെ-ഫാർട്ടിയുടെ മോളിലെത്തിയ കെട്ട്യോന്മാരെ ആയിരുന്നു. പക്ഷേ, അതിനും മാത്രം പ്രഫുത്തരായ വിടുവായൻ സഹാക്കൾ നവകേരളത്തിൽ എവിടെയിരിക്കുന്നു?!

March 23 2025 10:20

“പെൻഷൻ പറ്റുന്നവർ മരിക്കുന്നില്ല. എന്റമ്മക്കു് 94!” – “മീൻ, താരുണ്യൻ, അഫയറൻ, സംസ്കാരൻ” വകുപ്പുമന്ത്രി സഖാവു് സജി ചെറിയാൻ.

അമ്മ പ്രശ്നം ആ ഷെറിനുമായോ കഷായം ഗ്രീഷ്മയുമായോ കൺസൾട്ട് ചെയ്തു് പരിഹരിക്കാമായിരുന്നില്ലേ സജി സഹാവേ?!

സാധാരണ മനുഷ്യർക്കു് തലയിലാണു് ബുദ്ധി. ഇടതുപക്ഷക്കാരനായ സജി ചെറിയാൻ സഖാവിനു് ഇടതുകക്ഷത്തിലാണു് പുത്തി. കക്ഷച്ചൂരും വായിൽനിന്നു് വരുന്ന വാടയും വരാലുളുമ്പുമെല്ലാം കുത്തിനിറച്ച ഒരു വിഴുപ്പുകെട്ടു്, ഒരു നാറ്റസഞ്ചി! “ചെറിയാൻ” പൊതിയായിരുന്നെങ്കിൽ കക്കൂസിലിട്ടു് ഫ്ലഷ് ചെയ്യാമായിരുന്നു. പക്ഷേ, സെപ്റ്റിക് ടാങ്കിൽ പോലും ഒതുങ്ങാത്ത ഇമ്മാതിരി ഹാസർഡസ് ഗുഡ്സ് ബ്രഹ്മപുരം മാലിന്യപ്ലാന്റിലെത്തിച്ചു് “റീസൈക്കിൾ” ചെയ്യുകയല്ലാതെ വേറെ നിവൃത്തിയൊന്നുമുണ്ടെന്നു് തോന്നുന്നില്ല.🙂

March 23 2025 11:59

“ആശ വർക്കർമാരെക്കാളും വരുമാനം കുറഞ്ഞിട്ടുള്ള ഒട്ടനവധി മേഖലകളിലുള്ളവരുണ്ടു്. പാചകത്തൊഴിലാളികൾ, തൊഴിലുറപ്പുകാർ, അംഗനവാടി വർക്കേഴ്സ്, അംഗനവാടി ടീച്ചേഴ്സ് ഇങ്ങനെ വലിയൊരു ജനവിഭാഗമുണ്ടു്. (ചുരുക്കിപ്പറഞ്ഞാൽ, വരുമാനം ഏകപക്ഷീയമായി ഉളുപ്പില്ലാതെ കൂട്ടാൻ അധികാരവും തദ്വാരാ അവകാശവുമുള്ള “വാചകത്തൊഴിലാളികൾ” ഒഴികെയുള്ള ഒട്ടനവധി കീടങ്ങൾ, ഈർക്കിലുകൾ, കൃമികൾ, “സൂസികൾ”!)” – സഖാവു് ഇ. പി. ജയരാജൻ, aka പൂജനീയ ചിറ്റപ്പൻ.

ഇന്നലെ, കണ്ണൂർ പാർട്ടിഗ്രാമഭാഗത്തുനിന്നു്, കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നസ്രാണി നരകത്തിൽ നിന്നെന്ന പോലെ “വലിയൊരു കരച്ചിലും പല്ലുകടിയും” ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ പോരാളി ഷാജിയോടാരാഞ്ഞു: “കിം വിപ്ലവ ആട്ടക്കഥ, ഷാജീ?”

അപ്പോൾ പോരാളി ഷാജി ഉവാച: “ആശ വർക്കർമാരെക്കാളും വരുമാനം കുറഞ്ഞ “proletariat”-നെ ഓർത്തുള്ള മനോവേദനയിൽ, ദുഃഖം വല്ലാതെ മൂക്കുമ്പോൾ വിശുദ്ധ ബൈബിളിലെ വിശുദ്ധ പിതാക്കന്മാർ ചെയ്യാറുണ്ടായിരുന്നതുപോലെ, പൂജനീയ ചിറ്റപ്പൻ സഖാവു് തന്റെ പൂച്ചകൾ തൂറാനായി ഉപയോഗിക്കുന്ന ചാരക്കുഴിയിലിരുന്നു് ഹൃദയഭേദകമായി പല്ലുകടിയോടെ വിലപിച്ചതിന്റെ അനുരണനങ്ങളായിരുന്നു അതു്.”

“ഡേയ് ഷാജീ, പുള്ളങ്ങൾക്കു് പരൂക്ഷയ്ക്കായും അല്ലാതെയുമൊക്കെ വളരെ ശ്രദ്ധാപൂർവ്വം പഠിക്കാനുള്ളതുകൊണ്ടു്, ഭാവിയിലെങ്കിലും, പല്ലുകടിയോടെ വിലപിക്കുമ്പോൾ, ഇമ്മാതിരി മുക്കിത്തൂറുന്നത്ര ഉച്ചത്തിലും ആർഭാടമായും വിലപിക്കരുതെന്നു് ചിറ്റപ്പൻ സഖാവിനോടു് ഒന്നു് അഭ്യർത്ഥിക്കാൻ പറ്റുമോ? അതോ, കെ-ഫാർട്ടിയുടെ hierarchy-യിൽ ചോപ്പൻ ഷർട്ടും കാക്കി നിക്കറുമിട്ടു് കാരണഭൂതത്തിനും, അപ്പം മാഷിനും, ആനാവൂർ നാഗപ്പനും മുന്നിലൂടെ “ലെഫ്റ്റ്-റൈറ്റ് ലെഫ്റ്റ്-റൈറ്റ്” അടിച്ചു് മാർച്ച് ചെയ്യേണ്ട ഗതികേടിലാണോ നീ ഇപ്പോഴും?!”

“അതാണു് നിന്റെ അവസ്ഥയെങ്കിൽ, ഞാൻ നിന്നെ കണ്ടിട്ടുമില്ല, നിന്നോടു് ഒരു വാക്കു് മുണ്ടിയിട്ടുമില്ല, വോക്കേ!?”

March 23 2025 12:30

ജന്മനാ ഒരു ബ്യൂട്ടീഷനായ എനിക്കു് CITU തൊഴിലാളി നേതാവു് സഖാവു് കരിംകയോടു് സൗന്ദര്യവർദ്ധനവു് സംബന്ധമായ ഒരു ശുപാർശയുണ്ടു്: സഖാവു് ആനത്തലവട്ടൻ ആനന്ദനെപ്പോലെ സഖാവു് കരിംകയും ആ പഴുതാര മീശയിൽ അനല്പം കരി വാരി പൂശണമെന്നതാണതു്. അവിവേകമെങ്കിൽ പൊറുക്കാനപേക്ഷ.

March 23 2025 13:13

“കേന്ദ്രമന്ത്രി അവരുടെ സമരപ്പന്തൽ സന്ദർശിച്ചപ്പോൾ ‘മണിമുറ്റത്താവണിപ്പന്തൽ’ എന്നാണല്ലോ അവർ പാടിയതു്.” – അത്യുന്നത വിദ്യാഭ്യാസമന്ത്രിണി സഖാവു് ആർ. ബിന്ദു

വഞ്ചന, കൊടിയ വഞ്ചന! ‘മണിമുറ്റത്തു് ആവണക്കു് പന്തൽ’ എന്നോ, ‘മണിമുറ്റത്തു് കടലാവണക്കു് പന്തൽ’ എന്നോ പാടേണ്ട കാര്യമേ ആശ വർക്കേഴ്‌സിനുണ്ടായിരുന്നുള്ളു!

അതെങ്ങനെ? അപ്പം മാഷിന്റെ സ്റ്റഡി ക്ലാസ്സുകളിലൊന്നും പോകാതെ കശുമാവിൽ കല്ലെറിയാൻ നടക്കലല്ലേ അവറ്റകളുടെ പണി?!

അത്യുന്നത വിദ്യാഭ്യാസമന്ത്രിണി സഖാവു് ആർ. ബിന്ദുവിനൊപ്പം!

മണിമുറ്റത്തെ സഖാവു് ആവണക്കു് പന്തലിനും, സഖാവു് കടലാവണക്കു് പന്തലിനുമൊപ്പം!!

സഖാവു് കാരണഭൂതം പിണറായിയുടെ “51 വെട്ടുതൊഴിലാളിവിപ്ലവം” വിജയിക്കട്ടെ! കർത്താവേശുമശിഹാ കല്ലറയിൽനിന്നെന്നപോലെ, കെ-ഫാർട്ടി എന്ന ഫീനിക്സ് പക്ഷി സ്വന്തം ചാരക്കുഴിയിൽ നിന്നും തട്ടിപ്പിടഞ്ഞു് ഉയിർത്തെഴുന്നേൽക്കട്ടെ!!

ഇങ്കിലാൻ ചിന്താവാൻ! ബൂർഷ്വാ മേയോ ക്ലിനിക്ക് മൂർദ്ദാവാൻ!!

March 24 2025 09:18

“ചുവപ്പു് അത്ര പോസിറ്റീവല്ല.” – സഖാവു് എം. വി. ഗോവിന്ദൻ.

വിപ്ലവകുമാരികളൊക്കെ രജോനിവൃത്തിവന്നു് വിപ്ലവ വൃദ്ധകളായെന്നു് അപ്പം മാഷിനു് ഇപ്പോഴാവും കത്തിയതു്!
“പശുക്കളെ തൊഴുത്തു് മാറ്റിക്കെട്ടി പ്രസവിപ്പിക്കാനുമുണ്ടു് ഒരു പ്രായപരിധി.” -സഖാവു് കാൾ മാർക്സ്.

March 24 2025 12:27

“ആശ പ്രവർത്തകരുടെ അഭാവം മൂലം ആരോഗ്യമേഖലയുടെ താളം മൊത്തം തെറ്റുന്നു.” – പ്രതിപക്ഷം നിയമസഭയിൽ.

ആരോടാണു് ചങ്ങായിമാരേ നിങ്ങളിതൊക്കെ വിളിച്ചുകൂവുന്നതു്? സ്വന്തം താളപ്പിഴകളിൽ, പാകപ്പിഴകളിൽ, അനവരതം ശവതാണ്ഡവമാടി അഭിരമിക്കുന്ന കെ-ഭൂതത്തിനോടും, കെ-പോത്തിനോടും, കെ-മിത്തിനോടും, കെ-സഹയാത്രികരോടും, ഉപജീവനത്തിനുവേണ്ടി പണ്ടേ പട്ടിണിപ്പാവങ്ങളായ ആശ വർക്കേഴ്സ് തെരുവിൽ പട്ടിണി കിടന്നു് സഹനസമരം ചെയ്യുമ്പോൾ, കേന്ദ്രത്തിലെ ആരോഗ്യമന്ത്രി കാര്യാലയത്തിലേക്കു് “ഉണ്ണുനീലിസന്ദേശം” പോലെ, “റസിഡന്റ് കമ്മീഷണർ സന്ദേശകാവ്യം” അയയ്ക്കുന്ന ബീഗം വീണാറാണിയോടും, കേരളീയ മനുഷ്യജീവികളെ കടുവ ആക്രമിച്ചുകൊല്ലുമ്പോൾ, “ചപ്പിച്ചപ്പി ചലിച്ചുകൊണ്ടു് जरा सामने तो आओ छलिए” പാടുന്ന വനംജീവി വന്യജീവി ശശീന്ദ്രനോടുമൊക്കെയോ?!

കെ-ഫണീന്ദ്രന്മാരും കെ-ഫണീന്ദ്രിനികളും ചമയുന്ന കെ-പൊട്ടക്കുളത്തിലെ “അഴുകിയ” കെ-പുളവടിയന്മാരും കെ-പുളുവടിച്ചികളും എത്ര കൊക്കുകളെ കണ്ടവരാണെന്നും, പൊതുജനത്തിന്റെ മുതുകത്തു് കയറി എത്ര “കൊക്കാംപന്നി” കളിച്ചവരാണെന്നും, വാഗ്ദാനവിപ്ലവത്തിലൂടെ സ്വകുമ്പ എത്രമാത്രം വീർപ്പിച്ചവരാണെന്നുമെല്ലാം അറിയാനുള്ള പഠിപ്പു് ഇതുവരെ നിങ്ങൾക്കു് തികഞ്ഞിട്ടില്ലേ മക്കളേ?

മടങ്ങിപ്പോ! “അ”-യിൽ നിന്നും ഒന്നിൽ നിന്നും തുടങ്ങാനായി നിങ്ങൾ നിലത്തെഴുത്താശാന്റെ കളരിയിലേക്കു് മടങ്ങിപ്പോ!!

എന്നെ കൊല്ലാനും, തോല്പിക്കാൻപോലും നിങ്ങൾക്കു് കഴിയും. പക്ഷേ, നിങ്ങളെ സഹായിച്ചു്, നിങ്ങൾ എത്തിപ്പെട്ടിരിക്കുന്ന “impasse”-ൽ നിന്നു് നിങ്ങളെ രക്ഷപെടുത്താൻ എത്ര ശ്രമിച്ചാലും എനിക്കു് കഴിയില്ല! അയാം ദ റിയൽ സോറി!

March 24 2025 12:45

സമൂഹത്തിൽ ജനകീയ സമരങ്ങൾ ഉടലെടുക്കുന്നതു് ഒരു ഫാഷൻ എന്ന നിലയിലല്ല, ജനജീവിതത്തിന്റെ ഒരനിവാര്യത എന്ന നിലയിലാണു്.

March 24 2025 12:59

“കുശുമ്പും കുന്നായ്മയും ഇല്ലാത്ത ആളാണു് രാജീവ് ചന്ദ്രശേഖർ.” – പൂജനീയ വെള്ളാപ്പള്ളി നടേശൻ.

പൂജനീയ രാജീവ് ചന്ദ്രശേഖറെപ്പറ്റി അല്പമൊരു സദ്ചിന്ത ഉണ്ടായിരുന്ന സകലമാനർക്കും ആ രോഗം മാറിക്കിട്ടി.🙂

March 24 2025 13:20

ചക്രശ്വാസം വലിക്കുന്നവർക്കു് ചക്രദാനികൾ ചക്രവർത്തികൾ!

പൂജനീയ രാജീവ് ചന്ദ്രശേഖർജി നീണാൾ വാഴട്ടെ!!

March 24 2025 15:37

പരിണതപ്രജ്ഞനായ ഒരു നീലക്കുറുക്കൻ സഖാവു് വാരിക്കോരി വിളമ്പുന്ന മഹദ്വചനങ്ങൾ ഡിജിറ്റലി ഒപ്പിയെടുത്തു് ഭാവി തലമുറയ്ക്കു് ലഭ്യമാക്കാനായി എന്തുമാത്രം മൈക്കുകളാണു് ഉത്പതിഷ്ണുക്കളായ മാ. പ്ര.-കൾ സഖാവു് തിരുതത്തോമയ്ക്കു് മുന്നിൽ നിരനിരയായ് വരിവരിയായ് ആദരപൂർവ്വം കുത്തിനിർത്തിയിരിക്കുന്നതു്!

ഊജ്ജ്വലം! അത്യൂജ്ജ്വലം!!

തിരുത-മരപ്പട്ടി വിപ്ലവസഖ്യം സിന്താവാ!! ക്യാപ്പിറ്റലിസ്റ്റ് അമേരിക്കൻ ബഹുരാഷ്ട്രകുത്തക ബൂർഷ്വാസാമ്രാജ്യത്വ മേയോ ക്ലിനിക്ക് തുലയട്ടേ!!!

March 25 2025 09:57

“തത്ത്വമസി = അതു് നീയാകുന്നു.”

ച്ചാൽ, ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കേണ്ടതു് ഭൂതസർക്കാരായ നീതന്നെയാണു്, കേന്ദ്രസർക്കാരായ അവനല്ല.

March 25 2025 11:46

“No pain, no gain” എന്നു് tattoo ചെയ്യാൻ കുന്തബീമാനൻ ലുട്ടാപ്പി സഖാവിനെ എല്പിച്ചതാണു്! ഇനിയിപ്പോൾ, കാരണഭൂതത്തെ വീണ്ടാമതും മുഖ്യമന്ത്രിയായി വാഴിച്ചു് തലയിൽ മുണ്ടിട്ടു് നടക്കേണ്ട ഗതികേടിലെത്തിയ മല്ലുക്കളെപ്പോലെ, ഒന്നുകിൽ ശിഷ്ടകാലം ലോങ്ങ്-സ്ലീവ് ഷർട്ടിട്ടുകൊണ്ടു് മാത്രം പുറത്തിറങ്ങണം, അല്ലെങ്കിൽ ആ ഭാഗത്തെ തൊലി മുയ്മനും, സുന്നത്തു് ചെയ്യുന്നതുപോലെ, നിശ്ശേഷം ചെത്തിക്കളയണം!

ആ വി. മന്ത്രി സഖാവു് വി. ശിവൻകുട്ടിയെക്കൊണ്ടോ, ഉ. വി. മന്ത്രിണി സഖാവു് ബിന്ദുവിനെക്കൊണ്ടോ, സഖാവു് ശ്രീമതിട്ടീച്ചറെക്കൊണ്ടോ tattoo ചെയ്യിച്ചിരുന്നെങ്കിൽ, ഇതുപോലെ നാണക്കേടുണ്ടാക്കുന്ന ഒരു ദയനീയാവസ്ഥ അച്ചങ്ങായിക്കു് നേരിടേണ്ടി വരുമായിരുന്നില്ല.

കാര്യം, “പലരോടും നിനയാതെ ഒരുകാര്യം തുടങ്ങൊല്ല” എന്നു് കവി കർശനമായി താക്കീതു് ചെയ്തിട്ടുണ്ടെങ്കിലും, “കുടി-പ്പള്ളിക്കൂടങ്ങളുടെ” അല്ലാതെ മറ്റിനം പള്ളിക്കൂടങ്ങളുടെ ഉൾവശം ജീവിതത്തിൽ ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത പ്രത്യയശാസ്ത്രജ്ഞരായ കുരുക്കളും അവരുടെ ശിഷ്യരും അതൊക്കെ അറിഞ്ഞിരിക്കണമെന്നു്, ആശ വർക്കേഴ്സ് സമരത്തിൽ കാരണഭൂതം പിടിക്കുന്നപോലത്തെ പിടിവാശിയും കടുംപിടുത്തവും പിടിക്കുന്നതു് അധികപ്രസംഗവും അസംബന്ധവുമാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.

[When your tattoo artist skipped English class🙂]

March 25 2025 12:21

“സർക്കാർ നിയന്ത്രണം സർവ്വകലാശാലകളിൽ ഉറപ്പാക്കും.” – ഉ. വി. മന്ത്രിണി സഖാവു് ഡോക്ടർ ആർ. ബിന്ദു.

ഒറപ്പാക്കലാണു് സാറേ യെവൾടെ മെയിൻ!!

March 26 2025 11:20

കറുപ്പുനിറത്തെപ്പറ്റി ആധികാരികമായും ഉദാത്തമായും നാലു് വാക്കുകൾ അന്തസ്സോടെ പറയാൻ ഇന്നു് മലയാളക്കരയിൽ “lectern socialist” സഖാവു് വൺ ടൂ ത്രീ മണിയാശാനൊപ്പം നില്ക്കാൻ മാത്രം വൈജ്ഞാനിക ധാടിയുള്ള മറ്റാരുമില്ല എന്നതു് ദയനീയമായ ഒരു ദുഃഖസത്യമാണു്.

തന്മൂലം, കൂടുതൽ കൂടുതൽ ഡിഫിക്കൂറ്റന്മാരും എസെഫൈക്കുട്ടന്മാരും മറ്റേപ്പണിയിലൂടെ വിപ്ലവചരിത്രം രചിച്ച സഖാവു് മണിയാശാന്റെ കാലടിപ്പാടുകൾ പിൻതുടരാൻ അഹമഹമികയാ മുന്നോട്ടു് വരേണ്ടതുണ്ടു്. നല്ലതിൽ നാലു് നിറശബളമായ വാക്കുകൾ പറയാനറിയാത്തവരാണു് മാവേലിനാട്ടിലെ മാക്രികൾ എന്നു് കേട്ടു് ഫാർട്ടിയുടെ വർഗ്ഗശത്രുവായ മോദിയും അങ്ങേരുടെ ബോസംപ്രണ്ട് ട്രമ്പും തലയറഞ്ഞു് ചിരിച്ചു് മണ്ണും വിണ്ണും പെണ്ണും കപ്പരുതല്ലോ!

“തിരുവഞ്ചൂർ രാധാകൃഷ്ണനു് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണു്.” – എം. എം. മണി നിയമസഭയിൽ.

“മണിയുടെ നിറം (“as white as leprosy”) വെളുത്തതായതുകൊണ്ടു് സാരമില്ല.” – തിരുവഞ്ചൂർ രാധാകൃഷ്ണൻ.

“കറുത്ത പെണ്ണേ, കരിങ്കുഴലീ, നിനക്കൊരു ‘ഭൂതം’ കിഴക്കുദിച്ചു.” – അന്തിച്ചന്താചർച്ചകളിലെ ഇടതുസഹയാത്രികരായ വിപ്ലവകവികൾ.

March 26 2025 14:49

എന്തരു് കോമാളി വേഷങ്ങളിതു്, നിതാന്ത വന്ദ്യ ദിവ്യ ശ്രീ (നി. വ. ദി. ശ്രീ) പരിശുദ്ധ പിതാക്കളേ? സീയോനിൽ വല്ല കടുവകളിയുമുണ്ടോ?

പരിശുദ്ധ തിരുമേനിമാരുടെ ഈ വേഷംകെട്ടു് കണ്ടതുകൊണ്ടു് ചോദിച്ചെന്നേയുള്ളു. അവിവേകമെങ്കിൽ, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് അവനെ നല്കുവാൻ, അഥവാ അവനെ കുരിശിലേറ്റി കൊല്ലിക്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച” കരുണാനിധിയും ജയലളിതയുമായ യഹോവയുടെ (യോഹന്നാൻ 3: 16) നാമത്തിൽ ഈ അറിവില്ലാപ്പൈതലിനോടു് ക്ഷമിക്കുക!🙂

March 26 2025 15:28

“മൈക്ക് ഓഫായിരിക്കുമ്പോൾ ഞാൻ പറഞ്ഞുവെന്നു് അദ്ദേഹം പറയപ്പെടുന്നതായ വാക്കു് ഞാൻ ചന്തികുത്തി ഇരിക്കുന്നിടത്തുനിന്നു് അദ്ദേഹത്തിന്റെ അടുത്തേയ്ക്കു് സഞ്ചരിച്ചു് ചെല്ലുമെന്നു് നിങ്ങൾ വിചാരിക്കുന്നുണ്ടോ?” – ഉ. വി. മന്ത്രിണി സഖാവു് ഡോക്ടർ ആർ. ബിന്ദു.

20° C ഊഷ്മാവുള്ള ഈർപ്പമില്ലാത്ത വായുവിൽ ശബ്ദത്തിന്റെ വേഗത ഒരു സെക്കൻഡിൽ 343 മീറ്ററാണു്. അതെന്തേലുമാട്ടു്.

പക്ഷേങ്കി, മൈക്ക് ഓഫായിരിക്കുമ്പോൾ ഞാൻ പറഞ്ഞുവെന്നു് അദ്ദേഹം “പറയപ്പെടുന്നതായ വാക്കു്” എന്നതു് കർമ്മണി പ്രയോഗത്തിലുള്ള ഒരുതരം “കിർമാണി” പ്രസംഗമാണു്! മൈക്ക് ഓഫായിരിക്കുമ്പോൾ ഞാൻ പറഞ്ഞുവെന്നു് അദ്ദേഹം “പറഞ്ഞ” വാക്കു് എന്ന കർത്തരി പ്രയോഗം ധാരാളം മതി. വ്യാകരണപരമായി ശരി, അർത്ഥവും വ്യക്തം!

ഇങ്കിലാൻ സിന്താവാൻ എന്നു് കൊടി സുനി പറയുകയാണു്, ഇങ്കിലാൻ സിന്താവാൻ എന്നു് കൊടി സുനി പറയപ്പെടുകയല്ല.🙂

March 26 2025 15:57

“കേന്ദ്ര വിദേശകാര്യ മന്ത്രാലയം കെ-വ്യവസായമന്ത്രി സഖാവു് പി. രാജീവിനു് അമേരിക്കൻ സന്ദർശനാനുമതി നിഷേധിച്ചു.” – വാർത്ത

മൂന്നു് വർഷമായി പെൻഡിങ്ങിലുള്ള കെട്ടിട നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫിനെ ഓഫീസിൽ കേറി (കൽമഴുകൊണ്ടു്) വെട്ടുമെന്നു് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സിപിഎം ഏരിയ സെക്രട്ടറി എം. വി. സഞ്ജുവിൽ നിന്നു് പ്രചോദനം ഉൾക്കൊണ്ടു്, “എല്ലാവർക്കും വിദ്യാഭ്യാസം” എന്ന ബൂർഷ്വാനയം പിൻതുടരുന്ന മുതലാളിത്ത അമേരിക്കയിൽ എത്തിയാലുടൻ തന്റെ ബോസംപ്രണ്ട് ട്രമ്പിനെ വൈറ്റ് ഹൌസിൽ കേറി വെട്ടുമെന്നെങ്ങാനും വ്യവസായമന്ത്രി സഖാവു് പി. രാജീവ് ഭീഷണിപ്പെടുത്തുമോ എന്നു് മോദി ഭയന്നിട്ടുണ്ടാവണം.🙂

March 27 2025 12:22

“ആശ സമരത്തിനു് പിന്നിൽ SUCI എന്നതിനു് തെളിവുണ്ടെന്നു് INTUC (“ഇണ്ടക്ക്”) സംസ്ഥാന പ്രസുദേന്തി ആർ. ചന്ദ്രശേഖരൻ.” – വാർത്ത.

അല്ല ചങ്ങായീ, “ആശ” സഖാക്കളോടു് അടുക്കാൻ “സഖാവു് സൂസി ചേച്ചിയെ” നിങ്ങൾ ഇണ്ടക്കുകൾ (INTUC) അനുവദിക്കാത്തതു് അവൾക്കു് വല്ല ഗുഹ്യരോഗമോ മറ്റിനം പകർച്ചവ്യാധികളോ ഉള്ളതുകൊണ്ടാണോ?

ജ്ഞാനദാഹിയായ ഒരു “അറിവില്ലാച്ചെർക്കന്റെ” ചോദ്യമായി കരുതിയാൽ മതി. എന്റെ ഈ ചോദ്യത്തിന്റെ പേരിൽ, ഉന്നത വിദ്യാഭ്യാസ മന്ത്രിണിയും, ഉന്നത സഖാവു് എ. വിജയരാഘവന്റെ സഹധർമ്മിണിയുമായ സഖാവു് ഡോക്ടർ ആർ. ബിന്ദുവിനെപ്പോലെ പ്രത്യയശാസ്ത്രപരമായി തിളയ്ക്കുകയോ, ഞൊളയ്ക്കുകയോ, ഈറ്റപ്പുലിയായി എന്റെ നേരെ ചാടി വീഴുകയോ ചെയ്യരുതെന്നു് വിനീതമായി അപേക്ഷിക്കുന്നു.

അടിയൻ പാവമാണു്; ആനയെപ്പോലും 51 വെട്ടുകൾ വെട്ടി കൊല്ലാൻ കഴിയുന്നവരാണു് അങ്ങുന്നിന്റെ കെ-പൊളിറ്റിക്കൽ സ്പോൺസേഴ്സ്!!

[ചെറുപ്പത്തിൽ, “ഇണ്ടക്കുകളെക്കണ്ടോ, ഈ മൂരാച്ചികളെ കണ്ടോ?” എന്നൊരു മുദ്രാവാക്യം ഞാൻ കേട്ടിരുന്നു. അതിന്റെ അർത്ഥം അന്നു് എനിക്കു് പിടികിട്ടിയിരുന്നില്ല. “ഇണ്ടക്കുകളുടെ മൂരാച്ചിത്വം” എന്നാൽ എന്താണെന്നു് INTUC (“ഇണ്ടക്ക്”) കേരള സംസ്ഥാന പ്രസുദേന്തി ആർ. ചന്ദ്രശേഖരൻ “ആശ-സൂസി അവിഹിതബന്ധം” സംബന്ധിച്ചു് മല്ലു പൊതുസമൂഹസമക്ഷം ഛർദ്ദിച്ചുവച്ച ഉജ്ജ്വലവും ഉദാത്തവുമായ പ്രസ്താവം കേട്ടപ്പോഴാണു് സത്യത്തിൽ എനിക്കു് പുടികിട്ടിയതു്.

“ഒരറിവും ചെറുതല്ല, ഒരറിവും ചെറിയാനല്ല, ഒരറിവും (സജി) ചെറിയാനറിവല്ല.”

പെരുത്തു് നന്ദി, Indian National Trade Union Congress-ന്റെ (INTUC) പ്രസുദേന്തിയും, ഉഗ്രപ്രതാപിയുമായ തൊയ്ലാളിവർഗ്ഗനേതാവേ!]

March 28 2025 11:50

അതെയതെ! തെരഞ്ഞെടുപ്പൊക്കെ വരികയല്ലേ? “നല്ല നാളെ, നല്ല മറ്റെന്നാൾ, നവകേരളം, ദാരിദ്ര്യമുക്തകേരളം, മാലിന്യമുക്തകേരളം, കെ-റെയിൽ, കെ-തൊഴിൽ, കെ-മയിൽ” ഇത്യാദി ഉഡായിപ്പുകളുമായി ഇന്നേ തുടങ്ങണം!!

ഒന്നേമുക്കാൽ നൂറ്റാണ്ടിനു് മുൻപു്, “യൂറോപ്പിനെ പിടികൂടിയേ” എന്ന കുറുക്കൻ കൂവലോടെ പ്രത്യക്ഷപ്പെട്ടു്, യൂറോപ്പിനാൽ വിഴുങ്ങപ്പെട്ടു്, ഇപ്പോൾ “മൂന്നാം ലോകത്തിലെ” ചില ഇരുണ്ട പ്രഫുത്ത മൂലകളിൽ, ആശ വർക്കേഴ്സ്, അംഗനവാടി വർക്കേഴ്സ് തുടങ്ങിയ സാധുക്കൾക്കു് ഇത്തിരി കിറ്റും നക്കാപ്പിച്ചകളും ഒത്തിരി മോഹനവാഗ്ദാനങ്ങളും നല്കി കബളിപ്പിച്ചും, മാഫിയാ മാതൃകയിൽ ഭീഷണിപ്പെടുത്തിയും, ചെയ്യുന്ന അദ്ധ്വാനത്തിനു് അനുസൃതമായതും ജീവിക്കാൻ ഉതകുന്നതുമായ മിനിമം വേതനം പോലും നല്കാതെ അഹോരാത്രം പണിയെടുപ്പിച്ചു് ചൂഷണം ചെയ്തും ഏതാനും ദുർഭൂതങ്ങൾക്കും അവർക്കു് നിരുപാധികം ഓശാന പാടുന്ന കുട്ടിച്ചാത്തന്മാർക്കും, കൂട്ടിക്കൊടുപ്പുകാരായ കക്ഷിരാഷ്ട്രീയ ഭിക്ഷാംദേഹികൾക്കും, സാംസ്കാരിക നായകൾക്കുമെല്ലാം തേച്ചു് വടിയാക്കിയ കുപ്പായങ്ങളിട്ടു്, രാജകീയമായ മൃഷ്ടഭോജനം കഴിച്ചു്, കൊടിവച്ച കാറുകൾ പൂണിച്ചുവിട്ടു് സുഖജീവിതം നയിക്കാനുള്ള ഒരു ജീവനോപായം മാത്രമായി അടിമുതൽ മുടിവരെ പുഴുത്തുജീർണ്ണിച്ചു് മൂക്കുപൊത്തിക്കൊണ്ടല്ലാതെ സമീപിക്കാൻ കഴിയാത്ത തരത്തിൽ നാറ്റക്കേസായിത്തീർന്ന കമ്മ്യൂണിസം എന്ന (കാരണ)ഭൂതമാണു് കേരളസമൂഹത്തിൽ നിന്നു് ഇങ്ങിനി വരാത്തവിധം എന്നേക്കുമായി തുടച്ചുമാറ്റപ്പെടേണ്ടുന്ന മാരകമായ മാലിന്യം.

മാക്രിസ്റ്റ്മുക്തകേരളം = മാലിന്യമുക്തകേരളം!!

March 28 2025 12:34

“ഒന്നാം തലമുറ സമ്പത്തുണ്ടാക്കുന്നു, രണ്ടാം തലമുറ സമ്പത്തു് നിയന്ത്രിക്കുന്നു, മൂന്നാം തലമുറ കലാചരിത്രം പഠിക്കുന്നു, നാലാം തലമുറ നശിക്കുന്നു.” – ഒട്ടോ ഫോൺ ബിസ്മാർക്ക്

March 28 2025 13:01

“മറ്റു് പാർട്ടികൾ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ഓണറേറിയം വർദ്ധിപ്പിച്ചതു് ശാശ്വത പരിഹാരമല്ല.” – ആശ വർക്കർ എം. എ. ബിന്ദു.
She recognized that correctly. Kudos!

മതങ്ങളിലെയും രാഷ്ട്രീയത്തിലെയും ഐഡിയോളജികളിലെയും കെണിയും ചതിയും ചൂണ്ടയും ചിലന്തിവലയും തിരിച്ചറിയുക എന്ന, മിക്കവാറും അസാദ്ധ്യമായ കാര്യം സാധിക്കുന്ന എല്ലാ മനുഷ്യരും ബഹുമാനം അർഹിക്കുന്നവരാണു്.

March 28 2025 14:58

“കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചാൽ ആശ വർക്കേഴ്സിനെ സിപിഎമ്മും പിൻതുണയ്ക്കും.” – സഖാവു് പ്രകാശ് കാരാട്ട്.

“നേട്ടമൊന്നുമുണ്ടാക്കാൻ കഴിയാത്ത തൊയ്ലാളിവർഗ്ഗസ്നേഹം കൊണ്ടു് സിപിഎം ഫാർട്ടി മൊയ്ലാളിമാർക്കു് എന്തു് പ്രയോജനം?” – സഖാവു് കാൾ മാർക്സ്.

March 29 2025 10:12

“പ്രശ്നങ്ങൾ പരിഹരിക്കാമെന്നു് ധനകാര്യമന്ത്രി ബാലഗോപാൽ നൽകിയ ഉറപ്പിൽ അംഗൻവാടി ജീവനക്കാർ (INTUC) സമരം അവസാനിപ്പിച്ചു.” – വാർത്ത.

ധനകാര്യകാര്യസ്ഥൻ കെ. എൻ. ബാലഗോപാലൻ സഖാവു് ഒരുറപ്പു് നൽകിയാൽ അതുറപ്പാണു്. കുറുപ്പിൻ്റെ ഉറപ്പുപോലെയല്ല. അല്ലെങ്കിൽ 90 ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ കണ്ടോളീ!!

March 29 2025 10:25

Ornithologists puzzled: New bird species discovered in Greenland.🙂

March 29 2025 11:16

“ഒരു കൊട വാങ്ങിച്ചോണ്ടു് വരണോങ്കി, 500 “പേറെടുക്കാൻ” വേണ്ടി (ഗണിതശാസ്ത്രപരമായി), 500 ഗുണം 100 ഉർപ്യക്കു് (ആത്മഗതം: അതെത്രയാണാവോ?!) ഒരു കൊട കിട്ടില്ല്യേ, അപ്പം. അതിന്റെ വെളിച്ചത്തിൽ, ഒരു തൊഴിൽ മന്ത്രിയായ എനിക്കു് ആശമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണം എന്നൊരു (ദേശാഭിമാനി) പേപ്പർ കൊണ്ടുത്തരാമായിരുന്നില്ലേ? അവരതു് ചെയ്തില്ലല്ലോ!” – വിദ്യഭാസ-തൊഴിൽ മന്ത്രി സഖാവു് വി. ശിവൻകുട്ടി.

ബുദ്ധിയും ബോധവും അശേഷമില്ലെങ്കിലും, വെളിവും വെള്ളിയാഴ്ചയും തൊട്ടുതീണ്ടിയിട്ടില്ലാത്ത രാജീവിയൻ ഇൻഡസ്ട്രി പ്രോലെറ്റേറിയറ്റല്ലേ ശിവൻകുട്ടി സഹാവേ! വാചകത്തൊഴിലാളികളായ നമ്മൾ ഫാർട്ടി ഫങ്ക്ഷണറികളെപ്പോലെ ഫ്രഫുത്തരല്ലല്ലോ. വിഘടനവാദികളായ അവറ്റകളിൽനിന്നു് വൈരുദ്ധ്യാത്മകഭൗതികവാദത്തിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റ്-കണ്ണൂരിസ്റ്റ് ഉന്മൂലനസിദ്ധാന്ത ചിന്താസരണികളും പ്രതിക്രിയാവാതകങ്ങളുമൊന്നും ബുദ്ധിജീവികളായ നമ്മൾ ഇടതുപക്ഷ സഹാക്കൾ പ്രതീക്ഷിക്കരുതു്. ചുമ്മാ ക്ഷമിച്ചാള!🙂

March 29 2025 12:24

“ആശ വർക്കേഴ്സിന്റെ സമരം നിർത്തിവയ്ക്കണമെന്നു് കെ-കേർമെന്റ് ആവശ്യപ്പെട്ടിട്ടുണ്ടു്. അതോടെ സ്റ്റേറ്റ് കേർമെന്റിനു് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു.” – സ്പീക്കർ ജനാബ് എ. എൻ. ഷംസീർ സഖാവു്.

കെ-ഗവണ്മെന്റിന്റെ നയങ്ങൾ മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ അവതരിപ്പിക്കൽ ഒരു നിയമസഭാസ്പീക്കർ എന്ന നിലയിൽ എന്റെ ജൂറിസ്ഡിക്ഷനിൽ വരുന്ന കാര്യമല്ല.

പക്കേങ്കി, സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ഒരു കാരണഭൂതത്തിന്റെ “ഭൂത-ദയയ്ക്കു്” പാത്രീഭൂതനാകാനും, തദ്വാരാ എന്റെ സ്പീക്കർ കുരണ്ടി ഉറപ്പാക്കുവാനും എന്റെ ആ കർമ്മപരിപാടി കാരണഭൂതമാകുമെന്നുണ്ടെങ്കിൽ, ജന്മനാ ഒരു മിത്തോളജിസ്റ്റായ ഞാൻ അതും ചെയ്യും, അതിലപ്പുറവും ചെയ്യും.🙂

March 29 2025 12:48

“Being absolutely honest with yourself is a good exercise. (It underscores the importance of self-reflection and truthfulness for personal development.)”- Sigmund Freud.

March 29 2025 14:42

“പുനർനിയമനം നൽകിയ ഉദ്യോഗസ്ഥരുടെ ശമ്പളവിവരങ്ങൾ ക്രോഡീകരിച്ചു് സൂക്ഷിച്ചിട്ടില്ല.” – നിയമസഭയിൽ കേരളം മുക്ക്യോൻ്റെ “സത്യവാങ്മൂലം”.

എൻ്റെ രാജധാനിയിൽ കണക്കപ്പിള്ളമാർ ഉണ്ടെങ്കിലും, കണക്കു് സൂക്ഷിക്കുന്ന ഏർപ്പാടില്ല. ആർക്കു് ഏതു് തസ്തിക, ആർക്കു് എത്ര നാഴി അരി എന്നു് ഞാൻ ഭൃത്യരായ അടിമകളോടു് കല്പിക്കും; അവരതു് മറുവാക്കില്ലാതെ അനുസരിച്ചു് നടപ്പാക്കും!

ഓ! എത്ര സുഖകരം, എൻ്റെ കമ്മ്യൂണിസ്റ്റ് വിപ്ലവജീവിതം!!

March 30 2025 13:32

“ഒരു ഭയവും വേണ്ട, വന്നു് ജോലി ചെയ്‌തോ!” – നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ്ജിനെ, ഒറിജിനൽ പിണറായിസ്റ്റ് രീതിയിൽ ഓഫീസിൽകയറി വെട്ടുമെന്നു് കെ-ഫോണിലൂടെ ഭീഷണിപ്പെടുത്തിയ വിശാലഹൃദയനായ പ്രത്യയശാസ്ത്രജ്ഞനാശാൻ, പത്തനംതിട്ട ഏരിയാ സെക്രട്ടറി സഖാവു് എം. വി. സഞ്ജു.

“ഒരു ഭയവും വേണ്ട ടി. പി. ചന്ദ്രശേഖരൻ സഖാവേ! നിങ്ങൾ ഒന്നും കൂസാതെ ചുമ്മാ കണ്ണടച്ചു് ഉയിർത്തെഴുന്നേറ്റോളൂ!!” – സിപിഎമ്മിന്റെ നീതിനിർവ്വഹണസമിതി ആരാച്ചാർമാരായ കൊടി സുനി, കിർമാണി മനോജ്, ട്രൗസർ മനോജ്, അണ്ണന്‍ സിജിത്, വായപ്പടച്ചി റഫീഖ് ഇത്യാദി ലോകചരിത്രം രചിച്ച പുരുഷകേസരികൾ ഐകകണ്ഠ്യേന!

[ട്രൗസർ മനോജ്, ബർമൂഢൻ ബാലഗോപാൽ, വള്ളിക്കളസം വാലേഷ്ണൻ, ഉലകം ചുറ്റും വാലിബൻ, രാജ്യം ചുറ്റും രാജീവൻ… …! എത്ര ഉദാത്തവും, ചൈനസമാനം മധുരമനോജ്ഞവും, സർവ്വരാജ്യ തൊഴിലാളിവർഗ്ഗ മാർക്സിയൻ വിപ്ലവാത്മകവുമായ പേരുകൾ!!

“ഗോൾ, സ്ലാഷ്, ഹൂപ്സ്, സ്പ്രിന്റ്, പഞ്ച്, യുവശക്തി, ഗ്രീൻ യൂത്ത്, അവളിടം, (ഇളയിടം, പഴയിടം, പഴമുറയിടം, പഴമുഴിയലിടം), ഓപ്പറേഷൻ ഒളിമ്പിയ, വിർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്” മുതലായ തട്ടുപൊളിപ്പൻ നാമധേയങ്ങൾ “സർക്കാർ പദ്ധതികളും പരിപാടികളും” എന്ന പേരിൽ ഫാബ്രിക്കേയ്റ്റ് ചെയ്തു്, അവയിലെ, വർണ്ണശബളമായ കൊടിതോരണങ്ങൾ കെട്ടി ആഘോഷിക്കാൻ കഴിയുന്നവയൊഴികെയുള്ള എല്ലാ പദ്ധതികളും പരിപാടികളും എന്നേക്കുമായി നിർജ്ജീവമാക്കി ഫ്രീസറിൽ വച്ചു് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന, ഹെലികോപ്റ്ററിൽ പറക്കും കഴുകനും, തീയില്‍ കുരുത്ത “മുതുമൈരനും”, മണ്ണിൽ മുളച്ച സൂര്യനുമായ കാരണഭൂതത്തിന്റെ കെ-സർക്കാരിനല്ലാതെ, ഹോളിവുഡിനോ, ബോളിവുഡിനോ, “Cannabis, LSD, Cocaine, Crack, Ecstasy, Speed, Heroin/Opium, Crystal meth” മുതലായ മയക്കുമരുന്നുകളിൽ യുവതലമുറയെ കുരുക്കി, “തൊഴിലാളി വിപ്ലവകരമായി” സാമ്പത്തികലാഭം കൊയ്യുന്ന “കൊച്ചിവുഡിനോ” കഴിയുമോ ഇത്ര കാവ്യാത്മകവും കലാത്മകവുമായ പേരുകൾ “ബലാല്ക്കാരമായി” പ്രോക്രിയേറ്റ് ചെയ്യാൻ?!]

March 30 2025 15:14

“ഞാൻ സകല മാനവരോടും മാപ്പു് ചോദിക്കുന്നു.”

“നീ എന്തിനെടേ മാപ്പു് ചോദിക്കുന്നതു്?”

“ലാലേട്ടൻ മാപ്പു് ചോദിച്ചാൽ ഞാനും മാപ്പു് ചോദിക്കും.”

“ലാലേട്ടൻ മാപ്പു് ചോദിച്ചതുകൊണ്ടു് നീയും മാപ്പു് ചോദിക്കണമെന്നു് നിന്നോടു് ആരെങ്കിലും പറഞ്ഞോ?”

“ഒരു പിണറായി ഫാർട്ടി ഫങ്ക്ഷണറി എന്ന നിലയിൽ, വർഷങ്ങളോളം നികുതി കൊടുക്കാതിരിക്കാനും, ലാലേട്ടൻ മാപ്പു് ചോദിച്ചാൽ ഒപ്പം മാപ്പു് ചോദിക്കാനുമുള്ള എന്റെ മൗലികാവകാശത്തിൽ പ്രതിലോമകാരിയായ നീ കൈകടത്തിയാൽ, ടാ വാനരാ, നിന്നെ ഞാൻ നിന്റെ വീട്ടിൽക്കേറി 51 വെട്ടുവെട്ടിത്തട്ടും!”

“കർട്ടനിടെടാ” എന്നു് കെ-പൗലോസ് ആക്രോശിക്കുന്നതോടെ KPAC നാടകത്തിന്റെ ഈ രംഗം തീർന്നു. ശുഭം!!

ഈ വിഷയത്തിൽ ഉപരിപഠനത്തിലൂടെ ഊജ്ജ്വലമായ ഡോക്ടറേറ്റ് കരസ്ഥമാക്കാൻ കൊതിക്കുന്ന മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റ്- കണ്ണൂരിസ്റ്റ് വെട്ടുതൊഴിലാളികൾക്കായി പരിശുദ്ധ കർത്താവിന്റെ കരിമണല്ക്കമ്പനി ശുപാർശ ചെയ്യുന്നു: “കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ” – സഖാവു് കുഞ്ചൻ നമ്പ്യാർ.

“നാട്ടിൽ പ്രഭുക്കളെക്കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങു് നീ,

ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത കൂട്ടത്തിൽ വന്നു പിറന്നു വളർന്നു നീ,

ചാട്ടത്തിൽ നിന്നു് പിഴച്ചുപോയോ നിന്റെ കൂട്ടത്തിൽ മറ്റാരുമില്ലാത്തതെന്തെടോ ?

പെട്ടെന്നെഴുന്നേറ്റു് പോകായ്കിലാപത്തു് പെട്ടീടുമെന്നു് ധരിക്ക നീ വാനരാ!”

[എന്റെ ഈ ശുപാർശയോടുള്ള നന്ദിസൂചകമായി (“സീതി ഹാജി”) തങ്ങളാലാവുന്ന ഒരു തുക നോം സകലമാന നാൽക്കവലകളിലും പ്രതിഷ്ഠിച്ചിട്ടുള്ള “പണ്ടാരങ്ങളിൽ” നിക്ഷേപിച്ചാൽ കണ്ടമാനമായ ദൈവാനുഗ്രഹം നിങ്ങൾക്കുണ്ടാകുമെന്നു് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഈയവസരം നോം വിനയപൂർവ്വം വിനിയോഗിക്കുകയാണു്, വിധേയത്വത്തോടെ വിജ്ഞാപിക്കുകയാണു്. നന്ദിനി, നമസ്കാരിണി!]

March 30 2025 19:01

ഒരു തൂമ്പയെ തൂമ്പയെന്നു് വിളിക്കാനുള്ള അവകാശമാണു് സ്വാതന്ത്ര്യം. യാതൊരു പ്രതിഫലവും നൽകാതെ, അതിനുവേണ്ട പ്രാഥമിക യോഗ്യതപോലുമില്ലാതെ, മനുഷ്യർക്കു് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തി, മനുഷ്യരെ മാഫിയാ മോഡലിൽ ഭീഷണിപ്പെടുത്തി, മനുഷ്യരുടെ വിയർപ്പു് മൂഞ്ചി സുഖജീവിതം നയിക്കുന്ന സാമൂഹിക ഇത്തിക്കണ്ണികളെ ക്രിമിനലുകളായി പ്രഖ്യാപിച്ചു് കൽത്തുറുങ്കിലടയ്ക്കാനുള്ള മനുഷ്യാവകാശമാണു് സ്വാതന്ത്ര്യം.

https://rb.gy/l94vkj

March 31 2025 14:08

വർഗ്ഗശത്രുക്കളുടെ തലകൾ മുറിച്ചെറിഞ്ഞാൽ, പിറ്റേന്നു് മുതൽ, തല മുറിയരായ തങ്ങൾ മനുഷ്യസ്നേഹികളുടെ നേതൃത്വത്തിൽ ഒരു വർഗ്ഗരഹിതസമൂഹവും സ്ഥിതിസമത്വവും സ്ഥാപിതമാകുമെന്നു് കരുതാൻ മാത്രം പുത്തിജീവികളായ മുതുമലമാക്രികളിൽ നിന്നാണു്, മുടി മുറിച്ചാൽ തങ്ങൾക്കു് സഹാനുഭൂതിയും സഹായവും ലഭിക്കുമെന്നു് ആശ വർക്കേഴ്സ് പ്രതീക്ഷിക്കുന്നതു്!!

ഏറിയോ കുറഞ്ഞോ, നിരാഹാര സത്യാഗ്രഹ സമരത്തിലൂടെ ഇൻഡ്യയെ കൊളോണിയൽ റെഷീമിൽ നിന്നു് സ്വതന്ത്രമാക്കാൻ എം. കെ. ഗാന്ധിക്കു് കഴിഞ്ഞു.

പക്ഷേ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഭരിച്ചിരുന്ന ഇങ്‌ഗ്ലീഷ് സായിപ്പിൻ്റെ സംസ്കാരവും ധാർമ്മികതയും വിവേകവുമല്ല, സർവ്വലോക തൊഴിലാളിവർഗ്ഗ പിണറായിസ്റ്റ് മരപ്പട്ടിയൻ മല്ലു റെഷീമിൻ്റേതു്! അതു് അപരൻ്റെ ശബ്ദം കശാപ്പുകാരെ തോല്പിക്കും വിധം 51 വെട്ടുകൾ അനവരതം സംഗീതാത്മകമായി വെട്ടി ആസ്വദിക്കുന്ന മാക്രിസ്റ്റ് സൈക്കൊപ്പാത്തുകളുടേതാണു്.

എൻ്റെ അമ്മ പറഞ്ഞുകേട്ടിട്ടുള്ള ഒരു പഴഞ്ചൊല്ലു്: “കണ്ടാലറിയാം കണിയാന്മാർക്കു് , കൊണ്ടാലുമറിയില്ല (മല്ലു) കൊശവന്മാർക്കു്.”

March 31 2025 14:29

“മമ്മൂട്ടിയുടെ മെസ്സെജ് കണ്ടാൽ എന്റെ കണ്ണു് നിറയും, ജട്ടി നനയും.”

March 31 2025 14:38

എവിടെ തൊട്ടാൽ ഇക്കിളിയാവും, ചിക്കിലി വീഴും എന്നറിയാവുന്ന കച്ചവടക്കാരുടെ കളിയാണു് സില്മ. അതിൽ ചരിത്രവുമില്ല, ഭൂമിശാസ്ത്രവുമില്ല.

March 31 2025 15:20

“മല്ലികാ സുകുമാരന്റെ മരുമകൾ അർബൻ നക്സൽ! നിലയ്ക്ക് നിർത്തണം!!” – പൂജനീയ ബി. ​ഗോപാലകൃഷ്ണൻ.

മല്ലികാ മരുമകൾ ഇന്നെന്നപോലെ നാളെയും അർബൻ നക്സൽ തന്നെ ആയിരിക്കുമോടേ? അതോ തനിക്കു് മറ്റെന്നാൾ “ലേലു അല്ലു” എന്നു് പറയേണ്ടി വരുമോ?🙂

https://www.facebook.com/watch/?v=887646431981646

March 31 2025 15:26

“എം”-പുരാണൻ കണ്ടശേഷം തമ്പ്രാൻ കെ-ഭൂതം മൊഴിഞ്ഞതിനെ reinforce ചെയ്യാനുതകുന്ന വല്ലതും അപ്പം ഗോവിന്ദനോ ആനാവൂർ നാഗപ്പനോ മൊഴിഞ്ഞോടേ?!🙂

March 31 2025 17:13

മാർക്സിസം എന്ന പ്രാകൃത പ്രത്യയശാസ്ത്രത്തെ കാര്യമെന്തെന്നറിയാതെ തലയിലേറ്റിയതിന്റെ പരിണതഫലമാണു് ആശ വർക്കേഴ്സ് അടക്കമുള്ള കേരളക്കരയിലെ സാധാരണക്കാരായ മനുഷ്യർ ഇന്നനുഭവിക്കുന്നതു്.

“യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു – കമ്മ്യൂണിസമെന്ന ഭൂതം” എന്ന പ്രസ്താവനയോടെ തുടങ്ങുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വഴി കാൾ മാർക്‌സും ഫ്രീഡ്രിഹ് എങ്ഗൽസും തുറന്നുവിട്ട രക്തരക്ഷസ്സായ കമ്മ്യൂണിസം എന്ന സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക-രാഷ്ട്രീയ ഭൂതത്തെ യൂറോപ്യൻ സമൂഹങ്ങളിലെ ബോധവത്കരിക്കപ്പെട്ട മനുഷ്യർ എന്നപോലെതന്നെ, ഇന്നല്ലെങ്കിൽ നാളെ, തീർച്ചയായും മലയാളിസമൂഹത്തിലെ മനുഷ്യരും തിരിച്ചറിയും, തിരിച്ചുവരാത്തവിധം എന്നേക്കുമായി നാടുകടത്തും.

എന്തുകൊണ്ടെന്നാൽ, ഭൗമികവും പ്രകൃതിസഹജവുമായ നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളെ, ലഭ്യവും സാദ്ധ്യവുമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചു് നേരിടാനും ആ പോരിൽ അന്തിമമായി വിജയിക്കാനും കഴിയുന്ന വിധത്തിൽ, മറ്റേതൊരു ജീവിവർഗ്ഗത്തെയും പോലെതന്നെ, ജെനെറ്റിക്ലി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു സ്പീഷീസാണു് മനുഷ്യവർഗ്ഗം.

April 01 2025 10:11

മണ്ണാങ്കട്ടയും കരിയിലയും കാശിക്കു് പോയി.
പൊട്ടാസും ലുട്ടാപ്പിയും രാജ്യസഭയിലേക്കു് പോയി.🙂

April 01 2025 12:01

തിളയ്ക്കുന്ന വെയിലിൽ നിന്നു് ജോലി ചെയ്യേണ്ടിവരുന്ന തമിഴ്നാട്ടിലെ ട്രാഫിക് പൊലീസിന്റെ തല തണുപ്പിയ്ക്കാൻ പരീക്ഷണാർത്ഥം എസി ഹെൽമെറ്റുകൾ പ്രയോഗത്തിൽ വരുത്തിയതായി വാർത്ത.

സൗരോർജ്ജം സരിതേച്ചിയോടു് കൺസൾട്ട് ചെയ്തിരുന്നെങ്കിൽ, “epitaxial solar cells” ഉപയോഗിച്ചു് തൊപ്പിയുടെ സർഫസ് ഡിസൈൻ ചെയ്തു് എങ്ങനെ ഹൈ എഫിഷ്യൻസി എസി ഹെൽമെറ്റുകൾ നിർമ്മിക്കാമെന്നു് മനസ്സിലാക്കാൻ തമിഴ്നാടു് പൊലീസിനു് കഴിഞ്ഞേനെ!

ഏതു് തൊപ്പിക്കും ഒരു സർഫസ് എന്തായാലും വേണമല്ലോ!

“സർഫസില്ലാത്ത തൊപ്പിയില്ലൈ” എന്ന സഖാവു് കാൾ മാർക്സിന്റെ തിരുവചനം ഇത്തരുണത്തിൽ സ്മരണാർഹം.

എന്നോർത്തു് നിരാശ വേണ്ട, തമിഴ്നാടു് പൊലീസിനു് ഇനിയും അതിനുള്ള സമയമുണ്ടു്.🙂

(ചിത്രത്തിനു് സൗരോർജ്ജസമാനമായ കടപ്പാടു്)

April 01 2025 12:27

കെ-പൊലീസ് കെ-തല്ലനോടു്: “നീ എന്തിനെടേ ഈ നില്ക്കുന്ന, നിന്റെ കൂട്ടുകാരനായ ഇവനെ തല്ലിയതു്?”

കെ-തല്ലൻ: “രാവിലെയും വൈകിട്ടും പല്ലുതേച്ചു് കുളിച്ചു് കുറിതൊട്ടു് മുടി ചീകി വൃത്തിയുള്ള വസ്ത്രം ധരിച്ചു് തോളിൽ പുത്തിജീവി ചേളാകമില്ലാതെ ശിങ്കാരവടിവേലുവായി നടക്കുന്ന യെവൻ ഉന്നത ചിന്തകനാണെന്നു് ആവർത്തിച്ചപ്പോൾ എനിക്കു് ദേഷ്യം കേറി ഞാൻ രണ്ടു് പൊട്ടിച്ചതു് സത്യമാ സാറേ! ദേ, അമ്മാതിരി കമന്റുകളൊന്നും വേണ്ടാട്ടോന്നു് ഞാൻ ഈ നൊണയനോടു് പലവട്ടം പറഞ്ഞതാ! പക്ഷേ, മർക്കടമുഷ്ടിയായ യെവൻ കേട്ടില്ല. ഞാനൊരു പാവമായതുകൊണ്ടു് രണ്ടു് പൂശിയതേയുള്ളു. സാറായിരുന്നെങ്കിൽ അമ്മാതിരി നൊണക്കമന്റുകൾ നിരന്തരം തട്ടി മൂളിക്കുന്ന യെവനെ ലോക്കപ്പിലിട്ടു് തല്ലിക്കൊന്നു് ആരോരുമറിയാതെ ആമയിഴഞ്ചാൻ തോട്ടിലെറിഞ്ഞേനെ! മനിസേമ്മാരുടെ ക്ഷമയ്ക്കുമില്ലേ സാറേ ‘നമ്മൾ നമ്മളുടേതെന്നും അവർ അവരുടേതെന്നും പറയുന്ന’ ഒരതിരു്? അല്ല, സാറുമൊരു മല്ലു മാക്രിസ്റ്റല്ലേ? സാറുതന്നെ പറ! സാറു് കണ്ടിട്ടുണ്ടോ കുളിച്ചു് കുറിതൊട്ടു് ഇമ്മാതിരി വൃത്തിയായി ഈ ഭൂമിയിൽ ജീവിക്കുന്ന ഒരു പുത്തിജീവി തത്ത്വചിന്തകനെ? എന്റെ ‘പരിമിതമായ’ ഇഹലോക മനുഷ്യജീവിതത്തിൽ എനിക്കു് ഇന്നോളം, ഈ നിമിഷം വരെ, കാണാൻ കഴിഞ്ഞിട്ടില്ല.”🙂

April 01 2025 14:57

“രണ്ടു് ദിവസത്തിനകം ആശമാരുമായി ചർച്ച നടത്തും.” – കെ-ആരോഗ്യമന്ത്രിണി വീണ ജോർജ്ജ്.

നിലനില്പിനായി സഹനസമരം ചെയ്യുന്ന തൊഴിലാളിവർഗ്ഗ സ്ത്രീകളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ കഴിയില്ലെങ്കിൽ പഴയ പാലമരത്തിൽ അഭയം തേടെടി യക്ഷീ എന്നെങ്ങാനും കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ തർജ്ജന ചെയ്തോ ആവോ?!

April 01 2025 15:11

“തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്. 15 മുറികൾ അരിച്ചുപെറുക്കി, യുവാവിനെ ഊക്കിയെടുത്തു, സോറി, തൂക്കിയെടുത്തു.” – വാർത്ത.

നവകേരള യൂണിവേഴ്സിറ്റികളിലെ സകലമാന ഹോസ്റ്റലുകളും അരിച്ചു് പെറുക്കിയാലും, എസ്എഫ്ഐക്കാരനോ എസ്എഫ്ഐക്കാരിയോ ആയ ഒരു മനുഷ്യജീവിയെപ്പോലും കഞ്ചാവിയായി കാണാനാവില്ല എന്നതിനു് ഒരു എസെഫൈ നേതാവായ ഈ ഞാൻ ഗാരണ്ടി. അതു് തെളിയിക്കാനായി തിളപ്പിച്ചാറ്റിയ ഏതു് മൈലെണ്ണയിലും കൈമുക്കാൻ ഞാൻ സർവ്വഥാ, സർവ്വാത്മനാ സന്നദ്ധൻ!!

April 01 2025 15:50

2020-ൽ, കൊറോണക്കാലത്തെ ഒരു അഭിശപ്ത അവസരത്തിൽ, ജോർഡനിൽ കുടുങ്ങിക്കിടക്കുകയായിരുന്ന സൂപ്പർസ്റ്റാർ സഖാവു് പൃഥ്വിരാജ് ഇന്നു് എമ്പുരാനിൽ കുടുങ്ങിക്കിടക്കുകയാണു്.

“ഏതു് ധൂസര സങ്കല്പങ്ങളിൽ വളർന്നാലും, ഏതു് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും”, ഏതു് ഊഷരഭൂമിയിൽ കിറുങ്ങിക്കിടന്നാലും, ഏതു് “എം”-പുരാണത്തിൽ കുടുങ്ങിക്കിടന്നാലും, ഗ്രാമത്തിൻ വിശുദ്ധിയും മഞ്ഞും മമത(ബാനർജി)-യും ഇത്തിരി കൊന്നപ്പൂവുമുള്ള മനസ്സോടെ, താൻ ശവക്കുഴിയിൽ കിടക്കുമ്പോൾ തന്റെ മൃതശരീരത്തെ ഇട്ടുമൂടാൻ മതിയായ കാശുണ്ടാക്കി, മടിയുടെ കനം സഖാവു് കാരണഭൂതത്തിന്റെ മടിയ്‌ക്കൊപ്പം വർദ്ധിപ്പിക്കുക എന്ന “അശ്രീകരമായ” ബൂർഷ്വാ ലക്ഷ്യം നിറവേറ്റാൻ സഖാവു് പൃഥ്വിരാജിന്റെ ജീവിതം ഇനിയും ബാക്കി.🙂

https://rb.gy/86xoui

April 02 2025 13:24

വാചകമടിയൊഴികെ മറ്റൊരു തൊഴിലും പഠിക്കാതെ, ചെയ്യാതെ, ചെയ്യാനറിയാതെ, ദേഹമനങ്ങുന്ന ഒരു പണിയും ചെയ്യാതെ അന്യന്റെ വിയർപ്പുഫലം ചൂഷണം ചെയ്തു്, വാരിയും നക്കിയും മൂഞ്ചിയും തിന്നു് ജീവിക്കുന്ന നോക്കുകൂലിത്തൊഴിലാളിവർഗ്ഗത്തിന്റെ ഉന്നമനത്തിനായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) എന്ന ഇത്തിക്കണ്ണിത്തീട്ടക്കൂട്ടത്തിലെ “അവൈലബിൾ” വിടുവായരായ പ്രഫുത്തനേതാക്കൾക്കു്, സർവ്വരാജ്യതൊഴിലാളിവർഗ്ഗ വിമോചനം മാർക്സിസത്തിലൂടെ” എന്ന പമ്പരവിഡ്ഢിത്തം വിളംബരം ചെയ്യാനായി പൊറാട്ടുനാടകങ്ങളും ചവിട്ടുനാടകങ്ങളും മറിയാമ്മനാടകങ്ങളും, “with the highest possible audience appeal”, അവതരിപ്പിക്കാനായി ചെങ്കോണകങ്ങളാൽ സർവ്വാലംകൃതമായി അരങ്ങൊരുക്കപ്പെട്ടിരിക്കുന്ന വിപ്ലവ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് അന്തിമസ്വർഗ്ഗത്തിലേക്കുള്ള പ്രവേശനകവാടം!!

വോക്കേ! Everything is perfectly in line with the Marxist-communist “planned economy,” ideologically and party-politically good, and simply wonderful!!

പക്ഷേങ്കി, മരിച്ചിട്ടും പ്രത്യയശാസ്ത്രപരമായി “സ്റ്റിൽ അവൈലബിൾ” ആയ സഖാവു് സീതാറാം യെച്ചൂരിയുടെ പോട്ടത്തിനോടൊപ്പം, 80-ന്റെ മൂക്കറ്റത്തെത്തി, മുതുകുകുനിഞ്ഞു് മൂക്കുകുത്തി മൂക്കള ഒലിപ്പിച്ചു് നില്ക്കുന്ന “സ്റ്റിൽ അവൈലബിൾ” ശകാരാവും, കലക്കും കാരണഭൂതവും, മണ്ണിൽ മുളച്ച, കരിയ്ക്കും സൂര്യനും, തീയിൽ കുരുത്ത കുതിരയും, കൊടുംകാറ്റിൽ പറക്കും കഴുകനുമായ പിണറായി വിജയൻ സഖാവിന്റെ പോട്ടം കൂടി പ്രതിഷ്ഠിച്ചിരുന്നെങ്കിൽ സംഭവം കല-കലക്കിയേനെ!”

“Showing-off is the whole life!”

April 02 2025 13:37

Metaphysical/ideological trampoline of religious/political fraudsters who play perverse games with the innocent common people.

(Graphic Courtesy)

April 02 2025 14:16

“വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ ഹിംസ ആ​ഘോഷിക്കപ്പെടുന്ന സിനിമകൾക്കു് വലിയ പങ്കുണ്ടു്.” – തദ്ദേശസ്വയംഭരണ, എസ്‌കൈസ്‌ കോലൈസ് മന്ത്രി സഖാവു് എം. ബി. രാജേഷ്, aka പോത്തു് രായേഷ്.

മാക്രിസ്റ്റ്-പിണറായിസ്റ്റ് കെ-പാർട്ടി 51 വെട്ടുകൾ വെട്ടി വിമർശകരെ ഉന്മൂലനം ചെയ്തു് ആഘോഷിക്കുന്ന മനുഷ്യഹിംസയിൽ, “മാഷാ അള്ളാ” സ്റ്റിക്കർ പതിപ്പിക്കുന്ന ജനാബ് “ഹംസ” സഖാക്കൾ അനുദിനം വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ പ്രത്യയശാസ്ത്രപരമായി വഹിക്കുന്ന പ്രതിലോമകരമായ പങ്കുകൂടി സൂചിപ്പിക്കാമായിരുന്നു!!

“ഒന്നായ നിന്നെയിഹ രണ്ടെന്നു് കണ്ടളവി-

ലുണ്ടായൊരിണ്ടല്‍ ബത, മിണ്ടാവതല്ല മമ”

“പോത്തായ നീ രാജവെമ്പാലയെന്നു് കണ്ടളവി-

ലുണ്ടായൊരിണ്ടൽ ബത, മിണ്ടാതെവയ്യ മലമാക്രീ!”

April 02 2025 17:00

കുഞ്ഞുകുഞ്ഞുവിപ്ലവങ്ങൾ പുഴകളായും നദികളായും ഒഴുകിയെത്തി അമ്മവിപ്ലവം എന്ന വൻവിപ്ലവസമുദ്രമായിത്തീരുമെന്ന സഖാവു് കാൾ മാർക്സിന്റെ ഒന്നേമുക്കാൽ നൂറ്റാണ്ടു് പഴക്കമുള്ള ആധികാരിക പ്രവചനം ഇന്നും സഫലമാകാത്തതിനു് പിന്നിൽ ഒരു കാരണമേയുള്ളു: ഒഴുകിവന്ന വിപ്ലവ നദികളെയും വിപ്ലവ പുഴകളെയും വിപ്ലവ അരുവികളെയും ഈ പോട്ടത്തിൽ കാണുന്ന “പ്രതിലോമകാരി” മൊത്തമായും ചില്ലറയായും മുണുങ്ങുകയായിരുന്നു വിപ്ലവസഹാക്കളേ, ബകസമാനം വെട്ടിവെട്ടി മുണുങ്ങുകയായിരുന്നു!🙂

എവിടെയാണു് മാർക്സിയൻ വിപ്ലവം? ദാണ്ടെ ഇവിടെ, ഇവിടെയാണു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് സർവ്വരാജ്യ തൊഴിലാളിവർഗ്ഗ വിപ്ലവം! ഇവിടെ നിങ്ങൾ കാണുന്നതു് മുയ്മനും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് വിപ്ലവമാണു്!!!🙂

(ചിത്രത്തിനു് സഖാവു് മസാല ബോണ്ട് തോമാച്ചന്റെ കിഫ്‌ബി മോഡലിൽ ആകെമൊത്തം വിപ്ലവാത്മകമായ കടപ്പാടുകളപ്പീ!)

April 02 2025 17:19

ജനകോടികൾ മുരളി ഗോപിയോടു് ചോദിക്കുന്നു: “മിണ്ടാത്തതെന്താണു് നത്തേ?”🙂

ജ്ഞാനസുന്ദരിയിൽ നായകൻ നായികയോടു് ചോദിക്കുന്നു: “മിണ്ടാത്തതെന്താണു് തത്തേ?”🙂

April 03 2025 12:22

സ്റ്റേജിൽക്കയറി ഞെളിഞ്ഞുനിന്നു് വാക്കുകളുടെ രൂപത്തിൽ വായിലൂടെ പുറത്തുവിടുന്ന ചൂടൻ കാറ്റൊഴികെ, പ്രായോഗികമായ യാതൊരു സാമൂഹിക നവീകരണ പ്രോഗ്രാമുമില്ലാതെ, സോഷ്യൽ മനിപ്യുലേഷനാണു് സോഷ്യൽ എൻജിനിയറിങ്ങെന്നു് ധരിച്ചുവശായി, കൂട്ടുകച്ചവടവ്യവസ്ഥയിൽ കർമ്മോദ്യുക്തരായിരിക്കുന്ന കാങ്കിരസ്സ്, കമ്മൂണിഷ്ട്, മുസല്മാനി ലീഗ്, ഭാജപാ ഇത്യാദി കൂട്ടങ്ങൾ രാഷ്ട്രീയ പാർട്ടികളാണെന്നു് പറയുന്നതാണു് ഏറ്റവും വലിയ തമാശ.

ആ തമാശ, ആ പാർട്ടിക്കൂട്ടങ്ങൾക്കൊപ്പം കൈകെട്ടി മുതുകുകുനിച്ചു് പേപ്പട്ടിയെപ്പോലെ നാവുനീട്ടി, കീജെയുടെയും സിന്താവായുടെയും ലാൽ സലാമിന്റെയും മലീമസഞോള ഒലിപ്പിച്ചു് നടക്കുന്ന നിങ്ങൾക്കു് രസിക്കാത്തതുകൊണ്ടു് അതൊരു തമാശയല്ലാതാകുന്നില്ല.

പ്രത്യുത, ആവിധ തമാശകൾ ആസ്വദിക്കാൻ ഒരു മനുഷ്യജീവിക്കു് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ബൗദ്ധികവികാസം നിങ്ങൾക്കു് സംഭവിച്ചിട്ടില്ലെന്നും, ഒഴുക്കിനൊപ്പം ഒഴുകാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത വെറും ശവങ്ങൾ മാത്രമാണു് നിങ്ങളെന്നുമേ അർത്ഥമുള്ളു.

April 03 2025 12:59

“നമുക്കറിയാം, ഹിറ്റ്ലർ ജർമ്മനിയെ എങ്ങനെയാണു് (മുസ്സോളിനിയുടെ) ഫാസിസത്തിലേക്കു് കൊണ്ടുപോയതു്?” – പാർലമെൻ്റിൽ സഖാവു് കെ. രാധാകൃഷ്ണൻ എം. പി.

വിട്ടുകള സഖാവേ! നമ്മുടെ നിലയ്ക്കും വിലയ്ക്കുമൊന്നും ചേർന്നവനല്ല ആഡോൾഫ് ഹിറ്റ്ലർ എന്ന ആ നാത്സി പരനാറി.

April 03 2025 13:16

“ആശമാരുടെ സമരത്തിനു് ട്രേഡ് യൂണിയൻ സ്വഭാവമില്ല.” – മുതുമരം കരിംക.

താൻ ചെയ്യുന്ന ട്രെയ്ഡിൻ്റെ പേരെന്താണെടേ? ട്രെയ്ഡ് യൂണിയൻ സ്വഭാവശുദ്ധിയെപ്പറ്റി ഗൂഗിളിൽ ഒന്നു് തപ്പി നോക്കാനാണു്.

April 03 2025 13:35

“മുറ്റത്തു് വീണ മാമ്പഴമാണു് ജോലിക്കാരി വലിച്ചെറിഞ്ഞതു്.” – എം. ജി. ശ്രീകുമാർ

മൊയ്ലാളിയുടെ പിടുക്കാണെന്നു് ജോലിക്കാരി കരുതിക്കാണും! മൊയ്ലാളിമാരുടെ അനാവശ്യവസ്തുക്കൾ വലിച്ചെറിയുന്നതു് തൊയ്ലാളിമാരുടെ ജനിതക സ്വഭാവമാണു്.

April 03 2025 14:14

“It’s chemical”

കഷായം ഗ്രീഷ്മയുമായുള്ള ആദ്യസമാഗമവേളയിലെ അരിഷ്ടത്തിനും, ലേഹ്യത്തിനും, രസായനത്തിനും, കിഴിപിടുത്തത്തിനും, ധാരകോരലിനും ശേഷമാവണം ഈ “രസതന്ത്രഗാനം” ആലപിക്കേണ്ടതുണ്ടെന്നു് കക്ഷിക്കു് തോന്നിയതു്.🙂

April 04 2025 14:28

സഹാവു് കാരണഭൂതം പിണറായി വിജയൻ കേരളത്തിലെ മുഖ്യമന്ത്രി ആണെന്നതുകൊണ്ടു് മാത്രം, തന്റെ മഹളും, മരുമഹൻ മന്ത്രിയുടെ പട്ടമഹിഷിയുമായ വീണ റിയാസിനു്, aka വീണ തൈക്കണ്ടിയ്ക്കു്, തന്ത്രപ്രധാനവും, ശതകോടികൾ വിലമതിക്കുന്നതുമായ കരിമണൽ ഖനനത്തിൽ സംശയാസ്പദമായ രീതിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കമ്പനി, സാമാന്യബുദ്ധിക്കു് നിരക്കുന്ന യാതൊരുവിധ റിട്ടേൺ സർവ്വീസും അവളിൽനിന്നു് സ്വീകരിക്കാതെ, രണ്ടുകോടിഎഴുപതുലക്ഷം രൂപ (270.00000,- ₹) മാസപ്പടിയായി, അഥവാ നോക്കുകൂലിയായി, “hocus pocus” ആയി നൽകിയിട്ടുണ്ടെങ്കിൽ, അതു് ഭരണമേധാവിയായ പിണറായി വിജയനിൽ നിന്നു് തങ്ങളുടെ shady business-നു് ഉന്നത ലെവലിൽ സംരക്ഷണം ഉറപ്പുവരുത്താനുള്ള മല്ലു മോഡൽ “diplomatic blackmailing” ആകാനേ വഴിയുള്ളു എന്നു് മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെ ആരും പോകേണ്ടതില്ല.

മുഖ്യമന്ത്രിയുടെ മഹൾ cum പൊതുമരാമത്തു്-ടൂറിസം മന്ത്രിയുടെ പട്ടമഹിഷി എന്ന നിലയിൽ വീണ റിയാസ്, aka വീണ തൈക്കണ്ടി ചുമ്മാ കുണ്ടി കുത്തിയിരുന്നുണ്ടാക്കിയ രണ്ടുകോടി എഴുപതുലക്ഷം രൂപ, തൊഴിൽ ചെയ്തു് ജീവിക്കുന്ന 2600 ആശ വർക്കേഴ്സിനു് തുല്യമായി വീതിച്ചു് നല്കിയാൽ ഓരോരുത്തർക്കും പതിനായിരത്തി മുന്നൂറ്റി എണ്പത്തഞ്ചു് രൂപ (10.385,- ₹) വീതം ലഭിക്കും. ഓരോ മാസവും അവർക്കു് ആ തുക പന്ത്രണ്ടു് മാസത്തേക്കു് നല്കാൻ മുപ്പത്തിരണ്ടുകോടി നാല്പതുലക്ഷം രൂപ (324.000.000,- ₹) മതിയാകും.

വയസ്സുചെന്നു്, മുതുകൊതത്തിന്റെ മസിൽപ്പവ്വർ മൊത്തം ചോർന്നു്, അനിയന്ത്രിതമായി തുരുതുരെ മാരക ദുർഗ്ഗന്ധമുള്ള വളി പോകുന്നതു് പോരാഞ്ഞിട്ടു്, പൂർവ്വാശ്രമത്തിൽ, ചന്തിയുടെ ഓരോ ചലനവും തീ തുപ്പുന്ന ചൈനീസ് വ്യാളിയെപ്പോലെ, അപ്രതിരോധ്യമായ കാമത്തീ പടർത്തിയിരുന്ന മൂലത്തിൽ മൂലക്കുരുവിന്റെ അധിനിവേശവും നേരിടേണ്ടുന്ന ഗതികേടിലെത്തിയ ഡിഗ്നിഫൈഡ് റോയൽ ചന്തികൾക്കു് മൃദുലമായ സീറ്റിലിരുന്നു് നാടുകാണിക്കൽ നടത്താനായി കെ-സർക്കാർ വാങ്ങാൻ തീരുമാനിച്ചിരിക്കുന്ന പുതുപുത്തൻ കാറുകളുടെ വിലയായ നൂറുകോടിയിൽ നിന്നും മുപ്പത്തിരണ്ടുകോടി തട്ടിക്കിഴിച്ചാലും പിന്നെയുമുണ്ടു് അറുപത്തെട്ടു് കോടി രൂപ ബാക്കി!

പക്ഷേ, മഹനീയമായ മാക്രിസ്റ്റ് ആരോഗ്യകാര്യ-ധനകാര്യ-മുഖ്യകാര്യ ചന്തികൾക്കു് മനസ്സിലാകുന്നതല്ല ആവക കണക്കുകൾ.

ദരിദ്രനാരായണരുടെ വിയർപ്പുകൊണ്ടു് നിർമ്മിക്കപ്പെട്ട ഭാരതീയ പുഷ്പകബീമാനത്തിൽ എങ്ങനെയോ സീറ്റുപിടിച്ച, “വിശ്വവിഖ്യാതം” എന്നു് സ്വയം കരുതുന്ന ആ പ്രമുഖ ചന്തികൾ സാമ്പത്തികമായ “take off”-ന്റെ ആവേശത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന തിരക്കിലാണു്!!

[ഇപ്പറഞ്ഞതിനു്, പ്രതിമാസം പതിനായിരത്തി മുന്നൂറ്റി എണ്പത്തഞ്ചു് രൂപ (10.385,- ₹) വീതം നല്കിയാൽ ആശ വർക്കേഴ്സിന്റെ ജീവിതം “സുഖവും സമൃദ്ധവും” ആകുമെന്നർത്ഥമില്ല. കേരളത്തിലെ നിലവിലെ ജീവിതച്ചെലവിനനുസൃതമായ പ്രതിമാസവേതനം അവർക്കു് തീർച്ചയായും നല്കണമെന്നു് മാത്രമല്ല, ഇൻഫ്ലേഷന്റെ അടിസ്ഥാനത്തിൽ, സ്വാഭാവികമായി വർദ്ധിക്കുന്ന ജീവിതച്ചെലവുമായി ബന്ധപ്പെടുത്തി അവരുടെ വേതനം കാലാകാലങ്ങളിൽ വർദ്ധിപ്പിക്കപ്പെടുകയും ചെയ്യണം എന്നതു് മനസ്സിലാക്കാൻ രാഷ്ട്രീയ അടിമകളല്ലാത്തവർക്കു് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ലാത്ത കാര്യമാണു്.]

April 04 2025 15:00

“എന്നിട്ടും”, മരപ്പട്ടി മൂത്രിച്ച മുഖ്യമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയൻ ഉളുപ്പില്ലായ്മയുടെ, അറപ്പില്ലായ്മയുടെ ഇരുക്കാലിരൂപമാണു്.

“എന്നിട്ടും”, അയാളെ കഴുത്തിനുപിടിച്ചു് മുഖ്യമന്ത്രിക്കസേരയിൽ നിന്നു് ഇറക്കിവിടാൻ കഴിയാത്ത പ്രതിപക്ഷം പരമദയനീയമായ അവസ്ഥയിലെത്തിയ ജീവച്ഛവങ്ങളുടെ നാൽക്കാലിരൂപങ്ങളാണു്.

April 04 2025 15:19

ഒരു തൂമ്പയെ തൂമ്പ എന്നു് വിളിക്കാൻ നീ സ്വയം ഒരു തൂമ്പ ആയിരിക്കണം എന്നില്ല. പക്ഷേ, നിറഞ്ഞുകവിഞ്ഞ മടിയുമായി “എൻ്റെ മടിയിൽ കനമില്ല” എന്നു് വെള്ളപൂശുന്ന ഒരു മൈരനെ മൈരൻ എന്നു് മുഖത്തുനോക്കി വിളിക്കണമെങ്കിൽ, നീ സ്വയം ഒരു മൈരൻ അല്ലായിരിക്കണം!!

– ഇത്രയും നവകേരളത്തിലെ നിഷ്ക്രിയ പ്രതിപക്ഷത്തോടു്.

April 04 2025 16:45

“രാജകുമാരി വീണ T.-യ്ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതം.” – സിപിഎം സംസ്ഥാന നേതൃത്വം.

ഈദൃശ നടപടികളെ ആദ്ധ്യാത്മിക പ്രേരിതം എന്നായിരുന്നു ഫാർട്ടി ഇതുവരെ വിലയിരുത്തിയിരുന്നതെന്നതിനാൽ, കെ-ഫാർട്ടിയുടെ ഈ നവനിലപാടു് കേട്ടപ്പോൾ ഞാൻ സത്യമായും ഞൊട്ടിപ്പോയി!!

April 05 2025 10:32

ഒരു ട്രെയ്ഡും ചെയ്യാതെ ട്രെയ്ഡ് യൂണിയൻ നേതാവു് ചമയുന്ന പ്രമുഖരുടെ തിരുമോന്തായങ്ങൾ കാണുകയും തിരുവിഡ്ഢിത്തങ്ങൾ കേൾക്കുകയും ചെയ്യുന്ന തൊഴിലാളിവർഗ്ഗവും പൊതുസമൂഹവും എന്തുകൊണ്ടു് അവർക്കു് “Cunning Gonzalez” എന്ന ബഹുമതിപ്പട്ടം പതിച്ചുനൽകി ആദരിക്കുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.

April 05 2025 11:54

“പിടിവാശിയും ദുർവ്വാശിയും ഒഴിവാക്കണം. ആശമാർ ഇങ്ങനെ സമരം വഷളാക്കുന്നതെന്തിനു്?” – ഇണ്ടക്ക് ചീഫ് ചന്ദ്രശേഖരൻ.

അതെയതെ! കഞ്ഞി കുടിക്കാൻ വേണ്ട വേതനം വേണമെന്ന പിടിവാശിയും ദുർവ്വാശിയും ഒഴിവാക്കേണ്ടതുണ്ടു്. ആശമാർക്കു് തൊയ്ലാളിപ്പാർട്ടി നേതാവു് കാരണഭൂതത്താൻ മൊയ്‌ലാളിയുടെ ഇഫ്താർ/ക്രിസ്മസ് ഇത്യാദി ഫൈവ് സ്റ്റാർ വിരുന്നുകളിൽപ്പോയി തിരുമേനിമാരോടൊപ്പം കൊതം മുഴയ്ക്കെ കുഴിമന്തി തിന്നാമല്ലോ!

April 05 2025 12:07

കേരളത്തിലെ/ഭാരതത്തിലെ മത-രാഷ്ട്രീയ-സാംസ്കാരിക വിഹായസ്സിൽ “തിളങ്ങിനിൽക്കുന്ന ആരാധനാവിഗ്രഹങ്ങളിൽ” തൊണ്ണൂറ്റഞ്ചു് ശതമാനവും അയോഗ്യരാണു്, ഫ്രോഡുകളാണു്, ഹിപ്പൊക്രിറ്റുകളാണു്, പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടവരായ പക്കാ ക്രിമിനലുകളാണു്!!

April 05 2025 13:20

A Palestinian scarf (keffiyeh) as “masquerade” may be helpful as a political protection for you people, but it does not protect the ordinary people of India, or anyone else in the world, from you and the deadly radiation continuously emanating from your inherent, decadent, and demonstrably misanthropic Marxist-Communist ideology.

April 05 2025 14:30

“ബേബി സിപിഎം ജനറൽ സെക്രട്ടറിയാകാൻ സാദ്ധ്യത.”

ബേബിക്കു് മുലക്കുപ്പി വാങ്ങാനുള്ള കാശുകൂടി മല്ലുക്കൾ ഇനി സെസ്സായി നൽകേണ്ടി വരുമോടേ?

April 05 2025 14:37

“കെ. സി. വേണു​ഗോപാൽ മാദ്ധ്യമങ്ങളെ കാണുന്നു.”

രക്ഷപെട്ടു! മനുഷ്യരെ കാണാൻ തീരുമാനിച്ചില്ലല്ലോ!!

April 05 2025 15:26

“കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നാകണമെന്നു് പാർട്ടി കോൺഗ്രസ്സിൽ സമുദ്രക്കനിയും വെട്രിരാമനും.”

അതുവഴി, ഞവണിയും മാക്രിയുമെല്ലാം മുട്ടയിടുന്നതുപോലെ, പ്രത്യയശാസ്ത്ര അടിമകളാകാൻ സ്വമേധയാ സന്നദ്ധരായ SFI വാൽമാക്രിക്കുഞ്ഞുങ്ങളെ കണ്ടമാനമായി പ്രത്യുത്പാദിപ്പിക്കാൻ കഴിയുമെന്നു് സമുദ്രക്കനിയും വെട്രിരാമനും അവരുടെ ദീർഘകാല പരൂക്ഷണ-നിരൂക്ഷണങ്ങളിലൂടെ കണ്ടെത്തിക്കാണണം!

April 06 2025 10:56

ഇതയക്കനി, പാപക്കനി, മധുരക്കനി, കുസൃതിക്കനി, കനികുസൃതി എന്നെല്ലാം കേട്ടിട്ടുണ്ടെങ്കിലും, “സമുദ്രക്കനി” എന്ന മനുഷ്യനാമം കെ-ഫാർട്ടിയുടെ മധുരൈ മഹാകോൺഗ്രസ്സിലൂടെ ഇന്നലെയാണു് ആദ്യമായി കേട്ടതു്.
കുളന്തൈക്കു് “കല്ലുമ്മക്കായ” എന്നു് പേരിട്ടാൽ കോഴിക്കോട്ടുകാർ പിടിച്ചു് ഫ്രൈ ആക്കി ഭുജിച്ചേക്കുമോ എന്നു് അപ്പാവും അമ്മാവും ഭയന്നിട്ടുണ്ടാവണം.

April 06 2025 11:41

“ഒരു മിനി വിചാരിച്ചാൽ INTUC-യെ തഹർക്കാൻ കഴിയില്ല.” – ഇണ്ടക്ക് നേതാവു് ആർ. ചന്ദ്രശേഖരൻ.

അതു് കറക്റ്റ്. ഒരു മിനി പോയിട്ടു് ഒൻപതു് മിനിമാർ വിചാരിച്ചാലും INTUC-യെ തകർക്കാനാവില്ല. പക്ഷേ, INTUC വിചാരിച്ചാൽ INTUC സംസ്ഥാന പ്രസുദേന്തിയെ സ്ഥാനഭ്രഷ്ടനാക്കാൻ കഴിയും.

April 06 2025 11:58

“എം. എ. ബേബി സഖാവു് കെ-ഫാർട്ടിയുടെ സർവ്വലോക ജനറൽ സെക്രട്ടറിയാകും.” – വാർത്ത.

കരുണാനിധിയും സ്റ്റാലിനുമായ കാരണഭൂതത്തിനു് ദയാവധ സമാനം കെ-ഫാർട്ടി അനുവദിച്ചു് നൽകിയ പ്രായപരിധിയിളവു് ട്രംപിനു് അനുവദിച്ചു് നൽകില്ലെന്ന കർശന നിലപാടു് സെക്രട്ടറി ബേബി സഖാവു് കൈക്കൊണ്ടാൽ, ട്രംപിനു് രാജിവയ്ക്കേണ്ടിവരും എന്നാണു് അന്താരാഷ്ട്രതലങ്ങളിലെ ഔദ്യോഗിക വിലയിരുത്തൽ.

April 06 2025 12:18

മുതുചന്തിക്കുരണ്ടികൾക്കുവേണ്ടി, “Clash of the Titans” സമാനം, കെ-ഫാർട്ടിയിലെ കെ-കെളവന്മാർ തീപ്പൊരി ചിതറുന്ന പൊരിഞ്ഞ ജുത്തം (“Battle in geriatrics” എന്നു് historians) നടത്തുകയാണത്രെ!!

April 06 2025 12:48

“ജോൺ ബ്രിട്ടാസ് സിപിഎം കേന്ദ്രക്കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവു്.” – വാർത്ത.

കെ-ഫാർട്ടിയുടെ മണിയറയിൽ ഏതു് പാതിരാത്രിക്കും വാതിലിൽ മുട്ടാതെ കേറിച്ചെല്ലാനുള്ള സ്ഥിരാവകാശം ലഭിച്ച കെ-മണവാളൻ സഖാവു് യോഹന്നാൻ “ബ്രിട്ട്-ആസിനു്” വിപ്ലവാഭിവാദ്യങ്ങൾ!!

April 06 2025 14:00

തീവ്രത കൂടിയ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് ചിന്തകനായ എം. എ. ബേബി സഖാവു് കെ-ഫാർട്ടി സെക്രട്ടറിയായി കേന്ദ്രത്തിലെ മുഖ്യ കുരണ്ടിയിൽ സമൃദ്ധമായ തന്റെ വിപ്ലവചന്തി കുത്തിയിരിക്കുമ്പോൾ, മാലാഖച്ചങ്കിൽ മധുരമനോജ്ഞ ചൈനയുടെ സ്‌മരണകളുമായി നീറിനീറി ജീവിക്കുന്ന സഖാവു് ഡോ. ചിന്ത ജെറോമിനെക്കൂടി കെ-ഫാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി പരിസരത്തുള്ള ഏതെങ്കിലുമൊരു കുഞ്ഞിക്കുരണ്ടിയിൽ കുഞ്ഞിളംചന്തി കുത്തി ഇരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, ആ വൈകാരിക സാന്നിദ്ധ്യം കെ-ഫാർട്ടി കേന്ദ്രസെക്രട്ടറി ബേബി സഖാവിന്റെ, വൈരുദ്ധ്യാത്മക ഭൗതികവാദപരമായ, അതിതീവ്രവും അനിയന്ത്രിതവുമായി നിരന്തരം വിജൃംഭിക്കുന്ന മാർക്സിയൻ പ്രത്യയശാസ്ത്രചിന്തകൾക്കു് കൂടുതൽ കൂടുതൽ ആഴങ്ങളിലേക്കു് ആഴ്ന്നാഴ്ന്നിറങ്ങാൻ, ഒരു നിർമ്മല, നിർമ്മമ ആദ്ധ്യാത്മിക പ്രചോദനം എന്ന നിലയിൽ, തീർച്ചയായും കാരണഭൂതമായേനെ!🙂

April 06 2025 14:21

കേൾക്കാൻ ആളുണ്ടെങ്കിൽ പറഞ്ഞോ! പക്ഷേ, എന്നോടു് വേണ്ട. ഞാൻ ആവശ്യത്തിൽ കൂടുതൽ ഇതിനോടകം കേട്ടുകഴിഞ്ഞു.

April 06 2025 16:03

കർത്താവായ യേശു മശിഹാ നാളെ, ഏറിയാൽ മറ്റെന്നാൾ, കൊച്ചുവെളുപ്പാൻ കാലത്തു് മേഘത്തിൽ ആസനസ്ഥനായിവന്നു് പാപികളായ മറുതകളെയും പരിശുദ്ധരായ തിരുതകളെയും തമ്മിൽ വേർതിരിച്ചു് മറുതകളെ നിത്യ നരകത്തിലേക്കും തിരുതകളെ നിത്യ സ്വർഗ്ഗത്തിലേക്കും അയയ്ക്കുമെന്നു് പ്രസംഗിച്ചു് പ്രസംഗിച്ചു് എങ്ങനെയോ അമേരിക്കയിലെത്താൻ കഴിഞ്ഞ ഒരു പ്രേഷിതത്തൊഴിലാളി, വെക്കേഷൻ കാലത്തു് അടിമോളെത്തുന്ന വെള്ളക്കുപ്പായം ധരിച്ചു് കേരളത്തിലെത്തിയപ്പോൾ കുറെ സാധുക്കളെ വിളിച്ചുവരുത്തി സദ്യ നൽകിയെന്നും, തീറ്റ തുടങ്ങുന്നതിന്റെ മുന്നോടി എന്ന നിലയിൽ, ആ തീറ്റ സാദ്ധ്യമാക്കിയ സഖാവു് ദൈവത്തിനോടു് നന്ദി പറയാൻ എന്ന പേരിൽ നടത്തിയ പ്രാർത്ഥനാസമയത്തു് മൊത്തം ക്ഷണിതാക്കളോടും കണ്ണടച്ചു് നിൽക്കാൻ പറഞ്ഞു്, അതിന്റെ പോട്ടം പിടിച്ചു്, അമേരിക്കയിലെത്തിച്ചു് താൻ കണ്ടമാനം അന്ധർക്കു് ആഹാരം നല്കിയെന്നു് അവകാശപ്പെട്ടു് സായിപ്പിൽ നിന്നും പണം പിടുങ്ങിയെന്നുമൊക്കെ എന്റെ ചെറുപ്പത്തിൽ കേട്ടിരുന്നു.

എന്റെ ചെറുപ്പത്തിൽ എനിക്കു് കേൾക്കാൻ കഴിഞ്ഞിട്ടുള്ള കഥകളും കാവ്യങ്ങളും കഥാകാലക്ഷേപങ്ങളും കേട്ടാൽ നിങ്ങൾ ഞെട്ടും!

അതുപോലൊരു ഞെട്ടൽ നിങ്ങൾ നിങ്ങളുടെ ആകെ മൊത്തം ടോട്ടൽ ജീവിതത്തിൽ ഞെട്ടിയിട്ടുണ്ടാവാൻ വഴിയില്ല (എന്നു് തോന്നുന്നു).

അമേരിക്കൻ പ്രവാസിയായിരുന്ന ആ ക്രിസ്തുമത പ്രേഷിതവേലക്കാരൻ ചെയ്തതായി കുഞ്ഞിങ്ങാട്ടിപ്രായത്തിൽ ഞാൻ കേട്ടറിഞ്ഞതുപോലൊരു മനുഷ്യകാരുണ്യപ്രവൃത്തിയുടെ ആന്തരാർത്ഥം, തലയിൽ ചുമ്മാടില്ലാതെ വീടുചുമക്കുന്നവളായ അത്യുന്നത വിദ്യാഭ്യാസമന്ത്രിണി സഖാവു് ആർ. ബിന്ദു, വിപ്ലവിച്ചു് വിപ്ലവിച്ചു് വൃദ്ധനായി വർഗ്ഗരഹിതമായ കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വം പൂണ്ടുവിളയാടുന്ന പിണറായി യുഗം കണ്ടു് കണ്ണടയ്ക്കാൻ കഴിയുന്ന അവസ്ഥയിലെത്തിയ ഒരു സഖാവിനു് കനിഞ്ഞനുവദിച്ച സഹഭോജനം കണ്ടപ്പോഴാണു് സത്യത്തിൽ എനിക്കു് പിടി കിട്ടിയതു്!

മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-ഫിണറായിസ്റ്റ് ഫാർട്ടിയും, ദേശാഭിമാനിപ്പത്രവും, അത്യുന്നത വിദ്യാഭ്യാസ മന്ത്രിണി സഖാവു് ആർ. ബിന്ദുവും, ചുമ്മാണ്ടു് വിദ്യാഭ്യാസ മന്ത്രി സഖാവു് ശിവൻകുട്ടിയും, പ്രത്യേക ഏക്ഷൻ ഹീറോ പിണറായിയുമൊന്നും നവകേരളത്തിൽ ഇല്ലായിരുന്നെങ്കിൽ എത്ര ഫീകരവും ഫയാനകവും ഫീഫത്സവുമായിരുന്നേനേ ലോകത്തിന്റെ വൈജ്ഞാനികവും വൈരുദ്ധ്യാത്മകവുമായ അവസ്ഥ?! ചിന്തിക്കാൻ പോലും വയ്യ! ഓർക്കുമ്പോൾത്തന്നെ തല കറങ്ങുന്നു!!🙂

April 06 2025 16:21

“ആശമാരുമായി കൂടിക്കാഴ്ച നടത്താൻ തൊഴിൽ മന്ത്രി ശിവൻകുട്ടി.”

താൻ പറയുന്നതും കേൾക്കുന്നതുമെന്തെന്നു് അയാൾക്കു് സ്വയമറിയുമോടേ?!

April 06 2025 16:34

അടിസ്ഥാനരഹിതമായ ആദ്ധ്യാത്മികതയിൽ സഹസ്രാബ്ദങ്ങളിലൂടെ സ്വയം നഷ്ടപ്പെടുത്തിയ ഒരു ജനതയെ ബൗദ്ധികമായി രക്ഷപെടുത്താനാവില്ല.

April 06 2025 17:22

“ഞാൻ എപ്പോഴെങ്കിലും ഓടുന്നതായിക്കണ്ടാൽ എന്റെകൂടെ നിങ്ങളും ഓടിക്കൊള്ളുക!”

“ഞാൻ തടിയനും മടിയനുമാണു്. ഒരു കാരണവുമില്ലാതെ ഞാൻ ഓടില്ല.”🙂

April 06 2025 17:57

പതിനൊന്നു് വർഷങ്ങൾക്കു് മുൻപു് സംഭവിച്ച ചില നിമിഷങ്ങൾ…

April 06 2025 19:07

“എട്ടാം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രണ്ടു് ലക്ഷത്തിലധികം വിദ്യാർത്ഥികൾ തോറ്റു. തോറ്റവരിൽ ഒന്നാമനായ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ (No. 1 സഖാവു്) അത്യുന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ( No.1 സഖാത്തി) ചെഞ്ചോരച്ചെങ്കൊടിയിൽ പൊതിഞ്ഞ ആനമൊട്ട നൽകി ആദരിച്ചു.”

April 07 2025 11:51

“ഒരിടത്തു് ജനനം, ഒരിടത്തു് മരണം ചുമലിൽ ജീവിത ഭാരം…

വഴിയറിയാതെ മുടന്തിനടക്കും വിധിയുടെ ബലിമൃഗങ്ങൾ…!

(നമ്മൾ മാക്രിസ്റ്റ് കൊലമൃഗങ്ങൾ!!)” – “അശ്വമേധം”

“ഒരിടത്തു് ആശ വർക്കർമാരുടെ സമരം, മറ്റേടത്തു് വേറൊരു സമരം, വേറൊരിടത്തു് മറ്റേ സമരം, മറിച്ചേടത്തു് ബിഷപ്പന്മാർ ഒരു പാർട്ടി ഉണ്ടാക്കുന്നു – അങ്ങനെ, “ഇടതുപക്ഷ ജനാധിപത്യ” മുന്നണി ഗണ്മെന്റിനെതിരായിട്ടു് ഒരു പുതിയ വിമോചനസമരം സംഘടിപ്പിക്കാനുള്ള – സൗമ്യമായ പദം കൊണ്ടു് പറഞ്ഞാൽ – ദുഃഖകരമായ ഒരു നീക്കമുണ്ടെന്നാണു് എന്റെ വിലയിരുത്തൽ. അതല്ലെങ്കിൽ ഞാൻ ക്ഷമ ചോദിക്കാം.” – സി. പി. ഐ. (എം) “പുത്തനച്ചി” ജനറൽ സെക്രട്ടറി സഖാവു് എം. എ. ബേബി.

വളരെ “സൗമ്യമായ ഭാഷ” ഉപയോഗിച്ചു് പറഞ്ഞാൽ, ജനറൽ സെക്രട്ടറി സഖാവിന്റെ ആ വിലയിരുത്തൽ ദുഃഖകരമായ ഒരു തെറ്റും പമ്പര വിഡ്‌ഢിത്തവുമാണു്. കേവല മർത്ത്യഭാഷ മനസ്സിലാക്കാനുള്ള മൂളയും, പറഞ്ഞ വാക്കു് പാലിക്കാനുള്ള മാനുഷികമായ ധാർമ്മികതയും, തന്നെക്കാൾ “ചെറിയവർ” എന്നു് താൻ സ്വയം വിധിച്ചിരിക്കുന്ന സാധുക്കളുടെ നിലനില്പിനാവശ്യമായ- തനിക്കു് സാദ്ധ്യമായ – ആവശ്യങ്ങൾ സാധിച്ചുകൊടുത്താൽ താൻ അവരെക്കാൾ ചെറുതായിപ്പോകും എന്ന ഈഗോയും (“Me, myself, and I syndrome”) ഇല്ലെങ്കിൽ, ഒരുകയ്യിൽ അരിവാൾ-ചുറ്റിക-നക്ഷത്ര ചിഹ്നമുള്ള ചെഞ്ചോരച്ചെങ്കൊടി പൊക്കിപ്പിടിച്ചു്, മറുകയ്യിൽ ചെംബക്കറ്റു് നീട്ടിപ്പിടിച്ചു്, നാലാൾകൂടുന്ന നാൽക്കവലയിൽ ഉടുക്കാക്കുണ്ടിയായി ഇറങ്ങിനിന്നു് ചുമ്മാണ്ടു് ഒരു ലിറ്റർ ക്ഷമ ചോദിച്ചാളീ!!

April 07 2025 14:23

ങ്ഹാ! അതൊക്കെ ഒരു കാലം!!

കോവിഡ്-19 കാലത്തു് വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കേണ്ട ഗതികേടിലെത്തിയ മനുഷ്യഹൃദയവീണാതന്ത്രികളെ, ആരോരുമില്ലാതെ, കാജാ ബീഡി വലിച്ചു് തെരുവിൽ അലയുന്ന കുരങ്ങിനും പട്ടിക്കും പൂച്ചക്കും എലിക്കും പരിപ്പുവടയും ചായയും കൊടുക്കണമെന്ന ആഹ്വാനം വഴി “മനുഷ്യ-മൃഗങ്ങളായ” കമ്മ്യൂണിസ്റ്റ് നേതാക്കൾ മാന്ത്രികമായി, താന്ത്രികമായി, തന്ത്രപരമായി തൊട്ടുണർത്തിയിരുന്ന “മധുരൈ” മനോജ്ഞ മാക്രിസ്റ്റ് നൊസ്റ്റാൾജിക്ക് സുവർണ്ണകാലം!!!

“സീസറമ്മ” എന്ന കെ. കെ. ശൈലജ ടീച്ചർ (“shy=ലജ്ജ” ടീച്ചർ എന്നു് ചില ദോഷൈകദൃക്കുകൾ!) കോവിഡിനെതിരെ വിജയകരമായി നടത്തിയ കെ-വിപ്ലവത്തിന്റെ പേരിൽ “vogue india”-യുടെ കവർ പേജിൽ കയറിപ്പറ്റുകയും, “അമ്മേ, തായേ, ദയവായി ഞങ്ങളെ കൈവിടല്ലേ” എന്നു് കോവിഡ് കാലത്തു് US അമേരിക്ക പോലും സഹായാഭ്യർത്ഥന നടത്തുകയും, കോവിഡിനും നിപയ്ക്കുമെതിരായ വിമോചനയുദ്ധം ചെമ്പരത്തിപ്പുഷ്പം പോലെ പൂർത്തീകരിച്ചതിനുള്ള അംഗീകാരമായി ഒരു മാഗ്സസെ അവാർഡ് നൽകിയേക്കാമെന്നു് കരുതി ഫിലിപ്പീൻസ് സർക്കാർ വാക്കൈ പൊത്തി പിന്നാലെ നടന്നിട്ടും, ഒരു കാരണവശാലും അവാർഡ് സ്വീകരിക്കരുതെന്ന, ഉഗ്രപ്രതാപിയും, മരപ്പട്ടി മുള്ളും സപ്രമഞ്ചത്തിൽ യാഥാർത്ഥ്യബോധമില്ലാത്ത, സ്ഥലകാലബോധമില്ലാത്ത ഒരു കിറുക്കനെപ്പോലെ അന്തവും കുന്തവുമില്ലാതെ മയങ്ങുന്നവനും, കൊടുംകാറ്റിൽ പറക്കും കഴുകനുമായ കാരണഭൂതം ഏകച്ഛത്രാധിപതിയായി നയിക്കുന്ന കെ-ഫാർട്ടിയുടെ കല്ലേപ്പിളർക്കുന്ന കല്പന അനുസരിച്ചു്, എനിക്കു് കെ-ഫാർട്ടിയും, അതിലുപരി, എനിക്കു് മുടി ചീകാനായി എന്റെ കഴുത്തിനു് മുകളിൽ യാദൃച്‌ഛികമായി സ്ഥിതി ചെയ്യുന്ന എന്റെ പൊട്ടത്തലയുമാണു് പ്രധാനം എന്നു് ഒരു കൂസലുമില്ലാതെ വിപ്ലവകരമായി പ്രഖ്യാപിച്ചു് ശൈലജ ടീച്ചർ മാഗ്സസെ അവാർഡ് നിഷേധിക്കുകയുമൊക്കെച്ചെയ്ത, വർഗ്ഗരഹിത സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റ് സ്ഥിതിസമത്വം നിലനിന്നിരുന്ന, അപരന്റെ ശബ്ദം ആത്മസംഗീതം പോലെ ആസ്വദിക്കാൻ, പ്രതിദിനം 230 രൂപ കൊണ്ടു് സുഖസമൃദ്ധജീവിതം നയിച്ചിരുന്ന ആശ വർക്കേഴ്സിനുപോലും കഴിയുമായിരുന്ന മാക്രിസ്റ്റ് പുതുപുലരികൾ പൊട്ടിവിരിഞ്ഞിരുന്ന, “വീണാരവമുഖരിതമായ, സ്വപ്ന-സ്വർണ്ണ-സുവർണ്ണ-സുന്ദര-സ്വർഗ്ഗീയ സൂപ്പർ ഡ്യൂപ്പർ പിണറായിസ്റ്റ്” ഭരണകാലം!!!

ഹോ! ഓർക്കുമ്പോൾത്തന്നെ കോരൻ സഖാവു് ദേഹമാസകലം വിപ്ലവ കുളിരൻ വാരിവിതറുന്നു!!

https://shorturl.at/MF6Ks

April 07 2025 14:46

“ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു് ആശമാരുടെ സമരത്തിനു് ഒരു തീരുമാനമുണ്ടാക്കും.” – തൊഴിൽമന്ത്രി ശിവൻകുട്ടി.

ഒവ്വ!!

April 07 2025 15:08

“What is your name?” എന്നു് സഖാവു് വി. ശിവൻകുട്ടിയോടു് ചോദിച്ചാൽ നവകേരള വിദ്യാഭ്യാസ-, തൊഴിൽമന്ത്രി ആരാണെന്നു് അറിയാൻ കഴിയും!

April 07 2025 16:24

സഖാവു് എം. എ. ബേബി സർവ്വരാജ്യ തൊഴിലാളിവർഗ്ഗത്തിന്റെ “Alexander the Great” ആയി, “Genghis Khan” ആയി, “Napoleon Bonaparte” ആയി, “Adolf Hitler” ആയി, “Joseph Stalin” ആയി സർവ്വാധികാരം ഏറ്റെടുത്തതുവഴി ഇന്റർനാഷണൽ പൊളിറ്റിക്സിൽ എന്തൊക്കെ ഭൂകമ്പങ്ങൾ സംഭവിക്കും?

“ശ്മശ്രു”, അതാണു് സംഭവിക്കുക!

[“ഗുഹ്യപ്രദേശമൈരു്, അതാണു് സംഭവിക്കുക” എന്നാണു് സത്യത്തിൽ ഞാൻ പറയേണ്ടിയിരുന്നതു്! പക്ഷേ, അതുപോലുള്ള, പൊളിറ്റിക്കലി ഇൻകറക്റ്റായ പച്ചത്തെറികൾ പറഞ്ഞാലെങ്കിലും ശ്രോതാക്കൾക്കു് കാര്യം ബോദ്ധ്യമായാലോ എന്നു് കരുതി ഞാൻ മുൻപു് പറഞ്ഞിട്ടുള്ള തെറികൾ, “below the belt” വാക്കുകൾ തങ്ങൾക്കു് ലഭിക്കുന്ന ഏതോ വലിയ അംഗീകാരമാണെന്നു് കരുതുന്ന കംപ്ലീറ്റ് ഇടതുകക്ഷ ഊളകളുടെ കർണ്ണപുടങ്ങളിലായിരുന്നു പതിഞ്ഞിരുന്നതു് എന്നു് മനസ്സിലായതോടെ എനിക്കു് എന്നോടുതന്നെ വെറുപ്പു് തോന്നിത്തുടങ്ങിയതുകൊണ്ടാണു് ഞാനതൊഴിവാക്കിയതു്. അല്ലാതെ, എന്റെ ആവനാഴിയിൽ ആയിനം മാരകവിഷം പുരട്ടിയ കൂരമ്പുകൾക്കു് പഞ്ഞം നേരിട്ടിട്ടുള്ളതുകൊണ്ടല്ല. “ജസ്റ്റ് ഡിസംബർ ദാറ്റ്!”🙂]

April 07 2025 18:04

“പൂജനീയ വെള്ളാപ്പള്ളി നടേശൻ ജി പറഞ്ഞതിൽ എന്താണു് തെറ്റു്? ഡെമോഗ്രഫി ഒരു പ്രത്യേക രീതിയിൽ വളർന്നുവരുമ്പോൾ അവിടെ ജനാധിപത്യമൊന്നും ഉണ്ടാകില്ല.” – പൂർവ്വാശ്രമത്തിൽ ഭാ. ജ. പാ. കേരള സംസ്ഥാന അദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്നവനായ പൂജനീയ കെ. സുരേന്ദ്രൻ ജി.

പൂജനീയ കെ. സുരേന്ദ്രൻ ജിയെ “Nobel Peace Prize”-നായി ശുപാർശ ചെയ്യാൻ ആരുമില്ലേടേ “criminologically constituted” ഇടതുകക്ഷ കമ്മ്യൂണിസ്റ്റ്-കണ്ടാമിനേറ്റഡ് പിണറായിസ്റ്റ് നവകേരളത്തിൽ?!

April 07 2025 18:43

“ഡാ! കർഷകൻ മൊയ്ലാളി നമ്മളെ കൊല്ലാനാണു് ആഗ്രഹിക്കുന്നതെന്നാണു് എനിക്കു് തോന്നുന്നതു്! കൂട്ടിലെ മറ്റു് പന്നികളും അങ്ങനെതന്നെയാണു് കരുതുന്നതു്.”

“ഡാ ഗൂഢാലോചനസിദ്ധാന്തക്കാരാ, അവൻ ദിവസേന നമുക്കു് തീറ്റ (കിറ്റു്) നൽകുകയാണു് ചെയ്യുന്നതു്.”

You have to be really smart like a Mallu-Marxist!🙂

April 08 2025 09:51

“ആശമാരുമായി ആ. മന്ത്രി അഞ്ചുതവണ ചർച്ച നടത്തി. ഇനി വിട്ടുവീഴ്ച ഇല്ല.” – തൊ. വി. മന്ത്രി സഖാവു് വി. ശിവൻകുട്ടി.

വിട്ടാൽ കെ-ഭൂതവും ഒപ്പം കെ-ഫാർട്ടിയും “വീണിതല്ലോ കിടക്കുന്നു ധരണിയിൽ കോണകവുമഴിഞ്ഞയ്യോ ശിവ ശിവ!” എന്ന മട്ടിൽ വർഗ്ഗരഹിത സ്ഥിതിസമത്വാവസ്ഥയിൽ എത്തുമെന്നതിനാലാവും “ഇനി വിട്ടുവീഴ്ച ഇല്ല” എന്നു് സഖാവു് പറഞ്ഞതു്.

April 08 2025 10:06

“വിശുദ്ധ മലമേ! ഞാൻ ബാറ്റ്മാനാണു്!”🙂

April 08 2025 10:29

“ഒരു സംസ്കൃതി പ്രാകൃതത്വത്തിലേക്കു് കൂപ്പുകുത്താൻ പോകുന്നു എന്നതിൻ്റെ ഏറ്റവും പ്രാഥമികവും സ്പഷ്ടവുമായ അടയാളങ്ങളിൽ ഒന്നാണു് മാനുഷികമായ സഹാനുഭൂതിയുടെ മരണം.” – ഹന്നാ ആറെൻഡ്റ്റ്

April 08 2025 11:18

“കുഞ്ഞു് എതിർപക്ഷത്താണെന്നു് ആരെങ്കിലും യെവനോടു് പറയണം.”🙂

April 08 2025 12:46

ആശ വർക്കേഴ്സിനു് രണ്ടറ്റവും കൂട്ടിമുട്ടിച്ചു്, മരപ്പട്ടി മാൻഷണിൽ കെ-ഭൂതം വാണരുളുന്നതുപോലെ, ലിഫ്റ്റും, ഹൈ ഫിഡെലിറ്റി മ്യൂസിക് സിസ്റ്റമുള്ള പശുത്തൊഴുത്തും, സുഗന്ധപൂരിതമായ ചാണകക്കുഴിയും, നീന്തല്കുളവും പാറാവുമൊക്കെയായി സുഖസമൃദ്ധമായി ജീവിക്കാൻ ദിനംപ്രതി 230 രൂഫാ മതിയാകില്ലേ എന്ന അതിസങ്കീർണ്ണമായ വിഷയം, ദീർഘകാല വീക്ഷണ ചെങ്കോണകത്തിലൂടെ കൂലങ്കഷമായി പഠിക്കാനായി കെ-ഭൂതം സർക്കാർ പ്ലാൻ ചെയ്യുന്ന പഞ്ചവത്സരപദ്ധതിയുടെ വിദഗ്ദ്ധ കമ്മിറ്റിയിൽ, കാര്യപ്രാപ്തിയുള്ള അംഗങ്ങൾ നിയോഗിക്കപ്പെടണം എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഭാഷാപരമായും, പ്രത്യയശാസ്ത്രപരമായും, കഞ്ഞികുടിസംബന്ധമായും ഒരു ചുക്കുമറിയാത്ത വല്ല അണ്ടനെയും അടകോടനെയുമൊക്കെ അതുപോലെ തന്ത്രപ്രധാനമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു “ട്രെയ്ഡ് യൂണിയൻ” കമ്മിറ്റിയിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റിയിട്ടു് കാര്യമില്ല.

ഗൗരവതരമായ ഈദൃശ വസ്തുതകളുടെ വെളിച്ചത്തിൽ, ഏറ്റവും കുറഞ്ഞപക്ഷം, പൊട്ടാസ്, ലുട്ടാപ്പി, അനിലൻ, അരുണൻ, ജയ്ക്ക്, ശിവൻകുട്ടി, ബാലഗോപാൽ, ശശീന്ദ്രൻ, വാസവൻ എന്നീ ബുദ്ധിരാക്ഷസരും, ചിന്ത, വീണ, ബിന്ദു, ചിഞ്ചു, ശ്രീമതി എന്നീ ബുദ്ധിരാക്ഷസികളും ആ കമ്മിറ്റിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ടു് എന്നാണെന്റെ വിനീതമായ അഭിപ്രായം.

സമരം ചെയ്യുന്ന ആശമാരുടെയും അതോടൊപ്പം നാട്ടുകാരുടെയും കണ്ണുവെട്ടിക്കാനുള്ള കെ-സർക്കാരിന്റെ ഒരു പ്രഹസനമാണു് കെ-കമ്മിറ്റി എന്നു് പ്രതിലോമകാരികളും റിവിഷണിസ്റ്റുകളുമായ പാണന്മാർ No.1 നവകേരളനാടുനീളെ ഉടുക്കുകൊട്ടി പാടിനടന്നാൽ കെ-കാരണഭൂതത്തിനും, അദ്ദ്യം പരമാധികാരി ആയി വാഴുന്ന കെ-ഫാർട്ടിക്കുമല്ലേ അതിന്റെ ശാശ്വതവും അപരിഹാര്യവുമായ പേരുദോഷം?!

April 08 2025 14:00

ചത്ത ബേബിയുടെ ജാതകം നോക്കുന്നതും കെ-ഫാർട്ടിയുടെ ഭാഗധേയം എം. എ. ബേബിയെ ഭരമേല്പിക്കുന്നതും ഒരുപോലെ!

April 08 2025 14:13

“ആയങ്കി ആയാലും ശരി കോയങ്കി ആയാലും ശരി ക്വട്ടേഷനുമായി കെ-ഫാർട്ടിക്കു് ബന്ധമില്ല.” – ശുംഭൻ ജയരാജൻ

ക്വട്ടേഷനിൽ കെ-സുനിക്കും, പ്രായപരിധിയിൽ കെ-ഫൂതത്തിനും കെ-ഫാർട്ടി അനുവദിക്കുന്ന ഇളവുകളുമായി ഇതിനു് ബന്ധമില്ല എന്നൊരു സത്യവാങ്മൂലം കൂടി നൽകിയിരുന്നെങ്കിൽ, സംഭവം ഭാഷാസാംസ്കാരികമായി കുറച്ചുകൂടി പ്രത്യയശാസ്ത്രപരവും, പാണ്ഡിത്യപൂരിതവും, സാഹിത്യസമ്പന്നവുമായിരുന്നേനെ!!

April 09 2025 10:46

“No Donald Trump!” (Canadians prefer Donald Duck!🙂)

April 09 2025 13:06

Education should not serve a social revolution, but an intellectual and cultural reform of society.

April 09 2025 13:06

നിന്റെ സ്വന്തം വീട്ടിൽ, പരമാവധി ഉച്ചത്തിൽ, അയൽവാസികളെ ഞെട്ടിക്കുംവിധം തുമ്മാൻ കഴിയുന്നതും ഒരുതരം തുമ്മാരുകുടി സ്വാതന്ത്ര്യമാണു്. 🙂

April 09 2025 14:25

പുലി വരുന്നേ! പുലി വരുന്നേ! എന്നു് കൂവിവിളിച്ചു്, റ്റിവി ചാനലുകളിൽ ദിവസേന അരങ്ങേറുന്ന അന്തിച്ചന്താചർച്ചകൾ, കെ-കാരണഭൂതക്കിറ്റു് കൊറിച്ചുകൊണ്ടു് കണ്ടാമോദിച്ചുകൊണ്ടിരിയ്ക്കുന്ന സാധു ഗ്രാമവാസികളെ, ഭീകരനായ പുലിയെ നേരിടാനായി ഉലക്കകളും ഉടുക്കുകളും ചെണ്ടകളും മൃദംഗങ്ങളും മറ്റു് ചിട്ടവട്ടങ്ങളുമായി അരുമയാന സ്വന്ത ഗുഹകളിൽനിന്നു് പുറത്തിറങ്ങാൻ പലവുരു നിർബന്ധിതരാക്കിയ ഒരു “ചെർക്കനെ” ഒടുക്കത്തിന്റെ അവസാനം ഗ്രാമവാസികൾ തല്ലിക്കൊന്നതുപോലെ, സ്ഥിതിസമത്വം വരുന്നേ! സ്ഥിതിസമത്വം വരുന്നേ! എന്നു് “മൈക്കുകെട്ടി” വിളിച്ചുകൂവി ഒന്നേമുക്കാൽ നൂറ്റാണ്ടിലേറെ, “അടിസ്ഥാനവർഗ്ഗം” എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന സാധുക്കളെ നെടുകെയും കുറുകെയും കബളിപ്പിച്ചു്, മരപ്പട്ടി മാൻഷനുകളിൽ എത്തിപ്പെട്ടു്, മർലിൻ മൺറോയെ തോല്പിക്കുന്ന സുന്ദരിപ്പശുക്കുട്ടികളുടെ മാമ്മങ്ങളിൽനിന്നു് നറുപാൽ നേരിട്ടു് ഈമ്പിക്കുടിച്ചു്, മക്കൾക്കു് ക്യാപ്പിറ്റലിസ്റ്റ് ബൂർഷ്വാസിയുടെ കമ്പനികളിൽ ഉയർന്ന ശമ്പളമുള്ള ഉന്നത പദവികളും, രാജ്യത്തിന്റെ ധാതുസമ്പത്തു് ചൂഷണം ചെയ്യുന്ന കരിമണൽ കർത്താക്കളിൽ നിന്നു് മാസപ്പടിക്കോടികളും ഒരുക്കിക്കൊടുത്തു്, അത്തരത്തിലുള്ള അഴിമതികൾ ചൂണ്ടിക്കാണിക്കുന്നവരെ “കടക്കു് പുറത്തു്!” എന്നും മറ്റും ആക്രോശിച്ചു് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കി, “പുസ്പനെ അറിയാമോ ഞങ്ങടെ പുസ്പനെ അറിയാമോ” എന്ന, “മനുഷ്യരായ” മാക്രികളുടെ ട്രെയ്ഡ് മാർക്കായ വിപ്ലവഗാനം, സഹാനുഭൂതിയുടെ നിറമൂത്രമിഴികളോടെ ഹൃദയഭേദകമായി ആലപിച്ചുകൊണ്ടു്, കഞ്ഞികുടിക്കാൻ മതിയായ വേതനത്തിനുവേണ്ടി സമരം ചെയ്യുന്ന ആശ വർക്കേഴ്സിന്റെ ആവശ്യങ്ങളെ “categorically” അവഗണിച്ചുകൊണ്ടു്, വർഗ്ഗശത്രുക്കളായ ക്യാപ്പിറ്റലിസ്റ്റുകളുടെ മാതൃകയിൽ സുഖസമൃദ്ധമായ ജീവിതം നയിക്കുന്ന മാക്രിസ്റ്റ് വിപ്ലവശീങ്കങ്ങളെ, പഴയ ആ പുലിപ്പയ്യനെ എന്നപോലെ, എന്തുകൊണ്ടു് മല്ലുക്കൾ തെരുവിലിട്ടു് തല്ലിക്കൊല്ലുന്നില്ല എന്നാണോ ചോദ്യം?

ഉത്തരം ലളിതമാണു്: അവർക്കു് നേരമില്ല. എന്തുകൊണ്ടെന്നാൽ, ആത്യന്തിക പരമാത്മാവിൽ പരിപൂർണ്ണമായി അലിഞ്ഞുചേരാൻ കേവല ജീവാത്മാവുകൾ ആചരിച്ചിരിക്കേണ്ട അനിവാര്യമായ യോഗാത്മകമായ ശവാസനത്തിൽ അനന്തശയനം ചെയ്തുകൊണ്ടു് അവർ അവരുടെ ആദ്ധ്യാത്മിക വളികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ വിപ്ലവകരമായി നടത്തിക്കൊണ്ടിരിക്കുകയാണു്!!

ED വരുന്നേ! ED വരുന്നേ!, സിബിഐ വരുന്നേ! സിബിഐ വരുന്നേ!, ക്രൈം ബ്രാഞ്ച് വരുന്നേ! ക്രൈം ബ്രാഞ്ച് വരുന്നേ!, ജുഡീഷ്യൽ അന്വേഷണം വരുന്നേ! ജുഡീഷ്യൽ അന്വേഷണം വരുന്നേ! എന്നെല്ലാം അന്തക്കാലത്തെ പുലിപ്പയ്യനെപ്പോലെ സോഷ്യൽ മീഡിയയിൽ വിളിച്ചുകൂവി മനുഷ്യരെ മക്കാറാക്കുന്ന “സാമൂഹിക പരിഷ്കർത്താക്കളെ”, SFIO, ED, CBI, ക്രൈം ബ്രാഞ്ച്, ജുഡീഷ്യൽ അന്വേഷണം മുതലായ, ദേഹമാസകലം “നഗ്നരുടെ നേത്രങ്ങൾക്കു് invisible ആയ രാഷ്ട്രീയ വർണ്ണങ്ങളുള്ള വരയൻ പുലികൾ” ഒരുദിനം വട്ടമിട്ടുപിടിച്ചു് കടിച്ചുകീറിത്തിന്നു്, ഉച്ഛിഷ്ടം സഖാവു് പരമശിവന്റെ തിരുമുടിയിൽ നിന്നു് “അനന്തമജ്ഞാതമവർണനീയം” എന്ന നിലയിൽ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഗംഗയിൽ നിമജ്ജനം ചെയ്യാതിരുന്നാൽ വേണ്ടില്ല.

April 09 2025 15:11

“എന്നെ ‘സകലകലാബേബി’ എന്നു് വിളിക്കരുതു്.” – സിപിഎം “പുത്തനച്ചി” സെക്രട്ടറി സഖാവു് എം. എ. ബേബി.

അച്ചോടാ! “സകലകൊലാബേബി” എന്നു് സകല മാനവരാലും വിളിക്കപ്പെട്ടു്, “കൽമഴു” സഖാവു് കെ-കാരണഭൂതത്തെ തോല്പിച്ചു് കെ-ഫാർട്ടിയിൽ പിടിമുറുക്കണം എന്ന കണക്കുകൂട്ടലാണല്ലേ?!
കൊച്ചുകൊച്ചു് കുഞ്ഞുകുഞ്ഞു് പ്രത്യയശാസ്ത്രഭാഗവതർ!!

April 09 2025 15:33

“ഭക്ഷണത്തിനു് കാശില്ലാതെ, നല്ല വസ്ത്രങ്ങളില്ലാതെ, പ്രവർത്തനം തുടങ്ങിയ എം. എ. ബേബിയെ എനിക്കറിയാം” – “കൊഞ്ചുവിപ്ലവ” മഹാകവി സഖാവു് ജി. സുധാകരൻ ജി.

അതിനു് ഞാനും, അരിക്കാശൊപ്പിക്കാൻ സമരം ചെയ്യുന്ന ആശ വർക്കേഴ്‌സുമൊക്കെ എന്തു് “ഗുഹ്യമൈരു്” വേണമെടേ??

April 10 2025 11:09

മുഖ്യമന്ത്രി പിണറായി വിജയൻ ഉവാച: “ഹഹഹ! ആശ സമരം തീരണമെന്നു് എല്ലാരും ആഗ്രഹിക്കുന്നൊണ്ടല്ലോ. അതു് സാധാരണ നെലക്കു് നമ്മടെ നാടിന്റെ ഒരു പൊതുവായ ചിന്തയുടെ ഭാഗമായി വരുന്നൊരു കാര്യമാണു്. പക്ഷേ സമരം നടത്തുന്നവർക്കും ആ ഒരു താത്പര്യം വേണ്ടേ? എന്നാലല്ലേ അതു് തീരുകയുള്ളു. പ്പോ, എന്താണിതിന്റെ പ്രശ്നമെന്നതു് നമ്മൾ ആദ്യം ആലോചിക്കണല്ലോ. പോ, ഇതൊരു കേന്ദ്രാവിഷ്കൃത പദ്ധതിയാണല്ലോ. ആശ എന്നതു്. ‘accredited social health activist’. അതാണല്ലോ ആശ എന്നപേരിൽ അറിയപ്പെടുന്നതു്. 2005-ൽ ഈ പദ്ധതി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ഇവരെ ഇതുവരെ (എന്നെയും, എന്റെ മകൾ വീണയെയും അവളുടെ അമ്മ കമലയെയും, അവളുടെ ഭർത്താവു് മു. റിയാസിനെയും, മന്ത്രി പദവികളിലും, വ്യത്യസ്തങ്ങളായ മറ്റിനം പെൻഷനാനന്തര സ്ഥാനങ്ങളിലുമെല്ലാം ഞാൻ അധികാരം നല്കി അവരോധിച്ചിരിക്കുന്ന ക്രിമിനലുകളെയുമൊക്കെപ്പോലെ!), തൊഴിൽ ചെയ്തു് ജീവിക്കുന്ന ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലാലോ.”

“ആ കാലഘട്ടത്തിലെ UDF സർക്കാർ ആ പദ്ധതി നടപ്പാക്കിയില്ല. 2007-ൽ LDF സർക്കാർ ആ പദ്ധതി നടപ്പാക്കി ഉത്തരവിറക്കി. പക്ഷേ, അവരെ തൊഴിലാളി വിഭാഗമായി അംഗീകരിക്കണമെന്നു് LDF സർക്കാറിനോ കേന്ദ്രത്തിനോ തോന്നിയില്ല. തൊഴിലാളികൾ ആക്കിയാലും ഇല്ലെങ്കിലും തൊഴിലുകൾ മുറയ്ക്കു് നടക്കുന്നുണ്ടായിരുന്നു k-ട്ടോ! ഇപ്പോഴിതാ വല്യേട്ടൻ യൂണിയനുകളെ കൂട്ടാതെ അവർ ഒറ്റയ്ക്കു് സമരം തുടങ്ങിയിരിക്കുന്നു! ‘തൊഴിലാളി’ പദവിയില്ലാതെ തൊഴിൽസമരം ചെയ്തു് ആശമാർക്കു് വല്ല അത്യാഹിതവും സംഭവിച്ചാൽ കെ-സർക്കാരല്ലേ അതിനു് സമാധാനം പറയേണ്ടതും, തൊഴിലാളികളല്ലാത്തവരെക്കൊണ്ടു് കേരളത്തിൽ തൊഴിൽ ചെയ്യിപ്പിച്ചതിന്റെ പേരിൽ കേന്ദ്രത്തിനു് പിഴയൊടുക്കേണ്ടതും? അതൊന്നും ആ യൂണിയൻ കിളുന്തുകൾ എന്തുകൊണ്ടു് മനസ്സിലാക്കുന്നില്ല?”

“അതുകൊണ്ടാണു് എനക്കും, എന്റെ കെ-സർക്കാരിനും ഈ പിങ്-പോങ് കളി കളിക്കേണ്ടിവരുന്നതു് : കേന്ദ്രം-കേരളം-UDF-LDF!, LDF-UDF-കേരളം-കേന്ദ്രം!, കേന്ദ്രം-UDF-കേരളം-LDF!, കേരളം-UDF-കേന്ദ്രം-LDF!… … !”

കാരണഭൂത പീലോസ്അപ്പിക്കു് എന്തൊരു ഒറിജിനാലിറ്റി! എന്തൊരു ലോജിക്ക്! സഖാവു് അരിസ്റ്റോട്ടിൽ ചിന്തിച്ചിട്ടുണ്ടോ ഇത്ര ആഴത്തിലും ലോജിക്കലായും?!

April 10 2025 11:27

“നിങ്ങൾക്കു് വേണ്ടതു് എന്റെ രക്തമാണു്. അതു് അത്ര വേഗം കിട്ടുന്ന ഒരു കാര്യമല്ല.” – മുഖ്യമന്ത്രി പിണറായി വിജയൻ.

വാടകക്കൊലയാളികളെയും, തദ്വാരാ നമ്മളെത്തന്നെയും, ഭാരതത്തിൽ നിലവിലിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന നിയമത്തിന്റെ പിടിയിൽ നിന്നു് “മോചനദ്രവ്യം” നല്കി രക്ഷിക്കാൻ, ലാവ്ലിനിലൂടെയും, ബക്കറ്റ് പിരിവിലൂടെയും, കാലാകാലങ്ങളിൽ നമ്മൾ അവതരിപ്പിച്ച ദിവാസ്വപ്നപദ്ധതികളിലൂടെ കീശയിലാക്കിയ കമ്മീഷനുകളിലൂടെയും നമ്മൾ സമാഹരിച്ചിട്ടുള്ള കോടിക്കണക്കിനു് “Blood money” കൈവശം ഉള്ളപ്പോൾ സഖാവെന്തിനു് ചോര കൊടുക്കണം?

കെ-ഫരണം വന്നശേഷം, കൊതുകുപോലും കണ്ണുനിറയെ ചക്രം കണ്ടാൽ ചോര കുടിയ്ക്കാനായി കുത്താറില്ല.

അത്തരം ചെംചോരക്കേസുകളുടെ വിശദാംശങ്ങളറിയാൻ മൈക്കുമായി വരുന്ന മാ. പ്ര. വർഗ്ഗത്തിനു് സഹാവിനെപ്പറ്റിയോ, സഹാവിന്റെ കെ-ഫാർട്ടിയെപ്പറ്റിയോ ഒരു ചുക്കുമറിയാത്തതുകൊണ്ടു്, കണ്ടമാനം “Blood money” കയ്യിലുള്ളിടത്തോളം ഒന്നുകൊണ്ടും പേടിയ്ക്കേണ്ടതില്ല.

“Blood money instead of my blood”, that should be your motto!🙂

April 10 2025 11:45

“നിങ്ങൾക്കു് വേണ്ടതു് എൻ്റെ രക്തമാണു്.” – കാരണഭൂതം

ഏതു് അനോഫിലീസ് മാർ ക്യൂലെക്സിനാണെടേ, ജനസംരക്ഷണമേഖലയിലെ നിരന്തരമായ രക്ഷാപ്രവർത്തനങ്ങളിലൂടെ പൊളിറ്റിക്കലി, കൾച്ചറലി, സോഷ്യലി, എജ്യുക്കേഷണലി, പീലോസ്-അപ്പിക്കലി, തിയൊളോജിക്കലി, റിലീജ്യസ്ലി, അണ്ഡകടാഹത്തിൻ്റെ അടിത്തട്ടുവരെ കണ്ടാമിനേറ്റഡായ, പൊട്ടാസ്യം സയനൈഡ് സമാനം ടോക്സിക്കായ, ഡ്രാക്കുള പോലും തട്ടിപ്പോകുന്നത്ര മാരകമായ കാരണഭൂതരക്തം വേണ്ടതു്?

അതോ, തീവ്രത കൂടിയ പ്രേമനൈരാശ്യം മൂലം, ദേഹിയെ ദേഹത്തിൽനിന്നു് എന്നേക്കുമായി വേർപെടുത്താനുള്ള മാർഗ്ഗം തേടിയ സഖാവു് ഡ്രാക്കുള പ്രഭു, തിരുതത്തോമ, ഗവർണ്ണർ, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തിയ ചായകുടിച്ചർച്ചയുടെ അടിസ്ഥാനത്തിൽ, കാരണഭൂതരക്തം കുടിച്ചു് ആത്മഹത്യ ചെയ്യാനുള്ള അൾട്ടിമേറ്റ് തീരുമാനം വല്ലതും കൈക്കൊണ്ടോ?

April 10 2025 12:45

പടാധിഷ്ഠിതമായി, മാർക്സിയൻ സായുധവിപ്ലവത്തിലൂന്നിയ വീക്ഷണ ചെങ്കോണകത്തിലൂടെ ആമാശയ പ്രത്യയശാത്രപരമായ അതിസൂക്ഷ്മ വീക്ഷണം നടത്തിയപ്പോൾ, അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള “കലാപവേട്ട”എന്നായിരുന്നില്ലേ വേണ്ടിയിരുന്നതു് എന്നൊരു കലശലായ ചിന്തേച്ചി മനസ്സിൽ കടന്നാക്രമണം നടത്തി.

ചെൽപോ അക്ഷരപ്പിശാശായിരിക്കാം. ബംഗാളികളായ മുയ്മൻ തൊഴിലാളികളും വ്യവസായമന്ത്രി സഖാവു് രാജീവ് ദശാബ്ദങ്ങളായി പ്ലാൻ ചെയ്തു് ഇപ്പോൾ സഫലമാക്കിയിരിക്കുന്ന ലക്ഷോപലക്ഷം നവകേരള കെ-ഫാർട്ടി വ്യവസായങ്ങളിലേക്കു് ചേക്കേറിയതിനാൽ, റെഡ് വാളണ്ടിയേഴ്‌സിനെയോ, പിണുവാതിര നർത്തകികളെയോ വച്ചായിരിക്കും പ്രിന്റിങ് കമ്പനി മൊയ്ലാളി “അച്ചു്-മാമനെ” നിരത്തിയതു്.

പൊരിഞ്ഞ ലെഫ്റ്റ്-റൈറ്റ്-ലെഫ്റ്റിലും, ഭൂകമ്പമുണ്ടാക്കുന്ന തട്ടുപൊളിപ്പൻ പിണുതാണ്ഡവമാടലിലുംപെട്ടു്, വെടി കേട്ട സഖാവു് ശ്രീമതി ടീച്ചർ എന്നപോലെ കുലുങ്ങിക്കുലുങ്ങി, കലാപവേട്ടയിലെ “പ”, “വീണിതല്ലോ കിടക്കുന്നൂ ധരണിയിൽ, കോണകവുമഴിഞ്ഞയ്യോ ശിവ ശിവ!” എന്ന നിലയിൽ, ഭൂഗുരുത്വാകർഷണത്തിനു് വഴങ്ങി, അമ്പേ നിലംപതിച്ചു്, “കലാവേട്ട” ആയതായിരിക്കാം.

“അച്ചു-മാമനെ” (വെട്ടി)നിരത്തുമ്പോൾ തെറ്റുപറ്റാത്തവരായി ആരുണ്ടു് ഗോപൂ?!🙂

April 10 2025 13:09

“പിണറായി പറഞ്ഞതു് പോസിറ്റീവു്.” – ആശ വർക്കേഴ്സ്.

കോവിഡ് പോസിറ്റിവോ, സിഫിലിസ് പോസിറ്റിവോ എന്നു് സമരം അവസാനിപ്പിച്ചാലറിയാം!

April 10 2025 13:36

ദൈവം വലിയവനാണെന്നോ, ദൈവം ഇല്ലെന്നോ ദിവസേന അഞ്ചുവട്ടം ആവർത്തിക്കുന്നതിലല്ല സാരാംശം കുടികൊള്ളുന്നതു്.

April 10 2025 14:10

മാ. പ്ര.: “ബിനീഷ് കോടിയേരിക്കും താങ്കളുടെ മകൾക്കും രണ്ടു് നീതിയാണോ?”

മു. മ. കാരണഭൂതം പിണറായി: “ആ സംശയം നിങ്ങൾക്കിണ്ടല്ലേ?”

മാ. പ്ര.: “അതെയതെ.”

മു. മ. കാരണഭൂതം പിണറായി: “ങ്ഹാ, ബിനീഷിന്റെ കാര്യത്തിലു് അപ്പൻ കൊടിയേരിയെപ്പറ്റി പരാമർശമുണ്ടായിരുന്നില്ല. ഇതിലു് എന്റെ മകൾ എന്നു് പറഞ്ഞുകൊണ്ടാണു് തുടങ്ങിയതു്. അതുതന്നെയാണു് പ്രശ്നം. ലക്ഷ്യം എന്താണെന്നു് എന്റെ കെ-ഫാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ടു്.”

[“The matter is completely simple: എന്റെ മകൾ ഒരു ക്രിമിനൽ കുറ്റത്തിൽ പിടിക്കപ്പെടുമ്പോൾ അവൾ എന്റെ മകളാണെന്നു് ആരെങ്കിലും പറയുന്നതു് എനക്കിഷ്ടോല്യ. എന്റെ മകൾ ഒരു നല്ലകാര്യം ചെയ്യുമ്പോൾ അവൾ എന്റെ മകളാണെന്നു് ആരെങ്കിലും പറയാതിരിക്കുന്നതും എനക്കിഷ്ടോല്യ. വോക്കേ!”🙂]

April 10 2025 14:59

പിണറായി വിജയനെ കാരണവർ എന്നു് വിളിക്കുന്നതിനെക്കാൾ, മരയോന്തിനെ മഹായാന ബോധിസത്ത്വൻ എന്നു് വിളിക്കുന്നതാണു് എനിക്കിഷ്ടം.

April 10 2025 15:08

🙂

April 11 2025 10:42

“വീണ T-യ്ക്കെതിരെയുള്ള SFIO കുറ്റപത്രത്തിനെതിരെ ഞാൻ പ്രതികരിച്ചതുകൊണ്ടു് ആ “PV” ഈ ഞാനാണെന്നമാതിരി കമന്റൊന്നും വേണ്ട കേട്ടോ!”🙂

April 11 2025 10:49

തങ്ങളുടെ തൃക്കാലുകൾതൊട്ടു് വന്ദിപ്പിച്ചു് കുട്ടികളെ ക്ലാസ്സിലേക്കു് ആനയിക്കുന്ന അധ്യാപഹയരുണ്ടു്; ഇതുപോലെ ഉല്ലാസപൂർവ്വം ആനയിക്കുന്ന അധ്യാപകരുമുണ്ടു്.

കേൾക്കാൻ ചെവിയുള്ളവർ കാണട്ടെ!

https://www.facebook.com/watch/?v=388614417664396

April 11 2025 10:49

“നുണക്കഥാകഥനത്തിലൂടെ നവകേരളത്തിലെ ജനലക്ഷങ്ങളെ ആവേശഭരിതരാക്കുന്നതിനായി മുഖ്യമന്ത്രി എത്തുന്നതുകൊണ്ടു് സ്റ്റേജിന്റെ പരിസരത്തുള്ള 35 കടകൾ അടച്ചിടണം.” – കെ-പൗലോസ് മേധാവി “സാർ”.

“നിങ്ങൾ പോയി കടതുറന്നു് കച്ചവടം ചെയ്യു്. യാതൊരു പ്രശ്നവുമില്ല അവിടെ.” – ചീഞ്ഞ പാർട്ടി ഓഫ് ഇൻഡ്യാ (മാക്രിസ്റ്റ്) [CPI (M)] ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ “സാർ”.

എന്തതിശയമേ ഭൂതത്തിന്റെ ഭരണം, എത്ര മനോഹരമേ!🙂

April 11 2025 11:55

ഈ ഞാൻ ഞാൻ തന്നെയാണോ, ഞാനുണ്ടാക്കിയ മക്കൾകൾ എൻ്റേതുതന്നെയാണോ എന്നൊക്കെ ഞാൻ തീരുമാനിക്കുന്നതു്, SFIO, CBI, ED ഇത്യാദി കിടുവകൾ എന്നെയും എൻ്റെ മക്കൾകളെയും പറ്റി എന്തൊക്കെ ക്രിമിനാലിറ്റികൾ കണ്ടെത്തുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണു്.

April 11 2025 12:56

Cheers!

April 11 2025 14:07

ജീവിക്കണമെങ്കിൽ ഒരു മല്ലു മാക്രിസ്റ്റായി ജീവിക്കണം!!🙂

ഒരു മല്ലു മാക്രിസ്റ്റായി വെറുതെ പിണുക്കിറ്റുഭുജിച്ചു് ഉപജീവിച്ചാൽ പോരാ!

പെണ്ണാണെങ്കിൽ, ചോപ്പൻ ബ്ലൗസും “കോടി(യേരി)” നിറമുള്ള സെറ്റു് സാരിയും, പിണുവാതിര നൃത്തകലാധിഷ്ഠിതമായി, സമ്മോഹനമായി സമ്മേളിപ്പിച്ച കോസ്റ്റ്യൂമിട്ടു്, “ഇന്നീ ഫാർട്ടി ലോഹമെങ്ങും ശോഫിച്ചീടും ഘോരണഭൂതം ഫി-ണ-റാ-യി ഫീകരനെന്ന സഹാവുതന്നെ” എന്ന, “വിപ്ലവം പ്ലവം പ്ലവമായ” ഉപരിപ്ലവ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് വിപ്ലവഫാട്ടു് ഫാടിയും, ആണാണെങ്കിൽ, ചെംചോര ചെംഷർട്ടും കാക്കി നിക്കറുമിട്ടു്, “പിണുവിനെത്തൊട്ടാൽ തൊട്ടോനെത്തട്ടും” എന്ന, “വിപ്ലവം പ്ലവം പ്ലവമായ” ഉപരിപ്ലവ വിപ്ലവ മുദ്രാൻ വാക്യൻ മുഴക്കിയും ജീവിക്കണം, ജീവിക്കാൻ കഴിയണം!!!🙂

April 11 2025 14:23

“രണ്ടു് കമ്പനികൾക്കെതിരായ കേസാണു് മുഖ്യമന്ത്രിയുടെ മകൾക്കെതിരായുള്ളതു്.” – സി. പി. ഐ. സംസ്ഥാന സെക്രട്ടറി സഖാവു് ബിനോയ് വിശ്വം.

വെടിയിറച്ചിയുടെ സബ്സ്റ്റാൻഷ്യലായ ഒരു പങ്കു് ഒപ്പിക്കുന്നതിനായി അടിമകളായ മനുഷ്യർ എന്തെന്തു് വിഡ്ഢിത്തങ്ങൾ വിളമ്പാറില്ല?!

April 11 2025 15:08

“കെ. എം. എബ്രാഹാമിനെതിരെ സിബിഐ അന്വേഷണത്തിനു് ഹൈക്കോടതി ഉത്തരവിട്ടു.” – വാർത്ത.

“അങ്ങനെ വരാൻ വഴിയില്ലല്ലോ! എൻ്റെയും, എൻ്റേതുകളുടെയും ക്രിമിനൽ ഇടപാടുകളിൽ നിയമനടപടികൾ ഉണ്ടാകാതിരിക്കാൻ, പൊതുജനത്തിൻ്റെ വിയർപ്പു് വിറ്റുണ്ടാക്കിയ ലച്ചങ്ങൾ കൊടുത്തു് തിരുതത്തോമയെ ഞാൻ അധികാരകേന്ദ്രമായ ഇന്ദ്രപ്രസ്ഥത്തിൽ കുടിയിരുത്തിയിരുന്നല്ലോ!!” – സഹാവു് കാരണഭൂതം.

April 11 2025 15:41

“വെള്ളാപ്പള്ളിയെ അറിയുന്നവർക്കറിയാം, അദ്ദേഹം മതത്തിനെതിരെ നിൽക്കുന്ന വ്യക്തിയല്ല.” – വ്യക്തി പിണറായി.

‘അണ്ഡം പറിഞ്ഞ’ നാസ്തിക മാർക്സിസ്റ്റ് പിണറായി സഹാവിനു് ഒടുക്കത്തിൻ്റെ അന്ത്യത്തിൽ കാര്യത്തിൻ്റെ ഗുട്ടൻസ് പിടികിട്ടി: “എല്ലാ സാമൂഹിക-, സാംസ്കാരിക-, രാഷ്ട്രീയ-, മതനേതാക്കളും ‘മതത്തിൻ്റെ കൊണം’ മനസ്സിലാക്കിയിട്ടുള്ളവരല്ല!”🙂

April 11 2025 19:33

“നമുക്കു് തമ്പുരാൻ എന്നു് പറയുന്നതു് അന്നവും വസ്ത്രവും ഒട്ടും മുടങ്ങാതെ തരുന്നവരാരാണോ അവരാണു് തമ്പുരാൻ.” – ശുംഭൻ ജയരാജൻ.

ശുംഭൻ ജയരാജൻ, ചിറ്റപ്പൻ ജയരാജൻ, ചെന്താരകം ജയരാജൻ, വിജയരാഘവശാസ്ത്രി, കാരണഭൂതം വിജയൻ, അപ്പം ഗോവിന്ദൻ, മീമ്മി പിടുത്തം സജി, യമവാഹനം രാജേഷ്, ഹെവി ഇൻഡസ്ട്രീസ് രാജീവ്, സില്മാപാട്ടുകാരൻ ശശീന്ദ്രൻ, സഭാ പെണ്ണാടു് വീണ, വീടുചുമക്കും ബിന്ദു, പശുക്കറവ ചിഞ്ചു ഇത്യാദി “ഹൈ വോൾട്ടേജ്” ഷോക്കുകൾ ഏറ്റിട്ടും കെ-ഫാർട്ടിയുടെ ഫ്യൂസടിച്ചുപോകാത്തതു് എന്തുകൊണ്ടാണെന്നല്ലേ?

ആനയെപ്പോലും അമക്കാൻ കഴിയുന്നത്ര ആഴമുള്ള ചെളിക്കുണ്ടിൽ ആണ്ടുകിടക്കുന്ന കെ-ഫാർട്ടിക്കു് ഏല്ക്കുന്ന ഷോക്കു് ഓട്ടോമാറ്റിക്കായി ആ ചെളിക്കുണ്ടിലേക്കു് ഡിസ്ചാർജ്ജ് ചെയ്യപ്പെടുകയാണു് ചെയ്യുക!

അമ്മാതിരി അഗാധമായ അഴിമതിച്ചെളിക്കുഴിയിൽ മുങ്ങിക്കിടക്കുന്ന ഫാർട്ടികളെ പ്രത്യേകമായി എർത്ത് ചെയ്യേണ്ട ആവശ്യമില്ലാത്തതു് അതുകൊണ്ടാണു്.

April 12 2025 11:12

“വീണ വിജയനറിയാം കേസെങ്ങനെ കൈകാര്യം ചെയ്യണമെന്നു്. ബിനോയ് വിശ്വത്തിനു് അതിൽ ഉത്കണ്ഠ വേണ്ട.” – സാദാ വിദ്യാഭ്യാസ മന്ത്രി സഖാവു് വി. ശിവൻകുട്ടി.

എന്നിട്ടു്, കേസെങ്ങനെ കൈകാര്യം ചെയ്യണമെന്നു് തനിക്കറിയാമെന്നു് ബിനോയ് വിശ്വത്തിനോടു് നേരിട്ടു് പറയാതെ എന്തിനാണാവോ ബീഗം വീണ വിജയൻ ആ ചുമതല ശിവൻകുട്ടി സഖാവിനെ ഏല്പിച്ചതു്?

അതോ, ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചുതരുന്ന കാരണഭൂതം “PV”-യ്ക്കു് ഒരു ഉപകാരണസ്മരണ ആയിക്കോട്ടേ എന്നു് കരുതി സഖാവു് ശിവൻകുട്ടി ബീഗം വീണ വിജയൻറെ മാസപ്പടി മരക്കുരിശു് സ്വയം മുക്കിത്തൂറ്റി എടുത്തുപൊക്കി തോളിൽ വച്ചു് പാപികളുടെ രക്ഷകനായ കരിമണൽ കർത്താവു് ചമയുകയായിരുന്നോ?

ചേട്ടൻ വാവയും അനിയൻ വാവയും തമ്മിൽ അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി ഇമ്മാതിരി അടിയോടടി കോലടി പോരടി കൂടുമ്പോൾ, “And now you both go to your classes!” എന്നു് രണ്ടു് “പോത്ത്സിനോടും” കല്പിക്കാൻ ശേഷിയും ശേമുഷിയുമുള്ള ഒഥോറിറ്റിസ് ആരുമില്ലേടേ “ഇടതുകക്ഷ ജനാധിപത്യ” ഐക്യമുന്നണിയിൽ?!

ഒരു മഹാരായാവു് വാണരുളുന്ന നാട്ടിലും അരായകാവസ്ഥയോ?! ഛായ്! ലജ്ഞാവഹം!!🙂

April 12 2025 11:23

യാത്രാസ്മരണകൾ – 18

https://shorturl.at/kAIeB

April 12 2025 12:23

“രാഹുൽ മാങ്കൂട്ടത്തിലിനെ കാലുകുത്താൻ അനുവദിക്കില്ല.” – ബിജെപി പാലക്കാടു് ഈസ്റ്റ് ജില്ല അധ്യക്ഷൻ പൂജനീയ പ്രശാന്ത് ശിവൻ ജി.

പൂജനീയ പ്രശാന്ത് ശിവൻ ജി മനുഷ്യർ മനുഷ്യരെ ചുമക്കുന്ന മഞ്ചലുകൾ വാടകയ്ക്കു് കൊടുക്കുന്ന “വൻകിട വ്യവസായം” സഖാവു് പി. രാജീവ് ജിയുടെ അനുഗ്രഹാശിസ്സുകളോടെയും, വിപ്ലവാശംസകളോടെയും, അനുമതിയോടെയും തുടങ്ങിക്കാണും!

April 12 2025 13:17

[2016 ഏപ്രിൽ 12-ലെ ഒരു പഴയ പോസ്റ്റാണു്. തന്മൂലം, “ഈ പട്ടി എന്നെ ഇതിനു് മുൻപും കടിച്ചിട്ടുണ്ടല്ലോ” എന്നു് കുറച്ചു് വായിക്കുമ്പോൾ ചിലർക്കെങ്കിലും തോന്നിക്കൂടായ്കയില്ല. അങ്ങനെ തോന്നിയാൽ, ഉടനടി വായന നിർത്തി, നവകേരള മുഖ്യമന്ത്രി സഖാവു് പിണറായി വിജയന്റെ പത്രസമ്മേളനങ്ങളും, “വെള്ളാപ്പള്ളി നടേശൻ – 30 വെള്ളിക്കാശു്, സോറി, 30 വെള്ളിവർഷം” എന്ന പോലുള്ള മതേതര-, ജാത്യേതര-, ലിംഗേതര-, വർഗ്ഗേതരസമ്മേളനങ്ങളിൽ കാരണഭൂതം എന്ന നിലയിൽ അദ്ദേഹം ചർദ്ദിക്കുന്ന ഹിപ്പോക്രിട്ടിക്കൽ പ്രസംഗങ്ങളും പ്രഭാഷണങ്ങളും പ്രഘോഷണങ്ങളും പോലെ സെൻസിബിളായ വല്ല നവോത്ഥാന-, പ്രബോധോദയ-, കർമ്മപദ്ധതികളിലും മുഴുകിച്ചേർന്നു്, ഇഴുകിച്ചേർന്നു് പിണറായിസ്റ്റിക്കായി സായുജ്യമടയാനപേക്ഷ!]

>>>ചെറിയ പനിയോ തലവേദനയോ വന്നാൽ പാരാസെറ്റമോളോ ആസ്പിരിനോ കഴിക്കുന്നതാണു് സാധാരണ രീതി. നാട്ടുചികിത്സയിൽ പക്ഷേ, രോഗി ഒരു വൈദ്യന്റെ കഷായമോ ഗുളികയോ ആണു് സേവിക്കുന്നതു്. വൈദ്യന്റെ പേരല്ലാതെ, മരുന്നുകളുടെ പേരു് അറിയേണ്ട കാര്യം രോഗിക്കില്ല. മരുന്നു് എന്തെന്നു് രോഗി അറിഞ്ഞാൽ ഫലം കുറയാനും മതി. ആ പേരു് സൂചിപ്പിക്കുന്നതുപോലെതന്നെ, നാട്ടുചികിത്സ ഓരോ നാട്ടിലേയും ചികിത്സയാണു്. ഓരോ നാട്ടിലും ഓരോരോ വൈദ്യന്മാർ. ഉദാഹരണത്തിനു്, മേലൂരിടത്തിൽ ഉണിക്കോനാർ വൈദ്യൻ ചികിത്സിക്കും, കീഴൂരിടത്തിൽ ഉണിച്ചന്ത്രാർ വൈദ്യൻ ചികിത്സിക്കും. ഏതു് രോഗത്തിനായാലും രണ്ടുപേരുടെയും കഷായങ്ങളും ഗുളികകളും രണ്ടിനമായിരിക്കും. രണ്ടുപേരുടേയും ആരാധനാമൂർത്തികളും വ്യത്യസ്തമായിരിക്കും. വൈദ്യന്റെ മരുന്നു് ഫലപ്രദമാവുന്നതിൽ ആരാധനാമൂർത്തിക്കുള്ള പങ്കു് ചെറുതല്ല. താൻ പാതി, ദൈവം പാതി! അരിയെത്തിയാൽ ആരും ചാവും. ഞാൻ അരിയല്ല, ഗോതമ്പാണു് തിന്നുന്നതു് എന്നതു് വൈദ്യന്റെയോ ദൈവത്തിന്റെയോ മുന്നിൽ പറയാൻ കൊള്ളാവുന്ന ഒരു എക്സ്ക്യൂസ് അല്ല. അരിയെത്തിയാൽ ഗോതമ്പു് തിന്നുന്നവനും ചാവും, വൈദ്യനും ചാവും. ചാവുന്നതിന്റെ തലേന്നു് ഉണിക്കോനാർ തന്റെ ഇഷ്ടസന്താനത്തെ അരികെ വിളിച്ചു് ഏതെല്ലാം പച്ചിലകളും വേരുകളും കായ്കനികളുമാണു് തന്റെ കഷായ-ഗുളികകളുടെ ചേരുവകൾ എന്നു് അവനു് പറഞ്ഞുകൊടുക്കും. പിതാവിന്റെ മരണപ്പിറ്റേന്നു് മുതൽ മകൻവൈദ്യൻ ചികിത്സ ആരംഭിക്കും. ഉണിച്ചന്ത്രാരുടെ കാര്യവും അതുപോലെതന്നെ. അതാണു് നാട്ടുനടപ്പു്. നാട്ടുചികിത്സയുടെ ലക്ഷ്യം ചികിത്സാശാസ്ത്രത്തെ വളർത്തലല്ല, വൈദ്യന്മാരുടെ കഞ്ഞികുടിയാണു്. സ്വന്തം കഞ്ഞിയിൽ വന്നുവീഴാൻ ഒരു പാറ്റയെയും അവർ അനുവദിക്കില്ല. അക്കാര്യത്തിൽ മകനും പാറ്റയും തമ്മിൽ വ്യത്യാസമൊന്നും കാണുന്നവരല്ല നാട്ടുവൈദ്യന്മാർ. മകൻവൈദ്യൻ വല്ല വെടിക്കെട്ടിലോ മറ്റോ പെട്ടു് അകാലചരമം പ്രാപിച്ചാൽ ആ കുടുംബം കൈവശം വച്ചു് അനുഭവിച്ചിരുന്ന ചികിത്സാകലയും അതോടെ ഇഹലോകവാസം വെടിയും. ചികിത്സയുടെ ഉള്ളുകള്ളികൾ ഒളിഞ്ഞുനിന്നു് മനസ്സിലാക്കിയിട്ടുള്ള അമ്മയോ ഭാര്യയോ ഉണ്ടെങ്കിൽ അവർ സ്വന്തം കുടുംബചികിത്സയെ ഏറ്റെടുത്തു് നടത്തി രക്ഷപെടുത്തും.

യാതൊരു കാരണവശാലും ഇതു് കേരളത്തിലെ നാട്ടുചികിത്സകളിൽ മാത്രം കണ്ടുവരുന്ന ഒരു രീതിയാണെന്നു് കരുതരുതു്. രാഷ്ട്രീയം, മതം, സാഹിത്യം, പാട്ടു്, കൂത്തു്, വെടിക്കെട്ടു്, സിൽമാദികലകൾ, പത്രപ്രവർത്തനം, എന്നുവേണ്ട, കേരളത്തിലെ എല്ലായിനം സാമൂഹിക-സാംസ്കാരികമേഖലകളിലും ഇടപെടുന്ന “സ്പെഷ്യലിസ്റ്റുകൾ” പിൻതുടരുന്ന രീതിയാണിതു്. എക്സിസ്റ്റെൻഷ്യലിസം – കേരളാമോഡൽ!<<<

April 12 2025 14:42

“വടകരയിലെ പരിപാടിയില്‍ സദസ്സിൽ ആളില്ലാത്തതിൽ മുഖ്യമന്ത്രിക്കു് അതൃപ്തി.” – വാർത്ത

“ഇതുമായി ബന്ധപ്പെട്ടു് ചെലതു് പറയാൻ എനക്കു് തോന്നുന്നുണ്ടു്. പക്ഷെ, “ഔചിത്യഭംഗികൊണ്ടു്” മറ്റു് കൂടുതൽ കാര്യങ്ങളിലേക്കു് കടക്കാതെ ഞാൻ ഒതുക്കുകയാണു്. വടകരയിലെ ഏതു് പരിപാടിക്കും വലിയ ജനപങ്കാളിത്തമാണു് സാധാരണ കാണാറുള്ളതു്.” – മുഖ്യമന്ത്രി പിണറായി.

ഔചിത്യഭംഗിക്കു് കോട്ടം സംഭവിക്കുമോ, ഔചിത്യഭംഗിക്കു് മങ്ങലേൽക്കുമോ എന്നൊക്കെ കരുതിയാണു് കോപ്പൻ സഖാവേ “സാധാരണ” ഗതിയിൽ മനുഷ്യർ സംഭാഷണവേളകളിൽ കൂടുതൽ കാര്യങ്ങളിലേക്കു് കടക്കാതിരിക്കുന്നതു്! അല്ലാതെ, സഖാവു് കരുതുന്നതുപോലെ, “ഔചിത്യഭംഗി” കൊണ്ടല്ല!

ചെങ്കോണകങ്ങളാൽ സർവ്വാലംകൃതമാക്കിയ ഏതു് വേദിയിൽ നിന്നു് എന്തു് ഊളത്തരം വിളമ്പിയാലും അതു് കേൾക്കാൻ കുറെ ആളുകൾ ഓടിക്കൂടുമായിരുന്ന ആ പഴയകാലം, ഗ്രാമവീഥികളിലൂടെ വൻപിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവമഹാസമ്മേളനങ്ങളുടെ അനൗൺസ്മെന്റുമായി ചീറിപ്പാഞ്ഞിരുന്ന ജീപ്പുകളിൽ നിന്നു് വിതറപ്പെടുന്ന കളർ നോട്ടീസുകൾ ശേഖരിക്കാൻ ബാലന്മാർ ഓടിയിരുന്ന ആ പഴയ സുവർണ്ണകാലം, അതെന്നോ കഴിഞ്ഞുപോയി വിപ്ലവസഖാവേ!

ഇക്കാലമത്രയും ക്ലിഫ് ഹൗസ് മാൻഷനിലെ മരപ്പട്ടി മൂത്രിച്ച മൃദുമെത്തയിൽ പട്ടമഹിഷി സമേതം പ്രത്യയശാസ്ത്രപരമായ സുഖവാസം അനുഷ്ഠിക്കുകയായിരുന്നതിനാൽ അതറിയാൻ അങ്ങത്തക്കു് കഴിയാതെപോയി എന്നേയുള്ളു.

മാതൃഭാഷ പോലും യുക്തിഭദ്രമായി മനസ്സിലാക്കാൻ വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരോ, നക്കാപ്പിച്ചക്കുവേണ്ടി ഏതു് കൊതവും നക്കാൻ മടിയില്ലാത്തവരോ മാത്രമേ ഇന്നു് നിങ്ങളെ അനുഗമിക്കുന്നുള്ളു എന്നോർത്താൽ വേണ്ടില്ല.

പൊതുജനത്തിനു് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടു്, അൻപതു് കാറുകളുടെ അകമ്പടിയിൽ, അധികാരശക്തിയുടെ സംരക്ഷണത്തിൽ നഗരികാണിക്കുന്ന പൊതുനിരത്തിൽ, ക്ഷമകെട്ട പൊതുജനം ഒരുദിനം സഖാവിനെ തടഞ്ഞുനിർത്തി, പട്ടിത്തീട്ടത്തിൽ ചവിട്ടിയ ചെരിപ്പൂരി മുഖത്തടിക്കാതിരുന്നാൽ ഭാഗ്യമെന്നു് കരുതുക!

(ചിത്രത്തിനു് കടപ്പാടു്)

April 12 2025 14:57

നിങ്ങൾ ഊക്കുന്നിടത്താണു് സഹാക്കളേ, വസന്ത!!

April 12 2025 16:22

“മാർക്സിന്റെ വളരെ പ്രസിദ്ധമായ ഒരു നിരീക്ഷണമുണ്ടു്: മുതലാളിത്ത വ്യവസ്ഥയിൽ ജീവിച്ചുകൊണ്ടാണു് നിങ്ങൾ മുതലാളിത്തത്തിനെതിരായി സമരം ചെയ്യുക.”- സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി.

കൃത്യമായി പറഞ്ഞാൽ, ഞങ്ങൾ ഏതാനും നേതാക്കൾ മുതലാളിത്ത വ്യവസ്ഥയിൽ സുഖമായി ജീവിക്കുന്നു, നിങ്ങൾ അണികൾ ലച്ചം ലച്ചമായി മുതലാളിത്തത്തിനെതിരായി സമരം ചെയ്യുന്നു!

സഹാവു് ബേബി തന്റെ മാർക്സിയൻ വിപ്ലവകൊതം തുറന്നുവിട്ട പ്രതിക്രിയാവാതകത്തിന്റെ തീവ്രത കൂടിയ ഗുട്ടൻസ് നെനക്കു് പിടി കിട്ട്യോടാ മലയപ്പുലയാ?

April 13 2025 14:13

പത്രസമ്മേളനങ്ങളിലൂടെ മുഖ്യമന്ത്രിയും, മല്ലു ചാനലുകളിലെ അന്തിച്ചന്താചർച്ചകളിലൂടെ കെ-ഫാർട്ടിയുടെ തള്ളുമാമന്മാരും ആഞ്ഞുതള്ളിയിട്ടും കെ-സർക്കാരിന്റെ “മണകുണ-ജനഗുണ-അധിനായക” വിപ്ലവപദ്ധതികൾക്കു് ജനങ്ങളുടെയിടയിൽ വേണ്ടത്ര റെസണൻസ് സൃഷ്ടിക്കാൻ കഴിയാത്തതുകൊണ്ടു് പിണറായിസ്റ്റ് നവകേരളത്തിലെ Information & Public Relations Department “പ്രിസം” എന്നൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണത്രെ!

(“PRISM” = “Public Relation Information and Service Management”)

[നവകേരളത്തിലെ അറിവില്ലാപ്പൈതങ്ങൾക്കായി: മൈലാഞ്ചി പൂശിയും, കണ്ണെഴുതിയും, കൈകൾ, കൈവിരലുകൾ, കാല്കൾ, കാൽവിരലുകൾ, കീഴ്ക്കാതുകൾ, മേൽക്കാതുകൾ, കഴുത്തു(കൾ), മൂക്കു(കൾ), അര(കൾ) ഇത്യാദി മാനുഷികമായ സകലമാന ശാരീരിക അവയവങ്ങളെയും ആഭരണങ്ങളാൽ അലംകൃതമാക്കിയും “പുയ്യണ്ണിനെ പുയ്യാപ്ലക്കു് വേണ്ടി” ഒരുക്കി സുന്ദരിയാക്കുന്നതുപോലെ, വിധ്വംസക കർമ്മങ്ങളാൽ മായ്ക്കാനാവാത്തവിധം കറപുരണ്ട കെ-സർക്കാരിന്റെ മോന്തായത്തിലെ അനവധിയായ കുണ്ടുകളും കുഴികളും പുട്ടിയിട്ടു് നികത്തി, വെള്ളപൂശി, പെയിന്റടിച്ചു് നവവധുവിനെപ്പോലെ ആകർഷകമാക്കി പിന്നണി ഗാനത്തോടെ പൊതുജനമദ്ധ്യേ അവതരിപ്പിച്ചു് പൊതുസമൂഹത്തെ കബളിപ്പിക്കുക എന്ന സമൂഹദ്രോഹപരമായ പണി ചെയ്യുന്ന, പുതുമല്യാലഭാഷയിൽ പറഞ്ഞാൽ, ബ്യൂട്ടീഷൻ ജോലി ചെയ്തു് മനുഷ്യനെ മക്കാറാക്കി കണ്ണുവെട്ടിക്കുന്ന, അഥവാ പെണ്ണുകാണലിൽ അനിയത്തിയെ കാട്ടി, താലികെട്ടിൽ ചേട്ടത്തിയെ കെട്ടിക്കുന്ന പഴയ മാവേലിനാട്ടിലെ നാടൻ രീതിയിൽ പ്രവർത്തിക്കുന്ന ഒരു കെ-സർക്കാർ ലിമിറ്റഡ് കമ്പനിയാണു് “Information & Public Relations Department”.]

പിണു കേരളത്തിൽ നിലവിലിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ, “പ്രിസം” എന്നതിനെക്കാൾ, “പ്രിസൺ” എന്ന “ഗർഭം കലക്കി” പേരായിരുന്നേനെ കൂടുതൽ അനുയോജ്യം എന്നു് തോന്നുന്നു.

(“PRISON” = “Political Retaliation Intrigues and Syndication by Obnoxious Neo-fascist”)

[ഏതാനും വാക്കുകൾ കൂട്ടിച്ചേർത്തു് ഊളകളായ അന്തം അടിമകളിൽ “ഊജ്ജ്വലം” എന്ന തോന്നലുളവാക്കാൻ കഴിയുന്ന അബ്രിവിയേഷൻസ് നിർമ്മിക്കൽ, കളിമണ്ണുകുഴച്ചു് മനുഷ്യനെ സൃഷ്ടിക്കുന്നതുപോലെ എളുപ്പമായ ഒരു കാര്യമാണു്. അത്രതന്നെ എളുപ്പമല്ല, ആദൃശ വിഷയങ്ങളിൽ മനുഷ്യർ നേരിടുന്ന ജീവന്മരണ പ്രശ്നങ്ങളെ പ്രായോഗികമായി പരിഹരിക്കാൻ പര്യാപ്തമായ മാർഗ്ഗങ്ങൾ, ദൈവ-മത-രാഷ്ട്രീയ ഇടപെടലുകളില്ലാതെ കണ്ടെത്തുകയും, ദ്രുതഗതിയിൽ നടപ്പാക്കുകയും ചെയ്യുക എന്നതു്. അതിനാവശ്യം, വിവിധയിനം മനുഷ്യരുടെ വിവിധയിനം വിദ്യാശേഷികളെ അതാതു് വിദ്യകളുടെ സ്പെസിഫിക്കായ അഭ്യാസത്തിലൂടെ വളർത്തിയെടുക്കലാണു്. ആ രീതിയിലുള്ള ഒരു “വിദ്യാഭ്യാസം” എന്നാലെന്തെന്നു് സാദാ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കോ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബീഗം ബിന്ദുവിനോ, സാക്ഷാൽ കാരണഭൂതം പിണറായി വിജയനോ അവർ പത്തുവട്ടം പുനർജ്ജനിച്ചാലും മനസ്സിലാക്കാൻ കഴിയുകയില്ല എന്നതാണു് കാതലായ പ്രശ്നം. ആശാന്മാർക്കു് മനസ്സിലാകാത്ത കാര്യം ശിഷ്യർ എങ്ങനെ മനസ്സിലാക്കാൻ?!]

April 13 2025 17:14

“കെ. എം. എബ്രാഹാമിനെതിരെ വിജിലൻസ് തെളിവൊന്നും കണ്ടില്ലേ?” – ഹൈക്കോടതി.

ഒന്നായ ഗാന്ധിത്തലയെ ഒരുപാടെന്നു് കണ്ടളവിലുണ്ടായൊരിണ്ടൽ വഴി വിജിലൻസിൻ്റെ കണ്ണിൻ്റെ ഫ്യൂസ് അടിച്ചുപോയിക്കാണണം!!

April 14 2025 10:09

കരിയ്ക്കും സൂര്യൻ മീൻ രാശിയിൽ നിന്നു് മേഷം രാശിയിലേക്കു് കടക്കുന്ന ദിവസമാണു്! പുറത്തിറങ്ങണ്ട! കരിഞ്ഞുപോകും!!

വിഷ്യൂ ഓൾ ഹാപ്പി വിഷു!

April 14 2025 10:22

ആകെ മുക്കാലേയുള്ളു! പടക്കം പൊട്ടി അതുംകൂടി വേരറ്റുപോയാൽ!?

ഹെന്റെ മധുരൈ ബൃഹദീശ്വരാ!!

April 14 2025 11:21

പി. വിജയനെതിരെ വ്യാജമൊഴി നൽകിയതിനു് ADGP എം. ആർ. അനിൽകുമാറിനെതിരെ കേസെടുക്കാം.” – DGP ഷെയ്ഖ് ദർവേഷ് സാഹിബ് ഐ. പി. എസ്.

മാഫിയാബോസ് സഖാവു് “പി. വി.” കല്പിച്ചാൽ, “പരമശിവൻ” എന്ന സാക്ഷാൽ പി. ശിവനെതിരെവരെ ഈ ഞാൻ വ്യാജമൊഴി നൽകും. ജീവനിൽ കൊതിയില്ലാത്തവരായി ആരുണ്ടു് ഗോപു?!

April 14 2025 12:07

ഞാൻ എൻ്റെ മോട്ടോർഹോമുമായി പശ്ചിമയൂറോപ്യൻ രാജ്യങ്ങളും, അറ്റ്ലാൻ്റിക്കിൻ്റെ യൂറോപ്യൻ തീരങ്ങളും, സ്കാൻഡിനേവിയൻ രാജ്യങ്ങളും, ആർക്ടിക്ക് സർക്കിളുമെല്ലാം പത്തു് വർഷങ്ങൾ നീണ്ട “കൂലങ്കഷമായ” പരൂക്ഷണനിരൂക്ഷണങ്ങൾക്കു് വിധേയമാക്കിയ, എൻ്റെ ജീവിതത്തിൽ അപൂർവ്വമായ, ഒരു നല്ല കാലഘട്ടത്തിൽ നിന്നുള്ള ചുരുക്കം ചില ഓർമ്മച്ചിത്രങ്ങൾ:

https://shorturl.at/kcCYs

April 14 2025 14:34

നിങ്ങൾ ആരെ വേണമെങ്കിലും ഇഷ്‍ടപ്പെടുകയോ, സ്നേഹിക്കുകയോ, ബഹുമാനിക്കുകയോ ചെയ്തുകൊള്ളൂ ഷുഗൃത്തിണീ-ഷുഗൃത്തന്മാരേ, ഷഗോദരീ-ഷഗോദരങ്ങളേ! പക്ഷേ, നിങ്ങൾ – (നിങ്ങൾക്കു് കഴിയുമെങ്കിൽ!) – ആരെയും ഒരിയ്ക്കലും ആരാധിക്കാതിരിക്കൂ!

ആരാധനായോഗ്യരായ ആരും, ആരാധനായോഗ്യമായ ഒന്നും ഈ ഭൂമിയിലോ, മനുഷ്യരാശിയുടെ അഭിശപ്ത ഭാവനാസൃഷ്ടികളിൽ ഒന്നു് മാത്രമായ സ്വർഗ്ഗത്തിലോ ഇല്ല.

അത്രയെങ്കിലും സ്വാതന്ത്ര്യം നിങ്ങൾ സ്വയം കൈവരിച്ചാൽ മാത്രമേ, “അപ്രമാദികൾ” എന്നു് അടിസ്ഥാനരഹിതമായി നിങ്ങൾ കരുതുന്ന നിങ്ങളുടെ “ആരാധനാപാത്രങ്ങൾ” കാട്ടിക്കൂട്ടുന്ന നീചവും, നിന്ദ്യവും, നികൃഷ്ടവും, മനുഷ്യത്വരഹിതവുമായ കുറ്റകൃത്യങ്ങളും അഴിമതികളും സ്വജനപക്ഷപാതവുമെല്ലാം നട്ടെല്ലു് നിവർത്തിനിന്നു് അവറ്റകളുടെ മുഖത്തുനോക്കി വസ്തുനിഷ്ഠമായി ചോദ്യം ചെയ്യാനുള്ള തന്റേടവും ധൈര്യവും നിങ്ങൾക്കുണ്ടാവുകയുള്ളു!

[നീ ഒരു മനുഷ്യനെ ശാരീരികമായോ മാനസികമായോ ക്രൂരമായി പീഡിപ്പിച്ചാൽ, അതു് ആ മനുഷ്യനെ വേദനിപ്പിക്കുമെന്നറിയാൻ, ഏതെങ്കിലും ഒരു ദൈവത്തിന്റെയോ, ഒട്ടനവധി ദൈവങ്ങളുടെയോ സഹായം നിനക്കു് ആവശ്യമുണ്ടെങ്കിൽ നീ ഒരു മനുഷ്യജീവിയല്ല, ഒരു കാട്ടുമൃഗം പോലുമല്ല; അതിലുമൊക്കെ അങ്ങേയറ്റം പ്രാകൃതമായ, അധമമായ, നിഷ്ഠുരമായ, എനിക്കു് പേരറിയാത്ത ഏതോ അധാർമ്മിക ജീവിവർഗ്ഗത്തിലെ ഒരംഗമാണു്!]

April 14 2025 15:21

പിണറായി എന്ന മുതുകള്ളക്കാള വലിക്കുന്ന കാലഹരണപ്പെട്ട കാളവണ്ടിയെ ഒരു “ജനാധിപത്യ സർക്കാർ” എന്നു് വിളിക്കുന്നതു് കേവലം ഒരശ്ലീലമാണു്.

April 14 2025 17:19

മാസപ്പടി സഖാവു് “പിവി” പ്രസുദേന്തിയും, കിഫ്ബി എബ്രാഹാം സെക്രട്ടറിയും, തിരുതത്തോമ ഖജാൻജിയുമായി “ഓൾ കേരള രാജിവയ്ക്കാത്ത പ്രമുഖർ” (AKRP) എന്നൊരു ട്രെയ്ഡ് യൂണിയൻ നിലവിളക്കു് കൊളുത്തി ഉദ്ഘാടനം ചെയ്യു് ബേബി സഹാവേ!

April 15 2025 10:30

കെ. വി. തോമസിൻ്റെ “പുട്ടു്-കടല” ബ്രേക്കിങ് ന്യൂസൊന്നും കേൾക്കുന്നില്ലല്ലോ! പുള്ളി “അനന്തശയനം അയ്യങ്കാറായി” നിർവാണമടഞ്ഞോ ആവോ?!

നടന്നുകൊണ്ടു് ഉറങ്ങിയിരുന്ന ഒരവരാതം എന്ന നിലയിൽ, “നടനശയനൻ തിരുതൈ തൊമ്മീശ്വരൻ” എന്നറിയപ്പെട്ടിരുന്ന സഖാവു് തോമസ് അങ്ങനെ നിർവാണമടഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

April 15 2025 10:55

Five-year-old funny YouTube video about Trump and Modi, seen by chance yesterday.🙂

April 15 2025 11:06

“We Are the World” 2025 Anthem – World Leaders Unite in AI-Generated Song🙂

April 15 2025 13:23

ഏതു് ഭാഷയും “പുല്പം” പോലെ കൈകാര്യം ചെയ്യുന്ന വിശ്വഗുരു പൂജനീയ മോദി ജി!

ഭാഷാചാതുരിയിൽ വിശ്വഗുരു പൂജനീയ മോദി ജിയെ തോല്പിക്കാൻ, ഒരേ വാചകം തമിഴിലും മലയാളത്തിലും ഇങ്ഗ്ലീഷിലും പൊതുവേദിയിൽ സംസാരിക്കാൻ കഴിവുള്ള സിപിഎം ജനറൽ സെക്രട്ടറി സാക്ഷാൽ സഖാവു് എം. എ. ബേബിയല്ലാതെ ആർഷഭാരതത്തിൽ നിലവിൽ ആരും ജീവിച്ചിരിപ്പില്ല.

വിശ്വഗുരു പൂജനീയ നരേന്ദ്ര ദാമോദർദാസ് മോദി ജി ഇങ്ഗ്ലീഷിൽ:

“മൈ പ്രണ്ട്, ഇൻഡ്യാസ് പ്രണ്ട്, ദ പ്രസിഡന്റ് ഓഫ് ദ യുണൈറ്റഡ് സ്റേറ്റ്സ് ഒഫ് അമെരിക്കാ, മിസ്റ്റർ ‘ഡോളാൻഡ്’ ട്രമ്പ്.”

(“My friend, India’s friend, the President of the United States of America, Mr. Donald Trump.”)

വിശ്വഗുരു പൂജനീയ നരേന്ദ്ര ദാമോദർദാസ് മോദി ജി സംസ്കൃതത്തിൽ:

“അംഗേന ഹാത്രം നയനേ വക്ത്രം ന്യായേന രാജ്യം ലവളേന ഭൗജ്യം.”

(മഹാസുഭാഷിത സംഗ്രഹം 331:

“അംഗേന ഗാത്രം നയനേന വക്ത്രം ന്യായേന രാജ്യം ലവണേന ഭോജ്യം

ധർമ്മേണ ഹീനം ഖലു ജീവിതം ച ന രാജതേ ചന്ദ്രമസാ വിനാ നിശാ”)

[“(മോദിജിയുടേതുപോലത്തെ) പൂർണ്ണമായ വളർച്ചയെത്തിയവയും, കോട്ടമൊന്നും ഇല്ലാത്തവയുമായ അവയവങ്ങൾ ഇല്ലാത്ത ശരീരം, (മോദിജിയുടേതുപോലത്തെ) ഭംഗിയും നല്ല കാഴ്ച്ചയുമുള്ള കണ്ണുകൾ ഇല്ലാത്ത മുഖം, (മോദിജിയിൽ നിന്നു് ലഭിക്കുന്നതുപോലത്തെ) നീതിയും നന്മയും കിട്ടാത്ത ഒരു രാജ്യം, (മോദിജി ശാപ്പിടുന്നപോലത്തെയല്ലാത്ത) ഉപ്പില്ലാത്ത ആഹാരം, (മോദിജിയുടേതുപോലത്തെ) ധർമ്മബോധം ഇല്ലാത്ത ജീവിതം, ഇവയൊന്നും ശോഭിക്കില്ല. – അവയൊക്കെ ചന്ദ്രനുദിക്കാത്ത രാത്രി പോലെയാണു്.” എന്നു് മല്യാലം.🙂]

https://www.youtube.com/shorts/xInjE1OmS4E

April 15 2025 14:59

ശ്രീമാൻ റോബർട്ട് വാദ്ര ജി ഒരു “political call girl” ആണെന്നു് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ജിയാണേ സത്യം, എനിക്കറിയില്ലായിരുന്നു.🙂

April 15 2025 15:46

Gladiator Presidents of the 21st Century World!🙂

April 15 2025 16:36

“വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലീം ലീഗിലെ ലക്ഷക്കണക്കിനു് ആളുകളുടെ മഹാറാലി നാളെ കോഴിക്കോട്ടെത്തും.” – വാർത്ത

ലക്ഷക്കണക്കിനല്ല, കോടിക്കണക്കിനു് ആളുകളെ മുസ്ലീം ലീഗ് കോഴിക്കോട്ടെത്തിച്ചാലും, “വഖഫ്” എന്നതു് കാലഹരണപ്പെട്ട ഒരു പ്രാകൃത സമ്പ്രദായമാണെന്ന കാര്യത്തിൽ വസ്തുതാപരമായ മാറ്റമൊന്നും സംഭവിക്കാനില്ല.

April 15 2025 17:03

ഇങ്കിലാൻ ചിന്താവാൻ! മാസപ്പടി വീണ ചിന്താവാൻ! തന്തപ്പടി “പിവി” ചിന്താവാൻ! കെ. എം. എബ്രഹാം “സാർ” ചിന്താവാൻ! എം. ആർ. അജിത്കുമാർ “സാർ” ചിന്താവാൻ! തൊയ്ലാളിവിപ്ലവം ചിന്താവാൻ!!

കെ-ഫാർട്ടിയുടെ സായുധവിപ്ലവ-, രക്ഷാപ്രവർത്തനസഹാക്കളേ, ലാൽ സലാം!!!!

https://rb.gy/dajzcc

April 16 2025 09:10

“കയ്പേറിയ ചില പ്രതികരണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു.” – ദിവ്യ എസ്. അയ്യർ അയ്യേയെസ്.

“ഉഷ്ണം ഉഷ്‌ണേന ശാന്തമ്മ”, “കയ്പു് കയ്പേന ശാന്തമ്മ”.
തോനെ പച്ചപ്പാവയ്ക്ക കയ്ച്ചാളീ!

April 16 2025 09:37

“സഹാവു് കെ. കെ. രാഗേഷ് കഠിനാധ്വാനത്തിന്റെ മഷിക്കൂടു!”
അതെന്തരു് കൂടു? തക്കുടു മൂത്തു് കൺ മഷിക്കൂടു ആയതാണോ ആവോ?
ആ, എന്തേലുമാട്ടു്!

April 16 2025 10:04

സ്ഥലനാമങ്ങൾ ഭാരതീയമാക്കുന്ന കൂട്ടത്തിൽ, കോടതിയെ “കേടധി” എന്നു് പുനർനാമകരണം ചെയ്യുന്ന കാര്യം കൂടി ഒന്നു് പരിഗണിച്ചാൽ വേണ്ടില്ല.

April 16 2025 11:45

[“മ്യൂസിക്കിനു് ഇമ്മാതിരി ഗ്യാസ് കൊടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതു് എന്താണു് ? നിർത്താൻ ഞാൻ നിങ്ങളോടു് പറഞ്ഞില്ലായിരുന്നെങ്കിൽ, ഈ കൂട്ടക്കൊല എത്രത്തോളം പോകുമായിരുന്നില്ല!?”🙂]

“Collective madness!” [Movie: “The Grand Restaurant” (1966) – Louis de Funès]

April 16 2025 11:58

മല്ലു രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങൾ ഒരിയ്ക്കലും വിശ്വസിക്കരുതു്! അവ കെ-ഭൂതപ്പാർട്ടിയുടേതാണെങ്കിൽ, ചത്താലും വിശ്വസിക്കരുതു്!!

April 16 2025 12:48

നിങ്ങൾ നെഞ്ചത്തടിച്ചു് വിലപിക്കേണ്ടതു് ചിന്താശൂന്യമായ നിങ്ങളുടെ സ്വന്തം രാഷ്ട്രീയ തീരുമാനങ്ങളെപ്പറ്റിയാണെന്നിരിക്കെ, എന്തിനാണു് മല്ലു ഷഗോദരീ-ഷഗോദരങ്ങളേ, നിങ്ങൾ പിവി, അപ്പം ഗോവിന്ദൻ, കെ. എം. എബ്രാഹാം, എം. ആർ. അജിത്കുമാർ, ബീഗം ബിന്ദു, സഭാ പെണ്ണാടു് വീണ, DYFI, SFI ഇത്യാദികളെപ്പറ്റി ഇമ്മാതിരി ഹൃദയഭേദകമായി രോദിച്ചു് കണ്ണുനീർ വറ്റിക്കുന്നതു്?!?!

April 16 2025 13:09

“CMRL-Exalogic ഇടപാടിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടിസ്.”

“മുഖ്യമന്ത്രിക്കും മകൾക്കും ക്ഷണക്കത്തു്” എന്നായിരുന്നു ഭേദം!

April 16 2025 13:27

95% അയ്യേയെസുകളുടെ പിന്നിലും അയ്യയ്യേ എസുകളും, അയ്യോ എസുകളും, അയ്യയ്യോ യെസുകളും, അയ്യോ യെസ് സാറുകളുമാണുള്ളതു്!

April 16 2025 15:21

“ലഹരിക്കു് എതിരായ പ്രവർത്തനം കൂടുതൽ ശക്തമാക്കും.” – മുക്കിയ മന്ത്രി.

കൂടുതൽ ബാറുകൾ തുറക്കുമെന്നാകും കെ-കാരണഭൂതം ഉദ്ദേശിച്ചതു്!

April 16 2025 16:37

അതിപ്പൊ, സ്പോർട്ട്സിലായാലും, രാഷ്ട്രീയത്തിലായാലും, സഖാവു് ചിറ്റപ്പൻ്റെ പ്രതികരണങ്ങൾക്കെന്താ ഒരു സ്വാഭാവികതക്കുറവു്? കെ-ഫാർട്ടിയാപ്പീസിലെ ചിറ്റപ്പൻ്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കെന്താ ഒരു നിലക്കുറവും വിലക്കുറവും?

കറപുരളാത്ത ആ സ്വാഭാവികതയും, കുറ്റമറ്റ ആ നിലയും വിലയുമെല്ലാമാണു്, ദിവ്യ എസ്. അയ്യർ അയ്യേയെസിനും, “മർഡറസ് ഒറ്റേറ്റർ” സഖാവു് പി. പി. ദിവ്യക്കും, അവർക്കു് സമാനരായ മറ്റു് ചെംനക്ഷത്രങ്ങൾക്കുമൊക്കെ കാരക്റ്റർ ആൻഡ് കോണ്ടക്റ്റ് സർട്ടിപ്പിക്കോത്തു് നൽകി ആദരിക്കാനുള്ള സഖാവു് ചിറ്റപ്പൻ്റെ യോഗ്യതയുടെയും അധികാരത്തിൻ്റെയും അവകാശത്തിൻ്റെയും പ്രത്യയശാസ്ത്രാധിഷ്ഠിത ലെജിറ്റിമേറ്റ് അടിത്തറ!

April 16 2025 16:58

“വിമർശനം അപക്വമായ മനസ്സുകളുടെ ജല്പനങ്ങൾ.” – മുക്കിയ മന്ത്രി.

മൊത്തം അപക്വമനസ്സുകളായ പരനാറികളും നികൃഷ്ടജീവികളും കുലംകുത്തികളും വിവരദോഷികളുമാണു് സഖാവേ! ശുദ്ധമായ കൈകളുള്ള നമുക്കൊന്നും ചേർന്ന പാർട്ടികളല്ല. വിട്ടുകള!

April 17 2025 11:23

“Salve Regina” de Monsieur Louis de Funès, le fantastique!🙂

[Salve Regina: “Hail, holy Queen, Mother of mercy, our life, our sweetness and our hope. To thee do we cry, poor banished children of Eve. To thee do we send up our sighs, mourning and weeping in this valley of tears.”✌🥂🙂]

(https://en.wikipedia.org/wiki/Louis_de_Fun%C3%A8s)

April 17 2025 12:17

“പി. വി.”-യെപ്പോലൊരു പൂർണ്ണ കളങ്കിതന്റെ മൂടുതാങ്ങി ജീവിക്കുന്ന അയ്യേ-യെസുകാരെക്കാൾ അന്തസ്സു് ഏതൊരു ഭിക്ഷക്കാരനുമുണ്ടു്.

April 17 2025 12:39

“നീ എപ്പോഴെങ്കിലും എന്നെ വഞ്ചിച്ചിട്ടുണ്ടോ?”

“ഇല്ല. – ഒരിക്കലും അതൊത്തിട്ടില്ല.”🙂

April 17 2025 13:13

പരമ പൂജനീയ സ്വാമിജിയുടെ വീട്ടിൽ പന്നിക്കറിയോ, “പശുക്കറിയോ”, പോത്തുകറിയോ, പോക്കാച്ചിക്കറിയോ, പോക്കാൻകറിയോ, പൊന്മാൻ കറിയോ, പൊന്തവരിക്കാടക്കറിയോ, ശ്രീ ശ്രീ കശുവണ്ടിക്കറിയോ, ശ്രീ ശ്രീ പേട്ടണ്ടിക്കറിയോ, ശ്രീ ശ്രീ ശുപ്പാണ്ടിക്കറിയോ വാങ്ങിക്കൊണ്ടു് വരേണ്ട കാര്യമേ സഖാവു് കെ. കെ. ജോസഫിനുണ്ടായിരുന്നുളളു.

April 17 2025 13:41

“എല്ലാ കേസുകളിലും CBI അന്വേഷണം നടത്താനാകില്ല. ADM നവീൻ ബാബുവിൻ്റെ ദുരൂഹമരണക്കേസിൽ സുപ്രീം കോർട്ടു്.”

എല്ലാ കേസുകളിലുമല്ല, നവീൻ ബാബുവിൻ്റെ കേസിൽ മാത്രമാണു് അവൻ്റെ ഭാര്യ CBI അന്വേഷണം ആവശ്യപെട്ടതു്!!
ആർഷഭാരതവും ജുഡീഷ്യറിയും! – That is a case in itself!!!

April 17 2025 14:41

“Brust oder Keule – Amerikaner” (“Breast or leg – American”)🙂

[You can always learn something fundamental about refined behavior in high society from Monsieur Louis de Funès!🙂]

April 18 2025 09:36

“ഷൈൻ ടോം ചാക്കോ കേരളം ആരാണു് ഭരിക്കുന്നതെന്നു് ഓർത്തു് കളിക്കണം.” – സഖാവു് എ. എ. റഹിം എം. പി.

ഷൈൻ ടോം ചാക്കോ കെ-ഫാർട്ടിയംഗമായിരിക്കില്ല. അല്ലെങ്കിൽ, “ജോറാണേ, ജോറാണേ! ഷൈൻ ടോം ചാക്കോ ജോറാണേ!” എന്നേ ജന്മനാ ഡിപ്ലൊമാറ്റായ റഹിം സഖാവു് പ്രതികരിക്കുമായിരുന്നുള്ളു.

April 18 2025 09:36

“ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയായി ദിവ്യ എസ്. അയ്യർ മാറിക്കഴിഞ്ഞു.” – കെ-ഫാർട്ടിയുടെ പുതിയ ഭൂപരിഷ്കരണ നിയമപ്രകാരം എകെജി സെന്ററിൽ നിന്നു് കുടിയിറക്കപ്പെട്ട സഖാവു് എ. കെ. ബാലൻ.

വടക്കൻ പാട്ടുവിട്ടു് അനല്പം വടക്കോട്ടു് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ, ഉണ്ണിയാർച്ചയെക്കാൾ ഉഗ്രനൊരു താരതമ്യം കിട്ടിയേനെ!: “പൊന്നരിവാളേന്തിയ ഝാൻസി റാണി ലക്ഷ്മീബായ്”!!!🙂

April 18 2025 10:51

നവീൻ ബാബു കേസിൽ സിബിഐ അന്വേഷണമില്ല എന്ന വിധി വന്നതോടെ, ശുംഭൻ ജയരാജനും അന്തം അണികളും ജഡ്ജിമാർ പ്രകാശം പരത്തുന്നവരാണെന്ന ക്യാപ്സൂളിറക്കി!

കോടതിവിധി ഫാർട്ടിക്കെതിരെയായാൽ, ജഡ്ജിമാർ വീണ്ടും ശുംഭന്മാരാക്കപ്പെടേണ്ടതുണ്ടു് എന്നതാണു് ഫാർട്ടി കേന്ദ്രക്കമ്മിറ്റി ഈദൃശമായി കൈക്കൊണ്ടിരിക്കുന്ന സുചിന്തിത നിലപാടു്.

April 18 2025 11:30

ജീവിതഗന്ധിയായ ഒരു ഇസ്ലാമിക പേരാണു് കിത്താബിനു് നൽകിയിരിക്കുന്നതു് എന്നു് പറയാതെ വയ്യ: “സുസ്ഥിര വികസന ലക്ഷ്യങ്ങൾ – ഇസ്ലാമിക സമീപനം”. നിക്കാഹ് വേദിയിൽ പ്രകാശിപ്പിക്കപ്പെടുന്ന ഒരു പുസ്തകത്തിനു് നൽകാൻ കഴിയുന്നതിൽ വച്ചു് ഏറ്റവും നല്ല പേരു്!

മണി-പ്രവാള മല്യാലത്തിൽ ആ തിരുനാമത്തെ അവതരിപ്പിച്ചാൽ: “മൊയ്ലാളിയായ കർഷകനു് ഏതു് സമയവും കൃഷിയിറക്കാൻ കഴിയും വിധം കൃഷിയിടം “സുസ്ഥിര വികസിതമായ”, അഥവാ സ്ഥിരം തുറന്നിരിക്കുന്ന അവസ്ഥയിൽ ആയിരിക്കേണ്ടതിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ”!!🙂

വളരെ നല്ലതു്! Very good! Sehr gut! बहुत अच्छा!🙂

April 18 2025 12:50

“എൻ്റെ ഭാര്യ, അവളുടെ അമ്മ” അവൾക്കു് കിട്ടിയ പെൻഷൻ, “നീ പോയി ഏതെങ്കിലുമൊരു നിയോജകമണ്ഡലത്തിൽ മത്സരിക്കു്, ചെറിയ ഒരു നിയോജകമണ്ഡലം മതി” എന്നു് പറഞ്ഞു് എനിക്കു് തന്നിരുന്നെങ്കിൽ, തൃക്കാക്കരയിൽ ഡോ. ജോ ജോസഫും, പാലക്കാടു് ഡോ. സരിനും പോലെ, നിലമ്പൂരിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കാൻ എന്നെ അനുവദിക്കണമെന്നു് കാണിച്ചു് ഒരപേക്ഷ, വേണ്ടത്ര “നോക്കുകൂലി” സഹിതം ഞാനും കെ-ഫാർട്ടി നേതാക്കൾ സമക്ഷം സമർപ്പിച്ചേനെ!!🙂

April 18 2025 15:16

ഏതാനും ചില കുഞ്ഞൻ തിരുത്തലുകൾ കൂടി വരുത്തിയാൽ പരിശുദ്ധ പിതാവിന്റെ ഈ വിലാപകാവ്യം ശരിക്കും കലക്കി കടുകു് വറക്കും!:

“(എനിക്കു്) ഇഷ്ടപ്പെട്ട മതത്തിൽ (നിങ്ങളെ) വിശ്വസി(പ്പി)ക്കാനുള്ള (എന്റെ) അവകാശം നിഷേധിക്കുന്നു.”

ഹാലേലുയ്യ!!🙂

April 18 2025 15:51

“കെ-കാരണഭൂതത്തിൻ്റെ നംബർ വൺ നവകേരളത്തിൽ പ്രതീക്ഷയറ്റ സമരക്കാർ റീത്തു് വച്ചു് കിടക്കുന്നു!” – വാർത്ത.

നീർക്കോലിയുടെ വായിലെത്തിയശേഷം ദയാഹർജി നൽകി ഒരു തവളയും ഇന്നോളം രക്ഷപെട്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് നേതാക്കൾക്കു് തൊഴിലാളികൾ എന്നപോലെ, നീർക്കോലികൾക്കു് തവളകളും എക്കാലവും കേവലം ഇരകൾ മാത്രമേ ആയിരുന്നിട്ടുള്ളു!

April 18 2025 16:20

പണ്ടു്, കമ്മ്യൂണിസത്തിനു് മുൻപും ജന്മികൾ കുടികിടപ്പുകാരെ കുടിയൊഴിപ്പിച്ചിരുന്നു.

അന്നത്തെപ്പോലെ ഇന്നും, ക്ലിഫ് ഹൗസിൽ, അതാവതു് മരപ്പട്ടി മൂത്രിക്കും മാൻഷണിൽ വാഴും കമ്മ്യൂണിസ്റ്റ് മുതുഭൂതം എകെജി സെൻ്ററിൽ കുടികിടക്കും “വൃദ്ധബാലരെ” കുടിയൊഴിപ്പിക്കുന്നു!
(“Status quo is maintained”!)

April 19 2025 09:36

“മുഖ്യമന്ത്രിയുടെ പടം വയ്ക്കാൻ 15 കോടി!” – വാർത്ത

“എനക്കു് കക്കാനും ഇളിയ്ക്കാനും പടം കാട്ടി പ്രസംഗിക്കാനുമല്ലേ അറിയൂ!”

April 19 2025 10:19

“ഗുണ്ടകളാണെന്നു് കരുതിയാണു് പൊലീസിനെ കണ്ടപ്പോൾ ഇറങ്ങി ഓടിയതു്.” – ഷൈൻ ടോം ചാക്കോ.

ഗുണ്ടകളാവും സാധാരണ കാണാൻ ചെല്ലുന്നതു്. ആ ശീലത്തിൽ ചാടി ഓടിയതായിരിക്കണം. “Caution is the mother of the china box!”🙂

April 19 2025 10:32

“ഷൈൻ ടോം ചാക്കോയെ മെഡിക്കൽ പരിശോധനയ്ക്കു് കൊണ്ടുപോകാൻ സാദ്ധ്യത.”

കൃത്യമായ ഫലം ലഭിക്കാൻ പരിയാരം മെഡിക്കൽ കോളെജ്! ജനകോടികളുടെ വിശ്വസ്ത സ്ഥാപനം!!

April 19 2025 11:50

“CPO-മാർ 18 ദിവസം സമരം ചെയ്തതുകൊണ്ടു് നിയമം മാറ്റാൻ പറ്റുമോ?” – “കോൺസ്റ്റിറ്റ്യൂഷണൽ എക്സ്പെർട്ട്” സഖാവു് ഇ. പി. ജയരാജൻ, aka ചിറ്റപ്പൻ.

പ്രമാദമായ “സോളാർസരിത-വദനസുരത-തൂറിയാറാട്ടു്” മോഡൽ സമരമായിരുന്നെങ്കിൽ, ചഗാവു് ചീറ്റപ്പൻ പിറ്റേന്നുതന്നെ നിയമം മാറ്റാൻ പറ്റുമോ എന്നു് കെ-കാരണഫൂതത്തോടു് പഞ്ചപുച്ഛമടക്കി, തോർത്തു് അരയിൽക്കെട്ടി കുനിഞ്ഞുനിന്നു് ആരാഞ്ഞേനെ!!

April 19 2025 12:22

മല്ലുക്കൾ മാർക്സിസത്തെ പുണരുന്നതു്, മാർക്സിസത്തിനു് എന്തെങ്കിലുമൊരു മഹത്വം ഉള്ളതുകൊണ്ടല്ല, പ്രത്യുത, അവർ മരപ്പട്ടിയുടെയത്രപോലും ബുദ്ധിയില്ലാത്തവരായതുകൊണ്ടാണു്.

അതുകൊണ്ടാണു്, മോന്തയിൽ മൂത്രിക്കേണ്ട ഒരു അധമജന്മം എന്നു് മരപ്പട്ടികൾ പോലും മനസ്സിലാക്കിയിട്ടുള്ള ഒരു ജീവിയെ 50 കാറുകളുടെ അമ്പടിയോടെ അവറ്റകൾ എഴുന്നള്ളിച്ചുകൊണ്ടു് നടക്കുന്നതു്!!

April 19 2025 12:56

“സെക്രട്ടേറിയറ്റിനു് മുന്നിൽ വീണ CPO റാങ്ക് ലിസ്റ്റിലെ കുട്ടികളുടെ കണ്ണുനീർ എന്തുകൊണ്ടു് സർക്കാർ കാണുന്നില്ല?”

Elementary, my dear Watson! പൊതുജനം വഴിയിൽ പിടിച്ചുനിർത്തി മൂക്കിനിടിച്ചു് തറയിൽ വീഴിയ്ക്കുന്ന “വിപ്ലവ-ചെംചോര” മാത്രമേ ഞങ്ങൾ കാണൂ എന്ന, “തീവ്രത കൂടിയ” വ്രത്രമെടുത്തിരിക്കുന്ന മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പിണറായിസ്റ്റുകളായ ജനസേവകരാണവർ.

April 19 2025 13:53

“ആര്യാടനെ നിലമ്പൂരിൽ ഞങ്ങൾ ജയിപ്പിച്ചതല്ലേ? എന്താ മറന്നു് പോയോ? – സഖാവു് എം. വി. ഗോവിന്ദൻ.

ഗതകാലത്തു് ആനപ്പുറത്തിരുന്നതിൻ്റെ വിണ്ടുകീറിത്തുടങ്ങിയ ചന്തിത്തഴമ്പുകൾ മായുമോ, മറയുമോ, മറക്കാൻ കഴിയുമോ അപ്പം മാഷേ? പൂംചന്തിയിൽ മാത്രമല്ല, പൂംപിടുക്കിൻ്റെ അടിയിലും വസിക്കുന്നുണ്ടാവും, വണ്ടിക്കാളക്കു് വാതം കാച്ചിയപോലത്തെ ആ ആദ്യാനുരാഗ-, നിത്യാനുരാഗ-, സുന്ദരിക്കുട്ടിത്തഴമ്പുകൾ!!

April 20 2025 10:05

പിണു-സർക്കാർ കാണിക്കുന്ന ധൂർത്തുകളുടെ പങ്കു് UDF, BJP നേതാക്കൾക്കു് കിട്ടുന്നതു് ശതമാനക്കണക്കിലോ, അതോ കുട്ടത്താപ്പായോ?

April 20 2025 11:56

“തന്റെ അദാലത്തിനു് പുല്ലു് വില. ഉദ്യോഗസ്ഥരുടെ കസേരകൾ തെറിപ്പിക്കും!” – “എസ്‌കൈസ്‌” മന്ത്രി എം. ബി. രാജേഷ്.

ഒരു കയ്യിൽ ലഹരിവിരുദ്ധതയും മറുകയ്യിൽ എലപ്പുളളി ബ്രൂവറിയുമായി ശവതാണ്ഡവമാടുന്ന മാക്രിസ്റ്റ് സർക്കസുകാരനായതുകൊണ്ടു്, “പുല്ലു്” എന്നു് കേട്ടപ്പോൾ കഞ്ചാവാണെന്നാണു് ഞാൻ കരുതിയതു്. Grass-നും MDMA-ക്കുമൊക്കെ ഇപ്പോൾ എന്താ ഒരു വില! മല്ലു സില്മയിലെ നടീനടന്മാർക്കും, പ്രതിഭാ-ധന്യരായ രാഷ്ട്രീയനേതാക്കൾക്കും അവരുടെ മക്കൾക്കുമൊക്കെയല്ലാതെ, സ്വർഗ്ഗത്തോളമെത്തിയ അമ്മാതിരി വല്യ വില ആർക്കു് താങ്ങാനാവും?!

അദാലത്തു്, പോത്തു്, മിത്തു്, ബ്രൂവറി, എഥനോൾ, ലഹരിവിരുദ്ധയുദ്ധം തുടങ്ങിയ, കെ-ഫാർട്ടി താത്ത്വികരുടെ പ്രത്യയശാസ്ത്ര ലിങ്ഗോകൾ കേട്ടുകേട്ടു് കിളിയും വളിയും പോയ മല്ലുക്കൾ മൊത്തമായും ചില്ലറയായും കൺഫ്യൂഷ്യസായിരിക്കുകയാണു് എന്നൊരു “ബിഗ് ബ്രേക്കിങ് ന്യൂസ്” കഴിഞ്ഞ കുറെ വർഷങ്ങളായി മല്ലു വാർത്താച്ചാനലുകളിലൂടെ നിരന്തരം തെക്കുവടക്കു് ഓടുന്നുണ്ടു്.

എം. എ. ബേബി, പി. രാജീവ്, എം. വി. ഗോവിന്ദൻ, ഇ. പി. ജയരാജൻ, എം. വി. ജയരാജൻ, പി. ജയരാജൻ, എ. വിജയരാഘവൻ, ആർ. ബിന്ദു, പി. കെ. ശ്രീമതി, ചിന്ത ജെറോം ഇത്യാദി മാക്രിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്രപണ്ഡിതരായ താത്ത്വികരുടെ പ്രസംഗപരമ്പരകൾ പതിവായിക്കേട്ട വിപ്ലവ തീപ്പന്തങ്ങളിൽ നല്ലൊരു വിഭാഗം സ്വന്തം പേരുപോലും മറന്നു് ഇപ്പോൾ പരിയാരം മെഡിക്കൽ കോളെജിൽ നഷ്ടപെട്ട ഓർമ്മശക്തി തിരിച്ചുപിടിക്കാനുള്ള “യൂ-നാനി മീ-നാനി” എന്ന അത്യന്താധുനിക ഹോലിസ്റ്റിക് ചികിത്സയിലാണത്രെ!

ഏതായാലും അല്പം സൈഡൊതുങ്ങി നിന്നേക്കാം. എസ്‌കൈസ്‌ മന്ത്രി രാജേഷിനാൽ തെറിപ്പിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ചാരുകസേരകൾ (കർമ്മണി പ്രയോഗം!), മുക്ക്യോനായ മന്ത്രിയുടെ മുള്ളിയെഴുന്നള്ളത്തിനു് അകമ്പടി സേവിക്കുന്ന വാഹനവ്യൂഹം പോലെ ചീറിപ്പാഞ്ഞു് പോകുന്ന വഴി എന്റെ മെഡല ഓബ്ലോങ്കാറ്റായിലെങ്ങാനും തട്ടിയാൽ തീർന്നില്ലേ കഥാകാലക്ഷേപം!!

April 20 2025 12:42

“മനുഷ്യൻ്റെ ആയിരം വർഷം ദൈവത്തിനു് ഒരു ദിവസം പോലെ!” – ആറുദിവസപ്രപഞ്ചസൃഷ്ടിക്കുള്ള പൗരോഹിത്യന്യായീകരണം!

സ്വമകനെ കുരിശിൽ കൊല്ലിച്ചു് ഉയിർപ്പിക്കാൻ യഹോവ രണ്ടു് ദിവസം കൂടി കാത്തിരുന്നെങ്കിൽ, കൈകളിൽ ബൈബിളേന്തും ട്രമ്പിൻ്റെ നിർദ്ദേശപ്രകാരം, ഈലോൺ മസ്ക്ക് യേശു ബ്രോയെ ഒരു സ്പെയ്സ്ക്രാഫ്റ്റിൽ ഈസിയായി സ്വർഗ്ഗത്തിലെത്തിച്ചേനെ!
ഈ അർത്ഥത്തിൽ, ഏവർക്കും ഹാപ്പി ഈസ്റ്റർ!!

April 20 2025 13:53

“എന്റെ നാടിനെ രക്ഷിച്ച സൈനികരാണു് മത്സ്യത്തൊഴിലാളികൾ.” – സജി ചെറിയാൻ.

വരാൽക്കറിയുടെ രുചി അടിവയറ്റിൽ നിന്നു് തികട്ടി വന്നുകാണും!

April 20 2025 14:21

“പിണറായിയുടെ ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ ക്വൊട്ടേഷൻ ക്ഷണിച്ചു.” – വാർത്ത.

ഇതൊക്കെയെന്തു്?! 51 വെട്ടുവെട്ടിത്തട്ടാൻ കൊലയാളികൾക്കു് ക്വൊട്ടേഷൻ കൊടുത്തിട്ടുള്ളവനാണു് ഈ “പി. വി.” ജോസഫ്!!

April 20 2025 15:06

നാടുമുടിച്ച പിണറായി തൻ്റെ “വല്യ-ക്കാട്ട” ഫ്ലെക്സുകൾ കൊണ്ടു് നാടുമൂടുന്നതിനെ നാട്ടുകാരെന്തിനാണാവോ എതിർക്കുന്നതു്?

അമാവാസിപോലെ വിളങ്ങുന്ന മൊണ്ണവേന്ദ്രൻ്റെ മോന്തായം കണ്ടു് സായുജ്യമടയൂ, മനിതരേ! “പത്താമുദയത്തിനു്”, സുരത വദനനായ, സോറി, സുസ്മേര വദനനായ നവകേരള “exhibitionist” ഒഴുക്കുന്ന പോസിറ്റീവ് എനർജി മോന്തി മോന്തി നിർവാണമടയൂ, മല്ലുക്കളേ!!

April 20 2025 15:37

“രാജ്യത്തു് സർക്കാർ സർവ്വീസിൽ ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന സംസ്ഥാനം കേരളം” – വികസനനേട്ട ഏമ്പക്കം.
“ആ വെള്ളാനകൾക്കു് മുഴുവൻ എവിടെനിന്നെടുത്താണെടേ ശമ്പളം കൊടുക്കുന്നതു്?”
“അല്പം നികുതി, ശകലം മദ്യം, ഇത്തിരി ലോട്ടറി, ഒത്തിരി കടം! കണ്ടമാനം കടം!!”

April 20 2025 17:39

രാഷ്ട്രസംബന്ധമായ കാര്യങ്ങൾക്കു് മാത്രം “രാഷ്ട്രീയം” എന്ന വാക്കും, പാർട്ടിസംബന്ധമായ കാര്യങ്ങൾക്കു് “പാർട്ടീയം” എന്ന വാക്കും ഉപയോഗിക്കാൻ ശ്രദ്ധിച്ചാൽ അനാവശ്യമായ ഒരുപാടു് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ കഴിയുമെന്നാണു് എൻ്റെയൊരിതു്.

April 21 2025 09:15

“The Night They Drove Old Donnie Down”

(and put old Donald Duck on the throne.)

[Also a fitting “rhapsody” for Karanabhootham.🙂]

April 21 2025 10:37

വാർഷിക മാമാങ്കപ്പന്തലുകളിൽ വിടർന്നു് വിരാജിച്ചു്, വിശിഷ്ട പൃഷ്ഠങ്ങളുടെ സ്പർശന-ദംശനങ്ങളേറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച രാജകീയ സിംഹാസനങ്ങൾ കവടിയാർ കൊട്ടാരമ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ മറക്കരുതേ, ബാലൻ സഖാവേ! ജനത്തിനു് ആ “ഭദ്രാസനങ്ങൾ” കൺകുളിരെ കണ്ടു് മൂക്കത്തു് വിരൽ വച്ചു് ദേഹം മുയ്മൻ കുളിർ കോരാനും കോൾമയിർ കൊള്ളാനുമുള്ളതാണു്!

April 21 2025 10:57

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.”

“കമ്മ്യൂണിസ്റ്റുകൾ സ്വയം പരനാറി കുലംകുത്തി ചൂഷകപ്പരിഷകളാക്കി.”

April 21 2025 11:57

തന്നെ യേശുവിനോടുപമിച്ചു് ലോകത്തിനു് നൽകിയ ഈസ്റ്റർ മെസ്സേജിൻ്റെ വെളിച്ചത്തിൽ, സഖാവു് പി. പി. ദിവ്യയെ അടുത്ത മാർപ്പാപ്പയാക്കും എന്നു് കേൾക്കുന്നല്ലോടേ? സത്യത്തിൽ, അതിൽ അത്ഭുതമൊന്നുമില്ല. കാരണം, രണ്ടായിരം വർഷത്തിലൊരിക്കലേ യേശുതുല്യമായ ഒരു വ്യക്തിത്വം ഭൂമിയിൽ അവരാതിക്കാറുള്ളു.

April 21 2025 13:34

“(നട്ടാൽക്കുരുക്കാത്ത നുണകൾ പറഞ്ഞൊപ്പിച്ചു് അധികാരത്തിൽ കടിച്ചുതൂങ്ങി പൂർത്തിയാക്കിയ ഒൻപതു് വർഷങ്ങളുടെ) ആഘോഷം ഏകപക്ഷീയമായിട്ടല്ല (മുഖ്യമന്ത്രിപക്ഷീയമായിട്ടാണു്!). പ്രതിപക്ഷം സത്യം പറയാറുണ്ടോ? കാസർകോടു് മുതൽ തിരുവനന്തപുരം വരെ പോയിക്കഴിഞ്ഞാൽ അങ്ങനെയല്ലല്ലോ സ്ഥിതി. പിണറായി ഗവണ്മെന്റ് ചെയ്ത കാര്യങ്ങൾ ജനങ്ങളുടെ അടുത്തേക്കു് എത്തിക്കണ്ടേ? (വേണം, വേണം! കെ-കേർമെന്റ് ജനങ്ങൾക്കായി ചെയ്ത കാര്യങ്ങൾ കഴുതകളായ പൊതുജനം കാണുന്നില്ലെങ്കിൽ അതവരിലേക്കു് വാചാടോപങ്ങളായി എത്തിക്കേണ്ടതുണ്ടു്!)” – നവകേരള പിണുസർക്കാരിലെ ധനകാര്യമന്ത്രി സഖാവു് കെ. എൻ. ബാലഗോപാൽ.

പിണറായി സഖാവു് മൈലെണ്ണ തേപ്പിച്ചു് കുളിപ്പിച്ചു് കിടത്തിയിരിക്കുന്ന ധനകാര്യകാര്യസ്ഥനായ ബാലഗോപാലൻ സഖാവേ, താങ്കൾക്കു് ഉടുക്കു് കൊട്ടാനറിയാമോ? (പിടുക്കല്ല, വെടക്കുമല്ല! ഉടുക്കു്, ഉടുക്കു്! മിടുക്കിന്റെ ഉടുക്കു്!). ഇല്ലെങ്കിൽ, നിർബന്ധമായും ആ സുന്ദര സുകുമാരകല താങ്കൾ അഭ്യസിക്കേണ്ടതുണ്ടു്! എന്നിട്ടു്, ഉഗ്രനൊരു ഉടുക്കുമായി നാലാൾ കൂടുന്ന നാല്ക്കവലയിലിറങ്ങിയിരുന്നു് ഈ പാട്ടു് ആ ഉടുക്കുകൊട്ടി ഉച്ചൈസ്തരാം പാടുക!:

“ഉടുക്കുകൊട്ടിപ്പാടും കാറ്റേ, ഉത്സവമിന്നെവിടെ?

ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ,

നിന്റെ തേരിലിരുത്താമോ?”

April 21 2025 13:41

April 22 2025 12:19

“ആണ്ടി ഭയങ്കരമാന അടിക്കാരനാണു്.” – ആണ്ടി.

“പിണു ലോകത്തിനു് ആശ്ചര്യം.” – പിണു.

April 22 2025 12:34

ലോകത്തിനും രാജ്യത്തിനും അതിശയത്തോടെയും ആശ്ചര്യത്തോടെയും നോക്കാൻ പറ്റിയ ഒരു പാരഡൈം മൊതലും, കെ-പലിശയും, കിഫ്ബി പൂരി മസാലയും, തൊഴിലാളിസൗഹൃദമായ ഉടുക്കാക്കുണ്ടി ഭരണവും!!😀

April 22 2025 14:15

“അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു് അവർ മധുരവാക്കു് പറയുന്നു.” – (ബൈബിൾ, സങ്കീർത്തനങ്ങൾ 5: 9)

സങ്കീർത്തനക്കാരനായ സഖാവു് ദാവീദ് രാജാവിനു് കെ-കാരണഭൂതം പിണറായി വിജയനെയും കൂട്ടുപ്രതികളെയും പരിചയമുണ്ടായിരുന്നെന്നു് ആരറിഞ്ഞു?

[അറിയാത്തവർക്കായി: ഈ ദാവീദ് രാജാവിന്റെ കുലത്തിലാണു് സഖാവു് യഹോവയുടെ ഏകജാതനായ പുത്രനായി സഖാവു് യേശു നിത്യകന്യക സഖാവു് മറിയയിൽ നിന്നു്, ഭൂമിയിൽ ജന്മമെടുത്തു എന്ന ഒറ്റക്കാരണംകൊണ്ടു് മഹാപാപികളായിത്തീർന്ന സകലമാന മനുഷ്യ ജീവികളെയും പാപവിമുക്തരാക്കി ദൈവമായ യഹോവയുടെ മടിയുടെ വലതുഭാഗത്തു് പുനരധിവസിപ്പിക്കുന്നതിനായി, നിത്യനിതാന്ത-, നിരന്തര സ്വർഗ്ഗീയ ജീവിതത്തിലേക്കു് സ്നേഹപൂർവ്വം കൊങ്ങയ്ക്കു് കുത്തിപ്പിടിച്ചു് ഉയർത്തുക എന്ന ദൈവിക പരിശുദ്ധ പാപവിമോചന പഞ്ചവത്സര പദ്ധതിയുടെ ആത്യന്തിക പൂർത്തീകരണത്തിനായി ഭൂജാതനായതു്.

അതിപ്പോ, “Thesis, antithesis, synthesis” എന്ന “പ്രപഞ്ചതത്വം”, സഖാവു് കാൾ മാർക്സിന്റെ “ആത്യന്തിക കമ്മ്യൂണിസം” എന്ന അമൂർത്ത ആശയം മൂർത്തമാകുന്നതോടെ, “synthesis”-ൽ നിന്നു് വീണ്ടുമൊരു “antithesis” ഒരു കാരണവശാലും രൂപമെടുക്കാൻ കഴിയാത്തവിധം ലോകചരിത്രത്തിന്റെ ഗതി തന്നെ ശാശ്വതമായി, സനാതനമായി “nullify” ചെയ്യപ്പെടുമെന്നും, അതോടെ, സ്ഥിതിസമത്വത്തിൽ അധിഷ്ഠിതമായ ഒരു നിത്യനിതാന്ത വർഗ്ഗരഹിത തൊഴിലാളിസമൂഹം ലോകത്തിൽ സംസ്ഥാപിക്കപ്പെടുമെന്നും ഏതു് കരിംകയ്ക്കാണു് അറിയാത്തതു്?!]

April 22 2025 14:51

“To be or not to be, that is the question.” – Hamlet.

“Suicide or homicide, that is the question.”- K-Paulose.🙂

April 22 2025 16:55

പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നിങ്ങിപ്പോകുന്നില്ല എന്നു് ഞാൻ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു.” – യേശു (മത്തായി 17: 21)

ആവണക്കെണ്ണ കുടിച്ചാലല്ലാതെ എൻ്റെ കെ-കൊതം വികസിക്കില്ല എന്നു് ഞാൻ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു. ” – കെ-ഭൂതം.

April 22 2025 17:37

ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ അരിക്കാശിനുവേണ്ടി റോഡിൽ നിരാഹാരസമരം കിടക്കുമ്പോൾ, “അതൊന്നും എനക്കു് ബാധകമല്ല” എന്ന രീതിയിൽ അവഗണിച്ചുകൊണ്ടു്, “കരിയ്ക്കും സൂര്യൻ” നാടുനീളെ കാട്ടിക്കൂട്ടുന്ന മുഖം മിനുക്കൽ മാമാങ്കങ്ങളും പ്രസംഗാഭാസങ്ങളും കൊണ്ടു് ഒരു പ്രയോജനവുമില്ല എന്നു് പറയാനാകില്ല: അയാളുടെ പഴകിനാറുന്ന പതിവുവിഡ്‌ഢിത്തങ്ങൾ കേൾക്കാൻ വാപിളർന്നു് കുത്തിയിരിക്കുന്ന മനുഷ്യരൂപികളുടെ ബൗദ്ധികനിലവാരവും സാംസ്കാരികവളർച്ചയും അളന്നെടുക്കാൻ പറ്റുന്ന ഒരു അളവുകോൽ ആ കോപ്രായങ്ങളിലുണ്ടു്.

April 23 2025 09:44

“സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതുകൊണ്ടാണല്ലോ ഇത്രേം വല്യ പ്രതിസന്ധി ഉണ്ടായിട്ടുപോലും നമ്മക്കു് (നവകേരളസദസ്സു്, കേരളീയം, ലോകകേരളസഭ, വാർഷികമാമാങ്കം, ചാണകക്കുഴി, പശുത്തൊഴുത്തു് ഇത്യാദി ജനോപകാരപ്രദമായ) ഒരുപാടു് കാര്യങ്ങൾ ചെയ്യാൻ പറ്റിയതു്.” – നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് .

ഇയാൾ തകർക്കും! അതിനുള്ള കരിമരുന്നു് അയാളുടെ വെടിക്കുടുക്കയിലുണ്ടെന്നു് ആ സംസാരം കേട്ടാലറിയാം.

April 23 2025 11:03

“ഇസ്ലാം എന്നാൽ സമാധാനമെന്നാണർത്ഥം”. – ലഷ്കർ ഇ ത്വയ്ബ കമാൻഡർ സൈഫുള്ള കസൂരി (മുസ്ലിം).

“ദൈവം സ്നേഹമാകുന്നു”. – സഹോദര ക്രൈസ്തവ രാജ്യമായ യുക്രെയ്നെ കടന്നാക്രമിച്ച വ്ലാഡിമിയർ പുട്ടിൻ (നസ്രാണി).

“ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”. – മുസ്ലിമുകളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്ത സന്യാസി ബജ്‌റങ് മുനി (ഹിന്ദു).

“മനുഷ്യനാകണം!” – സഖാവു് ടി. പി. ചന്ദ്രശേഖരനെ പിണറായിസ്റ്റ് രീതിയിൽ 51 വെട്ടുകൾ വെട്ടി കൊന്ന കേസിലെ ഒന്നാം പ്രതി, “ഇരട്ടച്ചങ്കുള്ള ചെക്കൻ” സഖാവു് എം. സി. അനൂപ് (കമ്മ്യൂണിസ്റ്റ്).

ഗുണപാഠം: “മിന്നുന്നതെല്ലാം പൊന്നല്ല”. (“Non omne quod nitet aurum est”.)

April 23 2025 11:44

എം. എ. ബേബി സഖാവു് പ്രധാനമന്ത്രിയായുള്ള ഒരു സി. പി. ഐ. (എം.) കേർമെൻ്റായിരുന്നു കേന്ദ്രം ഭരിച്ചിരുന്നതെങ്കിൽ, കാറൽ മാർക്സ് മൂത്താപ്പയാണേ സത്യം, ഇതുപോലൊരു ഭീകരാക്രമണം ഇൻഡ്യയിൽ സംഭവിക്കുമായിരുന്നില്ല. പ്രൊഫസ്സർ ജോസഫ് മാഷിൻ്റെ കൈവെട്ടു് കാലത്തു് താൻ നടത്തിയ അതേ ജനുസ്സിൽപ്പെട്ട വിപ്ലവകരമായ ഒരു പ്രസ്താവനയിലൂടെ താത്ത്വികാചാര്യൻ ബേബി സഖാവു് സകലമാന ഭീകരരെയും ആണ്ടി മോഡലിൽ മലർത്തിയും കമഴ്ത്തിയും മറിച്ചും തിരിച്ചും അടിച്ചു് അവശരാക്കി കഫവും, ചോരയും, കുടിച്ച മുലപ്പാലും വരെ തുപ്പിച്ചു് ആക്രമണശേഷിയില്ലാത്തവരാക്കിയേനെ!

April 23 2025 13:13

തന്നെ ദ്രോഹിച്ചവരെ ഒരാൾ കൊല്ലുന്നതിനു് ഒരു മോട്ടീവുണ്ടെന്നു് വേണമെങ്കിൽ ന്യായീകരിക്കാം. പക്ഷേ, തന്നോടു് ഒരു ദ്രോഹവും ചെയ്യാത്ത, തനിക്കു് യാതൊരു പരിചയവുമില്ലാത്ത ടൂറിസ്റ്റുകളെ പേരോ ലിംഗമോ നോക്കി അന്യമതസ്ഥരെന്നുറപ്പിച്ചു് വെടിവച്ചു് കൊല്ലുന്നതിനു് എന്തു് ന്യായീകരണമാണു് സുബോധമുള്ള ഒരു മനുഷ്യജീവിക്കു് നൽകാൻ കഴിയുക?

ദൈവവും മതവും ഭ്രാന്താണു്! മതത്തിൻ്റെയോ ദൈവത്തിൻ്റെയോ പേരിൽ കൊല്ലുന്നവർ സ്വന്തം ചെയ്തികളെപ്പറ്റി ബോധമില്ലാത്ത മതഭ്രാന്തരാണു്, മുഴുഭ്രാന്തരാണു്!!

April 23 2025 13:51

14. 07. 1789-ൽ ഫ്രാൻസിൽ സംഭവിച്ച “ബാസ്റ്റിൽ കോട്ട ആക്രമണം” (“Storming of the Bastille”) പോലെ, കാരണഭൂതം, ഗോവിന്ദൻ, വീണ, കരിംക ഇത്യാദി തൊയ്ലാളി നേതാക്കളുടെ കഴുത്തറക്കാനായി, പട്ടിണി കിടന്നു് മടുത്തു്, ജീവിക്കുന്നതും മരിക്കുന്നതും ഒരുപോലെ ആയിത്തീർന്ന ആശ വർക്കേഴ്സ് “പൊന്നരിവാളുകളുമായി” പാഞ്ഞടുത്തെത്തിയാൽ രക്ഷപെടാനായി പുതിയ എകെജി സെന്ററിന്റെ അടിത്തട്ടിൽ വടക്കു്-കിഴക്കു് ദിശയിൽ ബെയ്‌ജിങ്ങിലേയ്ക്കും വടക്കു്-പടിഞ്ഞാറു് ദിശയിൽ മോസ്കോയിലേയ്ക്കും ഓരോ അതിരഹസ്യ തുരങ്കങ്ങൾ തുരന്നിട്ടുണ്ടെന്നു് കേൾക്കുന്നുണ്ടല്ലോടേ!

https://en.wikipedia.org/wiki/Storming_of_the_Bastille

April 24 2025 10:12

“നാട്ടുകാരെ സഹായിക്കാൻ ബാദ്ധ്യതയുള്ള സർക്കാരാണു് കേന്ദ്രസർക്കാർ.” – പിണറായി വിജയൻ (PV)

“വീട്ടുകാരെ സഹായിക്കാൻ ബാദ്ധ്യതയുള്ള സർക്കാരാണു് കേരളസർക്കാർ.” – പിണറായി വിജയൻ (Non-PV)

April 24 2025 11:11

“It Shoots Further Than He Dreams” – A war cartoon by John F. Knott, first published on March 26, 1918.

[“Hate begets hate; violence begets violence; toughness begets a greater toughness. The ultimate weakness of violence is that it is a descending spiral begetting the very thing it seeks to destroy, instead of diminishing evil, it multiplies it. Through violence you may murder the liar, but you cannot murder the lie, nor establish the truth. Through violence you may murder the hater, but you do not murder hate.” – Martin Luther King Jr.]

{“Put your sword back in its place”, Jesus said to him, “for all who draw the sword will die by the sword”. – Bible, Matthew 26: 52}

April 24 2025 11:25

When crazy idiots are at the helm, the motto should be: “React without escalation!”

April 24 2025 13:46

പഴയ 24. 04. 2019-ൽ എന്നപോലെതന്നെ, ഭൂലോകം 24. 04. 2025-ൽ എത്തിനില്ക്കുന്ന ലോകചരിത്രത്തിന്റെ അത്യന്താധുനിക ഘട്ടത്തിലും, ചോദ്യോത്തരങ്ങളിൽ അധിഷ്ഠിതമായ ബൗദ്ധിക-വൈജ്ഞാനിക-സാംസ്കാരിക നിലവാരവെളിപ്പെടുത്തലുകളിൽ സബ്‌സ്റ്റാൻഷ്യലായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നറിയുന്നതിൽ നോം അതീവ സന്തുഷ്ടനും, കണ്ടമാനം കൃതകൃത്യനുമാണു്.

(സഖാവു് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിൽ “കല്യാണി” രാഗത്തിലും, “അടന്ത” താളത്തിലും, തന്നെ ബന്തോവസ്തിലാക്കാൻ ശ്രമിക്കുന്ന അംഗനമാർമൗലി സഖാവു് ദമയന്തിയോടു് സഖാവു് ഹംസം, “യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം” എന്നു് പരിഹാസ രൂപേണ പാടിപ്പറയുന്നതുപോലെ, ഷഡ്വർഷങ്ങൾ പിന്നിട്ടിട്ടും ചെറുപ്പം ചെറുതാവാത്ത, ഗൃഹാതുരത്വം വിങ്ങിവിറങ്ങലിച്ചു് നില്ക്കുന്ന ഒരു ഗതകാല-പോസ്റ്റ് നോം ഇതിനാൽ വീണ്ടാമതും പോസ്റ്റുന്നു.):

>>>ഉത്തരങ്ങളിലൂടെ മാത്രമല്ല, ചോദ്യങ്ങളിലൂടെയും മനുഷ്യർക്കു് അവരുടെ ബൗദ്ധികനിലവാരം വെളിപ്പെടുത്താം.

ചോദ്യകർത്താക്കൾ ബുദ്ധിജീവികളോ, അതോ കംപ്ലീറ്റ് ഊളകളോ എന്ന ആക്കഡെമിക് ചോദ്യത്തിന്റെ ഉത്തരം, ചോദ്യോത്തരവേളയിൽ അവർ സ്ഥിതി ചെയ്യുന്നതു് “വൺ റ്റൂ ത്രീ”, “കടക്കു് പുറത്തു്!” “നികൃഷ്ടജീവി”, തുടങ്ങിയ മല്ലു-മാർക്സിയൻ വൈജ്ഞാനികമണ്ഡലത്തിന്റെ പരിധിക്കുള്ളിലോ, അതിനു് വെളിയിലോ എന്നതിനനുസരിച്ചായിരിക്കുമെന്നേയുള്ളു.

അവർ സ്ഥിതി ചെയ്യുന്നതു് ഉള്ളിലെങ്കിൽ, ഉള്ളിലുള്ളവർക്കു് വായ തുറക്കുന്ന ചോദ്യകർത്താക്കളെല്ലാം ബുദ്ധിജീവികളായിരിക്കും. അവർ സ്ഥിതി ചെയ്യുന്നതു് വെളിയിലെങ്കിൽ, ഉള്ളിലുള്ളവരൊഴികെയുള്ള മനുഷ്യജീവികൾക്കു് – “കംപ്ലീറ്റ് ആക്ടർ” എന്നൊക്കെ പറയുന്നപോലെ – അവർ സബ്സ്റ്റൻസ് ഒന്നുമില്ലാത്ത കംപ്ലീറ്റ് ഊളകളായിരിക്കും, അഥവാ നോയിസ് ലെവലിൽ മല്ലു ദേവാലയങ്ങളിലെ ഉച്ചഭാഷിണികളെ തോൽപ്പിക്കും വിധം ശബ്ദമുഖരിതമായ അർത്ഥശൂന്യതകൾ തുപ്പിയും തൂറിയും അന്തരീക്ഷത്തെ സ്ഥിരം മലീമസമാക്കുന്ന കാലിപ്പാട്ടകളായിരിക്കും.<<<

[സഖാവു് ചിന്തേച്ചിയെപ്പോലെ, വാഴക്കുല, മാങ്ങാക്കുല, തേങ്ങാക്കുല ഇത്യാദി ക്ലാസ്സിക് ലിറ്ററേച്ചറുകളിൽ “മാക്രിസ്റ്റിക്-പിണറായിസ്റ്റിക്കായി” മുങ്ങാൻകുഴിയിടുന്ന ഗവേഷകർക്കായി നോം നളചരിതത്തിന്റെയും, തദ്വാരാ അംഗനമാർമൗലീബാല സഖാവു് ദമയന്തിയുടെയും ദുപ്പട്ടയ്ക്കു് “minuscule” ആയ, അഥവാ ലാലേട്ടൻ മോഡലിൽ, പൂർണ്ണതാർത്ഥം ഒരു സൈഡ് വലിവു് നൽകുന്നു:

“അംഗനമാർമൗലേ, ബാലേ, ആശയെന്തയി! തേ. എങ്ങനെ പിടിക്കുന്നു നീ ഗഗനചാരിയാമെന്നെ.

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം; അവിവേകമിതുകണ്ടാലറിവുള്ളവർ

പരിഹസിക്കും, ചിലർ പഴിക്കും, വഴിപിഴയ്ക്കും തവ നിനയ്ക്കുമ്പോൾ.

ബന്ധനംചെയ്യേണ്ടാ നീ മാം, ബന്ധുവത്രേ തവ ഞാൻ; സഖിമാരിലധികം വിശ്വസിച്ചീടെന്നെ,

ജഗത്പതിയും രതിപതിയും തവ കൊതിയുള്ളൊരു പതിവരുമേ.

നളനഗരേ വാഴുന്നു ഞാൻ നളിനജന്മവചസാ നളിനമിഴിമാർക്കെല്ലാം നട പഠിപ്പാൻ

മദലുളിതം മൃദുലളിതം ഗുണമിളിതം, ഇതുകളിയല്ല.”]

{സഖാവു് നളനിൽ നിന്നു് കോടികൾ മാസപ്പടി കൈപ്പറ്റിയാണു്, സഖാവു് ദമയന്തിയോടുള്ള തന്റെ പ്രണയപൂരണാർത്ഥം സഖാവു് നളൻ പ്ലാൻ ചെയ്ത “Mission: Impossible” എന്ന ഈ പദ്ധതി സഖാവു് ഹംസം ഏറ്റെടുത്തതെന്ന, സബ്സ്റ്റാൻഷ്യേറ്റഡായ ഒരു പരാതിയിൽ കെ-പൗലോസും, കെ-ക്രൈംബ്രാഞ്ചും, CBI-യും, ED-യും, SFIO-യും സംയുക്തവർമ്മമായി തീവ്രത കൂടിയ കുറ്റാന്വേഷണങ്ങൾ വ്യത്യസ്തങ്ങളും വിവിധങ്ങളും വിഭിന്നങ്ങളുമായ സാമൂഹിക-സാംസ്കാരിക തലങ്ങളിൽ വിദഗ്ദ്ധമായി നടത്തിക്കൊണ്ടിരിക്കുകയാണു് എന്നതാണു് നിങ്ങളുടെ സ്വന്തക്കാരനായ ഈ ലേഖകനു് കിട്ടിയ ഒടുക്കത്തെ റിപ്പോർട്ട്.}

April 24 2025 14:40

“സിന്ധു നദീജലക്കരാറിൻ്റെ ലംഘനം യുദ്ധമായി കണക്കാക്കും.” – പാക്കിസ്ഥാൻ.

സുവർക്കത്തിൽ നിന്നു് തീയും ഗന്ധകവും വർഷിപ്പിച്ചു് തുമ്പുള്ള സകലമാന ഭാരതീയരെയും തട്ടാൻ ട്രങ്ക് കോൾ വിളിച്ചു് ജനാബ് അല്ലാഹുവിനോടു് പറയൂ, ഖലീഫ ശരീഫ് സാഹിബേ! അല്ലാഹു അല്ലാതെ അല്ലാഹു ഇല്ലാത്ത അല്ലാഹുവിൽ വിശ്വസിക്കാത്ത അവിശ്വാസികളായ ആ കാഫിറുകൾ ഒരു പാഠം പഠിക്കട്ടെ!!

April 24 2025 15:11

“അല്ലാഹു അല്ലാതെ അല്ലാഹു ഇല്ല.”

വീരപാണ്ഡ്യകട്ടബൊമ്മനല്ലാതെ വീരപാണ്ഡ്യകട്ടബൊമ്മനില്ല. മമ്മൂക്കയല്ലാതെ മമ്മൂക്കയോ, ലാലേട്ടനല്ലാതെ ലാലേട്ടനോ ഇല്ല. സിൽക്ക് സ്മിതയല്ലാതെ സിൽക്ക് സ്മിതയില്ല.
എന്തിനു്, കാരണഭൂതമല്ലാതെ കാരണഭൂതമോ, ഷൈൻ ടോം ചാക്കോയല്ലാതേ ഷൈൻ ടോം ചാക്കോയോ പോലുമില്ല!🙂

April 24 2025 15:43

“വാഗാ അതിർത്തി അടച്ചു് പാക്കിസ്ഥാൻ.”

പകരം, പഴകിത്തുരുമ്പിച്ച റേഷൻ കടകളുടെ വാതിലുകളടച്ചാലും പാക്കിസ്ഥാൻ ജനത പട്ടിണി കിടന്നേനെ!!

April 24 2025 17:11

“ഭീകരവാദികളെ അയച്ചതിൽ ഞങ്ങൾക്കു് പങ്കില്ല.” – പകിസ്ഥാൻ.

“ADM നവീൻ ബാബുവിന്റെ മരണത്തിൽ ഞങ്ങൾക്കു് പങ്കില്ല.” – കെ-ഫാർട്ടി.

April 25 2025 12:09

Powerful presidents of Russia, the USA, North Korea, Pakistan, France, Germany (still), South Africa, Japan, Brazil, India, Saudi Arabia and Turkey walk down the catwalk in extraordinary costumes!🙂

A dream come true for the presidents!

Long live the AI ​​presidents!!🥂

April 25 2025 12:45

കേരളരാഷ്ട്രീയത്തെ, അഥവാ “പിണറായി-സതീശ-സുരേന്ദ്ര” രാഷ്ട്രീയത്തെ ഗൗരവപൂർവ്വം വീക്ഷിക്കുക എന്നതു് കേവലമൊരു തമാശയാണു്.

April 25 2025 12:49

“Quis custodiet ipsos custodes?”
“Who will watch the watchmen?”
“Who will judge the K-judges?”

April 25 2025 13:00

If you are able to fully understand the content of this video, you can “begin to learn” how the world out there fundamentally works.

April 25 2025 13:44

“(ഇസ്ലാം) ഭീകരതയ്ക്കു് (ഹിന്ദു) ഇന്ത്യയെ തോല്‍പ്പിയ്ക്കാനാകില്ല. (ഇതു് സത്യം, സത്യം, സത്യം!).”

നരകത്തിലെ വിറകും കാഫിറുമായ ഞാൻ ഉസ്താദിന്റെ സത്യപ്രതിജ്ഞ അപ്പാടെ വിശ്വാസത്തിലെടുത്തു് ഏറ്റുചൊല്ലുന്നു! ആമീൻ!!🙂

April 25 2025 16:13

Film actors are not necessarily socioculturel intellectuals or sociopolitical scientists from whom one can expect adequate scientific solutions to sociological problems.

April 26 2025 10:34

“അനധികൃതസ്വത്തു് സമ്പാദനക്കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. എബ്രാഹാമിനെതിരെ CBI കേസെടുത്തു.” – വാർത്ത.

മാ. പ്ര.: അധികൃതർ സമ്പാദിക്കുന്ന സ്വത്തു് അനധികൃതമല്ലാലോ. അപ്പോ പാച്ചുവും കോവാലനും സ്ഥാനമാനങ്ങൾ രാജി വയ്ക്കേണ്ട കാര്യമില്ലാലോ, അല്ലേ മുഖ്യാ?
മുക്ക്യോൻ: “ദേ, അമ്മാതിരി കമൻ്റുകളൊന്നും വേണ്ട കേട്ടോ!”

April 26 2025 10:59

“Exalogic എന്ന തൻ്റെ ഒറ്റയാൾക്കമ്പനി CMRL-നു് ഒറ്റ സേവനവും നൽകിയിട്ടില്ല.” – മാസപ്പടി ഫെയിം, മുഖ്യൻസ് മകൾ വീണ റ്റി.

ശ്ശെട! അങ്ങനെ വരാൻ വഴിയില്ലല്ലോ! വീണക്കമ്പനി നൽകിയ സേവനത്തിനാണു് CMRL-ൽ നിന്നു് ചിക്കിലി വാങ്ങിയതെന്നും, അതിനു് ആദായനികുതി ഉൾപ്പെടെ ഒടുക്കിയിട്ടുണ്ടെന്നും ഇന്നലെക്കൂടി ശുദ്ധമായ കൈകളുയർത്തി സഖാവു് മുഖ്യൻ പൊതുസമൂഹത്തിനു് മുന്നിൽ ആണയിട്ടതാണല്ലോ!!

April 26 2025 11:32

😀😀😀😀😀😀

“ഇന്നു് രാവിലെ 9 മണി മുതൽ കക്ഷി കണ്ണുകളടച്ചു് ആഡംബരപൂർണ്ണമായ ഒരു ശവപ്പെട്ടിയിൽ കിടക്കുകയാണു്.”

[മാർപ്പാപ്പയ്ക്കു് ലഭിക്കുന്നത്ര ശ്രദ്ധ തനിക്കും ലഭിക്കുന്നതിനായി ഒരു തുറന്ന ശവപ്പെട്ടിയിൽ കണ്ണുകളടച്ചു് കിടക്കാൻ ട്രമ്പും തീരുമാനിച്ചു.]

Seit heute Morgen um 9 Uhr liegt er mit geschlossenen Augen in einem prunkvollen Sarg.

{Artikel lesen: https://www.der-postillon.com/2025/04/trump-sarg.html}

April 26 2025 13:51

“മുഖ്യമന്ത്രിയുടെ പടം വയ്ക്കാനുള്ള ഹോർഡിങ്ങിനു് മാത്രം 15 കോടി രൂപ ചിലവാക്കുകയാണു്! നാണമുണ്ടോ?” – പ്രതിപക്ഷനേതാവു് വി. ഡി. സതീശൻ.

ഞങ്ങടെ മാക്രിസ്റ്റ്-പിണറായിസ്റ്റ് കെ-ബീപ്ലവ കാരണഭൂതത്തിനു് നാണമില്ലാലോ! ഉണ്ടായിരുന്നെങ്കിൽ, അധികാരക്കുരണ്ടിയിലെ തന്റെ മുതുചന്തിയുടെ സ്ഥാനം നഷ്ടപ്പെടാതിരിക്കാനായി, പുന്നാരമകളുടെ മാസപ്പടിക്കേസിനെ “പരിശുദ്ധമായ കൈകളുയർത്തി” ഇമ്മാതിരി ന്യായീകരിക്കുമായിരുന്നോ?

ഞങ്ങടെ മാക്രിസ്റ്റ്-പിണറായിസ്റ്റ് കെ-ബീപ്ലവ കാരണഭൂതത്തിനു് ഉളുപ്പില്ലാലോ! ഉണ്ടായിരുന്നെങ്കിൽ, സോളാർ സരിതയുടെ കാഞ്ചീപുരം പട്ടുസാരിത്തുമ്പിൽ തൂങ്ങി, “ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കൂ” എന്നു് ഉമ്മൻ ചാണ്ടിയോടു് ആഹ്വാനം ചെയ്ത “നീതിമാനായ ആ രാഷ്ട്രതന്ത്രജ്ഞൻ”, ഗൾഫിൽ നിന്നും ഡിപ്ലൊമാറ്റിക് സഞ്ചികളിലൂടെയും, ബിരിയാണി ചെമ്പുകളിലൂടെയും നടത്തിയതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സ്വർണ്ണക്കള്ളക്കടത്തുകളുടെ സുവർണ്ണ കാലത്തു് താൻ പട്ടുമെത്ത പങ്കിട്ട പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ വഞ്ചനാപരമായി കുരുതി കൊടുത്തശേഷം, അടിവസ്ത്രങ്ങൾ പോലും മാറാതെ മറ്റൊരു ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. എബ്രാഹാമിനോടൊപ്പം താമരമെത്ത പങ്കിടാനായി മെത്തവിട്ടു് മെത്ത മാറുമായിരുന്നില്ലല്ലോ!

സമൂഹത്തിൽ നിലവിലിരിക്കുന്ന അഴിമതികളെയും ദുരാചാരങ്ങളെയും അനാശാസ്യ പ്രവണതകളെയുമൊക്കെ എതിർക്കണമെന്നുണ്ടെങ്കിൽ, അവയെ എതിർക്കേണ്ടതു് അതുവഴി തനിക്കു് കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങളുടെ പേരിലല്ല, പൊതുസമൂഹത്തിനു് അതുവഴിയുണ്ടാകുന്ന നന്മയുടെ പേരിലായിരിക്കണം. നിസ്വാർത്ഥമായി, കോൺസിക്വന്റായി, ഫലപ്രദമായി സാമൂഹിക ദുഷിപ്പുകളെ നീതിപൂർവ്വമായ അന്തിമലക്ഷ്യം നേടിയെടുക്കുവോളം നേരിടാനുള്ള നിശ്ചയദാർഢ്യവും അറിവും കഴിവും കരുത്തുമില്ലെങ്കിൽ വായടച്ചു് മിണ്ടാതിരിക്കുന്നതാണു് ഭംഗി!

അതല്ലാത്ത രാഷ്ട്രീയ കാട്ടിക്കൂട്ടലുകൾക്കും കഠിനാദ്ധ്വാനങ്ങൾക്കുമെല്ലാം, വിശുദ്ധനദിയിൽ മുങ്ങിക്കിടന്നുകൊണ്ടു് നിത്യമായ മോക്ഷം നേടാമെന്ന വ്യാമോഹത്തിൽ ജീവാത്മാക്കൾ പരമാത്മാവിലേക്കു് ആഘോഷപൂർവ്വം അയയ്ക്കുന്ന സുഗന്ധപൂരിതമായ ചൂടൻ വളികളിൽ കവിഞ്ഞ യാതൊരു വിലയുമില്ല.

April 26 2025 14:18

“മാസപ്പടിക്കേസിൽ ആദ്യമായി മിണ്ടി മുഖ്യമന്ത്രിയുടെ മകൾ വീണ.”

ഒരുപാടു് പുകയേറ്റാൽ ഉടുമ്പുവരെ പൊത്തിൽനിന്നു് പുറത്തുവരും.

April 26 2025 15:26

“CMRL-Exalogic പ്രത്യയശാസ്ത്ര എടവാടിൽ സ്വന്തം മൊഴി നിഷേധിച്ചു് വീണ റ്റി.”

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ? ഭൂതം കുത്തിയാൽ പ്രേതമല്ലാതെ പവിഴമല്ലി മുളയ്ക്കുമോ? ശ്ശെട!!

April 27 2025 10:49

“പരസ്പര പഴിചാരൽ പരസ്യമായും, പരസ്പര ഡീൽ ഉറപ്പിക്കൽ രഹസ്യമായും നടത്തിക്കൊണ്ടു് രാഷ്ട്രീയപാർട്ടികൾക്കു് എത്രനാൾ ഒരു സമൂഹത്തെ കബളിപ്പിക്കാനാവും?”

“തേങ്ങാക്കൊലകൾ വിരിയുന്ന കല്പവൃക്ഷസമൂഹത്തിലാണെങ്കിൽ കല്പാന്തകാലത്തോളം!”

April 27 2025 11:04

“കെ-മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നു് കേരള-, ബംഗാൾ-, ഗോവ ഗവർണർമാർ പിന്മാറി.” – വാർത്ത.

“പാണ്ടൻ നായുടെ പല്ലിൻ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.
പണ്ടൊരു ഏക്ഷൻ കൊണ്ടൊരു പുലിയെ പമ്പകടത്തിയ ഭൂതമിവൻ താൻ!”

April 27 2025 11:47

“SFIO-യും CBI-യും എന്തു് കള്ളവും പറയാൻ മടിയില്ലാത്തവർ. ഇതെല്ലാം ‘ഭരണവർഗ്ഗ’ കടന്നാക്രമണത്തിന്റെ രീതിയാണു്.” – സി. പി. ഐ. (എം.) സംസ്ഥാന സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ.

“ആരാണു് ഗോവിന്ദൻ സഖാവേ കേരളം ഭരിക്കുന്നതു്?”

“എൽഡിഎഫ്.”

“അപ്പൊ ആരാണു് സഖാവേ ഭരിക്കുന്ന വർഗ്ഗം?”

“അതു് ബി. ജെ. പി.യും, കോൺഗ്രസ്സും.”

“ആരാണു് സഖാവേ എൽഡിഎഫിലെ മുഖ്യ ഘടകകക്ഷി?”

“അതു് സി. പി. ഐ. (എം.).”

“അപ്പൊ ആരാണു് സഖാവേ കേരളം ഭരിക്കുന്ന വർഗ്ഗം, അഥവാ ഭരണവർഗ്ഗം?”

“അതു് ബി. ജെ. പി.യും, കോൺഗ്രസ്സും”

“(പ്രഭോ ആഞ്ജനേയാ, ക്ഷമ തരൂ!)! ഡോ, അപ്പം തമ്പുരാനേ, കേരളം ഭരിക്കുന്നതു് എൽഡിഎഫും, സി. പി. ഐ. (എം.) എൽഡിഎഫിലെ മുഖ്യ ഘടകകക്ഷിയുമാണെന്നിരിക്കെ, ഏറ്റവും ചുരുങ്ങിയപക്ഷം കേരളത്തിലെങ്കിലും, സി. പി. ഐ. (എം.) ഭരണവർഗ്ഗമല്ലേ? ഭരണവർഗ്ഗത്തിന്റെ മുഖ്യ ഭാഗമെങ്കിലുമല്ലേ?”

“അല്ല. ഭരണവർഗ്ഗം ബി. ജെ. പി.യും, കോൺഗ്രസ്സും.”

“ആരുടെയെങ്കിലും കയ്യിൽ പൊട്ടാസ്യം സയനൈഡ് ക്യാപ്സൂളുണ്ടോടേ? ഒറ്റയടിക്കു് മുണുങ്ങി ഇഹലോകവാസം വെടിയാനാണു്!!!”🙂

April 27 2025 11:58

ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെയുള്ള ഓട്ടമായിരുന്നു മുൻപു്.

ഇപ്പോൾ, കോരിപ്പിടിച്ച തീട്ടവുമായുള്ള ശവനൃത്തമാണു്.

April 27 2025 12:13

“ശ്രീമതി ടീച്ചറിനെ ആട്ടിയിറക്കി പിണറായിത്തമ്പുരാൻ” എന്നതു്, “ശ്രീമതി ടീച്ചറിനു് ആട്ടിറച്ചി നൽകി പിണറായിത്തമ്പുരാൻ” എന്നു് തിരുത്തി വായിക്കാനപേക്ഷ. – “അവൈലബിൾ” കെ-ഫാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി.

April 27 2025 12:17

ഏകാന്ത ഘാതകാ നിന്റെ മനോരഥം ശോകാന്തകാവ്യത്തിൻ കേന്ദ്രമായി

ഞെട്ടിത്തരിക്കുവാനില്ലതിൽ നാമെല്ലാം പൊട്ടിത്തെറിക്കും മനുഷ്യരല്ലേ?🙂

April 27 2025 13:24

“സത്യത്തിലാരും തിരിച്ചറിയാതെ പോയ വ്യത്യസ്തനാം ബാലൻ്റെ” ബാർബർ ഷോപ്പിൽ അത്യന്താധുനിക പുരുഷ ഹെയർ സ്റ്റൈലുകൾ എത്തിച്ചേർന്നിരിക്കുന്നു! വരുവിൻ! കാണുവിൻ! അത്ഭുതപ്പെടുവിൻ! തിരഞ്ഞെടുക്കുവിൻ! ന്യൂജെൻ കോംപാറ്റിബിൾ ആകുവിൻ!!🙂

April 27 2025 14:43

മാർക്സിസം എന്നാലെന്തെന്നു് യാതൊരു ഗ്രാഹ്യവുമില്ലാതെ ഒരാൾക്കു് മാർക്സിസ്റ്റ് ഏകാധിപതിയാകാൻ കഴിയും. ഉദാ. “പിവി”

എൻജിനിയറിങ് എന്നാലെന്തെന്നു് യാതൊരു ഗ്രാഹ്യവുമില്ലാതെ ഒരാൾക്കു് എൻജിനിയറാകാൻ കഴിയും. ഉദാ. “വീണ റ്റി.”

April 28 2025 11:27

ബാഡീസൊക്കെ ധരിച്ചു് കുടുംബസമേതമാണല്ലോ!

“വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സകലമാനമായ സ്ഥാവര ജംഗമ വസ്തുക്കളും എട്ടുകാലി മമ്മൂഞ്ഞിനും കുടുംബത്തിനും സ്വന്തം” എന്നൊരു വലിയ ബാനർ, പിണുവാതിര കളിക്കാർക്കും, റെഡ് വാളന്റിയേഴ്‌സിനും, മറ്റു് ഫാർട്ടി അണികൾക്കും ഒറ്റനോട്ടത്തിൽ വായിക്കാൻ കഴിയുന്ന വിധം ഭീമൻ അക്ഷരങ്ങളിൽ എഴുതി വലിച്ചുകെട്ടിയിരുന്നെങ്കിൽ ഒന്നുകൂടി പൊലിപ്പിച്ചേനെ!

ബാനർ, ഫ്ലെക്സ്, ഹോർഡിങ്, റാലി, കൊടി, വെടി, പടക്കം ഇത്യാദി കഫക്കെട്ടുകളാണല്ലോ കെ-ഫാർട്ടിയുടെ ആകെമൊത്തം ടോട്ടൽ പൊളിറ്റിക്കൽ പ്രോഗ്രാം തന്നെ!!🙂

April 28 2025 14:21

ഫെയ്സ്ബുക്ക് ഇടവകാംഗങ്ങളായ മിത്രങ്ങളേ! ഞാൻ സത്യമായും സത്യമായും നിങ്ങളോടു് പറയുന്നതെന്തെന്നാൽ: ദൈവഭക്തർ, മതഭക്തർ, രാഷ്ട്രീയഭക്തർ ഇത്യാദി ഭക്തശിരോമണികളുടെ തല തമാശ മനസ്സിലാക്കാനാവും വിധമല്ല വയർ ചെയ്യപ്പെട്ടിരിക്കുന്നതു്.

തന്മൂലം, സ്വന്തം തല കഴുത്തിനു് മുകളിൽ വേണമെന്നുണ്ടെങ്കിൽ, നിരുപദ്രവകരമായ തമാശ പോലും അവരോടു് പറയാതിരിക്കുക!

April 28 2025 16:12

“സഖാവു് പി. കെ. ശ്രീമതിക്കു് വോളിബോൾ ടീം മാനേജർ പദവി.”

വയസ്സു് 75 ആയതുകൊണ്ടാണു്. അല്ലെങ്കിൽ ശ്രീമതി സഖാവിനു് ഹാൻഡ്ബോൾ ടീം മാനേജർ പദവി നൽകണമെന്നു് സഖാവു് പി. ശശി പ്രത്യയശാസ്ത്രപരമായ കടുംപിടുത്തം പിടിച്ചേനെ!

April 29 2025 09:12

“MAGA” (Make America Great Again!) is child’s play for Trump, Vance and Musk!🙂

April 29 2025 09:43

“യുഎസ് റിപ്പബ്ലിക്കൻ ഡോണൾഡ് ട്രമ്പ് ക്യനേഡിയൻ ലിബറൽ മാർക്ക് കാർണിയുടെ ഐശ്വര്യ റായ്”

April 29 2025 11:38

A scene from the film “Zorba the Greek” (1964), with Anthony Quinn.

[For those who haven’t seen the full movie yet, here’s a link (with English subtitles): https://m.ok.ru/video/1743565032088

(And I’m pretty sure the film will not only not disappoint you, but will be an enriching experience for you.)]

April 29 2025 13:26

നവകേരളത്തിലെ തൊയ്ലാളിവർഗ്ഗപ്പാർട്ടി പര്യാലോചിച്ചു: “ദേശാഭിമാനി എഡിറ്റർ എഴുതിക്കൊടുക്കുന്ന, “ഒരാൾ ഒരുപാടു് ചൂടൻപട്ടികളെ തിന്നു” മോഡൽ പാർട്ടിനയങ്ങൾ നോക്കിവായിക്കാൻ കഴിവുള്ള ഒരു മുഖ്യമന്ത്രി നമുക്കു് വേണം.”

അപ്പോൾ ഒരുത്തൻ എണീറ്റുനിന്നു് ഉവാച: “ഞാൻ കണ്ണൂരിലെ ബീഡി തെറുപ്പുകാരെ ദിവസേന ദേശാഭിമാനിപ്പത്രം വായിച്ചുകേൾപ്പിച്ചിട്ടുണ്ടു്; ആ കപ്പക്കെഴങ്ങുകളെ അതെല്ലാം അക്ഷരം പ്രതി ശരിയാണെന്നു് വിശ്വസിപ്പിക്കാൻ എനക്കു് കഴിഞ്ഞിട്ടുമുണ്ടു്.”

അവന്റെ സത്യവാങ്മൂലം കേട്ടു് വിപ്ലവാവേശഭരിതരായി, സർവ്വലോക തൊയ്ലാളിവർഗ്ഗപ്പാർട്ടിയുടെ ആ മഹാസമ്മേളനത്തിലെ കൂട്ടുപ്രതികൾ ഒന്നടങ്കം ആർപ്പിട്ടു: “ലാൽ സലാം സഹാവേ! നീ തന്നെ ഞങ്ങടെ മുഖ്യമന്ത്രി!”

അതിനെത്തുടർന്നു്, സഖാവു് സ്നാപകയോഹന്നാനിൽ നിന്നു് സ്നാനം ഏറ്റ ശേഷം സഖാവു് യേശു യോർദ്ദാൻ നദിയിലെ വെള്ളത്തിൽ നിന്നു് കര കയറിയപ്പോൾ, സ്വർഗ്ഗം തുറന്നു് ദൈവാത്മാവു് പ്രാവെന്നപോലെ ഇറങ്ങി അവന്റെ മേൽ വരികയും, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു് സ്വർഗ്ഗത്തിൽ നിന്നു് “അരാമ്യ ഭാഷയിൽ” ഒരു ശബ്ദം ഉണ്ടാവുകയും ചെയ്തതുപോലെ, “മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് നല്ല നാളെയുടെ” സ്വർഗ്ഗം തുറന്നു്, ഭൂതാത്മാവു് കൊടുംകാറ്റിൽ പറക്കും കഴുകനെന്നപോലെ ഇറങ്ങി അവന്റെ മേൽ വരികയും, “ഇവൻ എന്റെ ഏക്ഷൻ ഹീറോ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു് കേന്ദ്രകമ്മിറ്റിയിൽ നിന്നു് മണി-പ്രവാള ഭാഷയിൽ ഒരു ശബ്ദം ഉണ്ടാവുകയും ചെയ്തു. (മത്തായി 3: 16, 17)

[എന്റെ വിപ്ലവസ്വപ്നം ഇത്രത്തോളമെത്തിയപ്പോൾ എനക്കു് മുള്ളാൻ മുട്ടുകയും, ഹിന്ദു ഉണർന്നതുപോലെ എനക്കു് തിടുക്കത്തിൽ ഉണർന്നു് മൂത്രിക്കാൻ പോകേണ്ടി വരികയും ചെയ്തു.

ഞാൻ ചന്തി കുത്തിയിരിക്കുന്ന എന്റെ അധികാരക്കുരണ്ടിയാണേ, എന്റെ പുന്നാര മകളാണേ, എന്റെ പശുത്തൊഴുത്താണേ, ആ പശുത്തൊഴുത്തിൻ ഐശ്വര്യമായ ചാണകക്കുഴിയാണേ, ഇതു് സത്യം, സത്യം, സത്യം!!

പ്രമാദമായ ഈ ക്രിമിനൽ കേസിൽ, ഞാൻ ബോധിപ്പിച്ചതെല്ലാം സത്യമാണെന്നും, സത്യമല്ലാതെ യാതൊന്നും ബഹുമാനപ്പെട്ട കോടതി മുൻപാകെ ഞാൻ ബോധിപ്പിച്ചിട്ടില്ലെന്നും, ചുട്ടുപഴുപ്പിച്ച ഇരുമ്പു് കമ്പിയെ, കാമുകൻ കാമുകിയെ എന്നപോലെയും, സജി ചെറിയാൻ ഭരണഘടനയെ എന്നപോലെയും, മുഖ്യമന്തി സഖാവു് പിണറായി വിജയൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. എബ്രഹാമിനെ എന്നപോലെയും വിടാതെ വട്ടമിട്ടു് കെട്ടിപ്പിടിച്ചു് ഞാൻ സർവ്വാത്മനാ ആണയിടുന്നു!!

ഞാൻ ഇപ്പറയുന്നതു് സത്യമല്ലെങ്കിൽ എന്റെ തലയിലും ഉടലിലും “synchronous” ആയി ഇടിത്തീ വീഴട്ടെ!! ആമീൻ!!!]

April 30 2025 09:15

“കെ. എം. എബ്രഹാമിൻ്റെ അനധികൃത സ്വത്തു് സമ്പാദനക്കേസിൽ സി. ബി. ഐ. അന്വേഷണം സ്റ്റേ ചെയ്തു് സുപ്രീം കോടതി.”

സി. ബി. ഐ. പിരിച്ചുവിടണം എന്നാണെൻ്റെ പക്ഷം. അമ്മൂമ്മമാരെ റോഡ് ക്രോസ്സ് ചെയ്യാൻ സഹായിക്കാനും അതിൻ്റെ പോട്ടമെടുത്തു് സോഷ്യൽ മീഡിയയിലിട്ടു് “Scotland Yard” ചമയാനും കെ-പൗലോസ് തന്നെ ധാരാളം!!

April 30 2025 10:23

“വിദ്യാർത്ഥികൾക്കു് കാരണഭൂതന്റെ പോട്ടമുള്ള ചോപ്പൻ റ്റി-സർട്ടു് തയ്ച്ചുനല്കി സാദാ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.”

ഇയാൾ വിദ്യാഭ്യാസമന്ത്രിയാകാതെ, വിദ്യാർത്ഥിനീ-വിദ്യാർത്ഥികൾക്കു് പാവാടയും ബ്ലൗസും ബാഡീസും, പാന്റ്സും ഷർട്ടും ജട്ടിയും തയ്ക്കുന്ന തയ്യല്ക്കാരനായിരുന്നെങ്കിൽ, “ഇന്നീപ്പാർട്ടി ലോകമെങ്ങും ശോഭിച്ചീട്ടും കാരണഭൂതത്തെപ്‌പോലെ” മോഡേൺ ഫാഷൻ ലോകത്തിൽ ശോഭിച്ചു് ശോഭചേച്ചിയായി വെട്ടിത്തിളങ്ങിയേനെ!

[റ്റി-സർട്ടു് കണ്ട വിദ്യാർത്ഥികൾ വായിച്ചെടുത്തതു്: “No to Drugs & PV”]

(ചിത്രത്തിനു് കടപ്പാടു്)

April 30 2025 11:09

ചെംചോര വിപ്ലവ വർണ്ണമാർന്ന “ശുംഭ” താണ്ഡവ റ്റി-സർട്ടും പിടിച്ചു് ഇതികർത്തവ്യതാമൂഢനായി ഇങ്ങനെ കുത്തിപ്പിടിച്ചു് നിൽക്കാതെ, കെ-ഭൂതപ്പടത്തോടുള്ള ആരാധനാർത്ഥം ആ വിശുദ്ധ കുപ്പായം സഖാവിന്റെ ആസ്ട്രൽ ബാഡിസിലങ്ങു് വാരിച്ചാർത്താമായിരുന്നില്ലേ, സഖാവേ?

അതോ ശിവൻകുട്ടി സഖാവു് കെ-ഭൂതനിന്ദകനാവാൻ തീരുമാനിച്ചോ?!

ദൈവനിന്ദയെക്കാൾ (blasphemy) അതിക്രൂരമായി ശിക്ഷിക്കപ്പെടുന്ന ഒരു പാപകർമ്മമാണു് ഭൂതനിന്ദ എന്നോർത്താൽ വേണ്ടില്ല.

പൂജകളും പ്രാർത്ഥനകളും, നോമ്പും കുമ്പസാരവും, ധ്യാനവും ഭജനവും, ഉരുണ്ടുനേർച്ചകളും കാഴ്ചയർപ്പിക്കലുമൊന്നുമില്ലാത്ത ഭക്തജനങ്ങളോ, “അയ്യേയെസ്” അമ്മായികളോ പോലും ഇന്നോളം ഒരു ദേവപ്രീതിയും കൈവരിച്ചിട്ടില്ല എന്നുംകൂടി കൂട്ടത്തിൽ ഓർത്തോളൂ!

(ചിത്രത്തിനു് കടപ്പാടു്)

April 30 2025 11:45

“നാളെ വ്യാഴാഴ്ച ലോക തൊഴിലാളിദിനമാണു്. അതിനങ്ങു് ഞങ്ങടെ സഹന സമരവേദിയിൽ വന്നു് വലിയ വായിൽ വിപ്ലവ വിടുവായത്തം വിളമ്പുമോ, വിളമ്പുമോ വിജ്യൻ സഹാവേ?” – പട്ടിണി കൂടുതലും എണ്ണം കുറവുമെങ്കിലും, ആത്മാഭിമാനമുള്ള ആശ തൊഴിലാളികൾ.

[“നാളെ തിങ്കളാഴ്ച്ച എൻ്റെ കല്യാണമാണു്. അതിനങ്ങു് വരുമോ, വരുമോ തങ്കച്ചാ?” – അങ്ങയുടെ പാടാത്ത പൈങ്കിളി.🙂]

April 30 2025 11:53

“ക്രിമിനൽ അഭിഭാഷകൻ ബി. എ. ആളൂർ അന്തരിച്ചു.” – വാർത്ത

അയ്യോ! അയ്യയ്യോ!! അയ്യയ്യയ്യോ!!!

April 30 2025 12:01

“Make America Work Again!” (MAWA)🙂

April 30 2025 12:24

എട്ടുകാലി മമ്മൂഞ്ഞിന്റെ മുതുമൂത്താപ്പ സഖാവു് പൺ-റോയ് വിജ്യൻ തനിക്കു് തണ്ടപ്പേരു് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലുള്ള പൈതൃകമായ കുടുംബാവകാശം സ്ഥാപിച്ചെടുക്കാൻ ബാഡീസും ചെം കോണകവും ധരിച്ചു്, പുത്രികളത്രമിത്രാദികളുമായി “വീറോടെ നിർദ്ദയം നിരന്തരം” പൊരുതിക്കൊണ്ടിരിക്കുന്ന ഈ ലോകചരിത്രനിമിഷത്തിൽ, എന്റെ ചോദ്യം ഇതാണു്: “കട്ടപ്പ ബാഹുബലിയെ എന്തിനു് കൊന്നു?”

https://shorturl.at/HwvST

April 30 2025 13:18

ബി. എ. ആളൂർ വക്കീൽ എന്തുകൊണ്ടു് “ചിലർക്കു്” അനഭിമതനായി എന്ന, കാണ്ഡം കാണ്ഡമായ താത്ത്വിക അവലോകനങ്ങൾക്കായി നോം കാത്തിരിക്കുന്നു.

April 30 2025 15:46

“നിരപരാധികളുടെ ജീവനെടുത്ത തീവ്ര-വാദികൾക്കു് തക്കതായ മറുപടി നൽകണം. പഹൽഗാം ആവർത്തിക്കരുതു്.” – മുക്ക്യോൻ.

“കുലംകുത്തികളെ” 51 വെട്ടി ജീവനെടുക്കുന്ന “തീവ്രത കുറഞ്ഞ” വാദികളെ ഏതു് വിധേനയും സംരക്ഷിക്കണമെന്നും, ആയിനം “ജീവൻരക്ഷാപ്രവർത്തനങ്ങൾ” അനവരതം ആവർത്തിക്കണം എന്നും കൂടി അരുളിച്ചെയ്തിരുന്നെങ്കിൽ ഫാർട്ടി ആരാച്ചാർമാർ പെരുത്തു് ഹാപ്പി ആയേനെ!!

April 30 2025 19:04

“കല്ലിട്ടതുകൊണ്ടു് മാത്രം കാര്യമില്ല.” – മുക്ക്യോൻ.

അതു് കറക്റ്റ്! ചുമ്മാ കല്ലിട്ടിട്ടു് കാര്യമില്ല. കല്ലിട്ടതു് “ആശ” പോലുള്ള തൊഴിലാളികളുടെ കഞ്ഞിയിലാണെന്നു് ഉറപ്പു് വരുത്തുകയും വേണം. എന്നാലേ നമ്മുടെ കപ്പലുകളോടൂ!

May 01 2025 09:30

മുയലുകൾ ഇണ ചേരുന്ന സ്പീഡിലും, മുള്ളൻപന്നികൾ ഇണ ചേരുന്ന ശ്രദ്ധയോടെയും വിഴിഞ്ഞം തുറമുഖം പണിതുതീർത്ത ഊരാളുങ്കൽ സൊസൈറ്റിക്കും, പദ്ധതിയുടെ കാരണഭൂതമായ പിണറായിക്കും, കെ-സർക്കാരിനും മെയ്ദിന വിപ്ലവാശംസകൾ!!

May 01 2025 09:57

“കൈക്കൂലിക്കേസിൽ കൊച്ചി കോർപ്പറേഷനിൽ വിജിലൻസ് പരിശോധന.” – വാർത്ത.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി അനധികൃതസ്വത്തു് സമ്പാദിച്ചതായുള്ള കേസിൽ ആരു്, എപ്പോൾ വിജിലൻസ് ഓഫീസ് പരിശോധിക്കും?!

May 01 2025 11:48

“കുഞ്ഞൻ എന്നൊക്കെ നാട്ടുകാർ വിളിക്കുന്നതാ. പക്ഷേ, എന്നെ ഞാൻ വിളിക്കുന്നതു് വിമൽകുമാർ എന്നാ.” (“കാരണഭൂതം എന്നൊക്കെ ഊള നാട്ടുകാർ വിളിക്കുന്നതാ. പക്ഷേ, എന്നെ ഞാൻ വിളിക്കുന്നതു് ഏക്ഷൻ ഹീറോന്നാ.”)

[കണ്ടിട്ടു്, പ്രധാനമന്ത്രി മോദി നിർവ്വഹിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു്, “ഓണത്തിനിടയിൽ പൂട്ടുകച്ചവടം” എന്ന ചൊല്ലുപോലെ, പച്ചനുണക്കഥാകഥനങ്ങളാൽ “സമ്പദ്സമൃദ്ധമായ” പിണറായി കേർമെന്റിന്റെ നാലാം വാർഷികം കൂടി കുത്തിത്തിരുകി ആഘോഷിക്കാനായി മുക്കിയമന്ത്രി സഖാവു് പിണറായി വിജയനും, തുറമുഖമന്ത്രി സഖാവു് വി. എൻ. വാസവനും സംയുക്തവർമ്മങ്ങളായി സന്നിഹിതരായിരിക്കുന്ന ഔദ്യോഗിക ചടങ്ങാണെന്നു് തോന്നുന്നു.]

{പ്രഫുത്തരെന്നഭിമാനിക്കുന്ന മലയാളികൾക്കു് ഇമ്മാതിരി ചീഞ്ഞ ചരക്കുകളെയൊക്കെ മതിയെങ്കിൽ, നുമ്മ ഓർഡിനറി മോർട്ടൽസ്‌ എന്തു് ചെയ്യാനപ്പീ! അവറ്റകളായി, അവറ്റകളുടെ പാടായി!}

May 01 2025 12:36

സാരമില്ല, സാരാഭായ്!🙂

[ഗുണപാഠം: “Fiducia vultus quis!” (ഈ ലാറ്റിൻ ചൊല്ലിന്റെ കാതൽ: “വിശ്വസിക്കുന്നതിനു് മുൻപു് ആളുകളെ സസൂക്ഷ്മം പരിശോധിക്കുക!”)]

May 01 2025 15:08

പുത്രിപുത്രകളത്രാദികൾ സഹിതം തല മുണ്ഡനം ചെയ്തു് എന്നേക്കുമായി നാടുകടത്തേണ്ടുന്ന പിണറായി, ഗോവിന്ദൻ, ബാലൻ, ബാലഗോപാൽ, ശിവൻകുട്ടി, വാസവൻ, ശശീന്ദ്രൻ, ബിന്ദു, ചിഞ്ചു, വീണ (ഇവിടെ നിങ്ങൾക്കു് ഏതു് മന്ത്രിയുടെയും, ഏതു് പാർട്ടി നേതാവിന്റെയും, ഏതു് യൂണിയൻ നേതാവിന്റെയും പേരു് എഴുതിച്ചേർക്കാം!) ഇത്യാദി, പൊതുജനം രക്തം വിയർത്തുണ്ടാക്കുന്ന പൊതുമുതൽ യാതൊരുവിധ ഉളുപ്പും അറപ്പും കണക്കുമില്ലാതെ ഊറ്റിയെടുത്തു് നക്കിയും മൂഞ്ചിയും വിഴുങ്ങിയും വീർത്തുചീർത്തു്, പൊതുമുതൽ മുടക്കി വാങ്ങി ഔദ്യോഗിക സ്ഥാനമാനങ്ങൾ പതിപ്പിച്ച അത്യാധുനിക സ്റ്റേറ്റ് കാറുകളിൽ, ജനത്തെ പൊതുനിരത്തിൽ നിന്നു് ആട്ടിപ്പായിച്ചു് ചീറിപ്പായുന്ന “അഹം ബ്രഹ്മാസ്മികളെ”, അദ്ധ്വാനത്തഴമ്പുവീണ കൈകൾ മാറിൽ കൂച്ചിക്കെട്ടി, മുതുകു് കുനിച്ചു്, തല തറയോളം താഴ്ത്തി, സർവ്വാത്മനാ, സവിനയം, സഹർഷം ആരാധിക്കാനും, ആ കർമ്മത്തെ ഏതറ്റം വരെയും പോയി ന്യായീകരിക്കാനും സന്നദ്ധമായ ഒരു മനുഷ്യസമൂഹം ആത്യന്തികമായി പരാജയപ്പെടാൻ വിധിക്കപ്പെട്ട ഒരു പ്രാകൃതസമൂഹമാണു്.

What every citizen should always keep in mind: “I am a complete, independent and free being, a human being!”

May 01 2025 15:43

ജോൺ പൊട്ടാസൊക്കെ അരുളിചെയ്യുന്നതു് ആവേശപൂർവ്വം കേൾക്കാനും, ആദരപൂർവ്വം ആഘോഷിക്കാനും ആളുണ്ടെന്നതു് മേഘത്തിലേറിയുള്ള സഖാവു് യേശുവിൻ്റെ ഒടുക്കത്തെ വരവു് അടുത്തിരിക്കുന്നു എന്നതിൻ്റെ അനിഷേദ്ധ്യമായ തെളിവാണു്!

May 01 2025 18:28

“വിഴിഞ്ഞം പോർട്ടിൽ പൺറോയ് കാട്ടിയതു് പ്രോട്ടോക്കോൾ ലംഘനം.”

ഫെവിക്കോളിൻ്റെ കണ്ണൂർ വകഭേദമാണു് പ്രോട്ടോക്കോൾ എന്നു്, സഖാവു് പി. പി. ദിവ്യ വഴി വിദ്യാസമ്പന്നത കൈവരിച്ച സഖാവു് “പി. വി.” പൺറോയ്, aka കാരണഭൂതം കരുതിക്കാണും!

May 02 2025 09:46

“അങ്ങനെ നമ്മൾ ഇതും നേടി.” – വിഴിഞ്ഞം ഉദ്ഘാടനത്തിൽ പിവി.

ഉമ്മൻ ചാണ്ടി മൃതിയടഞ്ഞതു് നന്നായി. അല്ലെങ്കിൽ, അയാളുടെ പ്രതിഷേധസമരം മൂലം “നമുക്കു്” ഇതു് നേടാൻ കഴിയുമായിരുന്നില്ല.
[ഗുണപാഠം: നായുടെ നാലിലൊന്നുപോലും സംസ്കാരമില്ലാത്ത ഇരുക്കാലികളിൽ നിന്നു് നന്ദി, നാണം, ഉളുപ്പു് ഇത്യാദി മാനുഷിക ഗുണങ്ങൾ പ്രതീക്ഷിക്കരുതു്.]

May 02 2025 11:41

“അവരാണു് നമ്മുടെ രാജ്യം കെട്ടിപ്പടുത്തതു്…

…മറക്കപ്പെടുന്നവരും അവരാണു്.”

[ഇത്രയും, ഭൂതകാലം അപ്പാടെ മറന്നു് വിഴിഞ്ഞം തുറമുഖം സ്വന്തം കുടുംബച്ചടങ്ങുപോലെ ആഘോഷിക്കുന്ന വിപ്ലവക്കമ്മിറ്റികളോടു്.]

May 02 2025 11:46

“കുറിതൊട്ട പൊട്ടൻ പറി കണ്ടപോലെ” ബ്ലിങ്കസ്യാന്നുള്ള കാരണഭൂതത്തിന്റെ കുത്തിയിരിപ്പു് കണ്ട കവി പാടി:

“അനന്തമജ്ഞാതമവര്‍ണ്ണനീയം വിഴിഞ്ഞം അദാനിപ്പോർട്ടിൻ പ്രവർത്തനസൂത്രം.

അതിന്റെ മൂലേലെങ്ങാണ്ടിരിക്കും കപ്പിത്താൻ പിവി കഥയെന്തറിഞ്ഞു?”🙂

(ചിത്രത്തിനു് കിഫ്‌ബി മസാല ബോണ്ട് ടൈപ്പ് കടപ്പാടു്)

May 02 2025 12:14

വിഴിഞ്ഞം മാമാങ്കവേദിയിൽ അപ്പം ഗോവിന്ദനും മു. റിയാസിനും ആഘോഷക്കമ്മിറ്റി ഇരിപ്പക്കുരണ്ടി നൽകിയില്ലത്രെ!

മാവേലിനാട്ടിൽ പണ്ടേതന്നെ തീണ്ടാരികൾക്കു് പൊതുവേദികളിൽ അവരുടെ അശുദ്ധചന്തി കുത്തീരിക്കാൻ ഇടം നൽകപ്പെട്ടിരുന്നില്ല.

May 02 2025 13:39

“പ്രധാനമന്ത്രിയുടെ വിഴിഞ്ഞം പ്രസംഗത്തിൻ്റെ പരിഭാഷയെ ചൊല്ലി വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി പറഞ്ഞതല്ലത്രെ പരിഭാഷകൻ പരസ്യമായി പരിഭാഷിച്ചതു്!”

കാരണഭൂതത്താൽ നയിക്കപ്പെടുന്ന കേരളത്തിലെ LDF സർക്കാർ (കർമ്മണിപ്രയോഗം! “കാരണഭൂതം നയിക്കുന്ന കേരളത്തിലെ LDF സർക്കാർ” എന്നായിരുന്നെങ്കിൽ കർത്തരിപ്രയോഗമായിപ്പോയേനെ! കൃത്യസമയത്തു് പ്രതികരിക്കാൻ കഴിഞ്ഞതുകൊണ്ടു് ആ ദൗർഭാഗ്യം ഒഴിവായിക്കിട്ടി! അതിന്റെ പേരിൽ സത്യേക ദൈവത്തിനു് സ്തുതിയും സ്തോത്രവും!), ഇങ്കിലാൻ സിന്താവാൻ വിളിച്ചു് പൊതുനിരത്തുകൾ നിരങ്ങിയ മാക്രിസ്റ്റ്-പിണറായിസ്റ്റ് വിപ്ലവകാരികൾ എന്ന ഒരേയൊരു “അക്കാദമിക” യോഗ്യതയുടെ പേരിൽ, പിൻവാതിൽ വഴി നിയമനം നല്കിയ പരിഭാഷാവിദഗ്ദ്ധർ മാത്രമേയുള്ളു എന്നതിനാലാണു് പ്രധാനമന്ത്രി മോദിജി നടത്തിയ പ്രസംഗത്തിൻ്റെ പരിഭാഷായജ്ഞത്തിൽ അക്ഷന്തവ്യമായ ഇമ്മാതിരി കല്ലുകടികൾ കടന്നുകൂടിയതു്.

കെ-സർക്കാർ ഈ പരിഭാഷാവിഷയം അതീവ ഗൗരവതരമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണു്. ആ പരിശോധനയുടെ അന്തിമ ഫലം, അടുത്ത ഇലക്ഷൻ വരുന്നതിനു് തൊട്ടുമുൻപായി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. എബ്രാഹാം, കഴുതകളായ പൊതുജനത്തിനു് എളുപ്പം വായിച്ചു് മനസ്സിലാക്കാനായി ഇങ്ഗ്ലീഷ് ഭാഷയിൽ അച്ചടിച്ചു് വീട്ടുവാതില്ക്കൽ ലഭ്യമാക്കുന്നതാണു്.

പ്രധാനമന്ത്രിയുടെ വിഴിഞ്ഞം പ്രസംഗത്തിൻ്റെ പരിഭാഷാനിർവ്വഹണം സഖാവു് ബിന്ദു മന്ത്രിയെയോ, സഖാവു് ശിവൻകുട്ടി മന്ത്രിയെയോ, സഖാവു് ശ്രീമതി ടീച്ചറെയോ, സഖാവു് ശൈലജ ടീച്ചറെയോ, സഖാവു് റഹിമിനെയോ, സഖാവു് ബ്രിട്ടാസിനെയോ ഏല്പിച്ചിരുന്നെങ്കിൽ ഇതുപോലൊരു മഹാദുരന്തം ഒഴിവാക്കാമായിരുന്നു എന്നൊരു ചിന്ത സഖാവു് ചിന്തേച്ചി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ടു് എന്ന വിവരം കെ-വിപ്ലവാവേശത്തോടെ, പൂർണ്ണതാർത്ഥം നോം ഇവിടെ സൂചിപ്പിക്കുന്നു.

May 02 2025 14:24

“ഉണരൂ വേഗം നീ, ‘സുമരാണീ’ വന്നൂ നായകൻ, പ്രേമത്തിൻ മുരളീഗായകൻ…”

ശ്രവണമനോഹരമായ ഈ ഉണർത്തുപാട്ടുകേട്ടു് വികാരപരവശയായി, യാതൊരുവിധ വീണ്ടുവിചാരവുമില്ലാതെ, ഒരുമ്പെട്ടോളായ “സുമരാണി” ഉണർന്നതായി പാണന്മാർ നാടുനീളെ പാടിനടക്കുന്നുണ്ടെന്നാണു് ഹേഡ് കുട്ടൻപിള്ളയുടെ ഇന്റലിജൻസ് റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്ന വിശ്വസനീയമായ വിവരം.

May 02 2025 15:09

“Democracy is the government of the people, by the people, for the people.” – Abraham Lincoln in his Gettysburg Address.

ഗുഹ്യരോമങ്ങളുടെ, ഗുഹ്യരോമങ്ങളാൽ, ഗുഹ്യരോമങ്ങൾക്കായി അനവരതം അവരാതിക്കുന്ന മല്ലു സർക്കാരാണു് ജനാധിപത്യം എന്നു് അതിൻ്റെ മല്യാലം പരിഭാഷ.

May 03 2025 11:05

“കോഴിക്കോടു് മെഡിക്കൽ കോളെജിലെ തീപിടുത്തം.”

“വിവിധ വകുപ്പുകളുടെ ആപ്പീസർമാർകൾ, ജില്ലാ കളക്ടർ എല്ലാവരും ചേർന്നുള്ള ഒരു യോഗം ചേരാനായിട്ടും വേണ്ടി പോകുകയാണു്. ഇപ്പോൾ ഫൊറെൻസിക് വിഭാഗത്തിൻ്റെ ‘പരിശോധന’ ആരംഭിച്ചിട്ടുണ്ടു്. സാങ്കേതികമായ ‘പരിശോധനകളും’ ഉണ്ടാകും. എന്താണു് കാരണം, എങ്ങനെ എന്നുള്ളതൊക്കെ വിശദമായ ‘പരിശോധനയുടെ’ അടിസ്ഥാനത്തിലാണു് പറയാനായിട്ടും വേണ്ടി കഴിയുക.” – ആരോഗ്യമന്ത്രി സഖാവു് വീണ ജോർജ്ജ്.

“ഫൊറെൻ-സിക്കു് പരിശോധന”, “ശാസ്ത്ര-സാങ്കേതിക പരിശോധന”, ഇത്യാദി “വിശദമായ ഉന്നതതല പരിശോധനകൾ” നടത്താൻ മന്ത്രി തീരുമാനിച്ച സ്ഥിതിക്കു്, സഭാ മേലദ്ധ്യക്ഷന്മാരെക്കൊണ്ടു് ഒരു “മതതത്ത്വശാസ്ത്ര പരിശോധനയും”, സഖാവു് കപ്പിത്താനെക്കൊണ്ടു് ഒരു “പ്രത്യയശാസ്ത്ര പരിശോധനയും”, വന്യജീവി മന്ത്രി സഖാവു് ശശീന്ദ്രനെക്കൊണ്ടു് ഒരു “ഫോറസ്റ്റ്-സിക്കു് പരിശോധനയും” കൂടി നടത്തിച്ചു് “ज़रा सामने तो आओ छलिये” എന്ന വിലാപകാവ്യാലാപനത്തോടെ ഉന്നതതലയോഗം സമംഗളം പര്യവസാനിപ്പിച്ചിരുന്നെങ്കിൽ കലക്കിയേനെ!

May 03 2025 11:16

“മെഡിക്കൽ കോളെജിലെ തീപിടിത്തത്തിൽ ഉന്നതതല അന്വേഷണം വേണം. ചികിത്സാസഹായം സർക്കാർ വഹിക്കണം.” – ടി. സിദ്ദിഖ് എം. എൽ. എ.

“ചികിത്സാസഹായം ജനം വഹിക്കണം!” – അതുമതി. സർക്കാർ എന്ന ഡെക്കറേഷനൊന്നും വേണ്ട. ഉന്നതതല വ്യഭിചാരങ്ങളുടെ ചെലവു് താങ്ങാനുള്ള ബാദ്ധ്യത എന്നും ജനങ്ങൾക്കായിരുന്നല്ലോ!

May 03 2025 11:52

“നീ രോഗത്തിനെതിരെ പോരാടിയാൽ, നിന്നെ രോഗിയായി കണക്കാക്കുന്ന രോഗാതുരമായ ഈ ലോകത്തിലേക്കാണു് നമ്മൾ ജനിച്ചുവീഴുന്നതു്.”

May 03 2025 12:03

ദോഷം പറയരുതല്ലോ! അരിച്ചെടുത്താൽ, പിണറായി, ശിവൻകുട്ടി, വാസവൻ, ഗോവിന്ദൻ, ചിറ്റപ്പൻ, ശുംഭൻ, വിജയരാഘവൻ, മണി, റഹിം, ബിന്ദു, വീണ ഇത്യാദികളുടെ മണിമൊഴിമുത്തുകളെക്കാൾ ഘനമുള്ള ഖരപദാർത്ഥം രാജീവ് ചന്ദ്രശേഖറുടെ വാക്കുകളിലുണ്ടു്.

May 03 2025 12:50

ഫെയ്‌സ്ബുക്ക് മൊയ്ലാളി മാർക്ക് സക്കർബർഗ് എന്നെ നെട്ടോട്ടം ഓടിക്കുകയാണു് ഷൂർത്തുക്കളേ! “നിന്റെ മുൻ സ്റ്റോറി കണ്ടമാനം പേർക്കിഷ്ടമായി. ഝടിതിയിൽ അടുത്തതു് തട്ടു്” എന്നും പറഞ്ഞാണു് ആ “slavedriver” എന്നെ ഇമ്മാതിരി നെട്ടോട്ടം ഓടിക്കുന്നതു്!

മൊയ്ലാളി സക്കർബർഗിനെ ആരോ തല്ലിക്കൊന്നു എന്ന വാർത്ത കേട്ടാൽ ഉറപ്പിച്ചോളൂ: ആ അരുങ്കൊലയ്ക്കു് പിന്നിൽ പ്രവർത്തിച്ചതു് “ശുദ്ധമായ എന്റെ ഈ കൈകൾ” ആയിരുന്നു!

ഫെയ്‌സ്ബുക്ക് അടിമകളുടെ ക്ഷമയ്ക്കുമില്ലേ പാകിസ്ഥാനും ഇൻഡ്യയും തമ്മിലുള്ളതുപോലുള്ള ഒരതിരു്?! വിശുദ്ധമായ ആ അതിരു് ലംഘിച്ചാൽ ആരായാലും അന്തകരമായ കർമ്മങ്ങൾ ചെയ്തുപോകും.🙂

May 03 2025 12:59

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മാർക്സിസത്തിന്റെ പിന്നാലെ നടക്കുന്നവർ എണ്ണം പറഞ്ഞ ബുദ്ധിരാക്ഷസരായിരിക്കണം!

May 03 2025 13:27

“ഷോർട്ട് സർക്യൂട്ട്, അല്ലെങ്കിൽ മറ്റെന്തെങ്കിലും ‘കാരണം’ ആയിരിക്കാം തീപിടുത്തത്തിനു് ‘കാരണം’.” – ആരോഗ്യ മന്ത്രിണി വീണ ജോർജ്ജ്.

“തീപിടിത്തകാരണം കർത്താവിനറിയാം” എന്നായിരുന്നെങ്കിൽ അക്ഷര ധാരാളിത്വമെങ്കിലും ഒഴിവാക്കാമായിരുന്നു!

May 04 2025 12:37

“Päpstliches Selbstporträt: Trump teilt KI-Bild von sich als Kirchenoberhaupt auf Social Media.”

(“കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പയുടെ വേഷത്തിൽ തന്റെ AI ഛായാചിത്രം സോഷ്യൽ മീഡിയയിൽ സ്വയം പങ്കിട്ടു് ട്രമ്പ്.”

[വാർത്ത ശരിയാണെങ്കിൽ, അയാൾ കംപ്ലീറ്റ് “ബളബള” ആയീന്നു് തോന്നുന്നു!🙂]

https://weltwoche.de/daily/paepstliches-selbstportraet-trump-teilt-ki-bild-von-sich-als-kirchenoberhaupt-auf-social-media/

May 04 2025 13:40

“ചിത്രീകരിക്കുന്നതു് പിണറായി സർക്കാരിന്റെ ഭരണനേട്ടം മാത്രമാണു്. ഡോക്യുമെന്ററിയിൽ വ്യക്തിപൂജയോ പിണറായിയെ പുകഴ്ത്തലുകളോ ഇല്ല.” – സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ.

അതു് കറക്റ്റ്‌! പിണറായി ഒരു സർക്കാരാണു്, ഒരു പാർട്ടിയാണു്, ഒരു പ്രസ്ഥാനമാണു്, ഒരു പ്രതിസ്ഥാനമാണു്. അല്ലാതെ, വ്യക്തിത്വമുള്ള ഒരു വ്യക്തിയല്ല.

“സർക്കാർ, പാർട്ടി, പ്രസ്ഥാനം, പ്രതിസ്ഥാനം, പൂച്ച, പട്ടി, മരപ്പട്ടി, പശുത്തൊഴുത്തു് ഇത്യാദി വ്യക്തിത്വമില്ലാത്ത ‘എന്തോന്നുകളെ’ പൂജിക്കുന്നതു് വ്യക്തിപൂജയല്ല, കഞ്ഞി കുടിക്കാനുള്ള നക്കാപ്പിച്ച ഒപ്പിക്കാൻ, “ആശ വർക്കേഴ്സ്” അടക്കമുള്ള സർവ്വലോക തൊഴിലാളി വർഗ്ഗം ആചരിച്ചിരിക്കേണ്ട മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് അനിവാര്യതയാണു്, പ്രത്യയശാസ്ത്രപരമായ കീഴ്പ്പെടലാണു്.” – വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെയും, ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് (സഖാവു്) അദാനി മൊയ്ലാളി നിർമ്മാണം നിർവ്വഹിച്ചു് നിയന്ത്രിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെയും സൂത്രധാരകനായ സഖാവു് കാൾ മാർക്സ്.🙂

May 04 2025 14:45

സി. ഓ. ആൻ്റോയുടെ പോട്ടത്തിനടിയിൽ, “ആൻ്റോ ആൻ്റണി, കെപിസിസി പ്രസുദേന്തി” എന്നെഴുതിയ ഫ്ലെക്സുകൾ നാടുനീളെ കുത്തിനിർത്തിയാൽ, നിലവിളക്കിൻ്റെ ജ്വാലയിൽ സ്വയം ഹോമിച്ചു് നിർവാണം പ്രാപിക്കാൻ, കാണാപ്പാഠം പഠിച്ച നാമജപങ്ങളോടെ പറന്നടുക്കുന്ന ഈയലുകളെപ്പോലെ, സകലമാന നസ്രാണികളും കാങ്കിരസ്സിൻ്റെ പാളയത്തിൽ തിരുമേനിമാരോടൊപ്പം പറന്നെത്തി വോട്ടുകുത്തും!

May 04 2025 15:10

“സഹജീവികൾക്കായി കത്തിയെരിയുന്ന സൂര്യനാണു് പിണറായി.” – ഏതോ ഒരു അന്തം കമ്മി.

ഊളയാണിഷ്ടാ! അല്ലെങ്കിൽ മാക്രിസ്റ്റാവുമോ? പാണനെപ്പോലെ, തമ്പ്രാനു് പുകഴ്ത്തുപാട്ടുപാടി കഞ്ഞികുടിച്ചു് പോകട്ടെ! വിട്ടുകള!!

May 05 2025 14:33

“മെഡിക്കൽ കോളെജിൽ വീണ്ടാമതും പുക ഉയർന്നതിൽ വീഴ്ച പറ്റി.” – ആരോഗ്യമന്ത്രിണി സഖാവു് വീണ ജോർജ്ജ്.

വിശുദ്ധ ധൂപക്കുറ്റികളേ! വീഴ്ചപറ്റി നടുവൊടിഞ്ഞ സഖാത്തി മന്ത്രിയെ കോഴിക്കോടു് മെഡിക്കൽ കോളെജിലെ അത്യാധുനിക ഐസിയു പീഡനവാർഡിലെങ്ങാനുമാണോ ആവോ ആക്കിയതു്?!

May 05 2025 15:13

എത്യോപ്യയിലെ ബോഡി ഗോത്രത്തിൽ ഏറ്റവും തടിച്ച വയർ പ്രദർശിപ്പിക്കാൻ കഴിയുന്ന പുരുഷനാണു് ഏറ്റവും സൗന്ദര്യമുള്ളവനായി കണക്കാക്കപ്പെടുന്നതു്.

നീ ഒരു തടിയനല്ലെന്നും, തെറ്റായ ഗോത്രത്തിലാണെന്നും നിനക്കു് മനസ്സിലാകാൻ വേണ്ടിയാണു് ഞാനിതു് നിനക്കു് കാണിച്ചുതരുന്നതു്.

May 06 2025 11:18

സർവ്വവസ്ത്രാലങ്കൃതരായിട്ടും പൂർണ്ണ നഗ്നരായവരുണ്ടു്; ആക്ഷിപ്തവസ്ത്രരായിട്ടും സർവ്വവസ്ത്രാലങ്കൃതരായവരുമുണ്ടു്.

May 06 2025 11:32

“തിരുവനന്തപുരത്തും കൊച്ചിയിലും നാളെ മോക്ക് ഡ്രിൽ.”

തിരുവനന്തപുരം ഭരണചെരാ കേന്ദ്രത്തിൽ സ്ഥിരമായും, കൊച്ചി ഡ്രഗ്സ് റിങ്ങിൽ പതിവായും മോക്ക് ഡ്രിൽ നടക്കാറുണ്ടല്ലോ! മോക്ക് ഡ്രിൽ അല്ലാതെ മറ്റൊന്നും നടക്കാറില്ലല്ലോ! ശ്ശെട!!

May 06 2025 12:27

ലജ്ജയോ ഉളുപ്പോ തൊട്ടുതീണ്ടിയിട്ടുണ്ടായിരുന്നെങ്കിൽ, പിണറായിയും പിണറായിസ്റ്റുകളും പണ്ടേ ആത്മഹത്യ ചെയ്തേനെ!

പക്ഷേ, “കാണ്ടാമൃഗ തൊലിക്കട്ടി” എന്ന, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന അവർ അതു് ചെയ്യില്ല. തന്മൂലം, ആത്മഹത്യ ചെയ്തു് നിർവാണമടയുകയല്ലാതെ മലയാളികൾക്കു് വേറെ നിവൃത്തിയില്ല. നീന്തലറിയാവുന്ന മല്ലുക്കൾ കെട്ടിത്തൂങ്ങിയും, നീന്തലറിയാത്തവർ അറബിക്കടലിൽ ചാടിയും എത്രയുംവേഗം ചത്തൊടുങ്ങിയാൽ നിങ്ങൾക്കു് കൊള്ളാം.

May 06 2025 13:38

“പൂജനീയനായ” ഒരു കുരങ്ങൻ സഖാവു് ഇതുപോലെ ഇൻസ്റ്റിങ്റ്റീവായി ഇളിച്ചുകാണിക്കുന്നതു് ആരെയെങ്കിലും വഞ്ചിച്ചു് പണം പിടുങ്ങാനല്ല. ച്ചാൽ, കക്ഷിക്കു് നാണയങ്ങളുടെ എക്സ്ചേഞ്ച് റെയ്റ്റ് അറിയില്ലല്ലോ! പക്ഷേ, ഇതുപോലെ “പാനൊരാമ ഇളി” ഇളിച്ചുകാണിക്കുന്ന, ഒട്ടുമേ പൂജനീയനല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടി നേതാവു് നിങ്ങളെ അടപടലേ വഞ്ചിച്ചു്, ആത്യന്തികമായി മൂഞ്ചിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

(ഇക്കാര്യത്തിൽ ലവലേശമെങ്കിലും സംശയമുള്ള സമ്മതിദായകർ, വികസിതവും, വിശാലസുന്ദരവും, നിത്യനിതാന്തവുമായ “പാനൊരാമ ഇളിയുമായി” ജനകോടികളെ ആശീർവദിക്കുന്ന, വിഭിന്നമായ രാഷ്ട്രീയ പാർട്ടികളിലെ, വ്യത്യസ്തരെന്നു് തോന്നിപ്പിക്കുന്ന ഓരോരോ ഇടിവെട്ടു് നേതാക്കളുടെ ഭീമാകാരമായ ഫ്ലെക്സുകൾ കാണുക!)

[ഞാനിതു് നിങ്ങളോടു് പറയുന്നതു് നിങ്ങളെ സഹായിക്കാനാണെന്നാണു് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്കു് തെറ്റി. ഞാൻ നാൽക്കവലകൾ തോറും കുത്തിനിർത്തിയിരിക്കുന്ന പെയിന്റടിച്ചു് വർണ്ണശബളമാക്കിയ കോൺക്രീറ്റ് ഭണ്ഡാരങ്ങളിൽ നിങ്ങളെക്കൊണ്ടു് സമൃദ്ധമായി തുട്ടുകളും കണ്ടമാനമായി കറൻസികളും നിക്ഷേപിപ്പിക്കാൻ വേണ്ടിയാണു് ഞാനിതു് ചെയ്യുന്നതു്. പ്രതിഫലമില്ലാതെ ജോലി ചെയ്യാൻ എന്റെ “ജാക്കിപ്പട്ടി” വരും!]

{നിലവിലെ തന്റെ സന്തത സഹചാരിയായ കറുത്ത “ജാക്കിപ്പട്ടി” സത്തുപോയാൽ, ആ പട്ടിയുടെ പിൻഗാമിയായി മറ്റൊരു കറുത്ത പട്ടിയെ മാത്രമേ വാങ്ങൂ എന്നു് നിർബന്ധമുണ്ടായിരുന്ന ലേഖകന്റെ പിതാവു്, താൻ വാങ്ങുന്ന ഒരോ പുതിയ പട്ടിയ്ക്കും “ജാക്കി” എന്ന പേരു് നല്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രോഗാതുരമായ, അഥവാ ഗൃഹാതുരത്വമുണർത്തുന്ന ആ ഗതകാല സ്മരണയാണു് പൂജനീയനായ സ്വന്തം ലേഖകൻ ഇവിടെ കാമധേനു അഥവാ സുരഭിയെപ്പോലെ അയവിറക്കാൻ ശ്രമിക്കുന്നതു്. – എഡിറ്റർ ഇൻ ചീഫ്.}

Close-up of Mixed-Breed monkey between Chimpanzee and Bonobo smiling, 8 years old

May 07 2025 13:10

“മുഹമ്മദ് (24 വയസ്സു്), തൊഴിൽരഹിതൻ”

“ഹൈൻസ് (51 വയസ്സു്), ഭിഷഗ്വരൻ”

[പൊറാട്ടുനാടകമേയുലകം!🙂]

May 07 2025 13:17

“പൈപ്പ് വെള്ളത്തിൽ ക്ലോറിൻ അടങ്ങിയിട്ടുണ്ടെന്നും, അതു് കുടിക്കരുതെന്നും ഞാൻ നിന്നോടു് പറഞ്ഞിരുന്നു!”

“വായടച്ചു് മിണ്ടാണ്ടിരി കോപ്പേ!” 🙂

May 07 2025 13:41

“കശ്മീർ: ഇൻഡ്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ വേരുകൾ”

May 08 2025 12:50

കത്തോലിക്കാസഭയുടെ 267-മത്തെ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന റോമിലെ സിസ്റ്റിൻ ചാപ്പലിലെ പുകക്കുഴലിൽ നിന്നു് കറുത്ത പുകയേ വന്നുള്ളു.

പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്താൽ പുകക്കുഴലിൽ നിന്നു് വെളുത്ത പുകയും, അതോടൊപ്പം “Habemus papam” [“we have a pope” (“നമ്മൾ പാവങ്ങൾക്കു് പാപ്പക്കഞ്ഞിയുണ്ടു്” എന്നു് മല്യാലം)] എന്ന വിശ്വവിഖ്യാതമായ അനൗൺസ്‌മെന്റും വരും.🙂

വെളുത്ത പൊഹ വരുന്നതുവരെ കട്ടൻ ചായയും പരിപ്പുവടയും കഴിച്ചു് കാത്തിരിക്കുകതന്നെ! അല്ലാതെ എന്തൂട്ടാ ഇപ്പൊ ചെയ്ക!!🙂

(German: Schwarzer Rauch = മല്യാലം: കറുത്ത പൊഹ)

May 08 2025 15:37

“ഡോക്ടർ പി. സരിനു് ‘വിജ്ഞാന കേരളം’ ഉപദേശകനായി 80000 രൂപ മാസശമ്പളത്തിൽ നിയമനം.” – വാർത്ത.

ശ്ശെട! അതേതു് കേരളം?! പരശുരാമ കേരളം, മാവേലി കേരളം, സരിതോർജ്ജ കേരളം, തൂറൽസമര കേരളം, തൂറൽബസ് കേരളം, നവ കേരളം, നവോത്ഥാന കേരളം, മദ്യ കേരളം, ലോട്ടറി കേരളം, കിഫ്‌ബി കേരളം, മസാലബോണ്ട് കേരളം എന്നൊക്കെ കേട്ടിട്ടുണ്ടു്. പക്ഷേ, “വിജ്ഞാന കേരളം”, അതേതു് മാന്ത്രിക-താന്ത്രിക മാൻഡ്രേക്ക് കേരളം?!

സാർവ്വലൗകിക വിജ്ഞാനകോശ രൂപീകരണാർത്ഥം കെ-സർക്കാരിന്റെ കീഴിൽ, അനന്തശയനൻ മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായ ശ്രീപത്മനാഭസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ആസ്ഥാനമാക്കി, മുഷ്ടി ചുരുട്ടി, മൂക്കു് ചീറ്റി, മൂത്രിച്ചു്, രക്തം വിയർത്തു്, കഠിനാദ്ധ്വാനം ചെയ്യുന്ന “സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്” എന്ന വെള്ളാനസ്ഥാപനം, സൃഷ്ടി-സ്ഥിതി-സംഹാരാധിഷ്ഠിതമായി സംസ്ഥാപിച്ച, എനിക്കും എന്നെപ്പോലുള്ളവർക്കും കംപ്ലീറ്റ് അജ്ഞാതവും, സകലലോകത്തിനും വൈജ്ഞാനികമായി അപ്രാപ്യവുമായ വല്ല പരശുരാമാനന്തര അമ്മവിപ്ലവ-പൊണ്ടാട്ടിവിപ്ലവ-മോൾവിപ്ലവ-മരുമോൻവിപ്ലവ നവോത്ഥാന നവകേരളവുമായിരിക്കും!

ആ, എന്തേലുമാട്ടു്!!

ആ “പിവി”, പിണറായി വിജയൻ എന്ന ഈ ഞാനല്ല, അതേതോ “പറി വിജയൻ” ആയിരിക്കുമെന്ന “നവ വിപ്ലവകേരള ചക്കരവരട്ടിയുടെ” വിഖ്യാതമായ വിഡ്‌ഢിവിളംബരം പോലെ, പി. സരിൻ എന്ന ഈ ഞാൻ ആ “പിഎസ്” അല്ല, അതേതോ “പറി സരിൻ” ആയിരിക്കുമെന്നു് അഭിഷിക്ത “വിജ്ഞാന കേരളം ഉപദേശകൻ”, സഖാവു് പി. സരിൻ കോഴി കൂവുന്നതിനു് മുൻപു് വിശുദ്ധ പത്രോസ്, ഏകദൈവത്തിന്റെ ഏകപുത്രനായ കർത്താവേശുമശിഹയെ തള്ളിപ്പറഞ്ഞതുപോലെ, മൂന്നുവട്ടം തള്ളിപ്പറയാത്തിടത്തോളം, ഈ വിഷയത്തിൽ ഗഹനമായ പരിശോധനകൾ തീർത്തും അനാവശ്യമാണെന്നാണു് എന്റെ കക്ഷം.

ഭിക്ഷ കിട്ടുന്നതു് വാരിയോ കോരിയോ നക്കിയോ മൂഞ്ചിയോ ഒക്കെ തിന്നു് ജീവിച്ചു് ചാവാൻ (വിവിധയിനം ദൈവങ്ങളാൽ!) വിധിക്കപ്പെട്ടവരാണു് സ്വയം അദ്ധ്വാനിച്ചു് ഉപജീവിക്കാൻ കഴിവില്ലാത്ത മനുഷ്യർ!

ദൂരങ്ങൾ താണ്ടി, ശവങ്ങളെ തേടിപ്പിടിച്ചുതിന്നു് ഉപജീവിയ്ക്കുന്ന ശവം തീനികളായ ജീവിവർഗ്ഗങ്ങളുടെ അന്തസ്സു്, മതിയായ അക്ഷരാഭ്യാസം പോലുമില്ലാതെ, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ പ്രത്യയശാസ്ത്രത്തിന്റെ” വ്യാഖ്യാതാക്കളും താത്ത്വികാചാര്യരും ചമഞ്ഞു് സാധുക്കളും അജ്ഞരും നിസ്സഹായരും, “അവശരും ആർത്തരും ആലംബഹീനരുമായ” സഹജീവികളെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ചതിച്ചും വഞ്ചിച്ചും കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒറ്റിക്കൊടുത്തും ഒപ്പിക്കുന്ന ചോരപുരണ്ട കാശുകൊണ്ടു് ഉപജീവിച്ചു് രാജകീയമായി ഊരുചുറ്റി ഗീർവ്വാണമടിയ്ക്കുന്ന സമൂഹദ്രോഹികളുടേതിനെക്കാൾ എത്രയോ ഭേദം!

May 08 2025 16:14

“സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്.”

രാഷ്ട്രീയം എന്നാണു് പറയുന്നതെങ്കിലും നടക്കുന്നതു് കാളക്കച്ചവടമായതുകൊണ്ടു് കൊയപ്പല്യ.

May 09 2025 09:54

വത്തിക്കാൻ സിസ്റ്റിൻ ചാപ്പലിന്റെ ചിംനിയിൽ നിന്നു് വെളുത്ത പുക വന്നു! ഹാബെമുസ് പാപ്പാം!!

USA-യിൽ നിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (*14. 09. 1955) ആണു് 267-മത്തെ മാർപ്പാപ്പ ലിയോ പതിനാലാമൻ.

അങ്ങനെ ലോക കത്തോലിക്കാ സഭയിലെ 140 കോടി ആടുകൾക്കു് ഒരു പുതിയ ഇടയനുണ്ടായി.🙂

May 09 2025 11:17

“അമ്മേ, ഗൂഢാലോചനസിദ്ധാന്തക്കാരൻ എന്നാൽ എന്താണു്?”

“മിക്ക ആളുകളെക്കാളും വളരെ മുൻപേ സത്യം കണ്ടെത്തുന്ന ഒരാൾ, ഓമനേ.”

May 09 2025 11:43

“Son, do you remember what I taught you?”

“Yes, Dad, that I always question everything.”

[Fundamental principle: “Nothing is fundamentally unquestionable!”]

May 09 2025 13:13

You don’t need much to live a “reasonable life”. The question is: what is a “reasonable life”? And unfortunately, that’s where the whole thing falls apart.

May 09 2025 13:36

“ഭാഗ്യമുള്ള തമ്പുരാനേ, ഭാവിയെല്ലാം ചൊല്ലാം

രേഖ നോക്കി മുഖം നോക്കി ഭാവിയെല്ലാം ചൊല്ലാം.

മകൻ ചെറുക്കനീ മണിമുറ്റത്തൊരു മാമാങ്കക്കളി കാണിക്കും

അവൻ മടുക്കുമ്പോളടിയൻ കാണിക്കാം അതിലും നല്ലൊരു മാമാങ്കം.”

(സില്മ: പാലാട്ടു കോമൻ)

മല്ലു ചാനലുകളിൽ യുദ്ധകാര്യവിദഗ്ദ്ധർ, വിദേശകാര്യവിദഗ്ദ്ധർ, ഡ്രോൺകാര്യവിദഗ്ദ്ധർ, മിസൈൽകാര്യവിദഗ്ദ്ധർ, മൃത്യുകാര്യവിദഗ്ദ്ധർ തുടങ്ങിയ സകലമാന മഷിനോട്ടക്കാരും, കവടി നിരത്തൽകാരും, ഹസ്തരേഖാശാസ്ത്രജ്ഞരും, ഗൗളിശാസ്ത്രജ്ഞരും, ജ്യോതിഷികളുമെല്ലാം ഇൻഡ്യ-പകിസ്ഥാൻ സംഘർഷ വിഷയത്തിൽ വിദഗ്ദ്ധാഭിപ്രായ പ്രകമ്പങ്ങളും, ഭാവി പ്രവചനങ്ങളുമായി നിറഞ്ഞാടുകയാണു്, ഉറഞ്ഞുതുള്ളുകയാണു്!

[ശവം ഉള്ളേടത്തു് കഴുക്കൾ കൂടും എന്നു് ബൈബിളിൽ സഖാവു് യേശു (മത്തായി 24: 28)]

യുദ്ധവിദഗ്ദ്ധരാം ബാലിസുഗ്രീവന്മാർ ചാനൽമുറ്റങ്ങളിൽ ചാടിത്തിമിർപ്പുകൾ കാണിക്കും

അവർ മടുക്കുമ്പോൾ മണിയാശാൻ കാണിക്കും യുദ്ധപ്പണിയുടെ “തരികിട-തെറികിട”.

May 09 2025 15:21

ജന്മനാ മുസ്ലിമുകളായ മനുഷ്യരല്ല, ജന്മശേഷം സിദ്ധാന്തോപദേശംവഴി ഇസ്ലാംമതഭീകരരാകുന്ന മസൂദ് അസ്ഹറുകളാണു് മനുഷ്യരാശിയുടെ ആജന്മശത്രു.

May 11 2025 10:40

“പിത്സയിലിത്തിരി അവൾക്കായി മാറ്റിവയ്ക്കണമെന്ന ആഗ്രഹം എന്റെ ഭാര്യ പ്രകടിപ്പിച്ചിരുന്നു.”

[മാതൃദിനമൊക്കെയല്ലേ, വൃത്തം തികച്ചു് അലങ്കാരമാക്കിയേക്കാമെന്നു് ഞാനും കരുതി.🙂]

May 11 2025 10:53

“പുതിയ KPCC നേതൃനിരയെ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലേക്കു് സ്വാ​ഗതം ചെയ്തു.”

മുഖ്യാതിഥിയായി പിണറായിയെക്കൂടി സ്വാഗതിക്കാമായിരുന്നു.🙂

May 11 2025 13:06

“USA: Donald Trump as peacemaker! Kashmir conflict! Ceasefire between Pakistan and India!” – WELT.

വെള്ള ളോഹയും (cassock), സ്വർണ്ണ കിരീടവും (mitre), വലിയ മാറിട കുരിശുമെല്ലാം (pectoral cross) ചാർത്തി പോന്തിഫിക്കൽ മോഡലിൽ പ്രൗഢോജ്ജ്വലമായി അലങ്കരിച്ച രാജകീയ സിംഹാസനത്തിലിരുന്നു് മാർപ്പാപ്പയാകാൻ നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടതോടെ, ലോകസമാധാനത്തിന്റെ മാടപ്രാവാകാൻ പറ്റിയ ഒരു സൂത്രവഴി തേടി അലയുകയായിരുന്ന അന്താരാഷ്ട്ര “ഡീൽ വിദഗ്ദ്ധൻ” ശ്രീ ഡോണൾഡ്‌ ട്രമ്പ് സാഹിബിനു് വീണുകിട്ടിയ ഒരു സുവർണ്ണാവസരമാണു് ഇൻഡ്യ-പകിസ്ഥാൻ സംഘർഷം.

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു! തെക്കേ അമേരിക്കയിൽ നിന്നു് വരുന്ന അഭയാർത്ഥികളെ തടയാനായി US അതിർത്തികളിൽ മതിലുകൾ പണിതുയർത്തുന്ന, സത്യേകദൈവത്തിന്റെ നിത്യവചനം എന്നു് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ബൈബിൾ സ്വർഗ്ഗത്തോളം ഉയർത്തിപ്പിടിക്കുന്ന “ക്യാപ്പിറ്റലിസ്റ്റ് ചെന്നായ” ഡോണൾഡ്‌ ട്രമ്പ് ലോകസമാധാനത്തിന്റെ ആട്ടിൻതോൽ എടുത്തണിഞ്ഞു് ഇൻഡ്യക്കും പകിസ്ഥാനുമിടയിൽ ഒരു കല്യാണ ദല്ലാളിനെപ്പോലെ രംഗപ്രവേശം ചെയ്തു് ഒരു സമാധാനപാലകനാകാൻ (pacifier!) തീരുമാനിച്ചു!

ആ “ഡീൽ” ഒരു വൻവിജയമായിരുന്നു എന്നുവേണം ട്രമ്പ് സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്ത പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ.

May 12 2025 10:32

May 12 2025 10:57

ഒരു പക്ഷി

ഒരു പട്ടി

ഒരു കുതിര

ഒരു സമ്പൂർണ്ണ വിഡ്ഢി!

May 12 2025 11:49

“കോൺഗ്രസ്സിനെ ഒറ്റക്കെട്ടായി മുന്നോട്ടു് കൊണ്ടുപോകും.” – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.

കാങ്കിരസ്സിനെ മയ്യിത്തുപോലെ മൂന്നു് ശീലകളിൽ പൊതിഞ്ഞു്, മൂന്നുകെട്ടുകെട്ടി തെക്കോട്ടെടുക്കാൻ കെസി, വിഡി, ആർസി മുതലായ താപ്പാനകളെ അനുവദിക്കാതിരുന്നാൽ വേണ്ടില്ല.

May 12 2025 12:05

“ദൈവം നിനക്കു് ഒരു കസേരയുടെ ആത്മസംയമനം നൽകട്ടെ! – അതിനും ഏതു് കൊതവുമായും പൊരുത്തപ്പെടാൻ കഴിയണമല്ലോ.”

May 12 2025 13:53

“എം. ആർ. അജിത്കുമാറിനു് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ.” – വാർത്ത.

പിണറായി സർക്കാരിനു് കീഴിലുള്ള ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾക്കും, നൽകുന്ന ക്ലീൻ ചിറ്റുകൾക്കും ഡേർട്ടിയും ഫിൽത്തിയും കണ്ടാമിനേറ്റഡും ആയിരിക്കാനല്ലാതെ, ഒരിക്കലും ക്ലീൻ ആയിരിക്കാൻ കഴിയില്ല. ഈ വസ്തുത അമാക്രി മല്ലുക്കൾ ഒരു മാനദണ്ഡമായി മനസ്സിലാക്കിയാൽ അവർക്കു് കൊള്ളാം.

May 12 2025 14:20

“ഏല്പിച്ച ഉത്തരവാദിത്വം 100 ശതമാനം ആത്മാർത്ഥതയോടെ നിറവേറ്റും. കുടുംബകാര്യവും രാഷ്ട്രീയവും നോക്കും.” – കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൻ്റെ പട്ടമഹിഷി.

സണ്ണി ജോസഫിൻ്റെ വീട്ടുവേലക്കാർ അദ്ദേഹത്തിൻ്റെ ഊജ്ജ്വല വ്യക്തിത്വത്തെ എങ്ങനെ വിലയിരുത്തുന്നു ആവോ?!

May 13 2025 12:38

“Trump is ready to accept a lavish jumbo jet, Boeing 747-8 from the royal family of Qatar, which he will then use as Air Force One.”

[Emoluments clause of the U. S. Constitution (Article I, Section 9, Clause 8):

“No Title of Nobility shall be granted by the United States: And no Person holding any Office of Profit or Trust under them, shall, without the Consent of the Congress, accept of any present, Emolument, Office, or Title, of any kind whatever, from any King, Prince, or foreign State.”

“The Constitution’s prohibition on titles of nobility reflects both ‘the American aversion to aristocracy’ and the republican character of the government established by the Constitution. The Clause thus complements other constitutional provisions—most notably the Thirteenth, Fourteenth, and Fifteenth Amendments—that prohibit invidious governmental distinctions between classes of American citizens.”]

May 14 2025 13:03

“എന്റെ കേരളം, എന്റെ മാത്രം കേരളം, എന്റെ രണ്ടാം പൊളിവചന സർക്കാരിന്റെ നാലാം വാർഷികമാമാങ്കം” എന്ന വിശാല ബാനറിൽ അമ്മാച്ചനും മരുമോനും ശിങ്കിടികളും പരിവാരങ്ങളും സംഘം ചേർന്നു് ആളില്ലാപ്പന്തലുകൾ കയറിയിറങ്ങി നടത്തികൊണ്ടിരിക്കുകയായിരുന്ന, കേന്ദ്രവിമർശനങ്ങളാൽ സമ്പുഷ്ടവും ആത്മപ്രശംസയാൽ പൂരിതവുമായ പ്രഭാഷണപരമ്പരകൾക്കു് വിരാമമിടാൻ ഇൻഡ്യയും പകിസ്ഥാനും തമ്മിലുണ്ടായ സായുധസംഘർഷം കാരണഭൂതമായതിൽ “പിണറായി ദ ലെജൻഡ്‌” ഒട്ടൊന്നുമല്ല സന്തോഷിച്ചതു്.

പകിസ്ഥാൻ കേരളത്തിലുടനീളം ബ്വാംബുകൾ വർഷിച്ചുകൊണ്ടിരിക്കെ നട്ടാൽക്കുരുക്കാത്ത നുണകളുമായി തെക്കുവടക്കു് തെണ്ടിനടന്നാൽ പകിസ്ഥാൻ ബ്വാംബ് തലയിൽ വീണു് ആൾ തട്ടിപ്പോയിക്കൂടെന്നില്ല.

അതുപോലത്തെ അത്യാഹിതമെങ്ങാനും സംഭവിച്ചുപോയാൽ, പരനാറി, നികൃഷ്ടജീവി, കുലംകുത്തി, വിവരദോഷി ജനുസ്സുകളിൽപ്പെട്ട അമാക്രി മലയാളികൾ ആനന്ദാതിരേകത്താൽ പിണുവാതിരയാടുമെന്നുറപ്പു്.

പക്ഷേ, ഭൂമിയിലെ തന്റെ അവരാതലക്ഷ്യങ്ങളായ കുരുദ്രോഹം, പരദ്രോഹം, സാമദ്രോഹം ഇത്യാദി പുണ്യകർമ്മങ്ങളുടെ സമസ്തവും, സമ്പൂർണ്ണവുമായ പൂർത്തീകരണത്തിനു്, പകിസ്ഥാന്റെ ബ്വാംബ് തലയിൽ വീണു് അവരാതം സത്തുപോകാതിരിക്കേണ്ടതുണ്ടല്ലോ.

ഏതു് കരിംകയ്ക്കും ഈസിയായി മനസ്സിലാകുന്ന ഒരു സിദ്ധാന്തമാണതു്.

പക്ഷേ, ഏക്ഷൻ ഹീറോയുടെ കഷ്ടകാലത്തിനു്, ഇന്റർനാഷണൽ ഡീൽ മേയ്ക്കർ ഡോണൾഡ്‌ ട്രമ്പ് അപ്രതീക്ഷിതമായി അരങ്ങത്തെത്തി സംഘർഷത്തിനു് ഒരറുതി വരുത്തിയതോടെ, – (സ്രാവു്) പിണറായിക്കും അദ്ദ്യത്തിന്റെ അടിമക്കണ്ണുകൾക്കുമൊഴികെ മറ്റു് മലയാളികൾക്കാർക്കും വേണ്ടാത്ത – നാവാടിക്കൊണ്ടുള്ള നാടുചുറ്റൽ മനസ്സില്ലാമനസ്സോടെ പുനരാരംഭിക്കുകയല്ലാതെ കെ-ഭൂതത്തിനു് ഗത്യന്തരമില്ലാതായി.

“Man proposes, God disposes”, അഥവാ:

“രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും

ദേവൻ സൂര്യനുദിക്കും ഇക്കമലവും താനേ വിടർന്നീടുമേ

ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ

ദൈവത്തിൻ മന(ല)മാരുകണ്ടു? പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം.”

സർവ്വരാജ്യ തൊഴിലാളിവർഗ്ഗനേതാവും, “പുത്രിപുത്രകളത്രാദി സ്വന്തം കാര്യം” സിന്താവാക്കാരനും, ആശ വർക്കേഴ്സ് സമരവിരുദ്ധനും, മുങ്ങാത്ത മുങ്ങിക്കപ്പലിന്റെ കപ്പിത്താനുമായ സഖാവു് പൺറോയ് വിജ്യോൻ സത്തുപോകാതെ ചിരജീവിയായി, നിത്യനിർവാണനായി, നിത്യനിതാന്ത ആസാമിയായി, പരമഹിംസ നിത്യാനന്ദനായി ജീവിച്ചിരിക്കേണ്ടതിന്റെ ആദ്ധ്യാത്മികമായ ആവശ്യകത, വൈജ്ഞാനികമായ അനിവാര്യത, അഥവാ വൈരുദ്ധ്യാത്മക-ഭൗതികവാദാധിഷ്ഠിത പ്രത്യയശാസ്ത്ര ഗുട്ടൻസ് ഇപ്പോഴെങ്കിലും ഊള മല്ലുക്കൾക്കു് പുടികിട്ടിക്കാണുമെന്നു് കരിമണൽ കർത്താവിൽ നോം ഹൃദയഭേദകമായി പ്രത്യാശിക്കുന്നു.

മൂലം വന്നാൽ ഓണം വരും! മൂഞ്ചന്റെ മൂലത്തിൽ മൂലക്കുരു വന്നാൽ രണ്ടാം പിണറായി പൊളിവചന സർക്കാരിന്റെ നാലാം വാർഷിക മാമാങ്കം വരും!!

ഇൻഡ്യ-പകിസ്ഥാൻ സംഘർഷത്തിനിടയിൽ ദല്ലാൾ ഡോണൾഡ്‌ ട്രമ്പ് നുഴഞ്ഞുകയറിയാൽ, “എന്റെ കേരളം, എന്റെ മാത്രം കേരളം” ലാടഗുരുവിന്റെ കള്ളക്കച്ചവടതന്ത്രങ്ങളിൽ കിറ്റു്, പെൻഷൻ, ഹൈവേ, വായുഗുളിക, മയിലെണ്ണ, കുയിലെണ്ണ, സർവ്വരോഗസംഹാരി, പുലിപ്പല്ലു്, പട്ടിപ്പല്ലു്, കട്ടപ്പല്ലു്, ഇരട്ടപ്പല്ലു് ഇത്യാദി അയ്യയ്യേയെസ് അയ്യർ മോഡൽ ഉണ്ണുനീലി സന്ദേശങ്ങളും, ഉടുക്കുകൊട്ടുകളും, കുച്ചിപ്പുടികളും, മറിയാമ്മ നാടകങ്ങളും, ചവിട്ടുനാടകങ്ങളുമെല്ലാം വരും പോകും, വരും പോകും; “infinite regress” പോലെ വന്നുകൊണ്ടിരിക്കും, പോയിക്കൊണ്ടിരിക്കും!

May 14 2025 14:35

“അഭിഭാഷകയ്ക്കു് നേരെ മർദ്ദനം. അച്ചടക്കനടപടി വേണമെന്നു് സർക്കാർ ബാർ കൗൺസിലിനെ അറിയിക്കും. കൂടുതൽ പരാതി വന്നാൽ അതും (ബാർ കൗൺസിലിനെ അറിയിക്കുന്ന കാര്യം) പരിഗണിക്കും.” – ‘പൂജ്യനായ’ നിയമമന്ത്രി സഹാവു് പി. രാജീവ്.

ഗുണപാഠം: “ജയിലിലാക്കേണ്ടവനെ ജയിൽമന്ത്രിയാക്കരുതു്!”

May 15 2025 12:47

“1989-ൽ, 36 വർഷങ്ങൾക്കു് മുൻപു്, താൻ സിപിഎം തിരഞ്ഞെടുപ്പു് കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന മഹനീയ വേളയിൽ, രഹസ്യ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചു് പരിശോധിച്ചു് തിരുത്തിയിട്ടുണ്ടു്. കേസെടുത്താലും പ്രശ്നമില്ല.” – സഹാവു് ജി. സുധാകരൻ.

“മുന്നിലിടും കൈ മുന്നിലിട്ടില്ലെങ്കിൽ പിന്നെയിടും കൈ കൂതീലു്” എന്ന, പൊളിറ്റിക്കലി ഇൻകറക്റ്റായ ഒരു നാടൻ ചൊല്ലുണ്ടു്. “കംപ്ലീറ്റ് ആക്ടർ” പോലെ, കംപ്ലീറ്റ് നാടനായ ഞാൻ ജന്മനാ “പൊളിറ്റിക്കലി ഇൻകറക്റ്റ്” ആയതുകൊണ്ടാണു് അതു് ഫെയ്‌സ്ബുക്ക് പോലൊരു പരസ്യവേദിയിൽ ഇങ്ങനെ ഉച്ചൈസ്തരാം വിളിച്ചുകൂവിയതു്.

മൂക്കോളം മുങ്ങിയാൽപ്പിന്നെ ചുഴിയുടെ ആഴം മൂവാളോ നാലാളോ എന്നു് നോക്കുന്നതിൽ അത്ര വലിയ അർത്ഥമൊന്നുമില്ലെന്നു് ചൈനക്കാരൻ സഖാവു് കൺഫ്യൂഷ്യസും വളരെ കൃത്യവും സ്പഷ്ടവും വ്യക്തവുമായി നമ്മൾ മനുഷ്യവർഗ്ഗത്തോടു് അരുളിചെയ്തിട്ടുണ്ടെന്നോർക്കുക!

മര്യാദരാമന്മാരായ മാക്രിസ്റ്റുകൾ, കേവലം കുഞ്ഞാടായിരിക്കെത്തന്നെ നേർവഴിതെറ്റി പാഴ്വഴിയിലെത്തിപ്പെട്ടു് മുട്ടനാടായിത്തീർന്നവനും, ഒരു കൺഫ്യൂഷ്യസ് അല്ലാത്തവനുമായ എന്നെ അനുഗമിക്കരുതെന്നു് വിനീതമായ അപേക്ഷ!

ഇനി, നിർബന്ധമാണെങ്കിൽ, എന്റെ നെറുകന്തലയിലോ, പിന്നിലോ, മുന്നിലോ, മുതുകിലോ, നെഞ്ചത്തോ, കുണ്ഡലിനിയിലോ അല്ലാതെ, എന്നോടൊപ്പം ചേർന്നു് നടന്നോളൂ, കൊയപ്പല്യ.

മൂത്തുപുഴുത്ത, സോറി, മൂത്തുപഴുത്ത ജി. സുധാകരൻ ജി സഹാവു് “ലാദൻ! ബിൻ ലാദൻ! ഭീരുവാണീയൊരൊബാമയെന്നോർക്കുക!” എന്ന ഹൃദയദ്രവീകരണശേഷിയുള്ള ഒരു ചരമഗീതം ജനാബ് ബിൻ ലാദൻ സാഹിബിനെപ്പറ്റി രചിച്ച നാൾതൊട്ടു് അദ്ദ്യത്തിന്റെ ഒരു ഡൈഹാർഡ്‌ ഫാനും, “ശിരസിലെ കൊഞ്ചുഹൃദയം” എന്ന, പച്ചമാങ്ങകൂട്ടിയുള്ള ഉണക്കക്കൊഞ്ചു് ഭോജനം പശ്ചാത്തലമാക്കി അദ്ദ്യം കവച്ച കമ്മ്യൂണിസ്റ്റ് വിപ്ലവ കാവ്യശില്പം സ്വാംശീകരിച്ചതോടെ അദ്ദ്യത്തിന്റെ ഒരു തീവ്ര ഭക്തനുമായിത്തീർന്ന ഒരു മാക്രിസ്റ്റ് “അടിമക്കന്നു്” എന്ന നിലയിൽ, സഹാവു് ജി. സുധാകരൻ ജിയോടുള്ള എന്റെ അപേക്ഷയെന്തെന്നാൽ, നിലവിലിരിക്കുന്ന നീതിന്യായ നിയമവ്യവസ്ഥയുടെ കാഴ്ചപ്പാടിൽ ഒരു പൗരൻ വീഴ്ചവരുത്താതെ ചെയ്യേണ്ട കാര്യങ്ങൾ, ചെയ്യേണ്ട സമയത്തു്, ചെയ്യേണ്ടപോലെ ചെയ്യാൻ, സുബോധമുണ്ടായിരുന്നിട്ടും അവനു്/അവൾക്കു് കഴിയാതെപോയാൽ, വ്യാഴവട്ടങ്ങൾക്കുശേഷം അതിനെപ്പറ്റി വാചകമടിച്ചു് മനുഷ്യരെ ബോധവത്കരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ, മരണത്തോളം വായടച്ചു് മിണ്ടാതിരിക്കുക എന്നതാണു് മനുഷ്യാന്തസ്സുള്ള ഒരു മനുഷ്യജീവിക്കു് മനുഷ്യരാശിയോടു് ചെയ്യാൻ കഴിയുന്നതിൽവച്ചു് ഏറ്റവും മഹനീയമായ ഒരു മാനുഷികനന്മ.

സഖാവു് കാൾ മാർക്സ് വിഭാവനം ചെയ്ത സർവ്വരാജ്യ തൊഴിലാളിവർഗ്ഗ വിപ്ലവമാഹാത്മ്യത്തിന്റെ ആഴവും പരപ്പും വിശ്വാസയോഗ്യതയും എത്രയെന്നു് സുബോധം പൂർണ്ണമായും മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് അടിയറ വച്ചിട്ടില്ലാത്ത മനുഷ്യർ മനസ്സിലാക്കിയിട്ടു് ദശാബ്ദങ്ങളായി. ലോകജനതയ്ക്കു് പണ്ടേ നേരം വെളുത്ത വിവരം, വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്ര മയക്കുമരുന്നടിച്ചു്, ദേശാഭിമാനിപ്പത്രം പുതച്ചു്, കൂർക്കം വലിച്ചുറങ്ങുന്ന മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പുത്തിജീവികൾക്കു് ഇതുവരെ മനസ്സിലാകാത്തതിലും അത്ഭുതം കൂറേണ്ട കാര്യമില്ല.

May 15 2025 13:09

“ഞാനെന്തിനാ പേടിക്കുന്നതു്? കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ.” – ജി. സുധാകരൻ.

നിരാശപ്പെടേണ്ട സഹാവേ. അതിനിനിയും സമയമുണ്ടു്.

May 15 2025 15:03

“വിപ്ലവം തോക്കിൻ കുഴലിലൂടെ” – Utopian Dream.

“വിപ്ലവം മാർക്സിസ്റ്റ് മഹോദരരുടെ പാനൊരാമ ഇളിയിലൂടെ” – Empirical Reality.

May 15 2025 16:56

തൻ്റെ ഓഫീസിൽ ജൂണിയർ വക്കീലായ ഒരു സ്ത്രീയെ മർദ്ദിച്ചു് അവശയാക്കിയ സീനിയർ വക്കീലിനെ ഓഫീസിൽ കയറി അറസ്റ്റ് ചെയ്യാൻ സമ്മതിക്കില്ലെന്നു് പൊലീസിനെ ഭീഷണിപ്പെടുത്തിയ ബാർ അസോസിയേഷൻ സെക്രട്ടറിയുടെ വക്കീൽ കുപ്പായം അഴിച്ചു് അട്ടത്തു് വപ്പിക്കാൻ മതിയായ വകുപ്പൊന്നും ഭാരതീയ ന്യായ സംഹിതയിൽ ഇല്ലേടേ?!

May 15 2025 18:02

“പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച വിഷയത്തിൽ താൻ നടത്തിയ കുമ്പസാരത്തിൽ ഭാവന കടന്നുകയറി.” – ജി. സുധാകരൻ.

അനധികൃതമായ ആ കടന്നുകയറ്റത്തിൻ്റെ പേരിൽ ഭാവനയെ ഉടനടി അറസ്റ്റ് ചെയ്യാൻ ആഭ്യന്തരമന്ത്രി സഹാവു് പിണറായി ഹേഡ് കുട്ടൻപിള്ളയെ ചുമതലപ്പെടുത്തിയെന്നു് കേൾക്കുന്നു!
സഹാവു് ഡാ! പിണറായി ഡാ!!

May 16 2025 11:51

“ഇനി ഗാന്ധി സ്തൂപം സ്ഥാപിക്കാൻ കോൺഗ്രസ്സ് മിനക്കെടേണ്ട.” – സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വിപ്ലവ സ്രാവു് “പിവി” (ശ്ശെട!) ഗോപിനാഥ്.

മഹാത്മാ ഗാന്ധിയുടെ സ്തൂപത്തിനു് പകരം, ടി. പി. വധം വഴി മല്ലു മാക്രിസ്റ്റും, തദ്വാരാ മനുഷ്യനുമായിത്തീർന്ന “മർമ്മാണി” മനോജിൻ്റെ സ്തൂപം സ്ഥാപിക്കാൻ അവൈലബിൾ കമ്മികളുടെ കേന്ദ്രക്കമ്മിറ്റി ഊരാളുങ്കൽ സഹകരണ സൊസൈറ്റിക്കു് കമ്മീഷൻ വ്യവസ്ഥയിൽ ക്വൊട്ടേഷൻ കൊടുത്തിട്ടുണ്ടാവണം.

May 16 2025 12:58

“കോൺഗ്രസ്സുകാരൻ സനീഷിൻ്റെ അടുക്കളയിൽപ്പോലും ഗാന്ധി സ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ല.” – മാക്രിസ്റ്റ് മാമ്മോദീസ മുങ്ങി മനുഷ്യനായിത്തീർന്ന സഹാവു് “പിവി” ഗോപിനാഥ്.

“കെ-റെയിൽ വരും കേട്ടോ! അതിനായി കെ-ഫാർട്ടി, മല്ലുക്കളുടെ അടുക്കളകളിലെ ഗാന്ധിസ്തൂപങ്ങൾ വേരോടെ പിഴുതെറിഞ്ഞു് തത്സ്ഥാനത്തു് മാക്രിസ്റ്റ് മഞ്ഞക്കുറ്റികൾ സ്ഥാപിക്കും കേട്ടോ!!”

May 16 2025 13:47

“കേരള മുഖ്യമന്ത്രി സഖാവു് പിണറായി വിജയനില്ലാത്ത പന്നി സ്നേഹമൊന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു് വേണ്ട.” – പെരുന്നാടു് സിപിഎം ഏരിയ സെക്രട്ടറി സഖാവു് എം. എസ്. രാജേന്ദ്രൻ.

കാരണഭൂതം സഖാവു് പിണറായി വിജയനു് തേറ്റമുളച്ച കാട്ടുപന്നി സഖാക്കളോടുള്ള വർഗ്ഗസ്നേഹമാവും സെക്രട്ടറി രാജേന്ദ്രൻ സഖാവുദ്ദേശിച്ചതു്.

May 17 2025 11:39

കേരളത്തിൽ ഇന്നു് നിലവിലിരിക്കുന്നതു് ജനാധിപത്യമോ, സോഷ്യലിസമോ, കമ്മ്യൂണിസമോ ഒന്നുമല്ല, “പട്ടണ-കാട്ടാളരായ” പ്രാകൃത റൗഡികളുടെ, “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന കാടൻ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ അവനവനിസമാണു്.

കയ്യൂക്കില്ലാത്തവർക്കും കൂടി അവകാശപ്പെട്ടതാണു് ഈ ഭൂമി.

May 17 2025 12:06

One thing is absolutely certain: No matter its colour, smell, taste, shape, consistency, or origin, there is no God in this universe. It’s that simple.

Of course, you can search for God until your death! But then, unfortunately, you are dead!

And worst of all, you don’t even know you’re dead!!

May 17 2025 12:26

ഒരുത്തൻ്റെ മണ്ടയിൽ ഉണ്ട, വെടിയുണ്ട! മറ്റൊരുത്തൻ്റെ മണ്ടയിൽ അപ്പം, അമ്മായീടെ ചൂടപ്പം! വേറൊരുത്തൻ്റെ മണ്ടയിൽ പാട്ടു്, ഹിന്ദി പാട്ടു്! ഇനിയുമൊരുത്തൻ്റെ പത്തായ വയറിൽ വരാൽ, കപ്പവരാൽ! ഒരുത്തീടെ മണ്ടയിൽ വീടു്, സ്വന്തം വീടു്! വേറൊരുത്തീടെ മണ്ടയിൽ ശോധന, പരിശോധന!!

ഈ സകല ബഫൂണുകളും മാക്രിസ്റ്റ് കപ്പിത്താൻ്റെ കീശയിലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദികളായ ആദ്ധ്യാത്മികരാണു്!!!

May 17 2025 14:29

“ശവമുള്ളിടത്തു് ശവംതീനികളായ കഴുക്കൾ കൂടും.” – ബൈബിൾ.

“മർദ്ദനമേറ്റ അഡ്വ. ശ്യാമിലി ഉള്ളിടത്തു് ഇരതീനികളായ മാപ്രകൾ കൂടും.”

May 17 2025 16:11

“ഓപ്പറേഷൻ സിന്ദൂർ” ലോകസമൂഹത്തിനു് വിശദീകരിക്കുന്നതിനായി വിദേശത്തേക്കയയ്ക്കുന്ന സർവ്വകക്ഷിസംഘത്തിൽ സഖാവു് ജോൺ ബ്രിട്ടാസിനെ ഉൾപ്പെടുത്തിയതു് എന്തുകൊണ്ടും നന്നായി.

ഇൻഡ്യ-പാകിസ്ഥാൻ സംഘർഷം സംബന്ധിച്ചു് ബഹുഭൂരിപക്ഷം ഇൻഡ്യക്കാരും പാകിസ്ഥാനികളും മനസ്സിലാക്കിയിട്ടുള്ളതിനെക്കാൾ, അഥവാ മനസ്സിലാക്കാൻ അവർ അനുവദിക്കപ്പെട്ടിട്ടുള്ളതിനെക്കാൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ളവരാണു് ലോകത്തിലെ, ചുരുങ്ങിയപക്ഷം പശ്ചിമ യൂറോപ്പിലെയെങ്കിലും, നല്ലൊരു വിഭാഗം മനുഷ്യരുമെങ്കിലും, അതിസങ്കീർണ്ണമായ അതുപോലൊരു വിഷയത്തെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് വീക്ഷിക്കുന്ന സൂക്ഷ്മ ദൃക്കുകൾക്കു് അതിൽ അന്തർലീനമായ ഗുരുതരവും പ്രതിലോമകരവും തിരുത്തൽവാദപരവുമായ പിഴവുകൾ കണ്ടെത്താനുള്ള സാദ്ധ്യതകൾ വിപുലമാണെന്നതിനാൽ, കിറ്റുഭോജനത്തിന്റെ മൂന്നാമൂഴത്തിനായി കെ-കേർമെൻറ് വിഭാവനം ചെയ്തു്, ഊർജ്ജസ്വലനായ നേർനട്ടെല്ലൻ ഉഗ്രപ്രതാപി സഖാവു് പിണറായി എക്സിക്യൂട്ട് ചെയ്യുന്ന “എന്റെ കേരളം മാമാങ്കയാത്ര” പോലുള്ള വിശദീകരണാർത്ഥ തീർത്ഥാടനങ്ങളിലൂടെ ആഴമേറിയ അനുഭവസമ്പത്തു് സമാഹരിച്ചിട്ടുള്ള സഖാവു് ജോൺ ബ്രിട്ടാസിനു് ആ സർവ്വകക്ഷിസംഘത്തിൽ ഒരു തിരുത്തൽശക്തിയായി വർത്തിക്കാൻ കഴിയുമെന്ന ഉത്തമബോദ്ധ്യം മൂലമാണു് പ്രധാനമന്ത്രി പൂജനീയ നരേന്ദ്ര മോദിജിയുടെ ചങ്കൂറ്റത്തോടെയുള്ള ആ തീരുമാനത്തെ ഞാൻ പിൻതാങ്ങുന്നതു്.

വെറുതെയൊരു തമാശയ്ക്കുവേണ്ടി പിന്നിൽ നിന്നുള്ള ഒരു താങ്ങലാണു് ഈ പിൻതാങ്ങൽ എന്നൊരു തെറ്റിദ്ധാരണ രാഷ്ട്രീയം ഗൗരവതരമായി ചർച്ച ചെയ്യുന്ന ഇടതു് സഹയാത്രികർക്കു് ഉണ്ടാകാതിരിക്കാനാണു് ഈ സത്യവാങ്മൂലം ബ്ലാക്ക് ആൻഡ് വൈറ്റായി ഞാനിവിടെ നല്കിയതു്.

May 18 2025 09:33

“നെഗറ്റീവ് പറഞ്ഞു് പോസിറ്റീവാക്കുക എന്ന പ്രസംഗതന്ത്രമാണു് ഞാൻ താങ്ങിയതു്. നിയമവ്യവസ്ഥയെ മുയ്മൻ വെല്ലുവിളിച്ച സജി ചെറിയാനെതിരെ എന്തു് നടപടിയെടുത്തു?” – വിപ്ലവകവി ജി. സുധാകരൻ ജി.

നടപടിയെടുക്കാൻ കാരണഭൂതം തുനിഞ്ഞതാണു്. പക്ഷേ, പോസിറ്റീവ് പറഞ്ഞു് നെഗറ്റീവാക്കുക എന്ന പ്രസംഗതന്ത്രമായിരുന്നു താൻ താങ്ങിയതെന്ന 164 സ്റ്റേറ്റ്മെൻ്റ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ സമർപ്പിച്ചു് സജി സഖാവു് തടി കയ്ച്ചിലാക്കുകയായിരുന്നു.

May 18 2025 10:31

America First (Right Behind Qatar)✌😀

May 18 2025 11:54

നരക റോഡുകൾക്കു് സ്മാർട്ട് ലുക്ക് നല്കി, കംപ്ലീറ്റ് ഊളകളായ അടിയാള വർഗ്ഗത്തിന്റെ കണ്ണിൽ പൊടിയിട്ടു്, വോട്ടുപിടുങ്ങി, മൂലക്കുരു ബാധിച്ച വിശ്വവിഖ്യാത മൂലങ്ങൾ, മൃദുലമനോഹരമായ അധികാരക്കസേരയിൽ മൂന്നാമതും ഉറപ്പിക്കുന്നതിനായി ഭരണവർഗ്ഗത്തിലെ അമ്മോശൻ കാക്ക, മരുമോൻ, പൊളിറ്റിക്കൽ സെക്രട്ടറി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി മുതലായ നരകമുഖ ബ്യൂട്ടീഷൻസ്, അധികാര ചെരാകേന്ദ്രത്തിലെ തെരുവീഥികളുടെ നവീകരണത്തിനായി, കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി കുന്തം കുത്തിയിരുന്നു് ബീജവാപം ചെയ്ത പദ്ധതികൾക്കു് “ചെല വായിൽ പോയ” ആകെ മൊത്തം ടോട്ടൽ തുക 200 കോടി രൂഫാ.

അതിൽ:

കേന്ദ്രം 80 കോടി രൂഫാ (നികുതിപ്പണം)

സംസ്ഥാനം 80 കോടി രൂഫാ (പിണുപ്പണം)

നരകസഭ 40 കോടി രൂഫാ (ആര്യപ്പണം)

[കോവർ കഴുതകളായ പൊതുജനത്തിനും, പുത്തിജീവികളായ പ്രത്യയ ശാസ്ത്രജ്ഞർക്കും, ആദ്ധ്യാത്മികരായ ആർഷഭാരത ആളോൾക്കും, ശശി തരൂർ ടൈപ്പ് അനഭിമതരായ രാഷ്ട്രീയ വിമതർക്കും വൈജ്ഞാനികവും തന്മൂലം അതിഗഹനവുമായ ഈവിധ വിഷയങ്ങളിൽ അനവസരത്തിൽ അനാവശ്യവും അമിതവുമായ തെറ്റിദ്ധാരണകൾ ഉണ്ടാകരുതല്ലോ! – സ്വ. ലേ. cum എഡിറ്റർ ഇൻ ചീഫ്]

May 19 2025 12:13

മാല മോഷണം പോയിട്ടില്ലെന്ന മാല ഉടമയുടെ സാക്ഷ്യപ്രകാരം വ്യാജമെന്നു് തെളിഞ്ഞ മോഷണക്കേസിൽ, തന്നെ അന്യായമായി പ്രതിയാക്കിയ പൊലീസിനെതിരെ, മുഖ്യമന്ത്രി ഓഫീസിലെത്തി താൻ നല്കിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തുറന്നു് നോക്കുക പോലും ചെയ്യാതെ മേശപ്പുറത്തേയ്ക്കെറിയുകയാണു് ചെയ്തതെന്നു് ദളിതു് യുവതി ബിന്ദു.

സാധാരണഗതിയിൽ, ഏമാന്മാരായ ഞങ്ങളുടെ അനീതികൾക്കും അക്രമങ്ങൾക്കും നേരെ വാതുറക്കാൻ ധൈര്യപ്പെടുന്ന പ്രജകളെയും കീഴാളജന്മങ്ങളെയും ചെടിച്ചട്ടികൊണ്ടും, ഹെൽമെറ്റുകൊണ്ടും തലയ്ക്കടിച്ചും, പെൺകുട്ടികളെ “നിനക്കു് ഞാൻ അപ്പനില്ലാത്ത കൊച്ചിനെ ഒണ്ടാക്കിത്തരുമെടീ” എന്നു് ഭീഷണിപ്പെടുത്തിയും “ജീവൻ രക്ഷാപ്രവർത്തനങ്ങൾ” നടത്തുക എന്നതാണു്, “വേടൻ പ്രൊമോഷൻ, ദളിതു് സംരക്ഷണം, സ്ത്രീ സുരക്ഷ, വനിതാ മതിൽ, എന്റെ കേരളം” തുടങ്ങിയ എണ്ണമറ്റ “PR stunt” സ്‌പെഷലിസ്റ്റുകളായ ഞങ്ങൾ പിണറായിസ്റ്റുകളുടെ നൈസർഗ്ഗികമായ രീതി.

ഇതിപ്പോൾ, അത്രയ്‌ക്കൊന്നും ഞങ്ങൾ ചെയ്തില്ലല്ലോ! കാരണം, മാക്രിസ്റ്റുകളായതുവഴി മനുഷ്യരായിത്തീർന്ന വിപ്ലവികളാണു് ഞങ്ങൾ!

2019-ലെ വനിതാ മതിലിനായി മഹാകവി പ്രഭാവർമ്മ രചിച്ച ഈ “ശീർഷക ഗാനം” കൂടി ആലപിച്ചു് ഓരോ മല്ലുവും പുളകിതഗാത്രരാകുക!

“ഉയരുയരുയരോ… ഉണരുണരുണരോ…

ഉയരുയരുയരോ വനിതാ മതിലിവിടുയരുയരുയരോ

ഉണരുണരുണരോ വനിതാ സമത്വനിനവിവിടുണരുണരോ

സാമൂഹ്യ നവോത്ഥാനക്കതിരുണരുണരുണരോ…”

[ദളിതു് സ്ത്രീ ബിന്ദുവിനെ ഒരു വ്യാജ മാലമോഷണക്കേസിന്റെ പേരിൽ പേരൂർക്കട സ്റ്റേഷനിൽ പോലീസ് മണിക്കൂറുകൾ തടഞ്ഞു് വച്ചെങ്കിലെന്തു്, ദാഹിച്ചപ്പോൾ കക്കൂസിലെ വെള്ളമെടുത്തു് കുടിയ്ക്കാൻ കല്പിച്ചെങ്കിലെന്തു്, “കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി” കേരളത്തിലെ സ്ത്രീകൾ 2019 ജനുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അണിയണിയായ് വരിവരിയായ് നിരനിരയായ് നിരന്നുനിന്നു് നിർമ്മിച്ച വനിതാ മതിലിനായി “ഉയരുയരുയരോ… ഉണരുണരുണരോ… (മയിലുണരോ!)” എന്ന ഊജ്ജ്വല ശീർഷക ഗാനം പടച്ച മഹാകവി പ്രഭാവർമ്മയ്ക്കു്, 3 ലക്ഷം രൂഫായും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന 2025-ലെ ഒഎൻവി സാഹിത്യ പുരസ്കാരം കിട്ടിയല്ലോ എന്നോർത്തു് ഓരോ ദളിതു് സ്ത്രീയും അകമഴിഞ്ഞു് ആനന്ദസാഗരത്തിൽ ആറാടുകയാണു് വേണ്ടതു്!

തമ്പ്രാന്റെ സന്തോഷമാണു് നമ്മുടെ സന്തോഷം എന്നോർക്കുക! മാത്രവുമല്ല, ഭാവിയിൽ നടക്കാനിരിക്കുന്ന സകല തിരഞ്ഞെടുപ്പുകളിലും പിണറായിപ്പാർട്ടിക്കു് വോട്ടുകുത്തി, പിണറായിപ്പാർട്ടിയെ ജയിപ്പിച്ചു് അധികാരത്തിലേറ്റിയാലേ, കവിതാസുന്ദര സുരഭില സമ്മോഹന No.1 പിണുനവ കേരളത്തിൽ സംജാതമായിക്കഴിഞ്ഞ സ്ഥിതിസമത്വത്തെ, കോൺഗ്രസ്സ്, ബിജെപി, മുസ്ലിം ലീഗ് ഇത്യാദി ജാതി-മത-വർഗ്ഗ-വർണ്ണ ശത്രുക്കളുടെയും, അമേരിക്കൻ കുത്തക മുതലാളിത്ത (മയോക്ലിനിക്ക്) സാമ്രാജ്യത്വ ശക്തികളുടെയുമെല്ലാം തൊഴിലാളിരക്തക്കറ പുരണ്ട കരാളഹസ്തങ്ങളിൽ നിന്നുള്ള യാതൊരുവിധ പോറലുകളുമേല്ക്കാതെ കല്പാന്തകാലത്തോളം ‘കിറ്റു’ നൽകാനും, ‘പോറ്റി’ വളർത്താനും, ‘കാത്തു’ സംരക്ഷിക്കാനും, ‘പാത്തു’ കക്കാനും കെ-ഫാർട്ടിക്കു് കഴിയുകയുള്ളു!

“നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ”! നമ്മൾ കുടിക്കും ജലമെല്ലാം കെ-പൊലീസിന്റെ കക്കൂസിൽ നിന്നാകും പെൺകിളിയേ!!]

May 19 2025 13:30

“ചെയ്യാത്ത മോഷണത്തിൻ്റെ പേരിൽ ദളിതു് സ്ത്രീയെ 20 മണിക്കൂറുകളോളം ചോദ്യം ചെയ്ത പേരൂർക്കട SI പ്രസാദിനെ സസ്പെൻഡ് ചെയ്തു.”

എത്ര ദിവസത്തെ “സദ്-പെൻഷൻ” ആണാവോ? സദ്-പെൻഷൻ കാലത്തു്, നീന്തൽക്കുളമുള്ള ക്ലിഫ് ഹൗസിലെ കുളിച്ചു് താമസവും, സംഗീതസാന്ദ്രമായ ക്ലിഫ് ഹൗസ് തൊഴുത്തിലെ മലപോലെ മുലകളുള്ള കാമധേനുക്കളുടെ അകിടുകളിൽനിന്നു് നേരിട്ടുള്ള ശുദ്ധദുഗ്ദ്ധപാനവും കൂടി ആഭ്യന്തരമന്ത്രി പിണറായി സഖാവു് ആ സാറിനു് തരപ്പെടുത്തിക്കൊടുക്കുമായിരിക്കും.

May 19 2025 13:43

ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു് മല്ലു മാക്രിസ്റ്റ് യുട്ടോപ്പിയൻ പുത്തിജീവികളും, ട്രേഡ് യൂണിയൻ കരിംകകളും, ഗാന്ധിസ്തൂപവിരുദ്ധ വൈജ്ഞാനികരും കൊട്ടിഘോഷിക്കുന്ന മാർക്സിസത്തിൻ്റെ അത്ര അശാസ്ത്രീയമാണു് അക്യുപങ്‌ക്ചർ എന്നു് തോന്നുന്നില്ല.

May 19 2025 15:40

“മാക്രിസ്റ്റ്-പിണറായിസ്റ്റ് പാർട്ടിയിലെ “അടിയാള മരങ്ങോടർ” എന്തിനാണു് മക്കളെ ജനിപ്പിച്ചു് വളർത്തുന്നതു്?”

“ചോപ്പൻ സർട്ടും കാക്കി നിക്കറുമിട്ടു് അറ്റൻഷനായി നിന്നു് ഭൂതത്തിനും അപ്പത്തിനും മിത്തിനും പോത്തിനും പൊട്ടനും വട്ടനും ശുംഭനും മറ്റു് മാക്രിസ്റ്റ് പ്രേതങ്ങൾക്കും സല്യൂട്ടടിച്ചു് നക്കാപ്പിച്ച ഒപ്പിച്ചു് കഞ്ഞി കുടിക്കാൻ, അല്ലാതെന്തിനു്?!”

May 20 2025 10:37

“കുറ്റക്കാർക്കെതിരെ ‘ഉചിതമായ’ നടപടിയുണ്ടാകും.” – പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പു് മന്ത്രി ഒ. ആർ. കേളു സഖാവു്.

കുറ്റക്കാർക്കെതിരെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനു് “ഉചിതമായി” മാത്രം നടപടിയെടുക്കുന്ന നിലപാടുകളുടെ രായാവു് കരിയ്ക്കും വദൂരിയോടാരാഞ്ഞു് അനുമതി വാങ്ങിയിട്ടാണോ ആവോ കേളു സഖാവു് വലിയ വായിൽ ഈ വാഗ്ദാനം വാരിച്ചൊരിഞ്ഞതു്?

May 20 2025 10:56

“പേരൂർക്കട ദളിതു് പീഡനത്തിൽ ആഭ്യന്തരവകുപ്പു് കൂടുതൽ പൗലോസുകൾക്കെതിരെ നടപടിയെടുത്തേക്കും.” – വാർത്ത

ഇങ്ങനെ പൊക്കിപ്പിടിച്ചു് മനിസനെ മക്കാറാക്കാതെ ഒടയ്ക്കു് സ്വാമീ കൊട്ടത്തേങ്ങ! ആളോളു് ഞെട്ടട്ടെ!!

May 20 2025 12:42

ജർമ്മൻ സഖാവു് ബെർടോൾട് ബ്രെഹ്റ്റ് റഷ്യൻ സഖാവു് വ്ലാഡിമിയർ മൈക്കോപ്പറേറ്ററോവിസ്കിക്കു് (പറഞ്ഞുവന്നാൽ, സഖാവു് വ്ലാഡിമിയർ പുട്ടിന്റെ വകയിലെ ഒരു ചേട്ടനായിട്ടു് വരും കക്ഷി) ചരമോപചാരമായി സമർപ്പിച്ച ആത്മാനുതാപസാന്ദ്രമായ മഹാകാവ്യകലാശില്പം:

“സ്രാവുകളെന്നെ വിട്ടേച്ചുപോയി.

കടുവകളെന്നെ കണ്ടതേയില്ല.

മൂട്ടകളാണെന്നെ പുണരുന്നതു്!

പേനുകളാണെന്നെ നുകരുന്നതു്!

കൊതുക്കളാണെന്നെ ഊറ്റുന്നതു്!

കടന്നലുകളാണെന്നെ കുത്തുന്നതു്!

കീടങ്ങളാണെന്നെ പൊതിയുന്നതു്!

കൃമികളാണെന്നിൽ നുഴയുന്നതു്!!”

ഞാനാകുന്ന ഈ ഞാൻ, മനസ്സാ വാചാ കർമ്മണാ, പനമുറി പോലൊരു പാവം പാവം മല്ലു മാക്രിസ്റ്റാണെന്നതാണു്, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ പ്രത്യയശാസ്ത്ര വീക്ഷണകോണകത്തിൽ അനന്തശയനം ചെയ്തുകൊണ്ടു് അതിസൂക്ഷ്മമായി വീക്ഷിക്കുമ്പോൾ, ഇതിനുള്ളിൽ കുടികൊള്ളുന്നതായി, അരിയാഹാരം കഴിക്കുന്നവരും ഇരുക്കാലികളും പ്രഫുത്തരെന്നു് സ്വയം കരുതുന്നവരുമായ സകലമാന മല്ലുക്കൾക്കും മഷിനോട്ടം പോലെ കൃത്യവും വ്യക്തവും സ്പഷ്ടവും നിസ്സംശയവുമായി വീക്ഷിക്കാൻ കഴിയുന്ന അടിസ്ഥാനപരവും അനിഷേദ്ധ്യവുമായ കാര്യകാരണബന്ധം.

May 20 2025 13:20

വർത്തമാനകാലത്തെ ദൈനംദിന സമ്മർദ്ദങ്ങളുടെ ലഘൂകരണത്തിനു് ആത്മാവിലലിഞ്ഞ ഗതകാല സംഗീതം നല്ലൊരു നാഡീഭക്ഷണമാണു്. – പഴയ ഒരു പാട്ടു്.

“Wherever you go, whatever you do

I will be right here waiting for you

Whatever it takes or how my heart breaks

I will be right here waiting for you”

May 20 2025 14:02

മണിമലർ മുത്തുകളായി സ്വയം പ്രതിഷ്ഠിച്ചിരിക്കുന്ന മുതുമല മൈരുകളാണു് തലപ്പത്തെത്തിയ “മഹനീയ” മല്ലുക്കളെന്നു് വിഹഗ വീക്ഷണത്തിൽത്തന്നെ മനസ്സിലാക്കാൻ നിനക്കു് കഴിയുന്നില്ലെങ്കിൽ അതിനൊരർത്ഥമേയുള്ളു: ആ മണിമലർ മുത്തുമാലയിലെ വ്യക്തിത്വമില്ലാത്ത ഒരു കണ്ണി മാത്രമാണു് നീ.

May 20 2025 14:30

കാരണഭൂതം പിണറായിയുടെയും, അപ്പം ഗോവിന്ദൻ്റെയും, മമ്മാലി ചിറ്റപ്പൻ്റെയും, ശുംഭൻ ജയരാജൻ്റെയുമൊക്കെ പിന്നാലെ മൈക്കും ക്യാമറയുമായി നടക്കേണ്ടി വരുന്നതു് ജേർണലിസമല്ല, ഗതികേടാണു്!

May 20 2025 17:01

“ദേശീയപാത ചിലയിടങ്ങളിൽ തകരുന്നതു് ദൗര്‍ഭാഗ്യകരം.” – മാവേലി കേരളത്തെ സമ്പൂർണ്ണമായി കടത്തിൽ മുക്കി നശിപ്പിച്ച കമ്മി മുഖ്യമന്ത്രി സഹാവു് പിണറായി വിജയൻ പൊതുജനസമക്ഷം ധാരധാരയായി ഒഴുക്കിയ, അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും, നട്ടാൽ കുരുക്കാത്ത പച്ചനുണകളുടെയും അസഹ്യ ദുർഗ്ഗന്ധമുള്ള മുതലക്കണ്ണീർ!

സഖാവു് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടു് ഓതിനല്കുന്ന ഒരു സൗഭാഗ്യ ഏലസ്സ് വിശുദ്ധ ഭദ്രാസനമായ കാരണഭൂതാസനത്തിൽ കുത്തിത്തിരുകിവച്ചാൽ ദൗർഭാഗ്യനിവാരണം സുസാദ്ധ്യമാകുമെന്നു് പൂജനീയ ശ്രീ എം. ജി (പൂർവ്വാശ്രമത്തിൽ ജനാബ് മുംതാസ് അലി ഖാൻ സാഹിബ് ) അസന്ദിഗ്ദ്ധമായി ഭാരതീയ ഭക്തരോടു് അരുളിച്ചെയ്തിട്ടുണ്ടു്.

സഖാവു് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടു്, സഖാവു് ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിനെപ്പോലെതന്നെ, കറകളഞ്ഞ ഒരു നമ്പൂതിരിപ്പാടാണെന്ന ചാതുർവർണ്ണ്യസത്യം ഇത്തരുണത്തിൽ നമ്മൾ ഓരോരുത്തരും നന്ദിപൂർവ്വം സ്മരിക്കേണ്ടതുണ്ടു്.

ഈ ലോകത്തിൽ ഒന്നും ചുമ്മാതെയല്ല, ചുമ്മാരുകുടിയുമല്ല. എല്ലാം “സംഭവാമി യുഗേ യുഗേ” എന്ന ആദ്ധ്യാത്മിക സിദ്ധാന്തപ്രകാരം, കമ്മീഷൻ വ്യവസ്ഥയിൽ സാർവ്വലൗകികമായി സംഭവിക്കുന്ന, സംഭവിക്കേണ്ടുന്ന ദൈവകല്പിത അത്ഭുതങ്ങളാണു്, അതിശയങ്ങളാണു്, അജ്ഞാതമായ അമാനുഷികശക്തികളുടെ ആഭിചാരകർമ്മങ്ങളാണു്!!

May 21 2025 09:34

“കോഴക്കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖർ കുമാറിനെതിരെ തെളിവില്ലെന്നു് വിജിലൻസ്.”

– ഉണ്ടാകില്ലല്ലോ! ഉണ്ടാകാൻ പാടില്ലല്ലോ!!

“സ്മാര്‍ട്ട് റോഡുകളുടെ ക്രെഡിറ്റിനെച്ചൊല്ലി തദ്ദേശൻ മന്ത്രിക്കും മരാമത്തൻ മന്ത്രിക്കുമിടയിൽ ഭിന്നത.” (മു.റി. മന്ത്രിയും പോത്തുമന്ത്രിയും തമ്മിൽ സ്മാര്‍ട്ട് റോഡുകളുടെ പിതൃത്വാവകാശത്തെച്ചൊല്ലി തെറിയോ തെറി പച്ചത്തെറി ചോപ്പൻതെറി പൂരത്തെറി എന്നു് പൊതുജനഭാഷ്യം.)

ഉണ്ടാകുമല്ലോ! ഉണ്ടാകണമല്ലോ!!

“മന്ത്രിമാര്‍ക്കിടയിൽ ഭിന്നതയെന്ന വാര്‍ത്ത നിഷേധിച്ചു് മുഖ്യമന്ത്രിയുടെ ഓഫീസ്.”

– നിഷേധിക്കുമല്ലോ! നിഷേധിക്കണമല്ലോ!!

May 21 2025 10:41

“ഈ സർക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നു് വെല്ലുവിളിച്ചവർ നിശ്ശബ്ദരായി.” – മുക്കിയ ആഭ്യന്തരൻ.

അവർ നിശ്ശബ്ദരായതല്ല സഹാവേ! വാർദ്ധക്യകാലബധിരത ബാധിച്ചാൽ, ദേശീയപാത ഇടിഞ്ഞുവീണാലും കേൾക്കില്ല. ഇനി കേട്ടാലും, സഹവാസി മരപ്പട്ടി മുള്ളുന്ന ഒച്ചയാണെന്നേ തോന്നൂ!

May 21 2025 11:32

“ഏട്ടിലെ പശു പുല്ലു് തിന്നില്ല.”

ഫ്ലെക്സിലെ റോഡിന്റെ ഭംഗിയല്ല, മണ്ണിന്റെ “bearing capacity” ആണു് റോഡിനെ താങ്ങിനിർത്തുന്നതു്.

[Bearing Capacity of Soil: q_u = c’Nc + γD’Nq + 0.5γBNγ (ഈ പുണ്യ ഫോർമ്യുലയിലെ അക്ഷരങ്ങൾ നവകേരള മന്ത്രിപുംഗവ സഖാക്കളുടെ വിശുദ്ധ നാമങ്ങളിലെ ആദ്യാക്ഷരങ്ങളാണു്. – സ്വ. ലേ.)]

May 21 2025 12:24

“നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകളുണ്ടെന്നു് ഇഡി.”

“കോഴക്കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖർ കുമാറിനെതിരെ തെളിവില്ലെന്നു് വിജിലൻസ്.”

“കോഴിക്കേസിൽ കുറുക്കനെതിരെ തെളിവില്ലെന്നു് ക്രൈം ബ്രാഞ്ച്.”

“വോക്കേ, നോട്ടഡ്” എന്നു് കോവർകഴുതകളായ പൊതുജനം.

May 21 2025 16:40

“മുഖ്യമന്ത്രിയോടു് പരാതി പറഞ്ഞിട്ടില്ല.” – മന്ത്രി എം. ബി. രാജേഷ്.

കേട്ടപ്പോഴേതന്നെ അതൊരു വ്യാജ വാർത്തയാണെന്നു് എനിക്കു് തോന്നിയിരുന്നു. ഒരു പോത്തുമന്ത്രി മുഖ്യമന്ത്രിയോടു് മുഖാമുഖം പരാതി പറഞ്ഞെന്ന വാർത്ത കേട്ടാൽ എൻ്റെ ജാക്കിപ്പട്ടിപോലും വിശ്വസിക്കില്ല. പിന്നെയല്ലേ അവൻ്റെ യജമാനനായ ഈ ഞാൻ!!

May 22 2025 12:52

ജനാബ് അസിം മുനീർ സാഹിബിനും, ജനാബ് അയൂബ് ഖാൻ സാഹിബിനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനിൽ ഫീൽഡ് മാർഷൽ പദവി അലങ്കരിക്കാമെങ്കിൽ, ദേശീയപാത നിർമ്മാണത്തിലെ പിഴവുകളും പുരോഗതിയും ശാസ്ത്രീയമായ സൂക്ഷ്മ പരിശോധനകളിലൂടെ വിലയിരുത്താനും, പ്രത്യയശാസ്ത്രപരമായ നിർദ്ദേശങ്ങൾ നല്കാനുമായി തന്റെ പുയ്യാപ്ല ജീവിതം, അമ്മോശൻ കാക്കേടെ നവകേരളത്തിലെ കൺസ്ട്രക്ഷൻ ഫീൽഡുകളിൽ സ്ഥിരമായി പാഴാക്കുന്ന ഒരു മരുമോൻ എന്ന നിലയിൽ, പൊതുമരാമത്തൻ മു. റിയാസിനു് “ഫീൽഡ് മഷ്‌റൂം” എന്ന, കേരള റിപ്പബ്ലിക്കിലെ അത്യുന്നത വിപ്ലവപദവി അലങ്കരിക്കാനും ഉളുപ്പിന്റെയോ അറപ്പിന്റെയോ യാതൊരുവിധ ആവശ്യവുമില്ല എന്ന കരിയ്ക്കും സൂര്യന്റെ കല്ലേപ്പിളർക്കുന്ന കല്പനയുടെ അടിസ്ഥാനത്തിൽ, സഖാവു് മരുമോനെ, “ഫീൽഡ് മഷ്‌റൂം” എന്ന പദവി നല്കി, ആനയും അമ്പാരിയുമായി ബഹുമാനപുരസ്സരം ആദരിക്കാൻ കെ-ഫാർട്ടി തീരുമാനിച്ചത്രെ!

(എന്റെ ഈ കുറിമാനം വായിക്കേണ്ടിവന്നാൽ, “ത്രെ!” വിരുദ്ധരും, ചാനൽ ചർച്ചക്കാരുമായ മാക്രിസ്റ്റ് താത്വികർ വൈരുദ്ധ്യാധിഷ്ഠിതമായ ഞെട്ടലോടെ ഉന്നയിക്കാൻ സാദ്ധ്യതയുള്ള ഭൗതികവാദപരമായ ഒരു ആദ്ധ്യാത്മിക തംശ്യം: “ത്രെ!” എന്ന അന്ത്യത്തോടെ, പ്രഫുത്തരായ കേരളജനതയ്ക്കുമുന്നിൽ ഒരു “ബിഗ് ബ്രേക്കിങ് ന്യൂസ്‌” അവതരിപ്പിക്കുന്ന യെവനും അവകാശപ്പെടുന്നതു് താനൊരു “സ്വ. ലേ.” ആണെന്നാണു്! ഇക്കണക്കിനു് പോയാൽ, കെ-ഫാർട്ടിയെ തൃണവത്ഗണിച്ചുകൊണ്ടു് താനൊരു “അകാരണഭൂതമാണെന്നു്” അവകാശപ്പെടാൻ, പൊട്ടിയും പൊട്ടാതെയും വിരിയാനിരിക്കുന്ന മാക്രിസ്റ്റ് നല്ല നാളെയിൽ യെവൻ ധൈര്യപ്പെടില്ലെന്നു് ആരുകണ്ടു?!)

“ഫീൽഡ് മഷ്‌റൂം” സഖാവു് റിയാസ് സിന്ദാബാദ്! സഖാവു് അമ്മോശൻ കാക്ക സിന്ദാബാദ്! ഇങ്ക്വിലാബ് സിന്ദാബാദ്!! ലാലിനും മമ്മൂട്ടിക്കും, സിദ്ദിഖിനും പൃഥ്വിരാജിനും, ദിലീപിനും ഭാവനയ്ക്കും, ബെഹ്ര സാഹിബിനും മോന്‍സണ്‍ മാവുങ്കലിനും സലാം!”

അദാനി തുളയട്ടെ! അംബാനി തുളയട്ടെ! മയോക്ലിനിക്ക് തുളയട്ടെ! ബഹുരാഷ്ട്ര കുത്തകകൾ മൊത്തം തുളയട്ടെ!!

May 22 2025 15:39

“പാത നിർമ്മിക്കുന്നതു് ദേശീയപാത അതോറിറ്റി. സർക്കാർ ചെയ്യുന്നതു് ഭൂമി ഏറ്റെടുക്കൽ.” – മുഖ്യമന്ത്രി.

തകർന്നാൽ കുറ്റം അവനു്, തകർന്നില്ലെങ്കിൽ ക്രെഡിറ്റും ലാഭവും എനക്കും മരുമോനും! അതുമതി. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.

May 22 2025 16:36

“മരണത്തിനു് എന്നേക്കുമായി കൈമാറാനായി താൻ പുഴയിലെറിഞ്ഞ തന്റെ മൂന്നരവയസ്സുകാരി മകളെ “സ്നേഹനിധിയായ” ഇളയച്ഛൻ ഒന്നരവർഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്ന വിവരം ആ അമ്മക്കറിയാമായിരുന്നത്രെ!”

“തനിയാവർത്തനം” എന്ന സിനിമയിൽ, “സ്നേഹനിധികളായ” നാട്ടുകാരാൽ ഭ്രാന്തനാക്കപ്പെട്ട, അദ്ധ്യാപകനായ മകനെ അമ്മ വിഷം കലർത്തിയ ചോറു് സ്വന്തം കൈകൊണ്ടു് വാരിക്കൊടുത്തു് മരണത്തിനു് കൈമാറുന്ന ഒരു രംഗമുണ്ടു്.

ആവക സില്മാ സീനുകൾ, സദാചാരം, ധാർമ്മികത, ആദ്ധ്യാത്മികത, മരണം, മരണാനന്തരജീവിതം, പുനർജ്ജന്മം, ഈശ്വരൻ, യഹോവ, അല്ലാഹു, യേശു, മുഹമ്മദ്, ശ്രീശങ്കരാചാര്യർ, ശ്രീനാരായണഗുരു, ഗാന്ധി മുതലായ വാക്കുകൾ വാതോരാതെ വാരിച്ചൊരിയുന്ന മല്ലുക്കളെ കണ്ടമാനം ആകർഷിക്കുന്ന ദൈനംദിന എന്റർട്ടെയിൻമെന്റുകളാണു്! എന്തുകൊണ്ടെന്നാൽ, തങ്ങളുടെ സ്വഭാവഗുണമായ കള്ളത്തരങ്ങളും കാപട്യവും തന്മയത്വമായി മറച്ചുപിടിച്ചു് സമൂഹമദ്ധ്യേ മാന്യതയുടെ മുഖംമൂടിയണിയാൻ പഴകിജീർണ്ണിച്ച ആവക ക്ലിഷേകൾ അവർക്കു് അങ്ങേയറ്റം സഹായകരമാണു്!

“കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം” എന്നു് കണ്ണീരോടെ പാടുന്നവരെ സൂക്ഷിക്കുക! അവർ ഏറ്റവും വലിയ കപടരായിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണു്!

എപ്പോഴും ദൈവത്തെ കൂട്ടുപിടിക്കുന്നവരെ സൂക്ഷിക്കുക! അവർ ഏറ്റവും കൊടിയ പിശാചുക്കളായിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണു്!

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന പൗരസമൂഹത്തെ കെ-ഫാർട്ടി ക്രിമിനലുകൾ ചെടിച്ചട്ടികൊണ്ടും ഹെൽമെറ്റുകൊണ്ടും മാരകമായി തലയ്ക്കടിക്കുന്നതിനെ “ജീവൻരക്ഷാപ്രവർത്തനം” എന്നു് വിളിക്കാൻ അറപ്പില്ലാത്ത ഒരു സൈക്കോപ്പാത്തിനെ, രക്തക്കറയും ചതിക്കറയും നുണക്കറയും അഴിമതിക്കറയും പുരണ്ടു് കറുത്ത കൈകൾ പൊതുമദ്ധ്യേ പൊക്കിപ്പിടിച്ചു് അവ ശുദ്ധമാണെന്നു് യാതൊരു ഭാവഭേദവുമില്ലാതെ സാക്ഷ്യപ്പെടുത്താൻ മനഃസാക്ഷിക്കുത്തില്ലാത്ത ഒരു കാട്ടാളനെ, അരിക്കാശിനായി സമരം ചെയ്യുന്ന തൊഴിലാളികളായ അമ്മമാരെയും സ്ത്രീകളെയും കാണാൻ പോലും തന്റെ ഈഗോ സമ്മതിക്കാത്ത ഒരു കാട്ടുപോത്തിനെ, ഒരു വിഷപ്പാമ്പിനെ, അരശതം കാറുകളുടെയും സേവകരുടെയും അകമ്പടിയോടെ, ഒരു മഹാരാജാവിനെപ്പോലെ നാടുനീളെ കെട്ടിയെഴുന്നെള്ളിക്കാൻ ലജ്ജയോ ഉളുപ്പോ തോന്നാത്ത ഒരു കൂട്ടം പ്രാകൃതരുടെ സമൂഹത്തിൽ പീഡോഫൈലുകളും മറ്റിനം പക്കാ ക്രിമിനലുകളും സ്വൈര്യവിഹാരം ചെയ്യുന്നതായി കാണുമ്പോൾ, അതിന്റെപേരിൽ എന്തിനാണു് മലയാളികൾ അത്ഭുതപ്പെടുന്നതെന്നു് എനിക്കു് മനസ്സിലാകുന്നില്ല.

May 23 2025 10:28

80 മുതൽ 100 വർഷം വരെ നിലനിൽക്കേണ്ടവയാണു് പാലങ്ങൾ. പക്ഷേ, 1940-ൽ, ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലങ്ങളിൽ (suspension bridges) ഒന്നായിരുന്ന USA-യിലെ Tacoma Narrows Bridge തകർന്നുവീണപ്പോൾ അതിനു് ആറു് മാസമായിരുന്നു പ്രായം.

എൻജിനിയേഴ്സ് wind current ശരിയായി നിർണ്ണയിക്കാത്തതായിരുന്നു കാരണം.

തൂക്കുപാലം കാറ്റിൽ ആടിയുലഞ്ഞു് തകർന്നുവീഴുന്ന വീഡിയോ.

May 23 2025 10:52

“Safety should always come first!!!”

[തകർന്നുവീണ കെ-ദേശീയപാതയുടെ ഗർത്തങ്ങളിലിറങ്ങി റീൽസ് എടുക്കുന്ന പൊതു(ജന)മരാമത്തുകൾ ഇതുപോലെ വടം കൊണ്ടു് കഴുത്തിലൊരു കുടുക്കിട്ടു് സുരക്ഷിതമാക്കിയാൽ നന്നായിരിക്കും.🙂]

May 23 2025 12:41

“നാഷണൽ ഹൈവേ നിർമ്മാണത്തിലെ ‘അ മുതൽ ക്ഷ വരെ’ നിർവഹിക്കുന്നതു് നാഷണൽ ഹൈവേ അതോറിറ്റിയാണു്.” – മുക്കിയ മന്ത്രി.

“അന്യൻ്റെ കൊച്ചിൻ്റെ തന്തയാകാൻ, ഓഞ്ഞ ഇളിയുമായി ഭീമൻ (രഘു) ഫ്ലെക്സുകൾ സ്ഥാപിക്കുന്ന അമ്മോശനും മരുമോനും മൂക്കുകൊണ്ടു് ‘അ മുതൽ ക്ഷ വരെ’ വരച്ചു് പഞ്ചായത്തു് റോഡിലൂടെ റിവേഴ്സ് ഗിയറിൽ പോകേണ്ടിവരും.” – സഖാവു് കാൾ മാർക്സ്.

May 23 2025 12:41

ക്രിമിനലുകളും അഴിമതിക്കാരും വ്യാജരും ലോകമെമ്പാടുമുണ്ടു്. പക്ഷേ, അവറ്റകളെ രാഷ്ട്രീയമോ, മതപരമോ, സാമൂഹികമോ ആയ അധികാരസ്ഥാനങ്ങളിൽ ആദരപൂർവ്വം പ്രതിഷ്ഠിക്കാനും, 50 കാറുകളും, പുഷ്പവൃഷ്ടിയും, ആനയും അമ്പാരിയുമായി നാടുനീളെ കെട്ടിയെഴുന്നള്ളിക്കാനും ആരാധിക്കാനും മാത്രം പ്രഫുത്തരായ ഊളകളെ ആർഷഭാരതത്തിലേ കാണാൻ കഴിയൂ!

May 23 2025 14:52

“കെപിസിസി പ്രസിഡൻ്റ് സർക്കാരിനു് പാസ്സ് മാർക്കു് കൊടുക്കേണ്ട. ഞാൻ 100-ൽ 90 മാർക്കു് കൊടുക്കും.” – എം. വി. ഗോവിന്ദൻ.

നാട്ടുകാർ തല്ലിക്കൊല്ലാൻ പാഞ്ഞടുക്കുമ്പോൾ മന്ത്രിമാർക്കു് നാലുകാലും പറിച്ചു് ഓടി രക്ഷപെടാൻ വേണ്ട മാർക്കാവുമതു്. ഓട്ടത്തിൻ്റെ പ്രാണരക്ഷാധിഷ്ഠിതമായ പ്രാധാന്യം അറിയാവുന്ന ഒരു പിസിക്കൽ എജിക്കേശൻ മാഷാണേ മ്മടെ അപ്പം മാഷ്!

May 24 2025 11:42

ദാവീദ് രാജാവു് മാത്രമല്ല, വയസ്സുചെന്നാൽ കാരണഭൂതമായാലും വൃദ്ധനാകും. (ബൈബിൾ, 1. രാജാക്കന്മാർ 1: 1). രായാക്കന്മാരെന്നോ പ്രജകളെന്നോ ഉള്ള യാതൊരു വ്യത്യാസവും കാണിക്കാത്ത ഒരു നിഷേധിയാണു് വയസ്സു്. അതിനു് കടകവിരുദ്ധമായി, ജന്മദിനത്തിൽ രായാക്കന്മാർക്കു് ആശംസകൾ നേരണമെന്ന കൊടിയ നിർബന്ധം ജനിതകമായിത്തന്നെ ശിരസ്സിൽ ചുമക്കുന്ന ജനുസ്സുകളാണു് പ്രജകൾ. അതുകൊണ്ടു്, കേരള രായാവു് സഹാവു് പിണറായിയുടെ ജന്മദിനത്തിൽ അദ്ദ്യത്തിനു് ആശംസകൾ നേരാതിരിക്കാൻ ഒരു പ്രജ എന്ന നിലയിൽ എനിക്കാവതില്ല.

പക്ഷേങ്കി, നേരുന്ന ആശംസകൾ രായാവിന്റെ നിലയ്ക്കും വിലയ്ക്കും അനുസൃതമല്ലെങ്കിൽ, അതു് രായകോപത്തിനും, മാനഹാനി, ധനനഷ്ടം, തലനഷ്ടം മുതലായ അനിഷ്ടഫലങ്ങൾക്കും കാരണഭൂതമാകും!

അതിന്റെ വെളിച്ചത്തിൽ, ഉന്നത വിദ്യാഭ്യാസവും തദ്വാരാ ഉയർന്ന അറിവുമുള്ളവർ നടത്തുന്ന ആശംസ കോപ്പിയടിക്കുന്നതാണു് തടി കയ്ചിലാക്കാൻ നല്ലതു്. തന്മൂലം, അണപൈയ്ക്കും അദ്ധ്വാനത്തിനും പുല്ലുവില കല്പിച്ചുകൊണ്ടു് ഞാൻ ഫെയ്‌സ്ബുക്ക് മുഴുവൻ തെക്കുവടക്കു്-കിഴക്കുപടിഞ്ഞാറു് കറങ്ങിത്തിരിഞ്ഞുനടന്നു. തേടിത്തേടി ഞാനലഞ്ഞു. പാടിപ്പാടി ഞാൻ തൊലഞ്ഞു. ഓടിച്ചാടി ഞാൻ വലഞ്ഞു. ഭൂതകൃപയാൽ, ഒടുക്കത്തിന്റെ അവസാനം, ഉന്നത വിദ്യാഭ്യാസമന്ത്രിണി ഡോക്ടർ ആർ. ബിന്ദു സഖാവു് പിണറായി വിജയൻ സഖാവിനു് നേർന്ന ഒരു കാവ്യകലാശില്പത്തിൽ എന്റെ കണ്ണുകൾ ഉടക്കി!! പിന്നെയൊന്നും നോക്കിയില്ല, അതു് അപ്പാടെ ഈച്ചക്കോപ്പിയടിച്ചേക്കാമെന്നു് കരുതി:

>>>പിണറായി (സ.) ക്കു് ഇന്നു് 80 തികയുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൂതികാഗാരമായ, അഥവാ പേറ്റുമുറിയായ ഒരു ഹിംസോത്സുക ഊരിൽ ഉയിരെടുത്തു് അത്യാർത്തിയുടെയും ദുരയുടെയും പര്യായമായിത്തീർന്നു് കേരളീയരുടെ ചോരയിൽ കുതിർന്നു് കുന്തളിച്ചു് മാക്രിവിപ്ലവ നെരുപ്പോടുമായി സഹ്യത്തിനപ്പുറത്തേക്കു് ദംഷ്ട്രങ്ങൾ നീട്ടിക്കാണിച്ചു് കൂനിത്തൂങ്ങി നില്ക്കുന്ന ഒരു പാഴ്വൃക്ഷമാണു് ഇന്നു് അദ്ദ്യം!

കമ്മ്യൂണിസ്റ്റ് പാർട്ടിയെ പരൂക്ഷണ ഘട്ടത്തിൽ അമർത്തിപ്പിടിച്ചു് ദിശ തെറ്റിച്ച ഗോത്രമൂപ്പനാർ! ഊജ്ജ്വല സംഹാരകനാർ! അസാമാന്യമായ കാരാഗൃഹശേഷിയും പ്രത്യുത്പാദനശേഷിയുമുള്ള സ്വേച്ഛാധിപതിനാർ!

മാപ്രകൾക്കുനേരെ നേരെ മസിൽ പിടിയ്ക്കുന്ന, “വാക്കുവില ചാക്കുവില”, “ആളുവില പുല്ലുവില” മുതലായ പഴഞ്ചൊല്ലുകളിലൂടെ തിരിച്ചറിവിന്റെ പടവുകൾ പാഞ്ഞുകയറിയ പാണപ്പാട്ടുപ്രേമി, കൊട്ടാരവിദൂഷകദയാലു, എന്തരോ മഹാനുഭാവു-ലുലു-മാൾ.

സ്രാവു് പിണറായി വിജയനു് പിറന്നാൾ ആശംസകൾ! പെരുന്നാൾ ആശംസകൾ! ദീർഘനിശ്വാസമായിരിക്കട്ടെ, ആശ വർക്കേഴ്സിനു് വേണ്ടി! ആമീൻ!!<<< 🙂

May 24 2025 11:55

“മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു്, ടീമായി സഞ്ചരിച്ചു്, തൊട്ടുകൊണ്ടുള്ള പരിശോധനയാണു് ഞങ്ങൾ നടത്തുന്നതു്.” – പൊതുമരാമത്തൻ മു . റിയാസ്.

വേണ്ടാത്തിടത്തു് തൊട്ടുകാണും! വിത്തുഗുണം പത്തുഗുണം!!

May 24 2025 13:18

“Also lautet ein Beschluß,

Daß der Mensch was lernen muß.

Nicht allein das Abc

Bringt den Menschen in die Höh’;

Nicht allein in Schreiben, Lesen

Übt sich ein vernünftig Wesen;

Nicht allein in Rechnungssachen

Soll der Mensch sich Mühe machen,

Sondern auch der Weisheit Lehren

Muß man mit Vergnügen hören.”

– Teacher Lämpel in “Max und Moritz” by Wilhelm Busch.

(“അപ്പോൾ തീരുമാനം ഇതാണു്: മനുഷ്യൻ എന്തെങ്കിലും പഠിക്കണം. മനുഷ്യനെ ഉയരങ്ങളിലേക്കു് എത്തിക്കുന്നതു് ABC മാത്രമല്ല, എഴുത്തിലും വായനയിലും മാത്രമല്ല യുക്തിബോധമുള്ള ഒരു ജീവി പരിശീലിക്കുന്നതു്; ഗണിതശാസ്ത്രവിഷയത്തിൽ മാത്രമല്ല മനുഷ്യൻ ശ്രമം നടത്തേണ്ടതു്; ജ്ഞാനാനുശാസനങ്ങളും സന്തോഷത്തോടെ കേൾക്കണം.”)

[Heinrich Christian Wilhelm Busch (14. 04. 1832 – 09. 01. 1908) was a German humorist, poet, illustrator, and painter.]

https://en.wikipedia.org/wiki/Wilhelm_Busch

May 24 2025 14:03

“Ordinary” by Alex Warren

“You’re takin’ me out of the ordinary

I want you layin’ me down ’til we’re dead and buried

On the edge of your knife, stayin’ drunk on your vine

The angels up in the clouds are jealous, knowin’ we found.”

May 25 2025 11:02

“നിലമ്പൂരിൽ ചിയർഫുൾ സ്ഥാനാർത്ഥിയും ജോയ്യസ് വിക്ടറിയും ഉണ്ടാകും.” – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.

ആര്യാടൻ ഷൗക്കത്ത് ചിയർഫുളും, വി. എസ്. ജോയി സ്ഥാനാർത്ഥിയുമാകും എന്നാവും വിവക്ഷ. ആണെങ്കിൽ നന്നു്!

May 25 2025 11:20

നടുവിൽ ക്രൂശിതനായ യേശു കൂടി ഉണ്ടായിരുന്നെങ്കിൽ “അതുതാനല്ലയോ ഇതു്” എന്നൊരു ഉഗ്രൻ ഉത്പ്രേക്ഷ വന്നേനെ!

May 25 2025 11:48

“പി. വി. അൻവർ LDF-ൻ്റെ ജയത്തെയോ പരാജയത്തെയോ ബാധിക്കുന്ന ഘടകമല്ല.” – LDF കൺവീനർ സ്രാവു് ടി. പി. രാമകൃഷ്ണൻ.

പി. വി. അൻവർ LDF-ൽ ആയിരുന്നെങ്കിൽ കഥ മാറിയേനെ, കളി മാറിയേനെ!! എന്തുകൊണ്ടോ, ഈ ഫാർട്ടിയെപ്പറ്റി ആർക്കും, കമ്മികൾക്കുപോലും, ഒരു ശുക്കും ശുണ്ണിയും ശുണ്ണാമ്പുമറിയില്ല.

May 25 2025 12:12

പിണറായി വിജയൻ (“പിവി”) നിലമ്പൂരിലേക്കു്! തിരഞ്ഞെടുപ്പു് കൺവെൻഷനിൽ സംസാരിക്കും.”

അങ്ങനെ അക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമായി.

May 25 2025 12:38

(അമ്മോശൻ കാക്ക ചത്തൊടുങ്ങുന്നതിനു് മുൻപു്) എല്ലാ വകുപ്പിലും കേറി ഇടപെട്ടാൽ എൻ്റെ കാര്യം എന്തായിരിക്കും? ഞാൻ പ്രവർത്തിക്കുന്ന പാർട്ടിയേതാ? സി. പി. ഐ. എമ്മായി അമ്മയാ! കഥ കഴിയില്ലേ എൻ്റെ? – പൊതുമരാമത്തു് മു. റിയാസ്.

ഫാവം മരുമോൻ മന്ത്രി! മുക്കിയ മന്ത്രി അമ്മോശൻ കാക്ക കക്ഷിയെ കണ്ണുരുട്ടി കണ്ടമാനം ഫേടിപ്പിച്ചെന്നു് തോന്നുന്നു.

May 25 2025 12:54

“മാധ്യമങ്ങൾ അവഗണിച്ചാലും ഇല്ലെങ്കിലും സോഷ്യൽ മിഡിയ ഞങ്ങൾ ഉപയോഗിക്കും.” – മന്ത്രി മു. റിയാസ്.

ദേശാഭിമാനിയും കൈവിട്ടോടേ?!

May 25 2025 14:16

മന്ദബുദ്ധികളായ മനുഷ്യരെ “മലർപ്പൊടിക്കാരൻ്റെ സ്വപ്നം”, അഥവാ ഒരിക്കലും നടക്കാത്ത “മായാസ്വപ്നങ്ങൾ” കാണാൻ പ്രേരിപ്പിച്ചു്, അവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി, സുഖജീവിതം നയിക്കുന്ന പക്കാ ക്രിമിനലുകൾ നിയന്ത്രിക്കുന്ന, പ്രാകൃതത്വം പരകോടിയിൽ കൊടികുത്തി വാഴുന്ന ഒരുതരം “Terra incognita” ആണു് എല്ലാ പ്രത്യയശാസ്ത്രങ്ങളും മതതത്വശാസ്ത്രങ്ങളും (ideologies and theologies).

May 25 2025 14:30

“സ്ഥാനാർത്ഥി ഒരു വൃത്തിയുള്ള ആളാകണം. നെഗറ്റീവ് ആകരുതു്.” – സ്രാവു് എ. വിജയരാഘവൻ.

മണി-മൊഴിമുത്തു് കേട്ടിട്ടു്, ആൾ ഇലക്ട്രോസ്റ്റാറ്റിക്സിൽ വൈദഗ്ദ്ധ്യമുള്ള, സുന്നത്തു് ചെയ്തു് ശുണ്ണി ശുദ്ധമാക്കിയ ഒരു മാക്രിസ്റ്റ് വൃത്തിമാനാണെന്നു് തോന്നുന്നു.

May 25 2025 17:08

“അൻവറിനു് യൂദാസിൻ്റെ രൂപം.” – സഖാവു് അപ്പം മാഷ്.

വി. പത്രോസിനോടു് യേശു പറഞ്ഞ, “കോഴി കൂകും മുൻപേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്ന വചനപ്രകാരം കൂവിയതു്, പൂർവ്വാശ്രമത്തിൽ പൂവൻകോഴി ആയിരുന്ന അപ്പം മാഷാണു്. യൂദാസിൻ്റെ രൂപമുള്ളവരെ തിരിച്ചറിയാൻ അദ്ദ്യത്തിനു് കഴിയുന്നതു് ആ പൂർവ്വകാല മുഖപരിചയം വഴിയാണു്.

May 26 2025 11:34

ലേഡി ഗാഗാ ഗീഗീ ഗൂഗൂ: “ആബ്രകഡാബ്ര”

[അവളുടെ കാകാ കീകീ കൂകൂ കൂവും കുരൽ അല്ലാഹു ഇനിയും കൂടുതൽ കൂടുതൽ വിശാലമാക്കിക്കൊടുക്കട്ടെ, ആമീൻ!🙂]

May 26 2025 12:00

Shaboozey – A Bar Song (Tipsy)

(My baby want a Birkin, she’s been tellin’ me all night long

Gasoline and groceries, the list goes on and on

This nine-to-five ain’t workin’, why the hell do I work so hard?

I can’t worry ’bout my problems, I can’t take ’em when I’m gone, uh

One, here comes the two to the three to the four

Tell ’em “Bring another round, we need plenty more”

Two-steppin’ on the table, she don’t need a dance floor

Oh my, good Lord

Someone pour me up a double shot of whiskey

They know me and Jack Daniel’s got a history

There’s a party downtown near 5th Street

Everybody at the bar gettin’ tipsy

Everybody at the bar gettin’ tipsy

Everybody at the bar gettin’ tipsy)

[Problems are meant to be solved sensibly, man!🙂]

May 26 2025 12:21

“ഉപതിരഞ്ഞെടുപ്പു് സമയത്തെ ഇ. ഡി. കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചന.” – അപ്പം മാഷ് സഖാവു് എം. വി. ഗോവിന്ദൻ.

ജന്മനാ ഗൂഢാലോചനാസിദ്ധാന്തക്കാരനായ സഖാവു് അപ്പം മാഷ്, ഇഡി ഇടപെടലിലെ വൈരുദ്ധ്യാധിഷ്ഠിതമായ ഗുട്ടൻസും ഭൗതികവാദപരമായ കിടപ്പുവശവും കിറുകൃത്യം മനസ്സിലാക്കി.

May 26 2025 12:46

ഒരാൾ ബാറിലിരുന്നു് കരയുന്നു. വെയിറ്റർ അയാളോടു് ചോദിച്ചു: “നിങ്ങൾക്കു് വിഷാദമുണ്ടോ?”

“ഒരു മാസത്തേക്കു് എന്നോടു് സംസാരിക്കില്ലെന്നു് എന്റെ ഭാര്യ എന്നോടു് പറഞ്ഞു.”

“എത്ര ഭയങ്കരം.”

“അതെ, ഇന്നു് മാസാവസാനമാണു്.”🙂

May 26 2025 16:32

സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വാധികാരിയുമായ കാരണഭൂതം പിണറായി വിജയനെ ഏക സ്ഥാനാർത്ഥിയായി സർവ്വ നിയോജകമണ്ഡലങ്ങളിലും, സർവ്വ തിരഞ്ഞെടുപ്പുകളിലും മത്സരിപ്പിച്ചു് ജയിപ്പിച്ചുകൊണ്ടല്ലാതെ നവകേരള നവോത്ഥാനം സാദ്ധ്യമാവില്ലെന്നു് ഞാൻ സത്യമായും സത്യമായും നിങ്ങളോടു് പറയുന്നു.

May 26 2025 17:05

ദൈവ-മത-ലൈംഗികതകളെ മാറ്റിനിർത്തിയാൽ, ഒരു ശരാശരി മല്ലുവിനു് സ്ഥാവരമായും ജംഗമമായും, മൊത്തമായും ചില്ലറയായും കൈവശമുള്ള, കലാപരവും, സാഹിത്യപരവും, സാംസ്കാരികവും, വൈജ്ഞാനികവുമായ വ്യവഹാരശേഷി കച്ചിരാഷ്ട്രീയമാണു്. അതിൻ്റെ സാധാരണമായ അവസ്ഥയാണു്, കാണാൻ കഴിവുള്ളവർ നിലമ്പൂറിൽ കണ്ടുകൊണ്ടിരിക്കുന്നതു്!

May 27 2025 11:40

“ആരാകും എൽഡിഎഫ് സ്ഥാനാർത്ഥി?”

താത്വികാചാര്യർ, കേന്ദ്രക്കമ്മിറ്റി മുതൽ ലോക്കൽ കമ്മിറ്റികൾ വരെയുള്ള ഊജ്ജ്വലർ, യൂണിയൻ നേതാക്കൾ, ചാനൽ ചർച്ചാ പ്രതിഭകൾ, ആ ജനുസ്സുകളുടെയെല്ലാം ബന്ധുക്കൾ…! അങ്ങനെ, സിപിഎമ്മിലുടനീളം വ്യാപിച്ചുകിടക്കുന്ന സർവ്വഥാ യോഗ്യരുടെ അതിപ്രസരമാണു് ഒരാളെ വരിക്കൽ സങ്കീർണ്ണമാക്കുന്നതു്.
ചോദിക്കുന്നവർക്കു് ചോദിച്ചാൽ മതി. പാർട്ടിക്കറിയാം പാടു്!

May 27 2025 12:22

നീ കുടിച്ചു് പൂസായി തെറ്റായ സംഘത്തോടൊപ്പം വീട്ടിലേക്കു് പോകുമ്പോൾ.🥂😀

May 27 2025 12:32

“നിലമ്പൂരിൽ സ്വതന്ത്ര പരീക്ഷണം വേണ്ടെന്നു് എൽഡിഎഫിലെ പൊതുവികാരം.”

പരതന്ത്ര പരൂക്ഷണം മതിയെന്നാവും.

May 27 2025 13:01

“TEST YOUR STUPIDITY” (KERALA VERSION): Vote LDF for the third time!🙂

[നിങ്ങളുടെ വിഡ്‌ഢിത്തം പരൂക്ഷിക്കൂ! മൂന്നാം വട്ടവും എൽഡിഎഫിനു് വോട്ടുചെയ്യൂ!🙂]

May 27 2025 13:50

Bruce Springsteen – “Dancing In the Dark”

[“സഖാവു് ബ്രൂസ് സ്പ്രിങ്‌സ്റ്റീന്റെയത്ര ചലനാത്മകമായ എനർജ്ജി, ആയകാലത്തു് ബ്രണ്ണനിലെ മൊണ്ണകൾ നീട്ടിപ്പിടിച്ച വടിവാളുകൾക്കും പൊതുവാളുകൾക്കുമിടയിലൂടെ നാലുകാലും പറിച്ചോടിയ സഖാവു് കാരണഭൂതം പിണറായി വിജയനിലേ മനുഷ്യരാശി ദർശിച്ചിട്ടുള്ളു!” – പിസിക്കൽ എജിക്കേശൻ മാഷ് സഖാവു് എം. വി. ഗോവിന്ദൻ.]

May 28 2025 11:11

Kelly Clarkson – “Stronger” (What Doesn’t Kill You Makes You Stronger)

[“What doesn’t kill me makes me stronger.” – Comrade Friedrich Nietzsche. He has recognized this as early as 1888 in his “Twilight of the Idols, or: How to Philosophize with a Hammer”🙂]

May 28 2025 11:50

“പടം പൊഴിക്കാൻ കഴിയാത്ത പാമ്പു് ചാകും. അഭിപ്രായങ്ങൾ മാറ്റുന്നതു് തടയപ്പെടുന്ന മനസ്സു് മനസ്സല്ലാതാകും.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

May 28 2025 12:07

ഒരിക്കൽ നിങ്ങളെ നിരാശപ്പെടുത്തിയ ഒരാളെ വിശ്വസിക്കുന്നതിനു് മുൻപു് ശ്രദ്ധാപൂർവ്വം ആലോചിക്കുക!

പടം പൊഴിച്ചാലും ഒരു പാമ്പു് പാമ്പുതന്നെയായിരിക്കും.

May 28 2025 14:29

“വന്യജീവികളെ കൊല്ലാൻ കെ-സർക്കാർ കേന്ദ്രസർക്കാരിൻ്റെ അനുമതി തേടും.” – വാർത്ത.

യുഗേയുഗേ നേതൃവംശഹത്യ നടത്താതെ ധർമ്മസംസ്ഥാപനം സാദ്ധ്യമാവില്ലെന്ന ബോധോദയം, പുണ്യപുരാതന “മാവുങ്കൽ” ബോധിവൃക്ഷത്തിൻ്റെ മൂട്ടിൽ മുതുകുണ്ടികൾ കുത്തിയിരുന്നു് ധ്യാനിക്കുകയായിരുന്ന മന്ത്രിപുംഗവർക്കുണ്ടായിക്കാണും.

May 29 2025 09:52

“പിണറായി ദ ലെജൻഡ്” ഡോക്യുമെൻ്ററിയിൽ അമ്മേടെ പേരു് തെറ്റിപ്പോയത്രെ!

“പിവി ദ ലെജൻഡ്” ആണെന്നു് ഫോർജേഴ്സ് കരുതിക്കാണും. വ്യാജനിർമ്മിതികളിൽ അമ്മയും അപ്പനുമൊക്കെ തെറ്റിപ്പോകും. അതൊന്നും ബല്യ ഇശ്യൂ ആക്കണ്ട.

May 29 2025 10:24

ആര്യാടൻ ഷൗക്കത്തിനെതിരെ സഖാവു് എം. വി. ഗോവിന്ദൻ ആരോപണമുന്നയിച്ചത്രെ!

അല്ലാതെ, “ആനത്തലയോളം വെണ്ണ തരാമെടാ, ആര്യാടൻ ഷൗക്കത്തേ ഓടി വാടാ” എന്നു് അപ്പം മാഷ് പാടണമായിരുന്നോ? ഒരു സിപിഎം സംസ്ഥാന സെക്രട്ടറി പ്രോട്ടൊക്കോൾ പാലിച്ചേ പാട്ടുകൾ പാടാവൂ! അമാക്രികൾക്കു് എല്ലാം കളിതമാശയാണു്.

May 29 2025 13:13

ലോകരക്ഷിതാവായ കർത്താവേശുമശിഹായുടെ സ്വർഗ്ഗാരോഹണം ആധുനിക രീതിയിലുള്ള ഒരു ശൂന്യാകാശയാത്രയായിരുന്നു എന്നൊരു ധാരണ, ദുർഗ്ഗുണപരിഹാരപാഠശാലയിൽ എത്തിക്കേണ്ടയിനത്തിലുള്ള ചില അവിശ്വാസികൾ വച്ചുപുലർത്തുന്നുണ്ടു്. അതത്ര ശരിയായ ഒരു നിലപാടല്ല എന്നു് ശവക്കുഴി വെട്ടിത്തുറന്നു് പറയേണ്ടി വരുന്നതിൽ നോം കണ്ടമാനമെന്നോണം ഖേദിക്കുന്നു.

ആകാശത്തട്ടിൽ സ്ഥിതിചെയ്യുന്ന, വായു, വെള്ളം, കിറ്റു്, ചോപ്പൻ സർട്ടും കാക്കി നിക്കറും പോലുള്ള കല്യാണവസ്ത്രങ്ങൾ, വാർദ്ധക്യപെൻഷൻ, വിധവാപെൻഷൻ, ദാരിദ്ര്യപെൻഷൻ, ധർമ്മാശുപത്രികൾ, ICU-കൾ, റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, റീലുകൾ, നീന്തല്കുളങ്ങൾ, ലിഫ്റ്റുകൾ, പശുത്തൊഴുത്തുകൾ, ചാണകക്കുഴികൾ, വോട്ടവകാശം, മാസപ്പടികൾ ഇത്യാദി സുഖസൗകര്യങ്ങൾ സമൃദ്ധമായുള്ള സ്വർഗ്ഗം വരെ വെർട്ടിക്കൽ ഡിറെക്ഷനിലുള്ള ഒരു ഷോർട്ട് റെയ്ഞ്ച് യാത്ര മാത്രമായിരുന്നു അതു്.

അതേസമയം, പരിക്കേറ്റ ശ്രീ ലക്ഷ്മണൻ ജിയെ ചികിത്സിക്കാനുള്ള മൃതസഞ്ജീവനിയടങ്ങുന്ന ഋഷഭാദ്രി മുതുകിലേന്തി, ജിയോഡെസിക് ലൈനിലൂടെ (geodesic line) പറന്നാണു് പൂജനീയ ഹനുമാൻ സ്വാമിജി ഹിമാലയസാനുക്കളിൽ നിന്നു് ലങ്കയിലെത്തിയതു്.

പകരം, പൂജനീയ ഹനുമാൻ സ്വാമിജി വെർട്ടിക്കൽ ഡിറെക്ഷനിൽ ആയിരുന്നു പറന്നിരുന്നതെങ്കിൽ, അദ്ദേഹവും എത്തിച്ചേരുന്നതു് യഹൂദ/നസ്രാണി/മുസ്ലിം ദൈവമായ യഹോവയുടെ/അല്ലാഹുവിന്റെ നിത്യനിതാന്ത സ്വർഗ്ഗരാജ്യത്തിൽ ആയിരുന്നേനെ!

തിരക്കുമൂലം ലങ്കയിലിറങ്ങാതെ, മരുത്വാമല താഴേക്കെറിഞ്ഞശേഷം, ജിയോഡെസിക് ലൈനിലൂടെയുള്ള പറക്കൽ പൂജനീയ ഹനുമാൻ ജി തുടർന്നിരുന്നെങ്കിൽ, ഹിമാലയസാനുക്കളിൽ ഋഷഭാദ്രി നിന്നിരുന്ന അതേ സ്ഥാനത്തു് എത്തിചച്ചേരാൻ അദ്ദേഹത്തിനു് കഴിഞ്ഞേനെ!

[From a relativistic point of view, the shortest distance between two points is not a straight line, but a curve, which is called “geodesic”.]

May 29 2025 14:24

“നിന്റെ ദൈവം കുടികൊള്ളുന്നതു് നിനക്കു് അജ്ഞാതമായ നിന്റെ സ്വന്തം അജ്ഞതയിലാണു്.”

May 29 2025 15:53

“ജലാശയങ്ങളിൽ കുളിക്കുമ്പോൾ ജാഗ്രത പാലിക്കണം. മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതു്.” – മുഖ്യമന്ത്രി.

“ആൺവർഗ്ഗം ശുണ്ണി നീട്ടിപ്പിടിച്ചും, സ്ത്രീവർഗ്ഗം കുത്തിയിരുന്നും മാത്രമേ മുള്ളാവൂ!” – വൈരുദ്ധ്യാത്മക, ഭൗതികവാദാധിഷ്ഠിത,
ആൺപെൺ മുള്ളൽ തീവ്രതാനിരീക്ഷണ ഡിവിഷൻ ബഞ്ച്.

May 30 2025 10:00

“സഖാവു് എം. സ്വരാജ് LDF സ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നത്തിൽ ചിന്നംവിളിക്കും.”

കഷ്ടമായിപ്പോയി. ഡോക്ടർ ഷിനാസ് ബാബു OP കുപ്പായവും തൊപ്പിയും ചാർത്തി, കയ്ത്തുമ്മേൽ സ്റ്റെതസ്കോപ്പും തൂക്കി നടത്തുന്ന പത്രസമ്മേളനം കണ്ടു് നിർവാണമടയാമെന്നു് ഒരുവേള നിനച്ചുപോയി. ഇനി, പച്ചച്ചെങ്കൊടിയേന്തും സഖാവു് സ്വരാജിൻ്റെ പത്രസമ്മേളനം കണ്ടു് ആവേശം കൊള്ളുകയേ നിവൃത്തിയുള്ളു.

May 30 2025 13:52

“സഖാവു് എം. സ്വരാജ് LDF സ്ഥാനാർത്ഥി! നിലമ്പൂർ വിറയ്ക്കും!!”

തീവ്രത കൂടിയ വിറയ്ക്കലാണെങ്കിൽ, സഖാവു് ശിവൻകുട്ടിയും സഖാവു് ശശീന്ദ്രനുമായിരിക്കണം “സ്വരാജ്യ” വിപ്ലവ പതാകയിൽ നിലമ്പൂരിലെ കെ-പാർട്ടിയുടെ “വാട്ടർലൂ യുദ്ധം” നയിക്കുന്നതു്.

May 30 2025 14:54

“യുഗയുഗാന്തരങ്ങളായി നിലമ്പൂരിൽ അരിവാൾ-ചുറ്റിക-നക്ഷത്രത്തിൽ മത്സരിക്കാൻ ശേഷിയും ശേമുഷിയും, പല്ലിനു് പഴയ പാണ്ടൻ നായുടേതു് പോലത്തെ ശൗര്യവുമുള്ള ഒരു സ്ഥാനാർത്ഥി സ്വന്തമായി ഇല്ലാതിരുന്ന സി. പി. ഐ. (എം) എന്ന സർവ്വരാജ്യ തൊഴിലാളിവിപ്ലവപ്പാർട്ടിക്കു്, ദിവസേന കക്കൂസിലിരുന്നു് ദേശാഭിമാനിപ്പത്രം വായിച്ചാൽ മാത്രം മലശോധനയുണ്ടാകുന്നവനും, നിരപരാധികളെ നിഷ്ഠുരം കൊലചെയ്യുന്ന മതതീവ്രവാദികൾക്കെതിരെയുള്ള മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ പ്രത്യക്ഷമായും പരോക്ഷമായും വൈരുദ്ധ്യാത്മക ഭൗതികവാദപരമായ സ്വരാജ്യസ്നേഹം പ്രകടിപ്പിക്കുന്നവനുമായ സഖാവു് എം. സ്വരാജിനെ സ്ഥാനാർത്ഥിയായി കിട്ടിയ അമിതാവേശത്തിലാണത്രെ നിലമ്പൂരിലെ അന്തംകമ്മികളായ അടിമക്കണ്ണുകൾ!”

“Elementary, my dear Watson”: “തൂറാത്തോൻ തൂറുമ്പോൾ തീട്ടം കൊണ്ടാറാട്ടു്!”

May 30 2025 15:12

“പിണറായി സർക്കാരിൻ്റെ ദുർഭരണത്തിൻ്റെ രാഷ്ട്രീയ വിചാരണ നിലമ്പൂരിൽ നടക്കും.” – വി. ഡി. സതീശൻ.

വാടിക്കൽ രാമകൃഷ്ണൻ കേസിലും, ലാവ്ലിൻ കേസിലും, ടി. പി. വധക്കേസിലും, സമാനമായ മറ്റനവധി ക്രിമിനൽ കേസുകളിലും ശരിയായ വിചാരണ നടന്നിരുന്നെങ്കിൽ, “പിണറായി സർക്കാർ” എന്നൊരു സർക്കാരേ ഉണ്ടാകുമായിരുന്നില്ല.

May 30 2025 17:38

“ഇനിയൊരു പിണറായി സർക്കാർ വരില്ല.” – പൂജനീയ അനിൽ കെ. ആന്റണി ജിയുടെ ബഹുമാന്യനായ പിതാവു് ശ്രീമാൻ എ. കെ. ആന്റണി.

കാരണഭൂതം സഖാവു് പിണറായി വിജയൻ 80 വയസ്സൻ ആയതിനാൽ ഏതു് നിമിഷവും തീപ്പെടാമെന്നു് ശ്രീമാൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടു് മഷിനോക്കിയും, കവടിനിരത്തിയും, ശുദ്ധഹസ്തത്തിലെ രേഖകൾ നോക്കിയും, കണ്ണിലും കാതിലും മൂക്കിലും മരപ്പട്ടി മുള്ളിയതു് പരിശോധിച്ചും, പൊട്ടത്തലയിൽ മു. റിയാസ് കാക്ക മുക്കിത്തൂറി നാശ-കോശിയും ഇടിക്കുളയും ഇത്താപ്പിരിയുമാക്കി കംപ്ലീറ്റ് നശിപ്പിച്ചതിന്റെ ജ്യോതിഷാധിഷ്ഠിതമായ അപഗ്രഥനങ്ങളിലൂടെയും, അസന്ദിഗ്ദ്ധമായി പ്രവചിച്ചിട്ടുണ്ടെന്ന വസ്തുത അനിഷേദ്ധ്യമായി നിലവിലിരിക്കുന്നുണ്ടു് എന്നിരിക്കെ, “ഇനിയൊരു പിണറായി സർക്കാർ വരില്ല” എന്ന, ശ്രീ എ. കെ. ആന്റണിയുടെ പ്രസ്താവനയെ അവിശ്വസിക്കേണ്ട ഒരു കാര്യം മല്ലുക്കൾക്കില്ല എന്നാണെന്റെ കക്ഷം.

May 30 2025 19:42

ലാവ്ലിൻ ഫെയിം പിണറായിയെയും, അപ്പം ഗോവിന്ദനെയും, ചിറ്റപ്പൻ ജയരാജനെയും, ശുംഭൻ ജയരാജനെയും, എന്തിനും ഏതിനും റിപ്പോർട്ട് തേടും വീണ ജോർജ്ജിനെയും, വീടു് തലയിൽ ചുമക്കും ഡോക്ടർ ബിന്ദുവിനെയും, ചൈനയെ ചങ്കിൽ ചുമക്കും ഡോക്ടർ ചിന്തയെയും, മനുഷ്യരെ കടുവ കൊല്ലുമ്പോൾ ഹിന്ദി സിൽമയിലെ പ്രണയഗാനങ്ങൾ ചരമഗീതങ്ങളായി ആലപിക്കുന്ന ശശീന്ദ്രനെയും, റീലുകളിറക്കും റിയാസിനെയും, ട്രേഡ് യൂണിയൻ നേതാവു് കരിംകയെയും, മാസപ്പടി വീണയെയുമെല്ലാം ഉത്പാദിപ്പിക്കുന്നതിനായി എത്ര കരിക്കാടൻ കുഞ്ഞാലികൾ, എത്ര ടി. പി. ചന്ദ്രശേഖരന്മാർ കാൾ മാർക്സ് എന്ന, “മനുഷ്യസ്നേഹി” എന്നു് മല്ലു മാർക്സിസ്റ്റുകൾ വിശേഷിപ്പിക്കുന്ന, സ്വന്തം അമ്മയെപ്പോലും വെറുത്തിരുന്ന, മൗലികമായി, തന്നെയല്ലാതെ മറ്റാരെയും സ്നേഹിച്ചിട്ടില്ലാത്ത, അതിനു് അപ്രാപ്തനായ, മറുപക്ഷത്തെ വ്യക്തിഹത്യ ചെയ്തു് നശിപ്പിക്കലാണു് തത്ത്വചിന്ത എന്ന അബദ്ധധാരണ വച്ചുപുലർത്തിയിരുന്ന ഒരു മിസന്ത്രോപ്പിൻ്റെ പ്രാകൃതബുദ്ധിയിൽ വിരിഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ പേരിൽ, അർത്ഥശൂന്യമായി, അടിസ്ഥാനരഹിതമായി ഈ ഭൂമിയിൽ നിന്നു് ഇതിനോടകം ഉന്മൂലനം ചെയ്യപ്പെട്ടില്ല?

പക്ഷേ, അജ്ഞരും അടിമക്കണ്ണുകളുമായ മാർക്സിസ്റ്റുകൾ ഈ ഭൂമിയിലെ കാറ്റും വെളിച്ചവും കയറാത്ത ഏതൊക്കെയോ ഇരുണ്ട മൂലകളിലിരുന്നു് ഇഫ്താർ-ക്രിസ്മസ് വിരുന്നുകളുടെ തീൻമേശകളിൽ നിന്നു് വീണുകിട്ടിയ നക്കാപ്പിച്ചക്കുള്ള നന്ദിപ്രകടനമെന്നോണം ഇന്നും ആർപ്പിടുന്നു: നേതാവു് ഡാ! പാർട്ടി ഡാ!!

May 30 2025 19:46

കൊട്ടിഘോഷിക്കപ്പെടുന്ന സിപിഎമ്മിൻ്റെ, അഥവാ പിണറായി വിജയൻ്റെ കരുത്തു് ചോപ്പൻ ബക്കറ്റിൽ കുമിഞ്ഞുകൂടുന്ന കാശിൻ്റെ കരുത്താണു്. ബക്കറ്റ് കാലിയായാൽ പാർട്ടിയുടെ കരുത്തും കാലി!

May 31 2025 11:36

രണ്ടു് കച്ചവടക്കാരുടെ അസന്തുഷ്ടമായ ബിസ്നസ് പ്രണയകഥാന്ത്യം!

[മൊയ്ലാളി ഈലോൺ മസ്ക്കും പ്രസുദേന്തി ഡോണൾഡ് ട്രമ്പും പരസ്പരം പൊക്കിപ്പറഞ്ഞുകൊണ്ടു് ബിസ്നസ് ബന്ധം വേർപെടുത്തി.🙂]

(ചിത്രത്തിനു് സോഷ്യൽ മീഡിയയോടു് കടപ്പാടു്)

May 31 2025 11:48

പുലർച്ചെ മൂന്നു് മണിയായി. നമുക്കൊന്നു് നിലവിളിച്ചാലോ?😀

May 31 2025 12:04

പരസ്യമായി ആശ്ലേഷണം ചെയ്യപ്പെടുന്നതിനെ എൻ്റെ ഭാര്യ വെറുക്കുന്നു. തന്മൂലം, വിമാനത്താവളത്തിൽ അവളെ ഞങ്ങൾ ഇങ്ങനെ സ്വീകരിച്ചു:

“ജയിലിൽ നിന്നുള്ള തിരിച്ചുവരവിൽ സ്വാഗതം, പ്രിയപ്പെട്ട അമ്മേ!!”🙂

May 31 2025 12:33

വണ്ടിക്കൂലി ഉണ്ടായിരുന്നെങ്കിൽ, അൻവറിൻ്റവിടംവരെ പോയി, കക്ഷി ഷർട്ടലക്കിത്തേയ്ക്കാൻ കുടുക്കയിൽ സൂക്ഷിച്ചിരിക്കുന്ന ചക്രം മുയ്മനും കടമെന്ന വ്യാജേന ഊറ്റി സ്ഥലം വിടാമായിരുന്നു.

അൻവർ സാഹിബ്, പ്രവാസി സംരംഭകർ ഇത്യാദികൾക്കുള്ള ഗുണപാഠം: “മാക്രിയെ നമ്പിനാൻ അവൻ ഊമ്പിനാൻ!”

May 31 2025 12:44

“എനിക്കു് വിശക്കുന്നു!”

“ഞങ്ങളെത്തമ്മിൽ അവൾക്കു് എപ്പോഴും തെറ്റിപ്പോകുന്നതിനാൽ, അവൾ (ആ പൊട്ടിക്കാളി) എനിക്കു് രണ്ടുവട്ടം തീറ്റ തന്നു.”🙂

May 31 2025 13:36

May 31 2025 15:42

“യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു് തുറക്കും. മകൻ അപ്പം ചോദിച്ചാൽ അവനു് കല്ലു് കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവനു് പാമ്പിനെ കൊടുക്കുമോ?” – യേശു (മത്തായി 7: 8-10)

കഞ്ഞിക്കാശു് ചോദിക്കുന്ന ആശ വർക്കേഴ്സിനെ കണ്ട ഭാവം പോലും നടിക്കാത്ത കാരണഭൂതത്തെപ്പറ്റി സഖാവു് യേശുവിനു് വലിയ ഗ്രാഹ്യമില്ലെന്നു് തോന്നുന്നു.

May 31 2025 16:01

“ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു് ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു് പണിത ബുദ്ധിയുള്ള മനുഷ്യനോടു് തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു് നദികൾ പൊങ്ങി കാറ്റടിച്ചു് ആ വീട്ടിന്മേൽ അലച്ചു; അതു് പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു് ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടു് പണിത മനുഷ്യനോടു് തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു് നദികൾ പൊങ്ങി കാറ്റടിച്ചു് ആ വീട്ടിന്മേൽ അലച്ചു, അതു് വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.” – യേശു (മത്തായി 7: 24-27)

നേരം കിട്ടുമ്പോൾ ഈ വീടു് കൺസ്ട്രക്ഷൻ കഥ റോഡ്, പാലം, കലുങ്കു് ഇത്യാദി കൺസ്ട്രക്ഷനുകളുടെ പ്രൊപ്രൈറ്ററായ പൊതുമരാമത്തൻ മന്ത്രി സഖാവു് മു. റിയാസിനെക്കൂടി ഒന്നു് ചൊല്ലിക്കേൾപ്പിച്ചാൽ, കേരളജനത ആജീവനാന്തം ദൈവപുത്രനായ അങ്ങയോടു് നന്ദിയുള്ളവരായിരിക്കും.

June 01 2025 17:09

“പോരാട്ടം നടത്തുന്നവരുടെയും ചതിക്കുന്നവരുടെയും മണ്ണാണിതു്.” – വാരിയൻകുന്നനെ ഓർമ്മിച്ചു് മുഖ്യമന്ത്രി.

“പോരാട്ടം നടത്തുന്നവരെ ചതിക്കുന്നവരുടെ മണ്ണാണിതു്.” – പിവിയെ ഓർമ്മിച്ചു് വിഎസ്.

June 01 2025 17:23

“അഭിമാനിക്കാൻ സ്വന്തം “കൂട്ട-ഗുണങ്ങളല്ലാതെ” മറ്റൊന്നുമില്ലാത്ത ആളുകളുടെ ദുഷിച്ച വിയർപ്പുനാറ്റമാണു് ദേശീയത.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

June 01 2025 18:09

“നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ്ജ് ബിജെപി സ്ഥാനാർത്ഥി.”

സർസംഘചാലക് പൂജനീയ “മോഹൻ” ഭാഗവത് ജിയുടെ ഭക്തരും, ഒരു വ്യാളിയെ കുന്തത്തിനു് കുത്തിക്കൊന്നവനായ നസ്രാണി പുണ്യാളൻ സെന്റ് “ജോർജ്ജിൻെറ” ഭക്തരും അഡ്വ. മോഹൻ ജോർജ്ജ് ജിക്കു് ഉറപ്പായും വോട്ടുചെയ്യും.

സ്ഥാനാർത്ഥിയാകാനുള്ള ആ ദൈവവിളിയുടെ ആത്മീയ അന്തസ്സത്ത ശ്രീമാൻ മോഹൻ ജോർജ്ജ് ജിയുടെ പേരിൽത്തന്നെ അന്തർല്ലീനമായി ഭവിച്ചിരിക്കുന്നതിൽ സൂക്ഷ്മദൃക്കുകൾക്കു് സ്പഷ്ടമായ ഒരു ദൃഷ്ടാന്തമുണ്ടു്.

[“തല കണ്ടാൽ പാമ്പായും, വാൽ കണ്ടാൽ മീനായും തോന്നുന്ന ഒരു മത്സ്യാവതാരമാണു് മനഞ്ഞിൽ.” – എഡിറ്റർ.🙂]

June 02 2025 08:57

“ഞങ്ങൾ അപരന്മാരെ ആശ്രയിക്കില്ല.” – എം. സ്വരാജ്

അപരരെക്കാൾ അപഥരെയാണു് ഞങ്ങൾ പിണറായിസ്റ്റുകൾക്കു് കൂടുതൽ പഥ്യം.

June 02 2025 09:09

ഈ കപ്പൽ ഊഞ്ഞാലാ ഊഞ്ഞാലാ ആടുകയില്ല സാർ! കപ്പിത്താൻ കപ്പൽത്തട്ടിൽ കസർക്കുന്നുണ്ടു് സാർ!🙂

June 02 2025 10:26

“അൻവർ സാഹിബിന്റെ ജനകീയ പ്രതിഷേധ പ്രതിരോധ മുന്നണി-യുടെ (JPPM) ഭാഗമാകാൻ AAP തയ്യാറായേക്കും.”

അടുത്ത ഈയാംപാറ്റ റെഡി!🙂

June 02 2025 11:15

പുല്ലും പുല്പവുമാണു് പാർട്ടി ചിഹ്നമെന്നിരിക്കെ, “തൃണഫൂൽ” കോൺഗ്രസ്സ് (तृणफूल कांग्रेस)എന്ന പേരുകൂടി നൽകിയിരുന്നെങ്കിൽ പൊരുന്ന ഇരിക്കുന്നപോലത്തെ ഒരു പൊരുത്തം വന്നേനെ!

June 02 2025 15:35

“പാണക്കാടു് തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചു.”

മലമാക്രികളുടെ കക്ഷിരാഷ്ട്രീയ ശീഘ്രസ്ഖലനത്തിനു് ഈവക സെൻസേഷണൽ ന്യൂസുകൾ ധാരാളം മതി!!

June 02 2025 19:03

വിഡ്ഢിയായിരിക്കുന്നതിൻ്റെ പേരിൽ ഒരുവനെ/ഒരുവളെ കുറ്റപ്പെടുത്തുന്നതു് എത്രത്തോളം അന്യായവും അനീതിയുമാണോ, അത്രത്തോളമോ അതിൽക്കൂടുതലോ അന്യായവും അനീതിയുമാണു് പിണറായിസ്റ്റായിരിക്കുന്നതിൻ്റെ പേരിൽ ഒരുവനെ/ഒരുവളെ കുറ്റപ്പെടുത്തുന്നതും.

June 03 2025 11:39

“ചിഹ്നത്തിനു് പ്രസക്തിയില്ല.” – പി. വി. അൻവർ സാഹിബ്.

അതന്നെ! തൃണമൂലിൻ്റെ പുല്ലും പുല്പവും ചിഹ്നം പോയാൽ പോട്ടു് സാഹിബേ! ഒരു 52 കോടി വജ്ര മൊയ്ലാളി ചിഹ്നം തേടുന്നു എന്നു് കേട്ടാൽ, ലച്ചം ലച്ചം “ചിന്നമ്മകൾ” ചിന്നം വിളിച്ചു് ക്യൂ നിൽക്കും! പാമ്പും കോണിയും, എലിയും കെണിയും, വെടിയും പൊഹയും, ഈനാംപേച്ചിയും മരപ്പട്ടിയും, മണ്ണാങ്കട്ടയും കരിയിലയും, … …!!!

June 03 2025 12:09

മനുഷ്യസമൂഹങ്ങളെ പ്രവർത്തനക്ഷമമായി നിലനിർത്തുന്ന കാര്യങ്ങളിലെ അടിസ്ഥാനപരമായ അറിവില്ലായ്മ പോരാഞ്ഞിട്ടെന്നപോലെ, നുണയും, ചതിയും, വഞ്ചനയും, അഴിമതിയും, കൊള്ളയും, കൊള്ളിവയ്പ്പും, സ്വജനപക്ഷപാതവും, ധാർഷ്ട്യവും, ധിക്കാരവും മുഖമുദ്രയാക്കിയ അധികാരഭ്രാന്തരും, സാധുക്കളായ മനുഷ്യരെ ഭീഷണിപ്പെടുത്തി പിടിച്ചുനില്ക്കുന്നവരുമായ “ജനസേവകർ”, ജോലിചെയ്തു് കുടുംബം പോറ്റാൻ നിർബന്ധിതരായ കൂലിപ്പണിക്കാർക്കു് നക്കാപ്പിച്ച നല്കി, ചെങ്കോണകങ്ങളാലും ചെമ്പട്ടുതുണികളാലും അലങ്കരിച്ചു്, പടുത്തുയർത്തപ്പെടുന്ന പൊറാട്ടുനാടകാവതരണവേദികളിൽ കയറി ഞെളിഞ്ഞുനിന്നു് ഊജ്ജ്വലോജ്ജ്വലം പ്രഘോഷിക്കുന്ന, അവന്റെയും അവളുടെയുമൊക്കെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കാലത്തുപോലും, വെളിവുള്ള മനുഷ്യരുടെയിടയിൽ അപ്രസക്തമായിരുന്ന, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” പ്രത്യയശാസ്ത്രമെന്നു് അവറ്റകൾ വിശ്വസിച്ചുവശായിരിക്കുന്ന ചീഞ്ഞളിഞ്ഞ വിപ്ലവ വാചാടോപങ്ങൾ കേട്ടു് ഛർദ്ദിക്കുന്നതിനേക്കാൾ, ഈ ഗ്രഹത്തിൽ ലഭിച്ച ജീവിതം ഇങ്ങിനിവരാതെ എന്നേക്കുമായി അവസാനിക്കുന്നതിനു് മുൻപു്, സഹജീവികളെ ശല്യം ചെയ്യാതെ, ഓരോരുത്തരുടെയും – സ്വാഭാവികമായും വ്യത്യസ്തമായ – അഭിരുചികൾക്കനുസൃതമായി ആവുന്നത്ര ആസ്വദിക്കാനും, അതിനുള്ള അവകാശം മറ്റുള്ളവർക്കു് നിഷേധിക്കാതിരിക്കാനുമാണു്, ദൈവങ്ങളും മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും മറ്റിനം രാഷ്ട്രീയ “ഉത്തമബോദ്ധ്യങ്ങളും” വഴി സുബോധം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യർ ആഗ്രഹിക്കേണ്ടതും ശ്രമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതും.

“Save me

You think I don’t laugh, oh

Do things I can like so

Why are we losing time?

I don’t want to get up, oh

Bring me what I need, so

Why are we losing time?

It’s like I’ve seen the light

But you’ve never known

Save me”

June 03 2025 12:25

“So wake me up when it’s all over

When I’m wiser and I’m older

All this time I was finding myself, and I

Didn’t know I was lost”

June 04 2025 11:20

“വി. വി. പ്രകാശിനെ പരാജയപ്പെടുത്താൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർ ശ്രമിച്ചു എന്ന ആക്ഷേപം അങ്ങാടിപ്പാട്ടാണു്.” – സഖാവു് എം. വി. ജയരാജൻ.

ശുംഭൻ സഹാവു് പരപ്പനങ്ങാടിയിൽ പച്ചമരുന്നു് വിൽക്കാൻ പോയപ്പോൾ വീണുകിട്ടിയ കിഞ്ചനവർത്തമാനമാവും.

June 04 2025 11:51

“ചാണ്ടി ഉമ്മൻ ആര്യാടൻ ഷൗക്കത്തിനായി ദിനേന 200 കടകൾ, 200 വീടുകൾ എന്ന തോതിൽ കയറിയിറങ്ങി പ്രചാരണം.” – വാർത്ത.

അനിൽ അന്തോണി ജി എന്നൊരു പൂജനീയ തന്തതി ബിജെപിക്കുമുണ്ടായിരുന്നു. പൂജനീയ മോഹൻ ജോർജ്ജ് ജിക്കായി ദിനേന കടകളും വീടുകളും നിരങ്ങേണ്ടതിനു് പകരം യെവനിതു് യെവടെപ്പോയി കെടക്ക്വാണോ ആവോ!?

June 04 2025 12:36

“ദേശീയപാത-66 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നു് കേന്ദ്രമന്ത്രി പൂജനീയ നിതിന്‍ ഗഡ്കരി ജി മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ ജിക്കു് മരുമകൻ ജനാബ് മു.റിയാസിന്റെ മഹനീയ സാന്നിദ്ധ്യത്തിൽ വാമൊഴിയായി ഉറപ്പു് നൽകി.”

(ഏതു് ഡിസംബറിൽ എന്ന വിവരം ലഭ്യമല്ല.)

“നിനക്കു് നാളെ കല്യാണമെന്നു് സർവ്വസംഹാരവകുപ്പു് മന്ത്രി പൂജനീയ പരമശിവൻ ജി, വിദ്യാരംഭവകുപ്പു് മന്ത്രി പൂജനീയ ഗണേശകുമാരൻ ജിക്കു്, കൈലാസത്തിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ, പട്ടമഹിഷി ശ്രീപാർവ്വതിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ വരമൊഴിയായി ഉറപ്പു് നൽകി.”

(നാളെ നാളേതി നീളേതി എന്നു് സഖാവു് നാറാണത്തു് ഭ്രാന്തൻ ജി.)

June 04 2025 13:19

ജർമ്മനിയിൽ ആദ്യം: 2025 ജൂൺ 3, 4 തീയ്യതികളിലായി, ഹൈവേ A 45-ലെ Rinsdorf-ലുള്ള 40.000 ടൺ ഭാരമുള്ള viaduct, 70 മീറ്റർ വരെ ഉയരമുള്ള അതിന്റെ തൂണുകൾ അടക്കമുള്ള ഉപഘടന സഹിതം പൂർണ്ണമായും സൈഡിലേക്കു് ഷിഫ്റ്റ് ചെയ്തു് A 45-ന്റെ രണ്ടാം ഭാഗത്തോടു് ചേർക്കപ്പെടുന്നു.

ഷിഫ്റ്റിംഗ് സമയത്തും രണ്ടാം ഭാഗത്തിലൂടെയുള്ള ഗതാഗതം തുടരും.

https://www1.wdr.de/nachrichten/westfalen-lippe/bruecke-rinsdorf-arbeiten-100.html

June 04 2025 14:57

“സുംബ ഡാൻസ് കളിക്കുംപോലെ ആയിരുന്നു ചില പ്രതിപക്ഷനേതാക്കളുടെ പ്രസ്താവന.” – പൊതു(ജന)മരാമത്തൻ മു. റിയാസ്.

പിണുവാതിര കളിക്കുംപോലെ പ്രതികരിക്കേണ്ട കാര്യമേ പ്രതിപക്ഷനേതാക്കൾക്കുണ്ടായിരുന്നുള്ളു.

June 04 2025 16:20

“കെ-സംസ്ഥാനത്തിൻ്റെ മുഖത്തിൻ്റെ ഷേപ്പ് മാറ്റുന്ന അങ്കമാലി-ശബരി കെ-റെയിൽപ്പാതയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുന്നു.” – വാർത്ത

തിരഞ്ഞെടുപ്പിനു് തൊട്ടുമുൻപു് ഇത്തരം ബ്രേക്കിങ് ന്യൂസ് കൊടുക്കാൻ “മരംമുറി-മലമുറി-തിരിമറി” മാദ്ധ്യമങ്ങൾ സർക്കാരിൽനിന്നു് പ്രതിഫലമായി ആവശ്യപ്പെടുന്ന നികുതിപ്പണം എത്രയാണാവോ?!

June 04 2025 17:47

“ഡേ, പ്രധാനാധ്യാപകനാം പ്രദീപകുമാരാ, ഹേഡ് മാഷ്ടറേ, തന്റെ സ്കൂളിലെ പ്രവേശന മാമാങ്കോത്സവവേദിയിലെ സിംഹാസനങ്ങളിൽ ഒന്നിൽ ഒരു പോക്സോ പ്രതി രാജകീയമായ പ്രൗഢിയിൽ പ്രവേശിച്ചു് വിശുദ്ധാസനം കുത്തി ഇരുന്നെന്നു് കേട്ടല്ലോ! ന്താ സംഭവം?”

“പൊത്തക തഞ്ചികളുമായി കുറെ കിളുന്തുകളും, ഉദ്ധൃതലിംഗരായ കുറെ മൊണ്ണകളും ഉസ്കൂളിൽ വരാറുണ്ടു്, പോകാറുണ്ടു്, എനക്കു് മാസാമാസം ശമ്പളം കിട്ടാറുണ്ടു് എന്നീ വിവരങ്ങളൊഴികെ, ഈദൃശ വിഷയങ്ങളിൽ, കേരളം മുക്കിയ മന്ത്രിയെപ്പോലെതന്നെ, എനക്കും യാതൊരുവിധ ഗ്രാഹ്യവുമില്ല എന്നതാണു് ‘ഡോക്ടറേറ്റ് ഇല്ലാത്ത’ നഗ്നമായ സത്യം.”

June 05 2025 11:00

“കേരളത്തിൽ വികസനത്തിന്റെ തേരോട്ടമാണു്.” – മന്ത്രി സഖാവു് ഒ. ആർ. കേളു.

“ആളകലം പാറവെടിയേയ്!”, അഥവാ കേളു വിടുന്നേ ഓടിക്കോ!!🙂

June 05 2025 11:51

“രാജ്ഭവനിലെ ഭാരത്മാതാ ചിത്രം ‘സാധാരണ’ ചിത്രമായിരുന്നില്ല, RSS ഉപയോഗിക്കുന്നതരം ‘അസാധാരണ’ ചിത്രമായിരുന്നു.” – കൃഷിമന്ത്രി സഖാവു് പി. പ്രസാദ്.

സിപിഎം ‘മാതൃപൂർവ്വ’ മഹിളാസഹാക്കൾ മെഗാ പിണുവാതിര കളിക്കുന്നപോലുള്ള വസ്ത്രങ്ങളും മെയ്ക്കപ്പുമായി ഭാരതാംബയെ കാണിക്കേണ്ട കാര്യമേ സത്യത്തിൽ രാജ്ഭവനുണ്ടായിരുന്നുള്ളു.

June 05 2025 12:27

“ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്കയെത്തും.”

നല്ല കാര്യം! എനിക്കു് പ്രിയങ്കയെയും രാഹുലിനെയും ഷൗക്കത്തിനെയും ഇഷ്ടമാണു്. പക്ഷേങ്കി, പ്രിയങ്ക രാഹുലും, രാഹുൽ പ്രിയങ്കയും ആയിരുന്നെങ്കിൽ അതെനിക്കു് കൂടുതൽ ഇഷ്ടമായിരുന്നേനെ. 🙂

June 05 2025 12:48

“രാജ്ഭവനിൽ നടന്നതു് അപകടകരമായ സൂചന.” – എം. വി. ഗോവിന്ദൻ സഹാവു്.

സംശയമെന്തു്? രാജ്യദ്രോഹപരമായ ഒരു നടപടിക്രമമായിപ്പോയി അതു്!🙂

June 05 2025 13:10

Mattia Saviolo – “Twilight of the Idols”

June 05 2025 14:58

ക്യൂലക്സ് കൊതുകു് കുത്തിയാൽ മന്തുരോഗം ബാധിച്ചേക്കാം. പക്ഷേ, കാൾ മാർക്സ് കൊതുകു് കുത്തിയാൽ മന്ദബുദ്ധിരോഗം ബാധിക്കും, തീർച്ച!

June 05 2025 15:18

“36 ലച്ചം രൂഫാ കടമെടുത്തു് കാറുവാങ്ങാൻ സോഷ്യൽ മീഡിയയുടെ അനുവാദം വാങ്ങണമെന്നു് അറിയില്ലായിരുന്നു. ഫാര്യയോടു് പറയാം.” – എം. സ്വരാജ് സഹാവു്.

ഇതു് കേട്ടപാതി കേൾക്കാത്തപാതി, മുയ്മൻ ആശ വർക്കേഴ്സും 36 ലച്ചം രൂഫാ കടമെടുത്തു് കാറു് വാങ്ങാൻ എടപ്പള്ളി ഫെഡറൽ ബാങ്കിനു് മുന്നിൽ ക്യൂ നിൽക്കുകയാണത്രെ!

June 06 2025 11:49

മൊയ്ലാളി ഈലോൺ മസ്ക്കും, പ്രസുദേന്തി ഡോണൾഡ്‌ ട്രമ്പും സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളി വാരിയെറിയുന്നതായാണു്, ചെളിവാരി എറിഞ്ഞുകൊണ്ടേയിരിക്കുന്നതായാണു് ലോകമാദ്ധ്യമങ്ങളിലെ വാർത്ത.

“പാച്ചു മാഷും കോവാലൻ മാസ്റ്ററും” വൈറ്റ് ഹൗസിൽ വച്ചു് പരസ്പരം പൊക്കിപ്പറഞ്ഞു്, ഉഭയകക്ഷിസമ്മതപ്രകാരം, അവരുടെ ഹ്രസ്വകാല “bromance” അവസാനിപ്പിച്ചിട്ടു് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു! അപ്പോഴേ തുടങ്ങി തെറിവിളിയും, കടിപിടിയും, ചെളിവാരിയെറിയലും!

ഇക്കളി ഇതുകൊണ്ടൊന്നും അവസാനിക്കുമെന്നു് തോന്നുന്നില്ല. ച്ചാൽ, മലീമസമായ ചെളി, വാരിയാലും കോരിയാലും തീരാത്തത്ര അളവിൽ, ഇരുപക്ഷത്തും കാലാന്തരേ അടിഞ്ഞുകൂടിയിട്ടുണ്ടേ!!

June 06 2025 15:33

ജർമ്മനിയിലെ A 45 (“Autobahn 45”) ഹൈവേയുടെ ഒരു ഭാഗമായ റിൻസ്‌ഡോർഫിലെ പഴകിയ viaduct (“താഴ്‌വരപ്പാലം”) പുതുക്കി പണിയാനുള്ള പദ്ധതിയുടെ അനിമേഷൻ മാതൃക.

നിലവിലുള്ള പാതയോടു് ചേർന്നു് ഒരു “അർദ്ധപാത” നിർമ്മിച്ചശേഷം പഴയതിനെ നിയന്ത്രിതമായി തകർത്തു് ആ സ്ഥാനത്തു് രണ്ടാമതൊരു “അർദ്ധപാത” നിർമ്മിച്ചു് അതിനെ ആദ്യത്തേതിനോടു് കൂട്ടിച്ചേർത്തു് വാഹനഗതാഗതം പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ആറു് വരിപ്പാതയാക്കി സുരക്ഷിതത്വവും കപ്പാസിറ്റിയും മെച്ചപ്പെടുത്തുക എന്നതാണു് ലക്ഷ്യം.

(നംബർ വൺ നവകേരളത്തിലായിരുന്നെങ്കിൽ, അമ്മോശൻ മന്ത്രിയും മരുമോൻ മന്ത്രിയും ഇളിച്ചിരിക്കുന്ന ചിത്രങ്ങളാലും, ചെങ്കോണകങ്ങളാലും, ചെംശീലകളാലും ആ പ്രദേശം മുഴുവൻ അലംകൃതമായിരുന്നേനെ! ഇമ്മാതിരി വികസനങ്ങൾക്കു് പിന്നിൽ ശോഭിച്ചീടും കാരണഭൂതം ആരെന്നു് കണ്ടളവിലുണ്ടാകുന്ന ഇണ്ടലിൽ നാട്ടുകാർ ഒന്നടങ്കം മൂക്കത്തു് വിരൽ വച്ചാലേ കൺസ്ട്രക്ഷൻ വർക്കികൾക്കു് ഒരു ഗുമ്മുണ്ടാവുകയുള്ളു!)

https://www.auto-motor-und-sport.de/video/verkehr-recht/ersatzneubau-der-talbruecke-rinsdorf-a45-im-video/#brid_cp_TargetVideo_2133303

June 07 2025 11:34

സ്കൂൾ കെട്ടിടത്തിൻ്റെ പ്രൗഢി കണ്ടാൽ ആരും ഞെട്ടുമെന്നുറപ്പു്! പക്ഷേ, സ്കൂൾ കെട്ടിടത്തിനുള്ളിൽ കയറി പ്രധാനാധ്യാപക ഭദ്രാസനത്തിലെ പ്രമാദമായ സിംഹാസനങ്ങളിൽ ശ്വാനാസനസ്ഥരായിരിക്കുന്ന പ്രമുഖരും പ്രശസ്തരും വൈജ്ഞാനിക പടുക്കളുമായ സഖാവു് ഡോക്ടർ ആർ. ബിന്ദു, സഖാവു് വി. ശിവൻകുട്ടി എന്നീ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പിണറായിസ്റ്റ് മഹാത്മാക്കളെ കാണുമ്പോൾ, കാണുന്നവർ കാണുന്നവർ ഞൊട്ടുന്ന ഒരു ഞൊട്ടലുണ്ടു്! ആ ഞൊട്ടലാണു് സർവ്വരാജ്യ തൊഴിലാളിവിപ്ലവോജ്ജ്വലമായ ഞൊട്ടൽ!! എൻ്റെ സാറേ!!!!

(എൻ്റെ ഫെയ്സ്ബുക്ക് സ്ട്രീമിൽ അവതരിച്ച ഒരു “കെ-സർക്കാർ സഹായം” തള്ളലിൽ നിന്നു് ചൂണ്ടിയതാണു് പടം, അഥവാ പപ്പടം.)

June 07 2025 13:31

“റോഡിലെ കുഴിയിൽ വീണു് സ്ത്രീ മരിച്ച സംഭവത്തിൽ പൊതുമരാമത്തു് വകുപ്പിന്റെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ വാഴത്തൈ നട്ടു് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു.” – വാർത്ത.

ആഭ്യന്തരത്തിലും പൊതുമരാമത്തിലുമുള്ള രണ്ടു് ‘കറ്റാർവാഴകൾ’ “road for river” (“മലവെള്ളത്തിനു് പൊതുമരാമത്തന്റെ പെരുവഴി” എന്നു് ആശാൻ-കളരി-, മണി-പ്രവാള-, പൊളിറ്റിക്കലി-കറക്റ്റ്-, സംശുദ്ധ മല്യാലം) എന്ന, പരിസ്ഥിതി പരിരക്ഷണ പാശ്ചാത്യ പദ്ധതിയിൽ അത്യുന്നത വിദ്യാഭ്യാസം നേടുന്നതിനായി യൂറോപ്യൻ പര്യടനത്തിൽ ആയതിനാലാവും, “ഉപ്പിട്ടു് കുഴിച്ചുമൂടേണ്ട” കമ്മ്യൂണിസ്റ്റ്-പിണറായിസ്റ്റ് കറ്റാർവാഴകളെ കുഴിച്ചിടാതെ, വെറുമൊരു നാടൻവാഴത്തൈ കുഴിച്ചിട്ടു് പ്രതിഷേധിക്കേണ്ട ഗതികേടിൽ കോൺഗ്രസ്സുകാർ എത്തിച്ചേർന്നതു്.

“കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം.”

കമ്മികൾ തൊമ്മികൾ ബേബികൾ മൂലം മൊണ്ണകളാലീയുലകം ധനികം!🙂

June 07 2025 13:31

ക്ലിഫ് ഹൗസ് പോലെ സർവ്വാലംകൃതവും സർവ്വസമൃദ്ധവുമായ മരപ്പട്ടി മാൻഷനിലെ മനോഹരവും മധുരിതവുമായ ജീവിതം ആസ്വദിച്ചിട്ടുള്ള ആരാണു് തന്റെ വളിവയർ ജീവിതം “eternal” ആയി, അനശ്വരമായി, നിത്യമായി, നിതാന്തമായി നിലനില്ക്കണമെന്നു് ആഗ്രഹിക്കാതിരിക്കുക?!

Anyma & Chris Avantgarde: “Eternity”

June 08 2025 10:24

“പന്നിക്കെണിമരണം. – വൈദ്യുതി മോഷണത്തിനു് ശക്തമായ നടപടി സ്വീകരിക്കും.” – വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.

വെളിയിൽ അനക്കമുണ്ടായാൽ കാവൽപ്പട്ടി കുരയ്ക്കും. വകുപ്പിൽ അത്യാഹിതമുണ്ടായാൽ വകുപ്പുമന്ത്രി ശക്തമായ നടപടി വാഗ്ദാനിക്കും. അല്ലാത്തപ്പോൾ രണ്ടു് വർഗ്ഗവും ചുരുണ്ടുകൂടി ചത്തപോലെ കിടക്കും. അതാണു് പ്രോട്ടൊക്കോൾ.

June 08 2025 11:36

“നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റു് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും.”

കേന്ദ്രം “കൂട്ടിലടച്ച തത്ത” എന്നു് സഖാവു് ഗോവിന്ദൻ കണ്ടെത്തിയ സിബിഐയെ അന്വേഷണച്ചുമതല ഏല്പിക്കാതെ, കരിയ്ക്കും സൂര്യൻ “പക്കിക്കൂടു് തുറന്നുവിട്ട ഇത്താത്ത” ആയ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചതിൽ അപ്പം മാഷ് സന്തുഷ്ടനായിരിക്കണം.

June 08 2025 13:19

“വനംവകുപ്പുമായി ഒരു ബന്ധവുമില്ലാത്ത കേസിൽ എന്തിനാണു് കുറ്റപ്പെടുത്തുന്നതു്?” – വനം-വന്യജീവി മന്ത്രി എ. കെ. ശശീന്ദ്രൻ.

Elementary, my dear Watson! വനംവകുപ്പുമായി ഒരു ബന്ധവുമില്ലെന്ന തോന്നൽ സജീവമായിരുന്നിട്ടും, സാമാന്യബുദ്ധിയുമായി ഒരു ബന്ധവുമില്ലാത്ത ഊള വിടുവായത്തം വമിക്കാൻ തോന്നിയതിൻ്റെ പേരിൽ!!

June 08 2025 14:23

പി. ശശി, പി. കെ. ശശി, എ. കെ. ശശീന്ദ്രൻ ഇത്യാദി സഹാക്കളെ ഒരു കാരണഭൂതം എന്തിനാണു് സംരക്ഷിക്കുന്നതു് എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ സിമ്പിളും, പള്ളിവാസൽ, ചെങ്കുളം, പന്നിയാർ പവ്വർ ഹൗസുകൾ, എസ്. എൻ. സി. ലാവ്ലിൻ മുതലായവകൾ പോലെ വളരെ വളരെ പവർ-ഫൂളുമാണു്:

കുറ്റകൃത്യങ്ങൾ ചെയ്ത ക്രിമിനലുകൾക്കു് അധികാരസ്ഥാനങ്ങൾ നല്കി കൂടെ നിർത്തിയാൽ, ശിക്ഷാർഹമായ അനവധി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തു് അധികാരസ്ഥാനത്തെത്തിയ ഒരു മാഫിയാ ബോസിനു് അവരെ അവസരോചിതം ബ്ലായ്ക്ക് മെയിൽ ചെയ്തു്, മോൾകാര്യം, മോൻകാര്യം, കർത്താവുകാര്യം, കർമ്മാവുകാര്യം, ക്രിയാവുകാര്യം, അഴിമതിക്കാര്യം മുതലായ സ്വാർത്ഥതാത്പര്യാർത്ഥവിഷയങ്ങളിൽ തനിക്കനുകൂലമായ ഒരു പ്രതിവിധി, ഒരു പരിഹാരം, ഒരു ഇഫ്താർ സത്കാരം, ഒരു ക്രിസ്മസ് വിരുന്നു്, ഒരു വിഷുവെടി തുടങ്ങിയവകൾ അനായാസം നേടിയെടുക്കാൻ കഴിയും.

Elementary, my dear Watson!!

June 08 2025 16:02

നടമാടുന്ന നീതിന്യായ സ്ഥിതിയുടെ അടിസ്ഥാനത്തിൽ, ഭാരതം ഒരു നിയമരാഷ്ട്രമാണു് (constitutional state) എന്ന അവകാശവാദം കേവലം ഒരശ്ലീലമാണു്.

June 09 2025 08:17

മാക്രിസ്റ്റ് മന്ത്രിമാരും നേതാക്കളും പറയുന്നതു് എന്തുകൊണ്ടാണാവോ മലയാളികൾക്കു് മനസ്സിലാകാത്തതു്?

June 09 2025 08:51

“പന്നിക്കെണി മരണത്തിലെ വനംമന്ത്രിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി അമർഷിച്ചു.”

കെ-പാർട്ടിയുടെ പതിവു് രീതിയിൽ ഒരു റിപ്പോർട്ട് തേടലും, അന്വേഷണവും, തീവ്രതയളക്കലും, പരസ്യ ശാസനയും, മാറ്റി നിർത്തലും, പുനർനിയമനവും കൂടി ആകാമായിരുന്നു.

June 09 2025 12:35

John Denver: “Take Me Home, Country Roads”

“Country roads, take me home

To the place I belong

West Virginia, mountain mama

Take me home, country roads…

All my memories gather ’round her

Miner’s lady, stranger to blue water

Dark and dusty, painted on the sky

Misty taste of moonshine, teardrop in my eye…”

June 09 2025 15:44

“തമ്മിൽ ഭേദം തൊമ്മൻ!”
സ്വരാജിലും മോഹൻ ജോർജ്ജിലും അൻവറിലും ഭേദം ഷൗക്കത്ത്! അഥവാ, കമ്മിയിലും സംഘിയിലും തൃണഫൂളിലും ഭേദം കൊങ്ങി!🙂

June 09 2025 15:51

“കസ്റ്റംസിൽ നിന്നും വിവരങ്ങൾ കിട്ടിയാലേ വിവരങ്ങൾ പറയാൻ കഴിയൂ.” – സഹകരണ തുറമുഖ ‘ഫ്രസ്‌ട്രേഷൻ’ മന്ത്രി വിപ്ലവ സഹാവു് വി. എൻ. വാസവൻ.

കസ്റ്റംസിൽ നിന്നും വിവരങ്ങൾ കിട്ടിയാലുടൻ, കെ-പാർട്ടിയുടെ പതിവു് രീതിയിൽ റിപ്പോർട്ട് തേടലും, അന്വേഷണവും, തീവ്രതയളക്കലും, പരസ്യശാസനയും, മാറ്റിനിർത്തലും, പുനർനിയമനവും, അടിയന്തിരവും ഉണ്ടാകുമെന്നുകൂടി അരുളിച്ചെയ്യാമായിരുന്നു.🙂

June 09 2025 16:44

ഒരു കാരണഭൂതത്തിന്റെ വ്യക്തിപരവും കുടുംബപരവുമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക താത്പര്യങ്ങളുടെ പരിധി ലംഘിക്കണം എന്നൊരു താത്പര്യം പൊതുക്കളായ കൊതുക്കൾക്കുണ്ടാകുന്നതു് മുളയിലേ നുള്ളേണ്ട ദുഷിച്ച പ്രവണതയാണു്. ഒരടയ്ക്കയെ കനമുള്ള മടിയിലും തിരുകാം; പക്ഷേ, അടയ്ക്ക പൊട്ടിമുളച്ചു്, വളർന്നുപൊങ്ങി അടയ്ക്കാമരമായാൽ കാല്ക്കാശിന്റെ കനമില്ലാത്ത മടിയിൽപ്പോലും തിരുകാനാവില്ല എന്നു് സഖാവു് കാൾ മാർക്‌സും, സഖാവു് എം. എ. ബേബിയും മനുഷ്യരാശിയെ ഉദ്ബോധിപ്പിച്ചിട്ടുണ്ടെന്നോർക്കുക!

കരിയ്ക്കും സൂര്യനായ ഒരു മഹാരായാവു് ഈ രാമരാജ്യത്തിൽ വരച്ച ഒരു ലക്ഷ്മണരേഖ അടിവസ്ത്രമില്ലാതെ കവച്ചു് കടക്കുന്ന ലുങ്കികളുടെ പേരിൽ കണ്ടമാനം കാശുവാങ്ങുന്ന വക്കീലന്മാരെ കൂട്ടി തലമുതിർന്ന ബൂർഷ്വാ കോടതികളിൽ തുരുതുരെ കേസുകൾ കൊടുത്തു് അവറ്റകളുടെ ആപ്പീസും കുണ്ഡലിനിയും പൂട്ടിക്കണമേന്നേ ഈ വൈകിയ വേളയിൽ എനക്കു് അമ്മോശനോടു് അഭ്യർത്ഥിക്കാനുള്ളു!

June 09 2025 22:49

June 10 2025 10:45

ഹെയർ സലോണിലെ ചികിത്സക്കു് മുൻപും പിൻപും:

സ്ത്രീകൾ: ചെലവു് 120 യൂറോ.

പുരുഷന്മാർ: ചെലവു് 18 യൂറോ.🙂

June 10 2025 11:44

“ആറു് പൊള്ളലേറ്റ ജീവനക്കാരെ ആശുപത്രിയിലെത്തിച്ചു.” – വാർത്ത.

“പൊള്ളലേറ്റ ആറു് ജീവനക്കാരെ ആശുപത്രിയിലെത്തിച്ചു” എന്നായിരുന്നെങ്കിൽ സഖാവു് കൺഫ്യൂഷ്യസ് കടന്നുകയറാതിരുന്നേനെ! “വാക്കുകളുടെ ക്രമം അക്രമമാകരുതു്!” – സഖാവു് അപ്പം മാഷ്.🙂

June 10 2025 12:23

“അച്ഛനാകാൻ ബുദ്ധിമുട്ടില്ല, പക്ഷേ, അച്ഛനായിരിക്കൽ വളരെയേറെ.” – [Heinrich Christian Wilhelm Busch, German writer, illustrator, and painter (14. 04. 1832 – 09. 01. 1908)]

June 10 2025 15:18

കേരളത്തിൽ പ്രൊഫെഷണൽസില്ല, പ്രൊഫെഷണൽസായി ചമയുന്ന മമ്മൂക്കകളും ലാലേട്ടനുകളുമേയുള്ളു!

June 10 2025 15:57

“എ. വിജയരാഘവന്റെ കാർ യുഡിവൈഎഫ് തടഞ്ഞു.” – അപ്പം മാഷ്.

നാട്ടുകാർ തല്ലിക്കൊല്ലാതിരിക്കാൻ രക്ഷാപ്രവർത്തനം നടത്തിയതാവും.

June 10 2025 16:22

കഞ്ഞിക്കാശിനുവേണ്ടി നാലുമാസങ്ങളായി സമരം ചെയ്യുന്ന ആശ വർക്കേഴ്സിനെ കണ്ടതായിപ്പോലും ഭാവിക്കാതെ, ഇഫ്താർ-, ക്രിസ്മസ് വിരുന്നുകൾ മൂക്കറ്റം മുണുങ്ങി, മരപ്പട്ടി മാളികയിൽ വാണരുളുന്ന മജ്ജ-മാംസ-ലജ്ജാരഹിതനായ ഭൂതത്തിന്റെ പാർട്ടിയ്ക്കുവേണ്ടി, ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും വിവാഹകർമ്മം മംഗളകരമായി നിർവഹിച്ച ശത്രുരാജ്യകാന്തൻ സഹാവു് സ്വരാജിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയശ്രീലാളിതനാക്കാൻ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് മാതൃകയിൽ കോ-ഓപ്പറേറ്റീവായി അണി നിരന്നിരിക്കുന്ന കേരളത്തിലെ സാംസ്കാരിക നായികാനായകന്മാരെ പ്രഫുത്തമല്ലുക്കൾ എന്തുകൊണ്ടു് ശവസംസ്കാര നായികാനായകർ എന്നു് ബഹുമാനപുരസ്സരം അഭിസംബോധന ചെയ്തു്, ജ്ഞാനപീഠത്തിലിരുത്തി ധൂപക്കുറ്റി വീശി ആദരിക്കുന്നില്ല എന്നെനക്കു് മനസ്സിലാകുന്നില്ല.

June 11 2025 10:44

“താൻ വിദ്യാസമ്പന്നയായ ജുവതി; കേസെടുത്തതു് മുഖ്യമന്ത്രിയുടെ മഹളായതിനാൽ.” – വീണ റ്റി.

മുഖ്യമന്ത്രിയുടെ മഹളായതാണു് തട്ടിക്കൂട്ടിയ വിദ്യാസമ്പന്നതയുടെയും കിട്ടിയ മാസപ്പടിയുടെയും കാരണഭൂതം എന്നിരിക്കെ, why this argumentum ad absurdum?!

June 11 2025 11:33

“കണ്ടിട്ടു് മദ്ധ്യകാലത്തെ ഒരു പീഡനോപകരണമാണെന്നു് തോന്നുന്നു. പക്ഷേ, യഥാർത്ഥത്തിൽ ഇതെന്താണു്? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും.”

(ഈ വസ്തു എന്താണെന്നും, എന്തിനാണെന്നും, പേരെന്താണെന്നും വ്യക്തമാക്കി, ആ പോസ്റ്റിനടിയിൽ വന്ന കമന്റുകൾ കണ്ടു് ഞാൻ ഞൊട്ടിപ്പോയീന്നു് പറഞ്ഞാൽ മതി! അല്ലാഹുവിനു് മാത്രമേ മനുഷ്യർ അത്രയേറെ വെറൈറ്റി പേരുകൾ നല്കുന്നതായി ഞാൻ കണ്ടിട്ടുള്ളു!!)

[“തൂറാത്തോൻ തൂറുമ്പോൾ തീട്ടം കൊണ്ടാറാട്ടം.”

ചിരവ കാണാത്തോർ ചിരവ കാണുമ്പോൾ ആയിരം പേരുകൾ കൊണ്ടാറാട്ടു്!🙂]

https://shorturl.at/wHO8J

June 11 2025 12:41

സഖാവു് അപ്പം മാഷിന്റെ പ്രത്യയശാസ്ത്രപ്രകാരം, പീഡിതരായ പിഡിപിയും, നികൃഷ്ടജീവികളായ ജമാഅത്തെ ഇസ്ലാമിയും പോലുള്ള മതാധിഷ്ഠിത പ്രാകൃതകൂട്ടങ്ങളെ “വർഗ്ഗീയവാദികൾ” എന്നു് വിളിക്കാതെ, “മതരാഷ്ട്ര-തീവ്രവാദികൾ” എന്നു് അഭിസംബോധന ചെയ്തിരുന്നെങ്കിൽ, തൊഴിലാളിവർഗ്ഗവിമോചനം എന്ന മുദ്രാവാക്യവുമായി, ഒരു തൊഴിലും ചെയ്യാതെ, തൊഴിൽ ചെയ്തു് ജീവിക്കുന്ന തൊഴിലാളിവർഗ്ഗത്തെ പറ്റിച്ചു് മൂക്കറ്റം തിന്നു് നീർക്കുതിരയെപ്പോലെ മെഴുക്കുന്ന പരാന്നഭോജികളെ മഹാത്മാക്കളായ “(തൊഴിലാളിവർഗ്ഗ) വർഗ്ഗീയവാദികൾ” എന്നു്, ഈരിഴത്തോർത്തു് അരയിൽക്കെട്ടി പഞ്ചപുച്ഛമടക്കി കുനിഞ്ഞുനിന്നു് അഭിസംബോധന ചെയ്തു് ആദരിച്ചു്, അദ്ധ്വാനിച്ചും ഭാരംചുമന്നും ജീവിക്കുന്ന മാർക്സിയൻ പ്രോലെറ്റേറിയറ്റിനു് അഭിമാനപുരസ്സരം ആപാദചൂഡം കോൾമയിർ കൊള്ളാൻ കഴിഞ്ഞേനെ!

June 11 2025 13:07

“Some rise by sin, and some by virtue fall.”

— William Shakespeare

June 11 2025 13:19

“അമ്മായിയമ്മയുടെ ശവകുടീരം.”

“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.”🙂

June 11 2025 14:47

“തരൂരിനെ കേൾക്കാൻ കോൺഗ്രസ്സ് നേതൃത്വം താത്പര്യപ്പെടുന്നില്ല.”

മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്നവനെ എങ്ങനെ നമ്പുമെന്നാവും വ്യാകുലത.

June 12 2025 09:14

“ഞങ്ങടെ വക്കീലൊരു മണ്ടനായിരുന്നു.” – മോഷണ ത്രിമൂർത്തിണികൾ അംബ, അംബിക, അംബാലിക.

ഞങ്ങൾ വക്കീലിനെക്കാൾ മണ്ടികളായിരുന്നു എന്നു് മതി. ഒത്തിരി ഡെക്കറേഷനായാൽ മല്ലു സിൽമാക്കാർ പിടിച്ചോണ്ടുപോയി സിൽമേൽ അഭിനയിപ്പിക്കുക കൂടി ചെയ്യും.

June 12 2025 09:52

“കാട്ടുപന്നിയെ കാറ്റഗറി 1-ൽ ഉൾപ്പെടുത്തുന്നതു് ആലോചിക്കും.” – വനം മന്ത്രി.

കാട്ടുപന്നികൾക്കു് നിർബന്ധമായി അയ്യയ്യേയെസ് കൊടുത്താലും മതി. അവറ്റകൾ കൂച്ചിപ്പിടിച്ചു് തുള്ളലും, മോഹിനിയാട്ടവും, ഹിന്ദി സിൽമാപ്പാട്ടു് പാടലുമായി കാലം ചെയ്തോളും.

June 12 2025 10:31

“കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി സ്വപ്നം കാണാനേ കഴിയൂ. മൗലികമായി ജമാഅത്തെ ഇസ്ലാമി ഒരു മതരാഷ്ട്രവാദ, മതമൗലികവാദ സംഘടനയാണു്. ഇൻഡ്യയുടെ മോചനം ഇസ്ലാമിലൂടെ മാത്രം എന്ന മുദ്രാവാക്യത്തിലൂടെയാണു് അവരുടെ തുടക്കം. ചുരുക്കത്തിൽ അതൊരു മുസ്ലീം ആർഎസ്എസാണു്. ആർഎസ്എസ്‌ എങ്ങനെ ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നോ അതുപോലെതന്നെ, ദൈവത്തെയും മതത്തെയും മറയാക്കി ഒരു ഇസ്ലാം മതരാഷ്ട്രം കെട്ടിപ്പടുക്കാനാണു് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നതു്.” – സി. പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

വോക്കേ, തമ്മയിച്ചു്! സി. പി. ഐ.-യിലെ ഒരു ഛോട്ടാ സെക്രട്ടറിയെങ്കിലും ആയിരുന്നെങ്കിൽ ഞാനും അതുതന്നെ പറഞ്ഞേനെ!

പക്ഷേങ്കി, ഞാൻ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ടും, ആകാൻ ആഗ്രഹമില്ലാത്തതുകൊണ്ടും എനിക്കൊരു തംശ്യം: ജമാഅത്തെ ഇസ്ലാമിയും, ആർഎസ്എസും മതരാഷ്ട്രങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നു് പറയുമ്പോൾ, ഒരു തൊഴിലാളിവർഗ്ഗ സർവ്വാധിപത്യരാഷ്ട്രം സൃഷ്ടിക്കൽ ഉന്നം വയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയും അവരും തമ്മിൽ, ജനാധിപത്യപരമായ കാഴ്ചപ്പാടിൽ, എന്താണൊരു വ്യത്യാസം?

മതങ്ങളുടെ സർവ്വാധിപത്യത്തിൽ മതഫാഷിസം, പാർട്ടികളുടെ സർവ്വാധിപത്യത്തിൽ പാർട്ടിഫാഷിസം, പോത്തുകളുടെ സർവ്വാധിപത്യത്തിൽ പോത്തുഫാഷിസം, മൂരികളുടെ സർവ്വാധിപത്യത്തിൽ മൂരിഫാഷിസം എന്നൊക്കെയല്ലേ വരൂ?!

ബിനോയ് വിശ്വവും സിപിഐയും വിഭാവനം ചെയ്യുന്ന രീതിയിലുള്ള, തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു “ജനാധിപത്യ” സംഘടനയാകേണ്ട കാര്യമേ സത്യത്തിൽ ജമാഅത്തെ ഇസ്ലാമിക്കുള്ളു. “ഇൻഡ്യയുടെ മോചനം കമ്മ്യൂണിസത്തിലൂടെ മാത്രം” എന്ന വിശുദ്ധ ലോകമഹാവിപ്ലവമാമാങ്ക മുദ്രാവാക്യം ദിഗന്തങ്ങളെ ഭേദിക്കുമാറു് ഏറ്റുചൊല്ലിക്കൊണ്ടല്ലാതെ, നൂറ്റാണ്ടുകളായി അലക്കാതെ ധരിച്ചിരിക്കുന്ന വർഗ്ഗീയലങ്കോട്ടികളും മതതാറുകെട്ടുകളും അഴിച്ചു്, നാലാൾ കണ്ടാൽ നനച്ചലക്കിയതെന്നു് തോന്നും വിധം വിടർത്തി, പുരപ്പുറത്തു് വിശാലമായി വിരിച്ചിടാൻ അവർക്കു് കഴിയില്ലതന്നെ!

June 13 2025 10:20

“അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതയെ ഫെയ്‌സ്ബുക്കിൽ ജാതീയമായി അധിക്ഷേപിച്ചതിന്റെ പേരിൽ വെള്ളരിക്കുണ്ടു് ഡെപ്യൂട്ടി തഹസിൽദാർ സഹാവു് എ. പവിത്രനു് സസ്പെൻഷൻ. ജാതീയമായ അധിക്ഷേപത്തിനു് ആ മഹാൻ മുൻപും സസ്പെൻഷൻ ബഹുമതി നേടിയെടുത്തിട്ടുണ്ടത്രെ .”

“മനുഷ്യനാകണം” എന്ന വിപ്ലവഗാനം കേട്ടു് മനുഷ്യനായിത്തീർന്ന മാർക്സിസ്റ്റായിരിക്കണം ആ മാന്യദേഹം. മാക്രികളോളം മനുഷ്യത്വമാണു് മനുഷ്യരെ ജാതീയമായും വർഗ്ഗീയമായും ലൈംഗികമായുമെല്ലാം അധിക്ഷേപിക്കാൻ ഒരു മനുഷ്യജീവിക്കുണ്ടായിരിക്കേണ്ട മിനിമം യോഗ്യത!

സസ്പെൻഷനുകളും തിരിച്ചെടുക്കലുകളും അഭൂതപൂർവ്വമായി പെരുകിക്കൊണ്ടിരിക്കുന്ന നവകേരളസാഹചര്യത്തിൽ, കാളകളിയും കാവടിയാട്ടവും വേദോപദേശവും ഓത്തുപള്ളിക്കൂടവും ഓട്ടൻതുള്ളലും ഒഴികെയുള്ള 27 വകുപ്പുകൾ ഒറ്റയ്ക്കു് കൈകാര്യം ചെയ്യുന്ന ഏക്ഷൻ ഹീറോ കാരണഭൂതത്തിന്റെ തലയിലേക്കു് “സസ്‌പെൻഷൻ & തിരിച്ചെടുക്കൽ വകുപ്പു്”എന്നൊരു വകുപ്പുകൂടി വച്ചുകൊടുത്താൽ, “തൊഴിൽ വിഭജനത്തിലൂടെ കേന്ദ്രീകൃത തൊഴിലുകളുടെ ലഘൂകരണം” എന്ന സിദ്ധാന്തപ്രകാരം, കെ-പാർട്ടിക്കു് ഇങ്കിലാ സിന്താവാ വിളിക്കുന്ന കുറെക്കൂടി പവിത്രൻ മോഡൽ സഹാക്കളെ താസില്ദാർ, പാറാവുകാർ, പൗലോസുകാർ തുടങ്ങിയ ഏമാന്മാരായി അവിടെയും പിൻവാതിൽ നിയമനം വഴി തിരുകിക്കയറ്റി കാര്യക്ഷമത വർദ്ധിപ്പിക്കാൻ കഴിയും.

മുഖ്യമന്ത്രി ഒറ്റയ്ക്കു് കൈകാര്യം ചെയ്യുന്ന 27 വകുപ്പുകൾ:

June 13 2025 10:40

“പുറമേ നിന്നുള്ള ചില കോൺഗ്രസ്സ് നേതാക്കൾ നിലമ്പൂരിലേക്കു് വിഷം തയാറാക്കി കൊണ്ടുവന്നിരിക്കുകയാണു്.” – എം. സ്വരാജ്.

ഒരു കഥയെഴുതാനും, പൊത്തകമാക്കാനും, സ്വലേയെക്കൊണ്ടു് ഉഗ്രനൊരു ആസ്വാദനം എഴുതിക്കാനും ആവതുണ്ടായിരുന്നെങ്കിൽ, ഞാനും സാംസ്കാരികനായ ചമഞ്ഞു്, ചോരച്ചെങ്കൊടിയേന്തി, “വിഷൻ” തയ്യാറാക്കി നിലമ്പൂരിലെത്തി സഹാവു് എം. സ്വരാജിനെ അസംബ്ലി കാണിക്കണമെന്നു് നാട്ടുകാരെ ഭീഷണിപ്പെടുത്തിയേനെ!

June 13 2025 11:34

“ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്ട്രം. അമേരിക്കയുടെ പിന്തുണയിൽ എന്തും ആകാമെന്ന ധിക്കാരപരമായ സമീപനമാണു് അവർക്കു്.” – “വാടിക്കൽ രാമകൃഷ്ണൻ/കൽമഴു” ഫെയിം, മുഖ്യമന്ത്രി പിണറായി വിജയൻ.

പറഞ്ഞുവന്നാൽ, പിണറായിപ്പാർട്ടിയുടെ വകയിലൊരു ഇളയമ്മാവനായിവരും ഇസ്രായേൽ എന്ന “തെമ്മാടി രാഷ്ട്രം”. തിരുതത്തോമയുടെ ഒത്താശയിൽ, മോദിജിയുടെ പിൻതുണയിൽ, ഏതു് മാസപ്പടിക്കേസും, ഏതു് ലാവ്ലിൻ കേസും, ഏതു് സ്വർണ്ണക്കള്ളക്കടത്തുകേസും സബൂർ ആക്കാമെന്ന ധിക്കാരപരമായ സമീപനമാണു് കെ-ഫാർട്ടിയുടേതും! അതു് പോരെങ്കിൽ, അധികാരശക്തിയുടെ പിൻതുണയിൽ, ആശ വർക്കേഴ്സിനോടു് എന്തും ആകാമെന്ന, കരിയ്ക്കും സൂര്യൻ്റെ ധിക്കാരപരമായ സമീപനം സമചിത്തതയോടെ വിലയിരുത്തൂ!!

June 13 2025 14:02

“ഒരു വഞ്ചകനെ LDF-നു് കൂടെ കൂട്ടേണ്ടിവന്നു. അതാണു് നിലമ്പൂരിൽ തെരഞ്ഞെടുപ്പു് വേണ്ടി വന്നതു്.” – പിണറായി വിജയൻ, aka “P. V.”

സ്വയംബോധങ്ങളെ ആർഷഭാരതസംസ്കാരം “ആത്മാവബോധം” എന്നാണത്രെ വിളിക്കുന്നതു്!
ഒന്നോർത്താൽ, പശി മാറ്റാനുള്ള “പക്ഷവാതങ്ങൾ” എന്ന നിലയിൽ, ആത്മീയവാദവും ഭൗതികവാദവും ഒരമ്മ ഇരട്ടപെറ്റ അളിയന്മാർ തന്നെ!!

June 13 2025 16:09

“വർഗ്ഗീയ-വിഘടന ശക്തികളുടെ വോട്ടു് LDF-നു് വേണ്ട; PDP-ക്കു് സ്വാഗതം!” – പിണറായി വിജയൻ.

This person is simply a burden to the public!!

June 14 2025 13:13

യുവ കോൺഗ്രസ്സ് നേതാക്കളുടെ പെട്ടി പരിശോധനയാണത്രെ കെ-പൊലീസ് ഡിപ്പാർട്ട്മെന്റിൽ ഇപ്പോൾ തിളങ്ങിനില്ക്കുന്ന സില്മാതാരം!

ഒന്നുകിൽ, കാലത്തിന്റെ കുത്തൊഴുക്കിൽ, “കനമില്ലാത്ത മടിയിൽ” ഉടലെടുത്ത സ്ഥലപരിമിതി മൂലം, മുഖ്യ-ആഭ്യന്തരമന്ത്രി കപ്പിത്താൻ പിണറായി വിജയൻ സഖാവു് ടൈറ്റാനിക്ക് കപ്പലോളം വലിപ്പമുള്ളൊരു പെട്ടിയ്ക്കായി തിരക്കിട്ട തിരച്ചിലിലാവാം, അല്ലെങ്കിൽ, അദ്ദേഹത്തെ “irremediable” ആയ “പെട്ടിഫോബിയ” ബാധിച്ചിട്ടുണ്ടായിരിക്കാം!

(“മരപ്പട്ടി മാളികകളിലെ സുഖനിദ്രാവേളകളിൽ സ്വന്തം ശവപ്പെട്ടി സ്വപ്നം കണ്ടു് ഞെട്ടിയുണരലാണു് “പെട്ടിഫോബിയയുടെ” സ്പഷ്ടമായ ഒരു ലക്ഷണം.” – സ്വ. ലേ.)

[As a scientific reference: പേപ്പട്ടിവിഷബാധയുടെ (rabies) സ്പഷ്ടമായ ഒരു ലക്ഷണം ജലഭയമാണു് (hydrophobia).]

June 15 2025 10:44

“വളവില്ലാത്ത വട്ടപ്പാറയാണു് പ്രതിപക്ഷത്തിൻ്റെ പേടിസ്വപ്നം. ദേശീയപാത 66-ൻ്റെ പണിതീർന്നാൽ മലപ്പുറംകാർക്കു് നാലു് മണിക്കൂർ കൊണ്ടു് തിരുവനന്തപുരത്തെത്താം.” – എ. വിജയരാഘവൻ.

ദേശീയപാതയുടെ “വെടിതീർന്ന” ഭാഗങ്ങളിൽ യാത്രക്കാർക്കു് നാലു് സെക്കൻഡുകൊണ്ടു് മതേതര സുവർക്കത്തിൽവരെ എത്താമത്രെ!!

June 15 2025 14:05

സഖാവു് എം. സ്വരാജ് വായിച്ചിരുന്നതു് തോൽ ചുരുളുകളായതുകൊണ്ടാവും വായന കണ്ടമാനം പരന്നുപോയതു്!

June 15 2025 16:00

മീര, ചീര, ചേര, കോര, വൈശാഖം, ആഷാഢം ഇത്യാദി സാംസ്കാരിക പടുക്കൾ നിർദ്ദേശിച്ചാലേ ആരെയാണു് തങ്ങളെ രാഷ്‌ട്രീയമായി പ്രതിനിധീകരിക്കേണ്ട ചുമതല ഭരമേല്പിക്കേണ്ടതെന്ന തീരുമാനം കാര്യകാരണസഹിതം കൈക്കൊള്ളാൻ വൈജ്ഞാനിക പടുക്കളായ മല്ലുക്കൾക്കു് കഴിയൂ! എന്തുകൊണ്ടെന്നാൽ, അവർ അടിമുടിയും ആകെമൊത്തവും സ്വതന്ത്രചിന്തകരാണു്!

ലോകചരിത്രത്തിന്റെ ഏതൊക്കെയോ കാലഘട്ടങ്ങളിൽ, പൗരാണിക ഗ്രന്ഥങ്ങളിൽ, പാഴ്ചിത്രകഥകളിൽ, ഏതൊക്കെയോ സ്വപ്നജീവികൾ സ്വാഭീഷ്ടാനുസൃതം വർണ്ണിച്ചിരിക്കുന്ന, ഇന്നത്തെ ശാസ്ത്രീയ അറിവിന്റെ വെളിച്ചത്തിൽ അടിസ്ഥാനരഹിതമായ അർത്ഥശൂന്യതകളെ, “പൊരുൾ തിരിയ്ക്കലുകളിലൂടെ”, അഥവാ വാക്കുകളെ വളച്ചുകെട്ടിയും പിരിച്ചുകെട്ടിയും തിരിച്ചുകെട്ടിയും മെതിച്ചും പാറ്റിയും കൊഴിച്ചും തെള്ളിയും ഒപ്പിക്കുന്ന ചാപിള്ള വ്യാഖ്യാനങ്ങളിലൂടെ, “അർത്ഥസമ്പൂർണ്ണമായ അതീന്ദ്രിയജ്ഞാനമാക്കി” രൂപാന്തരീകരിച്ചു്, അജ്ഞരായ സാധുക്കളെ കബളിപ്പിച്ചു് സുഖസമൃദ്ധമായ ജീവിതം തരപ്പെടുത്തുന്ന വ്യാജവ്യാഖ്യാനകല, പ്രാപഞ്ചിക യാഥാർത്ഥ്യങ്ങളെ ദൈവങ്ങളുടെയോ, പിശാചുക്കളുടെയോ, ഭൂതങ്ങളുടെയോ, പ്രേതങ്ങളുടെയോ യാതൊരുവിധ സഹായവുമില്ലാതെ, ദീർഘകാല നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും, ആർക്കും പരിശോധിക്കാനും, യുക്തിഭദ്രമായ വാദമുഖങ്ങളുടെയും, വസ്‌തുനിഷ്ഠമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ തെറ്റെന്നു് സ്ഥാപിക്കാനും പൂർണ്ണാവകാശമുള്ള വിധത്തിൽ, കാര്യകാരണസഹിതം വസ്തുതാപരമായി അപഗ്രഥിക്കുന്ന ശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ കാണുന്നതും കേൾക്കുന്നതും സ്വന്തമായ ചിന്തയിലൂടെ വിവേചിച്ചു് ശരിയെന്നു് മനസ്സിലാക്കാൻ കഴിവുള്ള മനുഷ്യരുടെ ലോകത്തിൽ നിന്നും അപ്രത്യക്ഷമായി.

അതോടെ, മതതത്വശാസ്ത്രവും, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” പ്രത്യയ ശാസ്ത്രവുമെല്ലാം വിറ്റു് വയറുപിഴയ്ക്കുന്ന പണ്ഡിതമന്യർ ഇരകളെത്തേടി “അനാഘ്രാതകുസുമങ്ങളാൽ” സമൃദ്ധമായ മൂന്നാം ലോകങ്ങളിലെ മേച്ചിൽപ്പുറങ്ങളിലേയ്ക്കു് കുടിയേറി വാഗ്ധോരണികളാൽ സടകുടഞ്ഞു് ആടിത്തിമിർക്കാൻ തുടങ്ങി.

അദ്ധ്വാനിക്കുന്നവരെയും ഭാരംചുമക്കുന്നവരെയും ഊറ്റിത്തിന്നു് വീർക്കുന്ന ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാമേധാവികളും, അദാനി-അംബാനി-ലുലുമാൾ-രവിപിള്ള ഇത്യാദി സാമ്രാജ്യത്വ-ബഹുരാഷ്ട്രകുത്തക മുതലാളികളുമായ തമ്പ്രാക്കൾ, അദ്ധ്വാനിക്കുന്നവരെയും ഭാരംചുമക്കുന്നവരെയും നക്കിത്തിന്നു് വീർക്കുന്ന നോക്കുകൂലി റൗഡികളുടെയും, ഒരു ട്രെയ്‌ഡും ചെയ്യാതെ ട്രെയ്ഡ് യൂണിയൻ നേതാക്കൾ ചമഞ്ഞു് മൊയ്ലാളിസമാനമായ സുഖലോലുപജീവിതം നയിക്കുന്ന പീറസഹാക്കളുടെയും കഴുത്തിൽ കെട്ടിയ അടിമത്തത്തിന്റെ പട്ടിത്തുടലുകൾ പൊട്ടിച്ചെറിയാനും, ഇന്നത്തെ നിലയിലുള്ള സ്വയംപര്യാപ്തത നേടിയെടുക്കാനും ആ തൊയ്ലാളി സഹാക്കൾക്കു് കഴിഞ്ഞതു്, ഇന്നീ ഫൂലോകമെങ്ങും ശോഭിച്ചീടും ഫിണറായിസ്റ്റ് ഫാർട്ടിയുടെ ചുക്കാൻ പിടിക്കും കപ്പിത്താൻ സഹാവു് കാരണഭൂതം പിണറായി വിജയന്റെ സർവ്വതോമുഖമായ ശേഷിയും ശേമുഷിയും കൊണ്ടു് മാത്രമാണു്! അതുകൊണ്ടാണു് കേരളത്തിലെ സകല സാംസ്കാരിക നായകരും, കെ-ഭൂതത്തിൽ നിന്നു് ഭൂതദയ പ്രതീക്ഷിക്കുന്ന ഭിക്ഷാംദേഹികളും, അർഹതയില്ലാതെ അധികാരത്തിലിരിക്കുന്ന ആക്കഡെമിക്കുകളുമെല്ലാം പിണറായി സഹാവിനോടു് ഇമ്മാതിരി ഹൃദയഭേദകമായി കടപ്പെട്ടിരിക്കുന്നതു്!

ഡയോജിനീസ് ഓഫ് സിനോപ്പ് ഇന്നു് കേരളത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കിൽ, കള്ളക്കഥകളിലൂടെ മനുഷ്യർക്കു് അറിവിന്റെ വെളിച്ചം തടയുന്ന ആ “ഇടതുകക്ഷ സാംസ്കാരിക നായകളോടു്” തന്റെ കൺവെട്ടത്തുനിന്നു് അകന്നുനിൽക്കാൻ തീർച്ചയായും പറഞ്ഞേനെ!”

June 16 2025 09:38

“എഴുത്തോ, നിന്റെ കഴുത്തോ? ഏറെ കൂറേതിനോടു്?” – എം. ഗോവിന്ദൻ.

“ഷൗക്കത്തോ, എന്റെ ബർക്കത്തോ? ഏറെ കൂറേതിനോടു്?” – എം. വി. ഗോവിന്ദൻ.

June 16 2025 10:13

കേരളത്തിൽ അതിതീവ്രമായ മഴ! 9 ജില്ലകളിൽ “മഴമന്ത്രി” അവധി പ്രഖ്യാപിച്ചു.” – വാർത്ത.

മന്ത്രിസഭ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ 9 ജില്ലകളിൽ ജനം അവധി കിട്ടാതെ മഴ നനഞ്ഞു് തുലഞ്ഞേനെ! കണ്ണില്ലെങ്കിലേ കണ്ണിൻ്റെ വിലയറിയാൻ കഴിയൂ എന്നു് പഴമക്കാർ പറയുന്നതു് വെറുതെയല്ല.

June 16 2025 12:16

“ഒരിയ്ക്കലും ഞാനറിയുന്ന ദിനകരനോ, അറിയുന്ന കമലയോ അങ്ങനെ പറയില്ല.” – ശബ്ദരേഖ വിവാദത്തിൽ സി. പി. ഐ. സംസ്ഥാന സെക്രട്ടറി സഖാവു് ബിനോയ് വിശ്വം.

ദിനകരനുദിച്ചാൽ കമലം വിരിയും. അതൊരു ഭൂലോകരീതിയാണു്.

കൂടെ നടന്നവനും, ധനകാര്യം കൈകാര്യം ചെയ്തിരുന്നവനുമായ ശിഷ്യൻ യൂദാസാണു് തന്റെ ഗുരുവായ യേശുവിനെ ഒറ്റിക്കൊടുത്തതു്!

തന്നെ കുത്തിയവരോടൊപ്പം കൂട്ടുകാരനായ ബ്രൂട്ടസിനെയും കണ്ടപ്പോഴാണു്, “You too, Brutus?” എന്നു് റോമൻ ഡിക്റ്റേറ്റർ ജൂലിയസ് സീസർ ബ്രൂട്ടസിനോടു് ചോദിച്ചതു്!

തലേന്നുവരെ, ഒരേ പാത്രത്തിൽനിന്നു് ആഹാരം കഴിച്ചു് കൂടെ നടക്കുന്ന ശുദ്ധമനസ്കരാണു് യൂദാസുകളും കുലംകുത്തികളും ആക്കപ്പെടുന്നതും, 51 വെട്ടുകൾ വെട്ടി അരുങ്കൊല ചെയ്യപ്പെടുന്നതും!

(മനുഷ്യാധമന്മാരായ അത്തരം കൊലപാതകികളെ “നെറ്റിപ്പട്ടം കെട്ടിയ കന്യകമാരും, താലപ്പൊലിയേന്തിയ ആനകളുമായി” നാടുനീളെ വഴി തടസ്സപ്പെടുത്തി കെട്ടിയെഴുന്നള്ളിച്ചു് കൊണ്ടുനടക്കുന്ന പ്രഫുത്തരായ പുത്തിജീവികൾ മാക്രിസ്റ്റ് പിണറായിസ്റ്റുകൾ എന്നറിയപ്പെടുന്നു!)

രാഷ്ട്രീയത്തിന്റെയും അധികാരഭ്രമത്തിന്റെയും ഉള്ളുകള്ളികൾ അങ്ങനെയൊക്കെയാണു്. അതൊന്നും ബല്യ ഇശ്യു ആക്കേണ്ട, ഗമ്പ്ലീറ്റ് ഊളകളുടെ ലോകത്തിൽ ആക്കിയിട്ടു് ബല്യ കാര്യവുമില്ല.

നിന്നോടു് ഏറ്റവും അടുത്തു് നില്ക്കുന്നവനാണു് ഏറ്റവും നീളം കുറഞ്ഞ വാൾ കൊണ്ടു് നിന്നെ കുത്താൻ കഴിയുന്നവൻ എന്നോർത്താൽ നിനക്കു് നല്ലതു്.

നീയുണ്ടെങ്കിലേ നീയുള്ളു, നീയില്ലെങ്കിൽ നീയില്ല! It is as simple as that.

(കടപ്പാടോടെയുള്ള ചിത്രം: “Et tu, Brute?”)

June 16 2025 13:08

പരന്ന വായനക്കാരൻ സഖാവു് എം. സ്വരാജിനെ വിജയിപ്പിക്കാൻ വിടർന്ന വായനക്കാരൻ സഖാവു് പി. സരിൻ നിലമ്പൂരിൽ തമ്പടിച്ചിരിക്കുകയാണത്രെ!

തമ്പടിക്കുന്നതിനു് പകരം തമ്പേറടിച്ചിരുന്നെങ്കിൽ നല്ല മുഴക്കം കിട്ടിയേനെ!

June 16 2025 13:21

“പരസ്പര ആക്രമണങ്ങളിലൂടെ ഇസ്രായേലിലും ഇറാനിലും നിരവധി മരണങ്ങൾ.”

June 17 2025 10:01

“വ്യക്തിപരമായ ആക്രമണങ്ങൾ ഏൽക്കില്ല. നല്ല തൊലിക്കട്ടി ഉണ്ടു്.” – എം. സ്വരാജ്

കമ്മികുലത്തിൻ്റെ തൊലിക്കട്ടി സുവിദിതമാണെന്നിരിക്കെ, പ്രത്യേകമൊരു ആത്മപ്രശംസ അധികപ്രസംഗമായിപ്പോയി. ട്യൂബ് ലൈറ്റ് മാക്രികളെ ജ്വലിപ്പിക്കലാണു് ലക്ഷ്യമെങ്കിൽ ഓക്കേ!

June 17 2025 11:12

“പ്രതിപക്ഷനേതാവു് കേരളത്തിലെ മതനിരപേക്ഷ മനസ്സുകളെ വഞ്ചിച്ചു.” – പൊതുമരാമത്തൻ മു. റിയാസ് സഹാവു്.

വഞ്ചനയും ചതിയും മൈക്കാഡ് പണിയുമാണു് സഹാവേ ആ നേതാവൻ്റെ മെയിൻ! പോരാത്തേനു്, നമ്മുടെ മതനിരപേക്ഷ ജനാധിപത്യ പാർട്ടിയെപ്പറ്റി ഒരു ചുക്കുമറിയാത്ത പരനാറിയും, നികൃഷ്ടജീവിയും, കുലംകുത്തിയും, വിവരദോഷിയും! നമ്മുടെ പദവിക്കും പത്രാസിനുമൊന്നും ചേർന്ന പാർട്ടിയല്ല. വിട്ടുകള!!

June 17 2025 12:40

“തിരുകേശം ബോഡി വേസ്റ്റാണെന്നു് പിറവം ഉപതെരഞ്ഞെടുപ്പിനു് മുൻപു് പറഞ്ഞ പിണറായി അതു് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു് മുൻപു് പറയില്ല.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ.

കെ-പശുക്കളുടെ കെ-തൊഴുത്തിന്റെ പിന്നാമ്പുറത്തു് ഒരു കെ-വാടക ഹെലികോപ്റ്ററിനെ കെട്ടിയിട്ടു് പൊതുമുതൽ മുടക്കി തീറ്റിപ്പോറ്റുന്ന, വാർദ്ധക്യാധിഷ്ഠിതമായി കേശാദിപാദവും, പ്രത്യയശാസ്ത്രാധിഷ്ഠിതമായി ബൗദ്ധികമായും, സ്വഭാവാധിഷ്ഠിതമായി മാനുഷികമായും ഒരു കംപ്ലീറ്റ് വേസ്റ്റായ, താൻ ഇന്നലെപ്പറഞ്ഞതിനു് കടകവിരുദ്ധമായി ഇന്നു് വിളിച്ചു് കൂവാൻ യാതൊരുവിധ ഉളുപ്പോ ലജ്ജയോ അറപ്പോ ഇല്ലാത്ത ഒരു പിണറായി വിജയൻ തന്നെ വേണം, വേസ്റ്റും വേസ്റ്റല്ലാത്തതും തമ്മിൽ, ദുർവ്യയവും മിതവ്യയവും തമ്മിൽ, വരവും ചെലവും തമ്മിൽ, നന്മയും തിന്മയും തമ്മിൽ, പൊതുസമൂഹത്തിന്റെ പൊതുവായ ക്ഷേമം എന്ന ജനാധിപത്യപരമായ കാഴ്ചപ്പാടിൽനിന്നു് വിലയിരുത്തി, ശാസ്ത്രീയമായി അപഗ്രഥിച്ചും വേർതിരിച്ചും കേരളജനതയെ ബോധവത്‌കരിക്കാൻ!!

June 18 2025 13:26

“ആർഎസ്എസുമായി സിപിഎം ഇന്നേവരെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്നലെയുമില്ല, ഇന്നുമില്ല, ഇനി നാളെയുമുണ്ടാവില്ല.” – സി. പി. ഐ. (എം.) സംസ്ഥാന സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ ജി.

(മിനിഞ്ഞാന്നോ, മിനിഞ്ഞാന്നിനു് മുൻപോ കെ-പാർട്ടിക്കു് ഒരു മുണ്ടുണ്ടാക്കിക്കൊടുക്കാൻ ആർക്കും തോന്നാതിരുന്നതുകൊണ്ടു്, കെ-പാർട്ടിക്കു് ഇന്നലെയും മുണ്ടുണ്ടായിരുന്നില്ല, ഇന്നും മുണ്ടില്ല, ഇനി നാളെയും മുണ്ടുണ്ടാവില്ല. “നഗ്നമായഹോ കെ-പാർട്ടി ജീവിതം! ഹന്ത ഹന്ത മലമാക്രി ജീവിതം!!” എന്നു് കവി.)

[കെ-പാർട്ടി സ്പോൺസർ ചെയ്യുന്ന ഇങ്കിലാ സിന്താവാ ഡോക്ടറൽ ക്യാൻഡിഡേറ്റുകൾക്കായി:

“കൃഷ്ണ കൃഷ്ണ (എം) മുകുന്ദാ ജനാർദ്ദനാ

കൃഷ്ണ (എംവി) ഗോവിന്ദ നാരായണാ ഹരേ.

(വിഎസ്) അച്യുതാനന്ദ (എംവി) ഗോവിന്ദ (എൻഎസ്) മാധവാ

(കെ) സച്ചിതാനാന്ദ നാരായണാ ഹരേ.

ഇന്നലെയോളമെന്തെന്നറിയീല

ഇനി നാളെയുമെന്തെന്നറിയീല.

ഇന്നീക്കണ്ട (മുട്ടിൽ) തടി(കൾ)ക്കു് വിനാശവും

ഇന്ന നേരമെന്നേതുമറിയീല.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ

കണ്ടില്ലെന്നു് വരുത്തുന്നതും ഭവാൻ.

രണ്ടുനാലുദിനം കൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.

മാളിക മുകളേറിയ മന്നന്റെ

തോളിൽ മാറാപ്പു് കേറ്റുന്നതും ഭവാൻ.

കണ്ടാലൊട്ടറിയുന്നു ചിലരിതു്

കൊണ്ടാലും തിരിയാ ചിലർക്കേതുമേ.

കണ്ടതൊന്നുമേ സത്യമല്ലെന്നതും

മുൻപേ കണ്ടങ്ങറിയുന്നതു ചിലർ.

നമ്മെയൊക്കെയും ബന്ധിച്ച സാധനം

കർമ്മമെന്നറിയേണ്ടതു് മുൻപിനാൽ.

കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ

കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ.

അച്യുതാനന്ദ ഗോവിന്ദ മാധവാ

സച്ചിതാനാന്ദ നാരായണാ ഹരേ.”]

June 18 2025 14:29

“ദേശീയപാത തകര്‍ന്നോ? പണി പൂര്‍ത്തീകരിച്ചു് കഴിഞ്ഞാലേ തകര്‍ന്നെന്നു് പറയാന്‍ കഴിയൂ.” – സഹാവു് എ. വിജയരാഘവന്‍.

സാമൂഹ്യവിരുദ്ധരായ കക്ഷിരാഷ്ട്രീയ വിടുവായൻ തവളകളുടെ കയ്യാളർ, “ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം ക്ലിപ്തം” മോഡലിൽ അവരുടെ പടുപണികൾ പൂര്‍ത്തീകരിച്ചു് കഴിഞ്ഞതിനു് ശേഷമുള്ള തകരലാണു് “മാർവെലസ് മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്” എൻജിനിയറിങ്” തകരൽ! അതിനു് മുൻപുള്ള സർവ്വമാനമായ നിർമ്മാണപ്രവർത്തന തകരലുകളും ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ-ക്യാപ്പിറ്റലിസ്റ്റ് പ്രതിലോമ തകരലുകൾ!!

വോക്കേ?, യൂ അണ്ടർസ്റ്റാൻഡ്?

(ഈ പണിയും പണിയല്ലാ, ഈ ദേശീയപാത തകരൽ തകരലല്ലാ!)

[ഈ ചിരിയും ചിരിയല്ലാ ഈ കളിയും കളിയല്ലാ

കാനേത്തൊന്നു കഴിഞ്ഞോട്ടേ, കൈപിടിക്കാന്‍ വന്നോട്ടെ,

മണിയറവാതില്‍ തുറന്നോട്ടെ, മണിമണിപോലുള്ള ചിരികേള്‍ക്കാം.]

June 18 2025 15:16

The American president, “militarily” the most powerful man in the world, considers the Bible to be the word of God, even though it is an indisputable and established fact for every reasonable person on earth that there is and can be no God in the entire universe.

What else can you, as a simple, thinking person, do or want to do other than scream in the faces of all the complete idiots on earth that they should realize that the fate of the earth lies in their own hands and not in the hands of any god or devil, in whatever form?

June 18 2025 16:55

“പാർട്ടി ജനങ്ങളുടേതാണെന്ന ബോധം വേണം.” – സഖാവു് ഡോക്ടർ തോമസ് ഐസക്ക്, aka മൂന്നാർ സ്വപ്ന-സുഖവാസമോഹി കാസനോവ.

“പാർട്ടി കെ-ഭൂതത്തിന്റേതാണെന്ന ബോധം വേണം.” – സഖാവു് പിണറായി വിജയൻ, aka “പിവി” or “അഗതികളെ നട്ടം തിരിച്ചു് വട്ടം കറക്കും പെർവേർട്ട് കാരണഭൂതം”.

“പാർട്ടിയുടെ ജട്ടി അതുതന്നെയാണെന്ന ബോധം വേണം.” – മുൻ വണ്ടിയോട്ടം വകുപ്പു് മന്ത്രി അന്തോണി രാജു, aka കുഞ്ഞൻജട്ടി രാജു.

[“പാർട്ടി, പരമാർത്ഥത്തിൽ, പണ്ടെന്നോ കാലഹരണപ്പെട്ട ഒരു പുരാതന തരികിടയാണെന്ന ബോധം വേണം.” – ഞാൻ, aka നിഷ്ക്കു.]

https://shorturl.at/zgsUe

June 18 2025 17:58

What kind of intelligence do you expect from a Donald Trump, who firmly believes that the Bible is the word of Yahweh, or from an Ali Khamenei, who is unequivocally convinced that the Quran is the word Allah dictated directly to Muhammad?

And what cognitive abilities do you estimate in people who unquestioningly follow such irrational and consequently idiotic leaders?

June 19 2025 13:16

“മുഖ്യമന്ത്രി ഇന്നലെ എഴുതിവായിച്ചതു് എന്താണെന്നു് അദ്ദേഹത്തിനും, ഞങ്ങൾക്കും, നാട്ടുകാർക്കും മനസ്സിലായില്ല.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ.

നീണ്ടുപരന്ന കഥാകഥന വായനയിലൂടെ ആധുനിക സാഹിത്യത്തിൽ അപരിമേയമായ അറിവു് സ്വായത്തമാക്കിയിട്ടുള്ളവർക്കേ മുഖ്യമന്ത്രി സഖാവു് “പിവി” ഇന്നലെ നോക്കിവായിച്ചതെന്താണെന്നു് മനസ്സിലാകൂ!

“അമേരിക്കൻ ബൂർഷ്വാസിയും ചൂടൻ പട്ടികളും” എന്ന പ്രത്യയശാസ്ത്ര വിഷയത്തിലെ ഗഹനമായ ഗവേഷണങ്ങളിലൂടെ ഡോക്ടറേറ്റ് ഒപ്പിച്ച ഏതോ ദേശാഭിമാനി സ്വലേ എഴുതികൊടുത്ത “revolutionary treatise” ആയതുകൊണ്ടുതന്നെ, “അരിയാഹാരം കഴിയ്ക്കുന്ന” സാമാന്യജനത്തിനു് അതു് മനസ്സിലായിക്കൊള്ളണമെന്നില്ല.

പ്രത്യയശാസ്ത്രജ്ഞാനം അതീവ ദുർഗ്രഹമായ ഒരു “എടവാടാണു്”. കണ്ട അണ്ടനും അടകോടനുമൊക്കെ താത്ത്വികാചാര്യരുടെ മദ്ധ്യസ്ഥമില്ലാതെ നേരിട്ടു് ഒറ്റയ്ക്കു് വായിച്ചു് മനസ്സിലാക്കാനായി എഴുതപ്പെട്ടിട്ടുള്ളവയല്ല “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” പ്രത്യയശാസ്ത്രവും, “ശാസിക്കുന്ന ശാസ്ത്രമായ” മതതത്ത്വശാസ്ത്രവുമൊന്നും.

അവശരും ആർത്തരും ആലംബഹീനരുമൊക്കെ പരസഹായമില്ലാതെ അതൊക്കെ മനസ്സിലാക്കിയേ അടങ്ങൂ എന്നു് കടുംപിടുത്തം പിടിച്ചാൽ, താത്ത്വികാചാര്യരും വ്യാഖ്യാതാക്കളുമായ കുമാരപിള്ള സഹാക്കൾക്കും, ജ്യൂസ് ഉസ്താദുകൾക്കുമെല്ലാം ലോകവിമുഖരും ഭിക്ഷാംദേഹികളുമായി സ്വയം പരിവർത്തിപ്പിച്ചു് “മീൻചട്ടി മറിയക്കുട്ടിച്ചേടത്തി” മാതൃകയിൽ പൊതുനിരത്തുകളിലൂടെ നിരങ്ങേണ്ടിവരും.

(“തെണ്ടിപ്പോകേണ്ടിവരും”, “കുത്തുപാളയെടുക്കേണ്ടിവരും”, “മീൻചട്ടിയെടുക്കേണ്ടിവരും” എന്നൊക്കെയാണു് അതിന്റെ മണി-പ്രവാള മല്യാലം, അഥവാ നാടൻ ഭാഷ എന്നു് തോന്നുന്നു.)

അത്യാധുനിക സാഹിത്യം ദുർജ്ഞേയമാണു്, അഥവാ ദുർജ്ഞേയമായവ മാത്രമേ അത്യാധുനിക സാഹിത്യമാവൂ. അതുകൊണ്ടല്ലേ സ്വരാജ്, ബേബി, രാജീവ്, ഗോവിന്ദൻ, അനിൽകുമാർ, അരുൺകുമാർ, ജെയ്ക്ക്, ബിന്ദുമോൾ, ചിഞ്ചുറാണി, ചിന്തേച്ചി, വീണാന്റി, ദിവ്യകൾ ഇത്യാദി സത്യാനന്തരകാല സാഹിത്യകാർമാർകൾ സത്വഗുണം, തമോഗുണം, രജോഗുണം എന്നീ അമൂർത്ത ത്രിഗുണങ്ങളെ മൂർത്തമായി ദ്യോതിപ്പിക്കുന്ന വെറ്റിലയും പൈങ്ങയും തുളയൻ കാലണയും സർവ്വകാര്യ കാരണഭൂതനും സംഹാര സ്വരൂപിയുമായ സഖാവു് പിണറായി വിജയന്റെ പാദാരവിന്ദങ്ങളിൽ ദക്ഷിണ വച്ചു്, മുട്ടുകുത്തിത്തൊഴുതു്, ശിഷ്യപ്പെട്ടു് അത്യന്താധുനിക സാഹിത്യകാർമാർ(ക്സു)കളാവാൻ, മരപ്പട്ടി മാളികയുടെ പടിപ്പുരയ്ക്കു് പുറത്തു് അകത്തേയ്ക്കുള്ള പ്രവേശനാനുമതി കാത്തു് വരിവരിയായ് നിരനിരയായ് രാപകലില്ലാതെ ക്യൂ നില്ക്കുന്നതു്?!

June 19 2025 13:29

“(പിണു ബിംബവും മോദി ബിംബവും ഗാന്ധി ബിംബവും ഒഴികെയുള്ള) രാഷ്ട്രീയ ബിംബങ്ങള്‍ “രാജ്യഭവനിൽ” സിപിഎം അംഗീകരിക്കില്ല.” – വി. മന്ത്രി സഹാവു് വി. ശിവൻകുട്ടി.

ക്ഷണക്കത്തിൽ “ലൈറ്റിങ് ഓഫ് ലാംപ്” (“Lighting of Lamp”) എന്നു് കണ്ടപ്പോൾ, “ലൈറ്റ്നിങ് ഓഫ് ലാംബ്” (“Lightning of Lamb”) ആയിരിക്കുമെന്നും, ആട്ടിൻകുട്ടി മിന്നൽപ്പിണറായി ആയി മാറുന്ന വല്ല മാജിക്കുമായിരിക്കുമെന്നാവും കക്ഷി കരുതിയതു്. പരിവാരങ്ങളുമായി രാജ്ഭവനിൽ ചെന്നപ്പോൾ, രക്താംബരധാരിയായ രൗദ്രഭദ്രകാളിയെ ഇങ്കിലാ സിന്താവാ വിളിയുടെ അകമ്പടിയോടെ പൂജിക്കേണ്ടതിനു് പകരം, നിലവിളക്കിന്റെ പ്രഭാപൂരത്തിൽ, പീതാംബരധാരിയായ ഭാരതാംബയുടെ ശിവകാശിച്ചിത്രത്തിൽ പുഷ്പവൃഷ്ടി നടത്തുന്ന കേരള ഗവർണർ പൂജനീയ രാജേന്ദ്ര ആർലെക്കർജിയെയാണു് കണ്ടതു്!

അതിനു് പിന്നിലെ കൊടുംചതി മനസ്സിലാക്കിയ വി. മന്ത്രി സഹാവു് വി. ശിവൻകുട്ടി കൊതികുത്തി രാജ്ഭവനിലെ സമ്മാനദാനപ്പരിപാടി മൊത്തം ബഹിഷ്‌കരിച്ചു് തന്റെ ഇഷ്ടവിനോദമായ “മടക്കിക്കുത്തിയ മുണ്ടും ടേബിൾ ഡാൻസും” എന്ന, അടിവസ്ത്രമില്ലാതെ അരങ്ങേറുന്ന സായുധ വിപ്ലവകലാരൂപം അവതരിപ്പിക്കുന്നതിനായി നിയമസഭയിലേക്കു് അടിയന്തിരമായി കുതികുതിച്ചു.

ശുഭം!

June 20 2025 10:35

“1970-കളിൽ സിപിഎമ്മിനു് ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നു.” – വസ്തുത.

“സിപിഎമ്മിനു് ആർഎസ്എസുമായി മിനിഞ്ഞാന്നും ഇന്നലെയും ഇന്നും നാളെയും മറ്റെന്നാളും ഒരു ബന്ധവുമില്ല.” – എം. വി. ഗോവിന്ദൻ

“2011-ൽ പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയുമായി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ചു് ചർച്ച നടത്തി.” – വസ്തുത.

– “സിപിഎമ്മിനു് ജമാഅത്തെ ഇസ്ലാമിയുമായി ഒരു കാലത്തും ഉച്ചയ്ക്കും വൈകിട്ടും രാത്രിയിലും ഒരു ബന്ധവുമില്ല.” – എം. വി. ഗോവിന്ദൻ.

[“salto mortale” (മാരക കുട്ടിക്കരണം മറിയൽ, അഥവാ “സാൽട്ടോ മാക്രിസ്റ്റാലേ” ബൈ അപ്പം മാഷ്)🙂]

June 20 2025 12:49

“legend” ( ലെജെൻഡ് = ഇതിഹാസം/മഹാൻ) എന്ന ഇങ്ഗ്ലീഷ് വാക്കു് ജർമ്മനിൽ “Legende” (ലെഗെൻഡെ) ആണു്.

അതേസമയം, “Eier legend” (അയർ ലേഗെൻഡ്) എന്നാൽ മുട്ടയിടുന്ന, “Schlingen legend” (ഷ്ലിങ്ങെൻ ലേഗെൻഡ്) എന്നാൽ കുടുക്കിടുന്ന എന്നൊക്കെയാണാർത്ഥം.

ലെഗെൻഡെ ആൻഡ് ലേഗെൻഡ് ആർ നോട്ട് ഓൾവേയ്സ്‌ ഈക്വൽ റ്റു ലെജെൻഡ് എന്നു് സാരം.

എന്നിരിക്കിലും, “Der Lügende” (ഡെർ ല്യൂഗെൻഡെ) എന്ന ജർമ്മൻ വാക്കിനു് നുണയൻ എന്നാണർത്ഥം.

അതുകൊണ്ടൊക്കെയാണു്, “പിണറായി ദ ലെജെൻഡ്” എന്ന പേരിൽ മാക്രിസ്റ്റ് പിണറായിസ്റ്റ് പാണന്മാരും പാണിനികളും ചേർന്നു് ഒരു പാണപ്പാട്ടു് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നതായി കേട്ടപ്പോൾ ജന്മനാ കേവലമൊരു നിഷ്കുവായ നോം ആകെമൊത്തം ടോട്ടൽ കൺഫ്യൂഷ്യസായിപ്പോയതു്!

ച്ചാൽ, അവറ്റകൾ പിണറായി സഖാവിനെ ലെജെൻഡ് ആയാണോ, ലെഗെൻഡെ ആയാണോ, ലേഗെൻഡ് ആയാണോ, അതോ ഇനി, ലെജെൻഡറി കരിമണൽ കർത്താ മാസപ്പടിയുടെ വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ മാർക്സിയൻ വിപ്ലവപശ്ചാത്തലത്തിൽ, “ഡെർ ല്യൂഗെൻഡെ” ആയാണോ ധ്വനിപ്പിച്ചിരിക്കുന്നതെന്നു് അസന്ദിഗ്ദ്ധമായ ഒരു നിഗമനത്തിലെത്താൻ കഴിയാത്തവിധം, നന്മതിന്മകൾക്കപ്പുറമുള്ള അതീന്ദ്രിയ ലോകത്തിൽ മാത്രം കൺസീവബിളായ ഒരുതരം perplexed situation-ലേക്കു് നോം കശക്കി, കറക്കി എറിയപ്പെട്ടുപോയില്ലേ?!

[ഒരു ഗതിയും പരഗതിയുമില്ലാത്ത തരത്തിൽ അധമമായ കക്ഷിരാഷ്ട്രീയ ജീർണ്ണത ഏഴാംകടൽകടന്നു് വന്നപ്പോൾ ഒരാത്മാശ്വാസത്തിനായി നോം ചുമ്മാ ആത്മഗതിച്ചെന്നേയുള്ളു. നോമിനെ ഉടനടി സഖാവു് വീണാന്റിയുടെ പീഡന ആംബ്യുലൻസിൽ കുതിരവട്ടത്തു് എത്തിക്കാനും മാത്രമുള്ള ലൈംഗിക തീവ്രതയോ കാര്യകാരണബന്ധമോ നോമിന്റെ ഈ വനരോദനത്തിനില്ല.🙂]

June 20 2025 14:40

പിണറായി വിജയനിലൂടെയുള്ള കേരള നവോത്ഥാനത്തെക്കാൾ സാദ്ധ്യത, കുനിഞ്ഞിരുന്നു് സ്വന്തം ലിംഗം മൂഞ്ചുന്ന വിപ്ലവസഖാവു് ഗർഭം ധരിക്കുന്നതിനുണ്ടു്.

June 21 2025 10:44

മന്ത്രിമാർക്കുണ്ടായിരിക്കേണ്ട വിദ്യാഭ്യാസയോഗ്യതകളും, ചെയ്യാൻ ബാദ്ധ്യതയുള്ള ചുമതലകളും കൂടി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ, വി. മന്ത്രി സഖാവു് വി. ശിവൻകുട്ടിക്കു് സ്വന്തം കറുപ്പൻ പട്ടിയെ കളിപ്പിച്ചും കുളിപ്പിച്ചും ലാളിച്ചും വീട്ടിലിരിക്കാൻ വേണ്ട സഹായങ്ങൾ അവർ ചെയ്തുതരും.

June 21 2025 14:58

“ലക്ഷ്മണരേഖ ലംഘിച്ചാൽ ശശി തരൂരിനെതിരെ നടപടി.” – ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനാ ജനറൽ സെക്രട്ടറി ശ്രീ കെ. സി. വേണുഗോപാൽ.

ഭാരതാംബയും ലക്ഷ്മണരേഖയുമൊക്കെയായി രാമരാജ്യത്തിലേക്കു് മുൻപേ ഗമിച്ചീടിന ഗവർണർ ആർലേക്കറുടെ പിൻപേ ഗമിക്കും ബഹു കോൺ-ക്രസ്‌സെല്ലാം എന്നു് വിപ്ലവ കവിയ്ക്കു് കവിത കവയ്ക്കേണ്ടി വരുമോടേ?

ലക്ഷ്മണരേഖയുടെ ഉല്പത്തി:

“മാരീചൻ മനോഹരമായൊരു പൊന്മാനായി

ചാരുപുളളികൾ വെളളികൊണ്ടു് നേത്രങ്ങൾ രണ്ടും

നീലക്കൽകൊണ്ടു് ചേർത്തു് മുഗ്ദ്ധഭാവത്തോടോരോ

ലീലകൾ കാട്ടിക്കാട്ടിക്കാട്ടിലുൾപ്പൂക്കും പിന്നെ

വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു-

രാഗഭാവേന ദൂരെപ്പോയ്‌നിന്നു് കടാക്ഷിച്ചും

രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോൾ

രാകേന്ദുമുഖി സീത കണ്ടു് വിസ്‌മയം പൂണ്ടാൾ.”

വനവാസകാലത്തു്, പർണ്ണാശ്രമ പരിസരത്തിൽ പൊന്മാനായി പ്രത്യക്ഷപ്പെട്ട സഖാവു് മാരീചനെക്കണ്ടു് കണ്ടമാനം വിസ്‌മയം പൂണ്ട സീതാദേവി ആ മാനിനെ പിടിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ, – കാര്യങ്ങളുടെ കിടപ്പുവശം കൃത്യമായി അറിയാമായിരുന്നിട്ടും – “പെൺബുദ്ധിയല്ലേ പിൻബുദ്ധിയല്ലേ” എന്ന പരിഗണനയിൽ, അവളുടെ ആഗ്രഹം സാധിക്കുന്നതിനായി വില്ലും ആവനാഴിയിൽ അനവധി അമ്പുകളുമായി പൊന്മാന്റെ, അഥവാ സഖാവു് മാരീചന്റെ പിന്നാലെ ശ്രീരാമൻ വച്ചുപിടിച്ചു. പർണ്ണശാലയിൽ നിന്നു് വളരെ വളരെ അകന്നിട്ടും പിടി കിട്ടാതെ വന്നപ്പോൾ ശ്രീരാമഭഗവാൻ പൊന്മാനു് നേരെ അമ്പെയ്തു. അമ്പുകൊണ്ടതോടെ താഴെ വീണ പൊന്മാൻ പദാർത്ഥാന്തരീകരണം സംഭവിച്ചു് ഒറിജിനൽ സഖാവു് മാരീചനായിത്തീർന്നു. താൻ സത്തുപോകും എന്നുറപ്പായപ്പോൾ, സഖാവും, അതുകൊണ്ടുതന്നെ ചതിയനും ആയ മാരീചൻ ശ്രീരാമന്റെ ശബ്ദത്തിൽ ലക്ഷ്മണനെ വിളിച്ചു് ഇപ്രകാരം കരഞ്ഞശേഷം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു:

“ഹാ ഹാ! ലക്ഷ്മണാ, മമ ഭ്രാതാവേ, സഹോദരാ!

ഹാ ഹാ! മേ വിധിഫലം പാഹിമാം ദയാനിധേ!!”

അങ്ങകലെ പഞ്ചവടിയിലിരുന്നു് സീതാദേവി ഈ രോദനം കേട്ടു. (അത്രയും അകലെയിരിക്കുന്ന സീതാദേവിക്കു് സഖാവു് മാരീചന്റെ ഈ വിലാപകാവ്യം എങ്ങനെ കേൾക്കാൻ കഴിഞ്ഞു എന്നു് ചില നിഷേധികൾക്കു് ഇപ്പോൾ തോന്നിയേക്കാം! അതൊക്കെയുണ്ടു്!!)

കാന്തന്റെ കദനകാവ്യം ശ്രവിച്ചു് പരിഭ്രാന്തയായ സീതാദേവി ഝടിതിയിൽ കാര്യവിവരമന്വേഷിച്ചുവരാൻ ലക്ഷ്മണനെ ശട്ടം കെട്ടി.

ശ്രീരാമദേവൻ കരയില്ലെന്നും, അവനെ തോല്പിക്കാൻ ലോകത്തിൽ ആർക്കും കഴിയില്ലെന്നും, സീതാദേവി കേട്ടതു് മാരീചവിലാപമായിരുന്നു എന്നും വ്യക്തമായ ധാരണയുണ്ടായിരുന്നിട്ടും, “പെൺബുദ്ധിയല്ലേ പിൻബുദ്ധിയല്ലേ” എന്ന പരിഗണനയിൽ, അവളുടെ ആഗ്രഹപ്രകാരം ലക്ഷ്മണൻ ജേഷ്ഠൻ ശ്രീരാമനെ തേടി പുറപ്പെട്ടു.

എന്നിരിക്കിലും, വെളിവുള്ളവനായിരുന്നതുകൊണ്ടു്, ഒരു ഉറപ്പിനുവേണ്ടി, പോകുന്നതിനു് മുൻപു് പർണ്ണശാലയ്ക്കു് ചുറ്റും ഒരു “equipotential” രേഖ വരയ്ക്കാനും, ആ രേഖയ്ക്കു് വെളിയിലിറങ്ങരുതെന്നു് സീതാദേവിയോടു് പറയാനും കക്ഷി മറന്നില്ല. ആ രേഖയാണു് ലക്ഷ്മണരേഖ!

ശങ്കരാടിയുടെ ഹസ്തരേഖയാണു് ലക്ഷ്മണരേഖ എന്നൊരു ചിന്താസരണി പ്രഫുത്തരുടെയിടയിൽ നിലവിലുണ്ടു്. അതു് ധൃഷ്ടദ്യുമ്നരേഖ മാത്രമേ ആകുന്നുള്ളു, പൂർണ്ണമായ, പരമാർത്ഥമായ അർത്ഥത്തിലുള്ള ലക്ഷ്മണരേഖയല്ല.

ആ തക്കം നോക്കിയാണു് ഒരു മുനിയുടെ വേഷത്തിൽ, തന്റെ പത്തു് തലകളും ചുമന്നു് സഖാവു് രാവണൻ പർണ്ണശാലയിൽ എത്തുന്നതും സീതാദേവിയെ അവളുടെ പ്രതിഷേധം വകവയ്ക്കാതെ ലങ്കയിലേക്കു് തട്ടിക്കൊണ്ടു് പോകുന്നതും! കാര്യങ്ങൾ കൈവിട്ടുപോയി എന്നു് ബോദ്ധ്യം വന്ന സീതാദേവി ഇപ്രകാരം വിലപിക്കുന്നുണ്ടു്:

“ഹാ ഹാ! രാഘവ, രാമ, സൗമിത്രേ, കാരുണ്യാബ്ധേ!

ഹാ ഹാ! മൽപ്രാണേശ്വരാ, പാഹിമാം ഭയാതുരാം!!”

കിഡ്‌നാപ്പിങ് സമയത്തു് സീതാദേവി പ്രക്ഷേപണം ചെയ്ത ഈ “SOS” ശ്ലോകത്തിൽ നിന്നാണു് “പെൺബുദ്ധിയല്ലേ പിൻബുദ്ധിയല്ലേ” എന്ന മണിമൊഴിമുത്തു് ഉരുത്തിരിഞ്ഞതു്.

(തന്റെ വീടു് തലയിൽ ചുമന്നുകൊണ്ടു് ഉലകം ചുറ്റുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിണി സഖാവു് ആർ. ബിന്ദുവിനു് സഖാവു് രാവണനെപ്പോലെ പത്തു് തലകളുണ്ടായിരുന്നെങ്കിൽ, ഒരു തല കഴയ്ക്കുമ്പോൾ മറ്റൊരു തലയിലേക്കു് വീടിനെ മാറ്റി വയ്ക്കാൻ കഴിഞ്ഞേനെ! അതെങ്ങനെ?കുതിരയ്ക്കു് കൊമ്പു് കൊടുക്കുന്ന സ്വഭാവം മനുഷ്യരെ പീഡിപ്പിക്കുന്നതിൽ പരമാനന്ദം കണ്ടെത്തുന്ന പക്കാ സേഡിസ്റ്റായ ദൈവംതമ്പ്രാനു് പണ്ടേതന്നെയില്ലല്ലോ!)

[ചെറുപ്പത്തിൽ, “മാരീചൻ മനോഹരമായൊരു പൊന്മാനായി” എന്നു് കേട്ടപ്പോൾ, കിണറുകളുടെ ഉൾഭിത്തികളിൽ കൂടു് കൂട്ടുന്ന “പൊന്മാൻ” ആയിട്ടാണു് മാരീചൻ പ്രച്ഛന്നവേഷം കെട്ടിയതു് എന്നായിരുന്നു എന്റെ ധാരണ. “സ്വർണ്ണമാൻ” എന്ന അർത്ഥത്തിലെ “പൊന്മാൻ” എന്റെ ബാല്യകാല വൊക്കാബ്യുലറിയിൽ ഉണ്ടായിരുന്നില്ല.

അതുപോലെതന്നെ, “മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി” എന്ന പത്രപ്പരസ്യവും എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്റെ വൊക്കാബ്യുലറിയിൽ ഒരുതരം മോരുകറി ആയിരുന്ന കാളനു് എങ്ങനെ, മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ, വയൽ കൊയ്യും പൈങ്കിളികൾ കൊയ്തെടുക്കുന്ന നെല്ലാവാൻ കഴിയും എന്ന ചിന്ത ഒട്ടൊന്നുമല്ല എന്നെ തത്ത്വചിന്താപരമായി അലട്ടിയിട്ടുള്ളതു്.]

June 22 2025 12:53

“ഞാൻ എന്റെ ആപ്പീസിൽ, വിദ്യാഭ്യാസമന്ത്രിയുടെ ആപ്പീസിൽ, വിദ്യാഭ്യാസമന്ത്രി എന്ന നിലയിലും വിലയിലും പദവിയിലും പത്രാസ്സിലും, കാൾ മാർക്സിന്റേം എങ്ഗൽസിന്റേം ലെനിന്റേം പടമെല്ലാം കൊണ്ടുവച്ചു് രക്തഹാരോമിട്ടു് നിലവിളക്കും കൊളുത്തിവച്ചു് എല്ലാ ദിവസവും എന്റെ ജീവനക്കാർ വന്നു് തൊഴുതിട്ടു് പോകണമെന്നു് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ?” – വി. മന്ത്രി വി. ശിവൻകുട്ടി.

മന്ത്രിയാപ്പീസിലെ ജീവനക്കാർ പിൻവാതിൽ നിയമനത്തിലൂടെ കയറിപ്പറ്റിയവരാണെങ്കിൽ തീർച്ചയായും നടക്കും. “ശിവൻകുട്ടി ദ ബ്രേക്ക് ഡാൻസർ” എന്നൊരു ഡോക്യുമെന്ററി പോലും വേണമെങ്കിൽ അവർ നിർമ്മിച്ചുതരും!

പക്ഷേങ്കി, കമ്മ്യൂണിസ്റ്റ് വിപ്ലവാചാര്യന്മാരുടെ ശിവകാശിപ്പടങ്ങൾക്കോ, പ്രതിമകൾക്കോ, രക്തസാക്ഷി മണ്ഡപങ്ങൾക്കോ മുന്നിൽ നിലവിളക്കു് വച്ചു് എണ്ണയൊഴിച്ചു് തിരികൊളുത്തുന്നതിനെക്കാൾ, പൊതുജനസമക്ഷം കൂടുതൽ ഇഫക്റ്റിവായതു് ഉഗ്രൻ സ്ഫോടനശേഷിയുള്ള വല്ല അമിട്ടോ, കതിനക്കുറ്റിയോ, പന്നിപ്പടക്കമോ, എലിവാണപ്പെട്ടിയോ മറ്റോ വച്ചു് തീ കൊടുക്കുന്നതായിരിക്കും.

മുടിഞ്ഞ ലോകമഹാജുത്തങ്ങൾ കണ്ടു് ആത്മനിർവൃതിയടയാൻ മാത്രമല്ല, പൊരിഞ്ഞ ഉത്സവ/പെരുന്നാൾ/പൂര വെടിക്കെട്ടുകൾ, കോഴിപ്പോരുകൾ, അങ്കംവെട്ടുകൾ ഇത്യാദി സുകുമാരകലകൾ കണ്ടു് നിർവാണമടയാനും കൊതിക്കുന്നവരാണു് “കോവർകഴുതകൾ” എന്നു് പൊതുജനം പൊതുവേ വിശേഷിപ്പിക്കുന്ന പൊതുജനം!

ആപ്പീസിൽ നടക്കുന്നതു് പാർട്ടിസമ്മേളനമാണെന്നൊരു പ്രതീതി ജീവനക്കാരിൽ ജനിപ്പിക്കാൻ കഴിഞ്ഞാൽ, ജോലിയോടുള്ള അവരുടെ ആത്മാർത്ഥതയും, തദ്വാരാ അവരുടെ ഉത്‌പാദനക്ഷമതയും, – സഖാവു് വിഎസിന്റെ ഭാഷയിൽ പറഞ്ഞാൽ -, ISRO വിടുന്ന വാണങ്ങൾ പോലെ ത്രിശങ്കു സ്വർഗ്ഗത്തിലേക്കു് കുതികുതിച്ചുയരും!

തത്ഫലമായി, “Made in Kerala” ക്വാളിറ്റി ഉത്പന്നങ്ങൾ തെരുതെരെ സകലമാന വിദേശ രാജ്യങ്ങളിലേക്കും, വിദേശ നാണയങ്ങൾ തുരുതുരെ കേരളത്തിലേക്കും ഒഴുകിക്കൊണ്ടിരിക്കും!

അതോടെ, ക്ലിഫ് ഹൗസിൽ മൂത്രിയ്ക്കും മരപ്പട്ടികളും ഖുശി, തെരുവുകളിൽ തൂറി വിപ്ലവിയ്ക്കും ഇടിക്കുട്ടികളും ഖുശി!!

June 22 2025 13:13

“RSS ബന്ധം തുറന്നുപറഞ്ഞു് ഗവർണർ രാജേന്ദ്ര ആർലേക്കർ.” – വാർത്ത.

നന്നായി. കാര്യത്തിനു് ഒടുക്കം ഒരു “bijection”, അഥവാ “one-to-one and onto” മാപ്പിങ് ഉണ്ടായി. അല്ലെങ്കിൽ ആളുകൾ ചുമ്മാണ്ടു് തെറ്റിദ്ധരിച്ചേനെ!

June 22 2025 13:41

“നിലമ്പൂർ തിരഞ്ഞെടുപ്പു് – ‘AI’ പ്രവചനം!”

സൂക്ഷിക്കുക! ഈ ‘AI’ Artificial Intelligence അല്ല, അലവലാതി ഇട്ടിക്കോര (A.I.) ആണു്.🙂

June 22 2025 14:12

ഒരു പിണറായി വിജയനു് മുഖ്യമന്ത്രിയും, ഒരു രാജേന്ദ്ര ആർലേക്കർക്കു് ഗവർണറുമാകാൻ കഴിയുന്ന ഒരു പുണ്യപുരാതന രാജ്യമാണു് ആർഷഭാരതം. അനന്യമായ ആ സൗഭാഗ്യത്തെ ഞങ്ങൾ ഭാരതീയർ “നാനാത്വത്തിലെ മൂകത്വം” എന്നു് വിളിച്ചു് സർവ്വാത്മനാ അംഗീകരിക്കുന്നു!

June 22 2025 15:02

“എനിക്കു് സമരങ്ങളെയൊന്നും പേടിയില്ല.” – വി. മന്ത്രി വി. ശിവൻകുട്ടി.

കേവലമൊരു വിഡ്ഢിക്കുശ്മാണ്ഡമായ ഈ എനിക്കു് കോമരങ്ങളെയും പൂമരങ്ങളെയും ചാമരങ്ങളെയും പാഴ്മരങ്ങളെയും പോലും പേടിയില്ല. അപ്പോഴാണു്!!

June 22 2025 15:17

“ഇവിടെപ്പോലും പ്രേക്ഷകർ മനുഷ്യനു് സ്വസ്ഥതയും സമാധാനവും തരുന്നില്ല.”

“താഴേക്കു് സ്ക്രോൾ ചെയ്യൂ! ഇവിടെ കാണാൻ ഒന്നുമില്ല.”🙂

June 22 2025 15:47

ഭൂമിയുടെ, മനുഷ്യരാശിയുടെ പൊതുനന്മയായിരിക്കണം ഏതൊരു ലോകശക്തിയുടെയും കളങ്കപ്പെടുത്താനാവാത്ത അന്തിമ ലക്ഷ്യം.

June 22 2025 16:49

ഇടതുപക്ഷം ഈ ലോകത്തിനു് എത്രത്തോളം ആവശ്യമാണോ, അത്രത്തോളം അനാവശ്യമാണു് സി. പി. ഐ. (എം.) ഈ ലോകത്തിനു്.

June 23 2025 11:23

“ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ അടിത്തറയ്ക്കു് കോട്ടം സംഭവിച്ചിട്ടില്ല.” – എ. വിജയരാഘവൻ.

ശരിയാണു്. കോട്ടം സംഭവിച്ചതു് സി. പി. ഐ (എം.) എന്ന പിണറായിപ്പാർട്ടിയുടെ അടിത്തറയ്ക്കാണു്.

June 23 2025 11:27

” നിലമ്പൂരിലെ തോൽവി സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും അന്വേഷിക്കും.” – എം. എ. ബേബി.

എന്നിട്ടും ഫലമില്ലെങ്കിൽ, ശ്രീമതി – ബാലൻ ഡബിൾ ബഞ്ചിനെക്കൊണ്ടു് അന്വേഷിപ്പിച്ചാൽ തീർച്ചയായും ചെമ്പു് തെളിയും.

June 23 2025 11:34

ഇപ്പോൾ തോറ്റ സ്വരാജും മുൻപേ തോറ്റ ജെയ്ക്കും ഓരോ രക്തഹാരങ്ങൾ പരസ്പരം കൈമാറിയാൽ, തോൽക്കു് ജയ്ക്കാകും, ജയ്ക്കു് തോൽക്കാകും, പിണറായിപ്പാർട്ടി ഒരു വഴിയ്ക്കാകും.

June 23 2025 13:14

“നാട്ടിൽ പിന്നിലായെന്നു് കരുതി മോശക്കാരനാകില്ല. രാഹുൽ ഗാന്ധിവരെ സ്വന്തം മണ്ഡലത്തിൽ തോറ്റില്ലേ?” – സഖാവു് എം. സ്വരാജ്.

“ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും, ചാർച്ചക്കാരുടെ ഇടയിലും, സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല.” -സഖാവു് യേശു, (ബൈബിൾ, മർക്കോസിന്റെ സുവിശേഷം അദ്ധ്യായം 6, വാക്യം 4)

[സഖാവു് യേശു = രാഹുൽ ഗാന്ധി, രാഹുൽ ഗാന്ധി = എം. സ്വരാജ്, എം. സ്വരാജ് = കാൾ മാർക്സ്, കാൾ മാർക്സ് = ഫ്രീഡ്രിഹ് എങ്ഗൽസ്, ഫ്രീഡ്രിഹ് എങ്ഗൽസ് = ലെനിൻ, ലെനിൻ = സ്റ്റാലിൻ, സ്റ്റാലിൻ = മാവോ, മാവോ = കാസ്ട്രോ, കാസ്ട്രോ = ചെ ഗുവേര, ചെ ഗുവേര = പോൾ പോട്ട്, പോൾ പോട്ട് = പിണറായി വിജയൻ, പിണറായി വിജയൻ = എം. വി. ഗോവിന്ദൻ, എം. വി. ഗോവിന്ദൻ = എം. എ. ബേബി, എം. എ. ബേബി = പി. രാജീവ് … …! ആഡോൾഫ് ഹിറ്റ്‌ലർ = ബെനിറ്റോ മുസ്സോളിനി, ബെനിറ്റോ മുസ്സോളിനി = നരേന്ദ്ര മോദി, നരേന്ദ്ര മോദി = അമിത് ഷാ, അമിത് ഷാ = രാജീവ്‌ ചന്ദ്രശേഖർ, രാജീവ്‌ ചന്ദ്രശേഖർ = എൻ. ശിവരാജൻ…!!]

June 23 2025 14:27

“ഇടതിനു് ഇടറിയതെവിടെ?” – വൺ മില്യൺ US ഡോളർ മാപ്ര ചോദ്യം.

മണിപ്രവാള നാടൻഭാഷയിൽ, പ്രാസഭംഗിയോടെ അവതരിപ്പിച്ചാൽ: മുഖ്യമായും, കൈകൾ ശുദ്ധമായ കരിങ്കാലികളുടെ കാലിൻ്റെ ഇടയിലാണു് ഇടതിനു് ഇടറിയതു്.

June 23 2025 15:50

തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തോറ്റാൽ പാതി മീശ വടിയ്ക്കുമെന്നു് വീമ്പിളക്കി വെട്ടിലായ, സന്ദേശം സില്മയിലെ വിപ്ലവകാരി സഖാവു് കോട്ടപ്പള്ളി പ്രഭാകരൻ തന്റെ തിരഞ്ഞെടുപ്പാനന്തര വ്യാകുലതകൾ ജൂണിയർ സഖാവു് ഉത്തമനുമായി പങ്കിടുന്നു:

കോ പ്ര: “ആ തെണ്ടി RDP-യുടെ തൊലിയുരിക്കുകയാണുത്തമാ.”

ഉത്തമൻ: “സഹിക്ക്യയല്ലാതെന്തു് ചെയ്യാൻ? അവരു് ജയിച്ചാ പാതി മീശ എടുക്കാമെന്നു് പറഞ്ഞതു് കോട്ടപ്പള്ളിയല്ലേ?”

കോ പ്ര: “അതെ. ഇങ്ങനെയൊരു വിധിയെഴുത്തുണ്ടാകുമെന്നു് സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ലല്ലോ. എന്താ ഉത്തമാ ജനങ്ങൾ നമ്മളോടിങ്ങനെ പെരുമാറിയതു്?”

ഉത്തമൻ: “അതേ, ഒരു പാർട്ടിയിലും പെടാത്ത നിഷ്പക്ഷമതികളായ കുറെ ജനങ്ങളുണ്ടല്ലോ. ആ തെണ്ടികളാ ഇത്തവണ നമ്മളെ പറ്റിച്ചതു്.”

കോ പ്ര: “നമ്മുടെ ഗവണ്മെന്റ് എന്തൊക്കെ ജനങ്ങൾക്കു് കൊടുത്തു!”

ഉത്തമൻ: “കൂടുതലും വാഗ്ദാനങ്ങളാ കൊടുത്തതു്.”

കോ പ്ര: “ഉത്തമാ, നമ്മുടെ പാർട്ടിയെ നമ്മളുതന്നെ വിമർശിക്കരുതു്! അതും ഇന്നത്തെ ചുറ്റുപാടിൽ!!”

June 23 2025 16:00

“സർക്കാർ വിരുദ്ധത നിലമ്പൂരിൽ പ്രതിഫലിച്ചു എന്ന അഭിപ്രായം തെറ്റാണു്” – കേരള നിയമസഭാ സാമാജികൻ പി. പി. ചിത്തരഞ്ജൻ.

ബെവറെജസ് കോർപ്പറേഷൻ കളർഫുളാക്കിയ കൊട്ടോടി കുടിച്ചാൽ മാത്രമല്ല, പുഴുങ്ങിയ മുട്ട വിലകുറച്ചു് വാങ്ങി കണ്ടമാനമായി കഴിച്ചാലും മനുഷ്യനു് വെളിവു് നഷ്ടപ്പെടുമെന്നു് തോന്നുന്നു.

June 23 2025 17:25

കമ്മ്യൂണിസ്റ്റ് അടിമത്വത്തിലൂടെ അന്യവത്കരിക്കപ്പെട്ട മലയാളനാടിൻ്റെ “മനഃസാക്ഷി സൂക്ഷിപ്പുകാർ”!!

June 24 2025 10:45

“ചികിത്സയിൽ കഴിയുന്ന വി. എസിനെ കാണാൻ പിണറായി എത്തി.” – വാർത്ത.

“ചോപ്പൻ ബക്കറ്റിൽ അലയടിക്കും തിരമാലയായ കടൽവെള്ളത്തെ” കാണാൻ, ചായക്കോപ്പയിലെ കൊടുങ്കാറ്റായ ജൂനിയർ മാൻഡ്രേക്ക് എത്തി. അതു് മതി. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.

June 24 2025 11:12

“നിലമ്പൂരിൽ ഞങ്ങൾ തോറ്റതായി തോന്നിയിട്ടില്ല. തോൽക്കാൻ ഞങ്ങൾക്കു് മനസ്സില്ല.” – നാടക-ചലച്ചിത്ര നടി നിലമ്പൂർ ആയിഷ.

തോന്നില്ലല്ലോ! തോന്നരുതല്ലോ! തോന്നാൻ പാടില്ലല്ലോ! പക്ഷേങ്കി, നിങ്ങളെ തോല്പിക്കാൻ കേരളത്തിലെ നല്ലൊരു പങ്കു് മനുഷ്യർക്കും നല്ല സൊയമ്പൻ മനസ്സുണ്ടെന്നാണു് ശ്രുതി!! നാടകമേയുലകം!!!

June 24 2025 11:59

സഖാവു് റിപ് വാൻ വിങ്കിൾ ഐഡിയൊളോജിക്കൽ നിദ്രയിൽനിന്നു് ഉണർന്നപ്പോഴേക്കും, 12 വർഷങ്ങൾ കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞികൾ പൂത്തുവിരിഞ്ഞു് കൊഴിഞ്ഞുകഴിഞ്ഞിരുന്നു. തന്മൂലം, കക്ഷി ഒള്ള വെള്ളക്കുറിഞ്ഞിപ്പൂക്കൾകൊണ്ടു് ഓണമാക്കി.

June 24 2025 12:37

തൊടുന്നതെല്ലാം ചാരമാക്കുന്ന ഒരു ഭസ്മാസുരന്റെ, കേവലമായ തന്റെ “മഹനീയ” സാന്നിദ്ധ്യം തന്നെ സർവ്വനശീകരണകാരകമായ ഒരു ജൂനിയർ മാൻഡ്രേക്കിന്റെ, ഒരു ഏക്ഷൻ ഹീറോയുടെ ഹസ്തരേഖ, ഹസ്തരേഖാശാസ്ത്രജ്ഞരുടെ ഗഹനമായ ഗവേഷണങ്ങൾക്കും, ആഴമേറിയ അപഗ്രഥനങ്ങൾക്കും, കൂലങ്കഷമായ പഠനങ്ങൾക്കുമായി നോം ദയവായി ഇവിടെ ഷെയർ ചെയ്യുന്നു.

[കംപ്ലീറ്റ്‌ലി കയോട്ടിക്കായ ഈ ഹസ്തരേഖകൾ കാണുമ്പോൾ, ജീവനിൽ കൊതിയുള്ള മനുഷ്യർക്കു് ഭയം തോന്നുന്നതു് സ്വാഭാവികമായതിനാൽ, അവരുടെ ആശ്വാസത്തിനായുള്ള നിയമപരമായ ധൈര്യപ്പെടുത്തൽ: “ഭയം വേണ്ട, ജാഗ്രത മതി!”🙂]

June 24 2025 12:51

വിജയലഹരി സ്വയം നുകർന്നുനുകർന്നു് വി. ഡി. സതീശൻ “കേഡി” സതീശൻ ആകാതിരുന്നാൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു് കൊള്ളാം.

June 24 2025 13:11

ജനാബ് പി. വി. അൻവർ സാഹിബ് & ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് വിഷയത്തിൽ ഒന്നേ പറയാനുള്ളു: “ഛർദ്ദിച്ചതു് മനുഷ്യർ ഭക്ഷിക്കരുതു്!”

June 24 2025 13:39

“ഭരണഘടനയുടെ ആമുഖമെന്ന വിളക്കു് കെടുത്താനാണു് ‘ചിലർ’ ശ്രമിക്കുന്നതു്.” – മുഖ്യൻ

ആ ചിലരോടു് “കടക്കു് പുറത്തു്!” എന്നാക്രോശിക്കൂ സഹാവേ! എന്നിട്ടും കേട്ടില്ലെങ്കിൽ എല്ലാറ്റിനെയും 51 വെട്ടുകൾ വെട്ടി തട്ടാൻ വാടകക്കൊലയാളികൾക്കു് ക്വട്ടേഷൻ കൊടുക്കു്! അവറ്റകൾ പാഠം പഠിക്കട്ടെ!!

June 24 2025 13:46

സ്കൂൾ-കോളെജ് കെട്ടിടങ്ങളുടെ ഊ-ജ്ജ്വലതയല്ല പ്രാഥമികവും ഉന്നതവുമായ വിദ്യാഭ്യാസമികവിൻ്റെ മാനദണ്ഡം.

You have to be able to understand that first.

June 25 2025 12:34

>>>അരുണോദയ പുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തു് നിന്നു് വീണു!? ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു് നിലത്തു് വീണു!? “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു് മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിർത്തിയിൽ, സമാഗമ പർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു് മീതെ കയറും; ഞാൻ അത്യുന്നതനോടു് സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു്. എന്നാൽ നീ പാതാളത്തിലേക്കു്, നാശകൂപത്തിന്റെ അടിയിലേക്കു് തന്നേ വീഴും.” <<< (ബൈബിൾ, പഴയനിയമം, യെശയ്യാ 14: 12 – 15 )

പരന്ന വായനക്കാരനായ മാക്രിസ്റ്റ്-പിണറായിസ്റ്റ് വിപ്ലവ സഖാവേ, നീ എങ്ങനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നിഷ്കരുണം നിലംപൊത്തി? പരിമിത പ്രജ്ഞനായ ചെറുപ്പക്കാരാ, നീ എങ്ങനെ ആസാമി തുല്യമായ നിർമ്മലതയോടെ അധാർമ്മികതയുടെ അടിത്തട്ടിലേക്കു് അടിപതറി കുതറിവീണു?!?!

ഇങ്കിലാ സിന്താവാ വിളിക്കാരായ അടിമക്കണ്ണുകളേ, വീണടിഞ്ഞ ഈ വിപ്ലവകാരിയ്ക്കുവേണ്ടി നിങ്ങൾ വികാരഭരിതരായി തമ്പേറടിയ്ക്കുവിൻ, ചെണ്ട കൊട്ടുവിൻ! പിണുവാതിര കളിക്കാരും, ചോപ്പൻ ബ്ലൗസ് ധാരികളുമായ കന്യകമാരേ, “മനുഷ്യരാശിയുടെ ജന്മപാപം” എന്ന മരക്കുരിശു് ചുമന്നു് “തലയോടിടം” എന്ന ഗൊൽഗോഥായിലേക്കു് ഇഴഞ്ഞുനീങ്ങിയ ദൈവപുത്രനായ സഖാവു് യേശുവിനെ അനുഗമിച്ച യെരുശലേം പുത്രിമാരെപ്പോലെ, ശ്രീ അയ്യപ്പനും മാളികപ്പുറത്തമ്മയും തമ്മിലുള്ള വിവാഹകർമ്മം മംഗളകരമായി നടത്തിക്കൊടുത്തിട്ടും, ദയനീയമായി തകർന്നടിയേണ്ടിവന്ന ശത്രുരാജ്യസ്നേഹി സഖാവു് സ്വരാജിനുവേണ്ടി നിങ്ങൾ വേദനാഭരിതരായി, ഹൃദയഭേദകമായ ശോകഗാനങ്ങളാലപിക്കുവിൻ! വിശുദ്ധ ബൈബിളിലെ പിതാക്കളെ മാതൃകയാക്കി രട്ടുടുത്തു് ചാരക്കുഴിയിലിരിക്കുവിൻ!!

June 25 2025 13:04

“I don’t care who you are

Where you’re from

What you did

As long as you love me”

June 25 2025 15:09

മലയാളിപ്പുള്ളങ്ങളെ, മുതുകിൽ ഉണ്ണുനീലി സന്ദേശങ്ങളുടെ നാറുന്ന ഭാണ്ഡക്കെട്ടുകളുമായി പോത്തുവാഹനനായ യമരാജന്റെ തെക്കൻ റിപ്പബ്ലിക്കിലേക്കു് “ഹരഹരോ” വിളിച്ചു് കെട്ടിയെടുപ്പിക്കാതെ, ഈ പ്രപഞ്ചത്തെ പൊതുവെയും, അതിലെ കേവലമൊരു ബിന്ദുവായ ഭൂമിയെയും, ആ ബിന്ദുവിൽ പുളച്ചുമദിക്കുന്ന ജീവജാലങ്ങളെയും പ്രത്യേകമായും വീക്ഷിക്കാനും, കാര്യകാരണസഹിതം മനസ്സിലാക്കാനും, വിലയിരുത്താനും പ്രാപ്തരാക്കിയാൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ജാതീയവും സാംസ്കാരികവുമായി നിലവിലിരിക്കുന്ന ഒരുപാടു് ദുരവസ്ഥകൾക്കു് ഒരുവിധം പൊരുത്തപ്പെടാവുന്ന ഒരു പരിഹാരം ഭാവിയിലെങ്കിലും ഉണ്ടാകുമായിരുന്നു!

പക്ഷേ, അതിനു് ചുമതലപ്പെട്ട അധികാരികൾ മണ്ടയിൽ സ്വന്തം വീടുചുമക്കും ബിന്ദുവും, ഉപ്പുമാവു്-ഉച്ചക്കഞ്ഞി-വിദ്യാർത്ഥി യൂണിഫോം വിദഗ്ദ്ധൻ ശൈശവൻകുട്ടിയും, കൊടുംകാറ്റിൽ പറക്കും കഴുകനുമൊക്കെ ആണെന്നിരിക്കെ, അതിനുള്ള നേരിയ സാദ്ധ്യത പോലും നവകേരള നവോത്ഥാന നംബർ വൺ മാക്രിസ്റ്റ് റെവൊല്യൂഷണറി പൊളിറ്റിക്കൽ പരിപ്രേക്ഷ്യത്തിൽ നോം കാണുന്നില്ല.

June 26 2025 09:16

നിലമ്പൂരിൽ 19760 വോട്ടുകൾ ഒറ്റയ്ക്കു് നേടിയ അൻവറെ ഏറ്റെടുത്താൽ അത്രയും വോട്ടുകൾ കോൺഗ്രസ്സിനു് കിട്ടും.” – “അഭ്യുദയകാംക്ഷികൾ”.

ആശയം സൂപ്പർ! പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, കൂട്ടിലടച്ച വെരുകുകളുടേതാണു്, ചത്ത മീനുകളുടേതല്ല വോട്ടുകളുടെ ഒരു പൊതുസ്വഭാവം.

June 26 2025 09:27

“മൈക്ക് കാണുമ്പോൾ വായിൽത്തോന്നിയതു് വിളിച്ചുകൂവി സഖാവു് കോതയ്ക്കു് തൊഴിലില്ലായ്മ ഒണ്ടാക്കരുതു്!” – എം. വി. ഗോവിന്ദനു് പിണറായിയുടെ താക്കീതു്.

[പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സത്യങ്ങൾ വിളിച്ചുപറയരുതെന്നു് കേവല മർത്ത്യഭാഷ.]

June 26 2025 09:34

ജനം: “ആ 750 കോടി രൂപ എവിടെപ്പോയി?”

മുക്ക്യോൻ: “ചെല വായിൽപ്പോയി.”

June 26 2025 10:01

“താൻ ക്യാപ്റ്റനെങ്കിൽ രമേശ് ചെന്നിത്തല മേജർ.” – വി. ഡി. സതീശൻ.

അപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ ലഫ്റ്റനൻ്റ് ജനറലും, കെ. സി. വേണുഗോപാൽ ജനറലുമായിരിക്കണം.

June 26 2025 10:45

“അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു് ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി…”

അൻവർ കൂടെയുണ്ടായിരുന്നെങ്കിലെന്നു് മാപ്ര പല മാത്ര മനസാ കൊതിച്ചുപോയീ…”

June 26 2025 11:45

ഒറ്റനോട്ടത്തിൽ, ആരാച്ചാരന്മാരുടെ ആസ്ഥാനസമ്മേളനമാണെന്നാണു് തോന്നിയതു്. പേടിച്ചുപോയി!

കാവിക്കൊടിയേന്തുന്ന ഭാരതാംബാപൂജയുടെ മെയിൻ പ്രോട്ടാഗണിസ്റ്റും ഗവർണറുമായ പൂജനീയ ആർലേക്കർജിയെയും, കാവിക്കൊടിയേന്തുന്ന ഭാരതാംബാപൂജയുടെ മെയിൻ ആന്റാഗണിസ്റ്റും കൃഷിമന്ത്രിയുമായ സഖാവു് പി. പ്രസാദ് അവർകളെയും നിരയിൽ കണ്ടപ്പോഴാണു് പരിസരബോധമുണ്ടായി ശ്വാസം നേരെ വീണതു്!🙂

June 26 2025 13:00

ആരായിരിക്കും സംസ്ഥാന പൊലീസ് മേധാവി എന്നറിയാൻ പ്രഫുത്ത മല്ലുക്കൾക്കു് എന്താണിത്ര ആകാംക്ഷ എന്നല്ലേ?

കള്ളവും കൊള്ളയും കൊള്ളിവയ്‌പും ചതിയും വഞ്ചനയും അഴിമതിയുമെല്ലാം ദൈനംദിനജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായ, ഉപജീവന മാർഗ്ഗങ്ങളായ, അവയിലൂടെ അധികാരസ്ഥാനങ്ങളിലെത്തിയ രാജാപ്പാർട്ടുകൾ അരങ്ങുവാഴുന്ന ഒരു സമൂഹത്തിൽ, സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ആരായിരിക്കുമെന്നറിയേണ്ടതു് അങ്ങനെ ജീവിക്കുന്നവരുടെ നിലനില്പിന്റെ ഭാഗമായതുകൊണ്ടു്! Elementary!!

ദുരിതാശ്വാസനിധി ചോർത്തലും, സഹകരണബാങ്ക് കവർച്ചയും, മാസപ്പടിയും, സ്വർണ്ണക്കടത്തും, സ്വജനപക്ഷപാതവും, പിൻവാതിൽ നിയമനവും, നികുതിവെട്ടിപ്പും, പൊലീസ് ഭരണവും, ലാവ്ലിനും, തിരുതയും, വരാലും, എല്ലാ വിദ്യാർത്ഥികൾക്കും A പ്ലസും, എല്ലാ സഖാക്കൾക്കും ഡോക്ടറേറ്റുമൊക്കെയായി അന്യായവും അനീതിയും ധാർഷ്ട്യവും ധിക്കാരവും ഭീഷണിപ്പെടുത്തലും തുണിയുരിഞ്ഞു് കളം നിറഞ്ഞാടുമ്പോൾ, സംസ്ഥാന പൊലീസ് മേധാവിയായി വരുന്നതു് ആരെന്നതു് “സ്രാവുകൾക്കൊപ്പം നീന്തുന്ന” നെത്തോലികളെപ്പോലെ ചെറിയ ഒരു മീനല്ല.

June 26 2025 15:44

“ലഹരിവിരുദ്ധ ക്യാമ്പെയിൻ സ്കൂൾതല കർമ്മപദ്ധതി സഹാവു് പിണറായി വിജയൻ ഉദ്ഘാടിച്ചു.” – വാർത്ത.

ഉദ്ഘാടിക്കാൻ ഒരവസരം കിട്ടിയാൽ ബെവറെജസ് കോർപ്പറേഷന്റെ പട്ട നാറുന്ന നാലുകെട്ടുകൾക്കുള്ളിൽനിന്നുപോലും ലഹരി വിരുദ്ധ കർമ്മപദ്ധതിയും കൂർമ്മപദ്ധതിയും മത്സ്യപദ്ധതിയും വരാഹപദ്ധതിയും മുതൽ ബലരാമപദ്ധതിയും ശ്രീകൃഷ്ണപദ്ധതിയും കൽക്കിപദ്ധതിയുംവരെ, യാതൊന്നും സംഭവിക്കാത്തതുപോലെ, യാതൊരു ഭാവഭേദവുമില്ലാതെ, ചത്ത മിഴികളോടെ, ഇരട്ട നാവോടെ, പാമ്പു് സമാനം, യാന്ത്രികമായി ഉദ്ഘാടിക്കാൻ ഉളുപ്പില്ലാത്ത, അറപ്പില്ലാത്ത, ലജ്ജയില്ലാത്ത ഒരുതരം പ്രത്യേക ജനുസ്സാണു് ഈ മഞ്ഞക്കല്ലു് മാർത്താണ്ഡവർമ്മ രായരായ കട്ട ബൊമ്മൻ തമ്പുരാൻ തിരുമേനി!

June 27 2025 10:12

ക്രെഡിറ്റ് എടുക്കുന്നതു് നേതാക്കളായാലും തിരിച്ചടയ്‌ക്കേണ്ടതു് ജനങ്ങൾ തന്നെ!

June 27 2025 12:22

“സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ലോകത്തു് ജീവിക്കുന്നതിനെക്കാൾ നല്ലതു് പോരാടുകയാണു്.” – ഡോക്ടർ അരുൺ കുമാർ ഫ്രം റിപ്പോർട്ടർ ചാനൽ.

“ഡോക്ടർ അരുൺ കുമാറിൻ്റെ വിപ്ലവാഹ്വാനങ്ങൾ കേട്ടനുസരിക്കുന്നതിനേക്കാൾ നല്ലതു് ചാകുന്നതാണു്.” – “കയ്തകളായ” പൊതുജനം ഫ്രം കേരളം.

June 27 2025 12:40

“സഹാവു് എം. സ്വരാജ് എന്നെക്കാൾ വളരെ നല്ല ഒരു മനുഷ്യനാണു്. ന്താച്ചാൽ, ഒരു ഊള അവാർഡ് ഭിക്ഷയായി നൽകി പരിമിതപ്രജ്ഞനായ എന്നെ പരിണതപ്രജ്ഞനാക്കാൻ നോക്കുന്ന സകലമാന സാംസ്കാരികനായകളെയും പച്ചത്തെറി വിളിച്ചു് കണ്ണുപൊട്ടിക്കാൻ ഒരു മടിയുമില്ലാത്തവനാണു് “ഞാനാകുന്നവനായ ഈ ഞാൻ”.

June 27 2025 12:58

“പിതാവിനെപ്പോലൊരു MLA ആകാനാകുമോ എന്നതാണു് എൻ്റെ വലിയ ആധി.” – ആര്യാടൻ ഷൗക്കത്ത്.

അതൊന്നും വേണ്ടിഷ്ടാ! പൊതുജനത്തിൻ്റെ ഒരു കൂട്ടുകാരനാകാൻ കഴിഞ്ഞാൽ ധാരാളം!!

June 27 2025 13:35

ഐ. റ്റി. പാർക്കിലെ (നവോത്ഥാന) മദ്യശാലകൾക്കു് അപേക്ഷകരില്ല; നിബന്ധനകളിൽ ഇളവു് വേണമെന്നു് ആവശ്യം.” – വാർത്ത.

കഴുത്തുഞെരിച്ചുകൊന്നു് വിപ്ലവരക്തപ്പൂക്കളാക്കിയ തേരട്ടകളെയും, തല്ലിപ്പൊട്ടിച്ചു് തകർത്തു് കണിക്കൊന്നപ്പൂക്കളാക്കിയ ബാറ്ററികളുമിട്ടു് പ്രത്യയശാസ്ത്രപരമായ അവധാനത്തോടെ വാറ്റിക്കുറുക്കിയ ചാരായവും പട്ടയും കൊട്ടോടിയും വില്ക്കാനുള്ള അനുമതി കമ്മീഷൻ വ്യവസ്ഥയിൽ നല്കിയാൽ അപേക്ഷകർ അഹമഹമികയാ ഒഴുകിയെത്തിയേക്കാം!

June 27 2025 14:09

സി. പി. ഐ. (എം) എന്ന മാഫിയാസംഘത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയായി അംഗീകരിക്കുന്നവരുടെ മാനസികനില പരിശോധിക്കേണ്ടതുണ്ടു്.

June 27 2025 14:28

“അൻവർ വേണം.” – വി. ഡി. സതീശൻ്റെ നിലപാടു് തള്ളി കെ. സുധാകരൻ.

“അമലോത്ഭവം വേണം” എന്നതാവും അടുത്ത ഡിമാൻഡ്! ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യൻ ഒന്നുകിൽ വീട്ടിലിരിക്കണം, അല്ലെങ്കിൽ ബ്രഹ്മചര്യം ആചരിച്ചു്, സന്യാസം സ്വീകരിച്ചു് കാടുകയറണം!!

June 27 2025 14:53

ഒരു പിണറായിയെക്കാളും, ഒരു കരിംകയെക്കാളും, ഒരു ആനാവൂർ നാഗപ്പനെക്കാളും, ഒരു ത്രോന്തരം മേയറെക്കാളും അനേകമടങ്ങു് വെളിവുള്ളവരാണു് ഷൂർത്തുക്കളേ, ഈ സോഷ്യൽ മീഡിയ യുഗത്തിലെ ജനം, പ്രത്യേകിച്ചും യുവജനം! അതോർത്താൽ അപ്രമാദികൾ ചമഞ്ഞു് സമൂഹത്തിൽ കംപ്ലീറ്റ് ഊളത്തരങ്ങൾ വിളമ്പുന്ന നിങ്ങൾക്കു് നന്നു്!!

June 27 2025 15:25

സഖാവു് എ. കെ. ബാലൻ തന്റെ നൂറാമത്തെ ജന്മത്തിലൂടെയാണു് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നതു്!

തന്മൂലം, കെ-മാർക്സ് മുത്തപ്പന്റെ കൃപാകടാക്ഷമുണ്ടെങ്കിൽ, അടുത്ത ജന്മത്തിൽ സഖാവു് എ. കെ. ബാലനും ഒരുപക്ഷേ സഖാവു് എം. വി. ഗോവിന്ദന്റെയത്ര തറവാടിത്തമുള്ള ഒരു വിപ്ലവകാരി സഖാവാകാൻ കഴിഞ്ഞേക്കാം (എന്നു് തോന്നുന്നു)!!🙂

June 27 2025 16:06

പരിമിതമായ എൻ്റെ അറിവിൻ്റെ അളവുകോലിൽ, സഖാവു് എം. സ്വരാജ് മാത്രമല്ല, നവകേരള മാക്രിസ്റ്റ് പിണറായിസ്റ്റുകൾ ഒന്നൊഴിയാതെ, മൊത്തമായും ചില്ലറയായും മഹോന്നതരാണു്, മാമാങ്കപ്രിയരാണു്, പ്രത്യേക ജനുസ്സുകളാണു്, ബുദ്ധിജീവിവർഗ്ഗമാണു്!!

June 28 2025 09:10

എൻ്റെ ക്രിമിനാലിറ്റി നല്ല ക്രിമിനാലിറ്റി, ഓൻ്റെ ക്രിമിനാലിറ്റി ഇച്ചീച്ചി ക്രിമിനാലിറ്റി! അതാണു് പൊതുവേ ക്രിമിനലുകളുടെ ഒരു ഫിലോസഫി!
എൻ്റെ ദൈവത്തിൻ്റെ വൈകൃതം സുകൃതം, ഓൻ്റെ ദൈവത്തിൻ്റെ സുകൃതവും വൈകൃതം! അതാണു് പൊതുവേ ദൈവഭക്തരുടെ ഒരു ഫിലോസഫി!

“ഞാനിട്ടാൽ ബർമൂഡ, ഓനിട്ടാൽ വള്ളിക്കളസം” എന്നു് നവമല്യാലം.

June 28 2025 09:23

പ്രവർത്തനക്ഷമമായ ഒരു നിയമവ്യവസ്ഥ നിലനിൽക്കുന്നിടത്തുപോലും നിയമവിരുദ്ധത പൂർണ്ണമായും ഇല്ലാതാകുന്നില്ലെന്നിരിക്കെ, പ്രവർത്തനക്ഷമമല്ലാത്ത ഒരു നിയമവ്യവസ്ഥ നിലവിലിരിക്കുന്ന “നവോത്ഥാന പുരോഗമന സമൂഹങ്ങളിലെ” നിയമവിരുദ്ധതയുടെ സ്ഥിതി എന്തായിരിക്കുമെന്നു് ചിന്തിച്ചാൽ മതി.

June 28 2025 09:35

ഞമ്മക്കു് സൂംബയും സാംബയുമൊന്നും വേണ്ട പുള്ളങ്ങളേ! ഞമ്മക്കുവേണ്ട കളി മുത്തുനബി കാണിച്ചുതന്നിട്ടുണ്ടു്: “തൂംബ-കൃഷിയിടം” കളി.

June 28 2025 09:53

“താടിയുള്ള മോന്ത കണ്ടാലറിയാം ഗുണ്ടയാണെന്നു്. ഒറിജിനൽ യൂത്ത് കോൺഗ്രസ്സ് തെറി പറയില്ല.” – സാംസ്കാരിക മന്ത്രി സഖാവു് സജി ചെറിയാൻ.

താടിയുണ്ടെങ്കിലേ ഗുണ്ടയാകൂ എന്ന നിഗമനം അത്ര ശരിയല്ലെന്നാണു് എൻ്റെ പക്ഷം. സഖാവു് സജി ചെറിയാനും താടിയില്ലല്ലോ!

June 28 2025 10:02

പൂജനീയ ജോർജ്ജ് കുര്യൻജി മീൻ-സാംസ്കാരികവകുപ്പു് മന്ത്രി സഖാവു് സജി ചെറിയാൻ അവർകൾക്കു് വരാൽക്കറിയും കപ്പപ്പുഴുക്കും സഹിതം സമൃദ്ധമായ അത്താഴവിരുന്നു് നൽകി തൃപ്തിപ്പെടുത്തിക്കാണും.🙂

June 28 2025 10:17

ഉന്നതവിദ്യാഭ്യാസ മന്ത്രിണി ഡോക്ടർ ആർ. ബിന്ദു പിള്ളേർക്കു് ഒരു സൂംബാ ക്ലാസ്സെടുത്താൽ, അവർ ആ പരിപാടി എന്നേക്കുമായി ഉപേക്ഷിച്ചുകൊള്ളും.

June 28 2025 11:31

“എം. എ. യൂസഫലിയെ അഭിനന്ദിച്ചാൽ മതിയാകില്ല. ലുലു ഐ. ടി. ട്വിൻ ടവർ ഉദ്ഘാടനൻ സഹാവു് പി. വി.”

“നന്ദിയാരോടു് ഞാൻ ചൊല്ലേണ്ടൂ? ഇലക്ഷൻ കാലത്തെൻ നിലയറിഞ്ഞു് പ്രകൃതിക്ഷോഭങ്ങൾ വരുത്തുന്ന ദൈവത്തിനോടോ? ഞാൻ ചൊല്ലും നുണകൾ വിശ്വാസത്തിലെടുത്തെന്നെത്തുണയ്ക്കുമണികളോടോ? നിത്യവും മാസപ്പടികളർപ്പിച്ചെൻ തിരുമടിയിൽ കനമുണ്ടാക്കുന്ന ബഹുരാഷ്ട്ര കുത്തകകളോടോ? നന്ദിയാരോടു് ഞാൻ ചൊല്ലേണ്ടൂ?”

[“നന്ദിയാരോടു് ഞാൻ ചൊല്ലേണ്ടൂ? ഭൂമിയിൽ വന്നവതാരമെടുക്കാനെനിക്കന്നു് പാതിമെയ്യായ പിതാവിനോ,

പിന്നതിൽ പാതിമെയ്യായ മാതാവിനോ, പിന്നെയും പത്തുമാസം ചുമന്നെന്നെ ഞാനാക്കിയ ഗർഭപാത്രത്തിനോ? നന്ദിയാരോടു് ഞാൻ ചൊല്ലേണ്ടൂ?”]

June 28 2025 12:04

“കൊച്ചിയിലെ റേഞ്ച് റോവർ കാർ അപകടത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിനു് ഉത്തരവിട്ടു.”

മുഖ്യമന്ത്രി ഡാ! പിണറായി ഡാ!! സഹാവു് ഡാ!!!

June 28 2025 12:17

“ഉപകരണ പ്രതിസന്ധി. രാജിവയ്ക്കാനൊരുങ്ങി യൂറോളജി വകുപ്പുമേധാവി.” – വാർത്ത.

“യൂറോ-ളജി വകുപ്പിനെ ഡോളറോ-ളജി വകുപ്പാക്കി പുനർക്രമീകരിക്കും.” – ആരോഗ്യമന്ത്രിണി സഭാവു് വീണ ജോർജ്ജ്.

June 28 2025 12:40

“സൂമ്പാ, കായികപരിശീലനം പോലുള്ള പരിപാടികൾ തെറ്റാണു്, പാടില്ല എന്നെല്ലാം പോലുള്ളതു് വിതണ്ഡവാദമാണു്.” – സഹാവൻ എം. എ. ബേബി.

[അറിയാത്തവർക്കായി: വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം എന്ന അഖണ്ഡവാദത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രതിരോധിക്കുന്ന ഒരു സ്യൂഡോ പ്രത്യയശാസ്ത്രവാദമാണു് വിതണ്ഡവാദം. ശിഖണ്ഡിവാദവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ഒരു വാദമാണു് വിതണ്ഡവാദം എന്നതിനാൽ, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റുകൾ ഈ വാദത്തെ അടിമുടിയും അപ്പാടെയും തിരസ്കരിക്കുന്നു. – സ്വ. ലേ.]

June 28 2025 13:25

“വൃത്തികെട്ട കണ്ണോടെ കുട്ടികളെ നോക്കരുതു്. സൂംബ ചെയ്യാൻ താത്പര്യമുള്ളവർ പങ്കെടുത്താൽ മതി.” – വി. മന്ത്രി വി. ശിവൻകുട്ടി.

കണ്ണുകളല്ല കോപ്പേ, ചിന്തകളാണു് വൃത്തിയുള്ളതും, വൃത്തികെട്ടതും! തന്മൂലം, വൃത്തികെട്ട ചിന്തകളോടെ കുട്ടികളെ നോക്കരുതെന്ന അരുളപ്പാടായിരുന്നേനെ “പ്രത്യയശാസ്ത്രപരമായി” കൂടുതൽ ശരി.

June 28 2025 16:53

“സൂംബ കളിച്ചാൽ സ്ട്രെസ്സ് മാറുമോ?” – ഉസ്താദ്.

ആ!
ഞമ്മക്കു് ദെവസേന അഞ്ചുനേരം നിസ്കാരവും, മുട്ടുകുത്തലും, കൃഷിയിറക്കലുമെല്ലാം കയ്ഞ്ഞു് സ്ട്രെസ്സാനും സൂംബാനുമൊക്കെ യെബ്ടേണു് നേരം?

June 29 2025 09:06

“(പള്ളീലച്ചൻ എന്നോടു് പറഞ്ഞു് ഞാനറിഞ്ഞ കുമ്പസാര രഹസ്യപ്രകാരം) ഡോക്ടർ ഹാരിസ് സത്യസന്ധൻ. അദ്ദേഹത്തിൻ്റെ പരാതി സമഗ്രമായി അന്വേഷിച്ചു് റിപ്പോർട്ടാൻ എന്നത്തേയും പോലെ ഇന്നും നാം കർശന നിർദ്ദേശൻ നൽകിയിട്ടുണ്ടു്.” – ആരോഗ്യമന്ത്രിണി വീണ ജോർജ്ജ്.

ആഹാ! അന്തസ്സു്!!

June 29 2025 10:52

“കാവിക്കൊടിയേന്തിയ ഭാരതാംബ” വിവാദത്തിൽ സർക്കാരും ഗവർണറും തമ്മിൽ കത്തിക്കുത്തു് യുദ്ധം സോറി, കത്തെഴുത്തു് യുദ്ധം.” – വാർത്ത.

കത്തുകൾ കൈകൊണ്ടെഴുതി അയയ്ക്കാൻ ശ്രമിച്ചാൽ കയ്യക്ഷരം നന്നാകും.

June 29 2025 11:16

“ചികിത്സ വേണ്ടതു് ആരോഗ്യവകുപ്പിനു്. ഡോക്ടർ ഹാരിസിൻ്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതു്.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ.

കെ-മാർക്‌സ് മൂത്താപ്പയുടെ കൃപാകടാക്ഷങ്ങളാൽ, ചികിത്സ വേണ്ടാത്ത ഒരു വകുപ്പും കേരളത്തിലില്ല. ഇടയ്ക്കിടെ ഇങ്ങനെ ഞെട്ടിയതുകൊണ്ടു് മൂത്തു് പഴകി മുരടിച്ച ആ മാറാരോഗങ്ങൾ മാറുകയുമില്ല.

June 29 2025 11:55

ഒത്തിരി മാങ്ങയുള്ള മാവിൽ ആളുകൾ കല്ലെറിയും. അതാണു് ലോകത്തിൻ്റെ ഒരു നടപ്പുരീതി. ഒന്നോ രണ്ടോ മാങ്ങ സ്വയമേവ പറിച്ചുകളഞ്ഞാൽ ഏറിനു് ചെൽപ്പോ അല്പം ശമനം കിട്ടിയേക്കും.🙂

June 29 2025 12:14

“ഭരണഘടനയിൽ തൊട്ടു് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്കു് അങ്ങനെ ചെയ്യാനേ കഴിയൂ! മന്ത്രി വി. ശിവൻകുട്ടി ചെയ്തതില്‍ തെറ്റില്ല.” – “കാവിക്കൊടിയേന്തിയ ഭാരതാംബ” വിവാദത്തിൽ ഗവർണറുടെ കത്തിനു് മുഖ്യമന്ത്രി സഹാവു് “പിവി”-യുടെ മറുപടി.

സത്യം! പരമസത്യം!! പച്ചപ്പരമാർത്ഥം!!! “ഈ കൈകൾ ശുദ്ധമാണു്” എന്നു് ഉയർത്തിപ്പിടിച്ച കൈകളോടെ നിയമസഭയിൽ നിവർന്നുനിന്നു് പ്രഖ്യാപിക്കാൻ ഭരണഘടന തൊട്ടു് സത്യപ്രതിജ്ഞ ചെയ്തവനായ ഒരു സത്യസന്ധനേ കഴിയൂ!!!!

June 29 2025 12:27

സൗഭാഗ്യസുന്ദരസുരഭിലമായിരുന്ന പുണ്യപുരാതനകാലങ്ങളിൽ, സ്നേഹമയികളായ മുത്തശ്ശിമാർ പറക്കമുറ്റാത്ത പേരക്കിടാങ്ങൾക്കു് ഒരു തുളയൻ കാലണ നല്കിക്കൊണ്ടു് പറയുമായിരുന്നു: “മോനു്/മോൾക്കു് മൊട്ടായിയോ, ചക്കരയോ, പക്കാവടയോ, പരിപ്പുവടയോ, കാറോ, തീവണ്ടിയോ എന്താ വേണ്ടതെന്ന്വച്ചാ മേടിച്ചോട്ടോ!”🙂

June 29 2025 12:33

“Tehran” – Sina Bathaie (Live from Toronto)

(ഇറാനിയൻ-കനേഡിയൻ മൾട്ടി-ഇൻസ്ട്രുമെന്റലിസ്റ്റും, നിർമ്മാതാവും, ഫിലിം സംഗീത സംവിധായകനുമാണു് സീന ബത്തായി)

June 29 2025 14:43

പ്രമുഖർ എന്ന പദവി കരസ്ഥമാക്കാൻ മുൻനിര കയ്യേറിയ ഈ മൂന്നു് മുസ്ലീം താടിക്കാരെപ്പറ്റി മീൻ-സംസ്കാര വകുപ്പു് മന്ത്രി സഹാവു് സജി ചെറിയാന്റെ ഗുണ്ടാധിഷ്ഠിത കമ്മ്യൂണിസ്റ്റ് വീക്ഷണകോണകത്തിൽ നിന്നുകൊണ്ടുള്ള മനഃശാസ്ത്രപരമായ വിദഗ്ദ്ധാഫിപ്രായം എന്താണാവോ?

താടിയുള്ളവരായതിനാൽ യിവർ ഗുണ്ടകളോ, അതോ താടിയുള്ളവനായി മദ്ധ്യകാല ഇറ്റലിയിൽ ആരാലൊക്കെയോ വരയ്ക്കപ്പെട്ട ദൈവപുത്രൻ സഖാവു് യേശുക്രിസ്തുവിനെപ്പോലെ, സകലമാന ലോകത്തിന്റെയും പാപമോചനത്തിനായി ഈ ഭൂമിയിൽ ജന്മമെടുത്ത ലോകസമാധാന പരിപാലനത്തിന്റെ എക്സ്ക്ലുസിവ്‌ പ്രതിനിധികളായ മാടപ്രാവുകളോ?

നിങ്ങൾ അറിവുള്ളവർ പറഞ്ഞുതന്നാലല്ലേ എന്നെപ്പോലുള്ള അഗതികൾക്കും ആർത്തർക്കും ആലംബഹീനർക്കുമൊക്കെ ലോകകാര്യങ്ങളുടെ കിടപ്പുവശം കാര്യകാരണസഹിതം അറിയാൻ കഴിയൂ?🙂

June 29 2025 15:16

സിർച്ചു് സിർച്ചു് കൊതം കീറി!🙂

June 29 2025 18:52

ഒളിവിൽ പോയതുകൊണ്ടു് സഹാവു് “സിസ്റ്റം” തത്കാലം രക്ഷപെട്ടു. പക്ഷേ, എന്നെങ്കിലും അവൻ ആരോഗ്യമന്ത്രി സഭാവു് വീണാൻ്റിയുടെ കയ്യിൽപ്പെടും. അതോടെ തീരും അവൻ്റെ കളി.

June 30 2025 08:53

“രവാഡ ചന്ദ്രശേഖർ കേരളത്തിൻ്റെ പുതിയ പൊലീസ് മോധാവി.”- വാർത്ത.

താടിയില്ലാത്തതുകൊണ്ടു്, സജി ചെറിയാൻ സിദ്ധാന്തപ്രകാരം, കക്ഷി “ഗുണ്ട” ആയിരിക്കില്ല.🙂

June 30 2025 09:44

മെഡിക്കൽ കോളെജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസും, CPM-RSS പൂർവ്വാശ്രമബന്ധം തുറന്നുപറഞ്ഞ എം. വി. ഗോവിന്ദനും ചെയ്തതു് ഒരേ കുറ്റമാണു്: പൊതുജനത്തെ കബളിപ്പിക്കാൻ പൊതുമുതൽ മുടക്കിയുള്ള പ്രോപഗാൻഡയിലൂടെ കെ-പാർട്ടി പടുത്തുയർത്തിയ പച്ചനുണകളുടെ ചീട്ടുകൊട്ടാരം സത്യം വിളിച്ചുപറഞ്ഞു് തകർത്തു!!

June 30 2025 12:16

“Like Father, Like Son”

[പിതാവു് Javad Bathaie-യും, പുത്രൻ Sina Bathaie-യും വാദ്യോപകരണങ്ങളോടെ സമ്മേളിക്കുന്നിടത്തു് ശുദ്ധസംഗീതം പരിശുദ്ധാത്മാവായി പറന്നിറങ്ങും. ✌🥂🙂]

June 30 2025 13:55

“Echoes of The Temple” – Ghenwa Nemnom – Premiered at Baalbeck International Festival.

(Ghenwa Nemnom, a master of the Qanun, an ethnic musical instrument from the Mediterranean region that originated in the Mycenaean period around 1600 BC and is famous for its unique melodramatic sound and richness.)

[കാര്യമൊക്കെ ശരി. എന്നാലും ഓൾക്കു് ഈ ശൈത്താന്റെ സംഗീതം ബുർഖയോ ഹിജാബോ നിക്കാബോ ചാഡറോ പോലുള്ള പർദ്ദകൾ ധരിച്ചുകൊണ്ടു് ചെയ്യാമായിരുന്നു! ഒരു സ്ത്രീ ഇങ്ങനെ ഔറത്തു് കാണിച്ചു് ആഹ്ലാദിക്കാൻ തുടങ്ങിയാൽ മൗലികമായി കുശുമ്പനായ സഖാവു് അല്ലാഹുവിനു് ഇരിക്കപ്പൊറുതി കിട്ടുമോ?! നശ്വരരായ നമ്മൾ മനുഷ്യരല്ലേ ആവക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതു്?! തേങ്ങയിൽ വെള്ളം നിറയ്ക്കാനായി നാടുനീളെ ഓടിനടക്കേണ്ടവനായ സഖാവു് അല്ലാഹുവിനെ ഈവക കാര്യങ്ങളിൽ കയ്യയച്ചു് സഹായിക്കാൻ നമുക്കു് കഴിയുന്നില്ലെങ്കിൽ, നൈമിഷികമായ നമ്മുടെ ഈ മനുഷ്യജീവിതത്തിനു് എന്താണൊരർത്ഥം?!?!🙂]

June 30 2025 16:05

“മുഖ്യമന്ത്രിയുമായി എനിക്കു് 32 വർഷത്തെ ബന്ധം.” – ജനാബ് എം. എ. യൂസഫലി സാഹിബ്.

“Experience means nothing. You can do something badly for 35 years. The newness of it isn’t good, and the goodness of it isn’t new.” – Kurt Tucholsky, German writer and lateral thinker.

June 30 2025 16:24

“പൊലീസ് മേധാവിസ്ഥാനം ഒഴിയുന്ന ഷെയ്ഖ് ദർവേഷ് സാഹിബിനെ ആചാരപ്രകാരം വാഹനം കെട്ടിവലിച്ചു് യാത്രയാക്കി.” – വാർത്ത.

കൂമ്പാള കെട്ടി പാളയിലിരുത്തി വലിച്ചിരുന്നെങ്കിൽ ഒരു നവോത്ഥാന നവകേരള നവമാതൃകയായേനെ!

July 01 2025 11:40

“മുപ്പതു് വർഷമായി തനിക്കു് നീതി കിട്ടുന്നില്ല.” – നവ പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ നടത്തിയ “വാർത്താസമ്മോഹനത്തിൽ” കണ്ണൂർ സ്വദേശിയും “ഭൂതകാല” പൊലീസ് ആപ്പീസറുമായ ബഷീർ.
“ബഷീറിനു് മാനസിക പ്രശ്നങ്ങളുണ്ടു്” – “വർത്തമാനകാല” പൊലീസ് ആപ്പീസർമാർകൾ.
“മാനസിക പ്രശ്നങ്ങളില്ലാത്ത കണ്ണൂർകാരായി ആരുമില്ല ഗോപൂ!” – “ഏതോകാല കാലൻ” സഹാവു് “പിവി”.🙂

July 01 2025 11:45

“Don’t only practice your art, but force your way into its secrets, for it and knowledge can raise men to the divine.” – Ludwig van Beethoven.

“Beethoven’s 5 Secrets” – OneRepublic Meets Beethoven – The Piano Guys

July 01 2025 12:12

“കെ. മുരളീധരൻ മറുപടി അർഹിക്കുന്നില്ല. ചെന്നിത്തലയുടേതു് ഉത്തരം മുട്ടുമ്പോഴുള്ള പറച്ചിൽ.” – ആരോഗ്യമന്ത്രിണി സഭാവു് വീണ ജോർജ്ജ്.

ഒന്നും പറയണ്ടെന്റെ വീണാന്റീ! “നിന്റെ രാജ്യം വരേണമേ, Thy Kingdom Come” ഇത്യാദി കംണിഷ്ട് പ്രാർത്ഥനകൾ ഹൃദയമുരുകി പ്രാർത്ഥിച്ചു് ശീലിച്ചിട്ടുള്ളവരല്ലല്ലോ കാങ്കിരസ്സുകളായ ആ കംപ്ലീറ്റ് ഊളകൾ!

അവർ ചെയ്യുന്നതെന്തെന്നു് അവരറിയാത്തതുകൊണ്ടു്, നമ്മൾ നിരന്തരം ചെയ്യുന്നതെന്തെന്നു് നമ്മളറിയുന്നവരായ നമ്മൾ അന്തം കമ്മികൾ വേണം അവരോടു് ഹൃദയഭേദകമായി കൊതം തുറന്നു് ഷെമിക്കാൻ.

July 01 2025 12:51

“അവർ മദ്യപിച്ചിട്ടാണു് വന്നതു്. ജവാനാണെന്നു് പറഞ്ഞാൽ പ്രശ്നമുണ്ടോ?” – മീൻ-സംസ്കാര-മന്ത്രി സഹാവു് സജി ചെറിയാൻ.

മൂക്കുമുട്ടെ വരാൽക്കറിയും കപ്പപ്പുഴുക്കും മുണുങ്ങിയിട്ടു് ചെല്ലേണ്ട കാര്യമേ അവറ്റകൾക്കു് ഉണ്ടായിരുന്നുള്ളു. പക്ഷേങ്കി, സജി മന്ത്രിയുടെയത്ര ഗഹനമായ ഒരു ഭരണഘടനാജ്ഞാനം അടിസ്ഥാന വർഗ്ഗമായ അവറ്റകൾക്കില്ലല്ലോ! അതല്ലേ അവരുടെ പ്രശ്നവും, തമ്പ്രാക്കളായ മന്ത്രിമാരുടെ ഭാഗ്യവും!!

July 01 2025 13:09

കാതങ്ങൾ അകറ്റിനിർത്തേണ്ട ഒരു പക്കാ ക്രിമിനലിനെ ബോധപൂർവ്വം തിരഞ്ഞെടുത്തു് അധികാരത്തിലേറ്റിയിട്ടു് സമൂഹത്തിൽ അനീതിയും അന്യായവും അസമത്വവും അധാർമ്മികതയും വാഴുന്നതിനെപ്പറ്റി ഹൃദയം നുറുങ്ങി വിലപിക്കുന്ന കംപ്ലീറ്റ് ഊളകളാണു് “പ്രഫുത്തരായ” മല്ലുക്കൾ!!

July 01 2025 14:00

മനുഷ്യരെ ഉന്മൂലനം ചെയ്യൽ ഒരു ആധുനിക സംസ്കാരം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കർമ്മമായതുകൊണ്ടാണു്, താനൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനാണെന്നു് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും “അഭിമാനത്തോടെ” വീമ്പിളക്കുന്ന കംപ്ലീറ്റ് ഊളകളെ ആരും തല്ലിക്കൊല്ലാത്തതു്.🙂

July 01 2025 14:34

“ഫാർമസി റാങ്ക് ലിസ്റ്റ്: ആലപ്പുഴയിൽ നിന്നുള്ള അനഖ അനിൽ ഒന്നാമതു്. എൻട്രൻസ് (നിഷ്)ഫലം പ്രഖ്യാപിച്ചു് അത്യുന്നത വിദ്യാഭ്യാസ മന്ത്രിണി സഹാവു് ആർ. ബിന്ദു.” – വാർത്ത

നന്നായി. കാര്യങ്ങളുടെ പ്രത്യയശാസ്ത്രപരമായ കിടപ്പുവശം പ്രോലെറ്റേറിയറ്റിനും പിടികിട്ടണമല്ലോ!!

July 02 2025 08:36

“മുഖ്യമന്ത്രി ഗുരുനാഥൻ, കുറ്റപ്പെടുത്തലിൽ വേദനയില്ല.” – ഡോക്ടർ ഹാരിസ് ചിറക്കൽ.

ചിലർക്കു് ഗുരുനാഥൻ, ചിലർക്കു് പിതൃതുല്യൻ, ചിലർക്കു് കാരണഭൂതം, ചിലർക്കു് ലെ-ജെൻഡ്, ചിലർക്കു് കൊടുംകാറ്റിൽ പറക്കും കഴുകൻ!!
ആളൊരു പ്രതിഭയും പ്രതിഭാസവുമായിരിക്കണം!🙂

July 02 2025 09:04

“യെവന്മാരു് പറയുമ്പോൾ രാജി വയ്ക്കാനാണോ വീണ ജോർജ്ജിരിക്കുന്നതു്? ഹാരിസ് ചെയ്തതു് ശരിയായില്ല.” – മീൻ-സംസ്കാര മന്ത്രി സഹാവു് സജി ചെറിയാൻ.

ഭരണഘടന കുന്തവും കൊടച്ചക്രവുമാണെന്നു് പ്രസംഗിച്ചതിനു്, സിപിഎം സംസ്ഥാന കമാൻഡർ കല്പിച്ചു് സജി ചെറിയാൻ രാജി വച്ചാൽ അതിനു് ഒരന്തസ്സുണ്ടു്. ഇതു് ചുമ്മാ പിള്ളേരു് കളി!!🙂

July 02 2025 09:46

“പ്രതിപക്ഷത്തിനു് ആയുധം നൽകുന്ന പരാമർശം. ഡോക്ടർ ഹാരിസ് ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്തി.” – എം. വി. ഗോവിന്ദൻ.

പ്രതിപക്ഷത്തിനു് ഉറുമി നൽകലാ മാഷേ ഓൻ്റെ മെയിൻ. CPM-RSS ബന്ധമുണ്ടായിരുന്നെന്നു് രാവിലെ പറയും; ഇന്നലെയും ഇന്നും നാളെയും ബന്ധമില്ലായിരുന്നെന്നു് വൈകിട്ടു് പറയും!

മഹാകവി കുഞ്ഞോനാച്ചൻ നമ്പ്യാർ പാടിയപോലെ: “ഒരു ഗന്ധവുമില്ല ഒന്നിനും, വരുമോരോ വളി വന്ന പോലെ പോം! പോം!!”

July 02 2025 10:45

“നാം ഗോവിന്ദനു് കൊടുത്ത താക്കീതേ ഹാരിസിനും കൊടുക്കാനുള്ളു: മാപ്രകൾ മൈക്ക് നീട്ടുമ്പോൾ വായിൽ വരുന്ന സത്യങ്ങൾ വിളിച്ചുകൂവി, നുണകൾ കൊണ്ടു് ഉപജീവിക്കുന്ന കെ-ഫാർട്ടിയെ സമാസമം ഉപ്പും മണ്ണുമിട്ടു് ശവക്കുഴിയിൽ ശവമടക്കരുതു്.” – ഗുരുനാഥൻ/പിതൃതുല്യൻ/ഭൂതം/സൂര്യൻ/കഴുകൻ/ കുതിര/കഴുത ഇത്യാദികളായ മുഖ്യമന്ത്രി “പി. വി.”

July 02 2025 12:27

കൈകാര്യം ചെയ്യുന്ന കാര്യമെന്തെന്നോ, അതിന്റെ കാതൽ, സത്ത, അന്തഃസാരം എന്തെന്നോ, എന്തിനെന്നോ യാതൊരു ഗന്ധവുമില്ലാത്ത ഒരുപറ്റം മാക്രിസ്റ്റ്-പിണറായിസ്റ്റ് മന്ത്രിമാർ പത്രസമ്മേളനം നടത്തി പരീക്ഷാഫലങ്ങൾ വിളംബരം ചെയ്തും, കുഞ്ഞുങ്ങളെക്കൊണ്ടു് “സൂമ്പ” കളിപ്പിച്ചും, ഉച്ചക്കഞ്ഞിയും സ്കൂൾ യൂണിഫോമും അവധിയും പോലുള്ള, തികച്ചും അനാവശ്യമായ, വിവാദങ്ങളുണ്ടാക്കിയും, വിമർശിക്കുന്നവരെ ശിക്ഷാനടപടികൾ കാണിച്ചു് ഭീഷണിപ്പെടുത്തിയും തടിതപ്പാൻ നോക്കുന്നു!

പണ്ഡിതമ്മന്യരുടെ ഏതു് വിഡ്‌ഢിത്തവും ചത്തു് ന്യായീകരിക്കാൻ ഉളുപ്പില്ലാത്ത ഒരുപറ്റം അന്തം കമ്മി അടിമക്കണ്ണുകളുള്ളതുകൊണ്ടാണു് ആ പണ്ഡിത മന്ദബുദ്ധികൾക്കു് ഒരുവിധം പിടിച്ചുനില്ക്കാൻ കഴിയുന്നതു്.

പരമാബദ്ധങ്ങൾ പൊതുസമൂഹമദ്ധ്യേ വലിയവായിൽ വിളമ്പാൻ മടിയോ, ലജ്ജയോ, നാണമോ, ഉളുപ്പോ, അറപ്പോ ഇല്ലാത്തതാണു് മല്ലു മാക്രിസ്റ്റുകളുടെ മുഖമുദ്ര! പരമമായ ആ അബദ്ധങ്ങളും, സാമൂഹിക ചൂഷണം ലക്ഷ്യമാക്കിയുള്ള അവയിലെ കാപട്യവും ചതിയും വഞ്ചനയും യുക്തിഭദ്രമായി തിരിച്ചറിയാനുള്ള കഴിവില്ലായ്മയാണു്, “കവിത്രയത്തിൽ” നിന്നും മറ്റും വിധേയത്വത്തോടെ ഏറ്റെടുത്ത പൊള്ളയായ വാക്കുകൾ കൊണ്ടു് ചെണ്ട കൊട്ടാനും, തമ്പേറടിക്കാനും, ഓലപ്പീപ്പി ഊതാനും, ഓടക്കുഴൽ വായിക്കാനുമല്ലാതെ, മറ്റൊന്നിനും കൊള്ളാത്ത മലയാളി സമൂഹത്തിന്റെ ആത്യന്തികവും സനാതനവുമായ നിത്യശാപം!!

July 02 2025 13:44

“ഡോക്ടർ ഹാരിസിന്റെ ആരോപണങ്ങൾ അവലോകിക്കുന്നതിനായി ഒരു നാലംഗസമിതിയെ ചുമതലപ്പെടുത്തി.” – ബിഗ് ബ്രേക്കിങ് ന്യൂസ്.

ഒടുക്കത്തെ മാർക്സിയൻ അമ്മവിപ്ലവകാരികളായ ജയ്ക്കും, ഗ്ലൂക്കോസും, അരുണകുമാരനും, അനിലകുമാരനുമാണു് ആ നാലംഗസമിതിയെങ്കിൽ നവകേരളസമൂഹത്തിനു് എന്തെങ്കിലും പ്രയോജനം പ്രതീക്ഷിക്കാം.

അതല്ലാത്തപക്ഷം, വല്ല ഖുദാ ഹവായോ, ഹദാ ഖുവായോ, ഖൊതാ വീണായോ, വീണാ ഖൊതായോ, ഗുദാ പിണായോ, പിണാ ഗുദായോ, കണകുണ മത്തായിയോ, മണകുണ മർക്കോസോ ആയി ആ നാലംഗ നവോത്ഥാന സമിതി പിണറായി കേരളത്തിന്റെ പൊതുസ്മരണയിൽ, പൊതുമനഃസാക്ഷിയിൽ, പൊതുഗൃഹാതുരത്വത്തിൽ, പൊതുസ്മൃതിയിൽ, പൊതുസ്മൃതി പരുത്തിക്കാടിൽ, ഇങ്ങിനി വരാതെ എന്നേക്കുമായി, നിത്യമായി, നിത്യനിതാന്തമായി, അനന്തമായി, അനവദ്യസുന്ദരമായി, അനശ്വരമായി അലിഞ്ഞുചേരും!!!

{“ഹാ മായ, മായ എന്നു് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലതും മായയത്രേ.” (ബൈബിൾ, സഭാപ്രസംഗി 1: 2)}

[ഹാ മൂഞ്ചി, മൂഞ്ചി എന്നു് ഈ ഞാൻ പറയുന്നു; ഹാ മൂഞ്ചി, മൂഞ്ചി, സകലതും മൂഞ്ചലത്രേ!🙂]

July 02 2025 14:07

“കളർ ഷർട്ടിട്ടപ്പോൾ സണ്ണി ജോസഫ് എന്ന സങ്കല്പത്തിനു് പോറലേറ്റെന്നു് മകൾ പറഞ്ഞു. അതെനിക്കൊരു പാഠമാണു്.” – KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്

അനക്കിഷ്ടപ്പെട്ട കുപ്പായം ധരിക്കിഷ്ടാ! മനുഷ്യനു് പ്രയോജനപ്രദമായ വല്ലതും തലയിലുണ്ടോ ഇല്ലയോ എന്നതു് മാത്രമാണു് നിർണ്ണായകമായ കാര്യം.

July 02 2025 16:54

“അധ്യാപകനെതിരെ നടപടി എടുക്കാനുള്ള നീക്കം “അനു-വധിക്കില്ല”. വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ.” – ഏഷ്യാനെറ്റ് ന്യൂസ്.

അനു വധിക്കില്ലെങ്കിൽ ഭാവനയെ സമീപിച്ചുനോക്കൂ! അവൾ വധിക്കും! തീർച്ചയായും അവൾ വധിക്കും! നിങ്ങൾ ഭാവനയുടെ കണ്ണുകളിലെ പൈശാചികത്വം ശ്രദ്ധിച്ചിട്ടുണ്ടോ? ആരെയെങ്കിലും വധിച്ചേ അടങ്ങൂ എന്ന അചഞ്ചലമായ ആ നിശ്ചയദാർഢ്യം? വിശുദ്ധ ധൂപക്കുറ്റികളേ!!

കാണിപ്പയ്യൂരിനു് കപ്പലണ്ടിയും കടലപ്പിണ്ണാക്കും കറുവാപ്പട്ടയും ദക്ഷിണ വച്ചു് ലക്ഷണശാസ്ത്രം കൂലങ്കഷമായി വശമാക്കിയ ഒരു ലക്ഷണ ശാസ്ത്രജ്ഞൻ എന്ന നിലയിൽ അവളുടെ കണ്ണുകളിലെ ഭീകരത കാണാതിരിക്കാൻ എനിക്കാവതില്ല.

അതിപ്പോൾ ചേകോന്മാർ പരസ്പരം വെട്ടിക്കൊല്ലുന്ന കടത്തനാടു് ദേശം മുഴുവൻ വസന്തം വിരിയുമ്പോൾ പൂക്കാതിരിക്കാൻ മികവിൽ മികച്ചേരി വീട്ടിലെ തുമ്പോലാർച്ചക്കായാലും ആവതില്ലല്ലോ!

അതൊക്കെ ഓരോരോ നിമിത്തങ്ങളാണു്!!

വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ ഒരല്പം വൈകിപ്പോയി. അല്ലെങ്കിൽ, മിനിഞ്ഞാന്നിന്റെ തലേന്നുവരെ ഏതു് കൊലപാതക കൊട്ടേഷനും ഏറ്റെടുത്തു് പുല്പം പോലെ നിറവേറ്റിയിരുന്ന അനു സിതാരയെയോ അനുശ്രീയെയോ വധച്ചുമതല ഏല്പിക്കാമായിരുന്നു.

അവർ കൊലപാതക പ്രൊഫഷൻ ഉപേക്ഷിച്ചെന്നാണു് കേൾവി. കൊലപാതകം അവർക്കു് അത്രകണ്ടു് വെറുത്തുപോയത്രെ!

വോക്കേ! അവർ അങ്ങനെയൊരു രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടാൽ, അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ, ആ തീരുമാനത്തെ നമ്മൾ ബഹുമാനിക്കണം. ച്ചാൽ, നമ്മൾ ജനാധിപതികളാണല്ലോ!!🙂

July 03 2025 10:48

5.500 രൂപ വിലയുള്ള ഒരു മരുന്നു് 285 രൂപയ്ക്കു് കൊടുക്കുന്ന ആശുപത്രിയാണു് തിരുവനന്തപുരം മെഡിക്കൽ കോളെജ്.” – ത്രോന്തരം മേയർ സഹാത്തീടെ ഡെപ്യൂട്ടി സഹാവൻ പി. കെ. രാജു.

എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നായിരിക്കും!!

അങ്ങോട്ടു് രൂഫാ കൊടുത്തുള്ള ഡിസ്പോസലിൽ ഭേദമല്ലേ ഇങ്ങോട്ടു് കിട്ടുന്ന 285 രൂഫാ? കഴിക്കുന്ന ജനം ചെൽപ്പോ ചത്തേക്കാം. പക്ഷേ, കച്ചവടം ലാഭം!

1000 പൊതി × 285 രൂഫാ = 285.000 രൂഫാ!!🤑🤑

July 03 2025 10:17

“ഓണത്തിനു് കേരളത്തിനു് പുതിയ അരിവിഹിതമില്ലെന്നു് കേന്ദ്ര സർക്കാർ അറിയിച്ചു.” – ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ.

വന്നല്ലോ പുതിയ കേന്ദ്രവിരുദ്ധ കോൺസ്പിരസി അ(രി)വിഹിത വിവാദപ്പടക്കവുമായി കമ്മ്യൂണിസ്റ്റ് മലർമണി വാണമാല!!

July 03 2025 10:47

സിദ്ധാർത്ഥിൻ്റെ കുടുംബത്തിനു് ഏഴു് ലക്ഷം രൂപ പത്തു് ദിവസങ്ങൾക്കുള്ളിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവു്.” – വാർത്ത

ലച്ചം ലച്ചം സിദ്ധാർത്ഥുകൾ പൂത്തുവിരിയട്ടെ! പിണറായിസ്റ്റ് കമ്മ്യൂണിസം അവരെ പച്ചയ്ക്കു് കൊന്നു് തിന്നട്ടെ! അവരുടെ മാതാപിതാക്കൾ നഷ്ടപരിഹാരമായ ഏയു് ലച്ചം രൂഫാ വാങ്ങി ദിഗന്തങ്ങൾ ഭേദിക്കുമാറു് ആർപ്പിടട്ടെ!:
“പിണറായി ഡാ! സഹാവു് ഡാ!! സഹജീവിസ്നേഹി ഡാ!!!”

July 03 2025 12:55

“(സഭാവു് വീണ ജോർജ്ജ്) ‘ഷിഫ്റ്റിങ് പ്രക്രിയയ്ക്ക്’ പ്രത്യയശാസ്ത്രപരമായ തുടക്കംകുറിക്കാൻ തിരുനെറ്റിയിൽ തിരുകുറിതൊട്ട സാഹചര്യത്തിലാണു് കോട്ടയം മെഡിക്കൽ കോളെജിലെ ബാത്റൂം പ്രതിലോമകരമായി ഇടിഞ്ഞു് വീണിരിക്കുന്നതു്. രോഗികളെ മുഴുവൻ ഇങ്ങോട്ടു് മാറ്റാനായാണു് കാലേകൂട്ടി കിഫ്‌ബി ഫണ്ടിൽനിന്നു് 257 കോടി രൂപ മുടക്കി (എന്റെ കൃത്രിമ കേശവും, കൃത്രിമ താടിയും, കൃത്രിമ ദംഷ്ട്രവും, കൃത്രിമ സൂമ്പയും, കെ-ഫാർട്ടിയുടെ സുപ്രീം കമാൻഡറെ ദൈവതുല്യനാക്കുന്ന കൃത്രിമ പാണപ്പാട്ടും പോലെ!) മനോഹരമായ ഈ കെട്ടിടം തീർത്തതു്.” – (തൊലി) രജിസ്ട്രേഷൻ മന്ത്രി സഹാവു് വി. എൻ. വാസവൻ.

കിഫ്‌ബി ഫണ്ടിൽനിന്നു് 257 കോടി രൂപ മുടക്കി മധുരമനോജ്ഞ മനോഹരസുന്ദരമായ ആ കെട്ടിടം തീർത്തതു് സർവ്വരാജ്യങ്ങളിലെയും വിപ്ലവത്തൊഴിലാളിവർഗ്ഗ സാമ്പത്തികശാസ്ത്ര കിടുകിടുവ ഡോക്ടർ റ്റി. എം. തോമസ് ഐസക്ക് സഹാവു് മാർക്സിയൻ വൈരുദ്ധ്യാത്മക ഭൗതികവാദപരവും, പിണൂവിയൻ മതേതര-ഉന്മൂലനശാസ്ത്രപരവുമായി വിഭാവനം ചെയ്ത പ്രത്യയശാസ്ത്രപരമായ നവോത്ഥാന നവകേരള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കില്ല (എന്നു് തോന്നുന്നു).

July 03 2025 13:38

“എല്ലായിടത്തും എന്നും ഓടിയെത്താനാവില്ല.” – കോട്ടയം മെഡിക്കൽ കോളെജ് സൂപ്രണ്ടു്.

ഇല്ലെങ്കിൽ വീട്ടിലിരിക്കു് സൂപ്രണ്ടു് സാറേ! കാരണം, നിങ്ങൾ കളിക്കുന്നതു് മനുഷ്യരുടെ ജീവൻ വച്ചാണു്!

July 03 2025 14:31

ഇച്ചങ്ങായി ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നേനേ മതനിരപേക്ഷ, കൊതനിരപേക്ഷ, രാഷ്ട്രീയനിരപേക്ഷ, പ്രത്യയശാസ്ത്രനിരപേക്ഷ, വാമനനിരപേക്ഷ, മാവേലിനിരപേക്ഷ, “കാരണഭൂതത്താൻ പിണറായി വിജയ കല്മഴുസംഹാര നടരാജ താണ്ഡവം ഒടുക്കത്തെ പർവ്വം” ആടുന്ന കഞ്ചാവു് പുക-സാ നവോത്ഥാന നവകേരളത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദപരമായ സാംസ്കാരികാവസ്ഥ!?

July 03 2025 14:55

മനഃപൂർവമല്ലാതെ തനിക്കു് പറ്റിയ ഒരു തെറ്റിന്റെ പേരിൽ മനുഷ്യരാശിയോടു് മാപ്പു് ചോദിക്കുന്നതാണു് മനുഷ്യത്വം.

July 03 2025 15:49

സാമൂഹിക ദുരവസ്ഥകളെ തുറന്നുകാണിക്കാൻ പരിശ്രമിക്കുന്നവർക്കും കഞ്ഞി കുടിച്ചാലേ ജീവിക്കാൻ കഴിയൂ! തന്മൂലം, സമൂഹം നന്നാവണം എന്നാഗ്രഹിക്കുന്നവരാണു് നിങ്ങളെങ്കിൽ, ആ മനുഷ്യസ്നേഹികളെ സാമ്പത്തികമായി സഹായിക്കാനുള്ള ബാദ്ധ്യത നിങ്ങൾക്കുണ്ടു്.

July 03 2025 16:31

തന്നെപ്പോലെതന്നെ മനുഷ്യജീവികളായവരുടെ തല തല്ലിത്തകർക്കുന്നതു് ജീവൻരക്ഷാപ്രവർത്തനമായി കാണുന്ന ഒരു മൈരനിൽ നിന്നു് മാനുഷികമായ ഗുണങ്ങൾ പ്രതീക്ഷിക്കുന്നതാണു് തെറ്റു്.

July 03 2025 17:10

മലമാക്രികളായ മന്ത്രി പുംഗവരെ ആരും തല്ലിക്കൊല്ലാതിരിക്കുന്നതിൽ ഭാരതീയ ആദ്ധ്യാത്മിക സാംസ്കാരിക സഹിഷ്ണുതയ്ക്കൊരു ദൃഷ്ടാന്തമുണ്ടു്.

July 04 2025 08:40

“കെട്ടിടത്തിൽ ആരുമില്ലെന്നു് മന്ത്രിമാരോടു് പറഞ്ഞതു് ഞാനാണു്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.” – കോട്ടയം മെഡിക്കൽ കോളെജ് സൂപ്രണ്ടു് ഡോക്ടർ ടി. കെ. ജയകുമാർ.

മന്ത്രിമാരുടെ പാപപരിഹാര ബലിയർപ്പണത്തിനുള്ള ബലിയാടെത്തിപ്പോയി!

July 04 2025 11:41

“ആ. മന്ത്രി വീണ ജോർജ്ജിനെ വിമർശിച്ച CPIM പ്രാദേശിക നേതാക്കൾക്കെതിരെ നടപടി.” – (പത്തിനംതട്ടാം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം.

സഹാക്കന്മാരെങ്കിൽ “vasectomy “-യും, സഹാത്തികളെങ്കിൽ “hysterectomy”-യുമാണത്രെ നടപടിക്രമം! വിശുദ്ധ പള്ളിമണികളേ!!

July 04 2025 11:57

“മുഖ്യമന്ത്രി ചികിത്സാർത്ഥം “തെമ്മാടി രാജ്യമായ” USA-യിലേക്കു്!” – വാർത്ത.

നംബർ റ്റൂ പരിപ്രേക്ഷ്യത്തിനാവും ചികിത്സ. നംബർ വൺ പരിപ്രേക്ഷ്യത്തിനായിരുന്നെങ്കിൽ, നംബർ വൺ ഖോരളത്തിലെ, നംബർ വൺ മെഡിക്കൽ കോളെജുകളിലെ, നംബർ വൺ ചികിത്സ ധാരാളം മതിയാകുമായിരുന്നല്ലോ!

July 04 2025 12:35

മാക്രിസ്റ്റ് മന്ത്രിമാർകൾ എന്തിനാണിങ്ങനെ പച്ചയും കാവിയും ചുവപ്പുമായി നുണയ്ക്കുന്നതെന്നല്ലേ?!

കണിക്കൊന്നകൾക്കും, ഗുൽമോഹറുകൾക്കും, ശവംനാറികൾക്കും പൂക്കാതിരിക്കാൻ ആവതില്ല എന്നപോലെതന്നെ, മല്ലു മല മാക്രിസ്റ്റുകൾക്കു് നുണകൾ നുണയ്ക്കാതിരിക്കാനും ആവതില്ല.

July 04 2025 13:08

“05.07.2025 ‘രാവിലെ 4:18-നു്’ (ജപ്പാനിലെയോ ഇൻഡ്യയിലെയോ ‘രാവിലെ 4:18’ എന്നു് വ്യക്തമല്ല – സ്വ. ലേ.) വലിയൊരു പ്രകൃതിദുരന്തമുണ്ടാകും.” – മാംഗ ആർട്ടിസ്റ്റ് മാഡം റിയോ തത്സുകി.

ഗർഭിണികളുടെ ഇഷ്ടഭോജ്യമായ പുളിയൻ മാങ്ങ സമൃദ്ധമായി കാഴ്ചവച്ചു് ലോകരക്ഷാർത്ഥമുള്ള അവളുടെ ഈ പ്രവചനത്തിനു് നന്ദി പ്രകടിപ്പിക്കൂ!!

July 04 2025 13:27

“വീണ ജോർജ്ജ് പ്രഗൽഭയായ മന്ത്രി.” – മീൻ-സംസ്കാര മന്ത്രി സഹാവു് സജി ചെറിയാൻ.

സൂപ്പർ ഭരണഘടനാ വിദഗ്ദ്ധൻ സജി ചെറിയാൻ സഹാവിൻ്റെ തലയിലെ അളവുകോൽ കൊണ്ടു് അളന്നാൽ വീണ ജോർജ്ജ് പ്രഗൽഭയായ മന്ത്രി!!

July 04 2025 15:07

“കുറച്ചു് മര്യാദയ്ക്കു് സംസാരിക്കുന്നതു് നല്ലതാണേ! നിങ്ങൾ (വീണ) മന്ത്രിയോടു് സംസാരിക്കുന്ന ഭാഷ ഞാൻ കേട്ടു.” – മന്ത്രി വി. എൻ. വാസവൻ സഹാവു്.

രോഗികളെയും കൂട്ടിരുപ്പുകാരെയും കൊലയ്ക്കു് കൊടുക്കുന്ന “ബഹു.മന്ത്രിമാരെ” ബഹുമാനിക്കാൻ പഠിക്കെടോ മാപ്രകളേ!!

July 04 2025 15:21

“ലോകം ആദരിക്കുന്ന ഹൃദ്രോഗ വിദഗ്ധൻ TK ജയകുമാറിനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി.” – കൈരളി ന്യൂസ്.

‘വിദഗ്ധൻ’ എന്നു് കണ്ടപ്പോൾ ആൾ ‘വിദഗ്ദ്ധൻ’ അല്ലെന്നും വ്യാജൻ ആണെന്നും തോന്നിക്കാണും!!

July 05 2025 09:46

“വീണ ജോർജ്ജ് കഠിനാധ്വാനി; തെറ്റു് ചെയ്തിട്ടില്ല.” – സഹാവു് പി. കെ. ശ്രീമതി റ്റീച്ചർ.

പൂട്ടിയിട്ടിരുന്ന ആശുപത്രിക്കെട്ടിടമാണു് തകർന്നതെന്നതിനാൽ, കല്ലിനും ചരലിനുമടിയിൽ മനുഷ്യരാരുമുണ്ടാകില്ലെന്നുള്ള തന്റെ മന്ത്രിലെവൽ വിദഗ്ദ്ധാഭിപ്രായം അറിയിക്കാൻ, അപകടത്തെപ്പറ്റി കേട്ടപാതി കേൾക്കാത്ത പാതി, കയ്യിൽക്കിട്ടിയ ഒരു ലുങ്കികൊണ്ടു് സാരിചുറ്റി സംഭവസ്ഥലത്തെത്തിയ ബഹു. മന്ത്രി സഹാവു് വീണ ജോർജ്ജ് കഠിനാധ്വാനിയാണെന്നും, തെറ്റു് ചെയ്തിട്ടില്ലെന്നുമുള്ള കുലുക്കം റ്റീച്ചറിന്റെ വിദഗ്ദ്ധാഭിപ്രായത്തോടു് പൂർണ്ണമായും യോജിക്കുന്നു.

അതോടൊപ്പം, യൂത്ത് കോൺഗ്രസ്സ് നടത്തിയ സഹാവു് വീണാന്റിയുടെ പ്രതീകാത്മക ശവപ്പെട്ടി ജാഥയെ അങ്ങേയറ്റം അപലപിക്കുകയും ചെയ്യുന്നു. മരണത്തോടു് മല്ലടിച്ചു് ആശുപത്രിയിൽ കിടക്കുന്ന ഒരു മന്ത്രിണിക്കു് ശവപ്പെട്ടി തീർക്കുന്നതൊക്കെ വളരെ മോശമാണു്.

“യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ” എന്ന മുദ്രാവാക്യവുമായി, “ഡോക്ടർ ഷിജു ഖാൻ vs ആരിഫ് മുഹമ്മദ് ഖാൻ” സമര മാതൃകയിൽ, ഒരു ജാഥ നയിക്കേണ്ട കാര്യമേ യൂത്ത് കോൺഗ്രസ്സിനുണ്ടായിരുന്നുള്ളു. ഏതായാലും പറ്റിയതു് പറ്റി, ഒട്ടിയതു് ഒട്ടി! ഭാവിയിൽ ശ്രദ്ധിക്കാനപേക്ഷ.

സഹാവു് ശ്രീമതി ഓപ്പോൾക്കൊപ്പം! സഭാവു് വീണാന്റിക്കൊപ്പം!

നംബർ വൺ കേരളം സിന്ദാബാദ്! “നംബർ റ്റൂ തെമ്മാടി രാജ്യം USA” മൂർദ്ദാബാദ്!!

July 05 2025 10:55

“എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് മുതലാളിത്തത്തിൻ്റെ മുദ്രാവാക്യമാണു്.” – വ്യവസായമന്ത്രി സഹാവു് പി. രാജീവ്.

“സർക്കാർനിയന്ത്രിത ആശുപത്രികളിലെത്തുന്ന എല്ലാ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കക്കൂസ് എന്നതു് ബൂർഷ്വാ ആശയമാണു്.” – (തൊലിക്കട്ടി) രജിസ്ട്രേഷൻമന്ത്രി വി. എൻ. വാസവൻ.

July 05 2025 11:42

‘നംബർ വൺ’ കേരളത്തിൽ കെടുകാര്യസ്ഥതമൂലം ആശുപത്രിക്കെട്ടിടം തകർന്നുവീഴുമ്പോൾ, ‘തെമ്മാടി രാജ്യമായ’ അമേരിക്കയിലേക്കു് ചികിത്സക്കായി മുങ്ങുന്ന ഒരു ‘പിണറായി-ഡാ’, കെ-ഭൂതസഹജമായ അവൻ്റെ ‘audacity’-യെക്കാൾ, ആ മനുഷ്യാധമനെ ചുമക്കുന്ന മണിമലരുകളുടെ തിരുത്താനാവാത്ത ‘stupidity’-യെയാണു് വിളിച്ചോതുന്നതു്!

July 05 2025 12:04

“വീടും കുടുംബവും നോക്കി വീട്ടിലിരിക്കുന്നതും ഒട്ടും മോശമായ ഒരു പ്രൊഫെഷനല്ല സഹാവു് വീണാന്റീ.”

July 05 2025 12:22

“ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ ആണോ?” – മന്ത്രിണി വീണ ജോർജ്ജിൻ്റെ രാജി ആവശ്യത്തെ പരിഹസിച്ചു് (തൊലിക്കട്ടി) രജിസ്ട്രേഷൻമന്ത്രി സഹാവു് വി. എൻ. വാസവൻ.

സനാതനമായി, ഉരുട്ടൽ കെ-പൗലോസിൻ്റെയും, തള്ളൽ കെ-പാർട്ടിയുടെയും പോർട്ട്ഫോളിയോ ആണെന്നിരിക്കെ, അതിനുള്ള മൂച്ചൊന്നും സഭാവു് വീണാൻ്റിക്കില്ല.

July 05 2025 12:31

ഒരുവൻ/ഒരുവൾ സ്വാഭാവികമായി ഒരു വിഡ്ഢിയായിരിക്കുന്നതു് ആരുടെയും കുറ്റമല്ല, അവന്റെയോ/അവളുടെയോ പോലും!!

July 05 2025 13:39

“ഞാൻ ഇന്നലെ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. ചികിത്സക്കു് പോയതിനു് കുറ്റം പറയില്ല.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ.

പ്രിയ കോമ്രേയ്ഡിനു് വിധേയത്വ സൂചകമായി ഒരു ഫ്ലോറൽ ബുക്കേ കൂടി അയയ്ക്കാമായിരുന്നു!

July 05 2025 13:50

“ഉപയോഗ്യശൂന്യമായ കെട്ടിടം പൊളിക്കണമായിരുന്നു! വീഴ്ച പരിശോധിക്കണം!” സഹാവു് ഡോക്ടർ തോമസ് ഐസക്.

സഹാവു് ഡാ! തോമാച്ചൻ ഡാ!! സിപിഎം ഡാ!!

July 06 2025 10:16

“മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളനാട്ടിൽ മരുന്നില്ല” എന്നൊരു ചൊല്ലു് ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുണ്ടു്.

സെക്രട്ടേറിയറ്റിൽ ചേര കയറിയെന്നും, മുക്ക്യോൻ തത്ക്ഷണം “തെമ്മാടി രാജ്യമായ” USA-യിലേക്കു് മുങ്ങിയെന്നും കേട്ടപ്പോഴാണു് ഏതു് നാട്ടിലാണു് മലർന്നുകടിക്കു് ചികിത്സയെന്നു് പിടികിട്ടിയതു്.

July 06 2025 10:32

“നിങ്ങൾ ഏതു് ലോകത്താ ജീവിക്കുന്നതു്? ലോകത്തു് എവിടെയിരുന്നാലും ഭരിക്കാൻ പറ്റുമല്ലോ.” – ആർക്കും ചുമതല കൊടുക്കാതെ “തെമ്മാടി രാജ്യത്തേക്കു്” മുങ്ങിയ മുക്ക്യോനെപ്പറ്റി സ്പീക്കർ സഹാവു് എ. എൻ. ഷംസീർ സാഹിബ്.

മിത്തു് ലോകത്താ സ്പീക്കർ സഹാവേ യെവന്മാർ ജീവിക്കുന്നതു്! നാണക്കേടുകൊണ്ടു് മിണ്ടാത്തതാ.

July 06 2025 11:27

“എന്തിനാ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നതു്? വല്ല മതിലും ഇടിഞ്ഞുവീണാൽ കേരള സംസ്ഥാനം അനാഥമാകില്ലേ? അതുകൊണ്ടാ ചികിത്സയ്ക്കു് അമേരിക്കയ്ക്കു് പോകുന്നതു്.” – ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത.

“കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദുരന്തത്തെ ഒരു രീതിയിലും ന്യായീകരിക്കുവാൻ സാധിക്കുകയില്ല എങ്കിലും, ആദരണീയനായ കേരള മുഖ്യമന്ത്രിയുടെ രോഗത്തെയും ചികിത്സയെയും മനുഷ്യത്വത്തോടെയും ക്രിസ്തീയ മനോഭാവത്തോടെയും കാണേണ്ടതിന് പകരം രാഷ്ട്രീയവൽക്കരിക്കുന്നത് ഒരു ക്രിസ്തീയ മത മേലധ്യക്ഷന് ഭൂഷണമല്ല.” – ഡോ.കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത.

ആദരണീയനും, “ആശാ-സമരാരാദ്ധ്യനുമായ” കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രോഗത്തെയും ചികിത്സയെയും പറ്റി ഇത്ര നീചവും നിന്ദ്യവും ജുഗുപ്സാവഹവുമായ ഒരു പരാമർശം നടത്തിയ യൂഹാനോൻ മാർ മിലിത്തിയോസിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമെതിരെ, “നികൃഷ്ടജീവി” അനോഫിലിസ് മാർ ക്യൂലക്‌സ് മെത്രാപ്പോലീത്തയും, “പരനാറി” മാർ അപ്രേം “കുലംകുത്തി” മാർ ഇപ്രേം മെത്രാപ്പോലീത്തയും, “വിവരദോഷി” മോറാൻ മോർ സിഫിലിസ് പ്രഥമൻ മെത്രാപ്പോലീത്തയും അരാഷ്ട്രീയമായ പ്രതികരണങ്ങൾ വല്ലതും നടത്തിയോ ആവോ?!🙂

July 06 2025 12:25

“ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതു് ടൂറിസം വകുപ്പിൻ്റെ ക്ഷണപ്രകാരം.” – വാർത്ത.

ജ്യോതിയും വന്നില്ല, തീയും വന്നില്ല, റിയോ തത്സുകി അമ്മായീടെ പ്രവചനവും വന്നില്ല. അതുകൊണ്ടു് പൊതുജനത്തെ കണ്ണിൽ പൊടിയിട്ടു് തൃപ്തിപ്പെടുത്താൻ ജ്യോതി മൽഹോത്രയെങ്കിലും വരട്ടെ എന്നു് നവകേരള നവോത്ഥാന പിണറായി സർക്കാർ കരുതിക്കാണും!

{“Give the people bread and games!” (“ഊളകളായ ജനത്തിനു് കിറ്റും വർണ്ണശബളമായ പാർട്ടി സമ്മേളനങ്ങളും നൽകൂ!” എന്നു് മല്യാലം)}

[“Panem et circenses” – Decimus Junius Juvenalis (Juvenal), Roman satirist (ca. AD 59 – 130)]

July 06 2025 12:53

“തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടിവന്ന F 35 B എന്ന ബ്രിട്ടീഷ് യുദ്ധവിമാനം ശരിയാക്കാനുള്ള സംഘം ഇംഗ്ലണ്ടിൽ നിന്നെത്തി.” – വാർത്ത

ഇത്തരം സില്ലി കാര്യങ്ങൾ “ഇടതുകൈകൊണ്ടു്” പുല്പം പോലെ ചെയ്തുതീർക്കാൻ ശേഷിയും ശേമുഷിയുമുള്ള സാങ്കേതികവിദഗ്ദ്ധർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ “labour camp”-കളിൽ സർവ്വസന്നാഹങ്ങളോടെ, “ശരിയാക്കൽ കപ്പിത്താന്റെ” കല്ലേപ്പിളർക്കുന്ന കല്പന കാത്തു് കഴിയുന്നുണ്ടെന്ന കാര്യം ഇങ്ഗ്ലീഷുകാർക്കറിയില്ലെന്നു് തോന്നുന്നു. അല്ലെങ്കിൽ, ഒരു വാക്കു് മുണ്ടേണ്ട ചെലവേ അവർക്കു് വരുമായിരുന്നുള്ളു!🙂

July 06 2025 14:20

“മണ്ണിനടിയിൽ ആരുമില്ലെന്നു് തിരച്ചിൽ നടത്തുന്നവർ തന്ന വിവരം ഞാൻ തന്നെയാണു് മന്ത്രിയോടു് പറഞ്ഞതു്” – കോട്ടയം മെഡിക്കൽ കോളെജ് സൂപ്രണ്ടു് ഡോക്ടർ ടി. കെ. ജയകുമാർ സാർ.

തിരച്ചിൽ തീരുന്നതിനു് മുൻപേ, മണ്ണിനടിയിൽ ആരുമില്ലെന്നു് സാക്ഷ്യപ്പെടുത്താൻ കഴിയുന്നവർ, “റിയോ തത്സുകി അമ്മായി” സമാനരായ പ്രവാചകരായിരിക്കണം.

ആ “പ്രവചനം” യാതൊരു വെരിഫിക്കേഷനുമില്ലാതെ, “വെളിവുള്ളവർ എന്നു് ജനം കരുതുന്ന” മന്ത്രിമാരോടു് തത്തക്കിളിയെപ്പോലെ ഏറ്റുപാടി, തുടർതിരച്ചിൽ തടസ്സപ്പെടുത്തുന്ന ഒരു മെഡിക്കൽ കോളെജ് സൂപ്രണ്ടു് സാർ എട്ടുകാലി മമ്മൂഞ്ഞിൻ്റെ ഉന്നതകുലത്തിൽ വന്നുപിറന്ന ഒരു സമ്പൂർണ്ണ ഏഭ്യനുമായിരിക്കണം!

July 06 2025 15:00

പിണറായി, aka കാരണഭൂതം സ്വേച്ഛാധിപതിയായി നിയന്ത്രിക്കുന്ന “കണ്ണൂരിസ്റ്റ്-കമ്മ്യൂണിസം” എന്ന ദുർഭൂതത്തെ മാവേലിനാട്ടിൽനിന്നു് എന്നേക്കുമായി ആട്ടിയോടിക്കലാണു് സുബോധമുള്ള മലയാളി യുവത്വം ഇന്നു് ഏറ്റെടുക്കേണ്ട ദൗത്യം. ആ ദൗത്യം നിറവേറ്റാൻ കഴിഞ്ഞാൽ, നാളത്തെ കേരളസമൂഹം തീർച്ചയായും നിങ്ങളോടതിനു് നന്ദി പറയും.

July 07 2025 09:46

“മടിയിൽ കനമില്ലാത്തവൻ വഴിയിൽ പേടിക്കേണ്ടതില്ല.”

പക്ഷേ, കഴുത്തിൽ തലയുള്ളവൻ പൊതുവഴിയിൽ പേടിക്കണം! – കറുത്ത കൈകൾ പൊക്കിക്കാണിച്ചു് അശുദ്ധി അസന്ദിഗ്ദ്ധമായി തെളിയിച്ച സാമൂഹിക കരിങ്കാലിയാണെങ്കിൽ പ്രത്യേകിച്ചും!!

July 07 2025 10:39

“അണ്ടിയാ മൂത്തേ, മാവാ മൂത്തേ?”
“സിൻഡിക്കേറ്റാ മൂത്തേ, ചാൻസ്ലറാ മൂത്തേ?”

പ്രശ്നം വളരെ സങ്കീർണ്ണമാണു്, അഥവാ കളിയല്ല കല്യാണം! പാർട്ടിക്കോടതി കൂടിയോ, ദേവപ്രശ്നം വച്ചോ അല്ലാതെ ഈ ഒഴിയാബാധകളെ ഒരു വഴിയ്ക്കാക്കാൻ കഴിയുമെന്നു് തോന്നുന്നില്ല.

July 07 2025 10:59

കേവലം അര മണിക്കൂർ ഡിജിറ്റൽ മൗനമാക്കണ്ട, ഇരുപത്തിനാനാലു് മണിക്കൂർ ആനലോഗ്‌ മൗനം തന്നെ ആയിക്കോട്ടേ!

കാൽ മണിക്കൂർ മൂക്കും വായും പൊത്തിപ്പിടിച്ചാൽ ഒന്നുകൂടി ഭേദം!!

[“തൊലിയേ, തൊലിയേ, തൊലിക്കട്ടിയേ!”🙂]

July 07 2025 12:10

വീണാൻ്റി തേങ്ങ എടുക്കുന്നതിലേ സ്ഥലം ഉടമസ്ഥനു് എതിർപ്പുള്ളു. ഓപ്പോൾ ശ്രീമതിയോ, വല്യേച്ചി ദിവ്യയോ, കുഞ്ഞേച്ചി ചിന്തയോ, നിദ്രാവിഹീനയാം ശൈലജക്കുഞ്ഞമ്മയോ, തോൽക്കാനായി ജനിച്ച ജയ്ക്കോ, റെഡ് വോളണ്ടിയർ അരുണകുമാരനോ, ജന്മനാ ബാരിസ്റ്റർ അനിലകുമാരനോ മൊയ്ലാളിയുടെ പറമ്പിൽ നിന്നു് “വീണ തേങ്ങയോ”, “വീണ പൂവോ”, മറ്റു് വല്ല ജംഗമവസ്തുക്കളോ അനധികൃതമായി കൈവശപ്പെടുത്തിയാൽ, സഹാവു് കാരണഭൂതത്തെപ്പോലെതന്നെ സഹജീവിസ്നേഹിയായ നമ്മുടെ ഭൂവുടമ ബൂർഷ്വാ, “ഞാനൊന്നും കണ്ടില്ലേ രാമ നാരായണാ” എന്ന പ്രാർത്ഥനയോടെ അവരോടു് ഹൃദയപൂർവ്വം ക്ഷമിക്കും.

(ചിത്രത്തിനു് കൊലപ്പാടു്)

July 07 2025 12:47

വാടാ-സ്മൈലേ വാസവ മന്ത്രീ, അഴകിയ രാവണനാടും മലരേ, അകലെപ്പോകാമോ? പ്ലീസ്, അകലെപ്പോകാമോ??🙂🙂

[“റോജാമലരേ രാജകുമാരീ, ആശൈ കിളിയെ അഴകിയ റാണീ, അരികിൽ വരലാമാ?”]

https://www.facebook.com/groups/645641460886777/posts/809295847854670

July 07 2025 13:14

“അവൻ നമ്മുടെ ചെറുസന്ദേശങ്ങൾ (നമ്മൾ പരസ്പരം ഹൃദയപൂർവ്വം കൈമാറിയ നിത്യപ്രണയ SMS-കൾ) മൊത്തം കോൾഡ് ബ്ലഡഡായി ഡിലീറ്റ് ചെയ്യുകയാണു്!!!”🙂

July 07 2025 13:45

“ഉന്നതമായ” ഒരു തൊഴിൽ മേഖലയിൽ അശ്രാന്ത പരിശ്രമത്തിലൂടെ എത്തിപ്പെട്ട ഒരാൾ, പ്രത്യേകിച്ചും അതു് അല്പം തുടുപ്പും മെഴുപ്പുമുള്ള ഒരു പെൺകുട്ടി ആണെങ്കിൽ, ആ വ്യക്തിയുടെ “പൂർവ്വാശ്രമത്തിലെ” ദയനീയ ജീവിതം തുറന്നു് കാണിച്ചുകൊണ്ടൊരു പോസ്റ്റ് സോഷ്യൽ മീഡിയയിലിട്ടാൽ കിട്ടുന്ന ആ ഒരു സഡിസ്റ്റിക് മനഃസുഖമുണ്ടല്ലോ, എൻ്റെ സാറേ!!

July 07 2025 15:01

“ഡെങ്കിപ്പനി വന്നപ്പോൾ ഞാൻ കേർമെൻറ് ആശൂത്രീലാരുന്നു. അവിടത്തെ ചീത്സകൊണ്ടു് ഞാൻ മരിക്കാൻ സാദ്ധ്യത വന്നപ്പോൾ, എന്നെ അമൃതേ കൊണ്ടോണോന്നു് ശുപാർശ ചെയ്തു. എന്നെ അമൃതേ കൊണ്ടോയി. ഞാൻ അമൃതേച്ചെന്നു് 14 ദീസം ബോധോല്ലാരുന്നു.

അവിടെ ബോധോല്ലായ്മക്കു് ചികിത്സ ഇല്ലാത്തതുകൊണ്ടോ എന്തോ, എനിക്കിപ്പോഴും ബോധോല്ലെങ്കിലും, ഡെങ്കിപ്പനിയിൽനിന്നും ഞാൻ ഒരുവിധം രക്ഷപെട്ടു.” – മീൻ-സംസ്കാരമന്ത്രി സഹാവു് സജി ചെറിയാൻ.

ഗുണപാഠം: ഏതമൃതേ കൊണ്ടോയി ചീത്സിച്ചാലും ഇല്ലാത്ത ബോധം ഉണ്ടാകില്ല.🙂

July 08 2025 08:51

വിശദപരിശോധനയുടെ റിപ്പോർട്ടു് മായോ ക്ലിനിക്ക് ആരോഗ്യമന്ത്രിണിക്കു് സമർപ്പിച്ചോ ആവോ?!

July 08 2025 10:09

“സിൻഡിക്കേറ്റ് പിരിച്ചുവിട്ടാൽ പ്രതിഷേധിക്കാൻ സിപിഎം.” – വാർത്ത.

ഓ! അതിനു് മുയ്മൻ സിപിഎമ്മൊന്നും വേണ്ട. യൂണിവേഴ്സിറ്റിയുടെ പൂമുഖ വാതിൽക്കൽ സിപിഐ (എം) സിൻഡിക്കേറ്റ് അംഗങ്ങൾ അവരുടെ സ്വാഭാവിക ധാർഷ്ട്യത്തോടെ നിന്നാൽ ധാരാളം! ജയിൽചാടിവന്ന വല്ല കാട്ടുകള്ളന്മാരോ കടൽക്കൊള്ളക്കാരോ കൊലപാതകികളോ ആയിരിക്കുമെന്നു് കരുതി വിദ്യാർത്ഥികളും അധ്യാപകരും നാലുപാടുമോടും; യൂണിവേഴ്സിറ്റി ശൂന്യമാകും. വിറ്റു് കാശാക്കാൻ പറ്റുന്ന ജംഗമവസ്തുക്കൾ കൈക്കലാക്കുക എന്നൊരു ചുമതലയേ പിന്നീടു് സിൻഡിക്കേറ്റ് അംഗങ്ങൾക്കു് നിർവഹിക്കേണ്ടതായുള്ളു!

July 08 2025 12:52

“വീണ ജോർജ്ജിനു് എതിരായ സമരം എന്തിനെന്നു് മനസിലാകുന്നില്ല. അവരൊരു സ്ത്രീയല്ലേ?” – ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ.

[വാഹന ഗതാഗതത്തിനും ലൈംഗിക വേഴ്ചക്കും ജർമ്മനിൽ “Verkehr” (ഫെർക്കേർ) എന്ന വാക്കു് ഉപയോഗിക്കാറുണ്ടു്. തന്മൂലം, മന്ത്രി ഗണേഷ് കുമാർ വാഹന ഗതാഗതം പോലെതന്നെ സ്ത്രീവിഷയവും തുല്യപ്രാധാന്യം നല്കി കൈകാര്യം ചെയ്യുന്നതിൽ ഭാഷാപരമായും കർമ്മപരമായും അനല്പമായൊരു ശരിയുണ്ടെന്നു് പറയാതെ വയ്യ. – സ്വ. ലേ.]

മന്ത്രി വീണ ജോർജ്ജിനെതിരെ ജനം സമരം ചെയ്യുന്നതു് അവളൊരു സ്ത്രീ ആയതുകൊണ്ടോ, ആശുപത്രിക്കെട്ടിടം പണിതതോ, തള്ളിയിട്ടു് തകർത്തതോ അവളായതുകൊണ്ടോ അല്ല.

അർഹതയുള്ളതോ, അതിലും വളരെക്കൂടുതലോ ആയ അവകാശങ്ങൾ സ്വീകരിക്കൽ മാത്രമല്ല, ജനത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും അവശ്യം ആവശ്യമായ കടമകൾ പൂർണ്ണ ഉത്തരവാദിത്വത്തോടെ നിറവേറ്റാനുള്ള ബാദ്ധ്യതയും ഏതൊരു മന്ത്രിക്കുമുണ്ടു്. ആ ബാദ്ധ്യത അവർ നിറവേറ്റും എന്ന വിശ്വാസത്തിലാണു് ജനം മന്ത്രിമാരെ അവരോധിക്കുന്നതു്. ആ പ്രതീക്ഷ ഞാൻ നിശ്ചയമായും നിറവേറ്റും എന്നു് ദൈവനാമത്തിലോ ഭരണഘടനയിലോ സ്വന്തം മനഃസാക്ഷിയിലോ തൊട്ടു് സത്യപ്രതിജ്ഞ ചെയ്യുന്ന ജനപ്രതിനിധികളാണു് മന്ത്രിമാർ എന്ന “മാതൃകാജീവികൾ”!

അല്ലാതെ, അവരുടെ പ്രത്യേക സൗന്ദര്യത്തിന്റെ പേരിലോ, പച്ചനുണ ഭാവഭേദമില്ലാതെ മുഖത്തു് നോക്കി വിളിച്ചു് പറയാനുള്ള അവരുടെ അപാര കഴിവിന്റെ പേരിലോ അല്ല അവർ അവരോധിക്കപ്പെടുന്നതു്!

ജനാധിപത്യവ്യവസ്ഥിതിയിൽ, മനുഷ്യരുടെ ജീവനപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ അക്ഷന്തവ്യമായ പിഴവുകൾ സംഭവിക്കുമ്പോൾ, ഒന്നുകിൽ വകുപ്പു് മന്ത്രിമാർ സ്വയം രാജിവച്ചു് പുറത്തുപോകും, ഇല്ലെങ്കിൽ, രാജിവയ്ക്കാൻ അതിനു് അധികാരപ്പെട്ടവർ അവരോടു് ആവശ്യപ്പെടും. ഇതു് രണ്ടും സംഭവിക്കുന്നില്ലെന്നു് വന്നാൽ, ചെയ്യേണ്ട ജോലികൾ ചെയ്യാതെ, തങ്ങളുടെ വിയർപ്പുഫലം ഊറ്റി സുഖിക്കുന്ന മന്ത്രിമാരെ ജനം കഴുത്തിനു് പിടിച്ചു് പുറത്താക്കും. അതു് ജനത്തിന്റെ അധികാരം മാത്രമല്ല, അപരിഹാര്യമായ അവരുടെ ഉത്തരവാദിത്വവും അവകാശവുമാണു്.

ആ അധികാരം വിനിയോഗിക്കാത്തവർ, അതിനു് കഴിവില്ലാത്തവർ, ആർക്കെതിരെയാണോ അവർ പ്രതികരിക്കേണ്ടതു്, ആരെയാണോ അവർ സമൂഹത്തിൽ നിന്നും ആട്ടിയോടിക്കേണ്ടതു്, അതേ നീചരാൽ അടിമകളാക്കപ്പെട്ട, ഷണ്ഡീകരിക്കപ്പെട്ട, കാലിക്കൂട്ടസമാനമായ കേവലമൊരു ആൾക്കൂട്ടം മാത്രമാണു്, പ്രബുദ്ധതയുള്ള ജനസമൂഹമല്ല.

July 08 2025 13:49

“ടൂറിസം മന്ത്രിയെ കുറ്റപ്പെടുത്തില്ല. ചാരവനിതയെന്നു് അറിഞ്ഞാൽ ആരെങ്കിലും കേരളത്തിലേക്കു് വിളിക്കുമോ?” – വി. ഡി. സതീശൻ.

അവൾ ചാരവനിതയാണോ അല്ലയോ എന്ന “നേരു് നേരത്തെ അറിയാൻ” സഹാവു് ടൂറിസം മന്ത്രി എന്തു് “ശ്മശ്രു” ചെയ്തു എന്നതാണു് നേതാവേ, നമ്മൾ മൗലികമായി അഡ്രസ്സ് ചെയ്യേണ്ട രാഷ്ട്രീയ പ്രശ്നം!

July 08 2025 16:05

“സൗബിനെ ED പൂട്ടും.” – ഫെയ്സ്ബുക്ക് സ്ട്രീമിലൂടെ ഒഴുകിവന്ന ഒരു പൊളിറ്റിക്കോ-ലീഗൽ പ്രോഫെസീ.

സൗബിനെ താഴിട്ടു് പൂട്ടുമെന്നാണോ, നുകം കെട്ടി പൂട്ടുമെന്നാണോ നിർദ്ധനനിർദ്ധാരണം ലക്ഷ്യമിടുന്ന ആ വാർത്താവിപ്ലവികൾ ഉദ്ദേശിച്ചതെന്നു് എനക്കു് ഒരു പിടിയും കിട്ടുന്നില്ല, കുലുകുലുക്കം ഓപ്പോളേ!!

July 09 2025 08:55

പോകാമായിരുന്നു! സഹാവു് സ്വകാര്യ ആശുപത്രിയിലേക്കും, ജീവൻ യമപുരിയിലേക്കും പോയിരുന്നെങ്കിൽ, കേരളത്തിലെ സുബോധമുള്ള ജനസമൂഹം സഹാവിനു് നന്ദിയും ദൈവത്തിനു് സ്തുതിയും ചൊല്ലിയേനെ!

July 09 2025 09:19

“ഇന്നു് പണിയെടുക്കാൻ പാടില്ല.” – LDF കൺവീനർ റ്റി. പി. രാമകൃഷ്ണൻ സഹാവു്.

“ശബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. അന്നു് നീയും നിൻ്റെ പുത്രനും പുത്രിയും നിൻ്റെ വേലക്കാരനും വേലക്കാരത്തിയും നിൻ്റെ കന്നുകാലികളും നിൻ്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു്.” – ഏകദൈവം യഹോവ സഹാവു്.

July 09 2025 09:40

“സമരം ചെയ്യരുതെന്നതു് ശരിയല്ല. ഗതാഗതമന്ത്രി പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു.” – സഹാവു് എ. കെ. ബാലൻ.

ആ. മന്ത്രിണി സഭാവു് വീണ ജോർജ്ജിനെതിരെ ആരും സമരം ചെയ്യരുതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവനയെങ്കിൽ വളരെ ശരിയായിരുന്നേനെ!

July 09 2025 10:43

“ആറു് കാര്യം യഹോവ വെറുക്കുന്നു; ഏഴു് കാര്യം അവനു് അറപ്പാകുന്നു; (എട്ടു് കാര്യം അവനെ വട്ടു് പിടിപ്പിക്കുന്നു): ഗർവ്വമുള്ള കണ്ണും, വ്യാജമുള്ള നാവും, കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും, ദുരുപായം നിരൂപിക്കുന്ന ഹൃദയവും, ദോഷത്തിനു് ബദ്ധപ്പെട്ടു് ഓടുന്ന കാലും, ഭോഷ്ക്കു് പറയുന്ന കള്ളസാക്ഷിയും, സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും (മല്ലു ചാനലുകളിലെ അന്തസ്സാരശൂന്യമായ അന്തിച്ചർച്ചകളും) തന്നേ.” – [ബൈബിൾ, സദൃശവാക്യങ്ങൾ, അദ്ധ്യായം 6: വാക്യങ്ങൾ 16 – 19]🙂

July 09 2025 11:21

“സർവ്വേ പ്രകാരം മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ തന്നെ.” – വിശ്വപൗരൻ ഡോ. ശശി തരൂർ ജി.

ഒരു ബഫൂൺ ഏതു് സർക്കസിനും വേണം. ശരി, തമ്മയിച്ചു്. പക്ഷേ, കക്ഷി മൊഴിയുന്നതെന്തെന്നു് കാണികളായ മറിയക്കുട്ടിച്ചേടത്തിമാർക്കും കൂടി പിടികിട്ടണ്ടേഷ്ടാ?!

July 09 2025 11:37

“ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥി സമരങ്ങൾക്കും ഉത്തരവാദി ഗവർണർ” – വി. മന്ത്രി സഹാവു് വി. ശിവൻകുട്ടി.

കറക്റ്റ്! നടന്നുകൊണ്ടിരിക്കുന്ന വി. സമരങ്ങൾക്കു് മാത്രമല്ല, തിന്നുകൊണ്ടിരിക്കുന്ന “പി. വി.”-യ്ക്കും (പരിപ്പുവട), കുടിച്ചുകൊണ്ടിരിക്കുന്ന കെ. ചായക്കും അച്ചങ്ങായി ഒറ്റയൊരുത്തനാണു് കാരണഭൂതം!!

July 09 2025 12:47

ഇങ്കിലാൻ സിന്താ-വാനും, ലാൽ സലാം-സാൽമനും കഴിഞ്ഞാൽ, മല്ലു മാക്രിസ്റ്റുകൾ അവരുടെ സാമൂഹിക ഇടപെടലുകളിൽ ‘ഏറ്റവും’ കൂടുതൽ ഉപയോഗിക്കുന്നതു് “ഏറ്റവും” എന്ന വാക്കായിരിക്കണം:

“ഏറ്റവും വലിയ ആശൂത്രികൾ, ഏറ്റവും നല്ല ഡോക്ടേഴ്സ്, ഏറ്റവും നല്ല ചികിത്സകൾ, ഏറ്റവും ഉയരമുള്ള സ്കൂൾ കെട്ടിടങ്ങൾ, ഏറ്റവും നല്ല അധ്യാപകർ, ഏറ്റവും നല്ല അധ്യയനം, ഏറ്റവും ആധുനിക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഏറ്റവും ചീർത്ത ഉടലുകൾ, ഏറ്റവും വീർത്ത വയറുകൾ, ഏറ്റവും ശൂന്യമായ തലകൾ, … … !”

“സമസ്ത” മേഖലകളിലും ആബ്സൊല്യൂട്ട് സ്യൂപ്പർലറ്റീവുകളിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന, വൈരുദ്ധ്യാത്മക-ഭൗതികവാദപരമായ ഒരു കൃത്രിമ നിർമ്മിതിയാണു് മല്ലു മല-മര-മാക്രികളുടെ പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രാധിഷ്ഠിത നവസംസ്കൃതി എന്നു് രത്ന(മ്മ)ച്ചുരുക്കം.

July 09 2025 12:55

വരും ദിവസങ്ങളിൽ വീണ്ടും പുതിയ പോട്ടമെടുത്തു് സക്കർബർഗ്ഗ(ർ അ)ണ്ണൻ്റെ ഫെയ്സ്ബുക്കിലിടണം!

മൗലികമായി, അഥവാ ജന്മനാതന്നെ മടിയനായ ഒരു പാവം മനുഷ്യനെ വട്ടു് പിടിപ്പിക്കാനായിട്ടു് ഓരോരോ എക്സ്ട്രാ-കരിക്കുലർ ആക്റ്റിവിറ്റീസ്!!

July 09 2025 14:46

ജന്മനാ ഒരു മലയാളി എന്ന നിലയിൽ, കേരളീയരോടുള്ള ഇഷ്ടം കൊണ്ടു് പറയുന്നതാണു്:

പിണറായിയും, ഗോവിന്ദനും, രാമകൃഷ്ണനും, വിജയരാഘവനും, ചിറ്റപ്പനും, ശുംഭനും, ചെന്താരകനും, ബാലനും, ലുട്ടാപ്പിയും, അനിലകുമാരനും, അരുണകുമാരനും, ജയ്ക്കും, കുലുകുലുക്കം കുക്കുലുക്കം വല്യമ്മായിയും, നിദ്രാവിഹീനയാം ഇളയമ്മായിയും, വീടുചുമക്കും കുഞ്ഞമ്മായിയും, മാമ്മങ്ങളിൽ ചൈനയെ പേറും ചിന്തേച്ചിയും, മനുഷ്യരെ കൊലയ്ക്കു് കൊടുക്കും ദിവ്യപ്രഭാഷണയക്ഷിയും, മറ്റിനം മുതുമല മരമാക്രികളും വിളമ്പുന്ന ചപ്പുകളും ചവറുകളും വിഷവിത്തുകളും കേൾക്കാനായി, അമൂല്യവും പരിമിതവുമായ നിങ്ങളുടെ ജീവിതകാലഘട്ടത്തിൽ നിന്നു്, അഞ്ചുമിനിറ്റെങ്കിൽ അഞ്ചുമിനിറ്റു്, ചെലവാക്കുന്നതിനേക്കാൾ നിങ്ങൾക്കു് നല്ലതു്, തൂങ്ങുമ്പോൾ പൊട്ടില്ലെന്നുറപ്പു് വരുത്താനായി, നവോത്ഥാന നവകേരളത്തിനു് വെളിയിൽ നിന്നു് – തമിഴ് നാട്ടിൽ നിന്നോ, ആന്ധ്രാപ്രദേശിൽ നിന്നോ, തെലംഗാണയിൽ നിന്നോ, കർണാടകയിൽ നിന്നോ, UP-യിൽ നിന്നോ മറ്റോ – ബലവത്തായ ഒരു വടം കടത്തിനെങ്കിലും വാങ്ങി കെട്ടിത്തൂങ്ങി ചാകുന്നതാണു്!

മഹാകവി കവച്ചതുപോലെ, “ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലും” എന്നതാണു് മനുഷ്യാവസ്ഥയെങ്കിൽ, ചാകുന്നതുതന്നെയാണു് നല്ലതു്.

ന്താച്ചാൽ, ചത്താൽപ്പിന്നെ മുള്ളാനും തൂറാനുമൊക്കെയായി ഇടയ്ക്കിടെ കക്കൂസിലേയ്ക്കോ, കക്കൂസില്ലാത്തവർ പറമ്പിലേയ്ക്കോ ഓടേണ്ട ആവശ്യം വരുന്നില്ലല്ലോ!

July 09 2025 15:27

പ്രോജ്ജ്വലമായ ഒരു മാക്രിസ്റ്റ്-പിണറായിസ്റ്റ് “കാരണഭൂത-പ്രേതയുഗം” പൊട്ടിവിരിഞ്ഞതിൽ ആവേശഭരിതരായി ആനന്ദനൃത്തമാടുന്ന രണ്ടു് ഭാരതീയർ.

(ചിത്രത്തിനു് ജനജീവിത സമ്പൂർണ്ണ സ്തംഭനാർത്ഥ മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് അകാരണ ഹർത്താൽദിന മദപ്പാടു്)

July 10 2025 09:40

കയ്യാങ്കളി സർവ്വകലാശാലയിൽ വൈസ് ചാൻസ്ലറും രജിസ്ട്രാറും തമ്മിൽ പൊരിഞ്ഞ ഗാട്ടാ ഗുസ്തി മത്സരം!🙂

(ചിത്രം നെറ്റിൽ നിന്നും ചോർത്തിയതു്)

July 10 2025 09:48

വൈസ് ചാൻസ്ലറും രജിസ്ട്രാറും തമ്മിൽ നടക്കുന്ന ഗാട്ടാ ഗുസ്തി മത്സരം കാണാൻ കയ്യാങ്കളി സർവ്വകലാശാലയിലെത്തിയ കെ-പൊലീസ്! കെ-ഭൂതം ചികിത്സാർത്ഥം USA-യിലായതുകൊണ്ടു് ഈ ദിവസങ്ങളിൽ എസ്‌കോർട്ട് പോകേണ്ടതില്ല.🙂

(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

July 10 2025 10:57

“എസ്. എഫ്. ഐ. രാജ്ഭവനിലേക്കു് മാർച്ച് നടത്തി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.”

ആളുകൾ അവരവർക്കറിയാവുന്ന പണി ചെയ്യുന്നു!!

July 10 2025 11:06

“തിരുവനന്തപുരത്തും കൊല്ലത്തും എസ്.എഫ്. ഐ. പ്രതിഷേധ മാർച്ചിൽ സംഘർഷം.” – വാർത്ത.

ഇലെക്ഷനു് മുൻപു് പിണറായിപ്പാർട്ടിക്കു് ഒരു രക്തസാക്ഷിയെ ഒപ്പിച്ചെടുക്കാനുള്ള ശ്രമമാവും!

July 10 2025 12:36

“ബിന്ദുവിൻ്റെ മകനു് സ്ഥിരം ജോലി നൽകും. സർക്കാർ കുടുംബത്തിനൊപ്പം.” – മന്ത്രി വി. എൻ. വാസവൻ.

മന്ത്രി വാസവൻ സഹാവു് മടിയിൽ കമ്മ്യൂണിസ്റ്റ് ക്യാപ്പിറ്റലിൻ്റെ കണ്ടമാനം കനമുള്ള ഒരു “ദസ് കപ്പിറ്റാൽ” (“Das Kapital”) പണ്ഡിതൻ മാത്രമല്ല, എന്തരോ മഹാനുഭാവുലു ലുലുഹൃദയനുമാണു്.

July 10 2025 12:54

“ഡിജിറ്റൽ സർവ്വകലാശാലയിൽ കോടികളുടെ ക്രമക്കേടു്. വൈസ് ചാൻസ്ലർ ഗവർണർക്കു് റിപ്പോർട്ട് നൽകി.” – വാർത്ത.

ക്രമക്കേടുകളില്ലാത്ത ഏതെങ്കിലുമൊരു “ശീല” പിണുകേരള “സർവ്വകൊലാ-ശീലകളിൽ” ഉണ്ടോ എന്നന്വേഷിക്കുന്നതാവും പണിയെളുപ്പം.

July 10 2025 13:21

കുനട്ടു് പുത്തിയും, എമണ്ടൻ ഓർമ്മശക്തിയുമാണല്ലേ? അരണപുത്തിക്കാരായ ബഹുഭൂരിപക്ഷം ഭാരതീയരും ഈവക പഴംപുരാണങ്ങളൊക്കെ മറന്നു്, ആകെയുള്ള അവരുടെ ജീവിതം രണ്ടറ്റവും ഒരുവിധം കൂട്ടിമുട്ടിച്ചു് ജീവിച്ചു് തീർക്കാൻ തുടങ്ങിയിട്ടു് ദശാബ്ദങ്ങളായി! ഉണങ്ങാത്ത പഴയ മുറിവും പുണ്ണുമെല്ലാം മാന്തിപ്പൊളിച്ചു് വ്രണമാക്കി, ഒഴുകുന്ന ചോരയും ചലവും കണ്ടാസ്വദിക്കൽ ഒരു വിശ്വപൗരനു് ചേർന്ന പണിയല്ല.🙂

July 11 2025 13:57

“നിങ്ങളോടു് വിശദീകരിക്കേണ്ട ബാദ്ധ്യത നഹി.” – ചീറ്റിപ്പോയ “KEAM” വിഷയത്തിൽ ഈറ്റപ്പുലിപോലെ ചീറ്റി ഉ. വി. മന്ത്രിണി സഹാവു് ആർ. ബിന്ദു.

“ധീം തരികിട തോം തിരികിട തിത്തത്തരികിട ഥോം വരികെട തോമാച്ചാ” എന്ന ഗോഗ്വാ വിളിയോടെ (മീൻ)കത്തിവേഷത്തിൽ ഒരു കഥകളിമുദ്രകൂടി കാണിച്ചിരുന്നെങ്കിൽ അവറ്റകൾ പേടിച്ചുവിറച്ചു് മൈക്കും ക്യാമറയുമായി പമ്പയും കാവേരിയും കടന്നേനെ! അടുത്ത പ്രാവശ്യം ശ്രദ്ധിക്കുമല്ലോ!!

July 11 2025 17:06

“ആക്ടീവ്” രജിസ്ട്രാർ മിനി കാപ്പൻ അയച്ച ഫയലുകളിൽ വിസി ഒപ്പിട്ടു. “പാസ്സീവ്” രജിസ്ട്രാർ കെ. എസ്. അനിൽകുമാർ അയച്ചവ തിരിച്ചയച്ചു.”

തന്നെ സസ്പെൻഡ് ചെയ്ത വിസിയ്ക്കല്ലാതെ, തന്നെ പുനർനിയമിച്ചു് അതേ സീറ്റിലിരുത്തിയ സിൻഡിക്കേറ്റിനായിരുന്നു “പാസ്സീവ്” രജിസ്ട്രാർ ഫയലുകൾ അയച്ചിരുന്നതെങ്കിൽ അവരതു് ഒപ്പിട്ടേനെ! എന്തിലും ഏതിലും ഒപ്പിടുന്ന കെ-പാർട്ടിക്കാരാണവർ!!

July 12 2025 09:15

“അനീതിക്കുത്തരവാദി കോടതിയല്ല, 2012 മുതൽ തുടർന്നുവരുന്ന സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയുടെ ഭാഗാണു്. ഗ്ലോബൽ മീൻ ഒക്കെ എടുത്തിട്ടുള്ള ഒരു ഫോർമുലയാണു് ഉപയോഗിച്ചു് പോരുന്നതു്. ആ അനീതി പരിഹരിക്കാനാണു് സർക്കാർ ശ്രമിച്ചതു്.” – ഉ. വി. മന്ത്രിണി സഹാവു് ആർ. ബിന്ദു.

ഗ്ലോബൽ ആയി മീനും വരാലുമൊക്കെ എടുക്കേണ്ട വിഷയങ്ങൾ മീൻ മന്ത്രി സജി സഹാവിനെ ഏല്പിക്കാൻ പറഞ്ഞാൽ കേൾക്കില്ല. വല്യ കോടതിയാവണ്ടാട്ടോന്നു് പേടിപ്പിക്കും!

റ്റൂ മുല കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന കർമ്മമോ ക്രിയയോ കരിമണൽ കർത്താവോ അല്ല സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയുടെ ഫോർ മുല എന്നു് പറഞ്ഞാൽ വല്യ വിശദീകരണോന്നും വേണ്ടാട്ടോന്നു് പറയും!

ഇപ്പോൾ, ഒരു വ്യാഴവട്ടക്കാലത്തിലേറെക്കഴിഞ്ഞു്, 2025-ൽ, “അനീതി പരിഹരിക്കാൻ” ശ്രമിച്ചു് സർക്കാർ മൂക്കുംകുത്തി വീണ നേരം മന്ത്രിണി സഹാവു് ആർ. ബിന്ദു പറയുന്നു: “സർക്കാരിനു് തെറ്റു് പറ്റിയിട്ടില്ല; കീം പ്രിതിസന്ധിക്കു് കാരണം സർക്കാരാണെന്ന പ്രചാരണമാണു് തെറ്റു്.”

വിശുദ്ധ സ്വർണ്ണക്കുരിശുകളേ! ഇതിപ്പോൾ, “പറഞ്ഞാൽ അപ്പൻ അമ്മയെക്കൊല്ലും, പറഞ്ഞില്ലേൽ അപ്പൻ പട്ടിയിറച്ചി തിന്നും” എന്ന വിഷമവൃത്തത്തിലായല്ലോ!!

July 12 2025 10:26

“സ്കൂള്‍ സമയമാറ്റം സംബന്ധിച്ചു് ഞാൻ പറഞ്ഞതു് കോടതിനിലപാടു്. ‘ആടുമായും’ ചര്‍ച്ചയ്ക്കു് തയ്യാര്‍!” – “കോടതിയുടെ spokesman” cum വിദ്യാഭ്യാസമന്ത്രി സഹാവു് വി. ശിവൻകുട്ടി.

(വന്തിട്ടേന്നു് സൊല്ലു്, സ്രാവു് ശിവൻകുട്ടി തിരുമ്പി വന്തിട്ടേന്നു് സൊല്ലു്!!)

ഉറച്ച നിലപാടുള്ളവരാണു് മാക്രിസ്റ്റുകൾ. എന്തോ ഉറക്കപ്പിച്ചു് വിളിച്ചുപറഞ്ഞു എന്നതിന്റെ പേരിൽ നിലപാടു് മാറ്റുന്നവരല്ല അവർ. തന്മൂലം, മന്ത്രി ശിവൻകുട്ടിയുടെ മടങ്ങിവരവു് ഒട്ടും അപ്രതീക്ഷിതമല്ല, അതിൽ അതിശയത്തിനോ അത്ഭുതത്തിനോ അവകാശവുമില്ല.

[“ഒരു പുരുഷൻ ഒരു വാക്കു്; ഒരു മാക്രിസ്റ്റ് ഒരു പനയോലക്കെട്ടു്!” അതുകൊണ്ടു്, മാക്രിസ്റ്റുകളുടെ വെട്ടിത്തിളയ്ക്കുന്ന വാക്കുകൾ കയ്യോടെ കോരിക്കുടിക്കാതെ, ആ വിപ്ലവ പാപ്പക്കഞ്ഞി നല്ലപോലെ ആറുവോളം കാത്തിരുന്നാൽ ആഘോഷക്കമ്മിറ്റിക്കാരുടെ വായ പൊള്ളാതിരിക്കും.]

July 12 2025 10:41

“മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു് അമിത് ഷാ!”

കൊക്കെത്ര കൊളം കണ്ടതാ! കൊളമെത്ര കൊക്കുകളെ കണ്ടതാ!!
മല്ലുക്കൾ എത്ര “ആഞ്ഞടിക്കാരെ” കണ്ടതാ! “ആഞ്ഞടിക്കാർ” എത്ര മല്ലുക്കളെ കണ്ടതാ!!

July 12 2025 10:48

ഒരു അത്യന്താധുനിക മുഖവുര:
“ഇതു് എഴുതണമോ എന്നു് പലതവണ ആലോശിച്ചു. ആലോശനയുടെ അവസാനം വേണ്ടെന്നു് വച്ചു.”

July 12 2025 11:22

“തലയോ നിന്റെ കാലോ”, അഥവാ തലയിലെ ചെളിയോ, കാലിലെ ചെളിയോ ആദ്യം കഴുകേണ്ടതു് എന്നതായിരുന്നു കുട്ടികൾ നേരിട്ട പ്രശ്നം.

ഉള്ളുകള്ളികൾ തങ്ങൾക്കു് ദുർഗ്രഹമായ അമൂർത്തതയിൽ കൈവയ്ക്കാൻ ഭയന്ന കുട്ടികൾ മൂർത്തമായ കാലുകളെ തിരഞ്ഞെടുത്തു. – സ്വ. ലേ.

July 12 2025 11:47

“ഗുരുകുല സാറന്മാരുടെയും സാറത്തികളുടെയും” “filthy paws” ഗത്യന്തരമില്ലാതെ കഴുകേണ്ടിവന്ന നിസ്സഹായരായ വിദ്യാർത്ഥികളുടെ കൈകൾ ഒരു “dermatologist”-നെ കാണിച്ചു്, “mycosis” രോഗം ബാധിച്ചിട്ടില്ല എന്നു് ഉറപ്പുവരുത്തിയാൽ വേണ്ടില്ല.

July 12 2025 13:23

കൈക്കൂലി കിട്ടിയ കാശു് ആരും കാണാതിരിക്കാൻ സാമാന്യമനുഷ്യർ ചുരുട്ടിപ്പിടിക്കുന്നതുപോലെ ചുരുട്ടിപ്പിടിക്കാതെ, ആ കയ്യിലൊരു “ഗദ” ഏന്തിയിരുന്നെങ്കിൽ, ആദ്ധ്യാത്മിക മഹാഭാരതചരിത്രത്തിലെ രണ്ടാം ഭീമനെന്നു് UN ദുരന്തനിവാരണവിഭാഗത്തിലെ ഉന്നതാധികാരപ്രേമികൾ അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കൾ മൊത്തമായും ചില്ലറയായും, ആജീവനാന്ത സാധുത്വമുള്ള ഒരു സർട്ടിപ്പിക്കോത്തു് നല്കി ബഹുമാനിച്ചു് ആദരിക്കുമായിരുന്ന ഒരു അതികായൻ, ഒരു മാർക്സിയൻ വിപ്ലവകാരി, ഒരു ലെജെൻഡ്, സഹാവു് എം. വി. ഗോവിന്ദൻ, aka അപ്പം മാഷ്!!🙂

July 12 2025 14:05

“75 വയസ്സിൽ നരേന്ദ്ര ജി ദാമോദർ ജി ദാസ് ജി മോദി ജി ഒഴിയണോ?” – 21-ാം നൂറ്റാണ്ടിലെ ഭാരതീയർ ചോദിക്കുന്ന വൺ മില്യൺ US ഡോളർ ചോദ്യം!

ഒഴിയുന്നതാണു് “Constitutional constipation” പിടിപെട്ടു് സത്തുപോകാതിരിക്കാൻ പൂജനീയ നരേന്ദ്ര ജി ദാമോദർ ജി ദാസ് ജി മോദി ജിക്കു് നല്ലതു് എന്നാണു് ജന്മനാ തൂറൽ വിദദ്ധനായ എൻ്റെയൊരു ആദ്ധ്യാത്മികമായ വിലയിരുത്തൽ.

July 12 2025 15:43

“ഒരു യൂണിവേഴ്സിറ്റിക്കു് ചാൻസ്ലറും, വൈസ് ചാൻസ്ലറും, രജിസ്ട്രാറും, സിൻഡിക്കേറ്റും, തൂപ്പുകാരുമെല്ലാം വേണം. പക്ഷേ, ശ്രദ്ധിക്കേണ്ട കാര്യം, സിൻഡിക്കേറ്റിൽ കുണ്ടി കുത്തിയിരിക്കാൻ അനുവാദം ലഭിക്കുന്ന “പുത്തിജീവികൾ” റൗഡികളും മുതുമലമൈരുകളായ മാക്രിസ്റ്റുകളുമായിരിക്കണം.
എന്നാലേ വൈജ്ഞാനികമായ ഒരു ഗുമ്മുണ്ടാവൂ!!

July 13 2025 11:40

“ഗുരുപൂജ സംസ്കാരത്തിൻ്റെ ഭാഗം.” – ഗവർണർ.

“ഗുരുപാദസേവ ശവ-സംസ്കാരത്തിൻ്റെ ഭാഗം.” എന്നായിരുന്നെങ്കിൽ ഭൗമ-കേന്ദ്രത്തിലേക്കുള്ള ഗുരുത്വാകർഷണം കുറച്ചുകൂടി ശക്തമായേനെ!

July 13 2025 11:21

“പട്ടി പുറപ്പെട്ടുപോയി!”

“ഇടത്തരം വലിപ്പവും, കറുപ്പു്-തവിട്ടു് നിറത്തിൽ രോമങ്ങളുമുള്ള, വളരെ ബുദ്ധിമാനായ ഒരു നായയാണവൻ.”

“ബെല്ലോ, നീ ഇതു് വായിക്കുന്നപക്ഷം, ദയവായി ബന്ധപ്പെടുക!”🙂

July 13 2025 12:18

“തലയിലൂടെ കടന്നുപോകുന്നതെല്ലാം ഞാൻ പോസ്റ്റ് ചെയ്തിരുന്നെങ്കിൽ, ഞാൻ ജയിലിലോ വട്ടാപ്പീസിലോ ആയിരുന്നേനെ!”🙂

July 13 2025 12:20

“നീ ഉപയോഗശൂന്യനായി നിനക്കു് തോന്നുന്നുവെങ്കിൽ…

… നീ ഈ ചിത്രം നോക്കൂ.”🙂

July 13 2025 12:57

“കോൺഗ്രസ്സിനെ കാണുന്ന കണ്ണിൽ സിപിഎമ്മിനെ വിലയിരുത്താൻ സ്വപ്നലോകത്തെ ബാലഭാസ്കരനായ വി. കെ. ശ്രീകണ്ഠൻ എം. പി. വളർന്നിട്ടില്ല.” – മാക്രിസ്റ്റ് ഉട്ടോപ്യൻ ലോകത്തെ മുതു ഭാസ്കരനായ സിപിഎം പാലക്കാടു് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു.

സഹാവിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം ങ്ങക്കു് പിടികിട്ട്യോ കാക്കേ? കിട്ടിക്കാണില്ല്യ. അതാൺട്രോ കോയേ കഞ്ഞികുട്യാധിഷ്ഠിത കമ്മ്യൂണിസ്റ്റ് വാദം!!

July 13 2025 13:28

എന്താൺട്രാ കൂവേ നവകേരളത്തിൽ ഇപ്പോൾ ഡോക്ടറേറ്റിൻ്റെയൊരു വിലനിലവാരം? ഒരെണ്ണം സംഘടിപ്പിക്കണമെന്നുണ്ടു്. കയ്യാങ്കളി സർവ്വകൊലാ ശീലയിൽ സിൻഡിക്കേറ്റംഗം ആകാനുള്ള ഗ്രഹനില ഒത്തുവന്നിട്ടുണ്ടെന്നു് കാണിപ്പയ്യൂർ കൈനോക്കി പ്രവചിച്ചിട്ടുണ്ടു്.

July 13 2025 15:38

“യൂണിവേഴ്സിറ്റിയിലെ SFI സമരം യൂത്ത് കോൺഗ്രസ്സ് കണ്ടില്ലേ?” – പി. ജെ. കുര്യൻ.

യൂത്ത് കോൺഗ്രസ്സ് മാതൃകയാക്കേണ്ടതു് പ്രാകൃത SFI കമ്മിക്കൂട്ടത്തെയാണെന്നു് മണി-പ്രവാളം!!

July 13 2025 16:02

“മാതാപിതാഗുരുദൈവം!”

അണ്ഡം നൽകിയവൾ മാതാവു്, ബീജം നൽകിയവൻ പിതാവു്, വിദ്യ നൽകിയവൻ ഗുരു. വോക്കേ! അതിനൊരർത്ഥം നൽകാൻ കഴിയും.
പക്ഷേ, സഹാവു് ദൈവത്തിനു് അതിലൊക്കെ എന്തു് കാര്യം?! പൊന്നുരുക്കുന്നിടത്തു് സഹാവു് കരിമ്പൂച്ചക്കെന്തു് കാര്യം?!

July 14 2025 08:46

“ഞാൻ സോഷ്യൽ മീഡിയയൊന്നും നോക്കാറില്ല, അതിലെ ഒരു വിമർശനവും വായിക്കാറുമില്ല.” – പി. ജെ. കുര്യൻ.

“ഞങ്ങളാരും ബീഫ് കഴിക്കാറില്ല, അതു് വീട്ടിൽ കയറ്റാറുമില്ല.” – സുരേഷ് ഗോപി.

July 14 2025 08:57

“ഫിസിക്കൽ അഗ്രസ്സിവ്നെസ്സ് അല്ല, ഇൻ്റലക്ച്വൽ ആൻഡ് ഐഡിയോളജിക്കൽ അഗ്രസ്സിവ്നെസ്സ് ആണു് ഞാനുദ്ദേശിച്ചതു്.” – പി. ജെ. കുര്യൻ സാർ.

“ആരുടെയാ സാറേ?” “SFI-യുടെ, അല്ലാതാരുടേതു്?” “ബാ, ചങ്ങായിമാരേ, പൂവ്വാം!”

July 14 2025 10:04

“തെരുവിൽവച്ചു് പാർട്ടിപ്രശ്നങ്ങൾ കമ്മ്യൂണിസ്റ്റുകാർ പരിഹരിക്കാറില്ല.” – സിപിഎം നേതാവു് എൻ. എൻ. കൃഷ്ണദാസ് സഹാവു്.

പരമമായ ഈ പാർട്ടിസത്യം കേട്ടു് സ്വർഗ്ഗത്തിൽ ടി. പി. ചന്ദ്രശേഖരനും, വിസിയെ സ്നേഹംകൊണ്ടു് വീർപ്പുമുട്ടിക്കാൻ വെമ്പുന്ന “ഇൻ്റലക്ച്വലി ആൻഡ് ഐഡിയോളജിക്കലി അഗ്രസ്സിവായ” SFI വാൽമാക്രികളും ചിരിച്ചുചിരിച്ചു് മണ്ണുകപ്പിയത്രെ!

July 14 2025 10:45

വിദ്യാഭ്യാസകാലത്തു് തെരുവിൽ കുത്തിയിരുന്നു് “സത്യം ഗ്രഹിച്ചു്” കൂതിയിലുണ്ടാക്കിയ തഴമ്പു് കാണിക്കാൻ കുറച്ചുനാളൊക്കെ തുണിപൊക്കാം.

പക്ഷേ, ഒരു കാലം കഴിഞ്ഞു്, തഴമ്പു് വീണ്ടുകീറി, വ്രണമായി, ചലമൊഴുകാനും ദുർഗ്ഗന്ധം വമിക്കാനും തുടങ്ങുമ്പോഴെങ്കിലും ആപ്പണി നിർത്തിയില്ലെങ്കിൽ, കാണുന്ന ആളുകൾ മൂക്കുപൊത്താൻ തുടങ്ങും!

July 14 2025 10:59

“Some ideas are so stupid that only intellectuals believe them.” – George Orwell

July 14 2025 11:11

“എന്നെ INC-ന്നു് പൊറത്താക്കടാ കുറുക്കന്മാരേ!” – ഡോക്ടർ ശശി തരൂർ, aka വിശ്വപൗരൻ.

“ചത്താലും നിന്നെ കോൺഗ്രസ്സ് പാർട്ടീന്നു് പൊറത്താക്കൂല്ലടാ നീലക്കുറുക്കാ! – INC

July 14 2025 11:18

“വീണിതല്ലോ കിടക്കുന്നൂ ധരണിയിൽ കോണകവുമഴിഞ്ഞയ്യോ ശിവ ശിവ! (ശശി, ശശി!)”

July 14 2025 11:35

സമസ്ത സാമൂഹിക മേഖലകളിലും പ്രാവീണ്യം തെളിയിച്ച അതിപ്രശസ്തനും, ചെന്താരകവും, കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവുമായ സഹാവു് പി. ജയരാജനെ രാജ്യത്തിൻ്റെ സഭയിലേക്കു് നോമിനേറ്റ് ചെയ്യാതിരുന്ന രാഷ്ട്രപതിയുടെ ക്രൂരവും പൈശാചികവുമായ നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുന്നു!

ചെന്താരകത്തിനൊപ്പം! പിണറായി സിന്ദാബാദ്! രാഷ്ട്രപതി മൂർദ്ദാബാദ്! സി. പി. ഐ. (എം) അഹമ്മദാബാദ്!!

July 14 2025 12:16

“ഗോവ ഗവർണർ സ്ഥാനത്തുനിന്നു് ശ്രീധരൻ പിള്ളയെ മാറ്റി. പശുപതി അശോക് ഗജപതി രാജുവാണു് പുതുസ് ഗോവ ഗവർണർ.” – വാർത്ത.

നന്നായി. “മഹിഷപതി ശ്രീധരൻ അജപതി പിള്ളയ്ക്കു്” ഇനിമേൽ കലാസാഹിത്യസാംസ്കാരിക മേഖലകളിൽ അനവധി നിരവധി ഉണ്ണുനീലി സന്ദേശങ്ങളും, മേഘാലയ സന്ദേശങ്ങളും രചിക്കാനും, തദ്വാരാ, ഗവർണർ എന്ന പദവിയിൽ മുരടിച്ചു് പോകുമായിരുന്ന തന്റെ ജന്മസിദ്ധ വ്യക്തിവൈഭവങ്ങൾ തെളിയിയ്ക്കാനുമുള്ള അസുലഭവും അപ്രതീക്ഷിതവുമായ ഒരു ദിവ്യാവസരം ലഭിച്ചല്ലോ!

“മഹിഷപതി ശ്രീധരൻ അജപതി പിള്ള” ജിക്കു് ത്രിമൂർത്തി കടാക്ഷത്താൽ കൈവന്ന അനിതരസാധാരണമായ ഈ മഹാഭാഗ്യത്തിൽ ഞാൻ ഹൃദയഭേദകമായി പങ്കുചേരുന്നു. സകല ഈശ്വരന്മാരുടെയും കൃപാകടാക്ഷങ്ങൾ തുടർന്നും അങ്ങേയ്ക്കു് അനുഭവവേദ്യമാകാൻ കളരിപരമ്പര ദൈവങ്ങളോടു് കേവലമൊരു തിര്യക്കായ ഞാൻ നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നു.🙂

July 14 2025 14:36

Generally speaking: A journalist is a journalist, not a philosopher. A philosopher is a philosopher, not a scientist. A scientist is a scientist, not a politician. A politician is a politician, a loud-mouthed, good for nothing idiot who thinks he’s all-powerful.🙂

July 14 2025 15:34

“മേയർ ആര്യ രാജേന്ദ്രനു് മുന്നിൽ ഫ്ലക്സ് ഉയർത്തി BJP കൗൺസിലർമാർ. അതു് വലിച്ചു കീറി CPM കൗൺസിലർമാർ.” – വാർത്ത.

പാർട്ടിയുടെ ഒത്താശയോടെ സമൂഹത്തെ ഊറ്റാൻ അവരോധിക്കപ്പെട്ട ഒരുത്തിയുടെ മുന്നിൽ ഫ്ലക്സ് ഉയർത്തലും വലിച്ചുകീറലുമാണു് തങ്ങളുടെ ജോലി എന്നു് കരുതുന്ന കൗൺസിലർമാരുള്ള ഒരു സമൂഹം ഒരു അത്യന്താധുനിക സംസ്കാരമായിരിക്കണം!

July 15 2025 09:37

“ഡിജിറ്റൽ-, സാങ്കേതിക സർവ്വകലാശാലകളിലേക്കു് പുതിയ വിസിമാരെ നിയമിക്കാൻ സർക്കാർ.”

അതു് അത്ര ബല്യ ഒരു ഇശ്യൂ അല്ല. ഡോക്ടറേറ്റിനു് ഡോക്ടറേറ്റ്, താടിക്കു് താടി, ചിന്തക്കു് ചിന്ത, ഭാഷക്കു് ഭാഷ ഇവയെല്ലാമുള്ള സഹാക്കളുടെയും സഹാത്തികളുടെയും അയ്യരുകളി അരങ്ങേറുന്ന കെ-പാർട്ടിയിലാണോ രണ്ടു് വിസിമാർക്കു് പഞ്ഞം?!

July 15 2025 10:00

ക്യാൻഡി കോണുകളുമായി (Schultüten/Zuckertüten) ഒന്നാം ക്ലാസ്സിലെ ജർമ്മൻ കുഞ്ഞുങ്ങൾ.

(School cones or sugar cones for new ABC students are a tradition that has been common in Germany since the 19th century on their first day of school.)

Picture courtesy: https://images.app.goo.gl/KiDrgotsnxUkoZNz5

July 15 2025 12:40

A bourgeois-capitalist wild boar rushing to attack the liberator of the proletarians of all countries, Comrade Kim Jong Un-cle Pinu.🙂

(An artist’s view)

July 15 2025 13:06

“രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്നു് പ്രജകളെ കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു് പോകാനാകില്ല.” – മുൻപേ ഗമിച്ച ഗോവു് പി. ജെ. കുര്യൻ സാറിന്റെ പിന്നേ ഗമിച്ചുകൊണ്ടു് യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സാർ.

അവരെ അനുവദിച്ചാൽ, നിങ്ങൾ മുതുക്കന്മാർ അവർക്കു് വഴി മാറിക്കൊടുത്താൽ, ആ പിള്ളേർ അതു് വേണ്ടവിധം ചെയ്തോളും ചങ്ങായീ!

അതോ, എരുമയെ ചാരി പോത്തിനെ തല്ലുന്നതുപോലെ, യൂത്ത് കോൺഗ്രസ്സിനെ ചാരി, മരപ്പട്ടി മാളികയിൽ വാണരുളും കാരണഭൂതത്തെയോ, ശുഭ്ര ഖദർവസ്ത്രധാരികളായ തങ്ങളെത്തന്നെയോ തല്ലിക്കൊല്ലുന്നതോ?!

July 15 2025 13:26

കണ്ണുനിറയെ കാശു് കൊടുത്താൽ കൊലപാതകികൾക്കും രക്ഷപെടാൻ കഴിയുന്ന ഇസ്ലാമിക നിയമം നിലവിലിരിക്കുന്ന ഒരു നാട്ടിൽ, നിമിഷ പ്രിയക്കുവേണ്ടി ഇടപെട്ട കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

(PS: ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല!)

July 15 2025 13:59

“കീമിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അതു് എല്ലാവരുടെയും ഉത്തരവാദിത്വം.” മന്ത്രി പി. രാജീവ്.

ഇപ്പോൾ കൊടുക്കുന്നതിൻ്റെ ഇരട്ടി കൊടുത്താൽ ഈ പുത്തിജീവി മിണ്ടാതിരിക്കുമെങ്കിൽ, അതു് കൊടുത്തു് ഇയാളെ ഒരു മൂലയിലിരുത്തുന്നതാണു് കേരളസമൂഹത്തിനു് കൂടുതൽ ലാഭം.

July 15 2025 14:37

“മല്ലുക്കളെ ഊമ്പിക്കാൻ എത്ര എളുപ്പമാണു്!” – കാന്തപുരം, പിണറായി, ബോചെ, തോക്കുസ്വാമി, ഊക്കുസ്വാമി, അമൃതാനന്ദമയി, താറാബിഷപ്പു്, സീറോബിഷപ്പു്, സകലമാനമായ മതപണ്ഡിതർ, സകലമാനമായ രാഷ്ട്രീയവിചക്ഷണർ, സകലമാനമായ ശവ-സംസ്കാരനായകൾ, സകലമാനമായ യൂട്യൂബ് ഇൻഫ്ലുവെൻസർ, …!!

July 15 2025 14:57

നിങ്ങൾക്കു് ഈവകകളൊക്കെയേ പറഞ്ഞിട്ടുള്ളൂ മല്ലുക്കളേ!

കമാന്നൊരക്ഷരം മുണ്ടാണ്ടു് അനുഭവിച്ചോളീ!!

July 16 2025 12:13

മുൻപും ഞാൻ പറഞ്ഞിട്ടുള്ളതാണു്: മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദുക്കൾക്കു് ഒന്നോ രണ്ടോ ദൈവങ്ങൾ കൂടുന്നതോ കുറയുന്നതോ അത്ര ഗൗരവതരമായ ഒരു പ്രശ്നമാകേണ്ട കാര്യമില്ല. അതുപോലല്ല, അല്ലാഹുവല്ലാതെ അല്ലാഹുവില്ലാത്ത അല്ലാഹുവിൽ വിശ്വസിക്കുന്ന മുസ്ലിമുകളുടെ കാര്യം. അല്ലാഹു ഇല്ലാതായാൽ അവർക്കു് ഇല്ലാതാകുന്നതു് ആശ്രയിക്കാനായി ആകെമൊത്തമുണ്ടായിരുന്ന ഏകദൈവമാണു്! പിന്നെയവർ ആരുടെ മുന്നിൽ നിസ്കരിക്കും? ആരോടു് പാണപ്പാട്ടും പഞ്ഞപ്പാട്ടും പരാധീനപ്പാട്ടും പാടും?

തത്ത്വത്തിൽ ക്രൈസ്തവർക്കും യഹോവ എന്ന ഏകദൈവമേയുള്ളു. പക്ഷേ, കക്ഷി പ്രസവശേഷവും നിത്യകന്യകയായിത്തുടരുന്ന സഖാവു് മറിയയിൽ നിന്നു് യേശു എന്ന തന്റെ ഏകജാതനായ പുത്രനെ ജനിപ്പിച്ചിട്ടുള്ളതുകൊണ്ടു്, യഹോവ എന്ന ദൈവം ഇല്ലാതായാലും അവർക്കു് മകനായ യേശുവിൽ ആശ്രയിക്കാം. യഹോവയ്ക്കു് ശേഷം യേശുവും ഇല്ലാതായാൽ നമ്മൾ എന്തുചെയ്യും മല്ലയ്യാ എന്നാലോചിച്ചു് തല പുണ്ണാക്കാൻ മാത്രം ദീർഘവീക്ഷണശേഷിയുള്ളവരല്ല നസ്രാണികൾ.

ഉദാഹരണത്തിനു്, സഖാവു് യേശു നേരിട്ടു് ചൊല്ലിപ്പഠിപ്പിച്ച കർത്തൃപ്രാർത്ഥനയിലും, “സ്വർഗ്ഗസ്ഥനായ പിതാവേ, ഞങ്ങൾക്കു് ആവശ്യമുള്ള തീറ്റ ‘ഇന്നു്’ ഞങ്ങള്‍ക്കു് തരേണമേ” എന്നല്ലാതെ, നാളെയും മറ്റന്നാളും, പറ്റുമെങ്കിൽ അടുത്ത മാസങ്ങളിലും വർഷങ്ങളിലും തരേണമേ എന്നു് പ്രാർത്ഥിക്കുന്ന ആർത്തിപ്പണ്ടാരങ്ങളല്ല അവർ എന്നതിൽ അവരുടെ ആ ദീർഘവീക്ഷണമില്ലായ്മക്കൊരു ദൃഷ്ടാന്തമുണ്ടു്.

(“Give us ‘this day’ our daily bread” – Matthew 6:11 and Luke 11:3).

പിതാവില്ലെങ്കിൽ പുത്രൻ എന്നൊരു ഓൾട്ടർനേറ്റിവ് ഉള്ളതുകൊണ്ടാണു്, മതസഹിഷ്ണുതയുടെ കാര്യത്തിൽ, ഹിന്ദുക്കളുടെ അത്ര വരില്ലെങ്കിലും, നസ്രാണികൾ മുസ്ലിമുകളെക്കാൾ അനല്പം മയമുള്ള നിലപാടു് സ്വീകരിയ്ക്കുന്നതു്. അല്ലാതെ, ഒരു രസം, ഒരു തമാശ, ഒരു നേരംപോക്കു് എന്ന നിലയിലല്ല.

ആ സഹിഷ്ണുത സത്യവിശ്വാസികളായ മുസ്ലീമുകളിൽ നിന്നു് പ്രതീക്ഷിക്കുന്നതിൽ ഗുരുതരമായ ഒരു അപാകതയുണ്ടു്. എന്തുകൊണ്ടെന്നാൽ, സഹിഷ്ണുക്കളായാൽ അവർക്കു് നഷ്ടപ്പെടുന്നതു് അവരുടെ മതജീവിതപരമായ നിലനില്പിന്റെ, ഭൗമികമായ അവരുടെ അസ്തിത്വത്തിന്റെ തന്നെ, അടിത്തറയായിരിക്കും!

അല്ലാഹു ഇല്ലെങ്കിൽ, അല്ലാഹുവില്ല, ആകാശമില്ല, സുവർക്കമില്ല, ഭൂമിയില്ല, മുസ്ലീമുകളില്ല, കാഫിറുകൾ ഒട്ടുമേയില്ല!!

July 16 2025 12:16

പർദ്ദകളോടു് ഭയത്തോടടുക്കുന്ന ഒരു വിപ്രതിപത്തി ഉണ്ടെന്നതൊഴിച്ചാൽ, “തുണി മാറ്റൽ” (അനാച്‌ഛാദനം) അദ്ദേഹത്തെ എക്കാലവും ഹരം കൊള്ളിച്ചിരുന്നു.🙂

(ചിത്രത്തിനു് കടപ്പാടു്)

July 16 2025 12:26

അവൾ: “ഈ ടോപ്പിൽ ഞാൻ തടിച്ചിയായിട്ടാണോ തോന്നുന്നതു്?”

അവൻ: “അല്ല, നീ സുന്ദരിയായ ഒരു ചിത്രശലഭമാണു്, നീ ആയിരിക്കുന്നതുപോലെതന്നെ നിന്നെ എനിക്കിഷ്ടമാണു്.”

അവൾ: “എനിക്കു് വിശക്കുന്നു. എന്നെ ഫ്രിഡ്ജിനടുത്തേയ്ക്കു് എടുത്തുകൊണ്ടുപോകൂ!”

അവൻ: “ഓ, നിനക്കറിയുമോ? ഞാൻ ഫ്രിഡ്ജെടുത്തു് നിന്റെയടുത്തേയ്ക്കു് കൊണ്ടുവരാം.”🙂

July 16 2025 12:58

“പ്രാകൃത കൂട്ടക്കൊലകളുടെ ചുരുളഴിക്കാൻ ധർമ്മസ്ഥലയിൽ തെളിവെടുപ്പു് ഉടൻ!” – വാർത്ത.

പ്രാകൃത വാടകക്കൊലകളുടെ ചുരുളഴിക്കാൻ “മാക്രിസ്ഥലയിൽ” എന്നാണാവോ തെളിവെടുപ്പു്?

July 16 2025 13:57

യെമനി നീതിന്യായബോധമല്ല ജർമ്മൻ നീതിന്യായബോധം. ജർമ്മൻ നീതിന്യായബോധമല്ല ആർഷ ഭാരതീയ നീതിന്യായബോധം. ആർഷ ഭാരതീയ നീതിന്യായബോധമല്ല “ഇദി അമീൻ” ടൈപ്പ് ഉഗാണ്ടൻ നീതിന്യായബോധം.

ആ നീതിന്യായബോധങ്ങളൊന്നുമല്ല ആവകകൾ ഉറിയോ പറിയോ എന്നറിയാത്ത “ഇടതുകക്ഷ പു. ക. സാ. കഞ്ഞികുടി ജന്മങ്ങളുടെ” നീതിന്യായബോധം.

July 16 2025 14:22

“ശക്തമായി പ്രസംഗിക്കരുതു്, അപായപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നു് കോൺഗ്രസ്സ് എംപിമാർ എന്നെ ഉപദേശിച്ചു.” – സഹാവു് ജോൺ ബ്രിട്ടാസ്.

പരമമായ സത്യം! ചിലയാളുകൾ ഉറുമ്പുകളെയും ഞാഞ്ഞൂലുകളെയും ചവിട്ടിയരയ്ക്കാറുണ്ടു്.

July 16 2025 15:03

“എ. ഡി. ജി. പി. എം. ആർ. അജിത് കുമാർ ജിയെ ട്രാക്ടറിൽ ശബരിമലയിലേക്കു് ട്രാൻസ്പോർട്ട് ചെയ്ത ഡ്രൈവനെതിരെ കേസ്!” – വാർത്ത.

പണ്ടാരത്തെ ശവവണ്ടിയിലാണു് ട്രാൻസ്പോർട്ട് ചെയ്യേണ്ടതു് എന്നറിയാത്ത ആ കള്ള ബടുവ ഡ്രൈവനു് ആരെടേ “passenger transportation licence” നൽകിയതു്? ഇതെന്താ മരപ്പട്ടി ഭരണമോ? അവനു് സത്-പെൻഷൻ കൊടുത്തു് വീട്ടിലിരുത്തു്!

July 17 2025 09:34

“വിദ്യാർത്ഥി ഷോക്കേറ്റു് മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കും.” – മന്ത്രി ശിവൻകുട്ടി.

വൈദ്യുതിലൈനിനെതിരെയാവും കർശന നടപടി. മൈക്കിനെ കഴുത്തൊടിച്ചു് ശിക്ഷിക്കുന്ന സഹാവു് കപ്പിത്താൻ നയിക്കുന്ന കെ-പാർട്ടിയാണേ!

July 17 2025 10:15

“ഹൈസ്കൂൾ HM-നും പ്രിൻസിപ്പാളിനും പിന്നെ എന്താണു് ജോലി?” – വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി.

മുണ്ടു് മടക്കിക്കുത്തി ഡെസ്കിൽ കയറിനിന്നു് വിദ്യാർത്ഥികൾക്കു് മുന്നിൽ സൂംബ കളിയാ സഹാവേ അവറ്റകളുടെ മെയിൻ! കർശന നടപടി സ്വീകരിക്കാതെ ആ സുംബാ നൃത്തശാസ്ത്രജ്ഞർ പാഠം പഠിക്കില്ല!!

July 17 2025 10:57

സഹാവു് വാസവമന്ത്രി നഷ്ടപരിഹാര ലച്ചവുമായി പുറപ്പെട്ടോ ആവോ?!

July 17 2025 11:40

“ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കില്ല.” – സഖാവു് യേശു. (മത്തായി 12: 25, 26)

“കാങ്കിരസ്സ് തന്നിൽത്തന്നേ ഛിദ്രിച്ചു എങ്കിൽ പാഴും ശൂന്യവുമാകും; മുതുക്കുകളും ചെതുക്കുകളും മുഷ്കുകളുമായ കാൻസറുകൾ കാർന്നുതിന്നാൽ, കാങ്കിരസ്സിൻ്റെ അസ്ഥികൂടംവരെ, സഖാവു് മാർക്സ് പറഞ്ഞപോലെ, ‘wither away’ ആകും.” – “Beelzebub”

July 17 2025 12:39

“KSEB-ക്കു് വീഴ്ച സംഭവിച്ചിട്ടുണ്ടു്. വൈദ്യുതലൈൻ മതിയായ ഉയരത്തിലായിരുന്നില്ല.” – വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി.

ഓഹോ! അപ്പോൾ അങ്ങനെയൊക്കെയാണു് കാര്യങ്ങളുടെ നിജസ്ഥിതി! (അതാരറിഞ്ഞു?!)
[വൈദ്യുതലൈനിനു് ഉന്നതലെവൽ പ്രൊമോഷൻ കൊടുക്കുന്നതിൽ കാലതാമസം വന്നുകാണണം!]

July 17 2025 14:03

“എന്തുകൊണ്ടു് സ്കൂൾ അധികൃതരും, KSEB-യും ഈ അപകടം മുൻകൂട്ടി കണ്ടില്ല?”

കരുണാനിധിയും ജയലളിതയുമായ ദൈവം, പിടക്കോഴി ചിറകിനടിയിൽ കുഞ്ഞുങ്ങളെ എന്ന പോലെ, മനുഷ്യരെയും മക്കളെയും പൊത്തിപ്പിടിച്ചു് സംരക്ഷിക്കുമെന്നു് കരുതിക്കാണും!

July 17 2025 14:11

“യൂത്തു് കോൺഗ്രസ്സും ലീഗും തുക സർക്കാരിനു് കൈമാറിയില്ല. കയ്യിട്ടു് വാരാനാണെന്നു് എല്ലാവർക്കും ബോദ്ധ്യമായി.” – അപ്പം മാഷ്.

കയ്യിട്ടു് വാരാൻ ഇവിടെ കെ-പാർട്ടി ഉണ്ടെന്നിരിക്കെ, അതിനുവേണ്ടി മറ്റാരും കഷ്ടപ്പെടേണ്ടതില്ല.

July 17 2025 14:22

“സമഗ്രമായ അന്വേഷണം നടത്തും, ഉത്തരവാദികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.” – വി. മന്ത്രി വി. ശിവൻകുട്ടി.

“ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം, അന്വേഷണം നടത്തും.” – ധനമന്ത്രി കെ. എൻ. ബാല​ഗോപാൽ.

പിണുസർക്കാരിലെ എല്ലാ മന്ത്രിമാരും, മറ്റിനം ബെനഫിഷ്യറീസും ഈ പ്രസ്താവനകൾ സകല സദസ്സുകളിലും മുട്ടിപ്പായി ഏറ്റുപാടണമെന്നും, സോഷ്യൽ മീഡിയയിൽ കോപ്പി-പേസ്റ്റ് ചെയ്യണമെന്നും കെ-പാർട്ടി കർശനമായി കല്പിക്കുന്നു!

July 18 2025 08:52

ചക്കിക്കൊത്ത ചങ്കരൻ!
കെ-പാർട്ടിക്കൊത്ത അന്തങ്ങൾ!!
ചിഞ്ചൂനൊത്ത സൂംബ!!!

July 18 2025 08:58

നിമിഷ പ്രിയയുടേതായി യെമനി ചാനൽ കാണിച്ചതു് നിമിഷ സജയൻ്റെ പോട്ടമാണത്രെ!

മനുഷ്യജീവിതംതന്നെ നൈമിഷികമാണെന്നിരിക്കെ, അതൊന്നും ബല്യ ഇശ്യൂ ആക്കേണ്ട കാര്യമില്ല.

July 18 2025 09:05

“മിഥുൻ്റെ മരണത്തിൽ സ്കൂളിനു് വീഴ്ചയുണ്ടായി.” – ബാലാവകാശ കമ്മീഷൻ.

അതുകൊണ്ടല്ലേ പ്രധാന അധ്യാപികയ്ക്കു് സത്-പെൻഷൻ നൽകുമെന്നു് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും, നിയമസഭാസാമാജികൻ കോവൂർ (കുഞ്ഞു)കുഞ്ഞുമോനും പ്രഖ്യാപിച്ചതു്? ശ്ശെട!!

July 18 2025 09:20

ആർ. എസ്. പി. (ലെനിനിസ്റ്റ്) സെക്രട്ടറി ജനറലും, കുന്നത്തൂർ നിയമസഭാമണ്ഡലം MLA-യുമായ കോവൂർ കുഞ്ഞുമോനു് മിഥുന്റെ അപകടമരണം സംബന്ധിച്ചുണ്ടായ ഏഴു് വെളിപാടുകൾ, അഥവാ പിച്ചും പേയും:

[ആരും തിരക്കു് കൂട്ടണ്ട. എല്ലാവർക്കും വേണ്ടതുണ്ടു്. സാവകാശം അവരവർക്കു് വേണ്ടതെടുത്തു് ആത്മഹർഷം പൂണ്ടോളീ! – സ്വ. ലേ.]

1. “സുരക്ഷാ വീഴ്ചയുണ്ടായില്ല”.

2. “വൈദ്യുതലൈന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല”.

3. “KSEB-ക്കും സ്‌കൂൾ മാനേജ്മെന്റിനും വീഴ്ച പറ്റി”.

4. “വീഴ്ച പറ്റിയവർ തുറന്നു സമ്മതിക്കണം”.

5. “ആരേയും സംരക്ഷിക്കില്ല”.

6. “വീഴ്ചയുണ്ടെങ്കിൽ തുടർനടപടിയുണ്ടാകും”.

7. “മിഥുന്റെ അമ്മയ്ക്കു് സർക്കാർ ജോലി നൽകണം”.

July 18 2025 09:33

കൊല്ലം ജില്ലയിൽ ഒരു 13 വയസ്സുകാരൻ വിദ്യാർത്ഥി ഷോക്കേറ്റു് മരിച്ചുകിടക്കുമ്പോൾ സൂംബ ഡാൻസ് കളിക്കുന്ന, അതേ ജില്ലയിൽ നിന്നുള്ള സിപിഎം മന്ത്രിണി ചിഞ്ചുറാണിക്കു് സാമൂഹ്യബോധമുണ്ടോ എന്നു് പൊതുസമൂഹം.

സാമാന്യബോധമുണ്ടെങ്കിലല്ലേ ചങ്ങായിമാരേ സാമൂഹ്യബോധമുണ്ടാവൂ?!

July 18 2025 10:11

“നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് പ്ലീസ്!”

“ക്ഷമിക്കണം, ഞാനതു് മറന്നു.”

“വീട്ടിലാണോ?”

“അല്ല. ഞാൻ ഡ്രൈവിങ് ലൈസൻസെടുക്കാൻ മറന്നു.”🙂

July 18 2025 11:10

കാരണഭൂത ഭരണത്തിന്റെ മൂന്നാമൂഴം ഉറപ്പാക്കാൻ, “സ്വതന്ത്രരെന്നു് തോന്നിക്കുന്ന” പൈനായിരം പേരെ പ്രത്യേക പരിശീലനം നല്കി “PV” അനുകൂല “public relations” (PR) പണിക്കാരായി നിയമിക്കാൻ സി. പി. ഐ. (എം.) തീരുമാനിച്ചിരിക്കുകയാണത്രെ!

അതു് കേട്ടപ്പോൾ ഈ സംഭവമാണു് ഓർമ്മ വന്നതു്:

“General Relativity”-യെ ഖണ്ഡിക്കാനായി, “One Hundred Authors Against Einstein” എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ആൽബെർട്ട് ഐൻസ്റ്റൈൻ പറഞ്ഞത്രെ: “എന്തിനു് നൂറു്? ഞാൻ തെറ്റായിരുന്നെങ്കിൽ ഒന്നു് മതിയാകുമായിരുന്നല്ലോ!”🙂

July 18 2025 12:08

“സ്കൂളിൽ കൂട്ടുകാരോടൊത്തു് കളിക്കുന്നതിനിടയിൽ ഒരു നിമിഷത്തെ ബാല്യസഹജമായ അശ്രദ്ധ മൂലം, നിർഭാഗ്യകരമായി ഷോക്കേറ്റു് മരിച്ച 13 വയസ്സുകാരൻ വിദ്യാർത്ഥി മിഥുൻ കുറ്റക്കാരനെന്നു് വരുത്തി, പിണു സർക്കാരിൻ്റെ മുഖം മിനുക്കാൻ നടത്തിയ മാർക്സിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്രാധിഷ്ഠിത പ്രസ്താവന പശുക്കറവ മന്ത്രിണി ചിഞ്ചുറാണി സഹാത്തി തിരുത്തി.”

“നമ്മളോടു് സംസാരിക്കുന്നതു് ഡേറ്റ ആണല്ലോ” എന്ന ആരോഗ്യമന്ത്രിണി വീണ ജോർജ്ജ് സഭാത്തിയുടെ ഫിലോസഫിക്കു് ചെവി കൊടുത്തിരുന്നെങ്കിൽ, പശുക്കറവ മന്ത്രിണി ചിഞ്ചുറാണി സഹാത്തിക്കു് കേവലം ഒരു ബാലനായ മിഥുനെ അമ്പേ പരാജയപ്പെടുത്തുന്ന അശ്രദ്ധയോടെ, ഇങ്ങനെ പട്ടിത്തീട്ടത്തിൽ പാദാർപ്പണം നടത്തുകയും, പരിണതഫലമായി ഭാരതപ്പുഴയിൽ പാദങ്ങൾ ചവിട്ടിക്കഴുകി, മരപ്പട്ടി നക്കിയ കെ-ഭൂതത്തിൻ്റെ തൃക്കൈകൾ പോലെ, ശുദ്ധമാക്കുകയും ചെയ്യേണ്ടിവരുമായിരുന്നില്ല.

July 18 2025 12:45

പ്രമാദമായ ഈ സാമൂഹിക കിസ്സകളിൽ സഹാവു് ആനാവൂർ നാഗപ്പൻ എന്താണാവോ കമാന്നൊരക്ഷരം മുണ്ടാത്തതു്?!

മുണ്ടാത്തതെന്താണു് മുത്തേ? ഒന്നും മിണ്ടാത്തതെന്താണു് മിത്തേ?

നീ ഗാനം മറന്നോ? നാണം വന്നോ? മിണ്ടാത്തതെന്താണു് നത്തേ?🙂

July 18 2025 13:06

ഒരു നംബർ വൺ പ്രഫുത്ത മല്ലു പൊളിറ്റിക്കൽ ഇന്റർവ്യൂ അപാരത!!

മാ. പ്ര.: “സീയെം, തേവലക്കര സംഭവത്തിൽ എന്തെങ്കിലും പ്രതികരിക്കാനുണ്ടോ?”

സി. എം., aka പി. വി.: “ഹ ഹ ഹ!”

മാ. പ്ര.: “ജനങ്ങൾ പ്രതികരണം ആഗ്രഹിക്കുന്നുണ്ടു് സീയെം!”

സി. എം., aka പി. വി.: “ഹ ഹ ഹ! ഹ ഹ ഹ!!”

മാ. പ്ര.: “വളരെ നന്ദി സീയെം!”

July 18 2025 14:21

“മന്ത്രിമാരുടെ നാവിനെ മുഖ്യമന്ത്രി നിയന്ത്രിക്കണം. മന്ത്രിണി ചിഞ്ചുറാണിയുടെ ‘കിളിക്കൊഞ്ചലിൽ’ പ്രതിഷേധിച്ചു് പ്രതിപക്ഷം.”

സ്വന്തം ‘നികൃഷ്ടജീവി’ നാവിനെ നിയന്ത്രിക്കാൻ അയാൾക്കു് കഴിയുന്നില്ല. അപ്പോഴാണു് ചിഞ്ചു, കുഞ്ചു തുടങ്ങിയ ‘പരനാറി’ മന്ത്രിമാരുടെ നാവിനെ നിയന്ത്രിക്കൽ!!

July 18 2025 14:41

ആർഷഭാരതീയർ വളരെ ഗുരുഭക്തിയുള്ളവരാണു്.

കാമസൂത്രം രചിച്ച വാത്സ്യായന മഹർഷി അവരുടെ ആദ്ധ്യാത്മിക ഗുരുക്കളിൽ പ്രഥമഗണനീയനാണു്.

July 19 2025 10:31

“ഉ. വി. മന്ത്രി ആർ. ബിന്ദുവും, കയർ-വ്യവസായ-നിയമ മന്ത്രി പി. രാജീവും ഗവർണറെ കണ്ടേക്കും.”

“നീ ഒഴുകുന്ന പുഴയെങ്കിൽ എൻ്റെ തലയിൽ ഓളം” എന്ന സഹാവു് ബിന്ദുവിൻ്റെ നിത്യഹരിത പ്രണയഗാനവും, “എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് മുതലാളിത്തത്തിൻ്റെ മുദ്രാവാക്യമാണു്” എന്ന സഹാവു് പി. രാജീവിൻ്റെ സത്യാനന്തരകാലത്തെ പ്രത്യയശാസ്ത്രപരമായ കണ്ടെത്തലും, “കുട്ട കമഴ്ത്തിയിട്ടടച്ച കോഴിക്കിടാങ്ങളെ തുറന്നുവിടുമ്പോൾ അവ പായുന്നതുപോലെ, കൂട്ടമണിയടിക്കുമ്പോൾ കുട്ടികൾ കലപിലകൂട്ടി ചിതറിയോടുന്നതുപോലെ”, മണിയാശാൻ അണക്കെട്ടു് തുറന്നുവിട്ടു് വെള്ളപ്പൊക്കം ഉണ്ടാക്കുന്നതുപോലെ, കഴുത്തുമുറുക്കി കുരലൊതുക്കിയതുവഴി, ആദ്യകാല കമ്മ്യൂണിസ്റ്റ് വിപ്ലവ നായകരെപ്പോലെ ഒളിവിൽ പോയ പാവം വാക്കുകളെ കെട്ടുപൊട്ടിച്ചു് ബഹു. ഗവർണറുടെ മുന്നിൽ തുറന്നുവിടലാവും അവരുടെ ലക്ഷ്യം.

അതോടെ, സർവ്വരാജ്യ തൊഴിലാളിവർഗ്ഗത്തിൻ്റെ അന്തിമമായ വിജയം സംഭവിക്കും; വർഗ്ഗരഹിതവും, ചൈന പോലെ മധുരമനോജ്ഞവും, ക്യൂബ പോലെ സ്ഥിതിസമത്വസുന്ദരവുമായ ഒരു “പൂലോകം” സംജാതമാകും!!

[“നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളതു് പുതിയൊരു ലോകം,

മർദ്ദിതരില്ലാത്ത ലോകം, ദുഃഖിതരില്ലാത്ത ലോകം,

മിഥുനുകളില്ലാത്ത ലോകം, സിദ്ധാർത്ഥുകളില്ലാത്ത ലോകം,

മന്ത്രിമാർ ഇളിക്കും ലോകം, നന്മ നിറഞ്ഞൊരു ലോകം.

കൊടികളുമായ് ചെങ്കൊടികളുമായ് വരുന്നു ഞങ്ങൾ ഫാക്ടറി വാതിൽ തുറന്നുതരൂ!

വിതച്ചുകൊയ്യാൻ ഞങ്ങൾക്കൊരുപിടി മണ്ണുതരൂ! മണ്ണുതരൂ! മണ്ണുതരൂ!!”]

July 19 2025 13:01

“പൊന്നരി-വാളമ്പുളിയിൽ” കണ്ണെറിഞ്ഞുകൊണ്ടു് വയൽകൊയ്യുന്ന കമ്മ്യൂണിസ്റ്റ് പൈങ്കിളികളുടെ സൂംബ ഡാൻസാണു്! വയൽകൊയ്യുന്ന നെല്ലു് മുയ്മൻ പുയുങ്ങിക്കുത്തി പൊന്നരിയാക്കി വേവിച്ചു് കുട്ടിച്ചോറാക്കി വാളമ്പുളി കൂട്ടി ഭുജിക്കലാവണം ഈ കമ്മ്യൂണിസ്റ്റ് കൊയ്ത്തുകാരികളുടെ മെയിൻ!

എടുത്താൽ പൊങ്ങാത്ത ഈ തടിമെയുപ്പിനു് അനുയോജ്യമായ മറ്റൊരു വിശദീകരണം ഈരേഴു് പതിനാലു് ലോകങ്ങളിലെയും മുക്കും മൂലയും, മൂക്കും മുലയും പരക്കെ പരതിയിട്ടും എനിക്കു് കണ്ടെത്താൻ കഴിഞ്ഞില്ല.

ഇൻപുട്ടിനു് അനുസൃതമാണു് ഔട്ട്പുട്ട് എന്നതാണു് “തിന്നൽ-തൂറൽ” വിഷയത്തിൽ “ശാസിക്കുന്ന ശാസ്ത്രത്തിൽ” നിലവിൽ അംഗീകൃതമായ സിദ്ധാന്തം. അതുപോലെതന്നെ, ഒത്തിരി തിന്നാത്തവർ ചീർക്കുകയോ വീർക്കുകയോ ചെയ്യില്ലെന്നു് മാത്രമല്ല, ഒന്നും തിന്നാത്ത ഹതഭാഗ്യർ സത്തുപോകുന്നതായും അവഗണനീയമല്ലാത്ത ചില നിരീക്ഷണങ്ങൾ ആയുർവ്വേദത്തിലെ പല കോണുകളിൽ നിന്നായി ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുതയും ഇവിടെ പ്രസ്താവയോഗ്യമാണെന്നു് തോന്നുന്നു.

[ശിരസ്സിൽ കയറിക്കൂടിയ ഉണക്കക്കൊഞ്ചുപോലത്തെ ഹൃദയത്തെ പച്ചമാങ്ങ കൂട്ടി എങ്ങനെ ഭുജിക്കാമെന്നതിന്റെ റെസിപ്പീ, “ശിരസ്സിലെ കൊഞ്ചുഹൃദയം” എന്ന തലക്കെട്ടിൽ, കവിതാരൂപത്തിൽ കവച്ച രാമായണപാരായണൻ മഹാകവി പൂജനീയ ജി. സുധാകരൻ ജി സഹാവു് ആയിരിക്കണം സൂംബ നൃത്തതിലകങ്ങളും കമ്മ്യൂണിസ്റ്റ് വിപ്ലവികളുമായ ഈ പൈങ്കിളികളുടെ വൈരുദ്ധ്യാത്മക-ഭൗതികവാദ ആത്മീയഗുരു.]

“നാടകമേയുലകം! സൂംബ സ്വപ്നാടനമേ കമ്മിയുലകം!!”🙂

(ചിത്രത്തിനു് കടപ്പാടു്)

July 19 2025 14:22

“മിഥുൻ ഷോക്കേറ്റു് മരിച്ച സംഭവം: എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ കെ. എസ്. ഇ. ബി.”

ആഹാ! ഉത്തരവാദിസാർമാർകൾ യഥാസമയം ഉണർന്നു് തറ്റുടുത്തല്ലോ!!

July 19 2025 14:53

ക്ലിഫ് ഹൗസ് അധിനിവേശം പൂർത്തിയാക്കി കഴിവു് തെളിയിച്ച മരപ്പട്ടികൾ കമ്മികളെക്കാൾ ഭംഗിയായും കാര്യക്ഷമമായും കേരളഭരണം നിർവഹിക്കുമെന്ന കാര്യത്തിൽ ആർക്കുമൊരു സംശയം വേണ്ട.

കേരള മരപ്പട്ടി പാർട്ടി സിന്താവാ! KMP-യെ തൊട്ടാൽ തൊട്ടോനെ തട്ടും! KMP നമ്മെ നയിക്കും! ഓരോ വോട്ടും KMP-ക്കു്! ജയ് ജയ് KMP!!

July 20 2025 11:34

“ഒരാൾ മരിച്ചാലും അപകടം തന്നെ. പക്ഷേ, UDF ഭരണകാലത്തു് എത്രപേർ മരിച്ചിട്ടുണ്ടെന്നുകൂടി ഒന്നന്വേഷിക്കണം കേട്ടോ!” – വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ജനതാദൾ (“സർക്യുലർ”.)

LDF സർക്കാർ സംഘടിപ്പിക്കുന്ന അനുപമ സുരഭിലമായ പിണുഭരണ വാർഷികമേളകളിൽ, “UDF – LDF ഭരണകാല കൊലപാതകങ്ങൾ” എന്നൊരു മത്സരയിനംകൂടി ഉൾപ്പെടുത്തി, വിജയികൾക്കു് പലകയും കോണകപ്പുതപ്പും സർട്ടിപ്പിക്കോത്തും നല്കി ആദരിച്ചാലോ കരണ്ടൻ മന്ത്രീ?

(ദയാവധം നൽകേണ്ടവരും, വൃദ്ധസദനത്തിലാക്കേണ്ടവരും, ദുർഗുണപരിഹാര പാഠശാലകളിലാക്കേണ്ടവരും, ദേവദാസികളാക്കേണ്ടവരും, ഗർഭപാത്രത്തിലേക്കു് മടക്കി അയക്കേണ്ടവരുമൊക്കെ ബഹു. മന്ത്രിമാർ എന്ന പേരിൽ, കാല്ക്കാശിനു് കൊള്ളാത്ത ഒരു മാഫിയാബോസിന്റെ കീഴിൽ, അവനു് സിന്താവാ വിളിച്ചും, കൊള്ളമുതലിൽനിന്നു് അവൻ കനിഞ്ഞുനല്കുന്ന പുല്ലും വയ്ക്കോലും തിന്നും, കാടിയും കഞ്ഞിവെള്ളവും കുടിച്ചും, ജനത്തെ പുച്ഛിച്ചും ഭർത്സിച്ചും ഭീഷണിപ്പെടുത്തിയും ആമോദപൂർവ്വം പൂണ്ടുവിളയാടുന്ന, ഒജിയൻ തൊഴുത്തുകൾക്കു് (“Augean stables”) സമാനമായ, ഹൈലി ഇൻഫെക്ഷ്യസായ ഒരു സോഷ്യോ-പൊളിറ്റിക്കൽ സെപ്റ്റിക് ടാങ്കാണു്, എല്ലാ അർത്ഥത്തിലും, പിണറായി മന്ത്രിസഭ.)

July 20 2025 11:34

നടേശഗുരുവിനെസംബന്ധിച്ച വാസവമന്ത്രിയുടെ അഭിപ്രായത്തോടു് ഞാനും പൂർണ്ണമായി യോജിക്കുന്നു. നടേശഗുരു ഒരു (യു.) പ്രതിഭയാണു്, ധനികനാണു്, പ്രതിഭാ-ധനനാണു്! ശ്രീനാരായണഗുരുവിന്റെ പിൻഗാമിയാവാൻ സർവ്വഥാ യോഗ്യനുമാണു്! തർക്കമേതുമില്ല.

പക്ഷേ, എന്റെ മൃദുലമായ ഹൃദയം ദുഃഖഭരിതമാകുന്നതു് മറ്റൊരു കാരണത്താലാണു്: എന്തുകൊണ്ടു് സഹാവു് വാസവമന്ത്രി പൂജനീയ നടേശഗുരുവിനു് തന്റേതുപോലത്തെ കറുകറുത്ത ഒരു വിഗ്ഗും കരിവേഷ താടിമീശയും ഫിറ്റുചെയ്യാൻ വേണ്ട ഒത്താശകൾ സർക്കാർ ചെലവിൽ ചെയ്തുകൊടുക്കുന്നില്ല?

അദ്ദേഹത്തിനുമുണ്ടാവില്ലേ കറുകറുത്ത വിഗ്ഗും താടിമീശയും ധരിച്ചു്, പ്രത്യയശാസ്ത്രജ്ഞൻ കം (തൊലി) രജിസ്ട്രേഷൻ മന്ത്രി സഹാവു് വി. എൻ. വാസവനെപ്പോലെയും, സൂപ്പർസ്റ്റാർ കം ലഫ്റ്റനന്റ് കേണൽ ഇൻ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലാലേട്ടൻജിയെപ്പോലെയും, സൂപ്പർ മെഗാ ഗിഗാ സ്റ്റാർ ജനാബ് മമ്മൂക്കയെപ്പോലെയുമൊക്കെ, കിടന്നുമുള്ളൽ മാറാത്ത തരുണീമണികളുടെയിടയിൽ, സഹാവു് വി. ശിവൻകുട്ടി മന്ത്രിയെപ്പോലെ മുണ്ടുമടക്കിക്കുത്തി നിയമസഭയിലെ ഡെസ്കിൽ കയറിനിന്നു് മുതുകുണ്ടി കുലുക്കി ബ്രേക്ക് ഡാൻസ് ചെയ്യാൻ?

മാനുഷിക ആഗ്രഹങ്ങളുടെ ആകെത്തുക, ആത്യന്തികമായി, ഭാരതീയ കണ്ടുപിടുത്തമെന്നു് കരുതപ്പെടുന്ന പൂജ്യം ആകുന്നതിനെയാണല്ലോ നമ്മൾ ജീവിതസാഫല്യം, ആത്മസായുജ്യം, നിർവാണമടയൽ, മോക്ഷം പ്രാപിക്കൽ, നസ്രാണി സ്വർഗ്ഗീയ തീന്മേശയിൽ അളിയന്മാരോടൊപ്പം വളിയൻകുണ്ടി കുത്തിയിരുന്നു് അനന്തമായി കള്ളപ്പവും കോഴിക്കറിയും ഭുജിക്കൽ, സുവർക്കത്തിലെ മദ്യപ്പുഴയിൽ, വളിവിടാത്ത, ആർത്തവം എന്ന ഏർപ്പാടേയില്ലാത്ത, തന്മൂലം എത്ര ആഞ്ഞാഞ്ഞൂക്കിയാലും ആൾ അവശനമാകുമെന്നല്ലാതെ, ഗർഭം ധരിക്കാത്ത 72 ഹൂറികളോടൊപ്പം നീരാടൽ എന്നൊക്കെ വിശേഷിപ്പിക്കുന്നതു്!

“What A Wonderful World!”:

July 20 2025 15:11

സിപിഐ (എം), സിപിഎം സഹയാത്രികർ, ഡിവൈഎഫ്ഐ, എസ്എഫ്ഐ ഇത്യാദി ആട്രിബ്യൂട്ടുകളുള്ള പാർട്ടി അടിമകളെ ചാനൽ ചർച്ചകളിലേക്കു് ക്ഷണിച്ചുവരുത്തി മലയാളി പൊതുസമൂഹത്തിന്റെ സാമാന്യബോധത്തെ വ്യഭിചരിച്ചു് പണമുണ്ടാക്കുന്ന, കാട്ടുകള്ളന്മാരായ ചാനൽ മുതലാളികളെ ഒന്നുകിൽ നിലവിലിരിക്കുന്ന നിയമവ്യവസ്ഥ പ്രോസിക്യൂട്ട് ചെയ്യണം, അതിനതിനു് കഴിയുന്നില്ലെങ്കിൽ, ആയിനം കഴുത്തറപ്പരിൽ നിന്നു് കൈക്കൂലി വാങ്ങി അവർക്കു് ഒത്താശ ചെയ്യുന്ന സമൂഹദ്രോഹികളായ സകലമാന സർക്കാർ ഉദ്യോഗസ്ഥരെയും, ആ മല്ലു ചാനൽമുതലാളിമാരെയടക്കം, “കയ്തകളായ” പൊതുജനം, 1789 മുതൽ 1799 വരെ നീണ്ടുനിന്ന ഫ്രഞ്ച് വിപ്ലവമാതൃകയിൽ, 51 വെട്ടുകൾ വെട്ടിയോ, 5.100 തല്ലുകൾ തല്ലിയോ ജീവനാശം വരുത്തി സമൂഹത്തിൽ നിന്നും എന്നേക്കുമായി നിർദ്ദാക്ഷിണ്യം ഉന്മൂലനം ചെയ്യണം!

എന്തുകൊണ്ടെന്നാൽ, കേരളത്തിലെ സാമാന്യരായ ജനകോടികളുടെ ദൈനംദിന ജീവിതമാണു്, നിലനില്പാണു്, ഉറിയെന്തു് പറിയെന്തു് തറിയെന്തു് എന്നറിയാത്ത, “Indian Coffee House waiter” മോഡൽ കിരീടം ധരിച്ചു് വല്യേട്ടൻ ചമയുന്ന ഏതാനും കംപ്ലീറ്റ് ഊളകളാൽ ഇവിടെ “irretrievable” ആയി വ്യഭിചരിച്ചു് നശിപ്പിക്കപ്പെടുന്നതു്!!

July 20 2025 16:07

No.1 നവകേരളത്തിൽ ഐരാവതങ്ങൾക്കു് പകരം “മൈരാവതങ്ങൾ” ഉടലെടുക്കുന്നതിനു് ഒരു ഉത്തരവാദിയേയുള്ളു: “പ്രഫുത്തരായ മൈരളീയർ”!

July 20 2025 17:54

“കേരളത്തിലെ വ്യവസായ മേഖലയുടെ മുഖം മാറുന്നു. ” – കയർ-വ്യവസായ-നിയമമന്ത്രി സഹാവു് പി. രാജീവ്.

പിണറായിസ്റ്റ് നോക്കുകൂലിത്തൊയ്ലാളികൾ ബൂർഷ്വാ വ്യവസായമേഖലയുടെ മുഖത്തേക്കു് കോൺസെൻട്രേറ്റഡ് സൾഫ്യൂറിക് ആസിഡ് ചോപ്പൻ ബക്കറ്റിൽ കോരിയൊഴിച്ചുകാണും!

July 20 2025 18:11

“ഒരു കൗപീനമാത്രൻ തൻ്റെ സ്വന്തം അമേധ്യപ്പൊതിക്കുമുന്നിൽ നിലവിളക്കു് കൊളുത്തിവച്ചു് ചമ്പ്രം പടിഞ്ഞിരിക്കുകയോ, ഒറ്റക്കാലിൽ നിൽക്കുകയോ ചെയ്യുന്നതു് കണ്ടാൽ, അവൻ്റെ അണ്ടിയും പിടുക്കും തൊട്ടു് അനുഗ്രഹം നേടാൻ ഇരച്ചുകയറുന്ന കംപ്ലീറ്റ് ഊളകൾ ആർഷഭാരതീയർ എന്നറിയപ്പെടുന്നു.” – സ്വ. ലേ.

July 20 2025 18:44

മാക്രികളോടു് സയൻസും ഫിലോസഫിയും പറയുന്ന നിഷ്കുകൾ ശ്രദ്ധിക്കുക: നിങ്ങൾ അഭിസംബോധന ചെയ്യുന്നതു് കാൽക്കാശിൻ്റെ വിവരമില്ലാത്ത ഒരു ഊളയെ അരശതം കാറുകളുടെ അകമ്പടിയോടെ നാടുനീളെ എഴുന്നള്ളിച്ചുകൊണ്ടുനടക്കുന്ന ഒരുപറ്റം അടിമക്കൂട്ടത്തെയാണു്! സമയം വിലപ്പെട്ടതാണു്!!

July 20 2025 20:24

ഒരാൾ ഒരു ഏഷ്യൻ രാജ്യത്തു് ജനിച്ചു എന്നതു് അയാൾക്കു് യൂറോപ്പിലെയോ ആഫ്രിക്കയിലെയോ അമേരിക്കയിലെയോ ഒരു രാജ്യത്തുചെന്നു് അവിടെ നിലവിലിരിക്കുന്ന നിയമങ്ങൾക്കു് വിരുദ്ധമായി തോന്ന്യവാസം കാണിക്കാനുള്ള പ്രിവിലെജോ ലൈസൻസോ അല്ല എന്നോർത്താൽ നന്നു്.

July 21 2025 10:01

“മേൽക്കൂര തകർന്ന കാർത്തികപ്പള്ളി സ്കൂളിൽ നിന്നു് മാധ്യമപ്രവർത്തകരെ പുറത്താക്കാൻ CPM പ്രവർത്തകരുടെ ശ്രമം.”

ഉന്നത നവകേരളനിലവാരം പുലർത്തുന്ന സ്കൂളുകൾ ലോകത്തെ കാണിക്കാതിരുന്നാൽ ന്യൂയോർക്കിലും മറ്റും എങ്ങനെ നല്ല സ്കൂളുകൾ ഉണ്ടാകും? അനുകരിക്കാനൊരു മാതൃക വേണ്ടേ?

July 21 2025 10:38

“സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് നടത്തും.” – വി. മന്ത്രി വി. ശിവൻകുട്ടി.

ഒപ്പം കെ-സർക്കാരിൻ്റെ പതിനാറടിയന്തിരത്തിൻ്റെ ഓഡിറ്റ് കൂടി നടത്തിയാൽ ഒറ്റ നടയ്ക്കു് പണി തീർക്കാം.

July 21 2025 10:45

“പണം തട്ടാനുള്ള ശ്രമം; നിമിഷ പ്രിയ കേസിൽ സാമുവൽ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ.” – വാർത്ത.

നിജസ്ഥിതി അറിയില്ല. പക്ഷേ, സാമുവൽ ജെറോം ഒരു മലയാളിയായിരിക്കുമെന്നുറപ്പു്.

July 21 2025 11:16

“അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടു് ടേം നിബന്ധന ഒഴിവാക്കാൻ CPM-ൽ ആലോചന. തുടർഭരണം ഉറപ്പാക്കലാണത്രെ ലക്ഷ്യം!” – വാർത്ത.

ഉടയോർ അവരുടെ കുണ്ടികൾ കുരണ്ടിയിൽ ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങി. നല്ല കാര്യം! ജനം എന്നൊരു കൂട്ടം അടിയാളരുണ്ടായിരുന്നല്ലോ?! ആ “നികൃഷ്ടജീവികളുടെ” ഇരിപ്പിടാവസ്ഥ ഇപ്പോൾ എങ്ങനെയൊക്കെയാണാവോ?

July 21 2025 11:41

“വൈകിയുണരുന്ന സിസ്റ്റം!”

ഉറങ്ങുന്ന സിസ്റ്റം വൈകിയെങ്കിലും ഉണരും, സിസ്റ്ററേ! ഉറക്കം നടിയ്ക്കുന്ന സിസ്റ്റവും, മരിച്ച സിസ്റ്റവും “ചത്താലും” ഉണരില്ല.

July 21 2025 11:51

ആ ചെറുപ്പിന്റെ മുൻനിരയിൽ, മുഷ്ടിചുരുട്ടി ആകാശത്തേക്കെറിയുന്ന, ചോരച്ചെങ്കൊടിയേന്തിയ സ്രാവു് പൺറോയ് തന്നെ ആയിക്കോട്ടേ!

July 21 2025 12:17

“വെള്ളാപ്പള്ളി നടേശൻ്റെ വർഗ്ഗീയ പരാമർശത്തിൽ SNDP സംരക്ഷണ സമിതി പൊലീസിൽ പരാതി നൽകി.” – വാർത്ത.

“കടുവയെ പിടിച്ച കിടുവ” എന്നു് കേട്ടിട്ടുണ്ടെങ്കിലും, “കിടുവയെ പിടിച്ച ബടുവ” എന്നാദ്യം കേൾക്കുന്നു! പുതിയ പഴഞ്ചൊല്ലുകളുമായി പൊരുത്തപ്പെടാൻ ചന്തൂട്ടിയുടെ കിറ്റുജീവിതം ഇനിയും കണ്ടമാനം ബാക്കി!!

July 21 2025 12:57

„A cup of wine and a book of verses.“ – A line from „Rubaiyat“ by Omar Khayyam.

„A glass of wine and a book of science.“ – A line from my book of life.

July 21 2025 13:38

“കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ അതുല്യമായ പങ്കു് വഹിച്ച നേതാവു്. വിയെസിൻ്റെ വിയോഗത്തിൽ എം. വി. ഗോവിന്ദൻ സഖാവു്.”

സമാനമായ രീതിയിൽ മുതലക്കണ്ണീരൊഴുക്കുന്ന പിണറായി സഖാവിനെ കാണാനായി കണ്ണിൽ മണ്ണെണ്ണയൊഴിച്ചു് കാത്തിരിക്കുന്നു!
വി. എസ്. അച്യുതാനന്ദനു് ആദരാഞ്ജലികൾ!!

July 22 2025 09:56

“വിഎസിനു് പകരം വിഎസേയുള്ളു. അടിമതുല്യ ജീവിതം നയിച്ച കർഷകത്തൊഴിലാളികൾക്കു് അവകാശബോധമുണ്ടാക്കിക്കൊടുത്ത ഒരു പോരാളി! വിപ്ലവ പ്രസ്ഥാനത്തിന്റെ ഇതിഹാസമാണു് അദ്ദേഹം!” – എം. വി. ജയരാജൻ aka പ്രകാശം പരത്തുന്ന ശുംഭൻ.

(പിണറായിപ്പാർട്ടിയുടെ ഉപ്പും ചോറും തിന്നുന്ന അടിമക്കണ്ണുകൾ ആരുമില്ലേടേ അവിടെ, എം. വി. ജയരാജൻ സഹാവിന്റെ നേത്രങ്ങളിൽ ശകലം ഉള്ളിനീരിറ്റിച്ചു്, വിഎസിന്റെ വിയോഗം സൃഷ്ടിച്ച ദുഃഖഭാരത്താൽ പ്രകാശം പരത്തുന്ന ശുംഭൻ സഹാവിന്റെ തിരുമിഴികളിൽനിന്നു് അനർഗ്ഗളം വിനിർഗ്ഗമിക്കുന്ന കണ്ണീർക്കടൽ കൊണ്ടൊരു കക്കയം അണക്കെട്ടു് നിർമ്മിക്കാൻ?! എത്ര നീചവും നിന്ദ്യവും നികൃഷ്ടവും ഭീകരവും ഭയാനകവും ജുഗുപ്സാവഹവും ക്രൂരവുമാണു് കണ്ണിൽ ചോരയില്ലാത്ത ഈ “പൂലോകം”!!)

ഗതകാല കർഷകത്തൊഴിലാളികൾ അനുഭവിച്ചിരുന്നതിനെക്കാൾ പരമദയനീയമായ അടിമജീവിതം നയിക്കുന്ന പോരാളി ഷാജികൾക്കും ഗ്രാസ്‌റൂട്ട് പിണറായിസ്റ്റുകൾക്കുംകൂടി അല്പം അവകാശബോധം ഉണ്ടാക്കിക്കൊടുക്കണം എന്നൊരാഗ്രഹം വിഎസിനുണ്ടായിരുന്നു എന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, പരമാവധി പരിശ്രമിച്ചിട്ടും, പിണറായിപ്പാർട്ടിയുടെ നിത്യ അടിമകളായ അന്തംകമ്മികളുടെ തീവ്രത കൂടിയ വിപ്ലവവീര്യവും ധിഷണാവിലാസവും മൂലം ആ ചിരകാലിക അഭിലാഷം പൂവണിയാതെ പോവുകയായിരുന്നത്രെ!

July 22 2025 11:17

“പുന്നപ്ര സമരനായകൻ മുൻ മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു” എന്ന അനൗൺസ്മെൻ്റുമായി ഒരു ജാഥ കണ്ടു.

ആന കൊടുത്താലും ആശ കൊടുക്കരുതു് എന്നേ ആ കശ്മലരോടു് എനിക്കു് പറയാനുള്ളു.🙂

July 22 2025 13:09

ശശി തരൂരോ, ആരിഫ് മുഹമ്മദ് ഖാനോ, പി. എസ്. ശ്രീധരൻ പിള്ളയോ ഒക്കെയാണു് ഉപരാഷ്ട്രപതി പദവിക്കായുള്ള പ്രതിശ്രുത വരന്മാർ എന്നു് കേൾക്കുന്നു.

ജ്യൂസ് ഉസ്താദ് റഹ്മത്തുള്ള ഖാസിമിക്കും, ശ്രീ ശ്രീ രവിശങ്കർക്കുമൊക്കെ എന്താ ഒരു അയോഗ്യത? ഇനി, ഉപരാഷ്ട്രപതി തന്നെ വേണമെന്നില്ല, ഉപരാഷ്ട്രപത്നി ആയാലും കുഴപ്പമില്ല എന്നു് ഭാരതീയ ഭരണഘടന പറയുന്നുണ്ടെങ്കിൽ, കലാമണ്ഡലം സത്യഭാമ, മാതാ അമൃതാന്ദമയി തുടങ്ങിയ ഭാവശുദ്ധിയുള്ള എത്രയോ ഭാരതസ്ത്രീകൾ രാഷ്ട്രത്തിന്റെ പ്രതിശ്രുത വധുക്കളാകാൻ സർവ്വഥാ യോഗ്യരായിട്ടുണ്ടല്ലോ!

ഒന്നാംകിട നേതാക്കളെ തഴഞ്ഞു്, രണ്ടാംകിടയും മൂന്നാംകിടയും നാലാംകിടയുമായ ചപ്പുചവറുകളെ നേതൃസ്ഥാനങ്ങളിൽ തിരുകിക്കയറ്റുക എന്ന സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണു് സകലമാന അധികാര സ്വയംവരങ്ങളും, അധികാരത്തിലേക്കുള്ള കെട്ടിച്ചുകൊടുക്കലുകളും എന്ന സഹാവു് അപ്പം മാഷിന്റെ അഭിപ്രായത്തോടു് നിരുപാധികമായി യോജിക്കുകയല്ലാതെ മറ്റൊരു അപ്പോപ്രിയേറ്റ് ഓപ്‌ഷൻ തത്ക്കാലം ഞാൻ കാണുന്നില്ല.

എല്ലാം ഗൂഢാലോചനകളാണു് ഷഗോദരങ്ങളേ! ഗൂഢാലോചനകളാണെല്ലാം ഷൂർത്തുക്കളേ! ഗൂഢാലോചനകളാണഖിലസാരമൂഴിയിൽ മൈ പ്രണ്ടുകളേ !!

മുഖ്യമന്ത്രിയുടെ [ആഭ്യന്തരം, സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, വിമാനത്താവളങ്ങൾ, അഖിലേന്ത്യാ സേവനങ്ങൾ, തീരദേശ ഷിപ്പിങ്, ഉൾനാടൻ ഗതാഗതം, തിരഞ്ഞെടുപ്പു്, ദുരിതാശ്വാസം, ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ, പൊതുഭരണം, വിവരസാങ്കേതികവിദ്യ, വിവര പൊതുജനസമ്പർക്കം, അന്തർസംസ്ഥാന നദി ജലം, ഉദ്‌ഗ്രഥനം, കേരള സംസ്ഥാന ഉൾനാടൻ ഗതാഗത കോർപ്പറേഷൻ, മെട്രോ റെയിൽ, പ്രവാസികാര്യം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, മലിനീകരണ നിയന്ത്രണം, സൈനിക് ക്ഷേമം, ജയിൽ, അച്ചടി, (പച്ചടി, കിച്ചടി), സ്റ്റേഷനറി, (മിഷനറി, റെവൊല്യൂഷണറി), സാങ്കേതികവിദ്യ, പരിസ്ഥിതി, ദുരന്തനിവാരണം, വിജിലൻസ്, ശാസ്ത്രസ്ഥാപനങ്ങൾ, (ജ്യോതിഷം, ഹോമിയോ, കൈനോട്ടം, പൂമൂടൽ, കുഴിച്ചുമൂടൽ), സംസ്ഥാന ആഥിത്യം തുടങ്ങിയ] സകല വകുപ്പുകളുടെയും സർവ്വാധികാര സ്വയംവരവും, ശിഷ്ടം വരുന്ന വകുപ്പുകളായ പൊതുമരാമത്തു്, ആരോഗ്യം, ‘എസ്‌കൈസ്‌’, വ്യവസായം, വരാൽമീൻ, പശുക്കറവ, ധനകാര്യം, വന്യജീവി, വൈദ്യുതി, ഗതാഗതം, പുരാവസ്തു, തുറമുഖം, വെള്ളംകുടി, വിദ്യാഭ്യാസം ഇത്യാദി അല്ലറചില്ലറ വകുപ്പുകളിലേക്കുള്ള മന്ത്രിമാരുടെ കെട്ടിച്ചുകൊടുക്കലുകളും ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുകളുടെയും, ബഹുരാഷ്ട്രകുത്തകകളുടെയും, സാമ്രാജ്യത്വശക്തികളുടെയും ഗൂഢാലോചനകളുടെ അവിഭാജ്യഘടകമല്ലെങ്കിൽ പിന്നെ എന്തു് കോപ്പാണെന്നു് ഈദൃശ വിഷയങ്ങളിൽ ഡോക്ടറേറ്റുള്ള ഏതെങ്കിലുമൊരു കുമാരപിള്ള സഹാവു് എനക്കൊന്നു് പറഞ്ഞുതന്നാൽ വേണ്ടില്ല.

July 22 2025 13:47

മാനസികരോഗാശുപത്രിയിലെ ജോലിയുടെ മുഖ്യതത്വം:

രാവിലെ ആദ്യം ഉണർന്നെഴുന്നേൽക്കുന്നവനാണു് വൈദ്യൻ.

July 22 2025 14:09

90 ശതമാനം ആളുകളും ആശയം മനസ്സിലാക്കാൻ കഴിവുള്ളവരല്ല. അതുകൊണ്ടാണു് അവർ ആശയം എന്നു് തോന്നിപ്പിക്കുന്ന രീതിയിൽ കാവ്യാത്മകമായി പിച്ചും പേയും പറയുന്ന ആളുകളുടെ പിന്നാലെ വച്ചു് പിടിക്കുന്നതും, ആ പക്കാ ക്രിമിനലുകൾക്കുവേണ്ടി ചാകാനും കൊല്ലാനും തയ്യാറാകുന്നതും.

July 22 2025 15:47

ഖുർആനോ ബൈബിളോ ഭഗവദ്ഗീതയോ മറ്റേതെങ്കിലും മതഗ്രന്ഥമോ, വസന്തതിലകത്തിലോ ശാർദ്ദൂലവിക്രീഡിതത്തിലോ രംനരം നരനരം നിരന്നു് വരുന്ന കുസുമമഞ്ജരിയിലോ പാടിത്തകർത്താൽ, കേൾക്കാൻ നല്ല രസമുണ്ടായേക്കാമെന്നല്ലാതെ, അവയുടെ ഉള്ളടക്കത്തിൻ്റെ അടിസ്ഥാനപരമായ അർത്ഥശൂന്യത അതുവഴി പരിഹരിക്കപ്പെടുകയില്ല.

July 23 2025 11:40

“എനിക്കു് പണം മാത്രം മതി, പണി വേണ്ട.”

(പണി ചെയ്യാതെ പണക്കാരനാവാൻ ഏറ്റവും എളുപ്പവഴി കെ-പാർട്ടിയിൽ കയറിപ്പറ്റലാണു് ചങ്ങായീ!)

July 23 2025 13:17

“എൻ മകനേ, മടങ്ങിവരൂ…!!”

“ഭ്രാന്തിപ്പശു!!”🙂🙂

July 23 2025 14:57

ചോർച്ചയും ഈർപ്പവും പൂപ്പലും ചീയലും ചിതലുമെല്ലാം കാണുമ്പോൾ, പാമ്പുകളെയും പഴുതാരകളെയും വളർത്തി പുഷ്ടിപ്പെടുത്തുന്നതിനായി ഒരുക്കിയിരിക്കുന്ന ഒരു ഉരഗജീവി സൗഹൃദ ആവാസവ്യവസ്ഥയാണു് സംഭവമെന്നു് തോന്നിയേക്കാം. പക്ഷേ അതല്ല യാഥാർത്ഥ്യം. മലപ്പുറം കേർമെൻറ് കോളജിലെ “ലോകോത്തര” ഫിസിക്സ് ലാബോറട്രിയാണു് നിങ്ങൾ ഇവിടെ കാണുന്നതു്!

ഈ ആത്മഹത്യാമുറിയുടെ മദ്ധ്യബിന്ദുവിൽ നിന്നുകൊണ്ടു് അത്യുന്നത വിദ്യാഭ്യാസമന്ത്രിണി സഹാവു് ഡോക്ടർ ആർ. ബിന്ദു ഒരു റീൽ ചെയ്തു് US, ഓസ്‌ട്രേലിയ, യൂറോപ്പ്, സ്കാൻഡിനേവിയ തുടങ്ങിയ, ശാസ്ത്രീയവും സാങ്കേതികവും വൈജ്ഞാനികവും പ്രത്യയശാസ്ത്രപരവുമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികൾക്കു് അയച്ചുകൊടുത്താൽ, അവർക്കും അല്ലറചില്ലറ നല്ലകാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞേനെ!

ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ സാമാന്യജനത്തെ പൊതുവേ ബോറടിപ്പിക്കുന്ന വിഷയങ്ങളായതുകൊണ്ടു്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും, രജിസ്‌ട്രേഷൻ മന്ത്രി വി. എൻ. വാസവനും ചേർന്നു് യുഗ്മഗാനം പാടിക്കൊണ്ടാടുന്ന ഒരു സൂമ്പാ നൃത്തംകൂടി ആ റീലിൽ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും.

ബിന്ദു സഹാവിന്റെ റീലും, ശിവൻകുട്ടി-വാസവ സഹാക്കളുടെ സൂമ്പയും കാണാൻ ഇടവന്നാൽ, ആ നാടുകളിൽ നിന്നു് ജ്ഞാനദാഹികളായ വിദ്യാർത്ഥികൾ ഊത്ത കയറുന്നതുപോലെ കേരളത്തിലേക്കു് ഒഴുകി എത്തുമെന്നുറപ്പു്.

ജ്ഞാനശേഖരനെ കൊതിക്കാത്തവരായി ആരുണ്ടു് ബിന്ദ്വേ?!

(ചിത്രത്തിനു് കടപ്പാടു്)

July 23 2025 15:35

വി. എസ്. അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്നു് കേൾക്കുന്നു.

സത്യമാണെങ്കിൽ ലോകത്തിന്റെ ഭാഗ്യം.🙂

July 24 2025 10:41

“തനിക്കു് സുപരിചിതമായ രാജവീഥികളിലൂടെ ‘പിണറായി വിജയൻ്റെ’ ചേതനയറ്റ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം മുന്നോട്ടു് പോയിക്കൊണ്ടിരിക്കുകയാണു് എന്നു് റിപ്പോർട്ട് ചെയ്തതിനു് മാപ്പു്.” – ശ്രീകണ്ഠൻ നായർ ഫ്രം 24 ന്യൂസ്.

“അവരാതം അവതാരകനായാൽ അവതരണം കുശ്മാണ്ഡാവതാരമാകും.” – സഖാവു് കാൾ മാർക്സ്.

July 24 2025 10:48

ഉമ്മൻ ചാണ്ടിയെ ഇകഴ്ത്താതെ വിഎസിനെ പുകഴ്ത്താൻ അറിയാത്ത “Doctor Egg” aka “അമൈരശിരസ്കൻ”.

“ചീഞ്ഞവ വിൽക്കുന്നവർക്കു് ചീമുട്ടയും പൊൻമുട്ട. For cutthroats, negative publicity is also a publicity.” – സഖാവു് കാൾ മാർക്സ്.

July 24 2025 11:05

കേരള യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റിലും മറ്റും വാണരുളുന്ന ഡോക്ടർ കൊണാണ്ടർമാരും വണ്ടിച്ചെക്കുകാരുമെല്ലാം തമ്മിൽ ഉണ്ടാകാൻ പോകുന്ന അടിപിടികളും കടിപിടികളും ദീർഘവീക്ഷണം ചെയ്യാൻ സഖാവു് ഫെയ്ൻമാനു് കഴിവുണ്ടായിരുന്നു എന്നു് വേണം കരുതാൻ.

https://shorturl.at/1rvzy

July 24 2025 12:24

“പെറ്റിക്കേസുകളിലെ പിഴയിൽനിന്നു് ലക്ഷങ്ങൾ തട്ടിയ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു.” – വാർത്ത.

“മന്ത്രിമകൾക്കുള്ള മാസപ്പടി” എന്ന വകയിൽ വരവു് വച്ചിരുന്നെങ്കിൽ, ഭാവശുദ്ധിയുള്ള ഭാരതസ്ത്രീയായ ആ പൊലീസേമാത്തി തീർച്ചയായും രക്ഷപെട്ടേനെ!!

July 24 2025 13:09

രാഷ്ട്രീയത്തിലോ, മതങ്ങളിലോ, സാംസ്കാരിക മേഖലകളിലോ, വിപരീതാശയങ്ങൾ ഘോഷിക്കുന്ന “വീരപ്പന്മാരെ” പൊതിഞ്ഞുനിന്നു്, അതാണു് തൻ്റെ ജന്മലക്ഷ്യം എന്ന മട്ടിൽ, പരസ്പരം കടിച്ചുകീറാൻ കച്ച കെട്ടുന്ന അന്തം അണികൾ അത്യുന്നതമായ ബൗദ്ധിക നിലവാരമുള്ള ജനുസ്സുകളായിരിക്കണം.

July 24 2025 16:13

“എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവു് വിഎസ് ‘നമുക്കു് എല്ലാവർക്കും’ (‘ജനങ്ങൾക്കു് എല്ലാവർക്കും’ എന്നു് മതി, കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട!) എന്തായിരുന്നു എന്നു് തെളിയിച്ചു.” – “വാടിക്കൽ രാമകൃഷ്ണൻ cum കല്മഴു ഫെയിം” കാരണഭൂതം സ്രാവു് പൺറോയ് വിജ്യൊനോവ് കപ്പിത്താനോവ് മോർട്ടലോവ്‌സ്കി.

[നാടൻ ഭാഷയിൽ, അഥവാ മണി-പ്രവാള മല്യാലത്തിൽ പറഞ്ഞാൽ: ഞങ്ങൾ, ച്ചാൽ ഞാനും കമലയും വീണയും, “മരണാനന്തര വിഎസ്‌” എന്ന വിഷയത്തിൽ പ്രത്യയശാസ്ത്രപരമായ ചില കണക്കുകൂട്ടലുകൾ നടത്തിയിരുന്നു. ആ കണക്കുകൂട്ടലുകൾ മൊത്തം, കർമ്മാധിഷ്ഠിതമായി, ജനിമൃതികളിൽ, നുണകളിൽ, ലാവ്ലിൻ കേസിൽ, വാടകക്കൊലകളിൽ, സ്വർണ്ണക്കള്ളക്കടത്തിൽ, സാമ്പത്തിക അഴിമതികളിൽ, പിൻവാതിൽ നിയമനങ്ങളിൽ, മാസപ്പടിയിൽ, അനേകം രക്ഷാപ്രവർത്തനങ്ങളിൽ എല്ലാമുള്ള “ഡിപ്ലോമാറ്റിക്” ഇടപെടലുകളിലൂടെ നരച്ചുകൊരച്ചു് എന്നോ കാവിനിറമായിത്തീർന്ന എന്റെ ചെങ്കോണകത്തിലേക്കു് അതിസാരം ബാധിച്ചപോലെ ഞാനറിയാതെ, മനസ്സറിയാതെ തൂറ്റിപ്പോയി.]

July 24 2025 17:12

“ഇതുവരെയുള്ള മനുഷ്യചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണു്.” – മാനിഫെസ്റ്റോയിൽ സഖാവു് കാൾ മാർക്സ്.

വിഎസിൻ്റെ മരണശേഷമുള്ള മാക്രിസ്റ്റ് ചരിത്രം നാലു് വോട്ടിനുവേണ്ടി, “പിണുവർഗ്ഗദ്രോഹി” വിഎസ് കെ-പാർട്ടിയുടെ സ്വന്തമാണെന്നു് സ്ഥാപിക്കാനുള്ള സഹാക്കളുടെ ഉളുപ്പില്ലാസമരങ്ങളുടെ ചരിത്രമാണു്!

July 25 2025 08:44

പ്രത്യേക ഏക്ഷൻ കാണിച്ചു് കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സഹാവു് ഗോവിന്ദച്ചാമിയെ സഹ ഏഭ്യന്തര മന്ത്രിയാക്കിയാൽ കലക്കും!

July 25 2025 09:58

കേരളത്തിൽ സി. പി. ഐ. (എം.) സ്വന്തക്കാരെ തിരുകിക്കയറ്റി ദശാബ്ദങ്ങളിലൂടെ നിർമ്മിച്ച നിയമ വിരുദ്ധമായ സമാന്തര സാമൂഹിക വ്യവസ്ഥിതിയെ മുളയിലേ നുള്ളേണ്ടിയിരുന്ന ഭരണകർത്താക്കൾ തന്നെയായിരുന്നു എക്കാലവും ആ സമാന്തര സാമൂഹിക ലോകത്തിൻ്റെ രക്ഷാകർത്താക്കളും!

July 25 2025 10:24

സഹാവു് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെപ്പറ്റി ആനാവൂർ നാഗപ്പൻ എന്തു് പറയുന്നു?🙂

July 25 2025 12:06

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നൊരു മുറവിളി “കൈതകളായ പൊതുക്കൾ” ഉയർത്തുന്നുണ്ടു്.

ചെന്താരക സഹാക്കൾ ജാഗരൂകരായി നിരന്തരം നിയന്ത്രിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിലാണു് സംഭവം നടന്നതു്! വല്ല പീക്കിറി ഉന്നതരും അന്വേഷിച്ചിട്ടു് യാതൊരു കാര്യവുമില്ല. പുലിമടയിൽച്ചെന്നു് ഈറ്റപ്പുലിയെക്കറന്നു് പുലിപ്പാൽ കൊണ്ടുവരാൻ എലിയെയോ ഏലിയെയോ ഏല്യാമ്മയെയോ ആരെങ്കിലും ചുമതലപ്പെടുത്തുമോ?

വല്ല അണ്ടനും അടകോടനും ഇറങ്ങിപ്പുറപ്പെട്ടാൽ “മിഷൻ: ഇമ്പോസ്സിബിൾ” പൂർത്തീകരിക്കാനാവില്ല. അതിനു് സാക്ഷാൽ സഖാവു് ടോം ക്രൂസ് തന്നെ തുനിഞ്ഞിറങ്ങേണ്ടിവരും.

അതുപോലെതന്നെയാണു് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള സഹാവു് ഗോവിന്ദച്ചാമിയുടെ എടുത്തുചാട്ടവും. ലെജിസ്ലെറ്റീവ്, എക്സക്യുട്ടീവ്, ജുഡിഷൽ എന്നീ ഗവണ്മെന്റൽ ഇൻസ്റ്റിറ്റ്യൂഷനുകളിലേക്കു് ടോർച്ചടിച്ചു് പ്രകാശം പരത്താൻ ശേഷിയും ശേമുഷിയുമുള്ള ഒരു ഉന്നതതലൻ നേരിട്ടു് അന്വേഷിക്കാതെ കാര്യത്തിനു് ഒരു തീർച്ചയും തീരുമാനവും ഉണ്ടാകില്ല.

നിലവിൽ, സർവ്വശക്തമായി പ്രകാശം പരത്തുന്ന ശുംഭൻ ജയരാജൻ സഖാവല്ലാതെ, ഗോവിന്ദച്ചാമി വിഷയത്തിലെ ഈ “ശൈവചാപം” കുലയ്ക്കാൻ പ്രാപ്തിയുള്ള മറ്റൊരു ഉന്നതതലൻ ഈ “പൂലോകത്തിൽ” ജീവിച്ചിരിക്കുന്നില്ലെന്നാണു് ഞാൻ മനസ്സിലാക്കുന്നതു്.

July 25 2025 14:04

“സഹാവു് ഗോവിന്ദച്ചാമി ജയിൽ ചാടിയതിൻ്റെ പേരിൽ നാലു് ആപ്പീസാറന്മാർകളെ സസ്പെൻഡ് ചെയ്തു.” – വാർത്ത.

“സത്-പെൻഷൻ” നന്നു്. ഒപ്പം, പതിവുരീതിയിൽ, വിടവില്ലാത്ത പരിശോധനയും, തുളയില്ലാത്ത റിപ്പോർട്ടും കൂടി കല്പിച്ചിട്ടുണ്ടെങ്കിൽ ഏറ്റവും നന്നു്.

July 26 2025 11:33

കാരണഭൂതക്യാബിനറ്റിൽ വിദ്യാഭ്യാസരാഹിത്യം, തൊഴിൽരാഹിത്യം എന്നീ സുപ്രധാന വകുപ്പുകൾ വിജയകരമായി കൈകാര്യം ചെയ്യുന്ന മന്ത്രി സഖാവു് ശിവൻകുട്ടിയെക്കൊണ്ടു് ഈ പാഠഭാഗം വായിപ്പിച്ചാൽ, കേരളത്തിന്റെ ബാധ്യത 4,71,091 “കൊടികളാണെന്ന” നഗ്നസത്യം അദ്ദേഹം അക്ഷരസ്ഫുടതയോടെ നമ്മെ വായിച്ചു് കേൾപ്പിക്കും.

നാലോ അഞ്ചോ പിണറായിപ്പാർട്ടിസമ്മേളനങ്ങളിലെ ചെങ്കൊടികൾ തൊഴിലുറപ്പു് തൊഴിലാളികളെക്കൊണ്ട് ശേഖരിപ്പിച്ചു്, “നീതിയില്ലെങ്കിൽ നീ തീയാവണം” എന്ന വിപ്ലവ മുദ്രാവാക്യം മുഴക്കി, “സുപരിചിതമായ രാജവീഥികളിലൂടെ” തീപ്പെട്ടിയുമായി മുന്നേറുന്ന സഖാക്കളെക്കൊണ്ടു് തീ വയ്‌പിച്ചാൽ ആ ബാധ്യത ഈസിയായി നശിപ്പിക്കാവുന്നതേയുള്ളു.

July 26 2025 15:23

ഗോവിന്ദച്ചാമിയുടെ കൈപ്പത്തി പോയതെങ്ങനെ എന്നതിനെപ്പറ്റി “വൈൽഡെസ്റ്റ് ഓഫ് ദ വൈൽഡ്” ആയ കഥകൾ (അ)സോഷ്യൽ മീഡിയയിൽ കറങ്ങിത്തിരിയുന്നുണ്ടു്. ഗോവിന്ദച്ചാമിയുടെ നഷ്ടപ്പെട്ട കൈപ്പത്തിക്കു് സാമൂഹിക പുരോഗതിയിൽ വഹിക്കാനുണ്ടായിരുന്ന അനന്യമായ പങ്കിന്റെ അനിതരസാധാരണമായ ചുരുളുകളാണു് ആ കഥകളിലൂടെ നമുക്കു് മുന്നിൽ അഴിഞ്ഞുവീഴുന്നതു്!

തൊട്ടാൽ ചുരുളും ചുരുളനട്ടയെപ്പോലെ, ആ അപസർപ്പകകഥകളിൽ ചുരുണ്ടുകൂടിയിരിക്കുന്ന യഥാർത്ഥസത്യം എന്തെന്നറിയാൻ, യാതൊരു വിധ ചെലവും അദ്ധ്വാനവും വകവയ്ക്കാതെ ഞാൻ നിരന്തരം തരംതരം നടത്തിയ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” എത്രയെന്നു് ഒരു കയ്യുമില്ല കണക്കുമില്ല കാലുമില്ല വാലുമില്ല തലയുമില്ല.

ഒടുക്കത്തിന്റെ അവസാനം, എന്റെ ഫെയ്‌സ്ബുക്ക് ഇടവകക്കാരായ നിങ്ങളുടെയൊക്കെ മഹാഭാഗ്യമെന്നേ പറയേണ്ടൂ, സാക്ഷാൽ സഹാവു് പോരാളി ഷാജിയെ നേരിൽ കാണാനുള്ള (പി. പി.) ദിവ്യാവസരം തിര്യക്കു് സമാനനായ എനിക്കുണ്ടായി. ആ വിപ്ലവകാരിയിൽ നിന്നാണു്, ഉന്നത വിദ്യാഭ്യാസമന്ത്രിണി സഹാവു് ആർ. ബിന്ദുവിന്റെ പ്രണയ കവിതയെ മൂലാധാരമാക്കി പറഞ്ഞാൽ, ഈ “പൂലോകത്തിൽ” മറ്റാരും ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ആ അതീന്ദ്രിയജ്ഞാനം മനസ്സിലാക്കാൻ എനിക്കു് കഴിഞ്ഞതു്.

അറിവു് സ്വതന്ത്രമായിരിക്കണമെന്നു് സഖാവു് രബീന്ദ്രനാഥ് ടാഗോർ പറഞ്ഞിട്ടുള്ളതിനാൽ, സഹാവു് പോരാളി ഷാജിയിൽ നിന്നു് എനിക്കു് കരഗതമായ ആ പരമജ്ഞാനം എന്റെ ഫെയ്‌സ്ബുക്ക് ഇടവകക്കാരായ നിങ്ങൾക്കും, “ജാതികളിൽപ്പെട്ട” വല്ല്ല കശ്മലരും അബദ്ധവശാൽ എന്നെ വായിക്കുന്നുണ്ടെങ്കിൽ അവർക്കു് വേണ്ടിയും ഞാൻ “ദയവായി” ഇവിടെ പങ്കുവയ്ക്കുന്നു:

“കാങ്കിരസ്സിനു് ഇലക്ഷനിൽ മത്സരിക്കാൻ ഒരു ചിന്നമ്മയെ വേണമെന്ന കിഞ്ചനവർത്തമാനം കേട്ടപ്പോൾ, ജന്മനാ കാങ്കിരസ്സായ ശ്രീമാൻ ഗോവിന്ദച്ചാമി, aka “ആൽബെർട്ട് ഐൻസ്റ്റൈൻ” തന്റെ ഇടതു് കൈപ്പത്തി മൂടോടെ വെട്ടിമുറിച്ചു് കാങ്കിരസ്സ് പാർട്ടിക്കു് പിതൃതർപ്പണം എന്ന രീതിയിൽ കാഴ്ചയർപ്പിക്കുകയായിരുന്നു!”

കാങ്കിരസ്സ് പാർട്ടിയുടെ കൊടികളിലോ ഹോർഡിങ്ങുകളിലോ, ബാനറുകളിലോ ഫ്ലക്സുകളിലോ, വള്ളിക്കളസങ്ങളിലോ ബെർമൂഡകളിലോ, ബാഡീസുകളിലോ താറുകെട്ടുകളിലോ കൈപ്പത്തി അടയാളം കണ്ടാൽ ഉറപ്പിച്ചോളൂ; അതു് ശ്രീമാൻ ഗോവിന്ദച്ചാമി, aka ആൽബെർട്ട് ഐൻസ്റ്റൈന്റെ ഇടതു് കൈപ്പത്തിയുടെ പോട്ടമാണു്!!

“വേദന തിങ്ങും സമൂഹത്തിൽ നിന്നു് ഞാൻ വീറോടെ ചീന്തിപ്പറിച്ചതാണിക്കഥ” എന്നു് കഥാസ്‌പ്രംഗകൻ തന്റെ കഥാസ്‌പ്രംഗാരംഭത്തിൽ ഹൃദയഭേദകമായി ഗണപതിക്കു് കുറിക്കുന്നതു് കേട്ടുവളർന്ന ചെറുപ്പമുള്ള ഒരു “ഏകലവ്യൻ” എന്ന നിലയിൽ, സി. പി. ഐ. (എം.) അഖില യൂണിവേഴ്സ് സുപ്രീം കപ്പിത്താൻ പി.വി.-യും, അഖില ഇന്ത്യ സെക്രട്ടറി ബേബി സഹാവും, അഖില കേരള സെക്രട്ടറി ഗോവിന്ദൻ സഖാവും, അഖില കേരള വ്യവസായ മന്ത്രി രാജീവ് സഹാവും, അഖില കേരള വിദ്യാഭ്യാസ മന്ത്രിമാരായ ശിവൻകുട്ടി സഹാവും, ബിന്ദു സഹാവുമെല്ലാം ചൊല്ലുന്ന നുണക്കഥാകഥനങ്ങൾ വീറോടെ ചീന്തിപ്പറിച്ചു്, കാല്ക്കാശു് കമ്മീഷനോ കൈക്കൂലിയോ മാസപ്പടിയോ വാങ്ങാതെ ഇടവകക്കാരും “ജാതികളുമായ” വായനക്കാർക്കു്, അളിച്ചുവാരാതെ, കഴിയുന്നതും കൾച്ചേഡായി, യഥേഷ്ടം സ്വയം എടുത്തു് ഭുജിക്കാനാവും വിധം, ബഫേ (buffet) മാതൃകയിൽ പരസ്യമായി നിരത്തിവയ്ക്കാതിരിക്കാൻ, പൂക്കാതിരിക്കാൻ മുക്കുറ്റിപ്പൂവിനു് ആവതില്ലാത്തതുപോലെ, എനിക്കും ആവതില്ല.

കഴുത്തറപ്പരായ സാർത്ഥവാഹകസംഘം കൊള്ളമുതലുമായി പതിവുപോലെ തീർച്ചയായും മുന്നോട്ടു് പോയിക്കൊണ്ടിരിക്കും. കൊള്ളക്കാരെ തടയലല്ല, ഒരുപറ്റം അധമരുടെ കൊള്ളയും കൊള്ളിവയ്‌പും ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു എന്ന പ്രഖ്യാപനമാണു് എന്നെപ്പോലുള്ള എല്ലാ “ശ്വാനന്മാരുടെയും” കുര.

അതു് കേട്ടുണർന്നു് ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യേണ്ട സമയത്തു് ചെയ്താൽ പൊതുസമൂഹത്തിനു് കൊള്ളാം! അല്ലെങ്കിൽ വൈരുദ്ധ്യാത്മകമായും ഭൗതികമായും ആദ്ധ്യാത്മികമായും അടപടലേ മൂഞ്ചാം!!

(“എവിടെ മനസ്സു് നിർഭയവും ശിരസ്സ്‌ സമുന്നതവുമായിരിക്കുന്നുവോ, എവിടെ അറിവു് സ്വതന്ത്രമായിരിക്കുന്നുവോ,

… … …

സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗ്ഗത്തിലേക്കു്, എന്റെ പിതാവേ, എന്റെ രാജ്യം ഉണരേണമേ!” – രബീന്ദ്രനാഥ് ടാഗോർ)

[“Where the Mind Is Without Fear” – Rabindranath Tagore:

Where the mind is without fear

and the head is held high;

Where knowledge is free;

Where the world has not been broken up

into fragments by narrow domestic walls;

Where words come out from the depth of truth;

Where tireless striving stretches its arms toward perfection;

Where the clear stream of reason has not lost its way

into the dreary desert sand of dead habit;

Where the mind is led forward by Thee

into ever-widening thought and action —

Into that heaven of freedom,

my Father, let my country awake.]

July 26 2025 16:00

അത്ഭുതമെന്നേ പറയേണ്ടൂ, പാലസ്റ്റൈനിലും, ഗാസയിലും, ഇസ്രായേലിലും, യുക്രൈനിലും, കണ്ണൂരിലുമെല്ലാം ഐഡിയോളജികളുടെയും മതങ്ങളുടെയും പേരിൽ ചൊരിയപ്പെടുന്ന മനുഷ്യരക്തത്തിനു് ഒരേ നിറമാണു്!!

July 27 2025 10:01

“പാലോടു് രവി പറഞ്ഞതു് ശരി, ആ ശബ്ദരേഖ പുറത്തുവിട്ട ഷൂർത്തു് ചെയ്തതു് തെറ്റു്!”

ആൾ ഡിസിസി അദ്ധ്യക്ഷസ്ഥാനം രാജിവച്ച സ്ഥിതിക്കു് ഒരു “ഭേരീനാദമായി” കക്ഷി പാടിയ ദേശീയഗാനം ആലപിച്ചേക്കാം: “മണകൊണ വെങ്കല നായക ജയഹേ, വേട വിനായക ജയഹേ!”
(ചേക്കേറൽ ബിജെപിയിലേക്കാണെങ്കിൽ അവിടെ ദേശീയഗാനം ചൊല്ലേണ്ടി വരും. അപ്പോൾ ഇതു് താങ്ങിയാൽ മതി.)

July 27 2025 11:00

Because comrade Zuckerberg complained that I haven’t posted a story on Facebook in a long time…

July 27 2025 12:22

“കേരള ടൂറിസം മന്ത്രി മു.റിയാസിൻ്റെ സോഷ്യൽ മീഡിയ ക്യാമ്പെയ്നു് ‘പാറ്റ’ ഗോൾഡ് അവാർഡ്!”

സഹാവു് മു.റിയാസ് മന്ത്രിക്കു് ഇനി എത്രയെത്ര അവാർഡുകൾ കിട്ടാനിരിക്കുന്നു!? – പൃക്ക അവാർഡ്, മൂട്ട അവാർഡ്, പേൻ അവാർഡ്, സുവോ മോട്ടോ അവാർഡ്, മരപ്പട്ടി അവാർഡ്, … …!

July 27 2025 12:41

“പിരപ്പൻകോടു് മുരളി പറഞ്ഞതു് ശുദ്ധ നുണ. പറയുന്നതിനു് പിന്നിൽ മറ്റു് ലക്ഷ്യങ്ങൾ” – വി. മന്ത്രി വി. ശിവൻകുട്ടി സഹാവു്.

ഗോവിന്ദച്ചാമിയെപ്പോലല്ല, പിരപ്പൻകോടു് മുരളി മന്ത്രി ശിവൻകുട്ടീടെ ഉസ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയാണു്! അല്ലെങ്കിൽ ഇക്കാര്യത്തിൽ മന്ത്രി സഹാവു് കമാന്നൊരക്ഷരം മുണ്ടുമായിരുന്നില്ല.

July 27 2025 13:33

“യുവ കൊങ്ങിനേതാവു് ചാനൽ ‘അവതാരികയെ’ ഗർഭിണിയാക്കി.” – ‘ചൂടൻപട്ടി’ ഫെയിം ദേശാഭിമാനി.

“അവതാരക” അല്ലാതെ, “അവതാരിക” (അതു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവതാരിക ആയാലും), ഗർഭിണിയാകില്ലെന്നറിയാതെ, യുവ കമ്മിനേതാക്കൾ “അവതാരികയിൽ” കണ്ടമാനം അദ്ധ്വാനിച്ചു് അവശരായിക്കാണും! അതിൻ്റെ ദേഷ്യമാവും ദേശാഭിമാനിക്കു്.

July 27 2025 14:37

“പൺറായ് വിജ്യൻ്റെ ആരാധകനാണു് പാലോടു് രവി.” – എ. കെ. ബാലൻ സഹാവു്.

തരപ്പെട്ടാൽ, സന്ദീപ് വാര്യരെപ്പോലെ, “ഒരു നംബർ വൺ കോമ്രേഡ് ആകാനുള്ള എല്ലാ ക്വാളിറ്റിയും ക്വാണ്ടിറ്റിയുമുള്ള, ക്രിസ്റ്റൽ ക്ലിയറായ” ഒരു ഉത്തമ പിണറായിസ്റ്റാണു് പാലോടു് രവി എന്നുകൂടി വച്ചു് കാച്ചാമായിരുന്നു. ബാലൻ സഹാവു് തട്ടിമൂളിച്ചാൽ നാട്ടുകാരായ മല്ലുക്കൾ അപ്പാടെ വിശ്വസിക്കും!

July 27 2025 14:53

“ക്യാപ്പിറ്റൽ പണിഷ്മെൻ്റ് എന്ന വാക്കു് ആ സമ്മേളനത്തിൽ ആരും ഉപയോഗിച്ചിട്ടില്ല. എല്ലാം മാധ്യമസൃഷ്ടിമാത്രം.” – സഹാവു് ചിന്ത ജെറോം.

സഹാവു് ചിന്തേച്ചി ഒരു വാക്കു് പറഞ്ഞാൽ, അതിൻ്റെ നിജസ്ഥിതിയുടെ പേരിൽ, സഹാവു് കപ്പിത്താൻ്റേതുപോലെ ശുദ്ധമായ എൻ്റെ കൈകൾ ഞാൻ തിളയ്ക്കുന്ന മൈലെണ്ണയിൽ മുക്കും!!

July 27 2025 15:46

മതം മലമാണു്! മനുഷ്യർ മലം തിന്നരുതു്!

പക്ഷേ, മതമലം തിന്നാതെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത ഒരു പട്ടിസമാനനാണു്, പന്നിസമാനനാണു്, കൃമിസമാനനാണു് താനെന്നു്, മറ്റു് മനുഷ്യജീവികളുടെ സ്വൈരജീവിതത്തിനു് ഭീഷണിയാകാത്തവിധം, ഒരു മനുഷ്യജീവി വിശ്വസിക്കുകയും ആകെയുള്ള സ്വന്തജീവിതം തദനുസൃതം ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ, ആ ജീവിക്കു് ഭൂമിയിൽ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കണം.

കാരണം, മനുഷ്യവംശങ്ങളുടെ, വർഗ്ഗങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കാത്ത ജീവിവർഗ്ഗങ്ങളുടെ ഉന്മൂലനം മാനുഷിക ധർമ്മബോധത്തിനു് നിരക്കുന്ന ഒരു കർമ്മമല്ല.

July 28 2025 11:00

“ഇതൊക്കെ കണ്ടിട്ടും സംഘപരിവാറിനെ രക്ഷകരായി കരുതുന്നവരെ സൂക്ഷിക്കണം.” – മദ്യാദിചുങ്കൻ മന്ത്രി സഹാവു് എം. ബി. രാജേഷ്.

വളരെ വളരെ കറക്റ്റ്! ആശ വർക്കേഴ്സിൻ്റെ സമരത്തിനോടുള്ള “സൗഹൃദ നിലപാടു്” കണ്ടിട്ടും പിണറായി സർക്കാർ കള്ളക്കൂട്ടത്തെ രക്ഷകരായി കരുതുന്നവരെ അതിലേറെ സൂക്ഷിക്കണം!!

July 28 2025 12:01

“വീഴ്ച പറ്റീല്ലെങ്കിൽ ഗോവിന്ദച്ചാമി ചാടൂല്ലല്ലോ! ചാടീല്ലെങ്കിൽ ജയിലിനു് വീഴ്ച്ച പറ്റീല്ലല്ലോ! ചാടീങ്കിൽ ചാടിപ്പിടിച്ചല്ലോ! ചാടിപ്പിടിച്ചാൽപ്പിന്നെ ചാടീട്ടില്ലല്ലോ!” – സിപിഎം സെക്രട്ടറി സഹാവു് അപ്പം മാഷ്.

ഇങ്ങേരുടെയൊക്കെ പുറകെ സിന്താവാ വിളിച്ചു് നടക്കുന്ന മരമാക്രി, കൊത്തലുണ്ണി, പിണുവാതിര ജനുസ്സുകളുടെ തല നിറയെ മണ്ണെണ്ണയിൽ പൊരിച്ച മത്തി, സോറി, പുത്തി ആയിരിക്കണം!

July 28 2025 12:36

സിന്താവാ വിപ്ലവ സിംഹം സഹാവു് ഡോക്ടർ ഷിജു ഖാനെപ്പോലെ ഫുൾ താടി ഇല്ലാത്തതുകൊണ്ടാവും ചാനൽ വിപ്ലവ സിംഹം സഹാവു് എം. പ്രകാശൻ മാസ്റ്റർക്കു് സർവ്വകൊലാശാലകൾ ഒരു ഡോക്ടറേറ്റ് നൽകാൻ വിസമ്മതിക്കുന്നതു് (എന്നു് തോന്നുന്നു).

July 28 2025 13:12

“Never Give Up” – Sia

[I’ve battled demons that won’t let me sleep

Called to the sea but she abandoned me

Oh yeah, I’m haunted by the distant past

Called to the skies but she was overcast

But I won’t never give up, no, never give up, no, no

And I won’t let you get me down

I’ll keep gettin’ up when I hit the ground

But I won’t never give up, no, never give up, no, no

No, I won’t never give up, no, never give up, no, no]

July 28 2025 13:56

മതമോ രാഷ്ട്രീയമോ, അവ ചേരുംപടി ചേർത്തോ ഉപയോഗിച്ചു്, സാമാന്യരായ മനുഷ്യരെ കബളിപ്പിച്ചു്, സാമൂഹികമായും സാമ്പത്തികമായും ആവുന്നത്ര ഉയർന്നശേഷം, അതേ സാധുക്കളോടു് സദാചാരവും ധാർമ്മികതയും നീതിന്യായവും പ്രസംഗിച്ചു് സ്വന്തം മടിയുടെ കനം കൂടുതൽ പെരുപ്പിക്കാൻ ശ്രമിക്കുന്ന നരാധമരാണു് കണ്ടാൽ കുളിക്കേണ്ട നീചജന്മങ്ങൾ!

July 28 2025 15:33

തൻ്റെ വിപ്ലവമന്ത്രിസഭയിലെ മന്ത്രിമാർ തന്നെക്കാൾ മലമന്ദർ ആയിരിക്കണം എന്നു് നിർബന്ധമുള്ള ഒരു കാട്ടുജീവിയാണു് സ്രാവു് പൺറോയ് വിജ്യോനോവ്.

സ്രാവു് പൺറോയ് വിജ്യോനോവിൻ്റെ ഇൻ്റലക്ച്വൽ ലെവൽ ഏതു് വൈജ്ഞാനിക പൊട്ടക്കൊളത്തിൻ്റെ അടിത്തട്ടിലാണു് കുടികൊള്ളുന്നതെന്നറിഞ്ഞാലേ, കേരള മന്ത്രിമാരുടെ ബൗദ്ധിക നിലവാരം സ്ഥിതി ചെയ്യുന്ന പാതാളത്തിൻ്റെ ആഴമറിയാൻ കഴിയൂ!!

July 28 2025 15:46

എനക്കു് സുഖമാണോ ദുഃഖമാണോ, മുള്ളിയോ തൂറിയോ എന്നു് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, പറ്റുമെങ്കിൽ പാതിരാത്രിക്കും വിളിച്ചന്വേഷിക്കാത്ത സ്വാർത്ഥരെ എനക്കു് ഷൂർത്തുക്കളായി മാണ്ട!!🙂

July 28 2025 16:03

ക്രൈസ്തവ കന്യാസ്ത്രീകളായാലും, ഹൈന്ദവ സന്യാസിനികളായാലും, മറ്റിനം ദേവദാസികളായാലും, സ്ത്രീകൾ മതചൂഷണത്തിന്റെ ഇരകളാണു്.

July 28 2025 17:54

“നമ്മുടെ സമുദായം ഇന്നു് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, പ്രിയ യുവജനങ്ങളേ, നമുക്കു് (ച്ചാൽ, ഞങ്ങൾ ഇത്തിക്കണ്ണികൾക്കു്) നമ്മുടെ വരും തലമുറയുടെ എണ്ണം വളരെ അപര്യാപ്തമാണെന്നതാണു്. അതുകൊണ്ടു് നിങ്ങൾ 25 വയസ്സിനു് മുൻപു് ഒരു പെണ്ണാടിനെ കെട്ടി കുഞ്ഞാടുകളെ ഉണ്ടാക്കി ഇടയന്മാരായ ഞങ്ങൾ കത്തനാരന്മാരുടെ കഞ്ഞികുടി ഉറപ്പാക്കണം.” – തലശ്ശേരി സീറോ മലബാർ (അധികം രൂപതാ) മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.

ഓ! കുഞ്ഞാടുകളെ ഉണ്ടാക്കാൻ സഭയിലെ മുട്ടാടുകൾ 25 വയസ്സിനു് മുൻപു് പെണ്ണാടുകളെ കെട്ടണമെന്നൊന്നുമില്ല പാംപ്ലാനിപ്പിതാവേ! അങ്ങു് വിചാരിച്ചാലും അതു് ഈസിയായി നടക്കും. എനിക്കു് ദൈവിക വെളിപാടുണ്ടായി എന്നും പറഞ്ഞു് കന്യാമഠങ്ങളിലേക്കു് അങ്ങൊരു ലൈംഗിക കുരിശുയുദ്ധം നടത്തിനോക്കൂ! ആണ്ടക്കണ്ണികളായ കന്യാസ്ത്രീകൾ ഞവണി മുട്ടയിടുന്നതുപോലെ കുഞ്ഞാടുകളെ പ്രസവിച്ചു് അങ്ങയുടെ/സഭയുടെ കയ്യിൽത്തരും.

എന്തുകൊണ്ടെന്നാൽ, എന്റെ ലിംഗം ഇമ്മാതിരി ഉദ്ധൃതമായിരിക്കുന്നതു് ദൈവകല്പനയാലത്രെ എന്നു് ആണയിട്ടുകൊണ്ടു് ആണൊരുത്തൻ സമീപിച്ചാൽ, കാലുകളകത്താതിരിക്കാൻ ആവതില്ലാത്തവരായിരുന്നു – ജന്മനാ ദൈവഭക്തരായതിനാലാവും! – എക്കാലത്തെയും സ്ത്രീവർഗ്ഗം.

July 29 2025 11:17

“ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, നരേന്ദ്ര ‘ഭീതി’ ആണു്.” – പൊതു മരാമത്തു് മു. റിയാസ്.

“പാറ്റ” അവാർഡ് കിട്ടിയ സ്ഥിതിക്കു്, കേരള സാഹിത്യ അക്കാദമി അവാർഡോ, ജ്ഞാനപീഠ അവാർഡോ ഉന്നം വച്ചാവണം ഈ മഹദ്വചനം.

July 29 2025 12:33

“ധർമ്മസ്ഥലയിലെ ദുരൂഹമരണങ്ങൾ അന്വേഷിക്കുന്ന എസ്ഐടി മൃതദേഹങ്ങൾക്കായി സംഭവസ്ഥലം കുഴിയ്ക്കുന്നു.” – വാർത്ത.

സംസ്ഥാന കേർമെൻ്റിലും, കേന്ദ്ര കേർമെൻ്റിലും, ബ്യൂറോക്രസിയിലുമൊന്നും കുറ്റവാളികൾക്കോ കൂട്ടർക്കോ ഒട്ടും പിടിയും കോഴിക്കറിയുമില്ലേടേ?
ഇതെന്തു് നിയമരാഷ്ട്രം! ഇങ്ങനെ എല്ലായിടവും കുഴിച്ചാൽ ഇതെവിടെച്ചെന്നവസാനിക്കും?!

July 29 2025 13:04

മുത്തശ്ശിക്കുവേണ്ടി പേരക്കിടാവു് സജ്ജമാക്കിയ റിമോട്ട് കൺട്രോൾ:

റ്റി. വി. ഓൺ ചെയ്യാം, ഓഫ് ചെയ്യാം, ഒച്ച കൂട്ടാം, കുറയ്ക്കാം, ചാനൽമാറ്റാം!

“ആനന്ദലബ്ധിക്കിനിയെന്തുവേണം?!”🙂

July 30 2025 13:21

“കോട്ടയം മെഡിക്കല്‍ കോളെജ് അപകടത്തിൽ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നു് കോട്ടയം ജില്ലാ കളക്ടർ ശ്രീമാൻ ജോൺ വി. സാമുവൽ അവർകൾ റിപ്പോര്‍ട്ട് നല്കി.” – വാർത്ത.

“രക്ഷാപ്രവര്‍ത്തനങ്ങളിൽ” അനിതരസാധാരണമായ ശ്രദ്ധ പുലർത്തുന്ന പിണറായി സർക്കാരിന്റെ സുഗമമായ മുന്നേറ്റത്തിനു് കാര്യങ്ങളുടെ കിടപ്പുവശം ഇതുപോലെ കൺസ്പിക്യുവസായി കാണാൻ കഴിവുള്ള കണ്ടമാനം കളക്ടേഴ്സ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു!

(ചിത്രത്തിനു് ഡോക്ടർ റ്റി. എം. തോമസ് ഐസക്ക് സഹാവിന്റെ “മസാല ബോണ്ട്” സമാനമായ വിപ്ലവ കടപ്പാടു്.)

July 30 2025 16:19

“മതം മനുഷ്യരെ നല്ലവരാക്കുമോ?” എന്ന “എസ്സെൻഷ്യൽ” ചോദ്യത്തിനെക്കാൾ, “മനുഷ്യനെ മയക്കുന്ന കറുപ്പു്”എന്നു് സഹാവു് കാൾ മാർക്സ് പണ്ടേ മനസ്സിലാക്കിയ മതം, മനുഷ്യനെ ബജ്രങ്ദളും, ജമാഅത്തെ ഇസ്ലാമി ഹിന്ദും, മതം-മാറ്റൽ മാഫിയോസിയും, “ദൈവികമായ” തിരുവസ്ത്രങ്ങൾ ധരിച്ചു് ഈ ഭൂമിയിൽ വ്യാപരിക്കുന്ന, “Mammonism” മൗലിക ഐഡിയോളജിയാക്കിയ സമാനരായ കഴുത്തറപ്പൻ ജനുസ്സുകളുടെ പിൻതുണയോടെ അധികാരം കരസ്ഥമാക്കാൻ തന്ത്രപൂർവ്വം ചതുരംഗക്കരുക്കൾ നീക്കുന്ന കക്ഷിരാഷ്ട്രീയ കശ്മലരും, അവറ്റകളുടെയെല്ലാം ഉച്ഛിഷ്ടം ഭുജിച്ചു് വീർത്തുചീർക്കുന്നവരും, ഉടുക്കുകൊട്ടിയുള്ള പാണപ്പാട്ടു് കുലത്തൊഴിലാക്കിയവരുമായ വിദൂഷകരും, പിണുവാതിരകളിക്കാരും, പുകസാകളും, ശാസാപകളും, മനുഷ്യരാകൽ കവിവര്യരും, യോനീമോഡലിൽ മഹാസമ്മേളനകവാടം നിർമ്മിക്കുന്ന കലാകാരന്മാരുമെല്ലാം കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാതൃകയിൽ സംഘംചേർന്നു് കേരളീയ/ഭാരതീയ സമൂഹത്തെ ബന്ദികളാക്കി, ഒന്നരയും രണ്ടും മൂന്നും അതിലേറെയും സഹസ്രാബ്ദങ്ങൾ പിന്നിലേക്കു് ആട്ടിയടിക്കുമോ എന്നതാണു്, ഹൈഡ്രോളിക് ചവിട്ടുപടികളും, കറങ്ങുന്ന ഫ്രണ്ട് പാസഞ്ജർ സീറ്റും, മന്ത്രിമാർ എന്നറിയപ്പെടുന്ന ഒരുപറ്റം കംപ്ലീറ്റ് മന്ദരുമായി ഒരു A/C തൂറൽ ബസ് എന്തിനോവേണ്ടി തെക്കുവടക്കോടുന്ന നവകേരള തൂറിസത്തിൻ്റെ സത്യാനന്തരകാലത്തു്, നല്ല നാളെയും നവോത്ഥാനവും സമ്പൂർണ്ണവികസനവും സംഭവിക്കുമെന്നു് പ്രത്യാശിച്ചു് കണ്ണിലെണ്ണയൊഴിച്ചു് കാത്തിരിക്കുന്ന, നംബർ വൺ പ്രഫുത്തരെന്നു് തന്നെത്താൻ വീമ്പിളക്കുന്ന മല്ലുക്കൾ സ്വയം ചോദിക്കേണ്ട അടിസ്ഥാനപരമായ ചോദ്യം.

July 31 2025 11:57

30 ലച്ചം രൂഫാ കൈപ്പറ്റി ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച ഈ തൊഴുത്തുകൊട്ടാരത്തിനു് ചോരച്ചോപ്പോ, തത്തപ്പച്ചയോ നിറമുള്ള ചായം കൂടി ചാർത്തിയിരുന്നെങ്കിൽ, കാണേണ്ടിവരുന്ന കൈതകളായ പൊതുജനം കണ്ണു് മഞ്ഞളിച്ചു് മൂക്കത്തു് വിരൽ വച്ചേനെ!

അതിനോടൊപ്പം, “കാരണദുർഭൂതം ഈ ‘ലച്ചംവീടിൻറെ’ ഐശ്വര്യം” എന്നൊരു വലിയ ബോർഡ് കപ്പിത്താൻ ഇളിച്ചിരിക്കുന്ന പോട്ടത്തോടെ വീടിന്റെ നെറുകയിൽ സ്ഥാപിക്കുക കൂടി ചെയ്‌താൽ, വീട്ടിനുള്ളിൽ ഒരു ജൂണിയർ മാൻഡ്രേക്ക് പ്രതിമ പ്രതിഷ്ഠിച്ചാലെന്നപോലത്തെ “(പി. പി.) ദിവ്യ-പരിവേഷം” ഈ ലച്ചംവീട്ടിലും, ഇതിന്റെ പരിസരങ്ങളിലും “മൃത്യുകിരണങ്ങളായി” നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുകയും ചെയ്യും!

July 31 2025 12:22

“അത്യുന്നത വിദ്യാഭ്യാസമന്ത്രി സഹാവു് ഡോക്ടർ ആർ. ബിന്ദു തത്സമയം പത്രങ്ങളുമായി സമ്മേളിക്കുന്നു.” – വാർത്ത.

ഓ, അങ്ങനെ ധൃതിപിടിച്ചു് തത്സമയം തന്നെ വേണമെന്നൊന്നുമില്ല മന്ത്രിണി സഹാവേ! സംഭവം അമ്മവിപ്ലവ ശാർദ്ദൂലവിക്രീഡിതമായതുകൊണ്ടു് ഒന്നോ രണ്ടോ “മാസമുറ” കഴിഞ്ഞായാലും പോതും!

July 31 2025 12:48

“വേനൽ അവധി മാറ്റണോ?” – “സാദാ” വിദ്യാഭ്യാസ മന്ത്രി സഹാവു് വി. ശിവൻകുട്ടി.

കുഞ്ഞുങ്ങൾ സ്കൂളിൽ ഷോക്കേറ്റു് മരിക്കുന്നതു് സംബന്ധമായ ചായക്കട ടൈപ്പ് ചാനൽച്ചർച്ചകൾ ഒട്ടൊന്നു് കെട്ടടങ്ങിയപ്പോഴേക്കും, ഗുരുതരമായ മറ്റു് സാമൂഹിക വിഷയങ്ങളിൽ നിന്നു് ജനത്തിൻ്റെ ശ്രദ്ധ തിരിച്ചുവിട്ടു് തടിതപ്പാൻ പറ്റിയ നവോത്ഥാന എല്ലിൻ കഷണവുമായി വന്നല്ലോ മുതുവാണമാല!!

July 31 2025 15:55

“അതിജീവിതയോടു് തെറ്റു് ഏറ്റുപറഞ്ഞു് മാപ്പു് ചോദിക്കാൻ റാപ്പർ വേടനോടു് സാറാ ജോസഫ്.”

സാറാൻ്റി അപ്പറഞ്ഞതു് ഞായം. കൊച്ചിയുടെ മാപ്പായാലും, കൊറിയയുടെ മാപ്പായാലും, ഒരാൾ കൊടുത്ത മാപ്പു് തിരിച്ചു് ചോദിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഏതു് വേടനുമുണ്ടായിരിക്കണം.

August 01 2025 09:57

മഹാത്മാ ഗാന്ധിയുടെ “എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” എന്ന ഗ്രന്ഥത്തോടൊപ്പം, റെയ്പ്പാത്മാ വേടൻ്റെ “എൻ്റെ കഞ്ചാവാനന്തര ബലാത്സംഗങ്ങൾ” എന്ന മഹാകാവ്യം കൂടി കേരളത്തിലെ സർവ്വകൊലാശാലകളിൽ പാഠ്യപുസ്തകമാക്കിയാൽ വിദ്യാഭ്യാസനിലവാരം വാണം പോലെ ഉയരുമെന്നാണു് ജന്മനാ വിദ്യാഭ്യാസ വിചക്ഷണനായ എൻ്റെയൊരു മഷിനോട്ടം.

August 01 2025 10:10

“നിങ്ങൾ വന്നതിൽ സമാധാനമുണ്ടെന്നു് ഞങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടു് സിസ്റ്റേഴ്‌സ് പറഞ്ഞു.” – ജനാധിപത്യ മഹിളാ അസോസിയേഷൻ ഓൾ ഇന്ത്യാ [& ഓൻ ഇന്ത്യാ & പാൻ ഇന്ത്യാ & പോൺ ഇന്ത്യാ] പ്രസുദേന്തി സഹാവു് പി. കെ. ശ്രീമതി ടീച്ചർ.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധികൾ അത്രടം പോകാൻ തീരുമാനിച്ച സ്ഥിതിക്കു്, പീഡനതീവ്രതാമാപിനി സഹിതം സഹാവു് എ. കെ. ബാലനെയും കൂട്ടത്തിൽ കൂട്ടിയിരുന്നെങ്കിൽ, കന്യാസ്ത്രീകൾക്കെതിരായ ബജ്രങ്ദൾ പീഡനം തീവ്രത കൂടിയതോ കുറഞ്ഞതോ എന്നുകൂടി കൃത്യമായി അളന്നു് തിട്ടപ്പെടുത്താമായിരുന്നു.

ഭാവിദൗത്യങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കാൻ “കുലുകുലുക്കം കുക്കുലുക്കം ടീച്ചർ” മറക്കില്ലെന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.🙂

August 01 2025 11:05

“ഡോക്ടർ ഹാരിസിനു് കാരണം കാണിക്കൽ നോട്ടീസ് നൽകി കപ്പിത്താൻ സർക്കാർ!”

‘പിണറായിസം’ എന്ന പ്രാകൃതത്വത്തെ, നീചത്വത്തെ, കാട്ടാളത്തത്തെ ‘പ്രഫുത്തർ’ എന്നവകാശപ്പെടുന്ന ഊളകളായ മല്ലുക്കൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.

August 01 2025 11:35

“മെഡിക്കൽ കോളെജാശുപത്രിയിൽ കടലാസുമില്ല, പ്രിൻ്റിങ് മെഷീനുമില്ല.” – ഡോക്ടർ ഹാരിസ്.

കമ്മിഭരണത്തിൽ ഒരിക്കലും സത്യം പറയരുതിഷ്ടാ! അവയെല്ലാം നിങ്ങൾ കട്ടുകൊണ്ടുപോയതാണെന്നു് ആരോഗ്യ-നേത്യാരമ്മ പത്രസമ്മേളനം നടത്തിയും, അന്തങ്ങൾ അപവാദങ്ങൾ പറഞ്ഞുപരത്തിയും നിങ്ങളെ കുടുംബസഹിതം തകർത്തുകളയും!!

August 01 2025 11:53

“ഇതിന്റെ പേരാണു് ജിജ്ഞാസ! ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പരിപാടിയിൽ വച്ചു് പരിചയപ്പെട്ട ആദിൽ.” – മന്ത്രിയപ്പൂപ്പൻ സഹാവു്.

“ഒരു ഭാവി ‘റെഡ് വാൾ-അണ്ടിയർ’ റെഡി!” എന്നു് മണി-പ്രവാള മാക്രിസ്റ്റ് ‘ബീപ്-പ്ലവ’ മല്യാലം.

August 01 2025 12:53

വയനാടു് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്കായുള്ള ‘സർക്കാർ/ഊരാളുങ്കൽ ലച്ചംവീടു്’ ഇത്രമാത്രം ‘മോദിയും അമിത്ഷായും’ ഉള്ളതായിട്ടും, അതു് സഹാവു് പിണുവിന്റെ HiFi പശുത്തൊഴുത്തിനും, നീന്തൽക്കുളത്തിനും, ലിഫ്റ്റിനും, എഴുന്നരുളത്തിനായുള്ള അകമ്പടി വാഹനങ്ങൾക്കും ചെലവാക്കുന്നതിനെക്കാൾ കുറഞ്ഞ പണം കൊണ്ടാണു് പണിതതെന്നു് കാണിക്കാനായി, വീടുനിർമ്മാണ വിദഗ്ദ്ധരായ കണ്ടമാനം അന്തംകമ്മി ‘ഇഞ്ചിനീരുകൾ’ കാണ്ഡം കാണ്ഡമായ പോസ്റ്റുകൾ, ബഹുരാഷ്ട്രകുത്തകയും ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുമായ സഹാവു് മാർക്ക് സക്കർബെർഗിന്റെ ഫെയ്‌സ്ബുക്കിൽ നിരന്തരം താങ്ങിക്കൊണ്ടിരിക്കുന്നതായി കാണുന്നു!

വൈ ദിസ് കൊലവെറി, ഡാ, ഡീ, ഡൂ?!

“പിണുവിന്റെ ലച്ചംവീടു് ആഗാഖാൻ കൊട്ടാരസമാനം ഉഗ്രനാണു്, ഞാനൊരു അന്തം കമ്മിയാണു്” എന്നൊരു സിമ്പിൾ കമന്റ് സഹിതം ആ തൊഴുത്തുവീടിന്റെ ഒരു പോട്ടം ഷെയർ ചെയ്‌താൽ തീരുന്ന ഒരു സില്ലി പ്രശ്നമല്ലേ ഇതിലുള്ളു?!

നമ്മൾ മാക്രികൾ റാഷണലായില്ലെങ്കിൽ മറ്റാരു് മുതുതവളകളേ, യുവമാക്രികളേ, അനാഘ്രാത കുസുമങ്ങളായ കൊത്തലുണ്ണി സുന്ദരികളേ?!?!

August 01 2025 13:22

ബഹുമാന്യയായ ശ്രീമതി വീണാ ജോർജ്ജേ! പത്രസമ്മേളനങ്ങളിൽ താങ്കൾ ഓരോ വാക്കു് ഉച്ചരിക്കുമ്പോഴുമുള്ള താങ്കളുടെ മുഖചേഷ്ടകൾ താങ്കൾ വിശ്വാസയോഗ്യയായ ഒരു വ്യക്തിയല്ല എന്നു് ഉച്ചൈസ്തരാം വിളിച്ചോതുന്നുണ്ടു്.

I’m really sorry to say that.

August 01 2025 14:11

പ്രകൃതി സ്ത്രീവർഗ്ഗത്തെ ഭൂമിയിൽ ജനിപ്പിക്കുന്നതു് കന്യാസ്ത്രീകളായി ജീവിച്ചുമരിച്ചു് സ്വർഗ്ഗത്തിലെത്തി നിത്യജീവിതം ആസ്വദിക്കാനല്ല.

August 01 2025 15:12

ഹിന്ദുക്കൾക്കോ, ജൈനർക്കോ, ബുദ്ധർക്കോ, യഹൂദർക്കോ, ക്രൈസ്തവർക്കോ, മുസ്ലീമുകൾക്കോ, മറ്റേതെങ്കിലുമൊരു മതവിഭാഗത്തിനോ, ഏതെങ്കിലുമൊരു വിഷയത്തിൽ പരസ്പരം കുറ്റപ്പെടുത്താനോ, ചെളി വാരിയെറിയാനോ ഉള്ള യാതൊരുവിധ അവകാശമോ, അധികാരമോ, അടിസ്ഥാനമോ ഇല്ല. കാരണം, എല്ലാ ലോകമതങ്ങളും അനിഷേദ്ധ്യമായ, ആത്യന്തികമായ, പരമമായ പച്ചനുണകളുടെ അടിത്തറയിൽ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളവയാണു്.

August 01 2025 15:39

ഛത്തീസ്ഘട്ടിലെ കന്യാസ്ത്രീ വിഷയത്തിൽ സഹാവു് ആനാവൂർ നാഗപ്പൻ എന്തു് പറയുന്നു?🙂

August 01 2025 15:52

KSRTC ജീവനക്കാരുടെ പ്രതിമാസ ശമ്പളം കൊടുത്തു എന്ന ഗതാഗതമന്ത്രി ഗണേശകുമാരന്റെ പത്രസമ്മേളനം വന്നോടേ?

August 02 2025 13:36

മോസിലോസ്കോപ്പല്ല മനോരമേ, “മൂത്രിലോസ്കോപ്പ്”!🙂

[മൂത്രാശയ സംബന്ധമായ, കിഡ്നിയിലെ കല്ലു് (പല്ലു്, പുല്ലു്) ഇത്യാദികളോ, അനവധികളായ മറ്റിനം രോഗങ്ങളോ വിദഗ്ദ്ധരുടെ പരിശോധനയിലൂടെ വിലയിരുത്താൻ സഹായകമായ ഒരു ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഉപകരണമാണു് ഓസിലോസ്കോപ്പ്. വൈദ്യുത സിഗ്നലുകളെ പിടിച്ചെടുത്തു്, അവയുടെ സ്വഭാവം മോണിറ്ററിൽ പ്രദർശിപ്പിക്കുന്ന ഒരു പരീക്ഷണ ഉപകരണമാണതു്. ഒരു മരപ്പണിക്കാരനു് ഉളിയും കൊട്ടോടിയും എന്താണോ, അതാണു് ഒരു ഇലക്ട്രിക്കൽ/ഇലക്ട്രോണിക് എൻജിനിയർക്കു് ഒരു ഓസിലോസ്കോപ്പ്.]

(Picture courtesy)

August 02 2025 13:54

“കേരളത്തെ അപകീർത്തിപ്പെടുത്താനും, വർഗ്ഗീയത പടർത്താനും, നുണകളാൽ പടുത്ത ഒരു സിനിമയ്ക്കു് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മതസാഹോദര്യത്തിനും, ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണു് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നതു്.” – സിമ്പ്ലി പിണു.

നായാടീ, നമ്പൂരീ, വാര്യരേ, മേൻന്നേ, നസ്രാണീ, മുസ്ലീമേ, കുട്ടി സത്തിട്ടില്ല! “വർഗ്ഗീയത” എന്നു് കേട്ടതോടെ കുട്ടി ഞൊട്ടിയുണർന്നു് കണ്ണുതുറന്നു് വിടുവായത്തം വിളമ്പാൻ തുടങ്ങി!🙂

August 03 2025 10:58

ഫുൾ താടിയുള്ള “കന്യാസ്ത്രീകളെ” ആദ്യമായി കാണുന്നു! താടി വടിയ്ക്കാത്തതിന്റെ പേരിലായിരിക്കണം ബജ്രങ്ദൾ ഈ രണ്ടു് കന്യാസ്ത്രീകളെയും തടഞ്ഞുവച്ചു് ആൾകൂട്ട വിചാരണ നടത്തിയതു്! “മോദിയുടേ ഗാരണ്ടി” അവർക്കു് ഉത്തേജനവുമായിട്ടുണ്ടാവും!🙂

August 03 2025 12:36

പുരപ്പുറത്തെ നീന്തൽക്കുളത്തിൻ്റെ മദ്ധ്യബിന്ദുവിൽ ഒരു സ്തൂപം സ്ഥാപിച്ചു് അതിന്മേലൊരു “ഹെലിപാഡ്” ഫിറ്റ് ചെയ്തിരുന്നെങ്കിൽ, തൻ്റെ ഭൃത്യർ പ്രജകൾക്കു് കിറ്റു്, വാർദ്ധക്യപെൻഷൻ, വിധവാപെൻഷൻ, ശമ്പളം മുതലായവ കൃത്യമായി കൊടുക്കുന്നുണ്ടോ എന്നു് പരിശോധിക്കാൻ പ്രജാപതി പ്രജകളിലേക്കു് കോപ്ടറിൽ പറന്നെത്തുമ്പോൾ, ഓരോ തൊഴുത്തുവീടിനു് മുകളിലും സുഗമമായി ലാൻഡ് ചെയ്യാൻ കപ്പിത്താൻ്റെ വാടക ഹെലികോപ്ടറിനു് കഴിഞ്ഞേനെ!

വല്ല റോഡിലോ പറമ്പിലോ ലാൻഡ് ചെയ്താൽ, തൃപ്പാദങ്ങളിൽ ചെളിപറ്റാതിരിക്കാൻ തൊഴുത്തുവീട്ടിലേക്കു് “കൊടുംകാറ്റിൽ പറക്കും കഴുകനെ” ചുമട്ടുതൊഴിലാളികൾക്കു് പള്ളിപ്പല്ലക്കിൽ ചുമന്നെത്തിക്കേണ്ടിവരും. നിഷ്കാമകർമ്മികളായ കെ-കിങ്കരന്മാർ മഹനീയമായ ആ കർമ്മം സർവ്വാത്മനാ നിറവേറ്റുമെന്നിരിക്കിലും, പുരപ്പുറത്തെ ഹെലിപാഡിൽ കോപ്ടറിൽ വന്നിറങ്ങിയാൽ കെ- ദുർഭൂതത്തിനു് അന്താരാഷ്ട്ര തലങ്ങളിൽ കരഗതമാകുന്ന “ഗുന്മൻ” ഒന്നു് വേറെ തന്നെ ആയിരിക്കും!!

(ചിത്രത്തിനു് കടപ്പാടു്)

August 03 2025 13:19

ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്നു് അഭിപ്രായപ്പെട്ടതു് സി. കേശവനാണെന്നും അതല്ല, സഹാവു് എം. എം. മണിയാശാനാണെന്നുമുള്ള ഭിന്നാഭിപ്രായങ്ങൾ കേരളത്തിലെ ചരിത്രപണ്ഡിതരുടെയിടയിൽ നിലവിലുണ്ടു്.🙂

അതെന്തേലുമാട്ടു്!

നിങ്ങൾ എന്നോടു് ചോദിച്ചാൽ, അമ്പലങ്ങൾക്കും പള്ളികൾക്കും മുന്നേ കത്തിനശിക്കേണ്ടതു് കട്ടവരുടെയും കെട്ടവരുടെയും ഇമ്മാതിരിയുള്ള കെട്ടുകാഴ്ചകളും കെടുകാഴ്ചകളും വിടുവായത്തങ്ങളുമാണെന്നേ ഞാൻ പറയൂ!🙂

August 03 2025 16:52

“സദുദ്ദേശ്യപരമാണു് ഡോക്ടർ ഹാരിസിൻ്റെ തുറന്നുപറച്ചിൽ. പക്ഷേ, ‘ചട്ട’ ലംഘനം സംഭവിച്ചു.” – (അതി)വിദഗ്ദ്ധ സമിതി.

‘ചട്ട’ അധിഷ്ഠിതമായല്ലാതെ, റൗക്കാധിഷ്ഠിതമോ, മുലക്കച്ചാധിഷ്ഠിതമോ, ബ്ലൗസാധിഷ്ഠിതമോ ആയി കാര്യകാരണങ്ങൾ തുറന്നുപറയേണ്ട കാര്യമേ ഡോക്ടർ ഹാരിസിനുണ്ടായിരുന്നുള്ളു.
“എന്നാപ്പിന്നെ അനുഭവിച്ചോട്ടോ!”🙂

August 03 2025 17:31

“മൂന്നാറിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നെന്ന അനിമൽ റെസ്ക്യൂ ടീമിൻ്റെ പരാതിയിൽ പഞ്ചായത്തിനെതിരെ കേസ്.”

അനിമൽ റെസ്ക്യൂ ടീമിനെ മൊത്തം കൊന്നു് കുഴിച്ചുമൂടാനായിരുന്നു ഒറിജിനൽ പ്ലാനെന്നും, അവറ്റകൾ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സ്ഥിരീകരിക്കപ്പെടാത്ത ഒരു വാർത്തയുണ്ടു്.🙂

August 04 2025 09:48

“അനിയൻ ലഹരി ഉപയോഗിക്കുന്ന വിവരം ഫിറോസ് പൊലീസിനെ അറിയിക്കാത്തതു് എന്തുകൊണ്ടു്?” – ജനാബ് കെ. ടി. ജലീൽ സഹാവു്.

മകൾ മാസപ്പടി വാങ്ങുന്ന വിവരം പിവി പൊലീസിനെ അറിയിക്കാതിരുന്ന അതേ കാരണത്താലായിരിക്കണം.

August 04 2025 10:24

വർണ്ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലങ്കരിച്ച വേദികളിൽ നിന്നു് വിദ്വാൻ ചമയുന്നവർ വലിയവായിൽ വിളിച്ചുകൂവുന്ന വികടസരസ്വതികൾ കേട്ടു് രസിച്ചു് തലയാട്ടലല്ല, വിദ്യകളുടെ വിശദവും ഗാഢവുമായ അഭ്യാസമാണു് വിദ്യാഭ്യാസം. ഓരോ വിദ്യയും ആ വിദ്യ അഭ്യസിച്ചു് തീർന്നവരിൽ നിന്നേ അഭ്യസിക്കാവൂ, വേണ്ടവിധം അഭ്യസിക്കാനാവൂ!

August 04 2025 11:05

“ഭീഷണിയല്ല, നേരിട്ടു് തന്നെ വരും. വയൽ നികത്തലിനെതിരെ നടപടിയെടുത്ത മാനന്തവാടി വില്ലേജോഫീസർക്കു് സ്ഥലം മാറ്റത്തിനു് പുറമെ മണ്ണു് മാഫിയയുടെ താക്കീതും!!” – വാർത്ത.

“ഒരു പ്രത്യേകതരം ഏക്ഷൻ” കാണിക്കാനായിട്ടാവും മണ്ണു് മാഫിയ നേരിട്ടു് തന്നെ പ്രത്യക്ഷപ്പെടുന്നതു്.

August 04 2025 11:28

“നിലവിൽ രാജ്യസഭാംഗമായ സി. സദാനന്ദൻ്റെ കാലുകൾ വെട്ടിയ കേസിൽ 30 വർഷങ്ങൾക്കു് ശേഷം എട്ടു് സിപിഎം പ്രവർത്തകർ കീഴടങ്ങി.”
ഇനി അതിനും ക്യാപ്സൂൾ ഒണ്ടാക്കണമല്ലോ വിശുദ്ധ കരിമണൽ കർത്താവേ! മടുത്തു ഈ മാക്രിജീവിതം!!

August 04 2025 12:21

“സഹാവു് കൊടി സുനിക്കു് പൂട്ടു്; കൈവിലങ്ങു് നിര്‍ബന്ധമാക്കും; മുതിര്‍ന്ന പ്വാലീസ്‌ ഉദ്യോഗസ്ഥമ്മാരു് സഹാവു് കൊടി സുനിക്കു് – മുഖ്യമന്ത്രി സഹാവു് കാരണഭൂതം പിണറായി വിജയനെന്നപോലെ – വിനീതവിധേയരായി, കുനിഞ്ഞ മുതുകുമായി, ഭവ്യതയോടെ എസ്കോര്‍ട്ട് പോകും.” – വാർത്ത.

സാരാംശം: ഇനി, മുതിര്‍ന്ന പ്വാലീസ്‌ ഉദ്യോഗസ്ഥമ്മാരു് പിണറായിസ്റ്റ് വിപ്ലവകാരി സഹാവു് കൊടി സുനിക്കു് മദ്യം വായിലൊഴിച്ചും, സിഗററ്റ് ചുണ്ടിൽവച്ചും കൊടുക്കും. കുടിക്കുക, വലിക്കുക, മൂക്കിലൂടെ പൊഹവിട്ടു് ആനന്ദതുന്ദിലനാകുക എന്നിത്യാദി ചുമതലകളേ ജൂണിയർ മുഖ്യമന്ത്രി സഹാവു് കുട്ടിച്ചാത്തൻ കൊടി സുനി അവർകൾക്കു് ഭാവിയിൽ നിർവഹിക്കേണ്ടതായുള്ളു! അതു് ന്യായമായ ഒരു നീതിയല്ലെങ്കിൽ!?!?

ലോകചരിത്രത്തിൽ ഇദംപ്രഥമമായ ഈ കെ-സർക്കാർ തീരുമാനം കേട്ടാൽ, വിശുദ്ധ സത്യവേദപുസ്തക വാഹകൻ മിസ്റ്റർ ഡോണൾഡ്‌ ട്രംപ് പോലും പറയും:

“ദാറ്റീസ് എ വെരി വെരി ഗുഡ് ‘ഡീൽ’! ഐ അപ്രീഷ്യേറ്റിറ്റ് വെരി മച്ച്! കോം-റെയ്ഡ് പിൻരായ് വിച്യോൻ ഈസ് എ വെരി വെരി ഗുഡ് ഗൈ!!”

August 04 2025 12:38

“മേഴ്സി” പ്രേമികളായ നമ്മൾ മല്ലു മാക്രിസ്റ്റുകൾ ഇനി എന്തുചെയ്യും മല്ലയ്യാ?!?!?!🙂

August 04 2025 12:59

“എൻ്റെ ഭാര്യയുടെ വിദ്യാഭ്യാസയോഗ്യത നിങ്ങൾ അന്വേഷിക്കണം.” – നിയമസഭാസ്പീക്കർ ജനാബ് എ. എൻ. ഷംസീർ സഹാവു് മല്ലു മാധ്യമങ്ങളോടു്.

അന്വേഷിക്കാം സഹാവേ! ഇപ്പോൾ ഞങ്ങൾ ആഹാരാന്വേഷണത്തിലാണു്. അതിനൊരറുതി വരുത്തിയശേഷം തീർച്ചയായും അന്വേഷിക്കാം.

August 04 2025 15:22

“കേരള സർവ്വകലാശാലയിലെ അധികാരതർക്കം; രണ്ടു് വിഭാഗത്തിനും ആത്മാർത്ഥതയില്ല.” – ഹൈക്കോടതി.

“സേട്ടൻ്റെ പ്രേമത്തിനു് ഒട്ടും ആത്മാർത്ഥതയില്ല” എന്ന കൗമാരപ്രണയ പരിഭവത്തിൻ്റെ വൈകാരിക തലത്തിലേക്കു് ഹൈക്കോടതിയുടെ വിധിനിർണ്ണയ ശേഷിയും കൂപ്പുകുത്തിയതുപോലെ തോന്നുന്നു.

August 04 2025 15:54

“സി. സദാനന്ദൻ്റെ കാലുകൾ വെട്ടിയ പ്രതികളുടെ ജയിലിലേക്കുള്ള യാത്രയയപ്പിൽ സഹാവു് കെ. കെ. ശൈലജ ടീച്ചറും പങ്കെടുത്തു!” – വാർത്ത.
ശൈലജ സഹാവിനുമുണ്ടു് രണ്ടു് കാലുകൾ. ഒരേ തലയിൽ 51 വെട്ടുന്നവർക്കു് 2 കാലുകൾ വെട്ടൽ ഒരു പുള്ളകളിയാണെന്നു് ടീച്ചർക്കറിയാം.

August 05 2025 09:59

‘വിശ്വാമിത്രന്റെ’ ചലച്ചിത്ര വേദികളില്‍ ‘വിരഹിച്ചിട്ടു്’ കാര്യമില്ല, ‘ഹൃദയ ശസ്ത്രക്രിയ’ ചെയ്തു് മനിസനാകണമെന്നു് പൊട്ടത്തലയിൽ വീടുമായി ഉലകംചുറ്റും ഉന്നത വിദ്യാഭ്യാസമന്ത്രിണി സഹാവു് ഡോക്ടർ ആർ. ബിന്ദു, അഥവാ “ഡോക്ടർ മന്ത്രിത്തുള്ളി” അടൂർ ഗോപാലകൃഷ്ണനെ പ്രത്യയശാസ്ത്രപരമായി ഉപദേശിച്ച സ്ഥിതിക്കു്, അങ്ങേർ ശരിയായ എന്തോ കാര്യം പറഞ്ഞിട്ടുണ്ടെന്നു് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മനോരമ പുകഴ്ത്തിയാൽ കമ്മിക്കൂട്ടത്തിനെന്തോ വശപ്പിശകുണ്ടെന്നു് മനസ്സിലാക്കണമെന്ന ആചാര്യൻ ഇ. എം. എസ്. സഹാവിന്റെ കണ്ടെത്തൽ പ്രകാരം, മനോരമ പാർട്ടിയെ ഇകഴ്ത്തിയാൽ കമ്മിക്കൂട്ടം ഋജുരേഖയിലാണു് മുന്നേറിക്കൊണ്ടിരിക്കുന്നതെന്നും നമ്മൾ സാമാന്യർ മനസ്സിലാക്കേണ്ടതുണ്ടല്ലോ!

August 05 2025 10:21

മാ. പ്ര.: “ധർമ്മസ്ഥലയിലെ മണ്ണിനടിയിൽ കണ്ടെത്തിയ ആ അസ്ഥികൂടങ്ങൾ ആരുടേതു്?”

അതുകേട്ട ഉ. വി. മന്ത്രിണി ആർ. ബിന്ദു: “എൻ്റേതും അക്കൂട്ടത്തിലുണ്ടായിരിക്കുമോ ആവോ?”🙂

August 05 2025 11:59

ഒരു ഭാരതീയ പൗരനു് പട്ടുസർട്ടു് തയ്പ്പിച്ചുകൊടുക്കാൻ അവന്റെ കയ്ത്തിന്റെ അളവെടുക്കുന്ന സ്ഥൂലരൂപിണിയായ “ഭാരതാംബ”, അഥവാ ഭാരതത്തിലെ ഭാവശുദ്ധിയുള്ള ഒരു അംബ.

ഇടതുകൈയിൽ ഒരു കാവിക്കൊടികൂടി പൊക്കിപ്പിടിച്ചിരുന്നെങ്കിൽ സ്വദേശികൾക്കും പരദേശികൾക്കും ആളാരാണെന്നു് ഒറ്റനോട്ടത്തിൽ പുടികിട്ടിയേനെ!!🙂

(ചിത്രത്തിനു് കടപ്പാടു്)

August 05 2025 13:21

പഠിച്ചിട്ടേ ഈ പണി ചെയ്യാവൂ എന്നു് ആ പണി പഠിച്ച ഒരുത്തൻ/ഒരുത്തി സൂചിപ്പിച്ചാൽ, അതെത്ര സദുദ്ദേശ്യപരമായിട്ടായിരുന്നാലും, പഠിക്കാത്ത പണി ചെയ്യാൻ പൊതുമുതലിൽ നിന്നു് പണം ഭിക്ഷയായി (അതവരുടെ ജന്മാവകാശമായാലെന്നപോലെ), പിടിച്ചുവാങ്ങി ആ പണി തട്ടിക്കൂട്ടി ഒപ്പിച്ചു് കൊളമാക്കുന്നവർക്കും, അത്തരത്തിലുള്ള അയോഗ്യപ്പയലുകളെ നിരുപാധികം സപ്പോർട്ട് ചെയ്യുന്ന ആജീവനാന്ത അന്തങ്ങൾക്കും ദേഷ്യം വരുന്നതു് സ്വാഭാവികം!

പേക്കോലങ്ങളുണ്ടാക്കുക, അവയിൽ പഴയ ചെരിപ്പുകൾ തൂക്കിയിടുക, അവയെ തല്ലുക, അവയിൽ തുപ്പുക, ഒടുക്കം അവയ്ക്കു് തീവയ്ക്കുക തുടങ്ങിയ, കാര്യമായ പഠിപ്പോ പരിശീലനമോ ഒന്നും ആവശ്യമില്ലാത്തതിനാൽ, ആർക്കും സ്വമേധയാ അറിയാവുന്നതുമായ “വിപ്ലവ കലാരൂപങ്ങൾ” ആവിഷ്കരിച്ചു് ആ ദേഷ്യം തീർക്കുക എന്നതല്ലാതെ മറ്റെന്താണു് അവർക്കു് ചെയ്യാൻ കഴിയുക? ചെയ്യാൻ അറിയുക?!

പ്രായോഗികമായി ചിന്തിച്ചാൽ, അവരുടെ ഈ “മോഡ് ഓഫ് ബിഹേവിയർ” മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല:

തങ്ങൾക്കു് അറിയാവുന്ന പണി ചെയ്തു് അവർ അവരുടെ ഫ്രസ്റ്റ്റേഷനു് ഒരറുതി വരുത്താൻ കിണഞ്ഞു് പരിശ്രമിക്കുന്നു, അതുവഴി നിത്യസംതൃപ്തി അടയുന്നു!!

(ചിത്രത്തിനു് കടപ്പാടു്)

August 05 2025 15:00

എവിടെ ശവംകുട്ടിയുണ്ടോ, അവിടെ വിദ്യാഭ്യാസപരിഷ്കരണമുണ്ടു്.

(“എവിടെ ലൈഫ്ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ടു്”.)

[പൊതുസമൂഹത്തെ രക്ഷപെടുത്താനായി ഒന്നുകിൽ ഇയാളെ കഷായം ഗ്രീഷ്മയെ ഏല്പിക്കണം, അല്ലെങ്കിൽ നാടുകടത്തണം.]

August 05 2025 15:06

“എവിടെ ലൈഫ്ബോയ് ഉണ്ടോ, അവിടെ ആരോഗ്യം ഉണ്ടു.”

എവിടെ പിണറായി ഉണ്ടോ, അവിടെ അഴിമതിയും ഉണ്ടു.

August 05 2025 15:37

“ഞാൻ മാന്തിയേനെ, പക്ഷേ എനിക്കു് ചൊറിയുന്നില്ല!”

(ഞാൻ പിണു-വീണാദി മന്ത്രിമാരുടെ “ദുരന്തേട്ടൻ” പോസ്റ്റുകൾ ഷെയർ ചെയ്തേനെ, പക്ഷേ എനിക്കു് കെ-പദവി മോഹമില്ല!)🙂

(Image courtesy)

August 06 2025 09:52

ചൈനയിലും ക്യൂബയിലുമൊക്കെ ക്ലാസ്സുകളിൽ ഇരിയ്ക്കാൻ ഡെസ്ക്കും, പൊത്തകം വയ്ക്കാൻ ബെഞ്ചുമാണു് കുട്ടികൾ ഉപയോഗിക്കുന്നതെന്നു് വി. മന്ത്രി ശിവൻകുട്ടിക്കു് അറിയില്ലെന്നു് തോന്നുന്നു. അല്ലെങ്കിൽ, തുഗ്ലക്ക് സഹാവിൻ്റെ പരിഷ്കൃത വിദ്യാഭ്യാസ “സിസ്റ്റത്തിൽ” ബ്രേക്ക് ഡാൻസ്, സൂംബ എന്നിവയ്ക്കൊപ്പം ആ സിസ്റ്റവും കൂടി ഉൾപ്പെട്ടേനെ!

August 06 2025 10:28

“വിശദീകരിക്കാനായി നീ നിന്റെ സമയം നഷ്ടപ്പെടുത്തരുതു്. തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നതു് മാത്രമേ ആളുകൾ കേൾക്കൂ.” – പൗളോ ക്വയ്‌ലോ. [അടൂർ ഗോപാലകൃഷ്ണനോടാണോ ആവോ?🙂]

August 06 2025 15:16

ആർഷഭാരതീയരും അങ്ങയുടെ അടിമക്കണ്ണുകളുമായ ഞങ്ങളെ ഇങ്ങനെ ഭീകരവും ഭയാനകവുമായ ബ്രഹ്മാസ്ത്രമുനയിൽ നിർത്താതെ,

“ഐം ഹ്രീം ശ്രീം ഐം ക്ലീം സൗഃ ഓം നമോ ഭഗവതി ശ്രീമാതംഗേശ്വരി സർവ്വജനമനോഹരി സർവ്വമുഖരഞ്ജിനി ക്ലീം ഹ്രീം ശ്രീം സർവ്വരാജവശങ്കരി സർവ്വസ്ത്രീപുരുഷവശങ്കരി സർവ്വദുഷ്ടമൃഗവശങ്കരി സർവ്വസത്ത്വവശങ്കരി സർവ്വലോകവശങ്കരി അമുകം മേ വശമാനയ സ്വാഹാ സൗഃ നഃ”

എന്ന, കുണ്ടിയും അണ്ടിയും മരവിക്കുന്ന ഹിമാലയസാനുക്കളിലെ ഉഗ്രൻ തണുപ്പിൽ ഉടുക്കാക്കുണ്ടികളായി യോഗാസനത്തിൽ, താമരാസനത്തിൽ മുതുകുണ്ടി കുത്തിയിരുന്നു് കഠിനമായ തപസ്സുചെയ്തു്, അത്യഗാധമായ പ്രപഞ്ചരഹസ്യങ്ങളിലേക്കു് “അഞ്ചിന്റെ Eveready” ടോർച്ചടിച്ചു് നിരീക്ഷിച്ചും പരീക്ഷിച്ചും കാര്യകാരണബന്ധങ്ങൾ കൂലങ്കഷമായി പരിശോധിച്ചും മനസ്സിലാക്കി, ആർഷഭാരതീയരെ ആദ്ധ്യാത്മികവും അതീന്ദ്രിയവും സമ്പൂർണ്ണവുമായ “അത്യുന്നതാബോധാവസ്ഥയിലേക്കു്” കൊങ്ങയ്ക്കു് പിടിച്ചുയർത്തിയ മഹർഷി വരിയന്മാരുടെ ഗളനാളങ്ങളിൽ നിന്നു് സിന്ധുവിന്റെയും ബ്രഹ്മപുത്രയുടെയും ഗംഗയുടെയും യമുനയുടെയും ഭാഗീരഥിയുടെയും ഗോദാവരിയുടെയും കാവേരിയുടെയും പെണ്ണാറിന്റെയും പെരിയാറിന്റെയുമെല്ലാം തിരമാലകളിലൂടെ അലയടിച്ചു് ഒഴുകിയെത്തിയ സനാതനമന്ത്രം ചൊല്ലി ഒടയ്ക്കു് മോദിജീ, പൂജനീയ ഗവർണർ ആർലേക്കർജിയുടെ ഭാരതാംബജിയ്ക്കൊരു കൊട്ടത്തേങ്ങ!!

August 06 2025 15:32

ധർമ്മ-സ്ഥലയിലെ ആത്മീയാധിഷ്ഠിത-ലൈംഗിക കൂട്ടക്കുരുതികളെയും, “ചേർത്തല-സ്ഥലയിലെ” സാമ്പത്തികാധിഷ്ഠിത-ലൈംഗിക കൂട്ടക്കൊലകളെയും പറ്റി സഹാവു് ആനാവൂർ നാഗപ്പൻ എന്തു് പറയുന്നു?🙂

August 06 2025 17:15

പുഷ്പവതി ആരാന്നറിയ്വോ എന്നു് എല്ലാരും ഭീതിദമായി ചോദിക്കുന്നു! പുഷ്പവതി ആരാന്നു് എനിക്കും അറിയില്ലിസ്റ്റാ, കൊയപ്പാവ്വ്വോ?!

August 06 2025 17:53

“എല്ലാർക്കും അമ്മയെ (A. M. M. A.) മതി. എന്നെ ആർക്കും വേണ്ട.😢😢.” – സഹാവു് അമ്മായിയമ്മ.

August 07 2025 10:02

“നിനക്കു് നല്ല സുഖം തോന്നുന്നില്ലെങ്കിൽ നീ കൊളോണിലേക്കു് വാ.”

“സത്യത്തിൽ അതുവഴിയും നിനക്കു് സുഖം തോന്നില്ല. പക്ഷേ, അപ്പോൾ നീ ചുരുങ്ങിയപക്ഷം കൊളോണിലാണു്.”🙂

August 07 2025 10:18

“സർവ്വകലാശാലയിലേക്കു് ഓടിക്കയറി SFI പ്രവർത്തകർ.”

വർഗ്ഗസ്വഭാവം വച്ചു് മരത്തിലേക്കായിരുന്നല്ലോ ഓടിക്കയറേണ്ടിയിരുന്നതു്!🙂

August 07 2025 10:36

കായിക മന്ത്രിയും കൈകാര്യസ്ഥ ഡയറക്ടറും മേഴ്സിയെ ക്ഷണിക്കാൻ ടൂർ പോയ വക ഖജനാവു് ചെലവു് ഉറുപ്യ 13 ലച്ചം.

മേഴ്സി വരാത്ത വക ഖജനാവു് ചെലവു് ക. 26 ലച്ചം.

August 07 2025 11:56

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആര്‍. ബിന്ദു സഹാവു് ഉദ്ഘാടനം ചെയ്യാനായി പ്രണയഗാനമെഴുതിയും പാടിയും പിണുനൃത്തമാടിയും കാത്തിരുന്ന തൃശ്ശൂർ കോർപ്പറേഷന്റെ “ARISTO ROAD”, മേയറെയും മറികടന്നു് എല്‍ഡിഎഫിന്‍റെ ഡെപ്യൂട്ടി മേയറൊരുത്തി ഉദ്ഘാടനം ചെയ്തത്രെ!

എങ്ങോട്ടാണു് ഈ കെ-നാടിന്റെ പോക്കുവരവു്?!

തലയിൽ വീടു് ചുമക്കുന്ന ഒരു പാവം പ്രോലെറ്റേറിയറ്റ് മന്ത്രിണിയെ ഒരു “Aristocracy” റോഡ് ഉദ്ഘാടനം ചെയ്യാൻ സമ്മതിക്കാതിരുന്നതു് അങ്ങേയറ്റം പ്രതിലോമകരമായ ഒരു എടവാടായിപ്പോയെന്നു് പറയാതെ വയ്യ.

സഹാവു് എം. എം. മണിയാശാന്റെ മണിപ്രവാളത്തിൽ പറഞ്ഞാൽ, അതൊരുതരം മറ്റേടത്തെ പണിയായിപ്പോയി!🙂

[സാംസ്കാരിക വകുപ്പുമന്ത്രി സഹാവു് സജി ചെറിയാൻ താമ്രപത്രം നൽകി ആദരിച്ച, മോഡേൺ ആർട്ടിനാൽ അലംകൃതമായ രണ്ടു് തൂണുകളും ഒരു ഭിത്തിയും ചിത്രത്തിൽ ദൃഷ്‌ടിഗോചരമാണു്. – സ്വ. ലേ.]

(ചിത്രത്തിനു് കടപ്പാടു്)

August 07 2025 12:38

“കാരണം കാണിക്കൽ നോട്ടീസിനു് മറുപടി നൽകാൻ (അതി)വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടു് വേണമെന്നു് ഡോക്ടർ ഹാരിസ്.” – വാർത്ത.

“പിണു-വീണ” ഇസത്തിൽ, ഒരു കുറ്റപത്രത്തിനു് മറുപടി നൽകാൻ താൻ ചെയ്ത കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയ ആ കുറ്റപത്രം കാണേണ്ടതില്ലെന്നു് അച്ചങ്ങായിക്കറിയില്ലെന്നു് തോന്നുന്നു.🙂

August 07 2025 13:17

“ധർമ്മസ്ഥലയിലെ ദുരൂഹത പുറത്തു് കൊണ്ടുവന്ന ‘News18 Kerala’ സംഘത്തിനു് പൊലീസ് സംരക്ഷണം.” – വാർത്ത.

ആഹാ!! അപ്പോൾ പൊലീസും നിയമവാഴ്ചയും ഒക്കെയുള്ള ഒരു ആർഷ ഭാരതീയ സംസ്ഥാനമാണു് സാക്ഷാൽ കർണ്ണാടക! അതാരറിഞ്ഞു?!

August 07 2025 13:22

പൊളിറ്റിക്കലി വെരി വെരി കറക്റ്റായി പറഞ്ഞാൽ: “മാക്രിസ്റ്റുകളുടെ ഭരണം ഗുഹ്യ മൈരുകളുടെ ഭരണം, മനുഷ്യരുടെ മരണം!!”

August 07 2025 13:52

‘പൺറോയ് വിച്യോൻ’ ഓപ്പറേറ്റ് ചെയ്യുന്നതു് “ന്യൂയോർക്ക് – ലണ്ടൻ – ഗൾഫ്” ഇത്യാദി ഹൈ ലെവലിൽ ആയതുകൊണ്ടാണു്, “സി. സദാനന്ദൻ – ടി. പി. ചന്ദ്രശേഖരൻ”, “ഭിക്ഷച്ചട്ടി – മറിയക്കുട്ടി”, “നവീൻ ബാബു – ഹാരിസ് ചിറയ്ക്കൽ” ഇത്യാദി “പരനാറി – നികൃഷ്ടജീവി” ലെവലിൽ ഓപ്പറേറ്റ് ചെയ്യുന്ന “വിവരദോഷി – കുലംകുത്തികൾക്കു്” പിണറായിസത്തിൻ്റെ കിടപ്പുവശം പിടികിട്ടാത്തതു്.

August 07 2025 14:08

പുഷ്പിണിപ്പാട്ടില്ലായിരുന്നെങ്കിൽ എന്തായിരുന്നേനേ ലോകത്തിലെ സാമൂഹിക നീതിയുടെ അവസ്ഥ!

August 08 2025 08:43

“മുറി തുറന്നതു് ഉപകരണം വിശദമായി പരിശോധിച്ചു് സർക്കാരിനു് ‘ശരിയായ റിപ്പോർട്ട്’ നൽകാൻ. സംശയാസ്പദമായ ഒരു പെട്ടി കണ്ടെത്തി.” – മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ.

തങ്കമാന മനിതൻ! മൈക്കലാഞ്ചലൊ കണ്ടിരുന്നെങ്കിൽ യേശുവിനെ വരയ്ക്കാൻ മോഡലാക്കിയേനെ!

August 08 2025 10:19

“പ്രിൻസിപ്പലേട്ടാ, ‘സിസ്റ്റം’ വിളിക്കുന്നു!”

[“മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു!”🙂]

(ചിത്രത്തിനു് കടപ്പാടു്)

August 09 2025 09:08

“താൻ ഉന്നയിച്ച ആരോപണം ബുദ്ധിമുട്ടുണ്ടാക്കി എന്നു് മാഡം പറഞ്ഞു. ഞാനതിനു് ക്ഷമ ചോദിച്ചു.” – ഡോക്ടർ ഹാരിസ്.

“Thy Kingdom Come യഹോവ” ഇടയനായവർക്കും, ഒട്ടും ബുദ്ധിയില്ലാത്തവർക്കും മുട്ടുണ്ടാവില്ല എന്ന തിരുവചനം ഡോ. ഹാരിസ് ഓർത്തുകാണില്ല. ഏതായാലും, മാഡത്തിനോടു് ക്ഷമ ചോദിച്ച സ്ഥിതിക്കു് കുഴിമാടത്തിനോടും കൂടി ഒരു ക്ഷമ ചോദിച്ചിരുന്നെങ്കിൽ കൂടുതൽ ഐശ്വര്യം വന്നേനെ!

August 09 2025 09:45

“കെ-നാട്ടിലെ 72 സബ് രജിസ്ട്രാർ ആപ്പീസുകളിൽ ‘ഓപ്പറേഷൻ സെക്യൂർ ലാൻഡ്’ എന്ന എമണ്ടൻ പേരിൽ വിജിലൻസ് പരിശോധന.” – വാർത്ത.

ചെറുകഴുകന്മാരുടെ അഴിമതിയുടെ പങ്കുകൊണ്ടു് കാരണഭൂതം സർക്കാരിൻ്റെ മടിയുടെ കനം കൂട്ടാൻ കൊടുംകാറ്റിൽ പറക്കും കഴുകൻ കല്ലേപ്പിളർക്കുന്ന കല്പന പുറപ്പെടുവിച്ചുകാണും!

August 09 2025 11:10

“മെഡിക്കൽ കോളെജ് സൂപ്രണ്ടിനെയും പ്രിൻസിപ്പലിനെയും ഫോണിൽ വിളിച്ചവൻ നാൻ താൻ!” – കെ. വി. വിശ്വനാഥ് DME (“Doctor of Medical Excellence”)

ആഹാ, അന്തസ്സു്! വിശ്വത്തിൻ നാഥനു് ഓശാനാ! ടെലി(ഫോൺ)പ്രോംപ്റ്റർക്കു് ശോശാമ്മാ! വീണാനാദത്താൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!!

August 09 2025 11:44

പിണുവങ്കിളും, വീണാൻ്റിയും, ചിന്തേച്ചിയും, DME വിശ്വനാഥൻ സാറും മൊഴിയുന്ന ഓരോ വാക്കും സത്യമെന്നു് തെളിയിക്കാൻ, വേണ്ടിവന്നാൽ ഞാൻ ഹോമാഗ്നിയിൽ നീന്തും, കഴുതപ്പുലികളോടൊപ്പം പിണുവാതിരയാടും, പുലിമടയിൽ തലവയ്ക്കും!

നായകൾ കുരയ്ക്കും, പൂങ്കോഴികൾ കൂവും, പിടക്കോഴികൾ കൊക്കും! പക്ഷേ, എനക്കെൻ്റെ കെ-പാർട്ടിയും ചോരച്ചെങ്കൊടിയുമാണു് വലുതു്!!

August 09 2025 12:06

“ഡോക്ടർ ഹാരിസിനെതിരെ പ്രതികാര നടപടിയില്ല.” – DME കെ. വി. വിശ്വനാഥ്.

സത്യമാണോ കുഞ്ഞേ നീയിപ്പറയുന്നതു്?!

August 09 2025 12:31

നിനക്കു് എന്തു് വേണമെങ്കിലും പറയാം, ചെയ്യാം, വിശദീകരിക്കാം, പ്രവർത്തിക്കാം, പ്രാർത്ഥിക്കാം.

പക്ഷേ, ആജീവനാന്തം, ഒരു മാക്രിസ്റ്റ് കൊതം ഒരു മാക്രിസ്റ്റ് കൊതവും, ഒരു ഇസ്ലാമിസ്റ്റ് കൊതം ഒരു ഇസ്ലാമിസ്റ്റ് കൊതവും മാത്രമേ ആയിരിക്കൂ!

അജ്ഞർ സ്വയമണിയുന്ന അതിബുദ്ധിക്കെതിരെ പ്രായോഗികമായി നല്ലതെന്തെങ്കിലും ചെയ്യാൻ ചിന്താശേഷിയുള്ള മനുഷ്യജീവികളുടെ ബോധവും ബുദ്ധിയും എക്കാലവും അപ്രാപ്തമായിരുന്നു!!

August 10 2025 09:04

“രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ സ്ഫോടാത്മകം.” – സിപിഎം ജനറൽ സെക്രട്ടറി സഹാവു് എം. എ. ബേബി.

സ്ഫോടനം, വിപ്ലവം, കൊടി, താടി, കുടി, വെടി, പൊഹ ഇത്യാദി കമ്മി ആട്രിബ്യൂട്ട്സ് എക്കാലവും ബേബി സഹാവിൻ്റെ ബലഹീനതകളായിരുന്നു.

August 10 2025 09:10

“ഒന്നും പറയാനില്ല. എന്തെങ്കിലും പ്രത്യേകിച്ചു് പറയാനുണ്ടെങ്കിൽ ഞാനറിയിക്കാം.” – ആരോ. മന്ത്രിണി സഭാവു് വീണ ജോർജ്ജ്.

മന്ത്രിപ്പണിയുടെ ശവമടക്കായാൽ കൈതകളായ പൊതുക്കളെ മന്ത്രിണി അറിയിക്കുമായിരിക്കും.

August 10 2025 09:25

“ഓൺലൈൻ മദ്യവില്പന സർക്കാർ തീരുമാനിച്ചിട്ടില്ല. എടുത്തുചാടി തീരുമാനിക്കില്ല.” – മദ്യമന്ത്രി സഹാവു് എം. ബി. രാജേഷ്.

ഇടക്കാലാശ്വാസമെന്ന നിലയിൽ, ‘കുടിയാന്മാർക്കു്’ മദ്യം പോത്തിൻപുറത്തു് വീടുവീടാന്തരം എത്തിക്കും എന്നൊരു തീരുമാനം ‘പെടുത്തുചാടി’ എടുത്താൽ തകർക്കുമെന്നു് തോന്നുന്നു.

August 10 2025 09:57

ആസനത്തിൽ മുളച്ച ആലിൻചോട്ടിൽ വീശുന്ന കുളിർകാറ്റിൽ പുളകം കൊള്ളുന്ന കെ-മന്ത്രിമാരെ തോനെ കണ്ടിട്ടുണ്ടു്. പക്ഷേ, തിരുവാസനത്തിലെ “എന്തോസ്ക്കോപ്പിൽ” തീപിടിച്ചു്, “എനിക്കൊന്നും പറയാനില്ലേ” എന്നാർത്തലച്ചു് പുഴയിലേക്കോടുന്ന ഒരു കെ-മന്ത്രിണിയെക്കണ്ടതു് ഇന്നലെയാണു്.

August 10 2025 12:12

“കെ-പാർട്ടി സംസ്ഥാനസെക്രട്ടറി സഹാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ തന്നെക്കണ്ടതു് സമയം നോക്കാനല്ല.” – ജ്യോത്സ്യൻ മാധവ പൊതുവാൾ.

അപ്പറഞ്ഞതു് സത്യമായിരിക്കണം. സമയം നോക്കാൻ ചെംബക്കറ്റ് പിരിവിലൂടെ കെ-പാർട്ടി സമാഹരിച്ച “Das Kapital”-ൽ നിന്നുള്ള സ്വ വിഹിതം കൊടുത്തു് വാങ്ങിയ ബൂർഷ്വാസിയുടെ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചുമൊക്കെയുണ്ടല്ലോ. അതിനെന്തിനു് ജ്യോതിഷിയെക്കാണണം?

AI വഴി വരാനിരിക്കുന്ന സോഷ്യലിസം നാളെയോ മറ്റെന്നാളോ ഒന്നും വരില്ലെന്നും, അതിനു് ഒത്തിരി സമയമെടുക്കുമെന്നും അപ്പം മാഷ് തന്നെ പാർട്ടി സ്റ്റഡി ക്ലാസ്സുകളിലൂടെ അണികളെ ധരിപ്പിച്ചിട്ടുള്ളതിനാൽ, സോഷ്യലിസം വരുന്ന സമയം അറിയാനുമാവില്ല സഹാവു് ഗോവിന്ദൻ മാസ്റ്റർ ജ്യോത്സ്യൻ മാധവ പൊതുവാളെ കണ്ടതു്.

കമ്മ്യൂണിസ്റ്റുകൾ മൗലികമായിത്തന്നെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദികളും, തദ്വാരാ നിരീശ്വരവാദികളുമായതിനാൽ, കവടി നിരത്തൽ, കൈനോട്ടം, മഷിനോട്ടം, ജാതകം, ജ്യോതിഷം, പൂമൂടൽ, മുഹൂർത്തം നോക്കൽ തുടങ്ങിയ ഏർപ്പാടുകളെപ്പറ്റി കേട്ടാൽമതി അവരിൽ മനം പിരട്ടലുണ്ടാകാൻ.

കൈവെട്ടൽ, കാൽവെട്ടൽ, തലവെട്ടൽ, ഉപ്പിട്ടുമൂടൽ, വായടപ്പിയ്ക്കൽ, ആത്മഹത്യ ചെയ്യിക്കൽ, തന്തയില്ലാക്കൊച്ചിനെ ഉണ്ടാക്കൽ ഇത്യാദി സുകുമാരകലകളോടാണു് അവർക്കു് കൂടുതൽ താത്പര്യം. അതുകൊണ്ടു്, സഹാവു് ഗോവിന്ദൻ മാസ്റ്റർ ജ്യോത്സ്യൻ മാധവ പൊതുവാളെ കണ്ടതു് ‘മൂർത്തമായ’ മുഹൂർത്തം നോക്കാനോ, ‘അമൂർത്തമായ’ സമയം നോക്കാനോ ആയിരിക്കില്ല എന്നുറപ്പു്.

പിന്നെയോ, പൊതുവാൾ എന്നു് കേട്ടപ്പോൾ, പാർട്ടിയിലെ കിടമത്സരങ്ങളുടെ ഭാഗമായി, പൂജനീയ ജാംബവാൻ ജിക്കു് മുലകുടി മാറാത്ത പ്രായത്തിൽ, പിണറായി ബ്രണ്ണൻ കോളെജ് കാണാൻ പോയ പുണ്യപുരാതനകാലത്തു്, ഏതൊക്കെയോ വർഗ്ഗശത്രുക്കൾ അദ്ദ്യത്തിനുനേരേ നീട്ടിപ്പിടിച്ചു് പേടിപ്പിച്ച, അദ്ദ്യത്തെ പേ പിടിപ്പിച്ച, വടിവാളുകളെക്കാൾ ഭീകരവും മാരകശേഷിയുള്ളതുമായ വല്ല കൊടുവാളുമായിരിക്കുമെന്നു് കരുതി അതു് വിലയ്ക്കു് വാങ്ങാൻ പറ്റുമോ എന്നറിയാനായിട്ടാണു് സഹാവു് അപ്പം മാഷ് ജ്യോത്സ്യൻ മാധവ പൊതുവാളെ സമീപിച്ചതെന്നാണു് എന്റെയൊരു തോന്നൽ.

August 11 2025 08:52

“മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചു. അവർക്കു് ‘കാലൻ’ മാപ്പു് നൽകട്ടെ!” – KGMCTA ഗ്രൂപ്പിൽ ഡോക്ടർ ഹാരിസ് ചിറയ്ക്കൽ.

ആ. മന്ത്രിണി കഷായം ഗ്രീഷ്മയായി അരികിൽ അണഞ്ഞിരുന്നെങ്കിൽ ‘കാലൻ’ കൊറിയേടേം കൊച്ചീടേം മാപ്പുകൾ ഒരുമിച്ചു് നൽകി നിങ്ങളെ അനുഗ്രഹിച്ചേനെ! അതു് സംഭവിക്കാതിരുന്നതിൽ തന്തോയിച്ചാട്ടു്!!

August 11 2025 09:22

പത്തു് രൂഫാ വീതം വർദ്ധിപ്പിച്ചിരുന്നെങ്കിൽ അഞ്ചു് വട്ടം വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ കഴിഞ്ഞേനെ!

(5 × 10 രൂഫാ = 50 രൂഫാ)

അപഖ്യാതിയും മാക്രിസ്റ്റുകൾ ഖ്യാതിയായിട്ടാണു് വിലയിരുത്തുന്നതെന്നതിനാൽ, ഉളുപ്പോ അറപ്പോ ലജ്ജയോ ഒന്നും തോന്നേണ്ട കാര്യവുമില്ല.

ഉളുപ്പും അറപ്പും നാണവുമൊക്കെ ഉമ്മൻ ചാണ്ടിയെപ്പോലുള്ള മനുഷ്യജീവികൾക്കു് പറഞ്ഞിട്ടുള്ളതാണു്. ആക്രികൾക്കും, മാക്രികൾക്കും, ഷൈ=ലജ്ജക്കും, മണ്ണിൽ മുളച്ച കൂണിനും, കാറ്റിൽ തൂറ്റും കഴുകനുമൊന്നും മാനുഷികമായ ആവക ഗുണങ്ങൾ ബാധകമല്ല.

August 11 2025 10:38

“പെട്ടിയാണു് കെ-പാർട്ടിയുടെ ചട്ടി.”

നീലപ്പെട്ടി, വോട്ടുപെട്ടി, ഡിപ്ലൊമാറ്റിക് പെട്ടി, വലിയ പെട്ടി, ചെറിയ പെട്ടി, ഇപ്പോഴിതാ പരാതിപ്പെട്ടിയും! സ്കൂളുകളിലും കോളെജുകളിലും ‘ശവംകുട്ടി’ വക കുറെ ശവപ്പെട്ടികൾ കൂടി ആകാമായിരുന്നു!

നവതലമുറയെ വാർത്തെടുക്കാൻ പിണറായിപ്പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്ന പീഡോഫൈലുകൾ, യൂണിവേഴ്സിറ്റി മതിൽഭേദകരായ ഡിഫിക്കൂറ്റന്മാർ, റാഗിങ് കൊലയാളികളായ എസെഫൈക്കുട്ടന്മാർ, വാടകക്കൊലയാളികളായ കമ്മ്യൂണിസ്റ്റ് കഴുത്തറപ്പന്മാർ, റാപ്പർ, റെയ്പ്പർ ഇത്യാദി പുരോഗമന കലാസാഹിത്യ സാംസ്കാരിക വിചക്ഷണർ ചുറ്റിത്തിരിയുന്ന ഏരിയയല്ലേ? ഏതു് സമയവും ശവപ്പെട്ടികളുടെ ആവശ്യം വരും.

(കുട്ടികൾക്കു് വിഷമം പറയാനായി വയ്ക്കുന്ന പരാതിപ്പെട്ടിയോടു് ചേർന്നു് ഓരോ പോർട്ടബിൾ ടോയ്ലെറ്റ് കൂടി വച്ചാൽ, പെട്ടി “പരിശോധക്കുന്ന” പ്രധാന അധ്യാപികക്കു് പൊടുന്നനെ ശോധനാപരമായ ഒരു വിഷമം വന്നാൽ ആ വിഷമം തത്ക്ഷണം പരിഹരിക്കാൻ കഴിയും. കുട്ടികളുടെ സുരക്ഷ പോലെ തന്നെ പ്രധാനമാണു് പ്രധാന അധ്യാപികമാരുടെ ശോധനാധിഷ്ഠിത സുരക്ഷയും എന്നു് മാർക്സാചാര്യനും പറഞ്ഞിട്ടുണ്ടു്.)

August 11 2025 12:23

“സഹപ്രവർത്തകർ പിന്നിൽ നിന്നു് കുത്തുമെന്നു് കരുതിയില്ല.” – സഹാവു് ഡോക്ടർ ഹാരിസ്.

അതിപ്പോ, തന്റെ ആത്മസുഹൃത്തായ സഹാവു് ബ്രൂട്ടസ് (Marcus Junius Brutus/Quintus Servilius Caepio Brutus) തന്നെ മുന്നിൽ നിന്നു് കുത്തുമെന്നു് സഹാവു് ജൂലിയസ് സീസറും (Gaius Julius Caesar) സ്വപ്നേപി കരുതിയിരുന്നില്ലല്ലോ! അതുകൊണ്ടല്ലേ “നീട്ടിപ്പിടിച്ച വടിവാൾ” കൊണ്ടു് മാരകമായ കുത്തു് കിട്ടിയപ്പോൾ അച്ചങ്ങായിക്കു് “Et tu, Brute?” എന്നു് ചോദിക്കേണ്ടി വന്നതു്!

എന്റെ ചെറുപ്പത്തിൽ, ഞങ്ങൾ പീക്കിരികൾ “താറമുത്തി” എന്നു് അഭിസംബോധന ചെയ്തിരുന്ന ഒരു വന്ദ്യവയോധിക പറയുന്നതു് കേട്ടിട്ടുണ്ടു്: “ആളടുത്തറിയണം, പൊന്നുരച്ചുനോക്കണം.”

സഹാവു് ഡോക്ടർ ഹാരിസിനു് എന്റെ ബാല്യകാല ഫിലോസഫറി സഹാവു് “താറമുത്തിയെ” പരിചയമുണ്ടാവില്ല. ന്താച്ചാൽ, കക്ഷി ഭൂജാതനാകുന്നതിനും മുന്നേ സഹാവു് “താറമുത്തി” ഇഹലോകവാസം വെടിഞ്ഞിരുന്നല്ലോ, അഥവാ കർത്താവിൽ അഭയം പ്രാപിച്ചിരുന്നല്ലോ!

സഹാവു് ജൂലിയസ് സീസർക്കും എന്റെ ബാല്യകാല ഫിലോസഫറി സഹാവു് “താറമുത്തിയെ” ശകലം പോലും പരിചയമുണ്ടായിരുന്നില്ല. ന്താച്ചാൽ, കക്ഷി ഭൂജാതനാകുന്നതിനും മുന്നേ സഹാവു് “താറമുത്തി” ഇഹലോകവാസം വെടിഞ്ഞിരുന്നു, അഥവാ (കഷ്ട)കാലം ചെയ്തിരുന്നു!

സഹാവു് “താറമുത്തിയെ” പരിചയമുണ്ടായിരുന്നെങ്കിൽ, സഹാവു് ബ്രൂട്ടസിനെ അടുത്തറിയാനും, അവൻ തന്നെ തട്ടുന്നതിനു് മുന്നേ അവനെ തട്ടാനും, റോമൻ ഡിക്റ്റേറ്റർ എന്ന നിലയിൽ, സഹാവു് ജൂലിയസ് സീസർക്കു് തീർച്ചയായും കഴിയുമായിരുന്നു.

എങ്കിൽ, സഖാവു് ടി. പി. ചന്ദ്രശേഖരന്റെ അവസ്ഥ സഹാവു് ജൂലിയസ് സീസർക്കു് വരുമായിരുന്നില്ല.

കഴിഞ്ഞതൊക്കെ എന്തായാലും കഴിഞ്ഞു. ഇനി ആ പഴംകഥകൾ പറഞ്ഞുകൊണ്ടിരുന്നാൽ, അവ കേട്ടുരസിക്കാൻ തൊഴിലില്ലാത്ത ഏതാനും മല്ലുക്കളെ കിട്ടിയാൽ കിട്ടി എന്നല്ലാതെ, കാര്യമായ മറ്റു് പ്രയോജനമൊന്നും സമൂഹത്തിനു് അതുവഴി നേടിയെടുക്കാനില്ല.

PS:

ആവകകളെപ്പറ്റി ഫെയ്‌സ്ബുക്കിൽ പോസ്റ്റിടാൻ ഈവകകൾ ഒരു തടസ്സമല്ല എന്നു് സഹാവു് കാൾ മാർക്സ് പറഞ്ഞിട്ടുണ്ടു്. സംശയമുള്ളവർ ദയവായി സഹാവു് ആനാവൂർ നാഗപ്പനോടോ, സഹാവു് ശുംഭൻ ജയരാജനോടോ ആരാഞ്ഞു് സംശയനിവൃത്തി വരുത്തുക!

നന്ദി, ന.മോ.-സ്കാരം!!

August 11 2025 13:49

കൈകാര്യം ചെയ്യുന്ന വിഷയത്തെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലാത്ത പിണറായിയും രാജീവും രാജേഷും ബാലഗോപാലും അബ്ദുൽറഹ്മാനും കൃഷ്ണൻകുട്ടിയും ശശീന്ദ്രനും റിയാസും പ്രസാദും അനിലനും ഗണേശനും വാസവനും കേളുവും സജിയും ശിവൻകുട്ടിയും ബിന്ദുവും വീണയും ചിഞ്ചുവുമടക്കമുള്ള സകലമാന മന്ത്രിമാരും ആവശ്യത്തിനും അനാവശ്യത്തിനും പടർപ്പിൽ തല്ലി അസഹ്യമായ ഒച്ചപ്പാടുണ്ടാക്കി തങ്ങൾ മുടുമുടുക്കാരാണെന്നു് സ്ഥാപിക്കാൻ നിരന്തരം വൃഥാ വ്യായാമം നടത്തുന്നു!

പകരം വയ്ക്കാൻ തത്കാലം മറ്റാരുമില്ലാത്തതുകൊണ്ടാണു് പൊതുക്കളായ മല്ലുക്കൾക്കു് അവറ്റകളെ അധികാരത്തിൽ അവരോധിക്കേണ്ടിവന്നതു് എന്ന സാമാന്യസത്യം മനസ്സിലാക്കാനുള്ള വെളിവില്ലാത്തതുകൊണ്ടു്, അവറ്റകളെ തിരഞ്ഞെടുത്ത ജനത്തിന്റെ ചോദ്യങ്ങൾക്കു്, “ജനം” എന്നതു് കംപ്ലീറ്റ് ഊളകളായ ഒരുപറ്റം “നികൃഷ്ട ജീവികളാണെന്ന” മട്ടിൽ, “ഒന്നും പറയാനില്ല. എന്തെങ്കിലും പ്രത്യേകിച്ചു് പറയാനുണ്ടെങ്കിൽ ഞാനറിയിക്കാം” എന്നും മറ്റുമുള്ള നാറുന്ന വാഗ്മലം വിസർജ്ജിച്ചു് തടിതപ്പാമെന്നു് അവറ്റകൾ വ്യാമോഹിക്കുന്നു!

ദുർഗന്ധവാഹികളായ അത്തരം മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് വാഗ്മലങ്ങൾ ജനം അംഗീകരിക്കണമെങ്കിൽ, “എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് (വെറുക്കപ്പെടേണ്ട) മുതലാളിത്തത്തിൻ്റെ മുദ്രാവാക്യമാണു്” എന്നും മറ്റും സ്റ്റഡി ക്ലാസ്സുകളിലൂടെ നിരന്തരമായി, ആവർത്തിച്ചാവർത്തിച്ചു് ഹിപ്‌നോട്ടൈസ് ചെയ്തു്, പ്രതിഷേധിക്കാൻ പ്രാപ്തരാകാത്തവിധം അവരുടെ തലകളിൽ നിത്യമായി പച്ചകുത്തപ്പെടേണ്ടതുണ്ടു്!

August 11 2025 15:34

“വോട്ടർപ്പട്ടിക തയ്യാറാക്കിയതു് കോൺഗ്രസ്സിൻ്റെ കാലത്തു്.” – കർണ്ണാടക സഹകരണവകുപ്പുമന്ത്രി കെ. എൻ. രാമണ്ണ.

തത്പരകക്ഷികൾ തിരുനേർച്ചയിട്ടു് രാമണ്ണയുടെ തിരുമടിയുടെ കനം ഇരവിഴുങ്ങിയ പെരുമ്പാമ്പിൻ്റെ ആകൃതിയിൽ ആക്കിക്കൊടുത്തുകാണും!
കൊടുങ്കാറ്റിൽ പറക്കും കഴുകനും പണത്തിൻ മീതെ പറക്കാനാവതില്ല എന്നോർക്കുക!

August 11 2025 16:04

ആദ്ധ്യാത്മികതയും പ്രത്യയശാസ്ത്രങ്ങളും എന്താണോ മനുഷ്യരോടു് അക്ഷീണം നിരന്തരം ഘോഷിക്കുന്നതു്, അതിനു് കടകവിരുദ്ധമായ അടിത്തറകളിലാണു് അവ പണിയപ്പെട്ടിരിക്കുന്നതു്.

August 12 2025 09:20

ശുംഭൻ ഫെയിം ജയരാജൻ സഹാവു് “സായുധവിപ്ലവം, ചെഞ്ചോര, ചെങ്കൊടി” ഇത്യാദി കെ-പാർട്ടിനയങ്ങൾ ഉപേക്ഷിച്ചു് പൊന്നാനിയിൽ പോയി സുന്നത്തു് ചെയ്തു് സമാധാനമതം സ്വീകരിച്ചു് തൊപ്പിയിട്ടു് മനുഷ്യനായി ദൈവസ്നേഹത്തിന്റെ തിരുവഴിയിലേക്കു് തിരിഞ്ഞെന്നു് തോന്നുന്നു.

അതുകൊണ്ടാവും പിവിയുടെ പൊലീസ് ശുംഭൻ സഹാവിനെ അറസ്റ്റ് ചെയ്യാത്തതു്.

(പടത്തിനു് കടപ്പാടു്)

August 12 2025 09:28

ഡോ, ഡോക്ടർ ഹാരിസേ, ആരോഗ്യമന്ത്രിണി സഭാവു് വീണ ജോർജ്ജിനെ വെറുതെ വിടൂ, ബ്ലീസ്! പ്രിയദർശിനിയായ ഒരു മന്ത്രിസഭാവിനെ ഇങ്ങനെ ഉപദ്രവിക്കാതിരിക്കൂ! ഒരു യൂറോളജിസ്റ്റ് ഇത്ര ക്രൂരനാകരുതു്, പ്രത്യേകിച്ചും ഒരു മന്ത്രിണിയോടു്.

August 12 2025 09:36

“അവിടെയുമിവിടെയുമൊക്കെ അല്ലറ ചില്ലറ സ്കോപ്പുകൾ കണ്ടിട്ടുണ്ടെന്നല്ലാതെ, കാണുന്ന കലൈഡോസ്കോപ്പുകൾ മുയ്മൻ ഐഡെൻ്റിഫൈ ചെയ്യാനുള്ള ബോധം എനിക്കില്ല. പ്രിൻസിപ്പലാന്നു് പറഞ്ഞിട്ടു് കാര്യല്ല. എനിക്കെല്ലാമറിയണോന്നില്ല്യ. അതറിഞ്ഞുവേണം എന്നോടു് കളിക്കാൻ!”

August 12 2025 10:23

“പാംപ്ലാനി അവസരവാദി.” – സിപിഎം അഖിലലോക സെക്രട്ടറി സഹാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ.

അപ്പം മാഷിൻ്റെ ആ വിമർശനം വെരി വെരി ആപ്റ്റ്. അർഹതയുള്ളവരേ മറ്റുള്ളവരെ വിമർശിക്കാവൂ! ഉദാ. ഇരട്ടത്താപ്പുകാരെ വിമർശിക്കുന്നവർ മിനിമം ‘ചതുർത്താപ്പുകാരെങ്കിലും’ ആയിരിക്കേണ്ടതുണ്ടു്.

August 12 2025 12:06

“ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസി” എന്ന വായ്ത്താരി വളരെ എളുപ്പമാണു്. (വായ്ത്താരികൾ പൊതുവേ ഈസിയായ കർമ്മങ്ങളാണു്). പക്ഷേ, ഏറിയോ കുറഞ്ഞോ കുറ്റമറ്റ ഒരു ഡെമോക്രാറ്റിക് സിവിൽ സൊസൈറ്റിയെ വളർത്തിയെടുക്കൽ സക്സെസീവായി ചെയ്തുതീർക്കേണ്ടതും, ഒട്ടും ചെറുതല്ലാത്തതുമായ ഒരു ഭഗീരഥപ്രയത്നമാണു്.

August 12 2025 13:36

“കേര പദ്ധതിക്കായുള്ള ലോകബാങ്ക് ഫണ്ട് വഹ മാറ്റിയ രഹസ്യവാർത്ത ചോർന്നതെങ്ങനെയെന്നു് ബി. അശോകിൻ്റെ പ്രധാന കാർമ്മികത്വത്തിൽ കെ-സർക്കാർ വക അന്വേഷണം.” – വാർത്ത.

“ശ്ശെട! പ്രജാപതിയുടെ അടിമകളായ പ്രജകൾക്കായുള്ള ലോകബാങ്ക് ഫണ്ട് വഹ മാറ്റി സ്വന്തം മടിയിലേക്കു് തട്ടി മടിക്കനം കൂട്ടാൻ ഉഗ്രപ്രതാപിയായ ഒരു പ്രജാപതിക്കു് അധികാരമില്ലെന്നോ? അവകാശമില്ലെന്നോ? അനുവാദമില്ലെന്നോ? കഴിവില്ലെന്നോ? എൻ്റെ ഈ നവകേരളമെന്താ ബനാനാ റിപ്പബ്ലിക്കോ?”

“ഈ പിണുരായഭരണത്തിൽ ആനാർക്കിസമോ? തീക്കട്ടയിൽ ചോണനുറുമ്പോ?”

“ആരവിടെ?!”

(പഞ്ചപുച്ഛമടക്കി, മുട്ടുമടക്കി, മുതുകും കുഞ്ചിയും കുനിച്ചു് ഒരു റെഡ് വാളണ്ടിയർ സഹാവു് പ്രവേശിക്കുന്നു)

“നാൻ ലോകബാങ്ക് ഫണ്ട് ചോർത്തിയ ആ പരമ രഹസ്യവാർത്ത ചോർത്തിയ ചോരൻ യാരവൻ? യേതവൻ? 501 (ബാർ സോപ്പ്) വെട്ടുകൾ വെട്ടി തട്ടവനെ!!”

റെഡ് വാളണ്ടിയർ സഹാവു്: “റാൻ, പ്രഭോ!”

August 12 2025 14:43

“ആരോഗ്യമന്ത്രിണി സഭാവു് വീണ ജോർജ്ജും മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി. എം. സുബൈദയും തമ്മിൽ വാക്കുതർക്കം.” – വാർത്ത.

മന്ത്രി വീണ ജോർജ്ജ് തർക്കിക്കുന്നതു് സാക്ഷാൽ ശൈത്താനുമായിട്ടാണെങ്കിലും, ശൈത്താൻ്റെ പക്ഷത്തായിരിക്കും സത്യം. അതറിയാൻ ഒരു “ജുഡീഷ്യൽ” അന്വേഷണത്തിൻ്റെ ആവശ്യമില്ല.

August 13 2025 11:22

“ഓർഡർ! ഓർഡർ! ഇതൊരു കേർമെന്റ് ഓർഡറാണു്! അപ്പോളതു് നാടിന്റെ വിഹാരമല്ലേ? ഞങ്ങൾ നാടുവാഴികളുടെ വിഹാര രംഗമല്ലേ?” – “പദ്ധതിയില്ലായ്മയാണു് പിണുസർക്കാരിന്റെ മുഴു ദശവത്സരപദ്ധതി” എന്ന എമണ്ടൻ പേരിൽ, കണ്ണഞ്ചിപ്പിക്കുന്ന വിവിധയിനം ദിവാസ്വപ്ന പദ്ധതികൾ മഞ്ചേരിയിൽ “ഉൾക്കാടനം” (ഉൾക്കാമ്പിനെ കാടാക്കൽ) ചെയ്ത ശേഷം മഞ്ചേരി മെഡിക്കൽ കോളെജിലെത്തിയ ആരോഗ്യമന്ത്രി സഭാവു് വീണ ജോർജ്ജും, മഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ വി. എം. സുബൈദയും തമ്മിൽ വാക്പോരടി അടിയോടടി ആരെടി പാടെടി ഓടെടി പിഷാരടി!!

August 14 2025 08:54

“ഭാരതീയ പൗരത്വം നേടും മുൻപു് സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ.” – ബിജെപി.

പൂജനീയ സുരേന്ദ്രൻ ജി ഈ കിസ്സ കേൾക്കണ്ട. ഇതുവരെ അക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ച മൊത്തം ബിജെപിക്കാരോടും പോയി കെട്ടിത്തൂങ്ങിച്ചാകാൻ അദ്ദേഹം പറയും.

August 14 2025 09:29

സാദാ വി. മന്ത്രി സഹാവു് വി. ശിവൻകുട്ടിയുടെ “കൈവിറയൽ” കണ്ട ഉ. വി. മന്ത്രിണി സഹാവു് ആർ. ബിന്ദു ഉണ്ണിയാർച്ചയായി: “പെണ്ണായ ഞാനും വിറയ്ക്കുന്നില്ല, ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ?”

ബിന്ദു ചെയ്തതു് “ബോഡി ഷേവിങ്” ആയതിനാൽ, തീവ്രത അളക്കാനായി ‘ശ്രീമതി-ബാലൻ ഡുവോയെ’ ഏല്പിച്ചിട്ടുണ്ടെന്നും, റിപ്പോർട്ട് കിട്ടിയാലുടൻ കർശന നടപടി കൈക്കൊള്ളുമെന്നുമാണു് കരക്കമ്പി.

August 14 2025 09:48

മന്ത്രി ശിവൻകുട്ടി ഓടിനടന്നു് സ്കൂളുകൾ തോറും പലവിധ പെട്ടികൾ സ്ഥാപിക്കുകയാണെന്നിരിക്കെ, മന്ത്രി വീണ ജോർജ്ജിൻ്റെ സോളോ ഗാനമേളകൾ കൂടി ഏർപ്പാടാക്കാമായിരുന്നു. വോക്കേ, സോളോ ഗാനമേള നടത്താൻ മന്ത്രി ശശീന്ദ്രനായാലും മതി. പക്ഷേ, ന്യായമായ തൊണ്ടയിൽ യേശുദാസായും കള്ളത്തൊണ്ടയിൽ ലതാ മങ്കേഷ്ക്കറായും പാടണമെങ്കിൽ സഭാവു് വീണാൻ്റി തന്നെ വേണം. അതൊരു ചെറിയ കാര്യമല്ല.

August 14 2025 10:59

ആരോഗ്യമന്ത്രിണി സഭാവു് വീണ ജോർജ്ജിനെ തിരുവായ്ക്കെതിർവാ മൊഴിഞ്ഞു് വെള്ളം കുടിപ്പിച്ചു് രാജകോപം വരുത്തിവച്ച മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി. എം. സുബൈദ നഗരസഭ ആപ്പീസിൽ നിന്നും ഏതോ ഒരു സ്കോപ്പ് എന്നോ കട്ടുകൊണ്ടുപോയിട്ടുണ്ടെന്ന വിവരം ദേശാഭിമാനിയോ പോരാളി ഷാജിയോ പുറത്തു് വിട്ടോ ആവോ?!

August 14 2025 11:42

വിദ്യാഭ്യാസ പരിഷ്കരണം എന്നാൽ, കുട്ടികളുടെ പെട്ടി, തഞ്ചി, സർട്ട്, കളസം, ബ്ലൗസ്, പാവാട, കോണകം, കൂമ്പാള, കഞ്ഞി, ‘ബിറ്യാണി’ മുതലായവ പുതുക്കലാണെന്നാണു്, “സഹാവു് ഡാ, സിന്താവാ ഡീ” അടിമകളുടെ പിൻബലത്തിൽ, പരിഷ്കരണ തുഗ്ലക്ക് ശിവൻകുട്ടി സഹാവു് കരുതുന്നതു്!!

എത്ര തേങ്ങയരച്ചാലും താളല്ലേ കറി!? എത്ര പരിഷ്കരിച്ചാലും അസംബ്ലിയിൽ “ടേബിൾ ഡാൻസ്” ചെയ്ത ഒരു പ്രാകൃതജന്മമല്ലേ പരിഷ്കർത്താവു്!?

August 14 2025 15:28

“ബിജെപിയുടെ ഏറനാടു് ആരോപണം പൊളിഞ്ഞു. മൂന്നു് ബൂത്തുകളിലും വോട്ടുള്ളതു് വ്യത്യസ്തരായ മൂന്നു് മൈമുനമാർക്കു്.”

“മൈമൂന ത്രിമൂർത്തികൾ” മഹാഭാരതയുദ്ധത്തെ തകിടം മറിക്കുമോ കൃഷ്ണാ?” – “എടുക്കുമ്പോൾ ഒന്നു്, തൊടുക്കുമ്പോൾ പത്തു്, വലിക്കുമ്പോൾ നൂറു്, പായുമ്പോൾ ആയിരം, കൊള്ളുമ്പോൾ പതിനായിരം” എന്ന തോതിൽ അമ്പെയ്യാൻ കഴിവുള്ളവനായ സഹാവു് അർജ്ജുനൻ.

August 14 2025 15:48

യൂട്യൂബിൽ യാദൃച്ഛികമായി കണ്ടതു്: “പച്ചമുളകു് ആവിയിൽ ഞെട്ടിച്ചു. കണ്ടവർ അത്ഭുതപ്പെട്ടു. എല്ലാവരും നിങ്ങളെ അഭിനന്ദിക്കും.”

ആവിയിൽ ഞൊട്ടിച്ച പച്ചമുളകു് കണ്ട ഞാനും കണ്ടമാനം ഞൊട്ടി! കണ്ടു് ഞൊട്ടേണ്ടവർ കണ്ടു് ഞൊട്ടിക്കോളീ!! ഞൊട്ട്യോർ ഞൊട്ട്യോർ അല്പം അകന്നുനിന്നു് എന്നെ അഭിനന്ദിച്ചോളീ!!!

August 14 2025 17:10

“24 കോടി ചെലവാക്കി നിർമ്മിച്ച തോരായിക്കടവു് പാലം തകർന്നു.”

കുട്ടികൾ കരുണ, ചെമ്മീൻ, പാടാത്ത പൈങ്കിളി, ആടുജീവിതം, മീശ ഇത്യാദി ശാസ്ത്രപുസ്തകങ്ങൾ വായിക്കണമെന്ന മന്ത്രി സഹാവു് ശിവൻകുട്ടിയുടെ ശാസന കേൾക്കാത്ത നിരക്ഷരരാവും ആ പാലം പണിതതു്. പുസ്തകം വായിക്കാത്തവർ പണിയുന്ന പാലങ്ങളും റോഡുകളും തകരുന്നതു് സ്വാഭാവികം.

August 15 2025 10:49

സ്വാതന്ത്ര്യദിനവും ദീപാവലിയുമൊക്കെയുള്ളതു് നന്നായി. ഇല്ലെങ്കിൽ, തങ്ങളുടെ പ്രിയങ്കരനായ പ്രജാപതി ആഡംബരപൂർവ്വം അണിഞ്ഞൊരുങ്ങിവന്നു് ഉപ്പിനും ഉള്ളിക്കുമെല്ലാം പ്രഖ്യാപിക്കുന്ന ചിന്ന ഇളവുകൾ കേട്ടു് കോൾമയിർ കൊള്ളാൻ പ്രജകൾക്കു് കഴിയുമായിരുന്നോ? “ഓണം വരാൻ ഒരു മൂലം വേണം”.

“ചുറ്റുമതിൽ കാണാൻ കഴിവില്ലാത്തവർ കൽത്തുറുങ്കിനുള്ളിലും സ്വതന്ത്രരാണു്”!

ഈ അർത്ഥത്തിൽ, ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

August 15 2025 11:03

“സുപ്രീം കോടതിയിൽ തെരുവു് നായ്ക്കൾക്കുവേണ്ടി കേസ് വാദിക്കുന്നതു് ലക്ഷങ്ങൾ വക്കീൽ ഫീസ് വാങ്ങുന്ന കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി എന്നീ രണ്ടു് അഭിഭാഷകർ.” – വാർത്ത.

നരസമൂഹത്തെക്കാൾ നായസമൂഹത്തോടാവും അവർക്കു് കൂടുതൽ പ്രതിബദ്ധത. അതിനവർക്കു് അവരുടേതായ കാരണങ്ങളുമുണ്ടാകണം.

August 15 2025 11:37

“തോരായിക്കടവു് പാലം തകർന്നതിൽ അടിയന്തര റിപ്പോർട്ട് തേടി.” – മരാമത്തു് മന്ത്രി മു. റിയാസ്.

ഹോ, ആശ്വാസമായി! റിപ്പോർട്ട് തേടാതിരിക്കുമോ എന്നു് ഫയങ്കരമായി പേടിച്ചിരുന്നു.

August 15 2025 13:18

“എം. ആർ. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചു.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ.

ഗജഫ്രോഡുകളായ രാഷ്ട്രീയക്കാരും, അച്ചന്മാരും, അമ്മമാരും (A.M.M.A.), ആപ്പീസറന്മാരും, സാറന്മാരും, ടീച്ചറമ്മമാരും, ലാടഗുരുക്കളും, ധ്യാനഗുരുക്കളും, വിശുദ്ധ ദൈവവളിവിട്ടു് തീട്ടക്കൃമികളെ ആകർഷിക്കുന്ന കൃപാസനങ്ങളുമെല്ലാം അവരവർക്കറിയാവുന്ന വിധത്തിൽ പറ്റിക്കൽ, തട്ടിക്കൽ, ഒട്ടിക്കൽ ഇത്യാദി പണികൾ ചെയ്തു് പണമുണ്ടാക്കി സമൂഹമദ്ധ്യേ സമാരാദ്ധ്യരായി വാണരുളുന്നതു് അങ്ങനെയാണു് നേതാവേ!

ഏതു് ഈച്ചയും അതിനു് യോജിച്ച തീട്ടം കണ്ടെത്തുമെന്നപോലെ, ഏതു് അടിമയും അവനൊത്ത യജമാനനെ കണ്ടെത്തും. ഏതൊരു അടിമയും മൗലികമായി ഒരു മാസക്കിസ്റ്റായിരിക്കുമെന്നതിനാൽ, സ്വർണ്ണമോതിരമിട്ട കൈകൊണ്ടു് യജമാനൻ തൻ്റെ കവിളത്തടിക്കുന്ന ഓരോ സാഡിസ്റ്റിക് അടികളിലും ആനന്ദപുളകിതരാകാൻ വിധിക്കപ്പെട്ട ഒരു ജനുസ്സാണതു്. ആർക്കും അവനെ ബോധവത്ക്കരിക്കാനാവില്ല. കാരണം, തൻ്റെ നിലപാടു് തിരുത്തുക എന്നതു് അവനെ സംബന്ധിച്ചു് ആത്മഹത്യാപരമാണു്.

ഉദാഹരണത്തിനു്, അതുകൊണ്ടാണു്, നിക്ഷേപങ്ങൾ സമാഹരിക്കാനെന്ന വ്യാജേന, തൻ്റെ ഭരണകാലത്തു് പൊതുഖജനാവിൽ നിന്നു് കോടികൾ മുടക്കി, പെണ്ണും പിടക്കോഴിയും കുഞ്ഞുകുട്ടി പരാധീനങ്ങളുമായി താൻ സന്ദർശിച്ച 25 രാജ്യങ്ങളിൽ നിന്നു് മുഖ്യമന്ത്രി സഹാവു് പിണറായി വിജയൻ കേരളത്തിലേക്കു് കൊണ്ടുവന്ന നിക്ഷേപം “പൂജ്യം” ആണെന്നു്, വിവരാവകാശനിയമപ്രകാരം വ്യവസായവകുപ്പു് (KSIDC) വ്യക്തമാക്കിയാൽ, മാസക്കിസ്റ്റുകളും പാണപ്പാട്ടുകാരുമായ അന്തംകമ്മി അടിമകൾക്കു്, “മോദി വിദേശയാത്രകൾ നടത്തുന്നില്ലേ? രാഹുൽ ഗാന്ധി വിദേശ യാത്രകൾ നടത്തുന്നില്ലേ? വി. ഡി. സതീശൻ വിദേശയാത്രകൾ നടത്തുന്നില്ലേ?” എന്നെല്ലാം തത്ക്ഷണം പ്രതികാരബുദ്ധിയോടെ ആവേശപൂർവ്വം പ്രതികരിക്കേണ്ടിവരുന്നതു്.

August 15 2025 14:23

“ശ്വേതയും കുക്കുവും മിടുക്കികള്‍. മലയാള സിനിമ രംഗത്തു് മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നതിന്‍റെ തെളിവു്.” – മീൻ-സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഹാവു്.

“മുതുക്കികളല്ലാത്ത സ്ത്രീകൾ മുടുക്കികളാണു്” എന്ന മീൻ-സാംസ്കാരിക മന്ത്രി സഹാവു് സജി ചെറിയാന്റെ പ്രത്യയശാസ്ത്ര നിലപാടിനോടു് പൂർണ്ണ യോജിപ്പു്.

ആരോഗ്യമന്ത്രിണി സഭാവു് വീണ ജോർജ്ജും ഒരു മുടുക്കിയാണെന്നു്, ഈവക വിഷയങ്ങളിൽ ഒരു നിഷ്കുവായ ഞാൻ മനസ്സിലാക്കിയതും ‘വരാൽ’-സാംസ്കാരിക മന്ത്രി സഹാവു് സജി ചെറിയാനിൽ നിന്നാണു്.

നന്ദി, വിപ്ലവ സഹാവേ!

August 15 2025 16:12

“എന്തു് എങ്ങനെ പ്രതിഷ്ഠിച്ചാലും ചരിത്രത്തെ ഇല്ലാതാക്കാനാവില്ലല്ലോ.” – സഹാവു് ശിവൻകുട്ടി.

ചരിത്രത്തെ ഇല്ലാതാക്കാനാവില്ല, ചാരിത്രത്തെ ഇല്ലാതാക്കാനാവും.” – സഹാവു് ആർഷോ.

August 15 2025 16:36

“10 വർഷത്തിനിടെ കോടികൾ മുടക്കി മുഖ്യമന്ത്രി പിണറായി നടത്തിയ 25 വിദേശയാത്രകളിൽ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ടു് ഒരു ‘ധാരണാപത്രം’ പോലും ഒപ്പുവച്ചിട്ടില്ല.” – വ്യവസായവകുപ്പു്.

യാതൊരു ‘ധാരണയും’ ഇല്ലാത്ത കോപ്പനാണെന്നു് ആളെക്കണ്ടപ്പോഴേ അവർ തിരിച്ചറിഞ്ഞുകാണും!
അവർ മല്ലുക്കളെപ്പോലെ No.1 പ്രഫുത്തരല്ലല്ലോ!

August 16 2025 09:56

“എഡിജിപി എം. ആർ. അജിത്കുമാറിനെതിരായ റിപ്പോർട്ട് പുറത്തുവിടാനാവില്ല; സ്വകാര്യതയെ ബാധിക്കും.” – പിണുഭരണ പൊതുഭരണവകുപ്പു്.

ആരെടേ ഒരു പോലീസ് ഓഫീസറുടെ സ്വകാര്യഭാഗ റിപ്പോർട്ടിൻ്റെ വിവരം ചോദിച്ചതു്! പൊലീസെന്താ ശിവൻകുട്ടീസ് ടേബിൾ ഡാൻസ് ചോറ്റുക്ലബ്ബോ?!

August 16 2025 10:17

“കൊടും കുറ്റവാളികൾക്കു് സംരക്ഷണം; സർക്കാരിനെതിരെ സിപിഐ.” – വാർത്ത.

ജയിലിൽ കുറച്ചു് കുറ്റവാളികളേയുള്ളു. മന്ത്രിമാർ, വെള്ളാനകളായ ഉദ്യോഗസ്ഥർ, പാർട്ടിയംഗങ്ങൾ, പുകഴ്ത്തുപാട്ടുകാർ ഇത്യാദി പക്കാ ക്രിമിനലുകൾ സർക്കാർ സംരക്ഷണയിൽ, ജനത്തിൻ്റെ ചെലവിൽ, സ്ഥാനമാനങ്ങളോടെ ജയിലിനു് വെളിയിലാണു്!!

August 16 2025 11:23

പട്ടികളും ചന്തയ്ക്കു് പോകാറുണ്ടു്. പക്ഷേ, പുത്രീപൗത്രകളത്രപരിവാരത്തോടെ ചന്തയ്ക്കു് പോകാനും മാത്രം മാക്രിസ്റ്റല്ല ഒരു പട്ടിയും.

August 16 2025 12:20

1. “നിസ്കരിക്കാൻ ഇടം ചോദിച്ചു. CPM പാർട്ടി ആപ്പീസിൽ നിസ്കാരപ്പായ വിരിച്ചുകൊടുത്തു.”
2. “മന്ത്രി വാസവൻ സഹാവു് അഖിലലോക അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു.”

വിപ്ലവം തോക്കിൻകുഴലിലൂടെ വരുമെന്ന പ്രതീക്ഷ തോരായിക്കടവു് പാലംപോലെ തകർന്നു! ചെൽപ്പോ നിസ്കാരപ്പായയിലൂടെയോ, അയ്യപ്പസന്നിധാനം വഴിയോ ആവും വിപ്ലവം വരുന്നതു്! ആർക്കറിയാം? സംഭവം വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണേ!!

August 16 2025 13:03

“യുക്രൈനെയും, EU-നെയും അടുപ്പിക്കാതെ, യുക്രൈൻ വിഷയത്തിൽ പുട്ടിനുമായി ഒപ്പിക്കാൻ നോക്കിയ ഡീൽ ഒത്തില്ല ഗയ്സ്! ‘Internationally wanted war criminal’ ആയ ഒരുത്തനെ ക്ഷണിച്ചുവരുത്തി, USA-യുടെ പ്രസിഡന്റ് എന്ന നിലയിൽ, ലോകത്തിലെ ഏറ്റവും ശക്തി-മത്തനായ എന്നോടൊപ്പം നിന്നു് പോട്ടമെടുത്തു് പൂലോകം മുയ്മൻ പ്രചരിപ്പിച്ചു് അന്താരാഷ്ട്ര തലത്തിൽ മുടുക്കനായി സ്വയം അവതരിപ്പിക്കാൻ പുട്ടിനെ സഹായിച്ചതു് മാത്രം മിച്ചം!” – “Make America Great Again” (“MAGA”) പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്.🙂

August 16 2025 13:46

“എം. ആർ. അജിത് കുമാറിനു് ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥരുടെ അന്വേഷണ കാലയളവായ നാലു് മാസത്തെ ശമ്പളം തിരിച്ചുപിടിക്കണം.” – പരാതിക്കാരൻ അഡ്വ. നാഗരാജ്.

നാലു് മാസത്തെയല്ല, നിയമനം മുതൽ ഇന്നുവരെ നൽകിയ മുഴുവൻ ശമ്പളവും തിരിച്ചുപിടിച്ചു്, ആ സമൂഹദ്രോഹികളെ ജോലിയിൽ നിന്നു് പിരിച്ചുവിട്ടു്, തല മുണ്ഡനം ചെയ്തു് നാടുകടത്തുകയാണു് സത്യത്തിൽ ചെയ്യേണ്ടതു്.

August 16 2025 15:11

“മഴേക്കൊപ്പെയ്യുമ്പോ റോട്ടിലു് കുഴീല്ലാണ്ടിരിക്ക്വോ? കുഴീല്ലാത്തൊരു റോഡ് ലോകത്തുണ്ടാവ്വോ? ഏതെങ്കിലും പഞ്ചായത്ത്ര്യോഡിലു് കുഴീല്ലാണ്ടിരിക്ക്വോ? കുഴീല്ലാത്ത റോഡ് ഏതെങ്കിലും നാട്ടിലുണ്ടാവ്വോ? ലോകചരിത്രത്തിലുണ്ടാവ്വോ? പോയി പണി നോക്കെടോ!” – ബിന്ദൂപതി സഹാവു് എ. വിജയരാഘവൻ.

ഏതു് പെരുമഴ പെയ്താലും കുഴീല്ലാണ്ടാരിക്കുന്ന ഒരുപാടു് റോഡുകൾ ഈ ലോകത്തുണ്ടു് സായുധവിപ്ലവ സഹാവേ! നിങ്ങൾ കാണാത്തതുകൊണ്ടു് അവ ഇല്ലാത്തവയാകുന്നില്ല.🙂

August 17 2025 09:29

“കെ-കത്തിലെ സാമ്പത്തിക ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടു് വിശദീകരിക്കണം.” – പ്രതിപക്ഷനേതാവു് വി. ഡി. സതീശൻ.

വി. ഡി. സതീശൻ പറഞ്ഞാൽ കെ-ഭൂതം കേൾക്കും. സതീശൻ പറഞ്ഞാലേ കേൾക്കൂ!

August 17 2025 09:44

“സർവ്വരാജ്യ കമ്മ്യൂണിസ്റ്റുകളേ, സംഘടിക്കുവിൻ! സംഘടിച്ചു് സംഘടിച്ചു് അധോലോക മുതലാളികളാകുവിൻ!” – ക്യാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോ

August 17 2025 12:11

“ജനങ്ങൾക്കു് ജുഡീഷറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ജനാധിപത്യത്തിൻ്റെ ഭാവി തകരും.” – ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ.

ജനങ്ങൾക്കു് ദൈവങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ദൈവങ്ങളും, ഒപ്പം ദൈവാധിപത്യവും സ്വർഗ്ഗവും നരകവും സഹകരണസംഘമായി വർത്തമാനകാലത്തുതന്നെ തകരും. അപ്പോഴാണു്!

August 17 2025 16:05

“തോക്കുചൂണ്ടി ഭയപ്പെടുത്താൻ നോക്കേണ്ട! വോട്ടർമാരോടു് മാപ്പു് പറയണം.” – രാഹുൽ ഗാന്ധിക്കു് മുന്നറിയിപ്പുമായി ഇലക്ഷൻ കമ്മീഷൻ.

ആഹഹ! എന്താ ഡയലോഗ്!! പൂജനീയ ഇലക്ഷൻ കമ്മീഷൻ എന്തുകൊണ്ടു് ഞോളയൊലിപ്പിക്കും വിധം വികാരഭരിതമായ ബോളിവുഡ്, കോളിവുഡ്, മോളിവുഡ് സിൽമകളിൽ തകർത്തഭിനയിച്ചു്, മുഴുപ്പട്ടിണി മറക്കാൻ ജനത്തെ സഹായിക്കുന്നില്ല?!

August 18 2025 09:15

“അസംബന്ധങ്ങളോടു് പ്രതികരിക്കാനില്ല.” – കത്തു് വിവാദത്തിൽ അപ്പം മാഷ്.

എന്തെങ്കിലും അസംബന്ധം വിളിച്ചുപറഞ്ഞു് പതിവു് ക്ലാസ്സിക്കൽ ചിരി പാസ്സാക്കാമായിരുന്നു. “ഉഷ്ണം ഉഷ്ണേന ശാന്തിക്കുട്ടി” എന്നല്ലേ പ്രമാണം?!

August 18 2025 09:20

“അവതാരങ്ങൾക്കു് പാർട്ടിയിൽ സ്വാധീനമില്ല.” – വി. മന്ത്രി വി. ശിവൻകുട്ടി സഹാവു്.

പാർട്ടി അവരാതക്കൂട്ടത്തിൽ അവതാരങ്ങളെന്തു്? അക്കങ്ങൾ കൂട്ടിവായിക്കാൻ പോലുമറിയാത്ത പാവം അശുക്കളാണതുങ്ങൾ.

August 18 2025 11:13

“ആരോപണങ്ങളൊക്കെ തെറ്റാണെന്നു് ഇലക്ഷൻ കമ്മീഷൻ തെളിയിക്കണം. ഒരന്വേഷണവും നടത്തില്ലെന്ന നിലപാടു് ശരിയല്ല.” – വ്യവസായമന്ത്രി സഹാവു് പി. രാജീവ്.

അതു് കറക്റ്റ്! ആരോപണങ്ങൾ മൊത്തം അസംബന്ധങ്ങളാണെന്നു് പറഞ്ഞു് മുണ്ടാതെ അനങ്ങാതെ ഇരിക്കാൻ കമ്മീഷനെന്താ അപ്പം മാഷോ, പിവിയോ, കമ്മിപ്പാർട്ടിയോ മറ്റോ ആണോ?!

August 18 2025 12:03

= രാഷ്ട്രീയക്കാരുടെ നുണയും സത്യവും =

“ഒരിക്കലും ഞങ്ങൾ നിങ്ങളോടു് നുണ പറയില്ല.” – ക്യൂബന്‍ വിപ്ലവ നായകന്‍ സഹാവു് ഫിഡൽ കാസ്ട്രോ. (“ഞങ്ങളും നിങ്ങളും!” – എത്ര ശ്രേഷ്ഠസുന്ദരമായ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വം!)

“എന്റെ ഈ കൈകൾ ശുദ്ധമാണു്!” – മല്ലു വിപ്ലവ നായകന്‍ സഹാവു് പിണറായി കെ. ഭൂതം. (എത്ര മരതകമനസ്കനായ മനിതൻ!)

“സിപിഎം സംസ്ഥാന സെക്രട്ടറി സഹാവു് എം. വി. ഗോവിന്ദൻ മാസ്റ്ററുടെ (aka അപ്പം മാഷ്!) മകൻ സഹാവു് ശ്യാം, താൻ പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് മുന്നിൽ സാദരം സമർപ്പിച്ച തന്റെ ഒന്നാം പ്രേമലേഖനം ചോർത്തിയെന്നു് കാണിച്ചു് മുൻ സഹാവും എന്തോ വ്യവസായം ചെയ്യുന്നവനുമായ ജനാബ് മുഹമ്മദ് ഷർഷാദ് സാഹിബ്, സിപിഎം അഖിലേന്ത്യാ സെക്രട്ടറി സഹാവു് എം. എ. ബേബി സമക്ഷം വീണ്ടാമതും കാഴ്ചയർപ്പിച്ച രണ്ടാം പ്രണയലേഖനം, ഈശോ മറിയ ഔസേപ്പാണേ തനിക്കു് ലഭിച്ചിട്ടില്ലെന്നു്, വയറ്റിൽ ബാസ്കറ്റ് ബോളുമായി കാല്പന്തു് കളിച്ചു് കുമാരി മേഴ്സിയെ തറ പറ്റിക്കുന്നതിനിടയിൽ സഹാവു് എം. എ. ബേബി വെളിപ്പെടുത്തി!” (എത്ര നിർമ്മലനായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദി! എത്ര സത്യസന്ധനായ പ്രത്യയശാസ്ത്രപടു! )

[മലദ്വാരത്തിനും മൂത്രദ്വാരത്തിനും ഇടയിലെവിടെയോ ആണത്രെ മനുഷ്യതലമുറകൾക്കു് ജന്മം നല്കാനായി പ്രകൃതി വിഭാവനം ചെയ്തിരിക്കുന്ന ഗർഭാശയത്തിലേക്കുള്ള ഗമനാഗമനദ്വാരം ഒളിച്ചിരിക്കുന്നതു്! ഒന്നോർത്താൽ, അതുപോലെതന്നെയാണു് സത്യത്തിന്റെ കാര്യവും. കമ്മിക്കും കൊങ്ങിക്കുമിടയിൽ, ഇടതിനും വലതിനുമിടയിൽ, ഹിന്ദുവിനും മുസ്ലീമിനുമിടയിൽ, വാദങ്ങൾക്കും പ്രതിവാദങ്ങൾക്കുമിടയിൽ എവിടെയോ, അർഹതയുള്ളവർക്കു് തുറക്കപ്പെടുന്നതിനായി സത്യകവാടം മറഞ്ഞിരിക്കുന്നു!🙂]

August 18 2025 12:59

“ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി.” – ഷർഷാദിനെതിരെ ഡോക്ടർ റ്റി. എം. തോമസ് ഐസക്ക് സഹാവു്.

മാർക്സിസ്റ്റ് പാർട്ടിക്കു് ബൂർഷ്വാ കോടതിയോടുള്ള അയിത്തമൊക്കെ ഗംബ്ലീറ്റ് തീർന്നോ ആവോ?!

August 19 2025 10:00

“മെഡിക്കൽ കോളേജിലെ ദുരവസ്ഥകളെപ്പറ്റി പരസ്യമായി പ്രതികരിച്ചാൽ കർശന നടപടി! ഞങ്ങടെ സിസ്റ്റം നിങ്ങൾക്കെതിരെ കടുത്ത നടപടി എടുക്കാതിരിക്കണമെങ്കിൽ വായടയ്ക്കൂ, പണിയെടുക്കൂ!” – ഡോക്ടേഴ്സിനോടു് തിരുവനന്തപുരം മെഡി. കോളേജ് പ്രിൻസിപ്പൽ.

(“പ്രിൻസിപ്പലാന്നു് പറഞ്ഞിട്ടു് കാര്യല്ല, എനിക്കെല്ലാമറിയണോന്നില്ല്യ” എന്നു് “ഡോ. ഹാരിസ് – മോർസിലേറ്റർ” വിഷയത്തിൽ കുറ്റസമ്മതം നടത്തിയ അതേ മാന്യദേഹമാണിദ്ദേഹം!)

വലിയ പെട്ടിയിൽ ലാപ്പറോസ്കോപ്പിനു് പകരം കലൈഡോസ്‌കോപ്പും, ചെറിയ പെട്ടിയിൽ മോർസിലേറ്ററിനു് പകരം ഓസിലോസ്കോപ്പും സപ്ലൈ ചെയ്താൽ, അവ തിരിച്ചറിയാൻ കഴിയുന്നവർ അവകൊണ്ടു് “ഓപ്പറേറ്റുകയല്ല”, ആ വിഡ്ഢിത്തം തുറന്നുകാണിക്കുകകയാണു് ചെയ്യുക!

അതേസമയം, അവയവദാനവും അവയവമാറ്റവും അവനവൻദാനവും അമ്മാവൻദാനവും അമ്മായിദാനവും തമ്മിൽ “ഐഡെൻ്റിഫൈ ചെയ്യാനുള്ള ബോധമില്ലാത്ത ഡോക്ടേഴ്സ്” ഒന്നുകിൽ കിട്ടിയതു് വച്ചു് “ഓപ്പറേറ്റി” രോഗിയെക്കൊല്ലും, അല്ലെങ്കിൽ ടെലി(ഫോൺ)പ്രോംപ്റ്റർ അങ്കിൾ സഹാവിന്റെ പ്രത്യയശാസ്ത്രപരമായ ഫോൺകോളിനായി കാതോർക്കും.

August 19 2025 13:58

“കാക്കനാടു് ട്രെയ്ലർ ലോറിയിൽ ട്രാൻസ്പോർട്ട് ചെയ്യുകയായിരുന്ന കൂറ്റൻ ട്രാൻസ്ഫോർമർ തെന്നി റോഡിലേക്കു് വീണു.” – വാർത്ത.

ട്രാൻസ്ഫോർമർ ട്രാൻസ്പൊർട്ടേഷൻപോലെ വിദഗ്ദ്ധർ ചെയ്യേണ്ട ജോലികൾ ഊരാളുങ്കൽ സൊസൈറ്റിയെ ഏല്പിക്കണം. അതിനുവേണ്ട ആളും അർത്ഥവും നോ-ഹൗവും അവർക്കേയുള്ളു.

August 19 2025 14:17

“കത്തു് വിവാദത്തിൽ മുഹമ്മദ് ഷർഷാദിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി വക്കീൽ നോട്ടീസ് അയച്ചു.” – വാർത്ത.

ഭാരതത്തിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്ന വിഭാഗം ജുഡീഷ്യറിയാണു്. “ഏതപ്പൻ വന്നാലും അമ്മയ്ക്കു് കിടക്കപ്പൊറുതിയില്ല” എന്നു് പറഞ്ഞപോലെയാണു് കോടതികളുടെ കാര്യം.

August 19 2025 14:44

ക്ലിഫ് ഹൗസ് അധിനിവേശം പൂർത്തിയാക്കിയ മരപ്പട്ടികൾ ഇന്നു് ഹൈക്കോടതി കയ്യേറി കോടതി നടപടികൾ നിറുത്തിവയ്ക്കാൻ കല്പിച്ചത്രെ!

പ്രതിപക്ഷത്തെക്കാൾ കാര്യപ്രാപ്തിയുണ്ടെന്നു് തെളിയിച്ച മരപ്പട്ടികളെ മല്ലുക്കൾ അഭിനന്ദിക്കണം എന്നാണെൻ്റെ പക്ഷം.

August 19 2025 15:43

“പി. കൃഷ്ണപിള്ള അനുസ്മരണ പരിപാടിയിലേക്കു് ക്ഷണമില്ല.” – സഹാവു് ജി. സുധാകരൻ ജി.

പോട്ടു് സഹാവേ, വിട്ടുകള! സായുധവിപ്ലവമോ വന്നില്ല. മൂക്കിൽ പല്ലു് വരികേം ചെയ്തു. ഇനിയിപ്പോ അസാരം ഈശ്വര ചിന്തയും, അല്പസ്വല്പം രാമായണ പാരായണവും, പൊടിയ്ക്കു് കവിത കവയ്ക്കലും ഒക്കെയായി ആത്മീയപാതയിലൂടെ ശിഷ്ടകാലം അങ്ങടു് ചെലവഴിക്ക്യ! എന്താവൂന്നു് നോക്കാലോ!!

August 19 2025 16:16

“മനുഷ്യൻ അധഃപതിച്ചാൽ മൃഗമാകും, മൃഗം അധഃപതിച്ചാൽ കമ്മ്യൂണിസ്റ്റാകും.” – സുകുമാർ അഴീക്കോടു്.

“കമ്മ്യൂണിസ്റ്റ് അധഃപതിച്ചാൽ ചാനൽച്ചർച്ചയിലെ മാക്രിയാകും, ചാനൽമാക്രിയെക്കണ്ടാൽ നാട്ടുകാർ തല്ലിക്കൊല്ലും.” എന്നുകൂടി ചേർക്കാമായിരുന്നു!

August 20 2025 11:31

= മീൻമന്ത്രി സജി ചെറിയാനുണ്ടായ മത്സ്യാവതാരവെളിപാടു് =

“ഗോവിന്ദൻ മാഷിനെപ്പറ്റി എന്തു് ധാരണപ്പിശകു് ആർക്കാ ഒള്ളേ? എതിരാളികൾക്കൊണ്ടോ? അദ്ദേഹത്തെപ്പറ്റി പഠിച്ചിട്ടാണോ നിങ്ങളീ പറയുന്നെ? ഏറ്റവും സത്യസന്ധനായി, ധാർമ്മികത ഉയർത്തിപ്പിടിച്ചു് വ്യക്തിജീവിതത്തിൽ, രാഷ്ട്രീയജീവിതത്തിൽ സംശുദ്ധിയോടുകൂടി പ്രവർത്തിക്കുന്ന, ഒരു പരാതി ഇന്നുവരെ അദ്ദേഹത്തെപ്പറ്റിയോ മക്കളെപ്പറ്റിയോ ഭാര്യയെപ്പറ്റിയോ ഉന്നയിക്കപ്പെടാത്ത ഒരു നാട്ടിൽ ശുദ്ധ മര്യാദകേടു് പറഞ്ഞു് പ്രചരിപ്പിക്കുകയാ.” – മീൻ-സാംസ്കാരിക മന്ത്രി സഹാവു് സജി ചെറിയാൻ.

സഹാവു് ഗോവിന്ദൻ മാഷിനെപ്പറ്റിയുള്ള പഠിപ്പു് തികഞ്ഞവൻ എന്ന നിലയിൽ, മീൻ-സാംസ്കാരിക മന്ത്രി സഹാവു് സജി ചെറിയാൻ, സഹാവു് എം. വി. ഗോവിന്ദൻ മാഷിന്റെ ഭാര്യ സഹാവു് പി. കെ. ശ്യാമള ആന്തൂർ നഗരസഭാധ്യക്ഷയായിരുന്ന കാലത്തു്, ആന്തൂരിൽ താൻ നിർമ്മിച്ച “പാർത്ഥ കൺവൻഷൻ സെന്ററിനു്” നഗരസഭയുടെ ലൈസൻസ് കിട്ടാത്തതിൽ മനംനൊന്തു് ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ കുടുംബത്തിനോടുകൂടി സഹാവു് ഗോവിന്ദൻ മാഷിന്റെയും ഭാര്യയുടെയും മക്കളുടെയും മികവാർന്ന സത്യസന്ധതയെയും ധാർമ്മികതയെയും സംശുദ്ധിയെയും പറ്റി കെ-പാർട്ടി മോഡലിൽ ഒരു സ്റ്റഡി ക്ളാസ്സെടുത്താൽ, ഈദൃശമായി അവർക്കു് അഥവാ വല്ല തെറ്റിദ്ധാരണകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടെങ്കിൽ അവ ദൂരീകരിക്കാൻ കഴിഞ്ഞേനെ!

August 20 2025 11:52

“നശിച്ച പക്ഷി! ഒരിക്കലൊന്നു് ചുമച്ചതേയുള്ളു. അവനിപ്പോൾ മൂന്നാഴ്ചയായി എൻ്റെ പിന്നാലെയാണു്!”🙂

August 20 2025 13:04

= പള്ളിക്കു് സ്ഥലം മാറ്റം =

സ്വീഡനിലെ കിരുണ പട്ടണത്തിലുള്ള ഒരു പള്ളിയെ മൊത്തമായി സ്ഥാനം മാറ്റുന്നു. 1912-ൽ തടികൊണ്ടു് നിർമ്മിച്ച, 672 ടൺ ഭാരമുള്ള ഈ പള്ളി അഞ്ചു് കിലോമീറ്റർ അകലേക്കു് മാറ്റി സ്ഥാപിക്കപ്പെടാൻ വേണ്ടതു് രണ്ടു് ദിവസമാണു്.

ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ഇരുമ്പയിരു് ഖനിയുള്ള പട്ടണം ഇടിയാനുള്ള സാദ്ധ്യത മൂലമാണു്, പട്ടണവും പള്ളിയും, ഏകദേശം 6000 നിവാസികളോടൊപ്പം മുഴുവനായി മാറ്റി സ്ഥാപിക്കേണ്ടിവന്നതു്.

ഇതിനോടകം 20-ലേറെ കെട്ടിടങ്ങൾ മാറ്റി സ്ഥാപിച്ചുകഴിഞ്ഞു. 2035 ആകുമ്പോഴേക്കും മുഴുവൻ പട്ടണവും പുതിയ സ്ഥലത്തു് എത്തിക്കലാണു് ലക്ഷ്യം.

സ്വീഡനിലെ ഏറ്റവും മനോഹരമായ കെട്ടിടമായി 2001-ൽ ഈ പള്ളി തിരഞ്ഞെടുക്കപ്പെട്ടു.

August 20 2025 13:15

ആറു് വയസ്സു് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്കു് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും, ഒൻപതാം വയസ്സു് മുതൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്നുമായിരുന്നു സുപ്രീം കോടതി വിധിയെങ്കിൽ, സംഭവം ശരി(യ)ക്കും നൊസ്റ്റാൾജിക്കായേനെ!🙂

August 20 2025 14:37

ബിൽ കിടിലൻ! പക്ഷേങ്കി, ഒറ്റദിവസം പോലും റിമാൻഡിലാവാതെ, വർഷങ്ങൾ “പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി” കസേരകളിൽ ചന്തി കുത്തിയിരിക്കുന്ന ക്രിമിനലുകൾ ഒന്നുകിൽ സ്വമേധയാ പുറത്തുപോവുകയോ, ഇല്ലെങ്കിൽ, അവറ്റകളെ ആദ്യമേ കൊങ്ങയ്ക്കുപിടിച്ചു് പുറത്താക്കാക്കുകയോ ചെയ്തിട്ടുപോരേ ഇമ്മാതിരി ബില്ലുകളും, വാചാടോപങ്ങളും, കസർത്തുകളും!?

“കള്ളന്മാരാണഖിലമാർഷഭൂമിയിൽ!”

August 20 2025 14:51

സ്ത്രീകൾ പുരുഷാധിപത്യ ലോക വ്യവസ്ഥിതികളുടെയും മതങ്ങളുടെയും ഐശ്വര്യം!

August 20 2025 15:01

ഇന്റർനെറ്റ് കണ്ടുപിടിക്കുന്നതിനും മുന്നേ ചാറ്റ്റൂംസുണ്ടായിരുന്നു.

ഒരു പഴയ “വിൻഡോസ്-വേർഷൻ.”🙂

August 20 2025 15:15

“ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം”.

“യൂട്യൂബിലെ മല്ലു തംബ്നെയിൽസ് കണ്ടാലറിയാം കെ-ലോകത്തിലെ പഞ്ഞം”.

August 21 2025 09:12

കൊച്ചുപട്ടികൾ തീട്ടം തിന്നുന്ന അതേ ഹൈ സ്പീഡിലാണു് കെ-മല്ലുക്കൾ അവരുടെ ഇഷ്ടഭോജ്യമായ പെണ്ണുകേസുകൾ അളിച്ചുവാരി തിന്നുന്നതു്.🙂

August 21 2025 11:12

സ്ത്രീകളുടെ “സത്യസന്ധമായ സാക്ഷിപത്രങ്ങളെ” മനുഷ്യർ വില കുറച്ചു് കാണരുതു്. ലോകചരിത്രഗതി തന്നെ തിരിച്ചുവിടാൻ പലപ്പോഴും അവ കാരണഭൂതമായിരുന്നിട്ടുണ്ടു്.

ഉദാഹരണത്തിനു്, കുരിശിൽ മരിച്ചു്, കല്ലറയിൽ അടക്കം ചെയ്യപ്പെട്ട സഹാവു് യേശു ഉയിർത്തെഴുന്നേറ്റെന്നു് സാക്ഷ്യപ്പെടുത്തിയതും സ്ത്രീകളാണു്!

അതുവഴി ജന്മമെടുത്ത ക്രിസ്തുമതം അന്നുമുതൽ ഇന്നുവരെ ലോകത്തെ ഏതു് പരുവത്തിലാക്കിയെന്നു് പ്രത്യേകം പറയണ്ടല്ലോ! സ്ത്രീപക്ഷത്തു് നിന്നുണ്ടായ ആ ദൃക്‌സാക്ഷി വിവരണങ്ങൾ സത്യവും പിണുഹസ്തം പോലെ ശുദ്ധവുമായിരുന്നു എന്നറിയാൻ വി. ബൈബിളിലെ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ നാലു് ചങ്ങായിമാരുടെ സുവിശേഷങ്ങളിൽ ആ കിസ്സ നാലുവിധത്തിൽ വർണ്ണിച്ചിരിക്കുന്നതു് കണ്ടാൽ മതി.

കാണുക, വായിക്കുക, വിശ്വസിക്കുക, ദൈവമായ കർത്താവിനു് സ്തുതിയും സ്തോത്രവും അർപ്പിക്കുക, നിത്യനിതാന്ത സ്വർഗ്ഗരാജ്യത്തെ വിഭവസമൃദ്ധമായ തീന്മേശയിൽ, തീറ്റപ്പണ്ടാരങ്ങളുടെയിടയിൽ ഒട്ടും മോശമല്ലാത്ത ഒരു സീറ്റുറപ്പിക്കുക!!

“ശബ്ബത്തു് കഴിഞ്ഞു് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” – (മത്തായി 28:1)

“ശബ്ബത്തു് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു് അവനെ പൂശേണ്ടതിനു് സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു് സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറയ്ക്കൽ ചെന്നു.” – (മർക്കോസ് 16: 1, 2)

“അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു് കല്ലറയ്ക്കൽ എത്തി. കല്ലറയിൽ നിന്നു് കല്ലു് ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു് കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നിവർ തന്നേ. അവരോടുകൂടെയുള്ള മറ്റു് സ്ത്രീകളും അതു് അപ്പൊസ്തലന്മാരോടു് പറഞ്ഞു. ഈ വാക്കു് അവർക്കു് വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. (എന്നാൽ പത്രോസ് എഴുന്നേറ്റു് കല്ലറയ്ക്കൽ ഓടിച്ചെന്നു് കുനിഞ്ഞു് നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു് ആശ്ചര്യപ്പെട്ടു് മടങ്ങിപ്പോന്നു).” – (ലൂക്കോസ് 24: 1 – 3, 10 – 12)

“ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറയ്ക്കൽ ചെന്നു് കല്ലറവായ്ക്കൽ നിന്നു് കല്ലു് നീങ്ങിയിരിക്കുന്നതു് കണ്ടു.” – (യോഹന്നാൻ 20: 1)

ഒരിടത്തു് മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും! മറ്റൊരിടത്തു് മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും! ഇനിയും മറ്റൊരിടത്തു് മഗ്ദലക്കാരത്തി മറിയ യോഹന്നാ യാക്കോബിന്റെ അമ്മ മറിയ! നാലാമതൊരിടത്തു് മഗ്ദലക്കാരത്തി മറിയ മാത്രം!!

സാക്ഷികളായി സ്ത്രീകൾ മാത്രമുള്ള നാലു് വക്കാലത്തുകളിലും കോമൺ ഫാക്ടറും കറക്റ്റീവ് ഫോഴ്സുമായി വിശ്വസ്തയും വിശ്വാസയോഗ്യയുമായ സഹാവു് മഗ്ദലക്കാരത്തി മറിയ ഉണ്ടെന്നതാണു് ആകെയൊരാശ്വാസം!

August 21 2025 11:30

നിങ്ങളിൽ കല്ലെറിയാത്തവർ അവളിൽ പാപം ചെയ്യട്ടെ!🙂

August 21 2025 11:38

ഇതിനെയൊക്കെയാണിസ്റ്റാ ഞങ്ങ മല്ലുക്കൾ “രാഷ്ട്രീയം” എന്നു് വിളിക്കുന്നതു്!🙂

August 21 2025 12:33

“പരാതിക്കാരി എന്തുകൊണ്ടു് പൊലീസിൽ പരാതിപ്പെട്ടില്ല? പൊലീസിനെ വിശ്വാസമില്ലേൽ ഇവിടെ കോടതിയില്ലേ?” – കെ. മുരളീധരൻ.

അതിലൊരു ത്രില്ലില്ല. പബ്ലിസിറ്റി മുഖ്യം ബിഗിലേ!
(Cheap publicity is also publicity!)

August 21 2025 12:47

“ഞാൻ ഒന്നിലും പശ്ചാത്തപിക്കുന്നില്ല!”

“ഒന്നിലും!!!”🙂

August 21 2025 12:54

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിയെപ്പറ്റി സഹാവു് പി. ശശി എന്തു് പറയുന്നു? സഹാവു് പി. ശശിയുടെ രാജിയെപ്പറ്റി സഹാവു് പിണറായി എന്തു് പറയുന്നു? സഹാവു് പിണറായിയുടെ രാജിയെപ്പറ്റി പൂജനീയ മോദി ജി എന്തു് പറയുന്നു?🙂

August 21 2025 13:27

അമ്മ: “നീ ശരിക്കും ഒരു പന്നിക്കുഞ്ഞുതന്നെ!”

മോൻ: “ഒരു പന്നിച്ചിയുടെ സന്തതി അല്ലേ!”🙂

August 22 2025 09:55

ഒരു പൂജനീയ കോഴിജിയെ അനേകർ ചേർന്നു് ഇമ്മാതിരി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതു് മൃഗാവകാശ പ്രവർത്തക പൂജനീയ മനേകാ ഗാന്ധി ജി കാണണില്ല്യാന്നുണ്ടോ?

അതോ, പുള്ളിക്കാരി ജി തെരുവുകളിലെ പൂജനീയ പേപ്പട്ടി ജികളെ സംരക്ഷിക്കുന്നതിന്റെ തിരക്കിലാണോ?🙂

(ചിത്രത്തിനു് കടപ്പാടു്)

August 22 2025 10:32

മനിസേമ്മാരു് എന്തിനാണാവോ കണ്ട എംഎൽഎമാരെയൊക്കെ വിളിച്ചു് വീട്ടീക്കേറ്റണതു്?!

ഭുജിക്കാനായിട്ടല്ലാതെ, ഞോണ്ടാനും, നുള്ളാനും, പിച്ചാനും, വെടിയൊച്ച കേട്ടു് പേടിച്ചു് കുലുകുലുക്കം കുക്കുലുക്കം കുലുങ്ങാനും, ഇക്കിളെടുക്കാനും, ഇക്കിളിയിടാനുമായി ആരെങ്കിലും നാട്ടിൽ പ്രഭുക്കളെ പ്രമാദമായ ഒരു കല്യാണസദ്യയിലേയ്ക്കു് ക്ഷണിക്കുമോ? കൊള്ളാലോ വീഡിയോൺ!🙂

(ചിത്രത്തിനു് കടപ്പാടു്)

August 22 2025 11:20

“രാഹുലിനെതിരെ തെളിവുകളുണ്ടു്. രാജി ആവശ്യം കേരളത്തിൻ്റെ പൊതുവികാരം.” – സഹാവു് എം. വി. ഗോവിന്ദൻ.

തീവ്രതമാപിനി ഓപ്പറേറ്റേഴ്സ്: ശ്രീമതി & ബാലൻ.
പൊതുവികാരമാപിനി ഓപ്പറേറ്റർ: ഗോവിന്ദൻ.

August 22 2025 11:39

“സംവാദത്തിനു് തയ്യാറുണ്ടോ? പിണറായിയെ വെല്ലുവിളിച്ചു് അമിത് ഷാ.” – വാർത്ത.

ഈനാംപേച്ചിയും മരപ്പട്ടിയും തമ്മിലൊരു സംവാദം ഒട്ടും മുഷിയില്ല. പണ്ടേ കൂട്ടുകാരായതുകൊണ്ടു് ആശയവിനിമയത്തിനു് ഭാഷ ഒരു തടസ്സവുമാവില്ല.

August 22 2025 12:48

“കിടന്നുകൊടുത്തിട്ടു് കുറ്റം പറയരുതു്” എന്നായിരുന്നെങ്കിൽ കുറച്ചുകൂടി റിയലിസ്റ്റിക്കായിരുന്നേനെ! പുരുഷനെ സപ്പോർട്ടാനും അതായിരിക്കും സ്ത്രീക്കു് കൂടുതൽ സൗകര്യം.

അതുപോലെതന്നെ, ബലാല്ക്കാരമായി എടുക്കുന്നതാണു് ചൂഷണം; “ഇച്‌ഛാശക്തിയോടെ” കൊടുക്കുന്നതു് സമ്മാനമോ സംഭാവനയോ ദാനമോ ഒക്കെയാണു്.

പ്രേമം തുടങ്ങി പിടിച്ചാൽക്കിട്ടാത്ത ഒരു പരുവത്തിലെത്തുമ്പോൾ കാര്യങ്ങൾ നടക്കുന്നതു് രണ്ടുപേർക്കിടയിലല്ലല്ലോ, സ്ത്രീയ്ക്കിടയിൽ പുരുഷൻ എന്ന സാങ്കേതികത്വത്തിലൂന്നിയല്ലേ? അതുവഴി പുരുഷൻ ഉത്തരവാദിയും സ്ത്രീ ഭാരവാഹിയുമായി സംഭോഗചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെടുന്നു!

ലോകാരംഭം മുതലേയുള്ള ഈ പ്രതിഭാസം കാമസൂത്രകാരന്മാരായ വാത്സ്യായനന്മാരുടെയിടയിൽ “സ്ത്രീ-പുരുഷ ഡിങ്-ഡോങ്” എന്ന ആദ്ധ്യാത്മിക നാമത്താലാണു് അറിയപ്പെടുന്നതു്.

“ആളകലം പാറവെടിയേയ്!” ടൈപ്പ് വെടിപ്പൊരുൾകാരായ ഞങ്ങൾ തോക്കുസ്വാമികളും ഊക്കുസ്വാമികളും അതിനെ “പരംപൊരുൾ ഡിങ്-ഡോങ്”എന്നാണു് അഭിസംബോധന ചെയ്യുന്നതു്. ഞങ്ങൾ കൂട്ടിലാക്കിയ പെൺസന്യാസിനികൾ ഞങ്ങൾ പറയുന്നതൊക്കെ അക്ഷരം പ്രതി വിശ്വസിക്കുന്നതുകൊണ്ടു് നിതാന്ത വന്ദ്യ ദിവ്യശ്രീകളായ (നിവദിശ്രീ) ഞങ്ങൾ തിരുമേനികൾ സുഖമായും സുഭിക്ഷമായും പിഴച്ചുപോകുന്നു.

ഓം ശാന്തിഃ ഓശാന! ഹ്രീം ശാന്തിഃ ശോശാമ്മ!! ഹ്രോം ശാന്തിഃ ഷീല്വാമ്മ!!!

August 22 2025 12:55

“എന്നെപ്പറ്റി നിങ്ങൾ എന്താണു് വിചാരിച്ചതു്?!”
“നിന്നെപ്പറ്റി ഞങ്ങൾ ഒരു ചുക്കും വിചാരിച്ചില്ല.”
“വോക്കേ, ബൈ!”

August 22 2025 13:44

“A PhD, or Doctor of Philosophy, is the highest academic degree awarded for a specific field of study, requiring original research and culminating in a thesis or dissertation.”

പച്ച മലയാളത്തിൽ പറഞ്ഞാൽ, ഒരു ആർ. ബിന്ദുവിനോ, ഒരു ഷിജു ഖാനോ, ഒരു ചിന്ത ജെറോമിനോ നല്കാനുള്ള ഓണസമ്മാനമല്ല ഒരു “ഡോക്ടർ ഓഫ് ഫിലോസഫി” ബിരുദം.

August 22 2025 14:15

കവിളിൽ വിരലമർത്തിപ്പിടിച്ചുകൊണ്ടുള്ള മനുഷ്യജീവികളുടെ പോട്ടങ്ങൾ കാണുമ്പോൾ, അവർ തത്ത്വചിന്തകരാണെന്നല്ല, അവർക്കു് അസഹ്യമായ പല്ലുവേദനയുണ്ടെന്നാണു് ഓർഡിനറി മോർട്ടൽസായ നമ്മൾ മനസ്സിലാക്കേണ്ടതു്.

August 23 2025 17:47

ജർമ്മൻ വിഷയത്തിലെ ഒരു ഗൃഹപാഠം

താഴെക്കൊടുത്തിരിക്കുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളിച്ചു് ഒരു ചെറുവിവരണമെഴുതുക (ദൈർഘ്യം മാക്സിമം ഒരു പേജ്):

മതം

ലൈംഗികത

രഹസ്യം.

” ഓ ദൈവമേ, ഞാൻ ഗർഭിണിയാണു്! ആരിൽ നിന്നാണെന്നു് എനിക്കറിയാമായിരുന്നെങ്കിൽ!”🙂

August 23 2025 18:07

“വൈദ്യുതസുരക്ഷയും ഊർജ്ജസംരക്ഷണവും” എന്ന വിഷയത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യാനായതിൽ സന്തോഷമുണ്ടു്.” – വി. മന്ത്രി വി. ശിവൻകുട്ടി.

“ചിരിക്കാം മണ്ണുകപ്പാം” എന്ന പേരായിരുന്നേനെ ശില്പശാലയ്ക്കു് കൂടുതൽ ഉചിതം.

August 23 2025 18:44

രാഹുൽ മാങ്കൂട്ടത്തിൽ എം. എൽ. എ. സ്ഥാനം രാജി വയ്ക്കുന്നതാണു് കോൺഗ്രസ്സിനു് നല്ലതു്.

ഈ വഴി പോയപ്പോൾ പറഞ്ഞെന്നേയുള്ളു.

August 24 2025 12:56

പ്രമാദമായ CPM പരാതിക്കത്തു് വിവാദത്തിൽ തന്റെ മകനുണ്ടെന്നു് ആരോപിക്കപ്പെട്ട പങ്കാളിത്തം, ആന്തൂർ സാജന്റെ ആത്മഹത്യയിൽ അനുരാഗിണിയായ തന്റെ പട്ടമഹിഷിക്കുണ്ടെന്നു് ആരോപിക്കപ്പെട്ട പങ്കാളിത്തം മുതലായ എത്രയോ വിഷയങ്ങളിൽ ഒരു പൊടിക്കുപോലും വിയർത്തിട്ടില്ലാത്ത സഹാവു് എം. വി. ഗോവിന്ദൻ മാഷ്ടർ, ചാറ്റുകളിലൂടെ മൊത്തം റെപ്പ്യുട്ടേഷനും ചീറ്റിപ്പിച്ച യുവകോമള രാഷ്ട്രീയതാരം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്ന ഹൃദയാർദ്ര ധർമ്മപുരാണം കേട്ടു് സരിതപുരാണസ്മരണയിൽ വിയർത്തുകുളിച്ചു് നില്ക്കുന്ന നവകേരള പിണറായി മന്ത്രിസഭയിലെ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിനോടു് ഉവാച:

“മാഷ്ടരാം ഞാനും വിയർക്കുന്നില്ല, മന്ത്രിയാം നീയും വിയർക്കുന്നെന്തേ? തൊലിക്കട്ടി വേണമെടാ, തൊലിക്കട്ടി!!”🙂

August 24 2025 15:07

“പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!” – “വിദ്യാഭാസ” മന്ത്രി വി. ശിവൻകുട്ടി.

സമൂഹത്തിലെ വിദ്യാഭ്യാസവുമായി പുലബന്ധം പോലുമില്ലാത്തതും, തീർത്തും അനാവശ്യവുമായ പോസ്റ്റുകളുടെ രക്താതിസാരസമാനമായ എറിഞ്ഞുതൂറ്റലുകൾ കാണുമ്പോൾ, കെ-അസംബ്ലിയിലെ ടേബിൾ ഡാൻസറും, “വിദ്യാഭാസ” മന്ത്രിയുമായ സഹാവു് വി. ശിവൻകുട്ടി താൻ തുപ്പുന്നതും തൂറുന്നതും മുതുവളി വിടുന്നതും തത്സമയം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിനായി, ഏതോ വെളിപ്പറമ്പിൽ തൂറിക്കൊണ്ടിരുന്ന, ഒരു ഗതിയും പരഗതിയുമില്ലാത്ത പ്രാകൃതരായ കുറെ അടിമസഹാക്കളെ ജനത്തിന്റെ ചെലവിൽ സമൃദ്ധമായി പച്ചപ്പുല്ലും വൈക്കോലും കാടിയും കഞ്ഞിവെള്ളവും നല്കി നിയമിച്ചിട്ടുള്ളപോലെ തോന്നുന്നു!

റെഡ് വോൾ-അണ്ടിയേഴ്‌സിനെയും, പിണുവാതിരകളിക്കാരെയും, ചവിട്ടുപടിയാത്രക്കാരെയും പ്രത്യയശാസ്ത്രപരമായി ഉത്തേജിപ്പിക്കാൻ ആവക ഗിമിക്കുകൾ അനിവാര്യമാണെന്ന അനുഭവജ്ഞാനമാണോ ആവോ, ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് സക്കർബർഗിന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ എറിഞ്ഞുതൂറ്റൽ പോലെ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന അന്തസ്സാരശൂന്യമായ ഈവിധ ഊള സ്റ്റാറ്റസുകൾക്കു് കാരണഭൂതം?!

കമ്മ്യൂണിസ്റ്റുകളുടെ വർഗ്ഗശത്രുക്കളായ ക്യാപ്പിറ്റലിസ്റ്റുകൾ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് സക്കർബർഗുമായി ഗൂഢാലോചനാപരമായി സംഘം ചേർന്നു് അത്തരം തരികിടകൾ ചെയ്യുന്നതു് മനസ്സിലാക്കാം. പക്ഷേ, ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുകളുടെ നിത്യശത്രുക്കളായ കണ്ണൂരിസ്റ്റ്-മാക്രിസ്റ്റ് പിണറായിസ്റ്റ്-കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെ തലമറന്നു് സ്വന്തം തലയിലും മുലയിലും മൂലത്തിലും മയിലെണ്ണ തേച്ചാൽ!?!?

August 24 2025 15:38

കേവല മർത്ത്യഭാഷയിൽ പറഞ്ഞാൽ, ഒരു മൈരനെ തെറി പറയാൻ ഒരു മുതുമലമൈരനു് അവകാശമില്ല.

August 24 2025 17:17

= ഒരു (കെ-പൊളിറ്റിക്കൽ) ചാറ്റ് അപാരത =

പുരുഷു: “ഞാൻ അവിവാഹിതനാണു്.”

വാമഭാഗം: “ഒട്ടും താമസിയാതെ ഞാനൊരു വിധവയും!”

[ഗുണപാഠം: നിന്റെ വാമഭാഗം രാപകലില്ലാതെ ഒരു ഷെർലോക്ക് ഹോംസായി നിന്റെ പിന്നാലെയുണ്ടു്. ദുഃഖിച്ചാൽ സൂക്ഷിക്കേണ്ട!🙂]

August 24 2025 18:20

കറക്റ്റ്! കൺവൻഷൻ സെന്ററിനു് ആന്തൂർ നഗരസഭയുടെ ലൈസൻസ് നല്കാതെ ദ്രോഹിച്ചും, സെൻഡോഫ് ചടങ്ങിൽ വലിഞ്ഞുകയറിച്ചെന്നു് മാക്രിസ്റ്റ് വിഷം തുപ്പിയും, മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയിൽ വാടകക്കൊലയാളികളെ അയച്ചു് അൻപത്തൊന്നു് വെട്ടുകൾ വെട്ടിയും മനുഷ്യഹത്യ നടത്താമെന്നിരിക്കെ, കേവലമായ ഗർഭച്ഛിദ്രത്തിലൂടെ മനുഷ്യഹത്യ നടത്തേണ്ട യാതൊരാവശ്യവും മനുഷ്യർക്കില്ല.

റിവിഷനിസ്റ്റ് രാഹുൽ മാങ്കൂട്ടത്തിൽ മൂർദ്ദാബാദ്! പ്രതിലോമകാരികളായ കാങ്കിരസ്സ് മൂർദ്ദാബാദ്!!

“ചൂടപ്പം-സ്പീഡപ്പം” താത്വികാചാര്യൻ സഹാവു് എം. വി. ഗോവിന്ദൻ മാഷിനൊപ്പം! ഗർഭച്ഛിദ്രേതര മനുഷ്യഹത്യയ്ക്കൊപ്പം!! ഇങ്കിലാൻ ചിന്താവാൻ! ജന്മിമുതലാളി പൗരോഹിത്യബൂർഷ്വാ മേധാവിത്വം തൊലയട്ടെ! സാമ്രാജ്യത്വബഹുരാഷ്ട്രകുത്തകശക്തികൾ മുടിഞ്ഞു് മുദ്രകുത്തി, കാരണഭൂതത്തിന്റെ തിരുമടിയിലിരുന്നു് കർത്താവിന്റെ കരിമണലിൽ മൂക്കുകൊണ്ടു് ‘ക്ഷ’ വരയ്ക്കട്ടെ! ലാൽ സലാം!!

August 25 2025 09:59

“തൃശ്ശൂർ പൂരം നടത്തിപ്പിൽ എഡിജിപി എം. ആർ. അജിത് കുമാറിനുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി മുൻ ഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കെ-സർക്കാർ നിലവിലെ ഡിജിപിക്കു് കൈമാറി.”

കാങ്കിരസ്സിനെപ്പോലെയല്ല, പിണറായിത്തമ്പ്രാൻ്റെ രക്ഷാപ്രവർത്തകരെ കെ-പാർട്ടിയുടെ “സിസ്റ്റം” എന്തു് വില കൊടുത്തും സംരക്ഷിക്കും.

August 25 2025 10:17

“ഹനുമാൻ ജിയാണു് ആദ്യ ബഹിരാകാശ സഞ്ചാരി.” – അനുരാഗ്സിങ് ഠാക്കൂർ.

അങ്ങനെ പറ! പൂജനീയ സുരേഷ് ഗോപി ജി മാപ്രകളെ വാനരർ എന്നു് വിളിച്ചതു് “ഹനുമാൻ ജികൾ” എന്ന അർത്ഥത്തിൽ, ബഹുവചനമായി, ബഹുമാനപുരസ്സരം ആയിരുന്നിരിക്കും! ധൃതിപിടിച്ചു് നമ്മളൊരു നിഗമനത്തിലെത്തരുതെന്നു് പറയുന്നതു് വെറുതെയല്ല.

August 25 2025 10:37

“സെക്സ്-അഡിക്റ്റഡ് പന്നികളും പന്നിപ്പടക്കങ്ങളും” പ്രഫുത്തർവാഴും നവകേരള സമൂഹത്തിൽ ഒരു അപവാദമല്ല, മറിച്ചു് ഒരു നിയമമാണു്.

August 25 2025 14:02

8000 യൂറോയ്ക്കു് കടുവയെ വിൽക്കാനുണ്ടു്. ദ്വിഭാഷിയായി വളർത്തിയതുകൊണ്ടു് ചിലപ്പോഴൊക്കെ അവൻ കുരയ്ക്കും.🙂

August 25 2025 14:14

അയ്യയ്യേയെസ് ഉണ്ടെന്നു് പറഞ്ഞിട്ടെന്തു് കാര്യം?! വട്ടായിപ്പോയാൽ തീർന്നില്ലേ നീണ്ടകഥ? മുടിഞ്ഞില്ലേ പൊട്ടരില്ലാക്കുലം?

സഹാവു് നാറാണത്തു് ഭ്രാന്തൻ്റെയൊക്കെ കാലത്തു് വട്ടിനുമുണ്ടായിരുന്നു ഒരു മിനിമം അന്തസ്സു്! സുകൃതക്ഷയം എന്നല്ലാതെ എന്തു് പറയാൻ?!

August 26 2025 09:42

“ക്ലിഫ് ഹൗസിനു് മുന്നിൽ ‘സിപിഎം കോഴി ഫാം’ എന്ന പോസ്റ്റ‍റൊട്ടിച്ചു് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.” – വാർത്ത.

അതുകൊണ്ടൊന്നും അന്തങ്ങളെ തോല്പിക്കാനാവില്ല മക്കളേ! നാളെ മുതൽ കമ്മികൾ ഈ പോസ്റ്ററും പൊക്കിപ്പിടിച്ചു്, “പിണറായി ഡാ, സഹാവു് ഡാ, കോഴി ഫാം മൊയ്ലാളി ഡാ!” എന്ന മുദ്രാവാക്യവുമായി നാടുനീളെ ജാഥ നടത്തും!

“ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.”🙂

August 26 2025 09:58

അത്തം ‘കറക്കുമോ’, ഓണം വെളുക്കുമോ?
(ഓർമ്മകൾ മരിക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ?)

ആ, ആർക്കറിയാം?! അത്തം ‘കറക്കുമോന്നു്’ പശുക്കറവ മന്ത്രിണിക്കും, ഓണം വെളുക്കുമോന്നു് കെ-പാർട്ടിയെ സോപ്പിട്ടു് അലക്കിവെളുപ്പിക്കുന്ന വെളുത്തേടന്മാർക്കും അറിയാമായിരിക്കും!

August 26 2025 10:16

“മുത്തച്ഛാ, നിനക്കു് പല്ലുകളുണ്ടോ?”

“ഇല്ല.”

“ഓ, എങ്കിൽ നിന്റെ പല്ലുകൾ വീണ്ടും തിരിച്ചുവരുന്നതുവരെ ഞാനീ ആപ്പിൾ സൂക്ഷിച്ചു് വക്കാം!!”🙂

August 26 2025 10:46

“പി. പി. ദിവ്യക്കെതിരായ അഴിമതി ആരോപണം; അന്വേഷണത്തിനു് അനുമതി തേടി വിജിലൻസ്.”

ആ പരിസരത്തുകൂടി പോകുന്ന ഏതു് ഹേഡ് കുട്ടൻ പിള്ളയ്ക്കും മണത്തറിയാൻ കഴിയുന്ന ഒരഴിമതി മൂടിവയ്ക്കാൻ കെ-സർക്കാർ പെടുന്ന ഒരു പാടേ!

August 26 2025 18:04

“വീഴ്ച പറ്റിപ്പോയി; പക്ഷേ, മന്ത്രി ലോകം മുഴുവൻ കേൾക്കെ പരസ്യമായി വിമർശിച്ചതു് ശരിയായില്ല.” – കുത്തന്നൂർ പഞ്ചായത്തിലെ ഒരു ‘കുത്തബ് മിനാർ’ ഉദ്ഘാടനം ചെയ്യാനെത്തിയ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി സഹാവു് എം. ബി. രാജേഷിനു് പ്ലാസ്റ്റിക് ബുക്കേ നല്കി അനാദരിച്ച പഞ്ചായത്തു് പ്രസിഡന്റിനെതിരെ മന്ത്രി അങ്കുശമില്ലാത്ത ചാപല്യത്തോടെ കോപാകുലനായി പ്രതികരിച്ച വിഷയത്തിൽ പ്രസ്തുത പഞ്ചായത്തു് പ്രസിഡന്റിന്റെ ടെയ്ക്ക്.

“ചാരായംവാറ്റുമന്ത്രി പോത്തുരായേഷ്” എന്ന പേരുദോഷമല്ലാതെ, അന്തസ്സുള്ള പ്രൊഫൈലിങ്ങിനു് മറ്റു് വഹകളൊന്നുമില്ലാത്ത ഒരു തദ്ദേശ “സ്വയംവരണ-എസ്‌കൈസ് ” മന്ത്രിക്കും ഉണ്ടാവില്ലേ പ്രസിഡന്റേ, നാലുപേരുടെ മുന്നിൽ മുടികെട്ടിയാടി മുടുക്കൻ ചമയാനൊരു മോഹം?!

കൃമിക്കു് കൃമികടിയുണ്ടാകാൻ പാടില്ല എന്നു് വിഖ്യാത കാമസൂത്രത്തിൽ പൂജനീയ വാത്സ്യായനമഹർഷി ജി നിഷ്കർഷിച്ചിട്ടുണ്ടോ? ഇല്ലതന്നെ!

മറ്റു് മനുഷ്യരുടെ തീർത്തും അപ്രസക്തവും, പലപ്പോഴും വിഷയേതരവുമായ വീഴ്ചകളും തെറ്റുകളും കുറ്റങ്ങളും കുറവുകളും അക്ഷരപ്പിശകുകളും ചൂണ്ടിക്കാട്ടിയാൽ അവരെ താഴ്ത്തിക്കെട്ടാമെന്നും, അധാർമ്മികരായി മുദ്ര കുത്താമെന്നും, അതുവഴി തനിക്കു് സ്വയം യോഗ്യനാകാമെന്നുമുള്ള ദുഷ്ചിന്തയ്ക്കു് ചരിത്രത്തോളം തന്നെ പഴക്കമുണ്ടു്.

നീചമായ ഈ തന്ത്രത്തിലൂടെ അധികാരസ്ഥാനങ്ങൾ പിടിച്ചടക്കി, മാനവസാംസ്കാരികതയുടെ നിസ്തുലമായ നിലപാടിൽ കാലുകളൂന്നി വീക്ഷിക്കുമ്പോൾ, സമാധാനത്തിലും സാഹോദര്യത്തിലും സൗഹൃദത്തിലും പരസ്പരബഹുമാനത്തിലും അധിഷ്ഠിതമായ സാമൂഹിക ജീവിതം ആകെ മൊത്തം ടോട്ടൽ കൊളമാക്കിയ “പരനാറികളുടെയും നികൃഷ്ടജീവികളുടെയും കുലംകുത്തികളുടെയും വിവരദോഷികളുടെയും” വിപുലമായ എണ്ണം വിസ്തൃതമായ ലോകചരിത്രത്തിൽ ഒട്ടും വിരളമല്ല.

എന്റെ എതിരാളി കുറ്റവാളിയാണെന്നു് ഞാൻ പറഞ്ഞതുകൊണ്ടു് മാത്രം അവൻ കുറ്റവാളിയാകുന്നില്ല. ഇനി, അവൻ കുറ്റവാളിയാണെങ്കിൽ പോലും, അവന്റെ “കുറ്റവാളിത്വത്തിനു്”, അതു് വിളിച്ചുപറഞ്ഞു് “മുടുമുടുക്കൻ” എന്ന പദവി കൈവരിച്ചു്, “പൊൻകഴുത്തിൽ പൊന്നാടയായി” പൊതുവേദിയിൽ ഒരു കണ്ഠകൗപീനം ചാർത്തപ്പെട്ടതുകൊണ്ടു്, ഞാനൊരു കുറ്റവാളിയല്ല എന്നു് ഒരു കാരണവശാലും അർത്ഥമില്ല.

പക്ഷേ, എന്തു് ചെയ്യാൻ? കാര്യകാരണബന്ധത്തിൽ അധിഷ്ഠിതമായി കാര്യങ്ങളെ കാണുന്ന, കണ്ട കാര്യങ്ങളെ പക്ഷപാതപരമായിട്ടല്ലാതെ, ദീർഘകാല നിരീക്ഷണങ്ങളുടെയും, തീവ്രമായ പഠനങ്ങളുടെയും, വേണ്ടതിലേറെ നിരന്തര ആവർത്തനങ്ങളിലൂടെ തെളിയിക്കപ്പെട്ട പരീക്ഷണങ്ങളുടെയും പിൻബലമുള്ളതും, തെറ്റാണെന്നു് സ്ഥാപിക്കാൻ ആർക്കും തത്വത്തിൽ അവകാശമുള്ളതുമായ അറിവുകളുടെയും സ്വതന്ത്രമായ ചിന്തയുടെയും അടിസ്ഥാനത്തിൽ നിഷ്പക്ഷമായി അപഗ്രഥിച്ചു് കഴിയുന്നത്ര വസ്തുനിഷ്ഠമായ വിലയിരുത്തലുകളിൽ എത്തുന്നവരല്ല, “അവശരും ആർത്തരും ആലംബഹീനരുമായ പൊലച്ചികൾക്കു്” അപ്പനില്ലാത്ത മക്കളെ ഒണ്ടാക്കിക്കൊടുക്കാൻ നീട്ടിപ്പിടിച്ച “ചൊക്കലിംഗവുമായി” നാടു് ചുറ്റുന്ന വൈരുദ്ധ്യാത്മക ഭൗതികവാദികളാണു് പ്രഫുത്ത പിണറായിസ്റ്റ് നവകേരളത്തിലെ നവോത്ഥാന വിപ്ലവനായകർ!

അവർക്കെന്തു് മാനവിക ചിന്ത, അവർക്കെന്തു് മനുഷ്യകേന്ദ്രീകൃതമായ ആധുനിക ശാസ്ത്രം, അവർക്കെന്തു് പ്രണയാധിഷ്ഠിത ഗർഭം, അവർക്കെന്തു് ഗർഭച്ഛിദ്രം, അവർക്കെന്തു് അന്യന്റെ കുടുംബം, അവർക്കെന്തു് അന്യന്റെ കുടുംബച്ഛിദ്രം! അവർക്കെന്തു് പൊതുസമൂഹം, അവർക്കെന്തു് പൊതുസമൂഹത്തിന്റെ ആത്യന്തികനാശം?!?!

ചുരുക്കിപ്പറഞ്ഞാൽ, ഐസക് ന്യൂട്ടണുകളോ (Sir Isaac Newton), ഇമ്മാന്വേൽ കാന്റുകളോ (Immanuel Kant), ഫ്രീഡ്രിഹ് നീറ്റ്സ്ഷെകളോ (Friedrich Wilhelm Nietzsche), ഹെർമാൻ മിങ്കോവ്സ്ക്കികളോ (Hermann Minkowski) ബേൺഹാർഡ് റീമാനുകളോ (Georg Friedrich Bernhard Riemann), മാക്സ് പ്ലാങ്കുകളോ (Max Karl Ernst Ludwig Planck), ആൽബെർട്ട് ഐൻസ്റൈനുകളോ (Albert Einstein), നീൽസ് ബോറുകളോ (Niels Henrik David Bohr), വെർണർ ഹൈസൻബെർഗുകളോ (Werner Karl Heisenberg), വോൾഫ്‌ഗാങ് പൗളികളോ (Wolfgang Ernst Pauli), തത്തുല്യ ചിന്താശേഷിയുള്ള മറ്റേതാനും മനുഷ്യരോ അല്ല, തത്കാലം മറ്റു് ചോയ്സില്ലാത്ത ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു പിണറായി വിജയനെയോ, ഒരു നരേന്ദ്ര മോദിയെയോ വോട്ടുചെയ്തു് ജയിപ്പിച്ചു് അധികാരത്തിലേറ്റുന്നതു്, പ്രത്യുത കൃത്യസമയത്തു് തങ്ങൾക്കു് ഉപ്പും ഉള്ളിയും കിറ്റായി നല്കുന്നവനെയും, ദൈവരൂപങ്ങളുടെ മുന്നിൽ കമഴ്ന്നടിച്ചു് വീണു് ഇടിച്ചാൽ പൊട്ടാത്ത തന്റെ ദൈവഭക്തി തെളിയിക്കുന്നവനെയും, താത്ത്വികമായോ പ്രായോഗികമായോ, പ്രത്യക്ഷമായോ പരോക്ഷമായോ ഒരിയ്ക്കലും സംഭവിക്കില്ലാത്ത, സംഭവിക്കാൻ കഴിയില്ലാത്ത ഒട്ടനവധി മോഹനവാഗ്ദാനങ്ങൾ വാരിച്ചൊരിഞ്ഞു് മനുഷ്യരെ മയക്കുന്ന കപടരെയുമൊക്കെ ദൈവതുല്യം ആരാധിക്കുന്ന, പ്രഫുത്തരും പുത്തിജീവികളും തിരഞ്ഞെടുക്കപ്പെട്ട ദൈവജനമെന്നും സ്വയം കരുതുന്നവരോ, മസ്തിഷ്കപ്രക്ഷാളനത്തിലൂടെ അങ്ങനെ കരുതാൻ പരിശീലിപ്പിക്കപ്പെട്ടവരോ ആയ അടിമക്കണ്ണുകളാണു്.

അല്ലാഹുവിന്റെ അനുമതിപ്രകാരം നബി(സ) ചന്ദ്രനിലേക്കു് വിരൽ ചൂണ്ടിയപ്പോൾ ഒരു ഭാഗം അബൂക്വുബൈസ് പര്‍വതത്തിനു് മുകളിലും മറ്റേതു് അബൂക്വബീസ് പര്‍വതത്തിനു് മുകളിലുമെന്നോണം ചന്ദ്രൻ രണ്ടു് ഭാഗങ്ങളായി പിളർന്നെന്നും, കുരിശിൽ മരിച്ച ദൈവപുത്രൻ യേശു മൂന്നാം ദിവസം കല്ലറയിൽ നിന്നു് ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗത്തിലേക്കു് കരേറി തന്റെ പിതാവായ യഹോവയുടെ വലത്തേ മടിയിൽ ഇരിപ്പു് ഉറപ്പിച്ചെന്നും, പൂജനീയ ഹനുമാൻ ജി ഋഷഭാദ്രി മലയെ ഒരു കരതലാമലകമെന്നപോലെ ഹിമാലയസാനുക്കളിൽനിന്നു് ലങ്കാപുരിയിൽ എത്തിച്ചെന്നുമൊക്കെ ആത്മാർത്ഥമായി വിശ്വസിക്കുന്ന മനുഷ്യരുണ്ടു്.

ആരും പ്രത്യേകം പറയാതെതന്നെ അവയെല്ലാം ഒന്നൊഴിയാതെ വെറും കെട്ടുകഥകളാണെന്നു് മനസ്സിലാക്കാൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യജന്മങ്ങൾക്കു് കഴിയേണ്ടതുണ്ടു്. അതിനു് കഴിയാത്തവർക്കു് അവരുടേതായ കാരണങ്ങളോ കാര്യകാരണബന്ധം ഇല്ലായ്മകളോ ഉണ്ടാവും. അവരെ ആ കെട്ടുകഥകളുടെ പൊള്ളത്തരം വിശദീകരിച്ചു് മനസ്സിലാക്കാനുള്ള ഏതു് ശ്രമവും ഒന്നുകിൽ അവരെ നിർഭാഗ്യരാക്കും, അല്ലെങ്കിൽ അതിനു് ശ്രമിക്കുന്ന “ദൈവദോഷികളെ”, “വിവരദോഷികളെ”, അവർ കിട്ടുന്നിടത്തുവച്ചു് തട്ടും. അതുകൊണ്ടു്, ആ “ദൈവമക്കളെ” അവരുടെ “നിത്യസത്യങ്ങളുടെ” വഴിയേ പോകാൻ വിടുന്നതാണു് ഇരുപക്ഷത്തിനും നല്ലതു്.

അയ്യായിരമോ, രണ്ടായിരമോ, ആയിരത്തിനാനൂറോ വർഷങ്ങൾക്കു് മുൻപത്തെയെന്നല്ല, അൻപതു് വയസ്സുകാരിലെ 95 ശതമാനത്തിനും മനസ്സിലാക്കാൻ കഴിയാത്തത്ര സങ്കീർണ്ണമായ വളർച്ച കൈവരിച്ച ഒരു ശാസ്ത്രസാങ്കേതിക ലോകമാണു് ഇന്നത്തേതു്.

August 27 2025 11:25

“ഗർഭം ധരിച്ച സ്ത്രീയെ കൊല്ലാൻ വലിയ സമയം വേണ്ട എന്നു് പറയുന്നേടത്തേക്കു് സംഗതിയെത്തി.” – മുഖ്യമന്ത്രി പി. വി.

മാക്രിസത്തിൽ കൊല്ലൽ വളരെ എളുപ്പമാണു്. ഒരു കൽമഴുകൊണ്ടു് ഒറ്റവെട്ടു്, കഥ കഴിഞ്ഞു! പക്ഷേ, അരുങ്കൊല കലയും ജീവിതമാർഗ്ഗവുമാക്കിയ ചില “സംസ്കാരസമ്പന്നർ” കഥ കഴിഞ്ഞവരെ പിന്നെയും 51 വെട്ടുകളൊക്കെ ചറപറ വെട്ടി രസിക്കാറുണ്ടത്രെ!

August 27 2025 11:42

“ഗർഭം അലസിപ്പിച്ചില്ലെങ്കിൽ ഗർഭം ധരിച്ച സ്ത്രീയെ കൊലപ്പെടുത്തും എന്നു് ഭീഷണിപ്പെടുത്തുന്നതു് ക്രിമിനൽ രീതി. അത്തരമൊരാൾ ആ സ്ഥാനത്തിരിക്കരുതെന്നുള്ള പൊതുഅഭിപ്രായം ഉയർന്നുവന്നു് കഴിഞ്ഞിട്ടുണ്ടു്. എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നു് എനക്കറിയില്ല.” – മുഖ്യമന്ത്രി പി. വി.

പൊതുഅഭിപ്രായം മാത്രമല്ല, ബഹുമാനപ്പെട്ട ഹൈക്കോടതിയും അങ്ങനെയൊരു സൂചന നല്കിയിട്ടുണ്ടെന്നാണു് കേൾക്കുന്നതു്! പത്തു് വർഷങ്ങൾ വരെയൊക്കെ അത്തരമൊരാൾക്കു് പിടിച്ചുനിൽക്കാൻ കഴിയുമെന്നാണു് രാഷ്ട്രീയമീമാംസകരുടെ അനുഭവജ്ഞാനത്തിലൂന്നിയ വിലയിരുത്തൽ.

August 27 2025 11:56

“വാ ചെറുക്കാ!! തെരുവു് മുറിച്ചുകടക്കാൻ ഞാൻ നിന്നെ സഹായിക്കാം.”🙂

August 27 2025 12:48

മരിച്ചവർക്കു് വോട്ടവകാശമില്ലാത്തതു് നന്നായി. അല്ലെങ്കിൽ സഹാവു് വാസവമന്ത്രിയുടെ പ്രധാന കാർമ്മികത്വത്തിൽ കെ-പാർട്ടി, “ആഗോള അയ്യപ്പ സംഗമം” മാതൃകയിൽ, ശ്മശാനങ്ങൾ തോറും “ആഗോള ഭൂതപ്രേത സംഗമം” സംഘടിപ്പിച്ചേനെ!

August 27 2025 13:23

“We’ll be out soon, I can already smell freedom!”🙂

[“The proletarians of this world have nothing to lose but their chains. They have a world (of ‘odoriferous septic tank’) to gain.” – Karl Marx and Friedrich Engels in “The Communist Manifesto”, a political pamphlet.]

August 27 2025 16:52

“അദ്ദേഹമങ്ങു് (പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ) പ്രകോപിതനാകുകയാണു്! പ്രകോപിതനായിട്ടു് പിന്നെ എന്തെല്ലോ വിളിച്ചുപറയുന്ന അവസ്ഥ സ്വീകരിക്കുകയാണു്! (പി. ശശി, പി. കെ. ശശി, എ. കെ. ശശീന്ദ്രൻ, കെ. ബി. ഗണേഷ് കുമാർ, മുകേഷ്, ഡോ. റ്റി. എം. തോമസ് ഐസക്ക് മുതലായ, അത്യുന്നത സദാചാര നിലവാരം പുലർത്തുന്നവരായ ഉത്തമപുരുഷുക്കളെ കരിഓയിൽ വാരിത്തേയ്ക്കും വിധം) രാഹുൽ മാങ്കൂട്ടത്തിൽ നവകേരള രാഷ്ട്രീയത്തിനു് അപമാനം വരുത്തിവച്ചതാണു്. അത്തരമൊരാളെ (പെരു)വഴിവിട്ടു് അന്തം കമ്മികളുടെ നിലവാരത്തിൽ ന്യായീകരിക്കുന്ന ഒരു നിലയിലേക്കു് ആദ്ദേഹത്തെപ്പോലൊരാൾ പോകാൻ പാടുണ്ടോ?” – സംശുദ്ധഹസ്തനും ഹരിശ്ചന്ദ്രസമാനനുമായ മുഖ്യമന്ത്രി സഹാവു് പി. വി.

പ്രകോപിതനാകാൻ തീരുമാനിച്ച സ്ഥിതിക്കു്, “കടക്കു് പുറത്തു്!” എന്നു് മാധ്യമ പ്രവർത്തകരോടും, “പോയി ഇരിക്കവിടെ!” എന്നു് വൃദ്ധയായ ഒരു സഖാത്തി സ്ത്രീയോടും ആക്രോശിച്ച കാരണഭൂതം സഹാവു് പിണറായി വിജയന്റെ പ്രൗഢോജ്ജ്വല മാതൃകയിൽ, “പരനാറി, നികൃഷ്ടജീവി, കുലംകുത്തി, വിവരദോഷി” ഇത്യാദി, സനാതനവും, സംസ്കാരസമ്പന്നവും, പൊളിറ്റിക്കലി കറക്റ്റുമായ പദങ്ങൾ, “ആളകലം പാറവെടിയേയ്” എന്ന രീതിയിൽ അത്യുച്ചത്തിൽ അട്ടഹസിച്ചു്, ആളുകളെ ആട്ടിപ്പായിക്കേണ്ട കാര്യമേ പ്രതിപക്ഷ നേതാവു് വി. ഡി. സതീശനുണ്ടായിരുന്നുള്ളു!

August 27 2025 16:54

അന്തംകമ്മി അടിമക്കണ്ണുകൾ പിണറായിപ്പാർട്ടിയുടെ ഐശ്വര്യം!

August 27 2025 17:23

മല്ലു ആങ്ങളപെങ്ങന്മാരുടെ സദാചാരസംരക്ഷണം കോഴികളിലും കാളകളിലും ഒതുങ്ങിയതു് നന്നായി. ഗോമാതാക്കളിലേക്കെങ്ങാനും വ്യാപിച്ചിരുന്നെങ്കിൽ ഭാരതം കത്തിയേനെ!🙂

August 28 2025 10:20

“കണ്ണൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ തടവുകാർക്കു് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുത്താൽ 1000 രൂപ കൂലി!” – വാർത്ത.

തടവുകാരിൽ സാമൂഹികാവബോധം സൃഷ്ടിച്ചു്, കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരെപ്പോലെ ജീവിതശുദ്ധിയും ധാർമ്മികതയുമുള്ളവരാക്കി വളർത്തിയെടുക്കുകയാണു് പ്രസ്തുത ജയിലിന്റെ പ്രഖ്യാപിത ലക്ഷ്യം എന്നിരിക്കെ, അതിന്റെ പേരു് “കണ്ണൂർ സെൻട്രൽ പ്രിസൺ & ‘കറപ്‌ഷണിസ്റ്റ്’ ഹോം” എന്നാക്കിയാൽ സംഭവം ശരിക്കും എരമ്പും!

കെട്ടിടത്തിന്റെ പേരിൽനിന്നുതന്നെ പരിവർത്തനം തുടങ്ങിയാൽ നല്ല നാളെയിലേക്കുള്ള കുതിപ്പിനും കിതപ്പിനും വല്ലാത്തൊരു ഗുമ്മുണ്ടാവും! വി. ശിവൻകുട്ടി സഹാവിന്റെ സാദാവും, ആർ. ബിന്ദു സഹാവിന്റെ ഉന്നതവുമായ “വിദ്യാഭാസം” ഇമ്മാതിരി വല്ലാണ്ടു് ഊജ്ജ്വലമാകുന്നതു്, തിളങ്ങുന്ന പെയിന്റ് അടിച്ച സ്‌കൂൾ കെട്ടിടങ്ങളും, കെ-സർക്കാരിന്റെ ഫൈവ്സ്റ്റാർ ബാറുകളിൽ നിന്നു് നിത്യേന “പൈന്റ്” അടിച്ചു് പൂസാകുന്ന അധ്യാപഹയരും മൂലമാണെന്ന വസ്തുത ഈ സന്ദർഭത്തിൽ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണു്.

(ചിത്രത്തിനു് കടപ്പാടു്)

August 28 2025 11:03

“പ്രതിഷേധക്കാരോടു് അതേ രീതിയിൽ പ്രതികരിക്കരുതു്. ജനപ്രതിനിധികൾ പക്വത കാണിക്കണം.” – മിത്തു് ഫെയിം & നിയമസഭാ സ്പീക്കർ ജനാബ് എ. എൻ. ഷംസീർ സഹാവു്.

ഇതൊരു യൂണിവേഴ്സൽ ട്രൂത്തല്ലാട്ടോ. ഡോണ്ട് മിസണ്ഡർസ്റ്റാൻഡേ! പ്രതിഷേധികൾ അരാജകത്വം ജന്മാവകാശമായ മാക്രികളും, “പ്രതികാരികൾ” അവകാശമേയില്ലാത്ത അമാക്രികളുമാണെങ്കിൽ മാത്രമേ ഈ “മിത്തുകമ്മി” നിയമം ബാധകമാകൂ!!

August 28 2025 13:17

‘ടി വി’യ്ക്കെന്ത് ‘തത്വമസി’…!! ‘ടി വി’ ട്യൂൺ ചെയ്യുമ്പോലെ പാടും പറയും…!! – വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഹാവു്.

‘തത്വമസി’ അല്ലട കോപ്പേ! ‘തത്ത്വമസി’! ക്ലിഫ് ഹൗസ് തൊഴുത്തിൽ Hi Fi മ്യൂസിക് ആസ്വദിച്ചുല്ലസിച്ചു് മദിച്ചു് പുളയ്ക്കുന്ന മാർക്സിയൻ വിപ്ലവ പശുക്കളിൽ ചിന പിടിപ്പിക്കുന്ന സാക്ഷാൽ വിത്തുകാളയുടെ ‘ത്ത്വ’!

അതുപോലെ, റ്റ്യൂൺ ചെയ്യുമ്പോഴല്ല, റ്റ്യൂൺ ചെയ്തു് കഴിയുമ്പോഴാണു് താനാരാണെന്നും, എന്താണെന്നും, എവിടെയാണെന്നും, എന്താണു് താൻ ഏറ്റുചൊല്ലേണ്ടതെന്നും ഒരു റ്റിവിക്കു് മനസ്സിലാകുന്നതും, ആവകകൾ അച്ചങ്ങായി ആവുന്നത്ര “true to original” ആയി ഏറ്റുപാടുകയോ, ഏറ്റുപറയുകയോ ഒക്കെ ചെയ്യുന്നതും!

വിദ്യാഭ്യാസ മന്ത്രിക്കായാലും, ആഭ്യന്തര മന്ത്രിക്കായാലും, ആരോഗ്യ മന്ത്രിക്കായാലും, മറ്റേതു് ക., ഖ., ഗ., ഘ. മന്ത്രിക്കായാലും, കൂലിയെഴുത്തുകാർ കുത്തിയിരുന്നു് എഴുതിത്തീർത്ത കുറിപ്പടി കയ്യിൽ കിട്ടിയാലല്ലേ അതു് നോക്കി “true to original” എന്നു് തോന്നിപ്പിക്കുന്ന മട്ടിൽ ഒരുവിധം കൂട്ടിവായിച്ചൊപ്പിക്കാൻ പറ്റൂ!

മന്ത്രിമാരും കൂലിയെഴുത്തുകാരും സമസ്താപരാധപരിഹാരം എന്ന നിലയിൽ സംയുക്തവർമ്മമായി ആശാൻ കളരിയിലേക്കു്, അഥവാ കുടിപ്പള്ളികൂടത്തിലേക്കു് ഒരു ജാഥയായി പോയി നിലത്തെഴുത്തു് യജ്ഞത്തിനായി പേരു് രജിസ്റ്റർ ചെയ്യുക എന്നതു് മാത്രമേ പരിഹാരമാർഗ്ഗമായുള്ളു എന്നാണു് നാല്പതു് ദിവസം വ്രതമെടുത്തു്, ആത്മാവും ശരീരവും കംപ്ലീറ്റ് ശുദ്ധമാക്കിയശേഷം കാവടി തോളിലേന്തി പരിശുദ്ധമായ പലകത്തട്ടിൽ ഞാൻ നിരത്തിയ വിശുദ്ധ കവടികൾ മണി-പ്രവാളത്തിൽ എന്നോടു് വിളിച്ചോതിയതു്.

“One small step for man, one giant leap for mankind.” – Neil Arm-strong.

“എനിക്കൊരു ചെറിയ കവടിനോട്ടം, മല്ലുക്കൾക്കൊരു മഹാജ്ഞാനം.” – Babu Arm-weak.

August 28 2025 15:00

അബ്രാഹാമും, മോശെയും, യേശുവും, മുഹമ്മദും, മാർട്ടിൻ ലൂഥറും, മാർട്ടിൻ ലൂഥർ കിങ്ങും, മാർക്‌സും, ലെനിനും, മാവോയും, മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയും, ഭീംറാവു അംബേദ്കറും, വിനായക് ദാമോദർ സാവർക്കറും, എബ്രഹാം ലിങ്കണും, ശ്രീ നാരായണ ഗുരുവും, സഹോദരൻ അയ്യപ്പനുമെല്ലാം, അവർ ജീവിച്ചിരുന്ന കാലത്തും, അവരുടെ സാമൂഹിക സാഹചര്യങ്ങളിലും, അവരുടെ ബൗദ്ധിക നിലവാരത്തിലും അവർക്കു് മനസ്സിലാക്കാൻ സാദ്ധ്യമാകുമായിരുന്ന ലോകവീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു് വിലയിരുത്തുമ്പോൾ ഏറിയോ കുറഞ്ഞോ “നല്ല” മനുഷ്യരായിരുന്നു. തർക്കമേതുമില്ല.

പക്ഷേ, അവരിലാർക്കും അവരുടെ വിദൂരമായ സ്വപ്നങ്ങളിൽപോലും സങ്കല്പിക്കാൻ കഴിയുമായിരുന്നില്ലാത്ത ഒരു ലോകത്തിലാണു് കഴിഞ്ഞ പത്തോ നൂറോ വർഷങ്ങളായി മനുഷ്യർ ജീവിക്കുന്നതു്!

മണ്മറഞ്ഞ ആ “പുണ്യപുരാതന” ലോകങ്ങളിൽ കുരുങ്ങിക്കിടക്കുകയും, അതിൽനിന്നും വിടുതൽ പ്രാപിക്കാൻ സാമൂഹികവും സാമ്പത്തികവും കുടുംബപരവും വ്യക്തിപരവുമായ പല കാരണങ്ങളാൽ ഇന്നുവരെ കഴിയാതിരിക്കുകയും ചെയ്തവരെ, ആവക കാര്യങ്ങൾ സംബന്ധമായ ലോകവീക്ഷണങ്ങളിൽ ഇതിനോടകം സംഭവിച്ച “ഗ്രൗൺഡ്ബ്രെയ്ക്കിങ്” മാറ്റങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഇത്രയേറെ ബുദ്ധിമുട്ടു് നേരിടേണ്ടി വരുന്നതിന്റെ കാരണവും ബഹുഭൂരിപക്ഷമായ ആ വിഭാഗത്തിന്റെ വൈജ്ഞാനികമായ പിന്നാക്കാവസ്ഥയിലാണു് തേടേണ്ടതു്!

August 29 2025 09:40

“കോഴിക്കോടു് മെഡി. കോളെജിലെ ആഞ്ജിയോപ്ലാസ്റ്റി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി രണ്ടുകോടി രൂപ കൈമാറുമെന്നു് ആരോഗ്യമന്ത്രി ഉറപ്പുനൽകി.” – വാർത്ത.

(ആരോഗ്യമന്ത്രി ആളൊരു ധനികയായിരിക്കണം!)

കേരളത്തിലെ മൊത്തം ഗവണ്മെന്റ് മെഡിക്കൽ കോളെജുകളിലുമായി ഉപകരണക്കമ്പനികൾക്കു് കൊടുക്കാനുള്ള കുടിശ്ശിക160 കോടി രൂപയാണത്രെ!

“മുങ്ങാതെ, ചത്തപോലെ കിടക്കുന്ന ഒരു പഴഞ്ചൻ കപ്പൽ കപ്പിത്താൻ സഹിതം സ്ക്രാപ്പ് പ്രൈസിനു് വില്ക്കാനുണ്ടു്” എന്നൊരു ഫുൾ പേജ് പരസ്യം പത്രങ്ങളുടെ മുൻപേജിൽ കൊടുത്തുനോക്കൂ! ചിലപ്പോൾ വല്ല എല്ലുപൊടിക്കമ്പനിക്കാരോ, തുരുമ്പിൽനിന്നു് ഇരുമ്പു് വേർതിരിക്കുന്ന കമ്പനിക്കാരോ കൊത്തിയേക്കും. അതുകൊണ്ടു് മുഴുവൻ കടവും വീട്ടാൻ കഴിയില്ലെങ്കിലും കിട്ടുന്നതായി. മന്ത്രി തേടിയിട്ടുള്ള റിപ്പോർട്ട് വരുന്നതുവരെ ഒരു ഇടക്കാലാശ്വാസം!

പയ്യെപ്പയ്യെ പശുത്തൊഴുത്തു്, ലിഫ്റ്റ്, നീന്തൽക്കുളം, പുതുപുത്തൻ കാറു്, അകമ്പടിവാഹനങ്ങൾ മുതലായവകൂടി ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ നോക്കാം. വാടക ഹെലിക്കോപ്റ്റർ മടക്കിക്കൊടുക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണു്. അടുത്ത പടിയായി കെ-പാർട്ടിയുടെ സ്ഥാവരവസ്തുക്കൾ റിയൽ എസ്റ്റേറ്റ് മാഫിയാക്കോ, ജംഗമവസ്തുക്കൾ ചെങ്കോണകനിർമ്മാണശാലകൾക്കോ വിറ്റഴിക്കാൻ ശ്രമിയ്ക്കാം.

അതുകൊണ്ടു് കേരളത്തിന്റെ കടം തീരുമെന്നർത്ഥമില്ല.

പക്ഷേ, “കെ-റെയിൽ വരും കേട്ടോ! അതിലൊരു സംശയോം വേണ്ട”.🙂

August 29 2025 11:18

“എന്നോടു് കുതിരക്കച്ചവടം നടത്താൻ വന്നതു് എൽഡിഎഫ് ആണു്. മനഃസാക്ഷിക്കനുസരിച്ചു് പ്രവർത്തിക്കും. കൂത്താട്ടുകുളം നഗരസഭയിൽ അദ്ധ്യക്ഷയായി യുഡിഎഫിലെ കലാ രാജു വിജയിച്ചു. പ്രതിഷേധവുമായി സിപിഎം.” – വാർത്ത.

ശ്ശെട! വന്നുവന്നു് സിപിഎമ്മിനു് കുതിരക്കച്ചവടം ചെയ്യാൻ പോലും പാടില്ലെന്നോ?! “തോൽക്കാൻ ഞങ്ങൾക്കു് മനസ്സില്ല” എന്ന വിപ്ലവ മുദ്രാവാക്യവുമായി പട്ടിക്കച്ചവടത്തിലേക്കു് ശ്രദ്ധ തിരിക്കൂ സഹാക്കളേ!

പിണുനാട്ടിൽ ഒരു എല്ലുപൊടിച്ചാക്കുമായി രാവിലെ ഇറങ്ങിയാൽ ഉച്ചയാകുമ്പോഴേക്കും ചാക്കു് നിറയെ പട്ടികളുമായി വീട്ടിലെത്താം. കാല്ക്കാശു് വില നൽകേണ്ടതില്ല. നന്ദിസൂചകമായി ചിലർ ഇങ്ങോട്ടു് ചക്രം തന്നുകൂടെന്നുമില്ല.

അതേസമയം, ചൈന, വിയറ്റ്‌നാം, ക്യാംബോഡിയ തുടങ്ങിയ നാടുകളിൽ പട്ടിമാംസം വളരെ ഡെലിഷ്യസായ ഒരു വിഭവവും തദനുസൃതം വിലകൂടിയതുമാണു്. ചോദിക്കുന്ന വില കിട്ടുമെന്നു് സാരം.

പട്ടിമാംസം പാർട്ടിക്കു് സുപരിചിതമായ രീതിയിൽ തുണ്ടം തുണ്ടമാക്കി പായ്ക്ക് ചെയ്തു് അത്തരം നാടുകളിലെ “ഒഴുകുന്ന ചന്തികൾ” കൺകുളിരെ കണ്ടാസ്വദിക്കാൻ കളത്ര പരിവാരസമേതം പോകുന്ന മന്ത്രിമാരുടെ ഡിപ്ലോമാറ്റിക് സഞ്ചിയിൽ ഒളിപ്പിച്ചു് കയറ്റി അയച്ചാൽ, അതിശീഘ്രം ലുലു മോൾ മൊയ്ലാളിയേക്കാൾ വല്യ കോടീശ്വരനാകാം.

കോടീശ്വരനായിക്കഴിഞ്ഞാൽ പിന്നെ ഏതു് പട്ടിക്കുവേണം കുതിരക്കച്ചവടം? ഏതു് മരപ്പട്ടിക്കുവേണം കൂത്താട്ടുകുളം നഗരസഭ?!

August 29 2025 11:38

= പൊലീസ് പരിശോധന =

“ജനനത്തീയതി?”

“ജൂലൈ 3.”

“ഏതു് വർഷം?”

“എല്ലാ വർഷവും!”🙂

August 29 2025 12:10

ശ്രീമാൻ “ചിലർ” സഹാവു് അവർകൾ ഒരുത്തനാണു് മതത്തിന്റെയും, ജാതിയുടെയും, ശബരിമല സ്ത്രീപ്രവേശനത്തിന്റെയും, ആഗോള അയ്യപ്പ സംഗമത്തിന്റെയുമെല്ലാം പേരിൽ മനുഷ്യരെ പരസ്പരം ഭിന്നിപ്പിച്ചു് രാഷ്ട്രീയ മുതലെടുപ്പു് നടത്താൻ ശ്രമിക്കുന്നതു്! കഷ്ടം തന്നെ!!

മഹാഭാഗ്യമെന്നേ പറയേണ്ടൂ, മറ്റു് ഇസക്കാരിൽനിന്നു് വ്യത്യസ്തമായി, പിണറായിസക്കാർ മുയ്മൻ പ്രഫുത്തരും നംബർ 1 ബുദ്ധിജീവികളുമാണു്.

അതുകൊണ്ടു്, ഭിന്നിപ്പിച്ചു് രാഷ്ട്രീയ മുതലെടുപ്പു് നടത്തുന്ന വെട്ടിപ്പുതട്ടിപ്പു് രായാക്കന്മാരുടെ തന്ത്രങ്ങളിലൊന്നും കൊണ്ടുപോയി അവർ തല കാഴ്ച വയ്ക്കില്ല.

അതു് വേറെ ജനുസ്സു്!

August 29 2025 14:11

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാപിഴവുവഴി 50 cm നീളമുള്ള ഒരു ‘ഗൈഡ് വയർ’ രോഗിയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിയത്രെ! അതവിടെത്തന്നെ കുടിപാർത്തോട്ടെ, ഒരു കൊയപ്പോല്ല്യാന്നു് ആശുപത്രിയിലെ ആരോഗ്യവിദഗ്ദ്ധർ ആ രോഗിയെ പറഞ്ഞു് മനസ്സിലാക്കി. വിദഗ്ദ്ധർ പറയുന്നതു് അക്ഷരം പ്രതി അംഗീകരിക്കാൻ വിധിക്കപ്പെട്ടവരാണല്ലോ കിറ്റുഭോജികളായ സമ്മതിദായകർ!

പിണുകേരളത്തിൽ രാഷ്ട്രീയത്തിൽ മാത്രമല്ല, സർക്കാർ വക ജനറൽ ആശുപത്രികളിലും, മറ്റു് പലവിധ സർക്കാർ സർവ്വീസ്‌ മേഖലകളിലും സർവ്വവിജ്ഞാനകോശികളായ ന്യായീകരണത്തൊഴിലാളികൾക്കു് പഞ്ഞമില്ലാത്തതു് ലെയ്റ്റിക്കു് ചെറിയ ആശ്വാസമല്ല നല്കുന്നതു്.

മന്ത്രിമാർ എന്നറിയപ്പെടുന്ന ഒരുപറ്റം “ഫോറിൻ ബാഡീസ്” കേരളത്തിന്റെ സാമൂഹികശരീരത്തിൽ കുടിപാർക്കാൻ തുടങ്ങിയിട്ടു് വർഷങ്ങൾ പത്താകാൻ പോവുകയല്ലേ? എന്നിട്ടു് മല്ലുക്കൾക്കു് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ? ദേ, അത്രേയുള്ളു കാര്യം!

ഒരു ഓപ്പറേഷനാവുമ്പോൾ വല്ല അരിവാളോ ചുറ്റികയോ ക്രിസ്മസ് നക്ഷത്രമോ ഒക്കെ ശരീരത്തിനുള്ളിൽ പെട്ടുപോകും. അതിനു് ഇമ്മാതിരി ബാന്റുമേളമെന്തിനു്? അകത്തായതു് അകത്തുതന്നെയിരിക്കട്ടെ! പുറത്തായിപ്പോയതു് പുറത്തുതന്നെയിരിക്കട്ടെ! മറ്റുള്ളവരുടെ ഉയർച്ച കണ്ടു് അസൂയപ്പെടുന്നതു് ബൂർഷ്വാ മുതലാളിത്ത വ്യവസ്ഥിതിയുടെ സ്വഭാവവും ഫാഷിസ്റ്റ് രീതിയുമാണു്!

ഒന്നും കാണാതെയല്ല, എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണെന്നു് വ്യവസായ മന്ത്രി പി. രാജീവ് സഹാവു് അഗതികളായ അല്മായരോടു് പ്രത്യയശാസ്ത്രഭാഷയിൽ അരുളിച്ചെയ്തതു്.

August 30 2025 11:45

“വികസനം പ്രജകളെ കാണിച്ചു് തിരഞ്ഞെടുപ്പു് ജയിക്കാൻ പിണറായി വികസനസദസ്സുകൾ ഒരുക്കുന്നു.” – വാർത്ത.

വലിയൊരാൽമരം പത്തുവർഷമായി ആഴത്തിൽ വേരുകളാഴ്ത്തി പടർന്നുപന്തലിച്ചു് പ്രജാപതിക്കു് തണലേകി ഉറച്ചുനിൽക്കുന്ന ഇടമല്ലേ? വല്ലാണ്ടു് വികസിച്ചിട്ടുണ്ടാവണം.

August 30 2025 12:00

മുഖ്യമന്ത്രി പി. വി. “ബഹുമാന-പ്പെട്ട” ആണെങ്കിൽ, കക്ഷിയുടെ കളത്രത്തെയും പുത്രിയെയും “ബഹുമാന-മുട്ടൻ” ചേർത്തു് അഭിസംബോധന ചെയ്യുന്നതാവില്ലേ പൊളിറ്റിക്കലി കറക്റ്റ്?

ആകെമൊത്തം കൺഫ്യൂഷ്യസായല്ലോ കെ-മാർക്സ് മുത്തപ്പാ!

August 30 2025 12:58

“Never wrestle with pigs. You both get dirty and the pigs like it.” – George Bernard Shaw.

മല്ലു പെൺവിഷയത്തിൽ പീഡിതരും പീഡകരും തമ്മിലുള്ള മല്പിടുത്തങ്ങളുടെ “പരിണാമഗുസ്തി” കണ്ടു് ബോധോദയമുണ്ടായ പന്നികൾ ബർണാർഡ് ഷാക്കെതിരെ പോസ്റ്റ്യൂമസ്ലി ലോക കോടതിയിൽ മാനനഷ്ടത്തിനു് കേസ് രജിസ്റ്റർ ചെയ്തത്രെ!

August 30 2025 13:14

“സ്ഫോടനം നടന്ന സ്ഥലത്തുനിന്നു് ഗുണ്ടിൻ്റെ അവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ടു്.” – സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സഹാവു് കെ. കെ. രാഗേഷ്.

കഷ്ടമായിപ്പോയി! ഗുണ്ടയുടെ അവശിഷ്ടങ്ങൾ ആയിരുന്നെങ്കിൽ ഒരു രക്തസാക്ഷിയെ ഒപ്പിക്കാമായിരുന്നു!

August 30 2025 13:17

ഷായിലും, ഷാപ്പിലും, ഷാഫിയിലും മല്ലുക്കൾക്കു് ദൃഷ്ടാന്തങ്ങളുണ്ടു് – വ്യത്യസ്തമായ ദൃഷ്ടാന്തങ്ങൾ!!

August 30 2025 13:33

“പഴയകാലത്തു് കെ. സുധാകരൻ്റെ ബാച്ചിൽപ്പെട്ട ആളാണു് പ്രതിയായ അനൂപ്.” – സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.

“ജയ് ശ്രീറാം” വിളിച്ചുകൊണ്ടാണു് അവൻ ഗർഭപാത്രത്തിൽ നിന്നു് പുറത്തുവന്നതെന്ന വയറ്റാട്ടിയുടെ ശബ്ദരേഖ പുറത്തുവിടു് സഹാവേ!

August 31 2025 12:14

“എൽഡിഎഫ് വരും എല്ലാം ശരിയാകും”, “എൽഡിഎഫ് തുടരും” എന്നീ ഒന്നാംമുറ, രണ്ടാംമുറ കാരണഭൂതപ്രേത ശവതാണ്ഡവങ്ങളുടെ വിജയകരമായ അരങ്ങേറ്റങ്ങൾക്കുശേഷം, പിവിയുടെ “മൂന്നാംമുറ” ഭരണം ലക്ഷ്യമിട്ടു് കെ-നാടകക്കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചവിട്ടുനാടക താണ്ഡവമാമാങ്കം: “മുഖ്യമന്ത്രി എന്നോടൊപ്പം” (CM with me), അഥവാ “രായാതിരായൻ കെ-ഭൂതം സഹാവിന്റെ ആന്ത്രവായൂക്ഷോഭത്തോടൊപ്പം നാൻ”!

നദി കടക്കാൻ സഹായിച്ച നാവികൻ സിന്ദ്ബാദിന്റെ പിടലിയിൽ കയറിക്കൂടി അവനെ ഭീഷണിപ്പെടുത്തിയും, കാലുകൊണ്ടു് ചവിട്ടിയും, കൈകകൊണ്ടു് കഴുത്തുഞെരിച്ചു് പീഡിപ്പിച്ചും, ദ്രോഹിച്ചും, തെറിവിളിച്ചും അടിമയാക്കിയ ഒരു വൃദ്ധന്റെ കഥയാണു് അറബിക്കഥകളിലെ “കടൽക്കിഴവൻ”.

അതിന്റെ എക്‌സാക്റ്റ് റെപ്ലിക്ക എന്ന രീതിയിൽ, പത്തോളം വർഷങ്ങളായി കേരളസമൂഹത്തിന്റെ പിടലിയിൽ കയറിയിരുന്നു് കഴുത്തിൽ പിടിമുറുക്കി സാമാന്യജനങ്ങളെ ചൂഷണം ചെയ്തു് സുഖജീവിതം നയിക്കുന്ന ഒരുപറ്റം കടൽക്കിഴവന്മാരുടെ പൊറാട്ടുനാടകങ്ങൾക്കു് കൂടുതൽ യോജിക്കുന്നതു് “കടൽക്കിഴവർ കേരളത്തിന്റെ കഴുത്തിൽ (KKK)” എന്ന പേരായിരുന്നേനെ!

വേണമെന്നുള്ളവർക്കു് ആ “കടൽക്കിഴവൻ” കഥ ഇവിടെ വായിക്കാം: (സ്വാഭാവികമായും മറ്റൊരു കോണ്ടെക്സ്റ്റിൽ!)

https://www.sirajlive.com/2015/08/07/191691.html?s

(ചിത്രത്തിനു് കടപ്പാടു്)

August 31 2025 12:45

“മറുനാടൻ മലയാളി” ഷാജൻ സ്കറിയയെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി വാർത്ത.

“കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം; കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങൾ മറ്റൊന്നുമില്ല” എന്ന തോതിൽ സഹാവു് പൺറോയി നാടുവാണീടുംകാലം അങ്ങനെ സംഭവിക്കാൻ വഴിയില്ലല്ലോ! ചെൽപ്പോ വല്ല “രക്ഷാപ്രവർത്തനവും” നടത്തിയതായിരിക്കും.

August 31 2025 13:10

ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ വകേലൊരു അളിയനായിട്ടുവരും “പകർച്ചവ്യാധി ഇന്റലിജൻസ്‌”!

(പകർച്ചവ്യാധി എന്നു് കേട്ടു് പേടിച്ചതുകൊണ്ടാവും കൊച്ചുവെളുപ്പാൻ കാലത്തേ ഞെട്ടിയുണർന്നു് താറുകെട്ടി സജ്ജമായതു്.)

August 31 2025 13:28

ഗ്രഹണം തുടങ്ങിയാൽ ഞാഞ്ഞൂലും തലപൊക്കും എന്നതുപോലെ, ഇലക്ഷൻ അടുത്തതോടെ മുതു മാക്രികളും, മല മാക്രികളും, വാൽമാക്രികളുമെല്ലാം രാജവെമ്പാലകളെപ്പോലെ സോഷ്യൽ മീഡിയയിൽ പത്തിവിടർത്തി ആടാൻ തുടങ്ങി! പട്ടിക്കും പൂച്ചക്കും മരപ്പട്ടിക്കുമൊപ്പം സെൽഫി, ഉൾക്കാടനം, കല്ലിടൽ, തലയിടൽ, തടിയിലിടൽ, … …!!

August 31 2025 13:43

“തുരങ്കപാത നിർമ്മാണ ഉദ്ഘാടനം മുക്കിയ മന്ത്രി നിർവഹിച്ചു.”

ഉള്ളുതുരന്നു് നക്കുക എന്നൊരു ജോലിയേ ഇനി ബാക്കിയുള്ളു. അതു് കെ-പാർട്ടി തൊരപ്പന്മാരും ഊരാളുങ്കൽമാരും സഹകരണസംഘമായി നിറവേറ്റിക്കൊള്ളും!

August 31 2025 14:18

ദൈർഘ്യം 8,110,000 mm എന്നെഴുതിയിരുന്നെങ്കിൽ കാണുന്നോർ ഞൊട്ടുകയും, മതിമറന്നു് സന്തോഷിക്കുകയും, അതിശയപ്പെട്ടു് കെ-പാർട്ടിക്കു് വോട്ടു് കുത്തുകയും ചെയ്തേനെ!🙂

September 01 2025 13:08

= Barter System =

“Can you please open my bra?”

“Yes, if you take my cup away!”🙂

September 01 2025 13:23

നീ കൂടിയ വലിപ്പത്തിലുള്ള ഒരു കാൽശരായി ഓർഡർ ചെയ്യുകയും അതു് തിരിച്ചുനൽകാനുള്ള അവകാശം നിനക്കില്ലാതിരിക്കുകയും ചെയ്താൽ ഉടനെതന്നെ അതു് പള്ളേക്കളയരുതു്!🙂

September 01 2025 13:37

“അവൾ ചെയ്യുന്നതു് എന്തായാലും, സ്ത്രീ എപ്പോഴും അവളുടെ ഭർത്താവിനെക്കുറിച്ചു് ചിന്തിക്കുന്നു!!”🙂

September 01 2025 13:53

“25 വർഷങ്ങൾ കഴിഞ്ഞിട്ടും കല്യാണവസ്ത്രം എനിക്കിപ്പോഴും ചേരുന്നു.”

“ഇതു് ആ കല്യാണപ്പാർട്ടി നടത്തിയ കൂടാരമാണു്!”🙂

September 02 2025 08:51

“സിപിഎം വിശ്വാസികൾക്കൊപ്പം.” – അപ്പം മാഷ്.

നാസ്തികതയിൽ മുളച്ച മാർക്സിസം നെറ്റിയിൽ പച്ചകുത്തിയ മാർക്സിസ്റ്റുകൾ അധികാരത്തിൻ്റെ അപ്പക്കഷണത്തിനുവേണ്ടി ആസ്തികകിടപ്പറകൾ അടിവസ്ത്രംപോലും മാറാതെ മാറിമാറി പങ്കിടുന്നു!

September 02 2025 08:57

“കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ! കരിമണലിറക്കം എളുപ്പമെന്നയപ്പാ!!” – വൈരുദ്ധ്യാത്മീയ അയ്യപ്പവാദം.

September 02 2025 09:07

നൈമിഷിക നിറംമാറ്റകലയിൽ ഉപരിപഠനത്തിനായി ഓന്തുകൾ സഹാവു് അപ്പം മാഷിന്റെ പൂമുഖ വാതില്ക്കൽ ഗുരുദക്ഷിണയുമായി ക്യൂ നില്ക്കുകയാണത്രെ!

September 02 2025 10:06

“ഡിജിറ്റൽ വിസി നിയമനപ്രക്രിയയിൽ നിന്നു്
മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു.”

ഭരണപ്രക്രിയയിൽ നിന്നു് മൊത്തം മന്ത്രിമാരെയും മാറ്റണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാൻ വല്ല വകുപ്പുമുണ്ടോ? ഇല്ലാല്ലേ!

September 02 2025 10:32

“കേരളത്തിൽ തോറിയം നിലയം വരും.” – വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.

അതത്ര ഉറപ്പില്ല. പക്ഷേ, ആവണക്കെണ്ണ സേവിച്ചു് മനമറിഞ്ഞു് ഗുദമറിഞ്ഞു് ഒന്നു് തൂറിയാൽ മന്ത്രിക്കു് നല്ല ആശ്വാസം വരുമെന്നുറപ്പു്. “മലകളിളകിലും മഹാജനാനാം മലമിളകാ” എന്നാണെന്നതിനാൽ, എണ്ണയിൽ ഒട്ടും കുറവു് വരുത്തണ്ട. ഈ രാഷ്ട്രീയ മലബന്ധം തുടങ്ങീട്ടു് കാലം ശ്ശി ആയല്ലോ താനും!

September 02 2025 11:33

“യഥാർത്ഥ” അയ്യപ്പഭക്തർ എന്നതുകൊണ്ടു് സഹാവു് വാസവമന്ത്രി ഉദ്ദേശിച്ചതു് സ്റ്റാലിൻ, ലെനിൻ, പിണറായി വിജയൻ, എം. വി. ഗോവിന്ദൻ, ജി. സുധാകരൻ, പി. കെ. ശ്രീമതി, എ. കെ. ബാലൻ, മിത്തു് ഷംസീർ ഇത്യാദി ഭക്തരെയായിരിക്കണം!
മാക്രിസ്റ്റ് വൈരുദ്ധ്യാത്മീയ ഭൗതികവാദപരമായ ഇമ്മാതിരി കമന്റുകളും, ആസന്നമരണ വിപ്ലവാരിഷ്ട ചിന്താമൃതങ്ങളും പതിവായി കേൾക്കാൻ വിധിക്കപ്പെട്ട ജനത്തിനു് ഹൃദയഭേദകമായ വിപ്ലവാഭിവാദ്യങ്ങൾ!!

September 02 2025 12:39

“തെറ്റു് ചെയ്തെന്നു് ഉറപ്പുള്ളതുകൊണ്ടാണു് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ്സിൽനിന്നു് രാജിവച്ചതു്.” – കൺവീനർ സഹാവു് രാമേഷ്ണൻ.

തെറ്റു് ചെയ്തെന്നു് ഉറപ്പുണ്ടെങ്കിലും, ഉളുപ്പു് തൊട്ടു് തീണ്ടിയില്ലാത്തതുകൊണ്ടാവും മാക്രിസ്റ്റ് “കൊക്കരക്കോകൾ” പിണറായിപ്പാർട്ടിയിൽനിന്നു് രാജി വയ്ക്കാത്തതു്!

September 02 2025 12:47

ആഗോള അയ്യപ്പ സംഗമത്തെപ്പറ്റി സഹാവു് ആനാവൂർ നാഗപ്പൻ എന്തു് പറയുന്നു?!🙂

September 02 2025 12:51

സുഖപ്രസവമായിരുന്നു എന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.🙂

September 02 2025 13:15

“സംസ്ഥാനത്തു് നിലനിന്നു് പോന്നിരുന്ന ജനാധിപത്യ മര്യാദകളെ ഗവർണർ ലംഘിക്കുന്നു. കഷ്ടമാണു്.” – ഉ. വി. മന്ത്രിണി ആർ. ബിന്ദു.

ആഞ്ഞൊന്നു് തുമ്മു് മന്ത്രിണിസഹാവേ! ചെൽപ്പോ കഷ്ടത്തിനു് ശകലം ശമനം കിട്ടിയേക്കും.

September 02 2025 13:38

ബ്രേക്കിങ് ന്യൂസ്: “രാഹുൽ മാങ്കൂട്ടത്തിൽ 18 പേരെ ഗർഭിണികളാക്കി! ഗർഭം അലസിപ്പിച്ചു! വയറ്റാട്ടി ശ്രീമതി രേഖ കണ്ണൂർ സെൻട്രൽ ജയിലിലേക്കു്!!”

16008 ഭാര്യമാരുണ്ടായിരുന്ന സഹാവു് കൃഷ്ണനെ ദൈവമായി ആരാധിക്കുന്നവരുടെ നാട്ടിലാണു് മാപ്ര വക ഈ ഗർഭപുരാണം! എടുത്തോണ്ടു് പോടേ!!

September 03 2025 09:56

“ആഗോള അയ്യപ്പ സംഗമം CPM-ന്റെ പരിപാടിയല്ല. അയ്യപ്പഭക്തരെ പങ്കെടുപ്പിക്കുന്ന പരിപാടിയാണു്. LDF-ലും, UDF-ലും, BJP-യിലും പെട്ട മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിക്കുന്നുണ്ടു്. അപ്പോൾ അതിൽ രാഷ്ട്രീയമില്ലല്ലോ.” – ദേവസ്വം മന്ത്രി & സംഗമ വ്രതാനുഷ്ഠാനി വാസവനയ്യപ്പൻ സഹാവു്.

വാസവനയ്യപ്പൻ സഹാവിനെ ഗണിതശാസ്ത്രപരമായ കൃത്യതയോടെ അവതരിപ്പിച്ചാൽ:

ആഗോള അയ്യപ്പ സംഗമം not equal to സിപിഎം!

അയ്യപ്പൻസ് (Eligible to participate) equal to LDF, UDF & BJP മന്ത്രീസ് & ജനപ്രതിനിധീസ്!!

September 03 2025 10:19

“ഒന്നൂടെ ഞാൻ പറയാം, ഇനി ചോദിക്കരുതു്! മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ചു് രാഷ്ട്രീയാധികാരത്തിലേക്കുള്ള പ്രവേശനത്തിൻ്റെ പ്രക്രിയയുടെ പേരാണു് വർഗ്ഗീയത!” – അപ്പം മാഷ്.

“ഉത്തമ” വർഗ്ഗീയതയുടെ മാനിഫെസ്റ്റേഷൻസാണു് ശബരിമല സ്ത്രീപ്രവേശനവും വനിതാമതിലും മറ്റും!

September 03 2025 10:54

“ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കും.” – NSS ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
“ആഗോള അയ്യപ്പ സംഗമത്തിനു് പൂർണ്ണ പിന്തുണ.” – SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ഗോത്രമൂപ്പൻ ചൊല്ലും, ഗോത്രവാസികൾ ചെല്ലും. പാർട്ടിമൂപ്പൻ ചൊല്ലും, പാർട്ടിയടിമകൾ കൊല്ലും.

September 03 2025 11:34

കമ്മി “കുമാരികളുടെ” കോപ്പിയടി പിടിച്ച അധ്യാപകൻ്റെയും, സഹാവു് എസ്. രാജേന്ദ്രൻ്റെയും പോട്ടങ്ങൾ കണ്ടു. അതാർക്കു് വേണം?! തങ്ങളെ “പീഡിപ്പിച്ച” വർഗ്ഗശത്രുവിനെതിരെ കെ-പാർട്ടിയുടെ പ്രോപ്പർ ചാനൽ വഴി രേഖാമൂലം പരാതി കൊടുത്തു് അവൻ്റെ ജീവിതത്തിലെ 11 വർഷങ്ങൾ തുലച്ചു് അവനെയൊരു പാഠം പഠിപ്പിച്ച ചുളക്കുട്ടികളുടെ പോട്ടങ്ങൾ പോരട്ടെ!

അമ്മാതിരി അമൂല്യമായവരെ സഹാവു് എസ്. രാജേന്ദ്രൻ മാത്രം കണ്ടാൽ മതിയോ? നേരിട്ടു് കാണാനുള്ള യോഗ്യതയൊന്നും ഞങ്ങൾ കേവല കൊടിപിടി സഹാക്കൾക്കില്ലെന്നറിയാം. എന്നാലും പോട്ടമെങ്കിലും ഒന്നു് കാണിച്ചുകൂട്രെടോ കണ്ണിൽച്ചോരയില്ലാത്ത മാപ്രകളേ!

September 03 2025 12:04

“പൊലീസ് സ്റ്റേഷനിൽ മർദ്ദനം നടന്ന സമയത്തു് തന്നെ ‘ആരോപണവിധേയർക്കെതിരെ’ നടപടി സ്വീകരിച്ചിട്ടുണ്ടു്.”- ഡി. ഐ. ജി. ഹരിശങ്കർ സാർ.

മർദ്ദിക്കുന്ന ഏമാന്മാരെ പിടിച്ചുമാറ്റിയ ശേഷം മർദ്ദനമേറ്റവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതായിരുന്നേനെ “രക്ഷാപ്രവർത്തനം” എന്ന നിലയിൽ കൂടുതൽ “പിണുവോചിതം”.

September 03 2025 13:00

വേണമെങ്കിൽ നീ ഒരു കരിമൂർഖനെ വിശ്വസിച്ചോളൂ! പക്ഷേ, ഒരിക്കലും, ഒരു കാരണവശാലും ഒരു കമ്മ്യൂണിസ്റ്റിനെ വിശ്വസിക്കരുതു്!!

September 03 2025 13:52

ഒരു കാര്യം നുണയോ സത്യമോ എന്നറിയാൻ പല വഴികളുണ്ടു്. പക്ഷേ, അതു് പറഞ്ഞതു് സഹാവു് “പി. വി.” ആണെങ്കിൽ, അതു് നുണയും, അതിൻ്റെ വിപരീതം സത്യവും ആയിരിക്കുമെന്നുറപ്പു്. തന്മൂലം, മറ്റു് വഴികളിലൂടെയുള്ള തെളിവെടുപ്പുകൾ അവിടെ അനാവശ്യമോ, അധികപ്പറ്റെങ്കിലുമോ ആകുന്നു!

September 03 2025 18:20

“ആഗോള അയ്യപ്പ സംഗമത്തോടു് സഹകരിക്കും.” – NSS ജനറൽ സെക്രട്ടറി.
“ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.” – SNDP ജനറൽ സെക്രട്ടറി.
“പിണറായിപ്പൊലീസ് സ്റ്റേഷനിലിട്ടു് ക്രൂരമായി മർദ്ദിച്ചു.” – കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്.
“മുഖ്യമന്ത്രിയുടെ ഓണാഘോഷത്തിൽ പങ്കെടുത്തു് മൂക്കുമുട്ടെ മുണുങ്ങും.” – പ്രതിപക്ഷ നേതാവു്.

September 04 2025 08:52

വാസവനയ്യപ്പൻ്റെ പുതിയ ബലാൽ-സംഗമ വ്യാഖ്യാന സമ്മേളനമൊന്നും ആരും ഷെയർ ചെയ്തു് കണ്ടില്ല! സഹാവു് വാസവനയ്യപ്പൻ ഇരുവെടിക്കെട്ടു് നിറച്ചു് വാണമലയിലേക്കു് ഒരുപ്പോക്കു് പോയോ ആവോ?

September 04 2025 09:17

“കുന്നംകുളത്തെ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ആയിരുന്ന ‘സൂരജിനെ’ പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണു്” – പ്രതിപക്ഷ നേതാവു്.

‘സൂരജ്’ അല്ല നേതാവേ, ‘സുജിത്ത്’! ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് വി. എസ്. സുജിത്ത്!

September 04 2025 09:54

“മർദ്ദിച്ചിട്ടും മർദ്ദിച്ചിട്ടും മതി വരാത്ത പൊലീസിനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണം.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ.

അവസാനത്തെ അത്താഴസമയത്തു്, ശിഷ്യനായ യോഹന്നാൻ യേശുവിന്റെ നെഞ്ചോടു് ചാഞ്ഞു്, നിന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്നു് ചോദിക്കുകയും യേശു അതിനു് മറുപടി നൽകുകയും ചെയ്തതുപോലെ, ഭാസ്കരപ്പട്ടേലരോടൊപ്പം ഓണസ്സദ്യ കഴിച്ചുകൊണ്ടിരുന്നപ്പോൾ ആ തിരുമാറോടു് ചാഞ്ഞു് തൊമ്മി ഇക്കാര്യം ഒന്നു് സൂചിപ്പിച്ചിരുന്നെങ്കിൽ, തമ്പ്രാൻ തീർച്ചയായും പൊലീസിനെതിരെ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ കല്പന പുറപ്പെടുവിച്ചേനെ!

[“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു് പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും. ശിഷ്യന്മാരിൽ യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു് ചാരിക്കൊണ്ടിരുന്നു. … … അവൻ യേശുവിന്റെ നെഞ്ചോടു് ചാഞ്ഞു് കർത്താവേ, അതു് ആർ എന്നു് ചോദിച്ചു. ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ തന്നേ എന്നു് ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു് കൊടുത്തു.” – (ബൈബിൾ, യോഹന്നാൻ 13: 21 – 27)]

September 04 2025 10:22

“മനുഷ്യനാകണം” എന്ന മുരുഹൻ കാട്ടാക്കടയുടെ വിപ്ലവഗാനം “ശബരിമല ചെമ്പോല തിട്ടൂരം” മട്ടിൽ കൊത്തിയ താമ്രപത്രങ്ങൾ പൊലീസ് ഏമാന്മാരുടെ കഴുത്തിൽ വെന്തിങ്ങപോലെ കെട്ടിത്തൂക്കി കസ്റ്റഡി മർദ്ദനങ്ങൾ ഇല്ലാതാക്കാൻ കെ-പാർട്ടി കോടതി കെ-സർക്കാരിനോടു് കർശനമായി നിർദ്ദേശിച്ചത്രെ!

September 04 2025 11:38

ഓണാഘോഷങ്ങളുടെ നവകേരളമാതൃകകൾ!

കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരവേദിക്കു മുൻപിൽ ‘പട്ടിണിക്കളം’ ഒരുക്കിയപ്പോൾ. ഉപ്പും മുളകും പാത്രങ്ങളും കൊണ്ടാണു കളമൊരുക്കിയത്.

September 04 2025 12:46

“പൊലീസുകാരെ പിരിച്ചുവിട്ടില്ലെങ്കിൽ കോൺഗ്രസ്സ് ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യും.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ.

സിപിഎമ്മിനും ബിജെപിക്കുമെതിരെ പൊട്ടിക്കൂന്നു് പറഞ്ഞപോലത്തെ ബ്വാംബു് പൊട്ടിച്ചു് അടിയങ്ങളെ ഞൊട്ടിക്കാതിരുന്നാൽ വേണ്ടില്ല. ഞൊട്ടി ഞൊട്ടി തലയിലെ പേൻ ഞൊട്ടാൻ പോലും കഴിയാത്തവിധം വിരലുകൾ തളർന്നുപോയ പാവങ്ങളാണടിയങ്ങൾ.

September 05 2025 10:12

“ഗുരുവിനെ വകവരുത്തിയ നേതാവു്” എന്നായിരുന്നെങ്കിൽ കിറുകൃത്യമായിരുന്നേനെ!

(“വെള്ള-പ്പുള്ളിയും കള്ള-പ്പുള്ളിയും”, അഥവാ “വെങ്കായനും പെരുങ്കായനും” ഒറ്റ ഫ്രെയിമിൽ!)

September 05 2025 10:32

“ഓണം മൂഡ് = ഒലക്കേടെ മൂടു്!” – “സിസ്റ്റം സരിതോർജ്ജം”.

ഏവർക്കും “സിസ്റ്റം കാരണഭൂതം” വക ഓണാശംസകൾ!

September 05 2025 11:10

“ഓണത്തിനു് ഒരു ലക്ഷം തൊഴിൽ – മലപ്പുറം ജില്ലയിലെ ആദ്യത്തെ തൊഴിൽമേള.” – ഡോക്ടർ റ്റി. എം. തോമസ് ഐസക് സഹാവു്.

ഒരു പത്തോ നൂറോ തൊഴിലുകൾ കുറയ്ക്കാൻ പറ്റ്വോ സഹാവേ? ഇല്ലാല്ലേ?!

September 05 2025 11:27

“ലോക്കപ്പ് മർദ്ദനങ്ങൾ ആവർത്തിക്കരുതു്. കടുത്ത നടപടിയുണ്ടാകും.” – ഡിജിപി റവാഡാ ചന്ദ്രശേഖർ.

നടന്ന മർദ്ദനം ആവർത്തിക്കേണ്ട കാര്യമില്ലല്ലോ. അതു് നടന്നു് കഴിഞ്ഞില്ലേ? മർദ്ദിച്ച “മൈത്രികളുടെ” കാക്കിക്കുപ്പായം എപ്പോൾ ഊരിവാങ്ങുമെന്നാണു് ശമ്പളം നൽകുന്ന ജനത്തിനു് അറിയേണ്ടതു്.

September 05 2025 14:59

“അസാധാരണമായ പ്രതിഭയുള്ള എത്രയോ പേർ നമ്മുടെയിടയിൽ ആരുമറിയാതെ ജീവിക്കുന്നു!” – ആരോഗ്യമന്ത്രി സഹാവു് വീണ ജോർജ്ജ്.

നട്ടാൽ കുരുക്കാത്ത നുണ പറയാനല്ലാതെ മറ്റൊരു പ്രതിഭയുമില്ലാത്ത ചിലർ കെ-നാട്ടിൽ മന്ത്രിമാരായി വിലസുന്നു!

September 06 2025 10:21

സമൃദ്ധമായി ഒന്നു് മുങ്ങിക്കുളിച്ചു് മുഖ്യോണസദ്യയുടെ നാറ്റം മാറ്റാൻ മറക്കണ്ട. അടുത്തൂടെ പോകുന്ന ആളുകൾ “നടക്കുന്ന അടപ്രഥമൻ” എന്നു് വിളിക്കാൻ ഇടവരരുതല്ലോ!

“മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം” എന്നല്ലേ സഹാവു് കുഞ്ചനായാലും തഞ്ചത്തിൽ കൊഞ്ചിയതു്! 🙂

(ചിത്രത്തിനു് കടപ്പാടു്)

September 06 2025 11:47

“ഇലവച്ചങ്ങു നിരന്നു തുടങ്ങീ,

വലിയരിവച്ചു വെളുത്തൊരു ചോറും

പലപല കറിയും പഴവും നെയ്യും

നലമൊടു വളരെ വിളമ്പീടുന്നു.

വട്ടഞ്ചക്കര ചേർത്തുകലക്കി

ചട്ടം കൂട്ടിന തേങ്ങാപ്പാലും

ഒട്ടല്ലൂണിനു വട്ടം പലവിധ

മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു.”

– കുഞ്ചൻ നമ്പ്യാർ

[തനിക്കു് വളരെയേറെ വേണ്ടപ്പെട്ടവർക്കായി കേരളം മുക്കിയ മന്ത്രി സഹാവു് പിണറായി വിജയൻ ഒരുക്കിയ ഓണസ്സദ്യയുടെ, “റീൽമോൻ” ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ഈ കൊതിയൂറും ചിത്രം കണ്ടതിനുശേഷവും, ആ തീൻമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാതെ പോയതിൽ നിരാശയില്ലാത്ത നിസ്സംഗർ മാത്രം, ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വി. എസ്. സുജിത്തിനെ പിണറായിപ്പോലീസ് മൃഗീയമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്ന അതേ ദിവസം തന്നെ, ആ തീന്മേശയിൽ സുസ്മേരവദനനായി ഹാജർ വച്ചു് തിന്നു് തൃപ്തനായ പ്രതിപക്ഷനേതാവു് എന്തരോ മഹാനുഭാവുലു ശ്രീ വി. ഡി. സതീശൻ അവർകളെ കല്ലെറിയുക!]

(ചിത്രത്തിനു് കടപ്പാടു്)

September 06 2025 16:16

അടിയന്തിരാവസ്ഥക്കാലത്തു് അഞ്ചു് ബൂർഷ്വാ പൊലീസുകാർ ചേർന്നു് തന്നെ കണ്ടമാനം മർദ്ദിച്ചവശനാക്കി എന്നവകാശപ്പെടുന്ന പിണറായിക്കാരൻ വിജയൻ ഇപ്പോൾ കേരളത്തിലെ പൊലീസ് മന്ത്രിയാണു്. കണ്ണൂരിലെ ബീഡിത്തൊഴിലാളികളെ ദേശാഭിമാനിപ്പത്രം വായിച്ചു് കേൾപ്പിച്ചിട്ടുണ്ടു് എന്നതൊഴികെ മറ്റെന്തെങ്കിലുമൊരു തൊഴിൽ ചെയ്തിട്ടില്ലാത്ത ആ തൊഴിലാളി സഖാവു് ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഇപ്പോൾ പൊലീസിൻ്റെ മൂന്നാംമുറയ്ക്കു് കുടപിടിയ്ക്കുന്നതു് എന്തുകൊണ്ടാണെന്നാണു് മല്ലുക്കൾ സ്വയവും പരസ്പരവും ചോദിച്ചു് വണ്ടറടിക്കുന്ന വൺ മില്യൺ US ഡോളർ ചോദ്യം!

മർദ്ദനമേറ്റു എന്നു് അവകാശപ്പെടുന്നതും മർദ്ദനമേൽക്കുന്നതും രണ്ടും രണ്ടാണു് ചങ്ങായിമാരേ! ഒന്നു് മിഥ്യ, മറ്റേതു് സത്യം! മർദ്ദനമേറ്റു എന്നു് അവകാശപ്പെടുന്നവർക്കു് മർദ്ദനമേൽക്കുന്നവരുടെ വേദന അറിയില്ല. മർദ്ദനമേറ്റവർക്കു് മാത്രമേ അതറിയൂ! അവരെയേ ആ പീഡനം പോസിറ്റിവായി സ്വാധീനിക്കൂ! അവരെയേ ആ വേദനാനുഭവം മാനസിക വളർച്ചയിലേക്കും, തിരിച്ചറിവിലേക്കും, പക്വതയിലേക്കും, മനുഷ്യത്യത്തിലേക്കും നയിക്കൂ!

ഇരുട്ടുമുറിയിൽ വച്ചു് തനിക്കു് പൊലീസ് മർദ്ദനമേറ്റു എന്ന, ഞണ്ണാനും നുണ പറയാനും മാത്രം വാ തുറക്കുന്ന ഒരു സാമദ്രോഹിയുടെ അവകാശവാദത്തിനു്, ഇരുട്ടുമുറിയിൽ താൻ കറുത്ത പൂച്ചയെ കണ്ടു എന്ന അന്ധൻ്റെ അവകാശവാദത്തിൻ്റെ വില പോലും നൽകേണ്ടതില്ല. വൈകാരികവും ആത്മീയവുമായ വാചകമടികളിൽ വളരെയെളുപ്പം വീണുപോകുന്നവരാണു് പൊതുവേ മനുഷ്യർ. ലോകത്തിലെ ചതിയുടെയും വഞ്ചനയുടെയും അധികപങ്കും ഈ അക്കൗണ്ടിൽ വരുന്നവയാണു്.

തൊഴിൽ ചെയ്യാതെ തൊഴിലാളി നേതാവു് ചമഞ്ഞു് ജീവിക്കുന്നവനു് തൊഴിലാളികൾ കറവപ്പശുക്കളാണു്. മർദ്ദനമേൽക്കാതെ മർദ്ദിതരുടെ നേതാവു് ചമഞ്ഞു് ജീവിക്കുന്നവനു് മർദ്ദിതർ വെറും ചൂഷണോപാധിയാണു്.

സ്വത്വത്തിൽ നീചനും കപടനുമായവനു് ഒരിക്കലും സാത്വികനാകാൻ കഴിയില്ല. അവൻ പ്രദർശിപ്പിക്കുന്ന എല്ലാ സാത്വികതയും അവൻ്റെ ഉള്ളിൻ്റെയുള്ളിലെ ചതിയും വഞ്ചനയും കാപട്യവും മറച്ചുപിടിക്കാനുള്ള പുറംപൂച്ചുകൾ മാത്രമാണു്. ഇതു് മനസ്സിലായാൽ മനുഷ്യൻ ഒരുപാടു് മനസ്സിലാക്കി.

September 07 2025 09:38

ജെറിയാട്രിക് സൈക്കായട്രികളിൽ (geriatric psychiatry) താൻ അമേരിക്കൻ പ്രസിഡൻ്റാണെന്നും, അല്ല അതു് താനാണെന്നും പറഞ്ഞു് രോഗികൾ തമ്മിൽ പൊരിഞ്ഞ അടി നടക്കാറുണ്ടത്രെ!

September 07 2025 09:55

ആഭ്യന്തരമന്ത്രിക്കു് ഒരു ചെങ്കൊടി കൊടുക്കെടേ! മന്നവേന്ദ്രൻ രാജിവച്ചു് പുറത്തുപോകാത്തതു് തലയിലിടാൻ മുണ്ടില്ലാത്തതുകൊണ്ടാവും.

September 07 2025 10:01

സത്യമാണോ കുഞ്ഞേ നീയിപ്പറയുന്നതു്?!

September 07 2025 10:09

“ഇപ്പോൾ നാട്ടിൽ തുടങ്ങിയാൽ പൊട്ടാൻ സാദ്ധ്യതയില്ലാത്ത ഒരു ബിസ്നസ് പറയാമോ?”

പൊട്ടാസിന്റെ ബിസ്നസ് തുടങ്ങിയാൽ ഇടിച്ചാലും പൊട്ടില്ല!

September 07 2025 10:41

“ഗർഭം ധരിച്ച സ്ത്രീയെ കൊലപ്പെടുത്തുമെന്നു് ഭീഷണിപ്പെടുത്തുന്നതു് ക്രിമിനൽ രീതിയാണു്” എന്നല്ലാതെ, പൊലീസേമാന്മാർ മനുഷ്യരെ മർദ്ദിക്കുന്നതു് ക്രിമിനൽ രീതിയാണെന്നു് പൊലീസ് മന്ത്രി സമ്മതിച്ചിട്ടുണ്ടോ?

“സർവ്വശക്തനായ” കാരണഭൂതം മനസ്സമ്മതം മൂളിയിട്ടുണ്ടോ ഇല്ലയോ എന്നതിൻ്റെ അടിസ്ഥാനത്തിലാണു് ഈ വക കാര്യങ്ങളിൽ കെ-പൗലോസ് അവരുടെ നടപടികൾ ക്രമീകരിക്കുന്നതു്. അങ്ങനെയാണവരുടെ ചട്ടങ്ങളും നിയമങ്ങളും!

September 07 2025 11:34

“കളകൾ പറിക്കാൻ ‘പറിണായി’, സോറി, പിണറായി തയ്യാറായില്ലെങ്കിൽ കോൺഗ്രസ്സ് കള പറിക്കും” – തൃശ്ശൂർ ഡിസിസി അധ്യക്ഷൻ.

“കുരയ്ക്കും പട്ടി കടിക്കില്ല” എന്നൊരു ചൊല്ലുണ്ടു്. “നവകേരളം, നവോത്ഥാനം, കെ-റെയിൽ, തോറിയം നിലയം, സ്ത്രീസുരക്ഷ” എന്നുവേണ്ട, ആക്കുര ഈക്കുര മറ്റേക്കുര മറിച്ചേക്കുര കുരയോടു് കുര കാതടപ്പൻ കുര! എന്നിട്ടെന്തു് നടന്നു? പൂജ്യൻ നടന്നു!

September 07 2025 11:52

മൊന്തനും മൊശകോടനും ക്രിമിനലുകളുമല്ലാതെ മറ്റാരും രാഷ്ട്രീയപാർട്ടികളിൽ നേതാക്കളാകാൻ ഇല്ലെങ്കിൽ ഭരണം ഏതെങ്കിലും രാജകുടുംബത്തെ ഏല്പിക്കൂ മല്ലുക്കളേ! അവരാകുമ്പോൾ ഒരു മിനിമം നിലവാരവും നീതിബോധവും പ്രതീക്ഷിക്കാം.

September 07 2025 12:09

“പൊലീസിൻ്റെ എല്ലാ അതിക്രമങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിൽക്കുന്നു.” – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.

ഈ വസ്തുത ഇപ്പോഴേ പിടികിട്ടിയുള്ളു എങ്കിൽ നിങ്ങൾ ട്യൂബ് ലൈറ്റിനു് ഒരു ഭീഷണിയാണു്. അതു് പിടികിട്ടിയിട്ടും ഇതുവരെ മിണ്ടാതിരുന്നതാണെങ്കിൽ നിങ്ങൾ കേരളസമൂഹത്തിനു് ഒരു ഭീഷണിയാണു്.

September 07 2025 13:40

“സിപിഎമ്മിന്റെ മാദ്ധ്യമവിഭാഗം യോഗം ചേർന്നിട്ടു് നിരന്തരമായി എന്നെ ആക്രമിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടു്.” – പ്രതിപക്ഷ നേതാവു് ശ്രീമാൻ വി. ഡി. സതീശൻ അവർകൾ.

ആഹ! അതൊക്കെ ഇത്ര വ്യക്തമായി അറിയാമായിരുന്നിട്ടും ഇടതുകക്ഷ സ്വേച്‌ഛാധിപതി പിണറായി വിജയൻ സഹാവു് ഓണവിരുന്നു് എന്ന പോർട്ട് ഫോളിയോയിലൂടെ തുടർഭരണം ലക്ഷ്യമാക്കി നീട്ടിക്കാണിച്ച കോലൈസ് ഊമ്പാൻ പോയ പ്രതിപക്ഷ നേതാവു് ആളൊരു മാക്രിസ്റ്റ് സർവ്വാധിപത്യ തുടർഭരണ കൂട്ടിക്കൊടുപ്പു് വിശാരദനായിരിക്കണം!

September 07 2025 14:04

സാമൂഹികബോധവും നിലവാരവും അന്തസ്സുമുള്ള ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ഉദരപൂരണത്തിനു് അതീതമായ ഒരു പ്രോഗ്രാം ഉണ്ടായിരിക്കണം.

September 07 2025 14:34

September 07 2025 15:05

“കോൺഗ്രസ്സ് ജീവിക്കുന്നതു് റീലുകളിലല്ല, ജനഹൃദയങ്ങളിലാണു്.” – പ്രതിപക്ഷ നേതാവു് വി. ഡി. സതീശൻ അവർകൾ.

ജനഹൃദയങ്ങളിൽ ജീവിക്കുന്നതു് കോൺഗ്രസ്സ് എന്ന പാർട്ടിയാണു്. അല്ലാതെ, ജനദ്രോഹിയായ ഒരു ഭരണാധികാരിയുടെ ഓണസ്സദ്യ ഞണ്ണാനോടുന്ന അന്തസ്സാരശൂന്യരായ കോൺഗ്രസ്സ് നേതാക്കളല്ല.

September 07 2025 15:56

“ഒടുവിൽ വഴങ്ങി. ആഗോള അയ്യപ്പ സംഗമത്തിനു് കെ. പി. എം. എസ്. പിൻതുണ.” – വാർത്ത.

ശക്തമായ തൻ്റെ നിലപാടുകളിൽ പോറൽ വീഴാൻ അനുവദിക്കുന്നവനല്ല പൂജനീയ പുന്നല ശ്രീകുമാർ ജി.

September 07 2025 16:11

“യുഡിഎഫ് ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്നു് വ്യക്തമാക്കിയതാണു്.” – പ്രതിപക്ഷ നേതാവു് ശ്രീ വി. ഡി. സതീശൻ.

“പാഥസാം നിചയം വാർന്നൊഴിഞ്ഞളവു് സേതുബന്ധനോദ്യോഗമെന്തെടോ?!”

September 08 2025 11:29

അവർ തിരിച്ചും മറിച്ചും ചോദിക്കും. പക്ഷേ, ഞങ്ങളെ ഗർഭം ധരിപ്പിച്ചതു് രാഹുൽ മാങ്കൂട്ടത്തിലാണെന്നേ പറയാവൂ!

തത്കാലം ഇതിരിക്കട്ടെ! പ്രൊമോഷൻ പേപ്പറാണു്. ജനമൈത്രിക്കുള്ള പാരിതോഷികമായ 30 വെള്ളിക്കാശു് പൊളിറ്റിക്കൽ സെക്രട്ടറിയുടെ കയ്യിൽനിന്നു് വാങ്ങിക്കോളൂ!

അപ്പൊ ശരി, പെരുത്തു് തന്തോയം!🙂

September 08 2025 11:51

പൊലീസ്: “നീ പറയുന്നതെല്ലാം നിനക്കെതിരായി ഉപയോഗിക്കപ്പെടാം.”

കുറ്റവാളി: “അതെനിക്കറിയാം. ഞാൻ വിവാഹിതനാണു്.”🙂

[വാദിയെ പ്രതിയാക്കി തല്ലിക്കൊല്ലുന്ന കെ-പൗലോസിൻ്റെ പരമാധികാരിയായ പ്രജാപതി പിണറായി സഹാവിൻ്റെ പ്രജകളായ മല്ലുക്കൾക്കു് ആ നിയമവശം ആവശ്യത്തിലേറെ അറിയാം.]

September 08 2025 12:11

മരപ്പട്ടികൾ അന്തിമവിപ്ലവമായ അമ്മവിപ്ലവം ആരംഭിച്ചുകാണും!🙂

September 08 2025 12:26

“ഞങ്ങൾ വീട്ടിൽ മൂന്നുപേരാണു്. ഓരോരുത്തർക്കും സ്വന്തം മുറിയുണ്ടു്.”

“അതൊന്നും ഒന്നുമല്ല: ഞങ്ങൾ അഞ്ചുപേരാണു്. ഓരോരുത്തർക്കും സ്വന്തം അച്ഛനുണ്ടു്.”🙂

September 08 2025 13:15

“Power tends to corrupt, and absolute power corrupts absolutely.” – Lord Acton, English historian & politician (1834 – 1902)

September 08 2025 15:50

കൊല ചെയ്തവരായാലും, അക്രമികളായാലും, മദ്യപിച്ചവരായാലും, കസ്റ്റഡിയിലെടുക്കുന്നവരെ നീതിന്യായവ്യവസ്ഥയുടെ മുന്നിലെത്തിക്കാനല്ലാതെ, അവരെ തെറിവിളിക്കാനോ, അവഹേളിക്കാനോ, തല്ലാനോ, ദേഹോപദ്രവമേല്പിക്കാനോ ഒരു പൊലീസ് ഉദ്യോഗസ്ഥനും അവകാശമോ അധികാരമോ ഇല്ല. അതറിയാത്ത റാമ്പോകൾ പൊലീസ് സേനയിൽ ഉണ്ടായിരിക്കരുതു്!

September 09 2025 10:08

കേരളത്തിലെ സാധാരണ ജനങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങളിലും, അവരെ വഴിയിലും ജയിലിലുമിട്ടു് തല്ലിച്ചതയ്ക്കുന്ന പൊലീസുകാർക്കു് സഞ്ചരിക്കാൻ കെ-സർക്കാർ ഒരുക്കിയിരിക്കുന്ന വാഹനങ്ങളിലും പിണുകേരളത്തിൽ നിറഞ്ഞുവാഴുന്ന ജനവിരുദ്ധ പൊലീസ് രാജിനു് ഒരു ക്രൈറ്റീരിയൻ തന്നെയുണ്ടു്.

September 09 2025 11:56

പാലക്കാടു് കഞ്ചിക്കോടു് ഇൻഡസ്ട്രീസ് ഫോറം കോൺക്ലേവിൽ മന്ത്രി കൃഷ്ണൻകുട്ടിക്കും MP ശ്രീകണ്ഠനും ക്ഷണവുമില്ല, ശ്രോതാക്കളെക്കാൾ കൂടുതൽ പ്രാസംഗികർ സ്റ്റേജിൽ ആസനസ്ഥരായിട്ടുണ്ടുതാനും!അമ്മാതിരിയൊക്കെ കണ്ടാൽ ഒരു മുക്ക്യോനു് ദേഷ്യം വരാതിരിക്കുമോ?മൈക്കിലൂടെ നല്ല നാലു് വർത്താനം പറയാൻ തോന്നാതിരിയ്ക്കുമോ?

പിന്നെയൊട്ടും വൈകിയില്ല: “എനക്കു് ചെലതു് പറയാൻ തോന്നണുണ്ടു്. പക്ഷേ, പറയാതിരിക്കുകയാണു് ഞാൻ. അത്രയും വിപുലമായ ഒരു പരിപാടിയുടെ ആ ഗൗരവത്തിൽ നിങ്ങൾക്കതു് ഉൾക്കൊള്ളാൻ കഴിഞ്ഞോ എന്നുള്ള സംശയമാണു് എന്നിൽ നിറഞ്ഞുനിൽക്കുന്നതു്. അത്രയേ ഞാനിപ്പോ പറയുന്നുള്ളു.”

പിന്നെ, സദസ്സിലെയും സ്റ്റേജിലെയും ആളുകളുടെ എണ്ണത്തിന്റെ കാര്യം: സഹാവു് മാർക്സ് ഹേഗെലിനെ തലതിരിച്ചു; സഹാവു് പിണറായി സ്റ്റേജിനെയും സദസ്സിനെയും തമ്മിൽ തലതിരിച്ചു!

(Hegel said that the spirit creates reality and Marx reversed this: material reality creates the spirit and consciousness.)

[ഹേഗെൽ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നു് ചെമ്പോല പുരാവസ്തു വില്പനക്കടയിലേക്കും, മാർക്സ് ചെമ്പോല പുരാവസ്തു വില്പനക്കടയിൽ നിന്നു് ബെവ്കോ ഔട്ട്ലെറ്റിലേക്കും പോയി എന്നു് മല്യാലം.🙂]

(ചിത്രത്തിനു് കടപ്പാടു്)

September 09 2025 12:45

“പൊലീസിൽ എന്നും പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ടു്. അതിൻ്റെ ഏറ്റവും വലിയ ഇരകൾ കമ്മ്യൂണിസ്റ്റുകാരാണു്. അതുകൊണ്ടു് ആരും ഞങ്ങളെ പഠിപ്പിക്കേണ്ട.” – ഡോക്ടർ റ്റി. എം. തോമസ് ഐസക് സഹാവു്.

കെ-മന്ത്രിസഭയിൽവരെ പുഴുക്കുത്തുണ്ടായിട്ടുണ്ടു്. അതിൻ്റെ ഗതികെട്ട ഇരകൾ കേരളസമൂഹമാണു്. അതുകൊണ്ടു് മസാല ബോണ്ട് സഹാവു് ജനത്തെ അധികം പഠിപ്പിക്കാൻ വരാതെ ചെല്ലു്!!

September 09 2025 13:06

നേപ്പാൾ ആഭ്യന്തരമന്ത്രി രാജിവച്ചു, ഫ്രഞ്ച് പ്രധാനമന്ത്രി രാജിവച്ചു, ജപ്പാൻ പ്രധാനമന്ത്രി രാജിവച്ചു, നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു, … …!

ഇതിനിടയിൽ, പ്രഫുത്ത മല്ലുക്കൾ കാരണഭൂതത്തെ ആജീവനാന്ത കെ-മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു!!

September 09 2025 13:52

സോഷ്യൽ ഡെമോക്രാറ്റുകൾ നോർവ്വേയിൽ വിജയിച്ചതിലെ അന്തം കമ്മികളുടെ ആവേശം കണ്ടാൽ, അവിടെ പിണറായിയും ഗോവിന്ദനും ശുംഭനും ചിറ്റപ്പനും ശിവൻകുട്ടിയും ബിന്ദുവും വീണയും വിജയരാഘവനും പോലെ, വയറ്റിൽ പിഴപ്പിനായി മാർക്സിസം പ്രസംഗിക്കുന്ന ഏതാനും “ഗതികിട്ടാപ്രേതങ്ങൾ” അധികാരത്തിൽ എത്തിയെന്നാണു് തോന്നുക!

(നോർവ്വേയിലും യൂറോപ്പിൽ പൊതുവേയും റൈറ്റ്-വിങ് പോപ്യുലിസ്റ്റുകൾ കരസ്ഥമാക്കുന്ന വോട്ടുകളിൽ നിരന്തരമായ വർദ്ധനവുണ്ടാകുന്നുണ്ടെന്ന വസ്തുതയും ഇവിടെ പ്രസ്താവയോഗ്യമാണു്. എല്ലാം കരുണാനിധിയും ജയലളിതയുമായ അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങൾ!!)

September 10 2025 09:27

ഇതൊക്കെയെന്തു്? പ്രതിപക്ഷനേതാവായിരുന്നെങ്കിൽ തന്റെ പട്ടുകോണകമഴിച്ചു് കെട്ടിക്കൊടുത്തേനെ!🙂

September 10 2025 09:27

“നല്ല മാതൃക!! ഓടയിൽ വീണ മൊബൈൽ ഫോൺ കണ്ടെടുത്തുനൽകി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.”

ഹോ, കുളിരോമാഞ്ചിഫിക്കേഷൻ! എത്ര അസുലഭ സുരഭില സുന്ദരകർമ്മം! ഹൗ ഡ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ പ്യൂപ്പിൾസ്! ഈ സുവിശേഷ വാർത്ത വായിച്ചതേ മമ നേത്രങ്ങൾ മൂത്രനിർഭരമായി.🙂

September 10 2025 10:31

ആവനാഴി സിൽമയിലെ മമ്മൂക്കയുടെ മർദ്ദന ദൃശ്യങ്ങളാൽ ഉത്തേജിപ്പിക്കപ്പെട്ടവനാണത്രെ മറയൂർ സിഐ മാഹിൻ സലിം!

സിൽമാനടൻ ബാലൻ കെ. നായരുടെ ബലാൽസംഗ ദൃശ്യങ്ങൾ മാഹിൻ സലിം ഏമാൻ കണ്ടിട്ടുണ്ടാവല്ലേ എന്നാണത്രെ മലയാളിമങ്കകൾ ഇപ്പോൾ കരിമണൽ കർത്താവിനോടു് മുട്ടിപ്പായി പ്രാർത്ഥിക്കുന്നതു്!!

September 10 2025 10:31

= ഓണം വാരാഘോഷത്തിനു് സമാപനം കുറിച്ചു് തിരുവനന്തപുരത്തു് സാംസ്കാരിക ഘോഷയാത്ര =

വേദിയിലെ പ്രമുഖസ്ഥാനങ്ങളിൽ ആസനസ്ഥരായി, ഭാരതാംബ ഫെയിം ഗവർണറും, പ്രത്യേക ഏക്ഷൻ ഫെയിം മുഖ്യമന്ത്രിയും ഓണം വാരാഘോഷ സമാപന പരിപാടികൾ ഹൃദയഭേദകമായി ആസ്വദിച്ചു:

കളികളൊടുകളികളിഹ പലവിധമായ് കണ്ടു, മയിലുകൾ പീലി വിടർത്തുന്നകണ്ടു, മാൻപേട ചാടിക്കളിക്കുന്ന കണ്ടു, താറാക്കൾ ശീഘ്രം ഗമിക്കുന്നകണ്ടു, വാഴകൾ പിണ്ടികൾ ഒക്കെയും കണ്ടു, പൂങ്കോഴി കൂവിത്തെളിയുന്ന കണ്ടു, പിടക്കോഴി തെരുതെരെ കൊക്കുന്നകണ്ടു, ഒപ്പനത്താത്തകൾ തുള്ളുന്ന കണ്ടു, മുള്ളുള്ള മീനുകൾ നീന്തുന്ന കണ്ടു, വഴിയരികിലൊരുവളിഹ മുള്ളുന്ന കണ്ടു, വാളുകൾ കൊണ്ടു് പയറ്റുന്നകണ്ടു, പാമ്പുകൾ വാളുകൾ വയ്ക്കുന്നകണ്ടു, ഹൈഫിപ്പശുക്കൾ ചുരത്തുന്നകണ്ടു, മച്ചിൽ മരപ്പട്ടി വാഴുന്നകണ്ടു, … …!

അതിലൊക്കെ ഒത്തിരിക്കൂടുതൽ കണ്ടിട്ടുള്ളവനാണു് കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം തുള്ളലിലെ സഹാവു് ഭീമൻജി:

“കല്ലോലജാലം കളിക്കുന്ന കണ്ടു

കമലമണിനിറമുടയ കമലമതു കണ്ടു

കല്യാണിമാരും കുളിക്കുന്ന കണ്ടു

പൊലിമയൊടു ചടുലജല വടിവുമതു കണ്ടു

അന്നങ്ങളങ്ങു പറക്കുന്ന കണ്ടു

അനവരതമവരുടയ നടനമതു കണ്ടു

ചക്രവാകങ്ങടെ വിക്രമം കണ്ടു

ചടുലമലർമിഴികളുടെ കളിവിരുതു കണ്ടു

മത്സ്യങ്ങളോടി നടക്കുന്ന കണ്ടു

മണിമയിലുമണികുസുമ നിരകളതു കണ്ടു

മത്തഭൃംഗോദ്യൽ പ്രയാണങ്ങൾകണ്ടു

മലർ മധുരതരുനിരകളഥ സപദി കണ്ടു

സല്സംഗശൃംഗാരഭാവങ്ങൾകണ്ടു

സരസതരസരസിരുഹ നികരമതു കണ്ടു

ചക്രവാകങ്ങടെ ചാപലം കണ്ടു

ചടുലതരുണികളുടയ സരസരതി കണ്ടു

നക്രങ്ങൾകേറിക്കിടക്കുന്ന കണ്ടു

നടുവിലതിചടുല മതിവടിവുമഥ കണ്ടു

വക്രങ്ങളായുള്ള തീരങ്ങൾ കണ്ടു

വലിയ ജലതിരനിരകൾ വിരവിനൊടു കണ്ടു

ഗന്ധദ്വിപം വന്നിറങ്ങുന്ന കണ്ടു

ഗളഗളിത വരരണിതകളപൊലിമ കണ്ടു

ഗന്ധർവിമാർ വന്നു നീന്തുന്ന കണ്ടു

ഗഗനചരകുലമഖിലമുപരി ബത കണ്ടു

കല്ഹാരപുഷ്പം നിരന്നങ്ങു കണ്ടു

പുളിനഭുവി നളിനികടെ തെളിവുമഥ കണ്ടു

ഐരാവതം വന്നിറങ്ങുന്ന കണ്ടു

അവനുടയ വിഹരണവുമിഹ സപദി കണ്ടു

മാരാരികൂറ്റൻ മദിക്കുന്ന കണ്ടു

മദനനുടെ കൊടിയുടയ മകരമതു കണ്ടു

ആദിദേവന്റെ തുരഗങ്ങൾ കണ്ടു

അരികിലുടനവരുടയ നടനമതു കണ്ടു

ഇങ്ങനെ സൌഗന്ധികപ്പൊയ്ക കണ്ടു

ഇരുപുറവുമഥ രജനിചരവസതി കണ്ടു

ഇംഗിതം ചേരുന്ന പുഷ്പങ്ങൾകണ്ടു

ഇതു സകലമിഹ സുലഭമിതി മനസി കണ്ടു.”

September 10 2025 12:10

സകലത്തിനും കാരണഭൂതമായ ഒരു മുക്ക്യോനെ “ബഹുമാനപ്പെട്ട” ചേർത്തു് വിളിക്കാൻ പഠിക്കെടാ നാറികളേ, പരനാറികളേ, നികൃഷ്ടജീവികളേ, കുലംകുത്തികളേ, വിവരദോഷികളേ!

“നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത, കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങുകൾ!”

September 10 2025 12:18

മനിശേമ്മാരു് ചൂണ്ടയിടും. കൊത്താതിരുന്നാൽ മീനുകൾക്കു് കൊള്ളാം.

September 10 2025 13:41

“മാലിന്യ നിർമ്മാർജ്ജനത്തിൽ മലയാളി മാറുന്നില്ലേ?” – ‘എസ്കൈസ്’ മന്ത്രി എം. ബി. രാജേഷ് സഹാവു് വഹ വൺ മില്യൺ US ഡോളർ ചോദ്യം.

തീർച്ചയായുമില്ല. മാലിന്യ നിർമ്മാർജ്ജനത്തിൻ്റെ ABC അറിയാമായിരുന്നെങ്കിൽ അവർ ഒരു പോത്തു് രായേഷിനെ ഒരിക്കലും മന്ത്രിയാക്കുമായിരുന്നില്ല.

September 10 2025 14:21

“ചെന്നൈയിലേക്കു് കൊണ്ടുപോയ ശബരിമല ശ്രീകോവിലിനു് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണം.” – ഹൈക്കോടതി.

“കൊണ്ടുപോയതു് പൊന്നു്, കൊണ്ടുവന്നതു് കാക്കപ്പൊന്നു്” എന്നു് വന്നാലും അത്ഭുതത്തിനു് അവകാശമില്ല. സംഭവനാടു് പിണുകേരളമാണേ!!

September 11 2025 11:00

ബഹു. വി. മന്ത്രി വി. ശിവൻകുട്ടി സഹാവിന്റെ ഇന്റർഡിസിപ്ലിനറി സുഭാഷിതങ്ങൾ:

“പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധക്കു്: പാരസെറ്റ-മോളും സിട്രിസിൻ-മോനുമെല്ലാം ബഹു. ഡോക്ടർ ഷിജു ഖാൻ സഹാവിന്റെയോ, ബഹു. ഡോക്ടർ ആർ. ബിന്ദു സഹാവിന്റെയോ മറ്റോ നിർദേശപ്രകാരം മാത്രം കഴിക്കുക. വ്യാജന്മാരെയും വ്യാജത്തികളെയും ഒഴിവാക്കുക!”

“കേരളത്തിൽ ഏറ്റവും കൂടുതൽ പൊലീസ് മർദ്ദനത്തിനു് അവസരം ഒരുക്കിക്കൊടുത്തതു് കോൺഗ്രസ്സും യുഡിഎഫുമാണു്.”

“രാത്രിയും പകലും ഓണവുമില്ലാത്ത പൊലീസുകാരുടെ മേത്തുക്കുട്ടു് കേറിയാൽ അവരും മനുഷ്യരാണല്ലോ.”

“പ്രതിപക്ഷനേതാവും UDF-ഉം ഞങ്ങളെ വിരട്ടാന്‍ വരേണ്ട.”

“നിയമസഭയിൽ ടേബിൾ ഡാൻസ് ചെയ്യുമ്പോൾ ബഹു. ജട്ടി ഒഴിവാക്കാനും ബഹു. മുണ്ടു് മടക്കിക്കുത്താനും ശ്രദ്ധിക്കുക!”

ബഹു. വിദ്യാഭ്യാസ വകുപ്പും ബഹു. ആരോഗ്യ വകുപ്പും ബഹു. ആഭ്യന്തര വകുപ്പും ബഹു. പ്രതിരോധ വകുപ്പും ബഹു. കലാസാംസ്കാരിക വകുപ്പുമെല്ലാംകൂടി ഇങ്ങനെ ഒറ്റക്കു് കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ ബഹു. ആൾ കിടപ്പിലായിപ്പോകും! പറഞ്ഞില്ലെന്നു് വേണ്ട.

ഒരുപാടു് വകുപ്പുകൾ ഒറ്റയ്ക്കു് കൈകാര്യം ചെയ്തതുകൊണ്ടാണു് ബഹു. ഇരട്ടച്ചങ്കൻ മുക്ക്യോനുപോലും മുണ്ടാട്ടം മുട്ടിപ്പോയതു്! ഇപ്പോൾ എന്തു് കേട്ടാലും കമാന്നൊരക്ഷരം മുണ്ടാതെ ഇരുന്നയിരുപ്പിരുന്നു് ചുമ്മാ ചിരിക്കാനേ കഴിയൂത്രെ!

September 11 2025 11:46

“പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചു് മാത്രമേ ആഗോള അയ്യപ്പ സംഗമം നടത്താവൂ!” – ഹൈക്കോടതി.

അപ്പോൾ ബഹു. പിണറായിയും ബഹു. വാസവനും അടക്കമുള്ള കെ-മാർക്സിസ്റ്റുകൾ പമ്പയിൽ നിന്നു് മിനിമം വെടിപ്പാടകലത്തിൽ നിൽക്കേണ്ടിവരുമല്ലോ!

September 11 2025 12:31

“ആഗോള അയ്യപ്പ സംഗമത്തിന്റെ വരവു്-ചെലവു് കണക്കുകൾ സുതാര്യമായിരിക്കും.” – ദേവസ്വം മന്ത്രി ബഹു. വാസവൻ സഹാവു്.

ബഹു. മന്ത്രി വാസവൻ സഹാവൊരു വാക്കു് പറഞ്ഞാൽ അതൊരു വാക്കാണു്! ബഹു. കുറുപ്പൊരു ഉറപ്പു് നല്കിയാൽ അതൊരു ഉറപ്പാണു്!

പക്ഷേ, അതിനെക്കാളൊക്കെ ബഹു കേമമാണു് ബഹു. പിണറായിയുടെ ഒരു വാക്കു്! അതു്, പത്തുകൊല്ലം ഉപ്പിട്ടുവച്ചിരുന്ന പഴഞ്ചാക്കുപോലെ, അറേബ്യൻ സുഗന്ധങ്ങൾ നിത്യനിതാന്തമായി വിസർജ്ജിക്കുന്ന ഒരു ഒന്നൊന്നര വാക്കാണു്!

September 11 2025 13:13

“ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രി എന്തിനാണു് മൗനം പാലിക്കുന്നതു്?” – വി. ഡി. സതീശൻ.

പക്കാ സാഡിസ്റ്റായ ആ സാമദ്രോഹി പ്രതിപക്ഷ നേതാവിനോടൊപ്പം മുഖ്യ തിരുവോണസദ്യയുടെ തിരുശേഷിപ്പായ തിരുവിഭവങ്ങൾ മൂക്കുമുട്ടെ തിന്നു് കളിച്ചു് ചിരിച്ചു് രസിച്ചു് മദിച്ചു് ഉല്ലസിക്കുകയാവും!!

September 11 2025 14:25

“ശ്രീ പി. പി. തങ്കച്ചൻ ഒരു മാതൃകാ പൊതുപ്രവർത്തകൻ.” – ശ്രീ എ. കെ. ആൻ്റണി.

[ശ്രീ എ. കെ. ആൻ്റണിയും ഒരു മാതൃകയാണു്. ചുരുങ്ങിയ പക്ഷം, പൂജനീയ അനിൽ ആൻ്റണി ജിയ്ക്കെങ്കിലും.]
ശ്രീ പി. പി. തങ്കച്ചനു് ആദരാഞ്ജലികൾ!

September 12 2025 12:03

“അറിവില്ലായ്മ, ഉളുപ്പില്ലായ്മ, അഹംഭാവം.” – ഈ പൈശാചിക ത്രിത്വത്തിൻ്റെ തീട്ടനാറ്റം ആഘോഷത്തോടെ വമിപ്പിക്കുന്ന ഏകത്വമാണു് സഹാവു് ചമയുന്ന പിണറായിക്കാരൻ വിജയൻ.

September 12 2025 12:36

= ബിനോയ് വിശ്വം “പുതിയ” സിപിഐ സംസ്ഥാന സെക്രട്ടറി =

മുയ്മൻ കൗമാരപ്രായക്കാരാണല്ലോടേ! ബാലാവകാശക്കമ്മീഷൻ ബാലപീഡനത്തിനു് വല്ല കേസുമെടുക്കുമോ?

ആ എന്തേലുമാട്ടു്!

അതെന്തായാലും, യുവനീരുറവയും, യുവതുർക്കിയും, അടിയിൽ വേരുറച്ച വിപ്ലവകമ്മ്യൂണിസ്റ്റ് രാഷ്ട്രീയനിലപാടുകളുടെ പ്രഖ്യാപിത രായകുമാരനും, മഹാരായാവു് ആദിമദ്ധ്യാന്തനായ കാരണഭൂതത്തിന്റെ അട്ടിപ്പേറിൽ കഴിയുന്ന വിനീതവിധേയ തൊമ്മിയുമായ സമ്പൂർണ്ണസഹാവു് ബിനോയ് വിശ്വത്തിന്റെ സിപിഐ സംസ്ഥാന സെക്രട്ടറി പദവിയിലേക്കുള്ള കടന്നുവരവു്, അസാദ്ധ്യമെന്നു് അന്താരാഷ്‌ട്ര അപഗ്രഥന ഏജൻസികൾ കരുതിയിരുന്ന ഈ കന്നിവരവു്, സിപിഐ എന്ന പാർട്ടിക്കും, തദ്വാരാ കേരളസമൂഹത്തിനും ഉണ്ടാക്കാൻ പോകുന്ന ഉണർവ്വും ഉത്തേജനവും ഏതാനും നിമിഷങ്ങൾ കഴിഞ്ഞല്ലാതെ ഉടനടി പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.

(സിത്രത്തിനു് കടപ്പാടുണ്ടേ! നന്ദിയുണ്ടേ!!)

September 12 2025 14:01

അടിയ്ക്കാനായ് ജനിച്ചവൻ ഓൻ! തിരിച്ചടിയ്ക്കാനായ് പിറന്നവൻ ഓൻ!! ചതച്ചരയ്ക്കാനായ് വളർന്നവൻ ഓൻ!!!🙂

September 13 2025 08:57

“തൊഴിലാളിവർഗ്ഗ കോടിപതികളെ തുറന്നുകാട്ടിയ ശബ്ദരേഖാവിവാദം: ശരത്തിനെതിരെ നടപടിക്കു് സാദ്ധ്യത.”

സത്യം വിളിച്ചുപറയുന്നവർക്കു് സത്യത്തെ വിലമതിക്കുന്ന മനുഷ്യസമൂഹത്തിലേ അംഗീകാരം ലഭിക്കൂ! മാഫിയാസംഘത്തിൽ അവർ ഉന്മൂലനം ചെയ്യപ്പെടേണ്ട കുലംകുത്തികളാണു്!

September 13 2025 09:31

കറതീർന്ന വിപ്ലവ കമ്മ്യൂണിസ്റ്റായ സാക്ഷാൽ സഹാവു് ആനാവൂർ നാഗപ്പനൊഴികെ, കക്കാത്ത കമ്മ്യൂണിസ്റ്റില്ല, ഒരുത്തൻ പോലുമില്ല. നുണ പറയാത്ത കമ്മ്യൂണിസ്റ്റില്ല, സത്യം തേടുന്നവനുമില്ല. മുതുമാക്രികളും വാല്മാക്രികളും സഹകരണസംഘമായി കൂട്ടുകൂടി എല്ലാവരും ഒരുപോലെ വഴിതെറ്റി തട്ടിപ്പുകാരും വെട്ടിപ്പുകാരും ചതിയരും വഞ്ചകരും മോഷ്ടാക്കളും കൊള്ളരുതാത്തവരുമായിത്തീർന്നു. കള്ളത്തരം ചെയ്യാത്ത മാക്രിയില്ല, ഒരുത്തൻ പോലുമില്ല.

[“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു് കീഴെ ഉണ്ടു്. അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു്. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.” – (“കള്ളനാണയം” എന്നു് ഫ്രീഡ്രിഹ് നീറ്റ്സ്ഷെ കാര്യകാരണസഹിതം വിശേഷിപ്പിച്ച അപ്പൊസ്തലനായ പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനം അദ്ധ്യായം 3, വാക്യങ്ങൾ 10 – 18)].

പിണുഭരണകാലത്തെ നോഹയായി വാഴ്ത്തപ്പെടുന്ന ബഹു. സഹാവു് ആനാവൂർ നാഗപ്പൻ കുടുംബസമേതം പ്രളയകാലത്തെ നോഹയുടെ പെട്ടകത്തിൽ എന്നപോലെ, നവകേരള തൂറൽബസിൽ ശിഷ്ടകാലം ചെലവഴിക്കാൻ തീരുമാനിച്ചതു് ജനത്തിനു് ഒരു തമാശ ആയിക്കോട്ടേ എന്ന ചിന്തയിലല്ല, പ്രത്യുത, ബഹു. സഹാവു് എ. കെ. ബാലൻ പ്രവചിച്ചതുപോലെ, ബഹു. മന്ത്രിമാർ ചിഞ്ചുവും ബിന്ദുവും വീണയും കൃഷ്ണൻകുട്ടിയും ശശീന്ദ്രനും പിണറായിയും റിയാസും സജിയും ഗണേഷ് കുമാറുമൊക്കെ ചന്തികുത്തിയ തൂറൽബസ് കൺകുളിരെ കണ്ടും തൊട്ടും തലോടിയും ഉരുമ്മിയും തിരുമ്മിയും സായുജ്യമടയാൻ അഹമഹമികയാ ഇരച്ചുകയറുന്ന പ്രഫുത്തർ കാണിക്കയിടുന്ന ഗാന്ധിത്തലകൾ കൊണ്ടു് ഉപജീവിക്കാമല്ലോ എന്ന ചിന്തയാലാണു്.

എല്ലാവർക്കും മന്ത്രിമാരും, പൊളിറ്റിക്കൽ സെക്രട്ടറിമാരും, ലോക്കൽ സെക്രട്ടറിമാരും, യൂണിയൻ നേതാക്കളുമൊക്കെ ആകാൻ പറ്റുമോ?

കഞ്ഞി കുടിച്ചു് പോയാലല്ലേ അരിയാഹാരം കഴിക്കുന്ന മല്ലുക്കളായി എണ്ണപ്പെടുകയുള്ളു! അതുകൊണ്ടു് അണ്ണാറ(എംകെ)ക്കണ്ണന്മാരെല്ലാം തങ്ങളാലാവുന്നപോലെ മാന്തിയും ചുരണ്ടിയും വടിച്ചും കോരിയും കട്ടും മോട്ടിച്ചും അവനവന്റെ മടികളുടെ കനം കൂട്ടാൻ തിടുക്കപ്പെടുന്നു!

September 13 2025 09:51

“അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു.” – വാർത്ത.

നിയമസഭയിലും പൊലീസിലും കെ-സർക്കാർ വക ഓഫീസുകളിലുമെല്ലാം സംഹാരതാണ്ഡവമാടുന്ന അക്രമകാരികളായ മൃഗങ്ങൾക്കും ഈ ബിൽ ബാധകമാണോ ആവോ?!

September 13 2025 10:05

“ഞാൻ നിങ്ങളുടെ അന്ത്യയാത്രാതുണയാണു്.”

“ശവപ്പെട്ടിയിൽ ഭയങ്കര ഞെരുക്കമായിരിക്കും.”🙂

September 13 2025 10:16

സമാധാനമായിരിക്കച്ചോ! ഈ ദുരിതകാലവും കടന്നുപോകും. അനതിവിദൂരഭാവിയിൽ പള്ളി നിറയ്ക്കാൻ പെൺകുട്ടികളില്ലാത്ത കാലം പൊട്ടിവിരിയും. കരുണാമയനായ കർത്താവു് കത്തനാരന്മാരെ കയ്യൊഴിയില്ല.

September 13 2025 11:05

“രാഹുൽ മാങ്കൂട്ടത്തിലിനു് നിയമസഭയിൽ എന്താണയിത്തം?”

“ആ! ബഹു. ചിലർ അങ്ങനെ പറയുന്നു, ഞാനതു് ഏറ്റുപാടുന്നു!!”

September 13 2025 12:01

അയ്യപ്പന്മാരും തൂറൽ മുള്ളൽ മുതലായ പ്രാഥമിക കർമ്മങ്ങൾ ചെയ്യേണ്ട മനുഷ്യരാണെന്നും, തന്മൂലം അതിനായി ഹൈജീനിക്കായ സൗകര്യങ്ങൾ ഒരുക്കണമെന്നുമറിയാൻ കഴിയാതെ പോയതു്, ഇതുവരെ “3000 ചക്രപാണികളുടെ” (പാണിയിൽ ചക്രമുള്ളവർ) ഒരു ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാത്തതിനാലാണെന്ന ദേവസ്വം ബോർഡിൻ്റെ, അഥവാ കെ-സർക്കാരിൻ്റെ വാദം സത്യമായിരിക്കണം!

September 13 2025 13:25

“എ. സി. മൊയ്തീനേയും എം. കെ. കണ്ണനെയും കരിവാരിത്തേയ്ക്കാൻ ശ്രമം.” – LDF കൺവീനർ ടി. പി. രാമകൃഷ്ണൻ സഹാവു്.

ചില പിണറായിസ്റ്റ് മോന്തകൾ അങ്ങനെയാണു്. കണ്ടാൽത്തന്നെ സ്നേഹപുരസ്സരം കരിഓയിൽ കോരിയൊഴിക്കണമെന്ന അദമ്യമായ ഒരാഗ്രഹം ആർക്കും തോന്നും.

September 14 2025 11:36

“വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ലണ്ടൻ”, ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമ്മൺസിൽ വച്ചു് “എക്സലൻസ്” അവാർഡ് നല്കി “ആദരാഞ്ജലികൾ” അർപ്പിച്ച തിരുവനന്തപുരം മേയർ ബഹു. ആര്യ രാജേന്ദ്രനു് വിപ്ലവാഭിവാദ്യങ്ങൾ!

റെസ്റ്റൊറന്റിൽ ആഹാരം കഴിയ്ക്കുന്നവരോടൊപ്പമുള്ള ഒന്നാം പോട്ടം കണ്ടപ്പോൾ, ബഹു. മേയർ മെന്യു കാർഡ് കാണിക്കുന്നതാണെന്നാണു് കരുതിയതു്. രണ്ടാമത്തെ പോട്ടം കാണാതിരുന്നെങ്കിൽ, മലയാളിയായ ഒരു ബഹു. മേയർക്കു് ഇത്ര ഊജ്ജ്വലമായ ഒരു ഇന്റർനാഷണൽ അവാർഡ് ലഭിച്ച വിവരം അറിയാനും, ആ ബഹു. മേയർ വനിതയ്ക്കു് വിപ്ലവാഭിവാദ്യങ്ങൾ അർപ്പിക്കാനും കഴിയാതെ പോയേനെ!

ഒരു ശകലം ഭാഗ്യം മനുഷ്യർക്കു് എപ്പോഴുമുണ്ടു് എന്നു് ജർമ്മൻസ് പറയുന്നതു് വെറുതെയല്ല.

[പ്രഫുത്ത മല്ലുക്കളുടെ നികുതിപ്പണത്തിൽ നിന്നു് എത്രയാണാവോ അവാർഡിന്റെ വിലയായി ബഹു. മേയർ സഹാത്തി കൊടുത്തതു്!?]

September 14 2025 12:16

കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നവരെ ഇടിച്ചില്ലെങ്കിൽ കെ- പൊലീസിൻ്റെ മനോവീര്യം തകരുമത്രെ!

ചെയ്യേണ്ട കൃത്യം ചെയ്യാത്തവരെ, അതെന്തെന്നുപോലും അറിയാത്തവരെ, നിയമപാലകവേഷം കെട്ടിയ കെ-പാർട്ടിയുടെ ഒരുപറ്റം ഇടി-ക്കുള റാമ്പോകളെ, ആർക്കു്, എങ്ങനെ കൃത്യനിർവ്വഹണത്തിൽ തടസ്സപ്പെടുത്താനാവും?!

September 15 2025 09:56

ശ്രീ കെ. സുധാകരനെ മാത്രം ഓണററി ചെയർമാനാക്കി അവരോധിച്ചു് ബാക്കി സകല കടൽക്കിഴവന്മാരെയും വീട്ടുതടങ്കലിലാക്കി, നേതൃത്വം യുവതലമുറയെ ഏൽപ്പിച്ചാൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ചിലപ്പോൾ രക്ഷപെട്ടേക്കും.

ജനങ്ങളുടെയിടയിലെ ശക്തമായ പിണറായിവിരുദ്ധവികാരം മൂലം ഇലക്ഷനുകൾ ജയിച്ചാൽത്തന്നെയും അതു് പിണറായിസത്തിന്റെ പരാജയമേ ആകുന്നുള്ളു, കോൺഗ്രസ്സിന്റെ വിജയമാകുന്നില്ല.

ഇടതുപക്ഷം ചമയാനും, മറ്റുള്ളവരെ ചെളിവാരിയെറിഞ്ഞു് സ്വയം വിശുദ്ധരാക്കാനുമല്ലാതെ മറ്റൊരു യോഗ്യതയുമില്ലാത്ത, മറ്റൊന്നിനും കൊള്ളാത്ത എതിർപക്ഷത്തെ ചാവേർപ്പടയെ നേരിടാൻ, വിവരവും വിദ്യാഭ്യാസവും തന്റേടവും ഇച്ഛാശക്തിയും കാര്യപ്രാപ്തിയുമുള്ള യുവതീയുവാക്കളുടെ ഒരു കരുത്തുറ്റ നിര കോൺഗ്രസ്സ് പാർട്ടിയിൽ ഉയർന്നുവരേണ്ടതുണ്ടു്.

September 15 2025 10:03

ഒൻപതു് മാസം ഗർഭിണിയാണെന്ന പരിഗണനയെങ്കിലും ആ പാവം ആപ്പീസർക്കു് കൊടുക്കാമായിരുന്നില്ലേ, കുലംകുത്തികളേ?! കണ്ണിൽ ചെംചോരയില്ലാത്ത പരനാറികളേ?!

September 15 2025 11:32

സിസ്റ്റർ മറ്റിൽഡ തൻ്റെ പണിയായുധവുമായി: 1894-ലെ ഒരു അനീസ്തിറ്റിസ്റ്റ്.🙂

ഈ ച്യാച്ചിയെക്കൊണ്ടു്, “അമീബിക് മസ്തിഷ്കജ്വര ബാധ” സംബന്ധിച്ച ഗതകാല റിപ്പോർട്ടുകളുടെ ഗഹനമായ പഠനത്തിൽ വ്യാപൃതയായിരിക്കുന്ന ബഹു. ആരോഗ്യ മന്ത്രിണി വീണ ജോർജ്ജിനു് ഒരു അനെസ്തീസിയ കൊടുപ്പിച്ചിരുന്നെങ്കിൽ, കേരളത്തിലെ ജനങ്ങൾക്കു് കിടക്കപ്പൊറുതി കിട്ടിയേനെ!🙂

ആ അനെസ്തീസിയ ആരോഗ്യ മന്ത്രിണിയിൽ മാത്രമായി ചുരുക്കാതെ, ഇലക്ഷൻ അടുത്തതോടെ പുകയേറ്റ ഉടുമ്പുകളെപ്പോലെ പൊത്തിൽ നിന്നും പുറത്തുചാടി ഇടതുകക്ഷ പിണറായിഭരണത്തിൻ്റെ വിശ്വവിഖ്യാതമായ നേട്ടങ്ങൾ പാട്ടുകുർബാനപോലെ നീട്ടിപ്പാടാനും, പിച്ചും പേയും പറയാനും തുടങ്ങിയിട്ടുള്ള മൊത്തം വകുപ്പു് മന്ത്രിമാർക്കും നൽകിയാൽ കൂടുതൽ നന്നായിരിക്കും. കാരണം, കേരളത്തിൻ്റെ ഇന്നത്തെ സാമൂഹികാവസ്ഥ ദയാവധം നൽകേണ്ടവിധം ദയനീയവും ഗുരുതരവുമാണു്.

September 15 2025 12:41

മതം, ജാതി, വർഗ്ഗം, വർണ്ണം, ലിംഗം ഇത്യാദി യാതൊരുവിധ പരിഗണനകളുമില്ലാതെ, വ്യക്തിത്വം എന്ന ഏക മാനദണ്ഡത്തിൽ വിലയിരുത്തിയാൽ, മനുഷ്യരാശിക്കു് അങ്ങേയറ്റം അപമാനമായ ഒരു ജീവിവർഗ്ഗമാണു് പിണറായിസ്റ്റുകൾ.

September 15 2025 14:38

“കെ-പാർട്ടി പത്തുവർഷങ്ങളായി തഴയുന്ന കൊച്ചുവേലായുധനെ തൊട്ടാൽ തൊട്ടോനെ 51 കെ-വെട്ടുകൾ വെട്ടിത്തട്ടും!!”

September 15 2025 14:57

കപ്പലണ്ടി വിറ്റുനടന്നാൽ കോടീശ്വരനാകാമെന്നു് കേട്ട അന്തങ്ങൾ അണ്ടി വിൽക്കാൻ തുടങ്ങിയത്രെ!

തൂങ്ങിക്കിടക്കുന്ന കുമ്പളങ്ങ കണ്ടു്, “മേക്കാച്ചിങ്ങ ഇത്രേമൊള്ളപ്പൊ കീക്കാച്ചിങ്ങ എന്തൊണ്ടളിയാ” എന്നാശ്ചര്യപ്പെട്ടു് കുമ്പളവേരു് മാന്തിയ കാച്ചിൽ കർഷകരാണത്രെ അവരുടെ റോൾ മോഡൽ!!

September 16 2025 09:38

സി. പി. ഐ. (എം.) ചാല ഏരിയ കമ്മിറ്റി സാമ്രാജ്യത്വവിരുദ്ധദിനം ആചരിച്ചു് പ്രതിഷേധിച്ചതു് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കടന്നാക്രമണത്തിനെതിരായതിനാൽ, വിദ്യാഭ്യാസമന്ത്രിയപ്പൂപ്പൻ വി. ശിവൻകുട്ടി സഹാവു് ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചതു് ഒന്നുകിൽ, പിണറായി സഹാവു് പതിവായി ചികിത്സ തേടി പോകാറുള്ള USA-യിലെ മായോ ക്ലിനിക്കിൻ്റെ CEO-യോ, അല്ലെങ്കിൽ, സാക്ഷാൽ അമേരിക്കൻ പ്രസിഡൻ്റ് ട്രമ്പുതന്നെയോ ആയിരുന്നിരിക്കണം!

(ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ?!)

September 16 2025 11:12

“സാർ, ‘കുഞ്ഞൂഞ്ഞുകളെ’ ഇല്ലാതാക്കുകയല്ല സാർ! കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണു് സാർ!” – ആ. മന്ത്രി സഭാവു് വീണ ജോർജ്ജ്.

“നിൻ്റെ രാജ്യം വരേണമേ, Thy Kingdom Come” എന്നു് നെഞ്ചത്തിടിച്ചു് പ്രാർത്ഥിച്ചുകൊണ്ടു്, അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള സംസം വെള്ളം മൂക്കിൽ ഒഴിച്ചാവും മന്ത്രി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതു്!

September 16 2025 11:39

“ഉദയകുമാറിൻ്റെ തൊടകളിലു്, ഉള്ളങ്കാലിലു് അടിയേറ്റ പാടുകളുണ്ടായിരുന്നു. അതു് ത്വക്ക്രോഗമാണു് എന്നു് സ്ഥാപിക്കാനാണു് പൊലീസ് ശ്രമിച്ചതു്.” – ബഹു. മുഖ്യമന്ത്രി സഹാവു് പിണറായി.

ജീവൻരക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി സംഭവിച്ച പാടുകളാണതു് എന്നു് സ്ഥാപിക്കേണ്ട കാര്യമേ ആ പരനാറിപ്പൊലീസിനുണ്ടായിരുന്നുള്ളു.

September 16 2025 11:53

“അമ്മയ്ക്കുള്ള ഓണക്കോടി വാങ്ങിപ്പോയ ഉദയകുമാറാണു് പൊലീസ് കസ്റ്റഡിയിൽ ഉരുട്ടി കൊല ചെയ്യപ്പെട്ടതു്.” – ബഹു. സഹാവു് പിണറായി.

മുൻപേ ഗമിച്ചീടിന ഗോമാതാക്കളുടെ പിൻപേ ഗമിക്കാനല്ലാതെ, മറ്റെന്തിനായിട്ടാണു് നിരീശ്വരരായ കെ-മരപ്പട്ടികളെ ജനം തിരഞ്ഞെടുത്തതു്?!

September 16 2025 12:56

I am very proud of my balcony because I tiled it myself years ago in my spare time. ✏️📐🔨🪛🔧💪

September 16 2025 13:16

– “തല മൊട്ടയടിക്കാനെത്ര?”

ബാർബർ: “20 യൂറോ.”

– “എൻ്റെ കയ്യിൽ 15 യൂറോയുണ്ടു്.”

ബാർബർ: “ഇരുന്നോളൂ!”🙂

September 16 2025 14:25

“ഇത്രയും ക്രൂരത കാണിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നു് പിരിച്ചുവിടുമോ?” – പ്രതിപക്ഷനേതാവു് വി. ഡി. സതീശൻ.

“2016 മെയ് മുതൽ 2024 ജൂൺ വരെ 108 പൊലീസുകാരെ പിരിച്ചുവിട്ടു. 1956 മുതൽ എന്നല്ല ഞാൻ പറഞ്ഞതു്!” – ബഹു. മുക്ക്യോൻ പിണു.

1956 മുതൽ 2016 വരെയുള്ള 60 വർഷങ്ങളിലെക്കാൾ കൂടുതൽ പൊലീസ്‌ ഉദ്യോഗസ്ഥരെ 2016 മുതൽ 2024 വരെയുള്ള 8 വർഷങ്ങളിൽ പിണുസർക്കാർ പിരിച്ചു് വിട്ടിട്ടുണ്ടെങ്കിൽ അതിനൊരർത്ഥമേയുള്ളു: പിണുഭരണത്തിലെ പോലീസുകാർ പഴയകാല പോലീസുകാരെക്കാളൊക്കെ വളരെ വളരെ ഉന്നതമായ ധാർമ്മികനിലവാരം പുലർത്തുന്ന “ജനമൈത്രി” പൗലോസുകളാണു്!

കൂച്ചിപ്പിടിച്ച് മുതുകിലും, മലർത്തിപ്പിടിച്ചു് നെഞ്ചിലും, നിവർത്തിപ്പിടിച്ചു് മോന്തയിലും ചറപറ ഇടിക്കുന്നപോലത്തെ മൃഗീയ ക്രൂരത കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയല്ലാതെ, ബഹു. മന്ത്രിയമ്മൂമ്മമാരെയും ബഹു. മന്ത്രിയപ്പൂപ്പന്മാരെയും “heir apparent” ബഹു. മു. റിയാസ് മന്ത്രിയുടെ രാജപാതകളിലെ രാജകീയ കുഴികളിൽ വീഴാതെ, ന്യൂയോർക്ക് മോഡലിൽ, റോഡുകൾ ക്രോസ്സ് ചെയ്യാൻ അനിവാര്യമായ സഹായസഹകരണങ്ങൾ ദയാപുരസ്സരം ചെയ്തുകൊടുക്കുന്ന കെ-പൗലോസുകളെയും കെ-പൗലോസിണികളെയുമല്ലല്ലോ പിണുസർക്കാർ സാധാരണഗതിയിൽ സർവ്വീസിൽ നിന്നു് പിരിച്ചുവിടുന്നതു്!!

September 16 2025 16:31

“ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളിൽ സംവാദത്തിനു് വെല്ലുവിളിച്ചു് ആരോഗ്യമന്ത്രി.”

ആർഭാടവകുപ്പിൻ്റെ നേട്ടങ്ങളിൽ സംഭോഗത്തിനു് വെല്ലുവിളിക്കാതിരുന്നതു് മഹാഭാഗ്യമെന്നു് കരുതി ആശ്വസിക്കുക!

September 16 2025 18:16

“25 വർഷമായി കേരള പൊലീസിനു് മാറ്റമില്ല,” – Anto Augustine in “Meet the Editors”.

തീർച്ച! മാറ്റമുണ്ടായിരുന്നെങ്കിൽ വിശുദ്ധ ആൻ്റോസ് അഗസ്ത്യാനോസ് തിരുമേനി അവിടെയിരുന്നു് ഇതു് പറയുമായിരുന്നില്ല.

September 16 2025 19:05

“ട്രമ്പിൻ്റേതു് താരിഫ് ഭീകരവാദം; GST പരിഷ്കരണം കോർപ്പറേറ്റുകൾ ചൂഷണം ചെയ്തേക്കാം.” – CPI (M) ജനറൽ സെക്രട്ടറി ബഹു. ബേബി സഹാവു്.

തുറുപ്പുശീട്ടു് (Trump) ഡൈമനോ, ക്ലാവറോ, ആടുതനോ അതോ ഇസ്പേഡ് ഏഴാം കൂലിയോ?
(“To be or not to be, that is the question!”)

September 17 2025 08:30

ഒരു ആവാസവ്യവസ്ഥ എന്ന നിലയിൽ ചീരയ്ക്കു് ചാണകക്കുഴി എന്താണോ, അതാണു് പീറ പിണറായിസത്തിനു് പ്രബുദ്ധർ ചമയുന്ന മല്ലുസമൂഹം.

September 17 2025 08:51

“ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ചെമ്പു് പാളികളുടെയും പീഠത്തിൻ്റെയും തൂക്കം നാലര കിലോയോളം കുറഞ്ഞതിൽ അന്വേഷണത്തിനു് ഉത്തരവിട്ടു് ഹൈക്കോടതി.”

ദ്വാരപാലകരുടെ നിരാഹാരധ്യാനം തൂക്കം കുറയാൻ കാരണഭൂതമായി എന്നങ്ങടു് വച്ചുകാച്ചു് ദേവസ്വം വകുപ്പു് സഹാവു് ബഹു. വാസവമന്ത്രീ!

September 17 2025 09:35

പൊതുപ്രവർത്തനത്തിനിറങ്ങുന്ന പരസ്ത്രീതത്പരരായ പുരുഷുക്കളോടു് വിശുദ്ധ ബൈബിൾ ഉപദേശിക്കുന്നതെന്തെന്നാൽ:

“നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻ പേടയും പോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക. മകനേ, നീ പരസ്ത്രീയെ കണ്ടു് ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു്?” – (ബൈബിൾ, സദൃശ്യവാക്യങ്ങൾ അദ്ധ്യായം 5: വാക്യങ്ങൾ 18 – 20)

സ്ത്രീവിഷയത്തിൽ പുരുഷുക്കൾ വളരെ ശ്രദ്ധാലുക്കളായിരിക്കണം എന്നതിനു് ദൃഷ്ടാന്തമായി, താൻ സ്നേഹിച്ച സ്ത്രീയാൽ ചതിക്കപ്പെട്ട ശിംശോൻ എന്ന ശക്തനായ ഒരു പുരുഷുവിന്റെ മറ്റൊരു കഥയും ബൈബിളിലുണ്ടു്. അച്ചങ്ങായിയുടെ ശക്തി തലമുടിയിലായിരുന്നു. ഈ രോമശക്തിരഹസ്യം ശിംശോനല്ലാതെ മറ്റാർക്കും അറിയുമായിരുന്നില്ല.

പക്ഷേ, അവൻ സോരേൿ താഴ്വരയിൽ ദെലീലാ എന്നു് പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

കാമിനി ദെലീലായുടെ ഒടുക്കത്തെ ചോദ്യത്തിനു് ശിംശോന്റെ മറുപടി: “ക്ഷൌരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭംമുതൽ ദൈവത്തിനു് വ്രതസ്ഥൻ ആകുന്നു; ക്ഷൌരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു് അവളോടു് പറഞ്ഞു. തന്റെ ഉള്ളം മുഴുവനും അവൻ അറിയിച്ചു എന്നു് കണ്ടപ്പോൾ ദെലീലാ ഫെലിസ്ത്യ പ്രഭുക്കന്മാരെ വിളിപ്പാൻ ആളയച്ചു: ഇന്നു് വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു് പറയിച്ചു. ഫെലിസ്ത്യ പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു, പണവും കയ്യിൽ കൊണ്ടുവന്നു. അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു് പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു് വിചാരിച്ചു. ഫെലിസ്ത്യരോ അവനെ പിടിച്ചു് കണ്ണു് കുത്തിപ്പൊട്ടിച്ചു് ഗസ്സയിലേക്കു് കൊണ്ടുപോയി ചെമ്പു് ചങ്ങലകൊണ്ടു് ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു് പൊടിച്ചുകൊണ്ടിരുന്നു.”- ബൈബിൾ, ന്യായാധിപന്മാർ അദ്ധ്യായം 16: 17 – 21

[ഞാനൊരു ശകലം വട്ടനാണെന്നു് അംഗീകരിക്കുമ്പോൾത്തന്നെ, ആ കഥ മുയ്മനായി ഇവിടെ വർണ്ണിക്കാൻ മാത്രം നാറാണത്തനുമല്ല ഞാൻ. ആ പ്രണയകഥയുടെ ആദിമദ്ധ്യാന്തങ്ങളിലേക്കു് മുങ്ങാങ്കുളിയിടാൻ ആഗ്രഹിക്കുന്നവർ ന്യായാധിപന്മാർ അദ്ധ്യായം 13 മുതൽ 16 വരെ വായിക്കുക.]

September 17 2025 12:41

= “എൻ്റെ ഭാര്യ” =

1. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ

2. ഞായറാഴ്ച പള്ളിയിലെ വിശുദ്ധ കുർബാനയിൽ🙂

September 17 2025 14:44

“കേരളത്തിലെ പ്രതിപക്ഷമാണു് ഇരുട്ടിൽ തപ്പുന്നതു്.” – അസംബ്ലിയിൽ ബഹു. ആ. മന്ത്രിണി സഭാവു് വീണ ജോർജ്ജ്.

തപ്പിത്തപ്പി മുറത്തിൽക്കേറി തപ്പാനാവും ആ “പരനാറികൾ” പ്ലാനിടുന്നതു്! സൂക്ഷിച്ചില്ലെങ്കിൽ തപ്പുകൊട്ടലിൻ്റെ ഇക്കിളിയിൽ സിരിച്ചുസിരിച്ചു് ആൾ സത്തുപോകും! തപ്പലും ‘കുഞ്ഞൂഞ്ഞുകളെ’ ഇല്ലാതാക്കലുമാണു് പണ്ടേ അവറ്റകളുടെ മെയിൻ.

September 18 2025 11:15

“എൻ. ഷംസുദ്ദീൻ എംഎൽഎ മാപ്പു് പറയണം. ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ ബഹു. ആരോഗ്യമന്ത്രി വീണ ജോർജ്ജിനോടു് ചോദിച്ച ‘എന്തു് തോന്ന്യാസവും പറയാമോ?’ എന്ന തീർത്തും അസാന്മാർഗ്ഗികവും സദാചാരവിരുദ്ധവുമായ പരാമർശം സഭാരേഖകളിൽ നിന്നു് നീക്കണം.” – ഭീമനെപ്പോലെ ഗദ പൊക്കിപ്പിടിച്ചു് , സംഹാരരുദ്രനായി, തീപാറും മിഴികളോടെ, വീണാരക്ഷകനായ ബഹു. മീൻ-സാംസ്കാരികവകുപ്പു് മന്ത്രി സജി ചെറിയാൻ സഹാവു് ദിഗന്തങ്ങൾ ഭേദിക്കുമാറു് അലറി!

ഫ്‌ളാഷ്ബാക്ക് [പിന്നിലേക്കു് നോക്കൂ എന്നു് മല്യാലം🙂]:

“ഇവന്മാരു് പറയുമ്പോൾ രാജിവെക്കാനാണോ വീണ ജോർജ്ജ് ഇരിക്കുന്നതു്? ഡോ. ഹാരിസ് ചെയ്തതു് ഇരിക്കുന്ന സ്ഥാനത്തിനു് യോജിച്ച കാര്യമല്ല.” – ബഹു. മീൻ-സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഹാവു്.

“സജി ചെറിയാന്‍ അങ്ങനെ പറയില്ല, പ്രൈവറ്റ് ആശുപത്രികളേക്കാള്‍ കൂടുതല്‍ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ടു്.” – ബഹു. ആരോഗ്യമന്ത്രിണി വീണ ജോര്‍ജ്ജ് സഹാത്തി.

“വീണ ജോർജ്ജ് പ്രഗൽഭയായ മന്ത്രി; വ്യക്തിപരമായി ആക്രമിച്ചു് തകർക്കാനുള്ള ശ്രമം നടക്കില്ല.” – ബഹു. മീൻ-സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഹാവു്.

സഹാവു് ഭീമനും സഹാവു് ദ്രൗപദിയും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ പരസ്പര പുറംചൊറിയൽ ഇന്നുമിന്നലെയും തുടങ്ങിയതല്ല, മിനിഞ്ഞാന്നു് തുടങ്ങിയതാണു്!

കൃത്യമായി പറഞ്ഞാൽ, പഞ്ചപാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരൻ പാഞ്ചാലിയെ പണയപ്പെടുത്തി കൗരവരുമായി ചൂതുകളിക്കുകയും തോല്ക്കുകയും ചെയ്തപ്പോൾ, കൗരവരിലെ ദുശ്ശാസനൻ (നിയമ) സഭയിൽവച്ചു് പാഞ്ചാലിയുടെ തലമുടിക്കുപിടിച്ചു് വലിക്കുകയും വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്തു. സ്വാഭാവികമായും അതിൽ അപമാനിതയായ ദ്രൗപദിയുടെ തലമുടി സഹാവു് ഭീമൻ ദുശ്ശാസനന്റെ മാറുപിളർന്ന രക്തം കൊണ്ടാണു് കഴുകി ചുവന്ന റിബ്ബൺ കെട്ടിക്കൊടുത്തതു്! അന്നുമുതൽ തുടങ്ങിയതാണു് “ഭീമൻ – ദ്രൗപദി വൈരുദ്ധ്യാത്മക ഭൗതികബന്ധം”.🙂

September 18 2025 11:25

= ആഗോള അയ്യപ്പഭക്ത സംഗമം =

അയ്യപ്പഭക്തൻ നംബർ വൺ: ബഹു. സഹാവു് പിണറായി മന്ത്രി.

അയ്യപ്പഭക്തൻ നംബർ ടൂ: ബഹു. സഹാവു് വാസവമന്ത്രി.

തത്ത്വമസി = അവൻ തന്നെ ഇവൻ, അഥവാ അവനും ഇവനും മറ്റവന്മാർ തന്നെ.

September 18 2025 11:33

കുട്ടിപ്പിണറായിസ്റ്റുകളായ പ്രിയ വിപ്ലവപുള്ളങ്ങളേ! ബഹു. മന്ത്രിയപ്പൂപ്പൻ സഹാവു് മുണ്ടും തേച്ചു, സർട്ടും തേച്ചു, പല്ലും തേച്ചു.🙂

September 18 2025 13:36

കെ-പൊലീസ് മനുഷ്യരെ തെറി വിളിക്കുന്നു, മർദ്ദിക്കുന്നു എന്നെല്ലാമാണു് മല്ലുക്കളുടെ പരാതി!

സിപിഐ (എം) സർവ്വരാജ്യതൊഴിലാളി നേതാവു് ബഹു. പിണറായിയുടെയും, സംസ്ഥാന സെക്രട്ടറി ബഹു. ഗോവിന്ദൻ്റെയുമെല്ലാം “മാപ്ര”കളോടുള്ള പെരുമാറ്റമര്യാദകൾ ശ്രദ്ധിച്ചാൽ കെ-പൊലീസിൻ്റെ ആ സംസ്കാരസമ്പന്നതയുടെ ഉറവിടം പിടികിട്ടും.

September 18 2025 13:41

ജ്ഞാനദാഹികളായ ഈ ശ്രോതാക്കൾക്കു് എത്രയാണാവോ ഖജനാവിൽ നിന്നു് കൂലി?

September 19 2025 09:12

“തിരുവനന്തപുരം മെഡിക്കൽ കോളെജ് സൂപ്രണ്ട് ഡോ. ബി. എസ്. സുനിൽകുമാർ രാജിക്കത്തു് കൈമാറി.”

ബഹു. മുഖ്യമന്ത്രി സഹാവു് പിവിയും ബഹു. ആരോഗ്യമന്ത്രിണി സഹാത്തി വീണ ജോർജ്ജും ഈ രാജിവാർത്ത കേട്ടു് കന്നിമൂലയിൽ പോയിനിന്നു് ശകലം നാണിച്ചോ ആവോ?!

September 19 2025 10:19

സിപിഎം നേതാക്കൾക്കെതിരെ കോൺഗ്രസ്സ് സൈബർ ആക്രമണം നടത്തുന്നത്രെ!

കമ്മികൾ വ്രതമെടുത്തു്, കറുപ്പുടുത്തു്, “കലിയുഗ വരദനേ ശരണമയ്യപ്പാ” വിളിച്ചു് ഇരുമുടിക്കെട്ടുമായി ആഗോള അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്ന കലികാലമല്ലേ? തീക്കട്ടയിൽ ഉറുമ്പരിക്കും! കാറ്റു് വിതച്ച കശ്മലർ കൊടുങ്കാറ്റു് കൊയ്യും!!

September 19 2025 10:51

ശബരിമലയുടെ വികസനത്തിനായി പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശരീരത്തോടും കൂടി അവിശ്രമം പരിശ്രമിക്കുന്നതിനിടയിൽ സ്വന്തം മടിയുടെ വികസനം പൂർണ്ണമായി മറക്കാതിരുന്നാൽ വേണ്ടില്ല.

നമ്മുടെ സ്വന്തം മടിയിൽ നാലു് ചക്രമുണ്ടെങ്കിലേ നമുക്കൊരു വിലയും നിലയുമുണ്ടാകൂ. ഇല്ലെങ്കിൽ ആഗോള അയ്യപ്പഭക്ത സംഗമക്കാർ പോയിട്ടു് ഒരു പട്ടി പോലും നമ്മെ തിരിഞ്ഞുനോക്കില്ല.

“നമുക്കു് നാമേ പണിവതുനാകം, നരകവുമതുപോലെ!”🙂

September 19 2025 11:03

ദേശീയപാതകളെയെല്ലാം പൊതുമരാമത്തു് റോഡുകളുടെ നിലവാരത്തിലാക്കുന്നതാണു് കൂടുതൽ എളുപ്പം. അതിനു് ഇപ്പോഴുള്ള അറിവും നിലവാരവുമൊക്കെ ധാരാളം മതി താനും.

ലെവൽ കമ്മിയായതുകൊണ്ടു് ലെവൽ ക്രോസുകൾ കേരളത്തിൽ പണ്ടേയില്ല. ഇല്ലാത്തതിനെ പ്രത്യേകമായി ഇല്ലാതാക്കേണ്ടതില്ല എന്നു് സഹാവു് കാൾ മാർക്സ് രേഖപ്പെടുത്തിയിട്ടുമുണ്ടല്ലോ.

September 19 2025 11:40

“കോൺഗ്രസ്സിൻ്റേതു് തിരഞ്ഞെടുപ്പു് മനസ്സിൽ കണ്ടുകൊണ്ടുള്ള നീക്കം. CPM-ൻ്റെ ശക്തയായ നേതാവാണു് ഷൈൻ ടീച്ചർ.” – ബഹു. ശ്രീമതി ടീച്ചർ.

തിരഞ്ഞെടുപ്പു് മനസ്സിൽ കാണാതെ നീങ്ങാനുള്ള ആവതൊന്നും കോൺഗ്രസ്സിനില്ല ടീച്ചറേ! കൂടാതെ, സരിതേച്ചിയുടെ ശക്തിയും തീവ്രതയുമൊക്കെ വച്ചു് നോക്കുമ്പോൾ ബഹു. ഷൈൻ ടീച്ചറുടേതെന്തു്?!

September 19 2025 11:58

പിണുകേരളത്തിൽ ഇപ്പോൾ അരങ്ങേറുന്നതൊക്കെ കെ-രാഷ്ട്രീയമാണു് കേട്ടോ! അതിനു് യാതൊരു സംശയോല്ല്യ.”🙂

September 20 2025 09:10

“ബഹു. മുഖ്യമന്ത്രി സഹാവു് പിണറായി അയ്യപ്പൻ ആഗോള അയ്യപ്പഭക്ത സംഗമത്തിൽ ഭഗവദ് ഗീതയൊക്കെ ആലപിച്ചെന്നു് കേട്ടല്ലോടേ!”

“നാലു് വോട്ടും നാലു് തുട്ടും കിട്ടുമെന്നുണ്ടെങ്കിൽ സഹാവു് കെ-ഭൂതം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അട്ടത്തുവച്ചിട്ടു് വാത്സ്യായനമഹർഷിയുടെ കാമസൂത്രംവരെ തുടയിൽക്കൊട്ടി നീട്ടിപ്പാടും!”

September 20 2025 10:26

ബഹു. മാർക്സിസ്റ്റ് മുഖ്യമന്ത്രി സഹാവു് പിണറായി ജി വിജയൻ ജി അയ്യപ്പൻ ജി ഭഗവദ് ഗീതയിൽനിന്നു് ആഗോള അയ്യപ്പഭക്ത സംഗമത്തിനെത്തിയ ഭക്തരെ ചൊല്ലിക്കേൾപ്പിച്ച ഒരു യഥാർത്ഥ ഭക്തന്റെ ലക്ഷണങ്ങൾ സംസ്കൃതത്തിലും മല്യാലത്തിലും താഴെ കൊടുക്കുന്നു. ഈ ഗീതാനിർവചനത്തിനു് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണു് സത്യത്തിൽ ആഗോള അയ്യപ്പഭക്ത സംഗമമെന്നും അദ്ദ്യം കൂട്ടിച്ചേർത്തു.

(അറിവില്ലാപ്പൈതങ്ങൾക്കായി: ഈ നിർവചന ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു ഉത്തമ ഭക്തനാണു് ബഹു. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സഹാവു് പിണറായി ജി വിജയൻ ജി അയ്യപ്പൻ ജി. – സ്വ. ലേ.)

= ഭഗവദ് ഗീത, അദ്ധ്യായം 12: വാക്യങ്ങൾ 13 – 20 =

“അദ്വേഷ്ടാ സർവഭൂതാനാം മൈത്രഃ കരുണ ഏവ ച

നിർമമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ (13)

സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ

മയ്യർപിതമനോബുദ്ധിര്യോ മദ്ഭക്തഃ സ മേ പ്രിയഃ (14)

യസ്മാന്നോദ്വിജതേ ലോകോ ലോകാന്നോദ്വിജതേ ച യഃ

ഹർഷാമർഷഭയോദ്വേഗൈർമുക്തോ യഃ സ ച മേ പ്രിയഃ (15)

അനപേക്ഷഃ ശുചിർദക്ഷ ഉദാസീനോ ഗതവ്യഥഃ

സർവാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ (16)

യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാങ് ക്ഷതി

ശുഭാശുഭപരിത്യാഗീ ഭക്തിമാന്യഃ സ മേ പ്രിയഃ (17)

സമഃ ശത്രൗ ച മിത്രേ ച തഥാ മാനാപമാനയോഃ

ശീതോഷ്ണസുഖദുഃഖേഷു സമഃ സങ്ഗവിവർജിതഃ (18)

തുല്യനിന്ദാസ്തുതിർമൗനീ സന്തുഷ്ടോ യേന കേനചിത്

അനികേതഃ സ്ഥിരമതിർഭക്തിമാന്മേ പ്രിയോ നരഃ (19)

യേ തു ധർമാമൃതമിദം യഥോക്തം പര്യുപാസതേ

ശ്രദ്ദധാനാ മത്പരമാ ഭക്താസ്തേതീവ മേ പ്രിയാഃ” (20)

[ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും എല്ലാവരോടും സ്നേഹവും ദയയും കാണിച്ചു് ഒന്നിലും തന്റേതെന്ന സ്വാ‍ര്‍ത്ഥബുദ്ധിയില്ലാതെയും, അഹങ്കാരം കൈവിട്ടും, സുഖദുഃഖങ്ങളെ ഒരുപോലെ ഗണിച്ചും ക്ഷമയെ പുല‍ര്‍ത്തിയും, സദാ സന്തുഷ്ടിയും സമചിത്തതയും വഹിച്ചും, ആത്മസംയമനം ചെയ്തും, സ്ഥിരനിശ്ചയനായി എന്നി‍ല്‍ മനസ്സും ബുദ്ധിയും ഉറപ്പിച്ചു് എന്നെ ഭജിക്കുന്നവനാരോ ആ ഭക്തന്‍ എനിക്കു് അത്യന്തം ഇഷ്ടപ്പെട്ടവനാകുന്നു. (13, 14)

ആരെ ലോകം ഭയപ്പെടുന്നില്ലയോ, ആരു് ലോകത്തെയും ഭയപ്പെടുന്നില്ലയോ, ആരു് സന്തോഷം ദ്വേഷം ഭയം ക്ഷോഭം മുതലായവയാല്‍ വേ‍ര്‍പെട്ടിരിക്കുന്നുവോ, അവനും എനിക്കു് പ്രിയപ്പെട്ടവനാകുന്നു. (15)

അപേക്ഷയില്ലാത്തവനും ശുദ്ധിയുള്ളവനും സമ‍ര്‍ത്ഥനും ആസക്തിയില്ലാത്തവനും ദുഃഖമില്ലാത്തവനും സ്വാ‍ര്‍ത്ഥപ്രവൃത്തികളെ പരിത്യജിച്ചവനുമായ ഭക്ത‍ന്‍ എനിക്കു പ്രിയ‍ന്‍ തന്നെ. (16)

സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്തവനും സുകൃതദുഷ്‍കൃതങ്ങളെ കൈവിട്ടവനും നിറഞ്ഞ ഭക്തിയുള്ളവനുമായവന്‍ എനിക്ക് പ്രിയപ്പെട്ടവനത്രേ. (17)

ശത്രു മിത്രം മാനം അപമാനം സുഖം ദുഃഖം ശീതം ഉഷ്ണം എന്നീ ഭേദങ്ങളില്ലാത്തവനും എല്ലാവരിലും എല്ലാ അവസ്ഥകളിലും സമനിലയോടുകൂടി ഇരിക്കുന്നവനും അനാസക്തനും സ്തുതിച്ചാലും നിന്ദിച്ചാലും ഒരേ ഭാവത്തോടുകൂടി പെരുമാറുന്നവനും മൗനിയും കിട്ടിയതുകൊണ്ടു് തൃപ്തിപ്പെടുന്നവനും പ്രത്യേകമൊരു സ്ഥാനമില്ലാത്തവനും സ്ഥിരമായ ബുദ്ധിയോടുകൂടി എന്നെ ഭജിക്കുന്നവനും ആയ ഭക്തന്‍ എനിക്കു് പ്രിയനാകുന്നു. (18, 19)

ഇപ്പറഞ്ഞ ഈ ധ‍ര്‍മ്മമാ‍ര്‍ഗ്ഗത്തെ പറഞ്ഞതി‍ന്‍വണ്ണം ശ്രദ്ധയോടും എന്നില്‍ ശരണബുദ്ധിയോടും കൂടി അനുഷ്ഠിക്കുന്ന ഭക്തന്മാര്‍ എനിക്കു് ഏറ്റവും പ്രിയപ്പെട്ടവരത്രേ. (20)]

September 20 2025 11:12

Summer is drawing to a close. Nearly 30° C in late September is best enjoyed on the balcony with a cold wheat beer.

September 20 2025 12:41

“ശബരി റെയിൽപ്പാത, റോപ്വേ, വിമാനത്താവളം ഇതെല്ലാം ഇവിടെ യാഥാർത്ഥ്യമാകാൻ പോവുകയാണു്.” – ബഹു. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സഹാവു് പിണറായി ജി വിജയൻ ജി അയ്യപ്പൻ ജി ആഗോള അയ്യപ്പഭക്ത സംഗമവേദിയിൽ.

ഫ്ലാഷ്ബായ്ക്ക്:

“കെ-റെയിൽ വരും കേട്ടോ! അതിനു് യാതൊരു സംശയോല്ല്യ. മെട്രോ, കെ-റെയിൽ, വാട്ടർ മെട്രോ! ഒരു നെല മെട്രോ, മേലേ നെല കെ റെയിൽ, ആ സ്റ്റേഷനും ഇവിടെയാണു് വരാൻ പോകുന്നതു്.” – ബഹു. മുഖ്യമന്ത്രി സഹാവു് പിണറായി ജി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥി ബഹു. സഹാവു് ഡോ. ജോ ജോസെഫിനെ ജയിപ്പിക്കാൻ വേണ്ടി ഖണ്ഡിതമായി അരുളിച്ചെയ്ത തിരുവചനങ്ങൾ!🙂

September 20 2025 13:06

“പൊലീസ് അതിക്രമം സംബന്ധമായി മുക്ക്യോൻ പിണറായിക്കു് മറുപടിയുമായി മുങ്ങ്യോൻ എ. കെ. ആൻ്റണി.” – വാർത്ത.

ഈ വൈകിയ വേളയിൽ അക്കാര്യങ്ങളൊക്കെ നിങ്ങൾ പരസ്പരം പറഞ്ഞു് തീർക്കുന്നതാണു് ഭംഗി. മൂഞ്ചിക്കപ്പെട്ട ജനത്തിനു് സ്വൈരമെങ്കിലും കിട്ടട്ടെ!

September 20 2025 13:19

“കാലിക്കസേരകൾക്കും ചെവിയുണ്ടു്.” – ആഗോള അയ്യപ്പഭക്ത മഹാസംഗമ സന്നിധിയിൽ അന്തംകമ്മി ശുംഭൻ സഹാവു് കാഴ്ചവച്ച ക്യാപ്സൂൾ കാണിക്ക.

September 20 2025 15:34

വെള്ളാപ്പള്ളിക്കു് പിണറായി കൂട്ടു്!🙂

September 20 2025 16:04

“ആഗോള അയ്യപ്പഭക്ത സംഗമത്തിൽ പങ്കെടുത്തതു് 4126 പേർ; 2125 പേർ കേരളത്തിനു് പുറത്തുനിന്നു്. പരിപാടി വിജയകരം.” – ബഹു. ദേവസ്വം മന്ത്രി വി. എൻ. വാസവൻ സഹാവു്.

“കാണ്ടാമൃഗത്തൊലിയുള്ള മാർക്സിസ്റ്റുകളുണ്ടു്; കാണ്ടാമൃഗത്തൊലിയിൽ കരടിരോമം മുളച്ചയിനം മാർക്സിസ്റ്റുകളുമുണ്ടു്. മണക്കാൻ ചെവിയുള്ള പ്രതിലോമകാരികൾ കാണട്ടെ!” – കാൾ മാർക്സ്.

September 21 2025 11:12

“അയ്യപ്പസംഗമത്തിലെ ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ AI. കളവു് പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും എന്തെങ്കിലും ഒരടിസ്ഥാനം വേണം.” – സിപിഎം സംസ്ഥാന സെക്രട്ടറി ബഹു. ഗോവിന്ദൻ സഹാവു്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, “അടിസ്ഥാനസഹിതം” കളവു് പറയൽ പ്രചരിപ്പിക്കൽ തുടങ്ങിയ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളുടെ വിവിധങ്ങളായ അവസ്ഥാന്തരങ്ങൾ ബഹു. ഗോവിന്ദൻ സഹാവു് കണ്ടിട്ടും മനസ്സിലാക്കിയിട്ടുമുള്ളതുപോലെ മറ്റാരും കണ്ടിട്ടുണ്ടാവില്ല. വിദ്യാഭ്യാസ വിചക്ഷണർ എന്ന നിലയിൽ, ഏറിയാൽ, ഒരുപക്ഷേ, ബഹു. വി. ശിവൻകുട്ടി സഹാവും ബഹു. ഡോക്ടർ ആർ. ബിന്ദു സഹാവും കണ്ടിട്ടുണ്ടെങ്കിലായി, ഇല്ലെങ്കിലായി.

കാര്യങ്ങളെ വ്യത്യസ്തമായ വീക്ഷണകോണകങ്ങളിൽ നിന്നുകൊണ്ടു് വിലയിരുത്താനുള്ള ആ വിഭവശേഷി മൂലമാണു് ബഹു. ഗോവിന്ദൻ സഹാവിനു് അത്തരം വിഷയങ്ങളിൽ പലപ്പോഴും പേടമാൻ മിഴികൾ പോലെ ചടുലമായി ചാഞ്ചാടുന്ന നിലപാടുകൾ സ്വീകരിക്കേണ്ടി വരുന്നതു്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ ബഹു. ഗോവിന്ദൻ സഹാവിന്റെ നിലപാടു് നമ്പർ വൺ: “AI മൂത്താൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളതെന്തോന്നാ? എന്തോന്നാ? സോഷ്യലിസത്തിലേക്കുള്ള യാത്രയാണു്! ഒരു സംശയോം വേണ്ട നിങ്ങക്കു്! അതുകൊണ്ടു് മാർക്സിസം വളരെ കറക്റ്റാണു്. ആ ശാസ്ത്രം കൃത്യമായിട്ടു്, ഫലപ്രദമായിട്ടു് ഉപയോഗിക്കുമ്പഴു് സോഷ്യലിസം വരും. അതിപ്പോ നാളെത്തന്നെ ആയിരിക്കുമെന്നൊന്നും ഞാൻ പറയുന്നില്ലാട്ടോ. ഇതു് ചെലപ്പോ നൂറോ നൂറ്റിയിരുപതോ ഇരുന്നൂറോ കൊല്ലെല്ലാമെടുക്കും.”

AI വിഷയത്തിൽ ബഹു. ഗോവിന്ദൻ സഹാവിന്റെ നിലപാടു് നമ്പർ ടൂ: “ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം സ്വകാര്യതയിലാണു്. അപ്പോൾ ഉത്പാദിപ്പിക്കുന്ന സമ്പത്തു് ചൈന പോലെയുള്ള രാജ്യങ്ങളിൽ ആ രാജ്യത്തിന്റെ സമ്പത്തായിട്ടു് ഒരു പരിധിവരെ മാറും. എന്നാൽ മുതലാളിത്ത സമൂഹത്തിൽ ആ സമ്പത്തു് മുഴുവൻ കുന്നുകൂടി കോർപ്പറേറ്റുകളുടെ, കുത്തകകളുടെ കയ്യിലാണു് എത്തിച്ചേരുക. വലിയ പോരാട്ടങ്ങൾക്കു്, സമരങ്ങൾക്കു്, തൊഴിലില്ലായ്മയുൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു് അതു് ആധാരമാവുമെന്ന കാര്യത്തിൽ ഒരു സംശയോം വേണ്ട നിങ്ങക്കു്.”

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേരളത്തിലേക്കുള്ള അധിനിവേശത്തിനു് ആഗോള അയ്യപ്പഭക്ത സംഗമം നിമിത്തമായി എന്നാണെന്നു് തോന്നുന്നു തന്റെ പുതിയ വെളിപ്പെടുത്തലിലൂടെ ബഹു. ഗോവിന്ദൻ സഹാവു് മല്ലുക്കളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതു്!

അതെന്തായാലും, പോട്ടത്തിൽ ബഹു. എം. വി. ഗോവിന്ദൻ സഹാവിനെ പൊതിഞ്ഞുനില്ക്കുന്ന ബഹു. കെ-പാർട്ടി നേതാക്കളുടെ കൃത്രിമച്ചിരിയിൽ ഇന്റലിജൻസ് അല്പമെങ്കിലും ഉള്ളതായി തോന്നുന്നില്ലെങ്കിലും, സെക്രട്ടറി മൊയ്ലാളിയുടെ നുണ കേൾക്കുന്നതിലെ ചമ്മലും, ആർട്ടിഫിഷ്യാലിറ്റിയും ആവോളമുണ്ടെന്ന കാര്യത്തിൽ “ഒരു സംശയോം വേണ്ട നിങ്ങക്കു്”.🙂

(ചിത്രത്തിനു് കടപ്പാടു്)

September 21 2025 12:26

“നമ്മുടെ ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിച്ചും അതിന്റെ പാരിസ്ഥിതിക ഉള്ളടക്കം നിലനിർത്തിക്കൊണ്ടും അടിസ്ഥാനപരമായ വികസനം ഉറപ്പാക്കിയും ഭക്തന്മാരുടെ വരവിനും പോക്കിനും സൗകര്യപ്രദമായ സാഹചര്യങ്ങൾ സൃഷ്ടിച്ചും എങ്ങനെയാണു് ഇതു് പ്രാവർത്തികമാക്കേണ്ടതു് എന്നതു് സംബന്ധിച്ച ക്രിയാത്മക നിർദ്ദേശങ്ങളായിരുന്നു പാനൽ ഇവിടെ അവതരിപ്പിച്ചതു്. ഭക്തന്മാരിൽ നിന്നും വന്ന അഭിപ്രായങ്ങൾ പരിശോധിക്കും; ഭാവിയിൽ ഇതു് നടപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.” – ബഹു. ദേവസ്വം മന്ത്രി വാസവൻ സഹാവു്.

നമ്മുടെ (സ്വന്തം) ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ചുമതല ശബരിമല സന്നിധാനത്തിലേക്കു് കെ-പാർട്ടി ഐലേസാ വിളിച്ചു് തള്ളിക്കയറ്റിയ ബിന്ദു അമ്മിണി, കനക ദുർ​​ഗ്ഗ എന്നീ ബഹു. ആക്ടിവിസ്റ്റുകളെയും, പാരിസ്ഥിതിക ഉള്ളടക്കം നിലനിർത്തലിന്റെ ചുമതല ജിയോളജി മന്ത്രി ബഹു. സഹാവു് പി. രാജീവിനെയും, അടിസ്ഥാനപരമായ വികസനത്തിന്റെ ചുമതല ഗ്രാമവികസന മന്ത്രി ബഹു. സഹാവു് എം. ബി. രാജേഷിനെയും, ഭക്തരുടെ വരവിനും പോക്കിനും സൗകര്യപ്രദമായ സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ചുമതല ജലവിതരണം-ശുചീകരണം മന്ത്രി ബഹു. ശ്രീ. റോഷി അഗസ്റ്റിനെയും, ഭക്തരുടെ അഭിപ്രായങ്ങൾ പരിശോധിക്കാനുള്ള ചുമതല നിരന്തര വീഴ്ചകളുടെ സമഗ്രമായ റിപ്പോർട്ട് തേടി ഗിന്നസ് റെക്കോർഡ് ആത്യന്തികമായി ഭേദിച്ച ആരോഗ്യമന്ത്രി ബഹു. സഹാവു് വീണ ജോർജ്ജിനെയും ഏല്പിച്ചാൽ സംഭവം പഴയിടത്തിന്റെ സാമ്പാർ പോലെ രസകരമായി കലക്കി കടുകുവറുക്കും!!

September 21 2025 15:55

“ആ ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തതു് ഞങ്ങൾ നേരിൽ കണ്ടതാണു്.” – ബഹു. ദേവസ്വം മന്ത്രി ജി വാസവൻ ജി സഹാവു് ജി അയ്യപ്പൻ ജി (കല്യാൺ ജി ആനന്ദ് ജി).

തനിക്കെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ്സിലെ യുവാക്കളെ ഹെൽമെറ്റുകൊണ്ടും ചെടിച്ചട്ടികൊണ്ടും തല്ലിച്ചതയ്ക്കുന്നതു് നേരിൽ കണ്ടാസ്വദിച്ചു്, അതു് ജീവൻരക്ഷാപ്രവർത്തനമായിരുന്നു എന്നു് ബഹു. മുഖ്യമന്ത്രി ജി പിണറായി ജി വിജയൻ ജി സഹാവു് ജി അയ്യപ്പൻ ജി കട്ടായമായി പ്രഖ്യാപിക്കുന്നതു് നിഷ്കാമകർമ്മികളായി കേട്ടിരുന്നു് മുഷ്ടി ചുരുട്ടി “സ്വാമിയേ ശരണം സിന്താവാ” വിളിക്കാൻ ഉളുപ്പില്ലാത്തവിധം ഷണ്ഡരായ മല്ലുക്കളോടോ ബഹു. ദേവസ്വം മന്ത്രി ജി വാസവൻ ജി സഹാവു് ജി അയ്യപ്പൻ ജീ!

September 21 2025 16:20

നീ അവിടെ നിൽക്കെന്നു് രാജീവ് ചന്ദ്രശേഖർ ഏതോ മാധ്യമപ്രവർത്തകയോടു് പറഞ്ഞത്രെ!

മോശമായിപ്പോയി. കടക്കു് പുറത്തെന്നു് പറയേണ്ട കാര്യമേ അങ്ങേർക്കുണ്ടായിരുന്നുള്ളു!🙂

September 22 2025 09:37

ചത്തതു് സംഗമമെങ്കിൽ കൊന്നതു് ഭീമൻ രഘുതന്നെ! സംഗമം പന്തളത്തെങ്കിൽ സംഭവം AI തന്നെ!

September 22 2025 10:09

ആസന്നമായ തിരഞ്ഞെടുപ്പുകൾക്കു് ശേഷം മാത്രം മരിക്കണേ എന്നാണത്രെ ആസന്നമരണരായവരുടെ പ്രാർത്ഥന! ഭരിച്ചു് കൊതിതീരാത്ത മന്ത്രിശവങ്ങൾ സ്വന്തം ശവത്തിൽ “പച്ചക്കറികൾ” വാരിച്ചാർത്തി, ഒപ്പംനിന്നു് പോട്ടമെടുത്തു് സോഷ്യൽ മീഡിയയിൽ ഇലക്ഷൻ പ്രചരണം നടത്താതിരിക്കാനാണത്രെ അതു്!

September 22 2025 11:32

“അവിടെ നിന്നാൽ മതി. നിങ്ങൾ ചോദ്യം ചോദിക്കരുതു്.” – “ഇടതു് സഹയാത്രികരായ” മാധ്യമപ്രവർത്തകരോടു് ബി. ജെ. പി. കേരള സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ.

[“പന്നിയോടു് ഗാട്ടാഗുസ്തി പിടിച്ചാൽ ഇരുവരുടെയും ദേഹത്തു് ചേറുപറ്റും. പന്നിക്കു് ചേറു് വളരെ ഇഷ്ടമാണുതാനും.” – ജോർജ്ജ് ബെർണാഡ് ഷാ.]

ജോർജ്ജ് ബെർണാഡ് ഷായെ അറിയാൻ ബാദ്ധ്യസ്ഥനായ ശ്രീ. രാജീവ് ചന്ദ്രശേഖർ ഗാട്ടാഗുസ്തിക്കാരായ ഇടതു് പന്നികളെ ഒന്നു് മനസ്സറിഞ്ഞു് സന്തോഷിപ്പിച്ചേക്കാം എന്നു് കരുതിക്കാണും!🙂

September 22 2025 12:28

റബ്ബുൽ ആലമിനായ തമ്പുരാനേ, മുത്തുനബിയേ, ബദരീങ്ങളേ! ദാണ്ടെ ആണും പെണ്ണും തുണിമറയില്ലാതെ അടുത്തടുത്തിരിക്കുന്നു!!

കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നസ്രാണി നരകത്തിലേക്കു്, ഭൗമകേന്ദ്രത്തിലേക്കുതന്നെ, ഈവിധ കാഴ്ചകൾ കാണാതിരിക്കാനായി നീ എന്നെ പൂഴ്ത്തിക്കളയൂ കരുണാമയനായ കരിമണൽ കർത്താവേ!!

സംഭവാമി യുഗേ യുഗേ!

ആഗോള അയ്യപ്പഭക്ത സംഗമത്തിൽ ബഹു. സഹാവു് പിണറായി ജിയുടെ, അഥവാ മസീഹുദ്ദജ്ജാലിന്റെ ഉദ്ഘാടനപ്രസംഗവും യുഗേ യുഗേ സംഭവിച്ച സ്ഥിതിക്കു് ലോകാവസാനത്തിനു് ഇനി അധികം കാലതാമസമുണ്ടെന്നു് തോന്നുന്നില്ല.

അതുകൊണ്ടു്, ദിവ്യയും ഭവ്യയും, സരിതയും മറുതയും, ആര്യയും ഭാര്യയും, റിനിയും സുനിയും, കൊടിയും വെടിയുമെല്ലാം, സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ സത്യേകദൈവത്തിന്റെ പാപപരിഹാരപ്രദമായ കൃപാകടാക്ഷങ്ങൾക്കായി വളിവയറരായ ആകെമൊത്തം മനുഷ്യവർഗ്ഗത്തിന്റെയും രക്ഷകനും മോചകനുമായ കരിമണൽ കർത്താവിനോടു് കൈകൂപ്പി, തലകുനിച്ചു്, കൊതമുയർത്തി, കുമ്പിട്ടുനിന്നു് മുട്ടിപ്പായി പ്രാർത്ഥിച്ചോളീ!🙂

September 22 2025 13:24

വിശുദ്ധ കുർബാന ചൊല്ലുമ്പോൾ പുരോഹിതൻ കാപ്പ ധരിക്കുകയും, കപ്യാർ കപ്യാർകുപ്പായം ധരിച്ചു് ധൂപക്കുറ്റി വീശുകയും ചെയ്യുന്നതാണു് ബാവാക്കക്ഷി മെത്രാൻകക്ഷി സീറോ-മലബാർ മുതലായ മുന്തിയ ഇനം നസ്രാണികളുടെയിടയിലെ നടപ്പുരീതി.

ദോഷം പറയരുതല്ലോ, ആർഭാടപൂർവ്വമായ ആ ആത്മീയകർമ്മത്തിനു്, ചെംകോണകം ധരിച്ചു്, ചെംതാറുകെട്ടുകൾ കെട്ടി, ചെംബാനറുകൾ പൊക്കിപ്പിടിച്ചു്, ചെംകൊടി വീശി, ഞരമ്പരിൽ ചെംചോര തിളയ്ക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി മുന്നേറുന്ന നാസ്തികരായ, ഭൗതികവാദികളായ, കറതീർന്ന കമ്മ്യൂണിസ്റ്റുകളുടെ വിപ്ലവ മഹാറാലിയുടേതുപോലൊരു “charm” ഉണ്ടു്.

വൈരുദ്ധ്യാത്മക ഭൗതികവാദികളായ പിണറായിസ്റ്റുകൾ ആഗോള അയ്യപ്പഭക്ത സംഗമം പോലുള്ള ആത്മീയമാമാങ്കങ്ങൾ തട്ടിക്കൂട്ടുമ്പോൾ, വേഷവിധാനങ്ങളിൽ ഈദൃശ PR എലെമെന്റുകൾ ഉൾക്കൊള്ളിച്ചാൽ, സംഭവത്തിനു് നല്ല ഗുമ്മുണ്ടാകുമെന്നു് മാത്രമല്ല, ഫയാനകമായ റീച്ചും കിട്ടും.

ഗുമ്മിനും റീച്ചിനും കബളിപ്പിക്കലിനും വേണ്ടിയാണു്, അതിനുവേണ്ടി മാത്രമാണു്, മറ്റൊന്നിനും വേണ്ടിയല്ല നമ്മുടെ ഇക്കാലമത്രയുമുള്ള, ഇമ്മാതിരിയുള്ള ആകെമൊത്തം കഷ്ടപ്പെടലുകളും ചൂണ്ടയിടലുകളും എന്ന വസ്തുത നമ്മൾ ഒരിക്കലും മറക്കാതിരിക്കുക!🙂

September 22 2025 14:40

“വിവേകത്തോടെ ഭരണം നിർവ്വഹിക്കേണ്ട ഒരു മുഖ്യമന്ത്രി, സ്വജനപക്ഷപാതിയായ, ജനത്തെ വിവേചനത്തോടെ വീക്ഷിക്കുന്ന ഒരു ‘മുക്കിയ’ മന്ത്രിയായാൽ, ആ പരനാറിയെ, കുലംകുത്തിയെ, നികൃഷ്ടജീവിയെ, സമൂഹദ്രോഹിയെ നമ്മൾ എന്തു് പേരിട്ടു് വിളിക്കും, മിസ്റ്റർ ഷെർലൊക്ക് ഹോംസ്?

Elementary, my dear Watson! – “കാറ്റിൽ തൂറ്റും കാരണഭൂതം!!”

September 22 2025 16:43

“ബഹു. പിണറായി വിജയൻ കമ്മ്യൂണിസ്റ്റുകാരൻ, ബഹു. വെള്ളാപ്പള്ളിക്കു് തെറ്റി. അയ്യപ്പസംഗമം വിജയം.” – ബഹു. സഹാവു് എം. എ. ബേബി.

“ബഹു. പിണറായി വിജയൻ വെള്ളാപ്പള്ളിസ്റ്റ്, കമ്മ്യൂണിസത്തിനു് തെറ്റി. അയ്യപ്പസംഗമം അടപടലേ മൂഞ്ചി.” – നിഗൂഢാർത്ഥം.

September 23 2025 11:14

3000 അയ്യപ്പന്മാരെ വിളിച്ചുകൂട്ടി അയ്യപ്പസംഗമം നടത്തിയാൽ താൻ വരുത്തിക്കൂട്ടിയ അയ്യപ്പശാപം അതുവഴി അവരിലേക്കു് കൂടുവിട്ടു് കൂടുമാറുമെന്നു് ആരോ ബഹു. പിണറായി സഹാവിനെ വിശ്വസിപ്പിച്ചതിനാലാണത്രെ അദ്ദേഹം ബഹു. സഹാവു് വാസവമന്ത്രിയുടെ പ്രധാന കാർമ്മികത്വത്തിൽ ആഗോള അയ്യപ്പ സംഗമത്തിനു് വിപ്ലവകാഹളമൂതിയതു്!

അതിരാവിലെ ഒരു മാക്രിയെപ്പിടിച്ചു് അതിൻ്റെ വായിലേക്കു് കാർക്കിച്ചു് തുപ്പിയാൽ സ്വന്തം രോഗം ആ മാക്രിയിലേക്കു് കുടിയേറുമെന്നൊരു വിശ്വാസം ഏതോ ഒരു ചൈനീസ് നാട്ടുചികിത്സയിലുണ്ടത്രെ!

സകല മനുഷ്യരുടെയും പാപങ്ങൾ ഏറ്റുവാങ്ങി, അതിനൊരു ശാശ്വതപരിഹാരം എന്ന നിലയിലാണു് യേശു കുരിശിൽ മരിച്ചതും, ഉയിർത്തെഴുന്നേറ്റതുമെന്ന കാര്യവും പരസ്യമായ രഹസ്യമാണല്ലോ!

അങ്ങനെ നോക്കുമ്പോൾ, അയ്യപ്പ സംഗമം വഴിയുള്ള ബഹു. പിണറായി സഹാവിൻ്റെ പാപമോചന ഐഡിയ അത്ര വിചിത്രമായ ഒന്നാണെന്നു് പറയാനാവില്ല.

പക്ഷേ, പ്രശ്നവശാൽ, മല്ലുക്കളിൽ ചിലർ വിടുവായരായ മലമാക്രികളാണെന്നു് സമ്മതിക്കേണ്ടി വരുമ്പോഴും, ഒരു കാരണഭൂതത്തിൻ്റെ സ്വയം കൃതാനർത്ഥമായ അയ്യപ്പശാപം വലിച്ചു് സ്വന്തം തലയിൽ കയറ്റിവയ്ക്കാനും മാത്രം യേശുക്കളല്ല മല്ലുക്കളാരുമെന്ന വസ്തുത കൂടി നമ്മൾ ഓർമ്മിക്കേണ്ടതുണ്ടു്.

എന്തുകൊണ്ടു് ദേവസ്വത്തെ മുന്നിൽ നിർത്തി ബഹു. പിണറായി സഹാവു് ബലിക്കാക്കകളെ എന്നപോലെ കൈകൊട്ടി വിളിച്ചുകൂട്ടിയ ആഗോള അയ്യപ്പഭക്ത സംഗമത്തിൽ വെള്ള ധരിച്ച യക്ഷികൾ സമാനം കണ്ടമാനം കാലിക്കസേരകൾ വരിവരിയായ് നിരനിരയായ് കോട്ടുവായിട്ടുകൊണ്ടാണെങ്കിലും പ്രതീക്ഷാനിർഭരതയോടെ നിർന്നിമേഷരായി നിരന്നുകിടന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം “പരോപകാരമേ പുണ്യം, പാപമേ പരപീഡനം” എന്ന കവിവചനത്തിലുണ്ടു്.

September 23 2025 11:53

“അയ്യപ്പസംഗമം കേരളത്തിൻ്റെ അഭിവൃദ്ധിക്കു് വേണ്ടി. പരാജയമെന്നതു് പ്രതിപക്ഷ പ്രചാരണം മാത്രം.” – ബഹു. സഹാവു് ഇ. പി. ജയരാജൻ.

“ഈ അയ്യപ്പസംഗമ ബുദ്ധി കൊഴിഞ്ഞ ഒൻപതര കൊല്ലങ്ങളിൽ നമുക്കു് തോന്നാൻ തോന്നിയില്ലല്ലോ സിറ്റപ്പാ!” – ബഹു. സഹാവു് അമ്മോച്ചൻ.

September 23 2025 12:10

മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനെന്നു് വെള്ളാപ്പള്ളി നടേശൻ.

പിണറായി വിജയൻ എങ്ങനെയുള്ള കമ്മ്യൂണിസ്റ്റാണെന്നു് തനിക്കറിയാമെന്നു് എം. എ. ബേബി

വെള്ളാപ്പള്ളി പറഞ്ഞതു് വെള്ളാപ്പള്ളിയുടെ വിദഗ്ദ്ധാഫിപ്രായം.

എം. എ. ബേബി പറഞ്ഞതു് എം. എ. ബേബിയുടെ വിദഗ്ദ്ധാഫിപ്രായം.

പിണറായി പറയാതിരിക്കുന്നതു് പിണറായിയുടെ വിദഗ്ദ്ധാഫിപ്രായം.

ജനം താമസിയാതെ പറയാൻ പോകുന്നതു് ജനത്തിന്റെ വിദഗ്ദ്ധാഫിപ്രായം.

September 23 2025 13:15

ബഹു. മുഖ്യമന്ത്രി സഹാവു് കാരണഭൂതം സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിലെ വെള്ളത്തുണി പുതപ്പിച്ച കാലിക്കസേരകളല്ല, മായോ ക്ലിനിക്ക് സ്ഥിതി ചെയ്യുന്ന US അമേരിക്കയടക്കമുള്ള ബൂർഷ്വാ രാജ്യങ്ങളിൽ ആചരിക്കപ്പെടുന്ന ഹാലോവീൻ ആഘോഷത്തിന്റെ ഭാഗമായ ഭൂതങ്ങളാണു്!

(വിപ്ലവകവി “വേൽമുരുഹൻ ഘടാഘടൻ” വിരേചിച്ച അത്യന്താധുനിക കവിതാപാരായണത്തിലൂടെ മനിസേമ്മാരായി, ക്ഷിപ്രകോപികളായി, ആശാവർക്കർമാരുടെ സംരക്ഷകരായി, ആർത്തത്രാണപരായണരായി പദാർത്ഥാന്തരീകരണം സംഭവിച്ച മാക്രിസ്റ്റ് പിണറായിസ്റ്റുകൾക്കു് ഈ പോട്ടം കണ്ടു് അനാവശ്യമായ ആമാശയക്കുഴപ്പങ്ങളുണ്ടാകരുതല്ലോ!)

September 23 2025 14:15

“The woods are lovely, dark and deep. But I have promises to keep, And miles to go before I sleep, And miles to go before I sleep.” – Robert Frost (1874 – 1963).

“പിണറായിസ്റ്റ്” എന്ന ഐഡൻ്റിറ്റിയുമായി നടക്കുന്ന ഊളകളെ യൂണിവേഴ്സിറ്റികളുടെ പടി ചവിട്ടാൻ അനുവദിക്കാതിരുന്നാൽ, കേരളത്തെ സംബന്ധിച്ചു് അതു് നല്ലൊരു ബൗദ്ധിക യാത്രാരംഭമായിരിക്കും.

September 23 2025 15:55

“എൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണു് സിൽമ.” – ദേശീയ പുരസ്കാരവേദിയിൽ മോഹൻലാൽ.

സിൽമ എന്ന പരമാത്മാവിൻ്റെ സ്പന്ദനത്തിൻ്റെ കൂടെ എൻ്റെ ജീവാത്മാവും ശകലം നേരം സ്പന്ദിച്ചു. അതുമതി. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട. ഏച്ചുകെട്ടിയാൽ മൊഴച്ചിരിക്കും.🙂

September 24 2025 10:00

“കല്ലും മുള്ളും കാലുക്കു് മെത്തൈ! സ്വാമിയേ ശരണമയ്യപ്പ!”
[കല്ലും മുള്ളും കാലുക്കുത്ത! കാരണഭൂതമേ ഭരണമയ്യപ്പ!
കുടിയും വെടിയും കുലുക്കിക്കുത്ത! സംഗമഭൂതമേ ഭരണമയ്യപ്പ!
വാളും വടിയും കത്തിക്കുത്ത! ഭരണംതരണേ ശരണമയ്യപ്പ!!]

September 24 2025 10:14

“എന്തിനാണു് കേരളത്തിൻ്റെ വളർച്ചയെ ഇങ്ങനെ തടസ്സപ്പെടുത്തുന്നതു്? എന്തിനാ ഈ കേരളത്തിൻ്റെ പുരോഗതിയെ ഇങ്ങനെ കുത്തി മലർത്തുന്നതു്? – സെൻ്റിയടിച്ചു് ബഹു. സിറ്റപ്പൻ സഹാവു്.

“നീ ചാണകമെടീ, നീ ചാണകം! അല്ലെങ്കിൽ നീ എന്തിനു് ചാണകം? ഈ ഞാൻ ചാണകമെടീ!” ഈ ഡയലോഗുമായി നായകൻ ഒറ്റക്കുത്തായിരുന്നു! അതോടെ പൊറാട്ടുനാടകത്തിനു് തിരശ്ശീല വീണു!

September 24 2025 10:46

“അമ്മേ, നുണ പറഞ്ഞാൽ ഞാൻ നരകത്തിൽ പോകുമോ?”

“ഇല്ല മോനേ, അപ്പോൾ നീ സർക്കാരിൽ ആയിരിക്കും.”

September 24 2025 12:16

പിണുകേരളത്തിലെ സർവ്വസജ്ജമായ ഒരു സർക്കാർ ആശുപത്രി! ഹൈലി ക്വാളിഫൈഡ് ഡോക്ടേഴ്‌സും, കഴിവുറ്റ നേഴ്സസും, ആധുനിക ഉപകരണങ്ങളും, സമാനതകളില്ലാത്ത ഹൈജീനിക് കണ്ടീഷൻസും ഉള്ളതിനാൽ, മുഖ്യമന്ത്രിയടക്കമുള്ള സകല കെ-മന്ത്രിമാരും ഏതു് വസന്ത പിടിപെട്ടാലും ആദ്യം വച്ചുപിടിക്കുന്നതു് കെ-സർക്കാർ വക ഈ “സൂപ്പർ സ്പെഷ്യാലിറ്റി” ആശുപത്രിയിലേക്കാണത്രെ! “ചാകാൻ ഞങ്ങൾക്കു് മനസ്സില്ല” എന്നാണത്രെ അവരുടെ മുദ്രാവാക്യം!!

കേരളത്തിലെ ആരോഗ്യ “സിസ്റ്റം” ലോകോത്തരവും നംബർ വണ്ണും അവാർഡ് വിന്നിങ്ങുമാണെന്ന ബഹു. മുഖ്യമന്ത്രിയുടെയും ബഹു. ആരോഗ്യമന്ത്രിണിയുടെയും വിശ്രമമില്ലാത്ത പാണപ്പാട്ടുകൾ നട്ടാൽ കുരുക്കാത്ത പച്ചനുണകളല്ല, പരമമായ സത്യങ്ങളാണെന്നല്ലാതെ മറ്റെന്താണു് ഈ ചിത്രം ലോകത്തോടു് വിളിച്ചോതുന്നതു്?

(ചിത്രത്തിനു് കടപ്പാടു്)

September 24 2025 14:37

“ഹൈക്കോടതിക്കു് കൊച്ചി നഗരത്തിൽ നിന്നു് കളമശ്ശേരിയിലേക്കു് സ്ഥലംമാറ്റം. ‘ജുഡീഷ്യൽ സിറ്റി’ പദ്ധതിക്കു് മന്ത്രിസഭ അംഗീകാരം നല്കി.” – വാർത്ത.

ചെലവായി ആയിരം കോടി രൂപയാണത്രെ കണക്കാക്കിയിരിക്കുന്നതു്! ഒരു ആഗോള അയ്യപ്പ സംഗമം നടത്താൻ ഏഴു് കോടി രൂപ ചെലവു് വരുന്ന ഒരു നാട്ടിലും കാലത്തും ആ തുക ഒട്ടും കൂടുതലല്ല. മോശമല്ലാത്ത ഒരു തുക അതിൽനിന്നു് കമ്മീഷനായി ഒപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ചെലവു് കൂടുന്നതിനു് ആനുപാതികമായി കൂടിക്കൊണ്ടിരിക്കുന്ന ഒരു ഏർപ്പാടാണു് കമ്മീഷൻ. അതാണതിന്റെ ബാലഗോപാലം!

ഇവിടെ ചിത്രത്തിൽ കാണുന്ന കംപ്യൂട്ടർ ഡിസൈൻ പോലെയൊന്നും ആയിരിക്കില്ല പണി തീരുമ്പോൾ ജുഡീഷ്യൽ സിറ്റിയുടെ മൊഞ്ചു്! അതു് കാണുന്നവർ തലകറങ്ങി വീണു് സത്തുപോകാതിരുന്നാൽ ഭാഗ്യം!

പക്ഷേ, അതിനു് ഒരു കാര്യം വളരെ ശ്രദ്ധിക്കേണ്ടതുണ്ടു്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം (ക്ലിപ്തം) പോലെ, സിവിൽ എൻജിനിയറിങ് നിർമ്മാണപ്രവർത്തനങ്ങൾ സ്വന്തം അടിവസ്ത്രം പോലെ അറിയാവുന്ന ആരെക്കൊണ്ടെങ്കിലും വേണം അതിന്റെ പണി കഴിപ്പിക്കാൻ. അല്ലാത്തപക്ഷം, ബഹു. മന്ത്രി മു. റിയാസ് സഹാവു് അതിവിദഗ്ദ്ധമായി റീലുകളിട്ടു് കൈകാര്യം ചെയ്യുന്ന പൊതുമരാമത്തു് വകുപ്പിലെ റോഡുകളും പാലങ്ങളും പോലെ, പണി തീരുന്നതിന്റെ മൂന്നാം നാൾ നിർമ്മിതിയുടെ ജീവാത്മാവു് പരമാത്മാവിൽ വിലയം പ്രാപിച്ചുകൂടെന്നില്ല.

September 25 2025 09:18

“നല്ലതിൻ്റെ കൂടെ നിൽക്കുന്നു, തെറ്റിൻ്റെ കൂടെ നിൽക്കില്ല.” – ബഹു. സഹാവു് ജി. സുകുമാരൻ നായർ ജി.

“നല്ലതിനു്” മീതെ കൃഷ്ണപ്പരുന്തും പറക്കില്ല, ചക്കിപ്പരുന്തും പറക്കില്ല, ചെം-പരുന്തും പറക്കില്ല, പെരുന്നപ്പരുന്തും പറക്കില്ല.

September 25 2025 09:41

പൂവൻ: “പറയൂ, ഇതു് ആരുടെ കൊച്ചാണു്?!”

പിട: “നിൻ്റെ! ഞാൻ സത്യമാണു് പറയുന്നതു്!”

[(ഇന്നത്തെ അന്തിച്ചർച്ചാവിഷയം): “ആ കോഴിപ്പിട പറയുന്നതു് സത്യമോ?”]

September 25 2025 10:46

“വാവർ മുസ്ലീം തീവ്രവാദിയായ ആക്രമണകാരി.” – ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി.

മഹർഷിമാരുടെ രീതിയനുസരിച്ചു് ശാന്താനന്ദ മഹർഷി പദ്മാസനത്തിലോ, ശീർഷാസനത്തിലോ, ശവാസനത്തിലോ, ഒറ്റക്കാലിൽ നിന്നോ തപസ്സു് ചെയ്താൽ, ഡ്യൂട്ടിയിലുള്ള ദൈവം ശാന്തം, ആനന്ദം എന്നീ വരങ്ങൾ നൽകി സമചിത്തനാക്കിയേക്കും!

September 25 2025 11:20

ഉളുപ്പില്ലായ്മയും വെളിവില്ലായ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ ബഹു. സഹാവു് NN കൃഷ്ണദാസിനോടെന്നല്ല, മറ്റേതൊരു മല്ലു മാക്രിസ്റ്റ്-പിണറായിസ്റ്റിനോടും കിടപിടിക്കാൻ ശ്രീ. രാഹുൽ മാങ്കൂട്ടത്തിലിനു് കഴിഞ്ഞേനെ!

പക്ഷേ, കുതിരയ്ക്കു് കൊമ്പു് ഫിറ്റ് ചെയ്യുന്ന രീതി പണ്ടേതന്നെ പ്രതിലോമകാരിയായ ദൈവത്തിനില്ലല്ലോ!

September 25 2025 11:36

മീതെ ഒരു കാഞ്ചിപുരം പട്ടുസാരി കൂടി ചുറ്റിയിരുന്നെങ്കിൽ T-സർട്ടിലും “പാൻ്റീസിലും” സിമൻ്റ് പറ്റി പറ്റിപ്പീസും ഒട്ടിപ്പീസും ആകാതിരുന്നേനെ!

September 25 2025 11:40

പൊലീസ്: “നിങ്ങൾ കുടുങ്ങിയോ?”

ഡ്രൈവർ: “ഇല്ല, ഞാനൊരു പാലം ഡെലിവർ ചെയ്യുകയാണു്.”🙂

September 25 2025 13:15

“ഷാഫി പറമ്പിലിന്റെ പേരു് പരാമർശിച്ചിട്ടില്ല. ആരോപണം ഉന്നയിച്ചതു് ഹെഡ് മാഷ് എന്ന പേരിൽ. ഷാഫി നിയമപരമായി പോകട്ടെ.” – ബഹു. സഹാവു് ഇ. എൻ. സുരേഷ് ബാബു.

അഡ്വ. കെ. എം. ഷാജഹാൻ ഉന്നയിച്ച ലൈംഗികാരോപണത്തിലും കെ. ജെ. ഷൈൻ എന്ന സ്ത്രീയുടെ പേരു് പരാമർശിച്ചിരുന്നില്ല. എന്നിട്ടും ബഹു. ആഭ്യന്തരമന്ത്രി പിണറായി സഹാവിന്റെ പോലീസ് സ്വമേധയാ അങ്ങേരെ വിളിച്ചു് ചോദ്യം ചെയ്തു. കാരണം, കെ. ജെ. ഷൈൻ എന്ന സ്ത്രീ ഒരു സഹാത്തിയാണു്! സഹാത്തിയുടെ പാർട്ടി ആഭ്യന്തരമന്ത്രി ബഹു. പിണറായി സഹാവിന്റെ പാർട്ടിയാണു്!!

ശ്രീ ഷാഫി പറമ്പിൽ ഒരു കോൺഗ്രസ്സ് പാർട്ടിക്കാരനായതുകൊണ്ടു് ബഹു. ആഭ്യന്തരമന്ത്രി പിണറായി സഹാവിന്റെ പൊലീസ് സ്വമേധയാ ബഹു. സഹാവു് ഇ. എൻ. സുരേഷ് ബാബുവിനെ വിളിച്ചു് ചോദ്യം ചെയ്യുകയില്ല. തനിക്കെതിരെയുള്ള ആരോപണം ശ്രീ. ഷാഫി പറമ്പിൽ സ്വയം നിയമപരമായി പൊലീസ് സ്റ്റേഷനുകൾ, കോടതികൾ മുതലായ ഭരണഘടനാപരമായ ഏജൻസികളുടെ തിരുമുറ്റങ്ങൾ ചെരിപ്പു് തേയുവോളം കയറിയിറങ്ങി കൈകാര്യം ചെയ്തു് താനാണു് സത്യത്തിൽ ഈ വിഷയത്തിൽ പാപിയും കുറ്റക്കാരനും എന്ന അന്തിമ വിധി കേട്ടു് സമസ്താപരാധത്തിനു് മാപ്പു് പറഞ്ഞു് തടി കയ്ചിലാക്കേണ്ട കാര്യമാണു്.

പിണറായി മഹാരായാവു് നാടുവാഴുന്ന നവകേരളത്തിൽ കുറ്റാരോപിതർ സഹാക്കളോ സഹാത്തികളോ, കോൺഗ്രസ്സുകാരോ ബിജെപിക്കാരോ, പണക്കാരോ പ്രമുഖരോ, അട്ടപ്പാടിക്കാരോ ആശാവർക്കർമാരോ, സ്വപക്ഷമോ എതിർപക്ഷമോ എന്നതു് ഒരു ചെറിയ വ്യത്യാസമല്ല; ഭാരതീയ ഭരണഘടനയെപ്പോലും ഒരു കണ്ണോ, ചില കണ്ണുകളോ, എല്ലാ കണ്ണുകളുമോ അടപ്പിക്കാനോ, ഒരു കണ്ണോ, ചില കണ്ണുകളോ, എല്ലാ കണ്ണുകളുമോ നൈമിഷികമായി തുറപ്പിക്കാനോ കഴിയുന്ന വിധം ദശാബ്ദങ്ങളിലൂടെ രൂപവത്ക്കരിക്കപ്പെട്ട ഒരു “ചെം-ബക്കറ്റ്” സാമ്പത്തിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതപര കൊലയാളി മാഫിയാ സംവിധാനമാണതു്.

ജീവിതം ഒന്നേയുള്ളു! നിങ്ങൾ അതിശക്തരല്ലെങ്കിൽ, തദനുസൃതം പ്രവർത്തിച്ചാൽ നിങ്ങൾക്കു് നല്ലതു്!!

September 25 2025 14:06

“രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകുന്നതു് പാർട്ടി പിന്തുണയോടെയോ?”

ആണെങ്കിൽ?!

September 25 2025 15:09

“അയ്യപ്പ സംഗമത്തിനായി പഴയിടം തയ്യാറാക്കിയ ആഹാരം മുയ്മൻ മൂഞ്ചാനും മാത്രം സംഗമികൾ സംഗമിക്കാതിരുന്നതിനാൽ, അരക്കോടിയുടെ തീറ്റ മാലിന്യ പ്ലാൻ്റിൽ തള്ളേണ്ടിവന്നു.” – വാർത്ത.

തീറ്റ കപ്പപ്പുഴുക്കും വരാൽക്കറിയുമായിരുന്നെങ്കിൽ, മീൻ-സാംസ്കാരിക മന്ത്രി ബഹു. സജി ചെറിയാൻ സഹാവു് ഒറ്റയ്ക്കു് ആ പ്രശ്നം പരിഹരിച്ചേനെ!🙂

September 25 2025 15:27

മുകളിലേക്കു് വലിഞ്ഞുകേറാനായി നെഞ്ചിൽ ചവിട്ടി താഴെയിടുന്നവരെ സൂക്ഷിച്ചു് നോക്കുക! ഉരുണ്ടുവീണു് താഴെക്കിടക്കുമ്പോൾ ചവിട്ടിക്കൂട്ടുന്നവരെ തിരിച്ചറിയാൻ അതു് സഹായിക്കും.🙂

September 26 2025 08:37

“അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ പ്രത്യാഘാതം വലുതായിരിക്കും.” – എന്നു്, ബഹു. കോലിട്ടിളക്കൽ സഹാവു്.🙂

September 26 2025 09:04

“സ്റ്റോക്കിങ് കുറ്റം ചുമത്തി അഡ്വ. കെ. എം. ഷാജഹാനെ അറസ്റ്റ്‌ ചെയ്തു.” – വാർത്ത.

“തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ

തിങ്കളാഴ്‌ച നൊയമ്പിന്നു് മുടക്കും ഞാൻ

തിരുവില്വാമലയിൽ നേദിച്ചു് കൊണ്ടുവരും

ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ”

എന്നു് പാടിക്കൊണ്ടു് കക്ഷി വേണ്ടാ വേണ്ടാന്നു് ആവർത്തിക്കുന്ന ഏതെങ്കിലും പെണ്ണിന്റെ പുറകെ വടിയേൽ പാമ്പുപോലെ കൂടിക്കാണും.🙂

[Offence of stalking: “This section penalizes a person for repeatedly following another individual, attempting to foster personal interaction despite their clear indication of disinterest, or monitoring their electronic communications.”]

September 26 2025 09:55

പിണറായി നാടുവാഴും നവകേരളത്തിൽ ഇലക്ഷൻ ആസന്നമായ ഈ വേളയിൽ NSS, SNDP, നസ്രാണി, മുസ്ലീം ഇത്യാദി സാമുദായിക വോട്ടുബാങ്കുകളിലെ “സോഷ്യൽ എൻജിനിയറിങ്” കമ്പോള നിലവാരം എവിടെയെത്തി നിൽക്കുന്നെടാ കൂവേ?

September 26 2025 11:04

ആഗോള അയ്യപ്പസംഗമപ്പടയിൽ തോറ്റു് പന്തളത്തു് ചെന്നപ്പോൾ പന്തോം കൊളുത്തി അയ്യപ്പഭക്തപ്പട കാരണഭൂതത്തിനു് നേരെ! അയ്യപ്പഭക്തരുടെ എണ്ണം കൂടിയതിൻ്റെ കുറ്റം കെ-പൊലീസുകാരിൽ ചാർത്തി മെമ്മോ കൊടുത്തപ്പോഴാണത്രെ ഭൂതാരിശത്തിനു് അല്പം അയവുവന്നതു്! ഓരോരോ അവസ്ഥകളേ!!

September 26 2025 11:48

സംഹാരരൂപികളായ, രൗദ്രശവികളായ, മുഷ്ക്കുകളെങ്കിലും ശുഷ്ക്കുകളായ പഞ്ചതാണ്ഡവർ മാർക്സിയൻ അന്തിമവിപ്ലവമായ അമ്മായിയമ്മ വിപ്ലവത്തിലേക്കു് സ്ലോ മോഷനിൽ നടന്നടുക്കുന്നു!! ചോര തെറിക്കാതെ സൈഡൊതുങ്ങി മാറിനിന്നോളീ!!!

ആരുണ്ടിവരുടെ മരപ്പട്ടിയെ താലികെട്ടാൻ?! ആരുണ്ടിവരുടെ ഇനാംപേച്ചിക്കു് ഒടുക്കത്തെ കൂച്ചുവിലങ്ങിടാൻ?!

September 26 2025 11:58

തലേന്നു് ഉള്ളി ചതച്ചിട്ടു് ഉറുമ്പുകേറാതെ ഉറിയിൽ തൂക്കിയ പഴങ്കഞ്ഞി കക്കാൻ കയറിയതായിരിക്കും! അതു് കിട്ടാതെ വന്നപ്പോൾ കിട്ടിയതാവട്ടെ എന്നു് കരുതിക്കാണും.🙂

September 26 2025 12:18

“പ്രിയ സഹാക്കൾക്കു് അഭിനന്ദനങ്ങൾ!”

“എന്തിനു്?”
“പ്രതിലോമകരമായ റിവിഷണിസ്റ്റ് ചോദ്യങ്ങൾക്കു് കെ-പാർട്ടിയിൽ പ്രസക്തിയില്ല.”

September 27 2025 10:06

മീൻ-സാംസ്കാരികമന്ത്രി ബഹു. സഹാവു് സജി ചെറിയാൻജി മാതാ അമൃതാനന്ദമയിജിയെക്കണ്ടു് “ഇലെക്ഷനിയറിങ്” മാതൃചുംബനം നൽകിയത്രെ!

സദാചാര സഹാക്കൾ സംരക്ഷണാർത്ഥം സാരി ചുറ്റിച്ച പാലക്കാടു് യക്ഷിയെക്കണ്ടു് കപ്പപ്പുഴുക്കും വരാൽക്കറിയുമർപ്പിക്കലും, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവാലിംഗനവും ചുംബനവും എപ്പോഴാണാവോ?

September 27 2025 10:16

“നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ്സ് ലീഡർഷിപ്പ് മീറ്റ് ഇന്ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.” – മുഖ്യമന്ത്രി പി. വി.

“നോർക്ക പ്രൊഫെഷ്ണൽ ആൻഡ് ബിസ്നെസ്സ് ലീഡർഷിപ്പ് മീറ്റ് ആൻഡ് ഈറ്റ്” എന്നായിരുന്നു ആ മാമാങ്കത്തിൻ്റെ പേരെങ്കിൽ ഒരു അർത്ഥപൂർണ്ണത വന്നേനെ!

September 27 2025 11:40

നവകേരള നവോത്ഥാന പോരാളികളേ, ഇളയിടമേ, മൂത്തിടമേ, ചരിവിലേ, ഒടിവിലേ, ബേബിയേ, മൂപ്പനേ, KEN, ‘PEN’, പേൻ ഇത്യാദികളേ, നിങ്ങൾ ചെംചോര ചിന്തി നേടിയ ആചാരലംഘനം വർഗ്ഗശത്രുക്കളിതാ ഒന്നൊന്നായി റദ്ദാക്കുന്നു! എവിടെയാണു് നിങ്ങൾ? അരിവാളും ചുറ്റികയുമായി ഓടിപ്പാഞ്ഞുവന്നു് ആചാരലംഘനം പുനഃസ്ഥാപിച്ചു് കേരളജനതയെ ഭൂതപ്രേതാദികളിൽ നിന്നു് രക്ഷപെടുത്തൂ!!

September 27 2025 11:57

ബഹു. സഹാവു് പി. വി. “ജി” ജീവിതത്തിൽ ഈ ഒരു സത്യമേ പറഞ്ഞിട്ടുള്ളു: “ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.”

September 27 2025 12:08

ആസ്തികനോ നാസ്തികനോ ഭക്തനോ യുക്തനോ ഒന്നും ആകുന്നതല്ല, കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതാണു് നിർണ്ണായകം.

September 27 2025 12:28

“ഏക വീടുള്ളവരെ ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽ നിന്നു് ഇറക്കി വിടരുതു്.” – ഏക മാക്രിസ്റ്റ് ദൈവം ബഹു. പി. വി. സഹാവു് ‘ജന്മികളായ’ ആശ വർക്കേഴ്സിനോടു്.

ഗ്രഹണം വരുമ്പോൾ ഞാഞ്ഞൂലുകൾ തല പൊക്കും; ഇലക്ഷൻ വരുമ്പോൾ മാക്രിസ്റ്റ് മന്ത്രികൾ എന്തരോ മഹാനുഭാവുലുകളായി ഒലിപ്പിക്കും!!

September 27 2025 12:28

23 തവണ താൻ വിദേശയാത്ര നടത്തിയെന്ന വാർത്ത കള്ളപ്രചാരണമാണെന്നു് കാണിച്ചു് ബഹു. സഹാവു് പി. പി. ദിവ്യ മറുനാടൻ മലയാളിക്കെതിരെ കേസ് കൊടുത്തു.” – വാർത്ത.

മറുനാടൻ എണ്ണിയപ്പോൾ പണങ്ങിക്കാണും!🙂

September 27 2025 12:57

നിങ്ങൾ എത്ര വസ്തുനിഷ്ഠമായി വിശദീകരിച്ചാലും അതൊന്നും എൻ്റെ കാണ്ടാമൃഗത്തൊലിയിൽ ഒരു പോറൽ പോലും ഏല്പിക്കില്ല! എൻ്റെ അണികളുടെ ബൗദ്ധികതയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.

മന്ദൂസിനെയും മന്ദൂസിൻ്റെ കാവൽ പേപ്പട്ടികളെയും തോല്പിക്കാനാവില്ല മക്കളേ! നിങ്ങൾ വന്നവഴിയേ മടങ്ങിപ്പോകൂ!!

September 27 2025 14:27

ഹോ, എന്താ ഒരു അമാനുഷികവെണ്മ! എത്ര അപങ്കിലമായ പരിശുദ്ധി! എത്ര ദൈവികമായ “immaculateness”!

ഇന്നും കെ-തമ്പ്രാന്റെ മുറ്റത്തെ കുഴിയിലെ കുമ്പിളിൽ കഞ്ഞികുടിക്കാൻ വിധിക്കപ്പെട്ട പാവം കോരന്റെ കണ്ണിന്റെ ഫ്യൂസടിച്ചുപോയി!!🙂

September 28 2025 09:22

പതിവായി ഫെയ്‌സ്ബുക്കിൽ ഉളുപ്പും നാണവുമില്ലാത്ത പോസ്റ്റുകളിട്ടു് നാട്ടുകാരുടെ തെറിവിളി കേട്ടുകൊള്ളാമേ എന്നൊരു നേർച്ച പരുമല തിരുമേനിക്കു് ബഹു. മന്ത്രിണി വീണ ജോർജ്ജ് സഹാവു് നേർന്നിട്ടുണ്ടു്.

September 28 2025 10:20

ഈ ഫോട്ടോയെക്കുറിച്ചു് എന്തെങ്കിലും പറയൂ എന്നു് സക്കർബർഗ് മൊയ്ലാളി.

എന്തു് പറഞ്ഞിട്ടും ഒരു കാര്യോമില്ല മൊയ്‌ലാളീന്നു് ഞാൻ.

അതു് കഷ്ടമാണല്ലോന്നു് മൊയ്ലാളി.

കഷ്ടം തന്നെ മൊയ്ലാളീ മഹാ കഷ്ടം തന്നേന്നു് ഞാൻ.

എന്നാൽ ഇതിരിക്കട്ടെ എന്നു് പറഞ്ഞു് മൊയ്ലാളി ഒരു കട്ടൻചായക്കും രണ്ടു് പരിപ്പുവടയ്ക്കുമുള്ള ചക്രം തന്നു.

അപ്പോൾ, “മൊയ്ലാളി അക്ബർ” എന്നു് ഞാൻ സ്തുതിപാടി.

ശുഭം.

September 28 2025 10:55

“വെളിച്ചം ഉണ്ടാകട്ടെ എന്നു് ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു് എന്നു് ദൈവം കണ്ടു.” – (ബൈബിൾ, ഉല്പത്തി 1: 3, 4)

AIIMS ഉണ്ടാകട്ടെ എന്നു് വീണാൻ്റി കല്പിച്ചു. AIIMS ഉണ്ടായി. AIIMS നല്ലതു് എന്നു് വീണാൻ്റി കണ്ടു.🙂

September 28 2025 11:27

അന്ത്യാഞ്ജലി അർപ്പിക്കുമ്പോഴും, സ്വാമിശരണം വിളിക്കുമ്പോഴും മുഷ്ടിചുരുട്ടി പൊക്കിപ്പിടിക്കുന്നതു് ഒരു കമ്മ്യൂണിസ്റ്റ് ആചാരമാണു്. മുഷ്ടിമൈഥുനം, മുഷ്ടിയുദ്ധം എന്നീ സുകുമാര വിപ്ലവകലകളുമായി മാർക്സിസ്റ്റ്-പിണറായിസത്തിനുള്ള അഭേദ്യമായ ബന്ധത്തിൻ്റെ അനശ്വര മാനിഫെസ്റ്റേഷനാണതു്!

September 28 2025 12:50

കൂകൂ കൂകും കുയിലിന്റെ കൂട്ടിൽ കാകാ കാറും കാക്കയുമിട്ടു മൊട്ടത്തല പോലൊരു കാക്കമൊട്ട. മുട്ടകളാകെ വിരിഞ്ഞപ്പോൾ അതാ നില്ക്കുന്നു ഒരു ഫോറിൻ ബോഡി പോലെ, കോൺഗ്രസ്സ് കുഞ്ഞുങ്ങളുടെയിടയിൽ വിശ്വവിഖ്യാതവും വശ്യസുന്ദരവുമായ വിശാലചിരിയുമായി ബഹു. പിവി സഹാവിന്റെ പാർട്ടിപ്പൈതലായ ബഹു. സഹാവു് പി. വി. ശ്രീനിജൻ എംഎൽഎ!

കിളിക്കൂട്ടിൽ സംഭവിച്ച ആ ആൾമാറാട്ടത്തിനു് പിന്നിൽ പ്രവർത്തിച്ചതു്, ജന്മിമുതലാളിപൗരോഹിത്യ ബൂർഷ്വാസാമ്രാജ്യത്വ ബഹുരാഷ്ട്രകുത്തക മേധാവിത്വത്തിന്റെ മൂലധനത്താൽ അനുദിനം പുഷ്ടി പ്രാപിക്കുന്ന AI-യുടെ കരിമണൽ പോലെ കറുത്ത, അശുദ്ധമായ കൈകളാണെന്നു് സിപിഐ (എം) സംസ്ഥാന സെക്രട്ടറി ബഹു. സഹാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ.

ബഹു. സഹാവു് അപ്പം മാഷിന്റെ അനുപമസുന്ദരമായ ആ അനവദ്യ മോഹന വിപ്ലവഗാഥ വോൾഗാ നദിയുടെ തരംഗമാലകൾ സഹർഷം ഏറ്റുപാടിയതു് സദസ്യർ ശ്രദ്ധാലുക്കളായി സാകൂതം ശ്രവിച്ചതിനു് തൊട്ടുപിന്നാലെ, ഭക്തിസാന്ദ്രമായ ദേശീയഗാനാലാപത്തോടെ കരയോഗം സമംഗളം പര്യവസാനിച്ചു!

പ്രസുദേന്തി (ഒപ്പു്)

സെക്രട്ടറി (ഒപ്പു്)

ഖജാൻജി (ഒപ്പു്)

September 28 2025 14:32

“250 രൂപ കൊടുത്താൽ ഏതലവലാതിക്കും ഫ്ലക്സടിക്കാം. നാലു് നായന്മാർ രാജിവച്ചാൽ NSS-നു് ഒന്നുമില്ല.” – ബഹു. ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ.

കാൽക്കാശു് കൊടുക്കാതെ പിണുകേരളത്തിൽ ചില അലവലാതികൾ സ്വന്തം മോന്തയ്ക്കടിച്ചു് ഷേപ്പ് മാറ്റുന്നു, അപ്പോഴാണു് ഫ്ലക്സ്ടി!

September 28 2025 14:46

“ശബരിമലയിൽ വലിയ കൊള്ളയാണു് നടക്കുന്നതു്.” – വി. മുരളീധരൻ ജി.

വനം കൊള്ളയാവും പൂജനീയ മുരളീധരൻ ജി ഉദ്ദേശിച്ചതു്.

September 28 2025 15:26

“ആലിംഗനം ഈഡിപ്പസ് കോംപ്ലക്സ് കുറയ്ക്കാൻ!” – ബഹു. സഹാവു് ഡോക്ടർ ബി. ജയരാജ്.

(ഈഡിപ്പസ് കോംപ്ലെക്സ്, അഥവാ “E. D.-Plus Complex” തെക്കൻ കേരളത്തിൽ “ഇത്താപ്പിരി” കോംപ്ലക്സെന്നും, വടക്കൻ കേരളത്തിൽ “ഇത്തേപ്പിടി” കോംപ്ലെക്സെന്നും അറിയപ്പെടുന്നു! അന്യനാടു്, അന്യപേരു്, അന്യരീതി!! – സ്വ. ലേ.)

September 29 2025 09:36

“സ്വർണ്ണക്കള്ളന്മാർ എന്നല്ലേ ഞങ്ങളെ വിളിച്ചതു്? നഷ്ടപ്പെട്ട മാനത്തിനു് ആരു് സമാധാനം പറയും?” – ദേവസ്വം പ്രസിഡൻ്റ് ബഹു. പി. എസ്. പ്രശാന്ത്.

മാനവും പാപവുമൊക്കെ ഒരേ പന്നിക്കുഴിയിലെ അന്തേവാസികളായതിനാൽ, ഗംഗയിൽ ഒന്നു് മുങ്ങിക്കുളിച്ചാൽ പോയ മാനം തിരിച്ചുപിടിക്കാനും, വല്ല പാപവുമുണ്ടെങ്കിൽ അതു് കഴുകിക്കളയാനും കഴിയേണ്ടതാണു്.

September 29 2025 11:37

“ദ്വാരപാലകശില്പത്തിൻ്റെ സ്വർണ്ണപീഠം കാണാതായതിൽ രാഷ്ട്രീയ വിവാദത്തിനു് ശ്രമം. കെ-പൊലീസിന്റെ അന്വേഷണം തകൃതിയായി നടക്കട്ടെ!” – ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് ബഹു. എ. പദ്മകുമാർ.

“അയ്യപ്പഭക്തൻ” ബഹു. പിണറായി സഹാവു് ഭരിക്കുമ്പോൾ, “കേവലം” നാല്പതു് പവൻ അയ്യപ്പ സ്വർണ്ണത്തിൻ്റെ പേരിൽ ഒരു രാഷ്ട്രീയ വിവാദമുണ്ടാക്കുന്നതു് വളരെ ചീപ്പായ ഏർപ്പാടാണു്.

UDF ഭരിക്കുമ്പോൾ “സോളാർ സരിത-വദന സുരത” വിവാദമുണ്ടാക്കി അന്തം കമ്മികളായ വിപ്ലവസഹാക്കൾ “ഭരണചെരാകേന്ദ്രം” മൊത്തം തൂറി നാറ്റിക്കുന്നതുപോലെയല്ല അതു്!

September 29 2025 12:38

വിവിധയിനം സോഷ്യൽ മീഡിയയിലെ ഏതാനും ദശാബ്ദങ്ങളിലൂടെയുള്ള എൻ്റെ ഇടപഴകലുകൾ, മനുഷ്യപ്രകൃതിയുടെ അഗാധതകളെ, അല്ലാഞ്ഞാൽ എനിക്കു് കഴിയുമായിരുന്നില്ലാത്തവിധം ആഴത്തിൽ മനസ്സിലാക്കാൻ എന്നെ ഒട്ടൊന്നുമല്ല സഹായിച്ചതു്.

September 29 2025 13:23

“LDF വരും, എല്ലാവരും ശശിയാകും!” എന്ന മറിയാമ്മ നാടകത്തിനുശേഷം കെ-ഫാർട്ടി അവരാതിക്കുന്ന പുതിയ ചവിട്ടുനാടകം: “എനിക്കുണ്ടു് പറയാൻ, എൻ്റെ മുക്കിയ മന്ത്രിയുണ്ടു് കേൾക്കാൻ!”

“എനിക്കുണ്ടുണ്ട, എൻ്റെ മുക്കിയ മന്ത്രിക്കുണ്ടുണ്ട, ബഹു. സിറ്റപ്പനു് കഴുത്തിലുമുണ്ടുണ്ട!” എന്ന “nomenclature” ആയിരുന്നെങ്കിൽ കുറച്ചുകൂടി തോക്കിൻകുഴൽ വിപ്ലവാത്മകമായിരുന്നേനെ!

September 30 2025 09:10

സംഗമം സംഗമം… ത്രിവേണി സംഗമം…

ശൃംഗാരപദമാടും യാമം… മദാലസയാമം…🙂

September 30 2025 10:02

“നിയമവിരുദ്ധമായാണു് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണം പൂശാൻ പാളികൾ നൽകിയതു്.” – മുൻ തിരുവാഭരണ കമ്മീഷണർ ആർ. ജി. രാധാകൃഷ്ണൻ.

നാളെ ഞങ്ങൾ നാടാകെ സ്വർണ്ണം പൂശുമെന്ന ചെം-വാഗ്ദാനവുമായി വരുന്ന പിണറായിസ്റ്റുകളെ സംസ്ഥാനഭരണം ഭരമേല്പിക്കുന്ന “പ്രഫുത്തരുടെ” ലോകത്തിൽ ദ്വാരപാലക തട്ടിപ്പൊക്കെയെന്തു്?!

September 30 2025 10:50

“രാഹുൽ ഗാന്ധിയെ ഇല്ലാതാക്കുമെന്നു് BJP നേതാവു് പറഞ്ഞതു് നിസ്സാര സംഭവമാണോ? പിണറായി മറുപടി പറയണം.” – പ്രതിപക്ഷ നേതാവു്.

ഏതു് പിണറായി? പ്രജകളുടെ തലയിൽ തൻ്റെ കൂലിപ്പട്ടാളം ചെടിച്ചട്ടികൊണ്ടടിക്കുന്നതു് നേരിൽ കണ്ടിട്ടും അതു് ജീവൻരക്ഷാപ്രവർത്തനമാണെന്നു് വിധിപ്രസ്താവിച്ച ബഹു. പ്രജാപതി പിണറായിയോ? ബാ ചങ്ങായിമാരേ, നേരം കളയാതെ പുവ്വാം!

September 30 2025 10:50

“യെസ് യെസ്! പ്ലീസ് പ്ലീസ്! ഇരിക്കിരിക്കു്, അവിടിരിക്കു്! യെസ് യെസ്! പ്ലീസ് പ്ലീസ്!!”

നിയമസഭ മൊത്തം മിത്തായി! മാക്രികൾക്കു് മൊത്തം വട്ടായി!!🙂

September 30 2025 11:27

ഓ! രാജിയൊന്നും വയ്ക്കേണ്ടിസ്റ്റാ! ഭുജിക്കാനും കോട്ടുവാ വിടാനുമല്ലാതെ ശിഷ്ടകാലം വാ തുറക്കില്ല എന്നു് കലുങ്കു് സമ്മേളനത്തിൽ ഒരു പ്രതിജ്ഞയെടുത്താൽ ധാരാളം!!🙂

September 30 2025 11:42

“പ്രജ എന്നതു് ഒരു മോഹൻലാൽ സിനിമയല്ലേ?” – വിദ്യാഭ്യാസമന്ത്രി ബഹു. വി. ശിവൻകുട്ടി സഹാവിനു് പ്രത്യയശാസ്ത്രപരമായ ഒരു തംശ്യം.

“ശിവൻകുട്ടിയുടെ പിന്നിലെ വി. വിദ്യാഭ്യാസത്തിൻ്റെ ചുരുക്കെഴുത്തല്ലേ?” – ബഹു. ഗോവിന്ദൻ മാസ്റ്റർ സഹാവിൻ്റെ പേഴ്സണൽ AI-ക്കൊരു മറുതംശ്യം!!

September 30 2025 12:02

“സംഗമം സംഗമം… ത്രിവേണി സംഗമം…

ശൃംഗാരപദമാടും യാമം… മദാലസയാമം…

ഇവിടെയോരോ ജീവതരംഗവും

ഇണയെത്തേടും രാവില്‍

നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍

നഖചിത്രമെഴുതും നിലാവില്‍

നീയും ഞാനും നമ്മുടെ പ്രേമവും

കൈമാറാത്ത വികാരമുണ്ടോ?”

[വികാരമുണ്ടോ? ഉണ്ടോ, ഉണ്ടോ? ഉണ്ടുണ്ടോ? ഉണ്ടയുണ്ടോ? That’s the ultimate question!🙂]

September 30 2025 14:06

“ജി. സുകുമാരൻ നായരെ കണ്ടു, ആശയവിനിമയം നടത്തി. അതിനപ്പുറം പറയാനുള്ള ഒരു മാൻഡേറ്റ് എനിക്കില്ല.” – തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ബഹു. സുകുമാരൻ തിരുമേനിജിയുടെ തിരുമുന്നിൽ കുത്തീരിക്കാൻ തമ്പ്രാൻ ദയവായി തിരുവഞ്ചൂരിനു് മരക്കുരണ്ടിപ്പലക അനുവദിച്ചുകിട്ടിയോ ആവോ?!

October 01 2025 09:45

ഈ കണ്ഠാഭരണത്തിനു് ഒരു കൈപ്പിടി കൂടി ഫിറ്റ് ചെയ്താൽ സംഭവത്തെ ഒരു മൾട്ടിഫങ്ക്ഷണൽ ഇൻസ്ട്രുമെന്റാക്കാം.

വിശറിയായും, അപ്പം, ദോശ, (ഓംശാന്തി) ഓംലെറ്റ് ഇത്യാദി ഭോജ്യങ്ങൾ നിർമ്മിക്കുമ്പോൾ തിരിച്ചിടൽ, മറിച്ചിടൽ, മടക്കിയിടൽ മുതലായ കായികാഭ്യാസങ്ങൾക്കുള്ള ചട്ടുകമായുമൊക്കെ ഉപയോഗിക്കാവുന്ന ഒരു “ഓൾ-ഇൻ-വൺ സൊലൂഷൻ”!

സ്ഥിരമായി കഴുത്തിലുള്ളതുകൊണ്ടു് എവിടെയെങ്കിലും മറന്നുവച്ചു് ആവശ്യസമയത്തു് തപ്പിനടന്നു് വിഷമിക്കേണ്ട കാര്യവുമില്ല.

ഒരു വൻകിട വ്യവസായത്തിനുള്ള പ്രത്യയശാസ്ത്രപരമായ സാദ്ധ്യത ഇതിൽ മറഞ്ഞിരിക്കുന്നുണ്ടെന്നതിനാൽ, ഇലക്ഷൻ അടുത്തെത്തിയ ഈ നിർണ്ണായക വേളയിൽ വ്യവസായ മന്ത്രി ബഹു. പി. രാജീവ് സഹാവിന്റെ സത്വരശ്രദ്ധ ഈ വിഷയത്തിൽ പതിയുന്നതു്, പ്രചാരണ സാങ്കേതികമായി ചിരിച്ചുനില്ക്കുന്ന ഇലക്ഷൻ ഫോട്ടോ സെഷനുകൾക്കു് ഒരു മുതല്ക്കൂട്ടായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.🙂

October 01 2025 10:43

സകലമാന ആരാധനാലയങ്ങളിലെയും സ്വർണ്ണം എൻ്റെ വീട്ടിലിരിക്കേണ്ടതാണെന്നൊരു സ്വപ്നം എനക്കുണ്ടായി. ദൈവശാപം ഉണ്ടാകേണ്ടെങ്കിൽ, ആരാണോ ആരാധനാലയ സ്വർണ്ണാധികാരികൾ, അവർ സഹകരണസംഘമായി മൊത്തം സ്വർണ്ണവും എൻ്റെ ഭദ്രാസനത്തിൽ എത്തിച്ചോളീ!

“This is the last call!”(ഇതു് ഒടുക്കത്തെ വളി, സോറി, ഒടുക്കത്തെ വിളി!)

October 01 2025 10:48

ശബരിമല ദ്വാരപാലകശില്പസ്വർണ്ണതട്ടിപ്പിൽ ബഹു. ആനാവൂർ നാഗപ്പൻ സഹാവു് എന്തു് പറയുന്നു?🙂

October 01 2025 11:20

കമ്മികളുടെ “ലൈക്കയും കമൻ്റയും” ബലിദാനമായി കിട്ടാത്തതിൽ ഫെയ്സ്ബുക്കിലെ “ഡിജിറ്റൽ ക്രീച്ചേഴ്സ്” അത്യന്തം ആകുലചിത്തരാണു്.

എന്നാൽ, ഞാൻ സത്യമായും സത്യമായും നിങ്ങളോടു് പറയുന്നു: സഹാക്കളുടെ “ലൈക്കയും കമൻ്റയും” കിട്ടാത്തവർ ഭാഗ്യവാന്മാർ; സക്കർബർഗ് മൊയ്ലാളിയുടെ സ്വർഗ്ഗരാജ്യം അവർക്കുള്ളതു്!!

October 01 2025 11:43

“ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രവൃത്തി ദുരൂഹം.” – ബഹു. ദേവസ്വം മന്ത്രി വാസവൻ സഹാവു്.

ഓഹോ! അപ്പോൾ അങ്ങനെയുമുണ്ടോ ഇതിലൊരു ദേവപ്രശ്നം?!

October 01 2025 12:12

“KSRTC ബസ് പിൻതുടർന്നു് തടഞ്ഞുനിർത്തി ബഹു. “ഗമനാഗമന” മന്ത്രിയുടെ മിന്നൽ പരിശോധന.”

ആന പോണ പുറകെ ആനവാൽ! ആനവണ്ടി പോണ പുറകെ ആനവണ്ടിപ്പിണ്ഡഭോജി ഇടിമിന്നൽ കുമാരൻ!!

October 02 2025 09:01

“ശബരിമല സ്വർണ്ണംപൂശൽ തട്ടിപ്പിൽ ദേവസ്വം ബോർഡ് വീഴ്ച സമ്മതിച്ചു. സമഗ്രാന്വേഷണം ആവശ്യപ്പെടും.” – വാർത്ത.

വീഴ്ചയിൽ നടുവിനു് ഉളുക്കു് വല്ലതും സംഭവിച്ചോ ആവോ!? അന്വേഷണത്തിൻ്റെ സാങ്കേതികത്വങ്ങൾ സംബന്ധിച്ചു് സംശയനിവൃത്തി ആവശ്യമുണ്ടെങ്കിൽ ബഹു. ആരോഗ്യമന്ത്രിണി സഭാവു് വീണാൻ്റിയെ സമീപിക്കുക!

October 02 2025 09:08

മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ച അന്നുമുതൽ തുടങ്ങി ദൈവനാമത്തിലുള്ള മനുഷ്യരുടെ തട്ടിപ്പുകളും!

October 02 2025 10:01

“നോക്കൂ എന്തു് മനോഹരമായ ടർഫാണു് ഇതെന്നു്!” – തദ്ദേശ സ്വയംഭരണ ‘എക്സർസൈസ്’ മന്ത്രി ബഹു. എം. ബി. രാജേഷ് സഹാവു്.

(മൂലയിലെ ചെംകൊടിയിൽ അരിവാൾചുറ്റികനക്ഷത്രച്ചിഹ്നം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒന്നുകൂടി വിപ്ലവാത്മകമാകുമായിരുന്നില്ലേ എന്നൊരു തംശ്യം എനക്കില്ലാതില്ല.)

വർണ്ണക്കാഴ്ചകൾ കാണുന്നതും, അത്ഭുതകഥകൾ കേൾക്കുന്നതുമെല്ലാം പിള്ളേർക്കും വാല്മാക്രികൾക്കും വലിയ ഇഷ്ടമാണു്. കാരണം, അവർ വളർച്ചയെത്താത്ത പൈതങ്ങളാണല്ലോ!

“പൊന്നരിവാളമ്പുളിയിൽ കണ്ണെറിയുന്നോളേ” എന്ന നാടകഗാനം വയൽകൊയ്യും പൈങ്കിളികളിൽ ജനിപ്പിച്ച അർത്ഥഗർഭമായ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് വിപ്ലവാവേശം ഓർമ്മിക്കുക!

ഈ വസ്തുതയുടെ വെളിച്ചത്തിൽ, ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി ബഹു. ‘എസ്‌കൈസ്’ മന്ത്രിക്കു് ചെംതിങ്കളിനെ നോക്കി പാടിത്തകർക്കാവുന്ന ഒരു മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് വിപ്ലവഗാനം:

“അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ടു്?

കുന്തിച്ചിരിപ്പാണോ കിറ്റിനായ്‌ കാട്ടുപോത്തിൻപുറത്തു്?”

(താമരയെപ്പറ്റി പരാമർശമുള്ളതുകൊണ്ടു് ഈ വിപ്ലവഗാനം കേൾക്കുന്ന ചില ബിജെപിക്കാരുടെ വോട്ടും കെ-ഫാർട്ടിക്കു് ലഭിച്ചുകൂടെന്നില്ല.)

(ചിത്രത്തിനു് കടപ്പാടു്)

October 02 2025 10:25

ക്രിമിനലുകളല്ലാത്തവർ ആവശ്യത്തിനുണ്ടല്ലോ! അങ്ങനെയൊരു വിഭാഗം കെ-പാർട്ടി പുത്തിജീവികളാൽ നവഖോരളത്തിൽ ഇല്ലാതാക്കപ്പെട്ടാൽ അന്നു് അക്കാര്യം പരിഗണിച്ചാൽ മതിയല്ലോ! “തുടലറ്റും പുഴ വറ്റിയും പോയാൽ പട്ടി അക്കരെ നിന്നും ഇക്കരെയെത്തി തന്നെ കടിക്കുമല്ലോ” എന്ന അതിചിന്തയിൽ ഓലക്കുടയുടെ കാലൂരി പ്രതിരോധത്തിനു് റെഡിയായി നിൽക്കാൻ എല്ലാവർക്കുമുണ്ടോ പട്ടരുടെയത്ര അതിബുദ്ധി?

October 02 2025 10:56

എവിടെ അനാരോഗ്യമുണ്ടോ, അവിടെ ലൈഫ്(മിഷൻ) ബോയ് ഉണ്ടു്.

October 02 2025 12:42

തന്റെ തൊഴിലെന്തെന്നും, അതെങ്ങനെ ചെയ്യണമെന്നും അറിയാവുന്ന ഒരാൾ സംസാരിക്കുന്നതുപോലെ സംസാരിക്കുന്ന ഒരു നല്ല മനുഷ്യൻ – ശബരിമലയിലെ പഞ്ചലോഹവിഗ്രഹം നിർമ്മിച്ച ചെങ്ങന്നൂർ തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കർ.

(തന്റെ തൊഴിലെന്തെന്നും, അതെങ്ങനെ ചെയ്യണമെന്നും അറിയാത്ത കംപ്ലീറ്റ് കമ്മ്യൂണിസ്റ്റ് ഊളകൾ, ബഹു. സഹാവു് പിണറായി വിജയനും, ബഹു. സഹാവു് എം. വി. ഗോവിന്ദനും, ബഹു. സഹാവു് എം. എ. ബേബിയും, ബഹു. സഹാവു് പി. രാജീവും, “സന്ദേശം” സില്മയിലെ ബഹു. സഹാവു് കുമാരപിള്ള മോഡലിലുള്ള മറ്റനവധി ബഹു. വിപ്ലവ സഹാക്കളും വിപ്ലവ സഹാത്തികളും ഛർദ്ദിക്കുന്നതുപോലെ ഛർദ്ദിക്കും. – സ്വ. ലേ.)

October 02 2025 15:01

“Water, water, everywhere,

And all the boards did shrink;

Water, water, everywhere,

Nor any drop to drink.”

Nair, Nair, everywhere,

And all the commies did retreat;

Nair, Nair, everywhere,

Nor any Kshatriya to spot.🙂

October 02 2025 15:15

സ്വയം പൊങ്ങികളായ സ്യൂഡോ പുത്തിജീവി പിണറായിസ്റ്റുകൾ അന്തരാത്മാവിൽ കാത്തുസൂക്ഷിക്കുന്ന “trust in authority”-യെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.

October 03 2025 10:52

നക്കാപ്പിച്ചക്കായി കെട്ടിയെഴുന്നള്ളിച്ചു് സമൂഹത്തെ ഒറ്റാൻ ഒട്ടനവധി അജഫ്രോഡുകളുള്ളതുകൊണ്ടു് ഗജഫ്രോഡ് രാജകീയമായി തലപ്പത്തു് വാഴുന്നു!

October 03 2025 11:12

അടുത്തിരിക്കുന്ന കുഞ്ഞിൻ്റെ കേട്ടറിവാധിഷ്ഠിത പ്രാർത്ഥന: “പ്രാവേ പ്രാവേ, ചാകരുതേ!”🙂

October 03 2025 12:35

ആളുകൾ എന്തിനാണാവോ തൂറൽസമരസിംഹവും ഗതകാല ദേവസ്വം മന്ത്രിയുമായ ഈ വിപ്ലവസഹാവിനെ “വായില്ലാക്കുന്നിലപ്പൻ” എന്നു് അഭിസംബോധന ചെയ്യുന്നതു്? ഒരു പ്രമുഖ വ്യക്തിക്കു് വായില്ലാത്തതും, വായുണ്ടായിട്ടും അത്യാവശ്യത്തിനുപോലും അതു് തുറക്കാതിരിക്കുന്നതും രണ്ടും രണ്ടാണു് ഷൂർത്തുക്കളേ!

താന്ത്രികവും മാന്ത്രികവുമായ വിധിപ്രകാരം അനുദിനം അനുഷ്ഠിക്കേണ്ട കർമ്മങ്ങൾതന്നെ വേണ്ടവിധം നോക്കിനടത്താൻ നേരമില്ലാത്ത നോം ഇത്തരം സില്ലി കാര്യങ്ങളും നിങ്ങൾക്കു് പറഞ്ഞുതരണമെന്നു് വരുന്നതു് മഹാ കഷ്ടമാണു് ചങ്ങായിമാരേ!

നിത്യപിണറായിസ്റ്റുകളായി, നിത്യമന്ദൂസുകളായി ജീവിതകാലം മുയ്മൻ കയ്ചിലാക്കാമെന്നാണു് നിങ്ങളുടെ വ്യാമോഹമെങ്കിൽ, “ഓം ശാന്തിഃ ഓന്താശാന്മാരേ! ഓന്താശാത്തികളേ!”, അഥവാ, “നിങ്ങളുടെ മടിയിൽ കനമുണ്ടെങ്കിലേ നിങ്ങളുടെ കുടിയിൽ അടുപ്പു് പുകയൂ” എന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റ് പഴഞ്ചൊല്ലേ, ഒരു “ഗുഡ്നൈറ്റ് ആശംസ” എന്ന നിലയിൽ, എനക്കു് നിങ്ങളോടു് അരുളിച്ചെയ്യാനുള്ളു!

ലാൽ സലാം ഓശാന! മനുഷ്യരാശിയുടെ നിത്യരക്ഷകനായ പിണറായി ദൈവത്തിന്റെ കൃപാകടാക്ഷങ്ങൾ നമ്മളോരോരുത്തരോടും കൂടെ ഇന്നുമെന്നുമെന്നാളും ഉണ്ടായിരിക്കുമാറാകട്ടേ, ആമീൻ!!

October 03 2025 12:59

“കനകസിംഹാസനങ്ങളിൽ കയറിയിരിക്കുന്നിവർ ആരാദ്ധ്യരോ അതോ ഭ്രാന്തരോ?!?!”

October 04 2025 09:01

“കാന്താരയിലെ വേഷം ഗംഭീരമായെന്നു് പറഞ്ഞു് മമ്മൂക്ക മെസ്സെജയച്ചു.” – ജയറാം.

ശബരിമല സ്വർണ്ണപ്പാളിയിൽ പോറ്റിയോടൊപ്പമുള്ള അയ്യപ്പഭക്ത വേഷവും ഗംഭീരമായി. വ്രതത്തിൻ്റെ ഗുണം ഇല്ലാണ്ടിരിക്കില്ല്യാലോ!

October 04 2025 10:46

സ്വർണ്ണം ചെമ്പാക്കലും ചെമ്പു് സ്വർണ്ണമാക്കലും വെരി സിംപിൾ ബിഗിലേ!

സ്വർണ്ണം [Aurum – Au: (79 പ്രോട്ടോൺസ്, 79 ഇലക്ട്രോൺസ്, 118 ന്യൂട്രോൺസ്)] എന്ന മൂലകത്തിൽ നിന്നു് 50 പ്രോട്ടോണുകളെയും 50 ഇലക്ട്രോണുകളെയും 83 ന്യൂട്രോണുകളെയും ചെമ്പു് [Cuprum – Cu: (29 പ്രോട്ടോൺസ്, 29 ഇലക്ട്രോൺസ്, 35 ന്യൂട്രോൺസ്)] എന്ന മൂലകത്തിലേക്കു് സ്ഥലം മാറ്റിയാൽ സ്വർണ്ണം ചെമ്പാകും, ചെമ്പു് സ്വർണ്ണമാകും.

കംപൾസറി സ്ഥലം മാറ്റമായതുകൊണ്ടു് ബഹു. മുഖ്യമന്ത്രി വിചാരിച്ചാൽ നിമിഷം കൊണ്ടു് കാര്യം നടക്കും. ബഹു. മുഖ്യമന്ത്രി വിചാരിച്ചാലേ നടക്കൂ! പക്ഷേ, ഓർഡിനറി മോർട്ടലുകളും വെറും സമ്മതിദായകരുമായ പ്രജകൾ പ്രജാപതിയുമായി നേരിട്ടിടപെടുന്നതു് കർശനമായി നിരോധിക്കപ്പെട്ടിട്ടുള്ളതിനാൽ, ബഹു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ബഹു. പി. ശശി സഹാവു് വഴിയോ ബഹു. ഉണ്ണികൃഷ്ണൻ പോറ്റി വഴിയോ സ്ഥലംമാറ്റപ്രശ്നം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ സഹാവിന്റെ മുന്നിൽ അവതരിപ്പിക്കേണ്ടിവരും.

P. S.

ഇവിടെ കൊടുത്തിരിക്കുന്ന “periodic table”-ന്റെ ഒരു കോപ്പി ഫ്രെയിം ചെയ്തു് “പീരിയോഡിക് ടേബിൾ ഈ വീടിന്റെ ഐശ്വര്യം” എന്ന തലക്കെട്ടോടെ പൂമുഖത്തു് തൂക്കിയിട്ടാൽ, ആനക്കൊമ്പോ ആദാമിന്റെ വലത്തുവശത്തെ വാരിയെല്ലിന്റെ തുണ്ടോ പൂജാമുറിയിൽ പ്രതിഷ്ഠിച്ചു് ദിവസേന പൂവിട്ടു് പൂജിച്ചാൽ കിട്ടുന്നപോലത്തെ സമ്പത്തും സമൃദ്ധിയും സൗന്ദര്യവും ആയുരാരോഗ്യങ്ങളും സർവ്വവിധമായ ഐശ്വര്യ റായികളും കൈവരുമെന്നുറപ്പു്!

October 04 2025 11:36

“ആഗോള അയ്യപ്പ സംഗമം നല്ല നിമിത്തം; വലിയൊരു കള്ളത്തരം കണ്ടുപിടിക്കാനായി.” – ബഹു. വെള്ളാപ്പള്ളി നടേശൻ സഹാവു്.

തൊണ്ടവരണ്ട ഗുരുസ്വരൂപിക്കു് അല്പം കുടിയ്ക്കാൻ കൊടുക്കാൻ ആരുമില്ലേടെ അവിടെ? “Dehydrate” ചെയ്താൽ ഷെർലൊക്ക് ഹോംസായാലും സത്തുപോകും! പറഞ്ഞില്ലെന്നു് വേണ്ട.

October 04 2025 13:09

“തിരുവാഭരണം ചാർത്തി വിടർന്നൂ തിരുവാതിര നക്ഷത്രം”

പൂത്തുവിടരൽ ചുരുക്കവും, ഞെട്ടിയുണരൽ പതിവുമായ ഒരു തിരുവാതിര നക്ഷത്രക്കാരൻ എന്ന നിലയിൽ, തിരുവാഭരണം ചാർത്തി ഉണരുക എന്നതാണു് മിക്കവാറും എല്ലായ്‌പോഴും നോമും പിൻതുടരുന്ന രീതി.

തിരുവാഭരണം കയ്യെത്തും ദൂരത്തല്ലാതെ വരുന്ന അപൂർവ്വം ചില പുലർകാലവേളകളിൽ, ജന്മനാ ഒരു മാക്രിസ്റ്റായതിനാൽ, മിക്കവാറും എല്ലായ്‌പോഴും കയ്യെത്തും ദൂരത്തുണ്ടാകാറുള്ള മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് വിപ്ലവ ചെംകോണകം ഒന്നുകൂടി വിശദമായി അഴിച്ചുകെട്ടി നോം ആനന്ദതുന്ദിലനാകും. (ആനന്ദതുന്ദിലനാകലാണു് നോമിന്റെ മെയിൻ).

നോം അനാദികാലമായി സശ്രദ്ധം, സസൂക്ഷ്മം അനുഷ്ഠിക്കുന്നതും, കെ-പാർട്ടി നിർവചനപ്രകാരം പൊളിറ്റിക്കലി വെരി കറക്റ്റായതുമായ ഈ കർമ്മപരിപാടി “പിണറായിസ്റ്റ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ സാമൂഹികാചാരമര്യാദ” എന്ന പേരിൽ ലോകപ്രസിദ്ധമായ അനവധി അവാർഡുകൾ, “House of Commons Commie Award” ഉൾപ്പെടെ, കരസ്ഥമാക്കിയിട്ടുണ്ടെന്ന പരമസത്യവും ഇവിടെ പ്രസ്താവിക്കേണ്ടതു് മനുഷ്യരാശിയോടുള്ള ഒരു ബാദ്ധ്യതയാണെന്നു് എനക്കു് തോന്നുന്നു.

ആരെങ്കിലും പ്രസ്താവിച്ചാലല്ലേ ആർക്കെങ്കിലും കേൾക്കാൻ കഴിയൂ!!

October 05 2025 09:13

ശബരിമല ദ്വാരപാലകശില്പങ്ങളുടെ സ്വർണ്ണപ്പാളി തട്ടിപ്പു് പോലുള്ള സ്വയംകൃതാനർത്ഥങ്ങൾ വഴി പ്രതിസന്ധിയിലാകുമ്പോൾ, ശക്തമായ രണ്ടു് ആർഗ്യുമെൻ്റുകൾ മുന്നോട്ടു് വയ്ക്കാനുള്ള സ്ത്രീപ്പാർട്ടുകളെ ഇറക്കുന്നതാണു് സിപിഎം രീതി. ആ കളിയിൽ “പിടക്കോഴിമാമ്മികൾക്കു്” ചാൻസില്ല.

October 05 2025 09:59

“ഞാനെൻ്റെ പഴയ പ്രത്യേക ഏക്ഷൻ കാണിച്ചാൽ നീയൊന്നും താങ്ങൂല!” – റൗഡി ഫീഷണി.
“എന്നെ പ്രൊവോക്ക് ചെയ്താൽ ഞാനെൻ്റെ വായ തുറക്കും, തുറന്നാൽ നിൻ്റെയൊന്നും പൊടിപോലും ഉണ്ടാവില്ല കണ്ടുപിടിക്കാൻ!” – റൗഡിണി ഫീഷണി.

(“സ്ത്രീകൾക്കു് ആക്ഷനെക്കാൾ റിയാക്ഷനിലാണു് താത്പര്യം.” – സ്വ. ലേ.)

October 05 2025 10:20

“രണ്ടു് ദശാബ്ദം മുൻപു് എനിക്കീ അവാർഡ് ലഭിക്കുമ്പോൾ ഇതുപോലുള്ള ആഘോഷങ്ങളോ, ജനങ്ങളെല്ലാം കൂടിച്ചേർന്നു് ആദരവു് പ്രകടിപ്പിക്കലോ ഒന്നും ഉണ്ടായിരുന്നില്ല.” – അടൂർ ഗോപാലകൃഷ്ണൻ.

ഇപ്പോഴത്തെപ്പോലെ അപ്പോൾ ഇലക്ഷൻ ഇത്ര അടുത്തെത്തിയിട്ടുണ്ടായിരുന്നിരിക്കില്ല.

പന്തൽമേളകളും, ആഗോള അയ്യപ്പ സംഗമങ്ങളും, മറ്റിനം മാമാങ്കങ്ങളും സ്വയംഭൂവായി സംഭവിക്കുന്നതല്ല, സമ്മതിദായകരുടെ കണ്ണുവെട്ടിച്ചു് കുഴിയിൽ വീഴിക്കാനായി സംഘാടകർ സംഭവിപ്പിക്കുന്നതാണു്.

October 05 2025 10:50

Ed Sheeran – Sapphire

(ഇന്ത്യയിലൂടെയുള്ള യാത്രയുടെ ഈ വീഡിയോയിൽ ഷാരൂഖ് ഖാൻ, അരിജിത് സിംഗ് എന്നിവരും അതിഥികളായി മുഖം കാണിക്കുന്നുണ്ടു്.)

October 05 2025 16:39

“ദേവസ്വം ബോർഡിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഐഎഎസുകാരെ നിയമിക്കണം.” – ബഹു. വെള്ളാപ്പള്ളി നടേശൻ ജി.

ശബരിമലയിലെ യുവതീപ്രവേശനത്തിൽ നിലവിൽ നിലവിലിരിക്കുന്ന നിയമവശത്തിന്റെ വെളിച്ചത്തിൽ, അടുത്തൊരു പത്തുവർഷം കൂടി ക്ഷമയോടെ കാത്തിരിക്കാൻ പൂജനീയ വെള്ളാപ്പള്ളി നടേശൻ ജി സന്നദ്ധനാണെങ്കിൽ, ദേവസ്വം ബോർഡിലെ ഉത്തരവാദിത്തപ്പെട്ട ഏതു് സ്ഥാനത്തും, ആശങ്കയുടെ അംശം പോലുമില്ലാതെ, നിയമിക്കപ്പെടാൻ സർവ്വഥാ യോഗ്യയും, നൃത്തനൃത്യ കലാശാസ്‌ത്ര സാമൂഹികസാംസ്കാരിക മേഖലകളിലെ അകമഴിഞ്ഞ ഇടപെടലുകൾ മൂലം സർവ്വർക്കും സുപരിചിതയും, സർവ്വോപരി ബഹു. പിണറായി സഹാവിന്റെ ഡൈഹാർഡ്‌ ഭക്തയുമായ ഒരു അയ്യേയെസുകാരി, അങ്ങു് വിശ്വസിച്ചാലുമില്ലെങ്കിലും, നവോത്ഥാന പിണുനവകേരളത്തിൽ മജ്ജയും മാംസവുമായി ജീവിച്ചിരിപ്പുണ്ടു് – ബഹു. ദിവ്യ ശേഷ അയ്യർ ജി IAS (ഭൗമാവതാരമെടുത്ത മഹനീയ തീയതി: 16.10. 1984).

അയ്യപ്പഭക്തരായ മനുഷ്യർ ശബരിമലയിലെ അയ്യപ്പന്റെ സന്നിധാനത്തിൽ മനസ്സുരുകി അർപ്പിക്കുന്ന നേർച്ചകാഴ്ചകൾ പരിശുദ്ധർ ചമയുന്ന പിണറായിസ്റ്റുകളാൽ പകൽക്കൊള്ള ചെയ്യപ്പെടുന്ന ക്രൂരമായ പരിഹാസ്യത വിദൂരമായ ഭാവിയിലെങ്കിലും സംജാതമാകാതിരിക്കുമല്ലോ എന്നു് കരുതി പറഞ്ഞെന്നേയുള്ളു.

അവിവേകമെങ്കിൽ, മാക്രിസഗാഥവഴി മനുഷ്യരായിത്തീർന്ന അങ്ങത്തുങ്ങൾ അടിയനെ 51 വെട്ടുവെട്ടി തട്ടി ഉപ്പിട്ടുമൂടാതെ, അടിയനോടു് പൊറുക്കുക! അടിയൻ പാവമാണു്, അങ്ങത്തുങ്ങളുടെ കിറ്റുഭുജിച്ചു് ഉപജീവിക്കുന്ന ഒരു സാധുവാണു്!!

October 05 2025 18:03

ബഹു. പിണറായിസ്റ്റ് സഹാക്കളോടു് എനിക്കു് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിതാണു്: “എനിക്കു് നിങ്ങളോടു് ഒന്നും പറയാനില്ല, absolutely nothing!”

October 06 2025 09:34

“കോടതി ഉത്തരവു് പ്രകാരം ഏതന്വേഷണത്തിനും തയ്യാർ.” – ബഹു. ദേവസ്വംമന്ത്രി വാസവൻ സഹാവു്

പിടിച്ചുകയറി മതിൽചാടി തടിതപ്പാനുള്ള പിടിവള്ളി മോളിലെ ഉത്തരത്തിൽ കെട്ടിത്തൂക്കിയിട്ടുണ്ടെന്ന ഉറപ്പു് കെ-ഭൂതം കക്ഷിക്കു് നൽകിയിട്ടുണ്ടാവണം.

October 06 2025 09:50

” ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പു് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ എഡിജിപി എച്ച്. വെങ്കടേഷിൻ്റെ നേതൃത്വത്തിൽ ഹൈക്കോടതി നിയോഗിച്ചു.” – വാർത്ത.

ഹൈക്കോടതി നിയോഗിച്ചതു് കെ-സർക്കാർ നിർദ്ദേശിച്ച അന്വേഷണ സംഘത്തെ ആയിരിക്കില്ല എന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.

October 06 2025 10:20

“2019-ലെ ദേവസ്വം ഉത്തരവിൽ ‘ചെമ്പുപാളി’ എന്നു് രേഖപ്പെടുത്തിയതു് അബദ്ധം.” – ദേവസ്വം ഉദ്യോഗസ്ഥർ.
ഒരബദ്ധം, ഒരു കയ്യബദ്ധം! നാറ്റിക്കരുതു്, പ്ലീസ്!!

October 06 2025 10:22

കമ്മിയാണോ, കള്ളൻ/കള്ളി തന്നെ!

October 06 2025 11:06

പിണുവും അപ്പവും ബേബിയും, പോത്തും മിത്തും ശുംഭനും, വാസവനും സിറ്റപ്പനും അപ്പൂപ്പനും, ബിന്ദുവും ചിഞ്ചുവും വീണയുമെല്ലാം പറയുന്നതു് കേൾക്കാൻ സ്വജീവിതസമയം പാഴാക്കുന്നവരിൽ, പ്രവർത്തനരഹിതമായിത്തീർന്ന മനുഷ്യബുദ്ധിയുടെ അതീവ പരിതാപകരമായ ഒരു നേർചിത്രമുണ്ടു്.

October 06 2025 12:03

കേരളരാഷ്ട്രീയസംബന്ധമായി ഫെയ്സ്ബുക്കിലെ എൻ്റെ കുത്തിക്കുറിക്കലുകളുടെ ആധാരം യൂറ്റ്യൂബ് തംബ്നെയിൽസാണു്. ആ വീഡിയോകൾ മുയ്മനും ഞാൻ കാണാറില്ല, അതിൻ്റെ ആവശ്യവുമെനിക്കില്ല. ഊരിലെ പഞ്ഞമറിയാൻ ഉണ്ണിയെ കണ്ടാൽ ധാരാളം മതിയല്ലോ!🙂

(ഇത്രയും, യെവനു് വേറെ പണിയൊന്നുമില്ലേ എന്നു് തംശയിക്കുന്ന സഹൃദയരുടെ ആശ്വാസത്തിനായി.)

October 06 2025 12:47

“ഒരു മര്യാദേയില്ല, ഒരു മര്യാദേയില്ല, യാതൊരു ‘മൈരാദേയുമില്ല’ നിങ്ങക്കു്! ഇങ്കിലാ സിന്താവാ!!” – ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവു് നിയമസഭയിൽ.

നൃത്തമയൂരം ബഹു. മന്ത്രി ശിവൻകുട്ടി സഹാവിനു് പൈങ്ങയും പൊഹലയും ചുണ്ണാമ്പും വെറ്റിലയിൽ കാഴ്ചയർപ്പിച്ചു് ശിഷ്യപ്പെടൂ, മാക്രിസ്റ്റ്-പിണറായിസ്റ്റ് മയിൽനൃത്താരികളായ അഭിശപ്ത പ്രതിപക്ഷമേ!!

October 06 2025 14:39

“വിജയ് മല്യ സ്വർണ്ണം പൂശിയിട്ടുണ്ടോയെന്നു് എനിക്കറിയില്ല.” – ബഹു. ദേവസ്വൻ വാസവൻ.

“കിങ് ഫിഷർ” മൊയ്ലാളി എന്ന നിലയിൽ, വിജയ് മല്യ ബിയർ പൂശിയിട്ടുണ്ടാവാമെന്നല്ലാതെ, സ്വർണ്ണം പൂശിയിട്ടുണ്ടാവാൻ വഴിയില്ല. അതു് ചെയ്തതു് സ്വർണ്ണം പൊതിയലറിയാവുന്ന, മല്ലുക്കളെപ്പോലെ വിയർപ്പിൻ്റെ അസുഖമില്ലാത്ത, അയൽസംസ്ഥാന ടെക്നിഷൻസായിരിക്കാനാണു് സാദ്ധ്യത.

October 07 2025 08:51

“എല്ലാവർക്കുമറിയാം, ഒരു പ്രസിഡൻ്റ് വിചാരിച്ചാലൊന്നും ശബരിമലയിൽനിന്നു് സ്വർണ്ണം അടിച്ചുമാറ്റാൻ പറ്റില്ല.” – ദേവസ്വം മുൻ പ്രസിഡൻ്റ് ബഹു. എ. പദ്‌മകുമാർ.

അതുകൊണ്ടാണു് ബഹു. ഉണ്ണികൃഷ്ണൻ പോറ്റിയെ കൂട്ടുകൂട്ടിയതെന്നും ട്യൂബ് ലൈറ്റുകളായ മാക്രികൾ ഒഴികെയുള്ള മനുഷ്യജീവികൾക്കെല്ലാമറിയാം.

October 07 2025 09:37

അനിലകുമാരൻ അരുണകുമാരൻ ജയ്ക്കൻ ഇത്യാദി ഇടത്തൂടുകളെ ആങ്കറും സഹചർച്ചക്കാരും സഹകരണസംഘമായി “പഞ്ഞിയ്ക്കിട്ടു” എന്നു് പതിവായി കാണുന്നു!

രാവിലെ ചതച്ചു് വെയിലത്തും, വൈകിട്ടു് ചതച്ചു് മഞ്ഞത്തും ഇട്ടാലും പഠിക്കാത്ത ഇനത്തെ അറഞ്ചം പുറഞ്ചം തല്ലിച്ചതയ്ക്കുന്നതിനെ “ഇഞ്ചയ്ക്കിട്ടു” എന്നാണു് പറയേണ്ടതെന്നു് കേരളപാണിനി.

October 07 2025 09:57

“ആരോപണമുണ്ടാ(ക്കി)യ കാലഘട്ടത്തിൽ ഞാൻ അധികാരത്തിലില്ല.” – ദേവസ്വം മുൻ പ്രസിഡൻ്റ് ബഹു. എൻ. വാസു.

“കട്ടവർ കട്ടവർ മാറിനിന്നു് കക്കാത്തവർക്കു് കക്കാനുള്ള അവസരം ഒരുക്കേണ്ടതാണു്!” – ബഹു. ദേവസ്വദ്വാരപാലകമന്ത്രി.

October 07 2025 11:16

ദ്വാരപാലകശില്പങ്ങളെ സ്വർണ്ണത്തിനു് പകരം കെ-ജനസേവക ബഫൂണുകളുടെ കാണ്ടാമൃഗ തൊലികൊണ്ടു് പൊതിഞ്ഞിരുന്നെങ്കിൽ, “ടാറും സൾഫറും പോലെ” ഒട്ടിയിരിക്കുന്ന ജൈവ പാളിയെ, ദേവസ്വവും പോറ്റിയും പടി പതിനെട്ടും ചവിട്ടി, പഠിച്ച കള്ളപ്പണി പതിനെട്ടും പയറ്റിയാലും പൊളിച്ചുമാറ്റി അടിച്ചുമാറ്റാൻ കഴിയുമായിരുന്നില്ല.

October 07 2025 11:59

ഒറ്റമരത്തിൽ ആടിക്കളിക്കുന്ന കുരങ്ങനെപ്പോലെ, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പിടുക്കിൽ കടിച്ചുതൂങ്ങി ആടലോടാലടോലാടലാണത്രെ മാക്രിസ്റ്റുകൾ!

നാണംകെട്ടു് നാറിപ്പുഴുത്തിട്ടായാലും വേണ്ടില്ല, മൂന്നാമൂഴമുറപ്പാക്കി മല്ലുക്കളെ ആത്യന്തികമായി മൂഞ്ചിക്കുക എന്ന “കപീരഥ” പ്രയത്നത്തിലാണത്രെ വിപ്ലവസഹാക്കളും വിപ്ലവസഹാത്തികളും!!

October 07 2025 14:01

“പാർട്ടിക്കു് എന്നിൽ പൂർണ്ണമായ വിശ്വാസം.” – ദേവസ്വം ബോർഡംഗം ബഹു. എ. അജികുമാർ.

ബഹു. ഉണ്ണികൃഷ്ണൻ പോറ്റിയും അങ്ങത്തയെപ്പറ്റി തങ്കമാന മനിതൻ എന്നാണു് പറഞ്ഞതു്.

October 08 2025 08:34

“ആരു് തെറ്റു് ചെയ്താലും മുഖം നോക്കാതെ നടപടി എടുക്കുന്നതാണു് ഞങ്ങളുടെ രീതി.” – ബഹു. പി. വി.

പച്ചനുണയാണെങ്കിലും ഉളുപ്പു് ഒട്ടുമേയില്ല. കുലദൈവം ബഹു. കാണ്ടാമൃഗത്തിനു് നന്ദി.

October 08 2025 09:07

ആളോൾക്കു് ആളോളെ ശരിക്കങ്ങടു് മനസ്സിലായില്ലാന്നു് തോന്ന്ണു. എണ്ണം പറഞ്ഞ അയ്യപ്പഭക്തൻ ബഹു. സഹാവു് വാസവമന്ത്രി പോറ്റിവളർത്തുന്ന ഉണ്ണിയും കണ്ണനും കൃഷ്ണനും കൈകാര്യസ്ഥനുമൊക്കെയാണു്! സാക്ഷാൽ കമ്മീശ്വരന്മാരുടെ മാനിഫെസ്റ്റേഷൻ! ബഹുമാനം വേണ്ട്വോളംതന്നെ ആയിക്കോട്ടേ!!

October 08 2025 09:33

ബഹു. പി. വി. സഹാവു് പടമാകാൻ പോകുന്നത്രെ!

പടത്തിൽ കുഞ്ഞുപിവി പാളയിൽക്കിടന്നു് ഇടതു് പെരുവിരലൂമ്പി, വലതുകൈകൊണ്ടു് പീപ്പിയിൽ പിടിച്ചു് വലിക്കുന്ന സീൻ ഉണ്ടാവുമോ ആവോ?!

October 08 2025 10:08

“രണ്ടുമൂന്നംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുന്നകണ്ടു. വാച്ചാൻഡ് വാർഡായാലും മനുഷ്യരാണല്ലോ!” – ബഹു. മു. മ. പി. വി. സഹാവു്.

“ജീവൻരക്ഷാപ്രവർത്തനം” കണ്ടാൽ ബഹു. പി. വി. സഹാവിനു് സങ്കടോം ദുഃഖോം ഒരുമിച്ചു് വരും, കണ്ണു് നിറയും, മൂക്കൊലിക്കും! പണ്ടേ അദ്ദ്യം ഒരു അയ്യപ്പ ഭക്തനും, ജീവകാരുണ്യ ആശ വർക്കറുമാണു്!

October 08 2025 11:02

“എൻ്റെ നാട്ടിൽ, അഥവാ എൻ്റെ മഹാനാമത്താൽ അനുഗ്രഹീതമായ പിണറായിയിൽ ഒരു ചൊല്ലുണ്ടു്, എട്ടുമുക്കാലട്ടിവച്ചപോലേന്നു്.” – ബഹു. മു. മ. പി. വി.

ചെയ്തുകൂട്ടിയ അനർത്ഥങ്ങളുടെ ഉരുൾപൊട്ടലിൽ നിൽക്കുന്ന മണ്ണും ഒപ്പം താനും ഒലിച്ചുപോകുന്നതു് കാണുമ്പോൾ, കാരണഭൂതത്തിനു് മരണവെപ്രാളം ഉണ്ടാകുന്നതും പിച്ചും പേയും പറയുന്നതും കേവലം ചൊല്ലല്ല, അനുഭവയാഥാർത്ഥ്യമാണു്!

October 08 2025 12:45

ഒരു പിണറായി വിജയൻ മുഖ്യമന്ത്രിയും, ഒരു ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയും, ഒരു വീണ ജോർജ്ജ് ആരോഗ്യ മന്ത്രിയുമെല്ലാമായ ഒരു സമൂഹത്തിനു് നൽകേണ്ട മൂല്യം ഭാരതീയർ പണ്ടേ കണ്ടെത്തിയിട്ടുണ്ടു്. – പൂജ്യം, zero, nihil, Null!!

October 08 2025 13:36

“അമ്പലക്കള്ളന്മാർ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടു്.” – ബഹു. “Member of Parliament” സഹാവു് കെ. രാധാകൃഷ്ണൻ.

സാമൂഹിക അസമത്വങ്ങളിൽ പ്രകോപിതരായി, കട്ടൻ ചായയും പരിപ്പുവടയും ദിനേശ് ബീഡിയും വഴി പ്രചോദിതരായി, ബഹു. കുമാരപിള്ള സഹാവു് മോഡൽ താത്വികാചാര്യരുടെ ഉദ്ബോധനങ്ങൾ വഴി പിണറായിസ്റ്റുകളായി, “മനുഷ്യനാകെടാ, മനുഷ്യയാകെടീ” എന്നും മറ്റുമുള്ള ഹൃദയഭേദകമായ വിപ്ലവകവിതകൾ കവച്ചു്, മനുഷ്യരെ തർജ്ജിച്ചു്, സാംസ്കാരിക നായകരാകാനുള്ള പ്രച്ഛന്നവേഷമത്സരത്തിൽ വൻവിജയം കൈവരിച്ചു്, പട്ടുകോണകവും തന്റെ പേരെഴുതിയ ലോഹപ്പലകയും കരസ്ഥമാക്കി നാസ്തികർ ചമയുന്ന മാക്രിസ്റ്റുകൾ, അഥവാ അന്തം കമ്മികൾ, സ്വർണ്ണത്താലും ചക്രത്താലും സമൃദ്ധമായ ക്ഷേത്രങ്ങളിലെ, ഭക്തരുടെ കണ്ണീർ നിറഞ്ഞ ചക്കരക്കുടങ്ങൾ കണ്ടപ്പോൾ, അവയിൽ കയ്യിട്ടുവാരി നക്കാനായി ഭക്തകുചേലവേഷം കെട്ടി സംഗമങ്ങളും കോൺക്ലേവുകളും മേളകളും അനവധിയായ മറ്റിനം മാമാങ്കങ്ങളും പൊതുജനത്തിന്റെ വിയർപ്പുവിലയായ നികുതിപ്പണം മുടക്കി സംഘടിപ്പിച്ചു്, ദേവസ്വത്തിന്റെ അധികാരസ്ഥാനങ്ങളിൽ നുഴഞ്ഞുകയറാൻ തുടങ്ങിയതോടെ അമ്പലക്കൊള്ളയുടെയും അമ്പലം വിഴുങ്ങികളുടെയും എണ്ണം മണി ചെയിൻ തട്ടിപ്പുകാരെയും, നോട്ടിരട്ടിപ്പു് തട്ടിപ്പുകാരെയും, സില്മ തട്ടിപ്പുകാരെയുമൊക്കെ അമ്പേ തോൽപിക്കും വിധം കുതിച്ചുയർന്നു എന്നു് മാത്രം!

നിങ്ങൾ നോക്കിക്കോ, പരംപൊരുൾ സാത്വികനായ നമ്മുടെ ലാവ്ലിൻ മുക്കിയമന്ത്രി സഹാവു് പിണറായിജി ക്രമക്കേടുകൾ നടത്തിയ സകല മാസപ്പടി ക്രിമിനലുകളെയും പിടിച്ചു് അകത്തിടും! അതിനു്, ശബരിമല അയ്യപ്പസ്വാമിയുടെ കൃപാകടാക്ഷത്താൽ, ബഹു. പിണറായിജിക്കു് ഒരു മാത്യു കുഴൽനാടന്റെയും സഹായം ആവശ്യമില്ല.

ഇതു് സത്യം, സത്യം, പരമസത്യം, പരംപൊതുവാൾ സത്യം, നീട്ടിപ്പിടിച്ച പരമേശ്വരവടിവാൾ സത്യം!!

October 08 2025 14:12

വാടിക്കൽ രാമകൃഷ്ണനും, വാളയാർ പെൺകുട്ടികൾക്കും, അട്ടപ്പാടിയിലെ മധുവിനും, ബൂർഷ്വാസിയുടെ അൻപത്തൊന്നു് വെട്ടേറ്റു് മരിച്ച സഖാവു് ടി. പി. ചന്ദ്രശേഖരന്റെ കുടുംബത്തിനും, “മൃഗ” യൂണിവേഴ്‌സിറ്റിയിൽ മൃഗീയമായ കമ്മ്യൂണിസ്റ്റ് റാഗിങ്ങിലൂടെ കൊല ചെയ്യപ്പെട്ട വിദ്യാർത്ഥി സിദ്ധാർഥിനും, അനേക മാസങ്ങളായി ഉപജീവനത്തിനായി തെരുവിൽ സമരം ചെയ്യുന്ന ആശ വർക്കേഴ്‌സിനുമെല്ലാം അഭൂതപൂർവ്വമായ നീതി നേടിക്കൊടുത്ത “യുഗപുരുഷൻ” എന്ന നിലയിൽ, ബഹു. പിണറായി വിജയൻ സഹാവു് മൂന്നാം പ്രാവശ്യമല്ല, മുപ്പതാം പ്രാവശ്യവും കേരളം മുക്കിയ മന്ത്രിയായി, നവ മാവേലിയായി, നാല്പതു് കാറുകളുടെയും, നാല്പതു് വെടികളുടെയും അകമ്പടിയോടെ നവ കേരളത്തെ സമൂലം നാറ്റിച്ചു് വാണരുളണം എന്നാണു് വ്യക്തിപരമായ എന്റെ അഭിപ്രായം.

October 08 2025 15:42

അടിക്കേണ്ട സമയത്തു്, അടിക്കേണ്ട വിധത്തിൽ, അടിക്കേണ്ടിടത്തു് അടിക്കാനുള്ള കഴിവില്ലെങ്കിൽ അടിക്കാൻ നിൽക്കരുതു്. നിന്നാൽ, ശത്രുവിൻ്റെ അടി സ്വന്തം മോന്തയിലും, അവൻ്റെ തൊഴി സ്വന്തം അണ്ടിയിലും കൊള്ളും!

ഇത്രയും, ബഹു. പ്രതിപക്ഷ നേതാവിനോടു് സ്നേഹപൂർവ്വം.

October 08 2025 17:30

തന്റെ അണ്ടിയുടെ പകുതി നീളം പോലുമില്ലാത്ത പിസ്റ്റലിൽ നിന്നുള്ള വെടിയേറ്റാണത്രെ ചില ഏക്ഷൻ ഹീറോകൾ പടമായതു്!🙂

October 08 2025 18:01

“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം.”

മുഴുപ്പട്ടിണിയാണിസ്റ്റാ! കിറ്റിനുവേണ്ടിയാണിസ്റ്റാ!!

October 08 2025 18:19

മാർക്സിസം പതാകയിൽ പ്രദർശിപ്പിക്കുന്ന ഒരു പാർട്ടിയെയോ, ആ പാർട്ടിയുടെ സർക്കാരിനെയോ ഒരു മതനേതാവോ, ഒരു സാമുദായികനേതാവോ പിൻതുണച്ചാൽ അതിനൊരർത്ഥമേയുള്ളു: അവറ്റകൾക്കു് മാർക്സിയൻ ഐഡിയോളജി എന്തെന്നതുപോയിട്ടു് സ്വന്തം വിശ്വാസപ്രമാണം എന്തെന്നുപോലും യാതൊരു ഗ്രാഹ്യവുമില്ല.

October 09 2025 09:35

“കുറ്റക്കാരെ സംരക്ഷിക്കില്ല. ഒരു തരി പൊന്നു് പോയെങ്കിൽ കണ്ടെത്തും.” – ബഹു. വാസവമന്ത്രി.

പറയുന്നതു് സഹാവായതിനാൽ നേരറിയാൻ നേർവിപരീതമെടുക്കുകയേ വേണ്ടൂ.

October 09 2025 11:22

1. “മാനനഷ്ടക്കേസിൽ പ്രതിപക്ഷനേതാവു് വി. ഡി. സതീശനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വക്കീൽ നോട്ടീസയച്ചു.”

2. “തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നു് കാട്ടി അഡ്വ. എം. മുനീറിനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാനനഷ്ടത്തിനു് വക്കീൽ നോട്ടീസയച്ചു.”

3. “മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും തനിക്കുനേരെ ലൈംഗികാതിക്രമത്തിനുള്ള ശ്രമമുണ്ടായെന്നും, തനിക്കു് മോശം സന്ദേശം അയച്ചെന്നുമുള്ള തന്റെ 2022-ലെ ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ്.”

ആ സതീശനും മുനീറും സ്വപ്നയുമെല്ലാം ചേർന്നു് സഹാവിന്റെ തൊലി ഉരിച്ചു് മാനം മുയ്മൻ നഷ്ടപ്പെടുത്തുകയാണല്ലോ സുരേന്ദ്രൻ സഹാവേ?

സഹാവു് ആ സതീശനും മുനീറിനുമെതിരെ കൊടുത്തപോലെ, സ്വപ്ന സുരേഷിനെതിരെയും കൊടുക്കു് കലക്കനൊരു മാനനഷ്ടക്കേസ്! ആ പ്രതിലോമകാരികൾ മൊത്തം ഒരു പാഠം പഠിക്കട്ടെ!

October 09 2025 11:31

ഇലക്ഷനുകൾ അടുക്കളപ്പുറത്തെത്തേണ്ടിവന്നു സാധുജനസംരക്ഷകരായ ജനസേവകരുടെ ഹൃദയനൈർമ്മല്യം ജനത്തിനു് മനസ്സിലാകാൻ!

October 09 2025 11:46

നാണമില്ലേടോ തനിക്കൊക്കെ ബഹു. കാരണഭൂതത്തിന്റെ അരക്കെട്ടിനൊപ്പം പോലും പൊക്കമില്ലാതെ എംഎൽഎ ആയി നിയമസഭയിലിരിക്കാൻ?

അല്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കിൽ കന്നിമൂലയിൽപ്പോയി നവവധുവിനെപ്പോലെ മുഖം കുനിച്ചുനിന്നു്, കാൽവിരൽകൊണ്ടു് തറയിൽ വൃത്തം വരച്ചു് താൻ ശകലം നാണിക്കു്!🙂

October 09 2025 12:43

കെ-ഫാർട്ടി നേതാവു് ചമഞ്ഞു് ചായക്കടയിലെ മുട്ട ഓസ്സിത്തിന്നതിന്റെ പിറ്റേന്നു് പുലർകാലവേളയിലെ വിശദവിശാലമായ വൈരുദ്ധ്യാത്മക തൂറലിനുശേഷം വിശുദ്ധ കെ-ചന്തി കേവലം പ്രത്യയശാസ്ത്രപരമായ വീക്ഷണ കോണകത്തിൽ മാത്രം കഴുകിയാൽ, ഉറുമ്പല്ല, ഓം രാമായണ കാരകൻ സാക്ഷാൽ വാത്മീകിയെ പൊതിഞ്ഞ ചിതൽ വരെ ബഹു. കൊതത്തിൽ കയറിപ്പറ്റി അരിച്ചുപെറുക്കി ആറ്റുകാൽ പൊങ്കാലയിടും.

[“ബഹു. കാരണഭൂതത്തിന്റെ അധികപ്രസംഗം അടിമകളായ അന്തം കമ്മികൾക്കെന്താണോ, അതാണു് ഉറുമ്പുകൾക്കും ചിതലുകൾക്കും ഹൈഡ്രജൻ സൾഫൈഡിന്റെ (hydrogen sulphide – H2S) ദുർഗന്ധ സമാനം കുണ്ഡലിനി മേഖലയിൽനിന്നു് അനർഗ്ഗളം ബഹിർഗ്ഗമിക്കുന്ന ചീമുട്ടഗന്ധം.” – സ്വ. ലേ.]

October 09 2025 13:41

മിത്തോളജിസ്റ്റ് ബഹു. സ്പീക്കറും, പോത്തോളജിസ്റ്റ് ബഹു. മദ്യമന്ത്രിയുമായ കെ-നിയമസഭയിൽ “ജീവൻ രക്ഷാപ്രവർത്തനം” നടത്തിയെന്നാരോപിച്ചു് റോജി എം. ജോണിനും, എം. വിൻസെൻ്റിനും, സനീഷ് കുമാറിനും സസ്പെൻഷൻ!

ശ്ശെട!?

October 10 2025 08:47

കെ-സർക്കാർ പൊതുഖജനാവും, കെ-ദേവസ്വം അയ്യപ്പസമ്പത്തും മത്സരിച്ചു് കൊള്ളയിടുന്നു!

October 10 2025 09:14

“നമ്മൾ ദൈവതുല്യരായി കാണുന്ന പലരും ഇതിൽ ഉണ്ടെങ്കിൽ എനിക്കെന്തു് ചെയ്യാൻ പറ്റും?” – ദേവസ്വം മുൻ പ്രസിഡൻ്റ് എ. പദ്മകുമാർ.

ഇതിൽ ചെയ്യാൻ പറ്റുന്നതൊക്കെ ബഹു. മുൻ പ്രസിഡൻ്റ് ചെയ്തിട്ടുണ്ടു്. അതറിയാൻ തുടക്കം മുതലുള്ള സ്വന്തം ഇൻ്റർവ്യൂകൾ ശ്രദ്ധിച്ചാൽ മതി.

October 10 2025 09:41

പേരു് ബേബി എന്നാണെങ്കിലും എമണ്ടൻ കാര്യങ്ങളെപ്പറ്റി എടുത്താൽ പൊങ്ങാത്ത വാക്കുകൾ ചേർത്തേ പറയൂ! ശീലമായിപ്പോയി. ഇനിയതു് മാറില്ല.🙂

October 10 2025 09:46

കഷ്ടമായിപ്പോയി! “എന്തെന്തു് മോഹങ്ങളായിരുന്നു, എത്ര കിനാവുകളായിരുന്നു!”

ഗൾഫിലെ ജോലി നഷ്ടപ്പെട്ടു് നവകേരള റിപ്പബ്ലിക്കിലേക്കു് മടങ്ങുന്ന മല്ലുക്കളെ “രാമച്ചവിശറി പനിനീരിൽ മുക്കിത്തോഴിയെക്കൊണ്ടോമൽകൈവള കിലുങ്ങുമാറു് വീശിപ്പിച്ചാനന്ദിപ്പിക്കും” എന്ന, ഒരു ഗതകാല ഗൾഫ് സന്ദർശനത്തിൽ ബഹു. കാരണഭൂതം കരഘോഷങ്ങളോടെ വിളംബരം ചെയ്ത വാഗ്ദാനപ്രസംഗത്തിൻ്റെ ഒരു കോപ്പി, സ്വർണ്ണപ്പാളി പൊതിഞ്ഞ ജൂണിയർ മാൻഡ്രേക്കിൻ്റെ പ്രതിമയോടൊപ്പം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിലോ, പതിവായി ഗൾഫ് സന്ദർശിക്കാറുള്ളവനും, ബഹു. പിവിയുടെ ഉറ്റസുഹൃത്തുമായ ജനാബ് എം. എ. യൂസഫലി സാഹിബിൻ്റെ കയ്യിലോ കൊടുത്തയച്ചു് ആരാധകവൃന്ദത്തിൻ്റെ സംഗമത്തിൽ ആർഭാടപൂർവ്വം അവതരിപ്പിച്ചു് അവരെ ആനന്ദതുന്ദിലരാക്കിയാൽ പറ്റിയ നഷ്ടം ഒരു പരിധിവരെ കോമ്പൻസേറ്റ് ചെയ്യാൻ കഴിയേണ്ടതാണു്.

(ഗ്രാഫിക്കിനു് കടപ്പാടു്)

October 10 2025 11:09

സമൂഹത്തെ വിറ്റു് കാശാക്കുന്നവരെ സമൂഹത്തിന്റെ ഭരണമേല്പിക്കാൻ മല്ലു പ്രഫുത്തതയൊന്നും പോരാ, മാക്രിസ്റ്റ് പ്രഫുത്തത തന്നെ വേണം.

October 10 2025 11:29

“ഞാങ് നടത്തിയതു് ബോഡി ഷെയ്‌മിങ്ങല്ല, ബോഡി ഷേവിങ്ങാണു്.”

(“ബഹു. ഞാങ് ആരുടേം പേരു് പറഞ്ഞില്ലല്ലോ!” – ബഹു. പോത്തു്.)

October 10 2025 12:01

ബഹു. സഹാവു് പിവിയുടെ വൈരുദ്ധ്യാത്മകമായ ആത്മസ്ഫുരണങ്ങളുടെ വൈജ്ഞാനികമായ അപഗ്രഥനം ഓർഡിനറി മോർട്ടൽസിനു് നന്മതിന്മകൾക്കപ്പുറമുള്ള, നിത്യനിതാന്തമായ ഒരുതരം ആത്മസാക്ഷാത്കരണമായാണത്രെ അനുഭവവേദ്യമാകാറുള്ളതു്!

പീവിയേ ശരണമലരപ്പ!!

October 10 2025 12:18

പാവം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വത്തിനുമറിയില്ല, കമ്മിസ്വത്തിനുമറിയില്ല!

ആരാലും അറിയപ്പെടാതിരിക്കാൻ പോറ്റിയുടെ സ്വർണ്ണംപൂശൽ ജീവിതം ഇനിയും ബാക്കി!!

October 10 2025 13:25

കൊച്ചീടെ മാപ്പിനും, കൊറിയേടെ മാപ്പിനും കിട്ടുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം എന്തുകൊണ്ടു് ലോകപ്രസിദ്ധനായ ബഹു. പ്രസിഡൻ്റ് ട്രമ്പിനു് കൊടുക്കാതെ, ഏതോ ഒരു മരിയ കൊറീന മചാഡോയ്ക്കു് കൊടുത്തു എന്നു് എത്ര ആലോചിച്ചിട്ടും ഒരു സാമൂഹിക ഗവേഷകനായ എനക്കും പിടികിട്ടുന്നില്ല.

എന്നെപ്പോലെതന്നെ, പൂജനീയ ട്രമ്പ് ജിയും അതിൽ അതീവ ദുഃഖിതനാകുന്നതു് സ്വാഭാവികം.

അദ്ദ്യത്തോടു്, ഒരു ആശ്വാസവചനം എന്ന നിലയിൽ, എനക്കിതേ പറയാനുള്ളു: സ്ത്രീകൾ ഇരുമുലച്ചികളും പുരുഷർ ഇരുപിടുക്കരുമാണെന്നു്, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിയൻ പ്രത്യയശാസ്ത്രത്തിലൂന്നി, വർഷങ്ങൾക്കു് മുൻപു് ഞാൻ നടത്തിയ കണ്ടുപിടുത്തത്തിനു് ഒരു ഫിസിക്സ് നൊബേൽ പ്രൈസ് നൽകി എന്നെ ആദരിക്കാൻ ഇതുവരെ തയ്യാറാകാത്ത കശ്മലരാണു് നൊബേൽ പ്രൈസ് സമ്മാനദാന കമ്മിറ്റിയിലെ സിംഹാസനങ്ങളിൽ പദ്മാസനാസനസ്ഥരായിരിക്കുന്നതു്! കൂടുതലൊന്നും അവരിൽനിന്നു് പ്രതീക്ഷിക്കരുതു്.

സഹാവു് യേശു പറഞ്ഞതുപോലെ, ഒരു പ്രവാചകൻ തൻ്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല.

എന്നാൽ ബഹു. ട്രമ്പേ! ഞാൻ സത്യമായും സത്യമായും നിന്നോടു് പറയുന്നു: ഒരു സമാധാനദ്വാരപാലകനും, ഒരു ലിംഗദ്വാരപാലകനും എന്ന നിലയിൽ നീയും ഞാനും നമ്മുടെ പിതൃനഗരങ്ങളിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും മാത്രമല്ല, ലോഹം മുയ്മനും ബഹുമാനമില്ലാത്ത ബഫൂണുകൾ തന്നെ!

കേൾക്കാൻ മൂക്കുള്ളവർ കാണട്ടെ, അഥവാ കഴിയുമെങ്കിൽ ഈ നൊബേൽ പാനപാത്രം എൻ്റടുത്തുനിന്നു് എടുത്തോണ്ടു് പോടേ!!)

October 10 2025 14:41

“ശബരിമലക്കേസിൽ ഇന്നുതന്നെ FIR ഇടും; ഹൈക്കോടതി ഉത്തരവു് സ്വാഗതാർഹം.” – ബഹു. ദേവസ്വൻ വാസവൻ സഹാവു്.

FIR ഇടുമ്പോൾ, ഒടുക്കത്തെ മാർക്സിയൻ വിപ്ലവമായ അമ്മവിപ്ലവത്തിൽ കാട്ടാക്കടയുടെ കവിതചൊല്ലി മനുഷ്യരായിത്തീർന്ന വിപ്ലവസഹാക്കൾ “A. M. M. A.”-യുടെ മൂലത്തിൽ ആറ്റം ബോംബിടുന്നപോലെ ഇടാതെ അല്പമൊരു മയത്തിൽ ഇട്ടാൽ വേണ്ടില്ല.

October 11 2025 09:49

ഷാഫി പറമ്പിൽ കല്ലുകൊണ്ടു് സ്വയം മൂക്കിനിടിക്കുന്നതു് താൻ നേരിൽ കണ്ടു എന്നു് “മലപോലെ മുലയുള്ള ഒരു സെലിബ്രിറ്റിയെ” വിലയ്ക്കെടുത്തു് പറയിപ്പിച്ചാൽ, ചാവേറുകളായ അന്തംകമ്മികൾ സംഭവം ഏറ്റെടുത്തു് പൊലിപ്പിച്ചോളും!

അതോടെ, ശബരിമല സ്വർണ്ണപ്പാളിത്തട്ടിപ്പു്, ബഹു. പിവി സഹാവിൻ്റെ മോനു് ഇഡി 2023-ൽ ലൈഫ് മിഷൻ കേസും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ചു് അയച്ച, പ്രതികരണമില്ലാതെ പോയ സമൻസ് തുടങ്ങിയ, ഇപ്പോൾ ചൂടുപിടിച്ച ചർച്ചകൾക്കു് വിധേയമായിക്കൊണ്ടിരിക്കുന്ന കേസുകെട്ടുകളെല്ലാം ജനശ്രദ്ധയിൽ നിന്നു് ഞൊടിയിടയിൽ അപ്രത്യക്ഷമാവും!

“കൊക്കെത്ര കൊളം കണ്ടതാ!”

October 11 2025 10:12

ഇന്നത്തെ അന്തിച്ചർച്ച: “വിവേക് വെളുപ്പിച്ചോ?”

ഫോറം: പതിവു് ഗ്ലാഡിയേറ്റേഴ്സ്.🙂

October 11 2025 11:58

“ഇമ്മാതിരി കൊറേ അവതാരങ്ങളൊണ്ടാവും. അമ്മാതിരി അവതാരങ്ങളെ നമ്മൾ എപ്പോഴും സൂക്ഷിച്ചു് നിൽക്കേണ്ടതായിട്ടുണ്ടു്. അമ്മാതിരി കാര്യങ്ങളടക്കം ശ്രദ്ധിക്കുന്ന ഒരു മന്ത്രിസഭ ആയിരിക്കും ഈ മന്ത്രിസഭ. – കൈകൾ ശുദ്ധമായ ബഹു. മുഖ്യമന്ത്രി പി. വി. സഹാവു്, അഥവാ “പഴയ വിജയൻ” സഹാവു്. (ശ്രദ്ധിക്കുക: “ആ പിവിയല്ല ഈ പിവി.”)

“കാര്യങ്ങൾ അമ്മാതിരിയാണെന്നിരിക്കെ, ഈ ഉണ്ണികൃഷ്ണൻ പോറ്റി എന്നു് പറയുന്ന അവതാരം എമ്മാതിരിയാണു് ഇമ്മാതിരി കാര്യങ്ങളിലേക്കു്, സ്വർണ്ണം ചെമ്പാക്കി മാറ്റുന്ന “പിപ്പിടി വിദ്യയുമായി” കടന്നുവന്നു് മന്ത്രിസഭാംഗമായ എന്നെ മക്കാറാക്കിയതു്?” – ബഹു. ദേവസ്വൻ വാസവൻ സഹാവു്.

(“പെൻഷൻ വാങ്ങുന്ന പട്ടമഹിഷി, ആ പെൻഷൻ കൊണ്ടു് ചെറിയ കമ്പനി തുടങ്ങുന്ന രായകുമാരി, കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇഡി സമൻസയച്ചാൽ പ്രത്യക്ഷപ്പെടാതിരിക്കാൻ അവകാശവും അധികാരവുമുള്ള രായകുമാരൻ എന്നീ അവതാരങ്ങളെ മരപ്പട്ടിമൂത്രമണമുള്ള മണിമാളികയുടെ ഇടനാഴികളിൽ തലയിൽ മുണ്ടിട്ടു് കറങ്ങിത്തിരിയുന്ന മറ്റു് സാധാരണ അവതാരങ്ങളുടെ പട്ടികയിൽ നിന്നു് “സ്വർണ്ണപ്പാളികട്ടബൊമ്മൻ” മഹാരായാവു് ഒഴിവാക്കിയിട്ടുണ്ടു്. മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പൂർവ്വ ബൂർഷ്വാ മുതലാളിത്ത സമൂഹങ്ങളിൽ നിലനിന്നിരുന്ന ഫ്യൂഡൽ വ്യവസ്ഥിതിയിൽ, അവതാരമാരു്, അവരാതമാരു്, എട്ടുമുക്കാലട്ടിവച്ചപോലെയാരു്, തിരുമോന്തയിൽ പട്ടിമുക്കിത്തൂറിവച്ചപോലെയാരു്, കേന്ദ്രസർക്കാരിൻ്റെ വികസനപദ്ധതികൾ കള്ളിപ്പൂച്ച കണ്ണടച്ചു് പാലുകുടിക്കുന്ന സൂത്രപ്രകാരം ഏറ്റെടുത്തു് തൻ്റെ ഗർഭമെന്നു് വിളിച്ചുകൂവി മുടുക്കൻ ചമയുന്ന എട്ടുകാലിമമ്മൂഞ്ഞാരു് എന്നെല്ലാം തീരുമാനിക്കാനുള്ള പൂർണ്ണാധികാരം ബഹു. ഫ്യൂഡൽ പ്രഭുവിൽ നിക്ഷിപ്തമായിരുന്നു.” – സ്വ. ലേ.)

October 11 2025 12:09

ബഹു. പിവിയുടെ ചെംബക്കറ്റിലെ പണത്തിനുമീതെ ഇന്ദ്രപ്രസ്ഥത്തിലെ പുഷ്പകവിമാനവും പറക്കില്ല.

October 11 2025 13:09

എസ്എൻഡിപി വഴി വളർന്നുവളർന്നു്, രത്നമയമായ മഹാമേരുപോലെ വളർന്നു്, ഇന്ദ്രസ്വർഗ്ഗത്തിൽ മുല തട്ടി, സോറി, തല മുട്ടി, തല ഉരസിയുരസി തലമുടി മുയ്മനും കൊയിഞ്ഞുപോയ പൂജനീയ വെള്ളാപ്പള്ളി ജി നടേശൻ ജി സഹാവു് ജി (ബിജെപി ജി – ബിഡിജെഎസ് ജി – സിപിഎം ജി) താൻ ഈഴവനല്ല, ചെവിയിൽ പൂടയുള്ള നായരാണെന്നോ, നായാടി-നമ്പൂരി കോംപാക്റ്റ് പാഴ്സലാണെന്നോ മറ്റോ ആണോ ആവോ സ്ഥാപിക്കാൻ ശ്രമിക്കുന്നതു്!?

സ്വർണ്ണം ചെമ്പാകുന്ന ഈ കലികാല നവകേരള പിണുയുഗത്തിൽ സംഭവ്യമല്ലാത്തതായി ഒരു ചുക്കുമില്ല ഗോപ്യേ! അതുകൊണ്ടു് നോം ചോംസ്കി ചുമ്മാ ചോദിച്ചെന്നേയുള്ളു.

October 11 2025 13:44

ഒന്നുകിൽ, ആധുനികമായ രീതിയിൽ നിയമം നടപ്പിലാക്കാൻ പൊലീസിനെ പരിശീലിപ്പിക്കണം; അല്ലെങ്കിൽ, പൊലീസിൻ്റെ പേരു് കെ-പൗലോസ് എന്നോ, പിണറായിപ്പൗലോസ് എന്നോ ആക്കണം.

അത്തരം പൗലോസിനു് ലാത്തിക്കു് പകരം കൽമഴു നൽകുന്ന കാര്യവും പരിഗണിക്കാവുന്നതാണു്.

October 11 2025 14:31

ഞാനെന്റെ വിപ്ലവസൂര്യൻ മുഖ്യമന്ത്രിയോടൊപ്പം! എന്റെ വിപ്ലവസൂര്യൻ ഓന്റെ മോനോടും മോളോടും പൊണ്ടാട്ടിയോടുമൊപ്പം!

ഇങ്കിലാൻ ചിന്താവാൻ!!

October 11 2025 15:03

“ഇതു് മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണമല്ല. മറിച്ചു് കഴിഞ്ഞ ഒൻപതു് വർഷമായി കേരളത്തെ മികച്ച രീതിയിൽ നയിക്കുന്ന, അഴിമതിയുടെ കറപുരളാത്ത മുഖ്യമന്ത്രി സഖാവു് പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുകയാണു്.” – ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവു്.

സമയം കളയാതെ പോയി തേയ്ക്കാനുള്ള കുഴമ്പു് തേച്ചു്, കഴിക്കാനുള്ള മരുന്നു് കഴിച്ചു്, ഇങ്കിലാ സിന്താവാ വിളിച്ചു് കിടന്നുറങ്ങാൻ നോക്കെടേ!

October 12 2025 12:09

“സ്വർണ്ണപ്പാളിത്തട്ടിപ്പിലെ കള്ളന്മാരെ എല്ലാം ജയിലിലടയ്ക്കും.” – ബഹു. ദേവസ്വം മന്ത്രി വി. എൻ. വാസവൻ സഹാവു്.

പൊലീസിനെ വിട്ടു് ഷാഫി പറമ്പിലിന്റെ മൂക്കു് തല്ലിച്ചതപ്പിച്ചിട്ടും സ്വർണ്ണപ്പാളിയിൽ നിന്നു് ജനം പിടി വിടുന്നില്ലല്ലോ സഹാവേ!

എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണെന്ന ബഹു. വ്യവസായമന്ത്രി പി. രാജീവ് സഹാവിന്റെ ഉദ്ബോധനത്തിനു് ജനം മുഖവില നല്കിയില്ലെന്നു് തോന്നുന്നു. തന്മൂലം, അവർ ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവിന്റെ പാർട്ടി സ്റ്റഡിക്ലാസ്സുകളിൽ പങ്കെടുത്തു് പ്രഫുത്തത കൈവരിക്കുന്നുണ്ടാവണം.

അപ്പൊ എങ്ങനെ? സ്വർണ്ണപ്പാളിക്കള്ളന്മാരുടെ ജയിലിലേക്കുള്ള വിപ്ലവകരമായ മുന്നേറ്റത്തിനു് മുന്നിൽ ചെങ്കൊടിയും പിടിച്ചു് ബഹു. മന്ത്രി വാസവൻ സഹാവുമുണ്ടാകുമോ?

ബൂർഷ്വാ ജയിലിലേക്കുള്ള വിപ്ലവസഹാക്കളുടെ പോക്കിലും വരവിലും അവരെ “കോഴിവെട്ടും വെള്ളംകുടിയും പെണ്ണുപിടിയും” സഹിതം വീരോചിതമായി ചേർത്തുപിടിക്കുന്നതാണു് കെ-പാർട്ടിയുടെ ഒരു രീതി എന്നതുകൊണ്ടു് ചോദിച്ചെന്നേയുള്ളു.🙂

October 12 2025 14:54

കോൺഗ്രസ്സ് മുക്ത ഭാരതമാണു്, സി. പി. ഐ. (എം.) മുക്ത ഭാരതമല്ല, “വിശ്വഗുരു” നരേന്ദ്ര ദാമോദർദാസ് മോദിജിയുടെ ബിജെപി ഉന്നം വയ്ക്കുന്നതു്.

ഇത്രയും, ആർഷഭാരതരാഷ്ട്രീയത്തിൽ യഥാർത്ഥ “PhD” എടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധക്കും, സൂക്ഷ്മമായ നിരീക്ഷണത്തിനുമായി.

October 12 2025 16:13

ച്ചാൽ, അവറ്റകൾ കാട്ടാക്കടയെക്കേട്ടു് മനുഷ്യരായിത്തീർന്ന നമ്മൾ പിണറായിസ്റ്റുകളെപ്പോലെ പക്കാ നാസ്തിക ഐഡിയോളജിയായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിൻതുടർന്നു് ജീവിക്കുന്നവരല്ലല്ലോ; ഭരണഘടന എന്ന “കുന്തവും കൊടച്ചക്രവും” അനുസരിച്ചു് ജീവിക്കുന്ന പരനാറികളും നികൃഷ്ടജീവികളും കുലംകുത്തികളുമല്ലേ?

ചുമ്മാ ക്ഷമി-ച്ചാള ബഹു. സജി ചെറിയാൻ സഹാവേ, അഥവാ ബഹു. മന്ത്രി സഹാവു് വരാലിനെപ്പിടിച്ചു് കപ്പപ്പുഴുക്കിലേക്കു് ചുമ്മാ ഊർത്തി വിട്ടാള!!🙂

October 12 2025 16:47

“ശബരിമല സ്വർണക്കടത്തു് വിഷയം വിഷമകരം. പൂജാദികാര്യങ്ങളിൽ മാത്രമാണു് ശ്രദ്ധ. കാഴ്ചയ്ക്കപ്പുറം എന്തുലോഹമാണെന്നു് തിരിച്ചറിയാൻ ആകില്ല. ചിലപ്പോഴൊക്കെ മഹസ്സറിൽ ഒപ്പുവയ്ക്കേണ്ടി വരാറുണ്ടു്.” – മുൻ മേൽശാന്തി ഏഴിക്കോടു് ശശി നമ്പൂതിരി.

ലോഹത്തിനപ്പുറമുള്ള ദൈവങ്ങളെ തിരിച്ചറിയുന്നത്ര എളുപ്പമല്ല നമ്പൂരിശ്ശാ കാഴ്ചയ്ക്കപ്പുറമുള്ള ലോഹത്തെ തിരിച്ചറിയൽ!🙂

മേലിലെങ്കിലും മഹസ്സറിലും മനസ്സമ്മതത്തിലുമൊക്കെ ഒപ്പുവയ്ക്കുന്നതിനു് മുൻപു് രണ്ടോമൂന്നോ വട്ടം ദേവപ്രശ്നം വച്ചു് ഉറപ്പുവരുത്തിയാൽ നന്നു്!

“കണ്ടാലറിയാം കണിയാന്മാർക്കു്, കൊണ്ടാലുമറിയില്ല കൊശവന്മാർക്കു്” എന്ന പഴമൊഴി, “ഉണ്ണിയെ കണ്ടാലറിയാം മാക്രിസ്റ്റ് കെണിയന്മാർക്കു്, മഹസ്സറിൽ ഒപ്പുവച്ചാലുമറിയില്ല നമ്പൂരിശ്ശന്മാർക്കു്” എന്നു് മാറ്റിച്ചൊല്ലേണ്ട ഗതികേടു് നാടുനീളെ ഉടുക്കുകൊട്ടി പാടിനടക്കുന്ന പാണന്മാർക്കുണ്ടാകരുതല്ലോ.🙂

October 12 2025 18:33

നിലവിലെ പേരു് മാറ്റിത്തന്നു് സഹായിക്കണം എന്ന അപേക്ഷയുമായി “കമ്മ്യൂണിസ്റ്റ് പച്ച” ബഹു. സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണത്രെ!

അന്തസ്സുള്ള മറ്റു് പേരുകൾ ഇല്ലെങ്കിൽ തങ്ങളെ “നാത്സിസ്റ്റ് പച്ച” എന്നോ, “ഫാഷിസ്റ്റ് പച്ച” എന്നോ വിളിക്കണം എന്നാണത്രെ കമ്മ്യൂണിസ്റ്റ് പച്ചയുടെ പോളിറ്റ് ബ്യൂറോ സമർപ്പിച്ച ഹർജിയിലെ ആവശ്യം!

October 13 2025 11:49

മൊയ്ലാളിക്കു് എപ്പോഴും തണലേകാൻ ചില ആസനങ്ങൾ ആൽമരം മുളപ്പിയ്ക്കാറുണ്ടെന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, മൊയ്ലാളിക്കു് എവിടെ വേണമെങ്കിലും ഇഷ്ടാനുസരണം ആൽമരസഹിതം ആസനസ്ഥനാകാൻ, അതേ ആൽമരത്തിൽ നിന്നു് ചാരുകസേരയുണ്ടാക്കിക്കൊടുക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തത്തിൻ്റെ വർക്ക്ഷോപ്പുള്ള ഒരു തിരുവാസനത്തെ ആദ്യമായി കാണുന്നു!

ആസന്നമായിരിക്കുന്ന ഇലക്ഷനുകളിൽ മൂക്കുംകുത്തി വീണു്, മൂക്കിൻ്റെ എല്ലൊടിഞ്ഞു്, “നാസർ ബോണി ടെയ്ലർ എന്തരോസ്കോപിക് സെബാസ്റ്റ്യനോപ്ലാസ്റ്റി” ചെയ്യപ്പെടാനായി, “ഷോഫിക്ക” പറമ്പിലിനെപ്പോലെ, വിപ്ലവചെംചോരവർണ്ണ മഷിക്കുപ്പിയുമായി, താടിമീശകൾ വടിക്കാതെ, ബഹു. ആരോഗ്യമന്ത്രിണി വീണാൻ്റി നിയന്ത്രിക്കുന്ന ആശുപത്രിയിലെത്തി പഴുത്തുചീഞ്ഞു്, പുഴുത്തുനാറി നാണംകെടാതിരിക്കാൻ, “ഇലക്ഷൻ PR വർക്കി സഹാക്കൾ” പ്ലാൻ ചെയ്തു് നടപ്പിലും ഇരുപ്പിലും കിടപ്പിലുമാക്കുന്ന എന്തെന്തെല്ലാം കെ-ഭൂതപ്രേത-, കെ-മരപ്പട്ടിമൂത്ര ബാധാരിഷ്ടതകൾ കണ്ടാൽ നോമിനു് ഒന്നു് കണ്ണടയ്ക്കാൻ പറ്റുമെൻ്റെ തിർമ്മൽ ദേവാ!!🙂

October 13 2025 12:30

കിടപ്പാടത്തിനു് തീവച്ചശേഷം, കിടപ്പാടദഹനത്തെ കോൺക്ലേവുകളും, മാമാങ്കങ്ങളും, മറിയാമ്മ നാടകങ്ങളുമായി മണിമൈരർ മൊയ്ലാളികളുടെ മഹനീയ സദസ്സുകളിൽ “പഴയിടം പായസത്തോടെ” വിളമ്പാൻ ഉളുപ്പില്ലാത്ത മലമൈരുകളെ നിങ്ങൾക്കു് അറിയാമോ? ഇല്ലെങ്കിൽ, ധാർമ്മികതയുടെ ആൾ രൂപങ്ങളായ പിണറായിസ്റ്റുകളെ നിങ്ങൾ കണ്ടിട്ടില്ല.

October 13 2025 13:23

“അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു് വീണു?” – (ബൈബിൾ, യെശയ്യാ അദ്ധ്യായം 14, വാക്യം 12)

പുലിപ്പാലിനായി പുലിയമ്മയെത്തന്നെ കൊണ്ടുവന്ന ധർമ്മശാസ്താവേ, നീ എങ്ങനെ പുലിപ്പല്ലൻ വേടനും കമ്മി സഹാനുവർത്തികൾക്കും സമാനനായി?!

October 13 2025 16:24

“ഇതാണെൻ്റെ ജീവിതം” എന്ന പേരിൽ ബഹു. സിറ്റപ്പൻ സഹാവിൻ്റെ ആത്മകഥ വരുന്നത്രെ!

“കോണാത്തിലണ്ടി, കഴുത്തിലുണ്ട – എൻ്റെ വൈരുദ്ധ്യാത്മക മാക്രിസ്റ്റ് ജീവിതം” എന്നായിരുന്നു പേരെങ്കിൽ പൊളിച്ചേനെ! ഭോഗാസക്തമായ പേരു് കേട്ടാൽ, കാമസൂത്രജ്ഞരായ മല്ലു വാത്സ്യായനർ ഏതു് വെടിയുണ്ടമ്പൊരിയും എന്തു് വിലകൊടുത്തും വാങ്ങും!

October 13 2025 16:50

ഞാനധികാരത്തിന്റെ ഇടനാഴികളിൽ ഞവണികളും ഞാഞ്ഞൂലുകളും പോലെ ഇഴയുന്ന അവതാരങ്ങളോടൊപ്പം ഇഴയേണ്ട ഗതികേടു് എന്റെ മോനും മോൾക്കും മരുമോനും ഞാൻ വരുത്താറില്ല.

October 14 2025 10:22

വിഗ്രഹങ്ങളും മറ്റും പൊതിയാൻ വേണ്ട സ്വർണ്ണപ്പാളികൾ വെനീസിലെ മെനെഗാസോ കുടുംബം കൈത്തൊഴിലായി നിർമ്മിക്കുന്നതിന്റെ വീഡിയോ.

October 14 2025 10:54

കള്ളത്തിന്റെയും കൊള്ളയുടെയും കാപട്യത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും ആൾരൂപങ്ങളാണെന്നതു് പോരാഞ്ഞിട്ടെന്നോണം, കമ്മ്യൂണിസത്തിന്റെ സെപ്റ്റിക് ടാങ്കിൽ മൂക്കോളം മുങ്ങിക്കിടന്നുകൊണ്ടു് സ്വന്തം കൈകളുടെയും സ്വന്തജീവിതത്തിന്റെയും പരിശുദ്ധി നിരന്തരം പൊക്കിക്കാട്ടാനും, അതോടൊപ്പം മറ്റുള്ളവർക്കു് സദാചാരം, സന്മാർഗ്ഗം, സഹാനുഭൂതി, സഹജീവിസ്നേഹം, സംതൃപ്തി, സംയമനം, ധാർമ്മികത, പെരുമാറ്റമര്യാദ മുതലായ മാനുഷികമൂല്യങ്ങളെപ്പറ്റി മുടങ്ങാതെ സ്റ്റഡി ക്ലാസ്സെടുക്കാനും സാമാന്യമായ ഉളുപ്പില്ലായ്മയൊന്നും പോരാ, അതിനു് പിണറായിസ്റ്റ് അന്തംകമ്മി ഉളുപ്പില്ലായ്മ തന്നെ വേണം.

October 14 2025 11:44

“ക്ലിഫ് ഹൗസിലെത്ര മുറിയുണ്ടു് എന്നുപോലും അവനറിയോന്നു് സംശ്യാണു്.” ബഹു. പി. വി. സഹാവു്.
(ഇത്രേം ഊളത്തരം ഇത്തിരി കഠിനമെൻ്റയ്യപ്പോ!)

[“മുറിയുടെ എണ്ണം ക്ലിഫ് ഹൗസിലെ തൂപ്പുകാരായ സഹാക്കൾക്കു് അറിയേണ്ടതാണു്.” – സ്വ. ലേ.]

October 14 2025 13:33

ഗോൾഡൻ ഒക്‌ടോബർ പകുതിയായി. “മേരി ക്രിസ്മസ്” ച്യാച്ചി പിന്നണിയിൽ മെയ്ക്കപ്പിട്ടുകൊണ്ടിരിക്കുന്നു. മച്ചുംപുറത്തെ മൂപ്പരു് ചങ്ങായി എനിക്കായി പ്രത്യേകം എയ്തിയിരിക്കണ തിരക്കഥക്കനുസരിച്ചു് രംഗബോധം നശിക്കാതെ, കോമാളിവേഷം കെട്ടി കൂടിയാടുകതന്നെ! ഓർഡിനറി മോർട്ടലുകളായ നമ്മൾ അല്ലാതെന്തു് മല മറിക്കാനാണിസ്റ്റാ?

ശബരിമല മറിക്കലും, അമ്പലത്തിൽ ആളില്ലാനേരത്തു് അയ്യപ്പസ്വർണ്ണം ചുരണ്ടിയെടുത്തു് കാശുള്ളവർക്കു് മറിച്ചുവിറ്റു് കാശുണ്ടാക്കലുമൊക്കെ മാക്രിസ്റ്റ്-പിണറായിസ്റ്റ് വിപ്ലവസഹാക്കൾക്കു് മാത്രം ചെയ്യാൻ കഴിയുന്ന വിദഗ്ദ്ധ ജോലികളാണു്. അതുകണ്ടു് പ്രത്യയശാസ്ത്രപൂജ്യരായ നമ്മൾ അസൂയപ്പെട്ടിട്ടെന്തു് കാര്യം?

October 14 2025 14:13

അബിൻ വർക്കിയുടെ “യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി ഗർഭം” കലക്കാൻ ശ്രമിച്ചു് പരാജയപ്പെട്ട മല്ലു മാപ്രകൾ, രാഹുൽ മാങ്കൂട്ടത്തിൽവക അത്ഭുത ഗർഭങ്ങൾ, കെ-പാർട്ടിയുടെ സ്പോൺസർഷിപ്പിൽ സമൂലം കലക്കി, കലക്കൽശേഷിയും ശേമുഷിയും തെളിയിച്ച മലമുലച്ചികളെ സദയം സമീപിക്കുക!!

October 14 2025 14:29

സത്യത്തിൽ “Les Miserables” ആയ മല്ലുക്കൾ, അപൂർവ്വ രീതിയിൽ അടപടലേ പ്രഫുത്തോത്തമർ ചമഞ്ഞതാണിസ്റ്റാ നവകേരള കറ്റാസ്‌റ്റ്രൊഫിയുടെ മൊത്തവും ചില്ലറയുമായ കാരണഭൂതം!!

October 14 2025 15:50

“Shri Vivek Kiran, s/o Pinarayi Vijayan, Cliff House TVM” എന്ന അഡ്രസ്സിൽ ED ഒരു പ്രണയലേഖനം അയച്ചാൽ, ബഹു. മുഖ്യമന്ത്രി പി. വി. സഹാവിനു് അതു് കിട്ടില്ല എന്നു് വരുന്നതു് എന്തു് കഷ്ടമാണു്!!

October 14 2025 17:46

“ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ദേവനു് നേദിക്കും മുൻപു് വാസവമന്ത്രിക്കു് വിളമ്പിയതു് ആചാര ലംഘനം. പരിഹാരക്രിയ പതിനൊന്നു് പറ അരിയുടെ സദ്യ. ദേവസ്വത്തിനു് തന്ത്രിയുടെ കത്തു്.” – വാർത്ത.

ദേവൻ്റെയോ, ദേവൻ്റെ തന്ത്രിയുടെയോ സ്ഥാനത്തു് ഞാനായിരുന്നെങ്കിൽ, ബഹു. വാസവമന്ത്രി സഹാവിനും, ബഹു. ദേവസ്വം മുൻ പ്രസിഡൻ്റ് പദ്മകുമാരനുമൊക്കെ വിളമ്പിയശേഷം എനിക്കു് സദ്യ വിളമ്പാൻ ധൈര്യം കാണിച്ച പ്രതിലോമകാരികളും റിവിഷണിസ്റ്റുകളുമായ ആ വാച്ച് ആൻഡ് വാർഡ് കശ്മലർക്കുള്ള ശിക്ഷയും പരിഹാരക്രിയയും ഇതിലൊന്നും ഒതുങ്ങുമായിരുന്നില്ല. ആചാരലംഘകരായ അവറ്റകളുടെ തറവാടു് ഞാൻ കുളം തോണ്ടി, മലയപ്പുലയൻ പണ്ടു് മാടത്തിൻ മുറ്റത്തു് മഴവന്ന നാൾ നട്ടപോലത്തെ ഒരു ഞാലിപ്പൂവൻ വാഴ നട്ടു് ചപ്പും ചവറും ചാരവും ചാണകവും ചാരായവും വളമായി ഇട്ടു് സംസം വെള്ളമൊഴിച്ചേനെ! ദേവങ്ങളോടും ഭൂതങ്ങളോടും കളിക്കരുതെന്നു് അങ്ങനെയേ, കാലഹരണപ്പെട്ട അവറ്റകളെ പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, അവറ്റകളുടെ പിൻതലമുറയെയെങ്കിലും പഠിപ്പിച്ചു് പണ്ടാറമടക്കാനാവൂ!

കണ്ടിടത്തോളം, ആറന്മുള ദേവനും, തദ്വാരാ ആറന്മുള ദേവൻ്റെ തന്ത്രിയും, ബഹു. പിവി സഹാവിനെപ്പോലെ അഹം ബ്രഹ്മാസ്മിയായ ഞാനിൽ നിന്നും വിരുദ്ധരായി, കണ്ടമാനം സഹിഷ്ണുക്കളായ ലിബറലുകളാണെന്നു് കരുതേണ്ടിയിരിക്കുന്നു!

October 15 2025 12:31

വെള്ള നൈറ്റിയെ “തിരു”വസ്ത്രം എന്നൊക്കെ വിശേഷിപ്പിക്കുന്നതു് ഇത്തിരി കടുപ്പവും ഓവറുമല്ലേ ബഹു. പാംപ്ലാനിപ്പിതാവേ? അതോ, ഉദ്ദേശിച്ചതു് തിരുവാതിര നാട്യകലയുടെ വേഷമാണെങ്കിലും, തിരുവിനു് പിന്നിൽ കുത്തിടാൻ മറന്നതോ? എങ്കിൽ വോക്കേ!

ഒന്നും തലയിലില്ലെങ്കിലും, ഒത്തിരിക്കാര്യങ്ങൾ തലയിലുണ്ടെങ്കിലും സംഭവിക്കാവുന്ന ഒരു സ്വാഭാവിക “error” മാത്രമാണതു്. വേണമെങ്കിൽ പരിഹരിക്കാം, വേണ്ടെങ്കിൽ വേണ്ട!

നവകേരള നവോത്ഥാനമാമാങ്കമായ പിണുവാതിരകളിയെ പിണുകളി എന്നു് ആദരിക്കുമ്പോൾ പ്രഫുത്തരായ മാക്രികളും പിണുവിനു് പിന്നിൽ നിന്നു് കുത്താറില്ല! കുത്തിയില്ല എന്നതിൻ്റെ പേരിൽ ബഹു. മുഖ്യമന്ത്രി പിണു സഹാവു് തൻ്റെ പതിവു് പരദേശയാത്രകൾ പെരുപ്പിക്കുകയല്ലാതെ പരിമിതപ്പെടുത്താറുണ്ടോ? അതുമില്ല!

അങ്ങനെയൊക്കെയാണു് “Rumour For River” നാട്ടിൽ കാര്യങ്ങളുടെ കിടപ്പുവശം. അതറിയുകയേ വേണ്ടൂ, സകലമാന മാനുഷിക-, സാമൂഹിക-, കലാസാംസ്കാരിക-, പരിസ്ഥിതിപ്രശ്നങ്ങളും അതോടെ സ്വാഹ!

അന്തം അണികളും മന്ദൻ കവികളുമുള്ളിടത്തോളം രാഷ്ട്രീയ നേതാക്കൾക്കും, മുട്ടാടുകളും പെണ്ണാടുകളും കുഞ്ഞാടുകളുമുള്ളിടത്തോളം മത-സമുദായ നേതാക്കൾക്കും ഒരു ഗുഹ്യരോമവും, ഒരു ചുക്കും ചുണ്ണാമ്പും, ഒരു പൈങ്ങയും തേങ്ങയും പേടിക്കാനില്ല.

ചൂടൻകാറ്റു് നിറച്ച ബലൂണുകൾക്കു് സമാനമായ പാട്ടുകുർബാനകളും, തീപ്പൊരിപ്രസംഗങ്ങളും, കിടുക്കാച്ചി വാഗ്ദാനങ്ങളും എയറിലേക്കു് നിരന്തരം വിട്ടുകൊണ്ടിരിക്കുക! അതിനുമാത്രം ഒരു പഞ്ഞവും വരുത്തരുതു്. എങ്കിൽ എല്ലാം മംഗളം! എല്ലാം ശുഭം!!

കർത്താവും കർമ്മവും ക്രിയയും അങ്ങയെ അകമഴിഞ്ഞു് അനുഗ്രഹിക്കട്ടേ, ആമീൻ!!

October 15 2025 13:18

തലയിൽ മുണ്ടിട്ടു് ഉസ്കൂളിൽ കടന്നുകയറാനുള്ള മുസ്ലീം വിദ്യാർത്ഥിനികളുടെ മൗലികാവകാശത്തിനോടു് “സോളിഡാരിറ്റി” പ്രഖ്യാപിച്ചുകൊണ്ടു്, ഇനിമേൽ ഹിജാബ് ധരിച്ചേ ഞാൻ പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടൂ എന്നു് സത്യേകദൈവമായ അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ കൈവച്ചു് ഒരു സത്യപ്രതിജ്ഞയെടുത്തു് മല്ലുക്കളെ മൊത്തം ഇളിഭ്യരാക്കൂ ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവേ!

“ഒരു പുരുഷൻ ഒരു വാക്കു്, ഒരു ശിവൻകുട്ടി ഒരു മാളവികാഗ്നിമിത്രം” എന്നു് വായാടികളായ നായാടികളും നമ്പൂരികളും, ബഹു. വെള്ളാപ്പള്ളി നടേശൻ ജിക്കും, ബഹു. ജി. സുകുമാരൻ നായർ ജിക്കുമൊപ്പം ആഗോളഗോളാന്തര തിന്തത്തരികിട തിന്തത്തെയ് തിരുട്ടുകൂട്ടസംഗമങ്ങളിൽ പാടിനടക്കരുതല്ലോ.

October 15 2025 14:06

“സജി ചെറിയാനെതിരെ ജി. സുധാകരൻ ആഞ്ഞടിച്ചു.” – വാർത്ത.

ബഹു. മീൻ-സംസ്കാരമന്ത്രി സജി ചെറിയാൻ സഹാവിനെതിരെ അല്പം സൂക്ഷിച്ചു് ആഞ്ഞടിച്ചാൽ വേണ്ടില്ല. കപ്പപ്പുഴുക്കും വരാൽക്കറിയുമെല്ലാം മുണുങ്ങി തിമിംഗലത്തിന്റേതുപോലെ ഉറച്ചുപോയ പിളുന്തത്തടിയാണു്!

അടിയുടെ റിയാക്ഷൻ അതിഫീകരമായിരിക്കും!!

“For every action there is an equal and opposite reaction.” – Comrade Sir Isaac Newton’s Third Law of Motion.

October 15 2025 16:04

“വിദ്യാഭ്യാസമന്ത്രിയെ തള്ളി പള്ളുരുത്തി സ്കൂൾ.” – വാർത്ത.

ആഭ്യന്തര-, ആരോഗ്യ-, വ്യവസായ-, ‘എസ്കൈസ്’-, ധനകാര്യമന്ത്രികൾ സ്വന്തം ആസനത്തിൽ കയ്യുന്നി സ്വയം ആഞ്ഞുതള്ളുന്നതു് ധാരാളം കണ്ടിട്ടുണ്ടു്. പക്ഷേ, വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസമന്ത്രിയെ ഒരു വിദ്യാഭ്യാസസ്ഥാപനം തള്ളുന്നതു് ആദ്യമായി കാണുന്നു!

October 15 2025 16:14

ബഹു. കെ. ജെ. ഷൈൻ സഹാവിനെതിരായ സൈബർ ആക്രമണത്തിൻ്റെ പേരിൽ സി. കെ. ഗോപാലകൃഷ്ണൻ അറസ്റ്റിൽ.” – വാർത്ത.

എന്താ ഒരു സ്പീഡ്!! ശബരിമല സ്വർണ്ണക്കൊള്ള “സൈബർക്കൊള്ള” ആയിരുന്നെങ്കിൽ എന്തുമാത്രം ഭക്ത കമ്മികൾ പണ്ടേ അറസ്റ്റിലാകുമായിരുന്നില്ല?!

October 16 2025 10:45

ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഹാവു് ഉവാച:

1. “വിദ്യാർത്ഥികൾ എന്തു് ധരിക്കണമെന്ന കാര്യത്തിൽ സ്കൂൾ അധികൃതർ ഇടപെടാനും വേണ്ടി പാടില്ല.”

2. “അവിടെ ഒരു യൂണിഫോം ഉണ്ടാകും ആ യൂണിഫോം എല്ലാരും അംഗീകരിക്കേണ്ടതായിട്ടുണ്ടു്.”

3. “യൂണിഫോം മറയ്ക്കുന്ന നിലയിൽ ഒരു വസ്ത്രം ഇട്ടുകഴിഞ്ഞാൽ അതൊരു സ്കൂളിനു് പൊതുവിലൊരു ബുദ്ധിമുട്ടുണ്ടാകും.”

4. “മാനേജ്‌മെന്റ്‌ കുറച്ചുകൂടി പക്വതയോടുകൂടി പെരുമാറണമായിരുന്നു.”

5. “വിട്ടുവീഴ്ചയില്ലാത്ത നടപടിയിലേക്കു് ഗവണ്മെന്റിനു് പോകേണ്ടിവരും.”

6. “വസ്ത്രത്തിന്റെ പേരിൽ കേരളത്തിലെ ഒരു വിദ്യാലയത്തിലും അഭിപ്രായവ്യത്യസ്തതയും അസ്വസ്ഥതയുമുണ്ടാക്കാൻ അനുവദിക്കുന്ന പ്രശ്നമേയില്ല.”

അതുകേട്ടു് ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷ്യസായ വിദ്യാർത്ഥികളും സ്കൂൾ അധികൃതരും മാതാപിതാക്കളും പൊതുജനവും ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഹാവിനോടു് ഐകകണ്ഠ്യേന ചോദിച്ചു:

“വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തേണ്ടതു് തുണിയുടുത്തോ, അതോ തുണിയുടുക്കാതെ ഉടുക്കാക്കുണ്ടിയായിട്ടോ, ബഹു. മന്ത്രി സഹാവേ?”

October 16 2025 11:07

“ചക്കരക്കുടം കണ്ടാൽ നക്കാത്തവരില്ല; കേരളത്തിലെ എല്ലാ ദേവസ്വങ്ങളിലും മോഷണം.” – ബഹു. വെള്ളാപ്പള്ളി നടേശഗുരു ജി.

ചക്കരക്കുടം കാണുമ്പോഴേ അതിനെ നക്കുന്നവർ വിരളമാണു്. ചക്കരക്കുടം കണ്ടാൽ കയ്യിട്ടുവാരി വടിച്ചുനക്കുന്ന ഗുരുവേഷധാരികളാണധികവും.

October 16 2025 11:23

ക്രൈസ്തവ കന്യാസ്ത്രീകളുടെ വസ്ത്രവും ഒരു യൂണിഫോം ആണു്. “ക്രിസ്തുവിൻ്റെ മണവാട്ടികൾ” എന്ന നിലയിൽ, ധരിക്കാതിരിക്കാൻ അവർക്കു് അനുവാദമോ അവകാശമോ ഇല്ലാത്ത യൂണിഫോം. അതു് ധരിക്കാൻ ഇഷ്ടപ്പെടാത്തവർ കന്യാസ്ത്രീ മഠത്തിലേക്കു് പോകാറില്ല, പോവുകയുമരുതു്!

October 16 2025 12:05

“വെല്ലുവിളി വേണ്ട. സർക്കാരിനും മുകളിലാണു് ഞങ്ങൾ എന്ന ഭാവം അംഗീകരിക്കില്ല.” – ബഹു. വി. മന്ത്രി വി. ശിവൻകുട്ടി സഹാവു്.

വെല്ലുവിളിക്കാനും, പ്രത്യേക ഏക്ഷൻ കാണിച്ചു് ഭീഷണിപ്പെടുത്തി ജനത്തെ ചൂഷണം ചെയ്യാനും എങ്ങനെയോ മുകളിലെത്തിപ്പെട്ട കാരണഭൂതം മഹാരായാവും കുട്ടിച്ചാത്തരുമുണ്ടു്. “ഞങ്ങൾക്കു്” മുകളിലാണു് “നിങ്ങൾ” എന്ന ഭാവം, ഷാഫിയെ എന്ന പോലെ, ലാത്തിക്കു് മൂക്കിനടിച്ചു് അമർച്ച ചെയ്യും!!

October 16 2025 14:37

“നീണ്ട ഇടവേളയ്ക്കുശേഷം CPM പരിപാടിയിലേക്കു് ജി. സുധാകരനു് ക്ഷണം.” – വാർത്ത.

സിന്താവാ സഹാക്കളുടെ ആമാശയ പൂരണം മുഖ്യം ബിഗിലേ!

October 17 2025 08:43

എജിക്കേശൻ മിനിസ്റ്റർ ബഹു. വി. ശിവൻകുട്ടി സഹാവു് തട്ടമിട്ട കുട്ടിക്കു് എകെജി സെൻ്ററിൽ പ്രൈവറ്റ് എജിക്കേശൻ കൊടുത്തു് വളർത്തി വലുതാക്കി ഉത്തമ പൗരയാക്കട്ടെ! അതല്ലേ CPM സീറോയിസം?

October 17 2025 09:42

“ഗസയിലെ കുഞ്ഞുങ്ങളുടെ കണ്ണീരു് കാണാത്തവർ മനുഷ്യരാണോ?” – ബഹു. കെ. ടി. കുഞ്ഞിക്കണ്ണൻ സഹാവു്.

അല്ല. നവഘോരളത്തിലെ അട്ടപ്പാടി, വാളയാർ, പൂക്കോടു് തുടങ്ങിയ ഇടങ്ങളിലെ കുഞ്ഞുങ്ങളുടെ കണ്ണീരു് കാണാത്ത കുഞ്ഞിക്കണ്ണൻ, ഇടത്തരം കണ്ണൻ, വല്യകണ്ണൻ ഇത്യാദി പിണറായിസ്റ്റുകളാണു്!

October 17 2025 10:16

അബിൻ വർക്കിയെ പൊന്നാനിയിലയച്ചു് സുന്നത്തു് ചെയ്തോ, കൗപീനധാരിയായി പഴനിയിലയച്ചു് തല മുണ്ഡനം ചെയ്തോ, അയാൾ നസ്രാണിയാണെന്ന നാറുന്ന പ്രശ്നത്തിനു്, സോറി, നീറുന്ന പ്രശ്നത്തിനു് പരിഹാരം കാണാൻ കോൺഗ്രസ്സിൻ്റെ വയോവൃദ്ധ നേതൃനിരയ്ക്കു് എന്തുകൊണ്ടു് കഴിയുന്നില്ല?!

October 17 2025 11:00

“കുറ്റം ചെയ്തവർ നിയമത്തിനു് മുന്നിൽ വരണം, അതു് ദേവസ്വം മന്ത്രിയായാലും പ്രസിഡൻ്റായാലും.” – ബഹു. ദേവസ്വം മന്ത്രി വാസവൻ സഹാവു്.

ഹിങ്ങനെ മനുഷ്യനെ കരയിപ്പിക്കാതെ സഹാവേ!!

October 17 2025 11:32

“മുസ്ലീം പെൺകുട്ടി എപ്പോഴും തല അന്യരിൽനിന്നു് മറയ്ക്കണമെന്നതു് ഇസ്ലാമിക വ്യവസ്ഥയാണു്.” – അബ്ദുസ്സമദ് പൂക്കോട്ടൂർ.

അല്ലാഹു പെണ്ണിനെ സൃഷ്ടിച്ചപ്പോൾ, ഒരു യൂണിഫോമിറ്റിയ്ക്കായി തലയും ഫിറ്റ് ചെയ്തു എന്നല്ലാതെ, കൃഷിയിടത്തിനെന്തിനു് തല എന്നു്, അല്ലാഹുവാണേ സത്യം, എനിക്കിതുവരെ പിടി കിട്ടിയിട്ടില്ല. തല ഇല്ലായിരുന്നെങ്കിൽ പെണ്ണിനു് തലയിൽ മുണ്ടിടേണ്ടി വരുമായിരുന്നില്ല.

October 17 2025 11:58

കുഞ്ഞുങ്ങളെ ചേർത്തു് പിടിക്കുന്ന കേരളത്തിൻ്റെ പാരമ്പര്യത്തെപ്പറ്റി കേട്ടിട്ടുണ്ടു്.

പക്ഷേ, ദുരൂഹമരണത്തിനിരയായ ADM നവീൻ ബാബുവിൻ്റെ കുടുംബത്തെ ധൃതരാഷ്ട്രാലിംഗനം പോലെ ചേർത്തുപിടിച്ച ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിരുന്നല്ലോ മക്കളേ? എന്തായിരുന്നു ആ പാർട്ടിയുടെ പേരു്?

October 17 2025 13:04

“എന്നെ കുടുക്കിയവർ നിയമത്തിന്റെ മുന്നിൽ വരും.” – കെ-ദേവസ്വം സ്വർണ്ണം സ്പോൺസർ പൂജനീയ ശ്രീ. ഉണ്ണികൃഷ്ണൻ പോറ്റി ജി.

ഓണറബിൾ ചീഫ് മിനിസ്റ്റർ (ഈ അഭിസംബോധനരീതിക്കു് ശ്രീമതി സ്വപ്ന സുരേഷിനോടു് കടപ്പാടു്. – ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നു് മല്യാലം, ബഹു. മു. മ. എന്നു് ചുരുക്കെഴുത്തു്) ആദിമദ്ധ്യാന്ത കാര്യകാരണ കാരസ്കരത്തിൻ കുരുവായ കെ-ഭൂതത്തിന്റെ “കെ-പോർട്ടിയെപ്പറ്റി” നിനക്കൊന്നും ഒരു ചുക്കുമറിയില്ലെന്റെ ഉ. പോറ്റീ!

സംശയമുണ്ടെങ്കിൽ ശ്രീമതി സ്വപ്ന സുരേഷിനോടോ, ലൈഫ് മിഷന്‍ കേസില്‍ 170 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നവനും, “മികവാര്‍ന്ന ഉദ്യോഗസ്ഥന്‍” എന്നു് ബഹു. മുഖ്യമന്ത്രി വിശേഷിപ്പിച്ചവനും, ബഹു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സഹാവു് ശ്രീ എം. ശിവ്ശങ്കർ സാറിനോടോ ചോദിച്ചു് സംശയ നിവാരണമോ, സംശയ നിർവൃതിയോ, സംശയ നിർവാണമോ എന്താ നിനക്കു് വേണ്ടതെന്നു് വച്ചാൽ അതടയു്!

October 17 2025 13:27

സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കുടയോനായ ത്രിമൂർത്തിസാരാംശമാണു്, പരബ്രഹ്മമാണു്, പരമാത്മാവാണു്, പരമാണുവാണു്, 2025 ഫിസിക്സ് നൊബേൽ പ്രൈസ് നേടിയ ക്വാണ്ടം ടണലിങ്ങാണു്, മേശനൃത്തമാണു്, ശിവനടനമാണു്, സംഹാരതാണ്ഡവമാണു്, സാക്ഷാൽ വി. മന്ത്രി. വി. ശിവൻകുട്ടി സഹാവാണു്!

താണുവണങ്ങൂ, അന്തവും കുന്തവുമില്ലാത്ത നവഘോരള പ്രജകളേ, പ്രഫുത്തരേ, പ്രമുഖരേ, പിണറായിസ്റ്റ് പ്രയോക്താക്കളേ!!

October 17 2025 14:20

“തൈരു് വേണമെന്നു് പോറ്റി; തേടിയിറങ്ങി പൊലീസ്; തരില്ലെന്നു് കടക്കാരി.” – വാർത്ത.

തൈരിൽ അക്ഷരപ്പിശാശു് കടന്നുകയറിക്കാണും.🙂

October 17 2025 16:40

പിണറായിയുടെ ഗൾഫ് സന്ദർശനം പ്രമാണിച്ചു് ബറൈനിലെ നിത്യ അന്തങ്ങൾ മഹാരായാവിൻ്റെ കൂറ്റൻ “കട്ടൗട്ടുകൾ” കെട്ടിയുയർത്തുകയാണത്രെ!

“കേരളം കട്ടവൻ ഔട്ട്” എന്ന ഏതാനും ബാനറുകൾ സംഭവം കൂടുതൽ അർത്ഥപൂർണ്ണമാക്കിയേനെ!!

October 18 2025 10:45

“എന്റെ മകനെ നിങ്ങൾ കണ്ടിട്ടുണ്ടോ? എന്റെ അധികാരത്തിന്റെ ഇടനാഴിയിൽ അവനെ നിങ്ങൾ കാണില്ല. എന്തുകൊണ്ടെന്നാൽ, ബുർജ് ഖലീഫയോളം ഉയരമുള്ള എന്റെ കട്ടൗട്ടിനു് ചുവട്ടിൽ, കെ-പാർട്ടിയുടെ ശവപ്പെട്ടിയിൽ ആണിയടിച്ചുകൊണ്ടിരിക്കുകയാണവൻ!”

“ആണിയടി കഴിഞ്ഞാൽ അവൻ വീടണയും!”

“ആണിയടി-വീടണയൽ, ആണിയടി-വീടണയൽ അതാണവന്റെ ജീവിതസപര്യ.” – പണച്ചാക്കുകളോടൊപ്പമുള്ള കുളിച്ചുതാമസത്തിനായി പരിവാരസമേതം ഗൾഫിലെ ബറൈനിലെത്തിയ ബഹു. മുഖ്യമന്ത്രി പി. വി. സഹാവു് മാസങ്ങളായി സമരം ചെയ്യുന്ന ആശ വർക്കേഴ്സിനു് കൃപയാ അയച്ച ദീപാവലി സന്ദേശത്തിൽ നിന്നു്.🙂

October 18 2025 11:05

“മേൽകോടതിയെ സമീപിക്കും.” – ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച ചെന്താമരയുടെ അഭിഭാഷകൻ.

ചെന്താമര കെ-പാർട്ടി അംഗമാണോ ആവോ?

October 18 2025 11:18

ഒന്നര സെൻ്റിമീറ്റർ അഗ്രചർമ്മം കണ്ടാൽ അല്ലാഹുവിനുവരെ ഹാലിളകും, അപ്പോഴാണു്!

“അമ്മേടെയല്ലേ മോളു്! ചെറിച്ചീന്നല്ലേ പേരു്!?”🙂

October 18 2025 13:21

“ഉ. പോറ്റിയുടെ വീട്ടിൽ SIT പരിശോധന!!”

വിശുദ്ധ പള്ളുരുത്തിപ്പള്ളിക്കൂടമണികളേ! ബഹു. ആനാവൂർ നാഗപ്പൻ സഹാവും കുടുങ്ങുമോടേ? നാഗപ്പൻ സഹാവു് കുടുങ്ങിയാൽ പ്രായം കുറഞ്ഞ ബഹു. മേയറും കുടുങ്ങും! മേയർ കുടുങ്ങിയാൽ സകല ബഹുക്കളും കുടുങ്ങും! തിർമ്മൽ ദേവാ!!

October 18 2025 13:57

“കുട്ടിക്കു് താത്പര്യമുണ്ടെങ്കിൽ കുട്ടി ഗവണ്മെൻ്റിനെ സമീപിച്ചാൽ ഏതു് സ്കൂളിൽ വേണമെങ്കിലും പ്രത്യേക ഉത്തരവു് കൊടുത്തു് അഡ്മിഷൻ വാങ്ങി കൊടുക്കുന്നതാണു്.” – ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവു്.

കുട്ടിക്കു് താത്പര്യമുണ്ടെങ്കിൽ മോളൂട്ടി എന്നെ സമീപിച്ചോളൂട്ടോ! എല്ലാം ശരിയാക്കിത്തരാം!!

October 18 2025 15:30

“വയോധികയുടെ മാല പൊട്ടിച്ച കൗൺസിലർ പി. പി. രാജേഷിനെ സിപിഎം പുറത്താക്കി.”

ഗോത്രമൂപ്പനെയും മൂപ്പത്തിയെയും സംരക്ഷിക്കാൻ കാലാൾപ്പടയിൽ ചിലരെ കുരുതി കൊടുത്തിരുന്ന വാൾപ്പയറ്റുകാല ചതുരംഗക്കളി പിൻതുടരുന്ന ഒരു അത്യന്താധുനിക രാഷ്ട്രീയ പാർട്ടിയാണു് സിപിഎം.

October 19 2025 08:50

“പിഎം ശ്രീ പദ്ധതി: സർക്കാർ നിലപാടു് തള്ളി ബഹു. ബിനോയ് വിശ്വം സഹാവു്, സിപിഐ.”

ചെമ്മീൻ ചാടിയാൽ മുട്ടോളം; പിന്നേം ചാടിയാൽ ചട്ടിയോളം!

October 19 2025 09:16

“Prime Minister’s Schools for Rising India” എങ്ങനെ PMSRI-യോ, PMSFRI-യോ ആകാതെ, “PMSHRI” ആയി? മായയിൽ വിശ്വസിക്കുന്ന മായാവികൾക്കു് മായം ചേർക്കാതിരിക്കാനാവതില്ല എന്നതാണോ ആവോ “H”-ബാധയുടെ കാരണഭൂതം?!

October 19 2025 11:00

“ജംബോ vs റാംബോ!!”

KPCC-യുടെ ജംബോ കമ്മിറ്റി രൂപീകരണത്തിൽ പിണറായിസ്റ്റുകൾ അതീവ അസ്വസ്ഥരാണു്! ഒരു കാരണഭൂതം റാംബോയെച്ചുറ്റി ഒരപ്പം, ഒരപ്പൂപ്പൻ, ഒരു ബേബി, ഒരു ബാലൻ, ഒരുപറ്റം ചാവേറുകൾ! അതാണൊരു കമ്മിറ്റി; അതാവണം ഒരു കമ്മിറ്റി! അല്ലാത്തവ പിണറായിസ്റ്റുകളെ അസ്വസ്ഥരാക്കും.

October 19 2025 12:52

ഇസ്ലാമിസ്റ്റുകൾ അല്ലാഹുവിനെ സംരക്ഷിക്കാൻ ശ്രമിക്കാറുണ്ടു്. സർവ്വശക്തനായ അല്ലാഹുവിന്റെ സഹായം തനിക്കു് ആവശ്യമാണെന്നും, ശ്രമിച്ചാൽ തനിക്കതു് കിട്ടുമെന്നും മനുഷ്യൻ ചിന്തിക്കുന്നതു് മനസ്സിലാക്കാം. പക്ഷേ, സർവ്വശക്തനായ ഒരു അല്ലാഹുവിനു് ഭൂമിയിൽ ഇഴയുന്ന കേവലം മൺപുഴുക്കളായ മനുഷ്യജീവികളുടെ സഹായം ആവശ്യമുണ്ടെന്നു് കരുതുന്ന ഇസ്ലാമിസ്റ്റുകളുടെ ചിന്താശേഷിക്കു് കാര്യമായ എന്തോ തകരാറു് സംഭവിച്ചിട്ടുണ്ടാവണം. ആ തകരാറുള്ളിടത്തോളം, അതേ തകരാറു് തിരിച്ചറിയാൻ അവർക്കു് കഴിയാതിരിക്കുന്നതും സ്വാഭാവികം.

ഇപ്പോൾ ഇതു് പറയാൻ കാരണം, “വിദ്യാഭ്യാസത്തോടൊപ്പം വിശ്വാസവും അച്ചടക്കവും സംരക്ഷിക്കുന്ന കലാലയത്തിനു് അഭിനന്ദനങ്ങൾ” എന്ന കുറിപ്പോടെയുള്ള ഒരു ഇസ്ലാം പോരാളിയുടെ, “Our Ladies Convent School, Thoppumpady” എന്നൊരു സ്കൂളിന്റെ ചിത്രസഹിതം ഒരു പോസ്റ്റ് ആരോ ഷെയർ ചെയ്തു് എന്റെ സ്ട്രീമിൽ എത്തിയതാണു്. (ഒന്നാമത്തെ ചിത്രം).

ഏറിയാൽ, “Our Lady’s Convent School, Thoppumpady” എന്നല്ലാതെ, “Our Ladies Convent School, Thoppumpady” എന്നു് വെളിവുള്ള ആരും ഒരു സ്കൂളിനു് പേരിടുകയില്ല എന്നതിനാൽ, അങ്ങനെയുമുണ്ടോ ഒരു സ്കൂൾ എന്നറിയാൻ ഞാൻ ഗൂഗിളിനോടു് തിരക്കി. അതുവഴിയാണു് “Our Lady’s Convent Girls’ Higher Secondary School, Palluruthy, Thoppumpady”-യിൽ എത്തിയതു്. (രണ്ടാമത്തെ ചിത്രം).

വ്യാജമായ വിവരങ്ങൾ സൃഷ്ടിച്ചു് മനുഷ്യബുദ്ധിയെ വ്യഭിചരിക്കാനായി സ്വന്തം ജീവിതസമയം പാഴാക്കി കഷ്ടപ്പെടുകയും ബുദ്ധിമുട്ടുകയും ചെയ്യുന്ന അല്ലാഹുവിന്റെ പോരാളികളോടു് എനിക്കിതേ പറയാനുള്ളു: ഗുഹ്യരോഗം ബാധിച്ചവർക്കും പങ്കാളിയെക്കിട്ടിയാൽ ഊക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്. പക്ഷേ, ഊക്കാളി ഉറയിട്ടൂക്കിയില്ലെങ്കിൽ പങ്കാളിക്കും കിട്ടും ഗുഹ്യരോഗം! തന്മൂലം, ഊക്കണമെന്നു് നിർബന്ധമാണെങ്കിൽ, സഹ ഊക്കാളികളെപ്രതി ഉറയിട്ടൂക്കാനുള്ള സാമാന്യമര്യാദയെങ്കിലും കാണിക്കുക! നന്ദി, നമസ്കാരം!!

[“ക്രൈസ്തവ വിശ്വാസപ്രകാരം, യഹോവ എന്ന ഏകദൈവത്തിന്റെ ഏകജാതനായ യേശുവിനെ പ്രസവിച്ച വിശുദ്ധ കന്യക മറിയമാണു് “Our Lady” എന്നതുകൊണ്ടു് ഉദ്ദേശിക്കപ്പെടുന്നതു്.” – സ്വ. ലേ.]

(ചിത്രങ്ങൾക്കു് ഹൃദയഭേദകമായ കടപ്പാടു്)

October 19 2025 14:59

ഈ ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ മൂരാച്ചിത്തള്ളയുടെ മാല മോഷ്ടിച്ചു് പിണറായിസ്റ്റ്-കമ്മ്യൂണിസ്റ്റ് കോഓപ്പറേറ്റിവിനു് മുതല്ക്കൂട്ടാക്കിയ സിപിഎം നേതാവും കൂത്തുപറമ്പു് നഗരസഭാ കൗൺസിലറുമായ പി. പി. രാജേഷ് സഹാവിനു് പാർട്ടിസഹജവും കൂട്ടുത്തരവാദിത്വപരവുമായ വിപ്ലവാഭിവാദ്യങ്ങൾ!

പിണു കീജേ! മരപ്പട്ടി-മാസപ്പടി സംയുക്തവിപ്ലവം സിന്താവാൻ!!

October 19 2025 15:44

എം. ശിവ്ശങ്കർ സാർ നീട്ടിക്കാണിക്കുന്ന ടോയ്ലറ്റ് പേപ്പറിൽപ്പോലും ഒപ്പിട്ടിരുന്ന ഒരു കെ-മുക്ക്യോൻ വാണരുളുന്ന നാട്ടിൽ, ദേവസ്വഭരണ മാഫിയോസി ചൂണ്ടിക്കാണിക്കുന്ന സ്വർണ്ണപ്പാളികൾ ചെമ്പാക്കി അടിച്ചുമാറ്റുന്ന പോറ്റികൾ അയ്യപ്പസന്നിധിയിൽ അവതാരമെടുക്കാതിരുന്നാലേ അത്ഭുതമുള്ളു.

October 19 2025 15:56

ലാവ്ലിനും ലൈഫ് മിഷനും, മാസപ്പടിയും അട്ടപ്പാടിയും, വാളയാറും പൂക്കോടും, ദീപയടിയും കുമ്മനടിയും, സ്വർണ്ണക്കടത്തും സ്വപ്ന സുരേഷും, സരിതയും റിനിയും, ലിഫ്റ്റും നീന്തൽക്കുളവും, ദ്വാരപാലകരും സ്വർണ്ണപ്പാളിയും, പൂരം കലക്കലും ഗർഭം കലക്കലുമെല്ലാം ഞങ്ങൾ നംബർ വൺ മല്ലു പ്രഫുത്തർക്കു് കേവലം എൻ്റർടെയ്ൻമെൻ്റ് മാത്രം!!

October 20 2025 09:18

“കലാമണ്ഡലം യുണിവേഴ്‌സിറ്റിയായി ഉയർത്തും. കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം തുടങ്ങിയവയുടെ വളർച്ചയും പരിപോഷണവുമാണു് ലക്ഷ്യം.” – ബഹു. മീൻ-സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഹാവു്.

വളർച്ചയും പരിപോഷണവുമാണു് ലക്ഷ്യമെങ്കിൽ, മോഹിനിയാട്ടം, കുന്തമാട്ടം, കൊടച്ചക്രമാട്ടം ഇത്യാദി കലാരൂപങ്ങൾ ബഹു. മന്ത്രി സജി ചെറിയാൻ സഹാവു് നേരിട്ടു് പഠിപ്പിച്ചാൽ, സംഭവം മുൻപു് കെ-റെയിലിനു് മഞ്ഞക്കുറ്റിയിട്ട ഹൈ സ്പീഡിൽ പുരോഗതി പ്രാപിക്കും.

മറ്റു് വല്ലവരെയും ഏല്പിച്ചാൽ അവർ കലയെ മുടിയ്ക്കുമെന്നു് മാത്രമല്ല, കലാമണ്ഡലം യുണിവേഴ്‌സിറ്റിയെ, ദേവസ്വം ബോർഡ് കൈകാര്യം ചെയ്യുന്ന ശബരിമല അയ്യപ്പസന്നിധാനത്തിന്റെ പരുവത്തിലാക്കി മന്ത്രിയുടെ കയ്യിൽത്തരികയും, നൃത്ത വിദ്യാർത്ഥിനീ-വിദ്യാർത്ഥികൾ വെള്ളത്തിലാവുകയും ചെയ്യും.

അറിവും കഴിവും യോഗ്യതയുമുള്ളവർ കൈകാര്യം ചെയ്താലേ ഏതു് വകുപ്പിനായാലും ഒരു ഗുമ്മുണ്ടാവൂ!🙂

(മോഹിനിയാട്ടം – ചിത്രത്തിനു് കടപ്പാടു്)

October 20 2025 10:35

“DYFI-യുടെ ആംബുലൻസ് കത്തിയതിലുള്ള സന്തോഷം SDPI ഫെയ്സ്ബുക്കിൽ പങ്കുവച്ചു.” – ഡോക്ടർ ഷിജു ഖാൻ സഹാവു്.

ഒരാപത്തിൽ നേരളിയൻ സന്തോഷിച്ചാൽ ഷിജു ഖാനായാലും കരയാൻ മുട്ടും. “A friend in need is a friend indeed.” ഇനി കെഫിയ ധരിച്ചു് പാലസ്റ്റീൻ സിന്താവായും ഇസ്രായേൽ മുർദ്ദാവായും വിളിക്കാൻ CPM-ൻ്റെ പട്ടി പോകും!

October 20 2025 11:35

“ആത്മവിമർശനമാണു് ഏറ്റവും നല്ല വിമർശനം; പക്ഷേ മറ്റുള്ളവരുടെ വിമർശനം ഒരു അനിവാര്യതയാണു്.” – കാൾ പോപ്പർ.

[Sir Karl Raimund Popper was an Austrian–British philosopher, academic and social commentator (28. 07. 1902 – 17. 09. 1994).]

October 20 2025 11:55

ബഹു. മീൻമന്ത്രി സജി ചെറിയാൻ സഹാവു്: “ജി. സുധാകരൻ സഖാവിനെ ചേർത്തുപിടിക്കും.”

ജി. സുധാകരൻ സഹാവു്: “അയ്യോ! മാളോരേ, ഓടി വായോ!! യെവനെന്നെ ചേർത്തുപിടിക്കുന്നേ!!!”

October 20 2025 12:49

സനാതനമായ നിങ്ങളുടെ വെളിവില്ലായ്മയാണു്, പ്രഫുത്തർ ചമയുന്ന ബഹു. മല്ലുക്കളേ, നിങ്ങളുടെ അന്തസ്സിൻ്റെ അന്തകരായ മാക്രികളും മുക്രികളും പശുക്കളും മൂരികളും പോത്തുകളും മിത്തുകളും അപ്പൂപ്പനും അമ്മൂമ്മയും ചിറ്റപ്പനും ശുംഭനുമെല്ലാം നിങ്ങളുടെ നെഞ്ചത്തു് കയറിയിരുന്നു് ആറ്റുകാൽ പൊങ്കാലയിടുന്നതിൻ്റെ കാരണഭൂതം!!

October 20 2025 13:27

DYFI-യും SDPI-യും അതിഫീകരമായി ഏറ്റുമുട്ടുന്നു! ബഹു. മുമയുടെ പൊളിറ്റിക്കൽ സെകട്ടറി ബഹു. പി. ശശി സഹാവു് അതിശക്തമായി ഇടപെടുക!!

October 20 2025 13:30

“വിപ്ലവം മതേതര ഊക്കലിലൂടെ!” – ലൂട്ടാപ്പി.

October 20 2025 13:50

“ജി. സുധാകരനു് BJP-യും SDPI-യും ഒഴികെ ഏതു് വേദിയിലും പോകാം.” – ബഹു. മീൻ-സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഹാവു്.

അടിയൻ്റെ ഈ ചോദ്യം (അ)വിവേക് കിരണെങ്കിൽ സദയം ക്ഷമിക്കുക, പൊറുക്കുക, സഹിക്കുക: ” ജി. സുധാകരൻ സഹാവിനു് ജനാബ് അബ്ദുന്നാസർ മഅദനി സാഹിബും, ബഹു. കാരണഭൂതം സഹാവും പങ്കെടുക്കുന്ന പിഡിപി വേദിയിൽ പോകാമോ??

October 20 2025 13:57

ഒരു മല്ലു സിൽമാപ്പാട്ടു്: “കണ്ണാം പൊത്തീലേലെ, കാട്ടുകുറിഞ്ഞീലേലെ?”

തിരുമേനി അടിയനോടു് ക്ഷമിക്കണം, അങ്ങനെ സംഭവിച്ചുപോയി! മേലിൽ ആവർത്തിക്കില്ല.

October 20 2025 15:38

ഇഹലോകത്തിലെ സകല കക്കൂസുകളിലും തൂറുകയും മുള്ളുകയും, സകല വെള്ളങ്ങളാലും ചന്തിയും ശുണ്ണിയും കഴുകുകയും ചെയ്തിട്ടുള്ള മഹാനായ എന്നെപ്പോലെ, ഏതുസമയവും നിർവ്വികാരതയോടെ മരിക്കാനുള്ള സന്നദ്ധത ജീവിതാനുഭവങ്ങളിലൂടെ നീ കൈവരിച്ചു് കഴിഞ്ഞെങ്കിൽ, പ്രിയങ്കാ ഗാന്ധികളായ പ്രിയങ്കര മഹനേ മഹളേ, ഭയങ്കരരായ മരുമഹനേ മരുമഹളേ, ഇഹലോക ജീവിതം വേണ്ടവിധം ജീവിച്ചു് നീ തുലച്ചുകഴിഞ്ഞു!

ഇനി തുലയ്ക്കേണ്ടതായി നിനക്കു് മുന്നിൽ അവശേഷിക്കുന്ന ഏക ഓബ്സ്റ്റക്കിൾ പരലോകജീവിതം നേടൽ മാത്രമാണു്. ആ ആദ്ധ്യാത്മിക ഓബ്സ്റ്റക്കിൾ അനായാസമായി തരണം ചെയ്യാൻ വിവിധയിനം “ജ്യൂസ്” ഉസ്താദുകളിലൊന്നിനെ സമൃദ്ധമായ കാണിക്കയുമായി സമീപിക്കുക!

ഓം ശാന്തി ശോശാമ്മ! ഹ്രീം ശാന്തി മറിയാമ്മ!! അല്ലാഹു അക്ബർ!!!

October 20 2025 17:57

“ശബരിമല വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമം; വാവരെ സമൂഹത്തിനു് കൊള്ളാത്തവനാക്കി ചിത്രീകരിക്കുന്നു.” – മാസപ്പടി ഫെയിം ബഹു. മു. മ., അഥവാ ആ വെറും പിവി സഹാവല്ലാത്ത ഈ ബഹു. പിവി വിപ്ലവ സഹാവു്.

“ഈത്തടിയും തടിയല്ല” എന്നു്, സംഘപരിവാർ കടുവ പൂജനീയ അമിത് ഷാ ജിക്കെതിരെ വിപ്ലവസദസ്സിൽ ഘോരഘോരം മുക്രയിട്ടശേഷം, അതേ അമിത് ഷാ ജിയുടെ അടുക്കളപ്പുറത്തു് പൂച്ചെണ്ടുമായി ഏക്ഷൻ ഹീറോ മു. മ. സഹാവു് ഹാജർ വച്ചതു്, അയ്യപ്പന്റെയും, വാവറുടെയും, മാളികപ്പുറത്തമ്മയുടെയും സംയുക്തമായ കോപത്തിനു് കാരണഭൂതമായി ഭവിച്ചിട്ടുണ്ടെന്നാണു്, ഈ തറവാടു് കുളം കോരൽ വിഷയത്തിൽ നോം ചോസ്കി വച്ച ദേവപ്രശ്നത്തിൽ ബഹു. കൊതം തൊറന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നും വെളിപ്പെട്ട ആത്യന്തികസത്യം!

(ചിത്രത്തിനു് കടപ്പാടു്)

October 21 2025 10:04

ബഹു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോക്ടർ ആർ. ബിന്ദു സഹാവിന്റെ തലയിലുംകൂടി ഒരു മുണ്ടിട്ടിരുന്നെങ്കിൽ തട്ടംപേടിയുടെ തീവ്രതാമാപിനി പൂജ്യത്തിൽ ചത്തുകിടന്നേനെ!

ഏതായാലും, തട്ടക്കുട്ടിയുടെ ഡയലോഗ് പ്രസന്റേഷൻ ബഹു. ബിന്ദു മന്ത്രിയുടേതുപോലെതന്നെ സിനിമാറ്റോഗ്രഫിക് ആണെന്നു് പറയാതെ വയ്യ.

മക്കളുടെയും മന്ത്രിമാരുടെയുമെല്ലാം ഭാഷാപരമായ വളർച്ചയിൽ മല്ലു സില്മക്കുള്ള ശ്ലാഘനീയമായ സ്വാധീനമാണു് അതിലൂടെ അനർഗ്ഗളം പുറത്തേക്കൊഴുകുന്നതു്!

(ചിത്രത്തിനു് കടപ്പാടു്)

October 21 2025 10:15

“ശബരിമല സ്വർണ്ണക്കൊള്ളയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം” – ഹൈക്കോടതി.

ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാൻ ദേവസ്വം ബോർഡും, ദേവസ്വം വിജിലൻസും, കെ- സർക്കാരുമായി “അന്വേഷണന്മാർ” ഗൂഢമായ ആലോചനകൾ നടത്തേണ്ടിവരും.

October 21 2025 12:18

“നല്ലതു് അംഗീകരിക്കാൻ ചിലർക്കു് പ്രയാസം, ഒരുപാടു് നാടകങ്ങൾ കാണേണ്ട സാഹചര്യം.” – ഉദ്‌ഘാടനത്തൊഴിലാളി ബഹു. മു. മ. പി. വി.

അലങ്കരിച്ച വേദിയിൽ ശുഭ്രവസ്ത്രധാരികളായി നിരന്നുനിന്നു് അന്തസ്സാര ശൂന്യമായ സൊഫിസ്റ്റിക്കേറ്റഡ് വിടുവായത്തങ്ങൾ കാളമൂത്രംപോലെ വിസർജ്ജിക്കാനല്ലാതെ, മറ്റൊന്നിനും കൊള്ളാത്ത, കേവലം ഉദ്‌ഘാടനത്തൊഴിലാളികൾ മാത്രമായ നിങ്ങൾ മഹോന്നതർക്കു് നല്ലതായി തോന്നുന്നതു്, ചന്തയിൽ വിയർപ്പൊഴുക്കി മീനും പച്ചക്കറികളുമെല്ലാം വിറ്റു് ഉപജീവിക്കുന്ന തൊഴിലാളികൾക്കു് നല്ലതായി തോന്നിക്കൊള്ളണമെന്നില്ല “ബഹു. സഹാവേ”!

ജീവിക്കാൻവേണ്ടി അവരും അല്ലറ ചില്ലറ നുണകളൊക്കെ പറയും; പക്ഷേ, നിങ്ങൾ! നിങ്ങൾ ജീവിക്കുന്നതുതന്നെ നുണ പറയാനാണു്!!

October 21 2025 12:48

എം. എ. ബേബി, കെ-ഭൂതം, അപ്പൻ, അപ്പൂപ്പൻ, സിറ്റപ്പൻ, ബാലൻ, ശുംഭൻ, വീണ, ബിന്ദു, ചിഞ്ചു ഇത്യാദി സായുധവിപ്ലവ പിണറായിസ്റ്റ് ശീങ്കങ്ങളുടെ “ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി” മോഡൽ വൈരുദ്ധ്യാത്മക ഭൗതികവാദ മയിൽമണി മലർമൊഴിമുത്തുകൾ കേട്ടു് രോമാഞ്ചകുഞ്ചിത കുഞ്ചുക്കുറുപ്പുകളാകാൻ ഊള മല്ലുക്കളുടെ ഒന്നൊന്നര പ്രഫുത്തജീവിതം ഇനിയും ബാക്കി!!

October 21 2025 13:44

“ഞാനും ജി. സുധാകരനും തമ്മിൽ നിങ്ങൾക്കു് അറിയാത്ത കെമിസ്ട്രിയുണ്ടു്.” – ബഹു. മീൻ-, സാംസ്കാരികമന്ത്രി സജി ചെറിയാൻ സഹാവു്.

ബഹു. സഹാവു് പറഞ്ഞതു് കെമിസ്ട്രി എന്നല്ലേ? ഫിസിക്സ് എന്നല്ലല്ലോ? നമ്മൾ മാറ്റമില്ലാത്ത നല്ല നാളെയെപ്പറ്റിയും ചിന്തിക്കണമെന്നതുകൊണ്ടു്, ഒന്നുറപ്പുവരുത്താൻവേണ്ടി ചോദിക്കുന്നതാണു്.

October 21 2025 14:54

ഈ ഭീഷണി വിഷയത്തിലെ വിശദാംശങ്ങൾ എന്തുതന്നെയാവട്ടെ, സഹജീവികളോടു് ഇത്തരം ഭാഷ ഉപയോഗിക്കാൻ മടിയില്ലാത്ത സകല ക്രിമിനലുകളെയും സമൂഹദ്രോഹികളായി പ്രഖ്യാപിച്ചു് കൽത്തുറുങ്കിൽ അടച്ചുകൊണ്ടല്ലാതെ ഒരു ജനാധിപത്യസമൂഹത്തിനു് ഒരു ചുവടുപോലും മുന്നോട്ടു് പോകാൻ കഴിയില്ല.

October 21 2025 15:55

പത്തുവർഷത്തെ തന്റെ ഭരണവ്യഭിചാരം കൊണ്ടു്, പണ്ടെന്നോ പൂച്ച പെറ്റുകിടന്ന മച്ചിൻപുറമൂലയുടെ അവസ്ഥയിൽ പാഴും ശൂന്യവുമാക്കിയ പൊതുഖജനാവിന്റെ പിടലിയിൽ അമർന്നിരുന്നുകൊണ്ടു്, സംഗമ വീരനായ, കോൺക്ലേവ് കൊമേഡിയനായ, മേളാലീലനായ, മാമാങ്ക കേളീശ്വരനായ, ഫുൾ പേജ് പത്രപ്പരസ്യപ്രേമിയായ, കൂറ്റൻ കട്ടൗട്ട് കാമാക്ഷനായ മഹാരായാവു് ഇപ്രകാരം അരുളിച്ചെയ്തു:

“യുഡിഎഫ് വന്നാൽ പൊതുഖജനാവു് കാലിയാക്കും. അതുകൊണ്ടു്, സർവ്വനശീകരണത്തിനും ഏകകാരണഭൂതമായ എന്റെ തുടർഭരണം എന്റെയും, എന്റെ പുത്രപുത്രികളത്രാദികളുടെയും, എന്റെ വിശുദ്ധ മുതുവളിമണമാസ്വദിച്ചു്, എനിക്കായി വളിപ്രവാളകവിതകൾ കവച്ചു്, മാറത്തടുക്കിയ കൈകളും, കുനിഞ്ഞ മുതുകും, തറയോളം താഴ്ത്തിയ തലയുമായി പഞ്ചപുച്ഛമടക്കി എന്റെ പിന്നാലെ നടനടയോ നടയായി നടക്കുന്ന വിനീതവിധേയരായ പിണറായിസ്റ്റ് ശിങ്കിടി വാനരരുടെയും ആവശ്യം!!”

October 22 2025 09:41

“ഭീഷണിപ്പെടുത്തിയാൽ തുറന്നു് പറയാൻ ഒരു മടിയുമില്ല. ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ല. സമരം ചെയ്തു് ഭാവി കളയരുതെന്നു് കുട്ടികളോടു് സ്നേഹത്തോടെ പറഞ്ഞതാണു്. ” – സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി ബഹു. സി. വി. വർഗ്ഗീസ് കൊച്ചാട്ടൻ സഹാവു്.

സമരം ചെയ്തു് ഭാവി കളയരുതെന്നു് വിശുദ്ധ ഗീവർഗ്ഗീസ് കൊച്ചാട്ടൻ സഹാവു് സ്നേഹത്തോടെ (“ധൃതരാഷ്ട്രാലിംഗനത്തോടെ” എന്നു് നാടൻ ഭാഷ!) നഴ്‌സിങ് കുട്ടികൾക്കു് നല്കിയ “ഭീഷ്‌മോപദേശത്തിൽ” ഒരിത്തിരി, നേരം കിട്ടുമ്പോൾ ആ DYFI കൂറ്റന്മാർക്കും SFI കുട്ടന്മാർക്കും കൂടി ഒന്നു് പകർന്നുകൊടുത്താൽ, “വൺ ടൂ ത്രീ” തട്ടാനാണേ സത്യം, ഗീവർഗ്ഗീസ് കൊച്ചാട്ടനെ പിണറായി ദൈവം പദവികൾ കൊണ്ടു് മൂടും.

October 22 2025 11:46

പണ്ടുപണ്ടു്, ഓന്തുകൾക്കും ദിനോസറുകൾക്കും കലിയുഗത്തിനും മുൻപു്, സ്വർണ്ണയുഗത്തിനും ചെമ്പുയുഗത്തിനുമിടയിൽ, പ്രകാശപൂരിതമായ ഒരു വിശാലമുറിയുടെ കന്നിമൂലയിലെ സോഫകളിൽ കെ-പ്രോട്ടൊക്കോൾ പ്രകാരം ചന്തികൾ കുത്തി ഇരിപ്പുറപ്പിച്ച രണ്ടു് ജീവബിന്ദുക്കൾ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കി മുജ്ജന്മ അപരിചിതത്വത്തിന്റെ അപാരത കണ്ടു് അന്തം വിട്ടു് കുന്തം മുണുങ്ങി, അയ്യപ്പന്റെ യോഗദണ്ഡു് മുണുങ്ങി, രുദ്രാക്ഷമാല മുണുങ്ങി, ദ്വാരപാലക ശില്പങ്ങൾ മുണുങ്ങി, സ്വർണ്ണം പൊതിഞ്ഞതു് മുണുങ്ങി, ചെമ്പു് തെളിഞ്ഞതു് മുണുങ്ങി, വാതിൽപ്പാളികൾ അപ്പാടെ മുണുങ്ങി!!

ദുഃഖപര്യവസായിയായ കഥാന്ത്യത്തിൽ, ആ രണ്ടു് ജീവബിന്ദുക്കൾ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത അപരിചിതരെപ്പോലെ, ആത്മബന്ധമില്ലാത്ത അന്യരെപ്പോലെ, നിറവാർന്ന മിഴികളുമായി അനന്തതയിലേക്കു് ചിറകുകളടിച്ചു് പറന്നകന്നുപോയി!!😭😭

October 22 2025 13:10

= നവകേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും! =

“സമ്മതിദായകരായ കിറ്റുഭോജികളുടെ അടുക്കളപ്പുറത്തു് ഇലക്ഷനുകൾ എത്തിയിരിക്കുന്നതിനാൽ, ബഹു. മു. മ. പി. വി. സഹാവു് നവംബർ ഒന്നിനു് മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ എന്നീ ‘കോലംകെട്ടു്’ പ്രമുഖരെ വിശിഷ്ടാതിഥികളാക്കി നാടകീയമാക്കപ്പെടുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ ഒരു മാമാങ്കവേളയിൽ കേരളത്തെ ‘അതി ദാരിദ്രമുക്തമായി’ പ്രഖ്യാപിക്കും! ‘ചരിത്രനേട്ഠം’ സമുചിതമായിത്തന്നെ പ്രഖ്യാപിക്കണം എന്നു് ബഹു. പിണുസർക്കാർ കാണുന്നതാണു് ഈ ചവിട്ടുനാടകാവതരണത്തിനു് കാരണഭൂതം.” – ‘തദ്ദേശ-വിദേശ മദ്യ’ മന്ത്രി ബഹു. എം. ബി. രാജേഷ് സഹാവു് (aka പോത്തു് രായേഷ്).

പ്രസ്തുത പ്രത്യയശാസ്ത്ര പൊറാട്ടുനാടകത്തിലേക്കു് കേൾവിക്കാരായ കിറ്റുഭോജികളെ സ്വാഗതം ചെയ്യുന്ന പ്രസംഗം ബഹു. മന്ത്രി പോത്തു് രായേഷ് സഹാവും, കൃതജ്ഞതാപ്രകടനം, പട്ടിണി മൂലം തെരുവിൽ ‘മീൻചട്ടി ഭിക്ഷ’ എടുക്കേണ്ടിവന്ന ശ്രീമതി മറിയക്കുട്ടി ചേടത്തിയും അവതരിപ്പിച്ചാൽ, കരിമണൽ കർത്താവാണേ സത്യം, സഹാക്കളായ മാർക്‌സും എങ്ഗൽസും ലെനിനും സ്റ്റാലിനും മാവോയും കാസ്ട്രോയും ചെയും സാക്ഷാൽ പോൾ പോട്ടും വരെ കമ്മ്യൂണിസ്റ്റ് ശവപ്പെട്ടിയിൽ നിന്നു് ഉയിർത്തെഴുന്നേറ്റുവന്നു് കയ്യടിക്കും!!

October 22 2025 15:19

“സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ പറഞ്ഞിട്ടില്ല. എല്ലാറ്റിലും എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചുകൊണ്ടു് വേണം ഇതൊക്കെ ചെയ്യാൻ എന്നാണു് ‘ഉത്തരവിൽ’ പറഞ്ഞിരിക്കുന്നതു്.” – ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ബഹു. പി. എസ്. പ്രശാന്ത് സഹാവു്.

“ചുമതലപ്പെടുത്തിയ കർമ്മങ്ങൾ ചെയ്യേണ്ടവർ എല്ലാ കർമ്മങ്ങളിലും എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണോ അതു് ചെയ്യുന്നതു് എന്നു് ആരു് പരിശോധിക്കും?”

“അതു് എന്റെ അമ്മായപ്പന്റെ വകയിലൊരു അളിയച്ചാരും, കെ-പാർട്ടിയുടെ “Elsy” സെക്രട്ടറിയും, അതിരസം കുഞ്ഞന്നാമ്മ നടത്തുന്ന സ്ഥലം കള്ളുഷാപ്പിൽ സംയുക്തവർമ്മമായി സമ്മേളിച്ചു്, പൊക്കൽ ഊക്കൽ കക്കൽ മുക്കൽ ഇത്യാദി പിണറായിസ്റ്റ് കർത്തൃകർമ്മക്രിയകൾ കൂലങ്കഷമായി പരിശോധിക്കുന്ന കെ-പാർട്ടി ഡിവിഷൻ ബെഞ്ചിന്റെ തീവ്രതാമാപിനി ഉപയോഗിച്ചു് സമുചിതമായും പ്രത്യയശാസ്ത്രപരമായും ഓട്ടയില്ലാതെ വിലയിരുത്തി, ഒടുക്കത്തിന്റെ അവസാനം, സകലമാന സംഭവങ്ങളുടെയും കാരണഭൂതം മകൾക്കു് മാസപ്പടി നല്കുന്ന കരിമണൽ കർത്താവാണു് എന്ന അന്തിമ ‘ശാസ്ത്രീയ’ നിഗമനത്തിലെത്തും.”

ചുരുക്കത്തിൽ, നിങ്ങൾക്കു് പിണറായിപ്പാർട്ടിയെപ്പറ്റി ഒരു ചുക്കുമറിയില്ല, അരിയിൽ ഷുക്കൂറിനെയുമറിയില്ല!

(ഗ്രാഫിക്കിനു് കടപ്പാടു്)

October 22 2025 15:57

“For every action there is an equal and opposite reaction” എന്ന സഹാവു് ഐസക് ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഞാൻ നിങ്ങളെ കൂലങ്കഷമായി പഠിപ്പിച്ചതല്ലേ സഹാക്കളേ?

ഇവിടെനിന്നു് അങ്ങോട്ടു് ഉന്തുന്ന അതേ എണ്ണം ആളുകൾ അവിടെനിന്നു് ഇങ്ങോട്ടും ഉന്തിയാലല്ലേ ഷൂർത്തുക്കളേ തള്ളുകാര്യത്തിനു് ഒരു തീർച്ചയും തീരുമാനവും ഉണ്ടാകൂ! ഏതു് പ്രവർത്തനത്തിനും വേണ്ടേ ചങ്ങായിമാരെ ഒരു പ്രതിപ്രവർത്തനം?!

വിശുദ്ധ ധൂപക്കുറ്റികളേ! ബഹു. പിണറായിസ്റ്റുകളെ ന്യൂട്ടോണിയൻ പ്രത്യയശാസ്ത്രം പഠിപ്പിക്കാൻ തുനിഞ്ഞ എന്നെപ്പറഞ്ഞാൽ മതി!🙂

(ചിത്രത്തിനു് കടപ്പാടു്)

October 22 2025 17:32

“ആമാശയാരാധന” vs “അയ്യപ്പാരാധന”!

October 22 2025 17:48

“ഇതു് മനഃപൂർവ്വം ആരോഗ്യവകുപ്പിനെ അപമാനിക്കാനുള്ള ശ്രമം.” – ബഹു. ആരോഗ്യമന്ത്രി സഭാവു് വീണ ജോർജ്ജ്.

വാടകക്കൊലയാളികളുടെ വിശ്വസ്തനായ ബഹു. കപ്പിത്താൻ്റെ കൃപയാൽ ബഹു. ആരോഗ്യമന്ത്രിണി തിരുവാസനമുറപ്പിച്ചിരിക്കുന്ന സിംഹാസനത്തിൽ ആരെടേ കർത്താവേശുമശിഹായുടെ മുൾക്കിരീടം തിരുകിക്കയറ്റാൻ നോക്കുന്നതു്!?

October 23 2025 14:19

“ഷാഫിയെ മർദ്ദിച്ചിട്ടില്ല, എന്നെ സർവീസിൽനിന്നു് പുറത്താക്കിയിട്ടില്ല.” – സി. ഐ. അഭിലാഷ് ഡേവിഡ് സഹാവു്.

“സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ പറഞ്ഞിട്ടില്ല.” – ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്ത് സഹാവു്.

ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സമരം ചെയ്തു് ഭാവി കളയരുതെന്നു് കുട്ടികളോടു് സ്നേഹത്തോടെ പറഞ്ഞതേയുള്ളു.” – സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗ്ഗീസ് സഹാവു്.

“എത്രയോ പി. വി. മാരുണ്ടു്? ആ പി. വി. ഞാനല്ല” – മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് “കോഴിവെട്ടു്-വെള്ളംകുടി ഗോത്രമൂപ്പൻ” ബഹു. പി. വി. സഹാവു്.

“സ്വപ്ന സുരേഷിനെ എനക്കു് പരിചയമില്ല.” – മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് “കോഴിവെട്ടു്-വെള്ളംകുടി ഗോത്രമൂപ്പൻ” ബഹു. പി. വി. സഹാവു്.

“ചെടിച്ചട്ടികൊണ്ടു് തലയ്ക്കടിച്ചിട്ടില്ല. ചാവാനായി തൂറൽ ബസിന്റെ മുന്നിലേക്കു് ചാടിവീണവരെ തള്ളിമാറ്റി ജീവൻരക്ഷാപ്രാവർത്തനം നടത്തിയതേയുള്ളു. ഞാനതു് നേരിട്ടു് കണ്ടതല്ലേ?” – മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് “കോഴിവെട്ടു്-വെള്ളംകുടി ഗോത്രമൂപ്പൻ” ബഹു. പി. വി. സഹാവു്.

എല്ലാം കാട്ടാക്കടക്കവിതചൊല്ലി മനുഷ്യരായിത്തീർന്ന മാർക്സിസ്റ്റുകൾ! ക്യാപ്പിറ്റലിസ്റ്റ് കറ തൊട്ടുതീണ്ടാത്ത നോക്കുകൂലിത്തൊഴിലാളികൾ!!

പച്ചവെള്ളം ക്ലോസ് മെഷ്ഡ് അരിപ്പയിൽ പലവട്ടം അതിസൂക്ഷ്മമായി അരിച്ചശേഷം കുറേശ്ശെക്കുറെശ്ശെ, ഖണ്ഡശഃ ചവച്ചരച്ചു് മുണുങ്ങുന്ന മധുരമനോജ്ഞ മാനസമൈനകളായ മാടപ്രാവുകൾ!!!

മാർക്സിസ്റ്റ്-കമ്മ്യൂണിസം ആശയമെന്ന നിലയിൽത്തന്നെ കള്ളമാണു്. മുൻപേ ഗമിക്കുന്ന ഗോവിന്റെ പിൻപേ ഗമിക്കാൻമാത്രം കഴിയുന്ന ഗോവുകളായി വളർത്തപ്പെടുന്നവർ എന്ന നിലയിൽ, മാർക്സിസ്റ്റുകൾ വ്യക്തിത്വമുള്ള മനുഷ്യരല്ല, ആകാൻ അവർക്കു് കഴിയുകയുമില്ല!!

വിശ്വമാനവികത പ്രസംഗിച്ചു്, നല്ലതായ എന്തിനോടുമുള്ള, നന്മയുടെ എല്ലാ ഭാവങ്ങളോടുമുള്ള അടങ്ങാത്ത വെറുപ്പു് സാധുക്കളുടെ തലയിൽ കുത്തിവച്ചും, പരമസത്യമെന്നു് “തോന്നിപ്പിക്കുന്ന” വിധത്തിലുള്ള സൊഫിസ്റ്റിക്കേറ്റഡ് ഭാഷയിൽ, “മനുഷ്യനാകൽ” കാവ്യാത്മകമായും, “KPAC” നാടകീയമായും അവതരിപ്പിച്ചും, മലയപ്പുലയന്മാരുടെയും, മലയപ്പുലയത്തികളുടെയും, കരുമാടിക്കുട്ടന്മാരുടെയും, വയൽകൊയ്യും പൈങ്കിളികളുടെയും, രക്തസാക്ഷികളുടെയുമെല്ലാം ചോരയൂറ്റിക്കുടിച്ചു് പോത്തട്ട പോലെ വീർത്തുചീർക്കുന്ന കള്ളന്മാരും കൊലയാളികളുമാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റുകൾ!

No. 1 നവകേരള നവോത്ഥാനഭാഷയിൽ പറഞ്ഞാൽ, മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് കൊലപാതകികൾ!!

കളവിനും കള്ളത്തരത്തിനും കൊലയ്ക്കും കൊള്ളയ്ക്കും കൊള്ളിവയ്പ്പിനും കൂട്ടുനിൽക്കാത്തവർക്കു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരിയ്ക്കലും പിടിച്ചുനിൽക്കാനാവില്ല. കാരണം, അതു് ആധുനിക അർത്ഥത്തിലുള്ള ഒരു പൊളിറ്റിക്കൽ സിസ്റ്റമല്ല, അന്ധകാരയുഗത്തിലെ ഫ്യൂഡലിസം മാതൃകയിൽ കെട്ടിപ്പടുത്തിരിക്കുന്ന ഒരു പ്രാകൃത ഗോത്രസമ്പ്രദായമാണു്.

അഭ്യസ്തവിദ്യരെന്നു് വിജൃംഭിക്കുന്ന ചിലർ അക്കൂട്ടത്തിലുണ്ടെന്നതു് ഈ യാഥാർത്ഥ്യത്തെ നള്ളിഫൈ ചെയ്യാൻ ഒരുവിധത്തിലും പര്യാപ്തമല്ല. സംശയമുള്ളവർ “No.1 നവകേരളത്തിലെ” പിണുമൂടുതാങ്ങികളായ ഡോക്ടറേറ്റ് ബിരുദധാരികൾ പൊതുമദ്ധ്യേ വീരോചിതം സമർപ്പിക്കുന്ന വാക്വിസർജ്ജ്യങ്ങൾ രണ്ടു് സെക്കൻഡ് ശ്രദ്ധിക്കുക!

അതിൽ അപാകതയൊന്നും കാണാൻ നിങ്ങൾക്കു് കഴിയുന്നില്ലെങ്കിൽ, നിങ്ങളും മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് കൊലപാതകികളുടെ ഒരു അവിഭാജ്യഘടകമാണെന്നല്ലാതെ മറ്റൊരർത്ഥവും അതിനു് നല്കാനില്ല!!

October 23 2025 15:32

ഭോഷർക്കു് എല്ലാമൊരു തമാശയാണു്! നവ കേരളത്തെ അതിദാരിദ്ര്യമുക്തിയിലാഴ്ത്താൻ, സോറി, അതിദാരിദ്ര്യമുക്തമാക്കാൻ ബഹു. ഞാൻ നടത്തിയ ദശവത്സര ഭഗീരഥപ്രയത്നത്തെപ്പറ്റി ഭോഷന്മാരെന്തറിയുന്നു, അമിത് വിഭോ!?

October 23 2025 15:53

അപ്പോൾ എങ്ങനെ? ബഹു. സീസർ സഹാവിൻ്റെ പട്ടമഹിഷി സംശയത്തിനു് അതീതയായോ, അതോ അതിജീവിതയായോ?!

October 24 2025 09:43

“കണ്ടം വഴി” എന്ന പെരുവഴിയെയാണു് പോകേണ്ടതെന്നാവും ബഹു. സഹാവുദ്ദേശിച്ചതു്.

October 24 2025 09:58

ചട്ടീം കലോമാവുമ്പോൾ തട്ടീം മുട്ടീമിരിക്കും. കഞ്ഞീം കപ്പേമൊക്കെ ആണെങ്കിലും, വയറ്റിൽപ്പിഴപ്പിനുള്ള വക അടുക്കളപ്പുറത്തെ കുഴിയിലെ കുമ്പിളിൽ കിട്ടുന്നുണ്ടല്ലോന്നു് കരുതി കടിച്ചുപിടിച്ചങ്ങു് കഴിഞ്ഞുകൂടുക!🙂

October 24 2025 10:25

“അഖില കേരളീയ പിണറായിസ്റ്റ് പരിഷത്തിനെ (AKPP) അഖില ഭാരതീയ വിപ്ലവ പ്രസ്ഥാനത്തിൽ (ABVP) ലയിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി ബഹു. വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പൻ സഹാവിന്റെ ആപ്പീസിൽ ഉഭയകക്ഷി സമ്മതപ്രകാരം ഒപ്പുവയ്ക്കപ്പെട്ടു.” – സ്വ. ലേ.🙂

October 24 2025 10:43

= ഒരു ജയിൽ സീൻ =

കുറ്റവാളി: “എനിക്കു് എന്റെ വക്കീലിനോടു് സംസാരിക്കണം!”

വക്കീൽ: “ഞാൻ ഇവിടെയുണ്ടു്.”🙂

October 24 2025 11:00

സഹാത്തീസഹാക്കൾ പ്രവൃത്തികളിലും അറിവുകളിലും 50 വർഷം പിന്നിലാണെന്നേയുള്ളു; പ്രസംഗങ്ങളിലും ഭാവഹാവാദികളിലും, മട്ടുകളിലും മാതിരികളിലും അവർ മിനിമം 500 വർഷങ്ങളെങ്കിലും മുന്നിലാണു്!

October 24 2025 11:14

ചില പേനകളാണു് കരാറിൽ ഒപ്പിട്ടതെന്നൊരു ശ്രുതിയുണ്ടല്ലോ ബഹു. കൺവീനർ സഹാവേ? അതിൽ വല്ല വാസ്തവവുമുണ്ടോ?🙂

October 24 2025 12:49

സിപിഐഎമ്മും സിപിഐയും അന്തസ്സുറ്റ രാഷ്ട്രീയപ്പാർട്ടികളാണെന്നു് ചിന്തിക്കുന്നതുകൊണ്ടാണു് അവറ്റകളുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം നമ്മളിൽ ഇമ്മാതിരി അലോസരമുളവാക്കുന്നതു്.

വഞ്ചിപ്പേട്ടയിലെ അന്തിച്ചന്തയിൽ പോത്തിനെ കാളയായും, ആടിനെ പട്ടിയായും, എലിയെ പുലിയായും, ആട്ടിൻകാട്ടത്തെ കൂർക്കക്കിഴങ്ങായും, ഭരണഘടനയെ കുന്തവും കൊടച്ചക്രവുമായും ആശാൻ മണി-പ്രവാള സമാനം കാവ്യസുന്ദരമോഹനമായി വർണ്ണിച്ചു്, കേൾക്കുന്ന മൊത്തം പാട്ടുകുർബാനകളും ദൈവവചനങ്ങളാണെന്നു് വിശ്വസിക്കാനും മാത്രം ഊളകളും ശീഘ്രവിശ്വാസികളുമായ അന്തങ്ങളുടെ തലയിൽ കെട്ടിവച്ചു്, പണം പിടുങ്ങി, ലിഫ്റ്റും പശുത്തൊഴുത്തുമായി പിണുജീവിതം നയിക്കുന്ന സാമൂഹിക കൂട്ടിക്കൊടുപ്പുകാരാണു് അവരെന്നു് നിങ്ങൾ ഒരു നിമിഷം മാറിച്ചിന്തിച്ചുനോക്കൂ! അപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്നതും, യഥാർത്ഥ ചിത്രങ്ങൾ ക്രിസ്റ്റൽ ക്ലിയറായി കൺമുന്നിൽ തെളിയുന്നതും നിങ്ങൾക്കു് അനുഭവവേദ്യമാകും!

പക്ഷേ അതിനു്, മാറിച്ചിന്തിക്കാൻ മനുഷ്യനു് കഴിയണം!

പക്ഷേ, ഈ “മാറിച്ചിന്തിക്കൽ” എന്ന പ്രക്രിയ, സ്വന്തം ആനത്തല മുറിച്ചുമാറ്റി പകരം മനുഷ്യത്തല ഫിറ്റ് ചെയ്യുന്നതുപോലത്തെ വളരെ വളരെ സങ്കീർണ്ണമായ ഒരു ഏർപ്പാടാണു്!

മനുഷ്യരുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ആയിരമിരട്ടി അദ്ധ്വാനം നിക്ഷേപിച്ചാലും മനുഷ്യരുടെ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിക്കപ്പെടാൻ മനുഷ്യനു് കഴിഞ്ഞുകൊള്ളണമെന്നില്ല.

അയ്യപ്പസംഗമത്തിലെ കാലിക്കസേരകൾക്കു് നേരിടേണ്ടിവന്നതിനു് സമാനമായി, മനുഷ്യരാശി നേരിടുന്ന ഒരു ഗുരുതര വൈരുദ്ധ്യാത്മക ഭൗതികവാദപരമായ ഒരു പ്രത്യയശാസ്ത്ര പ്രശ്നമാണതു്!!

October 24 2025 13:17

കള്ളവും ചതിയും വഞ്ചനയും വഴിയല്ല, അന്തസ്സുറ്റ, ആരോഗ്യപരമായ, ബൗദ്ധികമത്സരത്തിലൂടെയാണു് സമൂഹത്തെ പുരോഗതിയിലേക്കു് നയിക്കേണ്ടുന്ന നേതാക്കൾ ഉയർന്നുവരേണ്ടതു്.

ജാതി-, മത-, വർഗ്ഗ-, വർണ്ണ-, ലിംഗഭേദങ്ങൾക്കു് അവിടെ ഒരു പ്രസക്തിയും ഉണ്ടായിരിക്കരുതു്.

October 24 2025 15:40

ഒരുവൻ/ഒരുവൾ നമ്മെ നയിക്കുന്നു എന്നതിനു്, നമുക്കില്ലാത്ത ചില കഴിവുകളുള്ള ഒരാൾ നമ്മെ നയിക്കുന്നു എന്നല്ലാതെ, നാമോരോരുത്തരുടെയും കഴിവുകൾ മുഴുവനായും സമ്മേളിച്ചിട്ടുള്ള ഒരു അത്ഭുതമാണു് അവൻ/അവൾ എന്നർത്ഥമില്ല.

ഇതു് നമ്മെക്കാൾ കൂടുതലായി “അവനും/അവളും” മനസ്സിലാക്കിയാൽ “അവനും/അവൾക്കും” നന്നു്!!

October 24 2025 16:00

“മന്ത്രിസഭയെ മൊത്തത്തിൽ അപമാനിച്ചതിനാൽ കടുത്ത തീരുമാനം വേണമെന്ന പൊതുവികാരം സിപിഐയിൽ ശക്തം.”

ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്തിട്ടു് ബഹു. സിറ്റപ്പൻ്റെ വൈദേകം റിസോർട്ടിൽ ചില്ലൗട്ട് ചെയ്യാമെന്നു് ബഹു. ദുശ്ശാസനൻ കരുതിയാൽ പാണ്ഡുവിൻ്റെ മക്കളല്ലാത്ത പാണ്ഡവർ അവനോടു് ക്ഷമിക്കുമെന്നു് കരുതിയോ കൗരവരേ നിങ്ങൾ?!

October 24 2025 16:44

“എൻ്റെ സ്വത്തുവിവരങ്ങൾ ഞാൻ പരസ്യമാക്കാം. പ്രതിപക്ഷനേതാവു് തയ്യാറാണോ?” – ദേവസ്വം പ്രസുദേന്തി പി. എസ്. പ്രശാന്ത് സഹാവു്.

പ്രതിപക്ഷനേതാവു് കോണകമഴിച്ചാൽ ഞാനും കോണകമഴിക്കാം. ച്ചാൽ, പ്രതിപക്ഷനേതാവു് കെട്ടുന്നതുകൊണ്ടു് മാത്രം കോണകം കെട്ടുന്ന, അയ്യപ്പഭക്തനായ ഒരു ദേവസ്വനാണു് ഞാൻ.

October 24 2025 16:46

എവിടെ കമ്മിയുണ്ടോ അവിടെ കള്ളമുണ്ടു്!

October 25 2025 09:04

“അയ്യപ്പസ്വർണ്ണം ബെല്ലാരിയിൽനിന്നു് കണ്ടെടുത്തു എന്ന വാർത്തകേട്ടു് സന്തോഷാശ്രു പൊഴിഞ്ഞു. സ്വർണ്ണം മോഷ്ടിച്ചതു് ആരായാലും അവരെ കൽത്തുറുങ്കിൽ അടയ്ക്കലാണു് സർക്കാരിൻ്റെ ലക്ഷ്യം.” – ബഹു. ദേവസ്വംമന്ത്രി വാസവൻ സഹാവു്.

ബഹു. വാസവമന്ത്രിയുടെ സൂക്ഷ്മനിരീക്ഷണം ഇക്കാര്യത്തിൽ എപ്പോഴുമുണ്ടാവണം. കേസ് അട്ടിമറിക്കാൻ കോടതിക്കു് എപ്പോഴാണു് തോന്നുന്നതെന്നു് ആർക്കറിയാം?!🙂

October 25 2025 10:22

“(സി)പിഎം-ശ്രീ” വിദ്യാഭ്യാസവിപ്ലവ ആത്മീയനവോത്ഥാനം പൊട്ടി വിരിയുന്ന മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പൺറോയിസ്റ്റ് ചെമ്മാനം കണ്ടതു് കൊണ്ടാവണം, ചുണ്ടെലി പുന്നെല്ലു് കണ്ടപോലെ, ബഹു. അപ്പം മാഷ് ഇമ്മാതിരി “വാസവ-തത്ത്വമസി മോഡൽ” ചിരി ചിരിക്കുന്നതു്.🙂

October 25 2025 10:57

“ചില വിഷയങ്ങൾ ചർച്ച ചെയ്തു; ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഞാൻ വൈകുന്നേരോ മറ്റോ സംസാരിക്കാം.” – ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവു്.

മതി, വൈകുന്നേരം മതി. ചപ്രമഞ്ചത്തിൽ ശയിച്ചു്, മനസ്സറിഞ്ഞൊന്നുറങ്ങി, എണീറ്റു് മൂത്രമൊഴിച്ചു് സാവകാശം മതി. ധൃതി പിടിക്കാൻ മണിയാശാൻ അണക്കെട്ടിലെ വെള്ളമൊന്നും തുറന്നുവിട്ടിട്ടില്ലല്ലോ!

October 25 2025 11:50

പഴമൊഴി: “ഉടമ്പടിയുടെ രക്തം ഗർഭാശയ ജലത്തെക്കാൾ കട്ടിയുള്ളതാണു്.”
(“The blood of the covenant is thicker than the water of the womb.”

“C-PM SHRI” പുതുമൊഴി: “മടിയിലെ പണത്തിനു് ഉടമ്പടിയുടെ രക്തത്തെക്കാൾ കനമുണ്ടു്.”

October 25 2025 12:32

പത്രസമ്മേളനം നടത്തി പരദൂഷണം ഛർദ്ദിക്കാൻ കുറെ നേതാക്കളും, ആ ഛർദ്ദിൽ പിച്ചപ്പാത്രം നീട്ടി ഏറ്റുവാങ്ങാൻ കുറെ മാപ്രകളും, അവരതിൽനിന്നു് വിളമ്പുന്നതു് അരവണയോ അരണക്കാഷ്ഠമോ എന്നറിയാതെ ഇരുകൈകളിലും വാങ്ങി ഭുജിക്കാൻ വിധിക്കപ്പെട്ട കുറെ ജനങ്ങളും! അതാണു് മല്ലു-, ആർഷഭാരത രാഷ്ട്രീയത്തിൻ്റെ ആകെത്തുക!!

October 25 2025 12:51

“പിഎം ശ്രീ വിഷയം കേരളം പരിഹരിക്കേണ്ട വിഷയം.” – സിപിഎം ജനറൽ സെക്രട്ടറി ബഹു. എം. എ. ബേബി സഹാവു്.

വിശുദ്ധ കപ്യാർകുപ്പായമേ! പിഎം ശ്രീ വിഷയം ഉഗാണ്ട പരിഹരിക്കേണ്ട പരൂക്ഷാവിഷയമാണെന്നു് കരുതിയിരുന്ന ഈ നാൻ ഇപ്പോ ആരായി?!

October 25 2025 15:02

“ചെന്നൈയിലെത്തിച്ച പോറ്റിയെ പുഷ്പവൃഷ്ടി നടത്തിയാണത്രെ തമിഴർ വരവേറ്റതു്!

പൊലീസ് അകമ്പടിയോടെ, രാജകീയമായ വരവു് കണ്ടപ്പോൾ, ബഹു. മുത്തുവേൽ കരുണാനിധി സ്റ്റാലിനെ കാണാൻ ബഹു. വടിവാൾ മാസപ്പടിനിധി പിണറായി എത്തിയതാണെന്ന ധാരണയിലാണത്രെ അവർ പോറ്റിയുടെ വരവേല്പിനു് കാഹളമൂതിയതു്!!

October 25 2025 15:31

“കേരളത്തിനു് ദോഷമെങ്കിൽ പിഎം-ശ്രീ പിൻവലിക്കും.” – LDF കൺവീനർ ബഹു. റ്റി. പി. രാമകൃഷ്ണൻ സഹാവു്.

“പിഎം-ശ്രീ” വഴി പിണറായിപ്പാർട്ടിയുടെ മടിക്കനം 1500 കോടി കൂടുമെന്നിരിക്കെ, അതു് കേരളത്തിനു് ദോഷമോ ഗുണമോ എന്ന സില്ലി കാര്യങ്ങളൊക്കെ ആർക്കറിയണം സഹാവേ? സഹാവു് ആ പദ്ധതിയെ ചുമ്മാ “മുൻവലിക്കു്”! കെ-ഭൂതാനുഗ്രഹം ഉറപ്പു്!!

October 26 2025 09:31

“ജീവിച്ചിരിക്കുന്നു എന്നു് കാണിക്കാനാണു് സിപിഐ പിഎം-ശ്രീ പദ്ധതിയെ എതിർക്കുന്നതു്.” – പൂജനീയ സഹാവു് വെള്ളാപ്പള്ളി നടേശൻ ജി.

“ആ നാട്യകല ഞങ്ങൾ നടേശഗുരുവിൽ നിന്നു് കോപ്പിയടിച്ചതാണു്.” – സി. പി. ഐ.

October 26 2025 10:50

“സിൽമാനടൻ ശ്രീനിവാസനു് ഒരു പറ നെല്ലു് നൽകി ആദരിച്ചു.” – വാർത്ത.

ഒരു ക്വിൻ്റൽ ഗോതമ്പു് നൽകാനായിരുന്നു പ്ലാൻ. പക്ഷേ, “ചത്താലും ഞാൻ ഗോതമ്പു് തിന്നുല്ലടാ പട്ടികളേ” എന്നു് കക്ഷി കട്ടായം പറഞ്ഞതിനാൽ, ബഹു. തിരുതത്തോമ സഹാവിൻ്റെ ഉപദേശപ്രകാരം ആദരിക്കൽ കമ്മിറ്റി കാലുമാറുകയായിരുന്നത്രെ!

October 26 2025 11:37

“ബോർഡിനെതിരെ ഗൂഢാലോചന! നിങ്ങളിനി കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്നെ കണക്റ്റ് ചെയ്യാനുള്ള ഒന്നും കിട്ടില്ല.” – ദേവസ്വം ബോർഡ് പ്രസിഡന്റ് ബഹു. പി. എസ്. പ്രശാന്ത്.

ഗുടുങ്ങുമെന്നാകുമ്പോൾ എല്ലാ ഗുണ്ടുകളും വാരിച്ചൂടുന്ന രക്ഷാകവചമാണു് “ഗൂഢാലോചനാസിദ്ധാന്തം”! കാലങ്ങളിലൂടെ പലരാൽ പാടിപ്പഴകിയ ഒരു പല്ലവിയായതുകൊണ്ടു് ഒന്നേന്നു് തുടങ്ങേണ്ട ആവശ്യവും വരുന്നില്ല.

ബഹു. പ്രസുദേന്തിയെ കൊന്നുകളഞ്ഞാൽ പോറ്റിയുമായിട്ടുള്ള കണക്റ്റ് ചെയ്യൽ കൂടുതൽ സങ്കീർണ്ണമാകുമെന്നതിനാൽ, അനാവശ്യമായ ഭാരം ഏറ്റെടുക്കാൻ അന്വേഷണോദ്യോഗസ്ഥർ തുനിയുമെന്നു് തോന്നുന്നില്ല.

അതുകൊണ്ടു്, കൊലപാതകസിദ്ധാന്തത്തെക്കാൾ വിജയസാദ്ധ്യത ഗൂഢാലോചനാസിദ്ധാന്തത്തിനായിരിക്കുമെന്നാണു് നിലവിലിരിക്കുന്ന സാഹചര്യത്തിൽ എന്റെയൊരു തോന്നൽ.🙂

October 26 2025 12:33

“സമസ്തയെ തളർത്താൻ ആരു് ശ്രമിച്ചാലും നടക്കില്ല. ഒരാളു് മതിയെടോ കൊടി കൈമാറ്റം ചെയ്യാൻ.” – ജിഫ്രി മുത്തുക്കോയ തങ്ങൾ.

ഒരാളേ ഉള്ളുവെങ്കിൽ, കൊടി ആർക്കു് കൈമാറ്റം ചെയ്യും എന്നൊരു സാങ്കേതിക പ്രശ്നം ഇതിലുണ്ടെന്ന കാര്യം ജനാബ് ജിഫ്രി മുത്തുക്കോയ തങ്ങൾ സാഹിബ്‌ തിരക്കിനിടയിൽ ഒരുപക്ഷേ ഓർത്തിട്ടുണ്ടാവില്ല.

അതുപോലൊരു പ്രിക്കേറിയസ് സിറ്റ്വേഷനിൽ, പ്രായോഗികമായി ചിന്തിക്കുമ്പോൾ, ഏതൊരു വിശ്വാസിയുടെയും അന്തിമലക്ഷ്യമായ സുവർക്കത്തിലേക്കുള്ള ഒരു ഷോർട്ട്ക്കട്ട് എന്ന നിലയിൽ, കൊടിയെക്കാൾ അർത്ഥവത്തും, തന്മൂലം ജനാബ് ജിഫ്രി മുത്തുക്കോയ തങ്ങൾ സാഹിബ്‌ അനുയായികൾക്കു് റെക്കമൻഡ് ചെയ്യേണ്ടതും, സൗദി അറേബ്യയുടെ പതാകയിൽ ഉള്ളതുപോലത്തെ ഒരു വാളായിരിക്കുമെന്നു് തോന്നുന്നു.

അറിവില്ലാപ്പൈതലാണു്! അവിവേകമെങ്കിൽ ജനാബ് ജിഫ്രി മുത്തുക്കോയ തങ്ങൾ സാഹിബ്‌ എന്നോടു് പൊറുക്കുക!!

October 26 2025 13:39

“പി. പി. ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു് നവീൻ ബാബുവിന്റെ കുടുംബം.” – വാർത്ത.

ആവശ്യപ്പെട്ടതിന്റെ ഇരട്ടി തുക മാനനഷ്ടത്തിനുള്ള പരിഹാരമായി ആ കുറ്റവാളികളിൽ നിന്നും ഈടാക്കി ADM നവീൻ ബാബുവിന്റെ കുടുംബത്തിനു് നല്കുകയും, ആ കൊടും കുറ്റവാളികളെ കൊലക്കുറ്റം ചുമത്തി നിയമനടപടികൾക്കു് വിധേയരാക്കുകയും, ‘ആർഷ’ ഭാരതീയ നിയമവ്യവസ്ഥയുടെ അത്യുന്നത പ്രതിനിധി ആ കുടുംബത്തിനോടു് നിരുപാധികം മാപ്പു് ചോദിക്കുകയും, പിണറായിപ്പാർട്ടി, aka സിപിഐ (എം) എന്ന കൊലയാളിപ്പാർട്ടിയെ ഭാരതത്തിന്റെ മണ്ണിൽ നിന്നും എന്നേക്കുമായി ആട്ടിപ്പായിക്കുകയുമാണു് സത്യത്തിൽ ചെയ്യേണ്ടതു്!

ആ കുടുംബത്തിനുണ്ടായ നഷ്ടത്തിനു് അതുകൊണ്ടു് പരിഹാരമാകുമെന്നു് ഇപ്പറഞ്ഞതിനർത്ഥമില്ല.

പക്ഷേ, വെളിവും വെള്ളിയാഴ്ചയുമില്ലാത്ത കുറെ കംപ്ലീറ്റ് ഊളകൾ വാചകമടിയിലൂടെ നേതാക്കൾ ചമഞ്ഞു് ഭരിക്കുന്ന ഒരു സമൂഹത്തിൽ, വെളിവുണ്ടായിട്ടും ജീവിക്കേണ്ടിവരുന്ന സാമാന്യമനുഷ്യർക്കു് ഇത്തരം “പരനാറികളും നികൃഷ്ടജീവികളും കുലംകുത്തികളും വിവരദോഷികളും” അനുദിനമെന്നോണം, “ഔദ്യോഗികമായി ഞെളിഞ്ഞു്”, നിയമത്തിന്റെ പരിരക്ഷയിൽ കാണിച്ചുകൂട്ടുന്ന, പഴയകാല ഇറ്റാലിയൻ മാഫിയയെ നാണിപ്പിക്കുന്നതരം ക്രൂരമായ ക്രിമിനാലിറ്റിക്കെതിരെ അതിശക്തമായി ശബ്ദമുയർത്താനുള്ള ഉത്തരവാദിത്വം പ്രാഥമികമായ ഒരു മാനുഷിക ഗുണമാണെന്നു് മനസ്സിലാക്കാൻ കഴിയേണ്ടതുണ്ടു്.

October 26 2025 14:13

“പച്ച – കത്തി – താടി – കരി”: കേരളത്തിലെ കഥകളിവേഷങ്ങൾ.

“പച്ചത്താടി – കാവിത്താടി – ചെന്താടി – ത്രിവർണ്ണത്താടി – ബുൾഗാൻ താടി – നരച്ച താടി – കറുത്ത താടി – കറുപ്പിച്ച താടി”: നവോത്ഥാന നവ കേരള കച്ചിരാഷ്ട്രീയ ഗോദയിലെ ഗോഗ്വാവിളി, കൊലവിളി, കൊലകളി, പുലകുളി, പുലികളി താടിവേഷ ഗ്ലാഡിയേറ്റേഴ്സ്!!

October 27 2025 09:01

LDF വിട്ടാൽ CPI-ക്കു് UDF ശരണം! മോദിജിയും അമിത് ഷായും കൈവിട്ടാൽ ഭരണമയ്യപ്പനു് ജയിലേ ശരണം!!

October 27 2025 09:49

“ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ശ്രമം. മകൻ ചാണ്ടി ഉമ്മൻ വികസന സദസ്സിനുമുന്നിൽ കുത്തി ഇരിക്കുന്നു.” – വാർത്ത.

പിതാവിനെ നീചമായി അപമാനിച്ച പിണറായിയെ ക്ഷണിച്ചുവരുത്തി ബഹുമാനിച്ച ഒരു പുത്രൻ്റെ ഈ പിതൃസ്നേഹം മാനസ്സാന്തരഫലമായിരിക്കണം!

October 27 2025 10:39

“LDF-ൽ ഒരു സബ് കമ്മിറ്റിയുണ്ടാക്കി ‘PM-SHRI’ സംബന്ധിച്ച വ്യവസ്ഥകൾ പഠിക്കും.” – വാർത്ത.

കമ്മിറ്റി: ശിവൻകുട്ടി, ബിന്ദു, വാസവൻ, റിയാസ്; നിയമോപദേശം: ബാലൻ, ശ്രീമതി; ട്രാൻസ്പോർട്ട്, തീറ്റകുടി: ഗണേഷ് കുമാർ, ചിഞ്ചു; CEO: കെ-ഭൂതം.
ശുഭം!!

October 27 2025 11:21

താൻ നേരിൽ കാണുന്ന ശാരീരികാക്രമണം ജീവൻ രക്ഷാപ്രവർത്തനമായി തോന്നുന്ന ഒരു നീചജന്മം ദാരിദ്യത്തെ നിർവചിക്കുന്നതും സമാനമായിട്ടാകും. അതുപോലൊരു കൃമിക്കു് ജീവധാരണത്തിനായി സമരം ചെയ്യുന്ന ആശ വർക്കേഴ്സിനെ നോക്കി ദാരിദ്യമുക്ത കേരളത്തെയും കാണാനാവും!

October 27 2025 12:11

മാനവരാശിയുടെ തളർച്ചയുടെയും വളർച്ചയുടെയും അവിഭാജ്യഘടകമായ ചരിത്രവും ശാസ്ത്രവുമെല്ലാം എന്തായിരുന്നു, എന്താണു് എന്നാണു് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതു്. അല്ലാതെ, അടുക്കളമണമുള്ള ഭാവനാസൃഷ്ടികളല്ല. ചരിത്രം ഹിസ്റ്റോറിയൻസും, ശാസ്ത്രം സയൻ്റിസ്റ്റുകളുമാണു് പഠിപ്പിക്കേണ്ടതു്. ഭരണനിർവ്വഹകരായ രാഷ്ട്രീയക്കാർക്കു് അതിൽ ഒരു കൊഓർഡിനേറ്റർ റോൾ മാത്രമേ ഉണ്ടാകാവൂ!

October 27 2025 12:18

ഒരിക്കൽ അടിമ, എന്നും അടിമ!!

October 27 2025 12:26

“The Chief Minister” വയാഗ്ര ഗുളിക കഴിച്ചപോലുണ്ടു്!😀😀

October 27 2025 12:59

October 27 2025 13:50

പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താതെ തുടരുന്നതിനു് സമാന്തരമായി, ഊക്കലിലൂടെയുള്ള രാഷ്ട്രീയവും ബഹു. വേടൻ സഹാവു് തുടരുമെന്നു്, ഒരു “ഡൈഹാർഡ്‌ ആരാധകൻ” എന്ന നിലയിൽ, നോം കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.

October 27 2025 13:58

ഒരു പിണറായിസ്റ്റ് ജന്മം എന്നതു് “കേവലമൊരുപിടി” ജന്മമല്ല, അതൊരൊന്നൊന്നര ജന്മമാണു്!!

October 27 2025 14:18

“എന്റെ ഈ നില്പുകണ്ടാൽ അറിയില്ലേ ഞാൻ നിസ്സഹായനാണെന്നു്?” – സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി cum പോളിറ്റ്ബ്യൂറോ അംഗം ബഹു. എം. എ. ബേബി സഹാവു്.

നിസ്സഹായൻ മാത്രമല്ല, നിർഗ്ഗുണപരബ്രഹ്മ, വൈദേകനിരാമയ, മണിമൊഴിമൈതാണ്ടി, മുതുമലർമൈരനാണെന്നും മനസ്സിലാകും!🙂

October 27 2025 16:06

എന്റെ ഭാര്യയ്ക്കു്, അഥവാ അവളുടെ അമ്മയ്ക്കു് പെൻഷൻ കിട്ടുന്ന പണം കൊണ്ടു് അവൾ തുടങ്ങുന്ന മാസപ്പടി പദ്ധതികൾ നടപ്പാക്കലും, അതു് മുടക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ കുഴൽനാടരെ, വിപ്ലവചോരയാൽ ശുദ്ധീകരിക്കപ്പെട്ട എന്റെ “കറുത്ത കൈദ്വന്ദ്വം” പൊക്കിക്കാണിച്ചു് മുണ്ടാട്ടം മുട്ടിക്കലുമാണു്, രാപകലെന്യേ, സ്വാഭാവികമായും കെ-പാർട്ടി മരപ്പട്ടികളുടെ നിരുപാധിക പിന്തുണയോടെ, പ്രഥമവും പ്രധാനവുമായി ഞാൻ പിന്തുടരുന്ന മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ് പ്രത്യയശാസ്ത്രം!!

October 27 2025 16:28

ഒരു സില്മാനടിയ്ക്കു് മറ്റാരേക്കാൾ കൂടുതലായി സ്വന്തം കൊതത്തിന്റെ വിലയറിയാം.

October 28 2025 08:45

“ഭക്ഷ്യവകുപ്പു് യോഗത്തിൽ നിന്നു് മുഖ്യമന്ത്രി ഇറങ്ങിപ്പോയി.”

മുള്ളാൻ മുട്ടിക്കാണും.

October 28 2025 10:32

“ചെറുപ്പത്തിലേ അവരെ പിടികൂടുക” (“catch them young”) എന്ന ചൊല്ലാണു് മദ്രസ്സ, സൺഡേസ്കൂൾ, SFI ഇത്യാദികളുടെ അടിത്തറ.

“ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു് വിട്ടുമാറുകയില്ല” എന്ന ബൈബിൾ (പഴയനിയമം) വാക്യമാണു് ഈ ചൊല്ലിനാധാരം. (സദൃശ്യവാക്യങ്ങൾ 22: 6)

ബാല്യത്തിലേ പിടികൂടുന്നതല്ല, എന്തിനാണു്, എന്തു് പഠിപ്പിക്കാനാണു്, എന്തു് പരിശീലിപ്പിക്കാനാണു് ആ പിടികൂടൽ എന്നതാണു് പ്രധാനം. പഠനവും പരിശീലനവുമെല്ലാം ചെറുപ്പത്തിലേ തുടങ്ങണമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, മനുഷ്യരെ ബാല്യത്തിലേ പിടികൂടുന്ന ഉസ്താദുകളുടെ ലക്ഷ്യം എന്തു് എന്നതനുസരിച്ചാണു് ഭാവിയിൽ അവർ പൊതുസമൂഹത്തിനു് ഗുണമോ ദോഷമോ ആയിത്തീരുന്നതു്.

കാരണം, ലക്ഷ്യങ്ങൾക്കുമുണ്ടു് മതവും രാഷ്ട്രീയവും: മുസ്ലീം-, ക്രൈസ്തവ-, ഹൈന്ദവ-, കമ്മ്യൂണിസ്റ്റ്-, തുടങ്ങിയ ഒട്ടനവധി ലക്ഷ്യങ്ങൾ, രാഷ്ട്രീയങ്ങൾ!!

ഏതായാലും, സദൃശ്യവാക്യങ്ങൾ 22: 6 വായിച്ച സ്ഥിതിക്കു് 5, 7, 8, 9 എന്നീ വാക്യങ്ങൾ കൂടി വായിച്ചോളൂ! ദോഷം വരില്ല:

“വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു് അകന്നിരിക്കട്ടെ.” (5)

“ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവനു് ദാസൻ.” (7)

“നീതികേടു് വിതയ്ക്കുന്നവൻ ആപത്തു് കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.” [8]

“ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്നു് അഗതിയ്ക്കു് കൊടുക്കുന്നുവല്ലോ.” (9)

October 28 2025 12:34

ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയിൽപ്പോയി “അണ്ഡംപറിച്ചെറിയാനായ” (“contemporary” എന്നു് മല്യാലം) ആധുനിക ചികിത്സ നേടിയിട്ടും പ്രതിക്രിയാവാതകത്തിൻ്റെ അസ്ക്യതക്കു് തരിമ്പുപോലും ശമനമില്ലല്ലേ?

സുകൃതദോഷമെന്നല്ലാതെ എന്തു് പറയാൻ!!

ദുഃഖമാരോടു് ഞാൻ ചൊല്ലേണ്ടൂ!? എൻദുഃഖമാരോടു് ഞാൻ ചൊല്ലേണ്ടൂ!?!?

കോഴിക്കോടു് മെഡിക്കൽ കോളെജിലെ ICU-വിൽ ആരോഗ്യമന്ത്രി ബഹു. വീണാൻ്റി സഹാവു് കീഴാളവാതകം, മേലാളവാതകം, അന്തർധാരാവാതകം, വിഘടനവാതകം, പ്രതിക്രിയാവാതകം, ബ്രാഹ്മണിക്കൽ ഹെജെമണി വാതകം, വൈരുദ്ധ്യാത്മക ഭൗതികവാതക വായ്നാറ്റം ഇത്യാദി അസ്ക്യതകൾക്കു് ഫലപ്രദമായ ആയുർവ്വേദ സിദ്ധ യൂനാനി ചികിത്സ ഏർപ്പാടാക്കിയിട്ടുണ്ടെന്നു് കേട്ടിരുന്നു. അതൊന്നു് പരീക്ഷിച്ചുനോക്കരുതോ!?

മുങ്ങിച്ചാകാൻ പോകുന്നോനു് മുള്ളാൻ മുട്ടുമ്പോഴും മുള്ളുമ്മേൽ കേറിപ്പിടിക്കാലോ! സഹാവു് മാർക്സൻ്റെ പ്രത്യയശാസ്ത്രവും അതുതന്നെയല്ലേ സർവ്വരാജ്യ തൊഴിലാളിവർഗ്ഗമായ നമ്മളോടു് വിളിച്ചുകൂവിയിട്ടുള്ളതു്!?

ദുഷ്പ്രഭു ഹിരണ്യാക്ഷൻ പായ തെറുക്കുന്നതുപോലെ തെറുത്തു് ബൂർഷ്വാ സമുദ്രത്തിൻ്റെ അടിത്തട്ടിലേക്കു് കൊണ്ടുപോയ ഭൂമിദേവിയെ, കാട്ടുപന്നിയുടെ രൂപത്തിൽ മുങ്ങിച്ചെന്നു്, പ്രസ്തുത കിഡ്നാപ്പറെ 51 വെട്ടുകൾ വെട്ടി നിഗ്രഹിച്ചു്, തേറ്റയിൽ കുത്തിപ്പൊക്കി യഥാസ്ഥാനത്തു് എത്തിക്കുക എന്ന അമാനുഷികമായ ഭഗീരഥ പ്രയത്നം കേവലം മനുഷ്യസ്നേഹത്തിൻ്റെ പേരിൽ മുതുകു് കുനിഞ്ഞുപോകുമാറു് മുതുകിൽ കയറ്റിവച്ച ഒരു മനുഷ്യരക്ഷകനാണു് സഹാവേ, സഹാവു്!

പിടി വിടരുതു് സഹാവേ! അധികാരക്കസേരയിലുളള സഹാവിൻ്റെ നീരാളിപ്പിടുത്തം പരനാറികളും നികൃഷ്ടരും കുലംകുത്തികളും വിവരദോഷികളുമായ മൈതാണ്ടികൾക്കു് വിട്ടുകൊടുക്കരുതു് സഹാവേ!!

സഹാവാണു് സഹാവു്, സഹാവേ!! ഇങ്കിലാൻ ചിന്താവാൻ!!!

October 28 2025 13:27

“ടി. പി. വധക്കേസ് പ്രതികൾക്കു് വിടുതൽ നൽകിയാൽ ആഭ്യന്തര പ്രശ്നമുണ്ടാകുമോ എന്നറിയാൻ കെ-ജയിൽ സൂപ്രണ്ടന്മാർക്കു് ബഹു. കെ-സർക്കാർ പ്രേമലേഖനമയച്ചു.” – വാർത്ത.

ഹേയ്! എന്തു് പ്രശ്നം? ഇനി, അഥവാ വല്ല പ്രശ്നവും ഉണ്ടെങ്കിൽ, അതു് ഉരുണ്ടുമെഴുകി ന്യായീകരിച്ചു് വെളുപ്പിക്കാനല്ലേ “ഡോക്ടർ” ബിരുദം നൽകി കെ-ഫാർട്ടി പൂട്ടിക്കെട്ടിയിട്ടുള്ള അന്തങ്ങളുള്ളതു്!!

October 28 2025 15:05

“നാട്ടിലും എല്ലാം ശരിയാകുമെന്നു് ജനങ്ങൾക്കു് ബോധ്യം വന്നു.” – ഗൾഫ് മല്ലുക്കളോടു് ബഹു. മു. മ. പൺറോയ് സഹാവു്.
(സൈക്കോസിസിനു് പല അവസ്ഥാന്തരങ്ങളുണ്ടു്.)

നാട്ടിൽ വ്യവസായങ്ങൾ തുടങ്ങുന്ന ഊളകൾക്കു് തൂങ്ങിച്ചാകാനുള്ള കയർ ബഹു. കയർമന്ത്രി പി. രാജീവ് സഹാവു് ആഘോഷപൂർവ്വം സമ്മാനിക്കും!

October 28 2025 15:23

എൻ്റെ ചൂരലിൻ്റെ ചൂടറിയേണ്ടെങ്കിൽ, ചട്ടിയിൽ കോരിയൊഴിച്ച കഞ്ഞിവെള്ളം മുയ്മൻ കുടിച്ചുതീർത്തിട്ടു് നീ നിൻ്റെ കുണ്ടി കുരണ്ടിയിൽ നിന്നു് പൊക്കിയാൽ മതി.

October 28 2025 16:36

കുമാരി “മേഴ്സി” വിൻഡോയിലെ കളി പഠിച്ചതു് പൂജനീയ വാത്സ്യായന മഹർഷി ജിയുടെ കാമസൂത്രത്തിൽ നിന്നു് “distance learning” വഴിയാണത്രെ! കള്ളത്തടിവെട്ടിലൂടെ കോടികളുണ്ടാക്കി, സമൂഹത്തിൽ പേരും പെരുമയുമാർജ്ജിച്ച ഏതോ മല്ലുക്കളായിരുന്നത്രെ “മേഴ്സി” മോളുടെ വിദ്യാഭ്യാസച്ചെലവു് മൊത്തമായും ചില്ലറയായും സ്പോൺസർ ചെയ്തതു്!

നാഥനില്ലാക്കളരിയിൽ ആരോരുമില്ലാതെ അസ്തമിക്കുമായിരുന്ന “വിൻഡോയിലെ ഫുട്ബോൾ കളിയെ” ദത്തെടുത്തു് സംരക്ഷിക്കാൻ സന്നദ്ധരായ ആ മരംമുറി മൊയ്ലാളിമാരെ സ്പോർട്ട്സ് പ്രേമികൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

നെന്മമരങ്ങളും നെന്മമരങ്ങൾ മുറിക്കുന്നവരും ഈ ലോകത്തിൽനിന്നു് എന്നേക്കുമായി കുറ്റിയറ്റു് പോയിട്ടില്ല എന്നറിയുമ്പോൾ, ആരുടെ മിഴികളാണു് മോഷണംപോയ ശബരിമല സ്വർണ്ണം കണ്ടെത്തിയെന്ന വാർത്ത കേട്ട ദേവസ്വംമന്ത്രി ബഹു. വാസവൻ സഹാവിൻ്റേതുപോലെ, ആനന്ദമൂർച്ഛയിൽ നീർസമൃദ്ധമാകാതിരിക്കുക?!

കുമാരി “മേഴ്സി” വിൻഡോയിലെ കളി പഠിച്ചതു് പൂജനീയ വാത്സ്യായന മഹർഷി ജിയുടെ കാമസൂത്രത്തിൽ നിന്നു് “distance learning” വഴിയാണത്രെ! കള്ളത്തടിവെട്ടിലൂടെ കോടികളുണ്ടാക്കി, സമൂഹത്തിൽ പേരും പെരുമയുമാർജ്ജിച്ച ഏതോ മല്ലുക്കളായിരുന്നത്രെ “മേഴ്സി” മോളുടെ വിദ്യാഭ്യാസച്ചെലവു് മൊത്തമായും ചില്ലറയായും സ്പോൺസർ ചെയ്തതു്!

നാഥനില്ലാക്കളരിയിൽ ആരോരുമില്ലാതെ അസ്തമിക്കുമായിരുന്ന “വിൻഡോയിലെ ഫുട്ബോൾ കളിയെ” ദത്തെടുത്തു് സംരക്ഷിക്കാൻ സന്നദ്ധരായ ആ മരംമുറി മൊയ്ലാളിമാരെ സ്പോർട്ട്സ് പ്രേമികൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

നെന്മമരങ്ങളും നെന്മമരങ്ങൾ മുറിക്കുന്നവരും ഈ ലോകത്തിൽനിന്നു് എന്നേക്കുമായി കുറ്റിയറ്റു് പോയിട്ടില്ല എന്നറിയുമ്പോൾ, ആരുടെ മിഴികളാണു് മോഷണംപോയ ശബരിമല സ്വർണ്ണം കണ്ടെത്തിയെന്ന വാർത്ത കേട്ട ദേവസ്വംമന്ത്രി ബഹു. വാസവൻ സഹാവിൻ്റേതുപോലെ, ആനന്ദമൂർച്ഛയിൽ നീർസമൃദ്ധമാകാതിരിക്കുക?!

കുമാരി “മേഴ്സി” വിൻഡോയിലെ കളി പഠിച്ചതു് പൂജനീയ വാത്സ്യായന മഹർഷി ജിയുടെ കാമസൂത്രത്തിൽ നിന്നു് “distance learning” വഴിയാണത്രെ! കള്ളത്തടിവെട്ടിലൂടെ കോടികളുണ്ടാക്കി, സമൂഹത്തിൽ പേരും പെരുമയുമാർജ്ജിച്ച ഏതോ മല്ലുക്കളായിരുന്നത്രെ “മേഴ്സി” മോളുടെ വിദ്യാഭ്യാസച്ചെലവു് മൊത്തമായും ചില്ലറയായും സ്പോൺസർ ചെയ്തതു്!

നാഥനില്ലാക്കളരിയിൽ ആരോരുമില്ലാതെ അസ്തമിക്കുമായിരുന്ന “വിൻഡോയിലെ ഫുട്ബോൾ കളിയെ” ദത്തെടുത്തു് സംരക്ഷിക്കാൻ സന്നദ്ധരായ ആ മരംമുറി മൊയ്ലാളിമാരെ സ്പോർട്ട്സ് പ്രേമികൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

നെന്മമരങ്ങളും നെന്മമരങ്ങൾ മുറിക്കുന്നവരും ഈ ലോകത്തിൽനിന്നു് എന്നേക്കുമായി കുറ്റിയറ്റു് പോയിട്ടില്ല എന്നറിയുമ്പോൾ, ആരുടെ മിഴികളാണു് മോഷണംപോയ ശബരിമല സ്വർണ്ണം കണ്ടെത്തിയെന്ന വാർത്ത കേട്ട ദേവസ്വംമന്ത്രി ബഹു. വാസവൻ സഹാവിൻ്റേതുപോലെ, ആനന്ദമൂർച്ഛയിൽ നീർസമൃദ്ധമാകാതിരിക്കുക?!

October 29 2025 11:20

“പിഎം-ശ്രീ” യിൽ താൻ കള്ളക്കളി കളിച്ചിട്ട ഒപ്പു് പിൻവലിക്കാൻ പൂജനീയ തിരുമേനിമാർ മോദി ജിയും അമിത് ഷാ ജിയും ദയവായി അടിയനെ അനുവദിയ്ക്കുമാറാകണം എന്ന അപേക്ഷ, ബഹു. അയ്യപ്പഭക്തൻ കാരണഭൂതൻ സഹാവു്, ഉണ്ണുനീലി സന്ദേശമായാണോ, തിരുത സന്ദേശമായാണോ, അതോ ഒരു അയ്യയ്യേയെസ് അന്തസ്സിനു്, വാസുകി സന്ദേശമായാണോ ഇന്ദ്രപ്രസ്ഥത്തിൽ എത്തിച്ചതു്?

October 29 2025 12:48

മാക്രികൾ മൈരുകളായതുകൊണ്ടല്ല, മല്ലുക്കൾ മല-മൈരുകളായതുകൊണ്ടാണു് ഒരു നീചജന്മം കാരണഭൂതം ചമഞ്ഞു് കേരളം വാണരുളുന്നതു്.

October 29 2025 14:06

“സ്വപ്നമരീചിക മാഞ്ഞുകഴിഞ്ഞാൽ, ആശയെവിടെ…, നിരാശയെവിടെ…?”

https://rb.gy/m9ygx0

മുതുകുവളഞ്ഞുകുനിഞ്ഞു് മൂക്കു് മണ്ണോളമെത്തുന്ന അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ, മുട്ടുമടക്കലെവിടെ, മുട്ടിൽ മരംമുറിയെവിടെ, മുട്ടുണ്ടാവലെവിടെ!?

“യഹോവ എന്റെ ഇടയനാകുന്നു; എനിക്കു് മുട്ടുണ്ടാവുകയില്ല” എന്നു് സൂപ്പർ ബുദ്ധിജീവി സഹാവു് ശലോമോൻ രാജാവിന്റെ പിതാവും, ആജാനുബാഹുവും അതുകൊണ്ടുതന്നെ ബൂർഷ്വയുമായിരുന്ന ഗോലിയാത്തിനെ കവണിയെറിഞ്ഞുകൊന്ന ധീരയുവാവെന്ന നിലയിൽ, ഇസ്രയേലിന്റെ രാജാവായി വാഴിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്തു്, അധികാരത്തിന്റെ മൂർദ്ധന്യത്തിലൊരിക്കൽ “മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ, ഏലീയാമിന്റെ മകളും, ഹിത്യനും ദാവീദ് രാജാവിന്റെ പടയാളിയുമായിരുന്ന ഊരീയാവിന്റെ ഭാര്യയും, അതി സുന്ദരിയുമായിരുന്ന ബത്ത്-ശേബയെ കാണുകയും, അവളെ പിടിച്ചപിടിയാലേ (എം. എം.) മണി-മാളികയിലെത്തിച്ചു്, മറ്റേപ്പണി ചെയ്തു് ഗർഭിണിയാക്കുകയും, ഇപ്പണി കൊള്ളാമല്ലോ എന്ന തോന്നലിൽ അവളെ സ്വന്തമാക്കാനായി, ഊരീയാവിനെ പടയുടെ മുന്നിൽ നിർത്തിച്ചു് കൊല്ലിക്കുകയും ചെയ്ത എന്തരോ മഹാനുഭാവുലുവായ സഹാവു് ദാവീദ് രാജാവു് തന്റെ സങ്കീർത്തനങ്ങളിൽ അജ്ഞാനികളും തദ്വാരാ കംപ്ലീറ്റ് ഊളകളുമായ നമ്മൾ കേവലമനുഷ്യജന്മങ്ങളെ ഉദ്ബോധിപ്പിക്കുന്നുണ്ടെന്ന പ്രത്യയശാസ്ത്രപരമായ യാഥാർത്ഥ്യം മാനവരാശി മനഃപൂർവ്വം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണു്, ബഹു. ആനാവൂർ നാഗപ്പൻ സഹാവിനോടും, ബഹു. എം. വി. ജയരാജൻ സഹാവിനോടും, ബഹു. സിറ്റപ്പൻ സഹാവിനോടും, ബഹു. അപ്പം സഹാവിനോടും, ബഹു. മിത്തു് സഹാവിനോടും, ബഹു. ബിന്ദു പ്രൊഫെസ്സറോടും, ബഹു. ചിഞ്ചു രാജ്ഞിയോടും, ബഹു. വീണാന്റിയോടും, സർവ്വോപരി, ബഹു. കാരണഭൂതത്തോടുമൊപ്പം, “ഞാനാകുന്നവൻ ഞാനാകുന്നവനും”, ബഹു. ജെയ്ക് സി. തോമസ് സഹാവിനെപ്പോലെ “അത്യന്താപേക്ഷിതനും” അത്യുത്സാഹിയുമായ ഈ ഞാനും കരിമണൽ കർത്താവിന്റെ തിരുനാമത്തിൽ ഇമ്മാതിരി ഉച്ചൈസ്തരാം മുക്രയിടാൻ തീരുമാനിച്ചതു്.

[വാഴക്കുല, ചക്കപ്പുഴുക്കു്, അണ്ടിപ്പരിപ്പു് ഇത്യാദി വിഷയങ്ങളിൽ ഒപ്പിച്ച ഡോക്ടറേറ്റുകളിൽ സമ്പൂർണ്ണമായ നിർവൃതിയടയാൻ മനസ്സില്ലാത്ത വിപ്ലവികൾക്കുള്ള വൈരുദ്ധ്യാത്മകവും ഭൗതികവാദാധിഷ്ഠിതവുമായ ആദ്ധ്യാത്മിക-വൈജ്ഞാനിക റഫറൻസ്: ബൈബിൾ (പഴയനിയമം) 2. ശമൂവേൽ, അദ്ധ്യായം 11, 12]

October 29 2025 14:40

ഞാനൊരു മഹാമഹനും മാമാങ്കമഹാനുമാണെന്നു് കരുതാനും, തദനുസൃതം കിറ്റുഭോജികളായ ഊള ജന്മങ്ങളോടു് പെരുമാറാനുമുള്ള എൻ്റെ അവകാശം ഒരു മൗലിക മനുഷ്യാവകാശമായി എന്തുകൊണ്ടു് “UN ദുരന്തേട്ടന്മാർ” പ്രഖ്യാപിക്കുന്നില്ല എന്നു് എത്ര കൂലങ്കഷമായി ശിന്തിച്ചിട്ടും ജന്മനാ “ഹൂളിഗനായ” ഈ എനക്കു് ഒട്ടും “മൻസിൽ” ആകുന്നില്ല.

October 30 2025 08:21

“വാക്കുകൾ ശ്രദ്ധിച്ചു് പ്രയോഗിക്കുന്നതു് എല്ലാവർക്കും നല്ലതു്. വേദന ഉണ്ടാക്കുന്ന വാക്കുകൾ ഉപയോഗിക്കരുതു്.” – ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഹാവു്.

അതന്നെ! വേദന ഉണ്ടയാക്കണമെങ്കിൽ ടേബിൾ ഡാൻസോ ചവിട്ടുനാടകമോ കളിച്ചു് ആർക്കും വേദന ഉണ്ടയാക്കാമല്ലോ.

October 30 2025 09:27

“പ്രഖ്യാപിച്ച എല്ലാ തുകയും കൊടുക്കാൻ കഴിയും. സംസ്ഥാനത്തിനു് 10000 കോടി കയുടെ ബാധ്യത വരും.” – ധനകാര്യകാര്യസ്ഥൻ ബഹു. കെ. എൻ. ബാലഗോപാൽ സഹാവു്.

10000 കോടി ഉറുപ്പികയൊക്കെയെന്തു്?! ബാലഗോപാലനെ എണ്ണ തേപ്പിക്കാൻ വേണമല്ലോ അതിന്റെ മൂന്നിരട്ടി!

“പിഎം-ശ്രീ” വഴി ബഹു. ശിവൻകുട്ടി സഹാവു് കുടിശ്ശികയിനത്തിൽ കേന്ദ്രത്തിൽ നിന്നു് പിടിച്ചുമേടിച്ച 800 കോടി ക തിരഞ്ഞെടുപ്പു് കഴിയുന്നതുവരെ ഒന്നു് മറിക്കുക! ജനാബ് എം. എ. യൂസഫലി മൊയ്ലാളി സാഹിബിനോടു് ഒരു വാക്കു് പറഞ്ഞാൽ, ബാക്കി 9200 കോടി, ഒരു നെന്മമരം എന്ന നിലയിൽ, കക്ഷി ദാനമായി കെ-ഭൂതത്തിന്റെ ചെംബക്കറ്റിൽ ഇട്ടുകൊടുക്കും. അങ്ങനെ തിരഞ്ഞെടുപ്പിൽ മൂന്നാമൂഴം നേടിക്കഴിഞ്ഞാൽ പിന്നെ ഈ വിടുവായത്തത്തിനൊക്കെ എന്തു് പ്രസക്തി? ആരെന്തു് വില കല്പിക്കും? പിന്നെ നാറ്റക്കേസുകളായ ഈ മൈരാവധങ്ങളൊക്കെ ആർക്കുവേണം?

അതോടെ, പോത്തു്-മിത്തു്-മൂരി-പശു-പാണാദികളുടെ “പോനാൽ പോകട്ടും പോടാ” എന്ന ഭൂതപ്പാട്ടുമായി സകലമാന ആഗോള അയ്യപ്പ പുന്നപ്ര സംഗമങ്ങളും സമംഗളം പര്യവസാനിപ്പിക്കാം.

October 30 2025 10:56

= ഇതാ ഇന്നു്! ഇതാ നാളെ!! തിരഞ്ഞെടുപ്പു് പ്രമാണിച്ചു് ബഹു. പിണറായി സഹാവു് പ്രഖ്യാപിക്കുന്നു: “ആർത്തവമുക്തകേരളം!” =

നവകേരളത്തെ അതിദാരിദ്ര്യമുക്തമായി കെ-ഭൂതം പ്രഖ്യാപിച്ചതിനാൽ, തിരഞ്ഞെടുപ്പു് അടുത്തതോടെ, പട്ടിണിപ്പാവങ്ങളുടെ പിണുസർക്കാർ ഇടത്തരം ദരിദ്രർക്കും മുന്തിയ ദരിദ്രർക്കുമായി കോടികൾ കൊണ്ടുള്ള അമ്മാനമാട്ടം ആടുകയാണു്. സർക്കാർ ആട്ടക്കാർ നല്ല മെയ്വഴക്കമാണു് കാഴ്ചവയ്ക്കുന്നതെന്നാണു് പൊതുവേ ചാനൽ ചർച്ചക്കാരുടെ അഭിപ്രായം.

സമ്മതിദായകരായ സ്ത്രീപ്രേക്ഷകർക്കായി പിണുസർക്കാർ പ്രത്യേക ഷോകൾ ഏർപ്പാടാക്കിയിട്ടുണ്ടത്രെ! ചുംബനസമരം, വനിതാമതിൽ, സ്ത്രീവിമോചനം മുതലായ സ്ത്രീപക്ഷ വിഷയങ്ങളിൽ ആർജ്ജവമുള്ള നിലപാടെടുത്തു് ജനസമ്മതി നേടിയിട്ടുള്ള പിണുസർക്കാർ ലോകാരംഭം മുതൽ സ്ത്രീകൾ സഹിക്കുന്ന ആർത്തവം എന്ന ശാരീരിക പീഡനത്തിലും കൈവയ്ക്കണമെന്നാണു് എന്റെ വിനീതമായ അഭിപ്രായം. ഈ തിരഞ്ഞെടുപ്പുകാലം അതിനൊരു നിമിത്തമാകട്ടെയെന്നു് ഞാൻ കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.

ഈ വിഷയത്തിൽ നമ്മൾ ചരിത്രത്തിലേക്കു് ഒന്നൊളിഞ്ഞുനോക്കുന്നതു് എന്തുകൊണ്ടും നന്നായിരിക്കുമെന്നാണു് എന്റെയൊരു തോന്നൽ:

യഹൂദജനതയെ ജന്മപാപത്തിൽനിന്നു് മോചിപ്പിക്കുന്നതിനായി അവരുടെ ഏക ദൈവമായ യഹോവ, യോസേഫ് എന്നൊരു ചങ്ങായിക്കു് വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന മറിയക്കുട്ടി എന്നൊരു കന്യകയിൽ “അശാരീരികമോ അതിശാരീരികമോ” എന്ന വിഷയത്തിൽ ഇന്നും തർക്കം നിലനിൽക്കുന്ന ഏതോ സാങ്കേതികവിദ്യ വഴി ജന്മം നല്കിയ സഹാവു് യേശുവിന്റെ തോളിൽ, അതേ യഹൂദർ ചാർത്തിക്കൊടുത്ത മരക്കുരിശുപോലെ, ചരിത്രാതീതകാലം മുതലേ ജന്മിമുതലാളിപൗരോഹിത്യബൂർഷ്വാസി, സ്ത്രീവർഗ്ഗത്തിന്റെ പിടലിയിൽ ഫിറ്റുചെയ്തിരിക്കുന്ന ആർത്തവം എന്ന, ലജ്‌ജാവഹമായ “ലൈംഗിക പീഡനത്തിന്റെ” മരക്കുരിശു്, കാര്യകാരണ കാരസ്കരത്തിൻ കുരുവും, കുറുവസംഘങ്ങളുടെ കുലദൈവതവും, ശബരിമലയിലേക്കുള്ള യുവതീപ്രവേശനത്തിന്റെ ദ്വാരപാലകനും, കുലംകുത്തിയും, കുരുദ്രോഹിയും, കാരണഭൂതത്താനും, ഞാനാകുന്നവൻ ഞാനാകുന്നവനും ഏക്ഷൻ ഹീറോയുമായ എന്നെ മൂന്നാം വട്ടവും നിങ്ങൾ അധികാരത്തിലേറ്റിയാൽ, ഞാൻ തച്ചുതകർത്തു് ബ്രഹ്മപുരത്തെത്തിച്ചു് ആരും കാണാതെ തീയിടും എന്നൊരു വാഗ്ദാനം കൂടി നൽകിയാൽ സമ്മതിദായകരായ സ്ത്രീവർഗ്ഗം തീട്ടമണം കിട്ടിയ ഈച്ചകളെപ്പോലെ പോളിംഗ് ബൂത്തുകളിലേക്കു് ഇരച്ചുകയറി കെ-സർക്കാരിനു് വോട്ടുകുത്തി, കേരളജനതയെ മൂഞ്ചിക്കാനുള്ള മൂന്നാമൂഴം വെള്ളിത്താലത്തിൽ കാഴ്ചയർപ്പിച്ചു് തന്തോയിപ്പിക്കുമെന്നുറപ്പു്!

[പിൽക്കാലത്തു്, കള്ളനാണയമായ വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ താത്വികാവലോകനങ്ങളുടെ അടിത്തറയിൽ, ഏക ദൈവമായ യഹോവ, സഹാവു് യേശുവിനു് ജന്മം നല്കിയതു് യഹൂദജനതയെ മാത്രം ജന്മപാപത്തിൽനിന്നു് മോചിപ്പിക്കുന്നതിനായിട്ടായിരുന്നില്ല, പ്രത്യുത, ഭൂമിയിൽ ജന്മമെടുക്കുന്നതോടെ ജന്മപാപികളായിത്തീരുന്ന, ശുണ്ണിയും യോനിയുമുള്ള സകല മനുഷ്യരെയും ഭീകരമായ ആ മഹാപാപത്തിൽ നിന്നു് മോചിപ്പിച്ചു് നിത്യജീവിതത്തിലേക്കു് നയിക്കുന്നതിനായിട്ടായിരുന്നു എന്നു് പട്ടുവസ്ത്രധാരികളായ മഹാപുരോഹിതന്മാരുടെ അത്യുന്നത സുന്നഹദോസുകളിൽ, മേലാളരോടുള്ള ഭയഭക്തിബഹുമാനാദികളിൽ അധിഷ്ഠിതമായി വളർത്തിയെടുത്ത ആടുമാടുകളുടെ എതിർപ്പില്ലായ്മയുടെ ദിവ്യാന്തരീക്ഷത്തിൽ ഐകകണ്ഠ്യേന തീരുമാനിക്കപ്പെട്ടു, പള്ളികളിൽ പഠിപ്പിക്കപ്പെട്ടു, ക്രൈസ്തവ സമുദായത്തിൽ അനിഷേദ്ധ്യമായ ദൈവികസത്യങ്ങളായി അംഗീകരിക്കപ്പെട്ടു, ആചരിയ്ക്കപ്പെട്ടു, ഇന്നും ആചരിക്കപ്പെടുന്നു!]

ബഹു. മു. മ. പിണറായി വിജയനെപ്പോലെ സ്തുത്യർഹനും വിശ്വാസയോഗ്യനും കാരണഭൂതവുമായ ഒരു മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് തൊയ്ലാളി നേതാവു് ആർത്തവം ഇല്ലാതാക്കുമെന്നു് വാഗ്ദാനിച്ചാൽ, പൊന്നരിവാളമ്പുളിയിൽ കണ്ണെറിഞ്ഞു്, പാർട്ടി നേതാവിന്റെ ആസനത്തിലെ ആൽമരത്തിൻ പൂന്തണലിൽ, പാർട്ടി വെട്ടിക്കൊന്ന വാടിക്കൽ രാമകൃഷ്ണനെപ്പോലെ, വാടിനിൽക്കുന്ന ഓളുകൾ, കെ-പാർട്ടിക്കു് വോട്ടു് കുത്താനായി ബൂത്തുകളിലേക്കു് ഓടിയെത്തില്ല എന്നു് കരുതുന്നതു് പമ്പര വിഡ്ഢിത്തമായിരിക്കും.

October 30 2025 13:19

“സർക്കാർ എന്തു് ചെയ്താലും കുറ്റം!”

“ക്ഷേമം പ്രഖ്യാപിച്ചാലും, ആശ വർക്കേഴ്സിനെ അവഗണിച്ചാലും, മെഡിക്കൽ കോളെജിലെ ഡോക്ടേഴ്സ് രോഗിയുടെ വയറ്റിൽ കത്രിക ഫിറ്റ് ചെയ്താലും, ICU-വിൽ രോഗിണി ബലാൽസംഗം ചെയ്യപ്പെട്ടാലും, പൂക്കോടു് വെറ്ററിനറി കോളെജിൽ ഒരു വിദ്യാർത്ഥി റാഗിങ്ങിലൂടെ കൊലചെയ്യപ്പെട്ടാലും, വാളയാറിൽ പെൺകുഞ്ഞുങ്ങളെ കൊന്നു് കെട്ടിത്തൂക്കിയാലും, ശബരിമലയിലെ സ്വർണ്ണപ്പാളികൾ കട്ടാലും, ബിരിയാണിച്ചെമ്പിലോ, ഡിപ്ലോമാറ്റിക് തഞ്ചിയിലോ “ബഹുക്കൾ” സ്വർണ്ണക്കള്ളക്കടത്തു് നടത്തിയാലും, മന്ത്രകോടിയിൽ മരപ്പട്ടി മുള്ളിയാലും, പശുത്തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചാലും, ഓണം വന്നാലും, ഉണ്ണി പിറന്നാലും കുറ്റം തന്നെ, കുറ്റം തന്നെ! അവറ്റകൾ ബഹു. മു. മ.യെപ്പോലെ വേറെ ജനുസ്സായിരിക്കണം!!” – ബഹു. ദേവസ്വം മന്ത്രി വി. എൻ. വാസവൻ സഹാവു്.

നന്ദികെട്ട വർഗ്ഗമാണു് ബഹു. വാസവമന്ത്രി സഹാവേ! നമ്മൾ കാൽക്കാശു് കൈക്കൂലിയായോ, കൈമടക്കായോ, പോക്കറ്റ് മണിയായോ, ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസനിധിയായോ, കാഴ്ചദ്രവ്യമായോ, നിരതദ്രവ്യമായോ വാങ്ങാതെ കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി അവറ്റകളെ നന്നാക്കാൻ ശ്രമിച്ചാൽ അവറ്റകൾ സത്താലും അതിനു് സമ്മതിയ്ക്കില്ല.

ഞാൻ ശബരിമല മൊത്തം സ്വർണ്ണം പൂശിത്തരാം, എനിക്കു് പത്തു് പൈസയും തരേണ്ട എന്നു് ഉ. പോറ്റിയും, ഞാൻ കലൂർ സ്റ്റേഡിയം മൊത്തം കളറാക്കി, “മേഴ്സി”യോടൊപ്പമുള്ള കളി ശരിയാക്കിത്തരാം, എനിക്കു് പത്തു് പൈസയും തരേണ്ട എന്നു് മുട്ടിൽ മരംമുറി മൊയ്ലാളിയും സത്യവാങ്മൂലം നല്കിയാൽ, അവരുടെ മൂട്ടിലും “അമിട്ട്-ഷാ” വച്ചു് പൊട്ടിയ്ക്കുന്ന വർഗ്ഗമാണു്! നമ്മുടെ അന്തസ്സിനും ആഭിജാത്യത്തിനും കുലീനതയ്ക്കും ചേരുന്നവിധം പ്രഫുത്തതയുള്ള ഇനങ്ങളല്ല.

ച്ചാൽ, കെ-പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ പതിവായി പങ്കെടുക്കണമെന്ന സാമാന്യബോധം പോലുമില്ലാത്ത പ്രാകൃത ഉരുപ്പടികളല്ലേ!? മാക്രിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്രപരമായി മനുഷ്യനു് ഉണ്ടായിരിക്കേണ്ട അടിസ്ഥാനജ്ഞാനം പോലും അവറ്റകൾ കരസ്ഥമാക്കിയിട്ടില്ലല്ലോ!!

സുകൃതദ്രവ്യം, സോറി, സുകൃതക്ഷയം എന്നല്ലാതെ എന്തു് പറയാൻ, ബഹു. ദേവസ്വം മന്ത്രി വി. എൻ. വാസവൻ സഹാവേ!!

October 30 2025 13:58

“ബഹു. ആൻ്റണി രാജു പ്രതിയായ ‘തൊണ്ടിമുതൽ’ കേസിൽ കൂടുതൽ വകുപ്പു് ചുമത്തണം.” – ഹൈക്കോടതി.

ടൂറിസ്റ്റ് സായിപ്പു് തൻ്റെ അടിവയറിനു് താഴെയായി (ബോട്ട്) ജട്ടി ആയിരുന്നില്ല, “കോണൻ” ഡോയ്ൽ ആയിരുന്നു ധരിച്ചിരുന്നതു് എന്നു് സ്ഥാപിക്കേണ്ട കാര്യമേ ബഹു. “ബാരിസ്റ്റർ” അന്തോണി രാജാവിനു് ഉണ്ടായിരുന്നുള്ളു! ഇനി പറഞ്ഞിട്ടു് കാര്യമില്ല.

October 30 2025 14:26

അംഗരക്ഷകന്റേതു് കുടവയറാണെന്നും, അതല്ല മഹോദരമാണെന്നും ഭിന്നാഭിപ്രായങ്ങൾ വിക്രമാദിത്യസദസ്സിൽ നിലവിലുണ്ടു്. സത്യത്തിൽ, അതു് ഇതു് രണ്ടുമല്ല എന്നതാണു് സത്യം. ബഹു. മന്ത്രി കെ. രാജൻ സഹാവിനു് ശ്രീ അയ്യപ്പൻ നല്കുന്ന അനുഗ്രഹത്തിന്റെ ആഘാതത്താൽ ബഹു. മന്ത്രിയുടെ കിഡ്നിയിലോ കരളിലോ പരിസരപ്രദേശങ്ങളിലോ അനിഷ്ടകരമായ അസ്വാസ്ഥ്യങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സഹാവു് അംഗരക്ഷകൻ തന്റെ എയർബായ്ഗ്‌ വിടർത്തി കർത്തവ്യനിരതനായി ഭവിച്ചിരിക്കുന്നതാണു് സംഭവം.

പിണുകേരളത്തിലെ കിറ്റുഭോജികളായ ആളോൾക്കു് അനാവശ്യമായ തെറ്റിദ്ധാരണകൾ ഉണ്ടാകരുതല്ലോ, ഉണ്ടയാകരുതല്ലോ, ഉണ്ടയും ഉണ്ടമ്പൊരിയുമാകരുതല്ലോ എന്ന സദുദ്ദേശത്തിൽ പറയുന്നതാണു്.

October 30 2025 15:00

ഒൻപതര വർഷങ്ങൾ നീണ്ട പിണുസർക്കാരിൻ്റെ ജനദ്രോഹങ്ങൾ കണ്ടിട്ടും മിണ്ടാതിരിക്കുകയോ, അതിനെ സപ്പോർട്ട് ചെയ്യുകയോ ചെയ്ത അന്തം കമ്മികൾ തിരഞ്ഞെടുപ്പു് അടുത്തെത്തിയപ്പോൾ ജനത്തോടു് ആഹ്വാനം ചെയ്യുന്നു: “അറിയുക!”

അതുകേട്ട, സുബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനം: “വേണ്ട, അറിഞ്ഞിടത്തോളം മതി, അതു് ധാരാളം!!”

October 30 2025 15:10

തനിക്കു് കിട്ടുന്ന നക്കാപ്പിച്ചക്കുവേണ്ടി പിണറായി സർക്കാരിനെ പിൻതുണയ്ക്കുന്നവർ സത്യത്തിൽ ചെയ്യുന്നതു് താനും അംഗമായ കേരളസമൂഹത്തെ ഒറ്റിക്കൊടുക്കലാണു്. കാരണം, പിണറായി വിജയൻ ഒരു മനുഷ്യസ്നേഹിയല്ല, ഒരു മാഫിയാ ബോസാണു്.

October 30 2025 15:23

ചതിയരെ മനസ്സിലാക്കാൻ കഴിയാത്തവരെ ദൈവത്തിനുപോലും രക്ഷപെടുത്താൻ കഴിയില്ല.

October 30 2025 15:49

സംഭവം വളരെ സിമ്പിളും പവ്വർ ഫൂളുമാണു്: “പിണു സെക്രട്ടറിയെങ്കിൽ, സെക്രട്ടറി ഫാർട്ടി! പിണു മുഖ്യമന്ത്രിയെങ്കിൽ മുഖ്യമന്ത്രി ഫാർട്ടി!”

October 30 2025 16:00

പിണറായിയെയും അയാളുടെ പാർട്ടിയെയും എന്നിട്ടും അധികാരത്തിലെത്തിക്കുന്നവർ മനുഷ്യരല്ല, മൃഗങ്ങൾ പോലുമല്ല.

October 31 2025 16:46

ജീവിക്കാനായി ആശമാർ സമരം ചെയ്യുകയും, മറിയക്കുട്ടിച്ചേടത്തിമാർ മീൻചട്ടിയെടുത്തു് ഭിക്ഷ തെണ്ടുകയും ചെയ്യുന്ന, ഭരിച്ചുമുടിച്ചു് പാപ്പരാക്കിയ ഒരു സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ഒരു മദോന്മത്തൻ്റെ തലയിലെ തുളകളും ബൗദ്ധികദാരിദ്ര്യവുമാണു്, സമൂഹത്തിലെ അതിദാരിദ്ര്യത്തേക്കാൾ, “ഡോക്ടർ വിദഗ്ദ്ധരെ” വ്യാകുലചിത്തരാക്കേണ്ടതു്.

October 31 2025 17:01

കിടക്കയിൽ പെടുക്കാൻ തുടങ്ങുന്ന മരപ്പട്ടിയെ കുടുക്കാൻ ശ്രമിക്കുന്ന കുറുക്കന്റേതുപ്പോലുള്ള ഈ പ്രത്യേക ഏക്ഷനോടെ, നവോത്ഥാന നവകേരളം അതിദാരിദ്ര്യമുക്തമായിരിക്കുന്നതായി നാം കരിമണൽ കർത്താവിന്റെ തിരുനാമത്തിൽ, സില്മാനടന്മാരുടെ മഹനീയ സാന്നിദ്ധ്യത്തിൽ, പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്കിലാൻ ചിന്താവാൻ!🙂

November 01 2025 09:22

അതിദാരിദ്ര്യമുക്തമായ പിണുകേരളത്തിൽ ഇന്നുമുതൽ നോക്കുകൂലിത്തൊഴിലാളികൾക്കു് നോക്കാതെ കണ്ണടച്ചിരുന്നാലും നോക്കുകൂലി ലഭിക്കുമത്രെ!

November 01 2025 10:35

ബഹു. മു. മ. പി. വി. സഹാവു് പറയുന്ന ഗഹനമായ പഴഞ്ചൊലുകളുടെ സാരംശം സാമാന്യ ജനത്തിനു് പിടി കിട്ടുന്നില്ലത്രെ!

ബുദ്ധിജീവികളായ മാക്രിസ്റ്റുകൾക്കായാണു് ആ കെ-ഭൂതവചനങ്ങൾ. പ്രഭാഷണനിലവാരം ഇനിയും താഴ്ത്തിയാൽ സഹാക്കൾ കോട്ടുവായിടും! അവ പൊതുജനത്തിനു് ഗ്രാഹ്യമാക്കൽ അപ്പം, പോത്തു്, ബേബി, രാജീവ് ഇത്യാദി ബുജികളുടെ പണിയാണു്.

November 01 2025 11:10

പിണറായി സർക്കാർ നടത്തുന്ന തട്ടിപ്പുകളുടെ പേരിൽ നിയമസഭാസമ്മേളനങ്ങൾ ബഹിഷ്കരിക്കാൻ തുടങ്ങിയാൽ, പിണുഭരണം ഒടുങ്ങുവോളം പ്രതിപക്ഷത്തിനു് നിയമസഭ ബഹിഷ്കരിക്കേണ്ടിവരും.

കാരണം, തട്ടിപ്പുകളിലൂടെ ജനിച്ചു്, തട്ടിപ്പുകളിലൂടെ ജീവിച്ചു്, തട്ടിപ്പുകളിലൂടെ ചത്തൊടുങ്ങാൻ വിധിക്കപ്പെട്ട, ഒരുപറ്റം കഴുത്തറപ്പൻ തട്ടിപ്പുകാരാൽ നിയന്ത്രിക്കപ്പെടുന്ന മാഫിയാ മോഡൽ ഭരണമാണു് പിണറായിഭരണം.

November 01 2025 11:30

പിണുക്കിറ്റിനു് പോഷകമൂല്യമില്ല എന്നു് പരാതിപ്പെട്ട, പരനാറിയും നികൃഷ്ടജീവിയും കുലംകുത്തിയും വിവര ദോഷിയുമായ ഒരു കിറ്റുഭോജി ഉണ്ടായിരുന്നല്ലോ! അവനെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ!?

ആരവിടെ? പ്രജാപതിയുടെ തഞ്ചിയെ പരിഹസിക്കാൻ ധൈര്യം കാണിച്ച ആ തെണ്ടിയെ കസ്റ്റഡിയിലെടുത്തു്, പിണുക്കിറ്റു് ഭുജിച്ചു് മെഴുത്ത ഈ മൂന്നു് സേട്ടന്മാരെയും കാണിച്ചിട്ടു് മുക്കാലിയിൽ കെട്ടി മുന്നൂറടി കൊടുക്കു്!

ജാമ്യമില്ലാവകുപ്പു് ചുമത്തി ഒരു കേസും ചാർജ്ജ് ചെയ്തേക്കു്! അവൻ മര്യാദ പഠിക്കട്ടെ!!

[ആ തേൻറോസാപ്പൂവിനെക്കൂടി വേദിയിൽ എത്തിച്ചിരുന്നെങ്കിൽ പ്രജാപതിയുടെ ഓറേഷൻ കേൾക്കാൻ കാരണഭൂതം വാണരുളും പിണറായി നാട്ടിൽ ആണുങ്ങളായിപ്പിറന്നോരെല്ലാം ഇരമ്പിക്കിതച്ചെത്തിയേനെ! ഉഗ്രൻ രണ്ടു് ആർഗ്യുമെൻ്റുകളും, പൊളപ്പൻ രണ്ടു് പ്രബന്ധങ്ങളും അതിദാരിദ്ര്യമുക്തകേരളം അനൗൺസ് ചെയ്യപ്പെടുന്ന വേളയിൽ വേദിയിലുണ്ടാവുമെന്നുകേട്ടാൽ കയറുപൊട്ടിക്കാതിരിക്കാൻ പ്രഫുത്തരായ മല്ലു മനിതർക്കാവതില്ലതന്നെ!]

November 01 2025 13:08

ലാവ്ലിൻ മുതൽ മാസപ്പടി വരെ, ആശാസമരം മുതൽ ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ അടിച്ചുമാറ്റൽ വരെയുള്ള മാക്രിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്ര ഭരണപരിഷ്കാരങ്ങളിലൂടെ, ഊള മല്ലുക്കളെ അതിദാരിദ്ര്യമുക്തരാക്കിയശേഷം, നാം ഇതാ മസിനഗുഡി വഴി ഊട്ടിയിലെത്തി, പൊള്ളാച്ചി വഴി കുറുവദ്വീപിലെത്തി, അവിടെ നമ്മുടെ മരപ്പട്ടി മാളികയിലേതിനു് സമാനമായി തയ്യാറാക്കിയിരിക്കുന്ന ചപ്രമഞ്ചത്തിൽ പള്ളിവിശ്രമം കൊണ്ടശേഷം, ലണ്ടൻ വഴി ബൂർഷ്വാ US അമേരിക്കയിലെത്തി, അവിടത്തെ മായോ ക്ലിനിക്കിൽ തിരുകൊതം പരിശോധിപ്പിച്ചശേഷം, നമ്മുടെ സഹാവും നെന്മമരവുമായ ജനാബ് എം. എ. യൂസഫലി സാഹിബിനു് ഒരു വാക്കോ, നിർബന്ധാച്ചാൽ ഒന്നര വാക്കോ മുണ്ടാൻ അനുമതിയുള്ള, മാവേലിനാട്ടിൽ കരിക്കലം വച്ചിരുന്ന തിരികടയെ കിരീടമായി പുണ്യശിരസ്സിൽ ചാർത്തുന്ന ഹിസ് ഹൈനസ് അബ്ദുള്ളമാരുടെ, പെട്രോഡോളറിൽ മൂക്കോളം മുങ്ങിയ ഗൾഫിലേക്കു് മുങ്ങുന്നു! ലാൽ സലാം!!

നിങ്ങൾ മറക്കാതെ മുഴക്കിക്കൊണ്ടിരിക്കേണ്ട മാർക്സിയൻ തൊഴിലാളി വിപ്ലവമുദ്രാവാക്യം:

“സർവ്വരാജ്യത്തൊഴിലാളികളേ, നിങ്ങൾ സംഘടിക്കുവിൻ! സംഘടിച്ചു് സംഘടിച്ചു് ശക്തിമത്തായികളും, ശക്തിമത്താപ്പുകളും, ശക്തിമറിയകളും, ശക്തിമറുതകളുമാകുവിൻ!! നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളതു് പുതിയൊരു ലോഹം! സഹാവു് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ ദ്വാരപാലകശില്പങ്ങൾ പൊതിയും ലോഹം!!!”

November 01 2025 13:17

വേണ്ടാ വേണ്ടാന്നു് ഞാൻ താണുകേണു് പറഞ്ഞിട്ടും പിണുസർക്കാർ എനക്കും തന്നു ചുമ്മാ പൈനായിരം ക! എത്ര തങ്കമാന സർക്കാർ!!

November 01 2025 13:40

വേണ്ട, പിന്മാറേണ്ട! പക്ഷേ, കേരളത്തിൽ നിന്നു് പിഎം-ശ്രീക്കു് പിന്മാറാമല്ലോ!

SSA ഫണ്ട് കേന്ദ്രം മരവിപ്പിച്ചാൽ കേന്ദ്രത്തെ SSA ഫണ്ട് മരവിപ്പിക്കും, അത്രതന്നെ!

അപ്പം മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമിറക്കി ചതുരംഗം കളിക്കുന്ന മാക്രിസ്റ്റ്-പിണറായിസ്റ്റ് കമ്മ്യൂണിസ്റ്റുകളോടാണു്, വിനായക് ദാമോദർ സവർക്കറുടെ ഹിന്ദുത്വ വച്ചു് കളിക്കുന്ന ബിജെപിയുടെ കളി!

തരത്തിൽ പോയി ഗോട്ടി കളിക്കെടാ ഊളകളേ!!🙂

November 01 2025 14:51

മനുഷ്യഭാഷയിലെ ഒരു വാക്കും അതിൽത്തന്നെ തെറിയോ ഉന്നതമോ ഉദാത്തമോ ഉത്ക്കൃഷ്ടമോ അല്ല; അതു് ഉപയോഗിക്കപ്പെടുന്ന സാഹചര്യവും സന്ദർഭവും, ഉപയോഗിക്കുന്നവൻ്റെ ആ സമയത്തെ മാനസികാവസ്ഥയും അനുസരിച്ചു് അതു് തെറിയോ ഉന്നതമോ ഉദാത്തമോ ഉത്ക്കൃഷ്ടമോ ഒക്കെ ആയി മാറുക മാത്രമാണു് ചെയ്യുന്നതു്.

November 01 2025 15:23

അനുഗ്രഹീതരായ നടന്മാർ എന്ന നിലയിൽ എനിക്കു് മമ്മൂട്ടിയെയും മോഹൻലാലിനെയും കമൽഹാസനെയും ഇഷ്ടമാണു്. പക്ഷേ, അതിദാരിദ്ര്യം പോലൊരു സാമൂഹിക വിഷയത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഒരുപറ്റം സമൂഹദ്രോഹികളുടെ കണക്കുകൂട്ടലുകളെ ഈ തീരുമാനത്തിലൂടെ മന്ദീഭവിപ്പിച്ചതിനാൽ, മനുഷ്യത്വത്തിൻ്റെ പേരിൽ, മോഹൻലാലിനെയും കമൽഹാസനെയും, മമ്മൂട്ടിയെക്കാൾ ഒരല്പം കൂടുതൽ ഇഷ്ടപ്പെടാൻ ഞാൻ ബാദ്ധ്യസ്ഥനാണു്.

November 01 2025 15:39

“കൊടുംകാറ്റിൽ പറക്കും കഴുകൻ” കേരളത്തെ “അതിദാരിദ്ര്യമുക്തമാക്കാൻ” നടപ്പാക്കുന്ന ഒരു “കാട്ടുപന്നിക്കെണിപ്പദ്ധതി” ഏതു് ആരാച്ചാരാണു് പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കേണ്ടതു്?

യമകാലവാഹനമായ കാട്ടുപോത്തു്, അല്ലാതാരു്?!

November 01 2025 16:43

“നമ്മുടെ സങ്കല്പത്തിലുള്ള നവകേരളത്തിൻ്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിതു്.” – ബഹു. മു. മ. പി. വി. സഹാവു്.

ചവിട്ടുപടി ഹൈഡ്രോളിക്കാണോടേ? അല്ലെങ്കിൽ വേറെ ആളെ നോക്കു്!

November 01 2025 16:48

“ദാരിദ്ര്യം ഇനിയും ബാക്കിയുണ്ടു്.” – സഹാവു് ജനാബ് മമ്മൂട്ടി സാഹിബ്.

ശ്ശെട!!

November 01 2025 16:56

മാനദണ്ഡമാണു് അതിദാരിദ്ര്യത്തിലെ താരം! പക്ഷേ, മാനമില്ലാത്ത, മാനമെന്തെന്നറിയാത്ത മുതുമലമൈരുകൾക്കെന്തു് മാനദണ്ഡം?!

November 01 2025 17:49

നിങ്ങൾ എത്ര ശ്രമിച്ചാലും, പോത്തിനെക്കൊണ്ടോ, മിത്തിനെക്കൊണ്ടോ, അപ്പത്തെക്കൊണ്ടോ, തീയിൽ കുരുത്ത കുതിരയെക്കൊണ്ടോ “Ludwig van Beethoven”-ൻ്റെ “Symphony No. 9” പോയിട്ടു് “കാക്കേ കാക്കേ കൂടെവിടെ” പോലും വേണ്ടവിധം കംപോസ് ചെയ്യിക്കാനാവില്ല ചങ്ങായിമാരേ!!

November 02 2025 08:57

“മനസ്സു് ഏകാഗ്രമാക്കുവാൻ, ശാന്തമാക്കുവാൻ നിത്യേന ചെയ്യേണ്ട സാധനയെന്താണു്?” – സ്വാമി ചിദാനന്ദ പുരിയുടെ ചോദ്യം.

പൂജനീയ സ്വാമിജി സുമാർ ഒരു അഞ്ചയലക്കം അകലേയ്ക്കു് മാറിയിരുന്നു് നിത്യേന ചെയ്യേണ്ട ആ സാധന തന്നെത്താൻ ചെയ്താൽ കലുഷിതമായ എന്റെ മനസ്സു് കൂർമ്മബുദ്ധിപോലെ ഏകാഗ്രവും ശാന്തസമുദ്രംപോലെ ശാന്തവുമായിക്കൊള്ളും.🙂

November 02 2025 10:38

തുടച്ചുനീക്കേണ്ട മാലിന്യം മുഴുവൻ തുടച്ചുനീക്കാതെ പൂർണ്ണമായും തുടച്ചുനീക്കി എന്ന വ്യാജ അവകാശവാദം ഉന്നയിച്ചു് ഇലക്ഷനടുത്തവേളയിൽ സമ്മതിദായകരായ നാട്ടുകാരുടെ മുന്നിൽ നല്ലപിള്ള ചമഞ്ഞതുകൊണ്ടു് അടിയിൽ ചാർത്തിയിരിക്കുന്ന ബർമൂഡയിൽ പറ്റിപ്പിടിച്ചിരിക്കുന്ന തീട്ടത്തിൻ്റെ നാറ്റം ഇല്ലാതാവില്ല, സഹാവേ!

അടുത്തപ്രാവശ്യം ബഹു. തദ്ദേശമന്ത്രി രാജേഷ് സഹാവു് കുളിക്കാതെ കോണകം പുരപ്പുറത്തു് വിശദമായി വിരിച്ചിടാൻ പ്ലാനിടുന്നതിനു് മുൻപു് ഇക്കാര്യം ശ്രദ്ധിച്ചാൽ സമ്മതിദായകരും ഉന്നതദരിദ്രരുമായ നാട്ടുകാർക്കു് മൂക്കുപൊത്താതെ വഴിയിലൂടെ നടക്കാൻ കഴിയും.🙂

November 02 2025 11:21

“മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണു് പിഎം-ശ്രീയിൽ ഒപ്പുവച്ചതു്.” – മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ജനാബ് പി. എം. എ. സലാം.

എല്ലാ സത്യങ്ങളും വിളിച്ചുകൂവരുതെന്നും, ഏതു് ധൂസരസങ്കല്പങ്ങളിൽ വളർന്നാലും, ഏതു് ഊരാളുങ്കൽ സൊസൈറ്റിയിൽ പുലർന്നാലും, ഗ്രാമത്തിൻ വിശുദ്ധിയും, അല്പം മഞ്ഞും, ശകലം മമതാ ബാനർജിയും, ഇത്തിരി കൊന്നപ്പൂവും മനസ്സിലുണ്ടാകണമെന്നുമുള്ള ശാശ്വതസത്യം ആ ചങ്ങായി മറന്നുകാണും!

November 02 2025 12:46

പിണുകേരളത്തിലെ അതിദരിദ്രരുടെ എണ്ണം കാനേഷുമാരിപ്രകാരം സത്യത്തിൽ കേവലം 5,91,193 മാത്രമായിരുന്നു! അദൃശ്യനായിരുന്ന ഒരു അതിദരിദ്രനെ ബഹു. മു. മ. പി. വി. സഹാവിന്റെ വിശ്വസ്തനായ ഒരു “പേഴ്‌സണൽ ബ്വാർഡി V-Guard സഹാവു്” അത്യുത്സാഹത്തോടെ, ആഘോഷപൂർവ്വം താണ്ഡവമാടിയ ജീവൻരക്ഷാപ്രവർത്തനത്തിന്റെ ഫലമായി, അയ്യപ്പകൃപയാൽ, കണ്ടെത്താൻ കഴിഞ്ഞു!

അങ്ങനെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അധിഷ്ഠിതമായ, പ്രത്യയശാസ്ത്രപരമായ ഗവേഷണങ്ങളിലൂടെ പാർട്ടി കണ്ടെത്തിയവനും, “പരനാറിയും നികൃഷ്ടജീവിയും കുലംകുത്തിയും വിവരദോഷിയുമായ” ഒരു “തെണ്ടിപ്പരിഷയെ” ബഹു. മു. മ. പി. വി. സഹാവിന്റെ നിർദ്ദിഷ്ട താത്പര്യപ്രകാരം ആ ലിസ്റ്റിൽ കൂട്ടിച്ചേർത്തു് 5,91,194 ആക്കി, മരപ്പട്ടിഭരണപരമായ പരിപൂർത്തിയിൽ എത്തിക്കുകയായിരുന്നു!

എന്തരോ മഹാനുഭാവുലു, എത്രയോ ത്യാഗാനുമൈരുലു എൻ ബഹു. മു. മ. സഹാവു് വീരപാണ്ഡ്യകട്ടബൊമ്മൻ! ശബരിമല ദ്വാരപാലകശില്പ പാളികളിലെ സ്വർണ്ണം അപ്രത്യക്ഷമാക്കിയ അയ്യപ്പബൊമ്മൻ! ശുട്ട കോഴിയെ പറപ്പിക്കുന്ന പോലെ അതിദാരിദ്ര്യത്തെ ചറപറ ചപ്പടാച്ചിയടിച്ചു് പറപറ പറപ്പിച്ച, കൊടുംകാറ്റിൽ പറക്കും ശവംതീനിക്കഴുകൻ! ഇന്നീപ്പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ! പി-ണ-റാ-യി വിജയനെന്ന ജീവനായകൻ!!

November 02 2025 13:55

എന്നു്, താടിമീശ വളർന്നിട്ടും കിടന്നുമുള്ളൽ മാറാത്ത, കാരണഭൂതം പിണറായിയുടെ അടിമക്കണ്ണായ ഒരു മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് സായുധവിപ്ലവ SFI നേതാവു്! എന്തു് ചെയ്യുമെന്നു് പറ!!

November 02 2025 15:59

“അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിനു് പിന്നിൽ വർഷങ്ങൾ നീണ്ട പ്രയത്നം.” – സിപിഎം സംസ്ഥാന സെക്രട്ടറി ബഹു. എം. വി. ഗോവിന്ദൻ സഹാവു്.

തീർച്ച!

ആ അദ്ധ്വാനക്ഷീണം സഹാവിന്റെ തിരുമൊഹത്തു് കാണാനുണ്ടു്. ബഹു. ആരോഗ്യമന്ത്രി വീണാന്റി സഹാവു് നിയന്ത്രിക്കുന്ന മെഡിക്കൽ കോളെജ് ആശൂത്രികളിൽ ആയുർവ്വേദ ഉഴിച്ചിലും, സിദ്ധയൂനാനി പിഴിച്ചിലും, ക്യൂബൻ കരച്ചിലും, ചൈനീസ് ഒഴിച്ചിലുമെല്ലാമുണ്ടു്.

CPM ഫിസിക്കൽ എജിക്കേശൻ മാസ്റ്റർ എന്ന നിലയിൽ ഒരു മുഴുശരീര പ്രത്യയശാസ്ത്ര ചവിട്ടിത്തിരുമ്മൽ ആയിരിക്കും സഹാവിനു് കൂടുതൽ അനുയോജ്യമെന്നാണു് അനുഭവശാസ്ത്രാധിഷ്ഠിതമായ എന്റെയൊരു വിലയിരുത്തൽ.

“Take a break, treat yourself to a full body massage!”🙂

November 03 2025 09:57

“പ്രഖ്യാപനങ്ങളുടെ പൊന്നുതമ്പ്രാക്കൾ -1”

“നവോത്ഥാന നവകേരളത്തെ നാം ഇതിനാൽ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു.” – മുഖ്യമന്ത്രി എന്നതിനപ്പുറം കാക്കത്തൊള്ളായിരം മറ്റനവധി വകുപ്പുകളുടെയും മന്ത്രിയായ ഏകാധിപൻ ബഹു. പി. വി. സഹാവു്.

(ചിത്രത്തിനു് കടപ്പാടു്)

November 03 2025 09:58

“പ്രഖ്യാപനങ്ങളുടെ പൊന്നുതമ്പ്രാക്കൾ -2”

“പനിനീർപരിമളം പൊഴിക്കുന്ന കൊച്ചിയെ നാം ഇതിനാൽ മാലിന്യ മുക്തനഗരമായി പ്രഖ്യാപിച്ചിരിക്കുന്നു.” – ബഹു. വ്യവസായ-വാണിജ്യ മന്ത്രി പി. രാജീവ് സഹാവു്.

(ചിത്രത്തിനു് കടപ്പാടു്)

November 03 2025 10:00

“പ്രഖ്യാപനങ്ങളുടെ പൊന്നുതമ്പ്രാക്കൾ -3”

“നവോത്ഥാന നവകേരളത്തെ നാം ഇതിനാൽ ഇൻഡ്യയിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു.” – ബഹു. പൊതുമരാമത്തു് ടൂറിസം-റീൽസ് മന്ത്രി മു.റിയാസ് സഹാവു്.

(“മുംബൈ സ്വദേശിനിക്കു് നേരെ മൂന്നാറിൽ ടാക്സി ഡ്രൈവർമാരുടെ ഭീഷണി. സ്വമേധയാ കേസെടുത്തു് പൊലീസ്.” -വാർത്ത.)

(ചിത്രങ്ങൾക്കു് കടപ്പാടു്)

November 03 2025 10:31

“അമ്മേടെയല്ലേ മോളു്, ചെറിച്ചീന്നല്ലേ പേരു്!”

കമ്മ്യൂണിസ്റ്റല്ലേ ആളു്, വാസൂന്നല്ലേ പേരു്!!

November 03 2025 11:16

“കള്ളം പറയുന്നതുകൊണ്ടാണു് എന്നെ പുറത്തിറക്കിവച്ചതു്!!!”

(കേരളം അതിദാരിദ്ര്യമുക്തമെന്നും, കൊച്ചി മാലിന്യമുക്തമെന്നും, കേരളത്തിലെ ആരോഗ്യസംവിധാനങ്ങൾ US അമേരിക്കയിലെ മായോ ക്ലിനിക്കിലേതിനേക്കാൾ കിടിലമെന്നും, കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലേതിനെക്കാൾ കലക്കനെന്നും, ഇൻഡ്യയിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രം കേരളമെന്നും, ഇതാ ഇന്നു്, ഇതാ നാളെ കലൂർ സ്റ്റേഡിയത്തിൽ കളിക്കാൻ “മേഴ്സി” വരുന്നെന്നുമെല്ലാം ആ റ്റിവി യാതൊരു ഉളുപ്പുമില്ലാതെ വാതോരാതെ നുണ പറഞ്ഞുകാണും.)

November 03 2025 12:00

“അമ്മേ, എനിക്കു് പുതിയ വസ്ത്രങ്ങൾ വേണം.”

“നിന്റെ അലമാര നിറയെ വസ്ത്രങ്ങളാണല്ലോ!”

“പക്ഷേ, എന്റെ എല്ലാ സുഹൃത്തുക്കളും ഇതിനോടകം അവയൊക്കെ കണ്ടുകഴിഞ്ഞു!”

“എങ്കിൽ നീ കുറച്ചു് പുതിയ സുഹൃത്തുക്കളെ കണ്ടെത്തു്.”

[കമലാമ്മയ്ക്കു് പ്രസവവേദന, വീണമോൾക്കു് വീണവായന!🙂]

November 03 2025 12:26

“ഞാനെന്തിനാണു് എല്ലാ ദിവസവും നിനക്കു് ഭക്ഷണമുണ്ടാക്കേണ്ടതു്?”

“ജനീവ കൺവെൻഷൻ പ്രകാരം തടവുകാരനു് മുടക്കമില്ലാതെ തീറ്റ നല്കപ്പെടേണ്ടതുണ്ടു്!!”🙂

November 03 2025 13:01

കേരളക്കഞ്ഞിയെ വൈകുന്നേരം ഏതാനും ചുവന്നുള്ളികൾ ചതച്ചിട്ടു് ഉറുമ്പുകേറാതെ ഉറിയിൽ തൂക്കി ഊറയ്ക്കിട്ടശേഷം, ബ്രഹ്മമുഹൂർത്തത്തിൽ എടുത്തു് പ്ലാവിലക്കുമ്പിൾ കൊണ്ടു് കോരിക്കോരി ഈശ്വരഭക്തിയോടെ കുടിച്ചാൽ, നല്ല മലശോധനയുണ്ടാകുമെന്നു് മാത്രമല്ല, ആസ്തികർക്കും, നാസ്തികർക്കും, വൈരുദ്ധ്യാത്മക ഭൗതികവാദികളായ പൂമൂടൽകാർക്കും, മഷിനോട്ടക്കാർക്കും, വാത്സ്യായനശിഷ്യരായ കാമസൂത്രജ്ഞർക്കും, തമ്പേറടിക്കാരായ മറ്റിനം പെന്തെക്കോസ്തുക്കൾക്കും ചിരംജീവികളായി ഭവിക്കാനും കഴിയും!🙂

[ഒന്നുകിൽ കളരിക്കു് പുറത്തു്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്തു്!!]

November 03 2025 14:22

“മന്ത്രിസഭ മൂർത്തമായ അർത്ഥത്തിലും, LDF അമൂർത്തമായ അർത്ഥത്തിലും “പിഎം-ശ്രീ” ചർച്ച നടത്തിയിട്ടില്ല എന്ന സത്യം ഞങ്ങൾ അഡ്മിറ്റ് ചെയ്യുന്നു.” – ബഹു. എം. വി. ഗോവിന്ദൻ സഹാവു്.

അതിജീവിത പിഎം-ശ്രീയെ ബഹു. വീണാൻ്റിയുടെ മെഡിക്കൽ കോളെജ് ICU-വിൽ അഡ്മിറ്റ് ചെയ്ത സ്ഥിതിക്കു്, ബലാൽസംഗവീരൻ ഭൂതത്തെ കയ്യാമം വയ്ക്കാൻ പാർട്ടിയുടെ പരമാധികാരിയായ അപ്പം മാഷിനു് എന്തുകൊണ്ടാണാവോ ഒരു ഉൾക്കിടിലം?!

November 03 2025 15:34

ബഹു. വേടൻ സഹാവിനു് മികച്ച ഗാനരചയിതാവിനുള്ള ചലച്ചിത്ര പുരസ്കാരം നൽകിതിൽ ഒരു പന്തികേടു് കാണുന്നവരുണ്ടു്. അവരോടു് യോജിക്കാൻ എനിക്കാവതില്ല. പന്തിയിൽ ചേരാതിരിക്കുന്നതാണു് പന്തികേടു്. സിസ്റ്റത്തിൻ്റെ ഘടകങ്ങൾ സിസ്റ്റവുമായി ചെത്തിച്ചേർത്തപോലെ ചേരേണ്ടതുണ്ടു്. എന്നാലേ സിസ്റ്റത്തിൻ്റെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താൻ കഴിയൂ! ഏതു് സിസ്റ്റത്തിലായാലും, സിസ്റ്റത്തോടു് ചേർന്നു് നിൽക്കുന്നതു് സിസ്റ്റം റെലവൻ്റായവർ മാത്രമായിരിക്കുന്നതിനു് പിന്നിൽ കൃത്യമായ കണക്കുകൂട്ടലുകളുണ്ടു്.

പിണു, അപ്പം, ശിവൻകുട്ടി, വാസവൻ, രാജേഷ്, രാജീവ്, ബാലഗോപാൽ, സിറ്റപ്പൻ, ബാലൻ, ശുംഭൻ, ബിന്ദു, വീണ, ചിഞ്ചു, ചിന്ത, ആർഷോ, ആര്യ, അനിൽകുമാർ, അരുൺകുമാർ, റെജി, ജെയ്ക്ക് മുതലായ മഹാരഥർ അണിനിരക്കുന്ന ഒരു സിസ്റ്റത്തിൽ ചേരുംപടിയല്ലാതെ, വല്ല അയോഗ്യപ്പയലുകളെയും തിരുകിയാൽ, സിസ്റ്റം മൊത്തം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയാവും ഫലം!!

എല്ലായിനത്തിലുംപെട്ട അവാർഡുദാനച്ചടങ്ങുകളെ ഈ അർത്ഥത്തിൽ മനസ്സിലാക്കിയാൽ എല്ലാം ശുഭം!

November 04 2025 10:21

“പുരസ്കാരാർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഇല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.” – ബഹു. മീൻ-സംസ്കാര മന്ത്രി സജി ചെറിയാൻ സഹാവു്.

നവോത്ഥാന നവകേരളത്തിലെ പൊളിറ്റിക്കൽ ലാൻഡ്സ്കെയ്‌പ്പിൽ, നിയമസഭോത്സവം, തൂറൽബസാഘോഷം, ലോകകേരളസഭാമേളം, പ്രവാസിമലയാളിസംഗമം, ആഗോളഅയ്യപ്പസംഗമം തുടങ്ങിയ ഒട്ടനവധി രാഷ്ട്രീയ ഗോട്ടികളി-കോലുകളി സില്മകളും, ബേബി, ബാലൻ, ചെറിയോൻ, കുറിയോൻ, കുഞ്ഞുമോൻ, പോത്തുമോൻ, മിത്തുമോൻ, പിണുമോൻ, എട്ടുമുക്കാലട്ടിവച്ച മോൻ, ജെയ്ക്മോൻ, ആർഷോമോൻ, ബിന്ദുമോൾ, വീണമോൾ, ചിഞ്ചുമോൾ, പിഞ്ചുമോൾ, ചിന്തമോൾ എന്നിങ്ങനെ, മല്ലുരാഷ്ട്രീയ സില്മാവിഹായസ്സിൽ മിന്നിത്തിളങ്ങുന്ന അനുഗ്രഹീതരായ എത്രയോ ബാലതാരകങ്ങളും ഉണ്ടെന്നിരിക്കെ, പുരസ്കാരാർഹമായ ബാലതാരങ്ങളും കുഞ്ഞുകുട്ടി സില്മയും ഇത്തവണ ഇല്ലായിരുന്നെന്ന ജൂറിയുടെ ആ വിലയിരുത്തൽ അങ്ങേയറ്റം നീചവും നിന്ദ്യവും നികൃഷ്ടവും ജുഗുപ്സാവഹവുമാണെന്നു് പറയാതിരിക്കാനാവില്ല.

November 04 2025 10:33

മലയാള ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാൻ പ്രകാശ് രാജിനെ ആദരിക്കാനൊരുക്കിയ ഒരു ‘കോൺക്ലേവിൽ’, ബഹു. എം. വി. ജയരാജൻ സഹാവു് അദ്ദ്യത്തെ ഇപ്രകാരം വേദിയിലേക്കു് ക്ഷണിച്ചു.: “ഇന്നീ മലയാള സിൽമയുടെ പ്രകാശം ലോകമെങ്ങും പരത്തിയ ഈ ‘ശുംഭനെ’ ഞാൻ വിപ്ലവാഭിവാദ്യങ്ങളോടെ സ്വാഗതം ചെയ്യുന്നു!”

November 04 2025 10:50

ബഹു. വേടൻ സഹാവിനു് മികച്ച ഗാനരചയിതാവിനുള്ള സിൽമാപുരസ്കാരം കിട്ടിയതിൽ ഞെട്ടുന്നവരുണ്ടത്രെ!

കാട്ടാക്കടയുടെ കവിത ചൊല്ലി മനുഷ്യരായ മാർക്സിസ്റ്റുകൾ എതിരഭിപ്രായക്കാരുടെ FB പോസ്റ്റുകളിൽ ചാർത്തുന്ന കമൻ്റുകളിലൂടെ ഒന്നു് കണ്ണോടിച്ചാൽ തീരുന്ന ഞെട്ടൽ പ്രശ്നമേ ഇപ്പോൾ അവർക്കുള്ളു.

November 04 2025 11:29

ജനാധിപത്യ വ്യവസ്ഥിതിയിൽ കുടുംബവാഴ്ച ഒരു തിന്മയാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. പക്ഷേ, അതിനെക്കാൾ ഗുരുതരമായ തിന്മകൾ നിലവിലിരിക്കുന്ന ഭാരതീയ “ജനാധിപത്യത്തിൽ” കുടുംബവാഴ്ച ഒരു “ലെസ്സർ ഈവിൾ” ആണെന്നു് പറയാതെ നിവൃത്തിയില്ല. ഇതുവരെയുള്ള കർമ്മപദ്ധതികളുടെ വെളിച്ചത്തിൽ പറഞ്ഞാൽ, കുറഞ്ഞ ആ തിന്മക്കെതിരെ പോലും ശ്രീ. ശശി തരൂർ ജി ഒരു പ്രതിവിധിയല്ല എന്നതു് മറ്റൊരു ദുഃഖസത്യം!

November 04 2025 13:52

“എൻ്റെ ആത്മകഥ വായിച്ചിട്ടു് വിമർശിക്കൂ! പുസ്തകം വായിച്ചാൽ എല്ലാത്തിനും വ്യക്തത വരും.” – ബഹു. ഇ. പി. ജയരാജൻ സഹാവു്.

സിറ്റപ്പൻ്റെ ആത്മകഥ ഭാവനയിലൂടെ ആവാഹിച്ചു് കുത്തിയിരുന്നെഴുതിയ “ghostwriter” സഹാവിനുപോലും താനെഴുതിപ്പിടിപ്പിച്ച ആ സങ്കല്പസൃഷ്ടി ഗുണ്ടോ ഉണ്ടയോ എന്നു് ഇതുവരെ പിടി കിട്ടിയിട്ടില്ല!

(ആ എഴുത്തിനുകിട്ടിയ പ്രതിഫലം കൊണ്ടു് അച്ചങ്ങായി ഇപ്പോൾ കുതിരവട്ടത്തു് സുഖചികിത്സയിലാണെന്നു് സ്ഥിരീകരിക്കപ്പെടാത്ത ഒരു ശ്രുതിയുണ്ടു്.)

[എൻ്റെ കഥകളും കഥയില്ലായ്മകളും ഞാൻ തന്നെ എഴുതിയാലേ അതു് ആത്മകഥയാകൂ! ആ മസാലകൾ വല്ലോനുമെഴുതിയാൽ അതു് ആത്മകഥയല്ല, ഞാൻ എന്ന പൊട്ടക്കൊണേശൻ്റെ ജീവചരിത്രമാണു്, ബഹു. സിറ്റപ്പൻ സഹാവേ!]

{ഏതായാലും, പുസ്തകം വായിച്ചാൽ എല്ലാത്തിനും വ്യക്തത വരുമെന്ന അങ്ങയുടെ വിദഗ്ദ്ധോപദേശത്തിനു് പെരുത്തു് നന്ദി, സഹാവേ! “പുസ്തകം മാറ്റിവയ്ക്കലാണു്” എൻ്റെയൊരു രീതി. ച്ചാൽ, പാർട്ടി സ്റ്റഡിക്ലാസ്സുകൾ പതിവായി കട്ട് ചെയ്തു്, ഒരു പരനാറിയും, നികൃഷ്ടജീവിയും, കുലംകുത്തിയും, വിവരദോഷിയുമാകാനായി, ഒരു നരനായിങ്ങനെ നരകവാരിധി നടുവിലെ ഭൂമിയിൽ ജനിച്ചു്, വെറുമൊരു കിറ്റുഭോജിയായിത്തീർന്നവനല്ലേ, വൈദേകം റിസോർട്ടു് മൊയ്ലാളിയായിരുന്ന ഭയങ്കര-പ്രിയങ്കര സഹാവേ, ഞാനാകുന്നവനായ ഈ ഞാൻ!?!?}

November 04 2025 14:43

ഏകദൈവമായ യഹോവ യേശുവിനെ ജനിപ്പിച്ചതു് ലോകപാപികൾക്കായി കുരിശിലേറാനായിട്ടാണു്.
എൻ്റെ ഏകതന്തപ്പടി എന്നെ ജനിപ്പിച്ചതു് മല്ലുക്കൾ ബൗദ്ധികമായി ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ Facebook പോസ്റ്റുകളെഴുതി പണ്ടാറടങ്ങനായിട്ടാണു്.

Destiny, my dear Watson, destiny!!🙂

November 04 2025 15:47

താൻ പിവിയല്ലെന്നു് ആണയിടുന്ന ഒരു പിവിയെ സ്വന്തം സമൂഹത്തിൻ്റെ തലപ്പത്തു് പ്രതിഷ്ഠിക്കാൻ അറപ്പു് തോന്നാത്ത ഇരുക്കാലികളെ വിളിക്കാൻ പറ്റിയ പേരു് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു!

November 04 2025 17:11

വേടൻ്റെ പാട്ടായാലും, കാടൻ്റെ കോട്ടായാലും, ഒരാൾ ആർജ്ജിച്ച ബൗദ്ധികവും സാംസ്കാരികവുമായ മൂല്യങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ടേ അയാൾക്കു് അക്കാര്യം വിലയിരുത്താൻ കഴിയൂ!

തന്മൂലം, കിറ്റുഭോജികളും, ‘റെഡ്-വാൾ-അണ്ടികളും’, സമാന ‘ബുജികളും’ വേദവാക്യംപോലെ മുണുങ്ങുന്ന അപ്പം മാഷിൻ്റെയും പോത്തുരായേഷിൻ്റെയുമെല്ലാം താത്ത്വികമായ വിസർജ്ജ്യങ്ങളിൽനിന്നു് അകന്നു് നിന്നാൽ ബൗദ്ധിക പകർച്ചവ്യാധികൾ ഒഴിവാക്കാം.

November 05 2025 09:31

ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട പിണറായിസ്റ്റ് സൊറാൻ മംദാനി സഹാവിനു് വിപ്ലവാഭിവാദ്യങ്ങൾ!!

November 05 2025 09:48

അറിവും കഴിവും തൻ്റേടവുമുള്ള പ്രതിപക്ഷ നേതാക്കളുടെ ഭരണപക്ഷവിമർശനങ്ങൾ സിംഹഗർജ്ജനങ്ങളാണു്; അല്ലാത്തവരുടേതു് കഴുതക്കാമം കരഞ്ഞുതീർക്കലും!

November 05 2025 11:11

“ജ്ഞാനപ്പാന” by പൂന്താനം:

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!

സച്ചിദാനന്ദ! നാരായണാ! ഹരേ!

“സ്വർണ്ണപ്പാളി” by ദേവസ്വം:

പോറ്റി! മുരാരി! സുരേന്ദ്ര! വാസവാ!

വാസു! പ്രശാന്ത! രാധാകൃഷ്ണാ! ഹരേ!

പദ്മകുമാര! സുധീഷ! കൽപേഷാ!

ഗോവർദ്ധന! ഭൂതകാരണാ! ഹരേ!

November 05 2025 12:04

“പോൽ, വാൽ, വരാൽ, തോൽ, കോൽ, കുന്തം, കൊടച്ചക്രം” എന്ന “System Saji”യിൽ വരുന്നതിനാൽ, “പോലും” കൊയപ്പല്ല്യ. Perfect OK!

November 05 2025 12:40

“മുതിർന്ന ‘പൗരമാർക്കുള്ള’ രാഷ്ട്രീയ വായോശ്രീ യോജന പദ്ധതിയുടെ ഭാഗമായി ഭാരത സർക്കാർ നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു” – പൂജനീയ എംപി സുരേഷ് ഗോപി ജി.

പൂജനീയ എംപി സുരേഷ് ഗോപി ജി ഭാരത സർക്കാർ നൽകുന്ന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു് “രാഷ്ട്രീയ ‘വായോശ്രീ യോജന’ പദ്ധതിയെ” പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിക്കു്, “രാഷ്ട്രീയ ‘പോയോശ്രീ വിയോജന’ പദ്ധതിയെയും”, ഭാരത സർക്കാർ നൽകുന്ന സഹായ ഉപകരണങ്ങൾ ആഡംബരസമൃദ്ധമായി വിതരണം ചെയ്തു് പ്രോത്സാഹിപ്പിക്കണമെന്നു്, പൂജനീയ എംപി സുരേഷ് ഗോപി ജി സ്വർണ്ണകിരീടമണിയിച്ചു് അനുഗ്രഹിച്ച ശ്രീമതി ലൂർദ്ദ് മാതാജിയുടെ തിരുനാമത്തിൽ താഴ്മയായി അപേക്ഷിക്കുന്നു.

November 05 2025 15:14

“കെ-ടൂറിസ്റ്റ് ‘ടാസ്കിക്കാർ’ ഗുണ്ടകളെപ്പോലെ പെരുമാറുന്നു.” – വിദേശികളായ ടൂറിസ്റ്റുകൾ.

പക്കാ ഗുണ്ടയായ ഒരു മുതുമലമാക്രിയാണു് ‘ഇടതു്’ കേരളത്തിലെ ‘മുമയും ആമയും, അമയും ക്ഷമയും’ എന്ന നാറുന്ന യാഥാർത്ഥ്യം അറിയാൻ ടൂർ പ്ലാൻ ചെയ്തപ്പോൾ അവർക്കു് കഴിഞ്ഞിട്ടുണ്ടാവില്ല.

November 05 2025 15:52

“എനിക്കു് അതിവിസ്മയമായി തോന്നുന്നതു് മൂന്നുണ്ടു്; എനിക്കു് അറിഞ്ഞുകൂടാത്തതു് നാലുണ്ടു്: ആകാശത്തു് കഴുകന്റെ വഴിയും, പാറമേൽ സർപ്പത്തിന്റെ വഴിയും, സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും, കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.” – (ബൈബിൾ പഴയനിയമം, സദൃശ്യവാക്യങ്ങൾ, അദ്ധ്യായം, 30: വാക്യങ്ങൾ 18, 19)

“എനിക്കു് അതിവിസ്മയമായി തോന്നുന്നതു് ഒരുണ്ട; എനിക്കു് അറിഞ്ഞുകൂടാത്തതു് രണ്ടുണ്ട: ബഹു. സിറ്റപ്പന്റെ കഴുത്തിലെ ഒരുണ്ടയും, മല്ലു പുരുഷുക്കളുടെ കോണാത്തിലെ രണ്ടുണ്ടകളും തന്നേ!” – പിണറായിസ്റ്റ് നവോത്ഥാന നവകേരള മാനിഫെസ്റ്റോ, “സദൃശ്യ-അദൃശ്യ-അതിദാരിദ്ര്യമുക്തവാക്യങ്ങൾ”, അദ്ധ്യായം: “ഒടുക്കത്തെ കെട്ടു് മൂന്നുകെട്ടു്”, വാക്യം: അംഗിവാക്യവും അംഗവാക്യങ്ങളും സംയുക്തമായി സമ്മേളിക്കുന്ന മാക്രിസ്റ്റ് മഹാവാക്യം: “ചെന്നതും കോലേ പതിനാറു്!!”

November 06 2025 09:43

“പി. എസ്. പ്രശാന്തിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തുനിന്നു് മാറ്റും.”

“കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും!”
കൊള്ളക്കാരൻ പോയാൽ കൊള്ളി വയ്പുകാരൻ വരും!!

November 06 2025 11:22

ഒന്നും മുണ്ടാതെ മൗനിയായിരുന്നാൽ ആളൊരു വിദ്വാനാണെന്നു് ആളോൾ കരുതും. ആരെങ്കിലും പിണു, അപ്പം, മിത്തു്, ബേബി, പോത്തു്, രാജീവു്, ഐസക്കു് ടൈപ്പ് വിദ്വാനാകാൻ കൊതിക്കുമോ?!

അതുകൊണ്ടു് ആളോൾ അനന്തതയിലേക്കു് കണ്ണും നട്ടു് ചുമ്മാ ഓരോന്നു് ചിലച്ചോണ്ടിരിക്കുന്നു!

November 06 2025 11:55

“തിരുവനന്തപുരം പിടിക്കാൻ സിപിഎം പ്രമുഖർ ഗോദയിൽ!”

യദു ഓടിക്കുന്ന KSRTC ബസിനും, വേണ്ടിവന്നാൽ ചുരമിറങ്ങുന്ന പാണ്ടി ലോറിക്കും അടവയ്ക്കുന്ന വാൽമാക്രികളായ “തിരുവനന്തപുരം കൊച്ചുണ്ണി” മേയറുണ്ണൂണ്ണിയും കാന്തനുമുള്ളപ്പോൾ, ആ “task” നിർവഹിക്കാൻ പിണു, മണി, വീണ, സജി തുടങ്ങിയ അത്യുന്നത സിപിഎം പ്രമുഖരുടെ ആവശ്യമെന്തു്?!

November 06 2025 12:12

ചുരുങ്ങിയപക്ഷം, ഏകദൈവവും പ്രപഞ്ചസ്രഷ്ടാവുമായ യഹോവ, വിശുദ്ധനായ യോസേഫ് ആശാരിക്കു് വിവാഹവാഗ്ദാനം ചെയ്യപ്പെട്ടിരുന്ന വിശുദ്ധ കന്യക മറിയയിൽ അനധികൃതമായി ജനിപ്പിച്ച ഏകജാതനായ കർത്താവേശുമശിഹയെങ്കിലും മഹാപാപികളായ അടിയങ്ങളെ ജന്മപാപം അടക്കമുള്ള മഹാപാപങ്ങളിൽ നിന്നു് രക്ഷിക്കുമോടേ? അതോ, ആ പരിശുദ്ധ വാഗ്ദാനവും ഇതുപോലെ പറഞ്ഞുപറ്റിക്കലും സാമ്പത്തിക തട്ടിപ്പുമായിരുന്നോ?

ആരെയും, ഒരു മനുഷ്യനെയും കുടിച്ച വെള്ളത്തിൽ നമ്പാൻ പറ്റുന്നില്ലല്ലോ, വിശുദ്ധ കരിമണൽ കർത്താവേ!!

November 06 2025 15:27

തൻ്റെ അറിവിനും കഴിവിനുമനുസരിച്ചുള്ള ഒരു തൊഴിൽ ചെയ്തു് ജീവിച്ചു് മരിക്കാനാഗ്രഹിക്കുന്ന മനുഷ്യർക്കു് അവർ അർഹിക്കുന്ന തൊഴിലുകളും, മനുഷ്യാന്തസ്സോടെ ജീവിക്കാനുതകുന്ന വേതനവും, സാമൂഹിക സാഹചര്യങ്ങളും ഉറപ്പുവരുത്തുക എന്നതാണു് ഒരു ജനാധിപത്യത്തിൽ സർക്കാർ ചെയ്യേണ്ട പ്രഥമവും പ്രധാനവുമായ ജോലി.

November 06 2025 16:57

“സരിഗമപതനിസ – സനിതപമഗരിസ!”

“സ സ രി രി ഗ ഗ മ മ പ പ ത ത നി നി സ സ!

സ സ നി നി ത ത പ പ മ മ ഗ ഗ രി രി സ സ!

ഓ ലാ ലാ ലാറിസ! ലാ ലാ ലാ ലാ ലാറിസ!!”

സാഹിത്യപരമായി ഞങ്ങൾ ഭാരതീയർ കാമസൂത്രജ്ഞനായിരുന്ന വാത്സ്യായനമഹർഷിയുടെ ആരാധകരാണു്. കലാപരമായി ഞങ്ങൾ ഖജുരാഹോ ക്ഷേത്രത്തിലെ കുടിപാർപ്പുകാരാണു്. ഇന്നത്തെ ആധുനിക ലോകത്തിൽ ഞങ്ങൾ വ്യാജനിർമ്മിതികളുടെ ആശാന്മാരാണു്.

പ്രഫുത്തരായ ഫാരതീയരുടെ കണ്ണുവെട്ടിക്കാനുതകുന്ന ഒരു ഇലക്ഷൻ സ്ട്രാറ്റജി ഡെവലപ്പ് ചെയ്യാൻ കിണഞ്ഞു് പരിശ്രമിക്കുമ്പോഴാണു് ഒരു ബ്രസീലിയൻ മോഡൽ ലാറിസ്സയുടെ പൂർവ്വാശ്രമചിത്രം ഞങ്ങളുടെ കണ്മുന്നിൽ, വിശ്വാമിത്ര മഹർഷിയുടെ മുന്നിൽ മേനക എന്നപോലെ, പ്രത്യക്ഷപ്പെട്ടതു്. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു! അവളെ കൂട്ടബലാൽസംഗം ചെയ്തു് അവളിൽ നിന്നു് സമ്മതിദായകരായ 22 ശകുന്തളമാർക്കു് ഞങ്ങൾ ജന്മം നല്കി!

‘ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കുന്നു’ എന്നാണു് ഞങ്ങൾ പിൻതുടരുന്ന ദുശ്ശാസന ന്യായസംഹിത വിളിച്ചുകൂവുന്നതു്! അതിലെന്താണൊരു തെറ്റു്?!

അതു് പുണ്യപുരാതന ഭാരതീയ സംസ്കാരത്തിന്റെ ഭാഗമല്ല എന്നു് സ്ഥാപിക്കാനായി, മരംമുറി മൊയ്ലാളി കള്ളപ്പണം നല്കി വിലയ്ക്കുവാങ്ങിയ റ്റിവി ചാനലിലെയും മറ്റും അന്തിച്ചർച്ചകളിൽ വാവിട്ടു് അലമുറയിടുന്ന രാജ്യദ്രോഹികളെ കൊങ്ങയ്ക്കുപിടിച്ചു് തൂക്കിയെടുത്തു് ബഹു. മേയറുടെ മേൽനോട്ടത്തിൽ ആമയിഴഞ്ചാൻ തോട്ടിലെ സാമ്പാറിൽ ഡിസ്പോസ് ചെയ്യുകയാണു് വേണ്ടതു്!!🙂

November 07 2025 10:53

“മന്ത്രിസഭാ സംഗമത്തിൽ ബഹു. ആരോ. മന്ത്രിണിയും ബഹു. ധന. മന്ത്രിയും തമ്മിൽ പൊരിഞ്ഞ വൈരുദ്ധ്യാത്മക വർഗ്ഗസമരം!”

അരിവാളേന്തി ആരോ. മന്ത്രിണിയും, ചുറ്റികയേന്തി ധന. മന്ത്രിയും ഗോഗ്വാ വിളിയുമായി പരസ്പരം പാഞ്ഞടുക്കുകയായിരുന്നത്രെ! ബഹു. മുമ + ആമ പിവി സഹാവു് ഒരു പ്രത്യേക ഏക്ഷൻ കാണിച്ചു് രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയായിരുന്നത്രെ!!

November 07 2025 11:20

ഒരു പഴയ കർഷകജ്ഞാനം: “മാതു നിന്നോടു് ഒത്തിരി അടുത്താണോ, കലഹം ഒട്ടും അകലെയല്ല.” – അൽ ബൺഡി.🙂

November 07 2025 11:20

“സമ്പത്തു് കാലത്തു് തൈപത്തു് വച്ചാൽ, ആപത്തു് കാലത്തു് കാപത്തു് തിന്നാം.”

അയ്യപ്പ കാലത്തു് സമ്പത്തിനെ വച്ചാൽ, തിരഞ്ഞെടുപ്പു് കാലത്തു് പത്തോട്ടു് കൊയ്യാം. (എന്നാവും കണക്കുകൂട്ടൽ)🙂

November 07 2025 14:12

നിൻ്റെ അദ്ധ്വാനഫലത്തിൽനിന്നു് നീ കനിഞ്ഞു് നൽകുന്ന നക്കാപ്പിച്ചയില്ലെങ്കിൽ, പട്ടിണികിടന്നു് പണ്ടാറമടങ്ങേണ്ടി വരുമായിരുന്ന മൈരുകളാണു് നിനക്കു് ആത്മജ്ഞാനപരമായ തത്ത്വമസികളിലും, ഭൗതികജ്ഞാനപരമായ പ്രത്യയശാസ്ത്രങ്ങളിലും സ്റ്റഡിക്ലാസ്സെടുക്കുന്നതു് എന്നറിഞ്ഞിരുന്നെങ്കിൽ നീ അവറ്റകളുടെ മോന്തയിൽ ചൂലുകൊണ്ടടിച്ചേനെ!!

November 07 2025 14:36

“നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കിയില്ല. ഞാൻ മരിച്ചാൽ അതിനു് കാരണം ആശുപത്രിയുടെ അനാസ്ഥ.” – ചികിത്സ കിട്ടാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിക്കേണ്ടിവന്ന, ഹൃദ്രോഗിയായിരുന്ന, 48 വയസ്സുകാരൻ വേണു.

‘ഊള’ രോഗിക്കു് മരണം സംഭവിച്ചെങ്കിലും, ‘വൈദ്യവിദഗ്ദ്ധർക്കു്’ ഒരു വീഴ്‌ചയും സംഭവിട്ടില്ലെന്നു് തിരുവനന്തപുരം. മെഡിക്കൽ കോളെജിലെ ബഹു. തമ്പ്രാക്കൾ നിന്നോടൊക്കെ പറഞ്ഞില്ലേടാ, തെരുവുനായ്ക്കളേ?!

ബഹു. ആരോ. മന്ത്രിണി വീണ ജോർജ്ജ് സഭാവു് വിഷയാസക്തവും അടിയന്തിരവുമായ റിപ്പോർട്ട് തേടിയില്ലേടാ, തെരുവുപേപ്പട്ടികളേ?!

ഇനിയെന്താണെടാ പട്ടിപ്പന്നികളേ, പനാറികളേ, നികൃഷ്ടജീവികളേ, കുലംകുത്തികളേ, വിവരദോഷികളേ, കിറ്റുഭോജികളേ, ഏതു് അവാർഡ് തന്നാലും തൃപ്തിപ്പെടാത്ത നശുവലുകളേ, ദൈവങ്ങളും, വിഴിഞ്ഞം പോർട്ട് മൊയ്ലാളി അദാനിയും, യുവരാജകുമാരിയുടെ മാസപ്പടിദാതാവായ കരിമണൽ കർത്താവും അപ്പാടെ, നിരുപാധികം, എന്നേക്കുമായി കയ്യൊഴിഞ്ഞ നീചജന്മങ്ങളേ, പി. ശശികളും, മലപോലെ മുലയുള്ള മന്ദാകിനികളും, ദിവ്യ-ശൂർപ്പണഖകളായ മറ്റിനം കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റ് വൈരുദ്ധ്യാത്മക ഭൗതികവാദ തമ്പ്രാക്കളും, കലാസാഹിത്യ-, ശാസ്ത്രീയ-, സാംസ്കാരിക-, സാമൂഹിക-, വിദ്യാഭ്യാസ-, കക്ഷിരാഷ്ട്രീയ മേഖലകളിൽ അന്യചിന്താധാരകളെ കൽമഴുകൊണ്ടു് മുഖദാവിൽ ചറപറ 51 വെട്ടുകൾ വെട്ടിക്കൊന്നു്, നീതിന്യായയുക്തവും ധാർമ്മികവും സദാചാരപരവും പ്രത്യയശാസ്ത്രപരവുമായ സംശുദ്ധി കാത്തുസൂക്ഷിക്കുന്ന എലിവാണക്കുറ്റികളുടെ വാചക വെടിക്കെട്ടുകൾ പൊട്ടിവിരിയുന്ന ആഗോള അയ്യപ്പ ആളില്ലാമാമാങ്ക വിഹായസ്സിൽ വെട്ടിത്തിളങ്ങുന്ന പ്രമുഖരുമായ ഞങ്ങൾ സ്വർണ്ണപ്പാളി മാക്രിസ്റ്റുകൾ നിനക്കൊക്കെ ചെയ്തുതരേണ്ടതു്?!

നന്ദികെട്ട, നാണംകെട്ട, ഉളുപ്പില്ലാത്ത തൊഴിലാളിവർഗ്ഗശത്രുക്കൾ!!!

November 07 2025 17:28

ഒരു സമൂഹത്തെ നവീകരിക്കണമെങ്കിൽ അതിനു് അറിവും കഴിവുമുള്ള ധാരാളം മനുഷ്യരുണ്ടാകണം. അത്തരം മനുഷ്യരുണ്ടാകുന്നതു് അർത്ഥമുള്ള വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും വഴിയാണു്, കഴുതകൾ കാമം കരഞ്ഞുതീർക്കുന്നതിനെക്കാൾ ദയനീയമായ മുദ്രാവാക്യരോദനത്തിലൂടെയല്ല.

November 08 2025 09:00

ഭഗവാൻ്റെ നിർണ്ണയം; സർക്കാരിൻ്റെ ഉത്തരവു്; ലഭിച്ചിരിക്കുന്നതു് വലിയൊരു അവസരം.” – നിയുക്ത ദേവസ്വം പ്രസിഡൻ്റ് കെ. ജയകുമാർ.

ഹമ്പട ഭഗവാനേ! ഹമ്പമ്പട സർക്കാരേ!! ഭീകരമാന അവസരവാദീ!!!

November 08 2025 09:12

ഇടതുവശത്തേതു് സന്ദീപും വലത്തേതു് വാചസ്പതിയുമായിരിക്കണം. അതോ നേരെമറിച്ചോ?🙂

November 08 2025 10:15

കുഞ്ഞുകൊച്ചായ ബഹു. സൊറാൻ മന്ദാനി സഹാവിനു് ന്യൂയോര്‍ക്ക് മേയറാകാൻ കൊച്ചുകുഞ്ഞായ ബഹു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ സഹാവു് പ്രചോദനം.” – സിപിഎം സംസ്ഥാന സെക്രട്ടറി ബഹു. എം. വി. ഗോവിന്ദൻ സഹാവു്.

മലശോധനാവിദഗ്ദ്ധനും ഒറ്റമൂലിവൈദ്യനുമായ ബഹു. ആനാവൂർ നാഗപ്പൻ സഹാവിന്റെ കുറിപ്പടിയനുസരിച്ചു് ബഹു. മേയര്‍ ആര്യാ രാജേന്ദ്രൻ സഹാവു് ആമയിഴഞ്ചാൻ തോട്ടിലെ ഔഷധഗുണമുള്ള വെള്ളത്തിൽ ആവണക്കെണ്ണ കലർത്തി ബഹു. മന്ദാനി സഹാവിനെ കുടിപ്പിക്കുകയും, ആ സോമപാനചികിത്സ ബഹു. മന്ദാനി സഹാവിന്റെ പ്രത്യയശാസ്ത്രപരമായ പ്രശോധനയ്ക്കു് കാരണഭൂതമാവുകയും, ശോധന ഇടതുപക്ഷത്തുകൂടി അതിശക്തമായും ധാരധാരയായും ഒഴുകി ലോകം മുയ്മൻ പരക്കുകയും ചെയ്തു! ശുഭം!!🙂

November 08 2025 11:59

അല്ല, ആരിതു്?! മ്മടെ വടക്കേലെ പാത്തൂന്റെ എഴുന്നള്ളിപ്പല്ല്യോ നോം ഇക്കാണണതു്? ശിവ ശിവ! റൊമ്പ പ്രമാദമായിരിക്കണു പാത്ത്വേ! എന്താ ഒരു പ്രച്ഛന്നവേഷം! എന്താ ഒരു ഭാവാഭിനയം!! എന്താ ഒരു ഡയകോൽ പ്രെസെന്റേഷൻ!!!🙂

November 08 2025 12:05

വടക്കേലെ പാത്തൂനു് പെൺകെട്ടാലോചിച്ചനേകംപേർ വന്നാനേ

അവൾക്കു് വളരെ പരിഷ്കാരനായോരു മാപ്പിള ആകേണമെന്നാണേ…

പഠിപ്പും പണോമില്ല എങ്കിലും പച്ചപരിഷ്കാരനാകാനേ ദുആകൾ

പടച്ചോനോടെപ്പോഴും തേടിക്കൊണ്ടങ്ങിനെ കാലം കഴിച്ചാനേ…🙂

November 08 2025 15:09

കള്ളക്കപ്യാരെപ്‌പെറ്റ വിശുദ്ധ നേത്യാരമ്മേ! എന്തുമാത്രം “പരിമിത പ്രജ്ഞരാണു്”, വിപ്ലവ-തൂറൽ ബസിലൂടെ സാക്ഷാത്കരിക്കപ്പെട്ട നവോത്ഥാന പിണുനവകേരളത്തിലെ, ആലക്തിക മണി-ദീപങ്ങളാൽ പ്രകാശം പരത്തി “ശുംഭീകരിക്കപ്പെട്ട” പ്രഖ്യാപന വേദികളിൽ, കുണ്ടുകുഴിയിലെ വാൽമാക്രികളെപ്പോലെ പൂണ്ടുവിളയാടുന്നതു്?!

ആസനത്തിലെത്തിയ തിരഞ്ഞെടുപ്പുകൾക്കുമുൻപു് ഇതിനെയൊക്കെ പൊതുജനം എങ്ങനെ തൊണ്ടതൊടാതെ മുണുങ്ങും?! യുക്തിയുക്തമായ ഒരു തീരുമാനത്തിൽ അവർക്കു് എങ്ങനെ എത്തിച്ചേരാൻ കഴിയും?!

November 08 2025 16:21

മല്ലു റ്റിവി ചാനലുകളിലെ അന്തിച്ചർച്ചകളിൽ ആങ്കറുകൾ ജഡ്ജിക്കുപ്പായം ധരിച്ചു് പ്രത്യക്ഷപ്പെട്ടാൽ നന്നായിരിക്കും.

November 08 2025 16:59

“തെരുവുനായ പ്രശ്നത്തിൽ ഇടപെട്ടു് സുപ്രീം കോടതി.”

കക്ഷിരാഷ്ട്രീയ നായ്ക്കളുടെ പ്രശ്നത്തിൽക്കൂടി ബഹു. സുപ്രീം കോടതി ഒന്നിടപെട്ടാൽ വേണ്ടില്ല.

November 08 2025 17:46

ഒരു വ്യക്തി ഏതെങ്കിലുമൊരു വിഷയത്തിൽ നേടിയ “ബാച്ചിലർ, മാസ്റ്റർ, ഡോക്ടർ” തുടങ്ങിയ ആക്കഡെമിക് ബിരുദം സ്വന്തം തൊപ്പിയിൽ ഒരു ഭംഗിക്കായി ചാർത്താനുള്ള കേവലമായ അലങ്കാരമല്ല, അവയോരോന്നിനും അവയുടേതായ അർത്ഥമുണ്ടു്, ബൗദ്ധിക നിലവാരമുണ്ടു്, അവ ധരിക്കുന്നവർ സമൂഹത്തോടു് പാലിക്കേണ്ടതായ, ശാസ്ത്രാധിഷ്ഠിതമായ ഒരു കമിറ്റ്മെന്റുണ്ടു്, ഉണ്ടാകണം!

നേർവഴിയിലൂടെ പഠിച്ചു് BA/BSc, MA/MSc, BTech/MTech, PhD മുതലായ ബിരുദങ്ങൾ നേടിയ അക്കാഡെമിക്സിനു്, പാർട്ടിസ്വാധീനവും, മതസ്വാധീനവും, മറ്റിനം സാമൂഹികസ്വാധീനങ്ങളും ഉപയോഗിച്ചു്, വളഞ്ഞ വഴികളിലൂടെ അവ ഒപ്പിച്ചവരെ സ്വാഭാവികയും തിരിച്ചറിയാൻ കഴിയും, അവർക്കേ അതിനു് കഴിയൂ!

പേരിനു് മുന്നിലും പിന്നിലുമായി എത്ര വാലുകളുണ്ടെന്നതിലല്ല, ഉപയോഗയോഗ്യമായ വല്ലതും തലയിലുണ്ടോ എന്നതിലാണു് ബൗദ്ധികതയുടെ അന്തസ്സത്ത കുടികൊള്ളുന്നതു്.

P. S.:

ഐൻസ്റ്റെൻ തമാശകൾ പറയാറുണ്ടായിരുന്നതുകൊണ്ടു്, തമാശകൾ പറയാറുള്ളവരെല്ലാം ഐൻസ്റ്റെനുകളാകുന്നില്ല. മല്ലു സില്മാ സൂപ്പർ സ്റ്റാർ ബഹു. സന്തോഷ് പണ്ഡിറ്റ് ജിയുടെ ഭാഷയിൽ പറഞ്ഞാൽ, സ്വിച്ചിടുമ്പോൾ ബൾബ് കത്തുന്നതുകൊണ്ടു് ബൾബിട്ടാൽ സ്വിച്ച് കത്തുകയില്ല.

ന്യൂട്ടൺ കണ്ടെത്തിയതുകൊണ്ടല്ല ചലനനിയമങ്ങൾ ചലനനിയമങ്ങളായതു്, അവ അനിഷേദ്ധ്യമായതുകൊണ്ടാണു്.

ആനാവൂർ നാഗപ്പൻ കണ്ടെത്തിയാലും ചലനനിയമങ്ങൾ ചലനനിയമങ്ങളായേനെ!

ന്യൂട്ടൺ കേരളത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കിൽ, ഒരുപക്ഷേ, ചലനനിയമങ്ങൾ ചലനനിയമങ്ങളായി അറിയപ്പെടുകയോ, ലോകത്തിൽ അംഗീകരിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല.

പക്ഷേ, അതിനു് കാരണമായ ഭൂതത്തെ, ചലനനിയമങ്ങളുടെ നിഷേദ്ധ്യതയിലല്ല, ചട്ടിയിൽ നിന്നു് വലിഞ്ഞുകയറി രക്ഷപെടാൻ ശ്രമിക്കുന്ന ഏതൊരു ഞണ്ടിനെയും നിരന്തരം കാലിൽ പിടിച്ചുവലിച്ചു് വീണ്ടും വീണ്ടും ആ ചട്ടിയിലേക്കു് ഊർത്തിവീഴിക്കാൻ ഉറക്കമിളച്ചു് അത്യദ്ധ്വാനം ചെയ്യുന്ന തൊഴിലാളിവർഗ്ഗീസുകളായ നവോത്ഥാന പുരോഗമനവാദികളിലാണു് തേടേണ്ടതു്.

November 09 2025 12:49

ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവിനോടു് കളിക്കരുതു്! കളിച്ചാൽ, ഇടതുകക്ഷ കക്ഷിയും നിരക്ഷര കുക്ഷിയുമായ ബഹു. വി. മന്ത്രി ശിവൻകുട്ടി സഹാവു് അവറ്റകളെ ടേബിൾ ഡാൻസും, ഗരുഡൻ തൂക്കവും, കാളകളിയും, പൂഴിയിൽ വീഴലും ഒറ്റയടിക്കു് പഠിപ്പിച്ചിരിക്കും!!

ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവിന്റെ കക്ഷത്തിൽ, കെ-പൗലോസിന്റെ സർവ്വസൈന്യാധിപനായ ബഹു. മു. മ. + ആ. മ. പി. വി. (സ.) ഉണ്ടെന്നോർത്താൽ, ഇടതുകക്ഷ കക്ഷിയും നിരക്ഷര കുക്ഷിയുമായ ബഹു. വി. മന്ത്രി ശിവൻകുട്ടി സഹാവിനോടു് ഏറ്റുമുട്ടാൻ ധൈര്യപ്പെടുന്ന, നോക്കുകൂലിത്തൊഴിലാളിവർഗ്ഗത്തിന്റെ ആജന്മ വർഗ്ഗശത്രുക്കളും പ്രതിലോമകാരികളുമായ വർഗ്ഗീസുകൾക്കു് കൊള്ളാം!

ഞാൻ പറയാനുള്ളതു് പറഞ്ഞു. ബാക്കിയൊക്കെ നിങ്ങടെ കാര്യം!

[ചെംഷർട്ടും കാക്കിനിക്കറുമിട്ട ഭൃത്യപ്പരിഷകളേ, എവിടെടേ എനിക്കു് ബഹു. പീലാത്തോസ് സഹാവിനെപ്പോലെ തൃക്കൈകൾ കഴുകാനുള്ള തൃജലം?! വിശുദ്ധ കോയിക്കന്യക ബിരിയാണികളേ!! യെവനൊക്കെ പൊതുഖജനാവിൽ നിന്നു് മാസാമാസം കൃത്യമായി ശമ്പളം കൊടുത്തു് ഓരോരോ ജ്വാലികളിലും വേലകളിലും നിയമിച്ചിരിക്കുന്ന നവോത്ഥാന നായകനായ ഈ എന്നെപ്പറഞ്ഞാൽ മതി!]

November 09 2025 14:26

“എറണാകുളം – ബംഗളൂരു വന്ദേഭാരത്‌ സർവ്വീസ് ഉദ്‌ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ടു് RSS ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണു്. അപരമത വിദ്വേഷവും (പിണറായിസ്റ്റ് മതത്തിനോടുള്ള അപരമത വിദ്വേഷം എന്നു് വായിക്കുക!) വർഗ്ഗീയവിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന RSS-ന്റെ ഗാനം സർക്കാരിന്റെ (ബഹു. പിണു സർക്കാരിന്റെ എന്നു് വായിക്കുക!) ഔദ്യോഗിക പരിപാടിയിൽ ഉൾപെടുത്തിയതു് ഭരണഘടനാതത്വങ്ങളുടെ (കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ എന്നു് വായിക്കുക!) ലംഘനമാണു്.” – ബഹു. മു. മ. പി. വി. (സ).

ലാവ്ലിൻ, മാസപ്പടി മുതലായ, മനുഷ്യരോടു് അന്തസ്സോടെ പറയാൻ കൊള്ളാത്ത, സ്വയംകൃതാനർത്ഥങ്ങളായ പലവിധ പൊല്ലാപ്പുകളുടെ പേരിൽ കുടിയാനായ അടിയനെയും കുടുംബത്തെയും ഉഗ്രകോപത്തിനു് വിധേയമാക്കരുതേ എന്നു്, “ഹിന്ദു-ഫാഷിസ്റ്റ്” ആയതിനാൽ മാക്രിസ്റ്റ്-പിണറായിസ്റ്റുകളുടെ വർഗ്ഗശത്രുവും, RSS സചചാരിയുമായ നരേന്ദ്ര മോദിജിയെക്കണ്ടു്, പാപഭാരത്താൽ പണ്ടേതന്നെ കുനിഞ്ഞുപോയ മുതുകു് ഭൂമിയോളം കുനിച്ചു് കേണപേക്ഷിക്കാനായി, ഖജനാവിലെ കടം മേടിച്ച പൊതുമുതൽ മുടക്കി സംഘടിപ്പിച്ച, എടുത്താൽ പൊങ്ങാത്ത പൂച്ചെണ്ടുമായി, അടുത്തവട്ടം ഇന്ദ്രപ്രസ്ഥത്തിലെത്തുമ്പോൾ, വന്ദേഭാരത്‌ സർവ്വീസ് ഉദ്‌ഘാടനവേളയിൽ വിദ്യാർത്ഥികളെക്കൊണ്ടു് RSS ഗണഗീതം പാടിപ്പിച്ചതിലുള്ള അങ്ങയുടെ പ്രതിഷേധം ശക്തി മത്തായിയായും അതിശക്ത മറിയയായും രേഖപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ മുണ്ടാട്ടം മുട്ടിയ്ക്കു് സഹാവേ!

അടിമക്കണ്ണുകളായ അന്തം കമ്മികൾ ഓൺലൈനിലും ഓഫ്‌ലൈനിലും ജീവൻ നല്കി പിൻതുടരുന്ന “പിണറായിസം” എന്ന കൊലയാളിരാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രവും മറ്റൊന്നല്ലല്ലോ: “പക, അതു് വീട്ടാനുള്ളതാണു്!, പ്രതികാരം, അതു് ചെയ്യാനുള്ളതാണു്!, കടം, അതു് നമുക്കു് വാങ്ങാനുള്ളതും, മറ്റുള്ളവർക്കു് വീട്ടാനുള്ളതുമാണു്! കാരണം, “നമുക്കുശേഷം പ്രളയം” എന്നതാണു് നമ്മുടെ മുദ്രാവാക്യം!”

നമുക്കുശേഷം പ്രളയം വന്നാൽ നമുക്കെന്തു്? നമുക്കുശേഷം ഉരുൾപൊട്ടിയാൽ നമുക്കെന്തു്? നമുക്കുശേഷം ഭൂകമ്പമുണ്ടായാൽ നമുക്കെന്തു്? നമുക്കുശേഷം ലോകം അവസാനിച്ചാൽ നമുക്കെന്തു്?!?!

[വിദ്യാർത്ഥികൾ എന്തിനു് ഗണഗീതം പാടുന്നു എന്നെനിക്കറിയില്ല. അവർക്കു് കാട്ടാക്കടക്കവിത ചൊല്ലി മനുഷ്യരാകാമല്ലോ! അവർക്കു് വേടഗാനമാലപിച്ചു് ബലാൽസംഗികളും വേശ്യകളും വ്യഭിചാരികളും ആകാമല്ലോ! അവർക്കു് പാർട്ടിനേതാവായ കാരണഭൂതത്തിനുവേണ്ടി പിണുവാതിരപ്പാട്ടുപാടി കവ വിടർത്തിയും കവ ചുരുക്കിയും നൃത്തങ്ങൾ ആടിത്തിമിർക്കാമല്ലോ! ഇതൊന്നും പോരെങ്കിൽ, അവർക്കു് “കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും” എന്നും മറ്റുമുള്ള സർവ്വരാജ്യ തൊഴിലാളിവർഗ്ഗ മാർക്സിയൻ വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കി ക്യാമ്പസുകളിലും, പൊതുതെരുവുകളിലും, മറ്റു് പൊതുവിടങ്ങളിലും തുണിയുരിഞ്ഞാടാമല്ലോ! ചുംബനസമരങ്ങൾ നടത്താമല്ലോ! എന്നിട്ടും, വിദ്യാർത്ഥികൾ എന്തിനു് ഗണഗീതം പാടുന്നു എന്നെനിക്കറിയില്ല.]

(ചിത്രത്തിനു് കടപ്പാടു്)

November 09 2025 16:26

= അന്തം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ =

“പറയുന്നവർ സഹാക്കളാണെങ്കിൽ, കേൾക്കുന്ന എന്തു് കുന്തവും അന്തങ്ങൾ വിശ്വസിക്കും. പറയുന്നവർ സഹാക്കളല്ലെങ്കിൽ, സ്പഷ്ടമായ സത്യങ്ങൾ പോലും അന്തങ്ങൾ വിശ്വസിക്കില്ല.”

November 09 2025 17:05

For your information:

ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവിൻ്റെ ഈ പ്രഖ്യാപനം പ്രിൻസി-പല്ലിനു് മാത്രം ബാധകം!

“പ്രിൻസി പോൾ കൾ” വേണ്ടവിധം സമീപിച്ചാൽ എല്ലാവിധ ഒത്താശകളും ഇന്നുമെന്നുമെപ്പോഴും സർക്കാർ ഉത്തരവാദിത്വത്തോടെ ചെയ്തുകൊടുക്കുമെന്ന, ഈദൃശ വിഷയങ്ങളിൽ ബഹു. മന്ത്രി ശിവൻകുട്ടി സഹാവു് മുൻകാലങ്ങളിൽ സ്വീകരിച്ചിട്ടുള്ള പ്രഖ്യാപിത നിലപാടുകളിൽ ഈ പ്രഖ്യാപനം വഴി യാതൊരുവിധ മാറ്റങ്ങളും സംഭവിക്കുന്നില്ല.

എല്ലാം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും സംഭവിക്കും! “Thy Kingdom Come, നിൻ്റെ രാജ്യം വരേണമേ!”, അഥവാ, സംഭവാമി യുഗേ യുഗേ!!

November 10 2025 10:33

“യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു – കമ്മ്യൂണിസം എന്ന ഭൂതം” എന്നു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖത്തിൽ ബഹു. കാൾ മാർക്സ് സഹാവു്.

കമ്മ്യൂണിസം എന്ന ഭൂതം ബാധിച്ചിരുന്നതു് യൂറോപ്പിനെയല്ല, സഹാവു് മാർക്സിനെ ആയിരുന്നു എന്നതിനു് പിൽക്കാലത്തെ യൂറോപ്യൻ ചരിത്രം സാക്ഷി.

കാരണഭൂതം ബാധിച്ചാലും മനുഷ്യൻ സമാനമായൊരു ജ്വരമൂർച്ഛയിൽ എത്തിച്ചേരുമെന്നതിനു് ബഹു. മു. മ. പി. വി. (സ.) വക ഇത്തരം സാക്ഷിപറച്ചിലുകൾ സാക്ഷി.

ഒരു നുണ നൂറുവട്ടം ആവർത്തിച്ചാൽ അതു് സത്യമായി മാറും എന്നതു് ഒരു “ഗീബൽസിയൻ” തന്ത്രമാണെന്നു് നിരന്തരം ആവർത്തിക്കുന്നവരാണു് പിണറായിസ്റ്റുകൾ!

അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം വളർന്നു എന്ന പച്ചനുണ ബഹു. മു. മ. പി. വി. സഹാവു് ഇങ്ങനെ ചെല്ലുന്നിടത്തെല്ലാം നൂറുവട്ടം ആവർത്തിക്കുന്നതും, തനിക്കു് സുപരിചിതമായ ആ “ഗീബൽസിയൻ” തന്ത്രത്തിലൂടെ അതു് കേൾക്കുന്നവർക്കു് സത്യമായി തോന്നിക്കൊള്ളും എന്ന പ്രതീക്ഷയിലായിരിക്കണം.

പക്ഷേ, അക്കാലങ്ങളിൽ നിന്നു് ഇന്നത്തെ ലോകം കണ്ടമാനം മാറിപ്പോയി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാതെ, മാർക്സിൻ്റെയും ഗ്യോബെൽസിൻ്റെയുമൊക്കെ കാലത്തും ലോകത്തും ചിന്തകളിലും ജീവിക്കുന്നവരായി ചില അന്തം കമ്മികളും, തത്തുല്യരായ “കണ്ടംപറികളും” (contemporary) മാത്രമേയുള്ളു.

[നാത്സി പ്രോപഗാൻഡ മിനിസ്റ്ററായിരുന്ന ചങ്ങായി ഗീബൽസിൻ്റെ ജർമ്മൻ ഉച്ചാരണം: “പൗൾ യോസെഫ് ഗ്യോബെൽസ്” (Paul Joseph Goebbels) – സ്വ. ലേ.]

November 10 2025 11:14

കുട്ടികൾ അങ്ങനെയാണു് ബഹു. ബിനോയ് വിശ്വം സഹാവേ! ബാല്യത്തിൽ ഗണഗീതം ഇൻഡോക്ട്രിനേറ്റ് ചെയ്താൽ വാർദ്ധക്യത്തിലും ഗണഗീതമേ ഏറ്റുചൊല്ലൂ! ബാല്യത്തിൽ കൊലഗീതം ഇൻഡോക്ട്രിനേറ്റ് ചെയ്താൽ വാർദ്ധക്യത്തിലും കൊലഗീതമേ ഏറ്റുചൊല്ലൂ!

ബാല്യത്തിലേ സ്വന്തമായും സ്വതന്ത്രമായും റാഷണലായും ചിന്തിക്കാൻ പരിശീലിപ്പിച്ചാലേ വാർദ്ധക്യത്തിലും സ്വന്തമായും സ്വതന്ത്രമായും റാഷണലായും ചിന്തിക്കൂ!

യഥാ രാജ, തഥാ പ്രജ!

യഥാ നേതാ, തഥാ കൂട്ടം!

യഥാ ഗുരു, തഥാ ശിഷ്യർ!

November 10 2025 12:21

ബഹു. മു. മ. പി. വി. (സ.), ശ്രീ. കെ. ജയകുമാറിനെ എന്നല്ല, സാക്ഷാൽ ഹരിശ്ചന്ദ്രനെത്തന്നെ ദേവസ്വം പ്രസിഡൻ്റാക്കിയാലും, അതിനു് പിന്നിൽ നീചവും ദുഷ്ടവുമായ ഒരു ദുശ്ചിന്തയുണ്ടായിരിക്കും, ഉറപ്പു്!

കാരണം, പിണുവിനു് ഒരു “പിണി” ആകാനേ കഴിയൂ!
“An evil spirit at birth, an evil spirit for life!”🙂

November 10 2025 13:03

“ശബരിമല അയ്യപ്പൻ UDF-നു് അനുകൂലമായി തീരുമാനം കൈക്കൊളും.” – UDF കൺവീനർ ശ്രീ. അടൂർ പ്രകാശ്.

സത്യം! അയ്യപ്പൻ ബ്രോ കാങ്കിരസ്സാണെന്നൊരു ഡവുട്ടു് പണ്ടേ എനിക്കുണ്ടായിരുന്നു.

November 10 2025 14:06

“ഈ വിഷയത്തിൽ, തട്ടിപ്പുകേസ് പ്രതി വെറും വെറുങ്ങനെ ചാടിയല്ല, കെ-പ്രത്യയശാസ്ത്രപരമായി ഓടിയാണു് പോയതെന്നും, ആരുടെയോ അടിയന്തിരത്തിന്റെ റിപ്പോർട്ട് കർശനമായി തേടിയിട്ടുണ്ടെന്നും, റിപ്പോർട്ട് കിട്ടിയാൽ തത്ക്ഷണം തടിതപ്പിയവനെ 51 വെട്ടുകൾ വെട്ടി തട്ടുമെന്നും ബഹു. ആരോഗ്യമന്ത്രിണി വീണ ജോർജ്ജ് സഭാവു് തത്‌പരകക്ഷികളെ ഇതിനാൽ മണിവീണാനാദങ്ങളാലും, തപ്പുകളാലും, ചതുരത്തപ്പുകളാലും, വീക്കനടികളോടെയുള്ള ചെണ്ടകൊട്ടുകളാലും ഔദ്യോഗികമായി തെരിയപ്പെടുത്തിക്കൊള്ളുന്നു!” – പിണറായി സർക്കാർ വക സായുധവിപ്ലവ സഹാക്കൾ (I&PRD വിഭാഗം).

November 10 2025 14:06

“ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി…”

[ആയിരം പാദചിരങ്ങു് മുണുങ്ങി ആമയിഴഞ്ചാൻ പിന്നെയുമൊഴുകി…!]🙂

November 10 2025 14:57

ഫെയ്സ്ബുക്കിൽ കണ്ട ഒരു കമൻ്റ് (അതേപടി): “മറ്റൊരു ഭരണാധികാരിയും കാര്യക്കാരും അമേരിക്കയിൽ ചികിത്സക്കു പോകാറില്ലേ? ആദ്യമയാണോ ഒരു മുഖ്യൻ പോകുന്നത്!!”

– എന്നു്, ഇന്നുമെന്നാളും ബഹു. പിണുത്തമ്പ്രാൻ സഹാവിൻ്റെ അടിമയും, വിനീത വിധേയനുമായ നിത്യാനന്ദ അടിയാള ജന്മം, സ്വന്തം അന്തം കമ്മി.

November 11 2025 11:17

കെ-റെയിൽ വരും കേട്ടോ എന്നു് പറഞ്ഞാൽ ഞങ്ങൾ വരുത്തിയിരിക്കും!

പിഎം-ശ്രീ യിൽ ഒപ്പുവയ്ക്കാൻ ഒളിച്ചുപോയാൽ അതു് ഞങ്ങൾ ചത്താലും ആരോടും പറയില്ല!

നവീൻ ബാബുവിൻ്റെ കുടുംബത്തെ എന്നപോലെ കെ-നാടിനെ ഞങ്ങൾ ഇരട്ടച്ചങ്കോടു് ചേർത്തുപിടിക്കും!

പിണറായിപ്പിണിയാളുകളുടെ സ്വന്തം സർക്കാർ! ഞങ്ങ കമ്മികളുടെ സ്വജനപക്ഷപാതസർക്കാർ!!

ഇന്നീപ്പാർട്ടി ലോകമെങ്ങും ടൂറുപോകും കാരണഭൂതം പി-ണ-റാ-യി വിജയൻ തൻ്റെ സ്വകാര്യസർക്കാർ!!!

November 11 2025 12:09

ഒരു ഭിഷഗ്വരനു് രോഗികളെ ചികിത്സിച്ചു് രോഗം ഭേദമാക്കി ഒരു നവജീവിതം നൽകാമെന്നേയുള്ളു.

പക്ഷേ, ഒരു ജിഹാദിക്കു് സ്വയം പൊട്ടിത്തെറിച്ചു്, നിരപരാധികളെ കൊന്നു്, സുവർക്കത്തിലെത്തി 72 ഹൂറികളെ, മുള്ളാൻ പോലും ഇടവേളയെടുക്കാതെ, അണ്ണാൻ പണ്ണുന്നപോലെ മരണപ്പണ്ണു് പണ്ണാം! ഒരു സമാധാന മതക്കാരനു് അതൊരു നിസ്സാരകാര്യമല്ല.

November 11 2025 13:32

ശബരിമല അയ്യപ്പക്ഷേത്രത്തിലെ വിവിധ ഭാഗങ്ങൾ പൊതിയാനായി ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് ശ്രീ. വിജയ് മല്യ കാഴ്ചയർപ്പിച്ച 30.3 കിലോഗ്രാം സ്വർണ്ണം വെറും ചെമ്പായിരുന്നു എന്നു് പ്രത്യയശാസ്ത്രപരമായ പരൂക്ഷണ നിരൂക്ഷണങ്ങളിലൂടെ കണ്ടെത്തി, ബ്ലാക്ക് ആൻഡ് വൈറ്റായി സാക്ഷ്യപ്പെടുത്താൻ, പരമസാത്വികനും, പക്കാ പിണറായിസ്റ്റുമായ ഒരു മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-കണ്ണൂരിസ്റ്റ് തൊഴിലാളിവർഗ്ഗ സമരസേനാനിക്കു് അർഹതയില്ല, അവകാശമില്ല, അനുവാദമില്ല എന്നുവരുന്നതു് എന്തൊരു കഷ്ടമാണു്!

ചെമ്പുതെളിയിക്കാനായി ജനിച്ചു്, ചെമ്പുതെളിയിക്കാനായി ജീവിച്ചു്, ചെമ്പുതെളിയിക്കാനായി അറസ്റ്റുവരിച്ച, നവകേരള സോക്രട്ടീസും, ജീവിക്കുന്ന രക്തസാക്ഷിയുമായ ബഹു. നിൻ. വാസു, സോറി, ബഹു. എൻ. വാസു സഹാവിനു് അന്തരാത്മാവിൻ്റെ അന്തരാളങ്ങളിൽ നിന്നു് ഹൃദയഭേദകമായ വർഗ്ഗസമരാഭിവാദ്യങ്ങൾ!!

November 11 2025 15:17

എൻ. വാസു എന്ന പഴുത്തില വീഴുന്നതുകണ്ടു് “സ്മൊണയ്ക്കുന്ന” പത്രസമ്മേളനികളായ UDF, BJP പച്ചിലകളോടാണു്: നിങ്ങളും വാങ്ങി വച്ചോളൂ, ജട്ടി രാജുവിൻ്റെ ജവളിക്കടയിൽ നിന്നു് ഒരു കുഞ്ഞൻ വള്ളിക്കളസം. SIT അന്വേഷണം നീങ്ങേണ്ടപോലെ നീങ്ങിയാൽ നിങ്ങൾക്കും വേണ്ടിവരും.

November 11 2025 15:54

അഡ്മിനിസ്ട്രേറ്റിവ് സുവർക്കത്തിലെ ബഹു. ഹൂറി സഹാത്തികൾ സ്വൈരം കൊടുക്കാത്തതുകൊണ്ടു് വിശ്രമമില്ലാതെ കഠിനമായി അദ്ധ്വാനിക്കേണ്ടി വരുന്നുണ്ടാവും.

മേയർക്കായാലും തൊഴിലാളികൾക്കായാലും അദ്ധ്വാനത്തിനൊത്ത വേതനം നല്കണമെന്നു് ബഹു. ആനാവൂർ നാഗപ്പൻ സഹാവു് പ്രഫുത്ത മല്ലുക്കളോടു് കർശനമായി കല്പിച്ചിട്ടുണ്ടെന്നോർക്കുക!

November 12 2025 14:37

“ഇവിടെ കുളിക്കൽ നിരോധിക്കപ്പെട്ടിരിക്കുന്നു!”

“ഞാൻ തുണി മാറ്റുന്നതിനുമുൻപു് എന്തുകൊണ്ടു് നിങ്ങളതു് പറഞ്ഞില്ല?”

“തുണി മാറ്റൽ നിരോധിക്കപ്പെട്ടിട്ടില്ല.”🙂

November 13 2025 13:12

“എനിക്കു് ഡീലുണ്ടു്, അതു് ഈ നാട്ടിലെ ജനങ്ങളുമായാണു്.” – ബഹു. കടകംപള്ളി സുരേന്ദ്രൻ സഹാവു്.

ഈ സ്റ്റേറ്റ്മെൻ്റ് ശ്രീമതി സ്വപ്ന സുരേഷിനു് മുന്നിൽ സമർപ്പിച്ചു് ഒന്നു് അറ്റസ്റ്റ് ചെയ്യിച്ചേക്കു് സഹാവേ! ഈ നാട്ടിലെ ജനങ്ങളുടെയിടയിൽ ഈദൃശമായി നിലവിലിരിക്കുന്ന ചില തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ അതു് സഹായിക്കും.

November 13 2025 13:51

ബഹു. മു. മ. പി. വി. സഹാവിനോടു് മാ. പ്ര.: “പിഎം-ശ്രീയിൽ എന്തെങ്കിലും ചർച്ചയുണ്ടായോ?”

ബഹു. മു. മ. പി. വി. സഹാവു് മാ. പ്ര. യോടു്: “പത്രപ്രവർത്തകനായിട്ടു് എത്ര കാലമായി?”

മാ. പ്ര.: “ബഹു. പി. വി. സഹാവു് മുക്കിയ മന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റെന്തൊക്കെയോ വകുപ്പുകളുടെ മന്ത്രിയുമായിട്ടു് എത്ര കാലമായോ അത്രയും കാലം, ഓണറബിൾ ചീഫ് മിനിസ്റ്റർ!”🙂

(ചിത്രത്തിനു് കടപ്പാടു്)

November 13 2025 14:53

“ഒരുത്തൻ കൂട്ടുകാരനു് കേടു് വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു് ചെയ്യേണം. ഒടിവിനു് പകരം ഒടിവു്, കണ്ണിനു് പകരം കണ്ണു്, പല്ലിനു് പകരം പല്ലു്; ഇങ്ങനെ അവൻ മറ്റേവനു് കേടുവരുത്തിയതുപോലെ തന്നേ അവനും വരുത്തേണം.” – (ബൈബിൾ, ലേവ്യപുസ്തകം 24: 19 – 20)

യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്ലീമുകളുടെയും ഏക ദൈവമായ യഹോവ, അഥവാ അല്ലാഹു, കല്പലകകളിൽ അക്ഷരങ്ങൾ കൊത്തി കല്പനകൾ ഉണ്ടാക്കിക്കൊണ്ടിരുന്ന കാലത്തു്, മോശെ, അഥവാ മൂസ നബിക്കു് (Moses) മനുഷ്യവർഗ്ഗത്തിന്റെ നന്മക്കായി നല്കിയ മേല്പടി നിയമത്തോടു്, “മൂക്കിനു് പകരം മൂക്കു്” എന്ന വാക്യം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നതായി തത്പരകക്ഷികളെ ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു.🙂

(ചിത്രങ്ങൾക്കു് കടപ്പാടു്. )

November 13 2025 15:25

വിശുദ്ധ ഗീവർഗ്ഗീസ് സഹദയുടെ (Saint George) പേരു് വഹിക്കുന്നവൾ എന്ന നിലയിൽ, “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന ബൈബിൾ വചനം (സദൃശ്യവാക്യങ്ങൾ 1: 7) കേട്ടനുസരിച്ചു് ജീവിച്ചു്, കന്യാവ്രതമെടുത്തു് കർത്താവേശുമശിഹായുടെ മണവാട്ടിയായി കന്യാമഠത്തിൽ കഴിഞ്ഞുകൂടി നിത്യസ്വർഗ്ഗത്തിനു് അവകാശിയാകേണ്ട ഒരു നസ്രാണിപ്പെണ്ണാടായ ബഹു. ശോഭന ജോർജ്ജ് സഹാത്തി എത്തിപ്പെട്ടിരിക്കുന്ന പരിതാപകരമായ ഒരവസ്ഥയേ!

“ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു്. ഒരു വിഗ്രഹം ഉണ്ടാക്കരുതു്; മീതെ സ്വർഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കു് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും, എന്നെ സ്നേഹിച്ചു് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു് ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു” (പുറപ്പാടു് 20: 3 – 6) എന്നു് കല്പിച്ച യഹോവയുടെ വാക്കിനു് പുല്ലുവില കല്പിക്കാതെ, ഇതുപോലെ വ്യാജവിഗ്രഹങ്ങളെ ആരാധിക്കാനും സ്നേഹിക്കാനും പോയതുവഴി, മരണാനന്തരം ഉറപ്പായും ലഭിക്കാനിരിക്കുന്ന, കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നിത്യനരകത്തിലേക്കുള്ള യാത്രയ്ക്കായി, സത്തു് പണ്ടാറടങ്ങുന്നതുവരെ കാത്തിരിക്കാതെ, ഇപ്പോഴേതന്നെ ഉടലോടെ ഊർന്നിറങ്ങുന്നതായിരുന്നു ആയമ്മയ്ക്കു് കൂടുതൽ നല്ലതു്!🙂

(ചിത്രത്തിനു് വൈരുദ്ധ്യാത്മക ഭൗതികവാദപരവും വിപ്ലവാത്മകവുമായ സനാതന ആദ്ധ്യാത്മിക കടപ്പാടു്)

November 13 2025 17:14

= ജർമ്മൻ നർമ്മം =

“കണ്ടുപിടിച്ചുതന്നാൽ പ്രതിഫലം നൽകാമേ!!”

“എൻ്റെ പട്ടിക്കുട്ടി പുറപ്പെട്ടുപോയേ!!!”

[തലയിൽ വീടു് ചുമക്കുന്ന ഉന്നത വിദ്യാഭ്യസമന്ത്രിണിയാൽ സമൂലം പ്രത്യയശാസ്ത്രപരമായി ഭരിക്കപ്പെടുന്ന ഞങ്ങൾ മല്ലുക്കൾക്കു് പട്ടിക്കുട്ടി കുടുങ്ങിപ്പോകുന്ന ഭീകരാസനമൊക്കെയെന്തു്?! എന്നോ കാലഹരണപ്പെട്ട മാർക്സിസത്തെയും, പച്ചനുണകളിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന മതങ്ങളെയും അത്യന്തം ഗൗരവതരമായ വിഷയങ്ങളായിക്കണ്ടു് പരസ്പരം രക്തരൂഷിതമായി പടവെട്ടുന്ന ഞങ്ങൾ മല്ലുക്കൾക്കെന്തു് നർമ്മം?!🙂]

November 14 2025 10:20

“ഹാരിസിനൊന്നും മറുപടി പറയേണ്ട കാര്യം എനിക്കില്ല. അദ്ദേഹത്തോടു് ചോദിക്കൂ.” – ബഹു. ആ. മന്ത്രിണി വീണ ജോർജ്ജ് സഭാവു്.

ആടിയുലയാതെ മുങ്ങുന്ന ഓട്ടക്കപ്പലിൻ്റെ കപ്പിത്താനെപ്പോലെ, “ഹാരിസ് ഡോക്ടറായിട്ടു് എത്ര കാലമായി?” എന്നു് ചോദിച്ചിരുന്നെങ്കിൽ, പാണ്ടൻ നായുടെ പണ്ടത്തെ പല്ലിൻ്റേതുപോലത്തെ ശൗര്യം കണ്ടു് പേടിച്ചു് മാപ്ര മുണ്ടിൽ മൂത്രിച്ചേനെ!

November 14 2025 15:21

വെള്ളമൊഴുകിപ്പോയശേഷമുള്ള ചിറകെട്ടൽ അദ്ദേഹത്തെ എക്കാലവും ഹരം കൊള്ളിച്ചിരുന്നു. അനിതര സാധാരണവും അനിയന്ത്രണീയവുമായ ആ നിർമ്മാണോത്സുകതയാണു് അദ്ദേഹത്തിനു് ലോകമെമ്പാടും ഇമ്മാതിരി പേരും പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തതു്.

November 14 2025 15:59

വാർഡ് ഏതുമാകാം ഷുഗൃത്തേ! പ്രസവവാർഡ്, പേവാർഡ്, പേപ്പട്ടിവാർഡ്, വാച്ച് ആൻഡ് വാർഡ്… …! വാർഡും സ്ഥാനാർത്ഥിയും ഒന്നും ഒരു പ്രശ്നമല്ല, ഓട്ടയാണു് പ്രശ്നം! LDF മാത്രമാണു് പ്രശ്നം!!🙂

November 16 2025 12:02

“പത്താം ക്ലാസ്സിൽ പഠിക്കുന്ന ആര്യക്കൊച്ചിനെ എട്ടാം ക്ലാസ്സിൽ ഇരുത്താൻ പറ്റില്ലല്ലോ.” – ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻ-കുട്ടി-സഹാവു്.

ഒന്നാം ക്ലാസ്സിൽ പഠിക്കേണ്ട ശിവൻ-കൊച്ചുകളെ വി. മന്ത്രിസ്ഥാനത്തിരുത്തുന്ന കാരണഭൂതം വാഴും നവ ഘോരളത്തിൽ അതൊന്നും ബല്യ ഇശ്യൂ ആക്കേണ്ട. സഹാവു് കൊച്ചിനെ ചുമ്മാ കൈ പിടിച്ചിരുത്തു്!!

November 16 2025 12:16

“5 വർഷം ബിജെപിക്കു് അവസരം തന്നാൽ 45 ദിവസത്തിനുള്ളിൽ 5 വർഷം ചെയ്യാനുള്ളതിന്റെ ബ്ലൂ പ്രിൻറ് പുറത്തുവിടും.” – രാജീവ് ചന്ദ്രശേഖർ.

“45 ദീസത്തിനുള്ളിൽ 5 ലച്ചം രൂഫാ സഹിതം ആ ബ്ലൂ പ്രിൻ്റ് കൂരകളിലെത്തിച്ചാൽ, ബിജെപിക്കു് 5 വർഷം ഭരണാവസരം തരണമോ വേണ്ടയോ എന്ന കാര്യം പരിഗണിക്കാം.” – പ്രഫുത്ത മല്ലു സമ്മതിദായകർ.

November 16 2025 12:43

“ഇടനിലക്കാരെ മാറ്റി നിർത്തും; അഴിമതിക്കാർക്കെതിരെ നടപടിയുണ്ടാകും.” – ദേവസ്വം പുത്തൻ പ്രസിഡൻ്റു് കെ. ജയകുമാർ IAS.

പുത്തനച്ചി പുരപ്പുറം തൂക്കും; പുത്തൻ മൊയ്ലാളി ക്ഷേത്രം സ്വർണ്ണം പൊതിയും; പുത്തൻ തന്ത്രി ആ സ്വർണ്ണം ചെമ്പാക്കും; പുത്തൻ അവതാരം ആ ചെമ്പിൽ സ്വർണ്ണം പൂശും; പുത്തൻ മന്ത്രി അതിനു് ഓശാന പാടും; പുത്തൻ പ്രസിഡൻ്റു് ഇടനിലക്കാരെ തൂക്കും, അഴിമതിക്കാരെ പൊക്കും! ശുഭം!!

November 16 2025 16:31

തൃശൂർ പൂരത്തിനു് “കൊടിമാറ്റം” എന്ന ചടങ്ങു് എത്രത്തോളം പ്രധാനമാണോ, അത്രയോ അതില്ക്കൂടുതലോ പ്രധാനമാണു്, തിരഞ്ഞെടുപ്പു് എന്ന കാശുവാരൽ പ്രക്രിയ അടുത്തെത്തുന്ന വേളകളിൽ, സ്വന്തം മടിക്കനവികസനം ലക്ഷ്യമാക്കി നേതാക്കൾ പ്രഖ്യാപിക്കുന്ന പാർട്ടി മാറ്റവും, അതിന്റെ മകുടം ചാർത്തലെന്നോണം, പാർട്ടി മാറിയെത്തുന്ന ഭാഗ്യാന്വേഷിയുടെ കഴുത്തിൽ, നവപാർട്ടി നേതാവു് പൊതുവേദിയിൽ വച്ചു് തന്റെ പാർട്ടിയുടെ അനന്യമായ ചൂഷണ ശൈലികളുടെ അമേധ്യസുഗന്ധ പൂരിതമായ കൗപീനം ആർഭാടപൂർവ്വം വിശാലമായി വിടർത്തിയ ചിരിയോടെ ക്യാമറയിൽ നോക്കി ചാർത്തുന്ന “കോണകമാറ്റം” എന്ന ചടങ്ങും.

പാർട്ടികളിലെ “കോണകമാറ്റം” മാറ്റിയെടുക്കപ്പെടുന്നവരുടെ മുന്നിൽ നിന്നും, ദാമ്പത്യത്തിലെ “താലികെട്ടു്” കെട്ടിയെടുക്കപ്പെടുന്നവരുടെ പിന്നിൽ നിന്നുമാണു് അരങ്ങേറുന്നതു് എന്ന വ്യത്യാസമൊഴിച്ചാൽ, ചാക്കിലെ പൂച്ചയെ വാങ്ങുന്നതുപോലുള്ള ഒരുതരം കുലുക്കിക്കുത്തു് ഏർപ്പാടാണു് രണ്ടും. ഒത്താൽ ഒത്തു, പോയാൽ പോയി!!

ഉന്നതരും ഈശ്വരഭക്തരുമായ അഭ്യുദയകാംക്ഷികളാരും പൂമന്ദഹാസത്തോടെ പൂരം കലക്കാത്തിടത്തോളം, ആയിനം ഒരു ഉൽപ്രേക്ഷ തൃശൂർ പൂരം കൊടിമാറ്റത്തിൽ സംഭവിക്കാനില്ല. – ചെന്നു, കണ്ടു, പോന്നു, കഥ തീർന്നു!!

November 17 2025 10:51

“ഗവണ്മെന്റുകളുടെ വിഡ്ഢിത്തത്തെ ഒരിക്കലും വില കുറച്ചു് കാണരുതു്.” – ഹെൽമൂത് ഷ്മിഡ്റ്റ്.

[Helmut Heinrich Waldemar Schmidt (3. 12. 1918 – 10. 11. 2015) was a German politician and member of the Social Democratic Party of Germany (SPD), who served as the chancellor of West Germany from 1974 to 1982.]

November 17 2025 11:33

മുട്ടട വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെതിരെ പരാതി നൽകിയ ധനേഷ് കുമാറിൻ്റെ (സിപിഎം) ടി. സി. 18/2464 എന്ന വീട്ടുനമ്പരിൽ വേറെ 21 പേർ കൂടി സപ്ലിമെൻ്ററി വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറിയിട്ടുണ്ടത്രെ!

സഹാവു് ധനേശൻ്റെ പാർട്ടി സിപിഎമ്മും, ആദർശം വൈരുദ്ധ്യാത്മക ഭൂത-വാദവുമല്ലേ?! സ്വാഭാവികം!!!

November 17 2025 11:45

മൂച്ചുണ്ടായിരുന്നെങ്കിൽ ഞാൻ പലവട്ടം ആത്മഹത്യ ചെയ്തേനെ! പക്ഷേ എനക്കു് മൂച്ചില്ല, ഊച്ചേയുള്ളു!

സഹാവു് ദൈവം അങ്ങനെയാണു്! കുതിരയ്ക്കു് കൊമ്പോ, ഊച്ചനു് മൂച്ചോ അച്ചങ്ങായി കൊടുക്കില്ല.

November 17 2025 12:26

“ഇതെന്തു് സർക്കാർ?” – ബിനോയ് വിശ്വം സഹാവു്.

ദോഷം പറയരുതല്ലോ, കമ്മ്യൂണിസ്റ്റാണെങ്കിലും കക്ഷി വല്ലപ്പോഴുമൊക്കെ സത്യം പറയാറുണ്ടു്.
(ബഹു. ചതിയൻ ചന്തു സഹാവു് ഓർക്കാപ്പുറത്തു് തലയ്ക്കടിക്കുമ്പോൾ ഉണരുന്ന വെളിവാകാം സത്യം തുറന്നുപറയാനുള്ള ആ മൂച്ചിനു് കാരണഭൂതം.)

November 17 2025 14:30

>>> “പ്രപഞ്ചം ചുരുങ്ങുന്നു, ലോകാവസാനം എങ്ങനെ, എപ്പോള്‍! തീയതി കുറിച്ച് ശാസ്ത്രജ്ഞര്‍ | Big Crunch”

“ബിഗ് ക്രഞ്ച് എന്ന ഈ പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുക എന്നുവരെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് മുതല്‍ 11 ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രപഞ്ചത്തിന്റെ വിപുലീകരണം മന്ദഗതിയാകും. ഇതിന്റെ ഫലമായി ഇപ്പോള്‍ അകന്ന് നില്‍ക്കുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും അടുക്കാന്‍ തുടങ്ങും.” – MediaOneTV Live <<<

അഞ്ചു് വാഴകൾ നടണമെന്ന ചിന്തയോടെയാണു് സത്യമായിട്ടും ഞാൻ ഉറക്കമുണർന്നതു്. പക്ഷേങ്കി, ലോകാവസാനത്തെക്കുറിച്ചു് മീഡിയ വണ്ണിലെ ഒരു മൊഞ്ചത്തിത്താത്ത (താത്താ തീത്തീ തൂത്തൂ തെറു തിലു തെയ് തൈ തിന്തത്തെയ് തൗ തം തഃ എന്നു് മല്യാലം പണ്ഡിതർ!) നടത്തിയ അത്യന്താധുനിക ശാസ്ത്രപ്രഭാഷണം കേട്ടതോടെ, എന്റെ വാഴനടൽ പ്ലാൻ ഞാനുപേക്ഷിച്ചു.

ഇന്നുമുതൽ ദിവസേന അഞ്ചുനേരം അല്ലാഹുവിനു് “അല്ലാഹു അക്ബർ” (“This cry testifies that Allah is Akbar!”) എന്ന സർട്ടിഫിക്കേഷൻ നല്കി ആവർത്തിച്ചു് നിസ്കരിച്ചു്, ആവർത്തിച്ചു് കുമ്പിട്ടു്, നാട്ടുകാർക്കു് വ്യക്തമായി കാണാൻ കഴിയുന്ന വിധം എന്റെ തിരുനെറ്റിയിൽ ശാശ്വതമായി തഴമ്പു് വീഴിക്കുക എന്നതാണു് ഞാൻ സ്വീകരിച്ചിരിക്കുന്ന പുതിയ പ്ലാൻ.

ഒരുവൻ ലോകത്തിലെ മുഴുവൻ വാഴത്തോട്ടങ്ങളും സ്വന്തമാക്കിയാലും, തന്റെ തേന്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു് പ്രയോജനം എന്ന യേശുവചനമാണു് മാറിച്ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചതു്.

ഞാൻ വാഴത്തോട്ടം നനച്ചുകൊണ്ടിരിക്കുമ്പോൾ പൊടുന്നനെ ലോകം അവസാനിച്ചാൽ എന്റെ തേന്മാവിനെ ആരു് രക്ഷപ്പെടുത്തും എന്നായിരുന്നു എന്നെ അതീവ വ്യാകുലചിത്തനാക്കിയ ചിന്തേച്ചി.

അതുകൊണ്ടു്, ഇന്നുമുതൽ എന്റെ മുദ്രാവാക്യം ഇതാണു്: “വാഴത്തോട്ടം മൂർദ്ദാബാദ്! വാഴക്കുലകൾ മൂർദ്ദാബാദ്! തേന്മാന്തോട്ടം സിന്ദാബാദ്!!”

സർവ്വമാനമതങ്ങളും ലോകമെമ്പാടുമായി നട്ടുവളർത്തുന്ന ആത്മാവിൻ തോട്ടങ്ങളിൽ പൗരോഹിത്യ തീട്ടത്തിന്റെ പരിശുദ്ധ പരിമളം പടർന്നു് പരന്നു് പന്തലിച്ചു്, ഭണ്ഡാരത്തിൽ ചിക്കിലി വീഴ്ത്തി, എന്നുമെന്നാളും നീണാൾ ഭണ്ഡാരമടങ്ങുമാറാകട്ടേ, ആമീൻ!!!

November 17 2025 15:04

“തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പു് സംബന്ധിച്ച സുപ്രീം കോടതിയിലെ തൻ്റെ ഹർജ്ജി ബഹു. എം. സ്വരാജ് സഹാവു് പിൻവലിച്ചു.” – വാർത്ത.

നേരിട്ട അനീതി പൊടുന്നനെ പദാർത്ഥാന്തരീകരണം സംഭവിച്ചു് നീതിയാകുന്നതിൻ്റെ പിന്നിലെ ഗുട്ടൻസ് നമ്മൾ ഓർഡിനറി മോർട്ടൽസിനു് പിടികിട്ടുന്നതല്ല.

November 18 2025 10:18

2021-ലെ തിരഞ്ഞെടുപ്പു് പ്രകടനപത്രികയിൽ എൽഡിഎഫ് നൽകിയ സാമ്പത്തിക വാഗ്ദാനങ്ങളിൽ ഒരംശം ഈ തിരഞ്ഞെടുപ്പിനു് ഏതാനും ആഴ്ചകൾക്കു് മുൻപു് കടംവാങ്ങി നടപ്പാക്കാൻ നോക്കുന്നതുപോലെ, ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചാൽ, “എല്ലാവർക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തും” എന്ന പുത്തൻ വാഗ്ദാനം നടപ്പാക്കാൻ അടുത്ത തിരഞ്ഞെടുപ്പിനു് ഏതാനും ആഴ്ചകൾക്കു് മുൻപു് എവിടെ നിന്നെങ്കിലും കടം കിട്ടുമോ എന്നു് നോക്കിയാൽ മതിയല്ലോ എന്നാവും കണക്കുകൂട്ടൽ!

November 18 2025 11:04

“എൽഡിഎഫ് വളരും, വീട്ടുകാർ പുലരും, നാട്ടുകാർ തുലയും, നാടു് തളരും!” എന്നായിരുന്നെങ്കിൽ, മുൻപു് എൽഡിഎഫ് വന്നപ്പോൾ എല്ലാം ശരിയായതുപോലെ, ഇത്തവണയും എല്ലാം ശരിയായേനേ!!

(വീടുണ്ടാക്കാൻ ടാർപോളിനുണ്ടു്, ഭക്ഷിക്കാൻ പൊതിച്ചോറും കിറ്റുമുണ്ടു്, തൊഴിലിടങ്ങളായി ഊരാളുങ്കലും തൊഴിലുറപ്പും, ആശയുമുണ്ടു്, ചികിത്സക്കു് മെഡിക്കൽ കോളെജ് ആശുപത്രികളും ഐസിയുകളും മായോ ക്ലിനിക്കുമുണ്ടു്, വിദ്യാഭ്യാസത്തിനു് പാമ്പുകടിയും ഷോക്കടിയും റാഗിങ് കൊലയുമുള്ള പള്ളിക്കൂടങ്ങളുണ്ടു്, കുടിവെള്ളത്തിനു് അണുവെള്ളമുണ്ടു്, വൈദ്യുതിക്കു് സോളാർ സരിതോർജ്ജമുണ്ടു്, സുഖമായ യാത്രയ്ക്കു് ന്യൂയോർക്കിലെ റോഡുകളെ വെല്ലുന്ന മു.റിയാസ് റോഡുകളുണ്ടു്! മനുഷ്യനു് സുഖസമൃദ്ധമായ ഒരു മരപ്പട്ടി ജീവിതം നയിക്കാൻ ഇതിൽക്കൂടുതൽ എന്തു് വേണം?! എല്ലാം കാരണഭൂതത്തിൻ്റെ ഭൂതകാരുണ്യം, ഭൂതദയ, ഭൂതകൃപ, ഭൂതകടാക്ഷം, ഭൂതവീക്ഷണം, ഭൂതാനുകമ്പ!!)

[പോസ്റ്റർ കളയണ്ട! സൂക്ഷിച്ചു വച്ചാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാം. (രണ്ടു് വി. മന്ത്രിമാർ ഉള്ളതുകൊണ്ടായിരിക്കണം, “എല്ലാവർക്കും വിദ്യാഭ്യാസം” എന്നു് രണ്ടുവട്ടം പോസ്റ്ററിൽ വാഗ്ദാനിച്ചതു്!]

November 18 2025 11:30

കണ്ണടയുടെ പ്രശ്നമാണോ ജനറൽ ക്നോളെഡ്ജിൻ്റെ പരിമിതിയാണോ എന്നറിയില്ല, അപ്പം മാഷിനെയും ജട്ടി രാജുവിനെയുമേ എനിക്കു് തിരിച്ചറിയാൻ കഴിയുന്നുള്ളു.

അതെന്തായാലും, എല്ലാവരും അപ്പം തിന്നു് തൃപ്തരായി, ഇറുങ്ങിയ ജട്ടി ധരിച്ചു് സന്തുഷ്ടരായി, സർവ്വാത്മനാ ജനസേവനസന്നദ്ധരായി, “തീയലിൽ കുരുത്ത കുതിരകളായി”, അക്ഷമരായി കാത്തുനിൽക്കുന്നതായിട്ടാണു് നിൽപു് കണ്ടിട്ടു് തോന്നുന്നതു്.

November 18 2025 13:02

തൻ്റെ ഇരയെയല്ലാതെ, അതിനു് പിന്നിലെ ചൂണ്ടയെ തിരിച്ചറിയാനുള്ള കഴിവില്ലായ്മയാണു് മീനുകളെ മീനുകളും, ചൂണ്ടക്കാരൻ്റെ ഇരകളുമാക്കുന്നതു്.

LDF-വാഗ്ദാന-ഇരകളെയല്ലാതെ, അതിനു് പിന്നിലെ കാപട്യം തിരിച്ചറിയാനുള്ള കഴിവില്ലായ്മയാണു് മലയാളികളെ മലയാളികളും, പിണറായിസത്തിൻ്റെ ഇരകളുമാക്കുന്നതു്.

November 18 2025 13:52

“ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കു് നിയന്ത്രിക്കാനാകാതെ അധികൃതർ.” – വാർത്ത.

ച്ചാൽ, പിണറായിസ്റ്റുകളും, തദ്വാരാ കാരണഭൂതഗണങ്ങളും, അന്തം അടിമക്കണ്ണുകളുമായ ഞങ്ങൾ കുട്ടിച്ചാത്തന്മാർക്കും കുട്ടിച്ചാത്തികൾക്കും ഞങ്ങടെ സംഗമമാമാങ്കക്കൊതം പ്രത്യയശാസ്ത്രപരവും വികലവികടവും വികൃതവിശാലവുമായി വികസിപ്പിച്ചു്, പ്രസ്താവനകളും പ്രഖ്യാപനങ്ങളും മോഹനവാഗ്ദാനങ്ങളുമെല്ലാം, ഗർഭിണികൾ പുലർകാലേയെന്നപോലെ, “കറ്റാർവാഴയിൽ”, അഥവാ മൈക്കിൽ കെട്ടിപ്പിടിച്ചു് ഛർദ്ദിയ്ക്കാനുമല്ലേ അറിയൂ!? മനുഷ്യർക്കു് ഗുണമുള്ള എന്തെങ്കിലുമൊരു സത്കർമ്മം കർമ്മിക്കാനുള്ള വെളിവോ അറിവോ കഴിവോ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളിങ്ങനെ ഒരു ഗതിയും പരഗതിയുമില്ലാത്തവിധം അന്തം കമ്മി പിണറായിസ്റ്റുകളാകുമായിരുന്നോ?!

ശ്ശെട!!

November 19 2025 11:25

പിഎം-ശ്രീയിൽ എന്തെങ്കിലും ചർച്ചയുണ്ടായോ എന്നു് ചോദിച്ച മാപ്രയോടു്, പത്രപ്രവർത്തകനായിട്ടു് എത്ര കാലമായി എന്ന മറുചോദ്യം ചോദിച്ച അതേ സ്നേഹവായ്പ്പോടെ, “മുതുക്കിത്തള്ള” ഇങ്ങനെ വീൽ ചെയറിൽ കുത്തീരിക്കാൻ തുടങ്ങിയിട്ടു് എത്ര കാലമായി” എന്നു്, വോട്ടു് തേടിയുള്ള ഭിക്ഷാടനത്തിനിടയിൽ, മുതിർന്ന ഒരു സമ്മതിദായകയോടു് കുശലാന്വേഷണം നടത്തുന്ന ബഹു. മു. മ. പി. വി. സഹാവിൻ്റെ പോട്ടപ്പരസ്യമാണു്!🙂

(തിരഞ്ഞെടുപ്പു് ഉന്നം വച്ചുള്ള ബഹു. മു. മ. പി. വി. സഹാവിൻ്റെ ഈ ഭൂതാധിഷ്ഠിത പോട്ടപ്പരസ്യചിത്രത്തിനു് കണ്ണൂരിസ്റ്റ്-സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് കടപ്പാടു്)

November 19 2025 11:51

“കന്യാസ്ത്രീ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ Facebook-ൽ നടത്തിയ കൊലവിളി ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.” – മന്ത്രി ശിവൻകുട്ടി.

ഫെയ്സ്ബുക്കിലെ കൊലവിളി പിണറായി മോഡൽ ജീവൻ രക്ഷാപ്രവർത്തനമാണെന്നോ, ശിവൻകുട്ടി മോഡൽ മേശപ്പുറ സംഹാരതാണ്ഡവമാണെന്നോ മറ്റോ കർത്താവിൻ്റെ മണവാട്ടി കരുതിക്കാണും!

November 19 2025 12:51

മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നീ സൂപ്പർതാരകങ്ങളെ പരിപാടിയിലേക്കു് ക്ഷണിച്ചിരുന്നതാണു്. പക്ഷേ, അവർക്കു് അന്നേ ദിവസം “അന്താരാഷ്ട്ര കമ്പോളനിലവാര മുഖ്യമന്ത്രി” ബഹു. പി. വി. സഹാവിൻ്റെ “ആഗോള മുതുദാരിദ്ര്യമുക്ത നവഘോരളം” എന്ന, മല്ലു നടപ്പുദീനമായ മാമാങ്കത്തിൽ മുതുമുഖ്യാതിഥികളായി പങ്കെടുക്കേണ്ടിയിരുന്നതിനാൽ, പ്രിയദർശിനിയായ ഒരു ചെറുതാരകത്തിനെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ആഘോഷക്കമ്മിറ്റി അടിയന്തിരമായി തീരുമാനിക്കുകയായിരുന്നത്രെ!

അതിൽ തെറ്റില്ല. കാരണം, “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു്, സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” (മത്തായി 19: 14) എന്നും, “മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്കുക” (ലൂക്കോസ് 9: 60) എന്നും സഖാവു് യേശു വളരെ വ്യക്തവും സ്പഷ്ടവുമായി പ്രതിലോമകാരികളോടും സന്ദേഹികളോടും നിഷ്കരുണം തർജ്ജിച്ചിട്ടുണ്ടു്.🙂

November 19 2025 13:15

“സെലിബ്രിറ്റികൾ നാട്ടിലെ കാര്യങ്ങൾ അറിയാറില്ലേ?” – വി. എം. വിനുവിൻ്റെ ഹർജ്ജി തള്ളിക്കൊണ്ടു് ഹൈക്കോടതി.

വീട്ടിലെ കാര്യങ്ങൾതന്നെ അവറ്റകൾക്കറിയില്ല, അപ്പോഴാണു്! ഹർജ്ജി തള്ളിയതിൻ്റെ പേരിൽ ആരാധക വൃന്ദാവനങ്ങളായ അടിമക്കണ്ണുകൾ തെരുവുകൾ കത്തിയ്ക്കാതിരുന്നാൽ ഭാഗ്യം!

November 19 2025 14:28

ശബരിമലയിൽ കുഞ്ഞുങ്ങളടക്കമുള്ള അയ്യപ്പ ഭക്തർ കുടിവെള്ളം കിട്ടാതെ കുഴഞ്ഞുവീഴുന്നതും, കഷ്ടപ്പെടുന്നതും കണ്ട സാഡിസ്റ്റ് കാരണഭൂതം ഇന്നലെ ഉന്മാദത്തോടെ ഉറങ്ങിക്കാണണം!

[മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെയോ, പീഡിപ്പിക്കുന്നതിലൂടെയോ, അപമാനിക്കുന്നതിലൂടെയോ ആനന്ദം കണ്ടെത്തുന്ന ഒരു വ്യക്തിയാണു് ഒരു സാഡിസ്റ്റ്.]

November 20 2025 09:42

കേരളത്തിൽ മനുഷ്യനു് അന്തസ്സായി കൊല്ലാനോ, കക്കാനോ, സഹകരണബാങ്ക് കൊള്ളയടിക്കാനോ, POCSO നിയമം ലംഘിക്കാനോ ഒന്നും കഴിയാതായി!

മതം ജാതി രാഷ്ട്രീയം എന്നിവ നോക്കി, യെവൻ ആ കുറ്റം ചെയ്തിട്ടില്ലെന്നു് അതാതു് കൂട്ടം അനിഷേദ്ധ്യം സ്ഥാപിച്ചുകളയും! മനുഷ്യനു് ഒരു കുറ്റവാളിയാകാൻ പോലും പറ്റില്ലെന്നു് വരുന്നതു് മഹാ കഷ്ടം തന്നെ!!

November 20 2025 10:51

സ്വർണ്ണപ്പാളിയുടെ പേരിൽ സർക്കാരിന്റെ ഇമേജ് മാത്രമായിരുന്നു നശിപ്പിച്ചതെങ്കിൽ സഹിക്കാമായിരുന്നല്ലോ ബഹു. വെള്ളാപ്പള്ളി നടേശഗുരു സഹാവേ! ഇതിപ്പോ, ഇമേജിനൊപ്പം ആറന്മുള “കണ്ണാടി പാളി” കൂടി നശിപ്പിച്ചില്ലേ പഹയന്മാർ!

എന്തു് ചെയ്യാൻ? മുതുകള്ളനു് കഞ്ഞിവയ്ക്കുന്ന ചില സ്തുതിപാഠകരുടെ നിരന്തരമായ ഹൊമേജ് മൂലം പിണുസർക്കാരിന്റെ ഇമേജും പോയി, മല്ലുക്കളുടെ വോട്ടും പോയി, ശബരിമല അയ്യപ്പന്റെ സ്വർണ്ണപ്പാളികളും പോയ വഴി പോയി! ബഹു. പിണറായിത്തമ്പ്രാൻ സഹാവു് മരുഭൂമിയിൽ ടൂർ പോകുമ്പോൾ കാണാറുള്ള മിറാഷ് മാത്രമേയുള്ളു ഇനി അവറ്റകൾക്കു് നശിപ്പിക്കാനായി ബാക്കി!!🙂

November 20 2025 11:17

“മുൻ ദേവസ്വം പ്രസിഡൻ്റു് എ. പത്മകുമാർ അറസ്റ്റിൽ.” – വാർത്ത.

ബഹു. മു. മ. പി. വി. സഹാവിനില്ലാത്ത എന്തു് അധിക യോഗ്യതയാണു് ബഹു. എ. പദ്‌മകുമാർ സഹാവിനുള്ളതു്?! പന്തിയിൽ പക്ഷഭേദം പാടില്ല മാളോരേ!!

November 20 2025 13:35

ഇതിപ്പോ, കടലുപ്പോ ഇന്തുപ്പോ പോലുള്ള വെറും കറിയുപ്പല്ലല്ലോ, സാക്ഷാൽ വെടിയുപ്പല്ലേ തിന്നതു്? അതു് വൈരുദ്ധ്യാത്മക അയ്യപ്പ-ഭൗതികവാദ പിണറായിസ്റ്റ് കൊടി സുനി മോഡലിലുള്ള വഴിയോര വിശ്രമവേളകളിലെ “വെള്ളംകുടികളിലും കോഴിവെട്ടലുകളിലും” തീരുമോന്നാ പരിമിതപ്രജ്ഞനായ ബഹു. മലയപ്പുലയൻ സഹാവും ബഹുമുഖപ്രതിഭകളായ വയൽ കൊയ്യും പൈങ്കിളി സഹാത്തികളും ചോദിക്കുന്നതു്!

November 20 2025 13:56

ബഹു. മു. മ. പി. വി. സഹാവു് ഒരു കേവലമൈരനല്ല, കേരളത്തെ ഒരുപറ്റം unscrupulous, കഴുത്തറപ്പൻ, ധനസമ്പാദന മാഫിയയ്ക്കു് തീറെഴുതിക്കൊടുത്ത ഒരു മുതുമലമൈരനാണു്!

(സോറി, എന്നെപ്പോലൊരു വളിവയറൻ ഊച്ചാളി ഒരു ബഹു.വിനെപ്പറ്റി അങ്ങനെ എഴുതരുതായിരുന്നു.)

November 20 2025 13:56

തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ബഹു. എ. പദ്മകുമാർ സഹാവിനെ പ്രതിലോമകരമായ, അഥവാ “ഇടത്തൂടായ” ഗൂഢാലോചനകളുടെ പരിണതഫലമായി അതിക്രൂരമായി അറസ്റ്റ് ചെയ്ത ദയനീയ പശ്ചാത്തലത്തിൽ, “സ്വേച്‌ഛാധിപത്യ-ജനാധിപത്യ” പിണറായി റിപ്പബ്ലിക്കിലെ ജനകീയമുന്നേറ്റ പൗരസമൂഹം അനേകവട്ടം ആവശ്യപ്പെട്ടിട്ടുള്ളതായ ഈ “വിലാപകാവ്യം” മുല മുറിക്കപ്പെട്ട നങ്ങേലിയുടെ ഇഷ്ടചാനലായ തലമുറിച്ചാനൽ ഇതാ വീണ്ടാമതും എയറിലേയ്ക്കു് വിടുന്നു!

വരുവിൻ! കാണുവിൻ! കേൾക്കുവിൻ! കണ്ണീരുകൾ ധാരധാരയായി പ്രവഹിപ്പിക്കുവിൻ! അടപടലേ അന്തംവിട്ടു് വിപ്ലവിക്കുവിൻ!!🙂

November 21 2025 11:08

“അകത്താരു്? അകത്തു് കാളി. പുറത്താരു്? പുറത്തു് ദാസൻ, കാളിദാസൻ.”
“അകത്താരു്? അകത്തു് പത്മൻ. പുറത്താരു്? പുറത്തു് സുരൻ, കടകൻ-പുള്ളി സുരൻ.”
“സ്വപ്നകാമുകാ നിനക്കു് ഞാനെൻ്റെ ശില്പഗോപുരം തുറന്നു. സ്വർണ്ണപാദുകം പുറത്തുവയ്ക്ക, നീ നഗ്നപാദനായ് അകത്തു വരൂ!”

November 21 2025 11:34

ശബരിമലയിലെ വെള്ളം കുടിച്ചവർ സെൻട്രൽ ജയിലിലെ വെടിയുപ്പു് തിന്നട്ടെ! അതല്ലേ സീറോയിസം!

November 21 2025 11:41

“പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്കു് സാദ്ധ്യത!”- വാർത്ത.

ബഹു. സഹാവിനെ കെ-പാർട്ടി പരസ്യമായി ശാസിക്കുമോടേ!?

November 21 2025 13:36

അടിമുടി കപടരായ കമ്മികൾക്കു് പിണറായി ഒരു “രക്ഷകൻ യേശു” ആയിരിക്കാം! വർഗ്ഗസ്നേഹം!!

പക്ഷേ, അട്ടപ്പാടി മധു, വാളയാർ കുഞ്ഞുങ്ങൾ, ADM നവീൻ ബാബു, സിദ്ധാർത്ഥ് തുടങ്ങിയവരുടെ കുടുംബങ്ങളും, ആശ വർക്കേഴ്സും പോലുള്ള അനേകർക്കു് അയാൾ 30 വെള്ളിക്കാശിനുവേണ്ടി ആരെയും ഒറ്റിക്കൊടുത്തു് കൊലച്ചിരി ചിരിക്കാൻ മടിയില്ലാത്ത ഒരു പക്കാ സാഡിസ്റ്റ് യൂദാസാണു്!!

November 21 2025 14:29

ബഹു. മു. മ. പി. വി. സഹാവു് ഹൈക്കോടതിക്കു് സൂക്ഷ്മനിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നതു് നന്നായി. അല്ലെങ്കിൽ SIT നടത്തുന്ന ശബരിമല സ്വർണ്ണക്കവർച്ച കേസന്വേഷണത്തിനു്, സുപ്രീം കോടതിയിൽ ദശാബ്ദങ്ങളായി ശാപമോക്ഷം കാത്തുകിടക്കുന്ന ലാവ്ലിൻ കേസന്വേഷണത്തിൻ്റെ ദുർഗ്ഗതി വന്നേനെ!!

November 21 2025 16:18

“ഒരാളെയും സംരക്ഷിക്കുന്ന നിലപാടു് പാർട്ടി സ്വീകരിക്കില്ല.” – ബഹു. ഗോവിന്ദൻ സഹാവു്.

കൊടി സുനിയും ജ്യോതി ബാബുവുമൊക്കെ സെക്രട്ടറി സഹാവു് പറഞ്ഞതു് കേട്ടല്ലോ! നാളെ വന്നു് ഞാങ്കേട്ടില്ലാന്നു് പറഞ്ഞേക്കരുതു്!

November 21 2025 16:33

“സ്വർണ്ണപ്പാളി ഇളക്കുന്നതു് അവരുടെ കാര്യം; പൂശുന്നതു് അവരുടെ കാര്യം; ഇളക്കുന്നോ ഇല്ലയോ എന്നന്വേഷിക്കേണ്ട കാര്യം ദേവസ്വം മന്ത്രിക്കില്ല. ഗവണ്മെൻ്റിൻ്റെ കൈകൾ ശുദ്ധമാണു്.” – ബഹു, കടകംപള്ളി സുരേന്ദ്രൻ സഹാവു്.

സ്വഭാവികം! “അവർ” പണി ചെയ്താൽ മന്ത്രിമാരുടെ കൈകൾ അശുദ്ധമാകേണ്ട വല്ല കാര്യവുമുണ്ടോ?!

November 22 2025 12:31

ബഹു. എൻ. വാസു സഹാവു് കട്ടിലിലും, ബഹു. എ. പദ്മകുമാർ സഹാവു് സഹ സഹാക്കളോടൊപ്പം തറയിലുമാണത്രെ ജയിലിൽ പള്ളിയുറങ്ങുന്നതു്!!

ഒരു കട്ടിലിൽ 9 പേർക്കു് ഡിജിറ്റലി തൊടാതെ കിടക്കാൻ കഴിയുന്ന ഒരു ബെഡ്-സിസ്റ്റം ഡിജിറ്റൽ ആ. മന്ത്രി വീണാൻ്റി ഡെവലപ്പ് ചെയ്തിട്ടുള്ള കാര്യം അനാലഗസ് ആ. മന്ത്രി പിണു അറിഞ്ഞിട്ടുണ്ടാവില്ല.

November 22 2025 12:42

കക്ഷിരാഷ്ട്രീയമില്ലായിരുന്നെങ്കിൽ ആണ്മല്ലുക്കളും, പ്രണയമില്ലായിരുന്നെങ്കിൽ പെണ്മല്ലുക്കളും തെണ്ടിപ്പോയേനെ! (എന്നു് തോന്നുന്നു).🙂

November 22 2025 13:05

“സത്യമറിയാത്തവൻ കേവലമൊരു വിഡ്ഢിയാണു്. പക്ഷേ, അതറിഞ്ഞിട്ടും അതിനെ കള്ളമെന്നു് വിളിക്കുന്നവൻ ഒരു ക്രിമിനലാണു്.” – ബെർട്ടോൾട് ബ്രെഹ്റ്റ്

November 22 2025 13:20

ഫെയ്‌സ്ബുക്കിൽ എന്നെ വിട്ടുപോകുന്നവരെ ഞാൻ ആദരിക്കുന്നു. ഞാൻ അവർക്കു് യോജിച്ചവനല്ല എന്ന അവരുടെ തിരിച്ചറിവിനാണു് ഈ ആദരം.

November 22 2025 13:53

“ഉണക്ക റൊട്ടിയല്ല, റൊട്ടി ഇല്ലാത്തതാണു് കൂടുതൽ കടുപ്പം.” – ജർമ്മൻ ചൊല്ലു്.

റ്റിവി ചാനലുകൾ ഇല്ലാത്തതല്ല, അവയിലെ ഇടതർ, സഹയാത്രികർ ഇത്യാദി വ്യാജ ഡോക്ടർമാരുടെ വാഗ്വിസർജ്ജ്യങ്ങളാണു് കൂടുതൽ പ്രാകൃതം.

November 22 2025 14:00

സിങ്ഗിൾ മാൾട്ട് സ്കോച്ച് വിസ്കി ഗ്ലാസാണോടേ ഈ ചിഹ്നമ്മ? എങ്കിൽ എൻ്റെ “ഒരോട്ടു്” തന്നേക്കാം.🙂

November 22 2025 15:27

മതം, ജാതി, ദളിത് മുതലായ സാമൂഹിക വിഷയങ്ങളിലെ ചില അഭിപ്രായപ്രകടനങ്ങളുടെ പേരിൽ, മാക്രിസ്റ്റ്-ഇസ്ലാമിസ്റ്റ് പുത്തിജീവികൾ ഒരു മീനാക്ഷി അനൂപിനെ വാനോളം പുകഴ്ത്തുന്നതായി ഈ ദിനങ്ങളിൽ ഫെയ്‌സ്ബുക്കിൽ കാണുന്നു.

എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം, ആ കുട്ടിയുടെ അഭിപ്രായങ്ങളിൽ വിലമതിക്കേണ്ട ബൗദ്ധികതയുടെ സ്ഫുരണങ്ങളുണ്ടു്. അവയെ ശ്രദ്ധിക്കുകയാണു്, നടപ്പാക്കുകയാണു്, മീനാക്ഷി അനൂപ് എന്ന വ്യക്തിയെ കാവടിപോലെ പിടലിയിലേറ്റി നാടുനീളെ മുദ്രാവാക്യം മുഴക്കിനടന്നു് മുതലെടുക്കുകയല്ല, സാമൂഹിക പരിഷ്കരണമാണു് ലക്ഷ്യമാക്കുന്നതെങ്കിൽ, മല്ലുക്കൾ ചെയ്യേണ്ടതു്.

ആ കുട്ടിയോടു് എനിക്കിതേ പറയാനുള്ളു: പുത്തിജീവികൾ ചമയുന്ന മാക്രിസ്റ്റ്-ഇസ്ലാമിസ്റ്റ് ക്രിമിനലുകളുടെ കുത്തകാവകാശമാക്കപ്പെടാൻ അനുവദിക്കാതിരുന്നാൽ നിനക്കു് കൊള്ളാം.

[ആശയാധിഷ്ഠിതമായി പറഞ്ഞാൽ, ആ കുട്ടിയോടു് വിയോജിക്കാനുള്ള ഒരു കാരണവും എനിക്കില്ല. കാരണം, ജാതിമത സംബന്ധമായി ഞാൻ പ്രതിനിധീകരിക്കുന്ന അതേ ആശയങ്ങൾ തന്നെയാണു് ആ കുട്ടി അവളുടേതായ രീതിയിൽ പറയുന്നതും.]

November 22 2025 15:51

അഞ്ചുവർഷത്തിനിടെ കെ-ഭൂതവും, കെ-വർത്തമാനവും, കെ-ഭാവിയും, കെ-അപ്പം മാഷും, ആവകകളോടൊപ്പം കെ-റെയിൽ കയറി ചൂടോടെ വിൽക്കാനായി കെ-അപ്പം ചുടുന്ന കെ-അമ്മായിമാരും, സത്തുപോയാൽ ഞങ്ങ കെ-മല്ലുക്കളുടെ കാര്യം “ഗോവിന്ദ” ആകില്ലേ ബഹു. അപ്പം മാഷ് ഗോവിന്ദൻ സഹാവേ?!

November 22 2025 18:08

INTUC തിരുമേനി തിരുകണ്ഠാഭരണമായി ത്രിവർണ്ണകോണകത്തിനു് പകരം ചെംകോണകം ചാർത്തിയിരുന്നെങ്കിൽ, സ്വന്തം നേട്ടത്തിനായി ജനിച്ചുവളർന്ന സമൂഹത്തെപ്പോലും ഒറ്റിക്കൊടുക്കാൻ മടിക്കാത്തത്ര സാമ്പത്തിക ഒബ്സെഷനുള്ള യൂദാസ് എന്ന, മല്ലുക്കളെ എക്കാലവും ആവേശഭരിതരാക്കിയിരുന്ന ആ ഒരു ഊജ്ജ്വല സാമൂഹിക ഇമേജ് കൈവന്നേനെ!

November 23 2025 13:45

“ഒരേ ചുറ്റുപാടുകളിൽ പോലും ഓരോരുത്തരും ജീവിക്കുന്നതു് വ്യത്യസ്ത ലോകത്തിലാണു്.” – ആർത്തൂർ ഷോപ്പൻഹവർ (ജർമ്മൻ ഉച്ചാരണം)

[Arthur Schopenhauer (22. 02. 1788 – 21. 09. 1860) was a German philosopher known for his 1818 work “The World as Will and Representation” which characterizes the phenomenal world as the manifestation of a blind and irrational noumenal will. He was among the first philosophers in the Western tradition to share and affirm significant tenets of Indian philosophy, such as “asceticism, denial of the self, and the notion of the world-as-appearance”. Arthur Schopenhauer strongly influenced Friedrich Nietzsche’s philosophical thought.]

https://en.wikipedia.org/wiki/Arthur_Schopenhauer

November 23 2025 14:43

ജനാബ് ചാൾസ് ഡാർവ്വിൻ സാഹിബ് ഒരു പടുവിഡ്ഢിയായിരുന്നെന്നും, അയാൾ ഏതോ ഒരു ഗുഹയിൽ കുത്തിയിരിക്കുകയായിരുന്നപ്പോൾ അയാൾക്കുണ്ടായ ഹലൂസിനേഷൻസ്‌ യാതൊരു തെളിവുമില്ലാതെ ഒരു കിത്താബിൽ ആരെക്കൊണ്ടോ കുത്തിക്കുറിപ്പിച്ചു്, ചിന്ത പബ്ലിഷേഴ്സ് വഴി പ്രസിദ്ധീകരിച്ചു് ലോകമാസകലമുള്ള മനുഷ്യരെ പരിണാമസിദ്ധാന്തം എന്ന ശൈത്താന്റെ കുന്ത്രാണ്ടത്തിലേക്കു് വാളും കുന്തവും ഉപയോഗിച്ചു് മാനസാന്തരിപ്പിക്കുകയായിരുന്നു എന്നും ജ്യൂസ് ഉസ്താദ് റഹ്മത്തുള്ള ഖാസിമി അത്യന്താധുനികമായ പരൂക്ഷണ നിരൂക്ഷണങ്ങളിലൂടെയും അനിഷേദ്ധ്യമായ ആർഗ്യുമെന്റുകളിലൂടെയും തെളിയിച്ചതായും, അതി നൂതനമായ ആ ഗവേഷണത്തിനു്, ഹറാം പിറന്ന അമേരിക്കയിലെ Massachusetts Institute of Technology (MIT) അദ്ദ്യത്തിനു് ഓണററി ഡോക്ടർ പദവി നല്കി ആദരിക്കാൻ നിർബന്ധിതരായതായും തത്പര കക്ഷികളെ ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു.

മേലിൽ ചാൾസ് ഡാർവ്വിൻ, പരിണാമസിദ്ധാന്തം എന്നൊക്കെപ്പറഞ്ഞു് പഠിക്കാതെ ബീമർശിക്കുന്ന അസത്തുക്കളാരും ഈ വഴി വന്നേക്കരുതു്! ആൾക്കു് വേറെ പണിയുണ്ടു്!!

November 24 2025 10:23

പാർട്ടി പരിശോധിക്കും, പാർട്ടി തീരുമാനിക്കും, പാർട്ടി പറയും, പാർട്ടി കൊല്ലും, പാർട്ടിക്കെതിരെ മത്സരിച്ചാൽ തട്ടിക്കളയും എന്നെല്ലാം കമ്മികൾ പുലമ്പുന്നതു് പാർട്ടിയെ അവർ ഇന്ദ്രിയദ്വാരാ ഒരു ആളായി അറിയുന്നതുകൊണ്ടാണു്! – സഹാവു് പാർട്ടി, മിസ്റ്റർ പാർട്ടി, ശ്രീമാൻ പാർട്ടി അവർകൾ!!

November 24 2025 11:06

“മുൻ ഏരിയ സെക്രട്ടറി വി. ആർ. രാമകൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി നൽകിയ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നു് സിപിഎം ‘എൽസി’ സെക്രട്ടറി ജംഷീർ ഭീഷണിപ്പെടുത്തി!”

“സൗഹൃദപരമായി” ഒറ്റ വെട്ടിനോ, “മനുഷ്യനായി” 51 വെട്ടിനോ, “ജീവൻരക്ഷാപ്രവർത്തനമായി” ചട്ടിക്കു് തലയ്ക്കടിച്ചോ തട്ടൽ എന്നു് പാർട്ടി തീരുമാനിക്കും!

November 24 2025 11:47

“കണ്ണൂരിൽ 14 ഇടങ്ങളിൽ LDF-നു് എതിരില്ല. ‘സാജൻ്റെ’ ആന്തൂരിൽ മൂന്നിടത്തുകൂടി UDF സ്ഥാനാർത്ഥികളുടെ പത്രിക തള്ളി.” – വാർത്ത.

ആയകാലത്തു് കമ്മ്യൂണിസ്റ്റ് റഷ്യയിലും, സാറ്റലൈറ്റ് രാജ്യങ്ങളിലും പാർട്ടിക്കു് 90% വോട്ടുകൾ കിട്ടുന്നതു് നടപ്പുരീതിയായിരുന്നു! നവ ഘോരളവും ആ കമ്മി പറുദീസാവസ്ഥയിലേക്കു് എത്തിക്കൊണ്ടിരിക്കുന്നു!

November 24 2025 12:25

ദൈവകൃപയാൽ, കോൺഗ്രസ്സിൻ്റെ ശവദാഹത്തിനു് മാവു് വെട്ടാൻ മരംമുറി വിദഗ്ദ്ധരുടെ ആവശ്യമില്ല. അതിനു് സർവ്വഥാ യോഗ്യരായവർ കാങ്കിരസ്സിൻ്റെ നേതൃനിരയിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടു്!

“തോട്ടം പിഴയ്ക്കാൻ പീച്ചൻ കുലയ്ക്കും” എന്നൊരു നാടൻ ചൊല്ലാണു് ഓർമ്മ വരുന്നതു്.

November 24 2025 12:55

സ്വന്തമിത്തിൽ വിശ്വസിച്ചുകൊണ്ടു് അന്യമിത്തിനെ വിമർശിക്കുന്ന ഊളകളുടെ നാട്ടിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ചു് അപകടകരമായ ഒരുപാടു് ദ്രോഹങ്ങൾ വരുത്തിവയ്ക്കാനാകും.

അതു് നിയന്ത്രിക്കേണ്ടവർ അതിനു് ചൂട്ടു് പിടിക്കുന്ന ക്രിമിനലുകളാവുമ്പോൾ എന്തു് പറഞ്ഞിട്ടെന്തു്?!

November 24 2025 13:11

“ഉറവിടത്തിലെത്താൻ ആഗ്രഹിക്കുന്നവൻ ഒഴുക്കിനെതിരെ നീന്തണം.” – ‘ഉറവിടം’ അവ്യക്തമായ ഒരു ചൊല്ലു്.

November 24 2025 13:23

കമ്മിഗോത്രം വിട്ട സഹാവിനെ കയ്യോടെ തട്ടുമെന്നു് ഭീഷണിപ്പെടുത്തുന്ന ‘എൽസി’ സെക്രട്ടറിക്കെതിരെ കൈക്കൊള്ളേണ്ട നടപടികളെപ്പറ്റി “കുന്തത്തിലും കൊടച്ചക്രത്തിലും” വല്ലതും കുത്തിക്കുറിച്ചിട്ടുണ്ടോ എന്നറിയേണ്ടവർ മീൻ-സാംസ്കാരിക മന്ത്രി ബഹു. സജി ചെറിയാൻ സഹാവിനെ സമീപിക്കുക! നന്ദി!

November 24 2025 14:43

എച്ച്യൂസ് മി മല്ലുക്കളേ! മത-, ജാതി-, സാമുദായിക-, സാമൂഹിക-, സാംസ്കാരിക-, വിദ്യാഭ്യാസ-, രാഷ്ട്രീയ നായികാനായകന്മാരായി നിങ്ങൾ വാഴിച്ചിരിക്കുന്ന സ്വയംപൊങ്ങികൾ ഒന്നടങ്കം വയറ്റുപാടുകാരായ കപടരും, കാൽക്കാശിൻ്റെ വിവരമില്ലാത്തവരും, പഴംപുരാണ പാരായണരും, പഴഞ്ചൊല്ലു് ചൊല്ലരും, അകറ്റിനിർത്തേണ്ടത്ര അപകടകാരികളുമാണു്!!

November 25 2025 13:21

“ഒരു ചക്ക ഇട്ടപ്പോൾ ഒരു മുയൽ ചത്ത സ്ഥിതിക്കു് ഒത്തിരി ചക്കകളെ ഇട്ടാൽ ഒത്തിരി മുയലുകൾ ചാകേണ്ടതുണ്ടു്.” – മല്ലു ഫിലോസഫി.

ഒരു സരിതയെ ഇറക്കി ഒന്നാമൂഴം ഒപ്പിക്കാമെങ്കിൽ ചറപറ സരിതകളെ ഇറക്കിയാൽ മൂന്നാമൂഴവും ഒപ്പിക്കാം. – പിണറായിസ്റ്റ് ഇലക്ഷൻ സ്ട്രാറ്റജി.

November 25 2025 13:40

ബോംബേറു് പ്രതികൾക്കു് സിപിഎം പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു: “പയ്യന്നൂരിലെ പോരാളികളേ!!”
“ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റക്കാരെ ശിക്ഷിക്കണം.” – അപ്പം മാഷ്.

ശിക്ഷിച്ചുകഴിഞ്ഞാൽ അപ്പം മാഷും ഞാനും കൂടി അവർക്കു് അഭിവാദ്യമർപ്പിക്കും: “ശബരിമലയിലെ വീരസമര പോരാളികളേ!!!!”

November 25 2025 14:25

വൈത്തിരിയിൽ പ്രചാരണത്തിനെത്തിയ UDF വനിതാസ്ഥാനാർത്ഥിയെ CPI നേതാവും സംഘവും തടഞ്ഞു: “വിപ്ലവമണ്ണിൽ നിങ്ങളെ കയറ്റില്ല!”

ഹല്ല പിന്നെ! തീണ്ടാനും തൊടാനും കൊള്ളാത്ത നികൃഷ്ട ജീവികളൊക്കെ പരിപാവന വിപ്ലവരക്ത മണ്ണിൽക്കയറി അശുദ്ധമാക്കിയാൽ സഹാവിനു് ദേഷ്യം വരാതിരിക്കുമോ? യെവറ്റകളാരു്? കാറ്റിൽ പറക്കും കഴുകരോ? അതോ, കാരണഭൂതരോ?!?!

November 25 2025 14:52

ദൈനംദിനം അൻപതു് കാറുകളുടെ അകമ്പടിയോടെ എഴുന്നള്ളിവന്നു്, അദ്ധ്വാനിച്ചു്, നക്കാപ്പിച്ച കൂലിവാങ്ങി ഉപജീവിക്കുന്ന ആശ വർക്കർമാരെപ്പോലുള്ള തൊഴിലാളികളെ പ്രസംഗത്തിലും വാക്കിലും അനുകൂലിക്കുന്ന, കാട്ടുപോത്തിനു് മാക്രിയിൽ ജന്മമെടുത്ത അധമ ജനുസ്സുകളാണു് പ്രവൃത്തിയിൽ അവരെ ഏറ്റവും കൂടുതൽ ദുരുപയോഗവും ചൂഷണവും ചെയ്യുന്നതു്!

November 25 2025 15:04

ബഹു. തിരുതത്തോമ സഹാവിൻ്റെ പ്രധാന കാർമ്മികത്വത്തിൽ മോദിജിയും അമിത് ഷാ ജിയുമൊത്തു് ഒരു പ്രഭാതഭക്ഷണമൊരുക്കി കൊച്ചുവർത്തമാനം പറഞ്ഞിരുന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലേ ബഹു. മു. മ. പി. വി. സഹാവേ?

അടിയനെ 51 വെട്ടുവെട്ടി തട്ടിക്കളയരുതു്! കേവലമൊരു തംശയം ഉന്നയിച്ചെന്നേയുള്ളു!!

November 26 2025 12:05

“അച്ഛാ, എനിക്കു് മുത്തശ്ശിയെ കല്യാണം കഴിക്കണം.”

“അതു് സാധിക്കില്ലോമലേ, അവളെന്റെ അമ്മയാണു്!”

“അപ്പോൾ പിന്നെ നീ എന്തിനാണു് എന്റെ അമ്മയെ കല്യാണം കഴിച്ചതു്?”🙂

[ഒരു രാഹുലോ, ശശിയോ, സുരേന്ദ്രനോ, ശ്രീരാമകൃഷ്ണനോ, ഐസക്കോ, മുകേഷോ, ആർഷോയോ മറ്റോ ആയി നവഘോരള രാഷ്ട്രീയത്തിൽ മിന്നിത്തിളങ്ങുന്ന ഒരു സൂപ്പർ സ്റ്റാറാകാനുള്ള കച്ച കെട്ടിലാണു് ആ ചെക്കനെന്നു് തോന്നുന്നു.]

November 26 2025 12:28

“ബഹു. പദ്മകുമാർ സഹാവു് കുറ്റവാളിയെന്നു് പറയാനാകില്ല.” – LDF കൺവീനർ ബഹു. ടി. പി. രാമകൃഷ്ണൻ സഹാവു്.

സ്വാഭാവികം! കാങ്കിരസ്സുകാരനായ ശ്രീ. രാഹുൽ മാങ്കൂട്ടത്തിൽ “തീവ്രത” കൂടിയ കുറ്റവാളിയാണെന്നു് പറയുന്നത്ര ലാഘവത്തോടെ പറയാൻ കഴിയുന്ന ഒരു വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്രമല്ല അതു്.

November 26 2025 12:57

അതുകൊണ്ടല്ലേ സർവ്വ ബഹു. ബേബി, ബാലൻ, ചിറ്റപ്പൻ, ശുംഭൻ, ചെന്താരകം, പിണറായി, ഗോവിന്ദൻ, ബാലഗോപാൽ, രാജേഷ്, രാജീവ്, ബിന്ദു, വീണ, ചിഞ്ചു, ചിന്ത, അനിൽകുമാർ, അരുൺകുമാർ, ലൂക്കോസ്, ജെയ്ക്കു്, ഗോപൻ മുതലായ എണ്ണം പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം “ഹ്യൂമൻ അൺഡർസ്റ്റാൻഡിങ്” വികസിപ്പിക്കാനായി രാപകലില്ലാതെ ഇമ്മാതിരി ചത്തുകിടന്നു് കഠിനാദ്ധ്വാനം ചെയ്യുന്നതു്?

ശ്ശെട!!

November 26 2025 14:40

പപ്പടവും പായസവും കൂട്ടിയുള്ള കേരളീയ സദ്യക്കുശേഷം വിപ്ലവാത്മകമായി സിപ് ചെയ്യാൻ കട്ടൻചായയും കാവ്യാത്മകമായി പൊഹയ്ക്കാൻ ദിനേശ് ബീഡിയും കിട്ടുമോടേ? ഇല്ലെങ്കിൽ എന്നെ നോക്കണ്ട. കേരളാ ബാങ്ക് ഭരണസമിതിയംഗമായ സഹാവിൻ്റെയോ, സന്തതിപരമ്പരകളുടെയോ കല്യാണസദ്യക്കു് വിളിക്കാതെ കേറിച്ചെന്നാലും, കഞ്ചാവു് ബീഡി വലിച്ചുകൊണ്ടു് സാമൂഹിക പരിഷ്കരണാർത്ഥമുള്ള സഹാവു് വേടൻ്റെ വിപ്ലവ വിലാപങ്ങൾ കേൾക്കാം! അപ്പോഴാണു് ഓൻ്റെയൊരു പപ്പടോം പായസോം!

എടുത്തോണ്ടു് പോടേ! എടുത്തോണ്ടു് പോയി, ആഗോള അയ്യപ്പ സംഗമത്തിനായി ദേഹണ്ഡക്കാരൻ പഴയിടം നമ്പൂതിരി കലക്കിയും കടഞ്ഞും കുറുക്കിയും വേവിച്ചും വറുത്തും പൊരിച്ചും ഉണ്ടാക്കിയ അതിവിശിഷ്ടമായ വിഭവങ്ങൾ ഏതു് ബ്രഹ്മപുരത്താണോ കൊണ്ടുപോയി ഡിസ്പോസ് ചെയ്തതു്, അവിടെക്കൊണ്ടുപോയി തട്ടു്!!

അതിദാരിദ്ര്യം പോയിട്ടു് ചെറുദാരിദ്ര്യം പോലുമില്ലാത്ത പിണറായിസ്റ്റ് സോവിയറ്റ് സോഷ്യലിസ്റ്റ് നവഘോരള റിപ്പബ്ലിക്കിൽ കിറ്റുഭുജിച്ചു് ആമോദപൂർവ്വം വസിക്കുന്ന എന്നെയാണു് അച്ചങ്ങായി അന്നമ്മദാനവും പപ്പടവും പായസവും കാട്ടി പ്രലോഭിപ്പിക്കാൻ നോക്കുന്നതു്! നിങ്ങൾക്കു് ആളുതെറ്റി ചങ്ങായീ! ഇതു് വേറെ ജനുസ്സു്! ഇതു് കൊടുംകാറ്റിലും പറപറക്കും സാക്ഷാൽ ശവംതീനി കഴുകൻ ജനുസ്സു്!!

November 27 2025 10:07

ആഗോള അയ്യപ്പ സംഗമം കണ്ടോരരും കൊള്ളാം, ദൈവഹിതം കണ്ടരരറിഞ്ഞു് അനുജ്ഞ നൽകിയ കണ്ഠരരും കൊള്ളാം, സ്വർണ്ണപ്പാളി കട്ടോരരും കൊള്ളാം, കൊണ്ടോയി വിറ്റോരരും കൊള്ളാം, കൊള്ളമുതൽ പങ്കിട്ടോരരും കൊള്ളാം!

എല്ലാ മത-, രാഷ്ട്രീയ മലരരുകൾക്കും സർവ്വരാജ്യ തൊഴിലാളിവർഗ്ഗ വിപ്ലവാഭിവാദ്യങ്ങൾ!!

November 27 2025 12:09

“എന്തു് തിന്നും എന്തു് കുടിക്കും എന്നു് ‘നിങ്ങളുടെ’ ജീവനായിക്കൊണ്ടും, എന്തു് ഉടുക്കും എന്നു് ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുതു്. ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ ‘നിങ്ങളുടെ’ പിതാവു് അവയെ പുലർത്തുന്നു.” (ബൈബിൾ, മത്തായി 6: 25, 26)

വിതയ്ക്കൽ, കൊയ്യൽ ഇത്യാദി ദേഹമനങ്ങുന്ന പണികൾ ചെയ്യുകയോ, എന്തു് തിന്നും എന്തു് കുടിക്കും എന്തുടുക്കും എന്നു് വിചാരപ്പെടുകയോ ചെയ്യുന്ന ഏർപ്പാടു് ‘ഞങ്ങൾക്കും’ ഇല്ല. പക്ഷേങ്കി, സ്വർഗ്ഗസ്ഥനായ ‘ഞങ്ങളുടെ’ പിതാവു് ‘ഞങ്ങളുടെ’ പള്ളികളിലെയും അരമനകളിലെയും നിധിപ്പുരകളിൽ പണവും സമ്പത്തും കൂട്ടിവയ്ക്കുകയും, ‘ഞങ്ങളെ’ മൂക്കറ്റം തീറ്റിക്കുകയും കുടിപ്പിക്കുകയും, കസവുടയാടകളിലും പട്ടുവസ്ത്രങ്ങളിലും പൊതിയുകയും ചെയ്താൽ, മരുന്നുവിറ്റു് ജീവിക്കുന്ന മെഡിക്കൽ റെപ്രെസെന്റേറ്റിവുകളെപ്പോലെ, മോക്ഷം വിറ്റു് ജീവിക്കുന്ന ദൈവ പ്രതിനിധികളായ ‘ഞങ്ങൾ’ പുരോഹിതർക്കു് അതു് ശിരസാവഹിച്ചു് അനുഭവിച്ചു് തീർക്കാനല്ലാതെ മറ്റെന്തു് ചെയ്യാൻ കഴിയും, മുട്ടാടുകളും പെണ്ണാടുകളും കുഞ്ഞാടുകളുമായ ആട്ടിൻകൂട്ടമേ, ദൈവഭക്തരായ വിശ്വാസിസമൂഹമേ, അന്തവും കുന്തവുമില്ലാത്ത അടിമക്കണ്ണുകളേ, പഠിക്കാതെ ബീമർശിക്കുന്ന അസത്തുക്കളേ?!🙂

November 27 2025 13:05

രാഹുലിനു് കുരുക്കു്, തന്ത്രിക്കു് കുരുക്കു്, പ്രശാന്തിനു് കുരുക്കു്, കടകംപള്ളിക്കു് കുരുക്കു്, വാസവനു് കുരുക്കു്, പി.വി.-ക്കു് കുരുക്കു്, … …!

നവ ഘോരളത്തിലെ കിറുക്കന്മാരായ മൊത്തം കുറുക്കന്മാർക്കും കുരുക്കാണല്ലോസ്റ്റാ! ബഹു. ആ. മന്ത്രിണി വീണാൻ്റി സഹാവു് കാരണഭൂതത്തിൻ്റെ അടിയന്തിരത്തിനുള്ള റിപ്പോർട്ട് തേടിയോ ആവോ!?

November 27 2025 13:48

“രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കു് പരാതി നൽകിയ ‘അതിജീവിത’ (പി. ശശിയുടെ) സെക്രട്ടേറിയറ്റിൽ കുഴഞ്ഞുവീണു. ” – വാർത്ത.

ബഹു. മു. മ. പി. വി. സഹാവിൻ്റെ സാമീപ്യത്തിൽ മാടപ്രാവുവരെ കമാന്നൊരക്ഷരം മുണ്ടാതെ സത്തു് പണ്ടാറമടങ്ങിയിട്ടുണ്ടെന്ന ലോകചരിത്രമറിയാതെ, സെക്രട്ടേറിയറ്റിലേക്കു് പോകാനുള്ള പാർട്ടി കല്പന സ്വീകരിച്ച ആ “അതിജീവിതയെ” പറഞ്ഞാൽ മതി!

November 28 2025 13:39

ലോകത്തിലെ മൊത്തം പാപികളെയും നന്നാക്കാൻ മനുഷ്യപുത്രൻ കുരിശിലേറിയതൊക്കെ ഒരു കാലം!
ഇപ്പോൾ, യോനീമണമടിച്ചാൽ കാമഭ്രാന്തിളകുന്ന “മനുഷ്യപുത്രന്മാരെ” ഒറ്റയൊറ്റയായുള്ള ചാറ്റിലൂടെ തേൻകെണിയിൽ കുടുക്കി, കാലുകളകത്തി ഗർഭം ധരിച്ചശേഷം, അവരെ നന്നാക്കാനെന്ന വ്യാജേന, “സത്യവാൻ-സാവിത്രിമാരുടെ” ചാനലുകളിലേറി പ്രശസ്തരാകുന്ന നടിതിലകങ്ങളുടെ കാലമാണു്!!

November 28 2025 13:54

“എനിക്കു് കഴിയുന്നില്ല, അതുകൊണ്ടു് നിനക്കു് അനുവാദവുമില്ല!” – ഷണ്ഡൻ കമ്മ്യൂണിസ്റ്റ് മോറൽ മാനിഫെസ്റ്റോ.

November 28 2025 17:51

ബഹു. മു. മ. പി. വി. സഹാവു് പറഞ്ഞപോലെ, “ഇതിനൊന്നും എന്റെ കയ്യിൽ മറുപടി ഇല്ലാത്തതുകൊണ്ടല്ല, ഇപ്പോൾ ഞങ്ങൾ, അഥവാ അപ്രമാദിയായ ഈ ഞാൻ, എത്തിച്ചേർന്ന ഒരു ധാരണ, അഥവാ തിരഞ്ഞെടുപ്പു് ലക്ഷ്യമിട്ടു് ഞാൻ കെട്ടിയൊരുക്കിയ ഒരു കുരുക്കു്, ഒരു ‘പിണുകെണി’ ഉണ്ടു്, ആ കുരുക്കിൽ നിന്നു്, ആ ‘പിണുകെണിയിൽ’ നിന്നു് വ്യതിചലിച്ചു് പോകാൻ ഞാനാഗ്രഹിക്കുന്നില്ല” എന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് കഴുത്തറപ്പൻ സിദ്ധാന്തത്തിൽ അടിയുറച്ചു് വിശ്വസിക്കുന്നതുകൊണ്ടാണു്, അല്ലാതെ, പിവി പോലൊരു പച്ചനുണയനെ, ഒരു അധാർമ്മികനെ, ഒരു പക്കാക്രിമിനലിനെ, “ആധുനികം” എന്നു് സ്വയം വിശേഷിപ്പിക്കുന്ന ഒരു ശിലായുഗപൂർവ്വ കാട്ടാളതുല്യമായ ഒരു പക്കാ പ്രാകൃതഗോത്രത്തിന്റെ തലപ്പത്തു് മൂപ്പനായി വാഴിക്കാൻ ഉളുപ്പില്ലാത്ത ഊളകളെ വിളിക്കേണ്ട, “മരപ്പട്ടി പൊളിറ്റിക്കലി കറക്റ്റായ” പേരു് എനിക്കറിയാത്തതുകൊണ്ടല്ല, ഞാൻ ചുമ്മാതിരിയെടകുടി ദുരന്തനായി ചുമ്മാണ്ടു് ചുരുണ്ടുകൂടി മിത്തുകൾ വാഴും നിയമസഭയുടെ ഒരു മൂലയിൽ കമാന്നു് മിണ്ടാണ്ടിരിക്കണതു്.

“മൗനം വിദ്വാനു് ഭൂഷണം, ഗുരുതരമായ സാമൂഹികവിഷയങ്ങളിൽ ബഹു. മു. മ. പി. വി. സഹാവു് പാലിക്കന്നതുപോലുള്ള അതിമൗനം മുതുമുതുക്കൻ ഭ്രാന്തിന്റെ ലക്ഷണം” എന്നു് ബഹു. നാറാണത്തു് ഭ്രാന്തൻ സഹാവു് കൂലങ്കഷമായ ദീർഘകാല പരൂക്ഷണ നിരീക്ഷണങ്ങൾ വഴി അസന്ദിഗ്ദ്ധമായി കണ്ടെത്തുകയും, പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്ന പ്രത്യയശാസ്ത്രപരമായ വസ്തുതയും – അല്ലാഞ്ഞാൽ പണി മില്മ പാലുംവെള്ളത്തിലും, പോത്തുരായേഷിന്റെ കള്ളുപാളയിലും കിട്ടിയേക്കാമെന്നതിനാൽ! – ഈ അവിസ്മരണീയ നിമിഷത്തിൽ, നമ്മൾ നിർന്നിമേഷരായി, നിർവ്യാജം, നിന്നനില്പിൽ സ്മരിക്കേണ്ടതുണ്ടു്!!

“ദുഃഖിച്ചാൽ സൂക്ഷിക്കേണ്ട” എന്നു് ഗുരുകുലവാസികളായ തന്റെ കുരുന്നുകളെ പുണ്യ പുരാതന ഗൂഗിൾ പ്ലസ് “കാലത്തും ഉച്ചയ്ക്കും വൈകിട്ടും” മുടങ്ങാതെ ഉദ്ബോധിപ്പിച്ചിരുന്ന “വക്കാരിമഷ്ടാ” എന്ന താത്വികാചാര്യനായ സ്വാമിജിയുടെ ഉപദേശം “കോപ്പി ലെഫ്റ്റായി” ഞാനിവിടെ പ്രിയ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

[സ്വാമിജി വക്കാരിമഷ്ടാ ഇതിനോടകം നിർവാണമടഞ്ഞു് മോക്ഷം നേടിയോ, അതോ ഇപ്പോഴും എന്നെപ്പോലെ തിര്യക്കായി ഭൂമിയിൽ ഇഴയുകയാണോ എന്ന അറിവു് ജീവാത്മാവധിഷ്ഠിതമായി നിലവിൽ ഞാൻ കൈവരിച്ച എന്റെ ആദ്ധ്യാത്മികജ്ഞാനത്തിനു് അതീതമാണു്, അഥവാ പരമാത്മാവധിഷ്ഠിതമായി ഞാൻ കൈവരിക്കേണ്ടിയിരിക്കുന്ന ആത്യന്തികജ്ഞാനത്തിനു് ഒരു ഒന്നൊന്നര സെന്റിമീറ്റർ താഴെയാണു്!]

November 29 2025 09:47

“നാറിയവനെ ചുമന്നാൽ ചുമന്നവരും നാറും.” – ബഹു. രാജ്മോഹൻ ഉണ്ണിത്താൻ എം. പി.

തന്നെ ചുമക്കുന്ന കോൺഗ്രസ്സിൻ്റെ പിടലിയിൽ നിന്നു് മുൻകാല പ്രാബല്യത്തോടെ താഴെയിറങ്ങാൻ കക്ഷി തീരുമാനിച്ചുകാണും.

November 29 2025 09:47

ബഹു. പിവി സഹാവു് പെണ്ണുകേസ് ഭൂതത്തെ കുടം തുറന്നു് പുറത്തുവിട്ടതോടെ, സ്വർണ്ണപ്പാളി തട്ടിപ്പിൽ കാറ്റുപോയ ബലൂൺ പോലെ കിടക്കുകയായിരുന്ന കെ-പാർട്ടിയണികൾ സ്ത്രീപുരുഷ ഭേദമെന്യേ സട കുടഞ്ഞുണർന്നെണീറ്റു് ഉസാറായിക്ക്ണു്!

November 29 2025 10:46

ദുഷ്യന്തൻ ശകുന്തളയെ വിവാഹിച്ചതു് ഗാന്ധർവ്വ വിധിപ്രകാരമാണു്. (“യോനിപ്പൊരുത്തം” തോന്നുന്ന സ്ത്രീകളെ ചുമ്മാ കേറി കെട്ടാൻ മടിയിൽ കനമുള്ള പ്രജാപതികളെ അനുവദിക്കുന്ന ഒരു ആർഷഭാരത “കല്യാണ സിസ്റ്റം” ആണു് ഗാന്ധർവ്വവിധി. – സ്വ. ലേ.)

ഗർഭനിരോധനവും ഗർഭംകലക്കലും അന്നു് നവ ഘോരളത്തിലെ നില പ്രാപിച്ചിരുന്നില്ല. അതിനാൽ, കെട്ടിയ പാടേ മണവാട്ടി ഗർഭിണിയാവുകയും കാലം തികഞ്ഞപ്പോൾ പ്രസവിക്കുകയും ചെയ്തു. ശുഭം!

November 29 2025 11:36

“സ്വർണ്ണക്കൊള്ളയിൽ നിന്നു് ശ്രദ്ധ തിരിക്കാനാണു് തിരഞ്ഞെടുപ്പിനു് 10 ദിവസം മുൻപു് രാഹുലിനു് എതിരെ കേസെടുത്തതു്.” – രാജീവ് ചന്ദ്രശേഖർ.

കടകംപള്ളിയെ അറസ്റ്റ് ചെയ്യിപ്പിച്ചാൽ മല്ലുക്കൾ വീണ്ടും സ്വർണ്ണക്കൊള്ളപ്പശുവിൻ്റെ പിന്നാലേ കൂടും. മാസപ്പടിയും ലാവ്ലിനുമൊക്കെ ഡാമൊക്ലീസിൻ്റെ വാൾ പോലെ തലയ്ക്കുമീതെ തൂങ്ങുന്നതുകൊണ്ടു് മോദിജി നിർദ്ദേശിച്ചാൽ അറസ്റ്റ് ചെയ്യാതിരിക്കാൻ പ്രജാപതി പിണറായിത്തമ്പ്രാനാവതില്ല.

November 29 2025 12:20

പിണുസർക്കാർ നവഘോരളത്തിലുടനീളം ഷാപ്പുകൾ സ്ഥാപിച്ചു് മദ്യവ്യവസായം വികസിപ്പിച്ചിട്ടുള്ളതുകൊണ്ടു് “ഹാപ്പി ആകൽ” അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

“മെയ്ഡ് ഇൻ കേരള വിദേശമദ്യ” ഷാപ്പിലേക്കു് കുടിയേറുക, ഗ്ലാസിലെ സോമരസത്തിൽനിന്നു് ഒരു തുള്ളി ഭക്തിപുരസ്സരം ഭൂമീദേവിക്കു് സമർപ്പിച്ചശേഷം, മൂക്കടച്ചുപിടിച്ചു് ഒറ്റവലിക്കു് മോന്തി ഗ്ലാസ് കാലിയാക്കുക, പൂസാവുക, “ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു, മരപ്പട്ടി സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു” എന്ന സിൽമാപ്പാട്ടു് മു. റിയാസ് മന്ത്രി വക ന്യൂയോർക്ക് മോഡൽ PWD റോഡ്‌ സൈഡിൽ ചുരുണ്ടുകൂടി പാമ്പായിക്കിടന്നുകൊണ്ടു്, “Singin’ in the Rain” ട്യൂണിൽ അന്തം വിട്ടു് പാടി ചുമ്മാ “HAPPY” ആയേക്കുക!

എന്തതിശയമേ രാജീവിൻ്റെ വണ്ടി, എത്ര മനോഹരമേ!!

November 29 2025 13:46

“ഒളിവിൽ കഴിയുന്നതു് AlCC-യിലോ, KPCCയിലോ, DCC ആപ്പീസിലോ എന്നു് കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കണം.” – വെറും വെറുങ്ങൻ സാധാ വിദ്യാഭ്യാസ മന്ത്രി ബഹു. വി. ശിവൻകുട്ടി സഹാവു്.

വേണം, വേണം. തീർച്ചയായും വേണം! ഒളിവിലിരുന്നു് അവൻ ഏതൊക്കെ വീണാതന്ത്രികളാണു് മീട്ടുന്നതു് എന്നറിയാൻ “ഒളിവിലെ എൻ്റെ ഓർമ്മക്കുറവുകൾ” എന്ന, അവൻ്റെ ഒടുക്കത്തെ സായുധവിപ്ലവസാഹിത്യം പുറത്തുവരുന്നതുവരെ, കൂട്ടിലടച്ച വെരുകിനെപ്പോലെ, അക്ഷമരായി കഴിഞ്ഞുകൂടേണ്ട ഗതികേടു് നമ്മുടെ പ്രിയങ്കരരു മന്ദരരുക്കളായ അടിമക്കണ്ണുകൾക്കുണ്ടാകരുതു്.

വിദ്യാഭ്യാസമന്ത്രി ബഹു, വി. ശിവൻകുട്ടി സഹാവിനൊപ്പം! സഹാവിൻ്റെ വിവരദോഷാവകാശാധിഷ്ഠിതമായ പിണറായിസ്റ്റ് സമരപരമ്പരകൾക്കൊപ്പം!

ബീപ്-പ്ലവം ജയിക്കട്ടെ! ഇങ്കിലാൻ ചിന്താവാൻ!!

November 29 2025 14:41

“നിനക്കു് ഇങ്ഗ്ലീഷ് അറിയാമോ?”

“യെസ്, തീർച്ചയായും!”

“WELCOME എന്നാൽ എന്താണു്?”

“ചവിട്ടി (Doormat).”🙂

November 29 2025 15:46

രാഹുലും മുകേഷും പിണുവും ബേബിയും ഗോവിന്ദനും ഐസക്കും ശുംഭനും ബാലനും ചെന്താരകവും ശ്രീമതിയും ശൈലജയും വീണയുമെല്ലാം പോലെതന്നെ, ബഹു. സിറ്റപ്പൻ സഹാവും കേരളസമൂഹത്തിനു് നാളുകൾക്കു് മുന്നേ സംഭവിച്ചതും, ഒരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്നതുമായ ഒരു അതിദാരുണ സംഭവമാണു്, ഒഴിവാക്കാൻ കഴിയുമായിരുന്നതും കഴിയേണ്ടിയിരുന്നതുമായ ഒരു അത്യാഹിതമാണു്.

November 30 2025 09:21

“രാഹുലിൻ്റെ സകല ചരിത്രവും എനിക്കറിയാം. പ്രകോപിപ്പിച്ചാൽ പലതും വിളിച്ചുപറയും.” – മെമ്പർ ഓഫ് പാർലമെൻ്റ് ബഹു. രാജ്മോഹൻ ഉണ്ണിത്താൻ.

ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ആർക്കു് വേണം? “സകല കമ്പിക്കഥകളും എനിക്കറിയാം” എന്നായിരുന്നെങ്കിൽ, ചാനലുകളിലെ സത്യവാൻ -സാവിത്രികൾ ഉടനടി പ്രകോപനം തുടങ്ങിയേനെ!!

November 30 2025 11:32

“നിന്റെ സ്കൂളിൽ മുസ്ലീമുകളോ, ജൂതരോ, ക്രൈസ്തവരോ ഉണ്ടോ?”

“ഇല്ല, എന്റെ സ്കൂളിൽ കുട്ടികൾ മാത്രമേയുള്ളു.”

November 30 2025 11:56

“ഞാൻ ഇൻഡ്യയിലേക്കു് കുടിയേറുകയാണു്. അവിടെ എല്ലാ പശുക്കളും വിശുദ്ധരാണു്.”

“ഇവിടെ ഏതു് കഴുതയ്ക്കും ഭരിക്കാൻ കഴിയുമെന്നതിനാൽ, ഞാൻ ഇവിടെത്തന്നെ തുടരുകയാണു്.”

[ഭരണത്തിൻ്റെ കാര്യത്തിൽ ഭാരതത്തിലെ അവസ്ഥ ജർമ്മനിയിലേതിനെക്കാൾ ഒരുപടി മുന്നിലല്ലാതെ, ഒട്ടും പിന്നിലല്ല, കഴുതച്ചങ്ങായീ! അതിൻ്റെ പേരിൽ ഇയാൾ ഇൻഡ്യയിലേക്കു് കുടിയേറാതിരിക്കേണ്ട.🙂]

November 30 2025 12:25

കൊളോണിയൽ മാനസികാവസ്ഥ മാറ്റിയെടുക്കലിൻ്റെ ഹരിശ്രീ കുറിക്കൽ എന്ന നിലയിൽ, സായിപ്പന്മാർ ആർഷഭാരതത്തിലേക്കു് കെട്ടിയിറക്കിയ ക്രിക്കറ്റു് കളി നിരോധിക്കു്, മോദി ജീ!

November 30 2025 12:50

“ആട്ടെ, ഡയറ്റൊക്കെ എങ്ങനെ പോകുന്നു?”

“നീ എലികളുടെ കാര്യം നോക്കു്.”🙂

November 30 2025 13:41

നേതാവു് കാൽക്കാശിൻ്റെ വിവരമില്ലാത്ത ഒരു ഊളയാണെന്നു് അണികൾ തിരിച്ചറിയണമെങ്കിൽ, ചുരുങ്ങിയപക്ഷം കാൽക്കാശിൻ്റെ വിവരമെങ്കിലും അവർക്കുണ്ടായിരിക്കണം. ഒരു വിവരദോഷിയുടെ പിന്നിൽ വിഡ്ഢിത്തതുല്യമായ വിശ്വസ്തതയോടെ കൂടുന്ന ഒരു കൂട്ടം എങ്ങനെ വിവരമുള്ളവരാകും?!

November 30 2025 14:09

പെണ്ണുകേസുകളെ നമ്മൾ വിലകുറച്ചു് കാണരുതു്! മനുഷ്യരെ പാപമോചിതരാക്കാൻ പറ്റിയ ഒരു ജീവൻ രക്ഷാപ്രവർത്തനം തേടി തുലഞ്ഞ ഏകദൈവമായ യഹോവയ്ക്കുപോലും ഒരു പെണ്ണുകേസായിരുന്നു അവസാനത്തെ ആശ്രയം! മറ്റൊരു പുരുഷനുമായി കല്യാണമുറപ്പിച്ചിരുന്ന ഒരു മറിയക്കുട്ടിയായിരുന്നു പ്രമാദമായ ആ കേസിലെ അതിജീവിത!!

November 30 2025 14:32

നാളെ എന്തെന്നും എവിടെയെന്നും എങ്ങനെയെന്നുമൊക്കെ ആർക്കറിയാം? അതുകൊണ്ടു്, അധികാരം കൈവശമുള്ളിടത്തോളം, നാട്ടുകാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി അടിച്ചുപൊളിക്കാം. ബഹു. തമ്പ്രാൻ്റെ ഏതു് കുറ്റകൃത്യവും നക്കാപ്പിച്ച കിട്ടിയാൽ പാണപ്പാട്ടുകൾ പാടി ന്യായീകരിച്ചു് വെളുപ്പിക്കാൻ ഉളുപ്പില്ലാത്ത അടിമക്കണ്ണുകളുള്ളപ്പോൾ ഒരു അരിപ്രാഞ്ചിക്കു് എന്തൊക്കെ ചെയ്തുകൂടാ? ആരുണ്ടിവിടെ ചോദിക്കാൻ?

December 01 2025 11:28

“ബഹു. മു. മ. പി. വി. സഹാവിനെതിരായ ഇ. ഡി. റിപ്പോർട്ട് അഡ്ജുഡിക്കെറ്റീവ് അഥോറിറ്റി പരിശോധിക്കും.” – വാർത്ത.

ബഹു. തിരുതത്തോമ സഹാവാണു് സമിതിയുടെ ‘കണ്ടംപറി’ ചെയർമാനെങ്കിൽ കോൺസ്റ്റിറ്റ്യൂഷണലി കൺഫോമായ ഒരു അഡ്ജുഡിക്കേഷൻ നടക്കും. അല്ലെങ്കിൽ, മാസപ്പടി, ലാവ്ലിൻപടി, പതിനെട്ടാംപടി ഇത്യാദി പ്രമാദമായ ഗർഭങ്ങൾ പോലെ ഒരു ഗതിയും പരഗതിയുമില്ലാത്ത കുശ്മാണ്ഡമായി ഒടുങ്ങും!!

December 01 2025 11:53

ബഹു. മു. മ. പി. വി. സഹാവിനെതിരായ ഇ. ഡി. നോട്ടിസിനെപ്പറ്റിയുള്ള ഫെയ്സ്ബുക്കു് പോസ്റ്റുകൾ കണ്ടപ്പോഴാണു്, ഭാരതീയ നീതിന്യായവ്യവസ്ഥയുടെ കാര്യക്ഷമതയെ ജനങ്ങൾ എത്ര മതിപ്പോടെയാണു് വിലയിരുത്തുന്നതെന്നു് മനസ്സിലായതു്!

അസുലഭവും അനന്യവുമായ അത്തരം സാമൂഹിക നേട്ടങ്ങളിൽ ഒരു സർക്കാരിൻ്റെ വൈദഗ്ദ്ധ്യത്തിനും കഴിവിനും അനിഷേദ്ധ്യമായ ഒരു ക്രൈറ്റീരിയനുണ്ടു്.

December 01 2025 13:25

രാഹുൽ മാങ്കൂട്ടത്തിലിനു് ധാർമ്മിക സ്റ്റഡിക്ലാസ്സ് എടുക്കുന്ന പി. പി. ദിവ്യ സഹാത്തിയെ ട്രോളുന്ന പോസ്റ്റുകളും കമൻ്റുകളും സ്ട്രീമിൽ കാണുന്നു.

ബഹു. പി. പി. ദിവ്യ ഒരു പിണറായിസ്റ്റും, തദ്വാരാ ഒരു അംഗീകൃത ജീവൻ രക്ഷാപ്രവർത്തകയുമാണു്! “ജീവൻ രക്ഷാപ്രവർത്തകരിൽ” ചിന്തയും, വാക്കും, പ്രവൃത്തിയും തമ്മിലുള്ള ഡിസ്‌ക്രെപ്പൻസി നിത്യ സാധാരണമായ ഒരു നൈസർഗ്ഗികതയാണു്!!

December 01 2025 14:42

മാപ്ര: “രാഹുൽ എവിടെ?”
സണ്ണി ജോസഫ്: “എൻ്റെ പോക്കറ്റിലുണ്ടു്.”

ഒരു MLA-യെ പോക്കറ്റിൽ ട്രാൻസ്പോർട്ട് ചെയ്യാൻ ഇയ്യാളെന്താ ക്യാങ്ഗരരു പോക്കറ്റരരുവോ? മറ്റു് ചികിത്സകൾ ഫലിക്കാതെ വന്നതാണെങ്കിൽ, ബഹു. മു. മ. പി. വി.-യെപ്പോലെ, ലുങ്കിയുടെ കനമില്ലാത്ത മടിയിൽ തിരുകാമായിരുന്നില്ലേ?! ഇതൊന്നും ഒരു നസ്രാണിക്കു് ചേർന്ന നോമ്പും കുമ്പസാരവുമല്ല, ബഹു. KPCC പ്രസിഡൻ്റേ!!

December 02 2025 09:13

“ഈനാംപേച്ചിക്കു് മരപ്പട്ടി കൂട്ടു്.”

കച്ചവടം രാഷ്ട്രീയമാക്കിയവനു് രാഷ്ട്രീയം കച്ചവടമാക്കിയൻ കൂട്ടു്! സ്വാഭാവികം!!

December 02 2025 10:40

ഇലക്ഷൻ പ്രമാണിച്ചു് സാധാ വിദ്യാഭ്യാസമന്ത്രി ബഹു. വി. ശിവൻകുട്ടി സഹാവിന്റെ സൈബർ ടീമിലേക്കു് ദേശാഭിമാനിയിൽ നിന്നെത്തിയ കൂലിയെഴുത്തുകാർ അങ്ങേരെ നിലത്തു് കാലുകുത്താൻ സമ്മതിക്കുന്നില്ല.

“ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ” എന്നൊരു പ്രശ്നോത്തരിയും കൊടുത്താണു് ഇപ്പോൾ അവറ്റകൾ ആ പാവത്തെ ഗോദയിലേക്കു് ആട്ടിയിറക്കിയിരിക്കുന്നതു്! ഇറങ്ങിയതേ കക്ഷിക്കു് ഓർമ്മയുള്ളൂ, ആന്റി-പിണറായിസ്റ്റുകളായ കമന്റുകാർ അയാളെ എയറിലാക്കി!

ഇലക്ഷൻ ടീമിലെ സൈബർ പോരാളികൾ അടുത്ത പോസ്റ്റുമായി ഗോദയിലേക്കു് തള്ളിവിടുന്നതുവരെ ആൾ സ്ഥിതി ചെയ്യുന്നതു് ത്രിശങ്കു സ്വർഗ്ഗത്തിലായിരിക്കും. ഓട്ടോഗ്രാഫ് വേണ്ടവർ അവിടെയെത്തി വാങ്ങേണ്ടതാണു്.

വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ ബഹു. വി. ശിവൻകുട്ടി സഹാവിനു് എഴുത്തും വായനയും അത്ര വശമില്ലാത്തതു് നന്നായി. പോസ്റ്റുകളുടെ കീഴിലെ കമന്റുകൾ വായിച്ചു് വ്യാകുലമാതാവാകേണ്ട ഗതികേടില്ല. രാഷ്ട്രീയമായി മാക്രിസ്റ്റായതു് അതിലും നന്നായി. ലജ്ജ ഉളുപ്പു് മുതലായ അസ്ക്യതകൾ അനുഭവിക്കണ്ടല്ലോ!

എന്നാലും ഈ അവസ്ഥ ഇത്തിരി കടുപ്പം തന്നെ മൊയ്ലാളീ, കടുപ്പം തന്നെ!!🙂

December 02 2025 11:52

ഇതു് കേട്ടാൽ തോന്നും, ആർക്കുമറിയാത്ത എന്തോ വൻരഹസ്യമാണു് ഇ. ഡി. വെളിപ്പെടുത്തിയതെന്നു്! ഈ വസ്തുത ഇതുവരെ അറിയാത്ത മല്ലുക്കൾക്കു് ഒന്നുകിൽ കണ്ണും കാതുമില്ല, അല്ലെങ്കിൽ സ്റ്റഡി ക്ലാസ്സുകൾ വഴിയുള്ള മസ്തിഷ്കപ്രക്ഷാളനത്തിലൂടെ അവരുടെ സാമാന്യബുദ്ധിയും സാമാന്യബോധവും നശിപ്പിക്കപ്പെട്ടു.

“എവിടെ ലൈഫ്ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ടു്.”

കെ-ഭരണത്തിൽ എവിടെ വകമാറ്റലും തട്ടിപ്പുമുണ്ടോ, അവിടെ ബഹു. മു. മ. പി. വി. സഹാവും, അയാളുടെ സ്വന്തം കെ-പാർട്ടിയുമുണ്ടു്.

December 02 2025 12:31

കമ്മ്യൂണിസ്റ്റ് കാപട്യത്തിൻ്റെ നേർചിത്രങ്ങൾ കണ്ടറിയാൻ, കെ-പാർട്ടിയുടെ ഇലക്ഷൻ പ്രചാരണ വേദികളിൽ, മുഖത്തെ മസിലുകൾ വേദനിക്കുന്നത്ര യാന്ത്രികമായി ഇളിച്ചുപിടിച്ച ചിറികളുമായി കപട വാഗ്ദാനങ്ങൾ വാരിക്കോരിച്ചൊരിയുന്ന പിണറായി മന്ത്രിസഭയിലെ പുത്തിജീവികളെ വീക്ഷിച്ചാൽ മതി.

കമ്മ്യൂണിസം മൗലികമായിത്തന്നെ കാപട്യമാണു്!

December 02 2025 12:55

ഹൈന്ദവമൂർത്തിയായ അയ്യപ്പൻ്റെ കാര്യം അയ്യപ്പൻ നോക്കിക്കൊള്ളും, പക്ഷേ, കമ്മ്യൂണിസ്റ്റ് ദുർമുഖ മൂർത്തിയായ കെ-ഭൂതത്തിനു് തൻ്റെ സ്വന്തം കാര്യം നോക്കാൻ കാങ്കിരസ്സിലെ ബലാൽസംഗികളെയും,
ഇന്ദ്രപ്രസ്ഥത്തിലെ സാക്ഷാൽ സംഘികളെയും ആയുധമാക്കേണ്ടതുണ്ടു്.

വല്ലഭനു് പുല്ലും ആയുധം; പൊല്ലാപ്പൻ ക്ണാപ്പനു് വല്ലവനും ആയുധം!

December 02 2025 14:05

“MLA-യേയും മേയറേയും കണ്ടക്ടറേയും പ്രതിയാക്കണം; നഷ്ടപ്പെട്ടതു് എനിക്കു് മാത്രമാണു്.” – “പരമസാത്വികനായ” ഗമനാഗമനമന്ത്രി ബഹു. കെ. ബി. ഗണേഷ് കുമാർ മാതൃകാപരമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന KSRTC-യിൽ താത്കാലിക ഡ്രൈവറായിരുന്ന “കൊടും കുറ്റവാളി” യദു.

ബഹു. മേയർ ആര്യ രാജേന്ദ്രൻ സഹാവിനെപ്പോലുള്ള, “നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത”, കേവലമൊരു KSRTC പാട്ട ബസിന്റെ സ്റ്റിയറിങ് പിടിക്കുന്ന മൂളിക്കുരങ്ങനായ യെവനാരു്? ബഹു. എം. എ. യൂസഫലിയോ? വിഴിഞ്ഞം പോർട്ട് മൊയ്ലാളി ബഹു. അദാനിയോ? അതോ മഹാമഹ തടിമാടനായ ബഹു. അമിത് ഷാ ജിയോ?

യെവൻ ആരെന്നാണു് യെവന്റെ വിചാരം?!

ബഹു. കാരണഭൂതം പരമാധികാരിയായ കെ-പാർട്ടിക്കു് നിത്യേന ഇങ്കിലാ ചിന്താവാ വിളിച്ചു് കെ-പാർട്ടി നിനക്കനുവദിച്ചിട്ടുള്ള നിന്റെ കന്നിമൂലയിൽ അടങ്ങിയൊതുങ്ങി ചൊറികുത്തി കഴിഞ്ഞുകൂടിയാൽ നിനക്കു് കൊള്ളാം! നിന്നെക്കാൾ വല്യ കൊലകൊമ്പന്മാരെ 51 വെട്ടുവെട്ടി ഒതുക്കിയിട്ടുള്ള ഒരു തൊഴിലാളിവർഗ്ഗപ്പാർട്ടിയാണിതു്! ജസ്റ്റ് റിമംബർ ദാറ്റ്, യൂ കംപ്ലീറ്റ് ഇഡിയറ്റ്!!

December 02 2025 14:25

പിണറായി വിജയൻ ബോസും, കൊള്ളമുതലിൻ്റെ പങ്കു് കിട്ടിയാൽ ബോസിൻ്റെ താളത്തിനു് തുള്ളുന്ന പ്രതിപക്ഷവും ചേർന്ന ഒരു മാഫിയാ കൂട്ടത്തിൻ്റെ ചെയ്തികളാണു് “രാഷ്ട്രീയം” എന്നു് കരുതുന്ന കംപ്ലീറ്റ് ഊളകളുടെ സാമാന്യബോധവും ബുദ്ധിയും വിശദമായി പരിശോധിക്കപ്പെടേണ്ടതുണ്ടു്.

December 03 2025 13:14

“A barking dog never bites” (“കുരയ്ക്കുന്ന പട്ടി കടിയ്ക്കില്ല”) എന്നൊരു ചൊല്ലുണ്ടു്.

പക്ഷേ, “BARC” വിലയിരുത്തുന്ന ചാനൽ ശ്വാനരിൽ ചിലവ കുരയ്ക്കുക മാത്രമല്ല, കടിക്കുകയും ചെയ്യും. കാരണം, മടിയിൽ കനമുണ്ടാക്കാൻ എന്തും ഏതും വളച്ചൊടിച്ചു് സമ്പ്രേഷിച്ചു് മനുഷ്യരെ വട്ടരാക്കാൻ മടിയില്ലാത്തത്ര മൂർഖത്വമുള്ള വാർത്താവിതരണ വ്യഭിചാരികളായ പേപ്പട്ടികളാണു് അവറ്റകൾ.

December 03 2025 13:31

മൂന്നാറിലും മറ്റും ഉന്നതർ ഒരുക്കിയിരിക്കുന്ന സുഖവാസകേന്ദ്രങ്ങളിലെ രഹസ്യ കിടപ്പുമുറികളിൽ സഞ്ചാർ സാഥി ആപ്പുവഴി ഉണ്ടാകാവുന്ന അപകടസാദ്ധ്യതകൾ അനുഭവസമ്പന്നർ വെളിപ്പെടുത്തുന്നു.🙂

December 03 2025 13:46

നിങ്ങളുടെ ഇഷ്ട ചാനൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന, “അനുഭവസ്ഥ മനസ്സുതുറക്കുന്നു” എന്ന പംക്തിയിലെ പുതിയ ലക്കം.🙂

December 03 2025 14:08

“The higher we are placed, the more escort vehicles we need.” – Pinarayi the Great.🙂

December 03 2025 14:50

“പരാതിക്കാരിയെ അവഹേളിച്ച കേസിൽ രാഹുൽ ഈശ്വറുമായി ടെക്നോപാർക്കിൽ തെളിവെടുപ്പു്.”

രാഹുൽ ഈശ്വരനുമായി ലണ്ടനിലെ ഹൈഡ് പാർക്കിൽപ്പോയി തെളിവെടുപ്പു് നടത്താതെ ഈ കിസ്സയിലൊരു വിധിനിർണ്ണയം സാദ്ധ്യമാവില്ലെന്നു് സത്യമായും സത്യമായും ഞാൻ കെ-മല്ലുക്കളോടും കെ-പൗലോസിനോടും സംയുക്തമായി പറയുന്നു.

December 04 2025 11:00

കാസനോവ രാഹുലിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നു് പുറത്താക്കിയ സ്ഥിതിക്കു്, സിപിഎമ്മിൽ നിന്നു് പുറത്താക്കപ്പെട്ടു്, ചക്കപോലെ വീണുചിതറി കിടക്കുന്ന കാസനോവകളെ നോക്കി, “വീണിതല്ലോ കിടക്കുന്നു ധരണിയിൽ കോണകവുമഴിഞ്ഞയ്യോ ശിവ ശിവ!” എന്നു് “മനുഷ്യരായ” വിപ്ലവകവികൾക്കു് കരയേണ്ടി വരുമല്ലോ കരിമണൽക്കർത്താവേ…!!!

December 04 2025 11:33

“കേരളത്തിനു് പാരയായി നിൽക്കലല്ല എൻ്റെ പണി; പാലമായി തുടരും.” – പി എം-ശ്രീ വിഷയത്തിൽ
ബഹു. എം. പി. ജോൺ ബ്രിട്ടാസ് സഹാവു്.

തൂക്കുപാലം തന്നെ ആയിക്കോട്ടെ! “പിണു-മോദി”, “കമ്മി-സംഘി” എന്ന തോതിൽ “reciprocate” ചെയ്തു് ജനത്തിൻ്റെ കണ്ണിൽ പൊടിയിട്ടു് അവരെ മൂഞ്ചിച്ചു് കാര്യം നേടാൻ ശകലം പ്ലേ ഉള്ള പാലമാണു് നല്ലതു്.

December 04 2025 11:59

ആദ്യാക്ഷരപ്രാസം, ദ്വിതീയാക്ഷരപ്രാസം, അന്ത്യാക്ഷരപ്രാസം എന്നിങ്ങനെ പ്രാസങ്ങൾ പൊതുവേ ഏഴുവിധമെന്നു് ഭാഷാഭൂഷണം.

ഉദാഹരണത്തിനു്, “ബ്രിട്ടാസ് പൊട്ടാസ് അവനൊരു യൂദാസ്” എന്ന വിപ്ലവരാഷ്ട്രീയ കവിതാശകലം കവച്ചിരിക്കുന്നതു് അന്ത്യാക്ഷരപ്രാസത്തിലാണു്.

December 04 2025 12:30

“ആനവാതിൽക്കലെ സംഭ്രമജനകമായ സംഭവവികാസങ്ങൾ!”

വാത്സ്യായന മഹർഷിണി വിരേചിച്ച അതിസാഹസിക കാമസൂത്രം! വരുവിൻ! വാങ്ങുവിൻ! ആദായവില്പന!! (സ്റ്റോക്ക് തീരുന്നതുവരെ മാത്രം).

December 04 2025 13:18

കാസനോവയായ ഒരു രാഹുലിനെ കോൺഗ്രസ്സ് പുറത്താക്കിയതിലും, ഒരുപാടു് കാസനോവകളെ സിപിഐ (എം) പുറത്താക്കാത്തതിലും ഒരുപോലെ ആനന്ദസാഗരത്തിൽ ആറാടാൻ പിണറായിസ്റ്റുകൾ എന്ന കൂട്ടം എങ്ങനെ പ്രാപ്തരാകുന്നു എന്നാണോ?

That’s such a “PERVERSE MAKRI” thing, normal mortals wouldn’t understand it.

December 04 2025 14:11

കുഞ്ഞു് നിന്നെപ്പോലെ തന്നെയിരിക്കുന്നു, പ്രിയനേ!🙂

December 04 2025 14:21

“പണ്ടേ ദുർബ്ബല, പിന്നെ ഗർഭിണിയും!”

പണ്ടേ “ഞരമ്പുകൾ”, പിന്നെ മല്ലു സില്മകളും!!

December 04 2025 15:06

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിണറായിസം വിസർജ്ജിക്കുന്ന “വൈജ്ഞാനികരെ” ഡോക്ടർ പദവി നൽകി ആദരിക്കുന്ന യൂണിവേഴ്സിറ്റികളെ വിദ്യാഭ്യാസമേഖലയിൽ നിന്നുതന്നെ പുറത്താക്കി “പടിയടച്ചു് പിണ്ഡം” വയ്ക്കേണ്ടതുണ്ടു്.

December 04 2025 15:24

നിയമത്തിൻ്റെ ദൃഷ്ടിയിൽ കുറ്റാരോപിതനായ ബഹു. മുകേഷ് സഹാവു് കെ-പാർട്ടി മെമ്പറായിരുന്നെങ്കിൽ, അല്ലെങ്കിൽ, ടി. പി. കൊലക്കേസിലെ പ്രതികളെയെന്നപോലെ ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ, അപ്പം ഗോവിന്ദൻ സഹാവു് അയാളെ കൊടി സുനി ടെർമിനേറ്റർ ഗ്രൂപ്പിനെ ഉപയോഗിച്ചു് സ്നേഹപുരസ്സരം 51 വെട്ടുവെട്ടിത്തട്ടി കൈകാര്യം ചെയ്തു് പ്രഫുത്തരായ മല്ലുക്കളെ ഞൊട്ടിച്ചേനെ!!

December 04 2025 15:41

അറപ്പുളവാക്കുന്ന അശ്ലീലങ്ങൾ ധാരാളമുണ്ടു്. പക്ഷേ, അവയൊന്നും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി രാജകീയമായ ജീവിതം നയിക്കാൻ ഇൻഫർമേഷൻ ടെക്നോളജിയുടെ ഈ ആധുനിക യുഗത്തിലും ഉളുപ്പില്ലാത്ത ഒരു “ബഹു. മു. മ. പി. വി.” സഹാവിൻ്റെ കുണ്ടി നിരുപാധികം താങ്ങുന്നത്ര അശ്ലീലമല്ല.

December 04 2025 17:08

വെളിവുകേടുണ്ടെന്നറിയാമായിരുന്നു. കേട്ടുകേൾവികേടുമുണ്ടല്ലേ!?🙂

December 05 2025 09:28

“കൃത്യമായ ലൈംഗിക വൈകൃതക്കാരൻ്റെ പ്രവൃത്തികളാണു് ‘ഒരു’ എംഎൽഎയിൽ നിന്നുണ്ടായതു്.” – ബഹു. മു. മ. പി. വി. സഹാവു്.

“ഒരു” എന്ന indefinite article ഉപയോഗിച്ചാൽ ബഹു. എംഎൽഎ മുകേഷ് സഹാവിൻ്റെ പേരു് പറയാതെ കഴിക്കാമല്ലോ എന്നു് ബഹു. മു. മ. കരുതിക്കാണും!

December 05 2025 12:53

“എന്റെ ജീവൻരക്ഷാപ്രവർത്തനമാണു് എന്റെ ജീവിതം” എന്നൊരു സന്ദേശം വേണ്ട ചില്ലറ സഹിതം റിപ്പോർട്ടർ ചാനലിനെയോ മറ്റോ ഏല്പിച്ചിരുന്നെങ്കിൽ, സർവ്വജ്ഞാനികളായ മൊട്ടകളും പെട്ടകളുമെല്ലാം ആവേശഭരിതരായി ആനപ്പുറത്തും ഒട്ടകപ്പുറത്തും കഴുതപ്പുറത്തും കയറി ചെണ്ടകൊട്ടി യാത്ര ചെയ്തു് ഭൂമിമലയാളം മുയ്മൻ ആ വിപ്ലവസന്ദേശം പ്രചരിപ്പിക്കുമായിരുന്നു എന്നിരിക്കെ, നടുനിവരാത്ത വയസ്സാങ്കാലത്തു് “മാപ്രകളുമായുള്ള സം-വധം” എന്ന പേരിൽ, അറിയാത്ത കാര്യങ്ങളെ സംബന്ധിച്ചു്, പാടിപ്പഴകിയ പഴംനുണപ്പാട്ടുകൾ പതിവുപോലെ പാടി, പണ്ടേതന്നെ തുരുമ്പെടുത്തു് ദ്രവിച്ച വൃദ്ധഞരമ്പുകളെ strain ചെയ്യിച്ചു് പണ്ടാറമടങ്ങാനായി ഇതുപോലൊരു മാമാങ്കം സംഘടിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?

“എന്റെ ജീവിതമാണു് എന്റെ സന്ദേശം” എന്നു് മഹാത്മാ ഗാന്ധിയും, “എന്റെ നിരാഹാരമാണു് എന്റെ പുരുഷസ്വാതന്ത്ര്യസമരം” എന്നു് ബഹു. ഈശ്വരൻ രാഹുൽ ജിയും പറഞ്ഞിട്ടുള്ളതു് ഇത്തരുണത്തിൽ വളരെ സ്മരണീയവും കണ്ടമാനം പ്രസക്തവുമാണു്.

[“Rock ‘n’ Roll” മ്യൂസിക്കിനൊത്തു്, നർത്തകൻ ശിവൻകുട്ടി സമാനം നൃത്തം ചെയ്തു് ചുരത്തുന്ന കെ-പശുക്കളുടെ ശുദ്ധമായ പാൽ കുടിച്ചു്, മരപ്പട്ടിമഞ്ചത്തിൽ പട്ടമഹിഷിയായ പ്രിയതമയോടൊത്തു്, ബഹു. ഇരയിമ്മൻ തമ്പി സഹാവു് രചിച്ച, “അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ കരപങ്കജം കൊണ്ടവൻ തലോടി, പുഞ്ചിരിപൂണ്ടു് തങ്കക്കുടമെന്നു് കൊണ്ടാടി ഗാഢം പുണർന്നും, അങ്കുരിതപുളകം കലർന്നെഴുമെൻ കപോലമതിങ്കലൻപൊടുതിങ്കൾമുഖത്തെയണച്ചധരത്തെ നുകർന്നും, പലവേല തുടർന്നും, പ്രാണനാഥനെനിക്കു് നല്കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ?” മുതലായ വിപ്ലവതീവ്രമായ പ്രണയശീലുകൾ കാട്ടുപോത്തുരാഗത്തിൽ ശൃംഗാരരസതരളിതമായി ആലപിച്ചും, കെ-കൊച്ചുണ്ണി വർത്തമാനങ്ങൾ പറഞ്ഞുമൊക്കെ കാലം കഴിക്കേണ്ട വാർദ്ധക്യകാലത്തു്, മുജ്ജന്മസുകൃതഫലമായി കൊങ്ങയ്ക്കു് പിടിക്കുന്ന സ്വയംകൃതാനർത്ഥങ്ങൾ വന്നുപെടുന്നതു് മഹാ കഷ്ടം തന്നെ!!]

December 06 2025 10:47

“ഹൈക്കോടതി രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞതിൽ അമിതാവേശം വേണ്ട.” – കെപിസിസി.

കെപിസിസിക്കങ്ങനെയൊക്കെ പറയാം. ഒരു പെണ്ണുകേസുണ്ടായാൽ ഖണ്ഡശഃ ഖണ്ഡകാവ്യങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നതാണു് അപ്പനപ്പൂപ്പന്മാരായി ഞങ്ങൾ കാമാഗ്നിശമനസേനക്കാർ പിൻതുടരുന്ന രീതി. കഴുത കാമം കരഞ്ഞുതീർക്കുന്നു; ഞങ്ങൾ ഖണ്ഡകാവ്യങ്ങൾ കവച്ചു് കാമാഗ്നി കെടുത്തുന്നു!

December 06 2025 11:04

“സംസ്ഥാനത്തിനു് പുറത്തു് രാഹുലിനു് വേണ്ട രക്ഷാവലയം തീർക്കുന്നതു് കോൺഗ്രസ്സ് നേതാക്കൾ.” – ബഹു. മു. മ. പി. വി. സഹാവു്.

രാഹുലിനെ കോൺഗ്രസ്സിൽനിന്നു് പുറത്താക്കിയതു് ആ കോൺഗ്രസ്സ് നേതാക്കൾ അറിഞ്ഞുകാണില്ല.

December 06 2025 12:09

അടിയന്തിര റിപ്പോർട്ട് തേടൽ ഈദൃശകാര്യങ്ങളിൽ ഒരു “ഗർഭം കലക്കൻ” സ്ട്രാറ്റജിയാണു്. ആശുപത്രികളിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ, അടിയന്തിരത്തിനുള്ള റിപ്പോർട്ട് തേടുക എന്നതാണു് ആരോഗ്യമന്ത്രിണി ബഹു. വീണ ജോർജ്ജ് സഭാവും പതിവായി സ്വീകരിക്കാറുള്ള സ്ട്രാറ്റജി.

ദേശീയപാതയുടെ നിർമ്മാണം ആയതുകൊണ്ടാണു് ഈ ദുരന്തം സംഭവിച്ചതു്. ബഹു. മു. മ. പി. വി. സഹാവു് വ്യക്തമാക്കിയതുപോലെ, ദേശീയപാതയുടെ മുഴുവൻ കാര്യങ്ങളും നിർവഹിക്കുന്നതു് “NHAI” എന്ന കേന്ദ്ര ഏജൻസിയാണു്. “റീൽസിൻ്റെ നിർമ്മാണവും വിതരണവും” എന്ന ചുമതല മാത്രമേ പൊതുമരാമത്തൻ മന്ത്രി ബഹു. മു. റിയാസ് സഹാവിനു് ദേശീയപാതയുടെ നിർമ്മാണ വിഷയത്തിലുള്ളു. അതാണു് പറ്റിപ്പോയതു്!!

പാലം പണി ആയിരുന്നെങ്കിൽ ഇതുപോലൊരു തകർച്ച തീർച്ചയായും സംഭവിക്കുമായിരുന്നില്ല. ച്ചാൽ, “പാലം പണി” പോലെ, പരസ്പരബന്ധത്തിലൂന്നിയുള്ള “നിർമ്മാണപ്രവർത്തനങ്ങളുടെ” മേൽനോട്ടച്ചുമതലക്കാരൻ ബഹു. എം. പി. ബ്രിട്ട്-ആസ് സഹാവായിരിക്കുമല്ലോ! അപ്പോൾ നിർമ്മാണത്തിൽ തകരാറുണ്ടാവുമെന്നൊരു ഭയത്തിൻ്റെ ആവശ്യം വരുന്നില്ല. ബഹു. MP ബ്രിട്ട്-ആസ് സഹാവു്, ബഹു. തിരുതത്തോമ സഹാവിനെപ്പോലെ തന്നെ, നല്ലൊരു പാലം പണിക്കാരനാണെന്നു് ബഹു. മു. മ. ഇക്കഴിഞ്ഞ ദിവസം അദ്ദ്യത്തിനു് സർട്ടിപ്പിക്കോത്ത് നൽകിയ കാര്യം ഇതിനോടു് ചേർത്തു് വായിക്കുക!

December 06 2025 12:45

“കൊല്ലത്തുണ്ടായ വീഴ്ച കേരളത്തിൻ്റെ തലയിലിടാം എന്നു് കരുതുന്നുണ്ടെങ്കിൽ അതു് നടക്കില്ല; ദേശീയപാതയുടെ മുഴുവൻ കാര്യങ്ങളും നിർവഹിക്കുന്നതു് NHAI.” – ബഹു. മു. മ. പി. വി. സഹാവു്.

അങ്ങനെയങ്ങു് പറഞ്ഞുകൊടുക്കു് കെ-കാരണഭൂതം സഹാവേ! അന്തം അണികൾക്കു് അനവധിയായ ആവേശവും, ഹൈന്ദവ ഫാഷിസ്റ്റ് കേന്ദ്ര സർക്കാരിനു് അല്പസ്വല്പം ഉളുപ്പും ഉണ്ടാകട്ടെ!!

[മരുമോൻ NHAI-യോടു് അടിയന്തിരത്തിനു് റിപ്പോർട്ട് തേടിയ കാര്യം അമ്മോശൻ കാക്ക, അഥവാ “നിയമത്തിൽ അപ്പൻ” (father-in-law) അറിഞ്ഞോ ആവോ? “conception”-ന്റെ കാര്യത്തിൽ അമ്മോശൻ കാക്ക “90° lagging” ആയതുകൊണ്ടു് ചോദിച്ചെന്നേയുള്ളു.]🙂

December 06 2025 13:37

പ്രണയകാലജീവിതമല്ല ദാമ്പത്യകാലജീവിതം.

സുഗന്ധവാഹികളായ ആയിരം വർണ്ണപുഷ്പങ്ങൾ ഒരുമിച്ചു് പൊട്ടിവിരിയുന്ന സുന്ദരസ്വപ്നലോകമായ ആദ്യത്തേതിൽനിന്നു് വ്യത്യസ്തമായി, രൂക്ഷമായ മൂത്രാമേധ്യഗന്ധങ്ങൾ ക്ഷണിക്കാതെ വിരുന്നു് വരുന്ന ക്രൂരമായ ജീവിതയാഥാർത്ഥ്യങ്ങളുടേതാണു് രണ്ടാമത്തേതു്.

December 06 2025 14:31

“വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി. രാഹുലിനും കോൺഗ്രസ്സിനും ഇടക്കാല ആശ്വാസം.”

രാഹുലിനു് ഇടക്കാലാശ്വാസമാണെന്നതു് ഒക്കേ! പക്ഷേ, സിപിഎം രീതിയിൽനിന്നും വ്യത്യസ്തമായി, രാഹുലിനെ പുറത്താക്കി, പടിയടച്ചു് പിണ്ഡം വച്ച കോൺഗ്രസ്സിനു് വല്ല ആശ്വാസവുമുണ്ടെങ്കിൽ, അതു് ഇടക്കാലാശ്വാസമല്ല, സ്ഥായിയായ ആശ്വാസമാണെന്നു് തത്പരകക്ഷികളെ ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു! നന്ദി, നമസ്കാരം!!

December 06 2025 15:01

“തങ്ങളെ രക്ഷിക്കാൻ വരുന്ന ഒരു മശിഹായെ കാത്തിരിക്കുന്ന കൊതങ്ങളെ ഒരു മൈരനും രക്ഷിക്കാനാവില്ല.” – ബഹു. കഖാഗിഘൂ [സംസം പിപി ഹഹ ഹഃ]

December 06 2025 15:12

അതിജീവിത ആത്മഹത്യചെയ്താൽ മതിജീവിത; പിണറായിസ്റ്റായാൽ പൊതിജീവിത!!

December 06 2025 15:42

“God helps those who help themselves.” (“സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നു.”) – ഒരു ഗ്രീക്ക് പഴഞ്ചൊല്ലു്.

എച്ച്യൂസ് മി, പ്രിയങ്കരനായ ദൈവമേ! എനിക്കു് എന്നെ സ്വയം സഹായിക്കാൻ കഴിയുന്നിടത്തു് നിൻ്റെയെന്നല്ല, ആരുടെയും സഹായം എനിക്കു് ആവശ്യമില്ല. എന്നിരിക്കിലും, പെരുത്തു് നന്ദി!!

December 07 2025 09:32

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതം

പി-ണ-റാ-യി വിജയൻ തൻ്റെ കുട്ടിച്ചാത്തന്മാർ!🙂

(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും ചൂണ്ടിയതു്)

December 07 2025 10:55

“ഞങ്ങളെ കാണണമെന്നു് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും ആവശ്യപ്പെട്ടു. വർഗ്ഗീയവാദികളാണെന്നു് അറിഞ്ഞുകൊണ്ടാണു് കൂടിക്കണ്ടതു്. കൂടിക്കാഴ്ചയിൽ നിങ്ങൾ വർഗ്ഗീയവാദികളല്ലേ എന്നു് ഞാൻ അവരുടെ മുഖത്തുനോക്കി ചോദിച്ചു.” – ബഹു. മു. മ. പി. വി. സഹാവു്.

ഞാനുമായി കൂടിക്കാഴ്ച നടത്തണമെന്നു് ആവശ്യപ്പെട്ടപ്പോൾ, അവർ വർഗ്ഗീയവാദികളാണെന്നു് വ്യക്തമായി അറിയാമായിരുന്നിട്ടും വേണ്ടെന്നു് പറയാതിരുന്നതു്, നിങ്ങൾ വർഗ്ഗീയവാദികളല്ലേ എന്നു് മുഖത്തുനോക്കി ചോദിക്കാനായിരുന്നു. ഒത്താൽ ഒരു പ്രത്യേകതരം ഏക്ഷൻ കാണിച്ചു് പേടിപ്പിച്ചു് ജീവൻരക്ഷാപ്രവർത്തനം നടത്താലോന്നും കരുതി.

നേരിൽ കാണാതെ ഈ രണ്ടു് കർമ്മങ്ങളും കർമ്മിക്കാനാവില്ലാലോ!

മടിയിൽ കനമില്ലാത്ത ഞങ്ങൾ പറയേണ്ട കാര്യം പറയാൻ “മടി” കാണിക്കുന്നവരല്ലാലോ! അതു് നിങ്ങൾക്കറിയാലോ!!🙂

December 07 2025 11:50

റോഡ്സൈഡ് മൊത്തമായും ചില്ലറയായും പിണറായിസർക്കാരിന്റെ മുഖമുദ്രയായ മാലിന്യക്കൂമ്പാരങ്ങളാൽ സമ്പദ്സമൃദ്ധമായിരുന്നതിനാൽ, ആദ്യം കണ്ട വിടവിൽ, ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിക്കേണ്ടിയിരുന്ന ഈ ഇലക്ഷൻ മാലിന്യങ്ങളെ കുടിയിരുത്തിയ ശേഷം തെരഞ്ഞെടുപ്പു് പ്രചാരണ തൊയ്ലാളികൾ തടിതപ്പിയതാണെന്നു് തോന്നുന്നു.

(ചിത്രത്തിനു് കടപ്പാടു്)

December 07 2025 12:16

“ഇടതുപക്ഷത്തെ അതിക്രൂരമായി ആക്രമിക്കുന്ന നിലയാണു് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരുന്നതു്.” – ബഹു. മു. മ. പി. വി. സഹാവു്.

കെ-ഭൂതവുമൊത്തുള്ള പാർട്ടിയാപ്പീസിലെ ഹലാൽ ചായകുടി കഴിഞ്ഞപാടെ, ജമാഅത്തെ ഇസ്ലാമി “ഇടതുകക്ഷത്തു്” 52 വെട്ടുകൾ വെട്ടി (51 + 1 = 52) ജിഹാദി മാതൃകയിൽ ആക്രമിച്ചുകാണും!

December 07 2025 12:16

“ഇടതുപക്ഷത്തെ അതിക്രൂരമായി ആക്രമിക്കുന്ന നിലയാണു് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരുന്നതു്.” – ബഹു. മു. മ. പി. വി. സഹാവു്.

കെ-ഭൂതവുമൊത്തുള്ള പാർട്ടിയാപ്പീസിലെ ഹലാൽ ചായകുടി കഴിഞ്ഞപാടെ, ജമാഅത്തെ ഇസ്ലാമി “ഇടതുകക്ഷത്തു്” 52 വെട്ടുകൾ വെട്ടി (51 + 1 = 52) ജിഹാദി മാതൃകയിൽ ആക്രമിച്ചുകാണും!

December 07 2025 12:25

ഹമ്പടാ, ഫയങ്കരാ!

യൂ ടൂ, യൂഡീഎഫേ?!

യൂ ടൂ ബ്രിട്ടാസോ, യൂ യൂദാസേ?!?!

December 07 2025 12:54

ജനം ഉന്നതസ്ഥാനത്തു് വിളിച്ചിരുത്തിയ ഒരു സാമദ്രോഹി പദവിയും പരിസരവും മറന്നു് ആകെ മൊത്തം ടോട്ടൽ എറിഞ്ഞുതൂറ്റി നാറ്റിച്ചാൽ അവനോടു് എന്തു് പറയണമെന്നുകൂടി ബോധവത്കരിക്കാമായിരുന്നു!

ബഹു. വ്യവസായമന്ത്രി പി. രാജീവ് സഹാവു് അരുളിച്ചെയ്തതുപോലെ, എല്ലാവർക്കും വിദ്യാഭ്യാസം എന്നതു് മുതലാളിത്തത്തിൻ്റെ മുദ്രാവാക്യമായതിനാൽ, കിറ്റുഭോജനം വഴി അതിദാരിദ്ര്യമുക്തരെങ്കിലും, കമ്മ്യൂണിസ്റ്റ് കേരളത്തിലെ സമ്മതിദായകർക്കു് തുറൽ സമരം, തൂറലിൻ്റെ കാൾ മാർക്സിയൻ പ്രത്യയശാസ്ത്രം മുതലായ ഗഹനമായ ശാസ്ത്രീയ വിഷയങ്ങളെപ്പറ്റിയൊന്നും വേണ്ടത്ര പരിജ്ഞാനമില്ലല്ലോ! നമ്മൾ മാക്രിസ്റ്റുകളല്ലാതെ മറ്റാരു് ജനങ്ങളുടെയിടയിൽ “ubiquitous” ആയ ആ വൈജ്ഞാനികവിടവു് നികത്തും?!

December 07 2025 12:59

ഇരുകൈകളും ചേർത്തു് ഇറുകെപ്പിടിച്ചിരുന്നെങ്കിൽ, സത്യമായിട്ടും ഒരു ധൃതരാഷ്ട്രാലിംഗന ലുക്ക് വന്നേനെ!🙂

December 07 2025 14:05

തിരഞ്ഞെടുപ്പിനു് മുന്നേ ചാകാൻ പാകമായ ഉന്നതരാരുമില്ലേടേ ഈ ഭൂമി മലയാളത്തിൽ?

ആരും ചാകാതിരുന്നാൽ, പാട്ടുപാടി “മനുഷ്യരായ” മാക്രിസ്റ്റ് മന്ത്രിമാർക്കു് എങ്ങനെ ആദരാഞ്ജലി പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചു് മത്സരവിഹായസ്സിൽ (51 വെട്ടു്) വെട്ടിത്തിളങ്ങാനാവും?!

December 08 2025 12:39

ഫെയ്‌സ്ബുക്ക് നിറയെ ദിലീപും അതിജീവിതയുമാണു് ചർച്ചാവിഷയം. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആരുടെയൊക്കെയോ പോസ്റ്റുകളുടെയും കമന്റുകളുടെയും അയ്യരുകളി!

നിയമനിർമ്മാണവും, ഭരണനിർവഹണവും നീതിന്യായപരിപാലനവും (legislation, adjudication, and execution) ഒരുപോലെ ജീർണ്ണിച്ച കേരളം പോലൊരു സമൂഹത്തിൽ, കൂണുകൾ പോലെ മുളച്ചുപൊന്തി, സ്വാർത്ഥതാത്പര്യാർത്ഥം പ്രവർത്തിക്കുന്ന, സ്വയംപ്രഖ്യാപിത നാലാം തൂണുകളായ മാദ്ധ്യമങ്ങൾ സർവ്വവിജ്ഞാനകോശികളായിച്ചമഞ്ഞു് പടച്ചുവിടുന്ന ഡിസിൻഫർമേഷൻ ബബിളുകളിൽ കുരുങ്ങിക്കിടക്കുന്ന മനുഷ്യർ പേ പിടിച്ചതുപോലെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു!

അധികപങ്കും ഭാവനാസൃഷ്ടികളായ ആ പ്രതികരണങ്ങളിൽ നിന്നു് വസ്തുതാപരമായി വിലയിരുത്താൻ യോഗ്യതയുള്ള ഏതെങ്കിലുമൊരു നിഗമനത്തിൽ എത്തിച്ചേരാൻ മനുഷ്യനു് കഴിയില്ല.

പത്രധർമ്മം ഒരു സാംസ്കാരികമൂല്യമാണു്. പക്ഷേ, കാട്ടുകോഴിക്കെന്തു് സംക്രാന്തി? കാട്ടുകള്ളനെന്തു് ധാർമ്മികമൂല്യം?

വിഷയം സാമൂഹികമാകട്ടെ, സാംസ്കാരികമാകട്ടെ, ശാസ്ത്രീയമാകട്ടെ, രാഷ്ട്രീയമാകട്ടെ, മതപരമാകട്ടെ, സാഹിത്യമാകട്ടെ, സില്മയാകട്ടെ, സാമ്പത്തികമാകട്ടെ, അതു് ചർച്ച ചെയ്യാനായി വൈകുന്നേരങ്ങളിൽ ചാനലുകളിൽ എത്തുന്ന മിക്കവാറും എല്ലാവരും വക്കീലന്മാരാണെതു് ഒരു യാദൃശ്ചികതയല്ല. അതിനു് പിന്നിൽ ഒരു കാരണമുണ്ടു്:

എവിടെ വക്കീലന്മാരുടെ സാന്നിദ്ധ്യമുണ്ടോ, അവിടെ കോൺഫ്ലിക്റ്റും കോൺസ്പിരസിയും മറ്റിനം കുറ്റകൃത്യങ്ങളുമുണ്ടാവും എന്നറിയുന്നവരാണു് ജനം. തങ്ങൾക്കു് മനസ്സിലാകാത്ത ഗഹനമായ വിഷയങ്ങളിലോ, അവയുടെ മെറിറ്റിലോ ഒന്നുമല്ല, അവയിൽ സംഭവിച്ചിട്ടുള്ളതായി കേട്ടുകേൾവിയിലൂടെ അറിഞ്ഞ നിയമവിരുദ്ധതയും തത്ഫലമായ സംഘർഷസാദ്ധ്യതയിലുമാണു് ജനത്തിനു് താത്പര്യം.

കോഴിപ്പോരും അങ്കംവെട്ടുമൊക്കെ കണ്ടു് ആസ്വദിക്കുന്നതുപോലുള്ള ഒരു രസം! ഒരു എന്റർറ്റെയ്ൻമെന്റ്! ആ അതിരസം വിളമ്പിവച്ചാൽ, തീട്ടം മണത്ത ഈച്ചകളെപ്പോലെ, പ്രേക്ഷകരെ ആകർഷിക്കാമെന്നു് ചാനലുകാർക്കറിയാം.

അതുകൊണ്ടാണു് അന്തിച്ചർച്ചകളിൽ ഗ്ലാഡിയേറ്റേഴ്സ്സായി അവർ വക്കീലന്മാരെ അണിനിരത്തുന്നതു്.

അതുകൊണ്ടാണു് മറ്റു് ചികിത്സകൾ ഫലിക്കാതെ വരികയും ചുമ്മാ ചൊറികുത്തിയിരിക്കുകയും ചെയ്യേണ്ടിവരുമ്പോൾ, കാളനെ നെല്ലാക്കി മാറ്റാൻ ശ്രമിക്കേണ്ടതിനു് പകരം, ജനലച്ചങ്ങൾ ചാനലുകളിലെ ദിലീപ് പോലുള്ള വിഷയങ്ങളിൽ പൂർണ്ണ മനസ്സോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ശരീരത്തോടും കൂടി ശ്രദ്ധ പതിപ്പിച്ചു് നിർവാണമടയാൻ ശ്രമിക്കുന്നതു്.

മോക്ഷം നേടാൻ ശ്രമിക്കുന്ന ആത്മീയരായ മനുഷ്യരെ ഭൗതികരായ മനുഷ്യർ തടയരുതു്! ആത്മീയർ ബഹു ഗൗരവശീലരായ മനുഷ്യരാണു്! അവർക്കു് കളിതമാശകൾ അത്ര പഥ്യമല്ല. തന്മൂലം, “ആത്മീയരായി, അവരുടെ പാടായി!” എന്നതാവണം ഭൗതികരുടെ മുദ്രാവാക്യം.

December 08 2025 13:13

December 08 2025 13:40

വല്യേമാന്മാർ തമ്മിൽ പുതിയ വെല്ലുവിളികളും ഗോഗ്വാ വിളികളുമൊന്നുമില്ലേടേ?

മനുഷ്യൻ ബോറടിച്ചു് ചാകുമല്ലോ!

December 09 2025 09:08

“സ്വർണ്ണപ്പാളി വിഷയത്തിൽ എൽഡിഎഫിനു് തല ഉയർത്തി നിൽക്കാം.” – സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി ബഹു. എം. എ. ബേബി സഹാവു്.

പൊലീസിൻ്റെ ഇടിവണ്ടിയിലേക്കു് കയറുമ്പോൾ തല ലേശം കുനിച്ചുപിടിക്കാൻ മറക്കണ്ട! ഡോറിൻ്റെ ഫ്രെയിമിൽ തല മുട്ടിയാൽ തല മുഴയ്ക്കും.

December 09 2025 09:24

“തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഫ് കൗൺസിലർമാർ ‘കിണ്ണം കാച്ചി’ വിജയിക്കും.” – ദേവസ്വം മുൻമന്ത്രി ബഹു. കടകംപള്ളി സുരേന്ദ്രൻ സഹാവു്.

“സ്വർണ്ണം കാച്ചി” വിജയിക്കുമെന്നാണോ ആവോ ബഹു. സഹാവു് ഉദ്ദേശിച്ചതു്?!

December 09 2025 09:46

“എനിക്കു് നോട്ടയ്ക്കു് വോട്ടു് ചെയ്യാൻ സാധിച്ചില്ല. ഇലക്ഷൻ കമ്മീഷൻ്റെ വിവരക്കേടാണതു്.” – പി. സി. ജോർജ്ജ്.

പുതിയ ഇലക്ഷൻ സിസ്റ്റത്തിൽ നോട്ട ഇല്ല. വോട്ടർ തൻ്റെ തിരുനെറ്റിയിൽ ആഞ്ഞുകുത്തിയാൽ മതി, വോട്ടു് നോട്ടയ്ക്കു് കിട്ടിക്കൊള്ളും.🙂

December 09 2025 11:14

“അമ്മേ, അച്ഛനെന്താ തലമുടിയില്ലാത്തതു്?”

“അവൻ വളരെ ബുദ്ധിമാനായതുകൊണ്ടു് – ഏറ്റവും മികച്ച തലകൾക്കു് തലമുടി നഷ്ടപ്പെടുന്നു.”

“ഓ, അയ്ശരി… അപ്പോൾപ്പിന്നെ എന്തുകൊണ്ടാണു് നിനക്കിപ്പോഴും നിൻ്റെ മുഴുവൻ തലമുടിയുമുള്ളതു്?”🙂

December 09 2025 11:29

The world’s heads of state and government are in the Christmas spirit.🙂

(AI Comedy)

https://rb.gy/jgqmu0

December 09 2025 12:26

“യുഡിഎഫ് അതിജീവിതയ്ക്കൊപ്പമല്ലെന്നു് വ്യക്തമായി. വ്യക്തിപരമായ വിമർശനം പാടില്ല.” – വ്യവസായമന്ത്രി ബഹു. പി. രാജീവ് സഹാവു്.

ഒപ്പമെന്നാൽ, ആശ വർക്കേഴ്സിനൊപ്പം പിണറായി എന്നപോലെ! വ്യക്തിപരമായ വിമർശനമെന്നാൽ, അമിത് ഷായുടെ ഒബീസിറ്റിയെ പിണറായി (സ.) പരിഹസിക്കുന്നപോലെ! പിണറായിസത്തിനു് അനുരൂപമല്ലാത്തതു് ജനം വർജ്ജിക്കേണ്ടതുണ്ടു്!!

December 09 2025 13:28

എൻ്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ, വിശുദ്ധ കന്യക മറിയയാണെന്നു് കരുതി, ഒരു ചില്ലുകൂട്ടിലടച്ചു്, പൂജാമുറിയിൽ പ്രതിഷ്ഠിച്ചു്, ദിനേന നിലവിളക്കും ചന്ദനത്തിരികളും കൊളുത്തി, പൂജാപുഷ്പങ്ങൾ അർപ്പിച്ചു് ആരാധിക്കുമായിരുന്ന തരുണീമണികളെ ബലാൽസംഗം ചെയ്യുന്നവനൊക്കെ ഏതു് ധൂസര സങ്കല്പങ്ങളിൽ വളർന്നു്, ഏതു് കമ്പ്യൂട്ടർവത്കൃത പിണുലോകത്തിൽ പുലർന്ന മാക്രികളാണാവോ!🙂

December 09 2025 16:08

ജ്യൂസ് കുടിക്കരുതെന്നു് ഉദ്ബോധിപ്പിക്കുന്ന ജ്യൂസ് ഉസ്താദിനല്ല, അതു് കേൾക്കുന്ന, സാമാന്യബുദ്ധി നശിക്കാത്തവർക്കാണു് അതു് പരിഹാസ്യമായി തോന്നുന്നതു്!

ഈ കൈകൾ ശുദ്ധമാണെന്നു് മുക്രയിടുന്ന കെ- കൊച്ചുണ്ണിക്കല്ല, അതു് കേൾക്കുന്ന, സാമാന്യബുദ്ധി നശിക്കാത്തവർക്കാണു് അതു് പരിഹാസ്യമായി തോന്നുന്നതു്!!

December 10 2025 10:21

“സവർക്കർ പുരസ്കാരം വാങ്ങാൻ അർഹരായ നിരവധിപേർ കോൺഗ്രസ്സിൽ ഇനിയുമുണ്ടു്” – പൊതുമരാമത്തു് മു. റിയാസ് സഹാവു്.

എന്തായാലും, പുരസ്കാരാർഹരിൽ ഒന്നാം സ്ഥാനം ബഹു. അമ്മോശൻ കാക്കയ്ക്കുതന്നെ! ഉപ്പോളം വരുമോ എത്രയായാലും ഉപ്പിലിട്ടതു്?

December 10 2025 10:32

“കെ-റെയിൽ വരൂല്ല കേട്ടോ! അക്കാര്യത്തിൽ ഒരു സംശയോം വേണ്ട.” – നവോത്ഥാന നായകൻ.

ഞങ്ങൾ പറയുന്നതേ ചെയ്യൂ! ചെയ്യാൻ കഴിയുന്നതേ പറയൂ! ഞങ്ങളാരാ മോൻസൺസ്!!

December 10 2025 11:00

വേറെ വഴിനോക്കി കാരണഭൂതം പെരുവഴിയാധാരമായതിനാൽ അപ്പം മാഷ് വെട്ടിലായല്ലോ! വിൽക്കാനുള്ള ചൂടപ്പവുമായി സിൽവർലൈൻ വരുന്നതു് കാത്തിരിക്കുന്ന അപ്പം ചുടൽ അമ്മായിമാരോടു് പാർട്ടി സെക്രട്ടറി സഹാവു് ഇനി എന്തു് സമാധാനം പറയും?

അപ്പം മാഷ് ഫിസിക്കൽ എജിക്കേശനായതു് നന്നായി. അപ്പം അമ്മായിമാർ രുദ്രകാളികളായി അരിവാളും ചുറ്റികയും കുറ്റിച്ചൂലുകളുമായി കടന്നാക്രമണത്തിനു് കാഹളമൂതിയാൽ ജീവനുംകൊണ്ടോടി പമ്പ കടന്നു് രക്ഷപെടാമല്ലോ.

December 10 2025 12:17

ഈ പഞ്ചമൂർത്തികൾ കോൺഗ്രസ്സ് ഭവനത്തിന്റെ ഐശ്വര്യം!

“വേണുഗോപാലൻ, തരൂരാൻ, അടൂരാൻ, രാഹുലൻ & രാഹുലൻ.”

December 10 2025 14:39

“അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടാണു് ആ വാക്കുകളിലൂടെ വ്യക്തമാകുന്നതു്! UDF കൺവീനർ അടൂർ പ്രകാശിനെതിരെ പൊട്ടിത്തെറിച്ചു് മന്ത്രിണി വീണ ജോർജ്ജ്.” – വാർത്ത.

പൊട്ടിത്തെറിച്ച മന്ത്രിത്തുണ്ടുകൾ തുന്നിക്കൂട്ടാൻ വാരിക്കൂട്ടി മായോ ക്ലിനിക്കിൽ എത്തിച്ചോടേ? മന്ത്രി ഗതികിട്ടാപ്രേതമായി “ദൈവരാജ്യത്തിൽ” അലഞ്ഞു് തിരിയുകയാണെന്നു് ബ്രേക്ക് ചെയ്യേണ്ട ഗതികേടു് റിപ്പോർട്ടറിനുണ്ടാകരുതല്ലോ!

December 11 2025 13:12

നിയമസഭാതിരഞ്ഞെടുപ്പിൽ നോം “സ്വതന്ത്രപിണറായിസ്റ്റായി” മത്സരിക്കാൻ തീരുമാനിച്ചതായി തത്പരകക്ഷികളെ ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു.

December 11 2025 14:21

താൻ വോട്ടുചെയ്തു എന്നു് തെളിയിക്കാനായി പുരുഷന്മാർ അവരുടെ അണ്ടിയിലും, സ്ത്രീകൾ അവരുടെ ചക്കയിലും പൂശപ്പെട്ട മഷിയടയാളങ്ങൾ “ലോകാ സമസ്താ” തുറന്നുകാണിക്കുന്ന ഒരു പിണറായിസ്റ്റ് കിനാശേരിയാണെൻ്റെ സ്വപ്നം!

December 11 2025 14:32

“കൂടുതലൊന്നും എനിക്കു് പറയാനില്ല” എന്നൊരാൾ വെളിവുള്ള ഒരു യൂറോപ്യനോടു് പറഞ്ഞാൽ ആ സംഭാഷണം അയാൾ അവിടെ നിർത്തും. അതേ വാചകം ഒരു മാപ്രക്കു് കൂടുതൽ ചുഴിയുന്നതിനുള്ള ഉത്തേജനമാണു്!

മലം മനുഷ്യർക്കു് അറപ്പും, മണിയനീച്ചകൾക്കു് സ്വാദിഷ്ടവുമാണു്! ആർക്കെന്തു് ചെയ്യാനാവും?

December 11 2025 15:37

= “സ്ത്രീലമ്പട ചെമ്പടതാളം” (ഈസ്റ്റ്മാൻ കളർ) =

കഥ, തിരക്കഥ, സംഭാഷണം: എകെജി സെൻ്റർ.

നിർമ്മാണം, സംവിധാനം: സ്ത്രീലമ്പടാന്തകശിരോമണി പി. ശശി സഹാവു്.

ചുണ്ടനക്കൽ, ചുണ്ടു് നക്കൽ, പൊട്ടിച്ചിരി, ഭാവാഭിനയം, പിൻവലിയൽ: ബഹു. മു. മ. പി. വി. സഹാവു്.

ഫൈനാൻസിങ്: കരുവന്നൂർ സഹകരണ ബാങ്ക്.

രംഗസംവിധാനം: ഊരാളുങ്കൽ സൊസൈറ്റി.

വൈദ്യുതി: സോളാർ സരിതോർജ്ജം (പ്രൈവറ്റ് ലിമിറ്റഡ്).

വിതരണം: ബേബി, ഐസക്, അപ്പൻ, സിറ്റപ്പൻ, നാഗപ്പൻ, ശുംഭൻ, ശ്രീനിജൻ, എകെ, പികെ, കെകെ, പിപി, ആർഷോ, അനിലൻ, അരുണൻ, ജയ്ക്കൻ, ലൂക്കൻ ഇത്യാദി പിണറായിസ്റ്റ് സായുധസമരസേനാനികൾ.

വരുവിൻ, ടിക്കറ്റെടുക്കുവിൻ, കാണുവിൻ, അടപടലേ മൂഞ്ചുവിൻ!!

December 12 2025 09:40

“ഇടത്തും വലത്തും പോക്കറ്റിൽ സ്ത്രീലമ്പടരുള്ള പിണറായി വിജയൻ്റെ സ്ത്രീലമ്പടപരാമർശം മുഖ്യമന്ത്രിയുടെ അന്തസ്സിനു് ചേരാത്തതു്.” – കെ. മുരളീധരൻ.

മുഖ്യമന്ത്രിയുടെ അന്തസ്സോ?! ചുമ്മാ അപവാദം പറഞ്ഞുപരത്തിയാൽ കെ-റെയിൽ ഭൂതത്തിനു് പിടിച്ചുകൊടുക്കും കേട്ടോ!

December 12 2025 10:54

രാഹുൽ ഈശ്വറിനു് കസ്റ്റഡി! പി. ശശി എന്നിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, കെ. ബി. ഗണേഷ് കുമാർ എന്നിട്ടും ഗതാഗതമന്ത്രി, മുകേഷ് എന്നിട്ടും എംഎൽഎ; ശ്രീരാമകൃഷ്ണനും, കടകംപള്ളിയും, തോമസ് ഐസക്കും, വൈശാഖനും, പി. കെ. ശശിയുമൊക്കെ എന്നിട്ടും തലയ്ക്കുചുറ്റും തോജോവലയവുമായി നാടു് ചുറ്റി സദാചാരം പ്രസംഗിക്കുന്നു, പി. ടി. കുഞ്ഞുമുഹമ്മദിനെതിരെ അതിജീവിത സമർപ്പിച്ച പീഡനപരാതി ബഹു. മുക്ക്യോൻ്റെ കനമില്ലാത്ത മടിയിൽ രണ്ടാഴ്ചയോളം ഒളിച്ചുകളിക്കുന്നു…!!

എന്നിട്ടും, സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി ബഹു. എം. എ. ബേബി സഹാവിനു് പിണുസർക്കാരിൻ്റെ തീരുമാനങ്ങളിൽ പൊതുവെയും, ബഹു. മു. മ. പി. വി. സഹാവിൻ്റെ നിലപാടുകളിൽ പ്രത്യേകിച്ചും, ഇതുവരെ ആശങ്കകളൊന്നും ഉണ്ടാകാതിരുന്നതു് സെലക്ടീവ് അംനീസിയയുടെ അസ്ക്യത മൂലമായിരിക്കണം. വയസ്സും പ്രായോമൊക്കെ ആയി വരികയല്ലേ? സംഭവിക്കാവുന്നതാണു്!🙂

December 12 2025 13:24

“അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു് സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ, വരിക.” “പ്രിയാ, വരിക; നാം വെളിംപ്രദേശത്തു് പോക; നമുക്കു് ഗ്രാമങ്ങളിൽ ചെന്നു് രാപാർക്കാം. അതികാലത്തു് എഴുന്നേറ്റു് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു് പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു് നോക്കാം; അവിടെവച്ചു് ഞാൻ നിനക്കു് എന്റെ പ്രേമം തരും.” – ശലോമോന്റെ ഉത്തമഗീതം (അദ്ധ്യായം 2: 13; അദ്ധ്യായം 7: 12, 13)

“വഴിയോരങ്ങളിലേക്കു് നോക്കൂ; പാതയോരങ്ങളിലേക്കു് നോക്കൂ! അതാ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയിരിക്കുന്നു, തട്ടുകടകൾ തുറന്നിരിക്കുന്നു! കമ്മികളേ എഴുന്നേൽക്ക; അന്തങ്ങളേ വരിക! നമ്മൾ തട്ടുകടകളിലേക്കു് പോക; അവിടെ പാലപ്പം ചുടും അമ്മായിമാർ ചൂടപ്പവുമായി സിൽവർ ലൈനിൽ വന്നിറങ്ങി കോലപ്പം വില്പന തുടങ്ങിയോ എന്നും, ജനങ്ങൾ എന്തു് ഉത്സാഹത്തോടെയാണു് കോലപ്പങ്ങൾ വാങ്ങിത്തിന്നുന്നതെന്നും നോക്കാം!” – സിറ്റപ്പന്റെ വിഡ്‌ഢിത്തഗീതം, അഖണ്ഡ കാണ്ഡം ഭൂതപ്പാട്ടു്.🙂

December 12 2025 14:29

“കേസിൽ വൻ മീനുകളെ വെറുതെ വിട്ടു് ചെറിയ മീനുകളെ മാത്രം പിടിക്കുന്നു. മെമ്മറി കാർഡ് കാണാൻ ആരാണു് അവസരം ഉണ്ടാക്കിയതു്?” – ബഹു. ബിനോയ് വിശ്വം സഹാവു്.

അവസരമുണ്ടാക്കിയവരെ ഒന്നറിഞ്ഞിരിക്കാനോ, അവർക്കെതിരെ നടപടിയെടുക്കാനോ, അവരെ അവാർഡ് നൽകി ആദരിക്കാനോ ഈ ചോദ്യം?

December 13 2025 10:09

നംബർ വൺ കേരളത്തിൽ സിപിഎം ഇലക്ഷനിൽ തോറ്റപ്പോൾ ബഹു. എം. എം. മണി സഹാവു്: “(പിണറായീടെ പിതൃസ്വത്തിൽ നിന്നു്) നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി ഇഷ്ടംപോലെ തിന്നു, എന്നിട്ടു് നന്ദികേടു് കാണിച്ചു.”

[സന്ദേശം സിൽമയിൽ ആർഡിപി ഇലക്ഷനിൽ തോറ്റപ്പോൾ സഹാവു് കോട്ടപ്പള്ളി പ്രഭാകരൻ: “ആ തെണ്ടി ആർഡിപീടെ തൊലിയുരിക്കുകയാണുത്തമാ! നമ്മടെ ഗവണ്മെന്റ് എന്തൊക്കെ ജനങ്ങൾക്കു് കൊടുത്തു!”

സഹാവു് ഉത്തമൻ: “കൂടുതലും വാഗ്ദാനങ്ങളാ കൊടുത്തതു്.”]🙂

https://www.facebook.com/watch/?v=839284523776748

December 13 2025 10:43

“നേരറിയാൻ ദോശാഭിമാനി, നേരത്തെയറിയാൻ പരിപ്പുവടാഭിമാനി!”

December 13 2025 12:01

കൂട്ടിൽത്തൂറികളായ കാങ്കിരസ്സ് നേതാക്കളോടു് ഇത്രയും: കണ്ടമാനമങ്ങു് കുന്തളിക്കണ്ട! നിങ്ങളുടെ മഹത്വമോ കഴിവോ അല്ല, കമ്മികളുടെ ഉന്മാദവും കത്തിക്കഴപ്പുമാണു് കാങ്കിരസ്സിനെ ജയിപ്പിച്ചതു്.

December 13 2025 12:14

“ജനാധിപത്യത്തെ പണാധിപത്യം കൊണ്ടു് വിലയ്ക്കെടുക്കുന്നതാണു് കണ്ടതു്.” – സാബു എം. ജേക്കബ്.

ശ്ശെട! സഹസ്രകോടിക്കടുവയെപ്പിടിക്കുന്ന ശതകോടിക്കടുവയോ?! ഇതു് വ്യവസായമന്ത്രി ബഹു. പി. രാജരാജീവൻ സഹാവിനുപോലും കേട്ടുകേൾവിയില്ലാത്ത കാര്യമാണല്ലോ!!

December 13 2025 12:21

ഗുഹ്യലോകത്തെ മണം അത്ര ഗുണമുള്ളതായിരുന്നിരിക്കില്ല!🙂

December 13 2025 12:32

കനമില്ലാത്ത മടിയിൽ നന്ദി വല്ലതും ബാക്കിയുണ്ടെങ്കിൽ അതിലല്പം ഈ പാവത്തിനു് കൊടുത്തു് തുലച്ചാൽ സംഘികൾക്കു് സമസ്താപരാധ പരിഹാരവും ഈശ്വരാനുഗ്രഹവുമുണ്ടാകും. അതിനു് ഈ ഞാൻ ഗാരണ്ടി.

December 14 2025 09:58

“പെൻഷൻ പ്രായം 70 ആക്കുമ്പോൾ പുതിയ ഓഫീസ് ചെയറുകളും വരും.”🙂

[തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു് ഫലത്തിൻ്റെ വെളിച്ചത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പു് ഫലം മുൻകൂട്ടി കണ്ടു്, ബഹു. മന്ത്രിമാരുടെ നിലവിലെ സിംഹാസനങ്ങൾക്കു് പകരം, ഈ മോഡലിലുള്ള ഓഫീസ് ചെയറുകൾ വാങ്ങി നൽകാൻ ബഹു. മു. മ. പി. വി. സഹാവു് പൊളിറ്റിക്കൽ സെക്രട്ടറി ബഹു. പി. ശശി സഹാവിനെ ചട്ടം കെട്ടിയെന്നു് കേൾക്കുന്നു.🙂]

December 14 2025 10:21

ഹെന്തു്?! ജീവൻരക്ഷാപ്രവർത്തനം നടത്താനിറങ്ങിയ സാധുജനസംരക്ഷകരായ ചെംസേനക്കെതിരെയും കേസോ? ഇതെന്താ ചോദിക്കാനും പറയാനും കപ്പിത്താനില്ലാത്ത പൊലീസ് ഭരണ വെള്ളരിക്കാപ്പട്ടണമോ?!

December 14 2025 11:03

രണ്ടുംകൂടി എല്ലുപൊടിക്കമ്പനി (ക്ലിപ്തം) തുടങ്ങാനുള്ള ഗൂഢാലോചനയിലാണെന്നു് തോന്നുന്നു.

December 14 2025 11:20

2026-ൽ ജനാബ് സൂര്യന്റെ സുന്നത്തു് കല്യാണമാണോടേ?

December 14 2025 11:37

“വിട്ടുപോയവർ ചിന്തിക്കേണ്ട സമയം; തിരിച്ചുവരണോ എന്നതു് സ്വയം തിരുമാനിക്കട്ടെ.” – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.

വേല്യേലിരിക്കണ വെഷപ്പാമ്പുകളൊക്കെ അവിടെ ഇരിക്കട്ടെ ചങ്ങായീ! ഇനി, അയവു് നികത്തലാണു് ലക്ഷ്യമെങ്കിൽ അധികം നീട്ടിക്കൊണ്ടുപോകാതെ കയ്യോടെ എടുത്തു് കോണകത്തിൽ തിരുകു്!

December 14 2025 12:12

“എന്താണു് ബഹു. തോൽവിക്കു് കാരണം?”

Elementary my dear Watson, താൻ വിജയനാണു് എന്ന അവകാശവാദവുമായി ഒരു പരാജയനോ, താൻ ജയ്ക്കാണു് എന്ന വീരവാദവുമായി ഒരു തോൽക്കോ വന്നാൽ അതു് മുഖവിലക്കെടുക്കാനും മാത്രം കിറ്റോളികളല്ല സോഷ്യൽ മീഡിയ യുഗത്തിൽ ജീവിക്കുന്ന സാമാന്യബുദ്ധിയുള്ള മനുഷ്യർ!!

December 14 2025 13:16

“ഇടതുപക്ഷത്തിൻ്റെ” അനിവാര്യതയെപ്പറ്റിയും, സാംഗത്യത്തെപ്പറ്റിയും കേവലമൊരു “പിണറായിസ്റ്റിണിയായ” ബഹു. സീസറമ്മ സഹാത്തി വാചാലമാകുന്നതിൻ്റെ സാംഗത്യം പുടികിട്ടുന്നില്ല. ബഹു. സഹാത്തി പറയുന്നതു് സാന്ദർഭികമായ ഗതികേടുകൊണ്ടു് കേൾക്കേണ്ടി വരുന്നവരെല്ലാം പിണുക്കളും, ബേബികളും, മാസ്റ്റർമാരും, അപ്പം-മാരും, ആശാന്മാരും, അടിസക്കുകളും, ബാലന്മാരും, ശുംഭരും, സിറ്റപ്പരും, നാഗപ്പരും, വീണരുരുക്കളും, ബിന്ദുരുരുക്കളും, ആര്യരുരുക്കളും, ലൂക്കോസനിലരുണരുരുക്കളും, ചിന്തരരുക്കളുമായ പിണറായിസ്റ്റ് അന്തം കമ്മികളും തമ്പ്രാൻ്റെ മൂടുതാങ്ങികളുമായ പരാന്നഭുക്കുകൾക്കു് സമാനരായ കംപ്ലീറ്റ് ഊളകളാണെന്നാണോ ബഹു. സീസറമ്മ സഹാത്തി കരുതിയതു്?

എങ്കിൽ, ബഹു. സീസറമ്മ സഹാത്തിക്കു് അടപടലേ തെറ്റി! നോക്കുകൂലിയും, ഡിപ്ലൊമാറ്റിക് സഞ്ചിയിലൂടെ ഒപ്പിക്കുന്ന കള്ളക്കടത്തും, കൂട്ടിക്കൊടുപ്പുകൂലിയും, അയ്യപ്പസ്വർണ്ണക്കൊള്ളയും, മറ്റിനം കമ്മീഷനുകളും വഴി ജീവിക്കുന്ന അധമരായ കമ്മ്യൂണിസ്റ്റുകളല്ല, താൻ പഠിച്ചതും പരിശീലിച്ചതും മനുഷ്യവർഗ്ഗത്തിനു് ഏതെങ്കിലും വിധത്തിൽ പ്രയോജനപ്രദവുമായ ജോലികൾ ചെയ്തു് കൂലി വാങ്ങി സമാധാനപരമായി ജീവിക്കുന്നവരാണു് ഈ ഭൂമിയിലെ ബഹുഭൂരിപക്ഷം മനുഷ്യരും!

December 15 2025 09:22

“തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കെ-പാർട്ടി തോറ്റു് തൊപ്പി വച്ചതിനു് കാരണഭൂതം ഭരണവിരുദ്ധ വികാരമെന്നു് എൽഡിഎഫ് ക്യാമ്പ് വിലയിരുത്തി.”

തീവ്രത കൂടിയ പരിശോധനകൾക്കും, ജാഗ്രത കൂടിയ പരൂക്ഷണ-നിരൂക്ഷണങ്ങൾക്കുമൊടുവിൽ അമ്പലം കൊള്ളക്കാരായ “ഇടതുപക്ഷം” നഗ്നമായ ആ ക്രൂരസത്യം തിരിച്ചറിയുകയായിരുന്നു!!

December 15 2025 09:35

“ജനാധിപത്യപരമായി അധികാരത്തിൽ വന്നവരെ അട്ടിമറിക്കാനില്ല.” – ബഹു. മന്ത്രി വി. ശിവന്‍കുട്ടി സഹാവു്.

“നന്ദിയുണ്ടേ!”

December 15 2025 10:02

“കെ. സി. രാജഗോപാൽ പരാതി പറയേണ്ടതു് പാർട്ടിക്കുള്ളിൽ” – ടി. വി. സ്റ്റാലിൻ സഹാവു്.

“തൊണ്ട പുഴുത്താൽ ചലം വിഴുങ്ങണം! പുറത്തു് തുപ്പി പഴുപ്പു് ലോകത്തെ അറിയിക്കുന്നോരുടെ കഴുത്തു് വെട്ടണം!” – ജോസഫ് സ്റ്റാലിൻ സഹാവു്.

December 15 2025 11:41

“ശബരിമല – പാർട്ടിക്കോ സർക്കാരിനോ വീഴ്ചയില്ല; അതു് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും.” – സിപിഎം അഥവാ പിണറായിപ്പാർട്ടി.

കോണകവുമഴിഞ്ഞയ്യോ ശിവ ശിവ എന്ന മട്ടിൽ മണ്ണിൽ വീണു് മലച്ചവർ ഇനി എങ്ങോട്ടു് വീഴാൻ? പിന്നെ, ബോദ്ധ്യപ്പെടുത്തൽ! അതിൻ്റെ ആവശ്യം വരുന്നില്ല. അണികൾക്കും ജനങ്ങൾക്കും കാര്യം പണ്ടേ ബോദ്ധ്യമായതാണു്. – നേർവിപരീതമായ അർത്ഥങ്ങളിലാണെന്നേയുള്ളു.

December 15 2025 12:08

വീരാരാധന മജ്ജയിലും മാംസത്തിലും അലിഞ്ഞു് ചേർന്നവരായ രാഷ്ട്രീയ പാണപ്പാട്ടുകാർ ഒന്നാഞ്ഞു് പിടിച്ചാൽ ബഹു. വി. ഡി. സതീശനെ “കാരണഭൂതം 2.0” ആയി “metamorphose” ചെയ്യിച്ചെടുക്കാം!

“Power tends to corrupt, and absolute power corrupts absolutely.”

December 15 2025 12:40

“Politics” അത്ര പത്ഥ്യമല്ലാത്തതുകൊണ്ടോ എന്തോ, കേരളത്തിലെ രാഷ്ട്രീയ തൊഴിലാളികളിലധികവും ഭൂതത്തിലൂന്നി ഭാവി പ്രവചിക്കുന്ന പ്രവാചകരാണു്!

“പ്രവാചകന്മാരേ, പറയൂ! പ്രഭാതമകലെയാണോ?”
പ്രവാചകന്മാരേ, പറയൂ! പ്രശാന്തൻ ജയിലിലാക്വോ?

December 15 2025 13:28

“ഞാൻ വനവാസത്തിനു് പോകുന്നില്ല. രാഷ്ട്രീയത്തിൽ നിന്നും വിട്ടുപോകുന്ന പ്രശ്നമില്ല.” – ബഹു. M. V. ഗോവിന്ദൻ സഹാവു്, aka അപ്പം മാഷ്.

മല്ലുക്കളുടെയും, വനത്തിലെ മരങ്ങളുടെയും ഭാഗ്യം! പച്ചവെള്ളത്തിനു് നുണകൊണ്ടു് തീയിട്ടു് അപ്പം ചുട്ടു് അനേകരെ തീറ്റിപ്പോറ്റുന്ന ഒരാചാര്യൻ നാടുവിട്ടാൽ നാട്ടുകാർക്കു് പട്ടിണി; കാടുപൂകിയാൽ, വന്മരങ്ങൾ പോലും കത്തിയമരുന്ന പച്ചനുണകളുടെ കാട്ടുതീ!!

December 16 2025 11:25

“ബഹു. മു. മ. പി. വി. സഹാവിൻ്റെ ക്രിസ്മസ് – പുതുവത്സര അടിയന്തിരത്തിൽ നടി ഭാവനയും അതിഥി.” – വാർത്ത.

കാര്യം കാണാൻ കഴുതക്കാലും പിടിക്കും, വെള്ളാപ്പള്ളിക്കു് ലിഫ്റ്റ് കൊടുക്കും, ജമാഅത്തെ ഇസ്ലാമിയെ തരാതരം പുകഴ്ത്തും/ഇകഴ്ത്തും, ദിലീപിനെ പൊക്കും, ഭാവനയെ അതിഥിയാക്കും! “എന്തരോ മഹാനുഭാവുലു” ബഹു. പി. വി. സഹാവു് ഓന്തുസമാനനായ ഒരു വർണ്ണക്കമ്മിയാണു്!!

December 16 2025 11:37

“പോറ്റിയെ കേറ്റിയേ എന്ന പാരഡിക്കെതിരെ ഒരു അയ്യപ്പഭക്തൻ DGP-ക്കു് പരാതി നൽകി.” – വാർത്ത

അയ്യപ്പൻ്റെ തിരുവാഭരണമോ, അയ്യപ്പവിഗ്രഹം തന്നെയോ മോഷ്ടിക്കുന്നവരോടു് അയ്യപ്പഭക്തർ ക്ഷമിക്കും. പക്ഷേ, ഒരു അയ്യപ്പഭക്തിഗാനത്തെ വികലമാക്കുന്നവരോടു് അവർ ക്ഷമിക്കില്ല!!

December 16 2025 15:57

“പിണറായിയിൽ ബോംബ് സ്ഫോടനം. സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി ചിതറി.” – വാർത്ത.

പിണറായി പുളച്ചുമദിച്ച 10 വർഷം സഹാക്കൾക്കു് ബോംബ് നിർമ്മിക്കേണ്ടി വന്നിട്ടില്ലാത്തതുകൊണ്ടു് “flow” പോയ കുലത്തൊഴിൽ “proper sequence”-ൽ ചെയ്തുതീർക്കാൻ സഹാവിനു് കഴിഞ്ഞുകാണില്ല!

December 17 2025 10:26

ആവിഷ്കാരസ്വാതന്ത്ര്യം അഥവാ, കലാപരമായ സ്വാതന്ത്ര്യം എന്നൊന്നുണ്ടു്, വൈരുദ്ധ്യാത്മീയരും, അയ്യപ്പസ്വർണ്ണസംരക്ഷകരും, സംഗമസംഘാടകരും, പാരഡിവിരുദ്ധരുമായ ബഹു. പിണറായിസ്റ്റുകളേ!

[“Artistic freedom” എന്നു് ഇങ്ഗ്ലീഷ് സായിപ്പു്; “künstlerische Freiheit” എന്നു് ജർമ്മൻ സായിപ്പു്.]

December 17 2025 11:47

“ഭണ്ഡാരം കാണാൻ ഇനി കയറരുതു്!” – ഐ. ജി.ക്കു് ദേവസ്വം ബഞ്ചിൻ്റെ താക്കീതു്.

“ഭണ്ഡാരം” എന്നു് കേട്ടപ്പോൾ തൻ്റെ വർഗ്ഗത്തിൽ പെട്ട വല്ല “പണ്ടാരവും” ആയിരിക്കുമെന്നു് ഐ. ജി. കരുതിക്കാണും! “വർഗ്ഗസ്നേഹം” എന്നതു് “തീവ്രത കൂടിയ” ഒരു സങ്കുചിത മാനസികാവസ്ഥയാണു്.

December 17 2025 11:47

മുൻപും ഞാൻ – ഒരുപക്ഷേ, മറ്റു് വാക്കുകളിൽ – പറഞ്ഞിട്ടുള്ളതാണു്:

യഹോവ, അല്ലാഹു ഇത്യാദി ഏകദൈവങ്ങളിൽ വിശ്വസിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി, അനേകം ദൈവങ്ങളിൽ വിശ്വസിക്കുന്നവർ മൗലികമായിത്തന്നെ സഹിഷ്ണുക്കളാണു്. എന്തുകൊണ്ടെന്നാൽ, അവരുടെ മുപ്പത്തിമുക്കോടി ദൈവങ്ങളുടെയിടയിൽ ഒരു ദൈവം കൂടുന്നതോ കുറയുന്നതോ അവരെ ഒട്ടും അലട്ടാറില്ല, അലട്ടേണ്ട കാര്യവുമില്ല.

കാരണം, അത്രയും ദൈവങ്ങളെ എണ്ണിത്തീർക്കാൻ, സമൂലം എണ്ണ തേച്ചു് കുളിച്ചു്, ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവിൽ നിന്നു് ഗണിതശാസ്ത്രം കൂലങ്കഷമായി പഠിച്ച ബഹു. ബാലഗോപാലൻ സഹാവിനുപോലും കഴിയില്ലെന്നു് അവർക്കറിയാം.

“പോറ്റിയെ കേറ്റിയേ, സ്വർണ്ണം ചെമ്പായ് മാറ്റിയേ…! സ്വർണ്ണപ്പാളികൾ മാറ്റിയേ, ശാസ്താവിൻ ധനമൂറ്റിയേ…! സ്വർണ്ണം കട്ടവനാരപ്പാ? സഖാക്കളാണേ അയ്യപ്പാ.” എന്ന പാരഡി കേട്ടാൽ, പാരീസിലെ പ്രമുഖ ഹാസ്യവാരികയായ ഷാർലി എബ്ദോ (Charlie Hebdo) മുഹമ്മദ് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിലും, “തിരക്കഥയിലെ രീതിശാസ്ത്രം” എന്ന പി. ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിൽ നിന്നെടുത്ത “ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണം” ഒരു ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയതിന്റെ പേരിലും, മറ്റനവധി അവസരങ്ങളിലുമൊക്കെ “സമാധാനികൾ” എന്നു് നിരന്തരം മറക്കാതെ സ്വയം മാനിഫെസ്റ്റ് ചെയ്യുന്ന ഇസ്ലാമിസ്റ്റുകൾ പ്രതികരിക്കുന്ന രീതിയിൽ അക്രമോത്സുകമായി പ്രതികരിക്കാതിരിയ്ക്കാനുള്ള സംയമനം അവർ കൈവരിച്ചതു് ആ ബഹുദൈവവിശ്വാസം മൂലമായിരിക്കണം.

ഭൗമചരിത്രത്തിലെ ചില കാലഘട്ടങ്ങളിൽ, ചില സന്ദർഭങ്ങളിൽ, ചില മനുഷ്യർക്കു് അത്തരം ഹലൂസിനേഷൻസ് ഉണ്ടായിട്ടുണ്ടെന്നല്ലാതെ, ഇന്നുവരെ, ഏതെങ്കിലുമൊരു മനുഷ്യനു്, ഏതെങ്കിലുമൊരു ദൈവമോ, അച്ചങ്ങായിയുടെ ഏജന്റുകളോ, ദല്ലാളുകളോ പ്രത്യക്ഷപ്പെടുകയോ, ഏതെങ്കിലുമൊരു മനുഷ്യനോ, മനുഷ്യർക്കോ, മനുഷ്യരാശിക്കോ ആയി ഏതെങ്കിലുമൊരു നിർദ്ദേശമോ കല്പനയോ നല്കുകയോ ചെയ്തിട്ടില്ല.

ഈ വസ്തുത നിങ്ങൾക്കു് മനസ്സിലാകുന്നില്ലെങ്കിൽ അതു് നിങ്ങളുടെ മാത്രം ബൗദ്ധികമായ പരിമിതിയാണു്, മറ്റാരും അതിൽ കുറ്റക്കാരല്ല.

December 17 2025 14:23

“അച്ചിക്കു് ഇഞ്ചി പക്ഷം, നായർക്കു് കൊഞ്ചു് പക്ഷം.”

കടകംപള്ളിക്കു് സ്വർണ്ണം മൂലം ഉറക്കമില്ല! ഞാനാണെങ്കിൽ കട്ടിൽ കണ്ടാലേ ഉറങ്ങും!

കട്ടിൽ കാണുമ്പോഴേ ഉറക്കംതൂങ്ങിവീണു് പലവട്ടം തറയിൽക്കിടന്നു് ഉറങ്ങേണ്ടി വന്നിട്ടുള്ളതുകൊണ്ടു് ഇപ്പോൾ ഞാൻ കണ്ണടച്ചുകൊണ്ടേ കട്ടിലിനെ സമീപിക്കാറുള്ളു.

ആമസോണിൽ ആദായവില്പന വരുമ്പോൾ ഒരു “blindman’s stick” വാങ്ങി എന്റെ നിദ്രാജീവിതത്തിനു്, ബഹു. മു. മ. പി. വി. സഹാവും, ബഹു. ജയതിലകും, ബഹു. വെള്ളാപ്പള്ളിയും, ബഹു. അപ്പം മാഷും, പ്രമുഖ നടീനടന്മാരുമൊക്കെ പതിവായി പള്ളിയുറങ്ങുന്ന “ഹയാത്ത് റീജൻസി ഹോട്ടലിലെ” ചപ്രമഞ്ചനിദ്രക്കു് തുല്യമായ ഒരു നിദ്രാക്വാളിറ്റി വരുത്തണമെന്ന ഒരാഗ്രഹവും അന്തരാത്മാവിന്റെ അഗാധതയിൽ അതീവ രഹസ്യമായി ഞാൻ വച്ചുപുലർത്തുന്നുണ്ടു്.🙂

[“സ്വപ്നങ്ങൾ സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ!

(നിങ്ങൾ അയ്യപ്പസ്വർണ്ണക്കവർച്ചക്കാരല്ലോ!)

നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം…!

ദൈവങ്ങളില്ല, മനുഷ്യരില്ല, പിന്നെ ജീവിത ചൈതന്യമില്ല…!

സൗന്ദര്യ സങ്കല്പ ശില്പങ്ങളില്ല, സൗഗന്ധിക പൂക്കളില്ല…!”]🙂

December 18 2025 12:06

പോറ്റിയെ കേറ്റിയേ എന്നു് വിളിച്ചതു് തന്നെ അപമാനിക്കാനാണെന്നു് സഹാവു് കെ. റ്റി. ജലീൽ സാഹിബ്!

എന്തു് ചെയ്യുമെന്നു് പറ!!🙂

December 18 2025 12:06

“ശബരിമല ശാസ്താവിനേയും, ഗണപതി ഭഗവാനേയും, ആറ്റുകാൽ ദേവിയെയും കളിയാക്കുന്ന പാട്ടൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ല.” – ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവു്.

ഇടതുപക്ഷമന്ത്രി ബഹു. വി. ശിവൻകുട്ടി സഹാവിനു് “ക്രൂശിതരൂപനായ” ശ്രീ നാരായണഗുരുവിന്റെ വിപ്ലവാശംസകൾ!!🙂

December 18 2025 12:54

“കേരളത്തിൻ്റെ വിദ്യാഭ്യാസമേഖല വളരെ ഗൗരവമുള്ളതാണു്.” – LDF കൺവീനർ ബഹു. ടി. പി. രാമകൃഷ്ണൻ സഹാവു്.

അതു് ക്രിസ്റ്റൽ ക്ലിയറല്ലേ?! അതുകൊണ്ടല്ലേ ഒരു ചുമ്മാടു് പോലുമില്ലാതെ, താൻ പോകുന്നിടത്തെല്ലാം തൻ്റെ വീടും തലയിൽ ചുമന്നുകൊണ്ടുപോകുന്ന ബഹു. ആർ. ബിന്ദു സഹാവിനെ ഉന്നതവിദ്യാഭ്യാസ മന്ത്രിണിയായി കാരണഭൂതം വാഴിച്ചിരിക്കുന്നതു്?!

December 18 2025 15:42

“പോറ്റിയെ കേറ്റിയേ എന്ന പാരഡി വിഷയത്തിൽ കെ-പൊലീസ് മെറ്റയ്ക്കു് കത്തയച്ചു.” – വാർത്ത.

“കെ-ഭൂതമായ എൻ്റെ കീഴിലുള്ള കെ-പൗലോസ് എന്നെപ്പോലെതന്നെ ‘കെ-പൊളി’ ആയതിനാൽ, അവർ ‘ബഹു. കെ-പ്വാളീസ്’ എന്നു് ആദരപൂർവ്വം അഭിസംബോധന ചെയ്യപ്പെടണം.” – ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.

December 19 2025 11:13

“പ്രിയ” സർക്കാരേ, കെടുകാര്യസ്ഥത മൂലം നിങ്ങളെ തത്ക്ഷണം പിരിച്ചുവിടാൻ ജനം തീരുമാനിച്ചിരിക്കുന്നു!

[Re”GIER”ung = സർക്കാർ; “Gier” = അത്യാർത്തി]

December 19 2025 11:32

“വിശ്വാസത്തെയോ ദൈവത്തെയോ കളിയാക്കുന്നതു് അംഗീകരിക്കാനാകില്ല.” – ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഹാവു്.

കമ്മ്യൂണിസ്റ്റ് വിശ്വാസത്തെയോ, ബഹു. പിണറായി ദൈവത്തെയോ കളിയാക്കുന്നതു് അംഗീകരിക്കില്ല എന്നാവും “നൃത്തകലാചെംതിലകൻ” വ്യംഗിച്ചതു്.

December 19 2025 12:01

ബോധിവൃക്ഷച്ചോട്ടിലെ അബോധാവസ്ഥയിൽ നിന്നുണർന്നപാടെ, “യൂറേക്കാ – ആവിഷ്കാരസ്വാതന്ത്ര്യം” എന്നും മറ്റുമുള്ള തീവ്രത കൂടിയ ആർപ്പിടലുകളോടെ മാപ്രകളുടെ നേരെ പാഞ്ഞടുക്കുകയായിരുന്നത്രെ!🙂

December 19 2025 12:10

“റാക്കാട്ടു് പള്ളിക്കു് ഈ കാപ്പ മതി.”

“പിണുത്ത” മല്ലുക്കൾക്കു് ഈ SIT അന്വേഷണം മതി.

December 19 2025 13:39

വെള്ളാപ്പള്ളിയുടെയും തുഷാരബിന്ദുക്കളുടെയും അല്ലും അലട്ടുമില്ലാത്ത, സുഖസമൃദ്ധമായ ഭൗമജീവിതം ഉറപ്പുവരുത്തുക എന്നതായിരിക്കണം മല്ലുക്കളുടെ പൊതുവെയും, നായന്മാരുടെ പ്രത്യേകിച്ചും, ജീവിതലക്ഷ്യം!

സിന്താവായും കീജേയും ലാൽ സലാമും വിളിക്കുക, പൊന്നുതമ്പ്രാക്കളെ പുകഴ്ത്തിയും, അവരുടെ അഭിശപ്തശത്രുക്കളെ ഇകഴ്ത്തിയും പാണപ്പാട്ടു് പാടുക ഇത്യാദി മോക്ഷപ്രാപ്തിക്കുതകുന്ന സത്കർമ്മങ്ങൾ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുക എന്നതൊഴികെ, മനുഷ്യർക്കോ ലോകത്തിനോ പ്രയോജനമുള്ള മറ്റു് പണികളൊന്നും അവർക്കു് ചെയ്യേണ്ടതായിട്ടോ അറിയേണ്ടതായിട്ടോ ഇല്ലല്ലോ താനും!🙂

December 19 2025 13:47

1. സ്ത്രീകൾ ഇഷ്ടപ്പെടുന്ന ഹെയർസ്റ്റൈൽ.

(പിണറായിസ്റ്റ് നേതാക്കൾ ജീവിക്കുന്ന ജീവിതം.)

2. സ്ത്രീകൾ ഇഷ്ടപ്പെടാത്ത ഹെയർസ്റ്റൈൽ.

(പിണറായിസ്റ്റ് നേതാക്കൾ പ്രസംഗിക്കുന്ന ജീവിതം.)🙂

December 20 2025 13:49

“Beef” എന്ന സ്പാനിഷ് സിനിമക്കു് പ്രദർശനാനുമതി നിഷേധിച്ച, (പേരു് പറയാൻ അനുവാദമില്ലാത്തവരായ!) “അവർക്കു്” ബഹു. മു. മ. പി. വി. സഹാവിന്റെ വക ഭാഷാ-സാംസ്കാരിക സ്റ്റഡിക്ലാസ്സ്:

“ബീഫ് എന്ന സ്പാനിഷ് സിനിമയുടെ പ്രദർശനാനുമതി ‘അവർ’ നിഷേധിച്ചു. ബീഫ് എന്നാൽ ‘അവർക്കു്’ ഒരർത്ഥമേയുള്ളു. എന്നാൽ, ബീഫ് എന്ന ഭക്ഷണപദാർത്ഥവുമായി സിനിമക്കു് കുലബന്ധം, സോറി, പുലബന്ധം പോലുമില്ലായിരുന്നു. ഇത്രയും അരുളിയശേഷം ബഹു. മു. മ. പി. വി. സഹാവു്, കയ്യടിയും കൂവലും കുരവയിടലും തുള്ളലും സ്റ്റാൻഡിങ് ഒവേഷനും കൊണ്ടു് പൊതിഞ്ഞു് രാജാധിരാജനും കെ-ഭൂതവുമായ തന്നെ സന്തോഷിപ്പിക്കാനുള്ള കൂലിയടിമക്കണ്ണുകളുടെ ബാദ്ധ്യതയിലേക്കു് ഒരു പ്രത്യേക ഏക്ഷനിലൂടെ ശ്രദ്ധ ക്ഷണിച്ചു. ഒരു മഹാമഹനു് ചേർന്ന ആ ‘ആദരാഞ്ജലികൾ’ ആവോളം ആസ്വദിച്ചശേഷം നവകേരളത്തിന്റെ നവോത്ഥാനനായകനായ ബഹു. മു. മ. പി. വി. സഹാവു് ബീഫ് എന്ന വാക്കിന്റെ, “പരനാറി നികൃഷ്ടജീവി കുലംകുത്തി വിവരദോഷി” ഇത്യാദി കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്രാധിഷ്ഠിതമായ സാങ്കേതിക പദാവലികളുടെ ഉന്നതതലത്തിലെ പൊരുൾ തിരിയ്ക്കലിലേക്കു് അണലി സമാനം ഇരട്ടനാവുനീട്ടി ഇപ്രകാരം കത്തിക്കയറി: സ്പാനിഷ് ജനപ്രിയ സംഗീതമായ ‘ഹിപ്പി ഹിപ്പി ഹൊപ്പ് ഹൊപ്പ് ഹൂറി ഹൂറി’! ആ ‘ഹിപ്പി ഹിപ്പി ഹൊപ്പ് ഹൊപ്പ് ഹൂറിയുമായി’ ബന്ധപ്പെട്ട സിനിമയായിരുന്നു അതു്. ‘ഹിപ്പ്-കോപ്പ്’ സംഗീത സംസ്കാരത്തിൽ ബീഫ് എന്നാൽ അർത്ഥം പോരാട്ടം കലഹം എന്നൊക്കെയാണു്.”

ഭാഷാപരമായ ഏതു് കടുംകൈയും ചെയ്യാൻ പ്രാപ്തിയും പ്രാണനുമുള്ള പാലം പണിക്കാരൻ ബഹു. ബ്രൂട്ടസ് സഹാവും, കുന്തം സവാരി ഗിരി ഗിരി ബഹു. ലുട്ടാപ്പി സഹാവും അവൈലബിൾ കമ്മിറ്റിയായി മോദിയുടെ ഇന്ദ്രപ്രസ്ഥത്തിൽ സ്ഥിരമായി വസിക്കുന്നുണ്ടെന്നിരിക്കെ, ബഹു. കാരണഭൂതം സഹാവു് നേരിട്ടു് കുടത്തിൽ നിന്നു് പുറത്തുവന്നു് ഈവിധം മൂത്രശങ്കക്കിടയില്ലാത്ത ഒരു അർത്ഥശങ്കാശമനം വരുത്തേണ്ടുന്ന ഒരു വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്ര ലെവലിലേക്കു് ഈ സില്ലി ബീഫ് സില്മാ വിഷയത്തെ എസ്കലേറ്റ് ചെയ്യിക്കേണ്ടിയിരുന്നില്ല എന്നാണെന്റെ ഹൃദയപക്ഷം.

[“beef” എന്ന ഇങ്ഗ്ലീഷ് വാക്കിനു് പോരാട്ടം, കലഹം എന്നിവ കൂടാതെ മറ്റു് പല അർത്ഥങ്ങളും ഉള്ളതുകൊണ്ടു് പരസ്യവേദികളിൽ ഇമ്മാതിരി കണ്ടമാനം “ബീഫിയാൽ”, സംഭവം ചീഞ്ഞളിഞ്ഞ മാംസം പോലെ, ആകെ മൊത്തം ടോട്ടൽ നാറ്റക്കേസ് (ഇങ്ഗ്ലീഷ് “niff”, ജർമ്മൻ: “Mief”) ആയിത്തീരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സ്വശരീരനിർമ്മിതി പോലെതന്നെ, സ്വമൂക്കിന്റെ നിർമ്മിതിയും സമസ്തവും സമഗ്രവുമായി കാണ്ടാമൃഗത്തൊലികൊണ്ടായവർക്കു് ആ നാറ്റം അനുഭവവേദ്യമാകണം എന്നില്ല. പക്ഷേ, മഹാമഹ കഷ്ടമെന്നേ പറയേണ്ടൂ, എല്ലാ ശരീരങ്ങളും, എല്ലാ മൂക്കുകളും “മാമാങ്ക പിണറായിസം” പിൻതുടരുന്നവയല്ല.]

December 20 2025 14:32

ശ്രീബുദ്ധനെക്കാൾ ശ്രീവാത്സ്യായനനെയും, ശ്രീനിവാസനെക്കാൾ ശ്രീ ബാലൻ കെ. നായരെയും അനുകരിക്കാൻ ബദ്ധപ്പെടുന്നവരാണു് പൊതുവേ മല്ലുക്കൾ. ഗാന്ധിസത്തെക്കാൾ മാക്രിസത്തെ ചുമ്മാടുപോലുമില്ലാതെ തലയിലേറ്റാൻ അവർ ഇത്രമാത്രം തത്രപ്പെടുന്നതും സമാനമായ കാരണങ്ങളാലാണു്.

സിനിമാനടൻ ശ്രീനിവാസനു് ആദരാഞ്ജലികൾ!!

December 20 2025 15:35

ശബരിമല പ്രശ്നം പരിഹരിക്കണമെന്നുണ്ടെങ്കിൽ വമ്പൻ സ്രാവുകളെയല്ല, ഊമ്പൻ മരപ്പട്ടിയെയാണു് മല്ലുക്കളേ, നിങ്ങൾ ആദ്യം കുടുക്കിലാക്കേണ്ടതു്!!

December 21 2025 10:50

“വിമർശിക്കാനും പരിശോധിക്കാനും ഹൈക്കോടതിക്കു് അധികാരമുണ്ടു്.” – ബഹു. മന്ത്രി പി. രാജീവ് സഹാവു്.

നിയമവ്യവസായ വാണിജ്യം മന്ത്രി എന്ന നിലയിൽ, ഈ അനുമതി ഒരു പത്തുരൂപ മുദ്രപ്പത്രത്തിലെഴുതി ഒപ്പിട്ടു് മുദ്രവച്ചു് കുറിയർ വഴി ഹൈക്കോടതിക്കു് എത്തിച്ചുകൊടുക്കു് സഹാവേ! ജഡ്ജിമാർക്കു് അവരുടെ ജൂറിസ്ഡിക്ഷനെപ്പറ്റി വിവരമുണ്ടാകട്ടെ!

December 21 2025 11:06

കയ്യിട്ടുവാരാൻ പാകത്തിനു് ഒറ്റാലിൽ വല്ലതും ഒത്തുകിട്ടുമ്പോഴത്തെ ആ ഒരു തന്തോയം, എൻ്റെ സാറേ!!🙂

December 21 2025 11:19

“ആരാ നിങ്ങടെ പൊലീസ് മന്ത്രി?”

“വാടിക്കൽ രാമകൃഷ്ണൻ കൊലപാതകം ഫെയിം ബഹു മു. മ. & ആ. മ. പി. വി. സഹാവു്!”

“ഏതാ ആ ബഹുമാന്യ മഹോന്നത വ്യക്തിത്വത്തിൻ്റെ രാഷ്ട്രീയപ്പാർട്ടി?”

“51 വെട്ടുകൾ ഫെയിം സി. പി. ഐ. (എം.)!”

“വോക്കേ, തേങ്സ്! ബൈ!”

December 21 2025 12:10

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (CITU) സംസ്ഥാന സമ്മേളനത്തിൽ നിന്നു് പൂർവ്വാശ്രമ മാ. പ്ര. ബഹു. വീണ ജോർജ്ജ് സഹാവു് അവർകൾ തത്സമയം: “പിണറായിപ്പാർട്ടിയെ വീണ്ടും വോട്ടുകുത്തി ജയിപ്പിച്ചു്, പൊതുസമൂഹത്തിന്റെ അടിവസ്ത്രങ്ങളും ഊരിമാറ്റി നവോത്ഥാനിക്കാനായി, പൊതുസമൂഹം വിയർത്തുണ്ടാക്കിയ പണം നല്കി, മുങ്ങുന്ന കപ്പലിൽ തുണിയില്ലാതെ അള്ളിപ്പിടിച്ചിരിക്കുന്ന ബഹു. കപ്പിത്താൻ സഹാവു് വിലയ്ക്കുവാങ്ങിയ, “ഉറിയേതു് പറിയേതു്” എന്നറിയാത്ത സമൂഹദ്രോഹികളായ സമ്മതിദായകപ്പരിഷകൾ!

CITU-വിൽ അംഗങ്ങളല്ലാത്തതുകൊണ്ടാണു് “നക്കാപ്പിച്ച മുടക്കി ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചുകൊടുത്തു് വോട്ടു് നേടുക” എന്ന നവകേരള സ്കീമിൽ ഹതഭാഗ്യരായ ആശ വർക്കേഴ്സിനെ ഉൾപ്പെടുത്താതിരുന്നതു്.

“വോട്ടുബാങ്ക് ഫിലോസഫിക്കലി” ചിന്തിക്കുമ്പോൾ, എണ്ണത്തിൽ അവർ താരതമ്യേന കുറവുമാണല്ലോ!

ഇങ്കിലാൻ ചിന്താവാൻ!!🙂

December 21 2025 13:26

“ഞാൻ” എന്ന ഈ “ഞാൻ” ആരാണു്, എന്താണു്, എങ്ങനെയാണു്, എന്തിനാണു്, എന്തുകൊണ്ടാണു്, എവിടെയാണു്, എന്തിനൊക്കെയാണു് എന്നെല്ലാം കേവലം തിര്യക്കുകളായ നശ്വര മനിതരെ നിരന്തരം ബോദ്ധ്യപ്പെടുത്തുക എന്നതാണെൻ്റെ ഫിലോസഫി.

കാരണം, എൻ്റെ ധാരണയിൽ, ഈ “ഞാൻ” ഒരു “മഹാമഹ മാമാങ്കനും”, ധർമ്മസംസ്ഥാപനാർത്ഥം “അവരാതിച്ച” ഒരു ചരിത്ര പുരുഷുവുമാണു്!!

December 21 2025 13:51

“സ്കൂളുകളിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ കർശന നടപടി എടുക്കും.” – ബഹു. മന്ത്രി വി. ശിവൻ കുട്ടി സഹാവു്.

കർശന ഘർഷണക്കാരനായ ബഹു. മന്ത്രിയപ്പൂപ്പൻ കല്പിച്ചതു് വല്ല്യങ്ങളും പുള്ളങ്ങളും കേട്ടല്ലോ? ഒടുക്കം ഞങ്ങൾ പശുത്തൊഴുത്തിൽ ഒരു “ഹിപ്പ്-കോപ്പ്” മ്യൂസിക്കും കേട്ടില്ല എന്നു് പറഞ്ഞേക്കരുതു്!!

December 21 2025 14:04

എന്തുകൊണ്ടു് പറഞ്ഞില്ല എന്നു് പറയാതിരിക്കാൻ: നിലവിലെ കേരള മുഖ്യമന്ത്രി സമൂഹത്തിൽ നിന്നു് അകറ്റിനിർത്തേണ്ട ഒരു “psychopath” ആണു്.

December 21 2025 14:51

നിരൂപകൻ്റെ നിലവാരം വിലയിരുത്തിയ ശേഷമേ അവൻ്റെ നിരൂപണം വിലയിരുത്താവൂ!

മന്ത്രിയപ്പൂപ്പൻ്റെ മികവു് വിലയിരുത്തിയ ശേഷമേ, “ആര്യ രാജേന്ദ്രൻ എന്നെക്കാൾ മികച്ച മേയർ” എന്ന അവൻ്റെ വിലമതിക്കലിനെ വിലയിരുത്താവൂ!!

December 21 2025 15:53

സത്യം പറയരുതല്ലോ, സിനിമാനടൻ ശ്രീനിവാസന്റെ കോഫിനിൽ ഞാനായിരുന്നെങ്കിൽ, മണ്ണിൽ മുളച്ച സൂര്യനും, കൊടുംകാറ്റിൽ പറക്കും കഴുകനുമായ ബഹു. മു. മ. പി. വി. സഹാവു് ശവനിരീക്ഷണത്തിനായി എന്റെ കോഫിനെ സമീപിക്കുമ്പോൾ, ദൈവപുത്രനായ യേശുസമാനം ഞാൻ കോഫിനിൽ നിന്നു് തട്ടിപ്പിടഞ്ഞു് ഉയിർത്തെഴുന്നേറ്റു് അദ്ദ്യത്തിനു് മുന്നിൽ, സകലത്തിനും കാരണഭൂതമായ ആ മഹാപ്രതിഭയ്ക്കു് മുന്നിൽ, സാഷ്ടാംഗനമസ്കാരം ചെയ്തശേഷം മര്യാദരാമനായി വീണ്ടാമതും എന്റെ കോഫിനിലേക്കു് കുടിയേറിപ്പാർത്തേനെ!🙂

December 21 2025 16:19

“സാധാരണ” മനുഷ്യർക്കൊപ്പം മണ്ണിലിരുന്നു് അവരുടെ വിഷമങ്ങൾ കേട്ടുകൊണ്ടു് മൂക്കറ്റം ഭക്ഷണം മുണുങ്ങുന്ന “അസാധാരണ” നേതാക്കൾ നയിക്കുന്ന ഒരു പറുദീസയാണു് കേവലമൊരു ഖമറുന്നീസയായ എൻ്റെ ഖൽബിലെ സൊപ്പനം.🙂

December 22 2025 11:42

“ഈ മൂഢ ഗെർഡി അമ്മായിക്കു് സ്വർഗ്ഗത്തിൽ ഒരു സീറ്റു് കിട്ടുമെന്നു് നീ കരുതുന്നുണ്ടോ?”

“എനിക്കതു് സങ്കല്പിക്കാൻ കഴിയുന്നില്ല. ഡ്രാഗണുകൾക്കു് 50 മീറ്ററിൽ കൂടുതൽ ഉയരത്തിൽ പറക്കാൻ കഴിയില്ല.”🙂

[കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പിൽ മറ്റു് പാർട്ടി ഡ്രാഗണുകളോടൊപ്പം സിപിഎമ്മിനുവേണ്ടി “വ്യാളി” ചിഹ്നത്തിൽ മത്സരിക്കാൻ ഒരു സീറ്റു് കെ-പാർട്ടിയുടെ പരമാധികാരി ബഹു. മു. മ. & ആ. മ. പി. വി. സഹാവു് ഗെർഡി അമ്മായിക്കു് നൽകിക്കൂടെന്നില്ല. ഡ്രാഗണുകളെയും, ശബരിമല അയ്യപ്പസ്വർണ്ണ മോഷ്ടാക്കളെയും, ക്രിസ്മസ്/വിഷു പടക്കനിർമ്മാണത്തിൽ കൈ നഷ്ടപ്പെടുന്നവരെയും, വാടകക്കൊലയാളികളായ കൊടി സുനികളെയും, അഴിമതിക്കാരെയും, സ്ത്രീപീഡകരെയും, പീഡൊഫൈലുകളെയും – അവർ കെ-പാർട്ടിക്കു് വേണ്ടപ്പെട്ടവരായിരിക്കുന്നിടത്തോളം! – ഇറുകെ ചേർത്തു് പിടിക്കാൻ തത്രപ്പെടുന്ന ഒരു മഹാനുഭാവനാണു് മലയാളികളുടെ സമസ്ത ഐഹിക ജീവിതത്തിനും ഒരു ലക്ഷ്യബോധം ഉണ്ടാക്കിക്കൊടുത്ത ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.🙂]

December 22 2025 12:05

“യഥാർത്ഥ ആഡംബരം എന്താണെന്നു് നിനക്കറിയാമോ?”

“മനസ്സമാധാനം.”

December 22 2025 13:05

“ഹിഹിഹി! എൻ്റെ ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനായി ഞാനിപ്പോൾ നൈജീരിയയിൽ നിന്നുള്ള രാജകുമാരനു് 5000 യൂറോ അയക്കുന്നു. പിന്നീടു്, അവനെനിക്കു് 200 ലക്ഷം യൂറോ അയക്കുമ്പോൾ ഞാനതു് സൂത്രത്തിൽ എൻ്റെ മടിയിൽ തിരുകുന്നു! ബൂഹാഹാ!”🙂

[പുറം ലോകത്തിനു് അദ്ദേഹം തികച്ചും സാധാരണക്കാരനും, സവിശേഷതകളൊന്നുമില്ലാത്തവനുമായാണു് അനുഭവപ്പെട്ടിരുന്നതെങ്കിലും, ഒരു സമ്പൂർണ്ണവിഡ്ഢി എന്ന രഹസ്യമായ ഒരു രണ്ടാം ഐഡൻ്റിറ്റിയും പാട്രിക്കിനു് സ്വന്തമായുണ്ടായിരുന്നു.🙂]

December 22 2025 13:32

“ശബരിമല വിമാനത്താവളപദ്ധതിയിൽ നിന്നു് ‘സൽക്കാർ’ പിന്നോട്ടില്ല.” – ബഹു. ബഹു വകുപ്പൻ മന്ത്രി കെ. രാജൻ സഹാവു്.

“തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും.” – സ്ഥാനാർത്ഥി സാറാമ്മ.

December 22 2025 13:47

“എനിക്കു് സഹായം വേണം. എനിക്കു് 5 കുഞ്ഞുങ്ങളുണ്ടു്.”

December 22 2025 14:15

“പ്രതിമാസം 1000 രൂഫാ ധനസഹായം; സ്ത്രീ സുരക്ഷാപദ്ധതിക്കു് ഇന്നുമുതൽ അപേക്ഷിക്കാം.”

തിന്നാനായി നീണ്ട ഒൻപതര വർഷം കാത്തിരുന്ന സ്ത്രീകൾക്കു് ഇനി ഇലക്ഷൻ വരെ എന്തുമാത്രം ദോശകൾ സുരക്ഷമായി തിന്നാം! ദഹനക്കേടും ഛർദ്ദിയും പിടിക്കാതിരുന്നാൽ മതിയായിരുന്നു!!

December 22 2025 17:13

December 23 2025 11:25

കേവലമൊരു കമ്പിച്ചുരുൾ മാത്രമായ മുൻമേയർ ആര്യമോൾ-ഊട്ടിയുടെ പിണറായിസ്റ്റ് അഹങ്കാരവും ധാർഷ്ട്യവും കാരണഭൂതകാന്തസാമീപ്യം മൂലം ഇൻഡ്യൂസ് ചെയ്യപ്പെടുന്ന സ്വഭാവഗുണങ്ങളാണു്.

കൊടുംകാറ്റിൽ പറക്കും ശവംതീനിക്കഴുകൻ ബഹു. “കാന്തൻ തമ്പ്രാൻ” ഇല്ലെങ്കിൽ, “കാന്താരി അടിമപ്പെണ്ണു് ” എന്തിനോവേണ്ടി തുള്ളിത്തുള്ളി വറചട്ടിയിലെത്തേണ്ടുന്ന വെറുമൊരു കൊഞ്ചു്!🙂

(“ചെമ്പട ഇതു് ചെമ്പട! ചെമ്പെടാ ഇതു് ചെമ്പെടാ! സ്വർണ്ണപ്പാളി ചെമ്പെടാ!!”🙂)

[Faraday’s law of electromagnetic induction.: “The induced electromotive force, or voltage in a circuit equals the negative rate of change of magnetic flux (Φ) through it, expressed as ε = -N(ΔΦ/Δt) or ε = -dΦ/dt, where N is the number of turns, ΔΦ is the change in flux, Δt is the time interval, and the minus sign (from Lenz’s Law) shows the induced current opposes the change in flux.”]

December 24 2025 09:24

വിശുദ്ധ മാതാവിനോടു് ലത്തീനിൽ ലുത്തിനിയ ചൊല്ലലാണു് കൊച്ചി കോർപ്പറേഷൻ്റെ പ്രധാന ചുമതല എന്നതിനാൽ, മേയറാകാൻ ഒരു ലത്തീൻ കത്തോലിക്ക തന്നെയാണു് ഏറ്റവും അനുയോജ്യ.

December 24 2025 09:46

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചാലോന്നു് ചിലപ്പോൾ തോന്നും. പക്ഷേ, എങ്ങാനും ജയിച്ചാൽ, ബ്രൂട്ടസിൻ്റെയും ലുട്ടാപ്പിയുടെയും പാർലമെൻ്റിലെ അങ്ഗ്രേസി പ്രസംഗങ്ങൾ കേട്ടു് ഇരുന്നയിരുപ്പിൽ ആൾ വടിയായിപ്പോയാലോന്നൊരു പേടി!🙂

December 24 2025 10:48

“ദീപ്തിക്കു് പ്രയാസമുണ്ടാകുന്നതു് സ്വാഭാവികം; ബാക്കി പാർട്ടിയിൽ ചർച്ച ചെയ്യും.” – കെ. സി. വേണുഗോപാൽ എം. പി.

ഓർഡിനറി ദൈവങ്ങൾ സുഖപ്പെടുത്താനായി മുറിപ്പെടുത്തും; കാങ്കിരസ്സ് ദൈവങ്ങൾ പ്രയാസം ചർച്ച ചെയ്യാനായി പ്രയാസപ്പെടുത്തും! ഹല്ലേലൂയ!!

December 24 2025 13:05

“ട്രെയിൻ യാത്രയിൽ പള്ളിയുറക്കത്തിലാഴ്ന്ന ബഹു. പി. കെ. ശ്രീമതി ശ്രീച്ചറുടെ ബാഗ് കവർന്നു! ഫാഷിസ്റ്റ് മോദിയുടെ ട്രെയിനിൽ യാതൊരു സുരക്ഷയുമില്ലായിരുന്നു!”

ശ്രീച്ചറുടെ വാനിറ്റി ബാഗിൽ തീവ്രതാമാപിനി ഉണ്ടായിരിക്കുമെന്നു് കട്ടവൻ കരുതിക്കാണും! നിത്യ നിദ്രാവിഹീന ആയതിനാൽ കെ. കെ. ശൈലജ സീസറമ്മക്കു് അത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ വഴിയില്ല.

അതുപോലെ, ബഹു. സിറ്റപ്പനായിരുന്നെങ്കിൽ, “സത്താലും ഇനി ഫാഷിസ്റ്റ് മോദിയുടെ ട്രെയിനിൽ ഞാൻ യാത്ര ചെയ്യില്ല” എന്നു് – ബഹു. കാരണഭൂത മാതൃകയിൽ – സഗൗരവം സത്യപ്രതിജ്ഞയെടുത്തേനെ!

ബഹു. മു. മ. പി. വി. സഹാവിന്റെ സത്വര ശ്രദ്ധ ഈ വിഷയത്തിൽ പതിയുമെന്നും, രാഹുൽ ഈശ്വരനെയും, രാഹുൽ മാങ്കൂട്ടത്തിലിനെയും, “സ്വർണ്ണം കട്ടവനാരപ്പാ സഖാക്കളാണേ അയ്യപ്പാ” എന്ന പാരഡി രചിച്ചു് സംവിധാനിച്ചു് ആലപിച്ചു് ലോകമെങ്ങും വൈറലാക്കിയ “അയ്യപ്പ വിരുദ്ധരെയുമെല്ലാം” പിൻതുടർന്ന അതേ ത്വരിതഗതിയിൽ, ഇൻഡ്യയിലങ്ങോളമിങ്ങോളം – മോദിയുടെ ഫാഷിസ്റ്റ് ട്രെയിനുകൾക്കു് ഒരു ഭീഷണിയായി – സ്വേച്‌ഛാധിപത്യ കെ-സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ജനകീയ കെ-ട്രെയിനുകൾ ചീറിപ്പായുന്ന ഒരു “നല്ല നാളെ” സംജാതമാക്കാൻ വേണ്ട “ടോയ്‌ലറ്റ് പേപ്പറുകൾ” ഉടനടി ശരിയാക്കി, തിരുവൊപ്പു് ചാർത്താൻ മേശപ്പുറത്തു് എത്തിക്കണമെന്ന കല്ലേപ്പിളർക്കുന്ന ഉത്തരവു് “പോളി-ട്രിക്കൽ സെക്രട്ടറി” ബഹു. പി. ശശി സഹാവിനു് കൈമാറുമെന്നും, ഒരു അന്തം പിണറായി അടിമക്കണ്ണു് എന്ന നിലയിൽ, ഞാൻ കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.

[ദൈവത്തെപ്പെറ്റ വിശുദ്ധ മാതാവേ! നാവും കൈകാലുകളും ശുദ്ധമായ എന്തുമാത്രം അന്യാദൃശ വ്യക്തിത്വങ്ങളാണു്, ഉത്ക്കൃഷ്ട നേതാക്കളാണു്, അത്യുന്നത മഹാത്മാക്കളാണു് “ജനങ്ങളെ സേവിക്കണം, ജനങ്ങളെ സേവിക്കണം” എന്നു് ഉച്ചൈസ്തരം അലമുറയിട്ടുകൊണ്ടു് കാലുവെന്ത പട്ടികളെപ്പോലെ നവോത്ഥാന നവകേരളത്തിൽ തെക്കുവടക്കു് ഓടിനടക്കുന്നതു്!!🙂]

December 24 2025 13:43

“കേരളത്തെ കേന്ദ്രം വരിഞ്ഞു് മുറുക്കുന്നു.” – ബഹു. മു. മ. & ആ. മ. പി. വി. സഹാവു്.

അതു് വരിഞ്ഞു് മുറുക്കുന്നതല്ല സഹാവേ! ADM നവീൻ ബാബുവിൻ്റെ കുടുംബത്തെ ബഹു. ആ. മന്ത്രി വീണാൻ്റി എന്നപോലെ, സ്നേഹപൂർവ്വം മാറോടു് ചേർത്തു് ഇറുകെപ്പിടിക്കുന്നതാണു്.

December 25 2025 09:29

“ദാണ്ടെ, എൻ്റെ തീറ്റയിൽ ഒരു മനുഷ്യൻ!”

[അതിപ്പോ, കഞ്ഞിയിൽ ഒരു പാറ്റയെ കണ്ടാൽ മനുഷ്യർക്കായാലും അറപ്പു് തോന്നുമല്ലോ.🙂]

ഏവർക്കും ക്രിസ്മസ് ആശംസകൾ!

December 25 2025 09:55

അജിത് കുമാർ, പ്രതാപചന്ദ്രൻ, എൽദോസ് എബ്രഹാം, ഷേക്ക് മുഹമ്മദ്, എന്നിങ്ങനെ, മാതൃകയാക്കാൻ പറ്റിയ എത്രയോ ഏമാന്മാർ ബഹു. മു. മ. & ആ. മ. പി. വി. സഹാവിൻ്റെ കെ-പൊലീസ് സേനയിൽത്തന്നെ ഉണ്ടെന്നിരിക്കെ, ബഹു. ആ. മ. വീണ ജോർജ്ജ് സഹാത്തിയുടെ “ആരോഗ്യസേനയിലെ” ഡോക്ടർ ഹാരിസ് ചിറക്കലിനെ മാതൃകയാക്കേണ്ട വല്ല കാര്യവും അച്ചങ്ങായിക്കുണ്ടായിരുന്നോ?!

“എന്നാപ്പിന്നെ അനുഭവിച്ചോട്ടോ!”🙂

December 25 2025 10:49

ബഹു. അപ്പം മാഷിനു് പോലും ഒറിജിനലെന്നു് തോന്നുംവിധം ഇതുപോലൊരു AI ചിത്രമുണ്ടാക്കി, സഗൗരവം സത്യപ്രതിജ്ഞ ചെയ്തു് മുഖ്യമന്ത്രിക്കസേരയിൽ ആർഭാടപൂർവ്വം അമർന്നിരുന്നു് ഉത്തമഭരണം കാഴ്ച്ചവച്ചു് സഖാക്കളെയും സർവ്വേക്കാരെയും സംതൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബഹു. മു. മ. പി. വി. സഹാവിൻ്റെ ശുദ്ധമായ കൈകളെ അഴിമതിയുടെ കരിവാരിത്തേച്ചു് കളങ്കിതമാക്കാൻ നിങ്ങൾക്കു് ലജ്ജയില്ലേ, ഉളുപ്പില്ലേ, നാണിയും മാണിയും അന്തസ്സുമില്ലേ എന്നു്, കാങ്കിരസ്സിലെ സോണിയ ഗാന്ധിയോടും, അടൂർ പ്രകാശിനോടും, അന്തോ അന്തോണിയോടും ആവർത്തിച്ചു് ചോദിക്കാൻ ഞാനാഗ്രഹിക്കുകയാണു്, ആവേശിക്കുകയാണു്!🙂

December 25 2025 12:02

എല്ലാ മല്ലുക്കളുടെയും നേറ്റിവിറ്റി കാർഡിൽ, “കരിമണൽ വിറ്റു് മാസപ്പടിയാക്കിയ പൊതുജനസേവകൻ” എന്ന നിലയിൽ, മുക്ക്യോൻ്റെ ഈ ഊ…ഗ്രൻ പോട്ടം പതിപ്പിച്ചാൽ സംഭവത്തിനു് ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം ചെമ്പാക്കി മാറ്റിമറിച്ചു്, തിരിച്ചുമറിച്ചു്, മറിച്ചുവിറ്റു് കോടികളുണ്ടാക്കി “കനമില്ലാത്ത മടിയിൽ” തിരുകിയാൽ കിട്ടുന്നപോലത്തെ പ്രത്യയശാസ്ത്രപരമായ ഒരു പോസിറ്റിവിറ്റി, ദിവ്യമായ ഒരു “പോറ്റിവിറ്റി ലുക്കു്” ലഭിക്കും.

മനുഷ്യരെയാകെ പാപികളായി പ്രഖ്യാപിച്ചു്, അതിനു് പരിഹാരമായി പാപമോചനവും ചത്തശേഷം സ്വർഗ്ഗവും വാഗ്ദാനം ചെയ്തു് വിറ്റുകാശാക്കി ഭദ്രാസനങ്ങളിലെ സിംഹാസനങ്ങളിൽ വാഴുന്ന തിരുമേനിമാരായാലും സ്വന്തം പോട്ടങ്ങളല്ലല്ലോ, മരക്കുരിശിൽ തൂക്കിക്കൊന്ന പരിശുദ്ധ കർത്താവിൻ്റെ സ്വർണ്ണക്കുരിശുമാലയല്ലേ തിരുകഴുത്തിൽ തൂക്കിയിട്ടാട്ടിക്കൊണ്ടു്, പാപികളായി സന്തോഷപൂർവ്വം സ്വയം വരവുവയ്ക്കുന്ന സമ്പൂർണ്ണ ഊളകളെ സദയം തിരുമുഖം കാണിച്ചു് അനുഗ്രഹങ്ങൾ വാരിച്ചൊരിയുന്നതു്!!

December 25 2025 13:20

ബഹു. ച്യാച്ചിക്കു് ചാത്തൻബാധ കൂടിയിട്ടുള്ളതുകൊണ്ടാണു് അങ്ങനെയൊരു തോന്നലുണ്ടായതെന്നാണു് അത്ര ബഹു. അല്ലാത്ത എൻ്റെയൊരു തോന്നൽ. അവിവേകമെങ്കിൽ ചുമ്മാ പൊറുത്തേക്കുക!

അതിപ്പോ, കുരിശു് കണ്ടാൽ പിശാചിനായാലും കണ്ടമാനമെന്നോണം അരിശം കേറുമല്ലോ! അത്രേയുള്ളു ഇതിലെ കാര്യം.

കൊച്ചുവെളുപ്പാൻ കാലത്തു്, വെറും വയറ്റിൽ, ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിൽ ദിവസേന നാല്പതുവട്ടം എന്ന തോതിൽ നാല്പതുദിവസം മുങ്ങിനിവർന്നാലേ ഈ ജാതി ചാത്തൻബാധകൾ ഒഴിഞ്ഞുപോകൂ എന്നു് ശ്രീ ധന്വന്തരി മഹർഷി പലവിധ പരൂക്ഷണ നിരൂക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്നു് സുശ്രുതസംഹിതയിൽ ശ്രീ സുശ്രുതൻ മഹർഷിയും രേഖപ്പെടുത്തിയിട്ടുണ്ടു്.

[“ഇന്നത്തെ ആധുനിക പിണറായിസ്റ്റ് നവയുഗത്തിൽ ശബരിമലയിലും മറ്റും നിലവിലിരിക്കുന്ന അക്കൗണ്ടിങ് സിസ്റ്റത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി, സുശ്രുതനൊക്കെ ജീവിച്ചിരുന്ന പുണ്യപുരാതന കാലഘട്ടത്തിൽ കാര്യങ്ങൾ കൃത്യമായും സൂക്ഷ്മമായും രേഖപ്പെടുത്തി ഭദ്രമായി സൂക്ഷിക്കുന്നതായിരുന്നു നടപ്പുരീതി. അന്നു് KSEB-യോ, മണിയാശാൻ മന്ത്രിമാരോ, പിണറായി വിജയന്മാരോ ഇല്ലാതിരുന്നതുകൊണ്ടു്, “ഷോർട്ട് സർക്കിറ്റ്” വഴി തീപിടിച്ചു് രേഖകൾ ശൂന്യതയിൽ, പരിശുദ്ധ പരമാത്മാവിൽത്തന്നേ, വിലയം പ്രാപിക്കുന്ന തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ പ്രക്രിയകൾ അരങ്ങത്തു് കുണ്ടി കുലുക്കി നിറഞ്ഞാടിയിരുന്നില്ല.” – സ്വ. ലേ.]

December 26 2025 10:19

“യുഡിഎഫ് ഭരണകാലത്തെ ശബരിമലയിൽ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ ഈ പോറ്റിയും ഗോവർദ്ധനും എങ്ങനെയാണു് പ്രധാന പങ്കാളികളായതു്? അതു് പ്രതിപക്ഷനേതാവും മുൻ പ്രതിപക്ഷ നേതാവും ജനങ്ങളോടു് പറയേണ്ട കാര്യമാണു്.” – ബഹു. മു. മ. പി. വി. സഹാവു്.

അടൂർ പ്രകാശിൻ്റെയും ആൻ്റോ ആൻ്റണിയുടെയും സഹായത്തോടെ പണ്ടെന്നോ സോണിയ ഗാന്ധിയുമായി ഒരു “എപ്പോയ്മെൻ്റ്” സംഘടിപ്പിക്കുകയും അവളുടെ കയ്യിൽ ചരടു് കെട്ടിക്കൊടുക്കുകയുമൊക്കെച്ചെയ്ത ആ ഉണ്ണികൃഷ്ണൻ പോറ്റിയെ എന്തുകൊണ്ടാണാവോ സിപിഎമ്മിൻ്റെ നീണ്ട ഭരണകാലത്തു് ശബരിമലയിൽ നിന്നു് പുറത്താക്കി കേസെടുക്കാതിരുന്നതു്?

യു. ഡി. എഫ് നേതാവു് വി. ഡി. സതീശൻ്റെ തുറുപ്പുഗുലാനെ വെട്ടി ഇടങ്കേടാക്കേണ്ട എന്നു് കരുതിയിട്ടോ, അതോ ദേവസ്വം ഭരണത്തിലൂടെ കെ-സർക്കാരിനു് ഒത്തുകിട്ടിയ ഒരു കറവപ്പശുവിനെ കശാപ്പു് ചെയ്തു് ലൂക്രറ്റീവായ ഒരു സാമ്പത്തിക സ്രോതസ്സ് നശിപ്പിക്കേണ്ട എന്നു് കരുതിയിട്ടോ?

ഒത്തുപിടിച്ചാൽ മലയും പോരും, ഒത്തുകളിച്ചാൽ ഒത്തിരി ചോർത്താം!

December 26 2025 12:49

മേയർമാരുടെ തിരഞ്ഞെടുപ്പിനെ “പട്ടാഭിഷേകം” എന്നു് മാമ്മോദീസ മുക്കിയാൽ, “ശ്രീരാമഭഗവാൻ്റെ സിംഹാസനാരോഹണം” എന്നൊക്കെ പറയുന്ന പോലുള്ള ഒരു “ജനാധിപത്യ രാജകീയത” കിട്ടും!!

December 26 2025 13:06

അപ്പം ചുടുന്ന അമ്മായിമാരും “AI” ആണു് എന്ന അപ്പം മാഷിൻ്റെ ഒടുക്കത്തെ സത്യവാങ്മൂലവും കൂടി വന്നിട്ടുവേണം അച്ചങ്ങായിയെ ദ്രുതഗതിയിൽ കുതിരവട്ടത്തെത്തിക്കുന്ന കാര്യത്തിൽ ബഹു. ആ. മന്ത്രിണി വീണാൻ്റിയോടു് കർശന റിപ്പോർട്ട് തേടാൻ.

December 26 2025 13:19

ഉള്ളതു് പറഞ്ഞാൽ ഉറിയും ചിരിക്കും, പറിയും ചിരിക്കും, പിണുവും ചിരിക്കും, അപ്പം മാഷും ചിരിക്കും!!🙂

December 26 2025 13:53

“എന്തുകൊണ്ടാണു് ഗുരോ, ഞങ്ങ മല്ലുക്കളുടെ തലയിൽ ഇതുപോലൊരു പിണംനാറി വന്നുഭവിച്ചതു്?”

“മുജ്ജന്മസുകൃതം ശിഷ്യാ, മുജ്ജന്മസുകൃതം!!”🙂

December 26 2025 15:01

“ഡി. മണിയാണോന്നു് ശോദിച്ചു; എം. എസ്. മണി ആണെന്നു് സൊല്ലിനേൻ!”

ആർഷഭാരതത്തിലെ സാംക്രമിക രോഗാണുക്കളായ അഭിശപ്ത മാപ്രകൾ വിചാരിച്ചാൽ, ഡി. മണിയെ ദാവൂദ് മണിയാക്കാം, ദുബായ് മണിയാക്കാം, പള്ളിമണിയോ കിടുങ്ങാമണിയോ പോലുമാക്കാം! ഡി. മണിയെ അവറ്റകൾ ബഹു. എം. എം. മണി സഹാവു് ആക്കാത്തിടത്തോളം പിണറായിസ്റ്റ് പാർട്ടിക്കു് അതൊന്നും ഒരു പ്രശ്നമേയല്ല!!

December 26 2025 15:02

ഭൂതം ഭാവിയറിയാൻ തലയിൽ മുണ്ടിട്ടു് ജ്യോതിഷിയെ കണ്ടെന്നു് കേൾക്കുന്നുണ്ടല്ലോടേ! സംഭവം സംഭവിച്ചതാണെന്നുണ്ടോ?!

December 27 2025 10:20

ബഹു. കാരണഭൂതവും പ്രേതങ്ങളും മറുതകളും കുട്ടിച്ചാത്തരുമടങ്ങുന്ന തുരപ്പന്മാർ തുരന്നുതിന്നു് പാപ്പരാക്കിയ കേരളത്തിനു് വേണ്ടതു് പുതിയൊരു സർക്കാരല്ല, ഒരു “bankruptcy trustee” ആണു്.

December 27 2025 11:10

അന്യർക്കുനേരെ വയ്ക്കുന്ന വെടികളെയെല്ലാം ബൂമെറാങ്ങാക്കി സ്വന്തം തിരുവാസനത്തിൽ പതിപ്പിക്കാനും, വെടിയാശാനെ ശവാസനനാക്കി വടിയാശാനാക്കാനുമുള്ള കഴിവു് എല്ലാവർക്കുമില്ല. ആ അപാരകഴിവു് കാരണഭൂതത്തിനും, മൂർത്തവും അമൂർത്തവുമായ ഭൂതഗോത്രത്തിനുമേയുള്ളു!

December 27 2025 13:00

ബഹു. മു. മ. പി. വി. സഹാവിനു് സമീപം വ്രീഡാവിവശനായി മുഖം കുനിച്ചുനില്ക്കുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചിത്രം ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിൽ കെ-പൊലീസ് കൊച്ചുവെളുപ്പാൻ കാലത്തു് വീടുവളഞ്ഞു് അറസ്സ്റ്റുചെയ്തു് കൊണ്ടുപോയ കോൺഗ്രസ്സ് നേതാവു് എൻ. സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു.” – വാർത്ത.

വർഗ്ഗശത്രുവായ ആ കൊടുംകുറ്റവാളിയെ ലോക്കപ്പിലിട്ടു് ഇടിച്ചുചതച്ചു് ഇഞ്ചപ്പരുവമാക്കേണ്ടതിനു് പകരം, “എന്തരോ മഹാനുഭാവുലു” ചമഞ്ഞു് ജാമ്യം അനുവദിച്ച ആപ്പീസർ പ്രകാശം പരത്തുന്നവനായിരിക്കണം!

കെ-പാർട്ടിവിരുദ്ധമായ ആ നടപടിയുടെ പേരിൽ അയാൾക്കെതിരെ എന്തുകൊണ്ടു് ബഹു. ശുംഭൻ ജയരാജൻ സഹാവു് ബഹു. A. K. ബാലനും ബഹു. P. K. ശ്രീമതി ശ്രീച്ചറും ജഡ്ജിമാരായ പാർട്ടിയുടെ പരമോന്നത കോടതിയിൽ പരാതി കൊടുക്കുന്നില്ല എന്നെനിക്കു് പിടികിട്ടുന്നില്ല.

ബഹു. മു. മ. പി. വി. സഹാവും, പൂജനീയ ഉണ്ണിക്കൃഷ്ണൻ പോറ്റി ജിയും നളദമയന്തിമാരെപ്പോലെ സ്നേഹാർദ്രമായി ചേർന്നുനില്ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിൽ കണ്ടപ്പോൾ, വിശുദ്ധ ബൈബിളിലെ വിശുദ്ധ യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽ ദൈവപുത്രനായ വിശുദ്ധ യേശുവിന്റെ അവസാനത്തെ അത്താഴസമയത്തെ ഒരു നാടകീയ രംഗം വർണ്ണിക്കുന്ന ഈ ഭാഗമാണു്, ഓയിന്റ്മെന്റ് പുരട്ടാത്തതിനാൽ ചകിരിച്ചോറുപോലായ എന്റെ തലമണ്ടയിലേക്കു്, സോണിയ ഗാന്ധിയുടെ രാജകീയ സന്നിധിയിലേക്കു് അയ്യപ്പസ്വർണ്ണക്കള്ളനായ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നപോലെ, “എപ്പോയ്ൻമെന്റ്” ഇല്ലാതെ അനധികൃതമായി കടന്നുകയറിയതു്!

ദേശാഭിമാനി പത്രത്തിന്റെ രീതിയിൽ, അമേരിക്കൻ സായിപ്പു് ഒരുപാടു് ചൂടൻ പട്ടികളെ (hot dogs) ഇരുന്നയിരുപ്പിൽ ഭുജിച്ചതുപോലത്തെ വല്ല പൊട്ടക്കഥകളൊക്കെ പറഞ്ഞു് പ്രഫുത്ത മല്ലുക്കളെ പറ്റിക്കാനല്ലാതെ, വിശുദ്ധ യോഹന്നാനെപ്പോലെയോ, മനുഷ്യകഥാനുഗായികളായ കൃതികൾ രചിക്കുന്ന മഹാകവികളെപ്പോലെയോ, മനുഷ്യമനസ്സിലെ ഭാവനകളും ഹലൂസിനേഷൻസും മറ്റിനം ആത്മീയാനുഭവങ്ങളുമൊക്കെ വർണ്ണിക്കാനുള്ള പാങ്ങില്ലാത്തതുകൊണ്ടു് ബൈബിളിലെ ആ ഭാഗം ഞാനിവിടെ പകർത്തുന്നു. (“പാങ്ങുള്ളവൻ എഴുതുന്നു, പാങ്ങില്ലാത്തവൻ പകർത്തുന്നു.” – ബഹു. കാൾ മാർക്സ് സഹാവു്):

“ഇതു് പറഞ്ഞിട്ടു് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു് പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു് സാക്ഷീകരിച്ചു് പറഞ്ഞു. ഇതു് ആരെക്കുറിച്ചു് പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു് തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വച്ചു് യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു് ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോടു് ആംഗ്യം കാട്ടി, അവൻ പറഞ്ഞതു് ആരെക്കൊണ്ടു് എന്നു് ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു് ചാഞ്ഞു്: കർത്താവേ, അതു് ആർ എന്നു് ചോദിച്ചു. ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ തന്നേ എന്നു് യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു് കൊടുത്തു. (യോഹന്നാൻ 13: 21 – 26)

ദൈവപുത്രനായ യേശു അവനിഷ്ടമുള്ളവന്റെ ചോദ്യത്തിനു് ഉത്തരം നൽകുന്നു, ഇഷ്ടമില്ലാത്തവന്റെ ചോദ്യത്തിനു് നേരെ “ഹഹഹ” വയ്ക്കുന്നു; സർവ്വത്തിനും കാരണഭൂതമായ പിണു അവനിഷ്ടമുള്ളവനെ ചേർത്തു് പിടിയ്ക്കുന്നു, ഇഷ്ടമില്ലാത്തവനോടു് “(എന്റെ അപ്പന്റെ സ്വത്തിൽനിന്നു്) കടക്കു് പുറത്തു്!” എന്നു് കോപാകുലനായി ആക്രോശിക്കുന്നു!

പരിമിത പ്രജ്ഞരായ പുള്ളങ്ങൾക്കെല്ലാം ഇപ്പോൾ കാര്യത്തിന്റെ കിടപ്പുവശം ഏകദേശം മനസ്സിലായല്ലോ! ഇനി, എല്ലാരും അവരവരുടെ ക്ലാസ്സുകളിൽ പോയിരുന്നു് “class struggle” ചെയ്തോളൂ!!🙂

December 27 2025 15:14

“ഓട്ടോർഷ ഡ്രൈവനായിരുന്ന ഡി. മണി 6 വർഷങ്ങൾ കൊണ്ടു് കോടീശ്വരനായി മാറി.”

ഇതാപ്പോ പുണ്യ പുരാതന ആർഷഭാരതത്തിൽ ഒരു വല്യ കാര്യം!!

US അമേരിക്കയിലെ ടൈം സ്ക്വയറിലും, ഗൾഫ് രാജ്യങ്ങളിലും “dialectical materialism” കൂലങ്കഷമായി വ്യാഖ്യാനിച്ചു് ജനകോടികളെ സ്തംഭിപ്പിക്കുന്ന, ബഹു കോടീശ്വരനായ ബഹു. മു. മ. പി. വി. സഹാവു് പൂർവ്വാശ്രമത്തിൽ കണ്ണൂരിലെ ബീഡിതെറുപ്പു് തൊഴിലാളികളെ ദേശാഭിമാനിപ്പത്രം വായിച്ചു് കേൾപ്പിച്ചു് ചായയും പരിപ്പുവടയും കഴിച്ചു് ഉപജീവിച്ചിരുന്ന ഒരു കഥാകാലക്ഷേപക്കാരനായിരുന്നില്ലേ?!

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മെത്രാപ്പോലീത്തായും ബഹു കോടീശ്വരനായി കാലം ചെയ്യുകയും ചെയ്ത നിവദിശ്രീ ബിഷപ്പു് അത്തനേഷ്യസ് യോഹാൻ I തന്റെ പൂർവ്വാശ്രമത്തിൽ ആരായിരുന്നു, എന്തായിരുന്നു?!

തനിക്കു് മരണമില്ലെന്നും, ഒരു കറുത്ത കല്ലായി പദാർത്ഥാന്തരീകരണം സംഭവിക്കുകയേയുള്ളു എന്നും ജനകോടികളെ വിശ്വസിപ്പിച്ചുകൊണ്ടു് ബഹു കോടീശ്വരിയായി ഇന്നും ജീവിച്ചിരിക്കുന്ന പൂജനീയ മാതാ അമൃതാന്ദമയി അമ്മ ജി തന്റെ പൂർവ്വാശ്രമത്തിൽ ആരായിരുന്നു, എന്തായിരുന്നു?!

ഇങ്ങനെ, ഈശ്വരകടാക്ഷത്താലും, ഭാഗ്യാതിരേകത്താലും, ചതികളാലും വഞ്ചനകളാലും ബഹു കോടീശ്വരരായ എത്ര ഭാരതീയരെ വേണം നിങ്ങൾക്കു്?!

ഡി. മണിയൊക്കെ ചുമ്മാ ചീളുകേസ്!!

“അക്കുത്തിക്കുത്താന വരമ്പേ കയ്യേക്കുത്തു് കരിങ്കുത്തു്!”

“ആമണിയീമണി ഡീമണി പൂമണി തേന്മണി പൊന്മണി തങ്കമണി!”

December 28 2025 09:40

“ഇതു് എന്റെ അനിയൻ.” – പൂജനീയ ആർ. ശ്രീലേഖ ജി (മുൻ ഐ. പി. എസ്.)

കൊച്ചനിയനോ കുഞ്ഞനിയനോ കൊച്ചുകുഞ്ഞനിയനോ ഓപ്പോളേ?🙂

[“അപ്പോൾ സ്വർഗ്ഗം തുറന്നു് ദൈവാത്മാവു് പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു് അവൻ കണ്ടു; “ഇവനെന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു് സ്വർഗ്ഗത്തിൽ നിന്നൊരു ശബ്ദവും ഉണ്ടായി.” – മത്തായി 3: 16, 17]

ശുഭം!!

December 28 2025 10:03

“എനിക്കു് റിയൽ എസ്റ്റേറ്റ് ബിസ്നസ്സ്.” – ഡി. മണി.

“എനിക്കു് വെർച്വൽ എസ്റ്റേറ്റ് ബിസ്നസ്സ്.” – ഡിജിറ്റൽ മണി.

December 28 2025 10:11

“ചിലപ്പോഴൊക്കെ ഞാൻ എന്നോടുതന്നെ സംസാരിക്കും, എന്നിട്ടു് ഞങ്ങൾ രണ്ടുപേരും ചിരിക്കും.”🙂

December 28 2025 11:59

“ഒറ്റച്ചാട്ടത്തിനു് കോൺഗ്രസ്സുകാർ ബിജെപിയായി. മരുന്നിനുപോലും ഒരാളെ ബാക്കിയാക്കിയില്ല. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്കു് മനസ്സാക്ഷിക്കുത്തില്ല.” – മറ്റത്തൂർ അട്ടിമറിയിൽ ബഹു. മു. മ. പി. വി. സഹാവു്.

എന്നു്, മനസ്സാക്ഷിയിൽ കുറ്റബോധത്തിന്റെ 51 കത്തിക്കുത്തുകളുമായി, ജീവച്ഛവമായി ജീവിക്കുന്ന കൊടുംകാറ്റിൽ പറക്കും (ശവംതീനി) കഴുകൻ!

മരുന്നിനുപോലും ഒരു കാങ്കിരസ്സുകാരൻ ബാക്കിയാവാത്ത സ്ഥിതിക്കു് പരിഹാസവെടികൾക്കുള്ള വെടിമരുന്നുകിട്ടാതെ ബഹു. മു. മ. പി. വി. സഹാവു് സത്തുപോകുമോ ആവോ?!

[“അശ്രീകരമായ ഈ നശുവൽഭൂതം സത്തു് പണ്ടാറടങ്ങിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!” – (പിണറായീടെ പിതൃസ്വത്തിൽ നിന്നു്) നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി ഇഷ്ടംപോലെ തിന്നശേഷം, സിപിഎം എന്ന കൊലയാളിപ്പാർട്ടിക്കു് വോട്ടുചെയ്യാതെ നന്ദികേടു് കാണിക്കാനും മാത്രം മനസ്സാക്ഷിക്കുത്തില്ലാത്ത മാവേലിനാട്ടിലെ മലയാളികൾ.]

December 28 2025 12:15

“വട്ടിയൂർക്കാവു് സിപിഎം എംഎൽഎ വി. കെ. പ്രശാന്തിനു് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ IPS കുടിയിറക്കൽ നോട്ടീസ് നൽകിയതു് ജനാധ്യപത്യമര്യാദ പോയിട്ടു് സാമാന്യമര്യാദപോലും ഇല്ലാത്ത നടപടിയായിപ്പോയി.” – ബഹു. മന്ത്രി എം. ബി. രാജേഷ് സഹാവു്.

ചുമ്മാ വിട്ടുകള യമവാഹനനായ ബഹു. സഹാവേ! ജീവിതകാലം മുയ്മൻ കെ-പാർട്ടി സ്റ്റഡി ക്ലാസ്സുകൾ മൊത്തവും ചില്ലറയുമായി കട്ട് ചെയ്തിരുന്ന ആയമ്മയിൽനിന്നു് ജനാധ്യപത്യമര്യാദ പോയിട്ടു് സാമാന്യമര്യാദപോലും സംസ്കൃതചിത്തരായ നമ്മൾ പിണറായിസ്റ്റുകൾ പ്രതീക്ഷിക്കരുതു്.🙂

December 28 2025 12:53

“ശ്രീലേഖയുടെ ആവശ്യം ജനാധിപത്യവിരുദ്ധം. അവർ മാപ്പു് പറയണം.” – ബഹു. വി. മന്ത്രി cum ടേബിൾ ഡാൻസർ വി. ശിവൻകുട്ടി സഹാവു്.

ഗ്രഹണമായോടേ? പിണറായിസ്റ്റു് ഞാഞ്ഞൂലുകൾ മൊത്തമായും ചില്ലറയായും തല പൊക്കുന്നതായി കാണുന്നതുകൊണ്ടു് ചോദിക്കുന്നതാണു്.

December 28 2025 13:08

വെള്ളാപ്പള്ളി എനക്കു് വർഗ്ഗീയ കള്ളിനോടൊപ്പം തൊട്ടുകൂട്ടാൻ പറ്റാത്ത കുടംപുളി അച്ചാറല്ല എന്നായിരുന്നു വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്രാധിഷ്ഠിതമായ ഈ കമ്മ്യൂണിസ്റ്റ് മഹദ്വചനവമനമെങ്കിൽ സംഭവം കലക്കി കടുകുവറുത്തേനെ!!

December 28 2025 14:34

A photo dedicated to the last Sunday of 2025.

December 28 2025 15:04

“ചിക്കൻ വിളമ്പേണ്ട!” ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം FSSAI തടഞ്ഞു.” – വാർത്ത.

കരയാതെ, മൂതേവികളും വിഡ്ഢിക്കുശ്മാണ്ഡങ്ങളും മാണിക്യമലരുകളുമായ മല്ലുക്കളേ! കാരണഭൂതമായ പിണറായിത്തമ്പിരാൻ കല്പിച്ചു് പോർക്കും ബീഫും മരപ്പട്ടിമാംസവും ഞാലിപ്പൂവൻ വാഴക്കുലയോടൊപ്പം ഇലക്ഷൻ കഴിയുവോളം സമ്മതിദായകരായ കിറ്റുഭോജികളുടെ ടാർപ്പോളിൻ വസതികളിൽ സമൃദ്ധമായി വിളമ്പപ്പെടും!

December 28 2025 15:16

മനുഷ്യനായി ജീവിക്കണമെങ്കിൽ മല്ലു മാപ്രയായി ജീവിക്കണം! എന്നിട്ടു്, ശുംഭനെയും ബേബിയെയും ഭൂതത്തെയും ഗോവിന്ദനെയും ശിവൻകുട്ടിയെയും സിറ്റപ്പനെയും പ്രശാന്തിനെയും ബിന്ദുവിനെയും വീണയെയും ചിഞ്ചുവിനെയുമൊക്കെ മൈക്ക് നീട്ടിപ്പിടിച്ചു് ആത്മാർത്ഥമായി ഇൻ്റർവ്യൂ ചെയ്യണം!!

December 28 2025 17:31

ആശാരി ഔസേപ്പിനെ യഹോവ വിലയ്ക്കെടുത്തു; മറ്റത്തൂർ ഔസേപ്പിനെ സിപിഎം വിലയ്ക്കെടുത്തു! ആ പാപഭാരം ചുമക്കേണ്ടവരാകട്ടെ, യഥാക്രമം, കന്യകയായ മറിയയും മറ്റത്തൂരിലെ മനുഷ്യരും!🙂

അതേ യഹോവയും മാക്രികളുമാണു് മനുഷ്യരെ ധാർമ്മികതയും സദാചാരബോധവും പഠിപ്പിക്കാൻ വ്യഗ്രതപ്പെടുന്നവരുടെ മുൻനിര വാഴുന്നതും!!

December 29 2025 11:25

“സിപിഎം നേതൃയോഗം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തോൽവി കൂലങ്കഷമായി വിലയിരുത്തി.”

“സർക്കാർ പ്രവർത്തനം ജനത്തിലെത്തിയില്ല; പക്ഷേ, ഭരണവിരുദ്ധ വികാരമില്ല; ഇനി, അല്പസ്വല്പം ഉണ്ടെങ്കിൽത്തന്നെ അതു് പ്രാദേശിക തലങ്ങളിൽ മാത്രം! പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതാണു് ശബരിമല തിരിച്ചടിയായതിന്റെ കാരണഭൂതം. ബഹു. എ. പദ്മകുമാർ സഹാവിനെതിരെ നടപടി എടുക്കാതിരുന്നതു് സംഘടനാപരമായി ഒരു വീഴ്ചയാണെങ്കിലും, സർക്കാർപരമായി അതൊരു വീഴ്ചയല്ല. ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ദേശശുദ്ധി വേണ്ടവിധം ജനങ്ങളിലേക്കെത്തിച്ചില്ല.”

“ഈദൃശ കാരണങ്ങളാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി സംഘടനാപരമാണെന്നും, സർക്കാർപരമോ സംഭ്രമജനകമോ അല്ലെന്നും പാർട്ടി വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പു് മുൻനിർത്തി ഒരു പ്രത്യേക ഏക്ഷൻ കാണിച്ചുകൊണ്ടു് തിരുത്തൽ പ്രസ്താവനകളുമായി പതിവുപോലെ മുന്നോട്ടു് പോകാൻ പാർട്ടി ഐകകണ്ഠ്യേന തീരുമാനിച്ചിരിക്കുന്നു.”

“ലാൽ സലാം! മമ്മൂട്ടി സലാം!”

പിണറായി സർക്കാർ പ്രവർത്തിച്ചിരുന്നതു് മുഖ്യമായും ഹോളണ്ട്, ഇങ്ഗ്ലണ്ട്, വെയ്ല്‍സ്, ഫിന്‍ലന്‍ഡ്, നോര്‍വേ, ജപ്പാൻ, USA, ഗൾഫ്, തമിഴ്നാടു്, കർണ്ണാടകാദി വൈദേശിക തലങ്ങളിൽ ആയിരുന്നതിനാലും, പ്രവർത്തനങ്ങൾ നേതൃപോക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നതിനാലും കേരളത്തിൽ പ്രാദേശിക തലങ്ങളിൽ ചെറുങ്ങനെ ഭരണവിരുദ്ധ വികാരം ഉണ്ടായതു് സ്വാഭാവികം! ഭരിക്കുന്നവർ കാണിച്ചുകൂട്ടുന്ന തോന്ന്യവാസങ്ങൾ നിത്യേന കാണുന്നവരായ ജനങ്ങൾക്കു് സർക്കാർ പ്രവർത്തനങ്ങളുടെ മധുരഭാഷണങ്ങൾ എത്തിച്ചുകൊടുത്താൽ അവരതു് മുഖവിലയ്ക്കു് എടുത്തുകൊള്ളണമെന്നില്ലല്ലോ താനും!

അതുകൊണ്ടു് വിപ്ലവ സഹാക്കളേ, വിപ്ലവ സഹാത്തികളേ! നമുക്കിനി ഒന്നേ ചെയ്യാനുള്ളു: പയറ്റിത്തെളിഞ്ഞ പഴയ ഫോർമുലകളിൽ മുറുകെ പിടിച്ചു്, അവയിൽ നിന്നു് ഒരിഞ്ചു് പോലും, അഥവാ 2,54 സെന്റിമീറ്റർ പോലും പിന്നോട്ടു് പോകാതെ, ഇങ്ങനെതന്നെ മുന്നോട്ടു്! ഇനിയും ഇനിയും മുന്നോട്ടു്! ഇങ്ക്വിലാബ് സിന്ദാബാദ്!!

December 29 2025 12:01

“ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ബോർഡംഗം അറസ്റ്റിൽ.” – വാർത്ത.

മുൻ തൂപ്പുകാരിയെ അറസ്റ്റ് ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, ആ പഹയത്തി കക്കൂസിൽക്കയറി വാതിലടച്ചു് കുറ്റിയിട്ടുകളഞ്ഞു!

December 29 2025 12:47

ന്യായീകരണചാവേർ സഹാവു്:

“ഇങ്ഗ്ലീഷ് സംസാരിക്കാനറിയാതെ LLB പാസ്സായതിന്റെ പേരിൽ നമ്മുടെ ബഹു. എം. പി. ലുട്ടാപ്പി സഹാവിനെ പ്രതിലോമകാരികളായ പരനാറികൾ ട്രോളുന്നൂ, ബഹു. മു. മ. & ആ. മ. പി. വി. സഹാവേ!”

ബഹു. മു. മ. & ആ. മ. പി. വി. സഹാവു്:

“ആരവിടെ? (ഒരു കെ-പൗലോസ് പ്രവേശിക്കുന്നു). നമ്മുടെ ബഹു. “മുന്ന” സഹാവിനോടൊപ്പം ഇൻഡ്യൻ പാർലമെന്റുള്ളേറിയ ബഹു. മന്നനാം ലുട്ടാപ്പി തൻതോളിൽ ട്രോളി കയറ്റിയ കുലംകുത്തികളായ നികൃഷ്ടജീവികളെ, ആ വിവരദോഷികളെ മൊത്തം ജാമ്യമില്ലാവകുപ്പു് ചുമത്തി കേസെടുത്തു്, അറസ്റ്റ് ചെയ്തു് കയ്യാമം വച്ചു് വീരപാണ്ഡ്യ കട്ടബൊമ്മനാം നമ്മുടെ മുന്നിൽ തത്ക്ഷണം ഹാജരാക്കൂ!”

“ആ വർഗ്ഗശത്രുക്കളെ കൺകുളിരെ കണ്ടു്, അനുഭൂതി പൂത്തു്, കൂതി പൂതലിച്ചു് നാം കരിമണൽ കർത്താവിൽ നിർവാണമടയട്ടെ!!”

(മലമാക്രിരാഷ്ട്രീയ പൊറാട്ടുനാടകത്തിന്റെ ഒന്നാം രംഗത്തിനു് കർട്ടൻ വീഴുന്നു! ശുഭം!!)🙂

December 29 2025 13:36

“ശ്രീലേഖ – പ്രശാന്ത് കുടിയൊഴിപ്പിക്കൽ വിവാദം: ബിജെപി സംസ്ഥാന നേതൃത്വത്തിനു് അതൃപ്തി.”

മേൽത്തട്ടിലെ “CPM – BJP” അന്തർധാരയെപ്പറ്റി ആയമ്മയ്ക്കു് വല്യ ഗ്രാഹ്യമില്ലെന്നു് തോന്നുന്നു. കാണ്ടാമൃഗത്തൊലിയർ പൂണ്ടുവിളയാടുന്ന മല്ലു നാറ്റരാഷ്ട്രീയത്തിൽ ആയമ്മ പുതുസ്സാണല്ലോ!

December 29 2025 14:55

“എന്നോടെൻ്റെ പാർട്ടി മണിപ്പൂറിലേക്കു് പോകാൻ പറഞ്ഞാൽ, ഭാഷ മെച്ചപ്പെടുത്തിയിട്ടു് പോകാമെന്നു് കരുതാൻ കഴിയില്ലല്ലോ!” – ബഹു. A. A. റഹിം M. P.

തീർച്ചയായുമില്ല.

പക്ഷേ, ഒരു ശ്വാനവർഗ്ഗപ്പാർട്ടി പറഞ്ഞതുകേട്ടു് ഏതെങ്കിലുമൊരു പട്ടി ഇന്നുവരെ ചന്തക്കു് പോവുകയോ, ചന്തയിൽച്ചെന്നു് കുരയ്ക്കുകയോ ഏറിയാൽ ഓരിയിടുകയോ ചെയ്തിട്ടുണ്ടായിരിക്കാമെന്നല്ലാതെ, കുയിലിനെപ്പോലെ കൂവുകയോ ചെയ്തിട്ടില്ല.

പിണറായിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി, താനാരാണു്, താനെന്താണു് എന്നു് ഏതൊരു നായ്ക്കുമറിയാമെന്നതാണു്, ബഹു. എംപി A. A. റഹിം സഹാവേ, അതിന്റെ കാരണഭൂതം! അതൊരു ചെറിയ അറിവല്ല.

December 29 2025 16:52

“SIT അന്വേഷണം ഞങ്ങടെ നഖത്തിനുപോലും ഒരു പോറൽ ഏൽപ്പിക്കില്ല!”- പൂജനീയ കെ. സുരേന്ദ്രൻ ജിയോടു് “manicurist” ബഹു. എം. സ്വരാജ് സഹാവു്.

December 30 2025 13:18

“പ്രതിഭാവെെശിഷ്ട്യത്തിനു് പരിധികളുണ്ടെന്നതാണു് വിഡ്ഢിത്തവും പ്രതിഭാവെെശിഷ്ട്യവും തമ്മിലുളള വ്യത്യാസം.” – ആൽബെർട്ട് ഐൻസ്റ്റൈൻ.

കാര്യമൊക്കെ ശരി! പക്കേങ്കി, ആദ്യം ഇയാൾ, വിപ്ലവവിഹായസ്സിൽ ചെഞ്ചോരച്ചെങ്കൊടി എന്നപോലെ പാറിപ്പറക്കുന്ന ആ തലമുടി, ബഹു. മു. മ. പി. വി. സഹാവിന്റെ മാതൃകയിൽ, ബ്രിൽക്രീമോ മറ്റോ തേച്ചുപിടിപ്പിച്ചു് ഒന്നു് കോതിയൊതുക്കി വയ്ക്കു്!

“ഇമ്മാതിരി കമന്റുകൾ” ഈ കോലവുമായി പൊതുവേദിയിൽ നിന്നു് ഉളുപ്പില്ലാതെ തട്ടിമൂളിക്കുന്ന ഇയാളെക്കണ്ടാൽ പ്രമുഖ നടി റിനി ആൻ ജോർജ്ജുപോലും തലകുത്തിനിന്നു് ചിരിച്ചുചിരിച്ചു് ആർഭാടപൂർവ്വം വളി വിട്ടു് സത്തു് പണ്ടാറമടങ്ങുമല്ലോ!

നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ മൂത്രിച്ചുകൊണ്ടോടിയിട്ടുള്ള ഒരു “സായുധവിപ്ലവ ജനാധിപത്യനായകനു്” പരമാവധി താങ്ങാൻ കഴിയുന്ന കാര്യങ്ങളല്ല അതൊന്നും!

ബഹു. അപ്പം മാഷ് നയിക്കുന്ന കെ-പാർട്ടി സ്റ്റഡി ക്ലാസ്സുകളിലൊന്നും ഇയാൾ പതിവായി പങ്കെടുക്കാറില്ലല്ലേ? മറുപടി പറയാനായി ഇയാൾ ഒത്തിരി കഷ്ടപ്പെടണമെന്നില്ല!

എന്തുകൊണ്ടെന്നാൽ, ഒരു കെ-പാർട്ടി ഫങ്ക്ഷണറിക്കു് ഒരു നസ്രാണി വാറുണ്ണിയെ ഒറ്റനോക്കു് കണ്ടാൽ മതി മറ്റന്നൂരിലെ പഞ്ഞമറിയാൻ!🙂

December 30 2025 13:37

ഞാനും എൻ്റേതുകളും വളരെവളരെ നല്ലതും, അവരും അവരുടേതുകളും വളരെവളരെ ചീത്തയും ആണെന്നതാണു് ലോകത്തിലെ മിക്കവാറും എല്ലാ സംഘർഷങ്ങളുടെയും മൂലത്തിൽ കുടികൊള്ളുന്ന കാരണഭൂതം.

December 30 2025 13:57

“എന്തുകൊണ്ടാണു് logically consistent ആയ ഒരു കാര്യം പോലും മാക്രിസ്റ്റുകളെ ബോദ്ധ്യപ്പെടുത്താൻ മനുഷ്യർക്കു് കഴിയാത്തതു്, Mr. Sherlock Holmes?”

“Elementary, my dear Watson, അവർ ആജീവനാന്തം കമ്മിവാൽ പേറുന്ന വാൽമാക്രികളായതുകൊണ്ടു്!”

December 31 2025 09:28

“മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറിയതിനു് എന്നെ കൊല്ലാക്കൊല ചെയ്തില്ലേ?” – ബഹു. വെള്ളാപ്പള്ളി.

കൊല്ലാക്കൊലയല്ലേ ചെയ്തുള്ളു കൊല ചെയ്തില്ലല്ലോന്നു് സമാധാനിക്കു് ചങ്ങായീ!
Skol!

December 31 2025 10:33

“സിപിഐയുടെ യോഗങ്ങളിൽ ബഹു. മു. മ. പി. വി. സഹാവിനെതിരെ വിമർശനമുണ്ടായി.” – ബിനോയ് വിശ്വം സഹാവു്.

“അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കിയാൽ രാജകോപവും കുടിയൊഴിപ്പിക്കലും ധനനഷ്ടവും മാനഹാനിയും ഫലം.” – കാൾ മാർക്സ് സഹാവു്.
Cheers!

December 31 2025 11:31

“രാജയോഗമായിരുന്നു! പക്ഷേ, ശംഖുചക്രം കൂതിയിലായിപ്പോയി!” – പഴമൊഴി.

“ഉന്നത വിദ്യാഭ്യാസമേഖല ചന്തം ചാർത്തി! പക്ഷേ, ചന്തം ചാർത്തിയതു് ചന്തിയിലായിപ്പോയി.” – പുതുമൊഴി.

[തലയിൽ വീടുമായി ശീർഷാസനം ചെയ്യുമ്പോൾ ആർക്കും സംഭവിക്കാവുന്ന ഒരു സംഭവവികാസമാണതു്. “കുറ്റപ്പെടുത്തുവാനില്ലതിൽ നാമെല്ലാം എത്രയായാലും പിണുക്കളല്ലേ?”]

Prosit!

December 31 2025 12:17

“എസ്ഐടിയിൽ സിപിഎം ബന്ധമുള്ള രണ്ടു് സിഐമാരെക്കൂടി നിയമിച്ചു.” – വാർത്ത.

സ്കോട്ട്ലൻഡ് യാർഡിൽ നിന്നു് ആധുനിക ജീവൻരക്ഷാപ്രവർത്തനം പഠിച്ചിറങ്ങിയ അന്തം കമ്മി ഗൺമാനെയും, അയ്യപ്പസ്വർണ്ണക്കൊള്ളയിൽ പ്രത്യക്ഷമായും പരോക്ഷമായും ശേഷി തെളിയിച്ച “ഗൺമോനെയും” കൂടി നിയമിച്ചിരുന്നെങ്കിൽ ടീമിനു് ഒരു ഒറിജിനൽ കള്ളക്കമ്മി ലുക്ക് കിട്ടിയേനെ!

December 31 2025 12:29

“തിരുവനന്തപുരം കോർപറേഷനും സർക്കാരും നേർക്കുനേർ! കോർപറേഷൻ പൂഴിക്കടകനിറക്കി, സർക്കാർ സരിതോർജ്ജ മൃത്യുകിരണങ്ങളിറക്കി! സംഭ്രമജനകമായ നിമിഷങ്ങൾ! എന്തും എപ്പോഴും സംഭവിക്കാം! Stay tuned!!”🙂

December 31 2025 13:20

കെ-പാർട്ടിയിൽ മാത്രമല്ല, ജർമ്മനിയിലുമുണ്ടു് ബാങ്ക് തൊരപ്പന്മാർ!

[കൽക്കരി ഖനികളിലെ ജോലികൾക്കായി അൻപതു്-അറുപതുകളിൽ ടർക്കിയിൽ നിന്നു് ജർമ്മനിയിലെത്തിയ തുർക്കിക്കാരിൽ നല്ലൊരു പങ്കു് “Ruhr region”-ലെ ഗെൽസെൻകിർഹെൻ (“Gelsenkirchen”) എന്ന പട്ടണത്തിൽ വസിക്കുന്നുണ്ടെന്നതിനാൽ, അവിടത്തെ മുസ്ലീമുകളുടെ എണ്ണം താരതമ്യേന കൂടുതലാണു്. ഈ കൊള്ള വഴി പണവും, ജീവിതവും ഓർമ്മകളുമായി ബന്ധപ്പെട്ടവയായതിനാൽ, വില മതിക്കാനാവാത്ത മറ്റിനം വസ്തുക്കളും നഷ്ടപ്പെട്ടവരിൽ ഡിസ്പ്രൊപോർഷണേറ്റ് ആയി ജർമ്മൻ-മുസ്ലീമുകൾ ഉണ്ടെന്നു് സാരം.]

December 31 2025 14:08

“യൂട്ടൂ ബ്രൂട്ടൂസ്?! കുട്ടൂസേ നീയുമോ?!”🙂

December 31 2025 14:08

 

Comments are closed.