RSS

F.B. 24-25

January 02 2024 16:07

“വാറ്റെടീ പൈങ്കിളീ വീഞ്ഞു്, ചുടെടീ സഖാത്തീ കേക്ക്” എന്ന പ്രയോഗം ഞാൻ പിൻവലിക്കുന്നു. കാരണം, “കുടിയും തീറ്റയുമാണെന്റെ ജീവിതനൗക. കുടിയും തീറ്റയുമില്ലാത്തൊരു ജീവിതനൗക നീളേനീളെത്തുഴയുക വയ്യ”!

മണിപ്പൂരിൽ നസ്രാണികൾ കൊല്ലപ്പെടുന്ന വിഷയവും അതുപോലെതന്നെ. കമ്മ്യൂണിസ്റ്റും, തന്മൂലം നിരീശ്വരവാദിയുമായ എനിക്കു് വിശ്വാസികളായ നസ്രാണികൾ കൊല്ലപ്പെടുന്നതു് താങ്ങാൻ കഴിയുന്ന കാര്യമല്ല. അതുകൊണ്ടു് മണിപ്പൂർ നിലപാടിൽ ഒരു മാറ്റം വരുത്താൻ തത്ക്കാലം എനിക്കാവതില്ല. വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ, പക്ഷവാദപരമായ ഒരുതരം പക്ഷവാതം, പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിനെ കാൾ മാർക്സിന്റെ കമ്മ്യൂണിസം എന്ന ചെംഭൂതം പിടികൂടിയപോലെ, എന്റെ നിലപാടുതറയെ പിടികൂടിയിരിക്കുന്നു!

സമാധാനമതമായ ഇസ്ലാമിന്റെ ജിഹാദികളായ ഹമാസ്, ഇസ്രായേലിലെ നിരപരാധികളായ സിവിലിയൻസിനെ ബന്ദികളാക്കുന്നതും കൊല്ലുന്നതും എന്നെ ഏറെ സന്തോഷിപ്പിക്കുന്നതും, അതെല്ലാം സഹിച്ചു് ഒരു മൂലയിൽ അടങ്ങിയൊതുങ്ങി മിണ്ടാതിരിക്കേണ്ടതിനു് പകരം, ലോകമാസകലമുള്ള അവിശ്വാസികളുടെ ആത്യന്തിക ഉന്മൂലനം എന്ന മൗലികലക്ഷ്യം നേടാനായി, അല്ലാഹുവിന്റെ നാമത്തിൽ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്ന സമാധാനപ്രിയരും മാടപ്രാവുകളുമായ ഹമാസിനോടു് പൊരുതുന്നതിനിടയിൽ, മരണപ്പെടുന്ന ഗാസയിലെ നിരപരാധികളായ സിവിലിയൻസ് എന്നെ അത്യന്തം വേദനിപ്പിക്കുന്നതും, ഞാൻ വിപ്ലവഗീതങ്ങൾ കേട്ടു് മനുഷ്യനായിത്തീർന്ന ഒരു കമ്മ്യൂണിസ്റ്റും നിരീശ്വരവാദിയുമായതുകൊണ്ടാണു്. അതുകൊണ്ടാണു്, ഗാസയിലെ കുഞ്ഞുങ്ങളുടെ മരണവും ഇസ്രായേലിലെ കുഞ്ഞുങ്ങളുടെ മരണവും പ്രത്യയശാസ്ത്രപരമായ യാന്ത്രികതയോടെ വേർതിരിച്ചു് കാണാനും, “തണുത്തുറഞ്ഞ രക്തത്തോടെ” ഡ്യൂവലിസ്റ്റിക്കായി വിലയിരുത്താനും, ഓരോ മരണത്തെയും അതിന്റെ “ഐഡിയൊളോജിക്കൽ യോഗ്യത” നോക്കി നന്മയുടെയും തിന്മയുടെയും ചട്ടികളിലായി അട്ടിയിടാനും ഒരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെ എനിക്കു് കഴിയുന്നതു്.

കമ്മ്യൂണിസത്തിന്റെ മുഖമുദ്രയാണതു്. ഒരുപാടു് PV-കളുണ്ടെന്നും, ആ PV ഞാനല്ലെന്നും, ഈ PV വേറെ ജനുസ്സാണെന്നും, കെ-ഫ്യൂറർ പിണറായി വിജയൻ പറയുമ്പോൾ, ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്തവരാണല്ലോ നമ്മൾ എന്നു് ഓരോ കേരളീയനും ഹൃദയം നുറുങ്ങേണ്ടി വരുന്നതിൽ അതിനൊരു ദൃഷ്ടാന്തമുണ്ടു്. ആ ദൃഷ്ടാന്തം മനസ്സിലാക്കിയാൽ, അടി, ഇടി, വെടി, ഉണ്ട ഇത്യാദി മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഫാക്കൽറ്റികളിലെ സ്കോളേഴ്സ്, സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ തലയിൽ ചെടിച്ചട്ടികൊണ്ടും ഹെൽമെറ്റുകൊണ്ടും പ്രഹരിക്കുമ്പോൾ, കിറ്റുഭോജി പ്രജകളുടെ വിപ്ലവാഭിവാദ്യങ്ങൾ ഏറ്റുവാങ്ങുന്നതിനായി, നവകേരള തൂറൽ ബസിന്റെ മുൻനിരയിലെ കറങ്ങുംകസേരയിൽ ചന്തിയുറപ്പിച്ചു്, വലിയ വിൻഡ്ഷീൽഡിലൂടെ, അതു് നേരിൽ കണ്ടാസ്വദിക്കുന്ന, PV അല്ലാത്ത പിണറായി വിജയനു് അതൊക്കെ ജീവൻരക്ഷാപ്രവർത്തനങ്ങളായി വിലയിരുത്താൻ കഴിയുന്നതിന്റെ പിന്നിലെ നിഗൂഢമായ “മാനസികനിലയും” പിടികിട്ടും.

യജമാനന്റെ സംരക്ഷണത്തിനായി യജമാനന്റെ നായ്ക്കൾ യജമാനനെ കരിങ്കൊടി കാണിച്ചും, ഷൂ എറിഞ്ഞും നിഷ്ഠുരമായി കൊലപ്പെടുത്താൻ ശ്രമിക്കുന്ന നികൃഷ്ടജീവികളോടും പരനാറികളോടും കൂലംകുത്തികളോടും കാണിക്കുന്ന വീരശൂരപരാക്രമങ്ങൾ, യജമാനന്റെ ജീവൻ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങളല്ലാതെ മറ്റെന്താണു്? അത്തരം കാവൽനായ്ക്കൾക്കല്ലാതെ മറ്റാർക്കാണു് വിശിഷ്ട സേവനത്തിനുള്ള അവാർഡ്, സ്വർണ്ണമെഡൽ, പൊന്നാട, ചെമ്പട്ടുപുതപ്പു്, കമ്പിളിപുതപ്പു്, ചാകരയ്ക്കു് വകയുള്ള മന്ത്രിസഭാവകുപ്പുകൾ തുടങ്ങിയ എല്ലിൻ കഷണങ്ങൾ യജമാനൻ എറിഞ്ഞുകൊടുക്കേണ്ടതു്?

January 03 2024 10:43

തന്റെ “ജീവൻരക്ഷാപ്രവർത്തനങ്ങൾക്കു്” പിണറായി വിജയൻ തന്റെ കാവൽനായ്ക്കൾക്കു് ദാനം ചെയ്യുന്ന “വിശ്വസ്തസേവന” മെഡലിനെക്കാൾ ആയിരം മടങ്ങു് മൂല്യവും ആർജ്ജവവും പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ചു് ഭിക്ഷയെടുക്കാൻ മറിയക്കുട്ടിച്ചേടത്തി തോളിലേന്തിയ മീൻചട്ടിയ്ക്കുണ്ടു്.

January 03 2024 11:02

ഇന്നത്തെ ജീവിതം സഫലമാക്കിയ ഒരു വിപ്ലവഗാനം:

“തീയലിൽ കുരുത്തൊരു മുതിരയെ, കൊതം കാറ്റിൽ പറത്തും കഴുതയെ…
മണ്ണിൽ മുളച്ചൊരു മന്ദനെ, മലയോളി നാടിൻ മലരനെ…”

January 03 2024 12:03

“സ്ത്രി അടപടലയല്ച, അടിമക്കമ്മിയല്ച, അഭിമന്യു ആൺച” – Dumb Youth For India (D. Y. F. I.)

യേശുക്രിസ്തുവിനെ കുരിശിൽ എന്നപോലെ, വഴിയോരത്തെ മരത്തിൽ ആണിയടിച്ചു് തൂക്കിയിട്ടിരിക്കുന്ന, അനവദ്യസുന്ദരമായ ഈ അത്യൂജ്ജ്വല വിപ്ലവ കാവ്യശില്പം കവച്ച കാവ്യമഹാശില്പിയുടെ അനുഗ്രഹീത തൂലികയിൽനിന്നുതന്നെയായിരിക്കണം, “ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതത്താനെ” സർവ്വാംഗപുളകിതനാക്കിയ “പിണുവാതിരപ്പാട്ടു്”, “ഒറ്റയ്ക്കു് പിളർന്ന മരപ്പൊട്ടൻപാട്ടു്” ഇത്യാദി വിപ്ലവഗീതങ്ങളും ഉടുക്കാക്കുണ്ടിയായി പിറന്നുവീണതു്!

സരസ്വതീകടാക്ഷം, മൈ ഡിയർ വാട്ട്സൺ, സരസ്വതീകടാക്ഷം!! അസൂഷിച്ചിട്ടും കുഷുമ്പിച്ചിട്ടും കാര്യമില്ല.

January 03 2024 13:30

About 50% of the population are women. As such, it is a promising strategy to win women over. And that could well mean an election victory for us. You got it?

January 03 2024 15:25

ഒഫീഷ്യൽ സ്റ്റാറ്റസ് പ്രകാരം, അമ്മ ആയാലും, ഭാര്യ ആയാലും, തനിക്കു് വേണ്ടപ്പെട്ടവരായ പുല്ലിംഗങ്ങളെ ഏതു് പ്രതികൂലസാഹചര്യങ്ങളിലും, പൂർണ്ണ ആത്മാവോടെയും, പൂർണ്ണ മനസ്സോടെയും, പൂർണ്ണ ശരീരത്തോടെയും ഉയർത്തിപ്പിടിച്ചു് രക്ഷപെടുത്തുക എന്ന, ജനിതകവും, തന്മൂലം കരിങ്കല്ലിനു് ഇടിച്ചാലും പൊട്ടാത്തതുമായ ആദർശസൂക്തത്താൽ നയിക്കപ്പെടുന്നവരായിരുന്നു എക്കാലത്തെയും സ്ത്രീകൾ.

January 03 2024 16:41

നവ വിപ്ലവ ഗാനപ്രകാരം, പിണറായി വിജയൻ (സ) ഇനിമേൽ ഇടതുപഷ്ക പഷ്കികളിലെ പിണുസ്ക് പഷ്കി എന്നറിയപ്പെടും.

ക്ലിഫ് ഹൗസിലെ പശുക്കളെ കറക്കൽ, ചാണകക്കുഴിയുടെ ശുദ്ധികലശം ഇത്യാദി ജോലികൾക്കായി അപേഷ്കിക്കുന്നവർ, ഭരണത്തലത്തപ്പനു് ലഭിച്ച ഈ പേരുദോഷം അറിഞ്ഞിരിക്കണം.

January 04 2024 09:29

Many “ears” later..

January 05 2024 12:26

സഖാവു് മന്ത്രി യമകാലനെപ്പോലെ മഹിഷാരൂഢനായി പോസ് ചെയ്തിരുന്നെങ്കിൽ ശരിക്കും പൊളിച്ചേനെ! കൂടാതെ, പോട്ടത്തിന്റെ ബാക്ക് ഗ്രൗണ്ടായി പാർട്ടി ആപ്പീസിൽ നിന്നുള്ള ഈ പീറ ഗ്രാഫിക്കിനു് പകരം, ബുർജ് ഖലീഫയുടെ ഒരു കിടുക്കാച്ചി ഗ്രാഫിക്ക് പ്രതിഷ്ഠിച്ചിരുന്നെങ്കിൽ, അടിമക്കമ്മികൾ പ്രകമ്പിത കഞ്ചാക്കളായി, ഇതുവരെ മനുഷ്യരായിട്ടില്ലാത്ത ഫാഷിസ്റ്റ് ഹെജെമോണിക് ബൂർഷ്വാസിവർഗ്ഗം തൊഴിലാളിവർഗ്ഗത്തിനുമേൽ അടിച്ചേല്പിച്ചിരിക്കുന്ന അടിമത്വത്തിന്റെ മൂക്കുകയറും, മനുഷ്യച്ചങ്ങലകളും, വിലങ്ങുകളും പൊട്ടിച്ചെറിഞ്ഞു്, വോൾഗാനദിയുടെ തരംഗമാലകൾ ഏറ്റുപാടുന്ന വിപ്ലവഗീതങ്ങളുടെ ക്യാരെയോക്കി പാടി PWD റോഡുകളിൽ സംഹാരതാണ്ഡവമാടുമായിരുന്നു എന്നുറപ്പു്. അതിനു് ഞാൻ “ഗ്യാരണ്ടി”!

January 05 2024 12:39

മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട “സിൽമാതാരിണി” ശോഭന, പിന്നീടു് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്രെ!

ചെളിയിൽ ചവിട്ടാതിരിക്കുന്നതു് നല്ലതു്; എങ്ങാനും ചവിട്ടിപ്പോയാൽ കാൽ കഴുകുന്നതു് അതിലും നല്ലതു് എന്നു് സഖാവു് ഓഷോയും, കവി അയ്യപ്പനും ഐകകണ്ഠ്യേന പറഞ്ഞിട്ടുണ്ടെന്നാണെന്റെ ഓർമ്മ.

January 06 2024 17:05

“അപ്പം ചുടുന്ന അമ്മായിമാർ” എന്നൊരു ആശയം മല്ലുക്കളുടെ മസ്തിഷ്കത്തിലേക്കു് പ്രവേശിക്കുകയും, ആ പ്രവേശിച്ച ആശയത്തിനു് കൂട്ടായ്മ ലഭിക്കുകയും ചെയ്തതിനാൽ, ആ ലഭിച്ച ആശയം ഇപ്പോൾ കേവലമായ ഒരു ആശയമല്ല. അതൊരു ഭൗതികശക്തിയായി മാറിക്കഴിഞ്ഞു. പ്രത്യയശാസ്ത്രപരമായി കൂലങ്കഷമായ കാഴ്ചപ്പാടിൽ വളരെ ശരിയായ ആ ശാസ്ത്രം നിങ്ങൾ നിങ്ങൾക്കെതിരെ പ്രയോഗിക്കേണ്ടതിനു് പകരം, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ആ ശാസ്ത്രം നിങ്ങൾ ഞങ്ങൾക്കെതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു! “മാർസ്‌കും യങ് ഗേൾസും” പത്തൊൻപതാം നൂറ്റാണ്ടിൽത്തന്നെ “എഴുത്തുകസേര ഫിലോസഫിയിലൂടെ” സംയുക്തവർമ്മമായി കണ്ടെത്തിയ ആ നവശാസ്ത്രസത്യത്തിന്റെ ഗ്യാസ് ലൈറ്റ് വെളിച്ചത്തിൽ, ജനപ്രിയ നോവലിസ്റ്റ് മുട്ടത്തുവർക്കി, ചിന്നമ്മയെക്കൊണ്ടു് കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിലിരുന്നു് അവളുടെ ഹൃദയചോരൻ തങ്കച്ചനെഴുതിച്ച, “നാളെ തിങ്കളാഴ്ച എന്റെ കല്യാണമാണു്. അതിനു് അങ്ങു് വരുമോ വരുമോ തങ്കച്ചാ?” എന്ന ഹൃദയാർദ്രമായ “മോറൽ-ഫിലോസോഫിക്കൽ” ചോദ്യം, ഇടതുപക്ഷ തത്ത്വചിന്തകനും സാംസ്കാരികനായകനുമായ സഖാവു് സുനിൽ പി. ഇളയിടത്തിന്റെ വീക്ഷണകോണത്തിലൂടെ, ഉന്നത വിദ്യാഭ്യാസ മന്ത്രിണി സഖാവു് ബിന്ദു, പൊതുജനത്തിന്റെ ചിലവിൽ വിപ്ലവകരമായി സംഘടിപ്പിച്ച കണ്ണടയുടെ “dioptre value”-വിന്റെ സൂക്ഷ്മമായ ഫോക്കസിലൂടെ എന്നപോലെ നോക്കിക്കണ്ടാലേ, “വൈരുദ്ധ്യാത്മീയമായ ഭൗതികവാദം” എന്ന തട്ടുപൊളിപ്പൻ പ്രത്യയശാസ്ത്രത്തിന്റെ ആഴവും പരപ്പും കശുവണ്ടിപ്പരിപ്പും മുന്തിരി വാറ്റിയ “സാധനവും” കേക്കും കണ്ടു് രോമാഞ്ചമുണ്ടാകാൻ, അത്ഭുതപരതന്ത്രരാകാൻ, കിറ്റിലെ പരിപ്പുതിന്നു് അനിയന്ത്രിതമായ അമ്മവിപ്ലവവളികളും ഏമ്പക്കവും അനവരതം വിട്ടുകൊണ്ടു് പിണുവിന്റെയും ചിഞ്ചുവിന്റെയും, വീണയുടെയും മണിയുടെയും, ലംബോധരന്റെയും ശിവൻകുട്ടിയുടെയും, വാസവന്റെയും ബാലന്റെയും, ചിന്തയുടെയും ജെയ്ക്കിന്റെയും, ആർഷോയുടെയും വിജിന്റെയും, അന്തോണിയുടെയും ഗണേശന്റെയുമെല്ലാം പിന്നാലെ കൈകൾ മാറിലടക്കിപ്പിടിച്ചു്, കുനിഞ്ഞ മുതുകുമായി, സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യവർഗ്ഗം വളർത്തിയെടുത്ത വ്യക്തിത്വത്തിന്റെ എല്ലാ മൂല്യവും അന്തസ്സും മാന്യതയും കാൽക്കാശു് പലിശ പോലുമില്ലാതെ പണയം വച്ചു്, സിന്താവാ വിളിച്ചു് നടക്കുന്ന മനുഷ്യരൂപങ്ങളുടെ അസ്തിത്വത്തിന്റെ റിയൽ മാനസികഘടന മനസ്സിലാക്കാൻ സാമാന്യനായ ഒരു മനുഷ്യജീവിക്കു് കഴിയുകയുള്ളു.

അതുകൊണ്ടു്, കെ-റെയിലിൽ കയറി നവകേരളയാത്ര നടത്തി അപ്പം വില്ക്കാൻ കൊതിയ്ക്കുന്ന അമ്മായിമാർ ക്ലിഫ് ഹൗസിൽനിന്നും മിനിമം സേഫ്റ്റി ഡിസ്റ്റൻസ് പാലിച്ചുകൊണ്ടു് കള്ളപ്പവും വെള്ളപ്പവും പാലപ്പവും ഉഴുന്നപ്പവും പെസഹാ അപ്പവും ദോശയും ചുട്ടാൽ വേണ്ടില്ല.

തീയിൽ കുരുത്ത കുതിരയും, മണ്ണിൽ മുളച്ച സൂര്യനുമെന്ന നിലയിൽ സകലത്തിനും കാരണഭൂതവും, ഒറ്റയ്ക്ക് വളർന്ന മുരിക്കുമരത്തലയനും, ചാരത്തിൽനിന്നും ചാണകക്കുഴിയിലെത്തിയ പിണുസ്ക് പക്കിയുമെന്ന നിലയിൽ സർവ്വസംഹാരരുദ്രനായ കെ-ഭസ്മാസുരന്റെ കെ-ചൂടേറ്റു് അമ്മായിമാരുടെ അപ്പം കരിഞ്ഞുപോയില്ലെങ്കിലും, കൊടുങ്കാറ്റിൽ പറക്കുന്ന ശവംതീനിക്കഴുകന്റെ “subtenant” ആയി, “കുഞ്ഞാലിക്കുട്ടീ നീ തരുമോ നിന്നുടെ കയ്യിലെ നെയ്യപ്പം?” എന്ന ബോൾഷെവിക് വിപ്ലവഗാനാലാപത്തോടെ ക്ലിഫ് ഹൗസിൽ (ബിനോയ്) വിശ്വ വിശാലമായി കുടിപാർക്കുന്ന “ഉണ്ണിയാർച്ച ഇക്കാക്ക” അമ്മായിമാരുടെ അപ്പം കൊത്തിക്കൊണ്ടുപോയിക്കൂടെന്നില്ല. അമ്മായിമാർ അവസാനം,” അയ്യോ കാക്കേ പറ്റിച്ചോ” എന്നു്, വെളുത്തുതുടുത്ത കറുത്തമ്മയെ കാമിച്ച സഖാവു് ജനാബ് പരീക്കുട്ടിയെപ്പോലെ ശോകഗാനം പാടി കടാപ്പുറത്തുകൂടി നഗ്നപാദരായി നവകേരളസദസ്സു് നടത്തിയാലും അടപടലേ മൂഞ്ചിപ്പോകത്തേയുള്ളു.

ലോകാരംഭത്തിനു് മുൻപേ ജന്മമെടുത്തവനും പ്രവാചകനുമായ നബീ(സ)യെപ്പോലെതന്നെ, ലോകാരംഭത്തിനു് ശേഷം ജന്മമെടുത്തവനും “പൊളിവാചകനുമായ” ഈ ഞാനും, സമാധാനതത്പരനും, കരുണാനിധിയും ജയലളിതയും, സ്റ്റാലിനും പിണറായി വിജയനും, അമിത്ഷായും നരേന്ദ്രമോദിയും, മാർക്‌സും “യങ് ഗേൾസും”, ഹിറ്റ്ലറും ലെനിനും, മുസ്സോളിനിയും പോൾപോട്ടും, ക്യാപ്പിറ്റലിസ്റ്റുകളെ മാർക്സിസ്റ്റിക്കായി ക്യാസ്ട്രേറ്റ് ചെയ്ത കാസ്ട്രോയും, ലെനിനിസ്റ്റിക്കായി ചുരുട്ടിക്കൂട്ടി കഞ്ചാവുവലിച്ച ചെ ഗ്യുവാരയും, തീറ്ററപ്പായിയെപ്പോലെ തീറ്റപ്രിയനും, സഖാവു് ഇമ്മാനുവേൽ കാന്റിന്റെ “categorical imperative”-ൽ അടിയുറച്ചു് വിശ്വസിക്കുന്നവനും, പുണ്യപുരാതന സനാതനധർമ്മത്തിൽ അധിഷ്ഠിതമായ, “ലോകാസമസ്താ സുഖിയൻ ഭുജിക്കൂ” എന്ന adorable ആദ്ധ്യാത്മിക ഭാരതീയ ഫിലോസഫിയുടെ രക്ഷപെടുത്താനാകാത്ത ഒരു ആരാധകനുമെന്ന നിലയിൽ എനിക്കു് ഈവക കാര്യങ്ങൾ നിങ്ങളോടു് പറയാൻ മാത്രമേ കഴിയൂ.

പൂരിയോ ചപ്പാത്തിയോ, ഉപ്പുമാവോ ഇഡ്ഡലിയോ, മസാലദോശയോ നെയ്‌റോസ്‌റ്റോ, അതോ കേവലം പരിപ്പുവടയും കട്ടൻചായയും മാത്രമോ, ഇൻഡ്യൻ കോഫി ഹൗസ് മോഡലിൽ ജനാധിപത്യത്തിന്റെ മുഖംമൂടിയും, ഇസ്തിരിയിട്ടു് വടിയാക്കിയ വെള്ളവസ്ത്രങ്ങളുമായി നിങ്ങളെ സമീപിക്കുന്ന രാജാപ്പാർട്ടുകളോടു് ഓർഡർ ചെയ്യേണ്ടതെന്നു് തീരുമാനിക്കേണ്ടതു് നിങ്ങളാണു്, നിങ്ങൾ മാത്രമാണു്!

പ്ലീസ് നോട്ട്:

മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരു ജീവിതമേയുള്ളു: ഈ ഭൂമിയിലെ ജീവിതം! “മരണാനന്തരജീവിതം” എന്നതു് എക്കാലവും വ്യാജരായിരുന്ന, അടിസ്ഥാനപരമായിത്തന്നെ വ്യാജരായ, “വ്യാജം” ജീവിതോപാധിയായതിനാൽ വ്യാജാരാകാതിരിക്കാൻ കഴിയാത്തവിധം റൂത്ലസായ പൗരോഹിത്യവർഗ്ഗത്തിന്റെ ഭാവനാസൃഷ്ടിയാണു്, അദ്ധ്വാനിക്കാതെ ജീവിക്കാനുള്ള അവരുടെ ബിസ്നസ് തന്ത്രം മാത്രമാണു്.

പ്രത്യയശാസ്തങ്ങൾ വഴി മനുഷ്യരുടെ ജീവിതസാഹചര്യങ്ങൾ മാറ്റിമറിച്ചു് അവർക്കു് നല്ല നാളെകൾ സമ്മാനിക്കാമെന്നു് വാഗ്ദാനം ചെയ്തു് അധികാരത്തിലെത്തി, പശുത്തൊഴുത്തും ലിഫ്റ്റും ചാണകക്കുഴിയും നവകേരളതൂറൽബസുമെല്ലാമായി സുഖിച്ചുല്ലസിക്കുന്ന “ജനസേവകരും” അതുപോലെതന്നെ!!

മറ്റേതൊരു നിയമരാഷ്ട്രത്തിലും ക്രിമിനലുകളായി പ്രഖ്യാപിച്ചു് കൽത്തുറുങ്കിൽ അടയ്ക്കപ്പെടുമായിരുന്നവരാണു്, കൂലിപ്പടകളെക്കൊണ്ടു് വർണ്ണശബളമായി അലങ്കരിച്ച വേദികളിൽ നിന്നു് യാതൊരു ഉളുപ്പുമില്ലാതെ കേരളത്തിലെ ജനങ്ങൾക്കു് സദാചാരത്തിനും ധാർമ്മികതയ്ക്കും സ്റ്റഡി ക്ലാസ്സുകൾ എടുക്കുന്നതു്!!!!

January 08 2024 09:21

മണ്ണിൽ മുളച്ച സൂര്യമഹാരായാവിന്റെ “പരനാറി” ഗുലാനെ തന്റെ ഇസ്പേഡ് ഏഴാംകൂലിയിട്ടു് വെട്ടി കൂടുതൽ കരിയാതിരിക്കാനാവും സഗാവു് മണി ഗവർണറെ “നാറി” എന്നു് വിളിച്ചു് തൃപ്തിപ്പെട്ടതു്.

January 08 2024 10:56

എല്ലാ പാണപ്പാട്ടുകാരും മാക്രികളല്ല. എന്നാൽ എല്ലാ മാക്രികളും പാണപ്പാട്ടുകാരാണു്. “മണ്ണിൽ മുളച്ച സൂര്യനു്” ചുറ്റും വാഴ്ത്തുപാട്ടുമായി പിണുവാതിര കളിച്ചു് റിവോൾവ് ചെയ്യുന്ന “റെവൊല്യൂഷണറീസ്”! ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ!! സെക്രട്ടറി, കൺവീനർ, മന്ത്രിമാർ, ചാനൽച്ചർച്ചക്കാർ, etc.!!!

January 08 2024 11:06

മനുഷ്യച്ചങ്ങലയല്ല, മനുഷ്യച്ചങ്ങലക്കാരെ ചങ്ങലയ്ക്കിടുകയാണു് ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിനു് അടിയന്തിരമായി വേണ്ടതു്.

January 08 2024 12:37

“പോരടിച്ചു് ഓർത്തഡോക്സ് സഭയിലെ വൈദികർ; സുന്നഹദോസ് വിളിച്ചു് ഓർത്തഡോക്സ് സഭ.”

ഈ ഗുരുതര വിഷയത്തിൽ ശ്രീ സുന്നഹദോസിനെ വിളിക്കാതെ, ഫ്രാങ്കോ മുലയ്ക്കലിനെയോ, തിരുത തോമാച്ചനെയോ വിളിച്ചിരുന്നെങ്കിൽ, അതിശീഘ്രം ഒരു തീർച്ചയും തീരുമാനവും ഉണ്ടായേനെ!

January 08 2024 15:33

ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ട ഒരു അത്യന്താധുനിക നിക്കാഹ് പരിഷ്കരണ ഫിലോസഫിയാണു് ചിത്രത്തിൽ.

“പങ്കാളികൾ തമ്മിലാണു് നിക്കാഹ് നടക്കേണ്ടതു്” എന്ന ആധുനിക കാഴ്ചപ്പാടിനോടു് യോജിക്കാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. അക്കാര്യത്തിനു് എന്റെ ഗമ്പ്ലീറ്റ് സപ്പോട്ട. പക്കേങ്കി, പുരോഹിതന്റെ “തത്തയായ” വരനും പിതാവും ഹോമോസെക്ഷ്വൽസ് ആയ പങ്കാളികളാണെങ്കിൽ അവർ തമ്മിലുള്ള നിക്കാഹിനു് “നടക്കാനോ ഇരിക്കാനോ കിടക്കാനോ തലകുത്തി നില്ക്കാനോ” മോറൽ-ഫിലോസോഫിക്കൽ കാഴ്ചപ്പാടിൽ എന്താണു് തടസ്സമെന്നേ എനക്കു് പുടികിട്ടാതുള്ളു.

[വായനക്കാർക്കു് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ എഴുതുന്നതാണു്, വായനക്കാർക്കു് മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ, അവരെ ചിന്താക്കുഴപ്പത്തിൽ ആക്കുന്ന രീതിയിൽ എഴുതുന്നതിനേക്കാൾ നൂറിരട്ടി ഭേദം. ഒരുവിധക്കാരായ ആർക്കും കഴിയുന്നതാണു് രണ്ടാമത്തെ രീതിയെങ്കിൽ, അപൂർവ്വം ചിലർക്കു് മാത്രം കഴിയുന്നതാണു് രണ്ടാമത്തെ രീതി. താൻ എഴുതുന്ന കാര്യങ്ങളേക്കാൾ, തന്നെ വ്യക്തിപരമായി ഉയർത്തിക്കാട്ടി, അത്യുന്നത ജ്ഞാനപീഠത്തിലിരുത്തി, താനൊരു മഹാനാണു്/മഹതിയാണു് എന്നു് സ്ഥാപിക്കാൻ ശ്രമിക്കുന്ന പരീശർ (pharisee/hypocrite) എക്കാലവും ലോകത്തിൽ ഉണ്ടായിരുന്നു, ഇനിയുമുണ്ടാകും. ഐസക് ന്യൂട്ടൺ, ആൽബെർട്ട് ഐൻസ്റ്റൈൻ, ആർനോൾഡ് സൊമ്മർഫെൽഡ്, നീൽസ് ബോർ, വോൾഫ്ഗാങ് പൗളി തുടങ്ങിയ അനേകരായ ശാസ്ത്രജ്ഞർ എഴുതിയതു്/എഴുതുന്നതു്, അവരെ അൾത്താരയിൽ പ്രതിഷ്ഠിച്ചു്, “തീയിൽ കുരുത്ത കുതിര, മണ്ണിൽ മുളച്ച സൂര്യൻ, കൊടുങ്കാറ്റിൽ പറക്കും കഴുകൻ” എന്നെല്ലാം വിശേഷിപ്പിച്ചു് നിലവിളക്കു് കൊളുത്തിയും, ചന്ദനത്തിരി കത്തിച്ചും ആരാധിക്കുന്നതിനു് വേണ്ടിയായിരുന്നില്ല, ഏതെങ്കിലും ദൈവത്തിന്റെയോ മാലാഖയുടെയോ പിശാചിന്റെയോ സഹായമില്ലാതെ, തികച്ചും റാഷണലായി, ലോജിക്കലായി, റീസണബിളായി ബൗദ്ധികമായ അന്വേഷണങ്ങളിലൂടെ അവർക്കു് കണ്ടെത്താൻ കഴിഞ്ഞ, അവർ ഉപയോഗിച്ച അതേ ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ ആർക്കും എപ്പോഴും തിരുത്താൻ അനുവാദവും അവകാശവുമുള്ള, “brutal” ആയ “പ്രപഞ്ചരഹസ്യങ്ങൾ” ലോകത്തെ അറിയിക്കുന്നതിനു് വേണ്ടിയാണു്.]

(കൃഷിയിടം, നിക്കാഹ്, സുവർക്കം, ഹൂറി, നരകം, വറചട്ടി, രണ്ടാം വരവു്, പുനർജ്ജന്മം ഈവക “ആത്യന്തിക സത്യങ്ങളിൽ” കുരുങ്ങിക്കിടന്നു് സ്വയം ചാവുകയുമില്ല, മറ്റു് മനുഷ്യരെ ജീവിക്കാൻ സമ്മതിക്കുകയുമില്ല എന്ന രീതിയിൽ, (“കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായ” പിണറായി സഖാവിന്റെ, പഴകിപ്പതിഞ്ഞു് ജനപ്രീതിയാർജ്ജിച്ച പഴഞ്ചൊല്ലു് മോഡലിൽ അവതരിപ്പിച്ചാൽ, “കുത്തുകയുമില്ല, കുന്തം കൊടുക്കുകയുമില്ല” എന്ന രീതിയിൽ), അതാണു് ആത്യന്തികസത്യം എന്ന ഉത്തമബോദ്ധ്യത്തോടെ, വിഭവസമൃദ്ധമായ തീന്മേശകളുള്ള ക്രൈസ്തവസ്വർഗ്ഗത്തിനും, ആർത്തവമില്ലാത്തവരും, തന്മൂലം ആരെത്ര ഊക്കിയാലും ഗർഭം ധരിക്കാത്തവരുമായ നിത്യഹരിതഹൂറികളുള്ള ഇസ്ലാമികസുവർക്കത്തിനും, ഇപ്പോഴത്തേതിൽനിന്നും “ജാതീയമായി” ഒരുപടി ഉയർന്ന ജന്മം ലഭിച്ചേക്കാവുന്ന ഹൈന്ദവപുനർജന്മത്തിനും വേണ്ടി, എച്ചില്‍ ഇലയില്‍ ഉരുളുന്ന മഡെസ്‌നാനം അടക്കം, മനുഷ്യസാദ്ധ്യമായ ഏതു് പ്രാകൃതപ്രവൃത്തിക്കും സന്നദ്ധരായ ഒരു കൂട്ടമാണു് ഇന്നത്തെ ഭാരതീയ/കേരളീയ സമൂഹമെന്നതിൽ ഓരോ ഭാരതീയനും/കേരളീയനും അഭിമാനിക്കാവുന്നതാണു്.)

ഇപ്പറഞ്ഞ കാര്യങ്ങൾ ഇനിയും ബോദ്ധ്യമാകാത്ത പ്രഫുത്തമല്ലുക്കൾ, ഇനിപ്പറയുന്ന ചോദ്യങ്ങൾ നിങ്ങളോടുതന്നെ സ്വയം ചോദിച്ചുനോക്കൂ: “ആരാണു് നിങ്ങളുടെ ആഭ്യന്തരമന്ത്രി? ആരാണു് നിങ്ങളുടെ വിദ്യാഭ്യാസമന്ത്രി? ആരാണു് നിങ്ങളുടെ സാംസ്കാരികമന്ത്രി? ആരാണു് നിങ്ങളുടെ ആരോഗ്യമന്ത്രി? ആരെല്ലാമാണു് നിങ്ങളുടെ മന്ത്രിമാർ?”

എന്നിട്ടും കാര്യത്തിന്റെ കിടപ്പുവശം നിങ്ങൾക്കു് പിടി കിട്ടുന്നില്ലെങ്കിൽ, ഇതുവരെ ജീവിച്ചതുപോലെ തുടർന്നും ജീവിക്കുന്നതാണു് നിങ്ങൾക്കു് നല്ലതു്.

January 09 2024 13:25

“രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്കു് എത്തിച്ചു.” – വാർത്ത

ആഭ്യന്തരമന്ത്രി സഖാവു് “skipper” പിണറായിയുടെ നിർദ്ദേശപ്രകാരം, ആരോഗ്യമന്ത്രിണി സഖാവു് “seawoman” വീണാന്റി ആംബ്യുലൻസ് സർവ്വീസിനു് കർശനമായ “deportation” ഓർഡർ നൽകിക്കാണും.

January 10 2024 11:36

സെക്രട്ടേറിയറ്റ് മാർച്ചിനിടയിൽ സംഭവിച്ചതു് അക്രമമായിരുന്നില്ല, ജീവൻ രക്ഷാപ്രവർത്തനമായിരുന്നു, അതുകൊണ്ടാണു് തടയാതിരുന്നതു് എന്നു് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നെങ്കിൽ കൊച്ചുവെളുപ്പാൻ കാലത്തു് വീടുവളഞ്ഞു് അവനെ അറസ്റ്റ് ചെയ്യാൻ എത്തിയ കെ-പൊലീസ് ചമ്മിപ്പോയേനെ! അക്രമത്തെ രക്ഷാപ്രവർത്തനമാക്കി മാറ്റാൻ വേണ്ട തൊലിക്കട്ടിയും മെയ്വഴക്കവുമുള്ള ആഭ്യന്തരന്റെ സ്റ്റഡിക്ലാസ്സുകളെ ജീവിതമാതൃകയാക്കി പ്രവർത്തിക്കുന്ന “കൊടുംക്രിമിനലുകളെ” തൊടാനുള്ള ധൈര്യമൊന്നും പാർട്ടിയുടെ ഔദാര്യത്തിലും ഓശാരത്തിലും കഞ്ഞികുടിച്ചുപോകുന്ന “k-pollice”-നില്ല. ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന വിനീത വിധേയരാണവർ! അതാണു് മാക്രിസത്തിലെ നീതിന്യായപരിപാലനത്തിന്റെ ഒരു രീതിശാസ്ത്രം!!

അതെങ്ങനെ, അപ്പം ഗോവിന്ദൻ, ചിറ്റപ്പൻ ജയരാജൻ et al. രചിച്ച, മണ്ണിൽ മുളച്ച സൂര്യനും, കാറ്റിൽ പറക്കും കഴുകനുമെല്ലാമായ പിണറായി വിജയന്റെ വാളുവച്ചുള്ള ഓട്ടങ്ങൾ, പ്രത്യേക ഏക്ഷനുകൾ ഇത്യാദികളാൽ സമ്പന്നവും, യുക്തിഭദ്രതകളാൽ സമൃദ്ധവുമായ ജീവചരിത്രം രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള യൂത്ത് കാങ്കിരസ്സന്മാർ വായിച്ചിട്ടില്ലെന്നതോ പോകട്ടെ, ആ ഗ്രന്ഥം ഭക്തിപുരസ്സരം കൈകൊണ്ടു് തൊട്ടു് വന്ദിച്ചു് കാരണഭൂതത്താനായ പിണുഫഗവാന്റെ പരോക്ഷാനുഗ്രഹം നേടുകയെങ്കിലും ചെയ്തിട്ടുണ്ടോ? അതുമില്ല!

എവിടെ, എങ്ങനെ, ഏതിനം നുണകൾ തട്ടിമൂളിക്കണം എന്നറിയാനും പ്രാവർത്തികമാക്കാനും ആഗ്രഹിക്കുന്ന കിറ്റുഭോജികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു വിശുദ്ധ കമ്മ്യൂണിസ്റ്റ് വേദഗ്രന്ഥമാണതു്.

എല്ലാവർക്കും പിണുവാശാനും, വാസവനാശാനും, ഗോവിന്ദനാശാനും, ചിറ്റപ്പനാശാനും മണിയാശാനും, ബാലനാശാനും, സജിയാശാനും, ശ്രീമതിയാശാത്തിയും, വീണാശാത്തിയും ചിന്താശാത്തിയുമെല്ലാമാകണം! എന്നാൽ, വല്ല വാഴക്കുലയോ വഴുതനങ്ങയോ, ചെമ്മീനോ തിരുതയോ, പാടാത്ത പൈങ്കിളിയോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ വല്ലതും വായിച്ചുപഠിച്ചു് ഹൃദിസ്ഥമാക്കുമോ? അതുമില്ല. കൈ നനയാതെ കല്ലായിപ്പുഴയിൽ നിന്നും മീൻ പിടിക്കാമെന്നതു് നിങ്ങളുടെ വെറും വ്യാമോഹമാണു്, സമ്മതിദായകരായ ദിനേശ-ദിനേശിനികളേ!

വിപ്ലവം തോക്കിൻകുഴലിലൂടെ! തുറമുഖവകുപ്പു് പാണപ്പാട്ടിലൂടെ!! ലാൽ സലാം!!!

January 10 2024 12:25

“അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയിൽ.” – വാർത്ത

ഒരു വാടിക്കൽ രാമകൃഷ്ണനെ കൽമഴുവിനു് വെട്ടിക്കൊന്ന കേസിലും ഒരു ഒന്നാംപ്രതി സഖാവു് ഉണ്ടായിരുന്നല്ലോ മക്കളേ! എന്തോന്നാ അയാളുടെ പേരു്? ആ കൊലയാളി ഇപ്പോൾ കെ-പൊലീസിന്റെ ബന്തോവസ്തിലാണോ? അതോ ചത്തു് പണ്ടാരടക്കിയോ?

January 10 2024 14:34

ക്രിസ്തുമതം പണിതുയർത്തപ്പെട്ടിരിക്കുന്ന അടിത്തറപ്പാറയും, ഗുരുവും ദൈവപുത്രനുമായ യേശുവിനെ അവന്റെ അവസാനനിമിഷങ്ങളിൽ, “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നു് മൂന്നുവട്ടം ആണയിട്ടും പ്രാകിയും തള്ളിപ്പറഞ്ഞവനുമായ (മത്തായി 26: 69 – 75) വിശുദ്ധ പത്രോസിന്റെ പിൻഗാമിയും, സ്വർഗ്ഗത്തിന്റെ താക്കോൽവാഹിയുമായ പോപ്പ് പണ്ടു് കോട്ടയത്തു് വന്നിറങ്ങിയ മൈതാനം അന്നുമുതൽ ഇന്നുവരെ “പോപ്പു് മൈതാനം” എന്നാണറിയപ്പെടുന്നതു്. കേരളത്തിലെ ഏതെങ്കിലുമൊരു മൈതാണ്ടിയിൽ പറന്നിറങ്ങുന്നതു് ഒരു പരിശുദ്ധ കോപ്പാണെങ്കിൽ, ആ മൈതാണ്ടി “പരിശുദ്ധ കോപ്പു് മൈതാണ്ടി” എന്നറിയപ്പെടുന്നതാണു് മല്ലു ലോകത്തിലെ സനാതനമായ നാട്ടുനടപ്പു്.

അതുകൊണ്ടാണു്, കേരള “ജനാധിപതി” റിപ്പബ്ലിക്കിലെ സകലമാന കുരുക്കിന്റെയും വർമ്മശേഷിയുടെയും പ്രതിനിധിയും, അഭിശപ്തമായ തന്റെ ശനിദശയെ ആധുനികമായ ഒരു പശുത്തൊഴുത്തിലൂടെ കുരുതികഴിച്ച “കിർമാണി-യോഗിയുമായ” സഖാവു് പിണറായി വിജയന്റെ, കള്ളക്കടത്തു് സ്വർണ്ണത്തിൽ ഡിപ്ലോമാറ്റിക്കായി പണികഴിപ്പിക്കപ്പെട്ട രാജകീയ മെതിയടി ധരിച്ച തിരുപാദത്തിന്റെ തിരുസ്പർശനമേറ്റ മൈതാനം, ഭാവിയിൽ “നവകേരളസദസ്സ് മൈതാനം” എന്നറിയപ്പെടുമെന്നു് “പൊയ്മുടിദേവൻ” വിപ്ലവസഖാവു് വാസവമഹർഷി കേവലം കിറ്റുഭോജികളായ കേരളജനതയെ ഉദ്ബോധിപ്പിക്കുന്നതു്!

ആ സുവർണ്ണഭാവി, ആ മാർക്സിയൻ “നല്ല നാളെ” പിറന്നു് വീഴുന്നതിനു് മുന്നേ നമ്മൾ വിപ്ലവസഹാക്കൾ മൊത്തം എലിവിഷം കഴിച്ച ചുണ്ടെലികളെപ്പോലെ സത്തുപോയില്ലെങ്കിൽ, ആ “നവകേരളസദസ്സ് മൈരാനം” കൺകുളിർക്കെ ദർശിച്ചു് അതിൽ നമ്മൾ അഭിമാനിക്കും, ആഹ്ലാദിക്കും, സിന്താവാ വിളിച്ചു് കുണ്ടികുലുക്കി പിണുവാതിരയാടും!

“ദർശനം പാതി സ്പർശനം, സ്പർശനം പാതി മൈഥുനം, മൈഥുനം പാപമോചനം!” എന്നു്, “ദീർഘദർശനം ചെയ്യും ദൈവജ്ഞരായ” (വാളയാറിലെയും വണ്ടിപ്പെരിയാറിലെയുമെല്ലാം!) പെൺകുഞ്ഞുങ്ങളെപ്പോലെ, കളങ്കം തൊട്ടുതീണ്ടാത്തവരും പച്ചവെള്ളം ചവച്ചരച്ചു് കുടിക്കുന്നത്ര നിർമ്മലഹൃദയരുമായ നവകേരളത്തിലെ വിപ്ലവകവികളായ കഥാകാലക്ഷേപക്കാർ പാടിത്തുലച്ചിട്ടുണ്ടെന്ന നഗ്നസത്യം ഇത്തരുണത്തിൽ നമ്മൾ ഹൃദയപൂർവ്വം, ധ്യാനപൂർവ്വം, താഴാഴ്മയോടെ സ്മരിക്കേണ്ടതുണ്ടു്, വിപ്ലവസഹാക്കളേ! ലാൽ സലാം!!

January 10 2024 14:57

കേരളത്തിലെ/ഭാരതത്തിലെ “നന്മമരങ്ങളിലെ” നൂറിൽ തൊണ്ണൂറ്റൊൻപതും (99%) വ്യാജരാണു്; രാഷ്ട്രീയക്കാരെപ്പോലെതന്നെ ജനത്തെ “cold blooded” ആയി കബളിപ്പിച്ചു്, ചൂഷണം ചെയ്തു് ആർഭാടജീവിതം നയിക്കുന്ന ക്രിമിനലുകളാണു്.

January 11 2024 17:11

വെട്ടൽ, കുത്തൽ, വെട്ടിവിഴുങ്ങൽ, പഞ്ചനക്ഷത്രമോഡിൽ എറിഞ്ഞുതൂറ്റൽ, നീന്തൽക്കുളത്തിൽ മുങ്ങൽ, പഴഞ്ചൊല്ലു് പാരായണങ്ങൾ മുതലായ ഉന്നതബൗദ്ധികവ്യവഹാരങ്ങളോടാണു് പോത്തുകൾക്കു് വേദങ്ങൾ കേൾക്കുന്നതിനെക്കാൾ അഭിനിവേശം എന്നു് കേട്ടിട്ടുണ്ടു്. എം. ടി. വാസുദേവൻ നായർ അതു് കേട്ടിട്ടില്ലെന്നു് കരുതാനാവില്ല. പ്രായാധിക്യം മൂലം മറന്നുപോയതാകണം.

അല്ലെങ്കിൽ, വെട്ടുപോത്തിന്റെ ചെവിയിൽ വേദമോതി തന്റെ ജീവിതസായാഹ്നത്തിലെ സ്വാഭാവികമായും പരിമിതമായ ഊർജ്ജം പ്രയോജനരഹിതമായി നഷ്ടപ്പെടുത്താൻ അദ്ദേഹം തുനിയുമായിരുന്നു എന്നു് തോന്നുന്നില്ല.

(ചിത്രത്തിനു് കടപ്പാടു്)

January 12 2024 11:46

പ്രധാന “ആത്മീയ കിർമ്മാണി” വൈദ്യന്റെ ഇടതുവശത്തു് നിൽക്കുന്ന “ആത്മീയ മർമ്മാണി” വൈദ്യനെക്കണ്ടപ്പോൾ, സഖാവു് പിണറായി വിജയനു് ക്രൈസ്തവ ബിഷപ്പായി രൂപാന്തരീകരണം (metamorphosis) സംഭവിച്ചു എന്നാണു് ഒറ്റനോട്ടത്തിൽ തോന്നിയതു്.

“തീയിൽ കുരുത്ത കെ-കുതിരയായും, മണ്ണിൽ മുളച്ച കെ-സൂര്യനായും, കാറ്റിൽ പറക്കും കെ-കഴുകനായും” ലോകകാരണഭൂതത്താനായ തന്നെ, തന്നെമാത്രം പാടിപ്പുകഴ്‌ത്തേണ്ടതിനു് പകരം, സഖാവു് എം. ടി. വാസുദേവൻ നായർ, ഇരട്ടചങ്കനും സരസനും കാവ്യകലകളുടെ ഫീകര ഉപാസകനുമായ തന്റെയും, സമൂഹത്തിലെ പുരോഗമന കലാ-സാഹിത്യ-സാംസ്കാരിക മേഖലകളിലെ നായികാ-നായകന്മാരായ ഉന്നതവ്യക്തിത്വങ്ങളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ, നിലവിലെ ഇൻഡ്യൻ പ്രധാനമന്ത്രി മോദിയെയും, മുൻകാല കേരള മുഖ്യമന്ത്രി ഇഎംസിനെയും ഒരേ ലെവലിൽ പ്രതിഷ്ഠിച്ചു് താരതമ്യം ചെയ്യുന്നതു് കണ്ടാൽ, നോർത്ത് കൊറിയൻ സുപ്രീം ലീഡർ സഖാവു് കിം ജോംഗ് ഉൻ മോഡൽ ഏകച്ഛത്രാധിപതിയായ സഖാവു് കിംഗ് “ജോക്കർ ഊൺ” പിണറായി വിജയനു് വെറും രൂപാന്തരീകരണമല്ല, സാക്ഷാൽ പദാർത്ഥാന്തരീകരണം (transubstantiation) തന്നെ സംഭവിക്കാൻ തടസ്സമൊന്നുമില്ലെന്നിരിക്കെ, അതിൽ അസ്വാഭാവികതയൊന്നും കാണാൻ കഴിഞ്ഞുമില്ല.

ഏതോ ഒരു പെമ്പിള നവകേരളസദസ്സിന്റെ ഭാഗമായി പിണറായിയ്ക്കു് ചാർത്തിക്കൊടുത്ത തലപ്പാവും, ബിഷപ്പന്മാരുടെ തലപ്പാവും തമ്മിൽ കാഴ്ചയിൽ “മോദിയും ഇഎംസും” പോലുള്ള “രാഷ്ട്രീയ സാമ്യം” ഉണ്ടല്ലോ താനും!

(ചിത്രത്തിനു് കടപ്പാടു്)

January 12 2024 15:25

ഉന്നത വിദ്യാഭ്യാസ മന്ത്രിണിയുടെ പത്രസമ്മേളനം വിശദമായ ഒരു താംബൂലചർവ്വണത്തിനു് ശേഷമായിരുന്നെങ്കിൽ, ചർവ്വിതചർവ്വണമായ രണഭേരിയിൽ ഇമ്പോസിങ്ങായി മിന്നിത്തിളങ്ങുന്ന വദന-ദന്ത-നാവുശോഭയും ചെന്താരകപ്പൊട്ടും തമ്മിൽ ശരിക്കും “മച്ചാനായേനെ”!

പോരാളിഷാജികളായ നമ്മൾ വിപ്ലവകരമായി നീന്തിക്കയറിയ ചോരച്ചാലുകളുടെ നിറവും, വിപ്ലവസഹാക്കളായ നമ്മുടെ അരിവാൾ-ചുറ്റിക-നക്ഷത്രക്കൊടിയുടെ മനുഷ്യച്ചോരയിൽ മുക്കിയ നിറവും, വൈരുദ്ധ്യാത്മക താംബൂല-ചർവ്വിതചർവ്വണത്തിന്റെ കഴുത്തറപ്പൻ നിറവും, വർഗ്ഗരഹിതവും സ്ഥിതിസമത്വപരവുമായ നെറ്റിപ്പൊട്ടിന്റെ നിറവുമെല്ലാം “തിരുമേനിയുടെ പാദരക്ഷയുടെ സ്പർശനമേറ്റ കോപ്പു് മൈതാനത്തിൽ” സംയുക്തവർമ്മമായി സമ്മേളിക്കുമ്പോൾ സംജാതമാകുന്ന ആ ഒരു ആവേശം, ആ ഒരു അഭിനിവേശം, ആ ഒരു ആക്രാന്തം, ആ ഒരു മനപ്പൊരുത്തം, ആ ഒരു യോനിപ്പൊരുത്തം, ആ പൊരുത്തങ്ങളിൽ ഒരു ലൈഫ്സ്റ്റൈലുണ്ട്, സഖാവു് വാസവമഹർഷിയുടേതു് പോലത്തെ ഒരു ഹെയർസ്റ്റൈലുണ്ടു്, “Thy Kingdom Come, നിന്റെ രാജ്യം വരേണമേ” എന്ന വീണാരവം പോലത്തെ ഒരു ദിവ്യാനുഭൂതിയുണ്ടു്, പാളത്തൊപ്പി ധരിച്ചു് ചവിട്ടുനാടകമാടുന്ന മഹിഷത്തിന്റേതുപോലത്തെ ഒരു ലാളിത്യമുണ്ടു്, ചെടിച്ചട്ടികൊണ്ടു് സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ തലയ്ക്കടിക്കുന്നതുപോലത്തെ ഒരു “ഗൺമാൻ” ത്രില്ലുണ്ടു്!!

പോരെങ്കിൽ, നമ്മൾ സഹാക്കളെസംബന്ധിച്ചു്, “ദൈവത്തിന്റെ വരദാനമായ” ഒരു “മാക്രിസ്റ്റ്-നാസ്തിക മിത്തിക്കൽ ക്രീച്ചറായ (chimera)” സഖാവു് പിണറായി വിജയനിൽ സർവ്വപ്രതീക്ഷയും, സർവ്വജീവിതവും സമഗ്രമായി സമർപ്പിക്കുന്ന പ്രഫുത്തരായ നംബർ 1 കിറ്റുഭോജികൾ എന്ന നിലയിൽ, താംബൂലചർവ്വിതചർവ്വണം സർവ്വ ഐശ്വര്യങ്ങളും സർവ്വ അനുഗ്രഹങ്ങളും സർവ്വ ഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു വിപ്ലവപ്രക്രിയയാണു്.

എന്തുകൊണ്ടെന്നാൽ, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പോലെതന്നെ, മനുഷ്യരെ കർശനമായി “ശാസിക്കുന്ന ശാസ്ത്രമായ” ജ്യോതിഷശാസ്‌ത്രപ്രകാരം, “താംബൂലാഗ്രത്തില്‍ ലക്ഷ്മിദേവിയും, മദ്ധ്യഭാഗത്തു് സരസ്വതിയും, കടയ്ക്കല്‍ ജ്യേഷ്ഠാഭഗവതിയും, വലതുഭാഗത്തു് പാർവ്വതിയും, ഇടതുഭാഗത്തു് ഭൂമി ദേവിയും, ഉള്ളില്‍ വിഷ്ണുവും, പുറത്തു് ചന്ദ്രനും, കോണുകളില്‍ ശിവനും ബ്രഹ്മാവും, ഉപരിഭാഗത്തു് ഇന്ദ്രനും ആദിത്യനും (മണ്ണിൽ മുളച്ച സൂര്യൻ എന്നു് നവകേരളഭാഷ്യം) എല്ലാ ഭാഗങ്ങളിലും കാമദേവനുമാണു് സ്ഥിതിചെയ്യുന്നതു്.”

മനുഷ്യരെ കർശനമായി “ശാസിക്കുന്ന ശാസ്ത്രമായ” ജ്യോതിഷശാസ്ത്രം ഈവിധം ഉദ്ബോധിപ്പിക്കുന്നതിനാൽ, കർമ്മങ്ങൾക്കും ക്രിയകൾക്കും മുൻപായി കർത്താവു് “താംബൂലചർവ്വണം” നിർവ്വഹിക്കുന്നതു് ഭാഷാപരമായും ശുഭകരമായ കാര്യമാണു് എന്നു് നമ്മൾ “നോക്കി ഊവിക്കേണ്ടിയിരിക്കുന്നു!”

ഏകനായ സത്യദൈവത്തിന്റെ മലക്കുവഴി ഇങ്ങനെയൊരു വെളിപാടു് എനക്കു് ലഭിച്ച ഉടനെ, കസവുകാപ്പയും, സുവർണ്ണത്തൊപ്പിയും, കള്ളക്കടത്തുവഴി ഒപ്പിച്ച സ്വർണ്ണത്തിൽ തീർത്ത ഒന്നിലേറെ സ്വർണ്ണക്കുരിശുമാലകളും സ്വർണ്ണമെതിയടിയുമെല്ലാം ധരിച്ചു്, പാപത്തിൽ മുഴുകിയ ഈ നശിച്ച ലോകത്തെ രക്ഷപെടുത്താനായി ഇറങ്ങിത്തിരിച്ച നന്മമരമായ ഒരു ആത്മീയ ആചാര്യൻ എന്ന നിലയിൽ, എനക്കുവേണ്ടി ആരെയും കൊല്ലാനും, എനക്കും എന്റെ പെമ്പിളയ്ക്കും എന്റെ മക്കൾക്കും എന്റെ മരുമക്കൾക്കും എന്റെ പേരക്കിടാങ്ങൾക്കും വേണ്ടി ചാകാൻ സർവ്വഥാ സന്നദ്ധരും, സമൂലം പ്രഫുത്തരും, കിറ്റുഭോജികളും, ബമ്പർ ബണ്ണും, എന്റെ കാവൽനായ്ക്കളും, അനുയായികളും ഷൂനക്കികളും കംപ്ലീറ്റ് ഊളകളുമായ നിങ്ങളെ ഓരോരുത്തരെയും ഉദ്ബോധിപ്പിക്കാൻ ഇത്തരുണത്തിൽ ഞാൻ നിർബന്ധിതനായിരിക്കുകയാണു്. എന്നുടെ ഈ “ഇടയലേഖനം” ആ കാഴ്ചപ്പാടിൽ വിലയിരുത്തിയില്ലെങ്കിൽ പണിപാളും.

പിണറായിപ്പിതാവിന്റെയും, അമൃതാനന്ദമയി അമ്മയുടെയും, പരിശുദ്ധ ഹോളി സ്പിരിറ്റിന്റെയും നാമത്തിൽ ഇന്നുമെന്നേയ്ക്കും ആമീൻ, ഈമീൻ, കരിമീൻ, മറ്റേ മീൻ, അവന്റെ അമ്മേടെ തിരുതമീൻ!!

January 12 2024 15:49

സഖാവു് എം. ടി. വാസുദേവൻ നായർ പറഞ്ഞതിനെ “നേരായ മാർഗ്ഗം വെടിഞ്ഞുനടക്കാത്ത” ദേശാഭിമാനി നേരായി വ്യാഖ്യാനിച്ചതു് നന്നായി.

എം. ടി. തർജ്ജിച്ചതു് ആർജെന്റീനിയൻ പ്രസിഡന്റ് സഖാവു് ഹാവ്യർ മിലേയെയാണെന്നായിരുന്നു എന്റെയൊരു ധാരണ.

January 12 2024 16:24

വിദ്യാഭ്യാസൻ സഖാവു് “സംഹാരതാണ്ഡവം” ശിവൻ കുട്ടിയെ വിളിക്കൂ! മല്ലുക്കളെ മലയാളം പഠിപ്പിക്കൂ!!

സഖാവു് എം. ടി. പറഞ്ഞതിന്റെ ഗുട്ടൻസ് എന്തെന്നു് മനസ്സിലാക്കാൻ പാവം മല്ലുക്കളെ സഹായിക്കൂ! പ്ലീസ്!! അപേക്ഷയാണു്, സോറി, നിവേദനമാണു്!!!

January 13 2024 13:38

കഥാകൃത്തുകൾ, കവികൾ, ഗായകർ, ശില്പികൾ, ചിത്രകാരന്മാർ, സമൂഹത്തിന്റെ നവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങൾ മുതലായവരെ സമൂഹം സ്വാഭാവികമായും ബഹുമാനിക്കും, ആദരിക്കും. വ്യക്തിപരമായ കഴിവിലും അറിവിലും അധിഷ്ഠിതമായ ആ ബഹുമാനം, ആ ആദരവു്, “മണ്ണിൽ മുളച്ച സൂര്യൻ, കാറ്റിൽ പറക്കുന്ന കഴുകൻ, ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ്, സ്വജന പക്ഷവാദികളിലെ വാദ്ധ്യാർ” ഇത്യാദി, ഭാഷാപരമായും, ആശയപരമായും, സാമാന്യമായ മനുഷ്യബുദ്ധിയുടെ അടിസ്ഥാനത്തിലും, തീർത്തും അബ്സേർഡും, “വിഗ്രഹാരാധനയുടെ” പടുകുഴിയിലേക്കു് കൂപ്പുകുത്തുന്നത്ര പ്രാകൃതവുമായ “gibberish”-ൽ, “കഴുതപ്പുലിവിക്രീഡിത” വൃത്തത്തിൽ വാർത്തെടുക്കപ്പെടുന്ന മല്ലു മാക്രിസ്റ്റ് “വിപ്ലവഗീതങ്ങളുടെ” ഹിമാലയൻ ഔന്നത്യത്തിലേക്കു് പതഞ്ഞുപൊന്താത്തിടത്തോളം, അതിനുനേരെ ഒരു കണ്ണു് അടയ്ക്കുന്നതുകൊണ്ടു് പൊതുസമൂഹത്തിനു് വലിയ അനർത്ഥങ്ങളൊന്നും സംഭവിക്കാനില്ല.

ഒരു മിനിമം സ്വാതന്ത്ര്യമെങ്കിലും അനുവദിച്ചുനൽകിയില്ലെങ്കിൽ അതിഭീകരമായി പൊട്ടിത്തെറിക്കുന്ന ഒരു “TNT”-യാണു്, 1789 മുതൽ 1799 വരെ നീണ്ടുനിന്ന ഫ്രഞ്ച് വിപ്ലവം പോലെ, “കഴുതകൾ” എന്നു് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന, സാമാന്യരായ പൊതുജനങ്ങളുടെ “പ്രാർത്ഥനാസമൂഹം”.

പക്ഷേ, തികച്ചും സ്വാർത്ഥമായ തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാനായി നിയമവിരുദ്ധമായ നടപടികൾവരെ കൈക്കൊള്ളാൻ യാതൊരുവിധ മടിയോ, കുറ്റബോധമോ, മനഃസാക്ഷിക്കുത്തോ, ഉളുപ്പോ അറപ്പോ ഇല്ലാത്ത, ഇറ്റാലിയൻ മാഫിയോസിയെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിൽ, കൊലപാതകങ്ങൾ അടക്കമുള്ള ഏതിനം അതിക്രമവും അക്രമവും സ്വയം ചെയ്യാനും, “കൊടി സുനികളെക്കൊണ്ടു്” ആവക ക്രിയകൾ ചെയ്യിക്കാനും സർവ്വഥാ, സർവ്വാത്മനാ സന്നദ്ധനും, സുഖലോലുപനും സ്വജനപക്ഷപാതിയും, വഞ്ചകനും, നുണയനും, എല്ലാ അർത്ഥത്തിലും ക്രിമിനലുമായ ഒരു സൈക്കൊപ്പാത്തിനു് “കീജേയും സിന്താവായും” വിളിക്കാൻ ഒരു മനുഷ്യ ജീവിക്കു് കഴിയണമെങ്കിൽ, അവൻ/അവൾ നിർബന്ധമായും ഒരു മല്ലു മാക്രിസ്റ്റായിരിക്കണം.

ബൗദ്ധികവും സാംസ്കാരികവുമായി ഒരു മനുഷ്യജീവിക്കു് എത്തിപ്പെടാൻ കഴിയുന്ന അധഃപതനത്തിന്റെ ഏറ്റവും അവസാനത്തെ അടിത്തട്ടാണു് മാക്രിസവും ഇസ്ലാമിസവും.

January 13 2024 15:30

“മണലെടുക്കൽ സംബന്ധമായി പരിപ്പുവട-റ്റീ പാർട്ടി പറഞ്ഞ കാര്യങ്ങളെപ്പറ്റി കുഴൽനാടനോടു് ചോദിച്ചു് മറുപടിയുമായി മടങ്ങിവരൂ! അപ്പോൾ വീണ റ്റി.യുടെ എക്സലോജിക്കിലെ കേന്ദ്ര അന്വേഷണത്തെപ്പറ്റി ഞാനും എന്റെ വിപ്ലവവിടുവാ തുറക്കാം.” – അനേകം “ഘനവ്യവസായങ്ങളിലൂടെ” കേരളജനതയുടെ കഞ്ഞികുടി മുട്ടിച്ച റ്റീ-പാർട്ടിയുടെ വ്യവസായമന്ത്രി!

January 15 2024 12:31

ഒരു യൂസർ ഗൈഡിനായി യൂട്യൂബ് തുറന്നപ്പോൾ അനുപ്രസക്തമായി കണ്ട ചില മലയാളം തലക്കെട്ടുകളാണു് താഴെ കൊടുത്തിരിക്കുന്നതു്!

“ആരെയും ഭാവഗായകനാക്കുന്ന, കമ്രനക്ഷത്രകന്യകൾ നമ്രശീർഷരായ് നില്ക്കുന്ന ആത്മസൌന്ദര്യമായ” പതിനാറടിയന്തിരം അരങ്ങേറുന്ന നവകേരള തിരുസദസ്സിലേയ്ക്കു് ഞൊട്ടിത്തെറിപ്പിയ്ക്കുന്ന, പ്രിയദർശിനി മോഡൽ പിണറായടിയന്തിരാവസ്ഥ എന്നല്ലാതെ എന്തു് പറയാൻ?

കേരളത്തിലെ ക്രമസമാധാനനില അസാമാന്യം പരുങ്ങലിലാണെന്നു് കേട്ടിട്ടുണ്ടെങ്കിലും, സംഭവഗതികൾ ഇത്ര ഗുരുതരവും ഭീകരവുമാണെന്നു് സ്വപ്നേപി കരുതിയിരുന്നില്ല.

“പിണറായിയെ വലിച്ചുകീറി…”

“കിളിപറത്തി മറിയക്കുട്ടി…”

“ശോഭ തീ തുപ്പി…”

“പിണറായിയും ഗോവിന്ദനും കരിഞ്ഞുണങ്ങി…”

“റിയാസിനെ ചുരുട്ടിക്കൂട്ടി…”

“അഭിലാഷ് അടിച്ചു് ഭിത്തിയിൽ ഒട്ടിച്ചു…”

“അർഷോടെ ഫ്യൂസ് ഊരി വിട്ടു…”

“അടിവേരിളക്കി കേന്ദ്രം…”

“പിണറായിയെ വെട്ടിലാക്കി മകൾ…”

“സഖാക്കളെ കോരിവാരി നിലത്തടിച്ചു് മറിയക്കുട്ടി ചേടത്തി…”

രൗദ്രം, വീരം, ഭയാനകം, ബീഭത്സം ഇവയാണു് ഭാവങ്ങൾ! പച്ച, കത്തി, താടി, കരി ഇവയാണു് വേഷങ്ങൾ!!

“നാടകാന്തം കപിത്വം” എന്നതാണു് “transcendental philosophy”!!

January 15 2024 12:58

മാർക്സിന്റെ മാറ്റത്തെയും, കമ്മ്യൂണിസത്തിന്റെ നാറ്റത്തെയും മാറ്റിനിർത്തിയാൽ, മാറ്റമില്ലാത്ത മറ്റു് രണ്ടു് വഹകൾ:

1. “അല്ലാഹു അക്ബർ!”
2. “വി. ഡി. സതീശൻ മാദ്ധ്യമങ്ങളെ കാണുന്നു!”

January 15 2024 17:29

രാജാവിനേക്കാൾ വലിയ രാജഭക്തി! അമ്പലത്തെക്കാൾ വലിയ പ്രതിഷ്ഠ!! ആരെ രക്ഷിക്കാനായിട്ടായിരുന്നോ താൻ സർവ്വശക്തനും, സർവ്വജ്ഞാനിയും, സർവ്വവ്യാപിയും, ഏകനും, അരൂപിയുമായ ഒരു ദൈവത്താൽ, മറ്റൊരു പുരുഷനു് വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയിൽ ജനിപ്പിക്കപ്പെട്ടതു്, അതേ മനുഷ്യരാൽ ആട്ടിയും തുപ്പിയും പരിഹസിച്ചും താൻ തൂങ്ങി മരിക്കേണ്ട മരക്കുരിശു് ചുമപ്പിച്ചും പീഡിപ്പിക്കപ്പെട്ടു്, മൂന്നാണികളിൽ തൂക്കി കൊലചെയ്യപ്പെട്ട ദൈവപുത്രനെപ്പെറ്റ “നിത്യകന്യക മറിയം” എന്ന ദൈവമാതാവിനു് അവളുടെ വിഗ്രഹത്തേക്കാൾ വലിയ സ്വർണ്ണകിരീടം!! സ്വർണ്ണം എപ്പോഴും നല്ലതാണു്! – കിരീടമായിട്ടായാലും, ആഭരണമായിട്ടായാലും, നയതന്ത്രചാനലുകൾ വഴിയുള്ള കള്ളക്കടത്തായിട്ടായാലും!!

ഉദ്ദിഷ്ടകാര്യം സാധിക്കാൻ കഴിയുമെന്നുണ്ടെങ്കിൽ കഴുതക്കാൽ പിടിയ്ക്കുന്നതിൽ മൗലികമായി തെറ്റൊന്നുമില്ല എന്നു് സഖാവു് “ജാംബവാൻ” അദ്ദ്യത്തിന്റെ കിൻഡർ ഗാർട്ടൻ പ്രായത്തിൽ അരുളിചെയ്തിട്ടുണ്ടെന്നാണെന്റെ ഓർമ്മ. “മനുഷ്യനു് രണ്ടു് കാലുകളേയുള്ളു, കഴുതയ്ക്കു് നാലു് കാലുകളുണ്ടു്” എന്ന യൂണിവേഴ്‌സൽ ട്രൂത്തിൻറെ അടിസ്ഥാനത്തിലാണു് ആ പ്രമാണവചനം താൻ എയർ ചെയ്തതെന്നു് ദേശാഭിമാനിയുടെ ഒരു സ്വ.ലേ.യോടു് അദ്ദ്യം ഹൃദയം തുറന്നതായി ഒരു ശ്രുതിയുള്ളതുകൊണ്ടു് അക്കാര്യത്തിൽ വലിയ ഒരു സന്ദേഹത്തിന്റെ ആവശ്യമുണ്ടെന്നു് ഇതുവരെ എനിക്കു് തോന്നിയിട്ടില്ല.

“George Orwell”-ന്റെ “Animal Farm” എന്ന ആക്ഷേപഹാസ്യപരവും ദൃഷ്ടാന്തരൂപിയുമായ നോവെല്ലയിൽ, ഇരുക്കാലികളായ മനുഷ്യരുടെ മേൽ ഉന്നത നാല്ക്കാലികളായ തങ്ങളുടെ ഹെജെമണി എന്നേക്കുമായി അരക്കിട്ടുറപ്പിക്കുന്നതിനായി ആനിമൽ ഫാമിലെ പന്നികൾ “Four legs good, two legs bad’ എന്നൊരു രാഷ്ട്രീയമുദ്രാവാക്യം ഉച്ചൈസ്തരാം വിളിച്ചുകൂവുന്നുണ്ടെന്ന വസ്തുതയും ഇത്തരുണത്തിൽ, ഈ നാൽക്കാലി കഴുത വിഷയത്തിൽ നമ്മൾ ഹൃദയപൂർവ്വം സ്മരിക്കേണ്ടതുണ്ടു്.

സ്ഥിതിസമത്വം സംജാതമായിക്കഴിഞ്ഞ സാക്ഷരസമൂഹങ്ങളിലെ ജീവിതയാഥാർത്ഥ്യങ്ങളുടെ നില്പുവശവും, ഇരിപ്പുവശവും, കിടപ്പുവശവും, ഗതിവിഗതികളും, ആഭ്യന്തരമന്ത്രിയും, കെ-പൊലീസും, ക്രൈം ബ്രാഞ്ചും, CBI-യും, ED-യുമെല്ലാം ആ രീതിയിൽ, ആ മാഫിയോസി ലെവലിൽ പ്രവർത്തിക്കുന്ന, ആ രീതിയിൽ നൂറ്റാണ്ടുകളിലൂടെ, തലമുറകളിലൂടെ, മതപരവും രാഷ്ട്രീയവുമായി വളർത്തി, ഊട്ടിയുറപ്പിക്കപ്പെട്ട ഒരു “എക്സിസ്റ്റൻഷ്യൽ ക്ലോക്ക് മെക്കനിസത്തിന്റെ” അവിഭാജ്യമായ ഘടകങ്ങളാണു്!

ജന്മാവകാശിയായ ഭൂവുടമത്തമ്പ്രാൻ കനിഞ്ഞനുവദിച്ച പൂഴിയിൽ കുടിൽകെട്ടി കുടിപാർക്കുന്ന മലയപ്പുലയൻസിനു്, ആ മാടങ്ങളുടെ മുറ്റത്തു് ഞാലിപ്പൂവനോ കറ്റാർവാഴയോ നടുന്നതും, പശുത്തൊഴുത്തു് പണിയുന്നതുമെല്ലാം അനധികൃതവും, സ്വർണ്ണക്കള്ളക്കടത്തുപോലെ ഗുരുതരമായ കുറ്റകൃത്യങ്ങളുമാണെന്നു് അറിയാൻ കഴിയാത്തതുപോലെ, പൊന്നരിവാളുകളേന്തി, പിണുവാതിരപ്പാട്ടുകൾ പാടി, ആകെമൊത്തം ടോട്ടൽ ആടിയുലഞ്ഞു് പൊൻവയൽ കൊയ്യുന്ന പൈങ്കിളികൾക്കും, ആ “നവകേരള എക്സിസ്റ്റൻഷ്യൽ ഫിലോസഫി”യുടെ പിന്നിൽ നിഗൂഢം പ്രവർത്തിക്കുന്ന വല്യേട്ടന്മാരുടെ യഥാർത്ഥ മനസ്സിലിരുപ്പു് അറിയാൻ ഒരുവിധത്തിലും കഴിയുകയില്ല, അവരതു് അറിയണമെന്നു് ഏതെങ്കിലും വിധത്തിലുള്ള ഒരു നിർബന്ധം ആ വല്യേട്ടന്മാർക്കു് ഉണ്ടാകേണ്ട കാര്യവുമില്ല.

മേലാളന്മാരെ സംബന്ധിച്ചു് , അടിയാളന്മാരുടെ അജ്ഞത എക്കാലവും “system-compatible” ആയിരുന്നു.

(ചിത്രത്തിനു് ആരോടോ കടപ്പാടു്)

January 17 2024 11:04

“എം. ടി. പഠിപ്പിക്കാൻ വരേണ്ട. സാഹിത്യകാരന്മാരുടേതു് ഷോ.” – മഹാകവി ജി. സുധാകരൻ

“മാസ്റ്റേഴ്സ് ഓഫ് സെറിമണീസ്” (MC) മാത്രമായ മഹാകവികളെ, ഉന്നതമായ സെറിമോണിയൽ പദവിയിലെത്തിയ MT എന്തെങ്കിലും പഠിപ്പിക്കാൻ ചെല്ലുമെന്നു് തോന്നുന്നില്ല. “ബാലികേറാമല” കേറാൻ അങ്ങേർക്കെന്താ വല്ല വട്ടുമുണ്ടോ?

January 17 2024 11:28

ചോദ്യം: “മ​​​നു​​​ഷ്യ​​​നെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു് എ​​​ത്തി​​​ക്കാനുള്ള “ഗ​​​ഗ​​​ൻ​​​യാൻ” ദൗത്യം സംബന്ധിച്ചു് നിനക്കു് ഉത്കണ്ഠയുണ്ടോ?”

ഉത്തരം: “ഇല്ല, പക്ഷേ, മനുഷ്യരുടെ മംഗളകർമ്മമായ കല്യാണം മുടക്കിയായ ചൊവ്വയിലേക്കുള്ള “മംഗൾയാൻ” ദൗത്യം സംബന്ധിച്ചു് എനിക്കു് അനല്പമായ ഉത്കണ്ഠയുണ്ടു്.”

January 17 2024 11:39

YOUR DAL WILL NOT COOK HERE, BLODDY SANGHI KHAN!!

January 17 2024 12:30

ചെടിച്ചട്ടി, കുറുവടി, ലാത്ത, മനാത്ത, ഉസ്സ തുടങ്ങിയ സമസ്ത കെ-പൊലീസ്, DYFI, SFI മോഡൽ മാരകായുധങ്ങളുമേന്തിയാണു് ബഹു. മാതാജി മകന്റെ വിദ്യാസമ്പന്നത ഉറപ്പുവരുത്തുന്നതു്!

വിദ്യാഭ്യാസമന്ത്രി വിപ്ലവസിംഹൻ സഖാവു് വി. ശിവൻകുട്ടിയുടെ ചവിട്ടുനാടകഗുരുകുലത്തിൽ നിന്നു് കുന്തം, കൊടച്ചക്രം, വരാൽ, കപ്പ, കാപ്പ, മൈതാനം, പോപ്പ്, കോപ്പു്, കപ്പൽ, നങ്കൂരം, മാസപ്പടി മുതലായ ഭരണഘടനാവിഷയങ്ങൾ ഐച്‌ഛികമായെടുത്തു് LLB ബിരുദം കരസ്ഥമാക്കിയ കക്ഷിയാണു്!

“ജസ്റ്റ് റിമംബർ ദാറ്റ്”!!

January 18 2024 10:32

മല്ലു വിദ്യാഭ്യാസത്തിന്റെ സമൂലപരിവർത്തനത്തിനായി തയ്യാറാക്കപ്പെടുന്ന നവപാഠപുസ്തകങ്ങളിലെ ആമുഖമായ ഭരണഘടനയ്ക്കു് മറ്റൊരു ആമുഖമായി, നിയമസഭയിൽ അങ്ങുന്നു് മുണ്ടു് മടക്കിക്കുത്തി, “ശിവപ്രതിഷ്ഠ” പ്രദർശിപ്പിച്ചു് അവതരിപ്പിച്ച വിപ്ലവ ശിവതാണ്ഡവം കൂടി ഉൾപ്പെടുത്തിയാൽ, സംഭവം ആകെ മൊത്തം ടോട്ടൽ കലക്കി കലശലാക്കി കലാശക്കൊട്ടാക്കി മൈലെണ്ണയിൽ കടുകുവറുക്കും!!

ആസ്തികർ, നാസ്തികർ, സ്വസ്തികർ, സ്വതന്ത്രചിന്തകർ, യുക്തിവാദികൾ, ഭക്തിവാദികൾ, വാദപ്രതിവാദികൾ, ജ്ഞേയർ, അജ്ഞേയർ ഇത്യാദി കാലിക്കൂട്ടങ്ങൾ ഒന്നടങ്കം, ബ്രേക്ക് ഡാൻസറും വിദ്യാഭ്യാസമന്ത്രിയുമായ സഖാവു് വി. ശിവൻകുട്ടി ഇതാ അതിനൂതനമായ ഒരു സത്പ്രവർത്തി ചെയ്തിരിക്കുന്നു; അദ്ദ്യത്തെ നിരുപാധികം അംഗീകരിക്കുവിൻ, ആദരിക്കുവിൻ, ആരാധിക്കുവിൻ എന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയയിൽ അങ്ങയെ ആവേശപൂർവ്വം കെട്ടിച്ചുമന്നുകൊണ്ടുനടക്കും!

കാരണം, ശീഘ്രനിഗമനക്കാരായ മല്ലുക്കൾ അരണബുദ്ധിക്കാരുമാണു്. സകലലോകവും കാൺകെ പൊതുമുതൽ തല്ലിത്തകർത്തശേഷം, ആ നശീകരണത്തിൽ എനിയ്ക്കു് പങ്കില്ല എന്നു് കൈകഴുകുന്ന പീലാത്തോസുകൾ, പിന്നീടൊരിക്കൽ വിശാലമായ ചിരിയുമായി കോഴികൾക്കു് തീറ്റ കൊടുക്കുകയോ, പന്നികൾക്കു് പടിയാൻ ചെളിക്കുഴി തീർക്കുകയോ ചെയ്‌താൽ മതി, ഇത്ര കരുണാനിധിയായ ഒരു നന്മമരത്തെ ഇന്നോളം ലോകം കണ്ടിട്ടില്ല, നന്മ ആരു് ചെയ്താലും നമ്മൾ അംഗീകരിക്കണം എന്നും മറ്റുമുള്ള പാണപ്പാട്ടുകളോടെ പിണുവാതിര കളിക്കാൻ അവർക്കു് അനായാസം കഴിയുന്നതും അതുകൊണ്ടാണു്.

നവപാഠപുസ്തകങ്ങളിൽ തിരുകാൻ ഉദ്ദേശിക്കുന്ന, പൗരബോധം, തുല്യനീതിബോധം, ലിംഗബോധം, ശാസ്ത്രബോധം, പോക്സോബോധം, കൃഷിബോധം, മതനിരപേക്ഷതാബോധം, ജനാധിപത്യബോധം എന്നീ ബോധങ്ങളോടൊപ്പം, വ്യവസായബോധം, വ്യഭിചാരബോധം, പീഡനബോധം, വിപ്ലവബോധം, ഹർത്താൽബോധം, സമരബോധം, കരിങ്കൊടിബോധം, ചെടിച്ചട്ടിബോധം, കുറുവടിബോധം, പാറമടബോധം, കരിമണൽബോധം, മാസപ്പടിബോധം, കുന്തബോധം, കൊടച്ചക്രബോധം, വരാൽബോധം, അണ്ടിപ്പരിപ്പുബോധം, ദൈവവരബോധം, പാദസ്പർശബോധം മുതലായ ബോധങ്ങൾകൂടി ഉൾപ്പെടുത്തിയാൽ, അസാമാന്യബോധമുള്ള ഒരു നവകേരളതലമുറയെ വാർത്തെടുക്കാൻ അതു് തീർച്ചയായും സഹായിക്കും.

January 18 2024 13:18

പറയുന്നതു് സത്യമാണെങ്കിൽ, താനെന്താണു് പറഞ്ഞതെന്നു് സ്ഥിരം ഓർത്തുവയ്ക്കേണ്ട കാര്യമില്ല. പക്ഷേ, പറയുന്നതു് ആകെമൊത്തം നുണകളായിരിക്കുകയും, നുണകളല്ലാതെ മറ്റൊന്നുമല്ലാതിരിക്കുകയും ചെയ്യുമ്പോൾ, ആരോടു്, എവിടെ, എന്തൊക്കെ നുണകളാണു് താൻ വിളിച്ചുപറഞ്ഞതെന്നു് എപ്പോഴും ഓർത്തിരിക്കേണ്ടതുണ്ടു്.

അല്ലാഞ്ഞാൽ, നുണകളെ, അവ നുണകളാണെന്നു്, മാക്രിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും പോലെ, അതിശീഘ്രബുദ്ധികളും അരണബുദ്ധികളും അല്ലാത്തവരാൽ ഹാർഷായി അനാവരണം ചെയ്യപ്പെടുമ്പോൾ, – സഖാവു് പിണറായിയ്ക്കും, സഖാവു് ബാലനും, സഖാവു് ഗോവിന്ദനുമെല്ലാം നിരന്തരം സംഭവിക്കാറുള്ളതുപോലെ, – നുണയരുടെ “മാനസികനില” നൈമിഷികമായി ചൂടുപിടിച്ചു് അവരവരുടേതായ ക്വഥനാങ്കത്തിലേക്കു് കുതിച്ചുയരും.

മനുഷ്യരുടെ മാനസികനില “all of a sudden” ചൂടു് പിടിക്കുമ്പോഴത്തെ ഒരു പ്രധാന പ്രശ്നം എന്താണെന്ന്വച്ചാൽ, കുറ്റകൃത്യം കയ്യോടെ പിടിയ്ക്കപ്പെടുന്നതുപോലത്തെ അത്തരം വൈകാരിക സന്ദർഭങ്ങളിൽ, ക്വഥനാങ്കാനുസൃതം, അവരുടെ സംസാരത്തിന്റെ ഒച്ചയും (volume) അസാധാരണമായി കുതിച്ചുയരും.

അത്തരം സാഹചര്യങ്ങളിൽ, മനുഷ്യരുടെ സംസാരത്തിന്റെ വോള്യം, അവരുടെ സാധാരണ സംസാരത്തിന്റെ വോള്യത്തിൽ (ഒച്ചയിൽ) നിന്നും എത്രമാത്രം വ്യത്യസ്തമായിരിക്കുന്നു എന്നതു്, അവർ പറയുന്ന കാര്യങ്ങൾ നുണയോ സത്യമോ എന്നു് ഏറെക്കുറെ കൃത്യതയോടെ തിട്ടപ്പെടുത്താൻ പറ്റിയ, പ്രാഥമികമായ ഒരു “നുണാമാനദണ്ഡം” ആണു്.

“മാനസികനിലയും നുണ റിഫൈനറിയും” എന്ന “മല്ലു പ്രത്യയശാസ്ത്രം”, എക്സലോജിക് വിഷയത്തിലും “unrestricted” ആയി ബാധകമാണു്, ബാധകമാകേണ്ടതാണു്!

That’s all for the present, your Honour!!

January 18 2024 15:10

നീ ബല്യക്കാട്ടെ കോടീശ്വരനോ, സൂപ്പർ സ്റ്റാറോ, മെഗാ സ്റ്റാറോ, ഇരട്ടച്ചങ്കനോ ഒക്കെ ആയിരിക്കാം.
ഓക്കേ! അതൊക്കെ നിനക്കു് വളരെ നല്ലതു്!!

അതിനു് ഞാനെന്തുവേണം പ്രഭോ!?

January 18 2024 15:20

തൊലി കളഞ്ഞ രണ്ടെണ്ണം ഞാനെടുക്കുന്നു!!

January 20 2024 18:09

“മഖ്ദൂം കബീർ” എന്ന പേരിൽ “ലോകമാസകലം” അറിയപ്പെടുന്ന “ശൈഖ് സൈനുദ്ദീൻ മഖ്ദൂം (ഒന്നാമൻ)” എന്ന “സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഅ്ബരി ഷെയ്ഖ് സൈനുദ്ദീൻ മഖ്‌ദൂമിന്റെ” നാമധേയത്തിൽ, (കേൾക്കുമ്പോൾ അതു് CPI (M) , DYFI, SFI മോഡൽ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പച്ചത്തെറികളാണെന്നു് ചിലർക്കെങ്കിലും തോന്നിയേക്കാമെങ്കിലും, ആധികാരികവും ഔദ്യോഗികവുമായി ഒരിക്കൽ മുദ്രപതിച്ചു് ഭരമേല്പിക്കപ്പെട്ടാൽ, അറബികളായ പുരുഷജന്മങ്ങൾ ആയുഷ്കാലം മുഴുവൻ അഭിമാനപുരസ്സരം ചുമന്നുകൊണ്ടുനടക്കാൻ ബാദ്ധ്യസ്ഥരായ, കേവലമൊരു പുരുഷനാമമാണു് സംഭവം. “വീമരാജ ജഗവീര പാണ്ഡ്യ സുബ്രഹ്മണ്യ കട്ടബൊമ്മന്‍” എന്നപോലുള്ള പേരുകൾ തമിഴിലും, “ഇരട്ടച്ചങ്കൻ കാരണഭൂതം ദൈവത്തിന്റെ വരദാനം മൊത്തംകട്ട ബ്രണ്ണൻ സഖാവു് വടിവാൾവീരൻ വെടിയുണ്ടപ്രമുഖൻ ഏക്ഷൻഹീറോ പിണറായി വിജയൻ” എന്നപോലുള്ള പേരുകൾ മല്യാലത്തിലും കണ്ടും കേട്ടും അനുഭവിച്ചും ശീലിച്ചിട്ടുള്ള കിറ്റുഭോജികളായ മല്ലുക്കൾ, “ഇതൊക്കെയെന്തു്” എന്നു് ആശ്വാസത്തോടെ ചാരുകസേരയിലേക്കു് ചാരുകയേ വേണ്ടൂ. അല്ലാതെ, നവകേരള മല്ലു റ്റിവി ചാനലുകളിലെ “ബ്രേക്കിങ്‌ ന്യൂസ്” വീക്ഷിക്കുന്ന അന്തിച്ചർച്ചാ ആഡിക്റ്റുകളെപ്പോലെ ഞൊട്ടിത്തെറിക്കേണ്ട ആവശ്യം ഇവിടെ ഉദിക്കുന്നില്ല എന്നു് സാരം.) അറബി ഭാഷ സാംസ്കാരിക പഠന കേന്ദ്രം ഉടൻ തന്നെ ആരംഭിക്കാൻ അത്യുന്നത വിദ്യാഭ്യാസമന്ത്രിണി സഖാവു് ആർ ബിന്ദു തീരുമാനിച്ചതിനെ ചില നിരക്ഷരകുക്ഷികൾ വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടു്.

അവസരവാദികളും പ്രതിലോമകാരികളും സാമ്രാജ്യത്വവാദികളും ബഹുരാഷ്ട്രകുത്തകകളുമായ അവരോടു് ഇതേ പറയാനുള്ളു:

പൊതുജനസമക്ഷം തന്നെത്താൻ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ, അത്യുന്നത വിദ്യാഭ്യാസമന്ത്രിണി സഖാവു് ആർ. ബിന്ദു നന്നായി വായിക്കുന്നയാളാണു്. അതുനിമിത്തമാണു് ആയമ്മ അതിനു് തക്കതായ ഡയോപ്റ്റർ വാല്യൂ ഉള്ള ഒരു കണ്ണട കഴുതകളായ പൊതുജനത്തിന്റെ ചിലവിൽ വാങ്ങിയതു്. “സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഅ്ബരി ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം (ഒന്നാമൻ)” അറബി ഭാഷയിൽ രചിച്ച, അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ വിപ്ലവകൃതികൾ, വൈരുദ്ധ്യാത്മക ഭൗതികവാദപരമായ മാർക്സിയൻ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി, (“കുഞ്ഞുകുഞ്ഞു് വലിയവലിയ” കോയിത്തമ്പുരാൻ രചിച്ച വാഴക്കുല വലത്തുനിന്നും ഇടത്തോട്ടു് വായിച്ച സഖാവു് ചിന്തേച്ചിയിൽ നിന്നും വ്യത്യസ്തമായി), ഇടത്തുനിന്നും വലത്തോട്ടു് വായിച്ചുപഠിച്ചു് അപഗ്രഥിച്ചു് “അൽകൽ ഗുല്ഗുലു” ആക്കിയ ഒരു ഇന്റർനാഷണൽ സ്കോളർ ആണു് സഖാവു് ആർ. ബിന്ദ്വാന്റി. ലോകചരിത്രപരമായ ആവക അപാരതകൾ കൂലങ്കഷമായി മനസ്സിലാക്കാതെ, ആയമ്മയെ ഒറ്റതിരിഞ്ഞു് ആക്രമിക്കാൻ ശ്രമം നടത്തുന്നവർ അത്യുന്നത വൈജ്ഞാനിക കാര്യങ്ങൾ വേണ്ടവിധം പഠിക്കാതെ ബീമർശിക്കുന്നവരാണു്.

അവരുടെ തലയിൽ, പണ്ടു്, ബൈബിളിലെ ലോത്തിന്റെ കാലത്തു്, “sodomists” വസിച്ചിരുന്ന സൊദോം-ഗൊമോര പട്ടണങ്ങളുടെ മേൽ, “ഞാനല്ലാതെ മറ്റു് ദൈവങ്ങൾ നിനക്കുണ്ടാകരുതു്” എന്നു് യഹൂദരോടും, “പിണറായിയല്ലാതെ മറ്റു് ദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുതു്” എന്നു് മല്ലു മാക്രിസ്റ്റുകളോടും അരുളിചെയ്തവനായ സാക്ഷാൽ യഹോവ, ഗന്ധകവും തീയും വർഷിപ്പിച്ചു് നശിപ്പിച്ചു് (ഉല്പത്തി 19: 24), ബാലഗോപാലന്റെയും പിണറായിയുടെയും നിയന്ത്രണത്തിലുള്ള നവകേരള ഖജനാവു് സമാനം പാഴും ശൂന്യവുമാക്കിയതുപോലെ, ഭൗതികവാദിയും നാസ്തികനുമായിരുന്ന കാൾ മാർക്സ് മൂത്താപ്പയുടെയും, ഇന്ത്യൻ പെന്തെക്കോസ്ത് സഭയുടെ ശതാബ്ദി സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായിരുന്ന മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് നാസ്തിക നവോത്ഥാന മുഖ്യമന്ത്രി പിണറായിയുടെയും, “Thy Kingdom Come, നിന്റെ രാജ്യം വരേണമേ” എന്ന ഹൃദയം നുറുങ്ങുന്ന കൊന്തമാല പ്രാർത്ഥനയോടെ, എപ്പോൾ വേണമെങ്കിലും മണിയറയിൽ പ്രത്യക്ഷപ്പെടാവുന്ന സ്വർഗ്ഗീയമണവാളനെ അവനർഹിക്കുന്ന സ്നേഹബഹുമാനങ്ങളോടെ എതിരേല്ക്കാനായി, ബുദ്ധിമതികളായ അഞ്ചുകന്യകമാരുടെ മാതൃകയിൽ, വിളക്കിൽ എണ്ണയും, “കനമില്ലാത്ത മടിയിൽ” തീപ്പെട്ടിയുമായി (മത്തായി 25: 1 – 13) കവ ഖബറുപോലെ വിശാലമായി തുറന്നുവച്ചു് കാത്തിരിക്കുന്ന സഭാപെണ്ണാടായ കവാത്തുകാരിയുടെയും ആഹ്വാനപ്രകാരം യഹോവ ഇടിത്തീവീഴിയ്ക്കട്ടെ എന്നു് ഹൃദയപൂർവ്വം ആശംസിക്കാനേ, “മനുക്ഷ്യനാകണം, മനുക്ഷ്യനാകണം” എന്ന കാട്ടാക്കട മുരുഹന്റെ വിപ്ലവഗാനം കേട്ടുകേട്ടു് “മനുക്ഷ്യനും മാക്രിസ്റ്റും പിണറായിസ്റ്റും” ആയി “transubstantiation” സംഭവിച്ച, സിന്താവാ വിളിക്കാരനായ ഒരു അന്തം വിപ്ലവകാരി എന്ന നിലയിൽ എനക്കു് പറയാനുള്ളു.

(വേൽമുരുഹാ ഹരോ ഹരാ, “വേലായുഹാ” ഹരോ ഹര! മഖ്ദൂം കബീർ ഹരോ ഹരാ, സല്ക്കാർ ദുശ്മൻ ഹരോ ഹര! ഖുശ്ബു താത്ത ഹരോ ഹര, റിയാസിക്കാ ഹരോ ഹര! പോർണോ ശശി ഹരോ ഹര, സണ്ണി ലിയോൺ ഹരോ ഹര!!)

ലോകാഃ സമസ്താഃ സുഖിയനോ ലഡുവോ ഭുജിക്കൂ!! കാരണം, ഞാൻ ഒരു സുഖിയൻ “cum” ലഡു നിർമ്മാണക്കമ്പനിയുടെ “beneficial owner” ആണു്. അതാവതു്, നിങ്ങൾ സുഖിയനും ലഡുവും “ഗമ്പ്ലീറ്റ് ആക്റ്റർ” ആയി സമൂലം ബഹിഷ്കരിച്ചാൽ, ഞാൻ മുഴുപ്പട്ടിണി കിടന്നു്, കിറ്റുകിട്ടാത്ത കൊടിച്ചിപ്പട്ടിയെപ്പോലെ സുമ്മാ സത്തുപോകും! നിങ്ങൾ എന്റെ സർഗ്ഗസുന്ദരമായ മുഖത്തേക്കു് ഒന്നു് നോക്കൂ! കഴിവും പ്രാപ്തിയുമുള്ള ഒരു സംരംഭകന്റെ ഋജുത്വവും ഋതുത്വവും ഋണബദ്ധതയും എന്റെ തിരുമോന്തയിൽ ശാശ്വതമെന്നോണം സ്ഫുരിക്കുന്നതു് ദർശിക്കാൻ നിങ്ങൾക്കു് കഴിയുന്നില്ലേ? ആ വീണാരവങ്ങൾ; ആ ഹൃദയരോദനങ്ങൾ കേൾക്കാൻ നിങ്ങൾക്കു് കഴിയുന്നില്ലെങ്കിൽ, ദാർശനികർ എന്നു് വീമ്പിളക്കാൻ നിങ്ങൾക്കെന്തവകാശം?

അതുപോലൊരു പാവം സംരംഭകന്റെ പരക്ഷേമകാംക്ഷയോടെയുള്ള ജീവിതലക്ഷ്യങ്ങൾ, നിസ്വാർത്ഥമായ മോഹങ്ങൾ, നിസ്സീമമായ സ്വപ്നങ്ങൾ മുതലായ “മസാലബോണ്ടുകൾ” ആകെമൊത്തം ടോട്ടൽ നിരുപാധികം നിഷേധിക്കുന്നതുവഴി, ഒരു മനുഷ്യജീവിയുടെ ജീവിതം, സ്വാർത്ഥപരതയുടെ, സഹജീവിസ്നേഹമില്ലായ്മയുടെ, കാട്ടുനീതിയുടെ, കാട്ടാളനീതിയുടെ, “കാട്ടാക്കട” നീതിയുടെ, “കോട്ടൂരാൻ” നീതിയുടെ കോഓപ്പറേറ്റിവ് രൂപമായ കരുവന്നൂർ ബാങ്കിന്റെ കരാളമായ കക്ഷിരാഷ്ട്രീയ ഹോമകുണ്ഡത്തിലേക്കു്, “താത്ത്വികമായി” സാക്ഷരരും പ്രഫുത്തരുമെങ്കിലും, അടിമുടി അജ്ഞരും, ബൗദ്ധികമായി സാധുക്കളും, അവബോധശേഷി എള്ളോളംപോലും ഇല്ലാത്തവരുമായ സാമ്പത്തിക നിക്ഷേപകർ പണം നിക്ഷേപിച്ചതുപോലെ, നിർവ്വികാരമായി, നിർദ്ദയമായി, നിർജ്ജീവമായി നിക്ഷേപിക്കുകയായിരുന്നു നിങ്ങളും നിങ്ങളുടെ വാലാട്ടികളായ മാദ്ധ്യമങ്ങളും ഇതുവരെ ചെയ്തതും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും!!

അതുകൊണ്ടു്, “കാരക്കോറം” ചുരയാത്രികനും, “space-time continuum”, അഥവാ സ്ഥലകാലങ്ങളിൽ, ജനിമൃതികളിൽ, മെതിയടി സ്പർശങ്ങളിൽ, കാലടിപ്പാടുകളിൽ, കാലടി സംസ്കൃത സർവകലാശാലയിൽ, വരദാനങ്ങളിൽ, വരാൽകപ്പകളിൽ, കുന്തംകൊടച്ചക്രങ്ങളിൽ, വരാനിരിക്കുന്ന “Thy Kingdom Come” ദൈവരാജ്യങ്ങളിൽ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അറബിഭാഷ സാംസ്കാരിക പഠനകേന്ദ്രങ്ങളിൽ, മനുഷ്യച്ചങ്ങലകളിൽ എവിടെയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഉത്ഭവമോ, നിലനിൽപോ, അന്ത്യമോ, രൂപമോ, ഭാവമോ, സത്യമോ, മിഥ്യയോ, വേഷമോ ഭാഷയോ ഇല്ലാത്തവനായ, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു” (ബൈബിൾ പുറപ്പാടു് 3: 14) എന്നവനായ, എന്റെ നാമം ഉച്ചരിക്കാനോ, ഞാൻ പ്രത്യക്ഷപ്പെടുന്നിടത്തു് കറുത്ത കൊടി പിടിക്കാനോ, കറുത്ത ലങ്കോട്ടി ധരിക്കാനോ ആർക്കും അവകാശമില്ലാത്തവിധം അപ്രമാദിയും അതിമഹാനുമായ ഈ ഞാൻ എന്ന മഹാനുഭാവൻ നിങ്ങളാകുന്ന നിങ്ങളോടു് കല്പിക്കുന്നതെന്തെന്നാൽ: അതു് നീയല്ല, അതു് ഞാനാണു്!! “ഊട്ടക്കമണ്ടു്” ഭാഷയിൽ പറഞ്ഞാൽ, “തത്ത്വമസി” എന്നല്ല, “അഹം ബ്രഹ്മാസ്മി” എന്നാണു് ശരിക്കും ശരി!

ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലാത്ത ഈ ആത്യന്തികസത്യം ഏകസത്യദൈവം (മറ്റുള്ളോരുടെ ഊള ദൈവങ്ങളല്ല!) ഏകനായ എനിക്കു് ഏകമായി വെളിപ്പെടുത്തിത്തരികയായിരുന്നു! ഇപ്പറഞ്ഞ പരമമായ സത്യം വിശ്വസിക്കണമോ, അതോ തലയില്ലാതെ ഭൂമിയിൽ ജീവിക്കണമോ എന്ന തീരുമാനം കരുണാനിധിയായ ഞാൻ നിങ്ങൾക്കു് വിട്ടുതരുന്നു. കാരണം, മനുഷ്യരുടെ വ്യക്തിസ്വാതന്ത്ര്യം പോലുള്ള ഫണ്ടമെന്റൽ റൈറ്സിനെ കണ്ടമാനം ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു ദൈവപ്രതിനിധിയാണു് ഞാൻ.

The One and Only God “tolded” me the Eternal Truth and The One and Only I “tolded” you that Eternal Truth! Now it’s your turn!!

January 21 2024 13:27

അയോദ്ധ്യ തെറ്റെങ്കിൽ, രാമനും യേശുവും മുഹമ്മദും ഗുരു നാനാക്കുമെല്ലാം തെറ്റു്.
അയോദ്ധ്യ ശരിയെങ്കിൽ, രാമനും യേശുവും മുഹമ്മദും ഗുരു നാനാക്കുമെല്ലാം ശരി.

ഈ ഭൂമിയിൽ മനുഷ്യരായി ജീവിച്ചു് മരിക്കാൻ ഇവർ ആരുടെയും ആവശ്യമില്ല എന്നതു് യാഥാർത്ഥ്യം!

January 21 2024 14:46

മതങ്ങളിലായാലും രാഷ്ട്രീയത്തിലായാലും, ഭക്തർ “dead serious” ആണു്.

ആക്ഷേപഹാസ്യം, തമാശ, നിന്ദാസ്തുതി, വിപരീതാർത്ഥപ്രയോഗം ഇത്യാദി “നീച പൈശാചിക” ശക്തികളായ “ഇരുതലമൂരികൾ” അവരുടെ ഭാവനാശേഷിക്കു്, അവരുടെ റേഞ്ചിനു് വെളിയിലാണു്.

അതുകൊണ്ടാണു്, നിലവിളക്കു് കൊളുത്തൽ, പിണുദേവകോട്ടുവാ, ഗോവിന്ദാനന്ദതുമ്മൽ, ചിറ്റപ്പഏമ്പക്കം, വീണാഭജന മുതലായ ആദ്ധ്യാത്മികചടങ്ങുകളിൽ, മാതാപിതാക്കളെയും മക്കളെയും ബന്ധുമിത്രാദികളെയും ഭൂമിദേവി ഒറ്റയടിക്കു് വിഴുങ്ങിയപോലത്തെ dead serious മുഖഭാവം പ്രദർശിപ്പിച്ചു് സദസ്സിൽ കുടികൊള്ളാൻ അവർ നിർബന്ധിതരാകുന്നതു്.

അതുകൊണ്ടാണു്, എലിവാഹനനെയും, ബൂറാഖ് വാഹനനെയും, മേഘവാഹനനെയുമെല്ലാം ദൈവികവും ആത്മീയവുമായ മാനദണ്ഡങ്ങളാൽ ഗൗരവത്തോടെ പരിഗണിച്ചു് ആരാധിക്കാതെ, കേവലം മാനുഷികവും ഭൗതികവുമായ മാനദണ്ഡങ്ങളാൽ ലാഘവത്തോടെ, അവയൊക്കെ വെറും തമാശകൾ ആയാലെന്നപോലെ കൊച്ചാക്കി പരിഹസിക്കുന്ന, മതതത്വശാസ്ത്ര-, പ്രത്യയശാസ്ത്രനിഷേധികളുടെ കൈകാലുകളും തലയും വെട്ടാനും, കണ്ണുകളും നാവും പിഴുതെടുക്കാനും, കല്ലെറിഞ്ഞുകൊല്ലാനുമെല്ലാം അവർ ബാദ്ധ്യസ്ഥരാകുന്നതു്.

അവർകൂടി കൈവെടിഞ്ഞാൽ, അവരുടെ ഐഡിയോളജികൾക്കും, മതങ്ങൾക്കും ദൈവങ്ങൾക്കും വേറെ ആരുണ്ടു് ഈ പ്രപഞ്ചത്തിൽ ഒരാശ്രയം!?

January 22 2024 09:37

“Dumb Youth For India”-യുടെ (DYFI) ആഹ്വാനപ്രകാരം, കേന്ദ്ര അവഗണനയ്ക്കെതിരെ വടക്കുനിന്നു് തെക്കോട്ടു് മനുഷ്യച്ചങ്ങല തീർത്തു്, “അണിയണിയായ് നിരനിരയായ്” അണിനിരന്നിരിക്കുന്ന, സായുധ വിപ്ലവകാരികളും, “palliative care” അന്തേവാസികളുമായ പ്രക്ഷുബ്ധയൗവനങ്ങൾ!

ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന കമ്മ്യൂണിസ്റ്റ് പൂമരങ്ങൾ!!

കമ്മ്യൂണിസ്റ്റ് വിപ്ലവം ചുരുട്ടിക്കൂട്ടിയ ഉരുക്കുമുഷ്ടിയിലൂടെ! ലാൽ സലാം!!

(ചിത്രത്തിനു് കടപ്പാടു്)

January 22 2024 10:33

നാല്പതും അൻപതും അറുപതുമൊക്കെ വർഷങ്ങൾ ഭൂമിയിൽ ജീവിച്ചു്, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിപ്പെട്ടിട്ടും, സ്വർഗ്ഗത്തിലും നരകത്തിലും പുനർജ്ജന്മത്തിലും വർഗ്ഗസമരത്തിലും ജാതി-മത ചിന്തകളിലുമെല്ലാം വിശ്വസിക്കുന്ന മനുഷ്യർക്കു് അസാദ്ധ്യമായ ബൗദ്ധിക റേഞ്ച് ഉണ്ടായിരിക്കണം!!

January 22 2024 12:57

ദീർഘകാല ഉപാസനയും വ്രതവും നോമ്പുകളും വഴി ഒരു കാര്യത്തിൽ യോഗ്യതയും അർഹതയും കഴിവും കൈവരിച്ച “തത്പരകക്ഷികൾ” ഒരു വിദഗ്ദ്ധാഭിപ്രായം പറയുമ്പോൾ, അതു് കേൾക്കുന്ന സാമാന്യമനുഷ്യർ “തിരിഞ്ഞിരിക്കണം”.

ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ ഉദ്ഘാടനം “BJP” സർക്കാരിന്റെ പരിപാടിയായി മാറുന്നതും, ഇന്ത്യൻ പെന്തെക്കോസ്ത് സഭയുടെ (IPC – The Indian Pentecostal Church of “God”) ശതാബ്ദി സമ്മേളനത്തിൽ CPI (M) നേതൃത്വത്തിലുള്ള സർക്കാരിന്റെ മുഖ്യമന്ത്രിയും, കറകളഞ്ഞ “മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ്” ആയതിനാൽ കംപ്ലീറ്റ് ആക്ടറും നാസ്തികനുമായ, “PV” അല്ലാത്ത പിണറായി വിജയൻ മുഖ്യമാന പ്രാസംഗികനാകുന്നതും തമ്മിൽ കലശലായ, കണ്ഠകോടാലിയായ കണ്ടമാനം വ്യത്യാസങ്ങളുണ്ടു്:

“ഞാൻ ധരിച്ചാൽ ഒന്നാന്തരം കാഞ്ചീപുരം പട്ടുകോണാൻ, നീ ധരിച്ചാൽ ചുമ്മാ വെറും കൂമ്പാളക്കോണാൻ!!”

പ്രത്യയശാസ്ത്രപരമായ ആവക ആത്യന്തികസത്യങ്ങൾ മഹോന്നതരായ ചിറ്റപ്പൻ-അമ്മായി വ്യക്തിത്വങ്ങളിൽ നിന്നും കേൾക്കുമ്പോഴാണു്, വെറും ordinary mortals മാത്രമായ, കേവലം സിന്താവാ വിളിക്കാരായ നമ്മൾ കിറ്റുഭോജികൾ, തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീനിലെ സഖാവു് ജനാബ് പരീക്കുട്ടിയെപ്പോലെ, “ഇടത്തൂടു്” ലുങ്കിയുടുത്തു്, “കരിമണൽ വിരിയും” കടാപ്പുറങ്ങളിലൂടെ, താഴെക്കൊടുത്തിരിക്കുന്നയിനത്തിലുള്ള ഹൃദയഭേദകമായ ശോകഗാനങ്ങൾ, മരംകൊത്തികളെ അനുകരിച്ചു്, ഇടതടവില്ലാതെ പാടിപ്പാടി, ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞു്, തിരിഞ്ഞുമറിഞ്ഞു്, കുഴഞ്ഞുതൊലിഞ്ഞു് ആത്യന്തികമായി “തീപ്പെട്ടു്” പരമാത്മാവിൽ ആത്യന്തികമായി വിലയം പ്രാപിക്കുക എന്ന, അത്യന്താധുനികവും വൈരുദ്ധ്യാത്മകവും ഭൗതികവാദാനുസൃതവും അനിവാര്യവും ആദ്ധ്യാത്മികവുമായ ഒടുക്കത്തെ തീരുമാനം കൈക്കൊള്ളുന്നതു്:

സുഖമെവിടെ? ദുഃഖമെവിടെ? ദുൽഖർ സല്മാനെവിടെ??

ക്ഷേത്രങ്ങളെവിടെ? പള്ളികളെവിടെ? മോസ്കുകളെവിടെ??

സ്വപ്നമരീചിക മാഞ്ഞുകഴിഞ്ഞാൽ, ആശാ സരത്തെവിടെ? ഐശ്വര്യ റായ് എവിടെ? നിരാശാ കാമുകരെവിടെ??

(ചിത്രത്തിനു് മറക്കുടപ്പാടു്)

January 23 2024 12:56

പള്ളിക്കൂടത്തിലെ വ്യാകരണം ക്ലാസ്സിൽ മലയാളം മാഷ് പറഞ്ഞുകേട്ടതാണു്:

“രാമൻ പശുവിനെ അടിച്ചു” എന്ന വാക്യത്തിൽ, രാമൻ കർത്താവും, പശു കർമ്മവും, അടിച്ചു ക്രിയയുമാണു്.

ഇരട്ടക്കാലനായ രാമനു് പശുവിനെ അടിയ്ക്കാൻ സാങ്കേതികമായ തടസ്സമൊന്നുമില്ല. കാരണം, ഇരട്ടക്കാലനായ സഖാവു് രാമൻ ഒപ്പംതന്നെ ഇരട്ടക്കയ്യനുമാണു്.

“പശു രാമനെ അടിച്ചു” എന്ന വാക്യത്തിൽ, പശു കർത്താവും, രാമൻ കർമ്മവും, അടിച്ചു ക്രിയയുമാണു്.

വ്യാകരണപരമായി ആ വാക്യം ശരിയാണെങ്കിലും, നാല്ക്കാലിയായ പശുവിനു് രാമനെ അടിയ്ക്കാൻ സാങ്കേതികമായ തടസ്സമുണ്ടു്. കാരണം, സഖാവു് പശുവിനു് കൈകൾ ഇല്ല. വടിപിടിയ്ക്കാനോ, പ്രസംഗം കേൾക്കുമ്പോൾ കയ്യടിയ്ക്കാനോ, അമ്പു്, വില്ലു്, കുന്തം തുടങ്ങിയ മാരകായുധങ്ങൾ കൈകാര്യം ചെയ്യാനോ പശുക്കൾക്കു് കഴിയാത്തതു് അതുകൊണ്ടാണു്.

ആക്രമണപ്രത്യാക്രമണങ്ങൾ തൊഴി, ചവിട്ടു്, കടി, കുത്തു്, ഉന്തു്, “തള്ളു്”, പരദൂഷണം മുതലായ പ്രാകൃതമായ ആയോധനമുറകൾ ഉപയോഗിച്ചു് നടപ്പിലാക്കാൻ പശുക്കൾ നിർബന്ധിതരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

അതേസമയം, “രാമൻ സീതയെ അടിച്ചു” എന്ന വാക്യത്തിൽ, വ്യാകരണപരമായും സാങ്കേതികമായും, – സഖാവു് രാമനും സഖാവു് സീതയും ശാരീരികവും മാനസികവുമായി unscathed ആയിരിക്കുന്നിടത്തോളം, – കർത്താവും കർമ്മവും “interchangeable” ആണു്. (രാമൻ കർത്താവു്, സീത കർമ്മം, അടിച്ചു ക്രിയ)

“സീത രാമനെ അടിച്ചു” എന്ന വാക്യം, സാംസ്കാരികമായി ചില ചിന്താക്കുഴപ്പങ്ങൾക്കു് കാരണഭൂതമായേക്കാമെങ്കിലും, വ്യാകരണപരമായും സാങ്കേതികമായും “perfectly okay” ആണെന്നു് സാരം. (സീത കർത്താവു്, രാമൻ കർമ്മം, അടിച്ചു ക്രിയ)

അതുപോലെതന്നെ, “സഖാവു് PV സഖാവു് വീണയോടു് പറഞ്ഞു: ആർത്തി മൂത്തവരാണു് അഴിമതിയുടെ ഭാഗമാകുന്നതു്” എന്ന വാക്യത്തിൽ സഖാവു് PV കർത്താവും, സഖാവു് വീണ കർമ്മവും, പറഞ്ഞു എന്നതു് ക്രിയയുമാണു്.

“രാമൻ സീതയെ അടിച്ചു” എന്ന വാക്യത്തിൽ എന്നപോലെതന്നെ, ഈ വാക്യത്തിലും – വ്യാകരണപരമായും സാങ്കേതികമായും – കർത്താവും കർമ്മവും “interchangeable” ആണു്.

“സഖാവു് PV സഖാവു് വീണയോടു് പറഞ്ഞു: ആർത്തി മൂത്തവരാണു് അഴിമതിയുടെ ഭാഗമാകുന്നതു്” എന്ന “പ്രത്യേക ഏക്ഷണറി ആയ” വീരവാക്യവും, “സഖാവു് വീണ സഖാവു് PV യോടു് പറഞ്ഞു: ആർത്തി മൂത്തവരാണു് അഴിമതിയുടെ ഭാഗമാകുന്നതു്” എന്ന “റിയേക്ഷണറി” ആപ്തവാക്യവും ഒരുപോലെ “ജീവിതശുദ്ധിയുള്ളതും”, ധാർമ്മികമായും ധനപരമായും മാക്രിസ്റ്റിക്കായും നീതിന്യായപരമായും അന്തസ്സുറ്റതും ആകുന്നതു് പ്രത്യയശാസ്ത്രപരമായ ആ നിഷ്കാമകർമ്മിത്വത്തിന്റെ, ആ കളങ്കരാഹിത്യത്തിന്റെ, ആ തെളിമയുടെ അടിസ്ഥാനത്തിലാണു്.

നപുംസകങ്ങളായ ഈവക വാക്യങ്ങളിൽ കർത്താവും കർമ്മവും “interchangeable” ആണെന്നപോലെതന്നെ, PV, വീണ എന്ന പേരുകളും, കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലെ ക്രിയകളിൽ, യഥേഷ്ടം “interchangeable” ആണു്. “സഖാവു്” എന്നൊരു prefix ഉള്ള ഏതു് പേരും, അഴിമതി സംബന്ധമായ ഏതു് ക്രിയയിലും, “without compunction”, പരസ്പരം മാറ്റിയെഴുതപ്പെടാവുന്നതാണു്.

മനുഷ്യർ വ്യാകരണം വേണ്ടവിധം മനസ്സിലാക്കുന്നില്ല എന്നതാണു് ലോകത്തിലെ സകല പ്രതിസന്ധികളുടെയും കാരണം. ആ പ്രശ്നത്തിനു് ഇതിലൂടെ ഒരു പരിഹാരം കാണാൻ കഴിഞ്ഞു എന്നു് ഞാൻ കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു. “ഡോർമൻസിയിൽ” കൂർക്കം വലിക്കുന്ന എക്സലോജിക്കിനു് സ്തുതിയും സ്തോത്രവും മഹത്വവും ഇന്നുമെന്നാളും ഉണ്ടാകുമാറാകട്ടേ, ആമീൻ!!

January 24 2024 12:37

കണ്വ മുനിയുടെ (KM) വളർത്തുപുത്രി ശകുന്തളയെ പണ്ടു് ദുഷ്യന്തൻ ഗാന്ധര്‍വ്വവിധിപ്രകാരം വിവാഹിച്ചതുപോലെ, സി. എം. ആർ. എൽ. എന്ന കരിമണൽ കമ്പനിയും, “വേർഡ്, എക്സൽ, പവർപോയിന്റ്” മുതലായ വിൻഡോസ് സോഫ്ട്വെയറുകൾ “റ്റാലി” ആക്കിക്കൊടുക്കുന്ന എക്സാലോജിക് എന്ന സോഫ്ട്വെയർ കമ്പനിയും തമ്മിൽ ഡ്യൂബിയസായ സാമ്പത്തിക ഇടപാടുകളുടെ മറവിൽ നടന്ന ബാന്ധവ സംബന്ധമായി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ആർ. ഒ. സി. എന്നീ ഓഫീസുകൾ നടത്തിയ പരിശോധനകളിലൂടെ, ഇ. ഡി., സി. ബി. ഐ., എസ്. എഫ്. ഐ. ഒ. എന്നീ ഓഫീസുകളുടെ കൂടുതൽ വിശദമായ അന്വേഷണങ്ങളിലൂടെ മാത്രം കുരുക്കഴിക്കാൻ കഴിയുന്ന വിധം കെട്ടുപിണഞ്ഞുകിടക്കുന്ന അനേകം കുറ്റകൃത്യങ്ങൾ ഈ വിഷയത്തിനു് പിന്നിലുണ്ടെന്നു് മിക്കവാറും എല്ലാ കേരളീയർക്കും ഇതിനോടകം വ്യക്തമായിട്ടുണ്ടാവണം.

പക്ഷേ, പഴകിപ്പതിഞ്ഞ ഭാരതീയ രീതിയനുസരിച്ചു്, ഇൻഡ്യൻ ശിക്ഷാനിയമമല്ല, പാർട്ടി മതം മുതലായവയുടെ അടിസ്ഥാനത്തിൽ, കുറ്റവാളികൾ സ്വന്തക്കാരോ അന്യരോ എന്ന പരിഗണനകളാണു് അവർ ശിക്ഷിക്കപ്പെടണമോ വേണ്ടയോ എന്നു് നിശ്ചയിക്കപ്പെടേണ്ട മാനദണ്ഡം.

“ഇടതർ, ഇടതുസഹയാത്രികർ, ഇടത്തോട്ടു് ചായ്‌വും ചരിവുമുള്ളവർ” മുതലായവർക്കു് ഇടതുപക്ഷത്തിന്റെ എത്ര വലിയ തെറ്റുകളും ശരിയും, വലതുപക്ഷത്തിന്റെ എത്ര വലിയ ശരികളും തെറ്റുമായിരിക്കും.

“വലതർ, വലതുസഹയാത്രികർ, വലത്തോട്ടു് ചായ്‌വും ചരിവുമുള്ളവർ” മുതലായവർക്കു് വലതുപക്ഷത്തിന്റെ എത്ര വലിയ തെറ്റുകളും ശരിയും, ഇടതുപക്ഷത്തിന്റെ എത്ര വലിയ ശരികളും തെറ്റുമായിരിക്കും.

ശിക്ഷാനിയമസംബന്ധമായ വിഷയങ്ങളിൽ അറിവില്ലാത്ത പാർട്ടി-മത അടിമക്കണ്ണുകൾ റാബിഷി ആയ ആവക അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതു് മനസ്സിലാക്കാവുന്നതേയുള്ളു.

പക്ഷേ, നിയമബിരുദധാരികളായ ചിലർ പാർട്ടിവക്താക്കൾ ചമഞ്ഞു് എക്സാലോജിക്ക് വിഷയത്തിലും മറ്റും ചാനൽ ചർച്ചകളിൽ വന്നിരുന്നു് ജനത്തെ ബോധവത്കരിക്കാനായി തട്ടിമൂളിക്കുന്ന “വൈജ്ഞാനിക വൈദഗ്ദ്ധ്യങ്ങളും ലോജിക്കുമെല്ലാം” കേട്ടാൽ, ആവക ജനുസ്സുകൾക്കു് നിയമബിരുദങ്ങൾ നല്കി ആദരിച്ച യൂണിവേഴ്സിറ്റികളുടെ ആകഡെമിക് ചുഴിയുടെ ആഴത്തിലേക്കു് തലചുറ്റി വീഴാതിരിക്കാൻ സാധാരണക്കാരായ മനുഷ്യർക്കു് എത്ര പാടുപെട്ടാലും കഴിഞ്ഞെന്നുവരില്ല.

January 24 2024 17:22

തോമസ് ഐസക്ക്, ബാലഗോപാൽ, പിണറായി ഇത്യാദി മല്ലു മാക്രിസ്റ്റ് “മഹിഷാസുരന്മാർക്കു്” ധനം എങ്ങനെ തന്ത്രപരമായ തട്ടിപ്പുകളിലൂടെ സ്വന്തം മടിയിൽ എത്തിച്ചു് കനമുണ്ടാക്കാമെന്നല്ലാതെ, “economics”, അഥവാ ധനതത്വശാസ്ത്രം എന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നു് അറിയില്ല എന്നതിനെക്കാൾ ഗുരുതരമായതും, ശാസ്ത്രീയമായ കാഴ്ചപ്പാടിൽ പരിഹാരമില്ലാത്തതുമായ പ്രാഥമിക പ്രശ്നം, ആ വിഷയങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന മനുഷ്യർ അനിവാര്യമായും നേടിയെടുത്തിരിക്കേണ്ട അടിസ്ഥാനപരമായ അറിവുകൾ സ്വായത്തമാക്കാൻ വേണ്ട മൂള വിദ്യാഭ്യാസകാലത്തുപോലും അവർക്കുണ്ടായിരുന്നില്ല എന്നതാണു്.

അതുകൊണ്ടു്, പടർപ്പിൽ തല്ലി ബഹളമുണ്ടാക്കിയും, സ്വന്തം കുറ്റങ്ങൾ നിരപരാധികളായ മറ്റുള്ളവരിൽ ചാർത്തിക്കൊടുത്തും, ഗതകാലത്തെ ഓട്ടങ്ങളും ചാട്ടങ്ങളും ഏക്ഷനുകളുമെല്ലാം “ചുക്കേതു് ചുണ്ണാമ്പേതു്, ഉറിയേതു് പറിയേതു്” എന്നൊന്നും അറിയാതെ, “ഗ്രാംഷി, ചോംസ്കി, ഫുക്കോ” എന്നൊക്കെ പിച്ചും പേയും പറയുന്ന “എക്സ്പെർട്ടുകളുടെ” മുന്നിൽ ആർഭാടമായി വിളമ്പിയും, നാളെ രാവിലെ ഏഴു് മുപ്പതിനു് എല്ലാം ശരിയാകും എന്ന മോഹനവാഗ്ദാനങ്ങൾ നല്കിയും, സുരക്ഷാ സേനയുടെയും, വാഹനവ്യൂഹത്തിന്റെയുമെല്ലാം അകമ്പടിയോടെ പശുത്തൊഴുത്തിന്റെയും ചാണകക്കുഴിയുടെയും വിപ്ലവസുഗന്ധങ്ങൾ ആസ്വദിച്ചു്, നക്കാപ്പിച്ചയ്ക്കുവേണ്ടി സ്വന്തം സമൂഹത്തെപ്പോലും ഒറ്റിക്കൊടുക്കാൻ മടിയില്ലാത്ത ഏതാനും വിദൂഷകരെ വിലയ്ക്കെടുത്തു്, ചത്തു് പണ്ടാരടക്കുന്നതുവരെ തിന്നും കുടിച്ചും മദിച്ചും സമൂഹത്തിന്റെ രക്തം ഊറ്റിക്കുടിയ്ക്കുന്ന ഒരു പാരസൈറ്റായി സുഖജീവിതം നയിക്കാൻ അവറ്റകൾ ആവുന്നത്ര പരിശ്രമിക്കുന്നു, അത്രതന്നെ!

ജനം മണ്ടരായിരിക്കുന്നിടത്തോളം മണ്ടശിരോമണി മഹാരായാവു്!

ജനം ബുദ്ധിയുള്ളവരായാൽ മഹാരായാവു് ഒറ്റ ഞെക്കിനു് ചാവുന്ന ഒരു കട്ടിൽമൂട്ട!!

January 25 2024 15:28

“ആർത്തിയാണു് (കെ-റെയിൽ, മഞ്ഞക്കല്ലു്, സ്പ്രിങ്ക്ലർ, എക്സാലോജിക്ക്, മാസപ്പടി മുതലായ) അഴിമതിയിലേക്കു് നയിക്കുന്നതു്.” – ഓണറബിൾ ചീഫ് മിനിസ്റ്റർ സഖാവു് പിണറായി വിജയൻ

“ഹവ്വ തന്നു, ഞാൻ തിന്നു” എന്നു് ആദി മനിതനായ ആദാം പണ്ടു് യഹോവയായ ദൈവത്തോടു് ക്ഷമാപണം ചെയ്തതുപോലെ, പോരാളി ഷാജി എഴുതിത്തന്നു, ഞാനതു് കടലാസ്സിൽ നോക്കി – നബീ(സ)യുടെ ഖുര്‍ആന്‍ പാരായണം പോലെ – അക്ഷരാക്ഷരം വ്യക്തതയോടെ വായിച്ചു. അതൊരു സെല്ഫ് ഗോളാണെന്നു് എനക്കു് തോന്നിയില്ല.

ഇന്റർനാഷണൽ ലെവലിലുള്ള എന്റെ ഇങ്ഗ്ലീഷ് ഒറേഷനുകളും, ചോദ്യോത്തരപംക്തികളുമെല്ലാം ഞാൻ കൈകാര്യം ചെയ്യുന്നതും അതുപോലെതന്നെയാണു്.

ഉദാഹരണത്തിനു്, “ഇൻ കേരള വീ ഹാവ് നോട്ട് ഒണ്ലി ചിക്കൻ മസാല ആൻഡ് ഗ്രീൻപീസ് മസാല, ബട്ട് ഓൾസോ കിഫ്‌ബി ബോണ്ട് മസാല” എന്നു് കൂലിയെഴുത്തുകാരായ പോരാളി ഷാജികൾ എഴുതിത്തന്നാൽ, സഖാവു് കൂടത്തായി ജോളി, സയനൈഡ് ഓപ്പറേഷനു് ദൈവാനുഗ്രഹം ലഭിക്കാൻ, സ്നേഹം പ്രഘോഷിക്കുന്ന യോഹന്നാന്റെ സുവിശേഷം തീക്ഷ്ണമായി നോക്കിവായിക്കുന്നതുപോലെ, വാക്കു് വാക്കായും, കുത്തു് കുത്തായും, കോമ കോമയായും വളരെ സൂക്ഷ്മതയോടെ ആ കാവ്യസൃഷ്ടി നോക്കി വായിക്കുന്നതാണു് എന്റെ രീതിയും വിജയരഹസ്യവും:

“ഇൻ കേരള വീ ഹാവ് നോട്ട് ഒണ്ലി ചിക്കൻ മസാല ആൻഡ് ഗ്രീൻപീസ് മസാല, ബട്ട് ഓൾസോ കിഫ്‌ബി ബോണ്ട് മസാല!”

January 25 2024 15:54

“ഗവർണർ വരുന്നതു് കണ്ടു, വാണം വിട്ടപോലെ പോകുന്നതും കണ്ടു.” – പി. കെ. കുഞ്ഞാലിക്കുട്ടി

പോയ സ്പീഡ് വച്ചു് നോക്കുമ്പോൾ, ഐസ് ക്രീം തിന്നാൻ പോയ പോക്കായിരിക്കാനാണു് സാദ്ധ്യത.

January 25 2024 16:19

“എന്തുവന്നാലും തല ഉയർത്തിത്തന്നെ നേരിടാൻ പറ്റും. അല്ലേൽ തല തനിയേ താണുപോകും.” – ഓണറബിൾ ചീഫ് മിനിസ്റ്റർ

അപ്പോ മുലയോ? മുല ഉയർത്തണ്ടേ? ഇല്ലേൽ മുല തനിയേ താണുപോകില്ലേ? ശ്ശെട!!
ഇയാൾ WCC-യുടെ പൊഹ കണ്ടിട്ടേ അടങ്ങൂന്നു് തോന്ന്ണു!

January 26 2024 12:11

പദ്മശ്രീമതി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ്‌ തമ്പുരാട്ടിയ്ക്കു് സസ്യശാമള പ്രജാഭിവാദ്യങ്ങൾ!!

January 26 2024 13:22

“അല്ലാഹു മനുഷ്യരുടെ പാപങ്ങൾ വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” – അല്ലാഹുവിന്റെ പ്രവാചകൻ നബീ(സ).

“വിടുവായൻ വാൽമാക്രിയായ ‘മന്ത്രീ-ഹു’ മനുഷ്യരുടെ അപേക്ഷകൾ വളരെയധികം കുത്തിയിരുന്നു് പരിശോധിക്കുന്നവനും കണ്ടമാനമായി കൊണയ്ക്കുന്നവനുമാകുന്നു.” – യമകാലന്റെ വാഹനം രാജേഷ്(പോ).

[ചിത്രത്തിനു് കരുവന്നൂർ കട(മുറപ്പുപദ്ധതി)പ്പാടു്]

January 27 2024 10:56

ഗവർണറുടെ പ്രതിഷേധത്തെപ്പറ്റി കേട്ടപ്പോൾ പിണറായി ചിരിച്ചത്രെ!

തൻ്റെ “അണ്ടിപ്പരിപ്പു്-വരാൽ-കപ്പ” മന്ത്രിസഭ ഒന്നു് പിരിച്ചുവിട്ടുകിട്ടിയാൽ, ഇരവാദമുയർത്തി അടുത്ത ഇലക്ഷനിൽ വോട്ടുതെണ്ടാമെന്നോർത്തപ്പോൾ സഖാവിൻ്റെ “മനോനിലയിൽ” ലഡു പൊട്ടിക്കാണും.

January 27 2024 13:18

“ഗവർണർ ആരിഫ് മുഹമ്മദ് ഖാനു് CRPF-ൻ്റെ Z+ സുരക്ഷ.” – വാർത്ത

സ്വർണ്ണക്കള്ളക്കടത്തു് സംബന്ധമായി നവകേരളത്തിൽ നിലവിലിരുന്നിരുന്ന അതിസ്ഫോടനാത്മകമായ സിറ്റ്യുവേഷൻസിനെ നേരിടുന്നതിനായി Z+ സുരക്ഷ അനുവദിച്ചുനൽകപ്പെട്ട സഖാവു് പിണറായി വിജയൻ മുഖ്യമന്ത്രിയായി വാഴുന്ന നവോത്ഥാനകേരളത്തിൽ, ദിനരാത്രങ്ങളുടെ ഏതു് “കൽമഴു” നാഴികയിലും, “51 വെട്ടു്’ വിനാഴികയിലും, ലിംഗ-, പ്രായ-, ജാതി-, മത-, കക്ഷിരാഷ്ട്രീയഭേദമെന്യേ, ആർക്കും യഥേഷ്ടം പൊതുസ്ഥലങ്ങളിൽ സർവ്വതന്ത്രസ്വതന്ത്രരായി ചുറ്റിക്കറങ്ങാമെന്നു്, സമാധാനതത്പരരും, മാടപ്രാവുകളും, കുഞ്ഞാറ്റക്കുരുവികളും, ലോകജനാധിപത്യത്തിൻ്റെ ആത്യന്തികസംരക്ഷകരുമായ ഞങ്ങൾ ഡിഫിക്കൂറ്റന്മാരും ഡിഫിക്കൂറ്റത്തികളും, സ്ഫിക്കുഞ്ഞന്മാരും സ്‌ഫിക്കുഞ്ഞത്തികളും ശക്തിയുക്തം ഊന്നിയൂന്നിപ്പറഞ്ഞപ്പോൾ, സാമ്രാജ്യത്വവാദികളിൽനിന്നും ബഹുരാഷ്ട്രകുത്തകകളിൽനിന്നും തിരുത്തൽവാദികളിൽനിന്നും കിറ്റുവാങ്ങി, സർവ്വലോകതൊഴിലാളിപ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവരും, മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്നു് ഉച്ചൈസ്തരം ഘോഷിച്ച ഒരു മനുഷ്യസ്നേഹി വിഭാവനം ചെയ്ത കമ്മ്യൂണിസ്റ്റ് വിപ്ലവസംഹിതയ്ക്കു് ശവക്കുഴി തോണ്ടുന്ന പ്രതിലോമകാരികളും പ്രതിക്രിയാവാതകങ്ങളുമായ സകല ഫാഷിസ്റ്റുകളും ഞങ്ങളെ ആവുന്നത്ര പരിഹസിച്ചു; ഞങ്ങൾക്കെതിരെ ബൂർഷ്വാ ക്ലാപ്പിറ്റലിസ്റ്റ് സക്കർബർഗ്ഗിൻ്റെ ഫെയ്സ്ബുക്കു് ഉപയോഗിച്ചു്, ഇടവപ്പാതിയും കാലവർഷവും പോലെ ട്രോൾ വർഷം ചൊരിഞ്ഞു; വെള്ളപ്പൊക്കം സൃഷ്ടിച്ചു.

ഇപ്പോൾ എങ്ങനീണ്ടു് കാര്യങ്ങൾ? എങ്ങനീണ്ടു് എങ്ങനീണ്ടു്??

ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്കു് മാർക്സിനെയും, മാവോയെയും, മുഹമ്മദിനെയും, യേശുവിനെയും, സാവർക്കറെയും, കിം ജോങ് ഉന്നിനെയും, ഇരട്ടച്ചങ്കുള്ള കാരണഭൂതങ്ങളെയും കണ്ടു് ഞെട്ടിത്തെറിക്കാതെ കോഴിക്കോട്ടെ മിഠായിത്തെരുവിലൂടെയും, കൊല്ലത്തെ PWD റോഡുകളിലൂടെയുമെല്ലാം തെണ്ടിത്തിരിഞ്ഞു് യഥേഷ്ടം ഹൽവയോ, കല്ലുമ്മക്കായ നിറച്ചതോ, കുഴിമന്തിയോ, കൊഴുക്കട്ടയോ വിസ്തരിച്ചു് കഴിക്കാൻ കഴിയുമോ ഇല്ലയോ? അതാണു് മല്ലുക്കൾ അടിയന്തിര മറുപടി പറയേണ്ട വൺ മില്യൺ ഡോളർ ചോദ്യം.

അതുകൊണ്ടാണു്, “സന്ധ്യയാകുന്നതിനു് മുൻപു് പകലിനെ പുകഴ്ത്തരുതു്” (Man soll den Tag nicht vor dem Abend loben) എന്നു് മാർക്സ് മൂത്താപ്പയുടെ നാട്ടുകാരായ ജർമ്മൻസ് കാലാകാലമായി സമൂഹത്തെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നതു്.

January 29 2024 10:59

“ചക്കിട്ടപ്പാറയിൽ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരൻ ജോസഫിനു് പെൻഷൻ മുടങ്ങിയിട്ടില്ല.” – ധനമന്ത്രി ബാലഗോപാൽ

വഴുവഴുക്കെ എണ്ണ തേല്പിക്കപ്പെട്ടതിനാൽ, സഖാവു് ബാലഗോപാലൻ ജോസഫിൻ്റെ അക്കൗണ്ടിലേക്കു് അയച്ച പെൻഷൻ കെ-വഴിയിൽനിന്ന ആരുടെയോ കെ-ശ്രീകണ്ഠത്തിലേക്കു് വഴിതെറ്റി വഴുതിക്കാണും.

January 29 2024 15:25

കാരണഭൂതത്താനായ ഇരട്ടചങ്കൻ വലിയ്ക്കുന്ന ചരടുവലിയ്ക്കനുസൃതമായി ചാടിക്കളിക്കുന്ന കുട്ടിക്കുരങ്ങന്മാരുടെയും കുട്ടിക്കുരങ്ങത്തികളുടെയും കരിങ്കൊടി വിപ്ലവത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കുത്തിയിരുപ്പു് പ്രതിഷേധത്തിനെതിരെ, അയാളുടെ ഒറ്റയാൾ പോരാട്ടത്തിനെതിരെ, ഓണറബിൾ കേരള ചീഫ് മിനിസ്റ്റർ സഖാവു് പിണറായി വിജയൻ പത്രസമ്മേളനത്തിൽ നടത്തിയ ഉജാലോജ്ജ്വല പ്രതികരണ പ്രതിഭാസം:

“ഏതു് അധികാരസ്ഥാനവും വലുതല്ല. അതിനു് മേലെയാണു് നിയമം. ആ നിയമത്തിനു് കീഴെയാണു് ഏതാധികാരസ്ഥാനവും. ആ നിയമമാണു് സുപ്രീം. അതു് കാണണം. അതു് മനസ്സിലാക്കാൻ സാധിക്കണം. അതില്ലാത്ത നിർഭാഗ്യകരമായ നിലപാടാണു് ഇവിടെ ഉണ്ടായതു്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ആരായാലും, ജനാധിപത്യമര്യാദ, പക്വത, വിവേകം ഇതെല്ലാം കാണിക്കണമെന്നാണു് നാമെല്ലാവരും കരുതുന്നതു്. പക്ഷേ, ഇതിലൊക്കെ, ഇതിലെല്ലാറ്റിലുമോ, അല്ലെങ്കിൽ ഏതെങ്കിലും ചിലതിനോ കുറവുണ്ടായിട്ടുണ്ടോ എന്നു് അദ്ദേഹം തന്നെ പരിശോധിക്കുന്നതു് നല്ലതാണു്. ആരോഗ്യം നല്ല ഫിറ്റാണെന്നു് അദ്ദേഹം പറഞ്ഞതായിട്ടു് കണ്ടു. ങ്ഹ! (മുക്ക്യോന്റെ മുഖ്യോന്മാദം അസന്ദിഗ്ദ്ധം വ്യക്തമാക്കുന്ന, ഔദ്യോഗികവും പ്രത്യയശാസ്ത്രപരവുമായ സിറിയാണു് “ങ്ഹ!” – പത്രാധിപർ). അതിലു് വല്യ സംശയം ആർക്കും ഉണ്ടാവില്ല. പക്ഷേ, എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടോന്നുള്ളതും പരിശോധിക്കുന്നതു് നല്ലതാണു്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിണ്ടല്ലോ. അതിലേതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടോ എന്നു് പരിശോധിക്കുന്നതും ഈ ഘട്ടത്തിൽ നല്ലതാണെന്നതാണു് തോന്നുന്നതു്.”

കിടിലം! കിടിലോൽക്കിടിലം!! ഉൾക്കിടിലോൽക്കിടിലം!!!

ഇതാണ്ട്രാ മുഖ്യമന്ത്രി! ഇതാവണം-ട്രാ മുഖ്യമന്ത്രി!!

ഇതാണ്ട്രീ മുഖ്യമന്ത്രി! ഇതാവണം-ട്രീ മുഖ്യമന്ത്രി!!

മുക്ക്യോന്റെ ആ വാഗ്ദ്ധോരണി കേട്ടതോടെ, കേവലം കിറ്റോളിയും, അബ്രഹാമിനു് സാറയിൽ ജനിച്ച യിസ്‌ഹാക്കിന്റെ മൂത്തമകനായ ഏശാവിനെപ്പോലെയും (ഉല്പത്തി അദ്ധ്യായം 25 – 28), ഒറാങ്-ഉട്ടാങ്ങിനെപ്പോലെയും ദേഹമാസകലം രോമസമൃദ്ധനുമായിരുന്ന ഞാൻ ആകെമൊത്തം ടോട്ടൽ കോരിത്തരിച്ചു്, രോമം കൊഴിഞ്ഞു് അരോമനും, കരിങ്കൊടിക്കൂന്തൽകൊഴിഞ്ഞു് അകേശതലമണ്ടനുമായിപ്പോയി!!

ഇതൊക്കെ എങ്ങനെ സാധിക്കുന്നു, സഹാവേ!? ഫീകരം! ഫയാനകം! ഫീഫൽസം!!

അങ്ങത്തയ്ക്കു് വിനീതവിധേയനായ ഈ പാർട്ടി അടിമയുടെ ഇൻഡ്യൻ കോഫീ ഹൗസ് ടൈപ്പ് തലപ്പാവൂരിയുള്ള നമസ്കാരം!!

“ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതനും, തീയിൽ കുരുത്ത കൂതിയും, സോറി, കുതിരയും, കൊടുങ്കാറ്റിൽ പറക്കും കഴുകനും, മണ്ണിൽ മുളച്ച സൂര്യനും, മലയാളനാടിൻ മന്നനും, നായകനും, പടച്ചോനും, പടച്ചേകോനും, മാസ്സും, ക്ലാസ്സും, ഗ്ലാസ്സും, ലോട്ടറിയും, പുലിയും, സിംഹവും, എലിയും, എട്ടുകാലിയും, തേളും, ഇരട്ടവാലനും, ഇടതുപക്ഷപക്ഷികളിലെ ഫീനിക്സുമായ പിണറായി വിജയനെന്ന സഖാവിന്റെ” നെഞ്ചേപ്പിളർക്കുന്ന ആ ഇടിവെട്ടു് ഉടുക്കുകൊട്ടുപാട്ടു് കേട്ടപ്പോൾ ഞാൻ ദേഹമാസകലം കോരിതീർത്ത കുളിരിനു് അന്തവുമില്ല, കുന്തവുമില്ല, കൊടച്ചക്രവുമില്ല.

ഉത്തരധ്രുവത്തിലോ ദക്ഷിണധ്രുവത്തിലോ, നഗ്നസന്യാസികളെപ്പോലെ ഉടുക്കാക്കുണ്ടിയായി, പ്രപഞ്ചത്തെയും മനുഷ്യരെയും സൃഷ്ടിക്കാൻ യഹോവയായ ദൈവത്തിനു് വേണ്ടിവന്ന സമയമായ ആറുദിവസം മുഴുക്കനെ കഴിയേണ്ടിവന്നാൽപ്പോലും അത്രയേറെ കുളിരു് കോരേണ്ടി വരുമായിരുന്നെന്നു് തോന്നുന്നില്ല. ഭൂതകാലക്കുളിർ പോലും അത്രത്തോളം ഞെരിപ്പനായ ഒരു കുന്നായിരിക്കാൻ വഴിയില്ല.

സഖാവു് ഡാ! മാസ്സ്‌ ഡാ!! മാസപ്പടി ഡാ!!!

ഭൗതികലോകത്തിലെ മാസപ്പടിയിൽ നിന്നും ആദ്ധാത്മികതയുടെ തലത്തിലേക്കു് ഒരു ഡീറ്റൂർ അടിച്ചാൽ, നമുക്കു് മുന്നിൽ തുറക്കപ്പെടുന്നതു് കൂടുതൽ വിശാലമായ, ആനമയിലൊട്ടകലോകത്തിലേക്കുള്ള ഒരു ആനവാതിലായിരിക്കും. അവിടെ, അധികാരസ്ഥാനത്തിനും നിയമത്തിനും മേലെ ഒന്നേയുള്ളു, ഒരുവനേയുള്ളു, ഒറ്റയാനായ ഒരു ശക്തിയേയുള്ളു! അവനാണു് ഏകദൈവമായ അല്ലാഹു! അവനു് അനവധി നാമങ്ങളുണ്ടു്, അനവധി ഐഡികളുണ്ടു്, ഫെയ്ക്ക് ഐഡികളുണ്ടു്, മുടിപ്പള്ളികളുണ്ടു്, ധ്യാനമന്ദിരങ്ങളുണ്ടു്, രുദ്രാക്ഷമാലയുണ്ടു്, കൊന്തയുണ്ടു്, വെന്തിങ്ങയുണ്ടു്, കൃപാസനപ്പത്രങ്ങളുണ്ടു്, ലോകാസമസ്താ സുഖിപ്പിക്കലിനായുള്ള വട്ടമിട്ടുപിടുത്തങ്ങളുണ്ടു്!

അവനാണു്, രൂപവും, തന്മൂലം മസ്തിഷ്കവും, തന്മൂലം ചിന്താശേഷിയും, തന്മൂലം സ്വഭാവവും ഇല്ലാത്തവനെങ്കിലും, സർവ്വശക്തനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും (omnipotent, meaning all-powerful; omniscient, meaning all-knowing; and omnipresent, meaning present everywhere at all times) ആയ സാക്ഷാൽ പ്രപഞ്ച സ്രഷ്ടാവും, മനുഷ്യജീവികളുടെ തൂറലും മുള്ളലും അടക്കമുള്ള ഓരോ കർമ്മവും ക്രിയയും, CMRL-ൽ നിന്നു് Exalogic Consulting-ലേയ്ക്കുള്ള വരവുകളും, Exalogic Consulting-ൽ നിന്നു് തുണിക്കടകളിലേക്കും, സ്വർണ്ണക്കടകളിലേക്കും മറ്റുമൊഴുകുന്ന ചിലവുകളും കൃത്യമായി രജിസ്റ്റർ ചെയ്തു് സൂക്ഷിക്കുന്ന വീണ റ്റി.-യെപ്പോലെ, കുത്തിയിരുന്നു്, കുശാഗ്രബുദ്ധിയോടെ MS വിൻഡോസ് എക്സൽ ചാർട്ടുകളിൽ കൂലങ്കഷമായി രേഖപ്പെടുത്തി കാലാകാലത്തോളം സൂക്ഷിക്കുന്നവനുമായ ദൈവം!!

(please note: ആർത്തവമില്ലാത്ത അവനാണു്, ആർത്തവമുള്ള അവളല്ല സൃഷ്ടി-സ്ഥിതി-സംഹാരകനായ സാക്ഷാൽ ദൈവം!)

ചന്ദ്രനെ പിളർത്തുന്നവൻ! സൂര്യനെ പിടിച്ചുനിർത്തുന്നവൻ! ഭൂമിയെ ഇടിച്ചുപരത്തുന്നവൻ! ദൈവം ആരെന്നു് കരുതി, നിങ്ങൾ നിഷ്കളങ്കരേ!? അതൊന്നും മനസ്സിലാക്കാതെ കാര്യങ്ങളുടെ കിടപ്പുവശം അറിയാൻ വ്യാമോഹിക്കുന്ന നിങ്ങളുടെ മാനസികനില പാർട്ടിക്കോടതിയെക്കൊണ്ടു് പരിശോധിപ്പിക്കുന്നതു് വളരെ നല്ലതായിരിക്കുമെന്നാണു് ഈ ഘട്ടത്തിലെ എന്റെ “സിരി-സിരി കൊടുംപിരി” മാനസികനിലയിൽ എനക്കു് തോന്നുന്നതു്.”

രത്നച്ചുരുക്കം, അഥവാ മല്ലു ലോകത്തിലെ സാമൂഹിക പിരമിഡ്:

കിറ്റുഭോജികളായ മനിതർ ഒരുപാടു് താഴെ; അവർക്കു് കണ്ടമാനം മുകളിലായി അധികാരം; അതിനു് തൊട്ടുമുകളിൽ നിയമം; അതിനും ഒത്തിരി മുകളിൽ പണം; പണത്തെ തൊട്ടു-തൊട്ടില്ല എന്ന നിലയിൽ അല്ലാഹു, അഥവാ സാക്ഷാൽ ദൈവം! എങ്ങനെയോ മോളിൽ എത്തിപ്പെട്ട മനിതർ അങ്ങനെയാണു് പ്രോട്ടോക്കോൾ രചിച്ചിരിക്കുന്നതു്. അങ്ങനെ മാത്രമേ ചത്തു് പണ്ടാറടങ്ങുവോളം അവിടെ അള്ളിപ്പിടിച്ചിരിക്കാൻ അവർക്കു് കഴിയൂ! നിയമങ്ങൾക്കും അല്ലാഹുവിനും ഇടയിലാണു് സമൂഹത്തിലെ മഹദ്വ്യക്തിത്വങ്ങളുടെയും, അരിപ്രാഞ്ചികളുടെയും സ്ഥാനം. സർവ്വശക്തനും, സർവ്വജ്ഞാനിയും, സർവ്വവ്യാപിയുമായ സാക്ഷാൽ ദൈവത്തെ, പൂർണ്ണ ഹൃദയംകൊണ്ടും, പൂർണ്ണ മനസ്സുകൊണ്ടും, പൂർണ്ണ ആത്മാവുകൊണ്ടും പാടിപ്പുകഴ്ത്തിക്കൊണ്ടല്ലാതെ മഹദ്വ്യക്തിത്വങ്ങൾക്കായാലും അരിപ്രാഞ്ചികൾക്കായാലും അധികനാൾ അവിടെ അടയിരിക്കാനാവില്ല.

പദ്മശ്രീ എം. എ. യൂസഫലി, പദ്മശ്രീ പി. ഐ. മുഹമ്മദ് കുട്ടി അഥവാ മമ്മൂട്ടി, സ്പീക്കർശ്രീ ഷംസീർ, വജ്രശ്രീ അൻവർ, വീണശ്രീ റിയാസ് തുടങ്ങിയ ഉന്നതവ്യക്തിത്വങ്ങൾ “surreal” ആയ സകല മിഥ്യകളെയും ഉപേക്ഷിച്ചു് സത്യേകദൈവം എന്ന ആത്യന്തികമായ “reality”-യുടെ മുന്നിൽ അൺകൺഡീഷണലായി സറൻഡർ ചെയ്തു്, മുട്ടുകുത്തി, മുദ്രാവാക്യങ്ങൾ മുഴക്കിയും പുകഴ്ത്തിയും ആരാധിക്കുന്നതു് കാണുമ്പോൾ അതു് പരിഹാസ്യമായി തോന്നുന്നവർ മൂഢരാണു്.

“ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു” (സങ്കീർത്തനങ്ങൾ 14: 1) എന്നു്, സുന്ദരിയായ ബത്ത്-ശേബയുടെ “കുളിസീൻ” കണ്ടപ്പോൾ കാമം തോന്നി അവളെ കൊട്ടാരത്തിലെത്തിച്ചു് ഗർഭിണിയാക്കി, അവളുടെ ഭർത്താവും പടയാളിയുമായിരുന്ന ഊരിയാവിനെ, വെട്ടുകൊണ്ടു് മരിക്കത്തക്കവണ്ണം കഠിനമായ യുദ്ധം നടക്കുന്നിടത്തു് നിർത്തി അവനെ കൊല്ലിച്ചു്, “ദൈവമായ യഹോവയ്ക്കു് അനിഷ്ടമായതു് ചെയ്തു്” അവളെ സ്വന്തമാക്കിയ “നന്മമരമായ” ദാവീദ് രാജാവു് (2 ശമൂവേൽ അദ്ധ്യായം 11) തന്റെ സങ്കീർത്തനങ്ങളിലൂടെ മൂഢരും അജ്ഞരുമായ മനുഷ്യരെ ഉദ്ബോധിപ്പിക്കുന്നുണ്ടെന്ന കാര്യം നമ്മൾ മറക്കാതിരിക്കുക!

അതേ ദാവീദിന്റെ വംശാവലിയിലാണു് പില്ക്കാലത്തു് സാക്ഷാൽ ദൈവമായ അതേ യഹോവ മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയയിൽ യേശുവിനെ ജനിപ്പിക്കുന്നതു്!

മത്തായി അദ്ധ്യായം ഒന്നിൽ പറയുന്നപോലെ, “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലിയിൽ”, “… … എലീയാസർ മത്ഥാനെയും, മത്ഥാൻ യാക്കോബിനെയും, യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെയുമാണു്” ജനിപ്പിച്ചതെങ്കിൽ, അവളിൽ നിന്നു് ക്രിസ്തു എന്നു് പേരുള്ള യേശുവിനെ ജനിപ്പിച്ചതു് ദൈവമായ യഹോവ ആയിരിക്കുന്നിടത്തോളം, ഒരു പക്കാ പേട്രിയാർക്കൽ സമൂഹത്തിൽ, യേശു എങ്ങനെ ദാവീദിന്റെ ഗോത്രത്തിൽ പിറന്നവനാകും?

കഥയിൽ ചോദ്യമില്ല. അതുകൊണ്ടു്, നേരംകളയാതെ വരാൽക്കറിയും കപ്പപ്പുഴുക്കും തിന്നു്, സ്വർഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും ചൊല്ലി, നാലു് സിന്താവായും വിളിച്ചു് കിടന്നുറങ്ങാൻ നോക്കു്! നാളെ രാവിലെ എണീച്ചു് ഗവർണറെ കരിങ്കൊടി കാണിക്കാൻ പോകാനുള്ളതാ!

January 30 2024 10:24

“അവർ നുണ പറയുകയാണെന്നു് നമുക്കറിയാം.

അവർ നുണ പറയുകയാണെന്നു് അവർക്കറിയാം.

അവർ നുണ പറയുകയാണെന്നു് നമുക്കറിയാമെന്നു് അവർക്കറിയാം.

അവർ നുണ പറയുകയാണെന്നു് നമുക്കറിയാമെന്നു് അവർക്കറിയാമെന്നു് നമുക്കറിയാം.

എന്നിട്ടും അവർ നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നു.”

Aleksandr Isayevich Solzhenitsyn (11. 12. 1918 – 03. 08. 2008)

അപ്പോൾ, അലക്സാണ്ടർ സോൾഷെനിറ്റ്സിനോടുള്ള എന്റെ ചോദ്യം ഇതാണു്: “എന്നിട്ടും നമ്മൾ എന്തിനു് ഇപ്പോഴും അവരുടെ നുണകളെ കേട്ടുകൊണ്ടേയിരിക്കുന്നു? നമുക്കു് ചുമ്മാ എഴുന്നേറ്റു് പോയിക്കൂടെ?”

ശ്രോതാക്കളില്ലാത്തിടത്തു് പ്രഭാഷണങ്ങളുമില്ല.

January 30 2024 16:00

142 കോടി (and rising!) ജനങ്ങൾ അധിവസിക്കുന്ന ഒരു ജനാധിപത്യസമൂഹത്തിൽ, ആ രാജ്യത്തു് നിലവിലിരിക്കുന്ന ഭരണഘടനയുടെയും ശിക്ഷാനിയമങ്ങളുടെയും അടിസ്ഥാനത്തിൽ, മനുഷ്യരാശിക്കുതന്നെ വിപത്തും ശാപവുമായ ഏതാനുമായിരം പക്കാ ക്രിമിനലുകൾ, അവർ ഏതു് മതമോ, ഏതു് ജാതിയോ, ഏതു് പൊളിറ്റിക്കൽ ഐഡിയോളജിയോ, ഏതു് ഫിലോസഫിയോ പിൻതുടരുന്നവരാകട്ടെ, സ്വയംകൃതാനർത്ഥത്തിന്റെ പേരിൽ, നിയമപരവും നിഷ്പക്ഷവുമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ, ആ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യപ്പെട്ടാൽ, അതുവഴി ആ സമൂഹത്തിനു് ഗുണമല്ലാതെ ദോഷമൊന്നും വരാനില്ല.

ഏറ്റവും ചുരുങ്ങിയപക്ഷം, നീചജന്മങ്ങളായ ആ ക്രിമിനലുകളാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരും, ബലാല്സംഗം ചെയ്യപ്പെട്ടവരും, കൊല ചെയ്യപ്പെട്ടവരുമായ കുഞ്ഞുങ്ങളോടും അഗതികളോടും നിസ്സഹായരോടുമെല്ലാം വൈകിയെങ്കിലും ചെയ്യാൻ കഴിയുന്ന ഒരു സത്കർമ്മമായിരിക്കുമതു്.

മഹാത്മാക്കൾ ജീവിച്ചിരിക്കെ, അവരെ വേണ്ടവിധം ആദരിക്കാൻ കഴിയാതെ പോയതിലുള്ള കുറ്റബോധം മൂലം സഹൃദയരായ മനുഷ്യർ ജീവിതകാലം മുഴുവൻ നിദ്രാവിഹീനരാവുകൾ ചിലവഴിക്കേണ്ടിവരുന്ന തരത്തിലുള്ള നേട്ടങ്ങളൊന്നും ആ ഹതഭാഗ്യർ സമൂഹത്തിനുവേണ്ടി കൈവരിച്ചിട്ടില്ല എന്നതിനാൽ, മരണാനന്തര “പദ്മശ്രീ” പോലുള്ള ബഹുമതികൾക്കുള്ള യോഗ്യതകളൊന്നും അവർക്കൊട്ടില്ലല്ലോതാനും!

January 30 2024 16:09

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഗവർണർക്കെതിരെയുള്ള സമരം “നമ്മൾ” നിർത്തിവച്ചിരിക്കുന്നതായി “മാക്കാൻ മൂത്തു് മരക്കാവികളായ” മുതുമരമാക്രികളുടെ കമാൻഡ് സെന്ററിൽനിന്നും SFI-യിലെ പാവം ചാവേറുകളായ വാൽമാക്രികൾക്കു് നിർദ്ദേശം നൽകിയിട്ടുണ്ടത്രെ!

മൂപ്പൻതേവാങ്കുകൾ കുട്ടിത്തേവാങ്കുകളോടു് പതുങ്ങാൻ പറയുന്നതു്, അവരെ പേയിളകിയ പേപ്പട്ടികളെപ്പോലെ “മനോനില പരിശോധിക്കേണ്ട” രോഗാവസ്ഥയിലെത്തിച്ചു്, സർവ്വലോക നോക്കുകൂലിത്തൊഴിലാളിവർഗ്ഗത്തിന്റെ ആജന്മശത്രുക്കളായ ജന്മിമുതലാളിപൗരോഹിത്യബൂർഷ്വാമേധാവിത്വത്തിനുനേരെ വർദ്ധിതശക്തിയിൽ കുരച്ചുചാടിപ്പിച്ചു്, ബലിയാടുകളാക്കി, രക്തസാക്ഷികളായ “വിപ്ലവചെന്താരകങ്ങളെ” സൃഷ്ടിച്ചു്, പാർട്ടിയിലെ മൂപ്പർക്കു് മുതലെടുക്കാൻ വേണ്ടി മാത്രമാണെന്നു് ഒരു നിമിഷം പോലും മറക്കാതിരുന്നാൽ, ചാട്ടമറിയാതെ “ഇങ്കിലാസിന്താവാ തുള്ളുന്ന” കുട്ടിസഖാക്കൾക്കും, അപ്പനും അമ്മയുമൊക്കെയുണ്ടെങ്കിൽ അവർക്കും നന്നു്!

January 31 2024 10:15

“വരുമാനത്തിൻ്റെ കാര്യത്തിൽ വലിയ വെട്ടിക്കുറവു് വന്നിട്ടും, ചെലവിൻ്റെ കാര്യത്തിൽ കുറവു് വന്നില്ല, സാർ.” – ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ.

ചെലവിൽ അല്പസ്വല്പം കുറവു് വന്നേക്കാമെന്നു് തോന്നിയപ്പോൾ, ആർഭാടമായി ഒരു കേരളീയവും കേരളസദസ്സും നടത്തി ചെലവിൽ കുറവു് വരാതെ സംഭവം “tally” ആക്കി. ഗോപാലനാരാ ബാലൻ!!

January 31 2024 10:49

“പി. സി. ജോർജ്ജ് ബി. ജെ. പി. യിൽ ചേർന്നു.” – വാർത്ത

മൂക്കത്തു് കൊണ്ടാൽ മുറിമൂക്കൻ; മുതുകത്തു് കൊണ്ടാൽ ശയ്യാവലംബി! ഈശ്വരോ രക്ഷതുഃ

January 31 2024 12:10

“ഇവിടങ്ങു് പൂച്ച പെറ്റുകിടക്കുകയാണു് ട്രഷറീലു് എന്നൊക്കെ പറയുന്നതല്ല വസ്തുത.” – ധനകാര്യസ്ഥൻ ബാലഗോപാൽ

പൂച്ച “പെറ്റുകിടക്കുന്ന” ഇടത്തു് മിനിമം തള്ളപ്പൂച്ചയും കുഞ്ഞുങ്ങളുമുണ്ടാകും. പക്ഷേ, പൂച്ച “പെറ്റുകിടന്ന” ഇടത്തു്, പൊട്ടും പൊടിയും പോലും ഉണ്ടാകാറില്ല.

“ഇല്ലം മാറ്റൽ” എന്ന പ്രക്രിയ പൂച്ചകൾക്കേയുള്ളു, ചെളിയിൽപ്പടിയുന്ന പന്നികൾക്കു് പോലുമില്ല, പ്രിയങ്കരനായ ധനകാര്യസഹാവേ!!

January 31 2024 15:28

“ദൈവങ്ങളുടെ പേരിൽ വോട്ടു് ചോദിക്കാനാണു് ബിജെപി സർക്കാർ ശ്രമിക്കുന്നതു്.”

– കേരള മുഖ്യമന്ത്രിയും, പിണറായി ഗ്രാമത്തിൽ മുളച്ച സൂര്യനും, കൈതോലപ്പായയിൽ പറക്കും കഴുകനും, നാടോടിമന്നനുമായ മുണ്ടയിൽ കോരൻ മകൻ വിജയൻ (M. K. Vijayan), അഥവാ ഏക്ഷൻ ഹീറോ സഖാവു് പിണറായി വിജയൻ.

[Please note: Although he is known as Pinarayi Vijayan, he is not the so called “PV”, notified in the alleged CMRL (Cochin Minerals And Rutile Ltd) documents!]

ദേവലോക കാനേഷുമാരി അനുസരിച്ചു്, ഹിന്ദുക്കൾക്കു് ആകെമൊത്തം ടോട്ടൽ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്നതാണു് ബിജെപി നേരിടുന്ന ഗുരുതരമായ പ്രശ്നം. വോട്ടു് യാചിക്കാനായി സമ്മതിദായകനെയോ സമ്മതിദായികയെയോ സമീപിക്കുന്ന വോട്ടു് ഭിക്ഷു, ആൽസ്ഹൈമേഴ്‌സ് രോഗം മൂലമോ മറ്റോ ഓർമ്മശക്തി ക്ഷയിച്ച ഒരുവനോ/ഒരുവളോ ആയിരിക്കുകയും, തന്മൂലം, മുപ്പത്തിമുക്കോടിയിലെ ഏതെങ്കിലുമൊന്നിന്റെ പേരു് യാദൃച്ഛികമായി വിട്ടുപോവുകയും ചെയ്താൽ, അതിന്റെ പ്രത്യാഘാതങ്ങൾ അനിർവ്വചനീയമായിരിക്കും.

ബിജെപിക്കു് ഒരു വോട്ടു് നഷ്ടപ്പെട്ടു എന്ന “ബൃഹദാഖ്യാനത്തിൽ” ആശയറ്റു്, ലുങ്കിയഴിച്ചുപുതച്ചു്, ഭൂതകാലക്കുളിരിന്റെ കുന്നിൻചോട്ടിൽ ചുരുണ്ടുകൂടി, യമകാലമഹിഷത്തിന്റെ കുളമ്പടികൾക്കു് കാതോർക്കുന്നത്ര ലളിതമാവില്ല അന്താരാഷ്ട്രീയമായ അതിന്റെ പരിണതഫലങ്ങൾ എന്നു് സാരം!

അതേസമയം, ഒരു നാണയത്തിന്റെ രണ്ടു് വശങ്ങൾ മാത്രമായ യഹോവ/അല്ലാഹു എന്ന ഏകദൈവത്തിന്റെ പേരിൽ, ന്യൂനപക്ഷങ്ങളുടെ ഇടയിൽ വോട്ടു് തെണ്ടുന്ന സിപിഐ (എം)-നു് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണു്. “വൺ, ടൂ, ത്രീ” എന്നതിനപ്പുറത്തേക്കു് എണ്ണാനറിയാത്ത പ്രഫുത്തരാണു് പാർട്ടിയുടെ നട്ടെല്ലു് എന്നോർക്കുമ്പോൾ, അതൊരു ചില്ലറക്കാര്യമല്ലതാനും. മുപ്പത്തിമുക്കോടി ദൈവങ്ങളെയൊക്കെ എണ്ണി തിട്ടപ്പെടുത്തി കണക്കു് ബോധിപ്പിക്കണമെന്നുവന്നാൽ, സാക്ഷാൽ ധനകാര്യമന്ത്രിവരെ, മന്ത്രിപ്പണി രാജിവച്ചു് ശിഷ്ടകാലം ക്ഷൗരവൃത്തി ചെയ്തു് ജീവിക്കാനായി രാമേശ്വരത്തേക്കു് കെട്ടുകെട്ടാൻ തീരുമാനിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

February 01 2024 09:38

“CPl (M)-നു് ചിഹ്നം നഷ്ടമാകുന്നു.” – വാർത്ത

“ചിന്നം വിളിക്കാൻ ചിഹ്നം വേണ്ട.” – ഗോവിന്ദൻ മാസ്റ്റർ

February 01 2024 10:47

കമലയ്ക്കു് കിട്ടിയ അടുത്തൂൺകൊണ്ടു് വീണ “എക്സാലോജിക്” തുടങ്ങിയതും, “CMRL” മാസപ്പടി നൽകി എക്സാലോജിക്കിനെയും വീണയെയും പരിപുഷ്ടമാക്കിയതും തമ്മിൽ എന്തു് ബന്ധം!?
Correlation does not imply causation, Com. “Pure”!

February 01 2024 13:45

“ഒരു കുടുംബത്തെ അവഹേളിക്കുന്നു.” – സഖാവു് എ. കെ. ബാലന്‍.

Exalogic Solutions, CMRL (Cochin Minerals And Rutile Ltd), KSIDC (Kerala State Industrial Development Corporation Ltd.) എന്നീ “prestigious” ആയ കമ്പനികൾക്കെതിരെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന SFIO (Serious Fraud Investigation Office) അന്വേഷണത്തിലെ “fraudulency” തുറന്നുകാണിച്ചുകൊണ്ടു് സി.പി.ഐ. (എം) സംസ്ഥാനകമ്മറ്റിയംഗവും, കേന്ദ്ര കമ്മിറ്റിയംഗവും, അഡ്വക്കേറ്റുമായ സഖാവു് എ. കെ. ബാലന്‍ രംഗത്തെത്തിയിരിക്കുന്നു!

അടിസ്ഥാനപരമായി, മാഫിയോസി മാതൃകയിലുള്ള ഒരു “criminal organization” മാത്രമായ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ, അധോലോകരീതിയിൽ, പടിപടിയായി വളർത്തിയെടുത്തു്, നീരാളിപ്പിടുത്തംപോലെ പിടിയുറപ്പിച്ച ഒരു സമാന്തര സാമൂഹിക വ്യവസ്ഥയുടെ, ഒരു സമാന്തര നിയമ വ്യവസ്ഥയുടെ, ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ സ്ഥാപനത്തിനായി ചരടുവലിച്ച അനേകരിൽ ഒരുവനായ സഖാവു് ബാലൻ, പ്രത്യയശാസ്ത്രപരമായ അപ്രമാദിത്വത്തോടെ, വൈജ്ഞാനികമായ അഗാധതയിൽ നിന്നും, പ്രവാചകസദൃശമായ ദീർഘവീക്ഷണത്തോടെ ഒരു കാര്യം പറയുമ്പോൾ, അതിനു് ചെവിയുള്ളവർ ചെവിയും, മുലയുള്ളവർ മുലയും കൊടുക്കേണ്ടതുണ്ടു്.

“ബാലൻ” എന്ന പേരല്ല, ആ പേരിനു് പിന്നിലെ ജ്ഞാനവാർദ്ധക്യമാണു് മനുഷ്യരുടെ ചെവികളെ തുറക്കാനും, മുലകളെ ചുരത്താനും കാരണഭൂതമാകേണ്ടതു്.

നിങ്ങൾ ഒരു നിമിഷം ഒന്നാലോചിച്ചുനോക്കൂ: സഖാവു് കൃഷ്ണന്റെയും, സഖാവു് സിദ്ധാർത്ഥന്റെയും, സഖാവു് സൊറോസ്റ്ററുടെയും, സഖാവു് മോശെയുടെയും, സഖാവു് യേശുവിന്റെയും, സഖാവു് മുഹമ്മദിന്റെയും, സഖാവു് നാനാക്കിന്റെയും, സഖാവു് ഓഷോയുടെയും, സഖാവു് ഭദ്രാനന്ദയുടെയും, സഖാവു് “പരമഹിംസ”യുടെയും, സഖാവു് മാർക്സിന്റെയും, സഖാവു് മാവോയുടെയും, സഖാവു് ഹോചിമിന്റെയും, സഖാവു് പോൾ പോട്ടിന്റെയും, സഖാവു് സുധാമണിയുടെയും, സഖാവു് സീറോബിഷപ്പിന്റെയും, സഖാവു് താറാബിഷപ്പിന്റെയും, സഖാവു് ഇഎംഎസിന്റേയും, സഖാവു് പിണറായിയുടെയും, സഖാവു് ബാലന്റെയും, സഖാവു് ഗോവിന്ദന്റേയും, സഖാവു് ചിറ്റപ്പന്റെയും, സഖാവു് കുലുങ്ങൽ ശ്രീമതിയുടെയും, സഖാവു് വീണാന്റിയുടെയും, സഖാവു് ചിന്തേച്ചിയുടെയും, സഖാവു് റഹിമിന്റെയും, സഖാവു് ജെയ്ക്കിന്റെയും, പാണ്ഡിത്യക്കുരണ്ടിയിൽ കുണ്ടികുത്താൻ യോഗ്യതയുള്ള മറ്റനവധി ജ്ഞാനപ്പഴങ്ങളുടെയുമെല്ലാം പ്രവചനങ്ങൾക്കും, പ്രഭാഷണങ്ങൾക്കും, പ്രഘോഷണങ്ങൾക്കും, പ്രതികാരാഹ്വാനങ്ങൾക്കുമായി തങ്ങളുടെ ചെവികളെ തുറക്കാനും, മുലകളെ ചുരത്താനും, കവകളെ ഖബർ പോലെ വിശാലമായി വിടർത്താനുമൊക്കെ മനുഷ്യവർഗ്ഗം നിരുപാധികമായി തയ്യാറായിരുന്നില്ലെങ്കിൽ, നമ്മുടെ ഭൂമി ഇന്നു് ഈ ഗാലക്സിയിൽത്തന്നെ സ്ഥിതി ചെയ്യുമായിരുന്നു എന്നതിനു് ആരുടെ, എന്തു് ഗാരന്റിയാണു് നമുക്കുള്ളതു്?

ഒന്നുമില്ല, യാതൊന്നുമില്ല! ചുക്കോ ചുണ്ണാമ്പോ, കുന്തമോ കൊടച്ചക്രമോ പോലുമില്ല!!

ആകെയുള്ളതു് ഇത്തിരി വരാൽക്കറിയും കപ്പപ്പുഴുക്കും മാത്രം!

അതുകൊണ്ടു്, ജ്ഞാനക്കനിയായ സഖാവു് ബാലൻ നമ്മോടു് എന്തു് പറയുന്നു എന്നു് നമുക്കു് സമൂഹവിവാഹത്തിലെന്നോണം ഒരുമയോടെ കാതോർക്കാം; അദ്ദേഹം പറയുന്നതു് അതേപടി, മുക്കിയമന്ത്രിയുടെ പത്രസമ്മേളനം പോലെ, അക്ഷരത്തെറ്റില്ലാതെ ഏറ്റുപാടാം!

അല്ലാതെ, എന്താ ഇപ്പൊ ചെയ്ക!?

February 02 2024 09:40

“ഞാൻ തടിച്ചി ആണെന്നു് ഒരു പ്രാവശ്യം കൂടി നീ പറഞ്ഞാൽ, ഞാൻ നിന്നെ ഉപേക്ഷിച്ചുപോകും.”

“ഇല്ല, അതു് നീ ചെയ്യില്ല. നമ്മുടെ കുഞ്ഞിനെ ഓർക്കൂ!”

“ഏതു് കുഞ്ഞു്?”

“”അപ്പൊ നീ ഗർഭിണിയല്ലേ?”😀

February 02 2024 10:34

തൂറിയാൽ ചന്തി കഴുകണ്ട എന്നതാണു് കൈകൾ ശുദ്ധമായാലത്തെ പ്രധാന ഗുണം.

തൂറിയശേഷം കവച്ചുനിന്നു് ബാർകോഡ് സ്കാനർ കൊണ്ടെന്ന പോലെ പ്രസക്തഭാഗത്തു് കൈകൊണ്ടു് ഒരു പ്രത്യേക ഏക്ഷൻ കാണിച്ചാൽ അണ്ഡകടാഹം മൊത്തം ക്ലീൻ ആൻഡ് സ്റ്റെറൈൽ!

February 02 2024 13:29

കേരള രാഷ്ട്രീയത്തിൽ, “അല്ലാഹുവിൻ്റെ നയതന്ത്രജ്ഞനായ സഖാവു് ജിബ്രീൽ മാലാഖയെക്കാൾ മധുരമനോജ്ഞമായി മന്ദഹസിക്കുന്ന ശൈത്താനുകളും, ശൈത്താനുകളെക്കാൾ ബീഭത്സമായി മന്ദഹസിക്കുന്ന ജിബ്രീൽ മാലാഖകളുമുണ്ടു്.

ഈ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ, വോട്ടുഭിക്ഷുകളായ “ജനസേവകരുടെ” മല്ലുസമൂഹത്തിലെ ഇമേജ്, സാക്ഷാൽ ഭീമൻ രഘുവിനെപ്പോലും നാണിപ്പിക്കുംവിധം പെരുപ്പിച്ചു് കാണിക്കാനായി, സഖാവു് “മെഴ്സിയുടെയും”, സഖാവു് നെയ്മറിൻ്റെയും കേരളത്തിലെ കട്ടൗട്ടുകളെ തോല്പിക്കും വിധം, PR ഏജൻസികൾ ഡിസൈൻ ചെയ്തു് അവതരിപ്പിക്കുന്ന “മൂരിക്കുട്ടൻ” ടൈപ്പ് കട്ടൗട്ടുകളിലും, കാളമൂത്രവിശാലമായ പോസ്റ്ററുകളിലും “നിത്യനിതാന്ത-വൈരനിര്യാതന-ഇളിസ്ഖലന മോഡിൽ” സമസ്ത മല്ലു സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും നവകേരളീയമായി പ്രത്യക്ഷപ്പെട്ടു്, ശുദ്ധഹസ്തരേഖാശാസ്ത്രവും, ജീവിതശുദ്ധിയും, സമാധാനസമൃദ്ധമായ മാനസികനിലയും, വ്യവസായസൗഹൃദവുമെല്ലാം പ്രഘോഷിക്കുന്നവർ സത്യത്തിൽ ജനങ്ങളെ സേവിക്കുന്നവരല്ല, ജനരക്തദാഹികളായ ഡ്രാക്കുള പ്രഭുക്കളാണെന്നു് പിടികിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നു് തോന്നുന്നില്ല.

February 02 2024 14:24

“ഈ ബഡ്ജറ്റു് രാജ്യത്തിനു് ഒരു ഭാവി നൽകുന്നതോ ജനങ്ങൾക്കു് ഒരു പ്രതീക്ഷ നൽകുന്നതോ അല്ല.”
– സാമ്പത്തികവിദദ്ധൻ സഹാവു് ചിറ്റപ്പൻ

ഭാവിയും പ്രതീക്ഷയുമൊന്നും നൽകിയില്ലെങ്കിലും, രാജ്യത്തിനു് ഒരു കാരണഭൂതത്തെയും ജനങ്ങൾക്കു് ഒരു POCSO പ്രതി സഖാവിനെയും നൽകാനുള്ള വല്ല വകുപ്പും ബജറ്റിൽ ഉണ്ടോടേ, സഖാവു് ഉണ്ണാക്കാ?

February 02 2024 16:08

തിരുവനന്തപുരം-കന്യാകുമാരി പാതയിരട്ടിപ്പിക്കലിന്റെ (ശ്രദ്ധിക്കുക: പണമിരട്ടിപ്പിക്കലല്ല!) ഭാഗമായി, നേമം മുതൽ പാറശാല വരെയുള്ള സ്ഥലമേറ്റെടുപ്പിനു് റെയിൽവേ വകുപ്പു് കളക്ടറേറ്റിൽ കെട്ടിവച്ച പണം പിണറായി സർക്കാർ വകമാറ്റി ചെലവഴിച്ചത്രെ!

വകതിരിവിനെ വകമാറ്റിമറിച്ചു് ന്യായീകരിക്കാൻപോലും യാതൊരുവിധ ഉളുപ്പുമില്ലാത്ത “പിണം-റോയ്” സർക്കാരിനാണോ, പൊതുസമൂഹം അദ്ധ്വാനിച്ചുണ്ടാക്കിയ പണം വകമാറ്റിമറിച്ചു് ചെലവഴിക്കുന്നതിൽ കുറ്റബോധവും മനഃസാക്ഷിക്കുത്തും അറപ്പും തോന്നേണ്ടതു്!!

ഏതു് പുണ്യപുരാതന മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ്-കമ്മ്യൂണിസ്റ്റ് “USSR”-ൽ നിന്നും വരുന്നെടാ യെവനൊക്കെ!?

P. S.

സാംസ്കാരികവും വൈജ്ഞാനികവും ശാസ്ത്രീയവും മതപരവും രാഷ്ട്രീയവും സില്മാപരവുമായ സനാതന ഭാരതീയ സാഹചര്യങ്ങളിൽ പൊട്ടിവിടർന്ന ഹൃദയാർദ്രമായ മൃതവിലാപം:

“ഒരിടത്തുജനനം ഒരിടത്തുമരണം ചുമലിൽ ജീവിത ഭാരം…

വഴിയറിയാതെ മുടന്തിനടക്കും വിധിയുടെ ബലിമൃഗങ്ങൾ,

നമ്മൾ വിധിയുടെ ബലിമൃഗങ്ങൾ!…” – (അശ്വമേധം സില്മാപ്പാട്ടു്)

ഒരിടത്തു് നരേന്ദ്ര മോദി, ഒരിടത്തു് രാഹുൽ ഗാന്ധി…

ഒരിടത്തു് ജോസഫ് വിജയ്, ഒരിടത്തു് പിണറായി വിജയൻ…

ഒരിടത്തു് നിതീഷ് കുമാർ, ഒരിടത്തു് ഫറവോ മമി!… (ഭാരതീയ രാഷ്ട്രീയം)

February 02 2024 18:20

കരിമണൽ കർത്താവിൽ പ്രിയരായ ഇടവകാംഗങ്ങളേ! വീണ റ്റി.യുടെ “എക്സാലോജിക്ക് സൊല്യൂഷൻസ്” എന്നാൽ എന്തു് കടുവയാണെന്നു് നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ, താഴെ കൊടുത്തിരിക്കുന്നതാണു് ആ കിടുവ!

(കാണാതെ പഠിച്ചോളൂ! പിൻവാതിലിലൂടെ പ്രവേശിക്കാൻ ആ അറിവു് ആവശ്യമായി വന്നേക്കാം.)

“Exalogic Consulting, a global leader in technology advisory and digital transformation, champions sustainable business practices. With a steadfast focus on environmental responsibility, we empower organizations to navigate change using our rich technological expertise.”

ഇതു് വായിക്കുമ്പോൾ നിങ്ങളിലെ യുവതുർക്കികളായ ചിലർക്കെങ്കിലും തോന്നിയേക്കാം: “വിശുദ്ധ ക്ലിഫ് ഹൗസ് പശുത്തൊഴുത്തുകളേ! വിശുദ്ധ എക്സാലോജിക്ക് ചാണകക്കുഴികളേ!! സാക്ഷാൽ വില്യം ഷേക്‌സ്പിയർ സഖാവു് വിരചിക്കുമോ ഇത്ര കവിതാത്മകമായൊരു കമ്മ്യൂണിസ്റ്റ് വിപ്ലവ ഭാവനാചിത്രം!?”

വിജൃംഭിതമായ അത്തരം “മാനസികനില” സാധാരണമാണു്. അതിന്റെ പേരിൽ ആരും വ്യാകുലമാതാവാകേണ്ടതോ, വക്കീലിനെ തേടേണ്ടതോ ആയ കാര്യമില്ല.

February 03 2024 09:51

“യുവതിയോടു് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ആളൂരിനെതിരെ കേസ്.” – വാർത്ത

ഉള്ളിയുടെ പച്ചമണം മാറുന്നതിനു് മുൻപു് കക്ഷി ചട്ടിയിൽ കോഴിക്കാലിട്ടു് വഴറ്റി കിഫ്ബി ബോണ്ട് ചിക്കൻ മസാലയുണ്ടാക്കാൻ നോക്കിക്കാണും.

February 03 2024 10:13

“ബാലചന്ദ്രൻ ചുള്ളിക്കാടിനു് മാന്യമായ പ്രതിഫലം നൽകാൻ തീരുമാനമെടുത്തു.” – സച്ചിദാനന്ദൻ

മാന്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച ചെയ്യുന്ന സ്വഭാവം സച്ചിമാഷിനുണ്ടെന്നു് “ദുശ്മൻസ്” പോലും ഇന്നുവരെ പറഞ്ഞിട്ടില്ല.

February 04 2024 10:58

കേരളത്തിൽ കവിതോപാസകർ തമ്മിൽ പൊരിഞ്ഞ അടിയാണെന്നു് കേൾക്കുന്നു!

പ്രാസാങ്കത്തട്ടിൽ കളരിവിളക്കു് തെളിച്ചുവച്ചു്, വൃത്താലങ്കാര പരദേവതകളെ മനസ്സിൽ ധ്യാനിച്ചു് അടിച്ചാൽ വേണ്ടില്ല. പൊട്ടൻ്റെ അടി പോലെ ചറപറ അടിച്ചു് സന്ധിയും സമാസവും തെറ്റരുതല്ലോ.

February 04 2024 12:25

വ്യക്തികളിലെ കലാ-, സാഹിത്യ-, ശാസ്ത്രവാസനകൾക്കു് വികസിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണു് ലക്ഷ്യമെങ്കിൽ, ആദ്യം ചെയ്യേണ്ടതു് കേരള ശാസ്ത്രസാഹിത്യപരിഷത്തു്, പുരോഗമന കലാസാഹിത്യ സംഘം മുതലായ, മത-, രാഷ്ട്രീയ ഐഡിയോളജികളുടെ മൂടു് താങ്ങി നിലനിൽക്കുന്ന സകല ഇത്തിക്കണ്ണി സംഘങ്ങളെയും സംഘടനകളെയും വാൽനക്ഷത്രങ്ങളെയും വാലാട്ടിപ്പട്ടികളെയും പിരിച്ചുവിടുകയാണു്.

പ്രത്യയശാസ്ത്രങ്ങളുടെയോ മതങ്ങളുടെയോ “straitjacket”-ൽ ചുരുണ്ടുകൂടുന്ന ഒരു വ്യക്തിക്കു് ലോകത്തെ സ്വതന്ത്രമായി വീക്ഷിക്കാനും വികസിക്കാനും കഴിയുമെന്നു് കരുതുന്നതിനെക്കാൾ അടിസ്ഥാനരഹിതമായ, അർത്ഥശൂന്യമായ ഒരു absurdity സങ്കല്പിക്കാൻ കഴിയുമോ?

“സ്വാതന്ത്ര്യം മാത്രമേ മഹത്തുക്കളെ വിരിയിക്കൂ, സമ്മർദ്ദം കൊല്ലുകയും ദുഷിപ്പിക്കുകയും ചെയ്യുന്നു. (Nur die Freiheit brütet Kolosse aus, während der Zwang tötet und verdirbt.)” – “Individual Psychology”-യുടെ ഉപജ്ഞാതാവായ ഡോക്ടർ Alfred Adler (07. 02. 1870 – 28. 05. 1937)

February 04 2024 15:03

മുദ്രാവാക്യം എത്ര ഉച്ചത്തിൽ വിളിക്കണമെന്നു് മല്ലുക്കുഞ്ഞുങ്ങളെ പഠിപ്പിക്കാനായി കേരളത്തിലേയ്ക്കു് ഇടയ്ക്കിടെ വരണേ കുഞ്ഞമ്മായീ!

കുഞ്ഞമ്മായി ഈസ് ഗ്രെയ്റ്റ്! കുഞ്ഞമ്മായി ഈസ് സൂപ്പർ! കുഞ്ഞമ്മായി ഈസ് ഫ്രീക്കി!

യേശുവിന്റെ കാലത്തു്, “കുരുടർ കാണുകയും, മുടന്തർ നടക്കുകയും, കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുകയും, ചെകിടർ കേൾക്കുകയും, മരിച്ചവർ ഉയിർക്കുകയും” ചെയ്തിരുന്നു എന്നു് ബൈബിൾ റിപ്പോർട്ട് ചെയ്യുന്നുണ്ടു്. (മത്തായി 11: 4 )

കുഞ്ഞമ്മായി ഒന്നു് കണ്ണുരുട്ടിയാൽ, കുഞ്ഞമ്മായിയെപ്പോലെ ഹിന്ദി നൈപുണ്യമില്ലാത്തവരായതിനാൽ, അത്ര അക്ഷരസ്ഫുടതയോടെ അല്ലെങ്കിലും, മൂകരായ മല്ലുക്കുഞ്ഞുങ്ങൾവരെ “ഭാരതം മാഡാക്കീ ജേ” എന്നു് വിളിക്കുമെന്ന കാര്യത്തിൽ ഒരു സംശയത്തിന്റെ ആവശ്യമില്ല.

പുണ്യപുരാതനമായ ഭാരതത്തിൽ പ്ലാസ്റ്റിക് സർജറിയും, ഇൻ വിട്രോ ഫെർട്ടിലൈസേഷനും, എയ്‌റൊനോട്ടിക്സും, ആണവായുധങ്ങളുമെല്ലാം ഉണ്ടായിരുന്നു എന്നു് ഖനനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിയിച്ച, “ശാസിക്കുന്നവരായ” ശാസ്ത്രജ്ഞർ, മീനാക്ഷി ലേഖി നാടു് വാണിരുന്ന പ്രതാപകാലത്തു് മൂകർ മുദ്രാവാക്യം മുഴക്കിയിരുന്നു എന്നു് ചരിത്രപുസ്തകങ്ങളിൽ ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നുറപ്പു്.

ഉറപ്പിക്കാൻ ഒരു ജ്ഞാനക്കുരണ്ടി കിട്ടിയാൽ, അതിൽ ഫെവിക്കോൾ തേച്ചുറപ്പിച്ചതുപോലെ കുണ്ടിയുറപ്പിച്ചു് കുത്തിയിരിക്കുന്നവരാണവർ.

പുകച്ചാൽ ഉടുമ്പുകൾ പൊത്തിൽ നിന്നും പുറത്തുചാടും. എത്ര പുകച്ചാലും പുറത്തുചാടാത്തവരാണു് തങ്ങളുടെ ശുദ്ധമാന കുണ്ടി ക്ലിഫ് ഹൗസ് ടൈപ്പ് ചക്കരക്കുടങ്ങളിലെ ജ്ഞാനക്കുരണ്ടികളിൽ ഭദ്രമായി ഒട്ടിച്ചു് അടയിരുന്നു് ജനത്തെ “അനുശാസിക്കുന്ന” പ്രത്യയശാസ്ത്രജ്ഞരും, “ശാസിക്കുന്ന” ശാസ്ത്രജ്ഞരും!

ഏതു് ലോകത്തെ, ഏതു് യുഗത്തിലെ, ഏതു് ദ്രോണാചാര്യന്മാരുടെ ഗുരുകുലങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നാവോ ജ്ഞാനതിലകങ്ങളായ ഇമ്മാതിരി യോനീനളിനങ്ങൾ!?

February 04 2024 15:48

നിങ്ങളെന്തിനാണു് തീട്ടത്തിൽക്കൂടി നടക്കുന്നതു്?

അങ്ങനെ ചെയ്യാൻ അവർ ടെലിവിഷനിൽ പറഞ്ഞു.

February 05 2024 10:45

കാരണഭൂതത്താന്റേതുപോലത്തെ ഒരു തലപ്പാവു് വാങ്ങി തല മറയ്ക്കാൻ മറക്കണ്ട, സഖാവേ! “മണ്ണിൽ മുളച്ച സൂര്യനെപ്പോലെ” ജ്വലിച്ചു് നിൽക്കുന്ന കേരള സമ്പദ്ഘടനയുടെ ഉജ്ജ്വലതാപമേറ്റു്, അതിനോടു് വളരെ അടുത്തു് പെരുമാറുന്നവനെന്ന നിലയിൽ, സഖാവിന്റെ തലമണ്ട കരിഞ്ഞുപോകാതിരിക്കാൻ അതു് സഹായകമാകും. സൂര്യനോടു് അധികം അടുത്താൽ കരിഞ്ഞുപോകുമെന്നു് ഈ അടുത്തയിട സഖാവു് ഗോവിന്ദൻ മാസ്റ്ററും കണ്ടെത്തിയിട്ടുണ്ടെന്നോർക്കുക!

പോരെങ്കിൽ, “മസ്തകവേഷ്ടി” മണ്ടർക്കും പൊതുജനമദ്ധ്യേ രാജകീയ പരിവേഷത്തിനു് കാരണഭൂതമാകുമെന്നു് ഏതു് ശിരസ്തദാർക്കാണു് അറിയാത്തതു്?

അതിനുവേണ്ട ചില്ലറ കിഫ്‌ബിയിൽ നിന്നോ ദുരിതാശ്വാസനിധിയിൽ നിന്നോ കണ്ണടനിധിയിൽ നിന്നോ മറ്റോ വകമാറ്റുകയും ചെയ്യാം.

February 05 2024 10:49

“ഷന്റാൽ, നീ എന്താണു് അടുക്കളയിൽ ചെയ്യുന്നതു്?”

“ഒരു ഐസ് ക്യൂബ് ചൂടുവെള്ളത്തിൽ വീണു. എനിക്കതു് കണ്ടെത്താൻ കഴിയുന്നില്ല.”

February 05 2024 11:22

സത്യത്തിൽ നീയെന്തിനാ പപ്പയെ അന്നു് കല്യാണം കഴിച്ചതു്? സൗന്ദര്യമുള്ള ആണുങ്ങൾ ആരും ഉണ്ടായിരുന്നില്ലേ?

February 05 2024 12:23

ചാനൽ ആങ്കർ: “മിസ്റ്റർ സഖാവു് ഡോക്ടർ മാർക്സിസ്റ്റ്, CMRL, KSIDC, Exalogic എന്നീ കമ്പനികളിലെ ക്രമക്കേടു് സംബന്ധിച്ചു് SFIO ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ നിങ്ങളുടെ പാർട്ടിക്കു് എന്തിനാണു് ഇത്ര അസ്വസ്ഥത?”

സഖാവു് ഡോക്ടർ മാർക്സിസ്റ്റ്: “ഞാൻ അതിലേക്കു് വരാം. പക്ഷേ, അതിനു് മുൻപു് എനിക്കു് അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബെറിഞ്ഞതിനെപ്പറ്റിയും, സദ്ദാം ഹുസൈൻ്റെ ഇറാക്കിൽ കണ്ടെത്തിയതായി അമേരിക്ക വ്യാജമായി അവകാശപ്പെട്ട ബയൊളോജിക്കൽ വെപ്പണുകളെസംബന്ധിച്ചും, മഹാഭാരതയുദ്ധത്തിൽ “അശ്വത്ഥാമാ ഹതഃ കുഞ്ഞാലിഹഃ” എന്ന മുദ്രാവാക്യം വഴി അരങ്ങേറിയ അതിഫീകരമായ വഞ്ചനയെപ്പറ്റിയും, ബ്രസീലിലെ ആമസോൺ വനങ്ങളുടെ നശീകരണത്തെ സംബന്ധിച്ചും പ്രത്യയശാസ്ത്രപരമായി രണ്ടേമുക്കാൽ വാക്കുകൾ പറയേണ്ടതുണ്ടു്.”

February 05 2024 13:41

തന്തയെ തള്ളയെന്നും, തള്ളയെ തന്തയെന്നും വിളിക്കേണ്ടിവരുന്ന “മാർക്സിയൻ മാനസികനിലയിലേക്കു്” പ്രത്യയശാസ്ത്രപരമായി ജീർണ്ണിക്കാത്തിടത്തോളം, ഏതു് ശ്രീകുമാരൻ തമ്പിക്കും, ഏതു് ബാലചന്ദ്രൻ ചുള്ളിക്കാടിനും, “പിറപ്പിച്ചു” എന്നു് വിശ്വസിപ്പിക്കപ്പെടുന്നവൻ തന്നെയാണോ – കർമ്മാധിഷ്ഠിത കാഴ്ചപ്പാടിൽ – പിറപ്പിക്കപ്പെട്ടവരുടെ തന്ത എന്ന സംശയം ഉദിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ആരെയും “തന്തയ്ക്കു് പിറക്കാത്തവർ” എന്നു് “ബഹുമാനപുരസ്സരം” അഭിസംബോധന ചെയ്യാനുള്ള അവകാശവും അധികാരവും ഉണ്ടായിരിക്കണമെന്നാണു്, ജന്മനാ മാർക്സിയൻ തൊഴിലാളിവർഗ്ഗസിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ഒരു മല്ലു മാക്രിസ്റ്റ് എന്ന നിലയിലും, വെന്തുപോകാതിരുന്ന മുൾപ്പടർപ്പായി, ഹോരേബ് പർവ്വതത്തിൽ സഖാവു് മോശെക്കു് സ്വയം പ്രത്യക്ഷപ്പെടുത്തിയ സഖാവു് യഹോവയുടെ അടിസ്ഥാനത്തിലും നാമത്തിലും മുദ്രയിലും പണിതുയർത്തപ്പെട്ടിരിക്കുന്ന ഏതു് പള്ളിയിലും, ഏതു് ബസിലിക്കയിലും, സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്തു് വാങ്ങിയ “ബാറ്റാ ഷൂ” അഴിച്ചുവച്ചുമാത്രം പ്രവേശിക്കുന്ന ഒരു ഭക്തനസ്രാണി എന്ന നിലയിലും, നവകേരള തൂറൽബസ് സദസ്സിനു് മുന്നിൽ ഞാൻ ഭക്ത്യാദരപുരസ്സരം സമർപ്പിക്കുന്ന പ്ലീഡിങ്, യുവർ ഓണർ!

February 05 2024 13:54

ജാതിമതവർഗ്ഗവർണ്ണലിംഗഭേദമേന്യേ, ഭാരതത്തിൽ ജനിച്ച ഏതൊരുവൻ്റെയും, ഏതൊരുത്തിയുടെയും, അവർ ചൊവ്വ ഗ്രഹത്തിൽപ്പോയി കുഞ്ഞുങ്ങളെ ജനിപ്പിച്ചാൽ ആ കുഞ്ഞുങ്ങളുടെയും, മാതാവും പിതാവുമെല്ലാം ഭാരതമാണു്, Basta!!

February 05 2024 15:10

മല്ലുക്കളുടെ ചാനൽച്ചർച്ചകൾ ശുക്ലസ്ഖലനം സംഭവിക്കാത്ത മൈഥുനം പോലെയാണു്:

Party political pistons in reciprocating actions and reactions without any sort of socio-scientific, socio-ethical, socio-educational energy output.

February 05 2024 16:06

“ഡാ, അപ്പാ, ഞാൻ നിന്നെ ഇനിമേൽ അപ്പാ എന്നു് വിളിക്കില്ല.”
“അതെന്താടാ മോനേ?”
“അപ്പാ, അമ്മാ മുതലായ ക്ലീഷേ സല്യൂട്ടേഷൻസ് ഞങ്ങൾ നവകേരളീയരുടെയിടയിൽ ഫ്രീക്കിയല്ല.”

February 06 2024 09:33

ദിവ്യപ്രഭാവലയമോ, സൂര്യോദയസമ്പദ്ഘടനതൻ വെള്ളിവെളിച്ചമോ?

(അലങ്കാരം ഉൽപ്രേക്ഷയാകാനാണു് സാദ്ധ്യതയെന്നു് തോന്നുന്നു.) 🙂

February 06 2024 10:07

“Hands Up or I’ll Shoot” (German: “Hände hoch oder ich schieße”) is an East German crime comedy film.

Filmed in 1965, (but due to censoring) completed and distributed in 2009, making it the last East German film to be released.

https://en.wikipedia.org/wiki/Hands_Up_or_I%27ll_Shoot

February 07 2024 10:43

“എം. വി. ഗോവിന്ദൻ സംസാരിക്കുന്നു; തത്സമയം.” വാർത്ത

ഗോവിന്ദൻ മാസ്റ്റർക്കു് ഇതിനിടെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നോ? ഒന്നും കണ്ടുമില്ല, കേട്ടുമില്ല, ആരുമൊന്നും പറഞ്ഞുമില്ല. മിന്നുംകുടത്തിനു് പുറത്തായതോടെ കാരണഭൂതത്തിനു് മുണ്ടാട്ടം മുട്ടിയെന്നു് ഒരു മിന്നായം പോലെ എവിടെയോ കണ്ടിരുന്നു. എക്സാലോജിക്ക് കമ്പനി സപ്ലൈ ചെയ്ത, കോടികൾ വിലയുള്ള കമ്മ്യൂണിക്കേഷൻ സോഫ്റ്റ്‌വെയറാണു് ഇൻഫർമേഷൻ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതു്! എന്നിട്ടും, നാട്ടുവാർത്തകളുടെ റിസപ്ഷൻ ഈയിടെ വളരെ ലാഗിങ്ങാണു്.

ഉടമ്പടിപ്രകാരം, കമ്മ്യൂണിക്കേഷൻ സോഫ്റ്റ്‌വെയർ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്തു് “tally” ആക്കാനുള്ള ബാദ്ധ്യത എക്സാലോജിക്കിനുണ്ടു്. പക്ഷേ, എക്സാലോജിക്ക് കമ്പനി കുംഭകർണ്ണനെപ്പോലെ “dormant” ആയാൽ, ആ ചുമതല ആരുവഹിക്കും? നോക്കിനില്ക്കാനും നോക്കുകൂലി വാങ്ങാനുമല്ലാതെ നവകേരള നോക്കുകൂലിക്കാർക്കു് മറ്റു് പണികളൊന്നും അറിയില്ലെന്നോർക്കുക!

ഇനിയിപ്പോൾ, നാട്ടുവാർത്തകൾ കൃത്യസമയത്തു് ലഭ്യമാക്കിയിരുന്ന കമ്മ്യൂണിക്കേഷൻ സോഫ്റ്റ്‌വെയർ റിപ്പയർ ചെയ്യാൻ KSIDC-യെ സമീപിക്കുകയേ നിവൃത്തിയുള്ളു. കേരള സ്റ്റേറ്റിലെ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റിന്റെ മൊത്തം ചുമതല വഹിക്കുന്ന ഒരു കോർപ്പറേറ്റ് ഭീമൻ എന്ന നിലയിൽ അവർക്കറിയാത്ത സൂത്രപ്പണികളൊന്നുമില്ല എന്നാണു് കേട്ടിട്ടുള്ളതു്.

February 07 2024 11:30

“അധ്യാപകനാകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന മൂന്നു് വാക്കുകൾ എന്നോടു് പറയൂ?”

“ജുലൈ, ഓഗസ്റ്റ്, ഡിസെംബർ…”

February 07 2024 11:39

“എനിക്കു് സ്കൂളിൽ പോകാൻ ഇഷ്ടമില്ല!”

“നീയാണു് അധ്യാപകൻ!”

February 07 2024 12:17

സ്വകാര്യമൂലധനത്തെ ഞങ്ങൾ എതിർത്തിട്ടില്ല. അന്നുമെതിർത്തിട്ടില്ല, ഇന്നുമെതിർത്തില്ല, ഇനി എതിർക്കുകയുമില്ല.” – എം. വി. ഗോവിന്ദൻ (സ.)

സ്വകാര്യമൂലധനത്തെ മാർക്സും മാവോയും, ലെനിനും സ്റ്റാലിനും, മണിയും മാണിയും, പിണുവും ചെഗുവും പോലും എതിർത്തിട്ടില്ല; അപ്പോഴാണു്!!

February 07 2024 12:44

“ഇനി, സാക്ഷാൽ വരാൽ സഖാവു് സജി ചെറിയാൻ നിർബന്ധിച്ചാലും, കേരളഗാനമോ, കരാളഗാനമോ ഞാൻ എഴുതിക്കൊടുക്കില്ല.” – ശ്രീകുമാരൻ തമ്പി

“തമ്പിയുടെ മനോനില എന്നേ എനക്കു് അതിനെപ്പറ്റി പറയാനുള്ളു.” – പു. ക. സാ. ഉപാസകൻ P. V.

February 07 2024 13:26

“എൻഡിഎ സംസ്ഥാന കസേരമനിതൻ (chairman) ശ്രീ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര എട്ടാം ദിവസം മാവേലിക്കരയിൽ.” – വാർത്ത

ആറു് ദിനങ്ങളിൽ പ്രപഞ്ചത്തെയും മനിതരെയും സൃഷ്ടിച്ച സഖാവു് യഹോവ പോലും ക്ഷീണംമൂലം ഏഴാം നാൾ വിശ്രമിച്ചു എന്നിരിക്കെ, എട്ടാം നാളിലും ക്ഷീണമില്ലാതെ “പയറുപയറുപോലെ” നടക്കുന്ന ശ്രീ സുരേന്ദ്രനും കൂട്ടുനടപ്പുകാർക്കും Kudos!!

February 07 2024 15:57

സ്വന്തം “മേൽക്കൂരയ്ക്കു്” ഗുരുതരമായ കേടുപാടുകൾ മനഃപൂർവ്വം വരുത്തിവച്ച ഒരു സത്യവിശ്വാസിയാണു് കക്ഷിയെന്നു്, ദീർഘകാല “തല-തറ” ഇടിയജ്ഞത്തിലൂടെ നെറ്റിയിൽ “ഈസ്റ്റ്മാൻ കളറിൽ” വാർത്തെടുത്ത ആ ആർട്ട് ഇൻസ്റ്റലേഷൻ കണ്ടാലറിയാം.

“He’s got bats in his belfry” എന്നു് സായിപ്പൻ ഭാഷ.

അന്ത്യനാളിൽ, സുവർക്കത്തിലെ പോളിറ്റ് ബ്യൂറോയിൽ, ശരിഅത്താനുസൃതമായ ഔദ്യോഗികപദവി നൽകി അല്ലാഹു അവനെ അനുഗ്രഹിക്കുമാറാകട്ടേ, ആമീൻ!

February 07 2024 16:04

എൻ്റെ രാമൻ ഡാക്കിട്ടർ ബ്രിട്ടാസാണു്!

February 08 2024 10:24

ഇൻഡ്യൻ ഫ്യൂഡലിസം, സോറി, ഫെഡറലിസം സംരക്ഷണ പോരാട്ടത്തിൽ സഖാവു് ശ്രീമതിട്ടീച്ചർ ഉണ്ടായിരുന്നെങ്കിൽ, മോദിയും കേന്ദ്രവും മാത്രമല്ല, ഇന്ദ്രപ്രസ്ഥം മൊത്തം ആറ്റംബോംബ് സ്ഫോടനം എന്നപോലെ കലുങ്ങിയിട്ടുണ്ടാവണം!

February 08 2024 10:41

കേന്ദ്രത്തിലെ ഭരണം സി. പി. ഐ. (എം)-ന്റെ കൈകളിൽ ആയിരുന്നെങ്കിൽ, “ഫെഡറലിസസംരക്ഷണം” എന്ന പേരിൽ ഒരു പോരാട്ടം (Fight to protect Federalism) അനാവശ്യമായിരുന്നേനെ!

ഇനി ഉണ്ടായാൽത്തന്നെ, അതിന്റെ വിധി 1989-ലെ ടിയാനന്മെൻ സ്ക്വയറിലെ പ്രക്ഷോഭത്തിന്റേതായിരുന്നേനെ!

കമ്മ്യൂണിസത്തിൽ മകളിസം, മകനിസം, മരുമക്കളിസം, പേരക്കിടാങ്ങളിസം, നേപറ്റിസം, ഫ്യൂഡലിസം, മാടമ്പിസം ഒക്കെയല്ലാതെ, എന്തു് ഫെഡറലിസം?

February 08 2024 10:55

“മടിയിൽ കനമില്ലാത്ത അച്ഛൻ പത്തായത്തിലുമില്ല തട്ടിൻ പുറത്തുമില്ല.” – അരവിന്ദ് കെജ്രിവാൾ

(കെജ്രിവാളിനു് മലയാളം പഴഞ്ചൊല്ലുകളൊക്കെ നല്ല വശമാണെന്നു് തോന്നുന്നു.)

February 08 2024 11:39

വിശുദ്ധ കുർബാന ചൊല്ലുമ്പോൾ വിപ്ലവസഖാക്കളായ സർവ്വശ്രീ താറാബിഷപ്പും സീറോബിഷപ്പുമൊക്കെ ധരിക്കുന്ന തരത്തിലുള്ള കസവുകാപ്പ ഒരെണ്ണം ഒപ്പിച്ചിരുന്നെങ്കിൽ, ഇതുപോലെ തുണിപറിച്ചു് പുതയ്ക്കേണ്ടി വരുമായിരുന്നോ?

മാത്രവുമല്ല, അതുവഴി, കിഞ്ചനവർത്തമാനത്തിലൂടെ ഭാവിയിലേക്കു് നടുവിരൽ ചൂണ്ടുന്ന കാരണഭൂതത്തിന്റെ ഒരു റോയൽ ടച്ചും വന്നേനെ!

“ഫെഡറലിസസംരക്ഷണപോരാട്ടത്തിൽ” ഭാഗഭാക്കുകളായ മുഴുവൻ വിപ്ലവകാരികളെയും അത്തരം കസവുകാപ്പകൾ ധരിപ്പിച്ചു് അരങ്ങിൽ അവതരിപ്പിച്ചിരുന്നെങ്കിൽ, കന്നിമാസത്തിലെ പിണുവാതിരനാളിലെ കടുവകളിപോലെ സംഭവം “വളരെ ശരിക്കും” കളർഫുൾ ആവുകയും, അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറിക്കുകയും ചെയ്തേനെ!

February 08 2024 16:19

“നിൻ്റെ പണം തരൂ!”

“ഞാൻ രാഷ്ട്രീയക്കാരനാണു്.”

എങ്കിൽ, എൻ്റെ പണം തരൂ!”

February 09 2024 10:40

“വിദ്യാഭ്യാസത്തിൽ ഒരേ നിലപാടു് ലോകാവസാനം വരെ തുടരണമെന്നില്ല.” – വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

ലോകാവസാനംവരെ പോയിട്ടു്, ഭരണാവസാനം വരെയെങ്കിലും വിദ്യാഭ്യാസത്തിലെ നിലപാടു് തുടരണമെങ്കിൽ, അർത്ഥപൂർവ്വമായ എന്തെങ്കിലും വിദ്യാഭ്യാസനിലപാടു് ഉണ്ടാക്കിയെടുക്കാൻ വേണ്ടത്ര വിദ്യാഭ്യാസം ആദ്യം സമ്പാദിച്ചിരിക്കണം, സഹാവേ!!

February 09 2024 11:19

“എല്ലാവരും പറയുന്നതു് സത്യമാണെന്നു് നുണ പറയാൻ കഴിയാത്തവർ വിശ്വസിക്കുന്നു.” – ഫ്രാൻസ് കാഫ്ക

“പിണറായി തള്ളുന്നതു് മൊത്തം സത്യമാണെന്നു് അറ്റവും തുമ്പുമില്ലാത്ത അന്തംകമ്മികൾ വിശ്വസിക്കുന്നു.” – കാൾ മാർക്സ്

February 09 2024 14:57

ലോകത്തെ മനസ്സിലാക്കാൻ മനുഷ്യനു് തത്കാലം ആകെമൊത്തം അഞ്ചു് ഇന്ദ്രിയങ്ങളേയുള്ളു. വേണ്ടവിധം ഉപയോഗിച്ചാൽ അവതന്നെ ധാരാളം!

സഖാവു് ഐൻസ്റ്റൈനോ, പൂച്ചമൊയ്ലാളി സഖാവു് ഷ്‌റ്യോഡിങ്ങർക്കോ, മറ്റു് ശാസ്ത്ര സഖാക്കൾക്കോ ഒട്ടും കൂടുതൽ ഇന്ദ്രിയങ്ങൾ ഉണ്ടായിരുന്നില്ല.

February 09 2024 14:57

അന്വേഷണ ഉത്തരവു് ഗമ്പ്ലീറ്റ് നിയമവിരുദ്ധമായതിനാൽ, SFIO അന്വേഷണം അടപടലേ റദ്ദാക്കണമെന്നു് കേരള ആഭ്യന്തരമന്ത്രി സഹാവു് പിണറായി വിജയന്റെ മകളും, കേരള പൊതുമരാമത്തുമന്ത്രി സഹാവു് മു.റിയാസിന്റെ ഭാര്യയുമായ സഹാവു് സൂപ്പർ എൻജിനിയർ വീണയുടെ എക്സാലോജിക് കമ്പനി “Connecticut”, സോറി, “Karnataka” ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നതായി വാർത്ത.

വിശുദ്ധ പള്ളിമണികളേ! ഇതെന്തൊരു ബനാന റിപ്പബ്ലിക്ക്!? ഒരു മാഫിയാ ബോസിന്റെ മകൾക്കു്, ഒരു ജൂണിയർ മാഫിയാ ബോസിന്റെ ഭാര്യക്കു്, ഒരു കമ്മ്യൂണിസ്റ്റിക്, ഫ്യൂഡലിസ്റ്റിക്, നേപ്പറ്റിസ്റ്റിക്, മാടമ്പിസ്റ്റിക്, റൗഡിസ്റ്റിക്, ഇഡിയോട്ടിക്‌, നെക്രോട്ടിക് ടോട്ടാലിറ്റേറിയൻ പൊളിറ്റിക്കൽ സിസ്റ്റത്തിൽ കയ്യും കാലും തലയുമൂന്നി പ്രവർത്തിക്കുന്ന ഒരു “ജനാധിപത്യ റിപ്പബ്ലിക്കിൽ”, പരിസ്ഥിതിയെയും മനുഷ്യരെയും അറഞ്ചം പുറഞ്ചം വ്യഭിചരിച്ചുകൊണ്ടു്, ഇൽമെനൈറ്റ് (titanium-iron oxide – FeTiO₃) ഖനനം വഴി സഹസ്രകോടികൾ സമ്പാദിക്കുന്ന ഒരു പാവം കമ്പനിയുമായി വിപ്ലവകരമായ ഒരു അഴിമതി ചെയ്യാൻ നിയമപരമായി അനുവാദമില്ലെന്നു് വന്നാൽ, ദൈവശാപമേറ്റ ഈ ബനാന റിപ്പബ്ലിക്കിന്റെ പോക്കു് എവിടെച്ചെന്നവസാനിക്കും?

സനാതനമായ ഈ ബനാന റിപ്പബ്ലിക്ക് ഒരു പടവലങ്ങ റിപ്പബ്ലിക്കായി താഴേക്കുതാഴേക്കു് വളർന്നു്, ശ്രീഭൂമീദേവിയുടെ അടിവയറ്റിലെത്തി, ശ്രീസീതാദേവിയുടെ സ്വർണ്ണ അരഞ്ഞാണവും സ്വർണ്ണ പാദസരങ്ങളും, ശ്രീരാമഭഗവാന്റെ ടൈറ്റേനിയം കണ്ഠാഭരണങ്ങളും ഇൽമെനൈറ്റ് കാൽത്തളകളും, “അയോനിജയയായി ഉഴവുചാലിൽ നിന്നും ലഭിച്ച സാക്ഷാൽ മഹാലക്ഷ്മിയുടെ അവതാരമായ ജനകന്റെ വളർത്തുമകൾ ശ്രീസീതയെ ധർമ്മപത്നിയാക്കാനായി” അദ്ദേഹം കൂൾകൂളായി കുലച്ചൊടിച്ച രുദ്രഭഗവാന്റെ (പരമശിവന്റെ) വില്ലുമെല്ലാം, ശ്രീസിദ്ധാർത്ഥനെപ്പോലെ ശ്രീബോധിവൃക്ഷത്തിൻചോട്ടിൽ ശ്രീകുണ്ടി കുത്തിയിരുന്നു് ധ്യാനിച്ചു് ആത്യന്തിക ആദ്ധ്യാത്മികജ്ഞാനം കൈവരിക്കാതെ, വെറും ചുമ്മാ ചുമ്മാതെ ശാസ്ത്രജ്ഞർ എന്നു് അവകാശപ്പെടുന്ന, അടിസ്ഥാനപരമായി പ്രാകൃതരായ ആർക്കിയോളജിസ്റ്റുകൾ ഭൂഗർഭത്തിൽനിന്നും സർവ്വലോകസമക്ഷം കണ്ടെടുക്കാനും, അതുവഴി ശാസ്ത്രങ്ങളുടെ ശാസ്ത്രവും, സ്തോത്രങ്ങളുടെ സ്തോത്രവും, സൂത്രങ്ങളുടെ സൂത്രവും, തന്ത്രങ്ങളുടെ തന്ത്രവുമായ, “Primitive Communism, Slavery, Feudalism, Capitalism and Socialism” എന്നീ അഞ്ചു് ചരിത്രപരമായ തട്ടുകളിലൂടെയാണു് മനുഷ്യസമൂഹം ജനിച്ചുവളർന്നു്, പടർന്നുപന്തലിച്ചു് ചത്തൊടുങ്ങുന്നതെന്ന, അഭൂതപൂർവ്വമായ മാർക്സിയൻ തിയറി ഖണ്ഡിക്കപ്പെടാനും ഇടവന്നാൽ, പൊന്നുടയ തമ്പുരാനേ, പിന്നെ ഒരു മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് മനിതനായി, ഒരു വിപ്ലവസഖാവായി ഭൂമിയിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ, ഏതെങ്കിലും ചാനൽ ചർച്ചയിൽപ്പോയി എതിരാളികളുടെ പുളിച്ചാർത്ത തെറികൾ കേട്ടു് ചാകുന്നതാണു് ഭേദം!

February 09 2024 18:41

“അമ്മച്ചി റോഡിൽ കുത്തിയിരുന്നു് സമരം ചെയ്തു് റിപ്പോർട്ട് ചെയ്തിട്ടു് കാര്യമില്ല. കൊടുക്കാൻ പണം വേണ്ടേ?” – (ശവ) സംസ്കാര മന്ത്രി സജി ചെറിയാൻ

വരാലിനും കപ്പയ്ക്കുമൊക്കെ ഇപ്പോ എന്താ ഒരു വില!?

February 09 2024 19:23

“എക്സാലോജിക് കേസ് മുഴുവനും പഠിച്ചിട്ടുള്ള ഒരാളാണു് ഞാൻ.” – സഖാവു് എ. കെ. ബാലൻ

കേസുകെട്ടു് മുയ്മനും വായിച്ചുപഠിക്കാതെ വിധി പ്രസ്താവിക്കുന്നവനാണു് സഖാവു് ബാലൻ എന്നു് പറയുന്ന പ്രതിലോമകാരികളുടെ തലമണ്ടയിൽ “മിന്നൽ-പിണറായി” ഇടിത്തീയും ഗന്ധകവും വീഴും!!

February 10 2024 12:33

അലക്കി, കഞ്ഞിപിഴിഞ്ഞു്, ഉണക്കി, തേച്ചു് വടിയാക്കിയ ഒരു ഖദർ ഷർട്ടുണ്ടായിരുന്നെങ്കിൽ, സാംസ്കാരിക വകുപ്പുമന്ത്രി സഖാവു് സജി ചെറിയാനെപ്പോലെ, മീൻകച്ചവടം ചെയ്തു് കോടീശ്വരനായി, വരാൽക്കറിയും കപ്പപ്പുഴുക്കും തിന്നു് എനക്കും സുഖജീവിതം നയിക്കാമായിരുന്നു!!

February 10 2024 13:19

“ഞാനൊരു കവിയാണെന്നു് ആരോടും പറഞ്ഞിട്ടില്ല. സാഹിത്യ അക്കാദമിയുടെ അവാർഡൊന്നും എനിക്കു് വേണ്ട.” – ജി. സുധാകരൻ

വിപ്ലവകവിത്വം വളിപോലെയാണു്. എത്ര അടക്കി നിർത്താൻ ശ്രമിക്കുന്നോ, അത്ര ഉച്ചത്തിൽ അതു് പൊട്ടിത്തെറിക്കും; സമീപസ്ഥരായ സഹൃദയർക്കു് notification കിട്ടും; അവർ മദോന്മത്തരെപ്പോലെ ആ വിപ്ലവകവിതകൾ ഏറ്റുപാടി പിണുവാതിരയാടും; നാലാൾ കാൺകെ നല്ലൊരു അവാർഡും നൽകും!!

February 11 2024 12:59

കേന്ദ്രവിഹിതമില്ലെങ്കിൽ കിട്ടുന്നതാവട്ടെ എന്നു് കരുതി തൻ്റെ തളികയിലെ തുളവടയും ചട്ണിയും മടിയിൽ തിരുകുമോ എന്നു് പേടിച്ചിട്ടാണോ ആവോ മോദി പിണറായിയെ കാൻ്റീൻ അമൃതേത്തിലേക്കു് ആനയും അമ്പാരിയുമായി ആനയിക്കാതിരുന്നതു്?

February 11 2024 15:54

തൻ്റെ കൈകളും ജീവിതവും കുടുംബവുമെല്ലാം ശുദ്ധമാണെന്നു് ഒബ്സെസീവായി ആവർത്തിക്കുന്ന ഒരു വ്യക്തി ചില്ലുകൂട്ടിലിട്ടുവച്ചു് ആരാധിക്കേണ്ടത്ര പരിശുദ്ധനാണെന്നു് ഏതു് മനഃശാസ്ത്രജ്ഞനാണു് സർവ്വാത്മനാ സമ്മതിക്കാതിരിക്കാൻ കഴിയുക!?

February 12 2024 13:03

“പി. സി. ജോർജ്ജിനെ ആശിർവദിച്ചിട്ടില്ല.” – തലശ്ശേരി സീറോ മലബാർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

പി. സി. ജോർജ്ജിനു് സംഭവിക്കാനിരുന്നിരുന്ന ഏതോ മഹാദുരന്തം ദൈവകൃപയാൽ ഒഴിവായിപ്പോകാൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഒരു നിദാനമായി എന്നേ കരുതേണ്ടതുള്ളു. എന്തിലും ഏതിലും വ്യക്തവും കൃത്യവുമായ ഒരു ഹാർഡ് കോപ്പി, ഒരു ബ്ലൂപ്രിന്റ്, ഒരു പ്ലാൻ കൈവശം സൂക്ഷിക്കുന്നവനും, തദനുസരണം മാത്രം പ്രവർത്തിക്കുന്നവനുമാണു് പ്രപഞ്ചസ്രഷ്ടാവും ഏകദൈവവുമായ സഖാവു് യഹോവ.

ക്രൈസ്തവരും യഹൂദരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, ഏതു് നിദാനത്തിന്റെയും, ഏതു് നിമിത്തത്തിന്റെയും, ഏതു് യാദൃച്ഛികതയുടെയും പിന്നിൽ പ്രവർത്തിക്കുന്നതു് – അദൃശ്യമെങ്കിലും, പരിശുദ്ധവും പരമശുദ്ധവുമായ – സഖാവു് യഹോവയുടെ കൈകളാണു്!

ഹിന്ദൂസ്, ബുദ്ധൻസ്, ജൈനൻസ്, മുസ്ലിംസ്, ഇത്യാദിയിനം ദൈവമക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, സ്വാഭാവികമായും, എല്ലാ സംഭവവികാസങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നതു് – അദൃശ്യമെങ്കിലും, പരിശുദ്ധവും പരമശുദ്ധവുമായ – അവരവർകളുടെ ദൈവങ്ങളോ “ദൈവമില്ലായ്മകളോ” ആണു്!

“സഖാവു്” പ്രേമചന്ദ്രനെ ഒരു കാന്റീൻ അമൃതേത്തിൽ പങ്കെടുക്കാനായി “ഫാഷിസ്റ്റ്” നരേന്ദ്ര മോദി വിളിച്ചതും, അവർ ഒരുമിച്ചു് ആഹരിച്ചതും, അതിനെ സഖാവു് കളമരം എരിം, സോറി, സഖാവു് എളമരം കരിം ന്യായീകരിച്ചു് നാണം കെട്ടതും, സഖാവു് പിണറായി മുഖ്യമന്ത്രിയായതും, അയാളുടെ മകൾ “എക്സാലോജിക്ക് സൊല്യൂഷൻസ്” എന്നൊരു “phantom company” തുടങ്ങിയതും, ആ കമ്പനിയിലേക്കു്, പരിസ്ഥിതിയെ ഹൊറിസോണ്ടലായും വെർട്ടിക്കലായും വ്യഭിചരിക്കുന്ന CMRL എന്നൊരു പ്രൈവറ്റ് കമ്പനി, KSIDC എന്നൊരു പൊതുമേഖലാകമ്പനിയുടെ സഹായസഹകരണങ്ങളോടെ, പാരിസ്ഥികവും സാമ്പത്തികവും ധാർമ്മികവുമായ എല്ലാ നിയമങ്ങളേയും കാറ്റില്പറത്തിക്കൊണ്ടു് കോടികൾ ഒഴുക്കിവിട്ടതും, അതുപോലുള്ള എണ്ണമറ്റ മറ്റനവധി രാഷ്ട്രീയ-സാമൂഹിക-മതപര-സാംസ്കാരിക സംഭവികാസങ്ങളുമെല്ലാം – അദൃശ്യമെങ്കിലും, പരിശുദ്ധവും പരമശുദ്ധവുമായ – ആവക മനുഷ്യനിർമ്മിത ദൈവങ്ങളുടെ “well-calculated” ആയ വിശുദ്ധകർമ്മങ്ങളും രഹസ്യക്രിയകളുമാണു്!

തന്മൂലം, “കൊണ്ടേ പോകൂ!” എന്നൊരു മുടിഞ്ഞ നിർബന്ധബുദ്ധിയുള്ള സഖാവു് കണ്ടകശനി, നിഷ്കാമകർമ്മികളായ Exalogic Solutions, KSIDC, CMRL എന്നീ കമ്പനികളിലെ ജനസേവകരും ജനപ്രിയരുമായ മൊയ്ലാളികളെ നീചവും നികൃഷ്ടവുമായ കുത്സിതലക്ഷ്യങ്ങളോടെ സമീപിക്കുന്ന SFIO ഉദ്യോഗസ്ഥരെപ്പോലെ, പി. സി. ജോർജ്ജിനെ ആശിർവദിക്കാനായി കാസായും പീലാസായും ആനാംവെള്ളവുമായി സമീപിക്കുന്ന സഖാവു് ആർച്ച് ബിഷപ്പ് നി. വ. ദി. ശ്രീ മാർ ജോസഫ് പാംപ്ലാനിയെ കാണുകയും, ആ ദിവ്യശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ, ഞാനാണേ, നീയാണേ, എന്റെയും നിന്റെയും അമ്മയപ്പൂപ്പന്മാരാണേ, മാത്യു കുഴൽനാടന്റെ നിയമസഭയിലെ വിമർശനപ്രസംഗങ്ങൾ കേട്ടു് നാലുകാലും പറിച്ചോടുന്ന സഖാവു് കാരണഭൂതത്തെപ്പോലെ, സഖാവു് കണ്ടകശനി പമ്പയും കാവേരിയും ഗോദാവരിയും, പറ്റിയാൽ നർമ്മദയും ഗംഗയും പോലും കടക്കുമെന്നതിൽ പി. സി. ജോർജ്ജിനു് അല്പമൊരു ആശ്വാസത്തിനു് വകയുണ്ടു്.

February 12 2024 14:10

“S. F. I. O. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ എക്സാലോജിക്കിനു് കർണ്ണാടക ഹൈക്കോടതി നിർദ്ദേശം നൽകി.” – വാർത്ത

പിണറായി (സ.) നിയമസഭയിൽ ഉയർത്തിക്കാട്ടിയ സംശുദ്ധ ഹസ്തരേഖ exhibit ആയി സമർപ്പിക്കാൻ എക്സാലോജിക്കിൻ്റെ ബാരിസ്റ്റർ മറന്നുകാണും.

February 13 2024 12:33

വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ, വോട്ടു് നൽകാൻ പ്രേരിപ്പിക്കുന്ന ചിന്തകൊണ്ടുപോലുമോ, പിണറായിയെയും, അയാളുടെ പാർട്ടിയെയും, അയാളുടെ ഭരണത്തെയും പിൻതുണയ്ക്കുന്ന മലയാളികൾ കേരളസമൂഹത്തെ ബൗദ്ധികവും സാംസ്കാരികവുമായ അർത്ഥശൂന്യതയുടെ പാതാളത്തിലേക്കു് നയിക്കുന്ന ഒറ്റുകാരാണു്.

February 13 2024 12:59

“പതിനാറായിരത്തിഎട്ടാമത്തെ” പ്രാവശ്യം ആവർത്തിച്ചു് അനൗൺസ് ചെയ്യുന്നു: “കമ്മ്യൂണിസത്തിനു് ഡെമോക്രസിയുമായി യാതൊരു ബന്ധവുമില്ല!”

February 13 2024 13:34

പിണറായിക്കെന്തു് പരിസ്ഥിതി? പിണറായിക്കെന്തു് വ്യവസ്ഥിതി? പിണറായിക്കു് മടിസ്ഥിതിയും മനഃസ്ഥിതിയും മുഖ്യം ബിഗിലേ!

February 13 2024 15:19

ഫെയ്‌സ്ബുക്കിൽ പൈനായിരക്കണക്കിനു് ലൈക്കും ഷെയറും കിട്ടണമെങ്കിൽ, ഒന്നുകിൽ സ്റ്റാറ്റസ് മൊയ്ലാളി മകളുടെ ഗ്രാജുവേഷൻ ക്യാപ്പ് കൈവശപ്പെടുത്തി ധരിക്കാൻ യോഗ്യതയുള്ള ഒരു മാക്രിസ്റ്റ് പൊളിറ്റീഷ്യനോ, അല്ലെങ്കിൽ, ഏതു് piston-ന്റെ റെസിപ്രൊക്കെറ്റിങ് മോഷനേയും കൂൾകൂളായി തരണം ചെയ്യാൻ ശേഷിയും ശേമുഷിയുമുള്ള ഒരു പോർൺ സ്റ്റാറോ ആയിരിക്കണം.

അതൊക്കെക്കണ്ടു്, പാളത്തൊപ്പി ധരിക്കാൻ നിവദിശ്രീ പാംപ്ലാനിപ്പിതാവിന്റെ യോഗ്യത പോലുമില്ലാത്ത തലമണ്ടകളും, മുള്ളാൻ മാത്രം കൊള്ളാവുന്ന യോനികളും അസൂയപ്പെട്ടിട്ടു് കാര്യമില്ല.

മനുഷ്യർക്കു് ഒന്നും വെറുതെ കിട്ടുന്നതല്ല. അതാതു് കാലത്തു് അതാതു് രാജ്യങ്ങളിൽ അതാതു് മനുഷ്യർക്കു് ഏതേതു് കിറ്റുകളും ഏതേതു് റേഷൻ കടകളിൽ നിന്നു് ഏതേതു് അരിയും ഏതേതു് പയറും ഏതേതു് സഞ്ചിയിൽ ഏതേതു് ആപ്പീസറന്മാരാൽ വിതരണം ചെയ്യപ്പെടണം എന്നു് അതാതു് രാജ്യങ്ങളിലെ അതാതു് മനുഷ്യരുടെ അതാതു് ദൈവങ്ങൾ വ്യക്തവും സ്പഷ്ടവുമായി ലോകാരംഭത്തിനു് മുൻപേതന്നെ അതാതു് വാറോലകളിൽ അതാതു് നാരായങ്ങളാൽ അതാതു് തീറാധാരങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ടു്.

വാർദ്ധക്യകാലപെൻഷൻ, വിധവാപെൻഷൻ, മാക്രിസ്റ്റ് പെൻഷൻ, മൾട്ടിപ്പിൾ പെൻഷൻ മുതലായ സകലമാന പെൻഷനുകളുടെ കാര്യവും അതുപോലെതന്നെ! ആവക ദൈവദാനങ്ങളുടെ പേരിൽ എന്തെങ്കിലും പരാതിയുള്ളവർ ചെലാന്‍ അടച്ചു് ചെലാന്റെ അസ്സല്‍ രസീതുമായി അതാതു് ദൈവങ്ങളുടെ അതാതു് പ്രവേശനകവാടങ്ങളിൽ വരിവരിയായ് നിരനിരയായ് അതാതു് വരികളിൽ ക്യൂ നിൽക്കാൻ താത്പര്യപ്പെടുന്നു.

എസ്കിക്കുട്ടി ആപ്പീസർ സഖാവു് പിൻവാതിൽ ഇസ്കിക്കുട്ടി മുഷ്കിക്കുട്ടി

(ഒപ്പു്)

February 14 2024 11:46

“നീ ട്രെയ്ൻ ചെയ്യാൻ പോകുന്നതു് എവിടെയാണു്?”

“ലൈബ്രറിയിൽ.”

February 14 2024 14:54

കേവലം ഒരു മാക്രിസ്റ്റാകാനും മനുഷ്യനാകാനും മാത്രം കൊതിക്കുന്ന പാവം സ്വർണ്ണക്കള്ളക്കടത്തുകാരുടെ കണ്ണിലെ കരടായ സഖാവു് സ്വപ്ന സുരേഷുമായി മൂന്നാറിലും ഊട്ടക്കമണ്ടിലുമെല്ലാം പോയി ജനകീയ ഉടുക്കാക്കുണ്ടിയാകാൻ മനംകൊതിച്ച സഖാവു് ഡോക്ടർ തോമസ് ഐസക്കിനെ ഫാഷിസ്റ്റ് ഇ. ഡി. വിടാതെ പിൻതുടരുകയാണത്രെ!

മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്രാധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ, ലോട്ടറി-മദ്യ-മദിരാക്ഷി-മദോന്മത്തതയിൽ അഭിരമിക്കാൻ പറ്റിയ ഒരു ഇടം തേടി ശോകഗാനം പാടിപ്പാടി കടാപ്പുറത്തുകൂടി അലഞ്ഞുതിരിയുന്ന ഒരു സോഷ്യലിസ്റ്റ് പ്രതിഭയെ, ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെ, ഈവിധം നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ക്യാപ്പിറ്റലിസ്റ്റ് ബൂർഷ്വാ കോടതികളിലെ ശുംഭരായ ന്യായാധിപരുടെ പല്ലും നഖവും, എളുപ്പം പറിച്ചെടുക്കാൻ പറ്റുന്നവിധത്തിൽ ശരീരത്തിൽ അറേഞ്ജ് ചെയ്യപ്പെട്ടിരിക്കുന്ന മറ്റിനം അവയവങ്ങളും, “without the least delay”, നിശ്ശേഷം സ്ഥാനഭ്രഷ്ടം ചെയ്യപ്പെടേണ്ടതുണ്ടു്!

സഖാവു് ഡോക്ടർ തോമസ് ഐസക്കിനെപ്പോലൊരു മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് സാമ്പത്തികശാസ്ത്രജ്ഞന്റെ അതുല്യമായ ധൈഷണിക അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന ഭാരതീയ നീതിന്യായവ്യവസ്ഥയെ നിരന്തരം കരിങ്കോണകം കാണിക്കാനും പ്രവർത്തനരഹിതമാക്കാനുമുള്ള പ്രാഥമികമായ ബാദ്ധ്യത, കേരള “ഡെമോക്രാറ്റിക്” റിപ്പബ്ലിക്കിനെ (K-DR) ഇന്നത്തെ അത്യുന്നത നംബർ വൺ ലെവലിലേക്കു് കിറ്റും പെൻഷനും കൊടുത്തു് വളർത്തിയെടുത്ത ഒരു വിപ്ലവസഹാവെന്ന നിലയിൽ, ഓരോ SFI, DYFI പോരാളിയെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണു്, ആവേശിക്കുകയാണു്!

കയറുപിരിസാസ്ത്രം, പ്രത്യയസാസ്ത്രം, ഗൗളിസാസ്ത്രം, ശുദ്ധമാനമായ ഹസ്തരേഖാസാസ്ത്രം മുതലായ തത്വസാസ്ത്രങ്ങളെ പ്രതിരോധിക്കാൻ “ചോര വീണ മണ്ണിൽനിന്നുയർന്നുവന്ന” യുവതുർക്കികളായ നമ്മൾ വിപ്ലവകാരികളല്ലാതെ മറ്റാരു് സഹാക്കളേ!?

February 15 2024 09:37

മുഖ്യമന്ത്രി, ഇ.ഡി., കോടതികൾ, പള്ളികൾ, പട്ടക്കാർ, എന്തിനു്, കപ്യാരടക്കമുള്ള ഒറ്റയെണ്ണത്തിനെപ്പോലും വിശ്വസിക്കാൻ കൊള്ളാത്ത നവകേരളയുഗമാണു് സഖാവേ! എല്ലാം മല്ലുക്കളുടെ യോഗം! ഹഠയോഗമാണോ പൊതുയോഗമാണോ എന്നുകൂടിയേ അറിയേണ്ടതുള്ളു.

മണ്ണിൽ മുളച്ച ഒരു സൂര്യനും, കൊടുങ്കാറ്റിൽ പറക്കുന്ന ഒരു കഴുകനും, തീയിൽ കുരുത്ത ഒരു കുതിരയും, പിന്നെ, നമ്മൾ ഇങ്ങനെ ഒന്നുരണ്ടു് പേരും മാത്രമുണ്ടു് വിശ്വസിക്കാൻ കൊള്ളാവുന്നവരായി!

ഇല്ലായിരുന്നെങ്കിൽ, യഹോവ സാബ്, പണ്ടു് സൊദോം-ഗൊമോരെ പട്ടണങ്ങളെ എന്നപോലെ, “തൻ്റെ സന്നിധിയിൽ നിന്നു്, ആകാശത്തുനിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു്” കേരളത്തെ ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിൻ്റെ അവസ്ഥയിലാക്കിയേനെ!

സഖാവു് ഡോക്ടർ ടി. എം. തോമസ് ഐസക് എട്ടു് വർഷങ്ങൾക്കു് മുൻപു് ചോദിച്ച അതേ ചോദ്യമാണു് ഇന്നു് അന്തം കമ്മികളല്ലാത്ത കേരളീയർ ഒന്നടങ്കം ചോദിക്കുന്നതു്: “എങ്ങനെ വിശ്വസിക്കും ഈ മുഖ്യമന്ത്രിയെ?”

https://shorturl.at/cfyzB

February 15 2024 10:02

“ഹേയ് സിറി, ഇന്നു് വൈകിട്ടു് ഞാൻ എവിടെയാണു്?”

“ഹോസ്പിറ്റലിൽ.”

February 15 2024 14:08

അഴിമതിയുടെ ഒറിജിനലല്ലാതെ വെറും ഫോട്ടോസ്റ്റാറ്റ് അവതരിപ്പിച്ചു്, സ്പീക്കറെ തെറ്റിദ്ധരിപ്പിച്ചു്, പരാതി ഉന്നയിച്ചു്, പരിണതപ്രജ്ഞനായ സഖാവു് ശിവൻകുട്ടി ടൈപ്പ് പ്രഫുത്ത സാമാജികർക്കു്, “psychedelic mushrooms” മഹാകവി സഖാവു് ജി. സുധാകരൻ ജിയുടെ മാതൃകയിൽ പച്ചമാങ്ങ കൂട്ടി ഭുജിച്ചാലെന്നപോലത്തെ “dialectical trance”-ൽ സ്വയംമറന്നു് ശിവതാണ്ഡവമാടാനും, പിണുവാതിര കളിക്കാനുമായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കേരളനിയമനിർമ്മാണസഭയുടെ “sacrosanctity” നിഷ്കരുണം, “irretrievable” ആയി നശിപ്പിക്കാൻ പ്രതിപക്ഷകക്ഷികൾ “കൗസല്യപൂർവ്വം” ആസൂത്രണം ചെയ്യുന്ന എല്ലാ കുത്സിതശ്രമങ്ങൾക്കുനേരെയും “മേഴ്‌സി-ലെസ്സ്” ആയി, ക്രൂരമായി, നിഷ്ഠുരമായി കടന്നാക്രോശിച്ചു്, കടന്നാക്രമിച്ചു്, അതിക്രമിച്ചുകടന്നു് ആ റിവിഷനിസ്റ്റുകളെ പച്ചക്കള്ളം പറയുന്നവരും പ്രതിലോമകാരികളുമായ കള്ളക്കാഫിറുകളായി മുദ്രകുത്തി എന്നേക്കും നിശ്ശബ്ദരാക്കേണ്ടതുണ്ടു്.

കേരളമെന്താ, ഒറ്റയാൾ ഭരിക്കുന്ന, ഒറ്റപ്പാർട്ടി നയിക്കുന്ന, ഒറ്റക്കൊടി പാറിക്കുന്ന, ഒറ്റച്ചിന്ത ചിന്തിക്കുന്ന, ഒറ്റപ്പത്രം വരുത്തുന്ന, ഒറ്റക്കിറ്റു് വിഴുങ്ങുന്ന, ഒറ്റക്കുപ്പായം ധരിക്കുന്ന, പുണ്യപുരാതന സോവ്യറ്റ് റഷ്യൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കോ (Union of Soviet Socialist Republics – USSR), മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (Chinese Communist Party – CCP) വിപ്ലവ റിപ്പബ്ലിക്കോ മറ്റോ ആണെന്നു് കരുതിയോ?

അല്ലല്ല, ലോകാവസാനത്തോളം അധികാരത്തിൽ കടിച്ചുതൂങ്ങാനായി, “of the people, by the people, for the people” എന്ന അടിസ്ഥാന ഡെമോക്രാറ്റിക് തത്ത്വത്തിൽ അധിഷ്ഠിതമായി തെരഞ്ഞെടുക്കപ്പെട്ട, “ഉൾപ്പാർട്ടി ജനാധിപത്യത്തിൽ” പടുത്തുയർത്തപ്പെട്ടിരിക്കുന്ന, “Clean Hand Pinarayist Party (CHPP)” എന്ന ജനകീയ പാർട്ടി പരിസ്ഥിതി സൗഹൃദമായി നയിക്കുന്ന ഒരു ഗവണ്മെന്റ് ഭരിക്കുന്ന ഒരു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് “ജനാധിപത്യ” റിപ്പബ്ലിക്കാണു് കേരളം. വളരെ വ്യവസായ സൗഹൃദമായതിനാൽ, ധാരാളം മൾട്ടി നാഷണൽ ഫാന്റം കമ്പനികൾ കേരളം കേന്ദ്രീകരിച്ചു് ദ്രുതഗതിയിൽ അപ്പം ചുടുകയും, ഹൈസ്പീഡിൽ സാർവ്വദേശീയമായി വിതരണം ചെയ്യുകയും, അനേകർകൾ അവ വാങ്ങി കൊച്ചുപട്ടി തീട്ടം തിന്നുന്നത്ര ചുറുചുറുക്കോടെ തിന്നുകയും ആമോദം കൊള്ളുകയും ചെയ്യുന്നുണ്ടു് എന്ന വിവരം, വ്യവസായമന്ത്രി സഖാവു് പി. രാജീവിന്റെയും, പാർട്ടി സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദന്റെയും, പാർട്ടി കൺവീനർ & മമ്മാലി ഫെയിം സഖാവു് ഇ. പി. ജയരാജന്റെയും നാമങ്ങളിലും, പദവികളിലും നാലുകാലുകളുമൂന്നി, വിനീതവിധേയനായി, മലയാളനാട്ടിലെ പ്രജകളായ സകലമാന മല്ലുക്കളെയും ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു, മാളോരേ!!

ഡുംഡും! ഡുംഡും! ഡുംഡുഡും! ഡുഡുംഡുഡും!!

ജയ് പിണു! ജയ് മനു! ഇങ്കിലാൻ സിന്താവാൻ! ജയ് ജവാൻ! ജയ് കിസാൻ! ഇന്ത്യാ-ചീനാ ഭായീഭായീ! ഗരീബി ഹഠാവോ!!

“The Shibboleth is the be-all and end-all for final victory!!”

February 16 2024 11:43

ചോദ്യം: “പിണറായി വിജയൻ എന്തിനു് SFIO അന്വേഷണത്തെ പേടിക്കുന്നു?”

ഉത്തരം: “അദ്ദ്യത്തിൻ്റെ കൈകൾ അത്രമാത്രം ശുദ്ധമായതുകൊണ്ടു്! അല്ലാതെന്തിനു്?
SFIO അന്വേഷണം വഴി ക്ലിഫ് ഹൗസ് പശുക്കളുടെ പാൽപോലെ പരിശുദ്ധമായ തൻ്റെ കൈകളിൽ കരിനിറം പുരളാൻ അദ്ദ്യം ഇഷ്ടപ്പെടുന്നില്ലതന്നെ!”

February 16 2024 15:22

“വീണയെ തപ്പിയിറങ്ങി കേന്ദ്ര ഇന്റലിജന്‍സ്! പല വീടുകളും നിരീക്ഷണത്തില്‍!!” -വാർത്ത

ശാസ്ത്രസാങ്കേതിക തകൃതികളെയും തരികിടകളെയും അസാധാരണമായ സാഹിത്യാത്മകതയോടെ അവതരിപ്പിക്കാൻ ശേഷിയും ശേമുഷിയുമുള്ള പ്രതിഭാധനരെ സമുചിതം ആദരിക്കാനായി “കുറുപ്പിന്റെ ഉറപ്പിൽ” വിഭാവനം ചെയ്യപ്പെട്ട ഓടക്കുഴൽ പുരസ്കാരം സ്വീകരിക്കാനായി സൂര്യപുത്രി വീണ, ആര്യപുത്രൻ മു.റിയാസിനോടൊപ്പം ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ “royal suite-ൽ” വരാൽക്കറിയും കപ്പപ്പുഴുക്കും അണ്ടിപ്പരിപ്പു് പായസവുമെല്ലാം ഭുജിച്ചു് ആമോദപൂർവ്വം “പള്ളിവാസൽ”, സോറി, പള്ളിവാസം ചെയ്യുന്നുണ്ടായിരിക്കണം!

അവിടെയില്ലെങ്കിൽ, മോക്ഷം തേടി പണ്ടു് കാശിക്കുപോയ സഖാവു് മണ്ണാങ്കട്ടയുടെയും സഖാവു് കരിയിലയുടെയും മാതൃകയിൽ, SFIO-യുടെ അന്വേഷണത്തിൽ നിന്നും തടി കയ്ചിലാക്കാൻ അനുപേക്ഷണീയമായ ഈശ്വരസഹായം തേടി സഖാവു് സൂര്യപുത്രിയും, സഖാവു് ആര്യപുത്രനും സഖാവു് അരവിന്ദ് കെജ്രിവാളിനോടോപ്പം ആധുനിക അയോദ്ധ്യയിൽ ഉരുണ്ടുനേർച്ചയോ പൂമൂടലോ നടത്തുന്നുണ്ടായിരിക്കാനേ സാദ്ധ്യതയുള്ളു.

P. S.

നവകേരളം പഴഞ്ചൊല്ലുകളുടെ നാടാണു്:

കൊഞ്ചു് ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ടിയോളം.

അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും.

അപ്പൻ ലാവ്ലിൻ ചാടിയാൽ മകൾ എക്സാലോജിക് ചാടും.

February 17 2024 09:46

“പിണറായി നാടകക്കമ്പനി തുടങ്ങുക എന്നാണു് ഗവർണറുടെ അഭിപ്രായമെങ്കിൽ, ഗവർണർ സർക്കസ് കമ്പനി തുടങ്ങുന്നതാണു് നല്ലതു്.” – വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

നാടകക്കമ്പനിയിലെ ബഫൂൺ പണിവിട്ടു് സർക്കസ് കമ്പനിയിൽ ജഗ്ലർ ആയി ഒത്തിരി ചക്രമുണ്ടാക്കാം എന്നതാവും കണക്കുകൂട്ടൽ! കൊച്ചുകള്ളൻ!!

February 17 2024 11:07

“ഒരു വിഡ്ഢിമോന്ത കാണുമ്പോഴൊക്കെ ഞാൻ വളരെ ഉച്ചത്തിൽ ചിരിക്കും.”

“ഷേവ് ചെയ്യുമ്പോൾ നിനക്കതു് തടസ്സമാവാറില്ലേ?”

(സ്വന്തം കൈകളുടെ സൂര്യശോഭയുള്ള ശുദ്ധി കാണുമ്പോഴാണത്രെ പൊതുമേഖലാമൊയ്ലാളികളായ മറ്റു് ചിലർ അത്യുച്ചത്തിൽ ചിരിക്കുന്നതു്! ജീവിതശുദ്ധിയെ വളരെയധികം വിലമതിക്കുന്നവർ എന്ന നിലയിൽ, ചോറും കറിയുമെല്ലാം വാരിത്തിന്നു് കൈകൾ കളങ്കിതമാകാതിരിക്കാൻ, നായ്ക്കളെപ്പോലെ നക്കിതിന്നുന്നതാണു് അത്തരക്കാരുടെ ഇടയിലെ നാട്ടുനടപ്പായ ആഹാരരീതി എന്നും കേൾക്കുന്നു!)

February 17 2024 11:47

“In vino veritas!”

February 17 2024 12:17

ഭർത്താവിനെ പുകഴ്ത്തി നാറ്റിക്കുന്ന ഭാര്യമാരുണ്ടു്; ഭർത്താവിനെ ഇകഴ്ത്തി നാറ്റിക്കുന്ന ഭാര്യമാരുണ്ടു്.

ഐഡലുകളെ പുകഴ്ത്തി നാറ്റിക്കുന്ന ആരാധകരുണ്ടു്; ഐഡലുകളെ ഇകഴ്ത്തി നാറ്റിക്കുന്ന ആരാധകരുണ്ടു്.

അമ്മയുടെ ഗർഭത്തിൽനിന്നു് ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ!” – (മത്തായി 19: 12)

February 17 2024 12:33

മത്തായിമാപ്ല മിനിഞ്ഞാന്നിന്റെ തലേന്നു് കിടന്നു് മുള്ളിയിട്ടുമില്ല!

February 17 2024 14:56

എത്ര ഓപ്പണായാണു് അവർ അവരുടെ സാഡോമസോക്കിസ്റ്റിക് ഫെറ്റിഷുമായി ഇടപെടുന്നതെന്നതു് വളരെ മഹനീയമായി എനിക്കു് തോന്നുന്നു.

February 18 2024 14:53

എവിടെ “Lifebuoy” ഉണ്ടോ, അവിടെ ആരോഗ്യമുണ്ടു്.

എവിടെ “skulduggery” ഉണ്ടോ, അവിടെ പിണറായി ഉണ്ടു്.

February 18 2024 15:53

“ഭാര്യയാൽ ഭരിക്കപ്പെടുന്നതായി നിങ്ങൾക്കു് തോന്നുന്നുണ്ടോ?”

“ഇല്ല, അവനങ്ങനെ തോന്നുന്നില്ല!”

February 18 2024 16:02

കെ-പോലീസിലെ ഉന്നതർ അടുത്തൂൺ പറ്റിപ്പിരിയുമ്പോൾ ചുറ്റികയ്ക്കു് തലയ്ക്കടിച്ചാണോ ആവോ അവർക്കു് യാത്രയയപ്പു് നൽകുന്നതു്?

February 19 2024 10:36

തലയും കൈകാലുകളുമെല്ലാമുണ്ടെങ്കിൽ കഷ്ടിച്ചു് ഒരു 40-50% “മനുഷ്യൻ” ആകാം. പക്ഷേ, 100 % “മനുക്ഷ്യൻ” ആകാൻ മാക്രിസ്റ്റാകാതെ പറ്റില്ല.

“മനുക്ഷ്യൻ” ആകാനും, “കൊന്നുകൊന്നു് തള്ളാനും, കഴിവിനൊത്തു് കബളിപ്പിക്കാനും, ചെലവിലേറെ പിടുങ്ങാനും, മിച്ചമുള്ളതു് ഊറ്റി ബന്ധുക്കൾക്കും സ്വന്തക്കാർക്കും നിർബാധം പങ്കുവയ്ക്കാനും” മാക്രിസ്റ്റാകുന്നത്ര എളുപ്പവഴികൾ വേറെയില്ലതന്നെ!

February 19 2024 11:30

“The Adventures of Pinocchio” (1883) എന്ന, കുട്ടികൾക്കുള്ള നോവലിലെ പ്രൊട്ടാഗൊണിസ്റ്റാണു്, നുണ പറയുമ്പോൾ മൂക്കു് നീണ്ടുനീണ്ടു് വരുന്ന “കുഞ്ഞുകുട്ടിസഖാവു്” പിനോക്കിയോ.

ഫിക്ഷണൽ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, റിയൽ ലൈഫ് കഥാപാത്രങ്ങൾ നുണ പറയുമ്പോൾ അവരുടെ മൂക്കു് നീണ്ടുനീണ്ടു് വരാറില്ല.

അല്ലെങ്കിൽ, “മുതുമൂത്തസഖാവു്” ഗോവിന്ദൻ മാസ്റ്റർക്കു് ദിവസേന കശാപ്പുശാലയിൽപ്പോയി മൂക്കിൻ്റെ നീളം വെട്ടിച്ചുരുക്കേണ്ടി വരുമായിരുന്നല്ലോ!

https://en.wikipedia.org/wiki/Pinocchio

February 19 2024 11:54

അധാർമ്മികതക്കെതിരെ ധാർമ്മികരോഷം കൊള്ളുന്ന ഒരു ജീവിവർഗ്ഗമാണു് മനുഷ്യൻ.

പക്ഷേ, അവറ്റകൾ മാക്രിസ്റ്റോ ഇസ്ലാമിസ്റ്റോ ഒക്കെ ആക്കപ്പെട്ടാൽ, അവരവരുടെ “ഇസമിസ്റ്റുകളായ” “മനുക്ഷ്യർക്കെതിരെ” അധാർമ്മികത ഉണ്ടായാൽ മാത്രമേ അവരുടെ “ധാർമ്മികരോക്ഷം” തിളയ്ക്കൂ!!

February 19 2024 12:52

“കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഹബ്ബാക്കി മാറ്റും. വിദ്യാർത്ഥികളുടെ മുഖത്തുനോക്കി മുഖ്യമന്ത്രി” – വാർത്ത

ഉന്നതവിദ്യാഭ്യാസമന്ത്രി സഖാവു് ആർ. ബിന്ദു ഇമ്മാതിരിയൊരു ഹബ്ബാണെന്നു് ആരറിഞ്ഞു!?
“അടി സക്കേ!” എന്ന മുദ്രാവാക്യം “ഹബ്ബിലടി സക്കേ!” എന്നുകൂടി നവോത്ഥാനിച്ചാൽ ഉന്നതവിദ്യാഭ്യാസം തിരുകൊതം നിറഞ്ഞാടും! തമ്പ്രാനാണേ സത്യം!!

February 19 2024 16:20

മാക്രിസ്റ്റ് തൊഴിലാളിവർഗ്ഗത്തിനോടുള്ള ഷോൺ ജോർജ്ജിന്റെ “മനോനില” അതിരുകടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടു്.

അനതിവിദൂരഭാവിയിൽ, കൊച്ചുവെളുപ്പാൻകാലത്തിനും മുന്നേ, സരസ്വതീയാമത്തിൽത്തന്നെ, മാതാപിതാക്കൾക്കും കൊച്ചുമക്കൾക്കും ദൃഷ്‌ടീഗോചരമാകുംവിധം, “ഞാനാകുന്നവൻ ഞാനാകുന്നു” എന്ന ഈ ഞാന്റെ കെ-പൊലീസിനാൽ, സഖാവു് മാതാ അമൃതാനന്ദമായി മോഡലിൽ വട്ടമിട്ടു് കെട്ടിപ്പിടിച്ചു്, അറസ്റ്റ് ചെയ്തു് കെ-ലോക്കപ്പിലടച്ചു്, സില്മാഗായിക സഖാവു് ചിത്രയുടെ “soprano” സ്വരത്തിൽ മാത്രം വാതുറന്നു് പ്രതിഷേധശബ്ദം ഉയർത്താൻ കഴിയുംവിധം വരിയുടച്ചു് എന്നേക്കുമായി ഷണ്ഡനാക്കപ്പെടാതിരിക്കാൻ കാരണമുണ്ടെങ്കിൽ, എൻജിനീയറിങ്ങിൽ ഒരു ബിരുദം ഒപ്പിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ, ശാസ്ത്രത്തെപ്പറ്റിയോ, സാങ്കേതികവിദ്യയെപ്പറ്റിയോ കാൽക്കാശിന്റെ വിവരമില്ലാത്ത എന്റെ മോൾക്കു് കന്നടയിൽ, സോറി, കാനഡയിൽ ഒരു “കംഫനി” ഉണ്ടെന്ന വ്യാജവാർത്ത, അനേകം ചൂടൻ പട്ടികളെ ഒന്നിനുപിറകെ ഒന്നായി തിന്നുതീർത്ത ഒരു അമേരിക്കൻ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റിന്റെ ചൂടൻ വാർത്ത, നിർബന്ധിച്ചു് വായനക്കാരാക്കിയ മാക്രിസ്റ്റ് അണികളെ ആവേശഭരിതരാക്കാനായി അവരുടെ അണ്ണാക്കിൽ തിരുകിയ ദേശാഭിമാനിപ്പത്രത്തിനെ മാതൃകയാക്കി, ഫെയ്‌സ്ബുക്ക് എന്ന ക്യാപ്പിറ്റലിസ്റ്റ് ബഹുരാഷ്ട്രകുത്തകസാമ്രാജ്യത്വ ബൂർഷ്വാമാദ്ധ്യമത്തിലൂടെ എന്റെ മകൾക്കെതിരായി പ്രചരിപ്പിച്ചതു് സംബന്ധിച്ച വിശദവിവരങ്ങൾ “സംശുദ്ധമായ ഹസ്തരേഖയും” രസീതും സഹിതം ഇന്നേക്കു് പതിമൂന്നു് ദിവസങ്ങൾക്കുള്ളിൽ, തിരുസമക്ഷം ഹാജരാക്കേണ്ടതാണു്.

– Sgd. “Grim Reaper”

February 19 2024 16:26

“വേട്ടയാടുകയാണോ? ഒരു സ്ത്രീത്വത്തെയാണു് വേട്ടയാടുന്നതു്! ഒരു സ്ത്രീയെയാണു് വേട്ടയാടുന്നതു്! ഒരു പെൺകുട്ടിയെയാണു് വേട്ടയാടുന്നതു്! എന്താ അവർ ചെയ്ത തെറ്റു്?” – സൂര്യപുത്രി വീണ തയ്ക്കണ്ടിയ്ക്കുവേണ്ടി വേട്ടയ്ക്കൊരുമകൻ, അഥവാ കിരാതമൂർത്തി സഖാവു് ചിറ്റപ്പൻ.

ഇത്രയ്‌ക്കൊരു സ്ത്രീസ്‌നേഹം 16008 ഭാര്യമാരെ സംതുലിതമായി സ്നേഹിച്ച സഖാവു് കൃഷ്ണനിൽ മാത്രമേ ഞാൻ ദർശിച്ചിട്ടുള്ളു!

സഖാവു് ചിറ്റപ്പന്റെ ദിവ്യമായ ഈ സ്ത്രീസ്‌നേഹത്തിൽ ആർക്കാണു് വിപ്ലവകരമായ സന്തോഷാശ്രുക്കൾ മനസ്സറിയാതെ പൊഴിഞ്ഞു് വീഴാതിരിക്കുക?

February 20 2024 11:33

സമൂഹത്തിനു് മാർഗ്ഗദർശനം നൽകാനുള്ള യോഗ്യതയുടെ “മാനദണ്ഡം” വായാടിത്തശേഷി മാത്രമായതിനാലാണു്, നാൽക്കവലകളിൽ നിന്നു് രാഷ്ട്രീയവായുഗുളിക വിൽക്കുന്ന ലാടഗുരുക്കളും, പ്രത്യയശാസ്ത്രം പ്രസംഗിക്കുന്ന താത്വികരുമെല്ലാം, lectern-ൽ നിന്നു് വിവിധ വിഷയങ്ങളിൽ competent ആയി സംസാരിക്കുന്ന professors, doctors, literati തുടങ്ങിയവരെക്കാൾ യോഗ്യതയുള്ളവരാകുന്നതു്.

February 20 2024 11:59

തെരുവോരത്തു് കുത്തിയിരുന്നു് പൈനായിരം വട്ടം “ഇങ്കിലാൻ ചിന്താവാൻ” വിളിച്ചാലുടനെ, കഴുത്തിൽ പാമ്പുമായി പ്രത്യക്ഷപ്പെട്ടു്, സഖാവു് പരമശിവൻ അനുവദിച്ചനുഗ്രഹിക്കുന്ന ഒരു ദൈവവരമല്ല, “പ്രിയ” സഹാക്കളേ, മനുഷ്യാന്തസ്സു് വിലമതിക്കപ്പെടുന്ന സമൂഹങ്ങളിലെ academic honours എന്ന കിടുതാപ്പു്!

February 20 2024 14:12

കണ്ടമാനമായ കഷ്ടപ്പാടുകളെ അതിജീവിച്ചു് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിപ്പെട്ട മനുഷ്യ വർഗ്ഗത്തിനു്, “കൊടിസുനി-കുഞ്ഞനന്തൻ” ടൈപ്പ് “പന്നിക്കുഴി-വരാഹാവരാതങ്ങൾ” എത്രത്തോളം അനുപേക്ഷണീയമാണോ, അത്രത്തോളം അത്യന്താപേക്ഷിതമായ ഒരു അവരാതമാണു് ശവാവരാതം, അഥവാ സാക്ഷാൽ പിണാവരാതം.

February 20 2024 15:42

സഹാവു് ബാലൻ സത്തോ, അതോ ബാലാരിഷ്ടം സേവിച്ചു് ശരശയ്യയിൽ ശവാസനത്തിലാണോ?

ഭ്രമാത്മകമായ രാഷ്ട്രീയ ചലനങ്ങളൊന്നും Richter scale-ൽ കാണാത്തതിനാലാണു് മമ ശോത്തിയം.

February 21 2024 10:12

“വലിയവനായ അല്ലാഹുവെ മാത്രം ആരാധിക്കുകയും, കുഞ്ഞനായ അനന്തനെ അല്ലാതെ മറ്റു് യാതൊന്നും അവനോടു് പങ്കു് ചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണു് അല്ലാഹുവിനു് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം.” – സ്പീക്കർ സഖാവു് ഉസ്താദ് ഷംസീർ

February 21 2024 13:08

“ഒരു സ്ക്രൂ അയഞ്ഞതായാൽ, ജീവിതത്തിനു് അല്പമൊരു വിനോദമുണ്ടു്.”

സ്ക്രൂ അയഞ്ഞതു് മാക്രിസ്റ്റ് പാർട്ടിയുടെ കാരണഭൂതം, സെക്രട്ടറി, കൺവീനർ, നിയമസഭാസ്പീക്കർ, സ്വയം ഭരിക്കും മന്ത്രി, ധനമന്ത്രി, താണ വിദ്യാഭ്യാസമന്ത്രി, ഉന്നത വിദ്യാഭ്യാസമന്ത്രി, തുറമുഖമന്ത്രി, ആരോഗ്യമന്ത്രി, മീൻപിടുത്തമന്ത്രി, പശുക്കറവമന്ത്രി ഇത്യാദി അനവധിയായ ഔദ്യോഗിക ഭരണഭാരങ്ങൾ, സ്വന്തം വീടിനോടും വീട്ടുകാര്യങ്ങളോടുമൊപ്പം ചുമ്മാടുപോലുമില്ലാതെ തലച്ചുമടായി ചുമന്നു് ഉലകംചുറ്റാൻ ജനാധിപത്യപരമായി വിധിക്കപ്പെട്ട ജനുസ്സുകളുടേതാണെങ്കിൽ, കാഴ്ചക്കാരും കേൾവിക്കാരുമായ പൊതുസമൂഹത്തിനു് സിർച്ചു് സിർച്ചു് പണ്ടാരമടങ്ങാൻ, “കുഞ്ചൻ നമ്പ്യാർ ഓട്ടൻ തുള്ളൽ” ഷോയ്ക്കോ, “കേരളീയം” എന്ന “Broad way Musical” (“Riyasian PWD Road Way Circus” എന്നു് മല്യാലം) ഷോയ്ക്കോ, നവകേരള സദസ്സു് വരാൽക്കറി റോഡ് ഷോയ്ക്കോ, “Prima ballerina assoluta” വീണാകുമാരിയുടെ “The Dying Swan” എന്ന ടെക്നിക്കൽ കോമഡി ബാലെയ്ക്കോ ഒന്നും ടിക്കറ്റെടുത്തു് ചക്രം അന്യാധീനപ്പെടുത്തേണ്ട ആവശ്യമില്ല.

എല്ലാറ്റിനെയും ശരിയാക്കും എന്ന പിടിവാശിയോടെ, “ശുദ്ധമായ കൈകളിൽ” കൽമഴുവും പൊന്നരിവാളും സ്വർണ്ണച്ചുറ്റികയുമേന്തി മലയാളക്കരയിലേക്കു് കടന്നാക്രമണം നടത്തിയ ഏകച്ഛത്രാധിപതി സഖാവു് പിണു ഉരുക്കുമുഷ്ടികളോടെ നിയന്ത്രിക്കുന്ന നവകേരളഭരണംവഴി, തലമുറതലമുറകളായിത്തന്നെ കഴുതകളായ പൊതുജനത്തിനു് പിണുവാതിരയ്ക്കോ, ചാക്യാർ കൂത്തിനോ, ഷംസീറിയൻ കുറവരുകളിക്കോ, പൊറാട്ടു് നാടകത്തിനോ, ചവിട്ടു് നാടകത്തിനോ, മറിയാമ്മ നാടകത്തിനോ, സർക്കസിനോ, വളിപയർ-തുളവട കിറ്റിനോ, അത്യുന്നത വൈജ്ഞാനിക ബിന്ദുക്കളായി കിനിഞ്ഞുകിനിഞ്ഞു്, കനിഞ്ഞുകനിഞ്ഞു്, ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ ദാഹജലത്തിനായി വേഴാമ്പലുകളെപ്പോലെ ദാഹിച്ചു് കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ അണ്ണാക്കിലേക്കു് വദനസുരതസമാനം വിസർജ്ജിക്കപ്പെടുന്ന സ്ഖലനങ്ങൾക്കോ മാർക്സ് മൂത്താപ്പയുടെ കൃപയാലും കരുണാകടാക്ഷങ്ങളാലും യാതൊരുവിധ പഞ്ഞവുമില്ല.

പിണു സിന്താവാൻ!, മണി സിന്താവാൻ!, മാണി സിന്താവാൻ!, കീലേരി അച്ചുക്കൾ ആകെമൊത്തം ടോട്ടൽ സിന്താവാൻ!!

February 21 2024 18:32

പ്രത്യേകതരം “മനോനില” ഉള്ള ചില മനിതർ കല്ലിലും തടിയിലും ലോഹങ്ങളിലും തീർത്ത ഉരുപ്പടികളുമായി ഡയലോഗിൽ ഏർപ്പെടുന്നു! അപ്പോഴാണു് ഓൻ്റെയൊരു “phase to phase”!!

സംഭവം ചുരുങ്ങിയപക്ഷം മനുഷ്യനു് നമ്പാവുന്ന “single phase” ആണോടേ? അതോ അതും പതിവുപോലെ “schizophrenic” ഇരട്ടച്ചങ്കിനൊത്ത “three phase” ആണോ?

February 22 2024 11:20

നവകേരളത്തിൽ എസ് എസ് എൽ സി – പ്ലസ് ടൂ പരീക്ഷകൾ നടത്തേണ്ടതിന്റെ ആവശ്യകത എന്തെന്നു് എനക്കു് മനസ്സിലാകുന്നില്ല.

എസ് എസ് എൽ സി – പ്ലസ് ടൂ പരീക്ഷകൾ നടത്തണമെന്നു് മാർക്സോ എങ്ഗൽസോ ലെനിനോ സ്റ്റാലിനോ മാവോയോ കാസ്ട്രോയോ ചെഗുവോ പറഞ്ഞിട്ടുണ്ടോ?

എന്തിനു്, നവകേരളത്തിൽ എസ് എസ് എൽ സി – പ്ലസ് ടൂ പരീക്ഷകൾ നടത്തണമെന്നു് വിദ്യാഭ്യാസ വിദൂഷകൻ സഖാവു് ശിവൻകുട്ടിയോ, വിദ്യാഭ്യാസ വിചക്ഷണ സഖാവു് ബിന്ദുവോ, ഉറുമ്പിനെയും ചിതലിനെയും ഈച്ചയെയും കൊതുകിനെയും ഇരട്ടവാലനെയും നോവിക്കാത്ത സഖാവു് കുഞ്ഞനന്തനോ സഖാവു് കൊടി സുനിയോ സഖാവു് ആർഷോയോ സഖാവു് ചിന്തേച്ചിയോ പറഞ്ഞിട്ടുണ്ടോ?

ക്ലിഫ് ഹൗസിൽ പത്തു് പശുത്തൊഴുത്തുകളും അതിനൊത്ത ചാണകക്കുഴികളും പണിയാനും, സ്പീക്കർ സഖാവിനു് ശരീരം ഫിറ്റാക്കാൻ പറ്റിയ ഉപകരണങ്ങൾ വാങ്ങാനും കഴിയുന്ന ചക്രം ചെലവാക്കി നവകേരളത്തിൽ എസ് എസ് എൽ സി – പ്ലസ് ടൂ പരീക്ഷകൾ നടത്തണമത്രെ!

യേതു് മഹിളകളുടെ “face to face with CM” (“മുഖാമുഖം വിത്ത് ചീമുട്ട” എന്നു് സംസ്കൃതം) പരിപാടിയിൽ നിർദ്ദേശങ്ങളും ആമാശയങ്ങളും മറ്റും പങ്കുവച്ചിട്ടു് വരുന്നെടാ യെവനൊക്കെ കുറ്റിയുംപറിച്ചു്!?

പുന്നപ്ര-വയലാറിൽ ഹരിശ്രീ കുറിച്ചു്, ഫ്ലോറി എന്നൊരു ഗർഭിണിയെ വീട്ടിൽ കയറി വെടിവച്ചുകൊന്നു്, കേരളത്തിൽ മാക്രിസ്റ്റ്-കമ്മ്യൂണിസം എന്ന വിഷവിത്തിനു് വെള്ളവും “ഫാക്ടം ഫോസ്” വളവും നല്കി വളർത്തിയ സഖാവു് ഇ. എം. എസ്. നമ്പൂതിരിപ്പാടിലൂടെ വളർന്നു് പടർന്നു് പന്തലിച്ചു് അന്താരാഷ്ട്ര ഇന്റലക്ച്വൽ ലെവലിലേക്കുയർന്ന നവകേരളത്തിന്റെ വിപ്ലവകരമായ വിദ്യാഭ്യാസചരിത്രം കൂലങ്കഷമായി പഠിക്കാത്ത യെവനൊക്കെ, “വ്യാളീമുഖം വച്ചുതീർത്ത വളഞ്ഞ വാതിലാർന്നകത്താളിരുന്നാൽ കാണാത്ത മതിലിനുള്ളിൽ” ഞാൻ കെട്ടിപ്പടുത്തിരിക്കുന്ന യെന്റെ റോയൽ യെലീറ്റ് സോഷ്യലിസ്റ്റ് ക്ലബ്ബിലേക്കു് യെങ്ങനെ പ്രവേശനം ലഭിച്ചു യെന്നാണു് യെനക്കു് പുടികിട്ടാത്തതു്.

February 23 2024 10:28

പ്രകാശം പരത്തും എം. വി. ജയരാജൻ, വിദേശപഠനവിദഗ്ദ്ധൻ എ. വിജയരാഘവൻ, തീൻമേശയിലെ വഞ്ചനരാഷ്ട്രീയ മീമാംസകൻ എളമരം കരിം, “ബോണ്ട്, കിഫ്‌ബി ബോണ്ട്” റ്റി. എം. തോമസ് ഐസക്ക്, നിദ്രാവിഹീന കെ. കെ. ശൈലജ, ശബരിമല ശിക്കാറി കെ. രാധാകൃഷ്ണൻ, കോൾ സെന്റർ റാംബോ എം. മുകേഷ്, ആരെയും വഴിതടയും ടെർമിനേറ്റർ വി. വസീഫ് … …

സോഷ്യോ-പൊളിറ്റിക്കൽ ലെഫ്റ്റ്-വിങ് ഇന്റെലെക്ച്വൽസിന്റെ ഒരു സുനാമി തന്നെയാണല്ലോസ്റ്റാ എൽഡിഎഫ് സ്ഥാനാർത്ഥി ലിസ്റ്റിൽ!!

February 23 2024 12:27

“ഇടുകുടുക്കേ ചോറും കറിയും!” എന്നു് ചിരട്ടക്കുടുക്കയോടോ, ചുരക്കക്കുടുക്കയോടോ കല്പിച്ചാൽ, ചോറും അഞ്ചു് കറികളും ഇഞ്ചിയും നാരങ്ങയും തൂശനില നിറയെ നിപതിക്കുമായിരുന്ന പഴയകേരളത്തിൽ, “ഇടുപിടുക്കേ ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഹബ്ബ്‌!” എന്നു്, “കടക്കു് പുറത്തു്!” എന്നു് അന്തവും കുന്തവുമില്ലാത്ത “മാപ്രകളോടു്” ആക്രോശിക്കുന്ന ആജ്ഞാശക്തിയോടെ കൊതമിറുക്കിപ്പിടിച്ചു് (അല്ലാത്തപക്ഷം, വാർദ്ധക്യകാല വളികൾ, സംശുദ്ധമായ ഹസ്തങ്ങളേക്കാൾ പരിശുദ്ധമായ തിരുഗുദംവഴി, spontaneous ആയി മോചനം പ്രാപിച്ചു്, കർത്താ-കർമ്മ-ക്രിയകളുടെ കരിമണൽ ഖനനം പോലെതന്നെ, പരിസ്ഥിതി മലിനീകരണത്തിനു് ഗുരുതരകാരണഭൂതമാകാൻ സാദ്ധ്യതയുണ്ടു്!) കല്പിച്ചാൽ, ഉഗാണ്ടയിലും ഉസ്ബക്കിസ്ഥാനിലും ഊട്ടക്കമണ്ടിലുമെല്ലാമുള്ള, വൈദേശിക-ബഹുരാഷ്ട്ര-സാമ്രാജിത്വ-ക്യാപ്പിറ്റലിസ്റ്റ്-ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാസി ഗൂഢാലോചനയുടെ അവിഭാജ്യഘടകങ്ങളായ മൊത്തം “ഊണിൽ-വാഴ്സിറ്റികളും” അവരുടെ വൈജ്ഞാനികസമ്പത്തു് നവകേരളഭൂവിലേക്കു്, മാരകമായ “dysentery” ബാധിച്ചാലെന്നതുപോലെ, അഹമഹമികയാ വിസർജ്ജിക്കുമെന്ന കാര്യത്തിൽ സന്ദേഹലേശമില്ല.

അതിനു്, ഞാൻ പോകുന്ന പൊതുവഴികളിൽ കരിങ്കൊടി ഉയർത്താനോ, കരിംകുപ്പായം ധരിക്കാനോ, കരിങ്കോണകമഴിക്കാനോ, കരിങ്കൂതി കാണിക്കാനോ ആർക്കും ആവകാശമില്ലാത്തവനും, ഞാനാകുന്നവൻ ഞാനാകുന്നവനും, (ബൈബിൾ, പുറപ്പാടു് 3: 14) ഞാനല്ലാതെ മറ്റാരും ഞാനല്ലാത്തവനുമായ, ഇന്നീക്കാണും ലോകത്തിനു് മുയ്മനും കാരണഭൂതത്താനുമായ ഈ ഞാൻ എന്ന റട്ടട്ടാശ്ശങ്കൻ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് സഹാവിന്റെ “guarantee”!

(“കുരണ്ടി” എന്നാണു് “guarantee”-യുടെ അമ്മമല്യാലം! പെറ്റമ്മയാണേ സത്യം!!)

February 23 2024 14:02

പിണറായിമാരും കോയിന്ദന്മാരും ജയരാജന്മാരും അരിവാൾ-ചുറ്റിക-നക്ഷത്ര ഫെറ്റിഷ് കാണിച്ചും, പാംപ്ലാനിമാരും ആലഞ്ചേരിമാരും കോട്ടൂരാന്മാരും സെഫിമാരുമെല്ലാം ക്രൂശിതരൂപ ഫെറ്റിഷ് കാണിച്ചും, അജ്ഞരായ മനുഷ്യരെ കബളിപ്പിച്ചു്, അവരുടെ വിയർപ്പിൻ്റെ ഫലം നക്കി, സുഖജീവിതം നയിക്കുന്നു!

Nothing more, nothing less.

February 23 2024 15:13

നവകേരളത്തിൽ നിന്നു് ലൈസൻസെടുത്താൽ, ക്ഷയവും കുഷ്ഠവും മലേറിയയും സിഫിലിസും എയ്ഡ്സും കോളറയും കൊക്കോണിക്സും കെ-ഫോണിക്സും അടക്കമുള്ള ലോകത്തെ ഏതു് രോഗത്തിൻ്റെയും ടെസ്റ്റുകൾ പാസ്സാകാമത്രെ!

February 24 2024 17:27

“സമരാഗ്നി” വേണ്ടത്ര ഏശാത്തതിനാലാവും കെ. സുധാകരൻ “മണിപ്രവാളം” ഇറക്കിയതു്. അതേതായാലും ഏറ്റു. മല്ലു അടപടലേ ഉണർന്നു!

ചേരയെ തിന്നുന്ന നാട്ടിൽച്ചെന്നാൽ ചേരയുടെ നടുമുറി ഭക്ഷണം. സംസ്കാരസമ്പന്നരുടെ നാട്ടിൽ സംസ്കൃതഭാഷ. പിണറായിനാട്ടിൽ പരനാറിഭാഷ!

February 24 2024 17:44

നമുക്കു് കിട്ടുന്ന പെൻഷൻ കൊണ്ടു് മൂന്നു് മാസങ്ങൾ ജീവിക്കാൻ നമ്മുടെ രാഷ്ട്രീയക്കാരെ വിടൂ!

February 25 2024 09:17

സർവ്വകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷയാകാനുള്ള അധികാരമില്ലെങ്കിലെന്താ, ഉന്നത വിദ്യാഭ്യാസമന്ത്രിയാകാനുള്ള അയോഗ്യത ആവശ്യത്തിലേറെയുണ്ടല്ലോ!

February 25 2024 09:51

ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ, “ബിജെപി സ്ഥാനാർത്ഥിയായി തിരോന്തരത്തു് സഖാവു് ട്രമ്പ് മത്സരിക്കുന്നു” എന്നൊരു ബ്രേക്കിങ് ന്യൂസ് എയർ ചെയ്തു് പ്രഫുത്ത മല്ലുക്കളെ ഞൊട്ടിക്കാമായിരുന്നു.

February 25 2024 10:23

ഓരോ വട്ടനും വട്ടനായിരിക്കാനുള്ള അവകാശമുണ്ടു്. പക്ഷേ, അധികാരത്തിൻ്റെ നിയന്ത്രണസ്ഥാനത്തു് അവൻ ഇരിക്കരുതു്.

(കാർട്ടൂണിനു് കടപ്പാടു്. ചിത്രത്തിനു് ജർമ്മൻ ചാൻസ്ലർ ഷോൾസുമായുള്ള സാമ്യം യാദൃച്ഛികമായിരിക്കാം, അല്ലായിരിക്കാം. എന്നിരിക്കിലും, അധികാരത്തിൻ്റെ ഗിയർ ഷിഫ്റ്റിൽ അള്ളിപ്പിടിച്ചിരിയ്ക്കുന്ന ഓരോ വട്ടനും ഓരോ “വട്ടിണിയ്ക്കും” പ്രസ്തുത പ്രസ്താവം ഒരുപോലെ ബാധകമായതിനാൽ ഷെയർ ചെയ്യുന്നു.)

February 25 2024 11:13

സഖാവു് വി. ഡി. സതീശൻ പ്രതിപക്ഷനേതൃസ്ഥാനം വിട്ടു്, “പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ” പ്രേഷിതവേലയിൽ ഏർപ്പെട്ടാൽ എരമ്പും!

ഞാൻ ജന്മനാ ഒരു ജോബ് അഡ്വൈസർ ആയതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.

February 25 2024 11:49

സഖാവു് ജനാബ് കുഞ്ഞാലിക്കുട്ടി “Al-Muqtadir Jewellery Group” മാതൃകയിൽ, “Al-Halal Ice Cream Parlour Group” എന്നൊരു “food industry complex” തുടങ്ങിയാൽ സംഭവം കലക്കി കടുകുവറക്കും.

February 25 2024 14:09

മനിശേമ്മാരു് ദോശം മുണ്ടരുതല്ലോ!

ഒരേയൊരു ദൈവവും അക്ബറുമായ അല്ലാഹുവിൽ വിശ്വസിക്കുന്ന മനിശേമ്മാരുടെ രാശ്‌ട്രീയപ്പാർട്ടിയായ മുസ്ലീം ലീഗിനു്, കൂട്ടുകൂടാൻ പറ്റിയ ഒരു രാശ്‌ട്രീയപ്പാർട്ടി ഈ ദുനിയാവിലുണ്ടെങ്കിൽ അതു്, ദൈവം ഒരു മാനസികവിഭ്രാന്തിയാണെന്നു് ഉറച്ചു് വിശ്വസിക്കുകയും, അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തുകയും ചെയ്ത മൂത്ത ശൈത്താനായ കാൾ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് ഐഡിയോളജി കെട്ടഴിക്കാനാവാത്തവിധം ഭദ്രമായി ചാക്കിൽക്കെട്ടി “ജന്മപാപഭാരംപോലെ” മുതുകത്തു് ചുമന്നു് കൂനിക്കൂനി നടക്കുന്ന കാഫിറുകളുടെ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണു്!

മുസ്ലീം ലീഗ് എന്ന ഏകദൈവവിശ്വാസികളുടെ ആസ്തികപ്പാട്ടിയെവിടെ? BJP എന്ന ബഹുദൈവവിശ്വാസികളുടെ ആസ്തികപ്പാർട്ടിയെവിടെ? CPI (M) എന്ന പക്കാ നിരീശ്വരരുടെ നാസ്തികപ്പാർട്ടിയെവിടെ? INC എന്ന മതേതരപ്പാർട്ടിയെവിടെ?

February 25 2024 14:50

അരശതം അംഗരക്ഷകരുടെ അകമ്പടിയില്ലാതെ, തലയിൽ മുണ്ടിടാതെ പൊതുസമൂഹത്തിൽ ഇറങ്ങിയാൽ നാട്ടുകാർ തല്ലിക്കൊല്ലുമായിരുന്ന ഹരിശ്ചന്ദ്രരായാവിനും മുഖാമുഖത്തിലൂടെ സ്വമുഖം പുട്ടിയിട്ടു് മിനുക്കണമത്രെ! എന്തു് ചെയ്യുമെന്നു് പറ!!

February 26 2024 10:39

പൊട്ടൻ ദുഷ്ടൻ്റെ ഫലം ചെയ്യുമെന്നു് പഴഞ്ചൊല്ലു്.

ആ സ്ഥിതിക്കു്, മുറിമൂക്കനു് രാജാവായി വാഴാൻ കഴിയുന്ന മൂക്കില്ലാരാജ്യത്തെ പ്രജകളുടേതിനേക്കാൾ എത്ര ഭീകരമായിരിക്കും പൊട്ടൻകൊണേശൻ മഹാരായാവായി വാഴുന്ന രാജ്യത്തെ മരപ്പൊട്ടന്മാരുടെ അവസ്ഥ!

പൊട്ടൻ്റെ കർമ്മങ്ങളുടെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന മരപ്പൊട്ടന്മാരും മരപ്പൊട്ടികളും കാരണഭൂതമായ പൊട്ടനേക്കാൾ പൊട്ടരായതിനാൽ, പ്രജകളുടെ പൊട്ടാത്മകതയിൽ അന്തംവിട്ടു് അഭിരമിക്കുന്ന പൊട്ടൻരാജാവു് തലമണ്ട കസവുതലപ്പാവിൽത്തിരുകി നാടുനീളെ നവകേരളസദസ്സും കേരളീയവും മുഖാമുഖവും തള്ളുകഥാപ്രസംഗങ്ങളും ചാക്യാർകൂത്തും മറ്റിനം ഡപ്പാംകുത്തുകളും നടത്തി, വിളിച്ചാൽ പൂർണ്ണഅനുസരണയോടെ വിളിപ്പുറത്തെത്തുന്ന പ്രേക്ഷകസഹസ്രങ്ങൾക്കുമുന്നിൽ, കൈസർ നീറോയെ പരാജയപ്പെടുത്തുന്നയിനം താണ്ഡവമാടലുകളിലൂടെ തൻ്റെ അപാരമായ “ഏക്ഷൻ-പൊട്ടൻഷ്യൽ” അവതരിപ്പിച്ചു് ആനന്ദസാഗരത്തിൽമുക്കി കുളിപ്പിച്ചുകിടത്തും. മഹാരായാവിൻ്റെ കലാപരിപാടികൾക്കൊപ്പം പൊതുഖജനാവു് കാലിയായിക്കൊണ്ടുമിരിക്കും.

താൻ പൊട്ടനാണെന്നു് മഹാരായാവിനും, തങ്ങൾ മരപ്പൊട്ടരാണെന്നു് പ്രജകൾക്കും യാതൊരു ഗ്രാഹ്യവും ഇല്ലാത്തതിനാൽ (എങ്ങനെയുണ്ടാകാൻ? എവിടെനിന്നുണ്ടാകാൻ?), മുങ്ങുന്ന കപ്പലിൻ്റെ പൊങ്ങിയ മൂലയിൽ നിന്നു് വിദൂഷകവൃന്ദം ഐകകണ്ഠ്യേന പാണപ്പാട്ടു് പാടും: “മണ്ണിൽ മുളച്ച സൂര്യനായ പൊട്ടൻരായാവിനോടു് ആരും അടുക്കരുതു്, കരിഞ്ഞുപോകും!”

അതുകൊണ്ടാണു്, പൊട്ടൻരാജാവിൻ്റെ സാമ്രാജ്യത്തിലെ പ്രജകൾ “യഥാ രാജാ, തഥാ പ്രജ” എന്നതിനു് പകരം, “വിഡ്ഢിക്കുശ്മാണ്ഡം രായാവിനു് പമ്പരവിഡ്ഢിക്കുശ്മാണ്ഡങ്ങൾ പ്രയകൾ” എന്നു് പഴഞ്ചൊല്ലുന്നതു്!

February 26 2024 10:55

എത്ര നാറിയ കളികളാണു് നേതൃവേഷം കെട്ടിയ കുറെ നീചർ മതവും ജാതിയും രാഷ്ട്രീയവും ഉപയോഗിച്ചു് കളിച്ചുകൊണ്ടിരിക്കുന്നതു്!

എത്ര എളുപ്പമാണു് ഭാരതീയരെ കബളിപ്പിക്കാൻ!!

February 26 2024 11:07

“എന്നെ അറസ്റ്റ് ചെയ്താൽ വീണയെ അകത്താക്കും.” -സാബു എം. ജേക്കബ്

“എന്നെ അറസ്റ്റ് ചെയ്യാതിരുന്നാൽ, സൂര്യനും, സൂര്യപുത്രിയും, വാൽനക്ഷത്രങ്ങളും ചെയ്തതും ചെയ്യുന്നതുമായ കൊള്ളകൾ ഞാൻ കാണില്ല, കേൾക്കില്ല, അതിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല.”

February 26 2024 12:55

രാജകീയമായ ഗ്ലാമറുള്ളവരും ഇടതുകക്ഷപക്ഷികളുമായ സൂപ്പർഡ്യൂപ്പർ താരകുടുംബങ്ങൾ ധാരാളമുള്ള നവകേരളത്തിൽ, നവഭാരതത്തിൽ, സി. പി. ഐ. (എം) ലോക്കൽ സെക്രട്ടറി അടക്കമുള്ള “ഭൗതികവാദികളായ ആറ്റുകാൽ പൊങ്കാല ആതിഥേയർ” എന്തിനാണാവോ ആറ്റുകാൽ പൊങ്കാലയിലേക്കു് പഴയ തിരുവിതാംകൂർ രാജകുടുംബത്തെ പിടിച്ചുവലിച്ചുകൊണ്ടുവന്നു് തുറന്ന ജീപ്പിൽ പൊങ്കാലയുടെ പുകമറവിൽ പ്രദർശനവസ്തുവാക്കിയതു്?

ഗതികെട്ടാൽ, “carnivore” ആയ പുലി പുല്ലും തിന്നും എന്നപോലെ, ഗതികെട്ടാൽ, ജന്മി-മുതലാളി-പൗരോഹിത്യ-രാജകുടുംബ-ബൂർഷ്വാസിക്കു് അഭിവാദ്യം അർപ്പിക്കാൻ, ബൂക്കേയുമായി, ക്ഷണിക്കപ്പെടാതെ, അസമയത്തു് എയർപോർട്ടിൽ ഹാജർ വയ്ക്കാൻ ഒരു മാക്രിസ്റ്റ് മടിക്കേണ്ടതില്ല എന്ന കീഴ്വഴക്കമായിരുന്നിരിക്കണം പ്രസ്തുത ലോക്കൽ സെക്രട്ടറിയുടെ പ്രചോദനത്തിനു് നിദാനമായതു്!

മാർക്സിനെ മാമോദീസ മുക്കി നസ്രാണിയാക്കിയ മാക്രിസ്റ്റുകളുണ്ടു്, മാർക്സിനെ പൊന്നാനിയിൽക്കൊണ്ടുപോയി അറ്റം ചെത്തി മുസല്മാൻ ആക്കിയ മാക്രിസ്റ്റുകളുണ്ടു്, ഇപ്പോൾ ദാണ്ടെ, മാർക്സിനെ ആറ്റുകാലിലെ റോഡ്സൈഡ് അടുപ്പുകളുടെ ചോട്ടിൽ കൊണ്ടുപോയി കാവിയുടുപ്പിച്ചു് ഹിന്ദുവാക്കിയ മാക്രിസ്റ്റുകളുണ്ടെന്നും കേൾക്കുന്നു!

“മനുഷ്യൻ ഒരിക്കലും പഠിച്ചു് തീരുന്നില്ല” എന്നു് മനുഷ്യർ പറയുന്നതു് ചുമ്മാ കളിതമാശയല്ല, ചുമ്മാതെയല്ല, ചുമ്മാരുകുടിയുമല്ല!

February 27 2024 10:46

“ദുർമ്മുഖാമുഖം – ദുശ്ചിന്തക്കൊരാമുഖം” എന്ന ഡപ്പാംകുത്തിൽ ഇനിമേൽ ധാന്യവിത്തു് ബാങ്കുകാർ അസ്പൃശ്യരും, ഭൂതവിത്തു് ബാങ്കുകാർ സ്പൃശ്യരും ആയിരിക്കുമെന്നു് വെളിച്ചപ്പാടിൻ്റെ അരുളപ്പാടു്!!

February 27 2024 12:19

നായ്ക്കൾ കാണുന്ന കുറ്റികളിലെല്ലാം മൂത്രിക്കുന്നു; മല്ലുമന്ത്രികൾ കാണുന്നിടത്തെല്ലാം തറക്കല്ലിടുന്നു!

ഈ ടെറിട്ടറി ലോകാവസാനത്തോളം തൻ്റേതാണു് എന്ന പ്രത്യക്ഷ താന്ത്രിക പ്രഖ്യാപനമാണു് രണ്ടും.

February 27 2024 12:30

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഭൂഗുരുത്വാകർഷണശക്തി നിലനിൽക്കുന്നില്ലാത്തതിനാൽ, നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട കാര്യമില്ല.

(ന്യൂ ജർമ്മാനിക് ഫിസിക്സ്!)

February 27 2024 13:21

“ടി. പി. കൊലപാതകക്കേസ് പ്രതികൾക്കു് വധശിക്ഷയില്ല.” – വാർത്ത

പ്രകാശം പരത്തുന്ന ശുംഭന്മാരാണു് ജഡ്ജിമാരെന്നു് ഗവേഷിച്ചു് കണ്ടെത്തിയ എം. വി. ജയരാജൻ്റെ (സ.) മനുഷ്യസ്വഭാവസംബന്ധമായ മനഃശാസ്ത്ര-തീവ്രത ഇപ്പോഴെങ്കിലും മാക്രികൾക്കു് പുടികിട്ടിക്കാണണം.

February 28 2024 11:05

“പരിശ്രമിക്കാത്തവൻ പരാജയപ്പെട്ടുകഴിഞ്ഞു.”
(“പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ”! അതുകൊണ്ടു്, സഖാവു് സതീശനെ നാണംകെടുത്താതിരിക്കാൻ, try, try again and again!)

February 28 2024 12:42

“ഒരു ചാണകത്തിൽനിന്നും അടുത്തതിൽ ചവിട്ടുന്ന ഒരു പശുത്തൊഴുത്തു് പോലെയാണു് ചിലപ്പോഴൊക്കെ ജീവിതം.”

(ഭാരതരാഷ്ട്രീയത്തിലെ നേതാക്കളുടെ കാര്യം ചിലപ്പോഴെന്നല്ല, എല്ലായ്പ്പോഴും അതുപോലെതന്നെ! ഒരു തീട്ടപ്പാർട്ടിയിൽനിന്നും മറ്റൊരു തീട്ടപ്പാർട്ടിയിലേക്കു് കൂറുമാറി, കാലുമാറി, ചുവടുമാറി, താളംമാറി, മേളംമാറി, ചവിട്ടുനാടകങ്ങളും പൊറാട്ടുനാടകങ്ങളും കാരണഭൂതീയങ്ങളും “ഏകാംഗ”നാടകങ്ങളും ദുർമ്മുഖാമുഖങ്ങളും സമാസമമായി, ഇരട്ടിയളവു് ക്ലിഫ്ഹൗസ് ഗോമൂത്രത്തിൽ തിളപ്പിച്ചുകുറുക്കി നേർപകുതിയാക്കി തണുപ്പിച്ചാറ്റി ദിവസേന അഞ്ചുനേരം ഇന്തുപ്പും കൽക്കണ്ടവും മൂക്കിൽപ്പൊടിയും കരിമണൽപ്പൊടിയും മേമ്പൊടിചേർത്തു് മുണുങ്ങി, ജനങ്ങളെ മതാധിപത്യപരമോ, ഏകാധിപത്യപരമോ, സ്വേച്ഛാധിപത്യപരമോ, സർവ്വാധിപത്യപരമോ ആയിട്ടല്ലാതെ, ഗംബ്ലീറ്റ് ജനാധിപത്യപരമായി സ്നേഹിച്ചു് സേവിക്കുന്ന, സഖാവു് യമകാലനുപോലും അറപ്പു് തോന്നുന്നവിധം പുഴുത്തുനാറിയ വൈജ്ഞാനിക-സാംസ്കാരിക-ധാർമ്മിക ലെവലിലേക്കു് മുങ്ങാംകുഴിയിട്ടു്, മാനുഷികമായ അധഃപതനത്തിൻ്റെ അടിത്തട്ടു് ഉൽഖനനം ചെയ്തു് “സർവ്വസംഗപരിത്യാഗികളായിത്തീർന്ന” രാഷ്ട്രീയഭിക്ഷാംദേഹികൾ!)

February 29 2024 10:19

SFIO-യോ ED-യോ CBI-യോ യുവതുർക്കികളായ പിടികിട്ടാപ്പുള്ളികളെ തേടി ഇറക്കിയ വല്ല ലുക്ക് ഔട്ട് നോട്ടീസുമായിരിക്കണം സംഭവം. ഇതു് കെ-പൊലീസിൻറെ കൈവേലയായിരിക്കാൻ ഏതായാലും തരമില്ല.

കാരണഭൂതം വെളിയ്ക്കിറങ്ങി എല്ലാം ഡിമോളിഷ് ചെയ്യാതിരിക്കാനായി കുടത്തിനു് സദാ കാവൽ നിൽക്കുക എന്ന ഫുൾടൈം ജോബ് ചെയ്യുന്ന കെ-പൊലീസിനു് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോയിട്ടു് ഒന്നു് നിന്നു് തിരിയാൻ പോലും നേരം കിട്ടില്ല എന്നു് ആർക്കാണറിയാത്തതു്?

February 29 2024 12:53

പാറ്റയെയോ പഴുതാരയെയോ “പൾസർ സുനിയെയോ” പോലും മനസ്സാ വാചാ “കിർമ്മാണി” നുള്ളിനോവിക്കാത്ത, നിഷ്കളങ്കരായ മനുഷ്യരെ തുരുതുരെ വെട്ടിക്കൊല്ലണമെന്ന അദമ്യമായ ആസക്തി ഉണ്ടാകുന്ന “homicidal mania”-യുടെ ഭീകരമായ അവസ്ഥാന്തരങ്ങളിലും, വെട്ടിക്കൊല്ലാൻ ഉപയോഗിക്കുന്ന വടിവാളിൽ “മാഷാ അള്ളാ” സ്റ്റിക്കർ ഒട്ടിക്കാനും, ആദ്യവെട്ടു് “ബിസ്മി ചൊല്ലി” ആരംഭിക്കാനും സദാ ശ്രദ്ധാലുക്കളായ പിണുപിണു പിപ്പിണു, കുണുകുണു കുക്കുണു SFI കുഞ്ഞാവകളുടെ രക്ഷാപ്രവർത്തനത്തിലൂടെ, സിദ്ധാർത്ഥ് എന്ന ഒരു വെറ്ററിനറി കോളെജ്‌ വിദ്യാർത്ഥി “യാദൃച്‌ഛികമായി” മരണപ്പെട്ടു എന്നു് കേൾക്കുന്നുണ്ടല്ലോ ചിറ്റപ്പാ, ബാലപ്പാ, രായീവപ്പാ, ഗോവിന്ദ-അപ്പപ്പാ, മാസപ്പടി അമ്മമ്മാ, “മൃത്യുകിരണ” ഗഡി അമ്മായപ്പാ!?

ആനന്ദതൂറൽ സൗകര്യമുള്ള എയർ കണ്ടീഷൻഡ് ബൂർഷ്വാ ബസിലെ കശേരുസൗഹൃദമായ സിംഹാസനങ്ങളിലിരുന്നു് മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വ തൊഴിലാളിവർഗ്ഗ ജനാധിപത്യ മസിനഗുഡിയിലേയ്ക്കുള്ള വിനോദയാത്രയിൽ എന്തൊക്കെയുണ്ടു്, മാർക്സ്, എങ്ഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ, ഹോചിമിൻ, പോൾ പോട്ട്, “castrated chegu”, കിം ഇത്യാദികളെ സംബന്ധിച്ചുള്ള വിപ്ലവവിശേഷങ്ങൾ സഹാക്കളേ?

അവഗണനാർഹമായ ഈവക വെറ്ററിനറി കോളെജ്‌ “ഫെയ്ക്ക്” ന്യൂസുകൾക്കിടയിൽ, വരാല്ക്കറിയും കപ്പപ്പുഴുക്കും, പാപരഹിതരായ, യേശുസമാനരായ ബലിയാടുകളുടെ പിടുക്കുവരട്ടിയതുമൊക്കെ ആർഭാടമായും, സമൃദ്ധമായും, കുടുംബസമേതം സന്തോഷമായും, മറിയച്ചേടത്തിയുടെയും, ബീഡിത്തൊഴിലാളി ജനാർദ്ദനൻറെയും, അട്ടപ്പാടി മധുവിന്റെയും, നീതി ലഭിക്കാതെ പോയ വാളയാർ പെൺകുട്ടികൾ അടക്കമുള്ള എത്രയോ ഹതഭാഗ്യരുടെയുമെല്ലാം ചെലവിൽ മൂക്കറ്റം വെട്ടിവിഴുങ്ങാൻ കരിമണൽ കർത്താവിന്റെ കരുണയാലും കൃപാകടാക്ഷങ്ങളാലും തടസ്സമോ മനഃസാക്ഷിക്കുത്തോ ഇല്ലാതെ സാധിക്കുന്നുണ്ടോ?

ഇല്ലെങ്കിൽ, ഒരുവാക്കൊന്നു് മിണ്ടിയാൽ മതി, യുവതുർക്കികളും ഗമ്പ്ലീറ്റ് പ്രഫുത്തരുമായ ഞങ്ങൾ മാക്രിസ്റ്റ് അടിമകൾ സഖാവു് ആർഷോയുടെ അനിഷേദ്ധ്യമായ നേതൃത്വത്തിൽ, കൊല്ലും കൊലയും ഹർത്താലുമായി കമ്മ്യൂണിസ്റ്റ് കേരളത്തിലെയെന്നല്ല, ഫാഷിസ്റ്റ് ഭാരതത്തിലെതന്നെ മൊത്തം ജനജീവിതത്തെയും സമ്പൂർണ്ണമായി നിശ്ശേഷം സ്തംഭിപ്പിച്ചു് അങ്ങത്തുങ്ങളുടെ കയ്യിൽത്തരും!!

February 29 2024 15:55

തനിക്കു് ആർജ്ജിക്കാൻ കഴിഞ്ഞ ബൗദ്ധികവും സാംസ്കാരികവും വൈജ്ഞാനികവുമായ ഗൃഹപരിസരങ്ങൾക്കുള്ളിൽ നിന്നുകൊണ്ടല്ലാതെ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്രീയ വിഷയങ്ങളിൽ അർത്ഥപൂർവ്വം സംസാരിക്കാനോ, അവ മനസ്സിലാക്കാനോ മനുഷ്യർ അപ്രാപ്തരാണു്.

തന്മൂലം, “മുഖാമുഖം” ലാടഗുരുക്കളുടെ വാഗ്ദാനത്തേന്മഴ കുത്തിയിരുന്നു് കൊണ്ടാൽ നീർവീഴ്ച പിടിച്ചു് പുതച്ചുകിടക്കാം, അത്രതന്നെ!

March 01 2024 09:51

ക്ലിഫ് ഹൗസിലെ കിടപ്പുമുറിയിൽ ഗ്ലാസിൽ മൂടാതെ വയ്ക്കുന്ന കുടിവെള്ളത്തിൽ മരപ്പട്ടി മുള്ളുമത്രെ!

അങ്ങനെ പറ! വാതുറന്നു് കിടന്നുറങ്ങി കണ്ടമാനം മരപ്പട്ടിമൂത്രം ഉള്ളിൽ ചെന്നതാവും മുക്ക്യോൻ്റെ ഈ ഈനാംപേച്ചി സ്വത്വത്തിനു് കാരണഭൂതം.

March 01 2024 10:03

ക്ലീഫ് ഹൗസിൽ മുള്ളുന്നതു് മരപ്പട്ടി കൊസ്റ്റ്യൂം ധരിച്ച മനുഷ്യജീവികൾ ആരെങ്കിലും ആയിക്കൂടെന്നില്ല.

ആമസോണിൽനിന്നു് അടുത്ത കാലത്തു് മരപ്പട്ടി കൊസ്റ്റ്യൂം വാങ്ങിയവരുടെ ലിസ്റ്റ് സൂക്ഷ്മമായി പരിശോധിച്ചാൽ ആ “മരപ്പട്ടി” ആരെന്നറിയാം.

March 01 2024 11:59

“മരപ്പട്ടി ക്ലിഫ് ഹൗസിൽ മാത്രമല്ല, ഇവിടെയുമുണ്ടു് ഇഷ്ടം പോലെ.” – വി. ഡി. സതീശൻ

From time immemorial, “ഈനാംപേച്ചിയും മരപ്പട്ടിയും ഭായി ഭായി” ആണെന്നതിനാൽ, തരത്തിൽപ്പോയി കളിക്കാമെന്നു് മരപ്പട്ടികൾ തീരുമാനിച്ചുകാണും. മരപ്പട്ടികളുടെ അടുത്ത കളിക്കൂട്ടുകാർ സുരേന്ദ്രനും കുഞ്ഞാലികുട്ടിയുമായിരിക്കാനാണു് സാദ്ധ്യത.

March 01 2024 12:20

“കുഴൽനാടനു് ഞാൻ ഇപ്പോൾ മറുപടി നൽകാറില്ല. അദ്ദേഹത്തിനു് എന്തോ പറ്റിയിട്ടുണ്ടു്.” – സഖാവു് എ. കെ. ബാലൻ

കുഴൽനാടനു് പറ്റിയതു് “അടുത്തൂൺ സിൻഡ്രം” ആണെന്നാണു്, വി. മന്ത്രി വി. ശിവൻകുട്ടിയുടെ (സ.) ഗണിതമാതൃകയിൽ, എൻ്റെയൊരു കണക്കുകൂട്ടൽ.

March 01 2024 12:36

തനിക്കു് രാത്രിയിൽ കുടിക്കാനുള്ള വെള്ളത്തിൻ്റെ ഗ്ലാസ് മൂടിവയ്ക്കാത്ത ഒരു ശാസ്ത്രപ്രചാരകനാണു് തങ്ങളുടെ മുഖ്യമന്ത്രി എന്നതിൽ hygiene-conscious ആയ മല്ലുക്കൾക്കു് അഭിമാനത്തിനു് വകയുണ്ടു്.

March 01 2024 12:52

ഭൂതകാല ഡെപ്യൂട്ടി സ്പീക്കർ പാലോടു് രവി ദേശീയഗാനം തെറ്റിച്ചു് പാടിയതിൽ ദേശഭക്തരായ കമ്മ്യൂണിസ്റ്റ് സഹാക്കൾക്കു് “ധാർമ്മികരോക്ഷം”!

ഒരു പാട്ടിലെ അക്ഷരങ്ങൾ അക്ഷരാക്ഷരം നോക്കി വായിക്കാൻ കഴിയാത്തവർ പാടാൻ പോകരുതെന്നു് വർത്തമാനകാല മന്ത്രി ശിവൻകുട്ടിയുടെ “രോധനം”!

March 02 2024 08:43

എന്തിനാണു് ഇൻഡ്യക്കൊരു പ്രസിഡൻ്റ്?

ആ! മോദിക്കറിയാം!!

March 03 2024 15:09

ചോദ്യം: “ആരാ കേരളത്തിന്റെ മുഖ്യമന്ത്രിപ്പട്ടധാരി?”

ഉത്തരം: “കല്മഴു-ലാവ്ലിൻ-കള്ളക്കടത്തു്-മാസപ്പടി ഫെയിം സഖാവു് കാരണഭൂതൻ പിണറായി വിജയൻ.”

ചോദ്യം: “ആരാ SFI-യുടെ കേരള സംസ്ഥാന സെക്രട്ടറിപ്പദവിധാരി?”

ഉത്തരം: “നാല്പതിലേറേ ക്രിമിനൽ കേസുകളുടെ ചാക്കുകെട്ടുകൾ പിടലിയിൽ ചുമക്കുന്ന സഖാവു് സത്യസന്ധൻ പി. എം. ആർഷോ.”

കൺക്ലൂഷൻ: “ബാ, നമുക്കു് സഖാവു് കിം ജോങ് യുന്നിന്റെ “Democratic People’s Republic of Korea (DPRK)” എന്ന നോർത്ത് കൊറിയൻ കമ്മ്യൂണിസ്റ്റ് സ്വർഗ്ഗരാജ്യത്തിൽ പോയി, വോൾഗാ നദിയുടെ തരംഗമാലകൾ ലെനിന്‍റെ ശബ്ദത്തിൽ ഏറ്റുപാടിയ ഗതകാല വിപ്ലവഗാനങ്ങൾ ആവോളം ആലപിച്ചു്, ആസ്വദിച്ചു്, വീണ്ടും വീണ്ടും അയവിറക്കി, വരാല്ക്കറിയും അണ്ടിപ്പായസവും കുണ്ടിരസായനവും കഴിച്ചു് രാപാർക്കാം.”

March 03 2024 17:37

വിപ്ലവകവിതകളിലൂടെ മനുഷ്യരായ SFI, DYFI, CPI (M) എന്നീ പ്രാകൃത സെക്റ്റുകളിലെ “മാനവികരുടെ” ബൗദ്ധികവും സാംസ്കാരികവും രാഷ്ട്രീയവുമായ “ഉന്നത” ലെവലിലേക്കു് ഉയരാൻ കഴിയാത്തതാണു്, മൃഗീയ കുറ്റകൃത്യങ്ങളിലെ കാര്യകാരണബന്ധങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ മല്ലുകൾക്കും, ലോകസമൂഹത്തിനു് മൊത്തംതന്നെയും കഴിയാതെ പോകുന്നതിൻ്റെ പിന്നിലെ “കാരണഭൂതം”.

March 03 2024 17:50

ചോദ്യം: “വയനാടാണോ ലക്ഷ്യം?”

ഉത്തരം: “അങ്ങനെയൊന്നൂല്ല്യ. ന്യൂയോർക്ക് കിട്ടിയാൽ അവിടെയും മുസ്ലീം ലീഗ് മത്സരിക്കും.”

March 04 2024 11:12

സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതെന്തെന്നു് ചിലർ.

ആ “രക്ഷാപ്രവർത്തന” വാർത്ത കേട്ടയുടനെ, ഉന്മാദലഹരിയിൽ, മരപ്പട്ടികൾ അധിനിവേശിച്ച ക്ലിഫ് ഹൗസിൽ നിന്നുയർന്നുപൊന്തിയ പ്രതികരണ പൊട്ടിച്ചിരിയുടെ അലയടികൾ അച്ചങ്ങായികളുടെ കർണ്ണപുടങ്ങളിൽ എത്തിക്കാണില്ല.

March 04 2024 12:43

“ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി; പെൻ‌ഷൻ വൈകി.” – വാർത്ത

പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യഭരണക്രമത്തിൽ, സർക്കാർ ജീവനക്കാരുടെയോ, മറ്റാരുടെയെങ്കിലുമോ ശമ്പളമോ, പെൻഷനോ, ആത്മാർത്ഥമായി തന്റെ “തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ” കൂലിയോ ഒരിയ്ക്കലും “സ്വയം” മുടങ്ങില്ല, മുടങ്ങരുതു്!

ഭാവനാസമ്പന്നരായ ഏതൊക്കെയോ പ്രാകൃത മുതുവാണങ്ങളുടെ, കാര്യമെന്തെന്നറിയാതെയുള്ള “വിപ്ലവകവിതകൾ” വായിച്ചു്, തങ്ങളേതോ “അത്യുന്നത” മനുഷ്യരാണെന്ന “phrenesis”-ൽ എത്തിപ്പെട്ടതുവഴി, “അധഃകൃതർ” എന്നു് അവർ വിലയിരുത്തുന്നവരും, എന്തെങ്കിലുമൊക്കെ ജോലിചെയ്തു്, ആരെയും കബളിപ്പിക്കാതെ ജീവിച്ചു് കുടുംബം പോറ്റുന്നവരും, സാമൂഹികമായ എല്ലാ അർത്ഥത്തിലും നോർമ്മൽ ആയവരും, “മൂന്നാം ലോകത്തിൽ” ജീവിക്കുന്നവരും, ദുരാഗ്രഹികളല്ലാത്തവരുമെന്ന നിലയിൽ പൊതുവേ പട്ടിണിക്കാരുമായ സാധാരണ മനുഷ്യരെ, അവർക്കു് ഭൗതികമായി വരാനിരിക്കുന്ന നല്ല നാളെകളിൽ, ഭൗതികവും ആത്മീയവുമായി സംഭവിക്കാനിരിക്കുന്ന മരണാനന്തരജീവിതത്തിൽ, ഇഷ്ടാനുസരണം, കൊതം മുഴയ്ക്കെ, മൂക്കറ്റം തിന്നു് ആസ്വദിക്കാനായി സ്വർഗ്ഗീയതീന്മേശകളിൽ വിഭവസമൃദ്ധമായി ഒരുക്കപ്പെട്ടിരിക്കുന്ന രാജകീയ വരാൽ-കപ്പപ്പുഴുക്കു്-അണ്ടിപ്പായസം സദ്യകളുടെ ഭംഗിയും മണവും രുചിയുമെല്ലാം, നാൽക്കവലകളിലെ വായുഗുളിക-മയിലെണ്ണ-പുലിപ്പല്ലു് (പട്ടിപ്പല്ലു്) ഇത്യാദി സർവ്വരോഗസംഹാരികളുടെ വില്പനക്കാരെപ്പോലെ, “പഞ്ചാര-ശർക്കര-കല്ക്കണ്ടം” സദൃശം മധുരതരവും ഞരമ്പുകളെ ത്രസിപ്പിക്കുന്നവിധം കിടിലോൽക്കിടിലവുമായ വിപ്ലവകഥാപ്രസംഗങ്ങളിലൂടെ, അലക്കി, കഞ്ഞിപിഴിഞ്ഞു്, ഉണക്കിത്തേച്ചു് വടിയാക്കിയ രാഷ്ട്രീയക്കാരുടെ പ്രസംഗഖദറും, കത്തനാരന്മാരുടെ കുർബാനക്കാപ്പയും, ഉസ്താദുക്കളുടെ ഇസ്ലാമികമായ തൊപ്പിയും ധരിച്ചു്, ആർക്കും ഒരുവിധ സംശയവും തോന്നാത്തവിധം ഉറപ്പായി, സത്യവാങ്മൂലസമാനം വാഗ്ദാനം ചെയ്യുകയും, ഒരു ഇടക്കാലാശ്വാസം എന്ന നിലയിൽ, തത്കാലത്തേക്കു്, ഉപ്പും മുളകും, ഉഴുന്നും ഉലുവയും, ആട്ടയും അലക്കുസോപ്പും, പയറും കടലയും, റവയും കടുകും ഉൾപ്പെടെയുള്ള “പൈനാറായിരത്തിഎട്ടു്” ദൈനംദിന ജീവിതോപാധി ഐറ്റങ്ങൾ കുത്തിനിറച്ച കിറ്റു് കനിഞ്ഞനുവദിച്ചു്, ആ വിവരം ആർഭാടപൂർവ്വം പന്തൽ കെട്ടി, നിലവിളക്കിന്റെ പരിശുദ്ധസാന്നിദ്ധ്യത്തിൽ സകലലോകസമക്ഷം സനാതനമായി ഇളിഞ്ഞ ചിരിയോടെ അവതരിപ്പിച്ചു്, ആനന്ദത്തിന്റെ അറേബ്യൻകടലിൽ “മാംഗല്യം തന്തുനാനേന” രീതിയിൽ ആറാടിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക-രാഷ്ട്രീയ ദാർശനികരും ദീർഘവീക്ഷകരും, സർവ്വോപരി ജനകീയരും ജനസേവകരും നിയന്ത്രിക്കുന്ന സർക്കാർ ബലാല്ക്കാരമായി മുടക്കിയാൽ മുടങ്ങാതിരിയ്ക്കാൻ ശമ്പളം, പെൻഷൻ, കൂലി മുതലായവകൾക്കു് കഴിയില്ല എന്നേയുള്ളു.

ഉടമസ്ഥൻ മൃദുലമായി ചുരുക്കിയാൽ ശാലീനമായ പുഞ്ചിരിയോടെ ചുരുങ്ങാതിരിക്കാൻ ശീലക്കുടയ്ക്കും, ഉടമസ്ഥ ബലാല്ക്കാരേണ ചുരുക്കിയാൽ ചുരുങ്ങിത്തകർന്നു് പണ്ടാരമടങ്ങാതിരിക്കാൻ ഗ്രാമസൗന്ദര്യധാമങ്ങൾക്കു് മറക്കുടയായി വർത്തിക്കുന്ന ഓലക്കുടയ്ക്കും കഴിയില്ലെന്നോർക്കുക!

ഓരോ ഫയലും ഓരോ ജീവിതമാണെന്നു് ഉന്നതസർവ്വകലാശാലയിലെ ഗവേഷണത്തിലൂടെ ഏകച്ഛത്രാധിപതി സഖാവു് പിണറായിത്തമ്പ്രാൻ കണ്ടെത്തിയിട്ടുണ്ടു്. പക്ഷേ, പറഞ്ഞിട്ടു് കാര്യമില്ല. പറഞ്ഞിട്ടു് കാര്യമില്ലാത്തതു് എന്തുകൊണ്ടെന്നു് ചോദിച്ചാൽ, സംഭവം വളരെ സിമ്പിളാണു്, പള്ളിവാസൽ പവ്വർഹൗസ് പോലെ പവ്വർഫുളുമാണു്:

സഖാവു് ഇന്ദ്രനെയും, സഖാവു് ചന്ദ്രനെയും, സഖാവു് സൂര്യനെയും, സഖാവു് സൂര്യനു് യാദൃച്ഛികമായി കൈവന്ന കാമുകി സഖാവു് കുന്തിയെയും, കെ-പൊലീസിനെയും, ക്രൈം ബ്രാഞ്ചിനെയും, ED-യെയും, CBI-യെയും SFIO-യെയും, മാത്യു കുഴൽനാടനെയും, ഷോൺ ജോർജ്ജിനെയും കാല്ക്കാശിന്റെ പേടിയില്ലാത്ത ഏക്ഷൻ ഹീറോ സഖാവു് പിണുമഹാരായാവിനു് പുല്ലുവില നല്കിക്കൊണ്ടു്, അദ്ദ്യത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ, സർവ്വലോകവിപ്ലവരക്തത്താൽ, നാലുംകൂട്ടിയുള്ള മുറുക്കിത്തുപ്പൽസമാനം ചുവന്ന ചോരക്കൊടിയേന്തി, അടിത്തട്ടിലെത്തിയിട്ടും “പിന്നേറാതെ”, അർത്ഥശൂന്യവും, അടിസ്ഥാനരഹിതവും, ദശാബ്ദങ്ങളായി കാലഹരണപ്പെട്ടതുമായ ഊളമുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടു്, നിരനിരയായ് അണിയണിയായ് കൊലകൊലയായ് “മുന്നേറുന്ന” സാർവ്വദേശീയ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സർക്കാർ ജീവനക്കാരും, കണ്ണിൽ ചോരനിറമില്ലാതെ, കശാപ്പുശാലാസദൃശമായ വെറ്ററിനറി സർവ്വകലാശാലയിലെ “റാഗിങ്-കൊലപാതകം” ആസൂത്രണം ചെയ്ത സഖാവു് ഡീനും, മാതാ-പിതാ തുല്യരായ കുരുസഖാക്കളുമെല്ലാം ഓരോ ജീവിതത്തിന്റെയും ഫയലുകൾ ചുവപ്പുനാടയിൽ കെട്ടിയിട്ടു് ശ്വാസം മുട്ടിച്ചാൽ പാവം സഖാവു് പിണുത്തമ്പ്രാനു് എന്തു് ചെയ്യാൻ പറ്റും?

അറ്റകൈ എന്നോണം സഖാവു് പിണുത്തമ്പ്രാനു് ചെയ്യാൻ കഴിയുന്ന ഒരേയൊരു നടപടിക്രമമേ ഇനി ബാക്കിയുള്ളു: ഓരോ ഫയലുകളെയും, അതുവഴി അതിനുള്ളിലെ ഓരോ ജീവിതങ്ങളെയും ചുവപ്പുനാടയിൽ കെട്ടിയിട്ടു് ശ്വാസം മുട്ടിച്ചു് കൊല്ലുന്നതിനു് പകരം, യഥാക്രമം, “ഇന്റിഫാഡാ” എന്നോ, “മാഷാ അള്ളാ” എന്നോ എഴുതിയ സ്റ്റിക്കറുകൾ ഒട്ടിച്ച ഇലക്ട്രിക് കേബിളിലോ, പച്ചനാടയിലോ വരിഞ്ഞുകെട്ടി ശ്വാസം മുട്ടിച്ചു് കൊല്ലുക!

കമ്മ്യൂണിസ്റ്റ് ഭരണം വഴി ഗമ്പ്ലീറ്റ്‌ “ബളബള” ആയി “transsubstantiate” ചെയ്തിട്ടില്ലാത്ത വല്ല വൈസ് ചാൻസ്ലർമാരും “ഒബ്ജെക്ഷൻ യുവറോണർ” ഉന്നയിക്കാൻ ധൈര്യപ്പെട്ടാൽ, അവരെയും കയ്യോടെ “strangulate” ചെയ്തു് തട്ടിയേക്കുക!!

ജീവിതശുദ്ധിയുള്ള ഏക്ഷൻ ഹീറോകൾക്കു് ഈ നവകേരളത്തിൽ എതിർശബ്ദമില്ലാതെ അഴിഞ്ഞാടാൻ കഴിയുക എന്നതിനാണു് ഈ “സത്യാനന്തരവന്റെ” യുഗത്തിൽ, ഈ ശമ്പളരാഹിത്യത്തിന്റെ കാലത്തു്, ജീവിതശുദ്ധനായ ഒരു അമ്മായപ്പൻ പ്രയോറിറ്റി നൽകേണ്ടതു് എന്ന കാര്യത്തിൽ, പ്രഫുത്തരായ കേരളജനതയ്ക്കും, അവർ പ്രഫുത്തരായതുകൊണ്ടുതന്നെ, വിപരീതാഭിപ്രായമുണ്ടാകാൻ വഴിയില്ല.

March 04 2024 13:37

ഒരു സൈക്കോപ്പാത്തിനു് മാത്രമേ അക്രമത്തെ രക്ഷാപ്രവർത്തനമായി വിലയിരുത്താൻ കഴിയൂ.
സുബോധമില്ലാത്ത മനുഷ്യർക്കു് മാത്രമേ ഒരു സൈക്കോപ്പാത്തിനെ ഐഡലായിക്കാണാനും, ആരാധിക്കാനും പിൻതുടരാനും കഴിയൂ.

ഇത്രയും, മനുഷ്യത്വം പ്രസംഗത്തിൽ മാത്രമായ CPI (M)-ലെ sadist ചെന്നായ്ക്കളാൽ നശിപ്പിക്കപ്പെടുന്ന, SFI-യിലെ ചാട്ടമറിയാത്ത പാവം ഇളമാനുകളോടു്.

March 05 2024 13:30

സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് പള്ളിയിലെ മാതാവിന്റെ തലയിൽവച്ച സ്വർണ്ണക്കിരീടം മുയ്മനും സ്വർണ്ണമല്ലത്രെ!

“റാക്കാട്ടു് പള്ളിക്കു് ഈ കാപ്പ മതി” എന്ന നസ്രാണിപ്പഴഞ്ചൊല്ലുപോലെ, ഉടായിപ്പു് മാതാവിനു് ഉടായിപ്പു് കിരീടം എന്നു് സില്മാനടൻ സുരേഷോപി കരുതിക്കാണും.

അല്ലെങ്കിൽത്തന്നെ, മനുഷ്യജീവിതം പൊതുവെയും, സില്മയും നാടകവും, കവിതയും കഥയുമൊക്കെ പ്രത്യേകിച്ചും, ഒരുതരം പൂശലും മിനുക്കലും “ഡയകോൽ” പ്രെസെന്റേഷനുമൊക്കെയല്ലേ!? അതൊന്നും ബല്യ ഇശ്യൂ ആക്കാതിരിക്കുന്നതാണു് നല്ലതെന്നു് തോന്നുന്നു.

പിണറായിയുടെ തലയിൽ ഏതോ സഖാത്തി മാതാവു് ചാർത്തിയതരം ഒരു കസവുതലപ്പാവു് തന്റെ തലയിൽ സുരേഷോപി ചാർത്തിയാലും ദൈവമാതാവായ ലൂർദ് മാതാവു് കമാന്നൊരക്ഷരം മിണ്ടാതെ ആ ഉപഹാരം സ്വീകരിച്ചേനെ! ദൈവങ്ങൾ പൊതുവെ അങ്ങനെയാണു്.

പണ്ടുപണ്ടു്, സഖാവു് കുചേലൻ തന്റെ ക്ലാസ്‌മേറ്റായിരുന്ന ബൂർഷ്വാ ശ്രീകൃഷ്ണനെ ദ്വാരകയിലെ കൊട്ടാരത്തിലെത്തി ദർശിച്ചപ്പോൾ, ഉപഹാരമായി കാഴ്ചവച്ച, പഴന്തുണിയിൽ ഭദ്രമായി പൊതിഞ്ഞു് ഭാര്യ കൊടുത്തുവിട്ട അവിൽ, “കല്ലും നെല്ലുമെല്ലാമവിലെന്നുവച്ചിട്ടൊരുപിടി നല്ലവണ്ണം വാരി വേഗം വയറ്റിലാക്കിയതും”, അതുവഴി സഖാവു് കുചേലനും നിമിഷാർദ്ധത്തിൽ ശ്രീകൃഷ്ണസമാനം ഒരു ബൂർഷ്വാ ആയി മാറിയതുമായ കാര്യങ്ങളൊക്കെ നമ്മൾ “ഇൻഡ്യൻ ഹിസ്റ്ററി” ക്ലാസ്സിൽ പഠിച്ചിട്ടുണ്ടല്ലോ.

സ്വർണ്ണക്കിരീടങ്ങളും തലപ്പാവുകളും ലോകചരിത്രത്തിൽ വഹിച്ചിട്ടുള്ള ആഴമേറിയ പങ്കു് ലോകാവസാനത്തോളം വർണ്ണിച്ചാലും തീരുന്നതല്ല.

ഉദാഹരണത്തിനു്, താൻ തനിക്കായി പണിയിച്ച സ്വർണ്ണക്കിരീടത്തിൽ മൂശാരി മായം ചേർത്തിട്ടുണ്ടോ എന്നു് സിറക്യൂസിലെ രാജാവു് ഹീറോ രണ്ടാമനു് ഭയങ്കരമായ സംശയം തോന്നിയതിനാലാണു് കാര്യത്തിന്റെ നിജസ്ഥിതി അറിയാനായി അദ്ദേഹം, ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, എൻജിനിയറും, ജ്യോതിശാസ്ത്രജ്ഞനും, സർവ്വോപരി, ഗ്രീസിലെ അക്കാലത്തെ അറിയപ്പെടുന്ന ഷെർലോക്ക് ഹോംസുമായിരുന്ന സഖാവു് ആർക്കിമിഡീസിനെ ആ കേസുകെട്ടിന്റെ അന്വേഷണച്ചുമതല ഏല്പിച്ചതു്.

ആവശ്യത്തിനെന്നപോലെ, ദൈവവെളിപാടിനും, മരപ്പട്ടികൾക്കും, ഭൂതോദയത്തിനും ഔചിത്യമില്ല. വല്ല ഗുഹയിലോ മലയിലോ ഒക്കെ മനുഷ്യൻ ഒറ്റയ്ക്കു് ആയിരിക്കുമ്പോഴാണു് യാതൊരു ഔചിത്യവുമില്ലാതെ ദൈവം പ്രത്യക്ഷപ്പെട്ടു് ഓരോരോ അരുളപ്പാടുകൾ നല്കുന്നതു്!

അതുപോലെതന്നെ, സഖാവു് ആർക്കിമിഡീസിനു് സ്വർണ്ണക്കിരീടം കേസ് സംബന്ധിച്ച നിർണ്ണായകമായ ഒരു ഭൂതോദയം ഉണ്ടായതു് അദ്ദേഹം ബാത്ടബ്ബിൽ, സ്വാഭാവികമായും ആദാംസ് കോസ്റ്റ്യുമിൽ, കുളിച്ചുകൊണ്ടിരുന്നപ്പോഴാണു്! സന്തോഷാധിക്യത്താൽ മതിമറന്നു് പരിസരബോധമില്ലാതായ സഖാവു് ആർക്കിമിഡീസ് ബാത്ടബ്ബിൽ നിന്നും കയ്യോടെ പുറത്തുചാടി പൂർണ്ണനഗ്നനായി രാജകൊട്ടാരംവരെ ഓടിയെന്നും, സംശയാലുവായ രാജാവിനെ പ്രശ്നം പരിഹരിക്കപ്പെട്ട വിവരം നേർക്കുനേർ അറിയിച്ചെന്നും നിഷ്പക്ഷരായ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

സഖാവു് ആർക്കിമിഡീസിന്റെ ബാത്ടബ്ബിലെ കുളിതെറ്റിച്ച ആ ഭൂതോദയമാണു് ആർക്കിമിഡീസ് തത്ത്വം (Archimedes’ principle) എന്നറിയപ്പെടുന്നതു്. ആ തത്വപ്രകാരം, രാജാവു് ഹീറോ രണ്ടാമന്റെ സ്വർണ്ണക്കിരീടത്തിൽ മായം ചേർക്കപ്പെട്ടിട്ടുണ്ടെന്നു് തെളിയിക്കാൻ സഖാവു് ആർക്കിമിഡീസിനു് കഴിഞ്ഞു.

അതീവ ഖേദകരമെന്നെ പറയേണ്ടൂ, സ്വർണ്ണക്കിരീടം പണിതീർത്ത മൂശാരിയുടെ ശിഷ്ടകാലജീവിതം സംബന്ധിച്ചു് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഒന്നുംതന്നെ വെറ്ററിനറി സർവ്വകലാശാലകളിലെ ലൈബ്രറികളിൽ ലഭ്യമല്ല.

എന്നിരിക്കിലും, ഹീറോ രണ്ടാമൻ രാജാവിനു് വ്യാജസ്വർണ്ണക്കിരീടം പണിതീർത്ത മൂശാരിശ്രേഷ്ഠൻ അവശേഷിച്ച പുരുഷായുസ്സു്, മണ്ണിൽ മുളച്ച സൂര്യനും കാറ്റിൽ പറക്കും കഴുകനുമായ സഖാവു് കാരണഭൂതന്റെ കൃപാകടാക്ഷങ്ങളാലും കിറ്റുകളാലും സംരക്ഷിക്കപ്പെട്ടു്, ഭാര്യയും മക്കളും മരുമക്കളും പേരക്കിടാങ്ങളുമെല്ലാമായി, തലയില്ലാത്തതെങ്കിലും ധന്യമായ ഒരു കമ്മ്യൂണിസ്റ്റ് ജീവിതം നയിച്ചു് കരിമണൽ കർത്താവിൽ നിദ്രപ്രാപിക്കുകയായിരുന്നു എന്നൊരു വാർത്ത, സൈക്കിളില്‍ ബെല്ലടിച്ചു് പത്രം വിതരണം ചെയ്തുകൊണ്ടിരുന്ന കാലത്തെ “സരസൻ” പത്രത്തിൽ വന്നിരുന്നതായി ദേശാഭിമാനിപ്പത്രം മാത്രം ഒരു സാക്ഷ്യപത്രം പ്രസിദ്ധീകരിച്ചിരുന്നു എന്ന വസ്തുത പ്രിയപ്പെട്ട വായനക്കാരിൽ നിന്നും മറച്ചുപിടിയ്ക്കാൻ, മാദ്ധ്യമധാർമ്മികത, നീതിന്യായബോധം, സത്യസന്ധത, വസ്തുനിഷ്ഠത ഇത്യാദികളുടെ പേരിൽ ഞാനാഗ്രഹിക്കുന്നില്ല.

ഇൻശാ അല്ലാഹ്, നമ്മൾ നാളെയും നാളെകഴിഞ്ഞും “virtual” ആയി കാണേണ്ടവരാണല്ലോ!

https://en.wikipedia.org/wiki/Archimedes%27_principle#Formula

March 06 2024 10:25

ഹിറ്റ്ലർ, കൈസർ, ടിപ്പു എന്നെല്ലാമല്ലാതെ, ലെനിൻ, സ്റ്റാലിൻ, ഹോചിമിൻ, ഗഗാറിൻ, ലൈക മുതലായ പേരുകൾ മല്ലുക്കൾ പട്ടികൾക്കിടാറില്ല.

അവ കമ്മ്യൂണിസ്റ്റ് പേരുകൾ ആയതാവാം കാരണം.

March 06 2024 10:57

മുഖാമുഖം അവതാരക: “താങ്ക്യൂ സാർ, വളരെ നല്ല ഒരു ഉദ്ഘാടനപ്രസംഗം കാഴ്ചവച്ചതിനു്.”
ദുർമ്മുഖാമുഖ മുഖ്യൻ: “അമ്മാതിരി കമൻ്റ് വേണ്ടാ k-ട്ടോ!”

ഇമ്മാതിരി രൗദ്ര-ബീഭത്സമായിത്തീരും മരപ്പട്ടിമൂത്രം ഉള്ളിൽച്ചെന്നാൽ മനിതൻ്റെ “മനോനില”! ഹൈ വോൾട്ടേജിൽ ഷോക്കടിപ്പിക്കാതെ രക്ഷയില്ല.

March 06 2024 11:02

ഈ കപടലോകത്തിൽ കാരണഭൂതത്തെ ഒന്നു് ആത്മാർത്ഥമായി അഭിനന്ദിക്കാമെന്നു് വച്ചാലും രക്ഷയില്ലല്ലോ എൻ്റെ കരിമണൽ കർത്താവേ!!

March 06 2024 13:58

അവർ കവിതകളെഴുതുകയാണു്!
അവർ വിപ്ലവക്കവിതകളെഴുതുകയാണു്!!
അവർ പിണുവാതിരക്കവിതകളെഴുതുകയാണു്!!!
അവർ മരപ്പട്ടിമൂത്രക്കവിതകളെഴുതുകയാണു്!!!!

March 06 2024 14:10

ഞാൻ കവയ്ക്കാൻ പോകുന്ന കാവ്യശില്പത്തിനു് “മീശ” എന്നു് പേരിടാനായിരുന്നു ഉദ്ദേശ്യം.
പക്ഷേ, ആ പേരിൽ ഒരു പ്രശസ്ത സാഹിത്യശില്പം ഉണ്ടെന്നു് കേട്ടതിനാൽ, എൻ്റെ സാഹിത്യസൃഷ്ടിക്കു് “സുധാകരൻ” എന്ന പേരിടാൻ തീരുമാനിച്ചു.

March 06 2024 14:24

വൈ വാഴക്കുല? വൈ നോട്ട് തേങ്ങാക്കുല, മാങ്ങാക്കുല ഓർ സം അദർ അപ്രോപ്രിയേറ്റ് കുലാസ്, ഡിയർ കൈലാസ്?

(ആ തിരുമുഖങ്ങളിലെ ഭക്തിസാന്ദ്രത കണ്ടാൽ ഏതു് ദൈവത്തിനാണു് കണ്ണിൽ മൂത്രം നിറയാത്തതു്?)

(ചിത്രത്തിനു് കുലപ്പാടു്)

March 07 2024 12:05

ബാല-പീഡനത്തിനു് എം. വി. ഗോവിന്ദൻ മാസ്റ്റർ എനിക്കെതിരെ കേസുകൊടുക്കുകയും, Ekm DCC പ്രസിഡൻ്റ് മൊഹമ്മദ് ഷിയാസിനെയെന്നപോലെ, കെ-പോലീസേമാന്മാർ എന്നെ വട്ടമിട്ടുപിടിച്ചു് കൂട്ടിക്കൊണ്ടുപോയി ലോക്കപ്പിലടച്ചു് ഇടിച്ചു് ഇഞ്ചപ്പരുവമാക്കുകയും ചെയ്യുമോ എന്ന പേടി മൂലമാണു് LDF-ൻ്റെ മുലകുടി മാറാത്ത സ്ഥാനാർത്ഥിക്കുഞ്ഞാവകളെപ്പറ്റി ഞാൻ കമാന്നൊരക്ഷരം തമാഷിക്കാത്തതു്.

March 07 2024 12:23

തൊഴിൽഭാരം മൂലം ഏൺഡ് ലീവുവരെ സറണ്ടർ ചെയ്തു് കാശാക്കി, മാസംമുഴുവൻ ബോറടിച്ചു് ചൊറിയും കുത്തിയിരുന്നു് ജനത്തെ സേവിക്കുന്ന തൊഴിലാളികൾക്കു് “ഒന്നാം തീ” തന്നെ ശമ്പളവും അലവൻസുകളും കൊടുക്കാൻ കഴിയാത്തവിധം സംസ്ഥാനസർക്കാരിനെ “strangulate” ചെയ്യുന്ന കേന്ദ്രസർക്കാരിൻ്റെ തലയിൽ ഇടിത്തീ വീഴും.

March 07 2024 13:10

മുഖ്യൻ വിജയനും (പ്രായം 78) ഗവർണർ ആരിഫും (പ്രായം 72) ജീവിതയാഥാർത്ഥ്യങ്ങൾ പങ്കുവയ്ക്കുമ്പോൾ:

“എനിക്കു് പ്രായം അനുഭവപ്പെടുന്നുണ്ടു്. എല്ലായിടത്തുമുണ്ടു് അല്പസ്വല്പവേദന.”

“എനിക്കു് പ്രായം ഒരു നവജാത ശിശുവിനെപ്പോലെയാണു് അനുഭവപ്പെടുന്നതു്. തലമുടിയില്ല, പല്ലില്ല, ഞാൻ വീണ്ടും പാന്റ്സിൽ മൂത്രവുമൊഴിക്കുന്നു.”

[ചിത്രത്തിൽ സഖാവു് പാച്ചുവും (പ്രായം 98) സഖാവു് കോവാലനും (പ്രായം 92)]

March 08 2024 11:07

പദ്മജ താമരയിലേക്കു് പോയാൽ പോകട്ടും.
പകരം, ഒരു ജലജയെയും ഒരു ശൈലജയെയും കൈപ്പത്തി വീശി വലയിലാക്കാൻ നോക്കു്.
ഒന്നു് വച്ചാൽ രണ്ടു്! രണ്ടു് വച്ചാൽ നാലു്!!
ബൈ രാജാ ബൈ!!!

March 08 2024 11:14

“വരുന്നവരെ സമ്മാനങ്ങൾ നൽകി സ്വീകരിക്കാൻ ബിജെപി രണ്ടു് കയ്യും നീട്ടി നിൽക്കുകയാണു്.” – പിണറായി വിജയൻ
“വിമതരെ കൊന്നുതള്ളി പിണറായിസ്റ്റ് പാർട്ടിയെ വിമലീകരിക്കാൻ സിപിഎം രണ്ടു് മുഷ്ടിയും നീട്ടി നിൽക്കുകയാണു്.” – അമാക്രികളായ സമ്മതിദായകർ

March 08 2024 11:14

പേട്ടു് ബായക്കൊല കാട്ടി മയക്കാൻ നോക്കിയാൽ കൊരട്ടി മുത്തിയല്ല, ലൂർദ് മാതാവായാലും പണി തരും.

നേർച്ചകാഴ്ചകൾ പിള്ളകളിയാണെന്നു് കരുതിയോ? ഒരു എം. പി. പദവിക്കു് അതിൻ്റേതായൊരു വില ദൈവങ്ങൾ നിശ്ചയിച്ചിട്ടുണ്ടു്. ഒന്നും പഠിക്കാതെ ഇറങ്ങിക്കോളും ഓരോരുത്തർ പദവികൾ നേടാൻ!!

March 08 2024 11:53

T. N. Prathapan – Home Alone! (after candidate reshuffle)

(photo courtesy)

March 08 2024 12:34

“Milky Way” (ക്ഷീരപഥം) സംബന്ധിച്ച ഗൃഹപാഠം എന്തുകൊണ്ടാണു് നീ ചെയ്യാതിരുന്നതു്, ഷോണ്ട്?

“Lactose intolerance.”

March 09 2024 11:08

“സിദ്ധാർത്ഥിൻ്റെ മരണം C. B. I.-യെക്കൊണ്ടു് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവായി.” – വാർത്ത

സി. ബി. ഐ.-ക്കു് യാതൊരു തുമ്പും കിട്ടാത്തവിധം തെളിവുകൾ നശിപ്പിക്കാനാവും അനങ്ങാപ്പാറനയം കൈക്കൊണ്ടു് ഈ 20 ദിവസങ്ങൾ കാത്തിരുന്നതു്!
പ്രതികൾ നമ്മുടെ സ്വന്തം പിള്ളേരാണേ!!

March 09 2024 12:50

നിശ്ചയദാർഢ്യത്തിനു് ഒരു മുഖമുണ്ടെങ്കിൽ, അതു് സിദ്ധാർത്ഥിൻ്റെ അച്ഛൻ്റേതിനു് സമാനമായിരിക്കും.

ഹിപ്പോക്രസിക്കു് ഒരു മുഖമുണ്ടെങ്കിൽ, അതു് പിണറായി വിജയൻ്റേതിനു് സമാനമായിരിക്കും.

March 09 2024 13:02

“കൊല ചെയ്യപ്പെട്ട സിദ്ധാർത്ഥിൻ്റെ അച്ഛനും ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു.” – വാർത്ത

വാളയാർ പെൺകുട്ടികളുടെ അച്ഛനും അമ്മയും ഇതേ മുഖ്യമന്ത്രിയെ മുൻപു് കാണുക മാത്രമല്ല, കാൽക്കൽ വീഴുകയും ചെയ്തിരുന്നു; മറക്കണ്ട!!

March 10 2024 12:22

ബാർബി പാവയുടെ ഉത്തര കൊറിയൻ പതിപ്പു് അല്പമൊന്നു് കണ്ടു് ശീലിക്കേണ്ടതായിട്ടുള്ള ഒരിനമാണു്…

(ഗ്രാഫിക്കിനു് കടപ്പാടു്)

March 10 2024 15:18

സഖാവ് എ. “വിയരാഘവനെ” വിജയിപ്പിക്കുക എന്നതിനു് പകരം, സഖാവ് എ. “വിയാഗ്രാഘോരനായവനെ” വിജയിപ്പിക്കുക എന്നായിരുന്നു ചുമരെഴുത്തെങ്കിൽ, ഭീമാകാരമായ ജനശ്രദ്ധ പിടിച്ചുപറിക്കാൻ കഴിഞ്ഞേനെ!

നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റിയായതിനാൽ, നെഗറ്റിവിറ്റി കൂടുന്ന അതേ അളവിൽ പബ്ലിസിറ്റിയും കൂടിക്കൊണ്ടിരിക്കുന്നതു് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണു്.

March 11 2024 10:30

ഗഗൻയാൻ ദൗത്യത്തിനായുള്ള “Extravehicular Activity Suit” (ഇൻഡ്യൻ വേർഷൻ) ടെസ്റ്റ് ചെയ്യപ്പെടുന്നു.

March 11 2024 10:36

എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന മനുഷ്യർ എല്ലായ്പോഴും ന്യൂനപക്ഷമാണു്.

March 11 2024 11:01

നൂറ്റാണ്ടുകൾ സമരം ചെയ്തെന്നോ? നമ്മൾ തുല്യതയുള്ള പൗരന്മാരായി മാറിയെന്നോ?

ആരു്? എപ്പോൾ? എവിടെ? എങ്ങനെ?

നിത്യപ്രജകളായവരെ ഇനി എങ്ങോട്ടു്, ഏതിനം പ്രജകളാക്കി മാറ്റാൻ?

ഉത്തരധ്രുവത്തിനപ്പുറം വടക്കില്ല, അഥവാ, അപ്പുറമുള്ളതെല്ലാം വടക്കാണു്! ദക്ഷിണധ്രുവത്തിനപ്പുറം തെക്കില്ല, അഥവാ, അപ്പുറമുള്ളതെല്ലാം തെക്കാണു്! അവിടെനിന്നും ഒരു ചുവടു് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമെല്ലാം ഉണ്ടാകൂ!

March 11 2024 11:33

This man is a devilishly good actor!

March 11 2024 12:11

“വിമാനങ്ങൾക്കു് പറക്കാനേ കഴിയില്ലെന്നു് പ്രമുഖ യൂട്യൂബേഴ്സ് കണ്ടെത്തി.”

“(എന്തു് ചെയ്യുമെന്നു് പറ!), ഈ ‘ഞാൻ-കൊതം’ ഒരു പൈലറ്റാണു്!”

March 11 2024 13:19

“ഖതം, ബൈബൈ, ടാടാ, ഗുഡുബൈ, ഗയാ!!” – രാഹുൽ ഗാന്ധിജി

Ciao!, Tschüss!, Servus!, Adieu!, Cheerio!, Toodle-pip!, Farewell!, Lebwohl!, Au revoir!, Auf Wiedersehen!, Best of luck!, dear Rahul Gandhiji!!

March 11 2024 14:07

ഒടുക്കത്തിൽ കിട്ടിയതു്: “സിംപിളായി പറഞ്ഞാല്‍ പത്മജ പോയി; ബൃന്ദ കാരാട്ടിനെ ചിരിപ്പിച്ച് പരിഭാഷകന്‍.”

ബൃന്ദ കാരാട്ടിനെ ചിരിപ്പിക്കാൻ ഒരു പരിഭാഷകൻ്റെ ആവശ്യമില്ല; ഒരു കണ്ണാടി ധാരാളം!

March 11 2024 16:41

Laurel & Hardy / Pat & Patachon / പാച്ചുവും കോവാലനും!

ഒരു ശൂന്യാകാശ പര്യവേക്ഷണ ഡംഭ്-, ഉന്നത വിദ്യാഭ്യാസ ഹബ്ബ് അപാരത!!

March 11 2024 17:00

ഇന്നലെ വൈകിട്ടു് ഞാനൊരു മിന്നാമിനുങ്ങിണിയെക്കണ്ടു.

March 12 2024 08:52

വായിക്കാനും എഴുതാനും പഠിച്ചിട്ടും, ചിന്ത മറ്റുള്ളവരെ ഏല്പിച്ചാൽ, മനുഷ്യനു് അതുകൊണ്ടു് എന്തു് പ്രയോജനം?

March 12 2024 09:30

CAA നടപ്പിലായാൽ, ആദ്യം പാണക്കാടു് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ നാടുകടത്തും. രണ്ടാമതു് പി. കെ. കുഞ്ഞാലിക്കുട്ടിയെയും, മൂന്നാമതു് പി. എ. മുഹമ്മദ് റിയാസിനെയും, ബാക്കി മുയ്മൻ മുസ്ലീമുകളെയും അക്ഷരമാലാക്രമത്തിൽ അതിനുശേഷവും നാടുകടത്തും. നാടുകടത്തലിനെ തടയണമെന്നുണ്ടെങ്കിൽ ഇപ്പോഴേ സിന്താവാ വിളി തുടങ്ങിക്കോളീ!

March 12 2024 11:47

നശിച്ചു് പണ്ടാരമടങ്ങുമെന്നു് പൂർവ്വസൂരികളായ വാസ്തുശാസ്ത്രജ്ഞർ കണ്ടെത്തിയ ഇടങ്ങൾ: “നാരകം നട്ടിടം, കൂവളം കെട്ടിടം, നാരി ഭരിച്ചിടം, നായ പെറ്റിടം.”

സത്യത്തിൽ, മരപ്പട്ടി മൂത്രിച്ചിടവും നശിച്ചു് നാറാണക്കല്ലെടുക്കും. പക്ഷേങ്കി, ഉന്നതവിദ്യാഭ്യാസഹബ്ബിനു് മുൻപാണു് പൂർവ്വസൂരികളുടെ ഗവേഷണം നടന്നതെന്നതിനാൽ, ആ ശാസ്ത്രീയ ലിസ്റ്റിൽ പിൻവാതിലിലൂടെ കയറിപ്പറ്റാൻ മരപ്പട്ടി മൂത്രിച്ചിടത്തിനു് കഴിയാതെപോയി.

March 12 2024 12:14

ഒരു കലുങ്കു് നേരായ രീതിയിൽ നിർമ്മിക്കാൻ കഴിയാത്ത ഊളകൾക്കു് ഫ്ലോട്ടിങ് ബ്രിഡ്ജും ഗ്ലാസ് ബ്രിഡ്ജുമെല്ലാം നിർമ്മിക്കാൻ അനുമതി ലഭിക്കുന്ന, ഒരുപക്ഷേ ലോകത്തിലെതന്നെ, ഏക നാടായിരിക്കണം “ഇടതുകക്ഷ” കേരളസംസ്ഥാനം.

March 12 2024 13:03

കാലാനുസൃതമായ യാതൊരറിവും ഒന്നിനെപ്പറ്റിയും ഇല്ലാതെ, എന്തിനെയും ഏതിനെയുംപറ്റിയുള്ള ഏതു് ചോദ്യത്തിനും അധികാരികമെന്നു് തോന്നിപ്പിക്കുന്ന മറുപടിയുമായി കൊടിച്ചിപ്പട്ടികളെപ്പോലെ കുരച്ചു് ചാടാൻ നിങ്ങൾക്കു് കഴിയുമോ? എങ്കിൽ, മല്ലു രാഷ്ട്രീയ നേതൃനിരയിലേക്കു് കടന്നുചെല്ലൂ!!

March 12 2024 13:35

അറിയാത്തവർക്കായി:
തെരഞ്ഞെടുപ്പു് എന്നാൽ ജനാധിപത്യത്തിൻ്റെ ആഘോഷമാണു്! – തൃശ്ശൂർ പൂരം, കൊടുങ്ങല്ലൂർ ഭരണി, ആലുവാ ശിവരാത്രി, മലയാറ്റൂർ മലകയറ്റം, ഹജ്ജ്, നിയമസഭാ തെരഞ്ഞെടുപ്പു്, പാർലമെൻ്റ് തെരഞ്ഞെടുപ്പു്! ശുഭം!!

March 13 2024 12:51

പൗരത്വഭേദഗതിബിൽ കേരളത്തിൽ നടപ്പാക്കില്ല എന്നും മറ്റുമുള്ള വ്യാജഘോഷണങ്ങൾ പിണറായി വിജയൻ വലിയവായിൽ പൊതുജന സമക്ഷം ഘോരഘോരം ഓരിയിടുമ്പോൾ, ആ കാപട്യം തിരിച്ചറിയാൻ എന്തുകൊണ്ടാണു് ചില മനുഷ്യർക്കെങ്കിലും കഴിയാതെ പോകുന്നതു്?എന്തുകൊണ്ടാണു് ചിലരെങ്കിലും അതൊക്കെ കണ്ണടച്ചു് വിശ്വസിക്കാൻ തയ്യാറാകുന്നതു്? ആ ചോദ്യത്തിന്റെ മറുപടി സത്യത്തിൽ അത്ര സങ്കീർണ്ണമല്ല.

മതപരമോ, രാഷ്ട്രീയമോ ആയ വ്യാജവാഗ്ദാനങ്ങളും നക്കാപ്പിച്ചകളും നല്കി വശത്താക്കി, എതിർക്കാൻ ശേഷിയില്ലാത്തവിധം വിധേയരും അടിമകളുമാക്കി, അതാതു് സെക്റ്റുകളുടെ കൽത്തുറുങ്കുകളിൽ ആജീവനാന്തം അടയ്ക്കപ്പെടുന്ന മനുഷ്യർക്കു്, തങ്ങൾ തടവറയ്ക്കുള്ളിലാണെന്നു് തിരിച്ചറിയാനാവില്ല. കാരണം, തങ്ങൾ അകപ്പെട്ടിരിക്കുന്ന മതിലുകളെപ്പറ്റി ബോധമുണ്ടാകാൻ കഴിയാത്തവിധം വരിയുടയ്ക്കപ്പെട്ടവരും വന്ധ്യംകരിയ്ക്കപ്പെട്ടവരുമാണവർ! അതുകൊണ്ടുതന്നെ, അവിടെനിന്നൊരു മോചനം എന്ന ചിന്ത അവരെസംബന്ധിച്ചു് അനാവശ്യവും അധികപ്രസംഗവും ആയിരിക്കും. എന്തെങ്കിലും കാരണത്താൽ ആരെങ്കിലും അവിടെനിന്നു് രക്ഷപെടാൻ ശ്രമിച്ചാൽ, ആ കുലംകുത്തികൾ ഊരുവിലക്കുകളാലും, 51 വെട്ടുകളാലും എന്നേക്കുമായി നശിപ്പിക്കപ്പെടുകയും ചെയ്യും!

എല്ലാ മതങ്ങളും എല്ലാ ഐഡിയോളജികളും ഒരു വിധത്തിൽ, അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സങ്കുചിതമായ സെക്റ്റുകളാണു്.

“Worst case scenario” എന്ന നിലയിൽ, സെക്റ്റുകളുടെ ചരിത്രത്തിൽ നിന്നും രണ്ടു് ഉദാഹരണങ്ങൾ:

തെക്കേ അമേരിക്കൻ ഗയാനയിലെ ജോൺസ്ടൗണിൽ (Jonestown),1978 നവംബർ 18 -നു് സംഭവിച്ച “വിപ്ലവകരമായ ആത്മഹത്യ” വഴി (revolutionary suicide) ജീവൻ നഷ്ടപ്പെട്ട 909 മനുഷ്യർ, ജിം ജോൺസ് (James Warren Jones) എന്ന “ആത്മീയ വിപ്ലവ ഗുരു” 1955-ൽ, “ആപൊസ്റ്റോലിക് സോഷ്യലിസം” (Apostolic Socialism) എന്ന ആശയത്തിലൂന്നി സ്ഥാപിച്ച പീപ്പിൾസ് ടെമ്പിൾ (Peoples Temple of the Disciples of Christ) എന്ന സെക്റ്റിലെ അംഗങ്ങളായിരുന്നു.

കൂടുതൽ വിവരങ്ങൾക്കു്: (https://en.wikipedia.org/wiki/Jonestown)

“Shakahola Forest incident” എന്നറിയപ്പെടുന്ന, 429 പേർ മരിക്കുകയും, 613 പേരെ ഇന്നും കണ്ടുകിട്ടിയിട്ടില്ലാത്തതും, കെനിയയിലെ ഷക്കഹോള ഗ്രാമത്തിൽ സംഭവിച്ചതും, അന്വേഷണത്തിലൂടെ 2023 മാർച്ചിൽ കണ്ടെത്തിയതുമായ ഭക്ത്യാധിഷ്ഠിത കുരുതിക്കു് ഇരയായ മനുഷ്യർ പി. എൻ. മക്കെൻസി (Paul Nthenge Mackenzie) എന്ന ആത്മീയ ഗുരുവിന്റെ “Good News International Ministries” എന്ന സെക്റ്റിലെ അംഗങ്ങളായിരുന്നു. ഗുരു ആജ്ഞാപിച്ചതനുസരിച്ചു് “പട്ടിണി കിടന്നു് മരിച്ചു് യേശുവിനെ കാണാൻ” ശ്രമിച്ചവർ!

കൂടുതൽ വിവരങ്ങൾക്കു്: (https://en.wikipedia.org/wiki/Shakahola_Forest_incident)

ഷക്കഹോള ഗ്രാമത്തിലെ ആത്മീയ ഗുരു പി. എൻ. മക്കെൻസിയെ അനുഗമിയ്ക്കാൻ തീരുമാനിച്ചവരെ, മുൻപു് ജോൺസ്ടൗണിലെ ആത്മീയ ഗുരു ജിം ജോൺസിന്റെ അനുയായികൾക്കു് സംഭവിച്ച ദുരന്തത്തെപ്പറ്റി പറഞ്ഞു് മനസ്സിലാക്കി ബോധവത്കരിച്ചിരുന്നെങ്കിൽ അവരെ ഒരുപക്ഷേ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ എന്നു് ചോദിക്കുന്നവരോടു് പ്രപഞ്ചത്തെയും മനുഷ്യരെയും പറ്റി സഖാവു് ഐൻസ്റ്റൈൻ പറഞ്ഞതേ പറയാനുള്ളു: “Two things are infinite: the universe and human stupidity; and I’m not sure about the universe.”

പരന്നഭൂമി സിദ്ധാന്തക്കാരും പിണറായിസ്റ്റുകളുമൊക്കെ ഇന്നും ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

March 13 2024 15:16

“അരി എത്തി!” – മുക്ക്യോൻ

അങ്ങനെ, “LDF വരും, എല്ലാം ശരിയാക്കും” എന്ന തെരഞ്ഞെടുപ്പു് വാഗ്ദാനത്തിനും ഒരറുതിയായി!

March 13 2024 17:58

പിണറായി, ഗോവിന്ദൻ, ബാലൻ, ജയരാജത്രയം, റഹിംക, വീണാൻ്റി ഇത്യാദി തേജോമയവാഗ്മികളുടെ നിരയിലെ ഒരു മരതകക്കല്ലാകേണ്ടിയിരുന്ന അനിൽ ആൻ്റണിയെ ബിജെപിക്കു് വിട്ടുകൊടുത്തതു് മാർക്സിസ്റ്റ് പാർട്ടിക്കു് പറ്റിയ ഏറ്റവും വലിയ ചരിത്രപരമായ മണ്ടത്തരമാണെന്നു് ഞാമ്പറയും.

March 14 2024 10:50

ബോറടിക്കുമ്പോൾ കൊറിച്ചുകൊണ്ടിരിക്കാമല്ലോ എന്നു് കരുതിയാണു് ഒരു ബിരുദമെടുക്കാനായി കേരളത്തിലെ വൈദേശികവും, സ്വകാര്യവുമായ പ്രമുഖ സർവ്വകലാശാലകളെ സമീപിച്ചതു്. പക്ഷേ, ഒറ്റയൊന്നിലും ബിരുദത്തിൻ്റെ പൊടി പോലുമില്ല!

പൂജനീയ അനിൽജി ആൻ്റോൺജി ബിരുദങ്ങൾ മൊത്തം അരിച്ചു് പെറുക്കി കൊണ്ടുപോയത്രെ!

March 14 2024 11:21

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” – (ബൈബിൾ, മത്തായി 11: 28)

“പ്രിയങ്ക ഗാന്ധിയുടെ വണ്ടിയിൽ കയറിയിരിക്കാൻ കഴിയാതെ പോയവരേ, നിങ്ങൾ ചിറ്റപ്പൻ്റെ അടുക്കലേക്കു് വരുവിൻ; ഞാൻ നിങ്ങളെ എൻ്റെ വണ്ടിയിൽ കയറ്റിയിരുത്തും.” – (ചിറ്റപ്പസൂക്തങ്ങൾ, അദ്ധ്യായം മൂന്നു്, ഒന്നു്, രണ്ടു് (312): വാക്യം നാലു്, ആറു്, ഏഴു്, പൂജ്യം (4670).

March 14 2024 13:01

മാനവികതയുടെ, മാനുഷികതയുടെ, സാമാന്യബുദ്ധിയുടെ, സാമാന്യബോധത്തിൻ്റെ നേരിയ അംശമെങ്കിലും മലയാളിസമൂഹത്തിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ, കേരളജനത ചെയ്യേണ്ടതു്, കമ്മ്യൂണിസം എന്ന രാഷ്ട്രീയ നീരാളിയെയും, ആ ഭീകര ഐഡിയോളജിയുടെ tentacles ആയി പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യപരവും, കലാപരവും, സാംസ്കാരികവുമായ എല്ലാ സാമൂഹിക ഭിക്ഷാംദേഹികളെയും, ഇങ്ങിനി തിരിച്ചുവരാത്തവിധം മാവേലിനാട്ടിൽ നിന്നും എന്നേക്കുമായി ആട്ടിപ്പായിക്കുകയാണു്.

It’s not easy, but unfortunately there is no other possible way!

March 14 2024 14:52

“Sadism” എന്നറിയപ്പെടുന്ന മാനസികവൈകൃതത്തിനു് പലതരം മുഖങ്ങളുണ്ടു്. ആ ബീഭത്സമുഖങ്ങളുടെ മുൻനിരയിൽ, തലയോട്ടി മോഡലിൽ പല്ലിളിച്ചു് ഞെളിഞ്ഞുനിൽക്കാൻ എല്ലാവിധ യോഗ്യതകളുമുള്ള ഒരു “Danse Macabre” ആണു്, ഫെയ്സ്ബുക്കിലും മറ്റും “മൃതസംസ്കാരശുശ്രൂഷ” എന്ന മഹനീയ നാമത്തിൽ, കാശുകിട്ടിയാൽ കരഞ്ഞുവിളിച്ചു് കവിതചൊല്ലുന്ന കസവുധാരികളുടെ അകമ്പടിയോടെ, ലൈവ് ആയി സ്ട്രീം ചെയ്യപ്പെടുന്ന ശവസംസ്കാരച്ചടങ്ങുകൾ.

March 14 2024 15:09

“കളക്ടർ ഷാൾ കൊണ്ടു് മുഖം മറച്ചു് രോഗിയുടെ വേഷത്തിലെത്തി ആശുപത്രിയിലെ അഴിമതി പിടികൂടി.” – വാർത്ത

“വേണ്ടത്ര മുഖംമൂടികൾ ഇല്ലാത്തതാണു് ആരോഗ്യമേഖലയിലെ അഴിമതികളുടെ മൂലകാരണം.” – വീണാൻ്റി

March 15 2024 11:29

“മത്തങ്ങ-വൻപയർ എരിശ്ശേരി” സൃഷ്ടിക്കാനായി കാണിക്കുന്ന അഭിനിവേശത്തിൻ്റെ ആയിരത്തിലൊരംശം പോലും, “മത്തങ്ങ-ചെറുപയർ എരിശ്ശേരിയുടെ” സൃഷ്ടിപ്പിനായി അമ്മക്കണ്ണുകൾ കാണിക്കാത്തതു്, അവർ സാമ്രാജ്യത്വ അധിനിവേശത്തിനും ബഹുരാഷ്ട്ര കുത്തകകൾക്കും സിന്താവാ വിളിക്കുന്ന റിവിഷണിസ്റ്റുകൾ ആയതുകൊണ്ടാണു്.

സർവ്വലോക ചെറുപയറുകളേ, സംഘടിക്കുവിൻ! സംഘടിച്ചു് സംഘടിച്ചു് ശക്തരായി, പ്രതിലോമകാരികളായ അമ്മക്കണ്ണുകളുടെ ഉന്മൂലനം ലക്ഷ്യമാക്കുന്ന സംഘത്തിൽച്ചേർന്നു് പടപൊരുതി രക്തസാക്ഷികളാകുവിൻ!

March 15 2024 13:11

റാംബോ സതീശൻ, പൂജനീയ സുധാകരൻ ജി തുടങ്ങിയ കോൺഗ്രസ്സ് ദിനോസറുകൾ ഇതേ രീതിയിൽ അദ്ധ്വാനിച്ചാൽ, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് എന്ന “ഗുരുവായൂർ കേശവനെ” കുളിപ്പിച്ചു്, ചന്ദനക്കുറി ചാർത്തി കിടത്താൻ കഴിയുമെന്നാണു് എൻ്റെയൊരു തോന്നൽ.

March 15 2024 13:29

ഭൂതകാലത്തിൽ ജീവിച്ചുകൊണ്ടു് ഭാവികാലം സ്വപ്നം കാണുന്ന സ്വപ്നജീവികളാണു് ഞങ്ങൾ ഭാരതീയർ. ഞങ്ങളുടേതുപോലത്തെ പുണ്യ പുരാതനമായ സാംസ്കാരിക പൈതൃകമില്ലാത്ത ആഫ്രിക്കൻസിനും യൂറോപ്യൻസിനുമൊന്നും ആദ്ധ്യാത്മികമായ ആ പ്രപഞ്ചരഹസ്യം മനസ്സിലായിക്കൊള്ളണമെന്നില്ല.

March 16 2024 11:53

“Wenn der Mensch vor Lachen wiehert, übertrifft er alle Tiere durch seine Gemeinheit.” – Friedrich Nietzsche (1844 – 1900)

“ചിരിപൊട്ടി ചിനയ്ക്കുമ്പോൾ മനുഷ്യൻ അവന്റെ നീചത്വത്താൽ എല്ലാ മൃഗങ്ങളെയും കടത്തിവെട്ടുന്നു.”

(ഒരവസരം വന്നപ്പോൾ പറഞ്ഞെന്നേയുള്ളു. ചിത്രത്തിനു് കടപ്പാടു്.)

Ralf Hirschberger

March 16 2024 12:03

ചക്കയോടു് അടങ്ങാത്ത ഒരഭിനിവേശം കാത്തുസൂക്ഷിക്കുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണദ്ദേഹം.

(ചിത്രത്തിനു് കടപ്പാടു്.)

March 16 2024 15:20

സഖാവു് ശൈലജ ടീച്ചറെ പാർലമെൻ്റിലേക്കു് കയറ്റിവിട്ടു് ശ്വാസം മുട്ടിക്കാതെ, കേരള മുഖ്യമന്ത്രി എന്ന പദവി നൽകി ആദരിച്ചാൽ, ബീഡിതെറുപ്പു് വ്യവസായത്തെ അതു് അന്താരാഷ്ട്ര ലെവലിലേക്കു് തള്ളിക്കയറ്റുമെന്ന കാര്യത്തിൽ, കടത്തിണ്ണയിലിരുന്നു് ബീഡിത്തൊഴിലാളികളെ ദേശാഭിമാനിപ്പത്രം വായിച്ചുകേൾപ്പിച്ചു് പാർട്ടി നേതാവായി ഉന്നതപദവികളിൽ എത്തിച്ചേർന്ന, അനുഭവസമ്പന്നനായ ഒരു പ്രത്യയശാസ്ത്രജ്ഞൻ എന്ന നിലയിൽ എനക്കു് സംശയമേതുമില്ല.

(ചിത്രത്തിനു് കടപ്പാടു്)

March 18 2024 09:52

“ആ ഗോപിയല്ല ഈ ഗോപി, ഇനിയും ആരും ബിജെപിക്കും കോൺഗ്രസ്സിനും വേണ്ടി ഈ വീട്ടിൽ കയറി സഹായിക്കേണ്ട” എന്ന താക്കീതിൽ, “സിപിഎമ്മിനും” എന്നൊരു കഷണം കൂടി ചേർത്തിരുന്നെങ്കിൽ, അമ്മാതിരി ഒരു കമൻ്റിൻ്റെ പേരിൽ ഇമ്മാതിരി ഉറഞ്ഞാട്ടം ഫെയ്സ്ബുക്കിൽ പകർന്നാടുമായിരുന്നില്ല എന്നു് തോന്നുന്നു.

March 18 2024 11:06

“വയനാട്ടിലെ ജനങ്ങൾ വന്യമൃഗ ആക്രമണം നേരിട്ടപ്പോഴും, പാർലമെൻ്റിൽ പൗരത്വഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കേണ്ട സമയത്തുമെല്ലാം വയനാടു് എം. പി. രാഹുൽ ഗാന്ധി എവിടെയായിരുന്നു?” – മുഖ്യമന്ത്രി

ഇസ്തിരിയിട്ടു് വച്ചിരുന്ന ഷർട്ടിൽ മരപ്പട്ടി മൂത്രിച്ചതുമൂലം, പൂക്കോടു് വെറ്റെറിനറി സർവ്വകലാശാലയിലെ SFI-കുഞ്ഞാവകൾ മൂന്നുദിവസം ക്രൂരമായി മർദ്ദിച്ചുകൊന്നു് കെട്ടിത്തൂക്കിയ സിദ്ധാർത്ഥിൻ്റെ വീട്ടിൽ പോയി രണ്ടു് സാന്ത്വനവാക്കുകൾ മാതാപിതാക്കളോടു് പറയാൻ മുഖ്യമന്തി പിണറായിക്കും കഴിയാതെപോയില്ലേ?

മനുഷ്യൻ്റെ കാര്യം അത്രയൊക്കെയേയുള്ളു. ഇന്നു് കണ്ടവനെ നാളെ കാണുന്നില്ല; നാളെ കണ്ടവനെ ഇന്നു് കാണുന്നില്ല! കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു് വരുത്തുന്നതും ലവൻ കുശൻ!!

നമ്മുടെ നിയന്ത്രണത്തിനതീതമായി സംഭവങ്ങൾ സംഭവിച്ചാൽ, പ്രോട്ടോക്കോൾ അനുസരിച്ചു് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട നേരത്തും കാലത്തും ചെയ്യാൻ കഴിയാത്തവിധം മനുഷ്യർ നിസ്സഹായരായിപ്പോകും.

“Man Proposes, Marappatti Disposes” എന്നു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സ് ആചാര്യനായാലും പറഞ്ഞിട്ടുണ്ടെന്നോർക്കുക!

എങ്കിലും, പാർലമെൻ്റിൽ പൗരത്വഭേദഗതി ബില്ലിനെപ്പറ്റി രാഹുൽ ഗാന്ധി സംസാരിക്കാതിരുന്നതു്, മറ്റൊരു കാരണത്താലാവാനാണു് സാദ്ധ്യത. തൻ്റെ വായിൽ നിന്നു് പൗരത്വഭേദഗതി ബില്ലിൻ്റെ മൊയ്ലാളിമാർക്കു് രസിക്കാത്ത വല്ല വാക്കുകളും വന്നുപോയാൽ, മുൻപു് കേരള നിയമസഭയിൽ, സഖാവു് മാതുപിള്ളയുടെ മാസപ്പടിയെപ്പറ്റി സംസാരിക്കാൻ തുനിഞ്ഞ മാത്യു കുഴൽനാടൻ്റെ മൈക്ക് ഓഫ് ചെയ്തു് സ്പീക്കർ ഷംസീർ അവൻ്റെ മുണ്ടാട്ടം മുട്ടിച്ചതുപോലത്തെ ദുരനുഭവങ്ങൾ വല്ലതും തനിക്കു് പാർലമെൻ്റിൽ നേരിടേണ്ടിവരുമോ എന്നു് പേടിച്ചു് കക്ഷി മുണ്ടാണ്ടിരുന്നതായിക്കൂടെന്നില്ല.

പോരെങ്കിൽ, “അമ്മാതിരി പ്രസംഗമൊന്നും വേണ്ട കേട്ടോ, പാർലമെൻ്റിൽ വന്നതാണെങ്കിൽ, പാർലമെൻ്റിൽ വന്നിട്ടു് പോയാൽ മതി, അല്ലാതെ, മൈക്ക് കിട്ടിയാൽ എന്തും പറയാമെന്നു് കരുതരുതു്” എന്നു് സഭാനാഥൻ രാഹുൽ ഗാന്ധിജിയെ താക്കീതു് ചെയ്താൽ അതും മേടിച്ചു് കെട്ടേണ്ടിവരുമെന്ന മഹാദുരന്തം വേറെയും!!

March 18 2024 13:13

“ആറടി മണ്ണിൽ കുഴിച്ചുമൂടുന്നതുവരെ ഞാനൊരു കോൺ​ഗ്രസുകാരൻ ആയിരിക്കും. എന്റെ ജാതി കോൺ​ഗ്രസാണു്, മതം കോൺ​ഗ്രസാണു്, എന്റെ രക്തം കോ​ൺ​ഗ്രസാണു്, കോൺ​ഗ്രസ് അല്ലാതെ എനിക്കു് പോകാൻ സ്ഥലമില്ല എന്നു് എ. കെ. ആന്റണി.” – വാർത്ത

കഷ്ടകാലത്തിനു്, മറ്റെല്ലാ മനുഷ്യർക്കുമെന്നപോലെതന്നെ, താങ്കൾക്കും മരണാനന്തരം “self-determination power” ഉണ്ടാകില്ലെന്നതിനാൽ, താങ്കളുടെ മൃതശരീരം ഹിന്ദുമതാചാരപ്രകാരം ചിതാഗ്നിയിൽ ദഹിപ്പിക്കാതെ, ക്രിസ്തുമതാചാരപ്രകാരം മണ്ണിൽ കുഴിച്ചുമൂടാനായിരിക്കട്ടെ താങ്കളുടെ അനന്തരർ തീരുമാനിക്കുന്നതെന്നു് നമ്മുടെ കർത്താവീശോമശിഹായിലും കരിമണൽ കർത്താവിലും പ്രത്യാശിക്കുന്നു.

ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ പോകാനായി, കോൺ​ഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ബിജെപി, മുസ്ലീം ലീഗ് ഇത്യാദി രാഷ്ട്രീയ പാർട്ടികളും, ക്രിസ്തുമതം, ഹിന്ദുമതം, ഇസ്ലാംമതം, ബുദ്ധമതം, ജൈനമതം ഇത്യാദി മതങ്ങളും ഉൾപ്പെടുന്ന പരിമിതമായ സ്ഥലങ്ങൾ മാത്രമുള്ള മനുഷ്യജന്മങ്ങൾക്കു്, മരണശേഷം ചടഞ്ഞുകൂടാനായി സർവ്വസൗഭാഗ്യങ്ങളുമുള്ള സ്വർഗ്ഗവും, വറുക്കാനും പൊരിക്കാനും വേണ്ടത്ര സൗകര്യങ്ങളുള്ള വറചട്ടികളും തീയുമൊഴികെ കാൽക്കാശിന്റെ മറ്റു് സൗഭാഗ്യങ്ങളൊന്നുമില്ലാത്ത നരകവും, അനന്തമായി ആവർത്തിക്കാൻ കഴിയുന്ന പുനർജ്ജന്മങ്ങളും, അവിടേക്കൊന്നും പോകാതെ, ശവംതീനികൾ കൊത്തിത്തിന്നു് എല്ലാറ്റിനും ആത്യന്തികമായ ഒരറുതി വരുത്താനായി കിടത്തപ്പെടുന്ന പാറപ്പുറവുമെല്ലാം ഇഷ്ടാനുസരണം നമ്മെ കാത്തിരിക്കുന്നുണ്ടു് എന്ന മഹാഭാഗ്യത്തിൽ നമുക്കു് അന്തംവിട്ടു് ആഹ്ലാദിക്കാം!

അതല്ലാതെ, എന്താണിപ്പോൾ, എല്ലാം ആവുന്നത്ര കൊളമാക്കിയ ഈ വൈകിയ വേളയിൽ, നമുക്കു് ചെയ്യാൻ കഴിയുക എന്നു് സത്യമായിട്ടും എനിക്കുമറിയില്ല.

March 19 2024 11:28

“ചില മനുഷ്യർ യക്ഷിക്കഥാപുസ്തകം എഴുതണം. അതുവഴി അവരുടെ നുണകൾക്കു് ചുരുങ്ങിയപക്ഷം ഒരർത്ഥമെങ്കിലും ഉണ്ടാകുമായിരുന്നേനെ!”
(ഇത്രയും, മാർക്സിയൻ “നല്ല നാളെ” ഭൗതികവാദികളുടെയും, മരണാനന്തരജീവികളായ ദൈവമക്കളുടെയും, പുനർജ്ജന്മജീവികളായ ജീവാത്മാക്കളുടെയും സത്വരശ്രദ്ധക്കായി സ്നേഹപൂർവ്വം, വിനയപൂർവ്വം.)

March 19 2024 12:25

“രാജീവ് ചന്ദ്രശേഖറുമായി ഫോണിൽപോലും സംസാരിച്ചിട്ടില്ല.” – മല്ലു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൺവീനർ സഖാവു് ഇ. പി. ജയരാജൻ.

“ഇ. പി. ജയരാജനുമായി ബന്ധമില്ല. എൻ്റെ ഭാര്യ നിയന്ത്രിക്കുന്ന നിരാമയയുമായി ബിസിനസ് താത്പര്യം മാത്രം.” – ബിജെപിയുടെ കേന്ദ്രമന്ത്രി പൂജനീയ രാജീവ് ചന്ദ്രശേഖർ.

“ഇ. പി. ജയരാജൻ്റെ പട്ടമഹിഷി നേതൃത്വം നൽകുന്ന വൈദേഹം റിസോർട്ടിൽ ആദായനികുതി വകുപ്പിൻ്റെയും ഇ. ഡി. യുടെയും പരിശോധന കഴിഞ്ഞ തൊട്ടുടനെയാണു് പൂജനീയ രാജീവ് ചന്ദ്രശേഖറിൻ്റെ പട്ടമഹിഷി നേതൃത്വം നൽകുന്ന നിരാമയി റിസോർട്ടും വൈദേഹം റിസോർട്ടും തമ്മിൽ ബാന്ധവത്തിൽ ഏർപ്പെടുന്നതു്.” – പ്രതിപക്ഷ കോൺഗ്രസ്സ് നേതാവു് ശ്രീമാൻ വി. ഡി. സതീശൻ.

“അയാം ബോണ്ട്, കിഫ്ബി ബോണ്ട്.” – ധനതത്വശാസ്ത്രജ്ഞൻ സഖാവു് തോമസ് ഐസക്.

“ഇസ്തിരിയിട്ടു് വച്ച എൻ്റെ കുപ്പായത്തിൽ മരപ്പട്ടി മൂത്രിച്ചു.” – ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടുന്നതിൻ്റെ കാരണഭൂതനായ പിണറായി വിജയനെന്ന സഖാവു്.

“ആൻഡ് വി ആർ സിറ്റിസെൻസ് ഓഫ് ദിസ് ബനാനാ റിപ്പബ്ലിക്, ആൻഡ് വി ആർ എക്സ്ട്രീംലി പ്രൗഡ് ഓഫ് ഇറ്റ്!” – കേരള റിപ്പബ്ലിക്കിലെ പ്രഫുത്തരും കിറ്റുഭോജികളും മരപ്പട്ടിമിത്രങ്ങളുമായ ഈനാംപേച്ചി മല്ലുക്കൾ.

March 19 2024 13:16

ആശുപത്രികളിൽ മരുന്നും ചികിത്സയുമൊന്നും ഇല്ലെങ്കിലും, കമ്മിപ്പാർട്ടിയുടെ യുവജനവിഭാഗം വിതരണം ചെയ്യുന്ന പൊതിച്ചോറുകൾ ഉണ്ടല്ലോ എന്ന സഖാവു് ഡോക്ടർ ചിന്ത ജെറോമിൻ്റെ ന്യായീകരണത്തെ ആളുകൾ എന്തിനാണു് പരിഹസിക്കുന്നതെന്നു് എനക്കു് പുടികിട്ടുന്നില്ല.

ഇൻ്റൻസീവ് കെയറിൽ കഴിയുന്ന രോഗികൾക്കു് ഭക്ഷണമായി പൊതിച്ചോർ ക്യാപ്സൂൾ പരുവത്തിൽ കൊടുക്കുന്നുണ്ടു് എന്നല്ലാതെ, intravenous ആയോ, subcutaneous ആയോ കൊടുക്കുന്നുണ്ടു് എന്നു് സഖാവു് ചിന്തേച്ചി പറഞ്ഞോ? ഇല്ലല്ലോ! പിന്നെയെന്തിനാണു് ഇമ്മാതിരി furore?

SFI-യിൽ ജനിച്ചു്, SFI-യിൽ വളർന്നു്, SFI-യിൽ മരിക്കുക എന്ന ലക്ഷ്യത്തിൽ സൃഷ്ടിക്കപ്പെടുന്ന മറ്റേതൊരു ജന്മവും അതുപോലൊരു മുദ്രാവാക്യമായിരുന്നേനെ സാധാരണഗതിയിൽ മുറുക്കിത്തുപ്പുക!

കരിമീൻ പൊള്ളിച്ചതും, മരപ്പട്ടി പൊരിച്ചതും, കുഴിമന്തിയും, ബിരിയാണിയും, മസാലദോശയും മനുഷ്യൻ്റെ ബ്ലഡ് സ്ട്രീമിലേക്കു് നേരിട്ടു് ഇൻഫ്യൂസ് ചെയ്യണം എന്നൊരു പരസ്യപ്രസ്താവം സഖാവു് ഡോക്ടർ ചിന്ത ജെറോം നടത്താതിരുന്നതു്, ആധുനിക ചികിത്സാശാസ്ത്രത്തിൻ്റെ കന്യാചർമ്മത്തിനു് നേരിയ പോറൽ പോലും ഏൽക്കാൻ ഇടവരരുതു് എന്ന, കാരണഭൂതം മോഡൽ കരുതൽ ആ മഹതിക്കു് ജന്മസിദ്ധമായി ഉള്ളതിനാലാണു്.

ഉദാത്തമായ ആ കരുതലിൻ്റെ പേരിൽ സഖാവു് ഡോക്ടർ ചിന്ത ജെറോമിനു് ഒരു “പദ്മജ ഭൂഷൺ” നൽകി ആദരിച്ചാലും അധികമാവില്ല എന്നാണെൻ്റെ പക്ഷം. തല്പരകക്ഷികൾ ഇക്കാര്യം ശ്രദ്ധിച്ചാൽ വേണ്ടില്ല.

March 19 2024 14:48

“ലെഫ്റ്റ് വൃത്തികെട്ട കളി കളിക്കുന്നു.” – ശശി തരൂർ.
“കോൺഗ്രസ് വൃത്തികെട്ട കളി കളിക്കുന്നു.” – രാജീവ് ചന്ദ്രശേഖർ.
“കോൺഗ്രസ്സും ബിജെപിയും വൃത്തികെട്ട കളി കളിക്കുന്നു.” – പിണറായി വിജയൻ.
“നിർത്തി പോകിനെടാ മണി-മലരുകളേ!” – സുബോധം പൂർണ്ണമായും നശിച്ചിട്ടില്ലാത്ത മലയാളികൾ.

March 20 2024 12:08

സഖാവു് മണിയുടെ നാവിൽ നല്ല വാക്കുകൾ വരാൻ ഉടുമ്പഞ്ചോലയിൽ പ്രാർത്ഥനായജ്ഞം നടന്നത്രെ!

രണ്ടു് കൃപാസനം പത്രങ്ങളിലൊന്നാൽ മണിനാവും, മറ്റേതാൽ മണിയാസനവും പൊതിഞ്ഞു് ഒരു രാത്രി മരപ്പട്ടി മാൻഷനിൽ വച്ചാൽ പരിഹരിക്കാവുന്ന ഒരു നിസ്സാര ഇശ്യൂവിൻ്റെ പേരിൽ ആളുകൾ ഇമ്മാതിരി യജ്ഞിക്കുന്നതെന്തിനെന്നു് എനക്കു് പുടികിട്ടുന്നില്ല.

March 20 2024 13:06

ഒരു പദ്‌മ അവാർഡ് തരമാക്കാൻ ശ്രമിക്കാമോ എന്നു് ഗോപി ആശാൻ സുരേഷ് ഗോപിയോടു് ചോദിച്ചത്രെ!

പദ്മ അവാർഡ് കിട്ടിയാലും കിട്ടിയില്ലെങ്കിലും, “എനക്കു് സ്വപ്ന സുരേഷിനെ അറിയില്ല” എന്നു് കാരണഭൂതം മോഡിലോ, “എനിക്കു് ഈ രക്തത്തിൽ പങ്കില്ല” എന്നു് പീലാത്തോസ് മോഡിലോ “എനിക്കു് ഈ ഗോപിയെ അറിയില്ല” എന്നു് കൈകഴുകാതെ, തനിക്കൊരു പദ്‌മ അവാർഡ് കിട്ടാൻ ശ്രമിക്കാമോ എന്നു് താൻ പൂജനീയ സുരേഷ് ഗോപിയോടു് ചോദിച്ചു എന്നു് തുറന്ന മനസ്സോടെ ചോദ്യത്തിനു് സമ്മതപത്രം നൽകാനുള്ള സന്നദ്ധത കാട്ടിയതിൻ്റെ പേരിൽ ഒരു കുതിരപ്പവൻ സഖാവു് ഗോപി ആശാൻ തീർച്ചയായും അർഹിക്കുന്നുണ്ടെന്നാണു് എൻ്റെയൊരു തോന്നൽ.

കപടലോകത്തിൽ ആത്മാർത്ഥമായ ഹൃദയങ്ങളുമായി ജീവിക്കേണ്ടിവരുന്നതിനാലാണു് കാമുകീകാമുകരും കവികളും കലാകാരന്മാരും മതതത്വശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരുമെല്ലാം കണ്ടമാനമായ പരാജയങ്ങൾ ജീവിതത്തിൽ നേരിടേണ്ടിവരുന്നതു് എന്നിരിക്കെ, അതൊന്നും വകവയ്ക്കാതെ, കിളികിളി കിക്കിളി പോലെ പൊതുജനമദ്ധ്യേ സത്യം തുറന്നു് പറയാൻ സഖാവു് ഗോപി ആശാൻ കാണിച്ച ആ ധൈര്യവും സ്ഥൈര്യവും അങ്ങേയറ്റം ശ്ലാഘനീയമാണെന്നു് മുണ്ടാണ്ടിരിക്കാൻ, കർത്താവാണേ സത്യം, എന്നെക്കൊണ്ടു് മേലാ.

അതുകൊണ്ടിതു്.

March 20 2024 16:11

“വി. ഡി. സതീശൻ എൻ്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിൻ്റെ തല സ്ഥാപിച്ചു.” – ചിറ്റപ്പൻ

സഖാവു് ഷംസീറിൻ്റെ ഹിന്ദു മിത്തോളജി ക്ലാസ്സിൽ ചിറ്റപ്പൻ ഹാജർ വച്ചിട്ടുണ്ടാവും. അങ്ങനെയാവണം പരമശിവൻ ഗണേശൻ്റെ തലവെട്ടി ആനത്തല സ്ഥാപിച്ച അതേ ടെക്നോളജി ഉപയോഗിച്ചാണു് പ്ലാസ്റ്റിക് സർജൻ സതീശൻ, തൻ്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിൻ്റെ തല സ്ഥാപിച്ചതെന്ന അരമനരഹസ്യം സഖാവു് ചിറ്റപ്പനു് പിടികിട്ടിയതു്.

March 21 2024 09:34

“Sadhguru is healing himself, apart from the medical measures instituted by us.” – Dr. Vinit Suri.

Dr. Vinit “Vasuri” would be a more appropriate name for him.

March 21 2024 09:37

“അയാൾക്കു് കാക്കയുടെ നിറമാണു്.” – “കലാമണ്ഡരിനി സത്യഭാമിനി.”

“ബലിച്ചോർ” തിന്നാനുള്ള ക്ഷണം വല്ലതുമാണോ ആവോ? (“feminine wiles”?)

March 21 2024 12:21

“രാജീവ് ചന്ദ്രശേഖറുമായിട്ടു് എനക്കു് “ഫോൺ-ൽ” സംസാരിച്ച ബന്ധം പോലുമില്ല.” -ഇ. പി. ജയരാജൻ.

കത്തോ, ഇമെയിലോ, ഫാക്സോ, ടെലിഗ്രാമോ വഴിയുള്ള ബന്ധവുമില്ല എന്നൊരു “addendum” കൂടി ആകാമായിരുന്നു. ഇയാളുടെ പേക്കാൻതവളക്കഥ മാക്രികൾ മാത്രം മുണുങ്ങിയാൽ പോരല്ലോ!

March 21 2024 13:16

A true statement!

March 21 2024 14:14

“പൊൻകോലം കേറ്റുവാൻ

കുമ്പിട്ടീലല്ലോ നിന്റെ മസ്തകം.”

– മേഘരൂപൻ ആറ്റൂർ രവിവർമ്മ

“പൊൻകോലമേന്തുവാൻ

കുമ്പിട്ടീലല്ലോ നിന്റെ മസ്തകം.”

– മാക്രിസ്റ്റ് വിപ്ലവ കവയിത്രി സഖാവു് ദീപ ടീച്ചർ

“പോൺകോലമേന്തുവാൻ

കുമ്പിട്ടീടുന്നതാണെന്റെ മസ്തകം!”

– Xerox machine

കൂടാതെ, “ഗ്രന്ഥം മൂന്നു് പകർത്തുമ്പോൾ മുഹൂർത്തം മൂത്രമായ് വരും” എന്നു് ഏതോ ഒരു “പകർത്തെഴുത്തുകാരൻ” ന്യായീകരിച്ചിട്ടുണ്ടെന്നും സാഹിത്യലോകത്തിൽ ഒരു ശ്രുതിയുണ്ടു്.

March 21 2024 17:07

“നാട്യശാസ്ത്രത്തിലുണ്ട് എല്ലാം!” – (മുൻ)കലാമണ്ഡരിനി സത്യഭാമിനി.

“Riemann curvature tensor” മുതൽ “Einstein field equations” വരെയും, “ശാസിക്കുന്ന ശാസ്ത്രമായ” ഹസ്തരേഖാശാസ്ത്രം മുതൽ “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” മാർക്സിയൻ പ്രത്യയശാസ്ത്രം വരെയുമുള്ള സകലമാന ശാസ്ത്രസാങ്കേതികവിദ്യകളും മൊത്തമായും ചില്ലറയായും നാട്യശാസ്ത്രത്തിൽ കൂലങ്കഷമായി പ്രതിപാദിക്കുന്നുണ്ടു്, അപ്പോഴാണു്!!

March 21 2024 17:25

നീലക്കാർവർണ്ണനായ സഖാവു് ശ്രീകൃഷ്ണനെ ബ്ലീച്ച് ചെയ്തു് വെളുപ്പിക്കാൻ സഖാവു് (മുൻ)കലാമണ്ഡരിനി സത്യഭാമിനിയുടെ നേതൃത്വത്തിൽ വൻ കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടത്രെ!

സംഭവത്തിന്റെ കാലികമായ കിടപ്പുവശങ്ങൾ സംബന്ധിച്ചു് സഖാവു് കാരണഭൂതം ഇതുവരെ സർവ്വകക്ഷി സമ്മേളനമോ പത്രസമ്മേളനമോ നടത്തുകയോ, പൊതുജനസമക്ഷം സത്യവാങ്മൂലം സമർപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ, കൃത്യവും സൂക്ഷ്മവുമായ ഒരു അന്തിമനിഗമനം, നിലവിലെ സാഹചര്യത്തിൽ ഈ വിഷയത്തിൽ അസാദ്ധ്യമാണു്.

March 22 2024 09:30

എൻ്റെ മുത്തശ്ശി എപ്പോഴും പറയുമായിരുന്നു: “ലഭ്യമായ പണം മാത്രമേ മനുഷ്യനു് ചെലവാക്കാൻ കഴിയൂ.”

നമ്മുടെ സ്‌റ്റെയ്റ്റിനു് ഒരുപക്ഷേ മുത്തശ്ശി ഇല്ലായിരിക്കും.

March 22 2024 12:17

“തൃശൂരിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. പാർട്ടി ഓഫീസിൽ കൂടിക്കാഴ്ച.” – വാർത്ത

“തെരഞ്ഞെടുപ്പു് മുന്നിൽക്കണ്ടുകൊണ്ടുള്ള ഒരു k-വല മിന്നൽപ്പിണറായി സന്ദർശനം മാത്രമായിരുന്നു അതു് .” – സിപിഎം നേതാക്കൾ.

അതെന്തുമാകട്ടെ!

“എന്തുവന്നാലും തല ഉയർത്തിത്തന്നെ നേരിടാൻ പറ്റും. അല്ലേൽ തല തനിയേ താണുപോകും.” എന്ന സഖാവിന്റെ affidavit സഖാവുതന്നെ ഷണ്ഡീകരിച്ചാൽ എങ്ങനെ ശരിയാവും സഖാവേ!?

തെരഞ്ഞെടുപ്പിനു് മുൻപു് രണ്ടു് മുഖ്യമന്ത്രിമാരെ കേന്ദ്രസർക്കാർ അഴിക്കുള്ളിലാക്കി എന്ന വാർത്തയുടെ പേരിൽ ഞെട്ടിത്തരിച്ചു് “മനോനില” തകർന്നു് തലയിങ്ങനെ ഭൂവോളം കുനിച്ചുപിടിക്കാതെ വാനരനോളം, സോറി, വാനോളം ഉയർത്തിപ്പിടിക്കൂ വിപ്ലവസഖാവേ!

അല്ലാത്തപക്ഷം, സഖാവിനെ മരപ്പട്ടി മൂത്രിച്ച സർവ്വാധികാരത്തിന്റെ സിംഹാസനത്തിൽ അവരോധിച്ച സഖാവു് സരിതയും കിറ്റുഭോജികളായ ജനസഹസ്രങ്ങളും എന്തു് വിചാരിക്കും?

(ചിത്രത്തിനു് ഉള്ളഴിഞ്ഞ കടപ്പാടു്)

March 22 2024 12:28

സത്യവിശ്വാസവും അന്ധവിശ്വാസവും തമ്മിൽ കൃത്യമായി വേർതിരിക്കാൻ കഴിവുള്ളവരാണു് ഭാരതീയർ.

“ഒന്നിൽ പിഴച്ചാൽ മൂന്നു്” എന്ന അതിശക്തമായൊരു “സത്യവിശ്വാസം” അവരുടെയിടയിൽ നിലവിലുണ്ടു്.

(ചിത്രത്തിനു് കടപ്പാടു്)

March 23 2024 11:53

“Horschd der selbsternannte Frauenversteher meldet sich zu Wort!”

സ്വയംപ്രഖ്യാപിത സ്ത്രീഗ്രാഹി സഖാവു് ഹോർഷ്ഡ് സംസാരിക്കുന്നു!:

“ചിലപ്പോഴൊക്കെ എന്റെ ഭാര്യയെ നോക്കി ഞാൻ സ്വയം ചിന്തിക്കാറുണ്ടു്: കൊള്ളാം, അവൾക്കൊരു ഉഗ്രൻ ഭർത്താവുണ്ടു്!”

(cartoon courtesy)

March 23 2024 14:39

കാഴ്ചക്കാരൻ്റെ കണ്ണിലാണു് സൗന്ദര്യം. (“Die Schönheit liegt im Auge des Betrachters.” / “Beauty is in the eye of the beholder.”)

ഈ അടുത്തയിടെ ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ഒരു നവ സ്പീഷീസ് വണ്ടാണു് (Excastra albopilosa) ചിത്രത്തിൽ.

കേവലം 9.7 mm മാത്രം വലിപ്പമുള്ള ആ ജീവിയെ യാദൃച്ഛികമായി കണ്ടെത്തിയ, ക്വീൻസ്ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ Ph. D. candidate “സഖാവു്” James Tweed ആദ്യം കരുതിയതു് അതു് വല്ല പക്ഷിക്കാഷ്ഠവും ആയിരിക്കുമെന്നാണു്. പക്ഷേ, മിക്കവാറും എല്ലായ്പോഴും സത്യം അതിന്റെ വിശ്വരൂപം വെളിപ്പെടുത്തുന്നതു് സൂക്ഷ്മവും തീവ്രവുമായ രണ്ടാമത്തെ വീക്ഷണത്തിലായിരിക്കുമെന്ന സാമാന്യതത്വം ശരിവയ്ക്കുന്ന രീതിയിൽ, അതു് “വെറും” പക്ഷിക്കാഷ്ഠമല്ല, ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടില്ലാതിരുന്ന, വണ്ടുവർഗ്ഗത്തിലെ ഒരു നവ സ്പീഷീസാണു് എന്നു് entomologist-കളുടെ വിശദമായ തുടർപരിശോധനകളിലൂടെ തെളിയിക്കപ്പെടുകയായിരുന്നു!

“Excastra albopilosa” പോലെ രോമാവൃതമായ ഒരു ജീവിയെക്കണ്ടാൽ (മുൻ)കലാമണ്ഡലം സത്യഭാമ മുത്തശ്ശിവരെ മേക്കപ്പിട്ടു് മുഖവും തനുവും മിനുക്കാനും, മുടി കറുപ്പിക്കാനും മറ്റുമായി സമയം കളയാൻ നില്ക്കാതെ, “അലറലോടലറലോടലറി” ഉടനടി മരപ്പട്ടിവാഴും മച്ചിൻപുറത്തോ പശുത്തൊഴുത്തിലോ ചാണകക്കുഴിയിലോ അഭയം പ്രാപിക്കാനുള്ള സാദ്ധ്യത, ഇന്നത്തെ “ഇന്റിഫാഡാ” ശാസ്ത്രസാഹിത്യകലാസാംസ്കാരിക ഇടതുകക്ഷലോകത്തിന്റെ വിപ്ലവ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടു് വീക്ഷിക്കുമ്പോൾ, “ഗമ്പ്ലീറ്റ് പൂർണ്ണമായും” തള്ളിക്കളയാനാവില്ല.

James Tweed: >>Measuring only 9.7 mm, it was a “striking red and black beauty” covered in long white hairs.<<

“Excastra albopilosa” എന്ന, വണ്ടുവർഗ്ഗത്തിൽപ്പെട്ട ഒരു ജീവിയുടെ “സൗന്ദര്യം” ആസ്വദിക്കണമെങ്കിൽ, ഒന്നുകിൽ നിങ്ങൾ ആ ജീവിയുടെ ഇണയായിരിക്കണം, അല്ലെങ്കിൽ, ജെയിംസ് ട്വീഡിനെപ്പോലൊരു entomologist ആയിരിക്കണം.

https://www.sci.news/biology/excastra-albopilosa-12785.html

March 25 2024 15:20

“ആർഷഭാരതം = തലേക്കെട്ടും നെറ്റിപ്പട്ടവും ചാർത്തിയ കക്ഷിരാഷ്ട്രീയ മഹാരാജാക്കളുടെ ഭാരതം = സംസ്കൃതചിത്തരായ ആധുനികർ ചമയുന്ന അഴിമതിക്കാരുടെ മഹാഭാരതം” എന്നതു് ഭാരതത്തിനു് വെളിയിലെ വെളിവുള്ള ജനങ്ങളുടെയിടയിൽ അസാധാരണത്വമൊന്നുമില്ലാത്ത ഒരു അംഗീകൃത സമവാക്യം മാത്രമായതിനാൽ, പാർട്ടിയും മതവും ജാതിയും ലിംഗവും വെളുപ്പുനിറവും കറുപ്പുനിറവും മുഖവും മുദ്രകളും ആംഗ്യങ്ങളും പണവും പദവിയുമൊന്നും നോക്കാതെ ഇൻഡ്യയിലെ അഴിമതിക്കാരെ മൊത്തം ജയിലിലടയ്ക്കൽ ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല: അതിനു് ചങ്കിലെ ചൈനയിലെ വന്മതിൽ മോഡലിൽ ആർഷഭാരതത്തിനു് ചുറ്റും ഒരു വൻ കൽമതിൽ പണിതു് ജനത്തെ അഴിമതിഭദ്രമാക്കുക മാത്രമേ വേണ്ടൂ!

ഖുത്ബ് മിനാറും, ആംബർ കോട്ടയും, ചെങ്കോട്ടയും, താജ് മഹലും, പട്ടേൽ പ്രതിമയും, രാമക്ഷേത്രവുമെല്ലാം പണിതീർത്ത ഭാരതീയർക്കു് “പുല്പം” പോലെ ഒപ്പിക്കാൻ കഴിയുന്ന ഒരു കാര്യമാണതു്.

കിംഗ്ഫിഷർ എയർലൈൻസ് മൊയ്ലാളി വിജയ് മല്യ, ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരി (എഞ്ചിനിയറിങ് കോളെജ് കാലത്തു്, ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലെ ഒരു വിഷയത്തിൽ ഭണ്ഡാരി എന്നു് പേരുള്ള ഒരദ്ധ്യാപകൻ ഞങ്ങൾക്കു് ക്ലാസെടുത്തിരുന്നു. പക്ഷേ, അങ്ങേർ ഒരു ആയുധവ്യാപാരി ആയിരുന്നില്ല (എന്നു് തോന്നുന്നു). അല്ലെങ്കിൽ പാവം പാവം ഞങ്ങൾ വിദ്യാർത്ഥികൾക്കു് അങ്ങേരുടെ ക്ലാസ്സിൽ അങ്ങേർ നീട്ടിപ്പിടിക്കുന്ന വടിവാളുകൾക്കിടയിലൂടെ ഒരു പ്രത്യേകതരം ഏക്ഷൻ കാണിച്ചുകൊണ്ടു് ഓടി രക്ഷപെടേണ്ടി വരുമായിരുന്നല്ലോ! അതിന്റെ പേരിൽ സർവ്വശക്തനായ ദൈവത്തിനു് മുൻകാല പ്രാബല്യത്തോടെ സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു!!), വജ്രവ്യാപാരി നീരവ് മോദി ഇത്യാദി “ഭാരതമാതാ കീജേ രാജ്യസേവകരുടെയും”, ലോട്ടറി രായാവു് സാന്റിയാഗോ മാർട്ടിൻ, കരിമണൽ വ്യവസായി ശശിധരൻ കർത്താ തുടങ്ങിയ പാർട്ട്യതീതരായ “രാഷ്ട്രീയ സേവകരുടെയും” രാജ്യത്തിനു് പുറത്തേക്കുള്ള ഒളിച്ചോട്ടം അസാദ്ധ്യമാക്കിത്തീർക്കുന്ന ആർഷഭാരത ആദ്ധ്യാത്മിക തടവറവയ്ക്കു് ചുറ്റുമുള്ള കൽമതിലിന്റെ നിർമ്മാണച്ചുമതല ചൈനക്കാരെയോ പേർഷ്യക്കാരെയോ യൂറോപ്യൻസിനെയോ ഒന്നും ഏല്പിക്കാതെ, പൂക്കോടു് വെറ്ററിനറി സർവ്വകലാശാലയിൽ നിന്നും “മനുഷ്യരുടെ വരിയുടയ്ക്കലും കെട്ടിത്തൂക്കലും തെളിവു് നശിപ്പിക്കലും” എന്ന ശാസ്ത്രസാങ്കേതികവിഷയം ഗഹനമായി പഠിച്ചിറങ്ങുന്ന, CPI (M)-ന്റെ “കുണ്ടൻ പെട-റേഷനായ” SFI-യിലെ യുവതുർക്കികളായ ആർക്കിടെക്റ്റുകളും ഇഞ്ചിനീരുകളും സടകുടഞ്ഞു് ഉറഞ്ഞാടുന്ന ഊരാളുങ്കൽ സൊസൈറ്റിയെ (Uralungal Labour Contract Co-operative Society) ഏല്പിക്കണം എന്നേയുള്ളു.

അല്ലാത്തപക്ഷം, “successor to the Marappatti throne” സഖാവു് മു. റിയാസ് കൽമതിലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്റെ സെല്ഫി എടുക്കാനായി (സെല്ഫിക്കൊരു പ്രത്യയശാസ്ത്രമുണ്ടെന്ന ചിന്താവചനം വിസ്മരിക്കാതിരിക്കുക!) വിശദമായി പല്ലിളിച്ചു് നില്ക്കുമ്പോൾത്തന്നെ, സംഭവം “ധീം തരികിട ഥോം തരികിട തിന്തത്തരികിട തകൃതത്തിരികിട തിമിർത്തതരികിട തകർത്തതിരികിട ടോം തോമസ് തരികിട” എന്ന താളാത്മകതയോടെ, കാവ്യാത്മകതയോടെ, മോഹിനിയാട്ടസമാനം ലയാത്മകമായി തകർന്നു് ചീട്ടുകൊട്ടാരം പോലെ നിലംപതിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

March 25 2024 15:24

ലോകത്തിലെ “ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൽ” കോൺഗ്രസ്സ് രഹിത, AAP രഹിത, പ്രതിപക്ഷ രഹിത ഭരണം ദിവാസ്വപ്നം കാണുന്ന നരേന്ദ്രനും പിണേന്ദ്രനും!

March 25 2024 16:04

“കുഴിയാന” ചിഹ്നത്തിൽ മത്സരിക്കാൻ എൻ്റെ “ഒറ്റനേതാവു് ഒറ്റയംഗം പാർട്ടി” (O. O. P.) സമർപ്പിച്ച പത്രം തെരഞ്ഞെടുപ്പു് കമ്മീഷൻ തള്ളി! വേണോങ്കി “മരപ്പട്ടി” അടയാളത്തിൽ മത്സരിച്ചോളാൻ! ചിന്നം വിളിക്കാൻ പോലുമറിയാത്ത “മരപ്പട്ടി” ചിഹ്നത്തിൽ മത്സരിക്കാൻ എൻ്റെ “chihuahua” പോകും!!

March 26 2024 09:33

“ജനാധിപത്യത്തിൽ ഉറങ്ങുന്നവൻ സ്വേച്ഛാധിപത്യത്തിൽ ഉണരുന്നു.”

March 26 2024 12:54

ക്ഷേത്രത്തിൽ മേൽവസ്ത്രം മാത്രം ഊരി തടി കയ്ചിലാക്കാമെന്നതു് വോട്ടു് ഭിക്ഷാംദേഹികളായി ക്ഷേത്രത്തിലെത്തുന്ന ചില സ്ഥാനാർത്ഥികൾക്കു് ഒട്ടും ചെറുതല്ലാത്ത ആശ്വാസത്തിനു് വക നല്കുന്ന കാര്യമാണു്. സഖാവു് വാത്സ്യായനമഹർഷിയുടെ കാമസൂത്രാധിഷ്ഠിതമായ പരിഗണനകളുടെ വെള്ളിവെളിച്ചത്തിൽ, സ്വേച്‌ഛാധിപതികളായ ദേവികൾ വാഴുന്ന ക്ഷേത്രങ്ങളിൽ പ്രസ്തുത സ്ഥാനാർത്ഥികൾക്കു് ലഭിക്കാൻ സാദ്ധ്യതയുള്ള ഒരു “സഹതാപതരംഗം”, ഏകാധിപതികളായ ദേവന്മാർ വാണരുളുന്ന ക്ഷേത്രങ്ങളിൽ ലഭിച്ചുകൊള്ളണമെന്നില്ല.

ഉടുക്കാക്കുണ്ടിയായി തന്റെ മുന്നിൽ മാനിഫെസ്റ്റ് ചെയ്തിരിക്കുന്ന ഈ കാരണഭൂതം ആരെടാ എന്നു് ക്ഷുഭിതനായി, “അന്ത നഗ്നരൂപത്തിനു് ഇന്ത വിശ്വരൂപം” എന്നൊരു കൗണ്ടർ റെവൊല്യൂഷൻ ആ ദേവന്മാർ നടത്തിക്കൂടെന്നില്ല.

മണ്ണു് വാരിത്തിന്നതിന്റെ പേരിൽ വാതുറക്കാൻ “ED മോഡലിൽ നോട്ടീസ് നല്കിയ” വളർത്തമ്മ യശോദയെ നീലക്കാർവർണ്ണനായ ഭഗവാൻ ഉണ്ണിക്കണ്ണൻ വാതുറന്നു്, മണ്ണും വിണ്ണും സകലചരാചരങ്ങളും ജ്യോതിര്‍മണ്ഡലവും നവഗ്രഹങ്ങളും പഞ്ചഭൂതങ്ങളും ഗോകുലവും പൈക്കളും ഗോപവൃന്ദവുമടക്കം അമ്മയേയും കണ്ണനേയും വരെ കാണിച്ചു് അവളെ ഭയങ്കരമായി പേടിപ്പിച്ചതും, “ആനത്തലയോളം വെണ്ണ തരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാമുറുക്കു്” എന്നു് അപേക്ഷിച്ചു് അവൾ അവന്റെ വായടപ്പിച്ചതുമായ കാര്യങ്ങൾ മറക്കാറായിട്ടില്ലല്ലോ.

കാര്യങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റായി കാണണമെന്ന നിർബന്ധം കാത്തുസൂക്ഷിക്കുന്നവർക്കായി:

ആനത്തലയോളം വെണ്ണതരാമെടാ

ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്

ആനത്തലയോളം വെണ്ണതരാമെടാ

ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്

പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍

മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്

പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍

മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്

കിങ്കിണി മോതിരം തങ്കത്താൽ ചാർത്തിടാം

പങ്കജലോചനാ ഓടിവാടാ

കിങ്കിണി മോതിരം തങ്കത്താൽ ചാർത്തിടാം

പങ്കജലോചനാ ഓടിവാടാ

പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ

നീലക്കാർവർണ്ണനേ ഓടിവാടാ

പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ

നീലക്കാർവർണ്ണനേ ഓടിവാടാ

അണ്ഡചരാചരം കണ്ടു മയങ്കിനേൻ

കൊണ്ടൽ വർണ്ണാ നീയും ഓടിവാടാ

അണ്ഡചരാചരം കണ്ടു മയങ്കിനേൻ

കൊണ്ടൽ വർണ്ണാ നീയും ഓടിവാടാ….

March 26 2024 19:08

ആരിഫ് മുഹമ്മദ് ഖാനാണു് ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഉണ്ടാക്കിയതു് എന്നായിരുന്നു കുറിമാനത്തിൽ ഫാൻ്റം കുറിപ്പാളി (സ്വ. ലേ.) എഴുതിപ്പിടിപ്പിച്ചിരുന്നതെങ്കിൽ അതുപോലും അതേപടി, ഉത്തമബോദ്ധ്യത്തോടെ, അക്ഷരസ്ഫുടതയോടെ, ഗൗരവഭാവം വെടിയാതെ കക്ഷി നോക്കിവായിച്ചേനെ!

തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും കൊള്ളക്കാർക്കും കൊലപാതകികൾക്കും നുണയർക്കും കയ്യടിക്കാൻ മാത്രമല്ല, അവർക്കു് തങ്ങളെ രാജകീയമായി ഭരിക്കാനുള്ള അധികാരവും അവകാശവും പതിച്ചുനൽകാനും മടിക്കാത്ത ഒരു പറ്റം പ്രബുദ്ധരാണു് കേരളത്തിലെ ബഹുഭൂരിപക്ഷം ശ്രോതാക്കളും എന്ന വസ്തുതകൂടി പരിഗണിച്ചാൽ, ഈവക കാര്യങ്ങളൊന്നും വല്യ ഇശ്യൂ ആക്കാതെ, നാലു് നല്ല അന്തിച്ചർച്ചകൾ സംഘടിപ്പിച്ചു്, ക്ഷീണിക്കുവോളം സംവദിച്ചു് ഈസിയായി പരിഹരിക്കാമെന്നു് മനസ്സിലാക്കാൻ കഴിയും. ശുഭം!

March 27 2024 10:05

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂക്കോടു് വെറ്റെറിനറി സർവ്വകലാശാലയിൽ നിന്നും വി. സി. ഒന്നാമനെ പുറത്താക്കി വി. സി. രണ്ടാമനെ നിയമിച്ചു. പക്ഷേ, ഒന്നാമൻ്റേതുപോലെതന്നെ രണ്ടാമൻ്റേയും മനസ്സിൻ്റെ അന്തരാളങ്ങളിൽ ആഴ്ന്നിറങ്ങിയ പ്രത്യയശാസ്ത്രം സെൽഫിയുടേതായിരുന്നു എന്നു് ബോദ്ധ്യമായതിനാൽ, വി. സി. രണ്ടാമൻ സഖാവിനെയും ദിവസങ്ങൾക്കുള്ളിൽ ഗവർണർക്കു് പുറത്താക്കേണ്ടി വന്നു.

കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും; അവനും പോയാൽ ജിമിക്കിക്കമ്മലിട്ടവൻ വരും എന്നാണു് പയംചൊല്ലെങ്കിലും, ജിമിക്കിക്കമ്മലിട്ട സഖാവും സെൽഫിയുടെ പ്രത്യയശാസ്ത്രം ഇരട്ടച്ചങ്കുകളിലും പേറുന്ന വിദ്യാഭ്യാസവിദദ്ധനാണെങ്കിൽ, വി. സി. നാലാമൻ, വി. സി. അഞ്ചാമൻ എന്നിങ്ങനെ, ഒരു റിക്കറിങ് പ്രതിഭാസം എന്നപോലെ വി. സി. നിയമനം നടത്തിക്കൊണ്ടിരിക്കുകയല്ലാതെ ഗവർണർക്കു് മറ്റു് വഴിയൊന്നുമില്ല. വി. സി. അൻപത്തൊന്നാമൻ്റെ നിയമനത്തോടെ ആ ചടങ്ങിനു് ഒരറുതി വരും. അൻപത്തൊന്നിലും പിഴച്ചാൽ, പിന്നെ വൈസ് ചാൻസ്ലറാകാനുള്ള മിനിമം യോഗ്യതയുള്ളതു് ക്ലിഫ് ഹൗസിലെ മരപ്പട്ടികൾക്കു് മാത്രമായിരിക്കുമല്ലോ.

അതിൻ്റെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. മൺകലത്തിലുള്ള കഞ്ഞിയിൽനിന്നല്ലേ വീട്ടമ്മക്കായാലും മക്കളുടെ മൺചട്ടികളിലേക്കു് കഞ്ഞി കോരിയൊഴിക്കാൻ പറ്റൂ?

March 27 2024 10:15

ഒരു തവി ചോറുണ്ടായിരുന്നെങ്കിൽ, പിണറായി സഖാവു് ചെയ്യുന്നപോലെ, അതിലെ കറുത്ത വറ്റു് എടുത്തുകളഞ്ഞിട്ടു് മരപ്പട്ടി മസാല കൂട്ടി ഉരുട്ടിത്തട്ടാമായിരുന്നു.

March 27 2024 11:18

ധാർമ്മികത വേണ്ട, സാമാന്യ മര്യാദയെങ്കിലുമുള്ള ആർക്കും സാധിക്കാത്തവിധം, ലാവ്ലിനും, ലൈഫ് മിഷനും, ബിരിയാണിച്ചെമ്പിനും, കരുവന്നൂരിനും, എക്സാലോജിക്കിനും, മാസപ്പടിക്കും, അട്ടപ്പാടിക്കും, വാളയാറിനും, വണ്ടിപ്പെരിയാറിനും, പൂക്കോടിനുമെല്ലാം ശേഷവും, യാതൊന്നും സംഭവിക്കാത്തതുപോലെ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന അന്തസ്സാരശൂന്യനായ നിങ്ങളുടെ സുപ്രീം നേതാവിൻ്റെ അറപ്പുളവാക്കുന്ന ഉളുപ്പില്ലായ്മ വച്ചുനോക്കുമ്പോൾ, ഈവക ഛോട്ടാ നേതാക്കൾ ഉണ്ടാക്കിവയ്ക്കുന്ന പെറ്റി കയ്യാങ്കളികളൊക്കെ നിങ്ങളുടെ പാർട്ടിക്കു് എന്തു് നാണക്കേടുണ്ടാക്കാൻ വിപ്ലവസഹാക്കളേ!?

March 27 2024 12:41

“എൻ്റെ വോട്ടു് സുനിലിനു്.” – സത്യൻ അന്തിക്കാടു്.

സണ്ണി ലിയോൺ ആർക്കു് വോട്ടു് കുത്തുന്നു എന്നതാണു് ഏതു് പടത്തിൽ വോട്ടു് കുത്തണം എന്ന എൻ്റെ തീരുമാനത്തിൻ്റെ അളവുകോൽ.

March 27 2024 13:16

തോൽക്കുമെന്നുറപ്പുള്ള സീറ്റുകളിൽ സ്ത്രീകളെ നിർത്തിയാൽ രണ്ടുണ്ടു് ഗുണം: അനുസരണം ബലിയെക്കാൾ നല്ലതാണെന്ന യഹോവാവചനം പഠിച്ചിട്ടുള്ളവരാണു് സ്ത്രീകൾ എന്നതിനാൽ, സംരക്ഷകർ വരയ്ക്കുന്ന ലക്ഷ്മണരേഖയ്ക്കുള്ളിൽ ആമോദപൂർവ്വം ഒതുങ്ങിക്കൂടുന്നവരാണവർ.

(സംരക്ഷകരുടെ ലക്ഷ്മണരേഖയ്ക്കുള്ളിലായാലും, അടുക്കളയിലായാലും, കിടപ്പറയിലായാലും അത്യന്തം സന്തോഷത്തോടെ ഒതുങ്ങിക്കൂടാനും, ഹൃദയഭേദകമായ കരച്ചിലിൽനിന്നും വിശ്വമോഹനമായി മയക്കുന്ന ചിരിയിലേക്കും, നേരേ തിരിച്ചും നൈമിഷികമായി പകർന്നാടാനും കഴിയുന്നവിധം, ദുർഗ്രാഹ്യമായ ഒരുതരം മാന്ത്രികശേഷിയുള്ളവരാണു് സ്ത്രീകൾ!)

തന്മൂലം, തെരഞ്ഞെടുപ്പിൽ സ്ത്രീകളെ നിർത്തി മത്സരിപ്പിച്ചാൽ, “സ്ത്രീ ശാക്തീകരണം” വലിയ അക്ഷരങ്ങളിൽ ബാനറിൽ രേഖപ്പെടുത്താം, അവരുടെ തോൽവിയോ ജയമോ മോദിയുടെ ഗാരണ്ടിയെയെന്നല്ല, ആ സ്ഥാനാർത്ഥികളെപ്പോലും യാതൊരുവിധത്തിലും പ്രതികൂലമായി ബാധിക്കുകയുമില്ല.

നെയ്യപ്പം ചുട്ടാലും രണ്ടുണ്ടു് ഗുണം!

March 28 2024 10:33

മാനസികാവസ്ഥ സ്വയം കൺട്രോൾ ചെയ്യാൻ പറ്റാതെവന്നാൽ, കുതിരവട്ടം പോലുള്ള മാനസിക രോഗാശുപത്രികളുമായി ബന്ധപ്പെടുന്നതാണു് നാട്ടുനടപ്പു്. പക്ഷേ, മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകുന്ന ഡിസിസി സെക്രട്ടറിമാർ സിപിഐ എമ്മുമായി ബന്ധപ്പെടാനാണു് ഇഷ്ടപ്പെടുന്നതു്. പ്രശസ്ത “മനോനില” എക്സ്പെർട്ട് പ്രൊഫസർ പി. വി. യിൽ അവർക്കു് അത്ര വിശ്വാസമാണു്!

March 28 2024 10:36

അംഗങ്ങൾ പാർട്ടിവിട്ടുപോകുമ്പോൾ, നെഞ്ചത്തടിച്ചു് വിലപിച്ചുകൊണ്ടു് പുറകെയെത്തി പിടിച്ചു് നിർത്തേണ്ടതിനു് പകരം, “പോനാൽ പോകട്ടും പോടാ” എന്നു് പുച്ഛിക്കുന്ന കോൺഗ്രസ്സ് പാർട്ടി മുടിഞ്ഞു് മുദ്രാവാക്യം വിളിക്കും!

March 28 2024 11:34

കേരളത്തിലെ സഹകരണ ബാങ്കുകളിൽ സിപിഎം നടത്തുന്ന ക്രമക്കേടുകൾക്കെതിരെ കർശനനടപടികൾ സ്വീകരിക്കുന്നതിൽ കൊയപ്പല്യ. പക്കേങ്കി, ആ നടപടികൾ ലാവ്ലിൻ അഴിമതി കേസിലെന്നപോലെ ഫാസ്റ്റും, സ്വർണ്ണക്കള്ളക്കടത്തു് കേസിലെന്നപോലെ ഫ്യൂറിയസും ആകാതിരുന്നാൽ വേണ്ടില്ല.

നിങ്ങൾ തമ്മിൽത്തമ്മിൽ നാളെയും മറ്റെന്നാളും ബീമാനത്താവളത്തിൽ വച്ചെങ്കിലും കാണേണ്ടവരല്ലേ?

March 28 2024 12:15

ഭാരതത്തിൻ്റെ ഭരണഘടനയെ സംരക്ഷിക്കാൻ കഴിവും അറിവും അർഹതയും യോഗ്യതയുമുള്ള ഒരു മനുഷ്യരൂപി ഇന്നു് ആർഷഭാരതത്തിൽ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതു് സഖാവു് പിണറായി വിജയൻ, aka “PV”, മാത്രമാണു്!

March 28 2024 12:24

രാഹുൽ ഗാന്ധിക്കും, ആനി രാജയ്ക്കും വയനാട്ടിൽ പ്രവേശിക്കാൻ കെ. സുരേന്ദ്രൻജിയുടെ ആപ്പീസിൽ നിന്നുള്ള വിസ വേണമെന്നതു് എന്നെ സംബന്ധിച്ചു് ഒരു പുതിയ അറിവാണു്.

March 29 2024 12:07

സ്വർഗ്ഗസ്ഥനായ പിതാവും അദ്ദ്യത്തിൻ്റെ ഏകജാതനായ പുത്രനും ഈസ്റ്റർ നടത്തത്തിനായി ഭൂമിയിലേക്കു് താണിറങ്ങിയപ്പോൾ:

സ്വർഗ്ഗസ്ഥനായ പിതാവു്: “മകാ, നിനക്കു് വെറുതേ വെള്ളത്തിൻ മീതെ നടന്നുകൂടേ?”

ഏകജാതനായ പുത്രൻ: “ഞാൻ ഇതിനെ റിവർഡാൻസ് എന്നാണു് വിളിക്കുന്നതു്, അപ്പാ.”

ഭൂവാസികളായ ഹോമോ സേപിയൻസിൻ്റെ “റിവർഡാൻസ്” കാണണമെന്നുള്ളവർക്കായി:

“Riverdance the final performance”: https://youtu.be/FoHlrQScWl0

March 30 2024 12:32

1823 കോടി രൂപ പിഴയടയ്ക്കാൻ കോൺഗ്രസ്സ് പാർട്ടിക്കു് നോട്ടീസ് നൽകിയതിനു് പിന്നാലെ, കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും പിഴയടയ്ക്കാൻ ആദായനികുതി വകുപ്പു് നോട്ടീസ് നൽകിയത്രെ!

ആദായത്തിനുള്ള നികുതി ചുമത്തലിൻ്റെ ചുമതലക്കാരായ ഇൻകം ടാക്സ് ഓഫീസേഴ്സ് അവരുടെ ജോലി നിയമാനുസൃതം കൃത്യമായി നിർവഹിച്ചിരുന്നെങ്കിൽ, ഏതാനും മറിയച്ചേടത്തിമാരും, ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗങ്ങളും ഒഴികെയുള്ള സകലമാന “സത്യമേവ ജയതേ” ഭാരതീയർക്കും നികുതിവെട്ടിപ്പിൻ്റെ പേരിൽ അച്ചങ്ങായിമാർക്കു് നിരന്തരം നോട്ടീസ് നൽകേണ്ടിവന്നേനെ!

എന്തുകൊണ്ടെന്നാൽ, കർമ്മഫലത്തിൽ അധിഷ്ഠിതമായി സംഭവിക്കുന്ന ജനിമൃതികളിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നവരായ ഭാരതീയർ, ഊണിലും ഉറക്കത്തിലും, കിടപ്പിലും ഇരുപ്പിലും, ധ്യാനത്തിലും തപസ്സിലും, നസ്യത്തിലും ധാരകോരലിലും സത്ക്കർമ്മങ്ങൾ മാത്രമേ ചെയ്യാവൂ എന്ന ജീവിതസിദ്ധാന്തത്തെ, സാക്ഷാൽ മാതാ അമൃതാനന്ദമയി അമ്മ അഭയാർത്ഥികളായി തന്നെ സമീപിക്കുന്ന ധനസ്രോതസ്സുകളെ എന്നപോലെ, വട്ടമിട്ടു് കെട്ടിപ്പിടിക്കുന്ന ധൃതരാഷ്ട്രാലിംഗനക്കാരാണു്!!

March 30 2024 14:42

“മറ്റുള്ളവരോടു് അവർ കേൾക്കാൻ ആഗ്രഹിക്കാത്തതു് പറയാനുള്ള അവകാശമാണു് സ്വാതന്ത്ര്യം.”

March 30 2024 12:45

“ഒരു വഞ്ചന വലിയ ബുദ്ധിയുടെയല്ല, പ്രത്യുത, മറ്റുള്ളവരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നതിൻ്റെ ലക്ഷണമാണു്.”

(അട്ടപ്പാടി, വാളയാർ, വണ്ടിപ്പെരിയാർ, പൂക്കോടു് തുടങ്ങിയ ക്രിമിനൽ കേസുകളിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട നിഷ്കളങ്കരായ മനുഷ്യരുടെ നിഷ്കപടരായ ബന്ധുക്കൾ, “തീയിൽ കുരുത്ത കുതിരയും, മണ്ണിൽ മുളച്ച സൂര്യനും, കൊടുംകാറ്റിൽ പറക്കും കഴുകനും, തലയിൽ വാഴും പേനും, കട്ടിലിൽ വസിക്കും മൂട്ടയും, തീ തുപ്പും വ്യാളിയും, മഹാഘോരളത്തിന്റെ മുഖ്യനുമായ ആഭ്യന്തരമന്ത്രിയിൽ അർപ്പിച്ച വിശ്വാസത്തെ, “നാടിന്റെ അജയനായ” ആ സുപ്രീം ഫ്യൂറർ സോളൊമോണിക്കായി കൈകാര്യം ചെയ്ത മഹനീയ രീതിയിൽ, “നികൃഷ്ടരും പരനാറികളുമായ” ആയിനം കാപാലികരാൽ ഭാവിയിലും തങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്യപ്പെടണം എന്നു് കലശലായ നിർബന്ധമുള്ള ശുദ്ധഗതിക്കാരായ പച്ചപ്പരമാർത്ഥികൾക്കു് ഒരു ദൃഷ്ടാന്തവും, കെ-കിറ്റിലെ കെ-റൈസിൽ മൃഷ്ടാന്നഭോജനവുമുണ്ടു്.)

March 30 2024 15:57

“ആടുജീവിതം” സില്മയുടെ ഹൈപ്പ് ഒട്ടൊന്നു് കെട്ടടങ്ങിയാൽ, “സംഭവാമി യുഗേ യുഗേ” എന്ന തനതു് ഭാരതീയ സനാതന ആദ്ധ്യാത്മിക സിദ്ധാന്തപ്രകാരം, “മരപ്പട്ടിജീവിതം” എന്നൊരു സില്മ സംഭവിക്കാനുള്ള ഭയാനകമായ ഒരു സാദ്ധ്യത പ്രശ്നവശാലും കവടിനിരത്തൽവശാലും മഷിനോട്ടവശാലും കാണുന്നുണ്ടു്.

ആടുജീവിതത്തിൽ ജനാബ് നജീബും സഖാവു് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നു് ബെന്യാമിൻ സഖാവു് നോവലിൽ എഴുതിയിരുന്നെന്നും, പക്കേങ്കി ആ രംഗം സിനിമയിൽ ഉണ്ടായിരുന്നില്ലെന്നും ഒരു വനരോദനം ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ടിരുന്നു.

ആ ഒരു discrepancy ഒഴിവാക്കാനായി, നവകേരളത്തിൽ സംഭവിക്കാനിരിക്കുന്ന “മരപ്പട്ടിജീവിതം” സില്മയിൽ, ജനാബ് മരപ്പട്ടിയും സഖാവു് ഈനാംപേച്ചിയും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ഒരു “ലൈംഗികബന്ധനം” ഉണ്ടായിരിക്കേണ്ടതുണ്ടെന്നു്, ജന്മനാ ഒരു പോൺ ഫിലിം സംവിധായകനും നിർമ്മാതാവും, മയക്കുമരുന്നു് ഉപഭോക്താവും വ്യാപാരിയുമായ എനക്കു് തോന്നുന്നു.

അതുപോലൊരു വെടിസീൻ മരപ്പട്ടി മാളികയുടെ ബാക്ക്ഗ്രൗണ്ടിൽ ഷൂട്ട് ചെയ്താൽ, നവകേരളത്തിലെ ലൈംഗികദരിദ്രരും, ബലാൽസംഗികളും, അംഗീകൃത POCSO പ്രതികളും, ഹലാൽ ബാലപീഡന ഉസ്താദുകളും, ഹറാം പിറന്ന മറ്റിനം ബാലപീഡകരുമെല്ലാം അഹമഹമികയാ സില്മാ തിയേറ്ററുകളിലേക്കു് ഓടിക്കിതച്ചു് ഒഴുകിയെത്തുമെന്നുറപ്പു്.

Central Board of Film Certification, അഥവാ സെൻസർ ബോർഡ് ഇടങ്കോലിട്ടാൽ, കേരളം മുക്ക്യോന്റെ ദുരിതാശ്വാസനിധിയിൽ നിന്നോ, സാമ്പത്തികവിദഗ്ദ്ധൻ തോമാച്ചായന്റെ കിഫ്ബി മസാലബോണ്ടിൽ നിന്നോ, ഇലക്റ്ററൽ ബോണ്ടിന്റെ പങ്കിൽ നിന്നോ, കിറ്റുപോലത്തെ വല്ല നക്കാപ്പിച്ചയും കൊടുത്തു് ഒതുക്കിയേക്കുക!

(“നക്കാപ്പിച്ച കിട്ടിയാൽ നന്ദിപൂർവ്വം വാലാട്ടി ഒതുങ്ങാത്ത ഭാരതീയ ഓഫീസുകളില്ല.” – കാൾ മാർക്സ്).

Disclaimer:

ഞാൻ “ആടുജീവിതം” പൊസ്തം വായിച്ചിട്ടില്ല, “ആടാടുജീവിതം” സില്മ കണ്ടിട്ടില്ല, ഈവക സാംസ്കാരികതകളെ വീട്ടിൽ കയറ്റാറുമില്ല.

കാരണം: “ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം; ഫെയ്‌സ്ബുക്ക് സ്ട്രീം കണ്ടാലറിയാം ഉണ്ണുനീലി ഊന്നിപ്പറയാനാഗ്രഹിക്കുന്ന ഉദാത്തമായ സന്ദേശം.”

April 01 2024 11:43

റൂമി അൽഖഹ്താനി എന്ന സൗദി അറേബ്യൻ യുവതിക്കു് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനും അവളുടെ ഔറത്ത് മുയ്മൻ ലോകത്തിനും മുന്നിൽ കാണിക്കാനും രാജസ്ഥാനത്തുനിന്നും ഔദ്യോഗികമായ അനുമതി ലഭിച്ചത്രെ!

അക്ബറായ അല്ലാഹുവേ! ങ്ങടെ ദൂതൻ്റെ (സ്വ) പാദസ്പർശമേറ്റ നാടു് ഇമ്മാതിരി മുടിയണതു് ജ്ജ് കാണ്വേം കേൾക്ക്വേം ഒന്നും ചെയ്യണില്ല്യാന്നുണ്ട്വോ?

ചരടുപൊട്ടിയ പട്ടം കണക്കേ, കാര്യങ്ങളുടെ പിടിവിട്ട പോക്കു് കണ്ടിട്ടു് ഒടുക്കത്തെ കാലം അടുക്കത്തെത്തി എന്നു് തോന്നുന്നു!

ഇടി വെട്ടിയവൻ്റെ പണ്ടാരത്തിൽ പാമ്പുകടിച്ചു എന്നപോലെ, കലികാലവും മസീഹുദ്ദജ്ജാലും കൂടി ഒരുമിച്ചു് പുറപ്പെട്ടുവന്നാൽ, “അഞ്ചെട്ടു് കാട്ടാന ഒന്നിച്ചുവന്നാൽ എന്തൂട്ടു് കാട്ടാനാ?” എന്ന അവസ്ഥയിലാകുമല്ലോ, വിശുദ്ധ കരിമണൽ കർത്താവേ, മനിസ്സേമ്മാരുടെ കാര്യം!!

സൗദി അറേബ്യൻ ജേർണലിസ്റ്റും, ഡിസ്സിഡെൻറും, ഓഥറും, കോളമ്നിസ്റ്റുമായിരുന്ന ജനാബ് ജമാൽ അഹമദ് ഖഷോഗിയുടെ (13. 10. 1958 – 02. 10. 2018) ഉന്മൂലനം ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ചു് തികച്ചും “മാനവികമായി” പൂർത്തീകരിച്ചതോടെയാവണം, സൗദി അറേബ്യയെ പ്രാകൃതമായ മതഭ്രാന്തിൽ നിന്നും വിമുക്തമാക്കി മാനവികതയിലേക്കു് നയിക്കണം എന്ന “കാരണഭൂതം” ഹിസ് ഹൈനസ് മുഹമ്മദ് ബിൻ സൽമാൻ രാജാവിനെ ബാധിച്ചതു്.

https://en.wikipedia.org/wiki/Jamal_Khashoggi

April 01 2024 11:56

“വെട്ടി തുണ്ടം കണ്ടിച്ചിട്ടാൽ പോലും എൻ്റെ മൂന്നു് മക്കളും ബിജെപിയിൽ പോകില്ല.” – മറിയാമ്മ ഉമ്മൻ.

അപ്പറഞ്ഞതു് കറക്റ്റ്! വെട്ടി തുണ്ടം കണ്ടിച്ചിട്ടാൽ ബിജെപിയിലേക്കെന്നല്ല, പശുത്തൊഴുത്തിലേക്കും പോകാൻ കഴിയില്ല. നിർബന്ധാച്ചാൽ, ശവമടക്കിനു് പള്ളീലേക്കു് ചുമന്നുകൊണ്ടുപോകാം, അത്രതന്നെ!

April 02 2024 11:01

മുസ്ലീമുകളുടെ നിസ്കാരം പോലെ, ദിവസംതോറും അഞ്ചുനേരം കാരണഭൂതവും ചെറുഭൂതഗണങ്ങളും കുട്ടിച്ചാത്തന്മാരും കുഞ്ഞിച്ചാത്തിണികളും കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ അവഗണനയെപ്പറ്റി എയർ ചെയ്യുന്ന നാർക്കോട്ടൈസേഷൻ പ്രോഗ്രാം “infructuous” ആണെന്ന തോന്നലാണു് നവ കേരളസദസ്സ്, മുഖാമുഖം, ഇലക്ഷൻ പ്രചാരണം ഇത്യാദി, ജനവും സേവകരും തമ്മിൽ നേരിട്ടുള്ള കയ്യാങ്കളികൾ എന്ന തീരുമാനത്തിലേക്കു് വഴി തെളിച്ചതു്. കടിച്ച പാമ്പു് നേരിട്ടുവന്നു് വീണ്ടും കടിച്ചു് ഈമ്പിയാലേ ആദ്യ കടിയിൽ കയറിയ വിഷം ഇറങ്ങൂ എന്നായിരുന്നു വിദഗ്ദ്ധരായ ഉപദേഷ്ടാക്കളുടെ നിർദ്ദേശം.

മനുഷ്യരുടെ കണ്ണിൽ പൊടിയിട്ടതുകൊണ്ടു് മാത്രം കാര്യമില്ല, വായിൽ കുറെ മണ്ണുകൂടി വാരിയിട്ടാലേ ഉദ്ദിഷ്ട കാര്യം സാധിച്ചുകിട്ടുന്നതിനു് മതിയായ ഉപകാരസ്മരണയാകൂ എന്ന ന്യൂനപക്ഷ ആദ്ധ്യാത്മീക കേന്ദ്രങ്ങളിൽ നിന്നുള്ള ഉപദേശവും ആ ഉഡായിപ്പു് പരിപാടികൾ സംഘടിപ്പിക്കുന്നതിനു് രാസത്വരകമായി എന്ന കാര്യവും എടുത്തു് പറയേണ്ടതുണ്ടു്.

“മടിയിൽ കനമില്ല, സമയം കഴിഞ്ഞു, അരിയെത്തി, കറുത്ത വറ്റു്, ചിതൽപ്പുറ്റു്, അധികപ്പറ്റു്, ജീവിതശുദ്ധി, കടക്കു് പുറത്തു്!” ഇത്യാദി ഉപമകളാലും ഉത്പ്രേക്ഷകളാലും ഭാവഹാവാദികളാലും പഴഞ്ചൊല്ലുകളാലും ബൗദ്ധികസമൃദ്ധമായതും, പ്രത്യേകതരം ഏക്ഷനുകളാൽ ആസ്വാദകരെ കോരിത്തരിപ്പിക്കുന്നതുമായ ആ “ഗർദ്ദഭമേധങ്ങൾ” ജനസാഗരങ്ങളെ ഒട്ടൊന്നുമല്ല പ്രകമ്പനം കൊള്ളിക്കാറുള്ളതു്!

ജനത്തെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതു്, രാവിലെ ഒൻപതരയ്ക്കും പത്തിനുമിടയിൽ തരമാക്കാൻ കഴിയുന്ന ചോദ്യോത്തരവേളയാണു്. കേരളത്തോടുള്ള കേന്ദ്രാവഗണനയെപ്പറ്റി അപൂർവ്വവും നവനവവുമായ ഉൾക്കാഴ്ച്ചകൾ സ്വായത്തമാക്കാൻ കഴിയുന്നതു് ജനം അഭൂതപൂർവ്വമായ ഒരനുഭവമായി പുകഴ്ത്തിപ്പാടുന്നു! അവരിലെ ചില മൃദുലഹൃദയർ സന്തോഷാതിരേകത്താൽ ധാരാളമായി ആനന്ദാശ്രുക്കൾ പൊഴിക്കാറുള്ളതും പതിവു് കാഴ്ചയാണത്രെ!

പൊതുജനത്തിൻ്റെ സൗഭാഗ്യാനുഭവത്തിനു് അല്പമൊരു മങ്ങലേല്പിക്കുന്നതു് ദർശനത്തിനായി നീക്കിവച്ച സമയത്തിൻ്റെ പരിമിതി മാത്രമാണു്. കൃത്യം പത്തുമണിക്കു് നടയടയ്ക്കുമെന്നതിനാൽ, ദർശനത്തിലൂടെ പാപമോചനവും, ചോദ്യോത്തരങ്ങളിലൂടെ ജ്ഞാനദാഹശമനവും നേടാനുള്ള തങ്ങളുടെ അഭിവാഞ്ഛ മൃഗതൃഷ്ണയായി അവശേഷിക്കുന്നതിലാണു് അവരുടെ ദുഃഖം.

April 02 2024 11:41

“എനിക്കു് വിശ്വസിക്കാവുന്ന മനുഷ്യരാൽ ഞാൻ എന്നെ ആവരണം ചെയ്യുന്നു.”

April 02 2024 12:15

“സിപിഎമ്മിനു് ഒരു കാര്യവും മറച്ചുവയ്ക്കാനില്ല.” – സിപിഎം തൃശ്ശൂർ ജില്ല സെക്രട്ടറി എം. എം. വർഗീസ്.

സി. പി. ഐ. (എം.) ഒരു തുറന്ന പുസ്തകമാണു്. പാർട്ടിയുടെ എല്ലാ കിസ്സകളും ആ പുസ്തകത്തിലെ ഒറ്റയും ഇരട്ടയുമായ പേജ് നമ്പറുകൾക്കിടയിൽ കൃത്യമായും ഭദ്രമായും ഭംഗിയായും എഴുതിയിട്ടുണ്ടു്.
കാണാൻ കഴിയുന്നവർ വായിക്കട്ടെ!!

April 02 2024 12:46

“വഞ്ചിക്കപ്പെട്ടു എന്നു് ബോദ്ധ്യപ്പെടുത്തുന്നതിനേക്കാൾ എളുപ്പമാണു് ആളുകളെ വഞ്ചിക്കാൻ.”

April 02 2024 14:30

മാനസികരോഗത്തിനു് ഏറിയോ കുറഞ്ഞോ ചികിത്സയുണ്ടു്. പക്ഷേ, അന്തം കമ്മിത്തത്തിനു് ചികിത്സയില്ല. കാരണം, അതൊരവസ്ഥയാണു്.

April 02 2024 18:43

“SDPI ഏകപക്ഷീയമായി പ്രഖ്യാപിച്ച പിൻതുണയിൽ കോൺഗ്രസ്സ് വെട്ടിലായോ?”

നോട്ട് റിയലി. പക്ഷേ, വെട്ടിലാക്കിയാൽ കൊള്ളാമെന്നുണ്ടു്. അതിനാണീ അന്തിച്ചർച്ചകൾ.

April 03 2024 11:45

“ഞാൻ ഈശ്വരവിശ്വാസിയാണു്. ജ്യോതിശ്ശാസ്ത്രപരമായി നോമിനേഷൻ കൊടുക്കാനുള്ള സമയം കുറിപ്പിച്ചാണു് എത്തിയതു്.” – രാജ് മോഹൻ ഉണ്ണിത്താൻ.

അതായതു്, വെറുമൊരു ഈശ്വരവിശ്വാസി മാത്രമായിട്ടു് കാര്യമില്ല. താന്താൻ നിരന്തരം ചെയ്യേണ്ട കർമ്മങ്ങൾ ജ്യോതിഷിയോടു് ചോദിച്ചു് മനസ്സമ്മതം വാങ്ങാതെ ചെയ്താൽ താന്താൻ അനുഭവിച്ചീടുമെന്നേ വരൂ!

ജ്യോതിഷിയോടു് ചോദിക്കാതെ കഞ്ഞിവച്ചാൽ, മുയ്മൻ കഞ്ഞിയും തന്നെത്താൻ കുടിച്ചു് തീർക്കണമെന്നേ വരൂ എന്നു് സാരം!

ജ്യോതിഷശാസ്ത്രത്തിൽ അനല്പം വിശ്വാസമുള്ള ആളാണു് ഈശ്വരനെന്നതിനാൽ, ഈശ്വരാനുഗ്രഹം ആവശ്യമുള്ള ഏതു് കാര്യവും തുടങ്ങുന്നതിനു് മുൻപു് “അസ്തപ്രജ്ഞനായ” ഒരു ജ്യോതിഷിയുമായി കൺസൽട്ട് ചെയ്യുന്നതു് ഉചിതമായിരിക്കും.

രാവിലെ പത്തുമണിക്കു് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള ടോക്കൺ കിട്ടാനായി UDF സ്ഥാനാർത്ഥി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ ഒൻപതുമണിക്കേ കളക്ടറേറ്റിലെ ക്യൂവിൽ ഒന്നാംസ്ഥാനത്തു് നിലയുറപ്പിച്ചിരുന്നു. പക്ഷേങ്കി, കൈതോലപ്പായ വഴിയോ, ഡിപ്ലൊമാറ്റിക്ക് ബായ്ഗ്‌ വഴിയോ, ബിരിയാണിച്ചെമ്പുവഴിയോ എന്നൊന്നും വ്യക്തമല്ല, ടോക്കൺ നമ്പർ വൺ LDF സ്ഥാനാർത്ഥിയെ തേടി കാലേകൂട്ടി കരുതിക്കൂട്ടി പുറപ്പെട്ടുകഴിഞ്ഞിരുന്നു! അതറിഞ്ഞു് ഇളിഭ്യനായെങ്കിലും, ഇതികർത്തവ്യതാമൂഢനാകാൻ കൂട്ടാക്കാത്ത ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ കളക്ടറുടെ ചേംബറിനു് മുന്നിൽ ഗാന്ധിയൻ സമരമുറയായ കുത്തിയിരിപ്പു് സമരം നടത്താൻ തീരുമാനിച്ചു!

രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സമയമാണു് നോമിനേഷൻ കൊടുക്കാൻ പറ്റിയ ശുഭമുഹൂർത്തമെന്നാണു് പൂജനീയ ജ്യോതിഷി കുറിച്ചു് കൊടുത്തിരുന്നതു്. സത്യത്തിൽ, ശ്രീമാൻ രാജ് മോഹൻ ഉണ്ണിത്താന്റെ നാളും നക്ഷത്രവുമെല്ലാം വച്ചു് നോക്കുമ്പോൾ, 2024 ഏപ്രിൽ 3 ബുധനാഴ്ച രാവിലെ അഞ്ചിനും ഏഴിനും ഇടയ്ക്കുള്ള സമയമാണു് നോമിനേഷൻ കൊടുക്കാൻ ഏറ്റവും യോജിച്ച ശുഭമുഹൂർത്തം. പക്ഷേ, ആ സമയത്തു് സാധാരണ ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ ഉറങ്ങുകയും, കളക്ടറേറ്റ് അടഞ്ഞുകിടക്കുകയും ആകാനാണു് സാദ്ധ്യത എന്നറിയാവുന്ന പൂജനീയ ജ്യോതിഷി ശുഭമുഹൂർത്തത്തെ മൊത്തം ഒരു അഞ്ചു് മണിക്കൂർ മുന്നോട്ടു് സൂത്രത്തിൽ തള്ളിനീക്കുകയായിരുന്നു.

കസ്റ്റമറുടെ തൃപ്തിയാണു് കച്ചവടക്കാരന്റെ “ദാസ് ക്യാപ്പിറ്റൽ”. മനുഷ്യരുടെയും കളക്ടറേറ്റിന്റെയുമെല്ലാം ഓപ്പണിങ് അവ്വേഴ്‌സ് കൃത്യമായി അറിയാവുന്ന ഒരാൾക്കേ ജ്യോതിഷി ആയിരിക്കാനും വിജയിക്കാനും കഴിയൂ!

ഈ രഹസ്യം അറിഞ്ഞിരുന്നെങ്കിൽ, ശ്രീ രാജ് മോഹൻ ഉണ്ണിത്താനു് കേവലമൊരു ശുഭമുഹൂർത്തത്തിന്റെ പേരിൽ ഇത്രയേറെ അങ്കലാപ്പു് ഉണ്ടാകുകയും, അതിന്റെ പേരിൽ കൂതി തണുക്കും വിധം കുഷനില്ലാതെ കുത്തിയിരിക്കുകയും ചെയ്യേണ്ടി വരുമായിരുന്നില്ല എന്നു് തോന്നുന്നു.

April 03 2024 12:22

“No!”

“നോ” എന്ന വാക്കു് വ്യക്തമായി പറയാനുള്ള ശേഷിയാണു് സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യപടി.

April 03 2024 13:26

പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, മാർപ്പാപ്പയും, പാത്രിയർക്കീസും, ഗ്രാൻഡ് മുഫ്തിയും, “ഹിസ് ഡിവൈൻ ഭക്തിവേദാന്ത സ്വാമി പ്രഭുപദയും” സൂപ്പർ ഡ്യൂപ്പർ മെഗാ സ്റ്റാറും, ലാടഗുരുവും, ഈ ഞാനും ഉൾപ്പെടെയുള്ള എല്ലാ ഇരുകാലികളും കേവലം മനുഷ്യരാണു്.

മനുഷ്യരായ മനുഷ്യർ മനുഷ്യരായ മനുഷ്യരെ അതിരുകവിഞ്ഞു് വിശ്വസിക്കുകയോ, ഒരു കാരണവശാലും ആരാധിക്കുകയോ ചെയ്യാതിരിക്കുന്നതാണു്, ലോകചരിത്രപരമായ കാഴ്ചപ്പാടിൽ നിന്നു് വീക്ഷിക്കുമ്പോൾ, മനുഷ്യരായ മനുഷ്യർക്കു് നല്ലതു്!

പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, തിരുത്താനാവാത്തവിധം അങ്ങേയറ്റം വ്യത്യസ്തമാണു് കവിയരുതാത്ത ആ അതിരുകൾക്കു് മനുഷ്യരായ മനുഷ്യർ പതിച്ചുനൽകുന്ന സ്ഥലകാല മാനദണ്ഡങ്ങളും അർത്ഥവ്യാപ്തിയും!

April 04 2024 13:00

“ഹാജരാകാൻ സമയം ചോദിച്ചു് സിപിഎം ജില്ല സെക്രട്ടറി എം. എം. വർഗീസ്. ആ ആവശ്യം നിഷ്-കരുണം തള്ളി ഇഡി.” – വാർത്ത.

(“സമയമായില്ലെന്നുതാനിപ്പോഴും സ്വാമിനീ, അവൻ വിമനസ്സായുരയ്ക്കുന്നു, വിഷമമെന്നാൾ.”
“സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെൻ്റെ ഹൃദയത്തിൽ ഒഴിഞ്ഞു, തോഴി!”)

April 04 2024 13:22

“കരുവന്നൂർ കള്ളപ്പണക്കേസിൽ ഇഡി തന്നെ എന്തിനാണു് വിളിപ്പിച്ചതെന്നു് അറിയില്ല.” – മുൻ എം. പി. സഖാവു് പി. കെ. ബിജു.

ബാങ്ക് തട്ടിപ്പു് അന്വേഷിക്കാൻ “കെ-പാർട്ടി” നിയോഗിച്ച “ജുഡിഷൽ” സമിതിയുടെ നേതൃത്വം സ്തുത്യർഹമായ രീതിയിൽ നിർവഹിച്ചതിൻ്റെ പേരിൽ, ആപ്പീസിൽ ക്ഷണിച്ചുവരുത്തി ഒരു അവാർഡ് നൽകിയേക്കാമെന്നു് കരുതിക്കാണും.

April 04 2024 16:44

“2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ SDPI ഏകപക്ഷീയമായി കോൺഗ്രസ്സിനു് പിൻതുണ പ്രഖ്യാപിച്ചു.” – വാർത്ത.

“ഞങ്ങൾ രാജ്യത്തിന്റെ ഭരണഘടനയിലും നീതിന്യായവ്യവസ്ഥയിലും പാർലമെന്ററി സംവിധാനത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ടു് ഒരു നിലപാടു് പറഞ്ഞു.” – അഷ്‌റഫ് മൗലവി, SDPI.

ആധുനികരാജ്യങ്ങളുടെ മേല്പറഞ്ഞ “ജനാധിപത്യ കിടുതാപ്പുകളെ”, “യാറബുല്‍ ആലമിനായ പടച്ച തമ്പുരാൻ” തന്റെ ഒടുക്കത്തെ ദൂതനിലൂടെ (സ്വ) ഏഴാം നൂറ്റാണ്ടിൽ കനിഞ്ഞരുളിയ ഷരിയ ന്യായപ്രമാണങ്ങളാൽ substitute ചെയ്തു്, സകല ലോകത്തെയും ഇസ്ലാമിന്റെ അധീനത്തിലാക്കുക എന്ന ആത്യന്തികമായ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതുവരെ, “അല്ലാഹുവല്ലാതെ അല്ലാഹുവില്ല” എന്ന പരമസത്യത്തിലും, “ഏകദൈവം, ഏകമതം, ഏകരാഷ്ട്രം” എന്ന, അസഹിഷ്ണുതയുടെ മൂർത്തീമദ്ഭാവമായ വിശ്വാസപ്രമാണത്തിലും അടിയുറച്ചു് വിശ്വസിച്ചുകൊണ്ടു്, ഓയിൽ ഡോളറിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഞങ്ങൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായുള്ള പ്രതീതി ജനത്തിനിടയിൽ ജനിപ്പിച്ചുകൊണ്ടിരിക്കും.

ഞങ്ങളുടെ ആ അന്തിമലക്ഷ്യം പൂർത്തിയാകുവോളം, “സമാധാനമതം” എന്ന മുഖംമൂടി ഊരിമാറ്റി, “ഏഴാം നൂറ്റാണ്ടിലെ കാട്ടറബി മതം” എന്ന വികൃതമായ തനതുരൂപം പ്രദർശിപ്പിക്കരുതെന്നു് അല്ലാഹു ഞങ്ങളോടു് കിത്താബിലൂടെ കർശനമായി അരുളിച്ചെയ്തിട്ടുണ്ടു്.

April 05 2024 11:27

കോൺഗ്രസ്സിന്റെ ത്രിവർണ്ണപതാകകളില്ലാതെ രാഹുൽ ​ഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തിയതിൽ അതീവ ദുഃഖിതനായ പിണറായി പത്രസമ്മേളനത്തിൽ മരപ്പട്ടിക്കണ്ണീർ പൊഴിച്ചത്രെ!

അതിൽ അത്ഭുതലേശമില്ല. കാരണം, കോൺഗ്രസ്സിന്റെ ആയാലും, ഇൻഡ്യയുടെ ആയാലും ത്രിവർണ്ണപതാക സിപിഎമ്മിനെ സംബന്ധിച്ചു് ഒരു വികാരമാണു്, ഒരു വിജൃംഭണമാണു്, ഒരു വിറയലാണു്!

സഖാവു് കാരണഭൂതത്തിന്റെ ആ വികാരവിക്ഷോഭത്തിനിടയിൽ മാസപ്പടിയെപ്പറ്റി ആരും ചോദിക്കാതിരുന്നതു് നന്നായി. അല്ലെങ്കിൽ, ഇടതുകണ്ണിൽ ശൃംഗാരരസവും, വലതുകണ്ണിൽ രൗദ്രരസവും, മൂന്നാം കണ്ണിൽ ഭീഭത്സരസവും സൈമൾട്ടേനിയസായി പ്രദർശിപ്പിച്ചു് കൊടും കാറ്റിൽ പറക്കും കഴുകനു് അരങ്ങിൽ കഥ(ശൂന്യ)കളി ആടി അത്യന്തം അവശനാകേണ്ടി വരുമായിരുന്നു.

വിപ്ലവകാലത്തെ പഴയ വിജയനായിരുന്നെങ്കിൽ അതൊക്കെ “പുൽ-പുല്ലായി” കൈകാര്യം ചെയ്തേനെ! പക്ഷേ, അതല്ലല്ലോ കുരിശുംമൂട്ടിൽ സ്ഥിതിസമത്വം ഗ്യാസ് ട്രബിൾ രൂപത്തിൽ പൊട്ടിയുതിർന്നുകഴിഞ്ഞ സർവ്വലോക തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ!

April 05 2024 12:14

അനുജൻ്റെ കൊലപാതകികൾക്കു് നിയമപരമായ ശിക്ഷ നേടിക്കൊടുക്കാൻ കഴിഞ്ഞ എട്ടുവർഷമായി സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന യുവാവു് മെഗഫോണിലൂടെ പിണറായിയെ തെറിവിളിച്ചത്രെ!

പരനാറി, നികൃഷ്ടജീവി, കുലംകുത്തി മുതലായ ശ്രേഷ്ഠഭാഷയുമായി “compatible” ആയാലേ, തന്നെയാണു് അഭിസംബോധന ചെയ്യുന്നതെന്നു് കൊതം കാറ്റിൽ പറത്തും കഴുകനു് പിടികിട്ടൂ എന്നു് ആ യുവാവു് (തികച്ചും ശരിയായി!) കരുതിക്കാണും.

April 06 2024 13:11

പിണറായി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞത്രെ! സത്യത്തിൽ ഒടിഞ്ഞതല്ല, അങ്ങേർ ഒടിച്ചതാണു്. സൂക്ഷ്മവീക്ഷണത്തിൽ, ആർക്കും ആ “modus operandi” കാണാൻ കഴിയേണ്ടതാണു്. ഇത്ര ഊക്കിൽ തള്ളിയാൽ ഒടിയാത്ത മൈക്കിൻ പിടിയുണ്ടോ? ഇമ്മാതിരി നട്ടാൽ കുരുക്കാത്ത പരദൂഷണങ്ങൾ കേട്ടാൽ തീയും പുകയും ശബ്ദവും തുപ്പാത്ത ആംപ്ലിഫയറുകളുണ്ടോ? ചൈനീസ് വ്യാളികളുണ്ടോ?

(“താനേ പാടാത്ത തന്ത്രികളുണ്ടോ, താളം പിടിക്കാത്ത ഹൃദയമുണ്ടോ?”)

കോൺഗ്രസിനോടുള്ള അടങ്ങാത്ത വെറുപ്പു്, സംഘ്പരിവാറിനോടുള്ള തീരാത്ത കലിപ്പു്, കോൺഗ്രസ്സ്-ബിജെപി അജണ്ട, SFIO, ED CBI എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഴിമതിയ്ക്കും, കള്ളപ്പണത്തിനും, തീവെട്ടിക്കൊള്ളയ്ക്കുമെതിരെയുള്ള വേട്ടയാടൽ, മുസ്ലിമുകളെ നാത്സി ജർമ്മനിയുടെ മാതൃകയിൽ ഗ്യാസ് ചേംബറിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്യാനായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പൗരത്വനിയമ ഭേദഗതി ഇത്യാദി ചുരുങ്ങിയ വിഷയങ്ങളിൽ ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മരപ്പട്ടി-ഈനാംപേച്ചി അലങ്കാരത്തിൽ വണ്ടിക്കാളമൂത്രം പോലെ തന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്ന ചർവ്വിതചർവ്വണങ്ങൾ എത്രവട്ടമാണു് മൈക്കായാലും കേട്ടുകൊണ്ടിരിക്കുക?

നിറുത്താതുള്ള അമ്മാതിരി വെറുപ്പുഘോഷണങ്ങൾ കേട്ടാൽ മനംപിരട്ടുന്നവിധം അറപ്പു് തോന്നാതിരിക്കാനും, തൊണ്ട പരമാവധി തുറന്നു് ഫുൾ വോള്യത്തിൽ ഹൌൾ ചെയ്യാതിരിക്കാനും മൈക്കുകൾ മല്ലുക്കളോ മാക്രികളോ അല്ല.

വെറുപ്പിന്റെ വിത്തുകൾ പാകി സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നവരെ മനിതർ കൂവി ഓടിച്ചില്ലെങ്കിൽ, അവരെ മൈക്കുകൾ കൂവിയോടിക്കും. ചുരുങ്ങിയപക്ഷം, അക്കാര്യത്തിലെങ്കിലും, മല്ലുക്കളായ മനിതരേക്കാൾ സാമൂഹികപ്രതിബദ്ധതയുള്ള “ജീവിവർഗ്ഗമാണു്” മൈക്കുകൾ.

അറ്റകൈയ്ക്കു് കഴുതകൾ പോലും ഒന്നോ രണ്ടോ പടുപാട്ടുകൾ പാടി പ്രതിഷേധം രേഖപ്പെടുത്തും. പക്ഷേ, മാസക്കിസ്റ്റുകളായ മല്ലുക്കളെ ഇഞ്ച ചതയ്ക്കുന്നപോലെ ചതച്ചാലും മതിവരാതെ, സാഡിസ്റ്റുകളായ “ഉന്നതരാൽ” കൂടുതൽ കൂടുതൽ ചതയ്ക്കപ്പെടാനായി അവർ തിരിഞ്ഞും മറിഞ്ഞും കിടന്നുകൊടുക്കും! പെരുമാറ്റപരമായ ആ രീതിശാസ്ത്രത്തിൽ തനതു് മല്ലുത്വത്തിന്റേതായ ഒരു ആദ്ധ്യാത്മിക അന്തസ്സുണ്ടെന്നാണു് അവരുടെ അനിഷേദ്ധ്യമായ ഭാഷ്യം.

ഏതായാലും, തീയിൽ കുരുത്ത “കുരിത” മൈക്കിന്റെ കഴുത്തുപിടിച്ചു് ബലാല്ക്കാരേണ തള്ളി ഒടിച്ചതു് ഒരുകണക്കിനു് നന്നായി. അല്ലെങ്കിൽ, കുറുക്കന്റെ കല്യാണച്ചടങ്ങിൽ പ്രധാന കാർമ്മികത്വം വഹിച്ച പോളിറ്റ് ബ്യൂറോ അംഗം സഖാവു് നീലക്കുറുക്കന്റെ വർണ്ണശബളമായി വെട്ടിത്തിളങ്ങുന്ന ദേഹകാന്തി മഴയിൽ ഒലിച്ചുപോകുന്നതു് കണ്ട ലോക്കൽ കുറുക്കൻ സഖാക്കളുടെ മാതൃകയിൽ, സദസ്സിലെ മൈക്കുകൾ, തീണ്ടാരിജീവിതത്തിൽ അനുഭവസമ്പന്നരായ ഭാരതീയ സ്ത്രീരത്നങ്ങൾ, അനാഘ്രാതകുസുമത്തിന്റെ ആദ്യതീണ്ടാരിത്വത്തിൽ അന്തംവിട്ടു്, “ഗുളുഗുഗ്ഗുളുഗുഗ്ഗുളു” എന്നു് സവിസ്തരം അത്യുച്ചത്തിൽ കുരവയിട്ടു് സകല ലോകത്തെയും കാര്യവിവരം അറിയിക്കുന്നതുപോലെ, കൂവി വിളിച്ചു് കൊടുങ്ങല്ലൂർ ഭരണിമട്ടിൽ ആഘോഷമാക്കിയേനെ!

ഇളംമഴ പെയ്യുകയും, ഇളംവെയിൽ തെളിയുകയും ചെയ്യുന്ന അസുലഭ വേളയിലെ ശുഭമുഹൂർത്തത്തിലാണു് കാമാതുരരായ കുറുക്കന്മാരും കുറുക്കികളും കല്യാണം കഴിക്കുന്നതു് എന്നായിരുന്നു ഇളംപ്രായത്തിൽ ഞാൻ അംഗമായിരുന്ന “ബാലശാസ്ത്ര കരിങ്കുത്തു്” എന്ന ഇടതുപക്ഷ സെക്റ്റിന്റെ അടിയുറച്ച വിശ്വാസം.

കാമാതുരരായ കുറുക്കന്മാർക്കും കുറുക്കികൾക്കും കല്യാണം കഴിക്കുന്നതിനു് വേണ്ടിയാണു് ഇളംമഴ പെയ്യുകയും, ഇളംവെയിൽ തെളിയുകയും ചെയ്യുന്നതെന്നും, അതല്ല, ഇളംമഴ പെയ്യുകയും, ഇളംവെയിൽ തെളിയുകയും ചെയ്യുന്നതു് കാമാതുരരായ കുറുക്കന്മാർക്കും കുറുക്കികൾക്കും കല്യാണം കഴിക്കുന്നതിനു് വേണ്ടിയാണെന്നുമുള്ള രണ്ടിനം ഫിലൊസോഫിക്കൽ മൂവ്മെന്റ്സ് ആരംഭത്തിലേതന്നെ ഞങ്ങളുടെ സെക്റ്റിൽ അതീവ സജീവമായിരുന്നു.

“metaphysical conundrums”, “dialectical materialism” എന്നിങ്ങനെ ചാനൽ ചർച്ചകർമാർകളാൽ വിശേഷിപ്പിക്കപ്പെട്ട ആ രണ്ടു് ക്രിട്ടിക്കൽ ശാഖകളിൽ നിന്നാണു് പില്ക്കാലത്തു്, “കല കലയ്ക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ?”, “അണ്ട്യാ മൂത്തേ, മാവാ മൂത്തേ?”, “കോഴിയോ മുട്ടയോ ആദ്യം ഉണ്ടായേ?” മുതലായ എണ്ണമറ്റ രാഷ്ട്രീയ-മതപര-സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക പ്രഹേളികകൾ മനുഷ്യജീവിതത്തെ അഭൂതപൂർവ്വമായി പരിപോഷിപ്പിച്ചുകൊണ്ടു് രംഗപ്രവേശം ചെയ്തതു്! ശുഭം!!

അപൂർവ്വവും അനിതരസാധാരണവുമായ എന്റെ ഈ മഹദ്വചനങ്ങൾ ക്ഷമയോടെ കേട്ടിരുന്ന മൈക്കിനും, തീയും ഗന്ധകവും തുപ്പാതിരുന്ന ആംപ്ലിഫയറിനും, സമസ്ത സദസ്യർക്കും അകമഴിഞ്ഞ നന്ദി, നമസ്കാരം!

April 06 2024 13:40

ഫ്രസ്ട്രേറ്റഡായ പ്രാകൃതജന്മങ്ങൾക്കു് ശക്തിപരീക്ഷണം നടത്താനായി നിർമ്മിക്കപ്പെടുന്നതല്ല സെൻസിറ്റീവായ ഇലക്ട്രോണിക് ഉപകരണങ്ങൾ!

April 06 2024 14:26

ഒരു കമ്മ്യൂണിസ്റ്റാകാൻ അറപ്പില്ലാത്ത ഏതൊരു മനുഷ്യജന്മത്തിനും, അട്ടപ്പാടി, വാളയാർ, പൂക്കോടു്, കോഴിക്കോടു് മെഡിക്കൽ കോളെജ് ഹോസ്പിറ്റൽ, പാനൂർ ബോംബ് ഫാക്ടറി ഇത്യാദികളിൽ ആക്ടീവ് ആയ വിപ്ലവ ഊക്കുമൂരികളുടെ മാതൃകയിൽ ഒരു പക്കാ ക്രിമിനലാകാനും ഉളുപ്പുണ്ടാകേണ്ട കാര്യമില്ല.

April 06 2024 16:09

സർവ്വലോകത്തിലെയും തൊഴിലാളികളുടെ സംരക്ഷകരായ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി യൂണിയനിൽ അംഗമായ ഒരു ആശുപത്രി ജീവനക്കാരൻ, ഒരു മാനസികരോഗി, സമൂഹത്തിൽ നിന്നും അകറ്റിനിർത്തേണ്ടവനായ ഒരു പെർവെർട്ട്‌, ഓപ്പറേഷൻ കഴിഞ്ഞു് ഇന്റൻസീവ് കെയറിൽ നിസ്സഹായയായി കഴിയുന്ന ഒരു സ്ത്രീയെ കടന്നാക്രമിച്ചു് അവന്റെ വികൃതമായ ലൈംഗികദാഹം ശമിപ്പിച്ചാൽ, ആ സ്ത്രീക്കു് ഞങ്ങൾ പ്രഫുത്ത മല്ലുക്കളും, “Thy Kingdom Come, നിന്റെ ദൈവരാജ്യം വരേണമേ” എന്ന പ്രാർത്ഥനയോടെ ഭക്തിപുരസ്സരം നുണപറഞ്ഞു്, നോമ്പുനോക്കി, കവയൊതുക്കി കാത്തിരിക്കുന്ന ഞങ്ങളുടെ ആരോഗ്യമന്ത്രിണിയും, ഞങ്ങളുടെ പാർട്ടിയും സ്നേഹപുരസ്സരം ചാർത്തിക്കൊടുക്കുന്ന പേരാണു് “അതിജീവിത”!!!

എന്തുകൊണ്ടെന്നാൽ, “പരനാറി, നികൃഷ്ടജീവി, കുലംകുത്തി” മുതലായ, പൊളിറ്റിക്കലി ഇൻകറക്റ്റായ നാമങ്ങൾ ഞങ്ങൾ ഇടതുകക്ഷക്കാർക്കു് ഒട്ടും ഇസ്റ്റോല്ല്യ. അങ്ങനെയാണു് ജെന്നി ഫോൺ വെസ്റ്റ്ഫാലെന്റെ (Jenny von Westphalen) ഭർത്താവും, അവരുടെ ഹൗസ്‌കീപ്പറായിരുന്ന ഹെലേന ഡെമൂത്തിൽ (Helena Demuth) ഒരു മകനെ ജനിപ്പിച്ചു് തന്റെ തൊഴിലാളിസ്‌നേഹം തെളിയിച്ച വിശ്വവിശാലഹൃദയനുമായ സഖാവു് കാൾ മാർക്സിന്റെ പ്രത്യയശാസ്ത്ര പിന്മുറക്കാർ ഞങ്ങൾക്കു് സ്റ്റഡി ക്ലാസ്സ് എടുത്തിട്ടുള്ളതു്.

(ചിത്രത്തിനു് കടപ്പാടു്)

April 07 2024 13:35

ക്രൂരമായ കൊലയാണു് അറുകൊല. ക്രൂരമായ കൊലവഴി അപമൃത്യു ഭവിച്ച ആളിന്റെ പ്രേതം അലറിവിളിച്ചു് അലഞ്ഞുതിരിയുമെന്നും തന്റെ അപമൃത്യുവിനു് കാരണഭൂതമായ ആളുകളെ ഉപദ്രവിക്കുകയും ചെയ്യുമെന്നു് ശകുന്തളയുടെ വളർത്തുപിതാവു് സഖാവു് കണ്വമഹർഷി പനയോലയിൽ നാരായവും കരിയുമായി (“in black and white” എന്നു് സായിപ്പു്) ഹോമോ സേപ്പിയൻസ് ഉരുത്തിരിയുന്നതിനു് മുൻപേതന്നെ രേഖപ്പെടുത്തിയിട്ടുണ്ടു്.

ഇടതുകക്ഷ നവകേരളത്തിലെ പ്രത്യയശാസ്ത്രപരമായ നവരാഷ്ട്രീയ സാഹചര്യങ്ങളുടെ ഗതിവിഗതികളും, പോക്കുവരവു് കണക്കുകളും കാണുമ്പോൾ, ക്രൂരമായ കൊലവഴി അപമൃത്യു ഭവിച്ച ആളിന്റെ പ്രേതം മരപ്പട്ടിയായും ഈനാംപേച്ചിയായും രൂപാന്തരം പ്രാപിച്ചു്, അലറിവിളിച്ചു്, രാഷ്ട്രീയക്കാരുടെ പദയാത്ര എന്നോണം, കേരളത്തിന്റെ തെക്കുവടക്കു് (കിഴക്കുപടിഞ്ഞാറുള്ള “കേരള പദയാത്ര” ഛിദ്രഗർഭം പോലെയാണു്. ആദ്യപദം എടുത്തുവയ്ക്കാൻ തുടങ്ങുമ്പോഴേ അന്ത്യപദം ലക്ഷ്യത്തിൽ എത്തിയിരിക്കും! മാവേലിമർദ്ദകൻ സാക്ഷാൽ സഖാവു് വാമനനുപോലും സഖാവു് ശിവൻകുട്ടി മോഡലിൽ തന്റെ അടുത്ത നൃത്തച്ചുവടു് വയ്ക്കാനുള്ള നീളം കേരളത്തിന്റെ കിഴക്കുപടിഞ്ഞാറു് ദിശയിൽ ഇല്ലായിരുന്നു എന്ന ചരിത്രവസ്തുത ഇത്തരുണത്തിൽ സ്മരിക്കുക!) അലഞ്ഞുതിരിയുമെന്നും, എന്നിട്ടും ഗതികിട്ടാതെ ഒടുക്കത്തെ ആശ്രയം എന്ന നിലയിൽ ക്ലിഫ് ഹൗസിൽ അഭയം തേടുമെന്നും, തന്റെ അപമൃത്യുവിനു് കാരണഭൂതരായവരെ, നബീ(സ)യുടെ നരകത്തിൽ എത്തിപ്പെട്ട മഹാപാപിയെ എന്നപോലെ, ക്രൂഡ് ഓയിലിൽ ക്രൂരമായി വറുത്തുപൊരിക്കുമെന്നും, പ്രവാചകനായ സഖാവു് കാൾ മാർക്സിനെ മാതൃകയാക്കി സഖാവു് കണ്വമഹർഷി പ്രവചിച്ചിരുന്ന കാര്യമാണു് എനക്കു് ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നതു്.

ദുഃഖകരമെന്നേ പറയേണ്ടൂ, സഖാവു് കണ്വമഹർഷി “നിർദ്ദയമായ” തന്റെ ദീർഘകാല ഗവേഷണങ്ങളിലൂടെ കണ്ടെത്തി, ശകുന്തളയുടെ മക്കൾക്കും മരുമക്കൾക്കും പേരക്കിടാങ്ങൾക്കും കുലീനരായ അവരുടെ തുടർതലമുറകൾക്കും വേണ്ടി നാരായവും കരിയുമായി കുത്തിയിരുന്നു് കഷ്ടപ്പെട്ടു് പനയോലയിൽ രേഖപ്പെടുത്തി കണ്വാശ്രമത്തിലെ ഹൈ സെക്യൂരിറ്റി ഏരിയയിൽ (Area 51) പരമരഹസ്യമായി സൂക്ഷിച്ച ആ റെക്കോർഡുകൾ, അശനിപാതം പോലെ അപ്രതീക്ഷിതമായി അവതരിച്ച ഒരു ഷോർട്ട് സർക്കിറ്റ് വഴി കത്തിനശിക്കുകയായിരുന്നു ഷൂർത്തുക്കളേ, രക്ഷപെടുത്താൻ കഴിയാത്തവിധം ഗമ്പ്ലീറ്റ് കത്തിനശിക്കുകയായിരുന്നു!!

ഈ കദനകഥ കേട്ട കണ്വാശ്രമത്തിലെ കമ്മിപ്പാർട്ടി സെക്രട്ടറി ഹൃദയഭേദകമായി വിലപിച്ചു: “അടടാ മഹാ പാപീ, KSEB-യിലെ ഷോർട്ട് സർക്കീറ്റേ, ഇടതുസർക്കാരിനെ നശിപ്പിക്കാനായി ജന്മമെടുത്ത കുലംകുത്തീ, നീയും നിന്റെ തലമുറകളും മുടിഞ്ഞു് മൂത്രമൊഴിക്കും, മുദ്രപ്പത്രത്തിൽ ഒപ്പിടും, കട്ടായം!!”

April 07 2024 15:01

ജേർണ്ണലിസ്റ്റ്: “നേതാവേ, പിണറായി വിജയൻ എന്നൊരു പാർട്ടിയംഗം പ്രതിരോധശേഷിയില്ലാത്ത ഒരു പാവം മൈക്കിനെ മനഃപൂർവ്വം കഴുത്തൊടിച്ചു് കൊന്നതിനെപ്പറ്റി അങ്ങെന്തു് പറയുന്നു?”

പാർട്ടി നേതാവു്: “പിണറായി വിജയൻ എന്നൊരു അംഗത്തെപ്പറ്റി പാർട്ടിക്കു് യാതൊരു അറിവുമില്ല.”

April 08 2024 13:11

“നമ്മളാരും കമ്മ്യൂണിസ്റ്റല്ല. എന്നാലും അവർ ഇവിടെ വേണം പ്രിയ മകാ…!!”

അവരിവിടെയില്ലെങ്കിൽ ജാതി, മതം, കൊതം, കോൺഗ്രസ്സ്, BJP, RSS, SDPI, CAA എന്നെല്ലാം നാഴികയ്ക്കു് നാല്പതുവട്ടം പറഞ്ഞു് മനുഷ്യരെ പേടിപ്പിച്ചും തമ്മിലടിപ്പിച്ചും, പന്നിപ്പടക്കം, പട്ടിപ്പടക്കം, പൂച്ചപ്പടക്കം, മരപ്പട്ടിപ്പടക്കം, ഈനാംപേച്ചിപ്പടക്കം, തോട്ട, “ശൂന്യാകാശ വാണം” ഇത്യാദി “യന്തിരസാമഗ്രികളുടെ” മോഡലിൽ, ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന സാമാന്യമനുഷ്യരുടെ “രക്ഷാപ്രവർത്തനങ്ങൾക്കു്” അനുപേക്ഷണീയമായ നാടൻ ബോംബുകൾ ഉണ്ടാക്കി, പലപ്പോഴും സ്വയം പൊട്ടിത്തെറിച്ചും, ചിലപ്പോഴൊക്കെ നിരപരാധികളെ ചുട്ടുകരിച്ചും, കെ-റെയിലിനും, കെ-ഫോണിനും, കെ-കിറ്റിനും, കെ-മാസപ്പടിക്കും, കെ-സഹകരണബാങ്കുകൾക്കും, കെ-സ്വ(ന്തം)കാര്യ വിദേശയൂണിവേഴ്സിറ്റികൾക്കുമെല്ലാമായി “ഏതോ ജന്മകല്പനയിൽ”, ഏതോ ഗതകാലത്തു്, ലോകമാസകലം കൊട്ടിഘോഷിക്കപ്പെട്ട കമ്മ്യൂണിസത്തിന്റെ ഒടുക്കത്തെ ബാക്കിപത്രം, “തലയ്ക്കു് മീതെ ശൂന്യാകാശവും, താഴെ എണ്ണ ചുരത്തുന്ന അറേബ്യൻ മരുഭൂമിയും മാത്രമാണു് എന്ന ക്രൂരയാഥാർത്ഥ്യം തിരിച്ചറിഞ്ഞ സഖാവു് വേഴാമ്പൽ, വാ തുറന്നിരിക്കുന്ന ഒരു ചോപ്പൻ മാർക്സിസ്റ്റ് ബക്കറ്റിനു് പിന്നിലിരുന്നു് പാടുന്നതുപോലെ, “തപസ്സുചെയ്യും വേഴാമ്പൽ ഞാൻ, ദാഹജലം തരുമോ” എന്ന വിപ്ലവഗാനം പാടി, സഹൃദയരുടെ നക്കാപ്പിച്ച തേടി, കണ്ണിൽ സൗദിയിൽ നിന്നുള്ള “ഹലാൽ” മണ്ണെണ്ണയൊഴിച്ചു് കാത്തിരിക്കുന്ന, സഖാവു് ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിച്ചിരുന്ന കാലത്തു് “മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതക കാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നു് മിന്നിയിരുന്ന” ഈ നാടും, “എത്രയായാലും നാമെല്ലാം മനുഷ്യരല്ലേ” എന്ന ആദ്ധ്യാത്മികസത്യം തിരിച്ചറിഞ്ഞ ആ നാട്ടിലെ മനുഷ്യരും എന്നേ നശിച്ചുപോയേനെ, പ്രിയങ്കരനായ മഹാ!!

“തപസ്സുചെയ്യും വേഴാമ്പൽ ഞാൻ, ദാഹജലം തരുമോ”: https://www.facebook.com/watch/?v=290243596474962

“ഏകാന്ത കാമുകാ, നിന്റെ മനോരഥം ലോകാപവാദത്തിൻ കേന്ദ്രമായി. കുറ്റപ്പെടുത്തുവാനില്ലതിൽ നാമെല്ലാം എത്രയായാലും മനുഷ്യരല്ലേ?”: https://www.youtube.com/watch?v=DbXiq1jSzxo

April 08 2024 13:32

പിണുവിൻ്റെ ലോകവീക്ഷണം പിണുസദൃശം!

കോയിന്ദൻ്റെ ലോകവീക്ഷണം കോയിന്ദസദൃശം!!

April 09 2024 12:25

പച്ച മല്യാലത്തിൽ പറഞ്ഞാൽ, “ഒരു സുപ്രഭാതത്തിൽ ഉണർന്നെണീറ്റു്, ബ്രണ്ണൻ കോളെജിലെ നിന്റെ വിദ്യാഭ്യാസകാലത്തു്, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ “വിരട്ടലും പേടിപ്പിക്കലുമൊന്നും ഇങ്ങോട്ടു് വേണ്ട” എന്ന മുദ്രാവാക്യം വിളിച്ചും, കൈകൊണ്ടു് ഒരു പ്രത്യേകതരം ഏക്ഷൻ കാണിച്ചും, നാലുകാലും പറിച്ചോടി “ഭരണകൂട ഭീകരതയിൽ” നിന്നും (“state terror”) കഷ്ടിച്ചു് രക്ഷപെട്ട ഒരു പേടിത്തൂറി കോമ്രേയ്ഡ്‌ ആണു് നിന്റെ state-നെ ഇപ്പോൾ ഏകാധിപതിയായി ഭരിക്കുന്നതു് എന്ന യാഥാർത്ഥ്യം കണ്ടെത്തുന്നതാണു്, സത്യത്തിൽ, ഉൾക്കിടില ഹേതുവായ സാക്ഷാൽ കൊടുംഭീകരത.”

April 09 2024 13:18

സ്വന്തം അപ്പൻ ശ്രീമാൻ എ. കെ. ആന്റണിയെ സ്വന്തം മഹൻ പൂജനീയ അനിൽ ആന്റണി “പട്ടി” എന്നു് വിളിച്ചത്രെ!

സ്വന്തം അപ്പനെ, വേണോങ്കി മരപ്പട്ടിയെന്നോ, ഇനി, നിർബന്ധാച്ചാൽ, ഈനാംപേച്ചിയെന്നോ, അതും പോരെങ്കിൽ, ജനകീയ സ്റ്റീൽ ബോംബ് നിർമ്മാതാവെന്നോ മറ്റോ വിളിക്കേണ്ട കാര്യമേ സ്വന്തം മഹൻ എന്ന നിലയിൽ, പൂജനീയ അനിൽ ആന്റണിയ്ക്കു് ഉണ്ടായിരുന്നുള്ളു.

“German Shepherd”, “Chihuahua”, “കൊടിച്ചിപ്പട്ടി” ഇത്യാദി “dog breed”-കളിൽ നിന്നും വ്യത്യസ്തമായി, മരപ്പട്ടി, ഈനാംപേച്ചി, സ്റ്റീൽ ബോംബ് മുതലായ വിപ്ലവജന്മങ്ങളുടെ “അപ്പത്വം” ഏറ്റെടുക്കാൻ ആകെയുള്ളതു്, “തീയിൽ കുരുത്ത മുതിരയും, മണ്ണിൽ മുളച്ച സൂര്യനും, കൊതം കാറ്റിൽ പറത്തും കഴുകനുമായ” സാക്ഷാൽ കാരണഭൂതം മാത്രമാണെന്ന തുണിയുടുക്കാത്ത സത്യം പൂജനീയ അനിൽ ആന്റണി തന്റെ ആദ്ധ്യാത്മിക-രാഷ്ട്രീയ ചിന്താസരണികളിൽ നിരുപാധികം ഉൾപ്പെടുത്തേണ്ടതായിരുന്നു.

ദാറ്റീസ് ഓൾ ഫോർ ദ പ്രസന്റ്‌ യുവറോണർ!!

April 11 2024 10:38

“50 രൂപയ്ക്കു് പെട്രോൾ തരാം, അക്കൗണ്ടിൽ പതിനഞ്ചു് ലക്ഷം രൂപ ഇട്ടുതരാം, LDF വരും എല്ലാം ശരിയാവും, LDF അധികാരത്തിൽ വന്നാൽ പൊതുവിതരണം ശക്തിപ്പെടുത്തും, അടച്ചുപൂട്ടിയ ന്യായവില കടകള്‍ തുറക്കും, സിവില്‍ സപ്ലൈസ്‌, കണ്‍സ്യൂമര്‍ ഫെഡ്‌ കടകളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ വില വര്‍ദ്ധിപ്പിക്കില്ല” മുതലായ, നടപ്പാക്കില്ലെന്നു് ഉറപ്പുള്ള മോഹനവാഗ്ദാനങ്ങളുമായി ഇലക്ഷൻ അടുക്കുന്ന സമയത്തു് അടുത്തുകൂടുന്ന വ്യക്തികൾക്കോ പാർട്ടികൾക്കോ, ആ മയക്കുപാട്ടുകൾ അതേപടി വിശ്വസിച്ചു് വോട്ടുചെയ്തു് തങ്ങളെ കീഴടക്കി ഭരിക്കാനായി ജയിപ്പിച്ചുവിടുന്ന സമ്മതിദായക്കാർക്കു് കൊടുക്കേണ്ടതു് സത്യത്തിൽ ആവകകളൊന്നുമല്ല, മുക്കാലിയിൽ കെട്ടി തൂക്കുചന്തിക്കു് എണ്ണിയെണ്ണി മുന്നൂറു് ചാട്ടവാറടിയാണു്!

അങ്ങനെയേ, അടുത്ത തെരഞ്ഞെടുപ്പിലും അതേ വാഗ്ദാനങ്ങളുമായി, അതേ സാമൂഹികപരിഷ്കർത്താക്കൾ വീണ്ടും സമീപിക്കുമ്പോൾ, അതേ മഹാത്മാക്കൾക്കുതന്നെ വീണ്ടും വോട്ടുചെയ്തു് ജയിപ്പിച്ചുവിടണമെന്ന ബോധം അവരിൽ ജനിപ്പിക്കാനാവൂ!!

കണ്ടാലറിയാം കണിയാന്മാർക്കു്, കൊണ്ടാലുമറിയില്ല കൊശവന്മാർക്കു് എന്നൊരു പഴഞ്ചൊല്ലുണ്ടു്. മല്ലുക്കൾ ലോകത്തിലെ മറ്റു് ജനങ്ങളെക്കാൾ സാക്ഷരരും പ്രഫുത്തരും പുത്തിജീവികളും ആയതിനാലും, ശകലം പോലും “കൊശവന്മാർ” അല്ലാത്തതിനാലും, മുക്കാലിയിൽ കെട്ടിയിട്ടുള്ള മുന്നൂറു് ചാട്ടവാറടി തൂക്കുചന്തിയിൽ കൊള്ളുന്നതുവഴി അവരുടെ “neural networks”-നു്, – നാടൻ ബോംബിന്റെ “സ്വയം സ്ഫോടനം” വഴി DYFI നെറ്റ്വർക്സിനെന്നപോലെ, – ഒരു പുതുപുത്തൻ ഉണർവ്വുണ്ടാകുമെന്നും, ആ “നവോത്ഥാന” ഉണർവ്വു്, പറ്റിപ്പീസുകാരായ പഴയ പറ്റുപടിക്കാരുടെ ചിഹ്നത്തിൽ വോട്ടുകുത്തിയാൽ അവർ തങ്ങൾക്കു് വാരിക്കോരിത്തരുന്ന അസുലഭ സൗഭാഗ്യങ്ങളെപ്പറ്റി അവർ മുൻ ഇലക്ഷനുകളിലേക്കാളേറെ ഉത്തമബോദ്ധ്യമുള്ളവരായിത്തീരുമെന്നും നാസ കണ്ടെത്തിയിട്ടുണ്ടു്.

April 11 2024 12:58

ഒരു ദല്ലാൾ, അവൻ/അവൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും, മതവും, ആശയസംഹിതകളുമൊക്കെ എന്തോ ഏതോ ആകട്ടെ, അവൻ/അവൾ പൊതുസമൂഹത്തിനു് മുന്നിൽ, പ്രത്യേകിച്ചും രാജ്യത്തെ തെരഞ്ഞെടുപ്പുകാലത്തു്, “തൂറിവയ്ക്കുന്ന” സത്യവാങ്മൂലങ്ങളെ, നിരുപാധികം പൂർണ്ണവിശ്വാസത്തിലെടുക്കാൻ, പ്രഫുത്തരായ മല്ലുക്കളേ, നിങ്ങൾ യാതൊരു കാരണവശാലും ശങ്കിക്കേണ്ടതില്ല.

എന്തെന്നാൽ, സാക്ഷാൽ സീതാദേവിയുടെ സൗന്ദര്യത്തെ തോല്പിക്കാൻ പോന്നത്ര സൗന്ദര്യമുള്ള അനിയത്തിയെ കാണിച്ചു്, വാല്മീകിയുടെ ഭാവനാചിത്രത്തിലെ “വിരൂപയും കുടവയറത്തിയും ദുഷ്ടയും വഞ്ചകിയുമായിരുന്ന” ശൂർപ്പണഖയുടെ വൈരൂപ്യത്തെ തോല്പിക്കാൻ പോന്നത്ര അനറ്റ്റാക്റ്റിവായ അവളുടെ ചേട്ടത്തിയെ കെട്ടിക്കാൻപോലും മടിയ്ക്കാത്തവൻ എന്ന നിലയിൽ ഒരു ദല്ലാൾ അവന്റെ അന്തരാത്മാവിന്റെ അഗാധതകളിൽ ചുമന്നുകൊണ്ടുനടക്കുന്നതു് സത്യസന്ധതയുടെയും, നീതിബോധത്തിന്റെയും, സദാചാരത്തിന്റെയും, ധാർമ്മികതയുടെയും ദൈവികമായ പരിശുദ്ധാത്മാവിനെ ആകുന്നു!

എന്റെ ഈ പ്രസ്താവത്തെ ശരിവയ്ക്കാൻ സഹായകമായേക്കാമെന്നതിനാൽ, പിണറായി വിജയൻ, കൊടി സുനി, സാന്‍റിയാഗോ മാര്‍ട്ടിൻ, താറാബിഷപ്പ്, സീറോബിഷപ്പ് തുടങ്ങിയ “ജന്മപാപികളെ” മുയ്മൻ പാപവിമുക്തരാക്കി സ്വർഗ്ഗരാജ്യത്തിനു് അവകാശികളാക്കാനായി ആശാരി ആയിരുന്ന സഖാവു് ഔസേപ്പിനു് വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്നവളും, ഏകദൈവമായ യഹോവയുടെ യെരുശലേം ദേവാലയത്തിൽ അല്ലറചില്ലറ അടിച്ചുതളികൾ, തേച്ചുമിനുക്കുകൾ ഇത്യാദി “സോപ്പുചീപ്പുതൂപ്പുകർമ്മങ്ങളൊക്കെ” ചെയ്തു് ഒരുവിധം ഉപജീവിക്കുന്നതിനിടയിലും, “പൊന്നരി-വാളംപുളിയിൽ വിപ്ലവകരമായി കടക്കണ്ണെറിയാൻ” വേണ്ടത്ര സമയം ഇടവേളകളിൽ കണ്ടെത്തിയിരുന്നവളുമായ സഖാവു് മറിയക്കുട്ടിയിൽ യഹോവ ജനിപ്പിച്ച “നമ്മുടെ” കർത്താവായ യേശുമശിഹായുടെ “അമലോത്ഭവവും”, ആ ഗർഭത്തിന്റെ ഉത്തരവാദിത്വം, ലൈഫ് മിഷൻ കോഴക്കേസിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ തലയിലേക്കു് ഒരുവിധ ഉളുപ്പോ കുറ്റബോധമോ ഇല്ലാതെ സഖാവു് കാരണഭൂതം ചാർത്തിക്കൊടുത്തതുപോലെ, പാവം പാവം ആശാരി സഖാവു് ഔസേപ്പിന്റെ മൂർദ്ധാവിലേക്കു് സാകൂതം ചാർത്തിക്കൊടുത്തതും സംബന്ധിച്ച ഒരു ഭാഗം ബൈബിളിൽ നിന്നും ഇവിടെ ചേർക്കുന്നു:

“യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു് കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു് ലോകാപവാദം വരുത്തുവാൻ അവനു് മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു് സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (ബൈബിൾ, മത്തായി 1: 18 – 20)

April 11 2024 14:58

എലെമെൻ്ററി മൈ ഡിയർ വാട്സൺ: “വികാരിക്കൽ” എളുപ്പമാണു്, “വിചാരിക്കൽ” ദുർഘടവും!

April 12 2024 12:40

ഡാ മൈക്കേ, നാം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം നീ നമ്മെയിങ്ങനെ മരപ്പട്ടി കളിപ്പിച്ചാൽ മാദ്ധ്യമങ്ങളിൽ “ചൂടൻപട്ടി” പോലത്തെ വാർത്ത വരും കേട്ടോ! അതിനു് യാതൊരു സംശയവുമില്ല.

(“കെ-റെയിൽ വരും കേട്ടോ! അതിനു് യാതൊരു സംശയവുമില്ല.”)

April 12 2024 16:59

പാർട്ടിക്കു് ബന്ധമില്ല, പാർട്ടിക്കു് അറിയില്ല, പാർട്ടി ബോംബുണ്ടാക്കില്ല എന്നും മറ്റും മാക്രിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രതിനിധികളുമെല്ലാം പൊതുസമൂഹത്തിനുമുന്നിൽ നിരന്തരം “reiterate” ചെയ്യുന്നതു് കാണുമ്പോൾ, ഇവറ്റകൾക്കു് തലയ്ക്കു് സ്ഥിരതയില്ലേ എന്നു് സാമാന്യജനത്തിനു് തോന്നുന്നതു്, “പാർട്ടി” എന്നതുകൊണ്ടു് അവറ്റകൾ ഉദ്ദേശിക്കുന്നതു് എന്താണെന്നു് മനസ്സിലാക്കാത്തതുകൊണ്ടാണു്.

“ബ്രഹ്മാവു്”, “വിഷ്ണു”, “മഹേശ്വരൻ”, “യഹോവ”, “അല്ലാഹു”, “Odin”, “Itzamna”, “Amun”, “Aton”, “Isis”, ഇത്യാദി പേരുകൾ വിളിച്ചു്, വിവിധ രാജ്യങ്ങളിൽ, വിവിധ കാലഘട്ടങ്ങളിൽ ഭൂമിയിൽ ജീവിച്ചു് മരിച്ച മനുഷ്യർ ആരാധിച്ചിരുന്നതും, ചിലരൊക്കെ ഇന്നും ആരാധിക്കുന്നതുമായ എണ്ണമറ്റ ദൈവങ്ങളെപ്പോലെയോ, ഒരുപക്ഷേ, അതിൽ കൂടുതലോ വിശ്വാസയോഗ്യവും അമൂർത്തവുമായ ഒരു ഉണ്മയാണു് (entity) അവർ കൊന്നും ചത്തും സംരക്ഷിക്കാൻ ബദ്ധപ്പെടുന്ന അവരുടെ “പാർട്ടി”!

“പാർട്ടിക്കു് ബന്ധമില്ല, പാർട്ടിക്കു് അറിയില്ല, പാർട്ടി ബോംബുണ്ടാക്കില്ല” എന്നെല്ലാം അവർ പറയുന്നതിനു് ഒരർത്ഥമുണ്ടാകുന്നതു് പാർട്ടി ഒരു “അമൂർത്ത ഉണ്മ” ആയതിനാലാണു്. ഈ വസ്തുത അറിയാത്തതിനാലാണു് കേൾക്കുന്നവർ ഒരെത്തും പിടിയും കിട്ടാതെ അസ്വസ്ഥരാകുന്നതും, “നീയെന്തു് വാഴക്കുലയാടാ ഈ പറയുന്നതു്” എന്നു് ചോദിക്കുന്നതും.

“രൂപം, സ്വരൂപം, വിരൂപം, അരൂപം” ഇങ്ങനെ നാലു് അവസ്ഥകളെ മറികടക്കുന്നവര്‍ക്കു് മാത്രമേ ഈശ്വരനെ അറിയാൻ കഴിയൂ എന്നു് “ആദ്ധ്യാത്മീയർ”! “സിന്താവാ വിളി, SFI, DYFI, CPI (M)” ഇങ്ങനെ നാലു് അവസ്ഥകളെ മറികടക്കുന്നവര്‍ക്കു് മാത്രമേ “പാർട്ടിയെ” അറിയാൻ കഴിയൂ എന്നു് വൈരുദ്ധ്യാത്മീയർ!

അതെന്തായാലും, “അമൂർത്ത ഉണ്മയായ ഈശ്വരനെ” അറിയാൻ കഴിയുന്നവരുടെ ആദ്ധ്യാത്മീയതയും, ആർക്കും ഒരു ചുക്കും അറിയാൻ കഴിയാത്ത “അമൂർത്ത ഉണ്മയായ പാർട്ടിയെ” അറിയുന്നവരുടെ ഭൗതികവാദപരമായ വൈരുദ്ധ്യാത്മീയതയും ഒരു പ്രത്യേകതരം “പ്രബുദ്ധതയുടെയും”, ഒരു പ്രത്യേകതരം “മനോനിലയുടെയും” സൃഷ്ടിപ്പുകളാണെന്നു് മനസ്സിലാക്കാൻ കഴിഞ്ഞാൽ അതു് തീർച്ചയായും ലോകസംബന്ധമായ തിരിച്ചറിവിലേക്കും, മനുഷ്യത്വത്തിലേക്കും, യാഥാർത്ഥ്യബോധത്തിലേക്കുമുള്ള വലിയൊരു ചുവടുവയ്പായിരിക്കുമെന്നു് നിസ്സംശയം പറയാം.

April 13 2024 13:48

അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് (സ്വ) ജനിച്ചുവളർന്ന സൗദി അറേബ്യയിൽ ജോലി ചെയ്തു് ജീവിച്ചിരുന്ന മുസ്ലിം മതസ്ഥനായ ഒരു മലയാളിക്കു് ഒരു കൈയ്യബദ്ധം മൂലം, അഥവാ മനഃപൂർവ്വമല്ലാതെ, ഒരു തെറ്റു് സംഭവിക്കുന്നു. അതുവഴി, തൊഴിൽപരമായി സംരക്ഷിക്കാൻ താൻ ബാദ്ധ്യസ്ഥനായ ഒരു സൗദി അറേബ്യൻ ബാലൻ മരണപ്പെടുന്നു. ആ ജീവനാശത്തിന്റെ പേരിൽ “കുറ്റവാളി” ആക്കപ്പെട്ട ആ മലയാളി 18 വർഷക്കാലം സൗദി അറേബ്യയിലെ ജയിലറയിൽ കഴിയേണ്ടിവരുന്നു!

അങ്ങനെയിരിക്കെ, സുവർക്കത്തിൽ നിന്നും സത്യ ഏകദൈവമായ അല്ലാഹു ജിബ്രീൽ മലക്കുവഴി തന്റെ ഒടുക്കത്തെ ദൂതനായ മുഹമ്മദ് നബിക്കു് (സ്വ) ഇറക്കിക്കൊടുത്ത “ഷാരിയ” നിയമപ്രകാരം, അവന്റെ തല വെട്ടി ലോകത്തിൽ നീതി നടപ്പാക്കാനുള്ള ശുഭമുഹൂർത്തം സംജാതമാകുന്നു!

അപ്പോഴാണു്, “ചോരച്ചക്രം” (blood money) നൽകാനുള്ള സാമ്പത്തികശേഷി “മഹാ കൊലപാതകിയായ” ഒരു പ്രതിക്കു് ഉണ്ടെങ്കിൽ, അവനെ/അവളെ തലസഹിതം പുറംലോകത്തേക്കു് തുറന്നുവിടുന്നതു് “shariah-conform” ആണെന്ന നഗ്നസത്യം സൗദിയിലെ “shariah court”-നു് കിത്താബിൽ നിന്നും പൊടുന്നനെ എന്നോണം ദൃഷ്ടിഗോചരമാകുന്നതു്!

പിന്നെ ഒട്ടും വൈകിയില്ല, അവർ ആ വിവരം ചെണ്ടകൊട്ടി സൗദി സർക്കാർ അടക്കമുള്ള സകലലോകത്തെയും അറിയിക്കുന്നു. സകാത്തു് നല്കുന്നതു്, വിശിഷ്യ നോമ്പുകാലത്തു്, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും (സ്വ) പ്രത്യേക പരിഗണനകൾക്കും, അനുഗ്രഹങ്ങൾക്കും, മയ്യത്തിനുശേഷം വരാനിരിക്കുന്ന സുവർക്കത്തിലെ സുഖജീവിതത്തിനും കാരണഭൂതമാകുമെന്ന കാര്യം നിസ്തർക്കമാണെങ്കിലും, അതേപ്പറ്റി സൗദി സർക്കാറിനും സംശയമൊന്നുമില്ലെങ്കിലും, കഷ്ടകാലത്തിനു്, Moody’s Ratings system പ്രഖ്യാപിച്ചതനുസരിച്ചു്, തത്കാലം കാൽച്ചക്രം പോലും സകാത്തായി നൽകാൻ പാങ്ങില്ലാത്തവിധം പാപ്പരായിരിക്കുകയാണു് സൗദി അറേബ്യൻ സർക്കാർ.

അങ്ങനെയൊരു അഭിശപ്തവേളയിലാണു്, ഗത്യന്തരമില്ലാതെ, സൗദി അറേബ്യൻ സർക്കാർ ബോചെയെ സമീപിച്ചതു്. മനുഷ്യസ്നേഹിയും പരോപകാരപ്രിയനുമായ സഖാവു് ബോചെ പിന്നെ ഒന്നും നോക്കിയില്ല, തന്റെ ട്രേയ്ഡ് മാർക്കായ വെള്ളച്ചട്ടയും വെള്ളമുണ്ടും കാർകൂന്തലും മേക്കാമോതിരങ്ങളും എടുത്തണിഞ്ഞു് നവകേരളത്തിലെ ന്യൂയോർക്ക് മോഡൽ റോഡുകളിലൂടെ കക്ഷി ഒരു വൺ മാൻ ഷോ അങ്ങു് നടത്തി!

തേണ്ടെ കെടക്കണു്, മുപ്പത്തിമൂന്നു് കോടി വേണ്ടിടത്തു് മുപ്പത്തി നാലു് കോടിയും ചില്വാനവും!

അതോടെ, പൂക്കോടു് “റാഗിങ്ങും”, പാനൂർ സ്ഫോടനവുമെല്ലാമായി ആകെ തളർന്നുതകർന്നു് മൃതപ്രായരായി കല്ലറയിൽ കഴിഞ്ഞിരുന്ന മല്ലുക്കൾ സടകുടഞ്ഞു് ഉയിർത്തെഴുന്നേറ്റു് ആവേശപൂർവ്വം ആർപ്പിട്ടു:

“Boche the only one, Boche the superman! Boche the duperman!! Boche for Prime Minister!!!”

മുപ്പത്തിമൂന്നു് കോടി രൂഫാ രൊക്കം ക്യാഷായി എടുക്കാൻപോലും കഴിയാത്തവിധം ദയനീയമായ സാമ്പത്തികാവസ്ഥയിലെത്തിയ നബീ(സ)യുടെ നാടിനെ ലോകരാഷ്ട്രങ്ങൾക്കു് മുന്നിൽ നാണം കെടുത്താതെ രക്ഷപെടുത്തിയ സഖാവു് ബോചെയെ സൗദി അറേബ്യൻ സർക്കാർ മാതാ അമൃതാനന്ദമായി അമ്മയുടെ മാതൃകയിൽ വട്ടമിട്ടു് കെട്ടിപ്പിടിച്ചു്, ഇടതുകവിളിലും വലതുകവിളിലും മറ്റു് പലയിടങ്ങളിലും കൊതിതീരുവോളം ഉമ്മവച്ചാണത്രെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിയതു്!

സഖാവു് ബോചെയുടെ ഒരു പൂർണ്ണകായപ്രതിമ കള്ളക്കടത്തു് സ്വർണ്ണത്തിൽ നിർമ്മിക്കുമെന്നും, ആ സ്വർണ്ണകലാശില്പത്തെ, അദ്ദ്യത്തിന്റെ സ്വർണ്ണ റോൾസ് റോയ്സ് കാറിനോടൊപ്പം സൗദി അറേബ്യയിലെ പഷ്ടാം ക്ലാസ്സ് മ്യൂസിയത്തിൽ, വരും തലമുറകൾക്കു് കണ്ടു് കണ്ണുതള്ളാനായി പ്രതിഷ്ഠിക്കുമെന്നും സൗദി രാജാവു് “His Highness Mohammed bin Salman Al Saud” സത്യവാങ്മൂലം നല്കിയിട്ടുണ്ടത്രെ!!

മനിതനായി ജനിക്കണമെങ്കിൽ ഒന്നുകിൽ സഖാവു് ബോചെ ആയോ, അല്ലെങ്കിൽ, ചുരുങ്ങിയപക്ഷം സഖാവു് “PV” ആയോ ജനിക്കണം.

അല്ലാതെ, സഖാവു് പന്ന്യൻ രവീന്ദ്രനോ, സഖാവു് സി. കെ. ശശീന്ദ്രനോ ഒക്കെയായി ഭൂമിയിൽ അവതരിച്ചാൽ, തലമുടി നീട്ടിയും, ചപ്പൽസിട്ടു് തൊഴുത്തിൽക്കയറി മ്യൂസിക് സിസ്റ്റത്തിൽ നിന്നുള്ള യുഗ്മഗാനങ്ങൾ കേട്ടു് രോമാഞ്ചം കൊണ്ടുകൊണ്ടു് വിശുദ്ധ പശുക്കളെ കറന്നും, വിശുദ്ധ ചാണകം കോരി വിശുദ്ധ ചാണകക്കുഴിയിൽ വിശുദ്ധ കരുവന്നൂർ ബാങ്കിലെന്നപോലെ നിക്ഷേപിച്ചും, “ലോകമേ തറവാടു്” എന്ന ആദ്ധ്യാത്മികഭാവത്തിൽ, തറവാടിയായി, നന്മതിന്മകൾക്കപ്പുറം, ഭൂമിക്കു് ഭാരമായി ജീവിച്ചു് സത്തു് പണ്ടാരമടങ്ങാം, അത്രതന്നെ!

April 14 2024 09:24

വിഷു വന്നതു് നന്നായി. പുറപ്പെട്ടുപോയതോ, സത്തുപോയതോ എന്നറിയാതെ വിഷമിച്ചിരുന്ന ഫെയ്സ്ബുക്ക് സൗഹൃദവലയത്തിലെ, കൊന്നമരം പൂത്തപോലത്തെ സുന്ദരികളെയും, കളരിവിളക്കു് തെളിഞ്ഞപോലത്തെ സുന്ദരന്മാരെയും കാണാൻ പറ്റി. ദൈവത്തിനു് സ്തുതിയും സ്തോത്രവും!

ഏവർക്കും വിഷു ആശംസകൾ!!

April 14 2024 12:42

“ഇന്ത്യ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം?”

“വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും മത്സരിക്കുന്നു. അതിൽ അദ്ദേഹം വിജയിക്കാൻ മിക്കവാറും സാധ്യതയുണ്ടു്. പത്തു് വർഷത്തെ തൻ്റെ ഭരണകാലത്തു് അദ്ദേഹം അനിയന്ത്രിതമായ ഭരണം സ്ഥാപിക്കുകയും, തൻ്റെ ഹിന്ദു ദേശീയവാദ നയങ്ങൾ ഉപയോഗിച്ചു് ഇന്ത്യൻ ജനാധിപത്യത്തെ അടിസ്ഥാനപരമായി ദുർബ്ബലപ്പെടുത്തുകയും ചെയ്തു.”

ഒരു ഫ്രഞ്ച്/ജർമ്മൻ പബ്ലിക് ബ്രോഡ്കാസ്റ്റ് സർവ്വീസായ “Arte”-യുടെ ഒരു റിപ്പോർട്ടാണു്. (ഭാഷ ജർമ്മൻ/ഫ്രഞ്ച്).

വിദേശങ്ങളിലെ മനുഷ്യർ ഇൻഡ്യയെ എങ്ങനെ കാണുന്നു, എങ്ങനെ വിലയിരുത്തുന്നു എന്നൊക്കെ അറിഞ്ഞിരിക്കുന്നതുകൊണ്ടു് നമുക്കു് അത്ര വലിയ ഗുണമൊന്നും ഉണ്ടായില്ലെങ്കിലും, നമ്മുടെ ജനറൽ “ക്‌നോളഡ്ജ്” അത്രകൂടി വികസിക്കുന്നതു് അത്ര വലിയ ദോഷമൊന്നും ഉണ്ടാക്കാനും വഴിയില്ലല്ലോ.

April 14 2024 14:05

ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയുമ്പോഴല്ല, സത്യം പറയുമ്പോഴാണു് വിശ്വസ്തത രൂപമെടുക്കുന്നതു്.

April 15 2024 13:54

“മഴ മഴ, കുട കുട..! മഴ വന്നാൽ പോപ്പിക്കുട..!! കമ്മ്യൂണിസ്റ്റ് മുത്തുക്കുട!!!”

പൊതുജനം എന്ന തിക്തകം കഷായത്തെ ദിവസേന മൂന്നുനേരം അഴിമതിയും കൽക്കണ്ടവും സമാസമം മേമ്പൊടി ചേർത്തു് ആമോദപൂർവ്വം സേവിച്ചു് സുഖജീവിതം നയിക്കുന്ന വിവിധയിനം പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പു് സമയത്തു് വേദിയിൽ മുത്തു(പിള്ള)ക്കുടചൂടി നിന്നുകൊണ്ടു് താഴേക്കു് തുപ്പിത്തെറിപ്പിക്കുന്ന ഇലക്ഷൻ വാഗ്ദാനങ്ങളുടെ പെരുമഴയിൽ മൊത്തം നനഞ്ഞുകുതിർന്നു് ജലദോഷവും പനിയും പിടിച്ചു് ചുമച്ചുകുരച്ചു് കൈതോലപ്പായയിൽ കിടപ്പിലാകാതിരിക്കാൻ തെരഞ്ഞെടുപ്പു് മഹാമഹങ്ങളിലേക്കു് അഹമഹമികയാ കുതികുതിച്ചു് കിതകിതച്ചു് ഇരമ്പിയെത്തുന്ന, ആർഷഭാരതം “ആർഷോ ഭാരതമായി” നവോത്ഥാനിക്കുന്നതു് കണ്ടിട്ടു് കണ്ണടയ്ക്കാനായി, ഇടിവെട്ടിപ്പെയ്യുന്ന ഇടവപ്പാതിമഴയ്ക്കായി, ഇറ്റു് ദാഹജലത്തിനായി, ദാഹിച്ചു് കാത്തിരിക്കുന്ന സഖാവു് വേഴാമ്പലിനെപ്പോലെ, തീപ്പൊരി ചിതറിത്തെറിക്കുന്ന തെറിവിളി പ്രസംഗങ്ങൾക്കായി വാപൊളിച്ചു് കാത്തിരിക്കുന്ന സദസ്യർ, കമ്മിക്കിറ്റുവഴി കിട്ടിയ അവരുടെ പോപ്പിക്കുടകൾ കൈവശം കരുതാൻ മറക്കരുതേയെന്നു് കരിമണൽക്കർത്തൃനാമത്തിൽ, പാറമടപ്പിതൃക്കളുടെ നാമത്തിൽ, കരുവന്നൂർ കശാപ്പുകാരുടെ നാമത്തിൽ, “സർവ്വവ്യാപിയും സർവ്വജ്ഞാനിയും സർവ്വശക്തനുമായ” (“omnipresent, omniscient, omnipotent”) ഇലക്ടറൽ “ബോണ്ട്, കിഫ്‌ബി മസാല ബോണ്ട്” ശ്മശ്രുകരന്മാരുടെ നാമത്തിൽ, ഹൃദയഭേദകമായി അപേക്ഷിക്കുന്നു!

മൂക്കുമുട്ടെ ഞണ്ണി, നമസ്കാരം!

April 15 2024 14:43

“മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, മഞ്ഞക്കുറിമുണ്ടുചുറ്റി…

ഇന്നെന്‍റെ മുറ്റത്തു് പൊന്നോണപ്പൂവേ നീ വന്നു ചിരിതൂകി നിന്നു…”

Elementary, my dear Watson, പരിസരം ആകെ മൊത്തം ടോട്ടൽ മഞ്ഞനിറമായതിനാൽ ആ കുറ്റകൃത്യം സംഭവിച്ചതു് ഒരിക്കലും ഒരു തിരുവോണദിനത്തിൽ ആയിരുന്നിരിക്കില്ല, തീർച്ചയായിട്ടും ഒരു വിഷു ദിനത്തിലായിരുന്നിരിക്കണം.

“പൊന്നോണപ്പൂവു്” എന്ന പ്രയോഗം തെളിവു് നശിപ്പിക്കാൻ വേണ്ടി പ്രതി കരുതിക്കൂട്ടി മനഃപൂർവ്വം മൊഴിയിൽ തിരുകിക്കയറ്റിയതാവാനേ വഴിയുള്ളു.

https://www.facebook.com/watch/?v=743387582999897

April 15 2024 16:47

So much for all the sacred cows and holy oxen of Indian politics.

April 16 2024 10:33

പ്രധാനമന്ത്രി മോദി കാട്ടാക്കടയിൽ എത്തിയത്രെ!

ഇത്രടം എത്തിയ സ്ഥിതിക്കു് അത്രടം പോയി സഖാവു് കാട്ടാക്കട മുരുകൻ്റെ “മനുഷ്യനാകണം” എന്ന പാട്ടുകേട്ടു്, ഉയർച്ചതാഴ്ചകൾക്കതീതനായ ഒരു മാർക്സിസ്റ്റായശേഷം ഇന്ദ്രപ്രസ്ഥത്തിലേക്കു് മടങ്ങിയേക്കാമെന്നു് കക്ഷി കരുതിക്കാണും.

April 16 2024 10:45

“ഗർഭിണിയായ ഒരു സ്ത്രീയോടൊപ്പം ഞാൻ ട്രെയിനിൽ യാത്ര ചെയ്യുന്നതു് ഇതാദ്യമായാണു്.”

“എച്ച്യൂസ് മി സർ, ഞാൻ പക്ഷേ ഗർഭിണിയല്ല.”

“ശരി, ഇതു് ദീർഘമായ ഒരു യാത്രയാണു്.”

April 16 2024 10:54

“ഇന്നു് പൂജ്യം ഡിഗ്രിയാണെങ്കിൽ, നാളെ അതിൻ്റെയിരട്ടി തണുപ്പു് ആയിരിക്കുമെങ്കിൽ, നാളത്തെ തണുപ്പു് സത്യത്തിൽ എത്രയായിരിക്കും?”

“ആഡ്ഷെ, നീ കണ്ടമാനം ചിന്തിക്കുന്നു!”

April 16 2024 13:10

“കള്ളം പറഞ്ഞു് എനക്കു് ശീലമില്ല.” – കേരളം മുക്ക്യോൻ പിണു.

“സകലമനുഷ്യരും നുണയരാണെന്നു് ഞാൻ എന്റെ തിടുക്കത്തിൽ പറഞ്ഞു.” – (സങ്കീർത്തനങ്ങൾ 116: 11)

സകലമനുഷ്യരും നുണയരാണെന്നു് ദാവീദ് രാജാവു് ബൈബിളിലെ സങ്കീർത്തനങ്ങളിൽ പറയുന്നതു് നേരോ നുണയോ?

സകലമനുഷ്യരും നുണയരാണെന്നു് സങ്കീർത്തനങ്ങളിൽ ദാവീദ് രാജാവു് പറയുന്നതു് സത്യമാണെങ്കിൽ, സഖാവു് ദാവീദും കേവലം ഒരു മനുഷ്യനായതുകൊണ്ടു്, സകലമനുഷ്യരും നുണയരാണെന്നു് അദ്ദേഹം പറയുന്നതു് ഒരു നുണ ആയിരിക്കണം.

സകലമനുഷ്യരും നുണയരാണെന്നു് സങ്കീർത്തനങ്ങളിൽ ദാവീദ് രാജാവു് പറയുന്നതു് നുണയാണെങ്കിൽ, സഖാവു് ദാവീദും കേവലം ഒരു മനുഷ്യനായതുകൊണ്ടു്, സകലമനുഷ്യരും നുണയരാണെന്നു് അദ്ദേഹം പറയുന്നതു് വീണ്ടും ഒരു നുണ ആയിരിക്കണം.

സകലമനുഷ്യരും നുണയരാണെന്ന ദാവീദ് രാജാവിന്റെ പ്രസ്താവനയെ എങ്ങനെ തിരിച്ചാലും മറിച്ചാലും അതൊരു വൈരുദ്ധ്യമാണെന്നു് സാരം.

ഇത്രയും, കള്ളം പറഞ്ഞു് എനക്കു് ശീലമില്ല എന്ന കാരണഭൂതത്തിന്റെ സത്യവാങ്മൂലത്തെപ്പറ്റി.

നുണയരുടെ ലോകത്തിലെ അസത്യാഭാസം:

https://en.wikipedia.org/wiki/Liar_paradox

ഗുണപാഠം: തിടുക്കത്തിൽ വക്ത്രം തുറക്കുകയോ കമാന്നൊരക്ഷരം മുണ്ടുകയോ ചെയ്യാണ്ടിരിക്കുക!

April 17 2024 11:23

“ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു് മുൻപു് അവിടെ കലാപമുണ്ടാവണം; ഇല്ലെങ്കിൽ ഇരുട്ടും മുൻപു് ആ നഗരം കത്തിയമരണം” എന്നു് സഖാവു് ബെർടോൾട് ബ്രെഹ്റ്റ് ആഹ്വാനം ചെയ്തിട്ടുണ്ടെന്നു് ജനത്തെ നിരന്തരം ബോധവത്കരിക്കുന്നവരാണു് മല്ലു മാർക്സിസ്റ്റുകൾ.

സഖാവു് ഡോക്ടർ ചിന്ത ജെറോമിനും, മുൻ ആരോഗ്യമന്ത്രിണി സഖാവു് ശൈലജ ടീച്ചർക്കുമെതിരെ ഏതോ ചില നരാധമന്മാർ ജുഗുപ്സാവഹമായ രീതിയിൽ ഭീകരമായ അനീതി നടത്തിയിട്ടും എന്തുകൊണ്ടാണാവോ സായംസന്ധ്യക്കു് മുൻപു് SFI-യിലെയും DYFI-യിലെയും CPI (M)-ലെയും കലാപ കാലുഷ്യങ്ങളിൽ വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ചെമ്പട സഖാക്കൾ കേരളത്തിൽ കലാപമുണ്ടാക്കുകയോ, നഗരങ്ങൾക്കു് തീയിടുകയോ ചെയ്യാതിരുന്നതു്?

മല്ലു മാർക്സിസ്റ്റുകൾ സഖാവു് ബെർടോൾട് ബ്രെഹ്റ്റിനെ വായിക്കൽ നിർത്തിയതുകൊണ്ടോ, അതോ അനീതിയുടെ അഴിഞ്ഞാട്ടങ്ങൾക്കു് കടിഞ്ഞാൺ പിടിച്ച സാക്ഷാൽ കാരണഭൂതങ്ങൾ പതിവുപോലെ സ്വന്തം പാളയത്തിലാണെന്ന തിരിച്ചറിവുകൊണ്ടോ, കലാപത്തിനും തീവയ്‌പിനുമൊന്നും കച്ചകെട്ടാതെ, അനീതിക്കെതിരെയുള്ള പൊരിഞ്ഞ പോരാട്ടങ്ങൾ വേണ്ടെന്നുവച്ചു്, “സായുധവിപ്ലവം ലൈറ്റ്”, അഥവാ “വാങ്മൂലപ്രതിരോധം” എന്ന നവമാർക്സിയൻ അടവുനയത്തിലേക്കു് ചുരുണ്ടുകൂടാൻ “transcendent ആയ പാർട്ടി” തീരുമാനിച്ചതു്?

April 17 2024 12:59

“CMRL M. D. ശ്രീ ശശിധരൻ കർത്തയെ E. D. അവൻ്റെ വീട്ടിലെത്തി ചോദ്യം ചെയ്തു.” – വാർത്ത

താനൊരു ഡിമെൻഷ്യ രോഗിയാണെന്നു് ശ്രീ കർത്ത ED-യെ രേഖാമൂലം ബോധിപ്പിച്ചതായി കേട്ടിരുന്നു. തന്മൂലം, അദ്ദേഹം ED-യെ, “ബോണ്ട്, കിഫ്ബി മസാല ബോണ്ട്” എന്നു് സ്വയം പരിചയപ്പെടുത്തി സ്വീകരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. മനുഷ്യർക്കു് വന്നുചേരാവുന്ന ഓരോരോ അവസ്ഥകളേ!!

April 17 2024 15:09

മുടുമുടുക്കനായ ഒരു മഹാരായാവായതുകൊണ്ടല്ല, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ ഏതാനും വട്ടം, കൃത്യമായി പറഞ്ഞാൽ ഒരു വട്ടം, ഒരു പ്രത്യേകതരം ഏക്ഷൻ കാണിച്ചുകൊണ്ടു് ഓടിയതിൻ്റെ പേരിലാണു് ഇന്നു്, ഈ രായകീയ സിംഹാസനത്തിൽ, ഞാൻ കൂതി കുത്തിയിരിക്കുന്നതു്.

April 17 2024 15:54

ഞങ്ങടെ പാർട്ടീടെ തെരഞ്ഞെടുപ്പു് കൂവലുകൾ:
“ഇടതുണ്ടെങ്കിലേ ഇൻഡ്യയുള്ളു! കള്ളുണ്ടെങ്കിലേ കരമുള്ളു! കുറിയുണ്ടെങ്കിലേ കാശുള്ളു! ഇങ്കിലാൻ ഉണ്ടെങ്കിലേ സിന്താവാനുള്ളു! കട്ടാലേ മുടിയൂ!!”

April 17 2024 16:05

നീ തിന്നുന്നതെന്തോ, അതാണു് നീ!

April 18 2024 15:22

സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാനായി പ്രതിപക്ഷ നേതാവു് സഖാവു് വി. ഡി. സതീശൻ ബെംഗളുരുവിലുള്ള ഐറ്റി കമ്പനികളിൽ നിന്നു് 150 കോടി രൂഫാ വാങ്ങി ഒരു “മീൻവണ്ടിയിൽ” കേരളത്തിലേക്കു് “forward” ചെയ്യുകയും, ആ തുക മുഴുവനും കാലതാമസമില്ലാതെ ഒരു “ശവവണ്ടിയിൽ” “rearward” ആയി ട്രാൻസ്‌പോർട്ട് ചെയ്യുകയും, ബെംഗളുരുവിലെ കരുവന്നൂർ ബാങ്കിൽ “fixed deposit” ആയി നിക്ഷേപിക്കുകയും ചെയ്തു എന്നു് സഖാവു് ജനാബ് പി. വി. അൻവർ സാഹിബ് ഉഗാണ്ട, ഉസ്ബക്കിസ്ഥാൻ, ഊട്ടക്കമണ്ടു്, ജപ്പാൻ, നിലമ്പൂർ ഇത്യാദി സ്വയംഭരണ രാജ്യങ്ങളിലെ വജ്രഖനികളിലൂടെയും സ്വർണ്ണഖനികളിലൂടെയും ദീർഘകാലം കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി അലഞ്ഞുതിരിഞ്ഞു് നടത്തിയ പര്യവേക്ഷണങ്ങളിലൂടെ, ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ ശാസ്ത്രസത്യത്തിനു് നൊബേൽ പ്രൈസ് നൽകേണ്ടതില്ലെന്നു്, പ്രസ്തുത വിഷയത്തിൽ ഏതോ ഒരു ഇടതുമുന്നണി പ്രവര്‍ത്തകൻ നല്കിയ ഹര്‍ജി നിർദ്ദയം തള്ളിക്കൊണ്ടു് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പ്രസ്താവിച്ചത്രെ!

ശുംഭരായ, അഥവാ പ്രകാശം പരത്തേണ്ടവരായ ന്യായാധിപന്മാർ ഈവിധം പെരുമാറിയാൽ, സഖാവു് ജനാബ് പി. വി. അൻവർ, സഖാവു് ശ്രീമതി കെ. കെ. ശൈലജ ടീച്ചർ, സഖാവു് ജനാബ് കെ. ടി. ജലീൽ, സഖാവു് ജനാബ് എ. സി. മൊയ്തീൻ, സഖാവു് ശ്രീ എം. എം.വർഗ്ഗീസ്, സുപ്രീം ഫ്യൂറർ സഖാവു് സാക്ഷാൽ “ഓം ഹ്രാം ഹ്രീം ഹ്രൂം മണ്ണിൽ മുളച്ച സൂര്യായ നമഃ കൊടുംകാറ്റിൽ പറക്കും കഴുകായ നമഃ തീയിൽ കുരുത്ത കുതിരായ നമഃ” മുതലായ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഗവേഷകർ ന്യായാധിപന്മാരുടെ കണ്ണിലും പിടിയിലും പെടാതെ ഏതു് കാട്ടുകടന്നൽക്കൂട്ടിൽ, ഏതു് ചോണനുറുമ്പിൻകൂട്ടിൽ, ഏതു് പാർട്ടി ഗ്രാമത്തിൽ പോയി ഒളിച്ചിരിക്കും? ഇതെന്തു് നിയമരാഷ്ട്രം!?

ജനാധിപത്യമാണത്രെ ജനാധിപത്യം!!

സഹാക്കളേ, സർവ്വലോക നോക്കുകൂലിത്തൊഴിലാളികളേ, നിങ്ങൾ സംഘടിക്കുവിൻ! വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അധിഷ്ഠിതമായ, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നിയ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ഭൂലോകത്തിൽ സംജാതമാക്കാനായി നടത്തപ്പെടുന്ന പിണറായിസ്റ്റ് പാർട്ടിയുടെ വടിവാൾ വിപ്ലവം, ഏക്ഷൻ വിപ്ലവം, നീന്തൽക്കുളവിപ്ലവം, പശുത്തൊഴുത്തു് വിപ്ലവം, ചാണകക്കുഴി വിപ്ലവം, ലിഫ്റ്റ് വിപ്ലവം, ലൈഫ് മിഷൻ വിപ്ലവം, സ്വർണ്ണക്കള്ളക്കടത്തു് വിപ്ലവം, കരുവന്നൂർ ബാങ്ക് വിപ്ലവം, അട്ടപ്പാടി മധു വിപ്ലവം, വാളയാറിലെ പെൺകുരുന്നുകൾ വിപ്ലവം, വണ്ടിപ്പെരിയാറിലെ പീഡോഫൈൽ വിപ്ലവം, പൂക്കോടു് വിപ്ലവം, പാനൂർ വിപ്ലവം, നവകേരള തൂറൽബസ് വിപ്ലവം, മുഖാമുഖം വിപ്ലവം, കടക്കു് പുറത്തു്! വിപ്ലവം, മരപ്പട്ടി വിപ്ലവം, “എനക്കറിയില്ല” വിപ്ലവം മുതലായ, മനുഷ്യരാശിയുടെ ഭാവികാല ഭാഗധേയം നിർണ്ണയിക്കുന്ന നോക്കുകൂലിത്തൊഴിലാളിവർഗ്ഗസമരങ്ങളുടെ ചെംചോരച്ചാലുകൾ ചെംകൊടിയേന്തി അണിയണിയായ് നിരനിരയായ് ഖുമുഖുമാ ഒഴുകിയെത്തേണ്ടുന്ന ലോകവിപ്ലവസമുദ്രമായ അമ്മേടെ ഒടുക്കത്തെ വിപ്ലവസമരത്തിൽ പങ്കാളികളാകുവിൻ!

സ്വയംകൃത സ്റ്റീൽ ബോംബ് സ്ഫോടനങ്ങളിൽ ചത്തു് ചിതറിത്തെറിച്ചു് ചത്തൊടുങ്ങിയ രക്തസാക്ഷികളോ, “പുഷ്പനെ അറിയാമോ? സമാനം”, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന രീതിയിൽ, ചാവാതെ ചത്തു് ജീവിക്കുന്ന രക്തസാക്ഷികളോ ആയി, ഇഹലോഹ വീരചരിത്രത്തിൽ സുപ്രധാനമായ ഇടങ്ങൾ നേടിയെടുക്കുവിൻ!

നിങ്ങളുടെ നേതാക്കളായ ഞങ്ങളുടെ അർഹതയില്ലാത്ത മക്കൾക്കു് അങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണു് വേണ്ടത്ര കാശുമുടക്കിയാൽ അഡ്മിഷൻ നേടാൻ കഴിയുന്ന ബൂർഷ്വാ രാജ്യങ്ങളിലെ വിഖ്യാതമായ യൂണിവേഴ്സിറ്റികളിൽനിന്നു് ബിരുദം ഒപ്പിക്കാനും, “എക്സ്ട്രാഓർഡിനറിലി ഇല്ലോജിക്കലായ” സോഫ്ട്‍വെയർ കമ്പനികൾ തുടങ്ങി കോടികൾ മാസപ്പടിയായി പിടുങ്ങാനും കഴിയുക?

സഹാക്കളേ, ഷഹോദരീ ഷഹോദരങ്ങളേ, നമ്മുടെ വിപ്ലവപ്പാർട്ടിയുടെ ജീവാത്മാക്കളും പരമാത്മാക്കളും, യാതൊരുവിധത്തിലുള്ള ഉളുപ്പോ നാണമോ “ലജ്ഞയോ” തൊട്ടുതീണ്ടിയിട്ടില്ലാത്തവരുമായ ഉത്തമന്മാരേ, ഉത്തമികളേ, ചാവേറന്മാരെ, ചാവേറികളേ!

പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും, വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള അന്തര്‍ധാര മുൻപെന്നത്തേക്കാളും ഇലക്ഷൻ അടുത്ത ഈ വേളയിൽ വളരെ സജീവമാണു്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും, നമ്മെളെല്ലാവരും ഒരുമിച്ചിരുന്നു് ദിനേശ് ബീഡി വലിക്കുകയും പരിപ്പുവട കഴിക്കുകയും കട്ടൻ ചായ കുടിക്കുകയും ചെയ്തിരുന്ന ആ മധുര മനോജ്ഞ ഗതകാലമല്ല, ഇന്നു് നമുക്കുവേണ്ടി “കൊതം തുറന്നു്” (“sich den Arsch aufreißen” എന്നു് ജർമ്മൻ സായിപ്പു്) കഷ്ടപ്പെടുന്ന നമ്മുടെ അനിഷേദ്ധ്യരായ നേതാക്കൾ നവകേരള തൂറൽ ബസിലിരുന്നു് കപ്പപ്പുഴുക്കും വരാൽക്കറിയും കഴിച്ചു് ആർഭാടമായി വളിവിട്ടു് കൊതം പുണ്ണാക്കുന്ന ഈ വർത്തമാനകാലം. അതായതു്, പാര്‍ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യാതിരിക്കാനുള്ള നമ്മുടെ പ്രാഥമികമായ കടമ, വർത്തമാനത്തെ ഭൂതം ആവാഹിച്ചിരിക്കുന്ന ഈ നിർണ്ണായകവേളയിൽ ഒട്ടുമേ കുറയുകയല്ല, അപരിമിതമായി പെരുകുകയാണു് ചെയ്തിരിക്കുന്നതു്!

P. S.

അറിവിൽ ശിശുക്കളായ നിങ്ങൾ സാത്താന്റെ പരീക്ഷണങ്ങളിൽ അകപ്പെട്ടു് നരകത്തിലെ വറചട്ടിയിൽ വീണു് പൊരിയാതിരിക്കാതെ, നിങ്ങളെ ജ്ഞാനമാർഗ്ഗത്തിൽ നയിക്കേണ്ടതിനായി ഞാൻ സമയാസമയങ്ങളിൽ അനന്യസാധാരണമായ എന്റെ ഇടയലേഖനങ്ങളുമായി മേലിലും നിങ്ങളെ തേടിവരുമെന്ന കാര്യത്തിൽ സന്ദേഹമരുതു്, നിരാശയരുതു്, മോഹഭംഗവുമരുതു്!

“കരിമണൽ കർത്താവിന്റെ പാപപരിഹാരപ്രദമായ ബലിപീഠത്തിൽ ഞാൻ അർപ്പിച്ച ഈ തിരുബലിയിൽനിന്നു് നിങ്ങൾ പ്രാപിച്ചതായ വാഴ്വുകളോടും വഴിയാഹാരങ്ങളോടും കൂടെ, ദൈവത്തിന്റെ കൃപയ്ക്കും കരുണയ്ക്കുമായി നിങ്ങളെ ഞാൻ ഭരമേല്പിക്കുന്ന ഈ സമയത്തു് നിങ്ങൾ ആനന്ദിച്ചു് സന്തോഷിച്ചു് സംതൃപ്തരായി സമാധാനത്തോടെ പോകുവിൻ! എന്നേക്കും എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്‍വിൻ!!”

April 19 2024 12:13

“ഫെയ്സ്ബുക്ക്” ബാലൻ: “നീ ഞങ്ങളുടെ ഡാറ്റ മോഷ്ടിക്കുന്നെന്നു് എൻ്റെ പപ്പ പറഞ്ഞു.”

ബൂർഷ്വാ ഫെയ്സ്ബുക്ക് മൊയ്ലാളി സഖാവു് സക്കർബർഗ്: “അവൻ നിൻ്റെ അപ്പനല്ല.”

[സഖാവു് ബാലൻ: “സഖാവു് ശ്രീമതി കെ. കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത “പോർണോ” വീഡിയോ I. N. D. I. A. മുന്നണി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നു.”

ഓണം വന്നിട്ടും, ഉണ്ണി പിറന്നിട്ടും, മാർക്സിസ്റ്റ് കമ്മ്യൂണിസം സമൂഹത്തിലെ നാനാമേഖലകളെയും പരമാവധി വ്യഭിചരിച്ചിട്ടും, സുബോധം നഷ്ടപ്പെടാതെ ഒരുവിധം കാത്തുസൂക്ഷിച്ചവരും, അധികപങ്കും അരിയാഹാരവും, ചെറിയപങ്കു് ഗോതമ്പാഹാരവും എന്ന നിലയിൽ, കഞ്ഞിരൂപത്തിൽ, കുഴിയിലെ കുമ്പിളിൽ, പ്ലാവില സ്പൂൺ ഉപയോഗിച്ചു് കോരിക്കുടിക്കുന്ന, പൊതുവേ ഇടത്തൂടുകാരായ കേരളത്തിലെ കോരന്മാരും കോരികളുമായ പൊതുജനം: “തത്ത്വമസി!”]

April 19 2024 13:23

“2019-ൽ അനോൺസ്മെന്റുമായി ഈ വഴിക്കു് വന്നതാ! പിന്നെ ആ എം. പി.യെ കണ്ടിട്ടില്ല.” – സുധാകരനെതിരെ സഖാവു് ശ്രീമതി പി. കെ. ശ്രീമതി ടീച്ചർ.

ഇടിവെട്ടിനെക്കാൾ ഭീകരമായ ഒരു ബോംബ് സ്‌ഫോടനത്തിൽ, എ. കെ. ജി. സെന്ററിലിരുന്നു് നമ്മൾ തൂത്തുകുണുക്കിപ്പക്ഷിയെ തോല്പിക്കും വിധം, “കുലു-കുക്കുലു-കുക്കുലു, ഗുളു-ഗുഗ്ഗുളു-ഗുഗ്ഗുളു” എന്ന സമസ്യാത്മക-കാവ്യാത്മക മാനദണ്ഡത്തിൽ, അപ്രതീക്ഷിതമായും അനിയന്ത്രിതമായും താളാത്മകമായും ആകെമൊത്തം ടോട്ടൽ കുലുങ്ങിക്കൊണ്ടിരിക്കുമ്പോൾ സ്നേഹമസൃണതയോടെ അടുത്തുവന്നു്, അമൃതാനന്ദമയി മോഡലിൽ ഒന്നു് വട്ടമിട്ടു് ഇറുകെ കെട്ടിപ്പിടിക്കാനോ, പ്രത്യയശാസ്ത്രപരമായ ഒരു സാന്ത്വനവാക്കു് പറയാനോ തോന്നാത്ത, തികച്ചും സ്ത്രീവിരുദ്ധനും നരാധമനുമായ ഒരു എം. പി. യെ ഈ ഞാനായാലും അറഞ്ചം പുറഞ്ചം തെറി പറയും, കല്പാന്തകാലത്തേക്കുമായി തള്ളിപ്പറയും, മേല്പടി കക്ഷിക്കു് ചത്താലും ആരും ഒറ്റ വോട്ടും ചെയ്യരുതെന്നു് ആഹ്വാനം ചെയ്യും!

അത്യാസന്നനിലയിൽ സ്ഥിതിചെയ്യുന്ന ഒരു തരുണീമണിയെ വട്ടമിട്ടു് കെട്ടിപ്പിടിച്ചു് ആശ്വസിപ്പിക്കുക എന്ന മിനിമം പൗരബോധം പോലും കാണിക്കാത്ത ഒരു സുധാകരനെ മാത്രമല്ല, ആയിനത്തിൽപ്പെട്ട സകലമാന പ്രതിലോമകാരികളെയും, റാഗിങ്ങിലും, നാടൻ ബോംബ് നിർമ്മാണത്തിലും സ്‌പെഷലൈസ് ചെയ്തിരിക്കുന്ന കേരളം പോലൊരു ആധുനിക സമൂഹത്തിൽ നിന്നും ഇങ്ങിനി വരാതവണ്ണം എന്നേക്കുമായി ഉന്മൂലനം ചെയ്യേണ്ടതുണ്ടു്!

“ഇരയോടൊപ്പം! സഖാവു് ശ്രീമതി പി. കെ. ശ്രീമതി ടീച്ചറോടൊപ്പം!!”

April 20 2024 13:45

സന്തോഷിക്കുന്ന മനുഷ്യരെ എനക്കു് കണ്ണെടുത്താൽ കണ്ടുകൂടാ! കാരണം, ഞാൻ ഒരു പക്കാ മാക്രിസ്റ്റാണു്. ഞാൻ ചൂണ്ടിക്കാണിക്കുന്ന ശത്രുചിത്രങ്ങൾക്കുനേരെ അടങ്ങാത്ത വെറുപ്പോടെ നിരന്തരം മുറുമുറുക്കാനും, മുടങ്ങാതെ ഇങ്കിലാ സിന്താവാ വിളിക്കാനും, എന്തിനും ഏതിനും സമരാഭാസങ്ങൾ നടത്തി ജനജീവിതം സ്തംഭിപ്പിച്ചു് നരകസമാനമാക്കാനും സദാ സന്നദ്ധരായ മനുഷ്യരെയായാണു് എനക്കു് വേണ്ടതു്.

സ്വന്തജീവിതം കഴിയുന്നത്ര ആനന്ദകരമാക്കലല്ല, സുപ്രീം സീറോ ആയ ഞാൻ ആബ്സൊല്യൂട്ട് സീറോകളായ മനുഷ്യരുടെ ലോകത്തിൽ ഒരു സൂപ്പർ ഹീറോ ആയതിനാൽ, എന്നെ പരമാവധി ആനന്ദിപ്പിക്കലായിരിക്കണം സകലമാന സീറോ മനുഷ്യരുടെയും ഏക ജീവിതലക്ഷ്യം. അതു് തങ്ങളുടെ legacy ആയി സീറോ മനുഷ്യവർഗ്ഗം മനസ്സിലാക്കേണ്ടതുണ്ടു്, അംഗീകരിക്കേണ്ടതുണ്ടു്.

ഞാനൊഴികെ അന്യദൈവങ്ങൾ മനുഷ്യർക്കുണ്ടാകുന്നതോ അവർ അവരെ ആരാധിക്കുന്നതോ എനക്കു് ഇസ്റ്റോല്യ. എന്നെയല്ലാതെ മറ്റാരെയെങ്കിലും അവർ കേൾക്കുന്നതോ പുകഴ്ത്തുന്നതോ എനക്കു് സഹിക്കാൻ കഴിയില്ല. വെറുപ്പിൻ്റെ സുവിശേഷഘോഷണങ്ങളിലൂടെ ശത്രുവിൻ്റെ ചെറിയ തെറ്റുകൾവരെ ഊതിവീർപ്പിച്ചു്, അതിനുപിന്നിൽ എൻ്റെ വലിയ തെറ്റുകളും, ഞാൻ സത്യത്തിൽ ഒരു മഹാ പടക്കവും നാടൻ സ്റ്റീൽ ബോംബും ആണെന്ന യാഥാർത്ഥ്യവും ഒളിപ്പിച്ചുവച്ചു്, എന്നെ മണ്ണിൽ മുളച്ച സൂര്യൻ, കൊടും കാറ്റിൽ പറക്കും കഴുകൻ, “തീയലിൽ കുരുത്ത വിഷലിപ്ത പൂപ്പൽ” എന്നെല്ലാം വിശേഷിപ്പിച്ചു്, പർവ്വതീകരിച്ചു്, നാടുനീളെ വിളിച്ചുകൂവി, തലപ്പാവും ചെങ്കോലുമായി ദൈവപരിവേഷം ചാർത്തി മഹത്വീകരിക്കാനായി orchestrate ചെയ്യപ്പെടുന്ന, ചെങ്കോണകങ്ങളാൽ അലംകൃതമായ പാർട്ടിറാലികൾ, പാർട്ടിസമ്മേളനങ്ങൾ, പാർട്ടിപ്പെരുന്നാളുകൾ, പാർട്ടി പ്ലീനങ്ങൾ ഇത്യാദി വിപ്ലവമാമാങ്കങ്ങളിലല്ലാതെ, തൃശ്ശൂർ പൂരം, ക്ഷേത്രോത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ മുതലായ സാംസ്കാരികമോ മതപരമോ ചരിത്രപരമോ ആയ ആഘോഷങ്ങളിൽ ജാതിമതലിംഗഭേദമെന്യേ മനുഷ്യർ പങ്കെടുക്കുന്നതും ആനന്ദിക്കുന്നതും ആഹ്ലാദിക്കുന്നതുമൊക്കെ കാണുമ്പോൾ അറക്കവാളിനു് എൻ്റെ ഇരട്ടച്ചങ്കു് കീറിമുറിക്കുന്നത്ര അസഹ്യമായ വേദനയാണു് എനക്കു് അനുഭവപ്പെടാനുള്ളതു്!

മാനസികവേദന ശാരീരികവേദനയായി അനുഭവപ്പെടുന്ന ഒരുതരം രോഗാവസ്ഥ – “psychosomatic disorder”!

മനുഷ്യർ വളർത്തുപട്ടികളെപ്പോലെ എൻ്റെ ഇച്ഛാശക്തിക്കു് കീഴ്പെട്ടു്, എൻ്റെ കല്പനകൾ ശിരസ്സാ വഹിച്ചു്, തിരുവായ്ക്കു് എതിർവായില്ലാതെ അനുസരിച്ചു്, പാർട്ടി അടിമകളായി, എൻ്റെ യാന്ത്രിക ഉപകരണങ്ങളായി, എന്നെ അന്ധമായി വിശ്വസിച്ചു് അനുഗമിക്കണമെങ്കിൽ, അവർ വിവരവും വിദ്യാഭ്യാസവുമില്ലാത്ത, അസംതൃപ്തരും മൂശ്ശേട്ടകളുമായ, മിസന്ത്രോപ്പിക്കുകളും ദോഷൈകദൃക്കുകളുമായ, എനക്കറിയാമെന്നു് ഞാൻ നാടുനീളെ ഘോരഘോരം പ്രസംഗിക്കുന്ന (വാസ്തവത്തിൽ അതു് ചുക്കോ ചുണ്ണാമ്പോ എന്നു് എനക്കു് യാതൊരു ഗ്രാഹ്യവുമില്ലാത്ത) ഐഡിയോളജിയിൽ കാര്യമെന്തെന്നറിയാതെ കണ്ണടച്ചു് വിശ്വസിച്ചു്, മുൻപേ ഗമിച്ചീടിന പ്രമുഖ മാക്രിസ്റ്റ് ഗോവായിച്ചമയുന്ന എൻ്റെ പിൻപേ ഗമിച്ചാൽ, No.1 പ്രഫുത്തരും, അത്യന്താധുനിക ഫുത്തിജീവികളും, സർവ്വകലാവല്ലഭരും, സർവ്വശാസ്ത്രപണ്ഡിതരുമാകുമെന്നു് കരുതാനുംമാത്രം വിഡ്ഢികളായ സ്വയംപൊങ്ങികളായി ആജീവനാന്തം കഴിയേണ്ടതുണ്ടു്.

മനുഷ്യർക്കു് അനങ്ങാൻ കഴിയാത്തവിധം കൂച്ചുവിലങ്ങു് ഇട്ടുകൊണ്ടല്ലാതെ, എങ്ങനെയോ മുകളിൽ എത്തിപ്പെട്ട എനക്കു് എൻ്റെ മരപ്പട്ടി മൂത്രിക്കും സിംഹാസനത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ കഴിയില്ലതന്നെ! നിയന്ത്രണാതീതമാംവിധം രോഗാതുരമായിക്കഴിഞ്ഞ എൻ്റെ മാനസികാവസ്ഥയിൽ ഞാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ടാൽ, ഞാൻ വിളിച്ചുകൂവുന്ന വാഗ്‌ധോരണികൾ കേട്ടാൽ, എന്നെ കൂച്ചുവിലങ്ങിട്ടു് “ഗണപതിവട്ടം വട്ടാശുപത്രിയിൽ” എത്തിക്കേണ്ട സമയം അതിക്രമിച്ചു എന്നു് ആരായാലും കരുതിപ്പോകും. അങ്ങനെ കരുതുന്നതു് അവരുടെ കുറ്റമല്ല. പക്ഷേ, സാമൂഹികമായ കാഴ്ചപ്പാടിൽ നിന്നു് വീക്ഷിക്കുമ്പോൾ, കേവലം കരുതലിൽ ഒതുങ്ങുന്നതല്ല എൻ്റെ അവസ്ഥാന്തരങ്ങൾ എന്നു് ആരെങ്കിലും ചിന്തിക്കാനും തദനുസരണം പ്രവർത്തിക്കാനും തുടങ്ങിയാൽ അതോടെ തീരും ഇടതുകക്ഷാധിഷ്ഠിതമായ എൻ്റെ തുഗ്ലക് ഭരണം! അതാണെൻ്റെ ഭയം! അതു് സംഭവിക്കാതിരിക്കാൻ എനക്കു് ജനം കൂച്ചുവിലങ്ങിടുന്നതിനു് മുൻപു് ജനത്തിനു് ഞാൻ കൂച്ചുവിലങ്ങിടുക! അതാണെൻ്റെ നയം!!

അതിനായിട്ടാണു് കുമാരപിള്ള സഖാക്കളുടെ പാർട്ടി സ്റ്റഡിക്ലാസ്സുകളും, കാരണഭൂതത്തിൻ്റെ നവകേരള തൂറൽബസ് സദസ്സുകളും, ജനങ്ങൾ ചോദിക്കുന്ന ജീവൽപ്രധാനമായ ചോദ്യങ്ങൾക്കു് മറുപടി പറയാൻ പാങ്ങില്ലാതെ, സമയമില്ലെന്ന നാട്യത്തിൽ തടിതപ്പേണ്ടി വരുന്ന മുഖാമുഖങ്ങളും, മറ്റിനത്തിൽപ്പെട്ട മറിയാമ്മ നാടകങ്ങളും, മരുമകൻ മറിമായ നാടകങ്ങളും, “കടക്കു് പുറത്തു്!” മോഡൽ ചവിട്ടുനാടകങ്ങളുമെല്ലാം എൻ്റെ മേൽനോട്ടത്തിൽ ആടിത്തിമിർത്തുകൊണ്ടിരിക്കുന്നതു്.

പക്ഷേ, എന്തുകൊണ്ടെന്നറിയില്ല, പാണ്ടൻ നായുടെ പല്ലിൻ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. വയസ്സായതുകൊണ്ടാണോ എന്തോ!

April 21 2024 11:15

“മാദ്ധ്യമങ്ങളെ ഉപയോഗിച്ചു് എൻ്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്തു.” – കെ. കെ. ശൈലജ ടീച്ചർ (സ.)

ആരോഗ്യമന്ത്രിണി എന്ന നിലയിൽ ശൈലജ ടീച്ചർ (സ.) കരസ്ഥമാക്കിയ “ക്രെഡിബിലിറ്റി” കാർഡിൻ്റെ പൊളിറ്റിക്കൽ “വേരിയബിലിറ്റിയെ” ചോദ്യം ചെയ്തു് ടീച്ചറെ (സ.) “creditworthy” അല്ലാതാക്കിത്തീർത്ത സാമൂഹ്യവിരുദ്ധരായ കശ്മലർക്കെതിരെ ശക്തി-മത്തായി പ്രതിഷേധിക്കുന്നു! ലാൽ സലാം!!

April 21 2024 12:18

പാവം പാവം ബില്യണയർ ഡൊണാൾഡ് ട്രമ്പിനു് ചോദിക്കാനും പറയാനും അമേരിക്കയിൽ ആരുമില്ലല്ലോ!

പാവം പാവം കോടീശ്വരൻ പിണറായി വിജയനു് ചോദിക്കാനും പറയാനും ഇന്ദ്രപ്രസ്ഥത്തിൽ ആരുമില്ലല്ലോ!

ബൂർഷ്വാ-ക്യാപ്പിറ്റലിസ്റ്റ് ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണു് ട്രമ്പിൻ പരാജയം!

ലാവ്ലിൻ-മാസപ്പടി ലോകത്തിൽ മൃദുലതരളമായൊരു ഹൃദയമുണ്ടായതാണു് പിണുവിൻ പരാജയം!

ഇരകളോടൊപ്പം!

ബൂർഷ്വാമൊയ്ലാളി ഹിസ് ഹൈനെസ് ഡൊണാൾഡ് ട്രമ്പ് അവർകൾക്കൊപ്പം!!

നോക്കുകൂലിത്തൊയ്ലാളി ഹിസ് ഹോളിനെസ് പിണറായി വിജയൻ വിപ്ലവസഖാവിനൊപ്പം!!!

ഇങ്കിലാൻ സിന്താവാൻ!!!!

April 21 2024 14:48

“ഭൂതകാലം വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ടതില്ല. പുതിയതായി ഒന്നും അവൾക്കു് നിന്നോടു് പറയാനുണ്ടാവില്ല.” – സ്രഷ്ടാവു് അജ്ഞാതം.

April 21 2024 15:26

“പത്തനംതിട്ടയിൽ ഇഞ്ചിയോടിഞ്ചി പോരാട്ടം.”

ഗ്യാസിൻ്റെ അസ്ക്യത സ്ഥാനാർത്ഥികളെ വല്ലാതെ ഞെരിപിരി കൊള്ളിക്കുന്നുണ്ടായിരിക്കണം.
ചുക്കില്ലാത്ത കഷായമില്ല; ചുക്കില്ലെങ്കിൽ ഇഞ്ചിപ്പെണ്ണു് നസ്യം എന്നല്ലേ പഴഞ്ചൊല്ലു്!?

April 21 2024 17:58

Mission accomplished, agent transferred! It’s as simple as that!!

April 22 2024 13:21

ഇലക്ഷൻ ആസന്നമാകുമ്പോൾ മഹാരായാവിൻ്റെ ഭദ്രാസനം ടർബോ ജെറ്റ് മോഡിലാകും. അതോടെ, മഹാരായാവു് സൂപ്പർസോണിക് സ്പീഡിൽ, അന്വേഷണ ഉത്തരവുകൾ, സ്ഥലംമാറ്റ ഉത്തരവുകൾ, കഞ്ഞിവീഴ്ത്തു് ഉത്തരവുകൾ, കിറ്റുദാന ഉത്തരവുകൾ, വിധവാപെൻഷൻ ഉത്തരവുകൾ, വാർദ്ധക്യകാലപെൻഷൻ ഉത്തരവുകൾ, ന്യൂനപക്ഷ തിരുമ്മൽ-ധാരകോരൽ ഉത്തരവുകൾ മുതലായ കൺകെട്ടു് വിദ്യകളും, കൂടുവിട്ടു് കൂടുമാറൽ സർക്കസുകളും, പൊറാട്ടുനാടകങ്ങളും, നവകേരള മറിമായ സദസ്സുകളും ഒന്നിനുപിറകെ ഒന്നായി വിശ്വവിശാലമായി ഇളിഞ്ഞ ചിരിയോടെ അവതരിപ്പിച്ചു് “ജനപ്രിയഭൂതം” എന്ന തൻ്റെ അംഗീകൃത തിരുനാമം അന്വർത്ഥമാക്കാൻ തുടങ്ങും.

ജനപ്രിയഭൂതത്തിൻ്റെ ഈദൃശങ്ങളായ ഭൂതദയ കണ്ടും കേട്ടും മണത്തും തൊട്ടും രുചിച്ചും അതിശയപ്പെടുന്ന, ആനന്ദപുളകിതരാകുന്ന, അനുഗ്രഹീതരാകുന്ന, തങ്ങൾ പടക്കുതിരകളാണെന്നു് വിജൃംഭിക്കാൻ അന്നും ഇന്നും എന്നും വിധിക്കപ്പെട്ട കോവർകഴുതകളായ പൊതുജനം ആർപ്പിടും: “എന്തരോ മഹാനുഭാവുലു, നമ്മുടെ പിണുലു!!

ആ സമൂഹഗാനത്തിൻ്റെ പരിണതഫലമായി, ജനപ്രിയഭൂതത്തിൻ്റെ വോട്ടുപെട്ടി, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ പ്രാകൃത ബീജങ്ങളാൽ ചറപറാ ഗർഭം ധരിച്ചു്, ഞവണിക്ക മുട്ടയിടുന്നതുപോലെ, നാടുനിറയെ വിപ്ലവകുശ്മാണ്ഡങ്ങളെ പ്രസവിച്ചു് കൂട്ടും! സഖാവു് ചങ്ങമ്പുഴ കൃഷ്ണപിള്ള പാടിയതുപോലെ, “മലരണിക്കാടുകൾ തിങ്ങിവിങ്ങിയും, മരതകക്കാന്തിയിൽ മുങ്ങിമുങ്ങിയും, കരളും മിഴിയും കവർന്നു് മിന്നിയിരുന്ന” ഒരു പുണ്യനാടിനെ, അനീതിയാലും, അഴിമതിയാലും, സ്വജനപക്ഷപാതത്താലും, നട്ടാൽ കുരുക്കാത്ത നുണകളാലും പുഴുത്തുനാറുന്ന ഒരു ചെളിക്കുഴിയാക്കി മാറ്റിത്തീർക്കുന്നവരെ ഭരണച്ചുമതല ഭരമേല്പിക്കുന്ന ഈ “ജനാധിപത്യ പ്രക്രിയ” അടുത്ത ഇലക്ഷനിൽ, ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ, വീണ്ടും ആവർത്തിക്കപ്പെടും! അങ്ങേയറ്റം ദയനീയമായ ഈ അവസ്ഥയെയാണു്, സാക്ഷരർ എന്നു് അഭിമാനിക്കുന്ന മല്ലുക്കൾ ഉദാത്തമായ പ്രഫുത്തത എന്നു് വിശ്രമമില്ലാതെ നിരന്തരം കൊട്ടിഘോഷിക്കുന്നതു്!!

പൂക്കോടു് വെറ്റെറിനറി കോളെജിലെ സിദ്ധാർത്ഥിൻ്റെ കൊലപാതകക്കേസ് അന്വേഷണം സി. ബി. ഐ.-ക്കു് വിടുന്ന കാര്യമായാലും, തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പിൽ വീഴ്ച വരുത്തിയ സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റുന്ന കാര്യമായാലും, “കൊച്ചുപട്ടി തീട്ടം തിന്നുന്ന സ്പീഡിൽ” മഹാരായാവു് തൻ്റെ കല്ലേപ്പിളർക്കുന്ന കല്പനകൾ നിമിഷാർദ്ധത്തിൽ പുറപ്പെടുവിക്കുന്നതിൻ്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല.

ഇനാംപേച്ചിക്കു് മരപ്പട്ടിസിംഹാസനം മുഖ്യം ബിഗിലേ!

സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലും, സി. ബി. ഐ.-യുടെ അന്വേഷണത്തിലും, തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പിലുമൊക്കെ എന്തെങ്കിലുമൊരു താത്പര്യം മഹാരായാവിനുണ്ടെങ്കിൽ, അതു് അതുവഴി തനിക്കു് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന സ്വന്തം നേട്ടങ്ങൾ മാത്രമാണു്. പൊതുസമൂഹത്തിൻ്റെ നന്മക്കു് വേണ്ടിയല്ല, ജനത്തിൻ്റെ കണ്ണുവെട്ടിച്ചു് സ്വാർത്ഥതാത്പര്യങ്ങൾ സംരക്ഷിക്കാനാണു് രായാവു് തൻ്റെ “കെ-റെയിൽ സിൽവർലൈൻ” മാതൃകയിലുള്ള ഹൈസ്പീഡ്, സെമി-ഹൈസ്പീഡ് രായകല്പനകൾ ഇറക്കിക്കളിക്കുന്നതു്.

ഭരണം ശരണം ഗച്ഛാമി! വോട്ടു് ശരണം ഗച്ഛാമി! ചിഹ്നം ശരണം ഗച്ഛാമി!!

April 23 2024 09:36

അതിൽ നീ ഒട്ടും നിരാശപ്പെടേണ്ടതില്ല, പൈങ്കിളിയേ. ഞങ്ങടെ ശൈലജ ടീച്ചറമ്മയും, ഡോക്ടർ ചിന്തേച്ചിയും, പെണ്ണാടു് വീണാൻ്റിയും, ഗോവിന്ദൻ മാസ്റ്ററും, ബോക്സർ ചിറ്റപ്പനും, കാരണഭൂതം പിണറായിയും, ബാരിസ്റ്റർ ബാലനും, ചാനലുകളിലെ ഇടതു് സഹയാത്രികരും എന്തൊക്കെയാണു് പുലമ്പുന്നതെന്നു് അവർക്കുമറിയില്ല, കേൾക്കുന്ന ലുട്ടാപ്പികൾക്കുമറിയില്ല.

എന്നിട്ടും, ദൈവങ്ങൾ ഉണ്ടാകുന്നതിനും വളരെ മുൻപെന്നോ മുതൽ ഇന്നോളം ഈ ഭൂമി തലചുറ്റിവീഴാതെ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നില്ലേ? അതുകൊണ്ടു്, നീ കുത്തിയിരുന്നു് ചൊല്ലിപ്പഠിച്ചു് കാണാപ്പാഠമാക്കിയ നിൻ്റെ പാഠങ്ങളും പ്രാർത്ഥനകളും പാട്ടുകുർബ്ബാനകളും മുടങ്ങാതെ ചൊല്ലിക്കൊണ്ടിരിക്കാൻ ഒരു വിമുഖത തോന്നേണ്ട കാര്യം നിനക്കുമില്ല. പോരെങ്കിൽ, കരയുന്ന കുഞ്ഞിനേ പാലുള്ളു; കവിത ചൊല്ലുന്ന കിളിക്കേ കതിർമണിയുള്ളു. സമാധാനം സ്ഥാപിക്കാനായി പറത്തിവിടുമ്പോൾ മര്യാദക്കു് പറക്കാതെ ചത്തുവീഴുന്ന പ്രാവിനു് ഒരു പ്രജാപതിയും കതിർമണി നൽകില്ല. പ്രജാപതികൾ പൊതുവേ പ്രഫുത്തരാണെന്നതാണു് അതിൻ്റെ പിന്നിലെ ഗുട്ടൻസ്.

April 23 2024 11:16

ഭൂരിപക്ഷം മനുഷ്യർക്കും ദൈവം, മതം, രാഷ്ട്രീയം, കുടുംബം എന്നീ പ്രതിഭാസങ്ങൾ ബൗദ്ധികമല്ല, വൈകാരികമാണു്. അതുകൊണ്ടാണു്, ആദർശം വാക്കുകളിൽ മാത്രമായ, “കസവു്, കാപ്പ, തലപ്പാവു്” ധാരികളായ, മത-, രാഷ്ട്രീയനേതാക്കൾ മനുഷ്യരെ മാനിപ്യുലേറ്റ് ചെയ്തു് തൻകാര്യം നേടാനായി ആ വൈകാരികതകളെ അവരുടെ പ്രസംഗങ്ങളിലൂടെ അതിഹീനമായി ദുരുപയോഗം ചെയ്യുന്നതു്.

April 23 2024 11:32

അവൻ ഉണർന്നെണീക്കുമ്പോൾ, യാതൊരു കാരണവുമില്ലാതെ ഒരു വഴക്കുണ്ടാക്കാൻ കഴിയുമെന്നതിൽ ഞാൻ ഇപ്പൊഴേ സന്തോഷിക്കുന്നു.

April 23 2024 11:44

“രാഹുൽ ഗാന്ധീ, നേരത്തേ ഇങ്ങൾക്കൊരു പേരുണ്ടു്. അതിൽനിന്നു് മാറിയിട്ടില്ല എന്നൊരവസ്ഥ ഇണ്ടാക്കരുതു്. എന്നെക്കൊണ്ടു് ഇങ്ങളെ പരനാറി, നികൃഷ്ടജീവി, കുലംകുത്തി എന്നൊന്നും വിളിപ്പിക്കരുതു്” – എന്നു് എന്നാളും ഇങ്ങടെ സ്വന്തം, കൊടുംകാറ്റിൽ പറക്കും കഴുകൻ.

April 23 2024 12:30

“മന്ദഹസിക്കാൻ നീ സമയം കണ്ടെത്തൂ! മന്ദഹാസം ആത്മാവിൻ്റെ സംഗീതമാണു്.” – അയർലൻഡിൽ നിന്നും

April 23 2024 12:55

“രാഹുൽ ഗാന്ധീ, ഉള്ളിൻ്റെയുള്ളിൽ ഈ ഞാൻ ആരാണു്, എന്താണു് എന്ന യാഥാർത്ഥ്യം
നീ വെളിപ്പെടുത്തിയാൽ, നിൻ്റെ മുത്തശ്ശിയെവരെ ഞാനെൻ്റെ പന്നിക്കുഴിയിലെ
നാറുന്ന ചെളിയിലിട്ടു് വലിച്ചിഴയ്ക്കും.” – എന്നു്, വിശ്വസ്തതയോടെ, തീയിൽ
കുരുത്ത കോവർകഴുത (ഒപ്പു്)

April 23 2024 15:32

സഖാവു് ബൃന്ദ കാരാട്ട് മാർക്സിയൻ സായുധവിപ്ലവം മൂത്തു്, സ്വയം “transubstantiate” ചെയ്തു് സഖാവു് ഡാകിനി അമ്മൂമ്മയായി രൂപാന്തരം പ്രാപിച്ചു്, കുറ്റിച്ചൂലിലേറി, ചെങ്കോണകങ്ങളാൽ സർവ്വാലംകൃതമായ ഇലക്ഷൻ പ്രചാരണത്തിന്റെ വേദിയിൽ നിന്നും “വാണം വിട്ടപോലെ” മാർക്സിയൻ ഉട്ടോപ്പിയയിലേക്കു് പറപറക്കാതിരിക്കണമെങ്കിൽ വേദിയിലും പരിസരപ്രദേശങ്ങളിലും ചൂലുകളോ, ചൂലെന്നു് തോന്നിപ്പിച്ചേക്കാവുന്ന വസ്തുക്കളോ സ്ഥിതി ചെയ്യുന്നില്ല എന്നു് ഇലക്ഷൻ പ്രചാരണത്തിന്റെ സംഘാടകർ ഉറപ്പുവരുത്തിക്കോളീ!!

നേതിണിയായി ഒരു നേത്യാരമ്മയില്ലാതെ, സർവ്വലോക തൊഴിലാളിവർഗ്ഗപ്പാർട്ടി എന്ന, “അരിവാൾ-ചുറ്റിക-നക്ഷത്രം” ചിഹ്നം ജീവാത്മാവും പരമാത്മാവുമായ, സാക്ഷാൽ CPI (M) ലോകസമക്ഷം ഇളിഭ്യരായി നിൽക്കേണ്ടിവന്നാൽ, “ബലികുടീരങ്ങളേ” എന്ന വിപ്ലവഗാനം പാടി, കേരളക്കരയെ കിറ്റുഭോജി സംസ്കാരത്തിലേക്കു് കൊങ്ങയ്ക്കു് പിടിച്ചുയർത്തിയ “KPAC” നാടകക്കമ്പനി അതെങ്ങനെ സഹിക്കും!?

April 23 2024 16:30

“ഇടതു് ഉണ്ടോടേ?”
“ഉണ്ടു.”
“മാർക്സ് മൂത്താപ്പായ്ക്കു് സ്തുതി. നമ്മൾ നമ്മളുടേതെന്നും, അവർ അവരുടേതെന്നും അവകാശപ്പെടുന്ന ഇന്ത്യ ഏതാനും ഉണ്ണാക്കർ ഉണ്ണാത്തതിനാൽ ഇല്ലാതായിപ്പോയില്ലല്ലോ! എന്തായിരുന്നു എൻ്റെയൊരു ടെൻഷൻ!!”

April 24 2024 13:04

“രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കാൻ ജനാബ് പി. വി. സഖാവു് കുറിപ്പടി കുറിച്ചതിനെപ്പറ്റി കുറിമൂപ്പൻ പി. വി. സഖാവിനു് എന്തൂട്ടാണു് മൊഴിയാനുള്ളതു്?

രാഹുൽ ഗാന്ധിയുടെ “NDA” ബന്ധം, കരിമണൽ-മാസപ്പടിക്കേസ് അന്വേഷിപ്പിക്കുന്ന അതേ ഗൗരവത്തിൽ, ED, SFIO, CBI എന്നീ കേന്ദ്ര ഏജൻസികളെക്കൊണ്ടു് പരിശോധിപ്പിക്കണമെന്നേ, ഇടിച്ചാൽ പൊട്ടാത്ത ക്രെഡിബിലിറ്റിയുള്ള ഒരു ജനപ്രിയനേതാവു് എന്ന നിലയിൽ ജനാബ് പി. വി. സഖാവു് കഷായക്കുറിപ്പടിയിൽ കുറിച്ചിരിക്കാൻ വഴിയുള്ളു.

ജനാബ് പി. വി. സഖാവിന്റെ “NDA sequencing” റിപ്പോർട്ട് ചെയ്ത മാപ്രകൾക്കു് “NDA”-യും “DNA”-യും തമ്മിൽ തെറ്റിപ്പോയിരിക്കണം. സമാരാദ്ധ്യനായ ജനാബ് പി. വി. സഖാവിനെപ്പറ്റി ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ ഞാനങ്ങു് കിടുങ്ങിപ്പോകുമെന്നു് ഒരു കുഴൽനാടനും കരുതണ്ട. ഇതു് വേറെ ജനുസ്സാണു്, അഥവാ ഇതിന്റെ “DNA” വേറെയാണു്!

വെണ്ണപ്പാളീന്ന്വച്ചാൽ ക്രീമിലെയർ ആണെന്നറിയാതെ, വെണ്ണപ്പാളീ, വെണ്ണപ്പാളീന്നും പറഞ്ഞു് നിങ്ങൾ ഒക്കേംകൂടി എന്റെ നേരെ കുതിച്ചു് ചാടിയില്ലേ? എന്നിട്ടെന്തുണ്ടായി? വല്ലതുമുണ്ടായോ? ഒന്നുമുണ്ടായില്ല. “വെണ്ണയുണ്ടെങ്കിൽ നറുനെയ് വേറിട്ടു് കരുതേണമോ” എന്നു് ഉജ്ജ്വല ശബ്ദാഢ്യൻ സഖാവു് ഉള്ളൂർ എസ്‌. പരമേശ്വരയ്യർ ചോദിച്ചിട്ടുണ്ടെന്ന കേവലസത്യം പോലും ഓർക്കാതെയായിരുന്നു നിങ്ങളുടെ കുതിച്ചുചാട്ടം!

ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ക്രീമിലെയറുകളുടെ അടുക്കളപ്പുറത്തുവന്നു് വെണ്ണപ്പാളിക്കള്ളനെ പിടിയ്ക്കണമെന്നു് നോൺ ക്രീമിലെയറൊരുത്തൻ പറഞ്ഞാൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ക്രീമിലെയറിലെ ഭാഷാപണ്ഡിതരായ നേതാക്കൾ അവരുടെ മാതൃഭാഷയിൽ, ശ്രേഷ്ഠമായ സാക്ഷാൽ മണി-പ്രവാളഭാഷയിൽത്തന്നേ, അതിനു് ഉചിതമായ മറുപടി നല്കിയിരിക്കും. വയലിലെ ജോലിക്കു് വായിൽനോക്കികൾക്കു് വരമ്പത്തു് നോക്കുകൂലി!

കാൾ മാർക്സ് ആചാര്യനിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ ഞങ്ങൾ ഏറ്റെടുത്ത ഒരു ലെഗസിയാണതു്.

പഴഞ്ചൊല്ലു് രൂപത്തിൽ അപഗ്രഥിച്ചാൽ: മടിയിൽ കനമില്ലാത്തവനു് പെരുവഴിയിൽ പേടിവേണ്ട. മടിയിൽ കനമുള്ളവനു് പെരുവഴിയിൽ പേടിവേണം, മുന്നിലും പിന്നിലും, ഇടത്തും വലത്തും, ഒരു സീരിയൽ മർഡറെയോ, പെരുങ്കള്ളനെയോ ഒക്കെ സെൻട്രൽ ജയിലിലേക്കു് ട്രാൻസ്‌പോർട്ട് ചെയ്യുന്നപോലത്തെ കനത്ത പൊലീസ് അകമ്പടിയും പെരുമ്പറ കൊട്ടലും വേണം.

[കിളികിളികിക്കിളി സില്മാഭാഷയിൽ ആലപിച്ചാൽ: “പൂവേണം പൂപ്പടവേണം പൂവിളി വേണം, പൂണാരം ചാർത്തിയ കന്നിപ്പൂമകൾ വേണം, കുന്നത്തെക്കാവിൽനിന്നും തേവരു് താഴെയെഴുന്നള്ളുന്നേ! ഓലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ! മൂളിപ്പോരുന്നുണ്ടേ!!”]

ഇനി, കടംകഥ രൂപത്തിൽ വിശകലനം ചെയ്താലേ പഥ്യമാകൂ എന്നാണെങ്കിൽ: അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു. കാള കിടക്കും കയറോടും. ചില്ലക്കൊമ്പേൽ ഗരുഡൻതൂക്കം. “ഞൊട്ടില്ലാ വട്ടനു് ഇല”!

തീർന്നു തീർന്നു, ഇന്നത്തെ ക്വോട്ട തീർന്നു. ഇനിയൊരു ചോദ്യവും വേണ്ട. ഇനിയൊരു ചോദ്യവും വേണ്ട! വേണ്ടാന്നു് പറഞ്ഞില്ലേ?

എന്റെ മൂക്കിനു് താഴെ വസിക്കുന്ന താന്തോന്നിയായ ഈ മുടിഞ്ഞ മൈക്കനെ നിങ്ങൾ ഓഫ് ചെയ്യുന്നോ, അതോ ഞാൻ ഓഫ് ചെയ്യണോ?

(ഭൂതാത്മഗതം: ഇതെന്തൊരു ശ്വാനജീവിതം!? തിന്നലും തൂറലും മരപ്പട്ടി നിരീക്ഷണവും മൈക്ക് ഓഫ് ചെയ്യലുമെല്ലാം മനുഷ്യൻ തന്നെത്താൻ ചെയ്യണം!!)

April 25 2024 11:15

“ഇ. പി. ജയരാജൻ ബിജെപിയിലേക്കു് പോകും.” – കെ. സുധാകരൻ.

ബിജെപിയിൽ ചെന്നു് ചിറ്റപ്പൻ സ്നാപകയോഹന്നാനെപ്പോലെ വിളിച്ചുകൂവും: “എൻ്റെ പിന്നാലെ വരുന്നവൻ എന്നേക്കാൾ ബലവാൻ. അവൻ്റെ ചെരിപ്പിലെ കരിമണൽ തുടച്ചു് കളയാൻപോലും ഞാൻ യോഗ്യനല്ല. ഞാൻ അനിയൻ ബാവ, അവൻ ചേട്ടൻ ബാവ! ഞാൻ ഒറ്റച്ചങ്കൻ, അവൻ ഇരട്ടച്ചങ്കൻ! ഞാൻ സുഗ്രീവൻ, അവൻ ബാലി! (മത്തായി 3: 11)

അതു് കേൾക്കുമ്പോൾ മോദിജി “അമ്പമ്പട രാഭണാ” എന്നു് ആശ്ചര്യപ്പെട്ടു് പിണറായിയെ (സ.) ബിജെപിയുടെ ഹെഡ് ക്വാർട്ടേഴ്സിലേക്കു് ഭക്ത്യാദരപുരസ്സരം ക്ഷണിക്കും. ഇതുതന്നെ തക്കം എന്നുകരുതി പിണറായി (സ.) തൻ്റെ സ്ഥാവരജംഗമവസ്തുക്കളും മാസപ്പടികളും മറ്റു് മരാമത്തുകളുമെല്ലാമായി, സഖാവു് മോശെ പണ്ടു് യഹോവയുടെ നാമത്തിൽ കല്പിച്ച പ്രകാരം, ഈജിപ്റ്റിലെ ദീർഘകാല അടിമത്വത്തിൽനിന്നു്, ഇജിപ്ഷ്യരുടെ പൊന്നാഭരണങ്ങളും വെള്ളിയാഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം കൊള്ളയടിച്ചു് മക്കളെ ധരിപ്പിച്ചു്, ദൈവം തങ്ങളെ കാണിക്കാനിരിക്കുന്നതും, പാലും തേനുമൊഴുകുന്നതുമായ കനാൻ ദേശത്തേക്കു് പുറപ്പെട്ടുപോയ യിസ്രായേല്യരെപ്പോലെ, പുറപ്പെട്ടുപോകും! (ബൈബിൾ, പുറപ്പാടു് 3: 22)

“പിന്നെ പിണു പാടുന്നൊരീണങ്ങളൊക്കെയും മോദിയെക്കുറിച്ചുള്ളതായിരിക്കും.”

എവിടെ ഇടതുണ്ടോ, അവിടെ ഇന്ത്യയുണ്ടു്. എവിടെ ആരോഗ്യമുണ്ടോ, അവിടെ ലൈഫ്ബോയ് ഉണ്ടു്. എവിടെ ഈനാംപേച്ചിയുണ്ടോ, അവിടെ മരപ്പട്ടിയുണ്ടു്. എവിടെ ചിറ്റപ്പനുണ്ടോ, അവിടെ അമ്മായപ്പനുണ്ടു്, മരുമകനുമുണ്ടു്.

April 25 2024 12:19

“എല്ലാ കൊങ്ങികളും ബിജെപിയിലേക്കു് ചേക്കേറും.” – കമ്മികൾ
“എല്ലാ കമ്മികളും ബിജെപിയിലേക്കു് കുടിയേറും.” – കൊങ്ങികൾ
“പോന്നോട്ടേ, പോന്നോട്ടേ, സകല ചപ്പും ചവറും പോന്നോട്ടേ!” – സംഘികൾ
പണ്ടൊരു “കിളി” വളരെ ഇടുങ്ങിയ ഒരു പാർക്കിങ്ങിൽ റിവേഴ്‌സ് എടുക്കുന്ന പാണ്ടിലോറിയിലെ ഡ്രൈവനു് വാങ്മൂലമായ “സിഗ്നൽ” നൽകി സഹായിച്ചതുപോലെ, “പോരട്ടേ, പോരട്ടേ, പോരട്ടേ, പോരട്ടേ! മുട്ടും, മുട്ടും! നിർത്തു്, നിർത്തു്, നിർത്തു്! മുട്ടി!! മയിരു്!!!” എന്നു് ആത്മരോഷം കൊള്ളേണ്ട ഗതികേടു് ബിജെപിക്കു് ഉണ്ടാകാതിരിക്കാൻ ശ്രീരാമഭഗവാൻ സഹായിക്കട്ടെ എന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.
 

April 25 2024 13:01

വളരെ നാളുകൾകൂടി മുൻകാല സഖാവു് ശ്രീമാൻ അൽഫോൻസ് കണ്ണന്താനത്തെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കാണാനിടയായി. സത്യത്തിൽ വളരെ ദുഃഖം തോന്നി.

മുൻകാല സഖാവു് ശ്രീമാൻ അൽഫോൻസ് കണ്ണന്താനം അർഹിക്കുന്ന ആരാധന ലഭിക്കാതെപോയ ഒരു അസുലഭ വ്യക്തിത്വമാണു്.

തിരുമുഖത്തു് താടി ഇല്ലായിരുന്നെങ്കിൽ സാക്ഷാൽ അൽഫോൻസാമ്മ മോഡലിൽ പ്രഭാവലയം ചാർത്തി, ദൈവികരശ്മികൾ പ്രസരിപ്പിച്ചു്, ചില്ലുകൂട്ടിൽ വസിച്ചു് ജനകോടികളുടെ ആരാധന ഏറ്റുവാങ്ങാൻ വേണ്ട എല്ലാവിധ യോഗ്യതകളുമുള്ള ഒരു വിശുദ്ധനാണു് പൂർവ്വാശ്രമത്തിൽ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റായിരുന്ന ശ്രീമാൻ അൽഫോൻസ് കണ്ണന്താനം.

April 25 2024 15:06

“അവന്റേതായ രീതിയിൽ ഭാഗ്യവാനായിരിക്കാൻ എന്നെ ആർക്കും നിർബന്ധിക്കാനാവില്ല.” – മുന്നൂറു് വയസ്സുകാരനായ ഇമ്മാന്വേൽ കാന്റ് (22. 04. 1724 – 12. 02. 1804)

April 25 2024 15:22

മുത്തശ്ശി: “എന്റെ ചന്തി ഉറങ്ങിപ്പോയി.”

മുത്തശ്ശൻ: “എനിക്കറിയാം. ഞാൻ കൂർക്കംവലി കേട്ടു.”

April 25 2024 15:35

ജട്ടിയില്ല, പക്ഷേ, ഒരു രോമക്കുപ്പായമുണ്ടു്, പൊങ്ങച്ചക്കാരൻ!!

April 26 2024 13:59

പൂജനീയ പ്രകാശ് ജാവദേക്കർ തന്നെ വന്നു് കണ്ടുവെന്നു് സഖാവു് ഇ. പി. ജയരാജൻ മാ. പ്ര. മദ്ധ്യേ നടത്തിയ വികാരഭരിതമായ മനസ്സമ്മതത്തിലൂടെ വികിരണം ചെയ്യപ്പെട്ട ശബ്ദതരംഗങ്ങളിൽ അസാധാരണമായ ഒരു വൈബ്രേഷൻ, അഭൂതപൂർവ്വമായ ഒരു വിറയൽ, ജന്മനാ അതീന്ദ്രിയജ്ഞാനിയും സൂക്ഷ്മനിരീക്ഷകനുമായ എൻ്റെ ശ്രദ്ധയെ പിടിച്ചുപറിച്ചു.

പടക്കം, തോട്ട, ഗുണ്ടു്, അമിട്ടു്, നാടൻ ബോംബ്, അണുബോംബ് ഇത്യാദികൾ ഇടിവെട്ടിനെ തോല്പിക്കുന്നത്ര അതിഭയങ്കരമായ ശബ്ദത്തിൽ പൊട്ടുമ്പോൾ, പേടിച്ചു് കുലുങ്ങുകയും, കല്പാന്തകാലത്തോളം നിർത്താതെ കുലുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന, പച്ചവെള്ളം ചവച്ചരച്ചു് കുടിക്കുന്നയിനം സത്യസന്ധരായ മനുഷ്യർ കടൽത്തീരത്തെ മണൽത്തരികൾ പോലെയും, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും, ക്ലിഫ് ഹൗസിലെ മരപ്പട്ടികൾ പോലെയും എത്രവേണമെങ്കിലുമുണ്ടു്.

പക്ഷേ, സംസാരിക്കുമ്പോൾ പുറത്തുവരുന്ന ശബ്ദതരംഗങ്ങൾക്കു് പതിവിനു് വിപരീതമായി സംഭവിക്കുന്ന അസ്വാഭാവികമായ വേരിയേഷൻസ് അത്ര ലാഘവത്തോടെ കാണേണ്ട കാര്യമല്ല. ഗുരുതരവും സങ്കീർണ്ണവും തന്മൂലം, വൈരുദ്ധ്യാത്മകവും ഭൗതികവുമായ പ്രത്യേക പരിശോധന അനിവാര്യമാക്കിത്തീർക്കുന്നതും വിപ്ലവകരവും വിശേഷവുമായ ഒരു പ്രതിഭാസമാണതു്.

ഡസ്റ്റ്, അഥവാ പടക്കം പൂത്തിരി ഇത്യാദികൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പൊടിയേറ്റാൽ സഖാവു് ശ്രീമതി കെ. കെ. ശൈലജ ടീച്ചർക്കുണ്ടാകാറുള്ളയിനം അലർജ്ജി പിടികൂടിയതിനാലാണോ, അതോ, അരമനയിലെ ദല്ലാൾ രഹസ്യം അങ്ങാടിപ്പാട്ടായാൽ, “മാഷാ അള്ളാ” സ്റ്റിക്കർ പതിപ്പിച്ചു് “മതേതരമാക്കിയ” ഇന്നോവയിൽ പണിയായുധങ്ങളുമായി വീട്ടുമുറ്റത്തെത്തി വെട്ടുപണി തുടങ്ങിയേക്കുമോ എന്ന ഭയം ബാധിച്ചതിനാലാണോ, അതുമല്ലെങ്കിൽ, തൻ്റെ ഭാര്യയുടേതെന്നു് ചിറ്റപ്പനും, അതല്ല, തൻ്റെ ഭാര്യയുടേതെന്നു് രാജീവ് ചന്ദ്രശേഖറും അവകാശപ്പെടുന്ന റിസോർട്ടിലെ നീന്തൽക്കുളത്തിലെ, മരപ്പട്ടിമൂത്രം പോലെ വിലമതിക്കാനാവാത്ത ഏതോ വിദേശനിർമ്മിത bath salts കലർത്തി സുഗന്ധപൂരിതമാക്കിയ വെള്ളത്തിൽ നീന്തിത്തുടിച്ചും മുങ്ങിക്കുളിച്ചും നീർവ്വീഴ്ചയും മൂക്കടപ്പും പിടിപെട്ടതുമൂലം ശബ്ദതരംഗങ്ങളുടെ ആന്ദോലനങ്ങൾക്കു് സംഭവിച്ച മാറ്റമാണോ ഫ്രീക്വൻസിയിലെ ഈ വൈബ്രേഷനു് കാരണഭൂതമായതു് എന്നു് കണ്ടുപിടിക്കാനുള്ള കൊടിയ ശ്രമത്തിലാണു് ഞാൻ. അതിനുള്ള ബാദ്ധ്യത ഒരു പൗരൻ എന്ന നിലയിൽ, മറ്റാരെയും പോലെ, എനിക്കുമുണ്ടു്.

കിറ്റും വറ്റും പെൻഷനും നൽകി കഞ്ഞിക്കു് വകയില്ലാത്ത ജനങ്ങളെ സംരക്ഷിക്കുന്നതിൽ ബന്ധശ്രദ്ധരായ ജനപ്രിയനേതാക്കൾക്കു് മാനസികമോ, ശാരീരികമോ, രണ്ടും ചേർന്നതോ ആയ ഒരു ചാഞ്ചാട്ടം ഉണ്ടായാൽ, നമ്മളിലല്ലാതെ മറ്റാരിലാണു് അവർക്കു് ഒരു ശുഭപ്രതീക്ഷ അർപ്പിക്കാൻ കഴിയുക? മറ്റാരിലാണു് അവർക്കു് ഒരാശ്രയം?

“A friend in need is a friend indeed” എന്നു് സ്വന്തം ജീവിതത്തിലൂടെ ജീവിച്ചുകാണിച്ചു് കോവർകഴുതകളായ പൊതുജനത്തെ ബോധവത്കരിച്ച രാഷ്ട്രീയ ദല്ലാളുകളാണു് എൻ്റെ മാർഗ്ഗദർശകർ. അവർ ചൂട്ടുകത്തിച്ചു് തെളിച്ചുകാണിച്ച ജീവിതമാർഗ്ഗത്തിലൂടെ ചുവടുതെറ്റാതെ ജീവിക്കാൻ കഴിയുന്നവർക്കേ ഒരു “മാർക്കവാസി” എന്ന വിശിഷ്ടപദവി നേടാൻ കഴിയൂ എന്ന പ്രത്യയശാസ്ത്രമാണു് എൻ്റെ വിശ്വാസപ്രമാണം!

April 26 2024 15:39

“നമ്മുടെ നാട്ടിലൊരു പഴഞ്ചൊല്ലുണ്ടല്ലോ, പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും.” – പിണറായി വിജയൻ.

(സമയം കിട്ടുമ്പോഴൊക്കെ പാപികളുടെ കൂടെക്കൂടി സ്വയം പാപിയാകലാണു് ശിവന്റെ പണി! പരമശിവന്റെ ഓരോരോ ഹോബികളേ!! മനുഷ്യരെ ആ പഴഞ്ചൊല്ലു് ചൊല്ലിപ്പഠിപ്പിച്ച മരപ്പട്ടി, നാട്ടുകാർ തല്ലിക്കൊല്ലാതിരിക്കാനായി, “കാരണഭൂതം” എന്ന ഫെയ്ക്ക് ഐഡി സ്വീകരിച്ചു് സത്യവൃതനോടൊപ്പം ത്രിശങ്കുസ്വർഗ്ഗത്തിൽ കഴിയുകയാണെന്നൊരു ബ്രെയ്ക്കിങ് ന്യൂസുണ്ടു്.)

“എത്രയോ തവണ ഞാൻ ജാവദേക്കറെ കണ്ടു.” – പിണറായി വിജയൻ.

(ഈ പ്രസ്താവത്തിൽ ആരു് പാപിയായി? ആരു് ശിവനായി? ആരു് പവനായി? ആരു് ശവമായി? പൊതുജനം എന്തായി? ജീവിക്കാൻ മറ്റു് വകയില്ലാത്തതിനാൽ മീൻചട്ടിയുമായി ഭിക്ഷയെടുക്കേണ്ട അവസ്ഥയിൽ എത്തിക്കപ്പെട്ട മറിയച്ചേടത്തിമാർ ആരായി?)

“പ്രകാശ് ജാവദേക്കർ തന്നെ വന്നു കണ്ടു.” – ഇ. പി. ജയരാജൻ.

(ഈ പ്രസ്താവത്തിൽ ആരു് പാപിയായി? ആരു് ശിവനായി? ആരു് പവനായി? ആരു് ശവമായി? പൊതുജനം എന്തായി? ജീവിക്കാൻ മറ്റു് വകയില്ലാത്തതിനാൽ മീൻചട്ടിയുമായി ഭിക്ഷയെടുക്കേണ്ട ഗതികേടിൽ എത്തിക്കപ്പെട്ട മറിയച്ചേടത്തിമാർ ആരായി?)

മേമ്പൊടി:

“നമ്മടെ നാട്ടിലു് (എന്റെ ഉജ്ജ്വല ഭരണത്തിലു്) ഒറക്കപ്പായിൽനിന്നു് എഴുന്നേൽക്കുമ്പംതന്നെ ഇന്നാരെയാണു് വഞ്ചിക്കേണ്ടതു് എന്നാലോചിച്ചുകൊണ്ടു് ഒറക്കുതെളിയുന്ന ആളുകളുണ്ടു്. അത്തരം ആളുകളുമായി കൂട്ടുകെട്ടു്, അല്ലെങ്കിൽ ലോഹ്യം, അല്ലെങ്കിൽ അതിർകവിഞ്ഞ സ്നേഹബന്ധം അതൊക്കെ സാധാരണഗതിയിൽ ഉപേക്ഷിക്കേണ്ടതാണു്. ജാവേദ്കറെ കാണുന്നതിലോ സംസാരിക്കുന്നതിലോ എന്താ തെറ്റു്? എത്രയോ തവണ ജാവേദ്കറെ ഇപ്പൊ ഞാൻ കണ്ടതാണു്.” – സത്യവൃതൻ സഖാവു് പിണറായി വിജയൻ.

countersigned:

വി. എസ്. അച്യുതാനന്ദൻ, സരിത, സ്വപ്ന സുരേഷ്, ശബരിമലയിലേക്കു് ഉന്തിത്തള്ളി കയറ്റിവിട്ട “അയ്യപ്പഭക്തകളായ” യുവതികൾ, ശിവശങ്കർ, വാളയാർ മാതാപിതാക്കൾ, പൂക്കോടു് മാതാപിതാക്കൾ, പാനൂരിലെ നാടൻ ബോംബ് നിർമ്മാതാക്കളായ “കുലംകുത്തികൾ”, … … !!!

April 26 2024 16:52

“ഞാൻ എന്തു് ചെയ്യണമെന്നു് എന്നോടു് പറയുന്ന ഒരു സ്വരം ദിവസം മുഴുവനും ഞാൻ കേൾക്കുന്നു! എനിക്കു് ഒഴിയാബാധയുണ്ടോ?”

“ഇല്ല മകനേ, നീ വിവാഹിതനാണു്!”

April 27 2024 11:14

“മറച്ചുവയ്ക്കപ്പെടുന്ന എല്ലാ സത്യങ്ങളും വിഷമായിത്തീരും.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

April 27 2024 11:32

വണ്ടിക്കാശുണ്ടായിരുന്നെങ്കിൽ ചിറ്റപ്പപുത്രൻ്റെ വീടുവരെപ്പോയി കടുപ്പത്തിൽ ഒരു കട്ടൻ ചായയും ഒത്താൽ ഒരു പരിപ്പുവടയും കഴിച്ചു് പ്രമുഖ ദല്ലാളിൻ്റെ വീട്ടിലേക്കു് വണ്ടിവിടാമായിരുന്നു.

പക്ഷേ, മുയ്മൻ കാശും മുടക്കി A/C തൂറൽബസ് വാങ്ങി കയ്യോടെ കട്ടപ്പുറത്തു് കയറ്റിവച്ചതിനാൽ, “നയാപ്പൈസയില്ല, കയ്യിലൊരു നയാപ്പൈസയില്ല”.

April 27 2024 12:48

സാർവ്വലൗകിക സാഹോദര്യത്തിൽ അധിഷ്ഠിതമായ “ജനാധിപത്യ-മാർക്സിസത്തിൽ” കരിങ്കാലുറപ്പിച്ചു് ഈ ഞാൻ പടുത്തുയർത്തിയ സമത്വസുന്ദര മാവേലികേരളം, കുതികാൽവെട്ടികളായ ചില കുലംകുത്തികളുടെ കാൽമാറ്റത്തിലൂടെ, “ലങ്കാദഹനം” പോലെ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോൾ, മഹാനുഭാവുലുവായ ഈ ഞാൻ എൻ്റെ കുടുംബസ്വത്തിൽനിന്നു് ഔദാര്യപൂർവ്വം കനിഞ്ഞനുവദിക്കുന്ന എൻ്റെ കിറ്റും പെൻഷനും നക്കി സുഭിക്ഷമായി ജീവിക്കുന്ന, കൃത്യമായി പറഞ്ഞാൽ, സത്തുപോകാതെ സ്വന്തജീവിതം കഷ്ടപ്പെട്ടു് തള്ളിനീക്കി ഒരുവിധം കയ്ചിലാക്കുന്ന, കൊടിച്ചിപ്പട്ടികളിൽ ആരുമില്ലേടേ അവിടെ, എൻ്റെ മാതൃകാപുരുഷൻ സഖാവു് റോമൻ കൈസർ നീറോയുടെ കാലത്തെന്നപോലെ, മണി-“വീണ” മീട്ടി, മണി-പ്രവാള കവിതകൾ രചിച്ചു്, പിണുവാതിര കളിച്ചു് എന്നെ ആനന്ദസാഗരത്തിൽ ആറാടിക്കാൻ?

ചരിത്രബോധമില്ലാത്ത, പരനാറികളായ, കുലംകുത്തികളായ, ജീവിതശുദ്ധിയില്ലാത്ത നികൃഷ്ടജീവികൾ! നന്ദിയില്ലാത്ത നശുവലുകൾ! തൊഴിലാളിവർഗ്ഗത്തിനുതന്നെ ആക്ഷേപകരമായ അധഃകൃതജന്മങ്ങൾ!!

“നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങുകൾ!”

ഇവറ്റകളെയൊക്കെ സഹായിക്കാനായി ഇറങ്ങിപ്പുറപ്പെട്ട, ആക്ഷേപമില്ലാത്തവിധം സഹൃദയനായ ഈ എന്നെ പറഞ്ഞാൽ മതി!!

April 27 2024 12:54

വെടി-ഉണ്ട തന്നെയാണോടേ, പേടിച്ചു് വിറച്ചപ്പോൾ അൻ്റെ തലയിലേക്കു്, ഉയിർത്തെഴുന്നേറ്റ സഖാവു് യേശു സ്വർഗ്ഗത്തിലെ പിതാവിൻ്റെ മടിയിലേക്കു് കരേറിപ്പോയതുപോലെ, കരേറിപ്പോയതു്?

April 27 2024 13:26

വടിവാളുകൾക്കിടയിലൂടെയുള്ള എൻ്റെ ഓട്ടങ്ങളും, എൻ്റെ പ്രത്യേക ഏക്ഷനുകളും എത്ര വർണ്ണിച്ചാലും എനക്കു് മതിവരാത്തതു് വെറുതെയല്ല.

എന്നെ വിശ്വസിക്കൂ! ഒരേ സമയം ജനസേവകനും മഹാത്മാവും ആയിരിക്കുക എന്നതു്, ഒരു ലഘുതമ സാധാരണ ഗുണിതമല്ല (ലസാഗു), ഉദാത്തമായ ഒരു ഉത്തമ സാധാരണ ഘടകമാണു് (ഉസാഘ)!

April 28 2024 11:35

“മൗനമായിരിക്കാൻ പഠിക്കുക, നീ വളരെയേറെ സംസാരിച്ചുവെന്നു് നിനക്കു് മനസ്സിലാകും.” – കൺഫ്യൂഷ്യസ്.

April 28 2024 12:24

“സിപിഎമ്മിൻ്റെ കേന്ദ്രക്കമ്മിറ്റിയംഗമായ സഖാവു് ഇ. പി. ജയരാജൻ്റെ രാഷ്ട്രീയജീവിതം എല്ലാ ജനത്തിനും അറിയാവുന്നതാണു്.” – അന്തം കമ്മീസ് (ഫ്രഞ്ചിൽ “A. Camus” എന്നു് പറയും)

ജനം പയ്യെപ്പയ്യെ കാര്യങ്ങൾ അറിഞ്ഞുവരുന്നു എന്നതുതന്നെയാണു് സിപിഎമ്മിൻ്റെ “existential crisis”-നും മരണവെപ്രാളത്തിനും കാരണഭൂതവും.

April 28 2024 13:14

വല്ലവനും പിടിച്ചേല്പിക്കുന്ന ക്യാപ്സൂളുകളും ലഘുലേഖകളും “കമ്മീഷൻ ബേസിസിൽ” നാടുനീളെ വിതരണം ചെയ്യലാണു്, കേൾക്കുന്ന കാര്യങ്ങൾ സ്വയം ചിന്തിച്ചു് മനസ്സിലാക്കി, ശരിതെറ്റുകൾ തരംതിരിച്ചു് തദനുസരണം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനെക്കാൾ ഏറെ എളുപ്പം.

സ്വയം ചിന്തിക്കൽ എന്ന പ്രക്രിയ വല്ലാതെ ക്ഷീണിപ്പിക്കുമെന്നു് മാത്രമല്ല, അതിനു് സ്വന്തവും സ്വതന്ത്രവുമായി ചിന്തിക്കാൻ ശേഷിയും തൻ്റേടവുമുള്ള ഒരു വ്യക്തിത്വം ബാല്യകാലം മുതലേ, വീട്ടിൽ നിന്നും, സമുദായത്തിൽ നിന്നും, പൊതുസമൂഹത്തിൽ നിന്നും, വിദ്യാലയങ്ങളിൽ നിന്നും ആധുനിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു് നൽകപ്പെടേണ്ടുന്ന വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കപ്പെട്ടിരിക്കണം എന്നൊരു മുന്നുപാധിയുമുണ്ടു്.

April 28 2024 15:08

“ഗണപതിയുടെ കല്യാണം”, അഥവാ “നാളെ നാളേതി നീളേതി” എന്നു് നാടൻഭാഷ, അഥവാ മണി-പ്രവാള മല്യാലം.

April 30 2024 09:50

TVM മേയറി നേത്യാരമ്മ ആര്യ: “ഡ്രൈവൻ സീറ്റിൽ നിന്നു് എറങ്ങിവാടാ ചേഷ്ട കാണിച്ച തൊരപ്പാ!”

KSRTC ഡ്രൈവൻ യദു: “നീ പോയി ആദ്യം ഏക്ഷൻ കാണിച്ച മുക്ക്യോനെ സീറ്റിൽ നിന്നു് എറക്കിവിടെടീ തൊരപ്പീ!”
ആര്യപുത്രി : യദുപുത്രൻ ==> 1 : 1 സമനില

April 30 2024 10:15

“Dalal” നന്ദകുമാർ ഹലാലോ, ഹറാമോ? പ്രൈം ടൈം ചർച്ചചെയ്യുന്നു! “Anger”: ഗോവിന്ദൻ മാസ്റ്റർജി.
ഗോദയിൽ: ചിറ്റപ്പൻജി, ശോഭേച്ചിജി, പിണറായിജി, ജാവദേക്കർജി.
ടെലഫോൺ ലൈനിൽ: ദല്ലാൾ നന്ദകുമാർജി, ഉസ്താദ് മഅദനിജി.

April 30 2024 11:37

ലെഫ്റ്റ് വിങ് ഫാഷിസം അക്കാദമിക് ലെവലിൽ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്താൻ ചാനൽ ചർച്ചകരായ എല്ലാ ഇടതു് സഹയാത്രികരും കിണഞ്ഞു് പരിശ്രമിക്കുന്നുണ്ടെന്ന കാര്യത്തിൽ പാർട്ടിക്കു് ഒരു സംശയവും വേണ്ട.

എങ്കിൽത്തന്നെയും, “മാമ്പഴക്കൂട്ടത്തിൽ മൽഗോവ, മാസങ്ങളിൽ നല്ല കന്നിമാസം, പൂരങ്ങളിൽ വച്ചു് തൃശ്ശൂർ പൂരം, അച്ചാറിൻ കൂട്ടത്തിൽ ഉപ്പുമാങ്ങ” എന്ന സിൽമാപ്പാട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, സർവ്വലോക രാഷ്ട്രീയവിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു് ജനത്തെ ബോധവത്കരിക്കുന്ന ഇടനിലപ്രഭുക്കളായ ഇടതു് സഹയാത്രികരുടെയിടയിൽ ധ്രുവനക്ഷത്രം പോലെ മിന്നിത്തിളങ്ങുന്ന സഖാവു് ഡോക്ടർ ബി. ജയരാജിനു് കൂടുതൽ ചാനൽച്ചർച്ചകളിൽ പങ്കെടുക്കാൻ അവസരം നൽകി, കൂടുതൽ സ്പെയ്സ് ഒരുക്കിക്കൊടുത്താൽ, – സഖാവു് വി. എസ്. അച്ചുതാനന്ദൻ്റെ ഭാഷയിൽ പറഞ്ഞാൽ -, ISRO ശൂന്യാകാശത്തേക്കു് കത്തിച്ചുവിടുന്ന വാണങ്ങളെ അമ്പേ തോല്പിക്കുന്ന ഹൈസ്പീഡിൽ, കണ്ണും കാതുമെത്താത്ത രാഷ്ട്രീയ ഔന്നത്യങ്ങളിലേക്കു് കുതികുതിക്കാൻ പിണറായിപ്പാർട്ടിക്കു് നിഷ്പ്രയാസം കഴിയുമെന്നാണു് എൻ്റെയൊരു തോന്നൽ.

April 30 2024 14:21

തിരോന്തരം മേയറി ഹെർ ഹൈനസ് സഖാവു് ആര്യ അന്തർജ്ജനം KSRTC-യിലെ താത്കാലിക ജീവനക്കാരനായ യദു എന്നൊരു ഡ്രൈവറുടെ മുന്നിൽ ധാർഷ്ട്യം കാണിച്ചതു് പോരാഞ്ഞിട്ടു് അവൻ്റെ കഞ്ഞികുടിയും മുട്ടിക്കാൻ നോക്കുകയാണത്രെ!

തിരോന്തരം മേയറി ഹെർ ഹൈനസ് ആര്യ അന്തർജ്ജനം ഒരു മാക്രിസ്റ്റ് പിണറായിസ്റ്റാണെന്ന കാര്യം മറക്കുന്നതിനാലാണു് നിങ്ങൾക്കു് അത്തരം പെരുമാറ്റരീതികളിലും വിഡ്ഢിജല്പനങ്ങളിലും അസ്വാരസ്യവും അസ്വാസ്‌ഥ്യവും അറപ്പും തോന്നുന്നതു്.

No. 1 ഘോരളം മുക്ക്യോൻ ജേർണ്ണലിസ്റ്റുകളോടു് “കടക്കു് പുറത്തു്!” എന്നു് അതീവ വിനയാന്വിതനായി, സ്നേഹപുരസ്സരം അഭ്യർത്ഥിക്കുന്നതു് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കിണറ്റിലിറങ്ങി “ചെറ്റത്തരം” കാണിക്കുന്ന മാദ്ധ്യമശീങ്കങ്ങളെ ആ മാനവോന്നതൻ സൗഹൃദപൂർവ്വം കൈകാര്യം ചെയ്യുന്നതു് നിങ്ങൾ കണ്ടിട്ടുണ്ടോ?

ഇടതുസഹയാത്രികരായ മാദ്ധ്യമലോകയൂദാസുകൾ, ഇടത്തൂടുകളല്ലാത്ത രാഷ്ട്രീയനേതാക്കളെ വരിയുടച്ചും വന്ധ്യംകരിച്ചും ഷണ്ഡീകരിക്കാനായി, പിണറായിപ്പാർട്ടിയിൽ നിന്നും അച്ചാരം വാങ്ങി പത്രസമ്മേളനങ്ങളിലും മറ്റും, “മഹാപുരോഹിതർ” തയ്യാറാക്കി ഭരമേല്പിച്ച സ്ക്രിപ്റ്റിനനുസരിച്ചു്, ആർത്തിയോടെ അവതരിപ്പിക്കുന്ന “ഡയകോൽ പ്രസൻ്റേഷനുകൾ” നിങ്ങൾ കേട്ടിട്ടുണ്ടോ, ഒറ്റുചുംബനങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ?

സർവ്വലോക മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറി സഖാവു് ഗോവിന്ദൻ മാസ്റ്റർ അയാളുടെ ഒരു മൈക്ക് ഓപ്പറേറ്ററെ ആംപ്ലിഫയർ സിസ്റ്റത്തിൻ്റെ ഗഹനമായ സാങ്കേതികവശങ്ങൾ പഠിപ്പിച്ചു് കൊടുക്കുന്നതിലെ വൈദഗ്‌ദ്ധ്യവും ഭാഷയും ധാർഷ്ട്യവും പ്രത്യയശാസ്ത്രപരമായ കാഴ്ച്ചപ്പാടിൽ നിന്നുകൊണ്ടു് മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ആ ശ്രമത്തിൽ നിങ്ങൾ വിജയിച്ചിട്ടുണ്ടോ?

“ഇല്ല” എന്നാണു് നിങ്ങളുടെ ഉത്തരമെങ്കിൽ, വല്യതമ്പ്രാൻ പിണറായിച്ചൻ ഭിക്ഷയായി നൽകുന്ന കിറ്റുവാങ്ങി, പഴയകാല കൊച്ചുതമ്പ്രാൻ സഖാവു് ജി. സുധാകരൻജി രാമായണപാരായണത്തിനിടയിൽ മല്ലുക്കളോടു് പ്രതീകാത്മകമായി കല്പിച്ചതുപോലെ, കിറ്റിലെ “ഘടകകക്ഷികളെ” പച്ചമാങ്ങകൂട്ടി ഭുജിച്ചു്, വൈരുദ്ധ്യത്തിൽ അധിഷ്ഠിതവും ഭൗതികവാദപരവുമായ അവനവൻ്റെ ‘ആദ്ധ്യാത്മിക ഫിലോസഫി” അനുസരിച്ചു്, എണ്ണത്തിൽ പിശകാതെ സഹസ്രനാമം ജപിച്ചോ, ആജീവനാന്തം അഞ്ചുനേരം നിസ്കരിച്ചോ, ദൈവപുത്രനെ പത്തുമാസം തൻ്റെ സ്വന്തം വയറ്റിൽ ചുമന്നു് പെറ്റിട്ടും കന്യകയായി തുടരുന്ന വിശുദ്ധ ദൈവമാതാവിനോടു്, അമ്മയാടിൻ്റെ അകിടിൽ തലയിടിച്ചു് പാൽ ചുരത്തിക്കുന്ന കുഞ്ഞാടുകളെപ്പോലെ, മുട്ടിപ്പായി ഇടിപ്രാർത്ഥന പ്രാർത്ഥിച്ചോ ഒരിടത്തു് അടങ്ങിയൊതുങ്ങി കുത്തീരുന്നാൽ, യഥാക്രമം, നിത്യമോക്ഷമോ, സുവർക്കമോ, സ്വർഗ്ഗമോ ഒക്കെ സ്വന്തമാക്കാം.

അല്ലാച്ചാൽ, പാമ്പോ പഴുതാരയോ, പച്ചിലപ്പശുവോ ചോപ്പിലപ്പശുവോ, ത്രിവർണ്ണപ്പശുവോ കാവിപ്പശുവോ ഒക്കെയായി തന്നെയും പിന്നെയും, പിന്നെയും തന്നെയും ഈ ഭൂമിയിൽ, ഈ നരകവാരിധീനടുവിൽ, – ട്രേഡ് യൂണിയൻ്റെ ആഹ്വാനപ്രകാരം സഖാവു് “അനന്തൻ” പണിമുടക്കാത്തിടത്തോളം -, ജനിക്കുകയും, മേല്പറഞ്ഞ കർമ്മങ്ങളും ക്രിയകളും ചാക്രികമായി ആവർത്തിച്ചുകൊണ്ടു് ജീവിക്കുകയും വീണ്ടും ചാവുകയും വീണ്ടും ജനിക്കുകയും ചെയ്യുകയോ, ഇസ്ലാമിക നരകത്തിലെ വല്യക്കാട്ടെ വറചട്ടിയിൽ കിടന്നു് ഞെരിപിരികൊണ്ടു് പുളഞ്ഞു്, പൊരിഞ്ഞു് ശൈത്താനും ഓൻ്റെ കുടുംബത്തിനും സമൃദ്ധമായ ബാർബെക്യൂ സദ്യ ഒരുക്കുകയോ, നസ്രാണി നരകത്തിലെ കെടാത്ത തീയ്ക്കും ചാകാത്ത പുഴുക്കൾക്കുമിടയിൽ, സഖാവു് വി. ശിവൻകുട്ടി മടക്കിക്കുത്തിയ മുണ്ടുമായി നിയമസഭയിൽ അവതരിപ്പിച്ച ബ്രേക്ക് ഡാൻസ് പോലെ, തുള്ളിക്കളിക്കുകയും ആടിക്കളിക്കുകയും ചാടിക്കളിക്കുകയും ചാഞ്ചാടിക്കളിക്കുകയും ചെയ്യുന്ന കൊച്ചുരാമന്മാരാവുകയോ ചെയ്യാം.

May 01 2024 13:07

സർവ്വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിൻ! സർവ്വകേരള മേയർ തൊഴിലാളികളേ, സംഘടിക്കുവിൻ! സർവ്വകേരള മൈനർ തൊഴിലാളികളേ, സംഘടിക്കുവിൻ! സർവ്വകേരള മന്ത്രിത്തൊഴിലാളികളേ, സംഘടിക്കുവിൻ! സർവ്വകേരള ദല്ലാൾത്തൊഴിലാളികളേ, സംഘടിക്കുവിൻ! സർവ്വകേരള പീഡോഫീലിയ തൊഴിലാളികളേ, സംഘടിക്കുവിൻ! സർവ്വകേരള റാഗിങ് തൊഴിലാളികളേ, സംഘടിക്കുവിൻ! സർവ്വകേരള നോക്കുകൂലിത്തൊഴിലാളികളേ, സംഘടിക്കുവിൻ! സർവ്വകേരള ന്യായീകരണത്തൊഴിലാളികളേ, സംഘടിക്കുവിൻ!!

സംഘടിച്ചു് സംഘടിച്ചു് ശക്തരായി, “സത്യവാൻ-സാവിത്രികളും” ലോകാരാദ്ധ്യരുമായ ഇടതുകക്ഷ ഇണക്കുരുവികൾക്കുനേരെ ശബ്ദമുയർത്താനും, കാണുന്നതെന്തും ലൈംഗികമെന്നു് തോന്നുന്ന intoxicated അവസ്ഥയിൽ സ്ഥിതിചെയ്യുന്ന അവർക്കു് നേരെ ലൈംഗികമായി “ചേഷ്ടിക്കാനും” ധൈര്യപ്പെടുന്ന, KSRTC-യിലെ കേവലമൊരു താത്കാലിക ജീവനക്കാരനായ പെറ്റി ബൂർഷ്വാ ഡ്രൈവനെതിരെയും, നിദ്രാവിഹീനയായി ജനസേവനം നടത്തുന്ന, “പരിമിത പ്രജ്ഞയായ” ഒരു 67 വയസ്സുകാരി കമ്മിയമ്മൂമ്മ, പോർണോ ഫിലിമിൽ അഭിനയിക്കുന്ന വീഡിയോ മോർഫ് ചെയ്തുണ്ടാക്കുന്ന നിലയിലേക്കു്, മാക്രിസ്റ്റ് പിണറായിസ്റ്റ് പാർട്ടിയെപ്പോലും ലജ്ജിപ്പിക്കുന്ന വിധം ദയനീയമായി അധഃപതിച്ച വർഗ്ഗീയ-സാമ്രാജ്യത്വ “കോഓപ്പറേറ്റീവ് ബാങ്ക്” മാഫിയോസികൾക്കെതിരെയും ശക്തിമത്തായി പ്രതികരിക്കുവിൻ! രൂക്ഷമായി രോഷാന്ധരാകുവിൻ!!

നഷ്ടപ്പെടുവാൻ വിലങ്ങുകൾ! കിട്ടാനുള്ളതു് കിറ്റുകൾ!!

KSRTC-ബസുകളും കാറുകളുമെല്ലാം സകലമാന ലൈറ്റുകളുമിട്ടു് മറ്റു് ട്രാഫിക് പാർട്ടിസിപ്പന്റ്‌സിന്റെയും വീക്ഷകരുടെയുമൊക്കെ കണ്ണഞ്ചിപ്പിച്ചുകൊണ്ടു് നെട്ടോട്ടം ഓടുന്ന സന്ധ്യാസമയങ്ങളിൽ, രാത്രികാലങ്ങളിൽ, സഖാവു് ബെർടോൾട് ബ്രെഹ്റ്റ് നമ്മെ പഠിപ്പിച്ചിട്ടുള്ളതുപോലെ, ആ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് സാമ്രാജ്യത്വ അനീതിക്കെതിരെ പ്രതിഷേധസൂചകമായി നഗരത്തിനു് മൊത്തം തീയിടുവിൻ!

അങ്ങനെ, മാർക്സ് പ്രവചിച്ച ആ ഒടുക്കത്തെ അമ്മവിപ്ലവത്തിലേക്കു്, “ചെംതൊപ്പിയും ചെംഷർട്ടും കാക്കിക്കളസവുമിട്ടു്”, “വൺ ടൂ ത്രീ, വൺ ടൂ ത്രീ” എന്നു് പിണുവാതിരച്ചുവടുവച്ചു്, മണി-പ്രവാള വിപ്ലവഗാനങ്ങൾ പാടി, വിപ്ലവത്തമ്പേറുകൾ കൊട്ടി, മണി-വീണകൾ മീട്ടി മുന്നേറുവിൻ!!

“ശിവാത്മകമായ” ആയിനം ഉദകക്രിയകളും സത്കർമ്മങ്ങളും വർദ്ധിത പ്രതികാരദാഹത്തോടെ നാം ചെയ്തുകൊണ്ടിരിക്കുമ്പോൾ, പാപികളായ ദല്ലാളുകളൊന്നും നമ്മുടെ പരിസരങ്ങളിലോ പ്രാന്തപ്രദേശങ്ങളിലോ ഇല്ലെന്നു് കരിമണൽ കർത്താവിന്റെ നാമത്തിൽ ഉറപ്പുവരുത്തുക! അല്ലെങ്കിൽ അവർ വഴി “ശിവാത്മകരായ” നമ്മളും അവരെപ്പോലെ മഹാപാപികളായിപ്പോകും!

വൈരുദ്ധ്യാത്മകമായ ഈ ഭൗതികാർത്ഥത്തിൽ, ആദ്ധ്യാത്മികമായ വിപ്ലവാഭിവാദ്യങ്ങളോടെ, ഏവർക്കും മെയ്ദിനാശംസകൾ!!

May 01 2024 14:43

സിപിഎം മേയറായ ഭാര്യ പുറത്തും, സിപിഎം എംഎൽഎ ആയ ഭർത്താവു് അകത്തുമായി അഴിഞ്ഞാടിയ ഒരു KSRTC ബസിൽ നിന്നും, ആ അഴിഞ്ഞാട്ടങ്ങളുടെ ദൃശ്യങ്ങളുള്ള മെമറി കാർഡ്സ് അപ്രത്യക്ഷമായാൽ, സിപിഎം വഴി KSRTC-യിലും കെ-പൊലീസിലും കയറിപ്പറ്റിയ, ആ ബസിൽ യഥേഷ്ടം പ്രവേശനം സാദ്ധ്യമായിരുന്ന “ഇടതു് സഹയാത്രികരെ” മാത്രമേ സംശയിക്കേണ്ടതുള്ളു.

May 01 2024 16:21

ത്രോന്തരം മേയറുടെ ഇടറിയ സ്വരം കേട്ടപ്പോൾ ഹൃദയവേദനയാൽ എൻ്റെ കണ്ണുകൾ മൂത്രാവൃതമായി. ആ മൂത്രപാളിയിലൂടെ നോക്കിയപ്പോഴാണു്, സ്ത്രീവർഗ്ഗസംരക്ഷകരായും ബാലപീഡനവിരുദ്ധരായുമെല്ലാം ചാനൽ ചർച്ചകളിലെത്തുന്ന അക്കാദമിക്കുകളായ ഇടതുസഹയാത്രികർ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും വ്യാഖ്യാനിച്ചും, ആത്മനിയന്ത്രണം നഷ്ടപ്പെട്ടവരെപ്പോലെ കോപാകുലരായി ഉച്ചത്തിൽ ആക്രോശിച്ചും സ്ഥാപിച്ചെടുക്കാൻ കഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു കിടപ്പുവശം ഈ കാര്യത്തിനുണ്ടെന്ന സത്യം കൂടുതൽ ക്ലാരിറ്റിയോടെ കാണാൻ എനിക്കു് കഴിഞ്ഞതു്.

ഇതാണു് അനിഷേദ്ധ്യമായ ആ സത്യം: “മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യകാറിനു് പിന്നിൽ, താൻ ഓടിക്കുന്ന KSRTC ബസ് കുറുകെയിട്ടു്, ജനപ്രിയ മേയർ സഖാവു് ആര്യയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം ഡ്രൈവൻ യദു ദുരുദ്ദേശപരമായും കരുതിക്കൂട്ടിയും തടസ്സപ്പെടുത്തുകയായിരുന്നു!”

[“Das habe ich im Urin” (അതെനിക്കു് മൂത്രത്തിലുണ്ടു്) എന്ന ജർമ്മൻ സായിപ്പന്മാരുടെ പഴഞ്ചൊല്ലിനു് ഇങ്ങനെയും ഒരർത്ഥമുണ്ടെന്നു് അതോടെയാണു് വാസ്തവത്തിൽ എനിക്കു് പിടികിട്ടിയതു്.]

May 02 2024 11:17

“സ്വന്തം തെറ്റുകൾ ഒരിക്കലും കാണാത്തവരിൽ നിന്നും, തെറ്റുകൾ നിങ്ങളുടെ പക്ഷത്താണെന്നു് നിങ്ങളെ ബോധ്യപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നവരിൽനിന്നും അകലം പാലിക്കുക!”

[വ്യാജമായതിനാൽ, വർഷങ്ങൾക്കുമുൻപു് കോടതി തള്ളിക്കളഞ്ഞ ഒരു കേസാണെന്നറിഞ്ഞിട്ടും, ആ കേസ് ചൂണ്ടിക്കാണിച്ചു് KSRTC-യിലെ താത്കാലിക ജീവനക്കാരനായ ഡ്രൈവർ യദുവിനെ, കിട്ടുന്ന അവസരങ്ങളിലെല്ലാം “ക്രിമിനൽ” എന്നു് മനഃപൂർവ്വം ആവർത്തിച്ചു് മുദ്രകുത്തി, തന്റെ “area of jurisdiction” മറികടന്നു്, അവനെ അവന്റെ കൃത്യനിർവ്വഹണത്തിൽ തടസ്സപ്പെടുത്തി എന്നതിനു് വ്യക്തമായ വിഷ്വൽ തെളിവുകളുള്ള, ഡ്യൂബിയസായ അനേകം ഔദ്യോഗിക റെക്കോർഡുകളുള്ള ഒരു മേയറെ, അവൾ സ്വന്തം പാർട്ടിയുടെ അനുഭാവി ആണെന്നതിനാൽ, ഏതുവിധേനയും സംരക്ഷിക്കാൻ “herd instinct” പ്രകാരം ബാദ്ധ്യസ്ഥരായി “അരയും തലയും മുലയും മുറുക്കി” അരങ്ങത്തെത്തുന്ന “കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് ആരോമലുകളിലും ഉണ്ണിയാർച്ചകളിലും”, മനുഷ്യർ കഴിയുന്നത്ര അകലം പാലിക്കേണ്ടുന്ന നീചരുടെ, അധമജന്മങ്ങളുടെ മൂലരൂപങ്ങളെ (prototypes) ദർശിക്കാൻ സുബോധം പൂർണ്ണമായും നഷ്ടപ്പെട്ടില്ലാത്ത ആർക്കും കഴിയും. അതിനു് കഴിയാതെ, ആ ന്യായീകരണത്തൊഴിലാളികൾ പുലമ്പുന്നതാണു് സത്യം എന്നു് കരുതുന്നവർ ഹോപ്ലസ് ആയി ബ്രെയിൻ വാഷ് ചെയ്യപ്പെട്ട പാർട്ടി അടിമകളോ, പാർട്ടി ചാവേറുകളോ മറ്റോ ആയിരിക്കണം.]

May 02 2024 11:57

സ്ത്രീലിംഗം ഇല്ലായിരുന്നെങ്കിൽ, പുല്ലിംഗങ്ങളും നപുംസകലിംഗങ്ങളും മാത്രം ഉപയോഗിച്ചു് മാക്രിസ്റ്റ് പാർട്ടിക്കു് സർവ്വരാജ്യതൊഴിലാളിവിപ്ലവം നടത്തേണ്ടിവന്നേനെ! എത്ര ഫീകരമായിരുന്നേനെ അതുപോലൊരു “apocalyptic scenario”!!

ഹോ, ഫയങ്കരം! ഓർക്കുമ്പോൾത്തന്നെ “medulla oblongata”-യിൽ നിന്നും കുണ്ഡലിനിയിലേക്കു് ഒരു ഉൾക്കിടിലം ഊർന്നിറങ്ങുന്നു!!!

May 02 2024 13:07

അവർ പറഞ്ഞ കാര്യങ്ങൾ നീ മറക്കുമെന്നു് ചില ആളുകൾ ചിന്തിക്കുന്നു. പക്ഷേ, ബഹുമാനമില്ലായ്മക്കു് എക്സ്പയറി ഡെയ്റ്റില്ല.

May 03 2024 10:21

വൈരുദ്ധ്യാത്മക സാക്ഷിമൊഴിയിലൂടെ “പ്രത്യേക ഏക്ഷൻ” കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പുതിയ ഇൻ്റെറൊഗേഷൻ സാദ്ധ്യതകൾ വിപ്ലവകരമായി വെട്ടിത്തുറന്ന ലുട്ടാപ്പിക്കു് ആദരപൂർവ്വം അർപ്പിക്കാനായി പൊതുജനം ബക്കറ്റ് പിരിവെടുത്തു് വാങ്ങിയ, ടർബോ ജറ്റും, നാവിഗേഷൻ ഡിവൈസും ഫിറ്റ് ചെയ്ത പുതിയ കുന്തം ഡാകിനി അമ്മൂമ്മ ടെസ്റ്റ് ചെയ്യുന്നതാണു് ചിത്രം.

“GPS: “ഓക്കുമരത്തിനു് പിന്നിൽ വലത്തോട്ടു് തിരിയുക!”

May 03 2024 10:34

“സ്വയം ഉയർത്താൻ മറ്റുള്ളവരെ താഴ്ത്തേണ്ടിവരുന്നവൻ എത്ര ചെറുതാണു്!” – വിൽഹെൽമീനെ ഫോൺ ഹില്ലേൺ

May 03 2024 13:59

ആഗോളതാപനം അനിഷേദ്ധ്യമായ ഒരു ശാസ്ത്രസത്യമാണു്. കേരളം വേനൽ ചൂടിൽ ചുട്ടുപഴുക്കുന്നതിൻ്റെ പിന്നിലെ ഒരു പ്രധാന ഘടകം തീർച്ചയായും അതാണു്. അന്തരീക്ഷത്തിലേക്കു് പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡ് (CO2), മീഥെയ്ൻ (CH4) മുതലായ ഹരിതഗൃഹവാതകങ്ങളുടെ അളവു് കുറയ്ക്കുക എന്ന ഒരു പരിഹാരമേ അതിനുള്ളു. അതാണെങ്കിൽ മനുഷ്യർക്കു് മാത്രം സാദ്ധ്യമാക്കാൻ കഴിയുന്ന കാര്യവുമാണു്.

“പലതുള്ളി പെരുവെള്ളം” ആയതിനാലും, “അണ്ണാറക്കണ്ണനും തന്നാലായതു്” എന്നു് “ഭാരതം റ്റു ശ്രീലങ്ക” ചിറ കെട്ടിൻ്റെ കാലത്തു് ശ്രീരാമഭഗവാൻ അരുളിച്ചെയ്തിട്ടുള്ളതിനാലും, ഓരോരുത്തർക്കും അവരവരുടേതായ പങ്കു് ആ ഉദ്യമത്തിൽ നിർവഹിക്കാൻ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.

(ചിറകെട്ടിൽ തൻ്റേതായ ഇളംരീതിയിൽ കർമ്മനിരതനായ സഖാവു് അണ്ണാറക്കണ്ണനെ അനുമോദിക്കാനായി ശ്രീരാമഭഗവാൻ മുതുകിൽ തലോടിയതിൻ്റെ ചരിത്രപരമായ തെളിവാണു് അണ്ണാറക്കണ്ണന്മാരുടെ മുതുകത്തു്, സന്യാസിമാരുടെ നെറ്റിയിലെ ഭസ്മക്കുറി പോലെ, പൊതുസമൂഹത്തിനു് ഇന്നും ദർശിക്കാൻ കഴിയുന്ന മൂന്നു് സമാന്തരരേഖകൾ എന്നു് ബാല്യത്തിൽ എൻ്റെ സ്വന്തമൊരു ച്യാച്ചി എന്നെ പറഞ്ഞു് പഠിപ്പിച്ചിട്ടുണ്ടു്. അരി കഴുകി അടുപ്പത്തെ കലത്തിലെ ചൂടുവെള്ളത്തിലേക്കു് വാരിയിടുന്ന നിർണ്ണായകമായ നിമിഷത്തിൽ, ഒരരി കലത്തിനു് വെളിയിലേക്കു് വഴുതി രക്ഷപെട്ടാൽ അതു് മൊത്തം അരിക്കൂട്ടത്തിലെ ഏറ്റവും ഭാഗ്യമുള്ള അരി ആയിരിക്കുമെന്നും, അതിനെ കയ്യോടെ പിടിച്ചു് കലത്തിലാക്കിയില്ലെങ്കിൽ ലഭിക്കുന്ന ചോറിൻ്റെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ആ ച്യാച്ചിയിൽ നിന്നുമാണു് ഞാൻ മനസ്സിലാക്കിയതു്. കാടുകളിലൂടെയും മലകളിലൂടെയും പുഴകളിലൂടെയും പുഴകളുടെ തീരങ്ങളിലൂടെയുമെല്ലാം എന്നെപ്പോലെയോ, എന്നെക്കാൾ കൂടുതലോ പിരിവെട്ടിയ കൂട്ടുകാരോടൊപ്പം അലഞ്ഞുതിരിഞ്ഞു് പരൂക്ഷണനിരൂക്ഷണങ്ങൾ നടത്തി ഒത്തിരി സമയം ചെലവഴിച്ചിരുന്ന പ്രകൃതിസ്നേഹിയായ ഒരു ബാലൻ എന്ന നിലയിൽ, ആഞ്ഞിലിച്ചക്ക, പാണൽപ്പഴം, വെട്ടിപ്പഴം, മൂട്ടിൽതൂറിക്ക (Baccaurea courtallensis) ഇത്യാദി അനേകം പഴങ്ങളുടെ ഒരു “ardent consumer” ആയിരുന്ന എന്നോടു് ആവക ഫലങ്ങൾ തിന്നുമ്പോൾ വളരെ സൂക്ഷിക്കേണ്ടതുണ്ടെന്നും, അവയ്ക്കുള്ളിലെ കുരുക്കൾ അബദ്ധത്തിലെങ്ങാനും വിഴുങ്ങിയാൽ, അവ വയറ്റിൽക്കിടന്നു് മുളച്ചുവളർന്നു് കാലാന്തരത്തിൽ ആസനത്തിലൂടെ പുറത്തുവന്നു് മുഖം കാണിക്കുമെന്നും, പോരെങ്കിൽ, തോട്ടത്തിൻ്റെ നടുവിൽ നിൽക്കുന്ന ജ്ഞാനവൃക്ഷത്തിൻ്റെ ഫലം യാതൊരു കാരണവശാലും തിന്നരുതെന്നു് സാക്ഷാൽ യഹോവ ആദാം-ഹവ്വാ ദമ്പതികളോടു് കല്പിച്ചിട്ടുണ്ടെന്നും, മേല്പറഞ്ഞ ഫലങ്ങൾ കായ്ക്കുന്ന വൃക്ഷങ്ങളോ ചെടികളോ യഹോവയായ ദൈവത്തിൻ്റെ തോട്ടത്തിൻ്റെ ഒത്തനടുവിലാണോ, അതോ ഒരല്പം സൈഡ് വലിഞ്ഞാണോ നിൽക്കുന്നതെന്ന കാര്യത്തിൽ കൃത്യമായ ഒരു “അതീന്ദ്രിയജ്ഞാനം” നശ്വരമനുഷ്യർക്കു് അസാദ്ധ്യമായതിനാൽ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കാൻ വിധിക്കപ്പെട്ടവരാണു് നമ്മളെന്നും, സന്ധ്യാനേരത്തു് വീടിനു് പുറത്തിറങ്ങുന്ന കന്യകമാരുടെ ചോര മുയ്മൻ ഒറ്റവലിക്കു് ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ്സുകൾ ഓരോ വന്മരങ്ങൾക്കും പിന്നിൽ ഒളിച്ചിരിക്കുന്നുണ്ടെന്നും, അതാണു് ഒരു കന്യക എന്ന നിലയിൽ ഇമ്മാതിരി കഠിനസൂക്ഷ്മത പുലർത്തി താൻ ജീവിക്കുന്നതിൻ്റെ പിന്നിലെ ഗുട്ടൻസെന്നും തുടങ്ങി ഒരുപാടൊരുപാടു് ശാസ്ത്രസത്യങ്ങളും പ്രപഞ്ചരഹസ്യങ്ങളും സാരോപദേശങ്ങളുമെല്ലാം ആ ച്യാച്ചിയുടെ സ്റ്റഡിക്ലാസ്സുകൾ ഇല്ലായിരുന്നെങ്കിൽ കേൾക്കാനോ അറിയാനോ തദനുസൃതം ജീവിക്കാനോ എനിക്കു് കഴിയുമായിരുന്നില്ല. അന്തിക്രിസ്തു, അന്ത്യവിചാരണ, ലോകാവസാനം മുതലായ വിഷയങ്ങളിലും പ്രവചനസ്വഭാവത്തോടെ ആ ച്യാച്ചി എന്നെ പ്രബോധിപ്പിച്ചിരുന്നു. നന്ദി ച്യാച്ചീ, നന്ദി! ച്യാച്ചിക്കു് എൻ്റെ ഹൃദയംഗമമായ സ്നേഹബഹുമാനാദരവുകൾ!!)

പക്ഷേ, കേരളം എന്ന ബനാനറിപ്പബ്ലിക്കിലെ ഒരു നടപ്പുരീതി അനുസരിച്ചു്, ഇന്ധനവിഴുങ്ങികളായ നാല്പതും അൻപതുമൊക്കെ കാറുകളുടെ അകമ്പടിയോടെ, പ്രജകളെ പൊതുനിരത്തിൽ നിന്നും ചവിട്ടിത്തെറിപ്പിച്ചു്, രക്ഷാപ്രവർത്തനം നടത്തി അകറ്റിനിർത്തി, ജനങ്ങളെ മേമ്പൊടി കൂട്ടി സേവിക്കുന്ന ഒരു പ്രജാപതി, അദ്ദ്യം ഫുത്തിയിൽ നാരദനും, ഓട്ടത്തിൽ സ്പ്രിൻ്ററും, ഏക്ഷനിൽ ഹീറോയും ആയതിനാൽ, “ഉഷ്ണം ഉഷ്ണേന ശാന്തി” എന്ന മല്ലു സിദ്ധാന്തപ്രകാരം, അകമ്പടിവാഹനങ്ങളുടെ എണ്ണം ഇരട്ടിയോ, ഇരട്ടച്ചങ്കൻ എന്ന നിലയിൽ “ഡബിൾ ഇരട്ടിയോ” ആക്കി വർദ്ധിപ്പിക്കാൻ തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

സഖാവു് അരിപ്രാഞ്ചി ആത്മബോധത്തിൻ്റെ ഒരു അത്യപൂർവ്വ നിമിഷത്തിൽ ഉച്ചരിച്ചപോലെ, ആൾ ഏക്ഷൻ ഹീറോ ആണെന്നല്ലാതെ, ആൾക്കു് എജിക്കേശൻ ഇല്ലല്ലോ!

(മൂട്ടിൽ തൂറിക്കയുടെ ചിത്രത്തിനു് കടപ്പാടു്)

May 03 2024 16:55

താനൊരു പരമാത്മപ്രജ്ഞയാണെന്നു് തനിക്കോ തന്റേതുകൾക്കോ യാതൊരു സംശയവുമില്ലാത്ത ഒരു പരിമിതപ്രജ്ഞയെ “ചോപ്പുതസ്കരി” എന്നു് അഭിസംബോധന ചെയ്യാമെന്ന സനാതനസത്യത്തെ പരമമായി അവഗണിച്ചുകൊണ്ടു് “പച്ചക്കള്ളി” എന്നു് അഭിസംബോധന ചെയ്യുന്ന സാമ്രാജ്യത്വ ബഹുരാഷ്ട്ര ബൂർഷ്വാ ഫാഷിസ്റ്റ് പ്രവണതയ്ക്കെതിരെ ശക്തിമത്തായി പ്രതിഷേധിക്കുന്നു.

കാര്യം ഏതുമായിക്കൊള്ളട്ടെ, അതിലെ വസ്തുതകൾ അവ ആയിരിക്കുന്നതുപോലെ, കാര്യകാരണബന്ധത്തിനു് യാതൊരുവിധ മുറിവുകളും ഏല്പിക്കാതെ, യാതൊരുവിധ വളച്ചുകെട്ടലുകളുമില്ലാതെ, യാതൊരുവിധ പുകമറകളും സൃഷ്ടിക്കാതെ, യാതൊരുവിധ പ്രത്യയശാസ്ത്ര ചാക്കുകെട്ടുകളുടെയും ഭാരം മുതുകിൽ പേറാതെ, സാക്ഷരരും പ്രബുദ്ധരുമെന്നു് സ്വയം അഭിമാനിക്കുന്ന കേരളീയ പൊതുസമൂഹത്തിനു് മുന്നിൽ നിസ്വാർത്ഥമായി അവതരിപ്പിക്കാൻ സർവ്വാത്മനാ സന്നദ്ധരായ സഖാക്കൾ അഡ്വ. അനിൽകുമാർ, അഡ്വ. ഹസ്കർ, ഡോ. ഷിജു ഖാൻ, ഡോ. ബി. ജയരാജ്, റജി ലൂക്കോസ് ഇത്യാദി “പരിമിതപ്രജ്ഞരും”, പ്രശസ്തരും, പ്രഗത്ഭരുമായ എണ്ണമറ്റ ഇടതുപക്ഷ സഹയാത്രികരും, ഇടതുപക്ഷ ചവിട്ടുപടിയാത്രികരുമെല്ലാം അണിയണിയായ് നിരനിരയായ് ക്യൂവിൽ കാത്തുനിൽക്കുന്നുണ്ടെന്നിരിക്കെ, സ്ത്രീകളെ വഴിനീളെ പാന്റ്സ് പൊക്കിക്കാണിച്ചുകൊണ്ടു് സ്വൈര്യവിഹാരം ചെയ്തിട്ടും പിണു മഹാരായാവിന്റെ ഭരണത്തിൽ കീഴിലുള്ള ജനകീയ KSRTC-യിൽ ഡ്രൈവറായി ജോലിചെയ്യാൻ ഒരു പ്രശ്നവുമില്ലാതെ അനുവാദം ലഭിച്ചവനും, ഞരമ്പുരോഗിയും, അതിഫീകരമായ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവനും, സമൂഹത്തിന്റെ നെടുംതൂണായി കാര്യക്ഷമതയോടെ, യാതൊരുവിധ അപവാദവും കേൾപ്പിക്കാതെ കുഞ്ഞിനെ ഒക്കത്തുവച്ചുപോലും കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു മേയർ യുവതിയെ അവൾ അർഹിക്കുന്ന വിധേയത്തോടെ ബഹുമാനിക്കാനും ആദരിക്കാനും തയ്യാറാവാത്ത ഒരു “സാമൂഹ്യവിരുദ്ധനെ” ചാനൽ ചർച്ചകളിൽ ക്ഷണിച്ചുവരുത്തി ഇടതുകക്ഷത്തെ കൂടുതൽ കൂടുതൽ നാറ്റിക്കുന്നതെന്തിനെന്നു് എനക്കറിയില്ല.

നക്കാപ്പിച്ച നല്കിയാൽ ഏതു് പോസിലും നിന്നും കിടന്നും വളഞ്ഞും പ്രതിലോമകാരികളായ വർഗ്ഗശത്രുക്കളെ നാറ്റിച്ചു് നാമാവശേഷമാക്കാൻ ശേഷിയും ശേമുഷിയുമുള്ള കുലീന നാരീവൃന്ദങ്ങൾക്കു് മാവേലിയുടെ ഈ പുണ്യഭൂവിൽ വംശനാശം സംഭവിച്ചുവെന്നോ!? ഛായ്, ലജ്ഞാവഹം!

May 03 2024 18:28

എതിർപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കുമെതിരെ സിപിഎം
നടത്തുന്ന ഓരോ ആരോപണവും, ഓരോ ആക്രമണവും അതിലും കടുത്ത ഭാഷയിൽ
ആത്മപരിശോധനാർത്ഥം നടത്താനുള്ള എല്ലാ യോഗ്യതകളുമുള്ളതു് സിപിഎം എന്ന
ജനാധിപത്യഫാഷിസ്റ്റ് പാർട്ടിക്കുതന്നെയാണു്.

May 04 2024 11:23

“കൊടുത്താൽ കൊല്ലത്തും കിട്ടും.”

നടികൾമാർതിലകത്തിനു് കുന്നംകുളത്തു് കൊടുത്താൽ, KSRTC ഡ്രൈവനു് തിരോന്തരപുരത്തു് തിരിച്ചുകിട്ടും.

നാമധേയപ്രകാരം നടി നസ്രാണിയും ഡ്രൈവർ ഹിന്ദുവുമാണെന്ന ക്രൂരസത്യം തിരിച്ചറിഞ്ഞ നസ്രാണിദൈവമായ യഹോവ നേരിട്ടിടപെട്ടു് ഒരു ക്രൈസ്തവസഭാപെണ്ണാടിനെ നടുറോട്ടിലിട്ടു് പൈശാചികമായി പീഡിപ്പിച്ച സാക്ഷാൽ “റോക്കി ഭായി” ആയ ഡ്രൈവനു് പണി “ബിസ്കറ്റ് കവറിൽ” കൊടുത്തതാകാനാണു് സാദ്ധ്യത.

അല്ലെങ്കിൽത്തന്നെ, യഥാർത്ഥ പ്രപഞ്ചസ്രഷ്ടാവു് ആരെന്ന കാര്യത്തിൽ നസ്രാണിദൈവം യഹോവയും ഹിന്ദുദൈവം ബ്രഹ്മാവും തമ്മിൽ ഒരു കേസ് സുപ്രീം കോടതിയിൽ ഇന്നും വിധിപറയാതെ, ലാവ്ലിൻ കേസ് മോഡലിൽ നീട്ടിനീട്ടി വയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടു്.

ഈ കേസുകെട്ടിനു് അത്ര എളുപ്പം കുരുക്കഴിക്കാൻ പറ്റാത്തവിധത്തിൽ സങ്കീർണ്ണമായി പൂർവ്വാശ്രമങ്ങളിലേക്കു് നീണ്ടുപരന്നുകിടക്കുന്ന കണ്ടമാനം വേരുകളുണ്ടെന്നു് സാരം.

May 04 2024 12:01

മല്ലു മാദ്ധ്യമലോകത്തിൽ “ഇൻ്റർവ്യൂ” എന്നാൽ, “മാപ്രകൾക്കു്” കുറ്റാരോപിതരെ ജുഡീഷൽ അഥോറിറ്റി ചമഞ്ഞു് എതിർവിസ്താരം (cross examination) ചെയ്യാനുള്ള അവകാശവും പരമമായ അധികാരവുമാണു് എന്നപോലെയാണു് കാര്യങ്ങൾ!

May 04 2024 14:08

“വെളുത്ത സായിപ്പന്മാരിൽ” നിന്നും ഏറ്റെടുത്ത നിയമവ്യവസ്ഥ ഉപയോഗിച്ചു് നീതിന്യായനിർവ്വഹണം നടത്താൻ വിപ്ലവസഖാവു് മേയറുടെ ആംഗലഭാഷാ പരിജ്ഞാനം മതിയാവില്ലെന്നു് മനസ്സിലാക്കാൻ “ഇരുണ്ട സായിപ്പന്മാർ” ശ്രമിച്ചാൽ നന്നായിരിക്കും.

May 04 2024 18:20

“അഡ്വ. ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയർക്കും കൂട്ടത്തിനുമെതിരെ കേസെടുക്കാൻ വഞ്ചിയൂർ ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്റ്റ്രേട്ട് കോടതി നിർദ്ദേശിച്ചു.” – വാർത്ത

ഭാഗ്യം! “Persistent Vegetative State”-ൽ സ്ഥിതി ചെയ്യാത്തവരായ വക്കീലന്മാരും കേരളത്തിലുണ്ടു്.

May 05 2024 12:06

സഖാക്കൾ എന്തിനാണു് ഷാഫി പറമ്പിലിനെ വർഗ്ഗീയവാദിയാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നതു്?

Elementary, my dear Watson!

“മുളയിലേ അറിയാം മുളക്കരുത്തു്” എന്നതിനാൽ, വളർന്നുവന്നാൽ പാർട്ടിയുടെ കുടിലതകൾ തുറന്നുകാട്ടാൻ കരുത്തുണ്ടായേക്കാവുന്ന നാമ്പുകളെ മുളയിലേ നുള്ളൽ, അഥവാ “ഭ്രൂണഹത്യ”, മാക്രിസ്റ്റ് പിണറായിസ്റ്റുകൾ ഒരു “lynchlaw” പോലെ എക്കാലവും നടപ്പിലാക്കിയിരുന്നു!

ഉന്മൂലനോത്സവത്തിൽ, സ്ത്രീപീഡനാരോപണം, വർഗ്ഗീയവാദിയാക്കൽ, കുഴിമാടം തോണ്ടി പുറത്തിട്ടു് നാറ്റിക്കൽ, കുലംകുത്തിയായി പ്രഖ്യാപിക്കൽ, ഭ്രഷ്ടു് കല്പിക്കൽ, ഊരുവിലക്കൽ, “സ്മാർത്തവിചാരം”, തീവ്രത നിർണ്ണയിക്കൽ, വെട്ടിക്കൊല്ലൽ, ബോംബിട്ടു് കൊല്ലൽ, സൈബർ ബുള്ളിയിങ് തുടങ്ങിയ ഏതിനം ദുർഗന്ധവാഹിയായ തുറുപ്പുചീട്ടുകളും ഇറക്കിക്കളിക്കാൻ മടിക്കുന്നവരല്ല “പുരോഗമനക്കാർ” എന്നു് സ്വയം വിശേഷിപ്പിക്കുന്ന മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റുകൾ!

പക്ഷേ, എന്തു് ചെയ്യാൻ? കേരളത്തിലെ കിറ്റുഭോജികളായ സാമാന്യമനുഷ്യർക്കു് ഒരു കാരണവശാലും ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലല്ല മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റ് വിപ്ലവപാർട്ടി അതിൻ്റെ ആന്തരികഘടന വിഭാവനം ചെയ്തിരിക്കുന്നതും, കള്ളും കഞ്ചാവും നൽകി ഈ നിലയിലേക്കു്, നാണമില്ലാത്ത ഫുത്തിജീവിയുടെ ആസനത്തിൽ മുളച്ച ആലിൻ്റെ പരുവത്തിൽ വളർത്തി വികസിപ്പിച്ചു് പന്തലിപ്പിച്ചിരിക്കുന്നതും!

May 05 2024 12:46

തീട്ടം തിന്നുന്ന പട്ടിയെ ഊച്ചിൻ്റെ മണം ദുസ്സഹമാണെന്നു് പറഞ്ഞു് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതാണു്, മാക്രിസ്റ്റുകളെ പൊതുവെയും, ചാനൽ ചർച്ചകളിലെ ഇടതുകക്ഷകുക്ഷികളെ പ്രത്യേകിച്ചും, സംവാദങ്ങളിൽ, “reason, logic, evidence, proof, cause and effect relation” മുതലായ പ്രൊഫെഷണൽ ടെർമിനോളജികൾ പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെക്കാൾ എത്രയോ എളുപ്പം.

“Cause and effect is a system of logical reasoning where evidence and proof are presented to show how an event took place or something happened.”

May 05 2024 14:15

കഞ്ഞികുടിച്ചു് പോകാമല്ലോ എന്നുകരുതി ഞാൻ KSRTC-യിൽ ഒരു താത്കാലിക ഡ്രൈവൻ പണിക്കു് അപേക്ഷ സമർപ്പിച്ചു. അപ്പോൾ അവർ പറഞ്ഞു: “സ്ത്രീരത്നങ്ങളെ മുണ്ടുപൊക്കി കാണിച്ചിട്ടുണ്ടെന്ന വില്ലേജാപ്പീസറുടെ സർട്ടിപ്പിക്കോത്തുമായി വന്നാൽ ഡ്രൈവൻ പണി തരാം.”

സാധാരണ ഞാൻ മുണ്ടുടുക്കാറില്ല. ഡ്രൈവൻ പണി കിട്ടിയാൽ കൊള്ളാമെന്നുണ്ടുതാനും. ഇനി ഒന്നേ ചെയ്യാനുള്ളു: ഒരു ലുങ്കി വാങ്ങി വട്ടം ചുറ്റിയുടുത്തു്, പോർണോ ഫിലിം നടികൾമാർതിലകത്തിലൊന്നിനെ, വില്ലേജാപ്പീസർ സമക്ഷം മുണ്ടുപൊക്കി, തൂങ്ങിയാടുന്ന എൻ്റെ കിടുങ്ങാമണികൾ കാണിച്ചു്, സംഭവം സത്യമാണെന്നതിനു് വില്ലേജാപ്പീസർ ഏമാനിൽ നിന്നും മുദ്ര പതിപ്പിച്ച സർട്ടിപ്പിക്കോത്തു് വാങ്ങി KSRTC ഏമാന്മാരുടെ മുന്നിൽ മുതുകുകുനിച്ചുനിന്നു് സമർപ്പിക്കണം. മുതുകുവേദനമൂലം കണ്ടമാനം കുനിയൽ അത്ര അനായാസമല്ല. പക്ഷേങ്കി, ഞാങ്കുനിയും! ഈ ഞാൻ സർവ്വശക്തിയും സംഭരിച്ചു് നടുകുനിക്കും!!

KSRTC-യിൽ താത്കാലിക ഡ്രൈവനായി പണി കിട്ടിയാൽ, എനിക്കു് കിട്ടാൻ സാദ്ധ്യതയുള്ള 750 രൂഫാ കൊടുത്തു് കുഴമ്പുവാങ്ങി നടുതിരുമ്മി എനിക്കു് നടുവേദനയകറ്റാമല്ലോ എന്നതാണു് നടുകുനിയ്ക്കൽ വിഷയത്തിൽ എൻ്റെ സുചിന്തിതമായ ദീർഘകാലാധിഷ്ഠിത കാഴ്ചപ്പാടും കണക്കുകൂട്ടലും.

എന്തുകൊണ്ടെന്നാൽ, ഞാൻ എട്ടും പൊട്ടും തിരിയാത്ത വെറുമൊരു പൊട്ടനല്ല. അന്താരാഷ്ട്രലെവൽ സാമ്പത്തികവിദദ്ധൻ സഖാവു് ഡോക്ടർ തോമസ് ഐസക്കിനും, ഏക്ഷൻ ഹീറോ സഖാവു് പിണറായി വിജയനും, നിദ്രാവിഹീന സഖാവു് ശൈലജ ടീച്ചർക്കുമെല്ലാം വേണ്ടി തൊണ്ടപൊട്ടി വിപ്ലവമുദ്രാവാക്യം മുഴക്കുകയും, കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് ഭരണകൂടത്തിൻ്റെ കോമ്പ്രിഹെൻസീവായ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുള്ളവനാണു് ഞാൻ!

May 05 2024 14:32

“പെറ്റു് വെളുക്കണം, മരിച്ചു് ഇരുളണം”, അഥവാ പ്രസവം രാത്രിയിലും, മരണം പകലുമായാലേ ഒരു ഗുമ്മുള്ളു എന്നു് എൻ്റെ ച്യാച്ചി എന്നെ പഠിപ്പിച്ചിട്ടുണ്ടു്. അതുകൊണ്ടു്, യേശുവിൻ്റെ ജനനം രാത്രിയിലും മരണം പകലും ആയിരുന്നു എന്ന പൊതുധാരണയുമായി പൊരുത്തപ്പെടാൻ എനിക്കു് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ, “കാലി-ത്തൊഴുത്തിൽ പിറന്നവനേ” എന്ന പള്ളിപ്പാട്ടു് കേട്ടതോടെ എൻ്റെ ബുദ്ധിക്കു് ചെറുതല്ലാത്ത മുട്ടു് അനുഭവപ്പെടാൻ തുടങ്ങി. ഞാൻ ഡോക്ടർ ചിന്താ-കുലനായി, ബോധിവൃക്ഷച്ചുവട്ടിലെ ഗൗതമനായി, പ്ലാവിൻ മൂട്ടിലെ മുയലായി, ഒടുക്കം എനിക്കു് വെളിപാടുണ്ടായി, ഞാൻ ഞാനിയായി, അബോധിസ്വത്വമായി, അകാരണഭൂതമായി!

വെളിപാടിലൂടെ എനിക്കു് ലഭിച്ച ആ “ഞാനം” സമസ്തലോകത്തിൻ്റെയും ഉന്നമനത്തിനായി ഞാൻ ഇവിടെ പരസ്യമായി പങ്കുവയ്ക്കുന്നു. (എൻ്റെ തലമണ്ടയിലേക്കു് ഒരു എമണ്ടൻ ചക്കയെ വീഴിച്ചു് എന്നിൽ നവ-നാണയ-ബോധമുദിപ്പിച്ച വിശുദ്ധ പ്ലാവിൻമൂട്ടിൽ, വലിപ്പത്തിൽ ഒട്ടും ചെറുതല്ലാത്ത ഒരു ഭണ്ഡാരം ഞാൻ ലാഭേച്ഛയില്ലാതെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന കാര്യം സഹൃദയരും, സന്മനസ്സുകളും, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു് മനസ്സറിഞ്ഞു്, അകമഴിഞ്ഞു്, പഴ്സയഞ്ഞു്, കയ്യയഞ്ഞു് ചെയ്യുന്നവരുമായ എൻ്റെ പ്രിയങ്കരരായ മക്കൾമാർകളെ “സംഹാരരൂപിയായ” നമ്മുടെ ദൈവത്തിൻ്റെ നാമത്തിൽ, ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും ഖുമുഖുമാ ചീറ്റിത്തെറിക്കുന്ന സ്നേഹാദരവുകളോടെ ഓർമ്മിപ്പിക്കുന്നു!):

തൊഴുത്തുവാസികളായ പശുക്കൾ “തീറ്റസമ്പാദനാർത്ഥായ” തൊഴുത്തിനു് വെളിയിൽ ആയിരിക്കുമ്പോഴേ തൊഴുത്തു് കാലിയായിരിക്കുകയുള്ളു എന്നതിനാൽ, “കാലി-ത്തൊഴുത്തിൽ പിറന്നവനേ” എന്നുവിളിച്ചു് ആരാധിക്കപ്പെടുന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെ ദൈവമാതാവായ വിശുദ്ധകന്യക മറിയം പകൽസമയത്തായിരിക്കണം പ്രസവിച്ചതു്. പശുക്കൾ വിശ്രമിക്കാനും അയവിറക്കാനും ഉറങ്ങാനുമായി തൊഴുത്തിൽ കഴിയുന്ന രാത്രികാലത്തായിരുന്നു പ്രസവമെങ്കിൽ “ഫുൾ-തൊഴുത്തിൽ പിറന്നവനേ” എന്നേ ക്രിസ്മസ് കരോൾ പിള്ളേർ പാടുമായിരുന്നുള്ളു എന്നു് നിഗമിക്കുന്നതിൽ തെറ്റുണ്ടാവാൻ വഴിയില്ല.

ബാലകൃഷ്ണപിള്ളവായിലും ക്രിസ്മസ് കരോൾപിള്ളവായിലും കള്ളമില്ലെന്നോർക്കുക!!

നല്ലൊരു ഞായറാഴ്ചതന്നെ, മറഞ്ഞുകിടന്നിരുന്ന ഒരു ചരിത്രസത്യം പൊതുജനത്തിനു് മുന്നിൽ അനാവരണം ചെയ്യാൻ ദൈവകൃപയാൽ സാധിച്ചതിൽ എന്തെന്നില്ലാത്ത ഒരുതരം കൃതകൃത്യത അനുഭവപ്പെടുന്നു!!

May 06 2024 10:15

തള്ളുക!

അതു് പ്രവർത്തിക്കുന്നില്ലെങ്കിൽ,

വലിക്കുക!

അതും പ്രവർത്തിക്കുന്നില്ലെങ്കിൽ,

ബുധനാഴ്ചയാണു്, ഞങ്ങൾക്കു് വിശ്രമദിനമാണു്.

May 06 2024 11:33

മുഖ്യമന്ത്രി പിണു ആർക്കും ചാർജ്ജ് കൊടുക്കാതെ എങ്ങോട്ടോ പുറപ്പെട്ടു് പോയത്രെ!

എന്തു് “ചാർജ്ജ്” ആർക്കു് കൊടുക്കാൻ? ക്ലിഫ് ഹൗസിലെ മരപ്പട്ടികൾക്കു് പിണുവിനെക്കാൾ കൂടുതൽ ചാർജ്ജുണ്ടു്. “മാസപ്പടി മോഡലിൽ” ഒരു വിജിലൻസ് അന്വേഷണം നടത്തിയാലേ പിണു എന്നെങ്കിലും തിരിച്ചെത്തുമോ എന്നറിയാൻ കഴിയൂ!

May 06 2024 12:17

കരിമണൽ കർത്താവിൽ പ്രിയരായ സഖാക്കളേ, പൂവൻകോഴി മൂന്നുവട്ടം കൂവുന്നതിനു്
മുൻപു് യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെപ്പോലെ, ലാവ്ലിൻ, കരിമണൽ, മാസപ്പടി,
സ്വർണ്ണക്കടത്തു് ഇത്യാദി മരക്കുരിശുകളും ചുമന്നു് നാടുവിട്ടലയുന്ന നമ്മുടെ രക്ഷകനായ കാരണഭൂതത്തെ നമ്മൾ ഒരു കാരണവശാലും തള്ളിപ്പറയരുതു്! പാപം
കിട്ടും!!

May 06 2024 13:07

ഭൂമി അതിക്രമം കൊണ്ടു് തൻ്റെ മുൻപാകെ വഷളായി എന്നുകണ്ടു് കോപാകുലനായ യഹോവ എന്ന ദൈവം സകല ലോകത്തെയും ജലപ്രളയത്താൽ നശിപ്പിച്ച കാലത്തു്, നോഹയെയും കുടുംബത്തെയും, “ജലജീവികൾ ഒഴികെയുള്ള” എല്ലാ ജീവിവർഗ്ഗങ്ങളെയും രക്ഷപെടുത്താനായി നിർമ്മിക്കപ്പെട്ട മഹാപെട്ടകത്തിനുള്ളിലെ മാസങ്ങൾ നീണ്ടുനിന്ന യാത്രയുടെ അന്ത്യത്തിൽ പെട്ടകത്തിനു് പുറത്തിറങ്ങിയ മൃഗരാജൻ സിംഹത്തിൻ്റെ ആത്മഗതം: “ഷിറ്റ് കപ്പൽയാത്ര! പക്ഷേ, അതിലെ ബഫേ സ്വാദിഷ്ഠമായിരുന്നു!” (ബൈബിൾ, ഉല്പത്തി, അദ്ധ്യായങ്ങൾ: 6 – 9)

May 06 2024 13:57

May 06 2024 15:21

“മാന്യതയുള്ളവൻ എല്ലാം തന്നോടുതന്നെ ആവശ്യപ്പെടുന്നു, പ്രാകൃതൻ മറ്റുള്ളവരോടു് അവകാശവാദം ഉന്നയിക്കുക മാത്രം ചെയ്യുന്നു.” – കൺഫ്യൂഷ്യസ്

May 07 2024 08:45

“മന്ത്രി നടിയെ വിളിച്ചു് പിൻ-തുണ അറിയിച്ചു.”
“ഏതു് മന്ത്രി?”
“ഗമനാഗമനമന്ത്രി.”
“വോക്കേ, തേങ്ങ്സ്! ബൈ!

May 07 2024 09:13

വീടും കൂടും പെണ്ണും പിടക്കോഴിയുമായി ഉലകം ചുറ്റും വാലിബൻ എന്തുകൊണ്ടാണാവോ മേയറെയും എമ്മെല്ലെയെയും കൂടെ കൂട്ടത്തിൽ കൂട്ടി നാടുകടത്താതിരുന്നതു്?

ആ, ആർക്കറിയാം! സഖാക്കൾ ഹെലിക്കോപ്റ്ററിൽ പാഴ്സലായി പിന്നാലെ അയയ്ക്കുമായിരിക്കും.

May 07 2024 11:35

സ്ഥാനാര്‍ത്ഥി ഒരു മൂലയിലും, പ്രമുഖസ്ഥാനത്തു് ഹനുമാന്‍ സ്വാമിയും, അരിവാള്‍-ചുറ്റിക-നക്ഷത്രം ചിഹ്നത്തെക്കാൾ വലിപ്പമുള്ള ഗദയുമുള്ള തെരഞ്ഞെടുപ്പു് പോസ്റ്ററിൽ, തൊഴുകയ്യോടെ നില്‍ക്കുന്ന, ബീഹാറിലെ സിപിഎമ്മിന്റെ ഒറ്റക്കനൽത്തരി സ്ഥാനാര്‍ത്ഥി സഖാവു് സഞ്ജയ് കുമാര്‍ Esq.

നാലു് വോട്ടു് കൂടുതൽ കിട്ടുമെന്നുണ്ടെങ്കിൽ, അശ്വാരൂഢനായ വിശുദ്ധ ഗീവർഗ്ഗീസ് പുണ്യാളൻ കുത്തിക്കൊന്ന വ്യാളിയുടെയും കുന്തത്തിന്റെയും ചിത്രം നെറ്റിയിൽ പച്ചകുത്തിക്കൊണ്ടു് പച്ചച്ചെങ്കൊടിയേന്തി റോഡ് ഷോ നടത്താനും മാർക്സിസ്റ്റുകൾ മടിക്കില്ല.

അതുകൊണ്ടാണു്, പക്കാ നാസ്തികനായിരുന്ന സഖാവു് കാൾ മാർക്സിന്റെ പോരാളികളായ അനുയായികൾ എന്ന നിലയിൽ, വൈരുദ്ധ്യാത്മക ഭൗതികവാദികളും, ശകലംപോലും വർഗ്ഗീയവാദികളല്ലാത്തവരുമായ അവർ അങ്ങേയറ്റം മതേതരരും അമതരും വിമതരും ദുർമ്മദരുമായി പൊതുജനസമക്ഷം കാണപ്പെടുന്നതു്.

(ചിത്രത്തിനു് ഗദപ്പാടു്)

May 07 2024 13:43

കെ. സുധാകരൻ ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയാണെന്നും അതു് അച്ചടക്ക ലംഘനമാണെന്നുമുള്ള സഖാവു് ജേക്കബ് ജോർജ്ജിൻ്റെ മാനിഫെസ്റ്റോ ഫെയ്സ്ബുക്കിൽ കണ്ടപ്പോൾ കാൾ മാർക്സ് പ്രവചിച്ച കമ്മ്യൂണിസ്റ്റ് ലോകവിപ്ലവത്തിനുള്ള കാഹളധ്വനിയാണോ അതെന്ന ഭയം എന്നെ പിടികൂടി. ഭയം, ഉൾക്കിടിലം, ആശങ്ക, വിദ്യാഭ്യാസമന്ത്രിമാരെ പിടികൂടാറുള്ള കൈവിറയൽ, നാക്കുളുക്കു് മുതലായ അസ്ക്യതകൾ എന്നെ അമൃതാനന്ദമയി അമ്മയെന്നപോലെ വട്ടമിട്ടു് പിടികൂടുമ്പോൾ, എൻ്റെ ച്യാച്ചിയെ വിളിച്ചു് ഒരു കൗൺസ്ലിങ് നടത്തി ആശ്വാസം കണ്ടെത്തുന്നതാണു് കാലാകാലമായി ഞാൻ പിൻതുടരുന്ന ചികിത്സാരീതി.

പക്ഷേ, കൗൺസ്ലിങ്ങിനായി പതിവുപോലെ ഞാൻ എൻ്റെ ച്യാച്ചിയെ വിളിച്ചപ്പോൾ, പുള്ളിക്കാരി പറഞ്ഞു: “ഡെർക്കാ, സഖാവു് ജേക്കബ് ജോർജ്ജൊക്കെ എടപെടുന്ന അതീവ ഗുരുതരമായ വിഷയങ്ങളിൽ ഒരഭിപ്രായം പറയാൻ ഞാനാളല്ല. ഈ പ്രതിസന്ധിയിൽ നിന്നെ സഹായിക്കാൻ വേണ്ട പുത്തിയും വെളിവും വെള്ളിയാഴ്ചയുമുള്ള രണ്ടേരണ്ടുപേരേ ഇന്നീ ഭൂമിയിൽ ജീവിച്ചിരുപ്പുള്ളു: സഖാവു് ചിറ്റപ്പനും, ബാരിസ്റ്റർ ബാലനും! അവരെ പ്രീതിപ്പെടുത്തിയാലേ നിൻ്റെ പ്രശ്നത്തിനു് ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കാൻ കഴിയൂ.”

“ഏഴാം കടലിനക്കരെ, എഴു് മലകൾക്കപ്പുറം വൈതാളികം എന്ന, റിട്രീറ്റ് സൗകര്യമുള്ള ഒരു റിസോർട്ടുണ്ടു്. അവിടെപ്പോയി നീ നിരാമയനെ ധ്യാനിച്ചു് അനിശ്ചിതകാലം തപസ്സുചെയ്താൽ, നിനക്കു് ഭാഗ്യമുണ്ടെങ്കിൽ, ആ ഇരുതലമൂരികൾ നിനക്കു് മുന്നിൽ ചെങ്കൊടിയാൽ ആവൃതരായി പ്രത്യക്ഷപ്പെടും. അപ്പോൾ, എന്നോടു് നീ ചോദിച്ച ഇതേ ചോദ്യം ഒരു വരദാനമായി നൽകാൻ കഴിയുമോ എന്നു് അവരോടു് വിനയകുനിയനായി, ഭവ്യതയോടെ, പട്ടം താണുപിള്ളയായി, താണുവീണപേക്ഷിക്കുക! ഗുഡ് ലക്ക് വിത്ത് യുവർ തപസ്സു്!”

അതു് കേട്ടതോടെ, ആശ്വാസപൂർവ്വം, എൻ്റെ ച്യാച്ചിയോടു് ഹൃദയംഗമമായ നന്ദി പറഞ്ഞു് ഞാൻ ഫോൺ കട്ട് ചെയ്തു.

ഇനിയിപ്പോൾ, കെ- സർക്കാറിൻ്റെ കൺസ്യൂമർ സ്റ്റോറിൽപ്പോയി അനിശ്ചിതകാലം നീണ്ടുനിൽക്കാൻ എല്ലാ സാദ്ധ്യതകളുമുള്ള ഒരു കഠിനതപസ്സിനു് അത്യന്താപേക്ഷിതമായ സാധനസാമഗ്രികൾ അടങ്ങുന്ന ഒരു കിറ്റു്, കിഫ്ബി മസാല ബോണ്ട് പണയം വച്ചു് കടം വാങ്ങണം.

നിലവിലെ ഇൻഫ്ലേഷൻ എഫക്റ്റ് വെട്ടിക്കുറച്ചാൽ കിഫ്ബി മസാല ബോണ്ടിൻ്റെ ഇപ്പോഴത്തെ മാർക്കറ്റ് വില എത്രയാണാവോ!? ആ, ആർക്കറിയാം? സഹകരണ ബാങ്കുകൾക്കു് ചെൽപ്പോ അറിയാമായിരിക്കും.

May 07 2024 14:13

ഷേക്സ്പിയർ, ന്യൂട്ടൻ, ഹ്യൂം, റസ്സൽ ഇത്യാദി എത്രയോ ജനുസ്സുകൾക്കു് നടപ്പിലാക്കാൻ കഴിയാതെപോയ നവോത്ഥാനത്തിന്റെ നവജീവൻ പകർന്നു്, ഗ്രെയ്റ്റ് ബ്രിട്ടണെ മാക്രിസത്തിന്റെ മൃത്യുകിരണങ്ങളാൽ വിജൃംഭണം ചെയ്യിക്കുന്നതിനായി അവർ ജോഡിയായി എത്തുന്നു: Spider Man Sunil and Tomb Raider Deepa!!

May 07 2024 14:38

എന്തു് സംഭവിക്കും എന്ന വിലയിരുത്തലാണു് മല്ലു ചാനൽ ചർച്ചകൾ പൊതുവേ ലക്ഷ്യം വയ്ക്കുന്നതു്.

എന്നിട്ടും, എന്തുകൊണ്ടാണു് അത്തരം ചർച്ചകളിൽ അവർ ജ്യോതിഷികളെയും, മഷിനോട്ടക്കാരെയും, കവടി നിരത്തുന്നവരെയും പങ്കെടുപ്പിക്കാത്തതു്? അതോ, പങ്കെടുക്കുന്നവർ അത്തരക്കാരാണോ?

May 08 2024 12:53

“നിന്നോടു് തുറന്നു് സംസാരിക്കാത്തവൻ നിന്റെ സുഹൃത്തല്ല.” – ആഫ്രിക്കൻ പഴഞ്ചൊല്ലു്.

പൊതുസമൂഹം എന്ന മനോഹരമായ തോട്ടത്തിലെ തൊഴിലാളികളാണു് മുഖ്യമന്ത്രിയടക്കമുള്ള ഓരോ മന്ത്രിമാരും, ഭരണകൂടത്തിന്റെ ഭാഗമായ ഓരോ ഉദ്യോഗസ്ഥരും. ആ പൂങ്കാവനം കുറ്റമറ്റതായി, വെടിപ്പായി കാത്തുസൂക്ഷിക്കാനായിട്ടാണു്, അല്ലാതെ, ഏതാനും ശിങ്കിടികളുടെ ഡ്യൂബിയസായ ഒത്താശകളോടെ ജനത്തിന്റെ കണ്ണുവെട്ടിച്ചു് പൂന്തോട്ടം മൊത്തം കടുംവെട്ടുവെട്ടി വിറ്റു് കാശാക്കി മടിയിലെ കനം കൂട്ടാനായിട്ടല്ല, കേവലം തോട്ടപ്പണിക്കാർ മാത്രമായ അവരെ ജനം ആ സ്ഥാനങ്ങളിൽ അവരോധിച്ചിരിക്കുന്നതു്.

പൊതുസമൂഹം എന്ന പൂന്തോട്ടത്തിന്റെ മുതലാളിയും തൊഴിൽദാതാവും ജനങ്ങളാണു്. അല്ലാതെ, ഉപ്പും മുളകും, മത്തിയും മാങ്ങാത്തൊലിയും വിറ്റും, പ്രച്ഛന്നവേഷധാരികളായി സാധുക്കളും ശീഘ്രവിശ്വാസികളുമായ മനുഷ്യരെ കബളിപ്പിച്ചും കോടീശ്വരന്മാരായിത്തീർന്ന സമൂഹത്തിലെ ഏതാനും ഷാർലറ്റനുകളല്ല.

അന്നദാതാവായ തന്റെ തൊഴിൽദാതാവിനോടു് കൃത്യമായ കണക്കു് ബോധിപ്പിക്കാനുള്ള ബാദ്ധ്യത, അച്ചങ്ങായി ഇല്ലായിരുന്നെങ്കിൽ മുഴുപ്പട്ടിണികിടന്നു് കുടുംബസമേതം സത്തുപോകേണ്ടിവരുമായിരുന്ന ഏതു് തൊഴിലാളിയ്ക്കുമുണ്ടു്.

ഈ ലോകത്തിൽ ഒരു ജീവിക്കും ഒന്നും വെറുതെ കിട്ടുന്നതല്ല. ആകാശത്തിലെ പറവകൾക്കും, ഭൂമിയിലെ പുഴുക്കൾക്കും, വെള്ളത്തിലെ മീനുകൾക്കും ഒരു ദൈവവും ഇതുവരെ ഒന്നും സക്കാത്തായോ വിലവാങ്ങിയോ നൽകിയിട്ടില്ല, ഇനി ഒരിക്കലും നല്കുകയുമില്ല.

എനിക്കു് ഇന്നോളം കിട്ടിയതെല്ലാം ദൈവത്തിന്റെ കൃപയാണെന്നോ, ശൈത്താന്റെ കരുണയാണെന്നോ ഒക്കെ ഏതു് കൊതുകിനും, ഏതു് തേളിനും, ഏതു് നെത്തോലിക്കും വേണമെങ്കിൽ പറയാമെന്നുമാത്രം!

“അവന്റെ പേരുച്ചരിക്കാൻ ആർക്കും അവകാശമില്ലാത്തവനായ” സഖാവു് “PV” തന്നെ എന്തൊക്കെ പാർട്ടിസമ്മേളനങ്ങളിൽ പരസ്യമായി വിളിച്ചുകൂവുന്നു? എന്തിനെപ്പറ്റിയൊക്കെ കമാന്നു് ഒരക്ഷരം ആരോടും എവിടെയും മുണ്ടാണ്ടിരിക്കുന്നു!?

ആർക്കു് എന്താണു് പറയാൻ കഴിയാത്തതു്? ആർക്കു് എന്തിനെപ്പറ്റിയാണു് ഒന്നും മുണ്ടാണ്ടിരിക്കാൻ കഴിയാത്തതു്?

പക്ഷേ, ജനം (അങ്ങേയറ്റം അനർഹമായ) കൂലി നല്കി ജോലിയിൽ നിയമിച്ചിരിക്കുന്നവർക്കു് വായിൽ തോന്നിയതെന്തും വിളിച്ചുപറയാനോ, അറിയാനും വിലയിരുത്താനും ജനത്തിനു് പൂർണ്ണ അവകാശവും പൂർണ്ണ അധികാരവുമുള്ള വിഷയങ്ങളിൽ വാതുറക്കാതിരിക്കാനോ ഉള്ള യാതൊരുവിധ അവകാശവുമില്ല. അവർ അങ്ങനെ ചെയ്യില്ലെന്ന ധാരണയിലാണു് ജനം അവരെ വോട്ടിലൂടെ ഭൂരിപക്ഷം നല്കി തെരഞ്ഞെടുത്തു് നിയമനിർമ്മാണസഭയിലേക്കയക്കുന്നതു്.

അമ്മായപ്പൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി “ഉലകം ചുറ്റും വാലിബൻ” ചമയുന്ന മരുമകൻ തനിക്കു് കണക്കു് ബോധിപ്പിക്കണമോ വേണ്ടയോ എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തീർച്ചയായും ഏതൊരു സഖാവു് അമ്മായപ്പനിലും നിക്ഷിപ്തമാണു്, തർക്കമില്ല.

പക്ഷേ, പൊതുജനം ഒരു അമ്മായപ്പനോ, മുഖ്യമന്ത്രി എന്ന നിലയിൽ, സഖാവു് പിണറായി പൊതുജനത്തിന്റെ ഒരു മരുമകനോ അല്ല. തന്മൂലം, തന്റെ ഓരോ വാക്കുകൾക്കും, ഓരോ പ്രവൃത്തികൾക്കും പൊതുജനത്തോടു് സുതാര്യമായ കണക്കു് ബോധിപ്പിക്കാനുള്ള നിരുപാധിക ബാദ്ധ്യത, കേരളത്തിൽ/ഭാരതത്തിൽ നിലവിലിരിക്കുന്ന ഭരണവ്യവസ്ഥ ജനാധിപത്യമാണെങ്കിൽ, “നംബർ വൺ കേരളത്തിലെ കൊടുംചൂടിൽ നിന്നു്, ഇന്തോനേഷ്യയിലേക്കും സിംഗപ്പൂരിലേക്കും യുഎഇയിലേക്കും കൊടുംകാറ്റിൽ പറക്കും കഴുകൻ” എന്നും മറ്റുമുള്ള സ്തുതിഗീതങ്ങളിൽ വിജൃംഭണം സംഭവിക്കുന്ന പിണറായി വിജയനുണ്ടു്.

പ്രാഥമികമായിത്തന്നെ തങ്ങൾക്കുണ്ടായിരിക്കേണ്ടതായ ബാദ്ധ്യതകൾ മനസ്സിലാക്കാതെ, “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന “എക്‌സിസ്റ്റൻഷ്യൽ ഫിലോസഫിയുടെ” അടിസ്ഥാനത്തിൽ, ഉദ്യാനവാസികളെ അറഞ്ചം പുറഞ്ചം വ്യഭിചരിച്ചുകൊണ്ടു് സ്വന്തം കാര്യം നേടുന്ന “ഉദ്യാനപാലകരെ” ആ സ്ഥാനങ്ങളിൽ നിന്നും നിർദ്ദാക്ഷിണ്യം അകറ്റിനിർത്തേണ്ടതുണ്ടു്. പാവനമായിരിക്കേണ്ട ആ സ്ഥാനങ്ങളിൽ ഒരു നിമിഷം പോലും ഇരിക്കാൻ യോഗ്യരല്ല അവർ.

May 08 2024 15:06

നാനൂറോ അഞ്ഞൂറോ സീറ്റുകളുമായി പൂജനീയ മോദിജി പാർലമെൻ്റിൽ വീണ്ടും കുടിയിരുത്തപ്പെട്ടാൽ, ഭാരതം അത്യുജ്ജ്വലമായ ആധുനികതയിലേക്കു് പുഷ്പകവിമാനത്തിലേറി കുതിച്ചുയരുമെന്നതു് കേവലം ഒരു മിഥ്യാബോധമാണു്. കാരണം, നരേന്ദ്ര ദാമോദർദാസ് മോദിജി പ്രതിനിധീകരിക്കുന്ന “ഫിലോസഫി” ആധുനികതയുടേതല്ല, എന്നോ കാലഹരണപ്പെട്ട, ഡെമോൺസ്റ്റ്രബ്ലി പ്രാകൃതമായ മിഥ്യാസങ്കല്പങ്ങളുടേതാണു്.

“ശുംഭരായ” ചാൾസ് ശോഭരാജാപ്പാർട്ടുകൾ “പ്രകാശം പരത്തുന്നതു്” നൊബേൽ പ്രൈസ് നേടാൻ വേണ്ടിയല്ല, അധോലോകതന്ത്രങ്ങളിലൂടെ ഒത്തിരി ചക്രമുണ്ടാക്കി ബാഹ്യലോകത്തിൽ സൂപ്പർസ്റ്റാറായി വെട്ടിത്തിളങ്ങാൻ വേണ്ടിയാണു്.

ശൂന്യാകാശത്തിലെന്നതോ പോകട്ടെ, ആകാശത്തിൽപ്പോലും പറന്നുകളിക്കാനായിട്ടല്ല അന്തർവാഹിനികൾ ഡിസൈൻ ചെയ്യപ്പെടുന്നതു്. അവയുടെ ലോകം പൂത്തുവിരിയുന്നതു് കടലിൻ്റെയും സമുദ്രത്തിൻ്റെയുമെല്ലാം അന്തർഭാഗങ്ങളിലാണു്.

ഒരു യഥാർത്ഥ സാമ്പത്തികവിദഗ്ദ്ധനു് കരുവന്നൂർ സഹകരണ ബാങ്കിൽ സർവ്വസംഗപരിത്യാഗിയെപ്പോലെ സ്വസ്ഥമായി മൂടിപ്പുതച്ചുറങ്ങാൻ കഴിയുമോ? ഇല്ല. അതിനു് കഴിയണമെങ്കിൽ ഒരുവൻ സഖാവു് തോമസ് ഐസക്കിൻ്റെയോ, സഖാവു് ബാലഗോപാലിൻ്റെയോ ലെവലിലുള്ള ഒരു മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പിണറായിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനെങ്കിലും ആയിരിക്കേണ്ടതുണ്ടു്.

ഇപ്പറഞ്ഞതിനു്, ഏതാനും വിമാനവാഹിനിക്കപ്പലുകളോ, കുറെ വെടിക്കോപ്പുകളോ, വർണ്ണാഭമായ പലയിനം തലപ്പാവുകളോ, സൂപ്പർ മെഗാ ഹീറോ പരിവേഷം ജനിപ്പിക്കാനുതകുന്ന മറ്റിനം ഷോമൻ അക്സെസറികളോ വ്യാവസായികമായ അടിസ്ഥാനത്തിൽ നിർമ്മിക്കാൻ ആർഷഭാരതത്തിനു് കഴിയില്ല എന്നർത്ഥമില്ല.

എന്നെ വായിക്കുന്ന സഹൃദയർക്കു് അനാവശ്യമായ തെറ്റിദ്ധാരണ ഉണ്ടാകരുതല്ലോ!

May 09 2024 09:44

“അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും മിൽക്കു്.” – പഴമൊഴി.

സാമന്തരാജാവു് ഇച്ഛിച്ചതും, പട്ടമഹിഷി മോഹിച്ചതും, തിരുമോൾ കൊതിച്ചതും, കിരീടാവകാശി മരുമോൻ കാമിച്ചതും, രാജാധിരാജൻ അനുശാസിച്ചതും ഫോറിൻ ടൂർ. പിന്നെ നിങ്ങൾക്കെന്തു്?” – വൈതാളികൻ ചിറ്റപ്പൻ

May 09 2024 10:18

സിപിഎം കൗൺസിലർ അനൂപ് ചാക്കോ കൊടിമരത്തെ പ്രണയിച്ചത്ര തീവ്രതയിൽ ഒരു മൊയ്തീനും സഹകരണബാങ്കിനെ പ്രണയിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്തിട്ടില്ല.

രണ്ടിനേംകൂടി പൊന്നരിവാളുകൊണ്ടു് വെട്ടിക്കൂട്ടി ചെങ്കൊടിമരക്കുഴിയിൽ “ഉപ്പിട്ടുമൂടാൻ” ആ പെമ്പിളകൾക്കു് തോന്നിയിരുന്നെങ്കിൽ, പാർട്ടിയ്ക്കു് ഒരു രക്തസാക്ഷിയെക്കൂടി കിട്ടുമായിരുന്നു എന്നു് പാർട്ടിനേതൃത്വത്തിന്റെ ആത്മഗതം!

May 09 2024 10:18

ഒരു പുരുഷൻ ചെയ്യേണ്ടതു് ഒരു പുരുഷൻ ചെയ്യണം.

അതെന്താണെന്നു് അവൻ്റെ ഭാര്യ അവനോടു് പറയും.

May 09 2024 11:08

“ഭവനഭേദനം നിരർത്ഥകം!”

“എൻ്റെ മുൻ-ഭാര്യ മുയ്മനും എടുത്തുകൊണ്ടുപോയിക്കഴിഞ്ഞു.”

May 09 2024 11:52

“മുഞ്ഞ സസ്യങ്ങളെയും, തുരുമ്പു് ലോഹങ്ങളെയും, നുണ ആത്മാവിനെയും തിന്നുന്നു.” – ആന്റോൺ പാവ്ലോവിച്ച് ഷെക്കോവ്

May 09 2024 12:34

“ദോഷങ്ങൾ മാറ്റാൻ ഇരിക്കൂർ മാമാനിക്കുന്നു് ശ്രീ മഹാദേവി ക്ഷേത്രത്തിലെത്തി പത്മശ്രീ മോഹൻലാൽ “മറികൊത്തൽ” പൂജ നടത്തി.” – വാർത്ത

വോക്കേ! അത്രയും നല്ലതു്.

പക്ഷേങ്കി, “മറികൊത്തൽ” വരുമ്പോൾ തടുക്കാനായി ഇടതുകയ്യിൽ ഉണ്ടായിരിക്കേണ്ട പരിച നീ എവിടെയെടേ തിരുകി വച്ചിരിക്കുന്നതു്?

യേതു് അരിങ്ങോടർ ചേകവരുടെ അങ്കക്കളരിയിൽ നിന്നുമാണാവോ യെവനൊക്കെ അങ്കം പഠിച്ചിറങ്ങിയതു്!?

May 09 2024 14:08

“കേരളത്തിൽ സിപിഎം വർഗീയത ഉയർത്തുന്നു എന്ന പ്രചാരവേല, മാല പൊട്ടിച്ച കള്ളൻ തന്നെ കള്ളനെ പിടിക്കാൻ പോകുന്ന നില.” – സിപിഎം സംസ്ഥാനസെക്രട്ടറി സഖാവു് ഗോവിന്ദൻ മാസ്റ്റർ

കണ്ടമാനം കറക്റ്റായ ഒരു നിസ്തുലനിഗമനം, സഖാവു് ഗോവിന്ദൻ മാസ്റ്റർ!

മാല പൊട്ടിച്ച കള്ളനെ പിടികൂടുക എന്ന ജോലി, മാല പൊട്ടിച്ച കള്ളൻ കൂട്ടിലിട്ടു് വളർത്തി ചെല്ലും ചെലവും കൊടുക്കുന്ന വാലാട്ടിപ്പട്ടികളെ ഏല്പിക്കരുതെന്ന നേരിയ ഗ്രാഹ്യമെങ്കിലും ഉണ്ടായിരുന്നെങ്കിൽ, പ്രമാദമായ കരിമണൽ മാസപ്പടി കേസിന്റെ അന്വേഷണച്ചുമതല പിണറായിയുടെ കീഴിൽ വിനീതവിധേയരായി പ്രവർത്തിക്കുന്ന വിജിലൻസ് ഭാരവാഹികളെ ഭരമേല്പിക്കാൻ മാത്യു കുഴൽനാടൻ തയ്യാറാകുമായിരുന്നോ? ഇല്ലതന്നെ!!

May 11 2024 09:08

ഹേഡ് സഖാവു് കുട്ടൻപിള്ളയേമാൻ മെമ്മറി കാർഡിനെ പൊലീസ് ജീപ്പിൽ കയറ്റി യദുവിൻ്റെ വീട്ടിലെത്തിച്ചു്, സഹകരണബാങ്കിലെ നിക്ഷേപം പോലെ, ഏതെങ്കിലും മൂലയിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നുണ്ടോ എന്നു് ശ്രദ്ധിച്ചാൽ വേണ്ടില്ല.

May 11 2024 10:05

“മുങ്ങിച്ചാകാൻ തുടങ്ങുന്നവൻ മുള്ളിലും കയറിപ്പിടിക്കും.” – പഴമൊഴി.

ആറുദിവസം നുണപറഞ്ഞു് ക്ഷീണിക്കുന്നവൻ ഏഴാംദിവസം വിദേശത്തേക്കു് മുങ്ങി വിശ്രമിക്കും!
നാടുവിട്ട മാക്രിസ്റ്റ് മശീഹായെ ന്യായീകരിക്കാൻ ശിഷ്യൻ ബാലനാടു് കർത്താവീശോമശീഹായുടെ അപ്പനെവരെ കൂട്ടുപിടിക്കും! അതാണു് മാക്രിസം!!

May 11 2024 10:44

“കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല.” – പഴമൊഴി

“കൂനിന്മേൽക്കുരുക്കൾ” ഇന്തോനേഷ്യയിൽ സ്പാ വെക്കേഷനു് പോയപ്പോൾ, പഴുത്തുചീഞ്ഞു് നാറുന്ന കുരുക്കൾ കൂനിന്മേൽ ഇല്ലാഞ്ഞാലത്തെ സുഖവും ആശ്വാസവും സ്വതവേ അല്പം കൂനുള്ള ജനമറിഞ്ഞു!

May 11 2024 11:04

മാക്രിസ്റ്റുകൾ ആരെയൊക്കെ എതിർക്കുന്നുവോ, ആരെയൊക്കെ അവഹേളിക്കുന്നുവോ, ആരെയൊക്കെ കുറ്റവാളികളാക്കി ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്നുവോ അവരിലെല്ലാം, ഒരു മാക്രിസ്റ്റിൽ ഒരിക്കലും കാണാനോ, ഉണ്ടാകാനോ കഴിയാത്ത മാനുഷികഗുണങ്ങൾ ഉണ്ടായിരിക്കും.

May 11 2024 11:29

പൺറായി വിജയാ!! പോൺറോയി വിജയോ!! കേൾക്കുന്നുണ്ടോ? എന്നെ കേൾക്കുന്നുണ്ടോ??
വിളിച്ചാൽ ഭൂതം വിളിപ്പുറത്തു് വരുമെന്നു് ബാരിസ്റ്റർ ബാലൻ പറഞ്ഞപ്രകാരം വിളിച്ചുനോക്കിതാണു്. പക്ഷേങ്കി, ഒരനക്കവുമില്ല, യാതൊരനക്കവുമില്ല!!

May 11 2024 12:07

എ. എ. റഹീമിനെ മെമ്മറി കാർഡ് വിഷയത്തിൽ എന്തുകൊണ്ടു് അറസ്റ്റ് ചെയ്യുന്നില്ല എന്നാണു് ചില രാഷ്ട്രീയ നിരക്ഷരകുക്ഷികളുടെ ശോത്തിയം!

“India is the largest country of the world” എന്നു് കണ്ടെത്തിയ ഒരു അതുല്യ പ്രത്യയശാസ്ത്രജ്ഞനെ, “അതിനു് നിങ്ങൾക്കെന്തു്” എന്ന സഖാവു് ചിറ്റപ്പൻ സിദ്ധാന്തപ്രകാരം, വെറുതെ “ചുമ്മാരുകൂടിയായി”
അറസ്റ്റ് ചെയ്തു് ജയിലിലടയ്ക്കാനാവില്ലതന്നെ!!

May 11 2024 12:32

ശ്രീ ശ്രീ വാത്സ്യായന മഹർഷിയുടെ “കാമസൂത്രം” വഴിയാണാവോ ഭാരതീയർ മൊത്തം, ഊക്കിച്ചാവുക എന്ന ഒരേ കാമഭ്രാന്തിനടിമകളായി, മറ്റൊന്നിനും കൊള്ളാത്ത “മൈരന്മാരും മൈരിണികളുമായി” രൂപാന്തരപ്പെട്ടതു്!?

May 11 2024 13:17

“ഇൻഡ്യ ഈസ് ദ ഡാർജിലിങ്സ്റ്റ് കൺട്രി ഓഫ് ദ വേൾഡ്, പാകിസ്ഥാൻ ഈസ് ദ മോർ
ഡാർലിങ്ങിസ്റ്റ് കൺട്രി ഓഫ് ദ വേൾഡ് ആൻഡ് ചൈന ഈസ് ദ മോസ്റ്റ്
ബെയ്ജിങ്ങിസ്റ്റ് കൺട്രി ഓഫ് ദ വേൾഡ്.” – (കാവ്യം: കമ്മി, കാണ്ഡം: കശ്മലം,
സൂക്തം: ലുട്ടാപ്പി)

May 11 2024 13:56

ഒന്നുകിൽ, ഏറ്റവും വലിയ ലോകജനാധിപത്യം എന്നവകാശപ്പെടുന്ന ഇൻഡ്യയിലെ സുപ്രീം കോടതി ലാവ്ലിൻ കേസ് അന്തസ്സോടെ, “പുരുഷയോഗ്യമായി” ഏറ്റെടുത്തു് കുറ്റവാളികളെ ശിക്ഷിക്കുകയോ, കാര്യകാരണസഹിതം കേസ് തള്ളിക്കളയുകയോ ചെയ്യുക! അല്ലെങ്കിൽ, ഇൻഡ്യൻ ശിക്ഷാനിയമം ഷണ്ഡീകരിക്കപ്പെട്ടെന്നു് സധൈര്യം സമ്മതിക്കുക!!

May 11 2024 15:10

സഖാവു് ദൈവം ഉണ്ടോ ഉണ്ടില്ലയോ എന്ന ഒന്നാം ഗുരുതര പ്രശ്നം പരിഹരിച്ചിട്ടുവേണം എനക്കു് KSRTC ഡ്രൈവൻ യദു, സഖാവു് മേയറെ അവളുടെ യഥാർത്ഥമായ പേരുചൊല്ലി വിളിച്ചോ വിളിച്ചില്ലയോ എന്ന രണ്ടാം ഗുരുതര പ്രശ്‌നത്തിലേക്കു് എൻ്റെ ശ്രദ്ധാപൂർവ്വമായ പരിഗണനയെ തിരിച്ചുവിടാൻ.

May 11 2024 15:55

സഖാവു് മേയറും സഖാവു് ഭർത്താവും എത്രവട്ടം പുനർജ്ജനിച്ചാലും, “പ്രോലെറ്റേറിയൻ” യദുവിൻ്റെ സാമാന്യബോധം നേടാനാവില്ല. കാരണം, വെറുപ്പിൽ അധിഷ്ഠിതമായ കമ്മിത്തത്തിനു് മാനുഷികമായ ആദൃശ ഗുണങ്ങൾ എന്നാളും അപ്രാപ്യമായിരുന്നു.

May 12 2024 13:05

ബാല്യത്തിൽ കുരുത്തക്കേടു് കാണിക്കുമ്പോൾ അമ്മ പറയുമായിരുന്നു: “അപ്പനിങ്ങു് വരട്ടെ, നിന്റെ പുറത്തു് പാള വച്ചുകെട്ടിക്കോളും.”

തല്ലുകൊള്ളിയായ സന്തതിയുടെ പുറത്തു് പാള വച്ചുകെട്ടുന്നതിന്റെ ഗുട്ടൻസ് അന്നെന്നപോലെ ഇന്നും എനിക്കു് അജ്ഞാതമാണു്. അറുത്ത കൈക്കു് ഉപ്പിട്ടില്ലെങ്കിലും, കുരുത്തക്കേടു് കാണിക്കുന്നതിൽ പിശുക്കു് കാണിക്കാതിരിക്കാൻ ഞാൻ വളരെ ശ്രദ്ധിച്ചിരുന്നതിനാൽ, അപ്പനായ അച്ചങ്ങായി ഇടയ്ക്കൊക്കെ ചെറുചൂരലിനു് എന്റെ തൂക്കുചന്തിക്കു് സമ്മാനിച്ചിരുന്ന നാടൻതല്ലുകൾ വഴി, സംഭവം മർദ്ദനോപാധിയുടെ അനിവാര്യമായ ഒരു ഭാഗമായിരിക്കും എന്നൊരു നേരിയ ഊഹം എനിക്കുണ്ടായിരുന്നെങ്കിലും, കുറ്റവും ശിക്ഷയും, തല്ലും പുറവും, പുറത്തെ പാളയും തമ്മിലുള്ള ഇന്റർറിലേഷൻ എന്തെന്നറിയാനുള്ള എന്റെ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

മറ്റു് ചികിത്സകൾ ഫലപ്രദം എന്നു് കണ്ടതുകൊണ്ടോ എന്തോ, എന്റെ പുറത്തു് പാള വച്ചുകെട്ടി, പാള വച്ചുകെട്ടലിന്റെ സാങ്കേതികവശങ്ങൾ മഹനെ മനസ്സിലാക്കാൻ യാതൊരുവിധ ഉദ്യമങ്ങളും, പിതാവെന്ന നിലയിൽ അച്ചങ്ങായിയുടെ പക്ഷത്തുനിന്നും ഉണ്ടായതുമില്ല. കുറ്റം എന്റേതു് മാത്രമല്ലെന്നു് സാരം.

വിഷയത്തിൽ വേണ്ടത്ര ഡാറ്റ ലഭ്യമല്ലാതിരുന്നതിനാൽ, പുറത്തു് പാള വച്ചുകെട്ടിയശേഷം നാടൻതല്ലു് തല്ലുകയാണോ, അതോ നാടൻതല്ലു് തല്ലിയശേഷം പുറത്തു് പാള വച്ചുകെട്ടുകയാണോ എന്ന കാര്യത്തിൽ കൃത്യമായ ഒരു നിഗമനം എനിക്കു് അസാദ്ധ്യമായിരുന്നതാണു്, ഈ കപടലോകത്തിൽ ആത്മാർത്ഥമായ ഒരു ഹൃദയവുമായി ജീവിക്കാൻ കൊതിക്കുക മാത്രം ചെയ്യുന്നൊരെൻ പരാജയകാരണം. മാതൃ-പിതൃ-കേന്ദ്രക്കമ്മിറ്റിയോടുള്ള ഭയം മൂലം അതുസംബന്ധിച്ചു് കമാന്നൊരക്ഷരം എന്നോടു് തുറന്നുപറയാൻ അയൽവാസികളായ സഹജീവികൾ ആരും ധൈര്യപ്പെട്ടിരുന്നുമില്ല. ഒരു പാവം പാവം ഗവേഷകൻ പിന്നെയെന്തു് ചെയ്യാൻ?

അതുകൊണ്ടാണു്, ഈ വിഷയത്തിലെ എന്റെ ഗവേഷണങ്ങളും പരൂക്ഷണ നിരൂക്ഷണങ്ങളും കേവലം രണ്ടു് ഹൈപ്പോതെസിസിൽ ഒതുക്കി എനിക്കു് തൃപ്തിപ്പെടേണ്ടിവന്നതു്. എന്റെ അനുമാനങ്ങൾ ഏകദേശം ഇപ്രകാരമാണു്:

– പുറത്തു് പാള വച്ചുകെട്ടിയശേഷമുള്ള നാടൻതല്ലു് ചെണ്ടകൊട്ടുപോലെ ശബ്ദമുഖരിതമായിരിക്കുമെന്നതിനാൽ, ആ ശിക്ഷാവിധി അയല്പക്കത്തെ സമപ്രായക്കാരായ സഹതല്ലുകൊള്ളികളിൽ, “ഇന്നോവ, മാഷാ അള്ളാ, 51 വെട്ടുകൾ” ഇത്യാദി മാക്രിസ്റ്റ്-പിണറായിസ്റ്റ് രക്ഷാപ്രവർത്തനങ്ങൾ വഴി സംജാതമാക്കപ്പെട്ട രീതിയിലുള്ള ഭയവും ഭീതിയും സംഭ്രമവും ജനിപ്പിക്കാനും, സമാനമായ രക്ഷാപ്രവർത്തനങ്ങൾക്കു് വഴിമരുന്നിട്ടു് കുലംകുത്തികളാകാതെ, സദൃശ കുറ്റകൃത്യങ്ങളിൽ നിന്നും പരമാവധി അകന്നുനില്ക്കാനും പ്രേരിപ്പിക്കുമെന്നതു്, “തല്ലിനുമുൻപു് പുറത്തു് പാള വച്ചുകെട്ടൽ” എന്ന ശിക്ഷാവിധിയുടെ ഒരു ലക്ഷ്യമായിക്കൂടെന്നില്ല.

– നാടൻതല്ലു് വഴി പുറം മുയ്മൻ തല്ലിപ്പൊളിച്ചശേഷമാണു്, ഒരു ബാൻഡേജ് എന്ന രീതിയിൽ, പുറത്തു് പാള വച്ചുകെട്ടുന്നതെങ്കിൽ, തങ്ങളും സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്ന സെമിറ്റിക് ദൈവങ്ങളെപ്പോലെതന്നെ, ഉദാത്തമായ നീതിന്യായബോധം പുലർത്തുന്ന ഉത്തമ പൗരനും പൗരിയുമാണെന്ന മിഥ്യാബോധം, Citizenship (Amendment) Act, 2019 (CAA) അനുശാസിക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി കുടിയേറി അയല്പക്കത്തു് കുടിപാർക്കുന്ന മാതൃ-പിതൃ-കേന്ദ്രക്കമ്മിറ്റികളിൽ വ്യാജമായി ജനിപ്പിച്ചു് അവരുടെ ക്രിസ്മസ്-ഈസ്റ്റർ വിരുന്നുകളിലും, വല്യപെരുന്നാൾ-കൊച്ചുപെരുന്നാൾ തീറ്റമത്സരങ്ങളിലും, ഓണം-വിഷു-ദീപാവലി ആഘോഷങ്ങളിലും മാതൃകാമാതാപിതാക്കൾ എന്ന ബഹുമതിയോടെ പങ്കെടുക്കാനും, കഴുത്തിൽ കസവുകരയുള്ള പട്ടുകോണകങ്ങൾ ചാർത്തി മുൻനിരയിൽ ആസനസ്ഥരാക്കപ്പെടാനുമുള്ള അനിഷേദ്ധ്യയോഗ്യത കൈവരിക്കുക എന്നതായിരിക്കാം, “തല്ലിനുശേഷം പുറത്തു് പാള വച്ചുകെട്ടൽ” എന്ന ശിക്ഷാവിധിയിലൂടെ കുരുത്തംകെട്ട സന്തതിയായ തല്ലുകൊള്ളിയുടെ മാതൃ-പിതൃ-കേന്ദ്രക്കമ്മിറ്റി കണക്കുകൂട്ടുന്ന മറ്റൊരു ലക്ഷ്യം.

ഈ രണ്ടിൽ ഏതു് രീതിയിലുള്ളതായാലും, “തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ” എന്ന പ്രാകൃത ഫിലോസഫിയുടെ, “law of slavery”-യുടെ, നീചവും നിന്ദ്യവും നികൃഷ്ടവും ജുഗുപ്സാവഹവുമായ പിന്തുർടർച്ചാവകാശമാണു്, “പുറത്തു് പാള വച്ചുകെട്ടുക” എന്ന ക്രൂരവും പൈശാചികവുമായ ശിക്ഷാവിധിയിലൂടെ മാതൃ-പിതൃ-കേന്ദ്രക്കമ്മിറ്റി കുരുത്തംകെട്ട അവരുടെ സന്തതികളുടെമേൽ അനാദികാലം മുതൽ നടത്തുന്നതും നടത്തിക്കൊണ്ടിരിക്കുന്നതും!!

സർവ്വലോക കുരുത്തംകെട്ട സന്തതികളേ സംഘടിക്കുവിൻ! സംഘടിച്ചു് സംഘടിച്ചു് ശക്തരാകുവിൻ!!

കുരുത്തം കെടും, കുരുത്തം കെടും, ഇനിയും ഞങ്ങൾ കുരുത്തം കെടും! ചൂരല്ക്കഷായം വേണ്ടേ വേണ്ട!! പുറത്തെ പാള അറബിക്കടലിൽ!!

ഈ അർത്ഥത്തിൽ, പപ്പടംപോലെ പരപരന്നുകിടക്കുന്ന ഈ ഭൂമിയിൽ, സഹനശീലരായ അമ്മമാർകളിൽ നിന്നും ഭൂജാതരാകാൻ ഭാഗ്യം ലഭിച്ച എല്ലാ സുഹൃത്തുക്കൾക്കും മാതൃദിനാശംസകൾ!!!

May 12 2024 15:17

തൂറൽ ബസിലെ വട്ടം കറങ്ങും കസേരയിലിരുന്നു് ഒരു മുഴുവട്ടൻ ആഴ്ചകളോളം വട്ടം കറങ്ങുമ്പോൾ, അവന്റെ സ്‌പൈനൽ കോർഡിനു് ഉണ്ടാകുന്ന “സ്ട്രെസ്-സ്‌ട്രെയിൻ” സിറ്റുവേഷനെ സംബന്ധിച്ചു് യാതൊരു ഗ്രാഹ്യവുമില്ലാത്ത രാഷ്ട്രീയ നിരക്ഷരകുക്ഷികൾ പൺറായ് വിജയന്റെ സ്പാ വെക്കേഷനെ പരിഹസിക്കുന്നതു് കാണുമ്പോൾ, ബാരിസ്റ്റർ ബാലനു് മാത്രമല്ല, അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനുമായ പ്രപഞ്ച സ്രഷ്ടാവിനായാലും ദേഷ്യം വരും.

സ്ട്രെയിനിനു് ശേഷമൊരു വിശ്രമം, അതു് മനുഷ്യനും വേണം, മനുഷ്യൻ സൃഷ്ടിച്ച ദൈവത്തിനും വേണം, മണ്ണിൽ മുളച്ച സൂര്യനും വേണം, തീയിൽ കുരുത്ത കഴുതയ്ക്കും വേണം, കൊടുംകാറ്റിൽ പറക്കും കഴുകനും വേണം!

“നഗ്നരുടെ നേത്രങ്ങൾക്കു്” കാണാൻ കഴിയുന്നവിധം പടമാക്കി കൊടുത്തിരിക്കുന്ന Stress Strain Graph and Classification of Material by “Barrister Balan” കൺകുളിരെ നോക്കിക്കണ്ടു് സംശയാലുക്കൾ സംശയനിവൃത്തി വരുത്തുക, സത്യമതമായ മാക്രിസത്തിലേക്കു് പരിവർത്തിച്ചു് നല്ല നാളെകൾക്കുള്ള യോഗ്യതയും അർഹതയും കരസ്ഥമാക്കുക!

നന്ദി, നമസ്കാരം!

(ചിത്രത്തിനു് കടപ്പാടു്)

May 13 2024 09:36

കൊടുംകാറ്റിൽ പറക്കും കഴുകൻ കുടുംബസമേതം പറന്നിറങ്ങിയതോടെ ദാണ്ടെ ഇന്തോനേഷ്യയിൽ ഇൻഫേർണോ!
തിരുടർ കുടുംബം എവിടെയെത്തുന്നോ, അവിടെ ജലപ്രളയമുണ്ടാകും, തീയും ഗന്ധകവും പെയ്യും!

“പാപി ചെല്ലുന്നിടം പാതാളം! പൺറായി ചെല്ലുന്നിടം പർഗെറ്റൊറി!!”

May 13 2024 09:51

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്, അഥവാ സോംബികളുടെ കസേരകളി!

May 13 2024 10:38

വല്ലഭനു് പുല്ലും ആയുധം. കലാകുശലർക്കു് മരച്ചില്ലകളും പണിക്കോപ്പു്!

May 13 2024 10:46

“ജീവിതപാഠം: നിനക്കു് വേണ്ടതു് കഴിക്കുക!”

“അതിൻ്റെ പേരിൽ ആരെങ്കിലും നിന്നെ വിമർശിച്ചാൽ, അവനെയും ചുമ്മാ തിന്നേക്കുക!!”

May 13 2024 12:11

“ഞാൻ നിനക്കുവേണ്ടി മറ്റുള്ളവരെ അവഗണിച്ചപ്പോൾ, നീ മറ്റുള്ളവർക്കുവേണ്ടി എന്നെ അവഗണിച്ചു എന്നതാണു് ഞാനും നീയും തമ്മിലുള്ള വ്യത്യാസം.”

May 13 2024 14:00

“കണ്ണൂർ സർവ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസറായുള്ള സഖാവു് പ്രിയ വർഗ്ഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ല. കേന്ദ്ര ചട്ടങ്ങളിൽനിന്നു് വ്യതിചലിക്കാൻ കേരളത്തിനു് കഴിയില്ല.” – സുപ്രീം കോർട്ടിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC).

വർണ്ണമായ “കറുപ്പു്” തന്നെപ്പോലെ ഇരട്ടച്ചങ്കുള്ള ഏകാധിപതികളെ ഭയപ്പെടുത്തുമെന്നു് പിണറായിയും, മതമെന്ന “കറുപ്പു്” മനുഷ്യനെ മയക്കുമെന്നു് സഖാവു് കാൾ മാർക്‌സും കണ്ടെത്തിയിട്ടുണ്ടു്.

നികൃഷ്ടരും നുണയരും കൊള്ളക്കാരും അഴിമതിക്കാരുമായ സഖാക്കളും സഖാത്തികളും പൊതുസമൂഹത്തെ അടപടലേ കബളിപ്പിക്കാനായി ചുണ്ടിൽ വിശാലമായി ഒട്ടിച്ചുവയ്ക്കുന്ന, മനംമയക്കുന്ന മധുരമനോജ്ഞ മാക്രിസ്റ്റ്-പിണറായിസ്റ്റ് ഇളിഞ്ചൻചിരി, നാടുനീളെ “മൃത്യുകിരണങ്ങൾ” വികിരണം ചെയ്യുന്ന ഇളിഭ്യച്ചിരി യുജിസിയുടെ ധാർമ്മിക ഫയർവാളിനെ ഭേദിക്കാൻ പര്യാപ്തമായിരുന്നിരിക്കില്ല.

മനുഷ്യരാശി ഇന്നോളം കണ്ടിട്ടില്ലാത്തവിധം ക്രൂരവും പൈശാചികവുമായ ഈ യുജിസി നിലപാടു് മലയാളസാഹിത്യത്തിനു് സ്ഥായിയായി ഏല്പിക്കാൻ പോകുന്ന ആഘാതം കേവലമൊരു സമസ്യാപൂരണത്തിലോ അക്ഷരശ്ലോകമത്സരത്തിലോ അടക്കിയൊതുക്കി പിടിച്ചുനിർത്താൻ കഴിയുന്നതല്ല.

ഇന്തോനേഷ്യയും സിംഗപ്പൂരും വരെ നീളാവുന്ന, ദൂരവ്യാപകമായ ഒരു അന്താരാഷ്ട്ര സന്ദിഗ്ദ്ധാവസ്ഥയാണു് ഈ നിലപാടു് വഴി യുജിസി ലോകമലയാളത്തിനു് വരുത്തിവച്ചിരിക്കുന്നതെന്നു് പറയാതെ വയ്യ.

മാക്രിസ്റ്റ്-പിണറായിസ്റ്റ് ഇടതുകക്ഷ പരിപ്രേക്ഷ്യത്തിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന “മണി”-പ്രവാളാധിഷ്ഠിത മലയാളസാഹിത്യത്തിനു് ഇനി ആരിലാണൊരാശ്രയം, ഇനി എന്താണൊരു ഭാവി എന്ന സമസ്യ എന്നെ ഡോക്ടർ ചിന്താ-കുലനും, ചിന്താവിഷ്ടയായ സീതയുമാക്കുന്നു!

സർവ്വോപരി, അനുപേക്ഷണീയയായ സഖാവു് പ്രിയ വർഗ്ഗീസിന്റെ അങ്ങേയറ്റം അപലപനീയമായ അസാന്നിദ്ധ്യത്തിൽ, എന്‍. എസ്. എസിനുവേണ്ടി അഭിമാനപുരസ്സരം കക്കൂസ് വെട്ടാന്‍ സാരസ്യമുള്ള ഏതെങ്കിലുമൊരു മനുഷ്യജീവി ഇനി സന്നദ്ധനാകുമോ?

May 14 2024 10:35

ദേശാഭിമാനി പരിപ്രേക്ഷ്യത്തിൽ നിന്നു് വരുന്ന സഖാവു് കെ. എസ്. ഹരിഹരൻ തന്റെ പരിപ്രേക്ഷണചാതുര്യത്തിന്റെയും, കോഗ്നിറ്റീവ് സൈക്കോളജിയുടെയും, സത്യാനന്തര ഭാഷാപരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ ഉദാത്തമായ ഒരു പോർണോഗ്രാഫിക് തമാഷ വേണ്ടാത്ത നേരത്തു് വേണ്ടാത്തിടത്തു് തട്ടിവിട്ടു. സംഭവം കണ്ടമാനം സ്ത്രീവിരുദ്ധമാണെന്നു് ആരോ ചൂണ്ടിക്കാണിച്ചപ്പോൾ കക്ഷി മാന്യത ഒട്ടും കൈവെടിയാതെ അതിന്റെ പേരിൽ സമസ്താപരാധത്തിനു് മാപ്പും പറഞ്ഞു.

പക്ഷേ, തലയിൽ ഒരു തേങ്ങാ വീണിട്ടുവേണം ഉച്ചത്തിൽ ഒന്നു് മോങ്ങാൻ എന്ന ഏക ചിന്തയിൽ തെങ്ങിൻചോട്ടിൽ കാത്തുകിടന്നു് കാലം കഴിയ്ക്കുന്ന മാക്രിസ്റ്റുകളുണ്ടോ വിടുന്നു? “ആനവായിൽ അമ്പഴങ്ങ” എന്ന പോലെ, കേവലം ഒരു കുഞ്ഞൻ മാപ്പുകൊണ്ടെന്താവാൻ എന്നാണു് അവരുടെ ചോദ്യം. പണ്ടുപണ്ടു്, ശ്രീമതി ടീച്ചറെ ഭീകരമായി പിടിച്ചുകുലുക്കിക്കൊണ്ടു്, എകെജി സെന്ററിൽ വീണുപൊട്ടിയ ബ്വാംബിന്റേതിൽ നിന്നും ഒട്ടും കുറയാത്ത തീവ്രതയുള്ള ഒരു ബ്വാംബ് കെ. എസ്. ഹരിഹരൻന്റെ സ്വീകരണമുറിയിൽ വീണുപൊട്ടുന്നതു് കണ്ടശേഷമേ താൻ മുടി കറുപ്പിക്കൂ എന്നു് പാർട്ടിയിലെ മുതിർന്ന സെമെസ്റ്ററുകൾ ശപഥമെടുത്തിട്ടുണ്ടെന്നാണു് അറിയാൻ കഴിഞ്ഞതു്.

മാക്രിസ്റ്റ് ചാവേറുകൾ പോരാളിനായ്ക്കളെപ്പോലെയാണു് (fighting dogs). കടിച്ചിടത്തു് കടിച്ചുതൂങ്ങി കിടക്കേണ്ടിവന്നാലും കടിച്ചകടി വിടുന്ന സ്വഭാവം അവർക്കില്ല.

ചാനൽച്ചർച്ചകളിൽ എതിരാളിയുടെ വായിൽനിന്നും യാദൃച്ഛികമായി വീണുകിട്ടുന്ന, സത്യത്തിൽ, ഗൗരവതരമായ ഒരു പ്രസക്തിയും നൽകേണ്ടതില്ലാത്ത വാക്കുകളിൽ, “മാപ്പു് പറയണം, മാപ്പു് പറയണം” എന്ന ഡിമാൻഡുമായി കടിച്ചുതൂങ്ങിക്കിടക്കുന്ന പാർട്ടി അടിമകളെ ശ്രദ്ധിച്ചിട്ടുള്ളവർക്കു് ഇപ്പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

മാക്രിസ്റ്റുകൾ മറ്റുള്ളവരിൽ നടത്തുന്ന ഓരോ ആരോപണവും, രണ്ടു് കാലിലും മന്തുള്ളവൻ ഒരു കാലിൽ മാത്രം മന്തുള്ളവനെ “മന്തൻ” എന്നു് വിളിച്ചു് ആക്ഷേപിക്കുന്നതിനു് തുല്യമാണു്.

പക്ഷേ, അതിനെപ്പറ്റി ചോദിച്ചാൽ, രണ്ടു് കാലിലും മന്തുള്ള ഈ ഞാൻ ബാലൻസ്ഡ് ഇക്വിലിബ്രിയത്തിലും, ഒരു കാലിൽ മാത്രം മന്തുള്ള യെവൻ യേതു് സമയത്തും നിലംപതിക്കാവുന്നവിധം അൺബാലൻസ്ഡ് ഇക്വിലിബ്രിയത്തിലുമാണു് എന്നായിരിക്കും ഒരു മാക്രിസ്റ്റിന്റെ അഭിമാനത്താൽ പുളകിതമായ ന്യായീകരണം!

മറ്റെന്തൊക്കെ കുറവുകളുണ്ടെങ്കിലും, അന്തം കമ്മി മോഡൽ പൊട്ടൻ ന്യായീകരണങ്ങൾക്കു് ഒരിക്കലും ഒരു പഞ്ഞവും ഇല്ലാത്തവരായിരുന്നു എക്കാലത്തെയും മാക്രിസ്റ്റുകൾ!

May 14 2024 12:48

“സ്വന്തം വിഡ്ഢിത്തത്തിൽ അഭിമാനിക്കാനും കൂടി കഴിയുന്ന കലയാണു് അഹങ്കാരം.”

[ചിത്രത്തിൽ ജർമ്മൻ വൈസ് ചാൻസ്ലർ റോബെർട്ട് ഹാബെക്കും, വിദേശകാര്യമന്ത്രിണി അന്നലേന ബേർബോക്കും. (ഗ്രീൻ പാർട്ടി)]

നിയമപരമായ മുന്നറിയിപ്പു്: കേരളത്തിലെ മന്ത്രിമാരെ ഇതുപോലെ വിമർശിച്ചാൽ, പോലീസേമാന്മാർ ജാമ്യമില്ലാവകുപ്പു് ചുമത്തി കേസ് ചാർജ്ജ് ചെയ്തു്, കൊട്ടാരസദൃശമായ അവരുടെ രാജകീയ SUV-കളിൽ കയറി, ടാർപ്പോളിൻ ഷീറ്റിന്റെ മേല്ക്കൂരയുള്ള, ചോർന്നൊലിക്കുന്ന പ്രോലെറ്റേറിയൻ ചെറ്റക്കുടിലുകളിലെത്തി, “ആര്യ”-കുലജാതരായ രാജാപ്പാർട്ടുകളെ വിമർശിക്കാൻ ധൈര്യം കാണിച്ച “നികൃഷ്ടജീവികളെ” തൂക്കിയെടുത്തുകൊണ്ടുപോയി ലോക്കപ്പിലടച്ചു് ഇടിച്ചും തൊഴിച്ചും ഇഞ്ചപ്പരുവമാക്കും. അതുവഴി ആൾ സത്തുപോകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അതാണു് മല്ലു ജനാധിപത്യം! പറഞ്ഞില്ലെന്നു് വേണ്ട!!

“ചോദിക്കാനും പറയാനും ചുമതലപ്പെട്ടവർ രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ, അതൊക്കെ ചോദിക്കാനും പറയാനും നിങ്ങൾക്കു് ആർ അധികാരം നല്കി?” എന്ന ചിറ്റപ്പസൂക്തത്തിൽ, ആ ജനാധിപത്യത്തിലെ കിറ്റുഭോജികളായ നിങ്ങൾക്കു് ഈ വിഷയത്തിൽ ഒരു ദൃഷ്ടാന്തമുണ്ടു്.

(ചിത്രത്തിനു് കടപ്പാടു്)

May 15 2024 11:04

നാട്യൻ്റെ നാട്യത്തെ മാത്രം ആസ്വദിക്കുക; അവൻ്റെ ഹൃദയശസ്ത്രക്രിയയെയോ, സിവിലോ ക്രിമിനലോ ആയ കേസന്വേഷണങ്ങളെയോ, പ്രത്യയശാസ്ത്ര പ്രസംഗങ്ങളെയോ, ക്വാണ്ടം മെക്കാനിക്സിലെ ലെക്ച്ചറുകളെയോ ഒരിക്കലും നമ്പാതിരിക്കുക!
എ നാട്യൻ ഈസ് എ നാട്യൻ ഈസ് എ നാട്യൻ!!

May 15 2024 11:12

“പുഴു” ശലഭത്തിനോടു്: “നീ മാറിയിരിക്കുന്നു.”

ശലഭം പുയുവിനോടു്: “അതേ, നിനക്കും അതിനു് കഴിയും.”

May 15 2024 12:03

ഭർത്താവുദ്യോഗസ്ഥൻ: “ഞാൻ ചെയ്യുന്നതെല്ലാം തെറ്റാണെന്നു് കഴിഞ്ഞ 30 വർഷങ്ങളായി എപ്പോഴും നീ എന്നോടു് പറയുന്നു.”

ഫാമിലി മാനേജിങ് ഡയറക്റ്റർ ഭാര്യ: “കഴിഞ്ഞ 31 വർഷങ്ങൾ…”

May 15 2024 12:26

“ഞാൻ എപ്പോഴും അടഞ്ഞ കലത്തിലും മസാലപ്പൊടി ചേർക്കും.”

വിശ്വഗുരുവായ ഞങ്ങടെ പ്രധാനമന്ത്രി മോദിജി അടുപ്പുപോലും കത്തിക്കാതെ, വോട്ടിനുവേണ്ടി തിളയ്ക്കുന്ന സാമ്പാർ വെല്ലിക്കാട്ടെയൊരു കലം നിറയെയുണ്ടാക്കും, അപ്പോഴാണു്!!!

May 16 2024 10:05

Attention, please!

Rakshasa King Ravana’s heads are in an unbalanced state of equilibrium!!

May 16 2024 11:14

വിഷയം പുഴുവാകട്ടെ, വിരയാകട്ടെ, അതുമായി സംഘപരിവാറിനെ ബന്ധപ്പെടുത്തുന്നവർ കമ്മികളാണെങ്കിൽ, ആദ്യം അതിൻ്റെ മൂലം കമ്മി പ്രെമിസെസിൽത്തന്നെ തിരയുക! ആ ശ്രമം പരാജയപ്പെട്ടാൽ മാത്രം സംഘപരിവാറിൻ്റെ ഗൃഹപരിസരങ്ങളിലേക്കു് ശ്രദ്ധ തിരിക്കുക!

കാരണം, കമ്മിത്തം ഒരു സാമൂഹിക ക്യാൻസറാണു്.

May 16 2024 13:40

സകലമാന ലോകവും ഇപ്പോൾ ഞങ്ങടെ പ്രിയങ്കരനായ മമ്മൂക്കയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണു്!

ബൂർഷ്വാകളും അവസരവാദികളും പ്രതിലോമകാരികളും നവീകരണവാദികളുമായ ആവക ബഹുരാഷ്ട്ര കുത്തകകളോടും, സാമ്രാജ്യത്വവാദികളോടും, 2023 മാർച്ച് 2-നു് “യാദൃച്ഛികമായി” തീപിടിച്ച കൊച്ചി ബ്രഹ്മപുരം മാലിന്യസംഭരണകേന്ദ്രത്തിലേതിനു് തുല്യമായ ചപ്പുചവറുകളോടുമെല്ലാം ചുമ്മാ പാമ്പ്ര, മമ്മൂക്ക!!

സഖാവു് കാൾ മാർക്സ് പ്രവചിച്ച പ്രകാരം, ലോകചരിത്രപരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒടുക്കത്തെ മാർക്സിയൻ അമ്മവിപ്ലവ കുത്തൊഴുക്കിൽ വേരറ്റുവീഴുന്ന അവറ്റകളെയൊക്കെ ആരു് ഗൗനിക്കാൻ?

പിന്നെ, ഇക്കയ്ക്കു് നേരോം സമയോം കിട്ടുമ്പോ, കാൽമുട്ടിൻ്റെ പരിസരപ്രദേശങ്ങളിൽ ഇത്തിരി “Botox” കുത്തിവയ്പിക്കാൻ മറക്കണ്ടാട്ടോ!

മുണ്ടു് മടക്കിക്കുത്തി, പുറംകൈ കൊണ്ടു് കൊമ്പൻമീശ ഇടത്തോട്ടും വലത്തോട്ടും തൂത്തുമാറ്റി, “ആരെട വീരാ, പോരിനു് വാടാ” എന്ന വീരപുരുഷയോഗ്യമായ കലക്കൻ ഡയകോലൊക്കെ കാച്ചി അഭിനയിക്കുമ്പോൾ, കൂവൽത്തൊഴിലാളികളും, അടിമക്കണ്ണുകളും, ഫാനോളികളുമായ ഞങ്ങൾ കാണാൻ കൊതിക്കുന്നതു് “രസഗുള” പോലെ തുടുതുടുത്ത ഇക്കയുടെ മുട്ടുകാലാണു്. അല്ലാതെ, വാർദ്ധക്യകാലസഹജമായി, ഉണക്ക മുന്തിരിപോലെ ചുക്കിച്ചുളിഞ്ഞു്, ആയിരം തിരിയിട്ടു് തെളിച്ച നിലവിളക്കിൻ്റെ മുന്നിൽ ഭക്ത്യാദരപുരസ്സരം ചമ്പ്രം പടിഞ്ഞിരുന്നു്, കെ. സി. കേശവപിള്ളയുടെ “ആസന്നമരണചിന്താശതകം” ആലപിക്കേണ്ടത്ര പരമ ദയനീയാവസ്ഥയിലെത്തിയ ഇക്കയുടെ കാൽമുട്ടിലെ “ഞൊറിഞ്ഞുമടങ്ങിത്തൊലിഞ്ഞ” ചർമ്മത്തെയല്ല.

എന്തുകൊണ്ടെന്നാൽ, അല്ലാഹു അല്ലാതെ അല്ലാഹു ഇല്ലാത്ത അല്ലാഹുവിൽ പൂർണ്ണ മനസ്സോടും, പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ ശരീരത്തോടും കൂടി വിശ്വസിക്കുകയും, അതേസമയംതന്നെ, യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെ, നിരീശ്വരവാദിയായ ഒരു മാർക്സിസ്റ്റായിരിക്കുകയും ചെയ്യുക എന്ന ട്രപ്പീസ്കളി അനിതരസാധാരണമായ നാട്യകലാവൈഭവത്തോടെ സമൂഹമദ്ധ്യേ ആടിത്തിമിർക്കുന്ന സഖാവു് മമ്മൂക്കയുടെ നിരുപാധിക അടിമക്കണ്ണുകളും “deathly serious” ആയ ഫാനോളികളുമാകാനായും, ആൻ്റി-മമ്മൂക്ക എലെമെൻ്റുകൾക്കെതിരെ കൂവാനായും മാത്രം ജന്മമെടുത്ത കൂവൽത്തൊഴിലാളികളായ ഞങ്ങൾക്കു് ഞങ്ങടെ സഖാവു് മമ്മൂക്ക യയാതിയാണു്, അനശ്വരനാണു്, ചിരഞ്ജീവിയാണു്, ചിരഞ്ജീവി “കൊനിഡെല ശിവശങ്കര വരപ്രസാദാണു്”!

മമ്മൂക്കയെ തൊട്ടുകളിച്ചാൽ ആക്കളി തീക്കളി സൂക്ഷിച്ചോ!!!

(ചിത്രത്തിനു് കടപ്പാടു്)

May 16 2024 14:52

അത്യന്തം പ്രിയങ്കരരായ സഹഭാരതീയരേ, ഭാരതം ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു നിയമ രാഷ്ട്രത്തിലേക്കു് എത്തിച്ചേരുന്നതിനു് വളരെ മുൻപേ തന്നെ ലോകാവസാനം സംഭവിക്കാൻ സാദ്ധ്യതയുള്ളതുകൊണ്ടു് ഞാൻ നിങ്ങളോടു് ഇപ്പൊഴേ ഹൃദയപൂർവ്വം യാത്രാമൊഴി ചൊല്ലുന്നു.

May 16 2024 15:34

ഒരു മനുഷ്യജന്മത്തിനു് എത്തിപ്പെടാൻ കഴിയുന്ന വൈജ്ഞാനിക-സാംസ്കാരിക അധഃപതനത്തിൻ്റെ ഏറ്റവും അവസാനത്തെ അടിത്തട്ടാണു് എല്ലാവിധ നിറങ്ങളിലുമുള്ള മതമൗലിക നിലപാടുകളും, മാർക്സിസ്റ്റ് കമ്മ്യൂണിസവും.

May 17 2024 10:31

മുത്തശ്ശി: “എന്നെ സ്നേഹിക്കുന്നു എന്നു് നീ എന്നോടു് പറയുന്നുപോലുമില്ല.”
മുത്തശ്ശൻ: “ഒരിക്കൽ ഞാനതു് നിന്നോടു് പറഞ്ഞിരുന്നു. അതിലെന്തെങ്കിലും മാറ്റമുണ്ടായാൽ ഞാൻ വിവരമറിയിക്കാം.”
(ഗുണപാഠം: “പഴയ പ്രണയം തുരുമ്പിക്കുന്നില്ല.”)

May 17 2024 11:00

എൻജിൻ ഓണാക്കിയിട്ടാൽ, പ്രാതലിനുള്ള ബുൾസൈയും റെഡി!

May 17 2024 13:25

എത്തിപ്പോയി, എത്തിപ്പോയി! “political camouflage”-നുള്ള അടുത്ത വിഷയം എത്തിപ്പോയി!!

പ്രഫുത്ത മല്ലുക്കളുടെ പ്രിയങ്കര ചാനലുകളിലെ ഇന്നത്തെ അന്തിച്ചർച്ചാവിഷയം:

“സോളാർ സമരത്തിൻ്റെ ആസനത്തിൽ കതിനവെടി വച്ചതു് പൊട്ടാസോ അതോ ബ്രിട്ടാസോ?”

പൂർവ്വാശ്രമത്തിൽ സഖാവായിരുന്ന ഹാഷ്മി താജ് ഇബ്രാഹിമിൻ്റെ ഭാഷയിൽ അവതരിപ്പിച്ചാൽ:

“അന്ധകൂപവാസികളായ മല്ലുക്കളുടെ അന്തിച്ചർച്ചാഗോദയിൽ അന്തിക്കള്ളും ചന്തക്കള്ളും ചിന്തക്കള്ളും മോന്തി പൂസായ അന്ധഗജന്യായാധിപർ അന്ധഗോലാംഗൂലന്യായങ്ങൾ നിരത്തി പോരുകോഴികളെപ്പോലെ ക്രൂരമായി പറന്നുകൊത്തി, വിരൽ ശസ്ത്രക്രിയക്കുപകരം നിർല്ലജ്ജം, നിരുത്തരവാദപരമായി നടത്തിയ നാക്കുശസ്ത്രക്രിയപോലെ വെട്ടിക്കീറിമുറിച്ചു് ചർച്ചിച്ചു് പൊതുമഹാജനത്തിൻ്റെ രാഷ്ട്രീയവും മതപരവും ആദ്ധ്യാത്മികവും വൈജ്ഞാനികവുമായ വീക്ഷണകോണകങ്ങളിലെ തിമിരം നീക്കം ചെയ്യുന്നു!”

അതുകൊണ്ടു്, നിങ്ങൾ യഥാസമയം വിഡ്ഢിപ്പെട്ടി തുറക്കുവിൻ! അന്ധകാരകാരണമായ തിമിരത്തിൽനിന്നും കണ്ണുകളെ മോചിപ്പിക്കുവിൻ! “ലോകകേരളസഭ” എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന മാമാങ്കത്തിലേക്കു് കൊതം തുറന്നു് കുനിഞ്ഞിറങ്ങി, കനിഞ്ഞിറങ്ങി, താഴ്ന്നിറങ്ങി, “മൂന്നാർ ഫെയിം” മോഡൽ ഇടതുകക്ഷ അന്താരാഷ്ട്ര സാമ്പത്തികവിദഗ്ദ്ധരുടെ പിടിപ്പുകേടുമൂലം, മൂക്കറ്റം കടക്കെണിയിൽ മുങ്ങിനിൽക്കുന്ന നവകേരളത്തിലെ മറിയക്കുട്ടിച്ചേടത്തിമാരുടെ മലവും മൂത്രവും കഫവും മൂഞ്ചി ഉല്ലസിക്കാനായി എത്തുന്ന, “പ്രവാസികൾ” എന്നറിയപ്പെടുന്ന, വളിവയറന്മാരായ പ്രാഞ്ചിയേട്ടന്മാരെപ്പോലെ, യാഥാർത്ഥ്യബോധമുള്ള നക്കികളാകുവിൻ! നടുക്കടലിൽച്ചെന്നാലും നക്കിമാത്രം കുടിക്കുന്ന നായകളാകുവിൻ!! എത്ര തല്ലിയാലും ഉളുപ്പില്ലാത്ത കൊടിച്ചിപ്പട്ടികളാകുവിൻ!!!

May 17 2024 13:28

“മമ്മൂട്ടി പെറ്റു” എന്ന മുൻവാർത്ത “മമ്മൂട്ടി പെട്ടു” എന്നു് തിരുത്തി വായിക്കാനപേക്ഷ. – സ്വ. ലേ.

May 17 2024 14:43

ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ സ്വന്തം ഐഡൻ്റിറ്റി വെളിപ്പെടുത്താൻ മനുഷ്യർ മടിക്കുന്നതിനു് പിന്നിൽ പ്രസക്തമോ അപ്രസക്തമോ ആയ പല കാരണങ്ങളുണ്ടാവാം. ആ നിലപാടു് മനസ്സിലാക്കാൻ എനിക്കു് ബുദ്ധിമുട്ടില്ല. അതുകൊണ്ടു്, ഐഡൻ്റിറ്റി വെളിപ്പെടുത്താതെ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവർ “prima facie” “obnoxious” എന്നു് തോന്നുന്നവരല്ലെങ്കിൽ, അവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ അക്സപ്റ്റ് ചെയ്യുന്നതാണു് എൻ്റെ രീതി.

ആവശ്യമായി വന്നാൽ, പിന്നീടു് അവരെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനോ, വേണമെങ്കിൽ ബ്ലോക്ക് ചെയ്യാനോ ഉള്ള അവകാശവും അധികാരവും ഫെയ്സ്ബുക്ക് എനിക്കു് നൽകിയിട്ടുള്ളതുകൊണ്ടാണു് ഞാൻ അങ്ങനെ ചെയ്യുന്നതു്.

പ്രത്യക്ഷത്തിൽത്തന്നെ തിന്മമരങ്ങളായ ചൂഷകർക്കുപോലും നന്മമരങ്ങൾ ചമയാൻ കഴിയുന്ന, തികഞ്ഞ ഒരു അധോലോകമാണിതെന്നതിനാൽ, ഞാൻ ഉപയോഗിക്കുന്ന ഓരോ വാക്കുകളും, ഓരോ പ്രതികരണങ്ങളും വളരെ ശ്രദ്ധാപൂർവ്വവും സൂക്ഷ്മവും ആയിരിക്കേണ്ടതുണ്ടു് എന്നതാണു്, അതീവ എനർജ്ജി ഇൻ്റൻസീവായ ആ “laissez-faire” ഏർപ്പാടിൻ്റെ പേരിൽ നൽകാൻ ഞാൻ സ്വയം ബാദ്ധ്യസ്ഥനാക്കപ്പെട്ട വില.

“Nichts auf dieser Welt ist kostenlos” എന്നു് ജർമ്മൻ സായിപ്പു്.

May 18 2024 12:03

“കുടുംബഭരണ മേധാവിനി”: “ഈ മനുഷ്യവത്കരണം ആശങ്കാജനകമായി എനിക്കു് തോന്നുന്നു.”

“മേധാവിണിയുടെ” ആജ്ഞാനുസരണം, ശാരീരികാദ്ധ്വാനം അനിവാര്യമായതും, അടുക്കളബാഹ്യവുമായ കർമ്മങ്ങളും ക്രിയകളും ധർമ്മസിദ്ധാന്തപ്രകാരം കൃത്യമായി അനുഷ്ഠിച്ചു്, തീൻമേശയിൽ വിളമ്പപ്പെടുന്ന ഏതു് മരപ്പട്ടിമസാലയും, ഏതു് ഈനാംപേച്ചി കിച്ചടിയും ഒരു മറുചോദ്യവും ചോദിക്കാതെ, ഒരു പൊടിപോലും ബാക്കി വയ്ക്കാതെ, അന്തരാത്മാവിൽനിന്നുള്ള വമനത്വരയെ ബലാൽക്കാരേണ പിടിച്ചുനിർത്തിക്കൊണ്ടു്, ക്രൂരവും കഠിനവുമായി അടിച്ചമർത്തിക്കൊണ്ടു്, കമാന്നൊരക്ഷരം മുണ്ടാതെ മുയ്മനും മുണുങ്ങിത്തീർത്തു്, മര്യാദരാമനായി ഉപജീവിച്ചു്, ജീവിതം കഷ്ടിച്ചു് കയ്ച്ചിലാക്കുന്ന, സംഹാരരുദ്രയായ സഹധർമ്മിണീരൂപിയുടെ കീഴ്ജീവനക്കാരനായ “കുടുംബപതിതനോടൊപ്പം”, സ്വീകരണമുറിയിലെ സോഫയിലിരുന്നു് പിണു സർക്കാർ വിൽക്കുന്ന ജനകീയ വിഷമദ്യം കുടിച്ചു് പാമ്പാകാനായും, മട്ടാഞ്ചേരി മാഫിയയുടെ “ഹലാൽ പൊഹ” വലിച്ചു് ചെഗുവേരയും, ബോബ് മാർലിയുമാകാനായും, ശ്രീരാമഭഗവാനെ അനുഗമിച്ചു് കാട്ടിൽനിന്നും നാട്ടിലെത്തി അത്യുന്നത സാമൂഹിക-സാംസ്കാരിക പദവികൾ കരസ്ഥമാക്കിയ വാനരപ്രമുഖൻ ആഞ്ജനേയസ്വാമിയുടെ അത്യുജ്ജ്വലമായ രാജകീയവിശ്വകുലത്തിൽ വന്നുപിറക്കാൻ ഭാഗ്യം സിദ്ധിച്ച സഖാവു് മൂളിക്കുരങ്ങൻ:

“(ഡീ പെമ്പിളേ,) ആ യെവനെ നീ കല്യാണം പോലും കഴിച്ചു!”

May 18 2024 13:32

“ബോചെ” ബ്രാൻഡ് ചട്ടയും മുണ്ടും താറുകെട്ടും മേക്കാമോതിരങ്ങളും വിപണിയിൽ ഇറങ്ങിയോടേ?

ആവക ആക്സെസറികളുമായി താരനിശകളിൽ പ്രത്യക്ഷപ്പെട്ടാലേ ഒരു ഗുമ്മുണ്ടാകൂ എന്നു് എൻ്റെ ച്യാച്ചി പറഞ്ഞതുകൊണ്ടു് ചോദിക്കുന്നതാണു്.

May 19 2024 10:18

“വൈൻ വൈജ്ഞാനികരുമായി ഇടപെടേണ്ടിവന്നാൽ, ഇതുപോലെ ചെയ്തു് നീ അവരെ ചിന്താക്കുഴപ്പത്തിലാക്കുക!”

(ചിന്താശേഷിയുള്ളവരെ മാത്രമേ ചിന്താക്കുഴപ്പത്തിലാക്കാൻ കഴിയൂ എന്നതിനാൽ, ഈവക കൺകെട്ടു് വിദ്യകളും സൂത്രങ്ങളും, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിയൻ പ്രത്യയശാസ്ത്ര വൈജ്ഞാനിക താത്വികരിലോ, മതതത്വശാസ്ത്രജ്ഞരിലോ, ദൈവതത്വശാസ്ത്രജ്ഞരിലോ, ആദ്ധ്യാത്മിക അഭിജ്ഞരിലോ ഒന്നും ഏൽക്കില്ല. പകരം, നല്ല കമ്മ്യൂണിസം – ചീത്ത കമ്മ്യൂണിസം, സത്യവിശ്വാസം – അന്ധവിശ്വാസം, കോലീബി, പറ്റിച്ചിട്ടു് ബീമർശിക്കൂ ഷുഗൃത്തേ മുതലായ, അംഗുലിപരിമിതമായ, എക്സ്പയറി ഡേറ്റ് കഴിഞ്ഞ അവരുടെ ക്യാപ്സൂളുകൾ വഴി നിങ്ങൾ നിന്ന നില്പിൽ ബോധംകെട്ടുവീണു് അകാലനിര്യാണം പ്രാപിക്കാനാണു് സാദ്ധ്യത.)

May 19 2024 11:12

മാക്രിസ്റ്റുകളെയും സിപിഎമ്മിനെയും ഇനിയും മനസ്സിലാക്കാൻ കഴിയാത്ത മല്ലുക്കൾ കൂണുമുളച്ച വയ്ക്കോൽത്തുറുപോലെ പ്രഫുത്തരായിരിക്കണം!

മാക്രിസ്റ്റ് പുത്തിജീവികളുടെ കർമ്മങ്ങളുടെയും ക്രിയകളുടെയും ഫലം, അവ എൻ്റർട്ടെയ്ൻമെൻ്റ് ആയാലെന്നപോലെ ആസ്വദിക്കുന്ന അമാക്രി മല്ലുക്കളുടെ കാര്യമാണു് പരമദയനീയം!!

May 19 2024 11:43

വിശപ്പുരോഗിയായ സഭാകുഞ്ഞൻനായ, കുമ്പസാരക്കൂട്ടിലെ സഭാകത്തനാരുടെ മുൻപാകെ താൻ മനഃപൂർവ്വം ചെയ്ത മഹാപാപത്തിൻ്റെ ഭാരം ഇറക്കിവച്ചു് പാപവിമോചിതനായി സ്വർഗ്ഗരാജ്യത്തിൻ്റെ നിത്യാവകാശിയാകാൻ ശ്രമിക്കുന്നു!:

“എനിക്കു് തീറ്റ നൽകപ്പെട്ടില്ല എന്നു് (പദ്മശ്രീ ഡോക്ടർ മമ്മൂട്ടിയെപ്പോലെ തന്മയത്വമായി) ഞാൻ നടിച്ചു. അതുവഴി, എനിക്കു് രണ്ടാമതും പ്രാതൽ കിട്ടി. (Mea culpa, mea culpa, mea maxima culpa!)”

May 19 2024 14:46

സഖാവു് കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള പാർട്ടി നേതാക്കളുടെ കൂലങ്കഷമായ പരിശോധനയിൽ, പാർട്ടിയുടെയോ അവരുടെയോ അറിവോ സമ്മതമോ ഇല്ലാതെ അവർ സ്വയം നിർമ്മിച്ചു എന്നു് “ആരോപിക്കപ്പെടുന്ന” ബോംബ് പൊട്ടി വീരമൃത്യു വരിച്ച “രക്തസാക്ഷികൾക്കു്” മാക്രിസ്റ്റ്-പിണറായിസ്റ്റ് പാർട്ടി മുൻകാല പ്രാബല്യത്തോടെ സ്മാരകം നിർമ്മിക്കുന്നത്രെ!

ഉഗ്രൻ! പ്രീമാ!! പഷ്ടാം ക്ലാസ്സ്!!!

സഖാവു് കോടിയേരിയുടെ സ്മൃതിമണ്ഡപത്തിലെ കെടാവിളക്കിൽനിന്നു് വിപ്ലവകവയിത്രി സഖാവു് ദീപേച്ചി കൊളുത്തുന്ന ദീപശിഖയേന്തി, ഒളിമ്പിക് ഫ്ലെയിം ഏന്തി ഓടുന്ന ചാമ്പ്യനെ തോല്പിക്കുന്ന സ്പീഡിൽ, പിസിക്കൽ എജിക്കേശൻ മാഷും തന്മൂലം ഓട്ട-വിദഗ്ദ്ധനുമായ സഖാവു് ഗോവിന്ദൻ മാസ്റ്റർ രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ചെംകൊടികളാൽ അലംകൃതമായ വേദിയിലേക്കു് പഴയ വിപ്ലവഗാനം മൂളിക്കൊണ്ടു് കുതികുതിക്കുമത്രെ!

അതും കിടിലൻ! ആരുകേട്ടാലും ഒരു ദോഷം പറയില്ല:

“ബലികുടീരങ്ങളേ, മഹാബലി-കുടീരങ്ങളേ,

കമ്മിക്കാഷ്ഠത്തിൻ കാമാത്തിപ്പുരകളേ,

അരണകളിരമ്പും കിഫ്‌ബി സ്മാരകങ്ങളേ!

ഇവിടെ കടകോടികൾ ചാർത്തുന്നു നമ്മളിൽ

ഋണബാദ്ധ്യതയുടെ രക്തപങ്കിലചങ്ങലകൾ!”

“ചെടിപ്പൂ നമ്മളിൽ നൂറ്റാണ്ടുകളുടെ

ചതികളെഴുതിയ ചരിതങ്ങൾ!

കൊളുത്തി നമ്മൾ ഫയലുകൾ തോറും

തെളിവുന്മൂലന നാളങ്ങൾ!!”

May 20 2024 08:13

“ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചു.” – വാർത്ത.

സുവർക്കത്തിലെത്തിയാൽ, മൊത്തം ഹൂറികളും പർദ്ദ ധരിക്കണം എന്ന ഫയലിലാവും കക്ഷി ആദ്യം ഒപ്പിടുക!

May 20 2024 08:28

പിണറായിയുടെ കയ്യേക്കാലേപ്പിടിച്ചു് “പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ” എന്ന പദവി തരമാക്കിയാൽ എന്തു് തടയുമെടേ പ്രതിമാസം?

May 20 2024 08:59

“വിരമിക്കുന്ന 16000 സർക്കാർ ജീവനക്കാർ വെറും കൈയോടെ ഇറങ്ങിപ്പോകേണ്ടിവരും.” -വാർത്ത

കയ്യില്ലാതെ ഇറങ്ങിപ്പോകേണ്ട അവസ്ഥയിലേക്കു് കേരളത്തെ ഇതുവരെ നവോത്ഥാനിപ്പിക്കാത്തതിൽ സിന്താവാ വിളിച്ചു് സന്തോഷിക്കുക!!

May 20 2024 10:21

“ഉപരിതലത്തിൽ നീ കാണുന്നതല്ല എല്ലായ്പ്പോഴും വിജയം.”

(ചെഞ്ചോരച്ചെങ്കൊടികളാൽ സർവ്വാലംകൃതമായ ഉപരിപ്ലവപാർട്ടിയുടെ സ്റ്റഡി ക്ലാസ്സുകളിൽ ഈ “തിയറി” പഠിപ്പിക്കരുതെന്നു് അഴകിയരാവണന്മാരായ നേതാക്കൾ കർശനമായി തർജ്ജിക്കുന്നതു് ഒരു അൾട്ടീരിയർ മോട്ടീവും ഇല്ലാതെയല്ല. പാർട്ടിയുടെയും അപ്രമാദികളായ നേതാക്കളുടെയും ഉള്ളടക്കം മുഴുവൻ പാഴാണേ! അതാണെങ്കിൽ അശേഷം അഴുകിയതും!!)

May 20 2024 10:36

“ഹിന്ദുക്കൾ ശുദ്ധമനസ്സുള്ളവർ, അറബികൾ വിഡ്ഢികൾ.” – “ജ്യൂസ്” ഉസ്താദ് റഹ്മത്തുള്ള ഖാസിമി.

എയറിൽ പോകേണ്ട നേരമായപ്പോൾ, “juice” കുടിക്കരുതെന്ന സ്വന്തം കല്പന മറന്നു് അച്ചങ്ങായി പിന്നേം പോയി “Jews” മോന്തിക്കാണും!

May 20 2024 11:40

കേരളത്തിലെ “orthodontist” പ്രാക്റ്റീസുകളിൽ പിടിച്ചാൽ കിട്ടാത്തത്ര തിരക്കാണത്രെ!

ചാനൽച്ചർച്ചകളിൽ, എതിരാളികളുടെ ലോജിക്കൽ ആർഗ്യുമെൻ്റുകൾ ദീർഘനേരം പല്ലിളിച്ചിരുന്നു് കേട്ടതുവഴി കൂട്ടാനാവാതെ കോടിപ്പോയ താടിയെല്ലു് നേരെയാക്കാനായി എത്തിപ്പെടുന്ന ഇടതുകക്ഷ കുക്ഷികളാവണം ആ തിരക്കിൻ്റെ കാരണഭൂതം.

May 20 2024 14:14

ശാസ്ത്രപുരോഗതിയും, തലച്ചോറിൻ്റെ പുരോഗതിയും ഡയറക്റ്റ്ലി പ്രൊപ്പോർഷണൽ അല്ല എന്നു് മാത്രമല്ല, ഉപദേശം ഉപജീവനമാർഗ്ഗമാക്കിയ, “ജനസമ്മതിയാർജ്ജിച്ച” ഒരു ആത്മീയൻ്റെയോ, ഒരു ഉസ്താദിൻ്റെയോ, ഒരു താത്വീകാചാര്യൻ്റെയോ സാമീപ്യഭാഗ്യം ഉണ്ടെങ്കിൽ, രണ്ടാമത്തേതിനെ ആദ്യത്തേതിനു് ഇൻവേഴ്സ്ലി പ്രൊപ്പോർഷണൽ ആയി വളർത്തിയെടുത്തു്, സാമൂഹികവും, സാംസ്കാരികവും വൈജ്ഞാനികവുമായ അധോഗതിയുടെ അടിത്തട്ടിലേക്കു് കൂപ്പുകുത്തിക്കാൻപോലും കഴിയും! ഉദാ. സൂയിസൈഡ് അസ്സാസിൻസ്.

മനുഷ്യൻ്റെ ബുദ്ധി പൊതുവെയും, മനുഷ്യൻ്റെ മതബുദ്ധി പ്രത്യേകിച്ചും, ശാസ്ത്രവികസനത്തിനനുസൃതമായി സ്വാഭാവികമായും നിർബന്ധമായും വികസിച്ചുകൊണ്ടിരിക്കാൻ ശേഷിയുള്ള ഒരു പ്രതിഭാസമല്ല എന്നു് സാരം.

ശാസ്ത്രീയം എന്നു് തോന്നിപ്പിക്കുന്ന, അർത്ഥശൂന്യമായ “gibberish” ഉപയോഗിച്ചുകൊണ്ടു്, ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത കഥാപ്രസംഗങ്ങൾ നടത്തി സാമാന്യരായ ജനങ്ങളെ കബളിപ്പിക്കുന്ന ആത്മീയർക്കോ, ഉസ്താദുകൾക്കോ, താത്വീകാചാര്യർക്കോ, അവറ്റകൾ എന്തു് തേങ്ങയാണു് പറയുന്നതെന്നറിയാതെ, അതു് തങ്ങൾക്കു് പിടികിട്ടാത്ത ഏതോ ഗഹനമായ കാര്യങ്ങളായിരിക്കും എന്ന ധാരണയിൽ, ആ ഷാർലറ്റനുകളെ അന്ധമായി അനുഗമിക്കുന്നവർക്കോ ആ ചതി മനസ്സിലാക്കാൻ കഴിയാതെ പോകുന്നതിൻ്റെ കാരണം, അതേ “Tohuwabohu”-വിൽത്തന്നെ അന്തർലീനമായി കെട്ടുപിണഞ്ഞു് കിടക്കുന്നുണ്ടു്.

പക്ഷേ, അതു് തിരിച്ചറിഞ്ഞു് ഇഴ പിരിക്കാൻ കഴിയുമായിരുന്നെങ്കിൽ, അടിമകൾ അടിമകളോ, ചാവേറുകൾ ചാവേറുകളോ ആകുമായിരുന്നില്ലല്ലോ!

ആനമയിലൊട്ടകം, ബോംബ് നിർമ്മാണം, രക്തസാക്ഷിമണ്ഡപം, വട്ടമിട്ടു് കെട്ടിപ്പിടി മാതാവു്, കൂട്ടിക്കൊടുത്തു് ചക്രമുണ്ടാക്കും മാതാവു്, അർശസ്സു് മൂലം കൃപാസനത്തിലൂടെ ഖുമുഖുമാ ചോരവരും മാതാവു്, മുടിപ്പള്ളി മുസ്ല്യാർ പിതാവു്, പന്നിമലർത്തു്, മുച്ചീട്ടുകളി, കുലുക്കിക്കുത്തു്, കറക്കിക്കുത്തു് … … അങ്ങനെ നീണ്ടുനീണ്ടു് പോകും നവകേരളത്തിൻ്റെ ശാസ്ത്രപുരോഗതിക്കായി ലോകകേരള മഹാസഭയിൽ സജീവമായി പങ്കെടുത്തു്, സമഗ്രമായ സംഭാവനകൾ നൽകി ഗിന്നസ് ബുക്കിൽ ഇടിച്ചുകയറി ഇടംപിടിച്ച മല്ലു പ്രാഞ്ചിയേട്ടന്മാരുടെയും, സഹൃദയരുടെയും, മനുഷ്യസ്നേഹികളുടെയും, നന്മമരങ്ങളുടെയും, കറക്കുകമ്പനിക്കാരുടെയും അവരുടെ സമാനതകളില്ലാത്ത സേവനങ്ങളുടെയും ലിസ്റ്റ്!!

ആത്യന്തികമായി, സുഭിക്ഷവും സമൃദ്ധവുമായ കഞ്ഞികുടി മുഖ്യം ബിഗിലേ!! മാർക്സും എങ്ഗൽസുമൊക്കെ അതിനു് ശേഷം!!!

May 21 2024 14:25

പള്ളിയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ, മലർമെത്തയിൽ ആര്യ-പുത്രനായ ഹാജ്യാർ ഹാജരില്ല എന്ന നഗ്നസത്യം മനസ്സിലാക്കിയ ആര്യ-പുത്രിയുടെ പ്രേമപരവശമായ ചോദ്യവും, മൂത്രവിസർജ്ജനശേഷം കക്കൂസിൽ നിന്നും മടങ്ങിയെത്തിയ ആര്യ-പുത്രന്റെ തദനുസൃതമായ ഉത്തരവും, ഒരു മുത്തുമാല സമാനം സമ്മോഹനമായി സമന്വയിപ്പിച്ചു്, ഉദാത്തമായ കാവ്യകലയുടെ ഉത്തുംഗശൃംഗത്തിലേക്കു് ഉത്തേജിപ്പിച്ചു്, “ആരെയും ഭാവഗായകനാക്കുന്ന” ഉത്ക്കൃഷ്ടതയിലേക്കു് കുരൽനാഴിക്കു് പിടിച്ചുയർത്തുന്നവിധം സമ്മേളിപ്പിച്ചു്, “ഇടതുപക്ഷ ഫ്രീ മാർക്കറ്റിൽ” വില്പനയ്ക്കു് വച്ചിരിക്കുന്ന ഹൃദയാർദ്രമായ ഒരു അപ്സരസദൃശ യുഗ്മഗാനം!:

“യദു-കുല രതിദേവനെവിടെ? “ആര്യേ”, യദു-കുലരതിദേവനെവിടെ?”

(“യമുനേ… യമുനേ… പ്രേമയമുനേ…

യദുകുല രതിദേവനെവിടെ? എവിടെ?

യദുകുലരതിദേവനെവിടെ?

നീലപ്പീലി തിരുമുടിയെവിടെ?

നിറകാൽത്തളമേളമെവിടെ?

എവിടെ? എവിടെ? എവിടെ?”)

നിയമപരമായ മുന്നറിയിപ്പു്:

സ്ത്രീകളിൽ പ്രണയപരമായ ഒരു ഇമ്പ്രഷൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു പുരുഷജീവിയാണു് നിങ്ങളെങ്കിൽ, വികാരപരതകളെ ഈവിധത്തിൽ പക്കാ ലോജിക്കലായി അപഗ്രഥിച്ചാൽ, ഒരു പെമ്പിളയും നിങ്ങളെ കിടപ്പുമുറിയിൽ പ്രവേശിപ്പിക്കില്ല എന്നു് മാത്രമല്ല, “A Beautiful Mind” എന്ന ഫിലിമിൽ, സഹപാഠിയായ സുന്ദരിയെ ബാറിൽ വച്ചു് പ്രണയത്തിന്റെ ആത്യന്തികലക്ഷ്യം പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ച കഥാനായകൻ നാഷിനു് കിട്ടിയതുപോലത്തെ ചെകിട്ടത്തടി വരവുവയ്ക്കേണ്ടിവന്നുകൂടെന്നുമില്ല.

Yadhukula Rathi Devanevide...

May 21 2024 17:02

“വെടിയാണഖിലസാരമൂഴിയിൽ” എന്ന, സത്യാന്വേഷണാർത്ഥ കാവ്യാത്മകതപ്രകാരം, തെക്കും വടക്കും ഓടിനടന്നു് വെടക്കുകളെ തലങ്ങും വിലങ്ങും വെടിവച്ചു്, സ്വയം വെടക്കാക്കി, വെടിതീർന്നു്, നിർവാണമടയാൻ കൊതിക്കുന്ന “വെടിവേലു” രായാപ്പാർട്ടുകളുടെ കരുണാപുരസ്സരമായ ശ്രദ്ധയ്ക്കും, ദയാപൂർവ്വമായ പരിഗണനയ്ക്കുമായി താഴാഴ്മയോടെ അടിയൻ സമർപ്പിക്കുന്ന ഹർജി:

ഉന്നതവും സംസ്കാരസമ്പന്നവുമായിരിക്കേണ്ട മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യം ഏതു് ചീഞ്ഞളിഞ്ഞ തുളയിലും ലിംഗം തിരുകലും, വല്ലവന്റെയും നാറുന്ന ലിംഗം മൂഞ്ചലും, വല്ലവനെക്കൊണ്ടും അളിഞ്ഞ സ്വന്തം ലിംഗം മൂഞ്ചിക്കലും മാത്രമാണെന്നു് കരുതുന്ന “മൈലോളികൾ” വല്ല റെഡ് സ്ട്രീറ്റുകളോ, കാമാത്തിപ്പുരകളോ തേടുക!

എനിക്കു് ഈയ്യിടെ ലഭിക്കുന്ന ചില ഉന്നത സാംസ്കാരിക “ഫ്രണ്ട്” റിക്വസ്റ്റുകളാണു് ഈവിധം “മണി”-പ്രവാള ഭാഷ ഉപയോഗിക്കാൻ എന്നെ നിർബന്ധിതനാക്കിയതു്. നമ്മളെ കേൾക്കുന്ന “പ്രബുദ്ധർക്കു്” മനസ്സിലാക്കാൻ കഴിയാത്ത ഭാഷയിൽ സംസാരിച്ചിട്ടു് കാര്യമില്ലല്ലോ. ആയിനം വൈജ്ഞാനിക സാംസ്കാരിക ലെവലിലേക്കു് ഉയരാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത “ഫ്രണ്ട് റിക്വസ്റ്റുകാർ” ദയവായി ക്ഷമിക്കുക!

അത്തരം “ലിംഗാധിഷ്ഠിത മൈലോളികൾ” എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയക്കരുതെന്നൊന്നും ഞാൻ പറയില്ല. കാരണം, പറഞ്ഞാൽ മനസ്സിലാകാത്തവരോടു് പറയാൻ പോകുന്നതിനേക്കാൾ നല്ലതും ഫലപ്രദവും “ഫ്രണ്ട്” ആകാൻ വരുന്ന “കുലീനരായ മൈലോളികളെ” ബ്ലോക്ക് ചെയ്യുന്നതാണെന്നു് എന്റെ ച്യാച്ചിയിൽനിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്.

പോരെങ്കിൽ, തറവാടികളും കുലീനരുമായ ജന്മങ്ങളെ ബ്ലോക്ക് ചെയ്യാൻ വേണ്ടത്ര സമയം എപ്പോഴും പിണറായി സഖാവു് നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് അക്കൗണ്ടുകളിൽ ബാക്കിയുണ്ടാവണം എന്ന പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു് വിശ്വസിക്കുന്നവനാണു് ഞാൻ.

നയം വ്യക്തമാക്കുന്നു:

ഞാൻ ഫെയ്‌സ്ബുക്കിൽ എഴുതുന്ന പോസ്റ്റുകളും, വേർഡ്പ്രസ്സിൽ എഴുതുന്ന ബ്ലോഗുകളും “പബ്ലിക്” ആയതിനാൽ, എന്റെ “ഫെയ്‌സ്ബുക്ക് ഫ്രണ്ട്” ആകാതെതന്നെ ആർക്കും – വേണമെന്നുണ്ടെങ്കിൽ! – അവ വായിക്കാൻ കഴിയും. എന്നിട്ടും എന്റെ “ഫെയ്‌സ്ബുക്ക് ഫ്രണ്ട്” ആകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അതവരുടെ സന്മനസ്സു് എന്നേയുള്ളു. അതിനു് തീർച്ചയായും എനിക്കവരോടു് നന്ദിയുമുണ്ടു്. കാരണം, “നിർവചനപ്രകാരം”, ഞാൻ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനാണു്, ആവകകൾ സ്വന്തമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരു റോബോട്ടോ, ആവകകൾ സ്വാഭാവജന്യമായിത്തന്നെ ഇല്ലാത്ത ഒരു മാക്രിസ്റ്റോ അല്ല.

ഞാനൊരു ദുരന്തനിവാരണവിദഗ്ദ്ധനോ, സൂപ്പർ മെഗാ സ്റ്റാറോ, പോപ്പ്, റോക്ക്, ഇൻഡീ, ടെക്‌നോ ഇത്യാദി മ്യൂസിക് സ്റ്റാറോ ഒന്നുമല്ലെന്നു് മാത്രമല്ല, ആവകകൾ ആകാനുള്ള യാതൊരു യോഗ്യതയും എനിക്കില്ല.

ഈ ഭൂമിയിൽ തികച്ചും സ്റ്റാറ്റിസ്റ്റിക്കലായി ജനിക്കാനും, ഏതാനും ദശാബ്ദങ്ങൾ ഇവിടെ ജീവിക്കാനും അവസരം ലഭിച്ച ഒരു കേവല മനുഷ്യജീവി മാത്രമാണു് ഞാൻ. അതിനിടെ, ഇന്ദ്രിയാധിഷ്ഠിതമായി ഞാൻ കണ്ടും കേട്ടും മണത്തും രുചിച്ചും സ്പർശിച്ചും, വായിച്ചും അനുഭവിച്ചും മനസ്സിലാക്കിയ, അഥവാ അതുവഴി ഞാൻ മനസ്സിലാക്കി എന്നു് എന്റെ ബുദ്ധി ഉപയോഗിച്ചു് ചിന്തിക്കുമ്പോൾ എനിക്കു് തോന്നുന്ന കാര്യങ്ങളിലെ വളരെ നേരിയ ഒരംശം, അതറിയാൻ താത്പര്യമുള്ള സഹൃദയർക്കു് വേണ്ടി പങ്കുവയ്ക്കുക മാത്രമാണു്, ഫെയ്‌സ്ബുക്കിലും വേർഡ്പ്രസ്സിലുമുള്ള എന്റെ ഇടപെടലുകൾ വഴി ഞാൻ ലക്ഷ്യമാക്കുന്നതു്.

ഞാൻ ആരെയും അവരുടെ രാഷ്ട്രീയമോ, മതപരമോ, സാംസ്കാരികമോ ആയ നിലപാടുകളുടെ പേരിൽ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ആരെയും തിരുത്താൻ ആഗ്രഹിക്കുന്നില്ല, ആരെയും ഒന്നും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.

ഇപ്പറഞ്ഞതിനു്, യാതൊരുവിധ പ്രതിഫലേച്ഛയുമില്ലാതെയാണു് ഞാൻ പ്രവർത്തിക്കുന്നതു് എന്നർത്ഥമില്ല. എന്റെ ജീവിതത്തിലൂടെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ശരിയാണെന്നു് എന്നെ വായിക്കുന്ന സഹൃദയർക്കും മനസ്സിലായാൽ, അവരുടെ ആ മനസ്സിലാക്കലാണു് എനിക്കു് ലഭിക്കുന്ന പ്രതിഫലം.

എന്നെ വായിക്കുന്ന സഹൃദയർക്കു് ഇപ്പറഞ്ഞതിനൊരു അനാലജി വേണമെന്നുണ്ടെങ്കിൽ, പാട്ടു് ഒരു ജീവിതചര്യയായ കുരുവി പുലർകാലേ റുറ്റീൻലി ഉണർന്നു് പാട്ടുപാടുന്നതു്, ഈ ലോകത്തിൽ ആരെങ്കിലും തന്നെ കേൾക്കുന്നുണ്ടെന്നു് അറിയുന്നതുകൊണ്ടല്ല, തന്റെ ജീവിതത്തിനു് ഒരർത്ഥം നല്കാൻ കഴിയുന്ന ആരെങ്കിലും തന്നെ കേൾക്കുന്നുണ്ടാവും എന്ന പ്രതീക്ഷയിലാണു്.

യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഈ ലോകത്തിൽ ഒരു കുരുവിയും പാടുന്നില്ലെന്നു് സാരം.

[“Nichts auf dieser Welt ist kostenlos” (ഭാഷ: ജർമ്മൻ) = ഈ ലോകത്തിൽ ഒന്നും സൗജന്യമല്ല.]

May 21 2024 18:47

രണ്ടാം പൺറായി സർക്കാരിൻ്റെ നാലാം വാർഷികം “Cock” മുറിച്ചാണു് ആഘോഷിച്ചതെന്നു് കേട്ടല്ലോടേ!

പത്തെഴുപത്തെട്ടു് വയസ്സായില്ലേ? പിള്ളേർക്കു് പിള്ളേരുമായി. ഇനി, തൂങ്ങിയാടി കോണകത്തിനു് പണിയുണ്ടാക്കുന്ന ഒരു “Cock” ഉണ്ടെങ്കിലെന്തു്, ഇല്ലെങ്കിലെന്തു്? അത്യാവശ്യത്തിനു് മൂത്രം പോകാൻ അന്തരാളത്തിൽ ഒരു തുള വേണം, അത്രതന്നെ!

May 22 2024 13:57

“പെരിയാറില്‍ ഉപ്പുവെള്ളം ചേര്‍ന്നതാണോ, രാസമാലിന്യം കാരണമാണോ മീനുകൾ കാലംചെയ്യേണ്ടി വന്നതു് എന്നു് പരിശോധിക്കും.” – നവകേരള വ്യവസായ വാണിജ്യ വകുപ്പു് മന്ത്രി സഖാവു് പി. രാജീവ്.

ആരു് പരിശോധിക്കും എന്ന മാ. പ്ര. സഖാവിന്റെ ചോദ്യത്തിനു് അദ്ദ്യം ഉവാച:

“സബ് കളക്ടറുടെ നേതൃത്വത്തിൽ, പൊള്യൂഷൻ കണ്ട്രോൾ ബോർഡ്, ഇറിഗേഷൻ, ഇറിറ്റേഷൻ, ഹെൽത്ത്, അൽ-ക്കുൽത്തു്, കറക്കിക്കുത്തു്, ഉമ്മുക്കുൽസു, ഇൻഡസ്ട്രീസ് മുതലായ മൊതലുകളുടെ വിദഗ്ദ്ധ കമ്മിറ്റി ഈ കേസുകെട്ടിലും, മുൻപെന്നപോലെ, കൂട്ടുത്തരവാദിത്വത്തിൽ പരിശോധിക്കും.”

“Too many cooks spoil the broth” എന്ന പ്രത്യയശാസ്ത്രസിദ്ധാന്തമാണു് ഈദൃശ ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ കേരള സർക്കാർ എക്കാലവും പിൻതുടർന്നിട്ടുള്ളതും, “വ്യവസായസൗഹൃദം” എന്ന നിലയിൽ സർക്കാറിന്റെ അന്ത്യം സംജാതമാകുവോളം പിൻതുടരാൻ ആഗ്രഹിക്കുന്നതുമായ നയം എന്നും സഖാവദ്ദ്യം പ്രഖ്യാപിച്ചു.

എന്റെ എളിയ അഭിപ്രായത്തിൽ, “കോലീബികൾ” സംയുക്തമായി പെരുമഴയത്തു് തോളോടുതോൾ ചേർന്നുനിന്നു് മൂത്രിച്ചു് പെരിയാറ്റിലേക്കു് ഒഴുക്കിവിട്ട, “urea, uric acid, creatinine” മുതലായ രാസവസ്തുക്കളുടെ പേരിൽ പ്രതിഷേധിച്ചു്, മീനുകൾ “സമൂഹ ആത്മഹത്യ” ചെയ്തതാണോ എന്നുകൂടി പരിശോധിക്കാൻ, “പരിസ്ഥിതി മലിനീകരണവും രസതന്ത്രവും” എന്ന വിഷയത്തിൽ, അന്താരാഷ്ട്ര ലെവലിൽ, അപ്രതിഹതമായ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള ആ വിദഗ്ദ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്താൻ, നവകേരള വ്യവസായ വാണിജ്യ വകുപ്പു് മന്ത്രി സഖാവു് പി. രാജീവ് ധൈര്യപൂർവ്വം സന്നദ്ധനായാൽ, കരിമണൽ കർത്താവാണേ സത്യം, തിരുടുകളുടെ കൂട്ടുത്തരവാദിത്വത്തിൽ അധിഷ്ഠിതമായ ആ പരിശോധനാമാമാങ്കം, “വരാൽക്കറിയും കപ്പപ്പുഴുക്കും” പോലെ, കലക്കി കടുകുവറുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട!

May 22 2024 15:58

വിദഗ്ദ്ധ രോമങ്ങളാൽ ആവൃതമായ ഒരു മന്ത്രിസഭ കേരളത്തിൽ വാഴുന്നിടത്തോളം, ഭാവിയെപ്പറ്റി ഒരു അങ്കലാപ്പുണ്ടാകേണ്ട ആവശ്യം മല്ലുക്കൾക്കില്ല.

May 23 2024 09:30

ചാനൽച്ചർച്ചകളിൽ എന്തിനു് റെജി ലൂക്കോസ്, ആയുർ ബിജു, അനിൽകുമാർ ഇത്യാദികളെ പങ്കെടുപ്പിക്കുന്നു എന്നാണു് ആളുകളുടെ ചോദ്യം!

ഏതു് സർക്കസിനും ഒരു ബഫൂൺ വേണമെന്നു് മല്ലുക്കൾക്കറിയില്ലല്ലോ. അവർ പൊതുജനമല്ലേ? പടുപാട്ടൊന്നുപാടാനും, നഞ്ചുതിന്നു് തുറിച്ചാകാനും മാത്രമായി ജന്മമെടുക്കുന്ന കഴുതാവതാരങ്ങളല്ലേ!?

May 23 2024 10:17

ഏക്ഷൻ ഹീറോ പിണറായിയെ ദൈവ-മാക്കാനായി ഇങ്‌ഗ്ലീഷിൽ ഒരു “ബൃഹദ്-ദാരുണ്യകോണകം” പുസ്തകരൂപം പ്രാപിച്ചുകൊണ്ടിരിക്കുന്നത്രെ!

ഇങ്ഗ്ലീഷിൽ ആയതു് നന്നായി. എന്തൊക്കെയാണു് അതിൽ തട്ടിമൂളിച്ചിരിക്കുന്നതെന്നു്, ശ്രീമതി, ചിന്ത, ശൈലജ, ആര്യ ഇത്യാദി മദാമ്മ സഖാത്തികൾക്കും, റഹിം, പിണു ഇത്യാദി “മദോന്മത്ത” സഖാക്കൾക്കും വായിച്ചു് മനസ്സിലാക്കാൻ കഴിയണമല്ലോ!

May 23 2024 10:50

“… ഒരു പിടിയുമില്ല – എങ്കിലും, ഒരു പേർഷ്യൻപൂച്ച ആയിരിക്കാമെന്നാണു് മൃഗസംരക്ഷണ കേന്ദ്രക്കാരുടെ നിഗമനം.”

(സുവർക്കത്തിലേക്കുള്ള യാത്രക്കായി കക്ഷി അണിഞ്ഞൊരുങ്ങിയിരിക്കുന്നതാണു്!)

May 23 2024 11:14

“അലെക്സാ, ഏറ്റവും അടുത്ത മക്ഡൊണാൾഡ്സ് എവിടെയാണു്?”

അലെക്സ: “വീട്ടിൽ നിനക്കു് ഇനിയും റൊട്ടി ബാക്കിയുണ്ടു്.”

(എല്ലാം കാണുന്ന, എല്ലാം അറിയുന്ന, എല്ലാം ഓർത്തുവയ്ക്കുന്ന ഒരു ഡിജിറ്റൽ ദൈവമാണു് അലെക്സ. ഒരിക്കൽ കൂടെ കൂട്ടിയാൽ, പിന്നെ അലെക്സയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപെടാമെന്ന വ്യാമോഹം ആർക്കും വേണ്ട.)

May 24 2024 09:29

വെള്ളപ്പൊക്കദുരിതത്തിൽ കഴുത്തറ്റം മുങ്ങിയിട്ടും, ദുരന്തനിവാരണ ഏമാന്മാരുടെ പൊടി പോലും കാണാൻ കഴിയാതെ, ജനം കണ്ണുപൊട്ടൻ തെറി പറയുമ്പോൾ നിരന്തരം തുമ്മുന്നതാരുഗഡിയേ!?

May 24 2024 10:07

“വെള്ളത്തിൻ്റെ കെട്ടു്” അല്പമൊന്നിറങ്ങിയാൽ, “ഭാവി പ്രളയങ്ങൾക്കൊരു താക്കീതു്” എന്ന നവ കേരള പദ്ധതി പ്രകാരം, കമ്മീഷൻ വ്യവസ്ഥയിൽ, ഏതാനും ലക്ഷം ഹൗസ്ബോട്ടുകൾ വാങ്ങി KSRTC ബസ് ശ്മശാനത്തിൽ അട്ടിയിടുമെന്നു് മുക്ക്യോൻ.

എന്തൊരു കരുതലാണു് ഈ മൻസനു്!!

May 24 2024 10:15

ദുരന്തേട്ടനെ വിളിക്കൂ!

കേരളത്തെ രക്ഷിക്കൂ!!

May 24 2024 12:28

21 വയതിനിൽ “ക്വാളെജിൽ പെടുക്കുന്ന” സമയത്തു് “അടിച്ചുപൊളി” ലൈഫ് ആഗ്രഹിക്കാതെ, അടിച്ചുനനച്ചു് കുളിക്കാതെ, അടിച്ചുതളിക്കാൻ പോകാതെ, കൊടിപിടി-അടിപിടി-അഴിമതി-അക്രമ-കൊലപാതക മാക്രിസ്റ്റ്-പിണറായിസ്റ്റ് രാഷ്ട്രീയത്തിലേക്കു് പോകാനും, പക്വതയുള്ള പെൺകുട്ടിയായി പെരുമാറാനും തീരുമാനിച്ചതു് എന്തുകൊണ്ടാണു് എന്നതല്ലേ എന്നോടുള്ള നിങ്ങളുടെ ശോത്തിയം?

അതിനുള്ള എന്റെ റെഡിമെയ്ഡ് കമ്മ്യൂണിസ്റ്റ് ഉത്തരം ഇതാണു്:

“മറിയക്കുട്ടിചേടത്തിയെപ്പോലുള്ള സാമാന്യ ജനങ്ങളുടെ ജീവിതം, (എന്റേതിൽ നിന്നും വ്യത്യസ്തമായ) അവരുടെ സാധാരണ ജീവിതം മെച്ചപ്പെടുത്തുക എന്നതു് എന്റെ ലക്ഷ്യമാണു്, ലാക്കാണു്, ഉന്നമാണു്, ഉദ്ദേശ്യമാണു്, കടമയാണു്, കടപ്പാടാണു്, (മൂന്നാർ ഫെയിം സഖാവു് തോമസ് ഐസക്കിയൻ കിഫ്‌ബി മസാലബോണ്ട് മോഡലിലുള്ള തീർത്താൽ തീരാത്ത) സാമൂഹിക കടബാദ്ധ്യതയാണു്!

എന്തുകൊണ്ടെന്നാൽ, പത്തുവയതിനിലേ തന്നെ, ശരീരത്തിലെ സാദ്ധ്യവും അസാദ്ധ്യവുമായ സകലമാന ഇടങ്ങളിലെയും രോമങ്ങൾ നരച്ചു്, പഞ്ഞിക്കുടം പോലെ വെളുത്തു്, ജ്ഞാനവൃദ്ധയായിത്തീർന്നു്, പക്വതയുള്ളവളായി രൂപാന്തരം പ്രാപിച്ച ഒരു അതുല്യ പ്രതിഭ എന്ന നിലയിൽ, മേയർ സിംഹാസനത്തിൽ നീ നിന്റെ ആര്യാസനം അമർത്തി ശിഷ്ടകാലം യഥേഷ്ടം ആസ്വദിക്കൂ പ്രിയ സഖാത്തീ എന്നു് പിണു മഹാരായാവു് ആശീർവദിച്ചനുഗ്രഹിച്ച ഒരു ഒറിജിനൽ മാക്രിസ്റ്റ്-പിണറായിസ്റ്റ് പക്വമതിയും പക്കാവടയുമാണു് ഞാൻ!

ആ നിലയ്ക്കു്, വിരട്ടലും പേടിപ്പിക്കലുമൊന്നും ഇങ്ങോട്ടുവേണ്ട!!

May 24 2024 14:01

I like this music, especially, the way the songstress pronounces the word “Houdini.”

[“Houdini” Lyrics (Song by Dua Lipa)

Okay, huh

Mm, ah

I come and I go

Tell me all the ways you need me

I’m not here for long

Catch me or I go Houdini

I come and I go

Prove you got the right to please me

Everybody knows

Catch me or I go Houdini

Time is passin’ like a solar eclipse

See you watchin’ and you blow me a kiss

It’s your moment, baby, don’t let it slip

Come in closer, are you readin’ my lips?

They say I come and I go

Tell me all the ways you need me

I’m not here for long

Catch me or I go Houdini

I come and I go

Prove you got the right to please me

Everybody knows

Catch me or I go Houdini

If you’re good enough, you’ll find a way

Maybe you could cause a girl to change (her ways)

Do you think about it night and day?

Maybe you could be the one to make me stay

Everything you say is soundin’ so sweet (ah-ah)

But do you practise everything that you preach? (Ah-ah)

I need something that’ll make me believe (ah-ah)

If you got it, baby, give it to me

They say I come and I go

Tell me all the ways you need me

I’m not here for long

Catch me or I go Houdini

I come and I go (I come and I go)

Prove you got the right to please me

Everybody knows (I’m not here for long)

Catch me or I go Houdini

If you’re good enough, you’ll find a way

Maybe you could cause a girl to change (her ways)

Do you think about it night and day?

Maybe you could be the one to make me stay

Oh-oh

Ooh

I come and I go

Tell me all the ways you need me (ooh)

I’m not here for long

Catch me or I go Houdini

I come and I go (I come and I go)

Prove you got the right to please me

Everybody knows (I’m not here for long)

Catch me or I go Houdini

Houdini (ah)

Catch me or I go Houdini]

May 24 2024 15:54

മിടുക്കനോ മിടുക്കിയോ ആകാനല്ല, താനൊരു മുടുക്കനോ മുടുക്കിയോ ആണെന്നു് നാട്ടുകാരുടെ മുന്നിൽ ഏതു് വിധേനയും സ്ഥാപിച്ചെടുക്കാനുള്ള മുടിഞ്ഞ തത്രപ്പാടിലാണു്, “മിടുക്കു്” എന്നാൽ എന്തെന്നുപോലും അറിയാത്ത മുടുക്കന്മാരും മുടുക്കികളും! എന്തു് ചെയ്യുമെന്നു് പറ!!

May 24 2024 17:02

“ചെറ്റക്കണ്ടിയിലെ പാർട്ടിപ്രവർത്തകരെ പുഴുക്കളെപ്പോലെ കൊന്നൊടുക്കിയപ്പോഴാണു് ഈ സംഭവം.” – കയ്യബദ്ധത്താൽ ബ്വാംബ് പൊട്ടി “തീപ്പെട്ട” സഹാക്കൾക്കായി നിർമ്മിച്ച മാക്രിസ്റ്റ് പിണറായിസ്റ്റ് വിപ്ലവ രക്തസാക്ഷി മണ്ഡപത്തിന്റെ ചോപ്പൻ നാടയുടെ കഴുത്തു് പൊന്നരിവാളിനു് കൊയ്തരിഞ്ഞുകൊണ്ടു് ശുംഭൻ ഫെയിം, വിപ്ലവതീപ്പന്തം സഖാവു് എം.വി. ജയരാജൻ നടത്തിയ “സ്പീച്ച് അറ്റ് ചെറ്റക്കണ്ടി”:

“പച്ചപ്പശുക്കളെപ്പോലെ നിരുപദ്രവകാരികളായ കമ്മി തീട്ടപ്പുഴുക്കളെ കൊന്നൊടുക്കാൻ വെട്ടുക്കിളികളെപ്പോലെ പ്രതിലോമകാരികളായ സംഘി ചാണകപ്പുഴുക്കൾ ബ്വാംബുണ്ടാക്കിയാൽ, വെട്ടുക്കിളികളെപ്പോലെ പ്രതിലോമകാരികളായ ചാണകപ്പുഴുക്കളെ കൊന്നൊടുക്കാൻ പച്ചപ്പശുക്കളെപ്പോലെ നിരുപദ്രവകാരികളായ തീട്ടപ്പുഴുക്കളും ബ്വാംബുണ്ടാക്കും.”

“Quid pro quo മൈ ഡിയർ വാട്ട്സൺ, quid pro quo!”

“സ്പീച്ച് അറ്റ് ചെറ്റക്കണ്ടിയുടെ” രത്നച്ചുരുക്കം (പിണറായി ഭാഷ്യം):

“പച്ചപ്പശുക്കളെപ്പോലെ നിരുപദ്രവകാരികളായ കമ്മി തീട്ടപ്പുഴുക്കളെ ബ്വാംബിട്ടു് കൊന്നൊടുക്കാൻ തീരുമാനിക്കുന്ന സംഘി ചാണകപ്പുഴുക്കൾ എത്രത്തോളം ജീവിതശുദ്ധിയില്ലാത്ത പരനാറികളും നികൃഷ്ടജീവികളും കുലംകുത്തികളുമായിരിക്കണം?”

വിപ്ലവതീപ്പന്തം, ഉണ്ടകണ്ഠൻ, ഇടിയൻ മമ്മാലി ഫെയിം, റിസോർട്ട് ക്യാപ്പിറ്റലിസ്റ്റ് സഖാവു് ഇ. പി. ജയരാജൻ: “ഉണ്ടയും വെയിലും മഴയും വെള്ളപ്പൊക്കവും കിറ്റും കരിമണലും വിപ്ലവകരമായി അതിജീവിച്ചു് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേല്ക്കുന്ന പിണറായിസ്റ്റ് നവകേരളത്തിലെ ഭാവിതലമുറ ചെറ്റക്കണ്ടിയെ “തീട്ടക്കണ്ടി” എന്നു് വിളിക്കണമോ വേണ്ടയോ എന്ന തീരുമാനം പൂർണ്ണമായും ചെറ്റക്കണ്ടി നിവാസികളുടേതായിരിക്കേണ്ടതുണ്ടു്! ലാൽ സലാം!!”

May 25 2024 12:02

പിണറായി സർക്കാർ വീഴും, കേരളം രക്ഷപ്പെടും! ഇതാണു് അമാക്രി മല്ലുക്കളുടെ സ്വപ്നം!!

മെറ്റാസ്റ്റസൈസ് ചെയ്ത പിണറായിസ്റ്റ് ക്യാൻസറിൽ നിന്നും രക്ഷപെടാൻ, പൊലീസ്, കോടതി, മാദ്ധ്യമം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ, സമൂഹത്തിൻ്റെ എല്ലാ അവയവങ്ങളും ആംപ്യുട്ടേറ്റ് ചെയ്യപ്പെടണം!
പക്ഷേ, എല്ലാ അവയവങ്ങളും മുറിച്ചുമാറ്റപ്പെട്ടാൽ പിന്നെ ശരീരവുമില്ല എന്നതാണു് പ്രശ്നം!

May 25 2024 12:10

“മാസപ്പടിക്കാലത്തു് തൈക്കാണ്ടി വച്ചാൽ, ബാർക്കോഴക്കാലത്തു് ചെറ്റക്കണ്ടി തിന്നാം.”

May 25 2024 12:33

“ബിസ്നസ് മോട്ടിവേറ്റർ” ബിസ്നസ് പ്രമുഖരോടു് “മണിപ്രവാള” പച്ചത്തെറി പ്രസംഗിക്കുന്നു!

“പ്രത്യയശാസ്ത്ര വൈജ്ഞാനികരായ” ചിറ്റപ്പന്മാരും ചിറ്റമ്മമാരും കോവർകഴുതകളായ ജനത്തിൻ്റെ നെഞ്ചത്തേക്കു് വാഗ്ദാന-കുപ്പക്കൂന തള്ളുന്നു!!

May 25 2024 16:20

“ഡബിൾ ചങ്കൻ്റെ “second arrival”-ൽ സംഭവിച്ച സെക്കൻഡ് ബാർ കോഴ അഴിമതിയുടെ പേരിൽ നടന്ന ചൂടുപിടിച്ച ചാനൽ ചർച്ചയിൽ പ്രതികക്ഷം ഭരണകക്ഷത്തെ തേച്ചു് ഭിത്തിയിൽ ഒട്ടിച്ചോടേ?”

“ഇല്ല. പക്ഷേ, അടിച്ചു് അണ്ണാക്കിൽ കൊടുത്തു.”

“കൊടുത്തതു് “മെയ്ക്കിൻ” ഇൻഡ്യ ഫോറിൻ വിസ്കിയോ അതോ “മെയ്ഡിൻ” കേരള ഫോറിൻ ബ്രാൻഡിയോ?”

“രണ്ടുമല്ല. നാടൻ ആയുർവ്വേദ പോത്തുരസായനം.”

“എന്നിട്ടു്, കൊടുത്തതു് മുയ്മനും യമകാലൻ മുണുങ്ങിയോ?”

“മുയ്മനും മുണുങ്ങിയശേഷം യമകാലൻ സഖാവു് നാടുവിട്ടു് ഓസ്ട്രിയയിലേക്കു് കരേറിപ്പോയി.”

“അപവാദത്തിൻ്റെ പേരിൽ രാജിവയ്ക്കേണ്ടിവന്ന പഴയ ഓസ്ട്രിയൻ ചാൻസലർ യുവകോമളൻ സെബാസ്റ്റ്യാൻ കുർസിൻ്റെ വിദദ്ധോപദേശം ബാർ കോഴ വിഷയത്തിൽ തേടാനായിരിക്കുമോടേ പോയതു്?”

“ആ, ആർക്കറിയാം? ചെൽപ്പോ, കൊടും കാറ്റിൽ പറക്കും സഖാവു് കഴുകനു് അറിയാമായിരിക്കും.”

https://en.wikipedia.org/wiki/Sebastian_Kurz

May 26 2024 12:07

Gods are generally very merciful beings to holy personalities.

For example, to first-class holy personalities such as Moses and the Holy Virgin Mary etc. God Yahweh appeared personally and accomplished high-level favours such as scribbling granite tablets full of commandments or impregnating the betrothed Mary in order to beget Jesus, the Son of Man!

But, Allah usually sends only one of his angels as representative to second-class personalities like Prophet Mohammed etc.

Nevertheless, the extremely extraordinary personality of Prime Minister Narendra Damodardas Modiji was so important to all the 33 crore Hindu Gods from the very beginning of the world, that they unanimously decided to create him absolutely abiologically, from nothing, like Sathya Sai Baba creates ash, gold ring, gold chain, Swiss made Watch etc. from atmosphere!

Gods are just like that. The mere mortals of the electorate have no idea nor any influence whatsoever in such divine matters!

“हर-हर मोदी, घर-घर मोदी!”

(picture courtesy)

May 26 2024 12:41

“ബാർക്കോഴക്കേസിൻ്റെ അന്വേഷണം നാളെ തുടങ്ങും.” – വാർത്ത

അന്വേഷണത്തിൻ്റെ മൊത്തവും ചില്ലറയുമായ ചുമതല ഏല്പിച്ചിരിക്കുന്നതു് ഹേഡ് കുട്ടൻപിള്ള സഖാവിനെയാണെങ്കിൽ ചോര തെറിക്കും! ഇടി വെട്ടും! തീപാറും! ആളകലം (പാറ)വെടിയേയ്!!

May 26 2024 13:05

വിദേശങ്ങളിൽനിന്നും ടൂറിസ്റ്റുകൾ കേരളത്തിൽ എത്തുന്നതു് ഒന്നാം തീയതിയും “കടമുള്ള” വിശുദ്ധ ദിവസങ്ങളിലും കെ-മദ്യം കുടിച്ചു്, കെ-പാമ്പായി, “കെ-രാജവെമ്പാല” പട്ടം കെട്ടി ആടാനാണത്രെ!

ദൈവവും പിശാചും ഐകകണ്ഠ്യേന ഉപേക്ഷിച്ച ആ വിദേശരാജ്യങ്ങളും, വിദേശപൗരരും യേതപ്പീ!?

May 26 2024 13:24

ഭരണപക്ഷത്തിൻ്റെ അഴിമതികളിൽ പ്രതിപക്ഷം കമാന്നൊരക്ഷരം മുണ്ടണില്ലത്രെ!

കൊള്ളമുതലിൻ്റെ പങ്കുവാങ്ങി മടിയിൽത്തിരുകി മടിക്കനം വർദ്ധിപ്പിച്ചാൽ, വാ തുറക്കാതെ, വളരെ പേടിയോടെ, പതുങ്ങിപ്പതുങ്ങി, തലയിൽ മുണ്ടിട്ടു് ഇടം-വലം, മുൻ-പിൻ നോക്കി വഴിനടക്കേണ്ടി വരും.
Elementary, my dear Watson, elementary!

May 26 2024 17:54

മാസപ്പടി, ബാർക്കോഴ മുതലായ “ബിസ്നസുകൾ” വഴി നാലു് കാശുണ്ടാക്കി പരിപ്പുവടയും ചായയും വാങ്ങി ജീവിക്കാൻ കഷ്ടപ്പെടുന്ന മാടപ്രാവുകളായ മാക്രിസ്റ്റുകൾക്കെതിരെ എന്തിനാണാവോ സകല ലോകവും ഒരുമിച്ചു് ഇമ്മാതിരി ഗൂഢാലോചനകൾ നടത്തുന്നതു്?

ദേ, അമ്മാതിരി ഗുഢാലോചനകളൊന്നും വേണ്ട കേട്ടോ!

May 27 2024 09:53

Beware of the people who come to you in the name of God!

They proved capable of crucifying even the Son of God, who had only sought to free them from original sin. And then they built sky-high cathedrals in his very name to raise money!

Even God doesn’t know what they actually plan to do with you!🙂

May 27 2024 14:30

“ഹണി ട്രാപ്പിൽ” വീഴാൻ കൊതിയോടെ അക്ഷമരായി കാത്തിരിക്കുന്ന കേരളത്തിലെ പ്രണയപരവശരരായ കാമാതുരരോടു്, യിസ്രായേൽ രാജാവായ ദാവീദിന്റെ മകനായ ശലോമോൻ ബൈബിളിൽ എഴുതിയ സദൃശ്യവാക്യങ്ങളിൽ നിന്നും നല്ലതിൽ നാലു് നല്ലവാക്കുകൾ ചൊല്ലി അവരെ നന്നാക്കിയേക്കാമെന്നു് കരുതി:

“പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു് എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നത്തേതിലോ അവൾ കാഞ്ഞിരം പോലെ കൈപ്പും ഇരുവായ്ത്തലവാൾ പോലെ മൂർച്ചയും ഉള്ളവൾ തന്നേ. അവളുടെ കാലുകൾ മരണത്തിലേക്കു് ഇറങ്ങി ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു് ഓടുന്നു. ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.” … …

… … “നിന്റെ ഉറവു് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻ പേടയും പോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക. മകനേ, നീ പരസ്ത്രീയെ കണ്ടു് ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു്?”

[സദൃശ്യവാക്യങ്ങൾ 5: 3-6 & 18-20 – ബൈബിൾ, (ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ വേർഷൻ)]

English version for the “left-wing intellectuals of the left-wing universities in the left-wing state of Kerala”:

“For the lips of a strange woman drop as an honeycomb, and her mouth is smoother than oil: But her end is bitter as wormwood, sharp as a twoedged sword. Her feet go down to death; her steps take hold on hell. Lest thou shouldest ponder the path of life, her ways are moveable, that thou canst not know them.” … …

… … “Let thy fountain be blessed: and rejoice with the wife of thy youth. Let her be as the loving hind and pleasant roe; let her breasts satisfy thee at all times; and be thou ravished always with her love. And why wilt thou, my son, be ravished with a strange woman, and embrace the bosom of a stranger?”

(Proverbs 5: 3-6 & 18-20 – Bible King James Version)

(സദൃശ്യവാക്യങ്ങളിലെതന്നെ മുപ്പതാം അദ്ധ്യായത്തിൽ, “എനിക്കു് അറിഞ്ഞുകൂടാത്തതു് നാലുണ്ടു്: ആകാശത്തു് കഴുകന്റെ വഴിയും, പാറമേൽ സർപ്പത്തിന്റെ വഴിയും, സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും, കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ” എന്ന പത്തൊൻപതാം ശലോമോൻ വാക്യം മറന്നുകൊണ്ടല്ല ഈ സാഹസം.)

May 27 2024 18:07

മോതിരവിരലും തീട്ടവിരലുമുണ്ടു്. രണ്ടാമത്തെ ബഹുമതി ഇടതുകയ്യിലെ നടുവിരലിനുള്ളതാണു്. ആണു് ആണിനെയോ പെണ്ണു് പെണ്ണിനെയോ തീട്ടവിരൽ ഉയർത്തിക്കാണിച്ചാൽ, ജാതിയുടെ പേരിൽ ഒരേ ജാതിക്കാർ പരസ്പരം ജാതിവിളിച്ചു് ആക്ഷേപിക്കുന്നതിൽ കവിഞ്ഞ ഒരു ഭൂകമ്പം അതുവഴി ഉണ്ടാകാൻ സാദ്ധ്യതയില്ല.

പക്ഷേ, “പരനാറികളായ” പ്രോലെറ്റേറിയൻസ്, “ആര്യപുത്രികളായ” യുവകമ്മിണികളെ ഇടതു് നടുവിരൽ ഉയർത്തിക്കാണിച്ചാൽ അതു് ഗുരുതരമായ ഒരു കുറ്റകൃത്യത്തിൻ്റെ രൂപവും ഭാവവും കൈക്കൊള്ളും, കൈക്കൊള്ളണം. അതാണു് കേരളത്തിലെ മാക്രിസ്റ്റ് നാട്ടുനടപ്പു്.

ലിംഗാധിഷ്ഠിതമായ അതുപോലൊരു പ്രിക്കേറിയസ് ചുറ്റുപാടിൽ, അത്തരമൊരു നടപടിക്രമം ഒരു ലൈംഗികചേഷ്ടയാണു്, അക്ഷന്തവ്യമായ ഒരു അപരാധമാണു്, പ്രത്യയശാസ്ത്രപരമായി പ്രതിരോധിക്കപ്പെടേണ്ട, നിയമത്തിൻ്റെ സർവ്വശക്തിയും ഉപയോഗിച്ചു് അടിച്ചമർത്തപ്പെടേണ്ട പ്രതിലോമകരമായ ഒരു പ്രക്രിയയാണു്!

എന്തുകൊണെന്നാൽ, നടുവിരൽ ഉയർത്തിക്കാണിച്ചതിലൂടെ, തൊഴിലാളിവർഗ്ഗവഞ്ചകനായ ആ കുലംകത്തി ശ്രമിച്ചതു്, അവൻ്റെ തീട്ടവിരലിനെയും ആര്യപുത്രലിംഗത്തെയും ഒരേ നുകത്തിൽ വച്ചുകെട്ടി, അവതമ്മിൽ മാർക്സിയൻ സിദ്ധാന്തപ്രകാരം നിലനിൽക്കുന്ന, “നിലനിൽക്കേണ്ടുന്ന” വലിപ്പച്ചെറുപ്പം ഇല്ലാതാക്കി, സ്ഥിതിസമത്വം സ്ഥാപിക്കാനായിരുന്നു!

അതൊക്കെ എങ്ങനെ അംഗീകരിച്ചുകൊടുക്കാനാവും? കേരളമെന്താ വെള്ളരിക്കാപ്പട്ടണമോ?

May 28 2024 08:13

“അറിഞ്ഞില്ല, ആരും പറഞ്ഞില്ല” എന്ന ക്ഷമാപണം ഉണ്ടാകാതിരിക്കാൻ!

May 28 2024 08:30

അടിപൊളി! ടിവിയിൽ തീട്ടം മാത്രം!! (തീട്ടയീച്ച സന്തോഷത്തിലാണു്!)

May 28 2024 09:56

കെ-പൊലീസിൽ കെ-ഗുണ്ടാബന്ധം കൂടുന്നതല്ല, പിണൂവിയൻ കെ-ഗുണ്ടാരാജിൽ കെ-പൊലീസിൻ്റെ നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നതാണു് കൂടുതൽ ഗൗരവതരവും, അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുമായ സാമൂഹികപ്രശ്നം.

May 28 2024 10:39

“നീ എന്തുകൊണ്ടാണു് നിന്റെ ഭർത്താവുമായി പിരിഞ്ഞതു്?”

“വലിക്കുകയും കുടിയ്ക്കുകയും മുഷിഞ്ഞുനാറുന്ന അടിവസ്ത്രത്തിൽ വീട്ടിലൂടെ ചുറ്റിത്തിരിയുകയും ചെയ്യുന്ന ഒരാളുമൊത്തു് ജീവിക്കാൻ നിനക്കു് കഴിയുമോ?”

“തീർച്ചയായും ഇല്ല.”

“കണ്ടോ, അവനും കഴിഞ്ഞില്ല.”

May 28 2024 12:48

കൊലക്കേസിൽ കുറ്റാരോപിതനായ ഒരു പിണറായി വിജയനിൽ നിന്നു് എന്തു് ആഭ്യന്തര നീതിന്യായ പരിപാലനമാണു്; എഴുതികൊടുക്കുന്നതു് തെറ്റുകൂടാതെ വായിക്കാൻ പോലുമറിയാത്ത ഒരു ശിവൻകുട്ടിയിൽ നിന്നു്, സ്വന്തം വീടു് തലയിൽ ചുമന്നുകൊണ്ടുനടക്കുന്ന ഒരു ബിന്ദുവിൽ നിന്നു്, എന്തു് വിദ്യാഭ്യാസപരിഷ്കരണമാണു്; നാലും മൂന്നും തമ്മിൽ തെറ്റുകൂടാതെ കൂട്ടാനോ കുറയ്ക്കാനോ അറിയാത്ത ഒരു ബാലഗോപാലിൽ നിന്നു് എന്തു് സാമ്പത്തികസുരക്ഷിതത്വമാണു്; ഇന്റൻസീവ് കെയറിൽ കഴിഞ്ഞിരുന്ന ഒരു രോഗിണിയെ ലൈംഗികമായി പീഡിപ്പിച്ച ഒരു “പാർട്ടി സഖാവിനെ” പൊതുവേദിയിൽ നിരുപാധികം സംരക്ഷിക്കാൻ ഉളുപ്പില്ലാത്ത ഒരു വീണ ജോർജ്ജിൽ നിന്നു് എന്തു് പൊതുജനാരോഗ്യ സംരക്ഷണമാണു്; ഒരു പാലമോ റോഡോ ശാസ്ത്ര-സാങ്കേതിക വൈദഗ്ദ്ധ്യത്തോടെ, ജനജീവിതത്തിനും മനുഷ്യജീവനുകൾക്കും ഹാനിയുണ്ടാകാത്ത രീതിയിൽ പണി കഴിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യാതൊരുവിധ ഗ്രാഹ്യവുമില്ലാത്ത ഒരു മുഹമ്മദ് റിയാസിൽ നിന്നു് എന്തു് പൊതുമരാമത്തു് നിർമ്മാണപ്രവർത്തനങ്ങളും, എന്തു് ടൂറിസ്റ്റിക് ഡെവലപ്പ്മെന്റുമാണു്; പാർട്ടിയുടെ ഉത്തമസഖാക്കളായ പെരിയാറിലെ മീനുകൾക്കു് “രക്തസാക്ഷിത്വം” വരിക്കേണ്ടി വന്നതു് ഉപ്പുവെള്ളം ചേര്‍ന്നതിനാലാണോ, രാസമാലിന്യം കലർന്നതിനാലാണോ എന്ന കാര്യത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്ത്രജ്ഞൻ രാജീവിൽ നിന്നു് എന്തു് വ്യവസായിക വികസനമാണു്; സാർവ്വലൗകികമായി ഇളിച്ചുകാണിച്ചുകൊണ്ടു് പോത്തുരസായനം സേവിച്ചു് നിർവാണമടയുക എന്നതിനപ്പുറം മറ്റു് കാര്യമായ ലക്ഷ്യങ്ങളൊന്നുമില്ലാത്ത സഖാവു് രാജേഷിൽ നിന്നു് എന്തു് എക്സൈസും, എന്തു് സ്വയംഭരണവും എന്തു് ഗ്രാമവികസനവുമാണു്; പൈക്കിടാവിനെ പ്രണയപുരസ്സരം മാറിലേറ്റി മാമ്മമൂട്ടുക എന്ന വിപ്ലവസാംസ്കാരികതയിൽ പരിപൂർണ്ണമായി അലിഞ്ഞുചേർന്നുപോയ ചിഞ്ചുറാണിയിൽ നിന്നു് എന്തു് മൃഗസംരക്ഷണവും എന്തു് ക്ഷീരവികസനവുമാണു്; അല്ലെങ്കിൽ, കേരളത്തിലെ മറ്റു് ഏതെങ്കിലുമൊരു മന്ത്രിയിൽ നിന്നു്, പഴകി പൂപ്പൽ പിടിച്ചു് ഭക്ഷ്യയോഗ്യമല്ലാതായിത്തീർന്ന പതിവു് പല്ലവികളല്ലാതെ, അവർ കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ എന്തു് പുരോഗതിയാണു്, എന്തു് നവോത്ഥാനമാണു്, ചെഗൂവിയൻ കഞ്ചാവിന്റേയും, മട്ടാഞ്ചേരി മാഫിയയുടെ മയക്കു് മരുന്നുകളുടെയും, പിണൂവിയൻ മരപ്പട്ടി ലേഹ്യത്തിന്റെയും ആർഡെന്റ് ആസ്വാദകരായ മല്ലുക്കളേ, പ്രഫുത്തരേ, വിപ്ലവകവിതകളിലൂടെ മനുഷ്യരായിത്തീർന്ന സഹൃദയരേ നിങ്ങൾ പ്രതീക്ഷിക്കുന്നതു്!?

May 29 2024 09:25

For me, knowing who will win the Indian general election on June 4 is more important than knowing whether I will have anything to eat that day, because I am almost exclusively a political person.

That is why I follow perpetually every possible channel discussion and astrological prediction regarding the 2024 Indian general election very attentively and intensively.

May 29 2024 10:07

“Deceit returns to its master.” – French proverb

(“കമ്മ്യൂണിസ്റ്റ് വഞ്ചനകൾ ഏമാൻ കാരണഭൂതത്തിലേക്കു് മടങ്ങുന്നു” – “മാക്രിസ്റ്റ് മണി-പ്രവാള” സുഭാഷിതം.)

May 29 2024 10:50

To all my Facebook friends:

I respect my Facebook friends very much and appreciate the desire of one or the other of them to call me or chat with me.

I am pretty sure that my FB friends are mostly trustworthy people who pose no danger to me. Only the remaining minority pose a danger. As everybody knows, most dangerous pathogens are usually very tiny creatures!

So please understand me if I do not respond to your chat requests or calls.

This is by no means arrogance or carelessness on my part, but purely a precautionary measure.

Thank you for your understanding!

May 29 2024 11:48

“എല്ലായിടത്തും ഉള്ളവൻ ഒരിടത്തുമില്ല.” – സെനെക്ക

(“He who is everywhere is nowhere.” – Seneca)

[സർവ്വവ്യാപിയും, സർവ്വശക്തനും, സർവ്വജ്ഞനുമായ (omnipresent, omnipotent and omniscient) ദൈവം തമ്പുരാനേ, സെനെക്കയോടു് ദയവായി ക്ഷമിക്കുക. ഞാൻ മനസ്സിലാക്കിയിടത്തോളം അച്ചങ്ങായി യാതൊരു ദുരുദ്ദേശവുമില്ലാത്ത, കാണുന്ന കാര്യങ്ങൾ തുറന്നുപറയുന്ന വെറുമൊരു സാധുവാണു്.]

May 29 2024 12:22

പ്രൈം മിനിസ്റ്റർ ഋഷി സുനകിനു് ആവശ്യത്തിലേറെ പണവും, അതുകൊണ്ടുതന്നെ “ഗ്രെയ്റ്റ്” ബ്രിട്ടണിൽ അനാശാസ്യമാംവിധം ഉന്നതസ്വാധീനവുമുണ്ടു്.

പക്ഷേ, ജനാധിപത്യത്തിലും, സ്വതന്ത്രചിന്തയിലും അധിഷ്ഠിതമായ ഒരു ആധുനികലോകത്തിൽ പിടിച്ചുനിൽക്കാൻ ആവകകൾ മാത്രം പോരാ!!

May 29 2024 13:03

It is not easy to cure paedophiles. The same goes for “sexting” criminals.

[Some risks of “sexting” include:

Permanency: you can’t “unsend” a “sext”.

Blackmail: sexual messages could be used to manipulate you in the future.

Emotional health: if someone shares your message without your consent, it could affect your mental and emotional well-being.]

May 29 2024 14:16

മാക്രിസ്റ്റ്-പിണറായിസ്റ്റ് കണ്ണൂരിസ്റ്റ് പാർട്ടിയിലെ മൊത്തം പുല്ലിംഗങ്ങൾക്കും മാസ്റ്റർമാരായും, മൊത്തം സ്‌ത്രീലിംഗങ്ങൾക്കും ടീച്ചർമാരായും ഒരു കൊച്ചുവെളുപ്പാൻകാലത്തു് പദാർത്ഥാന്തരീകരണം സംഭവിക്കുന്നതിൻ്റെ പിന്നിലെ ഗുട്ടൻസ് എന്താണാവോ?

May 29 2024 15:28

കേന്ദ്രതലത്തിലുള്ള ഔദ്യോഗികസംരക്ഷണം ലഭിച്ചില്ലായിരുന്നെങ്കിൽ, എത്രയോ മുൻപു് കൽത്തുറുങ്കിൽ അടയ്ക്കപ്പെടേണ്ടിയിരുന്ന ഒരു മൾട്ടി-ലെയർ കേസുകെട്ടാണു് പിണറായി വിജയൻ.

May 30 2024 10:35

യേശു യഹൂദരോടു്: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു്; അവർ മനുഷ്യർക്കു് വിളങ്ങേണ്ടതിനു് പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു് പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു് പ്രതിഫലം കിട്ടിപ്പോയി എന്നു് ഞാൻ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു് വാതിൽ അടച്ചു് രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു് പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു് നിനക്കു് പ്രതിഫലം തരും.” – (ബൈബിൾ, മത്തായി 6: 6)

മോദി ഭാരതീയരോടു്: “നിങ്ങൾ ധ്യാനിക്കുമ്പോൾ മുറിയിൽ കയറി വാതിലടച്ചു് രഹസ്യമായി ധ്യാനിക്കരുതു്; പതിനൊന്നു് തിമിലക്കാർ, അഞ്ചു് മദ്ദളം, രണ്ടു് ഇടയ്ക്ക, പതിനൊന്നു് കൊമ്പു്, പതിനൊന്നു് ഇലത്താളം എന്നീ പഞ്ചവാദ്യങ്ങളുടെയും പെരുമ്പറ കൊട്ടിന്റെയും അകമ്പടിയോടെ പുലിവേഷം കെട്ടി, ഹെലിക്കോപ്റ്ററിൽ കയറി, പറ്റുമെങ്കിൽ, ചന്തി പൊള്ളുന്നവിധം പാറ ചൂടുപിടിച്ചു് കിടക്കുന്ന നട്ടുച്ചയ്ക്കു്, കന്യാകുമാരിയിലെ വിവേകാനന്ദൻ പാറയിലെത്തി, പദ്മാസനത്തിൽ കുത്തിയിരുന്നു്, ക്യാമറയിലേക്കു് മുഖം തിരിച്ചുപിടിച്ചു്, ഏകാഗ്രചിത്തനായി ധ്യാനിക്കുക! ആ രാഷ്ട്രീയനാടകം മൊത്തം ഓർക്കസ്‌ട്രേഷൻ സഹിതം ക്യാമറകളിലേക്കും, അതുവഴി മാദ്ധ്യമങ്ങളിലേക്കും പകർത്തി ജനകോടികളുടെ കണ്ണും കരളും കവർന്നെടുക്കാൻ ശേഷിയും ശേമുഷിയുമുള്ള ഒരുപറ്റം “മാപ്രകളെ” ഒപ്പം കൂട്ടുകകൂടി ചെയ്‌താൽ, മനുഷ്യർക്കു് കാണാൻ കഴിയുമെങ്കിലും, മനുഷ്യരെ കാണാൻ കഴിയാത്ത ദൈവങ്ങൾ നിനക്കു് തീർച്ചയായും പ്രതിഫലം നല്കും. ഇതു് മോദിയുടെ ഗ്യാരണ്ടി!!”

May 30 2024 10:52

“After so many years of yoga, they still can’t kiss their own asses.”

(“ഇത്രയേറെ വർഷങ്ങൾ യോഗ അഭ്യസിച്ചിട്ടും, സ്വന്തം കൊതം നക്കാൻ ഇതുവരെ അവർക്കു് കഴിയുന്നില്ല.”)

May 30 2024 11:03

സംഭവം ശ്രീ ശ്രീ ഗുരുജിയുടെ “breathing technique” ആണെന്നാണു് എൻ്റെയൊരു തോന്നലിസ്റ്റാ.

May 30 2024 11:48

A massacre is genocide when it is committed by Zionists against Hamas, and not when it is committed by Hamas against Zionists!

Religion (or political affiliation) is the main (and sometimes the only!) criterion for the majority of people to judge whether a massacre is genocide or not!!

[“God wills it!”, “Allahu Akbar!”, “Heil Hitler!”, “Inquilab Zindabad!”]

May 31 2024 10:40

പച്ച-ചുവപ്പു് ദ്വന്ദ്വം പേറുന്ന വത്തക്കക്കഷണ രൂപത്തിലുള്ള ഒരു വാനിറ്റി ബായ്ഗ്‌ പലെസ്റ്റയിനോടുള്ള അനുഭാവം പ്രകടിപ്പിക്കലിനു് പറ്റിയ ഒരു പ്രതീകമാണെന്ന കാര്യത്തിൽ തർക്കമില്ല. അലകിലോ പിടിയിലോ ഒരല്പം കറുപ്പു്-വെളുപ്പു് ദ്വന്ദ്വം കൂടി ഇൻറ്റഗ്രേറ്റ് ചെയ്തിരുന്നെങ്കിൽ സംഭവം കുറച്ചുകൂടി റിയലിസ്റ്റിക്കായിരുന്നേനെ എന്നുമാത്രം.

എന്നിരിക്കിലും, നവകേരളം കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ സത്യാനന്തരയുഗത്തിൽ, മുക്കാലാക്കിയ ഒരു നാടൻ കൂഴച്ചക്കക്കഷണ രൂപത്തിൽ ഡിസൈൻ ചെയ്യപ്പെട്ട ഒരു ചേളാകം അന്താരാഷ്ട്ര ലെവലിൽ പ്രത്യയശാസ്ത്രപരമായും അത്യന്താധുനികമായും പൊരിഞ്ഞ ഇമ്പാക്റ്റ് സൃഷ്ടിക്കുമായിരുന്നില്ലേ എന്നൊരു തംശ്യം ഇല്ലാതില്ല.

വിപ്ലവകരമായ വൈകാരിക സന്ദർഭങ്ങളിൽ, ഇരട്ടച്ചങ്കുകളിൽ നിന്നു് ആന്തരികമായി ഇരമ്പിക്കയറുന്ന ചെംചോര, കൂഴച്ചക്കയുടെ ചുളകളെ രക്താഭമാക്കാറുണ്ടെന്നതിനാൽ, കാര്യങ്ങളുടെ ഗതിവിഗതികളെ ഒരു “ലെഫ്റ്റ്-വിങ് സർറിയലിസ്റ്റിക്ക്” വീക്ഷണകോണകത്തിൽ നിന്നു് വിലയിരുത്തിയാലേ ഒരു ഗുമ്മുള്ളൂ എന്ന നിലപാടുകാരായ ലെഫ്റ്റ്-വിങ് ഇന്റലക്ച്വല്സിൽ, വത്തക്ക വാനിറ്റി ബായ്‌ഗുകളെ അപേക്ഷിച്ചു് അത്യന്തം അമാനവമായ ഒരു അഭിനിവേശം ജനിപ്പിക്കാൻ കൂഴച്ചക്ക ചേളാകങ്ങൾക്കു് കഴിയുമെന്ന അഭിപ്രായം സഖാവു് കാൾ മാർക്‌സും അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടുണ്ടു്.

(ചിത്രങ്ങൾക്കു് കടപ്പാടു്)

May 31 2024 11:00

“എക്സലോജിക് കൺസൾട്ടിങ് വേറെ, എക്സലോജിക് സൊല്യൂഷൻസ് വേറെ.” – സഖാവു് ഡോക്ടർ തോമസ് ഐസക്. ( “അന്നമ്മ വേറെ, തുണി വേറെ” എന്ന ട്യൂണിൽ പാടുക!)

“ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ!”
“പറഞ്ഞതു് സഖാവു് തോമസ് ഐസക്കെങ്കിൽ, സംഭവം മത്തായി പറഞ്ഞതുതന്നെ!”

May 31 2024 12:25

Whether political or religious, the vast majority of leaders are frauds. They deceive their own people cold-blooded!!

The leaders of Hamas are no exception!

This fraud is only possible because most of the common people are either “genetically” stupid or have been dumbed down by their own leaders!

Incredibly hideous but helplessly true!!

May 31 2024 13:03

“Today is a beautiful day!”

“What do you mean by that?”

“You said you would leave me one beautiful day.”

(പൂവിനേയും പുയുവിനെയും ടർബോയെയും പ്രണയിക്കുന്ന ദീപേച്ചി, ചിന്തേച്ചി, ശ്രീമതിയേച്ചി, ശൈലജേച്ചി, റഹിം ക, സുനിൽകുമാർ ഖ, ഇത്യാദി ലെഫ്റ്റ്-വിങ് ഇന്റലക്ച്വല്സിനുവേണ്ടി, യാതൊരുവിധത്തിലുള്ള ചെലവുകളോ അദ്ധ്വാനമോ വകവയ്ക്കാതെ, കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി സംഘടിപ്പിച്ച സ്പെഷൽ മല്യാലം പരിഭാഷ:)

“ഇന്നു് മനോഹരമായ ഒരു ദിവസമാണു്!”

“അതുകൊണ്ടു് നീ എന്താണു് ഉദ്ദേശിക്കുന്നതു്?”

“ഒരു മനോഹരമായ ദിവസത്തിൽ എന്നെ വിട്ടു് പോകുമെന്നു് നീ പറഞ്ഞിരുന്നു.”

May 31 2024 14:16

If you believe that Jesus rose from the dead and went to be with His Father in heaven, and that He will soon return to earth to separate the good from the bad to send them to heaven or hell, or if you believe that Prophet Muhammad explored all the realms of heaven in a single night on a mythical creature Buraq, or if you believe that a monkey Hanuman carried a mountain called “Maruthvamala” on his head from the Himalayas to Sri Lanka to heal the wounded Lakshmana, the brother of Rama, then, with all due respect, I would like to say that you are simply and hopelessly a complete idiot and nothing else!!

May 31 2024 14:49

“ഫസ്റ്റ് ഗ്രൂപ്പും സെക്കൻഡ് ഗ്രൂപ്പും” എടുത്തു് പഠിച്ചു് ജയിക്കാൻ കഴിയാത്തതുകൊണ്ടുമാത്രം “തേർഡ് ഗ്രൂപ്പ്” എടുത്തു്, ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു്, മന്ത്രിയും വക്കീലും ജഡ്ജിയുമൊക്കെ ആയിത്തീരുന്ന ആർഷോകളെയോ, നാൽഷോകളെയോ അല്ല, കാര്യമെന്തെന്നു് മനസ്സിലാക്കാൻ വേണ്ടത്ര മൂളയും വിവേകവുമുള്ള ജസ്റ്റീസ് ദേവൻ രാമചന്ദ്രന്മാരെയാണു് ഒരു ജനാധിപത്യസമൂഹത്തിനു് വേണ്ടതു്.

ഇപ്പറഞ്ഞതിനു്, ഒരു ജനാധിപത്യസമൂഹത്തിന്റെ എല്ലാമെല്ലാം ജുഡീഷ്യറിയാണു് എന്നർത്ഥമില്ല.

ഒരു ജനാധിപത്യസമൂഹത്തിൽ, ജുഡീഷ്യറി ഒരു നിയന്ത്രണോപാധി മാത്രമാണു്, ഒരിക്കലും ജീവനോപാധിയല്ല.

May 31 2024 15:34

ഐൻസ്റ്റൈൻ ആയിരിക്കുന്നതും, ഐൻസ്റ്റൈൻ ആയി അഭിനയിക്കുന്നതും തമ്മിൽ കണ്ടമാനമായ വ്യത്യാസമുണ്ടു് ഷാരൂക്കേ, മമ്മൂക്കേ, ലാലേട്ടാ, മുകേഷേ, പൃഥ്വിരാജേ, കംലാസ്സോ, രജിനികാന്തേ!

May 31 2024 16:51

രാജീവിൻ്റെ മസ്തകമുണ്ടോ എന്ന ചോദ്യവുമായി ഞാൻ കയറിയിറങ്ങാത്ത ബുക്ക് സ്റ്റാളുകളില്ല. എല്ലാ ബുക്ക് സ്റ്റാളുകളും എന്നെ തെറി പറഞ്ഞോടിച്ചു.

പിന്നീടു്, മസ്തകമുണ്ടോ എന്നല്ല, പുസ്തകമുണ്ടോ എന്നാണു് ചോദിക്കേണ്ടതെന്നു് സഖാവു് ചിറ്റപ്പൻ എന്നെ പ്രത്യയശാസ്ത്രപരമായി ബോധവത്കരിച്ചു.

നിലത്തെഴുത്തുകാലത്തു് ആശാൻ്റെ കുരണ്ടിയിൽ ആണി തറച്ചു് ആശാൻ്റെ കൂതിയെ ത്രസിപ്പിച്ചതിൻ്റെ ശാപഫലം എന്നല്ലാതെ എന്തു് പറയാൻ!

June 01 2024 08:26

“ഒരു മരം നടാൻ എന്തിനാണു് നിങ്ങൾ മൂന്നു് കുഴികൾ കുഴിച്ചതു്?”

“ആദ്യത്തേതു് രണ്ടും ചെറുതായിരുന്നു!”

[കുഴികുത്തൽകാർമാർ(ക്സ്) ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്നുള്ള എക്സ്പെർട്ടുകളാവണം!]

June 01 2024 10:16

“അത്യാർത്തി എപ്പോഴും ഒരു ആന്തരശൂന്യതയുടെ അനന്തരഫലമാണു്.” – എറിഹ് ഫ്രൊം

June 01 2024 10:24

മണിയനീച്ച തനിക്കു് ആസ്വാദ്യമായ അമേധ്യം കണ്ടെത്തും.

June 01 2024 11:14

“പുത്തനച്ചി പുരപ്പുറം തൂക്കും.”

“അമ്മായമ്മ വിരുന്നുവന്നിട്ടുണ്ടെങ്കിൽ, മരുമോൻ പെരുമഴയത്തും കാർ കഴുകും!” 🙂

June 01 2024 16:57

Sreenivasan Kesava Menon അടക്കമുള്ള എൻ്റെ 39 ഫെയ്സ്ബുക്ക് ഫ്രണ്ടുകൾ ഭൗമപ്രകാശം കണ്ട സുദിനമാണു് ഇന്നെന്നു് സഖാവു് സക്കർബർഗ്ഗ് എന്നെ തെരിയപ്പെടുത്തിയിരിക്കുന്നു!

എല്ലാ “birthday child”-കൾക്കും എൻ്റെ ഹൃദയംഗമമായ “തിരുനാൾ” ആശംസകൾ!!

സത്യത്തിൽ, ഞാൻ ഈ ജന്മദിനാശംസകൾ അർപ്പിക്കുന്നതിനു് പിന്നിൽ, സാഡിസത്തോളമെത്തുന്ന, നിഗൂഢമായ ഒരാനന്ദമുണ്ടു്! – ഞാൻ മാത്രമല്ല, അവനും കുഴിയിൽ വീണു എന്നറിയുമ്പോൾ ഉണ്ടാകുന്ന അനിർവ്വചനീയവും “കരാള-കണ്ണൂരികവുമായ” അസാമാന്യമായ ഒരു ആനന്ദാതിരേകം!

പൊതുവേ പറഞ്ഞാൽ, ഇടവപ്പാതിയിലെ പെരുമഴയോടൊപ്പം സമാഗതമാകുന്ന സ്‌കൂൾ തുറക്കലുമായി സിങ്ക്രണൈസ് ചെയ്തേ പ്രസവിക്കാവൂ എന്നു് നിർബന്ധമുള്ളവരാണു് “കേശഭാരം വാമഭാഗേ ചേർത്തുകെട്ടി വച്ചു്” ഞാറുനടുകയും നാടുചുറ്റുകയും ചെയ്യുന്ന മലയാളി മങ്കമാർ. എന്തിനാണു് അങ്ങനെ ചെയ്യുന്നതെന്നു് കൃത്യമായി അവർക്കുമറിയില്ല. അതാണു് കാലാകാലമായുള്ള നാട്ടുനടപ്പു് എന്നും, അതു് മറുചോദ്യമില്ലാതെ പാലിക്കേണ്ടതുണ്ടു് എന്നുമാണു് അവരുടെ പക്ഷം.

“വിശ്വസനീയ വ്യക്തി” എന്ന “പേരുദോഷം” നേടിയെടുത്ത ഒരു സ്ത്രീ എന്ന നിലയിൽ, എൻ്റെ അമ്മയുടെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം, കാട്ടാനകൾ അടുക്കളപ്പുറത്തുകൂടി ദേശാടനം നടത്തിക്കൊണ്ടിരുന്ന ഒരു മിഥുനം ഇരുപത്തിമൂന്നാം തീയതിയിലെ അഭിശപ്ത രാത്രിയിൽ ജന്മമെടുത്തതിനാലോ എന്തോ, “മുടിയനായ പുത്രാ!” എന്ന അഭിസംബോധന നിരന്തരമായി മാതൃപക്ഷത്തുനിന്നും കേൾക്കേണ്ടിവന്നിട്ടുള്ള ഒരു പരൂക്ഷണനിരൂക്ഷകനാണു് ഞാനാകുന്ന ഈ പാവം ഞാൻ. പക്ഷേ, ഔദ്യോഗിക രേഖകളിൽ ഞാൻ ഭൂജാതനായതു് ജൂൺ മാസം അഞ്ചാം തീയതിയാണു്! നവകേരള മണിപ്രവാളഭാഷയിൽ ഹൃദയാർദ്രമായി അവതരിപ്പിച്ചാൽ, എൻ്റേതല്ലാത്ത ഒരു ക്രൂരകുറ്റകൃത്യത്തിൻ്റെ ഇരയും അതിജീവകനുമാണു് ഈ ഞാൻ!!

“വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ” എന്നാണു് ഈ വിഷയത്തിൽ സകലമാന കവിപുംഗവരും എന്നോടു് ചോദിക്കുന്നതു്! ജ്ഞാനനിർഭരമായ ആ കവിചോദ്യം മറ്റേതൊരു ഡെമോക്രാറ്റിക്-സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പൗരനെയും പൗരിയെയുംപോലെ, കമാന്നൊരക്ഷരം മുണ്ടാണ്ടു് നിരുപാധികം അംഗീകരിക്കാനുള്ള ബാദ്ധ്യത കേവലമൊരു കിറ്റുഭോജിയായ ഈ എനക്കുമുണ്ടത്രെ!

പൂർവ്വാശ്രമത്തിലേക്കു് ശ്രദ്ധ തിരിച്ചാൽ, സഹകരണസമ്പന്നനായിരുന്ന ഒരു സഹൃദയൻ അനുജനോടൊപ്പം (അവൻ ഇന്നില്ല.) പള്ളിപ്പെരുന്നാളുകളെ അനുകരിച്ചു്, സിഗററ്റ് പാക്കയ്റ്റുകളിലെ ഈയ്യക്കടലാസുകളും മറ്റും ഉപയോഗിച്ചു് സ്വർണ്ണക്കുരിശുകളും വെള്ളിക്കുരിശുകളും നിർമ്മിച്ചും, മെഴുകുതിരി കത്തിച്ചു് കോലുകളിൽ ഫിറ്റ് ചെയ്തും വീടിനു് ചുറ്റും പ്രദക്ഷിണം നടത്തി വീടിനു് തീവയ്ക്കുന്ന ഒരു സന്തതിയെ “മുടിയനായ പുത്രാ!” എന്നു് വിളിച്ചു് ശകാരിച്ചതല്ലേയുള്ളു എന്നാണു്, പിൻതിരിഞ്ഞു് ഭൂതകാല ചെയ്തികളെപ്പറ്റി കൂലങ്കഷമായി ചിന്തിച്ചു് “ശാസ്ത്രീയമായി” വിലയിരുത്തുമ്പോൾ എനിക്കു് സ്വയം തോന്നാറുള്ള ഏക ആശ്വാസം.

ഞാൻ ജനിച്ചുവളർന്ന ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാനും, ഒരു പൊതുറോഡ് നിർമ്മിക്കാനും, “അരാഷ്ട്രീയമായ” ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കാനും, മറ്റു് വിവിധയിനം സാമൂഹിക പരിഷ്കരണങ്ങൾ നടപ്പിലാക്കാനും മുൻകൈ എടുക്കുകയും, അതുവഴി സ്വയം പാപ്പരാവുകയും ചെയ്ത ഒരു പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ, എൻ്റെ അപ്പൻ ജീവിതത്തിൽ അധികപങ്കും സ്വന്തം വീട്ടിലായിരുന്നില്ല, സാമൂഹിക പരിഷ്കരണാർത്ഥം നാട്ടിലായിരുന്നു. കുരുത്തംകെട്ട സ്വന്തം കുരിപ്പുകളുടെ പള്ളിപ്പെരുന്നാൾ അനുകരണങ്ങളെപ്പറ്റി കക്ഷിക്കു് എന്തു് ഗ്രാഹ്യമുണ്ടാകാൻ?

വ്യക്തിപരമായി പറഞ്ഞാൽ, വിവാഹമോചിതയായിരുന്ന എൻ്റെ അമ്മ, വിവാഹമോചിതനായിരുന്ന എൻ്റെ അപ്പനെ എന്തു് കുന്ത്രാണ്ടത്തിൻ്റെ പേരിലോ, കണ്ടമാനം പ്രണയിച്ചതിൻ്റെ പരിണതഫലമായാണു് എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ഈ പാവം ഞാൻ ഭൂജാതനായതു്. പ്രണയത്തിൻ്റെ അത്യന്താപേക്ഷിതമായ ഒരു പാർശ്വഫലം!!

എൻ്റെ അപ്പനും അമ്മയും തമ്മിൽ വിവാഹം കഴിച്ചിരുന്നില്ല. ഒരിക്കൽ നല്ലവനായ ഒരു പാതിരി വീട്ടിൽവന്നു് അപ്പനെ ബഹുമാനപുരസ്സരം ക്ഷണിച്ചതിനുശേഷമാണു് അച്ചങ്ങായി പള്ളിയിൽ പോകാൻ തുടങ്ങിയതു്! അതേസമയം, എൻ്റെ അമ്മ അതിനു് മുൻപും മുടങ്ങാതെ എന്നും പള്ളിയിൽ പോകാറുണ്ടായിരുന്നു. ഷർട്ടും നിക്കറുമൊക്കെ തിരുകിക്കയറ്റി, ദൈവപുത്രനായ യേശു മരണാനന്തരം ഉയിർത്തെഴുന്നേറ്റു് കരേറിപ്പോയ സ്വർഗ്ഗവും ശൂന്യാകാശവും ദൈവവും സംബന്ധിച്ച ഗവേഷണപരമായ കർമ്മപദ്ധതികളിൽ പങ്കെടുക്കുമ്പോൾ “മുടിയനായ പുത്രനായ” സ്വന്തം മഹൻ എന്ന നിലയിൽ എന്നെ കൂടെക്കൂട്ടാൻ അമ്മ ഒരിക്കലും മറന്നിരുന്നില്ല.

ജീവിതപാഠങ്ങളാകേണ്ടുന്ന ബാലപാഠങ്ങൾ എനിക്കു് ചൊല്ലിത്തന്നതു് എൻ്റെ അമ്മയാണു്. ആ മാരകായുധം കൊണ്ടു് ഒരിക്കലും എന്നെ തല്ലിയിട്ടില്ലെങ്കിലും, ഇരുമ്പുകൊണ്ടുള്ള ഒരു കുടക്കമ്പി സമീപത്തു് പ്രദർശിപ്പിച്ചു് ഭീഷണിപ്പെടുത്താൻ എന്നെ പഠിപ്പിക്കുമ്പോൾ അമ്മ ശ്രദ്ധിച്ചിരുന്നു.

അങ്ങനെയാണു്, എൻറോൾമെൻ്റ് സമയത്തു് അദ്ധ്യാപകൻ്റെ ചോദ്യങ്ങൾക്കു് യുക്തിപരമായ മറുപടികൾ നൽകാനും, നാലാം വയസ്സിൽത്തന്നെ രണ്ടാംക്ലാസ്സിൽ അഡ്മിഷൻ നേടാനും എനിക്കു് കഴിഞ്ഞതു്.

എൻ്റെ അമ്മ എനിക്കു് സ്നേഹപുരസ്സരം പതിച്ചുനൽകിയ “ക്രൈസ്തവവും സ്ത്രൈണമണം ഉള്ളതുമായ” പേരിനു് പകരം, “ബാബു” എന്ന പേരു് എനിക്കു് നൽകിയതു്, എൻ്റെ അപ്പൻ്റെ ഒരു ആത്മസുഹൃത്തും നല്ല മനുഷ്യനുമായ ആ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണു്!

അദ്ദേഹം എനിക്കു് ബാലി എന്നോ, സുഗ്രീവൻ എന്നോ, ഹനുമാൻ എന്നോ, യൂദാസ് എന്നോ, “യൂറിൻ” എന്നോ, ഗഗാറിൻ എന്നോ ഇദി അമീൻ എന്നോ ആയിരുന്നു പേരിട്ടിരുന്നതെങ്കിൽ, ശിഷ്ടകാലം ആ പേരും ചുമന്നു് ജീവിക്കുക എന്നതായിരുന്നേനെ എൻ്റെ ഡെസ്റ്റിനി!

സഖാവു് പിണറായിയെപ്പോലെയോ, സഖാവു് ഗോവിന്ദനെപ്പോലെയോ, സഖാവു് ചിറ്റപ്പനെപ്പോലെയോ, പൂജനീയ മോദിജിയെപ്പോലെയോ, പൂജനീയ അമിത് ഷായെപ്പോലെയോ, പൂജനീയ യോഗിയെപ്പോലെയോ അവിതർക്കിതമായ ഒരു ബുദ്ധിജീവി അല്ലാത്ത എനിക്കു് എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ നൽകപ്പെട്ട പേരു് ഗസറ്റുവഴി സ്വാഭീഷ്ടം തിരുത്തിക്കുറിക്കാനാവുമെന്നു് അറിയാൻ കഴിയുകയില്ലല്ലോ!

ഗുണപാഠം:

മെയ്, ജൂൺ മാസങ്ങളിൽ ഭൂമിയുടെ വെളിച്ചം കണ്ടവർ എന്നവകാശപ്പെടുന്ന മല്ലുക്കളെ സൂക്ഷിക്കുക! അവർ റിയലി എക്സിസ്റ്റിങ് സോഷ്യലിസത്തിൻ്റെ (“real existierender Sozialismus” എന്നു് ജർമ്മൻ) “ജീവിതശുദ്ധിയുള്ള” വിപ്ലവപ്രതിനിധികൾ എന്നതിനേക്കാൾ, വ്യാജ ജനനത്തീയതിയുമായി ഉലകം ചുറ്റുന്ന കപട വാലിബന്മാരാകാനാണു് സാദ്ധ്യത!

June 02 2024 09:36

കർണ്ണാടക സർക്കാരിനെ വീഴ്ത്താൻ കേരളത്തിൽ പോത്തിനെ ബലിനൽകിയെന്നു് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ.

അതുകൊണ്ടാവാം എം. ബി. രാജേഷിനെത്തേടി ഇൻ്റർപോളിൻ്റെ സഹായത്തോടെ കെ-പൊലീസ് ഇത്ര ഊർജ്ജിതമായ തിരച്ചിൽ നടത്തുന്നതു്!

June 02 2024 09:47

“एक-shit-പോൾ” പ്രകാരം സിപിഐ(എം)-ൻ്റെ സീറ്റുനില വട്ടപ്പൂജ്യമായേക്കാമത്രേ!

“More and More” Athanasius Yohan l കാലം ചെയ്യാതിരുന്നെങ്കിൽ പാർട്ടിക്കു് അന്തസ്സായി ഒരു അന്ത്യകൂദാശ നടത്തിയേനെ! ഇനി, ഏതെങ്കിലും “നികൃഷ്ടജീവിയെ” അതിനായി വിളിക്കേണ്ടിവരും.

June 02 2024 14:24

ഒരു എയർഹോസ്റ്റെസ് മലദ്വാരത്തിലൊളിപ്പിച്ചു് സ്വർണ്ണം കടത്തിയെന്നു് കേൾക്കുന്നു! മുൻപു് 20 തവണ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചു് ആ “ഗ്വേൾ” വിജയകരമായി സ്വർണ്ണക്കള്ളക്കടത്തു് നടത്തിയിട്ടുണ്ടത്രെ!!

“ഹോളി സയനൈഡ് ജോളി” മാതാവായിരുന്നിരിക്കണം ആ പാവം സ്വർണ്ണക്കള്ളക്കടത്തുകാരി കുമാരിയുടെ ഇഷ്ടദേവത.

മാസപ്പടി ഫെയിം വിശുദ്ധ വീണാമാതാവായിരുന്നു കള്ളക്കടത്തുകാരിയായ ആ വിപ്ലവകന്യക തൻ്റെ ഏകാന്തതയിൽ നിരന്തരമായി ധ്യാനിച്ചിരുന്ന ഇഷ്ടദേവതയെങ്കിൽ, സാക്ഷാൽ കരിമണൽ കർത്താവു് വിചാരിച്ചാൽപ്പോലും അവളെ പിടികൂടാൻ കഴിയുമായിരുന്നു എന്നു് തോന്നുന്നില്ല!

“ആശ്രിതവാത്സല്യം” എന്ന വൈജ്ഞാനികവിഷയത്തിൽ, വിവിധയിനത്തിൽപ്പെട്ട ദൈവങ്ങളും ദേവതകളും ചാത്തന്മാരും കുട്ടിച്ചാത്തന്മാരും പാലമരയക്ഷികളും പ്രദർശിപ്പിക്കുന്ന ഫോഴ്‌സും എനർജ്ജിയും തമ്മിൽ കണ്ടമാനമായ ഏറ്റക്കുറച്ചിലുകളുണ്ടെന്നു് സാരം.

ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാക്രിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ, ഈ ആദ്ധ്യാത്മികസത്യം ഗണിതശാസ്ത്ര-ഭൗതികശാസ്ത്രപരമായി വിശകലനം ചെയ്താൽ, അതേതാണ്ടു് ഇങ്ങനെയിരിക്കും:

ന്യൂട്ടോണിയൻ സിദ്ധാന്തപ്രകാരം, F = Ma (F= force, M = mass, a = acceleration)

കൂടാതെ, Energy is the ability to perform work. (ഒരർത്ഥത്തിൽ, ഒന്നായ നിന്നെയിഹ രണ്ടെന്നു് കണ്ടു എന്ന രീതിയിലുള്ള ഒരുതരം സ്കിറ്റ്സോഫ്രെനിക് അവസ്ഥ!)

കണ്ണൂർ മുതൽ ത്രോന്തരം വരെയുള്ള ദൂരം “S” ആണെങ്കിൽ, ആ ദൂരം മുയ്മൻ “M” പിണ്ഡമുള്ള നട്ടാൽ കുരുക്കാത്ത ഒരു പച്ചനുണയെ തള്ളിക്കൊണ്ടുവരാൻ ഒരു “ഏക്ഷൻഹീറോ” ചെയ്യേണ്ടിവരുന്ന ജോലി (work) എത്രയെന്നു് ഈ സമവാക്യപ്രകാരം കൃത്യമായി കണക്കുകൂട്ടാം:

W = F.S.cosϑ [W = work, F = force, S = distance, ϑ = angle between F and S] (ϑ = Greek small letter theta)

ഈ സമവാക്യത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതുപോലെ, തള്ളൽശക്തി, ദൂരം എന്നീ “vectors” തമ്മിലുള്ള “scalar product” ആണു് “work”, അഥവാ ബലാൽക്കാരേണ നോക്കുകൂലി പിടിച്ചുവാങ്ങി ഉപജീവിക്കുന്ന പരാന്നഭുക്കുകളല്ലാത്ത മനുഷ്യർ ചെയ്യേണ്ടിവരുന്ന “ജോലി”.

June 03 2024 10:39

“ഞങ്ങൾക്കു് ജീവനാന്തത്തോളം ഭൂമിയിൽ സ്വർഗ്ഗീയ ജീവാനന്ദം! നിങ്ങൾക്കു് ജീവനാശത്തിനു് ശേഷം സ്വർഗ്ഗത്തിൽ ഐഹിക ജീവനാംശം!” – പിരിവെട്ടിയ പെരിയോർ.

മൊത്തം ശമ്പളം പിടിച്ചുപറിച്ചാലും ചോദിക്കാൻ ആരുമില്ലെന്നിരിക്കെ, പിടിമുറുക്കൽ എന്തിനു് ശമ്പളവിഹിതത്തിൽ മാത്രമായി ചുരുക്കണം?

ഞങ്ങളുടെ ഏതു് അറുകൊലയെയും അളിഞ്ഞ വിപ്ലവകവിതകളെഴുതി ന്യായീകരിക്കാൻ, പുത്തിജീവികളെന്നു് പറഞ്ഞുപറ്റിച്ചു്, “ജീവാനന്ദ” സദൃശമായ നല്ല നാളെ വാഗ്ദാനങ്ങൾ നല്കി ഞങ്ങൾ വാർത്തെടുത്തിട്ടുള്ള ഊരുപൊട്ടന്മാരും പൊട്ടികളും സർവ്വാത്മനാ സന്നദ്ധരായി അടിമതുല്യം കാൽക്കീഴിൽ ഉണ്ടെന്നിരിക്കെ, ഞങ്ങൾ ആരെ പേടിക്കാൻ? എന്തിനെ പേടിക്കാൻ?

“അറുകൊലയാളീ നേതാവേ! കടിച്ചുതൂങ്ങി ഭരിച്ചോളൂ! നക്കി നക്കി സുഖിച്ചോളൂ! ലച്ചം ലച്ചം പിന്നാലേ!!”

“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു് കാരമില്ലാതെപോയാൽ അതിനു് എന്തൊന്നുകൊണ്ടു് രസം വരുത്താം? പുറത്തുകളഞ്ഞിട്ടു് മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല.” – ദൈവപുത്രൻ യേശു (മത്തായി 5: 13).

“നിങ്ങൾ ഭൂമിയുടെ കോപ്പാകുന്നു; കോപ്പിനു് വെളിവില്ലാതായാൽ അതിനു് എന്തൊന്നുകൊണ്ടു് വെളിവു് വരുത്താം? പുറത്തുകളഞ്ഞു് ചീഞ്ഞുനാറാൻ വിടുകയല്ലാതെ മറ്റൊന്നും പിന്നെ ചെയ്യാനില്ല.” – പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി (“എൽസി”) സഖാവു് കേശു.

(ഗ്രാഫിക്കിനു് കടപ്പാടു്)

June 03 2024 12:57

തിന്നാനും, തൂറാനും, ഇൻഡ്യൻ കോഫി ഹൗസുകളിലെ വെയ്‌റ്റേഴ്സിനെ അനുസ്മരിപ്പിക്കുമാറു് ഷൂസും സ്യൂട്ടും തലപ്പാവുമെല്ലാം വലിച്ചുകയറ്റി, പ്രച്ഛന്നവേഷധാരികളായി, വരയൻ കടുവകളിയും പുള്ളിപ്പുലികളിയും കളിക്കാനും, പച്ചനുണ പറയാനുമല്ലാതെ മറ്റൊന്നിനും കൊള്ളാത്ത, നീചരും നിന്ദ്യരും “നികൃഷ്ടരും പരനാറികളും” പാരസൈറ്റുകളുമായ ഒരുപറ്റം മാരീചന്മാരെയും “മാരീചികളേയും” മന്ത്രിപദങ്ങളിലും, ഔദ്യോഗിക സ്ഥാനങ്ങളിലുമെല്ലാം അവരോധിച്ചിട്ടു്, അവിടെയിരുന്നു് അവർ “ജീവാനന്ദം”, “പരമാനന്ദം”, “ജീവാമൃതം”, “പരമാമൃതം”, “പ്ലേ ഫോര്‍ ഹെല്‍ത്ത്”, “ഗോൾ”, “സ്ലാഷ്”, “ഹൂപ്സ്”, “സ്പ്രിന്റ്” “പഞ്ച്”, “ഓപ്പറേഷൻ ഒളിമ്പിയ”, “അവളിടം”, “അവനിടം”, “അവലിടം”, “പഴയിടം”, “ഇളയിടം”, “കേരളോത്സവം”, “കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് “, “യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ”, “ഗ്രീൻ യൂത്ത് പദ്ധതി”, “വിർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്”, “നവകേരള വെറുംതൂറൽബസ് സഭ”, “മുഖാമുഖം എറിഞ്ഞുതൂറ്റൽബസ് സഭ”, “സകലലോക കേരളമാമാങ്കസഭ” മുതലായ കടലാസുപുലിപ്പദ്ധതികൾ വലിയവായിൽ സർവ്വലോക തൊഴിലാളിവർഗ്ഗസമൂഹത്തിനു് മുന്നിൽ വിപ്ലവകരമായി അനൗൺസ് ചെയ്തശേഷം, പട്ടമഹിഷങ്ങൾ പട്ടമഹിഷികളോടൊപ്പവും, പട്ടമഹിഷികൾ പട്ടമഹിഷങ്ങളോടൊപ്പവും, ക്ലിഫ് ഹൗസിലെ ഉറക്കറയുടെ മാതൃകയിൽ രാജകീയമായി അലങ്കരിച്ച കിടപ്പറകളിലേക്കു് അത്യാസന്നമായ ശൃംഗാരജോലികൾ സംബന്ധിച്ച ഔദ്യോഗിക ഫയലുകൾ കൂലങ്കഷമായി പരിശോധിച്ചു് “നടുവിരലടയാളം” പതിപ്പിക്കാനായി പിൻവാങ്ങുമ്പോൾ, ഒരു ജനാധിപത്യത്തിൽ രാജാക്കന്മാരും രാജ്ഞികളും ആയിരിക്കേണ്ടവരായ “പ്രഫുത്ത” പൊതുജനം എന്തിനു്, “ആകെ മൊത്തം ടോട്ടൽ സാമ്രാജ്യത്വ-സയണിസ്റ്റ്-ബഹുരാഷ്ട്രകുത്തകയുടെ ഗൂഢാലോചനയാണിസ്റ്റാ”, “തെരഞ്ഞെടുപ്പു് മുയ്മനും ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (EVM) തിരിമറിയാണിസ്റ്റാ” എന്നും മറ്റും കൊടിച്ചിപ്പട്ടികളെപ്പോലെ മുടക്കമില്ലാതെ മോങ്ങി ലോകസമക്ഷം അപഹാസ്യരാകുന്നു എന്നു് സത്യമായിട്ടും “എനക്കു്” പുടികിട്ടുന്നില്ല.

June 03 2024 14:36

ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ട ഒരു മണിമലർമൊഴിമുത്താണു്!

പറഞ്ഞതു് വിവേകാനന്ദനെങ്കിൽ സംഭവം അച്ചട്ടായിരിക്കും!

സഖാവു് ഐസക്ക് ന്യൂട്ടൺ പറഞ്ഞതുകൊണ്ടു് മാത്രമാണു് ചലനനിയമങ്ങൾ ശരിയാണെന്നു് മനുഷ്യർ വിശ്വസിക്കുന്നതു്! സഖാവു് മത്തായിയാണു് അതു് പറഞ്ഞിരുന്നതെങ്കിൽ “പോടാ പട്ടീ” എന്നു് പറഞ്ഞു് മൊത്തം ചലനനിയമങ്ങളും മനുഷ്യർ അടപടലേ തള്ളിക്കളഞ്ഞേനെ!

June 04 2024 10:04

ലഡു വേണ്ടവർക്കു് ലഡു, ഊത്തപ്പം വേണ്ടവർക്കു് ഊത്തപ്പം!

കുടിയ്ക്കുള്ള സൗകര്യം പിന്നാമ്പുറത്തെ ബാറിൽ ഒരുക്കിയിട്ടുണ്ടു്.

(No expense or effort spared!)

(picture courtesy)

June 04 2024 10:32

“പിവി വാക്കു് പാലിച്ചു.” – “കർത്താരി” പ്രയോഗം.

“പിവിയാൽ വാക്കു് പാലിപ്പിക്കപ്പെട്ടു.” – “കിർമ്മാണി” പ്രയോഗം.

June 04 2024 12:19

ജനാധിപത്യവ്യവസ്ഥിതിയിൽ ഒരു ഭരണാധികാരിക്കു് വേണ്ടതു് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നീ അഷ്ടകഷ്ടങ്ങളല്ല, പ്രത്യുത, ശ്രീമദ് ദേവീഭാഗവതം ഗുണരൂപസംസ്ഥാനത്തിൽ [3. 8] ബ്രഹ്മാവു് പറഞ്ഞിട്ടുള്ളതുപോലെ, സത്ത്വഗുണമാണു്. സത്ത്വഗുണത്തിൻ്റെ സ്വരൂപം പ്രീതി ആയതിനാലും, പ്രീതിക്കു് നിദാനം സുഖമായതിനാലും, ആർജ്ജവം, സത്യം, ശുചിത്വം, ക്ഷമ, ശ്രദ്ധ, ധൃതി, ദയ, ലജ്ജ, ശാന്തി, സന്തോഷം എന്നിവയുള്ള ഒരു വ്യക്തി സത്ത്വഗുണസമ്പന്നനായിരിക്കുമെന്നുറപ്പു്.

ആരാണു് ഭാരതത്തിൻ്റെ പ്രധാനമന്ത്രി ആകേണ്ടതു് എന്ന ചോദ്യത്തിനു്, ബ്രീഫ് കെയ്സിലെ ഉണ്ട തോക്കിൽ നിന്നും കഴുത്തിലേക്കു് പായുന്ന സ്പീഡിൽ, സംശയലേശമെന്യേ, അതു് സഖാവു് പി. വി. ആയാൽ മാത്രമേ എല്ലാം ശരിയാകൂ എന്നു് ഞാൻ എപ്പോഴും മറുപടി പറയാറുള്ളതു്, അനന്യസാധാരണമായ അദ്ദേഹത്തിൻ്റെ ഈ സത്ത്വഗുണസമ്പന്നതയുടെ പേരിലാണു്.

പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കാനുള്ള സത്യപ്രതിജ്ഞാചടങ്ങിൽ ധരിക്കാനായി തേച്ചുമടക്കിവച്ച ഷർട്ടിലും മുണ്ടിലും മരപ്പട്ടി മൂത്രിച്ചതിനാലോ മറ്റോ, പ്രധാനമന്ത്രിയാകാൻ സഖാവു് പി. വി.ക്കു് കഴിയാതെ പോയാൽ, എങ്കിൽമാത്രം, ആ ശ്രേഷ്ഠപദവി വഹിക്കാൻ, സത്ത്വഗുണപ്രകാരം ശേഷിയും ശേമുഷിമുള്ള ഇൻഡ്യയിലെ രണ്ടാമത്തെ ഏക വ്യക്തിയെന്ന നിലയിൽ വേണമെങ്കിൽ പൂജനീയ നരേന്ദ്ര ദാമോദർദാസ് മോദിജിയെ പരിഗണിക്കാമെന്നേയുള്ളു.

അഷ്ടകഷ്ടങ്ങളില്ലാത്ത, സത്ത്വഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു പ്രധാനമന്ത്രി വേണമെന്നാണു് ഭാരതീയർ കൊതിക്കുന്നതെങ്കിൽ, ഈ രണ്ടു് വ്യക്തിത്വങ്ങൾക്കും ശേഷം പരിഗണിക്കാവുന്ന ശ്രേഷ്ഠവ്യക്തിത്വങ്ങളുടെ ഹൈറാർക്കിക്കൽ സ്റ്റ്രക്ച്ചർ അവരോഹണക്രമത്തിൽ ഏകദേശം ഇപ്രകാരമാണു്: അണ്ണാ ഹസാരെ, നിതീഷ് കുമാർ, മല്ലികാർജുൻ ഖർഗെ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, രാഹുൽ ഗാന്ധി, ഗോവിന്ദൻ മാസ്റ്റർ, ചിറ്റപ്പൻ, ബാലൻ, വിജയരാഘവൻ, ശൈലജേച്ചി, ശ്രീമതിയേച്ചി, വീണാൻ്റി … … …

(“പൂജനീയ”, “സഖാവു്” ഇത്യാദി “പ്രീഫിക്സുകൾ” പേരിനോടു് ചേരുംപടി ചേർക്കുക! – എഡിറ്റർ)

ഇതിൽ ആരെങ്കിലും ഇരുന്നു് ഭരിക്കാൻ കഴിയാത്ത ബയോളജിക്കൽ അവസ്ഥയിൽ ആണെന്നുവന്നാൽ, പാർലമെൻ്റിൽ കിടന്നു് ഭരിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാനുള്ള ബാദ്ധ്യത ഭാരതീയർക്കുണ്ടു്.

June 04 2024 12:21

“ഇങ്ങെടുത്തു!”

“ചെവിയിൽ പൂടയുള്ള നായരല്ലേ, അങ്ങെടുത്തോ!”

June 04 2024 13:30

Who whom “തേച്ചു് ഭിത്തിയിൽ ഒട്ടിച്ചു?”
Who whose “അണ്ണാക്കിൽ അടിച്ചുകൊടുത്തു?”
These are the two “funda-mental” questions that are perpetually being asked in Kerala, a traditionally left-leaning state in India, the so called “world’s largest democracy”, after the 2024 general election!

June 05 2024 11:33

“കനത്ത തോൽവിയിൽ നിന്നു് “പൺറായ്” പാഠം പഠിക്കുമോ?” – വൺ മില്യൺ ഡോളർ മാപ്ര ചോദ്യം.

ഒവ്വ! കാവിലെ അടുത്ത പാട്ടു് മത്സരത്തിനു് പാടാൻ “ചെം-പൂടാ ഇതു് ചെം-പൂടാ” എന്ന വിപ്ലവഗാനം ചെമ്പട താളത്തിൽ പാടിപ്പഠിച്ചുകൊണ്ടിരിക്കുന്ന, “നാടിൻ്റെ അജയനും ഇങ്ക്വിലാബിൻ സിമ്പലുമായ” “പാൻ-റോയിയെ” പാഠം പഠിപ്പിക്കുന്നതിലും എളുപ്പം വെരുകിനെ മെരുക്കുന്നതാണു്!

June 05 2024 11:33

“ഭക്ഷണത്തിനു് മുൻപു് നിങ്ങളും വീട്ടിൽ പ്രാർത്ഥിക്കാറുണ്ടോ?”

“ഇല്ല. എൻ്റെ അമ്മയ്ക്കു് പാചകം ചെയ്യാനറിയാം.” 🙂

June 05 2024 12:41

“കമ്മ്യൂണിസം എന്ന ആശയത്തിനല്ല, നേതാക്കളുടെ അഹങ്കാരത്തിനാണു് ഈ തിരിച്ചടി.” – ഫെയ്സ്ബുക്കിൽ കണ്ട ഒരു മണിമൊഴിമുത്തു്.

അതു് പ്രത്യേകം പറയാനുണ്ടോ? “എന്തതിശയമേ ദൈവത്തിൻ സ്നേഹം, എത്ര മനോഹരമേ” എന്ന പെന്തെക്കൊസ്ത് “ഭുംഭും” കൊട്ടിപ്പാട്ടുപോലെ, മധുരമനോഹരമായ ഒരു വിപ്ലവാശയമാണു് “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” കമ്മ്യൂണിസം എന്ന “സത്യം” ഭൂമിയിൽ ആർക്കു് നിഷേധിക്കാനാവും!?

June 05 2024 13:31

“ഒരുത്തരവും ഇല്ലാത്തതും ഒരുത്തരമാണു്.” – സിസെറൊ

[അതുകൊണ്ടാവും നിതീഷ് കുമാരൻ അർത്ഥഗർഭമായി മൗനം ഭജിക്കുന്നതു്. പാൽ കട്ടുകുടിക്കുമ്പോൾ കണ്ണടച്ചാൽ ലോകം മുഴുവൻ ഇരുട്ടാവുമെന്ന പൂച്ചയുടെ സിദ്ധാന്തം ഒരു ഫാലസിയാണെന്നും, ഭൂതകാലം ചീവീടിനെപ്പോലെ സാർവ്വലൗകികവും, വാചാലവും, “ക്ലൗഡിൽ” യഥേഷ്ടം ലഭ്യവുമാണെന്നും ഒരുപക്ഷേ, അധികാരമോഹത്തിൻ്റെ ഭ്രമാത്മകതയിൽ മുഴുകിയിരിക്കുന്നതിനാൽ, കക്ഷി ചിന്തിക്കുന്നുണ്ടാവില്ല.]

[മുണ്ടാണ്ടിരുന്നാൽ മുണ്ടാട്ടം മുട്ടിയെന്നു് കൈതകളായ പൊതുജനം കരുതുമെന്ന ഭയം മൂലമാവും മാക്രിസ്റ്റ് താത്വികർ മുണ്ടാനൊന്നുമില്ലാത്തിടത്തും മുണ്ടാനായിമാത്രം ഇടിച്ചുകയറി അപ്പസൈദ്ധാന്തികരായിച്ചമഞ്ഞു്, വൈരുദ്ധ്യാത്മകഭൗതികവാദത്തിൽ അധിഷ്ഠിതമായ “വിഡ്ഢിത്തവൈജ്ഞാനികം” ആമോദപൂർവ്വം വിളമ്പി ആളുകളെ ബോധവത്കരിക്കാൻ ശ്രമിച്ചു് അപഹാസ്യരാകുന്നതു്.]

June 05 2024 13:48

ദേശാഭിമാനി പ്രചരിപ്പിക്കുന്ന ചച്ചനുണകൾ മനുഷ്യരെ ബൗദ്ധികവും സാംസ്കാരികവുമായി തള്ളിയിടുന്ന പടുകുഴികളുടെ ആഴത്തെപ്പറ്റി നേരിയ ഗ്രാഹ്യമെങ്കിലും വരിക്കാർക്കുണ്ടായിരുന്നെങ്കിൽ, വർഷങ്ങൾക്കു് മുന്നേ അവർ ദേശാഭിമാനിയുടെ സമസ്ത ആപ്പീസുകളെയും ആ പത്രക്കൂനയിൽ മൂടി തീകൊളുത്തി ഉന്മൂലനം ചെയ്തേനെ!!

June 05 2024 16:16

തൃശ്ശൂരിൽ സുരേഷോപിക്കു് മിന്നൽപ്പിണർ വിജയം!

ദയനീയമായ ഈ പോസ്റ്റിനു് പൈനായിരം ഷെയറും ഇരുപൈനായിരം ലൈക്കും നൽകി, കഞ്ഞികുടിച്ചു് പോകാൻ ദയവായി എന്നെ സഹായിക്കൂ, ബ്ലീസ്!!

June 05 2024 16:30

കേരളീയർ മൊത്തം ബധിരരായിത്തീർന്നോ?

മാദ്ധ്യമപ്രവർത്തകർ കടുവ പിടിച്ചാലെന്നപോലെ അലറിവിളിച്ചു് പാർലമെൻ്റ് തെരഞ്ഞെടുപ്പു് റിപ്പോർട്ട് ചെയ്യുന്നതു് കണ്ടതുകൊണ്ടു് ചോദിക്കുന്നതാണു്.

June 05 2024 16:56

“കെ-നൽ ഒരു തരി കെ-രാധാകൃഷ്ണൻ എം. പി. ആയി ഇന്ദ്രപ്രസ്ഥത്തിലേക്കു് കരേറിപ്പോകുന്നു.”
“എന്തിനു്?”
“ശമ്പളവും ബത്തയും വാങ്ങി ഭാരതീയരെ മേമ്പൊടി കൂട്ടി മൂന്നുനേരം സേവിക്കാൻ, അല്ലാതെന്തിനു്?”

June 05 2024 17:22

അരശതം വണ്ടികളുടെ അകമ്പടിയോടെ, എൻ്റെ രണ്ടുണ്ടകളെ കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി കേരളത്തിൻ്റെ തെക്കുവടക്കു് ട്രാൻസ്പോർട്ട് ചെയ്തു് നവകേരളം സ്ഥാപിക്കാൻ ശ്രമിച്ച എന്നോടു് വേണമായിരുന്നോ നന്ദികെട്ട കുലംകുത്തികളേ ഈ കൊലച്ചതി?

June 05 2024 19:06

ഇരട്ടച്ചങ്കൻ നയിക്കുന്ന നവകേരളസദസ്സിൽ തൂറാളികൾക്കു് തൂറാൻ ഡബിൾ ഡെക്കർ ബസു് വേണമെന്ന വാസ്തുശാസ്ത്രം അവഗണിച്ചതാണു് വിപ്ലവകരമായ പരാജയത്തിൻ്റെ കാരണമെന്നും, ഭാവിയിൽ ആ തെറ്റു് തിരുത്തുമെന്നും ഇലക്ഷനെ വിലയിരുത്തിക്കൊണ്ടു് പിണറായി പ്രസ്താവിച്ചു.

June 06 2024 09:59

“മന്ത്രിസഭ അഴിച്ചുപണിതു് മുഖം മിനുക്കും.” – മുഖ്യമന്ത്രി

അഴുകിയ കോണകം അഴിച്ചുകളഞ്ഞു് ഗംഗയിൽ സ്വയമൊന്നു് മുങ്ങിക്കുളിച്ചാൽ പാർട്ടി മൊത്തം ഗോവിന്ദ! ഇല്ലാത്ത മുഖത്തിനു് കുട്ടിക്കൂറയെന്തിനു്?

June 06 2024 10:40

“കോട്ടയത്തു് LDF-നും UDF-നും വോട്ടു് കുറഞ്ഞു. പരാജയകാരണം പരിശോധിക്കും.” – വി. എൻ. വാസവൻ.
വോട്ടു് കുറഞ്ഞപ്പോൾ പരാജയം വന്നു. (“കൈപ്പിഴ വന്നപ്പോൾ ഗ്രഹപ്പിഴ വന്നു.”)

(“എനിക്കു് മാത്രമല്ല, യെവനും കിട്ടി കൊട്ടു്. കൊട്ടുകിട്ടാത്തവരില്ല മുടുക്കരിൽ!”)

June 06 2024 11:48

“വൈരുദ്ധ്യാത്മക ബ്യൂട്ടിഷൻ്റെ അടുത്തുപോയി നല്ല കാശുമുടക്കി നന്നായൊന്നു് മുഖം മിനുക്കി. ഇപ്പോൾ എന്നെക്കണ്ടാൽ കിണ്ണം കട്ടവനാണെന്നു് തോന്നുമോ? നിഷ്കളങ്കരായ ആടുകളെ പച്ചയ്ക്കു് മുണങ്ങുന്ന, കണ്ണിൽ ചോരയില്ലാത്ത, രക്തദാഹിയായ ഒരു ചെന്നായയാണെന്നു് തോന്നുമോ?”

“ഇല്ലേയില്ല. മണ്ണിൽ മുളച്ച സൂര്യനും, കൊടുംകാറ്റിൽ പറക്കും ശവംതീനി കഴുകനുമാണെന്നേ തോന്നൂ!”

“വേപ്പിൻ മരമേ, തേക്കിൻ മരമേ, തൊയ്ലാളികളുടെ കർത്താവേ, ക്രൂരതയോടെ ഭരിച്ചോളൂ, ആസ്വദിച്ചു് ഭുജിച്ചോളൂ! ഉലകം ചുറ്റി നടന്നോളൂ! ലച്ചം ലച്ചം അടിമക്കണ്ണുകൾ പിന്നാലേ!!”

June 06 2024 12:40

“ഏതു് ധൂസരസങ്കല്പങ്ങളിൽ വളർന്നവരായാലും, ഏതു് യന്ത്രവത്കൃത ലോകത്തിൽ പുലർന്നവരായാലും”, പൺറായി വിജയൻ്റെ പിൻഗാമിയായി സഖാവു് ജനാബു് മു. റിയാസ് അധികാരമേൽക്കുന്ന അനവദ്യസുന്ദരവേളയിൽ, സ്വലിംഗഭോജനത്തിലൂടെ നിർവാണം പ്രാപിക്കാൻ മല്ലുക്കളായ പുരുഷുക്കളെ ജഗദീശ്വരൻ കൃപയാ അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ!

June 06 2024 13:19

“ബിജെപി ചില കേന്ദ്രങ്ങളിൽ കടന്നുകയറിയ പ്രതിഭാസത്തെക്കുറിച്ചും, UDF-നു് മേൽക്കൈ ഉണ്ടായതിനെക്കുറിച്ചും ആഴത്തിൽ പഠിക്കും.” – എം. വി. ജയരാജൻ.
പ്രകാശം പരത്തുന്ന ഒരു പ്രമുഖവ്യക്തി എന്ന നിലയിൽ, ആദ്യം നിലത്തെഴുത്തു് പഠിച്ചു് ഓല വരച്ചിട്ടു് ഗഹനമായ പഠനങ്ങൾ നടത്തുന്നതല്ലേ ചങ്ങായീ ഒരന്തസ്സു്!?

June 07 2024 11:47

മാപ്ര: “വടകരയിൽ നമ്മുടെ പാർട്ടി തോറ്റതു് എന്തുകൊണ്ടാണു് ബാലൻ സഖാവേ?”

ബാലൻ സഖാവു്: “വടകരയിലുണ്ടായതു് തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണു്.”

മാപ്ര: “മനസ്സിലായില്ല.”

ബാലൻ സഖാവു്: “വ്യാപാര-വ്യവസായ കോർപ്പറേറ്റ് ശക്തികളുടെ സർവ്വലോകവ്യാപകമായ മൊണോപ്പളിയും ബിജെപിയും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും, അവർ തമ്മിൽ സജീവമായിരുന്ന അന്തർധാര, അഖിലേന്ത്യാതലത്തിലെ എക്സിറ്റ്‌ പോൾ വഴി, സഖാവു് മണിയാശാൻ തുറന്നുവിട്ട അണപോലെ, കുത്തിയൊഴുകുകയായിരുന്നു! കനൽ ഒരു തരി മാത്രം ആ കുത്തൊഴുക്കിലും അണയാതെനിന്നു് ഒരു തീക്കൊള്ളിയായി വിപ്ലവശക്തി തെളിയിച്ചു! ആറുദിവസം അദ്ധ്വാനിച്ചു് കലശലായി അവശനായ ദൈവംതമ്പ്രാൻ ഏഴാം ദിവസം അവധിയിൽ വിദേശ ബാങ്കുകളിലേക്കു് വിശ്രമത്തിനായി പോകുന്ന തക്കം നോക്കി കാത്തിരിക്കുകയായിരുന്ന സകലമാന പരനാറികളും കുലംകുത്തികളും നികൃഷ്ടജീവികളും സംഘം ചേർന്നു് ദുരുദ്ദേശപരമായി ആ തീക്കൊള്ളി തട്ടിയെടുത്തു് വടകരയിലെത്തി അതുകൊണ്ടു് തലയിലെ വരട്ടുചൊറി കുത്തി പൺറായിപ്പാർട്ടിയെ നിഷ്ഠുരം തോല്പിക്കുകയായിരുന്നു! ഇപ്പോ മനസ്സിലായോ?”

മാപ്ര: “ഇപ്പോ മനസ്സിലായി! സംഭവത്തിന്റെ കിടപ്പുവശം സഖാവു് കാര്യകാരണസഹിതം താത്വികമായി വിശദീകരിച്ചപ്പോഴാണു് കാര്യം പുടികിട്ടിയതു്!”

June 07 2024 12:07

“ബിജെപിയുടെ വിജയം കഴിഞ്ഞ രണ്ടുവർഷത്തെ ഹോം വർക്കിൻ്റെ ഫലം.” – കെ. സുരേന്ദ്രൻ

തൻ്റെ പൂർവ്വാശ്രമ കാമുകൻ സഖാവു് തങ്കച്ചനു് പാടാത്ത പൈങ്കിളി സഖാവു് ചിന്നമ്മ കല്യാണക്കുറി എഴുതിയതുപോലെ, കത്തുന്ന മണ്ണെണ്ണ വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിലിരുന്നുകൊണ്ടാവും പൂജനീയ സുരേന്ദ്രൻ ജി മുയ്മൻ ഹോം വർക്കും ചെയ്തതു്!

June 07 2024 12:47

“പൺറായി വിജ്യോങ് ഉശിരനെങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിനു് കേസുകൊടുക്കണം.” – സ്വപ്ന സുരേഷ്
“മാനമില്ലാത്ത ഒരു മുഖ്യമന്ത്രി മാനനഷ്ടത്തിനു് കേസുകൊടുക്കണമത്രെ! മാനമുണ്ടായിരുന്നെങ്കിൽ കക്ഷി എന്നേ രാജിവയ്ക്കുമായിരുന്നില്ല!? യെവടന്നു് വരുന്നെടാ യെവളൊക്കെ?” – ചൂടപ്പം മാന്യുഫാക്ചർ എക്സ്പെർട്ട് സഖാവു് ഗോവിന്ദൻ മാസ്റ്റർ

June 07 2024 13:32

“കേരളം രക്തസാക്ഷികളുടെ മണ്ണു്, അവിടെനിന്നു് ഇക്കുറി ഒരു ലോക്സഭ അംഗത്തെ കിട്ടി.” – പൂജനീയ നരേന്ദ്ര ദാമോദർദാസ് മോദിജി

– “കേരളം രക്തസാക്ഷികളുടെ മണ്ണു്. അവിടെനിന്നു് മതാധിഷ്ഠിതമായി ചിന്തിക്കുന്ന ഒരു നാട്യക്കാരനെ ലോക്സഭാംഗമായി ഒപ്പിക്കാൻ ഇക്കുറി കഴിഞ്ഞു” എന്നതല്ലേ കൂടുതൽ ശരി എന്നു്, ആർഷഭാരത സനാതന ധാർമ്മികതയുടെയും സദാചാരബോധത്തിന്റെയും അടിസ്ഥാനത്തിൽ, കൂലങ്കഷമായും, “unbiased” ആയും ചിന്തിക്കുമ്പോൾ, വർണ്ണ്യത്തിൽ ഒരാശങ്ക!

June 07 2024 13:45

രാഷ്ട്രം പുരോഗമിക്കുന്നതു് അദ്ധ്വാനിക്കുന്നവരിലൂടെയാണു്, അഭിനയിക്കുന്നവരിലൂടെയല്ല.

June 07 2024 17:44

ഇടതുപക്ഷത്തിൻ്റെ, അഥവാ പിണറായി പക്ഷത്തിൻ്റെ “വിപ്ലവകരമായ” തെരഞ്ഞെടുപ്പു് പരാജയത്തെപ്പറ്റി ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നടത്തിയ തികച്ചും ശരിയായ ഒരു വിലയിരുത്തൽ:

“ജനവിധിയിൽ നിന്നും പാഠം പഠിക്കുന്നില്ലെങ്കിൽ ഇടതുപക്ഷത്തിനു് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർച്ചയുടെ പ്രധാനകാരണം ഭരണവിരുദ്ധ വികാരമാണു്. സിപിഎം എത്രതന്നെ നിഷേധിച്ചാലും അതാണു് യാഥാർത്ഥ്യം. സാമ്പത്തികനയ പരാജയം, അച്ചടക്കമില്ലായ്മ, ധൂർത്തു്, മോശം പൊലീസ്നയങ്ങൾ, മാധ്യമവേട്ട, സഹകരണബാങ്ക് അഴിമതികൾ, പെൻഷൻ മുടക്കം, പാവപ്പെട്ടവരെ അവഗണിക്കൽ, SFI-യുടെ അക്രമരാഷ്ട്രീയം, അസഹിഷ്ണുത, മത-സാമുദായിക സംഘടനാ പ്രീണനങ്ങൾ, വലതുവൽക്കരണം തുടങ്ങിയ കാരണങ്ങൾ തോൽവിക്കു് നിദാനമാണു്.”

ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ വിലയിരുത്തലിൽ നിയന്ത്രണം വിട്ടു് ചൂടായി ബോയിലിങ് പോയിൻ്റിലെത്തിയ സാക്ഷാൽ “വിവരസാഗരം” പൺറായി വിജയൻ്റെ പ്രതികരണം:

“പുരോഹിതന്മാർക്കിടയിലും വിവരദോഷികൾ ഉണ്ടാകാം.”

[തീ കത്തിച്ചു് തണുപ്പുമാറ്റാനായി ഒരു പാവം മിന്നാമിനുങ്ങിൻ്റെ മുതുകത്തു് വിറകുകൊള്ളികൾ അടുക്കിവച്ചു് ഊതിക്കൊണ്ടിരിക്കുന്ന കുരങ്ങന്മാരെക്കണ്ടാൽ ഉപദേശിച്ചു് യാഥാർത്ഥ്യം മനസ്സിലാക്കാൻ പോകരുതെന്നും, പോയാൽ, “വിവരദോഷി” എന്ന പട്ടം ചാർത്തിക്കിട്ടാനും, ചിലപ്പോൾ തല്ലിക്കൊല്ലാനും സാദ്ധ്യതയുണ്ടെന്നും പഠിപ്പിക്കുന്ന ബാലപാഠം മാർ കൂറിലോസ് മെത്രാപ്പോലീത്ത ഒന്നുകിൽ ബാല്യത്തിലെ കുഞ്ഞുക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ടാവില്ല, അല്ലെങ്കിൽ മറന്നുകാണും!]

June 08 2024 13:19

“രാജ്യസഭയിൽ ഒരു കാരണവശാലും ഞാൻ പോകില്ല. എല്ലാം പോയാലും എനിക്കു് വീടുണ്ടു്, അതുമതി.” – തൃശ്ശൂരിൽ സില്മാതാരം സുരേഷ് ഗോപിയോടു് “അ(തി)പ്രതീക്ഷിതമായി” തോറ്റ ശ്രീമാൻ കെ. മുരളീധരൻ.

സില്മാനടൻ സുരേഷ് ഗോപിയെയും, സില്മാനടി അനുശ്രീയെയും മാതൃകയാക്കി, ലോകവിമുഖനായി, ശ്രീമദ് ഭഗവദ്ഗീതയിലേക്കു് സമ്പൂർണ്ണ ശ്രദ്ധ തിരിച്ചു്, തിര്യക്കുകളായുള്ള പുനർജ്ജന്മശൃംഖലകൾ ഒഴിവാക്കി, മോക്ഷപ്രാപ്തിക്കു് അർഹനാകാനുള്ള ധൈര്യം കാണിക്കൂ, മുരളീധരനായ പ്രിയ കോൺഗ്രസ്സ് മഹനേ!:

>>>മനസ്സലിഞ്ഞവനും, കണ്ണീർ നിറഞ്ഞ കണ്ണുകളോടുകൂടിയവനും, ദുഃഖിക്കുന്നവനുമായ അർജ്ജുനനോടു് ശ്രീകൃഷ്ണൻ ഇപ്രകാരം പറഞ്ഞു: “അർജ്ജുനാ, വിഷമഘട്ടത്തിൽ ആര്യന്മാർക്കു് ചേരാത്തതും സ്വർഗ്ഗം നല്‍കാത്തതും അകീർത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു് എവിടെനിന്നുണ്ടായി? … … പാർത്ഥാ, പൌരുഷമില്ലായ്മ നിനക്കു് വന്നുകൂടാ. ഇതു് നിനക്കു് ചേരില്ല. ശത്രുനാശകാ, നികൃഷ്ടമായ ഹൃദയ ദൌർബ്ബല്യം കൈവിട്ടു് നീ എഴുന്നേ‍ൽക്കൂ! … … ഏതൊരു മനുഷ്യൻ (പൺറായി വിജയനെപ്പോലെ) തന്നിൽത്തന്നെ രമിക്കുന്നവനും, തന്നിൽ സംതൃപ്തനും, (തന്നിലും തന്റെ സ്വന്തം കുടുംബത്തിലും) സന്തുഷ്ടനുമായിരിക്കുന്നുവോ അവനു് കരണീയമായി ഒന്നുമില്ല.”<<<

അതുകൊണ്ടു്, “കിങ്ങിണിക്കുട്ടൻ” എന്നു് നികൃഷ്ടരായ അസുരന്മാരാൽ അവഹേളിക്കപ്പെട്ട മുരളീധരാ, ഭഗവദ്ഗീത വായിച്ചു് നീ ഊർജ്ജം സംഭരിക്കൂ!

മുപ്പതു് വെള്ളിക്കാശിനു് ആരെയും ഒറ്റിക്കൊടുക്കാൻ മടിയ്ക്കാത്ത സ്വന്തം പടയണിയിലെ യൂദാസുകളുടെയും, പിന്നിൽനിന്നു് കുത്തുന്ന സ്വന്തം സഹോദരിയുടെയും മുന്നിൽ മനം മടുത്തു്, “മൂഡ് പോയി” തോറ്റു് “മുസ്ലീം” തൊപ്പിയിട്ടു് പിൻവാങ്ങാതെ, “life and death fight”-നായി, ഒടുക്കത്തെ അമ്മവിപ്ലവത്തിനായി പടക്കളത്തിലേക്കിറങ്ങൂ!

എന്തുകൊണ്ടെന്നാൽ, Human life is not created to last forever!!

June 09 2024 12:06

“അപകർഷതയുടെ കുറ്റസമ്മതമാണു് അസൂയ.” – വിക്ടർ ഹ്യൂഗോ

[ഏക്ഷൻ ഹീറോകളും, സ്റ്റണ്ട് വിദഗ്ദ്ധരും, രാജമാന്യരാജശ്രീകളുമായ പൊട്ടക്കുളത്തിലെ “കാര്യമില്ലാക്കാരണഭൂതങ്ങളുടെ”, അപകർഷതയിൽ അധിഷ്ഠിതവും അത്യുദാത്തവുമായ അസൂയയ്ക്കും കുശുമ്പിനും കുന്നായ്മയ്ക്കും വേറെയും പലപല കോമ്പിറ്റൻസീസുണ്ടു്: “നീതിയുക്ത വിമർശനത്തിൽ വിവരദോഷം ദർശിക്കുക, ഉത്‌ക്കൃഷ്ടതയിൽ നികൃഷ്ടത കണ്ടെത്തുക, സ്വപക്ഷത്തെ റൗഡികൾ മനുഷ്യരുടെ നെഞ്ചത്തു് കയറുന്നതു് ജീവൻ രക്ഷാപ്രവർത്തനങ്ങളായി തോന്നുക, അങ്ങനെയങ്ങനെ, “പച്ച, കത്തി, താടി, കരി” മാതൃകയിലുള്ള അനവധി-നിരവധി “inexplicable” ആയ പ്രതികരണങ്ങൾ, പ്രച്ഛന്നവേഷപ്പകർച്ചകൾ, പൊട്ടിച്ചിരികൾ, തുരുതുരാ വെട്ടിക്കൊലകൾ, മതിവിഭ്രമങ്ങൾ… … !!]

(Nevertheless, Brutus is an honourable man, for Brutus affirms: “For let the gods so speed me, as I love the name of honour more than I fear death.”)

June 09 2024 14:35

“Suresh Gopi and George Kurian from Kerala likely ministers in Modi Cabinet.”
“OK noted!”

(Enough theocratic words have been exchanged, let me finally see democratic actions!)

June 10 2024 11:29

“ഉപദേശത്തിനാൽ മൂർഖൻ കോപിച്ചീടുമടങ്ങിടാ,
വിഷവർദ്ധനമായീടും പാലും പാമ്പുകുടിക്കിലോ.”
തോളിലേറ്റിയാൽ മാക്രി കഴുത്തിറുക്കിക്കൊന്നിടും
വിമർശിപ്പോരെ ദുർഭൂതം പച്ചത്തെറിയാൽ മൂടിടും!

June 10 2024 12:07

“നുണ പറയുന്നവരെയും (മദ്യമാഫിയയെയും!!) തിരിച്ചറിയുക” എന്ന KPAC ലളിതേച്ചിയുടെ നാടകീയ വിപ്ലവവിലാപം കേൾക്കാതെ, രാജവെമ്പാലകളെ അധികാരത്തിലെത്തിച്ചാൽ, അവറ്റകൾ ബാർ കോഴയിലൂടെ മടിയിൽ കനമുണ്ടാക്കി, നവകേരളം വിഷമദ്യസമൃദ്ധമാക്കും! Elementary my dear Watson!

June 10 2024 12:38

“It is a matter of pride for me to be in the Council of Ministers of the Modi Government and to represent the people of Kerala.” – Suresh Gopi

It is not your pride but your commitment to the people of India in general and to the people of Kerala in particular that counts. And of course, that is something that needs to be proven!

June 11 2024 09:38

9:30 a.m. – തുടക്കം – ഒന്നാം പ്രവൃത്തിദിനം

09:35 a.m. – തൊഴിൽരഹിതൻ!

[ഓട്ടം തുടങ്ങുന്നതിനു് മുൻപു് വണ്ടിദൈവത്തിനു് മുന്നിൽ ചന്ദനത്തിരി കത്തിക്കാൻ കക്ഷി മറന്നുകാണും.]

June 11 2024 12:19

കന്നിമന്ത്രിയായ സുരേഷ് ഗോപിയെ ക്യാബിനറ്റ് മന്ത്രി പദവിയിലേക്കു് വിക്ഷേപിക്കാതിരുന്നതിൽ ശക്തിമത്തായി, ശക്തൻ തമ്പുരാനായി, അടിയൻ പ്രതിഷേധിക്കുന്നു!

ഒരു “ആര്യ-മേയറായി” ഉറഞ്ഞാടാൻ പൂജനീയ സുരേഷ് ഗോപിജിക്കു് സ്വതസിദ്ധമായുള്ള മൊത്തം പടുത്വങ്ങളുമാണു് അതുവഴി കൊളമാക്കപ്പെട്ടതു്!!

June 11 2024 13:30

“മുഖ്യമന്ത്രി പിണറായി ഒഴിയണമോ?” – ശോത്തിയം!

ഒഴിയേണ്ടതു് മുക്ക്യോൻ പിണറായി മാത്രമല്ല, “സമസ്ത” സിപിഎമ്മുമാണു്! പക്ഷേ, ആ ഒഴിച്ചിൽ പെരിയാറിലേക്കു് ആകാതിരുന്നാൽ വേണ്ടില്ല. ച്ചാൽ, “അമ്മാതിരി കമൻ്റുകളും” മാരകവിഷങ്ങളും ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി പെരിയാറിനുമില്ല, പെരിയാറിൽ കഴിഞ്ഞുകൂടുന്ന മീനുകൾക്കുമില്ല.

June 12 2024 11:26

“ഇന്ത്യ ഉണ്ടോ?”

“ഉണ്ടോണ്ടിരിക്കുന്നു.”

ഗുണപാഠം: “നഞ്ചെന്തിനു് നാനാഴി?” എന്ന ചൊല്ലുപോലെ, കനൽ ഒരു തരിയും, മൂക്കിൽപ്പൊടി ഒരു നുള്ളും മതി.

June 12 2024 13:18

“ആനപ്പുറത്തുനിന്നു് ഇറങ്ങേണ്ടിവരുമെന്നു് മുഖ്യമന്ത്രി ഓർക്കണം.” – Kerala Council of Churches

പാർട്ടിയാനപ്പുറത്തിരുന്നു് ദീർഘനാൾ തൂറിയതും മുള്ളിയതും ഫെവിക്കോൾപോലെ സംയോജിച്ചു്, വിശുദ്ധ കുതിയും ആനപ്പുറവും തമ്മിൽ കണ്ടമാനം ഒട്ടിപ്പിടിച്ചുപോയതിനാൽ, ആന ചരിയുവോളം, ഒരു തിടമ്പുപോലെ, പാപ്പാൻ ആനപ്പുറത്തുണ്ടാവും.

June 12 2024 13:47

നമ്മുടെ നാടു് ഒരുപാടു് പ്രത്യേകതയുള്ള നാടാണു്. – മുഖ്യമന്ത്രി പിണറായി വിജയൻ.

വിശുദ്ധ മണി-ബാല-ഗോവിന്ദങ്ങളേ! എന്തൊരു വൈജ്ഞാനിക വീണാൻ്റിഫിക്കേഷനാണു് ഈ മൻസനു്!?

June 12 2024 14:15

വാഴയ്ക്കയെ അല്ല “Some-ന്യാസീ”, കൂണിനെ, വിലകൂടിയ കൂണിനെ മനസ്സിൽ ധ്യാനിച്ചു്, ഏകാഗ്രതയോടെ, ചുടുവെയിലിൽ ചുട്ടുപഴുത്ത “കരിം(ക)പാറയിൽ” കൂതികുത്തിയിരുന്നു് തപസ്സിച്ചാലേ, ജനിമൃതികളിൽ നിന്നു് മോചിതനായി ആത്യന്തികമായ നിർവാണമടയാൻ, അഥവാ നിത്യമായ മോക്ഷം പ്രാപിക്കാൻ കഴിയൂ!

[ദേവജന്മമായ പാവം ഉത്തരേന്ത്യൻ സന്ന്യാസിയെ അസുരജന്മങ്ങളായ ദ്രാവിഡ മുന്നേറ്റ കഴകക്കാർ പറഞ്ഞു് പറ്റിച്ചതാണെന്നു് തോന്നുന്നു.]

June 13 2024 10:21

“സോഷ്യൽ മീഡിയ മാത്രം നോക്കിനിൽക്കുന്ന ഒരു ശീലം നമ്മുടെ ചെറുപ്പക്കാരിൽ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിൻ്റെ ദുരന്തം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിൽ ഇടതുപക്ഷത്തിനു് എതിരായി ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടു്.” – ശുംഭൻ ജയരാജൻ, അഥവാ പ്രകാശം പരത്തുന്ന ജയരാജൻ.

പ്രകാശം പരത്തുന്ന ശുംഭത്വത്തിൻ്റെയും, മണ്ണിൽ മുളച്ച സൂര്യൻ്റെയും, ഇടിയൻ മമ്മാലിയുടെയും, അപ്പംചുടൽ മാഷിൻ്റെയും, ചാനൽ ചർച്ചകളിലെ ഇടതു് സഹയാത്രികരുടെയുമെല്ലാം മോന്തകൾ കണ്ടുകണ്ടു് മനംപിരട്ടൽ തോന്നിത്തുടങ്ങിയപ്പോഴാവും, ഒന്നു് മാറ്റിപ്പിടിച്ചേക്കാമെന്നും, ഇനിമേൽ സോഷ്യൽ മീഡിയയിലേക്കു് നോട്ടം തിരിച്ചേക്കാമെന്നും “നമ്മുടെ” ചെറുപ്പക്കാർ തീരുമാനിച്ചതു്.

ആയുഷ്ക്കാലം മുഴുവൻ “മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം” എന്നു് നാടിൻ്റെ അജയ്യനാം വീടിൻ്റെ വിജയനെ മാത്രം നോക്കിനിന്നു് നിരന്തരം പാടിക്കൊണ്ടിരിക്കാൻ അവർ അറപ്പും ഉളുപ്പുമില്ലാത്ത വിപ്ലവകവികളല്ലല്ലോ.

June 13 2024 10:24

“സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ടു് എന്തു് നുണയും പ്രചരിപ്പിക്കാം എന്ന പുതിയ കാലത്തിനനുസരിച്ച നിലപാടാണു് കോലീബി ഇവിടെ സ്വീകരിക്കുന്നതു്.” – “പ്ര. പ.” ജയരാജൻ

കമ്പ്യൂട്ടറിനെതിരെ പാർട്ടി ഉത്‌പാദിപ്പിച്ച സമരം ചാപിള്ളയായി പിറന്നതാണു് “സോഷ്യൽ മീഡിയ” ദുരന്തത്തിനു് കാരണഭൂതം!

June 13 2024 10:53

പോരാളി ഷാജി “വോക്കേ, ബൈ” പറഞ്ഞ സ്ഥിതിക്കു്, ക്യാപ്സൂളുകളുടെ ഡിസ്പോസൽ എപ്പടി ജയരാജൻ സഖാവേ? കൊട്ടക്കമ്മതിയായി ബ്രഹ്മപുരത്തെത്തിച്ചു് തീയിടാനോ, അതോ പെരുമഴ പെയ്യുന്ന തക്കംനോക്കി പെരിയാറ്റിലേക്കു് തള്ളാനോ പ്ലാൻ?

June 13 2024 12:00

സ്ഫടികം പോലെ തെളിഞ്ഞ തെളിവുകൾ ഉണ്ടായിട്ടും പിണറായിക്കു് കേരള സമൂഹത്തെ ഇമ്മാതിരി കബളിപ്പിക്കാൻ എങ്ങനെ കഴിയുന്നു എന്നാണു് സാധാരണ ജനങ്ങളുടെ ചോദ്യം!

ചാനലുകളിലും സോഷ്യൽ മീഡിയയിലുമെല്ലാം പിണറായിക്കു് സ്തുതി പാടി താങ്ങിനിർത്തുന്ന, ആശയ്ക്കു് വകയില്ലാത്ത വിധം ജീർണ്ണിച്ച “ബു. ജീ.” കൂട്ടത്തെ ശരിയായി മനസ്സിലാക്കാതുകൊണ്ടാണു് ആ ചോദ്യം അവർക്കു് ചോദിക്കേണ്ടി വരുന്നതു്.

June 13 2024 14:37

അരിപ്രാഞ്ചികൾ മഹാ മൂഞ്ചികൾ!

പ്രവാസി അരിപ്രാഞ്ചികൾ മഹാമഹ മൂഞ്ചികൾ!!

June 14 2024 09:44

തീപിടുത്തത്തിൽ മലയാളികളടക്കം അനേകർ മരണമടഞ്ഞ കുവൈത്തിലേക്കു് ബീമാനം കേറാൻ, മരിച്ചവരെ ഉയിർപ്പിച്ചിരുന്ന സഖാവു് യേശുവിൻ്റെ കമ്മിപ്പെണ്ണാടു് മന്ത്രിസഖാവു് വീണാൻ്റിയെ കേന്ദ്രം അനുവദിച്ചില്ലത്രെ!

മോശമായിപ്പോയി. സഖാവു് വീണാൻ്റി ഇനി എങ്ങനെ കുവൈറ്റിലെത്തി പരിക്കു് പറ്റിയവരോടു് “നിൻ്റെ രാജ്യം വരേണമേ, “Thy Kingdom Come” എന്നു് പ്രസംഗിക്കും?

June 14 2024 10:11

തെരഞ്ഞെടുപ്പിൽ “ജയിച്ചു് തോറ്റതിൻ്റെ” ആന്തരകാരണങ്ങൾ അതിസൂക്ഷ്മമായി പരിശോധിക്കാൻ മാർക്കറ്റിൽ ലഭ്യമായ മുയ്മൻ സ്റ്റെതൊസ്-കോപ്പുകളും വാങ്ങിക്കൂട്ടാൻ സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ നേതാക്കൾക്കു് കർശനമായ നിർദ്ദേശം നൽകിയത്രെ!

June 14 2024 11:12

“ഒരു ദശാബ്ദം കൊണ്ടു് ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനു് വലിയ തിരിച്ചടി ഉണ്ടായി.” – പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.

നേരാണോടേ? നമ്പാമോ? അതോ സഹതാപതരംഗം സൃഷ്ടിക്കാനായുള്ള കമ്മി മോഡൽ പുളുവടിയോ?

June 14 2024 13:16

മൂക്കു് ആകാശത്തോളം പൊക്കിപ്പിടിച്ചു് നാടുചുറ്റി, ചുവടുതെറ്റി, മൂക്കുംകുത്തി ചെളിയിൽ വീണാലും നാണമില്ലാതെ, “ഞാൻ നാണി” (Je suis “nanny”) എന്ന ധാർഷ്ട്യത്തോടെ അഷ്ടദിക്കുകളിലേക്കും “മയിൽ-സന്ദേശം” അയക്കാൻ അറപ്പോ, ഉളുപ്പോ, മാനമോ, അന്തസ്സോ ഇല്ലാത്തത്ര പ്രാകൃതത്വം ഒരു മല്ലു മാക്രിസ്റ്റിൽ മാത്രമേ കാണാൻ കഴിയൂ!

June 14 2024 14:29

“ഇങ്കിലാ സിന്താവാ” വിളിക്കാനും, കാരണഭൂതം തമ്പ്രാനെ വാനോളം പുകഴ്ത്താനുമല്ലാതെ, ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കാൻ വേണ്ട യാതൊരു യോഗ്യതയുമില്ലാത്ത, “ഇടതുകക്ഷം” എന്ന ലേബൽ നെറ്റിയിൽ ഒട്ടിച്ചുവച്ചു് “പാർട്ടിസഹായം” അദ്ധ്യാപഹയരായിത്തീർന്ന “വിവരദോഷികൾ” പ്രോഗ്രസ്സ് റിപ്പോർട്ട് സ്വയം സമ്മാനിച്ചു് സ്വന്തം തോളിൽത്തട്ടി അഭിനന്ദിക്കുന്നതുപോലെയാണു്, പിണറായിസർക്കാർ ആർഭാടപൂർവ്വം സ്വയം സമ്മാനിച്ചു് അഭിരമിക്കുന്ന ഭരണത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്!

ദോഷം പറയരുതല്ലോ, പ്രോഗ്രസ്സ് റിപ്പോർട്ട് എഴുതിയിരിക്കുന്നതു് ടിഷ്യു പേപ്പറിലാണെങ്കിൽ, കൂതിയെ ഒത്തിരി നോവിക്കാതെ അമേധ്യം മൃദുലമായി തുടച്ചു് നീക്കാം എന്നൊരു ഗുണം അതിനില്ലാതില്ല.

June 15 2024 11:39

കരിമണൽ ഖനനത്തിൽ മൂക്കറ്റം മുഴുകിയിരിക്കുന്ന കർത്താ-കർമ്മ-ക്രിയാദികൾക്കു് വിൻഡോസ്, വേർഡ്, എക്സൽ, ഔട്ട് ലുക്ക്, പവ്വർ പോയിന്റ്, ആക്സസ്, പബ്ലിഷർ, റ്റാലി മുതലായ “മൃദുല ചരക്കുകളുടെ” (software) ഡിസ്ട്രിബ്യൂഷനും മെയിന്റനൻസും ഉത്തരവാദിത്വത്തോടെ മാസപ്പടി വാങ്ങി ചെയ്തുകൊടുക്കുന്ന എന്നോടോ ബാലൻ സഖാവേ!?💻🚁🥂💊🙂

June 15 2024 11:55

1. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ അപ്പൻ എന്നോടു്:

2. എന്റെ അപ്പൻ അവന്റെ പേരക്കിടാങ്ങളോടു്:

June 15 2024 12:12

ചിലപ്പോഴൊക്കെ ആരോഗ്യകരമായ ഒരു “fuck it all” മനോഭാവത്തോടെ ജീവിച്ചാൽ ജീവിതം എളുപ്പമാണു്.

June 15 2024 14:53

“മരണവീടു് സന്ദർശിക്കുക എന്നതു് മലയാളി സംസ്കാരത്തിൻ്റെ ഭാഗമാണു്.” – “പി. വി.”

മാക്രിസ്റ്റ് പിണറായിസ്റ്റ് പാർട്ടി ഒരു “കുലംകുത്തിയെ” വെട്ടിക്കൊന്നാൽ, ആ “മരണവീടു്” സന്ദർശിക്കുന്ന “വർഗ്ഗശത്രുക്കളെ” ഊരുവിലക്കേണ്ടതു് കമ്മ്യൂണിസ്റ്റ് “നരവംശ ശവസംസ്കാരത്തിൻ്റെ” ഭാഗമാണു്!!

June 15 2024 15:26

2018-ലെ ഉരുൾപൊട്ടലിൽ 14 പേർ മരിക്കുകയും, 5 വീടുകൾ പൂർണ്ണമായും 33 വീടുകൾ ഭാഗികമായും തകരുകയും ചെയ്ത കട്ടിപ്പാറയിലെത്തി ജനങ്ങളെ തിരുമോന്ത കാണിക്കുന്നതിലും, അനുശോചനവും സഹാനുഭൂതിയും രേഖപ്പെടുത്തുന്നതിലും ഒരു കമ്മ്യൂണിസ്റ്റ് ത്രില്ലില്ല. കാരണം, അതിനു് ഫാഷിസ്റ്റ് കേന്ദ്രസർക്കാരിൻ്റെ യാത്രാനുമതി ആവശ്യമില്ല.

June 15 2024 15:59

രണ്ടുതരം രാഷ്ട്രീയ അപഗ്രഥനങ്ങളുണ്ടു്: 1. Analysis 2. “ANAL-ISIS”.

മുതലാളിത്തരാജ്യങ്ങളിലേക്കു് കുടിയേറി, അവിടങ്ങളിലെ സ്വാതന്ത്ര്യവും സമൃദ്ധിയുമെല്ലാം ആസ്വദിച്ചുകൊണ്ടു് ഫെയ്സ്ബുക്കിലൂടെയും യൂട്യൂബിലൂടെയും മറ്റും, വരുമാനം നോട്ടമിട്ടു്, മല്ലു മോഡലിൽ വാരിക്കോരി വിളമ്പുന്ന “പിണറായിസ്റ്റ് കിറ്റോളജിക്കൽ” അപഗ്രഥനമാണു് “ANAL-ISIS”.

June 16 2024 09:59

ഓൺലൈനായി ലോകാ സമസ്താ കഥകളി പഠിപ്പിക്കാൻ നാലാം ലോകകേരള മഹാസഭയിൽ തീരുമാനമായി.
ഓൺലൈനായി ലോകാ സമസ്താ നീന്തൽ പഠിപ്പിക്കാനുള്ള തീരുമാനം അഞ്ചാം ലോകകേരള മഹാസഭ കൈക്കൊള്ളും.
ഓൺലൈനായി ലോകാ സമസ്താ സൈക്കിൾ ചവിട്ടു് പഠിക്കാനുള്ള സൗകര്യം ആറാം ലോകകേരള മഹാസഭ മുതലേ നിലവിൽ വരൂ.

June 16 2024 11:03

കള്ളവും പൊളിയും റൗഡിസവുമായി നടക്കുന്ന ക്രിമിനലുകളെ ഇടതുസഹയാത്രികർ എന്ന പേരിൽ അന്തിച്ചർച്ചകളിൽ പങ്കെടുപ്പിച്ചു്, കിറ്റുഭോജികളായ ഒരുപറ്റം സാധുമനുഷ്യരെ ബോധവത്കരിക്കാനായി മല്ലു ചാനലുകൾ നടത്തുന്ന അവിശ്രാന്തപരിശ്രമം അത്യന്തം ശ്ലാഘനീയമാണെന്നു് പറയാതെ വയ്യ.

June 16 2024 11:51

“തോൽവി പഠിക്കാനുള്ള സിപിഐ (എം) നേതൃയോഗങ്ങൾക്കു് തുടക്കം കുറിച്ചു.” – വാർത്ത

ചെറ്റക്കണ്ടി ബോംബുസ്ഫോടന രക്തസാക്ഷി സ്മാരകത്തിൽ ദീപാർച്ചന അർപ്പിച്ചുകൊണ്ടാണു് പഠനത്തിനു് ഹരിശ്രീ കുറിച്ചതെങ്കിൽ തീർച്ചയായും ദൈവാനുഗ്രഹമുണ്ടാകും. അല്ലെങ്കിൽ കണ്ടറിയാം!

June 16 2024 11:57

ധാർഷ്ട്യമോ? ഞങ്ങടെ പിണറായി സഖാവിനോ?

പ്വോടാ!!

June 17 2024 11:13

ബൂർഷ്വാ “Rambo” സിൽവെസ്റ്റർ സ്റ്റലോണിനെ ഒരു പ്രത്യേകതരം ഏക്ഷൻ കാണിച്ചു്, അടിച്ചു് അണ്ണാക്കിൽ കൊടുത്തു്, വലിച്ചുകീറി, തേച്ചു് ഭിത്തിയിലൊട്ടിക്കാൻ പ്രതികാരദാഹത്തോടെ, ശത്രുസംഹാരാർത്ഥം ഗോഗ്വാ വിളിയുമായി പാഞ്ഞടുക്കുന്ന “Terminator” സഖാവു് വിപ്ലവമുകുളം ആർനോൾഡ് ഷ്വാർസെനെഗ്ഗറെപ്പോലെ, കൊടുംകാറ്റിൽ പറക്കും കഴുകൻ്റെയും, തീയിൽ കുരുത്ത കുതിരയുടെയും ഉഗ്രരൂപഭാവഹാവാദികളോടെ, പന്തലിൽ നിലവിളക്കു് കൊളുത്താനും, തന്നെ കാണുമ്പോൾ താനേ കൂവുന്ന ബൂർഷ്വാ മൈക്കിൻ്റെ കഴുത്തു് ഞെരിച്ചൊടിക്കാനുമായി, മലയാളനാടിൻ മന്നാട്ടപ്പനും, നാടിൻ്റെ അജയ്യനും, നാട്ടാർക്കെല്ലാം സുപരിചിതനും, നട്ടാൽ കുരുക്കാത്ത നുണകൾക്കു് ഉടയോനുമായ സഖാവു് കാരണഭൂതം പിണറായി കൂനിക്കൂനി, പമ്മിപ്പമ്മി നടത്തുന്ന ഉജ്ജ്വല മാസ് എൻട്രി കാണുമ്പോഴാണു്, ചാർലി ചാപ്ലിനെയും, മുതുകുളം രാഘവൻപിള്ളയെയും, മണവാളൻ ജോസഫിനെയും, ബഹദൂറിനെയും, കുതിരവട്ടം പപ്പുവിനെയുമെല്ലാം വല്ല പൊട്ടക്കൊളത്തിലോ, PWD റോഡുകളിൽ സഖാവു് മു. മന്ത്രി മരുമകൻ സഖാവു് ജനാബ് മു. റിയാസ് പൊതുജനസേവനാർത്ഥം നിർമ്മിച്ചിരിക്കുന്ന നീന്തൽക്കുളങ്ങളിലോ, അറബിക്കടലിലോ, പെരിയാറ്റിലോ മറ്റോ എറിയാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിക്കു് അടങ്കൽ കൊടുത്താലോ എന്ന നിയന്ത്രിക്കാനാവാത്ത ആസക്തി കാര്യവിവരമുള്ള മലയാളി പ്രജകളിൽ സംജാതമാകുന്നതു്.

June 17 2024 12:26

ബൈബിൾ പ്രകാരം, തൻ്റെ (യഹൂദ)ഭാര്യ സാറായിൽ ജനിച്ച യിസ്ഹാക്കിനെ കൂട്ടിക്കൊണ്ടു് മോരിയാ ദേശത്തുചെന്നു് താൻ കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗമായി തനിക്കു് ബലിയർപ്പിക്കാൻ ഏകദൈവമായ യഹോവ അബ്രാഹാമിനോടു് ആവശ്യപ്പെടുന്നു. (ഉല്പത്തി: അദ്ധ്യായം 22)

പക്ഷേ, ഖുർആൻ പ്രകാരം, സാറായുടെ ഈജിപ്ഷ്യൻ ദാസി ഹാഗാറിൽ ജനിച്ച യിശ്മായേലിനെ തനിക്കു് ബലി നൽകാനാണു് ഏകദൈവമായ അല്ലാഹു ഇബ്രാഹിമിനോടു് ആവശ്യപ്പെടുന്നതു്!

പണ്ടുപണ്ടു്, വളരെപ്പണ്ടു് സംഭവിച്ചതായി വിശ്വസിക്കപ്പെടുകയും, പഠിപ്പിക്കപ്പെടുകയും, തന്മൂലം ഇന്നും ആചരിക്കപ്പെടുകയും ചെയ്യുന്ന ആ വിശുദ്ധ ബലികർമ്മത്തിൻ്റെ ഓർമ്മപ്പെരുന്നാളാണു് “ഈ ദുൽ അദ്ഹ”, അഥവാ ബലി പെരുന്നാൾ എന്ന പേരിൽ ലോകമാസകലമുള്ള മുസ്ലീമുകൾ ആഘോഷിക്കുന്ന വലിയ പെരുന്നാൾ.

അപ്പോൾ എൻ്റെ ശോത്തിയം ഇതാണു്: സത്യത്തിൽ, അബ്രാഹാമിൻ്റെ (ഇബ്രാഹാമിൻ്റെ) ഈ രണ്ടു് മക്കളിൽ (യിസ്ഹാക്ക്/യിശ്മായേൽ) ഏതു് മകനെയാണു്, ഈ രണ്ടു് ദൈവങ്ങളിൽ (യഹോവ/അല്ലാഹു) ഏതു് ദൈവമാണു് തനിക്കു് ഹോമയാഗമായി ബലി നൽകാൻ കല്പിച്ചതു്?

ഈ അർത്ഥത്തിൽ, ബലി പെരുന്നാൾ ആഘോഷിക്കുന്ന ഏവർക്കും എൻ്റെ വലിയ പെരുന്നാൾ ആശംസകൾ!

June 18 2024 09:15

പാർട്ടി ജനങ്ങളുടേതാണെന്നു് ഒത്തിരി ഉറക്കെ വിളിച്ചുകൂവണ്ട ഡോക്ടർ തോമസ് ഐസക്ക് സഖാവേ! സഖാവു് ധരിച്ചിരിക്കുന്ന “ചൂരീദാറും” ഉടുമുണ്ടും വരെ ജനങ്ങളുടേതാണു്. ഒരളവിൽ കൂടുതൽ കിഫ്‌ബി മസാല ബോണ്ടപ്പം ചുട്ടു് ജനത്തെ തീറ്റിക്കാൻ നോക്കിയാൽ അവർ അതെല്ലാം വലിച്ചുപറിച്ചു് തോട്ടിലെറിഞ്ഞു് നഗ്നനാക്കി PWD റോട്ടിലൂടെ ഓടിയ്ക്കും.

അള മുട്ടിയാല്‍ ചേരയും തിരിഞ്ഞു് കടിക്കും എന്നപോലെ, ഒരു പരിധി കഴിഞ്ഞാൽ, സർവ്വനിയന്ത്രണങ്ങളും വിട്ടു് കൊടിയ മുട്ടാളന്മാരാകാനും എല്ലാം തല്ലിത്തകർക്കാനും യാതൊരു മടിയുമില്ലാത്ത മഹാ നിഷേധികളാണവർ!

ഞാൻ ജന്മനാ ഒരു മാക്രിസ്റ്റ് പിണറായിസ്റ്റും, അതുകൊണ്ടുതന്നെ ഒരു നല്ല മനുഷ്യനുമായതുകൊണ്ടു്, എന്തേ ആരും ഒരുവാക്കു് എന്നോടു് പറഞ്ഞില്ല എന്നൊരു പരാതി ഭാവിയിൽ പ്രിയ ഡോക്ടർ സഖാവിനു് ഉണ്ടാകാതിരിക്കാൻ വേണ്ടി അഡ്വാൻസായി പറഞ്ഞെന്നേയുള്ളു.

(കാർട്ടൂൺ ഫെയ്‌സ്ബുക്കിൽ നിന്നും)

June 18 2024 09:48

പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നതു് നല്ല കാര്യമാണു്.

പ്രിയങ്കയുടെ വയനാട്ടിലേക്കുള്ള വരവിൻ്റെ റൂട്ട് മാപ്പ് മനോരമ ഝടിതിയിൽ പ്രസിദ്ധീകരിക്കുമെന്നു് കർത്താവിൽ പ്രത്യാശിക്കുന്നു.

June 18 2024 10:00

“അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ല.” – പഴഞ്ചൊല്ലു്.
മടിയിൽ നല്ല കനമുണ്ടെങ്കിലും, ഒരടയ്ക്ക കൂടി എങ്ങനെയും മടിയിൽ തിരുകാം.
മടിയിൽ ഒട്ടും കനമില്ലെങ്കിലും, അടയ്ക്കാമരത്തെ മടിയിൽ തിരുകൽ അസാദ്ധ്യമാണു്.
ആസനത്തിലെ വളർന്നു് പന്തലിച്ച ആലിനും വേണമല്ലോ അനല്പം സ്ഥലം!

June 18 2024 11:26

മഹാകവി ജി. സുധാകരൻ ജി, സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോക്ടർ തോമസ് ഐസക്ക്, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ, കില്ലാടി കേശു, ശുംഭാദി ശുനകർ മുതലായ തിരുത്തൽവാദി വിപ്ലവസഖാക്കൾ ഇപ്പോൾ പയ്യെപ്പയ്യെ മനസ്സിൽ കാണാൻ തുടങ്ങിയിട്ടുള്ളതു് സഖാവു് യേശു രണ്ടായിരത്തിലേറെ വർഷങ്ങൾക്കു് മുൻപു്, (വിശപ്പു് മാറ്റാനായി സമീപിച്ചപ്പോൾ ഇലകളല്ലാതെ ഫലമൊന്നും കാണാഞ്ഞതിനാൽ താൻ ശപിച്ചുണക്കിയ അത്തി) മരത്തിൽ കണ്ടിരുന്നു! (മത്തായി 21: 18, 19):

“ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?” – (മത്തായി 12: 26)

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇടതുപക്ഷ കേരളത്തിലെ മണി-പ്രവാള മല്യാലത്തിലേക്കു് “പരകായപ്രവേശം” നടത്തിയാൽ, ആ യേശുവചനം ഏകദേശം ഇപ്രകാരമായിരിക്കും മാനിഫെസ്റ്റ് ചെയ്യപ്പെടുക എന്നു് തോന്നുന്നു:

“മാക്രിസം മാക്രിസത്തിനെതിരെ ഛിദ്രിച്ചു എങ്കിൽ മാക്രിസം മൊത്തം ശൂന്യമാകും; കമ്മ്യൂണിസമോ പിണറായിസമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല. കുഞ്ഞുകുട്ടിഭൂതങ്ങൾ കാരണഭൂതത്തെ തല്ലി പുറത്താക്കുന്നുവെങ്കിൽ അവർ തമ്മിൽത്തമ്മിൽ ഛിദ്രിച്ചു പോയല്ലോ. പിന്നെ കാരണഭൂതത്തിന്റെ Hi-Fi പശുത്തൊഴുത്തു് എങ്ങനെ നിലനില്ക്കും?”

June 18 2024 12:04

ചെറിയ രോഗങ്ങൾ, പരിക്കുകൾ എന്നിവയെ അതിവേഗം അതിജീവിക്കാൻ അത്ഭുതകരമായ “self-healing power” ഉള്ള ഒരു ബയോളജിക്കൽ സഞ്ചയമാണു് മനുഷ്യശരീരം.

അതിൻ്റെ മറവിലാണു് എല്ലാ അത്ഭുത രോഗശാന്തി ശുശ്രൂഷകരും ചോരകുടിച്ച പോത്തട്ടയെപ്പോലെ ചീർക്കുന്നതും, കളപ്പുരകളിൽ ശേഖരിക്കുന്നതും!

June 18 2024 12:58

നിരന്തരം വിവിധ മാമാങ്കങ്ങൾ നടത്തുന്ന പാർട്ടി മാഫിയയുടെ തീൻമേശക്കു് കീഴിൽ വാലുകൊണ്ടു് കോണകം കെട്ടി ചടഞ്ഞുകൂടിയാൽ, താഴെവീഴുന്ന എല്ലിൻകഷണങ്ങൾ യഥേഷ്ടം മൂഞ്ചി, സമൃദ്ധമായ വളികളും ഏമ്പക്കങ്ങളും “synchronous” ആയി വിട്ടു് ആ(മാ)ശയ സംതൃപ്തി കൈവരിക്കാമെന്നിരിക്കെ, പാർട്ടിയിലെ തിരുത്തൽവാദികളെ ആർക്കുവേണം?

June 18 2024 13:28

ഒരു ശരാശരി മല്ലുവിനു് ആകെ താത്പര്യമുള്ള വിഷയങ്ങൾ: ലൈംഗികത, മതം, കക്ഷിരാഷ്ട്രീയം.

അവകളിൽ വിശ്വാസയോഗ്യരായി അവർ കരുതുന്ന ഗുരുക്കളിലെ ചില പ്രമുഖർ: ഓഷോ, താറാബിഷപ്പു്, പൺറായ് വിജയൻ! കൂടുതൽ എന്തു് പറയാൻ!?

June 19 2024 10:30

“തെരഞ്ഞെടുപ്പിൽ ഏറ്റ തോൽവിയുടെ കാരണം കൃത്യവും വിശദവുമായി പഠിച്ചശേഷം പാർട്ടി തിരുത്തും.” – സിപിഐ (എം)

സഖാവു് എം. എം. മണിയാവും പാർട്ടിയെ തോൽവി പഠിപ്പിക്കൽ എന്ന മഹാമഹത്തിന്റെ പ്രധാന അദ്ധ്യാപകൻ. ആശാൻ എന്ന നിലയിൽ കെ-പാർട്ടിയെ ജയപരാജയങ്ങൾ ശ്രേഷ്ഠഭാഷയിലൂന്നി പഠിപ്പിക്കാനുള്ള തന്റെ ഉന്നത അവകാശാധികാരങ്ങൾ മണിയാശാൻ മറ്റാർക്കെങ്കിലും വിട്ടുകൊടുക്കുമെന്നു് തോന്നുന്നില്ല.

യുജിസി ചട്ടം ലംഘിച്ചുള്ള നിയമനത്തിലൂടെ വൈസ് ചാൻസ്ലർ പദവിയിലെത്തി വാണരുളുന്ന പ്രമുഖ ആക്കഡെമിക്കുകളിൽ ആരെങ്കിലുമായിരിക്കും തിരുത്തൽ മാമാങ്കത്തിന്റെ കമ്മീഷണർ.

അങ്ങനെ, പാർട്ടിക്കു് സഖാവു് മണിയാശാൻ മരണമണി കെട്ടും. സഖാവു് പി. വി. ക്കു് തിരുത്തൽ കമ്മീഷണർ കിടുങ്ങാമണി കെട്ടും.

അപ്പോഴും “പൂച്ചയ്ക്കു് ആരു് മണി കെട്ടും” എന്ന ചിരകാലിക സമസ്യ പൂരണമോക്ഷം കാത്തു്, ശാപമോക്ഷം കാത്തു് ശിലയായി കിടക്കുന്ന അഹല്യയെപ്പോലെ, ക്ലിഫ് ഹൗസിന്റെ തെക്കു്-പടിഞ്ഞാറുവശത്തെ കന്നിമൂലയിൽ മരപ്പട്ടി മൂത്രത്തിൽ നനഞ്ഞും നാറിയും കാലയാപം ചെയ്യുകയായിരിക്കുമെന്നതാണു് ഈ കഥാകാലക്ഷേപത്തിലെ വിരോധാഭാസവും അതോടൊപ്പംതന്നെ ഗുണപാഠവും.

June 19 2024 12:55

ജന്മനാ ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ, ഇന്നു് “Facebook Story”-യിൽ കണ്ട ഐശ്വര്യമുള്ള എൻ്റെ ഫ്രണ്ടുകളുടെ മുഖാരവിന്ദങ്ങളിൽ ക്ലിക്ക് ചെയ്തു് ഞാൻ സ്നേഹാഭിവാദ്യങ്ങൾ അർപ്പിച്ചിട്ടുണ്ടു്.

(ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമി!)

June 19 2024 13:19

“നി. വ. ദി. ശ്രീ. Tomy Sebastian” ഒരു കർദ്ദിനാൾ ആണെന്നു് പ്രഥമദൃഷ്ട്യാ മനസ്സിലായതുകൊണ്ടാണു് ഫെയ്‌സ്ബുക്കിൽ അദ്ദേഹത്തിന്റെ ഫ്രണ്ട് റിക്വസ്റ്റ് ഞാൻ മുൻപിൻ നോക്കാതെ അക്സെപ്റ്റ് ചെയ്തതു്. ജന്മനാ ഒരു സ്റ്റ്യുപ്പിഡോവിസ്കി ആയ എനക്കുപോലും ആ പൗരോഹിത്യ ഔന്നത്യം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു എന്നിരിക്കെ, ആ അഭിവന്ദ്യ പിതാവിനെ, ഫാദർ റോബിൻ വടക്കുംചേരി ടൈപ്പ് വെറുമൊരു ക്രിസ്ത്യൻ പാതിരിയാക്കാൻ, ശ്രീമദ് ഭഗവദ്ഗീത ഇഴ കീറി പരിശോധിച്ചിട്ടുള്ളവനും, ഭാഗവതാമൃതം പാനം ചെയ്തിട്ടുള്ളവനുമായ ഒരു സന്ന്യാസി എന്ന നിലയിൽ, സ്വാമി ഉദിത് ചൈതന്യയ്ക്കു് എങ്ങനെ കഴിഞ്ഞു എന്നെനക്കു് പുടികിട്ടുന്നില്ല.

ഞാൻ ആകെമൊത്തം ടോട്ടൽ തളർന്നുപോയി, തകർന്നുപോയി!

പക്ഷേങ്കി, സ്വാമി ഉദിത് ചൈതന്യയെപ്പോലെയോ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കുമാരപിള്ള സഖാക്കളെപ്പോലെയോ കാര്യങ്ങൾ കാര്യകാരണസഹിതം പുടികിട്ടണമെന്നു് തിര്യക്കു് സമാനരായ സാമാന്യജനം പിടിവാശി പിടിക്കുന്നതിൽ അർത്ഥശാസ്ത്രമോ, പല്ലിശാസ്ത്രമോ, ഹസ്തരേഖാശാസ്ത്രമോ, ശകുനശാസ്ത്രമോ ഇല്ലല്ലോ!

P. S.

ഹ്യൂമർ സെൻസിൽ കാണുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതായ കാര്യങ്ങൾ ഹ്യൂമർ സെൻസിൽ കാണാനും മനസ്സിലാക്കാനും ഒരു “sense of humour” ഉണ്ടായിരിക്കണം. അതാണെങ്കിൽ ഒരുവന്റെ/ഒരുവളുടെ ബൗദ്ധികവും സാംസ്കാരികവുമായ വളർച്ചയുടെ ക്രൈറ്റീരിയനുമാണു്!!

June 19 2024 14:58

“സി. ദിവാകരൻ കണ്ണാടി നോക്കിയാൽ പാളിയതു് എവിടെയെന്നു് അദ്ദേഹത്തിനു് മനസ്സിലാകും.” – ബിനോയ് വിശ്വം.

സഖാവു് ബിനോയ് വിശ്വം “ചൊറിച്ചു് മല്ലലിൻ്റെ” ഉസ്താദാണെന്നോർക്കുക! (“കണ്ണാടി പാളീ”)

June 20 2024 11:26

സിപിഎമ്മിൽ ഇപ്പോൾ സംഭവിക്കുന്നതു് ഒരു തിരഞ്ഞെടുപ്പു് തോൽവിയുടെ വിലയിരുത്തലല്ല, മാഫിയാ രൂപമാർജ്ജിച്ചുകഴിഞ്ഞ ഒരു ക്രിമിനൽ സംഘത്തിൻ്റെ ഒടുക്കത്തെ കൂട്ടവിലാപമാണു്.
കേരളസമൂഹത്തെ സംബന്ധിച്ചാണെങ്കിൽ, അതു് കാരണഭൂതപ്രേതാദി മാരകവിഷങ്ങളിൽ നിന്നു് ശുദ്ധവായുവിലേയ്ക്കുള്ള വിമോചനത്തിൻ്റെ കാഹളധ്വനിയും!!

June 20 2024 11:44

എൻ്റെ മുത്തശ്ശി എപ്പോഴും പറയുമായിരുന്നു: “മനുഷ്യൻ കരയുന്ന ഒരു കൊട്ടാരത്തെക്കാൾ, മനുഷ്യൻ ചിരിക്കുന്ന ഒരു കുടിലാണു് നല്ലതു്.”

June 20 2024 12:01

“നമ്മൾ ഒരിക്കൽ മാത്രമേ ജീവിക്കുന്നുള്ളു.”

“തെറ്റു്! നമ്മൾ ഒരിക്കൽ മാത്രമേ മരിക്കുന്നുള്ളു. നമ്മൾ ഓരോ ദിവസവും ജീവിക്കുന്നു.”

June 20 2024 12:14

ആ എരഞ്ഞോളി സ്വദേശിനി എം. സീന എന്ന ഒറ്റയൊരുത്തിയുടെ കണ്ണിൽ ചോരയില്ലാത്ത അമ്മാതിരി കമൻ്റുകളാണു് കാരണഭൂതത്താൻ പറത്തിവിടുമ്പോൾ ചത്തുവീഴുന്ന മാടപ്രാവുകളുടെ പാർട്ടിയായ സിപിഎമ്മിനെ ഇമ്മാതിരി അണ്ട്രാവി കീറുംവിധം തിരഞ്ഞെടുപ്പിൽ തോല്പിച്ചതു്!!

June 20 2024 12:53

“ബിജെപി സർക്കാരിനെ താഴെയിറക്കുക എന്നതാണു് ഇടതു് മുദ്രാവാക്യം.” – സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.

ആനയെ ഊക്കുക എന്നതാണു് കുഴിയാനയുടെ മുദ്രാവാക്യം!!

June 20 2024 13:47

കുടിവെള്ളത്തിൽ Escherichia coli (E. coli) കലർന്നതിന്റെ ഫലമായി കാക്കനാടു് ഡിഎൽഎഫ് ഫ്ലാറ്റുകളിലെ മുന്നൂറ്റൻപതോളം പേർക്കു് ഛർദ്ദിയും വയറിളക്കവും ഉണ്ടായതിൽ അഭിവന്ദ്യ ആരോഗ്യമന്ത്രിണി സഖാവു് വീണ ജോർജ്ജ് അതിശക്തമായി പ്രതികരിച്ചത്രെ!

കൂടുതൽ മാരകമായ ഒരു പകർച്ചവ്യാധി കേരളത്തിലെ ജനങ്ങളെ ബാധിച്ചാൽ, കൂടുതൽ ശക്തമായ ഒരു പ്രതികരണം, ദൈവരാജ്യം വരാനായി കാത്തിരിക്കുന്ന ഒരു സഭാ പെണ്ണാടു് എന്ന നിലയിൽ, സഖാവു് മന്ത്രിണി കർത്തൃനാമത്തിൽ എയറിലേക്കു് വിടും! – അതാണു് കീഴ്വഴക്കം!!

June 21 2024 11:34

“നിന്റെ ഭാര്യ കിടക്കയിൽ പൊതുവേ എങ്ങനെയുണ്ടു്?”

“ചിലർ ഇങ്ങനെ പറയുന്നു, മറ്റു് ചിലർ അങ്ങനെ പറയുന്നു.”🙂🙂

June 21 2024 11:58

“മാറ്റമില്ലാത്ത മാപ്പപേക്ഷ കേവലം കൗശലം മാത്രമാണു്.”

June 21 2024 12:15

പൂജനീയ വിശ്വഗുരു നരേന്ദ്ര ദാമോദർദാസ് മോദിജിയുടെ സ്ഥാനത്തായിരുന്നെങ്കിൽ ഞാനും തീർച്ചയായും ധ്യാനവും യോഗയും നടത്തുകയും, പ്രച്ഛന്നവേഷം കെട്ടുകയും ചെയ്തേനെ! ഇരിക്കുന്ന കൊമ്പു് മുറിക്കാൻ മാത്രമുള്ള വിഡ്ഢിത്തം, പാർട്ടി നേതാക്കളെപ്പോലെതന്നെ, എനക്കുമില്ല.

June 21 2024 13:30

ഇളം പ്രായത്തിലേതന്നെ ഉസ്താദുകളാലും, താത്വികാചാര്യന്മാരാലും മതഭ്രാന്തും, കക്ഷിരാഷ്ട്രീയഭ്രാന്തും തിരുകിക്കയറ്റി സീൽ ചെയ്യപ്പെട്ട തലച്ചോറുമായി ചാനൽ ചർച്ചകളിലെ നിത്യസാന്നിദ്ധ്യങ്ങളാകുന്ന, “സത്യ വിശ്വാസത്തെ” വാരിപ്പുണരുകയും, “അന്ധ വിശ്വാസത്തെ”, സൗദി അറേബ്യയിലെ “ശൈത്താൻ കുന്നിനെ” ഹജ്ജ് തീർത്ഥാടകരെന്നപോലെ, അണ്ടി പറിയും വിധം കല്ലെറിയുകയും ചെയ്യുന്ന “മതതത്വശാസ്ത്രപണ്ഡിതരെയും”, പിണറായിസ്റ്റ് പാർട്ടിയുടെ സഹയാത്രികരെയുമൊന്നും സഖാവു് ഗലീലിയോ ഗലീലിക്കു് വേണ്ടത്ര പരിചയം ഉണ്ടായിരുന്നില്ല എന്നു് തോന്നുന്നു.

അല്ലെങ്കിൽ, “അവർക്കുള്ളിലുള്ള കോപ്പിനെ സ്വയം കണ്ടെത്തുന്നതിനെപ്പറ്റി” കമാന്നൊരക്ഷരം ഉരിയാടാതെ, പരിപൂർണ്ണ നിശ്ശബ്ദത പാലിക്കുന്നതാണു് കൂടുതൽ അഭികാമ്യം എന്നു് മനസ്സിലാക്കാതിരിക്കാൻ, പരിണത പ്രജ്ഞനായിരുന്ന ഒരു യഥാർത്ഥ ശാസ്ത്രജ്ഞൻ എന്ന നിലയിൽ, അദ്ദേഹത്തിനു് കഴിയുമായിരുന്നു എന്നു് തോന്നുന്നില്ല.

June 21 2024 13:48

മുത്തി ചത്തു് കട്ടിലൊഴിഞ്ഞപ്പോൾ, അഥവാ മുത്തിയെ കൊന്നു് കട്ടിലൊഴിവാക്കിയപ്പോൾ, ദേവസ്വം വകുപ്പു് വി. എൻ. വാസവനു്!

വാസവൻ്റെ കാർക്കൂന്തൽ തിരുമുടിക്കെട്ടു് കാരണഭൂതത്തെ ഹഠാത്താകർഷിച്ചുകാണും.

June 21 2024 14:04

പൺറായി വിജയനെ വിമർശിക്കുമ്പോൾ നിന്നെ വിട്ടുപോകുന്ന ഓരോ അന്തം കമ്മികളിലും, മതങ്ങളെ വിമർശിക്കുമ്പോൾ നിന്നെ വിട്ടുപോകുന്ന ഓരോ ദൈവമക്കളിലും നീ ആനന്ദിച്ചുല്ലസിക്കുക!

അതുവഴി നീ രക്ഷപെട്ടതു് കക്ഷിരാഷ്ട്രീയവും മതപരവുമായ മാരക വൈറസുകളിൽ നിന്നാണു്.

June 21 2024 14:28

ഒരു ബ്രഹ്മാവോ വിഷ്ണുവോ മഹേശ്വരനോ യഹോവയോ അല്ലാഹുവോ മറ്റേതെങ്കിലുമൊരു ദൈവമോ പ്രപഞ്ചത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. അതു് നിനക്കു് മനസ്സിലാകാത്തതു് നിൻ്റെ ബൗദ്ധികമായ പരിമിതി മാത്രമാണു്, അവർ ഉണ്ടായിരുന്നതിൻ്റെ തെളിവല്ല.

June 21 2024 18:09

“പാർട്ടി ജനങ്ങളിലേക്കു് ഇറങ്ങിച്ചെല്ലും.” – എം. വി. ഗോവിന്ദൻ

ഈ പ്രത്യേക സാഹചര്യത്തിൽ “വനങ്ങളിലേക്കു്” ഇറങ്ങിച്ചെല്ലുന്നതാണു് സഖാവേ കൂടുതൽ നല്ലതു്. കാട്ടുപന്നി, കാട്ടുപോത്തു്, കാട്ടാന, കാറ്റിൽ പറക്കും കഴുകൻ മുതലായ വർഗ്ഗബന്ധുക്കൾ വസിക്കുന്ന വനങ്ങളിൽ സജ്ജന പരിചയത്തിനും ആ(മാ)ശയ സംവാദത്തിനും, ലോകകേരളസഭയിലെന്നപോലെ, ധാരാളം അവസരവാദ സന്ദർഭങ്ങൾ ഒപ്പിച്ചെടുക്കാം.

June 21 2024 18:45

പിണറായി വിജയൻ നിരപരാധി ആയതുകൊണ്ടല്ല, ഭാരതത്തിലെ അഡ്മിനിസ്ട്രേഷൻ അടിമുടി corrupt ആയതുകൊണ്ടാണു് പിണറായിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും വഴിമുട്ടി നിൽക്കുന്നതു്.

June 22 2024 11:05

“ടി. പി. കേസ് പ്രതികളെ വിട്ടയയ്ക്കില്ലെന്നു് ജയിൽ ഡി. ജി. പി.” – വാർത്ത

ഒരു മാസം മുൻപു്, മഹാരായാവിൻ്റെ തിരുനാൾ പ്രമാണിച്ചു് മൊത്തം പാർട്ടി ക്രിമിനലുകൾക്കും ഒരു “general amnesty” പ്രഖ്യാപിച്ചിരുന്നെങ്കിൽ ജയിൽ ഡി. ജി. പി. മുണ്ടാട്ടം മുട്ടി ചമ്മിപ്പോയേനെ!

June 22 2024 11:14

ജീവപര്യന്തം കൽത്തുറുങ്കിലടച്ചു് പൊതുസമൂഹത്തെ സംരക്ഷിക്കേണ്ടയിനം ക്രിമിനലുകളെ ഭരണത്തലപ്പത്തു് പ്രതിഷ്ഠിച്ചു് ദശക്കണക്കിനു് കാറുകളുടെ അകമ്പടിയോടെ നഗരികാണിച്ചു് കൊണ്ടുനടക്കാൻ എല്ലാവർക്കും കഴിയില്ല, കണ്ടമാനം പ്രഫുത്തരായ മല്ലുകൾക്കു് മാത്രമേ കഴിയൂ!!

June 22 2024 11:42

National Eligibility-cum-Entrance Test (NEET)-ൽ 720-ൽ 720 മാർക്കും വാങ്ങി എന്നതിൻ്റെ കടലാസുകൾ ആയിരിക്കണം കക്ഷിയുടെ കയ്യിലെ പോർട്ട്ഫോളിയോയിൽ!

(BTW, “Gift” എന്നാൽ ജർമ്മൻ ഭാഷയിൽ വിഷം എന്നാണർത്ഥം. ഭാഷകളിലെ ഓരോരോ വശപിശകുകൾ!)

June 22 2024 12:22

ഇന്നത്തെ ചർച്ചാവിഷയം: “ടി. പി. കേസ് ശിക്ഷാ ഇളവിൽ കെ-ആഭ്യന്തരമന്ത്രി പ്രതികളോടൊപ്പം തിരുത്തൽവാദ-, നിരുത്തരവാദപ്രതിക്കൂട്ടിലോ?”

കെ-ആഭ്യന്തരൻ: “ഈ കെ-മരപ്പട്ടിക്കു് ഇതൊക്കെയെന്തു്?
കെ-പശുത്തൊഴുത്തിനപ്പുറത്തേക്കു് കെ-ലിഫ്റ്റിൽ ഹൈജമ്പിയിട്ടുള്ളവനാണു് ഈ കെ- കെ- ജോസഫ്!”

June 22 2024 14:34

“അമിത ശ്രദ്ധ ഒരു കഴുതയെ താനൊരു സിംഹമാണെന്നു് ചിന്തിക്കാൻ ഇടവരുത്തുന്നു.”

(കഴുതയ്ക്കു് അമിത ശ്രദ്ധ നല്കുന്നതു് ഒരു ആനയാണെങ്കിൽ പ്രത്യേകിച്ചും!)

June 23 2024 09:45

– എന്നു്, വിശ്വസ്തതയോടെ,

എൽഡിഎഫിന്റെ അണ്ട്രാവി കീറിപ്പറിഞ്ഞുപോയ പരാജയത്തിൽ കണ്ടമാനമായ ആഹ്ലാദത്തിമിർപ്പിനു് വകയുള്ള, മുഖവും മൂലാധാരവും നഷ്ടപ്പെട്ടു്, അധോമുഖിയായി തൂങ്ങിയാടിയുറങ്ങുന്ന ത്രിപുരസുന്ദരി സഖാവു് കുണ്ഡലിനി മുതൽ സഹാസ്രാരപത്മംവരെ അടിച്ചുപോയ സഖാവു് പ്യോങ്റ്യോങ് വിജ്യോങ്‌സ്ഖാൻ, aka “P. V.”

(ചിത്രത്തിനു് കടപ്പാടു്)

June 23 2024 10:14

“തിരഞ്ഞെടുപ്പിലൂടെ ജനം നൽകിയ ചുമരെഴുത്തു് മാർക്സിസ്റ്റ് പാർട്ടി വായിക്കണം.” – പ്രതിപക്ഷം.

വിശുദ്ധ ലൈലാ-മജ്നുക്കളേ! അതിനു് പാർട്ടിയിൽ ആർക്കെങ്കിലും വായിക്കാനറിയണ്ടേ പ്രതിപക്ഷ ചങ്ങായിമാരേ? യെവറ്റകളുടെ പൊതുവിജ്ഞാനം മാക്രികളുടേതിനെക്കാൾ മഹാകഷ്ടമാണല്ലോ!!

June 23 2024 13:30

കേരളത്തിലെ റ്റി. വി. ചാനലുകളിലെ “anger”-മാരോടു് ഈ എനക്കു് “ദയവായി” ഒരപേക്ഷയുണ്ടു്: അഡ്വക്കേറ്റ് സഖാവു് കെ. അനിൽകുമാർ ചാനൽച്ചർച്ചയിൽ ആഴമേറിയ ഒരു കാര്യം ആവിഷ്കരിക്കുമ്പോൾ അതു് ചുമ്മാ വെറുതെ കേൾക്കുന്ന ഒരു സ്വഭാവരീതി നിങ്ങൾക്കുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്. വളരെവളരെ മോശമായ ഒരു സ്വഭാവരീതിയും പെരുമാറ്റരീതിയുമാണതു്.

(ഈ വിഷയത്തിൽ സഖാവു് മാർക്‌സും, സഖാവു് എങ്ഗല്സും, സഖാവു് ലെനിനും, സഖാവു് സ്റ്റാലിനും, സഖാവു് മാവോയും, സഖാവു് പോൾ പോട്ടും, സഖാവു് കാസ്‌ട്രോയും, സഖാവു് ചെയും, സഖാവു് ഛെയും, സഖാവു് ജെയും, സഖാവു് ഝെയും, സഖാവു് ഞെയും “unequivocal” ആയി, അഥവാ ദ്വയാർത്ഥമില്ലാത്തവിധം സർവ്വലോക വർക്കിങ് ക്ലാസ്സിനെ ധർമ്മാധർമ്മപരമായി ഉദ്ബോധിപ്പിച്ചിട്ടുള്ള മാർഗ്ഗരേഖകൾ സമയം കിട്ടുമ്പോൾ സാകൂതം വീക്ഷിക്കുക!)

ബൈബിളിൽ പറയുന്ന പരീശരെപ്പോലെ വാക്കുകളിൽ കടിച്ചുതൂങ്ങാനും, വാക്കുകളിൽ ഊഞ്ഞാലാടാനും, വാക്കുകളെ നെൽച്ചുരുട്ടുപോലെ മെതിയ്ക്കാനുമുള്ള പരിശീലനം കുമാരപിള്ള സഖാക്കളുടെ പാർട്ടിക്ലാസ്സുകളിൽ നിന്നും ലഭിച്ചിട്ടുള്ള പാർട്ടി അടിമക്കണ്ണുകളെ പൊതുവെയും, ചാനൽച്ചർച്ചാചാവേറുകളായ അനിൽകുമാറാദികളെ പ്രത്യേകിച്ചും, ചുമ്മാ വെറുതെ കേൾക്കാതെ, “ദയവായി കേൾക്കാൻ” നിങ്ങൾ ഒരു കാരണവശാലും മറക്കാതിരിക്കുക!

മാക്രിസ്റ്റ് പിണറായിസത്തിൽ അധിഷ്ഠിതമായ മലയാളിസമൂഹത്തിന്റെ ആത്യന്തികമായ പുരോഗമനത്തിനു്, സമസ്തമായ നവോത്ഥാനത്തിനു് ആ “ദയവായി കേൾക്കൽ” അത്യന്താപേക്ഷിതമാണു്!

“Just remember that!”

“Anger”-മാർകളായ നിങ്ങൾ ജന്മി മുതലാളി പൗരോഹിത്യ ബൂർഷ്വാ സാമ്രാജ്യത്വ സയണിസ്റ്റ് ബഹുരാഷ്ട്രകുത്തകകളെപ്പോലെ കണ്ണിൽ ചോരയില്ലാത്തവിധം സർവ്വലോക തൊഴിലാളിവർഗ്ഗ ചാനൽചർച്ചാ സൈദ്ധാന്തികർക്കുനേരെ ഇമ്മാതിരി ക്രൂരരും ദയാരഹിതരുമായാൽ, സർവ്വശ്രീകളും സർവ്വംസഖാക്കളുമായ അനിൽകുമാർ, അരുൺകുമാർ, റജി ലൂക്കോസ്, ഹസ്കർ ഇത്യാദി “ultimate” ചാവേറുകളുടെ ആ ഒരു വിപ്ലവാത്മക “flaw” മൊത്തത്തിൽ തെക്കോട്ടു് കെട്ടിയെടുക്കപ്പെടും! ആർക്കും അറിയാവുന്നതുപോലെ, കേരളത്തിനും തെക്കുള്ള ഒടുക്കത്തെ തെക്കുദേശത്തിന്റെ പരമാധികാരി കാരണഭൂതത്താനല്ല, സാക്ഷാൽ യമകാലനാണു്!

“Just remember that!”

അപ്പോൾ, കേവലമൊരു കിറ്റുഭോജിയും, സിന്താവാ വിളിക്കാരനും, നാടൻ ബോംബ് നിർമ്മാതാവുമായ എന്റെ, വിഭിന്നവും വ്യത്യസ്തവുമായ വിവിധ ക്യാറ്റഗൊറികളിൽപ്പെട്ട പ്രത്യയശാസ്ത്രപരമായ ശോത്യങ്ങൾ ഇവയാണു്:

“മൊട്ടയാണോ കോഴിയാണോ ആദ്യമുണ്ടായേ? അണ്ട്യാ മൂത്തേ, മാവാ മൂത്തേ? ആങ്കറോ മൂസ്സതു്, അതിഥിയോ മൂസ്സതു്?

June 23 2024 15:51

മാക്രിസ്റ്റ് മാടപ്രാവുകളുടെ നാടൻ ബോംബ് നിർമ്മാണത്തിനെതിരെ ശബ്ദമുയർത്തി കണ്ട അണ്ടന്റെയും അടകോടന്റെയും തെറിവിളി കേൾക്കാൻ നില്ക്കാതെ, ബിന്ദു അമ്മിണിയോടും കനക ദുർഗ്ഗയോടുമൊപ്പം വിപ്ലവ ചെങ്കൊടിയേന്തി ശബരിമല അയ്യപ്പസന്നിധാനത്തിലേക്കു് മാർച്ച് ചെയ്തിരുന്നെങ്കിൽ, “പിണറായിസ്റ്റ് ഹോൾ ഓഫ് ഫെയിമിൽ” അനശ്വര സ്ഥാനം നേടി, കമ്മി-സുടാപ്പികളുടെയിടയിൽ സൂപ്പർ സ്റ്റാർ പദവി കരസ്ഥമാക്കാൻ കഴിയുമായിരുന്ന ഒരു വനിതയാണു് സീന!

BJP, CPI (M), PFI മുതലായ “നിരോധിക്കപ്പെട്ട” പാർട്ടികളിലോ സംഘടനകളിലോ അംഗമായിരിക്കാൻ ഭാവശുദ്ധിയുള്ള ഒരു ഭാരതസ്ത്രീയ്ക്കു് എങ്ങനെ കഴിയുന്നു എന്നു് എനക്കു് പുടികിട്ടുന്നില്ല.

(ഒന്നാലോചിക്കുമ്പോൾ അതിൽ വലിയ കാര്യമില്ലതാനും. കാരണം, ആർഷഭാരതത്തിൽ നടക്കുന്ന ഒരുപാടു് കാര്യങ്ങളിലെ അർത്ഥവും അർത്ഥശൂന്യതയും, ഭ്രാന്തും വിഭ്രാന്തിയും, മാനസികമായ മറ്റിനം വൈകല്യങ്ങളും വൈകൃതങ്ങളും എനിക്കു് പണ്ടേതന്നെ പിടികിട്ടാറില്ല.)

(“രാജ്യസ്നേഹിയായ” ആരോ ഒരുപാടു് തപ്പിനടന്നു് ഒടുക്കം കണ്ടെത്തി, “ഭാരതീയരുടെ സമാധാനപരമായ സാമൂഹിക സഹവർത്തിത്വത്തിനു് ഒരു പൊൻതൂവൽ” എന്ന നിലയിൽ ലോകസമക്ഷം സഹൃദയപരമായി പങ്കുവച്ചു്, എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ എത്തിപ്പെട്ട ഈ ചിത്രത്തിനു് ഹൃദയഭേദകമായ കടപ്പാടു്.)

June 23 2024 17:17

“കോഴിക്കോടു് ഇനി സാഹിത്യനഗരം.” – മന്ത്രി എം. ബി. രാജേഷ്

ഔദ്യോഗിക പ്രഖ്യാപനം നടത്തിയതു് സഖാവു് എം. ബി. രാജേഷായതിനാൽ, മാക്രിസ്റ്റ് പിണറായിസ്റ്റ് ചെറുക്കലിൻ്റെ മഹിഷാസുര കാവ്യകലാശില്പങ്ങൾ മലയാള സാഹിത്യനഭസ്സിൽ “വൈലോപ്പിള്ളിയുടെ വാഴക്കുലകളായി” പൂത്തുലയാൻ സാദ്ധ്യതയുണ്ടു്.

June 24 2024 11:23

“അടിസ്ഥാനപരമായി, ഇതുവരെ എല്ലായ്പോഴും സത്യം മാത്രമേ നിരോധിക്കപ്പെട്ടിട്ടുള്ളു!” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ

June 24 2024 11:47

ഇൻ്റർനെറ്റ് അഡിക്റ്റായ അമ്മമുത്തിൻ്റെ അത്ഭുതം: “ഏതുവിധേനയാണു് നിങ്ങൾ നിങ്ങളുടെ കുട്ടിയെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചതു്!?”

June 24 2024 12:04

“കേൾക്കാൻ നമ്മൾ ഒട്ടും ആഗ്രഹിക്കാത്ത സത്യങ്ങളാണു് അനിവാര്യമായും നമ്മൾ അറിഞ്ഞിരിക്കേണ്ടവ.” – ചൈനീസ് മഹദ്വചനം.

June 24 2024 12:42

ആനാവൂർ നാഗപ്പനിൽ നിന്നും “നിയതമായ” ഒരു നിർദ്ദേശം ലഭിക്കുന്നതുവരെ നാടിൻ്റെ അജയ്യൻ സഖാവു് പിണറായി വിജയൻ “അസ്ഥാനത്തു്” അമർന്നിരിക്കാനാണു് സാദ്ധ്യത എന്നാണു്, ഒരു അംഗീകൃത അന്താരാഷ്ട്ര കൺമഷിനോട്ടക്കാരൻ എന്ന നിലയിൽ എൻ്റെ വിദഗ്ദ്ധാഭിപ്രായം.

June 24 2024 13:40

“മുഖ്യമന്ത്രി വഴിമാറിപ്പോയ റോഡിൽ മഴയത്തു് ഓട്ടയടയ്ക്കൽ!” – വാർത്ത

“വളവിൽ തിരിവു് സൂക്ഷിക്കുക!” എന്ന (K. S. E.) ബോർഡ് കണ്ടാൽ ജീവനിൽ കൊതിയുള്ള ആരായാലും വളരെയേറെ സൂക്ഷിക്കില്ലേ?

ദേ, അത്രയേ ഉള്ളു കാര്യം!

“വഴിയിൽ കുഴികൾ സൂക്ഷിക്കുക!” എന്നു് അകമ്പടി സേവിക്കുന്ന വാഹനവ്യൂഹത്തിലെ “സെക്ര്യൂറിട്ടി” ആപ്പീസർമാർകൾ താക്കീതു് നൽകിയപ്പോൾ. “വഴിപിഴച്ചുപോകാൻ” മുക്ക്യോൻ സ്വന്തമൊരു പ്രമേയം “ഐകകണ്ഠ്യേന” അങ്ങടു് പാസാക്കി! “ആരൊരാളെൻ മരപ്പട്ടിയെ കെട്ടുവാൻ!?”

അതുപോലൊരു സില്ലി മാറ്ററിനാണു് നവകേരള ലോകമഹാമഹസഭയിൽ ഇമ്മാതിരി കമൻ്റുകൾ!

അപ്പോൾ പറഞ്ഞുവന്നതെന്തെന്നാൽ, കേരളത്തിൽ ഒരു മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും, പൊതുമരാമത്തു് കം ടൂറിസം മന്ത്രിയും, വിദ്യാഭ്യാസമന്ത്രിയും, വ്യവസായമന്ത്രിയും, ആരോഗ്യമന്ത്രിയും, പശുക്കറവമന്ത്രിയും, മീൻമന്ത്രിയും വനം മന്ത്രിയുമെല്ലാം ആകുന്നത്ര എളുപ്പമല്ല, വിശുദ്ധ ചങ്ങായിമാരേ, ഭരണപരമായി നടപ്പിലാക്കേണ്ടതും, സാമൂഹികപ്രാധാന്യമുള്ളതുമായ ഈവക ജനകീയ വിഷയങ്ങൾ!

പക്ഷേ, ആ യാഥാർത്ഥ്യം മനസ്സിലാക്കാൻ, അടിസ്ഥാനരഹിതവും അർത്ഥശൂന്യവുമായ വിടുവായത്തങ്ങൾ ജീവസന്ധാരണമാർഗ്ഗമാക്കി, അധികാര മത്തിൽ സമൂഹമദ്ധ്യേ പുളയ്ക്കുന്ന നിങ്ങളെപ്പോലുള്ള രാഷ്ട്രീയ അബദ്ധപ്പഞ്ചാംഗങ്ങൾ ഇനിയും അനേകവട്ടം പുനർജ്ജനിക്കേണ്ടിയിരിക്കുന്നു!!

June 25 2024 09:32

സനാതന പൗരാണിക ധൃതരാഷ്ട്രാലിംഗനത്തിൽ ഹരിശ്രീ കുറിച്ചു്, ദിവ്യ അയ്യയ്യരാലിംഗനത്തിൻ്റെ മാക്രിസ്റ്റ്-പിണറായിസ്റ്റ് നവോത്ഥാന NEET കടമ്പ ചാടിക്കടന്നു്, വേലിചാടിപ്പശുവിനെപ്പോലെ മദിച്ചു് രസിച്ചു് അഹംഭാവിക്കുന്ന ആർഷഭാരതം!

അതൊരു സാംസ്കാരിക പുരോഗതിയല്ലെങ്കിൽ!?

June 25 2024 10:05

തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ തോൽവിക്കു് കാരണഭൂതമായ തെറ്റുകൾ സൂക്ഷ്മമായി കണ്ടെത്തി, കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടു്. അവയെ തിരുത്തുക എന്നൊരു ജോലി കൂടിയേ ഇനി ബാക്കിയുള്ളു. ആ പണി അടുത്ത ശുഭമുഹൂർത്തത്തിൽ ഊരാളുങ്കലിനു് അടങ്കൽ കൊടുക്കാനാണു് പാർട്ടി തീരുമാനം.

June 25 2024 10:24

താമസിയാതെ നിൻ്റെ അയൽപക്കത്തും: സ്ട്രീറ്റ് ഗോൾഫ്

June 25 2024 12:20

ലോകകാര്യങ്ങൾ അറിയാൻ മല്ലുക്കൾക്കു് വല്ലാത്ത വച്ചുകെട്ടാണു്! എന്നാൽ, “നേരറിയാൻ, നേരത്തെ അറിയാൻ” വരിസംഖ്യ മുടക്കി ദേശാഭിമാനിപ്പത്രം വരുത്തി വായിക്കുമോ? അതുമില്ല! ഇമ്മാതിരി മഹാ പിശുക്കരായ ലോകകേരളമഹാസഭാപിതാക്കളെ എങ്ങനെ നവോത്ഥാനിക്കുമെന്നു് എനക്കറിയില്ല.

June 25 2024 12:57

“Du bist der schönste Zufall meines Lebens!” (“എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാദൃശ്ചികതയാണു് നീ!”)🙂

June 25 2024 13:04

“You have your way. I have my way. As for the right way, the correct way, and the only way, it does not exist.” – Friedrich Wilhelm Nietzsche.

June 25 2024 13:23

ഒരു പോട്ടമെടുത്തു് ഫെയ്സ്ബുക്കിലിട്ടു് മൂന്നാലു് ലൈക്കിനായി തെണ്ടേണ്ട സമയം അതിക്രമിച്ചു.

മൊഞ്ചത്തികൾ ദിവസത്തിൽ മൂന്നു് നേരവും, കുഞ്ചൻ നമ്പ്യാർകൾ വർഷത്തിൽ മൂന്നു് വട്ടവും എന്നതാണു് ലൈക്ക് തെണ്ടലിൻ്റെ ഒരു ചിട്ടവട്ടം.

June 25 2024 16:19

“ഞാൻ വിശ്വാസിയാണു്, അന്ധവിശ്വാസിയല്ല.” – മുൻ കേരള ഹൈക്കോടതി ജഡ്ജി ശ്രീ ബി. കെമാൽ പാഷ

“ഞാൻ അന്ധവിശ്വാസിയാണു്, അന്തം-ടൈപ്പ് വിശ്വാസിയല്ല” എന്നായിരുന്നേനെ ഒരുപക്ഷേ കൂടുതൽ ശരി എന്നു് തോന്നുന്നു.

കാരണം, എല്ലാ വിശ്വാസങ്ങളും അന്ധമായ വിശ്വാസങ്ങളാണു്. പുനരാവിഷ്കരിക്കപ്പെടുമ്പോൾ പരാജയപ്പെടുന്ന സിദ്ധാന്തങ്ങൾക്കു് ശാസ്ത്രീയമായ സാധുത്വം അവകാശപ്പെടാനാവില്ല.

ശാസ്ത്രീയമെന്നു് അംഗീകരിക്കപ്പെടുന്ന അറിവുകൾക്കുപോലും അവ “falsify” ചെയ്യപ്പെടുന്നതുവരെയേ ശാസ്ത്രലോകത്തിൽ നിലനില്പുള്ളു. “എല്ലാ അരയന്നങ്ങളും വെളുത്തതാണു്” എന്ന പഴയ പൊതുധാരണ, ഓസ്‌ട്രേലിയയിൽ കറുത്ത അരയന്നങ്ങളെ കണ്ടെത്തിയതോടെ തെറ്റെന്നു് തെളിയിക്കപ്പെട്ടു എന്നോർക്കുക!

മനുഷ്യബുദ്ധിയുടെ വികാസത്തിനനുസരിച്ചു്, പൂർണ്ണമായും തെറ്റെന്നു് തെളിയിക്കപ്പെടുന്ന ശാസ്ത്രീയ അറിവുകളുണ്ടു്, പുതിയ തലങ്ങളിലേക്കു് വിപുലീകരിക്കപ്പെണ്ടവയെന്നു് തെളിയിക്കപ്പെടുന്ന ശാസ്ത്രീയ അറിവുകളുമുണ്ടു്.

സൂര്യൻ ഭൂമിയെയാണു് ചുറ്റുന്നതെന്ന (Geocentric model) സിദ്ധാന്തം (Ptolemaic system) തെറ്റാണെന്നും, സൂര്യൻ ഭൂമിയെയല്ല, ഭൂമി സൂര്യനെയാണു് ചുറ്റുന്നതെന്നുള്ള (Heliocentric model), നിക്കോളസ് കോപ്പർനിക്കസിനാൽ തെളിയിക്കപ്പെട്ട സിദ്ധാന്തവും (Copernican system), സാധാരണ ലോകത്തിൽ അനുഭവവേദ്യമായ വേഗതയിലുള്ള ചലനങ്ങളെ സംബന്ധിക്കുന്ന, തികച്ചും ശരിയായ ന്യൂട്ടോണിയൻ മെക്കാനിക്സിനെ, പ്രകാശത്തിന്റെ വേഗതയോടടുക്കുന്ന ചലനങ്ങളുടെ പഠനങ്ങളിലേക്കു് തികച്ചും ശരിയായ രീതിയിൽ വിപുലീകരിച്ച ഐൻസ്റ്റൈന്റെ റിലേറ്റിവിസ്റ്റിക് മെക്കാനിക്‌സും ഈദൃശമായ രണ്ടു് ഉദാഹരണങ്ങൾ മാത്രം.

June 25 2024 17:10

“വഞ്ചന വിജ്ഞാനവും, ധിക്കാരം ധീരതയും, വിടുവായത്വം സത്യവുമായി ഗ്രഹിക്കുന്നവരെ ഞാൻ വെറുക്കുന്നു.” – കൺഫ്യൂഷ്യസ്

June 25 2024 18:06

പൺറായി ശൈലി മാറ്റണമെന്നല്ല, ചോന്ന ബ്ലൗസിട്ടു് പിണുവാതിര കളിച്ച, കന്യാചർമ്മം നഷ്ടപ്പെടാത്ത വിപ്ലവകന്യകകളുടെ സല്യൂട്ട് സ്വീകരിക്കാൻ സഖാവു് ധരിച്ചിരുന്ന ചോപ്പൻ ശീല മാറ്റണമെന്നുപോലും ആവശ്യപ്പെടാനുള്ള അവകാശം ഒരു “സ്റ്റാലിനിസ്റ്റ് പിണറായിസ്റ്റ് ജനാധിപത്യത്തിൽ” മല്ലുക്കൾക്കില്ല.

ഓർത്താൽ കൊള്ളാം! പറഞ്ഞില്ലെന്നു് വേണ്ട!

June 25 2024 20:04

മതവും പ്രത്യയശാസ്ത്രവുമൊക്കെ എന്തോ ഏതോ ആകട്ടെ, സാമാന്യജനം തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ദുരുപയോഗം ചെയ്യാതിരിക്കുന്നതിൽ നേതാക്കളുടെ വ്യക്തിപ്രഭാവത്തിനു് സുപ്രധാനമായ ഒരു പങ്കുണ്ടു്. അതാണു് പിണറായി വിജയനെയും പാണക്കാടു് തങ്ങളെയും വ്യത്യസ്തരാക്കുന്നതു്.

June 26 2024 09:14

“മാറ്റുവിൻ ചട്ടങ്ങളെ സ്വയ,മല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ.” – കുമാരനാശാൻ.
മാറ്റുകീ മാൻഡ്രേക്കിനെ,യല്ലെങ്കിൽ
മാന്തുമാ മരപ്പട്ടി മനുഷ്യരെത്താൻ!

June 26 2024 09:44

ഇനിമേൽ കേരള ഇല്ല, കേരളം മാത്രം!

കേരളം, കോരളം, ഖോരളം, ഘോരളം, K-രളം എന്നീ പേരുകൾ തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ കേരളം വെന്നിക്കൊടി പാറിക്കുകയായിരുന്നു.
അങ്ങനെ, പിണറായിഭരണം കേരളത്തിനു് ഒന്നും ചെയ്യുന്നില്ല എന്ന പരാതി ഖബറടക്കം ചെയ്യപ്പെട്ടു.

June 26 2024 11:36

“ക്വട്ടേഷൻ സംഘത്തിൽനിന്നു് പങ്കുപറ്റുന്ന ഒരു കമ്മ്യൂണിസ്റ്റുണ്ടാവുമോ? എന്താ ഈ പറയുന്നേ?” പ്രകാശം പരത്തും സഖാവു് എം. വി. ജയരാജൻ

വല്ല കരിമണൽ സംഘത്തിൽ നിന്നോ, പാറമട മാഫിയയിൽ നിന്നോ, സ്വർണ്ണക്കടത്തിൽ നിന്നോ, ബക്കറ്റ് പിടിച്ചുപറിയിൽ നിന്നോ മറ്റോ ഉള്ള പങ്കാണെങ്കിൽ സദയം പറ്റുമെന്നേയുള്ളു. ക്വട്ടേഷൻ സംഘം പോലുള്ള ക്രിമിനലുകൾക്കു് അങ്ങോട്ടു് പങ്കു് കൊടുക്കുന്നതാണു് പൊതുവേ പിണറായിസ്റ്റ് പാർട്ടിയുടെ ഒരു രീതി.

ശുംഭൻ എന്നാൽ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രകാരം, പ്രകാശം പരത്തുന്നവൻ എന്നാണർത്ഥം എന്നപോലെ, പിണറായിസ്റ്റ് നവകേരള സിദ്ധാന്തപ്രകാരം, ക്വട്ടേഷൻ നൽകൽ എന്നാൽ ദർക്കാസ്, അഥവാ കരാർ നൽകൽ എന്നാണർത്ഥം എന്നതിനാൽ, ശത്രുക്കളെ ചറപറ വെട്ടി അരുങ്കൊല ചെയ്യാൻ കൊടി സുനി പോലുള്ള വാടകക്കൊലയാളികൾക്കു് കരാർ കൊടുക്കുന്നവൻ അവർക്കു് അങ്ങോട്ടാണു് പണം കൊടുക്കേണ്ടതെന്നു് ആർക്കാണു് അറിയാത്തതു്?

മാർക്സിസ്റ്റ്-പിണറായിസ്റ്റ് പാർട്ടിയുടെ ഈദൃശ മൗലികമൂല്യങ്ങളെപ്പറ്റി ഒരു ചുക്കുമറിയാതെ ഇറങ്ങിക്കോളും ഓരോരുത്തർ, അടിസ്ഥാനരഹിതമായ ഓരോരോ ആരോപണങ്ങളുമായി!!

അതിനൊക്കെ സംസ്കാരസമ്പന്നമായ ഒരു പൊതുസമ്മേളനവേദിയിൽ അവതരണാനുമതി നൽകാൻ ഒരു സ്പീക്കർ എന്ന നിലയിൽ എനിക്കെന്താ വല്ല മിത്തൊളോജിക്കൽ വട്ടുമുണ്ടോ!?

June 26 2024 12:24

മുൻപൊക്കെ എള്ളും കൊപ്രയുമെല്ലാം ആട്ടി എണ്ണയെടുത്തിരുന്നതു് ചക്കുകളിലായിരുന്നു. ചക്കുകളുടെ propulsion ചുമതല വഹിച്ചിരുന്നതു് കാളകളായിരുന്നു. കാളകൾക്കു് വേണ്ടത്ര മൂച്ചില്ല എന്നു് തോന്നിയാൽ, ഒരാവശ്യവുമില്ലാഞ്ഞിട്ടും, അതിസാഹസികമായി കിണറ്റിലിറങ്ങി കവച്ചുനിന്നു്, മൂരിസമാനമായ തന്റെ മൂച്ചു് തെളിയിച്ച ഏതെങ്കിലും ഒരു വിപ്ലവകാരിയെ വിലയ്ക്കെടുത്തു്, കാളകളുടെ സ്ഥാനത്തു് പ്രതിഷ്ഠിച്ചു് ചക്കാട്ടുന്നതായിരുന്നു ചക്കുമൊയ്ലാളിമാരുടെ രീതി.

(ചിത്രത്തിനു് കടപ്പാടു്)

June 27 2024 09:44

തൃക്കാക്കര പൂ പോരാഞ്ഞു്, തിരുനക്കര പൂ‍പോരാഞ്ഞു്, “ബ്രഹ്മപുരം ഡമ്പിലെത്തിയ” തെക്കന്‍കാറ്റേ… നിന്റെയോമല്‍ “പൂപ്പലുകൾ” ഞാനൊന്നുകണ്ടോട്ടേ, ഒന്നുകണ്ടോട്ടേ…!

June 27 2024 10:37

“കേരളം”-ത്തിലെ മൂന്നു് ജില്ലകളിൽ “തീവ്ര” മഴ.

കാലാവസ്ഥാപ്രവചനത്തിൻ്റെ പൂർണ്ണാധികാരം പി. കെ. ശ്രീമതിയെയും, എ. കെ. ബാലനെയും ഏല്പിച്ചു് “തീവ്രത കുറഞ്ഞ” മഴ പെയ്യിക്കാൻ എന്തുകൊണ്ടു് “Road for River” എക്സ്പെർട്ട്സ് ശ്രമിക്കുന്നില്ല!?

June 27 2024 11:12

“ഞാൻ നിറുത്തുന്നതു് നിങ്ങൾ കണ്ടില്ലേ?! നിങ്ങളുടെ കണ്ണുകൾ എവിടെയായിരുന്നു?”

(ധ്യാനനിമഗ്നരായി, യോഗാത്മകരായി റോഡ് ട്രാഫിക്കിൽ പങ്കെടുക്കുന്ന വാത്സ്യായന മഹർഷിമാരെപ്പറ്റി ആ പെമ്പിളയ്ക്കു് വേണ്ടത്ര ധാരണയില്ലെന്നു് തോന്നുന്നു.)

June 27 2024 13:14

>>>മന്ത്രി ഗണേഷിനെ കാണാൻ “അവർ!” സമ്മതിച്ചില്ല. ഒന്നുകിൽ എന്നെ ശിക്ഷിക്കണം, അല്ലെങ്കിൽ രക്ഷിക്കണം.<<<

– അനുദിനമെന്നോണം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന KSRTC-യിലെ ദിവസക്കൂലിക്കാരനായ ഒരു ഡ്രൈവറും, മദ്യനിരോധനത്തിനുപകരം “മദ്യവർജ്ജനം” മാർഗ്ഗദർശനമാക്കിയ മാക്രിസ്റ്റ് “കേരളം”-ത്തിലെ മദ്യപാനികളുടെ “മാടപ്പുര” സംസ്കാരത്തെപ്പോലും അമ്പേ പരാജയപ്പെടുത്താൻ ശേഷിയും ശേമുഷിയുമുള്ള ഒരു യുവവിപ്ലവകാരി മാക്രിസ്റ്റ് മേയർ മാഡത്തിന്റെ ജനാധിപത്യപരമായ ധാർഷ്ട്യത്തിനുനേരെ നടുവിരൽ ഉയർത്തിക്കാട്ടി എന്ന ഭീകരമായ കുറ്റകൃത്യത്തിന്റെ പേരിൽ, അധികാരക്കസേരയിൽ ഒരുപാടു് നാൾ കൂതി കുത്തിയിരുന്നിരുന്നു് ആസനത്തിൽ അർശ്ശസ്സു് ബാധിച്ച ബ്യൂറോക്രാറ്റുകളാൽ “പക്കാ ക്രിമിനൽ” ആയി മുദ്രകുത്തപ്പെട്ട രാജ്യദ്രോഹിയും അതുകൊണ്ടുതന്നെ ഇന്റർനാഷണൽ ടെററിസ്റ്റുമായ യദു.

ഇതിൽനിന്നും പ്രഫുത്തരും പുത്തിജീവികളും കിറ്റുഭോജികളുമായ നമ്മൾ മല്ലുക്കൾ എന്താണു് മനസ്സിലാക്കേണ്ടതു്?

“ഇടതുകച്ചം ഹൃദയകച്ചം!”

“ഇങ്കിലാൻ ചിന്താവാൻ!!”

അതുകൊണ്ടു്, ഞാനാകുന്നവൻ ഞാനാകുന്നവനും, തന്റെ പേരുപറയാൻ ആർക്കും അവകാശമില്ലാത്ത യഹോവയെപ്പോലുള്ളവനുമായ (പുറപ്പാടു് 3: 13, 14) ഈ ഞാൻ സത്യമായും സത്യമായും നിങ്ങളോടു് പറയുന്നു: “ആരെയും എത്രയും ധാർഷ്ട്യത്തോടെ അധിക്ഷേപിക്കാനും, അറഞ്ചം പുറഞ്ചം വ്യഭിചരിക്കാനും, എന്നിട്ടും അഭംഗവും അനുസ്യൂതവുമായ അത്യുന്നത ബഹുമാനം, ചരിത്രപരമായിത്തന്നെ കഴുതകളായ പൊതുജനങ്ങളിൽ നിന്നും ഡിമാൻഡ് ചെയ്യാനുമുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും അവിതർക്കിതമായ (incontrovertible) തണ്ടപ്പേരായി ലഭിച്ചിട്ടുള്ള മന്ത്രിപദവിയിലേക്കു്, കുടി-ഇടി-വെടികളാൽ സമൃദ്ധമായ മോളിവുഡ് -കോളിവുഡ് സില്മാ മേഖലയിൽ നിന്നു് കൂടുതൽ കൂടുതൽ സ്യൂപ്പർ ഡ്യൂപ്പർ ഹീറോസും, ഹെറോവിനുകളും (C21H23NO5) കടന്നുവരാതെ ഈ ജാതി ഒഴിഞ്ഞുപോകയില്ല.”

[ബൈബിളിൽ യേശു: “നിങ്ങൾക്കു് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു്: ഇവിടെനിന്നു് അങ്ങോട്ടു് നീങ്ങുക എന്നു് പറഞ്ഞാൽ അതു് നീങ്ങും; നിങ്ങൾക്കു് ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു് ഞാൻ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു.” – (മത്തായി 17: 21)]

(ചിത്രത്തിനു് കടപ്പാടു്)

June 27 2024 14:21

മാക്രിസ്റ്റ് കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് മരപ്പട്ടികളാൽ വരിയുടയ്ക്കപ്പെടാനോ, വന്ധ്യംകരിക്കപ്പെടാനോ ഇടവരാതിരിക്കാൻ, ഇന്നലെവരെ “കേരള” എന്നെഴുതിയിരുന്ന എല്ലാ ഇടങ്ങളിലും “കേരളം” എന്നു് മാത്രം എഴുതാൻ മറക്കാതിരിക്കുക!

“സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” എന്ന ലൈംഗിക അവസ്ഥയിലെത്തിയ വിപ്ലവകാരികൾ എൻ്റെ ഈ വിദഗ്ദ്ധോപദേശത്തെ ചുമ്മാ അവഗണിച്ചേക്കുക!

June 27 2024 15:06

പിണറായി രാഷ്ട്രീയത്തെയൊക്കെ ഗൗരവപൂർവ്വം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവർ “നാരികൾ പോകും വഴി അണ്ടിയും പുറത്തിട്ടു്” “മനുഷ്യനാകണം” ടൈപ്പ് വിപ്ലവഗാനങ്ങൾ മൂളുന്ന കശുമാങ്ങകളോ, വാഴക്കുല സ്കോളർമാർകളോ, കയറുപിരി ശാസ്ത്രജ്ഞർകളോ ആയിരിക്കണം!

June 27 2024 17:23

ടി. പി. കേസിലെ പ്രതികളുടെ ശിക്ഷാ ഇളവിനു് ശുപാർശ ചെയ്ത ഏമാന്മാർക്കു് സസ്പെൻഷൻ!

അനതിവിദൂര ഭാവിയിൽ “അന്വേഷണവിധേയമായി പ്രമോഷൻ” എന്നതാവും നിബന്ധന!!

June 27 2024 17:35

ഈനാംപേച്ചിക്കു് മരപ്പട്ടി കൂട്ടു്.

മരപ്പട്ടിക്കു് മഹിഷം വക്കീൽ.

June 28 2024 10:30

നിയമസഭാവാർത്തകൾ ചുരുക്കത്തിൽ:

മത്തി, അയല, അയക്കൂറ, കൊടിക്കൂറ ഇത്യാദി മീനവരാതങ്ങളുടെ ഭീഷണമായ ജീവിതസാഹചര്യങ്ങളിൽ തൻ്റെ ഭരണകാലത്തുണ്ടായ വൻപുരോഗതി തെളിയിക്കുന്ന ഒത്തിരി ബയോഡേറ്റയുമായാണു് മീൻ മന്ത്രി സഖാവു് സജി ചെറിയാൻ സഭയിലെത്തിയതു്.

പക്ഷേ, ആമുഖമെന്നോണം, മത്തിയുടെ വായിൽ നിന്നു് ആരംഭിച്ച ആ പ്രബന്ധാവതരണം ചെകിളയിൽ എത്തുന്നതിനു് മുൻപേ മടുപ്പനുഭവപ്പെട്ട സ്പീക്കർ സഖാവു് മിത്തോളജിസ്റ്റ് ആ വാഗ്‌ധോരണി തുടരാൻ അനുവദിക്കാതെ സഖാവു് മീൻ മന്ത്രിയുടെ കൊങ്ങക്കു് കുത്തിപ്പിടിച്ചു. ഗത്യന്തരമില്ലാതായ മത്തിയവരാതം ശ്വാസം മുട്ടിയും, ശിഷ്ടം മീനവരാതങ്ങൾ മത്തിയവരാതത്തിൻ്റെ അകാലനിര്യാണവാർത്ത കേട്ടു്, തോട്ട പൊട്ടിയാലെന്നപോലെ ഞെട്ടിയും ഇഹലോകവാസം വെടിഞ്ഞു.

വാർത്തകൾ അവസാനിച്ചു. നന്ദി, നമസ്കാരം.

June 28 2024 11:18

Back then: “Clash of the Titans”

Today: “Clash of the Seniles!” 🤺🇺🇸🙂

June 28 2024 12:37

ഒരു മാഫിയാ മോഡൽ unscrupulous ക്രിമിനൽ കൂട്ടമാണു് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് പാർട്ടി എന്നു് മനസ്സിലാക്കാൻ ആ കൊലപാതകപ്പാർട്ടിവിട്ട ഒരു മുൻ കണ്ണൂർ ജില്ല DYFI പ്രസിഡൻ്റ് മനു തോമസിൻ്റെ വെളിപ്പെടുത്തലുകൾവരെ കാത്തിരിക്കേണ്ടിവന്നു എന്നതിൽക്കവിഞ്ഞ ഒരു തെളിവു് പ്രഫുത്തരെന്നു് വീമ്പിളക്കുന്ന മല്ലുക്കളുടെ ബൗദ്ധിക കഴിവുകേടിനു് ആവശ്യമില്ല.

June 28 2024 12:50

“എന്താണു് അവൾ ഇന്നു് പാചകം ചെയ്യുന്നതു്?”

“നിൻ്റെ കെട്ട്യോളെ, ഉരുളക്കിഴങ്ങിട്ടു്.”

June 29 2024 11:04

“കരുവന്നൂരില്‍ സിപിഎമ്മിനു് തിരിച്ചടി” എന്ന വാർത്തയിൽ ഈ രണ്ടു് ബൂർഷ്വാ മൊയ്ലാളിമാരുടെ പോട്ടം കൊടുത്തിരിക്കുന്നതിന്റെ പിന്നിലെ അടിസ്ഥാന കാരണഭൂതം എന്താണാവോ?

കരുവന്നൂർ സഹകരണ ബാങ്ക് തുടങ്ങുന്നതിനു് മുൻപേ തന്നെ ഈ “സത്സഖാക്കളെ” പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുപോലും സി. പി. ഐ. (എം) പുറത്താക്കിയിരുന്നതായി ഇടതുസഹയാത്രികരായ ന്യായീകരണത്തൊഴിലാളികൾ ചാനൽച്ചർച്ചകളിൽ ശക്തിയുക്തമായി സ്ഥാപിച്ചിട്ടുള്ളതാണല്ലോ!

(ചിത്രത്തിനു് കടപ്പാടു്)

June 29 2024 13:09

സഖാക്കളുടെ ഇരട്ടത്താപ്പിൻ്റെ വിപ്ലവകരമായ മാക്രിസ്റ്റ്-പിണറായിസ്റ്റ് അവസ്ഥാന്തരങ്ങൾ!

താപ്പു് 1:

“ചെന്താരകത്തെ വിമർശിച്ച “കുലംകുത്തി” ആയ ഒരു മനു തോമസിനു് പോലും കെ-പൊലീസ് സംരക്ഷണം കൊടുത്തതു് പാർട്ടിയുടെ വിശാലമനസ്ഥിതിയാണു് കാണിക്കുന്നതു്. പിണറായി സഖാവു് മാതൃകാപരമായി നയിക്കുന്ന ആഭ്യന്തരവകുപ്പറിയാതെ അതുപോലൊരു സംരക്ഷണം ആർക്കെങ്കിലും അനുവദിച്ചുനൽകാൻ നവകേരളത്തിലെ ഏതെങ്കിലുമൊരു പൊലീസേമാനു് മൂച്ചുണ്ടാകുമോ?” – അങ്ങേയറ്റം അവധായികളായ അന്തംകമ്മികളുടെ ആവേശഭരിതമായ ന്യായീകരണം ഒരവസരത്തിൽ.

താപ്പു് 2:

ടി. പി. കൊലപാതകക്കേസിലെ കൊടുംകുറ്റവാളികൾക്കു് ശിക്ഷയിളവു് നൽകാനുള്ള നിർദ്ദേശം നൽകാൻ കണ്ണൂർ സെൻട്രൽ ജയിലിലെ “ധാർഷ്ട്യക്കാരനായ” ഒരു ജയിൽ സൂപ്രണ്ടിനു് മൂച്ചുണ്ടായാൽ, ജീവൻരക്ഷാ പ്രവർത്തനത്തിൽ മുഴുകി സാത്വികജീവിതം നയിക്കുന്ന “പാവം പാവം” പിണറായി സഖാവിനോ, അദ്ദേഹം ഏകച്ഛത്രാധിപതിയെപ്പോലെ “മാതൃകാപരമായി” അടക്കിഭരിക്കുന്ന ആഭ്യന്തരവകുപ്പിനോ അതിനെപ്പറ്റിയുള്ള അറിവു് പോയിട്ടു്, നേരിയ തോതിലുള്ള “ചന്ദനലേപസുഗന്ധമെങ്കിലും” ഇന്ദ്രിയഗോചരമാകുമോ? – അതേ അന്തംകമ്മികൾ കൂടുതൽ ആവേശഭരിതരായി, ഉളുപ്പില്ലാത്ത അവധാനതയോടെ മറ്റൊരവസരത്തിൽ.

Postscript:

KSRTC-യിലെ ദിവസക്കൂലിക്കാരനായ ഡ്രൈവർ യദുവിനുപോലും നൽകാൻ സർക്കാരിനു് കഴിയാതെപോയ മനുഷ്യാവകാശപരമായ സംരക്ഷണം സഖാവു് മനു തോമസിനു് നൽകാൻ പൊതുഖജനാവിൽ നിന്നു് പണം മുടക്കി പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയ ആഭ്യന്തരമന്ത്രി പിണറായിയുടെ ഹൃദയാർദ്രതയെ വാനോളം പാടിപ്പുകഴ്ത്തുമ്പോഴും, വെട്ടും കുത്തും കൊലയും തൊഴിലാക്കിയ ഒരു പാർട്ടിനേതാവു് നിയോഗിക്കുന്ന “ഭടന്മാർ” ആ പാർട്ടിയുടെ അടിമകൾ മാത്രമേ ആയിരിക്കൂ എന്നതിനാൽ, ആ “ഭടന്മാർ” അടിവസ്ത്രമായി ധരിച്ചിരിക്കുന്നതു് “അരിവാൾ-ചുറ്റിക-നക്ഷത്രം” അടയാളങ്ങളായുള്ള ചെങ്കോണകങ്ങളാണോ എന്നു് “fastidious” ആയി ശ്രദ്ധിക്കുന്നതു് അനാശാസ്യ ഭവിഷ്യത്തുകൾ ഒഴിവാക്കാൻ ഒരുപക്ഷേ സഹായിച്ചേക്കും.

ആ വിധത്തിലുള്ള മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് “disingenuousness” മനസ്സിലാക്കാൻ സഖാവു് മനു തോമസിനുപോലും കഴിയണമെന്നില്ല എന്നതാണു് ഈവക മൊത്തം കമ്മ്യൂണിസ്റ്റ് കഥാകാലക്ഷേപങ്ങളിലും അന്തർലീനമായിരിക്കുന്ന അപകടകരമായ വിരോധാഭാസം!

June 29 2024 13:49

“എ. എ. റഹിം എയറിൽ!” – വാർത്ത

“Airfryer”-ൽ തിരുകി മാക്സിമം ടെമ്പറേച്ചറിൽ മിനിമം ഒരു മുപ്പതു് മിനിട്ടു് പൊള്ളിച്ചാൽ, ചെൽപ്പോ സത്തേക്കുമെന്നല്ലാതെ, ഒരു ലുട്ടാപ്പിയെ എയറിൽ കയറ്റി മര്യാദരാമനാക്കാമെന്നതൊരു വ്യാമോഹം മാത്രമാണു്. മാറ്റാൻ കഴിയാത്ത മാരണങ്ങളുണ്ടു്.

June 29 2024 14:38

ഭാരതീയ മഹർഷികൾ രചിച്ച ശ്രീമദ് ഭഗവദ്ഗീതയും വേദങ്ങളും ഭാരതവും ഭാഗവതവും ഉപനിഷത്തുക്കളും, ബുദ്ധരുടെയും ജൈനരുടെയും വേദഗ്രന്ഥങ്ങളും, മോശെയുടെ പഴയ നിയമവും യേശുക്രിസ്തുവിൻ്റെ പുതിയ നിയമവും ഉൾക്കൊള്ളുന്ന വിശുദ്ധ ബൈബിളും, ഒടുക്കത്തെ പ്രവാചകനായ മുഹമ്മദ് (സ്വ) യുടെ വിശുദ്ധ ഖുർആനും, ഗുരു നാനാക്കിൻ്റെ ഗുരു ഗ്രന്ഥസാഹിബും അടക്കമുള്ള ഒട്ടനവധി, മതപരവും അല്ലാത്തതുമായ ഭാവനാസൃഷ്ടികൾ നൂറ്റാണ്ടുകളായി, തലമുറകളായി കാര്യമെന്തെന്നു് മനസ്സിലാക്കാതെ വായിക്കുകയും, “നീ വ്യാഖ്യാനിക്കരുതു്!” എന്നു്, ഇന്നോളം ഈ ലോകം കണ്ട അത്യുന്നത ബുദ്ധിജീവികളിൽ ഒരുവനായ ഫ്രീഡ്രിഹ് നീറ്റ്സ്ഷെയുടെ താക്കീതു് വകവെയ്ക്കാതെ, “ജ്യൂസ് കുടിക്കരുതു്” എന്നും മറ്റും ഉപജീവനാർത്ഥം മനുഷ്യരെ ഉപദേശിക്കുന്ന ഷാർലറ്റനുകളുടെ ഉള്ളറകളിലേക്കു് പക്ഷപാതരഹിതമായി ആഴ്ന്നിറങ്ങാൻ ഇച്ചങ്ങായിക്കു് കഴിഞ്ഞു എന്നേ ഈ പ്രസ്താവത്തിൽ നിന്നും നിഗമിക്കാനാവൂ!

June 29 2024 17:17

In my opinion, “Priya” is a very beautiful name for a woman.

June 29 2024 21:10

മാർക്സിസം എന്തോ മഹത്തായ ഒരു ആദർശമാണെന്നു് തെറ്റിദ്ധരിച്ചതാണു് മല്ലുക്കൾക്കു് പറ്റിയ ആദ്യത്തെ രാഷ്ട്രീയ അബദ്ധം. ആദ്യകാല കമ്മ്യൂണിസ്റ്റുകൾ കേരളത്തിലെ “അധഃകൃതജനതക്കു്” ചില നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, അതു് മാർക്സിസത്തിൻ്റെ നന്മയല്ല, “മാർക്സിസം” എന്താണെന്നു് മനസ്സിലാക്കാനുള്ള കഴിവൊന്നുമില്ലാത്ത, ഇൻസ്റ്റിങ്‌ക്റ്റീവായി നല്ലവരായ ഏതാനും മനുഷ്യർ, ആ രക്തവർണ്ണ കൊടിക്കൂറയുടെ കീഴിൽ അണിനിരന്നു് പൂർത്തീകരിച്ച മനുഷ്യനന്മകൾ മാത്രമാണു്.

ആ നന്മകളാണു് “മാർക്സിസം” എന്നതിനു് പകരം, ആ “നന്മകളാണു്” “നാത്സിസം” എന്നോ, ആ “നന്മകളാണു്” “ഫാഷിസം” എന്നോ, ഏതെങ്കിലും ഷാർലറ്റനുകൾ വർണ്ണാലംകൃതമായ സ്റ്റേജുകളിൽ കയറിനിന്നു് തീപ്പൊരി ചിതറുന്ന “കഥാകഥനങ്ങളിലൂടെ” ഉദ്ബോധിപ്പിച്ചിരുന്നെങ്കിലും, അവരുടേതായ കൊടിക്കുറകൾക്കുകീഴിൽ അണിനിരന്നുകൊണ്ടു് ആ സത്കർമ്മങ്ങൾ സഹജീവികൾക്കായി സ്വതസിദ്ധമായ സന്മനസ്സോടെ ചെയ്യാൻ സർവ്വാത്മനാ സന്നദ്ധരാകുമായിരുന്ന, കളങ്കമില്ലാത്ത സാമാന്യരായ ജനക്കൂട്ടമാണവർ.

ആ വസ്തുത അവരെക്കാൾ കൂടുതൽ അറിയുന്നവരാണു് ദൈവതുല്യരും ഇരട്ടച്ചങ്കരും കാരണഭൂതരും മണ്ണിൽ മുളച്ച സൂര്യനും കൊടുംകാറ്റിൽ പറക്കും കഴുകരുമെല്ലാം ചമഞ്ഞു് അവരെ നയിക്കുന്നവരായി ഭാവിച്ചു് അവരുടെ രക്തം പോത്തട്ടകളെപ്പോലെ ഊറ്റിക്കുടിക്കുന്ന രാഷ്ട്രീയ കാപാലികർ!

പച്ചമലയാളത്തിൽ പറഞ്ഞാൽ, “അവശന്മാരും ആർത്തന്മാരും ആലംബഹീനരുമായ” സ്വന്തം ജനതയുടെ രക്ഷകവേഷം കെട്ടി, അവരെ ചൂഷണം ചെയ്തു് തിന്നുവീർക്കുന്നതിനെക്കാൾ, തൂറിയശേഷം തിരിഞ്ഞിരുന്നു് സ്വന്തം തീട്ടം തിന്നു് ജീവിച്ചു് പണ്ടാറടങ്ങുന്നതായിരുന്നേനെ ധാർമ്മികവും സദാചാരപരവുമായി അവർക്കു് കൂടുതൽ നല്ലതു്!!

June 30 2024 14:17

സഖാവു് ഗോവിന്ദൻ മാസ്റ്റർ പത്രസമ്മേളനങ്ങളിലേക്കു് പൂർവ്വകാല ഹെഡ്മാഷുകളെപ്പോലെ കയ്യിലൊരു ചൂരലുമായി സ്ലോ മോഷനിൽ രംഗപ്രവേശം ചെയ്താൽ, സംഭവത്തിനു് ഒരു കിടിലൻ “മാഷ് എൻട്രി” (മാസ്സ് എൻട്രി) പരിവേഷവും, അതുവഴി കെ-പാർട്ടിക്കു് അഭൂതപൂർവ്വമായ ഒരു ബൂസ്റ്റും ലഭിക്കുമെന്നുറപ്പു്.

July 01 2024 09:06

“മൗനം വിദ്വാനു് ഭൂഷണം.” – പി. ജയരാജൻ.

“അതിമൗനം ഭ്രാന്തിൻ്റെ ലക്ഷണം.” – പുറത്താക്കിയെന്നു് അവരും, സ്വയം പുറത്തുപോയി എന്നു് ഇവരും അവകാശപ്പെടുന്ന എക്സ് “പോരാളി ഷാജി”.

July 01 2024 10:57

കാരണഭൂതത്തിനുശേഷം ആർ എന്നതാണത്രെ ഇപ്പോൾ മല്ലുക്കളെ പിടിച്ചുകുലുക്കുന്ന ചോദ്യം!

“എനക്കു് ശേഷം ഒന്നുങ്കിൽ പ്രളയം, അല്ലെങ്കിൽ മരുമോൻ” എന്ന ഭൂതത്തിൻ്റെ മറുപടിയിൽ അവർ അത്ര തൃപ്തരല്ലത്രെ!

അതേസമയം, നവകേരളത്തിലെ ഇന്നത്തെ ന്യൂനപക്ഷ-രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ ആ ചോദ്യം അസ്ഥാനത്താണെന്നാണു് എൻ്റെ പക്ഷം. കാരണം, പ്രളയമോ മരുമോനോ സാന്ദർഭികമായി “വൈ-മുഖ്യൻ” പ്രകടിപ്പിച്ചാൽത്തന്നെ, കാരണഭൂതത്തിൻ്റെ കാലടിപ്പാടുകൾ പിൻതുടർന്നു്, വിപ്ലവത്തിലേക്കുള്ള വിദേശടൂർ തുടരാൻ ശേഷിയും ശേമുഷിയും, തടിയും തൻ്റേടവുമുള്ള ഒരു ചെമ്പട, ആൺ-പെൺ ഭേദമെന്യേ, പാർട്ടിയുടെ പിന്നാമ്പുറത്തു് അവസരം കാത്തു് പതുങ്ങി നിൽക്കുന്നുണ്ടു്.

സഭാപെണ്ണാടായ വീണാൻറിയും, വീണാൻ്റി കുർബാന ചൊല്ലലിൻ്റെയോ ദൈവരാജ്യപ്രേഷിതവേലയുടെയോ തിരക്കിലാണെങ്കിൽ, പാർട്ടിയുടെ ഇളം കാന്താരിയായ ആര്യകുമാരിയും, സഖാവു് ആര്യകുമാരി KSRTC ഡ്രൈവർമാരെ പാഠം പഠിപ്പിക്കുന്നതിൻ്റെയോ ആറ്റുകാൽ പൊങ്കാലയിലെ ചുടുകട്ടകളുടെ അക്കൗണ്ട്സ് പരിശോധിക്കുന്നതിൻ്റെയോ തിരക്കിലാണെങ്കിൽ, കോവിഡ് മഹാമാരി കാലത്തെ മരണങ്ങളുടെ എണ്ണം, ഏകയായി, നിദ്രാവിഹീനയായി ഇരുന്നു് നിയന്ത്രിച്ചു് കേരളത്തിൻ്റെ ആരോഗ്യമേഖലയെ ഹിമവത്സേതുപര്യന്തം മാതൃകാപരമെന്ന ഖ്യാതിയിലേക്കു് കൈപിടിച്ചുയർത്തിയ ശൈലജാമ്മയും, സഖാവു് ശൈലജാമ്മ US-ലെ ആരോഗ്യവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൻ്റെ തിരക്കിലാണെങ്കിൽ, “ചങ്ങമ്പുഴയുടെ കൂഴച്ചക്കയിൽ വൈലോപ്പിള്ളിയുടെ വാഴക്കുല ചെലുത്തിയ സ്വാധീനം” എന്ന ഗഹനമായ രാഷ്ട്രമീമാംസ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള സഖാവു് ചിന്തേച്ചിയും, അങ്ങനെയങ്ങനെ എത്രയോ വിപ്ലവതീപ്പന്തങ്ങളും സത്ഗുണസമ്പന്നരുമായ സ്ത്രീലിംഗങ്ങൾ സ്വന്തമായുള്ള ഒരു ലിംഗസമത്വ കേഡർ പാർട്ടിയാണു് സി. പി. ഐ. (എം).

കാരണഭൂതത്തിൻ്റെ കാലടികൾ പിൻതുടരാൻ സർവ്വഥാ യോഗ്യതയുള്ള മാർക്സിസ്റ്റ് പുല്ലിംഗങ്ങളുടെ പേരുകൾ മാത്രം എഴുതിയാൽത്തന്നെ അതു് “ദസ് കാപ്പിറ്റൽ” പോലൊരു ബ്രഹദ്ഗ്രന്ഥമായി പരിണമിക്കും എന്നതിനാൽ അതിനിവിടെ മുതിരുന്നില്ല.

പോളിറ്റ് ബ്യൂറോ, A മുതൽ Z വരെയുള്ള കമ്മിറ്റികൾ, DYFI, SFI മുതലായ വിപ്ലവഘടങ്ങളിലെ ഏതു് പുല്ലിംഗവും കാരണഭൂതത്തിൻ്റെ കാലടിപ്പാടുകൾ പിൻതുടരാൻ യോഗ്യതയുള്ളവരാണു് എന്നുമാത്രം ഇവിടെ സൂചിപ്പിക്കുന്നു.

അതുകൊണ്ടാണു്, “ഭൂതശേഷം പ്രേതമോ?” എന്ന ചോദ്യം അപ്രസക്തമാണെന്നു് പറയേണ്ടിവരുന്നതു്.

വിപ്ലവം ജയിക്കട്ടെ! ലാൽ സലാം!!

July 01 2024 13:13

മഹൻ സൈമൺ തീൻമേശ പ്രാർത്ഥന ചൊല്ലുന്നു:

“പ്രിയപ്പെട്ട മേശയേ, തറയിൽനിന്നു് ഭക്ഷിക്കേണ്ടിവരാതെ, ഞങ്ങളുടെ ആഹാരം നിൻ്റെ പുറത്തു് വയ്ക്കാനും ഭക്ഷിക്കാനും ഞങ്ങളെ അനുവദിച്ചതിനു് ഞങ്ങൾ നിന്നോടു് നന്ദി പറയുന്നു!”

[യഹൂദരുടെ പുറപ്പാടു് കാലത്തു്, “കൊത്തമ്പാലരിപോലെയും, വെള്ള നിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതുമായ മന്നാ” പോലെ (ബൈബിൾ, പുറപ്പാടു്, അദ്ധ്യായം 16), ഭക്ഷിപ്പാനും പാനം ചെയ്‌വാനുമുള്ള വസ്തുവഹകൾ നേരാനേരത്തു്, സ്വർഗ്ഗത്തിൽ നിന്നു് ഒരു കൂസലുമില്ലാതെ ഇറക്കിത്തരുന്ന, സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ഒരു പ്രപഞ്ചസ്രഷ്ടാവിനോടു് ഭക്ഷണ സമയത്തു് നന്ദി പറയാനുള്ള ബാദ്ധ്യത മനുഷ്യർക്കുണ്ടെങ്കിൽ, ഭക്ഷണം തറയിൽനിന്നും വാരിത്തിന്നേണ്ട ഗതികേടു് ഒഴിവാക്കിത്തരുന്ന ഒരു മേശയോടു് എത്ര കൂടുതൽ!?

ഹൈന്ദവ വിശ്വാസപ്രകാരം തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നിരിക്കെ, മേശയും ഒരുപക്ഷേ ഒരു ദൈവമായിരിക്കാം! ആരുകണ്ടു? മുപ്പത്തിമുക്കോടി ഹൈന്ദവ ദൈവങ്ങളിൽ വിശദമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തിയാലേ, കേശാദിപാദം തൊഴേണ്ടുന്ന ദൈവങ്ങൾക്കൊപ്പം ഒരു മേശദൈവം ഉണ്ടോ ഇല്ലയോ എന്നു് കൃത്യമായി പറയാൻ കഴിയൂ!

ഏതായാലും ഒരു കാര്യം ഉറപ്പു്! ഒരു മേശദൈവം ഉണ്ടെങ്കിൽ അതൊരു ദേവനായിരിക്കില്ല, ദേവി ആയിരിക്കും. കാരണം, ക്ഷമയുടെ കാര്യത്തിൽ സ്ത്രീകൾ മേശയെപ്പോലെയാണു്. എത്ര ഭാരം കയറ്റിവച്ചാലും ചുമന്നുകൊള്ളും. പ്രകൃതിദത്തമായി സ്വായത്തമാകുന്ന കണ്ടമാനം ഭാരങ്ങൾ ചുമക്കാൻ വിധിക്കപ്പെട്ടവർ എന്ന നിലയിൽ, അഡ്ഡീഷണലായ ഭാരങ്ങൾ ചുമക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽപ്പോലും, “ഇതൊക്കെയെന്തു്?” എന്നായിരിക്കും സ്ത്രീകളുടെ ചോദ്യം!

ഒരു കുഞ്ഞിനെ – ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ ഒന്നിലധികം കുഞ്ഞുങ്ങളെ! – പത്തു് മാസങ്ങൾ അടിവയറ്റിൽ ചുമന്നുകൊണ്ടു് ജീവിക്കുക, അതിനുശേഷം പ്രസവിക്കുക മുതലായ ഭഗീരഥപ്രയത്നങ്ങൾ പൂർത്തീകരിക്കേണ്ടതു് പുരുഷവർഗ്ഗമായിരുന്നെങ്കിൽ, അവറ്റകളുടെ ഒരു സ്വഭാവം വച്ചു്, ഈ ധരിത്രി പണ്ടേതന്നെ മനുഷ്യശൂന്യമായി മാറിയേനെ!

ഈവിധത്തിൽ അമാനുഷികശേഷിയുള്ള “ഭാരവാഹികൾ” ആയിരിക്കുമ്പോഴും, യാതൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, സാക്ഷാൽ വിശ്വാമിത്ര മഹർഷിയെപ്പോലും വശീകരിച്ചു് മനസ്സുമാറ്റാൻ കഴിയുന്നത്ര ഭംഗിയോടെ ചിരിക്കുന്ന ആ ചിരിയുണ്ടല്ലോ, ആ പെൺചിരി!! എൻ്റെ സാറേ!!!

ഞാൻ എന്താണിപ്പോൾ പറഞ്ഞുവന്നതു്? ങാ അതുതന്നെ! വിശുദ്ധ ഭക്ഷണം തറയിൽനിന്നും വാരിത്തിന്നേണ്ട ഗതികേടിൽനിന്നും മനുഷ്യരെ രക്ഷപെടുത്തുന്ന തീൻമേശയോടു് ഓരോ ഭക്ഷണവേളയിലും, സ്വർഗ്ഗീയ തീൻമേശയിൽനിന്നും യഹൂദർക്കു് – കാരണഭൂതം കേരളീയർക്കു് കിറ്റെന്നപോലെ – മന്നാ ഇറക്കിക്കൊടുത്തു് ആസന്നമരണരായിരുന്ന അവരുടെ വിശപ്പകറ്റിയ, സാക്ഷാൽ ദൈവമായ യഹോവയോടെന്നപോലെ, ഹൃദയഭരിതമായ നന്ദി രേഖപ്പെടുത്താനുള്ള അവശ്യംഭാവിയായ ധാർമ്മികബാദ്ധ്യത മനുഷ്യർക്കുണ്ടു്.]

July 01 2024 14:22

“അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരത്തെ മടിയിൽ വയ്ക്കാനാവില്ല.” – പഴഞ്ചൊല്ലു്

അഡ്വ. ഹസ്‌കറെ മടിയിൽ വയ്ക്കാം, കമുകായി “പദാർത്ഥാന്തരീകരണം” സംഭവിച്ചുകഴിഞ്ഞ റജി ലൂക്കോസിനെ മനുഷ്യമടിയിൽ വയ്ക്കാനാവില്ല.

July 01 2024 17:50

ആകാശ് തില്ലങ്കേരിയും, അർജ്ജുൻ ആയങ്കിയും, കിർമാണി മനോജും, ട്രൗസർ മനോജും, അണ്ട്രാവി ആർഷോയും, മരപ്പട്ടി വിജയനും, കണ്ഠ-വെടിയുണ്ട ചിറ്റപ്പനും, അപ്പം-ചൂടപ്പം ഗോവിന്ദനും, ശുംഭൻ ജയരാജനും, ചെന്താരകം ജയരാജനുമെല്ലാം അരുളിച്ചെയ്യുന്ന ഊളത്തരങ്ങൾക്കു് മൊത്തം മല്ലുക്കളും പുനരാലോചനയില്ലാതെ ചെവി കൊടുക്കുന്നത്രെ!

അല്ലാതെപിന്നെ, അന്തവും കുന്തവുമില്ലാതെ സർവ്വജ്ഞാനികൾ ചമയുന്ന അവർ കോപ്പർനിക്കസിനും, ഐസക്ക് ന്യൂട്ടനും, ഐൻസ്റ്റൈനും, ഹൈസൻബെർഗിനും, ഷ്ര്യോഡിങ്ങർക്കുമെല്ലാം ചെവി കൊടുക്കണമെന്നാണോ ഹേ, നിങ്ങൾ പറയുന്നതു്?!

ആവക “പ്രത്യയശാസ്ത്രപരമായ” കാര്യങ്ങളിൽ ഒരു മിനിമം ബോധം അത്തരം പരാതികൾ “അടിസ്ഥാനരഹിതമായി” ഉന്നയിക്കുന്ന നിങ്ങൾക്കും ആവാം!

ബകനു് തീറ്റയും, കുംഭകർണ്ണനു് ഉറക്കവും, വാസവദത്തയ്ക്കു് വെടിയും എന്നപോലെ, പ്രഫുത്ത മല്ലുവിനു് പ്രത്യയശാസ്ത്രപരമോ, മതപരമോ, വെടിപരമോ ആയ വിഷയങ്ങളിൽ, തന്റെ ശത്രുക്കളെ ആരെങ്കിലും അടിച്ചു് അണ്ണാക്കിൽ കൊടുക്കുന്ന അങ്കം വെട്ടലുകൾ ആസ്വദിച്ചു് കണ്ടിരുന്നു് സ്വയം ഭോഗിക്കുന്നതു് മുഖ്യം ബിഗിലേ!!

July 02 2024 09:48

“ഭ്രാന്തുള്ളവർക്കു് എംപിയോ എംഎൽഎയോ ആകാൻ കഴിയില്ലെന്നല്ലാതെ, ഗവർണറാകാൻ കഴിയില്ലെന്നു് ഭരണഘടന പറയുന്നില്ല. ” – എം. സ്വരാജ്.

ഗവർണറാവുക എന്നൊരു ഓപ്ഷനേ ഇനി തനിക്കു് ബാക്കിയുള്ളു എന്ന ആധിദമായ യാഥാർത്ഥ്യം ആത്മപരിശോധന വഴി സ്വരാജ് സഖാവിൽ മാനിഫെസ്റ്റ് ചെയ്തുകാണും.

July 02 2024 10:27

“മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രം” എന്ന മാർക്സിയൻ സൂക്തം ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ ജനം തിരഞ്ഞെടുപ്പിൽ പരമദയനീയമായി തോല്പിക്കുമ്പോൾ, സ്വയം മാറുന്നതിനു് പകരം, “ശൈലി മാറ്റം” എന്നും മറ്റുമുള്ള ഉപരിപ്ലവ വാഗ്ദാനങ്ങളും വായ്ത്താളങ്ങളുമായി തങ്ങളെ തോല്പിച്ച അതേ ജനത്തിൻ്റെ തെറ്റുകളും തെറ്റിദ്ധാരണകളും മാറ്റാൻ വൃഥാ ശ്രമം നടത്തുന്നതുപോലെ!

July 02 2024 12:40

താനൊരു മഹാസംഭവമാണെന്ന “ധാർഷ്ട്യം” കേവലമൊരു “മേയർ” പ്രോബ്ലമല്ല, അതൊരു പിണറായി പ്രോബ്ലമാണു്, അതൊരു ഗോവിന്ദൻ പ്രോബ്ലമാണു്, അതൊരു ചിറ്റപ്പൻ പ്രോബ്ലമാണു്, അതൊരു ചെന്താരക പ്രോബ്ലമാണു്, അതൊരു മാർക്സിസ്റ്റ് പ്രോബ്ലമാണു്, അതൊരു “Mallu hubris” പ്രോബ്ലമാണു്!!

July 02 2024 13:14

മല്യാലം പരിഭാഷ:

“കൊടുംകാറ്റിൽ പറക്കുന്ന ശവംതീനി കഴുകൻ കോടികൾ വാടകയുള്ള ഹെലിക്കോപ്റ്ററിന്റേതിനു് സമാനമായ വൻനിഴലുകൾ വീശുന്നതു് കാണുമ്പോൾ, അവസാനത്തിന്റെ ആരംഭം അടുത്തു എന്നറിയുക!” – സഖാവു് മാവോങ് ചൗവോങ് ഡെങ് സിയാവോങ് പിങ്ങോവ് ഷീങ് ജിങ്കോവ് പിങ് പോങ്ങോവ്

July 02 2024 13:40

“തെറ്റു് ചെയ്യാത്തവരായി ആരുണ്ടു് ഗോപൂ?!”

“കോപ്പറേറ്റീവിൽ കയ്യിട്ടാൽ കട്ടു് തിന്നാത്തവരായി ആരുണ്ടു് ഈഡ്യേ!?”

July 02 2024 14:06

ഒരു തെറ്റു് തെറ്റാണെന്നു് മനസ്സിലാക്കാനുള്ള കഴിവില്ലാത്ത ഒരു കൂട്ടത്തോടു് അവർ തെറ്റു് തിരുത്തണം എന്നു് ആഹ്വാനം ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളതു്, പ്രിയ സുഹൃത്തേ!?

July 03 2024 09:22

തോൽവിയിൽ നിന്നു് പാഠം പഠിക്കാമെന്നായിരുന്നു ഒറിജിനൽ പ്ലാൻ. അതു് പൊളിഞ്ഞു് പാളീസായി!

പാഠത്തിൽ നിന്നു് തോൽവി പഠിക്കുക എന്ന ഒരു ക്രിയയേ ഇനി കെ-കർത്താവിനു് കർമ്മമായിട്ടുള്ളു.

July 03 2024 10:35

കൊയിലാണ്ടി ഗുരുദേവ കോളെജ് പ്രിൻസിപ്പൽ ഒരു SFI വിപ്ലവമുകുളത്തിൻ്റെ “കർണ്ണ-ഫോട്ടോ” അടിച്ചു് പൊട്ടിച്ചെന്നു് പരാതി! അടിയുടെ ഊക്കിൽ പ്രിൻസിപ്പലിൻ്റെ കൈക്കുഴ “തലതിരിഞ്ഞു്” പോവുകയും ചെയ്തത്രെ!

ഈ ശുഭവാർത്ത പുറത്തുവന്നതോടെ, ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലേക്കു് ഒഴുകിയെത്തുന്ന വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വളർച്ചയാണു് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു് സാധാ മന്ത്രി V. ശിവൻകുട്ടിയും ഉന്നത മന്ത്രി R. ബിന്ദുവും സ്റ്റാറ്റിസ്റ്റിക്സ് സഹിതം പ്രഖ്യാപിച്ചതായും സ്ഥിരീകരിക്കപ്പെടാത്ത ഒരു കരക്കമ്പിയുണ്ടു്.

അങ്ങേർ ഇതെന്തൊരു പ്രിൻസിപ്പൽ!? ഒരു ചെവി-പടം മാത്രം തല്ലിപ്പൊട്ടിച്ചു് ആ വിപ്ലവക്കുരുന്നിനെ പൊതുജനത്തിൻ്റെ നെഞ്ചത്തേക്കു് ഇറക്കിവിട്ടതു് വളരെ മോശമായിപ്പോയി എന്നു് പറയാതെ വയ്യ! ഉത്തമപൗരരെ വാർത്തെടുക്കുക എന്ന ചുമതലയുള്ള പ്രിൻസിപ്പലിൻ്റെ കാലുവെട്ടി, രാഷ്ട്രപുരോഗതിയിൽ തൻ്റെ ഹസ്തമുദ്ര പതിപ്പിക്കാൻ തക്കം പാർക്കുന്ന ക്രിമിനലുകളുടെയൊക്കെ രണ്ടു് ചെവിയും രണ്ടു് കണ്ണും തല്ലിപ്പൊട്ടിച്ചു്, പട്ടിക്കൂട്ടിൽ പൂട്ടിയിട്ടു്, പൊതുഖജനാവിൽ നിന്നും പണം മുടക്കി കിറ്റുവാങ്ങി മൂന്നുനേരം തീറ്റി “പോറ്റിയെക്കൊണ്ടു്” വളർത്തിക്കുകയായിരുന്നു അങ്ങേർ ചെയ്യേണ്ടിയിരുന്നതു്!

ക്രിമിനലുകളെ പൊതുസമൂഹത്തിലേക്കു് അഴിച്ചുവിട്ടു് സ്വൈരഗാമിയായി യഥേഷ്ടം വിഹരിക്കാൻ അനുവദിക്കുന്നതിനേക്കാൾ, സാമ്പത്തികമായും സാമൂഹികമായും അമ്പെ കുറവു് നഷ്ടമേ, അവറ്റകളെ പട്ടിക്കൂട്ടിലിട്ടു് തീറ്റ കൊടുത്തു് “പോറ്റി” വളർത്തുന്നതുവഴി പൊതുസമൂഹത്തിനു് ഉണ്ടാകുമായിരുന്നുള്ളു.

തിന്നാനും തൂറാനും മുദ്രാവാക്യം കുരയ്ക്കാനും പട്ടിക്കൂടുതന്നെ ധാരാളം! തുടലിൽപ്പൂട്ടി കൂട്ടിൽ ഇട്ടിരിക്കുന്ന പട്ടികളും ആവക “സാംസ്കാരിക” കർമ്മങ്ങൾ നിർവ്വഹിക്കുന്നുണ്ടെന്നോർക്കുക!

July 03 2024 12:11

അനന്യസാധാരണവും, അത്യുജ്ജ്വലമായ പാർലമെന്റ് തിരഞ്ഞെടുപ്പു് വിജയകാരണകാരിയുമെന്നു് അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ട, മിന്നല്പിണറായ എന്റെ ഇപ്പോഴത്തെ ശൈലി മാറ്റാൻ എനക്കു് ഒരു പരനാറിയുടെയും, ഒരു നികൃഷ്ടജീവിയുടെയും, ഒരു കുലംകുത്തിയുടെയും, ഒരു വിവരദോഷിയുടെയും വിദഗ്ദ്ധോപദേശം ആവശ്യമില്ല.

ഇനി, മഹാപ്രളയം മൂലമോ, മഹാമാരി മൂലമോ, മഹാമഴ മൂലമോ, മഹാ കേരളീയം മൂലമോ, മഹാ നവകേരള തൂറൽബസ് യാത്ര മൂലമോ, പൊതുജനത്തിന്റെ ആസനങ്ങളിൽ മൈലാഞ്ചിപൂശൽ, അഥവാ മഹാ മുഖാമുഖ മാമാങ്കം മൂലമോ, മഹാ ലോകകേരളസഭ മഹാമഹം മൂലമോ, സാമൂഹികവും, രാഷ്ട്രീയവും, മതപരവും, വിദ്യാഭ്യാസപരവും, ശാസ്ത്രീയവും, സാംസ്കാരികവുമായ വിഷയങ്ങളിൽ “പരിമിതപ്രജ്ഞനായ” ഒരു ഉപദേഷ്ടാവിന്റെ ആവശ്യം എനക്കുണ്ടെന്നു്, എപ്പോഴെങ്കിലും എന്റെ “അബോധമനസ്സിൽ” എനക്കു് ബോധോദയം ഉണ്ടാകുന്ന പക്ഷം, എന്റെ ചിരകാല ഔദ്യോഗിക ഉപദേഷ്ടാവു്, സാക്ഷാൽ “ലിംഗാധിപതി”, സഖാവു് ശശിയോടു് ചോദിച്ചു് ആവകകൾക്കുള്ള പരിഹാരം ഞാൻ കണ്ടോളും!

July 03 2024 12:11

“എന്റെ മുറിയിൽ കിടന്നുറങ്ങാൻ ഇന്നും നീ അനുവദിക്കപ്പെടുന്നില്ലെങ്കിൽ, ഞാൻ നിന്റെ വീട്ടിൽ കിടന്നുറങ്ങും.” 🙂

(A man, a word!)🙂

July 03 2024 12:56

“Adolescence” കാലഘട്ടത്തിൽ, വിരളമായിരുന്ന വിശ്രമവേളകളിൽ, എന്തിനെന്നറിയാതെ ഞാൻ കോർത്തിണക്കാറുണ്ടായിരുന്ന എന്റെ പ്രണയസ്വപ്നങ്ങളെയും, ജീവിതസങ്കല്പങ്ങളെയും വർണ്ണഭരിതവും മനോഹരവുമാക്കിയിരുന്ന ചുരുക്കം ചില ചലച്ചിത്രഗാനങ്ങളിലൊന്നു്:

July 03 2024 14:35

ദൃശ്യ-ശ്രവ്യ മല്ലു മാദ്ധ്യമങ്ങളെ വിദഗ്ദ്ധമായി ഉപദേശിക്കാൻ വേണ്ടത്ര “വൈജ്ഞാനികം” പാർട്ടി സ്റ്റഡി ക്ലാസ്സുകളിലൂടെ ഞാൻ നേടിയിട്ടില്ല എന്നു് ആദ്യമേ കുമ്പസാരിക്കുന്നു. പക്ഷേങ്കി, കാണുന്ന കാര്യങ്ങളെപ്പറ്റി എന്തെങ്കിലുമൊരു “വിഡ്ഢിത്തം” വിളമ്പിയില്ലെങ്കിൽ യാതൊരുവിധ സ്വസ്ഥതയും കിട്ടാത്ത ഒരു “പ്രതിലോമകാരി” എന്ന നിലയിൽ, ഒരുകാര്യം നിങ്ങളോടു് “വിനയകുനിയനായി” അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:

കാര്യങ്ങൾ നിങ്ങളുടേതായ “മറിമായം” ചേർക്കാതെ, വസ്തുനിഷ്ഠമായി മനുഷ്യരെ അറിയിയ്ക്കലാണു് പത്രപ്രവർത്തനം എന്നതുകൊണ്ടു് നിങ്ങൾ ലക്ഷ്യമാക്കുന്നതെങ്കിൽ, റജി ലൂക്കോസ്, കെ. അനിൽ കുമാർ, കെ. എസ്. അരുൺ കുമാർ, ജെയ്ക്ക് സി. തോമസ്, വി. വസീഫ്, ആർഷോ, വൺഷോ, റ്റൂഷോ, ത്രീഷോ, ഫോർഷോ, ഫൈവ്‌ഷോ ഇത്യാദി “കണ്ടം ബച്ച കോട്ടുകളെ” ചാനൽച്ചർച്ചകളിൽ പങ്കെടുപ്പിച്ചു്, ഏറിയോ കുറഞ്ഞോ നിങ്ങളെ കേൾക്കുന്ന മനുഷ്യരുടെ സാമാന്യബുദ്ധിയെ ദയവായി വ്യഭിചരിക്കാതിരിക്കുക!

നന്ദി, നമസ്കാരം!!

July 03 2024 14:57

ജനം ദുരിതമനുഭവിക്കുമ്പോൾ, അന്തം വിട്ടു് കുന്തം വിഴുങ്ങി ആർത്തു് ചിരിച്ചു് ഉല്ലസിക്കുന്ന പൺറോയ് വിജ്യോയ് രീതി എനിക്കജ്ഞാതമാണു്.

പക്ഷേങ്കി, “നമ്മളൊക്കെ വിദ്യാഭ്യാസത്തിന്റെ മേന്മ അറിഞ്ഞവരാണു്” എന്ന പൺറോയ് വിജ്യോയ് ഭക്തൻ സഖാവു് റജി ലൂക്കോസിന്റെ “വിപ്ലവ വൈജ്ഞാനികം” കേട്ടപ്പോൾ, സത്യമായിട്ടും എനക്കെന്റെ “അർശസ്സു് കൊതം” തുറക്കുമാറു് ആർത്തട്ടഹസിക്കേണ്ടിവന്നു!

എന്നോടു് ഷമി!!

July 03 2024 15:18

എച്ച്യൂസ് മി, പിണറായി വിജയൻ സഖാവേ, താങ്കൾ കേവലമൊരു മൈരനാണു്!!!

July 03 2024 16:07

അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചവർക്കായല്ല, താൻ വായിക്കുന്നതെന്തെന്നു് മനസ്സിലാക്കാൻ പഠിച്ചവർക്കായാണു്, ഈ ഭൂമിയിൽ ജീവിക്കാൻ എനിക്കു് ലഭിച്ച സമയം എഴുത്തിനായി ഞാൻ ചിലവഴിക്കുന്നതു്. അതല്ലാത്തവർ ദയവായി എന്നോടു് ക്ഷമിക്കുക! നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ശേഷി എനിക്കില്ല.

July 04 2024 09:09

പിണറായിയെപ്പോലെ ജനങ്ങളുടെ ഒരു വിനീത ദാസനായിരുന്നെങ്കിൽ, ഹോൺ മുഴക്കുന്ന നാല്പതു് കാറുകളുടെ അകമ്പടിയോടെ ചീറിപ്പാഞ്ഞു് അതേ ജനങ്ങളെ പൊതുറോഡുകളിൽ നിന്നും നാലുപാടും ആട്ടിപ്പായിക്കാമായിരുന്നു!

July 04 2024 09:40

“എ.എ. റഹീം (സിപിഎം)” എന്ന വിക്കിപ്പീഡിയ താളിൽ ഇങ്ങനെ കാണുന്നു! 🙂🙂

വ്യക്തിഗത വിവരങ്ങൾ:

ജനനം: ഡി.വൈ.എഫ്.ഐ. 9 May 1980 – ഡി.വൈ.എഫ്.ഐ.

മരണം: ഡി.വൈ.എഫ്.ഐ. – അഖിലേന്ത്യാ പ്രസിഡന്റ്

അന്ത്യവിശ്രമം: ഡി.വൈ.എഫ്.ഐ. – അഖിലേന്ത്യാ പ്രസിഡന്റ്

ആളുടെ വെടി തീർന്നോടേ!? 😀😀

July 04 2024 11:23

“താൻ രാവിലെ വാഗ്ദാനം ചെയ്തതെന്തെന്നു് വൈകുന്നേരം ആകുമ്പോഴേക്കും അറിയാതെ പോകുന്ന ഒരു മനുഷ്യനെക്കൊണ്ടു് ഒരു ഗോത്രത്തിനു് എന്തു് പ്രയോജനം?” – പഴയ (റെഡ്) ഇൻഡ്യൻ സുഭാഷിതം.

[അതുപോലൊരു സുഭാഷിതം (ബ്രൗൺ) ഇൻഡ്യൻ മല്ലു ഗോത്രത്തിൽ ഇല്ലാത്തതു മൂലമാവണം സാമൂഹിക ഗർഭപാത്രത്തിൽ ഗോത്രനാശകരായ കാരണഭൂതങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നതും, തിരഞ്ഞെടുപ്പു് എന്ന പ്രഹസനങ്ങളിലൂടെ അവറ്റകൾ കുടം പൊട്ടിച്ചു് പുറത്തുവന്നു് “ഗോത്രത്തിനു്” ഭീഷണിയായിത്തീരുന്നതും!!]

July 04 2024 13:50

“രാഷ്ട്രീയം” എന്ന വിഷയം ഏതോ പ്രഫുത്തമല്ലു വിക്കിപ്പീഡിയയിൽ വർണ്ണിച്ചിരിക്കുന്നതു് കോപ്പി പെയ്‌സ്റ്റ് ചെയ്തതാണു് താഴെ:

>>>അക്ഷരാർഥത്തിൽ, ‘രാഷ്ട്രത്തെ സംബന്ധിക്കുന്ന’എന്നാണ് രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം.പക്ഷേ വിപുലമായ അർത്ഥത്തിൽ ഒരു കൂട്ടം ആളുകൾ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പക്രിയയാണ് രാഷ്ട്രീയം. രാഷ്ട്രപരം എന്നതും ഇതിനു സമാനമയ അർതമാനു”

“സാധ്യമായ രീതിയിൽ ഒരു സംഘടിത സമൂഹത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് അവരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള കാലാതീതവും,അവസാനിക്കാത്തതും സാർവത്രികവുമായ പ്രവർത്തനങ്ങളെ രാഷ്ട്രീയം എന്ന് വിളിക്കുന്നു.”<<<

ഒരു “മല്ലു” കാഴ്ചപ്പാടിൽ, “രാഷ്ട്രീയം” എന്ന “പക്രിയ” എന്താണെന്നു് “അക്ഷരാർഥത്തിൽ” മനസ്സിലാക്കാൻ ഇതിൽക്കൂടുതലെന്തു് വേണം?

“Politics” എന്ന വിഷയം “ഇങ്ഗ്ലീഷ്‌ സായിപ്പു്” എങ്ങനെയാണു് കൈകാര്യം ചെയ്തിരിക്കുന്നതെന്നു് അറിയേണ്ടവർക്കു് അതിവിടെ കാണാം:

https://en.wikipedia.org/wiki/Politics

[തനിക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി മാത്രം അഭിപ്രായം പറയുക, അറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടാതിരിക്കുക എന്നതു് ഉന്നതമായ ഒരു മാനുഷികഗുണമാണു്. പക്ഷേ അതിനു്, താൻ വലിയവായിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തെപ്പറ്റി തനിക്കൊരു ചുക്കും അറിയില്ല എന്ന പ്രാഥമികബോദ്ധ്യം മനുഷ്യനു് ഉണ്ടാകേണ്ടതുണ്ടു്. പഴയ ഗ്രീക്ക് ഫിലോസഫർ സഖാവു് സോക്രട്ടീസിന്റെ വാക്കുകളിൽ പറഞ്ഞാൽ, “I know that I know nothing” എന്ന തത്ത്വചിന്താപരമായ ഒരുതരം പ്രൈമറി ബോദ്ധ്യം! അതല്ലെങ്കിൽ, “Whatever can be said can be said clearly; And what you can’t talk about, you have to keep quiet about” എന്ന, ഓസ്ട്രിയൻ ഫിലോസഫർ സഖാവു് “Ludwig Josef Johann Wittgenstein” ഉദ്ബോധിപ്പിച്ചപോലുള്ള തത്ത്വചിന്താപരമായ “സെക്കൻഡറി” ബോദ്ധ്യം! ഈ രണ്ടു് ബോദ്ധ്യവുമില്ലെങ്കിൽ, അന്തിമയങ്ങും നേരത്തെ, ചന്ത പിരിയും നേരത്തെ, പതിവു് മല്ലു ചാനൽച്ചർച്ചകളിൽ ഇടതു് സഹയാത്രികരായി പങ്കെടുക്കാം, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” മാക്രിസ്റ്റ് പ്രത്യയശാസ്ത്രത്തെപ്പറ്റി തനുവും മനവും തളരുവോളം വിടുവായത്തം വിളമ്പി, എതിരാളികളുടെയും ആങ്കറുടെയും തെറികൾ സംയുക്തമായി കേട്ടു് ആത്മസായുജ്യമടയാം!! ആത്മസായുജ്യമടയൽ വളരെ മോശമായ കാര്യമാണെന്നൊരർത്ഥം ഇപ്പറഞ്ഞതിനില്ല, k-ട്ടോ.]

July 04 2024 14:51

KPCC അദ്ധ്യക്ഷൻ കെ. സുധാകരൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ കൂടോത്രഫലമെന്നു് രാജ് മോഹൻ ഉണ്ണിത്താൻ കണ്ടെത്തിയത്രെ!

ഉണ്ണിത്താൻ ഒരു കൂടോത്രക്കാരനാണെന്ന സംശയം പണ്ടേ എനിക്കുണ്ടായിരുന്നു! കൂടോത്രം വഴി എട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെൺകൊടിയെ തൻ്റെ കാറിൻ്റെ പിൻസീറ്റിൽ എത്തിച്ചവനാണു് കക്ഷി!! ആൾ ചുട്ട കോഴിയെ പറപറാ പറപ്പിക്കും!!!

July 05 2024 12:11

സാറേ, സാറാമ്മേ, ഞാൻ മഹാരാജാവൊന്ന്വല്ല. ഞാൻ ജനങ്ങളുടെ ദാസനാണു്. എല്ലാ കാലത്തും, എല്ലാ ഉച്ചയ്ക്കും, എല്ലാ വൈകിട്ടും, എല്ലാ നട്ടപ്പാതിരയിലും ഞാൻ മരപ്പട്ടികൾക്കും ജനങ്ങൾക്കുമൊപ്പമാണു്!

ഞാൻ മരപ്പട്ടികളുടെ അഭ്യുദയകാംക്ഷിയാണു്, ജനങ്ങളുടെ ഒപ്പമാണു്, ജനങ്ങളുടെ ഒപ്പനയാണു്, ജനങ്ങളുടെ ഒപ്രുശുമയാണു്!

ഞാൻ ജനങ്ങളുടെ കൂടയാണു്, കൊട്ടയാണു്, വട്ടിയാണു്, മുറമാണു്, പരമ്പാണു്, വട്ടനാണു്, പൊട്ടനാണു്, ബഫൂണാണു്!

ഞാനാകുന്ന ഈ ഞാൻ ജനങ്ങളുടെ കാല്ക്കീഴിലെ മണ്ണു് മാന്തുന്നവനാണു്, ഞാൻ ജനമാണു്, ജനഗണ-മലമാണു്, ജനപുരി-മന്ദനാണു്!!

ഞാൻ വിഡ്ഢിത്തം വിളമ്പുന്ന വെറുമൊരു വിടുവായനല്ല, ഈ ഞാൻ എല്ലാമെല്ലാമാണു്! [“The state, that is me!” (L’État, c’est moi)]

എന്റെ കണ്മുന്നിൽ സംഭവിക്കുന്നതു് കാണാത്തവനും, ഒരിടത്തും സംഭവിക്കാത്തതു് കാണുന്നവനുമാകുന്നു, സെപ്റ്റിക് ടാങ്കിൽ മുളച്ച സൂര്യനും, കൂടെ നടന്നവരെ ഒറ്റി വളർന്ന മഹാമാരിയുമായ ഈ ഞാൻ!

എന്നെ കുമ്പിട്ടാരാധിക്കാത്ത കുലംകുത്തികളെ വെട്ടിക്കൊന്നു് ഉപ്പിട്ടുമൂടി രക്ഷാപ്രവർത്തനം നടത്താൻ അവരാതമെടുത്ത ഏറ്റവും ഒടുക്കത്തെ ലോകരക്ഷകനാകുന്നു, കൊടുംകാറ്റിൽ കൊതം തുറന്നു് പറക്കാൻ ശേഷിയുള്ള, ശവംതീനിക്കഴുകനായ, ഈ ഞാനാകുന്ന ഞാൻ!!

[“ഞാൻ ആല്ഫയും ഒമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും (കാരണഭൂതവും അകാരണപ്രേതവും) ആകുന്നു.” – ബൈബിൾ വെളിപാടു് 22: 13]

July 05 2024 12:52

“പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂപോലഴകുള്ളോരായിരുന്നു

ആണുങ്ങളായി വളർന്നോരെല്ലാം അങ്കം ജയിച്ചവരായിരുന്നു.”

“ഈഴവരായി ജനിച്ചോരെല്ലാം മാക്രിക്കൊണാപ്പന്മാരായിരുന്നു

പിണുമന്ദൻ പ്രഭുവായിത്തീർന്നതോടെ അവരെല്ലാം ഇന്ത്യാക്കാരായി മാറി.”

(വൃത്തം: അങ്കക്കളരി മഹിമ, അലങ്കാരം: കമ്മിക്കുരുതി കരുതൽ)

July 05 2024 14:08

എത്രമാത്രം റാഷണലായ ഫിലോസഫേഴ്സായാലും, എത്രമാത്രം ഒബ്ജക്റ്റീവായ ശാസ്ത്രജ്ഞരായാലും, അവർക്കും – ഏതൊരു “റിക്ഷാവാലയെയും” പോലെ – വിശപ്പും ദാഹവുമുണ്ടു്; അവർ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ടു്!

കൊട്ടിഘോഷിക്കപ്പെടുന്ന “റിയാലിറ്റിയുടെ” നിഷേധിക്കാനാവാത്ത ഒരു അവിഭാജ്യഘടകമാണു്, അവിഭാജ്യഘടകമായിരിക്കേണ്ടതുണ്ടു്, അതും.

July 05 2024 14:21

“ഒരു ചെന്നായക്കൂട്ടത്തെ നയിക്കാൻ നിനക്കു് കഴിയുന്നതിനു്, ഒരു സിംഹക്കൂട്ടത്തെ നയിക്കാനും നിനക്കു് കഴിയുമെന്നു് അർത്ഥമില്ല.”

July 05 2024 16:12

“കാളിദാസൻ” എന്ന പേരിൽ അറിയപ്പെടുന്ന സഖാവു് മഹാകവി സാക്ഷാൽ കാളിദാസനായി രൂപാന്തരപ്പെട്ടതിന്റെ ഉള്ളറകളിലേക്കു് വെളിച്ചം വീശുന്ന അപസർപ്പക കഥാകഥനം – രത്നച്ചുരുക്കം:

ബൂർഷ്വാ ഭദ്രകാളിയുടെ രൗദ്രഭാവത്തിലുള്ള ചോദ്യം: “പുറത്താരു്?”

പില്ക്കാലത്തു് കാളിദാസൻ ആകേണ്ടവനായ സാക്ഷാൽ സഖാവിന്റെ ധാർഷ്ട്യപൂർവ്വമായ മറുചോദ്യം: “അകത്താരു്?”

അതിനു്, ബൂർഷ്വാ ഭദ്രകാളിയുടെ ഡിപ്ലോമാറ്റിക്കായുള്ള മറുപടി: “അകത്തു് കാളി.”

പില്ക്കാലത്തു് കാളിദാസൻ ആകേണ്ടവനായ സാക്ഷാൽ സഖാവിന്റെ സന്ദർഭാനുസൃതം മയപ്പെടുത്തിയ മൈലാഞ്ചി മറുപടി: “പുറത്തു് ദാസൻ, കാളിദാസൻ!

(Bond, James Bond!)”

ഈ വിഷയത്തിൽ, പാമ്പുകൾ ഇണചേരുന്നതുപോലെ, ചങ്കിലെ ചൈനയുമായി കെട്ടുപിണഞ്ഞു് ജീവധാരണം നടത്തുന്ന വിപ്ലവസഖാവു് ചിന്തേച്ചി “വൈലോപ്പിള്ളിയുടെ വാഴക്കുലയെ” കണ്ടമാനം പിടിച്ചുലച്ചു് നടത്തിയതുപോലുള്ള മാർക്സിയൻ സൈദ്ധാന്തിക ഗവേഷണങ്ങളിലൂടെ ഡോക്ടറേറ്റ് എടുത്തു് സമൂഹത്തിൽ ഒരു നിലയും വിലയുമുണ്ടാക്കാൻ കൊതിപൂണ്ടിരിക്കുന്നവർക്കു് പ്രയോജനപ്രദമായേക്കാവുന്ന ഒരു “ലിങ്കം” ഇവിടെ കൊടുക്കുന്നു:

https://shorturl.at/42dUJ

July 05 2024 17:31

എന്തുകൊണ്ടെന്നറിയില്ല, സഖാവു് സ്പീക്കറുടെ മോന്ത കാണുമ്പോൾ, നാട്ടിലായിരുന്ന കാലത്തു് ഞാൻ ഭുജിച്ചിട്ടുള്ള “പൂരി” എൻ്റെ മനസ്സിലേക്കു് തികട്ടിവരും. അതു് ഗുരുതരമായ വല്ല മാനസിക രോഗവുമാണോ ആവോ? ആ, ആർക്കറിയാം!

July 06 2024 10:38

മേൽവസ്ത്രമായി ആട്ടിൻതോൽ ചൂരിദാറോ, സൽവാർ കമീസോ ധരിക്കാൻ തിരക്കിനിടയിൽ ചെന്നായേച്ചി മറന്നതാവാനേ സാദ്ധ്യതയുള്ളു.

July 06 2024 14:31

“പട പേടിച്ചു് പന്തളത്തു് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട!”

പേ പിടിച്ചു് തുടലുപൊട്ടിച്ചു് തുള്ളുന്ന എസ്എഫ്ഐ കുട്ടിച്ചാത്തന്മാരെപ്പറ്റി പരാതിയുമായി പ്രതിപക്ഷം നിയമസഭയിൽ ചെന്നപ്പോൾ, മുഴുഭ്രാന്തു് പിടിച്ചു് ചങ്ങലപൊട്ടിച്ചു് ഉറഞ്ഞുതുള്ളുന്ന, “പൂതലിച്ച” സിപിഎമ്മിലെ കാരണഭൂതവും കുട്ടിഭൂതങ്ങളും!!

July 07 2024 10:33

വലതുകയ്യിൽ “Thy Kingdom Come” ദൈവസ്നേഹത്തിൻ്റെ പൊൻകുരിശും, ഇടതുകയ്യിൽ കൊലയാളിപ്പാർട്ടിയുടെ പൊന്നരിവാളുമായി, ഊർജ്ജശൂന്യയായി മുഷ്ടിചുരുട്ടി വിപ്ലവമുദ്രാവാക്യം വിസർജ്ജിക്കുന്ന ആരോഗ്യമന്ത്രി സഖാവു് വീണ ജോർജ്ജിനെ കണ്ടപ്പോൾ, ഇരട്ടപെറ്റതിനു് പിന്നാലെ എറിഞ്ഞുതൂറ്റലും പിടിപെട്ടു് തളർന്നു് അവശയായ ചാവാലിപ്പശുവിനെയാണു് ഓർമ്മവന്നതു്!

കേരളത്തിലെ കിറ്റുജനതയുടെ ആരോഗ്യവും, വനിതകളുടെ വികസനവും, ശിശുക്കളുടെ മുലകുടിയുമെല്ലാം നോക്കിനടത്താൻ ചുമതലയുള്ള ഒരു മന്ത്രിണിക്കു് സ്വന്തം ആരോഗ്യം നിലനിർത്താൻ അവശ്യം ആവശ്യമായ “ഇഡ്ഡലിയും” ലേഹ്യവും രസായനവും കഷായവും കപ്പപ്പുഴുക്കും വരാൽക്കറിയും “ജീവൻജോണും” വാങ്ങാൻ മതിയായ ശമ്പളവും യാത്രാബത്തയും മറ്റലവൻസുകളും എന്തുകൊണ്ടു് കേരളത്തിലെ പൊതുഖജനാവിൻ്റെ ചുമതലക്കാരായ കാവൽഭൂതങ്ങൾ കൊടുക്കുന്നില്ല എന്നു് എനക്കു് എത്ര ആലോചിച്ചിട്ടും ഒട്ടും മൻസിൽ ആകുന്നില്ല.

ശക്തി-മത്തായി മുഷ്ടിചുരുട്ടി ആകാശത്തേക്കെറിഞ്ഞു്, ഊർജ്ജസ്വലയായി തീപാറുന്ന വിപ്ലവമുദ്രാവാക്യം മുഴക്കാനുള്ള ശേഷിപോലും ഇല്ലാത്ത വിധത്തിൽ ഒരു പാവം മന്ത്രിയെ പട്ടിണിക്കിടുന്ന ഒരു സമൂഹം നശിച്ചു് നാറാണക്കല്ലിളകുമെന്ന ഭീകരമായ ഭീഷണിയോടെ ഞാൻ എൻ്റെ വാക്കുകളെ നാട മുറിച്ചു് ചുരുക്കുന്നു.

നന്ദി, വിപ്ലവനമസ്കാരം!

July 07 2024 11:50

“ജൈവ ബുദ്ധിജീവിയായ” (organic intellectual) മുഖ്യമന്ത്രിയെയും, “ഗ്രാംഷി എക്സ്പെർട്ടും”, സ്വന്തം വീടു്, യാതൊരുവിധ നോക്കുകൂലിയും കൊടുക്കാതെ, സ്വന്തം തലയിൽ ചുമന്നുകൊണ്ടു് തൃശ്ശൂർ പൂരം, രാമേശ്വരം, കാശി, “പനസി ദശായം പാശി” (“ചക്കി പത്തായത്തിൽ കയറി”) മുതലായ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലേക്കു് ഭക്തിപുരസ്സരം തീർത്ഥാടനങ്ങൾ നടത്തുന്ന “അജൈവ പുത്തി-ചീവിടുമായ” (“inorganic intellectual cricket”) ഉന്നത വിദ്യാഭാസമന്ത്രിയെയും അനുഭവിച്ചു്, “കണ്ടു് മടുത്ത” മല്ലുക്കളോടോ, “എ. കെ. ബാലൻ” പുസ്സി ക്യാറ്റേ, നീ ഓർഗാനിക് ചുണ്ടെലികളെപ്പറ്റി താത്വികമായ ഉദ്ബോധനം നടത്തുന്നതു്?!

July 07 2024 12:04

കോപ്പു് പാർട്ടിക്കെന്തു് കാപ്പ!?

പോരെങ്കിൽ, “ആകെ നനഞ്ഞാൽ പിന്നെ കുളിരില്ല” എന്നു് മാർക്‌സും, “മൂക്കോളം മുങ്ങിയാൽ പിന്നെ മൂവാളോ നാലാളോ എന്നു് നോക്കാനില്ല” എന്നു് എങ്ഗൽസും പറഞ്ഞിട്ടുമുണ്ടു്.

July 07 2024 13:21

മണിവിരലിൽ മധുരിതമായ വേദന അനുഭവപ്പെടാൻ തുടങ്ങുവോളം ഇന്നും എല്ലാ പ്രിയ സുഹൃത്തുക്കളുടെയും “story”-യിൽ ക്ലിക്ക് ചെയ്തു.

“മധുമാസകാലം മധുരവർണ്ണങ്ങൾ വരച്ചുചേർക്കുകയും, ഒരു ഗ്രീഷ്മസ്വപ്നം സഫലമാകുകയും, ഓരോ ചിത്രവും മാറുകയും ചെയ്യുമ്പോൾ, മണിവീണ മീട്ടാൻ” എനിക്കു് എന്റെ മണിവിരലുകൾ ആവശ്യമായി വരുമെന്നതുകൊണ്ടു് മാത്രമാണു് “story”-കളിലെ “ക്ലിക്കിക്കളിക്കു്” ഒരു “semicolon” ഇടാൻ ഞാൻ നിർബന്ധിതനായതു്.

പ്രത്യേകമായ ചില കാഴ്ചപ്പാടുകളിൽ, പ്രത്യേകമായ ചില അഭിനിവേശം, കൃത്യമായി വിശദീകരിക്കാനാവാത്ത ചില പ്രത്യേകതകളുള്ള അപൂർവ്വം ചില വ്യക്തികളോടു് എനിക്കു് തോന്നാറുണ്ടെന്നു് സത്യസന്ധതയുടെ പേരിൽ കുമ്പസാരിക്കേണ്ടി വരുമ്പോഴും, പൊതുവായ കാഴ്ചപ്പാടിൽ, പ്രത്യാഖ്യാതരല്ലാത്ത എല്ലായിനം വ്യക്തികളെയും വ്യക്തിത്വങ്ങളെയും, അഥവാ സാമാന്യരായ എല്ലാ മനുഷ്യരെയും ഒരുപോലെ കൈകാര്യം ചെയ്യാൻ പരമാവധി പരിശ്രമിക്കുന്നതാണു് എന്റെ രീതി.

“മണി ചെയിൻ” പോലുള്ള “ശാസ്ത്രീയ പണശേഖരൻ” പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമായി, മതങ്ങളിലും, രാഷ്ട്രീയത്തിലും, കെ-പാർട്ടികളിലും, കെ-പ്രണയത്തിലും, ഫെയ്‌സ്ബുക്ക് സ്റ്റോറികളിലുമെല്ലാം നമ്മൾ നയം മുൻകൂറായി വ്യക്തമാക്കിയിരിക്കണം എന്നതാണല്ലോ നവകേരളത്തിൽ നിലവിലിരിക്കുന്ന ഒരു അംഗീകൃത നാട്ടുനടപ്പു്!

Postscript:

താനൊരു ഉജ്ജ്വല “മണിവീണമീട്ടനാണെന്നു്” സഖാവു് പ്രേംനസീർ തന്റെ ആരാധകവൃന്ദത്തെ അസന്ദിഗ്ദ്ധമായി ബോദ്ധ്യപ്പെടുത്തിയതു് ഈ സീനോടെയാണു്!

July 07 2024 15:21

കോയിന്ദൻ പാർട്ടിയിൽ തുടരേണ്ടതുണ്ടു്. കാരണം, യൂറോപ്പിനെ പിടികൂടിയെന്നു് മാർക്സിനു് തോന്നിയ കമ്മ്യൂണിസ്റ്റ് “ഭൂതത്തെ” എന്നേക്കുമായി ഉന്മൂലനം ചെയ്യാൻ “കൽമഴുവുമായി” പോത്തുകളാക്കപ്പെട്ട പൊതുജനം വിശ്വരൂപത്തിലെത്തുമ്പോൾ, ജീവനും കൊണ്ടോടുന്ന കാരണഭൂതത്തിനു് “ലെഫ്റ്റ് റൈറ്റ് – ലെഫ്റ്റ് റൈറ്റ് ” എന്നു് താളം ചൊല്ലിക്കൊടുക്കാൻ ഒരു “പിസിക്കൽ എജിക്കേശൻ” മാസ്റ്റർ നല്ലതാണു്!

July 07 2024 15:21

ഒന്നുകിൽ ഞാൻ സത്തുകാണണം, അല്ലെങ്കിൽ സാക്ഷാൽ യമകാലൻ സത്തുകാണണം!

അല്ലായിരുന്നെങ്കിൽ, “Agency for New and Renewable Energy Research and Technology” (ANERT) എന്ന “കുന്ത്രാണ്ടത്തിൻ്റെ” തലപ്പത്തു് മന്ത്രിയായി ഒരു കെ. കൃഷ്ണൻകുട്ടിക്കു് വാണരുളാൻ സത്യമായിട്ടും കഴിയുമായിരുന്നില്ല.

July 07 2024 17:29

സി. പി. ഐ. (എം) ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയോ, മാർക്സിസ്റ്റ് പാർട്ടിയോ, ഇടതുപക്ഷ പാർട്ടിയോ, ജനാധിപത്യ പാർട്ടിയോ, രാഷ്ട്രീയപാർട്ടി പോലുമോ അല്ല, അതൊരു മാഫിയാ കൂട്ടമാണു്, ഒരു ക്രിമിനൽ സംഘമാണു്, ഒരു ജനാധിപത്യസമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യപ്പെടേണ്ട സാമൂഹ്യവിരുദ്ധർ “പാർട്ടി” എന്നു് പേരിട്ട ഒരു പ്രാകൃത സംഘടന മാത്രമാണു്.

July 07 2024 18:02

വൺ മില്യൺ ഡോളർ ചോദ്യം: “എന്നിട്ടും എന്തുകൊണ്ടു് കേരളത്തിൽ സിപിഎം വാഴുന്നു?”

“Elementary my dear Watson, പ്രഫുത്തർ എന്നു് സ്വയം പൊക്കുന്ന മല്ലുക്കൾ സത്യത്തിൽ “stupidos maximos” ആയതുകൊണ്ടു്.”

July 07 2024 18:52

ചിലയാളുകളുണ്ടു്: ഉറക്കമെണീറ്റാൽ സഖാവു് പിണറായിയെയും മാക്രിസ്റ്റ് പാർട്ടിയെയും നല്ലതിൽ നാലു് തെറി പറഞ്ഞില്ലെങ്കിൽ പ്രഭാതകർമ്മങ്ങൾ നിർവ്വഹിക്കാൻ പോലും അവർക്കു് കഴിയില്ല!🙂

എന്തൊരു കഷ്ടമാണിതു്!! 🙂🙂

July 07 2024 19:28

“ആന്തരഭാരം ഒഴിവാക്കാൻ ഞാൻ യോഗ ചെയ്യുന്നു.”

“ഞാൻ (അതിനു്) തൂറാൻ പോകുന്നു.”

July 08 2024 10:28

“പ്രായപൂർത്തിയാകാത്ത” മക്കൾ KSEB ആപ്പീസറന്മാരോടു് അതിക്രമം കാണിച്ചാൽ, അവരുടെ അപ്പൻ സമസ്താപരാധത്തിനു് മാപ്പു് പറയണം! ഇല്ലെങ്കിൽ, അപ്പൻ്റെ വീട്ടിലേയ്ക്കുള്ള വൈദ്യുതി KSEB വിച്ഛേദിക്കും! അതിനുള്ള പരമാധികാരം നവകേരള KSEB-യിലെ ഏമാന്മാർക്കുണ്ടു്!!

July 08 2024 11:19

“ഈ കിഴവി മുയ്മൻ ദിവസവും ജനലിൽ തൂങ്ങിക്കിടന്നു് നമ്മളെപ്പറ്റി ബ്ലോഗ് ചെയ്യുകയാണു്!”

[ചിലർക്കു് ഇഞ്ചി പക്ഷം, ചിലർക്കു് കൊഞ്ചു് പക്ഷം! ചിലർക്കു് മെത്രാൻസ് നികൃഷ്ടജീവികൾ, ചിലർക്കു് ബ്ലോഗേഴ്സ് നികൃഷ്ടജീവികൾ! ബഹുജനം പലവിധം!!]

July 08 2024 11:55

“പൊട്ടൻ ദുഷ്ടന്റെ ഫലം ചെയ്യും” എന്ന, വൈരുദ്ധ്യാത്മക-ഭൗതികവാദപരവും, പക്കാ നാസ്തികവും, തന്മൂലം ഗുരുതരവുമായ ഒരു സാരവാക്യാധിഷ്ഠിത സാമൂഹികപ്രശ്നം ഇതിൽ ഇല്ലായിരുന്നെങ്കിൽ, മൊത്തം പെണ്ണും പിടക്കോഴിയുമായി ഏതു് കസ്റ്റംസ് കണ്ട്രോളിലൂടെയും അനായാസം കടന്നുപോകാൻ കഴിയുമായിരുന്ന ഒരു സാധുവാണു് സത്യത്തിൽ സഖാവു് എം. വി. ഗോവിന്ദൻ മാഷ്.

July 08 2024 14:03

ഉദാഹരണത്തിനു്, “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു് ഉണ്ടാകരുതു്. ഒരു വിഗ്രഹം ഉണ്ടാക്കരുതു്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു് കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറ വരെ മക്കളുടെ മേൽ സന്ദർശിക്കയും, എന്നെ സ്നേഹിച്ചു് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു് ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു” എന്ന എന്റെ രണ്ടാം കല്പന (ബൈബിൾ, പുറപ്പാടു് 20: 2 – 6) പണ്ടേ കാലഹരണപ്പെട്ടുകഴിഞ്ഞു. അതിൽ നീ ഇങ്ങനെയൊരു തിരുത്തൽ വരുത്തേണ്ടതുണ്ടു്:

“എന്നിരിക്കിലും, നീ ഉണ്ടാക്കുന്ന പ്രതിമകൾ എന്റെ ഏകജാതനായ യേശുവിന്റെയോ, അവനെ പ്രസവിച്ചവളും തന്മൂലം ദൈവമാതാവുമായ മറിയയുടെയോ, ഒരു വ്യാളിയെ കുന്തത്തിനു് കുത്തിക്കൊന്ന സഖാവു് ഗീവർഗ്ഗീസിന്റെയോ, തത്തുല്യരായ മറ്റനേകം സഭാപിതാക്കളുടെയോ സഭാമാതാക്കളുടെയോ പ്രതിമകൾ ആയിരിക്കുന്നിടത്തോളം, “അടിമവീടായ മിസ്രയീംദേശത്തുനിന്നു് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ” എന്റെ ഒരു കണ്ണു് സൗകര്യപൂർവ്വം അടയ്ക്കുന്നതായിരിക്കും.”

ദൈവശാസ്ത്രപരമായ എന്റെ ഗണിതശാസ്ത്രത്തെ അമ്പെ പരാജയപ്പെടുത്തിക്കൊണ്ടു് കണ്ടമാനം വെള്ളം നിളയിലൂടെയും, കണ്ടമാനം “മദ്യവർജ്ജനമദ്യം” മല്ലുക്കളുടെ തൊണ്ടയിലൂടെയും ഇതിനോടകം ഒഴുകിപ്പോയി എന്ന പ്രത്യയശാസ്ത്രപരമായ വസ്തുതയുടെ വെളിച്ചത്തിൽ, എന്റെ പത്തു് കല്പനകളിലും ഇത്തരം അനവധിയായ തിരുത്തലുകൾ അനിവാര്യമായിത്തീർന്നിട്ടുണ്ടു്.

മനുഷ്യർക്കിടയിൽ സ്ഥിതിസമത്വം സ്ഥാപിക്കാൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും, “ദസ് കപ്പിറ്റാലും” എഴുതി കഷ്ടപ്പെട്ട സഖാക്കൾ മാർക്‌സും എങ്ഗൽസും, “യഹോവ” എന്ന തൂലികാനാമത്തിൽ വിശുദ്ധ പഴയനിയമവും, വിശുദ്ധ പുതിയനിയമവും, ഒടുക്കം “അല്ലാഹു” എന്ന തൂലികാനാമത്തിൽ അതിവിശുദ്ധ ഖുർആനും കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി എഴുതി മനുഷ്യരെ പാപശൂന്യരാക്കാൻ പെടാപ്പാടുപെട്ട ഞാനാകുന്ന ഈ ഞാനും യാത്ര ചെയ്യുന്നതു് ഒരേ ഹൗസ് ബോട്ടിലാണു്.

ആത്യന്തികമായ ഞങ്ങളുടെ ലക്ഷ്യം മനുഷ്യവർഗ്ഗത്തിന്റെ നന്മയാണു്. കാര്യം ഞാൻ സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും അമാനുഷനും ഒക്കെ ആണെങ്കിലും, ഈവക കാര്യങ്ങൾ “abracadabra” എന്ന മാന്ത്രികപദം ഉച്ചരിച്ചു് ആറു് ദിവസങ്ങൾകൊണ്ടു് ബ്ലായ്ക്ക് ഹോളുകളും, ഡാർക്ക് മാറ്ററും, ഗാലക്സികളും, സൂര്യനും, സൗരയൂഥവും, അതിലെ ഗ്രഹങ്ങളുമെല്ലാം സൃഷ്ടിക്കുന്നത്ര എളുപ്പമല്ല. അതിനു് ഒരുപാടു് സമയം വേണം, ഒത്തിരി സമയം വേണം, കണ്ടമാനം സമയം വേണം!!

അതിന്റെ പിന്നിലെ വിശുദ്ധവും ദൈവികവുമായ രഹസ്യം കേവലം മൻഷൻ മാത്രമായ നിനക്കു് മൻസിൽ ആവില്ല. സോറി, പ്രിയ മകനേ!!

July 08 2024 16:04

“ഞാൻ കണ്ട കാര്യം ഞാൻ പറഞ്ഞു. അതു് അന്നും പറഞ്ഞു, പിന്നെയും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും.” – നി. വ. ദി. ശ്രീ കെ-മുക്ക്യോൻ.

“കണ്ട” കാര്യങ്ങൾ പോലെ, “കട്ട” കാര്യങ്ങൾ കൂടി ഒന്നു് പറയൂ! മിനിഞ്ഞാന്നും ഇന്നലെയും, നാളെയും മറ്റെന്നാളും പറഞ്ഞില്ലെങ്കിലും, ഇന്നു് ഒന്നു് പറയൂ!! ഒരിക്കലെങ്കിലും ഒന്നു് പറയൂ, പ്ലീസ്!!!!

July 09 2024 09:51

പി.എസ്.സി. കോഴക്കേസ് തോട്ടത്തിൽ രവീന്ദ്രൻ അന്വേഷിക്കുമത്രെ!

“പി.എസ്.സി. കോഴ” ലൈംഗികപീഡനത്തിൻ്റെ പരിധിയിൽ വരാത്തതുകൊണ്ടു്, “ശ്രീമതി-ബാലൻ” ഡബിൾ ബഞ്ച് സംഭവം തീവ്രതാനിർണ്ണയത്തിനായി തോട്ടത്തിൽ രവീന്ദ്രൻ, പട്ടാളം ചാട്ടുളി, പച്ചാളം ഭാസി തുടങ്ങിയവരുടെ ഡിവിഷൻ ബഞ്ചിലേക്കു് റെഫർ ചെയ്യുകയായിരുന്നിരിക്കണം.

July 09 2024 10:37

“Verbal diarrhoea” എന്നാൽ എന്തെന്നറിയേണ്ടവർ ചാനൽച്ചർച്ചകളിലെ ഇടതു് സഹയാത്രികരുടെ ചെളിവെള്ളം പോലുള്ള പ്രതിവാദങ്ങൾ ശ്രദ്ധിക്കുക!

(A magnificent specimen: Dr. B. Jayaraj)

July 09 2024 13:20

“എന്നാൽ, ഇങ്ങനെ വലിച്ചിഴക്കുന്ന വിഷയങ്ങളിൽ വസ്തുത ഒന്നുമില്ല എന്നു് ബോദ്ധ്യമായാലും, വലിച്ചിഴക്കുന്നവർ അതു് പിന്നീടു് തിരുത്താനോ വിശദീകരിക്കാനോ തയ്യാറാകുന്നില്ല.” – “അദാലത്തു്-മരുമോൻ” cum മരാമത്തു്-ടൂറിസം മന്ത്രി സഖാവു് മു. റിയാസ്

ഷെമി സഖാവു് മച്ചാനേ! ഒന്നുകിൽ, “വലിച്ചാൽ നീളുന്നതും, വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്നതുമായ വസ്തുവഹകളെ” സുന്നത്തു് ചെയ്തവരാണു് നമ്മൾ എന്ന പ്രാപഞ്ചികസത്യം അവറ്റകൾക്കറിയില്ല, അല്ലെങ്കിൽ, കണ്മുന്നിൽ കാണുന്ന, മാരകമായ, അടിസ്ഥാനരഹിതമായ കയ്യേറ്റങ്ങളെ രക്ഷാപ്രവർത്തനങ്ങളായി മാത്രം കാണാനും, അതു് രക്ഷാപ്രവർത്തനങ്ങൾ മാത്രമായിരുന്നു എന്നു് ലോകാവസാനത്തോളം തത്തമ്മയെപ്പോലെ, സകലലോകവും കേൾക്കെ യാതൊരു ഉളുപ്പുമില്ലാതെ “reiterate” ചെയ്തുകൊണ്ടിരിക്കാനും മാത്രമുള്ള വൈജ്ഞാനിക കപ്പാസിറ്റിയേ അവറ്റകൾക്കുണ്ടായിരിക്കുകയുള്ളു!

തന്മൂലം, വസ്തുതകൾ ഒന്നുമില്ലാത്ത നമ്മുടെ “വസ്തുവഹകളിൽ” പിടിച്ചു് കണ്ടമാനമായി വലിച്ചിഴയ്ക്കുന്ന പ്രതിലോമകരമായ നടപടിക്രമങ്ങൾ, പരനാറികളും നികൃഷ്ടജീവികളും കുലംകുത്തികളും വിവരദോഷികളുമായ അവറ്റകൾ കല്പാന്തകാലത്തോളം തുടർന്നുകൊണ്ടിരിക്കുമെന്നുറപ്പു്.

അതിനെതിരെ, സർവ്വസഖാക്കൾ മാർക്‌സും എങ്ഗൽസും, ലെനിനും സ്റ്റാലിനും, മാവോയും പോൾ പോട്ടും, കാസ്ട്രോയും ചെയും, ചിന്തയും ജെയ്ക്കുമെല്ലാം വെട്ടിത്തുറന്ന വിപ്ലവപ്പാതകളിലൂടെ, കാപ്പ കേസിലെ പ്രതിയായ ഒരു ക്രിമിനലിനെ സഖാവു് വീണാന്റിയും സഹയാത്രികരും സ്വീകരിച്ച മാതൃകയിൽ, ആനയും അമ്പാരിയുമായും, വെഞ്ചാമരവും ആലവട്ടവുമായും, “ഇങ്കിലാൻ സിന്താവാൻ” വിളിയുമായും അണിനിരന്നു് നിരനിരന്നു് മുന്നേറി നിങ്ങളും പ്രതിഷേധിക്കേണ്ടതുണ്ടു്, പ്രിയങ്കരരായ സഹാക്കളേ!!

എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ ചോരയും വിയർപ്പുമാണു്, കപ്പപ്പുഴുക്കും വരാൽക്കറിയും മൂക്കറ്റം മൂഞ്ചിക്കൊണ്ടുള്ള ഞങ്ങൾ നേതാക്കളുടെ, ബലൂൺ പോലുള്ള, അനിയന്ത്രിതമായ വീർക്കലിനും ചീർക്കലിനും അവശ്യം ആവശ്യമായ വളവും വെള്ളവും സൂര്യപ്രകാശവും!!

July 09 2024 17:58

“കേരളത്തെ AI ഡെസ്റ്റിനേഷനാക്കും.” പി. രാജീവ്

നിക്ഷേപകരുടെ ആദ്യസംഘം ഹെലിക്കോപ്റ്ററിൽ വന്നിറങ്ങാൻ ലക്ഷ്യമിട്ടിരിക്കുന്ന “ഡെസ്റ്റിനേഷൻ” മന്ത്രി രാജീവിൻ്റെ നെറുകന്തലയാവും!

July 09 2024 18:20

I experience it every day in Indian politics and religions.

July 09 2024 19:22

ഒരു പി. എസ്. സി. അംഗമാവാൻ ശകലം ചക്രം കൊടുത്താൽ മതിയോടേ? അതോ, എഴുത്തും വായനയുമൊക്കെ അറിയാമായിരിക്കണമോ?

July 10 2024 10:24

“ചില മനുഷ്യരുടെ കണ്ണുകളിലേക്കു് നോക്കിയാൽ ഉടനറിയാം: ലൈറ്റ് ഓണാണു്, പക്ഷേ, വീട്ടിൽ ആൾത്താമസമില്ല.”

July 10 2024 12:33

മുൻപു് മൂന്നു് പ്രാവശ്യം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഷാഫി പറമ്പിൽ ഇപ്രാവശ്യം എന്തുകൊണ്ടു് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാതെ, പകരം, “ചുമ്മാ വെറും വെറുങ്ങനെ”, ദൃഢപ്രതിജ്ഞ ചെയ്തു എന്നതാണു് സഖാവു് എ. കെ. ബാലനെ, കോവിഡ്-19 കാലത്തെ സഖാവു് കെ. കെ. ശൈലജ ടീച്ചർ സമാനം, നിദ്രാവിഹീനനാക്കുന്ന വൈരുദ്ധ്യാത്മക-ഭൗതികവാദപരമായ “ക്വഷ്ത്യൻ”.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി, പൂജനീയ നരേന്ദ്ര ദാമോദർദാസ് മോദിജി ദൈവവും, സഖാവു് പിണറായി വിജയൻ കാരണഭൂതവുമായി പദാർത്ഥാന്തരീകരിച്ചുകഴിഞ്ഞ ഇന്നത്തെ “ഭാരതീയ ജനാധിപത്യ വ്യവസ്ഥിതിയിൽ” ഇലയ്ക്കും മുള്ളിനും, “ഇലയിൽ മുള്ളിയവനും” കേടു് വരാത്തവിധം, സ്വന്തം മനഃസാക്ഷിയുടെ മുന്നിൽ സത്യസന്ധമായി ദൃഢപ്രതിജ്ഞ ചെയ്തു് തടി കയ്ചിലാക്കുന്നതാണു് അഭികാമ്യമെന്നു് “ജനാബ്” ഷാഫി പറമ്പിലിനു് തോന്നിക്കാണും!

(ഒരുവനു്/ഒരുവൾക്കു് സ്വന്തമായ ഒരു മനഃസാക്ഷി ഉണ്ടെങ്കിലേ അങ്ങനെ ചെയ്യാൻ കഴിയൂ എന്നതു് മറ്റൊരു കാര്യം!)

അങ്ങനെ ചെയ്യാത്തപക്ഷം, കയ്യില്ലാത്തവനായോ, കോണാത്തിൽ ശൂലമേന്തിയവനായോ, മോന്തയിൽ 51 “മാഷാ അള്ളാ വെട്ടുകളുടെ” മുറിപ്പാടുകളുള്ളവനായോ ഒക്കെ ജീവിക്കേണ്ടിവരുമെന്നും, അതു് അസാരം ഭംഗികേടായിരിക്കുമെന്നതിലുപരി, ദൈനംദിനജീവിതത്തിൽ കണ്ടമാനം ബുദ്ധിമുട്ടുകൾക്കു് കാരണഭൂതമായേക്കാവുന്ന ഒരു ഏർപ്പാടായിരിക്കുമെന്നും അറിയാൻ മാത്രമുള്ള പുത്തിയൊക്കെ ഷാഫിക്കുണ്ടെന്നു് ഷാഫിക്കറിയാമെങ്കിലും, സഖാവു് ബാരിസ്റ്റർ ബാലനു് അറിയില്ലെന്ന വസ്തുതയാണു്, ഈ മൊത്തം കഥാകാലക്ഷേപങ്ങളെയും, ജനം സിർച്ചു് സിർച്ചു് സത്തുപോകുന്നയിനം പിണറായിസ്റ്റ്-ബാലനിസ്റ്റ് “tragicomedies” ആക്കി മാറ്റുന്നതു്.

July 10 2024 13:05

പിണറായി ദൂതൻ സഖാവു് തിരുത തോമയ്ക്കു് ഇന്ദ്രപ്രസ്ഥത്തിൽ എന്തു് പണി എന്നാണു് രാഷ്ട്രീയ പാമരരുടെ ചോദ്യം.

ഒരു “geriatric moustache” കാർവ്വർണ്ണമാക്കാൻ periodically ചെലവഴിക്കേണ്ടിവരുന്ന സമയത്തെയും മനുഷ്യാദ്ധ്വാനത്തെയും സംബന്ധിച്ചു് ആവക ഭോഷന്മാർ എന്തറിയുന്നു, വിഭോ?!?!

July 10 2024 14:31

മന്നവേന്ദ്രാ വിളങ്ങുന്നൂ എന്തരോപോലെ നിന്മോന്ത!

(ഭക്തസമൂഹം അന്തംവിട്ടു് പാടുന്നു: എന്ദരോ മഹാനുഭാവുലു – അന്ദരികി വന്ദനമു … … :

https://shorturl.at/b2Kx6 )

(ഛായാപടം “മരപ്പട്ടിയെണ്ണച്ചായപ്പടമോ, മയിലെണ്ണച്ചായപ്പടമോ” എന്നു് കൃത്യമായി എനക്കറിയില്ല. അതെന്തായാലും ഛായാപടത്തിനും “എന്ദരോ മഹാനുഭാവുലു” വീഡിയോക്കും ഭയാനകമായ കടപ്പാടു്)

July 10 2024 16:26

മല്ലു നസ്രാണികളുടെയിടയിലെ “ക്നാനായ” നസ്രാണികൾ ആണെന്നു് സ്ഥാപിക്കുന്നതു് എത്രത്തോളം പ്രാധാന്യം അർഹിക്കുന്ന കാര്യമാണോ, അത്രത്തോളമോ അതിൽ കൂടുതലോ പ്രാധാന്യമർഹിക്കുന്ന കാര്യമാണു്, മണ്മറഞ്ഞ തലമുറകളിലുടനീളം, അന്യപട്ടിവർഗ്ഗങ്ങളുമായി കലരാതെ, പരിശുദ്ധവർഗ്ഗമായി ഇന്നോളം നിലനിൽക്കാൻ കഴിഞ്ഞ ഒരു കുലീന വർഗ്ഗമാണു് തങ്ങളുടേതെന്നു് സ്ഥാപിക്കാനായി “pure dog” വർഗ്ഗം നടത്തുന്ന ഭഗീരഥപ്രയത്നങ്ങളുടെ കാര്യവും.

“തീട്ടം തിന്നുന്ന പട്ടികൾ അവരുടെ ജീവിതത്തിൽ ശുദ്ധി പുലർത്തണം” എന്ന വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ ആശയത്തിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന ഈ പ്രത്യയശാസ്ത്രം പട്ടിലോകത്തിൽ “കുലീനതാധിഷ്ഠിത-പട്ടിവർഗ്ഗസംരക്ഷണവാദം” എന്നറിയപ്പെടുന്നു.

July 10 2024 17:36

“ശ്രീമതി കെ. കെ. രമയുടെ ചോദ്യങ്ങൾക്കു് മറുപടി പറയാതെ മുക്ക്യോൻ നീന്തൽക്കുളത്തിൽ മുങ്ങി!”

നീന്തൽക്കുളത്തിൽ മുങ്ങിയതാവില്ല. രമയുടെ ചോദ്യങ്ങൾ കേട്ടപ്പോൾ തൂറാൻ മുട്ടിയതുകൊണ്ടു് മുക്കിത്തൂറാൻ കക്കൂസിലേക്കു് പാഞ്ഞതാവും.
തൂറൽ മൗലികമായ ഒരു മനുഷ്യാവകാശമാണു്!

July 11 2024 10:14

“പ്രതിപക്ഷനേതാവിനു് ധാർഷ്ട്യവും പുച്ഛവും.” – “തദ്ദേശസ്വയാഭരണ-എസ്കൈസ്” വകുപ്പുമന്ത്രി സഖാവു് എം. ബി. രാജേഷ്

സഖാവു് എം. ബി. രാജേഷിൻ്റെ ചെവിയിൽപ്പോയി ശ്രീമാൻ വി. ഡി. സതീശൻ വേദമോതിക്കാണും!

July 11 2024 12:04

ആഭ്യന്തരമന്ത്രി പിണറായിയുടെ അധികാരപരിധിയിൽ വരുന്ന സ്ത്രീപീഡന-, ബാലപീഡനവിഷയങ്ങളിൽ ശ്രീമതി കെ. കെ. രമ ഉന്നയിച്ച ചോദ്യങ്ങൾക്കു് മറുപടി പറയാതെ, അതിന്റെ ചുമതല, ആരോഗ്യം, വനിത, ശിശു വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിണിയും, മുങ്ങുന്ന തന്റെ കപ്പലിലെ ഒരു “നാവികിണിയുമായ” (seawoman) സഖാവു് വീണ ജോർജ്ജിനെ ഭരമേല്പിച്ചിട്ടു് ക്യാപ്റ്റൻ ലൈഫ്‌ബോട്ടിൽ കയറി അക്കര പറ്റിയത്രെ!

പിണറായിയുടെ പൈപ്പിലൂടെ ശുദ്ധജലത്തിനു് പകരം ടോക്സിക് ഗ്യാസോ, അശുദ്ധവായുവോ മറ്റോ ആണു് വരുന്നതെന്നു് പ്രതിപക്ഷ നേതാവു് ശ്രീമാൻ വി. ഡി. സതീശൻ നിയമസഭയിൽ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെന്ന വസ്തുതയുടെ വെളിച്ചത്തിൽ, സ്ത്രീ-, ബാല-, ശിശുപീഡനവിഷയങ്ങൾ നേരിട്ടു് കൈകാര്യം ചെയ്യാതെ, അതിന്റെ ചുമതല സഭാപെണ്ണാടും, തന്മൂലം തികച്ചും വിശ്വാസയോഗ്യയുമായ സഖാവു് വീണ ജോർജ്ജിനെ ഏല്പിക്കാനുള്ള സഖാവു് പിണറായിയുടെ തീരുമാനം അത്യന്തം ശ്ലാഘനീയമാണെന്നു് പറയാതെ വയ്യ.

എന്തൊരു കരുതലാണു് മാക്രിസ്റ്റ് പാർട്ടിയിലെ പക്കാ ക്രിമിനലുകളോടു് ആ മാൻഡ്രേക്ക് “മാൻഷനു്”!!

മുലപ്പാലും, ടോക്സിക് ഗ്യാസും, അശുദ്ധവായുവുമെല്ലാം തമ്മിലുള്ള വ്യത്യാസം മുലകുടി മാറാത്ത ശിശുക്കളും അറിഞ്ഞിരിക്കണമെന്നു് യാതൊരു പിടിവാശിയുമില്ലാത്ത ഒരു സർക്കാരാണു്, ഇരകൾക്കുവേണ്ടിയും അതിജീവിതകൾക്കുവേണ്ടിയും ഇടമുറിയാതെ പൊരുതിക്കൊണ്ടിരിക്കുന്ന ഒരു “ഇടതുപക്ഷ” സർക്കാർ എന്ന നിലയിൽ പിണറായി സർക്കാർ എന്ന തുണിയുടുക്കാത്ത സത്യം ഇപ്പോഴെങ്കിലും എല്ലാ കേരളീയർക്കും പിടികിട്ടിക്കാണുമെന്നു് സഖാവു് ഗോവിന്ദൻ മാസ്റ്ററുടെ ഈശ്വരനാമത്തിലും, കരിമണൽ കർത്താവിന്റെ നാമത്തിലും കണ്ടമാനമെന്നോണം പ്രത്യാശിക്കുന്നു!!

നന്മ നിറഞ്ഞ പിണറായി സർക്കാരിന്റെ മഹത്വം ഇനിയും പിടികിട്ടാത്തവർ, അതിരാവിലെ തല്ലി വെയിലത്തും, വൈകിട്ടു് തല്ലി മഞ്ഞത്തും ഇട്ടാലും, “Gulag” പോലുള്ള “Reeducation Camp”-കളിലിട്ടു് ജീവിതകാലം മുഴുവൻ പീഡിപ്പിച്ചാലും തിരുത്താൻ കഴിയാത്ത (incorrigible), ഇടതുകക്ഷത്തിനും പിണറായി പക്ഷത്തിനുമെതിരെ എന്തിനുമേതിനും ചറപറ ഗൂഢാലോചന നടത്തുക എന്ന ഏക ലക്ഷ്യത്തോടെ ഭൂവിൽ അവരാതമെടുത്തിരിക്കുന്ന പരനാറികളും, നികൃഷ്ടജീവികളും, കുലംകുത്തികളും, വിവരദോഷികളുമാണെന്ന ഉടുക്കാക്കുണ്ടി യാഥാർത്ഥ്യം, നഗ്ന രായാവായ “പിണുവാതിര” മഹാരായാവിന്റെ നാമത്തിലും മുദ്രയിലും കിറ്റുഭോജികളായ നിങ്ങൾ മല്ലുപ്രജകളെ മൊത്തമായും ഒറ്റയൊറ്റയായും തർജ്ജനം ചെയ്യാൻ ഈയവസരത്തെ ഞാൻ വിനിയോഗിക്കുകയാണു്, വ്യഭിചരിക്കുകയാണു്, വിധ്വംസിക്കുകയാണു്!!

ഓം! തോമസേ പോ, ജ്യോതിർമ്മയീ വാ!!

അസത്തേ പോ, സർബത്തേ വാ!!

മൃത്യുവേ പോ! അമൃതാനന്ദമയീ വാ!!

ഓം! ശാന്തി! ശാന്തി! ശ്രീമതി ശാന്തിഃ!!

നന്ദി, “തമസ്കാരം”!!

July 11 2024 12:46

“സുഖമൊരു ബിന്ദൂ, ദുഃഖമൊരു ബിന്ദൂ

ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു

പെൻഡുലമാടുന്നു.”

മതമൊരു ബിന്ദൂ, കൊതമൊരു ബിന്ദൂ

ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു

പെൻഡുലമാടുന്നു, മാക്രിസ്റ്റ് പെൻഡുലമാടുന്നു!!

July 11 2024 16:45

“രാഷ്ട്രപിതാവു് മഹാത്മാഗാന്ധി വൈദേശിക നിരാമയ റിസോർട്ടിലാണല്ലോ ഉപരിപഠിച്ചതു്! അതിനർത്ഥം, ഫിറ്റസ്റ്റ് ഓഫ് ദ സർവൈവൽ എന്നാണല്ലോ.” – ബിന്ദു ആർ, നീ ആർ, ഞാൻ ആർ?!

July 12 2024 08:58

ഇന്നത്തെ ചർച്ചാവിഷയം:

വിഴിഞ്ഞം തുറമുഖത്തിൻ്റെ തന്ത കുഞ്ഞൂഞ്ഞോ, കാരണഭൂതമോ, എട്ടുകാലി മമ്മൂഞ്ഞോ?

July 12 2024 10:00

Communist Party of India (Marxist) on the eve of renovation.

(Picture courtesy)

July 12 2024 11:02

ജീവിതം എപ്പോഴും ഒരു വഴി കണ്ടെത്തും; ആരും ഒട്ടും പ്രതീക്ഷിക്കാത്തിടത്തു് അതു് പൊടുന്നനവെ വീണ്ടും പൂത്തുലയും.

July 12 2024 12:47

അമ്മയുടെ സൊപ്പനം: ബംഗ്ലാവു്.

അപ്പന്റെ സൊപ്പനം: SUV.

സന്തതിയുടെ സൊപ്പനം: താൻ മനസ്സറിഞ്ഞു്, പീപ്പി നീട്ടിപ്പിടിച്ചു് (പുല്ലിംഗം), അഥവാ കുത്തിയിരുന്നു് (സ്ത്രീലിംഗം) മൂത്രിക്കുകയാണു്.

സാധാരണഗതിയിൽ, ഈ മൂന്നു് സൊപ്പനങ്ങളിൽ ഒന്നു് മാത്രമേ തത്ക്ഷണം സാക്ഷാത്കരിക്കപ്പെടാറുള്ളു! – മൂന്നാമത്തെ സൊപ്പനം!!

മറ്റു് രണ്ടു് സൊപ്പനങ്ങളും, “ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ടു് മടങ്ങിവരുന്ന പ്രവാസികൾക്കു് ആറു് മാസത്തെ ശമ്പളം ഫ്രീയായിട്ടു് നല്കും” എന്നും മറ്റുമുളള, ഒരു പ്രത്യേകതരം ഏക്ഷൻ ഹീറോ വടിവാൾ ബ്രണ്ണൻ മന്നൻ സഖാവു് കാരണഭൂതം മല്ലു പൊതുസമൂഹത്തിനു് മുന്നിൽ വൈരുദ്ധ്യാത്മക-ഭൗതികവാദപരമായി വലിയ കൊതത്തോടെ തൂറിവച്ച, വർണ്ണശബളവും മധുരമനോജ്ഞവുമായിരുന്ന വിവിധയിനം വാഗ്ദാനങ്ങൾ പോല, കുറുപ്പിന്റെ ഉറപ്പായി, ജലരേഖകളായി, പിടക്കോഴിയുടെ മുലകളായി അവശേഷിക്കുന്നതായാണു്, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് അധിനിവേശത്തിനുശേഷം ഇന്നോളം കേരളത്തിൽ കണ്ടുവരുന്ന അനുഭവാധിഷ്ഠിതമായ രീതി.

“ജനസേവനം” വാക്കുകളിൽ മാത്രമായി ഒതുക്കുന്ന മാക്രിസ്റ്റ്-പിണറായിസത്തിന്റേതായ ഈ രീതിയിൽനിന്നു് തികച്ചും വിപരീതമായ ഒരു രീതിയാണു്, വാക്കുകളെക്കാൾ പ്രവൃത്തികൾക്കു് മുൻഗണന നല്കിയിരുന്ന കേരളത്തിലെ പഴയ “ബൂർഷ്വാ തറവാട്ടുകാർ” മുൻകാലങ്ങളിൽ അവരുടെ പടിപ്പുരകൾക്കു് മുന്നിൽ വേനല്ക്കാല വഴിപോക്കരായ ആർക്കും, യാതൊരു പ്രതിഫലവും നല്കാതെ യഥേഷ്ടം കോരിക്കുടിച്ചു് ദാഹം ശമിപ്പിക്കാനായി ഒരുക്കി വയ്ക്കാറുണ്ടായിരുന്ന “സംഭാരം”.

July 12 2024 13:30

സോഷ്യൊളോജിക്കൽ, കൾച്ചറൽ, പൊളിറ്റിക്കൽ, എജ്യുക്കേഷണൽ, ഇക്കൊണോമിക്, റിലീജ്യസ് ആൻഡ് സയൻ്റിഫിക് കാഴ്ചപ്പാടിൽ നിന്നു് വിലയിരുത്തിയാൽ, മാർക്സിസ്റ്റ് പിണറായിസ്റ്റ് പാർട്ടിയിൽനിന്നു് കേരളസമൂഹത്തിനു് എന്താണു് പ്രതീക്ഷിക്കാനാവുക?

Elementary, my dear Watson: “കൊഴിഞ്ഞ ഗുഹ്യരോമം! ഏറിയാൽ ക്ഷൗരിക്കപ്പെട്ട ശ്മശ്രു!!”

July 13 2024 10:30

കൊടുത്തു് മുടിഞ്ഞ തറവാടുകളുണ്ടു്; “Survival of the fittest” എന്ന തത്ത്വപ്രകാരം, കട്ടുതിന്നു് വീർത്ത കമ്മ്യൂണിസ്റ്റുകളുണ്ടു്; ആദ്യരെ “പരാജിതർ” എന്നു് അപഹസിച്ചും, രണ്ടാമരെ “മുടുമുടുക്കർ” എന്നു് അഭിവന്ദിച്ചും ഉപജീവിക്കുന്ന പരാദങ്ങളുമുണ്ടു്.

” കേൾക്കാൻ ചെവിയുള്ളവർ കാണട്ടെ!”

July 13 2024 10:59

“തെറ്റുകളിൽനിന്നു് ഒരുവനു് തന്നെപ്പറ്റി ധാരാളം പഠിക്കാൻ കഴിയും.”

“കുറ്റം മറ്റുള്ളവരിൽ ചുമത്താനാണു് അവൻ കൂടുതൽ ഇഷ്ടപ്പെടുന്നതെങ്കിൽ ഇല്ലതാനും.”

July 13 2024 14:32

ഒരു കാരണവശാലും പരസ്പരം മാറിപ്പോകാൻ പാടില്ലാത്ത രണ്ടിനം “കാപ്പ”:

ഒന്നു്, കാസയിലെ വീഞ്ഞും പീലാസയിലെ ഗോതമ്പപ്പവും ദൈവത്തിന്റെ ഏകജാതനായ യേശുവിന്റെ തിരുശരീരവും തിരുരക്തവുമായി പദാർത്ഥാന്തരീകരിക്കപ്പെടുമെന്നു് വിശ്വസിക്കപ്പെടുന്ന വിശുദ്ധ കുർബാന ചൊല്ലുമ്പോൾ ക്രൈസ്തവ പുരോഹിതർ ധരിക്കുന്ന, പളപളാ തിളങ്ങുന്ന കസവുകൊണ്ടുള്ള “കാപ്പ” എന്ന മേൽക്കുപ്പായം.

രണ്ടു്, ആരോഗ്യ-, വനിത-, ശിശുവകുപ്പുമന്ത്രിയും സഭാപെണ്ണാടുമായ സഖാവു് വീണ ജോർജ്ജ്‌ തന്റെ പിണറായിസ്റ്റ് വിപ്ലവപ്പാർട്ടിയിലേക്കു് രക്തഹാരം ചാർത്തി വരവേറ്റ സഖാവിന്റെ പേരിൽ ചാർത്തപ്പെട്ടിരിക്കുന്ന ക്രിമിനൽ കുറ്റം “KAAPA” – [Kerala Anti-social Activities (Prevention) Act].

കാപ്പയും “KAAPA”-യും സമബുദ്ധിയോടെ സമ്മേളിക്കുന്ന ഈവക അസുലഭ ദൃശ്യങ്ങൾ ഒറ്റനോട്ടത്തിൽ, ചേരയും നീർക്കോലിയും തമ്മിലുള്ള, അവഗണിക്കാവുന്ന കേവലമൊരു ഇണചേരലാണു് എന്നു് തോന്നിയേക്കാമെങ്കിലും, ഒട്ടും “ലസാഗു” അല്ല, വളരെ “ഉസാഘ” ആണു് കാര്യം! സാക്ഷാൽ കാളകൂടത്തെ തോല്പിക്കുന്നത്ര ഉഗ്രവിഷമുള്ള ഒരു വിഷസർപ്പത്തിനു് ജന്മം നല്കാനായി “രാജവെമ്പാലയും ശംഖുവരയനും” (കാപ്പയും, “KAAPA”-യും) “കയറുപിരി” ശാസ്ത്രപ്രകാരം കെട്ടുപിണഞ്ഞു്, വോൾഗാനദിയുടെ തരംഗമാലകൾ ഏറ്റുപാടുന്ന ഇങ്കിലാ സിന്താവാ വിളികളോടെയും, വിപ്ലവഗാനാലാപങ്ങളോടെയും അകമഴിഞ്ഞാടുന്ന തട്ടുതകർപ്പൻ പിണുവാതിരകളിയാണു് സംഭവം!!

സമ്മതിദായകരായ പ്രേക്ഷകരെ ആനന്ദസാഗരത്തിൽ ആറാടിക്കാൻ വേണ്ടി ഒരു ചെലവും അദ്ധ്വാനവും വകവയ്ക്കാതെ, ഏതറ്റം വരെയും മുങ്ങാനും നീന്താനും മടിയ്ക്കാത്ത ഒരു പാർട്ടിയാണു് സി. പി. ഐ. (എം). എന്തുകൊണ്ടെന്നാൽ, ആ പാർട്ടിയുടെ സെക്രട്ടറി സഖാവു് ഗോവിന്ദൻ മാസ്റ്റർ ജനങ്ങളുടെ ചൂടപ്പമാണു്! ആ പാർട്ടിയുടെ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ വിനീതനായ ദാസനാണു്!!

(ചിത്രങ്ങൾക്കു് കടപ്പാടു്)

July 13 2024 14:51

ജനം ജയിപ്പിച്ചതുകൊണ്ടാണു് അധികാരത്തിൽ എത്തിയതെങ്കിലും, സിപിഎം എന്ന പാർട്ടി ഒരു “closed community” ആയതിനാൽ, ജനത്തോടു് കണക്കു് ബോധിപ്പിക്കാനുള്ള ബാദ്ധ്യതയൊന്നും തങ്ങൾക്കില്ല എന്നാണു് അവറ്റകളുടെ തോന്നൽ.

കുറ്റം പിടിക്കപ്പെടുമ്പോൾ, എൻ്റെ കൊതം ഞാൻ പാർട്ടിയിൽ തുറന്നോളാം എന്നു് കുട്ടിച്ചാത്തന്മാർ കട്ടായമായി ഏറ്റുപറയുന്നതു് അതുകൊണ്ടാണു്.

July 14 2024 10:44

“Follow your heart but take your brain with you.” – Alfred Adler
(founder of the school of individual psychology)

July 14 2024 10:55

“A man sees in the world what he carries in his heart.”- Johann Wolfgang von Goethe (German polymath and writer)

July 14 2024 11:10

“The only intelligent tactical response to life’s horror is to laugh defiantly at it.”- Søren Kierkegaard (Danish philosopher)

July 14 2024 11:10

Some of my female Facebook friends have constantly changing faces! – One face on Monday, another face on Tuesday, again another face on Wednesday and so on and so forth! Kind of mysterious!! 🤔🙂

July 14 2024 13:28

Fortunately for him, his religious motivated slogan, “Make American Killing Great Again” was slightly off the mark!

July 14 2024 15:52

“ചിലപ്പോഴൊക്കെ, ആർക്കുവേണ്ടിയാണോ ഒരു വെടിയുണ്ട ഏറ്റുവാങ്ങാനും നമ്മൾ സന്നദ്ധരായിരിക്കുന്നതു്, അവനായിരിക്കും ആ വെടിയുണ്ട ഉതിർക്കുന്ന തോക്കിനു് പിന്നിൽ നിൽക്കുന്ന വ്യക്തി.”

(ഇത്രയും, പാർട്ടിയിൽനിന്നു് അകാരണമായി പുറത്താക്കിയാലും, പാർട്ടിയോടു് ഒട്ടിനിൽക്കുന്നതാണു് ഏക മോക്ഷമാർഗ്ഗം എന്ന അനക്കാനാവാത്ത ഉത്തമബോദ്ധ്യമുള്ള അടിമക്കണ്ണുകളായ പുത്തിജീവികളോടു്!)

July 14 2024 16:48

ഒരു മേയർ രാജിവച്ചതുകൊണ്ടൊന്നും കേരളം രക്ഷപെടുകയില്ല. അതിനു് പിണറായി മന്ത്രിസഭയെ മൊത്തമായും, 90% “എസ്കിക്കുട്ടികളെയും”, KSEB, KSRTC മുതലായ ആനക്കൊട്ടിലുകളിലെ സകലമാന വെള്ളാനകളെയും, നേതാവു് ചമയുന്ന പാർട്ടിയിലെ മുഴുവൻ ചീവീടുകളെയും ജനം കഴുത്തിനു് പിടിച്ചു് പുറത്താക്കി വീട്ടിലിരുത്തേണ്ടതുണ്ടു്.

July 14 2024 17:18

60 ലച്ചം രൂഫാ കൊടുത്തു് PSC അംഗത്വം ഒപ്പിക്കാൻ ശ്രമിച്ച ഹോമിയോ ദമ്പതികൾ സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങൾക്കു് ചെവി കൊടുക്കാൻ മാത്രമല്ല, ആ വഹകൾ പഞ്ചാരഗുളികപോലെ മൂഞ്ചാനുള്ള ബാദ്ധ്യതയും മല്ലുക്കൾക്കുണ്ടു്.

July 14 2024 18:56

‘”പി. എസ്. സി. കോഴ വിഷയത്തിലാണോടേ പ്രമോദ് കോട്ടൂളിയെ മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് പാർട്ടി പുറത്താക്കിയതു്?”

“അല്ല.”

“കരിമണൽ മാസപ്പടി വിഷയത്തിലാണോ?”

“അതുമല്ല.”

“യദു വിഷയം?”

“അല്ല.”

“വാളയാർ വിഷയം?”

“അല്ലല്ല.”

“സിദ്ധാർത്ഥ് വിഷയം?”

“അല്ലേയല്ല.”

” ശശി മോഡൽ സ്ത്രീവിഷയം?”

“No way!”

“പിന്നെയെന്താടേ അയാളെ പാർട്ടി പുറത്താക്കിയതിൻ്റെ പിന്നിലെ കാരണഭൂതം? ആളെ ഇങ്ങനെ മുൾമുനയിൽ നിർത്തി പീഡിപ്പിക്കാതെ നീ കാര്യം പറഞ്ഞു് തുലയ്ക്കെടേ! യെവൻ യെന്തരു് സഹാവു്!?”

“ചുമ്മാ ഒരു സുഖം, ഒരു മനഃസുഖം! ചുമ്മാ ഒരു രസം, ഒരു അതിരസം!! ഒരു സഖാവിനെ അകാരണമായി പാർട്ടിയിൽ നിന്നും ഒരു സുപ്രഭാതത്തിൽ വെറുതെ നിഷ്കാസനം ചെയ്യുമ്പോൾ കിട്ടുന്ന മാനസികമായ ഒരുതരം സാഡിസ്റ്റിക് അതിരസം കുഞ്ഞന്നാമ്മ!!”

“ആഹാ! അത്രേയുണ്ടായിരുന്നല്ലേ! ഞാൻ ഒരുവേള എന്തൊക്കെയോ നിനച്ചുപോയി. വോക്കേ, ബൈ സഹാവേ! ലാൽ സലാം!!”

July 15 2024 11:26

സീൻ 1: “പ്ലീസ്, പ്ലീസ് എനിക്കു് പണം കടം തരൂ!”

സീൻ 2: “ഞാൻ നിന്റെ കാലുമുത്താം. എന്റെ പണം എനിക്കു് തിരിച്ചുതരൂ!”

(Bitte, bitte leih mir Geld. Ich küsse deinen Fuß. Gib mir mein Geld zurück.)

(ഗുണപാഠം: സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണവും, സഖാവു് “മൂത്തഗോപാലനു്” കടം കൊടുക്കുന്ന പണവും “ചില വായിൽ” പോകുമെന്നതിനാൽ ഒരിയ്ക്കലും തിരിച്ചുകിട്ടില്ലെന്നു് മാത്രമല്ല, തിരിച്ചുചോദിച്ചാൽ അതേ വായ്കളിൽ നിന്നു് “പൊളിറ്റിക്കലി കറക്റ്റായ മാക്രിസ്റ്റ് ശ്രേഷ്ഠഭാഷയിൽ” തെറിവിളികൾ കേൾക്കേണ്ടതായും, ഭീഷണികൾ നേരിടേണ്ടതായും വരും. അതാണു് ഇടതു് കേരളത്തിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ തോമസ് അടിസക്ക്യൻ അഭിനവ സാമ്പത്തികശാസ്ത്രം.)

(കാർട്ടൂണിനു് “Learn German -Deutsch Lernen – تعلم اللغة الالمانية” എന്ന വെബ്സൈറ്റിനോടു് കടപ്പാടു്)

July 15 2024 12:33

“When everyone is posting photos on Facebook, it’s a crime not to do the same,” my lawyer told me.

July 15 2024 13:18

“ജോയിയുടെ മൃതദേഹം കണ്ടപ്പോൾ “നരകമേയർ” പൊട്ടിക്കരഞ്ഞു.” – വാർത്ത

തനിക്കു് നിരുപാധികം സിന്താവാ വിളിക്കുന്ന മല്ലു മാക്രികളുടെ ബൗദ്ധിക നിലവാരമേയുള്ളു എല്ലാ മലയാളികൾക്കുമെന്നാവും “നരകമേയറുടെ” ചിന്ത.

July 15 2024 13:36

Not everyone is lucky enough to have wonderful tails or to be divinely powerful like baboons.

July 15 2024 16:07

“പഴിചാരുകയല്ല, പക്ഷേ, വസ്തുത ജനങ്ങളും മാധ്യമങ്ങളും അറിഞ്ഞിരിക്കണം.” – “തദ്ദേശസ്വയംവര-എസ്‌കൈസ്‌” വകുപ്പുമന്ത്രി സഖാവു് എം. ബി. രാജേഷ്

ഞാൻ കരുതി, മുഖ്യമന്ത്രി അധികാരപ്പെടുത്തിയ പ്രകാരം, വീണ T-യുടെ എക്സലോജിക് സോഫ്റ്റ്‌വെയർ കമ്പനി മാസപ്പടിയിനത്തിൽ കരിമണൽ കർത്തായുടെ CMRL കമ്പനിയിൽ നിന്നും 1,72 കോടി രൂപ വാങ്ങിയതു് എന്തു് സേവനങ്ങൾ നൽകിയിട്ടാണെന്നു് അക്കമിട്ടു് നിരത്തി ജനങ്ങളെയും മാദ്ധ്യമങ്ങളെയും കൂലങ്കഷമായി ബോധവത്കരിക്കാൻ പോവുകയാണെന്നു്!

പക്ഷേ, സംഭവം അതായിരുന്നില്ല. തിരുവനന്തപുരം “നരകസഭയുടെ” അഴുക്കുസാമ്പാറിലേക്കു് മാലിന്യനിർമ്മാർജ്ജനാർത്ഥം “വെറുംകയ്യോടെ” ഇറങ്ങിയ ജോയിയുടെ മരണം സ്ഥിരീകരിക്കുന്നതുവരെ കാത്തിരിക്കാതെ, കൊച്ചിയിൽവച്ചു് പ്രതിപക്ഷനേതാവു്, ബ്രഹ്മപുരത്തിനു് തീയിട്ടും, KSRTC-യിൽ ദിവസക്കൂലിക്കു് ജോലിചെയ്യുന്ന താത്കാലികജീവനക്കാരനായ ഡ്രൈവർ യദുവിനെ വഴിയിൽ തടഞ്ഞും, കോളെജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ SFI ക്രിമിനലുകളെക്കൊണ്ടു് തല്ലിക്കൊല്ലിച്ചും, വാളയാറിലെ പെൺകുരുന്നുകളെ പാർട്ടിക്കാരെക്കൊണ്ടു് പീഡിപ്പിച്ചുകൊല്ലിച്ചു് കെട്ടിത്തൂക്കിയും, ആ കേസ് തേച്ചുമാച്ചു് കളയാൻ സഹായിച്ച പൊലീസിലെ ക്രിമിനലുകൾക്കു് പ്രൊമോഷൻ നല്കിയും, പണ്ടു്, കള്ളവും ചതിയുമൊന്നുമില്ലാതെ മാനുഷരെല്ലാരും ഒന്നുപോലെ വാണിരുന്ന മാവേലികാലസമാനമായ മാക്രിസ്റ്റ് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന കേരളസർക്കാരിനെയും, ഉത്തമസ്ത്രീയായ മേയർ സഖാവിനെയും, ഉത്തമപുരുഷരും നിസ്വാർത്ഥരുമായ മറ്റിനം സർക്കാർ ഉദ്യോഗസ്ഥരെയും കരിവാരിതേയ്ക്കാനായി മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ വിവേകശൂന്യമായി നടത്തിയ വ്യാജപ്രസ്താവനകളിൽ തനിക്കുണ്ടായ ഹൃദയവേദന “നരകസഭയുടെ” അഴുക്കുസാമ്പാറിനെക്കാൾ ആഴമേറിയതായിരുന്നു എന്ന ഹൃദയഭേദകമായ വസ്തുത ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുക എന്ന ഏക ലക്ഷ്യം നിറവേറ്റുന്നതിനായിരുന്നു.

കോവിഡ്, വെള്ളപ്പൊക്കം, പെരിയാറിലെ മത്സ്യക്കുരുതി മുതലായ ദുരന്തങ്ങളുണ്ടാകുമ്പോൾ, അതിൽ നിന്നും കിട്ടാൻ പോകുന്ന രാഷ്ട്രീയ ലാഭത്തെക്കുറിച്ചു് സന്തോഷം പൂണ്ടു് ചാടി വീഴുന്നതു്, വെട്ടിക്കൊലയിലും, ബോംബ് നിർമ്മാണത്തിലും, ഊരുവിലക്കുകളിലും ഊർജ്ജിതമായി ഏർപ്പെട്ടിരിക്കുന്ന, മാക്രിസത്തിൽ വിശ്വസിക്കുന്ന ഒരു പരിഷ്കൃത സമൂഹത്തിനു് ചേർന്നതല്ല എന്ന ഉത്തമബോദ്ധ്യമുള്ളതുകൊണ്ടു് മാത്രമാണു്, നീതിബോധമുള്ള സഖാവു് എം. ബി. രാജേഷ് പ്രതിപക്ഷനേതാവിനുള്ള മറുപടി തത്ക്ഷണം കൊടുക്കാതെ, “നരകസഭയുടെ” തീട്ടക്കുഴിയിൽ മുങ്ങിയ ജോയി മരണപ്പെട്ടു എന്ന സ്ഥിരീകരണം ദേശാഭിമാനിയിൽ വരുന്നതുവരെ കാത്തിരുന്നതു്.

സഖാവു് എം. ബി. രാജേഷ്: “ഇതു് ഞാൻ പഴി ചാരാൻ വേണ്ടി പറയുന്നതേയല്ല, I repeat, ഇതു് ഞാൻ ആരെയും പഴി ചാരാൻ വേണ്ടി പറയുന്നതേയല്ല! ഒരു മല്ലു മാക്രിസ്റ്റ് എന്ന നിലയിൽ, ഞാൻ ജന്മനാ ഒരു വസ്തുതാവെളിപ്പെടുത്തൽ വിദഗ്ദ്ധനായതുകൊണ്ടു് ഇതു് ഇങ്ങനെ പറയാതിരിക്കാൻ എനിക്കു് ആവതില്ല എന്നതാണു് ആത്യന്തിക സത്യം. സർവ്വശക്തനായ എന്റെ പാർട്ടി യശമാനൻ എന്നെ അതിനു് അനുവദിക്കുന്നില്ല എന്നതു് മറ്റൊരു സത്യം. അണ്ടിപ്പരിപ്പും വരാൽക്കറിയും കപ്പപ്പുഴുക്കും സമൃദ്ധമായി ആസ്വദിച്ചു് ജീവിച്ചു് കണ്ണടയ്ക്കണമെന്ന കലശലായ ഒരു മോഹം മീൻമന്ത്രിയെപ്പോലെ തന്നെ എനിക്കുമുണ്ടു്.”

വീണ T-യുടെ എക്സലോജിക് കമ്പനി മാസപ്പടിയിനത്തിൽ കരിമണൽ കർത്തായുടെ CMRL കമ്പനിയിൽ നിന്നും 1,72 കോടി രൂപ വാങ്ങിയതു് എന്തു് സേവനങ്ങൾ നൽകിയിട്ടാണെന്ന വസ്തുത ജനങ്ങളും മാധ്യമങ്ങളും അറിയേണ്ടതുണ്ടെന്ന ബോധം, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തുമ്പോഴെങ്കിലും, സഖാവു് എം. ബി. രാജേഷിന്റെ ചെവിയിൽ ആരെങ്കിലും വേദമോതുന്നപോലെ ഓതുമെന്ന ശുഭപ്രതീക്ഷയിൽ കാത്തിരിക്കുകയല്ലാതെ, പിണറായിസ്റ്റ് പാർട്ടിയെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത, കേവലം കിറ്റുഭോജികളായ പ്രഫുത്ത മല്ലുക്കൾക്കു് മറ്റെന്താണു് ചെയ്യാൻ കഴിയുക?!

July 15 2024 18:52

എഴുതാനും വായിക്കാനും പഠിച്ചാൽ കഥകളും, കവിതകളും, ദേശാഭിമാനി പത്രത്തിലെ ചൂടൻപട്ടി വാർത്തകളും, വിവിധ മതഗ്രന്ഥങ്ങളുമൊക്കെ വായിക്കാം; വേണ്ടത്ര പാടവമുണ്ടെങ്കിൽ ആവക കഥാകഥനങ്ങൾ സ്വയം സൃഷ്ടിക്കുകയും ചെയ്യാം. എന്റർട്ടെയ്ൻമെന്റിലൂടെ മനുഷ്യരുടെ ജീവിതത്തെ ആസ്വാദ്യകരമാക്കാൻ കലാ-സാഹിത്യ സൃഷ്ടികൾക്കും, ലോകകേരള മഹാസഭ, കൊടുങ്ങല്ലൂർ ഭരണി ഇത്യാദി മാമാങ്കങ്ങൾക്കും കഴിയുമെന്ന കാര്യവും നിസ്തർക്കമാണു്.

പക്ഷേ, ഇളം കാറ്റുവീശുമ്പോഴേയ്ക്കും തകർന്നുവീഴാത്ത പാലങ്ങളും, ഒറ്റ ചാറ്റൽമഴയ്ക്കു് ഒഴുകിപ്പോകാത്ത റോഡുകളും, തീപിടിയ്ക്കാത്ത പവ്വർ സ്റ്റേഷനുകളും, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളുമൊക്കെ ശാസ്ത്രീയമായി നിർമ്മിക്കുക, പ്രവർത്തനക്ഷമമായി നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾ തികച്ചും വിഭിന്നമായ മറ്റൊരു ഫാക്കൽറ്റിയാണു്. അടിസ്ഥാനപരമായിത്തന്നെ, അങ്ങേയറ്റം വ്യത്യസ്തമായ രീതിയിൽ ആ ഫാക്കൽറ്റിയെ സമീപിക്കേണ്ടതുണ്ടു്.

അല്ലാഞ്ഞാൽ, മു. റിയാസ് കൈകാര്യം ചെയ്യുന്ന പൊതുമരാമത്തു് വകുപ്പു് പോലെയും, വീണ ജോർജ്ജ് കൈകാര്യം ചെയ്യുന്ന ആരോഗ്യ വകുപ്പു് പോലെയും, ശിവൻകുട്ടിയും ബിന്ദുവും കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പുകൾ പോലെയും, കാരണഭൂതം കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പു് പോലെയും, കാര്യങ്ങൾ വൈക്കോലിലിട്ടു് കൂഴച്ചക്ക വെട്ടിയാലെന്നപോലെയോ, ഇളിച്ചി മേയർ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം നരകസഭയുടെ മാലിന്യ നിർമ്മാർജ്ജനം പോലെയോ ആകെമൊത്തം ടോട്ടൽ കൊയകൊയ പരുവത്തിലാവും ഇടതുകച്ച കേരളത്തെ നവോത്ഥാനത്തിലേക്കു് കൊങ്ങയ്ക്കു് പിടിച്ചുയർത്തുന്ന പല്ലി ശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈരുദ്ധ്യാത്മക-ഭൗതികവാദപരമായ കിടപ്പുവശം.

ബേബി, രാജീവ്, ഗോവിന്ദൻ മുതലായ പ്രത്യയ”ശാസ്ത്രജ്ഞരും”, സീറോ ബിഷപ്പു്, താറാ ബിഷപ്പു്, മുടി മുസ്ല്യാർ, വെടി സ്വാമി, വായു സ്വാമി, യോഗ സ്വാമി, അമൃതാനന്ദ മയി മുതലായ മതതത്ത്വ”ശാസ്ത്രജ്ഞരും” ഉപയോഗിക്കാറുള്ള, “ഗഹനവും വൈജ്ഞാനികവും” എന്ന തോന്നൽ ജനിപ്പിക്കുന്ന ഇനത്തിലുള്ള ഭാഷാപ്രയോഗങ്ങൾകൊണ്ടു് പഠിക്കാനോ, മനസ്സിലാക്കാനോ, വിശദീകരിക്കാനോ, വിദഗ്ദ്ധമായി കീഴ്പ്പെടുത്താനോ കഴിയുന്നതല്ല, യുക്തിഭദ്രമായി, അഥവാ റീസണിലും ലോജിക്കിലും അധിഷ്ഠിതമായി, വിട്ടുവീഴ്ചയില്ലാത്ത പരീക്ഷണനിരീക്ഷണങ്ങളും ആവർത്തിക്കപ്പെടുന്ന പരിശോധനകളും വഴി സംശയാതീതമായി തെളിയിക്കപ്പെട്ടശേഷം, ശാസ്ത്രീയമായ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ചു് തെറ്റെന്നു് സ്ഥാപിക്കാൻ എന്നിട്ടും ആർക്കും അവകാശമുള്ളവിധം ലോകത്തിനു് മുന്നിൽ ശാസ്ത്രജ്ഞർ സമർപ്പിക്കുന്ന “ക്രൂരമായ” ശാസ്ത്ര യാഥാർത്ഥ്യങ്ങൾ എന്നു് സാരം.

July 16 2024 12:01

തിരുത ഭുജിച്ചു്, ആനമലയോളം വളർന്നു്, മുതിർന്ന പൗരനായിത്തീർന്ന സഖാവു് കസ്റ്റമർ വില്പനക്കാരിയോടു്: “ഇപ്പോൾ ടെലിഫോൺ കൊണ്ടു് പേ ചെയ്യാമെന്നു് എൻ്റെ മോൻ ചെർക്കൻ പറഞ്ഞു!”

അതുകേട്ടു് ഇതികർത്തവ്യതാമൂഢയായിത്തീർന്ന, അത്രകണ്ടു് മുതിർന്നിട്ടില്ലാത്ത വില്പനക്കാരി: “ഹൈൻസ്, ഒന്നിങ്ങു് വന്നേ!”

(ഈവക കാര്യങ്ങളിൽ വേണ്ടത്ര പ്രത്യയശാസ്ത്രപരിജ്ഞാനം ഇല്ലാത്ത “നിഷ്ക്കുകളുടെ” അറിവിലേക്കു്: കിയോസ്കിൻ്റെ ചീഫായ സഖാവു് ഹൈൻസിനാണു് കച്ചവടസംബന്ധമായ ഡിസ്പ്യൂട്ടുകളിൽ അന്തിമവും അനിഷേദ്ധ്യവുമായ ഒരു തീരുമാനം കൈക്കൊള്ളാൻ ജർമ്മൻ നിയമപ്രകാരമുള്ള പരമാധികാരം. 🙂🙂)

July 16 2024 12:13

വൺ മില്യൺ ഡോളർ ചോദ്യം: “ആസിഫ് അലിയെ രമേഷ് നാരായണൻ അപമാനിച്ചോ?”

അപ്പോൾ എൻ്റെ റ്റൂ മില്യൺ ശോത്തിയം ഇതാണു്: “രമേഷ് നാരായണനെ ആരെങ്കിലും ബഹുമാനിച്ചോ?”

July 16 2024 13:08

പുരുഷവർഗ്ഗം കെ. പി. ഉമ്മർ ടൈപ്പ് “വിഹാരജീവികളും”, സ്ത്രീവർഗ്ഗം യാഥാർത്ഥ്യബോധം നഷ്ടപ്പെടുത്താത്ത പ്രായോഗികമതികളുമാണു് എന്നതിന്റെ അർത്ഥം, സഖാവു് മേയർ തള്ളയുടെ മുതലക്കണ്ണീർ കണ്ടുള്ള ആ ച്യാച്ചിയുടെ ചിരിയിൽ പൂർണ്ണമായും അടങ്ങിയിട്ടുണ്ടു്.

(സിത്രം നെറ്റിൽ നിന്നും കട്ടു് “പ്രായോഗികമായി” വെട്ടിമുറിച്ചതു്)

July 17 2024 08:55

നാഗന്മാരുടെ നാടു് നാഗാലാൻഡ് ആയതുപോലെ, ഞരമ്പുരോഗികളുടെ നാടിനു് “കേരളം” എന്നതിനു് പകരം “ഞരമ്പൻസ്ലാൻഡ്” എന്ന പേരിടാമായിരുന്നു.

സിൽമാ ഞരമ്പുകൾ, സംഗീത ഞരമ്പുകൾ, ലൈംഗിക ഞരമ്പുകൾ, രാഷ്‌ട്രീയ ഞരമ്പുകൾ, സാംസ്കാരിക ഞരമ്പുകൾ, മത ഞരമ്പുകൾ!!

July 17 2024 09:32

പഞ്ചഭൂതങ്ങൾ: ഭൂമി, ജലം, വായു, അഗ്നി, ആകാശം

മല്ലു ഷട്ഭൂതങ്ങൾ: തിന്നൽഭൂതം, തുറൽഭൂതം, ചർച്ചിക്കൽഭൂതം, ഊക്കൽഭൂതം, ഉറങ്ങൽഭൂതം, കാരണദുർഭൂതം

July 17 2024 10:08

“വ്യാജരായ മനുഷ്യർക്കു് ഒരു പ്രതിച്ഛായ നിലനിർത്തേണ്ടതുണ്ടു്. യഥാർത്ഥ മനുഷ്യർക്കു് അതൊരു പ്രശ്നമേയല്ല.”

July 17 2024 10:14

“മുയലിഴഞ്ചാൻ” കിണറ്റിലിറങ്ങാൻ സെലിബ്രിറ്റികൾ സ്വമേധയാ പറന്നെത്തും.

പക്ഷേ, “ആമയിഴഞ്ചാൻ” തോട്ടിലിറങ്ങാൻ, കപ്പപ്പുഴുക്കും വരാൽക്കറിയും അവാർഡും കാട്ടി വിളിച്ചാലും ഒരെണ്ണം പോലും വരില്ല.

July 17 2024 11:08

“ആസിഫ് അലി-രമേശ് നാരായണൻ” വിഷയം കത്തിജ്ജ്വലിച്ചതോടെ കിളിപോയ അവസ്ഥയായി!

കമ്മിയാരു്, സംഘിയാരു്, കൊങ്ങിയാരു്, മൂരിയാരു്, പോത്താരു്, പുലിയാരു്, എലിയാരു്, മരപ്പട്ടിയാരു് എന്നൊന്നും ഒരെത്തും പിടിയും കിട്ടുന്നില്ല.

July 17 2024 11:13

അംബാനി കുടുംബത്തിൽ ഗർഭം ചുമക്കാനുള്ള ചുമതല പുരുഷവർഗ്ഗത്തിനാണെന്നു് കേൾക്കുന്നുണ്ടല്ലോടേ?!

ആ, എന്തേലുമാട്ടു്! അവരായി, അവരുടെ ഗർഭമായി, അവരുടെ പാടായി!!

July 17 2024 11:25

നായാടിയാകട്ടെ നമ്പൂരിയാകട്ടെ, നായരാകട്ടെ നസ്രാണിയാകട്ടെ, മുസ്ലീമാകട്ടെ X-മുസ്ലീമാകട്ടെ, യുവകോമാളനാകട്ടെ വൃദ്ധകോമാളനാകട്ടെ, ഇടതു് സഹയാത്രികർ എന്ന നാമത്തിലും പദവിയിലും ചാനൽച്ചർച്ചകളിലെത്തുന്ന മരമാക്രികൾ ഒരേ രാഗതാളലയത്തിലാണു് “പോക്രോം പോക്രോം” എന്നു് കരയുന്നതു്! Somehow or other, enigmatic!!

July 17 2024 12:04

വെറും കമ്മലിനെക്കാൾ രമേഷ് നാരായണൻജിക്കു് ചേരുന്നതു് ജിമിക്കിക്കമ്മലും, മേക്കാമോതിരങ്ങളും ആയിരിക്കുമെന്ന വിനീതമായ ഒരഭിപ്രായം, ഒരു ബ്യൂട്ടീഷനായി ജന്മമെടുത്ത അവരാതം എന്ന നിലയിൽ, എനിക്കുണ്ടു്.

July 17 2024 13:29

ഇൻഡ്യൻ റെയിൽവേയെ എങ്ങനെ സ്തംഭിപ്പിക്കാം എന്ന വിഷയത്തിൽ “പാർട്ടി സർവ്വകലാശാലയിൽ” നിന്നു് പഷ്‌ടാം ക്ലാസ്സിൽ ഡോക്ടറേറ്റ് എടുത്ത സഖാവു് ഡോക്ടർ ജെ. എസ്. ഷിജു ഖാനെ ഇൻഡ്യൻ ആർമി തീർച്ചയായും ഭയപ്പെടണം.

July 18 2024 10:43

“ആഴമുള്ളതെന്നു് തോന്നിപ്പിക്കാനായി അവർ തങ്ങളുടെ എല്ലാ ജലാശയങ്ങളെയും കലക്കുന്നു.”

– Friedrich Wilhelm Nietzsche in “Also sprach Zarathustra”

July 18 2024 12:20

“മകളുടെ ചികിത്സയ്ക്കായി ചിറ്റൂർ താലൂക്കാശുപത്രിയിലെത്തിയ അമ്മയ്ക്കു് പാമ്പുകടിയേറ്റു.” – വാർത്ത

“ഉന്നത” അധികാര തലങ്ങളിൽനിന്നുള്ള പ്രതികരണങ്ങൾ:

1. “വേണമെന്നുള്ള ബന്ധുക്കൾക്കു്, രോഗിയുടെ മലമൂത്രങ്ങൾ തോണ്ടിനീക്കാനായി, ആശുപത്രിയുടെ കന്നിമൂലയിൽ വാസ്തുശാസ്ത്രപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്ന കുറ്റിച്ചൂലിനടിയിൽ അനധികൃതമായി അധിനിവേശിച്ചു് കുടിപാർക്കുകയും, ഒരു രോഗിയുടെ അമ്മയെ, ഇടതുപക്ഷ പിണറായി സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ അമ്പെ തൃണവത്കരിച്ചുകൊണ്ടു് ക്രൂരമായി കടിക്കുകയും ചെയ്ത പാമ്പിനെ തത്ക്ഷണം ക്ഷണിച്ചുവരുത്തി ഇന്റൻസീവ് കെയറിൽ കഴിയുന്ന വിഷബാധിതയെ വീണ്ടും കടിച്ചു് വിഷമിറക്കാൻ കർശനമായ നിർദ്ദേശം നല്കും.” – വിഷവിഷയ ഡോക്ടർ മന്ത്രി കെ. കൃഷ്ണൻകുട്ടി.

2. “രാജ്യത്തു് ഏറ്റവും കൂടുതൽ പേഷ്യന്റ്-ഡോക്ടർ അനുപാതം, നഴ്സ്-(ഡോക്ടർ)-പേഷ്യന്റ് അനുപാതം, പേഷ്യന്റ്-നഴ്സ്-ഡോക്ടർ-പാമ്പു് അനുപാതം, പേഷ്യന്റ്-നഴ്സ്-ഡോക്ടർ-പാമ്പു്-ബന്ധു അനുപാതം എന്നീ കാര്യങ്ങളിൽ ബെസ്റ്റ് പൊസിഷനിലുള്ളതു് ഘോരളമാണു്. എന്തുകൊണ്ടെന്നാൽ, ഈ നംബർ വൺ ഘോരളകപ്പലിനു് ഒരു കപ്പിത്താനുണ്ടു്.” – ആരോഗ്യവിഷയ മല്ലുമന്ത്രിണി, സഭാപെണ്ണാടു് സഖാവു് വീണ ജോർജ്ജ്.

3. “മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ?” – പൊതുമരാമത്തൻ മന്ത്രി സഖാവു് ജനാബ് മു. റിയാസ്.

4. “Pick on someone your own size, you idiotic “kit-eating” creatures!” – Chief-cum Interior Minister comrade “Karanabhootham”.

5. And now kindly go to your party classes! – Party secretary comrade “Appam Master Govindan”.

Therewith, at least for the moment, all the public health department problems efficiently solved!!

July 18 2024 14:29

വ്യവസായ മന്ത്രി സഖാവു് പി. രാജീവ് ഘോരളത്തെ റോബോട്ടുകൾ തെക്കുവടക്കു് ഓടിനടന്നു്, നോക്കുകൂലിയില്ലാതെ ജോലിചെയ്യുന്ന ഒരു AI ഡെസ്റ്റിനേഷനാക്കിക്കഴിയുമ്പോൾ, ഇടതു് കേരളത്തിൽ മനുഷ്യവർഗ്ഗം അധികപ്പറ്റാകും എന്ന ദീർഘവീക്ഷണമാകും, കന്നഡ ഗഡികൾക്കു് മാത്രമായി കർണാടക സർക്കാർ ജോലി സംവരണം ചെയ്യുന്നതിൽ അദ്ദ്യം കാണുന്ന അ-കപടം, സോറി അ-പകടം!

കർണാടകയിൽ ജോലി ചെയ്യുന്ന മല്ലുക്കൾ മൊത്തം അവിടെ നിന്നും, 12 കിലോമീറ്റർ നീളത്തിൽ “ആമയിഴഞ്ചാൻ തോട്ടിൽ” നീണ്ടുപരന്നു് കിടക്കുന്ന ജൈവ-രാസ-ഖര-ദ്രവ മാലിന്യങ്ങൾ ദുരുദ്ദേശപരമായി ഇൻഡ്യൻ റെയിൽവേയുടെ കേവലം117 മീറ്ററിലേക്കു് ഒഴുകിയെത്തി, കിടന്നുമുള്ളൽ മാറിയിട്ടില്ലാത്ത, സഹൃദയയും അഴിമതിരഹിതയുമായ ഒരു പാവം മേയർ കുമാരിയെ കണ്ടമാനമായി പീഡിപ്പിക്കുന്നതുപോലെ, നവകേരളത്തിലേക്കു് “ഖുമുഖുമാ” ഒഴുകുന്ന ഒരു “worst case scenario” ഒന്നു് സങ്കല്പിച്ചുനോക്കൂ!

ഇതുവരെ കറവപ്പശുക്കൾ ആയിരുന്നെങ്കിലും, മടങ്ങിവരുന്ന ആവക പ്രവാസികളെയെല്ലാം പിടിച്ചു് ആഭ്യന്തരമന്ത്രിയും, ധനകാര്യമന്ത്രിയും, ആരോഗ്യമന്ത്രിയും, ടൂറിസം മന്ത്രിയും, വ്യവസായമന്ത്രിയും, എസ്‌കൈസ്‌ മന്ത്രിയും, മീൻമന്ത്രിയും, തുറമുഖമന്ത്രിയും, മണ്ണുമന്ത്രിയും, തീറ്റമന്ത്രിയും, പശുക്കറവമന്ത്രിയും, ഹജ്ജ് മന്ത്രിയും, തെരുവുമന്ത്രിയും, പുരാവസ്തു മന്ത്രിയും, വിദ്യാഭ്യാസമന്ത്രിമാരുമെല്ലാം ആക്കുക എന്നു് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ?

മന്ത്രിമാരുടെയും, പി.എസ്‌.സി. അംഗങ്ങളുടെയുമെല്ലാം എണ്ണം, കൊതം നക്കലിനും, പുറം തിരുമ്മലിനും, ജപിച്ചു് ഓതലിനും, ഉറഞ്ഞു് ഊതലിനും, പരംതീർന്ന ഊക്കലിനുമെല്ലാം അനുസൃതമായി വീർപ്പിച്ചു് ഒട്ടൊക്കെ വികസിപ്പിക്കാമെങ്കിലും, അതിനുമില്ലേ ഒരു പരിധിയൊക്കെ!!

സഖാവു് ഐൻസ്റ്റൈൻ പറഞ്ഞ ഒരു തമാശയോടെ ഇന്നത്തെ പ്രേഷിതവേലയ്ക്കു് കരിമണൽ കർത്തൃനാമത്തിൽ തിരശ്ശീലയിടുന്നു:

“Two things are infinite: the universe and human stupidity; and I’m not sure about the universe.”

July 19 2024 11:36

“ആളിക്കത്തുന്ന, സംസാരിക്കുന്ന ഒരു മുൾപടർപ്പു്! ഹിഹി, അതാരും വിശ്വസിക്കില്ല.” – ആദ്യത്തെ മതാധിഷ്ഠിത ഗ്രന്ഥകർത്താവു്. 🙂

July 19 2024 11:54

സഖാവു് ചിന്തേച്ചിയെ ലൈവായി കണ്ടിട്ടു് ഒത്തിരി നാളായി. ചിന്തേച്ചി വല്ല പ്രസവാവധിയിലോ മറ്റോ ആണോ ആവോ? എനക്കു് “Withdrawal symptoms” അനുഭവപ്പെട്ടുതുടങ്ങി!

July 19 2024 12:12

സാമാന്യബുദ്ധിയും ബോധവുമുള്ള ഒരാൾക്കു് എങ്ങനെ പിണറായി വിജയനെ അനുഗമിക്കാൻ കഴിയുന്നു എന്നാണു് ചിലരുടെ ശോത്തിയം!

മനിസേമ്മാർ കരിം-കയെയും റിയാസ്-ഖയെയും വരെ അനുഗമിക്കുന്നു, അപ്പോഴാണു്!!

July 20 2024 09:10

“കർശന നടപടി തേടിയിട്ടുണ്ടു്. കിട്ടിയാലുടനെ റിപ്പോർട്ടുണ്ടാകും.” – വനിതാരോഗ്യശിശു മന്ത്രി സഖാവു് വീണ ജോർജ്ജ്

“ഒരു പുരുഷൻ ഒരു വാക്കു്, ഒരു മന്ത്രി ഒരു വേദപുസ്തകം!”

July 20 2024 09:52

“നിർവ്യാജരായിരിക്കുമ്പോൾ മനുഷ്യർ വെറുക്കപ്പെടുകയും, വ്യാജരായിരിക്കുമ്പോൾ സ്നേഹിക്കപ്പെടുകയും ചെയ്യുന്നു എന്നതാണു് പ്രശ്നം.”

July 20 2024 10:42

It’s now the era of “Globalismos – Cell Phones and Selfies”!

The era of “Americanos – Blue Jeans and Chinos” was back then:

July 20 2024 11:34

സിസ്റ്റം സോഫ്റ്റ്‌വെയറായി മൈക്രോസോഫ്റ്റ് വിൻഡോസ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളെ ഇന്നലത്തെ “ദുഃഖവെള്ളിയാഴ്ചയിൽ” ബാധിച്ച ലോകവ്യാപകമായ തകരാറു് സംബന്ധിച്ചു്:

July 20 2024 12:12

ചാണ്ടി ഉമ്മൻ ഈസ് നോട്ട് ഈക്വൽ റ്റു ഉമ്മൻ ചാണ്ടി.

Mathematically speaking, Chandy Oommen and Oommen Chandy are not commutative.

July 20 2024 12:12

“തോട്ടം പിഴയ്ക്കാൻ പീച്ചൻ കുലയ്ക്കും.” – പഴഞ്ചൊല്ലു്.

“മടിയിൽ കനമില്ല” മോഡൽ പഴഞ്ചൊല്ലുകൾ ഇടയ്ക്കിടെ ചൊല്ലിയില്ലെങ്കിൽ ഒരു സ്വസ്ഥതയില്ല.

July 20 2024 12:52

വൻകുടൽ ശുദ്ധമാക്കാനായി മുക്കിത്തൂറേണ്ടതു് അനിവാര്യമാണെന്നു് സമ്മതിക്കേണ്ടിവരുമ്പോഴും, തന്നാലാവുന്നതിൽ കൂടുതൽ മുക്കാൻ ഒരുവനെ/ഒരുവളെ നിർബന്ധിക്കുന്നതിൽ അർത്ഥമില്ല. അതു്, തൂറാനായി മുക്കേണ്ട വ്യക്തി സതീശനായാലും ശരി, കുഞ്ഞാലിക്കുട്ടിയായാലും ശരി, മറ്റാരായാലും ശരി.

July 20 2024 13:25

പൂച്ചകൾ സ്വന്തം കൊതം നക്കാറുണ്ടു്. പക്ഷേ, തന്നെ ജനിപ്പിച്ച തന്റെ അപ്പനെ, ചക്രം കിട്ടിയാൽ ആരുടെയും കൊതം നക്കാൻ മടിയ്ക്കാത്ത ഒരു വേശ്യയെ വിലയ്ക്കുവാങ്ങി ചതിച്ചവന്റെ കൊതം കുറുകെയും നെടുകെയും നക്കാൻ ഒരുവനു് കഴിയണമെങ്കിൽ അവൻ ചാണ്ടി ഉമ്മനായിരിക്കണം.

I am really sorry to say this.

July 20 2024 17:13

താനല്ലാതെ മറ്റു് ദൈവങ്ങൾ ഇല്ലാത്ത, ഉണ്ടാകാൻ പാടില്ലാത്ത “ദൈവങ്ങളിലും”, നാസ്തികതയിലും ഭൗതികവാദത്തിലും അധിഷ്ഠിതമായ മാർക്സിസ്റ്റ് ഐഡിയോളജിയിലും ഒരേസമയം വിശ്വസിക്കാൻ എല്ലാവർക്കും കഴിയില്ല. അതിനു് മനുഷ്യൻ ഒരു പിണറായിസ്റ്റ് ബുദ്ധിജീവി ആയിരിക്കേണ്ടതുണ്ടു്!

July 21 2024 09:34

ജനശ്രദ്ധ തിരിച്ചുവിടേണ്ടതു് അനിവാര്യമാകുന്ന സന്ദർഭങ്ങളിൽ, “വിദേശ സഹകരണ” വകുപ്പല്ല, “വിദേശ വ്യഭിചാര” വകുപ്പുവരെ സൃഷ്ടിക്കാൻ മടിക്കുന്നവനല്ല ഈ കെ. കെ. ജോപ്പൻ!

വട്ടാപ്പീസിൽ പൂട്ടിയിടേണ്ടവനെയൊക്കെ മന്ത്രിയാപ്പീസിൽ പിടിച്ചിരുത്തിയതിൻ്റെ ഫലം!

July 21 2024 11:06

[താപവർദ്ധനവു് സംബന്ധമായ ഒരു പ്രോഗ്നോസിസ് കേട്ട ജർമ്മൻ വിദേശകാര്യമന്ത്രിണി അന്നലേന ബേർബോക്ക്, ആ വിഷയത്തിൽ തനിക്കു് തോന്നിയ ഗുരുതരമായ ഒരു സംശയം, വൈസ് ചാൻസ്ലർ റോബെർട്ട് ഹാബെക്കിനോടു് (രണ്ടു് പേരും ഗ്രീൻ പാർട്ടിയംഗങ്ങൾ) ചോദിച്ചു് ദൂരീകരിക്കാൻ ശ്രമിക്കുന്നു]:

“റോബെർട്ട്, ഭൂമിക്കു് 2024 വർഷം മാത്രമേ പ്രായമുള്ളൂ എന്നിരിക്കെ, ഈ വേനൽക്കാലം എങ്ങനെ 125,000 വർഷങ്ങൾക്കിടയിലെ ഏറ്റവും ചൂടേറിയതാകും?” 🙂

July 21 2024 11:32

“യഥാർത്ഥ സഹപ്രവർത്തകർ നിങ്ങളെ വിജയം കൈവരിക്കാൻ സഹായിക്കുമ്പോൾ, കപടരായ സഹപ്രവർത്തകർ നിങ്ങൾ പരാജയപ്പെടുന്നതിനായി കാത്തിരിക്കുന്നു.”

July 21 2024 15:28

ഒട്ടും പ്രായോഗിക ബുദ്ധിയില്ലാത്ത കെട്ട്യോൻ: “ഫ്രിഡ്ജിൽ എന്തിനാണു് ഈ കാലിക്കുപ്പി?”

വളരെ “ദീർഘവീക്ഷണിയായ” കെട്ട്യോൾ: “കുടിക്കാൻ ഒന്നും വേണ്ടാത്ത ആരെങ്കിലും വന്നുകൂടെന്നില്ലല്ലോ.” 🙂

[“മനുക്ഷ്യനാകണം! മനുക്ഷ്യനാകണം!” എന്ന പാട്ടു് പാടി നാടുനീളെ ചുമ്മാ തെണ്ടിത്തിരിഞ്ഞു് നടന്നിട്ടു് കാര്യമില്ല. പാടിപ്പാടി “മനുക്ഷ്യരായ” മനുഷ്യർ ദീർഘവീക്ഷണമുള്ളവരായിരിക്കണം. എന്നാലേ മനുഷ്യനു് വിപ്ലവകാരിയായ ഒരു മാക്രിസ്റ്റാകാനും, പുത്തിജീവി എന്ന പേരും പെരുമയും നേടാനും, പയ്യെപ്പയ്യെ മാക്രിസ്റ്റ് പാർട്ടിയിൽ പിടി മുറുക്കാനും, കാലക്രമേണ, ആദ്യം വൈദ്യുതിമന്ത്രിയും, പിന്നീടു്, “സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, വിമാനത്താവളങ്ങൾ, അഖിലേന്ത്യാ സേവനങ്ങൾ, തീരദേശ ഷിപ്പിംഗും ഉൾനാടൻ ഗതാഗതവും, തെരഞ്ഞെടുപ്പ്, ദുരിതാശ്വാസം, ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ, പൊതുഭരണം, ആഭ്യന്തരം, വിവരസാങ്കേതികവിദ്യ, വിവര പൊതുജനസമ്പർക്ക വകുപ്പ്, അന്തർസംസ്ഥാന നദിജലം, ഉദ്‌ഗ്രഥനം, കേരളസംസ്ഥാന ഉൾനാടൻ ഗതാഗത കോർപ്പറേഷൻ, മെട്രോ റെയിൽ, പ്രവാസികാര്യം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, മലിനീകരണ നിയന്ത്രണം, സൈനിക് ക്ഷേമം, ജയിൽ, അച്ചടി സ്റ്റേഷനറി വകുപ്പ്, സാങ്കേതികവിദ്യ, പരിസ്ഥിതി, ശാസ്ത്രസ്ഥാപനങ്ങൾ, സംസ്ഥാന ആഥിത്യം, വിജിലൻസ്, ദുരന്തനിവാരണം” മുതലായ, എടുത്താൽ പൊങ്ങാത്ത പത്തുമുപ്പതു് വകുപ്പുകൾക്കു് പുറമേ മുഖ്യമന്ത്രി എന്ന വകുപ്പു് കൂടി വലിച്ചുകയറ്റിവച്ചു്, പണ്ടേതന്നെ ചെമ്മീൻ പോലെ കുനിഞ്ഞ മുതുകിനെ കൂടുതൽ കുനിച്ചു് ജനങ്ങളുടെ ദാസനായി, പത്തുനാല്പതു് കാറുകളുടെ അകമ്പടിയോടെ, പ്രജകളെ പൊതുനിരത്തിൽനിന്നും ആട്ടിയോടിച്ചുകൊണ്ടു് “സാറിനു് പുഞ്ചിരിക്കാനും” കഴിയൂ!]

July 22 2024 11:43

“എപ്പോഴും ശരിയായി പ്രവർത്തിക്കുക. അതുവഴി നിനക്കു് ഒട്ടുമിക്ക ആളുകളെയും “കൺഫ്യൂഷ്യസ്” ആക്കാം.” – Samuel Langhorne Clemens, aka Comrade Mark Twain.

July 22 2024 13:09

“കൊടുംകാറ്റിൽ പറക്കുന്ന കഴുകനു്” രാജകീയമായ തൻ്റെ തിരുവെഴുന്നള്ളത്തിൽ യഥേഷ്ടം ഭുജിക്കാനായി, വാടിക്കൽ രാമകൃഷ്ണൻ്റെ കണ്ണൂരിലും, പട്ടിണിപ്പാവമായ മധുവിൻ്റെ അട്ടപ്പാടിയിലും, പെൺകുരുന്നുകളുടെ വാളയാറിലും വണ്ടിപ്പെരിയാറിലും, സിദ്ധാർത്ഥിൻ്റെ പൂക്കോടു് വെറ്റെറിനറി കോളെജിലും, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും, ദരിദ്രനായ ജോയി, തൻ്റെ ഗതികേടുമൂലം, യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ ഇറങ്ങി ശുദ്ധീകരിക്കാൻ നിർബന്ധിതനാക്കപ്പെടുകയും അതുവഴി മരണപ്പെടുകയും ചെയ്യേണ്ടിവന്ന ആമയിഴഞ്ചാൻ തോട്ടിലും, എന്നുവേണ്ട, തീയിൽക്കുരുത്ത കുതിരയും, മണ്ണിൽ മുളച്ച സൂര്യനും, കോത്തിൽ വിരിഞ്ഞ താമരയുമായ സാക്ഷാൽ കാരണഭൂതത്തിൻ്റെ നവോത്ഥാനകേരളത്തിലുടനീളം സി.പി.ഐ.(എം) എന്ന മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ് വിപ്ലവപ്പാർട്ടി “Antipasto” തയ്യാറാക്കി വച്ചിട്ടുണ്ടെന്ന കാര്യം ആ പാവം റിസപ്ഷൻ ലേഡിക്കറിയില്ലല്ലോ!

July 22 2024 13:55

ഒരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റെയ്റ്റിനു് ഒരിക്കലും, ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത ഒരനീതിയെപ്പറ്റിയുള്ള റിപ്പോർട്ടിനു് കീഴിൽ, ആ സ്റ്റെയ്റ്റിൻ്റെ പരമാധികാരികൾ ചമയുന്ന ജനക്കൂട്ടം തൂറിവയ്ക്കുന്ന കമൻ്റുകളിൽ ആ സമൂഹത്തിൻ്റെ ബൗദ്ധികനിലവാരത്തിനു് ഒരു ക്രൈറ്റീറിയനുണ്ടു്.

July 23 2024 11:03

എത്ര ശ്രമിച്ചാലും പിരിച്ചുവിടില്ല എന്നുവന്നാൽ, “എടതൻ” സർക്കാരിനു് എങ്ങനെ ജനങ്ങളുടെ എടയിൽ സഹതാപതരംഗം സൃഷ്ടിക്കാനാവും!?

പിണറായിയും ഗോവിന്ദനും രാഷ്ട്രപതിഭവനു് ചുറ്റും ഓലപ്പീപ്പി ഊതിക്കൊണ്ടു് ഉരുണ്ടുനേർച്ച കഴിക്കുക എന്നതാണു് അവശേഷിക്കുന്ന ഏക രക്ഷാമാർഗ്ഗം.

July 23 2024 12:14

(ആമയിഴഞ്ചാൻ തോട്ടിൽ) അലക്കിയ തുണികൾ അത്യന്താധുനിക സാങ്കേതികവിദ്യ വഴി ഉണക്കുന്ന യന്ത്രം (“non-polluting laundry system”) – സൗരോർജ്ജത്തിൻ്റെയും കാറ്റോർജ്ജത്തിൻ്റെയും സംയുക്തവർമ്മമായ സംയോജനം…

July 23 2024 12:34

പ്രിയ: “എനിക്കു് വിശ്രമിക്കാൻ വെക്കേഷൻ വേണമെന്നു് ഡോക്ടർ പറഞ്ഞു. നമ്മൾ എവിടേയ്ക്കാണു് പോകേണ്ടതു്, പ്രിയനേ?”

പ്രിയൻ: “മറ്റൊരു ഡോക്ടറുടെ അടുത്തേയ്ക്കു്.” 🙂

July 23 2024 15:12

ഗതകാലങ്ങളിലെ ഒഴിയാബാധയായിരുന്ന സമസ്യാപൂരണഭൂതത്തിൽ നിന്നും പൂർണ്ണമായും മോചിതരാകാൻ മല്ലുക്കൾക്കു് ഇന്നും കഴിഞ്ഞിട്ടില്ല. രാമായണം പോലുള്ള മതഗ്രന്ഥങ്ങൾക്കോ, “അപ്രമാദികളായ” രാഷ്ട്രീയ ഭൂതങ്ങൾക്കോ, പട്ടാളത്തിനോ, മറ്റിനം “ചെ”കൾക്കോ “ബോചെ”കൾക്കോ എതിരെ ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും, സുദീർഘമായ “സമസ്യാപൂരണങ്ങൾ” നടത്താനായി അവർ ഉപയോഗിക്കുന്നതു് അതുകൊണ്ടാണു്. അതാണു് അവർ കാലാകാലങ്ങളായി കണ്ടും കേട്ടും ശീലിച്ച കഥയും കവിതയും കഥാകാലക്ഷേപങ്ങളും.

മനുഷ്യമനസ്സിൽ ഒരിക്കൽ കയറിക്കൂടിയ ഭൂതങ്ങളെ, അവ മതപരമോ, രാഷ്ട്രീയമോ, സാംസ്കാരികമോ മറ്റു് സാമൂഹിക genre-കളിൽ പെടുന്നവയോ ആകട്ടെ, കുടിയൊഴിപ്പിക്കുക എന്നതു് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല.

വാക്കുകളെയും വ്യക്തികളെയും (പോസിറ്റീവോ, നെഗറ്റീവോ ആകാവുന്ന അർത്ഥത്തിൽ), ഗതകാലത്തെ ചക്കിനെ ആട്ടുകാളകൾ എന്നപോലെ, നിരുപാധികം ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നതിൽ ആത്മസായുജ്യം അടയുന്നവരാണു് 90% മനുഷ്യരും. തങ്ങൾ ചെയ്യുന്ന കർമ്മങ്ങൾ എന്തിനാണു് തങ്ങൾ ചെയ്യുന്നതെന്നു് സ്വയം ചോദിക്കാനുള്ള കഴിവോ, താത്പര്യമോ ഇല്ലാത്ത യാന്ത്രിക ജീവികൾ!

ശ്വസിച്ചില്ലെങ്കിൽ മനുഷ്യൻ സത്തുപോകും. ആഹരിച്ചില്ലെങ്കിൽ മനുഷ്യൻ സത്തുപോകും. തൂറിയില്ലെങ്കിൽ മനുഷ്യൻ സത്തുപോകും, താൻ ജീവിക്കുന്ന ഭൂപ്രദേശത്തെ കാലാവസ്ഥക്കനുസൃതമായ വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിലും മനുഷ്യൻ സത്തുപോകും. അതേസമയം, യോജിച്ച ഒരു ഇണയെ കണ്ടെത്തി അവളുമായി/അവനുമായി തൻ്റെ ജീനോം പങ്കു് വച്ചില്ലെങ്കിൽ തൻ്റെ വംശം നശിച്ചുപോകുമെങ്കിലും, അതിൻ്റെ പേരിൽ മനുഷ്യൻ നിർബന്ധമായും സത്തുപോകണമെന്നില്ല.

നെറ്റിയിൽ ഒരു പൊട്ടോ കുറിയോ തൊട്ടില്ലെങ്കിൽ, ദേഹത്തുടനീളം ഭാഗികമായോ പൂർണ്ണമായോ വരയൻ കുതിരയെപ്പോലെ ചാരം വാരി തേച്ചു് മോടി പിടിപ്പിച്ചില്ലെങ്കിൽ, ആഭരണങ്ങൾ ധരിച്ചില്ലെങ്കിൽ, മനുഷ്യവംശം നശിക്കുകയോ, മനുഷ്യൻ സത്തുപോവുകയോ ചെയ്യില്ല.

എന്നിരിക്കിലും, ആവക കലാസൃഷ്ടികൾ ഒരുത്തിക്കു്/ഒരുത്തനു് തൻ്റെ ജീവിതം ജീവിക്കാൻ കൂടുതൽ ആത്മവിശ്വാസം നൽകുമെന്നുണ്ടെങ്കിൽ, സ്വാഭീഷ്ടപ്രകാരം ജീവിക്കാൻ മറ്റു് മനുഷ്യർക്കു് ആവക ശരീര കലാസൃഷ്ടികൾ ഒരു തടസ്സമാകാതിരിക്കുന്നിടത്തോളം, മറ്റാർക്കും അതിൽ ചൊറിച്ചിലുണ്ടാകേണ്ട കാര്യവുമില്ല.

ശ്വസിക്കൽ, ആഹരിക്കൽ, വിസർജ്ജിക്കൽ, ശുചീകരണം മുതലായ, സ്വാഭാവികമരണം സംഭവിക്കുവോളം, സത്തുപോകാതെ ജീവിച്ചിരിക്കാൻ മനുഷ്യൻ “ചെയ്തിരിക്കേണ്ട” അത്യന്താപേക്ഷിതമായ കാര്യങ്ങളുണ്ടു്; ചെയ്തില്ലെങ്കിലും ഒരു മണിമലരും സംഭവിക്കാനില്ലാത്ത കാര്യങ്ങളുമുണ്ടു്: നാളെ മുതൽ ഞാൻ പള്ളിയിലോ മോസ്കിലോ അമ്പലത്തിലോ പോവുകയോ പ്രാർത്ഥിക്കുകയോ ചെയ്യില്ല എന്നു് തീരുമാനിക്കുകയും അതു് കോൺസിക്വൻ്റായി പ്രാവർത്തികമാക്കുകയും ചെയ്തതിൻ്റെ പേരിൽ ഇന്നോളം ആരും മൃതിയടഞ്ഞിട്ടില്ല, ഇനി മൃതിയടയുകയുമില്ല. പക്ഷേ, അതിനു്, ഒരു വ്യക്തിക്കു് തൻ്റേടം എന്നൊരു ഗുണം ഉണ്ടായിരിക്കണം.

നല്ല വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ധരിച്ചു്, അണിഞ്ഞൊരുങ്ങി സിരിച്ചു് പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ, ഒരു പുരുഷൻ എന്ന നിലയിൽ, എൻ്റെ ദൃഷ്ടിയിൽ തീർച്ചയായും നയനാനന്ദകരമായ ഒരു കാഴ്ച്ചയാണു്. ഒരു പുരുഷൻ എങ്ങനെ പ്രത്യക്ഷപ്പെടുന്നതാണു് തന്നെ സംബന്ധിച്ചു് നയനാനന്ദകരം എന്നു് തീരുമാനിക്കേണ്ടതു് അതാതു് സ്ത്രീകളാണു്. അതിൽ ഇടപെടാൻ ഞാനാളല്ല, അതിനുള്ള യാതൊരു യോഗ്യതയും എനിക്കില്ല.

പറഞ്ഞുവന്നതിൻ്റെ രത്നച്ചുരുക്കം എന്തെന്നാൽ, മിനിമം രണ്ടു് സെൻ്റീമീറ്ററെങ്കിലും വ്യാസമില്ലാത്തതും, ചുവപ്പല്ലാത്തതുമായ ഒരു പൊട്ടു് തൊട്ടാൽ ഞാൻ തട്ടിപ്പോകും എന്നു് വിശ്വസിക്കാനും, അതു് ജീവിതത്തിൽ പ്രാവർത്തികമാക്കാനുമുള്ള സ്വാതന്ത്ര്യം ഭാരതത്തിലെയെന്നല്ല, ലോകത്തിലെതന്നെ ഏതു് സ്ത്രീക്കും, ഏതു് പുരുഷനും ഉണ്ടെന്നു് സമ്മതിക്കുമ്പോൾത്തന്നെ, ആ “പ്രത്യയശാസ്ത്രം” ഞാനും വിശ്വസിക്കുകയും, എൻ്റെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണം എന്നു് കേവലം ഒരു നികൃഷ്ടജീവിയായ എന്നോടു് ആവശ്യപ്പെടുന്നതു് ഒരിക്കലും നിങ്ങളുടെ അന്തസ്സിനും ആഭിജാത്യത്തിനും ചേർന്നതല്ല.

മേയറാപ്പീസുകളിലും, പാർട്ടിയാപ്പീസുകളിലും, ക്ലിഫ് ഹൗസിലുമൊക്കെയിരുന്നു് ലോകത്തെ നിയന്ത്രിക്കുന്ന നിങ്ങളാരു്, നിങ്ങളുടെ ഡിഗ്നിഫൈഡ് തീട്ടവും മൂത്രവും ആർത്തവരക്തവും വാരാൻ വേണ്ടി ആമയിഴഞ്ചാൻ തോട്ടിലിറങ്ങി മുങ്ങിച്ചാകാൻ വിധിക്കപ്പെട്ട ഞാനാരു്?

അതു് മനസ്സിലാക്കൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല: ആദ്യം, പൊട്ടു് പട്ടു് വള തള കമ്മൽ മേക്കാമോതിരം മൂക്കുത്തി മുതലായ സുപ്രധാന ഐറ്റങ്ങൾ ഇല്ലാതെയും, പിന്നീടു് ശ്വസിക്കൽ ആഹരിക്കൽ വിസർജ്ജിക്കൽ തുടങ്ങിയ അപ്രധാന ഐറ്റങ്ങൾ ഇല്ലാതെയും കേവലം ഒരു ദിവസം ജീവിക്കാൻ ശ്രമിക്കുകയേ വേണ്ടൂ!

ആ പരൂക്ഷണത്തിനു് ശേഷം നമുക്കു് ഈ വിഷയത്തിൽ പരസ്പരം സംസാരിക്കാം.

July 24 2024 10:38

A good strategy to follow…

July 24 2024 10:53

Not bad either!

July 24 2024 11:38

മല്ലു ലെഫ്റ്റ്-വിങ് ഇൻ്റലക്ച്വൽസിനിടയിലെ ഡാക്കിട്ടർമാരെ ആയിരിക്കുമോടേ സഖാവു് ഫെയ്ൻമാൻ ഉന്നം വച്ചതു്?

July 24 2024 13:17

മീഡിയ വൺ ചാനലിലെ ഏതോ ഒരു മാദ്ധ്യമ പ്രതിനിധി (മാ. പ്ര.) “ചാണക സംഘി” സുരേഷ് ഗോപിക്കു് നേരെ കുത്തിക്കൊല്ലുമെന്ന രീതിയിൽ ഒരു ആംഗ്യം കാണിച്ചത്രെ!

തൻ്റെ സ്വന്തം മകൻ്റെ കഴുത്തിനു് പകരം, ഒരു ബലിയാടിൻ്റെ കഴുത്തറത്തു് തനിക്കു് ബലിയർപ്പിച്ചാൽ താൻ കണ്ടമാനം സന്തുഷ്ടനാകുമെന്ന, എന്തരോ മഹാനുഭാവുലു ആയ അല്ലാഹുവിൻ്റെ അശരീരി കേട്ട സാക്ഷാൽ ഇബ്രാഹിം നബി സന്തോഷാതിരേകത്താൽ അന്തം വിട്ടു്, ബിസ്മി ചൊല്ലി ബലിയാടിൻ്റെ കഴുത്തറത്തു് “സത്യ ഏക ദൈവമായ” അല്ലാഹുവിനു് “അന്ധക്കാലത്തു്” ബലി നൽകിയതുപോലെ, “ചാണക സംഘി” സുരേഷ് ഗോപിയെ കുത്തിക്കൊന്നു് തനിക്കു് ബലിയർപ്പിച്ചാൽ താൻ അതീവ സന്തുഷ്ടനാകുമെന്ന അല്ലാഹുവിൻ്റെ അശരീരി കേട്ട ജനാബ് മാ. പ്ര. ആ ആംഗ്യം കാണിച്ചതു് ബിസ്മി ചൊല്ലിയാണെന്ന കാര്യം ശ്രദ്ധിച്ചാൽ തീരുന്ന പ്രശ്നമേ ഇതിലുള്ളു.

ജീവനിൽ കൊതിയുള്ള ഏതൊരു മനുഷ്യനും നിർബന്ധമായും കൂലങ്കഷമായും ഉണ്ടായിരിക്കേണ്ടതായ ആ ശ്രദ്ധ അവഗണിക്കപ്പെടുന്നതുകൊണ്ടാണു് ഇസ്ലാം ഒരു സമ്പൂർണ്ണ സമാധാന മതമാണെന്ന സനാതനസത്യം ഉൾക്കൊള്ളാൻ മനുഷ്യർക്കു് കഴിയാതെ പോകുന്നതും, സുവർക്കത്തിലെ 72 ഹൂറികളെ മരണാനന്തരം മാറി മാറി പ്രാപിക്കാൻ അവർക്കു് കഴിയാതെ പോകുന്നതും! ഒറ്റ വാക്കിൽ പറഞ്ഞാൽ, സ്വയംകൃതാനർത്ഥം!!!

July 26 2024 11:23

മുസ്ലിമുകളെ മൊത്തമായും ചില്ലറയായും ജർമ്മനിയിൽ നിന്നു് ഓടിക്കുന്നു എന്ന രീതിയിലുള്ള ചില വ്യാജവാർത്തകൾ ഏതാനും ചില മല്ലു യൂട്യൂബ് ചാനലുകളിൽ കാണാനിടയായി.

“ഇസ്ലാമിക് സെന്റർ ഹംബർഗ്” (“Islamisches Zentrum Hamburg”) എന്ന പേരിൽ, ഇറാൻ ഭരണാധികാരികളായ മൊല്ലാക്കമാരുടെ നീണ്ട കരങ്ങളായി, ഹംബർഗ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെററിസ്റ്റ് സംഘടനയും, അതിന്റെ മറ്റു് ചില പട്ടണങ്ങളിലെ ഉപഘടകങ്ങളുമാണു് നിരോധിക്കപ്പെട്ടതും, വസ്തുവകകൾ കണ്ടുകെട്ടി രാജ്യത്തിൻെറ അധീനതയിൽ ആക്കിയതും.

അല്ലാതെ, ഇസ്ലാം മതം മൊത്തമായി നിരോധിക്കപ്പെടുകയായിരുന്നില്ല!

സാധാരണ മുസ്ലിമുകൾക്കു് അവരുടെ വിശ്വാസം തുടരുന്നതിനോ, പള്ളിയിൽ പോയോ വീട്ടിലിരുന്നോ പ്രാർത്ഥിക്കുന്നതിനോ യാതൊരുവിധ തടസ്സവുമില്ല.

ജർമ്മൻ ആഭ്യന്തരമന്ത്രികാര്യാലയത്തിന്റെ 2024 ജൂലൈ 24-ലെ പ്രെസ്സ് റിലീസിൽ നിന്നുള്ള എക്സ്ട്രാക്റ്റ് (ജർമ്മൻ ആഭ്യന്തരമന്ത്രി നാൻസി ഫെയ്‌സറുടെ പ്രസ്താവന):

Federal Minister of the Interior Nancy Faeser said: “Today, we banned the Islamisches Zentrum Hamburg, which promotes an Islamist-extremist, totalitarian ideology in Germany. This Islamist ideology is opposed to human dignity. women’s rights, an independent judiciary and our democratic government. The Islamisches Zentrum Hamburg and its sub-organisations also support the terrorists of Hezbollah and spread aggressive antisemitism. Following the comprehensive searches in November 2023, our security authorities carefully analysed the seized material. The evidence gathered in these very difficult and time-consuming investigations confirmed the serious suspicions to such a degree that we ordered the ban today. With this ban, we have put a stop to the activities of these Islamist extremists. This is another serious blow to Islamist extremism.”

“I want to make it very clear: We are not taking action against a religion. We are drawing a clear distinction between the Islamist extremists that we are cracking down on and the many Muslims who belong to our country and live according to their faith. This ban absolutely does not apply to the peaceful practice of the Shiite religion.”

കൂടുതൽ വേണ്ടവർക്കു് അതിവിടെ കാണാം: https://www.bmi.bund.de/…/EN/2024/07/exekutive3-en.html

ഈ വിഷയം സംബന്ധിച്ചു് ജർമ്മൻ റ്റിവിയിൽ വന്ന വാർത്തയുടെ ഭാഗം (വീഡിയോ): https://www.tagesschau.de/…/schnell…/video-1362308.html

July 26 2024 13:10

വിവിധയിനം മാലിന്യങ്ങളുടെ റീസൈക്ലിങ് ജർമ്മനിയിൽ കോടികളുടെ വ്യവസായമാണു്! 4 കോടി മെട്രിക് ടൺ മാലിന്യങ്ങളാണു് ഓരോ വർഷവും ജർമ്മൻ കുടുംബങ്ങളിലെ ചവറ്റുകുട്ടകളിൽ എത്തുന്നതു്!

കൃത്യമായി നിർവചിക്കപ്പെട്ടിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും, കർശനമായ നിയന്ത്രണങ്ങൾക്കും അനുസൃതമായി, പ്രത്യേകം പ്രത്യേകം വേർതിരിച്ചു്, വീട്ടിലും പുറത്തുമുള്ള വീപ്പകളിൽ നിക്ഷേപിക്കാൻ ഓരോ കുടുംബവും (ഏറിയോ കുറഞ്ഞോ!) ശ്രദ്ധിക്കുന്നതുകൊണ്ടു്, ആ മാലിന്യങ്ങളുടെ സംസ്കരണച്ചുമതലയുള്ള ഡിപ്പാർട്ട്മെന്റുകൾക്കു് അവ പീരിയോഡിക്കലായി ശേഖരിച്ചു് റീസൈക്ലിങ് പ്ലാന്റുകളിലേക്കു് ട്രാൻസ്‌പോർട്ട് ചെയ്യാൻ സാധിക്കുന്നു.

റീസൈക്ലിങ് പ്ലാന്റുകളിൽ ആവക മാലിന്യങ്ങൾ ഈകോ ഫ്രെൻഡ്ലി ആയി നശിപ്പിക്കപ്പെടുക മാത്രമല്ല, വ്യത്യസ്തയിനം അസംസ്കൃത വസ്തുക്കൾ ബഹുവിധമായ പുനരുപയോഗത്തിനായി അവയിൽ നിന്നും ശേഖരിക്കപ്പെടുകയും ചെയ്യുന്നു.

ഇൻഫ്രാറെഡ് സെൻസറുകളും മാഗ്നറ്റുകളും ഘടിപ്പിച്ച അത്യാധുനിക സോർട്ടിംഗ് മെഷീനുകളുടെ സഹായത്താൽ, ഓരോ വർഷവും 15 കോടി മെട്രിക് ടൺ സ്ക്രാപ്പ് മെറ്റലാണു് ജർമ്മനിക്കു് ഇപ്പോൾ റീസൈക്കിൾ ചെയ്യാൻ കഴിയുന്നതു്!

വെർജിൻ ഫൈബർ കൊണ്ടുള്ള പേപ്പർ ഉൽപാദനത്തിനു് വേണ്ടതിനെക്കാൾ വളരെ കുറച്ചു് വെള്ളവും ഊർജ്ജവുമേ വീണ്ടെടുക്കപ്പെട്ട അസംസ്കൃതവസ്തുകൊണ്ടുള്ള പേപ്പർ ഉത്പാദനത്തിനു് ആവശ്യമായി വരുന്നുള്ളു എന്നതിനു് പുറമെ, പേപ്പർ നാരുകൾ ഏഴു് തവണ വരെ വീണ്ടും ഉപയോഗിക്കാനും കഴിയും!

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സമീപകാലത്തു് ജർമ്മൻ റീസൈക്ലിങ് വ്യവസായം സൃഷ്ടിച്ചതു് ഏകദേശം 11.4 ബില്യൺ യൂറോയുടെ വിൽപ്പനയാണു്!!

പലയിനം മാലിന്യങ്ങളിൽ നിന്നു് അമൂല്യമായ അസംസ്കൃത വസ്തുക്കൾ വേർതിരിച്ചെടുക്കുന്നതു് എങ്ങനെയെന്നു് കാണിച്ചുതരുന്ന, വളരുന്ന ഒരു വ്യവസായത്തെക്കുറിച്ചു് ഉൾക്കാഴ്ച നല്കുന്ന നല്ലൊരു ഡോക്യുമെന്ററി.

Worth seeing!!

July 27 2024 11:21

ആശുപത്രികളിലെ ഓപ്പറേഷൻ തിയേറ്ററുകളെക്കാൾ വൃത്തിയുള്ളതും, “പൊടിരഹിതവുമായ” നിർമ്മാണശാലകളിലെ സെമികണ്ഡക്റ്റർ മാന്യുഫാക്ച്ചറിങ്. (Inside Micron Taiwan’s Semiconductor Factory)

(വ്യവസായമന്ത്രി സഖാവു് പി. രാജീവും, മുഖ്യ-, ആഭ്യന്തരമന്ത്രി സഖാവു് പിണറായി വിജയനും, ഉന്നത വിദ്യാഭ്യാസമന്ത്രി സഖാവു് ഡോക്ടർ ആർ. ബിന്ദുവും, ആരോഗ്യമന്ത്രി സഖാവു് വീണ ജോർജ്ജുമൊക്കെ ഈ ഡോക്യുമെന്ററി കാണുന്നതു് നന്നായിരിക്കും. ആശുപത്രികൾക്കുള്ളിൽ പാമ്പുകൾക്കും പെർവെർട്ടുകൾക്കും ക്രിമിനലുകൾക്കും പാർട്ടി/ട്രെയ്ഡ് യൂണിയൻ സംരക്ഷണത്തോടെ യഥേഷ്ടം വിഹരിക്കാൻ കഴിയുന്ന നവ കേരളത്തിൽ ഇതുപോലുള്ള അനേകം ആധുനിക ഇലക്ട്രോണിക് നിർമ്മാണഫാക്ടറികൾ നിർമ്മിക്കുമെന്നു്, നിലവിളക്കു് കൊളുത്തിയും നാട മുറിച്ചുമെല്ലാം മൈൽക്കുറ്റികളും കലുങ്കുകളും മറ്റും ഉദ്ഘാടനം ചെയ്യുന്ന വേളകളിൽ ഉച്ചൈസ്തരം പ്രഖ്യാപിച്ചു് കയ്യടി നേടാൻ പറ്റിയ ചില കിടിലൻ സാങ്കേതികപദങ്ങൾ ഇതിൽ കണ്ടെത്താൻ തീർച്ചയായും അവർക്കു് കഴിയും.)

July 27 2024 11:31

കരയുന്ന കുഞ്ഞുങ്ങൾക്കേ പാലുള്ളു എന്നു് മാത്രമല്ല, ഒത്തിരി താമസിപ്പിച്ചാൽ അവറ്റകൾ അമ്മേടെ മുലക്കണ്ണിൽ കടിക്കുകയും ചെയ്യും.
അതുകൊണ്ടാണു് കേന്ദ്രമാതാവു് ഒരു മുല ബീഹാർ കുമാരനും മറ്റേതു് ആന്ധ്ര കുമാരിക്കും നൽകിയതു്.
കേന്ദ്രം ഗോമാതാവായിരുന്നെങ്കിൽ കേരള മോൾക്കും കർണ്ണാടക മോനും കിട്ടിയേനെ ഓരോന്നു്.

July 27 2024 11:50

ഇക്കണക്കിനു് പോകാനാണു് കേന്ദ്രസർക്കാറിൻ്റെ തീരുമാനമെങ്കിൽ, സാക്ഷാൽ പാംപ്ലാനിപ്പിതാവിനു് തൻ്റെ പീഡാനുഭവത്തിൻ്റെ പാളത്തൊപ്പിയുമേന്തി, സഖാവു് യേശുവിനെപ്പോലെ മേഘത്തിലേറി, തൻ്റെ രണ്ടാമത്തെ, അഥവാ ഒടുക്കത്തെ തിരുവരവു് തിരിച്ചുവരേണ്ടിവരും! (എന്നു് തോന്നുന്നു!!)

July 27 2024 12:17

കെ-റെയിൽ, കെ-ഫോൺ, കെ-അരി, കെ-ഉറി, കെ-പറി, കെ-ചൊറി, കെ-മേയർ, കെ-സച്ചിൻ, കെ-പിണു, കെ-മണി, കെ-വീണ, കെ. സുരേന്ദ്രൻ!!

ഒരു ചെയ്ഞ്ചിനു്, പി. കെ. ശശി, വി. ഡി. സതീശൻ!!

July 27 2024 13:04

മലയിടിച്ചിലിൽപ്പെട്ട അർജ്ജുനെ രക്ഷിക്കാനായി സാക്ഷാൽ “മശിഹാ” രഞ്ജിത്തു് ഇസ്രായേൽ വരെ തൻ്റെ കോണകം അഴിച്ചു് “roulette”-ലേക്കെറിഞ്ഞു് വൈദഗ്ദ്ധ്യം തെളിയിച്ചിട്ടും, ആനാവൂർ നാഗപ്പനും, പിണറായി വിജയനും, അപ്പം ഗോവിന്ദനും, ഇപ്പം ബാലനുമൊക്കെ എന്തുകൊണ്ടാണാവോ ഇപ്പോഴും ഒരക്ഷരം മുണ്ടാതെ, അനങ്ങാതെ ഇരിക്കുന്നതു്?!

July 27 2024 14:25

ഞാൻ കണ്ടമാനം ശാസ്ത്രജ്ഞനാണു്. പക്ഷേങ്കി, ഭഗവാൻ ഹനുമാൻ ദൈവമല്ല എന്നാരെങ്കിലും പറഞ്ഞാൽ എൻ്റെ സ്വഭാവം മാറും, പറഞ്ഞില്ലെന്നു് വേണ്ട!!

July 28 2024 09:50

“നിന്നോടു് നിശബ്ദത ആവശ്യപ്പെടുകയോ, വളരാനുള്ള അവകാശം നിനക്കു് നിഷേധിക്കുകയോ ചെയ്യുന്ന ആരും നിന്റെ സുഹൃത്തല്ല.”

July 28 2024 10:51

മോസ്കിൽപ്പോയി നിസ്കരിക്കാൻ മൊല്ലാക്കകൾ സമ്മതിക്കാത്തതിനാൽ, നിസ്കരിക്കാനൊരു മുറി മൂവാറ്റുപുഴ നിർമ്മല കോളെജിൽ വേണമെന്നു് അവിടത്തെ മുസ്ലീം വിദ്യാർത്ഥിനികൾ! ശ്ശെട!!

കെട്ട്യോനു് വേണ്ടെങ്കിൽ കിട്ട്യോൻ്റെ കൂടെ പോകുന്നവരാണു് പെണ്ണുങ്ങൾ എന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, ഇതിത്തിരി കൂടിപ്പോയില്ലേന്നൊരു തംശ്യം.
അല്ലാഹുവും കൂടി ഉൾപ്പെടുന്ന വിഷയമാണേ!!

July 28 2024 16:27

Happy Sunday! Enjoy Your Day!!

(ഇതു് സംബന്ധമായി ഒരു വീഡിയോ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ, “കോപ്പിലെഫ്റ്റ്” കാരണത്താൽ അതു് കാണിക്കാനാവില്ലെന്നു് ഫെയ്സ്ബുക്ക് പറഞ്ഞതിനാൽ മറ്റൊന്നു് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ആവക വീഡിയോകൾ വിറ്റു് ഉപജീവിക്കുന്നവരുടെ കഞ്ഞിയിൽ പാറ്റ വീഴിച്ചു് ജീവിക്കൽ എന്റെ ലക്ഷ്യമല്ല. അതിന്റെ യാതൊരു ആവശ്യവും തത്കാലം എനിക്കില്ലതാനും.

വീഡിയോയും “കോപ്പി ലെഫ്റ്റ്” ആണെന്നു് വരുന്ന പക്ഷം ഇതും എനിക്കു് ഡിലീറ്റ് ചെയ്യേണ്ടിവരും. സഹൃദയർ സദയം ക്ഷമിക്കുക!)

July 28 2024 17:38

അക്കാലത്തു് ഞാൻ ഇന്നത്തെപ്പോലെ കാൽക്കാശിനു് കൊള്ളാത്ത ഒരു കൂപമണ്ഡൂകമായിരുന്നില്ല; പിണൂവിയൻ നവോത്ഥാന നവകേരള മഹാസഭാംഗങ്ങളെപ്പോലും പുല്പം പോലെ വെല്ലാൻ പോന്നത്ര പുത്തിയുള്ള ഒരു പുത്തിജീവിയും മഹാമഹനുമായിരുന്നു!

ങാ, അതൊക്കെ ഒരു കാലം! ഗൃഹാതുരത്വമുണർത്തുന്ന ഗതകാലം!!

രാജവെമ്പാലകൾക്കും, നീർക്കോലികൾക്കും, പച്ചിലപ്പാമ്പുകൾക്കും, മണ്ണിരകൾക്കും, നാടവിരകൾക്കും, കൃമികൾക്കുമൊക്കെ “രണ്ടറ്റങ്ങൾ” ഉണ്ടെന്ന സനാതനമായ പ്രാപഞ്ചിക യാഥാർത്ഥ്യം ഏതെങ്കിലുമൊരു രാഷ്ട്രീയ പക്ഷത്തേയ്ക്കു് ഒരു നിമിഷം ഉന്തിത്തള്ളിവച്ചാൽ, പിണറായി സഖാവു് ഉയർത്തിക്കാണിച്ച ഉള്ളംകൈ പോലെ പരിശുദ്ധമായ ഒരു ആദ്ധ്യാത്മികസത്യം, മാർക്സ്-എങ്ഗൽസ് ജർമ്മൻ ഡുവോ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വഴി തുണിയഴിച്ചു് തെളിയിച്ച, വൈരുദ്ധ്യത്തിൽ അധിഷ്ഠിതമായ ഭൗതികസത്യം പോലെ, നമുക്കു് മുന്നിൽ ഒരു പോർണോ ഫിലിം മാതൃകയിൽ മാനിഫെസ്റ്റ് ചെയ്യപ്പെടും.

ആത്യന്തികവും പരമവുമായ ആ ആദ്ധ്യാത്മികസത്യം ഇതാണു്: “പ്രപഞ്ചത്തിലെ കോടാനുകോടി ഗാലക്സികളിലെ ഒരു ഗാലക്സി മാത്രമായ ക്ഷീരപഥത്തിലെ (Milky Way Galaxy), കോടാനുകോടി നക്ഷത്രങ്ങളിൽ ഒരു നക്ഷത്രം മാത്രമായ സൂര്യനെ, മറ്റനവധി ഗ്രഹങ്ങളോടൊപ്പം, മൂന്നാം ഭ്രമണപഥത്തിൽ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ ഭൂമിയിൽ, ഏതൊക്കെയോ ഭൂപ്രദേശങ്ങളിൽ, ഏതൊക്കെയോ ദൈവങ്ങൾ, ഏതൊക്കെയോ കാലഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുത്തിയ പ്രവാചകർക്കുശേഷം, അല്ലാഹു എന്ന “ഒറിജിനൽ” ദൈവം പ്രത്യക്ഷപ്പെടുത്തിയ ഒടുക്കത്തെ പ്രവാചകനായ മുഹമ്മദ് നബി (സ്വ) കർശനമായി നിർദ്ദേശിച്ചപ്രകാരം, കത്തി, കൊടിൽ, നൂൽ, മുറിവുണക്കൽ മരുന്നു് ഇത്യാദി മാരകായുധങ്ങളുമായി റോന്ത്‌ ചുറ്റുന്ന ഒസ്സാൻസ് ബാല്യത്തിലേ വെട്ടിച്ചുരുക്കിയ ലിംഗങ്ങളുമായി മരണാനന്തരം സുവർക്കത്തിലെത്തി, അവിടത്തെ മദ്യപ്പുഴകളിൽ നിന്നു് ആവോളം മദ്യം മോന്തി കിറുങ്ങിയശേഷം, മനുഷ്യസഹജമായ തൂറലോ മുള്ളലോ, സ്ത്രീസഹജമായ ആർത്തവമോ സൂത്രങ്ങളോ തന്ത്രങ്ങളോ ഒന്നുമില്ലാത്ത “perfect okay” ഹൂറികളെ, അവശനായാലും കിടപ്പിലായാലും, കടിച്ചുപിടിച്ചു് നിത്യമായും അനന്തമായും പ്രാപിക്കാൻ സർവ്വാത്മനാ സന്നദ്ധരായി കാത്തിരിക്കുന്ന മുസ്ലിം സമുദായത്തിൽ ജന്മമെടുത്ത പുരുഷുക്കളുടെ ലിംഗങ്ങളൊഴികെ മറ്റെല്ലാറ്റിനും ഒരറ്റമുണ്ടാകും, ഉണ്ടായേ മതിയാകൂ!!”

https://shorturl.at/zZ3a2

July 29 2024 11:51

സംഗീതപരിണാമം (2100 BC-2023 AD)

ഈശ്വരചിന്തയോടെ വേണം ഈവക കാര്യങ്ങളെ സമീപിക്കാൻ. തന്മൂലം, ബൈബിളിൽ നിന്നു് ഹരിശ്രീ കുറിയ്ക്കുന്നു:

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. … …. വെളിച്ചം ഉണ്ടാകട്ടെ എന്നു് ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. ദൈവം വെളിച്ചത്തിനു് പകൽ എന്നും, ഇരുളിനു് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. … … ഭൂമിയിൽ നിന്നു് പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു് ദൈവം കല്പിച്ചു; … … അങ്ങനെ സംഭവിച്ചു. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. … … പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; … … അങ്ങനെ സംഭവിച്ചു. … … സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. … … ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു. (മത്തായിയായും മറിയക്കുട്ടിയായും അവരെ സൃഷ്ടിച്ചു.) … … സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.” –

(ബൈബിൾ, ഉല്പത്തി, അദ്ധ്യായം 1, വാക്യങ്ങൾ 1 – 27)

അങ്ങനെ, വല്ലാതെ ക്ഷീണിതനായി ഏഴാം ദിവസം വിശ്രമത്തിനായി ഉറങ്ങാൻ കിടന്ന ദൈവം ഉറക്കമുണർന്നപ്പോഴാണു് ലോകത്തിൽ സംഗീതമില്ല എന്ന ക്രൂരസത്യം മനസ്സിലാക്കിയതു്! തനിക്കു് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ ദൈവം ഉടനെ കല്പിച്ചു: “ഭൂമിയിൽ അതതുതരം സംഗീതോപകരണങ്ങളും, അതതുതരം സംഗീതവും, അതതുതരം രാഗതാളലയങ്ങളും പെട്ടെന്നു് ഉണ്ടായിവരട്ടെ!” അങ്ങനെ സംഭവിച്ചു. സന്ധ്യാന്റിയായി, ഉഷാകുമാരിയായി, കലിയുഗവുമായി! അതോടെയാണു് നീർക്കോലിയുടെ വായിൽപ്പെട്ട മാക്രിയെപ്പോലെ ഭൂമിയിൽ ധർമ്മം ക്ഷയിക്കാനും, കുടത്തിൽ നിന്നു് പുറത്തുവന്ന കാരണഭൂതത്തിന്റെ മകുടിയൂത്തു് കേട്ട കരിമൂർഖനെപ്പോലെ അധർമ്മം പത്തിവിരിച്ചു് ഉയർന്നാടാനും തുടങ്ങിയതു്.

നിലവിലിരിക്കുന്ന കലിയുഗശേഷം വരാനിരിക്കുന്നതു് കല്ക്കിയുഗമാണു്. കല്ക്കിയുഗത്തിന്റെ ആരംഭത്തോടെ കക്ഷിത്തിരുമേനി എന്തൊക്കെ ഒപ്പിച്ചുകൂട്ടുമെന്നു് കരിമണൽ കർത്താവിനറിയാം!!

July 29 2024 12:40

ക്ലാസിക്കൽ മ്യൂസിക്കിന്റെ പരിണാമം (1680-1928)

July 30 2024 12:35

“യേശു ക്രിസ്തു കൊണ്ടുവന്നതു് ഇസ്ലാമാണു്.” – ജനാബ് ഒ. അബ്ദുള്ള

യേശു ക്രിസ്തു ഇസ്ലാം കൊണ്ടുവരികയായിരുന്നില്ല, സഖാവു് ആദം മുതൽ സഖാവു് യേശു വരെയുള്ള പ്രമുഖ ബൈബിൾ കഥാപാത്രങ്ങളെ കൊട്ടക്കമ്മതിക്കണക്കിനു് ഖുർആനിലേക്കു് വലിച്ചുകയറ്റി, അവറ്റകളെ എല്ലാറ്റിനെയും “നബികളായി” പ്രഖ്യാപിച്ചു്, അവർക്കുശേഷം ഭൂമിയിൽ ജന്മമെടുത്ത ഒടുക്കത്തെ നബിയായി, മാനവരിൽ മഹോന്നതനായി തന്നെത്തന്നെ പ്രതിഷ്ഠിച്ചു്, ജനാബ് മുഹമ്മദ് നബി (സ്വ) ഇസ്ലാം മതം സൗദി അറേബ്യയിലേക്കു് കൊണ്ടുവരികയായിരുന്നു എന്നതാണു് സത്യത്തിൽ സംഭവിച്ച വസ്തുത.

ഹിറാ ഗുഹയിൽ ഒറ്റയ്ക്കു് ഇരിക്കുകയായിരുന്ന, എഴുത്തും വായനയും അറിയാതിരുന്ന 40 വയസ്സുകാരൻ മുഹമ്മദിനെ (സ്വ) A. D. 610-ൽ സന്ദർശിച്ചു് മലക്കു് ജിബ്രീല്‍ (അ) ഓതിക്കൊടുത്ത വിശുദ്ധ ഖുർആൻ തുടങ്ങുന്നതു് “സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക!” എന്ന വചനത്തോടെയാണു്! അല്ലാഹുവിൽ നിന്നുള്ള ആ വചനത്തിൽ ചിന്തിക്കുന്നവർക്കു് ദൃഷ്ടാന്തമുണ്ടു് എന്നു് മാത്രമല്ല, അതിൽ ഈ വിഷയത്തിലെ മതതത്വശാസ്ത്രപരമായ എല്ലാ അടിയൊഴുക്കുകളും അടങ്ങിയിട്ടുമുണ്ടു്!

[Da liegt der Hase im Pfeffer! എന്നു് ജർമ്മൻസ്. “ദാണ്ടെ കെടക്കണു മുയൽ കുരുമുളകിൽ!” എന്നു് മല്യാലം. (Behold! “Hasenpfeffer”).]

യഹോവയുടെ ബൈബിളിലെ പുതിയ നിയമം എഴുതപ്പെട്ടിട്ടു് തന്നെ അന്നു് ഏകദേശം 600 വർഷങ്ങൾ കഴിഞ്ഞിരുന്നതിനാൽ, അല്ലാഹു മുഹമ്മദിനോടു് (സ്വ) മലക്കു് ജിബ്രീല്‍ (അ) വഴി വായിക്കാൻ പറഞ്ഞതു് ഏതു് ഗ്രന്ഥമായിരിക്കും എന്നൂഹിക്കാവുന്നതേയുള്ളു.

ആദ്യം ബൈബിൾ, പിന്നെ ഖുർആൻ എന്ന ക്രമത്തിൽ ആ രണ്ടു് മതഗ്രന്ഥങ്ങളും പൂർണ്ണമായി വായിച്ചാൽ, താൻ വായിക്കുന്നതെന്തെന്നു് മനസ്സിലാക്കാൻ വേണ്ടത്ര ബുദ്ധിയുള്ള ആർക്കും “ഖുർആൻ” എന്ന മതഗ്രന്ഥം, പഴയനിയമവും പുതിയനിയമവും ഉൾക്കൊള്ളുന്ന “ബൈബിൾ” എന്ന മതഗ്രന്ഥത്തിന്റെ അപക്വവും വികലവും അപൂർണ്ണവുമായ ഒരു വികൃത കോപ്പിയാണെന്നു് വ്യക്തവും സ്പഷ്ടവുമായി കാണാൻ കഴിയും.

[യേശു = ഈസ നബി; മോശ = മൂസ നബി; ദാവീദ് = ദാവൂദ് നബി; അബ്രഹാം = ഇബ്രാഹിം നബി; യഹോവ = അല്ലാഹു; … …!!]

പക്ഷേ, ഷോ കാണിക്കാനായി എന്തെങ്കിലുമൊക്കെ വായിക്കൽ ഒരു കാര്യം, വായിക്കുന്നതെന്തെന്നു് മനസ്സിലാക്കൽ മറ്റൊരു കാര്യം!

“Cartesian coordinates” ഒരുവിധം മനസ്സിലാക്കാൻതന്നെ ചക്രശ്വാസം വലിക്കേണ്ടിവരുന്നവരോടു് “Rindler coordinates” വിശദീകരിക്കാൻ ശ്രമിക്കുന്നതു് അർത്ഥശൂന്യമായതിനാൽ, ഈദൃശ സാമൂഹികകാര്യങ്ങൾ കോളെജിലെ നിസ്കാരസ്വാതന്ത്ര്യത്തിനും, ഭൂമദ്ധ്യരേഖാപ്രദേശങ്ങളിലെ ചൂടൻ കാലാവസ്ഥയിൽ ബുർക്ക ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനും മറ്റുമുള്ള മുറവിളിയിൽ ഒതുങ്ങുന്നിടത്തോളം, “അടിച്ച വഴിയേ പോയില്ലെങ്കിൽ, പോകുന്ന വഴിയേ അടിക്കുന്നതാണു്” ഒരു പരിധിവരെ നല്ലതു്.

പക്ഷേ, ഏതൊരു ആധുനിക മതേതര ജനാധിപത്യസമൂഹവും ഈ വിഷയങ്ങളിൽ അങ്ങേയറ്റം ജാഗരൂകരായിരിക്കേണ്ടതുണ്ടു്! കാരണം, “സാധാരണ” മുസ്ലിമുകൾ പിൻതുടരുന്നതല്ല “യഥാർത്ഥ” ഇസ്ലാം!!

Taliban, Islamic State, Boko Haram, Hamas, Hizballah, Lashkar-e-Tayyiba മുതലായ, ലോകത്തുടനീളം അല്ലാഹുവിനെ സഹായിക്കാനായി കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി പ്രവർത്തിക്കുന്ന എത്രയോ ഇസ്ലാമിക് ടെററിസ്റ്റ് ഗ്രൂപ്പുകൾ പിൻതുടരുന്ന ഇസ്ലാമാണു് “യഥാർത്ഥ” ഇസ്ലാം!!

അതോർത്താൽ, അതു് മറക്കാതിരുന്നാൽ, ഏതാനും ദശാബ്ദങ്ങൾ ഈ ഭൂമിയിൽ ജീവിച്ചു് സ്വാഭാവികമരണം കൈവരിക്കാനാഗ്രഹിക്കുന്ന സമാധാനപ്രേമികളായ മനുഷ്യർക്കു് നല്ലതു്! സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

People who have been politically or religiously brainwashed are unpredictable and a real danger to society!!

July 30 2024 13:11

പ്രകൃതിദുരന്തങ്ങളെ പൂർണ്ണമായി ഇല്ലാതാക്കൽ മനുഷ്യസാദ്ധ്യമല്ല. പക്ഷേ, അവയുടെ തീവ്രതയും ആവർത്തനവും ഒരു പരിധിവരെ കുറയ്ക്കാനും മെരുക്കാനും മനുഷ്യവർഗ്ഗത്തിനു് തീർച്ചയായും കഴിയും; മനുഷ്യവർഗ്ഗത്തിനേ അതിനു് കഴിയൂ!!

July 30 2024 15:21

മുസ്ലീമുകൾക്കു് വിശുദ്ധദിനമായ വെള്ളിയാഴ്ച ഭാരതത്തിൽ തിരഞ്ഞെടുപ്പു് നടത്തിയാൽ ജനാബ് അല്ലാഹു കണ്ടമാനം കോപിക്കുമത്രെ!

പ്രോട്ടസ്റ്റൻ്റ് റിഫർമേഷൻ്റെ തലൈവർ സഖാവു് മാർട്ടിൻ ലൂഥറുടെ ജർമ്മനിയിൽ ക്രൈസ്തവർക്കു് വിശുദ്ധമായ ഞായറാഴ്ചയാണു് സകലമാനമായ തിരഞ്ഞെടുപ്പുകളും! എന്നിട്ടും സഖാവു് യഹോവ എന്തുകൊണ്ടാണാവോ ഒട്ടും കോപിക്കാത്തതു്?!

July 31 2024 10:11

ദുരിതം ഒരുതരം ആശ്വാസനിധിയാണു് – ദുരിതാശ്വാസനിധി!

മുഖ്യന്റെ ദുരിതാശ്വാസനിധി മുഖ്യൻ കക്കും, നെന്മമരങ്ങളുടെ ദുരിതാശ്വാസനിധി നെന്മമരങ്ങൾ കക്കും, മതങ്ങളുടെ ദുരിതാശ്വാസനിധി മതങ്ങൾ കക്കും!

അതാണു് നവകേരള നടപ്പുരീതി!!

ആരുടെ കക്കലാണോ നിങ്ങളെ ഹഠാദാകർഷിക്കുന്നതു്, അവരുടെ നിധിയിലേക്കു് പണം നിക്ഷേപിക്കുക! എന്നിട്ടു്, അതിൻ്റെ നേരിയ ഒരംശമെങ്കിലും ദുരന്തം ബാധിച്ച സാധുമനുഷ്യർക്കു് കിട്ടാനായി ദുരന്തം വരുത്തിയ അതേ ദൈവത്തോടു് മുട്ടിപ്പായി പ്രാർത്ഥിക്കുക!!

July 31 2024 12:31

Hurry up, brother! Order your holy young warriors to the battlefield and let them all die for your proclaimed theocratic world state!

Don’t forget to indoctrinate them: “72 houris with bombastic breasts are impatiently waiting for each of you in paradise!”

(picture courtesy)

July 31 2024 12:54

Christian, Hindu, Buddhist, Marxist, Maoist or ideological terrorism of any kind is no better terrorism than Islamic terrorism.

Terrorism is a descendant of ignorance.

July 31 2024 15:19

“ഇവിടെ, വസ്തുതകളെല്ലാം എല്ലാവർക്കും അറിയുന്നതാണല്ലോ. നിങ്ങൾക്കു് പ്രത്യേകിച്ചും.” – വയനാടു് ദുരന്തം തടയാഞ്ഞതിനെപ്പറ്റി മുഖ്യൻ.

മാ. പ്ര. : “അല്ല, അറിയുന്നതല്ല! “കടക്കു് പുറത്തു്” കല്പനവഴി ഞങ്ങൾ ഡപ്പിക്കു് പുറത്തായിരുന്നല്ലോ. ഡപ്പിക്കു് പുറത്തായിരിക്കുമ്പോൾ ഡപ്പിക്കകത്തെ വസ്തുതകളറിയാൻ ഞങ്ങൾക്കു് കഴിയില്ലല്ലോ. ഞങ്ങൾ മൊത്തം അപ്പോൾ ഡപ്പിക്കു് പുറത്തല്ലേ?”

July 31 2024 15:40

ക്രെയിനിൽ പൊക്കിയെടുത്ത ഒരു മൃതശരീരത്തെ തൊട്ടിലാട്ടുന്നപോലെ തുടരെ ആട്ടിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യം വയനാടു് ദുരന്തത്തിന്റെ ഭാഗമായി ഇന്നലെ ഒരു മല്ലു ചാനലിൽ അല്പനേരം കാണേണ്ടിവന്നു.

“Danse Macabre” എന്ന കലാരൂപം കണ്ടിട്ടുണ്ടു്. പക്ഷേ, ഉരുൾ പൊട്ടലിൽ ജീവനാശം സംഭവിച്ച ഒരു മനുഷ്യശരീരത്തെ “തൊട്ടിലാട്ടി” പണമുണ്ടാക്കുന്ന “News Macabre” കാണുന്നതു് ഇതാദ്യമാണു്.

https://en.wikipedia.org/wiki/Danse_Macabre

August 01 2024 10:48

ദുരന്തസമയത്തു് പിണറായിയെ വിമർശിക്കുകയല്ല, മുക്ക്യോൻ്റെ ദുരിതാശ്വാസനിധിയിലേക്കു് ഒത്തിരി ചക്രമയയ്ക്കുകയാണു് ചെയ്യേണ്ടതു്!

പിണറായിയുടെ കെടുകാര്യസ്ഥതയെ വിമർശിക്കാൻ, പശുവും ചത്തു് മോരിലെ പുളിയും പോയി, അരണബുദ്ധികളായ മല്ലുക്കൾ “ഈ ഉരുൾപൊട്ടൽ എന്നാൽ എന്താണു് സേട്ടാ” എന്നു് ചോദിക്കാൻ തുടങ്ങുമ്പോഴായാലും നേരമുണ്ടല്ലോ.

August 01 2024 10:53

ബൗദ്ധികവും വൈജ്ഞാനികവുമായി മനുഷ്യരെ അദ്‌ഭുതപരതന്ത്രരാക്കുന്ന രണ്ടു് ജനുസ്സുകൾ:

ഒന്നു്, അല്ലലില്ലാതെ കേരളത്തിൽ ജീവിക്കുന്നതിനു് പകരം, US, യൂറോപ്പു്, കാനഡ ഇത്യാദി മുതലാളിത്ത രാജ്യങ്ങളിൽ കഷ്ടപ്പെട്ടു് ജീവിച്ചു് പിണറായിസം ലോകത്തിൽ പ്രചരിപ്പിക്കുന്ന കമ്മി അപ്പോസ്തലർ.

രണ്ടു്, ഒരേസമയം മാർക്സിസ്റ്റുകളും മതഭക്തരും ആയിരിക്കാൻ ശേഷിയുള്ള ഉഭയജീവികൾ! (ഉദാ: അൻവർ, ഷംസീർ, വീണ etc.)

August 01 2024 11:31

പിണറായിസത്തിനോ ഇസ്ലാമിസത്തിനോ എതിരെ ഞാൻ ഇടുന്ന ഓരോ പോസ്റ്റിനും മിനിമം ഓരോന്നു് എന്ന നിരക്കിൽ എന്റെ ഫെയ്‌സ്ബുക്ക് ഫ്രണ്ട്ലിസ്റ്റ് ചുരുങ്ങാറുണ്ടു്. പക്ഷേ, അതെന്നെ അലട്ടാറില്ല. കാരണം, അവർക്കു് വേണ്ടിയായിരുന്നെങ്കിൽ, ഫെയ്‌സ്ബുക്കിൽ എഴുതാൻ ജീവിതത്തിലെ ഒരു നിമിഷം പോലും ഞാൻ നീക്കിവയ്ക്കുമായിരുന്നില്ല.

(ഈ പോസ്റ്റ് കണ്ടപ്പോൾ തോന്നിയതുകൊണ്ടു് പറഞ്ഞെന്നേയുള്ളൂ.)

August 01 2024 11:47

Do not let anyone brainwash you into hating someone who has done nothing to you. Other people’s problems are not yours.

August 01 2024 11:56

“എൻ്റെ ഭാര്യ 3 ദിവസമായി എന്നോടു് മിണ്ടുന്നില്ല.”

“അവളുടെ കൂടെ കഴിഞ്ഞോളൂ, ഈ ഗുണങ്ങളുള്ള സ്ത്രീകൾ വിരളമാണു്.” 🙂

August 01 2024 13:06

“ഓഡിറ്റിങ്” എന്നൊക്കെ കേട്ടാൽ മല്ലുക്കൾ പേടിച്ചു് വിറച്ചു് ലങ്കോട്ടിയിലും താറുകെട്ടിലും മൂത്രിക്കും!

പറയുന്നതു് ഓൺലൈനായി “പോക്രോം പോക്രോം” വയ്ക്കുന്ന മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പിണറായിസ്റ്റ് പാർട്ടിയുടെ പോരാളികളാണെങ്കിൽ പ്രത്യേകിച്ചും!!

August 01 2024 14:06

എടോ ഗോപാലകൃഷ്ണാ, സോറി, എടോ പിണറായി വിജയാ, ഏതെങ്കിലും സാമൂഹിക വിഷയത്തിൽ എന്തെങ്കിലും ശ്മശ്രു അറിഞ്ഞിട്ടാണോടോ താൻ പത്രസമ്മേളനങ്ങളിൽ ഞെളിഞ്ഞിരുന്നു് ഊച്ചാളി ഷാജികളുടെ കഷായക്കുറിപ്പടികൾ റോബോട്ടിൻ്റെ ഭാവഹാവാദികളോടെ നോക്കിവായിക്കുന്നതു്?

August 02 2024 12:11

പ്രകൃതിദുരന്തങ്ങൾ ഒരു പരിധിവരെയേ വിലപ്പെട്ട മനുഷ്യജീവനും സ്വത്തുക്കളും നശിപ്പിക്കാറുള്ളു.

പക്ഷേ, ഒരു ജനതയെ നഖശിഖാന്തം നശിപ്പിക്കാൻ പിണറായിസ്റ്റ് വെട്ടുക്കിളിഭരണത്തിനു് കഴിയും!

August 02 2024 13:26

സംസ്ഥാന ശാസ്ത്രസാങ്കേതിക വിഭാഗത്തിൽപ്പെട്ട ഒറ്റയെണ്ണത്തിനെ പഠനങ്ങൾക്കായും മറ്റും ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ കണ്ടുപോകരുതെന്നു് നവകേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാൾ ഉത്തരവിറക്കിയത്രെ!

മുടുക്കി, മുടുമുടുക്കി!! ഇതാണു് ഐ. എ. എസ്‌. പദവി! ഇതിനാണു് ഐ. എ. എസ്‌. പദവി! ഇതിനായിരിക്കണം ഐ. എ. എസ്‌. പദവി!!

മഹാനായ ഫറവോ റാംസെസ് രണ്ടാമൻ (1303 BC – 1213 BC) കൂതി പതിപ്പിച്ചിട്ടുള്ള സിംഹാസനത്തിൽ സ്വന്തം ചന്തി പതിപ്പിക്കാനുള്ള മഹാഭാഗ്യം, മോൻസൺ മാവുങ്കലിന്റെ തട്ടുകട സന്ദർശനത്തിലൂടെ ഒപ്പിച്ച ഗതകാല ഡിജിപി (സകല) ലോക-നാഥ് ബെഹ്രജിക്കുശേഷം വിഷയജ്ഞാനവും ഉത്തരവാദിത്വബോധവും ഏതൊരു നായയെയും തോല്പിക്കാൻ പോന്ന യജമാനഭക്തിയുമുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആപ്പീസറെ കാണുന്നതു് ഇപ്പോഴാണു്!

നിധി ശേഖരിക്കാൻ അമ്മാച്ചനും, പാലം പണിയാൻ മരുമോനും, ദുരന്തത്തിന്റെ പ്രത്യയശാസ്ത്രപരമായ പ്രാസാത്മക വിലയിരുത്തലിനു് ശാസ്ത്രസാഹിത്യപരിഷത്തും, മനുഷ്യനാകൽ കമ്മിറ്റിയും, വാഴക്കുല ഡോക്ടേഴ്‌സുമെല്ലാം സർവ്വസന്നാഹങ്ങളുമായി സംഭവസ്ഥലത്തു് ഹാജരുള്ളള്ളപ്പോൾ എന്തുചെയ്യാനായിട്ടാണു് ശാസ്ത്രസാങ്കേതിക വിഭാഗം കൂടി അവിടെപ്പോകുന്നതെന്നു് എനക്കും പുടികിട്ടുന്നില്ല.

സാമാന്യമനുഷ്യരായ നമ്മൾ വൈരുദ്ധ്യാത്മക ഭൗതികവാദപരമായി ചിന്തിക്കണമല്ലോ!

August 02 2024 18:50

“കഴുതയ്ക്കു് കണ്ടമാനം സുഖം തോന്നിയാൽ, അവൻ ഐസിൽ നൃത്തം ചെയ്യാൻ പോകുന്നു” എന്നൊരു ജർമ്മൻ ചൊല്ലുണ്ടു്. (“Wenn es dem Esel zu gut geht, geht er aufs Eis tanzen.”)

കേരളത്തിലെ മന്ത്രിമാർ, സർക്കാരുദ്യോഗസ്ഥർ മുതലായ കഴുതകൾക്കു് കണ്ടമാനം സുഖം തോന്നിയാൽ, ആ മാസക്കിസ്റ്റുകൾ അവറ്റകളുടെ അനർഹസുഖത്തിനായി വിയർപ്പൊഴുക്കുന്ന സ്വന്തജനത്തെ വിവിധയിനം നികുതികളിലൂടെയും നിരോധനാജ്ഞകളിലൂടെയും പീഡിപ്പിച്ചു് പരമാനന്ദസുഖം ആസ്വദിക്കാൻ ശ്രമിക്കുന്നു!

(ചിത്രത്തിനു് കടപ്പാടു്)

August 03 2024 09:24

“കാലിൽ ചെളിയായതുകൊണ്ടാണു് അങ്ങോട്ടു് കയറാത്തതു്.” – ദുരിതാശ്വാസക്യാമ്പിൽ മുഖ്യൻ.

“പച്ച നുണയാണതു് മാളോരേ! അസംബ്ലിയിൽ പൊക്കിക്കാണിച്ച കൈകൾപോലെ, തീയിൽ കുരുത്ത കുതിരയുടെ കാലുകളും ജീവിതവുമെല്ലാം ചെളിരഹിതമാണു്. ഇരട്ടച്ചങ്കിലും മനസ്സിലും മാത്രമേ ഒരല്പം ചെളിയുള്ളു.” – ഭൂതം പറത്തിവിട്ടപ്പോൾ ചത്തുവീണ പ്രാവിൻ്റെ പരിശുദ്ധാത്മാവു്.

August 03 2024 11:13

“മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു് സംഭാവന ചെയ്യണം; കെ. സുധാകരനെ തള്ളി വി. ഡി. സതീശൻ” – വാർത്ത

“ഒന്നും കാണാതെ കൊച്ചി ഗ്രിഗോറിയോസ് തിരുമേനി വണ്ടി വിടില്ല.”

August 03 2024 11:30

ദുരിതാശ്വാസത്തിനായി ഒരുപാടു് മൊയ്ലാളിമാർ ഒത്തിരി കോടി രൂഫാ ദാനം ചെയ്തത്രെ!

ജനത്തിൻ്റെ പിച്ചച്ചട്ടികളിൽനിന്നു് പലതുള്ളികളായി ഊറ്റിയെടുത്ത പണം ഏതൊക്കെ കടലുകളിലേക്കും സമുദ്രങ്ങളിലേക്കുമാണു് ഒഴുകിയെത്തിയതെന്നു് ഇനി ആർക്കും സംശയമില്ലെന്നു് കരുതുന്നു.

August 03 2024 11:30

100 Songs You’ve Heard in Public Domain.

August 03 2024 12:34

Can You Hear The Difference Between a Cheap and Expensive Piano?

(Before you judge, please also note the comments in the original post!)

August 03 2024 14:00

അജ്ഞരായ മല്ലുക്കളെ ബോധവത്കരിച്ചു് അബദ്ധധാരണകളിൽ നിന്നു് മോചിപ്പിക്കാനായി, മനുഷ്യൻ ചന്ദ്രനിലിറങ്ങിയ കാലത്തു്, ബാരിസ്റ്റർ സഖാവു് എ. കെ. ബാലൻ വിശുദ്ധ മാർക്സ് മൂത്താപ്പയുടെ നാമത്തിലും അനുഗ്രഹത്തിലും ആവേശപൂർവ്വം അരുളിച്ചെയ്ത സൂക്തങ്ങൾ:

“മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച കാബിനറ്റ് ബസ് നവകേരള സദസ്സിനുശേഷം വിൽക്കാൻ തീരുമാനിച്ചാൽ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടും.”

“15 വർഷത്തെ കാലാവധി കഴിഞ്ഞു് ബസ് മ്യൂസിയത്തിൽ വച്ചാൽ, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് എന്ന നിലയിൽ ലക്ഷക്കണക്കിനു് പേർ കാണാൻ വരും. അതുകൊണ്ടു് ബസ് നഷ്ടമാണെന്ന പ്രചാരണം വേണ്ട.”

“ചലിക്കുന്ന (ചലമൊലിപ്പിക്കുന്ന എന്ന സാങ്കേതിക പദത്തിന്റെ ചുരുക്കെഴുത്തു്!) കാബിനറ്റ് ലോകത്തിലെ ആദ്യത്തെ സംഭവമാണു്. ബസ് പോകുന്ന വഴിയിൽ ഓരോ സ്ഥലത്തും പതിനായിരങ്ങൾ തടിച്ചുകൂടും.”

(നമ്മുടെ ഇടവകക്കാരും, അരണബുദ്ധികളുമായ പ്രഫുത്തമല്ലുക്കളുടെ കൂലങ്കഷമായ പരിശോധനയ്ക്കും ഹൃദയഭേദകമായ പശ്ചാത്താപത്തിനും കാരണഭൂതമാകാൻ വേണ്ടി അതിവിശുദ്ധനായ നമ്മുടെ കരിമണൽ കർത്താവിന്റെ കൃപയിലും കരുണാകടാക്ഷത്തിലും അയക്കപ്പെടുന്ന ഇടയലേഖനം.)

ഗുണപാഠം: പ്രമാദമായ സ്വന്തം ഗുദത്തെപ്പറ്റി അത്യുന്നതമായ അഭിപ്രായം പുലർത്തുന്നവരാണു് ഇടതുകക്ഷ ദുർഗ്ഗന്ധം പേറുന്ന ബാലഗോപാലഗോവിന്ദവിജയാന്തോണി മണിവീണാരവങ്ങൾ!

August 03 2024 16:11

മഹാനായ എന്നെപ്പറ്റിയും, എന്റെ കുടുംബമഹിമയെപ്പറ്റിയും, എന്റെ പൊണ്ടാട്ടിയെപ്പറ്റിയും, എന്റെ മക്കളെപ്പറ്റിയുമൊക്കെ എന്തിനാണു് ഞാനിങ്ങനെ വാതോരാതെ ചിലച്ചുകൊണ്ടിരിക്കുന്നതെന്നു് ഒരുപക്ഷേ ചിലർക്കെങ്കിലും തോന്നിയേക്കാം. അതിനു് ഒരു കാരണമേയുള്ളു: ജന്മനാ സിദ്ധാർത്ഥനും നിസ്വാർത്ഥനുമായ ഒരു മനുഷ്യജനുസ്സു് എന്ന നിലയിൽ, ആർക്കും അനുകരണയോഗ്യൻ എന്ന പദവിയിൽ ഔദ്യോഗികമായി ആവരോധിക്കപ്പെട്ടിരിക്കുന്ന ഒരു ഇൻഡിവിജ്വലാണു് ഞാൻ.

എന്നെക്കണ്ടാൽ അങ്ങനെ തോന്നില്ലെങ്കിലും, സത്യം അതാണു്. ആ പദവിക്കും, ആ പദവിയുടെ പ്രാമുഖ്യത്തിനും അനുസൃതമായി ശമ്പളവും യാത്രാബത്തയും കണ്ണടയലവൻസും വീടു് ചുമക്കൽ അലവൻസും കോണകാലവൻസും തുണിയലക്കലവൻസും വാങ്ങിക്കൊണ്ടിരിയ്ക്കുന്ന ഒരു സാമൂഹികശാസ്ത്രജ്ഞൻ എന്ന നിലയിൽ, ആരിൽ നിന്നും, ആരിഫ് ഖാനിൽ നിന്നുപോലും ഒന്നും മറച്ചുവയ്ക്കാതിരിക്കാനുള്ള ബാദ്ധ്യത സത്യപ്രതിജ്ഞാധിഷ്ഠിതമായി എനിക്കുണ്ടു്. ഞാൻ വലിഞ്ഞുകയറി എത്തിപ്പെട്ട ഈ പദവിവരെ വലിഞ്ഞുകയറി എത്തിപ്പെടാൻ കഴിയാതെപോയ സാമാന്യജനങ്ങളിലെ നിസ്വർക്കു് ഞാനിപ്പറയുന്നതു് മനസ്സിലായിക്കൊള്ളണമെന്നില്ല. ച്ചാൽ, നിങ്ങൾ ആത്യന്തികമായി കേവലം സാമാന്യജനങ്ങളും നിസ്വരുമാണല്ലോ!

പറഞ്ഞുവന്നതിന്റെ വജ്രച്ചുരുക്കം എന്താച്ചാൽ, എന്നെപ്പറ്റിയും, എന്റെ പെണ്ണുങ്ങളെപ്പറ്റിയും, എന്റെ പിടക്കോഴികളെപ്പറ്റിയും, എന്റെ തീറ്റകുടികളെപ്പറ്റിയുമെല്ലാം ഞാൻ കേരളജനതയെ ഒരു തുടർക്കഥയെന്നപോലെ അറിയിച്ചുകൊണ്ടിരിക്കും.

ആനാവൂർ നാഗപ്പൻ, മേയർ ആര്യകുമാരി, എം. എൽ. എ. സച്ചിൻ ദേവ് ഇത്യാദി ഐഡലുകളില്ലാത്ത, ചോദിക്കാനും പറയാനും ഒരു അപ്പം ഗോവിന്ദൻ പോലുമില്ലാത്ത ഒരു നാഥനില്ലാക്കളരിയിൽ, വട്ടുപിടിച്ചു് അലഞ്ഞുതിരിയുന്ന കേരളജനതയെ ഒരു നിമിഷം സങ്കല്പിച്ചുനോക്കൂ! അതിനേക്കാൾ ഭീകരവും ഭയാനകവുമായ ഒരു സാമൂഹികാവസ്ഥ മറ്റെന്തുണ്ടു്?!

കുടുംബമഹിമയുള്ള ഒരു കുലീനൻ എന്ന നിലയിൽ, ആവക സാമൂഹിക ദുരവസ്ഥകളെ വച്ചുപൊറുപ്പിക്കാൻ, പൂമരങ്ങൾക്കു് പൂക്കാതിരിക്കാൻ ആവതില്ലാത്തതുപോലെ, എനിക്കാവതില്ല.

Noblesse oblige, my dear Watson, Noblesse oblige!

August 04 2024 10:49

“ആരെങ്കിലും മനുഷ്യപുത്രനു് നേരെ ഒരു വാക്കു് പറഞ്ഞാൽ അതു് അവനോടു് ക്ഷമിക്കും; പരിശുദ്ധാത്മാവിനു് നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു് ക്ഷമിക്കയില്ല.” – (മത്തായി 12: 32)

ആരെങ്കിലും ദുരന്തനിവാരണത്തിനെതിരെ ഒരു വാക്കു് പറഞ്ഞാൽ അതവനോടു് ക്ഷമിക്കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പറഞ്ഞാലോ, കാരണഭൂതം അവനെതിരെ ജാമ്യമില്ലാവകുപ്പു് ചുമത്തി കേസെടുത്തു് ഈ ലോകത്തിലും വരുവാനുള്ളതിലും അവനെ പരമാവധി പീഡിപ്പിക്കും.

എന്തുകൊണ്ടെന്നാൽ, മൗലികമായി, അഥവാ സത്തയിൽ, അവൻ നിധി കാക്കുന്ന കേവലമൊരു ദുർഭൂതമല്ലോ!

August 04 2024 11:00

കേരളഭരണം ഫാഷിസമോ നാത്സിസമോ ഒന്നുമല്ല; അതു്, നംബർ വൺ പ്രഫുത്തർ ചമയുന്ന ഒരുപറ്റം അരക്കിറുക്കർക്കു് മുന്നിൽ, നീറോയെ വെല്ലുന്ന ഒരു മുഴുക്കിറുക്കൻ തുണിയുരിഞ്ഞാടുന്ന ഒരു “ശവനൃത്തം” (“danse macabre”) മാത്രമാണു്!

മുസ്സോളിനിയെവിടെ, ഹിറ്റ്‌ലറെവിടെ, പിണമെവിടെ?

August 04 2024 15:03

“ആഹാരസുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി, ദുരന്തബാധിതർക്കും സന്നദ്ധസംഘങ്ങൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന പ്രതിലോമകാരികളെ മന്ത്രി സഖാവു് മു. റിയാസ് വിലക്കി.” – വാർത്ത

ആവാഹിച്ചു് തുപ്പി ആഹാരം അണുവിമുക്തവും, ഇൻശാ അല്ലാഹ്, ഹലാലുമാക്കാൻ സഖാവു് സ്പീക്കർ ഷംസീറിൻ്റെ മേൽനോട്ടത്തിൽ ഒരു തുപ്പൽസംഘത്തെ നിയോഗിക്കാമായിരുന്നല്ലോ.

August 05 2024 13:45

എൻ്റെ ചെറുപ്പത്തിൽ നാട്ടിലൊരു “പ്രാന്തി ഏലി” ഉണ്ടായിരുന്നു. “കെട്ട്യോനെ ചുട്ടുതിന്ന” ശേഷം ഒരു കുടിലിൽ വസിച്ചിരുന്ന ഏലിക്കു് മോഷണം ഒരു വീക്ക്നസായിരുന്നു. ഞൊറിയിട്ടുടുത്ത “കള്ളിമുണ്ടും” വാങ്ങിയപ്പോൾ വെളുത്തതായിരുന്ന ഒരു ചട്ടയുമായിരുന്നു ശ്രീമതി ഏലിയുടെ “യൂണിഫോം”. പകൽസമയത്തു് പുരുഷുക്കൾ വീടുകൾക്കു് പുറത്തായിരിക്കുന്ന തക്കം നോക്കി നാട്ടുവർത്തമാനം ശേഖരിക്കാനും വിതരണം ചെയ്യാനുമായി വീടുകളിലെത്തുന്ന സഖാവു് ഏലി, അവസരം ഒത്തുവന്നാൽ അരിയും പലവ്യഞ്ജനങ്ങളും ഇസ്ക്കി മടിയുടെ കനം വർദ്ധിപ്പിക്കാൻ മടിച്ചിരുന്നില്ല. കേറി വന്നപ്പോഴുണ്ടായിരുന്ന മടിയുടെ കനത്തിലും വളരെ കൂടിയ കനം യാത്രാമംഗളം ചൊല്ലുമ്പോഴത്തെ ഏലിയുടെ മടിയ്ക്കുണ്ടെന്നു് ശ്രദ്ധയിൽ പെട്ടാലും അതു് കണ്ടില്ല എന്നു് നടിക്കുന്നതായിരുന്നു വീട്ടമ്മമാരുടെ ഒരു പൊതുരീതി. കാരണം, “പ്രാന്തി ഏലി” യുടെ ഉപജീവനം മുട്ടിക്കൽ അവരുടെ ജീവിതഫിലോസഫിയുടെ ഭാഗമായിരുന്നില്ല.

ശാശ്വതമായ ഒരു മൃദുമന്ദഹാസം ചുണ്ടിൽ ഫിറ്റ് ചെയ്തു്, “കള്ളി”മുണ്ടാലും, ഒരിക്കൽ വെളുത്തതായിരുന്ന ചട്ടയാലും അലങ്കരിച്ച ശരീരവുമായിട്ടല്ലാതെ ശ്രീമതി ഏലിയെ പൊതുസമൂഹത്തിൽ ആരും കണ്ടിരുന്നില്ല. ഇസ്ക്കുന്ന നേരത്തും ആ മധുമന്ദഹാസം “പ്രാന്തി ഏലി” തൻ്റെ മുഖാരവിന്ദത്തിൽ കാത്തുസൂക്ഷിച്ചിരുന്നോ എന്നറിയില്ല. എന്തുകൊണ്ടെന്നാൽ, സഖാവു് ഏലി ഇസ്ക്കിക്കഴിഞ്ഞിട്ടല്ലാതെ, ഇസ്ക്കിക്കൊണ്ടിരിക്കുന്ന നേരത്തു് ഏലിയെ ഒരുനോക്കു് കാണാൻ ദൈവപുത്രനായ സാക്ഷാൽ യേശുക്രിസ്തുവിനു് പോലും കഴിയില്ല എന്നായിരുന്നു പൊതുജനങ്ങൾക്കിടയിൽ രൂഢമൂലമായിരുന്ന വിശ്വാസം.

ഗീവർഗ്ഗീസ് സഹദ കുതിരപ്പുറത്തെന്നപോലെ, യേശു മേഘത്തിലേറി രണ്ടാമതും ഭൂമിയിലേക്കു് വരുമെന്നും, ആ വരവിൽ പുണ്യാത്മാക്കളായ തങ്ങളെ സ്വർഗ്ഗത്തിലേക്കും, ദുഷ്ടാത്മാവും പാപിയുമായ അയൽവാസി പത്രോസിനെയും അവൻ്റെ കുടുംബത്തെയും കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കും അയക്കുമെന്ന മറ്റൊരു വിശ്വാസവും അവരിൽ രൂഢമൂലമായിരുന്നു.

(പ്രസ്തുത അയൽവാസി പത്രോസിൻ്റെ വിശ്വാസം, തൻ്റെ അയൽവാസി മേല്പടി പൗലോസിനെയും അവൻ്റെ മൊത്തം കുടുംബത്തെയും കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കും രണ്ടാം വരവിൽ യേശു അയക്കുമെന്നായിരുന്നു! ഓരോ നസ്രാണിയും തൻ്റെ അയൽനസ്രാണിയെപ്പറ്റി അങ്ങനെയായിരുന്നു ചിന്തിച്ചിരുന്നതും സ്വർഗ്ഗത്തിലേക്കു് മിഴികളുയർത്തി മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നതും! എന്തുകൊണെന്നാൽ, “നിന്നെപ്പോലെ നീ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന യേശുവചനത്തെ കണ്ടമാനമെന്നോണം വിലമതിക്കുന്നവരാണു് നസ്രാണികൾ!)

വർഗ്ഗസ്നേഹം കൊണ്ടോ എന്തോ, “പ്രാന്തി ഏലിക്കു്” എന്നെ ഇഷ്ടമായിരുന്നു. സ്കൂളിലേക്കു് പോകുന്ന എന്നെക്കണ്ടാൽ “മോൻ പള്ളിക്കൂടത്തിൽ പോവ്വാണോ” എന്നു് ചോദിക്കാൻ ശ്രീമതി ഏലി ഒരിക്കലും മറന്നിരുന്നില്ല. കക്ഷിയോടു് ഒരു ഇഷ്ടക്കുറവു് തോന്നേണ്ട കാര്യം എനിക്കും ഉണ്ടായിട്ടില്ല എന്നതിനാൽ, “അല്ല, വാണിയംകുളത്തുള്ള വണ്ടിപ്പേട്ടയിലേക്കുള്ള പോക്കാണു്; എട്ടുപത്തു് വണ്ടിക്കാളകളെ വാങ്ങിക്കണം.” എന്നു് മറുപടി പറയാതിരിക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു. ജന്മനാ നല്ലവനായ എൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ വിട്ടുവീഴ്ചാമനോഭാവമാണു് ഞങ്ങൾ തമ്മിലുള്ള പ്രണയബന്ധത്തിനു് അനവദ്യസുന്ദരവും അഭംഗുരവുമായി കല്പാന്തകാലത്തോളം ഒരു പോറൽ പോലുമില്ലാതെ തുടരാൻ കഴിഞ്ഞതിൻ്റെ പിന്നിലെ പ്രപഞ്ചരഹസ്യം.

ഞങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ടു് ഒരിക്കൽ ഞാൻ ശ്രീമതി ഏലിയോടു് ചോദിച്ചു: “ച്യാച്ചി എന്തിനാണിങ്ങനെ മോഷ്ടിക്കുന്നതു്?”

അതിനു് സഖാവു് “പ്രാന്തി ഏലി” ഇപ്രകാരം മറുപടി പറഞ്ഞു: “എൻ്റെ മോനേ, ആളില്ലാത്തിടത്തു് അരിയും പയറും ഉള്ളിയും മുളകുമൊക്കെ കാണുമ്പോൾ, എൻ്റെ കാലിൽനിന്നു് മോളിലേക്കു് ഒരു വിറവലുണ്ടാകും. അതിൽനിന്നു് കൊറച്ചുവാരി മടി നിറച്ചാലേ ആ വിറവലിനു് ഇത്തിരി ആശ്വാസം കിട്ടൂ.”

സത്യത്തിൽ, ശ്രീമതി “പ്രാന്തി ഏലി” ഒരു ഭ്രാന്തിയായിരുന്നില്ല, കേവലം ഒരു “പതുങ്ങിക്കള്ളി” (sneak thief) മാത്രമായിരുന്നു. പക്ഷേ, വെറുമൊരു മോഷ്ടാവായ ഒരാളെ കള്ളൻ എന്നു് വിളിക്കുന്നതു് ശാസ്ത്രസാഹിത്യ മല്ലു പരിപ്രേക്ഷ്യത്തിൽ പൊളിറ്റിക്കലി ഇൻകറക്റ്റായതിനാൽ, “പതുങ്ങിക്കള്ളി” ഏലിയെ “പ്രാന്തി” ഏലി എന്നു് വിളിക്കുകയല്ലാതെ, നാട്ടുകാർക്കു് മറ്റു് പോംവഴി ഉണ്ടായിരുന്നില്ല.

പ്രാന്തന്മാർക്കും പ്രാന്തികൾക്കും ചോദിക്കാനും പറയാനും ഒരുത്തനും/ഒരുത്തിയുമില്ലാത്ത ഒരു നാടാണു് കേരളം. അതേസമയം, നവോത്ഥാനകേരളത്തിൽ മോഷ്ടാക്കളെയും കള്ളന്മാരെയും കൊള്ളക്കാരെയും വിമർശിച്ചാൽ പണി പാലുംവെള്ളത്തിൽ മാത്രമല്ല, മരപ്പട്ടി മൂത്രത്തിലും കിട്ടും! വിമർശിക്കാൻ ധൈര്യപ്പെട്ട “സാമൂഹ്യവിരുദ്ധർക്കെതിരെ” ലെജിസ്ലേറ്റീവും എക്സക്യുട്ടീവും ജുഡീഷ്യറിയും സംയുക്തവർമ്മമായി ഫൈവ് സ്റ്റാർ ഹോട്ടലിൽ സമ്മേളിച്ചു്, ജാമ്യമില്ലാവകുപ്പു് ചുമത്തി കേസെടുത്തു് ജയിലിലടയ്ക്കും!

“പ്രാന്തി ഏലിയുടേതു്” കേവലം “ലോ-ബജറ്റ്” മോഷണമായിരുന്നു. “ബിഗ്-ബജറ്റ്” മോഷണങ്ങൾ കാണാൻ നമോത്ഥാനകേരളത്തിലേക്കു് നോക്കണം. പൊതുമുതൽ കാണുമ്പോൾ, “പാർക്കിൻസൺസ് ഡിസീസിനെ” നിഷ്പ്രഭമാക്കുന്ന വിധത്തിലുള്ള ഒരുതരം വിറവൽ “ചെളിയുള്ള” കാലിൽ നിന്നും മോളിലേക്കു് കയറുകയും, അവകളിൽ കയ്യിട്ടുവാരി മടി നിറച്ചു്, മടിയുടെ കനം എടുത്താൽ പൊങ്ങാത്തത്ര വർദ്ധിപ്പിച്ചാൽ മാത്രം വിറവലിനു് താത്കാലികാശ്വാസം ലഭിക്കുകയും ചെയ്യുന്ന ജനസേവകരെ നവകേരള രാഷട്രീയത്തിലെമ്പാടും നിങ്ങൾക്കു് കാണാൻ കഴിയും. സമാനമായതു് വെനെസ്വേലയിലും കാണാവുന്നതാണു്. അവിടെ മാത്രമല്ല, ലോകത്തിൽ എവിടെയൊക്കെ “ഇടതുകക്ഷം” എന്ന ആട്ടിൻതോൽ ധരിച്ചു് വാണരുളുന്ന മാക്രിസ്റ്റ്-കമ്മ്യൂണിസമുണ്ടോ, അവിടെയൊക്കെ, കയ്യും കാലും മനസ്സും “ചെളിയാൽ” പൊതിഞ്ഞ, കൊടുംകാറ്റിൽ പറക്കുന്ന ശവംതീനി കഴുകന്മാരുടെ “ബിഗ്-ബജറ്റ്” മോഷണങ്ങൾ കാണാൻ കഴിയും. രാഷ്ട്രീയത്തിൻ്റെ അജെൻഡതന്നെ ആവക രാജ്യങ്ങളിൽ അതാണു്!

August 06 2024 10:21

“ആത്മഗതങ്ങൾക്കു് മാത്രം”

[വനത്തിലെ കോൾ ബോക്സ്: “നിങ്ങളുടെ ആശകളും ആശങ്കകളും തുറന്നു് പറയൂ! സ്വർഗ്ഗസ്ഥനായ വിശുദ്ധ അഡ്മിൻ എല്ലാറ്റിനും ഒരു പരിഹാരമുണ്ടാക്കിത്തരും.”]

August 06 2024 10:52

Then the cow said, “If she can do it, I can do it too!”🙂

August 06 2024 14:15

സംസാരഭാഷ എന്നനിലയിൽ, മാതൃഭാഷ കഷ്ടിച്ചു് മനസ്സിലാകുന്ന ഭാരതീയരുടെ തലയിൽ, ഇങ്ഗ്ലീഷ് ഭാഷയിലും സംസ്കാരത്തിലും രൂപമെടുത്ത ഒരു ഭരണഘടനയും നീതിന്യായവ്യവസ്ഥയും വച്ചുകെട്ടി നാടുവിട്ടതാണു് ബ്രിട്ടീഷുകാർ ഭാരതജനതയോടു് ചെയ്ത പ്രധാന അപരാധം. ജനത്തെ കബളിപ്പിച്ചു് കരിമീൻ പിടിക്കുന്ന “പ്രമുഖ വക്കീലേഴ്സിൻ്റെ” ആവാസവ്യവസ്ഥ ആ കലക്കവെള്ളമാണു്.

August 07 2024 09:11

വയനാടു് മേപ്പാടിയിൽ ബെയ്‌ലി പാലം നിർമ്മിച്ചതു് ഊരാളുങ്കൽ സൊസൈറ്റി ആയിരുന്നെങ്കിൽ… …

August 07 2024 09:39

Designer toilet with dictator effigy for pigeons

August 07 2024 10:04

മിതമായ വിലനിരക്കിൽ ബംഗ്ലാദേശ് നിർമ്മിത വസ്ത്രങ്ങൾ വാങ്ങാൻ കഴിഞ്ഞിരുന്ന യൂറോപ്പിലെ കടകളിൽ ഇനിമേൽ ഖുർആനും നബീ(സ)യുടെ തലമുടിയുമേ കിട്ടൂ എന്ന മട്ടിലാണു് ബംഗ്ലാദേശിൽ നവീകരണത്തിൻ്റെ മെക്കൻകാറ്റു് വീശുന്നതു്!

August 07 2024 11:17

സ്പീക്കർ ജനാബ് ഷംസീർ സഖാവിൻ്റെ മുഖപടം കണ്ടാൽ, മുഖാവകാശി ധരിച്ചിരിക്കുന്നതു് ഷർട്ടോ, കുർത്തയോ, സാരിയോ, ചുരിദാറോ എന്നു് ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടു്.
സ. ഷംസീറിനെയും, സ. മേയർ ആര്യത്തള്ളയേയും തമ്മിൽ മുഖപടം മാത്രം കണ്ടു് തിരിച്ചറിയാനുള്ള ശേഷി എൻ്റെ തലയ്ക്കില്ല.
ശിവൻകുട്ടിയുടെയും വാസവൻ്റെയും കാര്യത്തിൽ അവരുടെ തലമുടികളിലാണെൻ്റെ ഏക ആശ്രയം.

August 08 2024 10:42

മദ്ധ്യകാലഘട്ടത്തിൽ, കാറ്റലോണിയയിൽ (സ്പെയിൻ) പാപ്പരാകുന്ന ബാങ്കർമാരെ നഗരാധികാരികൾ പരസ്യമായി അപമാനിക്കുകയും, ഉത്തമർണ്ണർക്കു് പണം മടക്കിക്കൊടുക്കുന്നതുവരെ റൊട്ടിയും വെള്ളവും മാത്രം ഭക്ഷിക്കാനായി നൽകുകയും ചെയ്തിരുന്നു. അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടും കടം വീട്ടാൻ ബാങ്കർമാർക്കു് കഴിയാതിരുന്നാൽ അവരുടെ തലയറുക്കുകയും, അവരുടെ സ്വത്തു് വിറ്റു് കടം വീട്ടുകയും ചെയ്തിരുന്നു.

ആ ശിക്ഷാരീതിക്കു് കേരളത്തിൽ പ്രാബല്യമുണ്ടായിരുന്നെങ്കിൽ, കരുവന്നൂർ പോലുള്ള എത്രയെത്ര സഹകരണ ബാങ്കുകളുടെ തിരുമുറ്റത്തു് എത്രയെത്ര ബാങ്കർമാരുടെ തലവെട്ടു് നവകേരളമഹാസദസ്സുകളും, എത്രയെത്ര പണക്കച്ചവടക്കാരുടെ തലയറുക്കൽ ലോകകേരളമഹാസഭകളും മറ്റും ഇതിനോടകം ആർഭാടപൂർവ്വം അരങ്ങേറിയേനെ!

ആ മാമാങ്കങ്ങളിലേക്കു് പൗരപ്രമുഖരെ വിളിച്ചുവരുത്താനുള്ള ക്ഷണക്കത്തുകൾ അച്ചടിക്കാൻ തന്നെ എത്ര കോടി രൂപ ചിലവുവന്നേനെ!

നവകേരളീയരുടെ മഹാഭാഗ്യമെന്നേ പറയേണ്ടൂ, അത്തരം കഴുത്തറപ്പൻ ശിക്ഷാരീതികളും അനുബന്ധ ദുർവ്യയങ്ങളും ഇല്ലാത്തതിനാൽ ആ പണം മൊത്തം വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, നിപ്പ, കാപ്പ ഇത്യാദി മഹാദുരന്തങ്ങളുടെ വിദഗ്ദ്ധ നിവാരണത്തിനായി ഉപയോഗിക്കാൻ അവർക്കു് കഴിയുന്നു.

August 08 2024 11:55

പുരാതന യൂറോപ്യൻ സാമ്രാജ്യത്തിലെ ഒരു ചക്രവർത്തി കിരീടം ചാർത്തി ശൗചാലയം സന്ദർശിക്കുന്നു!

രാജഭക്തരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന അന്തക്കാലം!!

റെഡ് ആർമി അംഗരക്ഷകരുടെ അകമ്പടിയില്ലാതെ കക്കൂസിലിരുന്നു് മുക്കിത്തൂറാൻ പോലും ഭയക്കുന്ന രണ്ടു് ചക്രവർത്തിമാരേ ഇന്തക്കാലം ഭൂമുഖത്തുള്ളു:

1. നോർത്തു് കൊറിയൻ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിൻ്റെ ചക്രവർത്തി കിം ജോങ് ഉൻ.

2. നവകേരള പിണറായിസ്റ്റ് സാമ്രാജ്യത്തിൻ്റെ ചക്രവർത്തി സാക്ഷാൽ കാരണഭൂതത്താൻ.

[അന്നു് ഭടന്മാരുടെ മൂക്കിനു് മതിയായിരുന്നു ക്ലിപ്പു്. ഇന്നു്, ജനത്തിൻ്റെ നാക്കിനും ക്ലിപ്പു് വേണമെന്നു് ഭൂതം.]

August 08 2024 14:33

മുൻ നിരണം ഭദ്രാസനാധിപൻ “ഡോക്ടർ” ഗീവർഗ്ഗീസ് മാർ കൂറിലോസിൽ നിന്നും 15 ലക്ഷത്തിലേറെ രൂപ ഓൺലൈൻ തട്ടിപ്പുകാർ പിടുങ്ങിയത്രെ!

നീ ഈ ഭൂമിയിൽ ജനിച്ചതുതന്നെ നിന്നെ നരകയോഗ്യനാക്കുന്ന ജന്മപാപത്തിലൂടെയാണെന്നും, ആ മഹാപാപത്തിൽ നിന്നു് നിന്നെ മോചിപ്പിച്ചു് നിനക്കു് സ്വർഗ്ഗരാജ്യത്തിൽ, ദൈവമടിയിൽ നിത്യാവകാശം നേടിത്തരാനുള്ള അധികാരവും അവകാശവും സത്യ ഏകദൈവം ഭരമേല്പിച്ചിരിക്കുന്നതു് പുരോഹിതരായ ഞങ്ങളെയാണെന്നും വലിയവായിൽ “ഗിരിപ്രഭാഷണങ്ങൾ” നടത്തി സാമാന്യരായ ജനങ്ങളെ പറ്റിച്ചു് സുഖജീവിതം നയിക്കുന്ന നിങ്ങളിൽ ഓരോരുത്തരും മനുഷ്യജീവികളെ ആത്മീയമായി വഞ്ചിക്കുന്നു!

“മുംബൈ സൈബർ” എന്നും മറ്റുമുള്ള യൂസർ ഐഡികളിൽ നിന്നു് നിങ്ങളെ വിളിച്ചു് “മണി ലോണ്ടറിങ്‌” പോലുള്ള കുറ്റങ്ങൾ ആരോപിച്ചു് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന സൈബർ ക്രിമിനലുകൾ “ഡിജിറ്റൽ ദൈവത്തിന്റെ” പിൻബലത്തിൽ മനുഷ്യരെ ആത്മീയമായി വഞ്ചിച്ചു് സുഖജീവിതം നയിക്കുന്ന നിങ്ങളെ ഭൗതികമായി, ഡിജിറ്റലായി പറ്റിച്ചു് സുഖജീവിതം നയിക്കാൻ ശ്രമിക്കുന്നു!

നിങ്ങൾ കൊട്ടിഘോഷിക്കുന്ന അതേ ധാർമ്മികതയുടെയും, അതേ നീതിന്യായബോധത്തിന്റെയും കാഴ്ചപ്പാടിൽ നിന്നു് വിലയിരുത്തിയാൽ, ആത്മീയരായ നിങ്ങളുടെയും, സൈബർ ക്രിമിനലുകളായ അവരുടെയും ജീവസന്ധാരണരീതികൾ ഒരുപോലെ വഞ്ചനയാണു്, ഒരുപോലെ കബളിപ്പിക്കലാണു്, ഒരുപോലെ കുറ്റകൃത്യങ്ങളാണു്!!

“കുറ്റവാളിയാണെന്നു് തെളിയിക്കപ്പെടാത്തിടത്തോളം ഒരാൾ നിരപരാധിയാണു്” എന്ന ആപ്തവാക്യം സാമാന്യലോകത്തിൽ ഒരുപക്ഷേ ശരിയായിരിക്കാമെങ്കിലും, സൈബർ ലോകത്തിൽ, “നിരപരാധിയാണെന്നു് കാര്യകാരണസഹിതം വ്യക്തമായി ബോദ്ധ്യപ്പെടുന്നതുവരെ ഒരാൾ കുറ്റവാളിയാണു്” എന്നു് കരുതുന്നതാണു്, “ഡോക്ടർ” ഗീവർഗ്ഗീസ് മാർ കൂറിലോസിനു് ഉണ്ടായതുപോലുള്ള “അൺപ്ലസന്റ് സർപ്രൈസ്” ഉണ്ടാകാതിരിക്കാൻ നല്ലതു്.

August 09 2024 10:41

£€$₹= പാണപ്പാട്ടു് പരിണാമ സിദ്ധാന്തം =₹$€£
“പാണപ്പാട്ടു് പരിണമിച്ചു് ചായക്കടച്ചർച്ചയായി, ചായക്കടച്ചർച്ച പരിണമിച്ചു് ചാനൽച്ചർച്ചയായി.”
“അതുകൊണ്ടു് എന്താണൊരു പ്രയോജനം?”
“ചിലർക്കു് കാലക്ഷേപം, മറ്റു് ചിലർക്കു് കഥാകാലക്ഷേപം, ഇനിയും വേറെ ചിലർക്കു് ഒരു രസം, ഒരു തമാശ, ഒരു നേരംപോക്കു്, അത്രതന്നെ!”

August 09 2024 10:58

മറ്റു് വാക്കുകളിൽ പറഞ്ഞാൽ: “ദുരന്തസമയത്തു് (അതിനു് മുൻപും, അതിനു് ശേഷവും എന്നു് വ്യംഗ്യാർത്ഥം) ഗതകാല ദുരന്തങ്ങളിൽ സമാഹരിക്കപ്പെട്ട ദുരിതാശ്വാസനിധികൾ വകമാറ്റി നക്കിയ നാടുവാഴും തമ്പ്രാക്കളെ വിമർശിക്കാൻ പൗരസമൂഹത്തിനു് അവകാശമില്ല. ഒന്നുകിൽ അവരുടെ പേരിൽ ഹേഡ് കുട്ടൻപിള്ള ഏമാൻ കേസെടുക്കും, അല്ലെങ്കിൽ, മണ്ണിൽ മുളച്ച സൂര്യനോടു് കണ്ടമാനം അടുത്തതിനാൽ “കരിഞ്ഞുപോകും”.

August 09 2024 11:44

“പത്മശ്രീ” സുന്ദർ മേനോൻ ജയിലിലാണത്രെ!

“ചാണക സംഘി” എന്ന പിൻവിളി കേൾക്കേണ്ടിവരും എന്നതിനാൽ, “പദ്മ-ശ്രീ” എനക്കു് പണ്ടേ പത്ഥ്യമല്ല. പക്ഷേങ്കി, പേരിനോടൊപ്പം ഒരു “ചെമ്പരത്തി-ശ്രീ” ചേർത്താൽ കൊള്ളാമെന്നുണ്ടുതാനും. അതിനായി ഇത്തിരി ചിക്കിലി മുടക്കാൻ ഒരു സാംസ്കാരിക നായകനായ നോം സന്നദ്ധനാണെന്നും കൂട്ടിക്കോളൂ!

August 09 2024 13:19

= ശവക്കോട്ട =

“52 സ്ഥാനങ്ങൾ (ഇനിയും) ബാക്കിയുണ്ടു്.”

[ഇതൊരു ഫലിതമാണു്. ആത്മാവിൻ്റെ അനശ്വരതയിൽ അന്തം വിട്ടു് വിശ്വസിക്കുന്ന ആരും ഇതിൻ്റെ പേരിൽ ദയവായി ചൂടാകരുതു് എന്നപേക്ഷിക്കുന്നു. വഴിതെറ്റിവരുന്നവരും, നർമ്മബോധമില്ലാത്തവരുമായ അനേകം മാർക്സിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും, മറ്റിനം ഐഡിയോളജിസ്റ്റുകളുമെല്ലാം ചില നേരങ്ങളിലെങ്കിലും എന്നെ വായിക്കാറുണ്ടെന്നു് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ, ഇങ്ങനെ ഒരു ഡിസ്ക്ലെയ്മർ ഇവിടെ രേഖപ്പെടുത്താൻ നിയമപരമായല്ലെങ്കിലും, സാമാന്യബോധപരമായി ഞാൻ ബാദ്ധ്യസ്ഥനാണു്.]

Postscript:

ഒരു കേവല ഫലിതം മനസ്സിലാക്കാൻ കഴിയാത്ത ഒരു ജീവിതം ഒരു മനുഷ്യജീവിതമല്ല, ഒരു മൃഗജീവിതം പോലുമല്ല. യജമാനൻ തൻ്റെ നേരെ കാണിക്കുന്ന സൂത്രങ്ങളോടു് വളർത്തുനായ്ക്കൾ പ്രദർശിപ്പിക്കുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവർക്കു് ഈ വസ്തുത ബോദ്ധ്യമാകാൻ ബുദ്ധിമുട്ടുണ്ടാവുമെന്നു് തോന്നുന്നില്ല.

August 09 2024 13:38

ഒന്നും കാണാതെയല്ല പിണറായി സർക്കാർ ലക്ഷങ്ങൾ മുടക്കി ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിൽ ഭരണവിജയ വീരഗാഥകൾ പരസ്യങ്ങളായി നൽകുന്നതു്!

തൻ്റെ അമേധ്യാംശങ്ങൾ പേറുന്ന പട്ടുകോണകം പുരപ്പുറത്തു് വിശാലമായി വിരിച്ചിടുക എന്നതു്, താൻ സിൽമാതാരങ്ങളുടെ സൗന്ദര്യസോപ്പു് തേച്ചു് വിശദമായി കുളിച്ചു എന്നു് സ്ഥാപിക്കാനായി, ജീവിതത്തിൽ ഒരിക്കലും കുളിക്കാത്ത നാറ്റക്കേസുകൾ ചരിത്രാതീതകാലം മുതൽ പിൻതുടരുന്ന ഒരു നടപടിക്രമമാണു്.

https://shorturl.at/nLloG

August 10 2024 09:52

From a trip through Finland in 2014

https://shorturl.at/npPZU

August 10 2024 10:50

ഉളുപ്പില്ലാത്ത മനുഷ്യൻ പിണറായിസ്റ്റാവുകയാണോ, അതോ പിണറായിസ്റ്റാവുമ്പോൾ മനുഷ്യനിലെ ഉളുപ്പു് പമ്പയും കാവേരിയും, കൃഷ്ണയും ഗോദാവരിയും കടക്കുകയാണോ?

മുഖ്യ-ദുരിതാശ്വാസനിധിയുടെ സ്വയംപ്രഖ്യാപിത പ്രോസിക്യൂട്ടറായി വേഷം കെട്ടുന്ന ചില ദുരന്ത ബാരിസ്റ്റേഴ്സിനെ കണ്ടപ്പോൾ ഏനൊരു തംശ്യം.

August 10 2024 11:22

“ഒരു നല്ല അമരക്കാരനെ കൊടുങ്കാറ്റിൽ മാത്രമേ അറിയാൻ കഴിയൂ.” – സെനെക്ക

“ഇനോഗറൽ സെറിമണിയിലോ”, “ഡെത്ത് സെറിമണിയിലോ” മറ്റോ വച്ചു്, മുങ്ങാത്ത നവകേരള കപ്പലിൻ്റെ പൊങ്ങാത്ത കപ്പിത്താനെ കാണുമ്പോൾ, സഖാവു് സെനെക്കയുടെ ഈ “അമരക്കാരൻ-കൊടുങ്കാറ്റു് കിസ്സ” സഖാവു് വീണാൻ്റി, “മലയാളനാടിൻ മന്നനായ” അദ്ദ്യത്തെ മുഖാമുഖമായി, നേരിട്ടു് തെരിയപ്പെടുത്തും എന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു. ആമീൻ!

(ഐ മീൻ, യൂ മീൻ, സജി വരാൽ മീൻ ആൻഡ് കപ്പപ്പുഴുക്കു്!!)

August 10 2024 12:07

“മല-വികസനാധിഷ്ഠിതമായ” നവോത്ഥാന നവകേരള കപ്പൽ പോലെ തന്നെ, “ഓയിൽവികസനാധിഷ്ഠിതമായ” വെനിസ്വേലൻ സോഷ്യലിസ്റ്റ് കപ്പലും മുങ്ങില്ല സാർ! എന്തുകൊണ്ടെന്നാൽ, കേരള കമ്മിക്കപ്പലിനു് “മണ്ണിൽ മുളച്ച സൂര്യൻ” എന്നപോലെ, വെനിസ്വേലൻ കപ്പലിനു് “ബസിൽ കുരുത്ത ഒരു ഡ്രൈവൻ കുതിര” കപ്പിത്താനായുണ്ടു് സാർ!

ആ കപ്പിത്താൻ “കൊടുംകാറ്റിൽ പറക്കും കഴുകൻ” സാക്ഷാൽ സഖാവു് നിക്കോള മഡൂറോയാണു് സാർ!!

https://www.arte.tv/en/videos/114209-000-A/maduro-from-socialism-to-dictatorship/

August 10 2024 12:45

“അധഃപതനത്തിന്റെ അരികിലെത്തിയ വെനിസ്വേല, അഥവാ ഒരു രാഷ്ട്രത്തെ എങ്ങനെ നശിപ്പിക്കാം.” [അഞ്ചു് വർഷം മുൻപു് (2019-ൽ) “arte” ബ്രോഡ്കാസ്റ്റ് ചെയ്ത ഒരു വീഡിയോ]

August 11 2024 11:48

പരിസ്ഥിതി സംരക്ഷണത്തിനായി കേരളത്തിൽ നടപ്പാക്കേണ്ട പദ്ധതികളുടെ “സ്കെച്ചും പ്ലാനും” പിണറായി സർക്കാർ ഒരു പ്രമേയമായി കേന്ദ്ര സർക്കാറിനു് മുന്നിൽ സമർപ്പിച്ചിട്ടുണ്ടത്രെ!

“Exhaust gas emission” പരമാവധി കുറയ്ക്കുക എന്ന പിണറായി സർക്കാറിൻ്റെ പ്രഖ്യാപിത പരിസ്ഥിതി നയം പൂർത്തീകരിക്കുന്നതിനായി, മരുമോൻ്റെ PWD റോഡുകളിലൂടെ അമ്മാച്ചൻ രാജകീയമായി എഴുന്നള്ളുമ്പോൾ അകമ്പടി സേവിക്കേണ്ട വാഹനങ്ങളുടെ എണ്ണം നാല്പതിൽനിന്നു് മിനിമം എൺപതായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സദയം അനുവദിക്കണമെന്നൊരു ക്ലോസ് പരിസ്ഥിതി സംരക്ഷണ സംബന്ധമായി നിയമസഭ പാസ്സാക്കിയ ആ പ്രമേയത്തിൽ കാരണഭൂത സർക്കാർ തീർച്ചയായും എഴുതിച്ചേർത്തിട്ടുണ്ടാവും!

വാടക ഹെലിക്കോപ്റ്റർ, ലിഫ്റ്റ്, നീന്തൽക്കുളം, വിദേശയാത്രകൾ, സംഗീതസാന്ദ്രമായ പശുത്തൊഴുത്തു്, സുഗന്ധപൂരിതമായ ചാണകക്കുഴി മുതലായ പരിമിതികൾ ഭൂമിയോളം സഹിച്ചുകൊണ്ടുള്ള ലളിതജീവിതം, ഉരുൾപൊട്ടലിലായാലും, പ്രളയത്തിലായാലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു് നിങ്ങൾ കയ്യയച്ചു് സംഭാവന നൽകണമെന്നു് പേർത്തും പേർത്തും ഓർമ്മിപ്പിച്ചുകൊണ്ടു് ജനത്തെ തൻ്റെ ഇരട്ടനെഞ്ചോടു് ചേർത്തുപിടിക്കാൻ ഒരു മടിയുമില്ലാത്തത്ര മഹത്തായ ദുരന്തനിവാരണം, ഏതു് എമർജൻസിയിലും, എത്ര തിരക്കിലും, ദുരന്തബാധിതരായ മനുഷ്യർക്കു് പഴകിയ വസ്ത്രങ്ങൾ അയച്ചുകൊടുത്ത പ്രതിലോമകാരികളെ, പ്രയോറിറ്റി കല്പിച്ചു്, എടുത്തുപറഞ്ഞു് തർജ്ജിക്കാൻ മറക്കാത്ത അത്യുന്നത മാനവധർമ്മശാസ്ത്രബോധം, സ്വന്തം കുറ്റങ്ങളും കുറവുകളും ഏതേതു് എതിർപക്ഷ തലകളിലേക്കാണു് ലളിതമായി ചാർത്തിക്കൊടുക്കാൻ കഴിയുന്നതു് എന്നറിയാനുള്ള ജന്മസിദ്ധമായ കുശാഗ്രബുദ്ധി, ഒരു ഭാവഭേദവുമില്ലാതെ, മുഖത്തുനോക്കി പച്ചനുണ പറയാനുള്ള അഭിനയ പാടവം, ജനസമ്പർക്കം, ജനസേവനം, പ്രകൃതിസംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ കാണിച്ചതും, ഇന്നും കാണിച്ചുകൊണ്ടിരിക്കുന്നതുമായ അതുല്യ താത്‌പര്യങ്ങളിലൂടെ, “എന്തൊരു കരുതലാണു് ഈ മൻസനു്” എന്നു് പ്രതിപക്ഷത്തെ സമുന്നതരായ നേതാക്കൾ പോലും തലകളും മുലകളും “കുലുകുലുക്കം കുക്കുലുക്കം” കുലുക്കി “ഐകകണ്ഠ്യേന” സമ്മതിച്ചിട്ടുള്ള ഒരു സുൽത്താൻ തുഗ്ലക്ക്, ഒരു ക്യാപ്റ്റൻ ക്ണാപ്പൻ, അതുപോലൊരു clause, ഒരു “escape capsule” എന്ന നിലയിൽ, കേന്ദ്ര സർക്കാറിനു് മുന്നിൽ സമർപ്പിക്കുന്ന ഒരു രക്ഷാനിവേദനത്തിൽ ചേർക്കാൻ മറക്കുമെന്നു് കരുതുക വയ്യ.

[കൊക്കെത്ര കുളം കണ്ടതാ? കുളമെത്ര കൊക്കുകളെ കണ്ടതാ? ഔസേപ്പെത്ര മറിയകളെ കണ്ടതാ? മറിയ എത്ര ഔസേപ്പുകളെ കണ്ടതാ?

“ഹാ മായ, മായ എന്നു് സഭാപ്രസംഗി പറയുന്നു. ഹാ മായ, മായ, സകലവും മായയത്രെ.” – (ബൈബിൾ, സഭാപ്രസംഗി 1: 2)

(പക്ഷേങ്കി, “ഭൂമിയോ എന്നേക്കും നിൽക്കുന്നു” എന്ന അഞ്ചാം വാക്യത്തിൽ “സഭാപ്രസംഗി” ശലോമോനു് തെറ്റി. പക്ഷേ, അതു് മറ്റൊരു വിഷയം.)]

August 11 2024 12:00

“മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി.”

“മറ്റു് ഏക്ഷൻ ഹീറോകളെ ലഭിക്കാതെ വരുമ്പോൾ വിജയൻ പിണറായി.”

August 11 2024 12:50

പാർട്ടിയെ വിമർശിച്ചപ്പോഴാണു് പാർട്ടിയനുഭാവി ഗീവർഗ്ഗീസ് മാർ കൂറിലോസ് ഒരു “വിവരദോഷി” ആണെന്നു് പിണറായിക്കു് (സ) പിടികിട്ടിയതു്!

പിണറായി (സ) ഉൾപ്പെടെയുള്ള നല്ല പഷ്ടാം ക്ലാസ്സ് വിവരദോഷികൾക്കേ ഒരു മാക്രിസ്റ്റാകാൻ കഴിയൂ എന്നു് “രണ്ടും (പാർട്ടിയും മതവും) കണ്ടിട്ടുള്ളവരായ ഞങ്ങൾ തെണ്ടികൾക്കു്” ഒത്തിരിക്കാലം മുൻപേ പിടികിട്ടിയിരുന്നു, സാർ!

August 12 2024 10:47

കൈകസി: “ഡാ കുംഭകർണ്ണാ, നീയിങ്ങനെ കൂർക്കം വലിച്ചുറങ്ങാതെ എണീറ്റു് വയനാട്ടിലേക്കു് ചെല്ലു്! പൊതുമരാമത്തു് മു. റിയാസിൻ്റെ കർശന കല്പന അനുസരിച്ചു് 2000 കോടി രൂപ ഇന്നോ നാളെയോ കേന്ദ്രം മുഖ്യൻ്റെ ദുരിതാശ്വാസനിധിയിലേക്കയക്കും. ഇപ്പൊച്ചെന്നു് നിധി “കക്കുന്ന” ഭൂതത്തെ മുഖം കാണിച്ചാൽ ദുരിതാശ്വാസകേക്കിൻ്റെ മുന്തിയ ഒരു കഷണം നിനക്കും ഒപ്പിക്കാം. മുഖം കാണിക്കുമ്പോൾ, “കൊടുംകാറ്റിൽ പറക്കും കഴുകനെ” പുകഴ്ത്തുന്ന ഒരു വിപ്ലവകവിത വിനയപൂർവ്വം സമ്മാനിക്കാനും മറക്കണ്ട. മുഖസ്തുതി കേട്ടാൽ വാണംപോലെ വാനോളം പൊങ്ങുന്നവനാണു് കക്ഷി.”

“കാവൽഭൂതവും ശിങ്കിടികളും ചേർന്നു് 2000 കോടിയും മടിയിൽ തിരുകിക്കഴിഞ്ഞിട്ടു് അവിടെച്ചെന്നാൽ ആടു് കിടന്നിടത്തു് പൂട പോലുമില്ല എന്നതാവും അവസ്ഥ!”

“പാഥസാം നിചയം വാർന്നൊഴിഞ്ഞളവു് സേതുബന്ധനോദ്യോഗമെന്തെടോ? എന്നു് സഖാവു് ഉണ്ണായി വാര്യർ നളചരിതത്തിലൂടെ ചോദിക്കുന്നുണ്ടെന്ന കാര്യവും ഓർക്കുക!”

[ഗുരുകുല വിദ്യാഭ്യാസകാലത്തു് കളരിയിൽ കയറാതെ കശുമാവിൽ കല്ലെറിയാനും, കമുകിൽ കയറാനും പോയതുമൂലം പുരാണകഥാകഥനങ്ങളിൽ ഡോക്ടറേറ്റ് നേടാൻ വേണ്ടത്ര ജ്ഞാനസമ്പത്തു് കൈവരിക്കാൻ കഴിയാതെപോയ അന്തംകമ്മി സഹാക്കളുടെ അറിവിലേക്കായി: രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ, ശൂർപ്പണഖ എന്നീ പ്രമുഖ കഥാപാത്രങ്ങളുടെ അമ്മപ്പാർട്ടു് കൈകാര്യം ചെയ്യുന്ന മുതിർന്ന KPAC നടിയാണു് സഖാവു് കൈകസി.]

August 12 2024 15:47

സഖാവു് എം. എം. മണിയാശാരരുവിന്റെ പ്രത്യയശാസ്ത്രപരമായ മാക്രിസ്റ്റ് മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിയിലെ ശാസ്ത്രസാഹിത്യസാങ്കേതികവിശാരദർ കൂലങ്കഷമായി നടത്തിയ വിദഗ്ദ്ധ പരിശോധനകൾക്കുശേഷം, മംഗളകരമായി തിരിയിട്ടു് കൊളുത്തിയ നിലവിളക്കിന്റെ വിശുദ്ധ സാന്നിദ്ധ്യത്തിൽ, പ്രാസഭംഗിയോടെ അവതരിപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും സഖാവു് മുഖ്യമന്ത്രി, ക്രിസ്തുമതം പണിതുയർത്തപ്പെട്ടിരിക്കുന്ന അടിത്തറയായ പത്രോസ് എന്ന പാറപോലെ, ഉറച്ച ഈ നിഗമനത്തിലെത്തിയതു്.

ഇനി, അഥവാ, മുല്ലപ്പെരിയാർ അണക്കെട്ടു് അനതിവിദൂരഭാവിയിൽ പൊട്ടുകയാണെങ്കിൽത്തന്നെ, മരപ്പട്ടി മരുമകൻ സഖാവു് മു. റിയാസ് നയിക്കുന്ന PWD-യിലെ അതിവിദഗ്ദ്ധരായ എൻജിനിയേഴ്സ്, കോടതികളിൽ ഡസൻ കണക്കിനു് ക്രിമിനൽ കേസുകളുള്ളവരും, ഗുണ്ടായിസം, റൗഡിസം മുതലായ സാമൂഹിക സത്കർമ്മങ്ങളുടെ പേരിൽ അനേകവർഷങ്ങൾ ജയിലിൽ കിടന്നിട്ടുള്ളവരുമായ ഏതെങ്കിലും സഹൃദയരെ കണ്ടെത്തി അവർക്കു് കമ്മീഷൻ അടിസ്ഥാനത്തിൽ കരാർ കൊടുത്തു് ഒരു പുതിയ അണക്കെട്ടു് നിമിഷം കൊണ്ടു് കെട്ടിപ്പൊക്കി മുയ്മൻ വെള്ളത്തെയും തടഞ്ഞുനിർത്തും!!

അണക്കെട്ടിന്റെയെന്നല്ല, ഏതൊരു എൻജിനിയറിങ് നിർമ്മിതിയുടെയും ബലവും ബലക്ഷയവും നിർണ്ണയിക്കേണ്ടതു് ആ വിഷയത്തിൽ ആഴമേറിയ പഠിപ്പും പരിചയസമ്പത്തുമുള്ള മനുഷ്യരാണു്.

ഒരു യഥാർത്ഥ ഇലക്ട്രിക്കൽ എൻജിനിയർ ഒരിക്കലും സിവിൽ എൻജിനിയറിങ് വിഷയങ്ങളിലോ, മെക്കാനിക്കൽ എൻജിനിയറിങ് വിഷയങ്ങളിലോ ഇടപെടുകയില്ല. നേരെ തിരിച്ചും അതുപോലെതന്നെ. അതിനർത്ഥം തനിക്കു് ആവകകളെപ്പറ്റി യാതൊരു ഗ്രാഹ്യവും ഇല്ലെന്നല്ല, തന്റേതല്ലാത്ത ഡിസിപ്ലിനിൽ ഇടപെടാൻ വേണ്ട അറിവു് തനിക്കില്ല എന്നു് മാത്രമാണു്.

ഇല്ലാത്ത അറിവു് ഇല്ലെന്നറിയാനുള്ള അറിവും ഒരറിവാണു്. – മൊത്തം കൊളമാക്കാതിരിക്കാൻ ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനു് തീർച്ചയായും ഉണ്ടായിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരറിവു്!

മതം രാഷ്ട്രീയം മുതലായ ഫാക്കൽറ്റികൾ പോലെ, നാവുകൊണ്ടു് മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്നവയല്ല ശാസ്ത്രസാങ്കേതികവിദ്യകൾ. ലോജിക്കലായും റാഷണലായും ചിന്തിക്കാനുള്ള ശേഷിയും, അനേക വർഷങ്ങൾ നീണ്ടുനില്ക്കുന്ന വിശദമായ പഠനങ്ങളും പരീക്ഷണങ്ങളും പരിശോധനകളും അവയുടെ അടിസ്ഥാനവും അവിഭാജ്യവുമായ ഘടകങ്ങളാണു്.

ഞാൻ എൻജിനിയറിങ്ങിനു് പഠിക്കുമ്പോൾ, തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ, രാവിലെ ഏഴര മണി മുതൽ വൈകിട്ടു് അഞ്ചുമണിവരെ ആയിരുന്നു ക്ലാസ്സുകൾ. ദിവസേന ഒൻപതു് പീരിയഡുകൾ. ആദ്യത്തെ മൂന്നു് പീരിയഡുകൾ കഴിയുമ്പോൾ ഒരു ചെറിയ ഇടവേള. വേണ്ടവർക്കു് കോളെജ് ക്യാന്റീനിൽ ഒരു ലഘുഭക്ഷണത്തിനു് തികയുന്ന സമയം. വീണ്ടും മൂന്നു് പീരിയഡുകൾ കഴിയുമ്പോൾ ലഞ്ച് ബ്രേക്ക്. ഹോസ്റ്റൽ വാസികൾക്കു് മെസ്സിൽ ഭക്ഷണം കഴിക്കാനും, ഹോസ്റ്റൽ റൂമിലെ ബെഡിൽ കിടന്നു് ഒരല്പം കണ്ണടയ്ക്കാനും കഴിയുന്ന ഒരു “ഉച്ചവേള”. വൈകിട്ടു് അഞ്ചുമണിക്കു് കടയടയ്ക്കും. ഒരു ദിവസം തീർന്നു! സന്ധ്യയായി. ഉഷസ്സാകുമ്പോൾ വീണ്ടും തനിയാവർത്തനം! തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ!

(കുളിച്ചു് വൃത്തിയായ വസ്ത്രങ്ങൾ ധരിച്ചല്ലാതെ പ്രഭാതഭക്ഷണത്തിനായി എത്തുന്നവർക്കു് മെസ്സിൽ പ്രവേശനം പോലും ലഭിച്ചിരുന്നില്ല. നിയമം “സിദ്ധാർത്ഥിനും” മരുമോനും ഒരുപോലെ ബാധകമായിരുന്നതിനാൽ മെസ്സ് ചീഫ് നിയമാനുസൃതമായി കൈക്കൊള്ളുന്ന ഒരു നടപടിയുടെ പേരിൽ അവനെ സസ്‌പെൻഡ് ചെയ്യാൻ ഒരു മന്ത്രിയും ടെലിഫോൺ വഴി ഉത്തരവിറക്കിയിരുന്നില്ല. അത്തരം സില്ലി നിയമലംഘനങ്ങൾ ആരും നടത്തിയിരുന്നില്ല എന്നതു് മറ്റൊരു കാര്യം.)

അങ്ങനെയായിരുന്നു, പ്രീഡിഗ്രി വരെയുള്ള വിദ്യാഭ്യാസത്തിലൂടെ മാത്തമാറ്റിക്സിലും ഫിസിക്സിലും കെമിസ്ട്രിയിലും ഒരു വിദ്യാർത്ഥി കൈവരിച്ച അറിവുകളുടെയും കഴിവുകളുടെയും അടിത്തറയിൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ തുടങ്ങിയ വ്യത്യസ്ത ഫാക്കൽറ്റികളിൽ സ്പെഷ്യലൈസ്ഡ് ആയ എൻജിനിയേഴ്സ് വാർത്തെടുക്കപ്പെട്ടിരുന്നതു്. തിയറി മാത്രമല്ല, carpentry, foundry, welding മുതലായ വർക്ക് ഷോപ്പുകളും, ഹൈഡ്രോളിക്സ്, ഇലക്ട്രിക്കൽ മുതലായ ലാബറട്ടറികളുമെല്ലാം അടങ്ങുന്ന എൻജിനിയറിങ്!

ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരുപറ്റം ദന്തഗോപുരവാസികളെ സൃഷ്ടിക്കലല്ല, മനുഷ്യജീവിതം ലഘൂകരിക്കുന്നതിനും, മനുഷ്യവർഗ്ഗത്തെ പുരോഗതിയിലേക്കു് നയിക്കുന്നതിനും കഴിവും സന്നദ്ധതയുമുള്ള ഒരു വിദഗ്ദ്ധസംഘത്തെ തിയറിയിലും പ്രാക്ടീസിലും പ്രൊഫൗണ്ടായ വിദ്യാഭ്യാസം നല്കി വളർത്തിയെടുക്കലാണു്. അതിനു് കഴിയാത്ത ഒരു സമൂഹം വൈജ്ഞാനികമായി ഒരു ദരിദ്രസമൂഹമായി അവശേഷിക്കുകയേയുള്ളു.

ഞങ്ങളെ പവ്വർ സിസ്റ്റംസ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ പവ്വർ സിസ്റ്റംസ് ആയിരുന്നു പഠിപ്പിച്ചിരുന്നതു്. ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ ഗണിതശാസ്ത്രം ആയിരുന്നു പഠിപ്പിച്ചിരുന്നതു്. കണ്ട്രോൾ സിസ്റ്റംസ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ കണ്ട്രോൾ സിസ്റ്റംസ് ആയിരുന്നു പഠിപ്പിച്ചിരുന്നതു്. അല്ലാതെ, അജ്ഞരായ മനുഷ്യരെ പറഞ്ഞുപറ്റിച്ചു് ഉപജീവിക്കാൻ മാത്രം കൊള്ളാവുന്ന മാർക്സിസമോ, ലെനിനിസമോ, സ്റ്റാലിനിസമോ, മാവോയിസമോ, ഇസ്ലാമിസമോ, മറ്റിനം ഐഡിയോളജികളോ ഒന്നുമായിരുന്നില്ല.

August 13 2024 09:42

അമ്മ: “നീ ഡിഷ് വാഷറിൽ നിന്നു് പാത്രങ്ങൾ പുറത്തെടുത്തോ?”

മോൻ: “ഉവ്വു്.”

അമ്മ: “ഞാൻ പരിശോധിക്കണോ?”

മോൻ : “എന്നാപ്പിന്നെ ഞാൻ ഒരുപ്രാവശ്യം കൂടി അവ പുറത്തെടുത്തേക്കാം.” 🙂

August 13 2024 10:18

രാത്രിമുഴുവൻ റ്റിവിയിൽ “കോഴിപ്പടം” കണ്ടുകൊണ്ടിരുന്നതിനാൽ നേരത്തേ ഉറങ്ങാനും കാലത്തേ ഉണർന്നു് കൂവാനും സഖാവു് കോഴിപ്പൂവനു് കഴിഞ്ഞുകാണില്ല.🙂

August 13 2024 12:48

“നീ തന്നെയാണു് നിൻ്റെ ഈശ്വരൻ” എന്നു് കാണിക്കാനായി, കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ ഒരു നിലക്കണ്ണാടി പ്രതിഷ്ഠിച്ച സഖാവു് ശ്രീനാരായണഗുരുവിനെ കഴുത്തിനു് പിടിച്ചു് ദൈവമാക്കാൻ ബൂർഷ്വാ വെള്ളാപ്പള്ളിക്കു് കഴിയുമെങ്കിൽ, സഖാവു് സി. അച്യുതമേനോനെ കൊങ്ങയ്ക്കു് പിടിച്ചു് പ്രതിമയാക്കാൻ ഇടത്തോട്ടു് സിഗ്നലിട്ടുകൊണ്ടു് വലത്തോട്ടു് വണ്ടി തിരിക്കുന്ന ബൂർഷ്വാ ബിനോയ് വിശ്വത്തിനും കഴിയും.

ഓം ശാന്തിയെ “ഒം ശാന്തി” ആക്കുന്ന, അക്ഷരാഭ്യാസപരിപൂർണ്ണരായ പ്രതിഭാശാലികൾക്കു് ശ്രീ നാരായണ ഗുരുവിൻ്റെ കാലത്തും, അതിനു് മുൻപും, അതിനു് ശേഷം ഇന്നോളവും യാതൊരു പഞ്ഞവുമില്ലാതിരുന്ന ഒരു ആവാസവ്യവസ്ഥയാണു്, നവനാഗങ്ങളിൽ അത്യുത്തമനായ സർപ്പശ്രേഷ്ഠൻ സഖാവു് അനന്തൻ തൻ്റെ ആയിരം തലകളിൽ മാറിമാറി ചുമന്നുകൊണ്ടിരിക്കുന്നതും, ഞാനും നിങ്ങളും സഖാവു് ബാലനും സഖാവു് ചിന്തേച്ചിയും പോലുള്ള കൊച്ചുരാമന്മാരും കൊച്ചുരാമികളുമൊക്കെ ചാടിക്കളിക്കുന്നതുമായ ഈ ഭൂമിദേവി.

(ദേവികളെ ചുമക്കുന്നതു് ദേവന്മാർക്കു് എക്കാലവും ഒരുതരം നിർവൃതിയും നിർവാണവുമായിരുന്നിട്ടുണ്ടു്. അതു് പക്ഷേ മറ്റൊരു വിഷയം.)

ഇന്നായിരുന്നു അച്ചങ്ങായി കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ തൻ്റെ നിലക്കണ്ണാടി പ്രതിഷ്ഠ നടത്തിയിരുന്നതെങ്കിൽ, ആദ്യം അപ്പൻ വെള്ളാപ്പള്ളി, പിന്നെ മകൻ വെള്ളാപ്പള്ളി, പിന്നീടു് അമ്മാച്ചൻ പിണറായി, പിന്നീടു് മരുമകൻ റിയാസ്, അതിനും പിന്നീടു് താറാ-, സീറോബിഷപ്പുകൾ, കലാശക്കൊട്ടായി കാർമുടി-, തിരുമുടി ഉസ്താദുകൾ എന്ന സീക്വൻസിൽ ജ്ഞാനപീഡകരായ സമസ്ത മല്ലുക്കളും ചേർന്നു് സംയുക്തമായി അങ്ങേരുടെ നാവു് പിഴുതെറിയുകയോ, കൈകാലുകൾ വെട്ടുകയോ, ദൈവനിന്ദ ചുമത്തി കല്ലെറിഞ്ഞു് കൊല്ലുകയോ ചെയ്തേനെ!

ഭൂമിദേവിയെ തലയിൽ ചുമക്കുന്ന സർപ്പശ്രേഷ്ഠൻ സഖാവു് അനന്തൻ തല കഴയ്ക്കുമ്പോൾ, അവളെ ഒരു തലയിൽനിന്നും അടുത്ത തലയിലേക്കു് മാറ്റിവയ്ക്കും. ആ പ്രക്രിയയുടെ പരിണതഫലമാണു് ഭൂകമ്പങ്ങൾ! പ്രമാദമായ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ തകർന്നുവീഴലിനു് കാരണഭൂതമായേക്കാവുന്ന അനേകം പ്രതിഭാസങ്ങളിൽ ഒന്നാണു് ഭൂകമ്പം എന്നതിനാൽ, സർപ്പശ്രേഷ്ഠൻ സഖാവു് അനന്തനു് ഇഷ്ടഭോജനങ്ങൾ കാഴ്ചയർപ്പിച്ചു് ആനന്ദതുന്ദിലനാക്കിയാൽ, ഒരുപക്ഷേ കുറച്ചുനാൾകൂടി വിപ്ലവശീങ്കങ്ങളായ മല്ലുക്കൾക്കു് ഇങ്കിലാൻ സിന്താവാൻ വിളിച്ചുകൊണ്ടു് തെക്കുവടക്കു് തെരുവുതെണ്ടാം!

August 13 2024 14:12

പിണറായി വിജയൻ്റെ “ഇളിക്കും ഇമോജിക്കു്” ഇൻ്റർസ്റ്റേറ്റ് റെപ്യുട്ടേഷൻ നേടിക്കൊടുക്കാനായി അയൽസംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ പ്രേക്ഷകർക്കു് മൂത്രിക്കാനുള്ള ഇടവേളകളിൽ പിണുവാതിരനൃത്തം പ്രദർശിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കിയുള്ള ഔദ്യോഗിക നീക്കം നടക്കുന്നത്രെ!

എത്ര തേങ്ങ അരച്ചിട്ടെന്തു്, താളല്ലേ കറി?!

August 14 2024 10:21

ശൈലജാമ്മേ മഹാമായേ, നിദ്രാവിഹീനയാം നിത്യ മാതാവേ, മരമാക്രികളായ ഭക്തജനത്തിനു് ദർശനം നൽകൂ! അമ്മക്കണ്ണേ, ആശ്രിതവത്സലേ, നിൻ്റെ അരുമക്കിടാങ്ങളെ “കാഫിറിൻ്റെ” അപഹാരത്തിൽ നിന്നു് കൊടുംകാറ്റിൽ പറക്കും കഴുകൻ്റെ വിശുദ്ധ സന്നിധാനത്തിലേക്കു് കൈപിടിച്ചു് കരകയറ്റൂ!!!

August 14 2024 10:44

കാര്യം കാണാൻ നികൃഷ്ടജീവിക്കഴുതക്കാലും, ഹൈന്ദവഫാഷിസ്റ്റ് മോദിക്കാലും പിടിയ്ക്കും. കണ്ണു് നിറയെ കമ്മീഷൻ കിട്ടിയാൽ അപ്പനെയും കൊല്ലും, അമ്മയെയും കൊല്ലും, സിന്താവാ വിളിച്ചു് കൂടെ നടന്ന സഖാവിനെ 51 വെട്ടുകൾ വെട്ടിയും കൊല്ലും!

അതാണു് മാക്രിസ്റ്റ്-പിണറായിസ്റ്റ് “ഡൈ-ഇലക്ട്രിക് ലാവ്ലിനിസം”.

August 14 2024 11:07

“തെറ്റുകളെയാണു് നീ തേടുന്നതെങ്കിൽ, ദൂരദർശിനിക്കു് പകരം ഒരു കണ്ണാടി ഉപയോഗിക്കുക.”

August 14 2024 11:53

“നീ വീണ്ടും വീണ്ടും ക്ഷമിച്ചാൽ, നിന്നെ വേദനിപ്പിക്കുന്നതു് ആളുകൾ ഒരു ശീലമാക്കും.”

August 14 2024 12:34

മറ്റുള്ളവരോടു് പറയാൻ പറ്റിയ ഒത്തിരി തെറികൾ മലയാളഭാഷയിലുണ്ടു്. പക്ഷേ, തന്നോടു് തന്നെ പറയാൻ പറ്റിയ, ഏറ്റവും തീവ്രമായ “പരതെറി” ഏതെന്ന ചോദ്യത്തിനു് ഒരു മറുപടിയേയുള്ളു: ഒരു കമ്മി ഛർദ്ദിക്കുന്ന “പാർട്ടി” എന്ന തെറിവാക്കു്!

August 14 2024 13:58

ആഭ്യന്തരമന്ത്രി: “കാഫിർ പോസ്റ്റിനെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് (ദേശാഭിമാനി) പത്രത്തിൽ കണ്ടു. അന്വേഷണറിപ്പോർട്ട് വരട്ടെ. ഹി ഹി ഹി!”

[ആത്മഗതം: ഏതു് കേസും അന്വേഷിക്കുന്നതും, “ഏഭ്യന്തരമന്ത്രിയായ” എനക്കു് റിപ്പോർട്ടുന്നതും ഞാൻ പിൻവാതിലിലൂടെ നിയമിച്ച അന്തം കമ്മികൾ ആണെന്നു് ഈ ഊളകൾക്കറിയില്ലല്ലോ. ഹ ഹ ഹ!]

August 14 2024 14:34

മുഖത്തു് മൂത്രിക്കേണ്ട ജന്മങ്ങൾ എന്നു് മരപ്പട്ടികൾ പോലും ഇൻസ്റ്റിങ്ക്റ്റീവായി മനസ്സിലാക്കിയിട്ടുള്ള മാക്രിസ്റ്റുകളെ തിരഞ്ഞെടുത്തു് മന്ത്രിമാരാക്കുന്ന മരപ്പൊട്ട ജനുസ്സുകളാണു് പ്രഫുത്ത മല്ലുക്കൾ!

സമ്പൂർണ്ണ സാക്ഷരരും അത്യന്തം ആധുനികരുമായ അവർക്കു് തോൽക്കാതിരിക്കാൻ ആവതില്ലതന്നെ!!

August 15 2024 08:20

സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്ന ജനത്തെ അറസ്റ്റ് ചെയ്യുന്ന മഹാരായാക്കളെയും മഹാറാണികളെയും “ഓട്ടിട്ടു്” തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണിസ്റ്റാ യഥാർത്ഥ സ്വാതന്ത്ര്യം! സായിപ്പു് ഭാരതീയനു് ദാനം ചെയ്ത മഹത്തായ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം!

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ!!

August 15 2024 09:20

എന്തുകൊണ്ടാണാവോ “കുഞ്ഞിക്കണ്ണൻ” എന്നു് മാത്രം പേരു്?!

മൂക്കു്, നാക്കു്, ചെവി, തൊലി എന്നീ ഇന്ദ്രിയങ്ങൾ ഉൾപ്പെടുന്ന, കുഞ്ഞിമൂക്കൻ, കുഞ്ഞിനാക്കൻ, കുഞ്ഞിച്ചെവിയൻ, കുഞ്ഞിത്തൊലിയൻ എന്നൊന്നുമുള്ള പേരുകൾ കണ്ടിട്ടില്ല.
“പാമ്പുനാക്കൻ” എന്നു് പത്രത്തിൽ കണ്ടിട്ടുണ്ടു്. പക്കേങ്കി, റിപ്പോർട്ടു് വന്നിട്ടില്ല! വരട്ടെ പാക്കലാം!

August 15 2024 12:02

നവകേരളസദസ്സിൻ്റെ തൂറൽബസിൽ കയറി തെക്കുവടക്കു് ഒരു ഉല്ലാസയാത്ര, ഒരല്പം വരാൽക്കറി, ഒരിത്തിരി കപ്പപ്പുഴുക്കു്! അതുമതി, അതു് മാത്രം മതി പിണറായിസ്റ്റായ ഒരു എളിയ ജനസേവകനു് ഹാപ്പിയാവാൻ!

പക്ഷേ, നവകേരളസദസ്സിൻ്റെ തൂറൽബസിൽ കയറിപ്പറ്റലും, “സീയോൻ പുത്രിക്കു്” സമീപം സീറ്റു് പിടിക്കലും ഒട്ടും എളുപ്പമല്ലാത്ത, ഒത്തിരി ദുഷ്കരമായ ഒരു കരിമണൽ കർത്താവും കർമ്മവും ക്രിയയുമാണു്. അതിനു്, ഭരണഘടന, കുന്തം, കൊടച്ചക്രം, മീമ്മി പിടുത്തം, ഹേമ കമ്മീഷൻ റിപ്പോർട്ടു്, സിനിമ കോൺക്ലേവ് മുതലായ ഒട്ടനവധി ശാസ്ത്ര-സാഹിത്യ-, രാഷ്ട്രീയ-സാംസ്കാരികവിഷയങ്ങളിൽ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ നീലം മുക്കിയ, അനിതരസാധാരണമായ പ്രത്യയശാസ്ത്രപരിജ്ഞാനം അത്യന്താപേക്ഷിതമാണു്.

മന്ത്രിമാരെയും, തന്ത്രിമാരെയും, ശശിമാരും ബെഹ്രമാരും ശിവശങ്കർമാരും ടിങ്കുമാരും ദിവ്യമാരും അടങ്ങുന്ന വിശുദ്ധപശുക്കളായ സർക്കാർ ആപ്പീസർമാർകളെയും പോലെ, കിറ്റുഭോജികളും സിന്താവാ വിളിക്കാരുമായ സാമാന്യജനത്തിനു് എന്തുകൊണ്ടു് “ഷാപ്പിലാവാൻ” കഴിയുന്നില്ല എന്ന കൊഷ്ത്യൻ്റെ ഉത്തരം ഇതിലുണ്ടു്.

August 15 2024 12:18

സഖാവു് ശൈലജ സഖാവു് ലതികയോടു് ഇപ്രകാരം ചോദിച്ചു: “ടീ ലതികേ, നീ എന്തിനാടീ ആ കാഫിർ പോസ്റ്റ് ഷേറു് ചെയ്തതു്?”

സഖാവു് ലതിക ഉവാച: “സഹാക്കൾ കാണാൻ കൊതിക്കുന്നതു് നമ്മൾ സഹാത്തികൾ അവരെ തുറന്നു് കാണിക്കേണ്ടേ ശൈലജേച്ചീ? നമ്മളല്ലാതെ ആർ? അതുകൊണ്ടു് ഞാനതു് ഷേറു് ചെയ്തു.”

August 16 2024 11:54

“സംസ്ഥാന സാംസ്കാരിക വകുപ്പുമന്ത്രി സഖാവു് സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.”

“വോക്കേ, നോട്ടെഡ്.”

August 16 2024 12:24

അതുകൊണ്ടല്ലേ പൊന്നാടമുക്കിലെ പോരാളി നേതാവിനു് ഒരു നിമിഷത്തെ അബോധാവസ്ഥയിൽ സംഭവിച്ച വിമർശനപരമായ ഒരു ജനമൈത്രി പോസ്റ്റ് ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം നൽകാത്ത ബൂർഷ്വാ Meta-യെ പ്രതിചേർത്തു് ഞങ്ങൾ ജനാധിപതികൾ കയ്യോടെ കേസെടുത്തിരിക്കുന്നതു്! ശ്ശെട!!

August 16 2024 14:41

60 ലക്ഷം അഫ്‌ഘാനികൾ പട്ടിണിയാൽ നട്ടം തിരിയുമ്പോൾ, 14 ലക്ഷം അഫ്ഘാൻ പെൺകുട്ടികൾക്കു് സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചും, സ്ത്രീകളെ ബൂർക്കയിൽ മൂടിയും, അല്ലാഹു ജിബ്രീൽ വഴി നബീ(സ)യോടു് അരുളിച്ചെയ്ത ശരിയ നിയമങ്ങൾ സംരക്ഷിച്ചു്, അഫ്‌ഘാനിസ്ഥാനെ അല്ലാഹുവിന്റെ സാമ്രാജ്യമാക്കി രൂപാന്തരപ്പെടുത്തിയ താലിബാൻ, തങ്ങൾ പൂർത്തീകരിച്ച മൂന്നുവർഷത്തെ ഇസ്ലാമികഭരണം ആർഭാടമായി ആഘോഷിച്ചു് ലോകജനതയെ അത്ഭുതപരതന്ത്രരാക്കുകയാണു്!

കാരണഭൂതത്തിന്റെ ഭരണനേട്ടസില്മകൾ കണ്ടേ ആളുകൾ ഇത്രയേറെ അത്ഭുതം കൂറിയിട്ടുള്ളു എന്നു് ലോകമാദ്ധ്യമങ്ങൾ.

പരവതാനിയുടെ നിറം പച്ചയായിരുന്നെങ്കിൽ അഫ്‌ഘാനിസ്ഥാന്റെ ആധുനിക വെപ്പൺറിയുമായി കുറച്ചുകൂടി വർണ്ണച്ചേർച്ച വന്നേനെ! പച്ച കണ്ടാൽ ചുവപ്പുകണ്ട കാളയെപ്പോലെ വിരണ്ടോടുന്നവരാണു് യാങ്കീസ് അടക്കമുള്ള “കാഫിറുകൾ”.

(ചിത്രത്തിനു് കടപ്പാടു്)

https://www.rferl.org/a/33079700.html

August 17 2024 13:25

മാക്രിസ്റ്റ്-പിണറായിസ്റ്റ് പാർട്ടിയുടെ “പൊന്നമ്പലമുക്കു്” പോരാളിയായ ഒരു നേതാവാണു് സ്രഷ്ടാവു് എന്ന കൃത്യമായ അറിവോടെ, ആ “അത്ഭുത ഗർഭവുമായി” മനസ്സാവാചാകർമ്മണാ യാതൊരു ബന്ധവുമില്ലാത്ത ഒരു പാവം മുസ്ലീം യുവാവിനെ അതിൻ്റെ ഡമ്മി സ്രഷ്ടാവാക്കി, “എന്തൊരു വർഗ്ഗീയതയാണെടോ ഇതു്” എന്ന വൺ മില്യൺ ഡോളർ “മത-സൗഹാർദ്ദചോദ്യം” തലക്കെട്ടായി നൽകി, ഒരു മാക്രിസ്റ്റ്-പിണറായിസ്റ്റ് സമുന്നത “നേതാവിണി” ഒരു പോസ്റ്റ് സമസ്തലോകത്തിൻ്റെയും അടിയന്തിരമായ ശ്രദ്ധയ്ക്കും, തദനുസൃതമായ സത്വര നടപടികൾക്കുമായി ഉത്തരവാദിത്വബോധത്തോടെ ഷെയർ ചെയ്യുന്ന, കക്ഷിരാഷ്ട്രീയവും വിദ്യാഭ്യാസപരവും മതപരവും സാമൂഹികവുമായ പ്രക്രിയ, ഗൗളിശാസ്ത്ര-, അത്യന്താധുനികസാഹിത്യ-, വിശുദ്ധമതാധിഷ്ഠിത-, പോസ്റ്റ് മോഡേൺ സാംസ്കാരിക മല്ലുലോകത്തിൽ “Surrealistic Pinarayism”, അഥവാ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ്-ഇഡിയറ്റിസം എന്നറിയപ്പെടുന്നു.

ഇപ്പറഞ്ഞതു് മനസ്സിലാകാത്തവർ അഞ്ചുവട്ടം ആവർത്തിച്ചു് വായിക്കുക! എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ, പത്തുവട്ടം “ഇമ്പൊസിഷൻ” എഴുതുക! അതുകൊണ്ടും രക്ഷയില്ലെങ്കിൽ, നിങ്ങൾ അടിസ്ഥാനപരമായി ഒരു ഹോപ്പ്ലെസ് കെയ്സാണു്! നിങ്ങൾ മിക്കവാറും ഒരു മാക്രിസ്റ്റോ ഇസ്ലാമിസ്റ്റോ ആയിരിക്കാനാണു് സാദ്ധ്യത.

പിണറായിയുടെ കിറ്റു് കഴിച്ചു് ചാവണമോ, തൂങ്ങിച്ചാവണമോ എന്നറിയാൻ ഏതെങ്കിലും കൈനോട്ടക്കാരനെ സമീപിക്കുകയോ, പൂർവ്വാശ്രമത്തിൽ സിൽമാനടനായിരുന്ന, ഇപ്പോൾ “ഗമനാഗമനമന്ത്രിയായ” ശ്രീ. കെ. ബി. ഗണേശ്കുമാരൻ്റെ KSRTC “പാസ്റ്റ് പാസഞ്ചറിൽ” കയറി പാഴൂർ പടിപ്പുരയിലേക്കു് തീർത്ഥാടനം ചെയ്യുകയോ ചെയ്തു് കാര്യത്തിനു് ഒരറുതി വരുത്തുകയല്ലാതെ, മറ്റൊരു ഓപ്ഷൻ പ്രത്യയശാസ്ത്രപരമായി നിങ്ങൾക്കില്ല.

പരമമായ ഈ സത്യം തുറന്നുപറഞ്ഞതിൻ്റെ പേരിൽ മിനിമം മൂന്നുദിവസമെങ്കിലും, നബീ(സ)യെപ്പോലെയോ, മോദീ(സ)യെപ്പോലെയോ ഏതെങ്കിലും ഗുഹയിൽപ്പോയി മുണ്ടാതെയും ഉരിയാടാതെയും കുത്തിയിരിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണു്. പക്ഷേ, പറക്കും കഴുകൻ പിണറായിയെപ്പോലെതന്നെ, ഞാനും എൻ്റെ ജനത്തോടു് കണ്ടമാനം കരുതലുള്ള ഒരു “മലരനാണെന്നതിനാൽ”, ആവക കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും, മനുഷ്യരെ അവരുടെ ജന്മപാപത്തിൽനിന്നു് ആത്യന്തികമായി മോചിപ്പിച്ചു് സ്വർഗ്ഗരാജ്യത്തിലേക്കു് കെട്ടിയെടുക്കാനായി, മല്ലു നസ്രാണികൾ മലയാറ്റൂർ മലയിലേക്കെന്നപോലെ, എടുത്താൽ പൊങ്ങാത്ത ഒരു മരക്കുരിശു് ചുമന്നു് ഗൊൽഗോഥാ മലയിലേക്കു് നടന്നുകയറിയ സഖാവു് യേശുക്രിസ്തുവിൻ്റെ മാതൃകയിൽ, ഞാൻ ഈ സ്റ്റാറ്റസ് ഫെയ്സ്ബുക്കു് “Meta-യിൽ” സർവ്വശക്തിയും സംഭരിച്ചു് പോസ്റ്റ് ചെയ്യുന്നു.

ഈശ്വരോ രക്ഷതുഃ

August 17 2024 15:26

ആത്യന്തിക സത്യങ്ങൾ ഇടിവെട്ടുപോലെ തുറന്നുപറയുകയും, കരിംപച്ച നുണകൾ മിന്നൽപ്പിണർപോലെ തുറന്നുകാണിക്കുകയും ചെയ്യുന്ന മിന്നൽപ്പിണറായി, അപ്പം മാസ്റ്റർ എം. വി. ഗോവിന്ദൻ, ഗുസ്തൻ ഇ. പി. ജയരാജൻ, ശുംഭൻ എം. വി. ജയരാജൻ, ചെന്താരകം പി. ജയരാജൻ, “പൂതലിച്ച” സിപിഎം അംഗം എ. ജയരാഘവൻ, നിദ്രാവിഹീന കെ. കെ. ശൈലജ, സഭാ പെണ്ണാടു് വീണ ജോർജ്ജ്, വാഴക്കുല ഡോക്ടർ ചിന്ത ജെറോം, ചിരിക്കും ചിന്തകൻ ജെയ്ക് സി. തോമസ്, പൊളിറ്റിക്കൽ ആന്റിവെനം എ. എ. റഹിം ഇത്യാദി “ഇടതുകക്ഷ കമ്മി-ജനാധിപത്യ” ഇന്റലെക്ച്വൽസിന്റെ പത്രസമ്മേളനങ്ങൾ വിവരദോഷിയായ സഖാവു് നോം ചോസ്കി പതിവായി “ഉച്ചത്തിൽ അലറാം” വച്ചു് കാണാറില്ലെന്നു് തോന്നുന്നു.

സമൂഹത്തിലെ “പ്രൈം ഇന്റലെക്ച്വൽസ്” അവരുടെ ഉത്തരവാദിത്വം നിറവേറ്റാത്തതിൽ തനിയ്ക്കുള്ള ആശങ്ക പങ്കുവയ്ക്കേണ്ടതുണ്ടെന്നു് അദ്ദേഹത്തിനു് തോന്നിയതു് അതുകൊണ്ടാവണം.

August 17 2024 18:20

ചിക്കിലിസമൃദ്ധമായ സിൽമാലോകത്തിലെ നടീനടന്മാരുടെ യുവരക്തകാലത്തെ “സദാചാര ഘടന” പരിശോധിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു് വിടരുതെന്നു് വിലപിക്കുന്ന താരപ്രമുഖരെ, പ്രത്യേകിച്ചും അവരിലെ “heroin”-കളെ, മനുഷ്യർ നിരുപാധികം മുഖവിലയ്ക്കെടുക്കേണ്ടതുണ്ടു്.

August 18 2024 10:28

(നല്ലൊരു ഞായറാഴ്ചയായിട്ടു് ആത്മീയകാര്യങ്ങൾ ഉദ്ബോധിപ്പിച്ചു് ഇടവകക്കാരെ വിശുദ്ധീകരിച്ചില്ലെന്നു് വേണ്ട.)

പന്നിമാംസം തിന്നുന്നതു് ഹറാമും, ശബ്ബത്തിൽ ദൈവാലയത്തിലെ കാഴ്ചയപ്പം തിന്നുന്നതു് ഹലാലും ആകുന്നതു് സംബന്ധിച്ച “ദൈവശാസ്ത്രം” ബൈബിളിൽ നിന്നും:

(കുളമ്പാധിഷ്ഠിത യഹോവശാസ്ത്രം): യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു്: നിങ്ങൾ യിസ്രായേൽമക്കളോടു് പറയേണ്ടതു് എന്തെന്നാൽ: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്കു് തിന്നാകുന്ന മൃഗങ്ങൾ ഇവ: മൃഗങ്ങളിൽ കുളമ്പു് പിളർന്നിരിക്കുന്നതും കുളമ്പു് രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു് തിന്നാം. എന്നാൽ അയവിറക്കുന്നവയിലും കുളമ്പു് പിളർന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു് പിളർന്നതല്ലായ്കകൊണ്ടു് അതു് നിങ്ങൾക്കു് അശുദ്ധം. കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു് പിളർന്നതല്ലായ്കയാൽ അതു് നിങ്ങൾക്കു് അശുദ്ധം. മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു് പിളന്നതല്ലായ്കയാൽ അതു് നിങ്ങൾക്കു് അശുദ്ധം.

പന്നി കുളമ്പു് പിളർന്നതായി കുളമ്പു് രണ്ടായി പിരിഞ്ഞിരിക്കുന്നതു് തന്നേ എങ്കിലും, അയവിറക്കുന്നതല്ലായ്കയാൽ അതു് നിങ്ങൾക്കു് അശുദ്ധം.

ഇവയുടെ മാംസം നിങ്ങൾ തിന്നരുതു്; പിണം തൊടുകയും അരുതു്; ഇവ നിങ്ങൾക്കു് അശുദ്ധം. – പഴയനിയമം ലേവ്യപുസ്തകം 11: 1 – 8

(വിശപ്പാധിഷ്ഠിത യേശുശാസ്ത്രം): ആ കാലത്തു് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു് കതിർ പറിച്ചു് തിന്നുതുടങ്ങി. പരീശർ അതു് കണ്ടിട്ടു്: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു് നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു് അവനോടു് പറഞ്ഞു. അവൻ അവരോടു് പറഞ്ഞതു്: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു് എന്തു്? അവൻ ദൈവാലയത്തിൽ ചെന്നു് പുരോഹിതന്മാർക്കു് മാത്രമല്ലാതെ, തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു് നിങ്ങൾ വായിച്ചിട്ടില്ലയോ? അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവച്ചു് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു് ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു് എന്നു് ഞാൻ നിങ്ങളോടു് പറയുന്നു.

യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു് എന്തു് എന്നു് നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിനു് കർത്താവാകുന്നു.” – മത്തായി 12 : 1 – 8

ആകയാൽ ഭക്തശിരോമണികളായ പരീശരേ നിങ്ങൾ തപ്പുകളാലും ചതുരത്തപ്പുകളാലും മാധുര്യമുള്ള കമ്പികളാലും ഇപ്രകാരം ഉച്ചത്തിൽ ആർപ്പിടുവിൻ:

“ബീഫ് ഫെസ്റ്റ് സിന്ദാബാദ്! ലാൽ സലാം!!

പോർക്ക് ഫെസ്റ്റ് മൂർദ്ദാബാദ്! അല്ലാഹു അക്ബർ!!”

[യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ. അവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിനു് തക്കവണ്ണം അവനെ സ്തുതിപ്പിൻ. കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ. തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ. ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.] – സങ്കീർത്തനങ്ങൾ അദ്ധ്യായം 150

August 18 2024 11:28

ഇന്ദ്രിയനിഗ്രഹികളായി, അഭിനയകലയെ മാത്രം ഉപാസിച്ചു് കലികാലം കഴിക്കുന്ന മോളിവുഡിലെയും കോളിവുഡിലെയും ഹരിശ്ചന്ദ്രൻസിനെയും, സത്യവാൻസിനെയും, സാവിത്രീസിനെയും താറടിച്ചു് കാണിക്കാനായി ഒരു കോക്കസ് ബോളിവുഡിലും ഹോളിവുഡിലും പ്രവർത്തിക്കുന്നുണ്ടു്. കാക്ക നെല്ലു് തിന്നുന്നതു് കോഴിക്കു് കണ്ടുകൂടാ, അത്രതന്നെ!!

August 18 2024 11:37

ലോകം മൊത്തം പിണറായിസത്തിനെതിരായ അവിശുദ്ധ ഗൂഢാലോചനക്കാരാണിഷ്ടാ!

August 18 2024 11:41

“Education is good, but beer is gooder.”

August 18 2024 11:58

ഞാൻ ഇന്നുമുതൽ എന്നെ അഭിസംബോധന ചെയ്യുന്നതു് “ഫീൽഡ് മാർഷൽ രവി മനേക്ഷാ”, അഥവാ “മേജർ കീലേരി അച്ചു” എന്നായിരിക്കും.

തത്പരകക്ഷികൾ തദനുസൃതം പെരുമാറിയാൽ അവർക്കു് കൊള്ളാം! ഇതൊരു താക്കീതാണു്!!

August 18 2024 12:26

എത്രയും പ്രിയങ്കരനായ സഖാവു് ഗോവിന്ദൻ മാഷ് വായിച്ചറിയുന്നതിനു് ഒരു ആരാധകൻ അയക്കുന്ന ഡിജിറ്റൽ സന്ദേശം: “അങ്ങയുടെ വായിലൂടെ വരുന്ന ശബ്ദതരംഗങ്ങൾ ആവാഹിക്കാൻ ആയിരങ്ങൾ ഉരുണ്ടുകൂടുന്നതു് മികച്ച ഒരു ദൈവാനുഗ്രഹമാണു്. രാമേശ്വരത്തുപോയി തല മുണ്ഡനം ചെയ്തു് നന്ദി പ്രകടിപ്പിക്കാൻ അങ്ങു് ഒട്ടും അമാന്തിക്കരുതു്.”

August 18 2024 12:58

= സ്ത്രീകളുടെ ഫിലോസഫി =

“അവനു് എന്നെ വേണ്ട.”

“നിനക്കു് അവനെയും വേണ്ടല്ലോ.”

“അതു് വ്യത്യസ്തമാണു്.” 🙂

August 18 2024 13:13

ഗാർഹികമായി നിരന്തരം നടമാടുന്ന പീഡനാവസ്ഥകളിൽ എങ്ങനെ സ്വയം സഹായിക്കാമെന്നു് നമ്മൾ പുരുഷുക്കൾ അറിഞ്ഞിരിക്കണം.

August 19 2024 09:45

“പശ്ചാത്തപിക്കുമ്പോഴല്ല, പിടിയ്ക്കപ്പെടുമ്പോഴാണു് വ്യാജരായ മനുഷ്യർ മാറുന്നതു്.”

August 19 2024 10:44

“നന്മക്കൊപ്പം വളർന്നിട്ടില്ലെങ്കിൽ, നന്മ നമ്മളെ അപ്രീതിപ്പെടുത്തുന്നു.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ

അതു് കേൾക്കുന്ന ഗോവിന്ദച്ചാമി: “എനിക്കൊപ്പം വളരാത്ത ആളുകൾക്കു് എൻ്റെ പ്രവൃത്തികൾ അപ്രീതികരമാകുന്നു.”
(People are usually egocentric and place great importance on valuing themselves very highly.)

August 19 2024 12:21

“പി. കെ. ശശിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗം തന്നെയാണു്. നിലവിലെ ചുമതലകൾ അതേപടി തുടരുന്നുണ്ടു്.” – പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ

അപ്പം ഗോവിന്ദൻ മാഷിന്റെ ഈ വെളിപ്പെടുത്തൽ കേട്ടു്, പണ്ടു് ചാട്ടത്തിൽ പിഴച്ചു്, മണ്ണിൽ പതിച്ചു്, വാലിൽ മുള്ളുകൊണ്ടു്, അതു് നീക്കം ചെയ്യാൻ സഖാവു് വീണാന്റിയുടെ ആശുപത്രിയിലെത്തി, അവിടത്തെ വിദഗ്ദ്ധ “FRCS” ഡോക്ടർ സാബിന്റെ നോട്ടത്തിൽ പിഴച്ചു്, വാലിൽ മുള്ളിനോടൊപ്പം മുറിവും ഏറ്റുവാങ്ങേണ്ടിവന്ന സഖാവു് കുരങ്ങൻ കൊച്ചുരാമൻ ചാടിക്കളിച്ചുകൊണ്ടു് ഇപ്രകാരം പാടി:

“വാലു് പോയി കത്തി കിട്ടി ഡും ഡും! കത്തി പോയി മാങ്ങ കിട്ടി ഡും ഡും! മാങ്ങ പോയി പെണ്ണു് കിട്ടി ഡും ഡും! പെണ്ണു് പോയി എണ്ണ കിട്ടി ഡും ഡും! എണ്ണ പോയി ദോശ കിട്ടി ഡും ഡും! ദോശ പോയി ചെണ്ട കിട്ടി ഡും ഡുഡും ഡും ഡുംഡുഡും!!”

“പി. ശശി പോയി പി. ശശി വന്നു ഡും ഡും! ചാള പോയാൽ മത്തി വരും ഡും ഡും! പി. കെ. ശശി പോയാൽ പി. കെ. ശശി വരും ഡും ഡുഡും ഡും ഡുംഡുഡും!!”

സഖാവു് കുരങ്ങൻ കൊച്ചുരാമന്റെ ഈദൃശ പദ്യപാരായണം കേട്ട കാരണഭൂതം കലിയിളകി ഉവാച: “കുളത്തിൽ മുങ്ങി കിണറ്റിൽ പൊങ്ങുന്ന ഈ പാർട്ടിയെപ്പറ്റി കുരങ്ങന്മാർക്കൊരു ചുക്കുമറിയില്ല, ചുണ്ണാമ്പുമറിയില്ല, മാങ്ങാത്തൊലിയുമറിയില്ല.”

അതുകേട്ടു് ചോപ്പൻ ബ്ലൗസ് ധാരികളായ പിണുവാതിരകളിക്കാരികൾ താളാത്മകമായി കവ വിടർത്തിയും കവ ചുരുക്കിയും ആതിരനൃത്തം ആടിത്തിമിർത്തുകൊണ്ടു് ഈവിധം ആർപ്പിട്ടു:

“ഇന്നീപ്പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പി – ണ – റാ – യി വിജയനെന്ന സഖാവുതന്നേ! ഹൊയ് ഹൊയ്!!”

“പിണിയാളികൾ പെമ്പിള്ളേരെ പീഡിപ്പിച്ച നേരത്തെല്ലാം അടിപതറാതെ ഒട്ടിനിന്ന ധീരസഖാവാണേ! തെയ് തെയ്!!”

അതിൽ കണ്ടമാനം ആകൃഷ്ടരായ ശാസ്ത്രസാഹിത്യപരിഷത്തിലെ ദന്തഗോപുരവാസികളും പാട്ടുകേട്ടു് “മനുക്ഷ്യരായി” മാറിയവരുമായ ബുദ്ധിജീവികൾ ഇടതു്-വലതു് തുടകളിൽ, പിണറായിയുടേതുപോലെ ശുദ്ധമായ അവരുടെ കൈകളാൽ ശവതാളം പിടിച്ചു് ഏറ്റുപാടി:

“ധീം തരികിട ധോം തരികിട മാക്രിത്തരികിട പോക്രിത്തരികിട തിമൃതത്തരികിട തകർത്തതരികിട തിത്തെയ് തരികിട തിന്തത്തെയ്!!

ഹൊയ് ഹൊയ് ആഹോയ്‌!!!

August 19 2024 13:50

=ഹേമ കമ്മിറ്റി റിപ്പോർട്ട്=

എന്താ ഒരു സസ്പെൻസ്! ലാലേട്ടൻ, മമ്മൂക്ക, ബഹദൂർ, സിൽക്ക് സ്മിത, അടൂർ ഭവാനി മുതലായ അതികായരുടെ സിൽമകളിലുണ്ടോ ഇമ്മാതിരി സസ്പെൻസ്!?

August 19 2024 13:56

“സില്മയിലെ അപ്പന്മാർക്കെതിരെ അമ്മ നടപടിയെടുക്കും.” – അമ്മേടെ ജനറൽ സെക്രട്ടറി സിദ്ധിക്ക്

August 19 2024 17:04

സിനിമാലോകം ക്രിമിനലുകളുടെ പിടിയിലാണെന്നു് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ടത്രെ!

നിരന്തരം സത്യവും ധർമ്മവും നീതിയും മന്ത്രിക്കുന്ന ഭാരതീയരുടെ രാഷ്ട്രീയലോകവും മതലോകവും വിദ്യാഭ്യാസലോകവുമെല്ലാം ഹരിശ്ചന്ദ്രന്മാരുടെ പിടിയിലാണെന്നതാണു് ആകെയൊരാശ്വാസം.

August 19 2024 17:47

ആർഷഭാരതത്തിൻ്റെ ആത്മാവു് ആദ്ധ്യാത്മികതയിൽ സ്ഥിതിചെയ്യുമ്പോൾ, നവകേരളത്തിൻ്റെ ആത്മാവു് ഓൺലൈൻ വാർത്താച്ചാനലുകളുടെ തലക്കെട്ടുകളിലൂടെ ബീഭത്സതാണ്ഡവമാടുന്നു.

August 20 2024 09:59

“സർക്കാർ അഞ്ചുകൊല്ലം റിപ്പോർട്ടിനുമേൽ അടയിരുന്നു.” – വി. മുരളീധരൻ
“സർക്കാർ നാലരക്കൊല്ലം റിപ്പോർട്ടിനുമേൽ അടയിരുന്നു.” – വി. ഡി. സതീശൻ
പ്രതിപക്ഷകുക്ഷികൾ അതിനിടയിൽ ഒരുവട്ടം ഒരു മകടിയോ ഒരു ഓലപ്പീപ്പിയോ ഊതിയിരുന്നെങ്കിൽ കോഴിസർക്കാർ അടപ്പുറത്തുനിന്നു് എണീറ്റേനെ!!

August 20 2024 10:18

“കൊച്ചിയിൽ കോൺക്ലേവ് നടത്താൻ തീരുമാനിച്ചു.” – മന്ത്രി സജി ചെറിയാൻ

മന്ത്രിക്കു് കൊറിയയുടെ മാപ്പു് കിട്ടിക്കാണില്ല. കൊച്ചിയുടെ മാപ്പു് വിവരാവകാശനിയമപ്രകാരം ആർക്കും കിട്ടുന്നതുമാണല്ലോ.

August 20 2024 10:41

“ഹേമ കമ്മിറ്റി റിപ്പോർട്ട് മുയ്മൻ വായിച്ചില്ല.” – സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ

ആ കുന്തോം കൊടച്ചക്രോം കൊറച്ചു് വായിച്ചപ്പോൾ തന്നെ കക്ഷി നാണിച്ചു് നാണിയായി തലതാഴ്ത്തി വലതുകാലിലെ പെരുവിരൽകൊണ്ടു് തറയിൽ “ചതുരവൃത്തം” വരച്ചുകാണും.

August 20 2024 11:26

“കേട്ടതെല്ലാം കല്പിതകഥ. രാജിവയ്ക്കാൻ ആരും പറഞ്ഞില്ല; രാജി വയ്ക്കില്ല.”- കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ (KTDC) ചെയർമാൻ സഖാവു് പി. കെ. ശശി, അഥവാ “കനവു് നെയ്തൊരു കല്പിത കഥയിലെ ജാക്കൊമോ കാസനോവ (Giacomo Girolamo Casanova)”

August 20 2024 12:20

“ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നു് ജസ്റ്റീസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. സ്വകാര്യവിവരങ്ങളുള്ളതിനാൽ മുൻ വിവരാവകാശക്കമ്മീഷണറും റിപ്പോർട്ട് പുറത്തുവിടരുതെന്നു് ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാന്യത കാണിക്കുകയാണു് സർക്കാർ ചെയ്തതു്. റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ടു് – സാംസ്കാരികവകുപ്പുമന്ത്രി സഖാവു് സജി ചെറിയാൻ.

(മണ്ടശിരോമണികളായ മന്ത്രിമാരുടെ കൗപീനങ്ങളിൽ രഹസ്യമായി സൂക്ഷിക്കാനായിട്ടാണല്ലോ പൊതുഖജനാവിലെ നികുതിപ്പണം മുടക്കി സർക്കാർ അന്വേഷണക്കമ്മിറ്റികളെ നിയമിക്കുന്നതു്!)

അന്തക്കാലത്തു് സർക്കാരിനു് മാന്യത ഉണ്ടായിരുന്നതുകൊണ്ടു് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ രഹസ്യമായി സൂക്ഷിച്ചു. ഇന്തക്കാലത്തു് മാന്യതയുമില്ല, ജാള്യതയുമില്ല, നാണവുമില്ല, മാനവുമില്ല, തൊലിയുമില്ല, ഉളുപ്പുമില്ല എന്ന നിത്യനിർവാണാവസ്ഥയിലേക്കു് സർക്കാർ വളർന്നു് പടർന്നു് പന്തലിച്ചു്, ആസനത്തിൽ മുളച്ച ആല്മരംപോലെ തണൽ വീശിക്കൊണ്ടിരിക്കുന്നതിനാൽ, ഹേമ റിപ്പോർട്ട് പുറത്തുവിടാനും, ആ റിപ്പോർട്ട് നടപ്പാക്കാനുമുള്ള നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു, അത്രതന്നെ!

Elementary, my dear Watson.

August 20 2024 13:49

“ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത മന്ത്രിക്കു് കാര്യമില്ലെന്നു് മന്ത്രിയും നടനുമായ കെ. ബി. ഗണേഷ് കുമാർ.” – വാർത്ത

ഇങ്ഗ്ളീഷിൽ “transport minister” എന്നും, മലയാളത്തിൽ “ഗതാഗത മന്ത്രി” എന്നും അറിയപ്പെടുന്ന മന്ത്രിസ്ഥാനം, ജർമ്മൻ ഭാഷയിൽ “ഫെർകേർസ്മിനിസ്റ്റർ” (Verkehrsminister) എന്നറിയപ്പെടുന്നു.

അതിലെന്തു് പ്രശ്നം എന്നു് ചിലർക്കെങ്കിലും തോന്നിയേക്കാം.

മൗലികമായി അതിൽ പ്രശ്നമൊന്നുമില്ല. പക്ഷേ, “Verkehrsminister എന്ന വാക്കിലെ “ഫെർകേർ” (Verkehr) എന്ന ജർമ്മൻ വാക്കിനു് “ലൈംഗികവേഴ്ച” (intercourse) എന്നും അർത്ഥമുണ്ടെന്നതിനാൽ, അതിൽ ചെറിയൊരു തമാശയുണ്ടു്.

തന്മൂലം, മന്ത്രിയും നടനുമായ ശ്രീ കെ. ബി. ഗണേഷ് കുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി നടത്തിയ പീലാത്തോസ് മോഡൽ കൈകഴുകൽ പരാമർശം കേട്ടപ്പോൾ ഇത്രയും പറയണമെന്നു് തോന്നി, അത്രമാത്രം.

ഭാഷാഗവേഷകർക്കായി: കൃത്യമായി പറഞ്ഞാൽ, ലൈംഗികവേഴ്ച എന്ന വാക്കിന്റെ ശരിയായ ജർമ്മൻ പരിഭാഷ “ഗെഷ്ലെഹ്റ്റ്സ്ഫെർകേർ” (Geschlechtsverkehr) എന്നാണു്.

ഇങ്ഗ്ളീഷിലെ sexual intercourse എന്ന വാക്കിനെ intercourse എന്നു് ചുരുക്കാറുള്ളതുപോലെ, ഗെഷ്ലെഹ്റ്റ്സ്ഫെർകേർ (Geschlechtsverkehr) എന്ന ജർമ്മൻ വാക്കിനെ ചുരുക്കുന്നതാണു്, ഫെർകേർ (Verkehr). സന്ദർഭാനുസരണം ഫെർകേർ (Verkehr) എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കേണ്ട ചുമതല ശ്രോതാക്കളുടേതാണു്.

KSRTC എന്ന വെള്ളാനക്കൂട്ടത്തിലെ ആനവണ്ടികളുടെ ഗതാഗതവും, ഇടതുമന്ത്രിസഭ എന്ന വെള്ളാനക്കൂട്ടത്തിലെ ഒരു ഗതാഗതമന്ത്രിയുടെ ഗമനാഗമനങ്ങളും തമ്മിൽ തിരിച്ചറിയാൻ ജനം ബാദ്ധ്യസ്ഥരാണെന്നു് സാരം.

August 20 2024 14:00

ഇത്രയുമൊക്കെ ആയ സ്ഥിതിക്കു് ഞാൻ എൻ്റെ സമസ്ത ഫാൻ ക്ലബ്ബുകളിൽനിന്നും പിൻമാറുമെന്നു് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കു് തെറ്റി.

എന്നെപ്പറ്റി ഒരു ചുക്കും നിങ്ങൾക്കറിയില്ല.

August 20 2024 15:52

“സിനിമയിലുള്ള ആരും ഭയത്തോടെ കിടന്നുറങ്ങുന്ന അവസ്ഥ ഉണ്ടാകരുതു്. ഹ ഹ ഹ!” – മുഖ്യമന്ത്രി

ഗോവിന്ദച്ചാമിമാരെയും അമീറുൽ ഇസ്ലാമുകളെയും പിണറായിസ്റ്റ് ക്രിമിനലുകളെയും ഭയക്കാതെ രാത്രി കിടന്നുറങ്ങാൻ നടികളുടെ പായ്ക്കു് ചുറ്റും നാല്പതു് അംഗരക്ഷകരെ വീതം വിന്യസിച്ചാലോ, സഹാവേ?

August 21 2024 10:26

നാറ്റത്തിൻ ധർമ്മയോഗത്താൽ, ഭൂതത്തിൻ്റെ നാക്കോ, ആമയുടെ കൊക്കോ എന്നു് വർണ്ണ്യത്തിൽ ആശങ്കയുളവാക്കി ബാലൻ സഖാവു് പൊത്തിൽനിന്നു് കൊക്കുനീട്ടി ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചിലതു് പുലമ്പിയത്രെ! കൊറച്ചീസം കാണാതിരുന്നപ്പോൾ കക്ഷി കാരണഭൂതപാദം പൂകിക്കാണുമെന്നായിരുന്നു എൻ്റെ ധാരണ.

August 21 2024 10:39

You have to have (rolling) ideas.

August 21 2024 11:27

“ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി കിട്ടിയാൽ അന്വേഷിക്കും.” – മുഖ്യമന്ത്രി കം ആഭ്യന്തരവകുപ്പുമന്ത്രി പിണറായി വിജയൻ

“ഹേമ കമ്മിറ്റി റിപ്പോർട്ട്; കുറ്റം ചെയ്തവർ രക്ഷപ്പടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കും.” – സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ

“എന്നോടു് ആരും പരാതി പറഞ്ഞിട്ടില്ല; കിട്ടിയാൽ അന്വേഷിക്കും.” – ഗതാഗതവകുപ്പുമന്ത്രി കെ. ബി. ഗണേഷ് കുമാർ

“വെളളമുണ്ട എയ്ഡഡ് സ്കൂളിൽ സിപിഎം നേതാവിന്‍റെ മകന്‍റെ നിയമനം; പരാതി കിട്ടിയാൽ അന്വേഷിക്കും.” – വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

പരാതി കിട്ടിയാൽ അന്വേഷിക്കലാണു് സാറേ നവകേരളത്തിലെ മന്ത്രിപുംഗവന്മാരായ യെവന്മാരുടെ അപ്പനപ്പൂപ്പന്മാരായുള്ള മെയിൻ.

August 21 2024 12:25

“ആനന്ദവല്ലി”, “ഐശ്വര്യ റായ്”, “സണ്ണി ലിയോൺ” മുതലായ ID-കളിൽ നിന്നു് ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ അക്സെപ്റ്റ് ചെയ്യുക! അടുത്തനിമിഷം തന്നെ ആ ID ചാറ്റാൻ വന്നാൽ ആദ്യം അവഗണിക്കുക. വീണ്ടും വന്നാൽ ജാഗരൂകരാവുക! മൂന്നാമതും വന്നാൽ കക്ഷിയെ തത്ക്ഷണം ബ്ലോക്ക് ചെയ്യുക!!

Trustworthy ആയ ഒരു ID അല്ല അതെന്നു് തീർച്ച.

August 21 2024 12:53

എഴുത്തും വായനയുമറിയാത്ത ഒരു ആദിവാസി പെൺകുട്ടിയെ സഖാവു് ശശിയും സഖാവു് സോമനും ചേർന്നു് കൂട്ടബലാൽസംഗം ചെയ്യുന്നു!

പക്കേങ്കി, ആ പെൺകുട്ടിയിൽ നിന്നും പരാതി കിട്ടാത്തിടത്തോളം, പരാതി കിട്ടിയാൽ മാത്രം കേസെടുക്കാൻ കഴിയുന്ന, കൊടുംകാറ്റിൽ പറക്കും കഴുകൻ്റെ പാവം ഇടതുസർക്കാർ എന്തു് ചെയ്യാൻ!?

August 21 2024 13:12

ജനാബ് പി. വി. അൻവർ സഖാവിനെയൊക്കെ ബഹുമാനിക്കാൻ പഠിക്കെടോ ഊള കെ-പൗലോസുകളേ!

August 21 2024 12:53

പി. വി. അൻവർ, എം. വി. ഗോവിന്ദൻ, ഇ. പി. ജയരാജൻ, പിണറായി വിജയൻ, എ. കെ. ബാലൻ, സജി ചെറിയാൻ, വീണ ജോർജ്ജ്, കെ. കെ. ശൈലജ തുടങ്ങിയ മൊത്തം ഇടതുകക്ഷനേതാക്കളെയും, ചാനൽ ചർച്ചകളിലെ ഇടതുസഹയാത്രികരെയും, DYFI-യിലെ വിപ്ലവതീപ്പന്തങ്ങളെയും, SFI-യിലെ തീപ്പെട്ടിക്കൊള്ളികളെയും മനം പിരട്ടാതെ, ഛർദ്ദിക്കാതെ, നാലു് മിനിറ്റ്‌ കേട്ടിരിക്കാൻ വേണ്ടത്ര സ്റ്റാമിനയുള്ള നാലു് മനുഷ്യജന്മങ്ങളെ, പ്രഫുത്തരെന്നു് സ്വയം കരുതുന്ന മല്ലുക്കളുടെയിടയിൽ കണ്ടെത്താൻ കഴിയുന്നിടത്തോളം, നവകേരളത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ചു് ജാതിമതവർഗ്ഗവർണ്ണ “ചൊക്കലിംഗ-ശുഷ്കലിംഗ” ഭേദമെന്യേ ആർക്കും ഒരാശങ്കയും തോന്നേണ്ടതില്ല.

ഇതൊരു “സത്യവാങ്മൂലമാണു്”.

August 21 2024 13:59

ഒരു ഭടൻ മരപ്പട്ടി മാൻഷനിലേയ്ക്കു് പ്രവേശിക്കുന്നു:

ഭടൻ: “തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും ഒരു കൊലക്കേസ് കുറ്റവാളി രക്ഷപെട്ടു.”

മരപ്പട്ടി മാൻഷനിലെ കല്മഴുഭൂതം: “ജയിലിൽനിന്നു് എവിടേയ്ക്കാണെടേ ആ കൊലക്കേസു് കുറ്റവാളി രക്ഷപെട്ടതു്?”

ഭടൻ: “കൊടുംകാറ്റിൽ പറക്കും ശവംതീനി കഴുകന്റെ നവോത്ഥാന നവകേരളത്തിലേക്കു്!”

മരപ്പട്ടി മാൻഷനിലെ കല്മഴുഭൂതം: “ച്ചാൽ, സെൻട്രൽ ജയിലിൽ നിന്നു് വട്ടാപ്പീസിലേക്കെന്നു്, അല്ലേ?”

ഭടൻ: “യാ, സാഹിബ്!”

മരപ്പട്ടി മാൻഷനിലെ കല്മഴുഭൂതം: “വോക്കേ, നിനക്കു് നമ്മുടെ കണ്മുന്നിൽ നിന്നും മറയാം!”

August 21 2024 16:06

ഡേയ് കുഞ്ഞാപ്പേ, മല്ലു സിൽമാലോകത്തിലെ പേരു് പറയാൻ കൊള്ളാത്ത സമസ്ത പ്രമുഖർക്കും എൻ്റെ ചിലവിൽ സമൃദ്ധമായി ഐസ് ക്രീം കൊടു്!

August 21 2024 16:38

മാങ്ങയുളള മാവിൻ്റെ മടിയിൽ കനമുള്ള ഒത്തിരി തേങ്ങയുണ്ടാകും. അതുകൊണ്ടാണു് മാങ്ങയുളള മാവിലേക്കു് കവണിയെറിയാൻ ആളുകൾക്കിത്ര വച്ചുകെട്ടു്.

അതിനർത്ഥം: “നമ്മളും, എൽഡിഎഫും, പിണറായി സർക്കാരും “ശരിയ” ആണു്. ആ ശരിയയുടെ അംഗീകാരമാണു് എല്ലാ കവണിയേറുകളും.”
“പുത്തി ഉണ്ടായാൽ പോരാ, പുത്തിക്കണം!!”

August 22 2024 10:35

Conversely, to live inside the law, you must be dishonest.

(If you don’t believe this, look at how the LDF government is tackling crime in Kerala.)

August 22 2024 12:11

“ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും തർക്കമില്ലല്ലോ. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം ഹാജരാക്കാൻ ഇപ്പോൾ ബഹു. ഹൈക്കോടതി പറഞ്ഞു. കേൺമെൻ്റ് അതിനു് തയ്യാറാണല്ലോ. കേൺമെൻ്റിനു് ഒന്നും മറച്ചുവയ്ക്കാനില്ലല്ലോ.”

“പിന്നെയെന്തിനു് അഞ്ചു് വർഷങ്ങളോളം കേൺമെൻ്റ് ആ റിപ്പോർട്ട് കോണാത്തിൽ പൂഴ്ത്തിവച്ചു എന്നു് ചോദിച്ചാൽ, ചുമ്മാ ഒരു രസം, ഒരു തമാശ! മൃതപ്രായരായ ചുണ്ടെലികളെ കളിപ്പാട്ടങ്ങൾപോലെ തട്ടിക്കളിച്ചു് രസിക്കുന്ന വളർത്തുപൂച്ചകളോടു്, ആ “കളി” കണ്ടുകൊണ്ടു് വരാൽക്കറിയും കപ്പപ്പുഴുക്കും തിന്നു് മദിക്കുന്ന മാക്രിസ്റ്റ്-പിണറായിസ്റ്റ് മന്ത്രിപുംഗവന്മാർക്കു് സ്വാഭാവികമായി തോന്നാറുള്ള ഒരുതരം വീരാരാധനയില്ലേ? ഉദാത്തമായ ഒരുതരം സാഡിസ്റ്റിക് പ്ലെഷർ? ഒരുതരം എലീറ്റ് ഫാൻക്ലബ്ബ് ഫണാറ്റിസം? അതുതന്നെ കാരണം.” – സാംസ്കാരികവകുപ്പുമന്ത്രി സഖാവു് സജി ചെറിയാൻ

(ചിത്രത്തിനു് കടപ്പാടു്)

August 22 2024 12:55

വർഗ്ഗവിപ്ലവം ചൂണ്ടിക്കാട്ടി, അദ്ധ്വാനിക്കുന്നവരോടു് നോക്കുകൂലി വാങ്ങിയും, ഭാരം ചുമക്കുന്നവരെ പിഴിഞ്ഞും, നാട്ടുകാരിൽനിന്നു് പിടിച്ചുപറിച്ചും മടിയിൽ കനമുണ്ടാക്കി, ബീഫ് ഫെസ്റ്റ് നടത്തി ഞണ്ണി ബലൂൺപോലെ വീർത്ത നമ്മൾ ഇതിനോടകം രാഷ്ട്രീയത്തെയും, വിദ്യാഭ്യാസത്തെയും, മതത്തെയും, നാടകത്തെയും, സില്മയെയും, കലയെയും, കഥയെയും, കവിതയെയും, കഥാകാലക്ഷേപത്തെയും, ശാസ്ത്രത്തെയുമെല്ലാം വളരെ ഭംഗിയായി മാഫിയവത്കരിച്ചു.

ഇനി, ഭാരതത്തിലെ കോടതികളെക്കൂടി കമ്മിവിപ്ലവാടിസ്ഥാനത്തിൽ ഒന്നു് മാഫിയവത്കരിക്കണം! അതിനുശേഷമാണു് വിജയാ, നമ്മൾ ഹണി റോസും, ഹണി ചെമ്പരത്തിയും, ഹണി വെന്തിപ്പൂവുമെല്ലാം ചേർന്നു് കോഓപ്പറേറ്റിവായി ശരിക്കും കൊതമറഞ്ഞു് സുഖിക്കാൻ പോകുന്നതു്!!

ചിത്രത്തിൽ: നമ്മൾ കമ്മികളുടെ താടിമീശസമൃദ്ധരും, മീശമാത്രരും, താടിമീശശൂന്യനുമായ അമ്മവിപ്ലവാചാര്യർ!

(ചിത്രത്തിനു് കടപ്പാടു്)

August 22 2024 14:44

ചൊല്ലിപ്പഠിപ്പിക്കുന്നതു് ഏറ്റുചൊല്ലാൻ തത്തക്കിളികൾക്കു് കഴിയും. അക്ഷരങ്ങൾ അറിയാമെങ്കിൽ എഴുതിക്കൊടുക്കുന്നതു് നാടകീയമായ മുഖഭാവത്തോടെ നോക്കിവായിക്കാൻ പിണറായി പോലുള്ള മുഖ്യമന്ത്രിമാർക്കു് കഴിയും. ഫിലിം സ്ക്രിപ്റ്റ് ക്യാമറയ്ക്കു് മുന്നിൽ നിന്നു് ഭാവാത്മകമായി അവതരിപ്പിക്കാൻ സുരേഷ് ഗോപി പോലുള്ള സില്മാനടീനടന്മാർക്കും കഴിയും.

പക്ഷേ, ഉരുൾപൊട്ടലിൽ സകലതും നശിച്ചവരുടെ പുനരധിവാസം, സില്മാമേഖലയിലെ സ്ത്രീപീഡനങ്ങൾ സംബന്ധിച്ച പഠനറിപ്പോർട്ട് മുതലായ വിഷയങ്ങളിൽ ജനത്തിനു് സാന്ത്വനമേകുന്ന സാമൂഹിക പ്രതിബദ്ധതയോടെ പ്രതികരിക്കാനും, അനുയോജ്യവും കുറ്റമറ്റതുമായ പ്രതിവിധികൾ കണ്ടെത്താനും, അവ പ്രാവർത്തികമാക്കാനും, ആവിധ തത്തക്കിളി മോഡൽ “ഏറ്റുപാടൽ രാഷ്ട്രീയം” മാത്രം മതിയാവില്ല.

ആദൃശ വിഷയങ്ങളിൽ പ്രാഗത്ഭ്യമുള്ള പ്രൊഫെഷണൽസിനെ ലക്ഷ്യബോധത്തോടെ വളർത്തിയെടുത്തിട്ടുള്ള ഒരു സമൂഹത്തിനു് മാത്രമേ അതിനു് കഴിയൂ.

ജീവിതത്തിൽ മറ്റൊന്നു് കണ്ടിട്ടില്ലാത്ത, അടിമക്കണ്ണുകളായി പിൻപേ ഗമിക്കുന്ന അനുയായികളെ, അടുത്തതായി “സൃഷ്ടിക്കപ്പെടുന്ന” സാമൂഹിക “പ്രതിസന്ധി” വരെ താത്കാലികമായി തൃപ്തിപ്പെടുത്തി തടി കയ്ചിലാക്കാൻ അന്തസ്സാരശൂന്യമായ അത്തരം വാചാടോപങ്ങൾ ഒരുപക്ഷേ സഹായിച്ചേക്കാമെന്നേയുള്ളു.

August 22 2024 15:20

“മൗനം തുടരാൻ അമ്മയ്ക്കു് നാണമില്ലേ?” – സിൽമാപ്രവർത്തകർ

അപ്പോൾ AMMA-യോടുള്ള എൻ്റെ ചോദ്യം ഇതാണു്: “വൃശ്ചികപ്പൂനിലാവേ, പിച്ചകപ്പൂനിലാവേ, (താരന്മാർ താരികളുടെ വാതിലിൽ മുട്ടുമ്പോൾ) മച്ചിന്റെ മേലിരുന്നൊളിച്ചുനോക്കാൻ ലജ്ജയില്ലേ, ലജ്ജയില്ലേ, നിനക്കു് ലജ്ജയില്ലേ?!”

August 23 2024 10:33

Ron Perlman as “Salvatore” in “The Name of the Rose”

[https://en.wikipedia.org/wiki/The_Name_of_the_Rose_(film)]

[To realize that you are stupid, you have to be more intelligent than a smartass.]

August 23 2024 12:35

“മലയാളസിനിമയിലെ സ്ത്രീകളെല്ലാം ആണുങ്ങളുടെ കൂടെ കിടന്നിട്ടാണോ നേട്ടമുണ്ടാക്കിയതു്?” – മല്ലു സില്മയിലെ “പ്രമുഖ” നടി

അങ്ങനെ ചുമ്മാ ജനറലൈസ് ചെയ്യരുതു്, “പ്രമുഖ” നടീ, പ്ലീസ്! ലോകത്തെമ്പാടുമെന്നപോലെ, മലയാളസിനിമയിലെ നടികളിലും ലെസ്ബിയൻസ് ഉണ്ടായിക്കൂടെന്നില്ലല്ലോ.

സിനിമയിലായാലും പുറത്തായാലും, ഗർഭം ധരിച്ചിട്ടുള്ള സ്ത്രീകൾ എല്ലാവരും ആണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ടെന്നു് പറയുന്നതിൽ തെറ്റില്ല എന്നേയുള്ളു. അതിനപ്പുറത്തു് നമുക്കു് സംഭവിച്ചിട്ടുള്ളതോ, സംഭവിക്കാൻ ആഗ്രഹിച്ചിട്ടുള്ളതോ ആയ വേണ്ടാതനങ്ങൾ നമ്മൾ സത്യവാങ്മൂലങ്ങളായി കഴുതകളായ പൊതുജനങ്ങളുടെ “ശരിയ” കോടതിമദ്ധ്യേ നല്കിയാൽ, സില്മാലോകത്തെപ്പറ്റി ജനമനസ്സുകളിൽ കാലാകാലങ്ങളായി രൂപവത്കൃതമായിട്ടുള്ള അന്തസ്സിനെത്തന്നെ അതു് പ്രതികൂലമായി ബാധിക്കും.

മഹാമഹനും മരുമഹനുമായ ഈ എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കൂ!:

കൗമാരത്തിൽ, വിശുദ്ധ ദൈവമാതാവിന്റേതുപോലത്തെ പരിശുദ്ധി പ്രസരിപ്പിച്ചിരുന്ന കുമാരികളെ കാണുമ്പോൾ, ഈ മാലാഖയ്ക്കു് എങ്ങനെ ചൊറിയൻ “പുഴു” പോലെ താടിമീശരോമാവൃതനായ ഒരു പ്രാകൃത പുരുഷനോടൊപ്പം ശയിക്കാനും, ഗർഭം ധരിക്കാനും, കാലാന്തരേ പ്രസവിക്കാനും കഴിയുമെന്നു് ഞാൻ അതിശയിച്ചിരുന്നു.

പിന്നീടു്, മുഹമ്മദ് (സ്വ)-യുടെ വി. ഖുർആനിലൂടെ സഖാവു് ജിബ്രീലിനെ പരിചയപ്പെട്ടപ്പോഴാണു് മാലാഖമാരുടെ വിശുദ്ധിയെപ്പറ്റി ഞാൻ അതുവരെ വച്ചുപുലർത്തിയിരുന്ന എന്റെ കൗമാരസങ്കല്പങ്ങളുടെ അതിവിശുദ്ധ കന്യാചർമ്മത്തിനു് അപരിഹാര്യമായ മുറിവുകളേറ്റതു്.

ഹൃദയരക്തം ചിന്തുന്ന ആ മുറിവുകൾ തന്മയത്വത്തോടെ മറച്ചുപിടിച്ചു് ജീവിതപാന്ഥാവിലൂടെ ഞാനങ്ങനെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണു്, യശശ്ശരീരനായ സഖാവു് മൈക്കൾ ജാക്സൺ പാടിയ, “The girl is so dangerous” എന്ന പാട്ടു് കേൾക്കാൻ ദൈവം എനിക്കവസരം നല്കിയതു്!

[എന്നെ വിശ്വസിക്കൂ! നമ്മെപ്പോലെതന്നെ കെണിയിൽ വീണ മറ്റൊരുവനെ കാണുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാവുന്നതല്ല. തന്മൂലം, എന്നെ സംബന്ധിക്കുന്ന ആവക സില്ലി കാര്യങ്ങൾ പോലും ഉറക്കമൊഴിച്ചിരുന്നു് ശ്രദ്ധിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന ആ സത്യ ഏകദൈവത്തിനു് ഇത്തരുണത്തിൽ ഹൃദയഭേദകമായ സ്തുതിയും സ്തോത്രവും അർപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു.]

August 23 2024 12:56

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും:

ഞാനും നിങ്ങളും ചിലന്തികളാണു്. നമ്മളുടേതായ രീതികളിൽ വലകൾ കെട്ടി അവയിൽ വന്നു് വീഴുന്ന ഇരകളെ ഭുജിച്ചു് ഉപജീവിക്കുന്ന വേട്ടമൃഗങ്ങൾ!
(ആ ഇരകളുടെ ലക്ഷ്യവും ഇരതേടലായിരുന്നു!!)

August 23 2024 13:24

Seneca the Younger redefined:

“He who seeks wisdom is a democrat; he who thinks he has found it is a Marxist.”

August 23 2024 15:32

“കാരണവനില്ലാത്ത” നടികൾക്കു് മൂത്രിക്കാനായി കുറ്റിക്കാട്ടിൽ കുത്തീരിക്കേണ്ടിവരുന്നു എന്നതാണു് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രഥമവും പ്രധാനവുമായ ആരോപണം എന്നാണു് കാര്യങ്ങൾ കൂലങ്കഷമായി പരിശോധിച്ച ജനാബ് സിദ്ധിക്കിനെപ്പോലെതന്നെ, എനക്കും പ്രഥമദൃഷ്ട്യാ മൻസിൽ ആയതു്.

August 24 2024 11:56

“രഞ്ജിത്ത് ഇതിഹാസമാണു്.” – (മീൻ) സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

“പിണറായി വിജയൻ കേരളത്തിനു് ദൈവം നൽകിയ വരദാനമാണു്.” – (തൊലി) രജിസ്‌ട്രേഷൻ മന്ത്രി വി. എൻ. വാസവൻ.

“പി – ണ – റാ – യി വിജയനെന്ന സഖാവു് കാരണഭൂതമാണു്.” – പിരിവെട്ടി പിണുവാതിര തുള്ളും കമ്മ്യൂണിനികൾ.

“കുയിലിനെത്തേടി, കുയിലിനെത്തേടി കുതിച്ചുപായും കമാലുദ്ദീനാണു് താരം.” – Cooperative Of Peoples’ Protection (കോപ്പ്).

“പരാതി കിട്ടിയാൽ നടപടിയെടുക്കും, സോറി, പരാതിയെപ്പറ്റി ആരെങ്കിലും അന്വേഷിച്ചു് കുറ്റക്കാരനെന്നു് തെളിഞ്ഞാൽ പ്രതിക്കെതിരെ കർശനമായ നടപടിയെടുക്കും.” – (മീൻ)സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

ഇട്ടുമൂടാനും മാത്രം വരാൽക്കറിയും കപ്പപ്പുഴുക്കും കിട്ടിയാൽ ഞങ്ങൾ ഓന്തിനെപ്പോലെ നിറം മാറും; പിണറായിസ്റ്റ് മാക്രികളെപ്പോലെ പൂർവ്വാപരവിരുദ്ധമായി “പോക്രോം പോക്രോം” എന്നു് വലിയവായിൽ മുക്രയിടും.” – വരാൽക്കറി കപ്പപ്പുഴുക്കു് “പോൺ” ക്ലബ്ബ് (VKPC).

“സജി ചെറിയാൻ പ്രതിഭയാണു്, പ്രതിഭാസമാണു്, പ്രത്യയശാസ്ത്രമാണു്, പ്രതിക്രിയാവാതകമാണു്.” – Association of Malayalam Movie “Atrocities” (AMMA).

[“ഈ അത്യന്താധുനിക മോളിവുഡ് പൈങ്കിളി സില്മയിൽ “അനുഭവിച്ചു്” ലോകപ്രസിദ്ധയാകാൻ കൊതിക്കുന്ന യുവനടികളായ കിങ്ങിണികൾ കൈത്തണ്ടയിൽ കങ്കണങ്ങളും, ചുണ്ടുകളിൽ എരിയുന്ന “സിഗററ്റുമായി”, “അവശരെയും ആർത്തരെയും ആലംബഹീനരെയും” കേന്ദ്രീകരിച്ചു് ഒട്ടനവധി സില്മകൾ സംവിധാനം ചെയ്തു് പേരും പെരുമയും നേടിയിട്ടുള്ളവനും, ഇടതുകക്ഷകുക്ഷിയും മാർഗ്ഗദർശകനും പ്രശസ്തനും പ്രമുഖനും സുമുഖനുമായ സംവിധായകന്റെ വിശാലമായ ബാൽക്കണിയിലേക്കു് ലജ്ജാവിവശകളായി, പ്രേമപരവശകളായി, കാമാതുരകളായി, തീനാളത്തിലേക്കു് ഈയാംപാറ്റകളെന്നപോലെ, അഹമഹമികയാ പറന്നെത്തുക!” – സ്വ. ലേ.]

August 24 2024 12:35

“ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിനു് രഞ്ജിത്ത് യോഗ്യനാണോ?” – “പ്രഫുത്തരായ” മല്ലു ഊളകളുടെ വൺ മില്യൺ ഡോളർ ചോദ്യം!

പിണറായിക്കു് മുഖ്യമന്ത്രിയായും ശിവൻകുട്ടിക്കു് വിദ്യാഭ്യാസമന്ത്രിയായും വാഴാൻ കഴിയുന്ന ഒരു നാട്ടിൽ, സഖാവു് രഞ്ജിത്ത് അതിനു് യോഗ്യനാണു് എന്നു് മാത്രമല്ല, തത്തുല്യനായ മറ്റാരെയെങ്കിലും കണ്ടെത്താൻ കഴിയുമെന്നും തോന്നുന്നില്ല.

August 24 2024 12:56

ഭൂതസന്നിധിയിലെത്തിയ സജി ചെറിയാൻ: “നിനക്കു് ഉളുപ്പുണ്ടോടാ നായേ, പന്നിപ്പട്ടീ എന്നു് ആളുകൾ എന്നോടു് ചോദിക്കുന്നു! ഉളുപ്പു് എന്നാൽ എന്താണു് സഖാവേ?”

കാരണഭൂതം: “നമ്മൾ മാക്രികൾക്കില്ലാത്തതും, ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നതുമായ ഒരു പെറ്റി ബൂർഷ്വാ ഗുണമാണതു്. നീ കേട്ട ഭാവം നടിക്കണ്ട.”

August 24 2024 13:54

രഞ്ജിത്തിൻ്റെ വാഹനത്തിലെ ബോർഡ് മാറ്റിയെന്നു് കേൾക്കുന്നു.

ആ പേരും പറഞ്ഞു് എൻ്റെ വാഹനത്തിലെ “റോഡ് പണി മന്ത്രിയുടെ അമ്മായപ്പൻ” എന്ന ഔദ്യോഗിക ബോർഡ് മാറ്റിയാൽ ഇവിടെ ചോര തെറിക്കും!
പറഞ്ഞില്ലെന്നു് വേണ്ട!

August 24 2024 14:57

മോദി, പുട്ടിൻ, ട്രംപ് അച്ചുതണ്ടാണു് വരാൻ പോകുന്നതെന്നു് മല്ലു യൂട്യൂബ് പൊളിറ്റിക്കൽ ആനലിസ്റ്റുകൾ.

അപ്പോൾ എൻ്റെ ശോത്തിയം ഇതാണു്: “ഇറാൻ്റെ പരമോന്നത നേതാവു് ജനാബ് ആയത്തുല്ല അലി ഖാംനഇയെ എന്താ വല്ല ചീപ്പ് ചൈനീസ് തവിടും കൊടുത്തു് വാങ്ങിയതാണോ?

August 25 2024 09:37

യമകാലവാഹനമായ സഖാവു് എം. ബി. രാജേഷ് അതികർശനമായി രണ്ടിനെയും തർജ്ജിച്ചുകാണും. അല്ലെങ്കിൽ, സഖാവു് പിണുവിനെപ്പോലെ, സഖാവു് സിദ്ധിക്കും സഖാവു് രഞ്ജിത്തും രാജിവയ്ക്കാതെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരുന്നേനെ!

യമകാലനെ ഭയക്കാത്തവരായി ആരുമില്ല ഗോപൂ!

August 25 2024 10:09

അറിയാത്തവർക്കായി:

1. കവി രബീന്ദ്രനാഥ് ടാഗോറും നടി ശ്രീലേഖ മിത്രയും ബംഗാളികളാണു്.

2. സംവിധായകൻ രഞ്ജിത്തും നടൻ സിദ്ധിക്കും മലയാളികളാണു്.

3. കമ്മ്യൂണിസത്താൽ നശിച്ച, കമ്മ്യൂണിസത്തെ നശിപ്പിച്ച, ഭാരതത്തിലെ രണ്ടു് സംസ്ഥാനങ്ങളാണു് ബംഗാളും കേരളവും.

August 25 2024 10:24

മമ്മൂക്കേം ലാലേട്ടനും സജിയച്ചായനും ഗണേശകുമാരനും മറ്റു് ഇച്ചാച്ചമാരും ഇച്ചീച്ചിമാരും എവിടെപ്പോയി കെടക്കുവാണോ ആവോ?! അമ്മേം അപ്പനും അമ്മായീമൊക്കെ രാജിവച്ച കിസ്സയൊന്നും കക്ഷികൾ അറിഞ്ഞില്ലെന്നു് തോന്നുന്നു.

August 25 2024 10:55

“വെടിയുപ്പു് തിന്നുന്നവൻ ആമയിഴഞ്ചാൻ തോട്ടിലെ വെള്ളം കുടിയ്ക്കും!” – കാൾ മാർക്സ്

August 25 2024 12:11

സിൽമ സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ രാജിവച്ചെന്നു് കേട്ടു.

ഷിരൂരിലും വയനാട്ടിലുമെല്ലാം “മനുഷ്യസ്നേഹത്തിൻ്റെ ഭാഗമായി” ആക്ടീവ് ആയിരുന്ന “രഞ്ജിത്ത് ഇസ്രായേൽ” എന്ന “ദുരന്ത സംവിധായകനെപ്പറ്റി” ഒന്നും കേൾക്കുന്നില്ലല്ലോ!

“CMDRF” ദുരുപയോഗ പശ്ചാത്തലത്തിൽ കക്ഷിയും തൻ്റെ ഔദ്യോഗിക പദവികൾ രാജിവച്ചോ, അതോ ലോകരക്ഷകനായ സഖാവു് യേശുവിനെപ്പോലെ ആകാശസ്വർഗ്ഗത്തിലേക്കു് കരേറിപ്പോയോ?

August 25 2024 12:41

Blockbuster Movie: “Dances with Wives” (Eastmancolor)

August 25 2024 13:03

കമാൻഡ് ഇക്കോണമിയിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കു് ഫ്രീ മാർക്കറ്റ് ഇക്കോണമി ഭീതിദമാകുന്നതു് സ്വാഭാവികം.

August 25 2024 13:09

“എന്താണു് എന്റെ പ്രശ്നം” എന്നറിയാനായി ഉറക്കമൊഴിച്ചിരുന്നു് എന്നെ വായിക്കുന്ന സകലമാന സഹൃദയർക്കും നന്ദി, നമസ്കാരം.

August 25 2024 13:29

“മോഹൻലാലിനു് കത്തു് നൽകി നടൻ സിദ്ദിക്ക് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു.”

മോഹൻലാലിനു് “ഉണ്ണുനീലി സന്ദേശം” മോഡലിൽ ഒരു പ്രണയലേഖനം അയച്ചുനൽകി നടൻ സിദ്ദിക്ക് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു എന്നായിരുന്നെങ്കിൽ വാർത്താവതരണം കുറച്ചുകൂടി “cinematographic” ആയേനെ!

August 25 2024 13:45

അവനെയോ ഇവനെയോ മറ്റവനെയോ, വടക്കനെയോ തെക്കനെയോ, വ്യവസ്ഥിതിയെയോ കുറ്റം പറഞ്ഞു് ഇല്ലാതാക്കാൻ കഴിയുന്നതല്ല, പ്രിയങ്കരനായ മല്ലൂ, നീ ഒരു കംപ്ലീറ്റ് ഊളയും വിടുവായനും പൊങ്ങിയുമാണെന്ന യാഥാർത്ഥ്യം!

August 25 2024 16:04

മാതൃഭാഷ വാച്യാർത്ഥത്തിൽപ്പോലും വേണ്ടത്ര മനസ്സിലാകാത്തവർക്കും “ഡോക്ടർ” ചമഞ്ഞു്, സാഹിത്യവും, തത്ത്വചിന്തയും, മനഃശാസ്ത്രവും, രാഷ്ട്രീയവും, മതവും കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു നാടേ ലോകത്തിലുള്ളു: കേരളം!

ഒരു നിബന്ധനയേയുള്ളു: “ഡോക്ടർ സാബ്” പിണറായിസ്റ്റായിരിക്കണം!!

August 26 2024 09:49

“Dances with Wives” മാത്രമല്ല, “Dances with Wolves” എന്നൊരു മൂവിയുമുണ്ടു്. (വായനക്കാർക്കു് ഹേതൂൽപ്രേക്ഷയും സന്ദേഹവുമൊന്നും തോന്നരുതല്ലോ.)

https://en.wikipedia.org/wiki/Dances_with_Wolves

August 26 2024 09:59

“എല്ലാവരും നല്ലപോലെ പെരുമാറി.” – “AMMA”-യുടെ അഭിമാനമായ പെൺതാരകകൾ.

#hemacommitteereport

August 26 2024 10:30

ശകലം സിൽമയും, ഇത്തിരി ധ്യാനപ്പാനയും, ഒത്തിരി കച്ചിരാഷ്ട്രീയവുമാണു് മല്ലുവിൻ്റെ മൊത്തം ടോട്ടൽ കൈമുതൽ. അതുതന്നെ ഇപ്പോൾ ആകെ ചീഞ്ഞു് പുഴുത്തളിഞ്ഞു് സാർവ്വലൗകിക നാറ്റക്കേസായി.

August 26 2024 11:19

ചാനൽചർച്ചകളിൽ വാദിക്കുന്നവർ അധികപങ്കും വക്കീലന്മാർ ആയതിനാൽ, അവരോടൊപ്പം ഓരോ ജഡ്ജിമാരെക്കൂടി നിയമിച്ചാൽ, വാദം കേട്ടു് “on the spot” കേസുകളിൽ വിധി പ്രസ്താവിക്കാൻ കഴിയും.

തീരുമാനമാകാതെ കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്ന ദുരവസ്ഥ അതുവഴി ഒഴിവാക്കാം. ഈ അതിനൂതന പ്രത്യയശാസ്ത്രം ഉപദേഷ്ടാക്കൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നു് പ്രത്യാശിക്കുന്നു.

August 26 2024 13:48

ഈശ്വരൻ മനുഷ്യൻ്റെ ഹൃദയത്തിലിരിക്കുന്നു, മനസ്സിലിരിക്കുന്നു, നെറുകന്തലയിലിരിക്കുന്നു, സുഷുമ്ന നാഡിയിലിരിക്കുന്നു എന്നൊക്കെയാണു് സാധുക്കളായ മനുഷ്യർക്കു് ആത്മീയത വിറ്റു് ഉപജീവനം ഒപ്പിക്കുന്ന ആത്മീയ ആചാര്യരുടെ ആഖ്യാനങ്ങൾ.

ഈശ്വരൻ ഒരു കോപ്പിലും ഇരിക്കുന്നില്ല, തോപ്പിലും ഇരിക്കുന്നില്ല, കിടുതാപ്പിലും ഇരിക്കുന്നില്ല.

ഈശ്വരൻ തൻ്റെ ഹൃദയത്തിലോ, മനസ്സിലോ, തലയിലോ, കൂതിയിലോ, കുണ്ഡലിനിയിലോ, കുന്തത്തിലോ, കൊടച്ചക്രത്തിലോ കുത്തിയിരിക്കുന്നുണ്ടെന്നു്, ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ കഴിയുന്ന കാലത്തോളം, നരരൂപിയോ, നരസിംഹരൂപിയോ, സിംഹരൂപിയോ, കൊടുംകാറ്റിൽ പറക്കും കഴുകരൂപിയോ ആയ ആർക്കും വേണമെങ്കിൽ വിശ്വസിക്കാമെന്നേയുള്ളു. മനുഷ്യർ എന്തൊക്കെ വിശ്വസിക്കുന്നില്ല?!

പക്ഷേ, ആ വിശ്വാസം അങ്ങനെ വിശ്വസിക്കുന്നവരുടെ ബുദ്ധിശൂന്യതയുടെ ഒരു മാനദണ്ഡം മാത്രമാണെന്നു് യുക്തിഭദ്രമായി മനസ്സിലാക്കിയിട്ടുള്ള ധാരാളം മനുഷ്യർ ഇന്നു് ഈ ഭൂമിയിലുണ്ടു്.

തൂണിലും തുരുമ്പിലും, തൂറുന്ന ആസനങ്ങളിലും ഈശ്വരൻ ഇരിക്കുന്നു എന്നു് ഉച്ചത്തിൽ ഉദ്ഘോഷിച്ചു്, താളമേളങ്ങളുടെ അകമ്പടിയോടെ തെരുവുനിരങ്ങുന്ന സത്യവിശ്വാസികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, യുക്തിഭദ്രമായി ചിന്തിക്കുന്നവരുടെ എണ്ണം തുലോം പരിമിതമാണു്. തന്മൂലം, ലോജിക്കലായും റാഷണലായും ചിന്തിക്കുന്ന ആ ന്യൂനപക്ഷത്തിൻ്റെ കിളിപ്പാട്ടുകൾ അധികമാരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നില്ല എന്നേയുള്ളു. അതുകൊണ്ടുമാത്രം അവരുടെ കണ്ടെത്തലുകൾ യാഥാർത്ഥ്യമല്ലാതാകുന്നില്ല; മനുഷ്യരുടെ ജീവിതലക്ഷ്യം അല്ലാതാകേണ്ടതുമില്ല.

“ജീവിതത്തിൻ്റെ ലക്ഷ്യം ഭൂരിപക്ഷത്തോടു് ചേർന്നു് നിൽക്കലല്ല, ഭ്രാന്തന്മാരുടെ നിരയിൽ നിൽക്കുന്നതായി സ്വയം കണ്ടെത്തുന്നതിൽ നിന്നു് രക്ഷപ്പെടലാണു്” എന്നു് മാർക്കുസ് ഔറേലിയസും വ്യക്തമാക്കിയിട്ടുണ്ടെന്നു് മറക്കാതിരിക്കുക.

August 26 2024 14:16

നീ ഒരു പിണറായിസ്റ്റ് അല്ലാത്തിടത്തോളം, ഏതു് വിഷയത്തിലായാലും, പിണറായിക്കു് ഒരു പരാതി കൊടുക്കുന്നതു്, പീഡിപ്പിക്കപ്പെട്ട ഒരു കുഞ്ഞാടു് ഒരു “ചെം-നായ്ക്കു്” പരാതി കൊടുക്കുന്നതിനു് തുല്യമാണു്.

നീ പിണറായിസ്റ്റാണെങ്കിൽ നിൻ്റെ പീഡനക്കേസ് “ശ്രീമതി-ബാലൻ” ഡിവിഷൻ ബഞ്ച് അന്വേഷിക്കും.

August 26 2024 14:56

അടിതെറ്റിയാൽ ആനയും വീഴും, ആനവണ്ടിയും വീഴും, ആനവണ്ടിമന്ത്രിയും വീഴും.

August 26 2024 15:09

പ്രിയ നടൻ സഖാവു് മുകേഷിനു് ആൽസ്ഹൈമേഴ്സ് ഡിസീസ് ആണെന്നു് കേൾക്കുന്നല്ലോടേ!

അദ്ദേഹം ഇപ്പോൾ വീട്ടിലോ, അതോ വൃദ്ധസദനത്തിലോ?

August 26 2024 15:18

പുരുഷൻ എത്രത്തോളം വ്യക്തിയാണോ, അത്രത്തോളം വ്യക്തിയാണു് സ്ത്രീയും.

August 27 2024 10:22

സിൽമാലോകത്തെ സ്ത്രീപീഡനങ്ങൾ അന്വേഷിക്കാൻ “നിർമ്മിച്ച” പ്രത്യേക സംഘത്തിൽ, മുൻകാല അന്വേഷണങ്ങളിൽ അത്യുന്നതമായ “ധാർമ്മികനിലവാരം” തെളിയിച്ചവരുള്ളതുകൊണ്ടു്, ഈ കേസുകെട്ടുകളിലും ഒരു “Solomonic judgement” പ്രഫുത്ത മല്ലുക്കൾക്കു് ഉറപ്പായും പ്രതീക്ഷിക്കാം.

August 27 2024 10:46

സിൽമാലോകത്തിൽ പരിശുദ്ധരായ കണ്ടമാനം നടീനടന്മാരുണ്ടു്. അവർ ദൈവതുല്യരായതിനാൽ, “ordinary mortals” ആയ നമുക്കു് അരൂപികളായ അവരെ കാണാൻ കഴിയുന്നില്ല എന്നേയുള്ളു.

August 27 2024 12:09

വൈകിട്ടെന്താ പരിപാടി?

August 27 2024 12:57

“അമ്മ” എന്ന തൻ്റെ ഒറിജിനൽ പേരു് ദുരുപയോഗം ചെയ്തു് തനിക്കു് ദുഷ്പേരുണ്ടാക്കി എന്ന വകുപ്പിൽ സാക്ഷാൽ അമൃതാനന്ദമയി അമ്മ ആളൂരാൻ വഴി “AMMA”-ക്കെതിരെ ഒരു കേസ് ഫയൽ ചെയ്താൽ അതോടെ തീർന്നു സിൽമയിലെ അപ്പന്മാരുടെ കഥ!!

August 27 2024 13:02

മമ്മൂക്കാ, ലാലേട്ടൻ വിളിയ്ക്കുന്നു!

August 27 2024 14:07

പേരും പെരുമയുമുള്ള മല്ലു സിൽമാത്തറവാട്ടിലെ “AMMA”-ത്തമ്പുരാട്ടിയെ നാലുകെട്ടിൻ്റെ നടുമുറ്റത്തു് ഒറ്റയ്ക്കാക്കി “glitzy” ആൺമക്കളും പെൺമക്കളും രായ്ക്കുരാമാനം എവിടേയ്ക്കോ ഒളിച്ചോടിയത്രെ!

ആരുമില്ലാത്തവരെ അനാഥാലയങ്ങളിലാക്കി, പൊതുമുതൽ മുടക്കി സംരക്ഷിക്കേണ്ട ചുമതല ഒരു നിയമരാഷ്ട്രത്തിൽ ഗവണ്മെൻ്റിനുണ്ടു്.

August 27 2024 14:23

“Not only in Georgia…, but also in Kerala…!”

(DEAD “AMMA’S” THINGS FOR SALE)

August 27 2024 15:27

വർത്തമാനകാലത്തിൽ “നാഷണൽ യൂണിവേഴ്സിറ്റി ഫോർ പൊലീസ് സയൻസസ് ആൻഡ് സെക്യൂറിറ്റി സ്റ്റഡീസിൻ്റെ (N.U.P.S.A.S.S.)” നോഡൽ ഓഫീസറും, മുൻ D.G.P.-യുമായ ഡോക്ടർ ശ്രീ അലക്സാണ്ഡർ ജേക്കബ് ഐ. പി. എസ്. സാറിനെ “AMMA”-യുടെ പരമോന്നത പദവിയിൽ പ്രതിഷ്ഠിച്ചുകൊണ്ടല്ലാതെ, ഗായത്രീമന്ത്രവും സഹസ്രനാമവും ജപിക്കാത്തതിൻ്റെയും, മുഹമ്മദു് നബിയുടെ (സ്വ) സാമൂഹികവും സാംസ്കാരികവുമായ ഔന്നത്യം മനസ്സിലാക്കാത്തതിൻ്റെയും പരിണതഫലമായി മല്ലു സിൽമ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന, ദൈവശാപാധിഷ്ഠിതമായ ലൈംഗിക-സാംസ്കാരിക പ്രതിസന്ധികൾ തരണം ചെയ്യാനാവില്ല എന്നു് സത്യമായും സത്യമായും ഞാൻ നിങ്ങളോടു് വീണ്ടും വീണ്ടും ആണയിട്ടു് പറയുന്നു.

August 28 2024 13:25

“ഏഴു് വർഷം കഠിനതടവു് ലഭിക്കാവുന്ന ജാമ്യമില്ലാവകുപ്പിൽ AMMA ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ഡിജിപിക്കു് പരാതി.” – വാർത്ത

മാടമ്പികളുടെ കാര്യത്തിൽ, ജാമ്യമില്ലാവകുപ്പു് എന്നാൽ, നെയ്യില്ലാത്ത അപ്പത്തെ “നെയ്യപ്പം” എന്നു് അഭിസംബോധന ചെയ്യുന്നപോലത്തെ ഒരർത്ഥമേ നവകേരളത്തിലുള്ളു. അതൊന്നും ബല്യ ഇശ്യൂ ആക്കണ്ട.

August 28 2024 13:47

വല്ലവരുടെയും സ്ക്രിപ്റ്റിനനുസരിച്ചു് ക്യാമറയ്ക്കു് മുന്നിൽ ഡയലോഗ്സ് പ്രസന്റ് ചെയ്യാനും, വല്ലവരുടെയും പാട്ടിനനുസരിച്ചു് ചുണ്ടനക്കാനും കുണ്ടി കുലുക്കാനുമല്ലാതെ, മറ്റു് വലിയ മണിപ്രവാളശാകുന്തളങ്ങളൊന്നും സഫലമാക്കാനുള്ള വകയില്ലാത്ത യിക്കമാരോടും യേട്ടന്മാരോടും അണ്ണന്മാരോടും അണ്ണികളോടും “AMMA” വിഷയത്തിൽ പ്രതികരിക്കൂ, “HEMA” വിഷയത്തിൽ പ്രതികരിക്കൂ എന്നെല്ലാം കെട്ടിക്കയറിച്ചെന്നു് തർജ്ജിക്കുന്നതു് തല്ലുകൊള്ളിത്തരമാണു്.

പകരം, തുണ്ടുനോക്കി ബഹുജനസമക്ഷം വലിയവായിൽ വാർത്തകൾ വായിക്കും വാലിബനായ സഖാവു് റാറ്റാൻശങ്കൻ കാരണഭൂതം, തനിക്കു് സ്ക്രിപ്റ്റ് എഴുതാനായി ദേശാഭിമാനിയിൽ നിന്നു് ഡെപ്യുട്ടേഷനിൽ കൊണ്ടുവന്ന “ghostwriters”-ൽ ചിലതിനെ ഏതാനും ദിവസത്തേയ്ക്കു് യിക്കമാർക്കും യേട്ടന്മാർക്കും അണ്ണന്മാർക്കും അണ്ണികൾക്കും സ്ക്രിപ്റ്റ് എഴുതാനായി വിട്ടുകൊടുത്തുനോക്കൂ!

എം. ടി. വാസുദേവൻ നായരുടെ “ഒരു വടക്കൻ വീരഗാഥയിലെ” ചന്തുവും, സഖാവു് രഞ്ജിത് ബാലകൃഷ്ണന്റെ “ദേവാസുരത്തിലെ” മംഗലശ്ശേരി നീലകണ്ഠനുമെല്ലാം രാജവെമ്പാലകളെപ്പോലെ ഫണം വിടർത്തി, ഭൂഗുരുത്വാകർഷണത്തെ തോല്പിച്ചു് ഉയർന്നുപൊങ്ങി, തീപാറും വാക്കുകൾകൊണ്ടും, പ്രത്യേകതരം ഏക്ഷനുകൾകൊണ്ടും സംഹാരതാണ്ഡവമാടുന്നതു് അപ്പോൾ നിങ്ങൾക്കു് കാണാം.

August 28 2024 14:13

നുണ പറയുന്ന മനുഷ്യരുടെ മൂക്കു് നീണ്ടുവരും എന്ന സനാതനസത്യത്തിൻ്റെ വെളിച്ചത്തിൽ, “സത്യദൈവം നിത്യസ്നേഹമാകുന്നു” എന്ന പരമസത്യം വിളിച്ചുപറയുന്ന സത്യവിശ്വാസികളിൽനിന്നും, സിൽമാലോകത്തെ ഇന്ദ്രിയനിഗ്രഹികളായ സദാചാരികളിൽനിന്നും, “ഞങ്ങൾ നിങ്ങളോടു് നുണ പറയില്ല” എന്നു്, ക്യൂബക്കാരൻ സഖാവു് ഫിഡൽ കാസ്ട്രോയെ മാതൃകയാക്കി കിറ്റുഭോജികളോടു് ആണയിടുന്ന മാക്രിസ്റ്റുകളിൽനിന്നും കഴിയുന്നത്ര അകലം പാലിച്ചാൽ, സ്മാരകശിലയിൽ പിൻഗാമികളെക്കൊണ്ടു് “ഇവൻ/ഇവൾ (ഇന്നവൻ്റെ/ഇന്നവളുടെ) മൂക്കിൻ്റെ കുത്തേറ്റു് ചത്തു” എന്നു് വലിയ അക്ഷരത്തിൽ കൊത്തിവയ്പിക്കാതിരിക്കാം.

August 29 2024 09:18

എംഎൽഎ മുകേഷ് സഖാവിന്റെ മൊഴി കേട്ട പിണറായി സഖാവു് വയാഗ്ര കഴിച്ച നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അവസ്ഥയിലായത്രെ!🙂

August 29 2024 10:43

“മുകേഷിനെ സിപിഎം കൈവിടും.” – മാ. പ്ര. പ്രവചനം

വിഎസിനെവരെ കറിവേപ്പിലയാക്കുന്ന സിപിഎമ്മിനു് മുകേഷെന്തു്?!

August 29 2024 10:56

“കൊല്ലം ചിന്നക്കടയിൽ എം. എൽ. എ. ഓഫീസിലേക്കു് കോഴികളുമായി പ്രതിഷേധം.”

“വെളിച്ചപ്പാടു് വിരുന്നു് വന്നാലും, മുകേഷ് സഖാവു് പോകാതിരുന്നാലും കൊല്ലത്തെ കോഴികൾക്കു് കിടക്കപ്പൊറുതിയില്ല.”

August 29 2024 11:45

“മറ്റു് നടീനടന്മാരെ പറ്റിച്ചു് മമ്മൂക്കയും ലാലേട്ടനും മുങ്ങി.” – വാർത്ത

കരളലിയിപ്പിക്കുന്ന കദനകഥയിലെ സൂപ്പർ ഡ്യൂപ്പർ നായകരായി, “ആരെയും ശോകഗായകനാക്കും ആത്മവഞ്ചകരായി” അവർ വീണ്ടും ആരാധകഹൃദയങ്ങളിൽ പതഞ്ഞുപൊന്തും, പൊന്താതിരിക്കില്ല.

ലൈംഗികപീഡനങ്ങളുടെ തരംതിരിക്കലും തീവ്രതാനിർണ്ണയവും സംബന്ധിച്ച, അതിഗഹനമായ ഒരു ഗവേഷണത്തിനായി അവർ താത്കാലികമായി ഒന്നു് മുങ്ങിയെന്നേയുള്ളു.

ഇതായിരുന്നു അവരുടെ ഗവേഷണവിഷയം: (ഡോക്ടറൽ അഡ്‌വൈസേഴ്‌സ്: സഖാവു് നിത്യശ്രീമതി, സഖാവു് നിത്യബാലൻ)

“കണ്ണീരുമൊലിപ്പിച്ചു് കൈവളകൾ കിലുങ്ങുമ്പോൾ കരയുന്നോ പുഴു ചിരിക്കുന്നോ?

ഒരുമിച്ചുചേർന്നിട്ടു് ഉടലുകൾ വേർപെടുമ്പോൾ മുറുകുന്നോ കെട്ടു് അയയുന്നോ?”

August 29 2024 12:29

“രാജി വയ്ക്കണോ എന്നു് സിപിഎമ്മും മുകേഷും തീരുമാനിക്കട്ടെ!” – പ്രതിപക്ഷനേതാവു്

പ്രതിപക്ഷ നേതാവായതുകൊണ്ടോ, ഭരണപക്ഷ നേതാവായതുകൊണ്ടോ സാമൂഹിക പ്രതിബദ്ധത ഉണ്ടാകില്ല. വ്യക്തിസ്വഭാവത്തിൽ അന്തർലീനമായ, മൗലികമായ ഒരു മനോദാർഢ്യമാണതു്.

August 29 2024 14:14

“KFC” എന്നു് കേൾക്കുമ്പോൾ, “Kerala Finanzial Corporation” (KFC) എന്ന കമ്പനിയും, “Kentucky Fried Chicken” (KFC) എന്ന കമ്പനിയും തമ്മിൽ മാറിപ്പോകരുതു്. പരസ്പരം മാറിപ്പോയാൽ, ധനനഷ്ടവും, മാനഹാനിയും, ആത്മഹത്യവഴിയുള്ള ജീവഹാനിയുംവരെ നിങ്ങൾക്കു് സംഭവിച്ചേക്കാം.

ആദ്യത്തേതു് പിണറായി സർക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ “മനുഷ്യരെ” പൊരിച്ചുതിന്നു് ജീവിക്കുന്ന ഒരു കൊലയാളിക്കമ്പനിയും (“കെ-കമ്പനി”), രണ്ടാമത്തേതു് “കോഴികളെ” പൊരിച്ചുവിറ്റു് ജീവിക്കുന്ന ഒരു അമേരിക്കൻ കമ്പനിയുമാണു് (“എ-കമ്പനി”).

August 30 2024 09:26

“ഇന്നു് നീ, നാളെ ഞാൻ” എന്ന “ചിറ്റപ്പൻ-ചൊല്ലു്” പ്രകാരം, ഇന്നു് മുകേഷ് രാജി വയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താൽ, നാളെ ആ വഴിയേ തങ്ങൾക്കും പോകേണ്ടിവരുമെന്ന ഭയം മൂലമാവണം പെട്ടിയിൽ പ്രേതങ്ങളുമായി നടക്കുന്ന മാക്രി നേതാക്കൾ മുകേഷിനെ സപ്പോർട്ടുന്നതു്.

August 30 2024 13:19

“ADGP എം. ആർ. അജിത് കുമാർ ആട്ടിൻതോലിട്ട ചെന്നായയാണു്.” – എം. എൽ. എ. ജനാബ് പി. വി. അൻവർ സഖാവു്

ജീവിതശുദ്ധിയോടെ, ശുദ്ധമായ കൈകളോടെ, “മാക്കാൻകരണം” മറിഞ്ഞു് ഭരണം നടത്തുന്ന ഒരു മുഖ്യൻ കം ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ, ചെം-നായത്തോലിട്ട ഒരു പാവം ആട്ടിൻകുട്ടിക്കു് മരം മുറിക്കലിനെതിരെ സംഭവസ്ഥലത്തു് നേരിട്ടു് പ്രത്യക്ഷപ്പെട്ടു് ഒരു F. I. R. തയ്യാറാക്കാനും കേസ് രജിസ്റ്റർ ചെയ്തു് ജയിലിലടയ്ക്കാനും കഴിയില്ലെന്നും, കുത്തിയിരുന്നു് പ്രതിഷേധിക്കണമെന്നും വരുന്നതു് എന്തൊരു മുകേഷാണു്!?

കഷ്ടം തന്നെ മൊയ്‌ലാളീ, കഷ്ടം തന്നെ!

മൂട്ടിൽ നിന്നു് ഈട്ടി മുറിച്ചുകടത്തിയാൽ അൻവർ സാഹിബ് ക്ഷമിക്കും. പക്ഷേ, വീട്ടിൽ നിന്നു് മഹാഗണിയും തേക്കും മുറിച്ചുകടത്തിയാൽ, അതു് കണ്ടില്ലെന്നു് നടിക്കാൻ ജനാബ് അൻവർ സഖാവിനെ കിട്ടില്ല. നീതിക്കും ന്യായത്തിനും ധർമ്മത്തിനും വേണ്ടി ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു ധീരയോദ്ധാവായിരുന്നു ജനാബ് അൻവർ സഖാവു് എക്കാലവും.

മുൻപൊരിക്കൽ, കാരണഭൂതത്തിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലിനെ അട്ടിമറിക്കാൻ അന്യസംസ്ഥാന കോർപ്പറേറ്റ് ഭീമന്മാരിൽ നിന്നു് പ്രതിപക്ഷനേതാവു് 150 കോടി രൂഫാ കൈപ്പറ്റിയ കേസുകെട്ടിൽ സുവ്യക്തമായ തെളിവുകൾ ഹാജരാക്കി വി. ഡി. സതീശനെ തറപറ്റിച്ചവനാണു് കക്ഷി.

അൻവർ സാബിന്റെ കണ്ണിൽപ്പെടാതിരിക്കാൻ, ശീതീകരിച്ച മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്‌നർ ലോറികളിൽ മൂന്നു് ഘട്ടങ്ങളിലായി 50 കോടി വീതമായിരുന്നു പണം ആദ്യം ചേറ്റുവ കടപ്പുറത്തും, പിന്നീടു് ആംബുലൻസുകളിൽ വി. ഡി. സതീശന്റെ ശിങ്കിടികളുടെ കൈകളിലും എത്തിച്ചതു്!

പക്ഷേ, ജനാബ് അൻവർ സാഹിബിന്റെ മുന്നിൽ പണം കടത്തുകാർ മൂഞ്ചിപ്പോയി!

വിജയശ്രീലാളിതനായ ജനാബ് പി. വി. അൻവർ സാബ് കൂൾ കൂളായി അവരോടു് പറഞ്ഞു: “അൻവറിനെയും ചന്തുവിനെയും തോല്പിക്കാനാവില്ല മെക്കാളേ!”

എം. എൽ. എ. മുകേഷ് സഖാവിന്റെ കുത്തിക്കഴപ്പു് കേസുകെട്ടു് ഒരു വഴിയ്ക്കാക്കിയശേഷം, ആഭ്യന്തരമന്ത്രി പിണറായി വിജയൻ സഖാവു്, എം. എൽ. എ. ജനാബ് പി. വി. അൻവർ സഖാവിന്റെ കുത്തിയിരുപ്പു് കേസുകെട്ടു്, വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്രപരമായ അടിയന്തിര പരിഗണനയ്ക്കു് വിധേയമാക്കുമെന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.

August 30 2024 14:04

ഞാനൊരു സ്ത്രീവിരുദ്ധനാണെന്നു് വരുത്താൻ ചില പ്രതിലോമകാരികൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്.

മൂന്നു് ഭാര്യമാരെയും, മൂന്നു് പെൺമക്കളെയും, മൂന്നു് പെൺപട്ടികളെയും, മൂന്നു് പെൺപൂച്ചകളെയും പിണറായിസ്റ്റ് പ്രത്യയശാസ്ത്രപ്രകാരം തീറ്റിപ്പോറ്റി വളർത്തുന്ന പാവം എന്നെ സ്ത്രീവിദ്വേഷിയാക്കാൻ നോക്കുന്ന പരനാറികളുടെ തലയിൽ ഇടിത്തീ വീഴും.

August 31 2024 11:51

(“മോഹൻലാലരി”) ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ്റെ “2024 ശ്രീ മോഹനം” പുരസ്കാരം ലഫ്റ്റനൻ്റ് കേണൽ, പത്മഭൂഷൺ, പത്മശ്രീ, ഡോക്ടർ മോഹൻലാലിനു് തിരുവനന്തപുരം നിശാഗന്ധിയിൽ 31. 08. 2024 05:30-നു് നടക്കുന്ന “വൈകിട്ടത്തെ പരിപാടിയിൽ” വച്ചു് മുഖ്യ-ആഭ്യന്തരമന്ത്രി സഖാവു് പിണറായി വിജയൻ ഭംഗിയായി സമർപ്പിക്കും.

ചടങ്ങിൽ സാംസ്കാരിക വകുപ്പുമന്ത്രി സഖാവു് സജി ചെറിയാൻ ഡോക്ടർ മോഹൻലാലിനെ “കുന്തം കൊടച്ചക്രം, വരാൽക്കറി കപ്പപ്പുഴുക്കു് ഇത്യാദികളുടെ അകമ്പടിയോടെ കുലീനമായി ആദരിക്കും.

അപ്പോൾ, ഈ വാർത്തയുടെ വെളിച്ചത്തിൽ, എൻ്റെ ചോദ്യം ഇതാണു്:

ഇത്രയൊക്കെ ഒപ്പിച്ച സ്ഥിതിക്കു് “ശ്രീ മുകേഷം” എന്നൊരു പുരസ്കാരസമർപ്പണം എം. എൽ. എ. സഖാവു് മുകേഷിനുകൂടി ആ ഗാല ഈവ്നിങ്ങിൽ ഇൻ്റഗ്രേറ്റ് ചെയ്തിരുന്നെങ്കിൽ, സംഭവം ആകെ മൊത്തം ടോട്ടൽ സിനിമാട്ടോഗ്രാഫിക്കും, കംപ്ലീറ്റ് ഈസ്റ്റ്മാൻകളറും, (അമ്മായി)AMMA കൊംപാറ്റിബിളും ആകുമായിരുന്നില്ലേ?

എങ്കിൽ, അന്നേദിവസം ഹയാത്ത് ഹോട്ടലിൽ ലാലേട്ടൻ ഭിക്ഷ നൽകിയ വിക്ടോറിയൻ വിരുന്നു് ആവോളം ആസ്വദിച്ചിറങ്ങുന്ന മാപ്രകളെപ്പോലെ, കാരണഭൂതം പിണറായിയും, കൊടച്ചക്രപ്രേതം സജി ചെറിയാനും ഐകകണ്ഠ്യേന “We Are Very Amused” എന്നു്, അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരും, നോക്കുകൂലി വാങ്ങുന്നവരുമായ തൊഴിലാളിവർഗ്ഗത്തിൻ്റെ അവസാനത്തെ വിപ്ലവം, ഒടുക്കത്തെ വിപ്ലവം, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് “AMMA”-വിപ്ലവം ആത്യന്തികമായി പൂർത്തീകരിക്കപ്പെട്ടതിൻ്റെ ആനന്ദാധിക്യത്താൽ അന്തംവിട്ടു് ആർപ്പിടുമായിരുന്നില്ലേ??

August 31 2024 12:41

“ഇ. പി. ജയരാജനെ നീക്കി.” – വാർത്ത.

ഉന്തിയാണു് നീക്കിയതെങ്കിൽ ഉന്തിയതു് ഉന്തൽ വിദ്വാൻ ഗോവിന്ദൻ ആയിരിക്കണം.
തള്ളിയാണു് നീക്കിയതെങ്കിൽ തള്ളിയതു് തള്ളൽ വിദ്വാൻ പിണറായി ആയിരിക്കണം.

August 31 2024 14:01

“ഒറ്റദിവസം കൊണ്ടു് ഞങ്ങളെങ്ങനെ അന്യരായി?” – മോഹൻലാൽ

നിങ്ങൾ വർഷങ്ങളിലൂടെ ഞങ്ങളെ ഊളകളാക്കി; ഞങ്ങൾ ഒറ്റദിവസം കൊണ്ടു് നിങ്ങളെ കംപ്ലീറ്റ് ഊളകളും അറപ്പുളവാക്കുന്ന അന്യരുമാക്കി.

September 01 2024 11:23

“A. D. G. P. എം. ആർ. അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടു്.” – M. L. A. സഖാവു് പി. വി. അൻവർ

“കൊല്ലുന്ന രാജാവിനു് തിന്നുന്ന മന്ത്രി; കൊല്ലുന്ന മന്ത്രിക്കു് കൊല്ലിക്കുന്ന എ. ഡി. ജി. പി.”
It’s as simple as that.

September 01 2024 11:41

“പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപിയാകും.” – പിണറായി വിജയൻ

ദൈവത്തോടു് ചേർന്നാൽ പാപിയല്ലാതാകുമെന്നു് വിശ്വസിക്കുന്ന കണ്ടമാനം പാപികളെ കണ്ടിട്ടുണ്ടു്.
പക്ഷേങ്കി, പാപിയോടു് ചേർന്നാൽ പാപിയാകുന്ന ദൈവത്തെ ഇതാദ്യം കാണുന്നു! ഇതായിരിക്കണം സാക്ഷാൽ വൈരുദ്ധ്യാത്മകഭൗതികവാദം!!

September 01 2024 13:17

കേരളസമൂഹത്തിനു് സംഭവിച്ച ഏറ്റവും വലിയ അത്യാഹിതമാണു് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി.

September 01 2024 14:22

“എഡിജിപി എം. ആർ. അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടു്. എസ്. പി. സുജിത് ദാസ് ഐപിഎസ്‌ നമ്പർ വൺ പ്രതി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സഖാവു് പി. ശശി പരാജയം.” – എം.എൽ.എ. സഖാവു് പി. വി. അൻവർ.

കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെയാണെങ്കിലും, ഈറ്റകളുടെയൊക്കെ കടിഞ്ഞാൺ കയ്യിൽ പിടിച്ചിരിക്കുന്ന പാവം സഖാവു് മുഖ്യ-ആഭ്യന്തരമന്ത്രി പിണറായി വിജയനു് ഗുരുതരമായ ഈവക വിഷയങ്ങളിൽ യാതൊരുവിധ പങ്കുമില്ല എന്ന കാര്യത്തിൽ സഖാവു് പി. വി. അൻവറിനു് സംശയമേതുമില്ലതാനും!

എന്തുകൊണ്ടെന്നാൽ, കേവലമൊരു “ള്ള-ക്കുഞ്ഞിന്റെ” ചെറുബുദ്ധി മാത്രമുള്ള അദ്ദ്യം പൂതന മുല കൊടുത്താലും ഈമ്പിക്കുടിക്കാൻ മാത്രം കഴിയുന്ന ഒരു നിഷ്കളങ്കനാണു്! കൽമഴുകൊണ്ടു് വെട്ടിയാൽ മനുഷ്യൻ ചത്തുപോകുമെന്നോ, കള്ളക്കടത്തു് നിയമവിരുദ്ധമാണെന്നോ, സ്വജന പക്ഷപാതം നിഷിദ്ധമാണെന്നോ, ഒൻപതും പതിമൂന്നും വയസ്സു് മാത്രം പ്രായമുള്ള പെൺകുഞ്ഞുങ്ങളെ തന്റെ മൂടുതാങ്ങികൾ ലൈംഗികമായി പീഡിപ്പിച്ചു് കൊന്നു് കെട്ടിത്തൂക്കുന്നതും, റാഗിങ് എന്ന പേരിൽ പക്കാ ക്രിമിനലുകളായ ഒരുപറ്റം “പിണറായിസ്റ്റ് വിദ്യാർത്ഥികൾ”അവരുടെ സഹപാഠിയെ തല്ലിക്കൊല്ലുന്നതും, സില്മാക്കാർ, കലാസാംസ്കാരികർ എന്നെല്ലാം അവകാശപ്പെടുന്ന ഒരു പ്രാകൃത കൂട്ടം പിണറായിസ്റ്റുകൾ സില്മാലോകത്തെ സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതുമെല്ലാം നിയമവ്യവസ്ഥ നിലവിലിരിക്കുന്ന ഒരു രാജ്യത്തിൽ യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെ പിൻതുടർന്നു് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ക്രിമിനൽ കുറ്റങ്ങളാണെന്നോ ഒന്നും, നീട്ടിപ്പിടിച്ച പച്ചക്കറിക്കത്തികൾക്കിടയിലൂടെ ഓടാനും, ഒരു പ്രത്യേകതരം ഏക്ഷൻ കാണിക്കാനും, കരിമണൽ കർത്താവിൽനിന്നും മാസപ്പടിയായി ദാനധർമ്മങ്ങൾ ഏറ്റുവാങ്ങാനുമല്ലാതെ മറ്റൊന്നിനും ആവതില്ലാത്ത വെറുമൊരു പിഞ്ചുകമ്മ്യൂണിസ്റ്റാണദ്ദേഹം!

അതുകൊണ്ടാണു് ഫെയ്‌സ്ബുക്കിലും മറ്റും അദ്ദേഹത്തെ വിമർശിക്കുന്ന പോസ്റ്റുകളിടുന്നവർക്കെതിരെ കെ-പൊലീസ് ബാലപീഡനത്തിനു് ജാമ്യമില്ലാവകുപ്പുചുമത്തി കേസെടുക്കുന്നതു്!

September 02 2024 10:10

“എഡിജിപി എം. ആർ. അജിത് കുമാറിനെ മാറ്റും.”

മുലക്കണ്ണു് മാത്രം മുറിച്ചുമാറ്റിയാൽ മെറ്റാസ്റ്റസൈസ്ഡ് സ്തനാർബുദം നശിക്കില്ല.

September 02 2024 11:02

“എ. ഡി. ജി. പി. എം. ആർ. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങൾ ഡി. ജി. പി. അന്വേഷിക്കും.”

ചൊറികുത്തി ഇരിക്കാൻ തുടങ്ങിയിട്ടു് കാലം ശ്ശി ആയതുകൊണ്ടു് “അന്വേഷണം” എന്നാൽ എന്തു് കുന്ത്രാണ്ടം എന്നു് ഡി. ജി. പി. ഡോക്ടർ ഷെയ്ഖ് ദർവേഷ് സാഹിബ് മറന്നിട്ടില്ലെന്നു് പ്രത്യാശിക്കുന്നു!

September 02 2024 11:34

“എഡിജിപി എം. ആർ. അജിത്കുമാർ കവടിയാറിൽ കൊട്ടാരസദൃശമായ വീടു് പണിയുന്നതായി പരാതി.”

അഗതികളും, ആർത്തരും, ആലംബഹീനരുമായ അനേകർക്കു് പണിക്കാരായും, പാറാവുകാരായും, അടുക്കളക്കാരായും, പൂപ്പൽ നിർമ്മാർജ്ജകരായും പണികൊടുക്കുന്ന കേരള മണിമാളിക നിർമ്മാണ ഇൻഡസ്ട്രിയെ നശിപ്പിക്കാതിരിക്കൂ, ഷഗോദരാ!!

September 02 2024 12:05

“എം. ആർ. അജിത് കുമാറിനെതിരെ എൻ്റെ പക്കൽ തെളിവുകളുണ്ടു്.” – സോളാർക്കേസ് “അതിജീവിത”.

“Checkmate!” ആകുമെന്നായപ്പോൾ, അറ്റകൈ എന്നോണം, മാസപ്പടി രായാവു് സോളാർ റാണിയെ വീണ്ടും ചതുരംഗക്കളത്തിലിറക്കിയതാവും.

September 02 2024 12:13

“ചുമതല ഒഴിയുമെന്ന സൂചന നല്കി എ. ഡി. ജി. പി. എം. ആർ. അജിത്കുമാർ സാർ.”

അയ്യോ സാറേ ഒഴിയല്ലേ, അയ്യോ സാറേ ഒഴിയല്ലേ!

September 02 2024 12:50

“HEMA” കമ്മിറ്റി, “AMMA” കമ്മിറ്റ്മെൻ്റ്, ലാലേട്ടൻ കമ്മ്യുട്ടേഷൻ, മമ്മൂക്ക കൊംപ്ലെക്സിഫിക്കേഷൻ, പിൺറോയ് സിംപ്ലിഫിക്കേഷൻ മുതലായ രാഷ്ട്രീയ “ജോൺറോയ്കളിൽ” സഖാവു് ആനാവൂർ നാഗപ്പൻ എന്തു് പറയുന്നു എന്നറിയുന്നതിനു് മുൻപു് ഞാൻ ഒരു വാക്കുച്ചരിക്കുമെന്നു് ആരും വ്യാമോഹിക്കേണ്ട.

September 02 2024 13:15

കൊടുംകാറ്റിൽ ചിറകുവിരിച്ചു് പറക്കേണ്ടവനായ ഒരു പാവം ശവംതീനിക്കഴുകന്റെ പിടലിയിൽ ആരെടേയ് ഇരുപത്തൊൻപതു് വകുപ്പുകൾ കയറ്റിവച്ചതു്?

September 02 2024 13:49

“റീമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നു് വീട്ടിൽ മയക്കുമരുന്നു് പാർട്ടികൾ നടത്തി.” – വാർത്ത

വാർത്ത കേട്ട ഞാൻ ഞൊട്ടിപ്പോയീസ്റ്റാ! സഖാവു് റീമയുടെയും സഖാവു് ആഷിഖിൻ്റെയും വിശുദ്ധ ചിത്രങ്ങൾക്കു് മുന്നിൽ ചന്ദനത്തിരി കൊളുത്താതെ തൂറാൻ പോലും പോയിട്ടില്ലാത്തത്ര അന്തം ഫാനായ ഈ പാവം അടിമക്കണ്ണു് ഇനി എന്തുചെയ്യും മല്ലയ്യാ?!

September 02 2024 14:19

“സ്ത്രീകൾ സിൽമാരംഗം ഏറ്റെടുത്താൽ എല്ലാം ശരിയാകും” എന്നൊരു “കിംവദന്തി” ഉണ്ടു്. “എൽഡിഎഫ് വരും, എല്ലാം ശരിയാകും” എന്നൊരു “കിംവദന്തി” മുൻപൊരിക്കൽ അരങ്ങു് വാണിരുന്നു.

സിൽമാരംഗം ഏറ്റെടുക്കാൻ “നപുംസകങ്ങൾ” വിസമ്മതിക്കുന്നിടത്തോളം, ഉത്പാദനപ്രക്രിയയിൽ ഊന്നുന്ന സിൽമാ ഇൻഡസ്ട്രിക്കു് ശരിയായ ഒരു ശരിയാകൽ സാദ്ധ്യമാവില്ല എന്നാണെൻ്റെ “കക്ഷം”.

September 02 2024 14:37

കേരളം രക്ഷപെടണമെങ്കിൽ, ആദ്യം വേരോടെ പിഴുതെറിയേണ്ടതു് പിണറായി വിജയനെയും, തുടർന്നു് അധികാരസ്ഥാനങ്ങളിൽ സ്വേച്ഛാപരമായി അയാൾ തിരുകിക്കയറ്റിയ, ഒന്നിനും കൊള്ളാത്ത മുഴുവൻ മാർക്സിസ്റ്റ് പാർട്ടി ശിങ്കിടികളെയുമാണു്.

September 03 2024 09:37

“ആരോപണങ്ങളുടെ തെളിവുകൾ അൻവർ സഖാവു് മുഖ്യമന്ത്രി സഖാവിനു് കൈമാറിയേക്കും.” – കിഞ്ചനവർത്തമാനം

എല്ലാറ്റിൻ്റെയും ഡ്യൂപ്ലിക്കേറ്റ് എടുത്തു് സൂക്ഷിക്കാൻ മറക്കണ്ട. ഇൻഫ്ലാമബിൾ മേഖലയാണു്. നിമിഷങ്ങൾ മതി എല്ലാം കരിഞ്ഞുപോകാൻ.

September 03 2024 09:47

“തൻ്റെ കാര്യമഖിലം നടക്കണം
തൻ്റെ ദാരസുതരും സുഖിക്കണം
അന്യരാകെയതിഖിന്നരാകണം
തന്നെവന്നനുദിനം വണങ്ങണം.”

September 03 2024 12:24

“കെട്ടിലമ്മ ചാടിയാൽ കൊട്ടിയമ്പലംവരെ.”

കാട്ടുകള്ളൻ ചാടിയാൽ പെരുങ്കള്ളന്റെ പൊത്തുവരെ!

September 03 2024 12:44

കൊട്ടാരം തമ്പ്രാക്കളുടെ കേളീവർണ്ണനകളാണു് കൊട്ടാരം വിദൂഷകരുടെ കഞ്ഞി.

ആരാധകരുടെ കഞ്ഞികുടി ആരാധ്യർ മുട്ടിക്കാറില്ല.

September 03 2024 18:00

“പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപിയാകും” എന്ന, പിണറായി വിജയൻ സഖാവിനുണ്ടായ വെളിപാടു് പ്രകാരം, പരനാറികളുടെയും, നികൃഷ്ടജീവികളുടെയും, കുലംകുത്തികളുടെയും, വിവരദോഷികളുടെയും, പുഴുക്കുത്തുകളുടെയും കൂടെക്കൂടിയാൽ “അടട മഹാപാവീ” എന്നു് മാത്രം വിശേഷിപ്പിക്കേണ്ടുന്ന ഒരു പാവം ഏക്ഷൻ ഹീറോ എന്തൊക്കെ ആയിത്തീരുകയില്ല?!

മാർക്സിയൻ “സ്ഥിതിസമത്വം” സാക്ഷാത്കരിക്കപ്പെടാനായി ജീവിതം ഉഴിഞ്ഞുവച്ചു് ഭഗീരഥപ്രയത്നം ചെയ്യുന്ന ഒരു ജനവിഭാഗത്തെ അത്യന്തം ആശങ്കാകുലരാക്കേണ്ടുന്ന ഭീകരമായ ഈ “സ്വഭാവാന്തരീകരണം” എന്തുകൊണ്ടു് മല്ലുക്കളുടെ മനഃസാക്ഷിയെ മുട്ടിയുണർത്തുന്നില്ല എന്നു് എനക്കു് പുടികിട്ടുന്നില്ല.

September 04 2024 10:51

If you have change in your pocket, you can change the miserable state of your stomach, said the philosopher.

September 04 2024 11:02

“നിവിമ്പോളി പീഡിപ്പിച്ചു.” – സദാ-ചാരർ

“സദാ-ചാരർ പൊളിവചനം പറയരുതു്.” – നിവിമ്പോളി

September 04 2024 11:49

“പി. വി. അൻവറിൻ്റെ ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിനും പി. ശശിക്കുമെതിരെ സി. പി. ഐ. (എം) അന്വേഷണം നടത്തും.”

പൺറായിപ്പാണൻ ശിശുവും കുലുകുലുക്കം കുഞ്ചിയമ്മയും ജഡ്ജിക്കുപ്പായമിട്ടു് വീണ്ടാമതും ഡിവിഷൻ ബഞ്ചിൽ ചന്തിയമർത്തുമെന്നു് സാരം.

September 04 2024 12:11

“ആളുകൾക്കു് എന്താരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടു്.” – പി. വി. യുടെ പി. സെക്രട്ടറി പി. ശശി

“ആളുകളായ ആരോ-പാണന്മാർ” കേട്ടല്ലോ! സഖാവു് പി. സെക്രട്ടറി പി. ശശി നിങ്ങൾക്കു് കനിഞ്ഞനുവദിച്ച സ്വാതന്ത്ര്യത്തിൽ നിങ്ങൾ ആനന്ദിപ്പിൻ, ആർപ്പിടുവിൻ, ആർപ്പിട്ടുല്ലസിപ്പിൻ!!

September 04 2024 12:44

“ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണു് പാർട്ടിയുടെ ഏറ്റവും പ്രധാനമായ പരിഗണന.” – കൺവീനർ ടി. പി. രാമകൃഷ്ണൻ

ഇയ്യാൾക്കും പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല എന്നു് തോന്നുന്നു. ദാരിദ്ര്യം ഇല്ലാതായാൽ പിന്നെ ഈ പാർട്ടി ഉണ്ടാവുമോടേ? മരണമില്ലാത്തിടത്തു് ശവമടക്കുണ്ടാവുമോ?

September 04 2024 12:53

“ഹെഡ്മാഷിനെതിരായ ആരോപണം സ്കൂളിലെ പ്യൂൺ അന്വേഷിച്ചാൽ മതിയോ?” – ജനാബ് പി. വി. അൻവർ സഖാവു്.

അതൊരു വൺ വണ്ണര മില്യൺ US ഡോളർ ചോദ്യം തന്നെ! പഹയൻ്റെ IQ ഭയാനകമായിരിക്കണം.

September 05 2024 09:50

My mistress is shopping…

September 05 2024 10:01

September 05 2024 11:20

മൂത്രസഞ്ചി നിറഞ്ഞതിനാൽ എണീക്കാൻ തുടങ്ങുന്ന ക്ഷുഭിത യൗവനങ്ങൾപോലും സതീശന്റെ സമരകാഹളധ്വനി കേട്ടാൽ തിരിഞ്ഞുകിടന്നുറങ്ങും.

September 05 2024 12:07

അങ്ങനെ, നംബർ വൺ സ്ഥാനത്തേക്കുള്ള തൻ്റെ ജൈത്രയാത്രയിൽ ക്യാപ്റ്റൻ പിണറായി വിജയൻ ലാസ്റ്റ് ബാസ്റ്റിയണും കീഴടക്കി:

“മൊത്തം പൗരസമൂഹത്തിൽനിന്നും തന്തയ്ക്കു് വിളി കേട്ട ലോകത്തിലെ ഒന്നാമത്തെ മുഖ്യമന്ത്രി – The one and only Cheap K-Minister!”

September 05 2024 14:57

എം. എൽ. എ. ജനാബ് പി. വി. അൻവർ സഖാവിന്റെ പരസ്യമായ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ, എനക്കു് അല്പമെങ്കിലും മാന്യതയുണ്ടെങ്കിൽ, എനക്കു് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ, നോം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കണം എന്നൊരു “അനാവശ്യം” നോക്കുകൂലിവർഗ്ഗീയമല്ലാത്ത തൊഴിലാളിവർഗ്ഗീയപക്ഷത്തുനിന്നും ഉയർന്നുവരുന്നതായി നോമിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്.

ജനാബ് പി. വി. അൻവർ സാഹിബിന്റെ ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന, തീർത്തും അശ്രീകരവും അടിസ്ഥാനരഹിതവുമായ ചില അപശബ്ദതരംഗങ്ങളും നോമിന്റെ കർണ്ണപുടങ്ങളുടെ അസാധാരണമായ വൈബ്രേഷനുകൾക്കു് കാരണഭൂതമായിട്ടുണ്ടു്.

കുത്സിതശക്തികളുടെ പ്രത്യയശാസ്ത്രപരമായ ഈവക ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, തീയ്യിൽ കുരുത്ത കുതിരയും, മണ്ണിൽ മുളച്ച സൂര്യനും, കൊടുംകാറ്റിൽ പറക്കും ശവംതീനിക്കഴുകനും, നാടിന്റെ അജയ്യനും, നാട്ടാർക്കെല്ലാം സുപരിചിതനും, മലയാളനാടിൻ മന്നനുമായ നോം, കിറ്റുഭോജികളായ പൊതുജനസമക്ഷം സമർപ്പിക്കുന്ന സത്യവാങ്മൂലം എന്തെന്നാൽ: “നോമാകുന്നവൻ നോമാകുന്നവനായ നോമിനു് മാന്യതയോ ഉളുപ്പോ, നാണമോ ലജ്ജയോ, സംസ്കാരമോ സദാചാരമോ, അറിവോ അന്തസ്സോ, വെളിവോ വെള്ളിയാഴ്ചയോ, അനുകമ്പയോ ആർദ്രതയോ, സഹതാപമോ സഹാനുഭൂതിയോ, മാനുഷികം എന്നു് വിളിക്കാവുന്ന മറ്റേതെങ്കിലുമൊരു ഗുണമോ ഇല്ല.”

September 06 2024 11:38

ഒരു കുറ്റകൃത്യത്തിൽ സി. പി. ഐ. (എം) ഏതു് പക്ഷത്താണോ നിലയുറപ്പിയ്ക്കുന്നതു്, അതിൻ്റെ എതിർപക്ഷത്തായിരിക്കും എല്ലായ്പോഴും സത്യം.

ശരിയും തെറ്റും തമ്മിൽ വേർതിരിക്കാൻ മതിയായ ഒരു ക്രൈറ്റീറിയൻപോലും ഇതിൽ അടങ്ങിയിട്ടുണ്ടു്.

September 06 2024 11:45

And Comrade Confucius was a great man, not a small man!🙂

September 07 2024 10:13

പിളർന്ന നാവുള്ള ഒരു ദുർഭൂതത്തെ രണ്ടുതവണ തിരഞ്ഞെടുത്ത നിങ്ങൾ പ്രഫുത്തർക്കു് ഹാ കഷ്ടം! എന്നു് മല്യാലം.

September 07 2024 12:18

“എ. ജി. പി. ഡി.” എം. ആർ. അജിത് കുമാർ സിപിഎമ്മുകാരനല്ലെന്നു് “എസ്കൈസ്” മന്ത്രിയും “യമവാഹനവുമായ” സഖാവു് എം. ബി. രാജേഷ്.

വെരി വെരി കറക്റ്റ്! എം. ആർ. അജിത് കുമാർ സർക്കാർ ജീവനക്കാരനാണു്. സഖാവു് “പൺറായ് വിയജൻ” സിപിഎമ്മിൻ്റെ മാത്രം മുഖ്യമന്ത്രിയും!!

September 07 2024 13:18

കാശുകൊടുത്താൽ കാമാത്തിപ്പുരയിലെ കാമാക്ഷികൾ കാലുകളകത്തും. അതാണവരുടെ ലെഗസി.

കാശുകൊടുത്താൽ സിൽമാലോകത്തിലെ കാമാക്ഷികളും കാമാക്ഷരും അകത്താവുന്നതെല്ലാം അകത്തും, ആട്ടാവുന്നതെല്ലാം ആട്ടും, തുറക്കാവുന്നതെല്ലാം തുറക്കും. അതാണവരുടെ ലെഗസി.

കാശുകൊടുത്താൽ യൂദാസുകൾ സ്വന്തം ഗുരുവിനെ ഒറ്റിക്കൊടുക്കും, കടപ്പുറം കമലാക്ഷികൾ ഒരിക്കലും കണ്ടിട്ടില്ലാത്തവരെപ്പോലും വിടരും വ്യഭിചാരികളുമാക്കും. അതാണവരുടെ ലെഗസി.

അതാണവരുടെ ഉപജീവനമാർഗ്ഗം! മൃഗീയമായ ആവക ചോദനകൾക്കപ്പുറമുള്ള ലോകങ്ങൾ അവരുടെ ഏറ്റവും ഉയർന്ന പെർസെപ്ഷനുപോലും അപ്രാപ്യമാണു്, അജ്ഞാതമാണു്!!

ആ “സാധുക്കളിൽ” നിന്നും ഒരുപടി മുന്നിലല്ലാതെ ഒട്ടും പിന്നിലല്ല, കേരളത്തിലെ/ഭാരതത്തിലെ മതങ്ങളിലും, രാഷ്ട്രീയത്തിലും, വിദ്യാഭ്യാസ-കലാ-സാംസ്കാരിക മേഖലകളിലും സാമൂഹികപരിഷ്ക്കർത്താക്കൾ ചമഞ്ഞു് പൂണ്ടുവിളയാടുന്ന, സുബോധമുള്ള മനുഷ്യരിൽ അറപ്പുളവാക്കേണ്ടുന്ന, സകലമാനമായ ഷാർലറ്റനുകളും!

September 08 2024 12:00

“പണത്തിനു് സംസാരിക്കാൻ കഴിയില്ല, പക്ഷേ നുണകളെ സത്യമായി തോന്നിപ്പിക്കാൻ അതിനു് കഴിയും.”

September 08 2024 12:32

“പരദൂഷണക്കാരെക്കാൾ നിരാശപ്പെടുത്തുന്ന ഒരേയൊരു കാര്യം അവരെ കേൾക്കാനും മാത്രം വിഡ്ഢികളായവരാണു്.”

September 09 2024 09:11

“എഡിജിപിയെ ഇപ്പൊ പുറത്താക്കും!”

ഒടയ്ക്കു് സാമീ തേങ്ങ! തേങ്ങയില്ലെങ്കിൽ കയ്യെത്തുന്നിടത്തുള്ള എന്തെങ്കിലും പിടിച്ചൊടയ്ക്കു്!!

September 09 2024 09:30

കഴിഞ്ഞദിവസം കണ്ടമാനം കിളികൾ തെക്കോട്ടു് പറന്നുപോകുന്നതു് കണ്ടു. ഇൻഡ്യൻ മഹാസമുദ്രത്തിലെ ഏതോ പോയിൻ്റ് ഓഫ് നോ റിട്ടേണിലേക്കു് ഒരുപ്പോക്കു് പോകുന്ന സിപിഐ (എം) സഹയാത്രികരുടെ കിളികളാണവ എന്നാണു് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതു്.

September 09 2024 09:50

“സന്തുഷ്ടരായ ചാവേറുകൾ സ്വാതന്ത്ര്യത്തിൻ്റെ ഒടുക്കത്തെ ശൈത്താനുകൾ.”

September 09 2024 10:45

“തിരുവനന്തപുരത്തു് കുടിവെള്ളവിതരണം തടസ്സപ്പെട്ടു.” – വാർത്ത

“മനുക്ഷ്യരായവർ പൈപ്പിൽ നിന്നുള്ള വെള്ളം കൊണ്ടു് മാത്രമല്ല, ബെവ്കൊ ഔട്ട്ലെറ്റുകളിൽ നിന്നുള്ള മദ്യം കൊണ്ടും ജീവിക്കുന്നു.” – വിശുദ്ധ നഗരമാതാവു്.

September 09 2024 10:52

ഈസാ നബിയോ (അ), ജ്ജ് ങ്ങ്ട് എറങ്ങി ബായോ!
ബെവ്കൊയിലെ മദ്യം വെള്ളമാക്കിത്തായോ!!

September 09 2024 11:06

“തോറ്റോടിയ പട” – കുഞ്ചൻ നമ്പ്യാർ

(ഇന്നായിരുന്നെങ്കിൽ, “വിരണ്ടോടിയ വികട വിപ്ലവികൾ” എന്ന പേരിലായിരുന്നേനെ സഖാവു് കുഞ്ചൻ നമ്പ്യാർ ഈ കാവ്യശില്പം രചിക്കുക എന്നു് തോന്നുന്നു.)

ഉള്ളത്തിൽ ഭയമേറുകമൂലം

വെള്ളത്തിൽച്ചിലർ ചാടിയൊളിച്ചു

വള്ളിക്കെട്ടുകൾ തോറും ചെന്നതി-

നുള്ളിൽ പൂക്കിതു പലജനമപ്പോൾ.

മണ്ണിൽപ്പലപല കുഴിയുണ്ടാക്കി-

പ്പൊണ്ണന്മാർ ചിലരവിടെയൊളിച്ചു

കണ്ണുമടച്ചുപുതച്ചുകിടന്നൊരു-

വണ്ണമുറക്കവുമങ്ങുതുടങ്ങി.

കൊമ്പുകുഴൽക്കാർ ചെണ്ടക്കാരും

അമ്പുഭയപ്പെട്ടോടി നടന്നാർ.

കൊമ്പന്മാരുടെ കൊമ്പുമരത്തിൻ-

കൊമ്പുതടഞ്ഞിട്ടമ്പതുഭിന്നം

മദ്ദളമരയിലുറപ്പിച്ചീടിന

വിദ്വാനോടുക പാരം ദണ്ഡം.

(മടിയിൽ മാസപ്പടിയുടെ കനവും

ചെമ്പിൽ സ്വർണ്ണവുമായൊരു മന്ദൻ

കരിമണലിൽത്തൻ തലയുംപൂഴ്ത്തി

മിണ്ടുരിയാടാതൊറ്റയിരുപ്പു്!)

September 09 2024 16:27

ശൗചം ചെയ്യാൻ വെള്ളമില്ലാതെ വലയുന്ന തിരുവനന്തപുരം ചന്തികളിലേക്കു് ജലപീരങ്കികൾ തിരിയട്ടെ എന്നു് ദൈവം കല്പിച്ചു. അങ്ങനെ സംഭവിച്ചു. സന്ധ്യയായി ഉഷസ്സുമായി ഏഴാംദിവസം.

September 10 2024 09:27

ഖുർആനെപ്പറ്റി ക്ലാസ്സ് എടുക്കാൻ അറബി അറിയണം എന്ന ധാരണ പൂർണ്ണമായും ശരിയല്ല.

ഖുർആനെ വിമർശിക്കുന്ന ക്ലാസ്സിനേ അതു് വേണ്ടൂ. ഖുർആനിൽ വിശ്വസിക്കാൻ ഖുർആൻ വായിക്കുക പോലും വേണ്ട. ഏതെങ്കിലും “ജ്യൂസ്” ഉസ്താദിൻ്റെ രണ്ടു് പാട്ടു് പ്രസംഗം കേൾക്കുക, വിശ്വസിച്ചേക്കുക!

September 10 2024 10:31

“പത്തിക്കയ്യൻ പോക്കരുകാക്ക ചിട്ടിക്കാരി പാത്തുമ്മാനെ തോണ്ടീന്നും തോണ്ടീലാന്നും ബയിലു് വച്ചൊരു വിത്താരം.”

എഡിജിപി അജിതകുമാരൻ ദത്താത്രേയൻ ഹൊസബലേനെ കണ്ടൂന്നും കണ്ടില്ലാന്നും ചാനലിൽ വച്ചൊരു വിത്താരം.

September 10 2024 11:10

“അജിത്കുമാർജി ഹൊസബലജിയെ കണ്ടാൽ എന്താ?” – മിത്ത് ഫെയിം & “നിഷ്കക്ഷ” സ്പീക്കർ സഖാവു് ഷംസീർ ജി.

ഗണപതി ഒരു മിത്തല്ല എന്നു് വിശ്വസിക്കുന്നവരാണു് കക്ഷികൾ എന്ന “handicap”, നവകേരള തുറൽബസ് പോലെ, കട്ടപ്പുറത്തു് കയറ്റിവച്ചാൽ പിന്നെ ഒന്നൂല്ല്യ, ഒരു കോപ്പൂല്ല്യ.
സഖാവു് ഷംസീറിനൊപ്പം, മതനിരപേക്ഷതക്കൊപ്പം!

September 10 2024 12:04

“പോക്സോ കുറ്റം വരെ വന്നിട്ടും ചെറുവിരൽ പോലും അനക്കിയില്ല.” – സർക്കാരിനോടു് ഹൈക്കോടതി.

C. P. I. (M.) [Criminal Party of India (Malignant)] സ്വന്തം കോടതികൾ സ്ഥാപിച്ചു് കുറ്റകൃത്യങ്ങളുടെ തീവ്രത അളക്കാൻ തുടങ്ങിയ കാലത്തും, കൈകൾ കൂതിയിൽ തിരുകി ഉറങ്ങിയ ഹൈക്കോടതിക്കു് ഇപ്പോഴുണ്ടായ ഈ ബോധോദയം റിയലാണെന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.

September 10 2024 13:01

കമ്മിയപ്പൻ്റെ പേരിൽ ജഡ്ജി ആയവരെയും, കമ്മിയമ്മായപ്പൻ്റെ പേരിലും, കമ്മിക്കെട്ട്യോൻ്റെ പേരിലും മന്ത്രി ആയവരെയും, കമ്മിയമ്മേടെ പെൻഷൻകൊണ്ടു് “വിൻഡോസ് സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ” കമ്പനി തുടങ്ങിയവരെയുമൊക്കെ തല മുണ്ഡനം ചെയ്തു് കേരളത്തിൽ നിന്നും ആട്ടിയോടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

September 10 2024 15:34

സഖാവു് ഡേവിഡ് ഹ്യൂം പറയുന്ന ടൈപ്പ് ഒരു അഹങ്കാരിയല്ല ഞാൻ.

ദൈവതങ്ങൾക്കു് മുന്നിൽ “അത്താപ്പൊളുത്തോന്നു്” കമിഴ്ന്നടിച്ചു് വയറുതല്ലി വീഴുമ്പോഴും, ഭാരതീയ വാസ്തുശാസ്ത്രപ്രകാരം നിർമ്മിക്കപ്പെട്ട ദേവാലയങ്ങളെച്ചുറ്റി, അർദ്ധനഗ്നനായോ പൂർണ്ണനഗ്നനായോ, ഈശ്വര പ്രീതിക്കായി ഉരുണ്ടുനേർച്ച നടത്തുമ്പോഴും, ആറന്മുളക്കണ്ണാടിയിൽ കുമാരി വാസവദത്ത എന്നപോലെ, “ഒളിക്യാമറയിൽ” എന്നെത്തന്നെ “റിഫ്ലെക്റ്റ്” ചെയ്തുകൊണ്ടിരിക്കേണ്ടതിന്റെ ജനകീയാവശ്യകതയെപ്പറ്റി അങ്ങേയറ്റം ആദ്ധ്യാത്മികവും, കംപ്ലീറ്റ് നിസ്വാർത്ഥവുമായ ആത്മീയ ബോധമുള്ള, കാല്ക്കാശിന്റെ അഹങ്കാരമോ, മുക്കാല്ക്കാശിന്റെ ധാർഷ്ട്യമോ ഇല്ലാത്ത ഒരു പരമസാത്വിക സൃഷ്ടിപ്പാണു് ഈ ഞാനാകുന്ന ഞാൻ.

September 11 2024 11:13

The stupidest saying of all time (spoken by “Holy Priests” of course!): “The fear of the LORD is the beginning of wisdom, and knowledge of the Holy is understanding.” – (Bible, “King James Version”, Proverbs 9: 10)

[Fact: When people are afraid, they cannot think logically.]

September 11 2024 11:43

“When I read the group posts in the morning…”

[Thank God I’m not in any of the much-vaunted social media groups myself.]

September 11 2024 15:07

“പി. ശശിയും എഡിജിപിയും ചേർന്നു് അജിത്കുമാർജിയും ദത്താത്രേയ ഹൊസബലജിയുമായുള്ള കൂടിക്കാഴ്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി.” – ജനാബ് പി. വി. അൻവർ സഖാവു്.

കേവലമൊരു പി. സെക്രട്ടറിയും എഡിജിപിയും ചേർന്നാൽ പിടുക്കു് കണ്ടിച്ചു് ബിരിയാണി വയ്ക്കാൻ കഴിയുന്ന കാരണഭൂതം എന്തൊരു ഭൂതം?

“മണി പോയാലതുമുണ്ടാക്കീടാം തുണി പോയാലതുമുണ്ടാക്കീടാം പ്രാണൻ പോയാലുണ്ണികളേ! പുനരുണ്ടാകില്ലെന്നു് അമ്മയും, അണ്ടി പോയാലുണ്ണികളേ! പുനരുണ്ടാകില്ലെന്നു് അപ്പനും പറഞ്ഞിട്ടുള്ളതിനാൽ, അണ്ടിയില്ലാത്തൊരു അണ്ണാനായി തലസ്ഥാനത്തെ അസ്ഥാനത്തു് വെപ്പുപല്ലുകൊണ്ടു് മരപ്പട്ടിക്കൂട്ടിൽ കടിച്ചുതൂങ്ങുന്നതിനേക്കാൾ ഭേദം എത്രയും വേഗം തത്സ്ഥാനം ഒഴിയുന്നതാണെന്നു് തോന്നുന്നു.

P. S.

അണ്ടി, ചക്ക, മൈരു് മുതലായ വാക്കുകൾക്കു് പരനാറി, നികൃഷ്ടജീവി, കുലംകുത്തി, വിവരദോഷി, പുഴുക്കുത്തു് മുതലായ ഉത്കൃഷ്ട മാർക്സിയൻ പദാവലികളുടെ അത്രയൊരു സാംസ്കാരിക മഹത്വം ഇല്ല എന്നതിനാൽ, സംസ്കൃതചിത്തരായ മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും “മനുക്ഷ്യരായ” മറ്റിനം സാംസ്കാരികനായികാനായകരും ആ പദങ്ങൾ ഒരിയ്ക്കലും ഉപയോഗിക്കാതിരിക്കുന്നതാണു് അവരുടെ പ്രൗഢിക്കും അന്തസ്സിനും ആഭിജാത്യത്തിനും നല്ലതു്.

എന്നിട്ടും, ഇപ്പറയുന്ന ഞാൻ എന്തിനാണു് ആയിനം വാക്കുകൾ ഉപയോഗിക്കുന്നതു് എന്നു് ചോദിച്ചാൽ, “തലയ്ക്കുമീതേ ശൂന്യാകാശം, താഴെ മരുഭൂമീ… തപസ്സുചെയ്യും വേഴാമ്പൽ ഞാൻ ദാഹജലം തരുമോ, ദാഹജലം തരുമോ? അഴലിൻ പഞ്ചാഗ്നി നടുവിൽ അഞ്ചിന്ദ്രിയങ്ങളും പുകയുമ്പോൾ തൊഴുകൈക്കുടം നീട്ടും ആത്മാവിലിത്തിരി തീർത്ഥജലം തരുമോ” എന്ന ശോകഗാനം ആലപിച്ചുകൊണ്ടു് കടാപ്പുറത്തുകൂടി സഖാവു് പരീക്കുട്ടിയെപ്പോലെ നരകത്തിലെ വറചട്ടിയിലേക്കു് പ്രേമതീർത്ഥാടനം ചെയ്യുന്ന എനക്കു് ഒരു കോപ്പും നോക്കാനില്ല. പക്ഷേ, നിങ്ങളുടെ കാര്യം അതല്ല. നിങ്ങൾ ദൈവമക്കളാണു്. ദൈവത്തിനു് നിങ്ങളെപ്പറ്റി ഒരു പ്ലാനുണ്ടു്. മക്കൾ അപ്പനെ ഒരിയ്ക്കലും നിരാശനാക്കരുതു്.

എന്റെ കാര്യത്തിലേക്കു് വീണ്ടാമതും തിരിച്ചുവന്നാൽ, മേയർ സഖാവു് “Beelzebub”-ന്റെ പ്രത്യയശാസ്ത്രപരമായ മേൽനോട്ടത്തിൽ, ഇടതു് സർക്കാരിന്റെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നുള്ള റിഫൈൻഡ് വെളിച്ചെണ്ണയിൽ, നരകത്തിലെ വറചട്ടിയിലിട്ടു് വറുത്തുപൊരിച്ചു് ശൈത്താനുകളാൽ അനിവാര്യമായും ഭക്ഷിക്കപ്പെടുമെന്നു് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം, അസന്ദിഗ്ദ്ധമായി, ബോദ്ധ്യപ്പെടുന്ന പ്രതികൂല സാഹചര്യങ്ങളിൽ, സഖാവു് ബിയേൽസിബബിനോടുള്ള ബഹുമാനസൂചകമായി, നല്ലതിൽ നാലുവാക്കു്, അഥവാ പുളിച്ചാർത്ത നാലുതെറി, ഒരു ജനകീയ “സ്റ്റാൻഡിങ് ഔവേഷൻ” എന്ന നിലയിൽ, പ്രാസഭംഗിയോടെ പാരായണം ചെയ്തു് പിശാചിന്റെ നരകത്തിലെ തിളയ്ക്കുന്ന എണ്ണയിലേക്കു് കുതിയ്ക്കുന്നതാണു് എന്റെ പ്രഖ്യാപിത നയവും രീതിയും.

“നീ നിന്റെ കമ്മ്യൂണിസ്റ്റ് ശത്രുക്കളെ സ്നേഹിക്കുക” എന്നു് ബൂർഷ്വാ കരിമണൽ കർത്താവു് ഊളകളായ നമ്മൾ മനിതരോടു് സ്പഷ്ടമായും കട്ടായമായും കല്പിച്ചിട്ടുമുണ്ടല്ലോ!

September 12 2024 12:41

“ലെഫ്റ്റ്-വിങ് എക്സ്ട്രീമിസ്റ്റ്” കാഴ്ചപ്പാടിൽ നിന്നു് വീക്ഷിക്കുമ്പോൾ, എൽ. ഡി. എഫ്. കൺവീനർ ടി. പി. രാമകൃഷ്ണൻ സഖാവു് മണിയാശാൻ സഖാവാണെന്നും, “റൈറ്റ്-വിങ് എക്സ്ട്രീമിസ്റ്റ്” കാഴ്ചപ്പാടിൽ നിന്നു് വീക്ഷിക്കുമ്പോൾ അദ്ദേഹം ഗോവിന്ദൻ മാസ്റ്റർ സഖാവാണെന്നും എനിക്കു് തോന്നുന്നു!

ഈ ദ്വന്ദ്വഭാവത്തെപ്പറ്റി ആരോഗ്യമന്ത്രിണി സഖാവു് വീണാന്റിയുടെ വിദഗ്ദ്ധാഭിപ്രായം ആരാഞ്ഞപ്പോൾ, പുള്ളിക്കാരി എന്നെ ഒത്തിരി വഴക്കു് പറഞ്ഞു. കാലാകാലങ്ങളിൽ വീക്ഷണകോണകം മാറ്റുന്ന കാര്യത്തിൽ മുങ്ങാത്ത കപ്പലിന്റെ കപ്പിത്താന്റേതുപോലത്തെ കരുതൽ ഞാൻ കാണിക്കുന്നില്ലെന്നും, ഒന്നായ നിന്നെയിഹ രണ്ടെന്നു് കണ്ടു് “Intel” ഉണ്ടാകാതിരിയ്ക്കാൻ, കാരണഭൂതസാമ്രാജ്യത്തിലെ പ്രഫുത്തരായ പ്രജകൾ അവരുടെ ചെറുപ്പകാലങ്ങളിലുള്ള ശീല 501 ബാർ സോപ്പുകൊണ്ടു് അലക്കി, പുരപ്പുറത്തു് വിശദമായി വിരിച്ചിട്ടു് ഉണക്കിയശേഷം വീണ്ടും ധരിക്കുകയോ, പിണറായി സർക്കാർ നൽകുന്ന സഹായധനം കൊടുത്തു് പുതിയ ഒരു ശീല വാങ്ങി പിണറായി സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം യഥാസ്ഥാനത്തു് ചാർത്തുകയോ ചെയ്യണമെന്നും സഖാവു് വീണാന്റി എന്നെ മാക്രിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വൈരുദ്ധ്യാത്മക-ഭൗതിക പശ്ചാത്തലത്തിൽ, സഭാപെണ്ണാടിന്റേതു് മാത്രമായ തൃക്കാലടികൾ ഊന്നിനിന്നുകൊണ്ടു് ബോധവത്കരിച്ചു.

പ്രേമമുള്ളിടത്തേ വഴക്കുള്ളൂ എന്ന ആത്യന്തിക പ്രപഞ്ചസത്യം സഖാവു് വീണാന്റി അതുവഴി എന്നെ വീണ്ടും ബോദ്ധ്യപ്പെടുത്തുകയായിരുന്നു! നന്ദി, സഖാവു് വീണാന്റീ, പെരുത്തു് പ്രത്യയശാസ്ത്ര നന്ദി!

ഒന്നായ കൺവീനർ സഖാവു് ടി. പി. രാമകൃഷ്ണനെ “രാമനും കൃഷ്ണനും” എന്ന ദ്വന്ദ്വമായി കാണുന്ന, ആർഷഭാരതീയവും ആദ്ധ്യാത്മികവുമായ ആർ. എസ്. എസ്. പരിപ്രേക്ഷ്യത്തിലേക്കു് ദൈവകൃപയാൽ ഇതുവരെ വഴുതിവീണിട്ടില്ലാത്ത ഒരു ഉത്തമ പിണറായിസ്റ്റെന്ന നിലയിൽ, ഭൗതികാത്മക സി. പി. ഐ. (എം.) പരിപ്രേക്ഷ്യത്തിൽനിന്നും എനിക്കു് കാടിയും തവിടും, പുല്ലും വൈക്കോലും സ്‌പെഷൽ ഐറ്റംസായി കിറ്റിനോടൊപ്പം ലഭിക്കാനുള്ള സാദ്ധ്യത താൻ തള്ളിക്കളയുന്നില്ലെന്നും, അതിനായി അടുത്ത എൽ.ഡി.എഫ്. യോഗത്തിൽ അതിശക്തമായി താൻ ശബ്ദമുയർത്തുമെന്നും സഖാവു് വീണാന്റി എനിക്കു് വാഗ്ദാനം നൽകുകയുണ്ടായി.

വീണാന്റി ദ ഗ്രെയ്റ്റ്! ദ വൺ ആൻഡ് ഓണ്ലി വീണാന്റി!! ജയ് ജയ് വീണാന്റി!!! ഹിപ്പ്, ഹിപ്പ്, ഹുറേയ്!!!!

[എൽ. ഡി. എഫ്. കൺവീനർ സഖാവു് ടി. പി. രാമകൃഷ്ണൻ ഈസ് ആൾസോ വെരി വെരി ഗ്രെയ്റ്റ്! ജസ്റ്റ് ലൈക്ക് ഓൾഡ് എൽ. ഡി. എഫ്. കൺവീനർ, “ലക്ഷ്മികാന്ത്-പ്യാരേലാൽ” ഫെയിം, സോറി, “മമ്മാലി-കുഞ്ഞാലി” ഫെയിം, വീണ്ടാമതും സോറി, “ജയരാജൻ-ജാവദേക്കർ” ഫെയിം സഖാവു് ഇ. പി. ജയരാജൻ, aka സഖാവു് ചിറ്റപ്പൻ!!]

September 12 2024 13:33

മത-, രാഷ്ട്രീയ-, സാംസ്കാരിക-, സാമ്പത്തിക ക്രിമിനലുകളെ സമൂലം ഗളഛേദം ചെയ്താൽ കേരളത്തിലെ ജനസംഖ്യ നാലിലൊന്നായി ചുരുങ്ങും.

September 12 2024 13:44

It’s Showtime! It’s Yechurytime!!

September 12 2024 14:07

ബ്രഹ്മാവിഷ്ണുശിവപാദം പൂകിയ മാർക്സിസ്റ്റ് ഭൗതികവാദി സഖാവു് സീതാറാം യെച്ചൂരിക്കു് തൊഴിലാളി വിപ്ലവരക്തപുഷ്പാഞ്ജലികൾ!!

September 13 2024 09:56

“അൻവറിൻ്റെ പരാതിയെപ്പറ്റി എനിക്കൊന്നും അറിയില്ല; പിന്നിൽ ഗൂഢാലോചന.” – എഡിജിപി.
“എനക്കറിയില്ല; എല്ലാം ഗൂഢാലോചന.” – മുഖ്യമന്ത്രി.

കുഞ്ഞാവയുടെയും വല്ല്യാവയുടെയും പാട്ടുകച്ചേരി ഒരുപോലിരിക്കുന്നു! ഒരമ്മ ഇരട്ടപെറ്റ അളിയന്മാർ!!

September 13 2024 10:25

വെള്ളിയാഴ്ചയും പതിമൂന്നാം തീയ്യതിയുമാണിന്നു്! ഈ ദിനം എന്തൊക്കെ ഭൂകമ്പങ്ങൾ ലോകത്തിൽ സംഭവിക്കുമെന്നു് ദൈവത്തിനു് മാത്രമേ അറിയൂ!

ഒന്നും മിണ്ടാതെ മൂടിപ്പുതച്ചു് കിടന്നുറങ്ങിയേക്കാം, മുഖ്യനെപ്പോലെ. ഉറക്കത്തിൽ ചത്താൽ ചത്തൂന്നു് അറിയണ്ടല്ലോ.

September 13 2024 12:40

“ഈ വൃത്തികെട്ട ഇൻഡിഗോ കമ്പനിയുടെ പ്ലെയിനിൽ ഞാനിനി യാത്ര ചെയ്യില്ല. ഈ കോർപ്പറേഷനെ എനക്കു് വേണ്ട. ഈ കമ്പനിയുടെ ഒരു ടിക്കറ്റും സൗജന്യവും എനക്കു് വേണ്ട. നെലവാരമില്ലാത്ത ഈ കമ്പനി എനക്കു് വെറുത്തുപോയി. ഞാൻ നടന്നു് പോയാലും യെവരുടെ വിമാനത്തിൽ കയറൂല, ഇനി.” – ചിറ്റപ്പൻ സഖാവു് അന്തക്കാലം.

ചിറ്റപ്പൻ സഖാവു് ഇന്തക്കാലം: “അന്നത്തെ ഭൗതികസാഹചര്യത്തിൽ ശരിയായിരുന്ന എന്റെ നിലപാടു് സഖാവു് യെച്ചൂരി നിര്യാതനായ ഇന്നത്തെ ഭൗതികസാഹചര്യത്തിൽ ശരിയല്ലാതായിത്തീർന്നതിനാൽ, എന്റെ സമരവും പ്രതിജ്ഞയും ഞാൻ ലംഘിക്കുന്നു, ലാൽ സലാം!!”

“വോക്കേ, കോമ്രേയ്ഡ്, യുവർ റിവൈസ്ഡ് ഡിസിഷൻ ടെംപൊററിലി സാങ്ക്ഷൻഡ് വിത്ത് പ്ലെഷർ! അഭിപ്രായവും, പ്രതിഷേധസമരവും, പ്രതിജ്ഞാബദ്ധതയും, തൊഴിലാളിവിപ്ലവവും, മാർക്സ്-എങ്ഗൽസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമൊന്നും ഇരുമ്പുലക്കയല്ല!” – പ്രഫുത്ത നവകേരള വിപ്ലവതൂറൽ ബസ് “സഹയാത്രികർ”.

[ഒരർത്ഥത്തിൽ സഖാവു് ചിറ്റപ്പൻ മഹാഭാഗ്യവാനാണു്: മേയറമ്മായീടെ തിരുവനന്തപുരത്തേതുപോലത്തെ ജലക്ഷാമം സഖാവു് ചിറ്റപ്പന്റെ കണ്ണൂർ പ്രദേശത്തും ഉണ്ടായിരുന്നെങ്കിൽ, പണ്ടെന്നോ ഒരു മൂച്ചിനു് ആവേശപൂർവ്വം ഛർദ്ദിച്ച വഹകൾ ഇതുപോലെ “വെള്ളം തൊടാതെ” വീണ്ടും മുണുങ്ങാൻ അസാമാന്യമായ മനക്കരുത്തും തൊലിക്കട്ടിയും വേണ്ടിവന്നേനെ! (ഒരു ഉത്തമ മാക്രിസ്റ്റ്-പിണറായിസ്റ്റിനു് ആവക skills ഇല്ല എന്നൊരർത്ഥം ഇപ്പറഞ്ഞതിനു് നൽകേണ്ടതില്ല. – എഡിറ്റർ, ഒപ്പു്)]

September 13 2024 13:31

ആങ്കർ: ഒരുവട്ടം ഒരു ലിറ്റർ തൂറുന്ന ഒരു മനിതൻ എത്രവട്ടം തൂറിയാലാണു് പത്തു് ലിറ്റർ ബക്കറ്റ് നിറയെ തീട്ടം കിട്ടുക?
ക്യാൻഡിഡെയ്റ്റ്: പത്തുവട്ടം.

ആങ്കർ: കറക്റ്റ്! ദ ക്യാൻഡിഡെയ്റ്റ് ഹാസ് വൺ ഹൺഡ്രഡ് പോയിൻ്റ്സ്!!

September 14 2024 15:00

“BA ബിരുദമില്ലാത്ത ആർഷോയ്ക്കു് മഹാരാജാസ് കോളെജിൽ MA-യ്ക്കു് അഡ്മിഷൻ!” – വാർത്ത

തൻ്റെ ജന്മദിനവിരുന്നിൽ, ഭാര്യ ഹെരോദ്യയുടെ ആദ്യവിവാഹത്തിലെ മകൾ ശലോമി ചെയ്ത നൃത്തത്തിൽ സന്തുഷ്ടനായ ഹെരോദാവു്, അമ്മയുടെ നിർദ്ദേശപ്രകാരം അവൾ ആവശ്യപ്പെട്ട യോഹന്നാൻ സ്നാപകൻ്റെ തല അവൾക്കു് സമ്മാനിച്ചതുപോലെ, ഒരു വെള്ളിത്താലത്തിൽ ഇരട്ടഡോക്ടറേറ്റ് സമർപ്പിച്ചു് ആദരിക്കാനും മാത്രം യോഗ്യതയും ജ്ഞാനവുമുള്ള “മുച്ചങ്കൻ” സഖാവു് ആർഷോയ്ക്കു് ഒരു പീറ MA ബിരുദം വേണമെന്നു് ആരെടേ പറഞ്ഞതു്? വെട്ടവനെ! തട്ടവനെ!!

ഇനി, ഭാഷാപരമായ അല്പസ്വല്പം ചെത്തിമിനുക്കലുകൾ ഒട്ടും അസ്ഥാനത്താവില്ല എന്നാണു് ഉന്നതവിദ്യാഭ്യാസ മന്ത്രി സഖാവു് ബിന്ദുവിൻ്റെ സൂക്ഷ്മനിരീക്ഷണമെങ്കിൽ, സഖാവു് ആർഷോയെ കൊടുങ്ങല്ലൂർ ഭരണിയിലും, ക്ലിഫ് ഹൗസ് എന്ന മാർക്സിയൻ മരപ്പട്ടി കൊളോസിയത്തിലും ഒന്നുരണ്ടുദിവസം സ്പെഷൽ അപ്രൻ്റീസായി അഴിഞ്ഞാടാൻ അനുവദിച്ചാൽ, ആയിടങ്ങളിൽനിന്നും പാറമടകളിൽ നിന്നെന്ന പോലെ കർണ്ണകഠോരമായി അനർഗ്ഗളം വിനിർഗ്ഗമിക്കുന്ന ആർഷഭാരതീയ വിജ്ഞാനങ്ങളിലും, മാക്രിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്ര മണി-പ്രവാളങ്ങളിലും, നാടൻഭാഷകളിലും വേണ്ടത്ര പ്രായോഗികസമ്പത്തു് കൈവരിക്കാവുന്നതല്ലേയുള്ളു!?

നവകേരള ഉന്നതവിദ്യാഭ്യാസ ഹബ്ബ് സിന്താവാ!!

September 15 2024 09:57

“ഞങ്ങൾ ജീവിക്കുന്നതു് മുഖ്യമായും ടൂറിസ്റ്റുകളെക്കൊണ്ടാണു്.” 🙂

September 15 2024 10:16

കെട്ട്യോൾ : “നീ എന്താ ഇപ്പോഴേ വീട്ടിൽ?”

കെട്ട്യോൻ: “എന്റെ ബോസ് പറഞ്ഞു, നരകത്തിലേക്കു് പോയി തുലയാൻ” 🙂

September 15 2024 10:31

“ഷിറ്റ്, മൊബൈൽ മറന്നു…..”

September 15 2024 10:53

Happy Onam to all my friends!

September 15 2024 11:39

“അവർ ഒരിക്കലും നിൻ്റെ പക്ഷത്തായിരുന്നില്ല; വിട്ടുപോകാനുള്ള ശരിയായ നിമിഷത്തിനായി അവർ കാത്തിരിക്കുക മാത്രമായിരുന്നു.”

September 15 2024 11:50

കുളിമുറിത്തട്ടുകളിലെ സ്ത്രീപുരുഷസ്ഥിതിസമത്വം! 🙂

September 15 2024 13:45

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും “1” പോലെ!

പിണുവില്ല മണിയില്ല, അൻവറില്ല ശശിയില്ല, ജലീലില്ല റസാഖില്ല, ചിന്തയില്ല, വീണയില്ല, ഷംസീറുമില്ല.

കരിമണൽ, മാസപ്പടി, പ്രൈസ് വാട്ടർ, മിനി കൂപ്പർ, ഡിപ്ലോമാറ്റിക് ഗോൾഡ് സ്മഗിൾ, ലൈഫ്മിഷൻ അഴിമതി, വെൻ്റിലേറ്റർ ബലാൽസംഗം, കോഓപ്രേറ്റീവ് പണം തട്ടൽ, ശൈലജീയ വർഗ്ഗീയത ഒന്നുമേയില്ല!!

(എന്തുകൊണ്ടെന്നാൽ, കൊടുംകാറ്റിൽ കൊതം തുറന്നു് പറക്കും മുതുകാരണഭൂതത്തിൻ്റെ കറുത്ത കൈകൾ ക്ലിഫ് ഹൗസ് തൊഴുത്തിലെ പശുക്കളുടെ പാലുപോലെ പരിശുദ്ധം പരിശുദ്ധം പരമശുദ്ധമാണു്!)

[അതുകൊണ്ടായിരിക്കണം, “ഈ മനോഹര (മാക്രിസ്റ്റ്-പിണറായിസ്റ്റ് മാസക്കർ) തീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി” എന്നു് സഖാവു് വയലാർ രാമവർമ്മ ഹൃദയഭേദകമായി ചോദിച്ചതു്.]

September 15 2024 14:04

അവൻ്റെ അമ്മേടെ മാർക്സിസം! അവൻ്റെ അപ്പൻ്റെ ലെനിനിസം!! അവൻ്റെ അമ്മായമ്മേടെ മാവോയിസം!!! അവൻ്റെ അമ്മായപ്പൻ്റെ ഒടുക്കത്തെ ചെഗുവിസം!!!!

September 15 2024 15:53

“ഞാനത്ര ചെറുതായിപ്പോയോ?” – സഖാവു് ഇ. പി. ജയരാജൻ മാദ്ധ്യമ പ്രതിനിധികളോടു്.

പൊതുവായ പ്രോട്ടോക്കോൾ അനുസരിച്ചു് മാ. പ്ര.കൾ മുഖത്തുനോക്കി സംസാരിച്ചതുകൊണ്ടു്, വല്ലിക്കാട്ടെ കേക്കിലെ കുഞ്ഞിക്കാട്ടി പ്ലം പോലുള്ള സഖാവു് ചിറ്റപ്പന്റെ പെറ്റി ബൂർഷ്വാ കുഞ്ഞൻതല മാത്രമേ മാ. പ്ര.കൾക്കു് കാണാൻ കഴിഞ്ഞിട്ടുണ്ടാവൂ.

മുൻപൊരിക്കൽ വിപ്ലവ സഖാവു് അരുന്ധതി റോയ് മല്ലു മാപ്രകളെ അനുഭവബദ്ധമായി വിലയിരുത്തിയതുപോലെ, “ഹൃദയത്തിലേക്കു്” സൂക്ഷ്മതീവ്രമായി നോക്കി സംസാരിച്ചിരുന്നെങ്കിൽ, അമിതാഹാരിയും, ബകരൂപിയും, ഭീമാകാരനും, കുഞ്ഞിത്തലയനുമായ സഖാവു് ചിറ്റപ്പന്റെ യഥാർത്ഥ വലിപ്പവും വലിപ്പും കാണാൻ മാ. പ്ര.കൾക്കു് കഴിഞ്ഞേനെ! (എന്നു് തോന്നുന്നു.)

September 16 2024 10:19

The poverty of the proletariat is the prosperity of the Communist Party and, as we see, very nourishing for the party functionaries.

(Image courtesy)

September 16 2024 10:28

“നീ വെള്ളത്തിൽ വീണാൽ നദിയെ കുറ്റപ്പെടുത്തരുതു്!” – കൊറിയൻ പഴഞ്ചൊല്ലു്

September 16 2024 10:56

“Me too, replied the Reverend Father.”

September 16 2024 11:48

Dear Kafka, you should have woken up first and then sleep, wake up again, sleep, wake up, sleep, etc. Your life would not have been so miserable then, I think . Life is never so miserable when you sleep. 🙂

September 16 2024 15:02

പിണറായിസ്റ്റുകളായ മരമാക്രികൾ മനുഷ്യരാണു് എന്ന തെറ്റിദ്ധാരണ മൂലമാണു് വയനാട്ടിൽ നടന്ന ഈ “ശവഭോജനത്തിൽ” ഗുരുതരമായ ഒരു പ്രശ്നമുണ്ടെന്നു് മരമാക്രിസ്റ്റുകളല്ലാത്ത മനുഷ്യർക്കു് തോന്നുന്നതു്.

മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് സുപ്രീം ഫ്യൂറർ സഹാവു് പിണറായി വിജയനെ കൊടുംകാറ്റിൽ പറക്കുന്ന ശവംതീനിക്കഴുകനായി വർണ്ണിക്കുന്ന കേവലം “തിര്യക്കുകളായ” നികൃഷ്ടജന്മങ്ങൾക്കു് ഒരിക്കലും ചിന്താശേഷിയുള്ള മനുഷ്യജീവികളാകാൻ കഴിയില്ല. അവനു്/അവൾക്കു്, പരമാവധി, കൊച്ചുകൊച്ചു്, കുഞ്ഞുകുഞ്ഞു്, മല്ലു സില്മാസാഹിത്യത്തിൽ പറഞ്ഞാൽ, “കുരുകുക്കുരുകുക്കുരു” കഴുകരും കാക്കകളും, പുഴുക്കളും പുൽച്ചാടികളും മാത്രമാകാനേ കഴിയൂ! അതാണവരുടെ മാക്രിസ്റ്റ് പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യാത്മക ഭൗതികഡെസ്റ്റിനി.

അതുകൊണ്ടാണു്, “മനുക്ഷ്യനാകണം, മനുക്ഷ്യനാകണം, ഉയർച്ച താഴ്ച്ചകൾക്കതീതമായ (ശവംതീനിക്കഴുക)സ്നേഹമേ, നിനക്കു് ഞങ്ങൾ പേരിടുന്നതാണു് മാർക്സിസം” എന്നു് മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റുകൾ, നസ്രാണി പെന്തെക്കൊസ്ത് പെസഹകളിൽ, വെള്ളവസ്ത്രധാരികളായ തമ്പേറടിഭക്തർ ലോകരക്ഷകനായ സഖാവു് യേശുവിന്റെ രണ്ടാമത്തെ വരവിനായി വലിയകൂട്ടം ഇടുന്നതുപോലെ, ചെംവസ്ത്രധാരികളായ പിണറായിഭക്തർ ചെംകൊടികൾ വീശി, ചെംബ്ലൗസുകൾ ചാർത്തി, പിണുവാതിരകൾ കളിച്ചു്, “പുഷ്പനെ അറിയാമോ, പുഷ്പനെ അറിയാമോ” എന്നും മറ്റും കണ്ടമാനം തൊണ്ട തുറന്നു് വിളിച്ചുകൂവി, അലമ്പുണ്ടാക്കി, ഈ ഭൂമിയിൽ കുറെക്കാലം ചുമ്മാ ജീവിച്ചു് ചത്തൊടുങ്ങാൻ മാത്രം ആഗ്രഹിക്കുന്ന സാമാന്യമനുഷ്യരുടെ സ്വൈരജീവിതം ആധാരഭൂതമായിത്തന്നെ അലങ്കോലപ്പെടുത്തുന്നതു്!

എന്തു് ചെയ്യുമെന്നു് പറ!!

ഈ ഭൂമിയിലെ സകലമാന ഇരുക്കാലികളും – “അത്തോപ്പൊളുത്തോ” എന്നു് തകർന്നു് വീഴാതെ, അഥവാ സഖാവു് ഐസക്ക് ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിനു് പരിക്കേല്പിക്കാതെ, മെക്കാനിക്കൽ ഇക്വിലിബ്രിയം നിലനിർത്തിക്കൊണ്ടു് രണ്ടു് കാലുകളിൽ നിവർന്നുനില്ക്കാനുള്ള ശേഷി നേടിയ മൊത്തം ജീവിവർഗ്ഗങ്ങളുമുൾപ്പെടെ – നിങ്ങളുടെ ഇങ്കിലാൻ ചിന്താവായും, സഖാവു് ചിന്തേച്ചീടെ ചങ്കിലാൻ ചൈനാവായും, താറാബിഷപ്പു് യോഹന്നാന്റെ ഹാലേൽ-ഉല്ലയ്യായും, സദാചാര മല്ലു സില്മക്കാരുടെ മലമേൽ-മല്ലയ്യായും, തലമുടി ഉസ്താദിന്റെ Allah-“who” akbar വിളിയും, മഹാത്മാ ഗാന്ധിയുടെ “റാം റാം” നിറജപവുമെല്ലാം, ഏറിയാൽ ഒൻപതോ പത്തോ ദശാബ്ദങ്ങൾ മാത്രം ദൈർഘ്യമുള്ള ജീവിതകാലം മുഴുവൻ ഞാനും നിരുപാധികമായി ആഘോഷിക്കണം, പ്രകീർത്തിക്കണം, അനുകരിക്കണം, പിൻതുടരണം, പിൻതുടരാൻ മറ്റു് മനുഷ്യജന്മങ്ങളെ ആഹ്വാനം ചെയ്യണം എന്നൊക്കെയാണു് നിങ്ങൾ എന്നോടു് ആവശ്യപ്പെടുന്നതെങ്കിൽ, അതിനു് ഈ ഒരു മറുപടിയേ എനിക്കുള്ളു:

“എനിക്കതിനു് മനസ്സില്ല മുതുമൈരേ! നീ പോയി, ഏതോ അമേരിക്കൻ ബൂർഷ്വാ ഒത്തിരി ചൂടൻപട്ടികളെ ഒറ്റയിരുപ്പിൽ വിഴുങ്ങിയതുപോലുള്ള, നിനക്കു് താങ്ങാൻ പറ്റുന്ന തരത്തിലുള്ള, കമ്മി ദേശാഭിമാനിപ്പത്രത്തിലെ ഊളവാർത്തകൾ കണ്ണൂരിലെ ബീഡി തെറുപ്പുകാരെ വായിച്ചുകേൾപ്പിച്ചു്, വിപ്ലവകരമായി വിജൃംഭിപ്പിച്ചു്, സ്വന്തം കാര്യം നേടുന്ന തരത്തിലുള്ള മറ്റു് വല്ല കൂട്ടിക്കൊടുപ്പു് പണിയും നോക്കു്!”

September 17 2024 09:13

വയനാടു് ദുരന്തത്തിൻ്റെ പേരിൽ പിണറായി കള്ളക്കണക്കുണ്ടാക്കിയേ എന്നാണു് മല്ലുക്കളുടെ നിലവിലെ നിലവിളി!

അല്ല, നിനക്കൊക്കെ ഇനി ശ്രീമാൻ ജോർജ് വാഷിങ്ടണെ കൊണ്ടെത്തരാം, മുഖ്യമന്ത്രിയായി!
എണീറ്റു് പോടാ അവിടന്നു്! ഓൻ്റെയൊരു മോഹമേ!!

September 17 2024 11:58

റിഗ്രെസീവായി സില്മ മെയ്ക്കുന്ന പ്രതിലോമകാരികളുടെ സംഘടനകളെ “പാഴകാട്ടി”, പ്രൊഗ്രെസീവായി ഫിലിം മെയ്ക്കുന്ന റീവിഷനിസ്റ്റുകളായ യുവതുർക്കികൾ മല്ലു സില്മാമേഖലയിൽ അഭൂതപൂർവ്വമായ രീതിയിൽ വിപ്ലവകരമായൊരു പുതിയ സംഘടന രൂപീകരിക്കാൻ പോകുന്നത്രെ!

താമസിയാതെ പ്രസവിക്കപ്പെടുമെന്നു് പ്രതീക്ഷിക്കപ്പെടുന്ന ആ നവോത്ഥാന മല്ലു സില്മാസംഘടനയ്ക്കു് യോഗ്യമായ നവീനനാമങ്ങൾ ക്ഷണിച്ചുകൊണ്ടു് തത്പരകക്ഷികൾ കണ്ടമാനം വിദേശനാണ്യം മുടക്കി മല്ലു “വാർത്താപ്പത്രങ്ങളുടെ” ഫ്രണ്ട് പേജിൽ നല്കിയ വർണ്ണശബളമായ പരസ്യങ്ങൾക്കു് ജനങ്ങളുടെയിടയിൽ നിന്നു് വൻപിച്ച പ്രതികരണം ലഭിച്ചതായാണു് അതേ മല്ലു ദിനപ്പത്രങ്ങൾതന്നെ അവയുടെ രണ്ടാം പേജിൽ കൊടുത്തിരിക്കുന്ന “ചൂടൻപട്ടി” വാർത്തയിൽനിന്നും, അഥവാ “ബ്രേയ്ക്കിങ് ന്യൂസിൽ” നിന്നും മനസ്സിലാക്കാൻ കഴിയുന്നതു്!

പ്രൊപോസ്ഡ് പേരുകളിൽ ചുരുക്കം ചിലതു് നവകേരളീയ പ്രഫുത്തരുടെ പൊതുവിജ്ഞാനത്തിനായി പൊതുജനസമക്ഷം ജന്മനാ നെന്മമരമായ നോം ദയവായി ഇവിടെ പങ്കുവയ്ക്കുന്നു:

“ഇടുക്കി ഗോൾഡ്, മരിയ ജുവാന, ഹാഷിഷ് ബൊട്സ്വാന, ശീലാവതി, ലജ്‌ജാവതി, നീലച്ചടയൻ, ക്യാനബിസ് ഇൻഡിക്ക, ക്യാനബിസ് സറ്റീവ, കൊട്ടോടി, ആനമയക്കി, നിലം മാന്തി, വെട്ടിരുമ്പു്, വട്ടം കറക്കി, തേരട്ട, എട്ടടി വീരൻ, … …!!!!!”

September 17 2024 12:21

വയനാടു് ദുരന്തത്തിന്റെ ഗുണപാഠം: കൂട്ടശവസംസ്കാരത്തിന്റെ ചുമതല ഒരിക്കലും കൊടുംകാറ്റിൽ പറക്കുന്ന ശവംതീനിക്കഴുകനെ ഏല്പിക്കരുതു്!

September 17 2024 13:14

As an ordinary Indian, if you talk sense to a Marxist, he will call you “Hindu cow dung”.

As an ordinary human being, if you talk sense to an Islamist, he will call you a “nullifidian”.

Our world is so seriously hopeless and utterly pathetic politically and religiously!

September 17 2024 14:17

“ആശാൻ ആശയഗംഭീരൻ, ഉള്ളൂർ ഉജ്ജ്വല ശബ്ദാഢ്യൻ, വള്ളത്തോൾ ശബ്ദസുന്ദരൻ!”

വോക്കേ കോമ്രേയ്ഡ്! വണ്ടർഫുൾ! അയാം റിയലി അമെയ്‌സ്ഡ്!! എവ്രി സച്ച് ഫിക്ഷണൽ ഹോക്കസ്-പോക്കസ് തിങ്സ് ത്രോസ് മി ഓഫ് ട്രാക്ക് എവ്രി റ്റൈം! ദെയർഫോർ യുവർ “ലോജിക്കൽ” ആർഗ്യുമെന്റ് അൺകണ്ടീഷണലി അക്സെപ്റ്റഡ്!!!

പക്ഷേ, ഈ പ്രപഞ്ചത്തെയും അതിലെ എണ്ണമറ്റ പ്രതിഭാസങ്ങളെയും മനസ്സിലാക്കാൻ ആവക ശബ്ദകോലാഹലങ്ങളൊന്നും മതിയാവില്ലല്ലോ സ്റ്റാ!

തന്മൂലം, സഖാവു് ആൽബെർട് കമ്യൂ പറഞ്ഞതുപോലെ, പരമാവധി അങ്ങേയറ്റത്തേയ്ക്കു് പോകാനാണു് എന്റെ തീരുമാനം. എന്നോടു് ഷമി!

September 17 2024 14:41

യാദൃച്ഛികമായി ഒരു ചാനലിൽ “നവയുഗ ചിക്കൻ നരേന്ദ്രൻ” എന്നു് വായിച്ചപ്പോൾ നാവിൽ സഖാവു് വീണാൻ്റിയുടെ മുങ്ങാത്ത കപ്പലിനു് പോകാനും മാത്രം വെള്ളമൂറി.
പക്കേങ്കി, “നവയുഗം രചിക്കാൻ നരേന്ദ്രൻ” എന്നാണു് സംഭവം എന്നു് സൂക്ഷ്മദർശനത്തിൽ മനസ്സിലായപ്പോൾ നനഞ്ഞ നാവു് ഡെക്കാൻ മരുഭൂമിപോലെ ഉണങ്ങി വട്ടുകടിച്ചുപോയി.

September 18 2024 09:47

എനക്കു് ഒന്നു് മൂത്രിക്കണം എന്ന ഡയലോഗ് ഒരു ഫ്യുണറൽ ഒറേറ്ററുടെ ഭാവഹാവാദികളോടെ പറഞ്ഞാൽ, മാപ്രകളോടുള്ള ചിറ്റപ്പന്റെ മറുപടിയായി.

September 18 2024 10:39

“നമുക്കു് ഒരു പുസ്തകം മാത്രമേയുള്ളു എന്നിരിക്കെ ഞാനെന്തിനു് പുസ്തകത്തട്ടു് ഇതിലും വലുതാക്കണം?”

(ആ ഒരു പുസ്തകം വിശുദ്ധ ബൈബിളോ, വിശുദ്ധ ഖുർആനോ, വിശുദ്ധ എന്തോന്നോ ആയിരിക്കണം.)

September 18 2024 11:13

“തങ്ങൾ ചിന്തിക്കുന്നതായാണു് ഒട്ടേറെ മനുഷ്യരും കരുതുന്നതു്. എന്നാൽ, തങ്ങളുടെ മുൻവിധികളെ പുനഃക്രമീകരിക്കുക മാത്രമാണു് യഥാർത്ഥത്തിൽ അവർ ചെയ്യുന്നതു്.” – Williams James

September 18 2024 11:43

I am not a slave. I am a believing Christian who is waiting for the return of Jesus Christ, who will redeem me today or tomorrow.

Remember that, you miserable, God-forsaken sinner!🙂

September 18 2024 12:22

“Clash of the Titans”: “Black Belt vs. Cat Belt!”

(Dear, one and only invisible God, how incommensurably wonderful is the ineffably intelligent human life that you have kindly given us! I thank you with all my heart and joy for this grace of yours!)

September 18 2024 13:34

പെയ്‌ജർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ ബാറ്ററികൾ (വിലകുറഞ്ഞവയിലേതു് പ്രത്യേകിച്ചും!) അമിതമായ ചൂടുകൊണ്ടോ മറ്റോ ചിലപ്പോൾ പൊട്ടിത്തെറിച്ചുകൂടെന്നില്ല. പക്ഷേ, ഒരു നിശ്ചിതസമയത്തു്, പറഞ്ഞൊത്തതുപോലെ എല്ലാംകൂടി ഒരുമിച്ചു് പൊട്ടിത്തെറിക്കുന്ന സ്വഭാവം അവയ്ക്കില്ല.

അതേസമയം, നിർമ്മാണശാലയിലോ, കസ്റ്റമേഴ്‌സിലേക്കുള്ള ട്രാൻസ്പോർട്ടേഷനിലോ ഒക്കെ പെയ്‌ജറുകളിൽ ശക്തമായ സ്ഫോടകവസ്തുക്കൾ തിരുകി പ്രിപ്പയർ ചെയ്താൽ സിഗ്നലുകൾ ഉപയോഗിച്ചു് അവയെ ആവശ്യാനുസരണം വേണ്ടസമയത്തു് പൊട്ടിത്തെറിപ്പിക്കാൻ കഴിയുകയും ചെയ്യും.

മനുഷ്യർ സാറ്റലൈറ്റുകളെ നിയന്ത്രിക്കുന്നതും ഭൂമിയിൽ ഇരുന്നുകൊണ്ടാണു്.

September 19 2024 11:21

ആലി ബാബയും 40 കള്ളന്മാരും!
പിണു വാവയും 40 സിപിഎം സഹയാത്രികരും!
പിണുവാതിരകളിക്കാരായ 40 വിപ്ലവ കന്യകകൾ!
മാർച്ച് പാരഡിക്കുന്ന 400 റെഡ് വോളൻറ്റിയേഴ്സ്! കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി!!

September 19 2024 11:32

മാതാപിതാക്കൾ പുത്രനോടു്: “നീ നിൻ്റെ മുറിയിൽ കഞ്ചാവു് വലിക്കാറുണ്ടോ?”

പുത്രൻ: “ഇല്ല!”

(ആ സമയത്തു് പുത്രമുറിയുടെ മൂലയിലെ വളർത്തുപൂച്ച!)

September 19 2024 12:28

“അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജ്ജി തള്ളി.”

ആ വാർത്ത കേട്ട “ഷഡ്ഢി രാജു”: “ഗോതമ്പിൽ” ഷുക്കൂറിനെയാണു് ലക്ഷ്യമിട്ടതു് എന്ന “സംശയ” നമ്പരുമായി ശ്രീമതി-ബാലൻ “റിവിഷൻ ബഞ്ചിനെ” സമീപിക്കൂ, തൊഴിലാളിവിപ്ലവ തീപ്പന്തങ്ങളേ!!

September 19 2024 12:59

“തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി നൽകിയിരുന്ന ലഡുവിൽ YSRCP കോൺഗ്രസ് ഭരണകാലത്തു് മൃഗക്കൊഴുപ്പു് ചേർത്തിരുന്നു.” – ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.

ഗംബ്ലീറ്റ് വെജിറ്റേറിയനായി നിർവാണമടയാമെന്നു് മോഹിച്ച ലഡുക്കൾക്കു് തിരുപ്പതിയായിക്കാണണം!

September 20 2024 10:22

മണ്ണാറശ്ശാലയിൽ ഉരുളിയോ, മരപ്പട്ടിശ്ശാലയിൽ ബിരിയാണിച്ചെമ്പോ കമിഴ്ത്തി ഭൂജാതനാകുന്ന ആൺകുരുന്നിനു് “ആയുർ ശശി” എന്നു് പേരിട്ടാൽ, ആയുർവ്വേദകൃപയാൽ ആയുരാരോഗ്യങ്ങളും, കാരണഭൂതകരുണയാൽ ശശിമൂർത്തീഭാഗ്യവും, എൽഡിഎഫിൽ സ്ഥാനമാനങ്ങളും ഉറപ്പു്.

September 20 2024 10:22

Sure! The cat completed her acting training in Mollywood and was even an honorary member of AMMA until recently.

September 20 2024 11:48

You and your stupid science and technology! Documenting a woman’s beauty before and after pooping for eternity is much, much more important, man!!

September 20 2024 12:50

“Policy statement” to all my Facebook friends and followers:

If you can benefit in any way from the things I write on Facebook, then and only then, continue reading me. Otherwise, please ignore me completely! Don’t worry about what I would think of your own decision.

I would be happy if you stayed with me. But I won’t be sad if you leave me either, because I’ve come to the point where I can think that you have your reasons for leaving me.

It is important to me that you do not waste your time on “useless” things, at least not on the things that I could also be held responsible for.

I am pretty sure that you can spend your time on much more valuable and interesting things.

Thank you for your loving cooperation and understanding!

September 20 2024 13:26

ബോചെയുടെ “കുന്തിക്കു്” പിന്നാലെ മൈക്കും നീട്ടി നിരങ്ങുന്ന പാവം “മാപ്രകളെ” കുറ്റപ്പെടുത്തുന്ന “ബംബർ ഫൺ ഫുത്തിശീവി” മല്ലുക്കളോടാണു്:

“നിൻ്റെയൊക്കെ ഏതു് വ്യവസായശാലയിലാണു്, ഏതു് തൊഴിൽമേഖലയിലാണു്, പ്രായപൂർത്തി ആകുന്ന മലയാളിയുവത്വത്തിനു് അന്തസ്സോടെ അദ്ധ്വാനശേഷി വിറ്റു് ഉപജീവിക്കാനുള്ള അവസരം നിങ്ങൾ ഒരുക്കിയിരിക്കുന്നതു്, മലമൈരുകളേ?”

September 20 2024 13:41

ഭാരതീയമോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു ആദ്ധ്യാത്മികതയ്ക്കു് “ശാസിക്കുന്ന ശാസ്ത്രത്തിലല്ലാതെ”, യഥാർത്ഥ സയൻസിൽ ഒരു മൈരും തപ്പാനില്ല.

September 20 2024 15:24

പിണറായി വിജയനെ ഇടതുപക്ഷമുഖ്യമന്ത്രി എന്നു് വിളിച്ചു് അഞ്ചു് മിനിട്ടിനുള്ളിൽ അതിശക്തമായ മൗത്ത് വാഷ് സൊല്യൂഷൻകൊണ്ടു് വായ കുലുക്കി ഉഴിഞ്ഞില്ലെങ്കിൽ, മാരകമായ ഓറൽ ക്യാൻസർ വരാനുള്ള സാദ്ധ്യതയുണ്ടു്.

September 21 2024 09:24

“തോമസ് കെ. തോമസ് നമ്മെ നയിക്കും.”

പേരിൻ നടുവിൽ “കെ” ഉള്ളവനേ, കേരളനാടിൻ നായകനേ എന്നു് വിശുദ്ധ തോമാശ്ലീഹാ വിളിച്ചവൻ ഇവൻ തന്നെ!

September 21 2024 10:00

“It only takes one minute to start a venture in Kerala.” – Minister for law, Industries and Coir Shri P. Rajeev

Be very careful with populist parties and politicians who offer seemingly simple but essentially wrong solutions!

September 21 2024 10:13

The difference between Pinarayi Vijayan (PV) and PV Anvar (PVA) is exactly the same as the difference between plague and cholera.

September 21 2024 10:31

“കുറുക്കൻ കള്ളക്കഥകൾ പറയുന്നു, ആടു് അവ പ്രചരിപ്പിക്കുന്നു, കഴുത അവ വിശ്വസിക്കുന്നു.”

(പാർട്ടി നേതാവു് പ്രസംഗിക്കുന്നു, പാർട്ടിപ്പത്രം അതു് പ്രചരിപ്പിക്കുന്നു, പാർട്ടി അടിമകൾ അതു് വിശ്വസിക്കുന്നു.)

September 21 2024 11:36

കഞ്ചാവടിച്ചോ, മദ്യപിച്ചോ, “ഒന്നായ നിന്നെയിഹ രണ്ടെന്നു് കണ്ടു് Intel ഉണ്ടായാൽ”, “ദ്വൈതവും അദ്വൈതവും” ചേർത്തിണക്കി വ്യാഖ്യാനിക്കാം.
ഒന്നായ നിന്നെ മൂന്നെന്നു് കണ്ടാൽ, ത്രിമൂർത്തികളെ വലിച്ചിഴച്ചു് തലമുടിപോലെ മെടഞ്ഞുകെട്ടാം.
ഒന്നായ നിന്നെയിഹ “പത്തായത്തിൽ” കണ്ടാൽ, ദശാവതാരങ്ങളെ കൂട്ടിക്കെട്ടി ന്യായീകരിക്കാം. പക്ഷേങ്കി, ആവക അധരവ്യായാമങ്ങൾകൊണ്ടു് എന്തു് നേടാൻ കഴിയുമെന്നു് ദൈവത്തിനുമറിയില്ല.

September 21 2024 11:48

“അന്ന വിചാരം മുന്നെ വിചാരം, നിന്നെ വിചാരം പിന്നെ വിചാരം.” – പഴഞ്ചൊല്ലു്.

“എന്നെ വിചാരം മുന്നെ വിചാരം, അൻവർ വിചാരം പിന്നെ വിചാരം.” – പിണുചൊല്ലു്.

September 22 2024 10:20

ശശിയെ വിമർശിക്കുമ്പോൾ ചൂടാകുന്ന ശശിപാലകർക്കും ബാധകം.

September 22 2024 11:28

“തിരുത്തിയില്ലെങ്കിൽ അൻവറിനെ കൈവിടും.” – സിപിഐ (എം)

മനുക്ഷ്യരായവർ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ജനത്തോടു് വിളിച്ചുപറഞ്ഞാൽ ആർക്കായാലും ദേഷ്യം വരും. മുൻപൊക്കെ, ഇന്നോവ -1, വെട്ടു് – 51 എന്നതായിരുന്നു പാർട്ടിയുടെ കർശന എസ്റ്റിമേറ്റും ആക്ച്വൽസും! അതുവച്ചു് നല്ല പുരോഗമനമുണ്ടു്.

September 22 2024 12:57

ലോജിക്കൽ തിങ്കിങ് അനിവാര്യമായ ഏതെങ്കിലും ഒരു വിഷയത്തിൽ ആക്കഡമിക് ടൈറ്റിലുള്ള ഒരു വ്യക്തി മാർക്സിസം സാമൂഹികപ്രശ്നങ്ങളുടെ ഒരു സൊല്യൂഷനായി ഇന്നും കരുതുന്നുണ്ടെങ്കിൽ, ആ ബിരുദവും, അതു് നൽകിയ സർവ്വകലാശാലയുടെ അംഗീകാരവും തത്ക്ഷണം റദ്ദാക്കപ്പെടേണ്ടതുണ്ടു്.

September 22 2024 14:26

നേരാങ്ങള സഖാവു് ശശിയോടു് സഖാവു് ഉണ്ണിയാർച്ച: “നേരാങ്ങളേ, ഈ വരത്തൻ അൻവർ ചെർക്കൻ എന്റെ പൊന്നരഞ്ഞാണത്തിൽ പിടിച്ചു് വലിക്കുന്നു.”

നേർപെങ്ങൾ സഖാവു് ഉണ്ണിയാർച്ചയോടു് നേരാങ്ങള സഖാവു് ശശി: “അതേ തീവ്രതയോടെ അവന്റെ സുന്നത്തിൽ പിടിച്ചു് വലിക്കുമെന്നു് നീ അവനെയും ഭീഷണിപ്പെടുത്തിയേക്കു്.”

അതുകേട്ട സഖാവു് ഉണ്ണിയാർച്ച അരഞ്ഞാണം വലിക്കാരനായ അൻവർ ചെർക്കനോടു്: “ടെർക്കാ, ഞാൻ നിന്റെ സുന്നത്തിൽ പിടിച്ചു് തീവ്രമായി വലിക്കൂട്ടോ!”

ഭീഷണി കേട്ടതോടെ അൻവർ ചെർക്കൻ വജ്രഖനനത്തിനായി പെട്ടിയും കിടക്കയുമെടുത്തു് ആഫ്രിക്കയിലേക്കു് സ്കൂട്ടായി.

ശുഭം.

September 23 2024 10:46

“സിപിഎമ്മിൻ്റെ ഒരു സംസ്ഥാനക്കമ്മിറ്റിയംഗം തെറ്റു് ചെയ്യില്ല.” – പത്രസമ്മേളനത്തിൽ സഖാവു് എ. വിജയരാഘവൻ സഖാവു് പി. ശശിക്കു് സത്യവാങ്മൂലരൂപത്തിൽ നൽകിയ ക്ലീൻ ചിറ്റ്.

ഒരു സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗമായിരുന്നെങ്കിൽ മാർപ്പാപ്പയെയോ, പി. ശശിയെയോ ഒക്കെപ്പോലെ അപ്രമാദിയായി (infallible) വാണരുളാമായിരുന്നു.

പക്ഷേ, എൻ്റെ portfolio-യിൽ “celebacy” ഇല്ലാത്തതുകൊണ്ടു് വിശുദ്ധ മാർപ്പാപ്പയോ, “kleptomania” ഇല്ലാത്തതുകൊണ്ടു് വിശുദ്ധ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗമോ ആകുന്ന കാര്യം മിക്കവാറും “Fata Morgana” ആയി ഒടുങ്ങാനാണു് സാദ്ധ്യത.

അങ്ങേയറ്റം പ്രതികൂലമായ ഈ സാഹചര്യത്തിൽ, പാർട്ടിയുടെ റാലികളിൽ മുദ്രാവാക്യം വിളിച്ചും കൊടിപിടിച്ചും, ജാമ്യം കിട്ടി പുറത്തിറങ്ങുന്ന പൾസറുകൾക്കു് രക്തഹാരങ്ങൾ ചാർത്തിയും കിട്ടുന്ന ചിക്കിലികൊണ്ടു് കഞ്ഞി കുടിക്കുകയല്ലാതെ മറ്റു് വഴികൾ വിപ്ലവാകാശത്തിൽ ഞാൻ കാണുന്നില്ല.

ശശി വാ പൊളിക്കുന്നതു് കണ്ടു് ശിശു വാ പൊളിച്ചാൽ കടവാ കീറിപ്പോകും.

September 23 2024 12:06

“പാർട്ടി മെമ്പറായാലും അനുഭാവിയായാലും ബന്ധുക്കളായാലും ആരായാലും കൊള്ളാം, ശത്രുക്കൾക്കു് പാർട്ടിയെ കൊത്തിവലിക്കാൻ എറിഞ്ഞുകൊടുക്കരുതു്. അതു് ശരിയല്ല. കാരണം, ഈ പാർട്ടി ഞങ്ങളുടെ (സോറി, നാക്കുപിഴ), നിങ്ങൾ ജനങ്ങളുടെ പാർട്ടിയാണു്. ഈ പാർട്ടി തൊഴിലാളികളുടെ, (എന്നെപ്പോലെ എകെജി സെന്ററിൽ കുത്തിയിരുന്നു് ഓരോ വെടിപടക്കത്തിലും തീവ്രമായി കുലുങ്ങിക്കുലുങ്ങി) അദ്ധ്വാനിക്കുന്നവരുടെ പാർട്ടിയാണു്.” – പി. കെ. ശ്രീമതി ടീച്ചർ

ക്രൂരമായി കൊത്തിവലിക്കുന്ന ഹിംസാത്മക ആത്മീയവാദികളാൽ ചുറ്റപ്പെട്ടവരാണു് സാറമ്മേ, വൈരുദ്ധ്യാത്മക ഭൗതികവാദികളായ നമ്മൾ പാവം മാർക്സിസ്റ്റുകൾ! സഖാവു് വീണാന്റിയുടെ കപ്പൽ മുക്കും കൊടുംകാറ്റിൽ ചെങ്കണ്ണുകളുമായി പറക്കുന്ന ശവംതീനിക്കഴുകന്മാർ, മണ്ണിൽമുളച്ച, സമൂലം കരിച്ചുകളയുന്ന സൂര്യന്മാർ, തൊഴിച്ചു് തെറിപ്പിക്കും കുതിരകൾ, പിടിച്ചു് തിന്നും ഭൂതങ്ങൾ, തേച്ചുവച്ച ഷർട്ടിൽ മൂത്രിക്കും മരപ്പട്ടികൾ, എന്നുവേണ്ട, എവിടെത്തിരിഞ്ഞൊന്നു് നോക്കിയാലും അവിടെല്ലാം കൊത്തിവലിക്കാരും സ്ത്രീപീഡകരും ബാലപീഡകരും മാത്രം!

ഈ കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായിപ്പോയി എന്നതിന്റെ മാത്രം പേരിൽ ഇത്രത്തോളം തീവ്രത കൂടിയ പീഡനങ്ങൾ നേരിടേണ്ടിവരുന്ന അവശരും ആർത്തരും ആലംബഹീനരുമായ നമ്മൾ പിണറായിസ്റ്റുകളുടെ സങ്കടമാരറിവാൻ? യഹൂദർ നേരിട്ടിട്ടുണ്ടോ ലോകചരിത്രത്തിൽ ഇമ്മാതിരിയുള്ള പീഡനങ്ങൾ?

ജീവിതമാണത്രെ, ജീവിതം! സഖാവു് മാർക്സിന്റെ സ്ഥിതിസമത്വത്തിൽ അധിഷ്ഠിതമായ ഒരു മധുരമനോജ്ഞ സ്വസ്ഥജീവിതം നമുക്കു് എന്നു് കരഗതമാകുമോ ആവോ!

കാൾ മാർക്സ് മൂത്താപ്പയോടു് മനമുരുകി, കരളുരുകി, കുണ്ഡലിനിയുരുകി, മുട്ടിപ്പായി പ്രാർത്ഥിച്ചേക്കാം! അതല്ലാതെ എന്താ ഇപ്പൊ ചെയ്ക?!

P. S.

[“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ” എന്ന കവിവചനത്തെ സാക്ഷാത്കരിക്കുന്നതിനായി “പിണു-ശശി-അജിത്കുമാർ ത്രിമൂർത്തികൾ”, “സംഭവാമി യുഗേ യുഗേ” എന്ന ആർഷഭാരത ആദ്ധ്യാത്മിക സിദ്ധാന്തപ്രകാരം, ഏകാദശാവതാരമായി നവകേരളത്തിൽ “അവരാതിച്ചിരിക്കുന്നു” എന്ന ബ്രേക്കിങ്‌ ന്യൂസിൽ പ്രഫുത്ത മല്ലുക്കൾക്കു് ഒടുക്കത്തേതായ ഒരു പ്രതീക്ഷയുണ്ടെന്ന കരക്കമ്പി ഞാനിവിടെ മറച്ചുവയ്ക്കുന്നില്ല.]

September 23 2024 12:41

“മുഖ്യമന്തിയെ പൊട്ടക്കൊളത്തിൽ ചാടിക്കാനാണു് ശശിയെപ്പോലുള്ളവർ ശ്രമിക്കുന്നതു്.” – ജനാബ് അൻവർ സഖാവു്

ആയുഷ്ക്കാലമാകെ പൊട്ടക്കൊളത്തിലായിരുന്ന ഒരു മരമാക്രിയെ ഏതു് പൊട്ടക്കൊളത്തിലേക്കു് ചാടിക്കാൻ? ഏറിയാൽ, അവിടെക്കിടന്നു് ഒന്നു് ചാടാം! വയസ്സാൻ കാലത്തെ തുള്ളിച്ചാട്ടത്തിൻ്റെ പാടു് ഒരു മയോ ക്ലിനിക്കു് വെറ്റെറനേ അറിയൂ.

September 23 2024 13:35

“പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ, തട്ടിൻപുറത്താഖു മൃഗാധിരാജൻ‍.”

മോഷ്ടാക്കളിൽ മാക്രി ഉഗ്രപ്രഭാവാൻ, ഭൂതങ്ങളിൽ ഭൂതം കാരണഭൂതം!

September 23 2024 14:11

From my wanderings in the past…

https://tinyurl.com/53resr7d

September 23 2024 14:34

സ്വാഭാവികമരണം സംഭവിക്കുന്നതിനു് മുൻപേ, “കൊടി”, “പൾസർ” ഇത്യാദി സുനികളെക്കൊണ്ടു് വിപ്ലവകരമായി അരുങ്കൊല ചെയ്യിച്ചിരുന്നെങ്കിൽ, ഒരു രക്തസാക്ഷിയെ കിട്ടുമായിരുന്നല്ലോ എന്നു് നിരാശപ്പെടുന്ന മാക്രിസ്റ്റ് മൈരുകളോടല്ലാതെ, മറ്റാരോടാണു് സഖാവു് എം. എം. ലോറൻസിൻ്റെ “വിൽപ്പത്രത്തെപ്പറ്റി” മലമൈരുകളായ മല്ലുക്കൾ ചർച്ച ചെയ്യേണ്ടതു്?!

September 23 2024 15:12

വർത്തമാനിക്കാനായി വാതുറക്കാൻ കഴിയുന്ന സകലമാന മല്ലുക്കളും നവോത്ഥാന നായകരാണു്! – അഥവാ, എന്നാണു് അവരുടെ ഉത്തമബോദ്ധ്യം.

September 23 2024 17:09

പിണറായി സഹാവേ, നുണ പറയൽ നീചമായ ഒരു ഗുണമാണു്. എന്നിരിക്കിലും, ഒരുവൻ/ഒരുവൾ അറ്റകൈ എന്ന നിലയിൽ, നിലനില്പിനായി, അല്ലറ ചില്ലറ നുണകൾ പറയുന്നതു് ഒരു പരിധിവരെ എങ്ങനെയെങ്കിലും മനസ്സിലാക്കാം.

പക്ഷേ, തന്നോടുതന്നെ പച്ചനുണപറയുന്നവൻ, അഥവാ ഇന്നലെവരെ താൻ വലിയവായിൽ തപ്പുകളാലും ചതുരത്തപ്പുകളാലും പ്രഘോഷിച്ചിരുന്നതിനു്, താൻ പ്രതിനിധീകരിച്ചിരുന്നതിനു്, പ്രതിരോധിച്ചിരുന്നതിനു്, പ്രശംസിച്ചിരുന്നതിനു്, വിലമതിച്ചിരുന്നതിനു് കടകവിരുദ്ധമായ കാര്യങ്ങൾ, ഉറങ്ങിയുണർന്നു്, അടിവസ്ത്രം പോലും മാറാതെ ഇന്നു് ആത്യന്തികസത്യം എന്ന നിലയിൽ പൊതുജനമദ്ധ്യേ ആലപിക്കുന്നവൻ കേവലം ഒരു നുണയനല്ല, എല്ലാം തികഞ്ഞ ഒരു പരമ നീചനാണു്, ഒരു പക്കാ ക്രിമിനലാണു്! നിങ്ങളുടെതന്നെ ഭാഷയിൽ പറഞ്ഞാൽ, ഒരു പരനാറിയാണു്, നികൃഷ്ടജീവിയാണു്, കുലംകുത്തിയാണു്, വിവരദോഷിയാണു്!!

September 23 2024 17:20

ഉണ്ടയുള്ളതും പ്രവർത്തനക്ഷമവുമായ ഒരു തോക്കു് ധാരാളം! നിൻ്റെ തിരുനെറ്റിയോടു് ചേർത്തുവച്ചു് കാഞ്ചി വലിച്ചേക്കുക! നിൻ്റെ സാമാന്യബുദ്ധിയെ ഒരു ഊള പ്രത്യയശാസ്ത്രത്തിനു് പണയപ്പെടുത്തിയതിനു് നിനക്കു് സ്വയം നൽകാൻ കഴിയുന്ന ഏറ്റവും ചെറിയ ശിക്ഷയാണതു്!

September 24 2024 11:36

സഖാവു് സീതാറാം യെച്ചൂരിയുടെ നിര്യാണം മൂലം സംജാതമായ ഒഴിവിലേക്കു് ഒരു ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുക എന്ന Sisyphean task സിപിഎമ്മിനെ ഒരുതരം “agony of choice” അവസ്ഥയിൽ എത്തിച്ചിരിക്കുകയാണത്രെ! ആ അത്യുന്നത പദവിക്കു് യോഗ്യതയും അർഹതയുമുള്ള അനേകരുള്ളതിനാൽ, അവിടെ ആരെ പ്രതിഷ്ഠിക്കുമെന്നതു് പാർട്ടിക്കു് ഒരു തലവേദനയാകുന്നതു് സ്വാഭാവികം.

മുതിർന്ന സെമെസ്റ്ററുകളിൽ, എം. എ. ബേബി, എ. വിജയരാഘവൻ, വി. ശിവൻകുട്ടി, ഇ. പി. ജയരാജൻ, എം. വി. ഗോവിന്ദൻ, എം. എം. മണി, ഭീമൻ രഘു, പി. കെ. ശ്രീമതി, കെ. കെ. ശൈലജ തുടങ്ങിയ എന്തിനും പോന്ന അതികായരുടെ ഒരു നിരതന്നെയുണ്ടു് പാർട്ടിയിൽ.

ഇനി, അത്രയ്ക്കൊരു മൂപ്പു് വേണ്ട എന്നാണെങ്കിൽ, ജോൺ ബ്രിട്ടാസും, വീണ ജോർജ്ജുമുണ്ടു്. അല്പംകൂടി ഇളപ്പം മുഷിയില്ല എന്നാണെങ്കിൽ, ഏതു് കാറ്റിലും കോളിലും പാർട്ടിയെ നയിയ്ക്കാൻ സർവ്വഥാ യോഗ്യയായ ഡോക്ടർ ചിന്ത ജെറോമുണ്ടു്. തീരെ കിളുന്തു് മതിയെന്നാണെങ്കിൽ, സുസ്മിതവദനൻ ജെയ്ക്ക് സി. തോമസും, വിശാലഹാസിനി ആര്യാ രാജേന്ദ്രനുമുണ്ടു്.

ചാനൽ ചർച്ചകളിൽ അൺബീറ്റബിൾ വാഗ്മിത്വം തെളിയിച്ച പരിണത പ്രജ്ഞരെയാണു് കൂടുതൽ പഥ്യമെങ്കിൽ, റജി ലൂക്കോസ്, ആയുർ ബിജു, കെ. അനിൽകുമാർ, എം. എസ്. അരുൺകുമാർ, സൗമ്യശീലൻ ബി. എൻ. ഹസ്കർ, കുത്തും കോമയുമില്ലാതെ വാദിക്കുന്ന ഡോക്ടർ ബി. ജയരാജ് മുതലായവരുടെ ഒരു പട തന്നെയുണ്ടു് പാർട്ടിക്കു് ബാരക്സിൽ.

അതൊന്നും ശരിയാവില്ല, തീർത്തും എക്സോട്ടിക്കായതേ വേണ്ടൂ എന്നതാണു് നിലപാടെങ്കിൽ, പാർട്ടിയുടെ പരമാധികാരിയായ ഭൂതത്തെ പിതൃതുല്യനായിക്കരുതി നിധിപോലെ കാത്തുസൂക്ഷിക്കുന്ന ജനാബ് പി. വി. അൻവർ സഖാവുണ്ടു്.

സിപിഐ (എം) എന്ന പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി എന്ന ഒരേയൊരു സ്ഥാനത്തിനു് യോഗ്യതയുള്ള അനേകരിൽ ചുരുക്കം ചിലർ മാത്രമാണിതെന്നോർത്താലേ പാർട്ടി നേരിടുന്ന “agony of choice”- ന്റെ തീവ്രത മനസ്സിലാകൂ!

ലോട്ടറി ടിക്കറ്റുകൾ പോലെ, എല്ലാറ്റിനെയും ഒരു വലിയ വീപ്പയിലിട്ടു് കറക്കി, “കൺകെട്ടു്” നീതിദേവതയെക്കൊണ്ടു് അതിൽ നിന്നും ഒരാളെ പെറുക്കിയെടുപ്പിക്കൽ മാത്രമേ നടക്കുന്ന കാര്യമായിട്ടുള്ളു എന്നു് തോന്നുന്നു.

അനേകം ദുരന്തങ്ങളിലൂടെ നിരങ്ങി സ്വയം ഒരു ദുരന്തമായി മാറി, ദേഹം മുഴുവൻ തഴമ്പുവീണ പാർട്ടി ഈ ദുരന്തവും കൂളായി അതിജീവിക്കും എന്ന കാര്യത്തിൽ എനിക്കു് സംശയമേതുമില്ല.

September 24 2024 12:09

“പൊലീസ് സേനയുടെ മനോവീര്യം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കത്തോടു് യോജിക്കാൻ കഴിയില്ല.” – മുഖ്യമന്ത്രി പിണറായി

മനഃശാസ്ത്രമാണു് അദ്ദ്യത്തിൻ്റെ കേളികാനനം. “മനോവീര്യം”, “മനോനില”, “മാനസീകാവസ്ഥ” ഇത്യാദി വിഷയങ്ങളിൽ കണ്ടമാനം ഡോക്ടറേറ്റുകൾ മടിയിലുള്ളവനാണു് കക്ഷി.

September 24 2024 15:10

സഖാവു് എം. എം. ലോറൻസിന്റെ മൃതശരീരത്തിനായുള്ള പിടിവലിയും, സി. പി. ഐ. (എം) എന്ന പ്രാകൃത പാർട്ടിയുടെ നിലപാടും:

മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര അടിമത്വം വഴി മനസ്സു് പൂർണ്ണമായും മരവിച്ചിട്ടില്ലാത്ത സാധാരണ മനുഷ്യർക്കു് ബന്ധുക്കളുടെ മരണം ഒരു നിയമവിഷയമല്ല, ഒരു മാനുഷികവിഷയമാണു്, ഒരു വൈകാരികവിഷയമാണു്. ആ യാഥാർത്ഥ്യം ബഹുമാനപുരസ്സരം, ആദരപൂർവ്വം അംഗീകരിക്കുക എന്നതാണു് വിവേകമുള്ള മനുഷ്യർ ചെയ്യേണ്ടതു്.

മരണാനന്തരം തന്റെ ശരീരത്തിനു് എന്തു് സംഭവിക്കണം – സംസ്കരിക്കപ്പെടണമോ പഠനങ്ങൾക്കായി വിട്ടുകൊടുക്കണമോ – എന്ന കാര്യം ഒരു വ്യക്തി ജീവിതകാലത്തു് രേഖാമൂലം ഉറപ്പുവരുത്തേണ്ടതുണ്ടു്. അങ്ങനെ ചെയ്യാതിരുന്നാൽ, ചെയ്യാൻ കഴിയാതെ പോയാൽ, അതു് എന്തു് കാരണത്താലായാലും, അതുപോലൊരു സന്ദിഗ്ദ്ധ സാഹചര്യത്തിൽ, സാധാരണഗതിയിൽ സമൂഹത്തിൽ ആചരിക്കപ്പെടുന്ന സാമാന്യമായ ശവസംസ്കരണ രീതികൾ അവലംബിക്കുക എന്നതാണു് ഏറ്റവും കരണീയമായതു്.

അതിനു് വിരുദ്ധമായ രീതിയിലുള്ള ഒരു നടപടി സ്വീകരിക്കാൻ, ആ വ്യക്തി ജീവിതകാലത്തു് ഒരാളോടോ, മറ്റൊരാളോടോ നടത്തിയ, പരസ്പരവിരുദ്ധമായ പ്രസ്താവനകളുടെ (statement against statement) നിയമപരമായ വലിഡിറ്റി biased അല്ലാത്ത നിയമവിദഗ്ദ്ധരാൽ കൂലങ്കഷമായി പരിശോധിക്കപ്പെടേണ്ടതുണ്ടു്.

പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്ന ആ രണ്ടു് വ്യക്തികളിൽ ഒരു വ്യക്തിയുടെ വിശ്വാസയോഗ്യത, സമാനസാഹചര്യങ്ങളിലെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ സംശയാസ്പദമാണെന്നു് കരുതാൻ എല്ലാ വഴിയുമുണ്ടെങ്കിൽ, മറ്റേ വ്യക്തിക്കു് അനുകൂലമായ ഒരു വിധിനിർണ്ണയം കോൺസ്റ്റിറ്റ്യൂഷണലി നിലവിലിരിക്കുന്ന നിയമപ്രകാരം നീതിപൂർവ്വമാണെന്നു്, ലോജിക്കലി കൺസിസ്റ്റന്റാണെന്നു് കരുതുന്നതിൽ തെറ്റുണ്ടാകാനുള്ള സാദ്ധ്യത വിരളമാണു്. Because, one can safely assume that the necessary and sufficient condition is unambiguously fulfilled.

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ എക്കാലവും, ലോകമെമ്പാടും മനുഷ്യവിരുദ്ധമായ, യാന്ത്രികമായ, പ്രാകൃതമായ നിലപാടുകളേ സ്വീകരിച്ചിട്ടുള്ളു. ഏതോ കാലത്തെ കമ്മ്യൂണിസ്റ്റുകളായ ഇ. എം. എസ്., എ. കെ. ജി., മാവോ, ഹോചിമിൻ, ചെ മുതലായവർ വിസർജ്ജിച്ച രണ്ടേമുക്കാൽ വാക്കുകൾ കേട്ടുപഠിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ, മാർക്സിസം എന്നാൽ “ഉറിയോ പറിയോ” എന്നറിയാത്ത “വൈരുദ്ധ്യാത്മക ഭൗതികവാദികളാണു്” മല്ലു മാർക്സിസ്റ്റുകൾ!

മാർക്സിസത്തിന്റെ യഥാർത്ഥരൂപം, വിശ്വരൂപം എന്താണെന്നു് അറിഞ്ഞിരുന്നെങ്കിൽ, “മനുക്ഷ്യനാകണം” എന്നും മറ്റും കവിതകൾ രചിച്ചും, ശാസ്ത്രസാഹിത്യപരമായി പരിഷത്തിച്ചും, പിണുവാതിര കളിച്ചും, സിന്താവാ വിളിച്ചും, മാക്രിസത്തിന്റെയോ, പിണറായിസത്തിന്റെയോ, പോക്രിസത്തിന്റെയോ സഹായമില്ലാതെ, സ്വാഭാവികമായും ജന്മനാ മനുഷ്യരായ സാധുക്കളെ, അവർ പമ്പരവിഡ്ഢികളായാലെന്നപോലെ കബളിപ്പിക്കുന്ന മാക്രിസ്റ്റ് ശ്മശ്രുക്കളെ (മാക്രിസ്റ്റ് മൈരുകളെ എന്നു് തമിഴ് സഹോദരർ!) സഖാവു് റിയാസിന്റെ സ്വന്തം പൊതുനിരത്തിലിട്ടു് പേപ്പട്ടികളെപ്പോലെ “51 തല്ലുകൾ തല്ലി” തല്ലിക്കൊന്നേനെ!

September 24 2024 17:25

സിദ്ദിഖിനെ കണ്ടെത്താൻ ചാനലുകൾ നടത്തുന്ന ശ്രമങ്ങൾ ഏറെ ശ്ലാഘനീയമാണു്. എന്നിരിക്കിലും, ഷിരൂരിലെ അർജ്ജുനെ കണ്ടെത്താൻ ഡോക്ടർ അരുൺ കുമാർ നടത്തിയ ഭഗീരഥപ്രയത്നത്തിൻ്റെ നൂറിലൊന്നു് ശുഷ്കാന്തിയോ, എരിവോ, പുളിയോ ഇന്നത്തെ “സിദ്ദിഖ് ഒളിച്ചേ, പിടിച്ചേ” കളിയ്ക്കില്ല.

ആൾ ബോറടിച്ചു് ചത്തു.

September 25 2024 09:51

“സിദ്ദിഖിനായി വലവിരിച്ചു് അന്വേഷണസംഘം.” – വാർത്ത

വിരിച്ചതു് വല തന്നെയാണോടേ? അതോ ടാർപ്പോളിനോ?

September 25 2024 12:10

മരണവീട്ടിലും, ആനാവൂർ നാഗപ്പനും ഇ. പി. ജയരാജനും ഗൗരവതരമായ ഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നിടത്തും മനുഷ്യർ ചിരിക്കരുതു്. ആദ്യത്തേതു് മനുഷ്യരിൽ ഇൻസ്റ്റിങ്ക്‌റ്റീവാണെങ്കിലും, രണ്ടാമത്തേതു് കടിച്ചുപിടിച്ചു് നിറവേറ്റേണ്ട ഒരു ധർമ്മാചരണമാണു്.

September 25 2024 12:44

സോഷ്യൽ മീഡിയ വിഹായസ്സിൽ, കൊടുംകാറ്റിൽ പറക്കുന്ന കഴുകനെപ്പോലെ പറന്നു് പറന്നു് പോകുമ്പോൾ കണ്ടതാണു്: “പാർട്ടിപ്രവർത്തകരെ വഞ്ചിച്ചു; മുഖ്യമന്തിക്കു് ഒരു കുറ്റബോധവും ഇല്ല.” – പി. കെ. ഫിറോസ്.

“ബോധമേ ഇല്ലാത്തവനു് കുറ്റബോധമുണ്ടാവുന്നതെങ്ങനെ” എന്ന വിഷയത്തിൽ, പൊതുസമൂഹത്തോടു് ഒരു പ്രഭാഷണം നടത്താനുള്ള ബാദ്ധ്യത പി. കെ. ഫിറോസ് ചങ്ങായിക്കുണ്ടു് എന്ന റിമാർക്കോടെ, I rest my case, your honour!

September 25 2024 13:14

“ചാത്തൻ സേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റിൽ.” – വാർത്ത

എൻ്റെ ഈ നശിച്ച കള്ളൻ ലുക്കില്ലായിരുന്നെങ്കിൽ, ലൈംഗികമായ അസംതൃപ്തി അനുഭവിക്കുന്ന വീട്ടമ്മമാരെ കുട്ടിച്ചാത്തൻ സേവയുടെ മറവിൽ എനക്കും യഥേഷ്ടം പീഡിപ്പിക്കാമായിരുന്നു.
“യോഗല്യ അമ്മിണിയേ, പായ മടക്കിക്കോ!”

September 25 2024 14:07

മോളിവുഡ് മൊത്തം മുഴങ്ങുന്ന ആവാഹനം: മകനേ സിദ്ദിഖേ, മടങ്ങിവരൂ! നിനക്കായി “AMMA” കണ്ണിൽ മണ്ണെണ്ണയൊഴിച്ചു് കാത്തിരിക്കുന്നു!!

September 25 2024 15:08

“പി. വി. അൻവർ നടത്തിയ ആരോപണങ്ങളുടെ പേരിൽ പി. ശശിക്കെതിരെ അന്വേഷണം ഇല്ല.” – വാർത്ത.

സി.പി.എം. സംസ്ഥാനക്കമ്മിറ്റിയംഗം എന്ന നിലയിൽ സ്വാഭാവികമായും വിശുദ്ധ മാർപ്പാപ്പയെപ്പോലെതന്നെ വിശുദ്ധനും അപ്രമാദിയും, അതിലുപരി തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ സഖാവു് പി. ശശിക്കെതിരെ ആരെങ്കിലും കൊടുക്കുന്ന പരാതിയുടെ പേരിൽ ഒരന്വേഷണം നടത്തി, താൻ വലിഞ്ഞുകയറി, ചടഞ്ഞുകൂടി കുത്തിയിരിക്കുന്ന അധികാരത്തിൻ്റെ കൊമ്പു് മുറിക്കുന്നവനാണു് സഖാവു് “പി. വി.” എന്നു് കരുതിയ നിങ്ങൾ നിഷ്കുകളെപ്പറ്റി “ഇരട്ടച്ചങ്കുനുറുങ്ങി രോധിക്കുകയല്ലാതെ”, ഒരു കിറ്റുഭോജി മറ്റെന്തു് ചെയ്യണമെന്നാണു് ഹേ, നിങ്ങൾ പറയുന്നതു്?

September 26 2024 11:47

ലിറ്ററേച്ചർ, ഫിസിക്സ് എന്നീ നൊബേൽ പ്രൈസുകൾ (ഇരട്ട നൊബേൽ പ്രൈസ്) ഒരേ വ്യക്തി കരസ്ഥമാക്കുന്ന അസുലഭ ദിവ്യസന്ദർഭത്തിനു് ഇരട്ടച്ചങ്കൻസ് നവകേരളം അനതിവിദൂരഭാവിയിൽ സാക്ഷിയാകാൻ പോകുന്നു!

പെണ്ണുങ്ങളേ, നിങ്ങൾ പിണുവാതിരയാടി ആനന്ദിപ്പിൻ! ആണുങ്ങളേ, നിങ്ങൾ ആൽക്കൊഹോൾ മോന്തി ആഹ്ലാദിപ്പിൻ! കുഞ്ഞുകുട്ടികളേ, നിങ്ങൾ മുതിർന്നവരുടെ കളിതമാശകൾ കണ്ടു്, “കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും” മാരനെപ്പോലെ കുതിച്ചുചാടുവിൻ!!

പൂവൻ കോഴികളേ, നിങ്ങൾ കൂവിച്ചാകുവിൻ! പിടക്കോഴികളേ, നിങ്ങൾ കൊക്കിച്ചാകുവിൻ! മരപ്പട്ടികളേ, നിങ്ങൾ ക്ലിഫ് ഹൗസ് ഷർട്ടുകളിൽ മുള്ളിച്ചാകുവിൻ! മരമാക്രികളേ, പോത്തുകളേ, നിങ്ങൾ എന്തുവേണേൽ ചെയ്യുവിൻ!!

September 26 2024 12:23

സിദ്ദിഖിനെ തേടിയുള്ള ലുക്ക് ഔട്ട് നോട്ടീസിൽ വിഗ്ഗ് വച്ച പോട്ടങ്ങൾ കൂടി കൊടുക്കാമായിരുന്നു. കാണുന്ന ആളുകളിൽ “അതുതാനല്ലയോ ഇതു്” എന്ന ആലങ്കാരികരീതിയിൽ, “അതു് താനല്ലയോ, ഇതു് ഞാനല്ലയോ” എന്ന ഉൽപ്രേക്ഷാഖ്യാലംകൃതി അങ്കുശമില്ലാതെ ഉടലെടുക്കരുതല്ലോ.

സിദ്ദിഖിനെ പിടികൂടാനുള്ള ആവേശത്തിനിടയിൽ മലയാളികൾ മഹാ മണിപ്രവാള ഭാഷാപടുക്കളാണെന്ന കാര്യം കെ-പൊലീസ് ഒരു നിമിഷം മറന്നതുകൊണ്ടു് സംഭവിച്ച ഒരു കൈപ്പിഴയോ ഗ്രഹപ്പിഴയോ മറ്റോ ആയിരിക്കാനാണു് സാദ്ധ്യത.

“അമിതാവേശം അനർത്ഥകാരണം” എന്നു് സഖാവു് കാൾ മാർക്സായാലും ഉദ്ബോധിപ്പിച്ചിട്ടുണ്ടെന്നോർക്കുക!

September 26 2024 12:59

“അൻവർ ഇന്നു് വാർത്താസമ്മേളനം നടത്തും.”

ശ്ശെട!! മിണ്ടരുതെന്നു് പാർട്ടി പറഞ്ഞാൽ മിണ്ടാതെ അനങ്ങാതെ ഒരിടത്തു് കുത്തീരിക്കേണ്ട കാര്യമല്ലേ അയാൾക്കുള്ളു? അയാളെക്കൊണ്ടു് തോറ്റല്ലോ!
“അനുസരിക്കുന്നതു് യാഗത്തെക്കാളും, ശ്രദ്ധിക്കുന്നതു് മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു്” എന്നു് വി. ബൈബിൾ പറയുന്നതൊന്നും അയാൾക്കു് പ്രശ്നമല്ലെന്നു് തോന്നുന്നു. (1. ശമൂവേൽ 15: 22)

September 26 2024 13:21

സ്പെഷലിസ്റ്റുകൾ മാത്രം കൈകാര്യം ചെയ്യേണ്ട “കലക്കൽ” എന്ന “സുകുമാരകലയ്ക്കു്” ഒത്തിരി അവാന്തരവിഭാഗങ്ങളുണ്ടു്: പൂരം കലക്കൽ, ഗർഭം കലക്കൽ, നഞ്ചു് കലക്കൽ, കൊളം കലക്കൽ, ആകെ മൊത്തം ടോട്ടൽ കലക്കൽ …!

September 26 2024 14:56

പിണുരായൻ വാഴും നവകേരളത്തിലെ ഇപ്പോഴത്തെ shambles-ൽ മൊത്തം ഓറിയെൻ്റേഷനും നഷ്ടപ്പെട്ട മനുഷ്യരുടെ അറിവിലേക്കായി: ഈ അവസ്ഥയാണു് ഞങ്ങൾ മല്ലുക്കളുടെ അറിവിൽ “രാഷ്ട്രീയം”!

September 27 2024 11:00

“അൻവറിനെ നേരത്തേ (ച്ചാൽ, രാഹുലിൻ്റെ DNA പരിശോധനക്കു് ശേഷം!) സംശയമുണ്ടായിരുന്നു. പാർട്ടിക്കും, എൽഡിഎഫിനും, ഈ സർക്കാരിനും എതിരെയുള്ള (ഒറ്റവാക്കിൽ, എനക്കെതിരെയുള്ള) അൻവറിൻ്റെ ആരോപണങ്ങൾ തള്ളുന്നു. കാരണം, ഒരു ഏക്ഷൻ ഹീറോ ആയ നോം വെറും അമുൽ ബേബിയല്ലെന്നു് മാലോകരറിയണം.” – മുഖ്യമന്ത്രി.

September 27 2024 12:20

“പുതിയ ക്രൂശിത രൂപം “IKEA”-യിൽ നിന്നു് വാങ്ങണമായിരുന്നോ എന്നു് പാസ്റ്റർ ഷോബറിനു് വാസ്തവത്തിൽ അത്ര തീർച്ചയില്ലായിരുന്നു.”

🙂

September 27 2024 13:17

പ്രത്യയശാസ്ത്രാധിഷ്ഠിത “കളങ്കിത” കളരിപ്പയറ്റിൽ ചതിയൻ ചന്തുവിനെ തോല്പിക്കാൻ പോന്നവരായ “പിണുവാവയും നാല്പതു് കള്ളന്മാരും” തന്മയത്വത്തോടെ, “തൊഴുതമർന്നു്, അമർച്ചയിലിടത്തു് വച്ചു്, വലത്തുകൊണ്ടു് ചവിട്ടി, വലത്തേതുമാറി, ഇടത്തേതു് കൂട്ടിവാങ്ങി അമർന്നു്, അമർച്ചയിലിടത്തു് വച്ചു്, വലത്തുകൊണ്ടു് ചവിട്ടി, വലത്തേതു് മാറി, ഇടത്തേതു് എടുത്തുനോക്കി, വലത്തേമ്മൽ ചാടിക്കെട്ടിച്ചവിട്ടി, ഇടത്തുവച്ചു്, വലിഞ്ഞമർന്നു്, നീർന്നു്, വലത്തുനേരെ, ഇടത്തുനേരെ, വലത്തുനേരെ, തിരിഞ്ഞുചാടി, വലിഞ്ഞമർന്നു്, വലത്തേതു് മാറി, ഇടത്തേതു് എടുത്തുനോക്കി, വലത്തേമ്മൽ ചാടിക്കെട്ടിച്ചവിട്ടി, ഇടത്തുവച്ചു് വലിഞ്ഞമർന്നു്, നീർന്നു്, വലത്തുനേരെ, ഇടത്തുനേരെ, വലത്തുനേരെ, തിരിഞ്ഞുചാടി, വലിഞ്ഞമർന്നു്…, വലത്തേതുമാറി, ഇടത്തേതു് എടുത്തുനോക്കി, വലത്തേമ്മൽ ചാടിക്കെട്ടിച്ചവിട്ടി, ഇടത്തുവച്ചു് താഴ്ചയിലമർന്നു്, നീക്കിത്തെരുത്തു്, ചവിട്ടി, വഴിവാങ്ങിപ്പൊങ്ങി” ഇങ്കിലാൻ സിന്താവാൻ വിളിച്ചു്, ഇടതുപറ്റി, കിറ്റുനല്കി, വഴിയൊരുക്കി, വലതുചേർന്നു് കണ്ടമാനമെന്നോണം വിപ്ലവിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, സഖാവു് അലാവുദ്ദീന്റെ അത്ഭുതവിളക്കിൽ നിന്നെന്നപോലെ, മലയാളക്കരയിൽ ദാണ്ടെ ഉയർന്നുവരുന്നു പ്രതിലോമകാരിയായ ജനാബ് അൻവർ സഖാവും, പ്രതിവിപ്ലവകാരികളായ നാല്പതു് “ഗറില്ല ഫൈറ്റേഴ്‌സും”, മടിനിറയെ ചിക്കിലിയുള്ള, “ഒളിപ്പോരാളികളായ” ഒട്ടനവധി മൂലധനശക്തികളും! ആ മൊയ്ലാളികളുടെ ചിക്കിലിയെവിടെ? കൊടുംകാറ്റിൽ പറക്കും ശവംതീനിക്കഴുകന്റെ ഒണക്കപ്പയറും തുണിസഞ്ചിയുമടങ്ങുന്ന ഓണക്കിറ്റെവിടെ?!

അന്തിച്ചന്തകളിൽ പോക്രോം പോക്രോം വച്ചു് കഞ്ഞികുടിച്ചു് പോന്നിരുന്ന ഒരുപറ്റം വിടുവായൻ മാക്രികൾ ഈ പ്രതികൂല സാഹചര്യത്തിൽ എന്തു് ചെയ്യുമെന്നു് പറ!! ഒരു മാക്രിക്കു് തന്റെ തൊണ്ട തുറക്കാൻ കഴിയുന്നതിനുമില്ലേ ഒരു ഫിസിക്കൽ പരിധി?

September 27 2024 14:05

എഡിജിപിയോ, പി. ശശിയോ, മുഖ്യമന്ത്രിയോ, മറ്റാരെങ്കിലുമോ സ്വയം മാറിയതുകൊണ്ടോ, അവരെ മാറ്റിയതുകൊണ്ടോ കേരളം രക്ഷപെടില്ല. കാരണം, കേരളസമൂഹം അത്രത്തോളം അതിൻ്റെ ഉള്ളിൻ്റെയുള്ളിൽ ജീർണ്ണിച്ചു് കഴിഞ്ഞിരിക്കുന്നു. ഈ ദയനീയാവസ്ഥക്കു് മറ്റാരെക്കാൾ കൂടുതൽ ഉത്തരവാദിത്വം കേവലമൊരു മാഫിയാസംഘം മാത്രമായ സിപിഐ (എം) എന്ന പാർട്ടിക്കാണു്.

September 27 2024 14:38

“അൻവറിൻ്റേതു് അല്പത്തരം. അൻവർ സിപിഎം വിരുദ്ധ പ്രചാരവേലകളുടെ ജിഹ്വ.” – പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ

അൻവർ അല്പനോ അനല്പനോ എന്നതല്ല ഗോവിന്ദൻ സഖാവേ വിഷയം. അയാൾ പറയുന്ന കാര്യങ്ങൾ വസ്തുതാപരമോ അല്ലയോ എന്നതാണു് ഉത്തരവാദിത്വബോധമുള്ള ഒരു വ്യക്തി അഡ്രസ്സ് ചെയ്യേണ്ടതു്. അല്ലാതെ, പതിവു് പഴംപുരാണങ്ങളും കുറെ കുറ്റപ്പെടുത്തലുകളും വിളമ്പി തടിതപ്പലല്ല.

September 27 2024 16:49

ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസ്റ്റ്-പിണറായിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആഴമേറിയ പാണ്ഡിത്യം സ്വായത്തമാക്കി “മനുക്ഷ്യരായ” മഹാജ്ഞാനികളും തത്ത്വചിന്തകരുമാണെന്നു് തോന്നുന്നു ഈ മുദ്രാവാക്യം വിസർജ്ജിക്കുന്ന, സർവ്വലോക “തൊഴിലാളിവർഗ്ഗീസുകളും” സഹജീവിസ്നേഹികളുമായ അന്തംകമ്മികൾ.

September 29 2024 11:39

“നൂറു് കവികൾ, നൂറു് കവയിത്രികൾ, നൂറു് കവിതകൾ: മീമ്മി 6.0 – നബിയോർമ്മയിലൊരു കവിയരങ്ങു്” എന്ന തലേക്കെട്ടായിരുന്നു സഹൃദയരായ സംഘാടകർ “കവിതകുരയ്ക്കൽ” മാമാങ്കത്തിനു് പ്ലാൻ ചെയ്തിരുന്നതു്.

പക്ഷേ, അഞ്ചോ പത്തോ അല്ലാതെ, 100 ബുർക്കകൾ ഒന്നിച്ചെടുക്കൽ ബുദ്ധിമുട്ടാണെന്നു് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി വിവരാവകാശപ്രകാരം റിപ്പോർട്ട് സമർപ്പിച്ചതിനാൽ, തലേക്കെട്ടിൽ നിന്നു് “നൂറു് കവയിത്രികൾ” എന്ന കഷണം “ബിസ്മി ചൊല്ലി” വെട്ടിമാറ്റുകയായിരുന്നു!

തത്ഫലമായി, “മീം 6.0: 100 കവികൾ 100 കവിതകൾ – നബിയോർമയിലൊരു കവിയരങ്ങ്” എന്ന നവ തലേക്കെട്ടു് ഉടലെടുത്തു. ശുഭം!

ഏതായാലും, ബാലമരണങ്ങള്‍ കേള്‍‌പ്പാനില്ലാതിരുന്ന മാവേലികാല കേരളത്തെ, ബാല-സ്ത്രീപീഡനങ്ങളേ കേൾപ്പാനുള്ളു എന്ന കാരണഭൂതം പിണറായിയുടെ ഇന്നത്തെ നംബർ വൺ നവോത്ഥാന നവകേരള തൂറൽബസ് കാലത്തേക്കു് എത്തിക്കാൻ, “ഐലസാ, ഒത്തുപിടിച്ചാൽ മലവും പോരും, കെട്ടിപ്പിടിച്ചാൽ മാനവും പോകും, വച്ചുപിടിച്ചോ വീടുപിടിച്ചോ പൊന്നളിയാ” മുതലായ വിപ്ലവഗീതങ്ങൾ പാടി വലിച്ചും ഉന്തിയും തള്ളിയും തങ്ങളാലാവുന്നവിധം പരിശ്രമിച്ച കവിവേന്ദ്രന്മാർക്കു് ഒരു “വിരസഹൃദയന്റെ” വിപ്ലവാശംസകൾ!

September 29 2024 13:35

എതിരാളിയുടെ ശരീരാവയവങ്ങൾ വെട്ടിയെടുത്തു് കഴുത്തിൽത്തൂക്കി നടക്കുന്നതു് ഒരു വിനോദമായിരുന്ന പഴയ ഉഗാണ്ടൻ ഭരണാധികാരി ഇദി അമീന്റെ (“Butcher of Uganda”) ഒപ്പം നില്ക്കാൻ സർവ്വഥാ യോഗ്യനായ ഒരു പിണറായിസ്റ്റ് വിളിച്ചുകൊടുക്കുന്നു:

“പി. വി. അൻവർ എമ്പോക്കീ, മര്യാദക്കു് നടന്നോളൂ, ​ഗോവിന്ദൻ‍ മാസ്റ്റർ ഒന്നു് ഞൊടിച്ചാൽ കയ്യും കാലും വെട്ടിയരിഞ്ഞു് ചാലിയാർ പുഴയിൽ കൊണ്ടെറിയും.”

മാർക്സിസ്റ്റുകളും, വിപ്ലവ കവിതകൾ കേട്ടുകേട്ടു് “മനുക്ഷ്യരായവരും”, “പട്ടിയ്ക്കു് പ്രായമാകുന്നപോലെ പ്രായമായവരും” (ഒരു ജർമ്മൻ ശൈലി), പരിണതപ്രജ്ഞരും, സാമൂഹികപരിഷ്കർത്താക്കളുമെന്നു് സ്വയം ഘോഷിക്കുന്ന ഒരുപറ്റം അന്തസ്സാരശൂന്യരും, മക്കളും പേരക്കിടാങ്ങളും ഉണ്ടാകാൻ പ്രായമുള്ള, “പുഷ്പൻ മോഡൽ” മാക്രിസ്റ്റ് വിപ്ലവതീപ്പന്തങ്ങൾ എന്നു് സ്വയം കരുതുന്ന, സ്വന്തം ഗർഭപാത്രത്തിനുതന്നെ അറപ്പും അപമാനവുമുണ്ടാക്കുന്ന, തങ്ങൾ തങ്ങളുടെ മക്കൾക്കു് ജന്മം നല്കിയ യോനി, കഴിയുമായിരുന്നെങ്കിൽ, തങ്ങളുടെ മുഖത്തു് കാർക്കിച്ചു് കഫം തുപ്പുമായിരുന്ന ഒരുകൂട്ടം മുതുക്കിപ്പണ്ടാരങ്ങളും ചേർന്നു് ആ കൊലവിളി ഏറ്റുചൊല്ലുന്നു!!

എന്തിനുവേണ്ടി?

സ്വന്തം കാര്യസാദ്ധ്യത്തിനായി ഏതു് ശവത്തിനുമീതെ നടക്കാനും മടിയില്ലാത്ത, മനുഷ്യരെ പച്ചയ്ക്കു് തിന്നുന്നതിൽ ആനന്ദം അനുഭവിക്കുന്ന ഭൂതവും, കൊടുംകാറ്റിൽ പറക്കും ശവംതീനിക്കഴുകനുമെല്ലാമാണെന്നു് അണികൾക്കു് ലെവലേശം സംശയമില്ലാത്ത, എങ്ങനെയോ കേരളത്തിന്റെ മുഖ്യമന്ത്രി ആയിത്തീർന്ന പിണറായി വിജയൻ എന്ന പാർട്ടി പരമാധികാരിയുടെ തനിനിറം, കൂടെക്കിടന്നു് “രാവളികൾ മണത്തറിഞ്ഞവൻ” എന്ന നിലയിൽ, എം. എൽ. എ. ജനാബ് പി. വി. അൻവർ സഖാവു് പൊതുജനമദ്ധ്യേ വിളിച്ചുപറഞ്ഞതിനു്! അയാൾ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതവും തെറ്റുമാണെന്നു്, സാധാരണ മനുഷ്യരുടെയിടയിൽ നിലവിലിരിക്കുന്ന ആശയവിനിമയ മാർഗ്ഗങ്ങൾ ഉപയോഗിച്ചു് കാര്യകാരണസഹിതം, യുക്തിഭദ്രമായി സ്ഥാപിക്കാനുള്ള പാങ്ങു് അവർക്കില്ലാത്തതുകൊണ്ടു്!

അതുകൊണ്ടു്, ശ്രീ പി. വി. അൻവർ അയാളുടെ കൈകളും കാലുകളും പാട്ടുകേട്ടു് മനുക്ഷ്യരായിത്തീർന്ന മാക്രിസ്റ്റ്-പിണറായിസ്റ്റുകൾക്കു് നീട്ടിക്കാണിച്ചുകൊടുക്കണം!

എന്തിനു്? വെട്ടിയെടുത്തു് ചാലിയാർ പുഴയിൽ കൊണ്ടെറിയാനായി!

ഈ വിഷയത്തിൽ, സഖാവു് ചാലിയാർ പുഴയുടെ വിദഗ്ദ്ധാഭിപ്രായം എന്താണെന്നുകൂടി അറിഞ്ഞാലേ കാര്യത്തിനു് ഒരു തീർപ്പുണ്ടാക്കാൻ പറ്റൂ!!

(ചിത്രത്തിനു് കടപ്പാടു്)

September 29 2024 15:19

“പൊൻ സഹാക്കളേ, എൻ അടിമകളേ, നമ്മുടെ അസത്യം പറപറക്കുമ്പോൾ, അവരുടെ സത്യം അതിനുപിന്നാലെ മുടമുടന്തുകയാണു് ചെയ്യുക!” – പിണറായി സഹാവു്.

September 30 2024 10:51

As a holy wisenheimer by birth, I would like to remark that without the right books to help you expand your consciousness, you will not be able to properly analyze what “people and time” have taught you. 🙂

(Some very helpful books for expanding your consciousness: Bible, Quran, Bhagavad Gita, Tripitaka)

September 30 2024 12:25

ശ്രീ എം. ആർ. അജിത്കുമാർ സാറിന്റെ ബാഡീസിനു് എ. ഡി. ജി. പി. കുപ്പായത്തെക്കാൾ മേൽശാന്തിക്കുപ്പായം ഒരുതരം വിശുദ്ധ ദൈവിക തേജസ്സു് പകർന്നു് നല്കുന്നുണ്ടു്. അജിത്കുമാർ സാറായതുകൊണ്ടു് സത്യം സത്യമല്ലാതാകുന്നില്ലല്ലോ. തന്മൂലം, ജനാബ് അൻവർ സഖാവിന്റെയും, ശ്രീമാൻ ബിനോയ് വിശ്വം സഖാവിന്റെയും, ശ്രീമാൻ വി. ഡി. സതീശന്റെയുമൊക്കെ അതിക്രൂരമായ വിമർശനങ്ങളുടെ കൂരമ്പുകളേറ്റു്, കട്ടുറുമ്പിൻകൂട്ടത്തിൽ ക്ഷണിക്കാത്ത ഇഫ്താർ വിരുന്നിനുപോയ സഖാവു് ഞാഞ്ഞൂലിനെപ്പോലെ ഞെരിപിരികൊള്ളുന്ന, എക്കാലവും “സ്വന്തം കാര്യം സിന്താവാ” ആയിരുന്ന കാരണഭൂതം, തടി കയ്ചിലാക്കാനായി, ഗത്യന്തരമില്ലാതെ, തന്റെ സ്വതസിദ്ധമായ രീതിയിൽ കൈവിട്ടാലും, മോശമില്ലാത്ത മേൽശരീരമുള്ള മേൽശാന്തിക്കാരൻ എന്ന നിലയിൽ വളരെവളരെ ചുരുങ്ങിയ കാലം കൊണ്ടു് ഭക്തരുടെ, പ്രത്യേകിച്ചും, “പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തിക്കാണിക്കുന്ന പൂന്തിങ്കളുകളായ” ഭക്തകളുടെയിടയിൽ, ഒരു നിലയും വിലയും, പേരും പെരുമയും, തദനുസൃതമായ സമ്പദ്സമൃദ്ധിയും ഉണ്ടാക്കിയെടുക്കാൻ ഈശ്വരകൃപയാൽ എം. ആർ. അജിത്കുമാർ സാറിനു് ബുദ്ധിമുട്ടുണ്ടാവില്ല.

കേരളത്തിലെ അഴിമതിസ്നേഹികളായ അരുമക്കിടാങ്ങൾ എം. ആർ. അജിത്കുമാർ സാറിനൊപ്പം! അന്തിമവിജയം അമ്പലത്തിലെത്തുന്ന എം. ആർ. അജിത്കുമാർ സാറിനൊപ്പം!!

ചതിയൻ ചന്തുവിനെയും അജിത്കുമാർ സാറിനേയും തോല്പിക്കാനാവില്ല, പ്രഭു മെക്കാളേ!

(ചിത്രത്തിനു് ഇരട്ടഹൃദയംഗമമായ കൊലപ്പാടു്)

September 30 2024 12:46

നല്ല കനമുള്ള മടിയുമായി കാണേണ്ടവരെ കാണേണ്ടസമയത്തു് കാണേണ്ടപോലെ കാണു് ചങ്ങായീ! ഇയാൾക്കു് ഈദൃശകാര്യങ്ങളിൽ വല്ല സംശയങ്ങളും ഉണ്ടെങ്കിൽ, അവ ദൂരീകരിക്കാൻ കരിമണൽ കർത്താവിനോടു് മുട്ടിപ്പായി പ്രാർത്ഥിക്കുക!

കരിമണൽ കർത്താവു് തീർച്ചയായും ഒരു വഴി കാണിച്ചുതരും.

നമ്മുടെ കരിമണൽ കർത്താവു് കരുണാനിധിയും ജയലളിതയുമല്ലോ!

September 30 2024 14:02

“അന്‍വറിന്റെ പൊതുയോഗത്തില്‍ പോയതു് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍.” – സാവു് എ. വിജയരാഘവൻ.

ആണല്ലോ, ആകണമല്ലോ!!

October 01 2024 09:49

“ഇന്നീപ്പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പി-ണ-റാ-യി വിജയനെന്ന സഖാവു്” ഒരു ശത്രുസംഹാരപൂജ നടത്തിയിരുന്നെങ്കിൽ, കേരളത്തിലെ ജനസംഖ്യ നല്ലൊരളവു് കുറയുകയും, കേരളം നല്ലപോലെ “ചുമയ്ക്കുകയും” ചെയ്തേനെ!

October 01 2024 09:57

ക്രൈം മൊത്തവ്യാപാരത്തിന്റെ ഹെഡ് ക്വാർട്ടേഴ്സായി പിണറായി സർക്കാറുള്ളപ്പോൾ കേരളത്തിൽ എന്തിനാണാവോ പ്രത്യേകമൊരു “ക്രൈം ബ്രാഞ്ച്”?

October 01 2024 10:35

ഹിസ്ബുള്ള മാർഷൽ ആർട്സ് യൂണിവേഴ്‌സിറ്റിയിൽ നിന്നായിരിക്കണം ഈ കൊരങ്ങൻ കൊച്ചുരാമൻ ഗറില്ലാ യുദ്ധമുറകൾ പഠിച്ചതു്!

October 01 2024 11:06

“പരമപരിശുദ്ധമായ ഒരു രാഷ്ട്രീയ വ്യക്തിത്വമാണു് (പാർട്ടിക്കാരനായ) പാലോളി.” – പി. വി. അൻവർ

അൻവർ സാഹിബ് മറ്റെന്തൊക്കെയാണെന്നു് പറഞ്ഞാലും, ഒരു മനഃശാസ്ത്രജ്ഞനാണെന്നു് മാത്രം അദ്ദേഹത്തെ കുറ്റപ്പെടുത്തിയേക്കല്ലു്!!

October 01 2024 11:25

Besides, old love never rusts!

October 01 2024 12:34

“അഞ്ചുവര്‍ഷത്തിനിടെ മലപ്പുറത്തുനിന്നു് 150 കിലോ സ്വർണ്ണവും, 123 കോടി രൂപയുടെ ഹവാലപ്പണവും പൊലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കായാണു് ഉപയോഗിക്കുന്നതു്.” – “The Hindu”-വിനു് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വർണ്ണക്കള്ളക്കടത്തും, സ്വർണ്ണം പൊട്ടിക്കലും, ഹവാല പണവുമെല്ലാം ഉപയോഗിച്ചു് മലപ്പുറത്തെ “കുഞ്ഞുകുട്ടി പരാധീനങ്ങള്‍ അടക്കമുള്ള വിധ്വംസനശക്തികൾ” രാജ്യദ്രോഹപ്രവർത്തനങ്ങൾ നടത്തുന്നതായ വിവരം, കഴിഞ്ഞ അഞ്ചു് വർഷങ്ങളായി ഉണ്ടായിരുന്നിട്ടും, രാജ്യസുരക്ഷ ഉറപ്പുവരുത്താനായി താൻ എന്തു് നടപടികളാണു് കൈക്കൊണ്ടതു് എന്നു് പ്രതിക്കൂട്ടിൽ കയറ്റിനിർത്തി കാരണഭൂതത്തിന്റെ “ചന്ദ്രനെപ്പോലെ വിളങ്ങുന്ന” മുഖത്തു് നോക്കി ചോദിക്കാൻ എന്താണാവോ “വിശ്വഗുരു” നരേന്ദ്ര ദാമോദർദാസ് മോദിജി നയിക്കുന്ന ഇൻഡ്യൻ ഭരണകൂടത്തിനു് തടസ്സം?

October 01 2024 13:13

രാഷ്ട്രീയക്കാർ ഇല്ലായിരുന്നെങ്കിൽ ഭാരതത്തിലെ കോടതികൾ ചൊറിയുംകുത്തി ഇരിക്കേണ്ടിവന്നേനെ!

October 01 2024 14:28

“മലപ്പുറം ദേശവിരുദ്ധപരാമർശത്തിൽ “The Hindu” പത്രാധിപർക്കു് മുഖ്യമന്ത്രി കത്തുനൽകി.” – വാർത്ത

അയാൾക്കെതിരെ “നമ്മുടെ” നിയമസഭയിൽ ഒരു പ്രമേയം പാസ്സാക്കു് സഖാവേ! “ഉളുപ്പു്” എന്നാൽ എന്തെന്നു് ആ വർഗ്ഗവഞ്ചകൻ മനസ്സിലാക്കട്ടെ!

October 01 2024 14:41

“മുഖ്യമന്ത്രി പറഞ്ഞതു് മലപ്പുറത്തെക്കുറിച്ചല്ല, ആലുവാ മണപ്പുറത്തെക്കുറിച്ചാണു്. അദ്ദ്യത്തിൻ്റെ വാക്കുകളെ വർഗ്ഗീസുകൾ വളച്ചൊടിച്ചു.” – സ്വയം ഭരണൻ സഖാവു് എം. ബി. രാജേഷ്.

വോക്കേ, തേങ്സ്! ബൈ!!

October 02 2024 13:03

“പരനാറി, നികൃഷ്ടജീവി, കുലംകുത്തി, വിവരദോഷി, കടക്കു് പുറത്തു്!, ഇരിയ്ക്കവിടെ!” മുതലായ അല്ലറ ചില്ലറ പദസമ്പത്തുകൾ ചേരുംപടി ചേർത്തു് പൊതുസമ്മേളനങ്ങളിൽ ഭ്രാന്തു് പിടിച്ചപോലെ വിളിച്ചുകൂവുക, ഒരു പ്രത്യേക ഏക്ഷൻ കാണിക്കുക, “മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ” ആരൊക്കെയോ നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ വട്ടുപിടിച്ചോടുക ഇത്രയൊക്കെയേ, തിന്നൽ, തൂറൽ, മുള്ളൽ ഇത്യാദി സ്വാഭാവിക മാനുഷിക കർമ്മങ്ങൾക്കു് പുറമെ, പരസഹായമില്ലാതെ എനക്കു് ചെയ്യാൻ കഴിയൂ. “പ്രതിക്രിയാവാദികളായ” ഒരുകൂട്ടം നശിച്ച മരപ്പട്ടികൾ ഞാൻ രാജതുല്യം അധിവസിക്കുന്ന ക്ലിഫ് ഹൗസിലേക്കു് നടത്തിയ വിപ്ലവകരമായ അധിനിവേശത്തിനു് മുന്നിൽപ്പോലും ഇതികർത്തവ്യതാമൂഢനായി, സഖാവു് കമല വിജയനോടൊപ്പം, “നിശ്ചലം ചലം ചലം” നോക്കിനിൽക്കേണ്ടിവന്ന ഹതഭാഗ്യനായ കേവലമൊരു മാക്രിസ്റ്റ് മാരണം മാത്രമാണു് ഈ ഞാനാകുന്ന ഞാൻ.

ബൗദ്ധികമായി പണ്ടേതന്നെയും, ശാരീരികമായും വാചാടോപപരമായും ഈയ്യിടെയും, ഒച്ചു് മോഡലിൽ “impeded” ആയ എനക്കു് ആവക കർത്തൃകർമ്മക്രിയകൾ നിർവ്വഹിക്കാൻ, PR ഏജൻസികളുടെ “crutches” അത്യന്താപേക്ഷിതമാണെന്നു് കഴുതകളായ കേരളജനത എന്തുകൊണ്ടു് മനസ്സിലാക്കുന്നില്ല എന്നു് എനക്കറിയില്ല.

വിശുദ്ധ ക്രൂരാത്മാവായ ഈ ഞാൻ അതിൽ ഇരട്ടഹൃദയഭേദകമായി വളരെ വളരെ ദുഃഖിതനാണു്.

അന്താരാഷ്ട്രലെവലിൽ നിലയും വിലയും അന്തസ്സും ആഭിജാത്യവുമുള്ള PR ഏജൻസികൾക്കു്, അവർ എനക്കു് നൽകുന്ന സേവനങ്ങൾക്കു് കോടികൾ “remuneration” നൽകാനുള്ള ബാദ്ധ്യത എനക്കുണ്ടു്.

അതുപോലെ ഭീമമായൊരു തുക, “പലതുള്ളി പെരുവെള്ളം” എന്ന നിലയിൽ, കിറ്റുഭോജികളായ ജനത്തിന്റെ പിച്ചച്ചട്ടിയിൽ നിന്നല്ലാതെ, കരിമണൽ കർത്താക്കളിൽനിന്നു് കിട്ടുന്ന നിസ്സാരമായ മാസപ്പടികൾ കൊണ്ടു് കഷ്ടിച്ചു് രണ്ടറ്റം കൂട്ടിമുട്ടിച്ചു് ഉപജീവിക്കുന്ന തൊഴിലാളി വർഗ്ഗീസിന്റെ “progeny”-യുടെ മടിയിൽ നിന്നും ഈടാക്കണമെന്ന അവകാശവാദം എത്ര ക്രൂരവും പൈശാചികവുമാണെന്നും, എത്ര നിരുത്തരവാദപരമാണെന്നും, എത്ര പ്രതിലോമകരമാണെന്നും, എത്ര നവീകരണവാദപരമാണെന്നും ഒരു നിമിഷം ഒരിടത്തു് സ്വസ്ഥമായി ചന്തി കുത്തീരുന്നു് നിങ്ങൾ ചിന്തിച്ചുനോക്കൂ, മലയപ്പുലയരേ, മാടത്തിൽ വാസികളേ, മൂതേവികളേ, വയൽകൊയ്യും പൈങ്കിളികളേ, കവികളേ, കലാകാരന്മാരേ, ഏതോ വിപ്ലവം സ്വപ്നം കണ്ട സഖാവു് പുഷ്പൻ മോഡലിൽ, മരിക്കാതെ മരിച്ചു്, മനുഷ്യനു് ഈ ഭൂമിയിൽ ആകെയുള്ള ഒരു ജീവിതം, സ്വന്തജീവിതം ഒരുവിധം കയ്ചിലാക്കാൻ മരിക്കുവോളം കഷ്ടപ്പെടേണ്ടിവരുന്നവരേ!!

October 02 2024 13:42

“സഖാവു് PV-ക്കുവേണ്ടി ദ ഹിന്ദുവിൽ PR ഏജൻസി Kaizzen ഒപ്പിച്ച അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന സഖാവു് സുബ്രഹ്മണ്യൻ സിപിഎം നേതാവു് സഖാവു് ടി. കെ. ദേവകുമാറിൻ്റെ മകൻ.” – വാർത്ത

“വൈ ദിസ് കൊലവെറി ഡി?”: “ചത്തതു് സഖാവു് കീചകനെങ്കിൽ കൊന്നതു് സഖാവു് ഭീമൻ തന്നെ!”

October 03 2024 09:30

കവി പ്രഭാവർമ്മയ്ക്കു് “സരസ്വതി സമ്മാൻ” പുരസ്കാരം. – വാർത്ത.

“കടപ്പുറം കാമാക്ഷിയുടെ സരസ്വതീവിലാസം” എന്ന ഉജ്ജ്വലകൃതി പുരസ്കാരക്കമ്മിറ്റി കണ്ടിട്ടുണ്ടാവില്ല.

October 03 2024 09:46

“പ്രഭാവർമ്മയുടെ ശ്യാമമാധവം നൃത്തരൂപത്തിൽ അവതരിപ്പിക്കാൻ ആഗ്രഹം.” – ആർ. ബിന്ദു.

ഇതു് തട്ടു് തകർക്കും! തന്മൂലം, തട്ടു് നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയെ മാത്രമേ ഏല്പിക്കാവൂ! ഉടനടി മറ്റൊരു ഉരുൾപൊട്ടൽകൂടി താങ്ങാനുള്ള പാങ്ങു് മല്ലു സമൂഹത്തിനുണ്ടെന്നു് തോന്നുന്നില്ല.

October 03 2024 11:52

മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ കേരള ജനതയ്ക്കു് മുന്നിൽ സമർപ്പിക്കുന്ന സത്യവാങ്മൂലം:

സഖാവു് ദേവകുമാർ മകൻ സഖാവു് സുബ്രഹ്മണ്യനും ഞാനും തമ്മിൽ മണ്ണപ്പം ചുട്ടുകളിക്കുന്ന പ്രായം മുതലേയുള്ള കമ്മ്യൂണിസ്റ്റ് പരിചയം വച്ചു്, അവൻ എന്നോടു്, ഡേയ് വിജയാ, “The Hindu”-വുമായി ഒരു ഇന്റർവ്യൂ തരമായിട്ടുണ്ടു് എന്നു് പറഞ്ഞപ്പോൾ ഞാൻ മുൻപിൻ നോക്കാതെ മനസ്സമ്മതം മൂളി. നാലാൾക്കു് മുന്നിൽ മുടുക്കൻ ചമയാൻ കിട്ടുന്ന ഏതു് അവസരത്തിനും തത്ക്ഷണം മനസ്സമ്മതം മൂളുന്ന ഒരു മുടുമുടുക്കാനാണു് ഞാനെന്നു് നിങ്ങക്കറിയാലോ, അതു് ഞാൻ പ്രത്യേകം പറയണ്ടാലോ.

സഖാവു് സുബ്രഹ്മണ്യൻ ആ ഇന്റർവ്യൂ എങ്ങനെ ഒപ്പിച്ചു എന്നതു് അവർ തമ്മിൽ തീരുമാനിക്കേണ്ട കാര്യമാണു്. അതു് എനക്കറിയില്ല. എനക്കു് ഒന്നും അറിയില്ല എന്നു് നിങ്ങക്കറിയാലോ, അതു് ഞാൻ പ്രത്യേകം പറയണ്ടാലോ.

അങ്ങനെ, അവിടെ ഞാൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോ, ആദ്യം കടന്നുവന്ന രണ്ടാളെക്കൂടാതെ ദാണ്ടെ കടന്നുവരുന്നു യാതൊരു മുന്നറിയിപ്പുമില്ലാതെ മറ്റൊരാൾ കൂടി! ഞാൻ അയാളെ സസൂക്ഷ്മം വീക്ഷിച്ചു. ആ “intruder” ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം കറുപ്പല്ല എന്നു് ബോദ്ധ്യമായതോടെയാണു് എന്റെ ശ്വാസം നേരെ വീണതു്.

“The Hindu”-വിലെ പെമ്പിളയുടെ വല്ല പരിചയക്കാരനുമായിരിക്കും അയാളെന്നു് ആദ്യം കടന്നുവന്ന രണ്ടുപേരുടെയും മുഖഭാവത്തിൽ നിന്നു് ഞാൻ ഊഹിച്ചെടുത്തു. ഞാനൊരു ഊഹിക്കൽ വിദഗ്ദ്ധനാണെന്നു് നിങ്ങക്കറിയാലോ, അതു് ഞാൻ പ്രത്യേകം പറയണ്ടാലോ.

അപ്പോൾ ഞാൻ ഒരശരീരി കേട്ടു: “ഇപ്പോൾ കടന്നുവന്നവൻ ഏതോ ഒരു ഏജൻസിയുടെ ആളാണു്!”.

പച്ചവെള്ളം ചവച്ചരച്ചു് കുടിയ്ക്കുന്ന എനക്കുണ്ടോ അത്തരമൊരു ഏജൻസിയെപ്പറ്റിയോ, ആ വന്നയാളെപ്പറ്റിയോ വല്ല ഗ്രാഹ്യവും?! അയാൾ അവിടെ വന്നു് ഇരുന്നു എന്നതു് ശരിയാണു്. അതിപ്പോ, ഞാനായാലും കേരള ഹൗസിൽ നിൽക്കുകയായിരുന്നില്ലല്ലോ, ഇരിക്കുകയായിരുന്നില്ലേ? അതുകൊണ്ടു് അയാളുടെ ആ നടപടിക്രമത്തിൽ എന്തെങ്കിലുമൊരു അസ്വാഭാവികതയോ പ്രോട്ടോക്കോൾ ലംഘനമോ ഉണ്ടെന്നു് തോന്നേണ്ട ഒരാവശ്യവും എനക്കു് ഇല്ലാലോ. അതു് ഞാൻ പ്രത്യേകം പറയണ്ടാലോ.

യാതൊരു PR ഏജന്സിയുടെയും ഒത്താശയോ സഹായമോ സഹകരണമോ സാന്നിദ്ധ്യമോ ഇല്ലാതെ, തീർത്തും സ്വയംഭൂവായി, “The Hindu”-വിലെ ഏതോ ഒരു പെമ്പിളയുമായി ഞാൻ നടത്തിയ ഏതോ ഒരു അഭിമുഖത്തിന്റെ പൂർണ്ണമായ സത്യം ഇതാണു്, ഇതു് മാത്രമാണു്!

ഈ ആത്യന്തിക സത്യം എന്റെ പ്രജകളും അടിമകളുമായ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങളെ അതു് ബോദ്ധ്യപ്പെടുത്താനായി എരിയുന്ന ഉമിത്തീയുടെ നടുവിലൂടെ നഗ്നപാദനായി നടക്കാനും, തിളച്ചുകൊണ്ടിരിക്കുന്ന മയിലെണ്ണയിൽ പരമപരിശുദ്ധമായ എന്റെ കറുത്ത കൈകൾ നിമജ്ജനം ചെയ്യാനും ഞാൻ സന്നദ്ധനാണെന്നു് മരപ്പട്ടിനാമത്തിൽ ഇതിനാൽ ഞാൻ സത്യപ്രതിജ്ഞ എടുക്കുന്നു!

October 03 2024 12:21

ജനാബ് മു. റിയാസ് സഖാവു് ഉടനടി മുഖ്യമന്ത്രി ആയില്ലെങ്കിൽ ഞാൻ എന്റെ തല മാത്രമല്ല, മൊട്ടയും മൊട്ടയടിക്കും! ങാ ഹ! അത്രക്കായോ?!

October 03 2024 12:39

“എഡിജിപിയെ മാറ്റിയേ തീരൂ!” – ആർ. ജെ. ഡി.

“ആർ ഈ ജെഡ്ഡി?” – പിണു.

October 03 2024 13:48

കേരള കഞ്ഞികുടി പാർട്ടി (K. K. P.) എന്ന പേരിൽ രാഷ്ട്രീയപാർട്ടി രൂപീകരിക്കെടേ!

പേരിലെങ്കിലുമുണ്ടാകട്ടെ അല്പമൊരു ആത്മാർത്ഥത!!

October 03 2024 18:42

വട്ടായിപ്പോയോടേ?! അല്ല, ഇമ്മാതിരി വിഡ്ഢിച്ചിരിക്കു് തക്കതായ ഒരു കാരണം വേണമല്ലോ!!

October 03 2024 19:29

വാതരോഗത്തിനു് ക്ഷീരബല 101 ആവർത്തി.

പൂരം കലക്കലിനു് അന്വേഷണം 101 ആവർത്തി.

October 04 2024 10:10

മന്ദ-ഹാസത്തോടെ പത്രസമ്മേളനം നടത്തിയാൽ ഭൂതത്താൻ ലുക്ക് മാറി ഒരു മനുഷ്യത്താൻ ലുക്ക് വരുമെന്നു് PR ഏജൻസി പറഞ്ഞതുകേട്ടു് മന്ദൻ തനിക്കറിയാവുന്നപോലെ ഹസിച്ചു; അട്ട-ഹസിച്ചു!

ആൾ “ഡെവിൾ” ചങ്കനാണേ!!

October 04 2024 10:45

ഇടമുറിയാതെ കേസുകൾ പരിശോധിക്കാനുള്ളവർ കഴുത്തിൽ രണ്ടു് സ്റ്റെതസ്കോപ്പുകൾ തൂക്കുന്നതു് നല്ലതാണു്. മാപ്രകൾ ഒന്നു് “ഡേമേജ്” ആക്കിയാൽ മറ്റേതെടുത്തു് കേസുപരിശോധന തുടരാമല്ലോ.

ഓരോ “പയലും” ഓരോ ജീവനാണെന്നോർക്കുക!

October 04 2024 11:13

ഭീമൻകല്ലു് ഉന്തി മലമുകളിലെത്തിച്ചു് താഴേക്കു് ഉരുട്ടിവിട്ടു് അതുനോക്കി കൈകൊട്ടിച്ചിരിക്കലാണു് നാറാണത്തു് ഭ്രാന്തൻ്റെ പണി.

രാജ്യസുരക്ഷപോലെ ഗുരുതരമായ കാര്യങ്ങളിൽ ജേർണലിസ്റ്റുകൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഭ്രാന്തൻചിരി ചിരിക്കലാണു് കാരണഭൂതത്തിൻ്റെ പണി.

October 04 2024 12:47

ഈ സീനിലെ “ബുദ്ധിജീവി” ജഗദീഷ് പൊതുസമൂഹത്തിൽ തീർച്ചയായും ഒരപവാദമാണു്. പക്ഷേ, മലയാളം ചാനലുകളിലെ അന്തിച്ചർച്ചകളിൽ പങ്കെടുക്കാനായി മാർക്സിസ്റ്റ് പാർട്ടി, അഥവാ AKG Centre ആട്ടിയടിയ്ക്കുന്ന സിപിഎം സഹയാത്രികരുടെയിടയിൽ ജഗദീഷ് ഒരു “norm” ആണു്.

അനിൽകുമാർ, അരുൺകുമാർ, ഹസ്കർ, റെജി ലൂക്കോസ്, ജെയ്ക്ക് സി. തോമസ് എന്നുവേണ്ട, ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ഓരോ സിപിഎം പ്രതിനിധിയിലും “ബുദ്ധിജീവി” ജഗദീഷിൻറെ എക്‌സാക്റ്റ് റെപ്ലിക്കകളെ സാമാന്യബുദ്ധിയും സാമാന്യബോധവുമുള്ള, അഥവാ കണ്ണൂരിസ്റ്റ് മാക്രിസ്റ്റ് പിണറായിസ്റ്റ് പുത്തിജീവികളല്ലാത്ത, ആർക്കും കാണാൻ കഴിയും.

October 04 2024 14:03

October 4th, 2024: The world celebrates “World Smile Day” every year on the first Friday of October.

സമയത്തിനു് മുന്നേ സഞ്ചരിക്കുന്നവനായ സഖാവു് പിണറായി സാർ ഇന്നലെത്തന്നെ അഡ്വാൻസായി പുഞ്ചിരിച്ചു് കൃതകൃത്യനായി!

October 04 2024 14:22

കേരള സർക്കാരിലോ, സർക്കാരിൻ്റെ “I&PRD” വിഭാഗത്തിലോ “കയിലുകുത്താൻ” ഇങ്കിലാൻ സിന്താവാൻ വിളിയിൽ സമാഹരിച്ചിട്ടുള്ള “തൊഴിൽ പരിചയം” ധാരാളം മതി. പക്ഷേ, റെപ്യൂട്ടഡ് പബ്ലിക് റിലേഷൻസ് ഏജൻസികളിൽ “കയിലുകുത്താൻ” ആ യോഗ്യത മതിയാവില്ല, വിപ്ലവസഹാക്കളേ!

October 05 2024 10:57

“ലഹരി വിൽക്കുന്ന മൂർഖനെ പോലീസ് പിടികൂടി.” – വാർത്ത

എന്തു് കാര്യം? ലഹരി വിൽക്കുന്ന രാജവെമ്പാലകൾ അധികാരത്തിൽ വാണരുളുകയല്ലേ?

October 05 2024 12:33

“സിപിഎമ്മും ബിജെപിയും തമ്മിൽ ബാന്ധവമുണ്ടു്.” – കോൺഗ്രസ്സ്.

“ബിജെപിയും കോൺഗ്രസ്സും തമ്മിൽ ബാന്ധവമുണ്ടു്.” – സിപിഎം.

“കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ ബാന്ധവമുണ്ടു്.” – ബിജെപി.

വിടുവായരിൽ ഏതെങ്കിലുമൊന്നു് മറ്റൊന്നിനു്, ഏതെങ്കിലുമൊരു PR ഏജൻസിയുടെ സഹായത്തോടെ, ഏതെങ്കിലുമൊരു കല്യാണ മണ്ഡപത്തിൽ അന്തസ്സുള്ള നാലാളെ വിളിച്ചുകൂട്ടി, നിലവിളക്കിന്റെയും നിറപറയുടെയും തെങ്ങിൻപൂക്കുലകളുടെയും സാന്നിദ്ധ്യത്തിലും, പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയും, മതേതരപാർട്ടിയായ മുസ്ലീം ലീഗിന്റെ പ്രധാന കാർമ്മികത്വത്തിലും കസവുകരയുള്ള നല്ലൊരു കാഞ്ചീപുരം പട്ടുപുടവ കൊടുത്തു് “ശുദ്ധമായ കൈക്കു്” പിടിച്ചുവലിച്ചു് വീട്ടിലേക്കു് കൊണ്ടുപോവുകയും, മൂന്നാമത്തെ ചങ്ങായി നാല്പത്തൊന്നു് ദിവസത്തെ വ്രതമെടുത്തു് രാമേശ്വരത്തുപോയി തല മുണ്ഡനം ചെയ്തു് മരവുരി ധരിച്ചു് ഭിക്ഷാംദേഹിയായി സ്വമേധയാ സന്യാസമാർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നെങ്കിൽ, മല്ലു മാപ്രകൾ വാർത്താക്ഷാമം മൂലം പട്ടിണികിടന്നു് എല്ലും തൊലിയുമായി മൊത്തമായും ചില്ലറയായും ചാവുകയും, തത്ഫലമായി, പ്രഫുത്തരായ ബാക്കി അന്തംമല്ലുക്കൾക്കു് വാഴക്കൃഷിയും, ശ്ലോകം ചൊല്ലലും, സമസ്യാപൂരണവും, പരദൂഷണവും, പൊങ്ങച്ചം പറച്ചിലും, സ്വസ്ഥം ഗൃഹഭരണവുമൊക്കെയായി, സഖാവു് മാവേലിയുടെ കാലത്തെന്നപോലെ, ആമോദത്തോടെ വസിക്കുകയും ചെയ്യാമായിരുന്നു!

പക്ഷേ എന്തു് ചെയ്യാൻ? “ദല്ലാൾ പ്രപ്പോസസ്, സഖാവു് ചിറ്റപ്പൻ ഡിസ്‌ക്ലോസസ്” എന്നല്ലേ നവകേരള റിപ്പബ്ലിക്കിൽ ഇതിനോടകം ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ “വിധിവിഹിതം”? “വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ” എന്നല്ലേ കവിവാക്യവും?!

October 05 2024 13:14

“നിങ്ങൾ സ്വർഗ്ഗത്തിലേക്കു് പോകാൻ തയ്യാറാണോ? (Are You Ready To Go To Heaven?)” – Dr. Jayapaul on YouTube on 04 Oct 2024.

ജ്ജും ഉണ്ടാകുമോടേ അവിടെ? എങ്കിൽ നുമ്മളെ വിട്ടേക്കു്! നുമ്മക്കു് വേറെ പണിയുണ്ടു്. എങ്കിലും, അൻ്റെ ശോത്തിയത്തിനു് കണ്ടമാനം തേങ്സേ! Btw, അൻ്റെ അംഗ്രേസി മുയ്മനും “capital” ആണല്ലോടേ!

October 05 2024 15:19

“മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു് സഖാവു് എം. വി. ജയരാജൻ.” – വാർത്ത

“കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ?” എന്നതായിരുന്നിരിക്കണം സഹാവിൻ്റെ ശോത്തിയം.

October 06 2024 13:06

(സ.) ഗോവിന്ദൻസ് ലോജിക്ക് = നബീ(സ) ലോജിക്ക്!

സി. പി. ഐ. (എം.) സംസ്ഥാന സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ Oct 4, 2024-നു് നടത്തിയ ഒരു പത്രസമ്മേളനത്തിൽ നിന്നു്:

സഖാവു് എം. വി. ഗോവിന്ദൻ: “PR ഏജൻസി ഉണ്ടോ ഇല്ലയോ എന്നു് പറയേണ്ടതാരാ? ഗവൺമെന്റാണു്, അല്ലെങ്കിൽ മുഖ്യമന്ത്രിയാണു്. അല്ലേ? PR ഏജൻസി ഇല്ലാന്നു് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. പറഞ്ഞില്ലേ? അതുകൊണ്ടു് അതു് തീർന്നില്ലേ?”

അതുകേട്ടു്, പരസ്പരം നോക്കി, പരിസരം നിശ്ശബ്ദമാണെന്നു് ഉറപ്പുവരുത്തിയശേഷം മല്ലു മാപ്രകൾ ഐകകണ്ഠ്യേന ഉവാച: “വോക്കേ, സഖാവേ! അങ്ങു് പറഞ്ഞതു് ഞങ്ങൾക്കു് ഗംബ്ലീറ്റ് ബോദ്ധ്യമായി. പിണൂസ് വാല്മാക്രി വിപ്ലവം നട്ടാൽ കുരുക്കാത്ത നുണകളിലൂടെ! അതിനു് ഞങ്ങൾ മാപ്രകൾ സർവ്വമാന പിൻതുണയും പ്രഖ്യാപിക്കുന്നു! ലാൽ സലാം!!”

1400 വർഷങ്ങൾക്കു് മുൻപു് സൗദി അറേബ്യയിലെ മെക്കയിൽ മുഹമ്മദ് നബി (സ്വ) നടത്തിയ സമാനമായൊരു പത്രസമ്മേളനം:

മുഹമ്മദ് നബി (സ്വ): “ഞാൻ ഗുഹയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അല്ലാഹുവിന്റെ മലക്കായ ജിബ്രീൽ (അ) പ്രത്യക്ഷപ്പെട്ടു് അല്ലാഹുവിന്റെ ദൂതനായ എനിക്കു് അല്ലാഹുവിന്റെ സത്യവചനങ്ങളായ ഖുർആൻ ഓതിത്തന്നു.”

ദൈവനിഷേധികളായ കാഫിറുകൾ: “ജിബ്രീൽ (അ) അല്ലാഹുവിന്റെ മലക്കാണെന്നു് നബീ(സ)യോടു് ആരു് പറഞ്ഞു?”

മുഹമ്മദ് നബി (സ്വ): “അല്ലാഹുവിന്റെ മലക്കായ ജിബ്രീൽ (അ) അക്കാര്യം ഗുഹയിൽ വച്ചു് സ്വകാര്യമായി എന്നോടു് പറഞ്ഞു.”

ദൈവനിഷേധികളായ കാഫിറുകൾ: “വോക്കേ, തമ്മയിച്ചു്! പക്ഷേങ്കി, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നു് നബീ(സ)യോടു് ആരു് പറഞ്ഞു?”

മുഹമ്മദ് നബി (സ്വ): “അല്ലാഹുവിന്റെ ദൂതനായ ഞാൻ, അഥവാ മുഹമ്മദ് നബി (സ്വ) ആകുന്ന ഞാൻ എന്റെ പദവിയിലും പത്രാസ്സിലും അവകാശത്തിലും അധികാരത്തിലും നിങ്ങളോടു് ഇതാ, ഇപ്പോൾ പറയുന്നു!”

ദൈവനിഷേധികളായ കാഫിറുകൾ: “വീണ്ടും വോക്കേ! വീണ്ടും തമ്മയിച്ചു്! വീണ്ടും പക്ഷേങ്കി, ഖുർആനിലെ വചനങ്ങൾ അല്ലാഹുവിന്റെ വചനങ്ങളാണെന്നു് നബീ(സ)യോടു് ആരു് പറഞ്ഞു?”

മുഹമ്മദ് നബി (സ്വ): ഖുർആനിലെ വചനങ്ങൾ അല്ലാഹുവിന്റെ വചനങ്ങളാണെന്നു് ഖുർആൻ വ്യക്തമായും സ്പഷ്ടമായും പറയുന്നുണ്ടു്! അതു് പോരേ? (സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ സഖാവു് നിഷ്കർഷിക്കുന്നതുപോലെ,) അതുകൊണ്ടു് അതു് തീർന്നില്ലേ?”

സാധാരണഗതിയിൽ തീരേണ്ടതാണു്! പക്കേങ്കി, ബ്രെയിൻവാഷ് ചെയ്യപ്പെട്ടുകഴിഞ്ഞാൽപ്പിന്നെ മനുഷ്യരുടെ ഗതി സാധാരണമല്ലല്ലോ! അതായതു്, ഡപ്പിയിൽ നിന്നും താക്കോൽ പുറത്തെടുത്തുകഴിഞ്ഞാൽ പിന്നെ താക്കോൽ ഡപ്പിയിലില്ലല്ലോ!

അതല്ലേ അടിസ്ഥാനപരമായ, “ശാസിക്കുന്ന ശാസ്ത്രത്തിലൂടെയല്ലാത്ത” വിദ്യാഭ്യാസത്തിലൂടെ അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതായ, “മായയുടെയും, ഭാവനയുടെയും, കാവ്യയുടെയും, സ്വപ്നയുടെയുമെല്ലാം” പിന്നാലെ പേപ്പട്ടികളെപ്പോലെ നാവുനീട്ടി കിതച്ചോടുന്ന മല്ലുക്കൾ നേരിടുന്ന അതിഗുരുതരമായ പ്രശ്നം!!

October 07 2024 10:31

“വി. ഡി. സതീശൻ കാപട്യത്തിൻ്റെ മൂർത്തീകരണം; അയാൾക്കു് നിലവാരമില്ല.” – മുഖ്യമന്ത്രി.

സ്വന്തം കാപട്യത്തിൻ്റെയും നിലവാരത്തിൻ്റെയും “varifocal glasses” ഊരിവയ്ക്കാതെയാവും മുക്ക്യോൻ നിയമസഭയിലെത്തിയതു്! കാപട്യവും, നിലവാരമില്ലായ്മയും, പരനാറിത്തരവും, കുലം കുത്തലും, വിവരദോഷവുമൊക്കെയല്ലാതെ അപ്പോൾ മറ്റെന്തു് കാണാൻ?!

October 07 2024 11:08

“അശോകൻ ചരുവിലിനു് വയലാർ അവാർഡ്.”

ചരിഞ്ഞ പിസ ഗോപുരത്തിൻ്റെ റെപ്ലിക്കയും, കട്ടൻ ചായയ്ക്കും പരിപ്പുവടയ്ക്കുമുള്ള ബക്ഷീസുമാവും സമ്മാനം. ഹേമ കമ്മിറ്റി തകൃതിയുടെ ഒരു ട്രൂ കോപ്പി കൂടി കൊടുത്തിരുന്നെങ്കിൽ, ചരിഞ്ഞ ഗോപുരം നിവരുമോന്നറിയാമായിരുന്നു. ആ, എന്തേലുമാട്ടു്!

October 07 2024 12:26

ഇന്നു് ഫെയ്സ്ബുക്കിൽ കണ്ട ഒരു കമ്മ്യൂണിസ്റ്റ് പീലോസപ്പി:

“കൊച്ചിൻ്റെ വായിൽ സ്വർണ്ണം കൊണ്ടെഴുതുമ്പോൾ, ഈ സ്വർണ്ണം ഏതൊക്കെ ദ്വാരങ്ങളിൽക്കൂടി കടന്നു് വരുന്നതാണു് എന്നാലോചിച്ചു. അക്ഷരം തന്നെ വെറുത്തുപോയി.”

ഇന്നു് രാവിലെ കോഴിമുട്ട തിന്നപ്പോൾ ഈ മുട്ട പിടക്കോഴിയുടെ മലദ്വാരത്തിൽക്കൂടി കടന്നുവന്നതല്ലേ എന്നു് നോം പ്രത്യയശാസ്ത്രപരമായി ആലോശിച്ചു. അതോടെ, കോഴിമുട്ടകളെ മാത്രമല്ല, നോമിൻ്റെ രണ്ടു് മുട്ടകളെ തന്നെ നോം വൈരുദ്ധ്യാത്മകമായി വെറുത്തുപോയി!

സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള മനുഷ്യവർഗ്ഗത്തിൻ്റെ ജന്മമെടുക്കലിനെത്തന്നെ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് തൊഴിലാളി വർഗ്ഗവിപ്ലവത്തിൽ അധിഷ്ഠിതമായി അന്തം വിട്ടു് വെറുക്കാനുള്ള തയ്യാറെടുപ്പിലാണു് നോമിപ്പോൾ! “ലക്ഷ്യം മാർഗ്ഗത്തെ വിശുദ്ധീകരിക്കുന്നു” എന്നതായിരുന്നു നോമിൻ്റെ പഴയ ധാരണ. “മാർഗ്ഗം ഇച്ചീച്ചി ആയാൽ ലക്ഷ്യവും ഇച്ചീച്ചി” എന്നതാണു് നോമിൻ്റെ പുതിയ ധാരണ.

PS:

(കുഞ്ഞുങ്ങളുടെ വായിൽ സ്വർണ്ണം കൊണ്ടെഴുതിയാൽ, അതുവഴി പ്രതികരണശേഷിയില്ലാത്ത അവരെ അധികാരശക്തി ഉപയോഗിച്ചുകൊണ്ടു് പീഡിപ്പിക്കാമെന്നല്ലാതെ, മറ്റെന്തെങ്കിലും പ്രയോജനം അവർക്കു് ഉണ്ടാക്കാൻ കഴിയുന്ന ഒരു പ്രക്രിയയല്ല അതു്.)

October 07 2024 13:44

തൻ്റെ ക്ഷുദ്രകർമ്മങ്ങളുടെ “consummator” ആയ ADGP അജിത്കുമാർജിക്കു് ഇത്ര ഭീകരവും മാരകവുമായ ഒരു സ്ഥാനചലനം നൽകാൻ വേണ്ടത്ര “നിലവാരം” കാരണഭൂതത്തിനുണ്ടെന്നു് ടി. പി. സെൻകുമാറോ, ജേക്കബ് തോമസോ സ്വപ്നേപി കരുതിയിട്ടുണ്ടാവില്ല.

October 07 2024 13:57

“ആരാണു് പ്രതിപക്ഷ നേതാവു്?” – സ്പീക്കർ ഷംസീർ.

ഒന്നും പറയണ്ടെന്റിഷ്ടാ! ആകെ മൊത്തം ടോട്ടൽ മിഥ്യയാണു്. ആർക്കും ഒരെത്തും പിടിയുമില്ല.

October 08 2024 09:02

“മലപ്പുറം ആരുടെയും മൂത്താപ്പാൻ്റെ സ്വത്തല്ല.” – സഖാവു് ടി. കെ. ഹംസ.

“മലപ്പുറം ആരുടെയും ഉപ്പൂപ്പാൻ്റെ സ്വത്തല്ല” എന്നു് ജനാബ് പി. വി. അൻവർ കൂടി പറഞ്ഞിരുന്നെങ്കിൽ, സംഭവം റ്റാലി ആയേനെ!

October 08 2024 09:27

“കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയാണതു്.” – കുഞ്ചൻ നമ്പ്യാർ.

“അടിയന്തിരപ്രമേയം വന്നതുകൊണ്ടുള്ള ദേഹാസ്വാസ്ഥ്യമാണതു്. അതുകൊണ്ടൊന്നും ഈ കപ്പൽ ആടിയുലയുകയില്ല സാർ!” – ആരോഗ്യമന്ത്രി.

October 08 2024 10:42

മുഖ്യമന്ത്രിക്കു് ഇന്നുതന്നെ ദേഹാസ്വാസ്ഥ്യം വന്നതു് യാദൃശ്ചികമാണെന്ന തമാശ സത്യത്തിൽ സ്പീക്കർ അടക്കം നിയമസഭയിലെ ആർക്കും ഒരു ഇളം ചിരിയോടെ ആസ്വദിക്കാവുന്നതേയുള്ളു. പക്ഷേ, അപ്രമാദിയായ ചിരിഭൂതം വാഴുന്ന കേരളനാട്ടിൽ സ്പീക്കറെ സ്ഥാനഭ്രഷ്ടനാക്കാൻ അതു് ധാരാളം മതി. പേടിയില്ലാത്തവരായി ആരുണ്ടു് ഗോപ്യേ!

October 08 2024 11:10

സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ ഫിസിക്കൽ എജിക്കേശനാണു്. ആൾ മഹാ ഓട്ടക്കാരനാണെന്നു് സാരം.

തന്മൂലം, കക്ഷിയുടെ താത്ത്വികാവലോകനങ്ങൾ കേട്ടു് മടുത്ത നാട്ടുകാർ കുറുവടിയും പത്തലുമായി തല്ലിക്കൊല്ലാൻ ചെല്ലുമ്പോൾ കെ-റെയിലിൻ്റെയത്ര സ്പീഡിൽ ഓടി രക്ഷപെടാൻ കക്ഷിക്കു് കഴിയും.

October 08 2024 11:47

“ജലീലിനെക്കുറിച്ചു് ബഹുമാന്യനായിട്ടുള്ള അംഗം പറഞ്ഞതു് എനിക്കിവിടെ പറയാൻ പറ്റില്ല. അതു് അങ്ങേയറ്റം അധിക്ഷേപമാണു്.” – പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി (പാർലമെൻ്ററി കെടുകാര്യസ്ഥൻ എന്നു് മണി-പ്രവാളം) സഖാവു് എം. ബി. രാജേഷ്

മറ്റധിക്ഷേപങ്ങൾ ഫലിക്കാതെ വരുമ്പോൾ, ഭൂതം, കാരണഭൂതം, ദുർഭൂതം!!

October 08 2024 13:00

“അവിടിരിക്കു്! അവിടിരിക്കു്!” എന്നു് സ്പീക്കർ ജനാബ് എ. എൻ. ഷംസീർ സഖാവു് ആഹ്വാനം ചെയ്യുമ്പോൾ മലപ്പുറം റിപ്പബ്ലിക്കിൽ നിന്നുള്ള നിയമസഭാ സാമാജികർ ഇരിക്കാൻ കൂട്ടാക്കുന്നില്ല എന്നു് നോമിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്.

ഒരു പ്രത്യേക ഏക്ഷൻ ഹീറോ ആയ നോം ഈ വിഷയം, പെൻഷൻ പറ്റി, നന്മതിന്മകൾക്കപ്പുറമുള്ള, ആകാശത്തിലെപ്പോലെ ഭൂമിയിലും എന്ന പൂർവ്വനിർവാണാവസ്ഥയിൽ വീൽചെയറിൽ വിശ്രാന്തിക്കുന്ന ഗതകാല ജഡ്ജിമാരുടെ മേൽനോട്ടത്തിലുള്ള “ഹേമയാഗ” കമ്മിറ്റിയുടെ പരിശോധനയ്ക്കു് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ, പ്രശ്നം പ്രാദേശികഭാഷയിൽ അധിഷ്ഠിതമാണു് എന്നു് തിരിച്ചറിയാൻ നോമിനു് കഴിഞ്ഞിട്ടുണ്ടു്.

അതിൻപ്രകാരം, “അവിടിരിക്കു്! അവിടിരിക്കു്!” എന്നതിനു് പകരം, “അവിടെ കുത്തീരിക്കു്! അവിടെ കുത്തീരിക്കു്! എന്നു് ജനാബ് സ്പീക്കർ സാഹിബ്, നിയമസഭാ സാമാജികരോടു്, “മലപ്പുറം ആരുടെയും മൂത്താപ്പാൻ്റെ സ്വത്തല്ല” എന്നു് സഖാവു് ടി. കെ. ഹംസ വിപ്ലവകരവും അസന്ദിഗ്ദ്ധവുമായി പ്രഖ്യാപിച്ച അതേ “മലപ്പുറം പേച്ചിൽ” ആഹ്വാനം ചെയ്താൽ, ഇരിക്കൽ-നില്ക്കൽ സംബന്ധമായ പ്രശ്നങ്ങൾ മൊത്തമായും ചില്ലറയായും പരിഹരിക്കപ്പെടാൻ കഴിയുമെന്ന നിഗമനത്തിൽ നോം എത്തിച്ചേർന്നിരിക്കുന്നതായി തത്‌പരകക്ഷികളെ ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു.

(“ജ്യൂസ്” കുടിച്ചശേഷം ആത്മീയാചാര്യർ വിളിച്ചുകൂവുന്ന സകലമാന ഊളത്തരങ്ങൾക്കും വിനീതവിധേയരായി മുട്ടുകുത്തി, വെടിവയ്ക്കാൻ സന്നദ്ധമായ പീരങ്കിപോലെ കൊതം ആകാശത്തിലേക്കുയർത്തി ആമീൻ പറയണമെന്നു് വിശ്വസിച്ചുവശായിരിക്കുന്ന സകലമാന ഊളകൾക്കും ആമീൻ പറയാനുള്ള അസുലഭ സന്ദർഭമാണു് നോമിന്റെ ഈ പ്രഖ്യാപനത്തിലൂടെ ഇപ്പോൾ സംജാതമായിരിക്കുന്നതു്! “Now or never”!!)

October 08 2024 15:19

സ്വന്തം യജമാനനെതിരെയുള്ള വിമർശനങ്ങൾ, അവ എത്ര യുക്തിഭദ്രമായാലും, പാറക്കെട്ടു് പോലെ ഉറച്ചതായാലും, അടിമകളുടെ കണ്ണിൽ അവയെല്ലാം “ദൈവനിന്ദയാണു്”, വിമർശിച്ചവൻ്റെ ഉന്മൂലനം വഴി മാത്രം പരിഹരിക്കപ്പെടേണ്ടുന്ന കുറ്റകൃത്യമാണു്!!

October 09 2024 11:02

October 09 2024 11:55

“ഫാമിലി ഡോക്ടർമാർകൾ കർശന “ശബ്ദവിശ്രമം” നിർദ്ദേശിച്ചതിനാൽ, മുഖ്യമന്ത്രി ബുധനാഴ്ചയും നിയമസഭയിലെത്തിയില്ല.” – വാർത്ത

വാ തുറന്നാൽ പച്ചനുണ മാത്രം പറയുന്ന “യെവനു്” ആജീവനാന്തം “ശബ്ദവിശ്രമം” നിർദ്ദേശിക്കു് വൈദ്യ സാറന്മാരേ! നാട്ടുകാർ വഞ്ചിക്കപ്പെടാതിരിക്കട്ടെ!!

October 09 2024 13:12

“പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ ‍മറുപടി പറയും” എന്ന പ്രസ്താവം (പൂർവ്വാശ്രമത്തിൽ പൂർണ്ണമായും സഖാവായിരുന്ന) ജനാബ് പി. വി. അൻവർ സാഹിബ് പിൻവലിച്ചു.” – വാർത്ത

“പല തന്തയ്ക്കു് പിറന്നവൻ” എന്നും മറ്റുമുള്ള ബഹുമതികൾ പതിച്ചുനല്കുന്ന “ഇടതു് സംസ്കാരസമ്പന്നരുടെ” നാടാണു് പിണറായിസ്റ്റ് “നവകേരളം” എന്നതിനാൽ, സഖാവു് പിണറായിക്കു് അപ്പനോ, അപ്പന്റെ അപ്പനോ ഇല്ല എന്ന, പരനാറികളും നികൃഷ്ടജീവികളും കുലംകുത്തികളും വിവരദോഷികളും മാത്രം ഉപയോഗിക്കുന്ന നീചമായ അർത്ഥത്തിലാണോ, പ്രത്യയശാസ്ത്രപരമായി അങ്ങേയറ്റം പ്രതിലോമകരമായ ഈ റിവിഷണിസ്റ്റ് റിമാർക്ക് താൻ നടത്തിയതും, അതിനുശേഷം അതു് നിരുപാധികം പിൻവലിച്ചതും എന്നു് ജനാബ് പി. വി. അൻവർ സാഹിബ് വ്യക്തമാക്കേണ്ടതുണ്ടു്.

പൈതൃകസംബന്ധമായ തെറ്റിദ്ധാരണകൾ സാമൂഹികജീവിതത്തിൽ വൈരുദ്ധ്യാത്മകമായി ഇടപെടുന്ന മനുഷ്യരെ നിലാവത്തു് തുറന്നുവിട്ട കോഴികളെപ്പോലെ, ലക്ഷ്യബോധമില്ലാത്ത അവസ്ഥയിലെത്തിക്കും എന്നു് ജനാബ് പി. വി. അൻവർ സാഹിബിനു് അറിയാമായിരിക്കുമെന്നു്, ചത്തശേഷം, സ്വർഗ്ഗരാജ്യത്തിലെ തീൻമേശയുടെ മുൻപന്തിയിൽ, സഖാവു് യേശുവിന്റെ വലതുഭാഗത്തു് മിനുസമായ കുഷനുള്ള ഒരു സീറ്റ് ഒപ്പിക്കാമെന്ന മോഹത്തിൽ, നശ്വരമായ ഈ ഭൗമികജീവിതം പ്രാർത്ഥനയും നോമ്പും ധ്യാനവും, കൃപാസനമാതാവിന്റെ അകമഴിഞ്ഞ അനുഗ്രഹത്തിനും വാഴ്‌വുകൾക്കും കൃപാകടാക്ഷങ്ങൾക്കും ഉതകുന്ന നേർച്ചകാഴ്ചകളുമായി തള്ളിനീക്കുന്ന ഒരു ക്രൈസ്തവസഭാമൂത്താടെന്ന നിലയിൽ, ഞാൻ കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.

October 09 2024 16:34

You have to be really curious to come up with an idea like that!

Chapeau!

October 09 2024 17:37

“തൃശ്ശൂർ പൂരം കലക്കലിൽ ഗൂ‍ഢാലോചന ഉണ്ടു്.” – നിയമസഭയിൽ എം. എൽ. എ. സഖാവു് കടകംപള്ളി സുരേന്ദ്രൻ

കോക്ക്ടെയിൽ ആൻഡ് ചാറ്റ് എക്സ്പെർട്ടായ ഈ മുൻമന്ത്രി സഖാവിനു് സുബോധാവസ്ഥ വീണ്ടുകിട്ടിയോ? സുരാപാനലഹരിയിൽ ശ്രീമതി സ്വപ്ന സുരേഷുമായി കക്ഷി ഫോൺ ചെയ്യുന്നതിന്റെ ഒരു വീഡിയോ മുൻപെന്നോ കണ്ടതിനുശേഷം ഒരനക്കവും ഇല്ലാതിരുന്നതുകൊണ്ടുള്ള ചോദ്യമാണു്. പൊതുലോകവുമായുള്ള എന്റെ പൊക്കിൾക്കൊടിബന്ധം ഗമ്പ്ലീറ്റ് വിച്‌ഛേദിക്കപ്പെട്ടോ എന്നറിയണമല്ലോ!

കടകംപള്ളി സുരേന്ദ്രൻ സഖാവിനു് ശ്രീമതി സ്വപ്ന സുരേഷ് അന്നു് അനുഭാവാധിഷ്ഠിതമായി ഇങ്ങനെയൊരു സ്വഭാവസർട്ടിഫിക്കറ്റ് നല്കിയതായാണു് ഓർമ്മ: “Very dirty, pathetic, frustrated, and very manipulated gentleman who does’nt deserve to be a minister.”

പാപിയോടു് ചേർന്നാൽ ശിവനും പാപിയാകും എന്നും, പാർട്ടിയോടു് ചേർന്നാൽ പാപിയും പുണ്യവാളനാകുമെന്നുമുള്ള പിണുവചനപ്രകാരം, കടകംപള്ളി സുരേന്ദ്രൻ (സ.) പുണ്യവാളനായിട്ടുണ്ടായിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. സഖാവു് പി. ശശിക്കു് ഈദൃശമായി ഒരു വടക്കൻ കമ്മ്യൂണിസ്റ്റ് വീരഗാഥതന്നെ ആലപിക്കാൻ കഴിയും!

“കള്ളുമോന്തും കുരങ്ങന്റെ മൂട്ടിൽ തേളുകടിച്ചതും ബാധകൂടിയതും പാർത്താൽ എന്തുവൈകൃതമെൻ സഖേ?” എന്നു് കവിവചനം.

October 10 2024 10:12

ശ്രീ രത്തൻ ടാറ്റയ്ക്കു് ആദരാഞ്ജലികൾ!

(ടാറ്റ വ്യവസായസാമ്രാജ്യം “വ്യവസായ സൗഹൃദ വിപ്ലവ കേരളം” കേന്ദ്രീകരിച്ചു് കെട്ടിപ്പടുക്കാൻ തോന്നാതിരുന്ന ആ ദീർഘവീക്ഷണത്തിനു് വൈകിയതെങ്കിലും, പ്രത്യേക അഭിനന്ദനങ്ങൾ!)

October 10 2024 12:08

“കമ്പ്യൂട്ടറുകൾക്കു് ചിന്തിക്കാൻ കഴിയില്ല. പക്ഷേ, ഓർമ്മ, പഠനം ഇത്യാദികളെ അനുകരിക്കാനാവും. 2024-ലെ ഫിസിക്സ് നൊബേൽ പ്രൈസ് അതു് സംബന്ധമായിട്ടാണു്.” – ആങ്കറുടെ കമൻ്റ്.

“ദേ, ചിന്തിക്കാനോ, ഓർമ്മിക്കാനോ, പഠിക്കാനോ കഴിവില്ലാത്ത കമ്മ്യൂണിസ്റ്റുകളോടു് അമ്മാതിരി കമൻ്റുകളൊന്നും വേണ്ട കേട്ടോ.” – കാരണഭൂതം.

October 10 2024 12:23

ധാരാളം മലയാളികളും വസിക്കുന്ന ഇടമാണു് ഇപ്പോൾ “മോൺസ്റ്റർ-ഹറിക്കെയ്ൻ മിൽട്ടൺ” സംഹാര താണ്ഡവമാടുന്ന US-ലെ ഫ്ലോറിഡ.

October 10 2024 14:22

“എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണറിപ്പോർട്ട് “പരമ രഹസ്യരേഖ” ആയതിനാൽ പുറത്തുവിടാനാവില്ല.” – ആഭ്യന്തരവകുപ്പു്.

അന്വേഷണറിപ്പോർട്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമായതിനാൽ, സർക്കാർ പൂഴ്ത്തിയ ആ രേഖയിലെ വിവരങ്ങൾ “ദ ഹിന്ദു” പത്രത്തിലൂടെ പൊതുസമൂഹത്തെ അറിയിക്കാനായി “Kaizzen PR Agency” വഴി തനിക്കൊരു അഭിമുഖം ഒപ്പിച്ചു് തരണം എന്നൊരു അപേക്ഷ PR Agency-കളോടുള്ള കമ്മ്യൂണിസ്റ്റ് മദ്ധ്യസ്ഥപ്രാർത്ഥനയുടെ ചാർജ്ജ് വഹിക്കുന്ന കുട്ടിസഖാവു് “സുബ്രഹ്മണ്യ സ്വാമിക്കു്” മുഖ്യമന്ത്രി പിണറായി വിജയൻ സഖാവു് സാദരം സമർപ്പിച്ചിട്ടുണ്ടു്.

ചരിത്രപ്രധാനമായ രഹസ്യങ്ങൾ വെളിപ്പെടുത്തപ്പെടുന്ന ആ അഭിമുഖം ഇതാ ഇന്നു്, ഇതാ നാളെ! സഖാവു് മുഖ്യമന്ത്രിയും “ദ ഹിന്ദുവും” തമ്മിലുള്ള ആ സെൻസേഷണൽ അഭിമുഖത്തിനായി കാപ്പികുടിച്ചു് കാത്തിരിക്കൂ!

വേവുവോളം ക്ഷമിക്കാമെങ്കിൽ, ആറുവോളം ക്ഷമിക്കാമെങ്കിൽ, അവിയുവോളവും അളിയുവോളവും ക്ഷമിക്കാനും മനുഷ്യനു് കഴിയണം!

October 11 2024 10:29

“ADGP-യെ ആരോപണമുക്തനാക്കാനുള്ള തെളിവില്ല; കുറ്റം ചാർത്താനുള്ള തെളിവുമില്ല.” – “എസ്കൈസ്” വകുപ്പുമന്ത്രി എം. ബി. രാജേഷ്

വളർത്തുപന്നി കുട്ടയോ കണ്ടനോ എന്ന, ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട വളർത്തുപോത്തു്:
“അത്ര കുട്ടയുമല്ല; അത്ര കണ്ടനുമല്ല.”

October 11 2024 11:26

“കൂത്തുപറമ്പു് വെടിവയ്പ് നടത്തിയതു് UDF സർക്കാർ (അതിനു് നന്ദി!)”. “വയനാടു് തുരങ്കപാത തലയിലേറ്റി LDF സർക്കാർ മുന്നോട്ടു്!” – ഉന്നത വിദ്യാഭ്യാസമന്ത്രിണി ആർ. ബിന്ദു.

ഒന്നാഞ്ഞു് തുമ്മിയാൽ “intellectual encumbrance” വഴിയുള്ള മൂക്കുതരിപ്പു് മാറുമെന്നിരിക്കെ, ആയമ്മ എന്തിനാണാവോ ഇമ്മാതിരിയുള്ള “oral linguistic endeavours” തൻ്റെ തലയിലെ ഹൗസിൽ ഏറ്റുന്നതു്?!

October 11 2024 12:12

“സിപിഎം-ആർഎസ്എസ് ബന്ധം ആരോപിക്കുന്നവർ സ്വബോധം ഇല്ലാത്തവർ.” – സഖാവു് എ. വിജയരാഘവൻ.

ഹിമാലയൻ യോഗി ശ്രീ എമ്മിൻ്റെ “നാഥ് പാരമ്പര്യം” വഴി “കുണ്ഡലിനി തീ” ഉണർത്താത്തതുകൊണ്ടാവും അവറ്റകൾക്കു് “സ്വബോധം” ഇല്ലാത്തതു്. അതോ, “സുബോധം” എന്നാണോ സഖാവുദ്ദേശിച്ചതു്? അതു് നമ്മൾ മാക്രികൾക്കു് പണ്ടേതന്നെ ഇല്ലല്ലോ.

October 11 2024 12:26

മാക്രിസ്റ്റ്-പിണറായിസ്റ്റ് പാർട്ടിയിൽ മൊത്തം ടോട്ടൽ മൃഗീയാവതാരങ്ങളാണല്ലോസ്റ്റാ!:

“കഴുകനവതാരം, കുതിരയവതാരം, ഭൂതാവതാരം, ഇരുതലമൂരിയവതാരം, ഈനാംപേച്ചിയവതാരം, മരപ്പട്ടിയവതാരം, പോത്തവതാരം, വരാലവതാരം, … …!”

October 11 2024 12:33

“ഉണ്ടുനിറഞ്ഞവനോടേ ഇടം ചോദിക്കാവൂ, കണ്ടുനിറഞ്ഞവനോടേ കടം ചോദിക്കാവൂ!” – നാടൻ ചൊല്ലു്.

ഉണ്ടുനിറയാത്ത, കണ്ടുനിറയാത്ത പിണറായിസ്റ്റ് പീറകളെ ഭരണമേല്പിച്ചാൽ അവർ നാടിനെ നവകേരളമാക്കും, അഥവാ കാട്ടാന കയറിയ കരിമ്പിൻകാടിൻ്റെ അവസ്ഥയിലാക്കും!

October 11 2024 13:56

“ഓർമ്മകളുടെ ‘പൊതി’ അഴിച്ചു് സുരേഷ് ഗോപി; ഒപ്പം എൻ. കെ. പ്രേമചന്ദ്രനും, എം. നൗഷാദും.” – മനോരമ ന്യൂസ്.

“ഓർമ്മകളുടെ ‘ലങ്കോട്ടി’ അഴിച്ചു്” എന്നായിരുന്നെങ്കിൽ, വാർത്ത കുറച്ചുകൂടി സുഗന്ധപൂരിതവും, സെൻസേഷണലും, ഉദാത്തവും, ന്യുറോട്ടിക് ഫ്രൺഡ്ലിയുമായിരുന്നേനെ!

October 11 2024 14:51

കുലംകുത്തി!

October 12 2024 09:48

എ. വിജയരാഘവൻ സഖാവു് പത്രസമ്മേളനത്തിൽ ലിപ്സ്റ്റിക്കിൻ്റെ പ്രത്യയശാസ്ത്രം വിശദീകരിക്കുന്നു! എന്നിട്ടെന്തേ ഉന്നത വി. മന്ത്രി ആർ. ബിന്ദു സഖാവു് ഒരു പത്രസമ്മേളനം വഴി വയനാടു് തുരങ്കപാതയുടെ നാനാർത്ഥങ്ങൾ വിശദീകരിക്കുന്നില്ല?

മേയറത്തിക്കൊച്ചമ്മയും എമ്മെല്ലെത്തമ്പ്രാനും KSRTC ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നതുപോലും “കോ-ഓപ്പറേറ്റീവ് സൊസൈറ്റി” ആയിട്ടാണു്!

October 12 2024 09:48

To keep an “untroubled spirit” in living room cabinet, you can order Scotch. (Of course, you have to be a “bourgeoisie” for that). But to look things in the face and to know them for what they are, you must own at least a “pint” of Comrade Marcus Aurelius. And that is definitely not so easy!

October 12 2024 13:11

ഒരു കള്ളൻ തൻ്റെ കൊള്ളമുതൽ എവിടെയാണു് ഒളിപ്പിക്കുക എന്നു് അനായാസം ഊഹിക്കാൻ കഴിയുന്നതു് മറ്റൊരു കള്ളനാണു്.

അതുകൊണ്ടു്, അതിവേഗം തൊണ്ടിമുതൽ കണ്ടെത്തുന്ന പൊലീസും ഒരു കള്ളനായിരിക്കും എന്ന നിഗമനം അത്ര അസ്ഥാനത്തല്ല. ഒരു പൊലീസാകലാണു് നല്ലൊരു കള്ളനു് ജോലിയിൽ ചന്ദ്രനെപ്പോലെ, അഥവാ മന്നവേന്ദ്രൻ്റെ മുഖം പോലെ വെട്ടിത്തിളങ്ങാൻ പറ്റിയ പറ്റിപ്പീസ് പണി.

അന്യൻ്റെ ധനം പിടുങ്ങി സ്വയം ധനികനാവുക എന്നതാണു് കൊള്ളയടിക്കുന്ന കള്ളൻ്റെ ലക്ഷ്യം.

അന്യൻ്റെ ധനം പിടുങ്ങി സ്വയം ധനികനാവുക എന്നതാണു് കൈക്കൂലി വാങ്ങുന്ന ആപ്പീസറുടെ ലക്ഷ്യം.

കൊള്ളയടിക്കുന്ന കള്ളനെയും, കൈക്കൂലിവാങ്ങുന്ന ആപ്പീസറെയും ഒരുപോലെ നയിക്കുന്ന, പൊതുവായ ഒരു മോട്ടിവേഷണൽ ഫാക്ടർ ഉണ്ടു് എന്നാണതിനർത്ഥം: “അന്യൻ്റെ ധനം അനധികൃതമായി പിടുങ്ങി സ്വയം ധനികനാവുക” എന്നതാണു് ആ മോട്ടിവേഷണൽ ഫാക്ടർ.

കെ-പൊലീസ് എന്തുകൊണ്ടാണു് ഇത്രകണ്ടു് കഴിവുറ്റവരായിരിക്കുന്നതു് എന്ന, നൂറ്റാണ്ടുകളിലൂടെ മനുഷ്യമസ്തിഷ്കത്തിൽ മറുപടിയില്ലാതെ ഈയം പോലെ ഉറഞ്ഞുകൂടി മഥിച്ചിരുന്ന ആ ചോദ്യത്തിൻ്റെ ഉത്തരം ഇതല്ലാതെ മറ്റൊന്നുമല്ല: “ധനികരാവലാണഖിലസാരമീ പരശുരാമകേരളത്തിൽ!”

ഒരു വർഷത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ട കേസുകൾ രണ്ടോളം വർഷങ്ങൾ നീണ്ടുപോകുന്നതിൻ്റെ കാരണം പൊലീസിൻ്റെ കഴിവുകേടല്ല, അന്യൻ്റെ ധനം പിടുങ്ങി ധനികനാവുക എന്ന കള്ളൻ്റെ അതേ കൂർമ്മബുദ്ധിയാണു് എന്നു് മനുഷ്യർക്കു് മനസ്സിലാവണമെങ്കിൽ, അവർ ഈ നീതിസാരം മനസ്സിലാക്കിയിരിക്കണം.

സാമൂഹിക രക്താതിസാരപരമായ രത്നച്ചുരുക്കം: “ധനം കൊള്ളയടിക്കുന്ന കള്ളപ്പയലുകളും, കൈക്കൂലി വാങ്ങി, തിരഞ്ഞെടുപ്പു് അട്ടിമറിച്ചതിൻ്റെ പേരിലുള്ള കേസുകൾ അടക്കമുള്ള രാജ്യദ്രോഹപരമായ ക്രിമിനൽ കേസുകളിൽ, നിയമത്തിലെ ലൂപ്പ്ഹോളുകൾ ദുരുപയോഗം ചെയ്തു് കുറ്റവാളികളും സമൂഹദ്രോഹികളുമായ പ്രതികളെ “ഭരണഘടനാപരമായി” സംരക്ഷിക്കുന്ന കള്ളപ്പയലുകളായ പൊലീസ് ഏമാന്മാരും ഒരേ തൂവൽ പക്ഷികളാണു്, ഒരേ ശിക്ഷാവിധിക്കു് നിർദ്ദാക്ഷിണ്യം വിധേയരാക്കപ്പെടേണ്ടവരാണു്.”

October 12 2024 13:36

മാക്രിസ്റ്റുകൾ എന്നോടു് കൂട്ടു് കൂടാത്തതിൽ ഞാൻ കണ്ടമാനം നിരാശനാണു്. ശകലമാനം ചിന്തിക്കാൻ നേരം കിട്ടുന്ന നേരത്തു് “സ്വയം ആത്മഹത്യ” ചെയ്താലോ എന്നുപോലും ഞാൻ ചിന്തിക്കാറുണ്ടു്.

October 12 2024 14:06

സൂക്ഷിച്ചു് കളിച്ചാൽ ഗവർണർക്കു് കൊള്ളാം. “Not caretaking” കാരണഭൂതം ഒരു പ്രത്യേക ഏക്ഷൻ കാണിച്ചാൽ കക്ഷീടെ കുലം തന്നെ മുടിഞ്ഞുപോകും!

October 13 2024 13:31

“അടിച്ചു്, കോൺഗ്രസ്സ് നേതാവു് നിജേഷിന്റെ രണ്ടു് കാലും ഞങ്ങൾ കമ്മികൾ മുറിക്കും. ഹ ഹ ഹാ!!” – “Democratic” Youth Federation of India (DYFI)

വെട്ടി, പ്രൊഫസർ ടി. ജെ. ജോസഫിന്റെ കൈ ഞങ്ങൾ ജിഹാദികൾ മുറിച്ചു. ഹി ഹി ഹീ!!” – “Popular” Front of India (PFI)

“Schizophrenic psychosis” പിടിപെട്ട ഒരമ്മായിയമ്മ “Frankenstein” സഖാവുമായി ആഘോഷിച്ച വ്യഭിചാരത്തിലൂടെ ഇരട്ടപെറ്റ ഒരുപറ്റം അന്തസ്സാരശൂന്യരായ ഐഡിയൊലോജിക്കൽ ഭൂതങ്ങൾ, അഥവാ പ്രത്യയശാസ്ത്ര പ്രേതങ്ങൾ ഇവിടെ മാനിഫെസ്റ്റ് ചെയ്യപ്പെടുകയാണു്!!

പൊതുജനമദ്ധ്യേ നിർബാധം അഴിഞ്ഞാടാൻ സമൂഹദ്രോഹികളായ ആവക “malformation”-കളെ ആധുനിക ജനാധിപത്യസമൂഹങ്ങൾ സാധാരണഗതിയിൽ അനുവദിക്കാറില്ല. “Incorrigible” ആയതിനാൽ, അത്തരം “ജനുസ്സുകളെ” ചങ്ങലയിൽ പൂട്ടിയിടാറാണു് പതിവു്. പക്ഷേ, നവോത്ഥാന തൂറൽബസ് പിണറായിസ്റ്റ് കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് നവ കേരളം സഞ്ചരിക്കുന്നതു് സാധാരണഗതിയിലല്ല, “ഒരു പ്രത്യേക ഏക്ഷൻ” ഹീറോ ആയ സഖാവു് കാരണഭൂതം ചൂണ്ടിക്കാണിക്കുന്ന, “മാർക്സിയൻ സ്ഥിതിസമത്വം” എന്ന “Fata Morgana”-യെ വട്ടമിട്ടു് കെട്ടിപ്പിടിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള, ബൈബിൾ വാക്യം കടമെടുത്തു് പറഞ്ഞാൽ, മച്ചിയുടെ ഗർഭധാരണം പോലെയുള്ള ഒരു അസാധാരണഗതിയിലാണു്!!

അതുകൊണ്ടു് ഞങ്ങൾ നംബർ വൺ പ്രഫുത്തമല്ലുക്കൾ വെരി വെരി ഹാപ്പിയാണു് ഭായി. “Leave Us Alone!”

October 14 2024 09:06

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കൈപിടിച്ചു് “ഹരിശ്രീ” എഴുതിച്ച കുഞ്ഞു് “ഇതു് ചൈനക്കാരുടെ ഭാഷയാണോ മന്ത്രിയപ്പൂപ്പാ” എന്നു് ചോദിച്ചത്രെ!

“വാക്കുകൾ കുട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ, ‘സൂക്ഷ്മദർശനം’ ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ…” – വൈലോപ്പിള്ളി.

October 14 2024 10:13

Drawing by Frédéric Forest

(Minimalism probably couldn’t be more minimal.)

October 14 2024 10:56

“(പാർട്ടിക്കു് നേട്ടമുണ്ടാക്കിയ) സഖാവു് പുഷ്പനെ അധിക്ഷേപിച്ചെന്നാരോപിച്ചു് മാത്യു കുഴൽനാടൻ്റെ ഓഫീസിലേക്കു് DYFI മാർച്ച് നടത്തി.” – വാർത്ത

പച്ചരി വാങ്ങാൻ വേറെ പണിയൊന്നുമില്ലല്ലോ! പട്ടിണി കിടന്നാലും, വെടി കൊണ്ടാലും ആൾകൾ സത്തുപോകും! ചെൽപ്പോ തത്ക്ഷണം, ചെൽപ്പോ ആയുസ്സു് തികയുന്നതിനു് മുൻപേ!

October 14 2024 11:42

മദ്യപിച്ചു് കാറോടിച്ചു് സ്കൂട്ടർ യാത്രികനെ ഇടിച്ചു് തെറിപ്പിച്ചശേഷം ആക്ടർ ശീങ്കം ബൈജുസാർ: “വണ്ടിയൊക്കെയാവുമ്പോ തട്ടും (ആളുകളെയും ഈ ഞാനാക്ടർ തട്ടും!). എന്താ, കൊയപ്പെന്താ?”

ഈ മെഗാ ഗിഗാ സൂപ്പർ സ്റ്റാറിനിരിക്കട്ടെ, അടുത്ത, “ഇന്ത്യൻ ടെറിട്ടോറിയൽ ആർമ്മിയിലെ ലഫ്റ്റനൻ്റ് കേണൽ” എന്ന പദവി! “ഭാരതരത്നം” ബഹുമതിയും ഈ നക്ഷത്രത്തിനു് ഒട്ടും അസ്ഥാനത്തായിരിക്കില്ല.

October 14 2024 13:40

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, കാരണഭൂതം പിണറായിയെയും, അപ്പം ഗോവിന്ദനെയും, ചിറ്റപ്പൻ ജയരാജനെയും, ചെന്താരകം ജയരാജനെയും, ശുംഭൻ ജയരാജനെയുമൊക്കെ സമൂഹത്തിൻ്റെ തലപ്പത്തു് പ്രതിഷ്ഠിക്കാൻ അറപ്പില്ലാത്ത ഒരു ജനത ആത്യന്തികമായി അത്യന്താധുനികമായിരിക്കണം.

October 14 2024 14:20

മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്നാണു് സഖാവു് മാർക്‌സച്ചായൻ പറഞ്ഞതു്. അതുകൊണ്ടു് മലപ്പുറം മാപ്ലകളുടെ കുലുക്കി സർബത്തിലും അതികഠിനവും അപ്രതിരോധ്യവുമായ മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ടു്.

ബാർബർ ഷോപ്പാണെന്നു് കരുതി ഹോട്ടലിൽ ചെന്നു് കയറിയ വൃദ്ധനെ, കറിവേപ്പിലപോലെ, അഥവാ “വേലിയ്ക്കകത്തെ” വൃദ്ധൻ സഖാവു് ശ്രീ ശങ്കരൻ അച്യുതാനന്ദനെ, “വേലിയ്ക്കുപുറത്തെ” (ഒട്ടും ശ്രീമാനല്ലാത്ത) സഖാവു് കാരണഭൂതമെന്നപോലെ കശക്കിയെറിഞ്ഞു്, അച്ചങ്ങായി പുന്നപ്ര-വയലാറിലെ ഇടപെടലുകളിലൂടെയും മറ്റും ഏറിയോ കുറഞ്ഞോ കഷ്ടപ്പെട്ടു് ഒപ്പിച്ചെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതസ്ഥാനം, എൻജിനിയറിങ് കോളെജാണെന്നു് കരുതി, നീട്ടിപ്പിടിച്ച വടികൾക്കും വടിവാളുകൾക്കുമിടയിലൂടെ അന്തംവിട്ടോടി ആർട്ട്സ് കോളെജിൽ ചെന്നു് കയറിയ, മൗലികമായിത്തന്നെ വിവരദോഷികളായ പിണുക്കൾ ഇന്നല്ലെങ്കിൽ നാളെ കയ്യടക്കിക്കൂടെന്നില്ല.

“ഫയൽവാൻ ജയിച്ചേ” എന്നു് വായും കൊതവും ഒരുപോലെ തുറന്നു് കൂക്കുവിളിക്കാനാല്ലതെ മറ്റൊന്നിനും കൊള്ളാത്ത കയ്യടിക്കൂട്ടത്തെ അനുകൂലമായോ പ്രതികൂലമായോ ഏതെങ്കിലുമൊരു വിധത്തിൽ ബാധിക്കുന്ന ഒരു “seizure of power” അല്ലതാനും അതു്.

കേരളത്തിലെ ഒരു രാഷ്ട്രീയ കീഴ്വഴക്കം അനുസരിച്ചു്, വിദ്യാഭ്യാസം എന്നതു്, ദിഗന്തങ്ങളെ ഭേദിക്കുന്ന “ഇങ്കിലാൻ സിന്താവാൻ” വിളികളുടെ അകമ്പടിയോടെ പൊതുനിരത്തിൽ സംഭവിക്കേണ്ട ഒരു ആചാരം ആയതിനാൽ, ഏതു് കോളെജ് എന്നതു് തികച്ചും അപ്രസക്തമായ ഒരു കാര്യമാണുതാനും. വെടിക്കെട്ടുകാരുടെയും ഉടുക്കുകൊട്ടുകാരുടെയും ഉരുണ്ടുകളിക്കാരുടെയും ലോകത്തിൽ വെടിയ്ക്കും, കെട്ടിനും, ഉടുക്കിനും, ഉരുളലിനും മാത്രമേ എന്തെങ്കിലുമൊരു പ്രസക്തി ഉണ്ടാവേണ്ട കാര്യമുളളു എന്നതു് സുവിദിതമായ ഒരു സനാതനസത്യമാണെന്ന ഉൾക്കാഴ്ച ഓരോ ഭാരതീയനും വളരെപ്പെട്ടെന്നു്, അഥവാ ശീഘ്രസ്‌ഖലനമോഡസിൽ ഉണ്ടാകേണ്ടതുണ്ടു്.

“That is all, and with that I end my hearing, Your Honor!”

https://shorturl.at/ursqs

October 14 2024 14:38

നീ ഒരു ഗമ്പ്ലീറ്റ് ഊളയായിപ്പോയതിന്റെ കുറ്റം മറ്റാരിലെങ്കിലും ചാർത്തിക്കൊടുത്തുകൊണ്ടു് നിനക്കു് ഊളയല്ലാതാകാൻ കഴിയില്ലെന്റിസ്റ്റാ!

October 15 2024 13:27

ആധുനിക മാനദണ്ഡങ്ങൾക്കനുസൃതമായ ഒരു നീതിന്യായവ്യവസ്ഥ, “ഗോവിന്ദൻ/രാജീവ്/ബേബി” മോഡലിൽ താത്ത്വികമായിട്ടല്ലാതെ, പ്രായോഗികമായി ഭാരതത്തിൽ നിലവിലിരിക്കുന്നുണ്ടായിരുന്നെങ്കിൽ, സമൂഹത്തിൽ നീതിയും ന്യായവും ഉറപ്പുവരുത്തുമെന്ന പ്രതീക്ഷയിൽ ജനം അവരുടെ അദ്ധ്വാനത്തിൻ്റെയും വിയർപ്പിൻ്റെയും ഫലം നൽകി അധികാരസ്ഥാനങ്ങളിൽ അവരോധിച്ചിരിക്കുന്ന സകലമാന നീതിന്യായപരിപാലകരും ഒന്നടങ്കം നാടുകടത്തപ്പെട്ടേനെ!

(നാടുകടത്തപ്പെടേണ്ടവരാണു് നാടുകടത്തേണ്ടവരായി വാഴുന്നവർ എന്ന “dilemma” എങ്ങനെ പരിഹരിക്കും എന്നു് എനക്കുമറിയില്ല.)

PS:

എന്നിരിക്കിലും, “നീതിമാൻ ആരുമില്ല, ഒരുത്തൻ പോലുമില്ല” എന്ന, റോമർക്കെഴുതിയ ലേഖനത്തിൽ അപ്പോസ്തലനായ വിശുദ്ധ പൗലോസ് പറയുന്ന (അദ്ധ്യായം 3, വാക്യം 10), അഭിപ്രായത്തോടു് എനിക്കത്ര യോജിപ്പില്ല. നീതിമാന്മാരായി അപ്പോസ്തലനായ പൗലോസും, ഇപ്പോസ്തലനായ ഈ ഞാനുമെങ്കിലുമുള്ള കാര്യം വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഓർക്കേണ്ടതായിരുന്നു.

വോക്കേ! സഖാവു് പൗലോസ് ഇതിനോടകം ഇഹലോകവാസം വെടിഞ്ഞു് സ്വർഗ്ഗത്തിലേക്കു്, കർത്താവിൻ്റെ വലതുഭാഗത്തെ മൃദുലമായ സോഫയിലേക്കു് കരേറിപ്പോയി. പഴയ ഒരു കൊംറെയ്ഡ് എന്ന നിലയിൽ, നേരം കിട്ടുമ്പോൾ കർത്താവിൻ്റെ ഇടതുഭാഗത്തേക്കു് A/C ബസിൽ ഒരു സ്റ്റഡിടൂർ പോകാൻ മടിക്കരുതെന്നു് ഞാൻ കക്ഷിയെ സ്വർഗ്ഗാരോഹണത്തിനു് തൊട്ടുമുൻപു് ഓർമ്മിപ്പിച്ചിരുന്നു. ദിനംപ്രതി “തീറ്റ ഭോഗം തൂറൽ ഉറങ്ങൽ, തീറ്റ ഭോഗം തൂറൽ ഉറങ്ങൽ” എന്ന കേവലകർമ്മങ്ങളിൽ അധിഷ്ഠിതമായ സ്വർഗ്ഗീയ ജീവിതത്തിൽ സ്റ്റഡിടൂർ പോകലൊക്കെ നടക്കുമോ ആവോ! ഒത്താൽ ഒത്തു എന്നേ പറയാൻ കഴിയൂ!

ഈ വിഷയത്തിൽ സ്വർഗ്ഗത്തിലെ നടപടിക്രമങ്ങൾ അറിയാൻ ഞാൻ ശ്രമിക്കാത്തതുകൊണ്ടല്ല എൻ്റെ ഈ അനിശ്ചിതത്വം. സ്വർഗ്ഗലോകത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന, രഹസ്യസ്വഭാവമുള്ള ആദൃശ കാര്യങ്ങൾ ഒരു കാരണവശാലും വിവരാവകാശനിയമപ്രകാരം ഭൂവാസികൾക്കു് ലഭ്യമാക്കരുതെന്നു് ദൈവംതമ്പ്രാൻ സ്വർഗ്ഗീയ ആപ്പീസർമാർക്കു് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടത്രെ! രാജ്യതന്ത്രപ്രധാനമായ അത്തരം രഹസ്യങ്ങൾ നരകത്തിലെ ശൈത്താൻ്റെ കയ്യിലെങ്ങാനും അകപ്പെട്ടാൽ, തീർന്നില്ലേ സ്വർഗ്ഗത്തിൻ്റെയും അതോടൊപ്പം ദൈവംതമ്പ്രാൻ്റെയും കാര്യം? അതുകൊണ്ടു് ദൈവംതമ്പ്രാൻ്റെ ആ സുരക്ഷാനിലപാടു് മൻസിൽ ആക്കാൻ എനക്കു് ബുദ്ധിമുട്ടില്ല.

പോരെങ്കിൽ, ആറ്റംബോംബ് നിർമ്മാണത്തിൻ്റെ മുന്നോടിയായി, ഇറാൻ്റെ സഹായത്തോടെ, നരകത്തിൽ ചില ഈയം പൂശലുകളും, അമ്മിക്കല്ലു് കുത്തലുകളുമൊക്കെ തകൃതിയായി നടക്കുന്നുണ്ടെന്നാണു് ADGP-യുടെ റിപ്പോർട്ട്. സംഭവം പുള്ളകളിയല്ല! ദൈവംതമ്പ്രാനു് അങ്ങേയറ്റം സൂക്ഷ്മത വേണ്ട, വളരെ പ്രികേറിയസായ ഒരു സിറ്റുവേഷനാണതു്!

അതെന്തായാലും, ഞാൻ ഇന്നും “പയർ പയർ പോലെ” ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടു് എന്നതൊരു യാഥാർത്ഥ്യമാണു്. അപ്പോസ്തലനായ പൗലോസിനെപ്പോലെതന്നെ ഞാനും ഒരു നീതിമാനാണെന്നതിൻ്റെ ഒരു ബഹുമാനാദരവു് ആളുകൾ എന്നോടു് കാണിക്കാത്തതിൽ ഞാൻ അതീവ ദുഃഖിതനാണു്. കാര്യം, എന്നോടു് കണ്ടമാനം ബഹുമാനമുണ്ടു് എന്നൊക്കെ അവർ പറയാറുണ്ടു്. പക്ഷേ, മൊത്തം മുഖസ്തുതിയാണെന്നു് അറിയാവുന്നതിനാൽ ഞാനതൊന്നും മുഖവിലയ്ക്കെടുക്കാറില്ല. പറ്റിപ്പിക്കപ്പെടണം എന്നു് തോന്നുമ്പോൾ എനിക്കു് എന്നെ സ്വയം പറ്റിക്കാമല്ലോ! അതുകൊണ്ടു് അവരുടെ കടലപ്പരിപ്പൊന്നും എൻ്റെയടുപ്പിൽ വേവില്ല.

സത്യത്തിൽ അവർക്കെന്നോടു് ബഹുമാനം ഉണ്ടായിരുന്നെങ്കിൽ ഒരു കൊട്ട നിറയെ കള്ളപ്പവും, ഒരു ചട്ടി നിറയെ കോഴിക്കറിയും, സൗകര്യംപോലെ പനങ്കള്ളോ, തെങ്ങിൻകള്ളോ, ഇത്തിരി കഞ്ചാവോ, കറുപ്പോ ഒക്കെ ദിവസേന അവർ എനിക്കു് കാണിക്കയായി അർപ്പിക്കുമായിരുന്നല്ലോ. അതവർ ചെയ്യുന്നില്ലല്ലോ!

പ്രീ-ഇലക്ഷൻ പിണറായിക്കിറ്റുപോലെ, ബലിപീഠത്തിൽ ഇഷ്ടഭോജ്യങ്ങൾ കാഴ്ചവസ്തുക്കളായി കുമിഞ്ഞു് കൂടാത്തിടത്തോളം ആരുടെയൊക്കെ, എത്രയൊക്കെ ബഹുമാനാദരവുകൾ ഉണ്ടെങ്കിലെന്തു് ഇല്ലെങ്കിലെന്തു്?

പ്രപഞ്ചസ്രഷ്ടാക്കളും പ്രപഞ്ചനിയന്ത്രകരുമായ സകലമാന ദൈവങ്ങളും ജീവിക്കുന്നതു് നശ്വരരായ മനുഷ്യർ പ്രകടിപ്പിക്കുന്ന നന്ദി കൊണ്ടല്ല, ആ നന്ദിയോടൊപ്പം അവർ കാഴ്ചയർപ്പിക്കുന്ന കള്ളപ്പവും കോഴിക്കറിയും കഞ്ചാവും കറുപ്പും കൊണ്ടാണു്,മാളോരേ!

കേൾക്കാൻ ചെവിയുള്ളവർ കാണട്ടെ!!

October 16 2024 10:45

കാലം മാറി, കഥ മാറി! വെർബൽ ഡയറിയയുടെ മാർക്സിസ്റ്റ് കാലം മാറി, വെർബൽ അസ്സാസ്സിനേഷന്റെ പിണറായിസ്റ്റ് നവയുഗം പിറന്നു!!

കൊല്ലുന്ന, കൊല്ലിക്കുന്ന ചാത്തനെയും “ചാത്തിച്ചിയെയുമൊക്കെ” ഏതറ്റം വരെയും പോയി ന്യായീകരിക്കുന്ന, ശവംതീനികളായ ഒരു പറ്റം കുട്ടിച്ചാത്തന്മാർ അവതാരമെടുത്തുകഴിഞ്ഞു. ആ സന്നദ്ധസേനയുടെ പുതിയ മുദ്രാവാക്യം: “കൊല്ലും ഞങ്ങൾ, തിന്നും ഞങ്ങൾ, ആരുണ്ടിവിടെ ചോദിക്കാൻ!?”

ആവക രാക്ഷസജന്മങ്ങളെ അന്തിച്ചർച്ചകളിൽ കൂടുതൽ കൂടുതലായി പങ്കെടുപ്പിക്കാൻ ചാനൽ മൊയ്ലാളിമാർ തയ്യാറായാൽ, ചാനലിന്റെ റേയ്റ്റിങ്, സഖാവു് വി എസിന്റെ ഭാഷയിൽ പറഞ്ഞാൽ, “ISRO വാണം വിട്ടതുപോലെ” ആകാശത്തോളം കുതിച്ചുയരും! കാരണം, മാക്രിസ്റ്റ് പുത്തിജീവികൾ ചാനൽച്ചർച്ചകളിൽ വിളമ്പുന്ന മണി-മൊഴിമുത്തുകൾ കേട്ടു് സംസ്കൃതചിത്തരും പ്രഫുത്തരുമാകാൻ കൊതിയ്ക്കുന്ന മലയാളികൾ, മഴയ്ക്കുവേണ്ടി തപസ്സുചെയ്യുന്ന വേഴാമ്പലിനെപ്പോലെ വിഡ്ഢിപ്പെട്ടിയ്ക്കു് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചു് ചടഞ്ഞിരുന്നു് ആത്മനിർവൃതിയടയാൻ തീർച്ചയായും സന്നദ്ധരാവും!

അതുവഴി, മല്ലുക്കൾക്കു് അവരുടെ ആയുസ്സു് പാഴാക്കാം; ചാനൽ മൊയ്ലാളിമാർക്കു് അവരുടെ മടി കണ്ടമാനം കനമുള്ളതാക്കാം!

ഒറ്റ വെടി! ഇരട്ടപ്പക്കി!!

https://www.facebook.com/permalink.php?story_fbid=pfbid02mwJeqEFWgNCKzYY3Je77MBibf1UQKUaeBLx13LuJ16oSrpbeEG1ciUBLxsGps6bAl&id=100000502159847

October 16 2024 12:13

“എവിടെ (സീത, സാവിത്രി മുതലായ) സ്ത്രീകൾ മാനിക്കപ്പെടുന്നുവോ, അവിടെ ദേവന്മാർ ആനന്ദനൃത്തമാടുന്നു.”

എവിടെ (പൂതന, ശൂർപ്പണഖ, സഖാവു് ദിവ്യ ഇത്യാദി) സ്ത്രീകൾമാർ ശവതാണ്ഡവമാടുന്നുവോ, അവിടെ കളക്ടർമാർകൾ അണ്ടിപോയ അണ്ണാന്മാർകളായി, “താറുകെട്ടും ലജ്ഞയുമായി” പിണുവാതിരയാടുന്നു!

October 16 2024 12:18

വിശുദ്ധ ജെയ്ക്ക് സി. തോമസ് പുണ്യാളാ, ഞങ്ങൾക്കു് വേണ്ടി അപേക്ഷിക്കേണമേ!!

October 16 2024 13:43

കാക്കക്കൂട്ടിൽ കല്ലെറിഞ്ഞാലത്തെ കോലാഹലം കാക്ക വർഗ്ഗത്തിനു് മാത്രമല്ല ബാധകം.

സംശയമുണ്ടെങ്കിൽ, പത്രസമ്മേനങ്ങളിലെ ചോദ്യോത്തരവേളയിൽ “മാപ്ര വർഗ്ഗത്തിൻ്റെ” കോലാഹലം ഒരു നിമിഷം ശ്രദ്ധിച്ചുനോക്കൂ!

October 16 2024 14:00

അസ്തപ്രജ്ഞരായ മല്ലു കാങ്കിരസ്സുകളേ, നിങ്ങൾക്കിതാ ഒരു മശിഹാ നൽകപ്പെട്ടിരിക്കുന്നു!
പി. സരിൻ എന്നവനായ അവൻ നിങ്ങളെ കാങ്കിരസ്സ് ഒത്തൊരുമയുടെ ഉത്തുംഗശൃംഗത്തിലേക്കു് തൂങ്ങി ആടുന്ന നിങ്ങളുടെ വാലുകളിൽപ്പിടിച്ചു് നയിക്കും!

October 16 2024 15:26

“ഫാൻ്റം പി. വി.” നിയന്ത്രിക്കുന്ന കെ-പൊലീസ് അന്വേഷിക്കുന്ന കേസുകളിൽ, പ്രതികൾക്കു് പകരം ജയിലിലടയ്ക്കേണ്ടതു് അന്വേഷണച്ചുമതല വഹിച്ച ആപ്പീസർമാരെയാണു് എന്ന അവസ്ഥയിലാണു് പിണുവാഴും നംബർ വൺ നവോത്ഥാന നവകേരളം എന്ന വ്യാജനിർമ്മിതി ഇന്നു് എത്തിപ്പെട്ടിരിക്കുന്നതു്!

October 17 2024 10:33

ആജീവനാന്ത സഖാവു് ADM നവീൻ ബാബുവിന്റെ യാത്രയയപ്പു് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ, വൈരനിര്യാതനലക്ഷ്യത്തോടെ ഇടിച്ചുകയറിച്ചെന്നു് ആസനം ഉറപ്പിച്ചു് പല്ലിളിച്ചുകൊണ്ടു് പകവീട്ടൽ സങ്കീർത്തനം ആലപിക്കുന്ന ഒരു കൊലയാളിമൃഗമാകാൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്തു് പ്രസുദേന്തി പി. പി. ദിവ്യ സഖാവിനു് “ഭാവശുദ്ധിയുള്ള ഒരു ഭാരതസ്ത്രീ” എന്ന നിലയിൽ എങ്ങനെ കഴിഞ്ഞു എന്നു് അമ്മ-പെങ്ങന്മാരെ അങ്ങേയറ്റം ബഹുമാനിക്കുന്നവരായ മല്ലുക്കൾക്കു് ഒരു എത്തും പിടിയും കിട്ടുന്നില്ലത്രെ!

അതേസമയം, സഖാവു് നീറ്റ്സ്ഷെ അത്തരം “ആരാച്ചാർ” സ്ത്രീകളെ ഇതുപോലുള്ള സാഹചര്യങ്ങളിൽ നയിക്കുന്ന ചേതോവികാരമെന്തെന്നു് തിരിച്ചറിഞ്ഞിട്ടു് ഒരു നൂറ്റാണ്ടിലേറെയായി:

“ഒരു സ്ത്രീയോടു് അവൾ ശരിയാണെന്നു് സമ്മതിച്ചാൽ, തന്റെ വിജയം ശരിക്കും ആസ്വദിക്കാതെ അവൾക്കു് മതിവരില്ല. എന്നാൽ, പുരുഷനും പുരുഷനും തമ്മിൽ, അതുപോലൊരു സന്ദർഭത്തിൽ, വിജയത്തിന്റെ പേരിൽ സാധാരണഗതിയിൽ ലജ്ജിക്കുകയാണു് ചെയ്യുക. എന്തെന്നാൽ, പുരുഷനു് വിജയിക്കൽ ശീലമാണു്, സ്ത്രീ അതുവഴി അനുഭവിക്കുന്നതു് ഒരു അപവാദമാണു്.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ

[“Nicht verzagen, Nietzsche fragen!” (നിരാശപ്പെടാതിരിക്കൂ; നീറ്റ്സ്ഷെയോടു് ചോദിക്കൂ!)]

October 17 2024 11:14

“അരേ ദുരാചാര നൃശംസ കംസാ,
പരാക്രമം ‘സ്ത്രീയിലൂടല്ല’ വേണ്ടൂ!
തവാന്തകൻ ഭൂമിതലേ ജനിച്ചൂ
ജവേന സർവ്വത്ര തിരഞ്ഞുകൊൾക!”

October 17 2024 11:36

ആൽക്കൊഹോളും മോർഫീനും ഐഡിയലിസവും നാർക്കോട്ടിക്സാണു്. അവയ്ക്കു് നമ്മൾ ഒരിക്കലും ആഡിക്റ്റ് ആവരുതെന്നു് തമ്മയിച്ചു്! പക്കേങ്കി, പിണറായിസം ഒരു ഐഡിയലിസമല്ലല്ലോ! റൗഡിസമല്ലേ? ഒരുതരം ഫ്യൂഡലിസ്റ്റിക് തെമ്മാടിസം? അതുകൊണ്ടു് അതിനു് നമ്മൾ ആഡിക്റ്റ് ആകുന്നതിൽ കൊയപ്പല്ല്യ.

(ന്യായീകരണം രക്തത്തിൽ അലിഞ്ഞുചേർത്തിരിക്കുന്ന വിടുവായൻ മാക്രികളോടാ കാൾ യുങ്ങിൻ്റെ ഒരു ഉപദേശം! പോടാ, പോ! നിൻ്റെ “തുരുത്തിൽ” പോയി കളിക്കു്!)

October 17 2024 13:33

സത്യസന്ധൻ എന്നു് പരക്കെ അറിയപ്പെടുന്ന ADM “സഖാവു്” നവീൻ ബാബുവിന്റെ ആത്മഹത്യക്കു് “കാരണഭൂതം” ആയതു് തന്റെ വിഷലിപ്തമായ “ആശംസാപ്രസംഗമാണു്” എന്ന ചിന്ത ലേഡി സഖാവു് ദിവ്യയെ ആയുഷ്കാലം മുഴുവൻ വേട്ടയാടുമെന്നും, അവൾ അതുവഴി നീറിനീറി മരിക്കുമെന്നും മറ്റും നിരീക്ഷിക്കുന്ന ചിലരുണ്ടു്.

എന്റെ പൊന്നുചങ്ങായിമാരേ, കള്ളക്കടത്തു് സ്വർണ്ണാഭരണങ്ങൾ ചാർത്തി വെട്ടിത്തിളങ്ങുന്ന ചങ്ങാത്തികളേ, ക്രൂരതയുടെ ആൾരൂപമായ പിണറായിയുടെ കമ്മിപ്പാർട്ടിയെപ്പറ്റിയും, പിണറായിസ്റ്റുകളെപ്പറ്റിയും നിങ്ങൾക്കു് ഒരു ചുക്കുമറിയില്ല, ചുണ്ണാമ്പുമറിയില്ല.

ലേഡി സഖാവു് “ആരാച്ചാർ” ദിവ്യ എന്താ, ഷേക്സ്പിയറിന്റെ “Macbeth”-ൽ ഡങ്കൻ രാജാവിൻ്റെ കൊലപാതകത്തിലെ തന്റെ പങ്കാളിത്തത്തിൽ കടുത്ത കുറ്റബോധവും അസഹ്യമായ പശ്ചാത്താപദാഹവും അനുഭവിക്കുന്ന ലേഡി മാക്ബെത്ത് ആണെന്നു് കരുതിയോ നിങ്ങൾ?

രക്തച്ചെങ്കൊടിപിടിച്ചും തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവമുദ്രാവാക്യങ്ങൾ വിളിച്ചും “മനുഷ്യനായി” തങ്ങളോടൊപ്പം നടന്നിരുന്ന ഒരുവനെ 51 വെട്ടുകൾ വെട്ടിക്കൊന്നശേഷം അതിന്റെ തൊട്ടുപിറ്റേന്നു് അതിനു് കാരണഭൂതമായ പാർട്ടിനേതാവു് അവനെ “കുലംകുത്തി” എന്നു് വിളിച്ച ഒരു പാർട്ടിയാണിതു്. ആ പാർട്ടിയെപ്പറ്റിയും, ആ പാർട്ടിയിലെ പ്രഫുത്തരും പുത്തിജീവികളും ശാസ്ത്രജ്ഞരും പുരോഗമനകലാ സാഹിത്യാദി വിശാരദരുമായ അംഗങ്ങളെപ്പറ്റിയും നിങ്ങൾക്കു് ഒരു മണ്ണാങ്കട്ടയുമറിയില്ല, മാങ്ങാത്തൊലിയുമറിയില്ല.

ഡങ്കൻ രാജാവിൻ്റെ കൊലപാതകത്തിനുശേഷം, “All the perfumes of Arabia will not sweeten this little hand” എന്നു് പരിതപിക്കുന്ന ലേഡി മാക്ബെത്ത് എവിടെ?, പിണറായിസ്റ്റ് പാർട്ടിയുടെ പിൻബലത്തിൽ സാമൂഹ്യവിരുദ്ധമായ കള്ളക്കച്ചവടങ്ങൾ വഴി മൊയ്ലാളിച്ചി ആകാൻ ശ്രമിക്കുന്ന ലേഡി സഖാവു് “ആരാച്ചാർ” ദിവ്യ എവിടെ?!

“മനുഷ്യനാകണം” എന്നും മറ്റും മാർക്സിസ്റ്റുകൾ തൊണ്ടപൊട്ടിച്ചു് കൂവി വിളിക്കാറുണ്ടെന്നല്ലാതെ, മാർക്സിസത്തിന്റെ സിലബസിൽ മനുഷ്യത്വം എന്നൊന്നു് തൊട്ടുതീണ്ടിയിട്ടില്ല. ഒരുവൻ/ഒരുവൾ കമ്മ്യൂണിസ്റ്റാണു് എന്നതിനു് ഒരർത്ഥമേയുള്ളു: അവൻ/അവൾ കപടനാണു്/കപടയാണു്, കള്ളനാണു്/കള്ളിയാണു്, കമ്മ്യൂണിസത്തിനുവേണ്ടി ആരെയും എന്തും ചെയ്യാനും, അതു് നിയമദൃഷ്ടിയിൽ നിന്നും മറച്ചുപിടിക്കാനും മടിക്കാത്തവനാണു്/മടിക്കാത്തവളാണു്, പാർട്ടിയുടെ ഏതു് കുറ്റകൃത്യവും ഏതറ്റംവരെയും പോയി ന്യായീകരിക്കാൻ യാതൊരുവിധ ഉളുപ്പോ അറപ്പോ ഇല്ലാത്ത, അങ്ങേയറ്റം നീചമായ ഒരു മനുഷ്യജന്മമാണു്!

October 17 2024 14:10

നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി സഖാത്തി വീണ ജോർജ്ജ് ഹൃദയഭേദകമായി കണ്ണീരോടെ കരഞ്ഞെന്നു് കേട്ടല്ലോടേ?

സഭാത്തിയുടെ കണ്ണിൽ നിറഞ്ഞ ദുഃഖമൂത്രത്തിൻ്റെ രാസഘടന കപ്പിത്താൻ ഭൂതം കപ്പലോട്ടുന്ന കടൽ വെള്ളത്തിൻ്റേതായിരുന്നോ, അതോ ഇൻ്റൻസീവ് കെയറിൽ കഴിയുന്ന രോഗിണിയെ വിപ്ലവസഖാവു് ലൈംഗികമായി പീഡിപ്പിച്ചെന്നു് കേട്ടപ്പോഴത്തേതോ?

October 17 2024 14:31

“കാങ്കിരസ്സ് പി. സരിനെ പുറത്താക്കി.” – വാർത്ത

തീണ്ടാരി ആയെന്നു് ആസനത്തിലെ ചുവപ്പു് മാനിഫെസ്റ്റ് ചെയ്തുകാണും!

October 17 2024 15:54

“എനിക്കൊരു ‘ഉടുമുണ്ടുണ്ടോ’ എന്നു് LDF-ൻ്റെ നേതൃത്വത്തോടു് ഞാൻ അന്വേഷിക്കുകയാണു്. (നഗ്നനായി ചാരത്തിൽ കഴിയുന്ന) ഞാൻ ഒരു മറുപടി പ്രതീക്ഷിക്കുന്നു, കോക്രി കാണിക്കുന്നു.” – ഡോക്ടർ ‘പരേതൻ’ MBBS, FRCS, FROGS.

October 17 2024 18:08

“വയനാട്ടിൽ ഖുശ്ബു മത്സരിക്കുന്നു.” – വാർത്ത.

എന്തുകൊണ്ടു് സണ്ണി ലിയോണിനെ നിർത്തിയില്ല? കക്ഷിക്കു് ഷൂട്ടിൻ്റെ തിരക്കായിരുന്നിരിക്കണം. നിലത്തു് നിന്നിട്ടു് വേണമല്ലോ ഗുസ്തി പിടിക്കാൻ?

October 18 2024 12:21

ഗഹനമായ പിണറായിപ്പാർട്ടി ഗവേഷണങ്ങളിലൂടെ ഒരു “തെമ്മാടി” എന്നു് സഖാവു് അഡ്വക്കേറ്റ് കെ. അനിൽകുമാർ മനസ്സിലാക്കിക്കളഞ്ഞ ശ്രീ പി. ടി. തോമസിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിൽ, തൃക്കാക്കരയിൽ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഉമ തോമസിനെതിരെ LDF ഗോദയിലേക്കിറക്കിയതു് കമ്മിക്കുപ്പായവും ഡോക്ടർ തൊപ്പിയുമായി ഹൃദ്രോഗവിദഗ്ദ്ധൻ സഖാവു് ഡോക്ടർ ജോ ജോസഫിനെയായിരുന്നു.

ഇടതുപക്ഷ “hemiplegia” ബാധിച്ചു് പ്രതികരണശേഷി നഷ്ടപെട്ട സമ്പൂർണ്ണ രാക്ഷസരും പ്രഫുത്തരുമായ കമ്മികളുടെ ഒത്തൊരുമയാലും, സഹായസഹകരണങ്ങളാലും, കാരണഭൂതത്തിന്റെ മാസപ്പടിയായ കൃപാകടാക്ഷങ്ങളാലും സഖാവു് ജോ ജോസഫിനു് കിട്ടിയതിന്റെ ഇരട്ടി വോട്ടുകൾക്കു് ജയിക്കാൻ കഴിയാതെപോയ ശ്രീമതി ഉമ തോമസ്‌ വ്രീഡാവിവശയായി അഹോരാത്രം ചമ്മിപ്പോയി!

അന്നു് സഖാവു് ഡോക്ടർ ജോ ജോസഫിനെ LDF സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചു് കൃതകൃത്യനായതു് അന്തക്കാലത്തെ LDF കൺവീന‍ർ ആയിരുന്ന സഖാവു് ഇ. പി. ജയരാജൻ aka ചിറ്റപ്പൻ ആയിരുന്നു.

ഭാഗ്യാന്വേഷികളുടെ പാർട്ടി മാറ്റത്തിനല്ലാതെ മറ്റൊന്നിനും കാര്യമായ മാറ്റമൊന്നും സംഭവിക്കാറില്ലാത്ത യാഥാസ്ഥിതിക കേരളത്തിലും കാലം അല്പസ്വല്പം മാറിയിട്ടുണ്ടെങ്കിലും, കോലം ഇന്നും “ഗമ്പ്ലീറ്റ് ആക്ടറായി” മാറിയിട്ടില്ല എന്നു് എടുത്തുപറയേണ്ടിയിരിക്കുന്നു.

പാലക്കാടു് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാ‍ർത്ഥി ശ്രീ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ LDF ഇത്തവണയും മുറതെറ്റിക്കാതെ ഗോദയിലേക്കിറക്കുന്നതു് കമ്മിക്കുപ്പായവും ഡോക്ടർ തൊപ്പിയുമായി, പൂർവ്വാശ്രമത്തിൽ കോൺഗ്രസ്സിന്റെ ഒരു ഉജ്ജ്വല “പോരാളി ഷാജി” ആയിരുന്ന “സഖാവു്” ഡോക്ടർ പി. സരിനെയാണു്.

ഇടതുപക്ഷ “hemiplegia” ബാധിച്ചു് പ്രതികരണശേഷി നഷ്ടപെട്ട സമ്പൂർണ്ണ രാക്ഷസരും പ്രഫുത്തരുമായ കമ്മികളുടെ ഒത്തൊരുമയാലും, കാരണഭൂതത്തിന്റെ മാസപ്പടിയായ കൃപാകടാക്ഷങ്ങളാലും രാഹുലിനു് കിട്ടുന്ന വോട്ടുകളുടെ ഇരട്ടി വോട്ടുകൾ നേടി ജയിച്ചു് സഖാവു് ഡോക്ടർ പി. സരിൻ ശ്രീ രാഹുൽ മാങ്കൂട്ടത്തിലിനെ വ്രീഡാവിവശനായി അഹോരാത്രം ചമ്മിപ്പിക്കും എന്നതാണു് പാർട്ടിയുടെ, വിശിഷ്യാ, പാർട്ടി സൈദ്ധാന്തികനും, വൈജ്ഞാനികനും, “താഴ്ന്ന ജോലികൾ ചെയ്യാനായി” വിദേശങ്ങളിലേക്കു് പോകുന്ന മല്ലുക്കളെ അവജ്ഞയോടെ വീക്ഷിക്കുന്നവനുമായ പ്രത്യയശാസ്ത്രജ്ഞൻ സഖാവു് എ. വിജയരാഘവന്റെ കല്ലേപ്പിളർക്കുന്ന കണക്കുകൂട്ടൽ!

(രാഹുൽ) ഈശ്വരോ രക്ഷതുഃ!!

സഖാവു് ഡോക്ടർ പി. സരിനെ പാലക്കാടു് നിയോജകമണ്ഡലത്തിലെ LDF സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചു് കൃതകൃത്യനാവാൻ ഇന്തക്കാലത്തെ LDF കൺവീന‍ർ സഖാവു് ടി. പി. രാമകൃഷ്ണൻ കാലവിളംബമില്ലാതെ സുസ്മേരവദനനായി പത്രസമ്മേളനത്തിൽ പ്രത്യക്ഷനാവുമെന്നു് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു, കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു! ലാൽ സലാം!!

നവകേരള പൗരന്മാർക്കും പൗരികൾക്കും നന്ദി! പിണറായി ഗവണ്മെന്റ് സമക്ഷം സമർപ്പിക്കപ്പെടുന്ന കുറ്റാന്വേഷണ റിപ്പോർട്ടുകൾക്കു് “തമസ്‌കാരം”!!

October 18 2024 12:53

കഴുതപ്പുലിയുടെ ചാണകം കലക്കി പൂരിതമാക്കിയ വെള്ളത്തിൽ ചൂലുമുക്കി മുഖത്തു് ആവർത്തിച്ചു് അടിച്ചോടിക്കേണ്ടവരല്ലാത്ത ഏതെങ്കിലുമൊരു മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഇന്നു് കേരളത്തിലില്ല.

October 18 2024 14:22

പ്രഫുത്ത മല്ലുക്കളും, ശുദ്ധമാന നേതാക്കളും, അവരെ പ്രദക്ഷിണം വയ്ക്കുന്ന സത്യവാൻ-സാവിത്രികളായ ആപ്പീസർകളും!!

“Unity makes strength!”

October 18 2024 14:47

“തൻ്റെ ചുറ്റും ഇരുട്ടു് മാത്രമായിരുന്നിട്ടും”, ആത്മഹത്യ ചെയ്ത ADM നവീൻ ബാബുവിനു് കണ്ണൂർ കളക്ടർ “ക്ലീൻ ചിറ്റ്” നൽകിയത്രെ!

“മുയ്മൻ ടിക്കറ്റും” കളക്റ്റ് ചെയ്തിട്ടാണോടേ ഈ “ക്ലീൻ ഷിറ്റ്”? നെന്മമരങ്ങൾ തുള്ളിത്തുളുമ്പുന്ന നവകേരളത്തിൽ ആരുമില്ലേ ഇരുട്ടിൽത്തപ്പുന്ന ഒരു ടിക്കറ്റ് കളക്ടർക്കു് ഒരു ടോർച്ച് സമ്മാനിക്കാൻ?!

October 18 2024 17:23

ഒരു “Dialectical Eulogy”, അഥവാ അധികാരത്തിൻ്റെ ദിവ്യ-ഭരണിപ്പാട്ടു്: “(§&#+&€@?¥=$%π√÷¢£§)”!

“സദുദ്ദേശ്യത്തോടെ” ഒരു പ്രത്യയശാസ്ത്രത്തെറി പറഞ്ഞിട്ടു് കാലം ശ്ശി ആയിരുന്നു. ഇപ്പോൾ എനിക്കു് നല്ല ആശ്വാസമുണ്ടു്!!

October 19 2024 09:48

വർഗ്ഗീയതക്കെതിരെയുള്ള സന്ധിയില്ലാസമരത്തിൽ കെ-പാർട്ടിയെ നയിക്കേണ്ടതു് “നില്പനോ ഇരിപ്പനോ” എന്ന വടം വലിയിൽ ഭീമൻ രഘു തോറ്റു് തുന്നം പാടി, ഫയൽവാൻ പി. സരീൻ ജയിച്ചു് വിപ്ലവഗാനം പാടി.

October 19 2024 10:02

പാർട്ടിയിൽ തോളോടു് തോൾ ചേർന്നു് പൊരുതാൻ പി. സരിൻ സഖാവു് തീരുമാനിച്ചതു് നന്നായി.

എം. വി. ജയരാജൻ, പി. ശശി മുതലായ ഒട്ടനവധി ലംബോദരങ്ങൾ അയ്യരുകളിക്കുന്ന പാർട്ടിയിൽ വയറോടു് വയർ ചേർന്നുള്ള പൊരുതൽ തീവ്രമായ ഒരു ഭഗീരഥപ്രയത്നമാകാൻ സാദ്ധ്യതയുണ്ടു്.

October 19 2024 10:58

നവീൻ ബാബുവിൻ്റെ സെൻഡോഫിലേക്കു് താൻ വഴിമദ്ധ്യേ കാൽ കല്ലിൽത്തട്ടി യാദൃശ്ചികമായി തെറിച്ചുവീഴുകയായിരുന്നു എന്ന ദിവ്യ സഖാവിൻ്റെ പഞ്ചവർണ്ണക്കഥ കേട്ടു് കണ്ണൂർ കളക്ടർ സാറിൻ്റെ ചിറിയിൽ വിടരുന്ന “സ്മൊണയ്ക്കലിൻ്റെ” മലയാളം പരിഭാഷ: “അമ്പടി ഗൊച്ചുകള്ളീ! നിൻ്റെ നുണയിൽ എൻ്റെ ഗ്ലാസിലെ വെള്ളത്തിനും തീ പിടിക്കുമല്ലോ!!”

October 19 2024 17:48

വലിയ സൂപ്പർസ്റ്റാർ ഒന്നുമല്ലെന്നു് കരുതി ലൈക്കടിക്കാതെ പോകല്ലേ!

October 19 2024 21:09

മൂന്നരയോ മൂന്നേമുക്കാലേഅരയ്ക്കാലോ മറ്റോ കോടി ജനങ്ങൾ “മുക്ക്യോ മുക്ക്യോ” എന്നു് വിളിച്ചു് പൊറകെ നടക്കുന്നതല്ലേടേ! വന്നൊന്നു് തിരുമുഖം കാണിച്ചു് രണ്ടട്ടഹസിക്കുകയെങ്കിലും ചെയ്യു്!

October 20 2024 11:12

” പി. പി. ദിവ്യയെ ഇതുവരെ ചോദ്യം ചെയ്തില്ല.” – പ്രഫുത്ത ജനത്തിൻ്റെ വനരോദനം.

രണ്ടു് ദിവസം ക്ഷമിക്കു് ചങ്ങായിമാരേ! കളക്ടർ സാറിനെ ചോദ്യം ചെയ്തില്ലേ? ആ മോദിയെയും അമിത് ഷായെയും കൂടി ഒന്നു് ചോദ്യം ചെയ്തോട്ടെ!
അതു് കഴിഞ്ഞാലുടനെ സഖാവു് ദിവ്യയെ ചോദ്യം ചെയ്യും! ഇതു് കെ-പൗലോസിൻ്റെ ഗാർഅണ്ടി!

October 20 2024 11:23

മാപ്രകൾ നവീൻ ബാബുവിൻ്റെ കുടുംബത്തെ പീഡിപ്പിക്കുന്നതിലുള്ള “തീവ്രമായ” ഹൃദയവേദന സഹിക്കാൻ കഴിയാതെ സഖാവു് റെജി ലൂക്കോസ് ആത്മഹത്യക്കു് ശ്രമിക്കുകയാണത്രെ! ദയവായി അദ്ദേഹത്തെ തടയാതിരിക്കൂ, നാടിനെ രക്ഷിക്കൂ!!

October 20 2024 11:23

October 20 2024 13:31

October 20 2024 15:15

Indians are one of the best peoples that have ever existed on this earth. But they have been irreparably ruined by religious, drug-addicted, and therefore completely illogical and idiotic counterfeiters.

October 20 2024 17:39

അനീതിക്കെതിരെ മുല മുറിച്ചെറിഞ്ഞ സഖാവു് നങ്ങേലിയുടെ നാട്ടുകാരെ ചെഞ്ചോരനിറമുള്ള ബക്കറ്റുകൾ ഗാന്ധിത്തലകളാൽ നിറക്കേണ്ടതിൻ്റെ അനിവാര്യത ബോദ്ധ്യപ്പെടുത്തിയ വിപ്ലവസഖാവു് പിണറായിയെ വെറുമൊരു മാസപ്പടിയുടെ പേരിൽ, ശ്രീരാമൻ സീതയെ എന്നപോലെ, തള്ളിപ്പറയാൻ നിനക്കൊക്കെ എങ്ങനെ കഴിയുന്നെടേ, ദുഷ്ടരേ?

വിശുദ്ധ പള്ളിമണികളേ, ഇവറ്റകൾ പാപമോചനം അർഹിക്കാത്ത ഗംപ്ലീറ്റ് ഊളകൾ തന്നെ!!

October 21 2024 10:22

ഞാൻ “ഓർത്തോഗ്നോമിക് കലോട്ടിയൻ ഡ്രൂബെൽ” ആണു്. മതപരമായ കാരണങ്ങളാൽ ഞങ്ങളുടെ സ്ത്രീകളുടെ മുഖത്തു് നോക്കാൻ ഞങ്ങൾക്കു് അനുവാദമില്ല.

October 21 2024 11:17

“പ്രശാന്തിനു് ടി. വി. പ്രശാന്തനായി ആൾമാറാട്ടം സംഭവിച്ചതെങ്ങനെ?” – വൺ മില്യൺ $ ചോദ്യം.

“നിലനില്പിനായി പ്രശാന്തിനു് പ്രശാന്തനല്ല, പ്രാന്തനോ പ്രാഞ്ചിയേട്ടനോ പ്രാഞ്ചീസ് പുണ്യാളനോ വരെ ആയി, ആളും ഒപ്പും, ഓന്തിനെ തോല്പിക്കുമാറു് കൊടിനിറവും മാറ്റാൻ കഴിയുന്ന ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.” – കാരണഭൂതം.

October 21 2024 12:13

ചോപ്പൻ ബ്ലൗസ് ധാരിണികളും പിണുവാതിരകളിക്കാരുമായ യുവ വിപ്ലവ കാര്യകാരണ കാര്യസ്ഥകൾ എന്തുകൊണ്ടു് പിണറായിസ്റ്റ് വിപ്ലവ സ്‌പൈഡർമാൻ സരിൻ സഖാവിനെ, കർത്താവേശുമശിഹായുടെ കഷ്ടാനുഭവാഴ്ചയിൽ ക്രൈസ്തവർ പാടുന്നപോലത്തെ ഹൃദയസ്പർശിയായ വിലാപകാവ്യങ്ങളും, ദാവീദ് രാജാവിന്റെ സങ്കീർത്തനങ്ങളുമൊക്കെ പാടിയും ആടിയും, സീയോൻ പുത്രികളെപ്പോലെ, തിരഞ്ഞെടുപ്പു് പ്രചാരണങ്ങളിൽ അനുഗമിക്കുന്നില്ല?

[തന്റെ പടയാളിയും ഹിത്യനും ധർമ്മിഷ്ഠനുമായിരുന്ന ഊരിയാവിനെ, വെട്ടുകൊണ്ടു് മരിക്കത്തക്കവണ്ണം പടയുടെ മുന്നണിയിൽ നിർത്താൻ പടനായകൻ യോവാബിനു് കല്പന നല്കി അവനെ മനഃപൂർവ്വം കൊല്ലിച്ചു്, “നീതിമാനായ” ദാവീദ് രാജാവു് അവന്റെ അതിസുന്ദരിയായ ഭാര്യ ബത്ത്-ശേബയെ ഒപ്പിച്ചെടുത്തു് ഭാര്യയാക്കിയ “നീതിസാര” കഥയുടെ വിശദാംശങ്ങൾ അറിയണമെന്നുള്ളവർ ബൈബിൾ പഴയനിയമം 2. ശമൂവേൽ അദ്ധ്യായം 11 വായിക്കുക.]

October 21 2024 12:37

“മന്ത്രിയമ്മൂമ്മ”: “എന്നാലും ഇതു് യാഥാർത്ഥ്യബോധമില്ലാത്ത ഒരു സില്മയാണു്!”

“മന്ത്രിയപ്പൂപ്പൻ”: “അതു് വാർത്തകളാണു്.”

October 21 2024 12:49

Yes dear comrade, unfortunately!

October 21 2024 13:13

“പ്രശാന്തനെ പുറത്താക്കും; നിയമോപദേശം തേടി.” – ആരോഗ്യമന്ത്രി വീണ ജോർജ്ജ്.

“Irrespective of” നിയമോപദേശികളുടെ സത്യവചന ഘോഷണം, പ്രശാന്തനെ പുറത്താക്കിയിരിക്കും! പിന്നെ, ഈ നിയമോപദേശം? അതു് ഇച്ചേച്ചീടെ ഒരു തമാഷ!!”

October 22 2024 09:51

“എൻ്റെ അമ്മ, അവളുടെ ഭാര്യ” അവൾക്കു് പെൻഷൻ കിട്ടിയ തുകകൊണ്ടു് പൊതുറോഡിൻ്റെ വളവിലെ തിരിവിൽ ഒരു പെട്രോൾ പമ്പു് പണിതു് ഇന്ധനവില്പന തുടങ്ങിയതായി തത്പരകക്ഷികളെ വിവരാവകാശനിയമപ്രകാരം നോം “ദയവായി” ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു.

October 22 2024 10:17

നവകേരളത്തിൽ എന്തുകൊണ്ടു് കണ്ടമാനമായി ഒളിസങ്കേതങ്ങൾ നിർമ്മിക്കപ്പെടുന്നില്ല?

മാക്രി മുട്ടയിടുന്ന തോതിൽ വിപ്ലവക്കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നതു് ഒളിജീവിതത്തിലാണെന്നു് കേരളചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നിരിക്കെ, ഈ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന അനാസ്ഥ അക്ഷന്തവ്യമാണെന്നു് പറയാതെ വയ്യ.

October 22 2024 10:33

ദൈവമായ യഹോവയുടെ വിശേഷണങ്ങൾ: “Omnipotent, Omnipresent, Omniscient”

ഭൗതികവാദികളായതിനാൽ പ്രാഗ്മറ്റിസ്റ്റുകളായ കമ്മ്യൂണിസ്റ്റുകൾ, കിം, ചെ, മാവോ, പോൾ പോട്ട്, കാസ്ട്രോ, കാരണഭൂതം തുടങ്ങിയ അവരുടെ ദൈവങ്ങളെ ഇവ മൂന്നും ചേർത്തു് ഒറ്റ വാക്കാലാണു് വിശേഷിപ്പിക്കാറു്: “ഓംനിപ്പൊട്ടൻ”

October 22 2024 11:14

ഒരു പുരുഷൻ വിശ്വാസയോഗ്യമായ ഒരു വാക്കു്! ഒരു പിണറായി വിശ്വാസയോഗ്യമല്ലാത്ത ഒരു പൈനായിരം പാഴ്വാക്കുകൾ!!

October 22 2024 13:35

പിണറായിപ്പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ തൻ്റെ വാക്കുകൾ അവസാനവാക്കാണെന്നു് മാപ്രകളെക്കൊണ്ടു് മറുചോദ്യമില്ലാതെ ഭയഭക്തിവിറയലുകളോടെ അംഗീകരിപ്പിക്കാൻ, സഖാവു് എം. വി. ഗോവിന്ദൻ പത്രസമ്മേളനങ്ങളിൽ കയ്യിൽ ഒരു ചാട്ടവാറോ, ഒരു വടിവാളോ, ഒരു അരിവാളോ നീട്ടിപ്പിടിക്കുന്നതു് നന്നായിരിക്കും.

വെറുംകയ്യോടെ നിന്നു് ആക്രോശിക്കുന്നവനെക്കാൾ, കയ്യിൽ അരിവാൾ, ചുറ്റിക, വടിവാൾ, ചാട്ടവാർ ഇത്യാദി മാരകായുധങ്ങളുമായി നിൽക്കുന്ന ഒരു “പിശിക്കൽ എജിക്കേശൻ” മാസ്റ്ററെ മാപ്രകൾ മാത്രമല്ല, പാർട്ടിക്കാർ കൊന്നവരുടെയും പീഡിപ്പിച്ചവരുടെയുമെല്ലാം ബന്ധുക്കളും, കെ-പൊലീസടക്കമുള്ള സർക്കാർ ജീവനക്കാരും പൊതുജനങ്ങൾ പോലും ഒരു രക്തരക്ഷസിനെപ്പോലെ തീർച്ചയായും പേടിയ്ക്കും, പേടിച്ചു് വിറയ്ക്കും.

സഖാവു് ടി. പി. ചന്ദ്രശേഖരൻ എന്ന “കുലംകുത്തിയ്ക്കു്”, “മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന, അന്യൻ്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന, മാർക്സിസ്റ്റായതോടെ മനുഷ്യരായി മാറിയ” തൊഴിലാളിവർഗ്ഗം ഒന്നടങ്കം ചെങ്കൊടി പിടിച്ചു്, ഇങ്കിലാ സിന്താവാ വിളിച്ചു് അണിനിരക്കുന്ന പിണറായിപ്പാർട്ടി സ്നേഹാർദ്രമായി, കരുണാപുരസ്സരം, “മാഷാ അള്ളാ” സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാറിൻ്റെ അകമ്പടിയോടെ, കണ്ണുനിറയെ കൂലി കിട്ടിയാൽ ആരെയും കൊല ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളുടെ പ്രൊഫഷണൽ പങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ ആ “ദയാവധം” അത്രയെളുപ്പം മറക്കാൻ മാക്രിസ്റ്റല്ലാത്ത ഏതെങ്കിലുമൊരു മലയാളിക്കു് കഴിയുമോ?

വേറൊരു മരപ്പൊട്ടനുണ്ടു്: ഇതു് വേറെ ജനുസ്സാണു്, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെയും, “പൊതുവാളുകൾക്കിടയിലൂടെയും” ഓടാൻ മാത്രമായി ബ്രണ്ണൻ കോളെജിലെത്തിയ ഈ ഞാൻ ഒരു പ്രത്യേകതരം ഏക്ഷൻ കാണിക്കുന്നവനാണു്, വിരട്ടലും പേടിപ്പിക്കലുമൊന്നും ഇങ്ങോട്ടു് വേണ്ട, ഈ കൈകൾ ശുദ്ധമാണു് എന്നൊക്കെ വീമ്പടിക്കാനും, നാലു് ഡസൻ കാറുകളുടെ അകമ്പടിയോടെ പൊതുനിരത്തുകൾ നിരങ്ങാനും, “റെഡ് വാളണ്ടിയേഴ്സ്” എന്നറിയപ്പെടുന്ന വളിവയറന്മാരുടെ സല്യൂട്ട് സ്വീകരിക്കാനുമല്ലാതെ, വിദ്യാഭ്യാസപരമോ, ശാസ്ത്ര-സാങ്കേതികമോ, കലാ-സാഹിത്യപരമോ, അവയിൽ അധിഷ്ഠിതമായി വികസിക്കേണ്ടതായ സാംസ്കാരികവും ബൗദ്ധികവുമായ സമൂഹത്തിൻ്റെ പുരോഗമനപരമോ ആയ ഏതെങ്കിലുമൊരു കാര്യത്തെപ്പറ്റി എന്തെങ്കിലുമൊരു ഗ്രാഹ്യമില്ലാത്ത ഒരു കാരണഭൂതം! ഒരു ഇരട്ടച്ചങ്കൻ! തീയിൽ കുരുത്തൊരു കുതിര! കൊടുംകാറ്റിൽ പറക്കും കഴുകൻ! മണ്ണിൽ മുളച്ച സൂര്യൻ! മലയാള നാടിൻ മന്നൻ! ചന്ദ്രനെപ്പോലെ വിളങ്ങുന്ന “ഡ്രാക്കുള” മുഖമുള്ള ഒരു മന്നവേന്ദ്രൻ!!

ജനത്തിൻ്റെ നെഞ്ചത്തു് ചവിട്ടുനാടകം കളിച്ചു് അഴിഞ്ഞാടാനായി വോട്ടുചെയ്തു് ജയിപ്പിച്ചു് പ്രഫുത്ത കേരള സമൂഹത്തിലേക്കു് അഴിച്ചു് വിട്ടിരിക്കുന്ന ഒരുപറ്റം അന്തസ്സാരശൂന്യരായ പ്രാകൃതജന്മങ്ങൾ!!

ഇപ്പറഞ്ഞതിനു്, ഞങ്ങൾ മലയാളികൾ, പ്രത്യേകിച്ചും ഞങ്ങളിലെ പുത്തിജീവികളും, വിടുവായത്തം ഒരു അലങ്കാരമായി കരുതുന്നവരുമായ മാക്രികൾ ജ്ഞാനക്കുരണ്ടിയിൽ കുണ്ടിയമർത്താൻ യോഗ്യതയില്ലാത്ത മന്ദബുദ്ധികളാണെന്നൊരു ധാരണ ആരും വച്ചു് പുലർത്തേണ്ടതില്ല. ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യത്മക പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ എൻ്റെ ഈ കമ്മ്യൂണിസ്റ്റ് താക്കീതിനെ അവഗണിച്ചു്, അങ്ങനെയൊരു ധാരണ ആരെങ്കിലും വച്ചുപുലർത്തുന്നുണ്ടെങ്കിൽ ഓർക്കുക: “മാഷാ അള്ളാ” സ്റ്റിക്കറൊട്ടിച്ച ഒന്നോ ഒന്നിലധികമോ ഇന്നോവ കാറുകൾ ഒപ്പിക്കാൻ ഇന്നും യാതൊരുവിധ ബുദ്ധിമുട്ടുകളുമുള്ള ഒരു പാർട്ടിയല്ല, സർവ്വലോക തൊഴിലാളിവർഗ്ഗത്തിൻ്റെ ആത്യന്തിക വിമോചനത്തിലൂടെ സർവ്വലോകാധിപത്യം നേടിയെടുക്കാനായി നാല്പതിലേറെ കാറുകളുടെ അകമ്പടിയോടെ, നാട്ടുകാരെ മുഴുവൻ തെരുവിൽ നിന്നും ആട്ടിയോടിച്ചു്, തൻ്റെ നാറുന്ന മുതുകൊതം നാടുനീളെ ട്രാൻസ്പോർട്ട് ചെയ്യുന്ന പിണറായി വിജയൻ്റെ ഈ ശവംതീനിപ്പാർട്ടി!

October 22 2024 13:43

സഖാവു് പി. സരിൻ കാങ്കിരസ്സ് വിട്ടു് കംണിഷ്ടായതിനെ സഖാവു് തിരുത തോമസ് എന്തുകൊണ്ടാണാവോ വർഗ്ഗാധിഷ്ഠിതമായി അനുമോദിക്കാത്തതു്?!

October 22 2024 15:17

സാമാന്യബോധമുള്ള ആരും തോട്ടക്കാരൻ പോലുമാക്കാത്ത പിണറായിയെ മുഖ്യമന്ത്രിയായി വാഴിച്ചശേഷം മല്ലുക്കൾ ആർപ്പിട്ടു: “ഇരട്ടച്ചങ്കൻ ഡാ!!”

October 22 2024 15:36

പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം മുതലായ സാമൂഹിക ഇൻസ്റ്റിറ്റ്യൂഷനുകൾ യാതൊരുവിധ രാഷ്‌ട്രീയ ഇടപെടലുകളുമില്ലാതെ, സ്വതന്ത്രമായി പ്രവർത്തിക്കേണ്ടവയാണു്. പക്ഷേ, അതിൻ്റെ കാര്യക്ഷമത, വിദ്യാഭ്യാസവും, പരിശീലനവും, ജനാധിപത്യബോധവുമുള്ള മാനെജീരിയൽ സ്റ്റാഫിൻ്റെ ക്വാളിറ്റിയിൽ അധിഷ്ഠിതമാണു്!

October 23 2024 09:48

കണ്ടവരുണ്ടു്, കണ്ടിട്ടുണ്ടവരുണ്ടു്, കണ്ടിട്ടുരുണ്ടവരുണ്ടു്, കണ്ടു് വിരണ്ടവരുമുണ്ടു്.

കണ്ടു് വിരണ്ടവരിലധികവും കെ-പൊലീസാണത്രെ!

(ചിത്രത്തിനു് കടപ്പാടു്)

October 23 2024 10:14

Always go too far, because that’s where you will find the truth (“and even the betrayer of the truth”).

October 23 2024 11:15

“കിറ്റുഭോജികൾക്കിടയിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കാനായി, പിണറായിസ്റ്റ് “മഹോന്നതരുടെ” പ്ലീനങ്ങൾ ഇനിമേൽ പിണറായിസ്റ്റ് “മഹോദരരുടെ” പ്ലീനങ്ങൾ എന്നറിയപ്പെടും.” – “ശുംഭൻ” ഫെയിം സഖാവു് എം. വി. ജയരാജൻ.

(“മഹോദരത്തെ” ആയുർവ്വേദത്തിലെ രോഗാവസ്ഥ എന്നല്ല, “ലംബോദരം”, അഥവാ “പെരുവയർ” എന്ന അർത്ഥത്തിൽ മനസ്സിലാക്കാനപേക്ഷ.” – സ്വ. ലേ.)

October 24 2024 11:15

അങ്ങനെ, ഒക്ടോബർ 15 ചൊവ്വാഴ്ച മരിച്ച നിലയിൽ ക്വാർട്ടേഴ്സിൽ കണ്ടെത്തിയ കണ്ണൂർ ADM സഖാവു് നവീൻ ബാബുവിൻ്റെ അകാല വിയോഗം അതീവ ദുഃഖകരമായ കാര്യമാണെന്നു് എട്ടുദിവസത്തെ തീവ്രമായ തപസ്സിലൂടെ പ്രജാപതി സഖാവു് മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരിക്കുന്നു! ആ ബോധോദയം, ഒൻപതാം ദിവസം, കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്ത മംഗളവേളയിൽ, കലുഷിതമായ “മനോനിലയോടെ”, അദ്ദേഹം സദസ്യരോടു് തിരുവാമൊഴിഞ്ഞു. ദാഹജലം ലഭിച്ച വേഴാമ്പലുകളെപ്പോലെ, ഗോത്രമൂപ്പൻ്റെ ആ വെളിപ്പെടുത്തൽ, ഗോത്രത്തെ പൊതുവെയും, സഖാവു് നവീൻ ബാബുവിൻ്റെ കുടുംബത്തോടു് ചേർന്നു് നിന്നുകൊണ്ടു് സഖാത്തി പി. പി. ദിവ്യയെ സംരക്ഷിക്കുന്ന പിണറായിസ്റ്റുകളെ പ്രത്യേകിച്ചും, അതു് ഒട്ടൊന്നുമല്ല ഹാപ്പിയാക്കിയതു്. ഗോത്രം അങ്ങനെയാണു്: ഗോത്രമൂപ്പൻ്റെ “ശക്തമായ” ഒരു വാക്കിൽ, “ചന്ദ്രികയിൽ ചന്ദ്രകാന്തം” എന്നപോലെ, അലിയുന്നതാണു് അവരുടെ സകലമാന ആവലാതികളും വേവലാതികളും, കഷ്ടങ്ങളും നഷ്ടങ്ങളും!

മുൻകാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ ഇരട്ടച്ചങ്കുകളും കലങ്ങി പ്രജാപതി പാടിയിട്ടുള്ള വിലാപ കാവ്യങ്ങളുടെയും, മുഖം നോക്കാതെയുള്ള ശക്തമായ നടപടിവാഗ്ദാനങ്ങളുടെയും, ഭാവിയിൽ ഈവക ദുരന്തങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന ഉറപ്പുകളുടെയുമെല്ലാം ഈച്ചക്കോപ്പി ആയിരുന്നു ഈ കഥാകഥനവും എന്നതിനാൽ, ആ മൊഴിമുത്തുകൾ ഒന്നു് റിക്കോർഡ് ചെയ്തു് ഒരു റോബോട്ടിനെക്കൊണ്ടു് പറയിപ്പിച്ചാൽ, ഭാവിപ്രതികരണങ്ങൾ ഒട്ടും കാലതാമസമില്ലാതെ ജനങ്ങളിലേക്കു് എത്തിക്കാൻ കഴിയുമെന്നു് തോന്നുന്നു.

പിണറായി ഭരണത്തിൽ AI ക്യാമറ ഉപയോഗിച്ചാണു് പിള്ളേർ മാവിൽ എറിയുന്നതുപോലും എന്നിരിക്കെ, കാരണഭൂതം മോഡലിൽ ഒരു റോബോട്ട് നിർമ്മിക്കൽ നവകേരളത്തിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എക്സ്പെർട്ടുകൾക്കു് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്ന കാര്യത്തിൽ തർക്കം വേണ്ടല്ലോ.

ഒരബദ്ധം പറ്റാത്തവരും ഒൻപതബദ്ധം പറ്റിയവരുമില്ല എന്ന ഫിലോസഫിക്കാരാണു് മല്ലുക്കൾ. പക്ഷേ, ആരോഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയുമൊക്കെ കണ്ണു് കലങ്ങിയും, മൂക്കു് ചീറ്റിയും തൊണ്ട ഇടറിയും നടത്തുന്ന നുണക്കഥാകഥനങ്ങളുടെ തനിയാവർത്തനങ്ങൾ കേൾക്കുമ്പോൾ, ഉള്ളം കലങ്ങി, ക്ഷീരബല ആവർത്തി പോലെ നൂറ്റൊന്നാമതും നെഞ്ചത്തടിച്ചു് കരഞ്ഞു് വിശ്വസിക്കാതിരിക്കാൻ കഴിയാത്തവിധം പ്രബുദ്ധരായ സാക്ഷരരാണവർ!

എഴുത്തും സംസാരവും വഴി കപ്പുകളും പിഞ്ഞാണങ്ങളും അലമാരയിൽ വൃത്തിയായി അടുക്കിപ്പെറുക്കി വച്ചിട്ടുള്ളവരാണെന്ന തോന്നൽ ജനിപ്പിക്കുന്നവർ പോലും വളരെ എളുപ്പത്തിൽ ഈ phoney-കളാൽ കബളിപ്പിക്കപ്പെടാറുണ്ടു് എന്നതൊരു വസ്തുതയാണു്!

“റാക്കാട്ടു് പള്ളിക്കു് ഈ കാപ്പ മതി!” “മല്ലുക്കൾക്കു് ഈ മാക്രിസ്റ്റ് ഭരണം മതി!!”

പ്രജാപതിയുടെ പ്രസംഗത്തിലെ ഈ വാക്കുകൾ, ഒരു മുൻകരുതൽ എന്ന നിലയിൽ, എവിടെയെങ്കിലും കുറിച്ചോ, പറ്റുമെങ്കിൽ റെക്കോർഡ് ചെയ്തോ സൂക്ഷിച്ചുവച്ചോളൂ. അടുത്ത ഔദ്യോഗിക അനുശോചന പ്രസംഗത്തിനു് ഇതുപോലത്തെ കാലതാമസം വന്നാൽ, വായിച്ചോ കേട്ടോ കണ്ണീർ വാർക്കാം:

“കണ്ണൂർ ADM ആയിരുന്ന നവീൻ ബാബുവിൻ്റെ അകാല വിയോഗം അതീവ ദുഃഖകരമായ കാര്യമാണു്. ഒരുദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാൻ പാടില്ല. ഇക്കാര്യം ഉറപ്പിക്കുന്ന തരത്തിലുള്ള നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാവുമെന്നു് ഈ ഘട്ടത്തിൽ അറിയിക്കട്ടെ!” (കരഘോഷം!)

“സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്ന ഒരു ഉദ്യോഗസ്ഥൻ്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല.” (കരഘോഷം!)

October 24 2024 11:59

We communists don’t have to think at all, our party officials do that for us. ✌

You have no idea how lucky we are!! 🙂

October 24 2024 12:39

ഖറുത്ഥമ്മാ!

ഹെന്റെ ഖൊച്ചുമൊയ്ലാളീ!!

ഖഡാപ്പുറത്ഥുഘൂടി ജുഗ്മഹാനം ഭാടി രണ്ടു് റൗണ്ട് ഓഡിയാലോ ഖറുത്ഥമ്മാ!

ഹിഢുപ്പിനു് മുഠിഞ്ഞ വാധവേദനയാ ഖൊച്ചുമൊയ്ലാളീ!!

എങ്കിപ്പിന്നെ ഫോട്ടു് ഫുല്ലു്, ഖറുത്ഥമ്മാ!!!😀😀

(ചിത്രത്തിനു് കൗമാരപ്രണയാത്മകവും, അനവദ്യ സുന്ദരവും, അനശ്വര സുരഭിലവും, അനന്ത മോഹനവും, നിത്യ നിതാന്തവും, ഹൃദയംഗമവും, ലജ്ജാവിവശവുമായ കടപ്പാടും നന്ദിയും!)🙂

October 24 2024 13:07

കേരളം ഒരു ആധുനിക സമൂഹമായിരുന്നെങ്കിൽ “outlaws” ആക്കപ്പെടുമായിരുന്ന പ്രാകൃത കൂട്ടങ്ങളാണു് പിണറായിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും.

October 24 2024 14:35

മൂത്രിക്കുക എന്ന മല്യാലം വാക്കിൻ്റെ ജർമ്മൻ “counterpart” ആണു് “പീപീ മാഹെൻ” (Pipi machen).

തദനുസൃതം, “ദിവ്യ പിപി” എന്നാൽ “വിശുദ്ധ മൂത്രം” എന്നായിരിക്കണം അർത്ഥം (എന്നു് തോന്നുന്നു).

October 24 2024 17:53

“തൻ്റേതു് അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നു് പി. പി. ദിവ്യ മൊഴി നൽകി.” – വാർത്ത

പി. പി. ദിവ്യ മാത്രമോ? പിണറായിപ്പാർട്ടി മൊത്തം പോരാടുന്നതു് അഴിമതിക്കെതിരെയല്ലേ? അതുവഴി വീണുകിട്ടുന്ന തുച്ഛമായ മാസപ്പടികൊണ്ടു് കഷ്ടിച്ചു് ജീവിച്ചുപോകുന്ന ഒരു പട്ടിണിപ്പാവപ്പാർട്ടിയാണതു്.

October 25 2024 09:19

ഇടതുസഹയാത്രികർ എന്ന വ്യാജേന അന്യഗ്രഹ ജീവികളെ അന്തിച്ചർച്ചകളിൽ വിളിച്ചിരുത്തി മനുഷ്യരെ പീഡിപ്പിക്കുന്ന ചാനലുകൾക്കെതിരെ മനുഷ്യാവകാശക്കമ്മീഷൻ എന്തുകൊണ്ടു് കേസ് എടുക്കുന്നില്ലെന്നു് എനക്കു് മൻസിൽ ആകുന്നില്ല.

October 25 2024 11:13

ആരെടേയ് കോടിയുടെ ഓഫർ നല്കി പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന സഖാവു് കോവൂർ കു‌ഞ്ഞുമോന്റെ ജീവിതത്തിൽ കളങ്കം വരുത്താൻ നോക്കിയതു്?

October 25 2024 11:29

തോമസ് കെ. തോമസ് 100 കോടി (പരുത്തിക്കുരു) എമ്മെല്ലെമാർക്കു് ഓഫർ ചെയ്തതായി മുക്ക്യോനു് CIA രഹസ്യവിവരം നൽകിയതായി വാർത്ത.

ആ 100 കോടിയുടെ സൂത്രധാരകൻ എന്തായാലും അൻവർ സാഹിബാകാൻ വഴിയില്ല. 150 കോടിയിൽ കുറഞ്ഞ പീറ ഡീലുകൾ കക്ഷി ഏറ്റെടുക്കാറില്ല.

October 25 2024 11:53

100 വരാലോ, 100 തിരുതയോ കിട്ടിയാൽ തീട്ടമണം കിട്ടിയ ഈച്ചയെപ്പോലെ പുറകേ കൂടുന്ന രാഷ്ട്രീയ “മീൻമാംസകർ” അയ്യരുകളിക്കുന്ന കേരളത്തിൽ 100 കോടി ₹ പാഴാക്കാൻ “Nokia” വിഡ്ഢി ആരെടേ?

October 25 2024 12:19

From a liberal democratic global political perspektive, presidential candidate Kamala Harris is the lesser evil than the avowed fascist Donald Trump.

October 25 2024 12:38

Facebook would actually be a good thing if it weren’t for all these stupid religious, corrupt political and, above all, sexually insane idiots.

October 25 2024 13:21

അഴിമതിയ്ക്കെതിരായ പിണറായിസ്റ്റ് വിപ്ലവപോരാട്ടത്തിൽ കണ്ടമാനം അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഒരു അതുല്യ വ്യക്തിത്വമാണു്, ഒരു അസാമാന്യ പ്രതിഭയാണു്, അനിതര സാധാരണമായ ഒരു ഉജ്ജ്വല പ്രതിഭാസമാണു് സഖാവു് പി. പി. ദിവ്യ എന്നു് കേവലമൊരു തിര്യക്കായ ഈ എനക്കു് സത്യമായും അറിയില്ലായിരുന്നു.

Mea Culpa, Mea Culpa, Mea Maxima Culpa (“Through my fault, through my fault, through my most grievous fault”)!

തന്മൂലം, ചിന്തയാലോ വാക്കാലോ പ്രവൃത്തിയാലോ പിണറായിസ്റ്റ് “അഴിമതിപ്പോരാളിയായ” സഖാവു് പി. പി. ദിവ്യക്കെതിരെ, അറിഞ്ഞോ അറിയാതെയോ, മഹാപാപിയായ ഞാൻ എന്തെങ്കിലും ചിന്തിച്ചുപോയിട്ടുണ്ടെങ്കിൽ, പറഞ്ഞുപോയിട്ടുണ്ടെങ്കിൽ, ചെയ്തുപോയിട്ടുണ്ടെങ്കിൽ, അതിന്റെ പേരിൽ ഇതിനാൽ ഞാൻ സമസ്താപരാധത്തിനു് (കൊച്ചിയുടെയും കൊറിയയുടെയും മാപ്പുസഹിതം) മാപ്പു് പറയുന്നു!

മാപ്പു്, മാപ്പു്, മഹാപരാധ പരിഹാരത്തിനായുള്ള ഒരു മഹോദരന്റെ പ്രത്യയശാസ്ത്ര കോപ്പു്!!

October 25 2024 14:55

വിശുദ്ധ തോമസ് കെ. തോമസ് ശ്ലീഹയുടെ 100 കോടി ഉപഹാരം സംബന്ധിച്ചു്, മത-, രാഷ്ട്രീയ വിഷയങ്ങളിൽ നിർണ്ണായകമായ നിർദ്ദേശങ്ങൾ നൽകി നവകേരളസമൂഹത്തെ പരിപോഷിപ്പിക്കുന്ന ജനാബ് ഒ. അബ്ദുള്ള സാഹിബ് എന്താണാവോ മൊഴിഞ്ഞതു്? We, the Mallus, want to know, man!!

October 26 2024 12:47

ഇറച്ചിക്കടയുടെ മുന്നിൽവച്ചു് ഏതോ ഒരു പിണറായിസ്റ്റിനുനേരെ പട്ടി കുരച്ചുചാടിയത്രെ!

സഖാവു് ഇറച്ചി മോഷ്ടിക്കാൻ ശ്രമിച്ചുകാണും. “പൊലീസ് നായ്ക്കൾ” കെ-പൊലീസേമാനരെക്കാൾ സൂക്ഷ്മമൂക്കും, സൂക്ഷ്മദൃക്കും, സൂക്ഷ്മബുദ്ധിയും, സാമൂഹിക പ്രതിബദ്ധതയുമുള്ള “ജനുസ്സാണു്”! “സ്പെഷൽ ടീമുകളിൽ” അവ ഒഴിവാക്കപ്പെടുന്നതു് ഒന്നും കാണാതെയല്ല. Got it? You understand?

October 26 2024 14:02

“I don’t eat meat, I’m a vegetarian.”

ഈ “ചെന്നായ” സത്യവാങ്മൂലത്തിന്റെ “മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്, കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ്” മല്യാലം പരിഭാഷ:

പൂർവ്വാശ്രമത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തു് പ്രസിഡന്റായിരുന്ന സഖാവു് പി. പി. ദിവ്യ, “മാതൃകാപരമായ” പ്രസംഗത്തിലൂടെ ആത്മഹത്യ ചെയ്യിപ്പിച്ചോ, കൂട്ടാളികളായ ക്രിമിനലുകളെക്കൊണ്ടു് കൊല്ലിച്ചോ, “മന്ദഹാസത്തോടെ” കാലപുരിയിലേക്കു് യാത്രയയപ്പുനൽകിയ ADM നവീൻ ബാബു സഖാവിന്റെ കുടുംബത്തോടൊപ്പമാണു്, അതേ സഖാവു് ദിവ്യയെ ഒളിവിൽ പാർപ്പിച്ചു്, പച്ചമുട്ടയെന്നപോലെ സംരക്ഷിക്കുന്ന ഞങ്ങളുടെ സി. പി. ഐ. (എം.) എന്ന വിപ്ലവപ്പാർട്ടി, അഥവാ വിശ്വ വിഖ്യാതമായ “കെ-പിണറായിപ്പാർട്ടി”!

കല്മഴുകൊണ്ടു് വെട്ടിക്കൊല്ലുന്നവരുടെ, 51 വെട്ടുകൾ വെട്ടിക്കൊല്ലാൻ വാടകക്കൊലയാളികളെ നിയോഗിക്കുന്നവരുടെ, “നന്മയുള്ള ലോകമേ”, “മാർക്സിസ്റ്റാകണം, മനുഷ്യനാകണം” എന്നും മറ്റുമുള്ള, ഒടുക്കത്തെ അമ്മവിപ്ലവം ഞോളഞോളയായി വഴിഞ്ഞൊഴുകുന്ന, ഇക്കാലത്തു് കഴുതകൾപോലും പാടാനറയ്ക്കുന്ന പടുപാട്ടുകൾ കേട്ടുകേട്ടു് മനുഷ്യരായി മാറിയ മാർക്സിസ്റ്റുകളുടെ, അടിമക്കണ്ണുകളുടെ, സാർവ്വലൗകികസ്‌നേഹം മാസപ്പടിയായി തുള്ളിത്തുളുമ്പുന്ന ഈ കെ-പിണറായിപ്പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.

പക്ഷേ, ചാക്കിലെ പൂച്ചയെപ്പോലെ, “വളവിൽ തിരിവും, തിരിവിൽ പെട്രോൾ പമ്പുമായി” അവതരിക്കുന്ന ഈ പാർട്ടിയെ നിരുപാധികം വോട്ടു് ചെയ്തു് ജയിപ്പിക്കാനുള്ള “ജനാധിപത്യപരമായ” ബാദ്ധ്യത നിങ്ങൾക്കുണ്ടു്!!

October 26 2024 17:04

സഖാവു് പി. പി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്തു് പ്രസിഡന്റ് സ്ഥാനത്തുനിന്നു് നീക്കിയെങ്കിലും, സഖാവു് ദിവ്യ സംസ്ഥാനത്തെ പാഠ്യപദ്ധതി സമിതിയുടെ (കരിക്കുലം കമ്മിറ്റി) കോര്‍ ഗ്രൂപ്പില്‍ ഇപ്പോഴും അംഗമാണത്രെ! മറ്റൊരംഗം സഖാവു് മേയര്‍ ആര്യാ രാജേന്ദ്രനാണെന്നും കേൾക്കുന്നു! 2, 4, 6, 8, 10 എന്നീ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പൂര്‍ത്തിയാകുന്ന മുറയ്ക്കു് അവയ്ക്കു് ഔദ്യോഗികമായി അംഗീകാരം നല്‍കേണ്ടതിന്റെ ചുമതല ഈ കോര്‍ കമ്മിറ്റിയ്ക്കാണു്. പൊതുവിദ്യാഭ്യാസത്തിലെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം, മന്ത്രി സഖാവു് വി. ശിവന്‍കുട്ടി അദ്ധ്യക്ഷനായുള്ള, 72 അംഗങ്ങളുള്ള, ഈ കരിക്കുലം കമ്മിറ്റിയുടെ “ശുദ്ധമായ” കൈകളിലാണു് നിക്ഷിപ്തമായിരിക്കുന്നതു്!

ഇതൊക്കെ ശരിയായ വാർത്തകളാണെങ്കിൽ, “എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ! അതു് ചിന്തയിലടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ!” എന്നു് അദ്‌ഭുത സ്തബ്ധനായി ഒന്നു് ഞരങ്ങാനേ മനുഷ്യനു് കഴിയൂ! അപ്പോഴേക്കും ശ്വാസം കിട്ടാതെ, ശബ്ദവിശ്രമത്തിൽ കഴിയുന്ന ഉന്നതരെപ്പോലെ ഒച്ചയടഞ്ഞു്, ആൾടെ മുണ്ടാട്ടം മുട്ടിപ്പോകും!

നവകേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ അക്കാദമിക പ്രവര്‍ത്തനങ്ങൾക്കു് ഇത്രമാത്രം ഉന്നത നിലവാരം പുലർത്താൻ കഴിയുന്നതിന്റെ പിന്നിലെ രഹസ്യം ഈ വാർത്ത കേട്ടപ്പോഴാണു് സത്യത്തിൽ എനിക്കു് പിടി കിട്ടിയതു്.

അദ്വിതീയമായ അക്കാദമിക മികവുകളുള്ള ചക്കികളിലൂടെയും ചങ്കരന്മാരിലൂടെയും മാത്രമേ ഏതൊരു പാർട്ടി പ്രസ്ഥാനത്തിനും വിജയത്തിന്റെ പാറമടകളിലേക്കു് കുതിച്ചുപായാൻ കഴിയൂ!

October 26 2024 19:17

കക്കാത്ത, കൊല്ലാത്ത, കൊല്ലിക്കാത്ത, വഞ്ചിക്കാത്ത, ചതിക്കാത്ത, പച്ചനുണ പറയാത്ത, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് ഒന്നുകിൽ ചത്ത ഒരു കമ്യൂണിസ്റ്റ്, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകളാൽ കൊലചെയ്യപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ്!

October 27 2024 08:55

“പൂരം കലങ്ങിയില്ല.” – മുഖ്യമന്ത്രി

കെ-കടകോൽ കൊണ്ടു് ആഞ്ഞു് കടയെടേ! കറക്കൽ പോലെ എളുപ്പമല്ല കടയൽ.

October 27 2024 09:15

“റ്റി. വി. പ്രശാന്തനെ വീണ്ടും ചോദ്യം ചെയ്യും.” – വാർത്ത

കെ-പൊലീസിനു് കെ-പമ്പു് സഖാവിന്റെ പേരിൽ വേണ്ടത്ര സ്പഷ്ടത കിട്ടിക്കാണില്ല.

October 27 2024 13:01

ഇന്നലെ പറഞ്ഞതിനു് കടകവിരുദ്ധമായ കാര്യം ഇന്നു് പറയുന്നതു് ആൽത്സ്ഹൈമർ ഡിസീസിൻ്റെ ഒരു ലക്ഷണമായിക്കൂടെന്നില്ല.

മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിക്കുമ്പോൾ തടസ്സമുണ്ടാക്കുന്ന പ്രതിപക്ഷത്തെ ശാരീരികമായി നേരിടാൻ, വിറയ്ക്കുന്ന കൈകളുമായി മുഖ്യൻ്റെ പാർശ്വസ്ഥനാകുന്ന ഒരു മന്ത്രിയപ്പൂപ്പൻ പാർക്കിൻസൺ ഡിസീസിൻ്റെ ഒരു മകുടോദാഹരണമായിക്കൂടെന്നില്ല.

ശാരീരികവും മാനസികവുമായ തീവ്രരോഗാവസ്ഥകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം പ്രത്യയശാസ്ത്രജ്ഞ വൈതാളിക വളിവയറരുടെ “തൃശ്ശിവപേരൂർ പൂരം” ആയി നവകേരളത്തിൻ്റെ ഭരണ”ചിരാ”കേന്ദ്രം മാറിയിട്ടു് ഏകദേശം ഒരു ദശാബ്ദമാകാൻ പോകുന്നു.

പക്ഷേ, സാക്ഷരരും പ്രബുദ്ധരും എന്നു് സ്വയം അവകാശപ്പെടുന്ന മല്ലുക്കളെ സാമൂഹികമായ ഏതു് മഹാദുരന്തത്തിലും ആകർഷിക്കുന്നതു് അതിലെ എൻ്റർട്ടെയ്ൻമെൻ്റ് ഫാക്ടർ മാത്രമാണെന്നതിനാൽ, ഡോക്ടറെ വിവരം അറിയിച്ചു്, സെറിബ്രൽ ഡെത്ത് സ്ഥിരീകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത കേസുകളിൽ പോലും അവർ തേടുന്നതു് അന്തംവിട്ടു് തലയറഞ്ഞു് ചിരിച്ചുചാകാനുള്ള വക മാത്രമായിരിക്കും.

കേരളം ഒരു ഭ്രാന്താലയമാണെന്ന സത്യം, സഖാവു് സ്വാമി വിവേകാനന്ദനാണെന്നു് തോന്നുന്നു, പണ്ടേതന്നെ തിരിച്ചറിഞ്ഞിട്ടുമുണ്ടല്ലോ! സഖാവു് നാറാണത്തു് ഭ്രാന്തനെയും, സഖാവു് പിണറായത്തു് വിജയനെയും അവരാക്കിത്തീർക്കുന്ന, അവരുടെ സ്വത്വമായ നൈസർഗ്ഗികത ഈ പൊട്ടിച്ചിരിയാണു്, ഈ അട്ടഹാസമാണു്!!

കോഴിപ്പോരും, ചേകോന്മാരുടെ അങ്കം വെട്ടും ആസ്വദിച്ചുവളർന്ന ഒരു “പുണ്യപുരാതന” സംസ്കാരത്തിൻ്റെ അവിഭാജ്യഘടകമാണു് കേരളീയർ! ആരോമൽ ചേകവരും അരിങ്ങോടർ ചേകവരും തമ്മിലുള്ള അങ്കം ഒരു വഴിയ്ക്കായി എന്നു് ബോദ്ധ്യപ്പെട്ടാൽ, ശശി കോഴിപ്പൂവനും, സിദ്ദിഖ് കോഴിപ്പൂവനും, രഞ്ജിത്ത് കോഴിപ്പൂവനും, ഉണ്ണിത്താൻ കോഴിപ്പൂവനുമെല്ലാം ഇടപെടുന്ന ഉന്നതതല കോഴിപ്പോരിലേക്കു് “സിർച്ചു് സിർച്ചു് ചാകാനായി” അവർ അവരുടെ അനിതരസാധാരണമായ ബൗദ്ധികശ്രദ്ധ ആദ്ധ്യാത്മികമായി തിരിച്ചുവിടും. അതാണവർ! അതു് മാത്രമാണവർ! അതിൽ അങ്ങേയറ്റം അഭിമാനിക്കുന്നവരുമാണവർ!! അതാണവരുടെ ലെഗസി!!!

ശ്രദ്ധിക്കുക: നവകേരള നിയമസഭയിലെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു:

ആൽത്സ്ഹൈമർ ഡിസീസ്, പാർക്കിൻസൺ ഡിസീസ്, മിഥ്യാദർശനം, കപ്പിത്താൻദർശനം, തലയിൽ സ്ഥിരം ഹൗസ് ചുമന്നുനടക്കൽ, കൊടുംകാറ്റിൽ പറക്കും കഴുകനെക്കാണൽ, തീയിൽ കുരുത്ത കുതിരയെക്കാണൽ, മണ്ണിൽ മുളച്ച സൂര്യനെക്കാണൽ, കാരണഭൂതത്തെക്കാണൽ, ഏകസത്യമായ ഗോത്രമൂപ്പനെ ദൈവത്തിൻ്റെ അസുലഭവരദാനമായി കാണൽ, ഇരട്ടച്ചങ്കനാണെന്നും, ഏക്ഷൻഹീറോ ആണെന്നും, ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്നും, കൈകൾ ശുദ്ധമാണെന്നും, മടിയിൽ കനമില്ലെന്നും തുടങ്ങി, ഉടയതമ്പ്രാനു് മാത്രമറിയാവുന്ന മറ്റെന്തോക്കെയോ തോന്നലുകൾ, ഹലൂസിനേഷൻസ്, ഇലൂഷ്യൻസ്, ഡെലൂഷ്യൻസ്, പെർസിക്യൂഷൻ മേനിയ, സർവെയ്ലൻസ് മേനിയ ഇവയെല്ലാം, സ്പീക്കറുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടെ അവതരിപ്പിക്കപ്പെടുന്നു!

വരുവിൻ, കാണുവിൻ, രസിപ്പിൻ, രസിച്ചുരസിച്ചു് നിർവാണമടയുവിൻ!!

October 27 2024 13:14

ദുരിതാശ്വാസനിധി, ബിരുദം, ഡോക്ടറേറ്റ്, കവിത മുതലായ തരംതിരിവു് ഞങ്ങൾ സഖാക്കൾക്കില്ല. ഒത്തുകിട്ടിയാൽ ഓന്തിനെയും കക്കും, കയ്യോടെ സ്ഥാനാർത്ഥിയാക്കി മുദ്രാവാക്യവും വിളിക്കും.

October 27 2024 13:19

പാർട്ടി സെക്രട്ടറി അപ്പം ഗോവിന്ദൻ ഉവാച: “മൂർത്തമായ മാർക്സിസം ശാസ്ത്രങ്ങളുടെ ശാസ്ത്രം! മൂത്രമായ പിണറായിസം സൂത്രങ്ങളുടെ സൂത്രം!!”

October 28 2024 09:36

ചാനൽച്ചർച്ചകളിൽ സിപിഎം/ഇടതു് സഹയാത്രികർ നിർത്താതെ കുത്തിക്കുറിക്കുന്നതു് കാണുമ്പോൾ “അവൻ കഥയെഴുതുകയാണു്” എന്നു് ചില പ്രേക്ഷകരെങ്കിലും ചിന്തിച്ചേക്കാം.

പക്ഷേ, സത്യത്തിൽ, സ്വന്തം പേരു് തനതു് രൂപത്തിൽ എഴുതാനോ, സ്വന്തം ഒപ്പു് ശരിയായ രീതിയിൽ ചാർത്താനോ കഴിയാത്ത, “പമ്പു് ഫെയിം” സഖാവു് റ്റി. വി. പ്രശാന്തൻ ടൈപ്പ് സഖാക്കന്മാരാണവർ. ചാനലിൽ ഗഹനമായ “ചെരുവിലാൻ” പോസിലിരുന്നു് ചതുരങ്ങളോ വട്ടങ്ങളോ വരച്ചുകൊണ്ടിരുന്നാലേ ഒരു പുത്തിജീവി ലുക്ക് കിട്ടൂ എന്നു് സംസ്ഥാന സെക്രട്ടറി അപ്പം ഗോവിന്ദൻ മാസ്റ്റർ സ്റ്റഡിക്ലാസ്സുകളിൽ പഠിപ്പിച്ചിട്ടുള്ളതു് അനുസരണയോടെ പ്രാവർത്തികമാക്കുക മാത്രമാണു് ആ കർമ്മംവഴി അവർ നിറവേറ്റുന്നതു്. “നല്ല നാളെ” സ്വപ്നം കാണാൻ സ്റ്റഡിക്ലാസ്സുകളിൽ തല്ലിപ്പഠിപ്പിക്കുന്ന ലോകവിപ്ലവ പ്രസ്ഥാനത്തിന്റെ അനുസരണശീലരായ ആരാധകരാണവർ.

കെ-പാർട്ടിയെ അനുസരിക്കാത്തവരെ, മുൻ മെമ്പർ ഓഫ് പാർലമെന്റ് ആൻഡ് “പട്ടിയിറച്ചി ഫെയിം” സഖാവു് എൻ. എൻ. കൃഷ്ണദാസ്, പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗം ആൻഡ് “വനരോദനൻ” സഖാവു് അബ്ദുല്‍ ഷുക്കൂറിനെയെന്നപോലെ, പാർട്ടി മുറുകെ ചേർത്തുപിടിക്കും. കെ-പാർട്ടി “ധൃതരാഷ്ട്രാലിംഗനം” ചെയ്താലത്തെ പരിണതഫലമെന്തെന്ന കാര്യം സഖാവു് ടി. പി. ചന്ദ്രശേഖരൻ, സഖാവു് ADM നവീൻ ബാബു മുതലായ എത്രയോ പേരുടെ ദൃഷ്ടാന്തങ്ങളിലൂടെ മജ്ജയിലും മാംസത്തിലും ഭീകരമായ ആഴത്തിൽ വേരുപിടിച്ചിട്ടുള്ള “ഉത്തമൻ” മോഡൽ സഖാക്കളാണവർ.

October 28 2024 10:40

“ചാൻസ്ലർ നീണ്ട ഒരു മണിക്കൂർ സംസാരിച്ചു.”

“എന്തിനെപ്പറ്റി?”

“അതയാൾ പറഞ്ഞില്ല.” 🙂

[ജർമ്മൻ ചാൻസ്ലർ ഒരു മണിക്കൂറല്ലേ സംസാരിച്ചുള്ളു! താൻ എന്താണു് പറയുന്നതു്, എന്തിനാണു് പറയുന്നതു്, എന്തിനെപ്പറ്റിയാണു് പറയുന്നതു് എന്നൊന്നും ഒരു ചുക്കും ചുണ്ണാമ്പുമറിയാതെ ഒരു ദിവസം മുഴുവൻ നിന്ന നില്പിൽ നിന്നു് പ്രസംഗിക്കാൻ നവകേരളത്തിലെ സി. പി. ഐ. (എം.) സംസ്ഥാന സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർക്കു് കഴിയും. ഇടയ്ക്കിടെ ചൂടോടെ ഓരോ അപ്പവും, തണുപ്പോടെ അല്പം വെള്ളവും വായിൽ കിട്ടണമെന്നേയുള്ളു. അതുമായി താരതമ്യം ചെയ്യുമ്പോൾ ചാൻസ്ലറുടെ ഒരു മണിക്കൂർ സംസാരമൊക്കെ ചിന്ന പെട്രോൾ പമ്പു് കേസ്!] 😀

October 28 2024 11:52

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന ലൈംഗിക ക്രിമിനലുകളെ വേരോടെ പിഴുതെറിയാൻ ഹിസ് ഹൈനെസ്സ് സഖാവു് പിണറായി വിജയൻ “as large as life” നിയോഗിച്ചിരിക്കുന്ന റോയൽ കമ്മ്യൂണിസ്റ്റ് ഏജന്റ്സാണു് ചിത്രത്തിൽ (എന്നു് കേൾക്കുന്നു)!

തലതെറിച്ച പത്തു് മക്കളെ സക്സസിവ്‌ലി പെറ്റ കന്യാസ്ത്രിത്തള്ളേ! ഇതു് വിശുദ്ധ പത്രോസ് എന്ന കരിമ്പാറയിൽ സഖാവു് കർത്താവേശുമശിഹാ നൂറ്റാണ്ടുകളിലൂടെ പണിതുയർത്തിയ മൊത്തം കത്തീഡ്രലുകളെയും ബസിലിക്കകളെയും ഇടവകപ്പള്ളികളെയും കന്യാസ്ത്രീ മഠങ്ങളെയും അവയുടെ കൽമതിലുകളും ആഴക്കിണറുകളും സഹിതം ചീട്ടുകൊട്ടാരം പോലെ കശക്കിത്തകർത്തെറിയും!

തദവസരത്തിൽ കെ-ശുഭ്രവസ്ത്രത്തിൽ ചെംചോര തെറിക്കരുതെന്നു് ആഗ്രഹമുള്ളവർ, കെ-പമ്പു് സഖാവു് പ്രശാന്ത് “70 mm” ചിരിയുമായി (പൂർവ്വാശ്രമ എം. പി. സഖാവു് എൻ. എൻ. കൃഷ്ണദാസന്റെ എം. എം. മണിപ്രവാളാത്മക ശ്രേഷ്ഠഭാഷയിൽ പറഞ്ഞാൽ), “മാദ്ധ്യമപ്പട്ടികളുടെ” കുരുക്കുന്ന ചോദ്യങ്ങൾക്കു് മറുപടി പറയാൻ ആവതില്ലാതെ നാലുകാലും പറിച്ചു് ഓടി രക്ഷപെട്ടതുപോലെ, ഓടിക്കോ, ഓടിമാറിക്കോ!!

ചെംചോര പറ്റിയ ശുഭ്രവസ്ത്രങ്ങൾ ഡ്രൈ-ക്ലീൻ ചെയ്യുന്നതിനുള്ള ചിലവു് കമ്പനി ഏറ്റെടുക്കുമെന്ന മിഥ്യാബോധം ഒരു “പട്ടിക്കും” വേണ്ട!

(വിശുദ്ധമാന ജഴ്സിപ്പശുക്കളേ! അതിവിശുദ്ധ കരിമണൽ കർത്താക്കളേ!! റിപ്പോർട്ടർ ചാനലിന്റെ പരസ്യത്തിലേ ഇത്ര ഉഗ്രരൂപികളായ, സംഹാരരുദ്രരായ, പറന്നുകൊത്തുന്നയിനം ജയിംസ് ബോണ്ടറുകളെയും ബോണ്ടിണികളെയും ഞാൻ കണ്ടിട്ടുള്ളു!!)

October 28 2024 12:19

If a father who only writes nonsense has a sensible and loving daughter, then every now and then he receives gifts like “Writers Tears”.

October 28 2024 12:46

മകൾ വീണയെ സഖാവു് ദിവ്യ തള്ളിപ്പറയാത്തിടത്തോളം സഖാവു് ദിവ്യയെ തള്ളിപ്പറയേണ്ട ഒരാവശ്യം സഖാവു് പിണറായി വിജയനില്ല.

October 28 2024 13:01

ഇന്നീപ്പൂരം ലോകമെങ്ങും വാർത്തയാകാൻ കാരണഭൂതം പി-ണ-റാ-യി വിജയനെന്ന സഖാവുതന്നെ!

October 28 2024 13:28

പ്രേമാഭ്യർത്ഥന നിരസിച്ചതാണു് സഖാവു് ദിവ്യയുടെ ശൂർപ്പണഖ മോഡൽ വെറുപ്പിനും സഖാവു് നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനും “കാരണഭൂതം” എന്ന അപവാദം പറഞ്ഞുപരത്തിയാലോ നേതാവേ?

വേണ്ടാത്ത വർത്തമാനം പറയാതെ നീയൊന്നു് തുമ്മാരുകുടിയെടേ, സോറി, ചുമ്മാതിരിയെടേ!

October 28 2024 13:54

പിണറായി വിജയനു് അതിനുള്ള എന്തെങ്കിലുമൊരു യോഗ്യത ഉള്ളതുകൊണ്ടല്ല, അയാളുടെ അയോഗ്യത തിരിച്ചറിയാനുള്ള മല്ലു സമൂഹത്തിൻ്റെ മൗലികമായ കഴിവില്ലായ്മ മൂലമാണു് ആ സമൂഹദ്രോഹി കേരള രാഷ്ട്രീയത്തിൻ്റെ തലപ്പത്തെത്തിയതു്.

Friends, we live in the twenty-first century!

October 28 2024 14:27

ഒന്നുകിൽ സിപിഎം എന്ന “ശ്രീരാമൻ പാർട്ടി” ദിവ്യ എന്ന, “രാവണൻ പാർട്ടിയിലെ ശൂർപ്പണഖയെ” ഒഴിവാക്കുക, അല്ലെങ്കിൽ, “ദിവ്യ എന്ന ശൂർപ്പണഖ” സിപിഎം എന്ന “നീതിസാര പാർട്ടിയെ” ഒഴിവാക്കുക! മറ്റൊരു ഓപ്ഷനു് ധാർമ്മികമായി നിലനില്പില്ല.
The choice is yours!

October 28 2024 15:01

ആധുനിക അർത്ഥത്തിലുള്ള ഒരു ജനാധിപത്യ നിയമരാഷ്ട്രത്തിലേക്കു് നിങ്ങൾ ഇനിയും കാതങ്ങൾ സഞ്ചരിക്കേണ്ടതുണ്ടു് പ്രിയ മല്ലുക്കളേ!

October 28 2024 15:25

അത്യാസന്ന രോഗികളുടെ ട്രാൻസ്പൊർട്ടേഷനാണു് ആംബ്യുലൻസ് സംവിധാനത്തിൻ്റെ ആത്യന്തിക ലക്ഷ്യം. അല്ലാതെ, സിൽമക്കാരോ മറ്റിനമോ ആയ “ഏക്ഷൻ ഹീറോകളെ” ട്രാൻസ്പോർട്ട് ചെയ്യലല്ല.

October 28 2024 17:03

If you, as a judge, are unable to make a decision based on the law without the help of gods of any kind, then you have failed in your calling as a judge.

October 28 2024 18:28

Illness can possibly be cured, but stupidity certainly cannot!

October 29 2024 11:39

മുന്നിൽനിന്നും പിന്നിൽനിന്നും “സമഗ്രമായ” ഇടി കൊണ്ടിട്ടും “പൂണിച്ചുപോകുന്ന സ്റ്റേറ്റ് കാറിൽനിന്നു്” കാരണഭൂതം തൻ്റെ തൃക്കാൽ പുറത്തുവച്ചില്ലത്രെ!

നീട്ടിപ്പിടിച്ച വടിവാളുകളുമായി സ്റ്റഡിക്ലാസ്സുകളിലൂടെ ബോധവത്ക്കരിക്കപ്പെട്ട റിവിഷണിസ്റ്റുകൾ പുറത്തു് കാത്തുനിൽക്കുന്നുണ്ടോ എന്നു് ഭയന്നിട്ടുണ്ടാവണം! “Caution is the mother of the china box”!!

October 29 2024 12:09

“Custodian ദിവ്യയെ” കമ്മീഷണർ “custody”-യിൽ എടുത്തു. “സ്വാമിനി ദിവ്യയെ” കെ-പൊലീസ് അറസ്റ്റ് ചെയ്യുമോ ഇല്ലയോ?
That is the question!

October 29 2024 18:02

സാരിയുടുത്ത പിണറായിസ്റ്റിനെ കാക്കിയുടുത്ത പിണറായിസ്റ്റുകൾ എന്തുകൊണ്ടു് ഒരു മഞ്ചലിൽ തലച്ചുമടായി “ഫൈവ് സ്റ്റാർ” ജയിലിൽ എത്തിച്ചു് വിപ്ലവസഖാത്തിക്കു് അർഹിക്കുന്ന വീരപരിവേഷം ചാർത്തിക്കൊടുത്തില്ലെന്നു് മനസ്സിലാകുന്നില്ല.

October 30 2024 10:36

“തെറ്റു് പറ്റിയെന്നു് നവീൻ ബാബു പറഞ്ഞു.” – കണ്ണൂർ കളക്ടർ.

“തെറ്റു് പറ്റാത്തവരായി ആരുമില്ല അരുണേ” എന്നാവും പറഞ്ഞതു്.

October 30 2024 10:53

ഞങ്ങടെ സ. ദിവ്യ ഞങ്ങടെ സ. നവീൻ ബാബുവിനെ സ. യമകാലനു് കൈമാറുമ്പോൾ അതിലും ഇടപെട്ടു് പ്രതിഷേധിക്കാൻ ഉളുപ്പില്ലാത്ത യുഡിഎഫ്, ഉളുപ്പില്ലാത്ത ബിജെപി, ഉളുപ്പില്ലാത്ത കേരളത്തിലെ പൊതുസമൂഹം! ഈ കളിക്കു് പിണറായിപ്പാർട്ടിയെ കിട്ടില്ല. കമ്മിപ്പാർട്ടി വേറെ ജനുസ്സു്!!

October 30 2024 11:27

“അനുഭവജ്ഞാനം എന്നതിനു് ഒരർത്ഥവുമില്ല. ഒരുവനു് (ഒരുവൾക്കു്) 35 വർഷക്കാലം തന്റെ കാര്യം മോശമായി ചെയ്യാൻ കഴിയും.” – കുർട്ട് ടുഹോൾസ്‌കി

[Kurt Tucholsky was a German journalist, satirist, and writer. He also wrote under the pseudonyms Kaspar Hauser, Peter Panter, Theobald Tiger and Ignaz Wrobel.]

https://en.wikipedia.org/wiki/Kurt_Tucholsky

October 30 2024 12:44

ലാവ്ലിൻ ഫെയിം പിണറായിയുടെയും, ഗുസ്തൻ ചിറ്റപ്പൻ്റെയും, അപ്പം ഗോവിന്ദൻ്റെയും, കാരണഭൂതത്തിനു് എതിരായ ഓരോ വളിക്കും, ഏതുറക്കത്തിൽനിന്നും തത്ക്ഷണം ഉണർന്നു് പട്ടാളച്ചിട്ടയിൽ വിളികേൾക്കുന്ന “വൃദ്ധനാം ബാലൻ്റെയും”, പാർട്ടിക്കു് വിപരീതമായി വിധി പ്രസ്താവിക്കുന്ന മൊത്തം ജഡ്ജികളിലും ശുംഭത്വം മാത്രം ദർശിക്കുന്ന ജയരാജൻ്റെയും, “കാസനോവ കാമരാജരായ” ശശികളുടെയുമെല്ലാം വൈരുദ്ധ്യാത്മകവും പ്രത്യയശാസ്ത്രപരവുമായ ദൈവാനുഗ്രഹാശിസ്സുകളോടെ, “സദുദ്ദേശ്യരായ” ദിവ്യമാരുടെയും, ജോറന്മാരായ റഹിമുകളുടെയും, പട്ടിയിറച്ചിഭുക്കുകളായ കൃഷ്ണദാസരുടെയും, “പരിപ്പു് വേവിക്കൽ” സ്പെഷലിസ്റ്റുകളായ “മുലകുടി” വിപ്ലവികളുടെയും നേതൃത്വത്തിൽ, മനുഷ്യർ ഒരുവിധം സമാധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കുന്ന കേരളസമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കപ്പെടാതിരിക്കാനായി, ഈ ജനുസ്സുകളിലൊന്നും പെടാത്ത പൊതുജനം പൊതുനിരത്തിലിറങ്ങി ദിഗന്തങ്ങൾ ഭേദിക്കുമാറു് അലറിവിളിച്ചു് “transitory” ആയ ഒരു “അരാജകത്വം” സൃഷ്ടിച്ചു് അവറ്റകളെ ആട്ടിയോടിക്കേണ്ടതു് അനിവാര്യമാകുന്നതു് അതുകൊണ്ടാണു്.

“Only antivenin works as an antidote”, അഥവാ ഉഷ്ണം ഉഷ്ണേന മാത്രമേ ശാന്തകുമാരിയാകൂ!!

October 30 2024 15:02

ജുഡീഷ്യറിയുടെ ആത്യന്തികമായ ബാദ്ധ്യത പൊതുസമൂഹത്തോടാണു്. അതിനു് മാർഗ്ഗനിർദ്ദേശകമാകേണ്ടതു് ഏതെങ്കിലും ദൈവങ്ങളോ, അവർ ജാംബവാൻ്റെ നഴ്സറി കാലത്തു് ഏതൊക്കെയോ ഷാർലറ്റനുകൾക്കു് ഓതിക്കൊടുത്ത വേദഗ്രന്ഥങ്ങളോ അല്ല, ഭരണഘടനയിൽ അധിഷ്ഠിതമായ നിയമ വ്യവസ്ഥയാണു്.

October 30 2024 15:35

പ്രത്യയശാസ്ത്രജ്ഞരായ വൈദ്യന്മാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്റ്റെതസ്കോപ്പിനെക്കാൾ നല്ല ചിഹ്നം “യൂറിനറി ക്യാത്തീറ്റർ” ആയിരിക്കുമെന്നു് തോന്നുന്നു. “ഡോക്ടർ വരും, മൂത്രതടസ്സം ഒഴിവാകും!” എന്നൊരു പരസ്യം കൂടി ചേർത്താൽ മൂത്രതടസ്സമുള്ള സകലമാന സമ്മതിദായക ഈയാംപാറ്റകളും അഹമഹമികയാ “ക്യാമിക്കാസി മിഷനറീസ്” ആയി വന്നു് വോട്ടുപെട്ടിയിൽ വീണുകൊള്ളും. 🙂

“വൈരുദ്ധ്യാത്മക സുഖമൂത്രണം” കൊതിക്കാത്തവരായി ആരുണ്ടു് ഗോപൂ!🙂

October 31 2024 09:46

ജില്ല കളക്ടറായോ, പഞ്ചായത്തു് പ്രസിഡൻ്റായോ, പാർട്ടി സെക്രട്ടറിയായോ, ഓട്ടോ റിക്ഷക്കാരനായോ ഒക്കെ മനുഷ്യനു് ജീവിക്കാം. പക്ഷേ, കോടികൾ മുതൽ മുടക്കുള്ള ഒരു പെട്രോൾ പമ്പു് തുടങ്ങാനും ഒരു “പിണറായിസ്റ്റ് ബൂർഷ്വാ” എന്ന പ്രൗഢിയോടെ വിലസാനും മനുഷ്യൻ സർക്കാർ ആശുപത്രിയിൽ ഒരു സഹ ഇലക്ട്രീഷനെങ്കിലും ആയിരിക്കണം!

October 31 2024 10:49

നമ്മുടെ നിക്കാഹ് കഴിഞ്ഞിട്ടു് ഇപ്പോൾ മുപ്പത്തിയെട്ടു് വർഷങ്ങളായി. നീ ഒട്ടും മാറിയിട്ടില്ല, സുലൈഖ…

[എന്തുകൊണ്ടാണു് ചില ദാമ്പത്യങ്ങൾ മറ്റു് ചിലതിനെക്കാൾ ദീർഘകാലം നിലനിൽക്കുന്നതു്?]

October 31 2024 13:02

“മൂടുപടമണിഞ്ഞ മൂകസങ്കല്പം പോലെ മാടി വിളിക്കാതെ നീ വന്നു…”

ബുർക്കയിൽ മൂടിയ കാമസങ്കല്പം പോലെ മാടൻ വിളിച്ചപ്പോൾ ഓളും വന്നു…🙂

October 31 2024 15:15

നട്ടാൽ കുരുക്കാത്ത പച്ച നുണകളെ വർണ്ണവസ്ത്രാലംകൃതമാക്കുന്നതും, സ്വർണ്ണാഭരണവിഭൂഷിതമാക്കുന്നതും എങ്ങനെയെന്നു് അറിയാത്തവർ, വളരെ ലളിതമായി, പലപ്പോഴും ഒറ്റവാക്കിൽ, മറുപടി പറയാവുന്ന ചോദ്യങ്ങൾക്കു്, “പ്രത്യയശാസ്ത്രീയ” ഭാഷാപ്രയോഗങ്ങൾ ഉപയോഗിച്ചു്, വളഞ്ഞു് മൂക്കിൽ പിടിക്കുന്ന രീതിയിൽ വളച്ചുകെട്ടി വിശദീകരിച്ചും ന്യായീകരിച്ചും ഉരുണ്ടുമെഴുകുന്ന സിപിഎം/ഇടതു് സഹയാത്രികർ എന്ന ജനുസ്സുകളുടെ ചാനൽച്ചർച്ചകൾ (കണ്ടിരിക്കാൻ ക്ഷമയുണ്ടെങ്കിൽ!) ശ്രദ്ധാപൂർവ്വം വീക്ഷിക്കുക!

November 01 2024 11:11

“നവീൻ ബാബുവിൻ്റെ മരണം: പി. പി. ദിവ്യയെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നു.” – വാർത്ത

കെ-പാർട്ടിയുടെ അടിസ്ഥാനനയം പിൻവാതിൽ നിയമനമാണെന്നതിനാൽ, “ചോദ്യപ്പേപ്പർ” P. S. C. മോഡലിലായാൽ മറുപടി പറയാതിരിക്കാനുള്ള തൻ്റെ അവകാശത്തിൽ പ്രതി ഉറച്ചുനിന്നേക്കാം.

November 01 2024 11:27

എനിക്കൊരു തെറ്റുപറ്റി. നിന്നെപ്പോലൊരു “sneaking coward”-നെ വിശ്വസിച്ചു് വഴിവിട്ട ആ സമൂഹദ്രോഹത്തിനു് ഞാൻ കൂട്ടുനിൽക്കരുതായിരുന്നു.

November 01 2024 11:53

ചെന്നായ്ക്കളെ ഇടയരായി വാഴിച്ചിട്ടു് ആടുകൾ കൊലപാതകത്തെപ്പറ്റി വിലാപകാവ്യങ്ങൾ ആലപിക്കുന്നു!!

November 01 2024 16:20

ആമ്പ്രിന്നോരുടെ പുകഴ്ത്തലിൽ മയങ്ങുക എന്നതു്, ലോകാരംഭം മുതൽ നിങ്ങൾ പെമ്പ്രിന്നോരുടെ ഡെസ്റ്റിനിയാണു് പെണ്ണുമ്പിള്ളേ! യഹോവ എന്ന ഏകദൈവം ഒരുത്തനാണു് നിങ്ങളുടെ ആ ഭാഗധേയത്തിന്റെ മൊത്തവും ചില്ലറയുമായ കാരണഭൂതം!

നിങ്ങൾക്കിഷ്ടമായാലും ഇല്ലെങ്കിലും, നല്ല നാളെയിൽ വിശ്വസിക്കുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകളും, മരണാനന്തര സ്വർഗ്ഗീയ തീന്മേശയിലെ വിഭവസമൃദ്ധിയിൽ വിശ്വസിക്കുന്ന നസ്രാണികളും, സുവർക്കത്തിലെ സുഭിക്ഷതയിലും, തൂറലും മുള്ളലും ആർത്തവവുമില്ലാത്ത ഹൂറികളിലും, തുടുത്ത തുടകളുള്ള ബാലന്മാരിലും, വറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്ന മദ്യപ്പുഴകളിലും വിശ്വസിക്കുന്ന മുസ്ലിമുകളും, പുനർജ്ജന്മത്തിൽ വിശ്വസിക്കുന്ന ഹിന്ദുക്കളും, പൂവൻകോഴികളുടെ അങ്കവാലിൽ അന്തം വിട്ടു് മയങ്ങുന്ന പിടക്കോഴികളും, “ChatGPT” തിരിച്ചറിയാത്ത നിങ്ങളും തമ്മിൽ മൗലികമായി യാതൊരു വ്യത്യാസവുമില്ല, ഷഗോദരികളേ!

യാഥാർത്ഥ്യങ്ങളുടെ വൈകൃതത്തെക്കാൾ മിഥ്യകളുടെ മനോഹാരിതയെ വാരിപ്പുണരുന്നതിൽ ആത്മനിർവൃതി അനുഭവിക്കുന്ന നിങ്ങൾ ഒരിയ്ക്കലും അതു് കേൾക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നതും, നിങ്ങൾക്കു് ഒരിയ്ക്കലും അതു് മനസ്സിലാവില്ലെന്നതും പകൽപോലെ വ്യക്തമായ കാര്യമാണു്. പക്ഷേ, സകലലോകവും സൂര്യപ്രകാശത്തിൽ ആയിരിക്കുമ്പോൾ ഞാൻ മാത്രം കണ്ണടച്ചാൽ മറ്റാർക്കും ഇരുട്ടാകില്ല, എനിക്കു് മാത്രമേ ഇരുട്ടാകൂ എന്നതു് ഒരു സത്യമാണു്! നിഷേധിക്കാനാവാത്ത സത്യത്തെ അംഗീകരിക്കാൻ നമ്മൾ മനുഷ്യർ നിരുപാധികം ബാദ്ധ്യസ്ഥരാണു്!

നമുക്കു് സംഭവ വികാസങ്ങളുടെ “ഓംകാരത്തിൽ” നിന്നു്, അഥവാ തുടക്കത്തിൽ നിന്നു് തുടങ്ങാം: ലോകാരംഭത്തിൽ, ആദികാമുകിയായ സഖാവു് കുമാരി ഹവ്വ നേരിൽ കണ്ടതും ഒട്ടും കാലതാമസമില്ലാതെ പരസ്പരം ഡയലോഗിൽ ഏർപ്പെട്ടതുമായ പാമ്പും, അച്ചങ്ങായി ചൂണ്ടിക്കാണിച്ച ആപ്പിളുമെല്ലാം ആദികാമുകൻ സഖാവു് കുമാരൻ ആദാം തന്റെ വിൻഡോസ് കമ്പ്യൂട്ടറിൽ അതീവ സൂക്ഷ്മമായി ജനറേറ്റ് ചെയ്ത “ChatGPT” ആയിരുന്നു! കുമാരി ഹവ്വയ്ക്കു് അതു് പിടികിട്ടിയില്ല. പിടി കിട്ടില്ലല്ലോ. ആൾ മിഥ്യയിലെ മനോഹാരിതയെ വാരിപ്പുണരുന്നതിൽ ആത്മനിർവൃതി അനുഭവിക്കുന്ന കാവ്യഭാവനാജനുസ്സല്ലേ!? എങ്ങനെ പിടികിട്ടാൻ?

“ഗണപതി പോലത്തെ ആ മിഥ്യയെ”, സ്പീക്കർ സഖാവു് ഷംസീറിന്റെ “emphatic” ആയ പ്രത്യയശാസ്ത്രതാക്കീതിനെ വകവയ്ക്കാതെ അപ്പാടെ വിശ്വസിച്ച ആ കാമിനിമോൾ, “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു്; തിന്നുന്ന നാളിൽ നീ മരിക്കും!” എന്ന, സത്യദൈവമായ യഹോവയുടെ കല്പനയെ തൃണവത്കരിച്ചുകൊണ്ടു്, “നിങ്ങൾ മരിക്കയില്ല നിശ്ചയം” എന്ന സഖാവു് പാമ്പിന്റെ, പിണറായി മോഡൽ വ്യാജവാഗ്ദാനത്തിൽ പൂർണ്ണമായും വിശ്വാസമർപ്പിച്ചു്, പാർട്ടി സംഘടിപ്പിച്ച ബന്ദിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയ സഖാവു് കുമാരൻ ആദാമിനു് തന്റെ ആപ്പിളുകൾ തിന്നാനുള്ള “No objection Certificate” (NOC) നിരുപാധികം പ്രദാനം ചെയ്യുകയായിരുന്നു!

അതിന്റെ പരിണതഫലമാണു് സകലമാന ഭൂലോകവാസികളും ഇന്നു് അനുഭവിച്ചുകൊണ്ടിരിക്കുന്നതു്!

“അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു് വിളിക്കുന്നു നിന്നെ ഞാൻ!” എന്നു് സഖാവു് ചങ്ങമ്പുഴ കൃഷ്ണപിള്ള പാടിയിട്ടുണ്ടെന്ന വസ്തുത ഇത്തരുണത്തിൽ നമ്മൾ “സ്മാർത്തവിചാരം” ചെയ്യാതെ പോകരുതു്. ഒന്നും കാണാതെ മാക്രിസ്റ്റിക്കായി എന്തെങ്കിലും വിളിച്ചുകൂവുന്നവനല്ല സഖാവു് ചങ്ങമ്പുഴ കൃഷ്ണപിള്ള.

സഖാവു് ചിന്തേച്ചിയെപ്പോലെത്തത്തന്നെ, വാഴക്കുലയെപ്പറ്റി വളരെ വ്യക്തവും സ്പഷ്ടവുമായ ഒരു നിലപാടു് പുലർത്തിയിരുന്നവനായിരുന്നു സഖാവു് ചങ്ങമ്പുഴ കൃഷ്ണപിള്ള.

(യഹോവയായ ദൈവം, ലോകാരംഭത്തിൽ, കളിമണ്ണുകുഴച്ചു് ആണായും, അവന്റെ അസ്ഥിയെടുത്തു് പെണ്ണായും, പ്രായപൂർത്തിയായവരും ഉടുക്കാക്കുണ്ടികളുമായി നമ്മെ സൃഷ്ടിക്കുകയായിരുന്നു എന്ന കാര്യത്തിൽ ഒരു തംശ്യത്തിന്റെ ആവശ്യകത നമുക്കാർക്കുമില്ലല്ലോ! ആ വസ്തുത നമുക്കേവർക്കും നമ്മുടെ ഉള്ളംകൈപോലെ വ്യക്തമായി അറിവുള്ള കാര്യമാണല്ലോ!! വോക്കേ! അക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം! അല്ലാഞ്ഞാൽ, ഞാൻ ഇവിടെ വിളമ്പുന്ന വൈജ്ഞാനിതകൾക്കു് യാതൊരു അർത്ഥവുമില്ല. തന്മൂലം, തദ്വിഷയങ്ങളിൽ ആഴമേറിയ ജ്ഞാനമില്ലാത്തവർ ബൈബിൾ പഴയനിയമം, ഉല്പത്തി പുസ്തകം രണ്ടും മൂന്നും അദ്ധ്യായങ്ങൾ കൂലങ്കഷമായി വായിച്ചു് ഗഹനമായ ജ്ഞാനം കൈവരിച്ചശേഷം ഇവിടേക്കു് മടങ്ങിവന്നു് ഈ ജ്ഞാനസദ്യയിലെ പ്രഥമനും ദ്വിതീയനും തൃതീയനും രസവും പപ്പടവും പായസവുമെല്ലാം ആസ്വദിക്കാനപേക്ഷ! തീറ്റയ്ക്കു് നല്ല രുചി വേണമെന്നു് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ ഒരു കമ്മ്യൂണിക്കേയിലൂടെ പ്രോലെറ്റേറിയറ്റിനെ ബോധവത്കരിച്ചതു് ഒന്നും കാണാതെയല്ല. “രുചിയിലാണു് തീറ്റ” എന്നു് സഖാവു് നാറാണത്തു് ഭ്രാന്തനും, “ശുംഭൻ” സഖാവു് എം. വി. ജയരാജനും നവകേരള പ്രഫുത്തസമൂഹത്തെ സംയുക്തമായും അസന്ദിഗ്ദ്ധമായും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നോർക്കുക!)

[ഈ വിഷയത്തിൽ സഖാവു് ഗോവിന്ദനും സഖാവു് ബാലനും സഖാവു് ബേബിയും സഖാവു് രാജീവും സഖാവു് രാജേഷും വൈരുദ്ധ്യാത്മകമായ പ്രത്യയശാസ്ത്ര പരിപ്രേക്ഷ്യത്തിൽ കരിങ്കാലുകളുറപ്പിച്ചുകൊണ്ടു് വളരെ വൈകാരികമായും ഐകകണ്ഠ്യേനയും എന്തോ മൊഴിഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ടു്. മറവിരോഗം ബാധിച്ചതുകൊണ്ടാണോ എന്നറിയില്ല, അതു് എന്താണെന്നു് മറന്നുപോയി. ആ അപരാധത്തിന്റെ പേരിൽ, ചെല്ലാൻ രസീതും, കൊച്ചിയുടെയും കൊറിയയുടെയും മാപ്പും സഹിതം, വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെപ്പോലെ, പാതാളഭൂതത്തിന്റെ തൃക്കാൽക്കൽ താണുവീണുകേണു് മാപ്പപേക്ഷിക്കുന്നു.]

November 02 2024 10:04

പൊലീസ് മെഡലിൽ എവിടെയൊക്കെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്കുകളെന്നു് കരഘോഷക്കാർ.

വിദ്യാഭ്യാസമന്ത്രി സഖാവു് വി. ശിവൻകുട്ടിയാണു് മെഡൽ ഡിസൈൻ ചെയ്തതെന്നു് ആഘോഷക്കമ്മിറ്റി.

“കേരളം മുഖ്യമന്ദന്റെ പുലകുളി മടൽ – പ്രശസ്ത രക്ഷാപ്രവർത്തനത്തിനു്” എന്നെഴുതാഞ്ഞതു് മഹാഫാഗ്യമെന്നു് കെ-പുലീസ്.

ഭരണചിരാകേന്ദ്രത്തിൽ വാഴുന്നതു് മൊത്തം അക്ഷരത്തെറ്റുകളാണെന്നിരിക്കെ, ഇതൊക്കെയെന്തു് എന്നു് കൈതകളായ പൊതുജനം.

“വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്ന മറ്റേപ്പണി” ഭാഷാദിനത്തിൽ കാണിച്ചതു് മോശമായിപ്പോയെന്നു് സഖാവു് മണിയാശാൻ.

ആഭ്യന്തരവകുപ്പും മെഡൽ വാർപ്പുകാരായ ശ്രീ ഭഗവതി ഇൻഡസ്ട്രീസും ലോകോത്തരമെന്നു് മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ.

അങ്ങനെതന്നെ സിന്താവാ എന്നു് മരാമത്തൻ മന്ത്രി സഖാവു് മു. റിയാസ്.

(ചിത്രത്തിനു് കടപ്പാടു്)

November 02 2024 11:48

ആ വിശ്വരൂപം നേരില്ക്കണ്ടാൽ ആരും മൂത്രിച്ചുപോകുന്ന കിങ് കോങ് “കൈജു” ഇടതു് നവകേരളത്തിൽ പുനരവതരിച്ചിട്ടുണ്ടത്രെ! “റൂട്ട് മാപ്പ് സ്പെഷലിസ്റ്റ്” എന്ന നിലയിൽ മലയാള മനോരമ ആ ഭീകരജീവിയുടെ “ഭ്രമണപഥങ്ങൾ” പ്രസിദ്ധീകരിച്ചു് ജനങ്ങളെ ശ്രദ്ധാലുക്കളാക്കാൻ ഒട്ടും വൈമനസ്യം കാട്ടരുതെന്നു് ഒരപേക്ഷയുണ്ടു്.

“വഴിയറിയാതെ മുടന്തിനടക്കും വിധിയുടെ ബലിമൃഗങ്ങൾ” മാത്രമായ മലയാളികൾ, സഖാവു് പി. പി. ദിവ്യ വഴിമദ്ധ്യേ തികച്ചും യാദൃച്ഛികമായി കാൽതട്ടി ADM നവീൻ ബാബുവിന്റെ സെൻഡോഫ്‌ ചടങ്ങിലേക്കു് തെറിച്ചുവീണു് പുലിവാലു് പിടിച്ചതുപോലെ, “കിങ് കോങ് ഗൊറില്ലയുടെ” സഞ്ചാരണങ്ങളെപ്പറ്റി ഒരു ചുക്കുമറിയാതെ യാദൃച്ഛികമായി കക്ഷിയുടെ മുന്നിൽപ്പെടാനും, മുള്ളിച്ചാകാനും, തദ്വാരാ, മരണമണമേല്ക്കുമ്പോൾ മാർദ്ദവമായി മൂക്കു് തലോടേണ്ടിവരുന്ന നവകേരള കളക്ടർമാർക്കുചുറ്റും ഇരുട്ടു് മാത്രമാകാനും ഇടവരരുതല്ലോ!

https://en.wikipedia.org/wiki/King_Kong_(1933_film)

November 02 2024 13:04

സത്യത്തിൽ, “മുക്കിയോൻ്റെ പ്രശസ്ത സേവന മെഡൻ” നൽകേണ്ടതു് മല്ലു സിൽമാനടന്മാരുടെ ഭാര്യമാർക്കാണു്: വീട്ടേമാൻ്റെ മലമൂത്രശോധന ശരിയായില്ലെങ്കിൽ, “സിബിഐയെ വിളിയെടീ” എന്ന ആക്രോശം കേൾക്കേണ്ടവരും, മുന്നിൽക്കണ്ടാൽ മുള്ളിപ്പോകുന്ന വീട്ടേമാനരെ സഹിക്കേണ്ടവരും ചെയ്യുന്ന “ജീവൻ രക്ഷാപ്രവർത്തനങ്ങൾ” മിനിമം ഒരു “ക്ലിഫ് ഹൗസ് മരപ്പട്ടി മെഡൻ” എങ്കിലും നൽകി ആദരപൂർവ്വം അംഗീകരിക്കപ്പെടേണ്ടതുണ്ടു്.

November 03 2024 14:16

മാറ്റമില്ലാത്ത മാറ്റത്തിൽ അധിഷ്ഠിതവും, മാർക്സിസ്റ്റ് വിപ്ലവാത്മകവുമായ മനുഷ്യസ്നേഹത്തോടെ സഖാവു് ഡോക്ടർ പി. സരിൻ നീട്ടിയ കൈ, പ്രതിലോമകാരികളും റിവിഷനിസ്റ്റുകളും ബൂർഷ്വാസിയും ഫ്യൂഡലിസ്റ്റിക്കുമായ കാങ്കിരസ്സിന്റെ ഷാഫിയും രാഹുലും സ്വീകരിച്ചില്ലത്രെ!

അണുമുക്തഹസ്തങ്ങൾ അനിവാര്യമായിരുന്ന കൊറോണക്കാലത്തു്, അയാളുടെ “ശുദ്ധമായ കൈകൾ” ഡിസിൻഫെക്റ്റ് ചെയ്യാൻ ശ്രമിച്ചു്, ഉഗ്രരൂപിയായ സഖാവു് കാരണഭൂതത്തിന്റെ ക്രുദ്ധമായ നോട്ടത്തിനു് പാത്രീഭൂതയായി, സഖാവു് ജോജുവിനെക്കണ്ട “കൊച്ചെർക്കൻ” ആദശിനെപ്പോലെ, നിന്ന നില്പിൽ അടിവസ്ത്രത്തിൽ മൂത്രം പോയ പെൺകുട്ടി അവളുടെ ജീവനും കൊണ്ടു് നാടുവിട്ടതിനാൽ, “aerosol spray”-യുമായി ആ പരിസരത്തെങ്ങും ഉണ്ടായിരുന്നിരിക്കാൻ വഴിയില്ലല്ലോ.

ഡിസിൻഫെക്റ്റ് ചെയ്യാത്ത കൈകൾകൊണ്ടു് സുബോധമുള്ള ആരും പ്ളേഗിനെയോ കോളറയെയോ പുണരില്ല എന്നു്, MBBS, FRCS, FROGS ഇത്യാദി ഉന്നതമായ ബിരുദങ്ങൾകൊണ്ടു് അമ്മാനമാടുന്ന ഒരു പിണറായിസ്റ്റ്-കമ്മ്യൂണിസ്റ്റ് പുത്തിജീവി എന്ന നിലയിൽ, ഡോക്ടർ സഖാവു് പി. സരിൻ “കൈനീട്ടത്തിനായി” ഫ്യൂഡലുകളായ ഷാഫിക്കും രാഹുലിനും മുന്നിൽ കൈ നീട്ടുന്നതിനു് മുൻപേ അറിയേണ്ടതായിരുന്നു.

“Your knowledge is far more important than your degree.” – Paul Dirac

[Paul Dirac was an English mathematical and theoretical physicist who is considered to be one of the founders of quantum mechanics. Dirac laid the foundations for both quantum electrodynamics and quantum field theory.]

https://en.wikipedia.org/wiki/Paul_Dirac

November 03 2024 15:57

Me, holistically.

November 04 2024 10:55

മാ. പ്ര. : സിപിഎം മുഖ്യമന്ത്രി സഖാവു് പിണറായിക്കും, മകൾ വീണയ്ക്കും പങ്കുണ്ടെന്നു് ആരോപിക്കപ്പെടുന്ന കരിമണൽ കമ്പനി vs എക്സാലോജിക് സൊല്യൂഷൻസ് മാസപ്പടിക്കേസ് കേന്ദ്രഗവണ്മെൻ്റ് ചൂടാക്കിയതിനു് തൊട്ടുപിന്നാലെ ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ കെ. സുരേന്ദ്രനു് പങ്കുണ്ടെന്നു് ആരോപിക്കപ്പെടുന്ന കൊടകര കുഴൽപ്പണക്കേസും ചൂടുപിടിച്ചതിനു് പിന്നിൽ വല്ല രാഷ്ട്രീയകോൺസ്പിരസിയോ അഴിമതികോറിലേഷനോ മറ്റോ ഉണ്ടോ സേട്ടന്മാരേ? നിങ്ങൾക്കെന്തു് തോന്നുന്നു?

സേട്ടൻ No.1: ഞങ്ങൾ ഗോത്രപുത്രരായ മല്ലുക്കളാണു്. ഗോത്രരായാവായ മൂപ്പൻ കർത്താവിൻ്റെ ക്രിയകളോ കർമ്മങ്ങളോ ഞങ്ങൾ കാണുന്നില്ല, കേൾക്കുന്നില്ല, മണക്കുന്നുമില്ല.

സേട്ടൻ No. 2: ഞങ്ങൾ രാക്ഷസരും പ്രഫുത്തരുമാണു്. ഞങ്ങൾ രായഗോത്ര തന്തതികൾ മുയ്മനും മൂകരും ശോകരുമാണു്.

November 04 2024 11:19

ബിജെപി വിടണമോ വേണ്ടയോ എന്നതെല്ലാം സന്ദീപ് വാര്യർ സ്വയം തീരുമാനിക്കേണ്ട കാര്യമാണു്.

പക്ഷേ, അതു് സിപിഎമ്മിലേക്കു് കുടിയേറാനാണെങ്കിൽ ഒന്നേ പറയാനുള്ളു: “ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ!” മരണം സുനിശ്ചിതമായ സെപ്റ്റിക് ടാങ്കിലേക്കു് സുബോധമുള്ള മനുഷ്യരാരും ചാടാറില്ല.

November 04 2024 11:47

സന്ദീപ് എവിടെവരെ പോകുമെന്നു് നോക്കാം.” – കെ. സുരേന്ദ്രൻ.
അവിടെവരെ പോകാനുള്ള ഗ്യാസ് ഇന്നോവയിൽ ഉണ്ടെന്നാണോടേ?!

November 04 2024 13:33

ഈ ഗായകരിൽ മിക്കവാറും എല്ലാവരുടെയും ഗാനങ്ങൾ ഞാൻ കേട്ടിട്ടും, കേൾക്കാറുമുണ്ടെന്നതിലുപരി, അതിൽ നല്ലൊരു പങ്കും, “gramophone records collection” ആയും, “CD collection” ആയും, “DVD collection” ആയും, “hard drive”, “USB stick” മുതലായ “data storage devices” വഴിയായുമുള്ള എന്റെ സംഗീതശേഖരത്തിൽ ഉൾപ്പെടുത്താനുള്ള ഭാഗ്യം എനിക്കു് സിദ്ധിച്ചിട്ടുമുണ്ടു്.

എക്സെപ്ഷണൽ ടാലന്റുകളായിരുന്ന ആ ഗായകരുടെ യഥാർത്ഥവും ആധികാരികവുമായിരുന്ന അനശ്വരഗാനങ്ങളിൽ ചിലതെങ്കിലും നൂറു് വർഷങ്ങൾക്കു് ശേഷവും ആസ്വദിച്ചു് കേൾക്കുന്ന മനുഷ്യർ ഈ ഭൂമിയിലുണ്ടാകുമെന്നുറപ്പു്.

(Image courtesy)

November 05 2024 12:33

A God who orders such a beauty to be covered with a burqa, purdah or something similar so that the “venerable” man is not tempted must be the most heinous devil ever!

I just wonder why this holy idiot God at the very beginning of the creation of the universe even constructed a woman whose body must not be shown, from the ribs of the very same “venerable” man!!

(picture courtesy)

November 05 2024 13:04

പരമനീച ജന്മങ്ങൾ അധികാരത്തിലെത്തുന്ന ഭരണവ്യവസ്ഥയാണു് മാർക്സിസ്റ്റ് കമ്മ്യൂണിസം.

ജാതീയമോ, വർഗ്ഗീയമോ, വർണ്ണപരമോ, മതപരമോ, തൊഴിൽപരമോ, ലിംഗപരമോ ആയ അർത്ഥത്തിലല്ല, മനുഷ്യൻ എന്ന നിലയിൽ ഒരു വ്യക്തി പൊതുസമൂഹത്തിൽ പ്രദർശിപ്പിക്കുന്ന സ്പഷ്ടമായ നീചത്വമാണു് ഇവിടെ വിവക്ഷ.

November 05 2024 13:36

റാഡിക്കലായ മത-രാഷ്ട്രീയ നിലപാടുകൾ പിൻതുടരാത്ത ഏതൊരു പാർട്ടിക്കും സമൂഹത്തിൽ ആവിഷ്കാരസ്വാതന്ത്ര്യമുണ്ടാകേണ്ടതുണ്ടു്.

November 05 2024 13:57

“പ്രതിയുടെ കോൾ ഡീറ്റെയിൽസ് ഇതുവരെ എടുത്തിട്ടില്ല. കളക്ടർ ആരെയോ ഭയക്കുന്നുണ്ടു്.” – പ്രോസിക്യൂഷൻ അഭിഭാഷകൻ.

തീർച്ചയായും കളക്ടർ സാബ് ഭയക്കുന്നുണ്ടു്. ആദ്യം അയാളെത്തന്നെയും, പിന്നെ കെ-പാർട്ടിയെയും!

November 05 2024 15:27

ഒരു പ്രബുദ്ധ സാക്ഷരമല്ലു എന്ന നിലയിൽ, “politico-social” ആയി ഗഹനമായ ഒരു “philosophico-theological” സംവാദമാണു് നിങ്ങൾ കൊതിക്കുന്നതെങ്കിൽ, രണ്ടേരണ്ടു് ചോയ്സേ നിങ്ങൾക്കുള്ളു: ഒന്നുകിൽ, “ഒറ്റത്തന്തയ്ക്കു് പിറന്നവരേ, വാടാ നമുക്കൊന്നു് പിടിച്ചുനോക്കാം, പേടിച്ചു് മണ്ടുന്നവനല്ലെടാ ഞാൻ” എന്ന ഗോഗ്വാ വിളിയോടെ വഴിപോക്കരെ ദ്വന്ദ്വയുദ്ധത്തിനു് വെല്ലുവിളിക്കുന്ന സില്മാതാരങ്ങളുമായി സനാതനമായ “cinematic” സംവാദങ്ങളിൽ ഏർപ്പെടുക, അല്ലെങ്കിൽ, പതിനാറു് തന്തയ്ക്ക് പിറന്ന ഹറാമുകളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന, “steadfastness”-ന്റെ ആൾരൂപവും, നിസ്സ്വാർത്ഥതയുടെ പ്രതീകവും, പരിണതപ്രജ്ഞരുമായ രാഷ്ട്രീയ ഭീഷ്മർമാർകളുമായി “ambivalent” സംവാദങ്ങളിൽ സ്വയം നഷ്ടപ്പെടുത്തുക!

“അതിമഹാ” കഷ്ടമെന്നേ പറയേണ്ടൂ, തത്കാലം മറ്റൊരു പോംവഴി നിങ്ങൾക്കില്ല, സൂർത്തുക്കളേ!

November 05 2024 17:20

“ഇടതുപക്ഷ നിലപാടു് സ്വീകരിക്കുന്ന ആർക്കും ഇടതുപക്ഷവുമായി സഹകരിച്ചു് മുന്നോട്ടു് പോകാൻ കഴിയും.” – എം. വി. ഗോവിന്ദൻ മാസ്റ്റർ

(വലതുപക്ഷ നിലപാടു് സ്വീകരിക്കുന്ന ആർക്കും വലതുപക്ഷവുമായി സഹകരിച്ചു് മുന്നോട്ടു് പോകാൻ കഴിയുമെന്നപോലെതന്നെ!) “ഇടതുപക്ഷ നിലപാടു് സ്വീകരിക്കുന്ന ആർക്കും ഇടതുപക്ഷവുമായി സഹകരിച്ചു് മുന്നോട്ടു് പോകാൻ കഴിയും” എന്ന പാർട്ടി സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്ററുടെ താത്ത്വികമായ അവലോകനം, വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്ര വീക്ഷണകോണകത്തിൽ നിന്നു് കൂലങ്കഷമായി നെടുകെയും കുറുകെയും വീക്ഷിക്കുമ്പോൾ, കെ-പാർട്ടിയുടെ സൈദ്ധാന്തിക പാപ്പക്കഞ്ഞിയിൽ വെള്ളാരങ്കല്ലുകടി ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന ജന്മിമുതലാളി സാമ്രാജ്യത്വ ബൂർഷ്വാ ബഹുരാഷ്ട്രകുത്തക മാദ്ധ്യമവേട്ടപ്പട്ടികളുടെ ഗൂഢാലോചനവഴി “കൂശ്മാണ്ഡ” ഗർഭം ധരിച്ചു് പ്രസവിക്കപ്പെടുന്ന “ഫെയ്ക്ക് ന്യൂസ്” പരിച്ഛേദം തള്ളിക്കളഞ്ഞു് കണ്ണൂർ കളക്ടറേറ്റിലേക്കു് സഖാവു് പ്രസിഡന്റ് ദിവ്യയോടൊപ്പം കുടിയൊഴിപ്പിക്കൽ ഭയമില്ലാതെ കൂടണയാമെന്നു് തോന്നുന്നു.

November 05 2024 18:07

= Berlin, Friedrichstraße:1945 und 2024 =

In World War II, Germany was completely destroyed by the Allies in 1945. But the German people fought and were able to revive their nation because the people and the leadership had the will and know-how to do so.

India was liberated from the British in 1947. But a large section of the Indian population still has to fight for a place where they can shit in peace because the religiously and politically oppressed and kept in ignorance lack the know-how and the leadership with their full bellies and fat wallets did not have the will to lead the country to prosperity.

(Picture courtesy)

November 06 2024 09:54

അണയുന്നതിനു് മുൻപു് തീട്ടത്തിൽ നിന്നും തീട്ടത്തിലേക്കു് തീർത്ഥയാത്ര നടത്തിക്കൊള്ളാമെന്നു് പിണറായി പാർട്ടിക്കൊരു തിരുനേർച്ചയുണ്ടു്.

November 06 2024 09:58

മാർക്സിസ്റ്റുകൾക്കു് തൊഴിലായും കലയായും ആകെയുള്ള കൈമുതൽ വായാടിത്തമാണു്. അതാണെങ്കിൽ മൊത്തം ശുദ്ധമണ്ടത്തരങ്ങളും!

November 06 2024 10:40

“Is it over now?” asks Taylor Swift.

(She was an ardent supporter of Kamala Harris)

November 06 2024 12:41

ദോഷം പറയരുതല്ലോ, അനതിവിദൂര ഭാവിയിൽ കെ-പാർട്ടി, അഥവാ കാരണഭൂതപ്പാർട്ടി, അഥവാ പിണറായിപ്പാർട്ടി ഈ ഭൂമുഖത്തുനിന്നു് എന്നേക്കുമായി അപ്രത്യക്ഷമായാലും, ആ പ്രാകൃതപ്പാർട്ടിയുടെ പേരിലും മുദ്രയിലും, യാതൊരുവിധ ഉളുപ്പുമില്ലാതെ ചാടിക്കളിക്കാൻ സർവ്വാത്മനാ സന്നദ്ധരും ഭാവാഭിനയസമ്പന്നരുമായ ബാലൻ, ഗോവിന്ദൻ, ചിറ്റപ്പൻ, ശുംഭൻ, ലുട്ടാപ്പി, പൊട്ടാസ്, ജെയ്ക്കൻ, അനിലൻ, അരുണൻ, ലൂക്കോസൻ, വീണാന്റി, ചിന്തേച്ചി, ഡാകിനിയമ്മൂമ്മ തുടങ്ങിയ കൊച്ചുരാമന്മാരെയും “കൊച്ചുരാമിണികളെയും” കോ-ഓപ്പറേറ്റിവായി സംഘടിപ്പിച്ചു്, കേരള നിയമസഭ മോഡലിൽ ഒരു “കുരങ്ങൻ സർക്കസ്” (charade) ആരംഭിച്ചു് പാപ്പക്കഞ്ഞി കുടിച്ചുപോകാൻ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് എന്ന കണ്ണൂരിസ്റ്റ്-പിണറായിസ്റ്റുകൾക്കു് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണു്, ജന്മനാതന്നെ ഒരു “differential and integral calculus” വിദഗ്ദ്ധനും, “കൊണ്ടാലുമറിയാത്ത കൊശവനിൽ നിന്നു് വ്യത്യസ്തമായി, കണ്ടാലറിയുന്ന ഒരു കണിയാനും” എന്ന നിലയിൽ, എന്റെ അതിസൂക്ഷ്മമായ ഒരു കണക്കുകൂട്ടൽ.

November 06 2024 15:27

ഒരു എഡിഎമ്മിനു് നല്കുന്ന സെൻഡോഫ് ചടങ്ങിലേക്കു് തീവ്രത കൂടിയ പിണറായിസ്റ്റായ ജില്ലാ പഞ്ചായത്തു് പ്രസിഡന്റ് ക്ഷണിക്കപ്പെടാതെ, അപ്രതീക്ഷിതമായി മലവെള്ളം പോലെ ഇരച്ചുകയറിയാൽ, ആ ഉന്നത സഖാവിനെ ബഹുമാനപുരസ്സരം പഞ്ചപുച്ഛമടക്കി സ്വീകരിക്കാനുള്ള ബാദ്ധ്യത ചടങ്ങിൽ അദ്ധ്യക്ഷനായ കളക്ടർക്കും സദസ്യർക്കുമുണ്ടു്.

മാക്രിസ്റ്റ്-പിണറായിസ്റ്റുകളായ കെ-പോലീസുകൾ അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായി വാതിലിൽ മുട്ടിയാൽ, കമാന്നൊരക്ഷരം മുണ്ടാതെ ഉരിയാടാതെ, നിരുപാധികം വാതിൽ തുറന്നുകൊടുക്കാനുള്ള ബാദ്ധ്യത ഹോട്ടൽ മുറികളിലുറങ്ങുന്ന നിരപരാധികളായ സ്ത്രീകൾക്കുണ്ടു്. അതാണു് വിപ്ലവസഖാവു് പിണറായി വിജയന്റെ കെ-മരപ്പട്ടി ഭരണം, അഥവാ കെ-പൊലീസ്‌ രാജ് അനുശാസിക്കുന്ന “ഹോട്ടൽ പ്രോട്ടോക്കോൾ”!!

November 06 2024 18:42

ആ നീല ട്രോളി വലിക്കുന്നയാളുടെ ആയാസം ശ്രദ്ധിച്ചാൽ അതിൽ കേവലം നാലു് ജെട്ടികളല്ല, മിനിമം നാലു് ജെട്ടി രാജുവിൻ്റെയെങ്കിലും ഭാരമുള്ള സ്വർണ്ണബിസ്കറ്റുകളാണെന്നു് ആർക്കും കാണാൻ കഴിയും! മൊത്തം സ്വർണ്ണക്കള്ളക്കടത്താണിഷ്ടാ!!

November 07 2024 11:30

കാലങ്ങളായി കാരണഭൂതം തണ്ടപ്പേരു് പ്രകാരം കൈവശം വച്ചനുഭവിച്ചു് ഭാർഗ്ഗവീനിലയമാക്കി അധഃപതിപ്പിച്ച “കേരളഭരണം” എന്ന മരണമണിമാളികയുടെ അടിത്തറ പണിയപ്പെട്ടിരിക്കുന്നതു് ശശി, രാഗേഷ്, ഗോവിന്ദൻ, ബാലൻ, ചിറ്റപ്പൻ, ശുംഭൻ, പൊട്ടാസ്, വീണാന്റി, വീടാൻ്റി ഇത്യാദി അന്തസ്സാരശൂന്യരായ കുറെ ചാമപ്പൊതിയൻ കല്ലുകളാലാണു്. ആ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പിണറായി കോട്ടയുടെ (Dracula’s Castle) മൂലക്കല്ലാണു് സഖാവു് ലുട്ടാപ്പി.

“വീടു് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.” – (ബൈബിൾ, മർക്കോസ് 12: 10)

November 07 2024 11:38

ഉപതിരഞ്ഞെടുപ്പുകൾ മൂന്നോ നാലോ അഞ്ചോ ആഴ്ചകളിലേയ്ക്കു് കൂടി നീട്ടിവച്ചിരുന്നെങ്കിൽ, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് നവോത്ഥാനപ്പാർട്ടി നവകേരളത്തെ നവനവങ്ങളായ പഞ്ചവർണ്ണക്കഥകളാൽ സമ്പുഷ്ടമാക്കിയേനെ!!

November 07 2024 11:52

തങ്ങൾക്കൊരു ദിശാബോധം നൽകേണ്ട “മണ്ണിൽ മുളച്ച സൂര്യൻ” ശബ്ദവിശ്രമം മൂലം മൂകതയിൽ മുഴുകിയതാണു് അന്തം കമ്മികളായ സഖാക്കളെ നിലാവത്തു് അഴിച്ചുവിട്ട കോഴികളെപ്പോലെ സമൂലം സംഭ്രാന്തിയിലാക്കി വിഭ്രാന്തിയിലെത്തിച്ചതു്.

November 07 2024 13:31

നീതിന്യായവ്യവസ്ഥ നിലനില്ക്കണം എന്നാഗ്രഹിക്കുന്ന ഒരു വക്കീൽ എങ്ങനെ ആയിരിക്കരുതു് എന്നതിന്റെ “paragon” ആണു് കെ-പാർട്ടി വക്കീൽമാർകൾ!!

November 08 2024 10:03

“ഈ പൊലീസിനു് നാണമില്ലേ?” – പ്രതിപക്ഷനേതാവു്.

“ഇന്നലെയോളം നോം ലുങ്കിമാൻ സിന്താവാമാൻ! ഇന്നു് നോം നാണംകെട്ട കാക്കിമാൻ പൊലീസേമാൻ!!”

November 08 2024 10:27

“ഓരോ ജനതയ്ക്കും അവരർഹിക്കുന്ന കെ-സർക്കാർ ഉണ്ടു്.”

🙂

November 08 2024 14:02

“ബുദ്ധിയും ഓർമ്മയും വർദ്ധിപ്പിക്കാൻ ഭക്ഷിക്കേണ്ടതും ഭക്ഷിക്കരുതാത്തതും. – ഡോ. അലക്സാണ്ടർ ജേക്കബ് IPS” എന്നൊരു “thumbnail” യൂട്യൂബിൻ്റെ ഹോം സൈറ്റിൽ കണ്ടു.

(ഇടയ്ക്കിടെ യൂട്യൂബ് ഹോം സൈറ്റിലെ “thumbnails” നിരീക്ഷിച്ചു് കാര്യങ്ങളുടെ കിടപ്പുവശം വിലയിരുത്തുക എന്നൊരു ദുസ്സ്വഭാവം അന്വേഷണ കുതുകിയും, “ശാസിക്കുന്ന ശാസ്ത്രജ്ഞനുമായ” എനിക്കുണ്ടു്.)

സ്വാനുഭവത്തിലൂടെ അദ്ദേഹം കണ്ടെത്തിയ ശാസ്ത്രജ്ഞാനമായിരിക്കണമതു്. 14000 പേർ ഇതിനോടകം ആ ഉപദേശാത്മക വൈജ്ഞാനിക വീഡിയോ കണ്ടത്രെ! ചന്തി കുത്തീരിക്കാനുള്ള നേരം കിട്ടുമ്പോൾ എനിക്കും കാണണമതു്. ഭക്ഷിക്കേണ്ടതും ഭക്ഷിക്കരുതാത്തതുമായ “സ്ഥാവര-ജംഗമ” വസ്തുവഹകൾ തിരിച്ചറിഞ്ഞു്, ബുദ്ധിയും ഓർമ്മയും കണ്ടമാനമായി വർദ്ധിപ്പിക്കാൻ കഴിയുന്ന സൂത്രങ്ങളുടെ സൂക്തങ്ങൾ ഉൾക്കൊണ്ടു്, ജീവിതത്തിൽ പ്രാവർത്തികമാക്കി എന്നെക്കാൾ മുടുക്കരാകാമെന്ന വ്യാമോഹം അവറ്റകൾക്കു് വേണ്ട!

നല്ലതു് തിന്നും, തീയതു് തള്ളിയും, പരസ്യമായി ഉള്ളിത്തീയലും, രഹസ്യമായി ബീഫ് ഉലർത്തിയതും ആമോദം ഭുജിച്ചും, ഒരു മിനി ഡോ. അലക്സാണ്ടർ ജേക്കബ് IPS ആകാനുള്ള അവകാശവും സ്വാതന്ത്ര്യവും, ശേഷിയും ശേമുഷിയും, അവറ്റകളെപ്പോലെതന്നെ, “ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും” എല്ലാമായി, “കരളും മിഴിയും കവർന്നുമിന്നുന്ന, കറയറ്റൊരാലസൽ ഗ്രാമഭംഗിയുള്ള മലരണിക്കാടുകളുടെ” മാവേലിനാട്ടിൽ പിറന്നും, മാർക്സിയൻ ധൂസരസങ്കല്പങ്ങളിൽ പിണുവാതിരയും, ഊഞ്ഞാലാ ഊഞ്ഞാലായും ആടിയും, യന്ത്രവത്കൃത ലോകങ്ങളിൽ പുലർന്നും ഈ ഊഷരചൂഷണഭൂമിയിൽ ജീവിക്കുന്ന എനക്കുമുണ്ടു്.

തിന്നും തിന്നാതെയും ബുദ്ധിയും ഓർമ്മയും വർദ്ധിപ്പിക്കാനുള്ള ഒരു പാവം മല്ലുവിൻ്റെ മനുഷ്യാവകാശത്തിൽ, മൗലികാവകാശത്തിൽ തൊട്ടുകളിച്ചാൽ ആക്കളി ഇക്കിളി, സോറി ആക്കളി തീക്കളി സൂക്ഷിച്ചോ!

ഫാഷിസ്റ്റുകളേ മൂരാച്ചികളേ, സാമ്രാജ്യത്വ “പിണുവാളികളേ”, നിങ്ങടെ അന്ത്യം “സെൻഡോഫിൽ”!!

November 09 2024 12:38

ചാക്കുകെട്ടിലെ കോടികൾ, യമകാലൻ്റെ പോത്തു്, നീലക്കുറുക്കനായ ഡോക്ടർ, ഇറച്ചിക്കടകൾക്കു് മുന്നിലെ പട്ടികളുടെ സെൻസസ്, സഖാവു് ദിവ്യയുടെ പുനരഭിഷേകം ഇത്യാദി തീവ്രത കൂടിയ പ്രശ്നങ്ങൾ ഉള്ളപ്പോൾ, കെ-പാർട്ടി എന്തിനാണു് നീലപ്പെട്ടിക്കു് ചുറ്റും മണ്ടിനടന്നു് വിഡ്ഢിക്കുശ്മാണ്ഡങ്ങളാകുന്നതു് എന്നു് കാരണഭൂതമായ ഈ എനക്കു് പുടികിട്ടുന്നില്ല.

November 09 2024 12:45

“എന്തരെടേ പോത്തിൻകൊമ്പു് കരിയുന്നപോലത്തെ ഒരു ദുർഗന്ധം?”

“ഒരു പിണറായിസ്റ്റ് പോത്തു് വിപ്ലവാഗ്നിയിൽ സ്വയം സ്ഫുടം ചെയ്തുകൊണ്ടിരിക്കുകയാണു്, സഹോ!”

November 09 2024 13:20

“തന്നെ കറിവേപ്പിലയാക്കിയതിലെ അതൃപ്തി സഖാവു് പി. പി. ദിവ്യ പ്രകടിപ്പിച്ചു.” – വാർത്ത

മിനിമം ഒരു പുതിനയിലയെങ്കിലുമാകാൻ സർവ്വഥാ യോഗ്യയായ ദിവ്യേച്ചിയെ വെറുമൊരു കറിവേപ്പില ആക്കിയതിൽ അതിശക്തമായി പ്രതിഷേധിക്കുന്നു! ദിവ്യക്കൊപ്പം!! സദുദ്ദേശ്യപരമായ ഇളിയോടെയുള്ള “k-party assisted treacherous murder”-നൊപ്പം!!!

November 10 2024 13:36

“Hollywood flying to Canada”

For some inexplicable, mysterious, transcendental-philosophical and metaphysical-mythological reason, the Hollywood buddies did not want to fly to Bollywood buddies in India, an old country where Narendra Damodardas Modiji, a “bosom buddy” of President-elect Donald Trump, is the Prime Minister.🙂

(picture courtesy)

November 11 2024 13:38

“നാലു് ആംഗ്ലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന ഒരു കിരാതം! ഒരു ബോർഡും ഇവിടെ തണ്ടെല്ലോടുകൂടി നിൽക്കില്ല. ആ തണ്ടെല്ലു് ഞങ്ങൾ ഊരിയിരിക്കും.” – മെമ്പർ ഓഫ് പാർലമെൻ്റ് പൂജനീയ ശ്രീമാൻ സുരേഷ് ഗോപിജി.

സിൽമയിലെയും പാർലമെൻ്റിലെയും ഓഞ്ഞ അഭിനയം മടുത്തു് കക്ഷി ഇപ്പോൾ നവകേരള വ്യവസായ മന്ത്രി പൂജനീയ സഖാവു് പി. രാജീവ്ജിയുമായി കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം) മാതൃകയിൽ കോഓപ്പറേറ്റീവായി എല്ലുപൊടി വ്യവസായം തുടങ്ങിക്കാണണം!

ഏതൊക്കെയാണാവോ ആ നാലു് ആംഗ്ലേയ അക്ഷരങ്ങൾ? “WAQF” ആണോ ആവോ? ഏയ്, അതാവാൻ വഴിയില്ല. പൂജനീയ എം. പി. ശ്രീ സുരേഷ് ഗോപിജിയൊക്കെ മാതൃകാപുരുഷരും മതനിരപേക്ഷരുമാണല്ലോ! “KSEB” ആയിരിക്കണം ആ മാന്യദേഹം ഉദ്ദേശിച്ചതു്.

“KSEB”-യും ഉടയതമ്പ്രാനുമാത്രം അറിയാവുന്ന ഏതൊക്കെയോ “service terms and conditions” പ്രകാരം, ജനകോടികൾക്കു് സ്തുത്യർഹമായ സേവനങ്ങൾ അനവരതം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഒരു (“ബ്ലാക്ക്”) ബോർഡ് കിടുതാപ്പാണെന്നോർക്കുക!

ഈ വീക്ഷണകോണകത്തിൽ നിന്നു് വീക്ഷിക്കുമ്പോൾ, വേണ്ടത്ര മെഴുകുതിരികൾ, തിരിയെണ്ണ, മണ്ണെണ്ണ, തിരി തെറുക്കാനുള്ള പഴന്തുണികൾ, നിലവിളക്കുകൾ, മണ്ണെണ്ണവിളക്കുകൾ ഇത്യാദി യൂട്ടെൻസിൽസ് കാലേകൂട്ടി, കരുതിക്കൂട്ടി, സഖാവു് പി. പി. ദിവ്യേച്ചിയുടെ പ്രമാണസിദ്ധാന്തമായ “സദുദ്ദേശ്യത്തോടെ” വാങ്ങി വീടിൻ്റെ ഏതെങ്കിലുമൊരു സുരക്ഷിതമായ മൂലയിൽ, ഉരുൾപൊട്ടലിൽ വീടും കുടിയും നഷ്ടപ്പെട്ട വയനാടു് മേപ്പാടിയിലെ സമ്മതിദായകർക്കു് കെ-സർക്കാർ വിതരണം ചെയ്ത കെ-കിറ്റുപോലെ പുഴുവരിക്കാത്തവിധം ഭദ്രമായും അതിസൂക്ഷ്മമായും സൂക്ഷിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

എന്തുകൊണ്ടെന്നാൽ, നിറസന്ധ്യയിലെ അന്ധകാരത്തിൽ, വിശുദ്ധ ചാണകം മെഴുകി, കാരണഭൂതത്തിൻ്റെ കൈകൾ പോലെ വിശുദ്ധീകരിച്ച ഇല്ലത്തിൻ ഇറയത്തു് ചമ്പ്രം പടിഞ്ഞിരുന്നു്, അഥവാ യോഗാധിഷ്ഠിത പദ്മാസനത്തിൽ തിരുവാസനസ്ഥരായി, “ഓം അസതോമാ സദ്ഗമയാ, തമസോമാ ജ്യോതിർഗ്ഗമയാ, മൃത്യോർമാ അമൃതം ഗമയാ” എന്നു്, എത്ര ഹൃദയഭേദകമായി, മുട്ടിപ്പായി പ്രാർത്ഥിച്ചാലും, അസത്തും തമസും മൃത്യുവും മായുകയോ, സത്തും ജ്യോതിസ്സും അമരത്വവും പോയിട്ടു്, മന്ത്രിസ്ഥാനദാഹമോഹങ്ങളാലുള്ള ഞെരിപിരികൊള്ളൽ മൂലം, “താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും, മയക്കം വരാതെ മാനത്തു് കിടക്കുന്ന മധുമാസ സുന്ദരചന്ദ്രലേഖയെപ്പോലെ”, നിദ്രാവിഹീനമായ രാവുകൾ ചിലവഴിക്കുന്ന സാക്ഷാൽ എൻ. സി. പി. സിംഹക്കിടുവ വിശുദ്ധ തോമസ് കെ. തോമസ് പുണ്യാളൻ പോലും “ഗമയോടെ” വരികയോ ചെയ്യില്ല.

സ്വന്തമായി ഒരു കൽമഴുവോ, വടിവാളോ, കൊടുവാളോ, ഉടവാളോ, പൊതുവാളോ, എന്തിനു്, ഒരു S-കത്തി പോലുമോ ഇല്ലാത്ത എനക്കു് ഇക്കാര്യങ്ങൾ പറയാനേ കഴിയൂ! ആവക യൂട്ടെൻസിൽസ് ഉണ്ടായിരുന്നെങ്കിൽ ഞാൻ സഖാവു് ദിവ്യേച്ചിയോടൊപ്പം സംയുക്തമായും “സദുദ്ദേശ്യപരമായും” സകലത്തിനേയും തട്ടിയേനെ!

പിണറായിക്കു് അരശതം കാറുകളുടെ അകമ്പടിയും, മാക്രിസ്റ്റ് വിടുവായർക്കു് സ്റ്റേറ്റ് കാറുകളും കൊടുക്കുന്ന സർവ്വേശ്വരൻ കുതിരയ്ക്കു് കൊമ്പു് കൊടുക്കാതിരുന്നതു് ഒന്നും കാണാതെയല്ല. സർവ്വാദ്യം ശൂന്യതയെയും പിന്നെ അണ്ഡകടാഹത്തെയും, കാര്യമായ കാലതാമസമില്ലാതെ “അണ്ഡകോടരപുഷ്പിയെയും” സൃഷ്ടിച്ച സാക്ഷാൽ പ്രപഞ്ചസ്രഷ്ടാവു് ആരാ മോൻ! കളി കർമ്മത്തോടാവാം, പക്ഷേങ്കി, കർത്താവിനോടു് വേണ്ട!!

[ശൂന്യത ഒട്ടും ശൂന്യമല്ല. ശൂന്യത എന്നതു്, “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു.” എന്ന ബൈബിളിലെ ഒന്നാം വാക്യത്തിൻ്റെ അർത്ഥത്തിലുള്ള “ശൂന്യത” അല്ല, “vacuum” എന്ന അർത്ഥത്തിലുള്ള ശൂന്യതയാണു് വിവക്ഷ. (മടിയിൽ കനമില്ലാത്തതും ഒരുതരം “ശൂന്യത” ആണല്ലോ.) യാതൊരുവിധ “heat transfer”-ഉം സംഭവിക്കാത്തവിധം ആറു് വശങ്ങളും “zero Kelvin”-ലേക്കു് തണുപ്പിച്ച ഒരു മുറിയിൽ നിന്നു്, അല്ലെങ്കിൽ ഒരു പെട്ടിയിൽ നിന്നു് അതിനുള്ളിലെ മുഴുവൻ ദ്രവ്യകണങ്ങളും മാറ്റിയാലും, അതിനുള്ളിൽ “quantum fluctuations” ഉണ്ടായിരിക്കും. ഒരിക്കലും ഉന്മൂലനം ചെയ്യാനാവാത്ത, മൗലികമായ ഒരു പ്രപഞ്ചപ്രതിഭാസമാണു് “quantum fluctuations”. പ്രപഞ്ചത്തിലെ “maximum possible” വേഗതയായ പ്രകാശത്തിൻ്റെ വേഗതയെ മറികടക്കുന്ന വേഗതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൻ്റെ വികാസം “വാക്യും” എന്ന അർത്ഥത്തിലുള്ള ശൂന്യതയുടെ അടിസ്ഥാനത്തിൽ, ഗണിതശാസ്ത്രപരമായ കൃത്യതയോടെ വിശദീകരിക്കാൻ കഴിയും. മടിയില്ലായ്മയുടെ ഒരു അസുലഭവേളയിൽ അതിനെപ്പറ്റി വിശദമായി എഴുതാൻ കഴിയുമെന്നു് കരിമണൽ കർത്താവിൽ പ്രത്യാശിക്കുന്നു.]

November 11 2024 14:35

If you don’t have anyone to have a meaningful conversation with, then you just talk to yourself!

🙂

November 11 2024 16:01

പിണറായി, ഗോവിന്ദൻ, ജയരാജൻസ്, വെടിയൊച്ച കേട്ടാൽ തുത്തുകുണുക്കുന്ന വിപ്ലവമുതുക്കികൾ ഇത്യാദി ജനുസ്സുകൾ പൊതുജനസമക്ഷം വിളമ്പുന്ന “പരമാർത്ഥങ്ങളായ” പരദൂഷണങ്ങൾക്കെതിരെ പ്രതികരിക്കാൻ അനുവാദം ലഭിക്കുന്നതുതന്നെ പിണറായിസ്റ്റ് ഗോത്രീയമായ ഒരു ആശീർവാദവും പാപപരിഹാരപ്രദമായ ഒരു ദിവ്യാ-നുഗ്രഹവുമാണു്.

November 11 2024 18:54

മത്സ്യക്കുരുതി നടന്ന പെരിയാറിൽ നിന്നും മനുഷ്യക്കുരുതി നടന്ന ആമയിഴഞ്ചാൻ തോട്ടിലേക്കു് ഉന്നത കെ-മന്ത്രിമാരോടൊപ്പമുള്ള ഒരു സീപ്ലെയിൻ യാത്രാഷോയ്ക്കു് കമ്മീഷനടക്കം എത്ര ചിക്കിലി ചിലവാക്കേണ്ടിവരുമെടേ?

November 12 2024 12:56

“Collector Bro”, a true Mallu rebel, sits and poops in the zone where “pooping is officially banned”! Outrageous! Egregious! Shameful!!

My goodness! Would such a thing ever be tolerated in “Pinarayi’s Fascist Republic of Kerala” (‘PFRK’), the solemnly and unanimously proclaimed “God’s Own Communist Country”(“GOCC”)?! 🙂

Image courtesy: (Image “elegantly stolen” from the “BANKSY Art Official Group”.)🙂

November 13 2024 15:28

സഖാവു് ഇ. പി. ജയരാജൻ, aka സഖാവു് “ഇടിയൻ ചിറ്റപ്പൻ” മനസ്സാ വാചാ കർമ്മണാ ചിന്തിക്കുകയോ, പറയുകയോ, അറിയുകയോ, ജീവിക്കുകയോ, “അതിജീവിക്കുകയോ” ചെയ്യാത്ത, ചെയ്യാൻ ആ മാന്യദേഹത്തിനു് എന്തെങ്കിലുമൊരു കഴിവോ, ഏതെങ്കിലുമൊരു യോഗ്യതയോ ഇല്ലാത്ത “ആത്മഗത കഥാകഥനങ്ങൾ”, തന്റെ “മാക്രിസ്റ്റ് പിണറായിസ്റ്റ് ഉജ്ജ്വല വിപ്ലവജീവിതകഥാകഥനം” എന്ന പേരിൽ, ദുരുദ്ദേശ്യപരമായി, കേരളത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഉഗ്രതാപകാലത്തു്, അന്യന്റെ ആത്മഗതകഥാകഥനങ്ങളെഴുതി പ്രസിദ്ധീകരിച്ചു് ആരെടേ, കഠിനമായി അദ്ധ്വാനിക്കുന്നവരും ഭീകരഭാരം ചുമക്കുന്നവരുമായ നോക്കുകൂലിത്തൊഴിലാളിവർഗ്ഗത്തെ, സർവ്വലോക മാർക്സിയൻ പ്രോലെറ്റേറിയറ്റിനെത്തന്നെ, വൈദേഹം “spa” റിസോർട്ടിലെത്തിച്ചു്, “സഖാവു് വാഴപ്പിണ്ടി തോൽവി സമ്മതിക്കുന്ന” നടുവും, “മഹോദരസമാനമായ” ലംബോദരവും, ഇക്കിളിയുണർത്തുന്ന മറ്റിടങ്ങളുമെല്ലാം തിരുമ്മിയുരുമ്മി നാലു് കാശുണ്ടാക്കി, കരിമണൽ കർത്താവു് കനിഞ്ഞുനല്കുന്ന “കന്യാദാന മാസപ്പടി” മോഡലിൽ “മടിയിൽ കനമുണ്ടാക്കി”, പകലിടങ്ങളിൽ പരിപ്പുവടയും കട്ടൻചായയും കഴിച്ചും ദേശാഭിമാനിപ്പത്രം വായിച്ചും, ഇരുളിടങ്ങളിൽ പൂമൂടലുകൾ നടത്തിയും, സമസ്താപരാധങ്ങൾക്കും പരിഹാരപ്രദമായ സഹസ്ര നാമജപങ്ങൾ ജപിച്ചും, “ദിവ്യ-സമാനം സദുദ്ദേശ്യപരമായ” ശത്രുസംഹാരപൂജകൾ കൃത്യനിഷ്ഠതയോടെ നിർവ്വഹിച്ചും, ആവക സകലമാനമായ ആദ്ധ്യാത്മിക നടപടിക്രമങ്ങൾക്കുമൊടുക്കം, മാർക്സിസമെന്തെന്നോ, ലെനിനിസമെന്തെന്നോ, സ്റ്റാലിനിസമെന്തെന്നോ, മാവോയിസമെന്തെന്നോ, ഫ്യൂഡലിസമെന്തെന്നോ, സ്വേച്‌ഛാധിപത്യമെന്തെന്നോ, ക്യാപ്പിറ്റലിസമെന്തെന്നോ, ജനാധിപത്യമെന്തെന്നോ അറിയാതെ ആജീവനാന്തം, സഖാവു് ഇഎംഎസും, സഖാവു് എകെജിയും, മറ്റിനം “പ്രത്യയശാസ്ത്രജ്ഞസഖാക്കളും” തൊണ്ട തുറക്കുന്നതുകേട്ടു്, അതെല്ലാം അന്ധമായി വിശ്വസിച്ചു്, കമ്മ്യൂണിസ്റ്റായി ജീവിച്ചു്, കമ്മ്യൂണിസ്റ്റുകളാൽ കൊലചെയ്യപ്പെട്ടു്, യാതൊരു തെളിവും ഉണ്ടാകാൻ പാടില്ലാത്തവിധം ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടം അനാലിസിസും നടത്തി, അഗ്നിദേവനു് സമർപ്പിക്കപ്പെട്ട സഖാവു് ADM നവീൻ ബാബുവിനെപ്പോലെ നിർവ്വാണമടഞ്ഞു്, മാക്രിസ്റ്റ് മോക്ഷം പ്രാപിക്കുക എന്ന ആത്യന്തികവും ഏകവുമായ ലക്ഷ്യം പിൻതുടരുന്ന ഒരു പാവം റിസോർട്ട് കമ്മ്യൂണിസ്റ്റ് ക്യാപ്പിറ്റലിസ്റ്റായ സഖാവു് “ഇടിയൻ ചിറ്റപ്പനെ” അങ്കലാപ്പിലാക്കുന്നതു്?

ഇതൊന്നും പ്രപഞ്ചസ്രഷ്ടാവായ ഒറിജിനൽ ഫ്യൂഡലിസ്റ്റ് സാക്ഷാൽ ഉടയോൻ തമ്പ്രാൻ ക്ഷമിക്കില്ല “k-ട്ടോ”! പറഞ്ഞില്ലെന്നു് വേണ്ട!!

November 13 2024 18:02

“ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം.”

“മസ്തകം കണ്ടാലറിയാം പുസ്തകത്തിലെ മുഞ്ഞ.”

November 14 2024 10:01

“സരിൻ ഉത്തമനായ ചെറുപ്പക്കാരൻ.” – സഖാവു് ഇ. പി. ജയരാജൻ.

“സരിൻ ‘ഉന്മത്തനായ’ ചെറുപ്പക്കാരൻ” എന്നു്, ഒരു വിശ്വസ്തനെക്കൊണ്ടു് “ഭാഷാശുദ്ധി” വരുത്തിച്ച തലക്കെട്ടോടെ ഉഗ്രനൊരു “ആത്മഗതകഥാകഥനം” കക്ഷീടെ പേരിലും തട്ടു് ചിറ്റപ്പൻ സഖാവേ!

November 14 2024 11:58

ചില മദ്ധ്യകാല ഫ്യൂഡൽ സമൂഹങ്ങളിൽ കുടിയാൻ കല്യാണം കഴിച്ചാൽ, മണവാട്ടിയോടൊത്തുള്ള ആദ്യ രാത്രിയുടെ അവകാശാധികാരം പ്രഭുവിനായിരുന്നു.

നവകേരള “മരപ്പട്ടി” സമൂഹത്തിൽ അടിയാൻകമ്മി ആത്മകഥയെഴുതിയാൽ, ആദ്യ വായനയുടെയും, അതിനു് പ്രസിദ്ധീകരണാനുവാദം നൽകലിൻ്റെയും അവകാശാധികാരം കെ-പാർട്ടിയ്ക്കാണു്!

November 14 2024 12:16

“Be someone that makes YOU happy.”

(In Bristol, UK by Unknown artist.)

(Image courtesy)

November 14 2024 12:33

In cinemas worldwide next summer: “The almighty lords of war!”

(Narendra Damodardas Modi Ji (not pictured) plays the high Priest.)

(Image courtesy)

November 14 2024 13:04

You have to be very “scientifically inclined” to support Mr Trump, a climate change denier, and very “humanitarian” to like Mr Putin, who willfully invaded Ukraine.

[At least 219 dead, 93 missing and billions in damages from the catastrophic floods in Spain on October 29-30, 2024.]

[Casualties in the Russo-Ukrainian War include six deaths during the 2014 annexation of Crimea by the Russian Federation, 14,200–14,400 military and civilian deaths during the War in Donbas, and up to 1,000,000 estimated casualties during the Russian invasion of Ukraine till mid-September 2024]

(Image courtesy)

November 14 2024 13:27

സാമൂഹിക പ്രശ്നങ്ങൾക്കു് ജനോപകാരപ്രദമായ പരിഹാരം കാണലാണു് രാഷ്ട്രീയക്കാരുടെ ജോലി.

പക്ഷേ, പ്രഫുത്ത പിണറായിസ്റ്റ് നവകേരളത്തിൽ രാഷ്ട്രീയക്കാരുടെ ആത്മകഥ, ആഴക്കടൽക്കഥ, മാസപ്പടി, വാളാൽ കൊല്ലൽ, വാക്കാൽ കൊല്ലൽ മുതലായ രോഗങ്ങൾക്കു് പരിഹാരം കാണലാണു് മല്ലുക്കളുടെ ജോലിയും, ബാദ്ധ്യതയും, വിധിയും!!

November 14 2024 13:54

Well, what can I say at this auspicious moment?!

A very, very happy married life with lots of money and happiness from the profits of the complementary businesses of global wars and arms deals and above all with many, many naughty children!! 🥂✌🤺🙂

(Picture courtesy)

November 14 2024 13:54

“We are the world, we are the children, we are the ones who make a better day…”

(Picture courtesy)

November 15 2024 10:35

“അൻവറിനു് പിന്നിൽ അധോലോകം.” – പി. വി. യുടെ പി. സെക്രട്ടറി പി. ശശി

“പി. ശശി പി. വി. അൻവറിനു് പിന്നാലെ!” – പി. പി. പിശാശു്.

November 15 2024 11:16

“ചുക്കില്ലാത്ത കഷായമില്ല.”

“നീചവും നിന്ദ്യവുമായ സ്വന്തം ഡീൽസ് എതിരാളികളുടേതാക്കാൻ ശ്രമിക്കാത്ത പിണറായിസമില്ല.”

November 15 2024 11:39

“എന്റെ സ്വന്തം നോബിൾ പ്രിവിലെജും അരിസ്റ്റൊക്രാറ്റിക് ഓണറും എനിക്കു് ബഹുമുഖ്യം ബിഗിലേ!!”🙂

(ചിത്രത്തിനു് സിനമാറ്റിക് ബ്ലോക്ക്ബസ്റ്റർ കടപ്പാടു്)

November 15 2024 11:55

It is much, much harder than you think, dear children! You have no idea of ​​the cruel faces of the inherent demonic forces that determine how the wheel of the world should turn!

(Picture courtesy: BANKSY ART GaIIery 2024)

November 15 2024 12:13

First, gods, second, religions, and third, Marxism are the worst evils that have ever appeared on this earth.

November 15 2024 12:57

അലങ്കരിച്ച സ്റ്റേജിൽ ആസനസ്ഥരായി, വാപൊളിച്ചു് മുന്നിൽ കുത്തിയിരിക്കുന്ന ഊളകളായ സദസ്യരെ ആദ്ധ്യാത്മികമായും, പ്രത്യയശാസ്ത്രപരമായും, പുകസാ സംഘപരമായുമെല്ലാം “പ്രബോധിപ്പിച്ചു്” കിട്ടുന്നതു് നക്കിത്തിന്നു് വീർക്കുന്നതിനെക്കാൾ അന്തസ്സും ധാർമ്മികവും, പൊതുവഴിയരികിൽ ഒരു കൈതോലപ്പായ വിരിച്ചു് അതിലിരുന്നു് തെണ്ടിയോ, ഷൂ പോളീഷ് ചെയ്തോ ഒക്കെ ജീവിക്കുന്നതാണു്.

November 15 2024 13:44

“ഇതൊരു ജനാധിപത്യരാജ്യല്ലേ? ലോകത്തു് മനുഷ്യത്വമെന്നൊന്നു് ബാക്കി നിൽക്കുന്നില്ലേ?” – “Land, Air and Sea” Minister സഖാവു് കെ. രാജൻ.

ആ മന്ത്രിവിലാപം കേട്ടു് ഹൃദയഭേദകമായി വാർന്ന കണ്ണീർ തുടച്ചുതുടച്ചു് സഖാവു് മുട്ടത്തുവർക്കിയുടെ പട്ടുതൂവാല മുയ്മൻ കൊയകൊയാ കുതിർന്നിസ്റ്റാ!

November 15 2024 14:05

സഖാവു് ഇടിയൻ ചിറ്റപ്പൻ ആത്മാർത്ഥമായി തട്ടിക്കൂട്ടിയ ആത്മകഥയ്ക്കു് പ്യൂപ്പ ദശയിൽത്തന്നെ ഇമ്മാതിരി ഗർഭച്ഛിദ്രം സംഭവിക്കാതിരുന്നെങ്കിൽ, നവകേരളം സസ്റ്റെയ്നബിളായി രക്ഷപെട്ടേനെ!

November 15 2024 14:48

എള്ളാട്ടിയാൽ എള്ളെണ്ണയും, കൊപ്ര ആട്ടിയാൽ വെളിച്ചെണ്ണയും, കാപട്യവും ചതിയും അന്തർലീനമായ മല്ലുക്കളെ ആട്ടിയാൽ പിണറായിസവും കിട്ടും.

November 15 2024 15:16

ഫിലോസഫി എന്നാൽ എന്തെന്നു് പോലുമറിയാത്ത “പുത്തിജീവികൾ” ഫിലൊസോഫിക്കൽ സംവാദങ്ങൾ നടത്തുന്ന ഒരു ഏദൻ തോട്ടമാണു് “നവകേരളം”.

November 16 2024 09:28

“സന്ദീപ് വാര്യർ കോൺഗ്രസ്സിൽ.”

സിപിഎമ്മിൽ പോകാഞ്ഞതു് നന്നായി. കോൺഗ്രസ്സിനു് അതു് മുതലാക്കാൻ കഴിയുമോ എന്നതു് മറ്റൊരു കാര്യം.

November 16 2024 09:40

സ്വന്തമായി എനിക്കു് കഥയില്ല, ആത്മകഥയുമില്ല. കെ-പാർട്ടി പറയുന്നതാണു് എന്റെ കഥയും, ആത്മകഥയും, ജീവചരിത്രവും.

🙂

November 16 2024 10:11

Chicken and Fox at the Vet:

Chicken: “Fox tapeworm …and you?”

Fox: “Chicken eyes.”

Basic lesson: “Shared suffering is half the suffering”🙂

November 16 2024 10:49

അനിൽ ആൻ്റണിജിയെ സിപിഎമ്മിനു് വിട്ടുനൽകി, പകരം സഖാവു് സരിനെ ഏറ്റെടുത്തുകൊണ്ടല്ലാതെ സന്ദീപ് വാര്യർജി പോയതുവഴിയുണ്ടായ നഷ്ടദുഃഖം ശമിപ്പിക്കാൻ ബിജെപിക്കാവുമെന്നു് തോന്നുന്നില്ല.

November 16 2024 11:28

“ഭിക്ഷാംദേഹികളെ സ്വീകരിക്കുന്ന പണിയല്ലേ കോണ്‍ഗ്രസിനു്? – കെ. സുരേന്ദ്രൻ

“ബിജെപിയാണെങ്കിൽ ബുദ്ധഭിക്ഷുക്കളെപ്പോലും സ്വീകരിക്കില്ല.”

November 16 2024 11:39

“അന്നു് സന്ദീപ് ചൂണ്ടിക്കാട്ടിയതു് എന്റെ പേരിലെ മതം.” – സഖാവു് എ. എ. റഹീം

“മുന്തിരിക്കു് മഹാ പുളിയാണിഷ്ടാ!” – സഖാവു് ലുട്ടാപ്പി

November 16 2024 12:05

I absolutely do not accept this series because it lacks a Marxist.🙂

(Picture courtesy: BANKSY ART GaIIery)

November 16 2024 13:05

Don’t make a big deal out of it, my friend. There were billions of people who had no idea that their mother tongue was completely weird, but still lived on earth, died in comfort, and now live a life of luxury in heaven.

If that’s not weird enough, there are billions of people for whom their mother tongue is complete gibberish, but still live a carefree life on earth, hoping that after death they can enjoy a luxurious life of deliciously laid tables, flowing alcohol, and 72 eternally hot virgins, in the lap of the one and only true God.

You, my dear friend, have no idea about the eternal, divine stupidity of the human species and what they are capable of!

November 16 2024 14:36

സന്ദീപ് വാര്യർ കോൺഗ്രസ്സിലേക്കു് പോയതോടെ ശവക്കുഴിമാന്തരായ തൊരപ്പന്മാർ മൊത്തം ആക്ടീവായി.

November 16 2024 15:52

“നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു് കല്ലെറിയട്ടെ!” – യേശു (യോഹന്നാൻ 8:7)

നിങ്ങളിൽ അധികാരത്തിൻ്റെ അപ്പവും കസേരയും മോഹിക്കാത്തവൻ സന്ദീപ് വാര്യരെ ഒന്നാമതു് കല്ലെറിയട്ടെ!!

November 17 2024 12:52

“സാദിഖ് അലി തങ്ങളെ വിമർശിച്ചു് മുഖ്യമന്ത്രി.”

“എൻ്റെ ശത്രുവിൻ്റെ മിത്രം എനക്കു് ശത്രു; എൻ്റെ ശത്രുവിൻ്റെ ശത്രു എനക്കു് മിത്രം! Because, as a born Marxist and unscrupulous Pinarayist, I’am an ideologically ‘ഊതിക്കാച്ചിയ കാക്കപ്പൊന്നു്’, just as Comrade Chittappan had said about Comrade Sarin.”

November 17 2024 13:19

I never believed that clothes made people sexy until I saw this outfit. Something like that can even get you into the highest office!

😀

November 17 2024 13:28

It seems that Saint Metropolitan Yuhanon Meletius of the Malankara Orthodox Syrian Church has forgotten that Comrade Jesus, on whom the whole of Christianity is based, was also a Jew!

😀

November 17 2024 13:49

അടിമോളെത്തി ധർമ്മവും നീതിയും സദാചാരവും വിശ്വസ്തതയും വാഴുന്ന മല്ലു സമൂഹത്തിൽ, ഒരു സന്ദീപ് വാര്യർക്കു് എങ്ങനെ 30 വെള്ളിക്കാശിനു് ദൈവപുത്രനും തൻ്റെ ഗുരുവുമായ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ നിഷ്പ്രഭമാക്കുമാറു് ബിജെപിയെ ഒറ്റി കാങ്കിരസ്സിലേക്കു് ചേക്കേറാൻ കഴിഞ്ഞെന്നു് എനക്കു് ഒട്ടും മൻസിൽ ആകുന്നില്ല.

November 17 2024 14:33

“Schein und Sein” = “Appearance and reality”

“എന്തെങ്കിലുമായവൻ ആ തോന്നലുണ്ടാക്കാൻ യത്നിക്കില്ല, ആ തോന്നലുണ്ടാക്കാൻ യത്നിക്കുന്നവൻ ഒരിക്കലും എന്തെങ്കിലും ആവുകയുമില്ല.” – ഫ്രീഡ്രിഹ് റ്യുക്കെർട്ട്

[Johann Michael Friedrich Rückert (16. 05. 1788 – 31. 01. 1866) was a German poet, translator, and professor of Oriental languages.]

November 17 2024 15:07

ജയിലിൽ പോകേണ്ടവരും പോകേണ്ടാത്തവരുമായ, “career-oriented politicians” തമ്മിലുള്ള സംഘർഷമാണു് ഇപ്പോൾ BJP-യിലും CPM-ലും നടക്കുന്നതു്.

November 18 2024 16:05

അന്താരാഷ്ട്രലെവലിൽ സി. പി. ഐ. (എം.) എന്നു് അഭിസംബോധന ചെയ്യപ്പെടുന്നതും, നോം തണ്ടപ്പേർ പ്രകാരവും, പരിപൂർണ്ണമായും, പരമാധികാരത്തോടെയും കൈവശം വച്ചനുഭവിക്കുന്നതുമായ “മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് വിപ്ലവപ്പാർട്ടിയിൽ”, ഗോവിന്ദൻ, മഹിഷൻ, ബാലൻ, ചിറ്റപ്പൻ, ശുംഭൻ, ലൂക്കൻ, അനിലൻ, അരുണൻ, ഹസ്കൻ, മരുമോൻ, മണിമോൻ, കുലുകുലുക്കിസർബത്തമ്മായി, നിദ്രാവിഹീനയാം ഓപ്പോൾ, വീടുചുമക്കും വല്യാന്റി, “Thy Kingdom Come” വീണാന്റി മുതലായ എണ്ണം പറഞ്ഞ വൈരുദ്ധ്യാത്മക ഭൗതികവാദികളായ കഥയില്ലാക്കഥാകാലക്ഷേപക്കാരുടെ അതിവ്യാഖ്യാനങ്ങളാലും, വടിവാളുകൾക്കിടയിലൂടെ ഓടിക്കൊണ്ടുള്ള എന്റെ ചില പ്രത്യേകതരം ഏക്ഷനുകളാലും, മരപ്പട്ടിമൂത്രത്താൽ സുഗന്ധപൂരിതമായ മാണിക്യ മരതക മലർമണിവീണ മെത്തയിൽ കിടക്കപ്പൊറുതിയില്ലാതായി, തീവ്രത കൂടിയ ശബ്ദവിശ്രമത്തിൽ വിലയം പ്രാപിക്കേണ്ട വല്ലാത്തൊരു ഗതികേടിൽ അകപ്പെട്ടിരിക്കുന്ന ഈ എനക്കു് ഇപ്പോൾത്തന്നെ കണ്ടമാനം ശ്വാസം മുട്ടുന്നുണ്ടെന്നിരിക്കെ, സരിൻ, ജെയ്‌ക്കോൻ, ആർഷോൻ, ഇത്യാദി അപൂർവ്വ മുടുമുടുക്കന്മാരുടെ, “dialectical materialism” എന്ന, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ആത്യന്തിക സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഒരു ഉരുൾപൊട്ടൽതന്നെ നവകേരളത്തിൽ സംഭവിച്ചിരിക്കുന്നതിനാൽ, അടുത്ത പത്രസമ്മേളനം നടത്താനുള്ള തുണ്ടു് നോമിന്റെ കയ്യിൽ കിട്ടുന്നതുവരെ, അപൂർവ്വരായ അത്തരം മുടുമുടുക്കന്മാരെ സ്വീകരിക്കേണ്ടതില്ലെന്നും, അപൂർവ്വരായ കിടുക്കാച്ചി പിടുപിടുക്കന്മാരെ മാത്രം രക്തഹാരമണിയിച്ചു് സ്വീകരിച്ചാൽ മതിയെന്നും, മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് പാർട്ടി, ച്ചാൽ ഞാൻ – ഏകദൈവമായ യഹോവയുടെ ദൂതൻ, ഹോരേബ് പർവ്വതത്തിൽ വച്ചു്, തീപിടിച്ചു് കത്തിയിട്ടും വെന്തുപോകാത്ത ഒരു മുൾപ്പടർപ്പിന്റെ നടുവിൽ, അഗ്നിജ്വാലയിൽ നിന്നു് സഖാവു് മോശേയുമായി വാക്കുവാക്കായി സംസാരിച്ച ഭാഷയിൽ പറഞ്ഞാൽ – “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ” (ബൈബിൾ, പുറപ്പാടു് 3: 2, 14) “ഐകകണ്ഠ്യേന” തീരുമാനിച്ചതായി, ഉഗ്രപ്രതാപിയും അൻപതു് കാറുകളുടെ അകമ്പടിയോടെ കുണ്ടുകുഴി റോഡുകളിലൂടെ രാജകീയമായി എഴുന്നള്ളുന്നവനുമായ ഒരു വളിവയറൻ പ്രജാപതിയെന്ന നിലയിൽ, നോം കൈ ഞൊടിക്കുമ്പോൾ നക്കിത്തിന്നാൻ മുട്ടിലിഴഞ്ഞെത്തുന്ന കിറ്റുഭോജികളായ പ്രജകളെ ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു, അഥവാ കൂടെ നടന്ന “കമ്മ്യൂണിസ്റ്റ് സഖാവിനെ” 51 വെട്ടുകൾ വെട്ടി വീഴ്ത്തുമ്പോൾ പ്രസരിക്കുന്നതുപോലത്തെ പച്ചരക്തമണമുള്ള ഇറച്ചിക്കടകളുടെ മുന്നിലെ പട്ടികളുടെ കാനേഷുമാരി കൈകാര്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളുടെ സത്യാനന്തര ഫുരോഗമന മണി-പ്രവാള ഫാഷയിൽ പറഞ്ഞാൽ, നോം ഇതുവഴി മാർക്സ് മൂത്താപ്പയുടെ വിശുദ്ധ നാമത്തിൽ അതിഫീകരമായി ഫീഷണിപ്പെടുത്തിക്കൊള്ളുന്നു!!

November 19 2024 10:08

“കൂളിങ് ഗ്ലാസ് ധരിച്ചാൽ വായ്നാറ്റമില്ല” എന്ന ധാരണയിൽ ചില മാക്രിസ്റ്റ് നേതാക്കൾ തുറന്ന ജീപ്പിൽ, തുറന്ന വായുമായി ജനകോടികളെ ആശീർവദിക്കാൻ തൊപ്പിവച്ചു് ഇറങ്ങിയിട്ടുണ്ടത്രെ!

ആ ധാരണ തീർത്തും ഒരു തെറ്റിദ്ധാരണയാണെന്നു് വിനയപൂർവ്വം സൂചിപ്പിക്കുന്നു, അഥവാ “സൂചിക്കു് പിക്കുന്നു”.

November 19 2024 10:17

സതീശനും ഷാജിയുമെല്ലാം ചേർന്നു് പിണറായിക്കു് വയറുനിറച്ചു് കൊടുക്കുകയാണത്രെ! എല്ലാവരും കൂടി അങ്ങേർക്കു് തൂറ്റൽ പിടിപ്പിക്കാതിരുന്നാൽ വേണ്ടില്ല.

“പണ്ടേ ശബ്ദവിശ്രമം, ഇപ്പോൾ എറിഞ്ഞുതൂറ്റലും!” എന്ന ഇരട്ടദുരന്തം താങ്ങാൻ ഇരട്ടച്ചങ്കനുപോലും സാദ്ധ്യമായെന്നു് വരില്ല.

November 19 2024 10:32

റെസിപ്പി ശ്രദ്ധിച്ചു് വായിച്ചില്ലെങ്കിൽ മെഴുക്കുപുരട്ടി “മെഴുകുപുരട്ടി” ആയേക്കാം. വീട്ടിൽ മെഴുകുതിരി ഉണ്ടെങ്കിൽ പ്രത്യേകിച്ചും!

November 19 2024 10:59

ചില വാക്കുകൾ ചുരുക്കെഴുത്തിലേ പൂർണ്ണമായി പൂത്തുലയൂ! ആർഷഭാരതസംസ്കാരം (ആ.ഭാ.സം.) അതുപോലൊന്നാണു്.

ബോദ്ധ്യപ്പെടാത്തവർ “കോൺഗ്രസ്സ് മുക്ത ഭാരതം” ലക്ഷ്യം വയ്ക്കുന്ന ബിജെപിയെ വിട്ടു് അതേ “നശിച്ച” കോൺഗ്രസ്സിൽ ചേർന്ന സന്ദീപ് വാര്യരെ തീർക്കാൻ ബിജെപിക്കാർ ഫെയ്സ്ബുക്കിൽ തകർത്താടുന്ന “സംസ്കൃതത്തിൻ്റെ” സംസ്കാരം ശ്രദ്ധിക്കുക!

November 19 2024 12:31

അതുകൊണ്ടല്ലേ ഞങ്ങൾ മല്ലുക്കൾ നി. വ. ദി. ശ്രീ അനോഫിലീസ് മാർ ക്യൂലക്സ്, ഡോക്ടർ അലക്സാണ്ടർ ജേക്കബ് IPS, ഡോക്ടർ ചിന്തേച്ചി, ഹിസ് ഡിവൈൻ ഗ്രെയ്സ് എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപദ, മണ്ണിൽ മുളച്ച സൂര്യൻ, കൊടുംകാറ്റിൽ പറക്കും കഴുകൻ, ഹിസ് ഹൈനസ് അബ്ദുള്ള എന്നൊക്കെ ഓരോരോ സൂപ്പർ ഡ്യൂപ്പർ മനിസേമ്മാരെ അങ്ങേയറ്റം വിനയാനതരായി പ്രകീർത്തിക്കുന്നതു്?! ശ്ശെട!!

November 20 2024 09:52

എന്തെടോ വാര്യരെ നന്നാവാത്തേ എന്ന ചോദ്യം കേട്ടു് മടുത്തു് ഒടുക്കം സന്ദീപ് വാര്യർ നന്നായി. അതിൽ അരിശം പൂണ്ട പഴയ പള്ളിക്കൂടത്തിലെ പിള്ളേർ അയാളുടെ വഴികൾ ശുദ്ധീകരിക്കാൻ ചാണകവെള്ളവുമായി വടിയേൽ പാമ്പുപോലെ വാര്യരുടെ പുറകെ കൂടിയിരിക്കുകയാണത്രെ!

November 20 2024 10:05

കോയിക്കറികാട്ടി ബിളിച്ചിട്ടു് കുഞ്ഞാലിക്കുട്ടിയോ, അടപ്രഥമനും ദ്വിതീയനും കാട്ടിവിളിച്ചിട്ടു് സന്ദീപ് വാര്യരോ വന്നില്ല. ജനാബ് മദനി സാഹിബാണെങ്കിൽ ഇപ്പോൾ നന്മതിന്മകൾക്കപ്പുറത്തെ അവസ്ഥയിലും! വർഗ്ഗീയതക്കെതിരെ ഒറ്റക്കു് പൊരുതേണ്ടി വന്നാൽ പിണറായിക്കെന്നല്ല, എനക്കായാലും ദേഷ്യം വരും.

November 20 2024 10:56

സന്ദീപ് വാര്യരെ ഊരുവിലക്കണമെന്നു് സിറാജ്, സുപ്രഭാതം എന്നീ പത്രങ്ങളുടെ വായനക്കാരോടു് ആഹ്വാനിക്കാൻ ആരെങ്കിലും ദേശാഭിമാനിയിൽ പരസ്യം കൊടുക്കുമോടേ? അതറിയാനുള്ള പുത്തിയൊക്കെ മാക്രിസ്റ്റുകൾക്കുണ്ടു്.

November 20 2024 11:22

“കുറുവ സംഘാംഗം പിടിയിൽ.” – വാർത്ത

കുറുവ സംഘാംഗം പിണറായിസ്റ്റായിരുന്നിരിക്കില്ല. അല്ലെങ്കിൽ, കെ-പോലീസ് പ്രതിയുടെ പിടിയിലേക്കു് സമൃദ്ധമായി കോഴിക്കറികൂടി ഒഴിച്ചുകൊടുത്തേനെ!

November 20 2024 13:23

= സൂപ്പർ മെഗാ ഗിഗാ സ്റ്റാർ മോഡലിൽ ഹീറോയിക്കായി “അനുഭവിച്ചാൽ” ജന്മപാപപരിഹാരപ്രദമായ ഒരു ക്ലാസ്സിക്കൽ ഏകാങ്കനാടകം =

[ക്രൈസ്തവവിശ്വാസപ്രകാരം “ജന്മപാപം” എന്നൊരു മഹാ പാപമുണ്ടു്. അമ്മയും അപ്പനും ചേർന്നു് ചെയ്യുന്ന ആ “മഹാ പാപത്തിൻ്റെ” ഫലമായാണു് മനുഷ്യർ ഈ ഭൂമിയിൽ ജനിക്കുന്നതു്! ആ മഹാ ജന്മപാപത്തിൽനിന്നു് സകലമാന മനുഷ്യരെയും മോചിപ്പിച്ചു് നിത്യജീവനു് അവകാശികളാക്കിത്തീർക്കുന്നതിനു് വേണ്ടിയാണു് സത്യ ഏകദൈവമായ സഖാവു് യഹോവ, നിത്യകന്യകയായ സഖാവു് മറിയയിൽ നിന്നു്, ഏകജാതനായ സഖാവു് യേശുവിനെ, നിർവചനപ്രകാരം “മഹാ പാപമായ” ജന്മപാപത്തിലൂടെ ജനിപ്പിച്ചതും, അവനെ ജന്മപാപികളായ അതേ മനുഷ്യരുടെ ആട്ടും തുപ്പുമേറ്റു് മരക്കുരിശു് ചുമപ്പിച്ചതും, അതേ മരക്കുരിശിൽ തറപ്പിച്ചു് കൊല്ലിച്ചതും, മൂന്നാം ദിവസം സ്വർഗ്ഗത്തിലേക്കു് കരേറ്റിയതും, തൻ്റെ വിശുദ്ധമടിയുടെ വലതുഭാഗത്തു് സീറ്റ് നൽകിയതും!! ദൈവം അങ്ങനെ ചെയ്യാതിരുന്നെങ്കിൽ എന്തായിരുന്നേനെ നരകതുല്യമായ ഈ ഭൂമിയിലെ മനുഷ്യജീവിതം?! മറ്റു് ജീവജാലങ്ങളെപ്പോലെതന്നെ, മനുഷ്യരും മനുഷ്യരായി ഈ ഭൂമിയിൽ ജന്മമെടുക്കുന്ന “മഹാ പാപത്തിനു്” “മഹാ പുരോഹിതന്മാർ” നൽകുന്ന “philosophical-theological” മഹാ നാമമാണു് “ജന്മപാപം”!]

ആസ്തികനസ്രാണി: “ഞാൻ മഹാ പാപിയാണിഷ്ടാ.”

നാസ്തികനസ്രാണി: “നീ എന്തു് മഹാ പാപമാണു് സഹോ ചെയ്തതു്?”

ആസ്തികനസ്രാണി: “നസ്രാണികളുടെ ജന്മം തന്നെ ഒരു മഹാ പാപമല്ലേഷ്ടാ, ജന്മപാപം?!”

നാസ്തികനസ്രാണി: “വോക്കേ, തമ്മയിച്ചു്. ആട്ടെ, നീ മക്കളെ ജനിപ്പിച്ചിട്ടുണ്ടോ?”

ആസ്തികനസ്രാണി : “തീർച്ചയായും! ഒന്നും രണ്ടുമല്ല, ആറെണ്ണത്തിനെ ജനിപ്പിച്ചിട്ടുണ്ടു്!”

നാസ്തികനസ്രാണി: “വിശുദ്ധ പള്ളിമണികളേ! ആറെണ്ണമോ? ശ്വസിക്കുന്ന ആറു് മനുഷ്യജന്മങ്ങളോ?!

ആസ്തികനസ്രാണി: “ഒത്തിരി മക്കളെ ഒണ്ടാക്കാൻ പള്ളീലച്ചൻ പറഞ്ഞു, ഞാൻ ഒണ്ടാക്കി.”

നാസ്തികനസ്രാണി: “അതായതു്, നീ ആറു് മഹാ ജന്മപാപികളെ ഒണ്ടാക്കീന്നു്, ശരിയല്ലേ?”

ആസ്തികനസ്രാണി: “അനുസരണം ബലിയേക്കാൾ നല്ലതാണെന്നല്ലേഷ്ടാ ദൈവം പറഞ്ഞതു്!”

നാസ്തികനസ്രാണി: “ഓഹോ! ദൈവം അങ്ങനെ പറഞ്ഞോ? എന്നാപ്പിന്നെ അനുഭവിച്ചോട്ടോ!”

ആസ്തികനസ്രാണി: “മഹാ പാപിയായ ഞാനും മഹാ പാപികളായ മക്കളും ഇനി എന്തു് ചെയ്യും മല്ലയ്യാ?”

നാസ്തികനസ്രാണി: “കടൽത്തീരത്തെ മണൽത്തരി പോലെയും, ആകാശത്തെ നക്ഷത്രങ്ങൾ പോലെയും തെരുതെരെ തുരുതുരെ മക്കളെ ഒണ്ടാക്കാൻ നിന്നോടു് അരുളിച്ചെയ്ത മേല്പടി പള്ളീലച്ചൻ്റെ തിരുമുന്നിൽ കുമ്പിട്ടു് അനുതപിച്ചു് കുമ്പസാരിച്ചു് കത്തനാർക്കുള്ളതു് കത്തനാർക്കും, ഇറച്ചിക്കടയ്ക്കുമുന്നിലെ സഖാവു് കൈസറിനുള്ളതു് സഖാവു് കൈസർക്കും കൊടുത്തുകൊണ്ടല്ലാതെ നീയും നിൻ്റെ കുടുംബവും രക്ഷപെടില്ല എന്നു് ഞാൻ സത്യമായും സത്യമായും നിന്നോടു് പറയുന്നു.”

[കർട്ടൻ വീഴുന്നു. ശുഭം!]

November 20 2024 14:19

ജെട്ടി രാജു ഇനിമേൽ പൊതുജനസമക്ഷം കോണക രഹിതനായി വിരാജിക്കേണ്ടി വരുമോടേ?

അല്ല, ഒന്നോർത്താൽ, ഉടുക്കാക്കുണ്ടിത്വത്തിലും ഉന്മാദിയെപ്പോലെ അഭിരമിക്കാൻ കഴിയുന്നവനു് കോണകം ഉണ്ടെങ്കിലെന്തു് ഇല്ലെങ്കിലെന്തു്?!

November 20 2024 16:30

മുൻമന്ത്രി ആൻ്റണി രാജു, പഞ്ചായത്തു് പ്രസിഡൻ്റ് പി. പി. ദിവ്യ ഇത്യാദി മനസ്സാക്ഷിശൂന്യരാണു് ഇടതു് നവകേരളത്തിൽ “നോർമൽ”!

എഡിഎം നവീൻ ബാബു, എപിപി അനീഷ്യ ഇത്യാദി കേവല മനുഷ്യർ അവിടെ അബ്നോർമലാണു്!!

November 21 2024 12:53

“രാജി വച്ചില്ലെങ്കിൽ സഖാവു് സജി ചെറിയാനെ മന്ത്രിസ്ഥാനത്തു് നിന്നു് നീക്കണം.” – അഡ്വ. ടി. അസഫ് അലി

Of course, this is required by law! Chief Minister Comrade Pinarayi Vijayan knows this very well too!

That is why Chief Minister Comrade Pinarayi Vijayan, who has been clearly accused in the “Lavlin case” for “many a year” without any sensible court verdict, has submitted his super-duper heroic final “Unquestionable Solomonic” decision in the matter to the “K-Party Supreme Court Division Bench” of Comrade P. K. Sreemathi and Comrade A. K. Balan for final confirmation with their immediate “declaration of submission”.

Nothing, absolutely nothing, goes wrong in God’s own (“സർവ്വം പിണമായി”) country! You can bet on that!!

November 21 2024 13:23

ഒരു കേസന്വേഷണം മര്യാദപൂർവ്വം നടക്കണമെങ്കിൽ ക്രൈം ബ്രാഞ്ചോ സിബിഐയോ വേണമെങ്കിൽ, പൊതുമുതൽ മൂഞ്ചാനായി മാത്രം എന്തിനെടേ ഒരു കെ-പൊലീസ്??

November 21 2024 13:23

“വിദ്യാഭ്യാസമില്ലാത്തവനെക്കാൾ പരുഷമായി മറ്റാരും വിധിക്കുന്നില്ല. അവനു് കാരണങ്ങളോ എതിർകാരണങ്ങളോ അറിയില്ല; താൻ ശരിയാണെന്നു് അവൻ എല്ലായ്‌പോഴും വിശ്വസിക്കുന്നു.” – ലുഡ്വിഗ് ഫൊയർബാഹ്

[Ludwig Andreas von Feuerbach (28. 07. 1804 – 13. 09. 1872) was a German anthropologist and philosopher, best known for his book “The Essence of Christianity”, which provided a critique of Christianity that strongly influenced generations of later thinkers, including Charles Darwin, Karl Marx, Sigmund Freud, Friedrich Engels, Mikhail Bakunin, Richard Wagner, Frederick Douglass, and Friedrich Nietzsche.]

https://en.wikipedia.org/wiki/Ludwig_Feuerbach

November 22 2024 09:42

സന്ദീപ് വാര്യർ ഒന്നു് വീണുകിട്ടിയിട്ടുവേണം മുതുകിൽ ആർഷഭാരത കുന്തം കൊണ്ടു് ആഞ്ഞൊരു കുത്തുകുത്തി മുറിവിൽ ആദ്ധ്യാത്മിക കൊടച്ചക്രം കുത്തനെ കുത്തിനിർത്തി കത്തിക്കാൻ!

November 22 2024 10:58

സഖാവു് സജി ചെറിയാൻ രാജി വച്ചാൽ കെ-പാർട്ടി ആരെപ്പിടിച്ചു് മന്ത്രിയാക്കുമെന്നതാണു് കാതലായ പ്രശ്നം. സഖാവു് സജിയുടെ വിടവു് നികത്താൻ സരിൻ സമാനരായ നവ സഖാക്കൾക്കു് ചെൽപ്പോ കഴിഞ്ഞെന്നുവരാം. പക്ഷേ, സഖാവു് സരിനൊത്ത സരിന്മാർകൾസ് കാങ്കിരസ്സിൽ എവിടെ കിടക്കുന്നു?

November 22 2024 11:43

“മേൽക്കോടതിയെ സമീപിക്കാൻ സജി ചെറിയാനു് കെ-സർക്കാർ അനുമതി നൽകി.” – വാർത്ത.

“വരാൽക്കറി-പ്രേമി” സഖാവു് സജിയുടെ കേസിനു്, തൻ്റെ മീൻചട്ടി-ഭിക്ഷയിലൂടെ കിട്ടിയ പിച്ചക്കാശിൻ്റെ ഭീമമായ പങ്കു് ഭിക്ഷയായി നൽകുമെന്നു് മറിയക്കുട്ടി ചേടത്തിയും പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്രെ!!

November 23 2024 13:42

കെ-പാർട്ടിയുടെ അനിഷേദ്ധ്യ സംസ്ഥാന സെക്രട്ടറി സഖാവു് എം.വി. ഗോവിന്ദൻ മാസ്റ്റർ: “താത്വികമായ ഒരു അവലോകനമാണു് ഞാൻ ഉദ്ദേശിക്കുന്നതു്:”

“ഒന്നു്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ (prima facie) അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര കണ്ടമാനം സജീവമായിരുന്നു എന്നുവേണം കരുതാൻ.”

“രണ്ടു്, ബൂർഷ്വാസിയും അവരുടെ സാർവ്വലൗകിക നീതിസാര-, നീതിന്യായപണ്ഡിതരായ “ആബാലവൃദ്ധം” വക്കീലന്മാരും സ്ത്രീ-, ബാലപീഡനതീവ്രതാസംബന്ധമായ, മുദ്രപ്പത്രത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട തീറാധാരപ്രകാരം കാലാകാലങ്ങളായി കൈവശം വച്ചനുഭവിക്കുന്ന കെ-പാർട്ടിയുടെ സ്വന്തം സുപ്രീം കോർട്ടിലെ പരിണതപ്രജ്ഞരായ ജഡ്ജികളാൽ പ്രതിനിധീകരിയ്ക്കുപ്പെടുന്ന ഡിവിഷൻ ബഞ്ചിന്റെ നീതിയുക്തമായ വിധിക്കെതിരെ, പൊതുസമൂഹത്തിന്റെ ചിലവിൽ ഉന്നത കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ പറ്റിയ തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയാണു് തിരഞ്ഞെടുപ്പു് നമുക്കു് പ്രതികൂലമായി ഭവിച്ചതു്.”

“അതാണു് പ്രശ്നം, അല്ലാതെ മറ്റേതല്ല.”

അന്തം കമ്മിയായ സിന്താവാൻ സഖാവു്: “മനസ്സിലായില്ല, സഖാവേ.”

കെ-പാർട്ടിയുടെ അനിഷേദ്ധ്യ സംസ്ഥാന സെക്രട്ടറി സഖാവു് എം.വി. ഗോവിന്ദൻ മാസ്റ്റർ: “അതായതു്, വർഗ്ഗാധിപത്യവും, കൊളോണിയലിസ്റ്റ് ചിന്താസരണികളും, (അവസരോചിതം, സാമ്രാജ്യത്വവും, സയണിസവും, മുതലാളിത്തവും, ബഹുരാഷ്ട്രകുത്തകയും പൊക്കിപ്പിടിച്ചുകൊണ്ടുള്ള പേടിപ്പിക്കലും, ന്യൂനപക്ഷ വർഗ്ഗീയതകൊണ്ടുള്ള പിപ്പിടി കാട്ടലും, ഭൂരിപക്ഷ വർഗ്ഗീയതയെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള പ്രീണിപ്പിക്കലും) റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ?”

അന്തം കമ്മിയായ സിന്താവാൻ സഖാവു്: “എന്തുകൊണ്ടു് നമ്മൾ തോറ്റു എന്നു് ലളിതമായിട്ടങ്ങു് പറഞ്ഞാലെന്താ? ഈ പ്രതിക്രിയാവാതകം, കൊളോണിയലിസം, ന്യൂനപക്ഷം, ഭൂരിപക്ഷം, വർഗ്ഗീയത, PFI, SDPI, PDP, അബ്ദുന്നാസർ മഅദനി എന്നൊക്കെപ്പറഞ്ഞു്, പിണുക്കിറ്റുതിന്നു് ചത്തു് പണ്ടാറടങ്ങാൻ വിധിക്കപ്പെട്ട പാവം കമ്മി മനിശേമ്മാർക്കു് വെറുതേ “കൺഫ്യൂഷ്യസ്” ഉണ്ടാക്കുന്നതെന്തിനാ?”

പ്രഫുത്തനായ ചാനൽച്ചർച്ചാസഖാവു്: “അന്തം അടിമേ, നീ മിണ്ടാണ്ടു് കിട്ടിയ സീറ്റിൽ കൊതം കുത്തീരിക്കു്. സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തതു്.”

അന്തം കമ്മിയായ സിന്താവാൻ സഖാവു്: “പ്രത്യയശാസ്ത്രജ്ഞനും പ്രഫുത്തനും പുത്തിജീവിയുമായ ചാനൽച്ചർച്ചാസഖാവിനു് സഖാവു് താത്വികൻ പറഞ്ഞതിന്റെ ഗുട്ടൻസെന്തെന്നു് മനസ്സിലായോ? എങ്കിലൊന്നു് പറഞ്ഞുതന്നാട്ടെ: നമ്മൾ എന്തുകൊണ്ടു് തോറ്റു?”

പ്രഫുത്തനായ ചാനൽച്ചർച്ചാസഖാവു്: “കെ-പാർട്ടിയുടെ അനിഷേദ്ധ്യ സംസ്ഥാന സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ നമ്മുടെ താത്വികാചാര്യനാണു്. തൽക്കാലം അദ്ദേഹം പറയുന്നതു് നമ്മൾ കേട്ടാൽ മതി.”

കെ-പാർട്ടിയുടെ അനിഷേദ്ധ്യ സംസ്ഥാന സെക്രട്ടറി സഖാവു് എം.വി. ഗോവിന്ദൻ മാസ്റ്റർ: “എടോ അന്തം കമ്മീ, ഉൾപ്പാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടു്, ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്നു് ദിനേശ് ബീഡി വലിക്കുന്നതും അതുകൊണ്ടാ. എന്നുവച്ചു് കെ-പാർട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുതു്! മനസ്സിലായോ?”

അന്തം കമ്മിയായ സിന്താവാൻ സഖാവു്: “ഓമ്പ്രാ! ലാൽ സലാമ്പ്രാ!!”

November 23 2024 16:19

ആളുകൾ ആവുകയല്ല, ആളുകളാൽ ആക്കപ്പെടുകയാണു്.

🙂

November 24 2024 12:08

A child with a bald head and a full beard ist also something very beautiful.

🙂

November 24 2024 12:28

Old stories. Some say: “Homesick!”

https://photos.app.goo.gl/ngCcfu3t1erfcU7F7

November 24 2024 13:32

തോറ്റമ്പിയാലും, “ഫയൽവാൻ ജയിച്ചേ” എന്നു് വിളിച്ചുകൂവാൻ ഉളുപ്പില്ലാത്ത ഒരേയൊരു പാർട്ടിയേ ഭൂമുഖത്തുള്ളു: “പിണറായിസ്റ്റ് കെ-പാർട്ടി”!!

November 24 2024 14:17

ജനാധിപത്യത്തിൽ ജനത്തിനാണു് പരമാധികാരമെന്നു് മനസ്സിലാക്കാനുള്ള അടിസ്ഥാനവിദ്യാഭ്യാസം സാമാന്യജനത്തിനു് ഇല്ലാത്തിടത്തോളം, കാരണഭൂതവും, സൂര്യനും, കഴുകനും, ലുട്ടാപ്പിയും, ചേനയും, ചേമ്പും, പോത്തും, അപ്പവും, അപ്പിയും, ഉള്ളിയും, ഒട്ടകവും, പെരുച്ചാഴിയുമെല്ലാം ചേർന്നു് സമാനതകളില്ലാത്ത ഊളത്തരങ്ങൾ വിളമ്പി ജനത്തെ “നല്ലപോലെ നന്നാക്കി” അവരുടെ സ്വന്തം മടികളിൽ കനമുണ്ടാക്കിക്കൊണ്ടിരിക്കും.

November 25 2024 10:33

“നിങ്ങൾ ചെവീൽ നുള്ളിക്കോളൂ! തിരഞ്ഞെടുപ്പു് കഴിഞ്ഞാൽ വി. ഡി. സതീശനു് പ്രതിപക്ഷ നേതൃസ്ഥാനം രാജിവക്കേണ്ടിവരും.” – കെ. സുരേന്ദ്രൻ ജി

സുരേന്ദ്രൻജിയെ വിശ്വസിച്ചു് ഞാനും നുള്ളി എൻ്റെ ചെവീൽ ആഞ്ഞൊന്നു്! ചെവി തുളഞ്ഞതു് മിച്ചം. ഇനി, ചിന്തേച്ചിയെക്കൂട്ടി സ്വർണ്ണക്കടയിൽപ്പോയി തുളയിൽ തൂക്കാൻ ജിമിക്കിക്കമ്മൽ വാങ്ങണം.

November 25 2024 13:26

രണ്ടു് തരംഗങ്ങൾ [“f₁(x, t) & f₂(x, t)”, “f₁(x, t) & f₃(x, t)”, “f₁(x, t) & f₄”(x, t), അഥവാ, “പി. സരിൻ തരംഗം & എൽ. ഡി. എഫ്. തരംഗം”, “പി. സരിൻ തരംഗം & എം.ബി. രാജേഷ് തരംഗം”, “പി. സരിൻ തരംഗം & ബ്ലൂബോക്സ്-നൈറ്റ് റെയ്ഡ് തരംഗം”] “ന്യൂനപക്ഷ-, ഭൂരിപക്ഷവർഗ്ഗീയത നിർമ്മാർജ്ജനാധിഷ്ഠിതവും, സത്യാനന്തരസാംസ്കാരികവുമായ” ഒരു നവകേരള ഉപതിരഞ്ഞെടുപ്പിൽ, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് പ്രത്യയശാസ്ത്രപരമായ സംയുക്തവർമ്മതയിൽ, ക്വാസി അപസ്വരരഹിതമായി സമ്മേളിക്കുമ്പോൾ:

November 25 2024 14:46

I love Bengal because, firstly, it is a beautiful piece of Land with a similar climate and vegetation to Kerala, where I was born and brought up.

Secondly, because the Bengalis, despite being completely betrayed and utterly ruined by the communists – unlike the people of Kerala -managed to shake off the Marxist mafiosi once and for all.

And thirdly, because it is the land where Rabindranath Tagore, a real genius and Nobel Prize laureate was born, lived and died.

November 26 2024 11:52

“Why I am Not a Communist” by Bertrand Russell

“In relation to any political doctrine there are two questions to be asked: 1. Are its theoretical tenets true? 2. Is its practical policy likely to increase human happiness? For my part, I think the theoretical tenets of Communism are false, and I think its practical maxims are such as to produce an immeasurable increase of human misery.”

“Communism is a doctrine bred of poverty, hatred and strife. Its spread can only be arrested by diminishing the area of poverty and hatred.”

[“ഞാൻ എന്തുകൊണ്ടു് ഒരു കമ്മ്യൂണിസ്റ്റ് അല്ല.” – ബെർട്രാൻഡ് റസ്സൽ

“ഏതൊരു രാഷ്ട്രീയ സിദ്ധാന്തത്തിന്റെയും കാര്യത്തിൽ രണ്ടു് ചോദ്യങ്ങളാണു് ചോദിക്കേണ്ടതു്: 1. അതിൻ്റെ അടിസ്ഥാനപരമായ സൈദ്ധാന്തിക പ്രമാണങ്ങൾ ശരിയാണോ? 2. അതിൻ്റെ പ്രായോഗിക നയം മാനവരാശിയുടെ സന്തോഷം വർദ്ധിപ്പിക്കാൻ ഉതകുന്നതാണോ? എന്നെ സംബന്ധിച്ചു്, കമ്മ്യൂണിസത്തിൻ്റെ സൈദ്ധാന്തിക തത്വങ്ങൾ തെറ്റാണെന്നും, അതിൻ്റെ പ്രായോഗികതല പ്രമാണവാക്യങ്ങൾ മാനുഷിക ദുരിതത്തിനു് അളവറ്റ വർദ്ധനവുണ്ടാക്കുന്ന തരമാണെന്നും ഞാൻ കരുതുന്നു.”

“ദാരിദ്ര്യത്താലും, വിദ്വേഷത്താലും, കലഹത്താലും വളർത്തിയെടുക്കപ്പെടുന്ന ഒരു സിദ്ധാന്തമാണു് കമ്മ്യൂണിസം. ദാരിദ്ര്യം, വെറുപ്പു് എന്നീ തലങ്ങളുടെ വിസ്തൃതി കുറച്ചുകൊണ്ടുമാത്രമേ അതിൻ്റെ വ്യാപനം തടയാൻ കഴിയൂ.”]

November 26 2024 12:52

“കെ-പൊലീസിൻ്റെ അന്വേഷണത്തിൽ വിശ്വാസമില്ല. CBI അന്വേഷണം ആവശ്യപ്പെട്ടു് നവീൻ ബാബുവിൻ്റെ ഭാര്യ ഹൈക്കോടതിയിൽ.”

ഈ തിരിച്ചറിവിനു് എന്തുകൊണ്ടിത്ര താമസിച്ചു എന്നേ അറിയാതുള്ളു! കെ-പാർട്ടിവഴി കെ-നേട്ടം കൊയ്യുന്ന ചില കെ-മരമാക്രികളല്ലാതെ, സഖാവു് “P.V.”-യുടെ കെ-പൊലീസിൽ വിശ്വാസമുള്ള മറ്റു് കെ-മനുഷ്യജന്മങ്ങൾ ഇന്നു് “തൂറൽബസ് ടൂറിസ്റ്റിക് മാക്രിസ്റ്റിക്” നവകേരളത്തിൽ അവശേഷിക്കുന്നില്ല.

November 27 2024 12:39

= Bertrand Russell on Karl Marx =

“My objections to Marx are of two sorts: one, that he was muddle-headed; and the other, that his thinking was almost entirely inspired by hatred. The doctrine of surplus value, which is supposed to demonstrate the exploitation of wage-earners under capitalism, is arrived at: (a) by surreptitiously accepting Malthus’s doctrine of population, which Marx and all his disciples explicitly repudiate; (b) by applying Ricardo’s theory of value to wages, but not to the prices of manufactured articles. He is entirely satisfied with the result, not because it is in accordance with the facts or because it is logically coherent, but because it is calculated to rouse fury in wage-earners. Marx’s doctrine that all historical events have been motivated by class conflicts is a rash and untrue extension to world history of certain features prominent in England and France a hundred years ago. His belief that there is a cosmic force called Dialectical Materialism which governs human history independently of human volitions, is mere mythology. His theoretical errors, however, would not have mattered so much but for the fact that, like Tertullian and Carlyle, his chief desire was to see his enemies punished, and he cared little what happened to his friends in the process.” – Bertrand Russell

[“കാൾ മാർക്സിനെക്കുറിച്ചു് ബെർട്രാൻഡ് റസ്സൽ”

“മാർക്സിനോടുള്ള എൻ്റെ എതിർപ്പുകൾ രണ്ടു് തരത്തിലുള്ളവയാണു്: ഒന്നു്, അയാൾ ചപലബുദ്ധിയായിരുന്നു; മറ്റൊന്നു്, അയാളുടെ ചിന്തകൾ മിക്കവാറും പൂർണ്ണമായും വിദ്വേഷത്താൽ പ്രചോദിതമായിരുന്നു.”

“മുതലാളിത്തത്തിനു് കീഴിലെ കൂലിപ്പണിക്കാരായ തൊഴിലാളികളുടെ ചൂഷണം വ്യക്തമാക്കൽ ലക്ഷ്യമിടുന്ന മിച്ചമൂല്യ സിദ്ധാന്തത്തിൽ മാർക്സ് എത്തിച്ചേരുന്നതു്, (a) മാർക്‌സും അയാളുടെ മുഴുവൻ അനുയായികളും നിരാകരിക്കുന്ന, ജനസംഖ്യയെക്കുറിച്ചുള്ള മാൽത്തസിൻ്റെ സിദ്ധാന്തം വഞ്ചനാപരമായി അംഗീകരിച്ചുകൊണ്ടും, (b) റിക്കാർഡോയുടെ മൂല്യ സിദ്ധാന്തം, നിർമ്മിക്കപ്പെട്ട വസ്തുക്കളുടെ വിലയിൽ പ്രയോഗിക്കാതെ, കൂലിയിൽ മാത്രം പ്രയോഗിച്ചുകൊണ്ടുമാണു്. അതുവഴി തനിക്കു് ലഭിച്ച ഫലത്തിൽ മാർക്സ് പൂർണ്ണമായും സംതൃപ്തനാണു്. പക്ഷേ, ആ സംതൃപ്തി മിച്ചമൂല്യ സിദ്ധാന്തം വസ്തുതാനുസൃതമോ, യുക്തിപരമായി ഉചിതമോ ആയതുകൊണ്ടല്ല, മറിച്ചു് കൂലിപ്പണിക്കാരിൽ രോഷം ഉണർത്താൻ അതു് പര്യാപ്തമാണെന്ന കണക്കുകൂട്ടൽ കൊണ്ടാണു്.”

“എല്ലാ ചരിത്രസംഭവങ്ങളും വർഗ്ഗസംഘർഷങ്ങളാൽ പ്രചോദിതമാണെന്ന മാർക്‌സിൻ്റെ സിദ്ധാന്തം നൂറുവർഷങ്ങൾക്കു് മുൻപു് ഇംഗ്ലണ്ടിലും ഫ്രാൻസിലും പ്രബലമായിരുന്ന ചില രീതികളുടെ ലോകചരിത്രത്തിലേക്കുള്ള സാഹസികവും സത്യവിരുദ്ധവുമായ വിപുലീകരണമാണു്. മാനുഷികമായ ഇച്ഛാശക്തിയില്ലാതെ, മാനവ ചരിത്രത്തെ നിയന്ത്രിക്കുന്ന “വൈരുദ്ധ്യാത്മക ഭൗതികവാദം” എന്നൊരു പ്രാപഞ്ചിക ശക്തിയുണ്ടെന്ന മാർക്സിൻ്റെ വിശ്വാസം കേവലം മിത്തോളജിയാണു്.”

“എന്നിരുന്നാലും, ടെർടുലിയനെയും കാർലൈലിനെയും പോലെ, ശത്രുക്കൾ ശിക്ഷിക്കപ്പെടുന്നതു് കാണുക എന്നതായിരുന്നു മാർക്സിന്റെ മുഖ്യ ആസക്തി എന്നതും, ആ പ്രക്രിയയിൽ തൻ്റെ സുഹൃത്തുക്കൾക്കു് എന്തു് സംഭവിച്ചു എന്നതു് അദ്ദേഹത്തെ ഒട്ടുമേ അലട്ടിയിരുന്നില്ല എന്നതുമായ കാര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ, മാർക്സിൻ്റെ താത്വികമായ പിശകുകൾ അത്ര പ്രാധാന്യമുള്ളവയാകുമായിരുന്നില്ല.” – ബെർട്രാൻഡ് റസ്സൽ.]

(Bertrand Arthur William Russell, 3rd Earl Russell, OM, FRS was a British philosopher, logician, mathematician, and public intellectual. He had influence on mathematics, logic, set theory, and various areas of analytic philosophy.)

https://en.wikipedia.org/wiki/Bertrand_Russell

November 28 2024 09:36

“സാധാരണക്കാരുടെ ക്ഷേമപെൻഷൻ്റെ ദുരുപയോഗം തെറ്റു്! വിവരം ഞെട്ടിക്കുന്നതു്.” – ധനമന്ത്രി സഖാവു് കെ. എൻ. ബാലഗോപാൽ.

വിവരം കേട്ടു് അപ്പം ഗോവിന്ദൻ സഖാവു് കൂട്ടിലടച്ച പച്ചപ്പനംകിളിത്തത്തയും, ബാലഗോപാലനെ എണ്ണ തേപ്പിച്ചുകൊണ്ടിരുന്ന അയൽക്കാരി ഇത്താത്തയും വരെ കണ്ടമാനം കടുപ്പത്തിൽ ഞെട്ടിയത്രെ!!

November 28 2024 10:58

ലാവ്ലിൻ, വാളയാർ, സിദ്ധാർത്ഥ്, നവീൻ ബാബു എന്നുവേണ്ട, സിപിഎമ്മിനു് നേരിട്ടോ അല്ലാതെയോ പങ്കുള്ള ഏതു് കേസന്വേഷണവും “ഗോവിന്ദ(ൻ)” ആയിവരാൻ ജപിക്കേണ്ട “സഹസ്രവട്ടൻ” ജപം:

“ജപഗോവിന്ദാ ജപഗോവിന്ദാ ഗോവിന്ദാ ജപ പിണുഭജന!”

November 28 2024 11:05

“അപ്പമുണ്ടു്!” – ഒപ്പം ഗോവിന്ദൻ

November 28 2024 12:02

സമൂഹത്തിനു് ഒരു ദിശാബോധം അനിവാര്യമെന്നു് വന്നാൽ “മാ. പ്ര.” മൈക്കുമായി സമീപിക്കുന്ന No. 1 പിണുസാമ്രാജ്യത്തിലെ “പരിമിതപ്രജ്ഞരായ” പുത്തിചീവീടുകൾ: “കഴുകൻ പിണറായി, അപ്പം ഗോവിന്ദൻ, ചിറ്റപ്പൻ, ശുംഭൻ, ചെന്താരകം ഇത്യാദി ജയരാജൻസ്, ലുട്ടാപ്പി റഹിം, കുലുകുലുക്കം അമ്മൂമ്മിണി, ഡാക്കിനി അമ്മായമ്മിണി, പൂതന കൊച്ചമ്മിണി, ശൂർപ്പണഖ കുഞ്ഞമ്മിണി …!”

Oh, how wonderful Christmas is!!

November 28 2024 12:51

സഖാവു് വിഭീഷണൻ സഖാവു് “രാഭണനോടു്” ഉവാച: “വദനമപി കരചരണമല്ല ശൗര്യാസ്പദം, വാനരന്മാർക്കു് വാൽമേൽ ശൗര്യമാകുന്നു.”

സഖാവു് അപ്പം ഗോവിന്ദൻ കിറ്റുഭോജി മല്ലുക്കളോടു് ഉവാച: “സരിതയപി സ്വർണ്ണ-സ്വപ്നയല്ല ശൗര്യാസ്പദം, മരമാക്രി വിജയനു് സിബിഐയുടെ വരവിന്മേൽ ശൗര്യമാകുന്നു.”

November 28 2024 13:10

“പാർട്ടിയെ തകർക്കുന്ന മാദ്ധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യും.” – പൂജനീയ കെ. സുരേന്ദ്രൻ ജി.

സത്യമായിട്ടും അദ്ദേഹം ആരെയും തല്ലുമോടേ? വല്ല “ഉറുമ്പുറുമ്പിൻ” കൂട്ടിലും പോയി ഒളിക്കാൻ വേണ്ടി ചോദിക്കുന്നതാണു്. ജീവന്മരണപ്രശ്നമാണേ!!

November 28 2024 19:08

കേടായ ഒരു ബൾബ് മാറ്റി ഞാൻ ഒരു പുതുസ്സു് ബൾബിട്ടു. അതു് ഓൺ ചെയ്തു് ഉദ്ഘാടിക്കാനായി “മുറി ആസ്” മന്ത്രിയെ ബഹുമാനപുരസ്സരം ക്ഷണിക്കുകയും ചെയ്തു. പക്കേങ്കി, ക്ലിഫ് ഹൗസിലെ ഒരു മരാമത്തൻ എന്ന നിലയിൽ, മരപ്പട്ടിവേട്ടയുടെ തിരക്കുമൂലം അദ്ദേഹത്തിനു് ആ മത-, രാഷ്ട്രീയ-, സാംസ്കാരികചടങ്ങിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞില്ല.

തന്മൂലം, പ്രസ്തുത രാത്രി മുയ്മൻ ഞാനും, എന്റെ അതിസുന്ദരിയായ പ്രിയ ബീഗം സഫിയയും എന്തുചെയ്യണമെന്നു് യാതൊരു ഗ്രാഹ്യവുമില്ലാതെ, കൂരാക്കൂരിരുട്ടിൽ, “ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ വഴി വന്നപോലെ പോകുമോ പോകില്ലയോ” എന്നു് “ചിന്താവിഷ്ടയായ സഖാവു് സീതയെപ്പോലെ, ആശങ്കാകുലരായി “കണ്ണിൽക്കണ്ണിൽ നോക്കി” മെത്തപ്പൊറത്തു് ചുമ്മാ കുത്തീരിക്കേണ്ട അപരിഹാര്യമായ ഒരു ഗതികേടു് സംഭവിക്കുകയുണ്ടായി!

എനക്കും എന്റെ അതിസുന്ദരിയായ പ്രിയങ്കരി മൊഞ്ചത്തി ബീഗം സഫിയക്കും സംഭവിച്ച ആ മഹാദുരന്തത്തിൽ ശക്തിമത്തായി പ്രതിഷേധിക്കേണ്ടതുണ്ടെന്ന കേവലമായ തോന്നൽ ഈ ഭൂമുഖത്തെ ദേശീയവും അന്തർദേശീയവുമായ വക്ര പ്രതലങ്ങളിൽ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും – സമയലാഭം ലക്ഷ്യമാക്കി “geodesic” രേഖയിൽ മാത്രം – കൊണ്ടുപിടിച്ചു്, കൊടിപിടിച്ചു് പദയാത്രകൾ നടത്തുന്ന കക്ഷി രാഷ്ട്രീയ മനുഷ്യജന്മങ്ങൾക്കു് ഉണ്ടാകാത്തതിൽ ഞാനും എന്റെ അതിസുന്ദരിയും പ്രിയങ്കരിയുമായ മൊഞ്ചത്തി ബീഗം സഫിയയും വല്ലാതെ ദുഃഖിതരും കണ്ടമാനം അസംതൃപ്തരുമാണെന്നു് പരസ്യമായി വിളംബരം ചെയ്യാൻ ഇത്തരുണത്തിൽ ഞാൻ ആഗ്രഹിക്കുകയാണു്, മല്ലുക്കളായ കാമാതുരരെ ഉടലോടെ വിഴുങ്ങാൻ കൊതിക്കുന്ന ജാപ്പനീസ് ഇന്നോവയുടെ മുന്നിൽ അതിസാഹസികമായി ധൈര്യപ്പെടുകയാണു്!

ഈദൃശ വസ്തുതകളുടെ വെളിച്ചത്തിൽ, അന്താരാഷ്ട്രീയ സമൂഹത്തോടുള്ള എന്റെ ചോദ്യം ഇതാണു്: “നിങ്ങൾക്കു് വിലപ്പെട്ടതു് ഞാനും എന്റെ അതിസുന്ദരിയായ പ്രിയ മൊഞ്ചത്തി ബീഗം സഫിയയും രാത്രി മുയ്മൻ അനുഭവിച്ച തീവ്രമായ അന്ധകാരമോ, അതോ മാക്രിസ്റ്റ്-പിണറായിസ്റ്റ് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ അന്തേവാസിയായ മരാമത്തന്റെ കേവലവും അന്തസ്സാരശൂന്യവുമായ മരപ്പട്ടി വേട്ടയോ?”

“ജ്ജുക്കൾ” ഈ ശോത്തിയത്തിനു് മറുപടി പറഞ്ഞിട്ടു് പോയാൽ മതി. അല്ലാത്തപക്ഷം, എനക്കും എന്റെ അതിസുന്ദരിയും പ്രിയങ്കരിയുമായ മൊഞ്ചത്തി ബീഗം സഫിയക്കും ബിരിയാണിയോ, കുഴിമന്തിയോ, മസാലദോശയോ, ഇഡ്ഡലി സാമ്പാറോ, പൂരിമസാലയോ, നെയ്ചോറോ, നെയ്‌റോസ്‌റ്റോ തത്തുല്യമായ മറ്റിനം “തീറ്റബിൾസോ” മൂക്കുമുട്ടെ മൂഞ്ചാനായി ഒട്ടും താമസിയാതെ ഈ പരിസരപ്രദേശം വിട്ടു് പോകേണ്ടി വരുമെന്നു് ഞാനും എന്റെ അതിസുന്ദരിയും പ്രിയങ്കരിയുമായ മൊഞ്ചത്തി പ്രിയ ബീഗം സഫിയയും ഇതിനാൽ സകലമാന ഈരേഴു് പതിനാലു് ലോകത്തെയും പ്രത്യയശാസ്ത്രപരമായും, ഔദ്യോഗികമായും, “പി. ശശിയിൽ അധിഷ്ഠിതമായ” നിയമപരമായും, ഫയാനകമായും, ഫീകരമായും, ക്രൂരമായും, ഇറച്ചിക്കടയ്ക്കുമുന്നിലെ സഖാവു് അൽസേഷ്യൻ നായ സമാനം ഫീഫൽസമായും ഫീഷണിപ്പെടുത്തിക്കൊള്ളുന്നു.

[എന്നോടും അതിസുന്ദരിയായ എന്റെ മൊഞ്ചത്തി പ്രിയ ബീഗം സഫിയയോടുമാണു് യെവന്മാരുടെ കളി! ഞാനും അതിസുന്ദരിയായ എന്റെ പ്രിയ മൊഞ്ചത്തി ബീഗം സഫിയയും തമ്മിൽ ഇടതടവില്ലാതെ “സംഭവാമി യുഗേ യുഗേ” സംഭവിക്കുന്ന “പുനർജ്ജനിയധിഷ്ഠിത” ചാമ്പ്യൻഷിപ്പിനെപ്പറ്റിയോ, “കരളിലെ കളിത്തട്ടിൽ അറുപതു് തിരിയിട്ട കഥകളി വിളക്കുകൾ എരിഞ്ഞുനില്ക്കുമ്പോൾ ഇരുസ്വപ്നവേദികളിൽ അലിഞ്ഞുചേരുന്ന, സഖാവു് ഇരയിമ്മൻ തമ്പിയുടെ ശൃംഗാര പദലഹരിയെപ്പറ്റിയോ”, അനുരാഗസുരഭിലമായ മധുരാന്തരീക്ഷം വിരിയിച്ചുകൊണ്ടു് ആത്മാവിൽ അനവദ്യസുന്ദരമായ ഉന്മാദമുണർത്തുന്ന ആഷാഢമാസത്തെപ്പറ്റിയോ, കമിതാക്കളുടെ അനിയന്ത്രിത പ്രണയ പരവശതയെപ്പറ്റിയോ, ആർഷഭാരത ജനസംഖ്യാവിസ്ഫോടത്തിനു് ഊടും പാവും നെയ്ത കാമസൂത്രത്തിന്റെ ഉപജ്ഞാതാവായ സഖാവു് വാത്സ്യായന മഹർഷിയെപ്പറ്റിയോ യാതൊരു ഗ്രാഹ്യവുമില്ലാത്ത, ഗമ്പ്ലീറ്റ് ഊളകളായ കക്ഷിരാഷ്ട്രീയ-, സിബിഐ വിരുദ്ധ-, മതമൗലിക-, വിധ്വംസക-, വർഗ്ഗീയശക്തികൾക്കു് എന്തറിയാം?!]

November 28 2024 19:25

ഞാൻ പൂജ്യം കണ്ടുപിടിച്ചു എന്നു് അഹങ്കരിച്ചു് കാലുകൾക്കിടയിൽ കൈകൾ തിരുകി ധ്യാനനിദ്രയിൽ മുഴുകുന്നവൻ പൂജനീയനല്ല, വെറും പൂജ്യമാണു്.

November 29 2024 12:40

“വേണ്ടുവോളം നേരം നീ നദീതീരത്തിരുന്നാൽ, എപ്പോഴെങ്കിലും നിന്റെ ശത്രുവിൻ്റെ മൃതദേഹം ഒഴുകിവരുന്നതു് കാണാൻ നിനക്കു് കഴിയും.” – ചൈനീസ് പഴമൊഴി

November 29 2024 13:26

ചുരുങ്ങിയപക്ഷം, ശാസ്ത്രലോകം അസന്ദിഗ്ദ്ധമായി തെളിയിച്ച ക്ലൈമറ്റ് ചെയ്ഞ്ചിനെ, “വിശുദ്ധ ഖുർആൻ” എന്ന കഥാപുസ്തകം ഉയർത്തിപ്പിടിച്ചു്, ലോകത്തിലെ സകലമാന അവിശ്വാസികളുടെയും ഉന്മൂലനത്തിനായി ആക്രോശിക്കുന്ന മുസ്ലീം ജിഹാദികളെപ്പോലെ, “വിശുദ്ധ ബൈബിൾ” എന്ന കഥാപുസ്തകം ഉയർത്തിപ്പിടിച്ചു് ഉളുപ്പില്ലാതെ നിഷേധിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിനെ നിരുപാധികം പിൻതുണക്കാൻ അറപ്പില്ലാത്ത പുത്തിജീവികളുടെ കാര്യത്തിലെങ്കിലും, അത്തരമൊരു നിയന്ത്രണം ഉചിതമായിരിക്കുമെന്നു് സമ്മതിക്കേണ്ടിയിരിക്കുന്നു. ഈ ഭൂമിയിൽ ജീവിച്ചു് മരിക്കുക എന്നതിൽക്കവിഞ്ഞു് മരണാനന്തരസ്വർഗ്ഗമോ, സ്വർഗ്ഗീയതീന്മേശയിലെ രാജകീയമായ വിഭവങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള നിത്യനിതാന്തജീവിതമോ ഒന്നും മോഹിക്കാത്ത പൊതുസമൂഹത്തിൻ്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആ ദൈവമക്കളുടെ കഴുത്തിൽ ഒരു പട്ടിത്തുടൽ ഫിറ്റ് ചെയ്തു് എതിരറ്റം “minder” കയ്യിൽ ഭദ്രമായി മുറുകെപ്പിടിച്ചാൽ ഒന്നുകൂടി ഭേദം!!

November 30 2024 12:34

“നമ്മൾ ഭയാനകമായി ഏകാകികളാണു്” – റൈനെർ മറിയ റീൽക്കെ

“നമ്മൾ ഭയാനകമായി ഏകാകികളാണു്,

പരസ്പരം മാത്രമേ നമുക്കാശ്രയമുള്ളു,

ഓരോ വാക്കും നമ്മുടെ അലച്ചിലിനു് മുന്നിൽ

ഒരു വനം പോലെ ആയിരിക്കും.”

“നമ്മെ തള്ളുകയും തിരിക്കുകയും ചെയ്യുന്ന

കാറ്റു് മാത്രമാണു് നമ്മുടെ ഇച്ഛാശക്തി;

കാരണം പൂക്കളിലെ അഭിവാഞ്ഛ

നമ്മൾ തന്നെയാണു്.”

(René Karl Wilhelm Johann Josef Maria Rilke (04. 12. 1875 – 29. 12. 1926), known as Rainer Maria Rilke, was an Austrian poet and novelist. Acclaimed as an idiosyncratic and expressive poet, he is widely recognized as a significant writer in the German language. His work is viewed by critics and scholars as possessing undertones of mysticism, exploring themes of subjective experience and disbelief.]

https://en.wikipedia.org/wiki/Rainer_Maria_Rilke

November 30 2024 16:04

= Comparing apples and oranges =

സത്യാനന്തര മല്യാലത്തിൽ അതിനു്, “നിയമസഭാതിരഞ്ഞെടുപ്പും ലോകസഭാതിരഞ്ഞെടുപ്പും തമ്മിൽ താരതമ്യം ചെയ്യുക” എന്നു് പയറും, സോറി, പറയും.

ച്ചാൽ, ആട്ടിൻകാട്ടം-കൂർക്കക്കിഴങ്ങു്, മത്തൻ-കുമ്പളങ്ങ, ചുക്കു്-ചുണ്ണാമ്പു്, ഉറി-പറി ഇത്യാദി സ്ഥാവരജംഗമ വസ്തുവഹകൾ തമ്മിൽ താരതമ്യം ചെയ്യുന്നതാണു്, ആദ്ധ്യാത്മികരും, രാഷ്ട്രമീൻമാംസകരും, രാഷ്ട്രീയ-വരാൽമാംസകരും, മണിപ്രവാള കവിതകളും, വൈകാരികമായ സില്മാഗാനങ്ങളും കവയ്ക്കുന്നവരും, യുഗ്മഗാനം പാടി കടാപ്പുറത്തുകൂടി കൊണ്ടുപിടിച്ചു് നെട്ടോട്ടം ഓടുന്നവരും, വാത്സ്യായനമഹർഷിയുടെ അനുയായികളായ കാമസൂത്രരുമെല്ലാമെല്ലാമായ ഞങ്ങൾ മല്ലുക്കൾ ചെറുപ്പകാലം മുതൽ സ്വായത്തമാക്കുന്നതും വാരിച്ചാർത്തുന്നതുമായ ശീല!

കാര്യം, “ചെറുപ്പകാലങ്ങളിലുള്ള ശീല അലക്കുമോ മാനുഷരുള്ള കാലം?” എന്ന വൈരുദ്ധ്യാത്മക വൈജ്ഞാനിക വിഷയത്തിൽ ഞങ്ങളോടു് ഒരു സംവാദത്തിനു് ഗട്ട്സുണ്ടോ, അഥവാ ചെറുകുടലും വൻകുടലുമുണ്ടോ എന്നു് അന്താരാഷ്ട്രീയമായിത്തന്നെ കാണുന്നവരെയെല്ലാം ഞങ്ങൾ വെല്ലുവിളിക്കാറുണ്ടു്. അതിനു് മൂച്ചുള്ള ഒരുത്തനോ ഒരുത്തിയോ, എന്റെ പരിമിതമായ അറിവിൽ, ഇതുവരെ പിണറായിസ്റ്റ് നവകേരളത്തിലെ ഏതെങ്കിലുമൊരു സെൻഡോഫ് ചടങ്ങിൽ രംഗപ്രവേശം ചെയ്തിട്ടില്ല.

ഇനി, അഥവാ വല്ല മാക്രിസ്റ്റ് യാത്രയയപ്പു് ചടങ്ങിലും ആരെങ്കിലും അതുപോലൊരു വേട്ടക്കഥയോ മറിയാമ്മനാടകമോ ചവിട്ടുനാടകമോ ആടിത്തിമിർത്തിട്ടുണ്ടെങ്കിൽ, അതു് സദുദ്ദേശ്യപരമായ കെ-ചൊല്ലുകൾ ചൊല്ലിക്കൊടുത്തു്, കെ-രക്ഷാപ്രവർത്തനം നടത്തി, പാർട്ടിവഴിയിൽ നിന്നു് വ്യതിചലിച്ച കുഞ്ഞാടുകളെ കെ-സ്വർഗ്ഗത്തിലേക്കുള്ള നേർവഴി കാണിച്ചുകൊടുത്തതാവാനേ വഴിയുള്ളു.

ഒരു കാരണവുമില്ലാതെയല്ല, നവകേരളത്തിലെ PWD റോഡുകളിലെ നീന്തല്ക്കുളങ്ങൾ കാണുമ്പോൾ ന്യൂയോർക്കിലെ പീറ റോഡുകൾക്കു് തങ്ങൾ ഇപ്പോഴും ഉടുക്കാക്കുണ്ടി ലെവലിൽ മാത്രമാണെന്ന ദുഃഖം തോന്നുന്നതു്! ഒന്നുകിൽ മുജ്ജന്മസുകൃതത്തിന്റെ അഭാവം, അല്ലെങ്കിൽ സ്വയംകൃതാനർത്ഥം! അതാണാ പിന്നാക്കാവസ്ഥയുടെ യഥാർത്ഥ കാരണഭൂതം. അക്കാര്യത്തിൽ ന്യൂയോർക്കിലെ പീറ റോഡുകൾക്കു് നവ കേരളത്തിലെ മു.റിയാസ് മന്ത്രിയുടെ നീന്തല്ക്കുള റോഡുകളിൽ ഒരു ദൃഷ്ടാന്തമുണ്ടു്.

അതിപ്പോ, ക്ഷേമപെൻഷൻ കക്കലായാലും, കക്കേണ്ട സമയത്തു്, കക്കേണ്ടപോലെ, കക്കൽ നിരോധനക്കാരായ കാവൽമാലാഖമാരുടെ അനുഗ്രഹാശിസ്സുകൾ വാങ്ങി കട്ടില്ലെങ്കിൽ, കക്കലിന്റെ ബ്രേയ്ക്കിങ് ന്യൂസ്‌ ചാനലിൽ ദർശിക്കുമ്പോൾ, കൂട്ടിലടച്ച തത്തയുമായി നാട്ടുകാരുടെ കൈനോക്കി വിധി പറയാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന കാക്കാത്തിവരെ, ധനകാര്യകാര്യസ്ഥനായ മന്ത്രി സഖാവു് ബാലഗോപാലിനെപ്പോലെ, അന്തംവിട്ടു് ഞെട്ടുക മാത്രമല്ല, മൂക്കുണ്ടെങ്കിൽ മൂക്കത്തു് വിരൽ വയ്ക്കുകയും ചെയ്തുപോകും!!

മല്ലുക്കളെപ്പറ്റി, പ്രത്യേകിച്ചും, കശാപ്പുകാരനായ “കടമെടുപ്പു് മൊയ്ലാളി” എറിഞ്ഞുകൊടുക്കുന്ന എല്ലിൻകഷണത്തിനായി ഇറച്ചിക്കടയ്ക്കുമുന്നിൽ വെള്ളമിറക്കി കാത്തുനില്ക്കുന്ന, അല്പപ്രാണികളായ ആത്മാക്കളെ അച്ചൂടും മുച്ചൂടും ഭീഷണിപ്പെടുത്തുന്ന അതിഭീകരരായ അൽസേഷ്യൻ സമാന സഖാക്കളെപ്പറ്റി, അസാമാന്യമായ ഒരു ഉൾക്കിടിലം അന്താരാഷ്ട്രീയമായ ഹൈലെവൽ സർക്കിളുകളിൽ നിലവിലിരിക്കുന്നുണ്ടെന്നു്, തെളിവുകൾ പൂർണ്ണമായും നശിപ്പിച്ചുകൊണ്ടു് കെ-പോലീസ് സഖാക്കൾ നടത്തിയ കൂലങ്കഷമായ അന്വേഷണത്തിലൂടെ, വെളിവു് ലെവലേശമില്ലാത്ത മല്ലു മാക്രിസ്റ്റുകൾക്കുപോലും ഇതിനോടകം അർത്ഥശങ്കക്കിടയില്ലാത്തവിധം ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നതും ഇത്തരുണത്തിൽ പൊതുജനസമക്ഷം പ്രസ്താവയോഗ്യമാണെന്നു് വൈരുദ്ധ്യാത്മകവും പ്രത്യയശാസ്ത്രപരവുമായ ഇരട്ടത്താപ്പോടെ പിണറായിസ്റ്റിക്കായി നോം നിഗമിക്കുകയാണു്.

December 01 2024 12:57

ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ട ഈ വാർത്ത ശരിയാണെങ്കിൽ അതിനെ, ഏതൊക്കെയോ എന്തൊക്കെയോ ഉപജാപങ്ങൾവഴി എങ്ങനെയോ അധികാരത്തിലെത്തി, കേരളജനതയുടെ പൊതുമുതൽ, അമ്മേടെ ഒളിസേവക്കാർ മാസപ്പടി നിരക്കിൽ “hush money” ആയി നല്കി, വഴിയിൽ പേടിയുണ്ടാകേണ്ട ആവശ്യമില്ലാത്തവിധം സ്വന്തം മടിയിൽ ഉണ്ടാക്കിയ കനമായാലെന്നപോലെ, പെണ്ണുപിടിയരും, കള്ളുകുടിയരും, അഴിമതിക്കാരും, സമ്പൂർണ്ണ വ്യാജരും, ക്രിമിനലുകളുമായ ശിങ്കിടികളുടെ പങ്കാളിത്തത്തോടെയും ഒത്താശയോടെയും യഥേഷ്ടം ധൂർത്തടിച്ചു് രസിക്കുന്ന, സാമൂഹികപുരോഗതിയുടെ കാഴ്ചപ്പാടിൽനിന്നു് വീക്ഷിച്ചാൽ, കാൽക്കാശിന്റെ വിവരമോ വെളിവോ വെള്ളിയാഴ്ചയോ ഇല്ലാത്ത, “കുലംകുത്തിയും പരനാറിയും, നികൃഷ്ടജീവിയും, വിവരദോഷിയുമായ” ഒരു നീചജന്മത്തിന്റെ തേർവാഴ്ചക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന പൗരസമൂഹത്തെ, താൻ രഹസ്യമായും പരസ്യമായും തീറ്റിവളർത്തുന്ന ഒരു പറ്റം വേട്ടപ്പട്ടികളെ ഉപയോഗിച്ചു്, ഹെൽമെറ്റ് കൊണ്ടും ചെടിച്ചട്ടി കൊണ്ടും ക്രൂരമായി തലയ്ക്കടിച്ചു് നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന, “കൊടുംകാറ്റിൽപറക്കും ശവംതീനിക്കഴുകന്മാർ” പോലും മടിക്കുന്ന ഒരു പ്രാകൃതകർമ്മത്തെ “ജീവൻ രക്ഷാപ്രവർത്തനം” എന്നു് വിശേഷിപ്പിക്കാൻ ഉളുപ്പോ അറപ്പോ ഇല്ലാത്ത ഒരു “ഗുഹ്യരോമ മൂഞ്ചന്റെ മുഖ്യപ്രഭാഷണം” എന്നേ വിശേഷിപ്പിക്കാനാവൂ!

December 01 2024 14:37

സനാതനവും ഗുരുതരവുമായ അന്താരാഷ്ട്രീയ പ്രശ്നങ്ങൾ എത്ര ലഘുതരമാണെന്നറിയാൻ “എബിസി മല്യാലം ന്യൂസ്” സബ്സ്ക്രൈബ് ചെയ്യൂ!

(കഞ്ഞികുടിച്ചു് പോട്ടേ സേട്ടാ!!)

December 02 2024 13:15

തകൃതിയായ കെ-കൂടുവിട്ടു് കൂടുമാറൽ കണ്ട സഖാവു് കൈകേയി ഉവാച:
“മന്ഥരേ! ചൊല്ലുനീ രാജ്യമെല്ലാടവും എന്തൊരു മൂലം മലം-കോലം ആകുവാൻ?”

December 02 2024 16:00

“ഒരാൾ ഏറ്റവും ധീരനും, ദയാലുവും, സദ്ഗുണസമ്പന്നനും, സദാചാരിയും, നീതിജ്ഞനും, ഗുരുഭക്തനും, കർത്തവ്യനിഷ്ഠനും, സുശീലാ ഗോപാലനും, ആശയശുദ്ധനും, വിദ്യാവിവേകങ്ങളാൽ സഖാവു് സമ്പത്തുമാണെങ്കിലും, നീചബുദ്ധിയും, നികൃഷ്ടജീവിയും, പരമദുഷ്ടനും, ഒരു പ്രത്യേകതരം ഏക്ഷൻ കാണിക്കുന്ന സൂപ്പർ ഹീറോയും, പൊതുവാളുകൾ നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ സ്ലോമോഷനിൽ മോഷണസംഘസമേതം തെന്നിത്തെന്നി നടന്നുനീങ്ങുന്നവനുമായ “ഒരു കാരണഭൂതത്തിന്റെ, മണ്ണിൽ മുളച്ച ഒരു സൂര്യന്റെ, തീയലിൽ കുരുത്ത ഒരു മുതിരയുടെ, കൊടുംകാറ്റിൽ പറപറക്കും ഒരു കോവർ കഴുതയുടെ” നിരന്തരമായ സഹവാസത്തിലാണെങ്കിൽ, ആ ദുർജ്ജനസംസർഗ്ഗം വഴി അയാളും ക്രമേണ സജ്ജനനിന്ദ്യനായി വന്നു് ഭവിക്കുമെന്നുറപ്പു്.”

“കരിപുരണ്ടാൽ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയ കള്ളക്കടത്തു് സ്വർണ്ണവും നിഷ്പ്രഭമാകുന്നതുപോലെയാണു് ദുർജ്ജനങ്ങളുമായുള്ള മനുഷ്യരുടെ സംസർഗ്ഗവും. അതിനാൽ, എന്റെ ഇടവകാംഗങ്ങളായ ഏവരും ദുർജ്ജനസംസർഗ്ഗം പരമാവധി വർജ്ജിക്കണമെന്നു്, കേവലം പൊട്ടാടുകളായ നിങ്ങളുടെ പ്രിയങ്കരനായ ആട്ടിടയനും, ആട്ടിൻതോലിട്ട ചെന്നായയും, അതുകൊണ്ടുതന്നെ അപ്രമാദിയുമായ, നി. വ. ദി. ശ്രീ കർദ്ദിനാൾ തിരുമേനി എന്ന ഞാനാകുന്നവനായ ഈ ഞാൻ, സഖാവു് യഹോവയുടെ കൈവയ്പ്പിലൂടെ എനിക്കു് ലഭിച്ചതും, ഞാൻ കൈവശം വച്ചനുഭവിക്കുന്നതുമായ എന്റെ അപ്രതിഹതമായ സ്ഥാനമഹിമയിലും, പരമോന്നതപദവിയിലും, സമ്പൂർണ്ണാധികാരത്തിലും, കാപ്പയും കിരീടവും മെതിയടിയും ധരിച്ചു് സർവ്വാഭരണവിഭൂഷിതനായി ഒരു കയ്യിൽ അംശവടി രാജകീയമായി കുത്തിപ്പിടിച്ചും, മറുകയ്യിൽ സ്വർണ്ണക്കുരിശു് സ്വർഗ്ഗത്തിലേക്കു് പൊക്കിപ്പിടിച്ചും ഭദ്രാസനത്തിലെ പതുപതുത്ത സിംഹാസനത്തിൽ ആസനസ്ഥനായി ഈ ഇടയലേഖനത്തിലൂടെ മുട്ടാടുകളും പെണ്ണാടുകളും, കുഞ്ഞാടുകളുമായ നിങ്ങൾ ഓരോരുത്തരെയും കർശനമായി തർജ്ജിക്കുന്നു.”

[സഖാവു് ശ്രീ രാമാനുജൻ എഴുത്തച്ഛൻ ഉവാച:

“ധീരനായേറ്റം ദയാന്വിതനായ് ഗുണാ-

ചാരസംയുക്തനായ് നീതിജ്ഞനായ് നിജ-

ദേശികവാക്യസ്ഥനായ് സുശീലനാ-

യാശയശുദ്ധനായ്വിദ്യാനിരതനായ്

ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും

ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാൽ

സജ്ജനനിന്ദ്യനായ്വന്നുകൂടും ദൃഢം.

ദുർജ്ജനസംസർഗ്ഗമേറ്റമകലവേ

വർജ്ജിക്കവേണം പ്രയത്നേന സൽപുമാൻ

കജ്ജളംപറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.”]

December 02 2024 16:33

“രാവണനിഗ്രഹത്തിനു് വഴിയൊരുക്കാൻ ദേവന്മാർ നിയോഗിച്ച അപ്സരസ്സാണു് സഖാവു് കൂനി മന്ഥര.”
“മനുഷ്യരാശിയുടെ പാപമോചനത്തിനു് ഗുരുവിനെ ഒറ്റിക്കൊടുക്കാൻ ദൈവമായ യഹോവ നിയോഗിച്ച യേശുശിഷ്യനാണു് സഖാവു് ചതിയൻ യൂദാസ്.”

ദേവന്മാരും യഹോവയുമൊക്കെ പറയുന്നതുകേട്ടു് അവറ്റകളെ സഹായിക്കാനായി ചാടിപ്പുറപ്പെട്ടാൽ അടപടലേ മൂഞ്ചും, പറഞ്ഞില്ലെന്നു് വേണ്ട!!

December 03 2024 13:19

എൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾവഴി ലോകത്തെ രക്ഷിച്ചശേഷം, “പിണനാറിസ്റ്റ്” സിദ്ധാന്താനുസൃതം കുറെ പെട്രോൾ പമ്പുകളും റിസോർട്ടുകളുമൊക്കെ സ്ഥാപിച്ചു് ഞാൻ ശരിക്കൊന്നു് മിനുങ്ങും! പിന്നീടു്, സകല യാത്രയയപ്പു് ചടങ്ങുകളിലേക്കും സഖാവു് ദിവ്യേച്ചിയെപ്പോലെ തൃക്കാൽതെറ്റി തെറിച്ചുവീഴുന്ന ഞാൻ ചില മാക്രിസ്റ്റ് മാമാങ്കക്കളികൾ കളിക്കും!
തീപാറും മോനേ, തീപാറും!!

December 03 2024 13:46

= Bertrand Russell on Holy Books and Their Followers =

Holy books: “Whose authority? The Old Testament? The New Testament? The Koran? People choose the book considered holy by the community in which they are born, and out of that book they choose the parts they like, ignoring the others. As soon as we abandon our own reason, and are content to rely upon authority, there is no end to our troubles. And so, even when we have a sacred book, we still choose as truth whatever suits our own prejudices.” – Bertrand Russell, Unpopular Essays, Ch. XII: An Outline of Intellectual Rubbish

[“വിശുദ്ധപുസ്തകങ്ങളും അവയുടെ അനുയായികളും” – ബെർട്രാൻഡ് റസ്സൽ

വിശുദ്ധ ഗ്രന്ഥങ്ങൾ: “ആരുടെ അധികാരം? പഴയ നിയമം? പുതിയ നിയമം? ഖുർആൻ? തങ്ങൾ ജനിച്ച സമുദായത്താൽ വിശുദ്ധമെന്നു് പരിഗണിക്കപ്പെടുന്ന ഒരു പുസ്തകത്തെ തിരഞ്ഞെടുത്തു്, ആ പുസ്തകത്തിൽ നിന്നു് ഇഷ്ടപ്പെട്ട ഭാഗങ്ങൾ തിരഞ്ഞെടുക്കുകയും, മറ്റുള്ളവയെ അവഗണിക്കുകയുമാണു് മനുഷ്യർ ചെയ്യുന്നതു്. നാം നമ്മുടെ സ്വന്തമായ യുക്തി ഉപേക്ഷിക്കുകയും, അധികാരികളിൽ തൃപ്തരാവുകയും ചെയ്യുന്നിടത്തോളം നമ്മുടെ പ്രശ്‌നങ്ങൾക്കു് ഒരവസാനമുണ്ടാകില്ല. ഇനി, നമുക്കു് ഒരു വിശുദ്ധ ഗ്രന്ഥം ഉണ്ടെങ്കിൽത്തന്നെയും, സത്യമായി നമ്മൾ തിരഞ്ഞെടുക്കുന്നതു് നമ്മുടെ മുൻവിധികൾക്കു് അനുയോജ്യമായവ മാത്രമായിരിക്കും.” – ബെർട്രാൻഡ് റസ്സൽ, ജനപ്രിയമല്ലാത്ത ഉപന്യാസങ്ങൾ, അദ്ധ്യായം 12: ബൗദ്ധിക ചവറുകളുടെ ഒരു രൂപരേഖ]

December 03 2024 16:48

“പരിശീലനത്തിനായി കണ്ണൂർ കളക്ടർ ഡൽഹിയിലേക്കു് പോകുന്നു.” – ബ്രേക്കിങ് ന്യൂസ്

ആന്തരിക തുമ്പിക്കൈമാന്തലിൻ്റെ ആദ്ധ്യാത്മിക കാണാപ്പുറങ്ങളിൽ വിദദ്ധപരിശീലനം നൽകാൻ “digital nose-picking”-ൽ അപാര കഴിവുള്ള ഒരു ആനമയക്കിയെ വേണമെന്നു് അസ്തപ്രജ്ഞരായ ഇന്ദ്രപ്രസ്ഥർക്കു് ബോധോദയമുണ്ടായിക്കാണും.

December 04 2024 13:52

“മൗനം സമ്മതമെന്നാണെങ്കിൽ, സഖാവു് ജി. സുധാകരൻജിയുടെ മനസ്സു് ബിജെപിക്കൊപ്പം എന്നതിൽ ഒരു സംശയവുമില്ല.” – പൂജനീയ ശ്രീ ബി. ഗോപാലകൃഷ്ണൻജി

ഈ നിഗമനത്തിൽ പൂജനീയ ശ്രീ ബി. ഗോപാലകൃഷ്ണൻജി എങ്ങനെ എത്തിയെന്നല്ലേ? “Elementary, my dear Watson, elementary!”:

പൂജനീയ ശ്രീ ബി. ഗോപാലകൃഷ്ണൻജി സഖാവു് ജി. സുധാകരൻജിയെ കടക്കണ്ണുകാട്ടി ഇപ്രകാരം പാടി:

“മനസമ്മതം തന്നാട്ടേ, മധുരം കിള്ളിത്തന്നാട്ടേ, മധുരപ്പതിനേഴുകാരീ വിരുന്നുകാരീ, വിരുന്നുകാരീ”

അതുകേട്ട സഖാവു് ജി. സുധാകരൻജി പൂജനീയ ശ്രീ ബി. ഗോപാലകൃഷ്ണൻജിയെ മറുകടക്കണ്ണുകാട്ടി ഇപ്രകാരം മറുപാട്ടുപാടി:

“മനസമ്മതം തന്നാട്ടേ, മധുരം കിള്ളിത്തന്നാട്ടേ, മനസ്സിന്റെ പന്തലിലെ വിരുന്നുകാരാ, വിരുന്നുകാരാ”

അപ്പോൾ പൂജനീയ ശ്രീ ബി. ഗോപാലകൃഷ്ണൻജി: “കരിമ്പിന്റെ നാട്ടിലെ കല്യാണവീട്ടിലെ കളിചിരി മാറാത്ത കാട്ടുതത്തയാണു് നീ”

അതിനു് സഖാവു് ജി. സുധാകരൻജി: “കാണാക്കൊമ്പിൽ കൂടുണ്ടാക്കിയ കാട്ടുതത്തയല്ല ഞാൻ; കണ്ടതു് കണ്ടതു് കൊത്തിനടക്കും കാവളം കിളിയല്ല ഞാൻ. (സഖാവു് ഗോവിന്ദൻ മാഷ് കൂട്ടിലടച്ചൊരു സിബിഐ പച്ചപ്പനംകിളിത്തത്തമ്മ മാത്രമാണു് ഞാൻ!)”

ആ യുഗ്മഗാനത്തിനൊടുക്കം, സഖാവു് ജി. സുധാകരൻജി ശുദ്ധമായ സ്വന്തം കൈകളാൽ കാച്ചിത്തിളപ്പിച്ചു് പാലക്കാടൻ കരിപ്പെട്ടിച്ചക്കര നേർമ്മമായി ചീന്തിയിട്ടു് മധുരിപ്പിച്ച കണ്ണൻദേവൻ കട്ടൻചായ, സഖാവു് ഭക്തകുചേലൻ തന്റെ തിരുമുന്നിൽ കാഴ്ചയർപ്പിച്ച, “കല്ലും നെല്ലുമെല്ലാം കലർന്ന അവിൽ” ആസ്വദിച്ചു് ഭുജിച്ച, ഈരേഴു് പതിനാലുലോകത്തിനും അധിപതിയായ ബൂർഷ്വാരാജാവു് ശ്രീകൃഷ്ണഭഗവാനെപ്പോലെ, ആസ്വദിച്ചു് മോന്തി, വിശദവിശാലമായ ഒരു ഏമ്പക്കം എയറിലേക്കു് വിട്ടശേഷം, പൂജനീയ ശ്രീ ബി. ഗോപാലകൃഷ്ണൻജി ഉവാച:

“മൗനം സമ്മതം എന്നാണെങ്കിൽ, സഖാവു് ജി. സുധാകരൻജിയുടെ പാതി(വെന്ത)മനസ്സു് ബിജെപിക്കൊപ്പം എന്നതിൽ ഒരു സംശയവുമില്ല. ബിജെപിയുടെ വിശുദ്ധ പ്രത്യയശാസ്ത്ര ഗ്രന്ഥം, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലെതന്നെ, കൂലങ്കഷമായി വായിച്ചു് മനസ്സിലാക്കാനുള്ള ശേഷിയും ശേമുഷിയും കാവ്യപരതയുമുള്ള ഒരു ജ്ഞാനവൃദ്ധൻ എന്ന നിലയിൽ, സഖാവു് ജി. സുധാകരൻജിയുടെ സ്നേഹവും ബഹുമാനവും എടുത്തുപറയണം.”

https://www.facebook.com/watch/?v=710060199875791

December 04 2024 14:49

I am an Indian by birth and very proud of it. I love India and Indians with all my heart. At the same time, I hate all unscrupulous Indian politicians and clueless religious idiots who only care about filling their own stomachs and wallets.

December 04 2024 15:06

മരണത്തിനു് ശേഷം എന്താണു്?

മരണത്തിനു് ശേഷം മൈരാണു്!

December 04 2024 15:38

I want to live in a country where my human rights are recognized and implemented as unconditionally as those of the majority of the native population.

December 04 2024 16:14

പ്രത്യയശാസ്ത്രമലമൈരുകൾക്കു് പ്രത്യയശാസ്ത്രമലമൈരുകളുടെ ലെവലിലേ ചിന്തിക്കാൻ കഴിയൂ!

കിറ്റുഭോജികളായ മലമല്ലുക്കൾ എന്നോടു് ക്ഷമിക്കുക!!

December 04 2024 17:22

If one takes a closer look at the balloon-shaped bellies of most Indian politicians, one should be able to understand why such “beauties” are involved in the politics of India, which, according to the constitution, is a “sovereign, socialist, secular, democratic republic” whose commitment to “justice, equality and liberty” is guaranteed.

December 04 2024 18:51

ഭരണഘടനയിൽ അധിഷ്ഠിതമായ നീതിന്യായവ്യവസ്ഥയെ സാമൂഹികനന്മ ലക്ഷ്യമാക്കി പ്രാവർത്തികമാക്കുക എന്നതല്ല, നക്കാപ്പിച്ചക്കായി താൻ താലോലിക്കുന്ന കെ-പാർട്ടിയിലെ ക്രിമിനലുകളുടെ സംരക്ഷണത്തിനായി ദുരുപയോഗം ചെയ്യുക എന്നതാണു് ആദ്ധ്യാത്മികതയിലൂന്നി നിർമ്മിക്കപ്പെട്ടിരിക്കുന്ന മല്ലുസമൂഹത്തിൽ “പ്രമുഖർ” എന്നു് വിളിക്കപ്പെടുന്ന ഊളനിയമജ്ഞർ പിൻതുടരുന്ന മൗലികമായ രീതിശാസ്ത്രം.

December 05 2024 10:49

“ഞങ്ങടെ കേസ് ഞങ്ങടെ പാർട്ടി അന്വേഷകർ അന്വേഷിക്കുമ്പോൾ നിങ്ങടെ സ്വതന്ത്ര അന്വേഷകരുടെ ആവശ്യമെന്തു്?” – കെ-പാർട്ടി

December 05 2024 20:28

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.”

“കമ്മ്യൂണിസ്റ്റുകൾ മല്ലുക്കളെ ബന്ദികളാക്കി.”

December 06 2024 10:50

“പൊണ്ണത്തടിയനെയെന്തിനുകൊള്ളാം?
വലിയപുരയ്ക്കൊരുതൂണിനുകൊള്ളാം.” – സഖാവു് കുഞ്ചൻ നമ്പ്യാർ

[എത്ര പൊണ്ണൻ, അത്ര മൊണ്ണൻ!! കെ-മൊണ്ണരുടെ കമ്മ്യൂണിസ്റ്റ് പാർട്ടി കെ-പൊണ്ണരാൽ സമൃദ്ധമായതു് കേവലം യാദൃച്ഛികമല്ലെന്നു് സാരം.]

December 06 2024 11:16

കെ-കമ്മ്യൂണിസ്റ്റായാൽ പി. രാജീവിനെപ്പോലെ ഇൻ്റലക്ച്വലാകാമെന്നു് ഗോവിന്ദൻ മാഷ് പറഞ്ഞതു് കേട്ടു് കെ-കമ്മ്യൂണിസ്റ്റായ ഞാൻ ഇപ്പോൾ സ്ഥിതി ചെയ്യുന്നതു് ഡബിൾ എം മണിയുടെയും ഡബിൾ എ റഹിമിൻ്റെയും ഇൻ്റലക്ച്വൽ ലെവലിലാണു്. എ. കെ. ബാലൻ്റെയും പി. രാജീവിൻ്റെയും ലെവലിലെത്താൻ ഞാൻ (സഖാവു് സരിനെപ്പോലെ) ചെങ്കൊടിയേന്തി, സിന്താവാ വിളിച്ചു് നല്ലൊരുദൂരം ഓടേണ്ടതുണ്ടെന്നു് അപ്പം മാഷ് ഇപ്പം എന്നോടു് പറഞ്ഞതേയുള്ളു.

December 06 2024 12:29

“മതത്തെക്കുറിച്ചുള്ള എൻ്റെ സ്വന്തം കാഴ്ചപ്പാടു് ലുക്രേഷ്യസിൻ്റേതാണു്. ഭയത്തിൽനിന്നു് ജനിച്ച ഒരു രോഗമായും, മനുഷ്യരാശി അനുഭവിച്ച അവാച്യമായ ദുരിതങ്ങളുടെ ഉറവിടമായും ഞാൻ അതിനെ വീക്ഷിക്കുന്നു. എന്നിരിക്കിലും, മാനവസംസ്കാരത്തിനു് അതു് ചില സംഭാവനകൾ നൽകിയിട്ടുണ്ടെന്ന കാര്യം നിഷേധിക്കാൻ എനിക്കാവില്ല. ആദ്യകാലങ്ങളിൽ കലണ്ടർ തയ്യാറാക്കാൻ അതു് സഹായിച്ചിട്ടുണ്ടു്. ഈജിപ്ഷ്യൻ പുരോഹിതർക്കു് ഗ്രഹണങ്ങളെ ശ്രദ്ധാപൂർവ്വം രേഖപ്പെടുത്താനും, കാലക്രമേണ അവയെ പ്രവചിക്കാനും കഴിയുന്നതിനുള്ള ഹേതുവായി അതു് സഹായിച്ചിട്ടുണ്ടു്. ഈ രണ്ടു് സേവനങ്ങളും അംഗീകരിക്കാൻ ഞാൻ സന്നദ്ധനാണു്, പക്ഷേ, മറ്റൊന്നിനെപ്പറ്റിയും എനിക്കറിയില്ല.” – ബെർട്രാൻഡ് റസ്സൽ

https://en.wikipedia.org/wiki/Lucretius

December 07 2024 12:32

“അടിച്ചാൽ തിരിച്ചടിക്കണം.” – ശാന്തൻപാറയിലെ ഭ്രാന്തൻകമ്മികളോടു് പരിമിതപ്രജ്ഞനായ പ്രതിക്രിയാശാസ്ത്രജ്ഞൻ സഖാവു് എം. എം. മണി.

പൊതുജനം മനസ്സറിഞ്ഞൊന്നു് തിരിച്ചടിച്ചാൽ തൻ്റെയും തൻ്റെ കെ-പാർട്ടിയുടെയും അഡ്രസ്സ് ബാക്കി കാണുമോടേ, പ്രൊഫസർ സഖാവേ?

December 07 2024 13:10

ADM എന്നല്ല, ഒരു ഭിക്ഷക്കാരനായാലും, ദുരൂഹമായ സാഹചര്യങ്ങളിൽ മരണപ്പെട്ടാൽ, നിഷ്പക്ഷമായ ഒരു കേസന്വേഷണം നടക്കേണ്ടതുണ്ടു്. അതാണു് ജനാധിപത്യം. അല്ലാത്തതെല്ലാം കമ്മ്യൂണിസമാണു്, ഫാഷിസമാണു്, നാത്സിസമാണു്, സ്റ്റാലിനിസമാണു്.

December 07 2024 14:12

“വാടിക്കൽ രാമകൃഷ്ണൻ കൽമഴുക്കൊല” ഫെയിം പിണറായിയുടെ ഭരണം ഒരു “ഗവണ്മെൻ്റാണെന്നും”, അതിൻ്റെ അവിഭാജ്യഘടകമായ കെ-പൊലീസ് ഒരു നീതിന്യായസംരക്ഷണഏജൻസിയാണെന്നുമുള്ള തെറ്റിദ്ധാധാരണ മാറ്റിയാൽ തീരുന്ന പ്രശ്നങ്ങളേ ഇപ്പോൾ “A/C തുറൽബസ്” നവകേരളത്തിലുള്ളു.

December 07 2024 14:21

സന്മാർഗ്ഗത്തെപ്പറ്റി നിരന്തരം മനുഷ്യരോടു് പ്രസംഗിക്കുന്ന പ്രച്ഛന്നവേഷധാരികളെക്കാൾ ദുർമ്മാർഗ്ഗികളായവർ ഈ ഭൂമുഖത്തു് വേറെയുണ്ടാവില്ല.

December 07 2024 14:34

വാനരശ്രേഷ്ഠർ വാൽ പൊക്കിപ്പിടിക്കുന്നതുപോലെ ആദ്ധ്യാത്മികതയും, ധാർമ്മികതയും, സദാചാരവും പൊക്കിപ്പിടിക്കുന്ന ഭാരതീയരുടെ കോടതി പ്രതിയെ ശിക്ഷിച്ചാൽ പ്രതി കുറ്റവാളിയാണെന്നോ, വെറുതെ വിട്ടാൽ പ്രതി കുറ്റവാളിയല്ലെന്നോ അർത്ഥമില്ല.

അങ്ങനെ ഒരുവൻ/ഒരുവൾ കരുതിയാൽ അവൻ/അവൾ മൂഞ്ചിനാൻ/ൾ!

December 07 2024 15:07

A prominent Dr. Marxist Mallu with “smoking memo” meets a Dr. Donkey on his way to a very serious television discussion.

(Image courtesy)

December 07 2024 18:34

യുവ മലയാളി മങ്കകളുടെ ആത്യന്തിക സ്വപ്നമായ “കല്യാണം” എന്ന മംഗള കർമ്മത്തിനു് ഇടങ്കോലിടുന്ന കുരുദ്രോഹിയായ സഹാവു് ചൊവ്വ എന്ന “ദുർ-ഗ്രഹത്തിൽ” കൂടുകൂട്ടാനുള്ള സാദ്ധ്യതകളെപ്പറ്റി ആധുനിക മനുഷ്യൻ പ്രായോഗികമായ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, എന്തു് മൈരാണു് മാക്രികളേ, മല്ലുക്കളേ നിങ്ങൾ, താൻ “പി. വി.” ആണെന്നു് സമ്മതിക്കാൻ ഭയപ്പെടുന്ന, “പരനാറിയും നികൃഷ്ടജീവിയും കുലംകുത്തിയും വിവരദോഷിയുമായ” ഒരു നൃശംസ “പി. വി.”-യിൽനിന്നു്, സി.ബി.ഐ. എന്ന കേന്ദ്ര കുറ്റാന്വേഷണ ഏജൻസി ആകെ മൊത്തം കൂട്ടിലടയ്ക്കപ്പെട്ട തത്തക്കിളികളാണെന്നു് “പത്രസമ്മേളിക്കുന്ന” ഒരു അപ്പം ഗോവിന്ദനിൽനിന്നു്, തന്റെ പാർട്ടിക്കു് പ്രതികൂലമായ വിധി പ്രസ്താവിക്കുന്ന ജഡ്ജിമാർ മുഴുവൻ ശുംഭരാണെന്നു് “ചോപ്പൻ സർട്ടും ചോപ്പൻ തൊപ്പിയും, ഖാക്കി നിക്കറും ധരിച്ച വാൾ-അണ്ടിയേഴ്സുകളെ” ലെവലേശം നാണമോ തൊലിയോ അറപ്പോ ഉളുപ്പോ ഇല്ലാതെ ഉദ്ബോധിപ്പിക്കുന്ന, “മഹോദരബാധിതനോ” എന്നു് കാഴ്ചക്കാർ സ്വാഭാവികമായും സംശയിക്കുന്ന ഒരു ഇളിഞ്ചൻ കിറിയനിൽ നിന്നു്, സ്ഥലകാലബോധമില്ലാത്ത ഒരു വൃദ്ധബാലനിൽനിന്നു്, ഒരു ചിറ്റപ്പനിൽനിന്നു്, ഒരു ചെന്താരകത്തിൽനിന്നു്, ഇറച്ചിക്കടയുടെ മുന്നിൽ നിന്നു് പ്രതിയോഗികളായ മാപ്രകളെ ആട്ടിയോടിക്കുന്ന രക്തദാഹിയായ ഒരു കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പിണറായിസ്റ്റ് ചെന്നായയിൽനിന്നു്, മണ്ണിൽ മുളച്ച ഒരു സൂര്യനിൽ നിന്നു്, കൊടുംകാറ്റിൽ പറക്കുന്ന ഒരു ശവംതീനിക്കഴുകനിൽനിന്നു് സാമൂഹികനവീകരണപരമായി നിങ്ങൾ പ്രതീക്ഷിക്കുന്നതു്?!

December 08 2024 13:08

“ശാസ്ത്രങ്ങളുടെ ശാസ്ത്രവും”, വൈരുദ്ധ്യാത്മകഭൗതികവാദത്തിൽ അധിഷ്ഠിതവും, ലോകോത്തരമെന്നു് ഇതിനോടകം അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടതുമായ സഖാവു് കാൾ മാർക്‌സിൻ്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ജാജ്ജ്വല്യമാന അവഗാഹനം തനിക്കുണ്ടെന്നു് അവകാശപ്പെടുകയും, ആ അവകാശവാദം “വൺ ടൂ ത്രീ” മോഡൽ രീതിശാസ്ത്രങ്ങളുപയോഗിച്ചു് ആരെക്കൊണ്ടും അംഗീകരിപ്പിക്കാൻ മടിയില്ലാത്തവിധം “unscrupulous” ആയ ഒരു “ശാസ്ത്ര-അജ്ഞനാണു്” താനെന്നു് പൊതുവേദികളിലെ തൻ്റെ പ്രസംഗങ്ങളിലൂടെ സ്പഷ്ടമായി സ്ഥാപിച്ചിട്ടുള്ളവനുമായ സഖാവു് ഡബിൾ എം മണി, ശാന്തൻപാറയിലെ പ്രഫുത്തരായ മാക്രിസ്റ്റ്രുകളുടെ “വൈജ്ഞാനികസദസ്സിൽ” പ്രസംഗിച്ച “അടി-തിരിച്ചടി സിദ്ധാന്തം” കൂടി ഒന്നു് പരീക്ഷിച്ചിട്ടു് മതിയായിരുന്നു, ഇതുപോലെ “റാഡിക്കലായ ഒരു മാറ്റത്തിലേക്കു്” ഒരു “കൂടുവിട്ടു് കൂടുമാറൽ” നടത്തൽ എന്നു് തോന്നുന്നു.

ക്രിസ്തുവിൽ നിന്നും ബുദ്ധനിൽ നിന്നുമൊക്കെ വ്യത്യസ്തമായി സഖാവു് ഡബിൾ എം മണി ഒരു മാക്രിസ്റ്റ് ബുദ്ധിജീവി ആണെന്ന കാര്യം, പൂർവ്വാശ്രമത്തിൽ ഒരു സഖാവായിരുന്ന വിപ്ലവകവി സച്ചിദാനന്ദനെങ്കിലും സ്മരിക്കേണ്ടതായിരുന്നു എന്നാണു് എൻ്റെയൊരു (സഖാവു്) ചിന്ത.

ക്രിസ്തുവിൻ്റെയും ബുദ്ധൻ്റെയും പ്രസംഗങ്ങളല്ല ഡബിൾ എം മണിയുടെയും, ഡബിൾ എ റഹിമിൻ്റെയും, വെറും പി. രാജീവിൻ്റെയും, അപ്പം ഗോവിന്ദൻ്റെയും, ശുംഭൻ ജയരാജൻ്റെയും, സഭാപെണ്ണാടു് വീണയുടെയും, കുലുക്കിക്കുത്തു് ശ്രീമതിയുടെയും, നിന്ദ്രാവിഹീന ശൈലജയുടെയും, കൊടുംകാറ്റിൽ പറപറക്കും കഴുകൻ പിണറായിയുടെയുമൊക്കെ പ്രസംഗങ്ങൾ!!

(ഗ്രാഫിക്കിനു് കടപ്പാടു്)

December 08 2024 13:17

Why “TECOM”?

Why not “K-COM”?!

December 09 2024 14:06

“ദൈവം ഉണ്ടോ ഉണ്ടില്ലയോ?” എന്നതാണു് മല്ലുക്കൾ നേരിടുന്ന ഗുരുതര പ്രശ്നം. അതിനൊരു പരിഹാരം കാണാനാണു് അവർ നിരന്തരം “ഭക്തർ-യുക്തർ സംവാദങ്ങൾ” സംഘടിപ്പിക്കുന്നതു്. ദൈവംതമ്പ്രാൻ മുഴുപ്പട്ടിണികിടന്നു് ചത്തുപോകരുതല്ലോ! ദൈവം ചത്താൽ അതോടെ തീർന്നില്ലേ ഭൂമിയിലെ മൊത്തം മനുഷ്യത്തമ്പ്രാക്കളുടെയും സുഖസമൃദ്ധജീവിതം!?

December 10 2024 10:02

“പട്ടിശല്യം ഇനിയില്ല” എന്നൊരു വീഡിയോ കണ്ടു.

“പാർട്ടിശല്യം ഇനിയില്ല” എന്ന വീഡിയോ വല്ലതും ഉണ്ടോടേ? നടുറോഡിൽ സ്റ്റേജ് കെട്ടുന്ന കെ-പാർട്ടി ഊളകളും, അരശതം കാറുകളുടെ അകമ്പടിയോടെ “നഗരികാണിച്ചു്” മനുഷ്യൻ്റെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന കെ-മാഫിയാത്തലവനും പണ്ടാറമടങ്ങുമല്ലോ എന്നു് കരുതിയാണു്.

December 10 2024 10:29

“ആ പൊണ്ണത്തടിയൻ കാലമാടൻ അമിട്ടു് എനക്കും എൻ്റെ മക്കൾക്കും ജീവനാംശംപോലും തരുന്നില്ല മാളോരേ!” – മുക്കിയമന്ത്രി

അതുകേട്ടു് ഹൃദയം കലങ്ങിയ മല്ലുക്കൾ: “എത്ര മക്കൾസ്നേഹി! എത്ര സത്യസന്ധനായ ഉരു! എത്ര കടത്തുസ്വർണ്ണമാന പ്രജാപതി! എത്ര കരുണാനിധി! എത്ര ജയലളിത! എന്തരോ മഹാനുഭാവുലു!!”

December 10 2024 10:29

“ചെപ്പുകിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പുതുറന്നൊന്നു് കാട്ടൂലേ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരുമണി പൊന്‍മാല”

[ആദ്യകാല കമ്മ്യൂണിസ്റ്റ് കേരളത്തിൽ, “നിത്യവസന്തം നർത്തനമാടും നിത്യകാമുകീസന്നിധിയിൽ, വിശ്വസൌന്ദര്യം വീണമീട്ടുന്ന ആ വിളക്കുമാടപ്പടവിൽ, ആത്മഗീതാഞ്ജലിയുമായ് നിന്നു്, സ്വരരാഗരൂപിണിയായ സരസ്വതിയുടെ സ്വർണ്ണസിംഹാസനം എവിടെ എന്നു് ചിന്താകുലരായിരുന്ന ചില അന്ധഗായകർ” ആത്മദാഹം ശമിപ്പിക്കാനായി പാടാറുണ്ടായിരുന്നതും, ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുള്ളതുമായ ഒരു കെ. പി. എ. സി. നാടകപ്പാട്ടു്.]

കുന്നിക്കുരുമണിമാലയെ പൊന്മാലയായും, കുപ്പിവളകളെ പൊൻവളകളായും സങ്കല്പിക്കാൻ കഴിയുന്നത്ര ഭാവനാശേഷി അന്നത്തെ മലയാളി മങ്കകളായ കൺമഷിമിഴികൾക്കു് ഉണ്ടായിരുന്നു എന്നുവേണം ഈ കാവ്യശില്പത്തിൽനിന്നും ഊഹിക്കാൻ.

മറുവശത്തു്, ഒരു ചങ്ങായി ചെപ്പു് കിലുക്കിയാൽ ഉടൻ മതിമറന്നു് പുറകെകൂടി “പാടുന്ന പൈങ്കിളികൾ” ജീവിച്ചിരുന്ന “വനിതാമതിൽ-മനുഷ്യച്ചങ്ങലപൂർവ്വ” ഗതകാല ബൂർഷ്വാ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക ദുരവസ്ഥ എത്ര ഭയാനകമായിരുന്നിരിക്കണം!

അതുപോലൊരു ഊഷരഭൂമിയിലാണു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ വിപ്ലവവിത്തുകൾ പാകി, കാലാന്തരത്തിൽ ബൂർഷ്വാ വന്മരമായി വളർന്നു് പടർന്നു് പന്തലിച്ചതു്. ഇന്നു് കുന്നിക്കുരുമണിമാലകൾക്കും കുപ്പിവളകൾക്കുമൊന്നും വലിയ ഡിമാൻഡില്ല. മിനിമം ഒരു ജിമിക്കി കമ്മലെങ്കിലും ഇല്ലാതെ ദേവിയുടെ സ്വർണ്ണസിംഹാസനം കാണാനായി വിളക്കുമാടപ്പടവിലേക്കു് ചെല്ലുന്ന അന്ധഗായകരെ സഖാവു് സരസ്വതി മുഖമടച്ചു് ആട്ടിവിടും. മുൻപു് സരസ്വതീദേവി വിളയാടിയിരുന്ന ഇടങ്ങളിലെല്ലാം ഇപ്പോൾ ദിവ്യകളായ കേഡർ സഖാത്തികളാണു് പൂണ്ടുവിളയാടുന്നതു്.

ചെപ്പുകിലുക്കണ ചങ്ങാതീ നിന്റെ ചെപ്പുതുറന്നൊന്നു് കാട്ടൂലേ: https://www.youtube.com/watch?v=G332h7RA1SI

അതുപോലെതന്നെ, മുൻപൊക്കെ കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപാഞ്ഞിരുന്ന പട്ടുകുപ്പായക്കാരായ മാരന്മാരും ഇപ്പോൾ വലിയ കഷ്ടത്തിലാണു്. കിന്നാരം ചോദിക്കാനെന്ന വ്യാജേന, കല്യാണപ്പൂമാല ഒപ്പിക്കാനായി, പായുന്ന മാരന്റെ പിന്നാലെ പായുമാറുണ്ടായിരുന്ന, “പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളുകളും, ആമരത്തിന്‍ പൂന്തണലിൽ വാടിനില്‍ക്കുന്നോളുകളുമായ” കൊയ്ത്തുകാരികളിൽ ഒറ്റയെണ്ണം ചുണ്ണാമ്പു് ചോദിക്കാനായിപ്പോലും ഇപ്പോൾ മാരൻ ചങ്ങായി പായുന്ന ഭാഗത്തേക്കു് തിരിഞ്ഞുനോക്കാറില്ല.

കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ: https://www.facebook.com/watch/?v=875444080928105

December 10 2024 11:46

“ജീവിതം കുറിയതാണു്, സമയം വേഗം കടന്നുപോകുന്നു. റിപ്പീറ്റില്ല, റിവൈൻഡില്ല. അതിനാൽ, ഓരോ നിമിഷവും അതു് വരുന്നപോലെ ആസ്വദിക്കുക!”

December 10 2024 13:52

അരക്കാൽക്കാശിനു് കൊള്ളാത്ത അനുയായികൾ, കാൽക്കാശിനു് കൊള്ളാത്ത വിഡ്ഢ്യാൻ നേതാക്കളെ പിണുവാതിര, നെറ്റിപ്പട്ടം, തലപ്പാവു്, താലപ്പൊലി ഇത്യാദി ജംഗമ വസ്തുക്കളുമായി ആർഭാടപൂർവ്വം കൊട്ടി എഴുന്നള്ളിക്കും, അവറ്റകളുടെ ഇളിഞ്ചൻ ഫ്ലക്സുകൾ അമ്പലത്തിനു് മുന്നിൽ കെട്ടിപ്പൊക്കും!

December 11 2024 10:37

നടുറോഡിൽ പന്തൽ കെട്ടിയ, “കണ്ടാൽ മറയുന്ന” 500 പേർക്കെതിരെ കേസെടുത്ത കെ-പൊലീസ്, കോടതി ചെവിക്കുപിടിച്ചപ്പോൾ, “കണ്ടാൽ ഉരുളുന്ന” 31 പേർക്കെതിരെ ദ്വിതീയദൃഷ്ട്യാ കേസെടുത്തത്രെ! കെ-പാർട്ടി സെക്രട്ടറി ഗോവിന്ദൻ സമ്മേളനത്തിൽ അലറലോടലറിയതു് പന്തലിൻ്റെ “സ്ഥിതിസമത്വം” നടുറോഡിലാണെന്ന ബോധമില്ലാതെയായിരുന്നു എന്നതിനാൽ, അപ്പം മാഷിൻ്റെ പേരിൽ കേസില്ല.

December 11 2024 12:01

“പുതിയ ജർമ്മനിയിൽ എല്ലാ റോഡുകളും ല്യൂഡൻഷൈഡിലേയ്ക്കു് നയിക്കുമ്പോൾ”, “അടുക്കുന്ന മനുഷ്യരെ കരിയ്ക്കുന്ന, മണ്ണിൽ മുളച്ച സൂര്യൻ” പരമാധികാരിയായി വാഴുന്ന നവകേരളത്തിൽ, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് യുട്ടോപ്പിയൻ വിപ്ലവത്തിന്റെ ആട്ടിൻതോൽ വാരിച്ചാർത്തി മുടുക്കർ ചമയുന്ന ചെന്നായ്ക്കളായ തിരുടരുടെ വിടുവായത്വം, പൊതുജനം എന്ന, സാക്ഷരരും പ്രഫുത്തരും അതോടൊപ്പം കഴുതകളുമായ മല്ലുക്കളിൽ അടിച്ചേല്പിക്കാൻ, ദൈനംദിനാവശ്യങ്ങൾ നിറവേറ്റാൻ പൊതുവഴി ഉപയോഗിക്കാതെ നിവൃത്തിയില്ലാത്ത മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ടു്, ഭക്ഷ്യക്കിറ്റും പട്ടച്ചാരായവും പ്രതിഫലമായി നല്കി നടുറോഡിൽ സമ്മേളനപ്പന്തലുകൾ കെട്ടിപ്പൊക്കപ്പെടുന്നു!

അതാണു്, ആഞ്ഞുവെട്ടിയാൽ ഏതു് വാടിക്കൽ രാമകൃഷ്ണനെയും തീർക്കാൻ കഴിയുന്ന കല്മഴുവേന്തി, ഒരു പ്രത്യേകതരം ഏക്ഷൻ കാണിച്ചുകൊണ്ടു്, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നാലുകാലും പറിച്ചോടുന്ന, ജീവൻരക്ഷാപ്രവർത്തനം എന്നറിയപ്പെടുന്ന മറ്റൊരു പ്രത്യേകതരം കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് പിണറായിസ്റ്റ് “കൊലപാതകരാഷ്ട്രീയ ഏക്ഷൻ ജനാധിപത്യം”!

https://shorturl.at/lfjt4

December 11 2024 13:02

“അന്തം അണികളെ ചൂടാക്കി ജനജീവിതം സ്തംഭിപ്പിക്കാനല്ലാതെ മറ്റൊന്നും ഞങ്ങൾക്കറിയില്ലിസ്റ്റാ!” – രാഷ്ട്രീയ (സു)ഭിക്ഷാംദേഹികൾ

December 12 2024 11:20

“കെ-പാർട്ടി സമ്മേളനത്തിനായി റോഡടച്ചു് കെ-പന്തൽ കെട്ടിയ സംഭവത്തിൽ കോടതിയലക്ഷ്യനടപടി ഒഴിവാക്കണമെന്നു് കെ-പൊലീസ്.” – വാർത്ത

കെ-പന്തൽ കെട്ടാൻ കെ-പാർട്ടി ഏരിയ സെക്രട്ടറി നല്കിയ അപേക്ഷ കെ-പോലീസ് നിരസിച്ചിട്ടും സംഘാടകർ അതിക്രമമായി കെ-പന്തൽ കെട്ടുകയായിരുന്നത്രെ! കെ-പന്തൽ പൊളിച്ചാൽ ക്രമസമാധാനനില തകർന്നു്, സംഭവം കെ-പോലീസിന്റെ കാല്മുട്ടു് തല്ലിയൊടിക്കലിലേയ്ക്കു് വല്ലാതെ എസ്കലേറ്റ് ചെയ്തേക്കുമോ എന്ന ഭയം മൂലം, ക്രൈം സീനിൽ കണ്ടമാനം കെ-പൊലീസുകളെ വിന്യസിച്ചു് കെ-പന്തൽ കെട്ടലിനു് സമഗ്രമായ കെ-സംരക്ഷണം കൊടുക്കുകയല്ലാതെ കെ-പൊലീസിനു് മുന്നിൽ മറ്റു് പോംവഴികളൊന്നും ഉണ്ടായിരുന്നില്ലെന്നു് ക്രമസമാധാന കാര്യകാര്യസ്ഥനായ പൊലീസേമാൻ കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചത്രെ!

അപ്പോൾ എന്റെ ശോത്തിയം ഇതാണു്:

സമൂഹത്തിലെ ക്രമസമാധാനനില തകരാതിരിക്കാനും, അഥവാ തകർന്നാൽ അതിനു് കാരണഭൂതരായ ക്രിമിനലുകളെ – അവർ ഏതു് മത-രാഷ്ട്രീയ വിഭാഗങ്ങളിലെ അംഗങ്ങളായാലും – കൂച്ചുവിലങ്ങിട്ടു് തടവറയിലടയ്ക്കാനുമായിട്ടല്ലാതെ, മറ്റെന്തിനായിട്ടാണാവോ പൊതുജനം പൊതുഖജനാവിലെ പൊതുമുതൽ ചിലവഴിച്ചു് പൊലീസ് എന്നൊരു കൂട്ടത്തെ ശമ്പളവും ബത്തയും വാഹനവും ലാത്തിയും തോക്കുമെല്ലാം കൊടുത്തു് നിലനിർത്തിയിരിക്കുന്നതു്?

സ്വൈര്യജീവിതം കാംക്ഷിക്കുന്ന പൊതുജനത്തെ മീശപിരിച്ചുകാട്ടി പേടിപ്പിക്കാനും, കണ്ണുരുട്ടിക്കാട്ടി ഭീഷണിപ്പെടുത്താനും, കുടവയർ കാട്ടി വിരട്ടാനുമായിട്ടോ?!

December 12 2024 11:50

ആര്യ രാജേന്ദ്രനെ മേയറാക്കിയതു് “കുഴിയാന” മണ്ടത്തരം എന്നു് മതി. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട. ആൾ മല്ലു മാക്രിസ്റ്റാണേ!

അല്ലെങ്കിൽ, അതെന്തോ വലിയ ആനക്കാര്യമാണെന്നു് കരുതി, “ആര്യ രാജേന്ദ്രനെ മേയറാക്കിയതു് ആനത്തരം” എന്നു് സഖാവു് ആനാവൂർ നാഗപ്പനെക്കൊണ്ടു് തിരുത്തിച്ച സ്റ്റിക്കർ നെറ്റിയിൽ ഒട്ടിച്ചുകൊണ്ടാവും കെ-പാർട്ടിയുടെ അടുത്ത “നടുറോഡ്” വിപ്ലവ സമ്മേളനത്തിൽ പ്രധാന പ്രഭാഷകയായി ചെങ്കോണകങ്ങളാൽ സർവ്വാലംകൃതമായ ചവിട്ടുനാടക വേദിയുടെ മുൻനിരയിൽ സഖാവു് “നായകി” ആസനസ്ഥയാകുന്നതു്!

“പണ്ടേ ദുർബ്ബല, പിന്നേ ഗർഭിണി”! പണ്ടേ മരമാക്രിണി, പിന്നേ കിടന്നുമുള്ളൽ മാറാത്ത കൊച്ചുകുഞ്ഞും!!

December 12 2024 13:19

“സിപിഎം എല്ലാ കാലത്തും തെറ്റു് തിരുത്താൻ മടിയില്ലാത്ത ഫാർട്ടി.” – അന്തം മണി-മൊഴി

കാലത്തു് ചെയ്യുന്ന തെറ്റു് വൈകിട്ടു് തിരുത്തുന്ന ഫാർട്ടിയാണു് സിപിഎം. ഒരു ട്യൂബ് ലൈറ്റ് “fartist” കൂട്ടമായ സിപിഎമ്മിൻ്റെ “കാലത്തും വൈകിട്ടും” തമ്മിൽ വർഷങ്ങളുടെ, ദശാബ്ദങ്ങളുടെ അകലം സാധാരണമാണെന്നോർത്താൽ, everything is OK!

December 12 2024 14:20

“സമരങ്ങൾ നാട്ടിൽ അനിവാര്യമാണു്. ജനങ്ങൾക്കു് വിഷമം ഉണ്ടാക്കുന്ന സമരങ്ങൾ റോഡിൽ കൊണ്ടുവന്നു് നടത്തുന്നതു് തെറ്റുമാണു്. അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ പരിശോധിക്കും.” – സി. പി. ഐ. നേതാവു് സഖാവു് പന്ന്യൻ രവീന്ദ്രൻ

സി. പി. ഐ. വിടർത്തിവച്ചിരിക്കുന്ന വെൺകൊറ്റക്കുടയ്ക്കുകീഴിൽ വെയിലും മഴയുമേല്ക്കാതെ സുഖവസിക്കുന്ന ജോയിന്റ് കൗൺസിൽ റോഡ് കയ്യേറി കാണിച്ച പ്രതിഷേധാഭാസം പരിശോധിക്കേണ്ടാത്ത തെറ്റോ, അതോ പരിശോധിക്കേണ്ട വല്ല പ്രശ്നവും അതിലുണ്ടോ?

പരിശോധിക്കേണ്ട പ്രശ്നമുണ്ടെങ്കിൽ, സഖാവു് സരിനെ സമീപിച്ചാൽ ആദായവിലയ്ക്കു് ഒരു സ്റ്റെതസ്കോപ്പ് കിട്ടാനുള്ള സാദ്ധ്യതയുണ്ടു്.

ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്ന, ട്രാക്ടർ, കമ്പ്യൂട്ടർ, കെ-റെയിൽ, കെ-ഫോൺ, കെ-മഞ്ഞക്കുറ്റി, കെ-അപ്പം ട്രാൻസ്പോർട്ട്, സ്മാർട്ട് സിറ്റി ഇത്യാദി യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്ന സഖാവു് പോരാളി ഷാജിക്കും മക്കൾക്കും ജീവനാംശം പോലും കൊടുക്കാതെ, അവരെ ദുരന്തമുഖത്തു് നിരാലംബരായി നിർത്താൻ മാത്രം ക്രൂരനായ പൂജനീയ അമിട്ട് ഷാജിയുടെ സാമ്പത്തികനയങ്ങളാൽ നവകേരളം ചക്രശ്വാസം വലിക്കുമ്പോൾ, ആദായവിലയ്ക്കു് ഒരു സ്റ്റെതസ്കോപ്പ് കിട്ടുക എന്നതു് ഒരു ചില്ലറക്കാര്യമല്ല എന്നു് എന്നെക്കാൾ നന്നായി അറിയുന്ന സഖാവു് പന്ന്യൻ ഇതൊരു അവിവേകമാണെങ്കിൽ പൊറുക്കുക!

December 13 2024 12:04

“കണ്ടാലറിയാം കണിയാന്മാർക്കു്, കൊണ്ടാലുമറിയില്ല കൊശവന്മാർക്കു്” – പഴഞ്ചൊല്ലു്

കെ-ഫാർട്ടിക്കു് നിരുപാധികം വിധേയരായ കെ-ഫൊലീസിനു് എത്ര കണ്ടാലും അറിയാൻ കഴിയാത്ത, “കെ-ഫാർട്ടി എക്കാലവും തിരുത്തൽ സന്നദ്ധം” എന്നു് അന്തിച്ചർച്ചകളിൽ അന്തം കമ്മികൾ വാതോരാതെ വീമ്പിളക്കുന്ന സി.പി.ഐ. (എം.) എന്ന “fartist” ഗോത്രത്തിലെ, എത്ര കൊണ്ടാലും അറിയാൻ കഴിയാത്ത, എത്രവട്ടം ആവർത്തിച്ചു് കേട്ടാലും പഠിയ്ക്കാൻ കഴിയാത്ത, ഐഡിയൊളോജിക്കൽ, റിവിഷണിസ്റ്റ് മാസ്റ്റർ ബ്ലാസ്റ്റേഴ്സ്, അഥവാ പ്രത്യയശാസ്ത്രപരമായ തിരുത്തൽവാദികളും, പാറമടകളും പെട്രോൾ പമ്പുകളും റിസോർട്ടുകളുമെല്ലാം സ്വന്തമായുള്ള, ഇതുവരെ “സിവിൽ ഡെത്ത്” സംഭവിച്ചിട്ടില്ലാത്ത, പ്രമുഖ “മാക്രിസ്റ്റ്-പിണറായിസ്റ്റ്-ക്യാപ്പിറ്റലിസ്റ്റ് ബൂർഷ്വാ” വെടിക്കെട്ടുകാരിൽ ഏതാനും ചില മാഗ്നിഫിസെന്റ് സ്പെസമൻസ് ഒറ്റ ഫ്രെയിമിൽ!

(ചിത്രത്തിനു് കടപ്പാടു്)

December 13 2024 13:47

ലോറിക്കടിയിൽപ്പെട്ടു് വിദ്യാർത്ഥിനികൾ മരിച്ചതിലെ ദുഃഖഭാരം താങ്ങാനാവാതെ, അവരുടെ മൃതശരീരങ്ങളോടൊപ്പം ശവക്കുഴിയിലേക്കു് ചാടി ചാകാനൊരുങ്ങിയ നടനകലാതിലകം ഗതാഗതമന്ത്രി, അഥവാ ഗമനാഗമനമന്ത്രി, അഥവാ പോക്കുവരവുമന്ത്രി ശ്രീമാൻ കെ. ബി. ഗണേഷ് കുമാർജിയെ സോളാർ ഫെയിം സഖാവു് സരിത പിന്നിൽനിന്നു് “കുഴിമാടത്തിലേക്കച്യുതാ ചാടല്ലേ ചാടല്ലേ” എന്നു് കേണപേക്ഷിച്ചു് അരക്കെട്ടിൽ വട്ടമിട്ടു് കൊടുംപിടുത്തം പിടിച്ചതുകൊണ്ടു് മാത്രമാണത്രെ അതികഠിനമായ ആ തീരുമാനത്തിൽനിന്നു്, വേശ്യാഗൃഹങ്ങളിൽനിന്നു് ഗുഹ്യരോഗം പിടിച്ചു് ചത്ത ഭർത്താവിന്റെ ചിതയിലും ഭാവശുദ്ധിയുള്ള ഭാരതീയ ഭാര്യമാർ വാത്സ്യായനമന്ത്രം ജപിച്ചുകൊണ്ടു് സ്വമേധയാ ചാടി ചാകുന്ന, ആർഷഭാരതത്തിലെ ഒരു അനിഷേദ്ധ്യ ആചാരമായിരുന്ന “സതി” സമാനമായ ആ അതിഭയങ്കര ഉദ്യമത്തിൽനിന്നു് മാനവീയനായ അദ്ദേഹത്തിനു് മനസ്സില്ലാമനസ്സോടെ പിൻതിരിയേണ്ടിവന്നതു്!

“സമസ്ത” ലോകത്തിന്റെയും രക്ഷാർത്ഥം സഖാവു് സരിത നടത്തിയ വിജയകരവും ഉദാത്തവുമായ ആ ശ്രമത്തെ “Saritha’s Second Arrival” എന്നു് ലോകചരിത്രത്തിൽ, പിണുനയതന്ത്ര എല്ലുപൊടിച്ചാക്കുകളിലൂടെ, ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു് സംഘടിപ്പിക്കപ്പെടുന്ന കള്ളക്കടത്തു് സ്വർണ്ണലിപികളാൽ ഭാവിതലമുറയ്ക്കുവേണ്ടി രേഖപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ “സ്വഭാവം ശുദ്ധമായ” സഖാവു് പി. ശശിയെ ചുമതലപ്പെടുത്തുമെന്നു് “കൈകൾ ശുദ്ധമായ” നവകേരള മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ കൈരളി റ്റിവിയിൽ ശാർദ്ദൂലവിക്രീഡിത മോഡിൽ, അഥവാ “ലിംഗ്വിസ്റ്റിക് സ്ലോ മോഷനിൽ” ഉറപ്പുനല്കിയത്രെ!

(ചിത്രത്തിനു് കടപ്പാടു്)

December 13 2024 15:05

“An idiot is an idiot. Two idiots are two idiots. Ten thousand idiots are a political party.” – Franz Kafka

[Hundred thousand idiots are a Marxist-Communist, Pinarayist-Kannurist, Mallu-Mafia political party!!]

December 14 2024 13:26

“എല്ലാവരും ഒരേപോലെ ചിന്തിക്കുന്നിടത്തു് ഒത്തിരി ചിന്തിക്കപ്പെടുന്നില്ല.”- കാൾ വാലന്റിൻ

[Karl Valentin, born Valentin Ludwig Fey (04. 06. 1882 – 09. 02. 1948) was a Bavarian comedian. He had significant influence on German Weimar culture. Valentin starred in many silent films in the 1920s, and was sometimes called the “Charlie Chaplin of Germany”. His work has an essential influence on artists like Bertolt Brecht, Samuel Beckett, Loriot and Helge Schneider.]

December 14 2024 13:37

“The Wounded Angel” – a painting by Finnish symbolist painter Hugo Simberg

https://en.wikipedia.org/wiki/The_Wounded_Angel

December 14 2024 13:53

“മുൻപൊക്കെ ഭാവി പോലും മികച്ചതായിരുന്നു!” – കാൾ വാലന്റിൻ

🙂

https://en.wikipedia.org/wiki/Karl_Valentin

December 15 2024 11:14

“മര്യാദക്കു് ജീവിച്ചാൽ സർക്കാരിൻ്റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു് ജീവിക്കാം.” – മുക്കിയ മന്ത്രി

“മുക്ക്യോൻ ഭിക്ഷ നൽകുന്ന കിറ്റു് മൂഞ്ചി വീട്ടിൽ ജീവിക്കുന്നതിനെക്കാൾ ഭേദം, മർമ്മാണി മനോജ്, വെടി സുനി ഇത്യാദി പ്രത്യയശാസ്ത്രജ്ഞർക്കു് കെ-സർക്കാർ കെ-ജയിലിൽ ബഹുമാനപുരസ്സരം വിളമ്പുന്ന കപ്പപ്പുഴുക്കും വരാൽക്കറിയും ഭുജിച്ചു് ജീവിക്കുന്നതാണു്.” – അപമര്യാദരാമന്മാരും അമര്യാദസീതമാരും!

December 15 2024 17:04

എല്ലാ അർത്ഥത്തിലും കേവലമൊരു “മാമാങ്കസമൂഹം” മാത്രമായ മല്ലു നവകേരളത്തിലെ ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനായി അരശതം കാറുകളുടെയും, മുഴുശതം തിര്യക്കു് സമാന ആസ്ഥാന വിദൂഷകരുടെയും അകമ്പടിയോടെ സമാഗതനായ, പൊതുസമൂഹത്തിൻെറ പൊതുമുതൽ മൊത്തം മുക്കിയവനും, ആഗോള ലെവലിൽ വിലയിരുത്തിയാൽ, ബൗദ്ധികമായി വെറുമൊരു മന്ദബുദ്ധിയുമായ മുക്കിയ മന്ത്രിയെ, അവൻ അർഹിക്കുന്ന വിധത്തിൽ ആഘോഷപൂർവ്വം കൂവിയെതിരേറ്റ ഒരു പ്രതിഷേധിയെ, ഒരു നിഷേധിയെ, “ജീവൻ രക്ഷാപ്രവർത്തനം” എന്ന ഭരണഘടനാപരമായ വകുപ്പിന്റെ അടിസ്ഥാനത്തിൽ, “പരനാറിത്വം, കുലംകുത്തിത്വം, നികൃഷ്ടജീവിത്വം, വിവരദോഷിത്വം” മുതലായ “അക്കാദമിക” വിഷയങ്ങളിൽ അനിതരസാധാരണമായ പ്രാഗത്ഭ്യം തെളിയിച്ചവനായ സഖാവു് കെ-മുക്ക്യോന്റെ, പ്രോട്ടോക്കോൾ പ്രകാരം ചെംകോണധാരികൾ ആയിരിക്കേണ്ടവരെങ്കിലും, സാധാരണഗതിയിൽ ഉടുക്കാക്കുണ്ടികളായ മാക്രിസ്റ്റ്-പിണറായിസ്റ്റ് കെ-പോലീസ് കസ്റ്റഡിയിലെടുത്തത്രെ!

അത്തരം സാഹചര്യങ്ങളിൽ എത്തരത്തിൽ പെരുമാറണമെന്നു്, “പരിമിത പ്രജ്ഞനായ”, കേരളം മുക്ക്യോനായ സഖാവു് പിണറായി, മുൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡയറക്ടറും കണ്ടമാനമായി പരിണത പ്രജ്ഞനും സഖാവുമായ രഞ്ജിത്തിനെ കണ്ടുപഠിക്കണം എന്നേ എനക്കു് പറയാനുള്ളു.

[മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ സഖാവു് യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്ന സഖാവു് മോശെ ആടുകളെ മേയിച്ചുമേയിച്ചു് മരുഭൂമിക്കു് അപ്പുറത്തു് ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ ചെന്നപ്പോൾ, അഗ്നിജ്വാലയിൽ തീ പിടിച്ചു് കത്തിയിട്ടും വെന്തുപോകാത്ത മുൾപ്പടർപ്പിന്റെ രൂപത്തിൽ സഖാവു് മോശെക്കു് പ്രത്യക്ഷപ്പെട്ട സത്യ ഏകദൈവമായ സാക്ഷാൽ യഹോവയെപ്പോലെതന്നെ, “ഞാനാകുന്നവൻ ഞാനാകുന്നവനായ” ഈ എനക്കു് പറയാനും, പൊതുജനം കർശനമായി കർമ്മിക്കേണ്ട കർമ്മങ്ങളും, അനുസരിക്കേണ്ട കല്പനകളും ഛർദ്ദിക്കാനുമല്ലാതെ, ഏതെങ്കിലും വിധത്തിലുള്ള കർത്തവ്യമോ കർമ്മമോ പ്രവൃത്തിയോ സ്വന്തം അദ്ധ്വാനത്തിലൂടെ സ്വയം കർമ്മിക്കാനുള്ള അറിവോ കഴിവോ ബോധം പോലുമോ ഇല്ല എന്നോർക്കുക! (ബൈബിൾ, പുറപ്പാടു് 3: 1, 2)]

“സമസ്ത” കേരളത്തോടും ഇക്കാലമത്രയും ഖണ്ഡിതമായി ഞാൻ പറഞ്ഞുകൊണ്ടിരുന്ന തുടർക്കഥയുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, മുൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡയറക്ടർ സഖാവു് രഞ്ജിത്തായിരുന്നെങ്കിൽ, തന്നെപ്പോലൊരു അതുല്യപ്രതിഭാസത്തെ, ആദരിക്കാനായാലും അവഹേളിക്കാനായാലും, കൂവുന്നവരോടും, സഖാവു് “കല്മഴുരാമന്റെ” A/ C പിണറായി തൂറൽബസ് നവകേരളത്തിൽ “ഒന്നാനാം കുന്നിന്മേൽ ഒരടിക്കുന്നിന്മേൽ” ആദ്യ ആർത്തവം സംഭവിക്കുമ്പോൾ, പനയോല മറക്കുട ചൂടുന്ന കുലസ്ത്രീകളുടെയിടയിൽ സാമാന്യമായിരുന്ന, സനാതനരീതിയിൽ കുരവയിടുന്നവരോടും ഇപ്രകാരം കട്ടായമായി പറഞ്ഞേനെ:

“കൂവലൊന്നും ഈ എനക്കു് പുത്തരിയല്ല (പഴകിയഴുകിയ കുത്തരിയാണു്!). 977, 76-ൽ SFI-യിൽ തുടങ്ങിയതാണു് ജീവിതം. നിങ്ങൾ കൂവണം, തീർച്ചയായും നിങ്ങൾ കൂവണം! ധനശേഖരണത്തിനുള്ള ഒരു സാദ്ധ്യത എന്നതിനപ്പുറമൊരു പ്രത്യയശാസ്ത്രപരമായ മൂല്യം സ്വന്തം പെറ്റമ്മയ്ക്കു്, അവളുടെ മരണത്തിൽപ്പോലും നല്കാതിരുന്ന, എന്നിട്ടും, “മലമൈരുകളായ” മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ “മനുഷ്യസ്നേഹി” എന്നും മറ്റും ഉച്ചൈസ്തരം പാടിപ്പുകഴ്ത്തുന്ന സാക്ഷാൽ സഖാവു് കാൾ മാർക്സ്‌ ആഹ്വാനം ചെയ്തതുപോലെ, ജന്മി മുതലാളി, പൗരോഹിത്യ ബൂർഷ്വാ, സാമ്രാജ്യത്വ ബഹുരാഷ്ട്രകുത്തക മേധാവിത്വത്തിനെതിരെ അന്തം കമ്മികൾ കൂവുന്നപോലെ അന്തംവിട്ടു് കൂവണം!

എന്തുകൊണ്ടെന്നാൽ, കൂവാതിരുന്നാൽ ഒരിക്കലും നിങ്ങൾക്കൊരു “കോഴി ശശി” ആകാനോ, “മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി” എന്ന പദവിയിൽ എത്തിച്ചേർന്നു് മല്ലു മലരുകളുടെ ഭാഗധേയം അപ്രതിഹതമായി നിർണ്ണയിക്കാനോ കഴിയില്ല.

[മുൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡയറക്ടർ സഖാവു് രഞ്ജിത്തിന്റെ കാലനിർണ്ണയം, സില്മാകലാപരമായി, “977, 76″ എന്ന രീതിയിൽ പിന്നോട്ടായതിനാൽ അത്യാഹിതം സംഭവിച്ചതു് ക്രിസ്തുവിനു് മുൻപായിരുന്നു (B. C.) എന്നു് നിഗമിക്കേണ്ടിയിരിക്കുന്നു.” – സഖാവു് സ്വ. ലേ., അഥവാ “ഞാനാകുന്നവൻ ഞാനാകുന്നവനായ ഈയുള്ളവൻ”.]

December 16 2024 10:48

Emre Guney

(Image courtesy)

December 16 2024 11:04

“ഇര ചമയൽ: കുറ്റത്തിൽ നിന്നുള്ള ഭീരുവിൻ്റെ രക്ഷപെടൽ.”

December 16 2024 11:15

സമൂഹദ്രോഹപരമായ തൻ്റെ ദുഷ്കർമ്മങ്ങളുടെ പേരിൽ തന്നെ നോക്കി കൂവുന്ന യുവത്വത്തെ കസ്റ്റഡിയിൽ എടുപ്പിക്കുന്ന സ്വയം പ്രഖ്യാപിത മഹാത്മാക്കളോടു് ഇത്രയും:

December 18 2024 11:15

“കൽമഴു-ലാവ്ലിൻ-മാസപ്പടി” ഫെയിം പിണറായി വിജയനു് മുഖ്യമന്ത്രി ആകാൻ കഴിയുന്ന “പറികളുടെ പറുദീസയിൽ”, ക്രമസമാധാനച്ചുമതല വഹിക്കാൻ അയോഗ്യത കല്പിച്ചു് അകറ്റിനിർത്തപ്പെട്ട അജിത് കുമാറിനു് “Lotusland DGP” പദവിയും അലങ്കരിക്കാം!

Elementary, my dear Watson!!

December 18 2024 13:04

“പിണുവിധേയൻ വില്ലാളി വീരൻ M. R. അജിത് കുമാറിനെ ഡി. ജി. പി. ആക്കാനുള്ള (“X-ray”) സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാർശ കെ-മന്ത്രിസഭ അംഗീകരിച്ചു.” – വാർത്ത

“ഓഹോ! അപ്പോൾ അങ്ങനെയൊക്കെയാണു് ഉരുൾപൊട്ടലാനന്തര-, സത്യാനന്തര നവയുഗ പിണനാറി കേരളത്തിൽ കെ-കാര്യങ്ങളുടെ ഇരിപ്പും കിടപ്പും! ആരൊക്കെയാണെടേ അത്യൂ-ജ്ജ്വലമായ ആ ശിപാർശ “ഐകഗുഹ്യേന” മാക്രിസ്റ്റ് വിപ്ലവവളിവിട്ടു് അംഗീകരിച്ച, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തീയിൽ കുരുത്ത കോവർകഴുതയുടെ “മുന്തിരിസഭയിലെ” പരിമിതപ്രജ്ഞരായ അംഗങ്ങൾ?”

“പറക്കും കഴുകൻ പിണറായി, വിറയ്ക്കും വിദ്വാൻ ശിവൻകുട്ടി, വീടുചുമക്കും ആർ ബിന്ദു, വന്യജീവി ശശീന്ദ്രൻ, അണ്ടി-കശുവണ്ടി-മാങ്ങാണ്ടി-ശുപ്പാണ്ടി-തൂക്കുകയർ-ഖനനം ഇത്യാദി വൻകിട വ്യവസായങ്ങൾ നിരന്തരം തൂറും രാജീവ്, “Thy Kingdom Come” വീണ, ഭൂഗർഭം ആൻഡ് ശുചീകരണം റോഷി, മൃഗഗർഭം ആൻഡ് പശുക്കറവ ചിഞ്ചുറാണി, വൈദ്യുതി കരണ്ടൻ കൃഷ്ണൻകുട്ടി, ആനവണ്ടി ഗമനാഗമനം ഗണേശൻ, തൊലി രജിസ്‌ട്രേഷൻ രാമചന്ദ്രൻ, “മെക്ക്7” അബ്ദുറഹിമാൻ, കിറ്റുവിതരണം ആൻഡ് ലീഗൽ “മെട്രോണോം” അനിൽ, കേവലം “കില” (പോത്തു്) രാജേഷ്, “സനാ-ധനകാര്യകാര്യസ്ഥൻ ” ബാലഗോപാൽ, പട്ടികജാതി-പട്ടികവർഗ്ഗ “ക്ഷേമം-പിന്നാക്കം” കേളു, ദേവന്റെ സ്വന്തം വാസവൻ, ആകെ മൊത്തം ടോട്ടൽ മരാമത്തു് മു.റി ആസ്, വരാൽ മീമ്മി ആൻഡ് കപ്പപ്പുഴുക്കു് സജി, …

വോക്കേ, വോക്കേ! മതി മതി! കൂടുതൽ കേട്ടാൽ ഇപ്പോൾത്തന്നെ കലശലായി അവശനായ നോം യുനാനി വൈദ്യൻസിനോ, “മെക്ക് 7” കസർത്തുകാർക്കോ പോലും രക്ഷപെടുത്താൻ കഴിയാത്തവിധം അതീവ ഗുരുതരമായി ശിഷ്ടകാലം കൈതോലപ്പായയിൽ കിടപ്പിലായിപ്പോകും! ബൈ!!

December 18 2024 14:53

നടുറോഡിലൂടെ, “പൃഥിരാജ് സുകുമാരന്റെ ലംബോര്‍ഗിനിയിൽ” കെട്ടിവലിക്കേണ്ടതു് സമൂഹത്തിലെ അനീതിയെ ചോദ്യം ചെയ്യുന്ന ആദിവാസി യുവാവിനെയല്ല, സർവ്വജ്ഞാനികൾ ചമഞ്ഞു് മനുഷ്യരെ വിദ്യാഭ്യാസപരമായും ബൗദ്ധികമായും സാംസ്കാരികമായും വഞ്ചിക്കുന്ന, “സർവ്വകലാവല്ലഭരെന്നു്” സ്വയം കരുതുന്ന “വിദഗ്ദ്ധരെയും”, കാല്ക്കാശിനു് കൊള്ളാത്ത ഊളകളുമായി, “അമേരിക്കൻ പ്രസിഡന്റ് ട്രംപ്, സാക്ഷാൽ ജ്യൂസ് ഉസ്താദ് റഹ്മത്തുള്ള ഖാസിമിയാൽ കൊല്ലപ്പെടുമോ” എന്നും മറ്റുമുള്ള “സെൻസേഷണൽ അന്താരാഷ്ട്ര വിഷയങ്ങൾ” യൂട്യൂബിലും സോഷ്യൽ മീഡിയയിലുമെല്ലാം, “zombie” സമാനം ഗുരുതരവും ഭയാനകവുമായ മുഖഭാവങ്ങളോടെ, “whiteskin” യൂറോപ്യൻ സായിപ്പു് “redskin” കൂട്ടം എന്നു് വിശേഷിപ്പിച്ച അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദിവാസികളുടെയിടയിൽ സാധാരണമായിരുന്ന സാംസ്കാരിക രീതിയിൽ, അടുപ്പുകൂട്ടി, തീകാഞ്ഞു്, “ചാർച്ചിച്ചു്” ചക്രമുണ്ടാക്കുന്ന “വിൻസ്റ്റൺ ചർച്ചിലുകളെയാണു്”.

എത്രത്തോളം “നി. വ. ദി. ശ്രീ മത-, രാഷ്ട്രീയ-, ലാടഗുരു-, നോട്ടിരട്ടിപ്പു്-, സഹകരണ ബാങ്ക്-, വെർച്വൽ അറസ്റ്റ് ഇത്യാദി അനോഫിലീസ് മാർ ക്യൂലക്സുകൾ” സമൂഹത്തിൽ നിന്നു് ഉന്മൂലനം ചെയ്യപ്പെടുന്നുവോ, അത്രത്തോളം മലമ്പനിയിൽ നിന്നും, മന്തിൽ നിന്നും, ചൂഷണത്തിൽ നിന്നും – മാക്രിസ്റ്റ് വിപ്ലവകവിയായ സഖാവു് ജി. സുധാകരൻ ജിയുടെ കാവ്യഭാവനയിൽ ആവിഷ്കരിച്ചാൽ, – പച്ചമാങ്ങ കൂട്ടിയുള്ള ഭക്ഷ്യക്കിറ്റു് ഭോജനത്തിൽനിന്നും സുരക്ഷിതമായിരിക്കും പൊതുസമൂഹം.

December 18 2024 15:46

മനുഷ്യനെ കാറിൽക്കെട്ടി വലിച്ചിഴച്ചാൽ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നെങ്കിൽ, മല്ലുക്കൾ റോഡിലൂടെ വലിച്ചിഴക്കേണ്ടിയിരുന്നതു് “പിവി” പിണറായിയെയും, സതീശനെയും, ബിനോയ് വിശ്വത്തെയും, കെ. സുരേന്ദ്രനെയും മറ്റിനത്തിലുള്ള മൊത്തം ടോട്ടൽ നി. വ. ദി. ശ്രീകളെയുമായിരുന്നു.

December 19 2024 11:37

“എല്ലാരും കൂടെ എന്തിനാ കാറിൽ പോണേ, നടന്നുപോയാൽ പോരേ”? കെ-പാർട്ടിയുടെ വഞ്ചിയൂർ മാമാങ്കത്തിനുള്ള വിപ്ലവപ്പന്തലിന്റെ നടുറോഡിലെ “സ്ഥിതിസമത്വത്തെ” ന്യായീകരിച്ചു് കെ-പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും, ഉന്നതവിദ്യാഭ്യാസമന്ത്രിണിയും, വീടുംചുമന്നു് സ്ഥിരം കാൽനടയാത്ര ചെയ്യുന്നവളുമായ ആർ. ബിന്ദു സഖാവിന്റെ സഹധർമ്മനും, വൈരുദ്ധ്യാത്മക ഭൗതികവാദ പ്രത്യയശാസ്ത്രജ്ഞനും, ബുദ്ധിജീവിയുമായ സഖാവു് എ. വിജയരാഘവൻ പുറപ്പെടുവിച്ച വികടസരസ്വതി.

സഖാവു് എ. വിജയരാഘവന്റെ വികടസരസ്വതിക്കു് കാലേകൂട്ടി ചെവികൊടുത്തു്, കെ-പാർട്ടിയുടെ സ്റ്റാലിനായ സഖാവു് പിണറായി വിജയൻ, പൊലീസ്, വാഹനവ്യൂഹം, കൃത്രിമശ്വാസോച്ഛ്വാസം, തടവൽ-തിരുമ്മൽ, മരപ്പട്ടി ഉന്മൂലനം ഇത്യാദി “ജീവൻരക്ഷാപ്രവർത്തനങ്ങൾ” നടത്താനുള്ള അകമ്പടിക്കൂട്ടത്തെ ആകെ മൊത്തം ഉപേക്ഷിച്ചു്, ഉന്നത വിദ്യാഭ്യാസമന്ത്രി സഖാവു് ആർ. ബിന്ദുവിനെ മഹനീയ മാതൃകയാക്കി, കാൽനടരാജാധിരാജനാകാൻ തീരുമാനിച്ചിരുന്നെങ്കിൽ, ചിത്രത്തിൽ കാണുന്നതുപോലുള്ള വാഹനാപകടങ്ങൾ ഉണ്ടാകുമായിരുന്നോ? കാൾ മാർക്സ് മുത്തപ്പന്റെ കൃപാകടാക്ഷങ്ങളാലും, മല്ലുക്കളുടെ മഹാഭാഗ്യം കൊണ്ടും, കാരണഭൂതത്തിന്റെ കണ്ണിൽ കൊള്ളേണ്ടതു് പുരികത്തു് കൊണ്ടു് ഒഴിഞ്ഞുപോയെന്നു് കരുതിയാൽ മതി.

കാരണഭൂതത്തിന്റെ കണ്ണിലെങ്ങാനും കൊണ്ടിരുന്നെങ്കിൽ, “പണ്ടേ ശബ്ദവിശ്രമം, പിന്നേ കണ്ണുപൊട്ടനും” എന്ന അതിഭീകരമായ അവസ്ഥ സംജാതമാവുകയും, നവകേരളം “നാഥനില്ലാക്കളി വട്ടക്കളി” എന്ന സാമൂഹിക ദുരന്തത്തിലേക്കു് വഴുതിവീഴുകയും ചെയ്യുമായിരുന്നല്ലോ എന്നോർക്കുമ്പോൾ, എടുത്താൽ പൊങ്ങാത്ത തരത്തിലുള്ള ഒരു ഉൾക്കിടിലം മെഡല ഓബ്ലോങ്ഗാട്ടയിൽ നിന്നു് കുണ്ഡലിനിയിലേക്കു് അരിച്ചരിച്ചിറങ്ങുന്നു!!🙂

December 19 2024 11:55

The worst prison is your mind. Learn to free yourself from it!

(Image courtesy)

December 19 2024 12:41

“കിസ്മിസ് പരൂക്ഷയുടെ ശോത്തിയ “pepper” ശോർന്നു. വാർഷിക പരൂക്ഷയുടെ ശോത്തിയ “പെപ്പറും” ശോരും.” – വി. മന്ത്രി വി. ശിവൻകുട്ടി

ശോർന്നതു് ശോത്തിയ-പ്പെപ്പർ തന്നെയാണോടേ? അതോ, ഉത്തരായണപ്പക്ഷി കാഷ്ഠിച്ചു് നിറച്ചു് ദേശാഭിമാനിപ്പത്രതുല്യമാക്കിയ ഉത്തര-പ്പെപ്പറോ?

December 20 2024 14:14

“POCSO” (Protection of Children Against Sexual Offences) നിയമം കോൺസിക്വന്റായി, മതപരമോ, കക്ഷിരാഷ്ട്രീയമോ, ആയ യാതൊരു പരിഗണനയുമില്ലാതെ, കർശനമായി നടപ്പിലാക്കാൻ, നിയമപരമായി അതിനു് ചുമതലപ്പെട്ടവരും അധികാരമുള്ളവരുമായ കോടതികൾ തീരുമാനിച്ചാൽ, കമ്മി-കേരളത്തിലെ “അണ്ടിജന്മങ്ങളിൽ” ഒട്ടുമുക്കാലും, അവരോടൊപ്പം, “സിന്താവാ വിളിച്ചും, പിണുവാതിര കളിച്ചും, കഴുകൻ കവിത രചിച്ചും” കെ-പൊലീസിൽ കയറിപ്പറ്റിയതിനാൽ, കെ-പാർട്ടിക്കു് വേണ്ടപ്പെട്ടവരെങ്കിൽ, ഏതു് പക്കാ ക്രിമിനലിനെയും ഏതറ്റംവരെയും പോയി സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരും ദൃഢപ്രതിജ്ഞരുമായ “കെ-പൊലീസ് സഖാക്കൾ” മൊത്തവും എത്തിപ്പെടുന്നതു്, “no ifs, no buts”, കൽത്തുറുങ്കിലായിരിക്കും.

December 20 2024 16:17

പൊതുനിരത്തിന്റെ ഒത്തനടുവിൽ, “കിറ്റുഭോജികളായ പിണറായിസ്റ്റ് പ്രോലെറ്റേറിയറ്റിനു്” കാൾ മാർക്സിന്റെ മിച്ചമൂല്യസിദ്ധാന്തപ്രകാരം നക്കാപ്പിച്ച കൂലിയായി നല്കി കെട്ടിപ്പൊക്കി ചെങ്കോണകങ്ങളാൽ സമൃദ്ധമായി അലങ്കരിച്ച വിപ്ലവപ്പന്തലിലിരുന്നു് സാക്ഷരരെന്നും പ്രഫുത്തരെന്നും നിരന്തരം ഏമ്പക്കം വിടുന്ന ഊള മല്ലുക്കളെ രോഗം ബാധിച്ചു് അവശനിലയിലെത്തിയ അമ്മയെ ആശുപത്രിയിലേക്കും, പ്രസവം കഴിഞ്ഞു് തളർന്ന ഭാര്യയെയും കുഞ്ഞിനേയും വീട്ടിലേക്കും, കിയ കാർണിവലിലോ ഇന്നോവയിലോ ഒന്നുമല്ല, കാൽനടയായി, തലച്ചുമടായി, കെട്ടിയെടുത്താണു് കൊണ്ടുപോകേണ്ടതെന്ന സനാതന സത്യം മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപരമായും അസന്ദിഗ്ദ്ധമായും ബോദ്ധ്യപ്പെടുത്തി ബോധവത്കരിക്കാനായി, പെന്തെക്കൊസ്തുകാർ സഖാവു് യേശുക്രിസ്തുവിന്റെ രണ്ടാമത്തെയും ഒടുക്കത്തെയുമായ വരവു് തപ്പുകളാലും ചതുരത്തപ്പുകളാലും സ്തുതിച്ചും, തമ്പേർ കൊട്ടിപ്പാടിയും പ്രഘോഷിക്കുന്നതുപോലെ, പൊളിറ്റ്ബ്യൂറോ എന്ന ഉന്നത എവറസ്റ്റിനു് മുകളിലെ മഞ്ഞിൽ, സാക്ഷാൽ പരമശിവന്റെയും പാർവ്വതിയുടെയും തൊട്ടയൽവാസികൾ എന്നു് ഭാവിച്ചു്, കുണ്ടി കുത്തിയിരുന്നു് അണ്ടി മരച്ചു് ഭ്രാന്തുപിടിച്ചു് വിടുവായത്തങ്ങൾ പ്രഭാഷിക്കുന്ന ഇളിഞ്ചൻ കിറിയരോടു് ഇത്രയും:

December 21 2024 10:28

Dr. Bhimrao Ambedkar’s Constituent Assembly Speech on Dec 17th, 1946

December 21 2024 12:05

“എനിക്കു് പലതും ആയിത്തീരാൻ കഴിഞ്ഞേനെ, സ്ക്രാംബിൾഡ് മുട്ടയോ, ഫ്രൈഡ് മുട്ടയോ, ഒരുപക്ഷേ, കൈസർഷ്മാർൺ പോലുമോ! പക്ഷേ, നിങ്ങൾക്കു് എന്നെ നിർബന്ധമായും വിരിയിപ്പിക്കണമായിരുന്നു…!”

🙂

December 21 2024 13:52

“A woman in the rain”

Steel wire sculpture by artist Annie Glass

December 21 2024 14:40

40 വർഷങ്ങൾക്കു് മുൻപു് ഒരു ക്രിസ്മസ് കാലത്തു് (03.12.1984) ബ്രിട്ടിഷ് പോപ്പ് ഡ്യുവോ “Wham!” റിലീസ് ചെയ്ത, ഇന്നും അനേകം ശ്രോതാക്കൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പോപ് സോങ്:

“Last Christmas”.

https://en.wikipedia.org/wiki/Last_Christmas

December 22 2024 17:54

സുബോധമുള്ള മനുഷ്യരെ, അവരുടേതായ തീരുമാനങ്ങൾ പരസ്വാധീനമില്ലാതെ, സ്വയം, “dispassionate” ആയി, അഥവാ മത-രാഷ്ട്രീയ വികാരഭരിതമായല്ലാതെ, പക്ഷപാതരഹിതമായി, നിസ്സംഗമമായി കൈക്കൊള്ളാൻ ദയവായി അനുവദിയ്ക്കൂ, മാക്രിസ്റ്റ്-പിണറായിസ്റ്റ്, ഹിന്ദുവിസ്റ്റ്-ബുദ്ധിസ്റ്റ്, നസ്രാണിസ്റ്റ്-ഇസ്ലാമിസ്റ്റ് ഇത്യാദി പ്രത്യയശാസ്ത്രജ്ഞരായ മരപ്പട്ടി വിജയന്മാരേ, അപ്പം ഗോവിന്ദന്മാരേ, നടരാജമോട്ടോഴ്സ് വിജയരാഘവന്മാരേ, കാല്ക്കാശിനു് കൊള്ളാത്ത വിപ്ലവസഖാക്കളേ, കുലുകുലുക്കം കുക്കുലുക്കം ശ്രീമതികളേ, “സഖാവു് വൈലോപ്പിള്ളിയുടെ വാഴക്കുലയെ” തലങ്ങും വിലങ്ങും അറഞ്ചം പുറഞ്ചം പിണറായിസ്റ്റ്-സോഷ്യലിസ്റ്റിക്കായി മൂഞ്ചി വിപ്ലവ ഓർഗാസം അനുഭവിച്ചാനന്ദിക്കും യുവ പിണറായിസ്റ്റ് നിത്യകന്യകകളേ, “സിപിഎം സഹയാത്രികർ”, “ഇടതു് സഹയാത്രികർ” മുതലായ, അക്കാദമികവും വിദഗ്ദ്ധവും ഔദ്യോഗികവുമായ പദവിവാഹികളായി “ചാനൽച്ചർച്ചകൾ” എന്ന പേരിൽ കേരളത്തിൽ ആർഭാടപൂർവ്വം കൊണ്ടാടപ്പെടുന്ന ചായക്കടച്ചർച്ചകളെ അലങ്കരിക്കാനും, എതിർപക്ഷത്തിരിക്കുന്ന “പ്രതിലോമകാരികളാൽ” തുടരെത്തുടരെ നിരന്തരം അപരിഹാര്യമായി ഊമ്പിക്കപ്പെടാനും വിധിക്കപ്പെട്ട പിണറായിസ്റ്റ് കമ്മ്യൂണിസ്റ്റുകളേ, താറാബിഷപ്പുകളായ നി. വ. ദി.ശ്രീ മുതുമലമൈരുകളേ, അവറ്റകളുടെ അന്തം അനുയായികളായ യുവമലമൈരുകളേ!!

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ മനുഷ്യരായി ഭൂമിയിൽ ജനിക്കുന്ന മനുഷ്യരോടു് മാക്രിസ്റ്റായി മനുഷ്യരാകാൻ ആഹ്വാനം ചെയ്യുന്നവരും, കെ-പാർട്ടി മൂഞ്ചിനേതാക്കളുടെ സിംഹാസന സംരക്ഷണത്തിനായി അവരാൽ വിഭാവനം ചെയ്യപ്പെട്ട “പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനു്” കണ്ടമാനമായ വിലകല്പിക്കുന്നവരുമായ കഞ്ഞികുടി കവികൾക്കു് എന്റെ ഇടതു് നടുവിരൽ ഉയർത്തിയുള്ള വിപ്ലവാഭിവാദ്യങ്ങൾ!!

December 23 2024 12:24

മലയാളികൾ എങ്ങനെ യാത്ര ചെയ്യണമെന്നു് സഖാവു് Ⓐ വിജയരാഘവനും, ഏതു് വിഷയം ചർച്ച ചെയ്യണമെന്നു് സഖാവു് അപ്പം ഗോവിന്ദനും നിശ്ചയിക്കും. “കെ-ഫാർട്ടി” മലയാളികളെ പണി പഠിപ്പിക്കേണ്ടെന്നുണ്ടെങ്കിൽ കേട്ടനുസരിച്ചോളീ!

December 23 2024 13:25

നീതിന്യായവ്യവസ്ഥ നിലവിലുള്ള സമൂഹങ്ങളിൽ ഒരു കുറ്റകൃത്യം നടന്നാൽ പൊലീസെത്തും, കേസെടുക്കും, പ്രതിയെ അറസ്റ്റ് ചെയ്യും, കോടതിയിൽ എത്തിക്കും, വിചാരണ നടക്കും, ശിക്ഷ വിധിക്കും. അതാണു് രീതി.

പക്ഷേ, സഖാവു് ബാലനും, സഖാവു് ശ്രീമതിയും “ഇരട്ടബഞ്ചിലിരുന്നു്” കുറ്റത്തിൻ്റെ തീവ്രതയളക്കുന്ന, കാരണ ഭൂതം തിരുവായ്ക്കെതിർവായില്ലാതെ വാണരുളുന്ന നവകേരളത്തിൽ ഒരു കുറ്റകൃത്യം നടന്നാൽ, ക്യാമറയും മൈക്കുമായി മാദ്ധ്യമപ്രവർത്തകർ എക്സ്ക്ലൂസീവ് ഇൻ്റർവ്യൂവിനായി മത്സരബുദ്ധിയോടെ പറന്നെത്തും, കുറ്റാരോപിതൻ്റെ ന്യായീകരണപ്രഭാഷണം ലൈവായി പ്രക്ഷേപണം ചെയ്യും, ജനങ്ങൾ ബോധിസത്ത്വരാവും, കുറ്റാരോപിതനായ കള്ളപ്രഭാഷകൻ അതോടെ ഒറ്റയടിക്കു് താറാബിഷപ്പിനെപ്പോലെ സൂപ്പർസ്റ്റാറാവും, അന്നു് വൈകിട്ടു് മുതൽ കക്ഷി ചാനൽച്ചർച്ചകളിലെ നിറസാന്നിദ്ധ്യമാവും, പ്രേക്ഷകർ ലച്ചം ലച്ചമായി വിഡ്ഢിപ്പെട്ടിക്കു് മുന്നിൽ ആകാംക്ഷയോടെ ഹാജരാവും, കൂടുതൽ “സെൻസേഷണലായ” മറ്റൊരു കുറ്റകൃത്യം കിട്ടുന്നതുവരെ “ഇറച്ചിക്കടയ്ക്കു് മുന്നിലെ സഖാക്കളുടെ പട്ടിഷോ” പോലെ, ഈ നാടകം അഭംഗുരം തുടർന്നുകൊണ്ടിരിക്കും.

കോൺഫ്ലിക്റ്റുകളുടെ പരിഹാരമല്ല, കോൺഫ്ലിക്റ്റുകളിലെ ത്രില്ലാണു് മല്ലുക്കളെ കൃമി ബാധിതരെപ്പോലെ സ്വൈരം കെടുത്തി ഇരിക്കപ്പൊറുതിയില്ലാത്തവരാക്കുന്നതു്!

December 23 2024 16:36

“ചതുപ്പു് വറ്റിക്കാൻ ആഗ്രഹിക്കുന്നവൻ അതിനായി മാക്രികളിൽ വോട്ടെടുപ്പു് നടത്തില്ല.” – ബ്രൂണോ ഷ്യോൺലാങ്ക് (Bruno Schönlank) 1894 ഫെബ്രുവരി 9–നു് റൈഹ്സ്റ്റാഗിൽ (Reichstag) നടത്തിയ ഒരു പ്രസംഗത്തിൽ, 1847-ലെ ഒരു ഫ്രഞ്ച് ഉറവിടം ഉദ്ധരിച്ചു് പറഞ്ഞതു്.

(വർഗ്ഗസമത്വം സ്ഥാപിക്കാൻ ആരും മാക്രിസ്റ്റ് വർഗ്ഗീയവാദികളെ ചുമതലപ്പെടുത്തില്ല എന്നു് സത്യാനന്തരകാല മണി-പ്രവാള മല്യാലം.)

[“Will man den Sumpf austrocknen, lässt man nicht die Frösche darüber abstimmen.” [Bruno Schönlank in einer Rede vor dem Reichstag am 9. Februar 1894. Damit zitiert er eine französische Quelle von 1847.]

(Image courtesy)

December 24 2024 12:30

സമ്പൂർണ്ണ മാടമ്പികൾക്കു്, ഒട്ടും മാടമ്പിത്വമില്ലാത്ത മനുഷ്യരെ “മാടമ്പികൾ” എന്നു് ധാർഷ്ട്യത്തോടെ ഭർത്സിക്കാൻ കഴിയുന്ന ഉളുപ്പില്ലായ്മയുടെ തറവാട്ടുപേരാണു് “മരമാക്രിസ്റ്റ് പിണറായിസം”.

December 24 2024 14:03

“ഭൂരിപക്ഷവർഗ്ഗീസ് ന്യൂനപക്ഷവർഗ്ഗീസിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണു് സിപിഎമ്മിന്റെ നിലപാടു്. ഇവിടെ, ന്യൂനപക്ഷവർഗ്ഗീസ് പലയിടത്തും ആപത്തായിത്തീരുന്നുണ്ടു്.” – കണ്ണൂരിൻ ചെന്താരകം, മാക്രിസ്റ്റ് കൊലപാതകരാഷ്ട്രീയ വിഗ്രഹം സഖാവു് പി. ജയരാജൻ

[കൊടുംകാറ്റിൽ പറക്കും കഴുകൻ കാരണഭൂതം-കരിംഭൂതം സഖാവു് പിണറായി വിജയൻ വിസ്തൃതമായി കവച്ച തന്റെ തൃക്കാലുകളുമായി സഖാവു് ജനാബ് അബ്ദുന്നാസർ മഅദനി സാഹിബിനോടൊപ്പം, ഗമ്പ്ലീറ്റ് ന്യൂനപക്ഷവർഗ്ഗീസ് രഹിതമായി, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-കണ്ണൂരിസ്റ്റ് ചെംകോണകപ്പന്തൽ വിപ്ലവകരമായി പങ്കിട്ട, ലോകചരിത്രത്തിന്റെ ഗതിവിഗതികളിൽ, ഡിപ്ലൊമാറ്റിക്ക് കള്ളക്കടത്തു് സ്വർണ്ണത്താലുള്ള സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട “ഊജ്ജ്വല” സംഭവം ഇത്തരുണത്തിൽ സ്മരണീയമാണു്. – സ്വ. ലേ.]

അപ്പോൾ, തികച്ചും പ്രതിലോമകാരിയും, തീർത്തും പ്രതിവിപ്ലവകാരിയും, കാല്ക്കാശിനു് കൊള്ളാത്തവനുമായ ഈ എനക്കു്, നവകേരള സഹകരണബാങ്കുകളിൽ പ്രത്യാശയോടെ നിക്ഷേപിച്ച സ്വന്തം അദ്ധ്വാനഫലം തിരിച്ചുചോദിക്കുന്നവർക്കു് അവരുടെ പണം മടക്കിക്കൊടുക്കുന്നതിനു് പകരം, അവരെ “മാക്രിസ്റ്റ് ഫാർട്ടി ഫണി ഫഠിപ്പിക്കുമെന്നു്” ഭീഷണിപ്പെടുത്തുന്ന ഫിണറായിസ്റ്റ് ഫ്യൂഡൽ ഫ്രഭുക്കളോടു്, ഉൾപ്പാർട്ടി ജനാധിപത്യപരമായും വൈരുദ്ധ്യാത്മക ഭൗതികവാദപരമായും പഞ്ചപുച്ഛമടക്കി ശോതിക്കാനുള്ള ശോത്തിയം ഇതാണു്:

“തനിക്കൊക്കെപ്പോയി തൂറിയ സ്വന്തം തീട്ടം തിരിഞ്ഞിരുന്നു് തിന്നു് ജീവിക്കുകയോ, അതിനുപോലുമുള്ള ആവതില്ലെങ്കിൽ, കണ്ണൂർ ജില്ലാ പഞ്ചായത്തു് പ്രസുദേന്തി സഖാവു് ദിവ്യേച്ചിയുടെ ഒത്താശകളോടെ വല്ല ചൂണ്ടച്ചരടിലോ, സ്വന്തം പെമ്പിളകളുടെ താലിച്ചരടിലോ മറ്റോ തൂങ്ങി ചത്തുകൂട്രെടോ മുതുമലമൈരുകളേ?!?!”

December 24 2024 15:19

കക്ഷിരാഷ്ട്രീയക്കാരായ മല്ലുക്കളുടെ പ്രശ്നം: “നാളെ ആരായിരിക്കും നമ്മുടെ മുക്കിയമന്ത്രി?”

ക്ഷേമപ്പെൻഷൻകാരായ മല്ലുക്കളുടെ പ്രശ്നം: “നാളെ എന്തായിരിക്കും എൻ്റെ മൺകലത്തിൽ?”

December 24 2024 19:13

“ഓതിക്കൊണ്ടു്” കഴുത്തറക്കുന്നവരുണ്ടു്; “ഊതിക്കൊണ്ടു്” കഴുത്തറക്കുന്നവരുമുണ്ടു്.

“ബിസ്മില്ലാഹി റഹ്മാനി റഹിം”; “കെ-ഫാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം”, “കെ-ഫാർട്ടി നിക്ഷേപകൻ സാബുവിൻ്റെ കുടുംബത്തോടൊപ്പം”.

December 25 2024 12:56

ഒറ്റനോട്ടത്തിൽ, ചോരച്ചാൽ നീന്തിക്കയറുന്ന പിണറായിസ്റ്റ് ചോപ്പൻ വാൾ-അണ്ടിയേഴ്സിനെ അരിവാളേന്തി, കവാത്തുനടത്തി, ധീരതയോടെ നയിക്കുന്ന “നരകമാതാവാണെന്നു്” തോന്നി. ഒന്നുകൂടി നോക്കിയപ്പോൾ ആ തോന്നൽ ശരിയായിരുന്നു എന്നു് ബോദ്ധ്യമായി. 🙂

*** ഏവർക്കും ക്രിസ്മസ് ആശംസകൾ!! ***

December 25 2024 13:32

“ഗവർണർ പോകുന്നതിൽ ആകെ വിഷമത ബിജെപിക്കും കോൺഗ്രസ്സിലെ ചിലർക്കും മാത്രം.” – സഖാവു് എ. കെ. ബാലൻ

ദോഷം പറയരുതല്ലോ. ഇവിടെ കുക്കു് ചെയ്യാൻ പറ്റാത്ത ഡാലുമായി ഗവർണർ പോകുന്നതിലെ സന്തോഷം കൊണ്ടു് ഇരിക്കപ്പൊറുതിയില്ലാതായ ബാലനും പിണറായിയും ഞാനും ഇപ്പോൾത്തന്നെ സ്വർഗ്ഗത്തിലേക്കു് പറന്നുപോകും! ആരെങ്കിലും ഞങ്ങളെയൊന്നു് വട്ടമിട്ടു് പിടിച്ചോളീ!

December 26 2024 09:39

എം. ടി. ഒരിക്കൽ ജർമ്മനിയിൽ വന്നപ്പോൾ പറഞ്ഞതോർക്കുന്നു: “എല്ലാം അങ്ങനെയൊക്കെയങ്ങു് സംഭവിച്ചു എന്നേയുള്ളു.”

എം. ടി. വാസുദേവൻ നായർക്കു് ആദരാഞ്ജലികൾ!

December 26 2024 15:23

നിന്നെപ്പോലെ എനിക്കോ, എന്നെപ്പോലെ നിനക്കോ ആകാനാവില്ല. അതിന്റെ പേരിൽ നീ എന്നെക്കാളോ, ഞാൻ നിന്നെക്കാളോ ഉയർന്നവനോ, താഴ്ന്നവനോ ആകുന്നില്ല. കാരണം, ഞാൻ നീയല്ല, നീ ഞാനുമല്ല. നിന്നെയും എന്നെയും ഒരുപോലെ ആനന്ദിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ ചില പൊതുഘടകങ്ങൾ മനുഷ്യജീവിതത്തിലും, തിര്യക്കുകളുടെ ജീവിതത്തിൽ പോലുമുണ്ടു് – നീയും ഞാനും തിര്യക്കുകളും തീർത്തും യാദൃച്ഛികമായി ഈ ഭൂമിയിൽ ഉരുത്തിരിഞ്ഞ ജീവിവർഗ്ഗങ്ങൾ മാത്രമാണെന്നു് നിന്നെയും എന്നെയും ഓരോ നിമിഷവും ബോദ്ധ്യപ്പെടുത്തുന്ന, ബോദ്ധ്യപ്പെടുത്തേണ്ടുന്ന ചില പൊതുഘടകങ്ങൾ! മനുഷ്യരെ മനുഷ്യരാക്കാൻ മനുഷ്യവർഗ്ഗം അവശ്യമായും ഉൾക്കൊള്ളേണ്ടുന്ന ചില പൊതുഘടകങ്ങൾ!!

ഈ ഭൂമിയിലെ ജീവിവർഗ്ഗങ്ങളുടെ നിലനില്പിനു് അവശ്യം ആവശ്യമായ ആ പൊതുഘടകങ്ങൾ ബോധപൂർവ്വം മനസ്സിലാക്കുമ്പോഴാണു്, തദനുസൃതം പ്രാവർത്തികമാക്കുമ്പോഴാണു്, അല്ലാതെ, മാർക്സിസ്റ്റോ ഇസ്ലാമിസ്റ്റോ ഹിന്ദുവോ ജൈനനോ ബുദ്ധിസ്റ്റോ നസ്രാണിയോ മറ്റിനം പാതാളമറുതകളോ പറക്കും കഴുതകളോ ഒക്കെ ആയി പരസ്പരം ഗോഗ്വാ വിളിക്കുമ്പോഴല്ല മനുഷ്യൻ എന്ന വിളിപ്പേരിനുള്ള അർഹത മനുഷ്യവർഗ്ഗം കൈവരിക്കുന്നതു്.

[“ഐൻസ്റ്റൈൻ ബീറ്റ്ഹോഫനല്ല, മാർട്ടിൻ ലൂഥർ മാർട്ടിൻ ലൂഥർ കിങ്ങല്ല, പിണറായി വിജയൻ വാടിക്കൽ രാമകൃഷ്ണനല്ല, ഗോവിന്ദച്ചാമി സഖാവു് ശശിയല്ല, മത്തായി മർക്കോസല്ല, മറിയാമ്മ തെറുതാമ്മയല്ല, സഖാവു് വീണാന്റി സഖാവു് ദിവ്യേച്ചിയുമല്ല .” – സഖാവു് കാൾ മാർക്സ്]

December 27 2024 11:34

“ഡി. എം. കെ. ഭരണം അവസാനിപ്പിക്കുവോളം ചെരുപ്പിടില്ല. 6 തവണ സ്വയം ചാട്ടവാറിനടിച്ചു് 48 ദിവസത്തെ പ്രതിഷേധവ്രതത്തിനു് തുടക്കം കുറിച്ചു് അണ്ണാമലൈ.” – വാർത്ത

കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും! ഡി. എം. കെ. ഭരണം അവസാനിപ്പിച്ചാൽ ബി. ജെ. പി. ഭരണം വരും! അതോടെ ഭൂമീദേവി തലതിരിഞ്ഞു് പടിഞ്ഞാറോട്ടുകറങ്ങും, സൂര്യഭഗവാൻ പടിഞ്ഞാറുദിക്കും! അങ്ങനെ വിശ്വസിക്കുന്നവരാണു് ബഹുഭൂരിപക്ഷം ഭാരതീയരും!!

തമിഴ്നാടു് സ്ഥിതി ചെയ്യുന്നതു്, അണ്ടി കിഡ്നിയിലേക്കു് സ്വർഗ്ഗാരോഹണം ചെയ്യുന്നത്ര തണുപ്പുള്ള ഉത്തര-, ദക്ഷിണധ്രുവപ്രദേശങ്ങളിലല്ല എന്നതുകൊണ്ടു് പൂജനീയ അണ്ണാമലൈക്കു്, ഡി. എം. കെ. ഭരണം അവസാനിപ്പിക്കുവോളം എന്നല്ല, വേണമെങ്കിൽ സ്വന്തം ആയുഷ്കാലം മുഴുവനും ചെരിപ്പിടാതെ ചലം ചലം ചലിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

സഖാവു് വാത്സ്യായന മഹർഷി ജീവിച്ചിരുന്നതു് ഫിൻലാൻഡിന്റെ വടക്കേ മൂലയിലെങ്ങാനും ആയിരുന്നെങ്കിൽ, അച്ചങ്ങായി കുത്തിയിരുന്നു് സൃഷ്ടിച്ച സംഭോഗശാസ്ത്രമായ കാമസൂത്രത്തിലെ ഭാവഹാവാദികൾ എപ്പടി ആയിരിക്കുമായിരുന്നേനെയെന്നു്, മുസ്ലീമുകളുടെ നിസ്കാരസമാനം, ദിവസേന അഞ്ചുനേരം, ഗുഹയിലെ ധ്യാനനിമഗ്നനായ പൂജനീയ മോദിജിയെപ്പോലെ, ഞാൻ ചിന്താവിഷ്ടയായ സീതയാകാറുണ്ടു്.

अभी तक कोई अंतर्दृष्टि नहीं!

[കാലിൽ ചെരിപ്പുണ്ടോ, കാൽനട യാത്രയുണ്ടോ, ചാട്ടവാർ-അടിയുണ്ടോ, ഗാർ-അണ്ടിയുണ്ടോ, എല്ലാം ശരിയാക്കുന്ന സത്യവാഗ്ദാനങ്ങളുണ്ടോ, ചെങ്കോണകങ്ങളാൽ അലംകൃതമായ പാർട്ടിസമ്മേളനങ്ങളുണ്ടോ, ഒരു പ്രത്യേക ഏക്ഷൻ കാണിക്കലുണ്ടോ, പിപ്പിടി കാട്ടലുണ്ടോ, വിരട്ടലും പേടിപ്പിക്കലുമുണ്ടോ എന്നതിലൊന്നുമല്ല, പൊതുജനത്തെ പുരോഗതിയിലേക്കു് നയിക്കേണ്ടുന്ന രാഷ്ട്രീയനേതാക്കളുടെ തലയോട്ടിയ്ക്കുള്ളിൽ കാലാനുസൃതമായി വളർച്ച പ്രാപിച്ച, ലോജിക്കലായി ചിന്തിക്കാൻ പ്രാപ്തിയുള്ള മൂളയുണ്ടോ എന്നതിലാണു് സാമൂഹികനവീകരണത്തിനുള്ള അറിവും ശേഷിയും അധിഷ്ഠിതമായിരിക്കുന്നതു്.]

December 27 2024 11:55

എലികൾ പൂച്ചകളെ പിടിച്ചുതിന്നുന്ന ലോകത്തിൽ “എലിയ്ക്കാരു് (എം. എം.) മണി കെട്ടും?” എന്നാണു് പഴഞ്ചൊല്ലു്.

December 27 2024 11:55

[നീട്ടിപ്പിടിച്ച വാളുമായി ഉഗ്രരൂപിയായ വ്യാളിയെ തന്മയത്വത്തോടെ സമീപിച്ചു് ഒരു പ്രത്യേക എക്ഷനിലൂടെ കാലപുരിയിലേക്കയച്ചു് പ്രദേശ വാസികളെ സംരക്ഷിച്ച വിശുദ്ധ സഖാവു് ഗീവർഗ്ഗീസ് സഹദയുടെ പെരുന്നാൾ (“Ederlezi”) ആഘോഷിക്കുന്ന ജിപ്സികളുടെ പാട്ടു് തെരുവോരത്തിരുന്നു് അന്തം വിട്ടു് പാടുന്ന ഉഗ്രപ്രതാപികളായ അമേരിക്കൻ പ്രസിഡന്റ് ട്രമ്പും റഷ്യൻ പ്രസിഡന്റ് പുട്ടിനും.]

“Wherever I go, I take my house in my head” എന്ന ഗഹനമായ ഒരൊറ്റ പ്രസ്താവനയിലൂടെ, സർവ്വലോക തൊഴിലാളിവർഗ്ഗവിപ്ലവവും ഗൃഹാതുരത്വവും തമ്മിൽ അനാദികാലം മുതൽ നിലവിലിരിക്കുന്നതായി സഖാവു് കാൾ മാർക്സ് കണ്ടെത്തിയതും, “Dialectical and Historical Materialism” (https://en.wikipedia.org/…/Dialectical_and_Historical…) എന്ന തന്റെ “ഊജ്ജ്വല” ഗ്രന്ഥത്തിലൂടെ സഖാവു് ജോസഫ് സ്റ്റാലിൻ അപ്രതിരോധ്യമായി അരക്കിട്ടുറപ്പിച്ചതുമായ നോക്കുകൂലിത്തൊഴിലാളിവർഗ്ഗപരമായ സന്ധിസമാസങ്ങൾക്കും പൂർവ്വാപരബന്ധങ്ങൾക്കും അനിഷേദ്ധ്യമായ നവമാനം കല്പിച്ചുനല്കിയ, തൃശ്ശൂർ അഥവാ തൃശ്ശിവപേരൂരിലെ ശ്രീ കേരളവർമ്മ കോളെജിൽ ഇങ്ഗ്ലീഷ് ഭാഷയും ഇങ്ഗ്ലീഷ് സാഹിത്യവും, സഖാവു് മാർക്ക് ആന്റണിയെ (Marcus Antonius) കവച്ചുവയ്ക്കുന്ന ശവപ്രസംഗചാതുരിയോടെ കൈകാര്യം ചെയ്തു് അനവധി നിരവധി മാക്രിക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്ന പ്രൊഫസർ ഡോക്ടർ സഖാവു് ആർ. ബിന്ദുവിന്റെ സ്റ്റഡിക്ലാസ്സുകളിലൂടെ പ്രഫുത്തരും പ്രതിഭകളും പ്രതിഭാസങ്ങളുമായി പദാർത്ഥാന്തരീകരണം സംഭവിച്ച “Students’ Filth of India”-യിലെ (SFI) തീക്ഷ്ണയൗവ്വനം, “Your dal will not cook here!” എന്നു് ഭീഷണിപ്പെടുത്തിയപ്പോൾ, പെട്ടിയും കിടക്കയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നു് ബീഹാറിലേക്കു് ഓടി രക്ഷപെട്ടു എന്ന ദേശാഭിമാനിയിലെ വാർത്തയായിരിക്കണം, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്ന അതിവിശുദ്ധ ബൈബിൾ വചനത്തിലെ ദൈവസ്നേഹത്തിൽ (യോഹന്നാൻ 3: 16) അന്തം വിട്ടു് വിശ്വസിച്ചുകൊണ്ടു് സഹ ക്രൈസ്തവരാജ്യമായ യുക്രൈനെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന സഖാവു് പുട്ടിനും, ഗ്ലോബൽ വാമിങ്ങിൽ വിശ്വസിക്കുന്നില്ലെങ്കിലും, സകലമാനമായ മനുഷ്യരുടെയും സ്രഷ്ടാവും, “അടിമവീടായിരുന്ന” മിസ്രയിമിൽനിന്നും തന്റേതെന്നു് താൻ സ്വയം തിരഞ്ഞെടുത്ത തന്റെ സ്വന്തം ജനമായ യഹൂദജനത്തെ (ഒന്നും രണ്ടുമൊന്നുമല്ല!) നാല്പതു് വർഷങ്ങൾ നീണ്ടുനിന്ന, “പുറപ്പാടു്” എന്നു് വിശുദ്ധ ബൈബിൾ വിശേഷിപ്പിക്കുന്ന കുടിയേറ്റ യാത്രയിലൂടെ, പാലും തേനുമൊഴുകുന്ന കനാൻ ദേശത്തെത്തിച്ച യഹോവയായ സാക്ഷാൽ ദൈവത്തിന്റെ അതിവിശുദ്ധ ബൈബിൾ പൊക്കിപ്പിടിച്ചു്, ഇരുണ്ട തൊലിയരായ അമേരിക്കൻ ആദിവാസികളെ “ദൈവസ്നേഹത്തിന്റെ പ്രതീകമായ” കുരിശിന്റെ അകമ്പടിയോടെ കൊന്നു് കൊലവിളിച്ചു് വെളുത്ത തൊലിയരായ “സായിപ്പുകൾ” സ്വന്തമാക്കി, “United States of America” എന്നു് ദൈവനാമത്തിൽ മാമോദീസ മുക്കിയ USA-യിലേക്കു് അഭയാർത്ഥികളായി ഒറ്റയൊരെണ്ണം പോലും വന്നുപോകരുതെന്നു് ആക്രോശിക്കുന്ന ബൂർഷ്വാ ട്രമ്പിനും തെരുവോരത്തിരുന്നു് ഇമ്മാതിരി കൊട്ടിപ്പാടാൻ മാത്രം ആനന്ദവും ആവേശവും പകർന്നുനല്കിയതു്.

[Ederlezi is the Romani name for the Feast of Saint George. It is celebrated on 6 May [O.S. 23 April] (occurring approximately 40 days after the spring equinox). The various Balkan spellings (Herdeljez, Erdelezi) are variants of the Turkish Hıdırellez.]

December 28 2024 12:54

“പാർട്ടിക്കു് പെരിയ ഇരട്ടക്കൊലപാതകത്തിൽ ഒരു പങ്കും ഇല്ല; അപ്പീൽ പോകും.” – എം. വി. ബാലകൃഷ്ണൻ (അഭിപ്രായം കേട്ടിട്ടു് ആൾ കെ-ഫാർട്ടിയിലെ പ്രമുഖനായ ഏതോ കൊണാണ്ടർ ആണെന്നു് തോന്നുന്നു.)

അപ്പീൽ പോണം, അപ്പീൽ പോണം! തീർച്ചയായും അപ്പീൽ പോണം! വെറുമൊരു ഞാഞ്ഞൂലിനെപ്പോലും ഞുള്ളിഞോവിക്കാത്ത മാക്രിസ്റ്റ്-ഫിണറായിസ്റ്റ് കെ-ഫാർട്ടിയിലെ കുഞ്ഞിമാലാഖകളായ കുഞ്ഞിരാമന്മാരെയും, കുഞ്ഞിക്കണ്ണന്മാരെയും, കുഞ്ഞിത്തൊലിയന്മാരെയുമൊക്കെ, ഗൂഢാലോചനാധിഷ്ഠിതമായ ഇരട്ടകൊലപാതകക്കുറ്റം ചുമത്തി, ഫാർട്ടി ദശാബ്ദങ്ങളിലൂടെ കൊന്നും കൊലവിളിച്ചും തട്ടിക്കൂട്ടിയ പാരലൽ നീതിന്യായവ്യവസ്ഥയെ, പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിത്തിന്നു് വീർത്ത ഇരട്ടച്ചന്തികൾ ഇരട്ടബഞ്ചിലമർത്തി കുത്തിയിരുന്നു് ഉരുക്കുമുഷ്ടിയാൽ നിയന്ത്രിക്കുന്ന “ശ്രീമതി-ബാലൻ ജഡ്ജികളുടെ” നവകേരള-, നവതൂറൽബസ് കെ-റിപ്പബ്ലിക്കിലെ കെ-ഫാർട്ടിഗ്രാമങ്ങളിൽ, സ്വസ്ഥമായും സ്വൈരമായും സുഖസമൃദ്ധമായും ജീവിക്കാനും സോഷ്യലിസ്റ്റിക്കായി യഥേഷ്ടം പ്രത്യുത്പാദനം നടത്താനും സാമ്രാജ്യത്വ-ബഹുരാഷ്ട്രകുത്തക-ക്യാപ്പിറ്റലിസ്റ്റ് സിബിഐയുടെ ബൂർഷ്വാ കോടതി സമ്മതിക്കില്ലെന്നു് വന്നാൽ, പൊതുറോഡിന്റെ നടുവിൽ കെ-ഫന്തൽകെട്ടി കെ-ഫാർട്ടി സമ്മേളനം നടത്തിയാൽപ്പോലും വിമർശനം നേരിടേണ്ടിവരുന്ന കെ-ഫാർട്ടിയിലെ കെ-ഫാവങ്ങൾ കൊതം തുറന്നു് പ്രതിരോധിക്കണം!

ബൂർഷ്വാ-ക്യാപ്പിറ്റലിസ്റ്റ്-സാമ്രാജ്യത്വ-ബഹുരാഷ്ട്രകുത്തക സിബിഐ കോടതി വിധിക്കെതിരെ കൊതം മലർക്കെത്തുറന്നു് പ്രതിരോധിക്കുന്ന, കാല്ക്കാശിനു് ആവതില്ലാത്ത കെ-ഫാർട്ടിയിലെ കെ-ഫാവങ്ങൾക്കൊപ്പം!!

ലാൽ സലാൻ! ഇങ്കിലാൻ ചിന്താവാൻ!!

December 28 2024 14:24

“പെരിയ കേസിൽ കുറ്റക്കാരെന്നു് വിധിച്ചവരെ ജനങ്ങൾക്കറിയാം.” – മല്ലു കക്ഷിരാഷ്ട്രീയ ത്രിശങ്കു സ്വർഗ്ഗത്തിൽ ഗതികിട്ടാപ്രേതമെന്നോണം കാലം കഴിക്കുന്ന സഖാവു് ഇ. പി. ജയരാജൻ, aka ചിറ്റപ്പൻ.

സത്യം! ജനങ്ങൾക്കവരെ പണ്ടേ അറിയാം. ഇപ്പോൾ സിബിഐ കോടതിയും തിരിച്ചറിഞ്ഞു!!

December 28 2024 15:42

“നേതാക്കൾക്കിടയിൽ പണസമ്പാദനപ്രവണത വർദ്ധിക്കുന്നു.” – സഖാവു് എം. വി. ഗോവിന്ദൻ

നേതാക്കളുടെ ഭാര്യമാരായ നഗരസഭാദ്ധ്യക്ഷമാർക്കിടയിലും, ഇരട്ടക്കൊലക്കേസ് വാദിച്ചു് കെ-ഫാർട്ടിയെ ജയിപ്പിക്കാനായി പാർട്ടിവിട്ടു് പാർട്ടി മാറുന്ന, കൂടുവിട്ടു് കൂടുമാറുന്ന, കുറുവിട്ടു് കൂറുമാറുന്ന വക്കീലന്മാർക്കിടയിലും അതുതന്നെയാണവസ്ഥ, അപ്പം സഖാവേ!

December 29 2024 15:23

“യേശുക്രിസ്തു രാത്രി 12 മണിക്കു് ജനിക്കാൻ പാടില്ലെങ്കിൽ അതു് അധികാരികൾ പറയണം.” – കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

കേരളത്തിലെ രാത്രി 12 മണി ബേത്ലഹേമിൽ വൈകിട്ടു് 08:30 ആണെന്നതിനാൽ, യേശുക്രിസ്തു പിറക്കുന്നതിനു് മൂന്നര മണിക്കൂർ മുൻപേ, ച്ചാൽ, യഹൂദന്മാരുടെ രാജാവായി പിറന്നവന്റെ നക്ഷത്രം കിഴക്കു് കണ്ടു് അവനെ ആരാധിക്കാനായി ആ നക്ഷത്രത്തിന്റെ പിന്നാലെ വച്ചുപിടിച്ച, കിഴക്കുനിന്നുള്ള മൂന്നു് വിദ്വാന്മാർ ബേത്ലഹേമിലെത്തി നിക്ഷേപപ്പാത്രങ്ങൾ തുറന്നു് രാജകുമാരനായ ഉണ്ണീശോയ്ക്കു് പൊന്നും കുന്തുരുക്കവും മൂരും കാഴ്ചയർപ്പിക്കുന്നതിനു് മുൻപേതന്നെ, പിറവിത്തിരുനാൾ ആഘോഷിച്ചു് ദൈവശാപം വരുത്തിവയ്ക്കാതിരിക്കാൻ, മീൻ, മൃഗം, ക്ഷീരം, ന്യൂനപക്ഷം എന്നീ വകുപ്പുകളുടെ സഹമന്ത്രിപദം അലങ്കരിക്കുന്ന പൂജനീയ ജോർജ്ജ് കുര്യൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

പിള്ള പിറക്കുന്നതിനു് മൂന്നര മണിക്കൂർ മുൻപേതന്നെ പിള്ളപ്പിറവി ആഘോഷിച്ചാൽ, പിറന്ന പിള്ള ചാപിള്ളയാണെന്നൊരു പ്രഖ്യാപനം വയറ്റാട്ടിയിൽ നിന്നും ഔദ്യോഗികമായി ഉണ്ടാവുകയും, ആ പ്രഖ്യാപനം സമീപസ്ഥരുടെ മസ്തിഷ്കത്തിലേക്കു് പ്രവേശിക്കുകയും, ആ പ്രവേശിച്ച പ്രഖ്യാപനത്തിനു് കൂട്ടായ്മ ലഭിക്കുകയും ചെയ്താൽ, ആ പ്രവേശിച്ച പ്രഖ്യാപനം കേവലമായ ഒരു പ്രഖ്യാപനമല്ല, അതൊരു മൃതശരീരമാണെന്നുള്ള ശാസ്ത്രമുണ്ടല്ലോ, ആ ശാസ്ത്രമാണു് “അബോധിസത്ത്വനായ” ഒരു പ്രത്യയശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്റെ പ്രിയ വായനക്കാരെ ബോധവത്കരിച്ചു് ഒരു വഴിയ്ക്കാക്കുക എന്ന ലക്ഷ്യത്തിൽ ഞാനിവിടെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതു്.

ഈ ഭഗീരഥപ്രയത്നത്തിൽ എനിക്കു് വഴികാട്ടിയും, രക്ഷാകർത്താവും ക്ഷുദ്രകർമ്മവും അഭിചാരക്രിയയുമായി നിലകൊള്ളുന്നതു് സഖാവു് എം. വി. ഗോവിന്ദനാണെന്നതിനാൽ, വയറ്റാട്ടിയുടെ ആശയവിളംബരത്തിനു് പരമസ്തിഷ്കപ്രവേശം സംഭവിച്ചു്, അതിനു് കൂട്ടായ്മ ലഭിച്ചു്, അതൊരു മൃതശരീരമാകുന്ന പ്രതിക്രിയാവാതകസംബന്ധമായി വല്ല സംശയങ്ങളുമുള്ളവർ, “ഒരു ആശയം മസ്തിഷ്കത്തിലേക്കു് പ്രവേശിച്ചാൽ, ആ പ്രവേശിച്ച ആശയത്തിനു് കൂട്ടായ്മ ലഭിച്ചാൽ, ആ ലഭിച്ച ആശയം കേവലമായ ഒരു ആശയമല്ല, അതൊരു ഭൗതിക ശരീരമാകുമെന്നുള്ള ശരിയായ ശാസ്ത്രത്തിൽ” ദീർഘകാലം ഗഹനമായ ഗവേഷണങ്ങൾ നടത്തി പേരും പെരുമയും പട്ടുകോണകവും പട്ടുപാവാടയും നേടിയിട്ടുള്ള സഖാവു് ഗോവിന്ദൻ മാസ്റ്ററെ ദയവായി സമീപിക്കുക! അദ്ദേഹത്തിന്റെ കക്ഷിരാഷ്ട്രീയ രക്ഷാകർത്തൃത്വത്തിൽ, ഇന്റലക്ച്വൽ പാട്രനേജിൽ നിങ്ങൾ പൂർണ്ണമായും സംതൃപരായിരിക്കുമെന്നതിനു് ഞാൻ ഗാരണ്ടി.

ഡിസംബർ 25 പുലർകാലേ കേരളസമയം 3:30-നു് കള്ളും കള്ളപ്പവും പോത്തിറച്ചിയുമായി പുല്ക്കൂടിൽ ഹാജർ വച്ചാൽ, ലോകരക്ഷകനായ ഉണ്ണീശോയെ പിറന്നപടി, പൊക്കിൾക്കൊടി പോലും മുറിയ്ക്കാത്ത അവസ്ഥയിൽ കാണാം, ദൈവത്തിന്റെ കൃപയും കരുണയും അനുഗ്രഹവും കൈക്കൊള്ളാം, ജന്മപാപം ഉൾപ്പെടെയുള്ള സകലമാന പാപങ്ങളിൽ നിന്നും മോചനവും പ്രാപിക്കാം.

ഭാവിയിലെ ക്രിസ്മസുകളെങ്കിലും സമയമാറ്റം ശ്രദ്ധിക്കാത്തതുമൂലം മൂലം സ്നേഹനിധിയായ ദൈവത്തിന്റെ ശിക്ഷയ്ക്കും പ്രതികാരത്തിനുമായി ഭവിക്കാതിരിക്കട്ടെ എന്ന സദുദ്ദേശ്യത്തിൽ പറഞ്ഞെന്നേയുള്ളു.

സമയപരമായ ഈ വസ്തുതകളുടെ വെളിച്ചത്തിൽ, കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ആവശ്യപ്പെട്ടപ്രകാരം, ബന്ധപ്പെട്ട അധികാരികൾ യേശുക്രിസ്തുവിന്റെ ജനനസമയം വ്യക്തമായി പറയാൻ വിസമ്മതിക്കുന്നപക്ഷം, മന്ത്രി ജോർജ്ജ് കുര്യൻ അക്കാര്യം അവരോടു് പറയണം എന്നാണെന്റെ അഭിപ്രായം. മല മുഹമ്മദിന്റെ അടുത്തേയ്ക്കു് വന്നില്ലെങ്കിൽ, മുഹമ്മദ് മലയുടെ അടുത്തേയ്ക്കു് ചെല്ലണം! അതാണു് നാട്ടുനടപ്പു്!!

December 30 2024 14:17

“സർക്കാർ പരിപാടിയാണെന്നു് തെറ്റിദ്ധരിപ്പിച്ചു് ‘മൃദംഗ വിഷം’ പണം വാങ്ങി.” – രക്ഷിതാക്കൾ

നാളെ സ്ഥിതിസമത്വം വരുമെന്നു് തെറ്റിദ്ധരിപ്പിച്ചു് പട്ടിണിപ്പാവങ്ങളിൽ നിന്നു് ബക്കറ്റ് പിരിവു് നടത്തി ഭരണത്തിലെത്തി, സഹകരണ ബാങ്കുകൾവരെ കൊള്ളയടിച്ചു്, സ്റ്റേറ്റ് കാറുകളിൽ ചീറിപ്പായുന്ന വിഷജന്തുക്കളായ തൊരപ്പന്മാരുടെ മാളമാണു് “കെ-സർക്കാർ” എന്നു് തിരിച്ചറിയാത്തതിൻ്റെ ഫലം.

December 30 2024 14:24

“മിക്ക ആളുകളും ക്രിസ്മസ് ആഘോഷിക്കുന്നതുകൊണ്ടു് മിക്ക ആളുകളും ക്രിസ്മസ് ആഘോഷിക്കുന്നു.” – കുർട്ട് ടുഹോൾസ്കി

December 31 2024 11:57

എല്ലാ മനുഷ്യരുടെയുമല്ല, വിപ്ലവകവികൾ ചമയുന്ന മരമാക്രികളുടെ “മനുഷ്യനാകൂ!” എന്ന പാട്ടുകേട്ടു് “മനുഷ്യരായി”, കെ-പാർട്ടിയോടല്ലാതെ മറ്റാരോടും കടമയോ കടപ്പാടോ ഇല്ലാത്ത ക്രിമിനലുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഏജൻസി എന്നതിൽക്കവിഞ്ഞ ഒരർത്ഥം “കൊടും കാറ്റിൽ പറക്കും കഴുകൻ” വാണരുളും നവകേരളത്തിൽ “മനുഷ്യാവകാശകമ്മീഷനു്” നൽകേണ്ടതില്ല.

December 31 2024 14:46

പ്രത്യയശാസ്ത്രജ്ഞരും താത്ത്വികരും ചമയുന്ന “മാക്രി-മണി-വീണ-മരപ്പട്ടി-പോത്താദികൾക്കു്” എത്ര “അനന്തമജ്ഞാതമവർണ്ണനീയമായാണു്”, പ്രതിഭകളും പ്രതിഭാസങ്ങളും ചമയുന്ന ഫ്രഫുത്ത മല്ലുക്കളെ തിരുമണ്ടൻ പ്രസ്താവനകളിലൂടെ വീണ്ടും വീണ്ടും കബളിപ്പിക്കാൻ കഴിയുന്നതു്!?
അവിശ്വസനീയം!!

December 31 2024 15:38

 

Comments are closed.