F.B. 22-23
June 01 2022 07:57
“മതതീവ്രവാദികളെ ചവിട്ടിമെതിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരെ യോജിച്ച സമരമുഖം തുറക്കേണ്ടതാണു്.” – സി.പി.ഐ. (എം. അല്ല!)
യന്ത്രം എന്നുകേട്ടാൽ സി.പി.ഐ. (എം.) സമരമുഖം തുറക്കുമെന്നതിനാലാവണം നല്ലൊരു മെതിയന്ത്രം വാങ്ങി മതതീവ്രവാദികളെ “ചവിട്ടിമെതിക്കൽ” ഒഴിവാക്കാൻ കേന്ദ്രഭരണകൂടം ഭയക്കുന്നതു്.
June 01 2022 14:19
“ഹൈക്കോടതി ഫാത്തിമയെ ആദിലയ്ക്കൊപ്പം (ആദിലയെ ഫാത്തിമയ്ക്കൊപ്പമല്ല!) വിട്ടു.” – വാർത്ത
അതിപ്പോ, മാഫിയാമോഡലിലെ കൊല്ലും കൊലയും സ്വജനപക്ഷപാതവും അഴിമതിയുമെല്ലാം, മല്ലു മാക്രിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ, “നിച്പച്ചമായി” അന്വേഷിക്കണമെന്നു് ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷനിലെ ക്രിമിനൽ നിയമവ്യവസ്ഥ സംശായാതീതമായി അനുശാസിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയത്തിലെ വെടിവെപ്പുകാരായ “വൻവയറൻ-വളിവയറൻ-വൻതോക്കുകൾ” “സമയോചിതവും യഥോചിതവുമായി” ഇടപെട്ടാലല്ലാതെ, പിണു മോഡൽ “ജനാധിപധികൾ” “തിരുവായ്ക്കു് എതിർവായില്ലാതെ” വാഴുന്ന കേരളം പോലുള്ള “ബംബർ ബൺ” പ്രബുദ്ധരുടെ വികസനരാഷ്ട്രീയാധിഷ്ഠിതമായ സമ്പൂർണ്ണസാക്ഷരസമൂഹങ്ങളിൽ ഏതെങ്കിലും ഒരു കുറ്റാന്വേഷണം അവിഘ്നമായി മുന്നോട്ടു് പോകുമെന്നു്, “നിഷ്ക്കളങ്കരേ”, നിങ്ങൾ കരുതുന്നുണ്ടോ?
“CBI 5: In Vain” സിനെമാറ്റിക്ക് കേസന്വേഷണകാഴ്ച്ചപ്പാടിൽ നിന്നു് സാകൂതം വീക്ഷിച്ചാലേ, ഫാത്തിമ-ആദില = ആദില-ഫാത്തിമ ), [ആദില-ഫാത്തിമ = ഫാത്തിമ-ആദില] എന്ന, കേവലം മനുഷ്യജന്മപരമായ കേസുകെട്ടു്, ആ രീതിയിൽ കാണേണ്ട ഒരു സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-മതപരവിഷയമാണെന്നു് മനസ്സിലാക്കാൻ നിനക്കു് കഴിയൂ.
ഗുണപാഠം: നിയമപുസ്തകത്തിലെ നിയമം നിനക്കനുകൂലമായതുകൊണ്ടു് ആ ആനുകൂല്യം നിനക്കു് ലഭിച്ചുകൊള്ളണമെന്നില്ല. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടി, നിനക്കു് തികച്ചും അർഹതയുള്ള ആ ആനുകൂല്യം നിനക്കു് അനുവദിച്ചുനൽകേണ്ടതാണെന്ന സാമാന്യമായ ബോധം പോലുമില്ലാത്ത ഒരു കൂട്ടം മാഫിയോസിയുടേതാണെങ്കിൽ, ആ ആനുകൂല്യത്തിനുവേണ്ടി ഒന്നുകിൽ നിനക്കു് നീ നിന്റെ അന്ത്യശ്വാസം വലിക്കുന്നതുരെ മുദ്രാവാക്യം മുഴക്കി നിഷ്ഫലമായി കാത്തിരിക്കാം, അല്ലെങ്കിൽ, ഏതൊരു പുഴുവിനെയും കൃമിയെയുംപോലെ നീ ചത്തൊടുങ്ങുന്നതിനു് മുൻപു്, കാര്യത്തിന്റെ കാതലെന്തെന്നു് റീസണബിളായി മനസ്സിലാക്കി, നിന്നെ നയിക്കുന്നവർ എന്ന ഭാവേന നിന്നെ ചൂഷണം ചെയ്യുന്ന കാപാലികർക്കെതിരെ ബോധപൂർവ്വം ശബ്ദമുയർത്തി, ഒരു മനുഷ്യൻ എന്ന നിലയിൽ, നിന്റെ കഴിവുകൾക്കനുസൃതമായ ഒരു സ്ഥാനം ഈ ഭൂമിയിൽ കണ്ടെത്താനായി ശ്രമിക്കാം.
ഒരു പുഴുവോ, കൃമിയോ, കീടമോ, കമ്മ്യൂണിസ്റ്റോ, ഇസ്ലാമിസ്റ്റോ, ഹിന്ദുവിസ്റ്റോ, നസ്രാണിസ്റ്റോ, കാസായിസ്റ്റോ, പീലാസായിസ്റ്റോ, പീലാത്തോസിസ്റ്റോ, കായംകുളം കൊച്ചുണ്ണിസ്റ്റോ, മറ്റൊത്തിരിയിനം “ഇസ്റ്റുകളോ”, അതോ കേവലം ഒരു മനുഷ്യജീവി ആയോ, ഈ ഭൂമിയിലെ ജീവിതത്തോടെ അവസാനിക്കുന്ന നിന്റെ ജീവിതം ജീവിച്ചു് തീർക്കേണ്ടതു് എന്ന തീരുമാനം അന്തിമമായി കൈക്കൊള്ളേണ്ടതു് നീ മാത്രമല്ലാതെ മറ്റാരുമല്ല. നിന്റെ സ്വന്തം ജീവിതം എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നു് തീരുമാനിക്കുന്നതു് മറ്റാരെങ്കിലുമാണെങ്കിൽ, ഏതെങ്കിലും ഒരു ഐഡിയോളജി ആണെങ്കിൽ, അതുവഴി നീ അവരുടെ/ആ ഐഡിയോളജിയുടെ കേവലമൊരു “മാരിയൊണെറ്റ്” ആവുക മാത്രമാണു് ചെയ്യുന്നതെന്നോർത്താൽ നിനക്കു് നല്ലതു്.
It depends only on you and nobody else! There is no point in blaming others or holding them accountable for your own ignorance.
June 02 2022 11:14
“Catch them young and they will be yours forever.”
That means, if you catch them young, you can raise them to be Islamists, Christians, Hindus, Communists or any other type of religious or political radicals, depending on your own religious or political affiliations.
“ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം?”
(“ചെറുപ്പകാലങ്ങളിലുള്ള ശീല അലക്കുമോ മാനുഷനുള്ള കാലം” എന്നു് മണിപ്രവാളം വേർഷൻ.)
“And they brought unto him also infants, that he would touch them: but when his disciples saw it, they rebuked them. But Jesus called them unto him, and said, Suffer little children to come unto me, and forbid them not: for of such is the kingdom of God. Verily I say unto you, Whosoever shall not receive the kingdom of God as a little child shall in no wise enter therein.” – Bible (King James Version): Luke 18: (15-17).
June 02 2022 11:51
For an educated and cultured democratic society, Marxism and communism should be like the plague and cholera together.
Developing a society based on Marxist ideology is quite simply an impossibility.
June 03 2022 07:41
വീണിതല്ലോ കിടക്കുന്നു തൃക്കാക്കരേൽ
കോണകവുമഴിഞ്ഞയ്യോ ശിവ ശിവ!
നല്ല മഞ്ഞക്കല്ലുകുറ്റിയോടൊത്തൊരു
കാരണഭൂതൻ വികസനനായകൻ…
(വീണുകിടക്കുന്നവനെ ചവിട്ടരുതു്. വിലാപഗാനം ആലപിയ്ക്കാനേ പാടൂ!)
[“വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ”]
– “മാർത്താണ്ഡവർമ്മ”: സി. വി. രാമൻ പിള്ള
June 03 2022 11:49
തൃക്കാക്കര ഇലക്ഷന്റെ രത്നച്ചുരുക്കം: പിണറായിയുടെ കായം മുഴുവൻ തിരുത മീനിന്റെ ഉളുമ്പുമണം പിടിച്ചു; വരണമാല്യമായി ലഭിച്ച പച്ചക്കറി-, കിഴങ്ങുവർഗ്ഗനെക്ലെസുകൊണ്ടു് സാമ്പാറുണ്ടാക്കി ഭുജിച്ചുഭുജിച്ചു്, സഖാവു് ജോ വൈദ്യന്റെ സെമി-വെജിറ്റേറിയൻ വളിപോലും അത്യുഗ്രമായി കായം മണക്കാൻ തുടങ്ങി.
June 03 2022 12:41
“തോൽവി സമ്മതിച്ചു് സി. പി. ഐ. (എം.)” – വാർത്ത
അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
മുഖ്യമന്ത്രി നേരിട്ടു് നയിക്കാത്തതുകൊണ്ടുമാത്രം പാർട്ടിക്കു് പറ്റിയ ഒരു ചെറിയ ചളുക്കിനെ, ആർക്കും ഒരു ചുക്കുമറിയാത്ത ഒരു “ബുദ്ധിജീവിപ്പാർട്ടി” എന്നു് UN-ലെ ദുരന്തവിഭാഗം സർട്ടിപ്പിക്കോത്ത് നൽകിയിട്ടുള്ള മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ “തോൽവി” എന്നൊക്കെ സമ്മതിക്കാൻ തുടങ്ങിയാൽ, “തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല” എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങൾ തൊണ്ടപൊട്ടുമാറു് വിളിച്ചുകൊണ്ടു്, മുൻപേ ഗമിക്കുന്ന ഇരട്ടച്ചങ്കൻ ഗോവിന്റെ പിന്നിലേ മണംപിടിച്ചു് ഗമിക്കുന്ന പോരാളി ഷായികളെപ്പോലുള്ള ന്യായീകരണമൂരിക്കുട്ടന്മാർ ഭാവിയിൽ, “ഇനി ആരെക്കൊണ്ടിപ്പാണർ പാടും തമ്പ്രാ!” എന്നു് ഹൃദയഭേദകമായി വിലപിക്കേണ്ടിവരില്ലേ, വരില്ലേ സഖാവേ എന്നു് ചോദിക്കുമെന്ന കേവലയാഥാർത്ഥ്യം പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ ആലോചിക്കേണ്ടതായിരുന്നു എന്നാണെന്റെ വിനീതമായ അഭിപ്രായം.
[കത്തുന്ന മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലിരുന്നുകൊണ്ടു് അവൾ ചിന്നമ്മ എഴുതുകയാണു്: നാളെ, തിങ്കളാഴ്ച്ച എന്റെ കല്യാണമാണു്. അതിനങ്ങു് വരില്ലേ? വരില്ലേ തങ്കച്ചാ?
എന്നു്,
അങ്ങയുടെ പാടാത്ത പൈങ്കിളി.]
June 03 2022 14:38
പിണു: തൃക്കാക്കരയിലെ തോൽവി പാർട്ടി സമ്മതിച്ച സ്ഥിതിയ്ക്കു് ഞാൻ രാജി വയ്ക്കണം എന്നൊക്കെ ചില പരനാറികൾ ആവശ്യപ്പെടുന്നുണ്ടു്. തൃക്കാക്കരയിലെ ഭൂരിപക്ഷം നികൃഷ്ടജീവികളും പാർട്ടിക്കു്, ന്ന്വച്ചാൽ പാർട്ടിയുടെ ഏകച്ഛത്രാധിപതിയായ എനക്കു് വോട്ടു് ചെയ്യാതിരുന്നാൽ എനക്കെങ്ങനെ ജയിക്കാനാകും? അതുകൊണ്ടു്, രാജി വയ്ക്കേണ്ടതു് ഞാനല്ല, എനക്കു് വോട്ടു് ചെയ്യാതിരുന്ന കുലംകുത്തികളായ ജനങ്ങളാണു്.
തൃക്കാക്കരയിലെ ജനങ്ങൾ ഞാൻ വിളമ്പുന്ന വികസനകഥകളിൽ വിശ്വസിക്കാതിരുന്നാൽ എനക്കെന്തു് ചെയ്യാൻ കഴിയും? നിന്റെ സ്വന്തം ഹെല്ത്ത് സിസ്റ്റത്തിൽ വിശ്വസിച്ചാൽ നിന്നെ ഞാൻ അമേരിക്കയിലെ മായോ ക്ലിനിക്കിലേയ്ക്കു് പറപ്പിയ്ക്കും എന്നല്ലേ കർത്താവായ യേശുമശിഹ ആയാലും സർവ്വലോകതൊഴിലാളിവർഗ്ഗത്തോടു് വാഗ്ദാനിച്ചതു്?
തന്മൂലം, എന്റെ മാക്രിസ്റ്റ്-കംണിഷ്ട് കെട്ടുകഥകളിൽ വിശ്വസിക്കാത്ത സകലമാന വർഗ്ഗശത്രുക്കളോടും എനക്കൊന്നേ പറയാനുള്ളു: “കടക്കു് പുറത്തു്!!”
June 04 2022 09:25
തൃക്കാക്കരയിലെ തോൽവിയിൽ നിന്നും പാഠം പഠിക്കണമെന്ന ആവശ്യം ശക്തമായതിനാൽ, പിണറായി ഒന്നാം ക്ലാസ്സിൽ ചേർന്നു് പാഠം പഠിക്കാൻ തുടങ്ങി: “താര വന്നു അരിവിതറി. കോഴി വന്നു കിറ്റുതിന്നു. മഞ്ഞക്കുറ്റി നല്ല കുറ്റി. എന്റെ വീടു് നല്ല വീടു്. എന്റെ മരുമോൻ നല്ല മരുമോൻ…”
June 05 2022 13:31
ഇന്നു് ഫെയ്സ്ബുക്ക് സ്ട്രീമിൽ കണ്ട ഒരു മധുമൊഴിമുത്തു്:
“പി. ടി. തോമസിന്റെ ഭാര്യ ജയിച്ചതുവഴി ജനാധിപത്യം ‘ചെറുതായെങ്കിലും’ പരാജയപ്പെടുകയാണു്. പി. ടി.-യെപ്പോലുള്ള ഒരാൾക്കു് പകരക്കാരനാവേണ്ടിയിരുന്നതു് ‘ഉശിരും നിലപാടുമുള്ള’ (!) ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു.” – ശാരദക്കുട്ടി ഭാരതിക്കുട്ടി.
(ആ മഹനീയ വ്യക്തിത്വം ആരെന്നോ എന്തെന്നോ “എനക്കറിയില്ല”. I’m really sorry for that.)
“നാലു് തലകള് ചേരും, നാലു് മുലകള് ചേരില്ല.” എന്ന പ്രാചീനവും സനാതനവുമായ ജനാധിപത്യതത്വപ്രകാരം, ഭാര്യയായ പെണ്ണൊരുത്തി വോട്ടുനേടി ഇലക്ഷനിൽ ജയിച്ചാൽ ജനാധിപത്യം കുഞ്ഞായി, മൃദുവായി, ലോലമായി (ഫീകരമായി അല്ല!) പരാജയപ്പെടും. അങ്കവാലുള്ള രാഷ്ട്രീയ പൂവന്മാരുടെ കൂവലിന്റെ അത്രയൊരു ഉശിരും, ഗോഗ്വാവിളി-കൊലവിളിനിലപാടും അങ്കവാലില്ലാത്ത രാഷ്ട്രീയ പിടകളുടെ നിലവിളിതുല്യമായ കൊക്കലിനു് എത്രയായാലും ഉണ്ടാവില്ലല്ലോ.
പുരാതനറോമിലെ ഗ്ലാഡിയെറ്റോറിയൽ കോംബാറ്റ് മാതൃകയിൽ അങ്കം വെട്ടും കോഴിപ്പോരും നടത്തി തങ്ങളെ പരമാവധി എന്റർറ്റെയ്ൻ ചെയ്യാൻ വേണ്ടിയാണു് കേരളജനത അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു് നിയമസഭയിലേക്കു് അയക്കുന്നതെന്നതിനാൽ, അന്തംവിട്ടു് കൂവാനും, തങ്ങൾ കാക്കി കാൽസ്രയും ചോപ്പൻ സർട്ടും അതിനൊത്ത കോപ്പും കാപ്പും കോലാഹലവുമെല്ലാം ധരിച്ചു് വടിചുഴറ്റി “വൺ ടൂ ത്രീ” ആയി പൊതുവീഥിയിൽ “വിപ്ലവാത്മകമായി മാർച്ച് പാസ്റ്റ്” നടത്തി ഫീൽഡ് മാർഷൽ കോടിയേരിയെ അഭിവാദ്യം ചെയ്യുമ്പോൾ, അതിനെ തൃണവത്കരിച്ചു്, “അധിക്ഷേപകരമായി” ഓടുന്ന വണ്ടികളെ ചവിട്ടിത്തെറിപ്പിക്കുന്ന കുടവയറൻ-വളിവയറൻ റെഡ് വാളന്റിയേഴ്സ്, പിണു പണം മുടക്കുന്ന പാർട്ടിസമ്മേളനങ്ങളിൽ, രക്തസാക്ഷികളുടെ ചോരയിൽ, നീലം മുക്കുന്നപോലെ മുക്കിച്ചുവപ്പിച്ച ചെംചോരച്ചെങ്കൊടി ഉയർത്തുന്നത്ര വികാരഭരിതമായി, വിജൃംഭിതമായി ഞൊടിയിടയിൽ അങ്കവാൽ പൊക്കാനും കഴിയുന്നവരെയേ നല്ല സാമാജികരായി ജനം അംഗീകരിക്കൂ. അവിടെ, ചാനൽചർച്ചകളായി രൂപാന്തരീകരണം സംഭവിച്ച ചായക്കടചർച്ചകൾ പോലുള്ള ചക്കളത്തിപ്പോരാട്ടങ്ങൾക്കു് ഫാൻ ക്ലബ്ബുകൾ ഉണ്ടാകാനുള്ള സാദ്ധ്യത തുലോം വിരളമാണു്.
“നാലു് തലകള് ചേരും, നാലു് മുലകള് ചേരില്ല” എന്ന, സോഷ്യൽ-ആന്ത്രൊപ്പൊളോജിക്കൽ ഫിലോസൊഫിയുടെ സാംഗത്യം, ഹൌസ്കീപ്പർ ഹെലേനെ ഡേമൂത്തുമായി, താൻ പ്രേമിച്ചു് വിവാഹിച്ച ഭാര്യയും, സാമൂഹികമായി തന്നെക്കാൾ ഉന്നതകുലജാതയുമായ ജെന്നി ഫോൺ വെസ്റ്റ്ഫാളന്റെ, ഭൗതികവാദപരമായ അസാന്നിദ്ധ്യത്തിൽ, നോർത്ത് കൊറിയൻ കമ്മ്യൂണിസ്റ്റ് സംയോഗമോഡലിൽ, വൈരുദ്ധ്യാത്മകമായി നടത്തിയ, “വട്ടപ്പൊട്ടു് വർണ്ണപ്പൊട്ടു് വളപ്പൊട്ടു് പോളിറ്റ് ബ്യൂറോ” രഹസ്യസംഭോഗങ്ങളിലൂടെ ഭൂജാതനായ ഹെൻറി ഫ്രഡറിക്ക് ഡേമൂത്തിന്റെ യാഥാർത്ഥ അപ്പനാരു് എന്ന, ബെർഥ് സർട്ടിഫിക്കറ്റിനുള്ള കോളത്തിലെ സ്വാഭാവിക ചോദ്യം, വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ തന്റെ ഐഡിയോളജിയ്ക്കു് സൗകര്യപ്രദമായവിധം, ഫിൽ അപ്പ് ചെയ്യാതെ ശൂന്യമായി ഇടാൻ നിർബന്ധിതനായ കമ്മ്യൂണിസ്റ്റാചാര്യൻ കാൾ മാർക്സും വേണ്ടുവോളം മനസ്സിലാക്കിയിട്ടുണ്ടു്.
(അറിയാത്തവർക്കായി: സാക്ഷാൽ കാൾ മാർക്സാചാര്യന്റെ അഭിനവ അനുയായികളാണു് കേരളത്തിലെ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടിനിറയെ ചാണകപ്പുഴുക്കളെപ്പോലെ ഇഴഞ്ഞുനിരങ്ങി, രാജവെമ്പാലയെപ്പോലെ പത്തിയുയർത്തുന്ന, കാമകേളീതത്പരരയ ശശിസഖാക്കന്മാർ.)
പി. ടി. തോമസിന്റെ ഭാര്യയെ തൃക്കാക്കര ഇലക്ഷനിൽ ജയിപ്പിച്ചു് നിയമസഭയിലേക്കു് അയച്ചതുവഴി, രണ്ടായിരത്തോളം വർഷങ്ങൾ പഴക്കമുള്ള, റോമൻ മോഡൽ പുണ്യപുരാതന “ജനാധിപത്യത്തിന്റെ” നെഞ്ചത്തു്, 1969-ൽ ഏതോ കമ്മ്യൂണിസ്റ്റ് ക്ഷുദ്രജീവി വാടിക്കൽ രാമകൃഷ്ണനെയെന്നപോലെ, കന്മഴു കൊണ്ടു് ആഞ്ഞു് വെട്ടുകയാണു് തൃക്കാക്കരയിലെ ജനങ്ങൾ ചെയ്തതു്.
P.S.
പിശാചിനാൽ പരീക്ഷിക്കപ്പെടാനായി ആത്മാവിനാൽ മരുഭൂമിയിലേക്കു് നടത്തപ്പെട്ട യേശു അവിടെയെത്തി നാല്പതു് പകലും നാല്പതു് രാവും ഉപവസിച്ചപ്പോൾ അവനു് വിശന്നു. ആ തക്കം നോക്കി അടുത്തെത്തിയ പരൂക്ഷകനായ പിശാചു് അവനോടു് പറഞ്ഞു: “നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു് അപ്പമായ്തീരാൻ കല്പിക്കുക.”
അതിനു് അവൻ (യഹോവയുടെ തിരുവെഴുത്തുകൾ വായിക്കാതെയും പഠിക്കാതെയും തന്നെ പരൂക്ഷിക്കാൻ വന്ന യുക്തിവാദിപ്പിശാശിനോടു്) ഇങ്ങനെ ഉത്തരം പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ഇടതുപക്ഷികളും സ്ത്രീസ്വാതന്ത്ര്യവാദികളുമായ കല്യാണിക്കുട്ടി കളവാണിക്കുട്ടികളുടെ വായിൽകൂടി വരുന്ന സകലമാന സരസ്വതീവിലാസങ്ങൾകൊണ്ടും ജീവിക്കുന്നു എന്നു് എഴുതിയിരിക്കുന്നു.” – മത്തായി 1: (1 -4)
June 06 2022 11:02
ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ! സംഘർഷം ഇസ്ലാമിസ്റ്റുകളുടേതെങ്കിൽ, അതിനുപിന്നിൽ അളമുട്ടിയ മാക്രിസ്റ്റുകൾ തന്നെ!!
June 06 2022 12:35
“നമ്മൾ ഒരു നിലപാടെടുക്കുമ്പോൾ അതിൽ സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടാകേണ്ടതുണ്ടു്.”
ഇതു് ഞാൻ പറയുന്നതല്ല, സത്യസന്ധനും, ആത്മാർത്ഥനും, ഇരട്ടചങ്കനും, അട്ടപ്പാടിയിലെ മധുവിനെപ്പോലുള്ള ദളിതുകളും, വാളയാറിലെ മൈനറായ പെൺകുട്ടികളെപ്പോലുള്ള നിരാലംബരും, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് സാഡിസ്റ്റുകളിൽ നിന്നും, പീഡോഫൈലുകളിൽനിന്നും, “അമാനവവും”, അമാനുഷികവും, ലൈംഗികവും, അരാജകത്വപരവുമായി നേരിട്ടതും, നേരിടേണ്ടിവരുന്നതുമായ, സമാനതകളില്ലാത്ത പീഡനങ്ങളിൽ, “പുന്നപ്ര-വയലാർ സമരമോഡലിൽ” വിപ്ലവകരമായി ഇടപെട്ടു്, “സോളൊമോണിയൻ ജഡ്ജ്മെന്റുകളിൽ” എത്തുന്നവനും, സാധുജനസംരക്ഷകനും, സർവ്വോപരി, കേരളം എന്ന, കടക്കെണിയിൽ ആടിയുലയുന്ന പായ്ക്കപ്പലിലെ ഏതു് പ്രശ്നത്തിനും “എനക്കറിയില്ല” എന്നു് ശക്തിയുക്തം “ഓൺ ഹാൻഡായി” മറുപടി നൽകാൻ ശേഷിയും ശേമുഷിയുമുള്ള വിദഗ്ദ്ധകപ്പിത്താനുമായ സഖാവു് പിണറായി വിജയൻ നയിക്കുന്ന “യൂണിവേഴ്സൽ” മാക്രിസ്റ്റ് പാർട്ടിയുടെ ഇൻഡ്യൻ രാജ്യസഭയിലെ മെമ്പർ ഓഫ് പാർലമെന്റായ സഖാവു് എ. എ. റഹിം പറയുന്നതാണു്.
സഖാവു് എ. എ. റഹിം ഉച്ചരിച്ച ഈ മഹദ്വചനം കേൾക്കുമ്പോൾ, നിങ്ങളുടെ ആമാശയം ചെറുകുടലും വൻകുടലുമടക്കം, തടസ്സമില്ലാതെ പ്രവർത്തിക്കുന്ന ഏതെങ്കിലും മ്യുനിസിപ്പാലിറ്റിയുടെ ഓടയിലേയ്ക്കു് ഛർദ്ദിച്ചുകളഞ്ഞു് സ്വതന്ത്രമാകാൻ നിങ്ങൾ നിർബന്ധിതരാകുന്നില്ലെങ്കിൽ, നിങ്ങൾക്കു് ഒരു മാനസികരോഗവിദഗ്ദ്ധനു് മാത്രം പരിഹാരം കാണാൻ കഴിയുന്ന ഇനത്തിൽപ്പെട്ട ഗുരുതരമായ എന്തോ സൈക്കൊളോജിക്കൽ തകരാറുണ്ടു്.
June 07 2022 11:49
“പേന കൊണ്ടു് പഠിപ്പിച്ചവനും, നിന്നെ സൃഷ്ടിച്ചവനുമായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക” എന്ന “ഓവെർച്ചറോടെ”, അന്ത്യപ്രവാചകനായ മുഹമ്മദിനു് അല്ലാഹു ആകാശത്തിൽ നിന്നും കെട്ടിയിറക്കിക്കൊടുത്ത ഖുർആനിൽ എഴുതപ്പെട്ടിരിക്കുന്നതു് മനുഷ്യർ കേൾക്കെ വായിക്കാൻ കൊള്ളാത്തതാണെങ്കിൽ, അതു് മുഹമ്മദ് നബിയ്ക്കു് അവതരിപ്പിച്ചുകൊടുത്തതുവഴി, “അല്ലാഹുവല്ലാതെ അല്ലാഹുവില്ലാത്ത” അല്ലാഹു ചെയ്തതു് അത്യന്തം അർത്ഥശൂന്യമായ ഒരു പാഴ്വേലയാണെന്നു് പറയേണ്ടിവരും. കാരണം, മറ്റു് മനുഷ്യരാൽ സുബോധത്തോടെ ശ്രദ്ധാപൂർവ്വം വായിക്കപ്പെടാനായിട്ടല്ലാതെ, മാനസികരോഗികളല്ലാത്ത ആരും ഇന്നുവരെ ഒന്നും എഴുതിയിട്ടില്ല.
വാച്ചും ക്ലോക്കുമൊന്നും ഇല്ലായിരുന്ന കാലഘട്ടത്തിൽ, പ്രാർത്ഥനാസമയമായി എന്നു് ഭക്തജനങ്ങളെ അറിയിയ്ക്കാനാണു് മുസ്ലിം പള്ളികളിൽ “വാങ്കു് വിളി” എന്ന ഏർപ്പാടു് തുടങ്ങിയതു്. കാരണം, മറ്റു് മനുഷ്യരാൽ സുബോധത്തോടെ ശ്രദ്ധാപൂർവ്വം കേൾക്കപ്പെടാനായിട്ടല്ലാതെ, മാനസികരോഗികളല്ലാത്ത ആരും ഇന്നുവരെ തന്റേതായ സ്വന്തം വായ തുറന്നു് എന്തെങ്കിലും വിളിച്ചു് കൂവിയിട്ടില്ല.
പരസ്യമായി വായിക്കപ്പെട്ടാൽ “ഭക്തകുചേലരുടെ” വികാരം വ്രണപ്പെടുന്ന ഒരു ഗ്രന്ഥമാണു് ഖുർആനെങ്കിൽ, അതിനു് പകരം, രുചികരമായ ഈന്തൽപ്പഴമോ, വിലപിടിപ്പുള്ള സ്വർണ്ണബിസ്ക്കറ്റോ അറേബ്യയിൽ നിന്നും ഭാരതത്തിലേയ്ക്കു് ഡിപ്ലൊമാറ്റിക് ചാക്കുകെട്ടുകളായി ഇറക്കുമതി ചെയ്യുന്നതല്ലേ കൂടുതൽ സ്വപ്നസദൃശവും, വികസനപരവും, അഭികാമ്യവും, അർത്ഥസമ്പൂർണ്ണവും?
ഒന്നുകിൽ, മനുഷ്യർ കേൾക്കെ വായിക്കാൻ കൊള്ളാത്ത പുസ്തകങ്ങൾ കത്തിച്ചുകളയാൻ അവയുടെ സ്പോൺസേഴ്സും ദൈവജ്ഞാനികളുമായ മതപണ്ഡിതർ തയ്യാറാവണം; അല്ലെങ്കിൽ, അവയെല്ലാം പള്ളികളിലും, അമ്പലങ്ങളിലും, ചന്തമൈതാനങ്ങളിലും, മറ്റു് പൊതുസ്ഥലങ്ങളിലും നിന്നു് സദുദ്ദേശപരമായി ഉച്ചൈസ്തരാം ഘോഷിക്കുന്ന ദൈവവിശ്വാസികളായ ഭക്തശിരോമണികളെ, സഖാവു് അഡോൾഫ് ഹിറ്റ്ലർ രണ്ടാം “ലോക”യുദ്ധത്തിൽ യഹൂദർക്കും, റോമനീസിനും, മെന്റലി റിറ്റാർഡെടും, ഫിസിക്കലി ഹാൻഡിക്യാപ്പ്ടും ആയ മനുഷ്യജീവികൾക്കെതിരെയുമെല്ലാം നടപ്പാക്കിയ മാതൃകയിൽ, ഒന്നിനുപിറകെ ഒന്നായി ഗ്യാസ് ചെയ്ബറിലേക്കയച്ചോ, മറ്റു് “ശാസ്ത്രീയ” രീതികൾ ഉപയോഗിച്ചോ ഉന്മൂലനം ചെയ്യണം, ജെനോസൈഡ് ചെയ്യണം.
കാരണം, സർവ്വശക്തരും സർവ്വജ്ഞാനികളും സർവ്വവ്യാപികളുമായ വിവിധയിനം ദൈവങ്ങളുടെ അനിഷേദ്ധ്യരായ പ്രതിനിധികൾ എന്ന നിലയിൽ, “ഭൂമിയിൽ കെട്ടാനും, സ്വർഗ്ഗത്തിൽ അഴിക്കാനുമുള്ള” ആത്യന്തികമായ അവകാശം ആവിധ സ്വർഗ്ഗീയ സോംബീസ് പതിച്ചുനല്കിയിരിക്കുന്നതു് നിങ്ങൾക്കാണു്, നിങ്ങൾക്കു് മാത്രമാണു്.
June 07 2022 14:03
“ഇന്നുവരെ, ഏതെങ്കിലുമൊരു മതം, പ്രത്യക്ഷമായോ പരോക്ഷമായോ, സിദ്ധാന്തമായോ ദൃഷ്ടാന്തമായോ, ഒരു സത്യം ഉൾക്കൊണ്ടിട്ടില്ല.” – Friedrich Nietzsche in “Menschliches, Allzumenschliches” (“Das Religiöse Leben”).
June 08 2022 08:00
“മൗനം വിദ്വാനു് ഭൂഷണം; അതിമൗനം വട്ടിന്റെ ലക്ഷണം!”
June 08 2022 09:33
തൊഴിലാളിത്തിരുമേനി വിഭവസമൃദ്ധമായ തന്റെ തീന്മേശയിൽനിന്നും എറിഞ്ഞുകൊടുക്കുന്ന എല്ലിൻകഷണങ്ങൾക്കുവേണ്ടി കുരയ്ക്കുകയും വാലാട്ടി നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്ന വളർത്തുനായ്ക്കളുടെ ചേതോവികാരം മനസ്സിലാക്കാം.
പക്ഷേ, തറവാടിന്റെ അടിത്തറ കുഴിതോണ്ടി അതിൽ ബിരിയാണിച്ചെമ്പു് ഇറക്കിവച്ചാണു് തിരുമേനിയും കൊള്ളസംഘവും കുഴിമന്തിയുണ്ടാക്കി തിന്നുമദിക്കുന്നതു് എന്നറിഞ്ഞിട്ടും, വിദൂഷകവേഷംകെട്ടി കുഞ്ഞുരാമൻ കുരങ്ങുകളായി ആടിക്കളിക്കാൻ ലവലേശം മടിയില്ലാത്ത തറവാട്ടിലെ ഇളമുറക്കാരുടെ മാനസികാവസ്ഥയാണു് അത്ഭുതകരം!
സാക്ഷരതയും പ്രബുദ്ധതയും ധാർമ്മികതയും നീതിബോധവും അഹമഹമികയാ മൂത്തുമൂത്തു് ജളപ്രഭുക്കളെ തോല്പിക്കുന്ന അത്തരമൊരു പഷ്ടാംക്ലാസ്സ് ബുദ്ധിജീവി മാനസികാവസ്ഥയിൽ എത്തിച്ചേരുകയായിരുന്നിരിക്കണം കക്ഷികൾ.
June 08 2022 10:49
ശത്രുവിനെയും മിത്രത്തെയും ഇണയെയുമെല്ലാം തിരിച്ചറിയുന്നതിൽ വരുന്ന കാലതാമസം ജന്തുവർഗ്ഗങ്ങൾക്കു് പ്രാണനാശകംവരെ ആകാമെന്നതിനാലാണു് അത്തരമൊരു ശേഷി എവൊല്യൂഷനിലൂടെ – ഏറിയോ കുറഞ്ഞോ – അവയിൽ ഡെവലപ്പ് ചെയ്തതു്.
ചൂഷകരും കപടരും വഞ്ചകരുമായ മനുഷ്യരെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ചൂഷിതരായ മനുഷ്യർക്കു് കഴിയുമായിരുന്നെങ്കിൽ, ഈ ഭൂമിയിൽ വളരെ ചുരുക്കം പേരെ മാത്രമേ മനുഷ്യർ മുഖ്യനോ “അമുഖ്യനോ” ആയ മന്ത്രിമാരായും, രാഷ്ട്രീയനേതാക്കളായും, മതാധികാരികളായും, മതപണ്ഡിതരായും, സാംസ്കാരികനായകന്മാരായും, സാംസ്കാരികനായികകളായും, ഹീറോകളായും, ഹെറോയിനുകളായും, ഭർത്താക്കന്മാരായും, ഭാര്യമാരായും, ഒട്ടനവധി മറ്റിനം ബന്ധുമിത്രാദികളായും സ്വീകരിക്കുമായിരുന്നുള്ളു, അംഗീകരിക്കുമായിരുന്നുള്ളു.
June 08 2022 11:26
പിണറായി വിജയൻ രാജി വയ്ക്കുകയല്ല, അയാളും അയാളെ ചുമക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും കേരളസമൂഹത്തിൽ നിന്നും എന്നേയ്ക്കുമായി അപ്രത്യക്ഷമാകുകയാണു് വേണ്ടതു്.
പക്ഷേ, എന്തു് ചെയ്യാൻ? കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി.-ക്കു് തത്ക്കാലം വേണ്ടതു് “കോൺഗ്രസ്സ് മുക്ത ഭാരതം” എന്ന ലക്ഷ്യം പൂർത്തീകരിക്കലാണല്ലോ.
June 09 2022 11:24
ശബരിമല സമരത്തെ “ഉശിരോടെ” നേരിടാൻ, തനതു് വ്യാജ സ്വഭാവത്തിൽ വ്യാജ മാർഗ്ഗങ്ങൾ തേടിയ പിണറായിയെ, ഒരു വ്യാജ ചെമ്പോല 350 വർഷം പഴക്കമുള്ള ഒരു പുരാവസ്തുവാണെന്നു് സർട്ടിപ്പിക്കോത്തു് നല്കി സഹായിച്ച തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രം ജനറൽ ഡയറക്ടർ എം. ആർ. രാഘവവാര്യരെ തത്സ്ഥാനത്തു് പുനർനിയമിക്കാൻ തീരുമാനിച്ചതായി വാർത്ത.
വ്യാജചരിത്രനിർമ്മിതിയിലൂടെ തന്നെ സഹായിച്ചവനും, ഇപ്പോൾ 86 വയസ്സുള്ള യുവതുർക്കിയുമായ ഒരു വ്യാജ ചരിത്രകാരനെയല്ലാതെ മറ്റാരെയാണു് വ്യാജ കടത്തുകാരനും, ഇപ്പോൾ 77 വയസ്സുള്ളവനുമായ പിണറായി വിജയനു് ഇതുപോലെ ഉത്തരവാദപ്പെട്ട ഒരു പദവി ഉപകാരസ്മരണയോടെ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുക?
അതിനു് മുൻപു് തീപ്പെട്ടുപോയില്ലെങ്കിൽ, നാലു് വർഷങ്ങൾ കഴിയുമ്പോൾ ഡയറക്ടർക്കു് 90 വയസ്സു്; കടത്തുകാരനു് 81 വയസ്സു്! ആരു് കേട്ടാലും ഒരു ദോഷം പറയില്ല.
പിണറായി വെറുമൊരു കാരണഭൂതമോ, ഇരട്ടച്ചങ്കനോ, കിറ്റുദാതാവോ, തന്റെ മുന്നിൽ സാഷ്ടാംഗനമസ്കാരം ചെയ്യുന്നവരുടെ കൂടെയുള്ളവനോ, വിജയകമലമാരെ സ്തുതിച്ചുകൊണ്ടു് പിണുവാതിരകളിക്കുന്നവരുടെ കണ്ണിലെ ഉണ്ണിയോ മാത്രമല്ല, അന്താരാഷ്ട്രീയമായി അറിയപ്പെടുന്ന ഒരു വ്യാജ പുരാവസ്തുസംരക്ഷകൻ കൂടിയാണു്. പുരാവസ്തു മാർക്സിസത്തെ എന്തുവിലകൊടുത്തും അമേരിക്കൻ സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും സംരക്ഷിക്കുമെന്നു് ആ ദേഹം വ്രതമെടുത്തിരിക്കുന്നതും അതുകൊണ്ടാണു്.
വ്യാജ താളിയോലവിദഗ്ദ്ധനെ തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രം ജനറൽ ഡയറക്ടറായി വീണ്ടും നിയമിച്ചതിനെതിരെ ജനപ്രതിഷേധം ഉയരുകയാണെന്ന വാർത്തയോടൊപ്പം കൃത്യവും സ്പഷ്ടവുമായ ഒരു ന്യായീകരണക്യാപ്സൂളും ചന്തയിൽ എത്തിയിട്ടുണ്ടു്: “ആലപ്പുഴയിൽ RSS-കാരന്റെ വീട്ടിൽനിന്നും ആയുധങ്ങളും ബോംബും പിടിച്ചതു് അറിഞ്ഞില്ലേ സേട്ടാ?”
ക്യാപ്സൂൾ കമ്മികൾ പിണറായിഭരണത്തിന്റെ ഐശ്വര്യം!!
June 09 2022 12:47
പിണറായി ഒരു വ്യാജവ്യക്തിത്വമാണെന്നറിയാൻ ചിലർക്കു് അയാളുടെ മുഖത്തേക്കു് ഒരുവട്ടം സൂക്ഷ്മമായി നോക്കിയാൽ മതി (Behold! Face ID!). ഒരു ജീവിതകാലം മുഴുവൻ ഉറ്റുനോക്കിയാലും മറ്റു് ചിലർക്കു് അതിനു് കഴിയുകയുമില്ല. അവരാണു് ക്യാപ്സൂൾ വിഴുങ്ങികളായ അന്തംകമ്മികൾ.
June 09 2022 15:04
“മുഖ്യ നായ മന്ത്രി പിണറായി വിജയനു് ബിരിയാണിയോടു് താത്പര്യമില്ല. പക്കേങ്കി, എനക്കു് പെരുത്തിസ്ടമാണു്.” – മുൻമന്ത്രി കെ. ടി. ജലീൽ.
എച്ച്യൂസ് മി, മല്ലു ഫോൾക്സ്, ഇതെല്ലാം ഹൈ ലെവൽ പൊളിറ്റിക്കൽ സ്റ്റെയ്റ്റ്മെന്റ്സാണു്.
June 10 2022 10:30
No. 1 പ്രബുദ്ധ കേരളത്തിൽ വ്യാജരെയും അഴിമതിക്കാരെയും വാരിക്കൂട്ടുന്നതിനേക്കാൾ പ്രായോഗികമായതു് നിർവ്യാജരെയും “അ-അഴിമതിക്കാരെയും” വാരിക്കൂട്ടുന്നതായിരിക്കും. കാരണം, അതിനു്, ഒരു കുഞ്ഞൻ ഡിപ്ലൊമാറ്റിക് ചാക്കോ, ഒരു കൊച്ചൻ ബിരിയാണിച്ചെമ്പോ ധാരാളം മതിയാകും.
June 10 2022 11:24
ഫെയ്സ് ബുക്ക് സ്ട്രീമിൽ വിരുന്നുവന്ന ഒരു സാധനമാണു്. “നിറവും മണവും രുചിയും” തമ്മിലുള്ള കൺസിസ്റ്റൻസി വച്ചു്, പോളിറ്റ് ബ്യൂറോ മാതൃകയിൽ കൂടിയാലോചിക്കുമ്പോൾ, സംഭവം “ബിഗ്ബോസ് സാംസ്കാരികതയുടെ” ഒരു എക്സ്ക്രിമെന്റാണെന്നു് പ്രത്യയശാസ്ത്രപരമായി നിഗമിക്കേണ്ടിയിരിക്കുന്നു:
“സ്റ്റാഫ് നഴ്സ് മിൽമ, ഡോക്ടർ കഫീനെ സപ്പോർട്ട് ചെയ്യുന്നതു് വോട്ടിനു് വേണ്ടിയാണെന്നുള്ള ഷുഗർ ബേബി നഗ്നാനയുടെ വാദത്തോടു് നിങ്ങൾ യോജിക്കുന്നുണ്ടോ ഇല്ലയോ?”
June 11 2022 10:22
കറുത്ത മാസ്ക് കാണുമ്പോഴേക്കും തൂറിപ്പോകുന്ന ഇരട്ടച്ചങ്കൻ ഉടുതുണിയിൽ തൂറി നാട്ടുകാരെ നാറ്റിക്കാതെ, ഡൈപ്പർ ധരിച്ചേ പുറത്തിറങ്ങാവൂ എന്നു് ഉപദേശിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഉപദേഷ്ടൃവൃന്ദത്തിൽ ആരുമില്ലേ?
June 11 2022 11:08
പഴകിക്കീറിയ അടിത്തുണിയും റവുക്കയും അലക്കി മുറ്റത്തെ അയയിൽ തൂക്കി അവ മോഷണം പോകാതെ കാവലിരിക്കുന്ന, അടൂർ ഭവാനി അവതരിപ്പിച്ച, ഒറ്റയ്ക്കിരുന്നു് നെയ്യപ്പം ചുട്ടുതിന്നു് കാലം കഴിക്കുന്ന ഒരു വൃദ്ധയോടു് അയൽക്കാരായ ചില കുട്ടികൾ പറയുന്നുണ്ടു്: “ഇതൊന്നും ആരും കൊണ്ടുപോവില്ല തള്ളേ!”
“വീരപാണ്ഡ്യ’കട്ട’ബൊമ്മ” പിണറായിയെ, “വിജിലൻസ് സരിത്തിനെ” എന്നപോലെ, ആരും ബലപ്രകാരം തട്ടിക്കൊണ്ടുപോകാതിരിക്കാനായി കാട്ടിക്കൂട്ടുന്ന സുരക്ഷാസന്നാഹങ്ങൾ കാണുമ്പോൾ തന്റെ കീറിയ പഴന്തുണികൾക്കു് കാവലിരിക്കുന്ന ആ വൃദ്ധയുടെ സീനാണു് ഓർമ്മവരുന്നതു്.
പൊതുമുതലെടുത്തു് ഗോദ്റെജിന്റെ പൂട്ടു് വാങ്ങി തക്കാളിപ്പെട്ടിയിലെ ചീഞ്ഞളിഞ്ഞ തക്കാളിയെ സുരക്ഷിതമാക്കുന്നതു്, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, തെണ്ടിത്തരമാണു്, “സഖാവേ”!
June 11 2022 12:00
മാർക്സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും മാവോയുടെയുമെല്ലാം കാലത്തിലും ലോകത്തിലും നിന്നു് ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷന്റെ (ISS) ആധുനികകാലത്തിലേക്കും ലോകത്തിലേക്കും വണ്ടികിട്ടാതെ പോയ നായീവുകൾ, മാനസികരോഗാശുപത്രികളിൽ ജീവപര്യന്തം അടച്ചിട്ടു് പൊതുസമൂഹത്തെ സംരക്ഷിക്കേണ്ട രോഗാതുരാവസ്ഥ പണ്ടേതന്നെ പിന്നിട്ട മെഗലോമാനിയാക്കുകൾക്കു് വേണ്ടിയല്ലാതെ, മറ്റാർക്കു് വേണ്ടി സിന്താവാ വിളിക്കുമെന്നാണു്, സുബോധം രാഷ്ട്രീയത്തിനും മതത്തിനും അടിയറവു് വച്ചിട്ടില്ലാത്ത മനുഷ്യരേ, നിങ്ങൾ കരുതുന്നതു്?
June 12 2022 10:43
സീരിയൽ കില്ലർ, സീരിയൽ റോബർ, സീരിയൽ നെപ്പൊട്ടിസ്റ്റുകൾ, സീരിയൽ അഴിമതിക്കാർ, സീരിയൽ കള്ളക്കടത്തുകാർ തുടങ്ങിയവരുടെ ചെയ്തികൾ ഒരു നിശ്ചിത പാറ്റേണിലായിരിക്കും. കുറ്റകൃത്യത്തിലെ ആ “മോഡുസ് ഓപ്പറാൻഡി” വഴി കുറ്റവാളിക്കു് കൂച്ചുവിലങ്ങിടാൻ കുറ്റാന്വേഷകർക്കു് അനായാസം കഴിയും. പക്കാ ക്രിമിനലുകളോടുള്ള ഹൃദയംഗമ സ്നേഹം മൂലം പറഞ്ഞെന്നേയുള്ളു.
June 12 2022 11:54
“ഈ കറുത്ത മാസ്ക്ക് തന്നെ ധരിക്കണം എന്നു് എന്താ നിങ്ങൾക്കിത്ര നിർബന്ധം? കറുത്ത ഷർട്ടിട്ടേ പോകൂ എന്നു് എന്താ നിങ്ങൾക്കിത്ര നിർബന്ധം?” – എൽ. ഡി. എഫ്. (കൺവെൻഷണൽ കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ്) കൺവീനർ സഖാവു് ഇ. പി. ജയരാജൻ.
അതു് പിന്നെ, “ബ്രെയ്ക്ക് ഡാൻസർ കം ബോക്സർ” ആയിരുന്ന സഖാവു് മമ്മാലിയുടെ (Muhammad Ali, born Cassius Marcellus Clay Jr.) രൂപത്തിലും ഭാവത്തിലും, ഇടയ്ക്കിടെ ഇങ്ങനെ, ഹേഗെൽ മോഡലിൽ, “അത്യുന്നതമെങ്കിലും അർത്ഥശൂന്യമായ” ഫിലോസഫി വിളമ്പണം എന്ന, “Obsessive-compulsive neurosis” എന്നു് മനഃശാസ്ത്രജ്ഞർ വിളിക്കുന്ന, അങ്ങയുടെ “ഉടുമ്പുപിടുത്ത-കടുംപിടുത്ത” ന്യുറോസിസ് പോലുള്ള ഒരുതരം നിർബന്ധമാണു് സഖാവേ! അതിനുള്ള ചികിത്സ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുകളുടെ കേളീരംഗമായ US അമേരിക്കയിലെ മായോ ക്ലിനിക്കിൽ മാത്രമേയുള്ളു. വേണ്ടത്ര “Das Kapital” ഉള്ളവർക്കു് മാത്രം പ്രവേശനമുള്ള നുമ്മന്റെ പാർട്ടിയുടെ സ്വന്തം മായോ ക്ലിനിക്ക്.
June 12 2022 12:36
യോഗിയുടെ UP-യിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണെന്നു് സഖാക്കൾ പേർത്തും പേർത്തും വിലപിച്ചിട്ടും, കേരളത്തിൽ ആളുകൾ കറുത്ത മാസ്ക്കും കറുത്ത ഷർട്ടും ധരിക്കാൻ മടിക്കാത്തതെന്തെന്നു് എനക്കു് പിടികിട്ടുന്നില്ല.
June 13 2022 09:37
പൊലീസ് സംരക്ഷിക്കേണ്ടതു് പറയുന്നതും ചെയ്യുന്നതുമായി യാതൊരു ബന്ധവുമില്ലാത്തവിധം യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട ഒരു “ഇരട്ടച്ചങ്കൻ” ഊച്ചാളിയെയല്ല, അനിർവ്വചനീയമായ അയാളുടെ ഭ്രാന്തൻ പ്രവൃത്തികളിൽ നിന്നും കേരളത്തിലെ നിരപരാധികളായ ജനങ്ങളെയാണു്.
June 13 2022 11:12
“तू-ran-മുട്ടിയ” പ്രജാപതിയെ “കറുപ്പുഫോബിയ” പിടികൂടിയതോടെ പ്രതിരോധത്തിലായ, ബൂർഷ്വാ ഫെയ്സ്ബുക്കിലെ കമ്മിപ്പാർട്ടിസേവകരായ, ന്യായീകരണസഖാക്കളെ സമീകരണാധിഷ്ഠിത സ്ക്രീൻഷോട്ടുകളുടെ രക്താതിസാരവും പിടികൂടി.
June 13 2022 11:19
ഫോബിയ പലവിധമുലകിൽ സുലഭം: പട്ടിഫോബിയ, പൂച്ചഫോബിയ, പല്ലിഫോബിയ, ഹൈഡ്രോഫോബിയ, സോഷ്യൽ ഫോബിയ, ഇപ്പോഴിതാ, കറുപ്പുഫോബിയയും!!
June 13 2022 11:47
വീണ്ടും പറയുന്നു: കേരളം ഒരു ആധുനിക ജനാധിപത്യസമൂഹമായി വളരണമെന്നുണ്ടെങ്കിൽ, പിണറായി വിജയനും അയാളുടെ മർക്കടമുഷ്ടിയെ ശിരസ്സാവഹിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും കേരളത്തിൽ നിന്നും ഇങ്ങിനിവരാതവണ്ണം എന്നേക്കുമായി അപ്രത്യക്ഷമാകേണ്ടതുണ്ടു്.
June 13 2022 12:13
എച്ച്യൂസ് മി, മൈരു് വടിക്കുന്നതിന്റെ വിശദാംശങ്ങൾ അറിയാൻ ഞാൻ ഒരു ക്ഷുരകനെയേ സമീപിക്കൂ. ഒരിക്കലും ഒരു കരടിയെ സമീപിക്കില്ല. അതാണെന്റെ സാമാന്യബോധം.
June 13 2022 13:45
“ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്കു് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ടു്.” ഇരട്ടശങ്കനായനാർ പിണു.
വളിവയറൻ മാക്രികളുടെ രായാവു് ആ അട്ടിപ്പേർ അവകാശം ജനത്തിനു് പതിച്ചുകൊടുത്തതു് നന്നായി. അല്ലെങ്കിൽ ജനം US അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു് തെണ്ടിപ്പോയേനെ!
June 13 2022 14:36
ഈജിപ്ഷ്യൻ പിരമിഡുകളെപ്പറ്റി ഒരു ചരിത്രസില്മയെടുക്കേണ്ടിവന്നാൽ, അതിൽ ഫറവോയുടെ മമിയായി അഭിനയിക്കാൻ ആദ്യം ശരദ് പവാറിനും, പിന്നെ അണ്ണാ ഹസാരെക്കുമാവും ഞാൻ മുൻഗണന നൽകുക.
June 14 2022 09:24
വേഷസംവിധാനം ഭദ്രാസനത്തിലെ കുശിനിക്കാരി: തിരുകുശിനിയിൽ ലഭ്യമായിരുന്ന മൊത്തം കൈക്കിലത്തുണികളും കക്ഷി തിരുമേനിയിൽ വാരിച്ചാർത്തിയിട്ടുണ്ടു്.
മട്ടും സന്നാഹവും കണ്ടിട്ടു് ദൈവപുത്രനായ യേശുവിന്റെ രണ്ടാം വരവു് തുടങ്ങിയെന്നു് തോന്നുന്നു. യേശു മേഘത്തിൽ നിന്നും ഇറങ്ങുമ്പോൾ നേരിട്ടു് എതിരേൽക്കാനുള്ള പോക്കാവണം.
സഖാക്കൾ ഇതു് കണ്ടുകാണില്ല. അല്ലെങ്കിൽ, അവരുടെ പിണറായി വിജയൻ തിരുമേനിയെയും അവർ ഈവിധം കെട്ടിയെഴുന്നള്ളിച്ചേനെ! ജനങ്ങളിൽ നല്ല ഒരു ഇമ്പ്രെഷൻ ഉണ്ടാക്കിയെടുത്താലേ പാർട്ടിക്കായാലും നല്ല ഗുമ്മുണ്ടാകൂ.
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

June 14 2022 10:35
“പുറത്തു് കാണിക്കാനോ പറയാനോ കൊള്ളാത്ത പെരുത്തു് കനം സ്വന്തം മടിയിലും മടയിലും ഉള്ളതിന്റെ വേവലാതി മാത്രമാണു് പ്രിയ സഖാവു് ഇപ്പോൾ നേരിടുന്ന പ്രശ്നം.”
– വിശ്വസ്തതയോടെ, സ്വന്തം “പാഴൂർ പടിപ്പുര”.
June 14 2022 10:57
ഞാനൊരു മഹാ നായ ഇരട്ടച്ചങ്കനാണെന്നു് എനക്കുമറിയാം പോരാളി ഷായികൾക്കുമറിയാം. തൃക്കാക്കരക്കാർക്കു് അതറിയാതെ പോയപ്പോൾ ആർക്കു് പോയി? അവർക്കു് പോയി.
June 14 2022 11:20
എച്ച്യൂസ് മി, പിണറായി സഖാവേ, അങ്ങൊരു തോൽവിയാണു്, ആത്യന്തികവും സനാതനവും പരമവുമായ ഒരു ലോകതോൽവി.
June 14 2022 12:38
സ്വന്തം പറമ്പിൽ മുള്ളാനും തൂറാനുമുള്ള അവകാശം നിരോധിച്ചാൽ, “പ്രജകൾ” പ്രജാപതിയുടെ അടുക്കളയിൽ കയറി മുള്ളുകയും തൂറുകയും ചെയ്യും.
തൂറൽ സമരക്കാരനായ സമരവിരോധി സഞ്ചരിച്ച ഏറോപ്ലെയിനിലും അതേ സംഭവിച്ചുള്ളു.
June 14 2022 13:15
ബീമാനത്തിൽ തങ്ങളെ പ്രതിഷേധക്കാർ ആക്രമിച്ചു എന്ന മൊഴി “164” വകുപ്പുപ്രകാരം, സത്യവാങ്മൂലമായി “ഗൺമോൻ” മജിസ്റ്റ്രേറ്റിനു് മുന്നിൽ നൽകുമത്രെ! ഇതു് ശരിക്കും എരമ്പും!!
അന്യായ വില കൊടുത്തു് പൊളി-ട്രിക്ക് ഷോയ്ക്കു് ടിക്കറ്റെടുത്തതു് മുതലാവുമെന്നു് തോന്നുന്നു.
June 15 2022 11:44
“Paradox of Tolerance” by Philosopher Karl Popper: “In order to maintain a tolerant society, the society must be intolerant of intolerance.”
അതു് കേരളത്തിലെ ഇപ്പോഴത്തെ പിണൂവിയൻ രാഷ്ട്രീയത്തിലേക്കു് പരിഭാഷപ്പെടുത്തിയാൽ: “അക്രമാസക്തരായിക്കൊണ്ടല്ലാതെ, അക്രമാസക്തരായ ‘പിണുക്കളെ’ നേരിടാനാവില്ല.”
June 15 2022 11:45
“Paradox of Tolerance” by Philosopher Karl Popper: “In order to maintain a tolerant society, the society must be intolerant of intolerance.”
അതു്, ഏഴാം നൂറ്റാണ്ടിൽ നിന്നും വരുന്ന, ഷരിയ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായ, ഇസ്ലാമിസ്റ്റുകളുടെ രാഷ്ട്രീയത്തിലേക്കു് പരിഭാഷപ്പെടുത്തിയാൽ: “അക്രമാസക്തരായിക്കൊണ്ടല്ലാതെ, അക്രമാസക്തരായ ‘മതാണുക്കളെ’ നേരിടാനാവില്ല.”
June 16 2022 08:59
ജീവനുള്ള മനുഷ്യന്റെ പച്ചമാംസം “കടിച്ചു് തിന്നുമ്പോൾ” (cannibalism) അനുഭവിക്കേണ്ടിവരുന്ന വേദനയുടെ അത്രയൊരു വേദന, മരിച്ച മനുഷ്യന്റെ പച്ചമാംസം വീണ്ടും വീണ്ടും വെട്ടിക്കീറുമ്പോൾ അനുഭവിക്കേണ്ടിവരാത്തതു് മരിച്ചവനു് ഒരനുഗ്രഹമാണു്.
June 16 2022 10:36
കാലിപ്പാട്ടകളെപ്പോലെ ഒച്ചയുണ്ടാക്കാൻ കഴിയുന്ന കഥാപ്രാസംഗികരായാൽ ധാരാളം മതി, No.1 പ്രബുദ്ധ കേരളത്തിൽ രാഷ്ട്രതന്ത്രജ്ഞരോ, ശാസ്ത്രജ്ഞരോ, “സോഷ്യൽ എൻജിനിയേഴ്സോ”, സമൂഹത്തെ ആധുനികശാസ്ത്രാധിഷ്ഠിതമായി പുരോഗതിയിലേക്കു് നയിക്കേണ്ടുന്ന മറ്റിനം “വിദദ്ധരോ” ആയി, താറാവു് പാലകനായ ബിഷപ്പിനെപ്പോലെ വേഷം കെട്ടി, ആനയും അമ്പാരിയും താലപ്പൊലിയേന്തിയ കന്യകമാരുമായി, കറുപ്പു് നിരോധിക്കപ്പെട്ട പൊതുനിരത്തുകളിലൂടെ “pollice” അകമ്പടിയോടെ എഴുന്നള്ളിക്കപ്പെടാൻ!!
അങ്ങനെ അല്ലായിരുന്നെങ്കിൽ, “നേതാക്കൾ” എന്ന, വിശേഷാധികാരാവകാശങ്ങൾക്കു്, ജനത്തിന്റെ നായിവിറ്റിമൂലം, വഴിപിഴച്ച രീതികളിൽ അർഹരാക്കപ്പെടുന്ന വിഭാഗത്തിൽപ്പെട്ട, പ്രത്യേകിച്ചും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽപ്പെട്ട മനുഷ്യവിരുദ്ധരായ നേതാക്കളിലെ ബഹുഭൂരിപക്ഷവും, പറമ്പുണ്ടെങ്കിൽ പറമ്പിൽ കപ്പ നട്ടോ, പറമ്പില്ലെങ്കിൽ, “ഉള്ളവന്റെ” കഴുത്തറത്തു് നോക്കുകൂലി വാങ്ങിയോ, കൂട്ടിക്കൊടുപ്പു് പണി ചെയ്തോ കാലയാപം ചെയ്യേണ്ടിവന്നേനെ!
June 16 2022 11:04
സ്വർണ്ണക്കള്ളക്കടത്തുകേസിൽ പിണറായിക്കു് പങ്കില്ലെന്നു് വിശ്വസിക്കണമെങ്കിൽ, ഒന്നുകിൽ നിങ്ങൾ ഒരു അന്തം കമ്മി ആയിരിക്കണം, അല്ലെങ്കിൽ, “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്നവിധം ജന്മനാ “മസ്തിഷ്കമരണം” സംഭവിച്ച ഒരു “സോംബി” ആയിരിക്കണം.
June 16 2022 12:23
“എനിക്കു് മരണമില്ല. എന്റെ മരണത്തിനു് മുൻപു് മൂന്നു് മിനുട്ടുകൊണ്ടു് (=180 സെക്കൻഡ്) ഞാൻ കറുത്ത കല്ലായി മാറും.” – അമൃതാനന്ദമയിലമ്മൂമ്മ.
“ഭാവിയിൽ, അത്യുന്നതമായ രണ്ടു് കറുത്ത കല്ലുകൾക്കു് മുകളിലിരുന്നു്, പരമജ്ഞാനത്തിന്റെ അഗാധഗർത്തത്തിലേയ്ക്കു് മനുഷ്യർ വിശദമായും നീട്ടിയും വിസർജ്ജിക്കും.” – ചാർവാകനപ്പൂപ്പൻ.
June 16 2022 13:47
“സ്റ്റാറായി സ്റ്റാർട്ടപ്പ്!”
ആയുസ്സിലൊരിക്കലും കുളിച്ചിട്ടില്ലെങ്കിലും, “കുളിയൻ നിത്യം ആതിയിലാണെന്നു്” നാട്ടുകാരെ കാണിക്കാനായി നാറുന്ന കോണകം പുലർകാലേ പുരപ്പുറത്തേക്കു് എറിയുമ്പോഴും, അതിനൊപ്പം പ്രാസഭംഗിയുള്ള ഒരു വിപ്ലവഗാനംകൂടി വേണമെന്നു് ഞങ്ങ അരിപ്രാഞ്ചികൾക്കു് വല്യ നിർബന്ധമാണു്.
June 16 2022 14:06
“മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രം!” – മാർക്സ്.
“സത്യമായതു് സരിതയുടെ സത്യവാങ്-മൂലം മാത്രം!” – സഖാവു് ശശി.
June 17 2022 09:51
“ഇടി വെട്ടീടും വണ്ണം “ഏക്ഷന്റെ” ഒച്ച കേട്ടു, നടുങ്ങീ വാൾവച്ചവർ ഉരഗങ്ങളെപ്പോലെ!”
ഏക്ഷൻ രാജയെ “ഇ.ഡി.വെട്ടുകേസുകളിൽ” അന്തംവിട്ടു് പിൻതുണക്കുമെന്നു് സാംസ്കാരിക നായകർ! എല്ലും മുട്ടീം കിട്ടണേൽ മുട്ടിലിഴയാതാവുമോ?
June 17 2022 09:58
പിണറായിവധശ്രമങ്ങൾ മുളയിലേ നുള്ളാൻ, ലോക കേരള സഭയിൽ പൂർണ്ണനഗ്നരെ മാത്രമേ പ്രവേശിപ്പിക്കൂ. ഒളിപ്പിച്ചുവച്ച തോക്കും ഉണ്ടകളും ഹൈസ്പീഡിൽ പുറത്തെടുത്തു് വെടിവച്ചോ, മൊത്തമഴിച്ചു് കഴുത്തിൽ മുറുക്കിയോ കൊല്ലാൻ കുത്സിതശക്തികൾ പ്ലാനിട്ടിട്ടുണ്ടെന്ന CID റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു് കോണകമടക്കമുള്ള വസ്ത്രധാരണം കർശനമായി സഭയിൽ നിരോധിച്ചതു്. – സ്വ. ലേ.
June 17 2022 12:41
പിണറായി വിജയനും, താറാവൻ ബിഷപ്പും, അമൃതാനന്ദമയിയും, തിരുമുടിമുസല്യാരുമെല്ലാം ഒരേ തൂവൽ പക്ഷികളാണു്. മനുഷ്യരുടെ അജ്ഞത ചൂഷണം ചെയ്തു്, നല്ല നാളെയും, ചത്തുകഴിഞ്ഞുള്ള സ്വർഗ്ഗവും വർണ്ണിച്ചു് മോഹിപ്പിച്ചും, ജന്മി-മുതലാളി-പൌരോഹിത്യ- ബൂർഷ്വാ മേധാവിത്വത്തെയും, നരകത്തിലെ വറചട്ടിയെയും പൊരിചട്ടിയെയും ചൂണ്ടിക്കാണിച്ചു് ഭയപ്പെടുത്തിയും, “പലതുള്ളി പെരുവെള്ളം” എന്ന രീതിയിൽ അമിതമായി ധനം ശേഖരിച്ചു് സുഖജീവിതം നയിക്കുന്നവരാണവർ. അവർക്കോരോരുത്തർക്കും, സ്വയം തിരുത്താൻപോലും കഴിയാത്തവിധം ബ്രെയ്ൻ വാഷ് ചെയ്തു് അടിമമാനസരാക്കപ്പെട്ട അവരുടെ നിത്യഭക്തരും റൗഡികളും ചാവേറുകളുമുണ്ടു്.
“പ്രണയം ചുവപ്പിനോടു്”, “പ്രേമം പച്ചയോടു്”, “ഇടതുപക്ഷം ഹൃദയപക്ഷം”, “ഞങ്ങളെത്തൊട്ടാൽ നിങ്ങളെത്തട്ടും” എന്നും മറ്റുമുള്ള അത്യുന്നതമായ “ഫിലൊസോഫിക്കൽ സ്റ്റെയ്റ്റ്മെന്റ്സ്” അത്തരം അടിമകളുടെ ദിനവൃത്താന്തങ്ങളുടെയും സങ്കീർത്തനങ്ങളുടെയും ഭാഗമാണു്.
പൊതുജനവിഡ്ഢികളിൽ നിന്നും തന്മയത്വമായ കബളിപ്പിക്കലുകളിലൂടെ നേടിയെടുത്ത കോടികളിൽ നിന്നും നേരിയ ഒരംശം “ചാരിറ്റി” എന്ന പേരിൽ “ബസ്വർത്തിയായി” ക്യാമറയ്ക്കു് മുന്നിൽ ഇളിച്ചുനിന്നു് ദാനംചെയ്തു് തങ്ങളുടെ യഥാർത്ഥ ബിസ്നസിനു് സമൂഹത്തിൽ പബ്ലിസിറ്റിയും മൈലേജും ഉണ്ടാക്കുന്നതിൽ, സ്വന്തം പോക്കറ്റ് വികസനമല്ലാതെ, എന്തു് സാമൂഹികവികസനമാണു്, എന്തു് നവോത്ഥാനമാണു്, എന്തു് സാമൂഹികപരിഷ്ക്കരണമാണുള്ളതു് എന്നേ മനസ്സിലാകാതുള്ളു.
അജ്ഞരായ ജനത്തെ ചൂഷണം ചെയ്യുന്നതു് പോരാഞ്ഞിട്ടെന്നോണം, അവരെ “ബോധവത്ക്കരിക്കാനായി” രക്തദാഹികളായ ഈവക പോത്തട്ടകൾ നിത്യേനയെന്നോണം വിളമ്പുന്ന “ധർമ്മപുരാണങ്ങൾ” സുബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യരിൽ മനം പുരട്ടലുണ്ടാക്കുമ്പോൾ, അജ്ഞരായ അടിമകൾ അവരുടെ ഗീർവ്വാണം കേൾക്കാൻ, തീട്ടമണം കിട്ടിയ ഈച്ചകളെപ്പോലെ ഇരമ്പിയെത്തുന്നു! ചൂണ്ടയിലെ ഇരയിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാനുള്ള ശേഷി മീനുകൾക്കുണ്ടായിരുന്നെങ്കിൽ, അവ അതിൽ കൊത്തുമായിരുന്നില്ല. അതിൽ നിന്നും വ്യത്യസ്തമായി, ആ അപകടം ചൂണ്ടിക്കാണിച്ചു് തങ്ങളെ രക്ഷപെടുത്താൻ ശ്രമിക്കുന്നവരെ കൊത്തിയും കുത്തിയും വെട്ടിയും തിന്നു്, ചൂണ്ടക്കാരനായ ഏമാൻ സാബിനോടുള്ള നിരുപാധികഭക്തി പ്രകടിപ്പിക്കാൻ വെമ്പുന്ന മീനുകളാണു് മനുഷ്യൻ എന്ന ജനുസ്സു്!
മനുഷ്യനു് ചൂഷകരെ തിരിച്ചറിയാനുള്ള ശേഷി ഉണ്ടെങ്കിലും, എവൊല്യൂഷനിലൂടെ തന്നിൽ നിക്ഷിപ്തമായ ആ ശേഷി സ്വന്തവും സ്വതന്ത്രവുമായ ചിന്തയുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ സസൂക്ഷ്മം ഉപയോഗപ്പെടുത്തി ഒരു തീരുമാനം കൈക്കൊള്ളുന്നതിനേക്കാൾ, അവർതന്നെ വായിച്ചിട്ടില്ലാത്തതും, അവരുടെ ബൗദ്ധികനിലവാരത്തിന്റെ അടിസ്ഥാനത്തിൽ, വായിച്ചിട്ടു് യാതൊരു കാര്യവുമില്ലാത്തതുമായ, മതപരമോ രാഷ്ട്രീയമോ ആയ, ഏതോ “വിശുദ്ധകിത്താബും” കക്ഷത്തിൽ വച്ചു്, “ഇതിൽ അങ്ങനെ എഴുതപ്പെട്ടിരിക്കുന്നു” എന്ന മുഖവുരയോടെ, ബോധവത്ക്കരിക്കാനെന്ന വ്യാജേന, ഇരപിടിക്കാൻ ശ്രമിക്കുന്ന ഇഴജന്തുക്കളെപ്പോലെ ഞോളയൊലിപ്പിച്ചു് തങ്ങളെ സമീപിക്കുന്ന, സർവ്വജ്ഞരും, പ്രത്യയശാസ്ത്രജ്ഞരും, മതശാസ്ത്രജ്ഞരുമായി ഭാവിക്കുന്ന “കുമാരപിള്ളമാർ” വരച്ചുകാണിക്കുന്ന മതപരമോ രാഷ്ട്രീയമോ ആയ ശത്രുചിത്രങ്ങൾക്കെതിരെ ജീവിതാന്ത്യംവരെ, “അതിൽ എഴുതപ്പെട്ടിരിക്കുന്ന ആത്യന്തികസത്യത്തിനുവേണ്ടി” പടപൊരുതലാണു് ഒരു മനുഷ്യജീവിയുടെ ജന്മലക്ഷ്യം എന്ന, അവനുപോലും തിരുത്താൻ ആവാത്ത ഭ്രാന്തൻ ” നിലപാടിലേക്കു്” സ്വയം ഏല്പിച്ചുകൊടുക്കുക എന്ന എളുപ്പവഴി അവൻ സ്വീകരിക്കുന്നു, അഥവാ, അവൻ “കുമാരപിള്ളമാരാൽ” അവൻപോലുമറിയാതെ എന്നേക്കുമായി ബ്രെയ്ൻ വാഷ് ചെയ്യപ്പെടുന്നു!!
June 18 2022 12:44
സത്തുപോകാതിരിക്കണമെങ്കിൽ, കുചേലനും കുബേരനും, “കാറൽ മാർസ്കിന്റെ” ഭാഷയിൽ പറഞ്ഞാൽ, “അനിവാര്യമായും” വയറുനിറയെ ഞണ്ണേണ്ടതുണ്ടു്. അതല്ല കേരളത്തിലെ ചിന്താശേഷി നശിച്ചിട്ടില്ലാത്ത മനുഷ്യരിൽ അറപ്പുളവാക്കുന്ന പ്രശ്നം.
തമ്പ്രാന്റെ കിറ്റുഭോജാക്കളാകുന്നതിൽ “തൊയ്ലാളിവർഗ്ഗം” അന്തംവിട്ടു് അഭിമാനപൂരിതരാകണമെന്ന “ഫിലോസഫിയുടെ” അടിസ്ഥാനത്തിൽ, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ പ്രത്യയശാസ്ത്രപരമായി വളർത്തിയെടുത്ത ഒരു കൂട്ടം ജനവിഭാഗത്തിന്റെ ചോരുന്ന ടാർപ്പോളിൻ കുടിലുകൾക്കു് സമീപമായി, അതേ “ജനകീയകമ്മി” സർക്കാറിന്റെ അഴിമതിയിലും കൈക്കൂലിയിലും അധിഷ്ഠിതമായ ഒത്താശയോടെ പടുത്തുയർത്തപ്പെട്ടിരിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ, അതേ മാക്രിസ്റ്റ് കമ്മി ജനകീയ സർക്കാർ സ്പോൺസർ ചെയ്തു് അരങ്ങേറുന്ന ലോക കേരള “വികസന” സഭയിലെ “വിശിഷ്ടാതിഥികൾ”, അതേ കിറ്റുഭോജാക്കളായ അഗതികളെ “പിണു-വീണാ-റിയാസ്” മോഡലിൽ കോടീശ്വരരാക്കി മാറ്റാനായി നടത്തുന്ന ജനകീയമായ ഉദ്ബോധനങ്ങളാണു് വൻകുടലിന്റെ അറ്റത്തെത്തിയ തീട്ടം വരെ ഛർദ്ദിച്ചുകളയാൻ സാമാന്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യരെ നിർബന്ധിക്കുന്ന നംബർ വൺ കേരളീയ പ്രബുദ്ധത!
June 19 2022 08:33
അത്യുന്നതങ്ങളിൽ ചത്തിരിക്കുന്നവരെ യൂലജി പാടി സംസ്കരിക്കുന്നവരാണെന്നു് തോന്നുന്നു കേരളത്തിൽ സാംസ്കാരികനായകരാകുന്നതു്. സാഹിത്യത്തിലോ, സാമൂഹികവിഷയങ്ങളിലെ അവരുടെ പ്രതികരണങ്ങളിലോ അതല്ലാത്ത സംസ്കാരസമ്പന്നത മരുന്നിനുപോലും കാണാനില്ലാത്തതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.
June 19 2022 10:04
ഞാൻ ചിലരെ കൊന്നിട്ടും, മറ്റു് ചിലരെ കൊല്ലിച്ചിട്ടുമുള്ളതിനാലാണു്, എന്നെയും അതുപോലെ ആരെങ്കിലും കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്യുമോ എന്നു് എനിക്കു് ഇമ്മാതിരി ഭയന്നു് മൂത്രിക്കേണ്ടി വരുന്നതു്.
June 19 2022 11:56
കോൺഗ്രസ്സ് ഓഫീസിൽ ഇപ്പോൾ ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പോട്ടങ്ങൾ ഇല്ലെന്നും, സ്വപ്ന സുരേഷിന്റെ പോട്ടം മാത്രമാണെന്നും “ഏയ്റോപ്ലെയിൻ ഇടിവിദഗ്ദ്ധൻ” സഖാവു് ഇ. പി. ജയരാജൻ.
ബോക്സർ സഖാവു് ഇ. പി. ജയരാജൻ ഈവിധ പരിഹാസശരങ്ങൾ സമൂഹമദ്ധ്യേ ചൊരിയുമ്പോൾ, ആവിധ നൃത്തനൃത്യങ്ങൾ, (കാരണ) ഭൂതം തുള്ളൽ, സർപ്പം തുള്ളൽ, ഗരുഡൻ തൂക്കം, കാളകളി, ചാക്യാർ കൂത്തു്, കാടർ നൃത്തം, പിണുവാതിര മുതലായ, കേരളത്തനിമയാർന്ന നൃത്തകലാരൂപങ്ങളിലെ വേഷവിധാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കാൻ ശ്രദ്ധിച്ചാൽ, “പ്രാണനാഥനെനിക്കു് നല്കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ” എന്ന, ഇരയിമ്മൻ തമ്പിയുടെ ആത്മീയനിര്വൃതിവർണ്ണന കടമെടുത്തു് പറഞ്ഞാൽ, അന്തംവിട്ടു് അത്യന്താധുനികരായ അന്തംകമ്മിസഖാക്കളിൽ ആവിധ ജയ്ജയ് ജയരാജകലാരൂപം ഉണർത്തുന്ന “പരമാനന്ദരസത്തെ പറവതിനെളുതാമോ… മോ… മോ… മോഹിനി-ആട്ട നിര്വൃതി; സരിത-ഓട്ട നിർവാണം”!!
June 19 2022 13:24
എന്തിനും മടിക്കാത്ത തട്ടിപ്പുകാരെയും, ആരെയും കൊല്ലാൻ കൂട്ടാക്കാത്ത കൊടി സുനി മോഡൽ “പ്രതിഭകളെയും” സാമ്പത്തികമടക്കമുള്ള സഹായങ്ങൾ നൽകി സംരക്ഷിക്കുന്ന ഒരു “ഡ്രാക്കുളയെ” സർവ്വാത്മനാ സപ്പോർട്ട് ചെയ്യുന്ന “പ്രബുദ്ധരാണു്” കേരളസമൂഹത്തിലേക്കു് മാനുഷികമൂല്യങ്ങളും ആധുനികസാഹിത്യവുമെല്ലാം വിപ്ലവാത്മകമായി അനവരതം വിരേചിക്കുന്നതു്!
June 19 2022 14:34
ജനങ്ങളിലെ ഭൂരിപക്ഷവും പ്രബുദ്ധരായതോ, ന്യൂനപക്ഷം മാത്രം പ്രബുദ്ധരായതോ ആയ അനേകം സമൂഹങ്ങൾ ലോകത്തിലുണ്ടു്. പക്ഷേ, കൊലപാതകികളെയും അഴിമതിക്കാരെയും സ്വജനപക്ഷപാതികളെയും “വീണ്ടാമതും” തെരഞ്ഞെടുത്തു് അധികാരക്കസേരയിൽ ഇരുത്താനും മാത്രം “പ്രബുദ്ധത” കൈവരിച്ച ഒരേയൊരു സമൂഹമേ ഈ ഭൂമിയിലുള്ളു: അതാണു് സമ്പൂർണ്ണസാക്ഷരരുടെ ഇടതുകക്ഷകേരളം!
June 20 2022 09:21
ചുറ്റുമുള്ള മനുഷ്യരിൽ നിന്നുമാണു് റോബോട്ട്സ് അവയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആർജ്ജിക്കുന്നതെന്നതിനാൽ, കേരളത്തിൽ ഡെവലപ്പ് ചെയ്യപ്പെടുന്ന “K-Robot”, അഥവാ “കെ-വ്യാജബുദ്ധി” ഏതു് ചോദ്യത്തിനും “എനക്കറിയില്ല” എന്ന ഒരേ മറുപടി മാത്രം നൽകി കയ്ച്ചിലാകാനാണു് സാദ്ധ്യത.
June 20 2022 09:23
മഴ കേട്ടു് ഉറങ്ങുന്നതു് എനിക്കു് ബാല്യം മുതലേ ഇഷ്ടമാണു്. പക്ഷേ, ഉറക്കം പിടിച്ചാൽ പിന്നെ ഞാൻ മഴ കേൾക്കാറില്ലാത്തതിനാൽ, ഈ കിസ്സ ഞാനാരോടും പറയാറില്ല. ഒരുവൻ ലോകം മുഴുവൻ നേടിയാലും, ഇല്ലാവചനം പറഞ്ഞു് തന്റെ വിശ്വാസയോഗ്യത നഷ്ടപ്പെടുത്തിയാൽ അവനെന്തു് പ്രയോജനം എന്നാണല്ലോ ബൈബിളിലൂടെ മത്തായി ആയാലും പഠിപ്പിച്ചതു്!
June 20 2022 11:28
സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾക്കു് വിവിധയിനം “സൊല്യൂഷൻസ്” ഓഫർ ചെയ്യുന്ന കമ്പനികൾക്കു് നംബർ വൺ കേരളത്തിൽ ഇപ്പോൾ നല്ല ഡിമാന്റാണെന്നു് കേൾക്കുന്നു. എക്സാലോജിക് സൊല്യൂഷൻസ്, ഗോൾഡ് സ്മഗ്ലിങ് സൊല്യൂഷൻസ്, ഖുർആൻ- ഇംപോർട്ടിങ് സൊല്യൂഷൻസ്, കറൻസി എക്സ്പോർട്ടിങ് സൊല്യൂഷൻസ്, കെ-റെയിൽ-സിൽവർലൈൻ സൊല്യൂഷൻസ്, ഐ. റ്റി. സൊല്യൂഷൻസ്, എ. ഇ. സൊല്യൂഷൻസ്, ജോ അശ്ലീല വീഡിയോ സൊല്യൂഷൻസ്, അനിത പുല്ലയിൽ സൊല്യൂഷൻസ്, സരിത നായർ സൊല്യൂഷൻസ് മുതലായവയെല്ലാം കേരളറിപ്പബ്ലിക്കിൽ വിജയകരമായി പ്രവർത്തിക്കുന്ന “സൊല്യൂഷൻസ്” കമ്പനികളുടെ ചില ഉദാഹരണങ്ങൾ മാത്രം!
അതുകൊണ്ടു്, കേരള ഗവണ്മെന്റും, ലോക കേരള സഭയുമായി “on the quiet” സഹകരിച്ചു്, ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വർഗ്ഗീയ തീൻമേശകളെ അനന്യസാധാരണമായി അലങ്കരിക്കുന്ന ചില “സോഡിയം ക്ലോറൈഡ് സൊല്യൂഷൻസ്” ഓഫർ ചെയ്താലോ എന്നാണു് ഇപ്പോൾ എന്റെ ആലോചന.
കാരണം, “When wealth is lost, nothing is lost; when health is lost, something is lost; when charakter is lost, all is lost” എന്ന Billy Graham-ന്റെ പ്രമാണത്തിൽ നിന്നും വ്യത്യസ്തമായി, പിണുവിയൻ കേരളത്തിലെ കാരണഭൂതമാക്സിമിനാൽ നയിക്കപ്പെടുമ്പോൾ അഭിമാനപൂരിതമാകുന്ന ഒരു അന്തരംഗമാണെന്റേതു്:
“When charakter is lost, nothing is lost; when health is lost, something is lost; when wealth is lost, everything is lost!”
June 22 2022 11:18
“9353”-നെ “തൊള്ളായിരത്തിമുന്നൂറ്റി അൻപത്തിമൂന്നു്” എന്നു് വായിച്ച ശിവൻ-കുട്ടിയെ പരിഹസിക്കുന്ന പോസ്റ്റുകളാണു് ഫെയ്ബുക്ക് സ്ട്രീം നിറയെ!
ഹൈന്ദവ ഫാഷിസ്റ്റുകളെ അന്ധമായി കളിപ്പിക്കുന്നതുപോലെ, അല്പസ്വല്പം “തോപ്പിൽ ഭാസിസം” ഉണ്ടു് എന്നതൊഴിച്ചാൽ, ഒട്ടും ഫാസിസ്റ്റുകളല്ലാത്ത കമ്മ്യൂണിസ്റ്റുകളെ അന്ധമായി കളിപ്പിച്ചാൽ കൈകെട്ടി നോക്കിനിൽക്കില്ലെന്നും കൈനീട്ടി ഇടിച്ചുവീഴ്ത്തുമെന്നും LDF കൺവീനർ സഖാവു് ഇ. പി. ജയരാജൻ ഈ വിഷയത്തിൽ പ്രതികരിച്ചതായി വാർത്ത. “ആയിരത്തി തൊണ്ണൂറ്റി അയ്മ്പതിൽ” പിറവിയെടുത്ത തന്നെ പിപ്പിടി കാട്ടി വിരട്ടാൻ ആരും നോക്കണ്ടെന്നും സഖാവു് കൂട്ടിച്ചേർക്കുകയുണ്ടായത്രെ!
ചിരിക്കാൻ മാത്രം എന്തു് തമാശയാണു് ഈ സംഭവത്തിന്റെ പിന്നിലെന്നു് മനസ്സിലാകാതെ നട്ടം തിരിഞ്ഞ കമ്മിസഖാക്കളെ ഗണിതശാസ്ത്രപരമായി ബോധവത്കരിച്ചു് ജ്ഞാനികളാക്കാനായി പാർട്ടിയുടെ നിർദ്ദേശപ്രകാരം, ബോക്സർ മമ്മാലി ഗുസ്തിപിടിക്കാൻ റിങ്ങിലേക്കു് ഇറങ്ങുന്നപോലെ, ഇടിയൻ സഖാവു് ഇ. പി. ജയരാജൻ പ്രതികരിക്കാനായി ഗോദയിലേക്കു് കുതിയ്ക്കുകയായിരുന്നു എന്നാണറിവു്.
കോസ്റ്റും ബെനെഫിറ്റുമായി ഒരു പൊരുത്തവുമില്ലാത്തവിധം ഭീമമായ തുക പൊതുഖജനാവിൽ നിന്നും മാസാമാസം ശമ്പളമായി കൈപ്പറ്റിക്കൊണ്ടു് ഈ സമ്പൂർണ്ണ മൊണ്ണകൾക്കു് സമൂഹത്തെ ഇമ്മാതിരി സമഗ്രമായി വ്യഭിചരിക്കാൻ കഴിയുന്നതിൽ കേരളത്തിലെ ജനങ്ങളുടെ ബൌദ്ധികനിലവാരത്തിന്റെ ഒരു മാനദണ്ഡമുണ്ടു്.
അല്പരും മൂഢരുമായ നേതാക്കളുടെ ഏതു് താന്തോന്നിത്തത്തെയും എന്തു് വിലകൊടുത്തും സപ്പോർട്ട് ചെയ്യാൻ തയ്യാറായി സ്വയം പ്രഖ്യാപിത പ്രബുദ്ധരായ ഇടതുകക്ഷ വൈജ്ഞാനിക മൊന്തന്മാർ ക്യൂ നിൽക്കുന്നിടത്തോളം ഈയിനം നാറ്റക്കേസുകളൊന്നും സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
“കണ്ടാലറിയാത്തവൻ കൊണ്ടാലറിയും” എന്നു് പഴഞ്ചൊല്ലു്. “കണ്ടാലും കൊണ്ടാലും അറിയാത്തവൻ മല്ലു” എന്നു് പുതുചൊല്ലു്.
June 24 2022 10:59
ദ്രൌപദി മുർമു വല്ല കുമ്മായമോ വൈറ്റ് സിമെന്റോ മറ്റോ വാങ്ങി പുട്ടിയിട്ടു് മുഖം വെളുപ്പിച്ചില്ലെങ്കിൽ, കറുത്ത മാസ്ക് കണ്ടാൽപ്പോലും വിറളി പിടിക്കുന്ന വെളുവെളാ വെളുത്ത സംസ്ഥാന മുഖ്യമന്ത്രിമാർ അവരുടെ ചന്ദ്രതുല്യമായ തിരുമുഖദർശനം പ്രസിഡന്റ് മുർമുവിനു് നിഷേധിക്കാൻ സാദ്ധ്യതയുണ്ടു്.
കൊട്ടാരവാതിൽക്കൽ ചുറ്റിപ്പറ്റി നിന്നു് നിർവിഘ്നമായി ഒഴുകുന്ന രാജകീയ ഭരണം തടസ്സപ്പെടുത്തി എന്ന പേരിൽ, കൊട്ടാരം വിദൂഷകരുടെ നിയമോപദേശപ്രകാരം, രാജദ്രോഹക്കുറ്റം ചുമത്തി ദ്രൌപദി മുർമുവിനെ പണിഷ്മെന്റ് ട്രാൻസ്ഫർ നൽകി ഏതെങ്കിലും ഓണംകേറാ മൂലയിലേക്കു് കെട്ടുകെട്ടിക്കാനും മതി!
June 24 2022 12:57
ആവക കാര്യങ്ങൾ സംഭവിക്കുന്നതു് സ്വന്തം വീട്ടിലും കൂട്ടിലും ആയിരിക്കുന്നിടത്തോളം, ഒരു സമ്പൂർണ്ണ മൊണ്ണയ്ക്കു് സിസ്റ്റമാറ്റിക്കായി പറ്റുന്ന “വീഴ്ചകളും”, നിരന്തരം തെറ്റുന്ന അക്ഷരങ്ങളും അക്കങ്ങളും, അതുമായി ബന്ധമില്ലാത്ത മനുഷ്യരിൽ സാധാരണഗതിയിൽ ചൊറിച്ചിലുണ്ടാക്കേണ്ട കാര്യമില്ല.
പക്ഷേ, ഉത്തരവാദിത്വജനാധിപത്യം വാഴേണ്ടുന്ന ഒരു ആധുനികപൗരസമൂഹത്തിൽ ജീവിക്കുന്നവരും, ബോധദീപ്തരും, സ്വയം നിർണ്ണയാവകാശമുള്ളവരുമായ വ്യക്തികളുടെ ഈ ഭൂമിയിലെ ക്ഷണഭംഗുരമായ ജീവിതം, അവരുടെ ഭാഗധേയങ്ങളുടെ ചുമതല വലിയ വായിൽ മധുരവാഗ്ദാനങ്ങൾ നൽകി സ്വമേധയാ ഏറ്റെടുത്തിരിക്കുന്ന ഏതാനും “സൂപ്പർ-മെഗാ-ഗിഗാ” മൊണ്ണകളുടെ വീഴ്ചകൾക്കും, അക്കത്തെറ്റുകൾക്കും, അക്ഷരത്തെറ്റുകൾക്കും, അവറ്റകളുടെ വ്യക്തിപരമായ മറ്റിനം ന്യൂനതകൾക്കും, വൈകൃതങ്ങൾക്കും, കഴിവുകേടുകൾക്കും, കൃത്യവിലോപങ്ങൾക്കുമായി ബലികഴിച്ചു് അവസാനിപ്പിക്കാനുള്ളതല്ല.
– ഇത്രയും, വീഴ്ചയും, അക്ഷരത്തെറ്റുകളും, അക്കത്തെറ്റുകളും, അടിസ്ഥാനപരമായ മറ്റനവധി തെറ്റുകളും ഒന്നിനുപുറകേ ഒന്നായി പറ്റിയിട്ടും, യാതൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ, തൂറിയ ശേഷം ചന്തി കഴുകാതെ “ഡിസൈനർ സോഫയിൽ” നഗ്നകുണ്ടിയായി ചടഞ്ഞിരുന്നു് “സീബ്രാ ക്രോസിങ്” അടയാളപ്പെടുത്തുന്ന ഹൈജീൻ എക്സ്പ്പെർട്ടിന്റെ മാതൃകയിൽ, രാജകീയമായ അഹമ്മതിയോടെ സിംഹാസനത്തിൽ ഭദ്രാസനം കുത്തിയിരിക്കുന്ന ഉളുപ്പില്ലായ്മയുടെ ഉസ്താദുകൾക്കായി.
June 24 2022 15:34
ഒരുമ്പെട്ടോളായ ആ സ്വപ്ന സുരേഷിനെതിരെ, ഇരട്ടച്ചങ്കനും, സകലലോകത്തിനും കാരണഭൂതനും, കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകച്ഛത്രാധിപതിയും, അതിലുപരി, കേരള മുഖ്യനും ആഭ്യന്തരനുമായ ഒരു പ്രമുഖമന്ത്രിക്കു് അപകീര്ത്തി ഉണ്ടാക്കുക എന്ന നിഗൂഢലക്ഷ്യത്തിൽ ദുരാരോപണം ഉന്നയിച്ചു എന്നു്, IPC വകുപ്പിൽ, ഇൻഡ്യയിലെ ഏറ്റവും കൂടുതൽ “വാക്കുകൂലി” വാങ്ങുന്ന വക്കീലന്മാരെ പണം കൊടുത്തു് വശപ്പെടുത്തി കേസുകൊടുക്കണം പിണു സഖാവേ!
കള്ളക്കടത്തു് സ്വർണ്ണവും ഈന്തപ്പഴവും ഖുർആനും വിറ്റുകിട്ടിയ ചക്രം മുഴുവനും വിവിധയിനം കൈക്കൂലികളായി നല്കി തീർന്നുപോയെങ്കിൽ, വിനീതവിധേയനായ വാല്യക്കാരൻ വാലേഷ്ണനെ വല്യൊരു ചോപ്പൻ ബക്കറ്റും കൊടുത്തു് തെരുവുതെണ്ടാൻ വിട്ടാൽ മതി, പത്തു് ലാവ്ലിൻ കേസുകൾ വാദിക്കാൻ വേണ്ടിവരുന്നതിനെക്കാൾ എത്രയോ മടങ്ങു് കൂടുതൽ വക്കീൽഫീസ് കൊടുക്കാൻ മതിയാവുന്നത്ര ചക്രം സമാഹരിച്ചു് സഖാവു് വാലേഷ്ണൻ തന്റെ പ്രഭുവും സ്വാമിയുമായവന്റെ തിരുമുന്നിൽ നന്ദിയോടെ ഭക്തിപൂർവ്വം സമർപ്പിച്ചുകൊള്ളും!
June 25 2022 10:34
“രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തവർക്കെതിരെ കർശന നടപടി എടുക്കും.” – വാർത്ത.
പിണറായി, ന്ന്വച്ചാൽ മാക്രിസ്റ്റ് പാർട്ടി, എടുക്കുന്ന പതിനാറായിരത്തിഎട്ടാമത്തെ “കർശന നടപടി” ആണിതു്. അടുത്ത “കർശന നടപടിയോടെ”, ഭഗവാൻ പിണു ഇതുവരെ എടുത്ത “കർശന നടപടികളുടെ” എണ്ണം ഭഗവാൻ ശ്രീകൃഷ്ണന്റെ ഭാര്യമാരുടെ എണ്ണത്തെ കടത്തി വെട്ടും.
June 26 2022 14:39
ഫെയ്സ്ബുക്കിൽ കണ്ട, ഏതോ ഒരു പിണറായിസ്റ്റ് “വിഷവിത്തിന്റെ” വൈരുദ്ധ്യാത്മകവും, ഭൗതികാധിഷ്ഠിതവും, “നിഷ്പക്ഷ-ജ്ഞാനോദയ” സദൃശവുമായ ഒരു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമൊഴിമുത്തു്:
“ഇപ്പോൾ വയനാടു് MP മൂന്നു് ദിവസത്തെ സന്ദർശനത്തിനു് വരുന്നുണ്ടു് പോലും. വീണ്ടും ‘ഞങ്ങൾ’ ആവർത്തിക്കുകയാണു്, വയനാടു് MP-യ്ക്കു് സന്ദർശനത്തിനു് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം.”
Wow! Wow wow!! ബൌ ബൌ ബൌ!!!
വെറുതെയല്ല പ്രബുദ്ധ കേരളത്തിൽ മാർക്സിസ്റ്റ്-കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പിണറായിസം ആറും ഒൻപതും വയതിനിലേ പുഷ്പിണിയായി ഗർഭം ധരിച്ചു്, ഏതു് “കഠിനമായ” ജോലിയും ചെയ്യാൻ മടിയില്ലാത്തത്ര “തൊഴിൽപരമായ” ആത്മാർത്ഥതയോടെ, “ഏൺഡ് ലീവ് സറണ്ഡർ” ചെയ്തും വിശ്രമമില്ലാതെ ഉത്സാഹിച്ചു് പണിയെടുത്തു്, ബുദ്ധിജീവികളായ അത്യന്താധുനിക വിപ്ലവസഖാക്കളെ പന്നി പെറുന്നതുപോലെ ഈവിധം ചറപറാ പെറ്റുകൂട്ടുന്നതു്!!
June 27 2022 10:02
എല്ലാ അർത്ഥത്തിലും കമ്മി ഭരണം കാഴ്ചവയ്ക്കുന്ന LDF അവരുടെ ഇലക്ഷൻ കാംപെയ്നിൽ വാഗ്ദാനം ചെയ്ത മദ്യനയം, ഭരണത്തിൽ എത്തിയപ്പോൾ അക്ഷരംപ്രതി നടപ്പാക്കിയതുമൂലം, മല്ലുക്കളുടെയിടയിൽ മദ്യത്തിനുള്ള ഡിമാൻഡ് അനുദിനം വർദ്ധിക്കുന്നതിനാൽ, ക്ലിഫ് ഹൗസ് കമ്മ്യൂണിൽ പണിയാൻ പോകുന്ന പശുത്തൊഴുത്തുകളോടൊപ്പം കുറെ തെങ്ങുകളും പനകളും കൂടി നട്ടുവളർത്തിയാൽ, കള്ളെടുത്തുവിറ്റു് നല്ലപോലെ കാശുണ്ടാക്കാം.
കേസുകൾ കുറച്ചെങ്ങാനുമാണോ കാശുകൊടുത്തു് ഒതുക്കിത്തീർക്കേണ്ടതായിട്ടുള്ളതു്? സിൽവർലൈൻ കമ്മീഷന്റെ കാര്യത്തിൽ ഇതുവരെ ഒരു തീർച്ചയും തീരുമാനവും ആകാത്തതിനാൽ, നേരത്തും കാലത്തും മറ്റിനം സാമ്പത്തികസ്രോതസ്സുകളിലേക്കു് കണ്ണുകൾ ഓടിക്കാതിരിക്കുന്നതു് വിനാശകരമായിരിക്കും.
വിപുലമായ തോതിൽ കഞ്ചാവു് കൃഷിയും, കറുപ്പു് വ്യവസായവും ഗോശാലയോടൊപ്പം തുടങ്ങിയാൽ, ക്ലിഫ് ഹൗസ് കമ്മ്യൂണിന്റെ ഭൂവുടമയായ ഭൂതത്തെ, കിറ്റുഭുജിച്ചു് ചെറ്റക്കുടിലുകളിൽ വസിക്കാൻ വിധിക്കപ്പെട്ട “നികൃഷ്ടജീവികൾ” കൂടുതൽ ഭയഭക്തിബഹുമാനങ്ങളോടെ വണങ്ങാൻ തുടങ്ങും. മാഫിയാ ബോസുകളെ ജനങ്ങൾ ഭീകരജന്തുക്കളെപ്പോലെ ഭയപ്പെടുന്നതു് അവർ അൺസ്ക്ര്യൂപ്യലസായ സ്മഗ്ളേഴ്സും ഡ്രഗ് ഡീലേഴ്സുമെല്ലാം ആയതിനാലാണെന്നോർക്കണം.
അതിലെല്ലാമുപരിയായി എടുത്തു് പറയേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടം, മാർക്സും ലെനിനും സ്റ്റാലിനും കാസ്ട്രോയും ചെഗുവേരയും മാവോയും കോൺസുലേറ്റ് ജനറലുകളുമെല്ലാം ക്ലിഫ് ഹൗസ് കമ്മ്യൂണിൽ വിരുന്നു് വരുമ്പോൾ അവരുടെ ഇഷ്ടവസ്തുക്കൾ വേണ്ടുവോളം നൽകി സത്കരിച്ചു് സന്തോഷിപ്പിച്ചു്, താൻ ഇന്റർനാഷണൽ ലെവലിൽ പ്രവർത്തിക്കുന്ന ഒരു “വീലർ-ഡീലർ” ആണെന്ന ഉഗ്രൻ ഇംപ്രഷൻ അവരിൽ സൃഷ്ടിച്ചെടുക്കാൻ തെങ്ങു്-പന-കഞ്ചാവു് കൃഷികളും കറുപ്പു് വ്യവസായവും വഴി സാധിക്കുമെന്നതാണു്.
June 27 2022 11:48
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനു് 2017-18 സാമ്പത്തികവർഷത്തിൽ വകയിരുത്തിയിരുന്ന തുകയിൽനിന്നു് 683 കോടി രൂപ (683 00 00 000 രൂപ!) ചെലവഴിക്കാതെ പാഴാക്കിയെന്നു് “വെരുകാവകാശനിയമപ്രകാരം ഏതോ സഭയിൽ ആരോ ആർക്കോ” മറുപടി നല്കിയത്രെ!
“വെഹരാവകാശമുള്ള വെരുകുകളെ” കണ്ടമാനമങ്ങു് ക്ഷേമിപ്പിച്ചാൽ, പിന്നെ ഏതെങ്കിലുമൊരു “വെരുകു്” പ്രത്യയശാസ്ത്ര-കാരണഭൂതങ്ങളെ വോട്ടു് നല്കി ജയിപ്പിച്ചു് അധികാരത്തിലെത്തിക്കുമോ? അതാണു് ഈ പൊളിട്രിക്സ് കിസ്സയിലെ ക്രക്സ്!
വോൾഫ്ഗാങ് പൗളിയെപ്പോലെയോ, പീറ്റർ ഹിഗ്ഗ്സിനെപ്പോലെയോ ചിന്താശേഷിയുള്ളവരോ “ഇന്റലിജെന്റോ” അല്ലെങ്കിലും, ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്തവിധം സൂത്രശാലിത്വത്തോടെ വലകെട്ടി വഞ്ചിച്ചു് കെണിയിലാക്കി ഇരകളെ പിടിച്ചു് ഉപ്പുപോലും ചേർക്കാതെ പച്ചയായി ഭുജിക്കുന്ന ചിലന്തിയെപ്പോലെയും, സംഘം ചേർന്നു്, അഥവാ മാക്രിസ്റ്റ് കമ്മ്യുണിസ്റ്റ് മോഡലിൽ, സിംഹങ്ങളെയും കടുവകളെയും പുലികളിയും പോലും “കളക്ടീവായി” കീഴ്പെടുത്തി, മഹാകവി സഖാവു് ജി. സുധാകരൻ തന്റെ “ആസന്നമരണചിന്താശതകത്തിൽ” ഹൃദയഭേദകമായി പാടിയിട്ടുള്ളതുപോലെ, സിംഹ-കടുവ-പുലിശവങ്ങളെ പച്ചമാങ്ങ കൂട്ടി കറുമുറെ ഭുജിക്കുന്ന കഴുതപ്പുലികളെയും പോലെ, തങ്ങൾക്കു് മൂക്കറ്റം സുഭിക്ഷമായി ഞണ്ണാൻ വേണ്ടുന്ന വക, കെ-റെയിലോ, കെ-ഫോണോ, കെ-മൈരോ എന്ന വ്യത്യാസമില്ലാതെ, ഏതുവിധേനയും കണ്ടെത്തുന്ന കാര്യത്തിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രകാരണഭൂതങ്ങൾ എക്കാലവും വളരെ “ക്ലെവർ” ആയിരുന്നിട്ടുണ്ടു്.
June 28 2022 10:27
സരിതേച്ചിയോ, വീണാന്റിയോ, പിണുവങ്കിളോ, കോടിയേരി കൊച്ചാട്ടനോ രാഷ്ട്രമീമാംസാപരമായ ഒരു കാര്യം പറഞ്ഞാൽ, മുൻപിൻനോക്കാതെ, വിഡ്ഢിത്തത്തോടടുക്കുന്ന വിശ്വസ്തതയോടെ ഞാനതു് വിശ്വസിക്കും! ഇതു് സത്യം, സത്യം, സത്യം!!
June 28 2022 11:41
ഉദയസൂര്യനെ പഴമുറം കൊണ്ടു് മറച്ചാൽ ഇരുട്ടാവില്ലെന്നു് പിണൂവിയൻ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കേരളത്തിലെ “സ്വപ്നതുല്യമായ സ്വർണ്ണവാഴ്ചയെ” ന്യായീകരിച്ചുകൊണ്ടു് കേരളനിയമസഭയിൽ സഖാവു് പി.ബാലചന്ദ്രൻ.
ഉദയസൂര്യനെ പഴമുറം കൊണ്ടു് മറച്ചു് ഇരുട്ടാക്കാൻ ശ്രമിക്കുന്നവർക്കു് അതുവഴി ഒരു സുവർണ്ണാവസരമാണു് കൈവന്നിരിക്കുന്നതു്: നിങ്ങൾ നിങ്ങളുടെ പഴമുറങ്ങളെ മാറ്റി ഒരു പുതുമുറം വാങ്ങി, കാരണഭൂതത്താന്റെ, ചന്ദ്രനെപ്പോലെ വിളങ്ങുന്ന, തിരുമോന്ത ലോകത്തിലേക്കു് ഉദ്വമിപ്പിക്കുന്ന മൃത്യുകിരണങ്ങളെ സമർത്ഥമായി മറച്ചുപിടിക്കുക!
അത്ഭുതം! മഹാത്ഭുതം!! ഇതാ, സൂര്യഗ്രഹണം സംഭവിച്ചാലെന്നപോലെ, പൊടുന്നനെ ഭൂലോകം മുഴുവൻ ഒറ്റയടിക്കു് ഇരുട്ടായിരിക്കുന്നു! ജനകോടികൾ വഴി കാണാതെ ഇരുട്ടിൽ തപ്പിത്തടയുന്നു!!
ഷൌട്ട്! ഹൈൽ പിണു! ഹൈൽ പിണുവിസം!!
ഷൌട്ട്! ഹൈൽ മാർക്സ്! ഹൈൽ മാർക്സിസം!!
ഷൌട്ട്! ഹൈൽ ഹിറ്റ്ലർ! ഹൈൽ നാത്സിസം!!
ഷൌട്ട്! ഇങ്കിലാൻ സിന്താവാൻ!!
June 29 2022 13:23
ചോദ്യം: സ്വർണ്ണക്കള്ളക്കടത്തു് കേസിൽ അങ്ങയെയും കുടുംബത്തെയും പറ്റി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളെപ്പറ്റി ബഹുമാന്യ നായ അങ്ങെന്തു് പറയുന്നു?
ഉത്തരം: എന്നെപ്പറ്റി പച്ചനുണകൾ പറയുന്ന നിങ്ങളൊക്കെ ജീവിക്കുന്നതു് കേരളത്തിൽ തന്നെയാണോ? പലരും എന്നെപ്പറ്റി പല കള്ളങ്ങളും പറഞ്ഞല്ലോ. എനക്കൊരു മകളുണ്ടെന്നുവരെ ചിലർ നുണ പറഞ്ഞു. മറ്റു് ചിലർ എനക്കൊരു മകനുണ്ടെന്നുവരെ വ്യാജവാർത്ത പ്രചരിപ്പിച്ചു. എന്നിട്ടു് ഇന്നീ ലോകം മുഴുവൻ പ്രകാശം പരത്തുന്ന എനക്കു് വല്ല കേടും സംഭവിച്ചോ? പ്രകാശം പരത്തുന്നവനായ എനക്കോ, എന്റെ ശോഭയ്ക്കോ വല്ല കുറവും വന്നോ? എനക്കു് ലേശമെങ്കിലും ഉളുപ്പുണ്ടായോ? എന്നിട്ടും, താറാവുബിഷപ്പിന്റെ സഭയേക്കാൾ വിശുദ്ധമായ ഈ നിയമസഭയിൽ വന്നുനിന്നു്, സംസ്കാരശൂന്യരായ അധമർ വിളിച്ചുകൂവുന്നതുപോലെ, “പരനാറി, നികൃഷ്ടജീവി, കുലംകുത്തി, കടക്കു് പുറത്തു്!, ഉളുപ്പുണ്ടെങ്കിൽ രാജി വയ്ക്കു്!” എന്നും മറ്റും, സർവ്വജനസമ്മതിയാർജ്ജിച്ച സഖാവു് സരിത പേർത്തും പേർത്തും ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാൻ വിസമ്മതിച്ച മുൻ UDF മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെപ്പോലെ, യാതൊരുവിധ ധാർമ്മികബോധവുമില്ലാതെ തോന്നിയതെന്തും വിളിച്ചു് പറയാമെന്നാണോ? ഇങ്ങനെയാണോ സംസാരിക്കേണ്ടതു്? ഇതൊക്കെയാണോ സംസ്കൃതം? രാഷ്ട്രീയമായ കാര്യങ്ങൾ രാഷ്ട്രീയമായല്ലേ നേരിടേണ്ടതു്? വീട്ടുകാരികളെ അതിലേയ്ക്കു് വലിച്ചിഴക്കാമെന്നാണോ? ഇവിടെ, ഈ പരമാധികാര കേരള റിപ്പബ്ലിക്കിൽ, ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു “pollice-രാജ്” നിലനിൽക്കുന്നുണ്ടെന്നു് എന്തുകൊണ്ടു് നിങ്ങൾ ചോദ്യകർത്താക്കൾ മനസ്സിലാക്കുന്നില്ല!? ഇങ്ങനെയൊക്കെയാണോ ഒരു നിയമസഭയിൽ പെരുമാറേണ്ടതു്?
ഞാൻ അധികാരം നൽകി നിയമിച്ച എന്റെ വിദ്യാഭ്യാസമന്ത്രി സഖാവു് അദ്ദേഹത്തിന്റെ പൂർവ്വാശ്രമത്തിലെ നിയമസഭയിൽ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിട്ടും നിങ്ങൾക്കു് ഈവക കാര്യങ്ങളുടെ ഗുട്ടൻസ് പിടി കിട്ടുന്നില്ലെങ്കിൽ, എനക്കും നിങ്ങളെ സഹായിക്കാനാവില്ല. ഞാൻ ഒരു കാരണഭൂതനും ഇരട്ടച്ചങ്കനുമാണെന്ന കാര്യം ശരിതന്നെ! അതിലൊരു സംശയം അടിസ്ഥാനരഹിതമാണു്. പക്ഷേ, ഏതൊരു ഭൂതത്തിനും, ഏതൊരു ഇരട്ടച്ചങ്കനുമുണ്ടു് അവന്റേതു് മാത്രവും മറികടക്കാനാവാത്തതുമായ ഭൌതികവാദപരിമിതികൾ!
കാര്യമായ കാര്യവിവരമൊന്നുമില്ലെങ്കിലും, പ്രബുദ്ധതയ്ക്കും അഹന്തയ്ക്കും പൊങ്ങച്ചത്തിനും ഒരുവിധ കുറവും ഉണ്ടാകാൻ പാടില്ലാത്തവരായ സമ്പൂർണ്ണസാക്ഷരരുടെ No.1 കേരളത്തിൽ, വീരാരാധകരായി ചരിത്രാതീതകാലം മുതൽ വളർത്തപ്പെട്ട സാമാന്യജനത്തിനു്, വിശ്വവിശാലമായ മഹാമനസ്കതയോടെ കിറ്റുദാനവും കഞ്ഞിവീഴ്ത്തും നടത്തി ഒരുവിധത്തിൽ വീരപരിവേഷം ഒപ്പിച്ചെടുത്തു്, ചെങ്കോലും, കിരീടവും, പൊലീസും, റെഡ് വാളണ്ടിയേഴ്സും, പോരാളി ഷാജികളും, ലോകപൊലീസ് അമേരിക്കയുടെ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനങ്ങളെ കടത്തിവെട്ടുന്നത്ര അത്യുന്നതവും സൂക്ഷ്മവുമായ സുരക്ഷാക്യാറ്റഗോറിയിൽ, പൈനായിരം കറമ്പൻ കാറുകളുടെ അകമ്പടിയോടെ ഉലകം ചുറ്റും വാലിബനായി, “അശ്വമേധം” എന്ന കെ.പി.എ.സി. നാടകത്തിലെ, “തലയ്ക്കുമീതേ ശൂന്യാകാശം, താഴെ മരുഭൂമി” എന്ന വിപ്ലവഗാനത്തെ അമ്പേ തിരുത്തിക്കുറിക്കുംവിധം, തലയ്ക്കുമീതേ നീലാകാശവർണ്ണത്തിലുള്ള ടാർപ്പൊളിൻ ഷീറ്റുകളാൽ അലംകൃതവും ചോർന്നൊലിക്കുന്നതുമായ കൂരകളുടെ കീഴിൽ, തികച്ചും “സോഷ്യലിസ്റ്റിക്കായി” ജീർണ്ണിക്കുന്ന “അട്ടപ്പാടി മധുക്കളിൽ” നിന്നും ഞാൻ എന്നെത്തന്നെ തന്മയത്വമായി, ജനകീയമായി, മാക്രിസ്റ്റിക്കായി വേർപെടുത്തി സ്വതന്ത്രമാക്കി ഈ ദിനങ്ങളിൽ അങ്ങേയറ്റം ആസ്വദിച്ചു് അഭിനയിച്ചുകൊണ്ടിരിക്കുന്ന എന്റെ ക്ലിഫ് ഹൗസിലെ ക്വാറന്റീൻ തുല്യമായ ജീവിതം, എന്നെ വിരട്ടിയോ, പേടിപ്പിച്ചോ, പിപ്പിടി കാട്ടിയോ രാജി വയ്പിച്ചു് അവസാനിപ്പിച്ചുകളയാം എന്ന, ജന്മി-മുതലാളി-പൌരോഹിത്യ-ബൂർഷ്വാ മേധാവിത്വ വ്യാമോഹം ആർക്കും വേണ്ട. അതിനു് വച്ച വെള്ളം അങ്ങു് വാങ്ങിവച്ചാൽ മതി.
കാരണം, ഞാൻ ഉമ്മൻ ചാണ്ടിയെപ്പോലെ ഉളുപ്പില്ലാതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ഒരു ഊളയല്ല.
June 30 2022 10:29
“നല്ലവണ്ണം ആലോചിച്ചു് കളിച്ചാൽ മതി. പിണറായി വിജയൻ ഇരുമ്പല്ല, ഉരുക്കാണു്.” – ഇ. പി. ജയരാജൻ.
അനാശാസ്യഗർഭങ്ങൾ കലക്കിക്കൊടുത്തു് ഉപജീവിക്കുന്ന വൈദ്യർകളെ, കേരളത്തിലെ ചില ഭാഗങ്ങളിൽ “ഉരുക്കുഡോക്ടർ” എന്നാണു് വിളിക്കാറു്. അത്തരം ഉരുക്കെങ്ങാനുമാകുമോ സഖാവു് ഇ. പി. ഉദ്ദേശിച്ചതു്? ഏയ്, ആകാൻ വഴിയില്ല. അത്രയ്ക്കൊരു ചിന്താശേഷി!? അതും ഇടിയൻ മമ്മാലിക്കു്!?
June 30 2022 11:24
കാൾ മാർക്സിന്റെ “ഡയലെക്റ്റിക്കൽ മെറ്റീരിയലിസം” ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയിട്ടുള്ള, നംബർ വൺ മല്ലുക്കളുടെ, യൂറോപ്പ് സമാനമായ ആധുനികകേരളത്തിലെ ബുദ്ധിജീവികളും പ്രബുദ്ധരും സാംസ്കാരികനായകരും ആരൊക്കെ എന്നറിയുമോ?
കാശിയിലെത്തി മരിച്ചാൽ മോക്ഷം പ്രാപിക്കുമെന്നും, ദൈവപുത്രനായ യേശുവിൽ വിശ്വസിച്ചാൽ മോക്ഷം പ്രാപിക്കുമെന്നും, അല്ലാഹു അല്ലാതെ ദൈവമില്ലെന്നും, മുഹമ്മദ് അവന്റെ ദൂതനാണെന്നും വിശ്വസിച്ചു്, നിഷ്ഠയോടെ നിസ്കരിക്കുകയും, സക്കാത്തു് നല്കുകയും, റമദാനിൽ വ്രതമനുഷ്ഠിക്കുകയും, മെക്കയിൽ പോയി ഹജ്ജ് നിർവഹിക്കുകയും ചെയ്താൽ മോക്ഷം പ്രാപിക്കുമെന്നുമെല്ലാം ഉത്തമബോദ്ധ്യത്തോടെ വിശ്വസിച്ചുകൊണ്ടു്, കാരണഭൂതവും, ഇരട്ടച്ചങ്കനും, ഇപ്പോൾ കേരളത്തെ ഭരിക്കുന്ന LDF-ഗവണ്മെന്റിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും, സ്വർണ്ണക്കള്ളക്കടത്തുകേസിൽ സംശയത്തിന്റെ നിഴലിൽ നില്ക്കുന്നവനുമായ പിണറായി വിജയന്റെ ഏതു് ക്രിമിനൽ കുറ്റങ്ങളെയും അന്തംവിട്ടു് ന്യായീകരിക്കാനായി ഇങ്കിലാ സിന്താവാ വിളിച്ചുകൊണ്ടു് ഏതു് സമയവും തെരുവിലിറങ്ങി അക്രമം അഴിച്ചുവിട്ടു് പൊതുമുതൽ നശിപ്പിക്കാൻ മടിയില്ലാത്തവരുമായ പടയണികൾ! അവരാണവർ! അവരിൽ കേരളത്തിലെ സാമാന്യജനങ്ങൾക്കു് കണ്ടമാനം ദൃഷ്ടാന്തങ്ങളുണ്ടു്!!
July 01 2022 09:23
എ.കെ. ജി. സെന്ററിലേക്കു് ബ്വാംബെറിഞ്ഞതു് പിണറായിസ്റ്റുകളാകാൻ വഴിയില്ല. സമീപത്തു് ഒരു “മാഷ അള്ള” സ്റ്റിക്കറോ, “ഇതു് ഞങ്ങളല്ല” എന്നൊരു സത്യവാങ്മൂലമോ പതിപ്പിച്ചു് ജനശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടല്ലാതെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതി പിണറായിസ്റ്റുകൾക്കില്ല.
ചർച്ചകൾ കൊഴുക്കട്ടെ!!
July 01 2022 09:49
മാർക്സ് മുത്തപ്പനു് ഗോശാല പണിതോളാമേ എന്നു് നേർച്ച നേർന്നിട്ടും, എലിവാണപ്പെട്ടിക്കു് തീ പിടിച്ചപോലെ, കാര്യങ്ങൾ “tutto completo” ചീറ്റുകയാണല്ലോ ഷിബു സ്വാമിയേ!!
July 01 2022 10:31
കടൽക്കിഴവനെ തോളിൽ കയറ്റിയിരുത്തി നദി കടക്കാൻ സഹായിച്ച, അറബിക്കഥകളിലെ സിന്ദ്ബാദിന്റെ അവസ്ഥയാണു്, സിന്ദാബാദ് വിളിച്ചു് സമൂഹത്തിന്റെ തോളിൽ എത്തിയ പിണറായി വിജയനെ ചുമക്കേണ്ടിവരുന്ന കേരളത്തിലെ മാക്രികളല്ലാത്ത ജനങ്ങളുടേതു്.
July 01 2022 10:51
അണികൾ “സംയമനം പാലിക്കണമെന്നു്” പാർട്ടി നേതാക്കൾ.
“സംയമനം പാലിക്കുക” എന്നാലെന്തെന്നു് പാർട്ടി അണികൾ.
ക്യൂ പാലിക്കുന്നതുപോലുള്ള ഒരു സംഭവമാണു് അതെന്നു് പാർട്ടി കൺവീനറും സെക്രട്ടറിയും.
July 01 2022 11:14
ഊക്കില്ലാതെ “ഊക്കേജിയുടെ” ഭിത്തിയിലേക്കു് ബ്വാംബ് എറിയുന്നവനൊക്കെ എങ്ങനെ ഒരു വിപ്ലവക്കൊച്ചിനെ ഉണ്ടാക്കുമെന്നു് എനക്കറിയില്ല.
July 01 2022 13:46
ഭാരതത്തിലെ ജഡ്ജികൾ മതഗ്രന്ഥങ്ങളുടെ ഉള്ളടക്കം യുക്തിഭദ്രവും ശാസ്ത്രീയവുമായ അപഗ്രഥനരീതികളുടെ അടിസ്ഥാനത്തിൽ കൂലങ്കഷമായി പുനഃപരിശോധിക്കേണ്ടതുണ്ടു്. ചെളിജീവികളുടെ ആവാസവ്യവസ്ഥയാണു് ചെളി. മനുഷ്യർ ചെളിജീവിതം ഇഷ്ടപ്പെടുന്ന പന്നികളല്ല.
July 02 2022 09:42
“താഴേക്കു് നോക്കുമ്പോൾ വെടിമരുന്നിന്റെ മണം പോലുള്ള ഒരു വാസന കിട്ടി. അതിൽനിന്നും, എ. കെ. ജി. സെന്ററിൽ പൊട്ടിയതു് ശക്തമായ “സ്റ്റീൽ” ബോംബായിരിക്കുമെന്നു് ഞാൻ സംശയിക്കുകയായിരുന്നു.” – ഇ. പി. ജയരാജൻ.
നേരത്തും കാലത്തും കക്കൂസിൽ പോകാതിരുന്നാൽ താഴെനിന്നും ചില വെടികളൊക്കെ കേൾക്കുകയും പുകയും ഗ്യാസും മണക്കുകയും ചെയ്യും സഖാവേ. അതൊന്നും ആരും സഖാവിനെപ്പോലെ പത്രസമ്മേളനം വിളിച്ചു് പരസ്യമാക്കാറില്ലന്നേയുള്ളു.
ഹൈഡ്രജൻ സൾഫൈഡ് ഗ്യാസിന്റേതുപോലത്തെ ദുർഗ്ഗന്ധമുള്ളതും, വിഷകരവും, തീ പിടിക്കുന്നതുമായ ഒരു നാറ്റം മൊട്ടകൾ ചീഞ്ഞാലും ഉണ്ടാകാറുണ്ടു്.
ചുരുക്കത്തിൽ, സഖാവു് താഴേക്കു് നോക്കുമ്പോൾ വെടിയുടെയോ പടക്കത്തിന്റെയോ സ്ഫോടനത്തിന്റെയോ വാസന കിട്ടിയാൽ, ഉടനെതന്നെ പത്രക്കാരെ വിളിച്ചുകൂട്ടി, താഴെ പൊട്ടിയതു് ഇരുമ്പു് ബോംബല്ലേ, “ഉരുക്കു്” ബോംബാണേ എന്നും മറ്റും വലിയകൂട്ടമിട്ടാൽ, അല്ലെങ്കില്ത്തന്നെ നാറ്റക്കേസുകളാൽ സമൃദ്ധമായ രാഷ്ട്രീയ കേരളത്തിൽ കൂടുതൽ ഭീകരമായ നാറ്റം സൃഷ്ടിക്കാമെന്നേയുള്ളു.
July 02 2022 11:29
ഭൂഗർഭത്തിൽ വെള്ളമിരുന്നിട്ടും, No.1 പ്രബുദ്ധ-സാക്ഷര-കേരളത്തിൽ വെള്ളപ്പൊക്കം ഇല്ലാത്തതിന്റെ കാരണങ്ങൾ തേടിപ്പോയ ബഹു. മന്ത്രി സജി ചെറിയാൻ എന്നേക്കുമായി “Gone with the Wind” എന്ന ഹോളിവുഡ് സില്മ പോലെ, “ഗോൺ വിത്ത് ദ ഭൂഗർഭജലം” ആയി പണ്ടേ പണ്ടാരം അടങ്ങിക്കാണുമായിരിക്കും എന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ. പക്ഷേ, അതൊരു തെറ്റിദ്ധാരണയായിരുന്നു.
പാതാളത്തിൽ നിന്നും വർഷംതോറും മലയാളികളെ സന്ദർശിക്കാൻ വരുന്ന മാവേലിയെപ്പോലെ, ഇരട്ടച്ചങ്ക-നായ കാരണഭൂതം പിണറായി ശ്വാസംകിട്ടാതെ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സ്വപ്നസുന്ദരമായ ഈ സ്വർണ്ണസരസ്സിലേയ്ക്കു്, ഒരു മത്സ്യകന്യകനെപ്പോലെ, ഭൂഗർഭത്തിലെ വെള്ളപ്പൊക്കത്തിൽ നിന്നും അദ്ദേഹം അത്ഭുതകരമായി ഇതാ വീണ്ടും മലയാളികൾക്കു് മുന്നിൽ പ്രത്യക്ഷനായിരിക്കുന്നു!!
“എവിടുന്നു് കിട്ടി ഈ സാധനത്തെ” എന്ന ഓവെർച്വറിലൂടെ അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ മുന്നിൽ, ഒരു ബോംബുസ്ഫോടനം പോലെ മുഴക്കാൻ ആഗ്രഹിക്കുന്ന മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് മോഡൽ മുദ്രാവാക്യം ഇതാണു്, ഇതു് മാത്രമാണു്: “ഇല്ല, ഇല്ല മരിച്ചിട്ടില്ല, ജീവിക്കും ഞാൻ സ്വപ്ന സുരേഷിലൂടെ!”
July 02 2022 13:46
വേണമെങ്കിൽ, ഏതെങ്കിലും ഒരു ക്രിസ്റ്റിൻ കീലറെക്കൊണ്ടു് (Christine Keeler), ശുദ്ധമനസ്കയായ തന്നെ ക്ലിഫ് ഹൌസിലേയ്ക്കു് വിളിച്ചുവരുത്തി തന്റെ “G-spot”-ൽ (Gräfenberg spot) തൊട്ടുതഴുകിത്തലോടി തന്നെ സരിത-തരളിതയാക്കി വശംവദയാക്കാനും, ലൈംഗികമായി ചൂഷണം ചെയ്യാനും അവൻ ശ്രമിച്ചു എന്നൊരു പരാതി, അല്പം കാശുമുടക്കിയാൽ, വളരെ എളുപ്പം ഒപ്പിടീപ്പിച്ചു് അധികാരികളുടെ കൈകളിൽ എത്തിക്കാൻ “സത്യസന്ധരും നീതിബോധമുള്ളവരുമായ നിയമപാലകർക്കു്” കഴിയും.
പക്ഷേ, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നു് “വിശുദ്ധ ക്രിസ്റ്റിൻ കീലർ” സ്ഥാപിക്കാൻ ശ്രമിക്കുന്ന ക്ലിഫ് ഹൌസിലെ പ്രസ്തുത പ്രമുഖന്റെ ലൈംഗികധാടിയെപ്പറ്റി ആ കേസ് വിചാരണ ചെയ്യുന്ന കോടതിയെ കൺവിൻസ് ചെയ്യിക്കാൻ പ്രതിഭാഗം വക്കീലിനു് അത്ര എളുപ്പത്തിൽ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്കു് എന്റേതും ന്യായവുമായ ആശങ്കകളുണ്ടു്.
ചത്ത വള്ളിക്കളസം, അഥവാ തീപ്പെട്ട ബെർമൂഡ എന്നെങ്കിലും ഉയിർത്തെഴുന്നേറ്റിട്ടുണ്ടോ എന്നു് പീനൽ കോഡിലെ പ്രസക്തമായ വകുപ്പു് ചൂണ്ടിക്കാട്ടി പ്രതിഭാഗം വക്കീലിനോടു് ചോദിക്കാതിരിക്കാൻ സാമാന്യബോധം കൈമോശം വന്നിട്ടില്ലാത്ത ഏതെങ്കിലുമൊരു കോടതിക്കു് കഴിയുമോ? കഴിയുമെന്നു് എനിക്കു് തോന്നുന്നില്ല.
July 03 2022 09:15
“വായിച്ചുകൊണ്ടിരിക്കുന്നിടത്തുനിന്നു് ഞാനൊന്നു് ‘ചെറുതായിട്ടു്’ അനങ്ങിയ അത്രയും ഭീകരമായ ഒരു വലിയ ശബ്ദം കേട്ടു. മഴക്കാലത്തു് വലിയ ഇടി പൊട്ടുമ്പോൾ വലിയ ശബ്ദം എന്നു് നമ്മൾ പറയാറുണ്ടല്ലോ. അതൊന്നുമല്ല. കെട്ടിടം തകർന്നപോലുള്ള അതിഭയങ്കരമായ ഒരു ശബ്ദമായിരുന്നു അതു്.” – സഖാവു് പി. കെ. ശ്രീമതി ടീച്ചർ.
ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ചകേട്ടാൽ രാജാക്കന്മാർ പോലും നടുങ്ങും. പക്ഷേ, സാക്ഷാൽ ഇടിവെട്ടിന്റെ ശബ്ദം കേട്ടാൽപ്പോലും ഒന്നു് ചെറുതായിട്ടു് അനങ്ങിയേക്കാം എന്നു് കരുതുന്നവളല്ല സഖാവു് പി. കെ. ശ്രീമതി ടീച്ചർ. ആ ടീച്ചർവരെ ചെറുതായിട്ടു് അനങ്ങിപ്പോകണമെങ്കിൽ സ്ഫോടനത്തിന്റെ ശബ്ദം എ. കെ. ജി. സെന്ററിനെ മൊത്തം തകർക്കാൻ പോന്നത്ര ഭയങ്കരമായിരുന്നിരിക്കണം.
പാർലമെന്റ് മന്ദിരത്തിന്റെ അസ്തിവാരങ്ങളെവരെ തന്റെ ഇങ്ഗ്ലീഷ് ഒറേഷൻസ് വഴി പ്രകമ്പനം കൊള്ളിച്ചുകൊണ്ടായിരുന്നു പി. കെ. ശ്രീമതി ടീച്ചർ ഇൻഡ്യൻ പൊളിറ്റിക്സിലേക്കു് കുതികാൽ കുത്തിയതു്. പിന്നത്തെ കുതിപ്പുകൾ മുന്നോട്ടു് മാത്രമായിരുന്നു. വച്ചടി വച്ചടി കയറ്റം! പിന്നീടു് ഒരു തിരിഞ്ഞുനോട്ടം ടീച്ചറിനു് വേണ്ടിവന്നിട്ടില്ല.
ആ ടീച്ചറാണു് ഇപ്പോൾ എ. കെ. ജി. സെന്ററിലെ ബോംബുസ്ഫോടനം കേട്ടു് ചെറുതായിട്ടൊന്നു് അനങ്ങിയതു്! ശോഭ ഞെട്ടുന്നില്ലേ!?
എ. കെ. ജി. സെന്ററിന്റെ ഭിത്തികളിലൂടെ മറ്റാർക്കും കാണാൻ കഴിയാത്ത എലികളും പുലികളുമെല്ലാം കയറിപ്പോകുന്നതായി തോന്നുന്നതാവും ഈ അവസ്ഥയുടെ അടുത്ത സ്റ്റേജ്. അതിനു് ശേഷം ദേഹോപദ്രവം തുടങ്ങും.
കേരളത്തിൽ ലഭ്യമായതിലെ ഏറ്റവും മികച്ച തലകളാണു് മാർക്സിസ്റ്റ് പാർട്ടിയെ മുഷ്ടിചുരുട്ടി മുൻനിരയിൽ നിന്നു് നയിക്കുന്നതു്! ഒന്നിനൊന്നു് മെച്ചം!!
July 04 2022 09:37
മന്ദരായിത്തീരുന്ന മനുഷ്യർ മന്ദരായിത്തീരുന്നതു്, അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ അവർ മന്ദരായിത്തീരുന്നതുകൊണ്ടല്ല; ഭൂമിയിലെ വെളിച്ചം കാണുന്ന അതേ നിമിഷം മുതൽ, ആദ്യം മതങ്ങളിലെയും പിന്നീടു് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലെയും പണ്ഡിതമന്ദർ അവരെ വലവീശിപ്പിടിച്ചു് മന്ദരാക്കി തീർക്കുന്നതുകൊണ്ടാണു്. ഒരിക്കൽ കുരുക്കിയാൽ, പിന്നെയൊരു മോചനം അവർപോലും ആഗ്രഹിക്കില്ല എന്നു് പണ്ഡിതമന്ദർക്കറിയാം. കൃപാസനപ്പത്രങ്ങളിലൂടെ വ്യാജവാർത്തകൾ നിരന്തരം വിളമ്പി തീറ്റിച്ചു് അന്തരംഗത്തെ ദേശാഭിമാനപൂരിതമാക്കുകയും, വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ നക്കാപ്പിച്ചകൾ വലിയ പബ്ലിസിറ്റിയോടെ വിതരണം ചെയ്തുകൊണ്ടിരിക്കുകയുമേ വേണ്ടൂ, അവർ അന്തം വിട്ടു് പാണപ്പാട്ടുകൾ പാടിക്കോളും. പ്രീ ഡിഗ്രിയും ഒരു ഡിഗ്രിയാണെന്നും, അക്ഷരമാല അറിയുന്നതും ഒരു സാക്ഷരതയാണെന്നും, മന്ദരുടെ പ്രബുദ്ധതയും ഒരു പ്രബുദ്ധതയാണെന്നുമെല്ലാം കുടികിടന്നു്, കടിച്ചുപിടിച്ചും, കുടിച്ചുപിടച്ചും തർക്കോ-വിസ്കികളായി വാദിച്ചു്, എതിരാളികളെ മലർത്തിയടിക്കാൻ സന്നദ്ധരായ ഫയൽവാന്മാരുടെ ഒരു മന്ദർസമൂഹം അങ്ങനെ റെഡിയാക്കപ്പെടുന്നു!
ആട്ടിൻപറ്റങ്ങൾ നന്മയുള്ളവയായിരിക്കേണ്ടതു്, അഥവാ അനിഷേദ്ധ്യമായ രാജഭയത്താലും, പരിശുദ്ധമായ ദൈവഭയത്താലും, വിശുദ്ധവിശാലമായ വിനയത്താലും, പരിപാവനമായ പൌരോഹിത്യ വിധേയത്വത്താലും, പരമ്പരാഗതമായ ആചാര്യമര്യാദകളാലും, സനാതനമായ കീഴ്വഴക്കങ്ങളാലും, മറ്റുള്ളവർ മാത്രം പാലിക്കേണ്ട പൊളിറ്റിക്കൽ കറക്റ്റ്നെസ്സുകളുടെ വിശദവിവരങ്ങളാലും പൂർണ്ണമായും പൂരിതമായിരിക്കേണ്ടതു്, ഈ ഭൂമിയിൽ വരാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് “നല്ല നാളെ”കളും, ചത്തശേഷം കിട്ടാനിരിക്കുന്ന സ്വർലോകവുമെല്ലാം, സ്വയം നിർണ്ണയശേഷിയും അവകാശവും നിഷേധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ട ആടുകൾക്കു് വാഗ്ദാനം ചെയ്യുന്ന ചെന്നായ്ക്കൾക്കും നീലക്കുറുക്കന്മാർക്കും അവരുടെ ഭദ്രാസനങ്ങളിലും “ക്ലിഫ് ഹൌസുകളിലും” രാജകീയമായ സൌകര്യങ്ങളോടെയും ഭൃത്യ-ഭട-വടി-കുടാദികളുടെ അകമ്പടിയോടെയും ആർഭാടപൂർവ്വം, ഇന്നു്, ഈ ഭൂലോകത്തിൽ സുഖസമൃദ്ധമായി, അല്ലലില്ലാതെ ജീവിച്ചു് മരിക്കാൻ അത്യന്താപേക്ഷിതമാണു്. ആട്ടിൻപറ്റങ്ങൾ അതറിഞ്ഞിരിക്കണം.
എല്ലാ സുഖസൗകര്യങ്ങളുമുള്ള മരണാനന്തരസ്വർഗ്ഗത്തെപ്പറ്റി പ്രസംഗിക്കുന്നവരും അവിടേക്കു് പോകാൻ ഒട്ടും തിടുക്കപ്പെടാത്തതു് വെറുതെയല്ല. പക്ഷേ, അത്തരം വൈരുദ്ധ്യങ്ങൾ ചോദ്യം ചെയ്യാൻ “നന്മയുള്ളവയായ” ആട്ടിൻപറ്റങ്ങൾക്കു് കഴിയാറില്ല. ഒരു കാര്യത്തെ ചോദ്യം ചെയ്യണമെങ്കിൽ, ആ കാര്യം വിശദമായി അറിഞ്ഞിരിക്കണം. ശാപ്പിടലും, ഇണചേരലും ഉറക്കവും കഴിയുമ്പോഴേക്കും വീണ്ടും ശാപ്പിടേണ്ടിയും ഇണചേരേണ്ടിയും ഉറങ്ങേണ്ടിയും വരുന്നതുകൊണ്ടു് ഒരു കാര്യവും വിശദമായി അറിയാനുള്ള സമയം ആടുകൾക്കു് കിട്ടാറില്ല. (കിട്ടിയിട്ടു് കാര്യവുമില്ല എന്നു് ചില ദുഷിച്ച നാവുകൾ പറയാറുണ്ടു്. അതവിടെ നിൽക്കട്ടെ.) അതുകൊണ്ടാണു്, ദൂതർ വാതോരാതെ വിളമ്പുന്ന മൊഴിമുത്തുകൾക്കു് ഒട്ടും കാലവിളംബം വരുത്താതെ, “അങ്ങനെതന്നെ സിന്താവാ” എന്നോ, “ആമീൻ” എന്നോ, “ഇൻശാ അല്ലാഹ്” എന്നോ, “ഹാലേലുയ്യ” എന്നോ, “ഭജഗോവിന്ദം” എന്നോ മറ്റോ അടിയന്തിരമായി ഏറ്റു് വിളിച്ചു് എളുപ്പവഴിയിൽ ക്രിയ ചെയ്തു് തടി കയ്ച്ചിലാക്കാൻ അവ നിർബന്ധിതരാകുന്നതു്.
തെരഞ്ഞെടുത്ത വിശുദ്ധ ദൂതരിലൂടെ ദൈവങ്ങൾ ഭൂമിയിലേക്കു് കെട്ടിയിറക്കുന്ന ഉപമകളും ഉത്പ്രേക്ഷകളും ദൃഷ്ടാന്തങ്ങളും വ്യവച്ഛേദിച്ചു് മനസ്സിലാക്കലാണു്, ഭക്തിപാരവശ്യം മൂത്താൽ കയ്യോടെ കണ്ണടഞ്ഞുപോകുന്ന ആട്ടിൻപറ്റങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗുരുതരമായതു്.
July 04 2022 11:38
താൻ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ അവഗാഹനമുള്ള വ്യക്തിക്കു് അതു് സംബന്ധിച്ച ചോദ്യങ്ങൾക്കു് ചൂടാകാതെ, പൊട്ടിത്തെറിക്കാതെ, വ്യക്തവും സ്പഷ്ടവുമായ വാക്കുകളിൽ മറുപടി നൽകാൻ കഴിയും. കേൾക്കുന്ന എല്ലാവർക്കുമതു് മനസ്സിലാകുന്നില്ലെങ്കിൽ, അതു് പറയുന്നവന്റെ പ്രശ്നമല്ല, കേൾക്കുന്നവരുടെ മാത്രം പ്രശ്നമാണു്. അപ്രിയ ചോദ്യങ്ങൾ കേൾക്കുമ്പോഴുള്ള ചൂടാകലും പൊട്ടിത്തെറിക്കലും വെളിവില്ലാത്ത പണ്ഡിതമ്മന്യർ തടിതപ്പാനായി ഉപയോഗിക്കുന്ന വടിവാളുകളാണു്.
July 05 2022 11:20
“ജീവിതത്തിൽ ശുദ്ധി പുലർത്തണം.” – കേരളത്തിലെ രാഷ്ട്രീയോന്നതർ ഒരിക്കലും തൊടാനും തീണ്ടാനും പാടില്ലാത്തത്ര “നീചരും നിന്ദ്യരുമായ ചണ്ഡാലവർഗ്ഗത്തോടു്”, ക്ലിഫ് ഹൌസ് സിംഹാസനത്തിൽ കുടികൊണ്ടു് ലോകതൊയ്ലാളിവർഗ്ഗത്തെ ഏകച്ഛത്രാധിപതിയെപ്പോലെ മുന്നോട്ടു് നയിക്കുന്ന പരിശുദ്ധനും പരമശുദ്ധനും മഹോന്നതനും കാരണഭൂതനും ഇരട്ടച്ചങ്കനും ചാതുർവ്വർണ്യത്തമ്പ്രാനുമായ സാക്ഷാൽ പിണറായി വിജയൻ.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ: “ചെകുത്താൻ ദൈവപുത്രരോടു് വേദമോതുന്നു!”
മലയാളികൾക്കു് “ശുദ്ധിയുടെ” സാക്ഷിപത്രം നൽകാനുള്ള അർഹത, “വാളയാർ-അട്ടപ്പാടി-ഓഞ്ചിയം-ലാവ്ലിൻ” ഇത്യാദി ഒട്ടനവധി കേസുകളിലെ ചരിത്രവിജയങ്ങളിലൂടെ, “മനസ്സാ വാചാ കർമ്മണാ”, അനിഷേധ്യമായും അസന്ദിഗ്ദ്ധമായും ആർജ്ജിച്ച, കേരളീയരുടെ “സമാരാധ്യനായ സഖാവു്” പിണറായി വിജയനോളം, മറ്റേതു് പരനാറിയ്ക്കാണു്, ഏതു് നികൃഷ്ടജീവിയ്ക്കാണു്, ഏതു് കുലംകുത്തിയ്ക്കാണു് അവകാശപ്പെടാനാവുക?
July 05 2022 13:03
താൻ മുൻപു് പറഞ്ഞതെന്തെന്നു് തനിയ്ക്കുതന്നെ അറിയില്ലെങ്കിൽ, താൻ പറഞ്ഞതെന്തെന്നു് താൻ എന്നോടോ മറ്റാരോടെങ്കിലുമോ ചോദിച്ചിട്ടു് ഒരു കാര്യവുമില്ല. താൻ ചെയ്യേണ്ടതു്, തന്റെയും, എങ്ങനെയോ തന്നെ ഉൾക്കൊള്ളേണ്ട ഗതികേടിൽ എത്തിച്ചേർന്ന തന്റെ “സ്വന്തമായ” സമൂഹത്തിന്റെയും നന്മയ്ക്കും സുസ്ഥിതിയ്ക്കുമായി, താൻ പറയുന്നതെന്തെന്നു് അറിയാതെ, സാമൂഹികമദ്ധ്യേ താൻ വലിയവായിൽ നടത്തുന്ന തന്റെ മൊത്തം പറച്ചിലുകളും എന്നേക്കുമായി അവസാനിപ്പിക്കുകയാണു്.
കാരണം, അഗതികളുടെയും ആലംബഹീനരുടെയും രക്ഷിതാക്കൾ ചമഞ്ഞു് അധികാരത്തിലെത്തി ആദർശവും മൂലവും അടിത്തട്ടും മറന്നു്, അവരെ അവരാക്കിയ അതേ അഗതികളുടെയും ആലംബഹീനരുടെയും നെഞ്ചില്ക്കയറി ശിവതാണ്ഡവമാടി രസിച്ചുല്ലസിക്കാൻ ശ്രമിച്ചവർ, അതേ അഗതികളുടെയും ആലംബഹീനരുടെയും പ്രതിരോധിക്കാനാവാത്ത രോഷത്തിൽ, പിളർക്കപ്പെട്ട നെഞ്ചുകളും, വേർപെടുത്തപ്പെട്ട തലകളുമായി ചത്തു് പണ്ടാരമടങ്ങി “നിത്യമോക്ഷം പ്രാപിക്കേണ്ടി” വന്നു എന്നതാണു്, ഫ്രഞ്ച് വിപ്ലവം അടക്കം, ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ള എല്ലാ ജനകീയ വിപ്ലവങ്ങളുടെയും ചരിത്രം.
July 05 2022 17:51
ജീവിത-ശുദ്ധിയുടെ യൂണിറ്റ്സ്:
10 ശശി = 1 ജലീൽ
10 ജലീൽ = 1 മണി
10 മണി = 1 സജി
10 സജി = 1 സരിത
10 സരിത = 1 സാവിത്രി
10 സാവിത്രി = 1 പിണറായി
10 പിണറായി = 1 സുവർക്കം
10 സുവർക്കം = 1 പാതാളം
1000 പാതാളം = 1 കിലോ പാതാളം
July 06 2022 11:14
“ഭരണഘടനാവ്യാഖ്യാനത്തിൽ” തനിക്കു് പറ്റിയ നാവുപിഴ സംബന്ധമായി മന്ത്രി സജി ചെറിയാൻ പൊതുജനസമക്ഷം സമർപ്പിക്കുന്ന സത്യവാങ്മൂലം:
“ഭരണകൂടം” എന്നാണു് ഞാൻ പറയാൻ ഉദ്ദേശിച്ചതു്. പക്ഷേ, പറഞ്ഞുവന്നപ്പോൾ നാവുപിഴ മൂലം, “ഭരണഘടന” എന്നായിപ്പോവുകയായിരുന്നു. എന്റെ പ്രസംഗത്തിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ കടന്നുകൂടിയ “ഭരണഘടന” എന്ന വാക്കിന്റെ സ്ഥാനങ്ങളിൽ “ഭരണകൂടം” എന്ന വാക്കിനെ പ്രതിഷ്ഠിച്ചു് തിരുത്തി വായിക്കാൻ താത്പര്യപ്പെടുന്നു. എനിക്കു് സത്യത്തിൽ നാവുപിഴ പറ്റിയതാണെന്നു് വ്യക്തമാക്കാനും, പൊതുജനത്തിനു് വായനയിൽ പിഴ വരാതിരിക്കാനുമായി, പിഴയും തിരുത്തലും താഴെ കൊടുക്കുന്നു:
നാവു് പിഴച്ചുപോയ മൊഴിമുത്തു്:
“ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണു് എഴുതി വച്ചിരിക്കുന്നതു്. ബ്രിട്ടീഷുകാരൻ പറഞ്ഞു് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇൻഡ്യാക്കാരൻ എഴുതിവച്ചു. മതേതരത്വം ജനാധിപത്യം കുന്തം കൊടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിവച്ചിട്ടുണ്ടു്.”
“ഭരണഘടനയെ” “ഭരണകൂടമാക്കി”, നാവുപിഴയെ തിരുത്തിയ മൊഴിമുത്തു്:
“ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ “ഭരണകൂടമാണു്” എഴുതി വച്ചിരിക്കുന്നതു്. ബ്രിട്ടീഷുകാരൻ പറഞ്ഞു് തയ്യാറാക്കിക്കൊടുത്ത ഒരു “ഭരണകൂടം” ഇൻഡ്യാക്കാരൻ എഴുതിവച്ചു. മതേതരത്വം ജനാധിപത്യം കുന്തം കൊടച്ചക്രം ഒക്കെ ആ “ഭരണകൂടത്തിന്റെ” സൈഡിൽ എഴുതിവച്ചിട്ടുണ്ടു്.”
വിപ്ലവാഭിവാദ്യങ്ങളോടെ,
നിങ്ങളുടെ സ്വന്തം ഫിഷറീസ്, സാംസ്കാരിക വകുപ്പു് മന്ത്രി സഖാവു് സജി ചെറിയാൻ
P.S.
“ആർക്കും നാവുപിഴ വരാം.” – M. A. ബേബി സഖാവു്
മൊത്തവും പിഴകളായിരിക്കുന്നിടത്തു് നാവായിട്ടെന്തിനു് പിഴയ്ക്കാതിരിക്കണം സാവേ? – പൊതുജനം
July 06 2022 13:25
കേരള നിയമസഭയിൽ സ്പീക്കർ ഇടയ്ക്കിടെ “ഓഡർ! ഓഡർ!” എന്നു് ആക്രോശിക്കുന്നതു് കേൾക്കുമ്പോൾ, ഹൌസ് ഓഫ് കോമ്മൺസിലെ ജോൺ ബെർക്കോവിനെപ്പോലെ, ക്രമപരിപാലനത്തിനായി നടത്തുന്ന ഒരു “Order! Order!” വിളിയാണതെന്നാണു് ഞാൻ ഇതുവരെ കരുതിയിരുന്നതു്.
പക്ഷേ, എകെജി സെന്ററിൽ, വലിയ ഇടിപൊട്ടലിനെ കടത്തിവെട്ടുന്നത്ര അതിഭയങ്കരമായ ശബ്ദത്തോടെയും, വെടിമരുന്നിന്റെ മണം പോലുള്ള വാസനയോടെയും സംഭവിച്ച ബോംബാക്രമണത്തിനുശേഷം, കേരളനിയമസഭയിൽ സ്പീക്കർ ഇടയ്ക്കിടെ “ഓഡർ! ഓഡർ!” എന്നു് ഒച്ചവയ്ക്കുന്നതു് കേൾക്കുമ്പോൾ, “വാസന! വാസന!”, അഥവാ “നാറ്റം! നാറ്റം!” എന്ന അർത്ഥത്തിൽ, “Odour! Odour!” എന്നാണോ ബഹു. സ്പീക്കർ ഉദ്ദേശിക്കുന്നതെന്ന “അതിഭയങ്കരമായ” ഒരു സംശയം, ഏതു് നിമിഷവും “സ്ഫോടിക്കാവുന്ന” ഒരു ആറ്റംബോംബ്പോലെ, ഒരു ഭൂതബാധപോലെ എന്നെ പിടികൂടുന്നു!
“യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു – കമ്മ്യൂണിസത്തിന്റെ ഭൂതം” എന്ന തുടക്കവാചകത്തോടെ മാർക്സ്-എങ്ഗൽസന്മാർ എഴുതിക്കൂട്ടിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അക്കാലത്തെ യൂറോപ്യൻ ജനതയെ പേടിപ്പിക്കാൻ ശ്രമിച്ചതുപോലെ, “കേരളത്തെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു – പിണറായിസത്തിന്റെ ഭൂതം, സ്ഫോടനങ്ങളുടെ കാരണഭൂതം” എന്നു് വിളംബരം ചെയ്തു് ഭയപ്പെടുത്തി, കാരണഭൂതത്താൻ ചെന്നുപെട്ടിരിക്കുന്ന ദുർഗ്ഗന്ധം വമിക്കുന്ന കേസുകെട്ടുകളിൽ നിന്നു് കേരളജനതയുടെ ശ്രദ്ധതിരിച്ചുവിടാനാവുമോ സ്പീക്കറുടെ ഈ “Odour! Odour!” വിളി എന്നു് ഞാൻ “അതിഭയങ്കരമായി” സംശയിക്കുന്നു.
July 07 2022 10:02
ജീവിതത്തിൽ ശുദ്ധി പാലിക്കണമെന്നതിനാൽ, ധ്യാനനിമഗ്നതയോടെ കണ്ണടച്ചു് പാലു് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തൊണ്ടിസഹിതം കയ്യോടെ പിടികൂടിയാൽ, പൂച്ചയുടെ നിയന്ത്രണം തെറ്റും. പിടികൂടിയതു് ആജന്മശത്രുവായ ചുണ്ടെലിയാണെങ്കിൽ, പൂച്ചയുടെ അരിശം അതിനെ കൊന്നാലും തീരാത്തത്ര അതിഭയങ്കരമായിരിക്കും. പിന്നീടുള്ള പൂച്ചയുടെ എല്ലാ പ്രവൃത്തികളും തികച്ചും യാന്ത്രികവും അതിചടുലവുമായിരിക്കും.
ഒട്ടും താമസിയാതെ, പാൽ മോഷ്ടാവു് തന്നെ പിടികൂടിയ എലിയോടുള്ള ദേഷ്യം തീർക്കാൻ, എലിവർഗ്ഗത്തിന്റെ മൊത്തം എലിമിനേഷനായുള്ള പ്രത്യേകാധികാരം തന്റെ കരിംപൂച്ചകൾക്കു് പതിച്ചുനല്കും.
ന്യായീകരണം, തെറിവിളി, പോസ്റ്ററൊട്ടിക്കൽ, അപവാദപ്രചരണം, പെണ്ണുകേസ് നിർമ്മിക്കൽ, വ്യക്തിഹത്യ, മുൻതലമുറകളുടെ ശവക്കുഴി മാന്തൽ മുതലായ ഛോട്ടാ കർമ്മമേഖലകളുടെ ചുമതല ഭരമേല്പിച്ചു് കുടിയിരുത്തിയിരിക്കുന്ന കുട്ടിപ്പൂച്ചകളെ അതിവേഗം അവരവരുടെ പോർട്ട്ഫോളിയോകളിൽ ആക്റ്റീവാകാൻ ചട്ടംകെട്ടും.
പണം കൊടുത്തോ പദവി കൊടുത്തോ തൃപ്തിപ്പെടുത്താൻ കഴിയുന്നവരെ ആ രീതിയിൽ രഹസ്യമായി സന്തോഷിപ്പിച്ചു് നിശ്ശബ്ദരാക്കാൻ, ആ വകുപ്പിൽ താൻ വാഴിച്ചിരിക്കുന്ന താപ്പാനകൾക്കു് നിർദ്ദേശം നൽകും. തട്ടിക്കളയാതെ തനിക്കു് രക്ഷയില്ലെന്നു് തോന്നുന്നവരെ, വെട്ടിയോ, കുത്തിയോ, വണ്ടികയറ്റിയോ, ബോംബിട്ടോ എന്നേക്കുമായി ഉന്മൂലനം ചെയ്യാൻ വാടകക്കൊലയാളികൾക്കു് കൊട്ടേഷൻ നല്കും.
അങ്ങനെ, ആത്മരക്ഷക്കാവശ്യമായ മൊത്തം ഉത്തോലകങ്ങളും ആക്റ്റിവെയ്റ്റ് ചെയ്തു എന്നു് ഉറപ്പുവരുത്തിയശേഷം, പാൽ മോഷ്ടാവായ പൂച്ച തന്റെ ബ്രാൻഡ് മാർക്കായ ബ്രൈറ്റ് ബാൻഡ് ചിരിയുമായി പൊതുജനസമക്ഷം ഞെളിഞ്ഞുനിന്നുകൊണ്ടു് ഇപ്രകാരം വിളംബരം ചെയ്യും: “ഞാൻ പാലു് കുടിച്ചതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.”
July 08 2022 11:50
“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നുവരുത്തുന്നതും ഭവാൻ
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു് കേറ്റുന്നതും ഭവാൻ.”
സ്റ്റേറ്റ്കാറിൽ കറങ്ങിനടന്നോന്റെ
മൂട്ടിൽ സ്കൂട്ടി തിരുകുന്നതും ഭവാൻ.
(അഥവാ ഭവാന്റെ നാവിഷം.)
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

July 08 2022 13:10
കേരളത്തിൽ ജനിച്ചു് വളരാത്ത വ്യക്തിയായതുകൊണ്ടാവണം സ്വപ്ന സുരേഷിനു് കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണാനും, അവയെ ഉത്തുംഗസാഹിത്യസഹജമായ ധ്വനിപ്പിക്കലുകളുടെ പേക്കൂത്തുകളൊന്നുമില്ലാതെ, കാര്യമാത്രപ്രസക്തവും സ്പഷ്ടവും വ്യക്തവുമായ ഭാഷയിൽ പറയാനും കഴിയുന്നതു്. അല്ലായിരുന്നെങ്കിൽ, വ്യാജഭാഷയാൽ പൂരിതമായ ഭൂതകാലക്കുളിരുകളുടെ അതിപ്രസരം മൂലം, കമ്പിളിപ്പുതപ്പു് പുതച്ചുകൊണ്ടു് നിന്നാൽപ്പോലും, സ്വപ്ന സുരേഷ് പറയുന്നതെന്തെന്നു് കേൾവിക്കാർക്കു് മനസ്സിലാകുമായിരുന്നു എന്നു് തോന്നുന്നില്ല.
സ്വപ്ന സുരേഷ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടാവാം, ഇല്ലായിരിക്കാം. അതു് തീരുമാനിക്കാനാണു് ഭാരതത്തിൽ നീതിന്യായവ്യവസ്ഥകൾ ഉള്ളതു്. പക്ഷേ, കുറ്റവാളികൾക്കുമുണ്ടു് രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമുന്നിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള മനുഷ്യാവകാശവും, അഭിപ്രായസ്വാതന്ത്ര്യവും.
ജർമ്മനി പോലുള്ള പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ, കുറ്റാരോപിതരായ വ്യക്തികൾക്കു്, അവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അവകാശം, സാമ്പത്തികമോ, സാംസ്കാരികമോ, വിദ്യാഭ്യാസപരമോ, മറ്റു് വിധത്തിലുള്ളതോ ആയ, പിന്നാക്കം നിന്നുപോയ അവരുടെ സാമൂഹിക സാഹചര്യങ്ങളുടെ പേരിൽ നിഷേധിക്കപ്പെടാൻ പാടില്ലാത്തതുകൊണ്ടു്, ആ വിഭാഗത്തിൽപ്പെടുന്ന കുറ്റാരോപിതർക്കുവേണ്ടി വാദിക്കാൻ, സര്ക്കാര് ഖജനാവിൽ നിന്നും പ്രതിഫലം നല്കി ഒരു വക്കീലിനെ ചുമതലപ്പെടുത്താനുള്ള നിയമപരമായ ബാദ്ധ്യത സ്റ്റെയ്റ്റിനു് (സമൂഹത്തിനു്) ഉണ്ടു്.
നീതിയ്ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങൾക്കു് സ്വപ്ന സുരേഷിനു് എന്റെ വിജയാശംസകൾ! ഞാൻ നന്മകൾ നേരുന്നതോ, നേരാതിരിക്കുന്നതോ സ്വപ്ന സുരേഷിനെപ്പോലൊരു വ്യക്തിയെ ഒരുവിധത്തിലും ബാധിക്കില്ല എന്നറിയാത്തതുകൊണ്ടല്ല വിജയാശംസകൾ നേരുന്നതു്. ഏതാനും നീചജന്മങ്ങളാൽ നികൃഷ്ടവും പ്രാകൃതവും മനുഷ്യത്വഹീനവുമായി വേട്ടയാടപ്പെടുന്ന ഒരു മനുഷ്യജീവിക്കു് ഐക്യദാര്ഢ്യം പ്രകടിപ്പിക്കാൻ മറ്റേതൊരു മനുഷ്യജീവിയെയും പോലെ, ധാർമ്മികമായ ബാദ്ധ്യത എനിക്കുമുണ്ടെന്ന ബോദ്ധ്യത്താലാണു്.
July 09 2022 13:59
പരമോന്നത സംസ്ഥാനബഹുമതി ലോട്ടറി (നറുക്കെടുപ്പു്):
ഒന്നാം സമ്മാനം: “കേരള ജ്യോതി” – കറക്കിക്കുത്തി ആദ്യമെടുക്കുന്ന ഒരു ശീട്ടിനു്.
രണ്ടാം സമ്മാനം: “കേരള പ്രഭ” – കറക്കിക്കുത്തി പിന്നീടെടുക്കുന്ന രണ്ടു് ശീട്ടുകൾക്കു്.
മൂന്നാം സമ്മാനം: “കേരള ശ്രീ” – വീണ്ടാമതും കറക്കിക്കുത്തി എടുക്കുന്ന അഞ്ചു് ശീട്ടുകൾക്കു്.
അങ്ങേയറ്റത്തെ പ്രശംസയർഹിക്കുന്ന പു-രോഗ-മനപരമായ ഒരു കാര്യമാണു് അതെന്നു് പറയാതെ വയ്യ. ഒരു പു-രോഗ-മനസമൂഹം എന്ന നിലയിൽ, കേരളീയർ ജ്യോതികളെയും, പ്രഭകളെയും, ശ്രീകളെയും, (സ്വപ്ന സുരേഷ് പോലുള്ള) സ്ത്രീകളെയും അവരർഹിക്കുന്ന ബഹുമാനം നല്കി അംഗീകരിക്കേണ്ടതുണ്ടു്; (പി.റ്റി. ഉഷയെ സഖാവു് എളമരം കരിം എന്നപോലെ) ബഹുമാനപുരസ്സരം ആദരിക്കേണ്ടതുണ്ടു്. അക്കാര്യത്തിൽ ഒരു തർക്കത്തിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.
പക്കേങ്കി, ഒന്നാം സമ്മാനത്തിനു് “കേരള ജ്യോതി” എന്നതിനേക്കാൾ, “പ്രകാശം പരത്തുന്നവൻ” എന്ന അർത്ഥത്തിൽ, “കേരള ശുംഭൻ” എന്നോ, “ഇന്നീ (പാർട്ടി) ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതൻ” എന്ന അർത്ഥത്തിൽ, “കേരള ഭൂതത്താൻ” എന്നോ മറ്റോ നാമകരണം ചെയ്യുന്നതായിരുന്നില്ലേ കുറച്ചുകൂടി വിപ്ലവകരവും നവോത്ഥാനപരവും എന്നൊരു തംശ്യം അടിയൻ ഈ പോർട്ട് ഫോളിയോയുടെ ചുമതല വഹിക്കുന്ന തമ്പ്രാനോടു് ഉണർത്തിക്കാനാഗ്രഹിക്കുന്നു.
“ഓരോ ഫയലും ഓരോ ജീവിതമാണു്” എന്നു് മൂത്തമ്പ്രാൻ കട്ടായമായി കല്പിച്ചിട്ടുള്ളതിനാലാണു്, ഈ തംശ്യം “for further action” തമ്പ്രാന്റെ ആപ്പീസിലേക്കു് ഒരു ഫയലായി “forward” ചെയ്യാൻ അടിയൻ ധൈര്യപ്പെട്ടതു്. നന്ദി, നമസ്കാരം.
ക്ഷമാപണത്തോടെ,
Most respectfully yours,
ആജീവനാന്തം അങ്ങത്തയുടെ വിനീതനായ അടിയാളൻ
(വിരലടയാളം)
July 10 2022 13:47
മല്ലുക്കൾ ഇപ്പോൾ ഉയർത്തുന്ന ചോദ്യം:
പിണുത്തമ്പ്രാൻ കടമെടുത്തുകടമെടുത്തു് കേരളം ശ്രീലങ്കയെപ്പോലെ ആയാൽ എന്തു് ചെയ്യും?
മറുപടി:
എന്തു് ചെയ്യാൻ? സാമാന്യത്തിലധികം വൈകിയാണു് വിവേകം ഉദിച്ചതെങ്കിലും, ആത്മാഭിമാനത്തിനു് ഒട്ടും കുറവില്ലാത്തവരായ ശ്രീലങ്കൻ ജനതയിൽ നിന്നും വ്യത്യസ്തമായി, സുബോധമുള്ളവരിൽ മനംപിരട്ടൽ ഉണ്ടാക്കുംവിധം ഭക്തശിരോമണികളും, സിൽമാനടന്മാരെയും നടികളെയുംവരെ ആരാധിക്കാൻ മടിയില്ലാത്ത ബൌദ്ധിക ലെവലിലേക്കു് അധഃപതിച്ച വീരാരാധകരുമായ “No. 1” മല്ലുക്കൾ, “ആരോടു് പറയാൻ? ആരു് കേൾക്കാൻ?” എന്നു് ഹൃദയഭേദകമായി നെഞ്ചത്തടിച്ചു് “രോധിക്കുകയും”, “അളമുട്ടിയിട്ടും തിരിച്ചുകടിക്കാൻ ത്രാണിയില്ലാത്തവിധം, രാഷ്ട്രീയവും മതങ്ങളും സംയുക്തമായി വ്യഭിചരിച്ചു്, തെരുവുവേശ്യസമാനമാക്കിയ അടിയങ്ങളെ ഇരട്ടച്ചങ്കനും കാരണഭൂതനുമായ പിണുത്തമ്പ്രാന്റെ സരിത-സ്വപ്ന-സ്വർണ്ണഹസ്തങ്ങളിൽ നിന്നും രക്ഷപെടുത്തി സഹായിക്കണമേ, തൈവമേ” എന്നു്, സർവ്വശക്തരും, സർവ്വജ്ഞാനികളും, സർവ്വവ്യാപികളും, ഭൂമിയിലെ ഭക്തകളായ ച്യാച്ചിമാർക്കും, ഭക്തന്മാരായ സേട്ടന്മാർക്കും ദാഹശമനിയായ തന്റെ “സെൽഫ് മെയ്ഡ് സർവ്വത്ത്” പുരോഹിതന്മാരാൽ എക്സ്ട്രാ പവിത്രീകരിച്ചു് വിറ്റു് കോടീശ്വരന്മാരായി സ്വർലോകത്തിലെ തീന്മേശകളിൽ, ആദാമിന്റെ രണ്ടാം പുത്രനും ആട്ടിടയനുമായിരുന്ന ഹാബെൽ, തന്റെ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളുടെ മേദസ്സിൽ നിന്നും അർപ്പിച്ച വഴിപാടുപോലെ സ്വാദിഷ്ടമായ പൊരിച്ച ഇറച്ചി ഭോജിച്ചും (ശ്രദ്ധിക്കുക: അറേബ്യൻ ദൈവങ്ങൾ നോൺ-വെജിറ്റേറിയൻസാണു്!), മദ്യപ്പുഴയിൽനിന്നും ഷാംപെയ്ൻ നുണഞ്ഞും, ഹൂക്കാ വലിച്ചും, ഹൂറികളെയും കുണ്ടന്മാരെയും തൊട്ടുതലോടിയും സുഖവാസം അനുഷ്ഠിക്കുന്നവരുമായ അവരവരുടെ തൈവങ്ങളോടു്, അട്ടപ്പാടിയിലെ കേളുവും കോരനും, “മഴവന്ന നാളിൽ തന്റെ കുടികിടപ്പു് മാടത്തിന്റെ മുറ്റത്തു് വാഴനട്ട” മലയപ്പുലയനും അവരുടെ ഭാര്യമാരായ “കോതകളും മൂതേവികളും, മക്കളായ കരുമാടിക്കുട്ടന്മാരുമെല്ലാം” കമ്മ്യൂണിസ്റ്റ് തമ്പ്രാക്കളുടെ പാദാരവിന്ദങ്ങൾക്കുമുന്നിൽ അവലും മലരും ഞാലിപ്പൂവൻ വാഴക്കുലയും കാഴ്ചവച്ചു് സാഷ്ടാംഗനമസ്കാരം ചെയ്യുന്നതുപോലെ, കേണുവീണും താണുവീണും, വേണ്ടിവന്നാൽ മുട്ടിലിഴഞ്ഞും ഉരുണ്ടുമറിഞ്ഞും അപേക്ഷിക്കുകയും ചെയ്യും, അത്രതന്നെ!
July 11 2022 10:30
മറ്റു് മനുഷ്യരോടു് ഒരുപാടു് സത്യവും ധർമ്മവും നീതിയും ന്യായവും ശുദ്ധിയും ഉദ്ഘോഷിക്കുന്ന “പിപ്പിടി-പരിശുദ്ധരെ” സ്വന്തം ജീവിതത്തിൽ നിന്നും പേപ്പട്ടികളെപ്പോലെ അകറ്റിനിർത്തിയാൽ, പിന്നീടു് മനുഷ്യജീവിതത്തിന്റെ ദുർഗ്രാഹ്യതകളെപ്പറ്റി കണ്ടമാനം ഫിലോസഫിക്കാതിരിക്കാം.
July 11 2022 11:09
തൂണിലും തുരുമ്പിലും വാഴുന്ന ദൈവങ്ങളെ വരെ സ്വന്തം മജ്ജയിലേക്കും മാംസത്തിലേക്കും ആവാഹിച്ചു് സ്വപ്നാടനം ചെയ്യുന്ന ഭാരതീയരുടെ തലകളെപ്പോലും, തീർത്തും നാസ്തികവും, തികച്ചും ഭൗതികവും, പക്കാ മതവിരുദ്ധവുമായ മാർക്സിയൻ ഐഡിയോളജിയെ ചുമക്കാൻ പ്രേരിപ്പിക്കുന്നതിൽ, ശാസ്ത്രവുമായി ബന്ധമൊന്നുമില്ലാത്ത ഐഡിയോളജികൾക്കു് അജ്ഞരായ മനുഷ്യരെ എത്രമാത്രം വിഡ്ഢികളാക്കാൻ കഴിയുമെന്നതിന്റെ ഒരു മാനദണ്ഡമുണ്ടു്.
July 12 2022 11:59
പിണറായിഭരണത്തിലെ കേരളം “ലോകോത്തരമാണു്” എന്നു് പാണപ്പാട്ടു് പാടണമെന്ന അതിയായ മോഹം എനിക്കുണ്ടായിരുന്നു. പക്ഷേ, അപ്പോഴാണു്, “ലോകം” എന്തെന്നു് അറിയാതെ ലോകത്തിന്റെ ഉത്തരം താങ്ങുന്ന പല്ലിയാകാൻ കഴിയില്ല എന്ന സത്യം ഹൃദയവേദനയോടെ ഞാൻ മനസ്സിലാക്കിയതു്. അതുകൊണ്ടു്, പാണപ്പാട്ടു് പാടണമെന്ന എന്റെ ആശയെ ശവമടക്കു് നടത്തുകയല്ലാതെ എനിക്കു് നിവൃത്തിയുണ്ടായിരുന്നില്ല.
എന്നിരിക്കിലും, ഒരു ആശയടക്കിയാൽ ഒരു പാപം ദൈവസന്നിധിയിൽ മോചിക്കപ്പെടുമെന്നു് പള്ളീലച്ചൻ സൺഡേ സ്കൂളിൽ എന്നെ പഠിപ്പിട്ടുള്ളതിനാൽ, ആ ശവമടക്കിലും, ഉയിർത്തെഴുന്നേൽല്പിന്റെ നേരിയ ഒരു മെഴുകുതിരിവെളിച്ചം വഴികാട്ടിയായി എന്നോടൊപ്പം ഉണ്ടായിരുന്നു. പള്ളീലച്ചൻ ആരാ മോൻ!?
വല്ല പീറപ്പാപത്തിൽ നിന്നുമല്ലാതെ, ഞാൻ ഒപ്പിച്ചിട്ടുള്ള അന്തസ്സുള്ള ഏതെങ്കിലും പാപത്തിൽ നിന്നും ദൈവം തമ്പ്രാൻ എന്നെ മോചിപ്പിച്ചാൽ മതിയായിരുന്നു. എന്നിരുന്നാലും, പരനാറികളും നികൃഷ്ടജീവികളുമായ നുമ്മ മനുഷ്യർക്കു് propose ചെയ്യാനല്ലേ പറ്റൂ; dispose ചെയ്യുന്നതു് എപ്പോഴും സർവ്വശക്തനും, സർവ്വവ്യാപിയുമായ പുള്ളിക്കാരനാണല്ലോ! “Man proposes, God disposes” എന്നല്ലേ ജ്ഞാനിയായ ഇടിവിദദ്ധൻ ബോക്സർ മമ്മാലിയാണേലും പറഞ്ഞതു്! തന്മൂലം, സർവ്വജ്ഞാനിയായ ദൈവം തമ്പ്രാൻ തന്റെ അന്ത്യവിധി പറയുന്ന ഒടുക്കത്തെ ദിനം വരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു പോംവഴി തത്കാലം എനിക്കില്ല. ഞാൻ ഇപ്പോൾ നേരിടുന്ന കാത്തിരുപ്പു് എന്ന ദുഃഖസത്യം ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിക്കണമെന്ന അടങ്ങാത്ത അഭിനിവേശമാണു് ഈ പോസ്റ്റിനാധാരം.
ദുഃഖസത്യങ്ങളും ഹൃദയവ്യഥകളും ഫെയ്സ്ബുക്കിലെ സമാനഹൃദയരുമായി പങ്കുവയ്ക്കുന്നതു് ഹൃദയത്തിനു് നൽകുന്ന ആശ്വാസം ചില്ലറയല്ല.
July 12 2022 13:51
“വിജിലൻസ് ഇനി കൂട്ടിലടച്ച തത്തയാവില്ല.”-മേധാവി
കുരയ്ക്കുന്ന പട്ടി കടിയ്ക്കില്ല എന്നൊരു നാടൻ ചൊല്ലുണ്ടു്. പക്ഷേ, നമ്മൾ ആരെയും നിരുത്സാഹപ്പെടുത്തരുതല്ലോ. ഏതായാലും, മേധാവിസാബ് വിളിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രത്യേകാതിഥിയായി ആഭ്യന്തര മന്ത്രിയെക്കൂടി പങ്കെടുപ്പിച്ചാൽ, തത്തയുടെ “കൂടുവിട്ടു് കൂടുമാറൽ” ക്ഷിപ്രസാദ്ധ്യമാക്കാം.
July 13 2022 13:02
സായുധവിപ്ലവകാരിയും, ഒടുക്കത്തെ പിണറായിസ്റ്റുമായ മരുമകൻ സഖാവു് റിയാസ്, “ഇടതുകക്ഷ” കേരളത്തിന്റെ മുഖ്യമന്ത്രിയായാലേ, കാൾ മാർക്സാചാര്യൻ ഹേലേനെ ഡീമൂത്തുമായുള്ള (Helene Demuth) എക്സ്ട്രമാരിറ്റൽ ഇന്റിമേറ്റ് കൊളാബറേഷനിൽ, വൈരുദ്ധ്യാത്മകമായും ഭൗതികവാദപരമായും വിഭാവനം ചെയ്ത സർവ്വലോക തൊഴിലാളിവർഗ്ഗ സായുധവിപ്ലവത്തിന്റെ അന്തിമവിപ്ലവമായ അമ്മവിപ്ലവം കേരളത്തിൽ സംജാതമാകൂ എന്ന കാര്യത്തിൽ സംശയം വേണ്ട.
സാക്ഷാൽ മാർക്സിയൻ സായുധ-ബീപ്-പ്ലവത്തിന്റെ അമ്മബീപ്-പ്ലവവും, അമ്മായിഅമ്മബീപ്-പ്ലവവുമായി, ഒപ്പനയിൽ അധിഷ്ഠിതമായ ആ മഹാ ബീപ്-പ്ലവം അറ്റമില്ലാത്ത ലോകചരിത്രത്തിൽ അതിന്റേതായ അത്യുന്നതസ്ഥാനം ലോകാവസാനത്തോളം – “ഇൻശാ അല്ലാഹ്” – സമാനതകളില്ലാത്ത മഹത്വത്തോടെ അഭിമാനപൂർവ്വം അലങ്കരിക്കും!
ഇങ്ക്വിലാബ് സിന്ദാബാദ്! അല്ലാഹു അക്ബർ!!
July 13 2022 15:03
“മടിയിൽ കനമില്ലാത്തവൻ വഴിയിൽ പേടിക്കേണ്ട.” പിണറായി വിജയൻ
മടിയിലെ കനത്തിന്റെ നല്ലൊരംശം, വഴിയിൽ ചെക്കിങ് ഏമാന്മാരാകേണ്ട “പ്രതിപക്ഷികളുടെ” പാതാളസമാനമായ പോക്കറ്റുകളിലേക്കു് കൃത്യസമയത്തു് ട്രാൻസ്ഫർ ചെയ്ത ഒരു മാഫിയാ ബോസ്സിന്റെ, തന്നെ അവർ പിടികൂടില്ല എന്ന അനുഭവാധിഷ്ഠിത ശുഭാപ്തിവിശ്വാസം!!
July 14 2022 10:44
“ബ്രഹ്മാവു് വിഷ്ണു മഹേശ്വരൻ”, “പിതാവു് പുത്രൻ പരിശുദ്ധറൂഹാ”, “veni, vidi, vici” മുതലായ ത്രിത്വങ്ങളുടെ ആരാധകനായിരുന്ന ഒരു ആദ്ധ്യാത്മികനും, 120° ഫെയ്സ് ഡിഫറൻസിൽ പ്രവർത്തിക്കുന്ന ത്രീ-ഫെയ്സ് ഇലക്ട്രിക്കൽ പവ്വർ സിസ്റ്റത്തിന്റെ ഉപജ്ഞാതാവുമെന്ന നിലയിൽ, പരസ്പരം 120° ആങ്ഗ്യുലർ ഡിസ്റ്റൻസിൽ ത്രിദിശകളിലേക്കു് ദൃഷ്ടികളയച്ചു് രാജകീയമായി കുത്തിയിരിക്കുന്ന മൂന്നു് സിംഹങ്ങൾ തന്റെ സ്തംഭത്തിൽ ഉണ്ടായിരിക്കണമെന്നു് അശോകചക്രവർത്തി കർശനമായി നിഷ്കർഷിക്കുകയായിരുന്നു എന്നു് ചെമ്പോലവിദദ്ധരും പുരാവസ്തുഗവേഷകരുമായ ചരിത്രകാരന്മാർ സർട്ടിഫൈ ചെയ്തിട്ടുണ്ടു്.
പ്രപഞ്ചത്തിലെ കൺസെർവ്ഡ് ക്വാണ്ടിറ്റികൾ പ്രദർശിപ്പിക്കുന്ന സിമെട്രിയെപ്പറ്റി ഗഹനമായ പഠനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു അ-ശോകചക്രവർത്തി! തന്മൂലം, “സ്പൊണ്ടേനിയസ് സിമെട്രി ബ്രേക്കിങ്ങിനു്” കാരണഭൂതമാകുന്ന കരകൌശലപ്പണികൾ തന്റെ സാമ്രാജ്യത്തിൽ അദ്ദേഹം പൂർണ്ണമായും നിരോധിച്ചിരുന്നു. അതുകൊണ്ടാണു്, പിണറായിയുടെ മഞ്ഞക്കുറ്റികളും, റിയാസിന്റെ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പോലുള്ള, കമ്മീഷൻ ശില്പവിദ്യയുടെ ഉദാത്തമാതൃകകളായ ആർക്കിടെക്ച്ചറുകൾ എക്സ്ക്കവേഷനിലൂടെ കണ്ടെടുക്കാൻ എന്നെങ്കിലും തങ്ങൾക്കാവുമെന്നു് ആർക്കിയോളജിസ്റ്റുകൾ വ്യാമോഹിക്കാത്തതു്.
അശോകസ്തംഭത്തിൽ നാലല്ല, മൂന്നു് സിംഹങ്ങൾ മാത്രമേയുള്ളു എന്നു് അവയുടെ ഇരിപ്പും നോട്ടവും കൂർമ്മബുദ്ധിയോടെ വീക്ഷിക്കുന്ന ആർക്കും കാണാൻ കഴിയും. എം. എ. ബേബി സഖാവിനു് അതു് കാണാൻ കഴിഞ്ഞതു്, പ്രമുഖനായ ഒരു മാർക്സിസ്റ്റും താത്വികാചാര്യനുമെന്ന നിലയിൽ, കൂർമ്മത്തിന്റെ ബുദ്ധിയുള്ള ഒരു വ്യക്തിയാണു് അദ്ദേഹമെന്നതിനാലാണു്. അതല്ലാത്തവരിൽ അധികപങ്കും പേറുന്നതു് വരാഹത്തിന്റെ ബുദ്ധി ആയതിനാൽ, മൂന്നിൽ കുറവോ, മൂന്നിൽ കൂടുതലോ എണ്ണം സിംഹങ്ങളെ സ്തംഭത്തിൽ കാണാൻ കഴിഞ്ഞേക്കാമെങ്കിലും, ഒരിക്കലും മൂന്നു് സിംഹങ്ങളെ അവർക്കതിൽ കാണാൻ കഴിയുകയില്ല. അത്തരം വരാഹബുദ്ധികളിൽ ചിലർ അശോകസ്തംഭത്തിൽ നാല്പതു് സിംഹങ്ങളെവരെ കണ്ടിട്ടുള്ളവരാണത്രെ!
“പലജനം പൊതുവിധം!!”
July 14 2022 12:15
എലിക്കെണിക്കുള്ളിൽ കാമാതുരനായി കാത്തിരിക്കുന്ന കത്തനാരോടു് ഒട്ടിച്ചേർന്നിരുന്നു് വാതുറന്നു് വിശദമായി ഒന്നു് കുമ്പസാരിച്ചാൽ, അതുവരെ ചെയ്ത പാപങ്ങളിൽ നിന്നും മോചനം നേടാമെന്ന ബോദ്ധ്യമാണു്, ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാതെ നുണപറയാൻ സഭയുടെ പെണ്ണാടുകൾ നിയമസഭയിൽ കാണിക്കുന്ന “മൂച്ചിനു്” ആധാരം.
മനഃസാക്ഷിക്കുത്തില്ലാതെ പാപം ചെയ്യാനുള്ള ലൈസൻസ് പുതുക്കലാണു് ഓരോ കുമ്പസാരവും.
July 14 2022 16:12
“ട്രൂ കമ്മ്യൂണിസം ഇല്ലാതെ പോയതാണു് കേരളത്തിനു് പറ്റിയ അമളി.” – ദ ട്രൂ മല്ലു കമ്മി.
July 14 2022 17:02
കെ. വി. തോമസിന്റെ ശാപമാണു് പ്രസാദത്തിനു് കൈനീട്ടേണ്ടുന്ന ദയനീയാവസ്ഥയിലേക്കു് നാസ്തികനായ ഭൂതം പിണറായിയെ എത്തിച്ചതു്.
കളങ്കമറ്റ തിരുതസ്നേഹികൾ മനസ്സുനൊന്തു് ശപിച്ചിട്ടുള്ള ആരും അനുഭവിക്കാതെ പോയിട്ടില്ല.
July 15 2022 11:15
എം. എം. മണിയെ നിയമസഭയിൽ എത്തിച്ച ജനവിഭാഗം കേൾക്കാനാഗ്രഹിക്കുന്ന രീതിയിലും ഭാഷയിലും അയാൾ സംസാരിക്കുന്നു. അയാളെ സംബന്ധിച്ചു് അവ ഒരിക്കലും തെറ്റുകളല്ല, പ്രത്യുത, പൊളിറ്റിക്കലി കറക്റ്റും അന്തസ്സുറ്റതുമായ അയാളുടെ രാഷ്ട്രീയ ശരികളാണു്!
July 15 2022 11:19
ഫെയ്സ്ബുക്ക് ജീവികൾ മലയാളഭാഷ നന്നായി എഴുതുന്നവരെ മാത്രമേ ഫോളോ ചെയ്യാവൂ!! എന്നാലേ, അവർക്കു് സ്വയം “ചിന്ദിച്ച് ഒരു അഭിപായരൂപീകരണം” നടത്താൻ കഴിയൂ.
ഇതു് എന്റെ വ്യക്തിപരമായ അഭിപ്രായമാണു് (എന്നു് തോന്നുന്നു).
July 15 2022 12:07
വെടിപൊട്ടൽ കേട്ടവരുണ്ടു്, “വലിയതോതിൽ ചെറിയതായി” അനങ്ങിയവരുണ്ടു്, വെടിമരുന്നിന്റെ വാസന കിട്ടിയവരുമുണ്ടു്. പക്കേങ്കി, വെടിക്കെട്ടു് പൊട്ടിച്ചവരെ കണ്ടവർ മാത്രമില്ല! രാത്രിയുടെ ഇരുട്ടിൽ പ്രത്യയശാസ്ത്ര-ഏറുപടക്കം എറിഞ്ഞു് പൊട്ടിച്ചാൽ സൃഷ്ടിക്കാവുന്ന രാഷ്ട്രീയനേട്ടങ്ങൾ!!
July 16 2022 12:56
പ്രത്യയശാസ്ത്രങ്ങൾ, മതങ്ങൾ, ദൈവങ്ങൾ മുതലായ, സാമാന്യബുദ്ധിയിൽ, മനുഷ്യജീവിതവുമായി യാതൊരുവിധ ബന്ധവുമുണ്ടാകേണ്ട കാര്യമില്ലാത്തതും, അക്ഷരാർത്ഥത്തിൽ അടിസ്ഥാനരഹിതവുമായ മസ്തിഷ്കഭൂതങ്ങളെപ്പറ്റി, കാര്യമെന്തെന്നറിയാതെ കഥാപ്രസംഗങ്ങൾ നടത്തി, അരമനകളിലും, “ക്ലിഫ് ഹൌസുകളിലും” സുഖസമൃദ്ധമായ ജീവിതം നയിക്കുന്നവരും, തൊലിക്കട്ടിയിൽ കാണ്ടാമൃഗങ്ങളെയും ആമകളെയും തോല്പിക്കുന്നവരും, ഊളത്തരത്തിൽ, മണികളിൽ മണികൾകെട്ടിക്കിലുക്കി വെളിവുകെട്ടു് വഴിനീളെ മണിപ്രവാളം വിളമ്പുന്നവരുമായ കുറെ ഉജ്ജ്വലമഹനീയ നേതാക്കളും, ഇരട്ടച്ചങ്കും പരട്ടമോന്തയും കുനട്ടുചിന്തകളും ഇരുട്ടുവീക്ഷണങ്ങളുമായി ഉലകം ചുറ്റുന്ന ആവക “മനുഷ്യദൈവ-വാലിബരുടെ” പിന്നാലെ, കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ-മതപര റാലികളും, മഹാമഹങ്ങളും, വലിയ പെരുന്നാളുകളും, ചെറിയ പെരുന്നാളുകളും വികാരഭരിതമായ ഭാഷയിൽ അനൌൺസ് ചെയ്തുകൊണ്ടു്, കുണ്ടും കുഴിയും നിറഞ്ഞ കേ-രളത്തിലെ “കേ-റിയാസ്” റോഡുകളിലൂടെ, “ലാംബർഗിനി ലക്ഷ്വറി സ്പോർട്ട്സ്” കാറുകളെയും, സിൽവർലൈൻ ട്രെയിനുകളെയും പരാജയപ്പെടുത്തുന്ന ഹൈസ്പീഡിൽ ചീറിപ്പായുന്ന, ഉച്ചഭാഷിണി എന്ന “കോളാമ്പി” സുരക്ഷിതമായി മുതുകിൽ ഫിറ്റുചെയ്ത ജീപ്പുകൾക്കു് പുറകെ, വർണ്ണക്കടലാസിൽ അച്ചടിച്ച നോട്ടീസുകളിൽ നിന്നും പരമാവധി എണ്ണം കരസ്ഥമാക്കാൻ ആർപ്പിട്ടോടുന്ന ഗ്രാമീണബാലന്മാരെപ്പോലെ, ഇങ്കിലാ സിന്താവായും, ആമീനും ഈമീനും മറ്റേ മീനും, കീജേയും, ലാൽ സലാമും വിളിച്ചു്, ഭദ്രാസനത്തിൽ വിപ്ലവത്തിന്റെ ചൂടും, തിരുനെറ്റിയിൽ നിസ്കാരത്തിന്റെ തഴമ്പുമായി മരണഓട്ടം ഓടി, തനിക്കു് ആകെയുള്ള ഒരേയൊരു ജീവിതം പാഴാക്കുന്നതിൽ സായുജ്യം അനുഭവിക്കുന്നവരായ കുറെ “ഡൈ ഹാർഡ് ഫാൻസും”!
അതാണു് കലാ-സാഹിത്യ-ശാസ്ത്രീയ-സാംസ്കാരിക-വിദ്യാഭ്യാസ കേരളം, “സാമൂഹികസേവനം” എന്ന തലക്കെട്ടിൽ, “നോക്കുകൂലി” വാങ്ങി വയറ്റിൽപ്പിഴപ്പു് ഒപ്പിക്കാൻ “കമ്മ്യൂണിസ്റ്റിക്കായി” കഷ്ടപ്പെടുന്ന വിവിധയിനം സംഘടനകളിലെയും, വ്യത്യസ്തയിനം സംഘങ്ങളിലെയും ഉഗ്രൻ “ബുദ്ധിജീവികൾ” വഴി, ദശാബ്ദങ്ങളിലൂടെ, വൈജ്ഞാനികമായി വളർത്തിയെടുത്ത, വിദ്യാഭ്യാസപരവും, മതപരവും, രാഷ്ട്രീയവും, സാംസ്കാരികവുമായ ബൌദ്ധികതയുടെയും, ക്രിട്ടിക്കലായ ചിന്താശേഷിയുടെയും ആകെത്തുക.
പറയുന്നതെന്തെന്നു് പറയുന്നവർക്കോ, കേൾക്കുന്നതെന്തെന്നു് കേൾക്കുന്നവർക്കോ യാതൊരുവിധ ധാരണയുമില്ലാതെ, “പ്രബുദ്ധർ” എന്നവകാശപ്പെടുന്ന കേരളജനത ആടിത്തിമിർക്കുന്ന രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ ചെത്തുനാടകങ്ങൾ, മത്തുനാടകങ്ങൾ, വെട്ടുനാടകങ്ങൾ, കുത്തുനാടകങ്ങൾ, ചവിട്ടുനാടകങ്ങൾ, മറിയാമ്മനാടകങ്ങൾ, പൊറാട്ടുനാടകങ്ങൾ!!
July 16 2022 14:19
“ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വായിൽനിന്നും വരാൻ പാടില്ലാത്ത വാക്കുകളാണു് എം. എം. മണിയുടെ വായിൽനിന്നും വന്നതു്.” – മല്ലു മീഡിയ.
എന്നാൽ, മറ്റാരോടും പറയില്ലെങ്കിൽ ഞാനൊരു രഹസ്യം പറയാം: ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വായിൽനിന്നും അത്തരം വാക്കുകൾ വന്നില്ലെങ്കിൽ നിങ്ങൾ അത്ഭുതപ്പെടണം, വളരെ സൂക്ഷിക്കണം!!
July 17 2022 12:36
“ഫ്യൂറർ പ്രസരിപ്പിക്കുന്ന അതിഘോരമായ തേജസ്സു്, അവന്റെ അചഞ്ചലമായ ആത്മവിശ്വാസം, കാര്യങ്ങളുടെ ദീർഘദൃഷ്ടിയോടെയുള്ള വിലയിരുത്തൽ മുതലായവയെല്ലാം തെളിയിക്കുന്നതു്, ഫ്യൂററുമായി താരതമ്യം ചെയ്യുമ്പോൾ, (കേവലം കുട്ടിപ്പിശാശുക്കളായ) നമ്മൾ ആകെമൊത്തവും നിസ്സാരരായ വെറും പുഴുക്കൾ മാത്രമാണെന്നാണു്. ഫ്യൂററെക്കാൾ നന്നായി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു് കരുതുന്നവൻ കഴുതയാണു്.”
(വീഡിയോയിൽ 11:32 മുതൽ 11:47 വരെ)
ഇതു് വായിക്കുമ്പോൾ, ഇരട്ടച്ചങ്കനും കാരണഭൂതവുമായ ഫ്യൂറർ പിണറായിയെപ്പറ്റി ചിറ്റപ്പൻ ഇ. പി. ജയരാജൻ പാണപ്പാട്ടു് മാതൃകയിൽ പാടിയ ഒരു വാഴ്ത്തുപാട്ടാണെന്നു് ചിലർക്കെങ്കിലും തോന്നിയേക്കാം. അതിനവരെ കുറ്റം പറയുന്നതു് ശരിയല്ല. മനുഷ്യർ പൊളിറ്റിക്കലി കറക്റ്റായിരിക്കണമെന്നു് മണിയനും പറഞ്ഞിട്ടുണ്ടല്ലോ!
പക്ഷേ, അതുമായി നല്ല സാദൃശ്യം തോന്നുമെങ്കിലും, ഇതു് ഹിറ്റ്ലറുടെ ആത്മഹത്യക്കു് ശേഷം, 1945 മെയ് 2 മുതൽ മെയ് 23 വരെ നാത്സി ഗവണ്മെന്റിന്റെ തലവനായിരുന്ന കാൾ ഡ്യോണിറ്റ്സ് (Karl Dönitz), ഹിറ്റ്ലർ എന്ന തന്റെ ആരാധനാവിഗ്രഹത്തെ പൂജിക്കാനായി പാടിയ പുകഴ്ത്തുപാട്ടാണു്. കാൾ ഡ്യോണിറ്റ്സിന്റെ ഭരണസമയത്താണു് (1945 മെയ് 8-നു്) ജർമ്മനി നിരുപാധികം സഖ്യകക്ഷികൾക്കു് കീഴടങ്ങിയതു്.
മെയ് ഒന്നിനു് ഹിറ്റ്ലറുടെ ആത്മഹത്യയെപ്പറ്റി അറിഞ്ഞെങ്കിലും, അതൊരു ആത്മഹത്യ ആയിരുന്നില്ല വീര ചരമമായിരുന്നു എന്നു് വരുത്താനായി റേഡിയോയിലൂടെ ഡ്യോണിറ്റ്സ് ഇപ്രകാരം വിളംബരം ചെയ്യുന്നു: “ജർമ്മൻ പുരുഷന്മാരേ! സ്ത്രീകളേ! ജർമ്മൻ “വേർമാഹ്റ്റ്” സൈനികരേ! നമ്മുടെ ഫ്യൂറർ, ആഡോൾഫ് ഹിറ്റ്ലർ (യുദ്ധത്തിൽ) വീണു. തീവ്രമായ ദുഃഖത്തോടെയും ഭയഭക്തിയോടെയും ജർമ്മൻ ജനത കുമ്പിട്ടു് വണങ്ങുന്നു! തന്റെ പിൻഗാമിയായി ഫ്യൂറർ എന്നെയാണു് നിശ്ചയിച്ചിരിക്കുന്നതു്.” (വീഡിയോയിൽ 15:34 മുതൽ 16:00 വരെ)
മെയ് ഒന്നിനു് നടന്ന ഹിറ്റ്ലറുടെ ആത്മഹത്യ അറിഞ്ഞതോടെ, തിരിച്ചുപിടിക്കാനാവാത്തവിധം യുദ്ധത്തിൽ ജർമ്മനി തോറ്റു എന്നുറപ്പായിട്ടും, ഹിറ്റ്ലർ വിധേയത്വവും, നാത്സി ഫണാറ്റിസവും മൂലം യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കാൻ ഇഷ്ടപ്പെട്ട കാൾ ഡ്യോണിറ്റ്സ്, അന്തർവാഹിനി സൈനികരായ 30000-ത്തിലേറെ ജർമ്മൻ യുവാക്കളെയും, അതുവഴി, സഖ്യകക്ഷി നാവികസേനയിലെ 70000-ത്തോളം യുവാക്കളെയും ബോധപൂർവ്വം കുരുതിക്കളത്തിലേക്കയച്ചു് കൂട്ടക്കൊല ചെയ്യിക്കുന്നു!
“കാൾ ഡ്യോണിറ്റ്സ് – മനുഷ്യരക്ഷകനോ യുദ്ധക്കുറ്റവാളിയോ?” എന്ന ഡോക്യുമെന്ററിയിൽ നിന്നു്, മല്ലു കഥാപ്രാസംഗികർ പാടുന്നതുപോലെ, “വീറോടെ ചീന്തിപ്പറിച്ചു്” സ്വതന്ത്രമായി പരിഭാഷിച്ചതാണു്, ഫ്യൂറർ ഹിറ്റ്ലറെ ഐഡലൈസ് ചെയ്യാനായി, “ഹിറ്റ്ലർ കുണ്ടൻ” എന്നു് സാമാന്യജനം പരിഹസിച്ചിരുന്ന “ഗ്രാൻഡ് അഡ്മിറൽ” കാൾ ഡ്യോണിറ്റ്സ് പാടിയ ഈ പാണപ്പാട്ടു്.
18 മിനിട്ടോളമുള്ള ആ ജർമ്മൻ ഡോക്യുമെന്ററി കാണണമെന്നുള്ളവക്കായി അതിന്റെ യൂട്യൂബ് ലിങ്ക് താഴെ കൊടുക്കുന്നു:
July 18 2022 07:17
ജേർണലിസ്റ്റ്: “കൺവീനർ സാവേ, പേപ്പട്ടിയുടേതുപോലെ വിഷമൊലിപ്പിക്കുന്ന മണിയാദി സാക്കളുടെ ജനപ്രിയനാക്കുകളെ തത്ക്ഷണം മുറിച്ചുമാറ്റാൻ പാർട്ടിക്കോടതിയുടെ ഡബിൾ ബഞ്ച് വിധിക്കുമോ?
കൺവീനർ സാവു്: സഖാവു് ലക്ഷ്മണൻ തന്റെ യച്ചൂരി, സോറി, വാളൂരി ശൂർപ്പണഖയുടെ ചെവിയും മുലയും മൂക്കുമോ, അതോ നാക്കോ ഛേദിച്ചതു്? ഫെൻസിങ്, ബോക്സിങ്, ഡാൻസിങ്, റീഡിങ്, ടെൻസിങ് മുതലായ വൈജ്ഞാനികമേഖലകളിൽ അശേഷം കാര്യവിവരമില്ലല്ലേ?
എ.കെ.ജി. സെന്ററിൽ പാർട്ടി ദയവായി തനിക്കു് അനുവദിച്ചുനൽകിയ ലക്ഷ്വറി കമ്പാർട്ട്മെന്റിൽ രാത്രി പതിനൊന്നരമണിക്കു്, “താനേ തിരിഞ്ഞും മറിഞ്ഞും, തൻ താമരമെത്തയിലുരുണ്ടും, മയക്കംവരാതെ മാനത്തു് കിടക്കുന്ന മധുമാസ സുന്ദര ചന്ദ്രലേഖയെപ്പോലെ” നിദ്രാവിഹീനയായി കിടക്കുമ്പോഴും, “ഈശ്വര ചിന്തയിതൊന്നേ മനുജനു് ശാശ്വതമീയുലകിൽ” എന്ന ബോദ്ധ്യത്തിൽ, ഈശ്വരന്റെയും, വെള്ളെഴുത്തു് കണ്ണടയുടെയും സഹായത്താൽ, തുഞ്ചത്തു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് പാരായണം ചെയ്തു് ലോകകാര്യങ്ങളിൽ വിവരമുണ്ടാക്കുന്ന ശ്രീമതി ടീച്ചറെ മാതൃകയാക്കി നാലക്ഷരം വായിച്ചുപഠിച്ചു് പ്രബുദ്ധരാകുന്നതിനു് പകരം മൈക്കും ക്യാമറയുമായി ഇറങ്ങിക്കോളും വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചു് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ!
ഏതു് നാട്ടുംപ്രത്തുനിന്നും വരുന്നെടാ ഇവനൊക്കെ?
July 18 2022 10:14
ഇ. പി. ജയരാജൻ സാവു് കൊതികുത്തി: “നടന്നുപോകേണ്ടിവന്നാലും ഇനി ഇൻഡിഗോയിൽ കയറില്ല!”
ആ ജയ്ക്കിനോടു് ഒരു വാക്കു് പറഞ്ഞാൽ, “ഇൻഡിഗോ” മൊത്തം വെളയ്ക്കുവാങ്ങി “ഇപിഗോ” എന്നു് പേരുമിട്ടു് മുറ്റത്തെത്തിക്കുമെന്നിരിക്കെ, നടന്നുപോകേണ്ട കാര്യമൊന്നും ഇപ്പോൾ ചിറ്റപ്പനില്ല!
July 19 2022 08:29
“ഇൻഡിഗോ ഒരു വൃത്തികെട്ട കമ്പനിയാണെന്നു് ഞാൻ മനസ്സിലാക്കുന്നു.” – ഇ. പി. ജയരാജൻ
വൃത്തികെട്ടതെന്നൊന്നും പറഞ്ഞാൽ പോരെന്റെ ചിറ്റപ്പോ, വെടിമരുന്നിന്റെ മണംപോലത്തെ ഭയങ്കര വാസനയുമുണ്ടു്! പറഞ്ഞിട്ടു് കാര്യമില്ല. കുളിയും ജപവുമൊന്നുമില്ലല്ലോ. എന്റപ്പോ എന്താ ഒരു നാറ്റം!!
July 19 2022 10:01
തൊലിയുടെ നിറം കറുപ്പായതിന്റെ പേരിൽ ആരെങ്കിലും അധിക്ഷേപിക്കപ്പെടുന്നതു് അതിൽത്തന്നെ തെറ്റാണെന്നും, നിരുപാധികം അപലപിക്കപ്പെടേണ്ടതാണെന്നുമുള്ള ഒരഭിപ്രായം ഇടതു് സാംസ്കാരിക കേരളത്തിനില്ല.
പക്ഷേ, അധിക്ഷേപിക്കപ്പെട്ടവർ മാക്രിസ്റ്റുകളും, അധിക്ഷേപിച്ചവർ അമാക്രിസ്റ്റുകളുമായാൽ, വർണ്ണവിവേചനത്തിനും, വർഗ്ഗവിവേചനത്തിനും, ജാതിവിവേചനത്തിനുമെല്ലാം എതിരായുള്ള ഉഗ്രൻ മുദ്രാവാക്യങ്ങളുമായി അടിമക്കണ്ണുകൾ മുതലക്കണ്ണിരൊഴുക്കി കഴുതപ്പുലികളെപ്പോലെ ഒച്ചപ്പാടുണ്ടാക്കി ചാടിവീഴും. നിന്ദക്കെതിരെയുള്ള ധാർമ്മികരോഷം പക്ഷപാതയുക്തമായിരിക്കണം എന്ന നിലപാടുകാരാണു് ഇടതുകേരളത്തിലെ സാംസ്കാരികനായകർ!
കറുത്തവർ നിന്ദിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, ബലാൽസംഗം ചെയ്യപ്പെടുകയും, കൊന്നു് കെട്ടിത്തൂക്കപ്പെടുകയും ചെയ്താലും, പീഡിതർ മാക്രിസ്റ്റുകൾ അല്ലാത്തിടത്തോളം, പീഡകർ – അവർ കറുത്തവരോ വെളുത്തവരോ ആകട്ടെ – മാക്രിസ്റ്റുകളാണെങ്കിൽ, അതേ സാംസ്കാരികനായകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നതു്, പീഡിതരുടെ സാമൂഹ്യവിരുദ്ധതയും, വേശ്യാവൃത്തിയടക്കമുള്ള സദാചാരവിരുദ്ധതയുമെല്ലാം തുറന്നുകാട്ടി അവരെ സമൂഹമദ്ധ്യേ അപകീർത്തിപ്പെടുത്തി, പീഡകരെ വെള്ളപൂശി സംരക്ഷിക്കാനുള്ള ഭ്രാന്തൻ വ്യഗ്രതയോടെയായിരിക്കും.
പാമ്പുകളെ തോല്പിക്കുംവിധം പിളർന്ന നാവോടെ സംസാരിക്കാൻ കഴിയുന്ന കപടജീവികൾക്കു് സമൂഹത്തിൽ സമാരാദ്ധ്യരായി വാഴാൻ കഴിയുന്ന ലോകത്തിലെ അപൂർവ്വ ഇടങ്ങളിലൊന്നാണു് ഇടതുപക്ഷ സാംസ്കാരിക പ്രബുദ്ധകേരളം!
July 19 2022 11:07
സിവിലോ ക്രിമിനലോ ആയ ഒരു കേസ് തന്റെ പരിഗണനയ്ക്കു് വന്നാൽ, വാദിപക്ഷ-, പ്രതിപക്ഷ വക്കീലുകളുടെ വാദമുഖങ്ങൾ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു്, കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ശേഷം മാത്രം വിധി പ്രഖ്യാപിക്കേണ്ട ബാദ്ധ്യത ഏതൊരു ജഡ്ജിക്കുമുണ്ടു്.
പക്ഷേ, പ്രതി ഒരു കംണിഷ്ടാണെന്നു് തുടക്കത്തിലേതന്നെ സംശയരഹിതമായി തെളിഞ്ഞാൽ, പിന്നെ ഒന്നും നോക്കാനില്ല: കക്ഷി മൌലികമായിത്തന്നെ ഒരു കുറ്റവാളിയാണെന്നു് പ്രഖ്യാപിച്ചു് കാരാഗൃഹത്തിലേക്കു് അയച്ചേക്കുക!!
July 20 2022 09:47
മരത്തിൽ നിന്നും വീണപ്പോൾ വാലിൽ തറച്ച മുള്ളെടുക്കാനായി അമേരിക്കയിൽ ഓപ്പറേഷനു് പോയ ഒരു കുരങ്ങന്റെ കഥ ചിലരെങ്കിലും കേട്ടിരിക്കും. ഇല്ലെങ്കിൽ, “വാലു മുറിഞ്ഞ കുരങ്ങൻ” എന്നാൽ എന്താണു് സംഭവം എന്നു് ഗൂഗിൾ മാഷോടു് ചോദിച്ചാൽ പറഞ്ഞുതരും.
ഡോക്ടറുടെ കൈപ്പിഴ മൂലം വാലു് മുറിഞ്ഞുപോയ കുരങ്ങൻ വാലിനു് കോമ്പൻസേഷൻ എന്ന നിലയിൽ സർജന്റെ കത്തി പിടിച്ചുവാങ്ങി. കുരങ്ങന്റെ തുടർയാത്ര സംഭവബഹുലമായിരുന്നു. സഹായസന്നദ്ധതമൂലം തനിക്കുണ്ടായ നഷ്ടങ്ങളെയും, ലഭിച്ച നഷ്ടപരിഹാരങ്ങളെയും പറ്റി, ഒടുക്കം കിട്ടിയ കോമ്പൻസേഷനായ ചെണ്ടയിൽ കൊട്ടി പാട്ടുപാടി കുരങ്ങൻ തന്റെ ജൈത്രയാത്ര തുടരുന്നതാണു് കഥ.
“വാലുപോയി കത്തി കിട്ടി ഡുംഡും, കത്തിപോയി മാങ്ങ കിട്ടി ഡുംഡും, മാങ്ങപോയി പെണ്ണുകിട്ടി ഡുംഡും, പെണ്ണുപോയി എണ്ണ കിട്ടി ഡുംഡും, എണ്ണപോയി ദോശ കിട്ടി ഡുംഡും, ദോശപോയി ചെണ്ട കിട്ടി ഡുംഡും ഡുംഡും.”
അഭിനവകുരങ്ങന്റെ കഥയിൽ ആ ചെണ്ടകൊട്ടിപ്പാട്ടു് അല്പം മോഡിഫൈ ചെയ്തു് വിപ്ലവകരമാക്കിയിട്ടുണ്ടു്:
സ്വപ്ന വന്നു ഭൂതം മുള്ളി ഡുംഡും
ഭൂതം മുള്ളി സരിത വന്നു ഡുംഡും
സരിത പോയി സരിത്ത് വന്നു ഡുംഡും
സരിത്ത് പോയി ജോർജ്ജ് വന്നു ഡുംഡും
ജോർജ്ജ് പോയി രാഹുൽ വന്നു ഡുംഡും
രാഹുൽ പോയി ഉഷ വന്നു ഡുംഡും
ഉഷ പോയി രമ വന്നു ഡുംഡും
രമ പോയി സജി വന്നു ഡുംഡും
സജി പോയി പടക്കം വന്നു ഡുംഡും
പടക്കം പോയി മണി വന്നു ഡുംഡും
മണി പോയി ചിറ്റപ്പൻ വന്നു ഡുംഡും
ചിറ്റപ്പൻ പോയി ഇൻഡിഗോ ബസ് വന്നു ഡുംഡും
ഇൻഡിഗോ ബസ് പോയി ശബരി വന്നു ഡുംഡും
ശബരി പോയാൽ ആരേലും വരും ഡുംഡും ഡുംഡും
July 20 2022 10:40
ഭൂതത്താൻ പാടത്തു് സ്വർണ്ണം വിതച്ചു
ചിറ്റപ്പൻ പാടത്തു് പടക്കം പൊട്ടിച്ചു
വായിക്കും വല്യമ്മ ഞെട്ടിത്തെറിച്ചു
വീണാദി വാനരർ ആർത്തുവിളിച്ചു:
ഭൂതത്താൻ ഡാ! ഇരട്ടച്ചങ്കൻ ഡാഡി-ഡാ!!
(അങ്ങനെയാണു് അവർ സകലരെയും കംണിഷ്ടുകളാക്കിയതു്.)
July 20 2022 11:30
കൊടുക്കേണ്ട നികുതി കൊടുക്കേണ്ടവർക്കു് സമയത്തും കാലത്തും കൃത്യമായി കൊടുത്തിരുന്നെങ്കിൽ, ഇൻഡിഗോയുടെ ബസിനെ പിണറായി വിജയൻ നയിക്കുന്ന അത്യന്താധുനിക MVD (മോട്ടർ വ്യഭിചാര ഡിപ്പാർട്ട്മെന്റ്) “ചോദ്യം ചെയ്യാനായി” കസ്റ്റഡിയിൽ എടുക്കുമായിരുന്നില്ല.
കൊടുക്കേണ്ട “നികുതി” കൊടുക്കേണ്ടവർക്കു് സമയത്തും കാലത്തും കൃത്യമായി കൊടുത്തതുകൊണ്ടാണു് ലാവ്ലിൻ കേസ് പോലുള്ള കേസുകൾ കാളമൂത്രം പോലെ ലോകാവസാനം വരെ നീട്ടിനീട്ടി കൊണ്ടുപോകാൻ നിഷ്കളങ്കജന്മങ്ങളായ ഹരിശ്ചന്ദ്ര-കമ്മ്യൂണിസ്റ്റുകളെ നീതിനിയമപാലകരായ സംശുദ്ധർ സഹായിക്കുന്നതു്.
കാണേണ്ടവരെ സമയത്തും കാലത്തും വേണ്ടവിധം പൊതിഞ്ഞ അവൽപ്പൊതിയുമായി സമീപിച്ചാൽ, ഏതു് സ്വർണ്ണക്കള്ളക്കടത്തുകേസും, ശ്രീലങ്കൻ രാക്ഷസർ നെയ്യിലും നല്ലെണ്ണയിലും നല്ലവണ്ണം മുക്കിയ തുണികൾ കൊണ്ടു് അതിവേഗം ചുറ്റിയിട്ടും, അതിലും വേഗത്തിൽ വളരാൻ തുടങ്ങിയ ഹനുമാന്റെ വാലുപോലെ, അറ്റം കാണാനാവാതെ അനന്തമായി, ആരെങ്കിലും തീ കൊളുത്തുന്നതുവരെ, നിത്യമായി നീണ്ടുനീണ്ടു് പോകും.
ബട്ട്, ഷേക്സ്പിയറിന്റെ ജൂലിയസ് സീസറിൽ, സീസറുടെ ഫ്യൂണറൽ ഒറേഷനിലെ മാർക്ക് ആന്റണിയെ അനുകരിച്ചു് പറഞ്ഞാൽ, ഓൾ മല്ലൂസ് ആർ വെരി പ്രബുദ്ധർ ആൻഡ് പിണറായി ഈസ് ആനോറബിൾ മാൻ!!
July 21 2022 14:45
ചിത്രത്തിലെ പെൺകുട്ടികളും ആൺകുട്ടികളും – അവർ എൻജിനിയറിങ് വിദ്യാർത്ഥികളാണെങ്കിൽ പ്രത്യേകിച്ചും – മല്ലു സൂപ്പർ ഹീറോകളുടെ കൊമേഴ്സ്യൽ സില്മകളിലുടനീളം വ്യാപാരിക്കുന്ന തരത്തിൽപ്പെട്ട ഞോള വൈകാരികത വെടിഞ്ഞു്, പ്രായോഗികമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരും, തങ്ങൾ ചെയ്യുന്നതെന്തെന്നു് അറിയാൻ വേണ്ടത്ര ബൗദ്ധികവളർച്ച ഉള്ളവരും ആയിരിക്കുമെന്നേ കരുതാനാവൂ.
സ്ത്രീകളും പുരുഷന്മാരും, പകർച്ചവ്യാധികൾ ബാധിച്ചവരെപ്പോലെ പരസ്പരം അകന്നിരിക്കേണ്ടവരാണെന്ന, ദൈവേച്ഛാനുസൃതവും പ്രാചീനവുമായ സദാചാരബോധത്തിൽ, ജനനേതാക്കൾ “ലച്ചങ്ങൾ” മുടക്കി പണികഴിപ്പിച്ചിരിക്കുന്ന ആധുനിക വെയ്റ്റിങ് ഷെഡ്ഡുകളിലെ ബെഞ്ചുകൾപോലും, ഒറ്റച്ചന്തികുത്തിയാൽ കഷ്ടിച്ചു് ഇരിക്കാൻ കഴിയുന്ന പുണ്യപുരാതന കുരണ്ടികളുടെ വലിപ്പത്തിൽ കഷണിച്ചു് വേർപെടുത്തി പ്രതിഷ്ഠിച്ചു് കൃതകൃത്യരാകുന്ന സമൂഹരക്ഷക മശിഹകളോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ, ബോളിവുഡ്, മോളിവുഡ് സില്മകളിലെ നായികാനായകന്മാർ പതിവായി അവതരിപ്പിക്കാറുള്ള റൊമാന്റിക് സീനുകളിലെ പതിവു് കാഴ്ചയായ പോസിൽ, മടിയിലോ തുടയിലോ, ഇരുന്നോ കിടന്നോ നിന്നോ പോട്ടം പിടിച്ചു് സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നതു്, സ്വയംനിർണ്ണയാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിധിയിൽ വരുന്ന കാര്യമായി കരുതി അവഗണിക്കേണ്ട കാര്യമേയുള്ളു.
പക്ഷേ, എന്തു് ചെയ്യാൻ? ചരിത്രാതീതകാലം മുതൽ, കാക്ക നെല്ലു് തിന്നുന്നതു് കോഴിക്കു് സഹിക്കാനാവാത്തവിധം കണ്ണിൽക്കടിയും നെഞ്ചുവേദനയും ഉണ്ടാക്കിയിരുന്ന അപരാധമായിരുന്നു. കാക്കകൾ നെല്ലു് തിന്നു് ഗർഭം ധരിച്ചു് മുട്ടയിട്ടാൽ, മുട്ടപ്പുറത്തു് അടയിരുന്നു് വിരിയിച്ചെടുക്കേണ്ട ചുമതല കോഴികൾക്കാണെന്നോർക്കുമ്പോൾ, കോഴികൾ കാക്കകളുടെ തീറ്റക്കേസിന്റെ പേരിൽ ചൂടാകുന്നതിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ ബുദ്ധിമുട്ടൊട്ടില്ലതാനും.
P. S. ബഞ്ചുമുറിച്ചു് കുരണ്ടിയാക്കിയപ്പോഴേക്കും ജോലിസമയം കഴിഞ്ഞതിനാൽ, കുരണ്ടികളുടെ വാസസ്ഥലം വൃത്തിയാക്കാൻ കഴിഞ്ഞില്ല.
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

July 23 2022 12:20
എന്റെ മോൾ എന്നോടു് ചോദിച്ചു: “ഡാ അപ്പാ, കമ്മ്യൂണിസ്റ്റ് സഖാവു് പിണറായി വിജയൻ തന്റെ മകൾ വീണയോടു് കാണിക്കുന്നതിന്റെ ആയിരത്തിലൊരംശം, പതിനായിരത്തിലൊരംശം, ലക്ഷത്തിലൊരംശം സ്നേഹവും കരുതലും വാത്സല്യവുമെങ്കിലും നിനക്കു് നിന്റെ സ്വന്തം മകളായ എന്നോടു് കാണിച്ചുകൂടെ?”
അപ്പോൾ ഞാൻ അവളോടു് ഈ മറുചോദ്യം ചോദിച്ചു: “ഡീ പൊട്ടിക്കഴുതേ, ‘ബ്ലണ്ഡർ’ കോളെജിലെ വിദ്യാഭ്യാസകാലത്തുതന്നെ നീട്ടിപ്പിടിച്ച പതിനായിരക്കണക്കിനു് വടിവാളുകൾക്കിടയിലൂടെ ടൈം ട്രാവൽ നടത്തിയിട്ടുള്ളവനും, പ്രതിയോഗികളെ പേടിമൂലം മൂത്രമൊഴിപ്പിക്കുന്നതരം ഏക്ഷനുകൾ കാണിക്കാൻ കഴിയുന്ന മാന്ത്രികനും, ഇരട്ടച്ചങ്കനും, സകലലോകത്തിനും കാരണഭൂതവും, ഇപ്പോഴത്തെ കേരളമുഖ്യമന്ത്രിയുമായ പിണറായിയിലെ സാക്ഷാൽ വിജയൻ ആരു്? വെറുമൊരു ഇങ്കിലാ സിന്താവാ വിളിക്കാരനും പരനാറിയും നികൃഷ്ടജീവിയും കുലംകുത്തിയുമായ ഈ ഞാനാരു്?”
“ജീവിച്ചിരിക്കുമ്പോഴും മരണശേഷവും, കവ തുറന്നിരിക്കുന്ന കലാരൂപം മലമ്പുഴ യക്ഷിയെ കവച്ചുവയ്ക്കുന്ന രീതിയിൽ, വിശ്വവിശാലമായി കവച്ചിരിക്കുന്ന തന്റെ സ്വന്തമൊരു പ്രതിമാസ്ഥാപനത്തിനു് സാമൂഹികമായും സാംസ്കാരികമായും വൈജ്ഞാനികമായും ആദ്ധ്യാത്മികമായും ദൈവികമായും സർവ്വദാ യോഗ്യനും, സമാരാദ്ധ്യനും, വൈരുദ്ധ്യത്തിൽ, അഥവാ ഇരട്ടത്താപ്പിൽ അധിഷ്ഠിതമായ മാർക്സിയൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്തിമവാക്കുമായ അദ്ദേഹമെവിടെ, നെത്തോലിയെപ്പോലെ, അങ്ങേയറ്റം പോയാൽ, ചുട്ടോ പൊരിച്ചോ കറിവച്ചോ കഴിക്കാമെന്നല്ലാതെ മറ്റൊന്നിനും കൊള്ളാത്തവിധം ചെറുതും, വെറുമൊരു പീറയുമായ ഈ ഞാനെവിടെ?”
അവളുടെ ചോദ്യത്തിനുമുന്നിൽ ഞാനുയർത്തിയ തത്ത്വചിന്താപരമായ ഈ മറുചോദ്യത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിയതിനാലോ എന്തോ, പെണ്മക്കൾ പിതാവിൽനിന്നും പ്രതീക്ഷിക്കുന്ന സ്നേഹത്തെപ്പറ്റിയും കരുതലിനെപ്പറ്റിയും വാത്സല്യത്തെപ്പറ്റിയും അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു് എന്നെ അലോസരപ്പെടുത്താൻ അതിനുശേഷം അവൾ മുതിർന്നിട്ടില്ല.
July 24 2022 13:48
ഫ്രോഡുകളെ തുറന്നുകാട്ടി ജനത്തെ വസ്തുതകൾ ബോദ്ധ്യപ്പെടുത്താനാണു് നിങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതെങ്കിൽ, അവയിൽ ആവക ഫ്രോഡുകളുടെ ഇളിച്ചിരിക്കുന്ന പോട്ടങ്ങൾ ഒഴിവാക്കിയാൽ നന്നായിരിക്കും.
പോട്ടം നോക്കി വോട്ടുചെയ്യുന്ന പ്രബുദ്ധരുടെ നാടായ കേരളത്തിലെ സമ്മതിദായകരുടെ മനഃശാസ്ത്രവും, മോഡസ് ഓപ്പറാൻഡിയും അറിഞ്ഞിരിക്കുന്നതു് നിങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വിപരീതഫലം ചെയ്യാതിരിക്കാൻ സഹായിക്കും.
പോട്ടങ്ങളിലെ രാജാധിരാജന്മാരെയും രാജ്ഞ്യാധിരാജ്ഞിമാരെയും പുകഴ്ത്തലാണോ ഇകഴ്ത്തലാണോ നിങ്ങൾ ലക്ഷ്യമാക്കുന്നതെന്നു്, “മടിയിൽ കനമില്ലാത്തവനു് വഴിയിൽ പേടിയില്ല”, ” കാള കിടക്കും കയറോടും” മുതലായ പഴഞ്ചൊല്ലുകൾ ഹൃദിസ്ഥമാക്കി മനുഷ്യരെ അമ്പരപ്പിക്കുന്ന പ്രമുഖരെ മാതൃകയാക്കി, മലയാളം അക്ഷരമാല കാണാപ്പാഠം പഠിച്ചു് സമ്പൂർണ്ണസാക്ഷരതയും പ്രബുദ്ധതയും ഒറ്റയടിക്കു് സമ്പാദിക്കുന്നവരായ സമ്മതിദായകർക്കു് പിടികിട്ടികൊള്ളണമെന്നില്ല.
“എവിടെയെങ്കിലും കണ്ടു് പരിചയിച്ച പടം കണ്ടാൽ പിന്നെ ഒന്നും നോക്കാനില്ല, അതിന്റെ നെറ്റിയിൽ, വോട്ടു് കുത്തിയേക്കുക!” അതാണവരുടെ മോഡസ് ഓപ്പറാൻഡി!
നെറ്റിയിലെ നിസ്കാരത്തഴമ്പു് നോക്കിയാണല്ലോ അല്ലാഹു ആയാലും ഒടുക്കത്തെ വിധി പ്രഖ്യാപിക്കുന്നതു്! നിസ്കാരത്തഴമ്പു് ആസനത്തിലായാൽ, അനുയോജ്യമായ ജെട്ടിയോ കളസമോ ധരിച്ചു് ഭക്തജനങ്ങൾക്കു് തന്നെ കബളിപ്പിക്കാൻ കഴിയുമെന്നതിനാലാണു്, നിസ്കാരത്തഴമ്പു് ഒറ്റനോട്ടത്തിൽ തനിക്കു് കാണാൻ കഴിയുന്നവിധം നെറ്റിയിൽ മാത്രമേ പാടൂ എന്നു് അല്ലാഹു സംശയത്തിനിടയില്ലാത്തവിധം നിർബന്ധമായി മനുഷ്യരോടു് കല്പിച്ചതു്.
സത്യത്തിൽ, നെറ്റിയിലെ നിസ്കാരത്തഴമ്പു് നോക്കി ഒടുക്കത്തെ വിധി പ്രഖ്യാപിക്കുന്ന അല്ലാഹുവും, ബാലറ്റ് പേപ്പറിലെ അരിവാളും ചുറ്റികയും വടിവാളും പടക്കവും ബോംബും ഓട്ടർഷയും കൈപ്പത്തിയും കുഞ്ഞിലയും ഏണിയും കോണിയും പാമ്പും താമരയും കിറ്റുമെല്ലാം നോക്കി വോട്ടു് ചെയ്യുന്ന മല്ലു സമ്മതിദായകരും ഒരേ തൂവൽപ്പക്ഷികളാണു്.
July 25 2022 09:51
നഞ്ചിയമ്മക്കു് മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതുവഴി കേരളം നേരിടേണ്ടിവരുന്നത്ര ഗുരുതരമായ സാമൂഹികവും, രാഷ്ട്രീയവും, സാമ്പത്തികവും, വിദ്യാഭ്യാസപരവും, സാംസ്കാരികവുമായ പ്രത്യാഘാതങ്ങൾ, പിണറായി വിജയൻ ആഭ്യന്തരമന്ത്രിയോ, വി. ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രിയോ, വീണാ ജോർജ്ജ് ആരോഗ്യമന്ത്രിയോ, സജി ചെറിയാൻ സാംസ്കാരികമന്ത്രിയോ, ആന്റണി രാജു ഗതാഗതമന്ത്രിയോ, കെ. റ്റി. ജലീൽ എന്ന അബ്ദുൽ ജലീൽ ഉന്നതവിദ്യാഭ്യാസമന്ത്രിയോ, എം. എം. മണി എന്ന മണിയാശാൻ വൈദ്യുതിമന്ത്രിയോ, ഇ. പി. ജയരാജൻ എന്ന ചിറ്റപ്പൻ വ്യവസായമന്ത്രിയോ, തോമസ് ഐസക്ക് എന്ന കയറുപിരിശാസ്ത്രജ്ഞൻ സാമ്പത്തികമന്ത്രിയോ, മുഹമ്മദ് റിയാസ് എന്ന മരുമകൻ പൊതുമരാമത്തു് മന്ത്രിയോ ആയതുകൊണ്ടു് നേരിടേണ്ടിവരില്ല എന്നതിനാലാണു് ആവക അപൂർവ്വജനുസ്സുകളുടെ പട്ടാഭിഷേകച്ചടങ്ങുകൾ മലയാളികൾ ഒന്നടങ്കം പൂത്തിരി കത്തിച്ചും, ഏറുപടക്കം പൊട്ടിച്ചും, ബോംബെറിഞ്ഞും, “മനുഷ്യനാകണം” എന്നു് ഉച്ചസ്ഥായിയിൽ അലമുറയിട്ടും, പിണുവാതിര കളിച്ചും, കിറ്റുഭുജിച്ചും ആഘോഷപൂർവ്വം കൊണ്ടാടുന്നതും, നഞ്ചിയമ്മക്കു് ദേശീയ അവാർഡ് നൽകിയ അക്ഷന്തവ്യമായ ഫാഷിസ്റ്റ് കൊടുംപാതകത്തിനെതിരെ ധാർമ്മികരോഷത്താൽ തിളച്ചുതൂവി വിപ്ലവാഹ്വാനം നടത്തുന്നതും.
സ്വർണ്ണക്കള്ളക്കടത്തുവഴി രാജ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങളെക്കാൾ ഗുരുതരം, അതിനുവേണ്ട സഹായസഹകരണങ്ങൾ നല്കിയിരുന്നവളും, തന്മൂലം അതിന്റെ ഉള്ളുകള്ളികൾ വ്യക്തമായി അറിയാവുന്നവളുമായ സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തലുകൾ മാദ്ധ്യമങ്ങൾ ജനങ്ങളെ അറിയിക്കുന്നതാണെന്നു് കരുതുന്ന “ശാസ്ത്രസാഹിത്യസാംസ്കാരികർ” വലിയവായിൽ പത്രസ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്നിടത്താണോ ഇരട്ടത്താപ്പുകാർക്കു് പഞ്ഞം?
ഇടയ്ക്കിടെ എല്ലിൻകഷണങ്ങൾ എറിഞ്ഞുതരുന്ന യജമാനനാണു് സ്വർണ്ണക്കള്ളക്കടത്തുകേസിൽ പ്രതിക്കൂട്ടിൽ നില്ക്കേണ്ടിവരുന്നതു് എന്ന ബോദ്ധ്യത്തിനു് തല്ലിക്കെടുത്താൻ കഴിയാത്തത്ര വലിയ തീയൊന്നും, സ്വതന്ത്രപത്രപ്രവർത്തനം, അഭിപ്രായസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം മുതലായ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷകവേഷം കെട്ടിയാടുന്ന ഫ്രോഡുകളിൽ ഇന്നുവരെ ജ്വലിച്ചിട്ടില്ല.
July 25 2022 10:20
ജനമൈത്രി “pollice” തെരിയപ്പെടുത്തുന്നു: ജനം അസ്വസ്ഥരാകരുതു്! എ.കെ. ജി. സെന്ററിൽ ബോംബെറിഞ്ഞ ക്രിമിനൽ ക്യൂവിലാണു്. ജോ ജോസഫിന്റെ വീഡിയോ നിർമ്മിച്ച ക്രിമിനലിനു് പൂട്ടിട്ടാൽ അടുത്ത പൂട്ടു് അവനാണു്.
“LDF വരും, എല്ലാവരും ശശിമാരാവും.”
July 25 2022 13:21
മാന്ത്രികരായ മാൻഡ്രേക്കുകൾ, നന്മമരങ്ങൾ, പൊതുപ്രവർത്തകർ, മുതുപ്രവർത്തകർ മുതലായ ജ്ഞാനികൾ യൂണിവേഴ്സിറ്റികളിൽനിന്നും “ഡോക്ടർ ഓഫ് ഫിലോസഫി” എന്ന പദവി ന്യായവിലക്കു് ഒപ്പിച്ചു് ഏറ്റുവാങ്ങുമ്പോൾ, ഈ ചിത്രത്തിൽ തൈലാഭിഷിക്തനായ “ഡോക്ടർ” യോഹന്നാൻ പിതാവു് ധരിച്ചിരിക്കുന്ന തിരുവുടയാടയുടെ മാതൃകയിൽ, വിശുദ്ധകസവിനാൽ സമൃദ്ധമായി നെയ്തതും, മോഡേൺ ആർട്ടിനാൽ അലംകൃതവുമായ മേലങ്കിയും, ദേഷ്യം കയറിയ മോശെ, യഹോവയുടെ പത്തു് കല്പനകളടങ്ങിയ കല്പലകകൾ എറിഞ്ഞുടച്ചതിനോടൊപ്പം, തീയിൽ ചുട്ടരച്ചു് പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേല്മക്കളെ കുടിപ്പിച്ച സ്വർണ്ണക്കാളക്കുട്ടിയുടെ തിരുശേഷിപ്പുകൊണ്ടു്, താറാവിനെ മസാലപുരട്ടി റെഡിയാക്കുന്നതുപോലെ ഭംഗിയായി പൊതിഞ്ഞു് മിനുക്കിയ അംശവടിയും ധരിക്കാൻ ശ്രദ്ധിച്ചാൽ സംഭവം ഞെരിക്കും!
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)

July 26 2022 18:28
മതഗ്രന്ഥം എഴുതിയുണ്ടാക്കുന്നവനെക്കാൾ കൂടുതൽ ബുദ്ധി അവന്റെ ഗ്രന്ഥത്തിലെ ദൈവത്തിനുണ്ടാകില്ല.
പ്രസ്താവന എഴുതിക്കൊടുക്കുന്നവനുള്ളതിൽ കൂടുതൽ അറിവു് അതു് പൊതുജനമദ്ധ്യേ ഛർദ്ദിച്ചു് നാറ്റിയ്ക്കുന്ന നാട്യക്കാരനും ഉണ്ടാകില്ല.
July 26 2022 19:58
രണ്ടു് വർഷത്തിനുശേഷം പെൻഷൻ നൽകുന്ന പേഴ്സണൽ സ്റ്റാഫ് നിയമനം “നാണം കെട്ട” ഏർപ്പാടാണെന്നു് മുക്ക്യോനോടു് ഗവർണർ.
അല്ലാഹുവെപ്രതി ഇങ്ങനെ “ഇല്ലാ വചനം” പറയരുതെന്നു് ഗവർണറോടു് മുക്ക്യോൻ.
July 27 2022 10:51
“തനിയാവർത്തനം” മൂലം സമനില തെറ്റുന്നവരെ തടിയിലിട്ടും ചങ്ങലയിലിട്ടും മറ്റുമായിരുന്നത്രെ പഴയ കാലങ്ങളിൽ അവരിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിച്ചിരുന്നതു്! മരണവീട്ടിലും ചിരി നിർത്താൻ കഴിയാതെ വരിക, “കടക്കു് പുറത്തു്!”, “പോയി ഇരിക്കവിടെ!” എന്നും മറ്റും അലറുക, തറവാട്ടിലേക്കു് പടക്കമെറിയുക, യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടു് കടംവാങ്ങി ധൂർത്തടിക്കുക, അക്രമാസക്തമാവുക മുതലായ ദൈനംദിന “പ്രോട്ടൊക്കോളുകൾ” വഴി അവർ ജനത്തെ ദ്രോഹിക്കാതിരിക്കാനായിരുന്നത്രെ ആവക “ചികിത്സാരീതികൾ” നടപ്പിലാക്കിയിരുന്നതു്. ഓരോ നാടും ഓരോ കാലഘട്ടങ്ങളിൽ അതിന്റേതായ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കാറുണ്ടു്. അവയിൽ ചിലതു് ചിലപ്പോൾ അവാർഡുകളും നേടാറുണ്ടു്.
തിരുത്താനാവാത്ത അത്തരം സൈക്കൊപ്പാത്തുകളെ ചെല്ലും ചെലവും കൊടുത്തു്, ആനയും അമ്പാരിയും, അംഗരക്ഷകരുടെയും തിരുമ്മൽവിദദ്ധരുടെയും അകമ്പടിയോടെയും, “പാഷാ അത്താകിർക്ക്” എന്നപോലെ, നാടുനീളെ എഴുന്നള്ളിച്ചുകൊണ്ടുനടന്നു് പൊതുജനത്ത അപഹസിക്കുന്നതാണത്രെ, “തനിയാവർത്തനം” വഴി എല്ലാം ശരിയാക്കാമെന്നു് വിശ്വസിക്കുന്ന പ്രബുദ്ധസമൂഹങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്ന ചികിത്സാരീതി!
July 27 2022 13:55
ലുങ്കിപുരാണം
ലുങ്കി ഒരു വെഴ്സറ്റൈൽ യൂട്ടിലിറ്റിയാണു്. “ഒന്നുകൊണ്ടു് എല്ലാം!” അതാണു് ലുങ്കി ജനക്കൂട്ടത്തിനു് നൽകുന്ന വാഗ്ദാനം. ഇന്നലെ പറഞ്ഞതു് ഇന്നത്തേക്കു് മറക്കുന്ന പിണറായി വിജയനെപ്പോലെയല്ല; ലുങ്കിയുടെ വാക്കു് വിശ്വാസയോഗ്യമാണു്. താൻ പറഞ്ഞതു് പാലിക്കുന്നതാണു് ലുങ്കിയുടെ രീതി. തെങ്ങു് ഒരു കല്പവൃക്ഷമാണു്; ലുങ്കി ഒരു കല്പവസ്ത്രമാണു്.
ലുങ്കിയുടെ എണ്ണമറ്റ ഗുണങ്ങളിൽ ചിലതു്:
ഉടുക്കാം, പുതയ്ക്കാം, കുളിച്ചു് തോർത്താം, താറുടുക്കാം, നെഞ്ചൊപ്പം ഉയർത്തി ഉടുത്താൽ മുലക്കച്ചയും അരക്കച്ചയും ഒറ്റ ഫ്രെയിമിൽ ഒതുക്കാം, മടക്കിക്കുത്താം, ഫിറ്റ് ചെയ്യാൻ ബെൽറ്റ് വേണ്ട, ഉണ്ടായാലും ഒരു പ്രശ്നവുമില്ല, ഏതെങ്കിലും എംബസിയിൽനിന്നു് കനമുള്ള വല്ലതും കിട്ടിയാൽ മടിയിൽ ഭദ്രമായി തിരുകി ആരും കാണാതെ, “pollice” സംഘം സ്ഥിരം കാവലുള്ളതും, മുൾവേലിയാൽ സുരക്ഷിതമാക്കിയതുമായ “ആയുഷ്ക്കാല” ഔദ്യോഗിക വസതിയിലെത്തിച്ചു് ഒളിപ്പിച്ചുവയ്ക്കാം, മടിയിൽ കനമില്ലാത്തവരായ “ലെസ് ലഗേജ് മോർ കംഫർട്ട്” പ്രത്യയശാസ്ത്രജ്ഞർ കടാപ്പുറത്തെത്തുമ്പോൾ കാണേണ്ടിവരുന്ന പങ്കായം പോലുള്ള അപ്രതീക്ഷിതമായ മാരകായുധഭീഷണികളിൽനിന്നും ഒട്ടും കാലതാമസമില്ലാതെ, തത്ക്ഷണം പറിച്ചെറിഞ്ഞു് ജീവനുംകൊണ്ടോടി ആദ്യം കാണുന്ന കാറിലോ ഓട്ടർഷയിലോ കയറി വിപ്ലവകരമായി തടി കയ്ച്ചിലാക്കാം!
നിറം കറുപ്പല്ലെങ്കിൽ, അശോകസ്തംഭത്തിലെ സിംഹങ്ങളുടെ എണ്ണംപോലെ, മൂന്നോ, നാലോ, നാല്പതോ ആയി മടക്കി മാസ്ക്കാക്കിയാൽ കോവിഡ് – 19 വൈറസിനെ തുരത്താം. നിറം കറുപ്പാണെങ്കിൽ അതേ മാസ്ക്ക് കാണിച്ചാൽ മതി, സാക്ഷാൽ “കാരണ-വർ-ഭൂതത്തെ” പോലും പമ്പയും ഗോദാവരിയും കടത്താം.
സമൂഹത്തിൽ നിലയും വിലയും സ്വാധീനവും ഉണ്ടാക്കിയെടുക്കാൻ കൊതിക്കുന്ന മനുഷ്യർക്കു്, ലുങ്കിയുടെ ഉപയോഗങ്ങളെയും, ഉപകാരങ്ങളെയും, ജീവിതശുദ്ധിയിൽ ലുങ്കിയുടെ പങ്കിനെപ്പറ്റിയും സാമാന്യജനങ്ങളെ സ്റ്റഡിക്ലാസ്സുകളിലൂടെ ബോധവത്കരിക്കാം.
കഥാപ്രസംഗങ്ങളുടെ മോഡലിൽ, കഥയില്ലാക്കഥനങ്ങൾ തന്മയത്വമായി പൊതുസദസ്സുകളിൽ കോരിവിളമ്പി, സ്വന്തം വീരകഥാകഥനങ്ങൾ പരസ്യബോർഡുകളിലൂടെ ലോകസമക്ഷം വാരിവിതറി, “സാക്ഷരജനത്തിന്റെ” കണ്ണുവെട്ടിച്ചുകൊണ്ടല്ലാതെ, ഏതെങ്കിലുമൊരു സമൂഹത്തിൽ “വീര-കോര-കള്ള-ശൂര-കട്ട-ബൊമ്മന്റെ” ആലക്തിക വീരപരിവേഷം ഒരുവിധം ഒപ്പിച്ചെടുക്കാൻ ഇന്നുവരെ ഒരു “ചരിത്രപുരുഷനും” കഴിഞ്ഞിട്ടില്ലതന്നെ!
ചുരുക്കത്തിൽ, എന്തിനുംപോന്ന, എല്ലാം ഉൾക്കൊള്ളുന്ന, അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് “ഓൾ ഇൻ വൺ” കളക്റ്റീവ് ഫെസിലിറ്റിയാണു്, യൂക്ലിഡിയൻ ജ്യോമട്രിയിലെ കാർട്ടീസിയൻ കോഓർഡിനേറ്റ്സിലെ റ്റൂ ഡൈമെൻഷണൽ സ്പെയ്സിൽ “നീറിയമരാൻ വിധിക്കപ്പെട്ടു്”, ഗതിമുട്ടിയ സ്വന്തം അഭിശപ്തജീവിതം തള്ളിനീക്കുമ്പോഴും, “കർവിലീനിയർ റീമാനിയൻ സ്പെയ്സ്-ടൈം മാനിഫോൾഡുകളിൽ”, ആർക്കും നിഷേധിക്കാനാവാത്തവിധം സ്വന്തം വ്യക്തിത്വം, സ്വപ്രയത്നത്തിലൂടെ അരക്കിട്ടുറപ്പിക്കാനായി നടത്തിയ ഭഗീരഥപ്രയത്നത്തിൽ അമ്പേ വിജയിച്ച, നീളവും വീതിയുമുണ്ടെങ്കിലും, പ്രായോഗികമായി ഘനം പൂജ്യമായ, മല്ലുക്കളുടെ ജീവാത്മാവും പരമാത്മാവുമായ സാക്ഷാൽ ലുങ്കി!
ഹൈൽ ലുങ്കി! വാഴ്ക, വാഴ്ക ലുങ്കീ! നീണാൾ വാഴ്ക ലുങ്കീ!!
July 28 2022 12:25
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ “നിയമപരമായി” നിയമിക്കപ്പെട്ട “മാർക്സിസ്റ്റ് പ്രത്യയശാസ്ത്രജ്ഞരുടെ” വിദ്യാഭ്യാസയോഗ്യത എന്തെന്നു് ഗവർണർ ആരാഞ്ഞത്രെ!
ഇതു് നല്ല കഥ!
സംഭവമെന്തെന്നോ കാര്യമെന്തെന്നോ അവർക്കുപോലും യാതൊരു ഗ്രാഹ്യവുമില്ലാത്ത ഏതൊക്കെയോ വിഷയങ്ങളിൽ എങ്ങനെയൊക്കെയോ ചില ബിരുദങ്ങളും ഡോക്ടറേറ്റുകളുമെല്ലാം ഒപ്പിച്ചു്, “പാർട്ടിക്കാര്യം സിന്താവാ” വഴി, “സ്വന്തം കാര്യം സിന്താവാ” ആക്കി മാറ്റാൻ ശ്രമിക്കുന്ന അടിമക്കണ്ണുകളല്ലാതെ, യഥാർത്ഥ വിദ്യാഭ്യാസവും “വെളിവും വെള്ളിയാഴ്ചയും” സ്വദേശാഭിമാനവും, സർവ്വോപരി, സാമാന്യബോധവുമുള്ള ആരെങ്കിലും അമ്മയെ അയൽക്കാർക്കു് പണയപ്പെടുത്തുന്ന മാർക്സിസ്റ്റ് പാർട്ടി എന്ന പക്കാ പിന്തിരിപ്പൻ പിണറായിപ്പാർട്ടിയിൽ ചേരുമോ? തന്റേതെന്നു് അമ്മേടെ കെട്ട്യോനും, തന്റേതെന്നു് അയലക്കത്തെ സാറും അവകാശവാദം ഉന്നയിക്കുമ്പോൾ, അയലക്കത്തെ സാറിന്റെ പക്ഷത്തു് നിൽക്കുന്നതാണു് നല്ലതെന്നു് തീർച്ചപ്പെടുത്തുന്ന മക്കളുടെ മാനസീകാവസ്ഥ ജന്മസിദ്ധമായ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി! അവർ ആരെ വേണമെങ്കിലും അപ്പാന്നു് വിളിക്കും; പക്ഷേ, ജന്മം നൽകിയ അപ്പനെ അപ്പാന്നു് വിളിക്കണമെങ്കിൽ, പോളിറ്റ് ബ്യൂറോ, “അവലബിൾ കേന്ദ്രക്കമ്മട്ടി”, “മലരബിൾ ഛോട്ടാക്കമ്മട്ടി” മുതലായ, കേവലം ഇങ്കിലാ സിന്താവാ വിളിക്കാരായ സാദാ സഖാക്കൾക്കു് ദുർഗ്രാഹ്യമായ ഭാഷയിൽ നാമകരണം ചെയ്യപ്പെടുന്ന പാർട്ടിയുടെ അനിഷേദ്ധ്യ നേതൃത്വത്തിൽ നിന്നും “നോ ഒബ്ജക്ഷൻ” സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണമെന്നു് നിർബന്ധമുള്ള “നികൃഷ്ടജന്മങ്ങൾ”!
മാക്രിസ്റ്റ് പാർട്ടി അധികാരത്തിലിരിക്കുമ്പോൾ, മെയ്യനങ്ങാതെ കാശുണ്ടാക്കാൻ പറ്റിയ ഒരു പണിയോ സ്ഥാനമോ പദവിയോ ലഭിക്കാൻ പാർട്ടി അംഗങ്ങൾക്കു് വിദ്യാഭ്യാസയോഗ്യതയുടെ ആവശ്യമില്ല. പാർട്ടിക്കുവേണ്ടി ഏതു് പട്ടിഷോയും ഉളുപ്പില്ലാതെ ഉറഞ്ഞാടാൻ തയ്യാറുള്ള “ഷോ മെൻ ആൻഡ് വിമെൻ” ആയിരിക്കുക എന്ന ഏക യോഗ്യതയേ അവർക്കു് മൂലധനമായി ആവശ്യമുള്ളു.
അവരിൽ ചിലരാണു് പാർട്ടിയുടെ കല്ലേപ്പിളർക്കുന്ന കല്പനപ്രകാരം, പച്ച, കത്തി, താടി മുതലായ കഥകളി വേഷങ്ങൾ മാറിമാറി ധരിച്ചു്, ചാനൽ ചർച്ചകളിൽ വന്നിരുന്നു് വാലും തലയുമില്ലാതെ എന്തൊക്കെയോ കാര്യങ്ങൾ സ്വപ്നാടകരെപ്പോലെ ആവർത്തിച്ചു് പുലമ്പി “തേഞ്ഞൊട്ടുന്നതു്”. എത്രപേർ എത്രവട്ടം ചാട്ടവാറിനടിച്ചാലും, അതെല്ലാം പീഡാനുഭവത്തിൽ ആഹ്ലാദിക്കുന്നവരെ അനുസ്മരിപ്പിക്കുംവിധം ഏറ്റുവാങ്ങി, യാതൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ പിറ്റേന്നും സമയനിഷ്ഠ പാലിച്ചു്, ചർച്ചാമേളത്തിൽ പങ്കെടുക്കാൻ ജ്ഞാനപീഠത്തിൽ ആസനസ്ഥരാകുന്ന വിടുവായൻ തവളകൾ! പാർട്ടി കല്പിച്ചാൽ ചാകാനും കൊല്ലാനും മടിക്കാത്തവിധം ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ട മാക്രിസ്റ്റ് റോബോട്ടുകൾ!!
78 കൊല്ലത്തെ ജീവിതത്തിലെ 50 വര്ഷവും കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ വളര്ത്താൻ വേണ്ടിയാണു് താൻ ചെലവഴിച്ചതെന്നും, അതിൽ താന് സംതൃപ്തനാണെന്നും സഖാവു് ഇ. എം. എസ്. തന്നെ പരസ്യകുമ്പസാരം നടത്തിയിട്ടുണ്ടെന്നിരിക്കെ, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നതു് അംഗങ്ങളെ അധികാരസ്ഥാനങ്ങളിൽ കുത്തിത്തിരുകി സംരക്ഷിച്ചു് പാർട്ടിയെ വളർത്താനായിട്ടല്ലാതെ, ഉത്പാദനപരവും സ്ഥായിയായതുമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു് പാർട്ടിഭേദമെന്യേ മനുഷ്യർക്കു് തൊഴിൽ നൽകി പൊതുസമൂഹത്തെ വളർത്താനാണെന്നാണു് ഗവർണർ കരുതുന്നതെങ്കിൽ, നീതി, ന്യായം, ധാർമ്മികത, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് മുതലായ കാര്യങ്ങളിൽ ബൈബിളിലെ സോളമൻ രാജാവിനെ കടത്തിവെട്ടുന്നത്ര സാത്വികനായ പിണറായി വിജയൻ സഖാവു്, ഭാരതത്തിൽ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന യഥാർത്ഥ ലക്ഷ്യങ്ങളെപ്പറ്റി തന്റെ പതിവു് തിരുവമനങ്ങളിലൊന്നിൽ ആർഭാടമായി വിസർജ്ജിച്ച ഈ തിരുവചനം അദ്ദേഹം കേട്ടിട്ടില്ലാത്തതുകൊണ്ടാവാനേ വഴിയുള്ളു: “ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കു് ഒരു ചുക്കും അറിയില്ല.”
78 കൊല്ലത്തെ ജീവിതത്തിലെ 50 വര്ഷവും കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ വളര്ത്താനായി മാത്രം ചെലവഴിക്കാതെ, അല്പസമയം കേരളത്തിലെ പൊതുസമൂഹത്തെ പ്രത്യയശാസ്ത്രബാഹ്യമായി വളർത്താൻ സഖാവു് ഇ. എം. എസ്. നമ്പൂതിരിപ്പാടു് നീക്കിവച്ചിരുന്നെങ്കിൽ, കേരളസമൂഹം ഇന്നു് – പോസിറ്റീവായ അർത്ഥത്തിൽ – തികച്ചും മറ്റൊന്നായിരുന്നേനെ!
പക്ഷേ, “പാഥസാം നിചയം വാർന്നൊഴിഞ്ഞളവു് സേതുബന്ധനോദ്യോഗമെന്തെടോ?” എന്നല്ലാതെ എന്തു് പറയാൻ?
സ്വർഗ്ഗീയഭവനത്തിലേക്കു് ചേക്കേറാൻ അതിവേഗം റെഡിയായിക്കോ എന്നു് മഹാപാപികളായ മനുഷ്യരോടു് നാൽക്കവലയിൽനിന്നു് തിരുവചനം ഘോഷിക്കുന്ന പെന്തെക്കൊസ്ത് പാസ്റ്ററുടെ ഭാവഹാവാദികളോടെ, മനുഷ്യർ ജീവിതത്തിൽ “ശുദ്ധി” പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപക്ഷത്തിനു് നിയമസഭയിൽ ഹരിശ്ചന്ദ്രൻ ചമഞ്ഞു് “കുമാരപിള്ള” മാതൃകയിൽ നിരന്തരം സ്റ്റഡിക്ലാസ്സെടുക്കുന്ന “കാരണഭൂതം” പിണറായി വിജയനിൽ, ശുദ്ധിയുടെയും, നന്മയുടെയും, നീതിയുടെയും, ന്യായത്തിന്റെയും വ്യാജവേഷം കെട്ടി, തൻകാര്യം നേടാനായി ഒറിജിനൽ സ്വഭാവഗുണം മറച്ചുവയ്ക്കുന്ന, അറപ്പുളവാക്കുന്നതരം ഹിപ്പോക്രിസിയ്ക്കു് എല്ലാം തികഞ്ഞ ഒരു ക്രൈറ്റീരിയനുണ്ടു്.
July 29 2022 11:00
“നിങ്ങൾ” അദ്ധ്വാനിച്ചുണ്ടാക്കിയ പണം “ഞങ്ങടെ” കളക്ടീവ് കമ്മി “സഹകരണ” ബാങ്കുകളിൽ നിക്ഷേപിച്ചാൽ, നിങ്ങടെ “ബൂർഷ്വാ” പണം ഞങ്ങ കമ്മി സഖാക്കൾക്കു് സ്വന്തം! നിങ്ങൾ ആത്മഹത്യ ചെയ്യാൻ സന്നദ്ധരാണെങ്കിൽ, ചത്തു എന്നു് ഉറപ്പുവരുത്തിയശേഷം, നിങ്ങടെ ശവപ്പെട്ടി ഞങ്ങ ഔദാര്യപൂർവ്വം സംഭാവന ചെയ്യും! എപ്പടി ഞങ്ങടെ സ്വന്തം കാരണഭൂതത്താന്റെ നംബർ വൺ ഭരണം?
July 29 2022 11:28
വിദ്യാഭ്യാസം എന്നതു് വ്യാജവിദ്യകൊണ്ടുള്ള അഭ്യാസമല്ലെങ്കിൽ, ഉന്നതവിദ്യാഭ്യാസമന്ത്രിയായ സഖാവു് ആർ. ബിന്ദുവിനേക്കാൾ എത്രയോ മടങ്ങു് “ഉന്നതവിദ്യാഭ്യാസ” യോഗ്യതയുള്ളവളാണു്, മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ.
July 29 2022 12:06
എപ്പോഴത്തേയും പോലെ ഇപ്പോഴും പുരോഗമന മല്ലുക്കൾ സ്ത്രീകളുടെ “പീരീഡ്സ് സമയത്തെ മൂഡ് സ്വിങ്ങിൽ” കുരുങ്ങിക്കിടക്കുകയാണു്. (“മാസമുറയിലെ മനോഭാവ-ഊഞ്ഞാലാട്ടം” എന്നു് മല്യാലം). തന്മൂലം, ആത്മാവിൽ കൊതിയുള്ളവർ പിണുസർക്കാർ സുരക്ഷിതത്വസംബന്ധമായി നിർദ്ദേശിച്ചിട്ടുള്ള “ശശി-അകലം” പാലിക്കുക!
July 30 2022 13:24
പണ്ടുപണ്ടു്, പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിൽ, എ. കെ. ജി. സെന്ററിനുനേരെ വിപ്ലവകുതുകികളായ ചില കോൺഗ്രസ്സുകാർ, “അർത്ഥം” കിട്ടാത്ത മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാക്കൾക്കു് “അർത്ഥം” കിട്ടിയാൽ “KIA”-യിലും മുത്തുക്കുട പിടിപ്പിക്കുന്ന അർദ്ധരാത്രിയിൽ, ആറ്റം ബോംബെറിയുകയും, ഇടിപൊട്ടുന്നതിനേക്കാൾ അതിഭയങ്കരമായ ശബ്ദത്തിൽ അതു് സ്ഫോടിക്കുകയും, ഭീകരമായ ആ സ്ഫോടനത്തിൽ, എ.കെ.ജി. സെന്റർ ബിൽഡിങ്ങിലെ, പാർട്ടിയിലെ അത്യുന്നതരായ സഖാക്കൾക്കും സഖികൾക്കും മാത്രം അനുവദിക്കപ്പെടുന്ന, ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നിലയിൽ, കുമാരനാശാന്റെ കരുണ എന്ന ത-കൃതിയിലെ വാസവദത്തയെ അനുസ്മരിപ്പിക്കുമാറു്, “ലോലമോഹനമായത്തങ്കപ്പങ്കജത്തെ വെല്ലും വലംകാലിടത്തുതുടക്കാമ്പില് കയറ്റിവച്ചു്, കഞ്ജബാണന്തന്റെ പട്ടം കെട്ടിയ രാജ്ഞിപോലെ മഞ്ജുളാംഗിയും മതിമോഹിനിയുമായി, നിതംബഗുരുതയാല്ത്താന് നിലംവിടാന് കഴിയാതിസ്ഥിതിയില്ത്തങ്ങുമിക്ഷോണീരംഭയെപ്പോലെ”, നിദ്രാവിഹീനയായിരുന്നു് പുസ്തകം വായിക്കുകയായിരുന്ന ഒരു ടീച്ചറുടെ കുണ്ടി, അന്നുമുതൽ ഇന്നുവരെ തുത്തുകുണുക്കിപക്ഷികളുടേതുപോലെ നിയന്ത്രണമില്ലാതെ കുലുങ്ങാൻ ഇടവരുത്തിയ കാലത്തിനും മുൻപു്, നിറം മാറുന്ന ഓന്തുകൾ നിറം മാറാത്ത ദിനോസറുകളെ ബിസ്മി ചൊല്ലി കൊന്നു് കൊലവിളിച്ചു്, സഖാവു് ജി. സുധാകരൻ ജിയുടെ സ്പെഷ്യാലിറ്റിയായ “ശിരസ്സിലെ കൊഞ്ചായ ഹൃദയത്തിന്റെ” റെസിപ്പി പ്രകാരം കുഴിമന്തിയുണ്ടാക്കി പച്ചമാങ്ങ കൂട്ടി ഭുജിച്ചിരുന്ന പുരോഗമന-നവോത്ഥാന കാലഘട്ടത്തിനുമൊക്കെ വളരെ മുൻപു്, ജീവിതകാലം മുഴുവൻ കട്ടൻ ചായയും പരിപ്പുവടയും മാത്രം ആഹരിച്ചു് ബീഡി തെറുത്തുണ്ടാക്കിയ “ദസ് ക്യാപ്പിറ്റൽ” മുഴുവൻ, “കമ്മ്യൂണിസം” എന്നാൽ മനുഷ്യാസ്തിത്വത്തിനു് എത്തിപ്പെടാൻ കഴിയുന്നതിൽവച്ചു് ഏറ്റവും ഉന്നതമായ അവസ്ഥയാണെന്നും, “ശുംഭൻ” എന്നാൽ “പ്രകാശം പരത്തുന്നവൻ” എന്നാണർത്ഥമെന്നും മറ്റും കേരളത്തിലെ ജനങ്ങൾക്കു് സ്റ്റഡിക്ലാസ്സുകളെടുക്കുന്ന “പ്രത്യയശാസ്ത്രജ്ഞരാൽ” നയിക്കപ്പെടുന്ന, കൊലപാതകരാഷ്ട്രീയക്കാരായ കണ്ണൂരിയൻ കമ്മ്യൂണിസ്റ്റ് മാഫിയോസിക്കു് സംഭാവന ചെയ്ത ഒരു സഖാവുണ്ടായിരുന്നു.
അന്തം കമ്മികൾ നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതു് ആത്മഹത്യാപരമാണെന്നു് കേരളത്തിലെ ജനങ്ങളെ പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നതു് – വാൽമാക്രിയാണെന്നു് കേൾക്കുമ്പോൾ അന്തരംഗം അഭിമാനപൂരിതമാകുന്ന, ബലിമൃഗമാണെന്നു് കേൾക്കുമ്പോൾ ഞരമ്പിലെ ചോര തിളച്ചുമറിയുന്ന സഖാക്കളുടെ ചെവികളിലെങ്കിലും – വനരോദനമാകാനേ സാദ്ധ്യതയുള്ളു എന്നറിയാൻ പണ്ടുപണ്ടു് ജീവിച്ചിരുന്ന ആ ബീഡിതെറുപ്പുകാരന്റെ കഥ സഹായിച്ചേക്കാമെന്നു് തോന്നിയതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.
P. S.
താൻ ബീഡി തെറുത്തുണ്ടാക്കിയ “ദസ് ക്യാപ്പിറ്റൽ” മുഴുവൻ പാർട്ടിക്കു് സംഭാവന ചെയ്യുന്നതിനു് തൊട്ടുമുൻപു് മാക്രിസ്റ്റ് പ്രത്യയശാസ്ത്രജ്ഞനായ ആ ബീഡിതെറുപ്പുകാരൻ ഫെയ്സ്ബുക്കിൽ ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു:
“Two things are infinite: the universe and human stupidity; and I’m not sure about the universe.” – Albert Einstein
July 31 2022 11:24
ഈ ദിവസങ്ങളിൽ, കേരളത്തിലെ ഗ്യാസ്ട്രോഎന്റെറോളജിസ്റ്റുകളുടെ കാത്തിരിപ്പുമുറികൾ, വാവുബലിയിൽ പിതൃക്കളുടെ ആത്മാക്കളായി അഭിനയിച്ചു് “വ്യാക്കൂണുകളിൽ” ആവേശപൂർവ്വം പങ്കെടുത്ത കാക്കകളുടെ ദയനീയമായ ആർത്തലയ്ക്കലാൽ മുഖരിതമാണത്രെ!
അല്ലാഹു വളരെ വലിയവനാണെന്നും, അല്ലാഹു അല്ലാതെ വേറെ അല്ലാഹുക്കൾ ഭൂമിയിലോ സ്വർഗ്ഗത്തിലോ നരകത്തിലോ ഇല്ലെന്നും ആർക്കും യാതൊരുവിധ സംശയവുമുണ്ടാകാതിരിക്കാനായി, ദിവസത്തിൽ പലവട്ടം ഉച്ചഭാഷിണിയിലൂടെ വലിയവായിൽ ആവർത്തിക്കപ്പെടുന്ന വാങ്കുവിളിയിൽ മാത്രമേ ഇത്ര കാവ്യാത്മകവും സംഗീതാത്മകവും മനോഹരവുമായ ശബ്ദമലിനീകരണം അനുഭവവേദ്യമായിട്ടുള്ളു എന്നു് സഹനശീലരായ അയൽവാസികൾ.
പുളിച്ചുതികട്ടൽ, മനം പിരട്ടൽ, ഓക്കാനം, ഛർദ്ദി, വയറിളക്കം, വളി, “ആന്ത്രപ്പേടു്”, ഏമ്പക്കം, കോടമ്പാക്കം മുതലായവയാണത്രെ രോഗാതുരരായ കാക്കകൾ പ്രകടിപ്പിക്കുന്ന സിംപ്റ്റംസ്!
ക്ഷണക്കത്തു് കിട്ടിയപ്പോൾ, ഫൈവ് സ്റ്റാർ ക്വാളിറ്റിയിലുള്ള സുഖഭക്ഷണവിപുലത മോഹിച്ചു് വാവുബലിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ഈവിധം ക്രൂരമായി ശിക്ഷിക്കപ്പെട്ട പ്രസ്തുത കാക്കകൾ ഇപ്പോൾ പിണൂവിയൻ ഭാഷയിൽ മണിമണിയായാണത്രെ ലോകത്തിലെ മൊത്തം പിതൃക്കളെയും സ്മരിക്കുന്നതു്!
അത്ര ദ്രുതഗതിയിൽ മറിയുന്നവയാണു് മുച്ചീട്ടുകളിയിലെ ചീട്ടുകൾ!!
July 31 2022 18:43
ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്കു് വേണ്ടതു് ചെയ്തുകൊടുക്കുന്നതിലല്ല, ചെയ്തുകൊടുക്കുന്നുണ്ടെന്നു് നാട്ടുകാരെ അറിയിക്കുന്നതിലാണു് പുണ്യം കുടികൊള്ളുന്നതു്.
മരിച്ചുപോയ മാതാപിതാക്കളെ സ്മരിച്ചിട്ടു് കാര്യമില്ല, സ്മരിക്കുന്നുണ്ടെന്നു് നാട്ടുകാരെ അറിയിച്ചാലേ ഈശ്വരൻ അവർക്കു് മോക്ഷം നല്കൂ!
അതുപോലെതന്നെയാണു് പ്രാർത്ഥനയുടെ കാര്യവും. ഏതെങ്കിലുമൊരു ദൈവത്തോടു് നെഞ്ചത്തടിച്ചു് പ്രാർത്ഥിച്ചാൽ നെഞ്ചു് വേദനിപ്പിക്കാം എന്നല്ലാതെ ഒരു കാര്യവുമില്ല. പ്രാർത്ഥിക്കുന്നുണ്ടെന്നു് നാട്ടുകാരെ അറിയിച്ചാലേ പ്രാർത്ഥനകൊണ്ടു് എന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകൂ.
കാരണം, ആവക കാര്യങ്ങളിലെല്ലാം സംഭവത്തിന്റെ ശരിയായ കിടപ്പുവശം ദൈവം മനസ്സിലാക്കുന്നതു് സാക്ഷികളുടെ വാക്കു് കേട്ടിട്ടാണു്. അല്ലാഞ്ഞാൽ, ഏതു് പ്രതിക്കും താൻ നിരപരാധിയാണെന്നു് വാദിച്ചോ, പ്രാർത്ഥിച്ചോ, വാവുബലിയിട്ടോ ദൈവത്തിന്റെ കണ്ണിൽ പൊടിയിട്ടു് തടിതപ്പാമല്ലോ.
എല്ലാക്കാര്യങ്ങളും കൃത്യമായി മുൻകൂട്ടി കണ്ടിട്ടുള്ളവനാണു് അവനവൻ ദൈവം.
ദൈവത്തിന്റെ കോടതിയുടെ പ്രവർത്തനശൈലി മനുഷ്യരുടെ കോടതികളുടെ പ്രവർത്തനശൈലിയിൽ നിന്നും വ്യത്യസ്തമാണെന്നൊരു ധാരണ ചില മനുഷ്യർ കൊണ്ടുനടക്കുന്നുണ്ടു്. അതു് ഭയങ്കരമായ ഒരു തെറ്റിദ്ധാരണയാണു്. സ്വർഗ്ഗീയകോടതിയിൽ ദൈവം ജഡ്ജിയും, പുരോഹിതർ വക്കീലരും, നാട്ടുകാർ സാക്ഷികളുമാണു്.
സാക്ഷികൾ കൂറുമാറുന്നതോ, മാറ്റിക്കുന്നതോ ആയ കാര്യങ്ങളിൽപ്പോലും, പാർട്ടിക്കോടതി, ഷരിയാക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി മുതലായ മനുഷ്യരുടെ കോടതികളും, സ്വർഗ്ഗീയനായ ദൈവത്തിന്റെ കോടതിയും തമ്മിൽ വള്ളിപുള്ളിവ്യത്യാസമില്ല എന്നതാണു് സത്യം.
ഒഴുക്കിനൊത്തു് നീന്തുന്ന മീനുകളെപ്പോലെയും, കാറ്റിനൊത്തു് പറക്കുന്ന കിളികളെപ്പോലെയും, നിലവിലിരിക്കുന്ന പൊതുബോധത്തിനൊപ്പം സ്നിഗ്ദ്ധസുഭഗമായി ഒഴുകാൻ ഒരുതരം “ആബ്സെന്റ്-മൈൻഡെഡ്നെസ്സ്” സഹായകമാണെന്നു് മാത്രമല്ല, പലപ്പോഴും അനിവാര്യവുമാണു്.
ഒഴുക്കിനെതിരെയുള്ള നീന്തലും, കാറ്റിനെതിരെയുള്ള പറക്കലും ശ്രമാവഹവും മിക്കവാറും എല്ലായ്പ്പോഴും ഏകാന്തവുമായിരിക്കും. പക്ഷേ, അതുവഴി, ചെകുത്താൻപോലും കണ്ടിട്ടില്ലാത്ത നരകത്തിന്റെ ആഴങ്ങളിലേയ്ക്കു് നീന്താം, ദൈവംപോലും കണ്ടിട്ടില്ലാത്ത സ്വർഗ്ഗത്തിന്റെ ഉയരങ്ങളിലേയ്ക്കു് പറക്കാം, അപൂർവ്വം ചില മനുഷ്യർക്കു് മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള അത്ഭുതകരമായ കാഴ്ചകൾ കാണാം.
എന്തൊക്കെ കണ്ടാലും ചാവും, ഒന്നും കണ്ടില്ലെങ്കിലും ചാവും! തന്മൂലം, വല്ലതും കണ്ടിട്ടു് ചാവണമോ, ഒന്നും കാണാതെ ചാവണമോ, അതാണു് ഒടുക്കത്തെ ചോദ്യം! (“To be, or not to be, that is the question.”)
August 02 2022 13:37
ഇന്നാണെങ്കിൽ, ഇരട്ടചങ്കനും കാരണഭൂതവുമായ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷവിപ്ലവഗവണ്മെന്റിൽ അധികാരം കിട്ടിയവരും, കിടന്നുമുള്ളൽ മാറാത്തവരും, അത്യന്താധുനികരുമായ യുവപ്രതിഭാധനർ പ്ലാൻ ചെയ്യുന്ന “നവയുവ-വീര്യശൂര്യ-പ്രാപ്തി-ഉത്തേജന” മാക്രിസ്റ്റ് പദ്ധതികളിലൂടെ പദാർത്ഥാന്തരീകരണം (Transubstantiation) സംഭവിച്ചു്, ചിരജീവിയായി, ചുള്ളനാർക്കാവിലമ്മയുടെ വടിയനാർ കൊടിയേറ്റത്തിനു്, മമ്മൂക്കയെയും ലാലേട്ടനെയുംപോലെയും, സ്യൂട്ടിട്ട റിയാസിനെപ്പോലെയും, കോട്ടിട്ട ബോക്സർ മമ്മാലിയെപ്പോലെയും സൂപ്പർഡ്യൂപ്പറായി മാസ് എൻട്രി നടത്തേണ്ടിയിരുന്ന കക്ഷിയാണു്!
ദാണ്ടെ, ദേ കിടക്കുന്നു!!
https://en.wikipedia.org/wiki/Ramesses_II

August 03 2022 12:20
“എം. സി. റോഡ് ഒലിച്ചുപോയി. അന്വേഷണം പ്രഖ്യാപിച്ചു് മുഹമ്മദ് റിയാസ്.” – വാർത്ത.
അന്വേഷണം എ.കെ.ജി. സെന്ററിലെ പന്നിപ്പടക്കമേറു് കേസ് അന്വേഷിക്കുന്ന “സി.ബി.ഐ. 69 സേതുരാമയ്യരെ” ഏല്പിച്ചാൽ, സംഗതി തട്ടുപൊളിക്കും!
August 04 2022 09:45
ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് കുടികൊള്ളും സ്ഥാനം
സൂര്യനിൽ നിന്നും 15 കോടി കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഭൂമിയിൽ നിന്നു് വീണ്ടും 15 ലക്ഷം കിലോമീറ്റർ കൂടി അകലെയുള്ള “സൂര്യൻ-ഭൂമി L2 ലാഗ്രാഞ്ജിയൻ പോയിന്റിൽ” സ്ഥിതിചെയ്തു്, തന്റെ ഇൻഫ്രാറെഡ് ക്യാമറദൃഷ്ടികൾ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്കു് പായിച്ചു് അവിടങ്ങളിൽ കാണുന്നതിന്റെയെല്ലാം പോട്ടങ്ങൾ പിടിച്ചു് ഭൂമിയിലേക്കയക്കുന്ന ജെയിംസ് വെബ്ബ് സ്പെയ്സ് ടെലിസ്കോപ്പിനു് എങ്ങനെ അവിടെ സന്തുലിതാവസ്ഥയിൽ (equilibrium) കുടിപാർക്കാൻ കഴിയുന്നു?
(ശ്രദ്ധിക്കുക: ലാഗ്രാഞ്ജിയൻ ഇക്വിപ്പൊട്ടൻഷ്യൽ പോയിന്റുകളെ വ്യക്തമാക്കാനായി ഇവിടെ കൊടുത്തിരിക്കുന്ന ചിത്രവും GIF ആനിമേഷനും ശരിയായ സ്കെയിലിലല്ല.)
അതറിയാൻ ഗ്രാവിറ്റേഷണൽ പൊട്ടെൻഷ്യൽ എന്നാലെന്തെന്നു് അറിയേണ്ടതുണ്ടു്. രണ്ടു് പിണ്ഡങ്ങൾ തമ്മിലുള്ള ആകർഷണശക്തിയെ പ്രതിനിധീകരിക്കുന്ന സമവാക്യമാണു് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം: F = GmM/r² (F = ഗ്രാവിറ്റേഷണൽ ഫോഴ്സ്, G = ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ്, m, M = പിണ്ഡങ്ങൾ (ഉദാ. ഭൂമി, സൂര്യൻ), r അവയുടെ കേന്ദ്രബിന്ദുക്കൾ തമ്മിലുള്ള അകലം).
ഭൂമിയുടെ ശരാശരി വ്യാസാർദ്ധമായ 6371 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ ഭൗമോപരിതലത്തിൽനിന്നും ചെറിയ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പിണ്ഡവും ഭൗമകേന്ദ്രവും തമ്മിലുള്ള ദൂരം കോൺസ്റ്റന്റ് ആയി കണക്കാക്കുന്നതിൽ ഗണിതശാസ്ത്രപരമായി തെറ്റില്ല. തന്മൂലം, ഉയരം അവഗണനീയമാംവിധം ചെറുതായിരിക്കുന്നിടത്തോളം, G, M, r, ഇവ മൂന്നിനേയും ഒരു പുതിയ കോൺസ്റ്റന്റ് ആയി (“g”) ഒരുമിപ്പിച്ചു് ആ സമവാക്യത്തെ ഇങ്ങനെ ചുരുക്കാം: F = mg. ഇതിലെ കോൺസ്റ്റന്റ് “g” ആണു് ഭൂമിയുടെ ആക്സിലറേഷൻ ഡ്യൂ റ്റു ഗ്രാവിറ്റി.
ഭൂമിയുടെ ഈ ആകർഷണശക്തിയെ (F) ഭേദിച്ചാലേ ഒരു വസ്തുവിനെ ഒരു നിശ്ചിതഉയരത്തിലേക്കു് (x) എടുത്തു് പൊക്കാൻ കഴിയൂ. അതിനു് work ആവശ്യമാണു്. m പിണ്ഡമുള്ള ഒരു വസ്തുവിനെ x ഉയരത്തിലേക്കു് പൊക്കാൻ ആവശ്യമായ വർക്ക്, W = Fx ആണു്. പക്ഷേ, മുകളിൽ കണ്ടതുപോലെ, F = mg ആയതിനാൽ, W = mgx എന്നു് കാണാം. അതാണു് പൊട്ടെൻഷ്യൽ എനർജ്ജി. ഭൂമിയുടെ ആകർഷണം മൂലമുള്ള ഗ്രാവിറ്റേഷനൽ പൊട്ടെൻഷ്യൽ ഉയരങ്ങൾക്കനുസരിച്ചു് വ്യത്യസ്തമായിരിക്കും. ഭൗമകേന്ദ്രത്തിൽ നിന്നു് തുല്യമായ ഉയരങ്ങളുള്ള പ്രതലങ്ങളിലെ പൊട്ടെൻഷ്യലുകൾ തുല്യമായിരിക്കും. അവയാണു് “ഇക്വിപ്പൊട്ടെൻഷ്യൽ സർഫസുകൾ”.
തുടക്കസ്ഥാനവും ലക്ഷ്യസ്ഥാനവും തമ്മിലുള്ള ഉയരവ്യത്യാസം മാത്രമാണു് വർക്ക് കണക്കാക്കുന്നതിനുള്ള മാനദണ്ഡം. വഴിയുടെ വക്രത അതിനെ ഒരുവിധത്തിലും ബാധിക്കുന്നില്ല. അതായതു്, ഇക്വിപ്പൊട്ടെൻഷ്യൽ സർഫസുകളിൽ, ന്യൂട്ടന്റെ ഒന്നാം ചലനനിയമം അനുസരിച്ചു്, വസ്തുക്കൾക്കു് “ഫോഴ്സ്-ഫ്രീ” ആയി ചലിക്കാൻ സാധിക്കും.
ഒരു തെർമ്മോമീറ്റർ ഉപയോഗിച്ചു്, അന്തരീക്ഷവായുവിലെ ടെമ്പറേച്ചർ ഫീൽഡിലെ ബിന്ദുക്കളുടെ ഊഷ്മാവുകൾ അളന്നു്, തുല്യമായവയെ പരസ്പരം യോജിപ്പിച്ചാൽ, ടോപ്പോഗ്രാഫിക്ക് മാപ്പുകളിലെ കോൺടൂർ ലൈൻസ് പോലുള്ള രേഖകൾ ലഭിക്കുമെന്നതുപോലെ, സൂര്യൻ ഭൂമി മുതലായവയുടെ ഗ്രാവിറ്റേഷനൽ ഫീൽഡിലെ പൊട്ടൻഷ്യലുകൾ കണക്കാക്കി, തുല്യമായ പൊട്ടൻഷ്യലുകളുള്ള ബിന്ദുക്കളെ ബന്ധിപ്പിച്ചു് അവയുടെ “ഇക്വിപ്പൊട്ടൻഷ്യൽ സർഫസുകൾ” അടയാളപ്പെടുത്താം. (ചിത്രം കാണുക).
സൂര്യനും ഭൂമിയും പരസ്പരാകർഷണത്തിൽ കഴിയുന്ന പിണ്ഡങ്ങളായതിനാൽ, അവയുടെ ഇക്വിപ്പൊട്ടെൻഷ്യൽ സർഫസുകൾ ഓവർലാപ്പ് ചെയ്യുന്നതു് സ്വാഭാവികം. ആകർഷണത്തിനോടൊപ്പംതന്നെ, സൂര്യന്റെ ഉള്ളിലായി സ്ഥിതിചെയ്യുന്ന പൊതുവായ ഒരു ഗുരുത്വബിന്ദു കേന്ദ്രമാക്കിയുള്ള ഭ്രമണം മൂലം, അതുവഴിയുള്ള സെൻട്രിഫ്യൂഗൽ പൊട്ടൻഷ്യലും ഈ ഓവർലാപ്പിങ്ങിൽ അതിന്റേതായ പങ്കു് വഹിക്കുന്നുണ്ടു്. അങ്ങനെ, വിവിധ പൊട്ടൻഷ്യലുകൾ ഓവർലാപ്പ് ചെയ്യുന്നതുവഴി രൂപമെടുക്കുന്ന ചില പ്രത്യേക പോയിന്റുകൾ സന്തുലിതാവസ്ഥയിൽ (equilibrium) ആയിരിക്കും. ഇക്വിലിബ്രിയം മൂലം സവിശേഷമായ സ്ഥിരത പ്രദർശിപ്പിക്കുന്ന അഞ്ചു് ഇടങ്ങളാണു് – ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, – L1 മുതൽ L5 വരെയുള്ള ലാഗ്രാഞ്ജിയൻ പോയിന്റ്സ്. ഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്ന Joseph-Louis Lagrange-നോടുള്ള ബഹുമാനാർത്ഥം ഈ പേരു്. ഉയർന്ന പിണ്ഡമുള്ള, പരസ്പരാകർഷണത്തിൽ ഭ്രമണപഥങ്ങളിൽ ചലിക്കുന്ന രണ്ടു് വാനഗോളങ്ങളുടെ സ്വാധീനത്തിൽ, വളരെ ചെറിയ പിണ്ഡമുള്ള സാറ്റലൈറ്റ് പോലുള്ള വസ്തുക്കൾക്കു് സന്തുലിതാവസ്ഥയിൽ (equilibrium) സ്ഥിതിചെയ്യാനാവും. – (restricted three-body problem).
ഭൂമിയുടെ ഭ്രമണപഥത്തിനുള്ളിലെ വസ്തുക്കൾക്കു് സൂര്യന്റെ കൂടിയ ആകർഷണശക്തിയെ നേരിടേണ്ടതുള്ളതിനാൽ, അവയുടെ ഭ്രമണവേഗത ഭൂമിയുടേതിനെക്കാൾ കൂടിയതായിരിക്കും. പക്ഷേ, ചിത്രത്തിലെ ലാഗ്രാഞ്ജ് പോയിന്റ് L1-ൽ സ്ഥിതിചെയ്യുന്ന വസ്തുക്കളിൽ എതിർദിശയിലുള്ള ഭൂമിയുടെ ആകർഷണശക്തിമൂലം, സൂര്യന്റെ ആകർഷണം ഫലത്തിൽ അത്ര ശക്തമല്ലാത്തതിനാൽ, ഇടയ്ക്കിടെ ചെറിയ നേരേയാക്കലുകൾ നടത്തേണ്ടിവരുമെന്നതൊഴിച്ചാൽ, അവിടെ സ്ഥിരമായി നിന്നുകൊണ്ടു് അവയ്ക്കു് ഭൂമിയുടെ അതേ വേഗതയിൽ ഭൂമിയോടോപ്പം സഞ്ചരിക്കാൻ സാധിക്കും. മുകളിലേക്കും താഴേക്കുമായി എതിർദിശകളിൽ പ്രവർത്തിക്കുന്ന (ചുവന്ന ത്രികോണങ്ങൾ/arrows) ഉയർന്ന പൊട്ടെൻഷ്യലുകളും, സൂര്യനിലേക്കും ഭൂമിയിലേക്കുമായി എതിർദിശകളിൽ പ്രവർത്തിക്കുന്ന (നീല ത്രികോണങ്ങൾ/arrows) ആകർഷണശക്തിയും മൂലമാണു് L1 പോയിന്റിനു് ഇക്വിലിബ്രിയത്തിൽ ആയിരിക്കാൻ കഴിയുന്നതു്.
“സൂര്യൻ-ഭൂമി നേർരേഖയിൽ”, ഭൂമിയുടെ ഭ്രമണപഥത്തിനു് വെളിയിലായി, ഭൂമിയിൽ നിന്നു് 15 ലക്ഷം കിലോമീറ്റർ അകലെയാണു് ജെയിംസ് വെബ്ബ് സ്പെയ്സ് ടെലിസ്കോപ്പ് സ്ഥിതിചെയ്യുന്ന ലാഗ്രാഞ്ജ് പോയിന്റ് L2. അവിടെ സൂര്യന്റെ ആകർഷണശക്തിയുടെ കുറവുമൂലം, തത്വത്തിൽ ഭൂമിയെക്കാൾ കുറഞ്ഞ ഭ്രമണവേഗതയുടെ ആവശ്യമേയുള്ളു. പക്ഷേ, അതോടൊപ്പം, L2-യിൽ, സൂര്യന്റെ ആകർഷണശക്തിയുടെ അതേ ദിശയിലാണു് ഭൂമിയുടെ ആകർഷണശക്തിയും പ്രവർത്തിക്കുന്നതെന്നതിനാൽ, വർദ്ധിതമായ ആ ആകർഷണശക്തിയെ നേരിടാൻ അവിടെ സ്ഥിതിചെയ്യുന്ന വസ്തുക്കൾ ഭൂമിയുടെ അതേ ഭ്രമണവേഗതയിൽ ഭൂമിയോടോപ്പം സഞ്ചരിക്കുന്നു. അതുവഴി വർദ്ധിക്കുന്ന സെൻട്രിഫ്യുഗൽ ഫോഴ്സും ചേർന്നു് L2 പോയിന്റിനെ ഇക്വിലിബ്രിയാവസ്ഥയിൽ നിലനിർത്തുന്നു. ലാഗ്രാഞ്ജ് പോയിന്റ് L3 ഇക്വിലിബ്രിയത്തിൽ ആകുന്നതും ഇതേ രീതിയിൽത്തന്നെയാണു്.
ഉയർന്ന പൊട്ടെൻഷ്യലുകളുള്ള L4, L5 എന്നീ പോയിന്റുകൾ സന്തുലിതാവസ്ഥയിൽ ആകുന്നതു് ഇതിൽനിന്നും അല്പം വ്യത്യസ്തമായാണു്. സൂര്യനെയും ഭൂമിയെയും ഈ രണ്ടു് പോയിന്റുകളിലെ ഓരോന്നുമായി യോജിപ്പിച്ചാൽ ആംഗിളുകൾ 60°ആയ രണ്ടു് സമഭുജത്രികോണങ്ങൾ ലഭിക്കും. ഒരു ഇക്വിലാറ്ററൽ ട്രയാങ്ഗിളിന്റെ വെർട്ടിസീസിലാണു് സൂര്യനും ഭൂമിയും ഈ ഓരോ പോയിന്റും സ്ഥിതിചെയ്യുന്നതെന്നു് സാരം. ഉന്നതതടത്തിലെന്നോണം സ്ഥിതിചെയ്യുന്ന ഈ ബിന്ദുക്കളുടെ പൊട്ടെൻഷ്യലുകളെ സ്റ്റേബിളായി നിർത്താൻ സഹായകമായ മറ്റൊരു ഫോഴ്സാണു് കൊറിയോലിസ് ഫോഴ്സ് (Coriolis force). ലളിതമായി പറഞ്ഞാൽ, വളരെ ഉയരത്തിലേക്കു് എറിഞ്ഞ ഒരു കല്ലു് മുകളിൽ ആയിരിക്കുന്നതിനിടയിലും ഭൂമി കറങ്ങുന്നുണ്ടെന്നതിനാൽ, താഴെനിന്നു് ഭൂമിയോടൊപ്പം കറങ്ങിക്കൊണ്ടു് അതിനെ വീക്ഷിക്കുന്ന ഒരാൾക്കു്, അതു് സൈഡിലേക്കു് അല്പം നീങ്ങിയതായി തോന്നുന്ന ഫിക്റ്റീഷ്യസ് ആയ ഫോഴ്സാണു് കൊറിയോലിസ് ഫോഴ്സ്. L4, L5 എന്നിവിടങ്ങളിൽ ഒരു വസ്തുവിനുണ്ടാകുന്ന ചെറിയ ഗതിമാറ്റങ്ങൾ കൊറിയോലിസ് ഫോഴ്സിന്റെ സാന്നിദ്ധ്യം മൂലം ക്രമീകരിക്കപ്പെടുമെന്നതിനാൽ, അതുവഴി, ആ പോയിന്റിനെ കേന്ദ്രീകരിച്ചു് ഏകദേശം വൃക്കാകൃതിയിലുള്ള ഒരു പഥത്തിൽ സ്റ്റേബിളായി ഓസിലേറ്റ് ചെയ്യാൻ ആ വസ്തുവിനു് കഴിയുന്നു.
L4/L5 പോയിന്റുകൾ പ്രദർശിപ്പിക്കുന്ന സ്റ്റബിലിറ്റി മൂലം, സ്പെയ്സിലെ ചെറുകഷണങ്ങൾ, ഡസ്റ്റ് നെബ്യുല മുതലായവ തുടങ്ങി “ട്രോജൻസ്” വരെയുള്ള പ്രകൃതിദത്തമായ വസ്തുക്കൾ അവിടെ കയറി കുടിപാർക്കാറുണ്ടു്. 2010-ൽ “2010 TK₇” എന്നൊരു ആസ്റ്റെറോയിഡിനെ അവിടെ കണ്ടെത്തുകയുണ്ടായി. 390 വർഷങ്ങളാണു് അതിന്റെ പീരിയോഡിസിറ്റി. ഓസിലേഷനിടയിൽ ഭൂമി-ചന്ദ്രൻ ദൂരത്തിന്റെ (384400 km) ഏകദേശം 50 മടങ്ങു് അകലെവരെ ഭൂമിയോടു് അടുത്തുവന്നശേഷം വീണ്ടും എതിർദിശയിലേക്കു് തന്റെ ആന്ദോളനം തുടരുന്ന “2010 TK₇” ആസ്റ്റെറോയിഡ് L4 പോയിന്റിലാണു് സ്ഥിതിചെയ്യുന്നതു്. ചുരുങ്ങിയതു് 10000 വർഷങ്ങളെങ്കിലും ആ ആസ്റ്റെറോയിഡ് സ്റ്റേബിളായി അവിടെ കഴിഞ്ഞുകൂടുമെന്നു് കണക്കാക്കപ്പെടുന്നു.
(ചിത്രത്തിനും, ആനിമേറ്റഡ് GIF-നും ഗൂഗിളിനോടു് കടപ്പാടു്)

https://upload.wikimedia.org/…/Lagrangian_points…
August 04 2022 12:02
കേവലം ഒരു കറിവേപ്പിലയ്ക്കുപോലും നിഷ്പ്രയാസം ഊമ്പിപ്പിയ്ക്കാൻ കഴിയുന്നതാണു് അത്യുന്നതമെന്നു് ഘോഷിക്കപ്പെടുന്ന മനുഷ്യജന്മം!!
August 04 2022 13:13
“കുപ്രസിദ്ധമായ” ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട “ധീരയോദ്ധാക്കളിൽ” 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണു്.” – CPIM Kerala.
– എവിടെ “കുപ്രസിദ്ധി” ഉണ്ടോ, അവിടെ CPIM-ന്റെ പോരാളി ഷാജികളായ “ധീരയോദ്ധാക്കൾ” ഉണ്ടുണ്ടു്.
– എവിടെ ആരോഗ്യമുണ്ടോ, അവിടെ ലൈഫ് ബോയ് നിശ്ചയമായും ഉണ്ടു്.
– എവിടെ അനാഥഗർഭമുണ്ടോ, അവിടെ അതു് നിരുപാധികം ഏറ്റെടുക്കാൻ എട്ടുകാലി മമ്മൂഞ്ഞുണ്ടു്.
August 05 2022 10:32
മുൻ ഡി. ജി. പി. ശ്രീമാൻ അലക്സാണ്ടർ ജേക്കബ് സാറിന്റെ ഒരു പ്രഭാഷണം മുഴുവൻ കേട്ടിട്ടും ചാകാത്തവരെ ഹൈ വോൾട്ടേജിൽ ഷോക്കടിപ്പിച്ചാലും ചാകില്ല. മൈനറായ ഒരു “മേയർ-ചിരിയും” ചിരിച്ചു് കിടന്നകിടപ്പു് കിടക്കുകയേയുള്ളു. അതുകണ്ടു് ഷോക്കടിപ്പിച്ച ഹതഭാഗ്യൻ ചാകാതിരുന്നാൽ അവന്റെ ഭാഗ്യം.
August 05 2022 10:43
“അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ തിരുപ്പട്ടം കെട്ടിയാൽ പേപ്പട്ടിയും കരിപ്പെട്ടിയാകും.” – (ഭ്)ഫാ. വട്ടായിൽ.
പേരിനോടു് ചില്ലക്ഷരം ചേർത്തില്ലാന്ന്വച്ചു് ഒരു കോപ്പും സംഭവിക്കാനില്ല എന്നു് വട്ടശാസ്ത്രം, അഥവാ, വൃത്തശാസ്ത്രം.
August 05 2022 16:49
അവസാനം എലിക്കോപ്തർ പിണറായി വിജയൻ തുറുപ്പുചീട്ടായി വെള്ളാപ്പള്ളി നടേശനെ ഇറക്കി എന്നാണു് “നിഷ്ക്കുകളായ മല്ലു നിച്പച്ചരുടെ” പരാതി!!
സ്വപ്നയുടെ വെളിപ്പെടുത്തലുകൾ വഴി, സ്വർണ്ണക്കള്ളക്കടത്തുകേസ് തനിക്കും, തന്റെ പ്രിയങ്കരവും, ജനകീയവുമായ കുടുംബത്തിനും എതിരായി മൂർച്ഛിച്ചുനിൽക്കുന്ന ഈ വൈകിയ വേളയിൽ, അനേകം “നികൃഷ്ടമല്ലുക്കൾ” മുങ്ങിച്ചാകാൻ സാദ്ധ്യതയുള്ള ഈ വെള്ളപ്പൊക്കസമയത്തു്, “വെള്ളവിരോധിയായിരുന്ന” ശ്രീ നാരായണഗുരുവിന്റെ നാമത്തിലും മുദ്രയിലും “വെള്ളത്തിലൂടെ” പൊന്തിവന്ന “വെള്ളത്തിൽപ്പുള്ളിയെ” അല്ലാതെ, സൗരോർജ്ജത്തിലൂടെ ഉയർന്നുവന്നവളും, തെരഞ്ഞെടുപ്പുകാലത്തെ കറിവേപ്പിലയുമായിരുന്ന സഖാവു് സരിത “നായരെ” തുറുപ്പുചീട്ടായി “എലിക്കോപ്തർ പിണറായി വിജയൻ” വിപ്ലവഭൂമിയിൽ ഇറക്കിക്കളിക്കും എന്നു് കരുതുന്നവർക്കു്, മാക്രിസ്റ്റ് പാർട്ടിയെക്കുറിച്ചു് ഒരു ചുക്കും അറിയില്ല എന്നേ പറയാനുള്ളു.
അതെന്തായാലും, ഈ സമയത്തു് വെള്ളാപ്പള്ളി നടേശഗുരുവിന്റെ അത്ഭുതകരമായ “നീലക്കാർവർണ്ണൻ” മീശയോടുള്ള എന്റെ വ്യക്തിപരമായ അതിശയം അകൈതവമായി രേഖപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നു. മനുഷ്യരുടെ മീശയിൽ മനുഷ്യർക്കു് ഒരു ദൃഷ്ടാന്തമുണ്ടെന്നു് മുഹമ്മദ് നബി (സ) ആയാലും പറഞ്ഞിട്ടുണ്ടല്ലോ.
നന്ദി, നമസ്കാരം!
August 06 2022 12:37
“K. I. I. F. B.”, അഥവാ, Kerala Infrastructure Investment Fund Board (“കിഫ്ബി” എന്നു് കേരളപാണിനീയാധിഷ്ഠിത മല്യാലം) കേസിന്റെ പേരിൽ തോമസ് ഐസക്ക് ഇ. ഡി.ക്കു് മുന്നിൽ ഹാജരായാൽ, ഇ. ഡി. ചാർജ്ജ് ചെയ്തിരിക്കുന്ന സ്വർണ്ണക്കള്ളക്കടത്തു് കേസിന്റെ പേരിൽ, തന്റെ ഇരട്ടച്ചങ്കുകളും, ശാസ്ത്ര-സാഹിത്യ-സാങ്കേതിക-കലാ-സാംസ്കാരിക നാട്യസംബന്ധമായ മേഖലകളിൽ താൻ കരസ്ഥമാക്കിയിട്ടുള്ള മൊത്തം ബിരുദങ്ങളും മറ്റിനം പദവികളും സ്ഥാനമാനങ്ങളും മഹിമകളുമെല്ലാം കെട്ടിച്ചുമന്നു്, അനന്യസാധാരണമായ അത്യുജ്ജലവ്യക്തിത്വത്തിന്റെ ഉടമയായ മുക്ക്യോൻ പിണറായി വിജയനും ഇ. ഡി.ക്കു് മുന്നിൽ ഹാജരാകേണ്ടി വരുമോ എന്നാണത്രെ CPI (M)-ന്റെ പേടി!
ഇ. ഡി.യോടു് ചുമ്മാ പാമ്പ്ര CPI (M) സഖാക്കളേ! മടിയിൽ കനമില്ലാത്ത പിണറായി വിജയൻ സഖാവു്, മണിയാശാന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരു കോണാത്തിലെ ഇ. ഡി.യെയും പേടിക്കുന്നവനല്ല. നീട്ടിപ്പിടിച്ച പങ്കായങ്ങൾക്കിടയിലൂടെ ഓടിയപ്പോഴും, പ്രതിപക്ഷം തന്റെ മകളുടെ ബിസ്നസ് ബന്ധങ്ങളിലെ ദുരൂഹതയെ നിയമസഭയിൽ ചോദ്യം ചെയ്തപ്പോഴും പിണറായി വിജയൻ വിരണ്ടിട്ടില്ല. പിന്നെയാണു് കാരണഭൂതം പിണറായി വിജയൻ ഇഷ്ടാനുസരണം കപ്പം കൊടുക്കുന്ന BJP നേതാക്കളാൽ നിയന്ത്രിക്കപ്പെടുന്ന കേവലമൊരു ഇ. ഡി.!
ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ബ്രണ്ണൻ സ്കോളർ സാക്ഷാൽ പിണുവിനോടാണു്, രാജകീയമായി പൊതിഞ്ഞ ചന്ദനതൈലം കണ്ടാൽ മയങ്ങിവീഴുന്ന സമ്പൂർണ്ണ ഊളകളുടെ ചുട്ടിയും കോലും കളി!
അവറ്റകളോടു് ചുമ്മാ പോകാൻ പറ, മാർക്സിസ്റ്റ് വിപ്ലവത്തീയിൽ കുരുത്ത CPI (M) സഖാക്കളേ!!
August 07 2022 10:56
ഇൻഡിഗോ എയർലൈൻസ് സഖാവു് ചിറ്റപ്പനു് മൂന്നാഴ്ചത്തെ വിലക്കു് വിധിച്ചു. അതിന്റെ പേരിൽ സഖാവു് ചിറ്റപ്പൻ, മാർക്സിയൻ പ്രത്യയശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ, വിപ്ലവകരമായ പ്രതിഷേധസൂചകമായി ഇൻഡിഗോ എയർലൈൻസിനു് ആജീവനാന്തം വിലക്കു് വിധിച്ചു.
ച്ചാൽ, മൂന്നാഴ്ചയേക്കാൾ വളരെവളരെ കുറവാണല്ലോ ആജീവനാന്തം!
ആശാൻകളരിയിൽപ്പോലും പോകാതിരുന്നാൽമാത്രം ആർജ്ജിക്കാൻ കഴിയുന്ന അത്യുന്നതമായ മാർക്സിയൻ വൈജ്ഞാനികതയാണതു്.
അത്തരം “മാർക്സിയൻ മനുഷ്യനാകൽ വൈജ്ഞാനികത”, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപരമായ വോട്ടുബാങ്ക് ആദ്ധ്യാത്മികതയിൽ തൈലാഭിഷിക്തരല്ലാത്ത “വാഴക്കുല മലയപ്പുലയൻസിനും”, “നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്ന കമ്മിത്തമ്പ്രാൻ മഹദ്വചനത്തിൽ അടിയുറച്ചു് വിശ്വസിച്ചു്, കോഴികളെ ഹൃദയപൂർവ്വം “സ്നേഹിക്കുന്ന” ചെന്നായ്ക്കളെപ്പോലെ മനുഷ്യരെ “സ്നേഹിച്ചിരുന്ന” റഷ്യൻ കമ്മ്യൂണിസ്റ്റുകളും “തൊഴിലാളിസ്നേഹികളും” ആയിരുന്ന ലെനിന്റേയും സ്റ്റാലിന്റെയും നാട്ടിലെ വോൾഗാനദി പാടുന്ന വിപ്ലവകരമായ പാട്ടുകൾ പാടിയാടി, പിണുവാടി, റിയാസാടി, വീണയാടി, ബിന്ദുവാടി, ടീച്ചറാടി, ചിന്തയാടി, “കോടിയേരിയാടിയാടി” അന്തംവിട്ടു് വയൽകൊയ്യുന്ന പൈങ്കിളികൾക്കും ഒറ്റയടിക്കു് മനസ്സിലായിക്കൊള്ളണമെന്നില്ല.
സംഭവം ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിയൻ പ്രത്യയശാസ്ത്രമാണേ!!
August 07 2022 12:54
“ദ ട്രയൽ” എന്ന ഫ്രാൻസ് കാഫ്കയുടെ നോവലിലെ “ജോസഫ് കെ.”യുടെ അവസ്ഥയാണു് തന്റേതെന്നു്, സമ്പത്തു് സംബന്ധമായ കടലാസ് കഷണങ്ങളുമായി ഹാജരാകാൻ ഇ. ഡി. ആവശ്യപ്പെട്ട മല്ലു മാക്രിസ്റ്റ് ഡോക്ടർ തോമസ് ഐസക്ക്.
ഫയങ്കരം!
കാരണഭൂതം ഇരട്ടചങ്കൻ വാഴുന്ന “മാവേലി നാടുവാണീടും കാലതുല്യമായ സമത്വസുന്ദരകേരളത്തിലെ” അടിമക്കമ്മികളുടെ ആശീർവാദമുള്ള ഒരു മാക്രിസ്റ്റ് മലവാണത്തിനു് എത്ര എളുപ്പം ഫ്രാൻസ് കാഫ്കയെപ്പോലൊരു അതുല്യ ലോകപ്രതിഭയുടെ വൈജ്ഞാനിക-സാംസ്കാരിക-സാഹിത്യലെവലിലേയ്ക്കു്, സ്വന്തം കുണ്ടിയിൽ സ്വയം ജാക്കിവച്ചു്, എടുത്തുപൊക്കി അവരോധിക്കാൻ കഴിയുമെന്നതിനു് ഇതില്പരം ഒരു തെളിവിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.
സ്വന്തം കുണ്ടിയിൽ സ്വയം ജാക്കിവച്ചു്, താൻ ദൈവപുത്രനാണെന്നും, ലോകരക്ഷകനാണെന്നും, കാരണഭൂതമാണെന്നുമെല്ലാമുള്ള ഭ്രാന്തൻ അവകാശവാദങ്ങളുമായി, മദ്ധ്യധരണ്യാഴിയുടെ (mediterranean sea) കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു “കുഞ്ഞിക്കാട്ടി” പ്രദേശത്തു്, വെള്ളം വീഞ്ഞാക്കിയും, മരിച്ചവരെ ഉയിർപ്പിച്ചുമൊക്കെ അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്ന നസറായനായ യേശുവിന്റെ മാതൃകയിൽ, താനൊരു ഏക്ഷൻ ഹീറോയാണെന്നും, വാളുവച്ചതിനിടയിലൂടെ മൂക്കുപൊത്താതെ ഓടിയിട്ടുള്ളവനാണെന്നും മറ്റും വീരവാദം മുഴക്കി അധികാരത്തിൽ നുഴഞ്ഞുകയറി മലയാളികളുടെ അന്നദാതാവും ദൈവവുമായി സ്വയം പ്രതിഷ്ഠിച്ച പിണറായി വിജയന്റെ സംവിധാനത്തിൽ നിർമ്മിക്കപ്പെട്ട ഒരു “fart film” ആണു് “ഇഡിയും തോമ്മാച്ചനും”.
വരുവിൻ! ബക്കറ്റ് പിരിവു് നല്കുവിൻ! സില്മ കാണുവിൻ! രസിപ്പിൻ!
എന്തെന്നാൽ, സാമ്പാറും അവിയലുമല്ല, രസമാണഖിലസാരമൂഴിയിൽ!!
https://archive.org/details/the-trial-1962-restored-movie-720p-hd
August 08 2022 11:26
ജ്യോതിശ്ശാസ്ത്രം (astronomy) വേറെ; ജ്യോതിഷശാസ്ത്രം (astrology) വേറെ.
അന്നമ്മ വേറെ; തുണി വേറെ.
വാനത്തിലെ വസ്തുക്കളും പ്രതിഭാസങ്ങളും പഠനവിധേയമാക്കുന്ന വൈജ്ഞാനികശാഖയാണു് ജ്യോതിശ്ശാസ്ത്രം. വർദ്ധിക്കുന്ന അറിവിന്റെ ഫലമായി വികസിക്കുന്ന മനുഷ്യബുദ്ധിക്കനുസരിച്ചു് നവീകരിക്കപ്പെടുന്ന ശാസ്ത്രീയോപകരണങ്ങൾ ആ ശ്രമത്തിൽ മനുഷ്യനെ സഹായിക്കുന്നു.
ഭാവി എന്തെന്നറിയാനായി വായും പിളർന്നു് തന്റെ മുന്നിലിരിക്കുന്ന ഭാഗ്യാന്വേഷികളെ അവർ കേൾക്കാനാഗ്രഹിക്കുന്ന മധുരഭാഷണത്തിലൂടെ തൃപ്തിപ്പെടുത്താൻ വൈഭവമുള്ളവർക്കു് പറ്റിയ ഒരു ഉപജീവനകലയാണു് ജ്യോതിഷശാസ്ത്രം.
പ്രവചനങ്ങൾക്കു് വാനവസ്തുക്കളുടെ പിൻബലമുണ്ടെന്ന തോന്നൽ ഇടപാടുകാരുടെ മനസ്സിൽ ജനിപ്പിക്കാൻ കഴിയുന്നതു്, ഭാവിപ്രവചനപരമായ അധരവ്യായാമങ്ങൾക്കു് ശാസ്ത്രീയതയുടെ ഒരു പരിവേഷം നൽകാൻ തീർച്ചയായും സഹായകമാണു്. നശ്വരമായ ഭൗതികതയെ വെടിഞ്ഞു് നിത്യമായ ആത്മീയതയെ മനസ്സാ വരിച്ചിരിക്കുന്നവർക്കും, തന്റെ സ്വന്തം ഭാവിയെ സംബന്ധിച്ച പ്രവചനങ്ങളിൽ അസാരം ശ്രാസ്ത്രീയത ഉണ്ടായിരിക്കുന്നതാണിഷ്ടം.
ഭാഗ്യാന്വേഷികളും കാര്യകാരണബന്ധത്തെ വിലമതിക്കുന്നവരാണു്. വ്യക്തമായ ഒരു അടിത്തറ ഇല്ലാതെ നടത്തുന്ന പ്രവചനങ്ങൾ തന്മൂലം അവർ തള്ളിക്കളയും. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ മുതലായവ കാര്യകാരണബന്ധപ്രകാരം ഉന്നതമായ വിശ്വാസയോഗ്യതയുള്ള അടിത്തറകളാണു്. എങ്കിലും, ഒരത്യാവശ്യത്തിനു്, ഹസ്തരേഖ, മുഖലക്ഷണം, തത്തക്കിളി കൊത്തിയെടുക്കുന്ന ചീട്ടു്, ഗൗളീവിലാപകാവ്യം, തലയിലെ കാക്കതൂറൽ, ഓർക്കാപ്പുറത്തുള്ള തുമ്മൽ, ശകുനം, കണി, കെണി മുതലായ നിമിത്തങ്ങളും വിശ്വാസയോഗ്യതയുള്ള അടിത്തറകളായി അംഗീകരിക്കാൻ മടിക്കുന്നവരല്ല ഭാഗ്യാന്വേഷികളായ മനുഷ്യർ.
അത്തരം ഭാവിപ്രവചനങ്ങൾ ഫലിക്കാറുണ്ടോ എന്നു് ചോദിച്ചാൽ, ഉണ്ടെന്നും പറയാം, ഇല്ലെന്നും പറയാം. നടന്നുനടന്നു് ക്ഷീണിച്ചു് നിന്നുപോയ വാച്ചും ദിവസത്തിൽ രണ്ടുവട്ടം കൃത്യമായ സമയം കാണിക്കാറുണ്ടല്ലോ. ആ രണ്ടു് സമയങ്ങളല്ലാത്ത സമയങ്ങളിൽ സമയം ചോദിക്കാതിരുന്നാൽ പിന്നെ ഒരു പ്രശ്നവുമില്ല.
എന്തു് ചെയ്യണം എപ്പോൾ ചെയ്യണം, എന്തു് ചോദിക്കണം, എപ്പോൾ ചോദിക്കണം എന്നൊന്നുമറിയാതെ ഓരോന്നു് കാട്ടിക്കൂട്ടിയിട്ടു് വാച്ചിനെ കുറ്റം പറയുന്നതിൽ എന്തു് കാര്യം? വാച്ചിനുമുണ്ടു് അവകാശങ്ങൾ. നിന്നുപോയി എന്നതിന്റെപേരിൽ നള്ളിഫൈ ചെയ്യപ്പെടാൻ പാടുള്ളതല്ല ഒരു വാച്ചിന്റെ ജനാധിപത്യപരമായ അവകാശങ്ങൾ!
“മനുഷ്യൻ അങ്ങനെയാണു്: ഒരു വിശ്വാസം ആയിരംവട്ടം ഖണ്ഡിക്കപ്പെട്ടതായാലും, തനിക്കു് അതു് ആവശ്യമെങ്കിൽ, അവനതിനെ ‘സത്യം’ ആയി കണക്കാക്കും.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ
August 08 2022 13:43
“നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ തീവ്രവാദിയെ സംരക്ഷിക്കാൻ “ഓണറബിൾ ചീഫ് മിനിസ്റ്റർ” ഇടപെട്ടു.” – സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ.
“മുഖ്യാ, മുഖ്യാ, സ്വപ്ന സുരേഷിന്റെ ഗുരുതരമായ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യൻ രാജി വയ്ക്കുമോ മുഖ്യാ?” – മാർക്സിസ്റ്റുകളല്ലാത്ത മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം നംബർ വൺ.
“അല്പം പോലും ബാക്കി വയ്ക്കാതെ, മൊത്തം ഉളുപ്പുമായി ആ “പരനാറി” ഉമ്മൻ ചാണ്ടി സ്ഥലം വിട്ടില്ലേ? ഒട്ടും ഉളുപ്പില്ലാതെ എനക്കു് എങ്ങനെ രാജിവച്ചു് പെണ്ണും പിടക്കോഴിയും, ഇതുവരെ സംഘടിപ്പിച്ച കമ്മീഷനുമായി അമേരിക്കയിലേക്കോ, നോർത്ത് കൊറിയയിലേക്കോ മറ്റോ മുങ്ങാൻ കഴിയും?” – മുഖ്യന്റെ കിടിലൻ മറുപടി.
“സ്ഥലം വിട്ട “പരനാറി” ഉമ്മൻ ചാണ്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലേ?” – മാർക്സിസ്റ്റുകളല്ലാത്ത മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം നംബർ റ്റൂ.
“കണ്ടെത്തിയോ ഇല്ലയോ എന്നു് എനക്കറിയില്ല. എന്റെ ശ്രദ്ധയിൽ പെറ്റിട്ടില്ല.” – പതിവുപോല, മുഖ്യന്റെ “പഴുതടച്ച തകർപ്പൻ” മറുപടി.
August 09 2022 12:00
ഭാരതത്തിലെ പൗരസമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എന്ന ലക്ഷ്യത്തിൽ, ഭരണപരിഷ്കാര കമ്മീഷൻ 1966ൽ സമർപ്പിച്ച ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായി രൂപംകൊണ്ട ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമാണു് “ലോക് ആയുക്ത”.
ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്കു് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിതതാല്പര്യത്തോടെ കൈക്കൊള്ളുന്ന നടപടികൾ, നടപടിക്രമങ്ങൾ മനഃപൂർവം വച്ചുതാമസിപ്പിക്കൽ മുതലായ ക്രമക്കേടുകൾ “ലോകായുക്ത” മുഖേന ചോദ്യം ചെയ്യാപ്പെടാവുന്ന കുറ്റകൃത്യങ്ങളാണു്.
താഴെപറയുന്ന വിഭാഗത്തിൽപ്പെടുന്നവർ നടത്തുന്ന ക്രമക്കേടുകൾ ലോകായുക്ത മുഖേന ആർക്കും ചോദ്യം ചെയ്യാവുന്നവയാണു്. അതിനുള്ള പരാതി നേരിട്ടോ അഭിഭാഷകൻ വഴിയോ ലോകായുക്തയ്ക്കു് നൽകാവുന്നതാണു്:
1. ഇപ്പോഴത്തെയോ മുൻപത്തെയോ മുഖ്യമന്ത്രിമാർ
2. മന്ത്രിമാർ
3. എം.എൽ.എ. മാർ
4. സർക്കാർ ജീവനക്കാർ
5. തദ്ദേശഭരണസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ
6. തൊഴിലാളി യൂണിയൻ ഭാരവാഹികൾ
7. രാഷ്ട്രീയസംഘടനകളുടെ ജില്ലാ-, സംസ്ഥാനഭാരവാഹികൾ
8. സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹികൾ
9. സർവകലാശാലകൾ
10. പൊതുമേഖലാസ്ഥാപനങ്ങൾ
വെള്ളത്തിൽ നിന്നും വ്യാവസായികമായി വീഞ്ഞു് ഉത്പാദിപ്പിക്കുന്നവനും ദൈവപുത്രനുമായ യേശുവിനെപ്പറ്റി, വി. പത്രോസിന്റെ മതിലിൽ കുരുത്തവരായ ഒറിജിനൽ നസ്രാണികൾ അവരുടെ പ്രദക്ഷിണഘോഷയാത്രകളിൽ അലമുറയിടാറുള്ളതുപോലെ, “പരിശുദ്ധൻ പരിശുദ്ധൻ പരമശുദ്ധനും”, ജീവിതത്തിൽ ശുദ്ധി പാലിക്കുന്നവനുമെന്നു് അവകാശപ്പെടുന്നവനുമായ പിണറായി വിജയൻ എന്തുകൊണ്ടു്, സമൂഹത്തിൽ നീതിയും നിയമവും അഴിമതിരാഹിത്യവും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഏതൊരു ഭരണാധികാരിയിൽനിന്നും വ്യത്യസ്തമായി, ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമായ കേരളത്തിലെ ലോക് ആയുക്തയുടെ ചിറകുകൾ അരിയാൻ ഇത്രമാത്രം തത്രപ്പെടുന്നു എന്ന ചോദ്യത്തിനുള്ള മറുപടി, ലോക് ആയുക്ത വഴി ചോദ്യം ചെയ്യപ്പെടാൻ കഴിയുന്നതും, മുകളിൽ സൂചിപ്പിച്ചതുമായ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളിൽ അയാൾക്കും, അയാൾ “solemnly” പ്രതിനിധീകരിക്കുന്ന കണ്ണൂരിയൻ മാർക്സിസ്റ്റ് പാർട്ടിയ്ക്കുമുള്ള നിഷേധിക്കാനാവാത്ത ക്രിമിനൽ പങ്കാളിത്തത്തിലാണു് കുടികൊള്ളുന്നതു്.
ആവിധ ക്രിമിനൽ പങ്കാളിത്തത്തിനുള്ള എത്രയോ ഉദാഹരണങ്ങളിൽ ഏതാനും ചിലതു്:
1. സ്വജനപക്ഷപാതം: മന്ത്രി റിയാസ്, … …
2. മറ്റുള്ളവർക്കു് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ: തന്റെ “രാജകീയമായ” യാത്രാവീഥികളെ തരിശുഭൂമിതുല്യം മനുഷ്യശൂന്യമാക്കൽ, കറുത്ത മാസ്ക്ക് നിരോധിക്കൽ, … …
3. വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിതതാല്പര്യത്തോടെ കൈക്കൊള്ളുന്ന നടപടികൾ: കെ. ഫോൺ, കെ. റെയിൽ, സിൽവർലൈൻ, … …
4. നടപടിക്രമങ്ങൾ മനഃപൂർവം വച്ചുതാമസിപ്പിക്കൽ: അട്ടപ്പാടിയിലെ മധു കൊലക്കേസും, വാളയാറിലെ ബാലപീഡനവും കൊലക്കേസും അടക്കമുള്ള അനവധി കേസുകളിലെ സ്വാർത്ഥതാത്പര്യാർത്ഥമുള്ള വച്ചുതാമസിപ്പിക്കലും അനാസ്ഥയും, … …
എന്നിട്ടും, ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമായ കേരളത്തിലെ ലോക് ആയുക്തയുടെ ചിറകുകൾ അരിയാൻ പിണറായി വിജയൻ എന്തുകൊണ്ടു് ഇത്രമാത്രം തത്രപ്പെടുന്നു എന്നു് നിങ്ങൾക്കു് മനസ്സിലാകുന്നില്ലെങ്കിൽ, സാക്ഷാൽ ദൈവത്തിനുപോലും ബോദ്ധ്യപ്പെടുത്താൻ കഴിയാത്തവിധം CPI (M)-ലെ ആനത്തലവട്ടമുള്ള കുമാരപിള്ളസഖാക്കളാൽ ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ട, അന്തസ്സാരശൂന്യനായ/ശൂന്യയായ കേവലമൊരു മല്ലു മാക്രിസ്റ്റായിരിക്കണം നിങ്ങൾ.
August 10 2022 11:30
സഖാക്കളേ, സഹ-ഉദരരേ, കർത്താവിൽ പ്രിയരായ ഇടവകക്കാരേ!
നിങ്ങൾ ഓരോരുത്തരും ജയിലിൽ കിടന്നു് കൊതുകുകടികൊള്ളുക! ജയിലിൽ കിടന്നു് കൊതുകുകടികൊണ്ടുകൊണ്ടു്, ഇരട്ടചങ്കൻ പിണറായി വിജയൻ നയിക്കുന്ന മാക്രിസ്റ്റ് കേരളാ കൊഓപ്പറേറ്റീവിൽ, സഖാവു് പി. എ. മുഹമ്മദ് റിയാസിനെപ്പോലെ, ഒരു പൊതു-മരാ-മത്തൻ മന്ത്രിയായി, “ജീവിതശുദ്ധിയുള്ള” ഒരു വിശിഷ്ട ജന്മമായി, അത്യുന്നതമായ ഒരു മനുഷ്യാസ്തിത്വമായി, പരിപാവനനായ/പരിപാവനയായ ഒരു പരിശുദ്ധനായി/പരിശുദ്ധയായി, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് അന്തം കമ്മി എന്ന അസുലഭവും, അനിതരസാധാരണവുമായ അത്യുഗ്രൻ പദവിയിലേക്കു് പറന്നുയരുക!!
(അതല്ലാതെ എന്താപ്പോ കേവലം ഒരു മല്ലുവായ മനുഷ്യജന്മത്തിനു് ചെയ്കാൻ കഴ്യ്ക!?)

August 11 2022 09:56
എ.കെ.ജി. സെന്ററിലെ ബോംബ് സ്ഫോടനത്തിലുണ്ടായ ഭയങ്കരമായ കുലുക്കത്തിൽ നിന്നുള്ള “reconvalescence”-ൽ കഴിയുന്ന ശ്രീമതി ടീച്ചറെ “കിടുങ്ങാച്ചി തള്ള” എന്നൊക്കെ വിളിക്കുന്നതു് നികൃഷ്ടജീവികൾ മാത്രം ചെയ്യാൻ ധൈര്യപ്പെടുന്ന ഒരുതരം പരനാറിത്തരമാണു്.
“commotio cerebri” പോലുള്ള കടുത്ത ആഘാതങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിനു് ശാരീരികമായ വിശ്രമത്തോടൊപ്പം മാനസികമായ സ്വസ്ഥതയും ആവശ്യമാണു്.
വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കുലുങ്ങിവീണ ഒരാളെ കുത്തുന്നയിനം കുത്സിത പ്രവണതകൾക്കെതിരെയുള്ള എന്റെ ശക്തമായ പ്രതിഷേധം ഞാനിവിടെ രേഖപ്പെടുത്തുന്നു. അത്തരം കുലംകുത്തികൾ എടുക്കുന്നതും പിടിക്കുന്നതുമായ എല്ലാ സില്മകളും ആജീവനാന്തം ബഹിഷ്കരിക്കുമെന്നു് സത്യഗ്രന്ഥം തൊട്ടു് ഇതിനാൽ ഞാൻ പ്രതിജ്ഞയെടുക്കുന്നു.
വാക്കുകൾ അളന്നുതൂക്കി, തേച്ചുമിനുക്കി മാത്രം ഉപയോഗിക്കുന്ന ധാരാളം ഇടതുപക്ഷബുദ്ധിജീവികളും സംസ്കാരസമ്പന്നരുമുള്ള ഒരു നാടാണു് കേരളമെന്നതിനാൽ, മറ്റുള്ളവരെ, പ്രത്യേകിച്ചും സ്ത്രീകളെ അഭിസംബോധന ചെയ്യേണ്ട ഭാഷ എങ്ങനെ ആയിരിക്കണം എന്ന കാര്യത്തിൽ മാതൃകയാക്കാൻ പറ്റിയ ആരാധനാവിഗ്രഹങ്ങൾ ആരുമില്ലാത്തതുകൊണ്ടു് അങ്ങനെ ഒരു “വീഴ്ച പറ്റി” എന്ന വാദവും മുഖവിലയ്ക്കു് എടുക്കാൻ നിവൃത്തിയില്ല.
August 11 2022 10:19
“ന്നാ താൻ കേസ് കൊട്” എന്ന സിൽമ കാണരുതെന്ന കമ്മി സാക്കളുടെ കല്പന അനുസരിക്കാനാണു് എന്റെ തീരുമാനം.
വണ്ടി കുഴിയിൽ വീണ-ശേഷം കരഞ്ഞിട്ടെന്തു് ഫലം?
August 11 2022 10:54
ഞങ്ങൾ മുകളിലെത്തി. ഞങ്ങൾക്കവിടെ അഴിമതിയും സ്വജനപക്ഷപാതവുമൊക്കെയായി സുഖിച്ചു് കഴിയണം. ഞങ്ങടെ സൂപ്പിലെ “മൈരാണു്” ലോക് ആയുക്ത. അതുകൊണ്ടു്, ലോക് ആയുക്തയെ ഷണ്ഡീകരിക്കാൻ ഞങ്ങൾക്കു് ഏതുവിധേനയും “ഓർഡിനൻസുകൾ” ഒണ്ടാക്കണം.
August 11 2022 11:07
അഴിമതി ചെയ്യാനുള്ള അവകാശത്തിനായി നിയമം നിർമ്മിക്കുന്ന ഒരു ലോകോത്തരഊളയെ വീണുകിടന്നും താങ്ങിനിർത്തുന്ന അടിമകളുടെ വിളിപ്പേരാണു് മല്ലു മാക്രിസ്റ്റുകൾ!
August 11 2022 11:48
കുലുങ്ങി എന്നാണു്, കിടുങ്ങി എന്നല്ല ടീച്ചർ അവകാശപ്പെട്ടതു്. അതിൻപ്രകാരം, “കിടുങ്ങാച്ചി” എന്നതിനെക്കാൾ “കുലുങ്ങാച്ചി” എന്ന വിശേഷണമായിരുന്നേനെ, പെഡഗോജിക്കലി ആൻഡ് പൊളിറ്റിക്കലി, കൂടുതൽ കറക്റ്റ്.
August 11 2022 12:47
കിടുങ്ങാച്ചി, വഴിയിൽ കുഴി, ന്നാ താൻ കേസ് കൊട്, ഖുർആൻ സ്വർണ്ണം, ബിരിയാണി സ്വർണ്ണം, സ്വപ്ന, ഇ.ഡി., ലോക് ആയുക്ത, ഓർഡിനൻസ്, ഗവർണർ, … … ആകെമൊത്തം ടോട്ടൽ നയതന്ത്ര പ്രാധാന്യമുള്ള പൊളിറ്റിക്കൽ “ഇശ്യൂസ്” ആണല്ലോ മച്ചാ!? കൂടുവിട്ടു് കൂടുമാറേണ്ടി വരുമെന്നുണ്ടോ?
August 12 2022 13:15
ഒരു ഇടക്കാലപരീക്ഷയിൽ ചോദ്യക്കടലാസ് നീട്ടി പരീക്ഷകൻ എന്നോടു് ഇപ്രകാരം മൊഴിഞ്ഞു: ഈ ചോദ്യങ്ങൾക്കുള്ള നിന്റെ ഉത്തരങ്ങൾ തൃപ്തികരമാണെങ്കിൽ പരൂക്ഷയിൽ നീ ജയിക്കും, അല്ലെങ്കിൽ തോൽക്കും.
അതിനു്, തലേന്നുതന്നെ തയ്യാറാക്കിയ, എന്റേതായ ഒരു ഉത്തരക്കടലാസ് അയാൾക്കുനേരെ നീട്ടി ഞാൻ ഇപ്രകാരം മറുമൊഴി നല്കി: ഡാ, കോപ്പൻ പരൂക്ഷകാ! കേന്ദ്ര BJP ഗവണ്മെന്റ് മോഡലിലുള്ള നിന്റെ ചോദ്യക്കടലാസു് എന്റെ പട്ടി വാങ്ങും. നിന്റെ ചോദ്യങ്ങൾ മുൻകൂറായി കാണാനുള്ള ദീര്ഘദൃഷ്ടിയുള്ളവൻ എന്ന നിലയിൽ, എന്റെ ഉത്തരങ്ങൾ ഇതിൽ അക്കമിട്ടു് കുറിച്ചിട്ടുണ്ടു്.
അവ വായിക്കണമോ വേണ്ടയോ എന്നതെല്ലാം നിന്റെയിഷ്ടം. പക്ഷെ, പരൂക്ഷയിൽ ഞാൻ ജയിക്കണമെന്നതു് എന്റെയിഷ്ടം. അല്ലാഞ്ഞാൽ, നിനക്കും നിന്റെ കുടുംബത്തിനും ഹാ കഷ്ടം എന്നെ പറയാനുള്ളു! സർവ്വശക്തനായ എന്റെ പിതാവിനു് “മാഷാ അള്ളാ സ്റ്റിക്കറുകൾ” പതിച്ച അനേകം ഇന്നോവകൾ സ്വന്തമായുണ്ടെന്നു് മറക്കാതിരുന്നാൽ നിനക്കു് കൊള്ളാം!
August 12 2022 13:20
കുഴിയൻ എന്നാൽ, ഫാഷിസ്റ്റ് അജ്ഞതയുടെ അഗാധഗർത്തത്തിലേക്കു് പ്രത്യയശാസ്ത്രപരമായ പ്രകാശം പരത്തുന്നവൻ എന്നേ അർത്ഥമുള്ളു എന്ന ഭാഷാജ്ഞാനപരമായ ഒരു ആജ്ഞാവചനം സഖാവു് എം. വി. ജയരാജൻ അരുളിച്ചെയ്താൽ കെട്ടടങ്ങാവുന്നതേയുള്ളു, “വഴിയിലെ കുഴി” എന്ന, രാഷ്ട്രീയമല്ലുക്കളുടെ കലാസാഹിത്യസാംസ്കാരികമായ മൊത്തം ഇമാജിനേഷൻ ഫാക്കൽറ്റികളുടെയും അതിരുകളെ ലംഘിക്കുന്നവിധം സങ്കീർണ്ണമായ പ്രശ്നം വഴി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ആളിപ്പടർന്നിരിക്കുന്ന വിപ്ലവാഗ്നി.
പക്ഷേ, ഏതെങ്കിലും ജയരാജൻ സഖാവു് പറഞ്ഞാൽ ജനം വിശ്വസിക്കില്ല, എം. വി. ജയരാജൻ സഖാവു് തന്നെ പറയണം. അതിനെയാണു് നമ്മൾ “എസ്റ്റാബ്ലിഷ്ഡ് റെപ്യുട്ടേഷൻ” എന്നു് വിളിക്കുന്നതു്.
August 13 2022 11:42
പല ഗ്രാമപഞ്ചായത്തുകളിലും കുടുംബശ്രീവഴി വിതരണം ചെയ്യപ്പെട്ട ദേശീയപതാകയിലെ അശോകചക്രം “കോൺ തെറ്റിയും”, വലതു് പക്ഷാഘാതം, ഇടതു് പക്ഷാഘാതം തുടങ്ങിയ കക്ഷിരാഷ്ട്രീയപരമായ ഭൂതപ്രേതാദി ബാധകളോടെയും നിർമ്മിക്കപ്പെട്ടവയാണെന്നു് വാർത്ത.
അശോകചക്രത്തെ ദേശീയപതാകയിലെ പച്ചയുടെ നടുവിൽ പ്രതിഷ്ഠിച്ചു് ക്ഷിപ്രകോപിയും, കുത്തനും വെട്ടനും പൊട്ടിത്തെറിയനും, അതോടൊപ്പം കരുണാനിധിയനുമായ അല്ലാഹുവിനെ പ്രകോപിപ്പിച്ചില്ലല്ലോ എന്നു് സമാധാനിക്കുകയാണു് ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളജനത ചെയ്യേണ്ടതു്.
ഈ നിത്യസത്യങ്ങൾ ഒരിക്കലും മറക്കാതെ എപ്പോഴും ഓർമ്മിക്കുക! അവ മരിക്കുവോളം മടുപ്പില്ലാതെയും സ്ഥലകാലബോധമില്ലാതെയും സ്ഥിരമായി ജപിക്കുക, ജപിച്ചുകൊണ്ടേയിരിക്കുക!: ദേഷ്യം കയറിയാൽ പിന്നെ സൽമാൻ റഷ്ഡിയെന്നോ, റ്റി. ജെ. ജോസഫെന്നോ ഒന്നും യാതൊരു നോട്ടവുമില്ലാത്ത, അറഞ്ചം പുറഞ്ചം വെട്ടുകയും കുത്തുകയും കഴുത്തറക്കുകയും ചെയ്യുന്നവനും, അതോടൊപ്പംതന്നെ, വളരെ നീതിമാനും സത്യവാനും സർവ്വശക്തനുമായ ഒരു കക്ഷിയാണു്, മുഹമ്മദ് നബി (സ)-യിലൂടെ ഇസ്ലാം എന്ന ലോകസമാധാനമതം സ്ഥാപിച്ചവനും, അല്ലാഹു അല്ലാതെ അല്ലാഹു ഇല്ലാത്തവനും, കണ്ടമാനം വലിയവനും, സകല പ്രപഞ്ചത്തിന്റെയും കാരണഭൂതനും, സ്രഷ്ടാവനുമായ അല്ലാഹു!!
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
August 13 2022 12:31
മുഖ്യ-നായ ജനനായകൻ പ്രശ്നങ്ങൾ (ച്ചാൽ, മല്ലു അക്ഷരമാല) വയോജനവിദ്യാഭ്യാസക്ലാസ്സിലൂടെ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴല്ലേ ആ പരനാറി നിലത്തെഴുത്തനാശാൻ ക്യാൻസർ പിടിപെട്ടു് കിടപ്പിലായതു്!? വിധിവിഹിതം മാമനും ലംഘിച്ചുകൂടുമോ എന്നല്ലേ മാക്രിസ്റ്റ് മഹാകവി കാറൽ മാർക്സായാലും പ്രാസഭംഗിയോടെയും വിപ്ലവകരമായും നമ്മെ പാടിക്കേൾപ്പിച്ചതു്!?
August 13 2022 14:35
ബന്ധുനിയമനത്തിലെ “റിസർച്ച് സ്കോർ” എന്ന “കോപ്പിലെ എടവാടു്” സംബന്ധമായി മണിയാശാൻ എന്തു് അരുളിച്ചെയ്യുന്നു എന്നറിഞ്ഞിട്ടുവേണം പ്രത്യയശാസ്ത്രപരമായ ഒരു നിലപാടിലെത്താൻ.
August 14 2022 10:42
കിടക്കുന്നതിനോടൊപ്പംതന്നെ നിൽക്കലും, നിൽക്കുന്നതിനോടൊപ്പം കിടക്കലും ലേശം ക്ലേശകരമാണു്. അതുപോലെതന്നെയോ, അതിൽ കൂടുതൽപോലുമോ ബുദ്ധിമുട്ടുള്ള കാര്യമാണു് ഒരേസമയം ആസ്തികനും നാസ്തികനും ആയിരിക്കുക എന്നതും.
ഒരേസമയം ഇസ്ലാമിസ്റ്റും കമ്മ്യൂണിസ്റ്റും (“സിമിയും കമ്മിയും” എന്നു് നാടൻഭാഷ) ആയിരിക്കാൻ കഴിയുന്ന മനുഷ്യരെ കാണുമ്പോൾ, “ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ, ഉവ്വേ?” എന്നു് സാമാന്യജനം അത്ഭുതം കൂറുന്നതും അതുകൊണ്ടാണു്.
ആസ്തികമായ ഇസ്ലാമിസത്തെയും, നാസ്തികമായ കമ്മ്യൂണിസത്തെയും “ഒരു ചരടിലിണക്കിക്കോർത്ത പുഷ്പങ്ങൾ” എന്നപോലെ കോർത്തിണക്കി മാലപോലെ കഴുത്തിലണിഞ്ഞു്, “ദ്വിത്വത്തിൽ ഏകത്വം!”, “അല്ലാഹു അക്ബർ!”, “ഇങ്ക്വിലാബ് സിന്ദാബാദ്!” എന്നുംമറ്റും ഐകകണ്ഠ്യേന മുദ്രാവാക്യങ്ങളും മുഴക്കി തോളോടു് തോൾ ചേർന്നു് മുന്നേറുന്ന മഹാരഥന്മാരെ കാണുമ്പോൾ, ഓത്തുപള്ളിക്കൂടങ്ങളിലും, പാർട്ടിയുടെ സ്റ്റഡി ക്ലാസുകളിലുമൊന്നും പോയിട്ടില്ലാത്ത സാമാന്യജനം അന്തം വിട്ടു് കുന്തം വിഴുങ്ങുന്നതു് സ്വാഭാവികം!
അതിശയകരമായ ഈ “മതശാസ്ത്ര-പ്രത്യയശാസ്ത്ര” പ്രതിഭാസം സംബന്ധിച്ചു് നാസ ഈ അടുത്തയിട നടത്തിയ ഒരു പഠനത്തിൽ, ഒരേസമയം വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന കാല്പനികമായ ഉഭയജീവികളെപ്പോലെ, ഒരിക്കലും പൊരുത്തപ്പെടാനാവാത്ത വൈരുദ്ധ്യങ്ങളെപ്പോലും അസാധുവാക്കി, പൊതുതാത്പര്യങ്ങളുടെ സംരക്ഷണാർത്ഥം സമീകൃതമായി സമന്വയിപ്പിക്കാൻ ശേഷിയും ശേമുഷിയുമുള്ള അപൂർവ്വജനുസ്സുകൾ മനുഷ്യരുടെ ഇടയിലും ഉണ്ടെന്നും, അവരിൽ ചിലർ അമാനവരെങ്കിലും, അധികപങ്കും വിഭക്തവ്യക്തിത്വത്തിനുടമകളായ സ്കിറ്റ്സൊഫ്രെനിക്കുകൾ ആയിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ടു്.
August 14 2022 11:31
താടിക്കു് തീ പിടിച്ചോടുന്ന കമ്മി സഖാവു് മുക്ക്യോൻ പിണറായിയോടു് സിമി സഖാവു് ജനാബ് ജലീൽ: “ഒരു നിമിഷം നിൽക്കൂ ബോസ്! ഞാനെന്റെ ഈ അറേബ്യൻ ഹുക്ക ഒന്നു് കത്തിച്ചോട്ടെ!”
August 15 2022 11:22
“Obsessive-compulsive personality disorder” എന്ന രോഗാതുരമായ അവസ്ഥയിലേക്കു്, “സ്വാതന്ത്ര്യം” എന്ന മഹത്തായ സാമൂഹിക മൂല്യം അന്യവത്കരിക്കപ്പെടരുതെന്നു് ആഗ്രഹിക്കുന്ന എല്ലാ ഭാരതീയർക്കും ഹൃദയംഗമമായ എന്റെ സ്വാതന്ത്ര്യദിനാശംസകൾ!

August 16 2022 10:28
മടിയിൽ കനമില്ലെന്ന്വച്ചു് പിടലിയിലിരിക്കുന്ന നയതന്ത്രഭാണ്ഡക്കെട്ടിന്റെ ഭാരം കുറയുന്നില്ലല്ലോ. ഡിപ്ലൊമാറ്റിക് സഞ്ചികളിലെ സ്വർണ്ണത്തിനൊക്കെ ഇപ്പൊ എന്താ ഒരു തൂക്കമെന്റെ ശിവ-ശങ്കരോ!?
August 16 2022 11:56
സ്വർണ്ണക്കള്ളക്കടത്തുകേസ് ബംഗളൂരുവിലേയ്ക്കോ ചെന്നൈയിലേയ്ക്കോ മാറ്റാൻ സാദ്ധ്യതയുണ്ടത്രേ!
വന്നുവന്നു്, സത്യസന്ധമായി ഒരു കേസന്വേഷണം നടത്താൻപോലും കഴിയാത്ത ദയനീയാവസ്ഥയിലെത്തി, “സമ്പൂർണ്ണ-രാക്ഷസരായ” ബുദ്ധിജീവികൾ പൂണ്ടുവിളയാടുന്ന പിണറായിഭരണകേരളം!
മറ്റു് സംസ്ഥാനങ്ങളിലെ ജനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതിൽ ഒരുതരം ആത്മരതി അനുഭവിച്ചിരുന്ന അല്പന്മാർക്കാണു് ഇപ്പോൾ ഈ ഗതികേടു് വന്നിരിക്കുന്നതെന്നോർക്കണം!
“മനുഷ്യനാകണം, മനുഷ്യനാകണം” എന്ന മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഇതിഹാസകാവ്യത്തിന്റെ മാതൃകയിൽ, ജ്ഞാനപീഠത്തിൽക്കയറി ഇടതു് ചന്തികുത്തിയിരിക്കുന്ന കവിശ്രേഷ്ഠരിൽ ആരെങ്കിലും, “ഉളുപ്പില്ലെടോ, ഞങ്ങൾക്കുളുപ്പില്ലെടോ” എന്നോ, “ന്നാ താൻ കേസ് കൊടുക്കെടോ” എന്നോ മറ്റോ ഒരു ഇടതുപക്ഷ-ഹൃദയപക്ഷ “മണി”പ്രവാളകാവ്യം രചിച്ചു്, മാവേലികേരളതുല്യം, ഹൈസ്പീഡ്-ഹൈലെവലിലേയ്ക്കെത്തിയ No.1 കാരണഭൂതകേരളത്തെ ഈ ഗതികേടിൽനിന്നും രക്ഷപ്പെടുത്തും എന്നു് കർത്താവിലും കർമ്മത്തിലും ക്രിയയിലും പ്രത്യാശിക്കുകയല്ലാതെ, ഈ വൈകിയ വേളയിൽ, ഒരു കേവലസമ്മതിദായകനു് കാര്യമായി മറ്റൊന്നും ചെയ്യാനില്ലതന്നെ!
August 17 2022 10:45
നേർബുദ്ധിയും കുനട്ടുബുദ്ധിയും തമ്മിൽ എളുപ്പം തിരിച്ചറിയാൻ സമ്മതിദായകരായ ജനങ്ങൾക്കു് കഴിയുമായിരുന്നെങ്കിൽ, വിയർപ്പുരോഗികളായ ഒട്ടേറെ മത,- രാഷ്ട്രീയ പുംഗവ,- പുംഗവികൾക്കു് “വായിൽത്തിരുകിയ കയ്യുമായി” സ്വജീവിതം തള്ളിനീക്കേണ്ടി വന്നേനെ!
August 17 2022 17:03
ദ്രോണർ: “നീ എന്തു് കാണുന്നു പോരാളി വീരാ?”
പോരാളി വീരൻ: “ഒരു കാക്ക എന്റെ തലയിൽ തൂറിയതായി കാണുന്നു.”
ദ്രോണർ: “നീയോ ശങ്കരാ ഭയങ്കരാ?”
ശങ്കർ ഭയങ്കർ: “അശ്വത്ഥാമാ ഹതഃ crow-ക്കരഃ”
August 18 2022 09:58
വാസ്തവത്തിൽ, കേരളം പോലൊരു സമൂഹത്തിൽ നേതാക്കളുടെയോ മന്ത്രിമാരുടെയോ ആവശ്യമില്ല. സമ്മതിദായകർ മൊത്തം വിദ്യാസമ്പന്നരായ പ്രബുദ്ധരും, ആദ്ധ്യാത്മികരായ തത്ത്വചിന്തകരും, കാഥികരായ ശാസ്ത്രജ്ഞരും, ദീർഘവീക്ഷകരായ കവികളും, യുക്തിബോധമുള്ള മതപണ്ഡിതരും ആണെന്നിരിക്കെ, ഓരോരുത്തർക്കും അവരവരുടെ സ്വന്തം നേതാവും മന്ത്രിയുമായിരിക്കാൻ സത്യത്തിൽ ബുദ്ധിമുട്ടൊന്നുമില്ല.
പിന്നെ എന്തിനാണു് കേരളത്തിൽ നേതാക്കളുടെയും മന്ത്രിമാരുടെയുമെല്ലാം ആവശ്യം എന്നു് ചോദിച്ചാൽ, സമൂഹത്തിന്റെ ഭദ്രമായ നിലനില്പിനു് അത്യന്താപേക്ഷിതമായ ആചാരമര്യാദകളിൽ പ്രധാനകാർമ്മികത്വം വഹിക്കാൻ തൈലാഭിഷിക്തരായ ഡമ്മികൾ ഇല്ലാതെ കഴിയില്ലാത്തതുകൊണ്ടു് എന്നേ പറയാനുള്ളു. നസ്രാണിസമുദായങ്ങളിൽ കത്തനാരില്ലാത്ത ഒരു കുർബ്ബാനയോ, മാമോദീസയോ, കല്യാണമോ, നവഭവന വെഞ്ചെരിപ്പോ, ശവമടക്കോ സങ്കല്പിക്കാൻ കഴിയുമോ? പൊതുസമൂഹത്തിലെ സനാതനകീഴ്വഴക്കങ്ങളുടെ കാര്യവും അതുപോലെതന്നെ.
മൈൽക്കുറ്റികൾ അനാച്ഛാദനം ചെയ്യുക, മേല്പാലം, പാലം, റോഡ് മുതലായവ (ചുവപ്പു)നാടമുറിച്ചു് പൊതുജനത്തിനായി തുറന്നുകൊടുക്കുക, കലുങ്കു്, വെയ്റ്റിങ് ഷെഡ് തുടങ്ങിയവ ഉദ്ഘാടനം ചെയ്യുക, പത്രസമ്മേളനത്തിലൂടെ പ്രൊപഗാൻഡ നടത്തുക, പന്തൽ പടുത്തുയർത്തിയിട്ടുള്ള വേദികളിൽ നാലുവാക്കു് ഉച്ചരിക്കുക, വിശിഷ്ടസേവനംവഴി സമൂഹത്തെ മുന്നോട്ടു് കുതിപ്പിച്ച പ്രമുഖരെ പൊന്നാട അണിയിക്കുക, രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുക, ആളും തരവും നോക്കി മരിച്ചവരുടെ ശരീരത്തിൽ റീത്തു് സമർപ്പിക്കുക, വേണ്ടപ്പെട്ടവരെ വേണ്ടിടങ്ങളിൽ നിയമവിരുദ്ധമായി പ്രതിഷ്ഠിക്കുക ഇത്യാദി സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ മർമ്മപ്രധാനമേഖലകളിലെ സൃഷ്ടി-, സ്ഥിതി-, സംഹാരപ്രക്രിയകളിൽ നിറസാന്നിദ്ധ്യമായിരിക്കുക എന്ന ക്രൂഷ്യലായ ഡ്യൂട്ടിയാണു്, “ഇല്ലത്തുനിന്നു് ഇറങ്ങുകയും ചെയ്തു, അമ്മാത്തു് എത്തിയതുമില്ല” എന്ന ദയനീയാവസ്ഥയിൽ, ത്രിശങ്കുസ്വർഗ്ഗത്തിൽ കുടികൊള്ളുന്ന “നവോത്ഥാന” സമൂഹങ്ങളിൽ നേതാക്കളും മന്ത്രിമാരുമെല്ലാം നിർവഹിക്കുന്നതു്.
August 18 2022 11:24
സ്വതന്ത്രഭാരതത്തിൽ കോടതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതു് ഒരേയൊരു ചുമതല നിർവഹിക്കാനാണു്: നിരന്തരം അച്ചൂടും മുച്ചൂടും തീട്ടത്തിൽ ചവിട്ടുന്ന മാക്രിസ്റ്റ് പാർട്ടി ചവിട്ടിയ തീട്ടം ചന്ദനതൈലമാണെന്ന പാർട്ടിയുടെ “ബോദ്ധ്യം” ശരിയോ തെറ്റോ എന്നു് പൊതുജനത്തിന്റെ ചെലവിൽ കേസുവിസ്താരം നടത്തി ഒരു തീരുമാനത്തിലെത്തുക!
August 18 2022 12:48
“എല്ലാവിധ അധർമ്മങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ ശ്രീകൃഷ്ണ ജയന്തി!” – കേരളം മുക്ക്യോൻ.
ഇത്രമേൽ ആത്മാർത്ഥവും സത്യസന്ധവുമായൊരു തുറന്നുപറച്ചിൽ ഇറ്റാലിയൻ മാഫിയാ ബോസുകളിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു!
August 19 2022 10:43
ആളുകൾക്കാവശ്യമുള്ള ഭക്ഷ്യോത്പന്നങ്ങളെപ്പറ്റി ഇ. പി. ജയരാജൻ സഖാവു് ഒരു സ്റ്റഡിക്ലാസ്സ് എടുക്കുകയുണ്ടായി. ഭക്ഷണപരമായി വളരെ ഇൻഫോർമെറ്റീവായ ഒരു പ്രഭാഷണമായിരുന്നു അതു്. കണ്ണൂർ സർവകലാശാലയിൽ ന്യൂട്രീഷണൽ സയൻസ് എന്നൊരു ഫാക്കൽറ്റി ഉണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ അതുപോലൊന്നു് സൃഷ്ടിച്ചിട്ടായാലും ചിറ്റപ്പനെ അതിന്റെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റാക്കണം എന്നാണെന്റെ അഭിപ്രായം. ആഹാരസംബന്ധമായ കാര്യങ്ങളിൽ കേരളസമൂഹത്തിൽ ഇന്നു് നിലവിലിരിക്കുന്ന അശാസ്ത്രീയവും അനാരോഗ്യകരവുമായ കാഴ്ചപ്പാടുകളെ നല്ലൊരളവു് വരെ ദൂരീകരിക്കാൻ അതുപോലൊരു നിയമന നടപടിക്കു് കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.
ചിറ്റപ്പലെക്ച്ചറിന്റെ കാമ്പും കാതലും:
നമ്മൾ മലയാളികളെല്ലാം രാവിലെ ബ്രേക് ഫാസ്റ്റ് കഴിക്കുന്ന ഇഡ്ഡലി, പിന്നെ, പിട്ടു്, അതുപോലെത്തന്നെ ദോശ, റവദോശ, മസാലദോശ, നെയ്റോസ്റ്റ്, ഓനിയൻ ഊത്തപ്പം, ടൊമാറ്റോ ഊത്തപ്പം, ഇടിയപ്പം, വെള്ളയപ്പം, പാലപ്പം, കള്ളപ്പം, അതോടൊപ്പം, വട്ടയപ്പം, ഉഴുന്നപ്പം, അച്ചപ്പം, കുഴലപ്പം, നെയ്യപ്പം, ഉപ്പുമാവു് മുതലായവയെല്ലാം ഭക്ഷ്യോത്പന്നങ്ങളാണു്. ഉഴുന്നുവട, പരിപ്പുവട, മുളകുവട, മുട്ടവട, തൈരുവട, തൈരുസാദം തുടങ്ങിയവയും വളരെ രുചികരമായ തീറ്റവസ്തുക്കളാണു്. രുചികരമായ ഭക്ഷണസാധനങ്ങളാണു് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന കാര്യം ഇത്തരുണത്തിൽ നമ്മൾ സ്മരിക്കേണ്ടതുണ്ടു്.
ആഹാരപദാർത്ഥങ്ങളെ രുചികരമാക്കുന്നതു് അവയുടെ ചേരുവകളാണു്. ചേരുവകൾ എന്നാൽ “പലവ്യജ്ഞനങ്ങൾ”. കുട്ടിക്കൂറ പൗഡർ, പോൺഡ്സ് പൗഡർ മുതലായ മുഖം വെളുപ്പിക്കൽ പൗഡറുകളെപ്പറ്റി ഞാൻ ധാരാളം കേട്ടിട്ടുണ്ടെങ്കിലും, കറിപ്പൗഡർ എന്നൊരിനം പൗഡർ ഇതുവരെ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അതിൽ ഞാൻ ഇപ്പോൾ വളരെ ഖേദിക്കുന്നു.
“പലവ്യജ്ഞനങ്ങൾ” ശാസ്ത്രീയമായി മുറിച്ചും പൊടിച്ചും അരച്ചും പായ്ക്ക് ചെയ്തു് യഥാസമയം ബ്രേക് ഫാസ്റ്റ് ടേബിളിൽ എത്തിച്ചുകൊണ്ടല്ലാതെ, രുചികരമായ ഭക്ഷണസാധനങ്ങൾ ഇഷ്ടപ്പെടുന്നവരായ കേരളത്തിലെ ആളുകളെ ആന്ദനൃത്തത്തിൽ ആറാടിക്കാൻ കഴിയില്ലതന്നെ!
August 21 2022 10:56
റിയാസ്മന്ത്രിയും ശിവൻകുട്ടിമന്ത്രിയും പരസ്പരം ഊജ്ജ്വലമായി ഊഞ്ഞാലാട്ടുന്നതു് ആരോ ഷെയർ ചെയ്തിരുന്നു. ജനത്തെ ഊഞ്ഞാലാട്ടി ക്ഷീണിച്ചപ്പോൾ, “Have a break, have a KitKat” എന്ന പരസ്യവാചകം പോലെ, ഒരു ബ്രെയ്ക്കെടുത്തു് തമ്മിൽത്തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഊഞ്ഞാലാട്ടിയേക്കാമെന്നു് കരുതിക്കാണും. ഒരു ചെയ്ഞ്ച് ആരാണു് ഇഷ്ടപ്പെടാത്തതു്?
സംഭവം കലക്കി! പക്ഷേ, വേഷവിധാനങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ, കുറച്ചുകൂടി കൂടുതൽ കലങ്ങിയേനെ! ഉദാഹരണത്തിനു്, റിയാസ്മന്ത്രി സെറ്റും മുണ്ടും നെക്ലേസും, ജിമിക്കി കമ്മലും, ബൃന്ദ മോഡൽ ബൃഹദാഖ്യാനപ്പൊട്ടും ധരിച്ചായിരുന്നു ഊഞ്ഞാലാടിയിരുന്നതെങ്കിൽ അപ്സരകന്യകളായ ഉർവ്വശി, മേനക, രംഭ, തിലോത്തമകൾ മരാമത്തു് മന്ത്രി മായാമോഹിനി റിയാസിനീദേവിക്കു് മുന്നിൽ അടിയറ വച്ചേനെ!
അതുപോലെതന്നെ, ശിവൻകുട്ടിമന്ത്രി ചെമ്പോത്തു്, പരുന്തു്, മൂങ്ങ, കാക്ക മുതലായ പക്ഷികളുടെ പപ്പും പൂടയുമെല്ലാം ഫിറ്റ് ചെയ്തു് അലങ്കരിച്ച ഒരു തൊപ്പി തലയിൽ ചാർത്തിയാണു് ആടുകയും, ആട്ടുകയും, ഗതകാലഅസംബ്ലിയിൽ താൻ ദക്ഷിണവച്ചു് പഠിച്ചതും പരിശീലിച്ചതുമായ നൃത്തനൃത്യങ്ങളും അടവുകളും കാട്ടി കൊച്ചുരാമനായി ചാടിക്കളിക്കുകയും ചെയ്തിരുന്നതെങ്കിൽ, നേറ്റീവ് അമേരിക്കൻ ട്രൈബ്സിലെ “ബിഗ് കഹൂണകൾ” ഗോൾഡൻ വിസയിൽ അഹമഹമികയാ കേരളത്തിലെത്തി കുട്ടിമന്ത്രിയപ്പൂപ്പന്റെ കാൽക്കൽ താണുവണങ്ങി, നയതന്ത്രച്ചാക്കുകൾ നിറയെ പൊന്നും മൂരും കുന്തുരുക്കവും ഈന്തപ്പഴവും കാഴ്ചദ്രവ്യമായി അർപ്പിച്ചേനെ!
P. S.
ജുഗുപ്സാവഹം! ദയനീയം! ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ? സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവും, വിദ്യാഭ്യാസപരവും മതപരവുമായ സമസ്ത മേഖലകളിലും കേരളസമൂഹം എത്തിപ്പെട്ടിരിക്കുന്ന ഡെകഡെൻസ് ആഴം കാണാനാവാത്തവിധം അഗാധവും, ഒരുവിധത്തിലും തിരുത്താൻ കഴിയാത്തവിധം അടിമുതൽ മുകൾവരെ ആസകലം ദുഷിച്ചതുമാണു്!
August 21 2022 11:39
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രൊ-ചാൻസലർ ആർ. ബിന്ദു, ഗവർണറോടുള്ള തന്റെ പിതൃതുല്യമായ സ്നേഹവായ്പ്പോടെയും, വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, തന്റെ നിത്യതമ്പ്രാനായ മുഖ്യമന്ത്രിയോടുള്ള വിനീതവിധേയത്വത്തോടെയും, ഇന്റർവ്യൂകളിൽ സംസാരിക്കുമ്പോഴത്തെ ആ ഒരു ദയനീയത കാണുമ്പോൾ, “കുരുത്തോലപ്പെരുന്നാളിനു് പള്ളിയിൽപ്പോയ്വരുംവഴി, കണ്ണീരും കയ്യുമായ് നാട്ടിൻപുറത്തു് നടക്കുന്ന കല്യാണം കാണേണ്ടിവന്ന” ലോലഹൃദയരായ കുഞ്ഞാറ്റക്കുരുവികളെപ്പോലെ, “മുൾക്കിരീടമിതെന്തിനുനൽകി സ്വർഗ്ഗസ്ഥനായ പിതാവേ!” എന്നു് നെഞ്ചത്തടിച്ചു് വിലപിച്ചുകൊണ്ടു് “ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കു് പെൻഡുലം പോലെ” ഓസിലേറ്റ് ചെയ്യാനോ, “ഊഞ്ഞാലാ-ഊഞ്ഞാലാ ആട്ടക്കാരും” മായാമോഹിനികളുമായ മുന്തിയ മന്ത്രിജന്മങ്ങളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും കെ -റെയിൽ ഹൈസ്പീഡിൽ റെസിപ്രൊക്കേറ്റ് ചെയ്യാനോ തോന്നാത്തവർ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും, അറുത്ത “കഴുത്തിനു്” കുഴിച്ചിട്ട കുഴിയിൽപ്പോലും ഉപ്പിടാത്തവരുമായ പരനാറികളും നികൃഷ്ടജീവികളും കഠിനഹൃദയരുമായിരിക്കണം.
August 21 2022 13:20
ബൈബിൾ പ്രകാരം, രണ്ടായിരം വർഷങ്ങൾക്കു് മുൻപു്, നസറായനായ ഒരു യേശു അഞ്ചപ്പംകൊണ്ടു് അയ്യായിരം പേരെ “പോഷിപ്പിച്ചു”.
രണ്ടായിരം വർഷങ്ങൾക്കു് ശേഷം, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റായ ഒരു പിണു, സഞ്ചിസഹിതം പതിനാലു് ഇനങ്ങൾ കൊണ്ടു്, വാഴയിലയും, ഇലയിലെ ചോറിനു് മുകളിലെ “കുഞ്ഞൻ മഞ്ഞ ഒഴിച്ചിലും” സഹിതം, ഇരുപത്തെട്ടു് ഐറ്റങ്ങൾ സ്വന്തം അടുക്കളയിൽ മാർക്സിയൻ പ്രത്യയശാസ്ത്രപരമായി മാന്യുഫാക്ച്ചർ ചെയ്തു് “കിറ്റോണസദ്യ” ഉണ്ണുന്നതു് എങ്ങനെ എന്നു് സാമാന്യരായ കേരളജനതയെ സംശയരഹിതമായി ബോദ്ധ്യപ്പെടുത്തി.
രണ്ടായിരം വർഷങ്ങൾക്കു് മുൻപു്, കഴുതപ്പുറത്തു് കയറി യെരൂശലേമിലേയ്ക്കു് എഴുന്നള്ളിയ നസറായനായ ഒരു യേശുവിനു് അക്കാലത്തെ സാമാന്യരായ ജനങ്ങൾ “ഓശാന” പാടി.
രണ്ടായിരം വർഷങ്ങൾക്കു് ശേഷം, വാഹനവ്യൂഹങ്ങളുടെയും പൊലീസിന്റെയും മറ്റിനം അംഗരക്ഷകരുടെയും തിരുമ്മൽ വിദഗ്ദ്ധരുടെയുമെല്ലാം അകമ്പടിയോടെ, ടീച്ചറുകളെപ്പോലെ കണ്ണട അലവൻസോ, ശശികളെപ്പോലെ കോൺഡോം അലവൻസോ, ജനപ്രതിനിധികളെപ്പോലെ ജനത്തിന്റെ ചെലവിൽ നക്കാൻ പറ്റുന്ന ക്യാന്റീനുകളോ ഒന്നുമില്ലാത്ത, വേണമെങ്കിൽ, ഒരു പാരലൽ വേൾഡെന്നുപോലും വിളിക്കാൻ പറ്റുന്ന, ആഹാരം മോഷ്ടിച്ചു് വിശപ്പുമാറ്റാൻ ശ്രമിച്ചു എന്ന മഹാകുറ്റകൃത്യത്തിന്റെ പേരിൽ നിഷ്ഠുരം കൊലചെയ്യപ്പെട്ട മധു എന്നൊരു മനുഷ്യരൂപം ജീവിച്ചിരുന്ന നാടായ അട്ടപ്പാടിയിലേക്കു്, താൻ തന്റെ “പരമാധികാരം” ഉപയോഗിച്ചു് തനിക്കായി വാങ്ങിയ തന്റെ ഔദ്യോഗികവാഹനമായ “അത്യാധുനിക” കിയ കാര്ണിവലില്, “തൊഴിലാളിവർഗ്ഗസ്നേഹി കാറൽ” മാർക്സിന്റെ വൈരുദ്ധ്യാത്മകഭൗതികവാദത്തെപ്പറ്റി സ്റ്റഡിക്ലാസ്സുകളെടുത്തു് അവിടത്തെ “അഗതികളും ആലംബഹീനരുമായ മലയപ്പുലയന്മാരെ” ബോധവത്കരിച്ചു് കമ്മ്യൂണിസ്റ്റുകളാക്കാൻ എഴുന്നള്ളുന്ന ഇരട്ടച്ചങ്കനും കാരണഭൂതവുമായ പിണറായി വിജയനു് ഇക്കാലത്തെ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് അടിമക്കണ്ണുകൾ തൊണ്ടപൊട്ടുമാറു് സിന്താവാ വിളിക്കുന്നു!!
“From the history of peoples we can learn that peoples have learned nothing from history.” – Georg Wilhelm Friedrich Hegel
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)

August 22 2022 10:31
“നിയമപരമായും മാന്യമായും മറുപടി പറയുന്നതിനു് പകരം തന്റെ സ്ഥാനത്തിനു് യോജിക്കാത്ത തരത്തിൽ പ്രതികരിക്കുന്നതു് ഗവർണർ പദവിക്കു് യോജിച്ചതല്ല.” – സി. പി.ഐ. (എം)
“കടക്കു് പുറത്തൻ” പിണറായി, “വൺ ടൂ ത്രീയൻ” മണിയാശാൻ, “ശുംഭത്വവിദഗ്ദ്ധൻ” എം. വി. ജയരാജൻ, “ഇടിയാശാൻ” ഇ. പി. ജയരാജൻ ഇത്യാദി മാന്യന്മാരും ഡിപ്ലൊമാറ്റുകളുമായ മാക്രിസ്റ്റ് സഖാക്കളുടെ സ്റ്റഡിക്ലാസ്സുകൾ അറ്റൻഡ് ചെയ്തിട്ടില്ലാത്തതുകൊണ്ടാണു് സ്ഥാനത്തിനു് യോജിച്ച വിധവും നിയമപരമായും മാന്യമായും എങ്ങനെ മറുപടി പറയണമെന്നറിയാൻ ഗവർണർക്കു് കഴിയാതെപോകുന്നതു്.
“അകക്കണ്ണു് തുറപ്പിക്കാൻ മണിയാശാൻ ബാല്യത്തിൽ എത്തണം” എന്നാണല്ലോ കവിയായാലും പാടിയിട്ടുള്ളതു്!
(ആ പാട്ടു് കേട്ട പിണറായി നിർദ്ദേശിച്ചതനുസരിച്ചു്, ഗവർണറുടെ അകക്കണ്ണു് തുറപ്പിക്കുക എന്ന “Mission: Impossible” അക്കാദമികമായി നിറവേറ്റാനായി മണിയാശാൻ ബാല്യത്തിലേക്കു് ദ്രുതഗതിയിൽ എത്തിക്കൊണ്ടിരിക്കുന്നതായാണു് റിപ്പോർട്ട്.)
August 22 2022 10:58
“ഗവേഷണം” എന്നൊക്കെ ചുമ്മാ ഒരു ഗുമ്മിനു് പറയുന്നതാ സാറേ! “ഗ-മോഷണം” ആണുസാറേ മൊത്തം കമ്മിക്കൂട്ടത്തിന്റെയും മെയിൻ!!
August 22 2022 11:13
വിപ്ലവരക്തപുഷ്പങ്ങൾ പൊട്ടിവിരിയുന്നു; യൂണിവേഴ്സിറ്റികളിലെ നിയമനഫയലുകൾ കത്തിക്കരിയുന്നു!
ഇങ്കിലാൻ ചിന്താവാൻ!!
August 22 2022 11:44
വിദ്യാഭ്യാസയോഗ്യതക്കു് അത്യുന്നതമായ വില കല്പിക്കുന്നവരാണു് മാക്രിസ്റ്റുകളായ കമ്മികൾ. അതുകൊണ്ടാണു് ഗവർണറുടെയും, വൈസ് ചാൻസ്ലറുടെയും, എം. എം. മണിയുടെയുമെല്ലാം വിദ്യാഭ്യാസയോഗ്യതകൾ തമ്മിൽത്തമ്മിൽ താരതമ്യം ചെയ്യാൻ അവർ നിർബന്ധിതരാകുന്നതു്.
August 22 2022 12:48
പാർട്ടിയുടെ നിർദ്ദേശപ്രകാരം വിപ്ലവകരമായി പ്രതിഷേധിക്കുന്ന സഖാക്കൾക്കു് കണ്ണു് കാണാൻ കഴിയില്ലെന്നതിനാൽ, ഉത്തരക്കടലാസുകൾ നോക്കുന്ന, പാർട്ടിസഹായത്താൽ അദ്ധ്യാപകരായ വിപ്ലവപ്പരിഷകൾ വിദ്യാർത്ഥികളുടെ ഭാവിയെ നായ്ക്കാട്ടതുല്യം അവഗണിക്കണമെന്നു് കമ്മ്യൂണിസ്റ്റാചാര്യൻ “കാറൽ മാർസ്ക്” കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ കല്പിച്ചിട്ടുണ്ടു്.
August 23 2022 10:05
ഓണക്കിറ്റു് നൽകുന്ന തമ്പ്രാക്കളുടെയും, ഓണക്കിറ്റു് വാങ്ങി “കിറ്റോണം” ആഘോഷിക്കാൻ നന്ദിയോടെയും വിധേയത്വത്തോടെയും നില്ക്കുന്ന പൗരയുടെയും ബോഡി മാസ് ഇൻഡക്സിൽ (BMI), മാർക്സിയൻ കമ്മ്യൂണിസ്റ്റ് ഐഡിയോളജിയിലൂടെ ജനങ്ങൾക്കു് എത്തിച്ചേരാൻ കഴിയുന്ന സ്ഥിതിസമത്വത്തിനു് കൃത്യമായ ഒരു അളവുകോല് ഉണ്ടു്.
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)

August 23 2022 10:45
സ്വതന്ത്രമായി വികസിക്കാനുള്ള മനുഷ്യരുടെ നൈസർഗ്ഗികവാസനയെ, പ്രത്യയശാസ്ത്രം എന്ന “strait jacket”-ൽ കുരുക്കിയിട്ടു് മുരടിപ്പിക്കുന്ന സാമൂഹിക കാൻസറാണു് മാർക്സിസം. ആധുനികസമൂഹങ്ങളിൽനിന്നും എന്നാളും അകറ്റിനിർത്തേണ്ടുന്ന ഒരു മാരകകാൻസർ!!
August 23 2022 14:07
സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ഒരു ദൈവം സൃഷ്ടിച്ച മനുഷ്യരിൽ മുറിവുകൾ ഉണ്ടാകേണ്ട ആവശ്യമില്ലാത്തതിനാൽ, മുറിവുകളിൽ നിന്നും മനുഷ്യരെ സുഖപ്പെടുത്തുന്നവൻ എന്ന പദവി കരസ്ഥമാക്കാൻ, അല്ലാഹു അടക്കമുള്ള മൊത്തം ദൈവങ്ങൾക്കും ആദ്യം മനുഷ്യരിൽ മുറിവുകൾ ഉണ്ടാക്കേണ്ടതുണ്ടു്.
മനുഷ്യർക്കു് ഒരു വിധത്തിലുമുള്ള മുറിവുകൾ ഉണ്ടാകാതിരിക്കാനുള്ള സൂത്രങ്ങൾ അറിയാവുന്നവൻ എന്ന നിലയിൽ, മനുഷ്യരിൽ മുറിവുകൾ ഉണ്ടാക്കുന്നവൻ താനാണെന്നു് മനുഷ്യർ അറിഞ്ഞാൽ, അതു് തന്റെ റെപ്യുട്ടേഷനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണു്, മുറിവുകളുണ്ടാക്കൽ എന്ന പ്രക്രിയ ചെകുത്താനിലേക്കു് ഔട്ട് സോഴ്സ് ചെയ്യാൻ ദൈവം തീരുമാനിച്ചതു്.
Now, all is well. (ഇപ്പോൾ, എല്ലാം കൊളമാണു് എന്നു് മല്യാലം).
അതുപോലെതന്നെ, “വിശപ്പുരഹിതകേരളം” എന്ന വിപ്ലവകരമായ കമ്മ്യൂണിസ്റ്റ് പദ്ധതി നടപ്പിലാക്കാൻ, മല്ലുക്കളുടെ അന്നദാതാവും, തന്മൂലം അവരുടെ ദൈവവുമായ പിണറായി വിജയൻ എന്ന കാരണഭൂതത്താനു് ആദ്യം കേരളത്തിൽ വിശപ്പു് എന്ന “ബൂർഷ്വാ പദ്ധതി” നടപ്പിലാക്കേണ്ടതുണ്ടു്. കേരളത്തിൽ വിശപ്പില്ലെങ്കിൽ, “വിശപ്പുരഹിതകേരളം” എന്ന നവീനമായ ഒരു നവോത്ഥാനപദ്ധതി തികഞ്ഞ അസംബന്ധമായിരിക്കും എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ദൈവം തന്റെ കുറ്റകൃത്യങ്ങളുടെ ചുമതല ചെകുത്താനിലേക്കു് ചാർത്തി കൊടുക്കുന്നതുപോലെ, ജനത്തിന്റെ വിശപ്പിനു് കാരണഭൂതർ ബൂർഷ്വാസിയാണെന്നു് സ്ഥാപിക്കാനായി പിണറായി വിജയൻ എന്ന ഇരട്ടച്ചങ്കൻ ഏർപ്പെടുത്തിയിരിക്കുന്ന ലോക്കൽ മാറ്റഡോറുകളാണു് സൈബറിടങ്ങളിലെ പോരാളി ഷാജികളും, ചാനൽ ചർച്ചകളിലെ ന്യായീകരണത്തൊഴിലാളികളും.
ഇതിൽനിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നതുപോലെ, സമൂഹത്തെ തന്മയത്വമായി ഇളിച്ചുകൊണ്ടു് വ്യഭിചരിക്കുക, വിറ്റു് കാശാക്കുക എന്ന ലുക്രറ്റീവായ കച്ചവടതന്ത്രത്തിനു്, പ്രത്യയശാസ്ത്രത്തിന്റെയോ മതത്തിന്റെയോ ധാർമ്മികസ്വഭാവമുള്ള പിന്തുണ വളരെ സഹായകമാണു്.
മാർക്സിസ്റ്റുകൾക്കു് അതു് മാർക്സും എങ്ഗൽസും ചേർന്നു് തട്ടിക്കൂട്ടിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണെങ്കിൽ, ഇസ്ലാമിസ്റ്റുകൾക്കു് അതു്, സ്വർഗ്ഗത്തിൽ നിന്നും സൗദി അറേബിയയിലെ ഒരു ഗുഹയിലെത്തിയ മലക്കു് ജിബ്രീലിൽ നിന്നും എഴുത്തും വായനയുമറിയാത്ത മുഹമ്മദ് നബി (സ) ഉത്തരവാദിത്വത്തോടെ കേട്ടെഴുതിയ അല്ലാഹുവചനങ്ങൾ ഉൾക്കൊള്ളുന്ന ഖുർആനാണു്. മറ്റു് ഐഡിയോളജികളുടെയും മതങ്ങളുടെയും കാര്യവും ഇതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല.
P. S.
“ഒഴിച്ചുകളയൂ!” എന്നു് താൻ ഓരോരുത്തരോടും കല്പിക്കുന്നതുവരെ, സ്വന്തം കുടലിൽ അവരവരുടെ മലഭാരവും, സ്വന്തം മൂത്രാശയത്തിൽ അവരവരുടെ മൂത്രഭാരവും ചുമന്നുകൊണ്ടു് നടക്കണം എന്നാണു് ദൈവവിധി. ദൈവത്തിന്റെ വിധി അന്തിമമായതിനാൽ അതിലൊരു മാറ്റം വരുത്താനുള്ള അവകാശമോ അധികാരമോ മനുഷ്യർക്കില്ല.
അതുകൂടി പറയാമായിരുന്നു എന്നൊരു പരാതി ഉണ്ടാകരുതല്ലോ!
August 24 2022 10:39
20 യൂറോ കൊടുത്തു് പത്തു് കിലോ പാലക്കാടൻ മട്ടയും, 27 യൂറോ കൊടുത്തു് പത്തു് കിലോ അമൃത്സർ ബാസ്മതി അരിയും വാങ്ങി. കാര്യവിവരമില്ലാത്തതു് അരിയാഹാരം കഴിക്കാത്തതുകൊണ്ടാവാൻ വഴിയില്ല. എന്നാലും സംഭവത്തിന്റെ കിടപ്പുവശം ഒന്നറിഞ്ഞിരിക്കാമെന്നു് കരുതി.

August 24 2022 11:32
“ഉൾപ്പാർട്ടിവിമർശനങ്ങൾ മലർന്നുകിടന്നു് തുപ്പുന്നതിനു് തുല്യമാണു്.” – കാനം രാജേന്ദ്രൻ
– സത്യം പറഞ്ഞാൽ, പാർട്ടിയംഗങ്ങൾ ചരിഞ്ഞുകിടന്നു് കാനം രാജേന്ദ്രന്റെ മുഖത്തേക്കായിരുന്നു തുപ്പേണ്ടിയിരുന്നതു്!
തല മുണ്ഡനം ചെയ്തു് കാശിക്കുപോയി പരമാത്മാവിൽ വിലയം പ്രാപിക്കേണ്ട അവസ്ഥയിലെത്തിയ ജീവാത്മാക്കളായ മഹാത്മാക്കൾ രാഷ്ട്രീയം, അതും മാർക്സിസ്റ്റ് കമ്മ്യൂണിസം, പ്രസംഗിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടും നാറ്റക്കേസുമായ കേരളം!!
August 25 2022 11:15
മലയാളിയായ ഒരമ്മയ്ക്കു് ബഹുമാനപുരസ്സരം ആദരവർപ്പിക്കാൻ പറ്റിയ രണ്ടുവാക്കു് എഴുതിത്തരണമെന്നു് എന്റെയൊരു ഗുജറാത്തുകാരൻ ബഡാ ദോസ്തിനു് ഒരേ നിർബന്ധം. അതിനായി ഞാൻ, എന്റെ മൊത്തവും ചില്ലറയുമായ ധാർമ്മികബോധത്തിന്റെ അടിത്തട്ടുകൾ മുഴുവൻ പരതി, ഇങ്ങനെയൊരു മണിമുത്തു് എഴുതിക്കൊടുത്തു: “സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സേവനത്തിന്റെ, ത്യാഗത്തിന്റെ പര്യായമാണു് അമ്മ”
പക്ഷേ, എത്ര ശ്രമിച്ചിട്ടും, ബഡാ ദോസ്തിന്റെ നാവിൽ, “സ്നേഹത്തിന്റേ, കാറുണ്യത്തിന്റേ, സേവനത്തിന്റേ, ത്യാഗത്തിന്റേ പറിയായമാണമ്മ” എന്നേ വരൂ!
അമ്മയോടുള്ള ആദരവിൽ “പറി-യായം” കടന്നുവരരുതല്ലോ എന്നു് കരുതിയാണു്, “പര്യായമാണു് അമ്മ” എന്നതു് മാറ്റി, “പ്രതീകമാണു് അമ്മ” എന്നു് ഞാൻ തിരുത്തിയെഴുതിക്കൊടുത്തതു്.
പക്ഷേ, അതുനോക്കി സകലലോകവും കേൾക്കെ ഉച്ചഭാഷിണിയിലൂടെ അച്ചങ്ങായി പ്രഘോഷിച്ചതു് ഇങ്ങനെയാണു്: “സ്നേഹത്തിന്റേ, കാറുണ്യത്തിന്റേ, സേവനത്തിന്റേ, ത്യാഗത്തിന്റേ പറി-തീകമാണമ്മൂമ്മ”!
എന്തു് ചെയ്യുമെന്നു് പറ!!
August 25 2022 11:26
“ഗവർണറുടെ കടിഞ്ഞാണില്ലാത്ത നടപടികളെ കേരളജനത വളരെ ഗുരുതരമായി കാണണം.” – കോടിയേരി ബാലകൃഷ്ണൻ
പാർട്ടിയിട്ട കടിഞ്ഞാൺ ഗവർണർ പൊട്ടിച്ചെറിഞ്ഞുകാണും.
ഗവർണറുടെ മൂക്കുതുളച്ചു് കാളകൾക്കൊക്കെ ഇടുന്നതുപോലെ ബലവത്തായ ഒരു മൂക്കുകയർ ഇട്ടുകൊണ്ടല്ലാതെ ഈ ഗവർണറെ വരുതിയിൽ നിർത്താനും അണികളുടെയിടയിൽ തലയുയർത്തി നില്ക്കാനും കിറ്റുദാതാവായ പിണറായിയുടെ ഇന്റർനാഷണൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് കഴിയുമെന്നു് തോന്നുന്നില്ല.
August 25 2022 11:33
“കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് ആരുടെയും നിയന്ത്രണമില്ലാതെ അഴിമതികൾ ചെയ്യാനുതകുന്ന ഒരു നിയമം നിയമസഭ പാസാക്കിയാൽ, അതു് കേരളത്തിന്റെ താത്പര്യമാണു്, കിറ്റുഭോജികളായ മൊത്തം കേരളജനതയുടെയും താത്പര്യമാണു്. അതുപോലൊരു നിയമത്തിൽ ഒപ്പിടില്ല എന്നൊക്കെപ്പറയുന്ന ഒരു ഗവർണർക്കു്, (ചങ്ങലയിലിട്ടുകൊണ്ടല്ലാതെ രക്ഷപെടുത്താൻ കഴിയാത്തവിധം) കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടു്.” – പാർട്ടി കൺവീനർ സഖാവു് ഇ. പി. ജയരാജൻ.
സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ട ഒരു കോൺസ്റ്റിറ്റ്യൂഷണൽ എക്സ്പെർട്ട് എന്ന നിലയിൽ, സഖാവു് ഇ. പി. ജയരാജൻ (also known as “ചിറ്റപ്പൻ”) രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇതുപോലെ ഗുരുതരമായ ഒരു സ്റ്റെയ്റ്റ്മെന്റ് പൊതുസമൂഹത്തിൽ പരസ്യമായി നടത്തുമ്പോൾ, അതു് ഗൗരവപൂർവ്വം പരിഗണിച്ചു് കർശനമായ നടപടികൾ സ്വീകരിച്ചു് രാജ്യത്തെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനു് പകരം, കേൾക്കുന്നവർ കേൾക്കുന്നവർ ചിരിച്ചുചിരിച്ചു് മണ്ണു് കപ്പുന്നതെന്തിനാണെന്നു് എനിക്കു് മനസ്സിലാകുന്നില്ല.
August 26 2022 10:46
പെരിയാർ ഇ. വി. രാമസ്വാമി പറഞ്ഞതായി അറിയപ്പെടുന്ന ഒരു മനുഷ്യജന്മസിദ്ധാന്തം: “ബ്രഹ്മാവിന്റെ മുഖത്തുനിന്നു് ബ്രാഹ്മണർ ജനിച്ചു; കയ്യിൽ നിന്നു് ക്ഷത്രിയർ ജനിച്ചു; തുടയിൽ നിന്നു് വൈശ്യർ ജനിച്ചു; പാദങ്ങളിൽ നിന്നു് ശൂദ്രർ ജനിച്ചു. ബാക്കിയുള്ള മനുഷ്യരെല്ലാം അവനവന്റെ തന്തയ്ക്കു് ജനിച്ചു.”
പെരിയാർ രാമസ്വാമി സജീവപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കാലത്തു് പൊളിറ്റിക്കൽ കറക്ട്നെസ്സും ഫെമിനിസവുമൊന്നും ഇന്നത്തെയത്ര റാഡിക്കൽ അല്ലായിരുന്നിരിക്കണം. അല്ലെങ്കിൽ, അന്നു് അദ്ദേഹം ഇങ്ങനെ പറയാനേ ധൈര്യപ്പെടുമായിരുന്നുള്ളു എന്നു് തോന്നുന്നു:
“ബ്രഹ്മാവിന്റെ മുഖത്തുനിന്നു് ബ്രാഹ്മണർ ജനിച്ചു; കയ്യിൽ നിന്നു് ക്ഷത്രിയർ ജനിച്ചു; തുടയിൽ നിന്നു് വൈശ്യർ ജനിച്ചു; പാദങ്ങളിൽ നിന്നു് ശൂദ്രർ ജനിച്ചു. ബാക്കിയുള്ള മനുഷ്യരെല്ലാം അവനവനുകളുടെയും അവളവളുകളുടെയും അച്ഛനും അമ്മയ്ക്കും ജനിച്ചു.”
August 26 2022 10:58
ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന്റെ ആധാരശിലയാണു് “നാച്യുറൽ സെലെക്ഷൻ” എന്നതിനാൽ, ഫത്വ ഉസ്താദുകളായ ഗ്രാൻഡ് മുഫ്തികൾ പൂർണ്ണമായി നിയന്ത്രിക്കുന്ന ഒരു ഇസ്ലാമികലോകത്തിൽ, ജീവിതത്തിൽ എന്തെങ്കിലും അർത്ഥം നല്കാൻ കഴിയുന്ന ഒരേയൊരു അവയവം എന്ന നിലയിൽ, പുരുഷലിംഗം ആനയുടെ തുമ്പിക്കൈ പോലെ നീണ്ടുനീണ്ടു് വളരാനുള്ള സാദ്ധ്യതയുണ്ടു്. അങ്ങനെ വളർന്നുവളർന്നു്, കാലക്രമേണ, പുരുഷന്റെ ശരീരവും തലച്ചോറും, “ഏകദൈവം” എന്ന എന്റിറ്റി പോലെ, “പുല്ലിംഗം” എന്ന ഒരൊറ്റ അസ്തിത്വമായി രൂപാന്തരം പ്രാപിക്കുന്ന ഒരു അന്തിമപരിണാമഘട്ടവും തള്ളിക്കളയാവുന്നതല്ല.
August 27 2022 11:17
“അമിത് ഷായെ നെഹ്രു ട്രോഫിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചു് മുഖ്യമന്ത്രി.” -വാർത്ത
മുൻപൊരിക്കൽ, പാർട്ടിയംഗങ്ങളുടെ ഒരു വൻസദസ്സിൽ, “വെള്ളം കൂടുതലുള്ള തടിയൻ” എന്നു് അമിത് ഷായെ വിശേഷിപ്പിച്ചു് വൻകയ്യടി ഏറ്റുവാങ്ങിയ പിണറായി വിജയൻ, ഇപ്പോൾ “വെള്ളത്തിലെ കളിയായ” നെഹ്രു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി അതേ അമിത് ഷായെ അല്ലാതെ മറ്റാരെ ക്ഷണിക്കുമെന്നാണു് നിഷ്കളങ്കരേ നിങ്ങൾ കരുതിയിരുന്നതു്!?
പിണറായി വിജയൻ എക്കാലവും വാക്കുകൾക്കു് നിജമുള്ളവനായിരുന്നു. അല്ലാതെ, സ്വന്തം കാര്യസാദ്ധ്യത്തിനുവേണ്ടി വാക്കുകൾ മാറ്റിമാറ്റി പറയുന്ന സ്വഭാവം കാണിക്കുന്നവനല്ല പിണറായി സഖാവു്. ആ വിശ്വാസയോഗ്യതയാണു് ഇരട്ടച്ചങ്കനും കാരണഭൂതവുമായ സഖാവു് പിണറായിക്കുവേണ്ടി കൊല്ലാനും ചാകാനും അണികളായ സഖാക്കളെ സന്നദ്ധരാക്കുന്നതു്.
അന്നത്തെ മൊഴിമുത്തു് ഇങ്ങനെയായിരുന്നു: “അമിത് ഷായുടെ ശരീരം കണ്ടാല് വെള്ളം കൂടുതലുള്ള തടിയാണെന്നാണു് തോന്നുന്നതു്. സര്ക്കാരിനെ വലിച്ചു് താഴെയിടാന് ആ തടിയൊന്നും പോരാ, ഇതു് കേരളമാണു്. ഭീഷണി ഗുജറാത്തില് മതി. നിങ്ങള്ക്കു് ഈ മണ്ണില് സ്ഥാനമില്ല. കാരണം ഇതു് ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും നാടാണു്.”
നേതാവിന്റെ ആവേശകരമായ ആ വാക്കുകൾ കേട്ടതോടെ സദസ്സിൽ കയ്യടികളുടെ മാലപ്പടക്കം പൊട്ടുകയായിരുന്നത്രെ! ആറ്റം ബോംബ് പൊട്ടുന്നപോലുള്ള ഭയങ്കരമായ ആ ശബ്ദത്തിൽ വേദിയിലിരുന്ന ചില ടീച്ചറമ്മമാർ പൊടുന്നനെ കണ്ടമാനം കുലുങ്ങി താഴെവീഴുകപോലും ചെയ്തു എന്നൊരു വാർത്ത അന്നു് കണ്ടിരുന്നതായാണു് ഓർമ്മ.
ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയുമെല്ലാം തോളിലേറ്റി, തെമ്മാടികളുടെ ഭാഷയിൽ സംസാരിക്കാൻ കഴിയുക എന്നതൊരു ചെറിയ കാര്യമല്ല. ആ ഉഭയത്വമാണു്, ആ വിഭക്തവ്യക്തിത്വമാണു് തന്റെ നേതാവിൽ നിന്നും പ്രബുദ്ധ കേരളത്തിലെ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവു് പ്രതീക്ഷിക്കുന്നതു്. സഖാക്കൾ പ്രതീക്ഷിക്കുന്നതേ നേതാവു് നല്കാവൂ! സ്വന്തം നിലനില്പിനു് അതാണു് നല്ലതു്.
“വെള്ളം കൂടുതലുള്ള തടിയനായ” അമിത് ഷായെ കേന്ദ്രത്തിൽ നിന്നും കേരളത്തിലെത്തിക്കാൻ നല്ല വലി വലിക്കേണ്ടിവരും എന്നറിഞ്ഞിട്ടും, അതവഗണിച്ചു് അതുപോലൊരു ഭഗീരഥപ്രയത്നം ഹൃദയപൂർവ്വം ഏറ്റെടുക്കാൻ സന്നദ്ധനായ പിണറായി വിജയൻ സഖാവു് സത്യമായും ഒരു നിഷ്കാമകർമ്മി ആയിരിക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം അമിത് ഷാ നന്ദിപൂർവ്വം സ്വീകരിക്കുമെന്നും, പുന്നമടക്കായലിലെ വെള്ളത്തിൽ ആഘോഷമായി നടക്കുന്ന വള്ളംകളിയിൽ മുഖ്യാതിഥിയായി ആസനസ്ഥനാകുമെന്നും, ക്ലിഫ് ഹൌസ്സിലെത്തി കിറ്റോണസദ്യയൊക്കെയുണ്ടു് വയറുനിറഞ്ഞു് തൃപ്തനായി പിണറായിയുടെ കേസുകെട്ടുകളിൽ അനുയോജ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കർത്താവിൽ പ്രത്യാശിക്കുന്നു.
August 27 2022 16:08
നിയമനിർമ്മാണം വഴി സമൂഹത്തിലെ അടിമത്വം നിരോധിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, അത്ര എളുപ്പം ഇല്ലായ്മ ചെയ്യാൻ കഴിയുന്നതല്ല മനുഷ്യമനസ്സിൽ ആഴ്ന്നിറങ്ങി വേരുറച്ചുപോയ അടിമത്വം.
August 28 2022 10:46
എന്തുകൊണ്ടു് സ്ത്രീകൾ പൊതുസമൂഹത്തിൽ ഉടുക്കാക്കുണ്ടികളായി നടക്കുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. ദൈവം അവർക്കു് അനുവദിച്ചു് കൊടുത്തിട്ടുള്ള, “അടുപ്പിൻമൂടു് – കിടപ്പറ, കിടപ്പറ – അടുപ്പിൻമൂടു് ഡൊമെസ്റ്റിക് റൂട്ടിൽ” ഡെയ്ലി ഷട്ടിൽ സർവീസ് നടത്താൻ തുണിയുടുക്കേണ്ട ആവശ്യമില്ലെന്നു് മാത്രമല്ല, പലതുകൊണ്ടും അതൊരു തടസ്സവുമായിരിക്കും. ആ സ്ഥിതിക്കു്, ഡീസലടിക്കാനായോ, വല്ല മെയിന്റെനൻസ് പണികൾക്കായോ വീടിനു് പുറത്തിറങ്ങുമ്പോഴും “വീടർ” തുണിയുടുക്കേണ്ട ആവശ്യമില്ല എന്നാണെന്റെ പക്ഷം.
അക്കാര്യത്തിൽ, ഷട്ടിൽ സർവീസ് നടത്തുന്ന KSRTC ബസുകളിലും പ്രൈവറ്റ് ബസുകളിലും സ്ത്രീകൾക്കു് ഒരു ദൃഷ്ടാന്തമുണ്ടു്. പർദ്ദയും ബുർക്കയുമെല്ലാം ധരിച്ചു് വർക്ക്ഷോപ്പിലേക്കു് പോകുന്ന ഏതെങ്കിലും “വണ്ടി-വാഹനങ്ങളെ” കണ്ടിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ എന്നെ കല്ലെറിയട്ടെ!
സ്ത്രീകൾ പുരുഷന്റെ കൃഷിയിടമാണെന്ന അല്ലാഹുവിന്റെ കല്പനയും, പൊതുവേതന്നെ ദൈവവിശാസികളായ സ്ത്രീകൾ ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ടു്. പർദ്ദയും ബുർക്കയുമെന്നല്ല, സാരിയും ചൂരീദാറും പോലും കൃഷിയിടങ്ങൾ ധരിക്കാറില്ല.
സാരിചുറ്റിയോ പർദ്ദയിട്ടോ കിടക്കുന്ന ഒരു പുഞ്ചപ്പാടത്തെ എന്റെ ജീവിതത്തിൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. അത്തരം പുഞ്ചപ്പാടങ്ങളെ കണ്ടിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർക്കും എന്നെ യഥേഷ്ടം കല്ലെറിയാവുന്നതാണു്.
ചുരുക്കത്തിൽ, വീടിനു് അകത്തെന്നപോലെതന്നെ പുറത്തും കൃഷിഭൂമികളായ സ്ത്രീകൾ ഉടുക്കാക്കുണ്ടികളായി നടന്നാൽ, ഭൂവുടമയ്ക്കു് ഏതു് സമയം വേണമെങ്കിലും തന്റെ സ്വന്തം കൃഷിഭൂമികൾ മാറിമാറി ഉഴുതു് പരുവമാക്കി വിത്തിറക്കാൻ കഴിയും.
ഞാനൊരു ഗ്രാൻഡ് മുഫ്തി ആയിരുന്നെങ്കിൽ, ഒരു വെടിയ്ക്കു് രണ്ടു് പക്ഷികൾ എന്നപോലെ, ഒറ്റയടിയ്ക്കു് കൃഷിഭൂമിയുടെ സാക്ഷാൽ ഉടമയെ തൃപ്തിപ്പെടുത്തുകയും, സാക്ഷാൽ ഏകദൈവമായ അല്ലാഹുവിന്റെ അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്യാൻ കഴിയുന്ന സുവർണ്ണാവസരങ്ങൾ പാഴായിപ്പോകാതിരിക്കാൻ, എല്ലാ സ്ത്രീകളും, വീട്ടിലാകട്ടെ നാട്ടിലാകട്ടെ, എല്ലായ്പോഴും ഉടുക്കാക്കുണ്ടികളായി മാത്രമേ നടക്കാവൂ എന്നൊരു ഫത്വ ഇറക്കി മൊത്തം സ്ത്രീകളെയും ദൈവനാമത്തിൽ സഹായിച്ചേനെ!
അല്ലാഹു ആയാലെന്തു്, യഹോവ ആയാലെന്തു്, ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരായാലെന്തു്? എല്ലാ ദൈവങ്ങളും ദൈവങ്ങൾ തന്നെ! എല്ലാ നന്മകളും ദൈവങ്ങളിൽ നിന്നും വരുന്നു! എല്ലാ തിന്മകളും പിശാചുക്കളിൽ നിന്നും വരുന്നു!! അതുകൊണ്ടു് ഞാൻ എന്നുമെന്നാളും ദൈവങ്ങളുടെ പക്ഷത്തായിരിക്കും.
August 28 2022 11:16
ഇന്നായിരുന്നെങ്കിൽ, “വാമനമൂർത്തി” അറിയപ്പെടുന്നതു് “വമനമൂർത്തി” എന്നായിരുന്നേനെ! അഭിനവ മാവേലിയെ അടുത്തറിഞ്ഞാൽ, വൻകുടൽ വരെ വമിക്കാതിരിക്കാൻ കഴിയുന്ന വാമനനെവിടെ, മൂർത്തികളെവിടെ?
August 29 2022 10:12
സിപിഎമ്മിൽ ഇനി ഗോവിന്ദകാലം, അഥവാ സിപിഎമ്മിന്റെ കാര്യം ഇനി ഗോവിന്ദ!
ഭജഗോവിന്ദം ഭജഗോവിന്ദം ഗോവിന്ദം ഭജ മാക്രിമതേ!!
August 29 2022 11:20
ആരെങ്കിലുമൊക്കെ ഷെയർ ചെയ്യുന്ന ചാനൽ ചർച്ചകൾ ഫ്ലീറ്റിങ്ങായി കാണുമ്പോൾ, ഇടതുസഹയാത്രികർ, ഇടതുചവിട്ടുപടിയാത്രികർ ഇത്യാദി ജ്ഷാൻറകളിൽപ്പെടുന്ന തർക്കോവ്സ്കികൾ, “അല്ല, അല്ലല്ല, അല്ലല്ലല്ല” എന്നൊരു “വാദമുഖം” നിരന്തരം ഉന്നയിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്.
എന്തുകൊണ്ടു് അവർ, “അല്ല, അല്ലല്ല, അല്ലല്ലാഹു അക്ബർ” എന്നൊരു വാദമുഖം നിരത്തുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
ചുരുങ്ങിയപക്ഷം, ഒരു ഇടതുപക്ഷമന്ത്രി എന്ന നിലയിൽ, ജനാബ് കെ. റ്റി. ജലീൽ ഉന്നതവിദ്യാഭ്യാസവും ഹജ്ജുമെല്ലാം നിയന്ത്രിച്ചിരുന്ന പ്രബുദ്ധകേരളത്തിലെ ജനങ്ങളാണു് ഈവക ചാനൽ ചർച്ചകൾ കാണുന്നതെന്ന ഒരു സാമാന്യപരിഗണനയെങ്കിലും ഇടതുപക്ഷികളായ അത്തരം തർക്കോവ്സ്കികൾക്കുണ്ടാകേണ്ടതല്ലേ എന്ന തുളച്ചുകയറുന്ന ചോദ്യം ചാനൽച്ചർച്ചാസില്മകൾ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ എന്നെ ചില്ലറയൊന്നുമല്ല അലട്ടാറുള്ളതു്.
August 30 2022 09:49
ജീവിതത്തിൽ നീ എന്തൊക്കെ നേടി എന്നതല്ല, എങ്ങനെ നേടി എന്നതാണു് പ്രധാനം എന്നു് ഏതോ ജ്ഞാനി പറഞ്ഞിട്ടുണ്ടു്. ജീവിതത്തിൽ പലതും നേടിയ അമൃതാനന്ദമയം, താറാബിഷപ്പുമയം, കാരണഭൂതമയം ഇത്യാദി പ്രതിഭാസങ്ങളെ അത്യുന്നതർപോലും പാടിപ്പുകഴ്ത്തുന്നതും താണുവണങ്ങുന്നതും, അവർ ആ നേട്ടങ്ങൾ എങ്ങനെ കൊയ്തു എന്ന മാനദണ്ഡം വച്ചാണു്.
August 30 2022 11:48
പ്രത്യയശാസ്ത്രജ്ഞർ, മതപണ്ഡിതർ, ധ്യാനഗുരുക്കൾ, മോട്ടിവേറ്റേഴ്സ്, അത്ഭുതരോഗശാന്തിക്കാർ തുടങ്ങിയ ഷാർലറ്റനുകകളുടെ വായ്ത്താരികൾ കേൾക്കാനായി സ്വന്തം ജീവിതസമയം ചെലവഴിച്ചു്, അവറ്റകളുടെ മുന്നിൽപ്പോയി വായും പിളർന്നിരിക്കാൻ മനുഷ്യർ സന്നദ്ധരാകുന്നതു്, ആവക “ഫോണികൾ” വിളമ്പുന്ന “പപ്പട” സദ്യകളിൽ നേരിന്റെ നേരിയ അംശമെങ്കിലും ഉള്ളതുകൊണ്ടല്ല, അത്തരം “കക്കോഫനി” സദ്യകളിൽ സത്യത്തിന്റെ നേരിയ കണികകൾ പോലും ഉണ്ടാകാൻ കഴിയില്ല എന്നു് മനസ്സിലാക്കാൻ മതിയായ ബൗദ്ധികവും മാനസികവുമായ വളർച്ച യഥാർത്ഥ വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കാൻ അവർക്കു് കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണു്.
താത്വികാചാര്യൻ “സഖാവു് കുമാരപിള്ള” മോഡൽ നേതാക്കളിൽ നിന്നും മനുഷ്യർ സ്വായത്തമാക്കിയതു് വിദ്യാഭ്യാസമായിരുന്നില്ല, ആനത്തലവട്ടമുള്ള പ്രൊപഗാൻഡ മാത്രമായിരുന്നു. അത്തരം ബേബീ-ഗോവിന്ദ-രാജീവുകളിൽ നിന്നും ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന ആർക്കും ഒന്നും പഠിക്കാനില്ല.
(വിദ്യാഭ്യാസം എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു് കാല്പനികവസന്തകവിയും ആശയഗംഭീര-സ്നേഹഗായകനുമായിരുന്ന കുമാരനാശാന്റെ കരുണയും ലീലാ-നളിനങ്ങളും, ജ്ഞാനപീഠപുരസ്കാരം നേടിയ എസ്. കെ. പൊറ്റെക്കാടിന്റെ ബാലി ദ്വീപ് പോലുള്ള യാത്രാവിവരണങ്ങളും, നാടൻ പ്രേമവും, കുരുമുളകുകളുമെല്ലാം കഷ്ടപ്പെട്ടു് ഹൃദിസ്ഥമാക്കി കാവ്യസഹൃദയസദസ്സിൽ സന്നിഹിതരായിരിക്കുന്ന പണ്ഡിതരായ ശ്രോതാക്കളെ അമ്പരിപ്പിക്കുക എന്ന, ഭാഷാപര-കാണാപ്പാഠപാരായണ കാവ്യകലാകരകൗശലവൈദഗ്ദ്ധ്യം മാത്രമല്ല. – എഡിറ്റർ)
August 30 2022 12:52
സംസ്ഥാനത്തു് തെരുവുനായ ശല്യം രൂക്ഷമാണു് എന്നു് കേൾക്കുന്നു. ഈ വർഷം ഒരു ലക്ഷത്തിലധികം പേർക്കു് തെരുവുനായ്ക്കളുടെ കടി ഏറ്റത്രെ! തെരുവുനായ്ക്കൾ കൂട്ടം ചേർന്നു് ആക്രമിക്കുകയാണത്രെ!
പേപ്പട്ടിവിഷത്തെ വരുതിയിലാക്കാൻ, ഫലമില്ലാത്ത വ്യാജവാക്സിൻ, ആശുപത്രികളിലെ തന്റെ “കിലുകിലുക്കം കിക്കിലുക്കം കിടുക്കാച്ചി” മിന്നൽപ്പരിശോധനകളെ മാതൃകയാക്കി, “മിന്നൽവേഗതയിൽ” വിതരണം ചെയ്യാത്തതിന്റെ പേരിൽ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ്ജ് തത്പരകക്ഷികളെ കർശനമായി തർജ്ജനം ചെയ്തതായും ശ്രുതിയുണ്ടു്.
ചെഗുവേര മോഡൽ ഗറില്ലായുദ്ധത്തിനു് അനുയോജ്യമായവിധം പിണൂവിയൻ കേരളത്തിലെ റിയാസിയൻ പട്ടിത്തെരുവുകളെ മെരുക്കിയെടുക്കാനുതകുന്ന “വിപ്ലവാത്മകവും വിവിധവുമായ മാർക്സിയൻ കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിൽ സൈബർ സഖാക്കൾ പതിവായി സംഘടിപ്പിക്കുന്ന സ്റ്റഡിക്ലാസ്സുകളിൽ തെരുവുനായ്ക്കൾ കളക്റ്റീവായി പങ്കെടുത്തുകാണും. ട്രേഡ് യൂണിയനുകളിലൂടെ സംഘടിതരായ തെരുവുനായ്ക്കൾ പ്രത്യയശാസ്ത്രപരമായി അഴിച്ചുവിട്ടിരിക്കുന്ന ഈ നവോത്ഥാന-കടി-വിപ്ലവത്തിനു് അതല്ലാതെ മറ്റൊരു വിശദീകരണം എന്റെ പരിമിതമായ ബുദ്ധിയിൽ ഉദിക്കുന്നില്ല.
August 31 2022 12:45
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു് ഒരു വനിതാസമാജം ഇല്ലെങ്കിൽ, അതുപോലൊന്നു് രൂപീകരിച്ചു് ലോകപൗരൻ ശ്രീ ശശി തരൂരിനെ അതിന്റെ സെക്രട്ടറിയും, ഒരു ബാലജനസഖ്യം ഇല്ലെങ്കിൽ, അതുപോലൊന്നു് രൂപീകരിച്ചു് ലോകബാലനും പഴമ്പൊരിപ്രിയനുമായ ശ്രീ രാഹുൽ ഗാന്ധിയെ അതിന്റെ സെക്രട്ടറിയും ആക്കിയാൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഇന്നു് നേരിടുന്ന പ്രതിസന്ധിയെ ശക്തിയുക്തം നേരിടാൻ കഴിയുമെന്നാണു് എന്റെയൊരു കണക്കുകൂട്ടൽ.
മേയ്ട്രൺ സോണിയ ഗാന്ധിയെ അവ രണ്ടുകളുടെയും പ്രസിഡന്റും, പരിണതപ്രജ്ഞനായ ശ്രീ കെ. വി. തോമസ് സാർ ഇപ്പോഴും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിലെ “ജീവസ്സുറ്റ” അംഗമാണെങ്കിൽ അദ്ദേഹത്തെയോ, അതല്ലെങ്കിൽ, ശ്രീ കെ. സി. വേണുഗോപാൽ സാറിനെയോ കോൺഗ്രസ്സ് പാർട്ടിയുടെ “ചിന്തൻ ശിബിരങ്ങളിലെ” കെയ്റ്ററിങ് വിഭാഗത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (CEO) ആയും പ്രതിഷ്ഠിക്കുക കൂടി ചെയ്താൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ കോൺഗ്രസ്സ് പാർട്ടിയിലെ “ഡൈഹാർഡ്” അണികൾക്കു് പട്ടിണിമരണങ്ങൾ സംഭവിച്ചതു്, ആ പാർട്ടിയിൽ സമയോചിതമായ നേതൃത്വമാറ്റം സംഭവിക്കാത്തതുകൊണ്ടായിരുന്നു എന്നു്, പഴയ ബ്ലായ്ക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ രേഖാമൂലമായും, പുതിയ ക്ലൗഡ് ഫോർമാറ്റിൽ ഡിജിറ്റലായും രേഖപ്പെടുത്തേണ്ട ഗതികേടിൽ നിന്നും, ചെമ്പോല വിദഗ്ദ്ധരും, സ്വയം പുരാവസ്തുക്കളും, പണാധിഷ്ഠിതമായി കറങ്ങുന്ന ഭ്രമണപഥങ്ങളിൽ മുൻപിൻനോക്കാതെ യഥേഷ്ടം ചലിക്കുന്നവരുമായ മല്ലു ചരിത്രകാരന്മാരെ സ്വതന്ത്രരാക്കാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു് കഴിയും.
September 01 2022 12:56
ദൈവങ്ങളിൽ നിന്നും വരം നേടിയെടുക്കാൻ പറ്റുന്ന പല സൂത്രങ്ങളിൽ ഒരു സൂത്രമാണു് തപസ്സു്. അതുകൊണ്ടാണു് ശിവഭക്തനായിരുന്ന സഖാവു് ഭസ്മാസുരൻ തപസ്സുചെയ്യാൻ തീരുമാനിച്ചതു്. കഠിനമായ തപസ്സുവഴി തന്നെ പ്രീതിപ്പെടുത്തിയ ഭക്തനു് വരം നൽകാനായി എത്തിയ കൈലാസപർവ്വതവാസിയായ പരമശിവനിൽ നിന്നും അസുരൻ ഭസ്മു ആവശ്യപ്പെട്ടതു് താന് തൊടുന്നതെല്ലാം ഭസ്മമായിപ്പോകണം എന്ന വരമായിരുന്നു! ദൈവങ്ങൾ പൊതുവേ “നേരേവാ നേരേപോ” എന്ന ചിന്താഗതിക്കാരായതിനാൽ, പരമശിവൻ അവനു് “ആയിക്കോട്ടേ”എന്നു് മറുപടിയും നൽകി. പക്ഷേ, പ്രാഗ്മറ്റിസ്റ്റ് ആയിരുന്ന സഖാവു് ഭസ്മു, വരത്തിന്റെ പ്രവർത്തനശേഷി ആദ്യം പരമശിവനിൽത്തന്നെ പരീക്ഷിച്ചു് ഉറപ്പുവരുത്താൻ ശ്രമിച്ചപ്പോൾ, കാര്യം അത്ര പന്തിയല്ലെന്നു് മനസ്സിലാക്കിയ പരമശിവൻ നെട്ടോട്ടം ഓടാൻ തുടങ്ങി. ബ്രണ്ണൻ കോളെജിലെ നീട്ടിപ്പിടിച്ച വടിവാളുകളെപ്പോലെ നീട്ടിപ്പിടിച്ച കൈകളുമായി സഖാവു് ഭസ്മു പുറകെയും!
സംഭവത്തിന്റെ ഗൗരവസ്വഭാവം മണത്തറിഞ്ഞ വിഷ്ണുഭഗവാൻ, ആദ്യം സ്വൈരമായി മൂത്രമൊഴിച്ചു് തന്റെ മൂത്രാശയം ശൂന്യമാക്കിയശേഷം, റീൽസ് വിഡിയോകൾ ചെയ്തു് പുരുഷവർഗ്ഗത്തെ ചുരുട്ടിക്കൂട്ടി ചവിട്ടിക്കൂട്ടുന്നവളായ മായാമോഹിനി ദേവുവിന്റെ മാതൃകയിൽ, മോഹിനിയായി മേയ്ക്കപ്പിട്ടും ഫിൽറ്ററിട്ടും അഭൗമസൗന്ദര്യവതിയായി, ശിവനു് പിന്നിലും ഭസ്മുവിനു് മുന്നിലുമായി കുണ്ടികുലുക്കി നൃത്തം ചെയ്തുകൊണ്ടു് അവരുടെ ഓട്ടത്തിൽ പങ്കുചേർന്നു. ടീച്ചർ മോഡലിൽ കുലുങ്ങുന്ന മോഹിനിയുടെ സൗന്ദര്യത്തിൽ സർവ്വനിയന്ത്രണങ്ങളും വിട്ട ഭസ്മാസുരൻ തന്റെ പ്ലാൻ താത്കാലികമായി ഇങ്ങനെ ഭേദഗതി ചെയ്തു: “ആദ്യം മോഹിനിയെ കെട്ടുക, പിന്നെ പരമശിവനെ വരം കിട്ടിയ കൈതൊട്ടു് തട്ടുക!”
തന്നെ കെട്ടാൻ ഭസ്മുവിനു് മോഹിനി സോപാധികമായി അനുമതി നൽകി: തന്റെ നൃത്തം ഈച്ചക്കോപ്പി ചെയ്തു് തന്നോടൊപ്പം ഭസ്മു നൃത്തം ചെയ്യണം. കേന്ദ്രക്കമ്മിറ്റി അംഗമായ ഭസ്മു നൃത്തത്തിൽ ചാമ്പ്യനായാൽ, എവിടെ വിവാഹമണ്ഡപം ബുക്കുചെയ്യുന്നതിനും തനിക്കെതിരില്ല. അതായിരുന്നു മോഹിനിയുടെ ഉപാധി. പാർട്ടിസഹായത്താൽ ഇരുകണ്ണും ഇരുചെവിയുമറിയാത്ത കോപ്പിയടിയിലൂടെ സൂത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയവനായ തനിക്കു് അതുപോലൊരു ചിന്നക്കാര്യം മുരിക്കിൻപൂവു് പറിക്കുന്നതുപോലെ നിസ്സാരമാണെന്നും, പ്രധാനമന്ത്രി ഫാഷിസ്റ്റ് മോദിയെ ഈച്ചക്കോപ്പിയടിക്കുന്നവനും കാരണഭൂതനും ഇരട്ടച്ചങ്കനുമായ മുഖ്യമന്ത്രി പിണറായി വിജയനാണു് നൃത്തകലയിൽ തന്റെ മാതൃകാപുരുഷനെന്നും ഭസ്മാസുരൻ അവളെ അഭിമാനപൂർവ്വം അറിയിച്ചു.
നൃത്തം തുടങ്ങി; നൃത്തം മുറുകി; നൃത്തം കൊഴുത്തു. നൃത്തത്തോടു് നൃത്തം! ആ സമയം നോക്കി, സ്വന്തം വാലിൽ അനധികൃതമായി കുടിയേറി ചോര കുടിക്കുന്ന ചെള്ളിനെ കടിച്ചുതകർക്കാൻ പ്രദക്ഷിണമോഡിൽ വട്ടം ചുറ്റുന്ന പട്ടിയെപ്പോലെ, മോഹിനി തന്റെ കരം വളച്ചു് തന്റെതന്നെ തലയിൽ തൊടുന്നതായ ഒരു “ഏക്ഷൻ” കാണിച്ചു. ഒട്ടും താമസിച്ചില്ല, സഖാവു് ഭസ്മുവും കാട്ടി അതേ മോഡലിൽ ഒരു കമ്മ്യൂണിസ്റ്റ് “ഏക്ഷൻ”! തത്ഫലമായി എന്തു് സംഭവിച്ചു എന്നു് സാധാരണഗതിയിൽ പ്രത്യേകം പറയേണ്ട കാര്യമില്ലെങ്കിലും, “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകളെപ്പോലെ”, എന്തിനോവേണ്ടി വായിയ്ക്കുന്ന ചില കമ്മികളും എന്നെ വായിയ്ക്കുന്നുണ്ടെന്നു് ഈയിടെ ബോദ്ധ്യപ്പെട്ടതിനാൽ, നാടകാന്ത്യമായ കവിത്വത്തിന്റെ പരിണാമഗുസ്തി അവർക്കുംകൂടി മനസ്സിലാകാൻ വേണ്ടി ഇവിടെ എക്സ്പ്ലിസിറ്റായി എടുത്തു് പറയുന്നു: “ഭസ്മുച്ചങ്ങായി ഭസ്മമായിപ്പോയി”!
താൻ തപസ്സുചെയ്യുന്നതു് വരദായകനെത്തന്നെ ഭസ്മമാക്കാൻ കഴിയുന്ന വരം ലഭിക്കുന്നതിനു് വേണ്ടിയാണെന്നു് മുൻകൂറായി പറയാതിരിക്കാൻ ഭസ്മാസുരൻ ശ്രദ്ധിച്ചതിനാലാണു് ശിവനു് അതുപോലൊരു ദുരന്തത്തെ നേരിടേണ്ടിവന്നതു്.
തന്റെ അടിമക്കൂട്ടത്തിന്റെ ഐകകണ്ഠ്യേനയുള്ള പിൻതുണ, ജന്മസിദ്ധമായ ധാർഷ്ട്യത്തോടെ പിടിച്ചുവാങ്ങി, തന്റെ സ്വന്തം അഴിമതികളെയും സ്വജനപക്ഷപാതങ്ങളെയും ചോദ്യം ചെയ്യാനുള്ള ഗവണ്മെന്റൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെയും, ഗവർണറുടെതന്നെയും കോൺസ്റ്റിറ്റ്യൂഷണലായ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്നു് ആവശ്യപ്പെടുന്ന ഒരു നിയമം പാസ്സാക്കി, അതു് അതേ ഗവർണറുടെ മുന്നിലേക്കു് അംഗീകാരത്തിനായി അയച്ചുകൊടുക്കുന്ന ഒരു സ്വയംപൊങ്ങി ഊള ഭസ്മാസുരന്റെ ഭസ്മമോ അതോ, വലിച്ചാൽ തുമ്മിപ്പുറത്താക്കേണ്ടിവരുന്ന നാസികാചൂർണ്ണമോ?
P. S.
ഭസ്മീകരണത്തിനുള്ള വരം പരമശിവനിൽ നിന്നും നേടിയെടുക്കാൻ വേണ്ടിയുള്ള കഠിനതപസ്സു് തുടങ്ങുന്നതിനു് മുൻപേതന്നെ അവന്റെ പേരു് ഭസ്മാസുരൻ എന്നായിരുന്നോ, അതോ, സൗന്ദര്യറാണിയായിച്ചമഞ്ഞ മോഹിനിയുമൊത്തുള്ള നൃത്താന്ത്യത്തിൽ ഭസ്മമായിപ്പോയതുമൂലം ചെമ്പോല വിദഗ്ദ്ധരും പുരാവസ്തുക്കളുമായ ഭാരതീയ ചരിത്രകാരന്മാർ പില്ക്കാലത്തു് അച്ചങ്ങായിയെ സഖാവു് ഭസ്മാസുരൻ എന്നു് നാമകരണം ചെയ്യുകയായിരുന്നോ എന്ന കാര്യം എന്റെ അറിവിനതീതമാണു്.
September 03 2022 09:34
നാ. മോ.-യേ** കൈതൊഴാം കെ. കുമാറാക്കണം
ഫാസിസ്റ്റേ നീയെന്റെ കണ്ണുനീർ കാണണം
പാവയാമെന്നെ നീ കാൽ-യോഗിയാക്കണം
നിന്നെ ഞാനെന്നും ഭയക്കുമാറാകണം
കെ. റെയിലിലൂടെന്നെ കൊണ്ടുപോയീടണം
നേർവരും ലാവ്ലിനെ ഭസ്മമാക്കീടണം
ദുഷ്ടസംസർഗം മുടങ്ങാതിരിക്കണം
ശിഷ്ടരായുള്ളവർ മോഴകളാകണം
നല്ലകാര്യങ്ങളെ താറുമാറാക്കണം
നല്ലവാക്കോതാൻ കഴിയാതെയാകണം
കൃത്യവിലോപങ്ങൾ നിത്യം ഭവിക്കണം
സത്യങ്ങൾ നാവിൽ വിരിയാതെയാവണം
നാ. മോ.-യേ കൈതൊഴാം കെ. കുമാറാക്കണം
മൂലം:
[ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ടസംസർഗം വരാതെയായീടണം
ശിഷ്ടരായുള്ളവർ തോഴരായീടണം
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം
കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം]
(** നരേന്ദ്ര മോദിയ്ക്കു് സൈബർ സഖാക്കൾ നല്കിയ പേരാണു് “നാ. മോ.” – എഡിറ്റർ)
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)

September 03 2022 11:17
“ഒരു ആമാശയം മനുഷ്യന്റെ തലയിലേക്കു് പ്രവേശിച്ചാൽ, ആ ആമാശയത്തിനു് ചെറുകുടലിൽനിന്നും വൻകുടലിൽനിന്നും കൂട്ടായ്മ ലഭിച്ചാൽ, അതു് കേവലമായ ഒരു ആമാശയമല്ല, കിഫ്ബിയും, ഗെയിൽ പൈപ്പ്ലൈൻ മോഡൽ ഗ്യാസ്ട്രബിളും, കെ. റെയിലും, കെ. ഫോണും, കെ. റിയാസും, കെ. ഷംസീറും, കെ. റൂം ഫോർ റിവറും, കെ. മസാല ബോണ്ടും, കെ. ഓണക്കിറ്റുമെല്ലാം, വിഖ്യാതമായ “Ungarische Rhapsodie”-യുടെ മാതൃകയിൽ സമഗ്രമായി സമ്മേളിക്കുന്ന ഒരു സ്വർഗ്ഗീയവിരുന്നായി, ഒരു കോടിയേരിയൻ കോമ്പൊസിഷനായി, ഒരു “Biharische Rhapsodie” ആയി, അപ്രതിരോദ്ധ്യമായ ഒരു ഭൗതിക ശക്തിയായി രൂപാന്തരം പ്രാപിക്കുമെന്നുള്ള ശരിയായ ആ പ്രത്യയശാസ്ത്രമുണ്ടല്ലോ, ആ പ്രത്യയശാസ്ത്രമാണു് നിങ്ങൾ ഇപ്പോൾ ഞങ്ങൾക്കെതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതു്. അതു് മാർക്സിയൻ ബുദ്ധിജീവികളായ ഞങ്ങൾക്കറിയാഞ്ഞിട്ടല്ല.”
“മാറട്ടെ!!!”
– മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറിയും, പ്രത്യയശാസ്ത്രപരമായി അത്യാസന്നനിലയിലെത്തുന്ന പിണൂവിയൻ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ ചുമതലപ്പെട്ട താത്വികാചാര്യനും, കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേദ്ധ്യമായ അന്തിമവാക്കിന്റെ തൊട്ടുപിന്നിലത്തെ ഉശിരൻ വാക്കുമായ സഖാവു് എം. വി. ഗോവിന്ദൻ മൈസ്ട്രോയുടെ അതിഗഹനമായ വാക്കുകൾ!
ചെവി കൊടുക്കൂ വാഴക്കുലയരേ, മലയപ്പുലയരേ, മൂതേവികളേ, വയൽ കൊയ്യും പൈങ്കിളികളേ, “ഗമ്പ്ലീറ്റ്” ഊളകളേ, നിങ്ങൾ ഗോവിന്ദൻ മൈസ്ട്രോയുടെ പ്രത്യയശാസ്ത്രപരമായ ആത്യന്തികജ്ഞാനത്തിനു് ചെവി കൊടുക്കൂ!!
September 03 2022 11:46
സ്ട്രീമിൽ കണ്ട ഒരു റെസിപ്പിയുടെ പരസ്യം: “മുട്ട ഇരിപ്പുണ്ടേൽ വളരെ പെട്ടന്ന് തയാറാക്കാൻ പറ്റിയ ഒരു സൈഡ് ഡിഷ്. ഇങ്ങനെ ഒന്ന് ഫ്രൈ ആക്കി നോക്കു.”
– മുട്ട ഇരിപ്പില്ല. തൂങ്ങിക്കിടക്കുന്ന രണ്ടു് മുട്ടകളുണ്ടു്. അവകൊണ്ടു് പെട്ടെന്നു് തയ്യാറാക്കാൻ പറ്റുന്ന വല്ല സൈഡ് ഡിഷുകളുമുണ്ടെങ്കിൽ ദയവായി ഒന്നു് പറഞ്ഞുതന്നാൽ വളരെ ഉപകാരപ്രദമായേനെ! മുൻകൂർ നന്ദിയും ഹൃദയഭേദകമായ നമസ്കാരവും.
September 04 2022 12:20
ഉറങ്ങാത്ത ആരോഗ്യമന്ത്രിക്കു് സർട്ടിപ്പിക്കോത്തും മെഡാലിയനും, അസൂയയും കുശുമ്പും മൂലം ഉറക്കമില്ലാതായിത്തീർന്ന കുട്ടിത്തേമാങ്കിനു് സമ്മാനത്തുകയായ അയ്മ്പതിനായിരം US ഡോളർ കമ്മീഷനും എന്ന രീതിയിൽ പങ്കുവച്ചാൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നമൊന്നും “ഏഷ്യൻ റ്റു ഏഷ്യൻ നൊബേൽ പീസ് പ്രൈസ്” ആയ “റമോൻ മഗ്സെസെയ്” അവാർഡിനു് ഇപ്പോഴില്ല.
September 05 2022 12:21
തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ ഓപ്പറേറ്റ് ചെയ്യുന്ന ഒരു ഛോട്ടാ സ്റ്റെയ്റ്റ് പദ്ധതി എന്ന നിലയിലേക്കു് എന്തുകൊണ്ടു് പിണൂവിയൻ സിൽവർലൈൻ പദ്ധതിക്കു് ഒതുങ്ങിക്കൂടേണ്ടിവരുന്നു എന്നെനിക്കു് മനസ്സിലാകുന്നില്ല. മംഗലാപുരം, ഡൽഹി തുടങ്ങിയ സിറ്റികളിലേക്കു് നീട്ടി ഒരു ഇൻറ്റർസ്റ്റേറ്റ് പദ്ധതിയായും, മോസ്കോ, ബെയ്ജിങ്, പ്യോങ്യാങ് ഇത്യാദി ഇടങ്ങളിലേക്കു് നീട്ടി ഒരു ഇന്റർനാഷണൽ പദ്ധതിയായും, മയോ ക്ലിനിക്ക് സ്ഥിതി ചെയ്യുന്ന മിനെസോട്ട, കാസ്ട്രോയുടെ വിപ്ലവ ക്യൂബയിലെ ഹവാന മുതലായ സ്ഥലങ്ങളിലേക്കു് നീട്ടി ഒരു ഇന്റർകോണ്ടിനെന്റൽ പദ്ധതിയായുമെല്ലാം വികസിപ്പിക്കാൻ മതിയായ പൊട്ടൻഷ്യലുള്ള ഒരു പദ്ധതിയാണു് സിൽവർലൈൻ എന്നു് കെ-റെയിൽ വിദഗ്ദ്ധർ തയ്യാറാക്കിയ ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് വായിച്ചിട്ടുള്ള ആർക്കെങ്കിലും അംഗീകരിക്കാതിരിക്കാൻ കഴിയുമെന്നു് തോന്നുന്നില്ല.
പദ്ധതി എത്ര വിപുലമാകുന്നോ, അത്ര കൂടുതലായിരിക്കും നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ രാഷ്ട്രീയ പ്രമുഖരുടെയും അവരുടെ ശിങ്കിടികളുടെയും പോക്കറ്റുകളിലേക്കു് എത്തിച്ചേരാൻ സാദ്ധ്യതയുള്ള കമ്മീഷൻ തുക എന്നതിനാൽ, സിൽവർലൈനിന്റെ നീളം പരമാവധി കുറഞ്ഞിരിക്കേണ്ടതു്, കേരളത്തിന്റെ നവോത്ഥാനം, കേരളത്തിന്റെ വികസനം, “BPL” ഉത്പന്ന ഉടമകൾക്കുള്ള കിറ്റുവിതരണം മുതലായ, സഖാവു് പിണറായി നിശ്ചയദാർഢ്യത്തോടെ പിന്തുടരുന്ന പുരോഗമനപ്രസ്ഥാനങ്ങളുടെ മൂട്ടിൽ തുരങ്കം പണിയാൻ ആഗ്രഹിക്കുന്ന സാമ്രാജ്യത്വശക്തികളുടെയും, ആഗോള കുത്തക ഭീമന്മാരുടെയും, വിദേശ കോര്പറേറ്റുകളുടെയുമെല്ലാം വെസ്റ്റഡ് ഇന്ററസ്റ്റ് ആയിരിക്കുന്നതു് സ്വാഭാവികം.
ജനകീയവിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഗവൺമെന്റുകളെ തകിടം മറിക്കാൻ തക്കം പാർത്തിരിക്കുന്ന സാമ്രാജ്യത്വശക്തികളും, മൂലധനദുഷ്പ്രഭുക്കളും തമ്മിലുള്ള അന്തർധാര എക്കാലവും വളരെ സജീവമായിരുന്നിട്ടുണ്ടു്. സിൽവർലൈൻ പദ്ധതി കുഞ്ഞനായിരിക്കുന്നതിന്റെ പിന്നിൽ ആ ദുഷ്ടശക്തികളുടെ കറുത്ത കാരങ്ങളാണെന്ന കാര്യത്തിൽ നിഷ്ക്കുകളേ, രാഷ്ട്രീയ നിച്പ്പച്ചരേ ഇനിയും നിങ്ങൾക്കു് സംശയമോ!?
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വ്യക്തമായി പറയുന്നു: “മദ്ധ്യയുഗത്തിലെ അടിയാളരിൽ നിന്നാണു് ആദ്യകാലത്തെ സ്വതന്ത്ര നഗരവാസികൾ ഉയർന്നുവന്നതു്. ഈ നഗരവാസികളിൽ നിന്നാണു് ഇന്നത്തെ ബൂർഷ്വാവർഗ്ഗം മുളച്ചുപൊന്തിയതു്.”
മദ്ധ്യയുഗത്തിലെ അടിയാളരെപ്പോലെതന്നെ, ഇന്നത്തെ അടിയാളരും സ്വതന്ത്ര നഗരവാസികളായാൽ അവരിൽനിന്നും അനിവാര്യമായും ബൂർഷ്വാവർഗ്ഗം മുളച്ചുപൊന്തും. അടിയാളരുടെ ഉന്നമനത്തെപ്പറ്റിയുള്ള പ്രസംഗങ്ങളിലെ ധൂർത്തു് പ്രവൃത്തികളിൽ ഉണ്ടാകാതിരിക്കാൻ നമ്മൾ കമ്മ്യൂണിസ്റ്റുകൾ ശ്രദ്ധിക്കേണ്ടിവരുന്നതും അതുകൊണ്ടാണു്.
നമ്മുടെ മൊത്തം നേതാക്കളിൽ പൊതുവെയും, സഖാവു് പിണറായി വിജയൻ കാരണഭൂതം, സഖാവു് വി. ശിവൻ കുട്ടി ഡാൻസർ, സഖാവു് ഇ. പി. ജയരാജൻ ബോക്സർ, സഖാവു് എം. വി. ഗോവിന്ദൻ മൈസ്ട്രോ, സഖാവു് എം. വി. ജയരാജൻ ശുംഭൻ (എന്തോരും “എം. വി.” കളാണു് മാക്രിസ്റ്റ് പാർട്ടിയിൽ!), മുതലായ ഡിസ്റ്റിങ്ഗ്വിഷ്ഡ് കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രത്യേകിച്ചും, ചിന്തിക്കുന്നവരായ മല്ലു മാക്രിസ്റ്റുകൾക്കു് (ചിന്തിക്കുന്നവരായ മല്ലു മാക്രിസ്റ്റുകൾ എന്നതു് ഒരു ഓക്സിമോറോൺ ആണെന്നു് ചില പ്രതിലോമകാരികൾ പ്രചരിപ്പിക്കുന്നുണ്ടു്. പഠിക്കാതെ വിമർശിക്കുന്ന അത്തരക്കാരെ ചുമ്മാ അവഗണിച്ചേക്കുക!) ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്.
ബൂർഷ്വാസി ഇല്ലാത്ത ഒരു സമത്വസുന്ദരലോകം സൃഷ്ടിക്കാനായി കഷ്ടപ്പെടുന്ന നമ്മൾ കമ്മ്യൂണിസ്റ്റുകൾക്കു് അടിയാളർ ഒരിക്കലും സ്വതന്ത്ര നഗരവാസികളാകരുതെന്നു് നിർബന്ധമുള്ളതു് അതുവഴി അവർ അന്തിമമായി ബൂർഷ്വാസി ആകാതിരിക്കാൻ വേണ്ടിയാണു്! അതിനെ നമ്മൾ സർവ്വലോക തൊഴിലാളിവർഗ്ഗസ്നേഹം എന്നു് പാടിപ്പുകഴ്ത്തുന്നതും അതേ കാരണത്താലാണു്!!
(സന്ദേശം സിനിമയിൽ പ്രതിക്രിയാവാതകസംബന്ധമായി സംശയനിവൃത്തി വരുത്താൻ ആഗ്രഹിക്കുന്ന ഉത്തമൻ സഖാവിനോടു് സഖാവു് കുമാരപിള്ള ചോദിക്കുന്നതുപോലെ ചോദിച്ചാൽ: ഇപ്പൊ മനസ്സിലായോ?)
September 05 2022 13:18
Summertime

September 06 2022 09:29
വിശുദ്ധ ത്രിത്വങ്ങൾ:
പിതാവു് – പുത്രൻ – പരിശുദ്ധറൂഹ!
വിജയൻ – ഷംസീർ – ഗോവിന്ദറൂഹ!!
September 07 2022 10:15
“രോമശാസ്ത്രാധിഷ്ഠിത മത-സാമ്പത്തിക വികസനം” എന്ന വിഷയത്തിൽ വിജയകരമായി നടത്തിയ സാദ്ധ്യതാപഠനങ്ങളെ ആധാരമാക്കി കാന്തപുരം ഉസ്താദിനു് ഡോക്ടർ ഓഫ് ഫിലോസഫി ഡിഗ്രി നൽകാൻ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് തീരുമാനിച്ചാൽ, വൈജ്ഞാനിക ലോകത്തിനു് അതു് പകർന്നുനൽകുന്ന ഊർജ്ജം ചില്ലറയായിരിക്കില്ല. അനുകരിക്കാൻ പറ്റിയ ആരാധനാവിഗ്രഹങ്ങൾ കേരളത്തിലെ അക്കാദമികരംഗത്തു് വിരളമായതിനാൽ, പണ്ഡിതരുടെ മേൽനോട്ടത്തിൽ വിദഗ്ദ്ധവിദ്യാഭ്യാസം നേടാൻ കഴിയാതെ ജീവിതം മുരടിപ്പിക്കേണ്ടിവരുന്ന വിദ്യാർത്ഥികൾക്കു്, പ്രെസ്റ്റിജസ് ആയ ഒരു യൂണിവേഴ്സിറ്റി രോമശാസ്ത്രത്തിലൂന്നി ഒരു പൂജാവിഗ്രഹത്തിനു് നൽകുന്ന “PhD” ഡിഗ്രി തീർത്ഥജലതുല്യം നവജീവൻ പ്രദാനം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.
(രോമശാസ്ത്രത്തിനു് തമിഴ് നാട്ടിൽ മറ്റൊരു പദമാണു് പ്രചാരത്തിലിരിക്കുന്നതെന്നു് കേൾക്കുന്നു.)
അതുപോലെതന്നെ, “ശ്രീനാരായണഗുരു മദ്യപരിപാലനം” എന്ന അക്കാദമിക ഫാക്കൽറ്റിയെ, ദീർഘകാലസേവനത്തിലൂടെ അഭൂതപൂർവ്വമായ മാനങ്ങളിലേക്കു് പിടിച്ചുയർത്തി, ഉന്നതവിദ്യാഭ്യാസ മേഖലയെത്തന്നെ പരിപോഷിപ്പിച്ച മഹാമനീഷി എന്ന നിലയിൽ വെള്ളാപ്പള്ളി നടേശനും ഒരു ഡോക്ടർ ഓഫ് ഫിലോസഫി നൽകി ബഹുമാനിച്ചാൽ, അതു് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വൈജ്ഞാനികമികവിന്റെ മകുടോദാഹരണമായി എക്കാലവും പാടിപ്പുകഴ്ത്തപ്പെടുമെന്ന കാര്യത്തിലും തർക്കം വേണ്ട.
P. S.
ഒരു വിമാനത്താവളത്തിനു് വില പറയാനോ, ഒരു എലിക്കോപ്തർ വാങ്ങി അടുക്കളപ്പുറത്തു് പാർക്ക് ചെയ്യാനോ ഡോക്ടറേറ്റ് ഉണ്ടായിരിക്കണമെന്നു് ഭരണഘടന നിഷ്കർഷിക്കുന്നില്ല. സർവ്വകലാശാലകളുടെ പ്രവേശനകവാടത്തിൽ “ചക്രമേവ ജയതേ!” എന്നു് കൃഷ്ണശിലയിൽ വടിവൊടു് കൊത്തിവയ്ക്കാൻ പാടില്ല എന്നും കേട്ടിട്ടില്ല.
പക്ഷേ, ജിമിക്കി കമ്മലിനെപ്പറ്റി നാലാൾക്കു് മുന്നിൽ നിന്നുകൊണ്ടു് ആധികാരികമായി രണ്ടു് വാക്കു് പ്രസംഗിച്ചു് ബോധവത്കരിക്കാനോ, തന്നിലേക്കു് ചുരുണ്ടുകൂടുന്ന സെൽഫിയുടെ പ്രത്യയശാസ്ത്രം എന്ന അക്കാദമിക വിഷയത്തിൽ ഒരു സ്റ്റഡിക്ലാസ്സെടുക്കാനോ ഒത്തൊരു ഡോക്ടറേറ്റ് ബിരുദമുണ്ടെങ്കിൽ നല്ല ഗുമ്മുണ്ടായിരിക്കുമെന്നുമാത്രം.
September 07 2022 12:27
കാലു് നിലത്തുതൊടാൻ കഴിയാത്തവിധം സഖാവു് ഇ. പി. ജയരാജനെ സ്ഥിരം എയറിൽ നിർത്തുന്ന “കൈരളീയ” ജനകോടികൾ ഒരുകാര്യം വിസ്മരിക്കുന്നു: സഖാവു് ചിറ്റപ്പൻ ഒരു ബോക്സറാണു്. രണ്ടു് കാലുകളും നിലത്തുറപ്പിച്ചു് നിൽക്കാൻ കഴിയാതെവന്ന സാഹചര്യങ്ങളിൽ ഗുസ്തി പിടിക്കാൻ ബോക്സിങ് ലെജെൻഡ് മമ്മാലിക്കുപോലും കഴിഞ്ഞിട്ടില്ല.
വടക്കൻ വീരഗാഥയിലെ ചന്തുച്ചേകോരെപ്പോലെ പറന്നുവെട്ടാനും, ചാടിയിടിക്കാനും, കിടന്നുമുള്ളാനും, നടന്നുതൂറാനും ചിറ്റപ്പൻ സഖാവിനും നിഷ്പ്രയാസം കഴിയുമെങ്കിലും, ശ്രീമതി ടീച്ചർ മോഡലിൽ സംഭവിക്കുന്ന നൈമിഷികമായ “ഇടി-വെടി-വെട്ടലുകൾ” മാത്രം കൊണ്ടു് ഒരു ഗുസ്തി ചാമ്പ്യൻഷിപ്പിൽ വിജയശ്രീലാളിതനായി “ചെന്നേടം ചെന്നു് ജയിച്ചുവരൽ”, സഖാവു് ചിറ്റപ്പനായാലും, ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല.
ഇന്റർനാഷണൽ പ്ലാറ്റ്ഫോമുകളിൽ ഇടി-വെടി-ഗുസ്തി സംബന്ധമായി നിലവിലിരിക്കുന്ന പ്രോട്ടൊകോളുകൾ അക്ഷരം പ്രതി പാലിക്കാൻ, കാരണഭൂതവും ഇരട്ടചങ്കനുമായ സഖാവു് പിണറായിയെപ്പോലെതന്നെ, ആരുടെയോ വെടിയുണ്ട എവിടെയോ ചുമക്കുന്നവനും, ആരുടെയോ ചിറ്റപ്പനുമായ സഖാവു് ഇ. പി. ജയരാജനും ബാദ്ധ്യതയുണ്ടെന്ന വസ്തുത ഇത്തരുണത്തിൽ നമ്മൾ വിസ്മരിക്കരുതു്.
അതുകൊണ്ടു്, സഖാവു് ഇ. പി. ജയരാജനെ സ്ഥിരം എയറിൽ നിർത്താതെ ഇടയ്ക്കിടെയെങ്കിലും തറയിൽ കാലുകൾ ഉറപ്പിക്കാൻ കൈരളീയ ജനകോടികൾ ശ്രദ്ധിച്ചില്ലെങ്കിൽ, “ഗുസ്തിക്കുക” എന്ന തന്റെ അവതാരലക്ഷ്യംപോലും നിറവേറ്റാൻ കഴിയാതെ സഖാവു് ചിറ്റപ്പൻ ശിവപാദം പൂകി, നിർവാണം പ്രാപിച്ചു്, നിത്യതയുടെ അനന്തതയിൽ, ഭൗതികവാദാത്മകമായ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യതയിൽ, എന്നേക്കുമായി ലയിച്ചു് ചേരേണ്ടിവരും.
പ്രപഞ്ചശാസ്ത്രജ്ഞനായ ഒരു ജ്യോതിഷി, മുഖലക്ഷണവിദഗ്ദ്ധനായ ഒരു കൈനോട്ടക്കാരൻ, മഷിനോട്ടക്കാരനായ ഒരു കവടിനിരത്തൻ മുതലായ പദവികളിൽ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ നിന്നും ഞാൻ ചറപറ കരസ്ഥമാക്കിയിട്ടുള്ളതും എണ്ണമറ്റതുമായ എന്റെ ഡോക്ടറേറ്റുകളുടെ അടിസ്ഥാനത്തിലാണു് ആധികാരികമായ ഈ വിദഗ്ദ്ധോപദേശം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നതു്. അക്ഷരംപ്രതി കേട്ടനുസരിച്ചാൽ നിങ്ങൾക്കു് കൊള്ളാം.
അനുസരിച്ചില്ലെങ്കിൽ?
ഇല്ലെങ്കിലെന്തു്? നിങ്ങൾക്കും കേരളത്തിലെ സുന്ദരിക്കോതകളും ഊർജ്ജ്വസ്വലരുമായ “കാക്കാച്ചി” പെൺപിള്ളേരുടെ കൂടെക്കൂടി ഓണനൃത്തം ചെയ്തു് അല്ലാഹുവിലും അവന്റെ അഭിനവ ദൂതർകളിലും കുശുമ്പു് ജനിപ്പിക്കാം, അത്രതന്നെ!
September 08 2022 10:35
“സാങ്കേതിക നൈപുണ്യമുള്ള തൊഴിലാളി ആ ധു നി ക മു ത ലാ ളി ത്ത ത്തി ന്റെ ഉത്പാ ദ ന പ്രക്രിയക്കു് അനിവാര്യമായ മുന്നുപാധിയാണു്. അതുകൊണ്ടു് “എല്ലാവർക്കും വിദ്യാഭ്യാസം” മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണു്.” – വ്യവസായ വാണിജ്യ നിയമ വകുപ്പു് മന്ത്രി പി. രാജീവ് മുൻപൊരിക്കൽ പറഞ്ഞതു്.
“എ ല്ലാ വർ ക്കും പ ട്ടി ണി ക്കിറ്റു്” എ ന്ന താ ണു് ആ ധു നി ക മ്മ്യൂ ണി സ ത്തി ന്റെ മു ദ്രാ വാ ക്യം.
(കൊല)കയർ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ, പി. രാജീവ് വാമനദേവനു് “കാഴ്ചക്കൊല” സമർപ്പിക്കുന്നതാണു് ചിത്രം.
അല്പം ശുഷ്കിച്ചതാണെങ്കിലും, “കൊലയുടെ” രൂപവും ഭാവവും കണ്ടിട്ടു് പഴയ മലയപ്പുലയൻ മോഡൽ ഞാലിപ്പൂവനാണെന്നു് തോന്നുന്നു.![]()
എല്ലാവർക്കും വിദ്യാഭ്യാസം ആവശ്യമില്ലെങ്കിലും, എല്ലാവർക്കും പട്ടിണിക്കിറ്റു് ആവശ്യമുള്ള ഒരു സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകത്തിലേക്കു് സെമി ഹൈ സ്പീഡിൽ വിപ്ലവകരമായി കുതിച്ചുകൊണ്ടിരിക്കുന്ന എല്ലാ മലയാളികൾക്കും ഓണാശംസകൾ!
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും.)

September 09 2022 11:26
96 വയസ്സുകാരി എലിസബത്ത് രാജ്ഞിയുടെ അകാലനിര്യാണത്തിൽ ഹൃദയപൂർവ്വം അനുശോചിക്കുന്നു. എന്നിരുന്നാലും രാജകീയമായ ഒരു മരണത്തിലെ ഫ്യൂണറൽ ഒറേഷൻ എന്ന നിലയിൽ രണ്ടു് നല്ലവാക്കു് പറയാതിരുന്നാൽ എന്നിലെ പ്രജയുടെ ആത്മാവിനു് ഒരു സമാധാനം കിട്ടില്ല: The queen is dead, long live the queen! (“The king is dead, long live the king!” എന്നു് മൂലം.)
രാജ്ഞിയായി അവരോധിക്കപ്പെട്ടതു് 1952-ൽ ആയതു് എലിസബത്ത് II-ന്റെ ഭാഗ്യം. ഇൻഡ്യ സ്വതന്ത്രമായ 1947-നു് മുൻപെങ്ങാനുമാണു് രാജ്ഞിയായി അവൾ വാഴിക്കപ്പെട്ടിരുന്നതെങ്കിൽ, ഭാരതത്തിലെ വിലപിടിപ്പുള്ള സ്വർണ്ണ-വജ്ര-മൂക്കുത്തികൾ കൊള്ളയടിച്ചതിന്റെ പേരിൽ നല്ലതിൽ നാലു് പിണുപ്രവാളവാക്കുകൾ ഉപയോഗിച്ചു് ഇതിൽനിന്നെല്ലാം വ്യത്യസ്തവും വിപ്ലവാത്മകവുമായ ഒരു ഞെരിപ്പൻ ചരമപ്രസംഗം ഞാൻ പരസ്യമായി നടത്തിയേനെ! പ്രസംഗിക്കാനും കവിതയെഴുതാനുമല്ലേ ഭാരതീയ പണ്ഡിതർ എന്നെ പഠിപ്പിച്ചുള്ളു! പഠിക്കാത്തതു് പാടാൻ ആർക്കു് കഴിയും?
വെള്ളത്തൊലിയന്മാരായ സായിപ്പന്മാർ ഭാരതീയ ഉപഭൂഖണ്ഡത്തെ മൊത്തമായും ചില്ലറയായും കൊള്ളയടിച്ചു് കള്ളക്കടത്തു് നടത്തി സ്വന്തം നാടുകളിലെ റോഡുകളും പാലങ്ങളും യൂണിവേഴ്സിറ്റികളുമെല്ലാം നന്നാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും എലിസബത്ത് II എന്ന “പാവം” രാജ്ഞിയുടെ തലയിലേക്കു് ചാർത്തിക്കൊടുക്കുന്നതു് പൊളിറ്റിക്കലി കറക്റ്റാണെന്ന ധാരണ എനിക്കില്ല. പോർട്ടുഗീസുകാരും ഡച്ചുകാരുമെല്ലാം ടിപ്പു സുല്ത്താൻ എന്ന “ഭാരതീയൻ” തവിടുകൊടുത്തു് വാങ്ങിയ വെള്ളത്തൊലിയന്മാരായിരുന്നു എന്നാണോ പുരാവസ്തുക്കളായ ചെമ്പോല വിദഗ്ദ്ധരേ, നിങ്ങൾ “ശാസ്ത്രീയം” എന്ന തലേക്കെട്ടുള്ള വ്യാജവ്യാഖ്യാനങ്ങളിലൂടെ മനുഷ്യരെ പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നതു്?
ഇനി, ഒറിജിനൽ ഭാരതീയ മോഡുസ് ഓപ്പറാൻഡിയിൽ ആദ്ധ്യാത്മികമായി ചിന്തിച്ചാൽ നമ്മുടെ മുന്നിൽ മറ്റൊരു ദൃശ്യം വെളിപ്പെടും:
“കോപത്തിന്റെ വടിയിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും കർത്താവേ എന്നെ നീ രക്ഷിച്ചുകൊള്ളേണമേ” എന്നു് എലിസബത്ത് രാജ്ഞി മുട്ടിപ്പായി പ്രാർത്ഥിച്ചുകാണില്ല. ആ ദൈവകോപം കൊണ്ടാവും നാട്ടുനടപ്പനുസരിച്ചു് നാലാഴ്ച നരകിച്ചുകിടന്നശേഷം നാടുനീങ്ങാൻ രാജ്ഞിക്കു് കഴിയാതെ പോയതു്. പ്രാർത്ഥനയിലൂടെ നേടിയെടുക്കേണ്ടുന്ന ദൈവാനുഗ്രഹം, പിണറായി വിജയൻ ജനങ്ങളുടെ പേരിൽ കടം വാങ്ങി ജനങ്ങൾക്കു് ഫ്രീ ആയി നൽകുന്ന ഓണക്കിറ്റുപോലെ ഇനാമായി പ്രാർത്ഥിക്കാത്തവർക്കു് നല്കാൻ മാത്രം വിശാലഹൃദയനല്ല ദൈവം. ഭരിച്ചു് സുഖിക്കുന്നതിനിടയിൽ അക്കാര്യം രാജ്ഞി ഓർത്തില്ല. മലയാളികൾ അതിനു് സ്വയംകൃതാനർത്ഥം എന്നു് പറയും.
Demystify all the holy shit! This is the only way you can effectively free yourself.
September 09 2022 11:49
“ദേശാഭിമാനി ഒന്നാമത്തെ പത്രമാകും.” – മാക്രിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ
“അമേരിക്കയിൽ ഒരുത്തൻ 68 ചൂടൻ പട്ടികളെ തിന്നു” എന്ന വാർത്ത ഉളുപ്പില്ലാതെ കൊടുക്കാൻ മടിയ്ക്കാത്ത ദേശാഭിമാനിയ്ക്കല്ലാതെ മറ്റേതു് പത്രത്തിനാണു് ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയിലെ മയോക്ലിനിക്കിനെ കടത്തിവെട്ടുന്ന തരം അത്യന്താധുനിക ചികിത്സാസംവിധാനങ്ങൾ നിലവിലിരിക്കുന്നതും, കാരണഭൂതം പിണറായി ഇരട്ടച്ചങ്കിനൊത്ത കൃത്യനിഷ്ഠയോടെ, മാതൃകാപരമായി ആഭ്യന്തരവകുപ്പു് കൈകാര്യം ചെയ്യുന്ന “നംബർ വൺ” കേരളത്തിൽ ഒന്നാമതാകാനുള്ള യോഗ്യത?
ഈ നിലയിൽ പിണറായി ഭരണം തുടർന്നാൽ, അധികം താമസിയാതെ, “കേരളത്തിൽ മനുഷ്യർ പേപ്പട്ടികളെ തിന്നുന്നു” എന്നൊരു വാർത്ത “ബ്രേക്കിങ് ന്യൂസ്” ആയി നല്കി ദേശാഭിമാനിക്കു് വായനക്കാരെ – അങ്ങനെ ആരെങ്കിലുണ്ടെങ്കിൽ! – അഭിമാനപൂരിതരാക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.
മാക്കാൻ മൂത്താൽ മരക്കാവി; മാക്രി മൂത്താൽ മരമാക്രി; അതിലും മൂത്താൽ പിണറായി!!
September 09 2022 13:28
“എല്ലാവരും വലിയ വാഹനത്തിൽ പോകണ്ട. സഞ്ചരിക്കുന്ന ദൂരം അനുസരിച്ചു് മാത്രം വാഹനം.” – ധനമന്ത്രി കെ. എൻ. ബാലഗോപാൽ.
അട്ടപ്പാടിയിലെ മധുക്കൾക്കും, കേരളത്തിലെ മറ്റിനം ജനങ്ങൾക്കും സ്വന്തം പോക്കറ്റിൽ നിന്നും വണ്ടി-വാഹനങ്ങൾ വാങ്ങിക്കൊടുക്കുന്ന ഒരു മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് “മഹാനുഭാവുലു എന്തരോ മന്ത്രി” എന്ന നിലയിൽ, അങ്ങനെ ജനങ്ങളോടു് ആജ്ഞാപിക്കാനുള്ള എല്ലാവിധ ഫ്യൂഡൽ ബൂർഷ്വാസി മോഡൽ അധികാരവും, അവകാശവും – അട്ടപ്പാടിയിലെ മധുക്കളുടെ പിന്തുണപോലും – മന്ത്രി കെ. എൻ. ബാലഗോപാൽ സഖാവിനുണ്ടു്.
പ്രത്യയശാസ്ത്രപരമായ വിടുവായത്തങ്ങളിലൂടെ ദാനക്കിറ്റുഭോജികളായി രൂപാന്തരീകരിക്കപ്പെട്ട ഒരു ജനതയുടെ ചെലവിൽ, വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്ററിൽ കക്കൂസുകളിൽ നിന്നും കക്കൂസുകളിലേയ്ക്കു് അത്യന്താസന്ന പ്രത്യയശാസ്ത്രവളികൾ വിടാനായി പറക്കുന്നവർക്കും, “KIA” കാർണിവലിൽ “51” വാഹനങ്ങളുടെയും, സിനിമാതാരമായ സില്ക്ക് സ്മിതയുടെ സൗന്ദര്യരഹസ്യമായ ലക്സ് സോപ്പിൽ നിന്നും വ്യത്യസ്തമായി, ബാർ സോപ്പ് മോഡലിൽ, കേവലം “501” അംഗരക്ഷകരുടെയും അകമ്പടിയോടെ, അത്യാസന്നനിലയിലെത്തിയ രോഗികളുമായി ആശുപത്രിയിലേക്കു് പായുന്ന ആംബ്യുലൻസുകളെ വരെ, പിൻവാതിൽ നിയമനം വഴി പൊലീസേമാന്മാരായി അവരോധിക്കപ്പെട്ട മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് റൗഡികളാൽ തടഞ്ഞുനിർത്തി സുഗമമായി രാജകീയയാത്ര ചെയ്യാൻ സാമൂഹികമായ അനുവാദമുള്ളവർക്കും നേരെ ഒരു കണ്ണു് ചെറുതായൊന്നു് അടയ്ക്കാനുള്ള കരുണ ധനമന്ത്രി കാണിക്കണമെന്നു് വിനീതമായ ഒരപേക്ഷയുണ്ടു്.
അപ്രമാദ-നായ മുഖ്യമന്ത്രിക്കെതിരെ, “lèse majesté” എന്ന അക്ഷന്തവ്യമായ കുറ്റകൃത്യം ചെയ്തു് മുഖ്യമന്ത്രിയുടെ രാജകോപത്തിനു് പാത്രമായി, ധനമന്ത്രി സഖാവു് തന്റെ കഞ്ഞിയിൽത്തന്നെ മണ്ണുവാരിയിട്ടാൽ മന്ത്രിയാരാധകരും ഗതികിട്ടാപ്രേതങ്ങളുമായ ഞങ്ങൾ മാക്രിസ്റ്റ് മൊണ്ണകൾ എന്തുകൊണ്ടു് ഉപജീവിക്കും എന്നു് ധനമന്ത്രിത്തമ്പ്രാ-നായ അങ്ങു് ആലോചിച്ചിട്ടുണ്ടോ തമ്പ്രാ?
ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ പാടെടീ വയൽകൊയ്യും കമ്മ്യൂണിസ്റ്റ് പൈങ്കിളിയേ!
September 11 2022 10:02
“ഭാരത് ഛോഡോ” എന്നു് തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുള്ള “ഭാരത് ജോഡോ”, നടപ്പുയജ്ഞത്തിന്റെ മുദ്രാവാക്യമായി തെരഞ്ഞെടുക്കാൻ ശ്രീ രാഹുൽ ഗാന്ധിജി തീരുമാനിച്ചതു് ഒട്ടും ശരിയായില്ല എന്നാണെന്റെ പക്ഷം. എല്ലാ ഭാരതീയരും സഖാവു് എം. വി. ജയരാജനെപ്പോലെ ഭാഷാജ്ഞാനപരമായ പ്രകാശം പരത്താൻ കഴിവുള്ളവരല്ലെന്ന കാര്യം ഉപദേഷ്ടാക്കൾക്കെങ്കിലും രാഹുൽജിയെ ഓർമ്മിപ്പിക്കാമായിരുന്നു.
September 11 2022 10:18
ചക്കപ്പുഴുക്കിൽ കോഴിക്കറിയുടെ ചാറു് കൂടിപ്പോയതിന്റെ പേരിൽ തിരുഭക്ഷണസമയത്തു് അടുക്കളലഹളയുണ്ടാക്കുന്ന “കുരുദ്രോഹികൾ” ചക്കപ്പുഴുക്കും ചാറും പാത്രത്തോടൊപ്പം മുറ്റത്തേക്കെറിയാതിരിക്കാനായി നാട്ടിൻപുറങ്ങളിലെ അമ്മമാർ, “മോനു് ചാറു് വേണ്ടെങ്കിൽ അമ്മേടെ ചക്കേലേയ്ക്കൊഴിച്ചോ” എന്നു് പറഞ്ഞു് മെരുക്കിയെടുക്കാറുണ്ടു്.
വേണ്ടാത്ത ആഹാരം എവിടേയ്ക്കാണു് ഒഴിക്കേണ്ടതെന്നതിനെപ്പറ്റി നാട്ടിൻപുറങ്ങളിൽ ഇങ്ങനെയൊരു “വെയ്സ്റ്റ് ഡിസ്പോസൽ ആക്ട്” നിലവിലുണ്ടെന്നു് അറിയാമായിരുന്നെങ്കിൽ, തിരുവനന്തപുരം നഗരസഭ ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികൾക്കു് അവരുടെ ഭക്ഷണം ചവറ്റുകൊട്ടയിലേയ്ക്കു് എറിയേണ്ടി വരുമായിരുന്നില്ല.
“Scientia potentia est.”
September 11 2022 13:05
ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്നു് സി. കേശവൻ പ്രസംഗിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ടു്.
പക്ഷേ, നശിക്കേണ്ടതു്, മനുഷ്യവർഗ്ഗത്തിന്റെ ഭാവനാശേഷിയുടെയും, ക്രിയാത്മകതയുടെയുമെല്ലാം മാനിഫെസ്റ്റേഷനുകളായി തലയുയർത്തി നില്ക്കുന്ന പുരാതന ക്ഷേത്രങ്ങളോ, പുരാതന പള്ളികളോ, വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ശാസ്ത്ര-സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണങ്ങളായ ടാജ് മഹൽ പോലുള്ള സ്മാരകമന്ദിരങ്ങളോ, ചൈനയിലെ വന്മതിൽ പോലുള്ള മഹത്സൃഷ്ടികളോ അല്ല, അവയിലെല്ലാം മനുഷ്യജന്മങ്ങളുടെ വിധി നിർണ്ണയിക്കാൻ ശേഷിയുള്ള ഏതൊക്കെയോ അമാനുഷിക ദൈവതങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നു്, അർത്ഥശൂന്യമായ അസ്പഷ്ടജല്പനങ്ങളിലൂടെ അജ്ഞരായ സാധുക്കളെ വിശ്വസിപ്പിച്ചു് ഭയപ്പെടുത്തി പണം പിടുങ്ങി സുഖജീവിതം നയിക്കുന്ന, മനഃസാക്ഷി എന്നൊരു സംഭവം തികച്ചും അന്യമായ നികൃഷ്ടജന്മങ്ങളാണു്.
കത്തിച്ചു് നശിപ്പിക്കേണ്ടതു്, സാമൂഹിക പരിഷ്കർത്താക്കളായി ചമയുന്ന അത്തരം നികൃഷ്ടജന്മങ്ങൾക്കു് പ്രാസഭംഗിയോടെ വിവരക്കേടു് ഛർദ്ദിച്ചു്, സദസ്സിൽ സന്നിഹിതരായിരിക്കുന്ന വിഡ്ഢിക്കൂട്ടത്തെ ബൗദ്ധികമായി വ്യഭിചരിക്കാൻ പര്യാപ്തമായവിധം വർണ്ണശബളമായി അലങ്കരിച്ചു് കെട്ടിയുയർത്തപ്പെടുന്ന പ്രസംഗവേദികളാണു്.
“ബൗദ്ധികം” എന്ന ലേബലിലെ വിടുവായത്തം കൊണ്ടുള്ള മാർക്സിയൻ സാമൂഹികവ്യഭിചാരത്തിന്റെ ഒരു കന്റംപററി ഉദാഹരണം:
>>>ഒരു ആശയം മനുഷ്യന്റെ മസ്തിഷ്കത്തിലേക്കു് പ്രവേശിച്ചാൽ, ആ പ്രവേശിച്ച ആശയത്തിനു് കൂട്ടായ്മ ലഭിച്ചാൽ, ആ ലഭിച്ച ആശയം കേവലമായ ആശയമല്ല, അതൊരു ഭൗതികശക്തിയാകുമെന്നുള്ള ശരിയായ ശാസ്ത്രമുണ്ടല്ലോ, അതാണു് ഞങ്ങൾ പയറ്റുന്നതു്!”<<<
ഈ ലോകത്തിൽ അത്ഭുതങ്ങളില്ല. ഏതെങ്കിലുമൊരു കാര്യം എനിക്കു് അറിയില്ല എന്നതിനു്, അതറിയാനുള്ള കഴിവും യോഗ്യതയും എനിക്കില്ല എന്നല്ലാതെ, എനിക്കറിയാത്തതെല്ലാം അത്ഭുതങ്ങളാണെന്നോ അമാനുഷികമാണെന്നോ ഒരുവിധത്തിലും അർത്ഥമില്ല. ഞാനോ നീയോ എന്ന വ്യത്യാസം അക്കാര്യത്തിലില്ല. ഈ ലോകത്തിലെ പ്രതിഭാസങ്ങൾ ഒന്നും അത്ഭുതങ്ങളല്ലാത്തതുപോലെതന്നെ, ഈ ലോകത്തിൽ ആർക്കും ഒന്നും ഫ്രീ ആയി ലഭിക്കുന്നുമില്ല.
സ്വയം അദ്ധ്വാനിച്ചോ, അദ്ധ്വാനിക്കുന്നവരെ ചൂഷണം ചെയ്തോ ജീവിക്കുന്നവയാണു് എല്ലാ ജീവിവർഗ്ഗവും. ആദ്യത്തേതിനു് ആരോഗ്യം വേണം, രണ്ടാമത്തേതിനു് കാണ്ടാമൃഗത്തെ തോല്പിക്കാൻ പോന്ന തൊലിക്കട്ടി വേണം. മുകളിൽ ആകാശത്തിലെ പറവകളെന്നോ, താഴെ ഭൂമിയിലെ ഇഴജന്തുക്കളെന്നോ, “ഭൂമിക്കു് കീഴിലെ” നീന്തൽ ജീവികളെന്നോ ഉള്ള വ്യത്യാസം അക്കാര്യത്തിനില്ല.
September 12 2022 12:34
“ഷംസീറിനു് പ്രായത്തിൽ കവിഞ്ഞ പക്വത; എനക്കു് പ്രായത്തിൽ കുറഞ്ഞ പക്വത.” – ഇരട്ടച്ചങ്കനും, കാരണഭൂതത്താനും, കേരളത്തിന്റെ മുഖ്യമന്ത്രിയും, പിണറായിക്കിണറ്റിലെ ചൊറിയൻ മാക്രിയുമായ തൊഴിലാളിനേതാവു് സഖാവു് മാക്രിസ്റ്റ് വിജയൻ.
September 13 2022 10:30
“അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർമാല കോർത്തിരുന്നു
മുടി മേലെ കെട്ടിവെച്ചു തുളുനാടൻ പട്ടുടുത്തു
മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ…”
കിറ്റങ്കം ജയിച്ച പ്രജാപതി തെയ്തോം തെയ്യത്തോം തെയ്തോം തെയ്യത്തോം പാടുന്ന പരിവാരങ്ങളുടെ അകമ്പടിയോടെ ഫിൻലൻഡിലേയ്ക്കു് എഴുന്നള്ളുന്നു എന്നു് കേട്ടതുമുതൽ ഫിനിഷ് പ്രൈം മിനിസ്റ്റർ സന്ന മറീൻ സദാസമയവും ഈയൊരൊറ്റ പാട്ടാണത്രെ പാടുന്നതു്! തീറ്റയുമില്ല, കുടിയുമില്ല!
പ്രജാപതിയെ ഫിൻലൻഡിലേയ്ക്കു് കേരളരീതിയിൽ വരവേൽക്കാനായി കന്യകമാരായ കുറെ ഫിൻസിനെ പിണുവാതിര കളി പഠിക്കാനും സന്ന മറീൻ ശട്ടം കെട്ടിയിട്ടുണ്ടത്രെ!
പ്രജാപതിയുടെ അശ്വമേധം ഗ്രെയ്റ്റ് ബ്രിട്ടനിലൂടെയും കടന്നുപോകാനിടയുണ്ടെന്നു് കേട്ടതിനാൽ, പ്രജകളുടെ തീറ്റക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുള്ളവനെന്നു് പ്രശസ്തി നേടിയ കിറ്റുരാജനുവേണ്ടി പ്രൈം മിനിസ്റ്റർ എലിസബത്ത് ട്രസ്സ് ഈ പാട്ടാണത്രെ പാടുന്നതു്: “ഒരുമുറിത്തേങ്ങ ചിരകാതെ വെയ്ക്കാം ഞാന് ഒടുവില് നീയെത്തുമ്പോള് പൂളിത്തരാൻ.” സില്മാഗാനങ്ങളുടെ നാടാണു് കേരളമെന്ന കാര്യം ലോകപ്രസിദ്ധമാണു്.
നോർവേയിലും തിരുമുഖം കാണിയ്ക്കുമെന്നു് പ്രജാപതി ഭീഷണിപ്പെടുത്തിയിട്ടുള്ളതിനാൽ, നോർവെജ്യൻ പ്രൈം മിനിസ്റ്റർ യോനാസ് ഗാർ സ്റ്റോറ കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരിത്രം പഠിക്കാൻ ഇന്റെൻസീവായി റ്റ്യൂഷൻ എടുക്കുന്നുണ്ടെന്നും കേൾക്കുന്നു.
പ്രജാപതിയുടെ സ്റ്റഡി ടൂറിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഖാവു് യോനാസ് ഗാർ സ്റ്റോറയോടു് എകെജിയുടെ ഒളിജീവിതത്തിന്റെ വിശദശാംശങ്ങളെപ്പറ്റി വല്ലതും ചോദിക്കുകയും, “എനക്കറിയില്ല” എന്നു് കേരള മോഡലിൽ മറുപടി പറഞ്ഞു് തടി കയ്ചിലാക്കേണ്ടി വരികയും ചെയ്താൽ, നോർവേയ്ക്കല്ലേ അതിന്റെ നാണക്കേടു്! നോർവേ UN-നോടു് എന്തു് സമാധാനം പറയും?
September 13 2022 12:00
ഉണ്ണി മുകുന്ദന്റേതായി ഫെയ്സ്ബുക്ക് സജസ്റ്റ് ചെയ്ത ഒരു ആപ്തവാക്യം: “It’s not the size of the (mad) dog that matters in a fight. It’s the size of the fight (the venom) in the (mad) dog that matters.”
ഉണ്ണി മുകുന്ദൻ ഒരു നല്ല സില്മാനടനാണെന്നു് കേട്ടിട്ടുണ്ടെങ്കിലും, അദ്ദേഹം അതോടൊപ്പം ഒരു നല്ല ഫിലോസഫറുമാണെന്നു് ഇതുവരെ കേട്ടിരുന്നില്ല, ആരും പറഞ്ഞിരുന്നില്ല.
എപ്പടിയും, റൊമ്പ സന്തോഷമാറിക്കാക്ക, മമ്മൂക്കാക്ക!!
September 13 2022 13:34
നാലാം ക്ലാസ്സും സിന്താവായും തടിമിടുക്കും മാത്രം കൈമുതലായുള്ള “മാക്രിസ്റ്റ് രോമങ്ങളെ”, വിദ്യാഭ്യാസം പോലെ സുപ്രധാനമായ സാമൂഹിക വിഷയങ്ങളുടെ ഗഹനമായ പഠനങ്ങൾക്കായി വിദേശങ്ങളിലേയ്ക്കയയ്ക്കാൻ ഉളുപ്പില്ലാത്ത ഒരേയൊരു സമൂഹമേ ഈ ലോകത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളു: സാക്ഷരരെന്നും, പ്രബുദ്ധരെന്നും, നംബർ വണ്ണെന്നും, സർവ്വജ്ഞാനികളെന്നും, മാർക്സ് ദൈവത്തിനു് മാത്രമറിയാവുന്ന മറ്റെന്തൊക്കെയോ “ജ്ഞാനദീനബാധിതരെന്നും” അഭിമാനത്തോടെ ഘോഷിക്കുന്ന കംപ്ലീറ്റ് ഊളകളുടെ ആവാസകേന്ദ്രമായ കേരളം!
September 13 2022 14:23
“എസ്. എൻ. സി. ലാവലിൻ കേസ് ഇന്നു് പരിഗണിക്കില്ല!” – വാർത്ത
ബൈബിൾ ദൈവമായ യഹോവ മനുഷ്യായുസ്സു് 120 വർഷമായി ചുരുക്കി ഓർഡിനൻസ് ഇറക്കിയിട്ടുള്ളതിനാൽ, 1945-ൽ ജനിച്ചവനും, ഇപ്പോൾ 77 വയസ്സുകാരനുമായ പിണറായി വിജയൻ A. D. 2065-നു് അപ്പുറത്തേക്കു് ജീവിക്കാനുള്ള സാദ്ധ്യത വളരെ വിരളമായതിനാൽ, എസ്. എൻ. സി. ലാവ്ലിൻ കേസ് A. D. 2065-നു് അപ്പുറമുള്ള ഏതെങ്കിലുമൊരു തീയതിയിലേക്കു് നീട്ടിവയ്ക്കാൻ ബന്ധപ്പെട്ടവർക്കു് നല്കേണ്ട കൈമടങ്ങു് എത്രയാന്ന്വച്ചാൽ, അതു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നോ, പ്രളയഫണ്ടിൽനിന്നോ, ബക്കറ്റ് പിരിവിൽനിന്നോ മറ്റോ കയ്യോടെ കൊടുത്തു് കാര്യം സബൂറാക്കി, ഒറ്റയടിക്കു് നീട്ടിവയ്പ്പിച്ചാൽ, സാധാരണ ജനത്തിനു്, മാർക്സിയൻ നല്ല നാളേയ്ക്കുവേണ്ടിയോ, ദൈവപുത്രന്റെ രണ്ടാമത്തെ വരവിനുവേണ്ടിയോ ഒക്കെപ്പോലെ, കണ്ണിൽ മണ്ണെണ്ണയൊഴിച്ചു്, നിത്യാനന്ദത്തോടെ സിന്താവാ വിളിച്ചും, തമ്പേർ കൊട്ടിയും അനന്തമായി കാത്തിരിക്കാതെ, അവരവരുടെ കൃഷിയിടങ്ങളിൽ വാഴ, കപ്പ, കാച്ചിൽ, മാറാൻ ചേമ്പു്, കൂർക്ക, ഗൂർക്ക ഇത്യാദി വസ്തുക്കൾ കൃഷി ചെയ്യാൻ കഴിയുമായിരുന്നു.
ഇതിപ്പോൾ, പേപ്പട്ടിയൊഴികെ മറ്റെന്തെങ്കിലുമൊന്നു് അന്തസ്സായി കടിയ്ക്കണമെന്നുണ്ടെങ്കിൽ പ്രബുദ്ധരല്ലാത്ത തമിഴരെ ആശ്രയിക്കേണ്ട ഗതികേടല്ലേ നംബർ വൺ കേരളീയർക്കു് നേരിടേണ്ടിവരുന്നതു്!?
September 14 2022 11:17
കേരളത്തിൽനിന്നു് പശ്ചിമയൂറോപ്പിലും അമേരിക്കയിലും കാനഡയിലും എല്ലാമെത്തിച്ചേർന്നു് അനേകവർഷങ്ങൾ അവിടങ്ങളിൽ ജോലി ചെയ്തു് ജീവിച്ചാലും, മുടക്കമില്ലാതെ “ഇങ്കിലാ സിന്താവാകൾ” എയർ ചെയ്തു് ലോകജനതയെ മാക്രിസ്റ്റിക്ക്-കമ്മ്യൂണിസ്റ്റിക്ക്-പിണറായിസ്റ്റിക്കായി നിരന്തരം ബോധവത്കരിച്ചുകൊണ്ടിരുന്നില്ലെങ്കിൽ യാതൊരുവിധ സ്വസ്ഥതയും കിട്ടാത്തവരാണു് മല്ലുമാക്രിസ്റ്റുകൾ എന്ന കേവലമായ യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ ഉടുതുണി പറിച്ചെറിഞ്ഞു് അന്തം വിട്ടു് ഓടാനായി മാത്രം കോളെജിൽ പോയ ഒരു പിണു ഏതാനും ദിവസങ്ങൾ തന്റെ “കുണ്ടന്മാരോടൊപ്പം” രണ്ടോ മൂന്നോ യൂറോപ്യൻ രാജ്യങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്തിയാൽ, അതുവഴി കേരളത്തിലെ വിദ്യാഭ്യാസമേഖലയെയും, വിദ്യാഭ്യാസസമ്പ്രദായങ്ങളേയും സമഗ്രവും സമൂലവുമായി പരിവർത്തിപ്പിക്കാൻ പര്യാപ്തമായ ജ്ഞാനവും നൈപുണ്യവും കൈവരിക്കാൻ കഴിയുമെന്നു് ആത്മാർത്ഥമായി വിശ്വസിക്കാൻ കഴിയാത്തവർ പ്രത്യയശാസ്ത്രജ്ഞരായ ഗോവിന്ദൻ മാഷുമാരുടെ പാർട്ടി സ്റ്റഡിക്ലാസ്സുകളിൽ പതിവായി പങ്കെടുക്കാത്തവരായിരിക്കണം.
“ആകഡെമിക്സ്” ആയ കാന്തപുരം അബൂബക്കർ എന്ന മുടിപ്പള്ളി മുസ്ലിയാർക്കും, മദ്യഗുരുവായ വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് കൊടുക്കാൻ പിണു സർക്കാർ കാണിക്കുന്ന ആക്രാന്തത്തിന്റെ പിന്നിലെ ശാസ്ത്രീയമായ വൈജ്ഞാനികത മനസ്സിലാക്കാൻ, താത്വികാചാര്യരുടെ സ്റ്റഡി ക്ലാസ്സുകൾ കട്ട് ചെയ്യുന്ന അത്തരം പ്രതിലോമകാരികൾക്കു് കഴിയാതെ പോകുന്നതും അതുകൊണ്ടുതന്നെ!
September 15 2022 09:57
“കാൽനടയായി പോകുകയായിരുന്ന ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ തെരുവുനായ കടിച്ചു.” വാർത്ത
നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത റോട്ടിൽ കിടക്കുന്ന പട്ടിപ്പരിഷകൾ!!
പഷ് ക്ലാസ്സ് മൈസ്രേട്ടിനുവരെ തെരുവു് ശുനകർ പുല്ലുവിലയാണു് കല്പിക്കുന്നതെങ്കിൽ, സെക്കൻ ഗ്ലാസ്സ് മൈസ്രേട്ടുമാരുടെ കാര്യം വല്ലാതെ പരുങ്ങലിലാവുമെന്നു് നിഗമിക്കേണ്ടിയിരിക്കുന്നു!
തെരുവുനായ്ക്കളെ ഒന്നടങ്കം ബോധവത്കരിച്ചുകൊണ്ടേ കേരളത്തിലെ പട്ടികടി പ്രശ്നത്തിനു് ശാശ്വതമായ ഒരു പരിഹാരം കാണാനാവൂ. എല്ലാ തെരുവുനായ്ക്കളും നിർബന്ധമായും പാർട്ടിയുടെ സ്റ്റഡിക്ലാസ്സുകളിൽ പതിവായി പങ്കെടുക്കണം എന്നൊരു ഓർഡിനൻസ് ഇറക്കുകയാണു് സർക്കാർ ആദ്യമായി ചെയ്യേണ്ടതു്. സ്റ്റഡിക്ലാസ്സ് കട്ടുചെയ്യുന്ന പട്ടികളിൽനിന്നും വൻതുക പിഴയായി ഈടാക്കുമെന്നു് ഭീഷണിപ്പെടുത്തണം. പ്രതിലോമകാരികളായ പട്ടികൾ അടയ്ക്കുന്ന പിഴകൊണ്ടു് കാലിയായ ഖജനാവു് കുറേശ്ശെ നിറയുന്നു എന്നു് തോന്നുമ്പോൾ അതൂറ്റി മുഖ്യമന്ത്രിയും പരിവാരങ്ങളും മേനക ഗാന്ധിയോടൊപ്പം അൻറ്റാർക്റ്റിക്കിലേക്കു് ഒരു സ്റ്റഡിടൂർ പോയാൽ, പട്ടിസംരക്ഷണസംബന്ധമായുള്ള അവിടത്തെ ഓർഡിനൻസുകളും രീതികളും നേരില്ക്കണ്ടു് വിലയിരുത്താനും, അവ കേരളത്തിലേക്കു് ട്രൂ കോപ്പി-പേസ്റ്റ് ചെയ്തു് നടപ്പിലാക്കാനും കഴിയും. ഓൾ ഇൻഡ്യ തെരുവുനായ ട്രെയ്ഡ് യൂണിയൻ നേതാക്കളിൽ ഏതാനുമെണ്ണത്തെ സ്റ്റഡിടൂർ സംഘത്തിൽ ഉൾപ്പെടുത്തിയാൽ, തെരുവുനായ്ക്കളുടെ ഓർഡിനൻസുകൾ വായിച്ചു് പഠിക്കുന്നതിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഭാഷാപരമായ അണ്ടർസ്റ്റാൻഡിങ് പ്രോബ്ലവും പരിഹരിക്കാം.
പണ്ടാരത്തെ പട്ടികടിച്ചു, പണ്ടാരം രണ്ടട്ടഹസിച്ചു എന്നു് കേട്ടിട്ടുണ്ടു്.
ജഡ്ജിയെ പട്ടികടിച്ചാൽ, “ദ ലാവ്ലിൻ കെയ്സ് ഈസ് അഡ്ജേൺഡ്” എന്നാവും ഒരുപക്ഷേ അട്ടഹസിക്കുക. സ്പീക്കറെ പട്ടി കടിച്ചാൽ, “ഓർഡർ ഓർഡർ” എന്നും, പുരോഹിതരെ പട്ടികടിച്ചാൽ, ഡിനോമിനേഷൻ അനുസരിച്ചു്, “അല്ലാഹു അക്ബർ”എന്നും, “ഹാലേലുയ്യ” എന്നും മറ്റുമായിരിക്കണം അട്ടഹസിക്കുന്നതു്.
“From each according to his ability, to each according to his needs.” – Karl Marx
September 15 2022 11:01
“മുഖ്യമന്ത്രി പിണറായിയുടെ നേരെ തെരുവുനായ പാഞ്ഞെത്തി. “സുരക്ഷാജീവികൾ” പട്ടിയെ ആട്ടിയോടിച്ചു.” – വാർത്ത
ആ പട്ടിയുടെ ശുക്രദശ! പിണറായിയെ എങ്ങാനും കടിച്ചിരുന്നെങ്കിൽ സത്തുപോകുന്നതു് ആ പാവം പട്ടിയായിരുന്നേനെ!!
September 15 2022 11:35
ഞാനാണു് ദൈവം; നീയാണു് ശൈത്താൻ!!
ആദ്ധ്യാത്മികതയുടെ ഭാഷയിൽ പറഞ്ഞാൽ: അഹം ബ്രഹ്മാസ്മി; തത്ത്വമസി!!
September 15 2022 12:55
ക്യാപ്പിറ്റലിസം, അമേരിക്ക, മോദി, യോഗി ഇത്യാദി ശത്രുചിത്രങ്ങളെ നിരന്തരം ചൂണ്ടിക്കാണിക്കുകയും, അതോടൊപ്പം ആവിധ പാതകൾ ഒരു ഉളുപ്പുമില്ലാതെ പിന്തുടരുകയും ചെയ്തുകൊണ്ടു് മല്ലു മാക്രിസ്റ്റ് പാർട്ടിക്കു് പാർട്ടിയംഗങ്ങളെ അധികനാൾ വഞ്ചിക്കാൻ കഴിയില്ലെന്നു് നിങ്ങൾക്കു് തോന്നുന്നതു്, ദൈനംദിനജീവിതത്തിൽ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെ യഥാതഥം ഗ്രഹിക്കാനും, ശാസ്ത്രീയമായി വിശകലനം ചെയ്യാനും, യുക്തിഭദ്രമായി മനസ്സിലാക്കാനുമുള്ള മല്ലു മാക്രിസ്റ്റ് പാർട്ടി അനുയായികളുടെ ലോകോത്തരമായ ബൗദ്ധികധാടിയെപ്പറ്റി യാതൊരു ഗന്ധവും നിങ്ങൾക്കില്ലാത്തതുകൊണ്ടാണു്.
September 16 2022 11:41
എ. കെ. ജി. സെന്ററിലെ ബോംബ് സ്ഫോടനം വഴി കണ്ടമാനം കുലുങ്ങിപ്പോയ ശ്രീമതി ശ്രീമതിട്ടീച്ചറുടെ കാണ്ടാമൃഗക്കുണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണാവോ!? ടീച്ചറുടെ കാണ്ടാമൃഗക്കുണ്ടിയുടെ ഭീകരമായ പ്രത്യയശാസ്ത്രക്കുലുക്കത്തിനു് ഒട്ടൊരു “കിറ്റുശമനം” ഇതിനോടകം കിട്ടിക്കാണുമെന്നു് കർത്താവേശുമശിഹയിൽ പ്രത്യാശിക്കുന്നു.
September 17 2022 10:05
“ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചുവേണം ഗവർണർ വർത്തമാനം പറയാൻ.” – പിണറായി
ഇരുന്നും നിന്നും, സ്ഥാനത്തും അസ്ഥാനത്തും, ആരോടും എന്തും വിളിച്ചുപറയാൻ ഒരു മുക്ക്യോൻ ഈ കേരളത്തിലുണ്ടു്. എന്റെ ജൂറിസ്ഡിക്ഷനിലെ എങ്ക്രോച്ച്മെന്റ് എനക്കു് താങ്ങാനാവില്ല.
September 17 2022 10:43
“ഗവർണർ സ്വമേധയാ ചെറുതായിക്കൊണ്ടിരിക്കുകയാണു്.” – ഇ. പി. ജയരാജൻ
ചെറുതായെന്നു് ചിറ്റപ്പനുവരെ തോന്നിത്തുടങ്ങിയ സ്ഥിതിക്കു്, വലുതാകാനുള്ള ശ്രമം ഗവർണർ ഉടനടി തുടങ്ങിയേക്കും. ചിറ്റപ്പനോളമില്ലെങ്കിലും, (ചിറ്റപ്പനു് + ഓളമില്ലെങ്കിലും) പിണുവോളമെങ്കിലും (പിണു + ഓളമെങ്കിലും) വലുതാകാൻ കേരള ഗവർണർക്കു് കഴിയട്ടെ എന്നു് ആശംസിക്കുന്നു.
September 17 2022 12:30
“മഞ്ഞുമലകളെ കുറിച്ചു് പഠിക്കാൻ ശാസ്ത്രജ്ഞർ വിദേശയാത്ര നടത്തുന്നില്ലേ?” – പിണറായിയുടെയും അയാളുടെ കുണ്ടന്മാരുടെയും യൂറോപ്യൻ ടൂർ സംബന്ധമായി പിണൂവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി കൺവീനർ സഖാവു് ഇ. പി. ജയരാജൻ (aka ചിറ്റപ്പൻ) ഇറക്കിയ പത്രക്കുറിപ്പു്.
“അപ്പോൾ, കുഞ്ഞുമുലകളെക്കുറിച്ചു് ഗഹനമായ ശാസ്ത്രീയപഠനങ്ങൾ നടത്താൻ, ലിംഗാധിഷ്ഠിതമായി ചിന്തിക്കുന്ന പ്രത്യയശാസ്ത്രജ്ഞരും പണ്ഡിതരുമായ ഞങ്ങൾ കമ്മിപ്പാർട്ടി ശശികൾക്കു് എന്തുകൊണ്ടു് ആർത്തവസമരത്തിലൂടെ വിപ്ലവകരമായി ചൊരിയപ്പെട്ട രക്തം വീണു് ചുവന്ന വേശ്യാതെരുവുകളിലേയ്ക്കു് ജനത്തിന്റെ ചെലവിൽ ഗവേഷണയാത്രകൾ നടത്തിക്കൂടാ?” – അന്തർദ്ദേശീയ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് നവോത്ഥാന-, ഹൈസ്പീഡ് വികസന-, പുരോഗമനവാദികളായ, ബുദ്ധിജീവി-വെടിജീവി ശശികളുടെയും, മദ്യരസ-, മദിരാക്ഷിരസപ്രേമികളായ സോമന്മാരുടെയും വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ മാർക്സിയൻ കമ്മ്യൂണിസ്റ്റ് കളക്ടീവ്!!
September 18 2022 11:15
പന്നിയുടെ ഭാഷ പശുവിനും, പൂച്ചയുടെ ഭാഷ പട്ടിയ്ക്കും, കാക്കയുടെ ഭാഷ പോത്തിനും, നേരേ മറിച്ചും, എല്ലാ ജീവിതസാഹചര്യങ്ങളിലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയണമെന്നില്ല. തന്മൂലം, പന്നികളും പശുക്കളും, പൂച്ചകളും പട്ടികളും, കാക്കകളും പോത്തുകളുമെല്ലാമായി ക്രയവിക്രയങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന കച്ചവടക്കാരും രാഷ്ട്രതന്ത്രജ്ഞരുമെല്ലാം വ്യത്യസ്ത ജനുസ്സുകളായ ജീവിവർഗ്ഗങ്ങളുടെ വായ്മൊഴികളിലെ ഈ ഇൻകൊമ്പാറ്റിബിലിറ്റി അറിഞ്ഞിരിക്കേണ്ടതുണ്ടു്. ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയറിയാതെ അതിൽ ഇരട്ടച്ചന്തികളമർത്തിയിരുന്നു്, വായിൽ തോന്നിയതു് കമ്മിക്കു് പാട്ടു് എന്ന മട്ടിൽ, ഓരോരോ പ്രഖ്യാപനങ്ങൾ ലോകസമക്ഷം പ്രസവിച്ചുകൂട്ടാതിരിക്കാൻ പ്രമുഖരെയും ലോകനായകരെയും ആ ജ്ഞാനം സഹായിക്കും.
ധാരാളം കോൺഫ്ലിക്റ്റ് പൊട്ടൻഷ്യൽ പതിയിരിക്കുന്ന ഒരു മേഖലയാണു് ഇന്റർസ്പീഷീസ് കൊടുക്കൽ – വാങ്ങലുകൾ എന്നതിനാൽ, കക്ഷികൾ തമ്മിലുള്ള ആശയവിനിമയം വളരെ ഡിപ്ലൊമാറ്റിക്കായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടു്. ജീവിവർഗ്ഗങ്ങളുടെ വായ്മൊഴിവഴക്കങ്ങളിലെ പാഴ്മൊഴിവഴുക്കലുകൾ കുലങ്കഷമായി അറിഞ്ഞശേഷമേ അച്യുതർ ആറ്റിലേക്കു് ചാടാവൂ എന്നു് ചുരുക്കം..
എങ്കിൽത്തന്നെയും, പൂച്ചയുമായുള്ള സംവാദങ്ങളിൽ പുലിയുടെ ഭാഷ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പൂച്ചക്കു് പുലിഭാഷ മനസ്സിലാകില്ലെങ്കിലും, താനൊരു പുലിയാണെന്ന തോന്നൽ പൂച്ചയിൽ ജനിപ്പിക്കാൻ അതുവഴി കഴിയുമെന്നതിനാൽ, ഉദ്ദിഷ്ട കാര്യങ്ങൾ വളരെ എളുപ്പം നേടിയെടുക്കാൻ കഴിയും.
മലയാളികളുമായി സംസ്കൃതത്തിലോ, ഇങ്ഗ്ലീഷിലോ ആശയവിനിമയം നടത്തുന്നവർക്കു് ലഭിക്കാറുള്ളതുപോലുള്ള ഒരു സ്പെഷൽ പ്രിവിലെജ് തങ്ങളുമായി പുലിഭാഷയിൽ വർത്തമാനം പറയുന്നവർക്കു് പൂച്ചകളും നൽകാറുണ്ടു്. സംസ്കൃതചിത്തരായ പൂച്ചകളുടെ എറ്റിക്കെറ്റിന്റെ ഭാഗമാണതു്.
പക്ഷേ, പൂച്ചയുമായുള്ള കോൺവർസേഷനുകളിൽ “മാക്കാൻഭാഷ” കടന്നുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. മാക്കാൻ, aka കാട്ടുപൂച്ച ജാതിയിൽ തങ്ങളെക്കാൾ താഴ്ന്ന ജനുസ്സാണെന്ന റാഡിക്കലായ ചിന്താഗതി രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള നാട്ടുപൂച്ചകൾ താഴ്ന്ന ജാതിയുടെ ഭാഷ വഴി ഹ്യൂമിലിയേറ്റ് ചെയ്യപ്പെടാൻ ചത്താലും അനുവദിക്കില്ല. അധഃകൃതരുടെ ഭാഷയിലെ പദങ്ങൾ സംവാദങ്ങളിൽ ഉപയോഗിക്കുന്നതു് പൊളിറ്റിക്കലി ഇൻകറക്റ്റായാണു് പൂച്ചസമൂഹം ഒന്നടങ്കം വിലയിരുത്തുന്നതു്.
September 18 2022 11:24
ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പ്രതിപക്ഷങ്ങളുടെ നയങ്ങളെ വിമർശിക്കുന്നതിനും, യുക്തിപൂർവ്വം ആശയപരമായി നേരിടുന്നതിനുംപകരം, പ്രതിപക്ഷം എന്ന ആശയത്തെത്തന്നെ ഉന്മൂലനം ചെയ്യൽ ഒരു നിഗൂഢനയമായി പിൻതുടരുന്ന ഏതൊരു ഭരണപക്ഷത്തിന്റെയും അന്തിമലക്ഷ്യം സ്വാഭാവികമായും സ്വേച്ഛാധിപത്യം സ്ഥാപിക്കൽ മാത്രമായിരിക്കും. സ്വേച്ഛാധിപത്യം, സർവ്വാധിപത്യം, ഒളിഗാർക്കി തുടങ്ങിയ ഭരണരീതികൾ മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും വിലമതിക്കുന്ന ഒരു ആധുനികസമൂഹത്തിനു് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സാമൂഹീകാവസ്ഥകളായിരിക്കേണ്ടതുണ്ടു്.
September 18 2022 12:19
പിണറായിയും, ജയരാജനും, ഗോവിന്ദനുമെല്ലാം വായിലൂടെ വിസർജ്ജിക്കുന്ന വാസ്തവവിരുദ്ധ അപ്പികൾ അപ്പാടെ വാരിയെടുത്തു് വിഴുങ്ങേണ്ട ഗതികേടിലെത്തിയ ഒരു സമൂഹം അതിന്റെ ജീർണ്ണതയുടെ അടിത്തട്ടിൽ എത്തിക്കഴിഞ്ഞു.
September 18 2022 13:39
കർണ്ണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കേരള മുഖ്യമന്ത്രി സഖാവു് പിണറായി വിജയനെ ബസവരാജ് ബൊമ്മെ തലപ്പാവു് അണിയിക്കുക മാത്രമല്ല, തലപ്പാവിന്റെ ഡിസൈനുമായി ശരിക്കും മാച്ചുചെയ്യുന്ന ഒരു താറുകെട്ടു് ചാർത്തിക്കൊടുക്കുകയുമുണ്ടായി. ദേശാഭിമാനിയിൽ നിന്നുമാണു് ഞാൻ ഈ കിസ്സ അറിഞ്ഞതു്.
പത്രപ്രവർത്തനം സ്വതന്ത്രമായിരിക്കണം എന്നു് നോർത്ത് കൊറിയൻ ഫ്യൂറർ കിം ജോങ് യുൻ ലോകസമൂഹത്തോടു് ഇടതടവില്ലാതെ ആഹ്വാനിക്കുന്നതു് വെറുതെയല്ല. സോളാർ സരിതകളുടെ ഉള്ളുകള്ളികൾ സ്വർണ്ണക്കടത്തു് സ്വപ്നകൾക്കും മനസ്സിലാക്കാൻ കഴിയണമെന്ന പക്ഷക്കാരനാണു് പിടിവാശിക്കാരനായ കിം ജോങ് യുൻ.
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)

September 19 2022 10:57
വാഴ നനയുമ്പോൾ ചീരയും നനയും എന്നപോലെ, പ്രമുഖർ വിഴുപ്പലക്കുമ്പോൾ അപ്രമുഖർക്കും വിഴുപ്പലക്കാം. അലക്കാതെ കൂട്ടിയിട്ടിരിക്കുന്ന വിഴുപ്പുതുണികൾ “pollice” അകമ്പടിയോടെ ത്രോന്തപുരത്തെ രാഷ്ട്രീയ അലക്കുകമ്പനികളിൽ എത്തിക്കുകയേ വേണ്ടൂ.
September 19 2022 11:20
“വായനശാലകൾ വിജ്ഞാനം പകരുന്ന പൊതു ഇടമാ(താ)കണം.” – മന്ത്രി ആന്റണി രാജു.
ഹോ! എന്തൊരു വൈജ്ഞാനികത! എന്തൊരു ഒറിജിനാലിറ്റി!! എന്തൊരു ദീർഘവീക്ഷണം!!!
September 19 2022 11:41
“മഹാബലി കേരളം ഭരിച്ചിട്ടില്ല.” വി. മുരളീധരൻ.
OK! That’s what you call a true statement.
September 19 2022 12:11
കർണ്ണാടകയിൽ സെയിം സെക്സ് മാര്യേജ് നിയമപരമാണു്. പുടവ കൊടുക്കുക, വരണമാല്യം ചാർത്തുക, തൊപ്പി അണിയിക്കുക, ബുക്കേ നൽകുക! – ഇത്രയേ വേണ്ടൂ, ഇന്ദ്രനും ചന്ദ്രനും വേർപെടുത്താനാവാത്തത്ര ദൃഢമായ ഒരു ദാമ്പത്യബന്ധം സ്ഥാപിക്കാൻ.
September 20 2022 09:34
അഴിമതിയിലേയ്ക്കു് ജനിച്ചു്, അഴിമതിയിലൂടെ വളർന്നു്, ദൈവവും പിശാചും കയ്യൊഴിഞ്ഞ പ്രാകൃത പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്നവരും, കാൽക്കാശിനു് കൊള്ളാത്തവരുമായ നികൃഷ്ടജന്മങ്ങളാൽ ഭരിക്കപ്പെട്ടു്, അഴിമതിവഴി ഇഹലോകത്തിൽ ഒപ്പിച്ചെടുത്തവയെ കടത്തിവെട്ടുന്ന സുഖസൗകര്യങ്ങൾ ഏതോ പരനാട്ടിൽ ലഭിക്കുമെന്ന പ്രത്യാശയിൽ നിർവാണമടയുന്ന ഒരു ജനവിഭാഗത്തിനു് അഴിമതിക്കെതിരായ നിലപാടെടുക്കുന്നവരെ കൂട്ടം ചേർന്നു് ആക്രമിച്ചു് നിർവീര്യമാക്കേണ്ടതു് അവരുടെ നിലനില്പിന്റെ പ്രശ്നമാണു്.
മാങ്ങയുടെ അണ്ടിയെപ്പറ്റി ചോദിക്കുമ്പോൾ ടീച്ചറുടെ കുണ്ടിയെപ്പറ്റി മറുപടി പറയാനായി അഴിമതിയാശാനു് പത്രസമ്മേളനം നടത്തേണ്ടി വരുന്നതു് അതുകൊണ്ടാണു്.
ആവനാഴിയിലെ പഴഞ്ചൊല്ലുകളുടെ സ്റ്റോക്ക് തീർന്നതുകൊണ്ടാവും, വർഗ്ഗീയത, വ്യക്തിഹത്യ, ഭൂതകാലം മാന്തൽ തുടങ്ങിയ സ്വാഭാവിക ആയുധശേഖരങ്ങളിലേക്കു് നീർക്കാങ്കുഴിയിടാൻ ഗോസ്റ്റ്റൈട്ടേഴ്സ് തീരുമാനിച്ചതു്.
ഗോത്രമൂപ്പൻ എന്തെങ്കിലും അരുളിചെയ്യണമെന്നും, അതുകേട്ടു് അന്തം വിട്ടു് ആർപ്പിടണമെന്നുമല്ലാതെ, “ആട്ടിൻകാട്ടം-കൂർക്കക്കിഴങ്ങു്” എന്ന അക്കാദമികവിഷയത്തിൽ ഡോക്ടറേറ്റുള്ള അണികൾക്കു് മറ്റു് കാര്യമായ ജീവിതലക്ഷ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു്, അവറ്റകൾ സ്വയംമറന്നു് നല്കുന്ന സപ്പോർട്ടിൽ, വാഹനവ്യൂഹങ്ങളുടെയും സുരക്ഷാസന്നാഹങ്ങളുടെയും അകമ്പടിയോടെ, “വർഗ്ഗീയതയാൽ” ചാർത്തപ്പെട്ട തലപ്പാവുമായി ഗോത്രമൂപ്പൻ ഓടിക്കുന്ന ഭരണശകടം “രാജകീയമായി” ഇപ്പോഴും തട്ടിമുട്ടി മുന്നോട്ടു് ഉരുണ്ടുകൊണ്ടിരിക്കുന്നു.
September 20 2022 10:22
പിണറായി വിജയന്റെ ഏതെങ്കിലുമൊരു വാക്കിനെ ഞാൻ വിശ്വസിക്കുന്ന ഒരവസ്ഥയ്ക്കു് ഒരർത്ഥമേയുള്ളു: “ഞാൻ പൂർണ്ണമായും അബോധാവസ്ഥയിലാണു്.”
September 20 2022 11:42
“കോൺസ്റ്റിറ്റ്യൂഷണലായി നിരോധിക്കപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ, ഗവർണറോ, പരിശുദ്ധ സഖാവു് ശ്രീമാൻ ജോസ് കെ. മാണി അച്ചായനോ, തിരുത ഫെയിം പരിശുദ്ധൻ പരമശുദ്ധൻ ശ്രീമാൻ കെ.വി. തോമസച്ചായനോ, തത്തുല്യരായ മറ്റാരെങ്കിലുമോ, ബി. ജെ. പി.-യിൽ അംഗമാവുകയോ, സഹയാത്രികരോ, ചവിട്ടുപടിയാത്രികരോ ആവുകയോ ചെയ്യുന്നതു് ഇതിനാൽ കർശനമായി നിരോധിച്ചിരിക്കുന്നു.”
– ലോക്കൽ സെക്രട്ടറി വെടിയൻ ശശി, റെക്കഗ്നൈസ്ഡ് പീഡോഫൈൽ, കമ്മിപ്പാർട്ടി, മൾട്ടിച്ചങ്ക് കാരണഭൂത കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് കോകസ്, മുതുമലമൈരുകൾമുക്കു്, കേരള, സൗത്ത് ഇൻഡ്യ.
E-mail address: ഇതുവരെ കിട്ടിയിട്ടില്ല.
September 20 2022 12:00
അദാനിയുടെയും അംബാനിയുടെയും മറ്റിനം ബൂർഷ്വാസിയുടെയുമെല്ലാം സാമ്പത്തികസാമ്രാജ്യങ്ങളുടെ ഭരണച്ചുമതല മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് സാമ്പത്തികവിദഗ്ദ്ധ-നായ ഡോക്ടർ തോമസ് ഇസഹാക്കിന്റെ അതിവിസ്തൃതമായ തോളുകളിലേക്കു് പിണുവാതിരകളിയുടെ അകമ്പടിയോടെ ഭരമേല്പിച്ചുകൊടുത്താൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇന്നു് കേരളത്തിനോ, ഭാരതത്തിനോ ഇല്ല.
September 20 2022 12:31
നുണ പറയാൻ മാത്രമായി ഈ ഭൂമിയിലേക്കു് പിറന്നുവീഴുന്ന ചില ജന്മങ്ങളുണ്ടു്. അതിലൊന്നാണു് പിണറായി വിജയൻ.
September 21 2022 11:45
“മാംഗല്യം തന്തുനാനേന” ഒക്കെ കഴിഞ്ഞ സ്ഥിതിക്കു്, ഹണിമൂൺ ടൂർ എങ്ങോട്ടാ സഖാവേ? ക്യൂബയിലേക്കോ, ചൈനയിലേക്കോ, നോർത്തു് കൊറിയയിലേക്കോ?
ഓ! അവിടെയൊന്നും ഒരു ഗുമ്മില്ലെടാവ്വേ! നല്ല റൊമാന്റിക് ഫീലുള്ള ഫിൻലൻഡും, ഗ്രെയ്റ്റ് ബ്രിട്ടണും, നോർവ്വേയുമാണു് ഞങ്ങടെ പ്ലാൻ. ദുബായിവഴി മടക്കം. അല്പം കറൻസി അങ്ങോട്ടും അല്പം സ്വർണ്ണം ഇങ്ങോട്ടും നയതന്ത്രസഞ്ചിയിൽ അന്തസ്സായി ട്രാൻസ്പോർട്ട് ചെയ്യണമെങ്കിൽ ഗൾഫ് കൺട്രീസ് തന്നെ ശരണം. അത്രത്തോളം സഹായമനസ്കരല്ല മറ്റു് കൺട്രി പീപ്പിൾസ്.
വോക്കേ സാബ്! ബൈ!
September 21 2022 13:22
Rowdies of KSRTC in “Suspension”.
(Image from Google)

September 22 2022 09:41
“ആരാടാ മണിയടിച്ചതു്?” – KSRTC-യുടെ “ഗുഡ്-കോണ്ടക്റ്റ് സർട്ടിഫിക്കറ്റുള്ള” ഒരു കണ്ടക്റ്റിണിയുടെ ആക്രോശം.
“മണിയടിച്ചതു് ഞാനല്ലേ സഖാവു് കണ്ടക്റ്റിണീ.” – സഖാവു് ശശി.
“ഓ! സാറാണോ മണിയടിച്ചതു്. സാറടിച്ചോട്ടോ. സാറു് എപ്പ വേണേലും ഇഷ്ടം പോലെ മണി അടിച്ചോട്ടോ.” – സഖാവു് കണ്ടക്റ്റിണി.
September 22 2022 09:43
മദ്യം വിറ്റു് ഉപജീവിക്കുന്ന കേരള ഗവണ്മെന്റ് നടത്തുന്ന ലഹരിവിരുദ്ധ പരിപാടിയിലേക്കുള്ള ക്ഷണം ഗവർണർ നിരസിച്ചത്രേ!
ചെയ്യുന്നതുമാത്രം പറയുകയും, പറയുന്നതെല്ലാം ചെയ്യുകയും ചെയ്യുന്ന പിണറായി ഗവണ്മെന്റിനെ വാനോളം പുകഴ്ത്തിപ്പറയാൻ കിട്ടിയ ഒരു സുവർണ്ണാവസരം ഗവർണർ പാഴാക്കി എന്നല്ലാതെ എന്തു് പറയാൻ?
September 22 2022 09:45
“ഗവർണർ വൈസ് ചാൻസലറെ ക്രിമിനൽ എന്നും ഇർഫാൻ ഹബീബിനെ ഗുണ്ട എന്നും വിളിച്ചു.” – വാർത്ത.
വളരെ മോശമായിപ്പോയി. ഗവർണർക്കു് വൈസ് ചാൻസലറെ പിണറായി എന്നോ നികൃഷ്ടജീവി എന്നോ, ഇർഫാൻ ഹബീബിനെ ജയരാജൻ എന്നോ ശിവൻകുട്ടി എന്നോ വിളിക്കാമായിരുന്നു.
September 22 2022 09:53
കോട്ടമുറിക്കൽ, കട്ടുമുടിക്കൽ, നാടുമുടിക്കൽ, നാടമുറിക്കൽ, കഴുത്തുമുറിക്കൽ എല്ലാം പൊളിറ്റിക്കലി ഒരേ ജ്ഷോൻറയിൽപ്പെടും.
September 22 2022 09:54
ഫ്രഞ്ച് പ്രസിഡന്റ് മാക്രോങ് വട്ടമിട്ടു് പിടിച്ചു് നിർബന്ധിച്ചതുകൊണ്ടാണു്, റോഡുകളിലെ കുഴിയെണ്ണലിന്റെ തിരക്കിലും സമയം കണ്ടെത്തി റിയാസ് മന്ത്രി പാരീസിലേക്കു് പോയതു്.
September 22 2022 11:17
ഇസ്ലാമിസ്റ്റുകൾ ലോകം മുഴുവൻ നടത്തുന്ന തീവ്രവാദപ്രവർത്തനത്തിനു് അല്ലാഹു ഒരുത്തൻ മാത്രമാണു് ഉത്തരവാദി.
തേങ്ങയിൽ വെള്ളം നിറയ്ക്കുന്ന ലാഘവത്തോടെ, അറേബ്യൻ രാജ്യങ്ങളുടെ ഭൂമിക്കടിയിൽ അല്ലാഹു വാരിക്കോരിനിറച്ച ഓയിൽ കെട്ടുകണക്കിനു് അമേരിക്കൻ ഡോളർ നൽകി പാശ്ചാത്യരാജ്യങ്ങളിലെ അവിശ്വാസികളായ ശൈത്താന്മാർ വാങ്ങാൻ തുടങ്ങിയതോടെ, അഭൂതപൂർവ്വമായ സമ്പദ്സമൃദ്ധിയിൽ കണ്ണഞ്ചിപ്പോയ, ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടികിട്ടാതെ, ഒട്ടകപ്പുറത്തു് യാത്രചെയ്തുചെയ്തു് കുണ്ടി മുരടിച്ചുപോയ “സത്യവിശ്വാസികളായ” ഞാഞ്ഞൂലുകൾ കരിമൂർഖനെപ്പോലെ പത്തിവിടർത്തി ആടാൻ തുടങ്ങി.
സാമ്പത്തികശേഷി കുറഞ്ഞ സാധുക്കളും അജ്ഞരുമായ മനുഷ്യരെ, പാശ്ചാത്യശൈത്താന്മാരിൽ നിന്നും നിരന്തരം ഒഴുകിയെത്തുന്ന ഓയിൽഡോളർ വഴി പ്രലോഭിപ്പിച്ചു് വിലയ്ക്കുവാങ്ങി, അവരുടെ സ്വാഭാവിക ദൈവവിശ്വാസം മുതലെടുത്തു്, സിദ്ധാന്തോപദേശങ്ങളിലൂടെ ബ്രെയിൻവാഷ് ചെയ്തു്, ലോകം മുഴുവൻ ഭീകരത സൃഷ്ടിക്കാനായി റിക്രൂട്ട് ചെയ്യാൻ ഇസ്ലാമിസ്റ്റുകൾക്കു് കഴിയുന്നതിനു് പിന്നിൽ, അറേബ്യൻ രാജ്യങ്ങളുടെ ഭൂമിക്കടിയിൽ അല്ലാഹു ശേഖരിച്ച ഓയിൽ വഴി അമിതമായി വർദ്ധിച്ച സാമ്പത്തികശേഷി ആയതിനാൽ, ഇപ്പോൾ ലോകം മുഴുവൻ നടമാടുന്ന ഇസ്ലാമികഭീകരതയുടെ ഉത്തരവാദിത്വത്തിൽ നിന്നും, ഈ രക്തത്തിൽ എനിക്കു് പങ്കില്ല എന്നു് പീലാത്തോസിനെപ്പോലെ കൈകഴുകി രക്ഷപെടാൻ അല്ലാഹുവിനെ അനുവദിക്കരുതു്. ഏകദൈവമായ അല്ലാഹുവിനു് ആ കുറ്റകൃത്യം മറ്റു് ദൈവങ്ങളുടെ തലകളിലേക്കു് ചാർത്തിക്കൊടുക്കാനും കഴിയില്ല. അല്ലാഹു അനിവാര്യമായും പ്രോസിക്യൂട്ട് ചെയ്യപ്പെടണം.
ദാറ്റ്സ് ഓൾ, യുവറോണർ!
September 22 2022 14:09
“മാനസികവിഭ്രാന്തിയുള്ള ചില ജീവനക്കാരാണു് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം.” – ബിജു പ്രഭാകർ, CMD, KSRTC.
താൻ ഭരണച്ചുമതല വഹിക്കുന്ന ഒരു സ്ഥാപനത്തിൽ മാനസികവിഭ്രാന്തിയുള്ളവരെ നിയമിക്കുകയോ, നിലനിർത്തുകയോ ചെയ്യുന്ന ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ മാനസികനിലയാണു് ആദ്യം പരിശോധിക്കേണ്ടതു്.
September 23 2022 12:50
ബ്രണ്ണൻ കോളെജിൽ, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ തുണിപറിച്ചോടിയിട്ടുള്ള പിണറായിയെ NIA-ക്കു് ശരിക്കും മനസ്സിലായിട്ടില്ല എന്നു് തോന്നുന്നു.
September 25 2022 09:02
“ഹർത്താലിൽ അക്രമം കാണിച്ച ഒറ്റയെണ്ണവും രക്ഷപെടില്ല.” – പിണറായി
നരകത്തിലെ വറചട്ടിയിലിട്ടു് പൊരിച്ചാലും, വാളയാറിലെ പെൺകുട്ടികളുടെയും, അട്ടപ്പാടിയിലെ മധുവിന്റെയും കേസുകളിൽ കാണിച്ച “പ്രത്യേക ഏക്ഷൻ” പോലുള്ള അതിക്രമങ്ങളൊന്നും കാണിക്കാതിരുന്നാൽ മതിയായിരുന്നു.
September 25 2022 10:32
ചെരിപ്പു് നക്കികളായ വിവിധയിനം ഭാരതീയരെപ്പറ്റിയുള്ള ധാരാളം ഫെയ്സ്ബുക്ക് പോസ്റ്റുകളും കമന്റുകളും കാണുന്നു!! ചെരിപ്പു് നക്കിയതോ, നക്കുന്നതോ ആയ ഭാരതീയരെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ, “ചെരിപ്പു് നക്കുന്ന ഭാരതീയർ” എന്ന കിസ്സയുടെ ഗുട്ടൻസ് എന്താണെന്നു് എനിക്കു് ഇതുവരെ പിടികിട്ടിയിട്ടില്ല.
September 25 2022 11:09
“Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people.” – Karl Marx.
“Religion is thoroughly and entirely ‘Vote-Bank’! As simple as that!!” – “Iratta-Sankan” Pinarayi Vijayan, the so called “Marxist”
September 25 2022 12:57
ചങ്കിലെ ചൈനയിൽ സൈന്യം അട്ടിമറി നടത്തി എന്ന ബൂർഷ്വാ മാദ്ധ്യമവാർത്തയിൽ, മനുഷ്യൻ സെൽഫിയിലേക്കു് ചുരുളുന്നതുപോലുള്ള ഒരു പ്രത്യയശാസ്ത്രമുണ്ടോ എന്ന വിഷയത്തിൽ താത്വികമായ ഒരു പ്രഭാഷണത്തിനായി, ബാല്യം മുതൽ ചങ്കിനുള്ളിൽ ചൈനയെ പേറുന്ന സഖാവു് ഡോക്ടർ ചിന്താ ജെറോമിനെ, രക്തസാക്ഷികളുടെ ചോരയാൽ കുതിർന്ന ഈ സുന്ദരവേദിയിലേക്കു് വിനയപൂർവ്വം ക്ഷണിക്കുന്നു. വിപ്ലവാഭിവാദ്യങ്ങൾ!
September 26 2022 11:41
“വിദ്യാർത്ഥിനിയുടെ പിതാവിനെ വിശ്രമമുറിയിലേക്കു് കൊണ്ടുപോയതാണു്.” – ആനത്തലവട്ടൻ
ഇമ്മാതിരി ധാരാളം തിങ്ക് ടാങ്കുകളുള്ള ഒരു വിപ്ലവപ്രസ്ഥാനമാണു് കേരളത്തിലെ പിണൂവിയൻ മാർക്സിസ്റ്റ് പാർട്ടി.
നേരു് നേരത്തെ അറിയിച്ചു് പാർട്ടി അംഗങ്ങളെ പ്രബുദ്ധരാക്കാൻ ശ്രമിക്കുന്ന ദേശാഭിമാനിയുടെ വിശ്വാസയോഗ്യതയ്ക്കും, പുലർകാലേതന്നെ വെറുംവയറ്റിൽ അതെല്ലാം വായിച്ചു് ഉൾപ്പുളകം കൊള്ളുന്ന സഖാക്കളുടെ അനിതരസാധാരണവും അസുലഭവുമായ വിവേ(രേ)ചനബുദ്ധിയ്ക്കുമെല്ലാം കാരണഭൂതർ, നേരായ മാർഗ്ഗം വെടിഞ്ഞു് നടക്കാത്തവരും, ജീവിതത്തിൽ ശുദ്ധി പാലിക്കുന്നവരുമായ പിണറായി, ആനത്തല, ജയരാജൻ, ജലീൽ മുതലായ ഒട്ടനവധി തിങ്ക് ടാങ്കുകളാണു്.
“വിദ്യാർത്ഥിനിയുടെ പിതാവിനെ പ്രസവമുറിയിലേക്കു് കൊണ്ടുപോയതാണു്” എന്നായിരുന്നു ആനത്തലവട്ടൻ പറഞ്ഞിരുന്നതെങ്കിലും, ഒരു തിങ്ക് ടാങ്കായ സഖാവിന്റെ, ചോദ്യം ചെയ്യാനാവാത്തവിധം അതിവിപ്ലവകരമായ ഒരു അരുളപ്പാടു് എന്ന നിലയിൽ, “സഖാവു് ഡാ, ഞെരിപ്പു് ഡാ” എന്നും മറ്റും അന്തസ്സാരശൂന്യരായ മാക്രിസ്റ്റ് അണികൾ ആർപ്പിട്ടേനെ!
“തിങ്ക് ടാങ്ക്” എന്ന വ്യാജനെറ്റിപ്പട്ടം ചാർത്തി “ഗുരുവായൂർ കേശവൻ” ചമഞ്ഞു് കേരളസമൂഹത്തെ ആസകലം മലീമസമാക്കുന്ന ഈവക സെപ്റ്റിക്ക് ടാങ്കുകളിൽ നിന്നാണു്, കൊതുകു് ചോര കുടിക്കുന്നതുപോലെ, ഇത്തിക്കണ്ണിയുടെ ആഹാരസമ്പാദനം പോലെ, പാർട്ടിയുടെയും പാർട്ടിനേതാക്കളുടെയും ഏതു് കളവും കള്ളത്തരവും അഴിമതിയും ഒട്ടും അറപ്പോ കുറ്റബോധമോ ഇല്ലാതെ ന്യായീകരിക്കാനുള്ള ഉളുപ്പില്ലായ്മ ആമോദപൂർവ്വം വലിച്ചെടുത്തു് അണികൾ അപസ്മാരബാധിതരായ രോഗികളെപ്പോലെ അടിയും ചുവടും താളവും തെറ്റി കേരളസമൂഹത്തിൽ ഉറഞ്ഞാടുന്നതു്!!
September 26 2022 12:29
“മകൻ ചെറുക്കനീ മണിമുറ്റത്തൊരു മാമാങ്കക്കളി കാണിക്കും; അവൻ മടുക്കുമ്പോളടിയൻ കാണിക്കാം അതിലും നല്ലൊരു മാമാങ്കം” എന്ന സില്മാപ്പാട്ടിനെ ആധാരമാക്കിയും, ഭാരതീയ കച്ചവട സില്മകളിലെ തുണിപൊക്കിക്കളികളെ അന്ധമായി അനുകരിച്ചും, കയ്യും കാലും തുടയും ജെട്ടിയും കാട്ടി കേരളനിയമസഭയിൽ കളക്റ്റീവായി മാമാങ്കക്കളിയും കസേരകളിയും അവതരിപ്പിച്ചു് കേരളജനതയെ എന്റർറ്റെയിൻ ചെയ്ത കേസിൽ സഖാവു് ഇ. പി. ജയരാജന് “ഗമ്പ്ലീറ്റ്” കുറ്റവും നിഷേധിച്ചത്രെ!
പിഞ്ചുമാനസരായ ഇ. പി. ജയരാജനും ശിവൻകുട്ടിയുമെല്ലാം, മാക്രിസ്റ്റ് പാർട്ടിയിലെ മറ്റനവധിപ്പേരെപ്പോലെതന്നെ, കലശലായ മുയലിദീനം ബാധിച്ചവരാണെന്ന കാര്യം കേരളീയർ വിസ്മരിക്കരുതു്. ചുഴലിയും സന്നിപാതജ്വരവും ഇങ്ക്വിലാബ് സിന്ദാബാദും ഒരുമിച്ചു് വരുന്ന സാമൂഹിക സാമാജിക സാഹചര്യങ്ങളിൽ ചില പ്രത്യേകയിനം ഏക്ഷനുകളും ഗോഷ്ടികളും അവർ കാണിക്കാറുണ്ടു്. അതു് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്ന അതീവ ഗുരുതരവും രോഗാതുരവുമായ അവസ്ഥയുടെ അവിഭാജ്യഘടകങ്ങളായി മനസ്സിലാക്കപ്പെടേണ്ടതുണ്ടു്.
അബോധാവസ്ഥയിലോ അർദ്ധബോധാവസ്ഥയിലോ ജീവിതം “തള്ളി” നീക്കുന്നവരുടെ കുറ്റബോധവും തദനുസൃതം പരിമിതമായിരിക്കും. അതുകൊണ്ടാണു് ആധുനിക ജനാധിപത്യവ്യവസ്ഥിതികളിലെ പീനൽ കോഡ്സ് അവരെ “doli incapax” എന്ന സ്റ്റാറ്റസ് നല്കി പ്രത്യേക പരിഗണനയ്ക്കു് വിധേയമാക്കുന്നതു്.
ബഹുമാന്യരായ ജഡ്ജിമാരേ, ഞാൻ ചെയ്യുന്നതെന്തെന്നു് എനക്കു് തന്നെ അറിയില്ല എന്ന വിശുദ്ധ കുമ്പസാരത്തെ ഓരോ വട്ടവും “മുഖവില വാങ്ങി” അംഗീകരിക്കാൻ ഉളുപ്പില്ലാത്തതിനാലാണു് ലാവ്ലിൻ പോലുള്ള കേസുകൾ നിത്യമായ അനന്തതയിലേക്കു് നീട്ടിനീട്ടിവയ്ക്കാൻ അനന്തശങ്കരനാരായണരായി വേഷം കെട്ടുന്ന “നിച്പ്പച്ചരായ” നിയമപരിപാലകവൃന്ദത്തിനു് യാതൊരു വൈമുഖ്യമോ ലജ്ജയോ ഇല്ലാതെ കഴിയുന്നതെന്ന പ്രത്യയശാസ്ത്രപരവും വൈരുദ്ധ്യത്തിൽ അധിഷ്ഠിതവുമായ വസ്തുതായാഥാർത്ഥ്യങ്ങൾ ഏഴകളും അവശരും ആർത്തരും ആലംബഹീനരും തമ്പ്രാന്റെ ഓണക്കിറ്റുഭോജികളുമായ കേരളീയർ കാണാതെ പോകരുതു്.
September 26 2022 13:31
“പരിശുദ്ധ-നായ” പിണറായിയുടെ പൊലീസ് നടത്തുന്ന റെയ്ഡുകളിൽ ഒരു കണ്ണുണ്ടായിരിക്കാൻ NIA ശ്രദ്ധിച്ചാൽ വേണ്ടില്ല.
September 27 2022 11:06
പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണത്രെ!
നിലവിലിരിക്കുന്ന കേന്ദ്രഗവണ്മെന്റ് ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ പേപ്പട്ടികളെയും, അക്രമകാരികളായ തെരുവുനായകളെയും കൊല്ലാൻ പിണറായി നയിക്കുന്ന കേരള ഗവണ്മെന്റിനു് കഴിയുന്നില്ല. തന്മൂലം, അനേകം പേപ്പട്ടികളും തെരുവുനായ്ക്കളും കേരള നിയമസഭയെവരെ കയ്യേറിയിരിക്കുന്ന അവസ്ഥയാണു് ഇപ്പോൾ നിലവിലുള്ളതു്. ഒന്നുകിൽ, ആവിധത്തിലുള്ള പേപ്പട്ടികളെയും തെരുവുനായ്ക്കളെയും “51” വെട്ടുകൾ വെട്ടി കൊല്ലാനുള്ള അനുവാദമോ, അല്ലെങ്കിൽ, അവറ്റകളെ കേരള നിയമസഭയിൽ നിന്നും എന്നേക്കുമായി അകറ്റിനിർത്തി, മരണം വരെ ഒറ്റപ്പെടുത്തി, “ad seg” മോഡിൽ മാറ്റിപ്പാർപ്പിക്കാനുമുള്ള അനുവാദമോ സുപ്രീം കോടതി നല്കണം എന്നതാണത്രെ പിണറായി സർക്കാർ സുപ്രീം കോടതി സമക്ഷം ബ്ലായ്ക്ക് ആൻഡ് വൈറ്റായി അവതരിപ്പിച്ചിരിക്കുന്ന ഡിമാൻഡ്!
September 28 2022 13:06
പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയെ നിരോധിച്ച സ്ഥിതിക്കു്, “നിരോധനം ഒന്നിനും ഒരു പരിഹാരമല്ല ഗോപ്യേ” എന്നു് വിലപിക്കുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയെക്കൂടി കേന്ദ്രത്തിനു് നിരോധിക്കാമായിരുന്നു. കാരണം, മതഭ്രാന്തു് മൂത്താൽ ഒരു മനുഷ്യജീവിയുടെ കൈവെട്ടി മാറ്റാൻ പോലും മടിക്കാത്തവരായ ഒരുകൂട്ടം പ്രാകൃതജന്മങ്ങൾ ഉൾപ്പെടുന്ന ഒരു “രാഷ്ട്രീയ പാർട്ടിയുടെ” നിരോധനത്തിൽ “രോധിക്കുന്നവർ” തീർച്ചയായും അവരുടെ അക്കംപ്ലിസെസ് ആയിരിക്കണം.
മനുഷ്യനെ 51 വെട്ടുവെട്ടി കൊല്ലാൻ മടിക്കാത്തവർക്കല്ലാതെ മറ്റാർക്കാണു് മനുഷ്യരുടെ കൈവെട്ടിമാറ്റാൻ മടിക്കാത്ത തരത്തിൽപ്പെട്ട ക്രൂരമായ ദുഷ്കര്മ്മങ്ങൾ ചെയ്യാൻ വൈമുഖ്യമോ അറപ്പോ ഇല്ലാത്തവരും, മൃഗബലിയിൽ അഭിരമിക്കുന്നവരുമായ ഇസ്ലാമിക മിസാന്ത്രോപ്പിസ്റ്റുകളുടെ കൂട്ടാളികൾ ആകാനുള്ള യോഗ്യത? കൈവെട്ടിയവരെ മുലയൂട്ടി വളർത്താൻ വെമ്പുന്ന 51 വെട്ടുകാർ! രണ്ടും മനുഷ്യവർഗ്ഗവിരോധികളായ ഒരേ തൂവൽപക്ഷികൾ!!
ഓത്തുപള്ളിക്കൂടമായ മദ്രസയിലൂടെ മിസാന്ത്രോപ്പി എന്നതു് ഒരു സ്വത്വഗുണമാണെന്നു് കാണാപ്പാഠം പഠിപ്പിച്ചു് വളർത്തിയെടുക്കപ്പെടുന്ന മതഭ്രാന്തരുടെ നിരോധനം, സഖാവു് കുമാരപിള്ള മോഡൽ “ഗോവിന്ദൻ മാഷുകളുടെ” പാർട്ടി സ്റ്റഡിക്ലാസ്സുകളിലൂടെ, വർഗ്ഗവിരോധം എന്നതു് ഒരു രക്തഗുണമാണെന്നു് ഞരമ്പുകളിലേയ്ക്കു് ആവർത്തിച്ചു് കുത്തിവയ്ക്കപ്പെട്ടു്, മനുഷ്യസഹജമായ സമഷ്ടിസ്നേഹം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു്, നീചരും നിന്ദ്യരുമായ യാന്ത്രികമനുഷ്യരായി രൂപാന്തരീകരിക്കപ്പെടുന്ന മാർക്സിസ്റ്റ് “സർവ്വജ്ഞാനികളെ” പ്രകോപിപ്പിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു!?
പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയ്ക്കുവേണ്ടി (PFI), “പ്രോവിഡന്റ് ഫണ്ട് ഓഫ് ഇൻഡ്യയിലേക്കു്” (interestingly, PFI too!) നിരന്തരം “ഓയിൽ ഡോളർ” ഒഴുകിയെത്തുന്ന പൈപ്പുകളുടെ വാൽവുകൾ ഫലപ്രദമായി അടച്ചു് ഭദ്രമായി സീൽ വച്ചാൽ, സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമെങ്കിലും, കേവലമൊരു അറേബ്യൻ ഉപദ്വീപീയൻ ഉപജീവി എന്ന നിലയിൽ, ഏകദൈവമായ സാക്ഷാൽ അല്ലാഹു പോലും ശ്വാസം മുട്ടി സത്തുപോകും! പിന്നെയാണു് ആവിധം ഓട്ടോണമസും ഉഗ്രനുമായ ഒരു അല്ലാഹുവിന്റെ ഇച്ഛാസംരക്ഷകരായി ചമഞ്ഞു്, പച്ചവർണ്ണത്തിലുള്ള അരപ്പട്ടകൾ കെട്ടി, പച്ചവർണ്ണത്തിലുള്ള കൊടികളേന്തി, അനേകം ബുദ്ധന്മാരും, അനേകം ജൈനന്മാരും, അനേകം അലക്സാണ്ടറുകളും, അനേകം യേശുക്കളും, അനേകം നെപ്പോളിയനുകളും, അനേകം ഹിറ്റ്ലറുകളും, അനേകം സ്റ്റാലിനുകളും, അനേകം ചൗഷെസ്കോകളും പയറ്റിപ്പരാജയപ്പെട്ട ഈ ലോകസമരഭൂമിയിലേക്കു് അരയിൽ പടക്കക്കെട്ടും, വായിൽ അല്ലാഹു അക്ബർ വിളികളുമായി ലോകത്തെ ഇസ്ലാമീകരിക്കാനായി, ജിഹാദികൾ എന്നു് സ്വയം വിശേഷിപ്പിച്ചുകൊണ്ടു് ഇറങ്ങിത്തിരിച്ചിരിക്കുന്ന, പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ അനുയായികളും അന്തവും കുന്തവും അറ്റവുമില്ലാത്തവരുമായ ഏതാനും ഊച്ചാളിപ്പോരാളികൾ!!
വജ്രച്ചുരുക്കം: ചക്രമാണഖിലസാരമൂഴിയിൽ, അഥവാ, പണമില്ലെങ്കിൽ ഏതു് പിണുവും ഊഴിയിൽ വെറും പിണം മാത്രം!!
September 29 2022 10:14
ക്ലിഫ് ഹൌസിൽ പശുക്കൾക്കു് പകരം പോത്തുകളെ വളർത്തിയിരുന്നെങ്കിൽ, പരിഭാഷകന്റെ സഹായമില്ലാതെ പിണറായിക്കു് അവയുമായി സംസാരിക്കാൻ കഴിഞ്ഞേനെ! പോത്തിന്റെ ചെവിയിൽ വേദമോതിയിട്ടോ, സംഗീതം ആലപിച്ചിട്ടോ കാര്യമില്ലാത്തതിനാൽ, തൊഴുത്തിലെ മ്യൂസിക് സിസ്റ്റത്തിനുള്ള തുകയും ലാഭിക്കാമായിരുന്നു.
September 29 2022 14:46
നിങ്ങളിലാരെങ്കിലും “പാനവിഷൻ ഫോർമാറ്റിൽ” വിശദവിശാലമായി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലാസിക്കൽ ഫിലോസഫറെയോ, അത്തരം ഫിലോസഫേഴ്സിന്റെ പടങ്ങളോ കണ്ടിട്ടുണ്ടോ? ഒരു സോക്രട്ടീസിനെ? ഒരു പ്ലേറ്റോയെ? ഒരു അരിസ്റ്റോട്ടിലിനെ? ഒരു മാർക്കസ് ടളിയസ് സിസെറോയെ? ഒരു മാർക്കസ് ഒറേലിയസിനെ?
ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടു്, ഫിലോസഫേഴ്സ് എന്ന “തൊഴിലാളി വർഗ്ഗം” ഒരിക്കലും ചിരിക്കാത്തവരോ, ചിരി എന്നാൽ എന്താണു് സംഭവം എന്നു് അറിയാത്തവരോ ആണെന്ന ഒരു ധാരണ എനിക്കില്ല. ഇടയ്ക്കിടെ മൂത്രിക്കുന്നവരാണു് മനുഷ്യവർഗ്ഗം എന്നതിനു്, മനുഷ്യവർഗ്ഗം ഇടയ്ക്കിടെ മൂത്രിക്കുന്നവരാണു് എന്നല്ലാതെ, മനുഷ്യവർഗ്ഗത്തിന്റെ ജീവിതത്തിലെ ജീവാത്മാവും പരമാത്മാവും സ്ഥായിയുമായ ഭാവം മൂത്രിക്കൽ എന്ന കർമ്മപരിപാടിയിൽ മാത്രം അധിഷ്ഠിതമാണു് എന്നൊരു അർത്ഥമില്ലെന്നു് സഖാവു് ഗോവിന്ദൻ മാസ്റ്ററായാലും പറഞ്ഞിട്ടുണ്ടല്ലോ. “സഫർ ചെയ്യുന്നവനായ” ഒരു ഫിലോ-“സഫറുടെ” ജീവിതത്തിലെ സ്ഥായിയായ ഭാവമല്ല ചിരി എന്നു് രത്നച്ചുരുക്കം.
വസ്തുത ഇതാണെങ്കിലും, പാനവിഷൻ ഫോർമാറ്റിലും, സിനിമസ്കോപ്പ് ഫോർമാറ്റിലുമെല്ലാം വിശദ-വിശാരദ-വിശാലമായി പുഞ്ചിരിക്കുന്ന സാറന്മാർ സാകൂതം, “നവോത്ഥാനപരമായ ബോധവത്കരണം” എന്ന ലേബലിൽ അങ്കുശമില്ലാതെ ഫിലോസഫിക്കുന്ന ഒരു ഭൂശകലം ഈ ലോകത്തിലുണ്ടു് – അതാണു് സാക്ഷരരുടെയും പ്രബുദ്ധരുടെയും ബുദ്ധിജീവികളുടെയും, സർവ്വോപരി, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ എന്നു് സ്വയം വിശേഷിപ്പിക്കുന്നവരും, ശാസ്ത്ര-, സാഹിത്യ-, കലാ-, സാംസ്കാരികമേഖലകളിലെ അവസാനവാക്കുകളായി സ്വയം അവരോധിച്ചിരിക്കുന്നവരുമായ ഊളകളുടെയും എൽഡൊറാഡോ ആയ, “പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്ന പറുദീസ!
കൃഷ്ണന്റെ ഭഗവദ്ഗീതയെ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമായും, വ്യാസന്റെ മഹാഭാരതത്തെ ദസ് കപ്പിറ്റാലുമായും, കാൾ മാർക്സിനെ യേശുവുമായുമെല്ലാം, ഒന്നിനൊന്നു് എന്ന നിലയിൽ, സമീകൃതമായി സമന്വയിപ്പിച്ചു്, ഫാഷിസ്റ്റ്-വിരുദ്ധ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ “ഹോൾ ഓഫ് ഫെയിമിൽ” നവോത്ഥാനനായകർ എന്ന ഉന്നതപദവി കരസ്ഥമാക്കി, പൊന്നാടയാൽ മൂടപ്പെട്ടു് ബഹുമാനിക്കപ്പെടാനായി ഏതറ്റംവരെയും പോകാൻ മടിയോ ലജ്ജയോ ഇല്ലാത്ത, അന്തസ്സാരശൂന്യരും കഥാകാഥികർ മാത്രവുമായ സാമൂഹികപരിഷ്കർത്താക്കൾ!!
കേരളക്കരയിലെ വില്ലാളിവീരന്മാരുടെ ഈ പൊന്നാടക്കിസ്സകൾ കേട്ട കാമാത്തിപുരയിലെ കമ്മ്യൂണിസ്റ്റ് പൈങ്കിളികൾ ഐകകണ്ഠ്യേന ആർത്തുവിളിച്ചു: “സ്വർഗ്ഗത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ‘സാറുമ്മാരുടെ’ ഇഷ്ടം അതാണെങ്കിൽ, ഭൂമിയിലെ വേശ്യകളുടെ സ്വന്തം നാടായ കാമാത്തിപുരയിലും ആ ഇഷ്ടം തന്നെ നടപ്പാക്കപ്പെടട്ടേ, ആമേൻ!!”
“ചിരിയെക്കാൾ വ്യസനം നല്ലതു്. മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.” – (ബൈബിൾ, സഭാപ്രസംഗി, അദ്ധ്യായം 7: വാക്യങ്ങൾ 3, 4)
“Sorrow is knowledge, those that know the most must mourn the deepest, the tree of knowledge is not the tree of life.” – Lord Byron.
October 01 2022 14:26
“ത്രികപി കവിതയെ” അത്യന്താധുനികവും അതിവിപ്ലവകരവുമായി പരിഷ്കരിച്ച ആധികാരികമായ “D. C.” പതിപ്പു് (The postmodern, revolutionary version of the “Three wise monkeys” poem, authentically modified by “D. C.”):
പറയരുതു്!
കേൾക്കരുതു്!
കാണരുതു്!
കഴിക്കരുതു്!
കുഴിക്കരുതു്!
മന്തിക്കരുതു്!
ഉപ്പിട്ടുമൂടിയ “ജന്ദർ മന്ദറിന്റെ” കുഴി മാന്തരുതു്!
“കുളിയന്റെ ആതി” ഒരിക്കലും മാന്തി പുണ്ണാക്കരുതു്!
കുഴിമന്തീ, കുഴിമന്തീ, ബൂർഷ്വാസിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, മുതലാളിത്തവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, പ്രതിലോമകാരിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, അവസരവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, സാമ്രാജ്യത്വവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, ബഹുരാഷ്ട്രകുത്തകവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, ആഗോളവത്കരണവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, വികസനവിരോധിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, നവോത്ഥാനവിരുദ്ധനായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, “ആന്തൂർ സാജൻ” സപ്പോർട്ടറായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കാത്ത നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, “എന്റെ മരുമോനെ” സപ്പോർട്ട് ചെയ്യാത്ത നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, RSS-നെ നിരോധിക്കാനായി ജീവത്യാഗം ചെയ്യാത്ത നീ കുഴിമന്തീ!
കുഴിമന്തീ, വെറും കുഴി മന്തീ! ഈ ഞാനാരു്? ആ നീയാരു്?
“നാളെ ‘പുന്നമട ആറ്റിലെ’ വള്ളം കളിയാണു്, ആ കളി കാണാൻ അങ്ങു് വരുമോ വരുമോ തങ്കച്ചാ” എന്നു് ശ്രീമാനായ മുട്ടത്തുവർക്കിയുടെ റൊമാന്റിക് നോവലിൽ നസ്രാണിക്കുട്ടിയായ നായിക പൂർവ്വാശ്രമത്തിൽ തന്റെ പ്രേമഭാജനമായിരുന്ന നായകനോടു് ചോദിക്കുന്ന പൈങ്കിളി ഭാഷയിൽ, “വെള്ളം കൂടുതലുള്ള തടിയനായ” ഒരു ഫാഷിസ്റ്റിനോടു് താണുകേണപേക്ഷിച്ചിട്ടുള്ള വീരപുരുഷനായ ഈ ഞാനാരു്? നീയാരു്?
ബോംബുകൾ കണ്ടുപിടിച്ച ഹറാം പിറന്ന പന്നികളായ ഇബിലീസുകളിൽനിന്നും, അല്ലാഹുവല്ലാതെ അല്ലാഹുവില്ലാത്ത അല്ലാഹുവിൽ വിശ്വസിക്കുന്ന സത്യവിശ്വാസികളായ മനുഷ്യരെ ആത്യന്തികമായി വിമോചിപ്പിക്കുന്നതിനായി, അരക്കെട്ടിൽ അതേ ഇബിലീസുകളുടെ ബോംബുകൾ ഫിറ്റ് ചെയ്തു്, സ്വാഭാവികമായ മരണം വരെ ഈ ഭൂമിയിൽ ജീവിക്കാൻ മാത്രമാഗ്രഹിക്കുന്ന നിരപരാധികളായ മനുഷ്യരെ, സ്വയം പൊട്ടിത്തെറിച്ചു് ചിതറിത്തെറിപ്പിച്ചാൽ, പന്തീരാറു് എഴുപത്തിരണ്ടു് മദിരാക്ഷികളും മദ്യവും സുലഭമായ, സത്രയജമാനനും, ജിഹാദിൽ പൊട്ടിത്തെറിച്ചു് സുവർക്കത്തിൽ എത്തുന്ന പുല്ലിംഗങ്ങൾക്കു് ഹൂറികളെ കൂട്ടിക്കൊടുക്കുന്നവനും മൊത്തം പ്രപഞ്ചത്തിന്റെയും മനുഷ്യരുടേയും സ്രഷ്ടാവും സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും ഏകാൽ ഏകനായ ഏകമാത്രദൈവവുമായ അല്ലാഹുവിന്റെ സുവർക്കത്തിൽ അനന്തമായി “കുടിച്ചൂക്കി” സുഖിക്കാമെന്നും ജിഹാദി ഒസാമ ബിൻ ലാദൻ (Osama bin Mohammed bin Awad bin Laden) മാതൃകയിലുള്ള സത്യവിശ്വാസികളെ ഇൻഡോക്ട്രിനേറ്റ് ചെയ്യുന്ന മതപണ്ഡിതരുടെ വൃഷണങ്ങൾ എണ്ണയിട്ടു് തടവിക്കൊടുക്കുന്ന ഈ ഞാനാരു്? നീയാരു്?
മഹാകവി സഖാവു് ജി. സുധാകരൻ ജി പാടിയതുപോലെ, “ലാദൻ ബിൻ ലാദൻ! ആഴിത്തടത്തിൽ ജ്വലിക്കുന്നൊരാത്മാവു് നീ തന്നേയല്ലേ ബിൻ ലാദൻ? ആഴിക്കു് അഗ്നി കൊളുത്തുന്ന ഘോരമാം പോരിനു് നീ തീയെറിഞ്ഞോ? ആഴി കത്തിപ്പോയി ആകാശമെത്തുന്ന നാളുകൾ എത്തുമോ ലാദൻ? ഭീരുവാണീയൊരൊബാമയെന്നോർക്കുക ബിൻ ലാദൻ!” ഹോ! ഓർക്കുമ്പോൾത്തന്നെ ഒരു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് അമ്മ വിപ്ലവരോമാഞ്ചം ശരീരമാസകലം പടർന്നുകയറുന്നു!!
കുഴി മന്തി മൂർദ്ദാബാദ്! കുഴി മന്ത്രി സിന്ദ്ബാദ്!! വഴി മന്ത്രി സിന്ദാബാദ്!!! പിണുമന്ത്രി ഇസ്ലാമാബാദ്!!!!
(ചിത്രത്തിനു് കടപ്പാടു്)

October 02 2022 10:39
“കോടിയേരി ബാലകൃഷ്ണൻ നിര്യാതനായി.” – വാർത്ത
കെ. എം. മാണി, പി. ടി. തോമസ്, ആര്യാടൻ മുഹമ്മദ് മുതലായ, സഖാക്കളല്ലാത്ത സമൂഹികനേതാക്കളുടെ മരണത്തിന്റെയും, കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള സഖാക്കളുടെ മരണത്തിന്റെയും മാനദണ്ഡങ്ങൾ തികച്ചും വ്യത്യസ്തമാണു്. തദനുസൃതം, നേതാക്കൾ മരിക്കുമ്പോൾ, അവരുടെ പാർട്ടി, മതം, നിലപാടുകൾ മുതലായവയിലെ വ്യത്യസ്തതകൾ അനുസരിച്ചു്, കർശനമായി പാലിക്കപ്പെടാൻ പൊതുജനം ബാദ്ധ്യസ്ഥരായ പ്രോട്ടൊക്കോളുകളും, അനുശോചനപ്രകടനങ്ങളും, അനുബന്ധമായ വാക്പയറ്റുകളും വ്യത്യസ്തമാണു്.
മനുഷ്യരുടെ മരണത്തിൽ പാലിക്കേണ്ട സാമൂഹികമര്യാദകളെ സംബന്ധിച്ചു് സഖാവു് എം. സ്വരാജ് ഒരു മോർച്വറി ആഫൊറിസത്തിലൂടെ ജനത്തെ ഇങ്ങനെ ബോധവത്കരിച്ചിട്ടുണ്ടു്: “De Mortuis nil nisi bonum”. മലയാളികളുടെ ലാറ്റിൻ ഭാഷാജ്ഞാനപരിമിതിയെപ്പറ്റി വ്യക്തമായ ധാരണയുള്ള ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ, “മരിച്ചവരെപ്പറ്റി നല്ലതല്ലാത്തതു് പറയരുതു്” എന്നാണതിന്റെ അർത്ഥമെന്നു് സഖാവു് എം. വി. ജയരാജൻ വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുമുണ്ടു്.
“മരിച്ചവരെപ്പറ്റി നല്ലതല്ലാത്തതെല്ലാം ഉറക്കെ വിളിച്ചുപറയണം” എന്ന രീതിയിലൊരു വ്യാഖ്യാനം ആ മോർച്വറി ആഫൊറിസത്തിനു് സഖാവു് എം. എം. മണിയും നൽകിയിട്ടുണ്ടു്. “സ്ഥല-കാലങ്ങളുടെ” പരിമിതിമൂലം ആ വ്യാഖ്യാനത്തിന്റെ വിശദാംശങ്ങൾ ഇവിടെ ഒഴിവാക്കുന്നു.
അന്തരിച്ച കോടിയേരി ബാലകൃഷ്ണനു് ആദരാഞ്ജലികൾ!
October 04 2022 09:12
വിങ്ങിപ്പൊട്ടുന്ന ഇരട്ടച്ചങ്കുകളോടെയും, വിതുമ്പിക്കരയുന്ന ചുണ്ടുകളോടെയും, കരഞ്ഞുതോരാത്ത കണ്ണുകളോടെയും സഹോദരതുല്യനായ സഖാവിന്റെ മരണാനന്തരചടങ്ങുകൾ ഝടിതിയിൽ തീർത്തു് ആ സ്നേഹനിധി കരുതലോടെ യൂറോപ്പിലേക്കു് പറന്നു.
October 05 2022 10:48
ഓൾ ഇൻഡ്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ (AICC) പ്രസിഡന്റ് ആകാൻ വേണ്ട എല്ലാവിധ യോഗ്യതയും ഉള്ളവനാണു്/ഉള്ളവളാണു് താനെന്ന ഉത്തമബോദ്ധ്യം ഉള്ളവരാണു് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് (INC) പാർട്ടിയിലെ എല്ലാ നേതാക്കളും. “എക്സിസ്റ്റെൻഷ്യൽ ഫിലൊസോഫിക്കലായി” ആ പാർട്ടി നേരിടുന്ന ഗുരുതരപ്രശ്നവും അതുതന്നെ.
October 05 2022 11:37
“ടോം ആൻഡ് ജെറി കാർട്ടൂൺ ഫിലിമിൽ, ഒരു താറാവുമുട്ട വിരിഞ്ഞപ്പോൾ, കുഞ്ഞിത്താറാവു് ആദ്യം കണ്ടതു് ടോമിനെയാണു്. ടോമാണു് തന്റെ അമ്മ എന്നു് വിചാരിച്ചു് ടോമിന്റെ പുറകെ പോയ കുഞ്ഞിത്താറാവിന്റെ അവസ്ഥയാണു് പല സ്വതന്ത്രചിന്തകർക്കും.” – ഇസ്ലാമിസ്റ്റ് മൊഴിമുത്തു്.
“താറാവുമുട്ട” വിരിഞ്ഞപ്പോൾ ആദ്യം ജെറിയെക്കണ്ട കുഞ്ഞിത്താറാവു് ജെറിയാണു് തന്റെ അമ്മ എന്നു് വിചാരിച്ചു് ജെറിയുടെ പുറകെ പോയ കുഞ്ഞിത്താറാവിന്റെ അവസ്ഥയിലാണു്, അനുപമസുന്ദരമായ സ്വന്തം വ്യക്തിത്വം നബീ(സ)യിലും മാർക്സിലും പൂട്ടിക്കെട്ടി പാരതന്ത്ര്യത്തിൽ അങ്ങേയറ്റം അഭിരമിച്ചു്, “പരന്ന ഭൂമിയിലൂടെ” വിജയശ്രീലാളിതരായി വിരാജിക്കുന്ന പല “അസ്വതന്ത്രചിന്തകരും”. Basta!!
October 05 2022 12:05
സഹോദരതുല്യനായ ഒരു സഖാവിന്റെ നിര്യാണത്തിൽ ഇരട്ടഹൃദയം നുറുങ്ങി ഖണ്ഡശഃ വിലപിക്കാനായി ജനത്തിന്റെ ചെലവിൽ വിദേശത്തേക്കു് വിമാനം കയറാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ ഒരു കമ്മ്യൂണിസ്റ്റിനു് ഈ നാട്ടിൽ!?
October 05 2022 14:26
“ഒരു പോലീസേമാൻ എന്റെ മാങ്ങ മോഷ്ടിച്ചു.” – മാങ്ങാണ്ടി.
“സ്വയം ഉൾവലിഞ്ഞാൽ പോലീസേമാന്മാരുടെ മോഷണത്തിൽ നിന്നും രക്ഷപെടാമെന്നതു് വെറും വ്യാമോഹം മാത്രമാണു്.” – കശുവണ്ടി
October 06 2022 13:33
വസ്തുതാപരമായ യാഥാർത്ഥ്യങ്ങൾക്കും യുക്തിയുടെ ദൃഷ്ടിയിൽ സാധുത്വമുള്ള അനുമാനങ്ങൾക്കും മാത്രമേ ഒരു പ്രസ്താവത്തെ റീസണബിളായി ബലപ്പെടുത്താനാവൂ എന്നതിനാലാണു്, സംവാദങ്ങളിൽ, പ്രാമാണികത്വത്തെ ചൂണ്ടിക്കാട്ടി ഉന്നയിക്കപ്പെടുന്ന വാദങ്ങൾ കപടവാദങ്ങളായി നിരാകരിക്കാൻ ചിന്താശേഷിയുള്ള മനുഷ്യർ നിർബന്ധിതരാകുന്നതു്.
(തനിക്കു് അപാരമായ ചിന്താശേഷി ഉണ്ടെന്നു് വിശ്വസിച്ചു് മരിച്ചവരും, അങ്ങനെ വിശ്വസിച്ചു് ഇന്നും ജീവിക്കുന്നവരും, അങ്ങനെതന്നെ വിശ്വസിച്ചു് മരിക്കാനായി ജനിക്കാനിരിക്കുന്നവരുമായ അനേകം മനുഷ്യരുടേതാണു് സൗരയൂഥത്തിലെ കേവലം ഒരു ഗ്രഹമായ ഈ ഭൂമി.)
അധികാരത്തോടു്/പദവിയോടു്/പേരിനു് പിന്നിൽ ഒട്ടി(പ്പി)ച്ചിരിക്കുന്ന ബിരുദത്തോടു്/പ്രായത്തോടു്/ഒരു അംഗീകൃത മുതലാളിയോടു് മുതലായ എല്ലാ സ്ഥിതിവിശേഷങ്ങളോടുമുള്ള ഭയഭക്തിയും ആദരവും വളരെ ചന്തമുള്ളതും, വളരെ ഹൃദ്യമായതുമായ അവസ്ഥാന്തരങ്ങളാണു്. പക്ഷേങ്കി, അവയൊന്നും ഒരു സംവാദത്തിലെ ആർഗ്യുമെന്റുകളെ ലോജിക്കലി കൺസിസ്റ്റെന്റ് ആക്കിത്തീർക്കാൻ മതിയായ ഹേതുക്കളല്ല.
ആദരീണയതയോടുള്ള ഭയഭക്തിബഹുമാനങ്ങളെ അടിസ്ഥാനമാക്കി അവതരിക്കപ്പെടുന്ന തെളിവു് (argumentum ad verecundiam) ഒരു ലോജിക്കൽ ഫാലസിയാണെന്നു് “സ്വർണ്ണച്ചുരുക്കം”.
ഒരേയൊരു ദൈവമായ ഏകദൈവമെന്നു് യഹൂദരും ക്രിസ്ത്യാനികളുമായ ഭക്തർക്കു്, ഉറക്കത്തിൽ വിളിച്ചുണർത്തിയാലും സംശയരഹിതമായി ഉരുവിടാൻ കഴിയുന്ന യഹോവ എന്ന പ്രപഞ്ച/മനുഷ്യസ്രഷ്ടാവു് ഏദൻ തോട്ടത്തിന്റെ നടുവിൽ (താൻ സ്വന്തം കൈകൊണ്ടു് സൃഷ്ടിച്ച മനുഷ്യനെ പരീക്ഷിക്കാനായി!!) നട്ടുപിടിപ്പിച്ച നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിന്റെ ഫലമല്ല, അദ്ദ്യം തന്നെ അതേ തോട്ടത്തിന്റെ മറ്റൊരു കോണിൽ നട്ടുപിടിപ്പിച്ച ജീവവൃക്ഷത്തിന്റെ ഫലം. Like Lord Byron, I too am really sorry to say this fatal truth about the tragic human knowledge!
തനിക്കറിയാത്ത ഏതെങ്കിലുമൊരു വിഷയത്തെപ്പറ്റി ശരിയായ രീതിയിൽ മനസ്സിലാക്കാൻ, ആ വിഷയത്തിൽ ഇന്നു് നിലവിലിരിക്കുന്നതും, ഇതുവരെ ആരും ഫോൾസിഫൈ ചെയ്തിട്ടില്ലാത്തതുമായ (ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു് നാളെ ആരെങ്കിലും അവയെ ഫോൾസിഫൈ ചെയ്താൽ തത്ക്ഷണം ഉപേക്ഷിക്കപ്പെടേണ്ടതുമായ) സിദ്ധാന്തങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റൊരു പോംവഴി തത്കാലം മനുഷ്യർക്കില്ല.
ഈ വസ്തുത മനസ്സിലാക്കാത്തിടത്തോളം, ആഭ്യന്തരത്തെപ്പറ്റി പിണറായിയും, കേവല വിദ്യാഭ്യാസത്തെപ്പറ്റി ശിവൻകുട്ടിയും, അത്യുന്നത വിദ്യാഭ്യാസത്തെപ്പറ്റി ഡോക്ടർ ആർ. ബിന്ദുവും, ആരോഗ്യത്തെപ്പറ്റി “സഭാ-ഡോട്ടർ” വീണാ ജോർജ്ജും, PWD-യെപ്പറ്റി മരുമോൻ റിയാസും, റോഡ് ട്രാൻസ്പോർട്ടിനെപ്പറ്റി ആന്റണി രാജുവും, വൈദ്യുതിയെപ്പറ്റി എം. എം. മണിയും, സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഡോക്ടർ തോമസ് ഐസക്കും, ഇവൊല്യൂഷനെപ്പറ്റി രവിചന്ദ്രനും, നരകത്തിലെ വറചട്ടിയെപ്പറ്റി എം. എം. അക്ബറും, ലൈംഗികദാഹം അനുഭവിക്കുന്ന സഹനദാസരെപ്പറ്റി KCBC ബിഷപ്പന്മാരുമെല്ലാം മലയാളക്കരയിലെ സ്റ്റേജ് ഷോകളിൽ അവതരിപ്പിക്കുന്ന ഹൃദയഭേദകമായ മറിയാമ്മ നാടകങ്ങളും ചവിട്ടുനാടകങ്ങളും കണ്ടും കേട്ടും കോട്ടുവായിടുക എന്നതല്ലാതെ മറ്റൊരു ഓപ്ഷൻ മലയാളികൾക്കില്ല.
“What can be said, can be said clearly. Whereof one cannot speak, thereof one must be silent.” – Ludwig Wittgenstein, philosopher
October 07 2022 09:43
വ്യവസായസൗഹൃദകേരളത്തിൽ കമ്പനി തൊടങ്ങാനായി കേറിവാടാ നോർവേക്കാരാ! ഒരു നോർവേമൊയ്ലാളി കയറുപിരി ആപ്പീസിൽ കെട്ടിത്തൂങ്ങിച്ചത്തു എന്നു് കേട്ടിട്ടുവേണം എനിക്കു് കർത്താവിൽ നിദ്ര പ്രാപിക്കാൻ.
October 07 2022 11:55
കൊല്ലത്തു് ഒരമ്മായിയമ്മ മരുമകളെയും കുഞ്ഞിനെയും വീട്ടിൽനിന്നും ഇറക്കിവിട്ടു് ഒരു രാത്രി മുഴുവൻ പെരുവഴിയിൽ നിർത്തിയെന്നു് വാർത്ത.
“എല്ലാ സ്ത്രീകളും മാലാഖമാരല്ല, ചില സ്ത്രീകളെങ്കിലും അമ്മായിയമ്മമാരാണു്” എന്നു് വളരെ ഗഹനവും ശാസ്ത്രീയവുമായ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ഞാൻ കണ്ടെത്തിയ കല്യാണസാമാനസംബന്ധമായ സാമൂഹികസിദ്ധാന്തത്തെ പരിഹസിച്ച സൈക്കൊകളുടെ മുന്നിലേക്കു് മാഡം അജിതകുമാരി എന്ന അമ്മായിയമ്മയെ ഞാൻ സാമോദം സമർപ്പിക്കുന്നു. മഹാനുഭാവുലുകൾ വേണ്ടുവോളം വാരിവലിച്ചുതിന്നു് കല്യാണസൗഗന്ധികപരമായ സാമൂഹിക ആർത്തി തീർത്താലും!
കേരള ഗവണ്മെന്റിന്റെ കീഴിൽ, അഥവാ, ഇപ്പോഴത്തെ സാഹചര്യത്തിൽ, ഏകച്ഛത്രാധിപതിയായി മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവാശംസകളോടെ സ്വയം വാഴിച്ചിരിക്കുന്ന പിണറായി വിജയൻ എന്ന ഇരട്ട(മൂത്ര)ശങ്കന്റെ സമ്പൂർണ്ണനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC), കേരള വിമൻസ് കമ്മീഷൻ (KWC), കേരള പോലീസ് (KP) ഇത്യാദി ആർത്തിപ്പിശാചുക്കളും ഖജനാവു് വിഴുങ്ങികളുമായ പേപ്പട്ടികളും, തെരുവുനായ്ക്കളുമെല്ലാം ജനത്തെ നിസ്വാർത്ഥമായി സേവിക്കാനായി ചുമ്മാടുപോലും വയ്ക്കാതെ തലയിലേറ്റുന്ന കഷ്ടപ്പാടുകൾ കാണുമ്പോൾ, കേരളത്തെ “God’s own country” എന്നതിനേക്കാൾ, “Dog’s own country” എന്നോ, തത്തുല്യവും, അതോടൊപ്പം കൂടുതൽ അനുയോജ്യവുമായ “Pinu’s own country” എന്നോ ആയിരുന്നില്ലേ വിളിക്കേണ്ടിയിരുന്നതു് എന്നു് സത്യമായും തോന്നിപ്പോകുന്നു!
October 08 2022 10:33
കെട്ടുകണക്കിനു് വെവസായോം വെസനസും വാങ്ങിക്കൊണ്ടുവരാനായി മുഖ്യനും അദ്ദ്യത്തിന്റെ ചുമട്ടുകാരായ വാല്യക്കാരും ചുവന്ന ബക്കറ്റുമായി യൂറോപ്പിലേക്കു് പറന്നപ്പോൾ, ചേരുംപടിചേരുന്ന നല്ലൊരു കളസമിടീച്ചു് ആ ശിവൻകുട്ടിയെക്കൂടി കൂടെക്കൂട്ടിയിരുന്നെങ്കിൽ, തുഗ്ലക്കിന്റെ ഭരണപരിഷ്കാര നിർദ്ദേശങ്ങൾ കേട്ടു് വട്ടുപിടിക്കാതെ കേരളത്തിലെ സാമാന്യജനം, അത്രനാളെങ്കിൽ അത്രനാൾ, സ്വൈരമായി ജീവിച്ചുപോയേനെ!
October 08 2022 11:06
“പിണറായിയുടെ വിദേശയാത്ര തട്ടിപ്പു്.” – വാർത്ത.
പിണറായിതന്നെ ഭൂലോക തട്ടിപ്പാണു്. പിന്നെയാണു് പിണറായിയുടെ വിദേശയാത്ര!!
October 08 2022 13:23
പിണറായി പറയുന്നതു് വിശ്വസിക്കുന്നവർ ഒന്നുകിൽ മല്ലു മാക്രിസ്റ്റുകളായിരിക്കണം, അല്ലെങ്കിൽ സമ്പൂർണ്ണ ഊളകളായിരിക്കണം.
ധിഷണാവിലാസപരമായി, രണ്ടും ഒരമ്മായിയമ്മ ഇരട്ടപെറ്റ സന്തതികളാകാനാണു് സാദ്ധ്യത.
October 08 2022 15:53
മീശക്കു് അവാർഡ്!
താടിയില്ലാത്ത മീശക്കെന്നപോലെ, മീശയില്ലാത്ത താടിക്കും ഒരു “വയലാർ” കൊടുക്കാമായിരുന്നു. രണ്ടും “നാച്ചുറലി സെലക്റ്റഡ്” ആയതിനാൽ, പക്ഷപാതരഹിതമായ അവാർഡ് ദാനംവഴി താടി-മീശകളെ പൊളിറ്റിക്കലി കറക്റ്റായി പ്രീണിപ്പിച്ചു് ദാതാവിനു് ഉദ്ദിഷ്ടകാര്യം നേടിയെടുക്കാനും കഴിഞ്ഞേനെ!
October 09 2022 11:36
“ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും ഖജനാവിൽ നിറഞ്ഞ പണം ശമ്പളമായി വാങ്ങി ഏല്പിച്ച ഉത്തരവാദിത്വം ചെയ്യാതെ, അലസതയോടുകൂടി നിലപാടു് സ്വീകരിക്കുന്ന, അല്ലെങ്കിൽ തെറ്റായ രീതി സ്വീകരിക്കുന്ന ഒരാളെയും വെറുതെ വിടാൻ പോകുന്നില്ല. ഒരു സംശയവുമില്ല.” – പൊതുമരാമത്തു്, ടൂറിസം വകുപ്പുകളുടെ മന്ത്രി, സഖാവു് മരുമോൻ പി. എ. മുഹമ്മദ് റിയാസ്.
രൗദ്രം! വീരം! ഭയാനകം! ബീഭത്സം!!
ഉഗ്രം! ഭീകരം! കിടിലം! കിടിലോൽക്കിടിലം!!!
മരുമോൻമന്ത്രി സഖാവു് റിയാസ് പ്രഖ്യാപിച്ച വെറുതെവിടായ്മയുടെ സന്ധിയില്ലാത്ത തുടക്കംകുറിക്കൽ, ജനങ്ങളുടെ നികുതിപ്പണമെടുത്തു്, പെണ്ണും പിടക്കോഴിയും പൗത്രനും വാല്യക്കാരുമായി കേരളത്തെ സായിപ്പൻ മോഡലിൽ വികസിപ്പിക്കാനുള്ള സ്റ്റഡി ടൂർ എന്ന വ്യാജേന യൂറോപ്യൻ രാജ്യങ്ങളിൽ ഫാമിലി ടൂർ നടത്തുന്ന കാരണഭൂതമായ സ്വന്തം അമ്മായിഅപ്പനിൽനിന്നുതന്നെ ആയിക്കോട്ടെ.
റഷ്യൻ ബോൾഷെവിക്ക് ഒക്ടോബർ വിപ്ലവാഭിവാദ്യങ്ങൾ!!!!
October 09 2022 15:08
“ഏതു് പ്രതികൂലസാഹചര്യത്തിനെയും നേരിടാനുള്ള അസാമാന്യവിഭവശേഷിയാണു് നമ്മുടെ കൂട്ടായ്മക്കുള്ളതു് (കോട്ടുവായ്ക്കുള്ളതു് എന്നും പറയാം). ഈ കൂട്ടായ്മയെ (കുഴിമന്തി) ഊട്ടി ഉറപ്പിച്ചുകൊണ്ടു് കേരളത്തെ പുതിയസഹസ്രാബ്ദത്തിലൂടെ, പുതിയ നൂറ്റാണ്ടിലൂടെ, (പുതിയ ആകാശത്തിലൂടെ പുതിയ ഭൂമിയിലൂടെ എന്നു് K. P. A. C. ഭാഷ) കാലത്തിനു് ചേരുംവിധം ആധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമസമൂഹവും, (ഇല്ലെങ്കിൽ, ഒരു ക്ഷാമസമൂഹമെങ്കിലും!), വികസിതനാടും യാഥാർത്ഥ്യമാക്കുമെന്ന മഹത്തായ സന്ദേശമാണു് (സന്ദേശം സില്മയുടെ മാതൃകയിലുള്ള യാഥാർത്ഥ്യവത്കരണം എന്നു് “പശ്ചമല്യാലത്തിലെ” വ്യംഗ്യാർത്ഥം!) ഈ ലോക കേരളസഭ മുന്നോട്ടു് വയ്ക്കുന്നതു്.” (തിരക്കഥ നിഷ്കർഷിക്കുന്നതനുസരിച്ചു്, ഈ സന്ദർഭത്തിലാണു് ശ്രീമതി ശ്രീമതിടീച്ചർ “കയ്യടിക്കു്, കയ്യടിക്കു്” എന്നു് ശ്രോതാക്കളോടു് എംഫാറ്റിക്കായി ആഹ്വാനം ചെയ്യേണ്ടതു്). – ലോക കേരളസഭയിൽ മുക്ക്യോൻ പിണറായി വിജയൻ വിതറിയ മണിമലർമധുമൊഴിമുത്തു്.
സംക്ഷിപ്തമായി സംസ്കൃതത്തിൽ പറഞ്ഞാൽ, സംഭവം ആകെമൊത്തം ടോട്ടൽ രോമാവൃതമാണു്. പ്രത്യയശാസ്ത്രപരമായ ഈ വൈജ്ഞാനിക സംഘർഷാവസ്ഥയെ തമിഴിൽ മറ്റെന്തോ പ്രയോഗത്താലാണത്രെ കവികൾ വർണ്ണിക്കാറുള്ളതു്!
No.1 ഘോരളത്തിലെ ഭാഷയല്ല തമിഴ്നാട്ടിലെ ഭാഷ. അന്യനാടു് അന്യഭാഷ! അന്യനാടു് അന്യകസ്റ്റംസ്! അന്യഎയർപ്പോർട്ട് അന്യകസ്റ്റംസ് ആപ്പീസേഴ്സ്!! അതാണു് ലോകഗതി.
P. S.
ഒരു സഹസ്രാബ്ദസാമ്രാജ്യം (Tausendjähriges Reich) സ്ഥാപിച്ചു് ഏകച്ഛത്രാധിപതിയാകുക എന്നതായിരുന്നു രണ്ടാം ലോകയുദ്ധത്തിലൂടെ നാത്സി ജർമ്മൻ ഫ്യൂറർ ആഡോൾഫ് ഹിറ്റ്ലറും ലക്ഷ്യം വച്ചിരുന്നതു്. പിണറായിയുടെ റെഡ് “വോൾ+അണ്ടിയേഴ്സിന്റെ” അത്ര ശക്തിമത്തായ ഒരു ആർമിയോ, എയർലിഫ്റ്റായി കിറ്റുവിതരണം ചെയ്യാൻ പറ്റിയ ഒരു വാടക ഹെലിക്കോപ്റ്ററോ ഇല്ലാതിരുന്നതിനാൽ മാത്രമാണു്, തന്റെ ചിരകാലസ്വപ്നം പൂവണിയുന്നതിനു് തൊട്ടുമുൻപു് ആത്മഹത്യ ചെയ്തു് കളമൊഴിവാക്കേണ്ട ഗതികേടു് ഫ്യൂറർ ഹിറ്റ്ലർക്കുണ്ടായതു്.
October 10 2022 10:28
കക്ഷിരാഷ്ട്രീയം, കഥാപ്രസംഗം, പാട്ടുകുർബാന! ലൈംഗികം, ആത്മീയം, നിസ്കാരം, നിർവാണം!!
==>> മല്ലുജീവിതസാരസർവ്വസ്വം!
October 10 2022 11:18
ജീവപര്യന്തം കൽത്തുറുങ്കിലടയ്ക്കേണ്ടവരായ “കനകം-കാമിനി-കഞ്ചാവു്-കള്ളക്കടത്തു്-കമ്മ്യൂണിസ്റ്റ്” മാഫിയോസിയെ പ്രമാണികളാക്കിയശേഷം, സമൂഹത്തിലെ ധാർമ്മികശോഷണത്തെപ്രതി, “മനുഷ്യനാകണം” എന്നും മറ്റും വിലാപഗാനങ്ങൾ പാടി മുതലക്കണ്ണീരൊഴുക്കുന്ന ഊളകൾ സ്വയം “പ്രബുദ്ധജനത” എന്നു് അവകാശപ്പെടുന്നു!!
October 10 2022 12:26
ഭസ്മാസുരന്റെ സ്ഥാനത്തു് ഞാനായിരുന്നെങ്കിൽ, ഒരു അമ്പലക്കാളയായി ഭാരതത്തിൽ ജീവിച്ചു് ഒരു അമ്പലമുതലയായി ഭാരതത്തിൽത്തന്നെ നിർവാണമടയാൻ അനുഗ്രഹിക്കണമെന്ന വരമേ പരമശിവനോടു് ഞാൻ ആവശ്യപ്പെടുമായിരുന്നുള്ളു.
മറ്റു് ഓപ്ഷനൊന്നുമില്ലേ എന്നു് പരമശിവൻ എന്നോടു് ചോദിച്ചാൽ, ഒരു നോക്കുകൂലിത്തൊഴിലാളിയായി പിണറായിയുടെ കമ്മ്യൂണിസ്റ്റ് കേരളത്തിൽ ജീവിച്ചു് നിർവാണമടഞ്ഞു്, അടുത്ത ജന്മത്തിൽ “ബബിയ” ബേബിയായി പുനർജ്ജനിച്ചു് “മാംഗല്യം തന്തുനാനേന” ആഘോഷപൂർവ്വം കൊണ്ടാടാൻ കഴിയണം എന്ന വരദാനമായിരുന്നേനെ പരമശിവനോടുള്ള എന്റെ രണ്ടാമത്തെ ഡിമാൻഡ്.
തോട്ടത്തിന്റെ നടുവിൽ, തീട്ടത്തിനു് സമീപം ഉയർന്നു് നിൽക്കുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷഫലം, തന്റെ വാരിയെല്ലുഭാര്യയായ മാഡം ഹവ്വയുടെ സഹായത്തോടെ പറിച്ചുതിന്ന ആദിമനിതൻ ആദാമിനെ, “നിലത്തുനിന്നും നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും” (ഉല്പത്തി 3: 19) എന്നും മറ്റും ഏകദൈവവും, കരുണാനിധിയും, എം. കെ. സ്റ്റാലിനുമായ യഹോവ ശപിച്ചതൊക്കെ താത്വികമായി ശരിയാണെങ്കിലും, വിയർപ്പോടെ ജോലി ചെയ്തു് ഉപജീവിക്കൽ, കമ്മ്യൂണിസ്റ്റ് പാർട്ടി അനുയായികളും നികൃഷ്ടജന്മങ്ങളുമായ അന്തം കമ്മികൾക്കല്ലാതെ, നുമ്മ ഇരട്ടച്ചങ്കരും കാരണഭൂതത്താന്മാരുമായ കമ്മിപ്പാർട്ടി നേതാക്കൾക്കു് ഒരിക്കലും ചെയ്യാൻ പറ്റുന്ന പണിയല്ലെന്റിസ്റ്റാ!!
October 10 2022 14:36
പിണറായിക്കും അയാളുടെ നാറിയ മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പാർട്ടിക്കും കേരളത്തിനുവേണ്ടി ഇനി ഇതുമാത്രമേ ഫലപ്രദമായി ചെയ്യാനുള്ളു:
Fuck off for ever!!
October 11 2022 12:27
നംബർ വൺ പ്രബുദ്ധകേരളത്തിൽ നരബലി!!
പെരുമ്പാവൂര് കേന്ദ്രീകരിച്ചു് “മനുഷ്യസഹായവ്യവസായം” നടത്തുന്ന ഒരു സിദ്ധനെ മനുഷ്യബലിയിലൂടെ പ്രീതിപ്പെടുത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുമെന്നു് പെരുമ്പാവൂർകാരനായ കൂട്ടിക്കൊടുപ്പുകാരൻ മുഹമ്മദ് ഷാഫി, ഹൈകു കവിതകളിലൂടെ മലയാളിമനസ്സുകളെ ചിന്താക്രാന്തമാക്കിയിരുന്ന ഫെയ്സ്ബുക്ക് മഹാകവിയും ഇടതുപക്ഷ അനുഭാവിയുമായ ഭഗവാൻ ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും വിശ്വസിപ്പിക്കുകയായിരുന്നത്രെ!
ഹൈകു കവിയായ ഭഗവൽ സിംഗിനെ പണക്കാരനാക്കാൻ ലോട്ടറി കച്ചവടക്കാരായ കടവന്ത്രക്കാരി പത്മയ്ക്കും, കാലടിയിൽ താമസിക്കുന്ന തമിഴ്നാടുകാരി റോസ്ലിയ്ക്കും എന്തുകൊണ്ടു് “ബലിമൃഗങ്ങൾ” ആയിക്കൂടാ!? ഖജനാവു് പൂച്ച പെറ്റുകിടന്നയിടം പോലെ ശൂന്യമായിരിക്കുമ്പോഴും, കാരണഭൂതമായ ഇരട്ടച്ചങ്കനു് സ്വേച്ഛാപരമായി ഹെലിക്കോപ്റ്റർ വാടകയ്ക്കെടുക്കാനും, ക്ലിഫ് ഹൌസിൽ പശുത്തൊഴുത്തു് പണിതു് രാശാവിന്റെ ശനിദശ ഒഴിവാക്കാനും, കൊടുംക്രിമിനലുകളെ ട്രാൻസ്പോർട്ട് ചെയ്യുന്നതുപോലെ, പൊലീസിന്റെയും വാഹനവ്യൂഹങ്ങളുടെയും അകമ്പടിയോടെ കേരളം മുഴുവൻ റോന്തുചുറ്റാനും, വ്യവസായവികസനം എന്ന വ്യാജേന ജനത്തിന്റെ ചെലവിൽ യൂറോപ്പിലേക്കു് ഫാമിലി ടൂർ നടത്താനുമെല്ലാംവേണ്ടി ജനം അവരുടെ ലുങ്കികൾ വീണ്ടും വീണ്ടും വരിഞ്ഞുവരിഞ്ഞു് മുറുക്കി ഉടുത്തുകൊണ്ടിരിക്കുന്നില്ലേ?
പിണറായി കമലയോടൊത്തെന്നപോലെ, ഭഗവാൻ ഭഗവൽ സിംഗ് തന്റെ പ്രിയ ഭാര്യ “ലൈലാ മജ്നു”വിനോടോത്തു് സമ്പത്സമൃദ്ധവും ആർഭാടപൂർവ്വവുമായ ഒരു ബൂർഷ്വാ ജീവിതം നയിക്കാൻ സ്വേച്ഛാപരമായി ആഗ്രഹിക്കുമ്പോൾ, അതിനുവേണ്ടി സ്വമേധയാതന്നെ ജീവത്യാഗം ചെയ്യാനുള്ള ബാദ്ധ്യത, തൊഴിലാളിവർഗ്ഗത്തിൽ പെട്ടവരും, കേവലം ലോട്ടറി കച്ചവടക്കാരുമായ രണ്ടു് സ്ത്രീകൾക്കുണ്ടെന്നു്, പ്രത്യയശാസ്ത്രപണ്ഡിതരായ ആനത്തലവട്ടനും, ഗോവിന്ദനും, മൾട്ടിപ്പിൾ ജയരാജൻസും, മൾട്ടിപ്പിൾ ശശികളും, എം. എ. ബേബിയും, പി. രാജീവും, മണിയാശാനുമെല്ലാം ആശയഗംഭീരമായി കേരളജനതയെ ബോധവത്കരിച്ചിട്ടില്ലേ? പക്ഷാഘാതബുദ്ധിജീവികളെ തട്ടിയിട്ടു് വഴിനടക്കാൻ കഴിയാത്ത പിണറായിഭരണ, പ്രബുദ്ധകേരളത്തിൽ രഹസ്യമായ നരബലികളോ, പരസ്യമായ കൊലവിളികളോ ഒക്കെ നടന്നെന്നുവരും. അതൊന്നും ബല്യ ഇശ്യു ആക്കേണ്ട കാര്യങ്ങളല്ല എന്നു് ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടുണ്ടല്ലോ.
കവിതയും കഥയുമൊക്കെ എഴുതുന്ന പ്രബുദ്ധമനുഷ്യർ അങ്ങനെയാണു്. പുതിയ ആകാശവും പുതിയ ഭൂമിയും പൊട്ടിവിരിയാനിരിക്കുന്ന നല്ല നാളെകളെപ്പറ്റി “പൊളിറ്റിക്കലി കറക്റ്റായ” ഭാഷയിൽ ആരെങ്കിലും വർണ്ണിക്കുന്നതു് കേട്ടാൽ, രണ്ടാമതൊരു ചിന്തയില്ലാതെ വിശ്വസിക്കാൻ അവർ തയ്യാറാകും. ആ നല്ലകാലം കണ്ടനുഭവിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിക്കാനോ, ആടിനെ വിറ്റും, കുടുക്ക പൊട്ടിച്ചും, ബീഡി തെറുത്തും കിട്ടുന്ന ചക്രം, നല്ല നാളെ വാഗ്ദാനം ചെയ്യുന്ന കഥാപ്രാസംഗികരെ മൊത്തമായി ഭരമേല്പിക്കാനോ അവർ മടിക്കാറില്ല.
മരിച്ചശേഷം പൊട്ടിവിരിയാനിരിക്കുന്ന സ്വർഗ്ഗവും, അവിടത്തെ മദ്യങ്ങൾ മദിരാക്ഷികൾ കുഴിമന്തികൾ പട്ടുമെത്തകൾ പശുത്തൊഴുത്തുകൾ തുടങ്ങിയ ഒട്ടനവധി സുഖസൗകര്യങ്ങളുമെല്ലാം സ്വന്തമാക്കാൻ, ഇഹലോകജീവിതത്തിൽ മനുഷ്യർ ചെയ്തിരിക്കേണ്ട സത്കർമ്മങ്ങളെപ്പറ്റി, സംസ്കൃതം, ഹീബ്രൂ, അറബി മുതലായ, തങ്ങളുടേതല്ലാത്തതും, ദൈവങ്ങൾ സംസാരിക്കുന്നതുമായ “മറുഭാഷകളിൽ” സംസാരിച്ചു് ജനത്തെ പ്രബോധിപ്പിക്കുന്ന “ദൈവജനത്തെയും” പണമിട്ടു് മൂടാൻ കഴിയുന്നതു് വലിയ ഒരു ഭാഗ്യവും പ്രിവിലെജുമായി കരുതുന്നവരും അവരെ സ്വയം വിശേഷിപ്പിക്കുന്നതു്, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി തെരഞ്ഞെടുക്കപ്പെട്ട, ദൈവത്തിന്റെ സ്വന്തമായ പ്രബുദ്ധജനത എന്നാണു്.
നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകളിൽ ഉടൻ വരുന്നു!: മാദ്ധ്യമോളികളുടെ ചൂടുപിടിച്ച അന്തിച്ചർച്ചകൾ!! കാത്തിരിക്കൂ! കണ്ണും കാതും കുളിർക്കെ കണ്ടിരിക്കൂ! കേട്ടിരിക്കൂ! “നരബലിയുടെ പ്രത്യയശാസ്ത്രപരമായ പ്രസക്തി കേരളത്തിൽ” എന്ന വിഷയത്തിൽ വിഷയാസക്തരായ വിദഗ്ദ്ധർ മത്സരിച്ചു് ഓരിയിടുന്നു, കുരയ്ക്കുന്നു! അവരുടെ വിലയേറിയ പ്രബോധനങ്ങൾ കേൾക്കൂ! പ്രബുദ്ധരാകൂ!!
October 11 2022 17:47
പോത്തിനെന്തു് ഏത്തവാഴ? കൊലപാതകവണ്ടി ഇന്നോവയിൽ “മാഷാ അള്ളാ” സ്റ്റിക്കറൊട്ടിക്കുന്ന മാക്രിക്കെന്തു് മനഃസാക്ഷി? മനഃസാക്ഷി ഇല്ലാത്തിടത്തു് എന്തു് മനഃസാക്ഷിക്കുത്തു്? ഇല്ലാത്ത മനഃസാക്ഷി എങ്ങനെ “ഞൊട്ടാൻ”?
October 12 2022 11:42
മുറ്റത്തെ ആഴക്കിണറിലേക്കു് നോക്കിയപ്പോൾ അതിൽ വീണുകിടന്നു് ഹൃദയഭേദകമായി വിലപിക്കുന്ന അമ്പിളിയമ്മാവനെക്കണ്ട മുത്തുപിള്ള അതിശീഘ്രം തന്റെ പ്രൈവറ്റ് പ്രോപ്പർട്ടിയായ പാതാളക്കരണ്ടി വരുത്തി അദ്ദ്യത്തെ വലിച്ചുകയറ്റാൻ ശ്രമിച്ചെന്നും, പാതാളക്കരണ്ടി കിണറ്റിലെ പാറക്കെട്ടിൽ കുരുങ്ങിപ്പോയതിനാൽ, ചന്ദ്രനെ വലിച്ചു് കരകയറ്റാനുള്ള അന്തംവിട്ട കമ്മിമോഡൽ ശ്രമത്തിൽ, കയറുപൊട്ടി മലര്ന്നടിച്ചു് വീണ സഖാവു് മുത്തുപിള്ള ആകാശത്തു് അമ്മാവനെ കണ്ടപ്പോള്, “കയറു് പൊട്ടിയാലെന്തു്, നടു ഒടിഞ്ഞാലെന്തു്, അമ്മാവൻ മാനത്തെത്തിയല്ലോ” എന്നു് അതീവസന്തുഷ്ടതയോടെ ആത്മഗതമായി അട്ടഹസിച്ചെന്നും ഒരു കുട്ടിക്കഥ പ്രൈമറി സ്കൂളിൽ പഠിച്ചിട്ടുണ്ടു്.
ഏകദേശം അതുപോലെതന്നെയോ അതിൽക്കൂടുതലോ വിപ്ലവകരമായ ഒരു ഭഗീരഥ “മുത്തുപിള്ള-ദൗത്യം” നിറവേറ്റാനായിട്ടായിരുന്നു, സഹോദരതുല്യനായ സഖാവു് കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാരച്ചടങ്ങു് ദ്രുതഗതിയിൽ അവസാനിപ്പിച്ചു്, മൃതഭവനചന്ദനത്തിരികളുടെ “വിപ്ലവസുഗന്ധം” സ്വന്തം ശരീരത്തിൽനിന്നും തേഞ്ഞുമാഞ്ഞു് മറവിയിലേക്കു് മറയുന്നതിനു് മുൻപേതന്നെ തന്റെ ഏഴു് സാമാനങ്ങളും പൊതിഞ്ഞെടുത്തു് സഖാവു് പിണറായി വിജയനും കുടുംബവും, വിനീത വിധേയരായ വാല്യക്കാരും യുറോപ്പിലേക്കു് യാത്രതിരിച്ചതു്.
പട്ടികൾ ചന്തയ്ക്കുപോയാൽ സാധാരണ സംഭവിക്കാറുള്ളതുപോലെ, പിണറായി സഖാവിന്റെ ഇത്തവണത്തെ ദൗത്യവും പതിവുപോലെ “അത്യുദാത്തവും അതിരുചിരവുമായി” പരാജയപ്പെടുകയായിരുന്നു!
പക്ഷേങ്കി, ഡിസൈൻ കോട്ടിട്ട ഇൻഡോ-യൂറോപ്യൻ കോമളന്മാരോടും കോമാളികളോടുമൊപ്പം കണ്ടമാനം പോട്ടങ്ങളും, മുളകുപൊടിയ്ക്കൽ, മത്തിയുണക്കൽ, മുതലവളർത്തൽ ഇത്യാദി അതിസങ്കീർണ്ണമായ ശാസ്ത്ര-സാങ്കേതികജ്ഞാനം ആവശ്യമായ ബയോകെമിക്കൽ സാങ്കേതികവിദ്യകളിൽ ഭാഗഭാക്കുകളാകാനുള്ള ക്യാപ്പിറ്റലിസ്റ്റ് സായിപ്പന്മാരുടെ മനസ്സമ്മതവും, കുലീനവും ജന്മസിദ്ധവുമായ തന്റെ “ജീവിതശുദ്ധിയിലൂടെ” ഒപ്പിക്കാൻ കാരണഭൂതവും ഇരട്ടശങ്കനുമായ വിപ്ലവസഖാവു് പിണറായി വിജയനു് കഴിഞ്ഞു.
അതിൻപ്രകാരം, പിണറായി സഖാവിന്റെ യൂറോപ്യൻപര്യടനദൗത്യം അഭൂതപൂർവ്വവും അത്യുജ്ജ്വലവുമായ ഒരു വിജയമായിരുന്നു എന്നു്, 68 ചൂടൻപട്ടികളെ ഏതാനും നിമിഷങ്ങൾ കൊണ്ടു് തിന്നുതീർത്തു് ടിഷ്യൂ പേപ്പറാൽ ചുണ്ടുതുടയ്ക്കുന്ന അമേരിക്കൻ ബൂർഷ്വാസിയെപ്പറ്റി “നിഷ്പക്ഷമായി” വാർത്ത നല്കി കമ്മ്യൂണിസ്റ്റുകളെ വിപ്ലവകരമായി ബോധവത്കരിക്കുന്ന ദേശാഭിമാനിപ്പത്രത്തിൽ വായിച്ചറിഞ്ഞ “നരബലിസഖാക്കൾ” സന്തുഷ്ടതയോടെ വിജൃംഭിച്ചു് ആവേശഭരിതരായി ആർപ്പിട്ടു: “സഖാവു് ഡാ! പിണറായി ഡാ!! ഇരട്ടച്ചങ്കൻ ഡാ!!!”
October 12 2022 11:59
“ആരാണു് ഗണിതശാസ്ത്രജ്ഞരുടെ ദൈവം? ഏറ്റവും കുറുകിയ തെളിവുകളുടെ പുസ്തകമുള്ളവനാരോ അവൻ.”
October 13 2022 11:55
ഇടത്തുനിന്നും ഒന്നാമതു് നില്ക്കുന്ന ആ മഹാമനീഷിയുടെ നില്പാണു്, സാധുജനസംരക്ഷകനും, ആശ്രിതവത്സലനും, പക്കാക്രിമിനലുമായ ഒരു മാഫിയാബോസിനു് മുന്നിൽ, അദ്ദ്യത്തിന്റെ കൃപാകടാക്ഷത്താൽ മാത്രം, നരഭോജികളാകേണ്ടിവരാതെ, കിറ്റുഭോജികളായി ഇഹലോകത്തിൽ അതിജീവിക്കാൻ കഴിഞ്ഞതിന്റെ പേരിൽ അത്യന്തം നന്ദിയുള്ളവരും, രക്തസാക്ഷികളാകാൻ മാത്രം വിനീതവിധേയരുമായ സമ്മതിദായകർ നില്ക്കേണ്ടുന്ന, രാജഭരണകാലഘട്ടങ്ങളിൽ അത്യന്താപേക്ഷിതമായി കരുതപ്പെട്ടിരുന്നതും, “ഉഗ്രപ്രതാപിയായ” പ്രജാപതിയുടെ മുന്നിൽ യാതൊരുവിധ വെട്ടിച്ചുരുക്കലുകളുമില്ലാതെ, നിർബന്ധമായും അനുസരണയോടെ പാലിക്കാൻ അടിമതുല്യരായി ജീവിതം ഒരുവിധം തള്ളിനീക്കിയിരുന്ന പ്രജകൾ ബാദ്ധ്യസ്ഥരായിരുന്നതുമായ ആചാരമര്യാദകളുടെ അവിഭാജ്യഘടകവുമായിരുന്ന “പഞ്ചപുച്ഛമടക്കിയുള്ള നിലനില്പിന്റെ” മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് നവോത്ഥാന-വികസന-മോഡൽ!! അതാണു് നിങ്ങളിവിടെ കാണുന്നതു്!!
“ഇൻഡോ-യൂറോപ്യൻ പ്രബുദ്ധൻ” എന്നു് വിജൃംഭിതവയോജനവളികൾ വിട്ടു് മനുഷ്യകുലത്തെ ആകെമൊത്തം നാറ്റിക്കാതെ പോയി ചത്തൂട്രെടോ മഹാശ്മശ്രുവേ നിനക്കൊക്കെ!?

October 13 2022 14:17
ഇന്നോവയുടെ സ്പീഡിൽ പെരുകി, നരബലിയിൽ കൾമിനെയ്റ്റ് ചെയ്തിരിക്കുന്ന കേരളത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ സൂപ്പർസ്റ്റാറും ഭക്തനും സഖാവുമായ മമ്മൂട്ടി അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചു. “ജുമുഅ” നിസ്കാരത്തിൽ പങ്കെടുത്തു് മടങ്ങുംവഴി ഇടതുമാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോടു് പ്രതികരിക്കുകയായിരുന്നു അദ്ദ്യം.
October 14 2022 11:36
“മുഖ്യമന്ത്രി ഇപ്പോൾ വിദേശത്തേക്കു് പോയതു് കൂടുതൽ വികസനം കൊണ്ടുവരാനാണു്.” – എം. വി. ഗോവിന്ദൻ
കണ്ടമാനം വികസനം കൊണ്ടുവരാനാണു് മുക്ക്യോൻ പ്ലാനിട്ടിരിക്കുന്നതെങ്കിൽ, ഡിപ്ലൊമാറ്റിക്ക് ചാനൽവഴി കൊണ്ടുവരുന്നതാണു് നല്ലതു്. പരിചിതമായ സ്വർണ്ണക്കള്ളക്കടത്തു് രീതിയിൽ, ഭീമമായ വികസനത്തിന്റെ ട്രാൻസ്പൊർട്ടേഷനു് മുക്ക്യോന്റെ മലദ്വാർ ചാനൽ, ഹിപ്പൊപോട്ടമസ് വാതുറക്കുന്നതുപോലെ ഫീകരമായി വികസിപ്പിക്കേണ്ടിവരും. മെഡിക്കോ-ബയൊളോജിക്കലായ ശാസ്ത്രീയകാഴ്ചപ്പാടിൽ വിലയിരുത്തിയാൽ, അതുവഴി മുഖ്യന്റെ കൊതം അപരിഹാര്യമായി കീറിപ്പോകാനും, – at the worst – അദ്ദ്യം സത്തുപോകാനും, തത്ഫലമായി ഭിത്തിയിൽ പടമായി തൂങ്ങിക്കിടക്കാനും സാദ്ധ്യതയുണ്ടു്.
“മുത്തി ചത്തു് കട്ടിലൊഴിഞ്ഞു്”, ഒരീസോങ്കി ഒരീസം അതിൽ കിടന്നു് സമൃദ്ധമായി ഒന്നു് സുഖിച്ചിട്ടു് ചാകണം എന്ന വിപ്ലവകരമായ ആദർശമാണു് താത്ത്വികാചാര്യനും, അന്തസ്സാരശൂന്യമായ പിച്ചും പേയും പറച്ചലിൽ ലോകചാമ്പ്യനുമായ സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ പിൻതുടരുന്നതെങ്കിൽ, മുക്ക്യോൻ തന്റെ സ്വന്തം മലദ്വാർ ചാനൽ വഴി മാത്രമേ നവോത്ഥാനകേരളത്തിലെ നരബലി, പശുത്തൊഴുത്തു്, എഴുത്തിനിരുത്തു്, ശത്രുസംഹാരപൂജ, പൂമൂടൽ, കെട്ടിപ്പിടിയമ്മ, യോഗാസനം, ശവാസനം, കുരിശുമല, കൃപാസനം, ഭദ്രാസനം, തിരുമുടിരസായനം, നിലവിളക്കു്, പണിമുടക്കു്, ഹർത്താൽ, കിറ്റു് ഇത്യാദി വൻകിടവ്യവസായങ്ങളുടെ ശാസ്ത്രീയമായ വികസനം ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിനു് ഒഴിച്ചുകൂടാനാവാത്ത ചാക്കുകെട്ടുകളുടെ ട്രാൻസ്പൊർട്ടേഷൻ നടത്താവൂ എന്നു് അന്തം കമ്മികളായ അണികളെ ഇൻഡോക്ട്രിനേറ്റ് ചെയ്തു് ആവേശഭരിതരാക്കി മുദ്രാവാക്യം വിളിപ്പിച്ചാൽ, മാസ്റ്റർ രഹസ്യമായി താലോലിക്കുന്ന ചിരകാലസ്വപ്നം നിശ്ചയമായും നിറവേറ്റപ്പെടുമെന്നു് ദേവപ്രശ്നത്തിലൂടെ നോം (ചോംസ്ക്കി) ദർശിച്ചിരിക്കുന്നു!
കേരളമുക്ക്യോനാകാൻ പറ്റിയ ഈ അസുലഭസന്ദർഭം മുതലെടുത്തു് അധികാരത്തിന്റെ ഉണ്ണിയപ്പത്തെ ചാടിക്കടിച്ചു് സ്വന്തമാക്കൂ സഹാവേ!!
Now or never!!!
October 14 2022 14:09
“മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതി: മുൻമന്ത്രി കെ. കെ. ശൈലജക്കെതിരെ അന്വേഷണം.” – വാർത്ത
സമൂഹത്തിലെ ഏറ്റവും പാഴുകളായ ജന്മങ്ങൾ ജനത്തെ വ്യാജവാഗ്ദാനങ്ങൾ നൽകി മയക്കി അധികാരത്തിലേറുന്ന ഭരണവ്യവസ്ഥയാണു് കമ്മ്യൂണിസം. വിഷമില്ലാത്ത കരിമൂർഖൻ ഇല്ലാത്തതുപോലെ, അഴിമതിയില്ലാത്ത കമ്മ്യൂണിസവുമില്ല.
October 14 2022 17:37
കടലിന്നക്കരെ പോണോരേ കാണാപ്പൊന്നിനു് പോണോരേ
പോയ്വരുമ്പോഴെന്തു് കൊണ്ടുവരും കൈനിറയെ
പോയ്വരുമ്പോഴെന്തു് കൊണ്ടുവരും?
പശൂമ്പത്തൊഴുത്തിലെ പതിമൂന്നാം മുറിയിലെ
ഗോമതിക്കുട്ടിക്കായിട്ടെന്തു് കൊണ്ടുവരും?
പാർവ്വതിക്കുട്ടിക്കായ് ശിവൻ എന്തുകൊണ്ടുവരും?
നിന്റെ സ്വപ്നസുന്ദരിക്കായ് ഭവാനെന്തുകൊണ്ടുവരും?
പാട്ടുകേട്ടു് കിറ്റുനക്കാൻ മ്യൂസിക് സിസ്റ്റം കൊണ്ടുവരുമോ?
കലക്കനൊരു മ്യൂസിക് സിസ്റ്റം കൊണ്ടുത്തരുമോ?
October 15 2022 09:38
ചോദ്യോത്തര പംക്തി: “ഭക്തനോടു് ചോദിക്കുക!”
ചോദ്യം: “സത്യവിശ്വാസവും അന്ധവിശ്വാസവും, സദാചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം?”
ഉത്തരം: “എന്റെ വിശ്വാസം സത്യവിശ്വാസം; നിന്റെ വിശ്വാസം അന്ധവിശ്വാസം. എന്റെ ആചാരം സദാചാരം; നിന്റെ ആചാരം ദുരാചാരം.”
It’s as simple as that!
October 15 2022 12:21
“എന്തതിശയമേ പെന്തെക്കോസ്തൽ ദൈവം, എത്ര ഭയങ്കരനേ! അവൻ പാന്റീസിലൊതുങ്ങാ ചന്തി സമാനമായ് സന്തതം കാണുന്നു ഞാന്.”
(“എന്തതിശയമേ ദൈവത്തിന് സ്നേഹം എത്ര മനോഹരമേ! അതു് ചിന്തയിലടങ്ങാ ‘സിന്ധു’ സമാനമായ് സന്തതം കാണുന്നു ഞാന്.”)
നൈജീരിയയുടെ തെക്കുകിഴക്കായി സ്ഥിതിചെയ്യുജെന്ന ക്യാലബറിൽ, പ്രേഷിതജന്തുക്കളുടെ ദൈവവചനഘോഷണത്തിൽ വിശ്വസിച്ചു്, സ്വന്തം മക്കൾ ക്ഷുദ്രജീവികളെന്നു് മുദ്രകുത്തി വീട്ടിൽ നിന്നും എന്നേക്കുമായി തെരുവിലേക്കു് ഉപേക്ഷിക്കപ്പെടുന്ന, പെന്റെക്കോസ്റ്റൽ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രാകൃതത്വത്തെപ്പറ്റിയുള്ള ഒരു “arte” റിപ്പോർട്ട്.
“ഫാതർ, ഓൾമായിറ്റി ഗോട്! ഐ പ്രേ ഇൻ ത നെയിമോഫ് ജീസാസ് ക്രായിസ്റ്റ്! മാണിഫെസ്റ്റ് യ്വാർ ഗ്ലോറി ഇൻമൈ ലായ്ഫ്! മാണിഫെസ്റ്റ് യ്വാർ ഗ്ലോറി ഇൻമൈ ചിൽഡ്രൻസ് ലായ്വ്സ്! മാണിഫെസ്റ്റ് യ്വാർ ഗ്ലോറി, ഓ ലോട് ഗോട്! ലെറ്റ് യ്വാർ വിൽബി ഡാൺ! ഇന്നൗവർ ലായ്ഫ്, ഫാതർ യൂ മേക്കസ് ഇമ്പോർട്ടന്റ് പീപ്പൾ! ഇൻ ജീസസ്’ മായിറ്റി നെയിം വീപ്രേ!”
ധാരാളം പള്ളികളുള്ള ആ പ്രദേശത്തിനുമേൽ ഒരു ദൈവശാപം നിലനിൽക്കുന്നുണ്ടെന്നും, കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കാനും, രോഗവും മരണങ്ങളും വരുത്തിവയ്ക്കാനും പോന്ന ക്ഷുദ്രശക്തികൾ പേറുന്ന ചില കുഞ്ഞുങ്ങളാണു് ആ ദൈവശാപത്തിന്റെ “കാരണഭൂതർ” എന്നും, അവരെ എന്നേക്കുമായി വീട്ടിൽനിന്നും ആട്ടിയോടിച്ചാലേ സമൂഹത്തിനു് ആ ദൈവശാപത്തിൽനിന്നും മോചനം പ്രാപിക്കാൻ കഴിയുകയുള്ളു എന്നും പെന്റെക്കോസ്റ്റ് വിഭാഗത്തിൽ പെടുന്ന കുറെ മതോപദേശികൾ, എവിടെനിന്നോ ഒഴുകിയെത്തുന്ന ധനത്തിന്റെ പിൻബലത്തിൽ, നിരക്ഷരരും അജ്ഞരുമായ ജനങ്ങളെ നിത്യേന “ബോധവത്കരിക്കുന്നു”.
ആ കൂട്ടരാൽ ദൈവനാമത്തിൽ വിശ്വസിപ്പിക്കപ്പെടുന്നതുവഴി, ചില മാതാപിതാക്കളെങ്കിലും, യാഥാർത്ഥ ക്ഷുദ്രജന്മങ്ങൾ ആ പ്രേഷിത ജന്തുക്കളാണെന്നു് തിരിച്ചറിയാനുള്ള കഴിവില്ലാതെ, അവരുടെ “ക്ഷുദ്രസന്തതികളായ” കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും പുറത്താക്കുന്നു!
തങ്ങളുടെ മക്കൾക്കു് മതിയായ ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും നല്കി വളർത്താനുള്ള സാമ്പത്തികശേഷിയില്ലാത്ത മാതാപിതാക്കൾ, അവരെ ഒഴിവാക്കാൻ പറ്റിയ ഒരു സുവർണ്ണാവസരമായിക്കണ്ടു് ഈ അന്ധവിശ്വാസത്തിന്റെ പേരിൽ കുഞ്ഞുങ്ങളെ സന്തോഷത്തോടെ തെരുവിലേക്കു് ഉപേക്ഷിക്കുന്നു!
വിച്ച് ചിൽഡ്രൻ (“Skolombo”) എന്നറിയപ്പെടുന്ന അത്തരം ഇരുപതിനായിരത്തോളം കുട്ടികൾ ക്യാലബറിലെ തെരുവുകളിൽ കഴിയുന്നുണ്ടത്രെ! ഗാർബേജ് ഡമ്പിൽ നിന്നും വിൽക്കാൻ പറ്റുന്ന വസ്തുക്കൾ ശേഖരിച്ചുവിറ്റു് ഉപജീവിക്കുന്ന “ദൈവസ്വരൂപികളായ” മനുഷ്യരൂപികൾ!
കേരളത്തിലും നൈജീരിയയിലുമെല്ലാം, “എല്ലാം ശരിയാക്കും” എന്ന മധുരമനോജ്ഞവാഗ്ദാനവുമായി വോട്ടുനേടി അധികാരത്തിലെത്തുന്ന ഭരണാധികാരികളുടെ മക്കളുടെ മുഖങ്ങളിൽ വിരിഞ്ഞുവിരാജിക്കുന്ന സന്തുഷ്ടതയുടെ മന്ദഹാസങ്ങളും, സ്വന്തം മാതാപിതാക്കളാൽ നിഷ്ഠുരം തെരുവിലേക്കെറിയപ്പെട്ട “Skolombo” കുഞ്ഞുങ്ങളുടെ മുഖങ്ങളിലെ ലോകപരിത്യാഗസമാനമായ നിർവ്വികാരതയുടെ സ്ഥായിഭാവവും തമ്മിൽ “ഐഡിയൊളോജിക്കലായി” യാതൊരു വ്യത്യാസവും കാണാൻ കഴിയാത്ത ഓരോ പ്രബുദ്ധർക്കും, മറ്റന്നാൾ രാവിലെ ഏഴു് മുപ്പതിനു് ഭൂമിയിൽ ദൈവരാജ്യം പൊട്ടിവിരിയുമെന്നു് പ്രഘോഷിച്ചു് “പൊറോട്ടയും ബീഫും” മൂക്കുമുട്ടെ കഴിച്ചു്, നശ്വരമായ ഭൂലോകജീവിതം പരമാവധി സുഖപ്രദമാക്കുന്ന പരനാറികളോടും കുലംകുത്തികളോടും നികൃഷ്ടജീവികളോടുമൊപ്പംചേർന്നു്, സ്തോത്രവും ഹാലേലുയ്യായും വിളിച്ചു് പാപികളായ മനുഷ്യരെ മാനസാന്തരപ്പെടുത്തി ദൈവമക്കളാക്കാൻ തെരുവുനായ്ക്കളായ പേപ്പട്ടികൾക്കു് പ്രതിഫലമായി കിട്ടുന്ന അതിവിശുദ്ധ തീട്ടത്തിന്റെ ഗണനീയമായ ഒരംശം, മഹാകവി സഖാവു് ജി. സുധാകരനെ മാതൃകയാക്കി പറഞ്ഞാൽ, പച്ചമാങ്ങ കൂട്ടി കിറ്റുപോലെ ഭുജിച്ചു് സംതൃപ്തിയടയാനുള്ള എല്ലാവിധ യോഗ്യതയുമുണ്ടു്.
https://www.arte.tv/en/videos/103828-000-A/arte-reportage/
October 15 2022 15:05
“മാർക്സിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്രബോധവും വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണം.” – എം. വി. ഗോവിന്ദൻ.
“പറ്റിച്ചിട്ടു് ബീമർഷിക്കൂ ഷുഗ്രുത്തേ” എന്ന, ഓടിയോടി തളർന്നു് കിടപ്പിലായിപ്പോയ ഇസ്ലാമിസ്റ്റ് റാഷണൽ ആർഗ്യുമെന്റിന്റെ, വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് “ഭജഗോവിന്ദം” നവോത്ഥാനവേർഷൻ!
“മാക്രിസ്റ്റ് ആവണമെങ്കിൽ കോവിന്ദനെപ്പോലെയാകണം” എന്നു്, പ്രതിക്രിയാവാതകങ്ങളുടെ കൂട്ടുപിടിച്ചു് വെടക്കാക്കി നാറ്റക്കേസാക്കാതെ, നേരേചൊവ്വേ അങ്ങു് വ്യഭിചരിച്ചിരുന്നെങ്കിൽ, മുടുക്കന്റെ പുടുക്കിന്റെ കിടപ്പുവശം, മലയപ്പുലയന്മാർക്കും, വയൽകൊയ്യും പൈങ്കിളികൾക്കും, അബോധാനന്ദസരസ്വതികളായ കമ്മിസ്വാമി-അഗ്നികുണ്ടൻസ്വാമി മുതലായ പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ഭാഷാപരവും മറ്റിനവുമായ സഹായങ്ങളില്ലാതെ എളുപ്പത്തിൽ പുടികിട്ടിയേനെ!
October 15 2022 16:11
മാതൃഭൂമി വാർത്ത വായിച്ചപ്പോൾ, സത്യസായി ബാബയെ കുറ്റവിമുക്തനാക്കി എന്നാണു് പെട്ടെന്നു് തോന്നിയതു്. കണ്ണുതിരുമ്മി ഒരിക്കൽക്കൂടി കൂലങ്കഷമായി വായിച്ചപ്പോഴാണു് കുറ്റവിമുക്തനാക്കപ്പെട്ടതു് ഷിർദ്ദിസായി ബാബയാണെന്നു് പുടികിട്ടിയതു്.
അതു് നന്നായി. സത്യസായി ബാബയെ എങ്ങാനുമാണു് കുറ്റവിമുക്തനാക്കിയിരുന്നതെങ്കിൽ എന്റെ സ്വഭാവം മാറിയേനെ! ഞാനും പാർട്ടിയും സംയുക്തവർമ്മയായി കേരളത്തിലുടനീളം നടത്തുമായിരുന്ന ഒരു ഓൾ ഇൻഡ്യ കടയടപ്പിക്കൽ-കം-സ്തംഭിപ്പിക്കൽ ഹർത്താലാണു് അതുവഴി തലനാരിഴക്കു് ഒഴിഞ്ഞുപോയതു്!
October 15 2022 16:52
നോർവേയെന്നോ, ഇങ്ഗ്ലണ്ടെന്നോ, ഹോളണ്ടെന്നോ, ജപ്പാനെന്നോ ഒരു നോട്ടവുമില്ലാതെ സ്യൂട്ടും കോട്ടുമിട്ടു് ചെല്ലുന്നിടത്തൊക്കെ പുതിയ പുതിയ ബാന്ധവഉടമ്പടികളിൽ ഈ കക്ഷി ഇങ്ങനെ ചറപറ ഒപ്പുവയ്ക്കുന്നതു് പഴയ ബാന്ധവങ്ങളെ മൊഴി ചൊല്ലിയിട്ടാണോ ആവോ!? നാലിൽ കൂടുതൽ ബാന്ധവിക്കാൻ നബീ(സ)യും അനുവദിച്ചിട്ടില്ല എന്നു് ഉപദേഷ്ടാക്കളെങ്കിലും വൈസ്രോയിസായിപ്പിനെ ഇടയ്ക്കിടെ ഒന്നോർപ്പിക്കുന്നതു് നന്നായിരിക്കും.

October 16 2022 12:58
“സ്വന്തം” പട്ടമഹിഷിയോടും, പേരക്കിടാവിനോടും, വീണാഗായകരായ തോഴിമാരോടുമൊപ്പം പള്ളിനീരാട്ടിനായി യൂറോപ്പിലേക്കു് പള്ളിയെഴുന്നള്ളിയ മുഖ്യമന്ത്രി, കൊട്ടാരവിദൂഷകനും, ഒപ്പം വിദ്യാഭ്യാസമന്ത്രിയുമായ സഖാവു് വി. ശിവൻകുട്ടിയെക്കൂടി ഒരു വാല്യക്കാരൻ എന്ന നിലയിൽ കൂട്ടിച്ചേർത്തതു് നന്നായി. ഒരുവിധ കാലതാമസവും വരുത്താതെ, കേരളം ഉടനടി ഏറ്റെടുത്തു് നടപ്പിലാക്കേണ്ടുന്ന എന്തുമാത്രം വികസന മാതൃകകളാണു് അദ്ദേഹം ഏതാനും മണിക്കൂറുകൾ കൊണ്ടു് അനായാസം ഹൃദിസ്ഥമാക്കി, ഡിപ്ലൊമാറ്റിക് ചാനലിലൂടെ കേരളത്തിലേക്കു് കടത്തി, മല്ലുമാദ്ധ്യമങ്ങളുമായി പുഷ്പംപോലെ പങ്കുവച്ചതു്!
“ഒരുപാടു് കാര്യങ്ങൾ ഇന്നു് ലോകത്തിൽ നിന്നു് പഠിക്കാനുണ്ടെന്നും, അതെല്ലാം അതിന്റെ ബന്ധപ്പെട്ട ഭരണാധികാരികളിൽ നിന്നും പോയി കാണേണ്ടതായിട്ടുണ്ടെന്നും” അദ്ദേഹം ഊന്നിയൂന്നിപ്പറഞ്ഞതു് വളരെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണു്.
“വസ്തുത നേരിൽക്കണ്ടു് ബോദ്ധ്യപ്പെട്ട ഈ ഞാൻ പറയുന്നതോ, ഒന്നും കാണാതെ എല്ലാം വിശ്വസിക്കുന്ന നീ പറയുന്നതോ ശരി?” എന്ന ഗഹനമായ മല്ലൂവിയൻ ഫിലോസഫിയെയാണു്, കമ്മ്യൂണിസ്റ്റ്-കണ്ണൂരിസ്റ്റ് സാമൂഹികവികസനത്തിന്റെ നാനാർത്ഥങ്ങൾ – യേശുവിന്റെയും മാർക്സിന്റെയും സംയുക്തഭാഷയിൽ പറഞ്ഞാൽ – “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ” സാമാന്യജനത്തെ ബോദ്ധ്യപ്പെടുത്താനും ബോധവത്കരിക്കാനുമായി അനിതരസാധാരണമായ കൂർമ്മബുദ്ധിയോടെ ഭാഷാപണ്ഡിനായ അദ്ദേഹം കൂട്ടുകൂട്ടിയതു്.
“നമ്മുടെ സംസ്ഥാനത്തു് ആ നേട്ടങ്ങൾ നമുക്കു് ബോദ്ധ്യപ്പെടണമെങ്കിൽ അതിനു് കുറെ സമയമെടുക്കും” എന്ന അദ്ദേഹത്തിന്റെ പ്രസ്താവത്തിൽ നിന്നും, എത്രമാത്രം പ്രാഗ്മാറ്റിസവും ദീർഘവീക്ഷണവും സമീകൃതമായി സമ്മേളിച്ചിരിക്കുന്ന ഒരു മഹോന്നത നേതാവാണു് സഖാവു് ശിവൻകുട്ടി എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടാകാൻ വഴിയുണ്ടെന്നു് തോന്നുന്നില്ല. സഖാവു് ശിവൻകുട്ടിയുടെ വൈജ്ഞാനിക ധാടിക്കെതിരെ ഒരക്ഷരം ഉരിയാടാൻ കഴിയാത്ത ഭയാനകമായ അവസ്ഥയിൽ പ്രതിപക്ഷകക്ഷികൾപോലും മരിച്ചുമരവിച്ചിരിക്കുന്ന ദയനീയമായ ഒരു സാഹചര്യമാണു് ഇന്നു് കേരളത്തിൽ സംജാതമായിരിക്കുന്നതെന്നു് ദേശാഭിമാനി, മനോരമ, മാതൃഭൂമി ഇത്യാദി മല്ലു പത്രങ്ങളെപ്പോലെതന്നെ, “സത്യം മാത്രമേ പറയൂ” എന്നു് സ്വന്തം മാദ്ധ്യമ മനഃസാക്ഷിയിൽ തൊട്ടു് സത്യവാങ്മൂലം നല്കിയിട്ടുളള “പ്രവ്ദയും” റിപ്പോർട്ട് ചെയ്യുന്നു!
എന്നിട്ടും വിശ്വാസം വരാത്ത സംശയാലുക്കളായ തോമാച്ചന്മാരുണ്ടെങ്കിൽ അവർക്കായി വിദ്യാഭ്യാസമന്ത്രി സഖാവു് ശിവൻകുട്ടിയുടെ ഒറിജിനൽ മൊഴിമുത്തുകൾ ഇവിടെ പങ്കുവയ്ക്കുന്നു:
“ഇവിടെ, പിന്നെ, ഞങ്ങൾ പോയതിന്റെ അടിസ്ഥാനത്തിൽ,
വിദ്യാഭ്യാസരംഗത്തു് മാറ്റങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടു്.
തൊഴിലിന്റെ പ്രശ്നത്തിൽ മാറ്റങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടു്.
വൊക്കേഷണൽ വിദ്യാർത്ഥികളെ എക്സ്ചെയ്ഞ്ച് ചെയ്യുന്ന കാര്യത്തിൽ മാറ്റങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടു്.
(ഇപ്പറഞ്ഞതിനു്, അഗ്നിപർവ്വതം പൊട്ടാനും, കൊടുങ്കാറ്റു് വീശാനും, മഹാപ്രളയം ഉണ്ടാവാനും, ആകാശത്തിൽനിന്നും തീയും ഗന്ധകവും പൊഴിയാനും, മഴ പെയ്യാനും, വെയിലുതെളിയാനും, കുരുവികൾ കൂടുകൂട്ടാനും, പൂവൻകോഴികൾ കൂവാനും, പിടക്കോഴികൾ കൊക്കാനും സാദ്ധ്യതയില്ല എന്നർത്ഥമില്ല.)
അവിടെ സൈക്കിളിൽ സഞ്ചരിക്കുന്നതിനുവേണ്ടി ഒരു പ്രത്യകതരം റോഡുണ്ടാവും.
കാൽനടയാത്രക്കാർക്കു് പോകുന്നതിനുള്ള റോഡുണ്ടാവും.
പലതരത്തിലും രൂപത്തിലുമുള്ള വെഹിക്കിൾസിനു് പോകുന്നതിനുള്ള വാഹനമുണ്ടാവും.”
കമ്മ്യൂണിസമെന്നാൽ സത്യസന്ധതയാണു്, ആത്മാർത്ഥതയാണു്. അതിനെതിരെ ആർക്കെന്തു് ചെയ്യാൻ കഴിയും? ഇങ്ക്വിലാബ് സിന്ദാബാദ്!
തന്റെ ഗോഡ്ഫാദർ പിണറായി വാങ്ങിക്കൊടുത്ത “ഉഴുന്നാട” കഴുത്തിൽ തൂക്കിയായിരുന്നില്ല സഖാവു് ശിവൻകുട്ടി പത്രക്കാരുടെ പ്രസക്തമായ ചോദ്യങ്ങൾക്കു് മറുപടി നൽകിയതു് എന്ന ന്യായമായ ഒബ്ജക്ഷൻ ഒഴിവാക്കിയാൽ, “പരിത്രാണായ സാധൂനാം, വിനാശായ ച ദുഷ്കൃതാം, ധർമ്മസംസ്ഥാപനാർത്ഥായ” എന്ന ഭഗവദ്മാതൃകയിൽ വിദ്യാഭ്യാസമന്ത്രി സഖാവു് ശിവൻകുട്ടി, യൂറോപ്പിലേക്കു് “ജ്ഞാനസമ്പാദനാർത്ഥായ” സർവ്വാത്മനാ സംഭവിച്ചതിന്റെ ഫലമായി കേരളസമൂഹത്തിനു് നേടിയെടുക്കാൻ കഴിഞ്ഞ അത്യപൂർവ്വമായ വികസനവിപുലതകളെപ്പറ്റി അദ്ദേഹം മാദ്ധ്യമമദ്ധ്യേ നടത്തിയ ഈ “സത്യവാങ്മൂലത്തിൽ” എന്തെങ്കിലുമൊരു അപാകതയോ കരടോ കണ്ടെത്താൻ എന്റെ പരിമിതമായ ബുദ്ധിക്കു് കഴിയുന്നില്ല.
Kudos comrade Sivankutty!!
October 17 2022 18:46
സ്വന്തം പാർട്ടിക്കാരാണെങ്കിൽ, നരഭോജികളെവരെ സംരക്ഷിക്കാൻ മടിയില്ലാത്ത “രാജ്യാന്തര-തന്ത്രികളെ” വോട്ടിട്ടു് ഭരണത്തിലെത്തിക്കുന്ന, മാതൃഭാഷയിലെ വാക്കുകളുടെ വാച്യാർത്ഥങ്ങൾപോലും മനസ്സിലാക്കാൻ കഴിയാതെ, ഫിലോസഫിയാകട്ടെ, ഉന്നത ശാസ്ത്രീയവിഷയങ്ങളാകട്ടെ, എന്തിലുമേതിലും തന്റെ സ്വന്തം ജ്ഞാനക്കടുകുകൂടി താളിച്ചുചേർത്തില്ലെങ്കിൽ കിടക്കപ്പൊറുതിയില്ലാത്ത “പ്രബുദ്ധജനതയുടെ” മുന്നിൽ സാറ്റയറും സർക്കാസവും വിളമ്പി ഇച്ഛാഭംഗപ്പെട്ടു്, അവസാനം സർവ്വസംഗപരിത്യാഗിയായി കാശിക്കുപോയി നിർവാണമടയാൻ തീരുമാനിക്കുന്നതിനേക്കാൾ നല്ലതും ഫലപ്രദവും, മരണദേവനും സർവ്വാഭരണവിഭൂഷിതനുമായ യമദേവൻ കാലപുരിയിൽ പാർക്ക് ചെയ്തിരിക്കുന്ന തന്റെ റോൾസ് റോയ്സ് പോത്തിനു് മുന്നിൽ, ബീറ്റ്ഹോഫന്റെ അഞ്ചാം സിംഫണി അവതരിപ്പിക്കുന്നതാണു്.
വിളമ്പുന്നതു് സാറ്റയറായാലും, സർക്കാസമായാലും, ഐറണിയായാലും, കേവലം വളിപ്പായാലും, തറ ലെവൽ ജോക്കായാലും പാത്രമറിഞ്ഞേ വിളമ്പാവൂ എന്നു് കെ. പി. സി. സി. പ്രസിഡന്റും എം. പി. യുമായ കെ. സുധാകരനായാലും അറിഞ്ഞിരിക്കുന്നതു് നല്ലതാണു്.
ആത്യന്തികമായ ഭാരതീയ നിർവാണമടയലിന്റെ തൊട്ടുപിന്നിലായി സ്ഥിതിചെയ്യുന്ന, “മാംഗല്യം തന്തുനാനേന” എന്ന പ്രബുദ്ധമല്ലുക്കളുടെ ജീവിതലക്ഷ്യം നിർവ്വിഘ്നം നിറവേറ്റപ്പെടാതിരിക്കാൻ, കാരണഭൂതവും ആളൂരാനുമാകുന്ന ചൊവ്വാദോഷങ്ങളും, കുളിയന്റെ ആതിയിലെ രാഹുവിന്റെ അനവസരത്തിലുള്ളതും, അനധികൃതവുമായ ഇടപെടലുകളും ഒഴിവാക്കി നീട്ടിപ്പിടിച്ച മുറുക്കാൻ കത്തികളുടെയും കൊച്ചുപിച്ചാത്തികളുടെയും ഇടയിലൂടെ തുണിപറിച്ചോടാൻ അതു് തീർച്ചയായും സഹായിക്കും.
തീക്കുണ്ടൻ പരമാത്മ-നായ സ്വാമിയാണേ സത്യം!
October 18 2022 07:27
“കേരളത്തിൽ വികസിതരാജ്യങ്ങളിലെ ജീവിതനിലവാരം സാദ്ധ്യമാക്കും.” മൈസ്ട്രോ ഗോവിന്ദം.
“ആക്കരുതു്.” – മാക്ര്യേതര പൊതുജനം.
October 18 2022 11:23
തിരുത്തു്: “കേരള സർവ്വകലാശാല മാർക്സിസ്റ്റ് ‘വിജ്ഞാനകോശം’ പുറത്തിറക്കും” എന്ന വാർത്ത, “കേരള സർവ്വകലാശാല മാർക്സിസ്റ്റ് ‘അജ്ഞാനകോശി’ പുറത്തിറക്കും” എന്നു് തിരുത്തി വായിക്കാനപേക്ഷ. അക്ഷന്തവ്യമായ ഈ അക്ഷരപ്പിശാശു്, ദിനേന സത്യം മാത്രം പറയുന്ന ഞങ്ങളുടെ ദിനപ്പത്രത്തിൽ നുഴഞ്ഞുകയറിയതിന്റെ പേരിൽ ഹൃദയഭേദകമായി ഖേദിക്കുന്നു, മുതലക്കണ്ണീരൊഴുക്കി വിലപിക്കുന്നു. – പത്രാധിപർ
October 18 2022 12:14
“അതി”ദാരിദ്ര്യനിർമ്മാർജ്ജനപരവും, “ദുർ”മന്ത്രവാദനിർമ്മാർജ്ജനപരവും, “അന്ധ”വിശ്വാസനിർമ്മാർജ്ജനപരവുമായി ഡബിൾ ഹാർട്ട് പിണൂവിയൻ ക്ലിഫ് ഹൌസ് പശുത്തൊഴുത്തിലെ നിലത്തെഴുത്തുപള്ളിക്കൂടം വിപ്ലവകരമായി വിസർജ്ജിച്ചിരിക്കുന്ന വൈജ്ഞാനികവും സനാതനവുമായ വാഗ്ദാനങ്ങളുടെ, ഒട്ടും ആവർത്തനവിരസതയില്ലാത്ത മാർക്സ്മലർ മണിമൊഴിമുത്തുകൾ:
“അതി”ദാരിദ്ര്യം ഇല്ലാതാക്കാൻ ആവിഷ്കരിച്ച (പഞ്ചവത്സര)പദ്ധതി അടുത്ത ഘട്ടത്തിലേക്കു് കുതിക്കുന്നു. (“അതി” ദാരിദ്ര്യമല്ലാതെ, “കളിതമാശ” ദാരിദ്ര്യമെങ്ങാനും ഇല്ലാതാക്കിയാൽ പണിപാളും. കാരണം, കിറ്റുചീഞ്ഞും, പാർട്ടിചീഞ്ഞും, പാർട്ടിനേതാക്കൾ ചീഞ്ഞും പുറത്തേയ്ക്കു് വമിക്കുന്നതു് അസഹ്യമായ “ദുർ”ഗ്ഗന്ധമായിരിക്കും, “സു”ഗന്ധമായിരിക്കില്ല.)
“ദുർ”മന്ത്രവാദം തടയാൻ നിയമം കൊണ്ടുവരും. (“ദുർ”മന്ത്രവാദമല്ലാതെ, “സദ്”മന്ത്രവാദമെങ്ങാനും തടഞ്ഞാൽ, പണി മുടിവെള്ളത്തിൽ കിട്ടും. കാരണം, “സദ്”മന്ത്രവാദിയായ മുടിയുസ്താദിന്റേതൊഴികെ, മറ്റനവധി ആളുകളുടെ രോഗം മാറ്റാൻ “ശേഷിയും ശേമുഷിയുമുള്ള” മുടിവെള്ളം കുടിച്ചു് രോഗശാന്തി നേടുന്നവരിൽ നല്ലൊരു വിഭാഗത്തിന്റെ വോട്ടുകൾ കിട്ടിയില്ലെങ്കിൽ, നുമ്മ മതേതര-, പുരോഗമന-, നവോത്ഥാന-, വികസന-, വിപ്ലവപാർട്ടിക്കാർ കയിലുകുത്തി ജീവിക്കേണ്ടിവരും.)
“അന്ധ”വിശ്വാസം തടയാൻ നിയമം കൊണ്ടുവരും. (“അന്ധ”വിശ്വാസമല്ലാതെ, “സത്യ”വിശ്വാസമെങ്ങാനും നിയമംവഴി തടഞ്ഞാൽ, പണി പശുത്തൊഴുത്തിൽ കിട്ടും. കാരണം, കുളിയൻ ആതിയിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന രാഹുവിന്റെ ഗുരുതരമായ അപഹാരം ഒഴിവാക്കാൻ പശുത്തൊഴുത്തു് പണിയുന്ന ചക്രവർത്തി, പട്ടമഹിഷിയോടും തോഴിമാരോടും ചുമട്ടുതൊഴിലാളികളായ പ്രോലെറ്റേറിയറ്റിനോടുമൊമൊപ്പം പള്ളിനീരാടാനായി ഏഴാംകടലിനപ്പുറത്തേക്കു് പുഷ്പകബീമാനം കയറുമ്പോൾ, “നാഥനില്ലാക്കളി വട്ടക്കളി” എന്ന നിലയിൽ, തൊഴുത്തിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും ഒഴുകുന്ന ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുകളുടെ തട്ടുതകർപ്പൻ മ്യൂസിക്കുകൾ കേട്ടു് പാലു് ചുരത്തുന്ന ഗോമാതാക്കൾ, അതിനോടൊപ്പം മൂത്രവും ചാണകവും ചുരത്തി സംഭവം ആകെമൊത്തം ടോട്ടൽ “കൺഫ്യൂഷ്യസ്” ആക്കി ഉപയോഗശൂന്യമാക്കാൻ മാത്രമല്ല, വിപ്ലവനായകരായ കൊടി സുനികളുടെ തീപ്പൊരിപ്രസംഗങ്ങളിൽ ആവേശഭരിതരായി, കാശ്മീർ മുതൽ കന്യാകുമാരിവരെ വനിതാപശുമതിൽ തീർക്കാനും സാദ്ധ്യതയുണ്ടു്. ദുഖിച്ചാൽ സൂക്ഷിക്കേണ്ട എന്നു് പരമാനന്ദകുണ്ടനായി തീപ്പെട്ട ഭക്തിവേദാന്ത പ്രഭുപദ അഗ്നിസ്വാമിയും നമ്മെ ആദ്ധ്യാത്മികമായി പ്രബോധിപ്പിച്ചിട്ടുണ്ടെന്ന കാര്യം നിർണ്ണായകമായ ഈ നിമിഷത്തിൽ വിസ്മരിക്കുന്നതു് പ്രാണഘാതിയായിരിക്കും.)
October 18 2022 14:20
നിയമസഭയിലും പാർലമെന്റിലും “വാഴുന്നതു്”, സാക്ഷരരും പ്രബുദ്ധരും സർവ്വാധികാരികളുമായ ജനസമൂഹം കാക്കയുടെയും പട്ടിയുടെയും പോത്തിന്റെയും കുഴിമന്തിയുടെയും പോട്ടങ്ങളിൽ ജനാധിപത്യപരമായി കുത്തി വോട്ടുചെയ്തു് തെരഞ്ഞെടുത്ത ഗവണ്മെന്റുകളാണെന്നിരിക്കെ, ഡിസ്പ്യൂട്ടുകളിൽ ഒരു തീരുമാനമെടുക്കാൻ, മധുരവാഗ്ദാനങ്ങളോടൊപ്പം കിറ്റും കൈമടക്കുംമറ്റും നല്കി അധികാരത്തിലെത്തുന്ന പാർട്ടിയുടെ നിയന്ത്രണത്തിലും നിർദ്ദേശപ്രകാരവും പ്രവർത്തിച്ചു് കുറ്റകൃത്യത്തിന്റെ തീവ്രത നിശ്ചയിക്കാൻ വേണ്ടത്ര അനുഭവജ്ഞാനമുള്ള “ജഡ്ജികളും ജഡ്ജിണികളും” നയിക്കുന്ന നാമമാത്രമായ ഒരു പാർട്ടിക്കോടതി ഉണ്ടായിരിക്കണം എന്നല്ലാതെ, ജില്ലാക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി മുതലായ കിടുതാപ്പുകളുടെ ആവശ്യമെന്തെന്നു് എനിക്കു് പിടികിട്ടുന്നില്ല.
അതുപോലെ, സർവ്വശക്തമായ ഒരു ഗവണ്മെന്റും, സർവ്വജ്ഞാനികളായ മന്ത്രിമാരും, സർവ്വവ്യാപികളായ പാർട്ടിറീറ്റാർഡുകളും അരങ്ങു് വാഴുന്ന “ആൾദൈവീകവും സ്വയംപര്യാപ്തവുമായ” ഒരു സംസ്ഥാനത്തിൽ, തെറ്റിനെതിരെ വിരൽ ചൂണ്ടുകയും നടപടിയെടുക്കുകയും ചെയ്യുന്ന ഒരു ഗവർണറുടെ ആവശ്യമെന്തെന്നും എനിക്കു് മനസ്സിലാകുന്നില്ല.
ജനാധിപത്യവ്യവസ്ഥിതിയും, കോൺസ്റ്റിറ്റ്യൂഷനും, പീനൽ കോഡുമെല്ലാം വിഭാവനം ചെയ്തു് എഴുതിയുണ്ടാക്കിയ സ്ഥാപകപിതാക്കൾ ഗമ്പ്ലീറ്റ് ഊളകളായിരുന്നിരിക്കണം!
October 18 2022 15:58
വാർത്താസമ്മേളനത്തിൽ കേരള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ:
“തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു് സമീപത്തായി ചക്രവാതച്ചുഴി നിലനില്ക്കുകയാണു്. ചക്രവാതച്ചുഴിയിൽനിന്നും വടക്കു് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽവരെ, കേരള തമിഴ്നാടു് മുകളിലൂടെ “ന്യൂനമര്ദ്ദനപ്പാത്തി” സ്ഥിതിചെയ്യുന്നു. ഒക്ടോബർ 22 വരെ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടു് എന്നാണു് പറയുന്നതു്.”
കേരളത്തിനും തമിഴ്നാടിനും മുകളിലെ പാത്തിയിൽ സ്ഥിതിചെയ്യുന്ന ന്യൂനപക്ഷത്തെ, സദ്ദാം ഹുസൈനെ ജോർജ്ജ് ബുഷ് എന്നപോലെ, നിർദ്ദാക്ഷിണ്യം “മർദ്ദനം” ഏല്പിക്കുന്ന സാമ്രാജ്യത്വശക്തികൾക്കെതിരെ ചുരുങ്ങിയപക്ഷം ഒരു കടയടപ്പിയ്ക്കൽ ഹർത്താലെങ്കിലും നടത്താൻ സഖാവു് ആഹ്വാനം ചെയ്യുമെന്നു് കരുതി. എവടെ!
“ന്യൂനമര്ദ്ദനപ്പാത്തിയിൽ” കിടന്നു് ക്രൂരമായ “മർദ്ദനം” ഏറ്റു് ഒക്ടോബർ 22-നു് മുൻപു് “ന്യൂനപക്ഷം” സത്തുപോകാതിരുന്നാൽ മതിയായിരുന്നു!
October 19 2022 09:54
കൊന്നവനെ ഉപ്പിട്ടു് മൂടുന്ന കൊലയാളി ദേഹം പൊതിയെ ഉപ്പുതേച്ചു് ചതച്ച ഇഞ്ചകൊണ്ടു് നല്ലപോലെ ഉരുമ്മിത്തേച്ചു് മുങ്ങിക്കുളിച്ചാൽ ചെൽപ്പോ ചോരയുടെ ഉളുമ്പു് ദേഹത്തുനിന്നും മാറിയേക്കാം. പക്ഷേ, എത്ര ഉപ്പിട്ടോ, എത്ര സോപ്പിട്ടോ കുളിച്ചാലും, എത്ര അറേബ്യൻ സുഗന്ധം വരിപ്പൂശിയാലും സ്വത്വഗുണമെന്നോണം വേരുറച്ച ഉളുപ്പില്ലായ്മയുടെ ഉളുമ്പു് ദേഹിയിൽ നിന്നും മായ്ച്ചുകളയാനാവില്ല.
(“All the perfumes of arabia will not sweeten this little hand.” – Lady Macbeth)
October 19 2022 10:01
“ലണ്ടനിലെ മലയാളിപ്പിള്ളേർ എനക്കു് മുക്തകണ്ഠം സിന്താവാ വിളിച്ചു. അപ്പോ ഞാമ്പറഞ്ഞു, പിള്ളേരേ, എനക്കല്ല മാർസ്ക്കിനാണു് ഇങ്കിലാ വിളിക്കേണ്ടതു്.”
സ്യൂട്ടും കോട്ടുമിട്ടു് നിൽക്കുന്ന “ന്യൂനമർദ്ദനത്തെ” കണ്ടാൽ കാളകൾ പോലും കയറുപൊട്ടിക്കും. പിന്നെയാണു് പോത്തുകൾ!!
October 19 2022 10:45
“എൻഡോസൾഫാനെക്കാളും രൂക്ഷമാണു് മന്ത്രിമാരുടെ മനോഭാവം.” – ദയാബായി
ഏതു് ദയാബായി? എന്തു് എൻഡോസൾഫാൻ? ഞങ്ങ മന്ത്രിമാരായതു് സ്റ്റേറ്റ് “കാറുകൾ പൂണിച്ചു്” വിടാനും, പട്ടിഷോകൾ ഉദ്ഘാടിക്കാനും, കെ -കമ്മീഷനുകൾ വഴി ക്യാപ്പിറ്റലിസ്റ്റുകളാകാനുമാണു്. കിറ്റുനക്കികളായ ഊളജനത ഭൂരിപക്ഷം നൽകി സ്വേച്ഛാധിപധികളാക്കി വാഴിച്ച ഞങ്ങ ശിക്കാരി ശംഭുക്കളോടാണു് തള്ളേടെ കളി!!
October 19 2022 11:57
തൊഴിൽ ചെയ്യുക എന്നതു് “മാർസ്കിയൻ” കാഴ്ചപ്പാടിലും, മനൂവിയൻ കാഴ്ചപ്പാടിലും വളരെ “നീചമായ” ഒരു പ്രവൃത്തിയാണു്. അതുകൊണ്ടാണു് ലണ്ടനിലെത്തിയ “മാർസ്കിസ്റ്റ്” കിറ്റുമുഖ്യൻ മണ്ടൻപിണു, വിദ്യാഭ്യാസത്തിനോടൊപ്പം ജീവനോപായമായി സൈഡ് ജോബ് ചെയ്യുന്ന മലയാളിപ്പിള്ളേരെ കണ്ടപ്പോൾ, അതിഫീകരമായി “ഞൊട്ടിയതും” അതിശീഘ്രമായി സ്ഖലിച്ചതും!!
October 19 2022 12:31
പിണറായി വിജയൻ നഖശിഖാന്തം ഒരു വ്യാജവ്യക്തിത്വമാണു്. Basta!!
October 20 2022 10:21
“അടുത്ത മൂന്നുവർഷം യു. കെ. യിൽ 42000 നഴ്സുമാരെ ആവശ്യമുണ്ടു്.” – പിണറായി.
യു. കെ. യിൽ അടുത്തവർഷങ്ങളിൽ ആവശ്യമുള്ള കട്ടൻചായ, പരിപ്പുവട, ഉഴുന്നുവട, തൈരുവട ഇത്യാദികളുടെ എണ്ണംകൂടി എടുക്കാമായിരുന്നു.
October 20 2022 10:29
“നവംബറിൽ ഒരാഴ്ച നീളുന്ന യു. കെ. തൊഴിൽമേള സംഘടിപ്പിക്കും.” – പിണറായി
മാമാങ്കവും മേളവും നടത്തി ഒത്തനടുക്കിരിക്കൽ എനക്കു് പെരുത്തിസ്റ്റാണെന്റിസ്റ്റാ! മതിൽമേളം, ചങ്ങലമേളം, പശുമേളം, പിണുവാതിരമേളം, പ്രവാസിമേളം, പക്കമേളം, പക്കാവടമേളം, … …
October 20 2022 12:34
പൊതുമരാമത്തൻ റിയാസ് മന്ത്രി പൊട്ടിത്തെറിച്ചതായി ഒരു വാർത്ത കണ്ടു. മന്ത്രിപ്പഹയന്റെ കല്യാണസാമാനത്തിനു് തിരുത്താനാവാത്ത ഗുരുതരപരിക്കുകളൊന്നും പറ്റിക്കാണില്ലെന്നു് കർത്താവേശുമശിഹയിൽ പ്രത്യാശിക്കുന്നു.
മരാമത്തൻ മന്ത്രി സത്തു് സുവർക്കത്തിലെത്തുമ്പോൾ, പൊതുവേതന്നെ “ചിരിക്കുടുക്കുകളായ” ഹൂറികൾ ഏദൻ തോട്ടത്തിന്റെ നടുവിൽ വിജൃംഭിച്ചു് നില്ക്കേണ്ടുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിലേയ്ക്കു് ഉറ്റുനോക്കി ചിരിച്ചുചിരിച്ചു്, എ. കെ. ജി. സെന്ററിലെ ആറ്റം ബോംബൻ-പൊട്ടിട്ടീച്ചറെപ്പോലെ അനവരതം വിപ്ലവകരമായി കുലുങ്ങിക്കുലുങ്ങി ജീവിക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതല്ലോ!
October 20 2022 17:03
ഏല്പിച്ച ദൗത്യം നിറവേറ്റാനാകാത്തതുകൊണ്ടു് പ്രൈം മിനിസ്റ്റർ ലിസ് ട്രസ് രാജിവച്ചു.
ഏല്പിച്ച ദൗത്യം നിറവേറ്റാനാകാത്തവർ മരണംവരെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരുന്നു് അതിനായി ശ്രമിക്കണമെന്നാണു് ഭാരതീയ ജനാധിപത്യം അനുശാസിക്കുന്നതു്!!
October 21 2022 09:09
“ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയവശമുണ്ടു്.” – ഇ. പി. ജയരാജൻ
അല്പമൊരു വശപ്പിശകുണ്ടെങ്കിൽ അതു് ശാസ്ത്രജ്ഞൻ ചിറ്റപ്പനിലാണു്.
October 21 2022 09:21
“കിളികൊല്ലൂർ പൊലീസ് മർദ്ദനക്കേസിൽ സൈന്യം ഇടപെടുന്നു.” – വാർത്ത
ആ ഇടപെടൽ കഴിഞ്ഞു് സൈന്യം ലാവ്ലിൻ കേസിൽക്കൂടി ഒന്നിടപെട്ടാൽ വേണ്ടില്ല. ഒരു പാവം മുക്ക്യോനെ ഉന്നത കോടതി അനിശ്ചിതത്വത്തിൽ നിർത്താൻ തുടങ്ങിയിട്ടു് നാളെത്രയായി!?
October 21 2022 09:37
അഗതികളായ മനുഷ്യർ അധികാരതലങ്ങളിൽനിന്നു് നേരിടുന്ന ക്രൂരതകൾക്കു്, “മെലൊഡ്രാമ” എഴുതി ഷൈൻ ചെയ്യാൻ പറ്റിയ ഒരു വിഷയം എന്നതിനപ്പുറം പ്രസക്തിയില്ലാതെ വരുമ്പോഴാണു്, അതിപുരാതനം എന്നഹങ്കരിക്കുന്ന ഒരു സംസ്കൃതി അതിന്റെ മഹത്വത്തിന്റെ പാരമ്യത്തിൽ എത്തുന്നതു്.
October 21 2022 11:10
യോഗ പരിശീലിച്ചതുകൊണ്ടാണു് സഖാവു് വി.എസ്. സെഞ്ചുറി അടിച്ചതെന്നൊരു നിഗമനം കണ്ടു. പക്ഷേങ്കി, എന്റെ “അതിബുദ്ധിയിൽ” എനക്കു് തോന്നുന്നതു് “കംണിഷം” പരിശീലിച്ചതുകൊണ്ടാണു് സഖാവു് വി. എസ്. സെഞ്ചുറി അടിച്ചതെന്നാണു്.
എന്റെ ഈ “വിദദ്ധാഭിപ്രായം” കേട്ടിട്ടും നിങ്ങളാരും എഴുത്തേറ്റുനിന്നു് കയ്യടിക്കാത്തതു്, (“standing ovation” എന്നു് സായിപ്പു്) എത്ര “യോഗികൾ” സെഞ്ചുറി അടിച്ചു, എത്ര മാക്രിസ്റ്റ് കംണിഷ്ടുകൾ സെഞ്ചുറി അടിച്ചു മുതലായ ഗഹനമായ സ്റ്റാറ്റിസ്റ്റിക്സ്, ഗവേഷകനായ ഈ ഞാമ്മനസ്സിലാക്കിയിട്ടുള്ളതുപോലെ നിങ്ങളാരും മനസ്സിലാക്കിയിട്ടില്ലാത്തതുകൊണ്ടാണു്.
ച്ചാൽ, പ്രത്യയശാസ്ത്രപരമായ വീക്ഷണകോണകത്തിൽ നിന്നു് വീക്ഷിക്കുമ്പോൾ, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായ എന്റെയത്ര പ്രബുദ്ധതയുള്ളവരല്ലല്ലോ നിങ്ങളെപ്പോലുള്ള വെറും പ്രോലെറ്റേറിയറ്റായ സിന്താവാ വിളിക്കാർ!!
October 21 2022 11:14
പട്ടാളക്കാരനെയെന്നല്ല, ഏതെങ്കിലുമൊരു മനുഷ്യജീവിയെ തല്ലാനുള്ള അധികാരം ഒരു പോലീസുകാരനും ഒരു പൊലീസുകാരിക്കും ഇല്ല.
October 21 2022 11:29
ചാണക്യസൂക്തങ്ങളും സൂത്രങ്ങളും നേരാംവിധം പഠിക്കാത്തതുകൊണ്ടാണു് ഉന്നത കോടതി ലാവ്ലിൻ കേസ് ഇങ്ങനെ തുരുതുരെ നീട്ടിവയ്ക്കുന്നതു്.
October 21 2022 13:03
ആഭ്യന്തരവകുപ്പു് പൂർണ്ണ പരാജയം!
അതു് കേട്ടാൽത്തോന്നും, മുഖ്യവും അമുഖ്യവുമായ മന്ത്രിമാരുടെ വകുപ്പുകൾ അതിഫയങ്കരമായ വിജയമാണെന്നു്!!
October 22 2022 11:43
“അസാധാരണ സാഹചര്യങ്ങളിൽ “എസ്കിക്യൂട്ടീവ്” ആപ്പീസേഴ്സിനു് അ(നിതര)സാധാരണമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും.” – മുഖ്യമന്ത്രി
1. അതു് പുര കത്തുമ്പോൾ വാഴ വെട്ടലാകാം.
2. അതു് കോവിഡ് കാലത്തു് 500 രൂപയുടെ പി. പി. ഇ. കിറ്റ് 1500 രൂപ കൊടുത്തു് വാങ്ങലാകാം. (പക്കേങ്കി, ആ കൊടുക്കൽ-വാങ്ങലുകളിൽ “കമ്മീഷൻ-ഒപ്പിക്കൽ” എന്നൊരു ഘടകമുള്ളതിനാൽ, മുഖ്യമന്ത്രികൂടി അറിഞ്ഞായിരിയ്ക്കണം അത്തരം എല്ലാ പരസ്പരവ്യവഹാരങ്ങളും. അങ്ങനെയാണു് പ്രോട്ടൊക്കോൾ.)
3. അതു് ഒമാനിലെ ഒരു ഓയിൽ കമ്പനിയിൽ എമർജൻസി മാനേജർ എന്ന പദവിയിൽ ദുരന്തവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഒരു ഉന്നത ആപ്പീസർ, എണ്ണക്കിണർ കത്തുന്നതായി തിരിച്ചറിയുമ്പോൾ, നാലര ലക്ഷം ഡോളറിന്റെ കോൺട്രാക്റ്റിൽ, റിമോട്ടായി ഡിജിറ്റൽ ഒപ്പിട്ടു്, പ്രത്യേക സ്പെസിഫിക്കേഷൻസ് ഉള്ളതും, നൂറു് ടൺ ഭാരമുള്ളതുമായ ഒരു മൊബൈൽ ക്രയിൻ വാടകയ്ക്കെടുക്കുന്നതാവാം.
ചുരുക്കത്തിൽ, സില്മാനടന്മാരും സൂപ്പർമെഗാഹീറോസുമായ മമ്മൂക്കയോ ലാലേട്ടനോ ഒന്നുമല്ല, അസാധാരണ സാഹചര്യങ്ങളില് അനിതര സാധാരണമായ തീരുമാനങ്ങൾ കൈക്കൊണ്ടു് ഞൊടിയിടയിൽ പ്രോബ്ലംസ് സോൾവ് ചെയ്യുന്ന “എസ്കിക്യൂട്ടീവ്” ആപ്പീസേഴ്സാണു് യഥാർത്ഥ ലോകത്തിലെ യഥാർത്ഥ ഹീറോസ്!!
October 22 2022 12:16
ഓയിൽ ഡോളറിനു് മുകളിൽ പരുന്തെന്നല്ല, ഒരു കവിയും ഒരു കവിതയും ഒരു മാക്രിസ്റ്റും ഒരു മാക്രിസവും ഒരു മതവും ഒരു മതവിശ്വാസിയും പറക്കില്ല.
October 22 2022 13:44
“കൊറോണയ്ക്കെതിരെ വീടുകളിൽ ദീപം തെളിയ്ക്കണം.” – പ്രധാനമന്ത്രി നരേന്ദ്ര മോദി
“മയക്കുമരുന്നിനെതിരെ വീടുകളിൽ ദീപം തെളിയ്ക്കണം.” – “എസ്കൈസ്” മന്ത്രി “പോത്തു്” രാജേഷ്
മല്ലു വിപ്ലവസഖാക്കളുടെ ദൃഷ്ടിയിൽ, ആദ്യത്തേതു് “dog show”, രണ്ടാമത്തേതു് “God show”!
അന്തംകമ്മികൾ കെട്ടിയാൽ ചൈനീസ് പട്ടുലങ്കോട്ടി, അല്ലാത്തോർ കെട്ടിയാൽ ഇന്ത്യൻ കോറത്തുണിക്കോണാൻ!!
October 23 2022 12:40
സ്കൂളിൽ പഠിച്ചതു് ശരിയാണെങ്കിൽ, വെള്ളക്കാരൻ ബൂട്സിട്ടു് ചവിട്ടി പല്ലുപോയപ്പോൾ, “അങ്ങയുടെ പാദത്തിനു് പരിക്കുവല്ലതും പറ്റിയോ” എന്നു് ചോദിച്ച രാഷ്ട്രപിതാവു് മഹാത്മാ ഗാന്ധിയെ മാതൃകയാക്കി, “അങ്ങയുടെ തൃക്കൈ വേദനിച്ചോ” എന്നു് വിനയപൂർവ്വം വാക്കൈപൊത്തി വണങ്ങിനിന്നു് ചോദിക്കേണ്ടതിനു് പകരം, പോലീസേമാൻ തന്നെ തല്ലിയപ്പോൾ പട്ടാളക്കാരൻ തിരിച്ചു് തല്ലുകയായിരുന്നത്രെ!
തല്ലിനുതല്ലു്, പല്ലിനുപല്ലു്, കണ്ണിനുകണ്ണു് എന്ന “ഷറിയ” നിയമപ്രകാരം, പിണറായി രായാവിന്റെ തല്ലുന്ന “pollice” ഏമാന്മാരെ പൊതുജനം തിരിച്ചുതല്ലാൻ തുടങ്ങിയാൽ, പിണറായി മഹാരായാവിനു് തന്റെ സാമ്രാജ്യത്തിൽ എങ്ങനെ ക്രമസമാധാനം പരിപാലിക്കാനാവുമെന്നു് എനക്കറിയില്ല.
തല്ലിക്കൊല്ലാത്ത പൊലീസ്, വെട്ടിക്കൊല്ലാത്ത സുനികൾ, വ്യഭിചരിക്കാത്ത ഉന്നത നേതാക്കൾ, നരബലി അർപ്പിക്കാത്ത ലോക്കൽ നേതാക്കൾ, അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ കൈക്കൊള്ളാത്ത ദുരന്തദൂരീകരണവിദഗ്ദ്ധർ, ഈദൃശ സൂപ്പർ മിന്നൽ മുരളികളുടെ അകൈതവമായ പിൻതുണയില്ലാതെ കേവലം ഇരട്ടച്ചങ്കുകൾ മാത്രമുള്ളവനായ ഒരു മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കാരണഭൂതത്താനു് എങ്ങനെ തന്റെ സാമ്രാജ്യത്തിലെ മൊത്തം പ്രജകൾക്കും തിരുവോണത്തിനും വിഷുവിനും, വാവിനും സംക്രാന്തിക്കും, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും, ക്രിസ്മസ് പെരുന്നാളിനും തിരുഉയിർപ്പു് പെരുന്നാളിനുമെല്ലാം തുണിസഞ്ചി സഹിതം കിറ്റുകൾ വിതരണം ചെയ്തു് വോട്ടുനേടി അധികാരത്തിലെത്താൻ കഴിയുമെന്നും എനക്കറിയില്ല.
രണ്ടോ മൂന്നോ വട്ടം മുഷ്ടിചുരുട്ടി ആകാശത്തിലേക്കെറിഞ്ഞു് ഇങ്കിലാ സിന്താവാ വിളിക്കാനോ, കലുങ്കോ പാലമോ ലോകകേരളമഹാസഭയോ ഉദ്ഘാടനം ചെയ്യാനോ, “വെള്ളമുള്ള തടിയെ” തെറിവിളിക്കാനോ മറ്റോ ആണെങ്കിൽ ഒരു കൈ നോക്കാം എന്നല്ലാതെ, എന്നെക്കൊണ്ടു് മറ്റൊന്നിനും കൊള്ളില്ല വിപ്ലവസഹാക്കളേ! നിങ്ങൾക്കു് ആളുമാറിപ്പോയി.
October 23 2022 14:49
പോത്തിസ്റ്റ്-പിണറായിസ്റ്റ് മയക്കുമരുന്നു് മാനിഫെസ്റ്റോ:
മദ്യം മയക്കുമരുന്നല്ല, മതവിശ്വാസം അന്ധവിശ്വാസമല്ല.
പിണറായിസം മതമല്ല, കേവലഭൂതം കാരണഭൂതമല്ല.
കമ്മ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളല്ല, പിണറായിസ്റ്റുകൾ അന്ധവിശ്വാസികളല്ല.
മത്തങ്ങ മാങ്ങാത്തൊലിയല്ല, കൊട്ടത്തേങ്ങ തേങ്ങാക്കൊലയല്ല, ചൊറിയണം കൊടിത്തൂവയുമല്ല.
ഇങ്കിലാൻ സിന്താവാൻ!
ആമീൻ, ഈമീൻ, ഇദി അമീൻ!!
October 23 2022 15:25
വാർത്ത വഴിതിരിച്ചുവിടാൻ “സ്വപ്ന-ലമ്പടരായ മാക്രിസ്റ്റ് ത്രിമൂർത്തികൾ” പാകിസ്ഥാൻ ടീമിനു് ജീവപര്യന്തം ഓണക്കിറ്റുകൾ വാഗ്ദാനം ചെയ്തുകാണും! #conspiracytheory
October 24 2022 11:05
പൊതുജനത്തിനു് “തീറ്റയും സർക്കസുകളും” (Panem et circences) നൽകിക്കൊണ്ടിരുന്നാൽ, ശല്യമില്ലാതെ ഭരിക്കാൻ കഴിയുമെന്നു് പുരാതനറോമിലെ ഭരണവർഗ്ഗത്തിനറിയാമായിരുന്നു.
ബ്രെഡ്, ഗ്ലാഡിയേറ്റർ പോരാട്ടം, തേരാളിമത്സരം, ആരാധനാഘോഷങ്ങൾ, കളിയരങ്ങുകൾ തുടങ്ങിയ എന്റർട്ടെയിന്മെന്റുകളാൽ സമൃദ്ധമായ ഒരു സമൂഹത്തിൽ തിന്നും കുടിച്ചും രസിച്ചും കാലം കഴിക്കുക എന്നതിൽക്കവിഞ്ഞു്, വീണ്ടുവിചാരമില്ലാത്ത ഒരു ജനക്കൂട്ടത്തിനു് മറ്റെന്തു് വേണം?
പുരാതനറോമിന്റെ അതേ ചപലാവസ്ഥയിലാണു്, ആധുനികരെന്നും പ്രബുദ്ധരെന്നും ഇടതടവില്ലാതെ വീമ്പിളക്കുന്ന അഹങ്കാരികളായ പണ്ഡിതമ്മന്യരുടെ കേരളവും ഇന്നു്. റോമിലെ “തീറ്റയും സർക്കസുകളും” കേരളത്തിൽ “കിറ്റും കസർത്തുകളും” ആയി രൂപാന്തരം പ്രാപിച്ചു എന്ന വ്യത്യാസമേയുള്ളു.
ഓണക്കിറ്റുകൾ, രാഷ്ട്രീയഅങ്കങ്ങൾ, പോരാളിമത്സരം, മഹോത്സവങ്ങൾ, പെരുന്നാളുകൾ, മേളകൾ, മേളങ്ങൾ, പാർട്ടിസമ്മേളനങ്ങൾ, മാമാങ്കങ്ങൾ, മതദൈവങ്ങൾ, രാഷ്ട്രീയദൈവങ്ങൾ, ആൾദൈവങ്ങൾ, സൂപ്പർസ്റ്റാറുകളുടെ സിൽമകൾ, കളിയരങ്ങുകൾ, കവിയരങ്ങുകൾ, നരബലിയരങ്ങുകൾ… …!!
എന്തായാലും, പുരാതനറോമിന്റെ മുന്നിൽ “അടിയങ്ങൾ ലച്ചിപ്പോം” എന്നു് നാണിച്ചു് തല കുനിക്കേണ്ട ഗതികേടു് ഒരു കാരണവശാലും നവോത്ഥാനിച്ചു് പുരോഗമിച്ചവരുടെ നാടായ ആധുനികകേരളത്തിനില്ല.
October 24 2022 11:11
ശിവൻകുട്ടിക്കു് വിദ്യാഭ്യാസമന്ത്രിയും, പിണറായിക്കു് മുഖ്യമന്ത്രിയുമാകാൻ കഴിയുന്ന ഒരു സമൂഹത്തിൽ എന്തു് വിദ്യാഭ്യാസം? എന്തിനു് സർവ്വകലാശാലകൾ?
October 24 2022 12:01
മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി മാക്രിയോ, ഗോക്രിയോ അല്ല, അതു് മല്ലു മാക്രിസ്റ്റാണു്.
മലയാളക്കരയിലെ യഥാർത്ഥ മനോരോഗിയും, മാടമ്പിയും ജസ്റ്റീസ് രാമചന്ദ്രനോ, ഗവർണറോ, മറ്റാരെങ്കിലുമോ അല്ല, അതു് ഇരട്ടച്ചങ്കനെന്ന വ്യാജേന കേരളജനതയെ ഞെക്കിപ്പിഴിയുന്ന വ്യാജവ്യക്തിത്വമായ പിണറായി വിജയനാണു്.
October 25 2022 09:25
“ഗവർണർ ഉത്തരം താങ്ങുന്ന പല്ലി.” – പിണറായി. (അമ്പമ്പോ! എന്താ ഒരു ചീഫ് മിനിസ്റ്റർഷിപ്പ്!!)
എന്നെ താങ്ങാതെ, ഉത്തരത്തെ താങ്ങിയാൽ എനക്കു് ദേഷ്യം വരും. ദേഷ്യം വന്നാൽ എനക്കു് മർദ്ദന-താണ്ഡവമാടണം: ഗവർണർ മർദ്ദനം, ജർണ്ണലിസ്റ്റ് മർദ്ദനം, കാളിയമർദ്ദനം, “ന്യൂനമർദ്ദനം”!!
October 25 2022 10:58
“വേർപെടുന്ന വേദനയോ .., വേറിടുന്ന നിർവൃതിയോ .., നീറിടുന്ന നിർവാണമോ ..??
ഓമലേ .. ആരോമലേ .. സ്വപ്നമലേ .. മലേമലേ .. ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി… …”
[ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആലിംഗനങ്ങളിൽ മുഴുകീ .. മുഴുകീ ..]

October 25 2022 13:34
“മൾട്ടിപ്പിൾ സ്ക്ലെറോസിസ്” പൂർണ്ണമായും ഭേദമാക്കാനാവില്ലെങ്കിലും, രോഗത്തിന്റെ ആക്കം നല്ലൊരളവു് കുറയ്ക്കാനുതകുന്ന മരുന്നുകൾ ഇന്നു് ലഭ്യമാണു്. പക്ഷേ, “മാക്രിസ്റ്റിക് സെറിബ്രൽ വിരട്ടൽ സ്ക്ലെറോസിസ്” ഭേദമാക്കാനോ കുറയ്ക്കാനോ കഴിയുന്ന മരുന്നുകൾ മരുത്വാമലയിൽപ്പോലും ലഭ്യമല്ലെന്നു് സാക്ഷാൽ ഹനുമാൻസ്വാമി നേരിട്ടു് സത്യവാങ്മൂലം നൽകിയിട്ടുണ്ടു്.
October 26 2022 07:42
“ഈ നാറ്റം എന്നു് തീരും?” സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ ശ്വാസംമുട്ടുന്ന മാക്രിസ്റ്റ് ന്യായീകരണത്തൊഴിലാളികൾ.
പാചകം കഴിഞ്ഞാൽ സുഗന്ധം അസഹ്യമായ നാറ്റമായി മാറുന്നവയാണു് കമ്മ്യൂണിസത്തിലെ കറിവേപ്പിലകൾ.
#ഹുജിന്റാവോ
October 26 2022 08:31
രണ്ടാഴ്ച മുൻപു് ഈ ബുദ്ധി തോന്നിയിരുന്നെങ്കിൽ ഒരു “വ്യാജഭാരതീയനു്” പകരം, “ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും ആന്ദോളനം ചെയ്യുന്ന” ഒരു ഒറിജിനൽ ഭാരതീയനെ പ്രൈം മിനിസ്റ്ററാക്കി വാഴിച്ചു് യു. കെ. യെ ലോകത്തിലെ നംബർ വൺ ആക്കി മാറ്റാൻ സായിപ്പിനു് കഴിഞ്ഞേനെ!
October 26 2022 11:09
“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം” എന്നു് പാടാൻ മാത്രം പഠിപ്പിക്കപ്പെട്ട ഒരുപറ്റം പാർട്ടിപ്പാണന്മാർ!!
October 26 2022 11:29
“ഇൻഡ്യൻ കറൻസിയിൽ ലക്ഷ്മിയും ഗണപതിയും വേണമെന്നു് മോദിയോടു് ആവശ്യപ്പെട്ടു് കെജ്രിവാൾ.” – വാർത്ത
Why not Modi and Kejriwal on Indian currencies?
October 26 2022 12:50
തന്റെ പദവിയുടെ അന്തസ്സു് നിലനിർത്തുന്ന രീതിയിൽ ഗവർണർ നടത്തിയ ഒരു പ്രസ്താവനയെ, മാക്രിസത്തിലെ മന്ത്രിപദവിയുടെ റൗഡി മോഡൽ അന്തസ്സു് നിലനിർത്തുന്ന രീതിയിലുള്ള ഒരു പ്രസ്താവനകൊണ്ടു് ഇരട്ടച്ചങ്കനായ മുക്ക്യോൻ നേരിട്ടു.
വാട്ടീസ് ദ പ്രോബ്ലം ദേർ? “ഐ നോട്ട് അണ്ടർസ്റ്റാൻഡ്”!!
October 26 2022 13:40
നാൻ പെറാത്ത എൻ മെക്കാളേ!!

October 26 2022 15:09
ഞാൻ ഉത്തർപ്രദേശിൽ “വെടിവയ്ക്കാൻ” പോയപ്പോൾ എനിക്കുണ്ടായ ഒരനുഭവം ഉത്തർപ്രദേശിനെയോ, വെടിവയ്പ്പിനെയോ, എന്റെ യു. പി. പോക്കിനെത്തന്നെയോ ന്യായീകരിക്കാനോ “അന്യായീകരിക്കാനോ” മതിയായ, ലോജിക്കലി കൺസിസ്റ്റന്റായ ഒരു ആർഗ്യുമെന്റല്ല. കാരണം, എന്റെ ആ അനുഭവം തീർത്തും സബ്ജക്റ്റീവാണു്.
ഞാൻ വിശ്വസിക്കുന്ന ദൈവത്തിൽ ലോകത്തിലെ മറ്റെല്ലാ മനുഷ്യരും വിശ്വസിക്കണം എന്ന അവകാശവാദം പോലെതന്നെ, എല്ലാം തികഞ്ഞ ഒരു അബ്സേർഡിറ്റിയാണു് സ്വാനുഭവത്തിൽ അധിഷ്ഠിതമായ ആർഗ്യുമെന്റ്സിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ മുതുകത്തേയ്ക്കു് വലിച്ചുകയറ്റിവയ്ക്കുന്ന എല്ലാത്തരം “വെടിയനപ്പൻ” നീതിസാരങ്ങളും, പറയുന്നവർപോലും പാലിക്കാത്ത സദാചാര ഘോഷണങ്ങളും.
October 27 2022 14:48
ഗവർണറുടെ “പ്രീതി” സംബന്ധമായി “പ്രീതി സിന്റയും” ഫാനരർ ക്ലബ്ബും എന്തു് നിലപാടാണാവോ സ്വീകരിച്ചിരിക്കുന്നതു്? ജനം ഞൊട്ടണോ ഞൊട്ടണ്ടയോ?
October 28 2022 11:37
പ്രപഞ്ചവികാസവും ചില തെറ്റിദ്ധാരണകളും
എഡ്വിൻ ഹബ്ബിൾ എന്ന അമേരിക്കൻ അസ്ട്രോണമർ ഒരു ദശാബ്ദത്തോളം (1920-1929) നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഭൂമിയിൽ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ചു് കൂടിക്കൊണ്ടിരിക്കുന്ന വേഗതയിൽ ഗാലക്സികൾ അകന്നുകൊണ്ടിരിക്കുകയാണെന്നു് കണ്ടെത്തി. അവയിൽനിന്നും സ്വീകരിക്കപ്പെട്ട പ്രകാശത്തിന്റെ റെഡ്ഷിഫ്റ്റിൽ നിന്നാണു് ഹബ്ബിൾ ഈ നിഗമനത്തിൽ എത്തിയതു്. ഗാലക്സികളിലേയ്ക്കുള്ള ദൂരവും അവയുടെ അകന്നുപോകലിന്റെ വേഗതയും തമ്മിലുള്ള ലീനിയറായ ബന്ധമാണു് “ഹബ്ബിൾ നിയമം”:
v = H.R (v = recession velocity, H = Hubble Constant, R = distance).
ഇന്നത്തെ അറിവിൽ, ശാസ്ത്രലോകത്തിലെ ഒരു നാഴികക്കല്ലായ ഈ നിയമത്തിന്റെ വിശദാംശങ്ങളിൽ പല തിരുത്തലുകൾ ആവശ്യമാണു്. ഉദാഹരണത്തിനു്, ഹബ്ബിൾ നിയമത്തിലെ കോൺസ്റ്റന്റായ “H” യഥാർത്ഥത്തിൽ “കോൺസ്റ്റന്റ്” അല്ല, സമയാധിഷ്ഠിതമായി പരിവർത്തനം സംഭവിക്കുന്ന, അഥവാ, വേര്യബിളായ ഒരു പരാമീറ്ററാണു്.
വിദൂരഗാലക്സികൾ അകന്നുപോവുകയാണെങ്കിലും, നമ്മുടെ മാതൃഗാലക്സിയായ ക്ഷീരപഥത്തോടു് (Milky Way) അയൽപക്കഗാലക്സിയായ ആൻഡ്രോമിഡ അടുത്തുകൊണ്ടിരിക്കുകയാണു്. അവ തമ്മിലുള്ള ദൂരം “ചെറുതു്” ആയതാണു് (ഏകദേശം 25 ലക്ഷം പ്രകാശവർഷങ്ങൾ) അതിന്റെ കാരണം. ഉയർന്ന കോസ്മൊളോജിക്കൽ സ്കെയിലിൽ (megaparsec) സംഭവിക്കുന്ന ഒരു പ്രതിഭാസമാണു് പ്രപഞ്ചവികാസം എന്നു് സാരം.
സ്പെയ്സിന്റെ വികാസത്തിനനുസരിച്ചു് അതിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ തമ്മിലുള്ള അകലവും സ്വാഭാവികമായും വർദ്ധിക്കുമെന്നല്ലാതെ, ഹബ്ബിൾ നിഗമിച്ചതുപോലെ, ഗാലക്സികൾ സ്വയം ചലിച്ചു് അകന്നുപോവുകയല്ല. തന്മൂലം, ഭൂമിയിൽ നിന്നുള്ള അകലം കൂടുന്നതിനനുസരിച്ചു് കൂടുന്ന വേഗതയിൽ ഗാലക്സികൾ “സഞ്ചരിക്കുകയാണു്” എന്ന ധാരണയും ശരിയല്ല. എവിടെ എങ്ങനെ ആയിരിക്കുന്നുവോ അവിടെ അങ്ങനെ ആയിരിക്കുക മാത്രമേ ഗാലക്സികൾ ചെയ്യുന്നുള്ളു. സ്പെയ്സ് വികസിക്കുമ്പോൾ ഗാലക്സികൾ തമ്മിലുള്ള ദൂരവും വർദ്ധിക്കുന്നു, അത്രമാത്രം. അവനിൽ കേക്ക് ബേക്ക് ചെയ്യുമ്പോൾ, വികസിക്കുന്ന ബാറ്ററിൽ ആദ്യം അടുത്തടുത്തായിരുന്ന ഉണക്കമുന്തിരികൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നതു്, പ്രപഞ്ചവികാസത്തിലെ ഗാലക്സികളുടെ ഏകദേശ അവസ്ഥ മനസ്സിലാക്കാൻ പറ്റിയ ഒരു അനാളജിയാണു്.
ഒരു റബ്ബർ ഷീറ്റിനെ നാലു് സൈഡുകളിൽ നിന്നും വലിച്ചാൽ, അതിൽ വരച്ചിട്ടുള്ള ചതുരങ്ങളുടെ വിസ്തീർണ്ണം കൂടുന്നതുമായി പ്രപഞ്ചത്തിന്റെ വികാസത്തെ വേണമെങ്കിൽ താരതമ്യം ചെയ്യാം. അതൊരു ദ്വിമാനമാത്രമായ അനാളജിയാണെന്നു് മറക്കരുതെന്നേയുള്ളു. സ്പെയ്സിന്റെ വക്രതയെ വിശദീകരിക്കാനായി സാധാരണ ഉപയോഗിക്കാറുള്ള, ഭാരം വയ്ക്കുമ്പോൾ കുഴിയുന്ന ചതുരക്കളങ്ങളുള്ള റബ്ബർ ഷീറ്റിന്റെ കാര്യവും അതുപോലെതന്നെ. അതും “two-dimensional” മാത്രമായ ഒരു അനാളജിയാണു്. ത്രിമാനമായതോ (three-dimensional) അതിൽ കൂടുതൽ മാനങ്ങളുള്ളതോ ആയ സ്പെയ്സിനെപ്പറ്റി ചിന്തിക്കാനും കണക്കുകൂട്ടാനും മനുഷ്യനു് കഴിയുമെങ്കിലും, അതുപോലൊരു സ്പെയ്സിന്റെ “രൂപം” ഇമാജിൻ ചെയ്യാൻ ഐൻസ്റ്റൈനുപോലും സാദ്ധ്യമല്ല. ത്രിമാനമായ സ്പെയ്സിൽ ജീവിക്കുന്ന മനുഷ്യനു് ആകെ വിഭാവനം ചെയ്യാനാവുന്ന വക്രമായ സ്പെയ്സ്, ഗോളങ്ങളുടെ ദ്വിമാനമായ ഉപരിതലമാണു്. ത്രിമാനങ്ങൾ ദ്വിമാനങ്ങളിലേക്കു് “വക്രിക്കുന്നതു്” സങ്കല്പിക്കാം. പക്ഷേ ത്രിമാനങ്ങൾ എങ്ങോട്ടേയ്ക്കാണു് “വക്രിക്കുന്നതു്”?
(Curvilinear coordinates, Riemann curvature tensor, Christoffel symbols, ഇത്യാദി ഉന്നതഗണിതശാസ്ത്രക്കുടത്തിലെ ഭൂതപ്രേതാദികളെ, കോമരങ്ങളെപ്പോലെ നാന്തകമേന്തിയും, ഉറഞ്ഞുതുള്ളിയും, തലവെട്ടിപ്പിളർന്നും, ഹൈകു കവിതകൾ ആലപിച്ചും ആവാഹിക്കാൻ കഴിയുന്ന അപൂർവ്വജനുസ്സുകളായ കണക്കപ്പിള്ളകൾക്കു് ഒരുവിധം കയ്ച്ചിലായിപ്പോകാനാവുന്ന “ഊഷരഭൂമിയാണു്” മൾട്ടിഡൈമെൻഷനാലിറ്റി.)
അതുപോലെതന്നെ, പ്രപഞ്ചവികാസത്തെ “സ്ഥലകാലവികാസം” എന്നു് വിളിക്കുന്നതും അത്ര ശരിയല്ല. പ്രപഞ്ചവികാസം സ്പെയ്സിനു് മാത്രം സംഭവിക്കുന്ന കാര്യമാണു്. സമയത്തിനു് “വികാസം” സംഭവിക്കുന്നില്ല.
ഇതിനു്, പ്രപഞ്ചത്തിന്റെ വികാസം സമയത്തെ ബാധിക്കുന്നേയില്ല എന്നർത്ഥമില്ല. ഉദാഹരണത്തിനു്, ഒരു സൂപ്പർനോവ സ്ഫോടനത്തിന്റെ തുടക്കത്തിൽ പുറപ്പെടുന്ന ഒരു ഫോട്ടോണിനു് ഭൂമിയിൽ എത്താനായി സഞ്ചരിക്കേണ്ട ദൂരത്തേക്കാൾ കൂടുതൽ ദൂരം, അവസാനം അതിൽ നിന്നും പുറപ്പെടുന്ന ഒരു ഫോട്ടോണിനു് സഞ്ചരിക്കേണ്ടിവരും. ഈ രണ്ടു് ഫോട്ടോണുകളും യാത്ര തുടങ്ങുന്ന സമയങ്ങൾക്കിടയിലും പ്രപഞ്ചം വികസിക്കുന്നുണ്ടെന്നതിനാൽ രണ്ടാമത്തെ ഫോട്ടോൺ കൂടുതൽ ദൂരം താണ്ടേണ്ടിവരുന്നതാണു് അതിന്റെ കാരണം. പ്രകാശത്തിന്റെ വാക്യും സ്പീഡ് കോൺസ്റ്റന്റ് ആയതിനാൽ പ്രകാശവേഗതയിൽ കൂടിയ സ്പീഡിൽ സഞ്ചരിക്കാൻ ആ രണ്ടു് ഫോട്ടോണുകൾക്കും കഴിയില്ല. തദനുസൃതം, ആദ്യത്തേതിനെ അപേക്ഷിച്ചു് രണ്ടാമത്തെ ഫോട്ടോൺ അല്പം വൈകിയേ ഭൂമിയിൽ എത്തൂ എന്നല്ലാതെ, അതു് സമയത്തിന്റെ “വികാസം” മൂലമല്ല. പ്രപഞ്ചവികാസത്തിൽ സ്ഥലം മാത്രമേ വികസിക്കുന്നുള്ളു; “കാലം” വികസിക്കുന്നില്ല.
പ്രപഞ്ചം വികസിക്കുന്നു എന്ന നിഗമനത്തിൽ ഹബ്ബിളിനെ എത്തിച്ച പ്രകാശത്തിന്റെ റെഡ്ഷിഫ്റ്റിനെ, അടുത്തു് വരികയോ, അകന്നു് പോവുകയോ ചെയ്യുന്ന ശബ്ദതരംഗങ്ങൾക്കുണ്ടാകുന്ന ഫ്രീക്വൻസി വ്യതിയാനമായ ഡോപ്ലർ എഫെക്റ്റിനോടു് താരതമ്യം ചെയ്യുന്നതും പൂർണ്ണമായി ശരിയല്ല. ശബ്ദതരംഗങ്ങൾക്കു് അന്തരീക്ഷവായു എന്നപോലെ, പ്രകാശത്തിനു് സഞ്ചരിക്കാൻ ഒരു മാദ്ധ്യമത്തിന്റെ ആവശ്യമില്ല. പ്രകാശത്തിന്റേതു് മാക്സിമം സാദ്ധ്യമായ വേഗത ആയതിനാൽ, അതിനോടു് മറ്റു് വേഗതകൾ കൂട്ടിച്ചേർക്കാനുമാകില്ല. ഓടുന്ന വണ്ടിയിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തോടു് വണ്ടിയുടെ സ്പീഡ് കൂടി കൂട്ടിച്ചേർത്തു് പ്രകാശവേഗതയെ വർദ്ധിപ്പിക്കാനാവില്ലെന്നു് ചുരുക്കം. ശബ്ദത്തിന്റെ ഉറവിടത്തിനോ, അതിന്റെ സ്വീകർത്താവിനോ ഉണ്ടാകുന്ന സ്ഥാനചലനം മൂലമാണു് ശബ്ദതരംഗങ്ങളുടെ വേരിയേഷനു് “കാരണഭൂതമായ” ഡോപ്ലർ ഷിഫ്റ്റ് സംഭവിക്കുന്നതു്.
അതേസമയം, പ്രകാശത്തിനു് പല കാരണങ്ങളാൽ റെഡ്ഷിഫ്റ്റ് സംഭവിക്കാം. ഉദാഹരണത്തിനു്, സ്റ്റാറ്റിക്കായ ഗ്രാവിറ്റേഷണൽ റെഡ് ഷിഫ്റ്റിൽ അത്തരം ചലനങ്ങളില്ല. തങ്ങളുടെ വഴിയിൽ തടസ്സമായി നില്ക്കുന്ന ഗ്രാവിറ്റേഷണൽ ഫീൽഡിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ ഫോട്ടോണുകൾക്കു് സംഭവിക്കുന്ന എനർജ്ജിനഷ്ടം മൂലം അവയുടെ ഫ്രീക്വൻസിയിൽ വരുന്ന കുറവാണു് പ്രകാശത്തിന്റെ ഗ്രാവിറ്റേഷണൽ റെഡ് ഷിഫ്റ്റിനു് ആധാരം.
സ്പെയ്സ് വികസിക്കുന്നതുമൂലം, “മനസ്സറിയാതെ” പരസ്പരം അകന്നുപോകുന്ന ഗാലക്സികളിൽനിന്നും ഭൂമിയിലെത്തുന്ന പ്രകാശത്തിന്റെ ഫ്രീക്വൻസിയിൽ സ്വീകർത്താവു് വീക്ഷിക്കുന്ന വേരിയേഷനാണു് “കോസ്മൊളോജിക്കൽ റെഡ് ഷിഫ്റ്റ്” എന്നറിയപ്പെടുന്നതു്. അതാണു് സത്യത്തിൽ, ഹബ്ബിൾ വീക്ഷിച്ച “റെഡ് ഷിഫ്റ്റ്”!
(റെഡ്ഷിഫ്റ്റ് ആദ്യം നിരീക്ഷിച്ചതു് വെസ്റ്റോ സ്ലൈഫർ എന്ന അമേരിക്കൻ അസ്ട്രോണമറായിരുന്നു. പക്ഷേ, അവന്റെ പേരു് തന്റെ പേപ്പറിൽ ഹബ്ബിൾ സൂചിപ്പിക്കുകപോലും ചെയ്തില്ല. എന്നിരിക്കിലും, വിദൂരവസ്തുക്കളുടെ ദൂരത്തെയും വേഗതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നിയമം കണ്ടെത്തിയതിന്റെ ക്രെഡിറ്റ് തീർച്ചയായും ഹബ്ബിളിന്റേതു് മാത്രമാണു്.)
ഗണിതശാസ്ത്രത്തിന്റെ ശക്തമായ ഒരടിത്തറയില്ലാതെ, ഈദൃശവസ്തുതകളിൽ അർത്ഥപൂർവ്വമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാനാവില്ല. അതുകൊണ്ടു് അത്യാവശ്യം വേണ്ട അല്പം കണക്കു് ഇവിടെ കൊടുക്കുന്നു. ഗണിതശാസ്ത്രത്തെ ആജന്മശത്രുവായി കരുതുന്നവർ ഈ ഭാഗം ഒഴിവാക്കിയേക്കുക.
v = H.R എന്ന ഹബ്ബിൾ നിയമത്തിനു് സമാനവും, എന്നാൽ സ്പെയ്സിന്റെ വികാസത്തോടു് കൂടുതൽ അടുത്തു് നില്ക്കുന്നതുമായ ഒരു ഇക്വേഷൻ ഉപയോഗിച്ചു് ആ നിയമത്തെ “മോഡിഫൈ” ചെയ്യാം (കെജ്രിവാൾകൾമാർ ശ്രദ്ധിക്കുക: “മോദി ഫ്രൈ” അല്ല ഇവിടെ ഉദ്ദേശിക്കുന്നതു്!).
“സ്കെയിൽ ഫാക്റ്റർ” ആണു് “പുതിയ നിയമത്തിലെ” ഹീറോ!
R = a (t) . R₀ – (1)
[ R₀ = ഇവിടെ, ഇന്നു് സ്പെയ്സിൽ ഉള്ള ഒരു ദൂരം, a = സമയം അനുസരിച്ചു് മാറ്റം വരുന്ന “സ്കെയിൽ ഫാക്റ്റർ” (scale factor), R = പ്രപഞ്ച വികാസം വഴി മാറ്റം സംഭവിച്ച മറ്റെതെങ്കിലുമൊരു സമയത്തെ സ്പെയ്സിലെ ദൂരം. ഈ ഇക്വേഷനിൽ, “a”-യോടു് ചേർത്തു് “t”-യെ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതു് “a” സമയാധിഷ്ഠിതമായി മാറ്റം സംഭവിക്കാവുന്ന ഒരു “വേര്യബിൾ” ആണെന്നു് സൂചിപ്പിക്കാൻ മാത്രമാണു്.]
ഇതിന്റെ “ഫഴ്സ്റ്റ് ഡെറിവേറ്റീവ് വിത് റെസ്പെക്റ്റ് റ്റു റ്റൈം” കണക്കാക്കിയാൽ കിട്ടുന്ന ഇക്വേഷൻ ഇതാണു്:
Ṙ = ȧ.R₀ – (2)
[Ṙ = ഫഴ്സ്റ്റ് ഡെറിവേറ്റീവ് ഓഫ് ഡിസ്റ്റൻസ് വിത് റെസ്പെക്റ്റ് റ്റു റ്റൈം; ȧ = ഫഴ്സ്റ്റ് ഡെറിവേറ്റീവ് ഓഫ് “സ്കെയിൽ ഫാക്റ്റർ” വിത് റെസ്പെക്റ്റ് റ്റു റ്റൈം; R₀ = ഇന്നത്തെ സ്പെയ്സിലെ ദൂരം (കോൺസ്റ്റന്റ്)]
Ṙ = ȧ.R₀ എന്ന ഇക്വേഷനിലെ ഫഴ്സ്റ്റ് ഡെറിവേറ്റീവ് ഓഫ് ഡിസ്റ്റൻസ് വിത് റെസ്പെക്റ്റ് റ്റു റ്റൈം ആയ “Ṙ” ആണു് വെലോസിറ്റി. ഹബ്ബിൾ നിയമത്തിലെ “v”-യും ഒരു വെലോസിറ്റിയാണു് (recession velocity). ചുരുക്കത്തിൽ, ഈ ഇക്വേഷൻ v = H.R എന്ന ഹബ്ബിൾ നിയമത്തിന്റെ ഒരു രൂപഭേദം മാത്രമാണു്.
Ṙ = ȧ.R₀ എന്ന രണ്ടാമത്തെ ഇക്വേഷനിലെ R₀-നെ, R = a.R₀ എന്ന ഒന്നാമത്തെ ഇക്വേഷനിൽ നിന്നും ലഭിക്കുന്ന, R₀ = R/a കൊണ്ടു് സബ്സ്റ്റിറ്റ്യൂട്ട് ചെയ്താൽ, Ṙ = ȧ/a R ആണെന്നു് കിട്ടും.
അതായതു്, v = Ṙ ആയതുകൊണ്ടു്,
v = H.R,
Ṙ = ȧ/a R
എന്നീ രണ്ടു് ഇക്വേഷനുകളിൽ നിന്നും, ഹബ്ബിൾ “കോൺസ്റ്റന്റ്” ആയ H, “സ്കെയിൽ ഫാക്റ്ററിന്റെ ഫഴ്സ്റ്റ് ഡെറിവേറ്റീവായ “ȧ”-യും സ്കെയിൽ ഫാക്റ്ററായ “a”-യും തമ്മിലുള്ള റേഷ്യോ ആണെന്നു് കാണാൻ കഴിയും:
H = ȧ/a
ദൂരത്തിനു് സംഭവിക്കുന്ന, സ്കെയിൽ ഫാക്റ്ററിൽ അധിഷ്ഠിതമായ വ്യതിയാനത്തിനു് സമാനമായി, റെഡ് ഷിഫ്റ്റ് (z) വഴി പ്രകാശത്തിന്റെ വേവ് ലെങ്തിനു് (λ = lambda) സംഭവിക്കുന്ന വ്യതിയാനത്തെ (λ₀ – λ) ഇന്നത്തെ വേവ് ലെങ്തുമായി ഇങ്ങനെ ബന്ധപ്പെടുത്താം:
z = (λ₀ – λ)/λ = λ₀/λ – 1 [z = പ്രകാശത്തിന്റെ റെഡ് ഷിഫ്റ്റ്; λ₀ = ഇന്നത്തെ തരംഗദൈർഘ്യം; λ = മാറ്റം സംഭവിച്ച തരംഗദൈർഘ്യം;
അഥവാ, z + 1 = λ₀/λ
ദൈർഘ്യത്തിനു് (R₀) സംഭവിക്കുന്ന വ്യതിയാനമാണു് R = a.R₀ എന്ന ഇക്വേഷൻ എന്നതിനാൽ, അതിനു് സമാനമായി, വേവ് ലെങ്തിനു് (λ₀) സംഭവിക്കുന്ന വ്യതിയാനത്തെ λ = a. λ₀ എന്ന ഇക്വേഷൻ വഴി രേഖപ്പെടുത്താം. അതിൽ നിന്നും കിട്ടുന്ന λ₀/λ = 1/a എന്ന റിലേഷനെ z + 1 = λ₀/λ എന്ന ഇക്വേഷനിൽ അപ്ലൈ ചെയ്താൽ, z + 1 = 1/a എന്നു് കിട്ടും.
[z + 1 = 1/a]
ഇതാണു് പ്രകാശത്തിന്റെ റെഡ് ഷിഫ്റ്റും സ്കെയിൽ ഫാക്റ്ററും തമ്മിലുള്ള ബന്ധം. അല്ലാതെ, പ്രപഞ്ചവികാസം മൂലം ഗാലക്സികളോ മറ്റു് സെലെസ്റ്റ്യൽ ഒബ്ജെക്റ്റ്സോ എങ്ങോട്ടേയ്ക്കെങ്കിലും ഓടിപ്പോകുന്നതുകൊണ്ടല്ല അവയിൽനിന്നും ഭൂമിയിലെത്തുന്ന പ്രകാശത്തിനു് റെഡ് ഷിഫ്റ്റ് സംഭവിക്കുന്നതു്.
എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചവികാസം നിജപ്പെടുത്തുന്നതിനു് മുൻപുതന്നെ, റഷ്യൻ ഫിസിസിസ്റ്റും മാത്തമാറ്റിഷ്യനും ആയിരുന്ന അലെക്സാണ്ഡർ ഫ്രീഡ്മാനും (Alexander Friedmann), ബെൽജ്യൻ തിയൊറെറ്റിക്കൽ ഫിസിസിസ്റ്റും മാത്തമാറ്റിഷ്യനും അസ്ട്രോണമറും, അതോടൊപ്പം പാതിരിയുമായിരുന്ന ജ്ഷോർജ് ലെമേട്രും (Georges Lemaître) തിയൊറെറ്റിക്കലായി അതിനുള്ള അടിത്തറ പാകിയിരുന്നു. അതേസമയം, തന്റെ സ്വന്തം തിയറിയിൽനിന്നു് പ്രപഞ്ചവികാസം എന്ന ആശയത്തെ വായിച്ചെടുത്ത ഐൻസ്റ്റൈൻ, അതു് തന്റെ ലോകവീക്ഷണവുമായി പൊരുത്തപ്പെടുന്നില്ല എന്നതിന്റെ പേരിൽ, തന്റെ ഫീൽഡ് ഇക്വേഷൻസിൽ ഒരു കോസ്മൊളോജിക്കൽ കോൺസ്റ്റന്റിനെ (Λ = Greek capital letter lambda) കൃത്രിമമായി തിരുകിക്കയറ്റി പ്രപഞ്ചത്തെ സ്റ്റാറ്റിക്ക് ആക്കി മാറ്റുകയായിരുന്നു.
ഒരു “ആദികണം” (primeval atom) വികസിക്കുന്നതാണു് പ്രപഞ്ചമെന്ന ആശയത്തിലൂടെ ലെമേട്ര് ആദ്യമായി ഒരു “ബിഗ്-ബാങ്” തിയറി മുന്നോട്ടു് വയ്ക്കുകയും, ഹബ്ബിൾ തന്റെ നിയമം കണ്ടെത്തുന്നതിനു് രണ്ടുവർഷം മുൻപുതന്നെ (1927-ൽ) “ഹബ്ബിൾ” കോൺസ്റ്റന്റ് തിയൊറെറ്റിക്കലായി എസ്റ്റിമേറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ടു്, ഹബ്ബിൾ ലോ, “ഹബ്ബിൾ-ലെമേട്ര് ലോ” എന്നും അറിയപ്പെടുന്നു. ഒരിക്കൽ ബെൽജ്യത്തിലെത്തിയ ഐൻസ്റ്റൈനുമുന്നിൽ ലെമേട്ര് തന്റെ “primeval atom” തിയറി അവതരിപ്പിച്ചെങ്കിലും, പ്രപഞ്ചവികാസം എന്ന ആശയത്തെ പിശാചു് കുരിശിനെയെന്നപോലെ അകറ്റിനിർത്തിയിരുന്ന ഐൻസ്റ്റൈൻ, “നിങ്ങളുടെ ഗണിതം ശരിയാണു്, പക്ഷേ, അതിന്റെ പിന്നിലെ ആശയം ജുഗുപ്സാവഹമാണു്” എന്ന കർക്കശമായ പരാമർശത്തോടെ ആ തിയറിയെ തള്ളിക്കളയുകയായിരുന്നു!
പ്രപഞ്ചവികാസം സംബന്ധിച്ച ഹബ്ബിളിന്റെ നിരീക്ഷണങ്ങളെ വിശ്വസിക്കാൻ മടിച്ച ഐൻസ്റ്റൈൻ, ഹബ്ബിളിനെ സന്ദർശിച്ചു്, നിജസ്ഥിതി നേരില്ക്കണ്ടു് സ്വയം ബോദ്ധ്യപ്പെടുകയായിരുന്നു. പിന്നീടു്, പ്രപഞ്ചവികാസം നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണെന്നു് മനസ്സിലായപ്പോൾ, തന്റെ ഫീൽഡ് ഇക്വേഷൻസിൽ കൃത്രിമമായി താൻ തിരുകിക്കയറ്റിയ കോസ്മൊളോജിക്കൽ കോൺസ്റ്റന്റിനെ എടുത്തു് മാറ്റാനും, ഹബ്ബിളിനോടും ലെമേട്രിനോടും പൊരുത്തപ്പെടാനും അവരെ വാനോളം പുകഴ്ത്താനും ഐൻസ്റ്റൈൻ സന്നദ്ധനാവുകയും ചെയ്തു. രസകരമായ കാര്യം, ഐൻസ്റ്റൈൻ ആദ്യം ചേർക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത കോസ്മൊളോജിക്കൽ കോൺസ്റ്റന്റ് Λ, ഡാർക്ക് എനർജ്ജിയുമായി ബന്ധപ്പെട്ട വാക്യും എനർജ്ജി എന്ന നിലയിൽ ഇപ്പോൾ ഒഴിവാക്കാനാവാത്തവിധം വീണ്ടും പ്രസക്തമായിട്ടുണ്ടു്.
1915-ൽ പുറത്തുവന്ന ഐൻസ്റ്റൈന്റെ ജനറൽ റിലേറ്റിവിറ്റി തിയറിയുടെ അടിസ്ഥാനത്തിൽ, ഐസോട്രോപ്പിക്കും (എല്ലാ ദിശകളിലേക്കും ഒരുപോലെയിരിക്കുന്ന), ഹൊമോജെനസുമായ (എല്ലാ സ്ഥാനങ്ങളിലും ഒരുപോലെയിരിക്കുന്ന) ഒരു യൂണിവേഴ്സ് എന്ന നിബന്ധനയിൽ, പ്രപഞ്ചവികാസത്തെ അംഗീകരിച്ചുകൊണ്ടു് അലെക്സാണ്ഡർ ഫ്രീഡ്മാൻ രൂപീകരിച്ച രണ്ടു് ഇക്വേഷനുകൾ പ്രപഞ്ചത്തെസംബന്ധിച്ചു് ഇന്നും പ്രസക്തമായതും, കൂടുതൽ ഉൾക്കാഴ്ച നല്കുന്നവയുമാണു്. 1922-ൽ ഒന്നാമത്തേയും, 1924-ൽ രണ്ടാമത്തേയും ഇക്വേഷനുകൾ പബ്ലിഷ് ചെയ്ത ഫ്രീഡ്മാൻ 1925-ൽ ടൈഫോയ്ഡ് പിടിപെട്ടു് മരിക്കാതിരുന്നെങ്കിൽ, ശാസ്ത്രലോകത്തിനു് അദ്ദേഹത്തിൽ നിന്നും വളരെയേറെ അറിവുകൾ പ്രതീക്ഷിക്കാമായിരുന്നു.
P. S.
“1, 2, 3, cut!” is also mathematics!!
ഡിഫെറെൻഷ്യേഷനുകളിൽ, വേര്യബിളായ ഒരു ക്വാണ്ടിറ്റിയെ സൂചിപ്പിക്കുന്ന ആൽഫബെറ്റിന്റെ മുകളിൽ ഒരു കുത്തിട്ടു് ഫഴ്സ്റ്റ് ഡെറിവേറ്റീവും, രണ്ടു് കുത്തുകൾ ഇട്ടു് സെക്കൻഡ് ഡെറിവേറ്റീവും ആയി അവതരിപ്പിക്കുന്ന രീതി ഐസക്ക് ന്യൂട്ടൻ വിഭാവനം ചെയ്തതാണു്. dy/dx, d²y/dx² എന്നീ രീതികളിൽ അതേ തത്ത്വം അവതരിപ്പിക്കുന്ന, കൂടുതൽ പ്രചാരം സിദ്ധിച്ച രീതി മറ്റൊരു ഗണിതശാസ്ത്രകടുവയായിരുന്ന ഗോട്ട്ഫ്രീഡ് ലൈബ്നിറ്റ്സിന്റെ സംഭാവനയാണു്. വേര്യബിളായ ഒരു ആൽഫബെറ്റിനു് വലതുഭാഗത്തു് മുകളിലായി ഒരു കുഞ്ഞൻ വരയിട്ടാൽ ഫഴ്സ്റ്റ് ഡെറിവേറ്റീവും, രണ്ടു് കുഞ്ഞൻ വരകളിട്ടാൽ സെക്കൻഡ് ഡെറിവേറ്റീവുമാകുമെന്നു് മറ്റേതോ പുലി പറഞ്ഞെങ്കിലും, പത്തുവട്ടമോ പൈനായിരം വട്ടമോ ഡിഫറൻഷ്യേറ്റ് ചെയ്താൽ മാത്രം കണക്കൻ സ്വാമിയെ പ്രീതിപ്പെടുത്താൻ കഴിയുന്ന, ഗണിതശാസ്ത്രപരമായി അക്ക്യൂട്ടായ സാഹചര്യങ്ങളിൽ, വേര്യബിളായ ആൽഫബെറ്റിനു് വലതുഭാഗം ചേർന്നു് മുകളിലായി പൈനായിരം വട്ടം കുഞ്ഞൻ വരകൾ ഇടേണ്ടിവരുന്ന കോപ്പിലെ പരിപാടിയ്ക്കു് ഞങ്ങടെ പട്ടിവരും എന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു് മൊത്തം കണക്കപ്പിള്ളമാരും 1, 2, 3, മണിയാശാന്റെ പിന്നിൽ ചെങ്കൊടിയേന്തി അണിനിരന്നതുകൊണ്ടു് ആ പുലിച്ചങ്ങായിയുടെ മാരാമൺ “കൺവെൻഷനിൽ” പങ്കെടുക്കാൻ ആളും അർത്ഥവും ഇല്ലാതെ അദ്ദ്യത്തിന്റെ ആശയത്തിന്റെ ആരാധകരിൽ അധികപങ്കും മരിച്ചുമണ്ണടിഞ്ഞു് കർത്താവായ യേശുമശിഹായുടെ രണ്ടാമത്തെ വരവിൽ പുള്ളിക്കാരനോടൊപ്പം ഓശാനഗീതങ്ങൾ പാടി, തമ്പേർ മുട്ടി സ്വർഗ്ഗത്തിലേയ്ക്കു് കരേറിപ്പോകാമെന്നു് പള്ളീലച്ചൻ നല്കിയ വാഗ്ദാനത്തിൽ വിശ്വാസമർപ്പിച്ചു് പ്രത്യാശയോടെ അവരവരുടെ ശവക്കുഴികളിൽ പഠിച്ച പ്രാർത്ഥനയും ചൊല്ലി സമാധാനപൂർവ്വം കഴിഞ്ഞുകൂടുന്നു! ശുഭം!!
October 29 2022 12:10
“ഗ്രഹണിപിടിച്ച പിള്ളേരുടെ മുന്നിൽ ചക്കക്കൂട്ടാൻ വച്ചുകൊടുത്താലുള്ള” അതേ അവസ്ഥയായിരിക്കും, സമൂഹത്തിലെ എല്ലാം തികഞ്ഞ പാഴുകളും, കാൽക്കാശിനു് കൊള്ളാത്തവരുമായ മാക്രിസ്റ്റുകൾക്കു് അധികാരം കിട്ടിയാൽ സംഭവിക്കുക എന്നു് കേരളസമൂഹം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
(ഗ്രഹണിരോഗം ബാധിച്ച നിരപരാധികളായ കുഞ്ഞുങ്ങൾ എന്നോടു് ക്ഷമിക്കുക!)
October 29 2022 14:29
പരനാറിയെന്നും, നികൃഷ്ടജീവിയെന്നും, വെള്ളം മാത്രമായ തടിയനെന്നും മറ്റും വിളിച്ചു് താൻ കയ്യടി നേടിയിട്ടുള്ള അതേ കുലംകുത്തികൾക്കു് മുന്നിൽ, തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സമൃദ്ധിക്കും, സാമൂഹിക പദവികൾക്കും വേണ്ടി, തുണിയുരിഞ്ഞു് കുനിഞ്ഞുനിൽക്കാൻ ഉളുപ്പില്ലാത്തവൻ ഡബിൾച്ചങ്കൻ പിണു!
അതു് നിസ്വാർത്ഥമായ ജനസേവനമാണെന്നു് വ്യാഖ്യാനിച്ചു് ആഘോഷമാക്കുന്നവൻ പിണുവിസ്റ്റ്!!
October 30 2022 10:29
വിജയ് “മാമയെ” പ്രൈം മിനിസ്റ്റർ ഋഷി സുനാക്ക് ലണ്ടനിലേക്കു് ക്ഷണിക്കുന്ന ഒരു വീഡിയോ കണ്ടു. ഗ്രെയ്റ്റ് ബ്രിട്ടൺ നേരിടുന്ന അക്യൂട്ടായ സാമ്പത്തിക പ്രതിസന്ധിക്കു് അടിയന്തിരപരിഹാരം കാണാൻ, മാക്രിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമാ “മാമയെ” കൂടി എന്തുകൊണ്ടു് “സുനാക്ക് മാമ” അവിടേക്കു് ക്ഷണിച്ചില്ല എന്നു് “എനക്കറിയില്ല”.
October 30 2022 11:22

October 30 2022 13:04
ബുർക്ക ധരിക്കേണ്ടതു്, സത്യത്തിൽ, മുസ്ലീം സ്ത്രീകളല്ല, ഭൗതികമായി വൈരുദ്ധ്യാത്മകരായ സഖാക്കൾ ശ്രീരാമകൃഷ്ണനും, കടകംപള്ളിയും, ധനശാസ്ത്രജ്ഞൻ തോമാച്ചനും, കാരണഭൂതം പിണറായിയുമാണു്. കാരണം, ഉളുപ്പില്ലായ്മയെ “ഗംപ്ലീറ്റ്” റദ്ദാക്കാൻ ബുർക്കയ്ക്കു് കഴിയുമെന്നു് നാസ പോലും സർട്ടിപ്പിക്കോത്തു് നൽകിയിട്ടുണ്ടു്.
October 30 2022 14:04
“നട്ടെല്ലു് വേണമെടാ, നട്ടെല്ലു്!” – ഞാഞ്ഞൂലിന്റെ ആക്രോശം!!
October 31 2022 11:05
വിശുദ്ധ ഹവ്വേച്ചി സഞ്ചി തുറന്നു് എടുത്തുകൊടുത്ത പഴം തിന്ന ആദാമിനെ, മണ്ണുകുഴച്ചു് അവനെ സൃഷ്ടിച്ച “കൊശവൻ ദൈവം”, “ഇനി നീ മുഖത്തെ വിയർപ്പുകൊണ്ടു് ഞണ്ണിയാൽ മതി” എന്നു് ശപിച്ചു് പറുദീസക്കു് പുറത്താക്കി. മുഖത്തു് വേണ്ടത്ര വിയർപ്പുള്ളതുകൊണ്ടു് അച്ചങ്ങായി ഇപ്പോൾ പട്ടിണിയില്ലാതെ പറുദീസക്കു് വെളിയിൽ ഒരുവിധം കഴിഞ്ഞുപോകുന്നു.
വിശുദ്ധ മറിയേച്ചിയിൽ ഏകദൈവനായ യഹോവ ജനിപ്പിച്ച ഏകജാതനായ യേശു എന്ന മകനെ നാട്ടുകാർ തല്ലിച്ചതച്ചു് കുരിശിൽ തൂക്കിക്കൊന്നു. പക്ഷേങ്കി, ജനിച്ചു എന്ന മഹാപാപമായ ജന്മപാപം ചെയ്തതിനാൽ മഹാപാപികളായിത്തീർന്ന ലോകത്തിലെ സകലമാന മനുഷ്യരെയും പാപവിമുക്തരാക്കുക എന്ന തന്റെ “മിഷൻ ഇംപോസിബിൾ” നിറവേറ്റാനായി, ചതുപ്പുനിലത്തിൽ ആണ്ടുപോയപ്പോൾ തന്റെ തലമുടിയിൽ പിടിച്ചു് സ്വയം പൊക്കിയെടുത്ത പ്രഭു മ്യുഞ്ച്ഹൗസനെപ്പോലെ, പുള്ളിക്കാരൻ കല്ലറയിൽനിന്നും മൂന്നാംനാൾ സ്വയം ഉയിർത്തെഴുന്നേറ്റു് മൂട്ടിലെ പൊടിതട്ടി സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയി. ടെയ്ക് ഓഫ് ചെയ്യുന്നതിനു് മുൻപു് ശിഷ്യന്മാരോടു് “Adios Amigo” എന്നൊരു വചനം പറഞ്ഞിരുന്നു എന്നതിനാൽ, ഇന്നല്ലെങ്കിൽ നാളെ പുള്ളി മടങ്ങിവരും എന്ന പ്രതീക്ഷയിലാണു് ശിഷ്യഗണം. എന്തെന്നാൽ, “ഒരു പുരുഷൻ ഒരു വാക്കു്, ഒരു സ്ത്രീ വാക്കുകളുടെ ഒരു പുസ്തകം” എന്ന മഹദ്വചനം ഹൃദിസ്ഥമാക്കിയിട്ടുള്ളവരാണു് യേശു ബ്രോയുടെ ശിഷ്യർ.
വിശുദ്ധ ഗ്രീഷ്മേച്ചി കലക്കിക്കൊടുത്ത കഷായത്തിന്റെ പാനപാത്രം “Jews” എന്നു് കരുതി മോന്തിത്തീർത്ത ഷാരോൺ എന്ന ആദാമിന്റെ പിൻഗാമിപ്പയ്യൻ സംസാരദുഃഖങ്ങളിൽ നിന്നു് മോചിതനായി സ്വർഗ്ഗം പൂകി.
എവിടെത്തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം സത്കർമ്മദാഹികളായ ച്യാച്ചിമാർ മാത്രം! അതിനു്, ധ്യാനകേന്ദ്രമെന്നോ, അത്ഭുതരോഗശാന്തികേന്ദ്രമെന്നോ, പിണുവാതിരകളിയെന്നോ, വനിതാമതിലെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.
ലോകത്തെ, പ്രത്യേകിച്ചും പുരുഷവർഗ്ഗത്തെ തീറ്റിപ്പോറ്റുക എന്നതു് തങ്ങളുടെ ദൈവദത്തമായ പ്രിവിലെജ് ആയി കരുതുന്നവരാണു് സ്ത്രീകൾ. ആ സ്വഭാവത്തെ “അപ്പോത്തിക്കീരികൾ” “മുലകൊടുക്കൽ സിൻഡ്രോം” എന്നു് വിളിക്കാറുണ്ടെന്നു് കേൾക്കുന്നു!
പൊതുവേ ദൈവവിശ്വാസികളാണെന്നു് മാത്രമല്ല, സജ്ജനസംസർഗ്ഗത്തിലൂടെ ജീവിതം ഐശ്വര്യ റായിയായി മാറും എന്നു് ഉറച്ചു് വിശ്വസിക്കുന്നവരുമാണു് സ്ത്രീകൾ. അതുകൊണ്ടാണു്, അവരുടെ കാഴ്ചപ്പാടിൽ ഏറ്റവും കൂടുതൽ “ജീവിതശുദ്ധി” പാലിക്കുന്നവരും, തന്മൂലം സജ്ജനങ്ങളുമായ പാമ്പുകൾ, പഴുതാരകൾ, പാർട്ടിനേതാക്കൾ, സ്വാമികൾ, സ്വാമിനികൾ, മലക്കുകൾ, അച്ചന്മാർ, കന്യാസ്ത്രീകൾ, ഉസ്താദുകൾ, കാക്കാത്തികൾ, കൈനോട്ടക്കാർ, മഷിനോട്ടക്കാർ, കവടിക്കാർ, ജ്യോതിഷികൾ, മുതലായ, സമൂഹത്തിൽ വിലയും നിലയും നിലവാരവുമുള്ള പ്രമുഖരുടെയും പ്രശസ്തരുടെയും സൗഹൃദത്തിനും സാമീപ്യത്തിനും സാരോപദേശങ്ങൾക്കും വേണ്ടി ഏതറ്റം വരെയും പോകാനും, എന്തു് വിലയും കൊടുക്കാനും അവർ തയ്യാറാകുന്നതു്. കാര്യമാത്രപ്രസക്തരാണു് സ്ത്രീകൾ.
ഒന്നും കാണാതെ എന്തെങ്കിലും ചെയ്യുന്നവരല്ല വനിതാ രത്നങ്ങൾ. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടല്ലാതെ ഏതെങ്കിലുമൊരു പ്രവൃത്തിയിൽ ഏർപ്പെടുന്ന സുബോധമുള്ള ഒരു സ്ത്രീയെ ലോകം മുഴുവൻ സ്റ്റഡി ടൂർ നടത്തിയാലും കാണാനാവില്ലതന്നെ!
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഏക വ്യത്യാസം ഇതാണു്: പുരുഷന്മാരുടെ തോട്ടത്തിനു് നടുവിൽ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം നിൽക്കുന്നു, സ്ത്രീകളുടെ തോട്ടത്തിനു് നടുവിൽ തിന്മനന്മകളുടെ അറിവിന്റെ പുഞ്ചപ്പാടം കിടക്കുന്നു!!
October 31 2022 12:05
ഗവർണറെ കുരുക്കാൻ കുറുക്കൻ പിണറായി ചൂണ്ടയിൽ കൊരുത്ത ഇരയുടെ വില 75 ലക്ഷം!
കൊത്തീ കൊത്തീല്ല, കൊത്തീ കൊത്തീല്ല; കൊത്തിക്കുടുങ്ങിയാൽ, അണ്ടി കുരുങ്ങിയാൽ, സ്വത്തായ സ്വത്തൊക്കെ പിണു പിടുങ്ങും!!
October 31 2022 14:23
“പത്തുകോടി മുടക്കി ഇടതുനേതാക്കളെക്കുറിച്ചു് വിജ്ഞാനകോശം ഇറക്കുന്നു.” – വാർത്ത
ജ്ഞാനപ്പണ്ടാരങ്ങളായ ഞങ്ങൾ ഇടതുനേതാക്കൾ ഞങ്ങളെത്തന്നെ ബഹുമാനപുരസ്സരം അഭിസംബോധന ചെയ്യുന്നതു് സർവ്വവിജ്ഞാനകോശികൾ എന്നാണു്.
November 01 2022 09:17
ആരോഗ്യസംബന്ധമായ സംശയങ്ങൾ ഡോക്ടേഴ്സ് വഴിയാണു് ദൂരീകരിക്കേണ്ടതു്. പക്ഷേങ്കി, എല്ലാ ഡോക്ടേഴ്സും വൈദ്യേഴ്സല്ല. കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കിയിട്ടിട്ടുള്ളവർ മാത്രമാണു് യഥാർത്ഥ വൈദ്യേഴ്സ്. തന്മൂലം, ഓൺലൈനിലായാലും ഓഫ്ലൈനിലായാലും മനുഷ്യർക്കു് ആരോഗ്യപരമായ ടിപ്സ് നൽകാൻ ദയവാകുന്ന ഡോക്ടേഴ്സ് കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കിയിട്ടുണ്ടോ എന്നു് സൂക്ഷ്മമായി നിരീക്ഷിച്ചു് ഉറപ്പുവരുത്തിയശേഷം മാത്രം അവരുടെ വിദദ്ധോപദേശങ്ങൾക്കു് ചെവി കൊടുക്കുക!
കെ-പറ്റിപ്പിൽ കെ-ഒട്ടിപ്പു് പറ്റാതിരിക്കാൻ പൊതുജനതാത്പര്യാർത്ഥം കെ-സർക്കാർ കനിഞ്ഞരുളുന്നതു്.
മിന്നൽപ്പരിശോധനകൾക്കായി ആരോഗ്യമന്ത്രിണി വീണച്ച്യാച്ചി ആശൂത്രികളിലേക്കു് പറേയ്ഡ് ചെയ്യുമ്പോൾ, ഒരു സ്റ്റെതസ്കോപ്പ് കഴുത്തിൽ തൂക്കിയാൽ നല്ല പഷ്ക്ലാസ് ഓതെന്റിസിറ്റിയോടെ ആശൂത്രിജീവനക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെടാനും അവരെ കൂടുതൽ പേടിപ്പിക്കാനും കഴിയും.
താടിയുള്ള അപ്പനെ പേടിയുള്ളവരാണു് ജനം. “കടക്കു് പുറത്തു്” എന്നാക്രോശിക്കുന്ന മുക്കിയമന്ത്രിയെ കണ്ടാൽ പേടിച്ചുവിറയ്ക്കുന്നവരാണു് ജേർണ്ണലിസ്റ്റുകൾ. അതുകൊണ്ടു്, കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കി മാസ് എൻട്രി നടത്തുന്ന ആരോഗ്യമന്ത്രിണിയുടെ മണമടിച്ചാൽത്തന്നെ ആശൂത്രിജീവനക്കാർ ഭയന്നുവിറച്ചു് കോണോത്തിൽ മൂത്രിക്കുമെന്നുറപ്പു്. ജീവനിൽ കൊതിയില്ലാത്ത മനുഷ്യരുണ്ടോ?
ജനങ്ങളെ പറ്റിച്ചും ഒട്ടിച്ചും സുഖിച്ചു് ജീവിക്കുക എന്നതല്ലാതെ, ഭരിക്കുന്നവർക്കു് ഒരു കാര്യത്തെപ്പറ്റിയും കാര്യമായ വിവരമൊന്നുമില്ലെങ്കിൽ പിന്നെ രണ്ടു് ഓപ്ഷനെയുള്ളു: ഒന്നുകിൽ മനുഷ്യരെ തമ്മിൽ അടിപ്പിച്ചു് ഭരിക്കുക, അല്ലെങ്കിൽ മനുഷ്യരെ പേടിപ്പിച്ചു് ഭരിക്കുക!!
November 01 2022 09:48
മടിയിൽ ഒട്ടും കനമില്ലാതിരുന്നാലത്തെ ഓരോരോ പൊല്ലാപ്പുകൾ!
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ചറപറ ഗുലുമാൽ!
വയ്ക്കോലിലിട്ടു് ചക്ക വെട്ടിയപോലത്തെ അവസ്ഥയായെന്റെ സാറേ!
November 01 2022 11:18
മലർപ്പൊടിക്കാരനെപ്പോലെ, സ്വപ്നം കണ്ടും, സ്വപ്നങ്ങളിലൂടെയും ജീവിക്കാൻ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യപ്പെട്ട ഒരു ജനവിഭാഗത്തിനു് കൊട്ടപ്പടി വാഗ്ദാനങ്ങൾ വാരിവിതറുകയല്ലാതെ, നാടുവാഴിത്തമ്പ്രാനായ നാൻ മറ്റെന്തു് ചെയ്യണമെന്നാണു് നിങ്ങൾ പറയുന്നതു്?
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (K-Fon) കൊണ്ടുവന്നു് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും,
കെ-റെയിൽ വക സിൽവർലൈൻ തെക്കുവടക്കായി ചീറിപ്പായും എന്നൊക്കെ നാൻ വാഗ്ദാനിച്ചില്ലേ? ഇപ്പോഴിതാ നിങ്ങൾക്കായി ചൂടാറാത്ത എന്റെവക മറ്റൊരു വാഗ്ദാനം: “എന്റെ ഭൂമി” എന്ന പദ്ധതി ആവിഷ്കരിക്കും.
അതൊന്നും പോരെങ്കിൽ ഇനിയുമുണ്ടു് പാഞ്ചാലിയുടെ അക്ഷയപാത്രം പോലുള്ള എന്റെ ആവനാഴിയിൽ അറ്റം കാണാനാവാത്തവിധം തുമ്പില്ലാത്തതും അനവധിയുമായ വാഗ്ദാനശരങ്ങൾ!
വാഗ്ദാനിക്കുന്ന കാര്യങ്ങൾ ഉച്ചൈസ്തരം വിളിച്ചുപറയാൻ ഇന്നുവരെ ഒരു മടിയും കാണിച്ചിട്ടുള്ളവനല്ല ഈ കെ. കെ. ജോസപ്പൻ!
കെ. കെ. ജോസപ്പന്റെ വാഗ്ദാനങ്ങളിലെ പ്രമുഖപ്രധാനപദ്ധതിയായ കെ-പശുത്തൊഴുത്തു് പൂവണിഞ്ഞസ്ഥിതിക്കു്, പിണറായിയിലെ തോട്ടിൻകരയിൽ കള്ളക്കടത്തു് സ്വർണ്ണവുമായി വിമാനമിറങ്ങാൻ പറ്റിയ ഒരു താവളം കൂടി ഉണ്ടാക്കിയാൽ, കാരണഭൂതത്താനായ ഇരട്ടചങ്കനു്, അഥവാ, കെ. കെ. ജോസപ്പനു്, ഗിന്നസ് ബുക്കിൽ “ഇലക്ഷൻ വാഗ്ദാനശിരോമണി” എന്ന പട്ടം കരസ്ഥമാക്കിയ ലോകത്തിലെ ഏക വ്യക്തിത്വമായ സഖാവു് ശ്രീമതി സ്ഥാനാർത്ഥി സാറാമ്മയുടെ ഒപ്പമെത്താം.
November 02 2022 09:19
“മദ്യവും മയക്കുമരുന്നും രണ്ടും രണ്ടാണു്.” – മന്ത്രി ശിവൻ കുട്ടി.
“രണ്ടായ നിന്നെയിഹ ഒന്നെന്നു് കണ്ടു് അളവിൽ കൃത്രിമം കാണിച്ചു് ഇണ്ടൽ ഉണ്ടാക്കരുതു്” എന്നു് അതിന്റെ താത്ത്വികമായ സ്വർണ്ണച്ചുരുക്കം.
November 02 2022 10:03
മനുഷ്യച്ചങ്ങല, വനിതാമതിൽ, ദീപം തെളിക്കൽ, ഇളമദ്യം വാറ്റൽ, രാജ്ഭവൻ വളയൽ, ഗവർണറെ ഒലത്തൽ, ലോകായുക്തയെ കപ്പാതിടൽ, സ്വപ്നയെ തളയ്ക്കൽ, …! ആകെമൊത്തം ടോട്ടൽ ഉഡായിപ്പു് മോഡിലാണല്ലോസ്റ്റാ കേരളഭരണം!!
November 02 2022 11:02
അടുത്ത കേരളമുഖ്യമന്ത്രി ആരായിരിക്കുമെന്നു് എനിക്കറിയില്ല. പക്ഷേ, സർവ്വനാശകാരകനായ കമ്മ്യൂണിസ്റ്റ് ദുർഭൂതത്തെ കേരളത്തിൽനിന്നും എന്നെന്നേക്കുമായി ആട്ടിപ്പായിക്കാത്തിടത്തോളം, സാക്ഷാൽ ദേവേന്ദ്രനെപ്പിടിച്ചു് കേരളമുഖ്യമന്ത്രി ആക്കിയാലും കേരളം രക്ഷപെടാൻ പോകുന്നില്ല എന്നറിയാൻ പാഴൂർ പടിപ്പുരവരെ പോകേണ്ടതില്ല.
November 02 2022 11:35
പിണറായി വിജയനിൽ നിന്നും ആഭ്യന്തരവകുപ്പു് എടുത്തുമാറ്റുകയല്ല, പിണറായി വിജയൻതന്നെ കേരളത്തിലെ രാഷ്ട്രീയ സീനറിയിൽ നിന്നും എന്നേക്കുമായി അപ്രത്യക്ഷമാവുകയാണു് വേണ്ടതു്. അതുകൊണ്ടും കേരളം രക്ഷപെടില്ല. പക്ഷേ, ആ ലക്ഷ്യത്തിലേക്കുള്ള അഭികാമ്യമായ നല്ലൊരു തുടക്കമായിരിക്കുമതു്.
November 03 2022 10:01
കുരയ്ക്കുന്ന കാവൽ നായ്ക്കളെ നിശബ്ദരാക്കാനായി വീടു് കൊള്ളയടിക്കാൻ വരുന്ന ക്രിമിനലുകൾ എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷണങ്ങൾക്കു് തുല്യമാണു്, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിൽക്കുന്ന ഗവണ്മെന്റിനെ വിമർശിക്കുന്നവർക്കു് സൊഫിസ്റ്റിക്കേറ്റഡ് എന്നു് തോന്നുന്ന ഓരോരോ പേരുകളിൽ നൽകപ്പെടുന്ന പുരസ്കാരങ്ങളും പണക്കിഴികളും സ്ഥാനമാനങ്ങളും.
നായ്ക്കളെ, പ്രത്യേകിച്ചും പട്ടിണിയുള്ള നായ്ക്കളെ, അവയ്ക്കു് വിശപ്പുണ്ടാവും എന്നതിനാൽ, എല്ലിൻ കഷണങ്ങൾ കാണിച്ചു് പ്രലോഭിപ്പിക്കൽ വളരെ എളുപ്പമാണെന്നു് കിറ്റുദാനത്തിലൂടെ ഭരണത്തിലെത്തിയ കൊള്ളക്കാരെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യവുമില്ല. “വട്ടോനിട്ടു് വാള പിടിക്കുക!”, അതാണു് തന്ത്രം!!
ജനത്തിന്റെ വോട്ടുവാങ്ങി അധികാരത്തിലെത്തിയാൽ ചക്രവർത്തി ചമഞ്ഞു് വിലസാനും, ജനത്തെ ചൂഷണം ചെയ്യാനും യാതൊരുവിധ ഉളുപ്പുമില്ലാത്ത രാഷ്ട്രീയക്കാർ എന്ന നോക്കുകൂലിത്തൊഴിലാളികളിൽനിന്നും വ്യത്യസ്തമായി, ഒരുത്തനിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റിയാൽ, പിന്നെ അവന്റെ തെറ്റുകൾക്കെതിരെ പോലും വാതുറക്കാൻ വൈക്ലബം തോന്നുന്നവരാണു് പൊതുവേ മനുഷ്യർ.
November 03 2022 10:32
“ഇടനിലക്കാരെ ഒഴിവാക്കി ആന്ധ്രയിൽ നിന്നു് നേരിട്ടു് അരി കൊണ്ടുവരും.” – വാർത്ത
ഞങ്ങ സഹാക്കളുടെ മൂക്കിൽ പഞ്ഞി വയ്ക്കുവോളം ഞങ്ങടെ വെസനസിൽ അന്യ ഇടനിലക്കാരെ തിരുകാമെന്നു് ആരും മനപ്പായസം കുടിക്കണ്ട.
November 03 2022 11:09
എം. എന്. നമ്പ്യാർ, ജോസ് പ്രകാശ്, കെ. പി. ഉമ്മർ, ബാലൻ കെ. നായർ, റ്റി. ജി. രവി തുടങ്ങിയ വില്ലന്മാരെ അനുകരിക്കാതെ, സത്യൻ, നസീർ, മധു, മമ്മൂക്ക, ലാലേട്ടൻ ഇത്യാദി മാതൃകാപുരുഷന്മാരായ സൂപ്പർഡ്യൂപ്പർ ഹീറോകളെ, സിൽമ ജീവിതവും, ജീവിതം സിൽമയുമായ സാക്ഷര-പ്രബുദ്ധ മല്ലൂസ് സ്വന്തം ജീവിതത്തിലേക്കു് പകർത്തിയിരുന്നെങ്കിൽ, കൊല്ലും കൊലയും കൊള്ളിവയ്പും നരബലിയുമൊന്നുമില്ലാതെ, വിരഹഗാനങ്ങളും യുഗ്മഗാനങ്ങളും പാടിയും, പഠിച്ച പ്രാർത്ഥനകൾ ചൊല്ലിയും, ധ്യാനങ്ങളിലും, ഭജനകളിലും, നേർച്ചകളിലും, മനുഷ്യച്ചങ്ങലകളിലും, വനിതാമതിലുകളിലും, പിണുവാതിരകളികളിലും, മഹാറാലികളിലും, കുത്തിയിരുപ്പു് സത്യാഗ്രഹങ്ങളിലും, ലഹരിക്കെതിരായി ദീപം തെളിച്ചുകൊണ്ടു് ലഹരി കുറഞ്ഞ മദ്യം വാറ്റുന്ന മാക്രിസ്റ്റ് വിപ്ലവ പ്രക്രിയകളിലും പങ്കെടുത്തും, മര്യാദരാമന്മാരും മര്യാദസീതകളുമായി ജീവിക്കുന്ന, പച്ചപ്പരമാർത്ഥികളുടെ ഗോഡ്സ് ഓൺ കൺട്രിയായി, “കള്ളവുമില്ല പൊളിയുമില്ല എള്ളോളമില്ല പൊളിവചനം ‘കള്ളക്കടത്തുകൾ’ മറ്റൊന്നുമില്ല” എന്ന രീതിയിൽ, സ്വർഗ്ഗതുല്യമായ മാവേലിനാടായി, പിണറായിനാടായി കേരളം പണ്ടേതന്നെ മാറിയേനെ!
November 03 2022 14:11
ആധുനികലോകത്തിൽ ഏഴല്ല, എട്ടു് അത്ഭുതങ്ങളുണ്ടെന്നു് നാസ. മുക്ക്യോൻ പിണറായിയെ ഇപ്പോഴും വച്ചുപൊറുപ്പിക്കുന്ന കേരളജനതയുടെ ജഡതയാണത്രെ എട്ടാമത്തേതു്!
November 04 2022 11:18
സ്വപ്ന സുരേഷിനെയൊക്കെ ക്വോട്ട് ചെയ്യുന്നവനാണു് ഗവർണർ എന്നാണു് മാക്രിസ്റ്റുകളുടെ പരാതി!
ആർക്കും എവിടെയും എപ്പോഴും അന്തസ്സോടെ ക്വോട്ട് ചെയ്യാൻ പറ്റിയ ധാരാളം മണിമൊഴിമുത്തുകൾ പിണു, മണി, ശിവൻകുട്ടി, ഗോവിന്ദൻ, ജയരാജൻസ്, ശ്രീമതി ടീച്ചർ, ശൈലജ ടീച്ചർ, ചിന്ത ടീച്ചർ, വീണ ടീച്ചർ, ചാനലുകളിൽ പ്രകാശം പരത്തുന്ന “ചർച്ചുകൾ”, ജയ്ശങ്കർസാർ, തുടങ്ങിയ അനവധി പരിണതപ്രജ്ഞരായ പ്രത്യയശാസ്ത്രജ്ഞർ വാരിവിതറിയിട്ടുണ്ടെന്നിരിക്കെ, ക്വോട്ട് ചെയ്യാനായി ഗവർണർ വെറുമൊരു സ്വപ്ന സുരേഷിനെ തെരഞ്ഞെടുത്തതു് തികഞ്ഞ വേണ്ടാതനമായിപ്പോയെന്നു് പറയാതെ വയ്യ.
ഗവർണർ രാജിവയ്ക്കുക! തല മൊട്ടയടിച്ചു് കാശിക്കു് പോവുക!! നിർവാണം പ്രാപിക്കുക!!!
തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല! (ചരിത്രമെന്നൊരു സംഭവമേ കേട്ടിട്ടില്ല!!)
മരണം വരെയും സമരം ചെയ്യും! ഇങ്കിലാൻ ചിന്താവാൻ!!
November 04 2022 11:58
നല്ല ഈമാനുള്ളൊരു “യുവ മൊതല്യാർ” തനിക്കു് പൂണിച്ചുവിടാനുള്ള തന്റെ ലക്ഷ്വറി കാറിൽ ചാരിനിന്നു് മലിനമാക്കിയ, ആർക്കും വേണ്ടാത്ത, അന്യനാട്ടിൽ നിന്നു് ഉപജീവനം തേടി ദൈവത്തിന്റെ (അല്ലാഹുവിന്റെ) സ്വന്തം നാട്ടിലെത്തിയ നികൃഷ്ടജീവിയും പരനാറിയുമായ ഒരു ബാലനെ, തന്റെ ലക്ഷ്വറി ലിമസീൻ അശുദ്ധമാകാതിരിക്കാനായി തൊഴിച്ചു് തെറിപ്പിച്ചാൽ, അതുപോലൊരു ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ, സാക്ഷാൽ കാരണഭൂതത്താനും, ഇരട്ടച്ചങ്കനും, ഇന്നീ ലോകം മുഴുവൻ വാഴുന്നവനും, സർവ്വശക്തനുമായ പിണുവിന്റെ ജനമൈത്രി പൊലീസ് ഉടനടി “വൺ, ടൂ , ത്രീ, കട്ട്!” മോഡലിൽ നടപടിയെടുക്കണം എന്നൊക്കെപ്പറയുന്നതു് എന്തു് മര്യാദയാണു്, എന്തു് നീതിയാണു്, ഏതു് കോപ്പിലെ മണിയുറുമ്പൻ നിയമമാണു് ഹേ!
ഖുർആനിൽനിന്നും നല്ലതിൽ നാലു് ആയത്തുകൾ ഓതി, ജനാബ് “കാറൻ മൊതല്യാരുടെ” ദേഹമാസകലം, ഏതെങ്കിലും ഉസ്താദ് തന്റെ തിരുവായിലെ തുപ്പൽകണങ്ങളാൽ സമൃദ്ധമായ ഒരു ഊത്തു് ആഞ്ഞൊന്നു് ഊതിയാൽ, തെളിവില്ലാതെ അപ്രത്യക്ഷമാകുന്ന, തീവ്രത വളരെ കുറഞ്ഞ, ഒരു നിസ്സാര കുറ്റകൃത്യത്തിന്റെ പേരിൽ, ഇമ്മാതിരി “Tohuwa-bohu” സൃഷ്ടിച്ചു് കിറ്റുഭോജനത്തിൽ മുഴുകി നിർവാണാവസ്ഥയിൽ കഴിയുന്ന കേരളത്തിലെ പ്രബുദ്ധരായ ജനതയെ പരിഭ്രാന്തരാക്കുന്നതെന്തിനാണെന്നു് “എനക്കറിയില്ല”.
November 05 2022 10:07
ആര്യപുത്രീ, ഫാർട്ടിപുത്രീ നിന്റെ തൊഴിൽവരപ്പന്തലിൽ ഞാൻ കല്യാണക്കുറി കിട്ടി പറന്നുവന്നു…
നാഗപുത്രാ, ഫാർട്ടിപുത്രാ വരൂ! എന്റെ തസ്തികമാല നീ സ്വീകരിക്കൂ!!
November 05 2022 11:15
കൊടി സുനികൾക്കു് കൊലപാതക ക്വൊട്ടേഷൻ കൊടുക്കുന്ന ഒരു വൺ-മാൻ ഷോക്കാരനെ വോട്ടുനൽകി അധികാരത്തിലേറ്റിയ “പ്രബുദ്ധ” മല്ലുക്കൾ ഹൃദയം പൊട്ടി ചോദിക്കുന്ന വൺ മില്യൺ ഡോളർ ചോദ്യം: “ഇവിടെ എന്താണു് നടക്കുന്നതു്? ഇവിടെ നിയമവും കോടതിയും ഒന്നുമില്ലേ?”
November 05 2022 11:37
മുക്ക്യോനെതിരെയുള്ള നടപടിക്രമങ്ങളിൽ ഗവർണർ തോറ്റാൽ, അന്തിമമായി തോൽക്കുന്നതു് ജനാധിപത്യമായിരിക്കും. ജനാധിപത്യത്തെ വെറും വായ്ത്താരിയാക്കി മാറ്റിയ പ്രാകൃത മാർക്സിസ്റ്റ് കമ്മ്യൂണിസത്തിന്റെ വിജയമായിരിക്കുമതു്.
November 05 2022 12:05
“ജനാധിപത്യപരമായി പ്രവർത്തിക്കുന്നു” എന്നവകാശപ്പെട്ടുകൊണ്ടു്, അഴിമതിക്കെതിരെ നടപടികൾ കൈക്കൊള്ളേണ്ടുന്ന ഒരു ഏജൻസിയെ കപ്പാതിടാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ, അതുപോലൊന്നാണു് കേരളത്തിലെ സി. പി. ഐ. (എം) (പിണു).
November 05 2022 12:27
പടം നോക്കി വോട്ടുചെയ്യേണ്ടുന്നവിധം ഗതികെട്ട മനുഷ്യർക്കു്, അവരുടെതന്നെ നികുതിപ്പണം ഉപയോഗിച്ചു് കിറ്റുനൽകി കണ്ണുവെട്ടിച്ചു് വോട്ടുവാങ്ങി, പൊലീസ് അകമ്പടിയോടെ സ്റ്റേയ്റ്റ് കാറുകളിൽ ചീറിപ്പായുന്നതല്ല ജനാധിപത്യം.
November 05 2022 16:26
കേരളത്തിലെ പ്രത്യയശാസ്ത്രജ്ഞരും, പു. ക. സാ. ശാസ്ത്രജ്ഞരും, നാസ്തിക-യുക്തിവാദജ്ഞരും, മതതത്ത്വശാസ്ത്രജ്ഞരുമെല്ലാം ഒരേ തൂവൽ പെന്തെക്കൊസ്തുകളാണു്. ആത്മപ്രശംസകരായ അവറ്റകളുടെ കൂതികൾ വ്യത്യസ്ത നിറങ്ങളിലുള്ള പപ്പുകളാൽ അലംകൃതമായിരിക്കുമെന്നേയുള്ളു.
November 06 2022 09:47
ഖുർആൻ അല്ലാഹുവിന്റെ വചനമാണെന്നു് ഖുർആൻതന്നെ പറഞ്ഞാൽ വിശ്വസിക്കും. മറിയ ഗർഭിണിയായതു് പരിശുദ്ധാത്മാവിൽ നിന്നാണെന്നു് മറിയതന്നെ പറഞ്ഞാൽ വിശ്വസിക്കും. സഖാവു് ആര്യയുടെ കത്തു് വ്യാജമാണെന്നു് സഖാവു് ആര്യതന്നെ പറഞ്ഞാൽ വിശ്വസിക്കില്ല! ഇതെന്തു് കോപ്പിലെ ന്യായം? ഈ കളിക്കു് ഫാർട്ടിയെ കിട്ടില്ല.
November 06 2022 09:50
തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഇടതു് സ്ഥാനാർത്ഥിയായിരുന്ന സഖാവു് ജോ ജോസഫിനെ അപകീർത്തിപ്പെടുത്താൻ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട കക്ഷികളൊക്കെ ഇപ്പോൾ എന്തെടുക്കുകയാണോ ആവോ!!
November 06 2022 10:33
അല്പമൊന്നു് അകന്നുനിന്നു് കുശലമന്വേഷിക്കൂ സഖാവേ! അല്ലെങ്കിൽ, സഖാവു് പരത്തുന്ന അതിശക്തമായ പ്രകാശത്തിലെ അൾട്രവയലറ്റ് റേഡിയേഷന്റെ അംശം വഴി ആ പാവം കൊച്ചിന്റെ പിഞ്ചുചർമ്മം മൊത്തം പൊള്ളിക്കരിഞ്ഞുപോകും!
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

November 07 2022 08:28
തീയ്യിൽ കുരുത്തതാണെന്ന ചില കിഴങ്ങുകളുടെ അവകാശവാദം ഒരു തെറ്റിദ്ധാരണയുടെ ഫലമാണു്. കിഴങ്ങുകൾ മണ്ണിലാണു് കുരുക്കുന്നതു്. അവയെ തിന്നാനായി തീയ്യിൽ ചുട്ടെടുക്കുമ്പോൾ, മൂലം മറക്കുന്ന കിഴങ്ങുകൾക്കു് തങ്ങൾ തീയ്യിൽ കുരുത്തതാണെന്നു് തോന്നുന്നു എന്നേയുള്ളു.
November 07 2022 09:55
“സാധാരണഗതിയിൽ” CPI (M)-ൽ സംസ്ഥാനനേതാക്കളാകുന്നവർ അവരുടെ ജില്ലാനേതൃത്വം ഒഴിയാറുണ്ടു്. പക്ഷേ, തിരുവനന്തപുരത്തെ “പ്രത്യേക വിപ്ലവസാഹചര്യം” മൂലം, ആനാവൂർ നാഗപ്പൻ (തന്റെ നാണം പണയം വച്ചു്) ജില്ലാനേതൃത്വത്തിൽ തുടരുകയായിരുന്നത്രെ! – വാർത്ത
അതിപ്പോൾ, “75” എന്നൊരു പ്രായപരിധി CPI(M)-ലെ നേതാക്കൾക്കു് ഫാർട്ടി നിർദ്ദേശിച്ചിട്ടുണ്ടു്. പക്ഷേ, അതിന്റെ പേരിൽ, “77” വയസ്സുകാരനായ ഇരട്ടശ്ശങ്കൻ പിണുവിനെ വൃദ്ധസദനത്തിലേക്കു് മഞ്ചലിൽ കെട്ടിയെടുക്കുകയാണോ ചെയ്തതു്?
ഹിപ്പോക്രസിയുടെ ആൾരൂപങ്ങളാണു് ഓരോ മാക്രിസ്റ്റുകളും. അവരുടെ സ്വത്വഗുണമാണതു്.
ഫാർട്ടിയുടെ ഫാർട്ടുകൾക്കു് അത്ര വിലയേ നൽകേണ്ടതുള്ളു. അതൊന്നും മനസ്സിലാകാത്ത ഫാർട്ടി അടിമകളെ വായ്ത്താരികളാൽ ആവേശം കൊള്ളിച്ചും സുഖിപ്പിച്ചും കബളിപ്പിക്കാൻ വളരെ എളുപ്പമായതുകൊണ്ടു്, ശത്രുചിത്രങ്ങൾ ചൂണ്ടിക്കാണിക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത കുറേ സാമൂഹ്യവിരുദ്ധർക്കു് പണ്ഡിതരായ സർവ്വശക്തർ ചമഞ്ഞു് രാജകീയമായി സുഖിച്ചു് ജീവിക്കാൻ കഴിയുന്നു!
നേതാക്കൾ എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷണങ്ങൾ കിട്ടിയാൽ, അവരുടെ മാഫിയോസി സമാനമായ ഏതു് തെമ്മാടിത്തരവും ന്യായീകരിക്കാനും, അവർക്കുവേണ്ടി കൊല്ലാനും ചാകാനും സന്നദ്ധരായി ചാടിപ്പുറപ്പെടുന്ന മാക്രിക്കൂട്ടമുള്ളപ്പോൾ ആലിബാബയ്ക്കും നാല്പതു് കള്ളന്മാർക്കും പിന്നെയെന്തു് പ്രശ്നം?
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി!!
November 07 2022 10:46
“അസഹിഷ്ണുക്കളുടെ നേരെപോലും പരിധിയില്ലാത്ത സഹിഷ്ണുത നമ്മൾ പ്രകടിപ്പിച്ചാൽ, സഹിഷ്ണുതയുള്ള ഒരു സാമൂഹികവ്യവസ്ഥിതിയെ അസഹിഷ്ണുതയുടെ ആക്രമണങ്ങൾക്കെതിരെ പ്രതിരോധിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ, (സമൂഹത്തിലെ) സഹിഷ്ണുതയും, അതോടൊപ്പം സഹിഷ്ണുക്കളും നശിപ്പിക്കപ്പെടും.”
– Sir Karl Raimund Popper, Austrian-British philosopher, academic and social commentator.
പിണറായിയുടെ “കടക്കൂ പുറത്തു്!” അല്ല, ഗവർണറുടെ “Get out!”.
November 07 2022 11:25
ഇളിയ്ക്കുക, ഇളിച്ചുകൊണ്ടേയിരിയ്ക്കുക!
അതാണു് മാക്രിസ്റ്റ് ഫാർട്ടുകളുടെ ഫരണത്തിൽ മേയറാകാനുള്ള പ്രാഥമിക യോഗ്യത!!
November 07 2022 12:31
“ആത്യന്തികമായി, അവസാനവിധി പറയുന്ന ശക്തിയും കരുത്തും (ഫാർട്ടി പൊതുമുതൽ മുടക്കി കിറ്റുനൽകി വിലയ്ക്കുവാങ്ങിയ) ജനങ്ങളാണു്. ആ കരുത്തിനുനേർക്കു് ഗവർണർ കൊഞ്ഞനം കുത്തിയിട്ടു് കാര്യമില്ല.” – മാക്രിസ്റ്റ് മൈസ്ട്രോ ഭജഗോവിന്ദം.
November 07 2022 13:28
ഒരു യുവ IPS ഓഫീസർ തോക്കെടുത്തപ്പോൾ, “കോണാട്ട് പ്ലെയ്സിൽ” തൂറി സ്കൂട്ടായ പിണറായി വിജയൻ വീട്ടിൽപ്പോയി വസ്ത്രം മാറി.” – ഗവർണർ
തൂറി നാറുന്ന കോണകവുമായി ഒരു മുക്ക്യോൻ കിയ കാർണിവലിൽ പൊലീസ് അകമ്പടിയോടെ “സവാരിഗിരിഗിരി” നടത്തണമെന്നാണോ ഹേ, നിങ്ങളുടെ “ഓർഡിനൻസ്” ആഹ്വാനിക്കുന്നതു്?
November 08 2022 11:07
മേഴ്സി ചായക്കപ്പിലെ കൊടുങ്കാറ്റാകുന്നതിന്റെ പിന്നിലെ ടോപ് സീക്രട്ട് ചിറ്റപ്പൻ പുറത്തുവിട്ടു: “ചായക്കപ്പു് എടുക്കാനായി ജനിച്ചവളാണു് ആര്യ-കുലജാതയായ സഖാവു് മേഴ്സിക്കുട്ടി.”
November 08 2022 11:25
ഞാനെന്റെ ഹൃദയരക്തം ചാലിച്ചെഴുതുന്ന റഷ്യൻ വിപ്ലവകവിതാകടലാസുകൾകൊണ്ടു് നിരക്ഷരകുക്ഷികൾ മുറുക്കാൻ പൊതിയുന്നതു് കാണുമ്പോൾ, ആവക പ്രതിലോമകാരികളെ ഒന്നടങ്കം ഗുലാഗിലേക്കയച്ചു് കമ്മ്യൂണിസ്റ്റ് മര്യാദ പഠിപ്പിക്കണം എന്നെനിക്കു് തോന്നാറുണ്ടു്.
November 09 2022 09:38
അന്തരാത്മാവിന്റെ അഗാധതലങ്ങളിലേക്കു് ആഴ്ന്നിറങ്ങി വേരുറച്ചുപോയ ജ്യോതിഷശാസ്ത്രബോധമാ സാറേ! ഇനിയതു് മാറ്റാനാവില്ല!
എം. എൽ. എ. ആയതുകൊണ്ടോ, എം. പി. ആയതുകൊണ്ടോ, മന്ത്രി ആയതുകൊണ്ടോ, ഖദർ ധരിച്ചതുകൊണ്ടോ, ബാല്യത്തിലേ മനസ്സിൽ ആവാഹിച്ചിരുത്തപ്പെട്ട ഗൗളിശാസ്ത്രം, കാക്കശാസ്ത്രം, ലക്ഷണശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, ജാതകശാസ്ത്രം, കണിശാസ്ത്രം, വാരഫലശാസ്ത്രം മുതലായ സൂപ്പർനാച്ചുറൽ ശാസ്ത്രങ്ങളുടെ നീരാളിപിടുത്തത്തിൽ നിന്നും മോചനം നേടാനാവില്ല.
നാളും പേരും പറഞ്ഞു് പൂമൂടൽ നടത്തുകയോ, അടുക്കളപുറത്തു് മ്യൂസിക് സിസ്റ്റമുള്ള പശുത്തൊഴുത്തു് പണിയുകയോ ചെയ്താൽ ചെൽപ്പോ രക്ഷപെട്ടേക്കാം എന്നാണു് ശാസ്ത്രവിധി.

November 09 2022 11:21
ഇടതുപക്ഷ കേരളത്തിലെ പുഴകളിലും നദികളിലുമെല്ലാം മെഴ്സികുമാരിയുടെയും, നെയ്മമോളുടെയും, ക്രിസ്റ്റീനച്ച്യാച്ചിയുടെയുമെല്ലാം കട്ടൗട്ടുകൾ വയ്ക്കുന്നതു് ലോകഫുട്ബോളിനു് വളരെയധികം നല്ല പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കുമെന്ന കാര്യത്തിൽ യാതൊരുവിധ തർക്കവുമില്ല.
പക്ഷേ, “ഫുട്ബോൾ വിഴുങ്ങിയ” മണിയാശാൻ, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്- കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് പാർട്ടി അറേഞ്ച് ചെയ്ത ലോകഫുട്ബോൾ പ്രൊപഗാൻഡയിൽ, അർജ്ജന്റീനയുടെ വരയൻകുതിര മോഡൽ കുപ്പായത്തിൽ, അതിവിശുദ്ധമായ തന്റെ കൈകളിൽ ഫുട്ബോളേന്തി പോസ് ചെയ്ത ആ ഒരു ക്ലാസ്സിക്കൽ ഫുട്ബോൾ പ്രസ് ഫോട്ടോയോളം, ലോകഫുട്ബോളിന്റെ ചരിത്രത്തിൽ ഒരു പ്രസ് ഫോട്ടോയും, ഒരു കട്ടൗട്ടും ഇന്നോളം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയെ ആകർഷിച്ചിട്ടില്ല.
November 09 2022 11:46
“RSS-കാരന്റെ നിലവാരത്തിലേക്കു് ഗവർണർ തരം താഴരുതു്.” – വിദ്യാഭ്യാസമന്ത്രി ശിവൻ കുട്ടി
CPI(M) കാരന്റെ, അഥവാ, “വിദ്യാഭാസമന്ത്രിയായ” ശിവൻ കുട്ടിയുടെ നിലവാരത്തിലേക്കെങ്കിലും ഉയരാനുള്ള മിനിമം ബാദ്ധ്യത ഭാരതത്തിലെ ഏതൊരു ഗവർണർക്കുമുണ്ടു്.
November 09 2022 15:26
തൂറ്റൽ പിടിച്ചവനെ ചുമന്നാൽ ചുമക്കുന്നവർക്കു് തീട്ടനാറ്റമുണ്ടാകുന്നതു് സ്വാഭാവികം.
രാഷ്ട്രീയ രക്താതിസാരം പിടിച്ചവനെ ചുമന്നാൽ ചുമക്കുന്നവർക്കു് പിണുനാറ്റമുണ്ടാകുന്നതും സ്വാഭാവികം.
November 10 2022 08:11
“ആശ്രമം കത്തിച്ചതു് പരേതാത്മാവു്.” – സ്വാമി സന്ദീപാനന്ദഗിരി aka ഷിബു സ്വാമി.
“ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്നു് തോന്നിത്തുടങ്ങിക്കാണും.
November 10 2022 09:12
അമേധ്യത്തിൽനിന്നും തീട്ടത്തിലേക്കു് കുതിക്കുന്ന ഇരട്ടശ്ശങ്കൻ മുക്ക്യോനും, തൂറൽസമരത്തിൽ പരിചയസമ്പന്നരായ സഹാക്കളുമുള്ളിടത്തോളം, മാക്രിസ്റ്റ് പാർട്ടിയെ തൂറിനാറ്റിക്കാൻ മറ്റാരുടെയും സഹായം ഞങ്ങൾക്കാവശ്യമില്ലെടാ തെണ്ടികളേ!!
November 10 2022 11:32
“വോട്ടർ പട്ടികയും ആധാറും തമ്മിലുള്ള “ബാന്ധവം” വഴി 3.13 ലക്ഷം സമ്മതിദായകർ അപ്രത്യക്ഷമായി; കോടിക്കണക്കിനു് റേഷൻ കാർഡുകൾ നിർവാണം പ്രാപിച്ചു; ലക്ഷക്കണക്കിനു് ഗ്യാസ് കണക്ഷനുകൾ കർത്താവിൽ നിദ്ര പ്രാപിച്ചു.” – വാർത്ത
The bottom line is that, every authority in India in general and in Kerala in particular, whether political, social, cultural, educational or religious, is corrupt through and through.
November 10 2022 12:50
“സാനിയ മിർസയും ഷുഹൈബ് മാലിക്കും വിവാഹമോചനം നടത്തി.” വാർത്ത
ഷുഹൈബ് മാലിക്ക് സെഞ്ചുറി അടിച്ചുകാണില്ല.
November 10 2022 13:19
“കമിഴ്ന്നുകിടന്ന പിണറായിയെ പൊലീസിനു് അനക്കാനായില്ല.” – മൈസ്ട്രോ എം.വി. ഗോവിന്ദൻ.
നല്ല പശപ്പിടിപ്പുള്ള മൂത്രമായിരുന്നിരിക്കണം.
November 11 2022 12:31
“കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസ്ലർ പദവിയിൽനിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിഷ്കാസിതനാക്കിയശേഷം, വി. എൻ. വാസവനെ ചാൻസ്ലറായി പ്രതിഷ്ഠിച്ചുകൊണ്ടു് കെ-മുക്ക്യോൻ പിണറായി കല്പന പുറപ്പെടുവിച്ചു.” – വാർത്ത.
എത്ര ശ്ലാഘിച്ചാലും മതിയാവാത്ത ഒരു ഉത്തരവാണതെന്നു് പറയാതെ വയ്യ. കലാമണ്ഡലം പോലുള്ള “കാല്പനിക” സർവ്വകലാശാലകളുടെ അവിഭാജ്യഘടകങ്ങളായിരിക്കേണ്ട കഥകളി, ശാസ്ത്രക്കളി, കൂടിയാട്ടം, തിറയാട്ടം, ദാസിയാട്ടം, ചാക്യാർകൂത്തു്, തെരുക്കൂത്തു്, പടയണി, തെയ്യം മുതലായ കേരളത്തനിമയുള്ള നാട്യകലാശില്പങ്ങൾ ചാരുതയോടെ അവതരിപ്പിക്കാൻ കഴിവില്ലാത്ത ഒരു വടക്കേ ഇന്ത്യക്കാരൻ ഗവർണറെ ചാൻസ്ലർ പദവിയിൽ വച്ചുപൊറുപ്പിച്ചുകൊണ്ടിരിക്കുന്നതിൽ കഴമ്പില്ല.
അതുകൊണ്ടാണു്, കുഞ്ചൻ നമ്പ്യാര് സ്മാരക സംസ്ക്കാരികസമിതി ഏര്പ്പെടുത്തിയ ജനരഞ്ജനപുരസ്കാരം നേടിയെടുത്തതിലൂടെ, കലാ-സാഹിത്യ-സാംസ്കാരിക മേഖലകളിൽ താൻ അഗ്രഗണ്യനാണെന്നു് അനിഷേദ്ധ്യമായി തെളിയിച്ച സഹകരണ മന്ത്രി വി. എന്. വാസവനെ ആ സുപ്രധാനസ്ഥാനത്തു് കുടിയിരുത്തിയ കെ-കലാവല്ലഭൻ, കെ-ഭൂതത്താൻ പിണറായിയെ കിറ്റുജനത കയ്യടികളാൽ പൊതിയുന്നതു്.
പകർന്നാടാനുള്ള മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകളുടെ ചാതുരി ലോകപ്രസിദ്ധമാണെങ്കിലും, കഥകളി വേഷങ്ങളായ പച്ച, കത്തി, കരി, താടി, മിനുക്കു് ഇവയെല്ലാം ഒരുപോലെ കെട്ടിയാടാൻ കഴിവുള്ള കമ്മികൾ കേരളത്തിൽ കമ്മിയാണു്.
പച്ചവേഷം ജലീലിന്റെ കൈകളിലും, കത്തിവേഷം പിണറായിയുടെ കൈകളിലും, മിനുക്കുവേഷം റിയാസിന്റെ കൈകളിലും ഭദ്രമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും, കരിവേഷവും താടിവേഷവും അനിതരസാധാരണമായ മെയ്വഴക്കത്തോടെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വാസവനെ തോല്പിക്കാൻ ഇന്നീ ലോകത്തിൽ ആരുംതന്നെയില്ല എന്നതാണു് വാസ്തവം.
വി. എൻ. വാസവനു് കലാമണ്ഡലം “കല്പിത” സർവ്വകലാശാലയുടെ ചാൻസ്ലർ പദവി നല്കി പ്രത്യക്ഷമായി ആദരിച്ചതിലൂടെ, പരോക്ഷമായി, കാല്പനികതയുടെ കരകാണാക്കടലുകളിലേക്കു്, അനന്തമായ സാദ്ധ്യതകളിലേക്കു്, മൂക്കുപൊത്തി നീർക്കാങ്കുഴിയിടാൻ പറ്റിയ ഒരു കെ-കവാടം കെ-മുക്ക്യോൻ ഇടതുപക്ഷ കേരളത്തിലെ കിറ്റുഭോജികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു!!
November 12 2022 11:46
കെ-സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരദാനധർമ്മമഹാസമ്മേളനത്തിൽ മുൻ വൈദ്യുത മന്ത്രി സഖാവു് എം. എം. മണിയാശാൻ അദ്ധ്യക്ഷനും, ദീപം കൊളുത്തൽ “എസ്കൈസ്” മന്ത്രി സഖാവു് എം. ബി. രാജേഷും, ഈശ്വരപ്രാർത്ഥന ആരോഗ്യമന്ത്രിണി സഭാ-പെണ്ണാടു് കം സഖാവു് വീണാ ജോർജ്ജും, ഉദ്ഘാടനപ്രസംഗം പാർട്ടി സെക്രട്ടറി സഖാവു് എം.വി. ഗോവിന്ദൻ മൈസ്ട്രോയും, പുരസ്കാരദാനധർമ്മമഹാവീരശൂരകർമ്മം ശുഷ്കമാനമഹാവീരപാണ്ഡ്യ”കട്ട”ബൊമ്മൻ മുഖ്യമന്ത്രി സഖാവു് പിണറായി വിജയനും, ആശംസാപ്രസംഗം വിദ്യാഭ്യാസമന്ത്രി സഖാവു് വി. ശിവൻ കുട്ടിയും, പ്രശംസാപ്രസംഗം കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസ്ലർ വി.എൻ. വാസവനും, നൃത്തനൃത്യങ്ങൾ ബോംബിൽ കുലുങ്ങൽ ടീച്ചർ സഖാവു് പി. കെ. ശ്രീമതിയും നിർവഹിച്ചാൽ, മിന്നിത്തിളങ്ങുന്ന ഹോളിവുഡ് ലോകത്തിലെ ഒസ്ക്കാർ പുരസ്കാരദാനധർമ്മച്ചടങ്ങൊന്നും അതിന്റെ ഏഴയലക്കത്തെത്തില്ല.
November 12 2022 13:22
അതെല്ലാം അങ്ങനെ മാത്രമേ ആകാവൂ എന്ന തോന്നൽ മൂലം, സമസ്ത “മൈസ്ട്രോകളുടെയും” വിഡ്ഢിത്തങ്ങൾ അതേപടി അംഗീകരിക്കുകയും, അതിനെല്ലാം സിന്താവാ വിളിക്കുകയുമായിരുന്നു ഏറ്റുപാട്ടുകാർ മാത്രമായിരുന്ന ഞങ്ങൾ അടിമകൾ.
November 13 2022 11:33
“മേയറുടെ പേരില് പുറത്തുവന്ന കത്തിന്റെ ഒറിജിനല് കണ്ടെത്താനായില്ല.” – വാർത്ത
കിൻഡർഗാർട്ടൻ മാക്രിസ്റ്റ് മേയറുടെ കത്തുവാർത്ത കേട്ടതോടെ മാക്രിസ്റ്റ് ഘമ്മ്യൂണിസ്റ്റ് ഫാർട്ടിയിൽ ഫൊടുന്നനെ രൂപമെടുത്ത അത്യുഗ്രമായ ഇടിവെട്ടലിലെ ഹൈവോൾട്ടേജ് വഴി ആ ഖത്തു് ഖത്തിച്ഛാരമായി, നിർവാണം പ്രാപിച്ചു്, നന്മതിന്മകൾക്കപ്പുറത്തെ “സമത്വസുന്ദര-ജനാധിപത്യ-‘മാർസ്കിസ്റ്റ്’-ഉട്ടോപ്പ്യൻ” ലോകത്തിലേക്കു്, കുരിശിൽ മരിച്ചവനും, ദൈവത്തിന്റെ ഏകജാതനുമായ യേശു ബ്രോയുടെ കല്ലറയിൽ നിന്നുള്ള ഉയിർത്തെഴുന്നേല്പിന്റെയും, അതിനെത്തുടർന്നുള്ള അവന്റെ സ്വർഗ്ഗയാത്രയുടെയും മാതൃകയിൽ, സിങ്ഗിൾ മാൾട്ട് സ്കോച്ച് വിസ്കി നുകർന്നു് ഹൂറികളെ പ്രാപിക്കാനായി സ്വർഗ്ഗത്തിലേക്കു്, ചിറകുകളും കേശഭാരവുമുള്ള ബുറാഖിന്റെ പുറത്തുകയറി ഒറ്റ രാത്രികൊണ്ടു്, ലഭ്യമായ മൊത്തം സുവർക്കങ്ങളിലും പോയിവന്ന നബീ(സ)യെപ്പോലെ, പ്രയാണം ചെയ്തുകാണും!
“മേലിൽ, ഫാർട്ടിയിലെ ഫിഞ്ചുഫൈതലുകളായ ‘മൈഡിയരുകൾ’ ശുപാർശക്കത്തുകൾ അയക്കുമ്പോൾ, ഇടിവെട്ടേല്ക്കാത്തവിധം ‘ലൈറ്റ്നിങ് കൻഡക്റ്റർ’ ഫിറ്റ് ചെയ്തേ അയക്കാവൂ എന്നു് കർശനമായി അനുശാസിക്കുന്ന ഓർഡിനൻസ് ഇറക്കും.” – ഇരട്ടചങ്കനും, കാരണഭൂതത്താനും, അഗതികൾ വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവനും, സാക്ഷാൽ ശുഷ്കമാനസ മഹാവീരപാണ്ഡ്യ’കട്ട’ബൊമ്മനുമായ കെ-മുക്ക്യോൻ പിണു.
November 14 2022 11:28
ആ പിണറായി വിജയനെയും, അയാളുടെ മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പാർട്ടിയിലെ അംഗങ്ങളെയും, ആ അഭിശപ്ത പാർട്ടിയിലെ ചവിട്ടുപടി സഹയാത്രികരെയും ഒന്നടങ്കം, ജീവപര്യന്തം ചപ്പാത്തിയും പൂരിമസാലയും ബോണ്ടയും തിന്നു് മാർക്സിയൻ വിപ്ലവവളികൾ വിട്ടു് കൃതകൃത്യരാകാനായി, കൊലപാതകികളായ കൊടി സുനികളോടും, പെഡോഫീലിയ അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻപോലും മടിയില്ലാത്തതരം മനുഷ്യാധമത്വം ബാധിച്ച മറ്റിനം ക്രിമിനലുകളോടുമൊപ്പം ജയിലിലേക്കയക്കേണ്ടതു് സമാധാനപരമായ സഹവർത്തിത്വത്തിൽ ജീവിച്ചു് മരിക്കാൻ മാത്രമാഗ്രഹിക്കുന്ന ഒരു പൊതുസമൂഹത്തിന്റെ നിലനില്പിനു് അത്യന്താപേക്ഷിതമാണെന്നു്, ഒരു ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭാരതീയകോടതികൾക്കു് എന്തുകൊണ്ടു് മനസ്സിലാകുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
November 14 2022 13:04
പേരക്കിടാങ്ങളെ മടിയിൽക്കിടത്തി “പനനൂറു്” കുറുക്കിക്കൊടുത്തും, സന്ധ്യാനേരങ്ങളിൽ നാമം ജപിച്ചും മോക്ഷമാർഗ്ഗം തേടേണ്ടുന്ന തള്ളച്ചികളെ ഉന്നതവിദ്യാഭ്യാസമന്ത്രിയാക്കിയാൽ, അവരെ മാഡം ക്യൂറി ആക്കി മാറ്റാമെന്ന ധാരണ കേവലമൊരു മാക്രിസ്റ്റ് വ്യാമോഹം മാത്രമാണു് പിണുസഹാവേ!!
November 15 2022 09:30
സർവ്വകലാശാലകളിൽ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യത്തിനായി “LDF-ലച്ചങ്ങൾ” രാജ്ഭവനിലേക്കു് മാർച്ച് നടത്തുന്നതു് “ഉന്നതവിദ്യാഭ്യാസസംരക്ഷണസമിതി” എന്ന ബാനറിലാണത്രെ!
ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസമന്ത്രിയാവും!!
November 15 2022 09:45
“ചില കള്ളനാണയങ്ങൾ പൊലീസിലുണ്ടു്.” – സ്പീക്കർ എ. എൻ. ഷംസീർ.
“ലഹരിക്കെതിരെ വീടുകളിൽ ദീപം തെളിക്കണം.” – മുൻ സ്പീക്കർ എം. ബി. രാജേഷ്.
“പഴങ്ങളിൽ നിന്നു് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കും.” – നിലവിൽ മന്ത്രി എം. ബി. രാജേഷ്.
November 15 2022 11:19
“മർദ്ദവും മർദ്ദനവും” തമ്മിലുള്ള വ്യത്യാസംപോലുമറിയാതെ, “അന്തിച്ചന്തയിൽ” ഞെളിഞ്ഞിരുന്നു് കാലാവസ്ഥ പ്രവചിച്ചു് “പ്രകാശം പരത്താൻ” ഉളുപ്പില്ലാത്ത ഒരൂളയെ “ഇരട്ടച്ചങ്കൻ” എന്നു് ആർപ്പിടുന്ന മാക്രികൾ, ആ മുതുമാക്രിയുടെ “പരനാറിത്തരങ്ങൾ” ചൂണ്ടിക്കാണിക്കുന്നവർക്കു് “സംഘി” മുദ്ര നൽകുകയല്ലാതെ, അന്തവും കുന്തവുമില്ലാത്ത അവറ്റകൾ മറ്റെന്തു് ചെയ്യാൻ?
November 15 2022 12:29
മാദ്ധ്യമക്കാരടക്കമുള്ളവരെ പിണുമാൻ വിജു അങ്ങോട്ടല്ലാതെ, പിണുമാനെ ആരെങ്കിലും വിരട്ടുകയോ പേടിപ്പിക്കുകയോ ചെയ്യാറുണ്ടോ? എന്നിട്ടും എന്തിനാണയാൾ, അയാൾക്കു് ഏതോ “പശുത്തൊഴുത്തു്” നേർച്ചയുള്ളതുപോലെ, “വിരട്ടലും പേടിപ്പിക്കലുമൊന്നും ഇങ്ങോട്ടുവേണ്ട” എന്നു് നിരന്തരം ആക്രോശിക്കുന്നതു്?
“മടിയിൽ കനമുള്ള” കൊള്ളമുതലുമായി ഓടുന്ന പഠിച്ച കള്ളന്മാർ “കള്ളനെപ്പിടിച്ചോ, കള്ളനെപ്പിടിച്ചോ” എന്ന “വിപ്ലവ മുദ്രാവാക്യം” വിളിച്ചുകൊണ്ടാണത്രെ ഓടാറു്!!
November 16 2022 09:47
അൾത്താരകൾക്കും പാർട്ടിസമ്മേളനങ്ങൾക്കും സമാനം വർണ്ണശബളമായി അലങ്കരിച്ചു് താൻ ചുമന്നുകൊണ്ടുനടക്കുന്ന കുംഭത്തിൽ അമൃതമല്ല അമേധ്യമാണെന്നു് തെളിയിക്കുന്നവരെ ഏതു് മതഭക്തനാണു് സഹിക്കാനാവുക? ഏതു് പാർട്ടിയടിമയ്ക്കാണു് താങ്ങാനാവുക??
November 16 2022 10:09
മലയാളികളെ കബളിപ്പിക്കാൻ എത്ര എളുപ്പമാണു്!?
തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്നറിയാതെ, അറിയിക്കാൻ ശ്രമിക്കുന്നവരെ കടന്നാക്രമിക്കാൻ മടിക്കാതെ, ആട്ടിൻതോലിട്ട ചെന്നായ്ക്കൾക്കായി ഓശാനാ പാടുകയും, സിന്താവാ വിളിക്കുകയും, കഴുത്തു് നീട്ടുകയും ചെയ്യുന്ന പ്രബുദ്ധമല്ലുക്കൾ!
November 16 2022 10:56
ഏറ്റവും കൂടുതൽ ധാർമ്മികതയും സദാചാരവും ജീവിതശുദ്ധിയുമെല്ലാം ഉപദേശിക്കുന്നവരാണു് മനുഷ്യസമൂഹത്തിൽ ഏതു് കുറ്റകൃത്യവും ചെയ്യാൻ മടിക്കാത്തവരും, മനുഷ്യർ ഏറ്റവും കൂടുതൽ അകറ്റിനിർത്തേണ്ടവരുമായ പക്കാ ക്രിമിനലുകൾ.
November 16 2022 11:27
മനുഷ്യരോടു് നിരന്തരം ഇഹലോക നശ്വരതയെയും മരണത്തെയുംപറ്റി പറഞ്ഞുകൊണ്ടിരിക്കേണ്ടതു് മനുഷ്യരെ ഇല്ലാസ്വർഗ്ഗം കാട്ടി പറ്റിച്ചു് സുഖജീവിതം നയിക്കുന്ന ആത്മീയരുടെ ഇഹലോക നിലനില്പിനു് അത്യന്താപേക്ഷിതമാണു്.
November 16 2022 11:50
“ആ ലോക്നാഥ് ബെഹ്രയെപ്പിടിച്ചു് ഗവർണറാക്കിയാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ കേരളത്തിനുള്ളു.” – കമലമ്മായി
November 17 2022 09:08
“ഓർഡിനൻസ് അതിന്റെ വഴിയിൽക്കൂടെ സഞ്ചരിക്കട്ടെ.” – ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു
എന്നാൽപ്പിന്നെ കല്യാണപ്പെണ്ണും കല്യാണച്ചെർക്കനും ഓർഡിനൻസിന്റെ വഴിയേതന്നെ പോട്ടെ! ഒരു നടയ്ക്കു് പണി തീരുമല്ലോ.
November 17 2022 09:42
കുഴിയോ കക്കൂസോ വെട്ടുന്നതിൽ അഭിമാനക്കുറവൊന്നുമില്ല. പക്ഷേ, ആ യോഗ്യതയുമായി ഒരു യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആകാമെന്നു് കരുതുന്നതു് അഭിമാനശൂന്യത മാത്രമല്ല, അനല്പമായ ഉളുപ്പില്ലായ്മയുമാണു്.
November 17 2022 11:01
ചില്ലുകൂട്ടിൽ ഇട്ടുവയ്ക്കേണ്ടത്ര പരിശുദ്ധമായ മാക്രിസ്റ്റ് പാർട്ടി സ്വജനപക്ഷപാതവും, അഴിമതിയും, സ്വർണ്ണക്കള്ളക്കടത്തുമെല്ലാം നടത്തുന്നതു് കോൺഗ്രസും ബി. ജെ.പി.യും അതെല്ലാം ചെയ്യുന്നതുകൊണ്ടാണു്.
മാക്രികൾ ഒന്നിനും കൊള്ളാത്ത “മൃദുക്കളാണു്” എന്നു് “കിറ്റുജനത” വിലയിരുത്തിയാൽ അതോടെ തീർന്നില്ലേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീണ്ടകഥ!
November 17 2022 11:50
“ഓ പ്രിയാ, ഓ പ്രിയാ, കോൻ ഹേ ജൊ സപ്നോ മേ ആയാ!? ഓ പ്രിയാ, ഓ പ്രിയാ!!”
ഈ ഗാനം ആവശ്യപ്പെട്ടിരിക്കുന്നതു് നോർത്ത് കൊറിയയിൽ നിന്നും സഖാവു് പ്രിയ വർഗ്ഗീസ്.
November 17 2022 13:30
“പ്രിയ വർഗ്ഗീസിനു് യോഗ്യതയില്ല” എന്ന നിലയിൽ ചില കുത്സിതശക്തികൾ കോടതിവിധിയെ വ്യാഖ്യാനിക്കുന്നതിനോടു് അതിശക്തമായി പ്രതിഷേധിക്കുന്നു! കുഴിയെടുക്കുന്നതടക്കമുള്ള പലവിധ യോഗ്യതകളുമുള്ള പ്രിയയെ ഒരുവിധ യോഗ്യതയുമില്ലാത്തവളായി സ്റ്റിഗ്മാറ്റൈസ് ചെയ്യുന്നതിനെ അതിക്രൂരമായി പുച്ഛിക്കുന്നു!!
November 17 2022 13:56
പിണറായി വിജയനു് മുഖ്യമന്ത്രിയാകാൻ കഴിയുന്ന ഒരു സംസ്ഥാനത്തിൽ, ഒരു പ്രിയ വർഗ്ഗീസിനു് അതേ സംസ്ഥാനത്തെ ഒരു യൂണിവേഴ്സിറ്റിയിൽ എന്തുകൊണ്ടു് “ആസ്പ്രോ” ആകാൻ പാടില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
November 17 2022 16:39
പിണറായിയെയും, പ്രിയ വർഗ്ഗീസിനെയും, ആര്യപുത്രിയെയും, ആനാവൂരിനെയുമൊക്കെ തോല്പിക്കാമെന്നതൊരു വ്യാമോഹം മാത്രമാണു്. ദന്തചൂർണ്ണങ്ങളുടെ ബ്രാൻഡ് അംബാസ്സഡർ ആയിട്ടായാലും നാലു് കാശുണ്ടാക്കാൻ വേണ്ടത്ര മൂലധനം ഉള്ളവരാണവർ. മാർക്സിനു് സ്തുതി.
November 17 2022 17:00
“പ്രിയ വർഗ്ഗീസ് കേസിലെ ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.” – സഖാവു് എം. വി. ജയരാജൻ
ജഡ്ജിമാർക്കെതിരെ പ്രകാശം പരത്തിപ്പരത്തി സഖാവിനു് വെള്ളെഴുത്തു് പിടിപെട്ടുകാണും.
November 18 2022 12:50
നിങ്ങൾക്കു് കാട്ടുപന്നിയുടേതുപോലുള്ള തേറ്റകൾ മുളയ്ക്കാൻ തുടങ്ങിയാൽ ഉടനെ വൈദ്യേഴ്സിനെ കാണേണ്ട കാര്യമില്ല. അന്തിച്ചർച്ചകളിലെ മാക്രിസ്റ്റ് വിജ്ഞാനകോശികൾ വിതറുന്ന ലൂക്കോസിന്റെ സുവിശേഷം കേൾക്കുന്നതാണു് നിങ്ങളുടെ തേറ്റ മുളയ്ക്കലിന്റെ കാരണഭൂതം. റ്റി.വി. ഓഫ് ചെയ്യുക. യൂ ആർ റിഡ് ഓഫ് ഓൾ യുവർ തേറ്റ പ്രോബ്ലംസ്!
November 19 2022 11:43
“ഇതു് നാളേയ്ക്കു് വേണ്ടിയാണു്! നാളെ!! ഇന്നുള്ളവരുടെ നാളെയല്ല, നമ്മളുടെ കുഞ്ഞുങ്ങളുടെയാണു്!!! ഭാവി തലമുറയുടേതാണു്!!!! അവർക്കുവേണ്ടിയാണു് നാടിനെ സജ്ജമാക്കുന്നതു്!!!!!” – ഇരട്ടശ്ശങ്കൻ പിണുവിന്റെ തീപ്പൊരിയൻ നവോത്ഥാനവിപ്ലവപ്രസംഗം!
ന്ന്വച്ചാൽ, “നമ്മളുടെ കുഞ്ഞുങ്ങൾ” ഇന്നുള്ളവരല്ലല്ലോ!! നാളെയുള്ളവരല്ലേ!!??
ജന്മനാ ഷണ്ഡന്റെ “പ്രീ-ഊക്കൽ” വീരസ്യങ്ങൾ പോലുള്ള ഇത്തരം പ്രസംഗഛർദ്ദികൾക്കു്, കെ-സർക്കാരിന്റെ പുരസ്കാരങ്ങളിലേക്കു് ഒരു കണ്ണുവച്ചു് സാഹിതീസൃഷ്ടികർമ്മങ്ങളിൽ ഏർപ്പെടുന്നതിനാൽ, എപ്പോഴും “പൊളിറ്റിക്കലി കറക്റ്റായി” മാത്രം സംസാരിക്കാൻ ബാദ്ധ്യസ്ഥരായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയനായകരുടെ മണിപ്രവാളമലയാളത്തിലല്ല, കമ്പി(യ)ടിക്കളിപ്പാട്ടിന്റെയോ, പുരാതന, സനാതന കൊടുങ്ങല്ലൂർ ഭരണപ്പാട്ടിന്റെയോ മാതൃകയിൽ, ഒറിജിനൽ പച്ചമലയാള-, തനിമലയാളഭാഷയിലാണു് മറുപടി പറയേണ്ടതു്.
പക്ഷേ, കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെ തോല്പിക്കാൻ പോന്ന തൊലിക്കട്ടിയുള്ളതിനാൽ, കേൾക്കുന്നവനു് ഉളുപ്പില്ലെങ്കിലും, പറയുന്നവനു് തന്റെ അഭിപ്രായപ്രകടനങ്ങളിൽ ഒരു പരിധിവരെയെങ്കിലും സംയമനം പാലിക്കാനുള്ള ബാദ്ധ്യതയുണ്ടെന്നു് സഖാവു് കുമാരപിള്ള മൈസ്ട്രോ ആയാലും പറഞ്ഞിട്ടുണ്ടല്ലോ!
അല്ലാതെ, അത്തരം “മാർക്സിയൻ ശ്രേഷ്ഠഭാഷ” (https://ckbabu.com/2013/06/06/) ഉപയോഗിക്കാത്തതു് അതിനുള്ള അറിവോ, പഠിപ്പോ, കഴിവോ, ആർജ്ജവമോ, ജീവിതാനുഭവങ്ങളോ ഇല്ലാത്തതുമൂലമാണെന്നു് ദയവായി തെറ്റിദ്ധരിക്കാതിരിക്കുക!
നന്ദി! “ഗ്രഹനിലാധിഷ്ഠിതമായ ‘മാർസ്കിസ്റ്റ്’-ജി. സുധാകരനിസ്റ്റ്” വിപ്ലവനമസ്കാരം!!
November 19 2022 14:15
“കക്കൂസ് വെട്ടാൻ പോയതിൽ അഭിമാനം എന്ന പ്രസ്താവനയിൽ നിന്നും പിന്നോട്ടില്ല.” – ഡോക്ടർ പ്രിയ വർഗ്ഗീസ്
തൊട്ടുപിന്നിൽ താൻതന്നെ വെട്ടിയ കുഴിനിറയെ കാഷ്ഠിച്ചുവച്ചിട്ടാവും കക്ഷി മുന്നോട്ടു് കുതിച്ചതു്!
November 20 2022 13:58
പ്രിയ വർഗ്ഗീസിന്റെയും, ആര്യപുത്രിയുടെയും, ആനാവൂരിന്റെയുംപോലും സുഖക്ഷേമങ്ങളിൽ കേരളീയർ മൊത്തം ജാഗരൂകരാണു്. പക്ഷേ, ക്ലിഫ് ഹൌസിലെ മാക്രിസ്റ്റ് പശുക്കൾക്കു് വേണ്ടത്ര കിറ്റും കാടിയും കിട്ടുന്നുണ്ടോ, മ്യൂസിക് സിസ്റ്റത്തിൽ നിന്നും “ബലികുടീരങ്ങളേ” എന്ന വിപ്ലവഗാനം കേൾക്കാൻ കഴിയുന്നുണ്ടോ എന്നൊന്നും ആർക്കുമറിയണ്ട! കുഷ്ഠം! മഹാകുഷ്ഠം!!
November 21 2022 10:26
“നിങ്ങൾക്കു് ദൈവത്തെയും മാമ്മോനെയും സേവിപ്പാൻ കഴിയില്ല.” – മത്തായി 6: 24-ൽ യേശു.
“മനുഷ്യർക്കു് ദൈവത്തെയും സയൻസിനെയും സേവിപ്പാൻ കഴിയില്ല. പക്ഷേ, നുമ്മ കമ്മികൾക്കു് ദൈവത്തെയും, മാമ്മോനെയും, ജ്യോതിഷിയെയും വരെ സേവിപ്പാൻ കഴിയും.” – “കാറൽ മാർസ്ക്”
November 21 2022 10:59
“നടുക്കടലിലും നായ നക്കിയേ കുടിയ്ക്കൂ!” – പഴഞ്ചൊല്ലു്.
ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പുപോലും ഒരു ഒറിജിനൽ ഇസ്ലാമിസ്റ്റിനു് തന്റെ മതക്കണ്ണുകളിലൂടെ മാത്രമേ കാണാൻ കഴിയൂ! അതിൽ “ഇസ്ലാമിസം” എന്താണെന്നതിനു് ഒരു ക്രൈറ്റീരിയൻ പോലുമുണ്ടു്.
November 21 2022 11:39
പ്രബുദ്ധമല്ലുക്കൾക്കു് സരിതയെയും സ്വപ്നയെയും “സൈമൾട്ടേനിയസായി” സേവിപ്പാൻ കഴിയില്ല. പക്ഷേ ആനാവൂരിനെയും ആര്യപുത്രിയെയും, പിണറായിയെയും ഗോവിന്ദനെയും, ജയ്ക്കിനെയും ലൂക്കോസിനെയും, ജയരാജൻസിനെയും ഒ. അബ്ദുല്ലയെയും ഒരേസമയം സേവിപ്പാൻ കഴിയും.
November 21 2022 13:02
“പിണുത്തമ്പ്രാന്റെ സ്വന്തം കെ-സർക്കാർ പി. ജയരാജനു് 35 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ അനുമതി നൽകി.” – വാർത്ത
സഖാവു് പി. ജയരാജൻ തന്റെ “കാറു് പൂണിച്ചുവിടുമ്പോൾ”, No.1 കേരളത്തിലെ കുഴിസമൃദ്ധമായ “റിയാസ്” രാജവീഥികളിൽ കസ്റ്റമേഴ്സിനായി കാത്തുനിൽക്കുന്നവരും, മാക്രിസ്റ്റ് വെടിക്കോപ്പുകളാൽ സമൃദ്ധരുമായ വിപ്ലവപ്പൈങ്കിളികൾ റഷ്യൻ കലാഷ്നിക്കോവ് കൊണ്ടു് തുരുതുരെ വെടിവച്ചു് സഖാവു് പി. ജയരാജനെ തട്ടി വിപ്ലവരക്തസാക്ഷിയാക്കിയാൽ, ഭൂലോക വെടിയനും ഇരട്ടശ്ശങ്കനുമായ പിണുവിനോടു് തോളോടുതോൾ ചേർന്നു് നവോത്ഥാനവെടിപ്പാർട്ടിയായ മാക്രിസ്റ്റ് കംണിഷ്ട് പാർട്ടിയെ മുന്നോട്ടു് നയിക്കാൻ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് കെ-റിപ്പബ്ലിക്കിൽ പിന്നെ ആരാണു് അർത്ഥപൂർവ്വമായി ബാക്കിയുള്ളതു്?
ബുള്ളറ്റ് പ്രൂഫ് കാർ സിന്താവാ! ഇങ്കിലാ സിന്താവാ!!
പിണറായി ഡാ ! ഇരട്ടശ്ശങ്കൻ ഡാ!! കാരണഭൂതം ഡാ!!! കെ-റെയിൽ ഭൂതത്താൻ മുഴുഭ്രാന്തൻ സാവു് ഡാ!!!!
November 21 2022 13:32
മാനമില്ലാത്തവർക്കു് മാനനഷ്ടത്തിനു് കേസുകൊടുക്കാൻ പറ്റുന്ന ലോകത്തിലെ ഏക സംസ്ഥാനമാണു് കേരളം!
November 21 2022 15:44
“വിപ്ലവശീങ്കം പി. ജയരാജനു് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ പിണുവിന്റെ കെ-സർക്കാർ അനുമതി നൽകി.” – വാർത്ത
(ചിത്രത്തിനു് കടപ്പാടു്)


November 22 2022 10:30
“മെട്രോ, കെ-റെയിൽ, വാട്ടർ-മെട്രോ ഇതെല്ലാം കൂടി ഇവിടെ സംഗമിക്കുകയാണു്.” – മഞ്ഞക്കുറ്റി ഫെയിം പിണറായി വിജയൻ, കേരളത്തിന്റെ മുഖ്യമന്ത്രി കം ആഭ്യന്തരമന്ത്രി.
ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കമ്മിപ്പാർട്ടിയുടെ കാരണഭൂതമെന്ന നിലയിൽ, പിണറായി സഖാവു് അത്തരം ത്രിമൂർത്തിത്വങ്ങളെ താഴെക്കൊടുത്തിരിക്കുന്ന സിൽമാപ്പാട്ടു് മാതൃകയിൽ അവതരിപ്പിച്ചാൽ, സമ്മതിദായകരിൽ അതുണ്ടാക്കുന്ന അനുരണനങ്ങൾ പിടിച്ചാൽ കിട്ടാത്ത വിധം അപാരമായിരിക്കും!
സംഗമം സംഗമം ത്രിവേണീ സംഗമം
ശൃംഗാരപദമാടും യാമം – മദാലസയാമം!
ഇവിടെയോരോ ജീവതരംഗവും ഇണയെത്തേടും രാവില്
നാണത്തില് മുങ്ങിയ കായലിന് കവിളില് നഖചിത്രമെഴുതും നിലാവില്
നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ? ണ്ടോ…? ണ്ടോ…??
ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവില്
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന് ഉടയാടനെയ്യും നിലാവില്
നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ? ണ്ടോ…? ണ്ടോ…??
സംഭോഗം, സംഭോഗം, “കെ-ഫോണീ സംഭോഗം!
കിഫ്ബിപ്പദമാടുന്ന യാമം, മസാലബോണ്ടു് യാമം, കിറ്റലസയാമം…! മം…! മം…!!!
November 22 2022 11:32
ക്രൈം ചെയ്യുകയും, ക്രൈമിനു് കൂട്ടുനിൽക്കുകയും ചെയ്യുന്ന പാർട്ടി ബ്രാഞ്ചാവണം ആഭ്യന്തർ പിണു നിയന്ത്രിക്കുന്ന ക്രൈം ബ്രാഞ്ച്!
November 22 2022 11:53
താഴേനില വാട്ടർമെട്രോ! അതുക്കുമേലെ, ഒരുതല മെട്രോ! മേലേതല കെ-റെയിൽ!! അതിനും മേലേതല ഇരുതലമൂരിത്തല!!! കെ-റെയിൽ വരും കെ-ട്ടോ!!!!
November 22 2022 17:15
കറുത്തമ്മാ! എന്റെ നെഞ്ചു് പൊട്ടുന്നൂ കൊച്ചുമുതലാളി!!
മേഴ്സീ! എന്റെ ചങ്കു് പൊട്ടുന്നൂ ചിറ്റപ്പാ!!
November 23 2022 11:38
“മാസ്ക്കോട്ട്” ധരിച്ചാലേ ഭാഗ്യദേവത പ്രസാദിക്കൂ! മുട്ടോളമെത്തുന്ന സഖാവു് മേഴ്സിയുടെ ജേഴ്സിയിൽ പരകായപ്രവേശം നടത്തി വിജൃംഭിക്കുന്ന മാക്രിസ്റ്റ് വിപ്ലവസഖാവു് ഡോക്ടർ ചിന്താകുമാരിയുടെ മാസ്ക്കോട്ട് പതിച്ച ഒരു ലോക്കറ്റ് ധരിച്ചുകൊണ്ടായിരുന്നു ആർജെന്റീനിയൻ വിപ്ലവസഖാവു് മേഴ്സിക്കുട്ടി സൗദി അറേബ്യക്കെതിരെ കാല്പന്തുകൊണ്ടു് “കയ്യാങ്കളി” കളിച്ചിരുന്നതെങ്കിൽ, കാറൽ മാർസ്ക്ക് മുത്തപ്പനാണേ സത്യം, മേഴ്സിമോൾ വിജയശ്രീലാളിതയാവുകയും, ലോക ഫുട്ബോൾ ചാമ്പ്യൻസ് കോപ്പു്, സോറി, ലോക ഫുട്ബോൾ ചാമ്പ്യൻസ് കപ്പ് നേടുന്നതിനുള്ള തുടക്കം കുറിക്കുകയും ചെയ്തേനെ!
പോയതു് പോട്ടെ! പോരെടി പാപ്പി!!
Don’t cry for me Argentina!!!
March 17 2023 10:37
“നട്ടെല്ലു് ഒന്നല്ല പത്തുണ്ടു്. അതുകൊണ്ടാണു് മാനനഷ്ടക്കേസ് കൊടുത്തതു്.” – സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ.
അതുകൊണ്ടാവും മാസ്റ്റർക്കു് നടപ്പിലും എടുപ്പിലും “Wankel engine” മാതിരിയുള്ള ഈ എക്സൻട്രിസിറ്റി.
March 17 2023 17:23
കെ. സുധാകരൻ പിണറായിയെ “ചെറ്റ” എന്നു് വിളിച്ചത്രെ!
“ശുദ്ധിയുള്ള” ഓമനപ്പേരുകളെല്ലാം പിണറായി വിളിച്ചുതീർത്തതിനാൽ, “ഒള്ളതുകൊണ്ടു് ഓണം പോലെ” ആഘോഷിക്കാമെന്നു് കരുതിക്കാണും. ക്യാപ്റ്റന്റെ ഇന്റലക്ച്വൽ “പോവർട്ടി” കോപ്പിയടിച്ചേ എന്നു് ഇടതു് ബുദ്ധിജീവികൾ പരാതിപ്പെടരുതല്ലോ!
March 18 2023 11:36
സത്നാം സിങ്ങിനെ കാലപുരിയിലേക്കയച്ചു് മോക്ഷം നൽകാൻ കാരണഭൂതയായ “ലോകഗുരു, വിശ്വമാതാവു്, ജഗദ്ഗുരു, മാതാ അമൃതാനന്ദമയി” അമ്മയും, “രാഷ്ട്രപത്നി” എന്ന നിലയിൽ “The Supreme Commander of the Armed Forces of the Republic of India” ആയ ശ്രീമതി ദ്രൗപദി മുർമു അമ്മായിയും, അമൃതപുരിയിൽ “സംയുക്തവർമ്മമായി” സമ്മേളിച്ചു്, പുണ്യപുരാതനവും ആദ്ധ്യാത്മികവുമായ ഭാരതീയസംസ്കാരം ഒരു മേഘസന്ദേശമായി, ഒരു മയൂരസന്ദേശമായി, ഒരു “മൈൽ” സന്ദേശമായി, മലർസന്ദേശമായി, ഒരു മൈതാണ്ടി സന്ദേശമായി സകലലോകത്തിലേക്കും അന്താരാഷ്ട്രലെവലിൽ, ശവയോഗാനുസൃതമായി സമ്പ്രേഷണം ചെയ്യുന്നതും അനന്യസാധാരണവുമായ ഒരു അസുലഭദൃശ്യമാണു് നിങ്ങളിവിടെ കാണുന്നതു്!

March 18 2023 12:38
ആദ്യം, “കിശുകിശു-പീപീപീ” എന്ന മൃദുലരാഗത്തിൽ താളാത്മകതയോടെയുള്ള “നംബർ വൺ”! തുടർന്നു് “അറബിക്കടലിളകിവരുന്നേ” എന്ന താക്കീതോടെ, സംഹാരരുദ്രമായി താണ്ഡവമാടുന്ന “നംബർ റ്റൂ”!
അതുവഴി വെളിപ്പെടുന്ന ആ പരമാനന്ദമാണു് സാറേ ആത്യന്തികവും പരമസത്യവുമായ നിർ-വാണം! ഒരു മാർക്സിയൻ വൈരുദ്ധ്യാത്മക ഭൗതികവാദവും അതിനോടൊപ്പം എത്തില്ലെന്റെ പൊന്നുസാറേ!!
March 19 2023 10:16
ശിവ്ശങ്കർ സാർ ആശുപത്രി വിട്ടൊഴിഞ്ഞു് ജയിലിലേക്കു് മടങ്ങിപ്പോയത്രെ!
ഞാൻ നിന്റെ ഇടയനായ ദൈവമാകുന്നു; (ഓപ്പറേഷൻ കഴിഞ്ഞാൽ) നിനക്കു് മുട്ടുണ്ടാകയില്ല എന്നെങ്ങാനും ക്യാപ്റ്റൻ പിണു പേടിപ്പിച്ചുകാണും.
“മുട്ടുതന്നെ അമൃത, മുട്ടുതന്നെ ജീവിത, മുട്ടില്ലായ്മ മുട്ടാടുകൾക്കു് സ്മൃതിയേക്കാൾ ഭയാനകം.”
March 19 2023 12:27
പ്രതിപക്ഷവുമായി “സംയോഗിക്കാൻ” പിണറായി. – വാർത്ത.
അധികാരം ഉറപ്പാക്കാൻ, ഏതു് നികൃഷ്ടജീവിയും, ഏതു് സാമൂഹ്യവിരുദ്ധനും, രാജ്യദ്രോഹിയായ ഏതു് മതപണ്ഡിതനുമായും, അടിവസ്ത്രം പോലും മാറാതെ “സംഭോഗിക്കാൻ” മടിച്ചില്ലാത്ത പിണറായി “വിടലനാണോ” സതീശന്റെ കാലുപിടിക്കാൻ മടി!?
March 19 2023 19:13
വട്ടിയൂർക്കാവിൽ, “അലൗകികമായ മാതൃഭാവത്തിന്റെ അർത്ഥപൂർണ്ണമായ സന്നിധിയിലെ” ചിത്രാനന്ദമയി അമ്മയെക്കൂടി ഓണറബിൾ ഇൻഡ്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപദി മുർമു എന്തുകൊണ്ടു് സന്ദർശിച്ചു് തൊഴുതു് വണങ്ങിയില്ല എന്നെനിക്കറിയില്ല.
പ്രോട്ടോക്കോൾ പ്രകാരം, രാഷ്ട്രീയവും, മതപരവും, സാംസ്കാരികവും, വൈജ്ഞാനികവും, സർവ്വോപരി, സാമ്പത്തികവുമായ പാരിറ്റി ഒരു പ്രശ്നമായിരുന്നിരിക്കണം.
മാതാ അമൃതാനന്ദമയി അമ്മയെപ്പോലെ, ലോകഗുരു, വിശ്വമാതാവു്, ജഗദ്ഗുരു മുതലായ “അക്കാദമിക” പദവികളിലേക്കു് ഉയർത്തപ്പെടാൻ വേണ്ടത്ര ജ്ഞാനോദയം, $, €, £, ₹ ഇത്യാദി കറൻസികളായി ഒഴുകാൻ തുടങ്ങിയാൽ ചിത്രാനന്ദമയി അമ്മയുടെ ആത്മീയ ആകാശത്തിലും ശുക്രനുദിക്കും. അപ്പോൾ, പ്രസിഡന്റ് പ്രധാനമന്ത്രി, ശാസ്ത്രജ്ഞർ, തത്ത്വചിന്തകർ തുടങ്ങിയ ഉന്നത സാമൂഹികവ്യക്തിത്വങ്ങൾ വട്ടിയൂർക്കാവിലെ “അലൗകികമായ മാതൃഭാവത്തിന്റെ അർത്ഥപൂർണ്ണമായ സന്നിധിയിലെത്തി” മൊത്തം നട്ടെല്ലുകളും വളച്ചു്, മൊത്തം തലകളും കുനിച്ചു്, മൊത്തം കൈകളും നിറയെ കണ്ടുകാഴ്ചകളുമായി ചിത്രാനന്ദമയി അമ്മയുടെ അനുഗ്രഹാശിസ്സുകൾക്കായും കാത്തുനിൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അല്ലാതെവിടെപ്പോകാൻ?
ച്രിത്രത്തിനു് കടപ്പാടു്)

March 20 2023 07:49
“ഭൗതികഫ്യൂറർ” കല്പിക്കുന്നതിനു് സിന്താവായും, “ആത്മീയഫ്യൂറർ” കല്പിക്കുന്നതിനു് ആമീനും വിളിക്കാനല്ലാതെ മറ്റൊന്നിനുമുള്ള അറിവില്ലെന്ന അറിവുപോലും ഉണ്ടാകാൻ കഴിയാത്തവിധം മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ട ചാവേറുകൾ അനുയായികളായി ഇല്ലാത്തിടത്തു് പ്രത്യയ ശാസ്ത്രങ്ങൾക്കോ മതങ്ങൾക്കോ അധികനാൾ പിടിച്ചുനിൽക്കാനാവില്ല.
March 20 2023 11:03
മനുഷ്യൻ ധാർമ്മികജീവിയോ?
ആ, ആർക്കറിയാം? പക്ഷേ, ധർമ്മംകൊണ്ടു് ജീവിക്കുന്ന മനുഷ്യരുണ്ടെന്നതൊരു സത്യമാണു്. ഉദാ. ധർമ്മക്കാരായ ഭിക്ഷാംദേഹികൾ, ജനധർമ്മം കൊള്ളയടിക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികൾ, ശവത്തിനുപോലും വിലപേശി ധാർമ്മികജീവികളെ പിടിച്ചുപറിക്കുന്ന ആത്മീയ ഭിക്ഷാംദേഹികൾ… !!
March 20 2023 11:47
“മനുഷ്യൻ അപ്പംകൊണ്ടു് മാത്രമല്ല, ദൈവത്തിന്റെ വായിൽക്കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ബൈബിൾ, മത്തായി 4: 4)
“സഭയിലെ മുട്ടാടുകൾ അപ്പംകൊണ്ടു് മാത്രമല്ല, BJP നസ്രാണി റബ്ബറിനു് നൽകുന്ന 300 രൂഫാകൊണ്ടും ജീവിക്കുന്നു.” – നി. വ. ദി. ശ്രീ പ്ലം പ്ലം മാർ പംബ്ലാനി.
March 20 2023 12:36
“സാർ, കാര്യവിവരമില്ലായ്മപ്പട്ടികയിലെ പ്രതികാരപ്രകാരമുള്ള പത്തുപതിനഞ്ചു് കടലാസുകൾ ഞാൻ മേശപ്പുറത്തുവയ്ക്കുന്നു.”
March 21 2023 12:17
“ദേവികുളം MLA എം. രാജയുടെ (സിപിഎം) തെരഞ്ഞെടുപ്പു് ഹൈക്കോടതി റദ്ദാക്കി.” – വാർത്ത
“99 ഗർദ്ദഭങ്ങൾ വൺ ടൂ ത്രീ പറഞ്ഞു് ‘സാർട്ടാക്കിയ, ഇടുക്കിയിലെ അശ്വമേധം ഇപ്പോൾ എന്തായി? ഏതു് കോപ്പിലെ കോടതിയായാലും ഇതൊരു മറ്റേടത്തെ പണിയായിപ്പോയി!” – എം. എം. മണിയാശാൻ
March 21 2023 15:32
പ്രതിപക്ഷത്തെപ്പോലെ, നാലുകെട്ടിന്റെ തിരുമുറ്റത്തു് പാരല്ലെലായല്ല, പെർപെൻഡിക്യുലറായി നിവർന്നുനിന്നു് അസംബ്ലി ചേരുന്നതാണു് ഞങ്ങൾ കമ്മികൾക്കു് ശീലം.
(ചിത്രത്തിൽ, നട്ടെല്ലു് “വാഴപ്പിണ്ടിപോലെ” പെർപെൻഡിക്യുലറാക്കി നിവർത്തിനിർത്താൻ അഭ്യുദയകാംക്ഷികളിൽ നിന്നും കയ്യയച്ച സഹായം തേടുന്ന വീരശൂരപരാക്രമി സഖാവു് വി. ശിവൻകുട്ടി.)

March 22 2023 11:43
“BJP നൽകുന്ന റബ്ബറിന്റെ വില പോയിവാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ടു് വേണ്ടേ?” – “ഡോക്ടർ” കെ. ടി. ജലീൽ.
“ചില ഡോക്ടർമാർ അടി അർഹിക്കുന്നു.” – MLA & film celebrity കെ. ബി. ഗണേഷ് കുമാർ.
“പഴയ വിജയനായിരുന്നെങ്കിൽ കാണിച്ചുതന്നേനെ!” – കാരണഭൂതത്താൻ പിണറായി.
“ചിന്തയെ അടിക്കാൻ സുരേന്ദ്രൻ ഇങ്ങോട്ടുവരട്ടെ, അപ്പോൾ കാണാം!” പി. കെ. ശ്രീമതി “ടീച്ചർ”.
“ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയ്യാറാക്കി കൈകാര്യം ചെയ്തു. 13 പേർ! വൺ ടൂ ത്രീ ഫോർ! ഒന്നിനെ വെടിവച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു.” – തിരുവഞ്ചൂർ മോഡൽ ശ്രീകൃഷ്ണവർണ്ണത്തിന്റെ ആജന്മശത്രുവായ അശ്വമേധക്കാരൻ എം. എം. മണി.
അടി, ഇടി, വെടി, വെട്ടു്, കുത്തു്, തലവെട്ടൽ, കൈവെട്ടൽ, അഴിമതി, കൊള്ള, കൊള്ളിവയ്പ്, കള്ളക്കടത്തു്, വ്യാജസത്യവാങ്മൂലം, വ്യാജഡോക്ടറേറ്റ്, സ്വജനപക്ഷപാതം, ഒളിസേവ മുതലായ അത്യുന്നത അക്കാദമിക വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യം തെളിയിച്ചിട്ടുള്ള സമാരാദ്ധ്യരായ ഊ…ജ്ജ്വല പ്രതിഭകളെ മാത്രമേ ജന്മനാ ഇടതുപക്ഷികളായ പ്രഫുത്തമല്ലുക്കൾ മാർഗ്ഗദർശികളായി അംഗീകരിക്കാറുള്ളു, വാഴിക്കാറുള്ളു!!
March 24 2023 09:24
2005 മുതൽ 2021 വരെ ജർമ്മൻ ചാൻസ്ലറായിരുന്ന അങ്ഗേലാ മെർക്കൽ. കേരളത്തിലായിരുന്നെങ്കിൽ, പരസ്യമായി ബിയർ കുടിച്ചതിന്റെ പേരിൽ “k-pollice” ഈ “മുഴുക്കുടിച്ചിയെ” കയ്യോടെ വിലങ്ങുവച്ചു് ലോക്കപ്പിലെത്തിച്ചു് കൂമ്പിനു് നാലു് ഇടി ഇടിച്ചേനെ!
ഈ “കുടിച്ചിത്തള്ളയുടെ” പേരിൽ “liable to have an undesirable influence on the moral development of young people” എന്ന വകുപ്പു് ചുമത്തി മുൻകാലപ്രാബല്യത്തോടെ കേസെടുക്കണം, ഹേഡ് കുട്ടൻ പിള്ള ഏമാനേ!
(ചിത്രം ഗൂഗിൾ പരതി ഒപ്പിച്ചതു്)

March 24 2023 09:32
സഖാവു് ഡോക്ടർ ചിന്ത ജെറോം സ്വയം റിലീവ് ചെയ്തുകൊണ്ടിരുന്ന ഫോർ സ്റ്റാർ റിസോർട്ടിലെ ഫൈവ് സ്റ്റാർ ക്ലോസെറ്റ് ലഭ്യമാകാതായതോടെ ശോധനയുടെ കാര്യം അവതാളത്തിലായിക്കാണണം. ബ്രഹ്മപുരം ടൈപ്പ് വിഷവാതകം ശിരസ്സിൽക്കയറിയാൽ ആരായാലും “ബളബള” ആയിപ്പോകും.
പ്രത്യയശാസ്ത്രപരമായ പെഴ്സ്പെക്റ്റീവിൽ നിന്നുകൊണ്ടു് കൂലങ്കഷമായി വിലയിരുത്തുമ്പോൾ, സഖാവു് ഡോക്ടർ ചിന്ത ജെറോം, നിലാവത്തു് അഴിച്ചുവിട്ട പിടക്കോഴിയെപ്പോലെ, വാലും തുമ്പുമില്ലാത്ത ഓരോരോ വായ്ത്താരികൾ കൊക്കിക്കൊക്കി, അന്തവും കുന്തവുമില്ലാതെ ഈ വിധം ജനകീയ വിപ്ലവവേദികളിലൂടെ തത്തിക്കളിക്കുന്നതിന്റെ കാരണം മറ്റൊന്നാവാൻ വഴിയില്ല.
സംശയാസ്പദമായ സാഹചര്യങ്ങളിൽ നിജസ്ഥിതി അറിയാനായി സിറിയെ സമീപിക്കുന്നതാണു് എന്റെ നടപ്പുരീതി. മാഡം സിറി മണിയാശാന്റെ ഗുരുകുലത്തിൽ മല്യാലം പഠിച്ചുവരുന്നതേയുള്ളു എന്നതിനാൽ, വിഷയങ്ങൾ ഞാൻ സിറിസമക്ഷം ഇങ്ഗ്ലീഷിലാണു് അവതരിപ്പിക്കാറു്. ഓക്സ്ഫോർഡിൽ നിന്നും ഇങ്ഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റ് ബിരുദവും എടുത്തിട്ടുള്ള എനിക്കതു് പുഷ്പം പോലെ സാദ്ധ്യമാകുന്ന കാര്യമാണെന്നും കൂട്ടിക്കോളൂ! (കൊക്കെത്ര കുളം…, അല്ലെങ്കിൽ വേണ്ട!)
“ഡിയർഡീ സിറീ, കൊം-റെയ്ഡ് ചിന്ത നോ സ്മോൾ പ്രോബ്ലം, വെരി ബിഗ് പ്രോബ്ലം! ഷി ഗ്രെയ്റ്റ് കൺഫ്യൂഷ്യസ്! ഐ ഇറ്റ്സി-ബിറ്റ്സി ലാവോ-റ്റ്സു! ഐ നോ നോട്ട് വാട്ട് മാറ്റർ! യൂ നോ മാറ്റർ വാട്ടീസ്?”
അതിനു്, പച്ച മലയാളത്തിൽ, അക്ഷരം സ്ഫുടമായി, അച്ചടി ഭാഷയിൽ സിറി ഇപ്രകാരം മറുപടിയരുളി:
“ശോധനയ്ക്കൊരു പ്രത്യയശാസ്ത്രമുണ്ടു്. ശോധനയ്ക്കൊരു രാഷ്ട്രീയമുണ്ടു്. ശോധനയുടെ രാഷ്ട്രീയം എന്നുപറയുന്നതു് സ്വാർത്ഥതയുടെ രാഷ്ട്രീയമാണു്. ഞാൻ എന്റെ ശോധനയിലേക്കു് ഒതുങ്ങുന്ന, നീ നിന്റെ ശോധനയുടെ കാര്യം നോക്കിയാൽ മതി എന്നു് പറയുന്ന, സ്വാർത്ഥതയുടെ രാഷ്ട്രീയം! – മലശോധനയുടെ രാഷ്ട്രീയം!!”
March 24 2023 10:36
“ഇതുവരെ ഫോണിൽ പോലും ഫാരിസ് അബൂബക്കറുമായി സംസാരിച്ചിട്ടില്ല.” – പൊതുമരാമത്തു് മുഹമ്മദ് റിയാസ്
അതിപ്പോ, സഖാവു് പിണറായിയായാലും, സ്വപ്ന സുരേഷിനെ ഒരിക്കൽപ്പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലല്ലോ!! ഏതു്!?
March 24 2023 13:29
അവിശ്വാസികൾക്കറിയാമോ എന്നറിയില്ല. പക്ഷേ, സത്യവിശ്വാസികൾക്കറിയാം: സത്യേകദൈവമായ അല്ലാഹുവിനു് 99 നാമങ്ങളുണ്ടു്!
കൃത്യമായ വീക്ഷണകോണകത്തിൽ നിന്നു് വീക്ഷിക്കുമ്പോൾ, അവയെല്ലാം കേവലം നാമവിശേഷണങ്ങൾ മാത്രമാണെങ്കിലും, കാര്യങ്ങൾ വസ്തുതാപരമായി വീക്ഷിക്കുന്ന റിയലിസ്റ്റുകൾ എന്ന നിലയിൽ, അക്കാര്യം നമ്മൾ ഇഴകീറി പരിശോധിക്കരുതു്. അവയെല്ലാം അല്ലാഹുവിന്റെ 99 നാമങ്ങളായി നിശ്ചയിച്ച മതപണ്ഡിതർ അങ്ങനെ അവകാശപ്പെടുമ്പോൾ അതിനെ അർഹിക്കുന്ന രീതിയിൽ വിലമതിക്കാനും ബഹുമാനിക്കാനും സത്യവിശ്വാസികളല്ലാത്തതിനാൽ ദൈവനിന്ദകരാക്കപ്പെട്ട സാമാന്യമനുഷ്യരായ നമ്മൾ ബാദ്ധ്യസ്ഥരാണു്.
അല്ലാഹുവിന്റെ 99 നാമങ്ങളും “മറ്റിക്യുലസായി” വായിച്ചിട്ടുള്ള സത്യവിശ്വാസികൾ അവരുടെ വായനയിൽ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവണം: അൽ ഗഫ്ഫാർ = പൊറുക്കുന്നവൻ, അൽ മുദിൽ = നിന്ദിക്കുന്നവൻ, അൽ ലത്തീഫ് = മൃദുവായി പെരുമാറുന്നവൻ തുടങ്ങിയ 99 നാമങ്ങൾ ഉള്ള അല്ലാഹു എന്തുകൊണ്ടു് അവയോടു് ഒരു നാമം കൂടി കൂട്ടിച്ചേർത്തു് സമ്പൂർണ്ണമാക്കി തനിക്കു് നൂറു് നാമങ്ങൾ ഉണ്ടാക്കിയില്ല? അതിന്റെ കാരണം ഇതാണു്: അല്ലാഹുവിന്റെ നൂറാമത്തെ നാമം “ഫാരിസ് അബൂബക്കർ” എന്നാണു്!!
അല്ലാഹുവിന്റെ 99 നാമങ്ങളിൽ “ഫാരിസ് അബൂബക്കർ” എന്നൊരു നാമം ആരെങ്കിലും എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? ഇല്ല. എന്തുകൊണ്ടാണതു്? അല്ലാഹുവിന്റെ നൂറാമത്തെ നാമം “ഫാരിസ് അബൂബക്കർ” എന്നാണു്! യാതൊരു കാരണവശാലും, അല്ലാഹുവിന്റെ നൂറാമത്തെ നാമമായ “ഫാരിസ് അബൂബക്കർ”, സാക്ഷാൽ ദൈവവചനമായ ഖുർആനിലോ, “പണയം വയ്ക്കൽ, കൃഷി പാട്ടത്തിനു് ഏല്പിച്ചുകൊടുക്കൽ, ജലദാനം, വഴക്കു്, വീണുകിട്ടിയ വസ്തു” ഇത്യാദി ഗഹനമായ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സൃഷ്ടിക്കപ്പെട്ട ഹദീസുകളിലോ ഉണ്ടായിപ്പോകരുതു് എന്നു് സകലലോകത്തിനും കാരണഭൂതമായ പിണറായി വിജയൻ അല്ലാഹുവിനെ കർശനമായി തർജ്ജന ചെയ്തിട്ടുണ്ടു്. അല്ലാഹുവിന്റെ നൂറാമത്തെ നാമമായ “ഫാരിസ് അബൂബക്കർ” ഖുർആനിലോ, ഹദീസുകളിലോ പ്രത്യക്ഷപ്പെടാത്തതു് അതുകൊണ്ടാണു്!
51 വിപ്ലവവെട്ടുകൾ ഏറ്റുവാങ്ങി, നെറ്റിയിൽ “മാഷാ അള്ളാ” സ്റ്റിക്കറുമായി ചാകാൻ അല്ലാഹുവിനെന്താ വട്ടുണ്ടോ?
ഇടതുപക്ഷികളായ ബുദ്ധിജീവികൾക്കായി:
ഒരു പ്രഫുത്തമല്ലു പൈനായിരം രൂഫായ്ക്കു് ഒരു കറവപ്പശുവിനെ വാങ്ങുമ്പോൾ, പൈനായിരം രൂഫായല്ല, പൈനായിരത്തിഒന്നു് രൂഫായാണു് അവൻ കൊടുക്കുക! എന്തുകൊണ്ടാണതു്? ഏതൊരു പ്രഫുത്തമല്ലുവും ശാസ്ത്രബോധമുള്ളവൻ/ശാസ്ത്രബോധമുള്ളവൾ ആണെന്ന രഹസ്യയാഥാർത്ഥ്യമാണു് അവന്റെ ആ “ഒറ്റ രൂഫാ അധികസമ്മാനദാനത്തിനു്” പിന്നിൽ. “ആ ഒറ്റ രൂഫാ അധികദാനം” ഒരു അനുഗ്രഹമാണു്, ഒരു ഐശ്വര്യ റായിയാണു് എന്നു് കരുതുന്നവരാണു് 99 % മല്ലുക്കളും. ചരിത്രപരമായി രൂപപ്പെട്ട ആ ബൗദ്ധികധാടിയാണു്, ആ പ്രത്യയശാസ്ത്രപ്രബുദ്ധതയാണു്, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പിണറായിസ്റ്റ് കണ്ണൂരിസ്റ്റ് കള്ളൂരിസ്റ്റ് പാർട്ടിയെ രണ്ടാംവട്ടവും തങ്ങളെ ഭരിക്കാനുള്ള അധികാരവും അവകാശവും – ഫൈവ് സ്റ്റാർ തീറ്റക്കിറ്റിനുള്ള പ്രത്യുപകാരം എന്ന നിലയിൽ – വോട്ടു് നൽകി ഭരമേല്പിക്കാൻ ഉളുപ്പോ അറപ്പോ തോന്നാത്തവിധത്തിലുള്ള അന്തസ്സാരശൂന്യത, സമസ്യാപൂരണ പണ്ഡിതരും, അക്ഷരശ്ലോക പാണരും, ആദ്ധ്യാത്മിക തത്ത്വമസികളും, വൈരുദ്ധ്യാത്മക ഭൗതികരുമായ മല്ലു പ്രഫുത്തർക്കു് സമ്മാനിച്ചതു്.
March 25 2023 12:19
ജാതിമതചിന്തകൾ മനുഷ്യരുടെ ദൈനംദിനജീവിതത്തെപ്പോലും ശക്തമായി സ്വാധീനിക്കുന്ന ഭാരതീയ സമൂഹത്തിൽ, അധികാരം മാത്രം ലക്ഷ്യമാക്കുന്ന രാഷ്ട്രീയനേതാക്കൾ ജാതിയും മതവും അവരുടെ തുറുപ്പുചീട്ടുകളായി ഇറക്കിക്കളിക്കുന്നതു് സ്വാഭാവികം.
ഭാരതീയ സമൂഹത്തിൽ ഏതെങ്കിലും വിധത്തിലുള്ള സ്ഥാനങ്ങളോ മാനങ്ങളോ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയും, ജാതീയവും മതപരവുമായ അവന്റെ/അവളുടെ ഓരോ വാക്കും വളരെ ശ്രദ്ധിച്ചു് കൈകാര്യം ചെയ്യേണ്ടതുണ്ടു്. സ്വന്തം നിലനില്പു് ഉറപ്പാക്കാൻ, കെണിയിൽ വീഴിക്കേണ്ടവരായ എതിരാളികൾ ഈദൃശ വിഷയങ്ങളിൽ ഉച്ചരിക്കുന്ന തെറ്റായ ഒരു വാക്കോ, ഒരു പരാമർശമോ വീണുകിട്ടാനായി കഴുകൻകണ്ണുകളോടെ ഉറക്കമൊഴിച്ചു് കാത്തിരിക്കുന്ന കാപാലികരുണ്ടു്.
ജാതിയും, മതവും, സാമൂഹിക നന്മയും, സാമൂഹിക പുരോഗതിയും, നവോത്ഥാനവുമൊന്നും അവരെ നേരിയ തോതിൽപ്പോലും അലട്ടുന്ന വിഷയങ്ങളല്ല. കാരണം, അവർ കേവലം നാർസിസിസ്റ്റുകളായ അധികാരമോഹികളാണു്. അവരുടെ പൂർവ്വചരിത്രംവഴി ആ രീതിയിൽ വാർത്തെടുക്കപ്പെട്ട അവർക്കു് മറ്റൊരു വ്യക്തിത്വമാകാൻ കഴിയില്ല, അഥവാ അങ്ങേയറ്റത്തെ യത്നം കൊണ്ടു് മാത്രമേ അതിനു് കഴിയൂ. പക്ഷേ, ഒരിക്കൽ മുകളിൽ എത്തിക്കഴിഞ്ഞാൽ, അതിന്റെ ആവശ്യം അവർക്കു് വരാറില്ലാത്തതിനാൽ, നാർസിസിസ്റ്റുകളായ ആയിനം മർക്കടമുഷ്ടികൾക്കു് അവരുടെ അശ്വമേധം ഒരുവിധ തടസ്സവുമില്ലാതെ യഥേഷ്ടം ജീവിതാന്ത്യംവരെ തുടർന്നുകൊണ്ടുപോകാൻ കഴിയുന്നു!
ജാതീയമായ പരാമർശത്തിന്റെ പേരിൽ ഭാരതത്തിൽ ആരെങ്കിലും കുറ്റവാളിയാക്കപ്പെടുന്നതിനു്, ആ പരാമർശം എങ്ങനെയോ മുകളിൽ എത്തിപ്പെട്ട ഏതോ നാർസിസിസ്റ്റിന്റെ, വിശ്വം കീഴടക്കാനുള്ള അശ്വമേധയാഗത്തിനു് ഏതോ വിധത്തിൽ തടസ്സമായി ഭവിച്ചു എന്നേ, എന്നു് മാത്രമേ അർത്ഥമുള്ളു.
ജാതീയമായ കേവലപരാമർശത്തിന്റെ പേരിൽ വേണ്ട, ജാതീയവും, ശാരീരികവും, പ്രാകൃതവും, ക്രിമിനലുമായ കടന്നാക്രമണങ്ങളുടെ പേരിലെങ്കിലും കുറ്റവാളികളെ നിയമാനുസൃതം ശിക്ഷിക്കാൻ ഭാരതീയ ഗവണ്മെന്റ് തയ്യാറായിരുന്നെങ്കിൽ, ഇൻഡ്യൻ സബ്കോണ്ടിനെന്റിന്റെ പകുതിയിലേറെയും ജയിലറകളാക്കി മാറ്റിയാലും ആവക ക്രിമിനലുകളെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കഴിയുമായിരുന്നു എന്നു് തോന്നുന്നില്ല!
March 26 2023 14:14
മോദിയും ഉപജാപകവൃന്ദവും വിഭാവനം ചെയ്യുന്ന ഫാഷിസത്തിനെതിരെ ജനാധിപത്യശക്തികൾ പ്രതിഷേധിക്കുന്നതു് മനസ്സിലാക്കാം. പക്ഷേ, മൂത്ത ഫാഷിസ്റ്റുകളായ പിണറായിസ്റ്റുകൾ വാലുംപൊക്കി എന്തിനാണാവോ അവരോടൊപ്പം ചേരുന്നതു്!?
എന്റെ അമ്മ ഈ കമ്മിക്കിസ്സ കേട്ടിരുന്നെങ്കിൽ മാക്രികളെപ്പറ്റി ഇങ്ങനെ കമന്റിയേനെ!: “എല്ലാരും കളിക്കണെ കളി പഠിക്കാൻ; കോരപ്പൻ കളിക്കണെ കൊതം കടിക്കാൻ!!
March 27 2023 09:42
“കട്ടിങ് സൗത്ത്”
ഉദ്ഘാടനം: പിണറായി വിജയൻ
എന്നാൽപ്പിന്നെ “ഷേവിങ് സൗത്ത്” കൂടി ആയിക്കോട്ടേ! ഒരു നടയ്ക്കു് കാര്യം തീരുമല്ലോ!!
March 27 2023 09:46
പോളിയോവൈറസ് വഴി ഇൻഫെന്റൈൽ പരാലിസിസ് വരുന്നതുപോലെ, മാർക്സിസം വൈറസ് വഴി മനുഷ്യർ ആജീവനാന്തം ജളരും ഉളുപ്പില്ലാത്തവരുമായിത്തീരുമത്രെ!
March 27 2023 12:02
ബ്രഹ്മപുരത്തെ “ഒന്നാം തീ” അണഞ്ഞു് 15 ദിവസമായില്ല, അപ്പോഴേക്കും “രണ്ടാം തീ” ആളാൻ തുടങ്ങി!
തീവെട്ടിക്കൊള്ളക്കാരായ മന്ത്ര്യാദിമാലിന്യങ്ങൾ അധികാരസ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ, അവറ്റകളുടെ സൃഷ്ടിപ്പുകളായ മാലിന്യക്കൂമ്പാരങ്ങൾക്കു് മദമിളകി പിണുവാതിരനൃത്തമാടാൻ തോന്നുന്നതു് സ്വാഭാവികം!!
(“തപ്പുകളാലും ചതുരത്തപ്പുകളാലും അവനെ സ്തുതിപ്പിൻ; രസമുള്ള കമ്പികളാൽ അവനെ സ്തുതിപ്പിൻ!” എന്നാണല്ലോ വിശുദ്ധ ബൈബിളായാലും മനുഷ്യരെ ആഹ്വാനം ചെയ്യുന്നതു്!)
കേരളത്തിലെ മന്ത്ര്യാദി മാലിന്യക്കൂമ്പാരങ്ങളുടെ അടിസ്ഥാനരഹിതമായ വിടുവായത്തങ്ങളോ, ബ്രഹ്മപുരം പോലുള്ള മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും “സോഷ്യലിസ്റ്റിക്കായി” മാർക്സിയൻ “Das Kapital” സംഭരിക്കാൻ ശ്രമിക്കുന്ന തത്പരകക്ഷികൾ തീയ്യിടുന്നതു് വഴി ഉത്പാദിപ്പിക്കപ്പെടുന്ന വിഷവാതകങ്ങളോ മനുഷ്യരാശിയെ കൂടുതൽ മാരകമായി ബാധിക്കുന്ന വിഷം? അതാണു് ചോദ്യം!!
(“To be, or not to be, that is the question” – Prince Hamlet in William Shakespeare’s play “Hamlet”.)
March 31 2023 16:58
മുൻപൊക്കെ “ഫുൾ ബോട്ടിൽ” കിട്ടിയാൽ നാട്ടുമൂപ്പൻ അനുകൂലവിധി പ്രസ്താവിച്ചിരുന്നു. ഇന്നു് വിധി പ്രസ്താവത്തിനു് “ഫുൾ ബഞ്ച്” തന്നെ വേണമെന്നായി! നീതിന്യായ നവോത്ഥാനത്തിന്റെ അടുത്ത ലക്ഷ്യം “ഫുൾ ഡെസ്ക്ക്” ആയിരിക്കണം!
April 01 2023 10:42
പിണറായിദുരിതത്തിന്റെ ആശ്വാസനിധിക്കേസിൽ ലോകായുക്ത പ്രസ്താവിച്ച സമനിലവിധിയിൽ, വിപ്ലവകവിതകളിലൂടെ മനുഷ്യരായിത്തീർന്ന ജനപ്രിയകവികൾ – സന്തുഷ്ടി മൂലം – കേകയിലോ വസന്തതിലകത്തിലോ “വൈക്കം സമരനായകൻ കാരണഭൂതത്താനെ” പുകഴ്ത്തി പാണപ്പാട്ടുകൾ വല്ലതും രചിച്ചോ ആവോ? നക്കി സഖാക്കൾക്കു് ഒരു നവയുഗ ഡോക്ടറേറ്റിനുള്ള സ്കോപ്പുണ്ടാകുമോ?
April 01 2023 12:49
It would be very nice and profitable for you, if you remembered this fatal truth in your whole life:
As a general rule, human life is a gradual progression towards the ultimate and irreversible final death. If you don’t want to live here and now, if you want to live after your death, you’re already dead, and forever!!
April 01 2023 13:36
“മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്ത കെജ്രിവാളിനു് കോടതി 25000 രൂഫാ പിഴയടിച്ചു.”
മറ്റു് ചില “കെജ്രിവാളുകൾ” ദൈവമുണ്ടെന്നൊക്കെ പറഞ്ഞുപരത്തുന്നുണ്ടു് സാറേ! ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആ പ്രതിലോമകാരികൾക്കു് “പൈനായിരത്തൊന്നു്” രൂഫാ വീതം പിഴയടിച്ചു് സാമൂഹ്യപാഠം പഠിപ്പിക്കണം കോടതിയേമാനേ!!
April 01 2023 14:07
“സെക്രട്ടേറിയറ്റിലെ അക്സസ് കണ്ട്രോൾ സംവിധാനം സർക്കാർ ഉപേക്ഷിച്ചു.”
വാഹനവ്യൂഹത്തിന്റെയും, സെക്യൂറിറ്റി ഭൃത്യരുടെയും അകമ്പടിയോടെയല്ലാതെ സെക്രട്ടേറിയറ്റിലെ പ്രോലെറ്റേറിയറ്റ് “പോക്കുവരവു്” നടത്തിയാൽ “അസ്കസ് കണ്ട്രോൾ” ഉപേക്ഷിക്കുകയല്ലാതെ പാവം കെ-സർക്കാർ മറ്റെന്തു് ചെയ്യാൻ!
April 02 2023 09:35
“ആദ്യ വന്ദേഭാരത് എക്സ്പ്രസ് അടുത്ത മാസം മുതൽ കേരളത്തിൽ ഓടിത്തുടങ്ങും.” – വാർത്ത
ദുരിതാശ്വാസനിധിക്കേസിൽ പിണറായിക്കു് രാജി വയ്ക്കേണ്ടിവരാഞ്ഞതു് നന്നായി. അല്ലെങ്കിൽ, “ജീവിതശുദ്ധി” ഇല്ലാത്ത വല്ല അശ്രീകരങ്ങളും വന്ദേഭാരതിനെ ഉദ്ഘാടിച്ചു് കൊളമാക്കിയേനെ!
April 02 2023 12:47
രാഷ്ട്രീയത്തെയും, മതങ്ങളെയും, സാംസ്കാരികമായ സമസ്ത മേഖലകളെയും അൺസ്ക്ര്യൂപ്യുലസായ ക്രിമിനൽ ശക്തികൾ കയ്യടക്കിക്കഴിഞ്ഞ ഒരു സമൂഹത്തിൽ, ദുരന്താശ്വാസത്തെപ്പോലും ചൂഷണം ചെയ്യാൻ മടിക്കാത്ത ഒരു പക്കാ ക്രിമിനലിനെ, രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നാമമാത്രമായി നിലവിലിരിക്കുന്ന ഒരു പീനൽ കോഡിന്റെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാൻ കഴിയുമെന്ന ധാരണ അങ്ങേയറ്റം പ്രിമിറ്റീവായ ഒരു വ്യാമോഹം മാത്രമാണു്.
April 02 2023 17:20
മാർക്സ് വിഭാവനം ചെയ്ത തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിന്റെ ഉട്ടോപ്പ്യൻ വിപ്ലവകഥാകഥനങ്ങൾ പാടിക്കേൾപ്പിച്ചു്, അതുവഴി വ്യക്തിപരവും സാമൂഹികവും സമഗ്രവുമായ പുരോഗതി കൈവരിക്കാനാകുമെന്നു്, “ആകാശത്തിലെപ്പോലെ ഭൂമിയിലും” സംഭവിക്കുമെന്നു് കരുതി കാത്തിരിക്കുന്ന കൂലിപ്പണിക്കാരെയും, കിളികിളികിക്കിളികളായ കൊയ്ത്തുകാരിപ്പെൺകിളികളെയും, കൂണുമുളച്ച വയ്ക്കോൽത്തുറുപോലെ നിഷ്കളങ്കരായ ഞാറുനടൽപ്പൈങ്കിളികളെയും, പിണറായി മോഡൽ “ആളകലം പാറവെടിയേയ്” ഫോണികളെയും, വിപ്ലവകവിതയെഴുതി മനുഷ്യരായിത്തീർന്ന ജ്ഞാനപീഡകരെയും വിശ്വസിപ്പിക്കാൻ കഴിഞ്ഞതിലൂടെ മാർക്സിസ്റ്റ് കമ്മ്യൂണിസത്തിനു് കുറച്ചുകാലത്തേയ്ക്കെങ്കിലും ലോകത്തിൽ പിടിമുറുക്കാൻ കഴിഞ്ഞു. പക്ഷേ, കമ്മ്യൂണിസ്റ്റ് വൻതോക്കുകളുടെ ദുര്യോഗമെന്നേ പറയേണ്ടൂ, ഈ ലോകം ചലിക്കുന്നതു് “എനിക്കു് ശേഷം പ്രളയം” എന്ന സബ്ജെക്റ്റിവ് ഫിലോസഫിയാലല്ല. അത്രത്തോളമെങ്കിലും, ഈ ലോകഗോളം തിരിയുന്ന മാര്ഗ്ഗം അത്ര അനന്തമോ അജ്ഞാതമോ അവർണ്ണനീയമോ അല്ല എന്നു് ഉറപ്പിച്ചു് പറയാം.
മുൻപൊക്കെ കുടുംബം പുലർത്താനായി ഉദയം മുതൽ അസ്തമയം വരെ മണ്ണിൽ അദ്ധ്വാനിക്കേണ്ടിയിരുന്ന മലയാളികൾ സായംകാലങ്ങളിൽ അല്പമൊരു നേരമ്പോക്കിനായി ചാക്യാർ കൂത്തും കോലുകളിയുമെല്ലാം കാണാറുണ്ടായിരുന്നു. ഇപ്പോൾ, മലയാളമണ്ണിൽ അദ്ധ്വാനിക്കേണ്ട ഭാരം മറ്റു് സംസ്ഥാനികൾ ഏറ്റെടുത്തതിനാൽ, പ്രഭാതം മുതൽ പ്രദോഷം വരെ, വിഡ്ഢിപ്പെട്ടിക്കു് മുന്നിൽ കുത്തിയിരുന്നു്, ഗോഗ്വാ വിളിക്കാരായ രാഷ്ട്രീയവിദൂഷകരുടെ ചാനൽ ചർച്ചകൾ ഇമ വെട്ടാതെ കണ്ടുകണ്ടു് അത്യപൂർവ്വമായ വിധത്തിൽ പ്രബുദ്ധതയിലേക്കു് ഇവോൾവ് ചെയ്യാൻ അവർക്കു് കഴിയുന്നു! പോത്തിന്റേതുപോലെ പരന്ന കൊമ്പുകൾ മുളച്ചു് യമകാലന്റെ വാഹനമായിത്തീരുക എന്നതാണു് ഓരോ മല്ലുവും ലക്ഷ്യം വയ്ക്കുന്ന ഐഹിക ഇവൊല്യൂഷന്റെ ഒടുക്കത്തെ ഘട്ടമായ നിർവാണം.
“മാ-മ-ദേ” മോഡൽ മഞ്ഞപ്പത്രങ്ങൾ വായിക്കാനും, കക്ഷിരാഷ്ട്രീയം ചൂടോടെ ചർച്ച ചെയ്യാനുമായി ആപ്പീസിൽ പോകുന്ന ഒറിജിനൽ “പ്രോലെറ്റേറിയറ്റിനല്ലാതെ”, അദ്ധ്വാനഭാരം മൂലം ഡിജെനറേറ്റ് ചെയ്യപ്പെടുന്ന തൊഴിലാളിവർഗ്ഗത്തിനു് റിജെനറേറ്റ് ചെയ്യാനായി സായിപ്പു് വിഭാവനം ചെയ്ത “ഏൺഡ് ലീവ്” സറണ്ഡർ ചെയ്തു് “ദുട്ടാക്കി” മാറ്റണമെന്ന തോന്നൽ ഉണ്ടാവുകയില്ല. ഇത്രയും, സർക്കാർ ജീവനക്കാരായ മല്ലുക്കൾ താങ്ങേണ്ടിവരുന്ന അദ്ധ്വാനഭാരത്തെപ്പറ്റി.
വ്യവസായവിപ്ലവം നിഷ്ക്കരുണം താണ്ഡവമാടിയിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ തൊഴിലാളിവർഗ്ഗത്തെപ്പറ്റിയാണു് – ഒരിക്കൽപ്പോലും തൊഴിലാളികളുടെ തോളോടുതോൾ ചേർന്നു് ഒരു നിർമ്മാണഫാക്ടറിയിലോ, മറ്റു് തൊഴിൽശാലകളിലോ അദ്ധ്വാനിച്ചിട്ടില്ലാത്തവനെങ്കിലും! – കാൾ മാർക്സ് പറഞ്ഞതു്. അല്ലാതെ, ജ്യോതിഷപശുത്തൊഴുത്തൻ മൊയ്ലാളി സഖാവു് പിണറായി ഭൂതവും, കുടുംബശ്രീ സ്ത്രീകളുടെ അപ്പം ചുടൽ വിദഗ്ദ്ധൻ സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്ററുമെല്ലാം, സിന്താവായും ഐലസായും വിളിച്ചാൽ കേരളത്തെ നവോത്ഥാനിപ്പിക്കാമെന്നു്, ഉറിയും തറിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ബംബർ ബൺ ഫ്രഫുത്തരെ പറഞ്ഞു് വിശ്വസിപ്പിച്ചിരിക്കുന്ന, കുഴിമടിയന്മാരുടെയും നോക്കുകൂലിത്തൊഴിലാളികളുടെയും വിപ്ലവകേരളത്തെപ്പറ്റിയല്ല.
ഇന്നത്തെ പിണുവും മണിയും വീണയും ചിന്തയും ജലീലും ഗോവിന്ദനും വിജയരാഘവനും ജയരാജൻസും മുടിയും സീറോയും താറാവും അമ്മയും അപ്പനും ലോകായുക്തയുമെല്ലാമാണു് അന്നു് കാൾ മാർക്സ് വിശേഷിപ്പിച്ച “ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ മേധാവിത്വം”.
കാലം മാറിയതറിയാതെ പഴയ ഓടിക്കളികളും ചാടിക്കളികളും ഏക്ഷനുകളും ആവർത്തിച്ചുകൊണ്ടിരിക്കുന്ന കൊച്ചുരാമന്മാരും, അതുകണ്ടു് അന്തം വിട്ടു് കയ്യടിച്ചു് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന, പ്രബുദ്ധർ എന്നു് വിശ്വസിപ്പിക്കപ്പെട്ടിരിക്കുന്ന കാഴ്ചക്കാരും!
April 03 2023 11:10
“പാറ്റാ ഗുളിക വാങ്ങാനുള്ള കാശ് പോലും സംസ്ഥാന ഖജനാവിൽ ഇല്ല.” – ഷാബു പ്രസാദ്
പാറ്റകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമല്ലാതെ, ആത്മഹത്യാപരമായ മറ്റു് ദുരുദ്ദേശ്യങ്ങളൊന്നും മൂകനിമിഷങ്ങളിൽ അച്ചങ്ങായി രഹസ്യമായി മനനം ചെയ്യുന്നില്ല എന്നു് കർത്താവിൽ പ്രത്യാശിക്കുന്നു.
April 03 2023 11:57
നടനതിലകം പിണറായി വിജയൻ ഹോളിവുഡ് സ്റ്റൈലിൽ ഇളിച്ചുനിന്നുകൊണ്ടു് ജനത്തിനു് ദിശാബോധം നൽകുന്ന കൂറ്റൻ കട്ടൌട്ടുകൾ കാണുമ്പോൾ എനിക്കു് ക്യാറി ഗ്രാന്റിനെയും, അമിതാഭ് ബച്ചനെയും, ഷാ രുഖ് ഖാനെയും, മണവാളൻ ജോസഫിനെയും, സിൽക്ക് സ്മിതയെയും ഓർമ്മവരും.
April 04 2023 14:31
വെളിവുള്ള മനുഷ്യർ ഇതിനോടകം വളർത്തിയെടുത്ത ജനാധിപത്യവും സാമൂഹികനീതിയും സംസ്കാരസമ്പന്നതയും നീതിന്യായ വ്യവസ്ഥയുമെല്ലാം, കൊലക്കേസ്, അഴിമതി, സ്വർണ്ണക്കള്ളക്കടത്തു്, ബാലപീഡനം, വ്യഭിചാരം, അഭിചാരം മുതലായ കേസുകളിലെ പ്രതികളും, “പരനാറികളും കുലംകുത്തികളുമായ നികൃഷ്ടജീവികളെ” എന്നിട്ടും അധികാരക്കസേരയിൽ എത്തിക്കാൻ മടിയോ അറപ്പോ ഇല്ലാത്തവിധം ഡിജനറേയ്റ്റ് ചെയ്തവരും, “മറുഭാഷാസംസാരികളായ” മാസ്റ്ററന്മാരുടെയും, അനന്താനന്ദസ്വാമിമാരുടെയും, കെട്ടിപ്പിടിമാതാക്കളുടെയും, താറാപ്പിതാക്കളുടെയും, മുടിമുസ്ല്യാരുകളുടെയും പാദസേവ ചെയ്യുന്നവവരും, പൂർവ്വകാലത്തിലെ ഉണിക്കോനാർമാർകളുടെയോ ഉണിച്ചന്ത്രാർമാർകളുടെയോ പക്ഷം ചേർന്നു് താത്വികാവലോകനം നടത്താനും, പരസ്പരം വെട്ടിച്ചാകാനും, കോഴിപ്പോരുപോലെ പരസ്പരം കൊത്തിച്ചാകാനും സദാ സന്നദ്ധരായ ചാവേറുകളായി രൂപാന്തരം പ്രാപിച്ചവരും, ബുദ്ധിജീവികളെന്നു് സ്വയം കരുതുന്നവരുമായ ഒരു പ്രാകൃതക്കൂട്ടത്തിനു് എന്നെങ്കിലും എത്തിപ്പിടിക്കാൻ കഴിയുന്നതിലും വളരെ ഉയരത്തിലാണു് സ്ഥിതിചെയ്യുന്നതു്.
April 04 2023 15:37
“സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിനു് 125 കോടി രൂപ അനുവദിച്ചു.” – വാർത്ത
മൂക്കോളം കടത്തിൽ മുങ്ങിനിൽക്കുമ്പോഴും ഇത്രയും കോടി രൂഫാ പൊടിപൊടിക്കണമെങ്കിൽ, ആഘോഷരാവിലെ ഉടുക്കുകൊട്ടിനോടൊപ്പം പിണുവിന്റെ പിടുക്കുകൊട്ടും ഉണ്ടായിരിക്കണം. തമ്പ്രാന്റെ പിടുക്കുകൊട്ടലിൽ വിനീതവിധേയരായ പ്രജകൾ എക്കാലവും രതിമൂർച്ഛ അനുഭവിച്ചിരുന്നു.
April 05 2023 10:27
പൊലീസ് വാഹനത്തിൽ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യം മൂലമാണു് അട്ടപ്പാടി മധു മരിച്ചതെന്നു് മാധ്യമവും മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും ഏകസ്വരത്തിൽ മാദ്ധ്യമധർമ്മം അനുസരിച്ചു് റിപ്പോർട്ട് ചെയ്ത ഒരു കേസിൽ എന്തിനാണാവോ കോടതി “ആൾക്കൂട്ടത്തിലെ” പതിനാലു് പേർക്കു് ശിക്ഷ വിധിച്ചതു്?
April 05 2023 10:39
“അട്ടിമറിക്കപ്പെടാവുന്ന കേസായിരുന്നു. സംസ്ഥാന സർക്കാർ നടത്തിയ പോരാട്ടമാണു് വിജയിക്കുന്നതു്.” – മന്ത്രി കെ. രാധാകൃഷ്ണൻ
ഉഗ്രം! ഉദാത്തം!! അട്ടിമറിക്കാരുടെ ഉപദേശം കേട്ടു് മധുവിന്റെ കുടുംബമെങ്ങാനും അപ്പീലിനു് പോയാൽ – അട്ടിമറിക്കാരെ ഇഫ്താർ വിരുന്നൂട്ടിയിട്ടായാലും – സർക്കാർ അട്ടിമറിപ്പോരാട്ടം തുടരണമെന്നപേക്ഷ.
April 05 2023 11:12
ഷഹറൂഖ് സെയ്ഫി പിടിയിലായതു് നന്നായി. അല്ലെങ്കിൽ, രേഖാചിത്രം കാണുന്നവരിൽ ചിലരെങ്കിലും എലത്തൂർ ട്രെയിൻ തീവയ്പു് കേസിന്റെ പേരിലാണു് ഡൊണാൾഡ് ട്രമ്പ് കോടതിയിൽ ഹാജരായതെന്നു് സംശയിച്ചേനെ!
April 06 2023 09:23
“എവിടെ ലൈഫ്ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ടു്.”
എവിടെ പിണറായി വിജയനുണ്ടോ, അവിടെ ക്രിമിനലുകളുണ്ടു്. എവിടെ മുക്ക്യോന്റെ ഇഫ്താർ വിരുന്നുണ്ടോ, അവിടെ ആത്മാവിൽ ദരിദ്രരായ സാമൂഹികമേല്ത്തട്ടുകാരുണ്ടു്.
“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; മുക്ക്യോന്റെ ഇഫ്താർ വിരുന്നു് അവർക്കുള്ളതു്” എന്നു് യേശു ആയാലും തന്റെ ഗിരിപ്രഭാഷണത്തിൽ തിരുവായ്മൊഴിഞ്ഞിട്ടുണ്ടെന്നോർക്കുക!
യേശുവിന്റെ ഗിരിപ്രഭാഷണത്തെ അനുകരിച്ചാണു് സി. പി. എം. സംസ്ഥാന സെക്രട്ടറി സഖാവു് എം.വി. ഗോവിന്ദൻ മാസ്റ്റർ തൃത്താലയിലെ തന്റെ മലപ്രഭാഷണത്തിൽ, “കുടുംബശ്രീക്കാരായ സ്ത്രീകൾ ഭാഗ്യവതികൾ; അവർക്കു് കൂറ്റനാടുനിന്നു് കെ-റെയിലിൽ കേറി കൊച്ചിയിലെത്തി അപ്പം വില്ക്കാം” എന്നു് തിരുവായ്മൊഴിഞ്ഞതു്.
(യേശുവിന്റെ ഗിരിപ്രഭാഷണം വായിക്കണമെന്നുള്ളവർ ബൈബിളിലെ മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം കാണുക!)
April 06 2023 10:14
പിണറായി വിജയനെ പിണു, ഭൂതത്താൻ എന്നൊക്കെ വിളിക്കുന്നതു് വളരെ മോശമാണു്. ഒന്നുമില്ലെങ്കിലും, “ഒന്നുവച്ചാൽ രണ്ടു്, കിറ്റൊന്നു് ചങ്കിരട്ട” ഇത്യാദി കുലുക്കിക്കുത്തു് സിദ്ധാന്തപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയാണു് അദ്ദ്യമെന്നെങ്കിലും മല്ലുക്കൾ ഓർക്കണ്ടേ? നീയും അദ്ദ്യത്തെ പിണു, കാരണഭൂതത്താൻ എന്നൊക്കെ വിളിക്കാറുണ്ടല്ലോ എന്നു് ചില കുരിപ്പുകൾ ഇപ്പോൾ “ഒബ്ജക്ഷൻ യുവറോണർ” ഉന്നയിച്ചേക്കാം.
“മോളിൽ സുവർക്കം, താഴെ നരകം, രണ്ടിനും നടുക്കു് എണ്ണ തിളയ്ക്കുന്ന വറചട്ടി” എന്ന അവസ്ഥയിൽ ഒരു കാൽ ശൈത്താന്റെ മടയിലായി ജീവിക്കുന്ന, ജീവിതത്തിൽ വലിയ അംബീഷൻസ് ഒന്നുമില്ലാത്ത എനിക്കു് ഒന്നും നോക്കാനില്ല. പക്ഷേ, പ്രൈവറ്റ് പ്രോപ്പർട്ടി ആയ മൊത്തം വിലങ്ങുകൾ നഷ്ടപ്പെട്ടാലും, കിട്ടാനുള്ളതു് പുതിയൊരു ലോകമാണെന്ന സുപ്രസിദ്ധ മുദ്രാവാക്യത്തിൽ വിശ്വസിക്കുന്ന വിപ്ലവകാരികളുടെ കാര്യം അങ്ങനെയല്ലെന്നോർക്കുക!
April 06 2023 10:57
ട്രെയിൻ തീവയ്പുകേസിലെ പ്രതിയെ താനാണു് പിടിച്ചതെന്ന പിണുവിന്റെ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം മല്ലുക്കൾ വിശ്വസിക്കുന്നില്ലത്രെ!
അതിൽ അവിശ്വസിക്കാനെന്തിരിക്കുന്നു? ആൾ ഇരട്ടച്ചങ്കനാണേ! പോരെങ്കിൽ, സെക്രട്ടേറിയേറ്റ്, ബ്രഹ്മപുരം മുതലായ ഇടങ്ങളിലെ തീവയ്പുകളുടെ കാരണഭൂതനും! ഒരു പ്രത്യേക ഏക്ഷൻ കാണിച്ചു്, കത്രികപ്പൂട്ടിട്ടു് ഒരു പിടിപിടിച്ചാൽ! എന്റെ സിവനേ!!
April 06 2023 11:10
പൊതുജനം: “മൂലക്കുരു പോലെയാണു് സഖാക്കൾക്കു് പിണറായിയുടെ ഭരണം. വേദനയുണ്ടു്; പക്ഷേ, നാണം കൊണ്ടു് പുറത്തു് പറയാൻ പറ്റില്ല.”
അന്തംകമ്മികൾ: “സംഘികൾക്കു് മോദിയുടെ ഭരണവും അതുപോലെതന്നെ! അപ്പോൾപ്പിന്നെ ഞങ്ങൾ സഹാക്കൾ മാത്രമായിട്ടെന്തിനു് നാണിക്കണം?”
പൊതുജനം: “Kudos! അതു് തികച്ചും ന്യായവും അത്ഭുതകരവുമായ ഒരു ചോദ്യവും ആർഗ്യുമെന്റുമാണു്.”
April 06 2023 18:29
ആളുകൾ അത്ഭുതം കൂറുന്നതു് കണ്ടാൽ തോന്നും, അനിൽ ആന്റണി യേശുവിനെപ്പോലെ കടലിനു് മീതേ നടന്നാണു് ബിജെപിയിൽ എത്തിയതെന്നു്!
ചിക്കിലിയോ മറ്റു് നേട്ടങ്ങളോ ഒപ്പിക്കാൻ കഴിയുന്നിടത്തു് ചാകുവോളം കടിച്ചുതൂങ്ങുന്നതോ, ഒപ്പിക്കൽ അത്ര എളുപ്പമല്ലെന്നു് തോന്നിത്തുടങ്ങിയാൽ അതിനു് കഴിയുന്നിടത്തേക്കു് ചേക്കേറുന്നതോ ആണു് ഭാരതത്തിൽ രാഷ്ട്രീയം എന്നറിയപ്പെടുന്നതു്. ജനാധിപത്യം, ജനസേവനം, ജീവിതശുദ്ധി, ഉളുപ്പു് എന്നെല്ലാം വാതോരാതെ പുലമ്പിക്കൊണ്ടിരിക്കണം എന്നേയുള്ളു. അത്തരം “വിടരിൽ” വിശ്വാസമർപ്പിക്കുന്നതാണു് ഭാരതീയരുടെ ഒരു രീതി. കാരണം, മറ്റു് ലോകസമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി, തങ്ങൾ വളരെ പ്രബുദ്ധരാണെന്നാണു് അവരുടെ ചിന്ത!
അവിടെ, പതിവായി കൊങ്ങി തോമാ കമ്മിയാവുന്നതും, കൊങ്ങി അനിൽ സംഘിയാവുന്നതും, സിമി ജലീൽ കമ്മിയാവുന്നതുമെല്ലാം നിസ്വാർത്ഥമായ ജനസേവനത്തിനാണെന്ന കാര്യത്തിൽ ജനത്തിനു് സംശയമൊന്നും ഇല്ലാത്തതു് അനന്യമായ ആ പ്രബുദ്ധത മൂലമാണു്.
എല്ലാം കഴിഞ്ഞു്, അവസാനം, തൊഴുത്തുമാറിയ മൂരിയും സിമിയും കമ്മിയും സംഘിയും കൊങ്ങിയുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും “ബ്രിട്ടാസേ നീയും ബ്രൂട്ടാസോ” എന്നും മറ്റും വളരെ തിയാറ്റ്രിക്കലായി കുറ്റാരോപണം കൂടി നടത്തുന്നതോടെ തത്കാലത്തേക്കു് നാടകത്തിന്റെ കർട്ടൻ വീഴും! ശുഭം! ജനങ്ങൾ അടുത്ത രാഷ്ട്രീയ നാടകത്തിനായി കണ്ണും കാതും കൂർപ്പിച്ചു് കാത്തിരിക്കും. ഒരുതരം രാഷ്ട്രീയ തനിയാവർത്തനം!!
April 07 2023 13:41
“ഇതു് എന്റേതു്, അതു് അവന്റേതു് എന്നു് സങ്കുചിതമനസ്കർ കരുതുന്നു, എന്നാൽ ലോകമേ തറവാടു് (വസുധൈവ കുടുംബകം) എന്നു് ഉദാരമനസ്കർ ചിന്തിക്കുന്നു.” – മഹാ ഉപനിഷത്തു്
ഇതു് എന്റെ പാർട്ടി, അതു് അവന്റെ പാർട്ടി എന്നു് കുഞ്ഞുമനിതർ കരുതുന്നു, ഊട്ടലുള്ളിടം തറവാടു് എന്നു് ഉദരനിമിത്തരാഷ്ട്രീയക്കാർ ചിന്തിക്കുന്നു.
April 07 2023 15:08
(കർദ്ദിനാൾ, ബിഷപ്പ്, കത്തനാർ,, കപ്യാർ, പ്രസുദേന്തി എന്നിവരാവണം മുൻനിരയിൽ) പെസഹാദിനത്തിൽ മരക്കുരിശേന്തി നാടൻ വേഷത്തിൽ മലയാറ്റൂരിലെ കുരിശുമുടി കയറി ദൈവപുത്രന്റെ പീഡാനുഭവയാത്രയെ “copycat” ചെയ്യുന്ന വിശ്വാസികൾ.
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

April 07 2023 16:04
സമൂഹത്തിലെ മുഴുവൻ മാലിന്യങ്ങൾക്കും മാരണങ്ങൾക്കും അടിഞ്ഞുകൂടാൻ കഴിയുന്ന ഒരു സ്ലഡ്ജ് ബേസനാണു് – പാർട്ടിഭേദമെന്യേ – ഇന്നു് ഭാരതത്തിലെ രാഷ്ട്രീയം.
April 08 2023 14:58
നിറയെ മാമ്പഴമുള്ള ഉയർന്ന മാവിലിരുന്നു് മാമ്പഴം തിന്നുന്ന കുരങ്ങനെ കല്ലെറിഞ്ഞാൽ – ദേഷ്യം മൂലമോ, പരിഹസിക്കാനായോ – അവൻ മാമ്പഴം പറിച്ചു് എറിഞ്ഞവരെ തിരിച്ചെറിയും. അതാണു് ഒരു കുരങ്ങന്റെ സ്വത്വം!
സ്വയം മാവിൽ കയറി മാമ്പഴം പറിച്ചു് തിന്നാനുള്ള കഴിവോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്തവരും, അതേസമയം, കന്യാസ്ത്രീമഠങ്ങളിലെ മാമ്പഴം തിന്നാതിരുന്നാൽ കിടക്കപ്പൊറുതി കിട്ടാത്തവരും, നിതാന്ത വന്ദ്യ ദിവ്യശ്രീകളുമായ (നി. വ. ദി. ശ്രീ.) മാമ്പഴപ്രിയർ മൂക്കറ്റം തിന്നു്, ഭദ്രാസനങ്ങളിലെ പട്ടുമെത്തകളിലുറങ്ങി, സുഖലോലുപമായ ജീവിതം നയിക്കുന്നതു് ആയിനം ഭക്തവാനരുടെ ഈ “വൈകാരികവിഡ്ഢിത്തം” മുതലെടുത്താണു്. ശ്രീരാമഭക്തനായിരുന്ന ഹനുമാനാണു് മത-രാഷ്ട്രീയ മേഖലകളിലെ ഭക്തവാനരരുടെ എക്കാലത്തെയും റോൾ മോഡൽ!
ജന്മപാപം, അഥവാ തങ്ങൾ അപ്പനിൽനിന്നും അമ്മയിൽനിന്നും ഈ ഭൂമിയിൽ ജനിച്ചതുതന്നെ തിരുത്തിക്കുറിക്കേണ്ട മഹാപാപമാണെന്നു് കരുതുന്ന നവനസ്രാണികൾ, തങ്ങളെ സകലമാന പാപങ്ങളിൽ നിന്നും മോചിപ്പിക്കാനായി, പണ്ടു്, അക്കാലത്തെ ലോകമഹാശക്തിയായിരുന്ന റോമൻസ് ഭീകരവാദിയായി മുദ്രകുത്തി കുരിശിൽ തറച്ചു് കൊന്നെങ്കിലും, അതുവഴി ഇറിവേഴ്സിബിളായ മരണം സംഭവിച്ചു എന്നു് അനിഷേദ്ധ്യമായി ഉറപ്പുവരുത്താനും, സ്ഥിരീകരിക്കാനും അവശ്യം ആവശ്യമായ ആധുനിക സംവിധാനങ്ങളൊന്നും ഇന്നത്തെപ്പോലെ ഇല്ലാതിരുന്ന ഒരു പ്രാചീന കാലഘട്ടത്തിൽ ജീവിച്ചിരുന്ന നസ്രായനായ യേശു താൻ ശവമടക്കം ചെയ്യപ്പെട്ട കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയെന്നും, ഇന്നല്ലെങ്കിൽ നാളെ മടങ്ങിവന്നു് നല്ലതിനെയും തീയതിനെയും തരം തിരിച്ചു് കൊട്ടയിലും വട്ടിയിലുമാക്കുമെന്നുമുള്ള ഉത്തമബോദ്ധ്യത്തിന്റെ പേരിലാണു്, ഗ്രീസിട്ടു് ലൂബ്രിക്കേയ്റ്റ് ചെയ്ത വീൽ മൂട്ടിൽ ഫിറ്റുചെയ്ത മരക്കുരിശും ചുമന്നു് “തലയോടിടം എന്നർത്ഥമുള്ള ഗോല്ഗോഥാ” എന്ന മലയാറ്റൂരിലെ കുരിശുമുടിയിലേക്കു് പാപമോചനം തേടി “പദയാത്ര” നടത്തുന്നതു്!
ഏതെങ്കിലുമൊരു ഐഡിയോളജിയുടെയോ, ഏതെങ്കിലുമൊരു വ്യക്തിയുടെയോ “കേവലം” ഒരു അനുയായി മാത്രമാണു് നീയെന്നു് നീ നിന്റെ ജീവിതത്തിൽ ഒരു നിമിഷമെങ്കിലും കരുതുന്നുണ്ടെങ്കിൽ, നിന്നെ നീയാക്കുന്നതു്, നിനക്കുണ്ടെന്നു് നീ വ്യാമോഹിക്കുന്ന നിന്റെ ബുദ്ധിയല്ല, നിന്നെ ഭരിക്കുന്നു എന്നു് ഒരിക്കലും നിനക്കു് മനസ്സിലാക്കാൻ കഴിയാത്ത, മൗലികമായ, നിന്റെ നിയന്ത്രണാതീതമായ നിന്റെ വിഡ്ഢിത്തമാണു്.
April 08 2023 17:51
“അര്ദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെന് സ്വപ്ന ബിന്ദുവോ?
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ, ഇനിയും നിന് കഥ പറയൂ! നീ പറയൂ…!!”
(വായോ, കുമ്പസാരിക്കാൻ വായോ! എൻ കുമ്പചേർന്നു് കുമ്പസാരിക്കാൻ വായോ…!! എന്നു് ലാറ്റിൻ)

April 08 2023 19:06
അനിൽ ആന്റണിയുടെ പടം നടാടെ കണ്ടപ്പോൾ, സ്വർഗ്ഗം തുറന്നു് ദൈവാത്മാവു് പ്രാവെന്നപോലെ ആ പടത്തിലേക്കു് ഇറങ്ങിവരുന്നതു് ഞാൻ കണ്ടു. “ഇവനെന്റെ പ്രിയ പുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു് മല്യാലത്തിൽ ഒരു സ്വർഗ്ഗീയ ശബ്ദവും കേട്ടു. (മത്തായി 3: 16, 17)
അപ്പോൾ പിന്നണിഗാനം പോലെ ഒരശരീരി ഉണ്ടായി: ഇന്നോളം “എം. എ. ജോൺ നമ്മെ നയിച്ചു; ഇനിമേൽ അനിൽ ആന്റണി ഭാരതത്തെ നയിക്കും.”
April 09 2023 11:17
സഭാപെണ്ണാടു് സഖാവു് വീണ ജോർജ്ജിനെതിരെ വിശുദ്ധ പള്ളിപ്പരിസരങ്ങളിൽ ക്ഷുദ്രശക്തികൾ പോസ്റ്ററൊട്ടിച്ചത്രെ!
ഈ സംസ്ഥാനം സാംസ്കാരിക പസിഫിക്കിൽ എന്തുകൊണ്ടു് ഇങ്ങനെ മുങ്ങിത്താഴുന്നു!? ഈ സംസ്ഥാനത്തിന്റെ കപ്പിത്താനു് കപ്പലില്ലേ എന്ന ഹൃദയഭേദകമായ ചോദ്യം ജനമദ്ധ്യേ ചോദിക്കാൻ ഇത്തരുണത്തിൽ ഞാൻ ധൈര്യപ്പെടുകയാണു്.
April 09 2023 12:20
മൈക്കൾ ജാക്സണെപ്പോലെ ഡാൻസ് ചെയ്യണം എന്ന മമ്മൂട്ടിയുടെ വ്യാമോഹം പോലെയാണു്, ആദ്ധ്യാത്മിക ചെളിക്കുണ്ടിൽ മുങ്ങിക്കിടക്കുന്ന ഭാരതീയന്റെ ഫിലോസഫിക്കണം എന്ന വ്യാമോഹം.
April 10 2023 12:40
“ബിഷപ്പ് ഹൌസുകൾ കയറി ബിജെപി; ഇതു് നാടകം; ഭീഷണിയും പ്രലോഭനവും തിരിച്ചറിയണമെന്നു് സിപിഐ (എം); വിചാരധാരയിൽ ആന്തരികഭീഷണിയായി പ്രഖ്യാപിച്ചവരാണു് ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ളവർ; ക്രിസ്മസ് കാലത്തു് രാജ്യമെമ്പാടും ആക്രമണമുണ്ടായി.” ആരിലും ഭയമുണർത്താൻ പര്യാപ്തമായ ദേശാഭിമാനിയിലെ വാർത്ത, അഥവാ ബ്രേക്കിങ് ന്യൂസ്!!
വിമർശിക്കാൻ അർഹതയും “അവകാശവും” ഉള്ള മഹാവേന്ദ്രശുണ്ണികൾ വിമർശിക്കുമ്പോൾ നമ്മൾ അതിനു് ചെവി കൊടുക്കേണ്ടതുണ്ടു്. അർത്ഥം, ഭീഷണിയും പ്രലോഭനവും നികൃഷ്ടജീവിപ്പട്ടദാനവും കിറ്റുദാനവുമെല്ലാം നമ്മൾ നിരുപാധികമായി തിരിച്ചറിയേണ്ടതുണ്ടു്. ദൈവവും മതങ്ങളും പാർട്ടിയുടെ ആന്തരികഭീഷണിയായി പ്രഖ്യാപിച്ചവനും, പൂർണ്ണമായും നാസ്തികനായിരുന്നവനുമായ മാർക്സിന്റെ പിന്തുടർച്ചാവകാശികളാണു് കമ്മ്യൂണിസ്റ്റുകൾ എന്നും നമ്മൾ തിരിച്ചറിയണം. കമ്മ്യൂണിസത്തിന്റെ സുവർണ്ണകാലത്തു് ഈസ്റ്റ് യൂറോപ്പിൽ പൊതുവെയും, ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ് റഷ്യയിലും, മാവോയിസ്റ്റ്-കമ്മ്യൂണിസ്റ്റ് സാംസ്കാരികവിപ്ലവം സടകുടഞ്ഞാടിയിരുന്ന മധുരമനോജ്ഞ ചൈനയിലും പ്രത്യേകിച്ചും, മനുഷ്യരുടെ ആരാധനാലയങ്ങൾ തകർത്ത വീരചരിത്രമുള്ളവരാണു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ എന്ന വസ്തുതയും നമ്മൾ ഇത്തരുണത്തിൽ ആദരപൂർവ്വം സ്മരിക്കാതെ പോകരുതു്!!
അപ്പോൾ, പരനാറികളും കുലംകുത്തികളുമായ ചില കുരുപ്പുകൾ ചോദിച്ചേക്കാം: “പിന്നെ എന്തു് വിസ്മരിക്കാനാണു് സഖാവു് കാരണഭൂതമേ, ജന്മനാ അടിമകളായ ഞങ്ങൾക്കു് സ്വാതന്ത്ര്യമുള്ളതു്?”
അവരോടു്, “ഞാനാകുന്നവൻ ഞാനാകുന്നു” എന്ന ഈ “ഒട്ടകഭൂതത്താനു്” ഇതേ പറയാനുള്ളു: “ദാണ്ടെ! ഇക്കാണുന്ന ചിത്രത്തിലേതുപോലുള്ള സകലമാന ഭൂതകാലചരിത്രവും നിങ്ങൾ വിസ്മരിക്കേണ്ടതുണ്ടു്. എന്തുകൊണ്ടെന്നാൽ, അത്തരം ഗതകാലസ്മരണകൾ ആഗോളവ്യാപകമായ നമ്മുടെ വിപ്ലവപ്രസ്ഥാനത്തിനു് അനുഗ്രഹപ്രദമായിരിക്കില്ല എന്നു് മാത്രമല്ല, അതൊരു പ്രതിവിപ്ലവപ്രസ്ഥാനത്തിനു് കാരണഭൂതമാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണു്.”

April 11 2023 09:17
ദുരിതാശ്വാസനിധി വക മാറ്റിയ കേസ് ലോകായുക്ത നാളെ പരിഗണിക്കുമത്രെ!
വിധിപ്രസ്താവത്തിനു് ഇഫ്താർ വിരുന്നിന്റെ പുളിച്ചുതികട്ടൽ നാറ്റമുണ്ടായിരിക്കുമോടേ?
April 11 2023 10:05
“നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചു് രണ്ടു് ചെറുപ്പക്കാർ മരണപ്പെട്ടു. കാർ ഓടിച്ചിരുന്നതു് ജോസ് കെ. മാണിയുടെ മകൻ കുഞ്ഞുമാണി.” – വാർത്ത
നീതിനിർവഹണം മുഖമുദ്രയാക്കിയ സഖാവു് പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിൽ ജനസേവനമനുഷ്ഠിക്കുന്ന “ഹേഡ് കുട്ടൻ പിള്ള” ഏമാൻ എഴുതി തയ്യാറാക്കിയ “ഫഴ്സ്റ്റ് ഫഴ്സ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്” (F. F. I. R.) പ്രകാരം കാർ ഓടിച്ചിരുന്നതു് 46 വയസ്സുകാരനായ “Unknown Person” ആയിരുന്നത്രെ!
“കണ്ടാലറിയാത്ത” ഏതെങ്കിലും 46 വയസ്സുകാരന്റെ ഒരു രേഖാചിത്രം കൂടി വരയ്ക്കാൻ എന്തുകൊണ്ടാണാവോ “ഹേഡ് കുട്ടൻ പിള്ള ഏമാനു്” തോന്നാതിരുന്നതു്? മുഖ്യമന്ത്രി നേരിട്ടു് പൊന്നാടയും “പൊൻപലകയും” നല്കി ഡിഗ്നിഫൈ ചെയ്യുമായിരുന്ന ഒരു അസുലഭസന്ദർഭമല്ലേ “pollice” ഏമാൻ അതുവഴി വെറുതെ പാഴാക്കിക്കളഞ്ഞതു്!?
April 11 2023 10:40
“സി. പി. ഐ. യുടെ ദേശീയ പദവി തിരഞ്ഞെടുപ്പു് കമ്മീഷൻ റദ്ദാക്കി.” – വാർത്ത
കാനനഛായയിലാടുമേയ്ക്കാൻ “കാനം” വരട്ടെയോ നിന്റെ കൂടെ?
പാടില്ല പാടില്ല നമ്മെ നമ്മൾ “സ്ഥാനം” മറന്നൊന്നും ചെയ്തുകൂടാ!
April 11 2023 11:15
“പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ടു് കുത്താതെ മാറി പോവുകയാണു് നല്ലതു്.” – ലോകായുക്ത (മല്ലു മോഡൽ)
ആരെടേ ലോകായുക്തയെ വഴിയിൽ നിർത്തി മഴയും വെയിലും കാറ്റും കോളും കൊള്ളിക്കുന്നതു്!? നിന്റെ ചോര കുടിച്ചു് വീർക്കുന്ന രാജാപ്പാർട്ടുകളെ ചോദ്യം ചെയ്യുന്നതു് രാജ്യദ്രോഹക്കുറ്റമാണെന്നു് (lèse majesté) നിനക്കൊന്നും അറിയില്ലെടേ ശുംഭരേ?
April 11 2023 12:48
നിഷ്പക്ഷമതികളായിരിക്കേണ്ട ലോകായുക്ത ജഡ്ജിമാർ മുക്ക്യോന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതു് നീതിയുക്തമല്ല എന്നു് ചില മല്ലുക്കൾ.
അഴിമതി നിരോധനാർത്ഥം രൂപീകരിക്കപ്പെട്ട ലോകായുക്തയിൽ എങ്ങനെയോ ഏമാന്മാരായി എന്നതിന്റെ പേരിൽ അവർ സ്വന്തം തീട്ടം തിന്നു് ജീവിക്കണം എന്നാണോ ഹേ, നിങ്ങൾ പറയുന്നതു്?
April 11 2023 13:46
“ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിൽ ഞാനെന്റെ പട്ടിയെ കുളിപ്പിക്കും.” – നായനാർ
നായനാർ ഒരു ദീർഘദർശി ആയിരുന്നെങ്കിൽ, “പശുത്തൊഴുത്തിനോടു് ചേർന്ന ഒരു പന്നിക്കൂടു്” എന്നു് ക്ലിഫ് ഹൗസിനെ പുനർനാമകരണം ചെയ്യും എന്നുംകൂടി പറയുമായിരുന്നു എന്നു് തോന്നുന്നു.
April 11 2023 17:53
“വിചാരധാരയിൽ പറയുന്നതു് അന്നത്തെ സാഹചര്യം.” – ബിഷപ്പ് പാംപ്ലാനി
ബൈബിളിൽ പറയുന്നതു് വിചാരധാരയ്ക്കും – ഖുർആനുപോലും – നൂറ്റാണ്ടുകൾക്കു് മുൻപത്തെ സാഹചര്യങ്ങളാണു്! ഇന്നു് ഏതു് റപ്പായിക്കുവേണം അതൊക്കെ? ചുമ്മാ പാമ്പ്ര പാംപ്ലാനിപ്പിതാവേ!
April 12 2023 11:52
ഉദ്ദിഷ്ടകാര്യം സാധിക്കണമെന്നു് പ്രമാദമായ ഒരു അഴിമതിക്കേസിലെ ഒരു പ്രതിക്കു് ഉൾവിളിയുണ്ടാകുന്നു! സ്വാഭാവികം!!
തനിക്കു് അക്കാര്യം സാധിച്ചുതരാൻ ശേഷിയുള്ള “വിശുദ്ധപിതാക്കളെ” ക്ഷണിച്ചുവരുത്തി മഹത്തായ ആ വ്യക്തിത്വം ഒരു ഇഫ്താർ വിരുന്നു് നൽകുന്നു! സ്വാഭാവികം!!
മൂക്കറ്റം ഇഫ്താർ വിരുന്നുണ്ടു്, സമൃദ്ധമായ ഏമ്പക്കങ്ങളും അതിനൊത്ത വളികളും ആർഭാടമായി വിട്ടശേഷം ആ വിശുദ്ധപിതാക്കൾ, “അപ്പൻ പൊക്കത്തിലുമില്ല, കൂടയിലുമില്ല” എന്നു്, കുറ്റകൃത്യം ചെയ്ത തന്റെ അപ്പനെ അന്വേഷിച്ചു് ഹൌസ് സെർച്ചിനെത്തിയ പൊലീസ് ഏമാന്മാർക്കു് യുക്തിഭദ്രമായും മണിമണിയായും സത്യവാങ്മൂലം നല്കിയ പ്രഫുത്തസന്തതിയുടെ ഉദാത്തമാതൃകയിൽ, “പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ടു് കുത്താതെ മാറി പോവുകയാണു് നല്ലതു്” എന്നു് പൊതുജനമദ്ധ്യേ പരസ്യമായി “affidavit” നല്കി പ്രമുഖനായ ആ പ്രതിയെ അവരുടെ aegis-ൽ എടുക്കുന്നു! സ്വാഭാവികം!!
“നീതിയുക്തമായ” ഈവിധ സംഭവവികാസങ്ങളെല്ലാം സംഭവിക്കുന്നതു് നാറുന്ന ജൂബ്ബയും തോളിൽ ചേളാകവുമായി, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ അന്താരാഷ്ട്രവിഷയങ്ങൾ എന്നും എവിടെയും എപ്പോഴും ആഴത്തിലേക്കു് ഊളിയിട്ടു് കൂലങ്കഷമായി ചർച്ചചെയ്യാൻ സർവ്വാത്മനാ സന്നദ്ധരും, തികഞ്ഞ നാർസിസിസ്റ്റുകളും, പ്രഫുത്തരും, ബുദ്ധിജീവികളും, “ആദ്ധ്യാത്മികനും മാർക്സിസ്റ്റുമായി” ഒരേസമയം നിലനില്ക്കുന്നതിൽ അപാകത ഒന്നും കാണാത്തവരും, വികലമായ പ്രത്യയശാസ്ത്ര ഭാഷയിൽ സംസാരിക്കുന്നവരുമായ “ബംബർ ബൺ” മല്ലുക്കൾ പൂണ്ടുവിളയാടുന്ന “ഇടതുപക്ഷ-ജനാധിപത്യ-പിണുഭരണ” കേരളത്തിലാണു്! തികച്ചും സ്വാഭാവികം!!!
ധാർമ്മികവും, സദാചാരപരവും, സനാതനവും, ആർഷഭാരതീയവുമായ വീക്ഷണകോണത്തിൽ നിന്നു് നോക്കുമ്പോൾ എന്താണു് അതിൽ ഒരു പ്രശ്നം?
ഭരണഘടനാപരവും, പീനൽ കോഡ് പ്രകാരവും, “ഭാരതീയ” ജനാധിപത്യപരവുമായ കാഴ്ചപ്പാടിൽ നിന്നു് വീക്ഷിക്കുമ്പോൾ എവിടെയാണു് അതിൽ ഒരു പ്രശ്നം?
April 13 2023 11:43
“പദ്മശ്രീ അണ്ണാ ഹസാരെ, പദ്മഭൂഷൺ അണ്ണാ ഹസാരെ, അണ്ണാ ഹസാരെ: ഇൻഡ്യൻ ഓഫ് ദി യിയർ (CNN-IBN)”
സർക്കാർ നടപടികളിലെ സുതാര്യത വർദ്ധിപ്പിക്കുക, സർക്കാർ അഴിമതികൾ യഥാവിധി അന്വേഷിച്ചു് ശിക്ഷാവിധി നടപ്പിലാക്കുക മുതലായ ഉത്തമലക്ഷ്യങ്ങളുമായി രംഗപ്രവേശം ചെയ്ത ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് എന്ന നിലയിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തു എന്ന അതിനീചമായ അഴിമതിക്കേസിൽനിന്നും രക്ഷപെടാനായി അതേ മുഖ്യമന്ത്രിതന്നെ തത്പരകക്ഷികൾക്കായി സംഘടിപ്പിച്ച ഒരു ഇഫ്താർ വിരുന്നിന്റെ സുതാര്യത വർദ്ധിപ്പിക്കാനും, അതുവഴി, അഴിമതി നിരോധനാർത്ഥം രൂപീകരിക്കപ്പെട്ട ലോകായുക്ത എന്ന ഏജൻസിയുടെ വിശ്വാസയോഗ്യത കേരളത്തിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമായി പടവാളെടുക്കേണ്ടതിനുപകരം, “യിയർ ഓഫ് മാന്യുഫാക്ച്ചർ” 1937 ആയ “ഓൾഡ് ഹാൻഡും”, അണ്ണാ ഹസാരെ എന്നറിയപ്പെടുന്നവനുമായ കിഷൻ ബാപ്പത് ബാബുറാവു ഹസാരെ എവിടെപ്പോയി കിടക്കുകയാണാവോ!?
ഉണരൂ വേഗം നീ സുമറാണീ വന്നു നായകൻ
പ്രേമത്തിൻ മുരളീ ഗായകൻ…
വന്നൂ ഇഫ്താർ മാസം, വന്നൂ ക്രിസ്മസ് മാസം
വന്നൂ കിറ്റണി മാസം, വന്നൂ ചെപ്പടി മാസം
പൊന് വീണകൾ മീട്ടി വിജയൻ.. താളം കൊട്ടി ചിഞ്ചൂ…
ആന്റണികൾ ചൂടി വരവായി.. രാജേഷ് വന്നുപോയ്…
ആനന്ദ രാജീവ് മോഹനൻ…
മലരേ… തേൻ മലരേ… മലരേ……
ഗുണപാഠം:
സ്ഥാപിതതാത്പര്യങ്ങളെ ഊട്ടിയുറപ്പിക്കാനായി, താങ്ങാനുള്ള യോഗ്യതയോ കഴിവോ അർഹതയോ ഇല്ലാത്തവന്റെയൊക്കെ പിടലിയിലും മുതുകിലും മറ്റിടങ്ങളിലും കണ്ടമാനം ബഹുമതികളും പദവികളും പൊന്നാടകളും “പൊൻപലകകളുമെല്ലാം”, അവ ഒന്നിനും കൊള്ളാത്ത വെറും ചവറുകൾ ആയാലെന്നപോലെ കയറ്റിവച്ചാൽ, ആൾ നടുവൊടിഞ്ഞു് ഒന്നിനും കൊള്ളാത്തവിധം ആജീവനാന്തം കിടപ്പിലായിപ്പോകും.
(ചിത്രത്തിനു് കടപ്പാടു്)

April 13 2023 13:17
“കോടിപതികളായ മുഖ്യമന്ത്രിമാരിൽ പിണറായിയും ഉണ്ടെന്നറിഞ്ഞതോടെ മല്ലുക്കൾക്കു് ചൊറിച്ചിൽ!
അല്ലാഹു തന്റെ നേർദൂതൻ മുഹമ്മദിനോടു് (സ) നേരിട്ടു് കല്പിച്ച ഇഫ്താർ വിരുന്നൂട്ടിൽ ഒറിജിനൽ മാക്രിസ്റ്റ് മാതൃകയിൽ കട്ടൻചായയും പരിപ്പുവടയും വിളമ്പിയാൽ മതിയെന്നാണോ ഹേ, നിങ്ങൾ പറയുന്നതു്? യെവടന്നു് വരുന്നെടാ യെവനൊക്കെ!?
April 14 2023 11:52
ബീഡി തെറുത്തുണ്ടാക്കിയ തന്റെ ജീവിതസാമ്പാദ്യം, കേരളം മുക്ക്യോന്റെ ദുരിതാശ്വാസനിധി എന്ന ഹോമകുണ്ഡത്തിലേക്കു് സദുദ്ദേശ്യത്തിൽ ഹോമിച്ചു്, മരമാക്രിപ്പാർട്ടിയിലെ ജനനേതാക്കൾക്കും അവറ്റകളുടെ ശിങ്കിടികൾക്കും കയ്യിട്ടുവാരി നക്കിത്തിന്നാനുള്ള നൈവേദ്യമാക്കിയ ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു.
തന്റെ അദ്ധ്വാനത്തിന്റെ ഫലവും അതിന്റെ ഒരംശമായിരുന്ന, കേരളം മുക്ക്യോന്റെ ദുരിതാശ്വാസനിധി, ധാർമ്മികത, സഹാനുഭൂതി, കുറ്റബോധം മുതലായ മാനുഷികമായ ഗുണങ്ങൾ പോയിട്ടു്, നാണമോ ഉളുപ്പോ അറപ്പോപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീർണ്ണിച്ചു് നാറുന്ന നായ്ക്കൾ (“jurisprudential” ആയി പറഞ്ഞാൽ, “വഴിയിൽ വിരുന്നുകാത്തു് നിൽക്കുന്നവരും, വായിൽ കോലിട്ടു് കുത്താൻ കോൺസ്റ്റിറ്റ്യൂഷണലി അനുവാദമില്ലാത്തവരും, തീറ്റപ്രാന്തരുമായ ജുറിസ്റ്റിക് പേപ്പട്ടികൾ”!) ലജ്ജയില്ലാതെ നക്കിയെന്ന വാർത്തയിൽ ദുഃഖിതനായിരുന്നെങ്കിലും, മരിക്കാതിരുന്നെങ്കിൽ അടുത്ത ഇലക്ഷനിലും കക്ഷി തന്റെ “ഓട്ടു്” പിണറായിപ്പാർട്ടിക്കുതന്നെ കുത്തിയേനെ! അതു് വേറെ കാര്യം!!
“ഏലീ, ഏലീ, ലമ്മാ ശബക്താനി” (എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു്?) എന്നു് ഉറക്കെ നിലവിളിച്ചുകൊണ്ടു് (മത്തായി 27: 46) അതേ “ഏലിയുടെ” തൃക്കയ്യിൽത്തന്നെ തന്റെ ആത്മാവിനെ ഭരമേല്പിക്കാൻ ദൈവപുത്രനായ യേശുവിനെപ്പോലും സന്നദ്ധനാക്കുംവിധം (ലൂക്കൊസ് 23: 46) അപ്രതിരോധ്യമാണു് മസ്തിഷ്കപ്രക്ഷാളനത്തിന്റെ, അഥവാ താത്വികാചാര്യന്മാരായ അലക്കുകാരുടെ അഴുക്കുവെള്ളത്തിലിട്ടുള്ള തലച്ചോർ കഴുകലിന്റെ, അഥവാ മതപരമോ പ്രത്യയശാസ്ത്രപരമോ സാംസ്കാരികമോ ആയ “ഇൻഡോക്ട്രിനേഷൻ” അവരവരുടേതായ അനുയായിക്കൂട്ടങ്ങളിൽ അനുഭാവപൂർവ്വം വളർത്തിയെടുക്കുന്ന വിനീത വിധേയത്വത്തിന്റെ സ്വാധീനശക്തി!
ആവക കിസ്സകൾ എന്തുമാകട്ടെ, പരേതനു് എന്റെ ആദരാജ്ഞലികൾ!
(ചിത്രത്തിനു് കടപ്പാടു്)

April 14 2023 14:45
സുപ്രീം ലീഡറായ തന്റെ അമ്മായപ്പന്റെ കീഴിൽ പൊതുമരാ-മത്തനായി വിനോദസഞ്ചാരം നടത്തുന്ന വകുപ്പുമന്ത്രി സഖാവു് പി. എ. മുഹമ്മദ് റിയാസിനെ, പ്രത്യയശാസ്ത്രപരമായ യാതൊരു ചരിതവും ശ്രേഷ്ഠതയും അവകാശപ്പെടാനില്ലാത്ത പ്രതിലോമകാരികളായ ചില പരനാറികൾ “മു. റി. ആസ്” എന്നു് വെട്ടിച്ചുരുക്കി അഭിസംബോധന ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടു്. കെ-ഇടതുപക്ഷത്തിന്റെ ജീവിതവിശുദ്ധിയുള്ള കാഴ്ചപ്പാടിൽ, പൊളിറ്റിക്കലി അത്ര കറക്റ്റല്ലാത്ത ഈ വെട്ടിച്ചുരുക്കൽ ഏർപ്പാടു് മേലിൽ പൊതുജനത്തിനു് കർശനമായി നിരോധിച്ചിരിക്കുന്നു!
“iniquitous” ആയ ഈ പദപ്രയോഗം എന്നിട്ടും സംഭാഷണങ്ങളിലും സംവാദങ്ങളിലും സദസ്സുകളിലും സാഹിത്യങ്ങളിലും “inconspicuous” ആയി തിരുകിക്കയറ്റാൻ ശ്രമിക്കുന്ന ആന്റിസോഷ്യൽ എലെമെന്റുകളെ യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രോസിക്യൂട്ട് ചെയ്യുന്നതായിരിക്കും!
“ഫിസിക്കലി കറക്റ്റായതെല്ലാം പൊളിറ്റിക്കലി കറക്റ്റാവണമെന്നില്ല” എന്ന മുതുകുളം രാഘവൻ പിള്ളയുടെ ഡയലെക്റ്റിക്കൽ ഭീകരവാദമാണു് കേരളസർക്കാരിനെ – വേദനാജനകമായതിനാൽ, അനുകമ്പാർഹവും ഒപ്പം അനിവാര്യവുമായ – ഈ ഭരണപരിഷ്കാരത്തിലേയ്ക്കു് നയിച്ചതു്.
കെ-റെയിൽ, കെ-ഫോൺ, കെ-റൂം ഫോർ റിവർ ഇത്യാദികൾ പോലെ ഒരു അടിസ്ഥാനവുമില്ലാതെ കൈക്കൊണ്ട ഒരു സ്വപ്നതീരുമാനമല്ല, കെ-പശുത്തൊഴുത്തു്, കെ-ലിഫ്റ്റ്, കെ-കിയ കാർണിവൽ ഇത്യാദികൾ പോലെ മനഃപൂര്വ്വവും സങ്കുചിതവും ഭദ്രവുമായ സ്വാർത്ഥതാത്പര്യങ്ങൾ ഈ നിയമനിർമ്മാണത്തിനു് പിന്നിലുണ്ടെന്നതു് പകൽ പോലെ വ്യക്തം.
by order of സുപ്രീം ലീഡർ കാരണഭൂതത്താൻ,
“k-pollice”: (വിരലടയാളം) (അക്ഷരജ്ഞാനപരമായ കമ്മിത്വത്തിന്റെ പേരിൽ ക്ഷമാപണം!)
April 15 2023 11:36
ശ്രീകൃഷ്ണൻ ബ്രോ വളരെ ക്ഷമാശീലനാണെന്നു് തോന്നുന്നു. വിഷു എന്ന പേരിൽ വീട്ടിലെ മൊത്തം ആക്രിവസ്തുക്കളും, പറമ്പിലെ സകലമാന പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും പഴവർഗ്ഗങ്ങളുമെല്ലാം തന്റെ മുന്നിൽ കൂട്ടിയിടുന്നവരോടു് ചൂടായി, “കടക്കു് പുറത്തു്!” എന്നാക്രോശിക്കുകയോ, ബ്രഹ്മപുരം പോലത്തെ വല്ല റബിഷ് ഡമ്പുമായിരിക്കും സംഭവമെന്നു് കരുതി, മല്ലു മാലിന്യ സംസ്കരണ നിയമാനുസൃതം തീവയ്ക്കുകയോ ഒന്നും ചെയ്യില്ല.
സെമിറ്റിക് ദൈവങ്ങളായ യഹോവയുടെയോ, അല്ലാഹുവിന്റെയോ മുന്നിൽ ആരെങ്കിലും ചപ്പുചവറുകൾ കൂട്ടിയിടുകയോ, മറ്റിനത്തിൽപ്പെട്ട വേണ്ടാതനങ്ങൾ കാണിക്കുകയോ ചെയ്താൽ, സ്വർഗ്ഗത്തിൽ നിന്നും തീയും ഗന്ധകവുമിറക്കി ആ നാടുതന്നെ അച്ചങ്ങായികൾ ഭസ്മമാക്കും!
സെമിറ്റിക് ദൈവങ്ങൾ സന്തുഷ്ടരാകുന്നതു്, ആദാമിന്റെ ഒന്നാമത്തെ സന്തതിയായിരുന്ന കർഷകൻ കയീൻ യഹോവയ്ക്കർപ്പിച്ചതുപോലത്തെ വെജിറ്റേറിയൻ വഴിപാടുകളിലല്ല, രണ്ടാമത്തെ പുത്രനായിരുന്ന ആട്ടിടയൻ ഹാബെൽ, തന്റെ “ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്നു്, അവയുടെ മേദസ്സിൽനിന്നുതന്നേ”, അർപ്പിച്ചതുപോലത്തെ നോൺ-വെജിറ്റേറിയൻ “barbeque” വഴിപാടുകളിലാണു്. പാപികൾ പാപപരിഹാരാർത്ഥം ദേവാലയത്തിൽ അർപ്പിക്കുന്ന ഹോമയാഗങ്ങളിൽ പൊരിയുന്ന ഇറച്ചികളിൽ നിന്നും, സമാധാനയാഗങ്ങളിൽ പൊരിയുന്ന മേദസ്സുകളിലും നിന്നും സ്വർഗ്ഗത്തിലേക്കുയരുന്ന സൗരഭ്യവാസനയാണു് സെമിറ്റിക് ദൈവങ്ങളുടെ നാവിൽ വെള്ളമൂറിക്കുന്നതു്!
(ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം ഇത്യാദികളെ സംബന്ധിച്ചുള്ള യഹോവയുടെ പ്രമാണങ്ങൾ അറിയണമെന്നുള്ളവർ, യഹൂദർ “Torah” എന്നും, ക്രൈസ്തവർ “Pentateuch” എന്നും വിളിക്കുന്നതും, മോശെ എഴുതിയതെന്നു് ഭക്തജനങ്ങൾ (തെറ്റായി) വിശ്വസിക്കുന്നതുമായ, ബൈബിളിലെ (Old Testament) ആദ്യത്തെ അഞ്ചു് പുസ്തകങ്ങളിലെ മൂന്നാമത്തേതായ ലേവ്യപുസ്തകത്തിലെ ഒന്നുമുതൽ ഏഴുവരെയുള്ള അദ്ധ്യായങ്ങൾ വായിക്കുക.)
ഈ അർത്ഥത്തിൽ, എല്ലാ സുഹൃത്തുക്കൾക്കും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ!!
April 15 2023 13:34
നടനതിലകം, സൂപ്പർമാൻ, സൂപ്പർസ്റ്റാർ, മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു “സന്ദേശം” (ചലച്ചിത്രം):
സം-പന്നമായ നമ്മുടെ “ട്രാക്ടർ” കാർഷികസംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണു് വിഷു. നമ്മുടെ വിപ്ലവ കമ്മിപ്പാർട്ടി കുരുതികഴിച്ച കേരളത്തിലെ കാർഷികസംസ്കാരത്തെ നമ്മൾ (തല)തിരിച്ചുപിടിക്കേണ്ടതുണ്ടു്.
ഒത്തൊരുമയുടെ സന്ദേശം, അഥവാ “ഒത്ത ഒരു എരുമയുടെ സന്ദേശം”, ഓത്തുപള്ളിക്കൂടത്തിലെന്നപോലെ, ഉച്ചത്തിൽ വിളിച്ചു് “ഓതുന്നതാണു്” ഏതൊരാഘോഷവും!
“കട്ടിങ് സൗത്ത്” പോലുള്ള വിഭാഗീയതയും, മദനി പോലുള്ള ഇസ്ലാമിസ്റ്റുകളോടൊപ്പം അലംകൃതവേദിയിൽ ആർഭാടപൂർവ്വം കവ വിടർത്തിയിരുന്നു് നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന “പ്രതിരോമശക്തരുടെ”, അഥവാ ഇടത്തൂടായ ശക്തൻ തമ്പുരാക്കളുടെ വർഗ്ഗീയതയും നമ്മൾ കരുതിയിരിക്കേണ്ടതുണ്ടു്.
അട്ടപ്പാടിയിലെ മധുവിന്റെ കൊലക്കേസിൽ നമ്മൾ വിപ്ലവസഖാക്കൾ പിൻതുടർന്നതുപോലെ, ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ, അഥവാ വാളയാറിൽ “മനുഷ്യസ്നേഹത്തിൽ ഊക്കി” നമ്മൾ കമ്മിപ്രഫുത്തർ ഉദാത്തമായി മാനിഫെസ്റ്റ് ചെയ്തതുപോലുള്ള ഐക്യം കൊണ്ടു് തൊഴിലാളിവർഗ്ഗശത്രുക്കളായ ഈയിനം ഇരട്ടച്ചങ്കൻ ശക്തൻ തമ്പുരാക്കൾക്കു് മറുപടി നൽകാൻ നമുക്കു് സാധിക്കണം.
(മോഹൻ)ലാൽ സലാൻ! ഇങ്കിലാൻ ചിന്താവാൻ!!
April 16 2023 17:16
“കേവലം” കാവിവസ്ത്രധാരിയായ UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പരശുരാമൻ പണ്ടു് കടലിൽ മഴുവെറിഞ്ഞുണ്ടാക്കിയ “കേരം തിങ്ങും കേരളനാടിനെ” താങ്ങാക്കടത്തിൽ മുക്ക്യോനായ കാരണഭൂതത്താനും, പശുപാലനുമായ “റട്ടാട്ടാശങ്കന്റെ” മരുമോനും, മതേതരത്വത്തിന്റെ കുലീനമതിലിൽ കിളിർത്തവനും, പൊതുമരാമത്തനും വിനോദാധിഷ്ഠിത (പാരീസ്) സഞ്ചാരിയുമായ ജനാബ് സഖാവു് മുഹമ്മദ് റിയാസ് (aka മു. റി. ആസ്), ചോപ്പൻ “പാർട്ടിബ്ലൗസ്” ധാരികളായ വിപ്ലവകന്യകകൾ ജീവിക്കാൻ വേണ്ടി ആർക്കുവേണ്ടിയും കൂലിക്കു് പിണുവാതിരയോ മറ്റിനം ആതിരകളോ കളിക്കാൻ നിർബന്ധിതരാകുന്ന മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് നവോത്ഥാന കേരളത്തിൽ, യൂറോപ്യൻ മോഡലിൽ “three-piece suit” ധരിച്ചു്, നാഷണൽ ഹൈവേകളുടെ നെഞ്ചത്തു് സ്ഥാപിക്കപ്പെടുന്ന കട്ടൗട്ടുകളിൽ പ്രത്യക്ഷപ്പെട്ടു്, കമ്മികളും തൊമ്മികളും പൊങ്ങികളും തിരുതകളും എക്സിബിഷനിസ്റ്റുകളുമായ ഭാരതരാഷ്ട്രീയത്തിലെ അവനവനിസക്കാരുടെ ഇഫ്താർ വിരുന്നിന്റെ മുൻപന്തിയിൽ ഒരു സീറ്റുറപ്പിക്കാനായി അത്യദ്ധ്വാനം ചെയ്യുന്നപോലെ, വൈരുദ്ധ്യാത്മക ഭീകരവാദാധിഷ്ഠിതമായി, കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് കിറ്റോളി മാതൃകയിൽ, UP-യിലും നവോത്ഥാനപരമായ പുരോഗമനാർത്ഥം ഒരു “അമ്മായിഅമ്മവിപ്ലവം” നടപ്പാക്കുമെന്ന പ്രതീക്ഷയിൽ, നേരറി(രി)വാൾ ന്യായീകരണങ്ങൾ അന്യായമായി അനവരതം ഫാബ്രിക്കേയ്റ്റ് ചെയ്യുന്ന വിദഗ്ദ്ധരുടെ ദേശാഭിമാനിയിൽ നിന്നും ക്ലിഫ് ഹൌസ് പശുത്തൊഴുത്തിലേക്കു് പ്രൊമോട്ട് ചെയ്യപ്പെട്ട, “നിഷ്പക്ഷ” ജേർണലിസത്തിലെ അതികായരായ, ചൂടൻപട്ടി ഫെയിം പോരാളി ഷാജികൾ വരച്ചുകാണിക്കുന്ന, ആ സുന്ദര സുരഭില സുവർണ്ണ സൂര്യോദയം സുരപുരിസമാനം പ്രബുദ്ധ മല്ലുവിഹായസ്സിൽ രക്താഭമായി പൊട്ടിവിരിയുന്ന സുദിനത്തിനായി,
“പാതിരാപ്പാലകള്തന് വിരലിങ്കല് പൌര്ണ്ണമി മോതിരമണിയിക്കും മലര്മാസത്തില്, താന്നിയൂരമ്പലത്തില് കഴകക്കാരനെപ്പോലെ, താമരമാലയുമായ് “മോദിയെത്തുമ്പോള്”, ഒരു കൊച്ചുപന്തലില് ഒരു കൊച്ചുമണ്ഡപവും, ഉടുക്കാനും പുതയ്ക്കാനും കുളിച്ചുതോർത്താനും പറ്റിയ ഒരു പുളിയിലക്കരമുണ്ടും കിനാവുകണ്ടു്”, തൊഴിലാളികളുടെ ജീവാത്മാവും പരമാത്മാവുമായ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒടുക്കത്തെ വിപ്ലവമായ അമ്മായിഅമ്മവിപ്ലവത്തിലൂടെ സംജാതമാകാനിരിക്കുന്ന നല്ല നാളേയ്ക്കായി, ഈ ഞാനും അന്യായവിലയ്ക്കു് വാങ്ങിയ മണ്ണെണ്ണ കണ്ണിലൊഴിച്ചു്, വേനൽമഴയുടെ വരവുകാക്കുന്ന വേഴാമ്പലിനെപ്പോലെ, പാർട്ടിയുടെയും, മതത്തിന്റെയും, “നിസ്വാർത്ഥമനുഷ്യസ്നേഹികളായ” മറ്റിനം നന്മമരങ്ങളുടെയും സ്നേഹസമൃദ്ധവും നിത്യനിതാന്തവുമായ ബ്രെയിൻ വാഷിങ് വഴി എന്റേതല്ലാതാക്കപ്പെട്ടു്, “ഉറുമ്പരിച്ചുതുടങ്ങിയ” എന്റെ പൊട്ടത്തല ആവോളം മണലിൽ പൂഴ്ത്തി ആകാംക്ഷയോടെ, അക്ഷമയോടെ കാത്തിരിക്കുന്നു.
ലോൽ അബ്ദുൽ സലാം!!
(ചിത്രത്തിനു് കടപ്പാടു്)

April 17 2023 09:57
കുറുക്കൻ ചത്താലും കണ്ണു് കോഴിക്കൂട്ടിൽ എന്നപോലെയാണു് കമ്മിപ്പാർട്ടിയുടെ താത്വികാചാര്യൻ ഗോവിന്ദൻ മാസ്റ്ററുടെ കാര്യം. കെ-റെയിൽ ചത്താലും, സഖാവിന്റെ കണ്ണു് കുടുംബശ്രീ പെമ്പിളകളുടെ അപ്പത്തിലേക്കു് തിരിഞ്ഞേ ഇരിക്കൂ.
April 17 2023 12:27
ലോകചരിത്രത്തിൽ ഇന്നോളം, മാഫിയോസിയും ഗുണ്ടകളും അവരെയും, അവർക്കുവേണ്ടി കൊല്ലാനും, ഗത്യന്തരമില്ലാത്ത സാഹചര്യങ്ങളിൽ “ഇങ്ക്വിലാബ് സിന്ദാബാദ്”, “അല്ലാഹു അക്ബർ” ഇത്യാദി മുദ്രാവാക്യങ്ങൾ വിളിച്ചു് ചാകാനും സന്നദ്ധരായ അവരുടെ ശിങ്കിടികളെയുമല്ലാതെ, പൊതുസമൂഹത്തെ നിസ്വാർത്ഥമായി സഹായിക്കുകയോ, അഭിവൃദ്ധിയിലേക്കു് നയിക്കുകയോ ചെയ്തിട്ടില്ല, ഇനിമേൽ ചെയ്യുകയുമില്ല.
ഒന്നോ, രണ്ടോ, ആയിരമോ ഗുണ്ടകൾ നിർദ്ദാക്ഷിണ്യം ഉന്മൂലനം ചെയ്യപ്പെട്ടതുകൊണ്ടു് ലോകപുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും സംഭവിക്കുകയില്ല എന്നു് മാത്രമല്ല, സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ സംബന്ധിച്ചു് അതു് അമൂല്യമായ ഒരു അനുഗ്രഹവുമായിരിക്കും.
കല്മഴുകൊണ്ടു് നേരിട്ടു് കൊല്ലുന്നവരും, വാടകക്കൊലയാളികളെക്കൊണ്ടു്, തനിക്കുതന്നെ അറിയാത്തതും, താൻ നൂറുവട്ടം പുനർജ്ജനിച്ചാലും, അരികും മൂലയും പോലും തിരിച്ചറിയാൻ കഴിയാത്തവയുമെങ്കിലും, ഒരു സമ്പൂർണ്ണ ഊള എന്ന നിലയിൽ, അവ മനുഷ്യരാശിയുടെ ആത്യന്തികമായ “വിമോചനസൂക്തങ്ങൾ” ആണെന്ന കാര്യത്തിൽ തനിക്കു് ഉറപ്പുള്ള പ്രത്യയശാസ്ത്രങ്ങളുടെയും മതതത്വശാസ്ത്രങ്ങളുടെയും “ആർഡന്റ്” അനുയായികളായ ആയിനം സ്വയം പ്രഖ്യാപിത “പ്രബുദ്ധരെല്ലാം” മാഫിയോസിയോ, ഗുണ്ടകളോ, അവറ്റകളുടെ അഭ്യുദയകാംക്ഷികളോ ആയ ക്രിമിനലുകളായിരിക്കും.
പരിണാമപരമായി മനുഷ്യവർഗ്ഗത്തിനു് സംഭവിച്ചതും, ഇന്നും പടിപടിയായി സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മാനുഷിക ബോധമണ്ഡലത്തിന്റെ സമഗ്രമായ വികാസവും, ചിന്താശേഷിയിൽ ഉരുത്തിരിയുന്ന “subtlety”-യും ഉന്മൂലനം ചെയ്യാനായി, ഒരിക്കലും ഇല്ലാതിരുന്നതും, ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്തതുമായ ഏതൊക്കെയോ ദൈവങ്ങൾ സ്വർഗ്ഗത്തിൽ നിന്നും ഇറക്കിക്കൊടുത്തു എന്നു് ഏതൊക്കെയോ മാനസികരോഗികൾ അവകാശപ്പെടുകയും, അതു് അപ്പാടെ വിശ്വസിച്ച കംപ്ലീറ്റ് ഊളകൾ ലോകത്തിൽ നടപ്പാക്കുകയും ചെയ്ത മതതത്വസംഹിതകളുടെ പേരിൽ മനുഷ്യരുടെ കയ്യും കാലും തലയും വെട്ടാനും, അവരെ കല്ലെറിഞ്ഞു് കൊല്ലാനും ആഹ്വാനം ചെയ്യുന്നവരെയും; ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ മേധാവിത്വത്തിന്റെ ഉന്മൂലനം വഴി ലോകത്തിൽ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൽ അധിഷ്ഠിതമായി സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സംസ്ഥാപിക്കപ്പെടും എന്നുള്ള മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നവരെയും എത്രമേൽ അകറ്റിനിർത്താൻ കഴിയുന്നുവോ, അത്രയും നിങ്ങൾക്കു് നല്ലതു്.
അടിസ്ഥാനരഹിതമായ തന്റെ അപ്രമാദിത്വം അംഗീകരിക്കാത്ത ഭിന്നാശയക്കാരെ ഉന്മൂലനം ചെയ്യാനായി അഹമഹമികയാ ഇരച്ചുകയറുന്ന വളിവയറന്മാരായ റട്ടാട്ടാ ശങ്കന്മാരെയും, മൈർമലമുസ്ല്യാർമാർകളെയും, “താറാ-സീറോ വിഷപ്പാമ്പുകളെയും” സ്വന്തം ജീവിതത്തിൽ നിന്നും എത്രത്തോളം അകറ്റിനിർത്താൻ നിങ്ങൾക്കു് കഴിയുന്നോ, അത്രത്തോളം ഒരു സ്വതന്ത്രമനുഷ്യജീവിയായി ജീവിക്കാൻ നിങ്ങൾക്കു് കഴിയും.
April 17 2023 13:54
“ഒരു കേസിൽ, രണ്ടംഗ കോടതിക്കു് ഭിന്നാഭിപ്രായം ഉണ്ടായാൽ, കേസ് മൂന്നംഗ കോടതിയിലേക്കു് വിടണം എന്നാണു് നിയമം.” – ലോകായുക്ത
ഓരോ ഫയലിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നു് “ഇഫ്താർ ഫെയിം” പിണു വിളംബരം ചെയ്തിട്ടുള്ളതിനാൽ, തീറ്റഭ്രാന്തരായ ഞങ്ങ “പേപ്പട്ടികൾ” ആ “വിടൽസ്” ഒരു വർഷം പൂഴ്ത്തിവച്ചു. അതിനാണീ മാപ്രകൾ, ഇമ്മാതിരി!!
April 18 2023 09:49
അഭിവന്ദ്യ ഗീവര്ഗ്ഗീസ് മാര് യൂലിയോസ് മെത്രാപ്പോലീത്തയുടെ ഇടയപ്രബോധനം കേട്ടു് ഹാലിളകി മല്ലുക്കൾ പഴയ വിമോചനസമരം ആവർത്തിച്ചാൽ, ഇങ്ക്വിലാബ് സിന്ദാബാദ് എന്ന വിളിയോടെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലും, “thy kingdom come, നിന്റെ രാജ്യം വരേണമേ” എന്ന പ്രാർത്ഥനയോടെ ക്രൈസ്തവ മതതത്വശാസ്ത്രത്തിലും ഒരേസമയം അടിയുറച്ചു് വിശ്വസിക്കുന്നവളും, എല്ലാം ശരിയാക്കാൻ ഒരു കുഞ്ഞൻ സ്പാനറിന്റെ കുറവു് മാത്രമുള്ള പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിണി എന്ന നിലയിൽ, മിന്നൽപ്പരിശോധനകളിലൂടെ ആശുപത്രികളെ മയോക്ലിനിക്കിന്റെ ലെവലിലേക്കു് ഉയർത്തി, കേരളത്തിലെ ആരോഗ്യസംവിധാനത്തിനു് പുതിയ മാനങ്ങളും അഭിമാനങ്ങളും നല്കിയവളുമായ സഖാവു് വീണ ജോർജ്ജ് എല്ലാം ഇട്ടെറിഞ്ഞു് പോകും! പോയ ഫുത്തി അരിക്കൊമ്പൻ പിടിച്ചാലും കിട്ടില്ല എന്നോർത്താൽ വേണ്ടില്ല.
April 18 2023 14:01
“മനുഷ്യരുടെ രക്ഷയ്ക്കായി പിതാവാം ദൈവത്തിന്റെ തിരുവിഷ്ടപ്രകാരം ‘ആകാശം ചായിച്ചു്, ഇറങ്ങിവന്ന വചനമാം ദൈവത്തെ ഉദരത്തിലുൾക്കൊണ്ട വാഴ്ത്തപ്പെട്ട വിശുദ്ധ മാതാവിനോടു്” ഞാൻ മുൻപൊക്കെ പ്രാർത്ഥിച്ചിരുന്നതു് ഇപ്രകാരമായിരുന്നു:
“പെട്ടെന്നുള്ള മരണത്തിൽ നിന്നും, ഇടിമിന്നലുകളിൽ നിന്നും, വസന്ത(കുമാരി)യിൽ നിന്നും, പ്രകൃതി കോപങ്ങളിൽ നിന്നും നിന്റെ മക്കളായ ഞങ്ങളെ സംരക്ഷിക്കാൻ പരിശുദ്ധ മാതാവേ, നീ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!”
യേശുവും മാർക്സും ഒരു നാണയത്തിന്റെ രണ്ടു് “പക്ഷങ്ങളാണെന്ന” ഒരു “നിവദിശ്രീ” പരിശുദ്ധ പിതാവിന്റെ ബോധവത്ക്കരണത്തിലൂടെ മാർക്സിൽ എത്തിച്ചേർന്നപ്പോഴാണു്, ഒരു സഭാകുഞ്ഞാടു് എന്ന നിലയിൽ, എന്റെ വീക്ഷണകോണകങ്ങൾ മൊത്തം ചുവപ്പുരാശിയിലായതു്. അങ്ങനെയാണു് ഞാൻ മാർക്സിനെയും, എങ്ഗൽസിനെയും, ഇ. എം. എസ്. നമ്പൂതിരി എന്ന “പെടാപ്പാടിനെയും”, എ. കെ. ജി. എന്ന അനാഘ്രാത കുസുമങ്ങളുടെ പ്രണയിതാവിനെയും, കോളെജിലൂടെ വാൾവച്ചുകൊണ്ടോടുന്ന ഭൂതത്താൻ കാരണവർ റട്ടാട്ടാ ശങ്കനേയും, “ഡോക്ടർ” ചിന്തേച്ചിയെയും, പെണ്ണാടു് വീണാന്റിയെയും, മഗ്സെസെ അവാർഡ് നിരസിച്ച ശൈലജാമ്മജിയെയും, ശ്രീമതിക്കുട്ടി അമ്മൂമ്മജിയെയും, “ആറാറുമാസം കോലൈസ് വീഴുന്ന” നാട്ടിലേക്കു് – പാർട്ടിക്കുവേണ്ടി ഇങ്കിലാ സിന്താവാ വിളിച്ചു് തെരുവുനിരങ്ങുന്നവരാക്കേണ്ടതിനുപകരം – മക്കളെ അയച്ചിട്ടു് വീട്ടിനുള്ളിൽ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും പദയാത്ര നടത്തുന്ന മാതാജി-പിതാജികളെ കർശനമായി തർജ്ജിക്കുന്ന വിജയരാഘവൻജിയെയും, മൾട്ടി ജയരാജൻജികളെയുമെല്ലാം പരിചയപ്പെട്ടതു്.
അതിനുശേഷം, മേൽപ്രസ്താവിച്ചതും, അനുഭവജ്ഞാനപരമായി എന്റെ ജീവിതത്തിൽ സംഭവിച്ചതും, ഞാൻ ഈ ഭൂമിയിൽ ജനിച്ചുപോയി എന്ന മഹാപാപത്തിനു് പരിഹാരപ്രദമായ ഏക സാദ്ധ്യത എന്ന നിലയിൽ, ഞാൻ നിരന്തരം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതുമായ എന്റെ നിസ്കാരസൈക്കിളിൽ താഴെ കൊടുത്തിരിക്കുന്ന പ്രകാരം മൗലികമായ മാറ്റങ്ങൾ വരുത്താൻ ഞാൻ നിർബന്ധിതനായിരിക്കുന്ന വിവരം ഞാനുമായി ഇന്നോളം ബന്ധപ്പെട്ടിട്ടുള്ള സകല കക്ഷികളെയും ഇതിനാൽ ഞാൻ തെരിയപ്പെടുത്തുന്നു.
മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്നും, മാറ്റമുള്ളതു് മുക്ക്യോന്റെ ദുരിതാശ്വാസനിധിയിൽ കയ്യിട്ടുവാരി നക്കുന്നതുപോലെ മാരകമായ നാറ്റമുള്ള ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാസികളും, പരനാറികളും, നികൃഷ്ടജീവികളും, കുലംകുത്തികളുമായ പാർട്ടിയുടെ “മാറ്റാർകൾക്കു്” മാത്രമാണെന്നും “ലോകാസമസ്താ സുഖിനോ ഭവന്തു” എന്ന തത്വത്തിൽ വിശ്വസിച്ചിരുന്ന വിപ്ലവാചാര്യൻ സഖാവു് മാർക്സും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ! (ഞാൻ ഒറ്റയ്ക്കല്ല, സഖാവു് കാൾ മാർക്സും എന്നോടൊപ്പം ഉണ്ടെന്നു് വ്യംഗ്യം):
പെട്ടെന്നുള്ള ലോകായുക്ത പ്രസ്താവങ്ങളിൽനിന്നും, ജെയ്ക് സി. തോമസിന്റെ “അങ്ങത്ത” വിളികളിൽ നിന്നും, വിഷയം കൂലങ്കഷമായി പഠിച്ചു് തർക്കിക്കുന്ന റെജി ലൂക്കോസിന്റെ ചാനൽ ചർച്ചകളിൽ നിന്നും, “വൺ-ടൂ-ത്രീ” മാർക്സിയൻ കൊലപാതകമോഡിൽ ഡാം ഷട്ടർ തുറന്നുവിട്ടു് മനുഷ്യരെ മുക്കിക്കൊല്ലുന്ന മഹാപ്രളയത്തിൽ നിന്നും, “അധികൃതമായ”, കമ്മീഷൻ അധിഷ്ഠിത കയ്യേറ്റത്തിലൂടെയുള്ള വനനശീകരണം മൂലം സംഭവിക്കുന്ന ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്നും, എണ്ണപ്രഭുക്കളുടെ ഗൾഫ് രാജ്യങ്ങൾ കേരളത്തിൽ തുറന്നു് വച്ചിട്ടുള്ള നയതന്ത്രചാനലുകളിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്തുവഴി സമൂഹത്തിന്റെ സാമ്പത്തികവ്യവസ്ഥയെ “പിണൂവിയൻ ജീവിതശുദ്ധിയോടെ” തുരങ്കം വയ്ക്കുന്ന മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് “ജനാധിപത്യ” സർക്കാരിൽ നിന്നും, ഇടിമിന്നൽ പോലെ യാദൃച്ഛികമായി പൊട്ടിവീഴുന്ന നികുതി വർദ്ധനവുകളിൽ നിന്നും, “പിണറായി-ജയരാജ-ഗോവിന്ദ-സതീശ” പ്രഭൃതികളുടെ ഊള പത്രസമ്മേളനങ്ങളിൽ നിന്നും, നിന്റെ മക്കളായ ഞങ്ങളെ സംരക്ഷിക്കാൻ, പ്രസവിച്ചിട്ടും കന്യകയായി തുടരുന്ന, ദൈവഭാര്യയായ പരിശുദ്ധ മാതാവേ, നീ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
April 19 2023 12:52
KSIDC/Government of Kerala-യുമായി നടത്തിയ ഒരുപാടു് “engagement”-കൾക്കു് ശേഷം, Ministry of Civil Aviation of India (MoCA_GoI) കോട്ടയത്തെ (ശബരിമലയിലെ) ഗ്രീൻഫീൽഡ് എയർപോർട്ട് പ്രോജക്റ്റിനു് “Site Clearance” നൽകി എന്ന ട്വീറ്റ് ഓണറബിൾ ഇൻഡ്യൻ പ്രൈം മിനിസ്റ്റർ നരേന്ദ്ര ദാമോദർദാസ് മോദി, അതു് ടൂറിസത്തിനും, പ്രത്യേകിച്ചു് “ആത്മീയ” ടൂറിസത്തിനും ഒരു “Great News” ആണെന്നു് തന്റെ ട്വീറ്റ് അക്കൗണ്ടിലൂടെ റീട്വീറ്റ് ചെയ്തിരിക്കുന്നു! ഉദാത്തം! “പ്രമാദം”!! Hat’s off to “Reverend” Modi!!!
അനവദ്യമായ പ്രകൃതിഭംഗിയുള്ള ശബരിമലയിൽ ടൂറിസത്തിനും, ആർഷ (ജർമ്മൻ ഭാഷയിൽ “Arsch” എന്ന വാക്കിനു് “കൊതം” എന്നാണർത്ഥം!) ആദ്ധ്യാത്മികതയുടെ ഉത്തേജനത്തിനുമായി ഒരു എയർപ്പോർട്ട് നിർമ്മിക്കാൻ ഇൻഡ്യൻ പ്രധാനമന്ത്രിവരെ സമ്മതം മൂളിയ സ്ഥിതിക്കു്, ആ പദ്ധതി അസാധുവാക്കുക എന്നതു് ജനസമൂഹത്തിന്റെ “ബകതുല്യമോ, ഭീമതുല്യമോ” ആയ പ്രതിഷേധങ്ങൾ വഴി മാത്രം സാദ്ധ്യമാക്കാൻ കഴിയുന്ന കാര്യമാണു്.
ഭാരതത്തിൽ കാര്യങ്ങളുടെ കിടപ്പുവശം അങ്ങനെയൊക്കെ ആണെന്നിരിക്കെ, കമ്മിത്തമ്പ്രാൻ കല്പിക്കുന്ന ഒരു മനുഷ്യച്ചങ്ങലയിലോ, വനിതാ മതിലിലോ പങ്കെടുക്കുക എന്നതൊഴികെയുള്ള “ജനകീയ വിപ്ലവങ്ങൾ” അതേ തമ്പ്രാനു് കേവലമൊരു കിറ്റിൽ ഒതുക്കാൻ കഴിയുന്ന പ്രഫുത്ത കേരളസമൂഹത്തിൽ കരണീയമായി ഒന്നേയുള്ളു എന്നു് തോന്നുന്നു:
ശബരിമലയിലെ എയർപ്പോർട്ടിന്റെ നിർമ്മാണച്ചുമതല, കാറുകൾക്കു് “ഇളിത്തിരുത” മോഡിൽ ആർഭാടമായി വിസ്തൃത കൊതം കാണിച്ചു് നിൽക്കാൻ കഴിയും വിധം മൾട്ടിസ്റ്റോറീഡ് കാർ പാർക്കിങ് കെട്ടിടം നിർമ്മിച്ച, കമ്മിപ്പാർട്ടിയുടെ “പാൻ കാർഡും ആധാർ കാർഡും” ഉണ്ടെന്നതൊഴികെ മറ്റു് യാതൊരു യോഗ്യതയുമില്ലാതെ തിരുവനന്തപുരം നഗരസഭയിൽ വാണരുളുന്ന അത്യന്താധുനികരായ “ഡിജിറ്റൽ” ആർക്കിറ്റെക്റ്റ്സിനെയും, “നവോത്ഥാന-പുനരുത്ഥാന-പിണൂവിയൻ വിപ്ലവികളായ” എൻജിനിയേഴ്സിനെയും ഭരമേല്പിക്കുക!
അയ്യപ്പ-ശബരിമലയിലെ “ഗ്രീൻഫീൽഡ്” എയർപോർട്ട് നിർമ്മാണത്തിന്റെ വിദദ്ധോപദേശസമിതിയിലേക്കു് വനംകയ്യേറ്റക്കാരിലെയും, പാറമടക്കാരിലെയും നിഷ്കാമകർമ്മികളായ “अतीक अहमद” അവർകൾമാരെക്കൂടി നിയോഗിച്ചാൽ സംഭവം “വന്ദേ മാതരം” എക്സ്പ്രസ് പോലെ എരമ്പും!!
(ചിത്രത്തിനു് കടപ്പാടു്)

April 20 2023 11:02
ഫെയ്സ്ബുക്കിൽ കണ്ട ഒരു ബവേറിയൻ യുക്തി: “ഞാൻ സെക്കൻഡ്-ഹാൻഡ് വെജിറ്റേറിയനാണു്. പശു പുല്ലുതിന്നുന്നു, ഞാൻ പശുവിനെ തിന്നുന്നു.” (ആ പോസ്റ്റിനു് കീഴിലെ കമന്റുകൾ അതിലും രസകരം!)![]()

April 20 2023 12:14
എന്തിനെപ്പറ്റിയും എന്തും പറയുക, ഒന്നിനെപ്പറ്റിയും ഒന്നും അറിയാതിരിക്കുക! – അതാണു് മല്ലു “പ്രഫുത്തതയുടെ” മാനദണ്ഡം!!
April 22 2023 15:05
കോടീശ്വരനായ യൂസഫ് അലിയെ ഒക്കെ വിമർശിക്കുന്ന ആളുകൾ, ആരാധകർ ഇരട്ടച്ചങ്കനെന്നും, മലയാളസാഹിത്യത്തിലെ മഹാകവികൾ കാരണഭൂതമെന്നുമെല്ലാം പാടിപ്പുകഴ്ത്തുന്ന കേരള മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ, താൻ “പഴയ വിജയൻ” ആയിരുന്ന കാലത്തു് ആത്മീയ ആചാര്യന്മാരെയും, തനിക്കു് അനാശാസ്യരായ പ്രതിപക്ഷ നേതാക്കളെയും, താൻ വിശ്വസിക്കുന്ന “without any alternative” ആയ പ്രാകൃത പ്രത്യയശാസ്ത്രത്തിനു് ഇതര സാദ്ധ്യതകൾ ഉണ്ടെന്നു് കരുതുന്ന സഹയാത്രികരെയുമെല്ലാം വിശേഷിപ്പിക്കാനായി, വിശ്വവിശാലമായി പല്ലിളിച്ചുകൊണ്ടു് ലോകമദ്ധ്യേ വിളമ്പിയിട്ടുള്ള, “നികൃഷ്ടജീവി, പരനാറി, കുലംകുത്തി” ഇത്യാദി ശ്രേഷ്ഠ പദപ്രയോഗങ്ങൾ മാത്രം അതിനായി ഉപയോഗിക്കേണ്ടതാണെന്നു് ബന്ധപ്പെട്ട കക്ഷികളെ ഇതിനാൽ കേരള സർക്കാർ ഔദ്യോഗികമായി ചെണ്ടകൊട്ടിയും മണി-വീണ മീട്ടിയും തെരിയപ്പെടുത്തിക്കൊള്ളുന്നു!
ഇടതുസർക്കാരിന്റെ ഈ നവോത്ഥാന കല്പനയ്ക്കു് വിരുദ്ധമായി, തന്റെ “അഭിപ്രായസ്വാന്ത്ര്യം ദുരുപയോഗം ചെയ്യുന്ന അപരിഷ്കൃതർ” 100 കോടിയിൽ കുറയാത്ത ഒരു തുക അവരുടെ പോക്കറ്റിൽ ഉണ്ടെന്നു് എണ്ണിത്തിട്ടപ്പെടുത്തി കൃത്യമായി ഉറപ്പുവരുത്തിയാൽ അവർക്കു് നന്നു്. “ചക്രമാണഖിലസാരമൂഴിയിൽ” എന്നു് “AI specialist” ഊട്ടുപുര മല്ലു മഹാകവി!
അല്ലാത്തപക്ഷം, തലമുറകളിലൂടെ മനുഷ്യരാശിക്കു് പരിണാമപരമായി സംഭവിച്ച മാനസികവും ബൗദ്ധികവും സാംസ്കാരികവും ശാസ്ത്രീയവും ആയ വികാസത്തിൽ അധിഷ്ഠിതമായി, സംസ്കൃതമായ ലോകസമൂഹം വളർത്തിയെടുത്ത നീതിന്യായപരമായ ഭരണഘടനാവ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ, ഡോക്ടർ ഭീംറാവു അംബേദ്കർ ഉൾപ്പെടെയുള്ള രാഷ്ട്രതന്ത്രജ്ഞരും, വെളിവുണ്ടായിരുന്നവരുമായ ഭാരതത്തിലെ ജീനിയസ്സുകൾ രൂപം നല്കിയ കോൺസ്റ്റിറ്റ്യൂഷനു് അനുസൃതമായി, നീതിയും നിയമവും മുഖം നോക്കാതെ നടപ്പാക്കാനായി ഭാരതജനത വിശ്വസ്തതയോടെ ബഹുമാനപുരസ്സരം വാഴിച്ചിരിക്കുന്നവരെങ്കിലും, ഇഫ്താർ വിരുന്നെന്നും, “send-off” സത്കാരമെന്നും കേട്ടാൽ, ഇൻഡ്യൻ ഭരണഘടനയെയും പീനൽ കോഡിനെയും ആരും കാണാതെ തന്റെ നാറുന്ന കോണകത്തിൽ തിരുകാൻ മടിയില്ലാത്തവരായ “ഓണറബിൾ” ന്യായാധിപ-നീതിപതികളെ കോടതിയിൽ നേരിടേണ്ടിവരുമ്പോൾ അവർക്കു് അത്ഭുതപരതന്ത്രരായി ഞെട്ടിത്തരിച്ചു് അന്തം വിടേണ്ടിവരും.
P. S.
ആധുനിക ജനാധിപത്യത്തിൽ, ഏതൊരു വ്യക്തിക്കും തന്റെ സ്വന്തം “ഗുഹ്യമൈരുകളെപ്പോലും” ദൈവമായി ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്.
ആ ആരാധനവഴി ആ വ്യക്തി തന്റേതല്ലാത്ത വിശ്വാസപ്രമാണങ്ങളിൽ വിശ്വസിക്കുന്ന മറ്റു് വ്യക്തികൾക്കു് അവരുടേതായ വിശിഷ്ടമൈരുകളിൽ വിശ്വസിക്കാനും അവയെ ആരാധിക്കാനുമുള്ള സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താതിരിക്കുന്നിടത്തോളം, അറേബ്യയിലെ ഏതൊക്കെയോ മരുഭൂമികളിലെ മലകളിലേക്കോ ഗുഹകളിലേക്കോ, ഭാരതീയ വനങ്ങളിലെ പർണ്ണശാലകളിലേക്കോ തിരുവുള്ളം കനിഞ്ഞു് ഇറങ്ങിച്ചെന്നവരും, സർവ്വവ്യാപികളും സർവ്വജ്ഞാനികളും സർവ്വശക്തരുമായ ഏതൊക്കെയോ ദൈവങ്ങൾ ഈ ഭൂമിയിലെ സകലമാന മനുഷ്യരുടെയും പാപമോചനത്തിനും നന്മക്കുമായി ഓതിക്കൊടുത്തതെന്നു് തങ്ങൾ വിശ്വസിക്കുന്ന തങ്ങളുടെ സ്വന്തം ദൈവത്തിന്റെ വിശുദ്ധ വചനങ്ങളാണു് ഭൂമിയിലെ ഏകവും ആത്യന്തികവുമായ സത്യമെന്നു്, അമേരിക്കൻ ഡോളറുകളുടെയും, അതിൽ അധിഷ്ഠിതമായ ഗൾഫിലെ ഓയിൽ ഡോളറുകളുടെയുടെയും സഹായത്തോടെ, “ദൈവം വിചാരിച്ചാലും” രക്ഷപെടുത്താൻ കഴിയാത്തവിധം “അജ്ഞരായ” മറ്റു് മനുഷ്യരെ “ബോധവത്കരിക്കാനും”, അതു് അംഗീകരിക്കാൻ മടിയ്ക്കുന്ന ദൈവനിഷേധികളുടെ തല തത്ക്ഷണം കൊയ്യണമെന്നു് ആഹ്വാനം ചെയ്യാനും ശ്രമിക്കാതിരിക്കുന്നിടത്തോളം, ഇന്നത്തെ ശാസ്ത്രീയമായ കാഴ്ചപ്പാടിൽ അടിസ്ഥാനപരമായി അങ്ങേയറ്റം പ്രാകൃതമെങ്കിലും, ആദ്ധ്യാത്മീകവും മോക്ഷദാഹപരവും വ്യക്തിപരവുമായ ആവക ബിസ്നസ് ഏർപ്പാടുകളിൽ അനുകൂലമായോ പ്രതികൂലമായോ ഇടപെടേണ്ട ഒരാവശ്യവും ആയിനം “ദുരൂഹതകകളുടെ” ഭാഗമല്ലാത്തതോ, ഭാഗമാകാൻ ആഗ്രഹിക്കാത്തതോ ആയ വ്യക്തികൾക്കോ, സ്റ്റെയ്റ്റ് ഒഥോറിറ്റികൾക്കോ ഇല്ല.
എന്തുകൊണ്ടാണു് പുകവലിയും മദ്യപാനവും ആരോഗ്യത്തിനു് ഹാനികരമായിരിക്കുന്നതെന്നു് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിശദമാക്കുന്നതിൽ തെറ്റില്ല. പക്ഷേ, മദ്യപാനം പുകവലി മുതലായ കാര്യങ്ങളിൽ ഒരു അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അവകാശം, സ്വാതന്ത്രവ്യക്തിത്വങ്ങൾ എന്ന നിലയിൽ ഓരോ മനുഷ്യന്റെയും അവകാശമായിരിക്കേണ്ടതുണ്ടു്.
അതുപോലെതന്നെ, ചായക്കടച്ചർച്ചകളിലെയും, ചാനൽചർച്ചകളിലെയും വിദഗ്ദ്ധരിൽനിന്നും ആവക കാര്യങ്ങളിൽ നേടിയ “അറിവുകളുടെ” അടിസ്ഥാനത്തിൽ ലോകത്തെ രക്ഷപെടുത്താൻ ശ്രമിക്കുന്ന “ജ്ഞാനപീഡകരിൽ” ഒരു കണ്ണുണ്ടായിരിക്കുന്നതും നല്ലതാണു്.
പൊതുവേതന്നെ, രണ്ടുകണ്ണുകളും മൊത്തം ടോട്ടൽ അടച്ചുപിടിക്കാതെ, ഒരു കണ്ണെങ്കിലും ഒരല്പം തുറന്നുപിടിക്കാൻ ശ്രദ്ധിക്കുന്നതുകൊണ്ടു് ജീവിതത്തിൽ ഗുണമല്ലാതെ ദോഷമൊന്നും വരാനില്ല. പിണറായി പറഞ്ഞത്ര പയർ കിറ്റിലുണ്ടോ എന്നറിയാനെങ്കിലും അതു് സഹായിക്കും.
April 23 2023 13:22
“AI ക്യാമറ” വിഷയത്തിലെ പത്രസമ്മേളനത്തിൽ ഗത-ആഗതമന്ത്രി ആന്റണി രാജു: “അതിനുള്ള “കേയ്പബിലിറ്റി” സർക്കാർ സ്ഥാപനമായ കെൽട്രോണിനു് ഉള്ളതുകൊണ്ടാണല്ലോ ആ പണി സർക്കാർ അവരെ ഏല്പിച്ചതു്! ഏതു് തുളയിലൂടെ കേബിൾ കേറ്റണമെന്നു് ഞങ്ങൾക്കുതന്നെ അറിയുമായിരുന്നെങ്കിൽ, ആ തുളയിലൂടെ ഞങ്ങൾതന്നെ കേബിൾ കേറ്റുമായിരുന്നല്ലോ!”
April 23 2023 13:49
“AI ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി.” – വാർത്ത
ഇതു് കേട്ടാൽത്തോന്നും, പിണറായി വിജയന്റെ മഞ്ഞക്കുറ്റിസ്ഥാപനവും, ലാവ്ലിനും, മൾട്ടി-സ്റ്റോറീഡ് കാർ പാർക്കിങ് കെട്ടിടവുമെല്ലാം, ധർമ്മരാജാവും, അജാതശത്രുവും, മായാനരകം നേരിൽ കണ്ടവനും, ആകാശഗംഗയിൽ നീരാടിയവനും, ഉടലോടെ സ്വർഗ്ഗത്തിൽ പോയവനുമായ യുധിഷ്ഠിരന്റെ തനതു് ചുമതലയിലായിരുന്നു സംഭവിച്ചതെന്നു്!!
April 24 2023 13:05
DYFI – യോദ്ധാക്കൾക്കു് പ്രധാനമന്ത്രി മോദിയോടു് 100 ചോദ്യങ്ങൾ ചോദിക്കാനുണ്ടത്രെ!
ജനാധിപത്യപരമായ ഒരു ഭരണസംവിധാനത്തിൽ, ഏതൊരു കൂട്ടത്തിന്റെയും തികച്ചും ലെജിറ്റിമെറ്റായ ഒരു ഡിമാൻഡും അവകാശവുമാണതു്, സംശയമില്ല. പക്ഷേ, സ്റ്റെയ്റ്റും പൗരസമൂഹവും തമ്മിലുള്ള സോഷ്യൽ കോൺട്രാക്റ്റിൽ, പൌരന്റെ അവകാശങ്ങളും കടമകളുമായി, സ്റ്റെയ്റ്റിന്റെ അധികാരങ്ങളും ചുമതലകളും സമതുലിതമായ വിധത്തിൽ സമീകൃതപ്പെടുത്തേണ്ടതുണ്ടു് എന്നതാണു് ഇവിടത്തെ ഗുരുതരമായ പ്രശ്നം.
ഒരാൾ തന്റെ “100” വിരലുകൾ മറ്റൊരുവന്റെ നേരെ ചൂണ്ടുമ്പോൾ, അവനതിനെ നേരിടുന്നതു് തന്റെ “1000” വിരലുകളും, അതോടൊപ്പം, തന്റെ സഖ്യകക്ഷിയായ വില്ലാളിവീരൻ അർജ്ജുനന്റെ “10000” അമ്പുകളും തിരിച്ചുചൂണ്ടിക്കൊണ്ടായിരിക്കുമെന്നു് “ബൃഹതാഖ്യാതാവായ” ആചാര്യൻ കാൾ മാർക്സും, സ്വന്തകണ്ണിലെ “കോലൈസ്” ഓർക്കാതെ സഹോദരന്റെ കണ്ണിലെ, artificial intelligence (“AI”) എന്നു് “ഇടതുസർക്കാരാൽ” മാമോദീസാ മുക്കി നാമകരണം ചെയ്യപ്പെട്ട “പെട്ടിക്ക്യാമറയുടെ” കരടുരേഖയിലേക്കു് നോക്കുന്നതെന്തു് എന്നു്, യഹൂദ “ജീനിയാളജി” അനുസരിച്ചു്, പീഡിതരായ ലോകതൊഴിലാളിവർഗ്ഗത്തിന്റെ ആത്യന്തിക രക്ഷകനും, അദ്ധ്വാനിക്കുമ്പോൾ ആസകലം വിയർക്കുക എന്ന മാരകരോഗത്തിനു് അടിമയുമായിരുന്ന കാൾ മാർക്സ് മുത്തപ്പന്റെ “great-great-uncle” ആയ, ഏകദൈവവും “ഞാനാകുന്നവൻ ഞാനാകുന്നവനുമായ”, സാക്ഷാൽ യഹോവ, അന്യപുരുഷനു് വിവാഹനിശ്ചയം ചെയ്തിരുന്ന നിത്യകന്യക മറിയക്കുട്ടിയിൽ ആകൃഷ്ടനായതുവഴി അമലോത്ഭവമായി അവതരിച്ച, ദൈവത്തിന്റെ ഏകജാതനും, ലോകത്തിലെ സകല പാപിവർഗ്ഗത്തിന്റെയും ആത്യന്തിക രക്ഷകനുമായ കർത്താവീശോമശിഹായും അരുളിച്ചെയ്തിട്ടുണ്ടു്.
വൈരുദ്ധ്യാത്മക-ആത്മീയവാദപരമായി അനിഷേദ്ധ്യമായ ആവക ചരിത്രയാഥാർത്ഥ്യങ്ങൾ കൂലങ്കഷമായി പഠിച്ചിട്ടു് ബിമർഷിക്കേണ്ടതിനു് പകരം, പ്രധാനമന്ത്രി മോദിയോടു് ശോത്തിയം ശോദിക്കണം എന്നും പറഞ്ഞു്, പ്രഫുത്തകേരളത്തിലെ ഫോർ സ്റ്റാർ റിസോർട്ടുകളിലെ ഫൈവ് സ്റ്റാർ വാട്ടർ ക്ലോസറ്റുകളിൽ ആർഭാടമായി വിസർജ്ജിച്ചും, ബിഡേയ്കളിൽ കൊതനവോത്ഥാനം ചെയ്തും മാത്രം ശീലിച്ചിട്ടുള്ള ഓരോരോ ഡിഫിക്കൂസ് ഗുഹ്യമലർമൈർ വിപ്ലവകാരികൾ!!!
ഈവക കാര്യങ്ങളിൽ വലിയ ഗ്രാഹ്യമൊന്നുമില്ലാത്ത ഒരു കേവല സിന്താവാവിളിക്കാരൻ എന്ന നിലയിൽ, അനുഭവജ്ഞാനപരമായി, ഡിഫിക്കുഞ്ഞുങ്ങളോടു് എനിക്കു് ഇതേ പറയാനുള്ളു: ” “നൂറുവരെ തെറ്റാതെ എണ്ണുക എന്നൊക്കെ പറഞ്ഞാൽ, സാമാന്യരായ മനുഷ്യരെസംബന്ധിച്ചു് അതൊരു ഭഗീരഥപ്രയത്നമാണു്! “എണ്ണുമ്പോൾ പണങ്ങണം” എന്നാണു് നിങ്ങളുടെ ഫിലോസഫി എങ്കിൽ, പൂർണ്ണ മനസ്സോടെയും, പൂർണ്ണ ആത്മാവോടെയും, പൂർണ്ണ ശരീരത്തോടെയും, അതീവ ശ്രദ്ധയോടെ അന്തംവിട്ടു് എണ്ണിയാൽ മാത്രമേ ഫിലൊസോഫിക്കലായ ആ ലക്ഷ്യം നിറവേറ്റാൻ നിങ്ങൾക്കു് കഴിയൂ! അല്ലെങ്കിൽ, “കടക്കു് പുറത്തു്” എന്ന, കാരണഭൂതസദൃശമായ ഒരു അശരീരിയും, കുണ്ടിക്കു് ആഞ്ഞൊരു തൊഴിയും മാത്രമായിരിക്കും നിങ്ങളെ കാത്തിരിക്കുന്ന നിങ്ങളുടെ സ്വന്തം മാദ്ധ്യമാധിഷ്ഠിത വാരഫലം!
April 25 2023 10:21
ഫെയ്സ്ബുക്ക് suggest ചെയ്ത “FOCUS NEWS ONLINE”-ൽ കണ്ട വാർത്ത: “ഭാര്യയെ കടിച്ച അയൽവാസിയുടെ നായയെ എക്സൈസ് ഉദ്യോഗസ്ഥൻ അടിച്ചുകൊന്നു.”
അയൽവാസി ഭാര്യയെ കടിച്ചതിനു് അയാളുടെ നായയെ എന്തിനാണാവോ അടിച്ചു കൊന്നതു്!?
April 25 2023 11:18
പ്രധാനമന്ത്രി മോദി പങ്കെടുത്ത യുവം പരിപാടിയിൽ നവ്യാ നായർ നൃത്തം ചെയ്തു. – വാർത്ത
കഴിഞ്ഞദിവസം കക്ഷി ഇന്റേണൽ ഓർഗൻസ് പുറത്തെടുത്തു് പുഴുങ്ങിയലക്കി യഥാസ്ഥാനത്തു് തിരിച്ചുവയ്ക്കുന്നതു് കണ്ടപ്പൊഴേ എനിക്കുതോന്നി, ഏതോ വലിയ സന്യാസിയുടെ മുന്നിൽ ഡാൻസ് ചെയ്യാൻ ക്ഷണപത്രം കിട്ടിയിട്ടുണ്ടായിരിക്കുമെന്നു്!!
April 25 2023 12:11
പ്രധാനമന്ത്രി മോദി, മാതാ അമൃതാനന്ദമയിയുടെ തിരുസന്നിധിയിൽ നേരിട്ടെത്തി, തിരുമുഖം ദർശിച്ചു്, താണുവണങ്ങി ആശിർവാദങ്ങൾ വാങ്ങിയിട്ടാണോ ആവോ, “No.1 പിണുരാജ ഹൈ-സ്പീഡ് മോട്ടോർ സർവ്വീസിൽ” നിന്നും വ്യതസ്തമായി, വെറും “നടരാജ മോട്ടോർ സർവ്വീസായി” റോഡ് ഷോ നടത്തിയതു്!?
“കാര്യപരിപാടികൾ ദേശീയഗാനാലാപത്തോടെ സമംഗളം പര്യവസാനിച്ചതിനാൽ”, “അമ്മാനുഗ്രഹം ആവോളം ഉണ്ടായിരുന്നു എന്നുവേണം കരുതാൻ!!
April 25 2023 12:22
ഇൻഡ്യൻ പ്രൈം മിനിസ്റ്റർ നരേന്ദ്ര ദാമോദർദാസ് മോദി, മാതാ അമൃതാനന്ദമയിയുടെ തിരുസന്നിധിയിൽ നേരിട്ടു് ഹാജരായി, തിരുമുഖം ദർശിച്ചു്, താണുവണങ്ങി ആശിർവാദങ്ങൾ വാങ്ങിയിട്ടാണോ ആവോ, “No.1 പിണുരാജ ഹൈ-സ്പീഡ് മോട്ടോർ സർവ്വീസിൽ” നിന്നും വ്യതസ്തമായി, വെറും “നടരാജ മോട്ടോർ സർവ്വീസായി” തന്റെ “റോഡ് ഷോ” നടത്തിയതു്!?
“കാര്യപരിപാടികൾ ദേശീയഗാനാലാപത്തോടെ സമംഗളം പര്യവസാനിച്ച” സ്ഥിതിക്കു്, “അമ്മാനുഗ്രഹം” സമൃദ്ധമായി ഉണ്ടായിരുന്നിരിക്കണം എന്നേ കരുതാനാവൂ!!
April 26 2023 11:51
ഓരോ ജീവിവർഗ്ഗത്തിനും അവയുടേതായ ആവാസവ്യവസ്ഥകളുണ്ടു്. അവിടെയേ അവയ്ക്കു് അവയുടേതായ തനതുരീതിയിൽ പൂത്തുവിരിയാൻ കഴിയൂ! അതിനു് വെളിയിൽ അവ, കരയിലിട്ട മീൻവർഗ്ഗത്തെപ്പോലെ, “തള്ളിമറിച്ചോ”, തല്ലിപ്പിടച്ചോ, കരഞ്ഞുവിളിച്ചോ ഭൂമിയിൽ നിന്നും എന്നേക്കുമായി വിടപറയേണ്ടിവരും.
നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടന്നിട്ടുള്ളവർ എന്നു് boast ചെയ്യുന്ന “റട്ടാട്ടാ ശങ്കന്മാർക്കും”, തന്നോടുള്ള ബഹുമാനം മൂലം തന്നോടൊത്തു് – ചിന്താധിഷ്ഠിതമായി പറഞ്ഞാൽ – കേവലമൊരു “പ്രത്യയശാസ്ത്രപരമായ സെല്ഫി” എടുക്കാനായി തന്നെ സമീപിക്കുന്ന, പോസ്റ്റർ ഒട്ടിപ്പുകാരും, അതുകൊണ്ടുതന്നെ “അധഃകൃതരുമായ”, യുവജനതയെ തീപാറും തൃക്കണ്ണുകളോടെ ആട്ടിപ്പായിക്കുന്ന “കാരണവർകൾ-ഭൂതത്താന്മാർക്കും”, ആവിധം ജനാധിപത്യപരമായ “അനാശാസ്യതകൾ” അനുവദിക്കുന്നവരും, തന്നെക്കാൾ ഉന്നതരുമായ വ്യക്തിത്വങ്ങളുടെ മഹനീയമായ സാന്നിദ്ധ്യത്തിൽ, ചത്ത മത്തിയുടെ കണ്ണുകളോടെയും, ഇളിഭ്യഭാവത്തിലും, അർദ്ധനിമീലിത ചിറികളിൽ ഊറിവിരിയും മണി-മലർ മന്ദഹാസസമേതം, “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന “എക്സിസ്റ്റെൻഷ്യൽ ഫിലോസഫിപ്രകാരം”, biologically irreversible ആയി കുനിഞ്ഞുപോയ മുതുകു് ആയാസപ്പെട്ടു് വീണ്ടും ധരിത്രിയോളം കുനിച്ചു് ചടഞ്ഞുകൂടേണ്ടി വരുന്നതു് അതുകൊണ്ടാണു്.
ഇപ്പറഞ്ഞതു് – “പിണറായിക്കിറ്റു്” കിട്ടിയാൽപ്പോലും – സമ്മതിക്കാൻ കഴിയാത്തവിധം അവിശ്വസനീയം എന്നു് കരുതുന്നവർ ഇതിനോടോപ്പം ചാർത്തപ്പെട്ടിരിക്കുന്ന, ആനുകാലിക “നിശ്ചലഛായാപടം” കാണുക! കണ്ടശേഷം മാത്രം, കേരളത്തിലെ “O. M. K.”, അഥവാ “കണ്ടം-പറി” രാഷ്ട്രീയവുമായി ഇപ്പറഞ്ഞതിനു് അനിഷേദ്ധ്യമായ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്നു് സ്വയം തീരുമാനിക്കുക!
“Himself is the man”!!
(ചിത്രത്തിനു് കടപ്പാടു്)

April 27 2023 11:22
“AI camera” എന്നു് കേട്ടപ്പോൾ, കമ്മീഷൻ കാര്യങ്ങൾ ഉദാരമായി കൈകാര്യം ചെയ്യുന്ന ഏതോ “അൽ അറേബ്യൻ” കമ്പനി നിർമ്മിക്കുന്ന “അൽ ക്യാമറ” ആയിരിക്കും സംഭവം എന്നു് കരുതിയാവും, “PWD റിയാസിന്റെ” വഴികളിൽ “AI camera” സ്ഥാപിക്കാൻ ഗത-ആഗതമന്ത്രി ആന്റണി രാജു തീരുമാനിച്ചതു്.
April 27 2023 12:29
ജനസാഗരത്തിനിടയിലൂടെ ഒരു “ghost driver” അതിഭീകരവേഗതയിൽ ഓടിക്കുന്ന കാറിന്റെ തുറന്ന ഡോറിൽ “കെട്ടിത്തൂങ്ങി” ജനത്തെ നടുവിരൽ ഉയർത്തിക്കാട്ടി പരിഹസിച്ചതോ പോകട്ടെ, ഡ്രൈവനു് കണ്ണുകാണാൻ കഴിയാത്തവിധം windscreen പൂമഴകൊണ്ടു് മൂടുകകൂടിച്ചെയ്യിച്ച മോദി പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതുണ്ടു്.
ചങ്കിലെ ചൈനയിലോ, നോർത്ത് കൊറിയയിലോ, ക്യൂബയിലോ ആയിരുന്നെങ്കിൽ “റെഡ് വോളന്റിയേഴ്സ്” അങ്ങേരെ “point-blank” ആയി തത്ക്ഷണം തട്ടിയേനെ!
(ചിത്രത്തിനു് ഹൃദയഭേദകമായ കടപ്പാടു്)

April 27 2023 17:21
കുരങ്ങുകൾ മനുഷേമ്മാരാകുന്നതു് കണ്ടിട്ടേ പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കൂ എന്നു് കണ്ണില്ലാത്ത ഞാഞ്ഞൂലുകൾ! എന്തു് ചെയ്യുമെന്നു് പറ!!
April 28 2023 11:38
“വിഡ്ഢികളാക്കപ്പെടാൻ രണ്ടു് വഴികളുണ്ടു്: ഒന്നു് സത്യമല്ലാത്തതു് വിശ്വസിക്കുക; മറ്റൊന്നു് സത്യമായതു് അംഗീകരിക്കാൻ വിസമ്മതിക്കുക.” – Søren Kierkegaard

April 28 2023 15:43
വായന നല്ല കാര്യമാണു്. ധാരാളം കാര്യങ്ങൾ അറിയാൻ വായന സഹായിക്കും.
പക്ഷേ, അതിനു് വായിക്കാൻ അറിഞ്ഞാൽ മാത്രം പോരാ, താൻ എന്താണു് വായിക്കുന്നതെന്നും, അതിന്റെ രചയിതാവു്, രാഷ്ട്രീയമോ, മതപരമോ, മറ്റു് വിധത്തിലുള്ളതോ ആയ ഐഡിയോളജികൾ സാധുക്കളായ മനുഷ്യരിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന ഷാർലറ്റൻ ആണോ അല്ലയോ, താൻ വായിക്കുന്ന നുറുങ്ങിന്റെ യഥാർത്ഥ സാരാംശമെന്തു് മുതലായ, മർമ്മപ്രധാനമായ കാര്യങ്ങൾ മനസ്സിലാക്കാനുള്ള വൈജ്ഞാനികമായ ശേഷി ഉണ്ടായിരിക്കുകയും വേണം. അല്ലെങ്കിൽ, അമൃതെന്നു് കരുതി വിഴുങ്ങുന്നതു് അമേധ്യമായിരിക്കും!
ആരു് വായിക്കുന്നു, എന്തു് വായിക്കുന്നു, എന്തിനു് വായിക്കുന്നു, വായിക്കുന്നവൻ അവൻ വായിക്കുന്നതു് വായിക്കാനും മനസ്സിലാക്കാനുമുള്ള പ്രാഥമികമായ യോഗ്യത കൈവരിച്ചിട്ടുണ്ടോ മുതലായ മൗലികമായ കാര്യങ്ങളിൽ അധിഷ്ഠിതമാണു് ഓരോ വായനയിൽനിന്നും ഉരുത്തിരിയാൻ കഴിയുന്ന അന്തർദർശനം.
അതേസമയം, അക്ഷരാഭ്യാസം പോലുമില്ലാതെ ആർക്കും ഇൻസ്റ്റിങ്ക്റ്റീവായി മനസ്സിലാക്കാൻ കഴിയുന്ന ധാരാളം കാര്യങ്ങൾ ഈ ലോകത്തിലുണ്ടു്.
ഉദാഹരണത്തിനു്, സൂര്യൻ ഉദിക്കുന്നതോടെ പകലും, അസ്തമിക്കുന്നതോടെ രാത്രിയും തുടങ്ങുമെന്നറിയാൻ വലിയ “പ്രഫുത്തതയുടെ” ആവശ്യമില്ല. കാരണം, ഭൂമിയിലെ ജീവജാലങ്ങൾ ഓരോ ദിവസവും കാണുന്നതും അനുഭവിക്കുന്നതും, തന്മൂലം കേവലവുമായ ഒരു യാഥാർത്ഥ്യമാണതു്.
പക്ഷേങ്കി, അസ്തമിക്കുന്ന “സൂര്യഭഗവാൻ”, “പരപരാ പരന്ന” ഈ ഭൂമിയിലെ ഏതു് വഴിയമ്പലത്തിലാണു് “അന്തിയുറങ്ങുന്നതെന്നു്” അറിയാൻ, ഏകദൈവമായ അല്ലാഹുവിന്റെ ഒടുക്കത്തെ ദൂതനായ മുഹമ്മദിന്റെ (സ) അത്രയെങ്കിലും ഭാവനാശേഷിയില്ലാതെ കഴിയുകയുമില്ല.
ആടുജീവിതം, ആടാടുജീവിതം, “ആറാട്ടുമുണ്ടൻ” ജീവിതം, “വിടൽ കാസ്ട്രോ” ജീവിതം, പൊലീസ്-പട്ടി ജീവിതം, കരിംപൂച്ചജീവിതം, കരിമൂർഖൻജീവിതം, അരിക്കൊമ്പൻ ജീവിതം ഇത്യാദി വിശ്വവിഖ്യാതമായ അപൂർവ്വ ജീവിതങ്ങളുടെ വർണ്ണനകൾക്കു് അനല്പമായ ഭാവനാശേഷി ആവശ്യമാണെന്നു് സാരം.
“വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും, വായിച്ചുവളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും” എന്ന കുഞ്ഞുണ്ണിക്കവിവചനത്തിൽനിന്നും, വായന നല്ല കാര്യമാണെന്നു് പൊതുജനം മനസ്സിലാക്കിയിട്ടുണ്ടു്.
അതുപോലെതന്നെ, സകലമാന മതഗ്രന്ഥങ്ങളും ദൈവങ്ങളുടെ വചനങ്ങളാണെന്നു്, അനന്യമായ അതാതു് “ഏക” ദൈവങ്ങളിലും, അനന്യമായ അതാതു് “മതതത്വശാസ്ത്ര” ഗ്രന്ഥങ്ങളിലും ആഴമേറിയ അവബോധം സമാഹരിച്ചിട്ടുള്ള “മതതത്വശാസ്ത്രപണ്ഡിതർ” വലിയവായിൽ നാൽക്കവലകൾതോറും ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നതു് നിരന്തരം കേട്ടുകേട്ടു് ഹൃദിസ്ഥമാക്കിയിട്ടുള്ളതിനാൽ, വായിച്ചു് വളരാനും, വളയാതെ വിളയാനും ആഗ്രഹിക്കുന്ന മനുഷ്യർ, ശ്രീമതി നളിനി ജമീലയുടെ, “ഞാൻ ലൈംഗിക തൊഴിലാളി”, “എന്റെ ആണുങ്ങൾ” ഇത്യാദി, വാത്സ്യായനന്റെ കാമസൂത്ര മോഡൽ ലൈംഗികശാസ്ത്രപരമായ വൈജ്ഞാനിക ഗ്രന്ഥങ്ങൾ വായിക്കുന്നതിനെക്കാൾ, അവരവരുടേതായ “മതതത്വശാസ്ത്ര”ഗ്രന്ഥങ്ങളിൽ വായനയുടെ “നിലത്തെഴുത്തിനു്” തുടക്കം കുറിക്കാൻ ശ്രമിക്കുന്നതു് തികച്ചും സ്വാഭാവികം.
അതുകൊണ്ടാണു്, സണ്ടേസ്ക്കൂൾ വഴി അക്ഷരാഭ്യാസം ലഭിച്ചിട്ടുള്ള നസ്രാണികൾ അവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ വായനയുടെ “ഹരിശ്രീ” കുറിക്കുന്നതു്. എന്തെങ്കിലും മനസ്സിലാകുന്നുണ്ടെങ്കിൽ അതു് ദൈവം തമ്പുരാൻ പറയുന്നതുതന്നെ ആയിക്കോട്ടേ എന്നാണു് അവരുടെ ചിന്ത. (ചിന്ത ജെറോമല്ല!).
അങ്ങനെ, ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തി പുസ്തകത്തിൽ, “ആദിയിൽ, (അഥവാ “ഒന്നാം ദിവസം”), ദൈവം തമ്പുരാൻ ആകാശവും ഭൂമിയും സൃഷ്ടിച്ചെങ്കിലും”, നാലാം ദിവസം മാത്രമാണു് അച്ചങ്ങായി “പകൽ വാഴേണ്ടതിനു് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു് വലിപ്പം കുറഞ്ഞ വെളിച്ചവും” എന്ന നിലയിൽ, സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചു് യഥാസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചതെന്നു് (ഉല്പത്തി 1: 16) വായിക്കേണ്ടിവരുന്ന “ശാസ്ത്രബോധമുള്ളവരായ” മുട്ടാടുകളും പെണ്ണാടുകളും കുഞ്ഞാടുകളും ഒരു “dilemma”-യിൽ അകപ്പെടുന്നു!
അപ്പോഴാണു് അവർ പരിശുദ്ധ പിതാക്കളായ “മോറാൻ മോർ അധികം രൂപ-താ” ആലഞ്ചേരികളെയും, “more and more ദൈവസ്നേഹം താ” ബിഷപ്പ് ഫ്രാങ്കോ പിതാക്കളെയും സമീപിക്കുന്നതു്:
സത്യവിശ്വാസികളായ പൊട്ടനാടുകൾ: “ഇനി നാൻ എന്തുചെയ്യും നി.വ.ദി.ശ്രീ. പരിശുദ്ധ പിതാവേ?”
പിണറായി വിജയനെപ്പോലെ ജീവിതവിശുദ്ധി പാലിക്കുന്നവരും, അതിപരിശുദ്ധരുമായ ആലഞ്ചേരി, ഫ്രാങ്കോ ഇത്യാദി സഭാപിതാക്കളുടെ മറുപടി: “ദൈവത്തിനു് എല്ലാം സാദ്ധ്യമെന്നു് തട്ടിക്കോ, പൊട്ടനാടേ!”
സത്യവിശ്വാസികളായ പൊട്ടനാടുകൾ: “യഹോവയായ ദൈവത്തിന്റെ കൂട്ടിക്കൊടുപ്പുകാരായ നി. വ. ദി. ശ്രീ. പരിശുദ്ധ പിതാക്കളേ, അങ്ങത്തുങ്ങൾക്കു് മഹാപാപികളായ ഞങ്ങ അടിയങ്ങളുടെ സോത്രവും, സ്തുതിയും!
ഹാലേലൂയാ!!
April 29 2023 12:01
പ്രജാപതി നാട്ടിലെ കുരുങ്ങടി കൈമൾ എന്ന നാടുവാഴി മരണപ്പെട്ടപ്പോൾ, അധികാരത്തിനായി അനന്തരവരായ കീഴൂരിടം ഉണിക്കോനാരും, മേലൂരിടം ഉണിച്ചന്ത്രാരും തമ്മിൽ മൂപ്പിളമ തർക്കമുണ്ടായെന്നും, സൂത്രശാലികളായ അച്ചങ്ങായികൾ, ആരോമൽ, അരിങ്ങോടൻ എന്നീ ചേകവന്മാർകളെ തങ്ങൾക്കുവേണ്ടി പൊരുതേണ്ട പോർക്കോഴികളായി, [പിണു സർക്കാർ “കൊംപണി” കെൽട്രോൺ “കൊംപണിക്കും”, കെൽട്രോൺ “കൊംപണി” എസ്. ആർ. ഐ. ടി. “കൊംപണിക്കും”, എസ്. ആർ. ഐ. ടി. “കൊംപണി” ഊരാളുങ്കൽ സൊസൈറ്റി “കൊംപണിക്കും” സബ് കോണ്ട്രാക്ട് കൊടുത്തു് മടിയിൽ കനമുണ്ടാക്കുന്നതുപോലെ], “മടിനിറയെ കമ്മീഷൻ” വ്യവസ്ഥയിൽ നിയമിച്ചെന്നും, അവറ്റകൾ “വാടകക്കൊലയാളി” എന്ന തങ്ങളുടെ സാമൂഹിക സ്ഥാനപ്പേരു് നിർമ്മലമായി നിലനിർത്താനായി അങ്കത്തട്ടിൽ ചതിച്ചും വെട്ടിയും അങ്കംവെട്ടിച്ചത്തു് ക്ലയന്റ്സിന്റെ പ്രശ്നം പരിഹരിച്ചുകൊടുത്തെന്നുമുള്ളതു് “വസ്തുനിഷ്ഠമായ” കേരള ചരിത്രം.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി. ജെ. പി. എം. പി. -യുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു് ഗുസ്തിക്കാർ നടത്തുന്ന സമരം ലാവ്ലിൻ കേസുപോലെ നീണ്ടുപോകുന്ന ഈ സാഹചര്യത്തിൽ, സമരത്തെ അനുകൂലിക്കുന്ന സഖാവു് പി. കെ. ശ്രീമതി ടീച്ചറും പ്രതികൂലിക്കുന്ന ശ്രീമതി പി. റ്റി. ഉഷ ടീച്ചറും തമ്മിൽ, വടക്കൻ വീരഗാഥകളിലെ അങ്കംവെട്ടു് മോഡലിൽ ഒരു ഗുസ്തിമത്സരം നടത്തിയാൽ, ലൈംഗികാരോപണ വിഷയത്തിലെ സമരത്തിൽ സംജാതമായിരിക്കുന്ന അനിശ്ചിതത്വത്തിനു് ശാശ്വതമായ ഒരു പരിഹാരം കാണാനാകുമെന്നാണു് എന്റെയൊരിതു്.
രാഷ്ട്രീയം, മതം, സില്മ മുതലായ മേഖലകളെ സാംസ്കാരികതയുടെ ഔന്നത്യത്തിലേക്കുയർത്തുന്ന ഗുണ്ടകളുടെ സ്റ്റണ്ടുകളെ ഭാരതത്തിലെ പ്രബുദ്ധരായ ജനത എക്കാലവും ആദരവോടെയേ കണ്ടിട്ടുള്ളു!
ആ സ്ഥിതിക്കു്, “ഉഷ്ണം ഉഷ്ണേന ശാന്തി” എന്ന ആയുർവേദവിധിപ്രകാരം, ബ്രിജ്ഭൂഷണും അയാൾ ലൈംഗികമായി പീഡിപ്പിച്ച ഗുസ്തിക്കാരും തമ്മിൽ അപരിഹാര്യമെന്നോണം നിലനിൽക്കുന്ന ആരോപണ-പ്രത്യാരോപണങ്ങൾ രാഷ്ട്രതന്ത്രജ്ഞ ശ്രീമതി പി. കെ. ശ്രീമതി ടീച്ചറും സ്പോർട്സ് തന്ത്രജ്ഞ ശ്രീമതി പി. റ്റി. ഉഷയും തമ്മിലുള്ള ഒരു ഗാട്ടാ ഗുസ്തിയിലൂടെ പരിഹരിക്കുന്നതിനെ ഭാരതീയർ സർവ്വാത്മനാ സ്വാഗതം ചെയ്യുമെന്ന കാര്യത്തിൽ എനിക്കു് യാതൊരു സംശയവുമില്ല.
April 30 2023 14:47
UAE-യിലെ നിക്ഷേപമോഹികളുടെ പോളിറ്റ് ബ്യൂറോ സമ്മേളനത്തിലേക്കും സദ്യയിലേക്കും ക്ഷണപത്രം കിട്ടിയില്ല എന്നു് കരുതി പിണറായിക്കും വീടർക്കും കൂടർക്കും വാൽനക്ഷത്രങ്ങൾക്കും അതിൽ പങ്കെടുക്കാതിരിക്കാനാകുമോ?
തന്നെ ആരും ക്ഷണിച്ചില്ലേൽ താൻ തനിക്കുതന്നെ ഒരു ക്ഷണക്കത്തങ്ങയക്കും! പ്രോബ്ലം സോൾവ്ഡ്!!
May 01 2023 12:10
പുണ്യ പുരാതന മല്ലുക്കളുടെ മനസ്സുകളിൽ നൊസ്റ്റാൾജ്യ ഉണർത്തിയേക്കാവുന്ന ഒരു “ക്ഷണനപത്രം”:
സി. പി. ഐ. (എം) സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ എന്ന ഞാൻ, നാളെ, 1198 മേടമാസം പതിനെട്ടാം തീയതി ചൊവ്വാഴ്ച 14:30-നുള്ള ശുഭമുഹൂർത്തത്തിൽ തളിപ്പറമ്പു് ജുഡീഷ്യൽ മജിസ്റ്റ്രേട്ട് കോടതിയിൽ നേരിട്ടു് ഹാജരായി ശ്രീമതി സ്വപ്ന സുരേഷ് എന്ന വ്യക്തിക്കെതിരെ കേസുകൊടുത്തു്, രണ്ടിലൊന്നറിഞ്ഞു്, എന്റെ മാനം സംബന്ധമായി പൊതുജനമദ്ധ്യേ ക്രമേണ ഉരുത്തിരിഞ്ഞു് ഇപ്പോൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അകാരണമായ അനിശ്ചിതത്വത്തിനു് എന്നേക്കുമായി ഒരറുതി വരുത്താൻ നിശ്ചയിച്ചിരിക്കകൊണ്ടു് പ്രസ്തുത പരികർമ്മത്തിൽ ബഹുമാന്യനായ താങ്കൾ കുടുംബസഹിതം കാലേകൂട്ടി സദസ്സിൽ സംഭവിച്ചു് എന്നെ അനുഗ്രഹിക്കണമെന്നു് താഴ്മയോടെ സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു.
അന്നേദിവസം വൈകിട്ടു് 18:51-നു്, കേരള പീപ്പിൾസ് “മാരണഭൂതം” ക്ലബ്ബിന്റെ (K.P.M.C.) “ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവുതന്നെ” എന്ന, ലോകമെങ്ങും മനുഷ്യമനസ്സുകളിൽ വിപ്ലവകരമായ ആന്ദോളനങ്ങൾ സൃഷ്ടിച്ചു്, വെന്നിക്കൊടിപാറിച്ചു് മുന്നേറിയ അതുല്യ കലാസൃഷ്ടിയായ പിണുവാതിരകളിയും ഉണ്ടായിരിക്കുന്നതാണു്. (പ്രേക്ഷകർ മാസ്ക് ധരിക്കാൻ അപേക്ഷ!)
N. B. പൂർവ്വസൂരിസ്മരണാർത്ഥം, നിങ്ങളുടെ ഒരു ദിവസത്തെ റേഷൻ അരിയോ, കിറ്റിൽ നിന്നും ഒരംശമോ എത്തിച്ചുതരുവാൻ വിനയപൂർവ്വം അപേക്ഷിച്ചുകൊള്ളുന്നു. (“AI Camera” മോഡലിൽ വിഭാവനം ചെയ്തതും, “ഡിജിറ്റൽ ഒപ്പിട്ടതും”, അത്യന്താധുനികവുമായ ദുരിതാശ്വാസ ദാനങ്ങൾ ഒഴിവാക്കാൻ പ്രത്യേകം അപേക്ഷ!)
May 01 2023 17:25
“വന്ദേഭാരത് എക്സ്പ്രസിനു് നേരെ തിരൂരിൽ ജനം കല്ലെറിഞ്ഞു.” – വാർത്ത
വണ്ടിപ്പെണ്ണു് വഴിമദ്ധ്യേ വല്ല വ്യഭിചാരവൃത്തിയിലും ഏർപ്പെട്ടുകാണും.
May 01 2023 17:40
“അരിക്കൊമ്പനെ വെടിവച്ചു് മയക്കി.” – വാർത്ത
വെടിയും കിറ്റും വഴി മയക്കലാ സാറേ ഇവന്റെ മെയിൻ.
May 02 2023 11:08
“പ്രതീകാത്മകമായി രൂപീകരിച്ച “ഇൻഡ്യൻ ഭരണഘടനാകോടതി” മുഖ്യമന്ത്രി പിണറായി വിജയനെ 10 വർഷം കഠിനതടവിനും, 50 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.” – വാർത്ത
അയാളും അയാളുടെ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയും ചേർന്നു് കേരളസമൂഹത്തിനു് വരുത്തിവച്ച തിരുത്താനാവാത്ത തീരാനഷ്ടങ്ങളുടെ മൊത്തം കണക്കെടുത്താൽ, ആയുഷ്കാലം മുഴുവൻ കഠിനതടവും, കേരളത്തിന്റെ GDP-യുടെ 50 മടങ്ങിൽ കുറയാത്ത പിഴശിക്ഷയും വിധിച്ചാലും ഒട്ടും കൂടുതലാകുമായിരുന്നില്ല.
അതോടൊപ്പം, കേരളത്തിലെ ശാസ്ത്രസാഹിത്യ “പരീക്ഷിത്തുകളെ” അവറ്റകൾ മൊത്തം ചാകുന്നതുവരെ തൂക്കിലിടാനും കൂടി വിധിക്കേണ്ടതായിരുന്നു. അങ്ങനെയൊരു ശിക്ഷാവിധി കൂടി ഉണ്ടായിരുന്നെങ്കിൽ, അതു് കേരളസമൂഹത്തെ ദയനീയവും ശോചനീയവും പരിഹാസ്യവുമായ ഇന്നത്തെ ദുരവസ്ഥയിലേക്കെത്തിക്കാൻ സ്വാർത്ഥതാത്പര്യാർത്ഥം കൂട്ടുനിന്ന പണ്ഡിതമ്മന്യരായ ആ ജന്മങ്ങൾക്കുള്ള അനിഷേദ്ധ്യമായ പങ്കിനു് – ഒരു പരിധിവരെയെങ്കിലും – ആഡിക്വേറ്റായ ഒരു പണിഷ്മെന്റായിരുന്നേനെ!!
May 02 2023 11:21
മി: “ജസ്റ്റ് ഷൂട്ടഡ്!”
മൈ ഫ്രണ്ഡ്: “ഹു റ്റോൾഡഡ് യൂ?”
മി: “കൈരളി ന്യൂസ് റ്റോൾഡഡ് മി, ആൻഡ് ഐ റ്റോൾഡഡ് യൂ.”
May 02 2023 14:18
പറയുന്ന കാര്യങ്ങളെക്കാൾ പറയുന്നവന്റെ കാര്യങ്ങൾ തിരയുന്ന “ബുദ്ധിജീവികൾ”, പറയുന്ന കാര്യങ്ങളിൽ യാതൊരുവിധ അറിവുമില്ലാത്ത പണ്ഡിതമ്മന്യരായിരിക്കും. അർത്ഥം: ജാഗ്രത നന്നു്!
May 02 2023 15:19
ഒരു പിണറായി വിജയൻ – അയാൾ മുഖ്യമന്ത്രിയോ അമേരിക്കൻ പ്രസിഡന്റോ ആകട്ടെ – നൽകുന്ന സദ്യ ഞണ്ണുന്നതിനെക്കാൾ, അഭിമാനകരവും അന്തസ്സുറ്റതും – ധാർമ്മികതയുടെ കാഴ്ചപ്പാടിൽ – തൂറുന്നതു് സ്വയം തിരിഞ്ഞിരുന്നു് തിന്നുന്നതാണു്.
സ്വാർത്ഥതാത്പര്യവും സർവ്വജ്ഞാനമുഷ്കും മൂലം ദൈവപ്രതിനിധികളും നിയമജ്ഞരും ആവക സദ്യകൾക്കു് പിന്നിലെ അൾട്ടീരിയർ മോട്ടീവ് കണ്ടില്ലെന്നു് ഭാവിച്ചു് മൂക്കുമുട്ടെ തിന്നു് വീർക്കുന്നു!
May 02 2023 15:34
“ഊരാളുങ്കൽ സൊസൈറ്റിക്കു് പിന്നില് ആരാണെന്നറിയാമോ? അതു് വാഗ്ഭടാനന്ദനാണു് .” മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു് സിപിഐ (എം) സംസ്ഥാന സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്ററുടെ മറുപടി!
കുറെ മാപ്രകളുണ്ടു്! ഒരു മലരും അറിയാതെ ഇറങ്ങിക്കോളും, പിണറായിസ്റ്റ് പാർട്ടിയുടെ താത്വികാചാര്യനോടു് ഊളച്ചോദ്യങ്ങൾ ചോദിക്കാനായി!
മാർക്സിന്റെ ജടയെപ്പറ്റിയും, ലെനിന്റെ താടിയെപ്പറ്റിയും, മാവോയുടെ മുഖക്കുരുവിനെപ്പറ്റിയും, ചെയുടെ ചുരുട്ടിനെപ്പറ്റിയുമെല്ലാം യെവനൊക്കെ എന്തറിയാം!?
പറ്റിച്ചിട്ടു് ബീമർശിക്കാത്ത കുറെ “അസത്യമാർക്കവാസികൾ”!!
യെവറ്റകളൊക്കെ എന്തുകൊണ്ടു് കുടുംബശ്രീ സ്ത്രീകളുടെ മോഡലിൽ അപ്പം ചുട്ടു് കെ-റെയിലിൽ കയറി കൊച്ചിയിലെത്തി ചൂടപ്പം വില്ക്കാൻ പോകുന്നില്ല?
May 03 2023 11:09
ഈവക ചോപ്പൻ തൊപ്പികൾക്കു് പകരം “കോൺഡോം തൊപ്പികൾ” ഉപയോഗിച്ചിരുന്നെങ്കിൽ അതു് വളർന്നുവരുന്ന തലമുറയ്ക്കെങ്കിലും പ്രയോജനപ്രദമായ നല്ലൊരു സന്ദേശം നല്കിയേനെ!:
“കാല്ക്കാശിനു് കൊള്ളാത്ത ഞങ്ങളെപ്പോലുള്ള വിടുവായൻ ജനുസ്സുകളെ ഒരിക്കലും ജനിപ്പിക്കരുതു്, വളർത്തരുതു്, പ്രോത്സാഹിപ്പിക്കരുതു്.”
(ചിത്രത്തിനു് കടപ്പാടു്)

May 03 2023 12:25
ഒന്നിനെപ്പറ്റിയും ഒരു ചുക്കും ചുണ്ണാമ്പും, മൈരും മാങ്ങാത്തൊലിയും അറിയില്ലെങ്കിലും, ഇന്റർനാഷണൽ ലെവലിലുള്ള ഏതു് “league”-ലും കളിച്ചു് വിജയിക്കാൻ കഴിയും എന്നു് ഉത്തമബോദ്ധ്യമുള്ളവരാണു് ഞങ്ങ മല്ലുക്കൾ.
അതുകൊണ്ടാണു്, ഏതെങ്കിലും ഒരു “പരട്ടച്ചങ്കൻ” പത്തു് രൂഫാ വിലയുള്ള “അൽ ക്യാമറയെ” “AI camera” എന്നു് പേരിട്ടുവിളിച്ചു്, അതിനു് പത്തു് കോടി രൂഫാ ചിലവുവരുമെന്നു് തന്റെ സായംകാല പത്രസമ്മേളനങ്ങളിൽ, ഷേക്സ്പിയർ നാടകങ്ങളിലെ നടന്മാരെ വെല്ലുന്നതരം നാടകീയ മുഖഭാവത്തോടെ, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപരമായി, താത്വിക പ്രഖ്യാപനം നടത്തുമ്പോൾ, അതിനു് ലാൽ സലാമും, ഇങ്കിലാ സിന്താവായും വിളിക്കാൻ ഞങ്ങ മല്ലുക്കൾക്കു് രണ്ടാമതൊന്നു് ആലോചിക്കേണ്ട ആവശ്യം വരാത്തതു്.
ഇപ്പൊ മനസ്സിലായോ? യൂ അണ്ടർസ്റ്റാൻഡ്? യൂ ഫൂൾസ്!?
May 03 2023 15:25
“അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്നു് സിഗ്നൽ ലഭിക്കാതായി.” – വാർത്ത
കെൽട്രോൺ “വൈറ്റ് കോളർ” ആവും ഘടിപ്പിച്ചതു്!
(തൂണിൽ വാഴപ്പിണ്ടി ഫിറ്റ് ചെയ്യുന്നതാണു് “പിണ്ടി ലൈറ്റ്” എന്ന ധാരണയിൽ, “കോപ്പി-പേസ്റ്റ്” ചെയ്തു് നിരാശമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു.)
May 03 2023 15:55
“അൽ ക്യാമറ” സ്ഥാപിക്കുന്നതു് ട്രാഫിക് സുരക്ഷിതമാക്കാനാണെന്നും, മദ്യക്കടകളുടെ എണ്ണം കൂട്ടുന്നതു് മദ്യവർജ്ജനത്തിനാണെന്നും, സമ്മാനം നൽകാതെ ലോട്ടറി നടത്തുന്നതു് മനുഷ്യരെ ഗ്യാംബ്ലിങ് അഡിക്ഷനിൽനിന്നും മോചിപ്പിക്കാനാണെന്നും പിണറായി സർക്കാർ ആണയിടുമ്പോൾ, അതു് വിശ്വസിക്കാനുള്ള നിരുപാധികബാദ്ധ്യത പ്രഫുത്തമല്ലുകൾക്കുണ്ടു്.
May 04 2023 10:36
ഇരട്ടച്ചങ്കൻ പിണറായി വിജയൻ, “The push-pull amplifier!!”
“കെ-റെയിൽ വരും കെ-ട്ടോ! കെ-റെയിൽ പോകും കെ-ട്ടോ!!”
“കെ-ഫോൺ വരും കെ-ട്ടോ! കെ-ഫോൺ പോകും കെ-ട്ടോ!!”
“റൂം ഫോർ റിവർ വരും കെ-ട്ടോ! റൂം ഫോർ റിവർ പോകും കെ-ട്ടോ!
“AI ക്യാമറ വരും കെ-ട്ടോ! AI ക്യാമറ പോകും കെ-ട്ടോ!!”
… … … … … … … … … … … … … … … … … …
… … … … … … … … … … … … … … … … … …
“നാൻ ദുഫായിക്കു് പോകും കെ-ട്ടോ! നാൻ ദുഫായിക്കു് പോകില്ല കെ-ട്ടോ!!”
May 04 2023 12:04
“അൽ (AI) ക്യാമറ” സ്ഥാപനവിഷയത്തിൽ അഴിമതി നടന്നോ ഇല്ലയോ എന്നതു് ഒരു കാര്യം. ജനത്തിന്റെ “private sphere” ആയിരിക്കേണ്ട കോണകത്തിനും താറുകെട്ടിനും ഉള്ളിലേക്കു് “അൽ ക്യാമറ” തിരിച്ചുവയ്ക്കാൻ “പിണം” സർക്കാരിനു് അധികാരമോ അവകാശമോ ഉണ്ടോ എന്നതു് മറ്റൊരു കാര്യം.
May 04 2023 13:43
പിണുവിനെ ശല്യം ചെയ്യുന്ന സൗരയൂഥഗ്രഹങ്ങളെ നേർവഴിയിൽ നടത്താൻ ജ്യോതിഷശാസ്ത്രജ്ഞർ നിർദ്ദേശിച്ച പരിഹാരപ്രകാരം പശൂമ്പത്തൊഴുത്തു് പണിതിട്ടും, ഗ്രഹശല്യം അദ്ദ്യത്തെ വിരശല്യം പോലെ വിടാതെ പിൻതുടരുകയാണത്രെ! യമകാലദേവന്റെ ലംബോർഗിനിക്കു് ഒരു പോത്തുതൊഴുത്തുകൂടി പണിതാൽ, ഭൂലോകവാസത്തിൽ ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങളിൽ നിന്നു് ഒരു മോചനം ചെൽപ്പോ സാദ്ധ്യമായേക്കും എന്നു് തോന്നുന്നു.
May 05 2023 11:09
“അവസ്ഥയറിയാത്ത നായരേ, അത്താഴമുണ്ണാൻ വാ” എന്നൊരു ചൊല്ലു് അമ്മ പറഞ്ഞു് കേട്ടിട്ടുണ്ടു്.
“അവസ്ഥയറിയാതെ മദിക്കുന്ന മുതുമൈരേ, ക്യൂബ തെണ്ടാൻ പോ” എന്നു് ആ ചൊല്ലിനെ റീഇന്റർപ്രെറ്റ് ചെയ്യാവുന്ന അവസ്ഥയാണു് ഇന്നു് കേരളത്തിൽ!
May 05 2023 11:57
യാതൊരു മുന്നറിയിപ്പുമില്ലാതെ, പൊടുന്നനെ മനുഷ്യരെ ചാടിക്കടിക്കുന്ന സ്വഭാവം “കേരള സ്റ്റോറിക്കോ” മറ്റു് സിൽമകൾക്കോ ഇല്ലെങ്കിൽ, അവ സമൂഹത്തിൽ പ്രദർശിപ്പിക്കാൻ നിർമ്മാതാക്കൾക്കും, അവ കാണാനോ, കാണാതിരിക്കാനോ പ്രേക്ഷകർക്കും, സ്വാതന്ത്ര്യവും, അവകാശവും ഉണ്ടായിരിക്കണം.
May 05 2023 13:16
ആർക്കു് ഇഷ്ടമായാലും ഇല്ലെങ്കിലും, ധാർമ്മികവും, സദാചാരവും, മനഃശാസ്ത്രപരവുമായി ആധുനിക ലോകത്തിൽ നിലവിലിരിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ, AD 570 മുതൽ 632 വരെ ഈ ഭൂമിയിൽ ജീവിച്ചിരുന്നവനും, അല്ലാഹുവിന്റെ ഒടുക്കത്തെ ദൂതനാണു് താനെന്നു് അവകാശപ്പെട്ടവനും, ഇസ്ലാം മതത്തിന്റെ സ്ഥാപകനുമായ മുഹമ്മദ്, മാനസികചികിത്സ ആവശ്യമായിരുന്ന ഒരു രോഗിയും, പിഡോഫൈലും ആയിരുന്നു എന്നല്ലാതെ, മറ്റൊരു നിഗമനത്തിലെത്താൻ, ഇസ്ലാമികമായി ബ്രെയ്ൻ വാഷ് ചെയ്യപ്പെടാത്ത, സാമാന്യബുദ്ധിയുള്ള ഏതെങ്കിലും ഒരു മനുഷ്യജീവിക്കു് സാധിക്കുമെന്നു് തോന്നുന്നില്ല.
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതു് അല്ലാഹുവാണെന്നു് വിശ്വസിക്കുന്നവരും, “ദൈവനിഷേധികളല്ലാത്തവരുമായ” വിശ്വാസികൾക്കു്, പ്രപഞ്ചസംബന്ധമായി മനുഷ്യൻ ഇന്നോളം സമാഹരിച്ച അറിവുകളുടെ നേരിയ അംശം പോലും അറിയാത്തതും, അറിയാനുള്ള പ്രാഥമിക ശേഷിപോലും ഇല്ലാത്തതും, ആ ശേഷി അവർക്കു് പ്രദാനം ചെയ്യാൻ ഈ ഭൂമിയിൽ ആർക്കും കഴിയാത്തതുമാണു്, ദൈവവും മതവും, ആവക “മസ്തിഷ്ക ഭൂതങ്ങളെ” സമൂഹത്തിൽ അധികാരം സ്ഥാപിക്കാനും സ്വാർത്ഥതാത്പര്യങ്ങൾ നേടിയെടുക്കാനുമായി ദുരുപയോഗം ചെയ്യുന്ന കപടരാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമൂഹികപ്രശ്നങ്ങളിലും കുടികൊള്ളുന്നതും, അടിസ്ഥാനപരവും, തത്കാലം പരിഹാരമൊന്നും ഇല്ലാത്തതും, അങ്ങേയറ്റം ദയനീയവുമായ കാരണം.
May 05 2023 13:27
“അൽ (Al) ക്യാമറ വിഷയത്തിൽ എ. കെ. ബാലൻ മാദ്ധ്യമങ്ങളോടു് പ്രതികരിച്ചു.”
ബാലൻ ഇതുവരെ സത്തുപോയിട്ടില്ല എന്നറിഞ്ഞതിൽ റൊമ്പ സന്തോഷം.
May 05 2023 15:40
ആകെ നനഞ്ഞാൽ കുളിരില്ല എന്നൊരു ചൊല്ലുണ്ടു്.
പിണറായിയുടെ വാചകമടികൾ കേൾക്കുകയും, ഭാവഹാവാദികൾ കാണുകയും ചെയ്യുന്നവർ, ആ ചൊല്ലിനെ, “ആകെ നാറിയാൽ നാറ്റബോധവും, ഉളുപ്പും, യാഥാർത്ഥ്യബോധവും എലിക്കോപ്തറിൽ കയറി ക്യൂബയിലെത്തി പിണുവാതിര നനഞ്ഞാടും” എന്നു് തിരുത്തിക്കുറിച്ചാൽ നന്നായിരിക്കും.
May 06 2023 09:23
“ഓ, മിസ്റ്റർ ഡോക്ടർ, നിങ്ങൾക്കറിയുമോ? വാസ്തവത്തിൽ എനിക്കു് യാതൊരു മാനസികരോഗവുമില്ല. പക്ഷേ, എന്റെ നോട്ടത്തിൽ, ഈ കൗച്ച് കേവലം മെഗാ സുഖപ്രദമാണു്.”
“യേശുവേ! അവസാനമായി പറയുന്നു: ഇതൊരു ഫർണിച്ചർ കടയാണു്! നിങ്ങൾ ആ നശിച്ച സാധനം എടുക്കുന്നുണ്ടോ ഇല്ലയോ?!?”

May 06 2023 13:32
2022 മെയ്മാസം ഒന്നാം തീയതി ഞായറാഴ്ച്ച വൈകിട്ടു് 6 മുതൽ, മെയ്മാസം രണ്ടാം തീയതി (അറിയാത്തവർക്കായി: ജൂലിയൻ കലണ്ടറിന്റെ പരിഷ്കരണത്തിലൂടെ ലോകവ്യാപകമായി സംസ്ഥാപിക്കപ്പെട്ട ഗ്രിഗോറിയൻ കലണ്ടറിന്റെ കാലഗണനരീതി പ്രകാരം, “യാദൃച്ഛികമായി” ആ ദിവസം ഒരു തിങ്കളാഴ്ചയാണു്!) രാവിലെ (“രാവിലെ” എന്നതു് “രാത്രിയിലെ” എന്നു് ദയവായി തെറ്റിദ്ധരിക്കാതിരിക്കുക! പാണിനി മഹർഷി, കേരളപാണിനി ഇത്യാദി ഭാഷാപണ്ഡിതരുടെ അഭിപ്രായത്തിൽ, വ്യത്യാസം സംശയരഹിതമായി വ്യക്തമാക്കേണ്ടുന്ന സാഹചര്യങ്ങളിൽ, സംഭവം സംഭവിച്ചതു് കൊച്ചുവെളുപ്പാൻ സമയത്താണെങ്കിൽ, “രാവിലെ” എന്ന പ്രയോഗത്തിനു് പകരം, “പുലർകാലേ” എന്നും, സംഭവം സംഭവിച്ചതു് രാത്രികാലത്താണെങ്കിൽ, “രാവിലെ” എന്നതിനു് പകരം, “രാത്രിയിലെ” എന്നും ഉപയോഗിക്കേണ്ടതുണ്ടു് എന്നതിനാൽ.) 6 വരെ, “അനേകം ഏകദൈവങ്ങൾക്കിടയിലും “omnipotent, omniscient, omnipresent” എന്നീ വിശുദ്ധ പദവികളിൽ ഏകദൈവമായി” വിലസുന്ന, തങ്ങളുടെ സ്വന്തം ദൈവം, “മനുഷ്യരെ നന്നാക്കുക” എന്ന തന്റെ പ്രഖ്യാപിതമായ അടിസ്ഥാനവേല ചെയ്യാനുള്ള അർഹത ധ്യാനത്തിലൂടെ കൈവരിച്ചതിന്റെ പേരിൽ അഭിഷിക്തരായി നിയോഗിച്ചവരെന്നു്, “വിശുദ്ധ” ബൈബിൾ എന്ന “ചരിത്രഗ്രന്ഥത്തിന്റെ” അടിസ്ഥാനത്തിൽ, സ്വയം പ്രഖ്യാപിച്ച മുഴുവൻ ആത്മീയ അവർകർമാർകളും പരിശുദ്ധാത്മാവിനാൽ മുഴുംമുഴുവന്മാർ ആക്കപ്പെട്ടവരുമായ കുറെ മൈരോളികൾ ഒത്തുചേർന്നു് ഹാലേലുയ്യാ പാടി മുഴുരാത്രി നടത്തിയ പ്രാർത്ഥനായജ്ഞത്തിന്റെ ലൗകികമായ ഓൺലൈൻ വിജ്ഞാപനം ഞാൻ ഇന്നേദിവസം ഷെയർ ചെയ്തിരുന്നു എന്നു് ഫെയ്സ്ബുക്ക് എന്നെ ഓർമ്മിപ്പിച്ചതായ വിവരം ബന്ധപ്പെട്ട സകല കക്ഷികളെയും ഇതിനാൽ തെരിയപ്പെടുത്തിക്കൊള്ളുന്നു.
P. S.
(ഇന്നു് വൈകിട്ടു് 6 (6 PM) മുതൽ നാളെ രാവിലെ 6 (6 AM) വരെ എന്നതിനു്, ഇന്നു് 18:00 h (hour) മുതൽ നാളെ 6:00 h വരെ എന്നാണു്, “പ്രാഗ്മാറ്റിക്” എന്നു് വിശേഷിപ്പിക്കുന്നതിൽ, പൊതുവേ വലിയ തെറ്റുപറയാനില്ലാത്ത ജർമ്മൻ സായിപ്പു് – യൂറോപ്യൻ യൂണിയനിലെ മറ്റു് രാജ്യങ്ങളിലെ, റോഡുകൾ ഉടനീളം “AI camera (അൽ ക്യാമറ!) സ്ഥാപിച്ചു് വാഹനഗതാഗതം സുരക്ഷിതമാക്കുന്ന” സാങ്കേതികവിദഗ്ദ്ധരായ സായിപ്പന്മാരെപ്പോലെതന്നെ, – സമയം സൂചിപ്പിക്കാനായി “വർണ്ണിക്കാറുള്ളതു്”.)
P. P. S.
“എന്റെ ദൃഷ്ടിയിൽപ്പെടാതെ സ്വയംഭോഗം ചെയ്യാനുള്ള അവസരങ്ങൾ നിനക്കു് അനവരതം ലഭ്യമാകട്ടെ” എന്നതാണു് സ്നേഹസ്വരൂപിയും, കരുണാനിധിയും, എംജിആറും, ജയലളിതയുമായ ഏതൊരു സത്യഏകദൈവവും, തന്റെ നാമത്തിൽ സന്യാസികളും സന്യാസിനികളുമായി സ്വന്തം ജീവിതം നരകിച്ചൊടുക്കാൻ തീരുമാനിക്കുന്ന വിഡ്ഢിക്കുശ്മാണ്ഡങ്ങളുടെ നെറ്റിയിൽ കൈവച്ചനുഗ്രഹിച്ചു് നൽകുന്ന അതിജീവനവരം.

May 07 2023 11:16
പത്രസമ്മേളനങ്ങളിൽ തന്റെ സംസാരത്തിന്റെ സ്പീഡ് ഇമ്മാതിരി “decelerate” ചെയ്യാൻ മുക്ക്യോൻ പിണറായി വിജയൻ ഏതു് “tranquilliser” ആണാവോ ഉപയോഗിക്കുന്നതു്? ഏതായാലും സംഭവം കിടിലം!!
ഭഗവാൻ ഓഷോയെ അത്തരം സാഹചര്യങ്ങളിൽ “sedate” ചെയ്തു് ഫിറ്റാക്കാൻ സ്പോക്സ്പേഴ്സൺ “Ma Anand Sheela” വിഴുങ്ങിച്ചിരുന്നതു് വാലിയം (Diazepam) ഗുളികകൾ ആയിരുന്നത്രെ!
May 07 2023 12:49
മാറ്റത്തിന്റെ രഹസ്യം മനുസ്മൃതിയിലും, ഭഗവദ്ഗീതയിലും, ബൈബിളിലും, ഖുർആനിലും, സിറി ഗുരു ഗ്രന്ഥ് സാഹിബിലും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും, ഗാന്ധി, സാവർക്കർ, അംബേദ്ക്കർ, പെരിയോർ, ശ്രീ നാരായണഗുരു, സഹോദരൻ അയ്യപ്പൻ മുതലായ, സമൂഹത്തിന്റെ പരിവർത്തനം ലക്ഷ്യമാക്കി, അവരവരുടേതായ ലോകങ്ങളിലും കാലഘട്ടങ്ങളിലും, അവരവരുടേതായ അറിവുകളുടെ അടിസ്ഥാനത്തിലും, സദുദ്ദേശത്തോടെ കഠിനാദ്ധ്വാനം ചെയ്തു്, ആ ശ്രമത്തിൽ ഭാഗികമായി വിജയിച്ചവരും, പൂർണ്ണമായും പരാജയപ്പെട്ടവരുമായ എത്രയോ മഹദ്വ്യക്തിത്വങ്ങളിലും പല്ലുപറിയുന്നതുവരെ കടിച്ചുതൂങ്ങി കിടക്കുന്നതിലല്ല, “കണ്ണൂരിയൻ-പിണൂവിയൻ” ഫിലോസഫി പ്രകാരം, കമ്മിപ്പാർട്ടിയെ കിറ്റുവാങ്ങി വോട്ടുനൽകി ജയിപ്പിച്ചുവിട്ട മനുഷ്യരുടെ അണ്ടർവെയറുകളുടെ അടിത്തട്ടിലേക്കുവരെ ഒളിഞ്ഞു് നോക്കാൻ പര്യാപ്തമായവിധം തെരുവുകളിലുടനീളം സ്വന്തക്കാരെക്കൊണ്ടു് “അൽ ക്യാമറകൾ” (AI cameras) സ്ഥാപിപ്പിച്ചു് പിടിച്ചുപറിച്ചും, മദ്യവും ലോട്ടറിയും വിറ്റും, മാർക്സിയൻ ബൂർഷ്വാവിരുദ്ധ പ്രത്യയശാസ്ത്രമോഡലിൽ പണമുണ്ടാക്കി സ്വയം ബൂർഷ്വാസിയും ക്യാപ്പിറ്റലിസ്റ്റുകളുമായി, മക്കളെയും മരുമക്കളെയും മറ്റിനങ്ങളിൽപ്പെട്ട വേണ്ടപ്പെട്ടവരെയും ഉന്നത പദവികളിൽ എത്തിക്കുന്നതിലും, മിച്ചമൂല്യ സിദ്ധാന്തപ്രകാരം ബാക്കിവരുന്ന മൂലധനം (“Das Kapital”) “കള്ളക്ക്യാപ്പിറ്റലിസ്റ്റുകളുടെ” വിദേശബാങ്കുകളിൽ നിക്ഷേപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും നിങ്ങളുടെ മുഴുവൻ എനർജിയും നിക്ഷേപിക്കുന്നതിലാണു് കുടികൊള്ളുന്നതു് എന്ന സമകാലിക യാഥാർത്ഥ്യം മനസ്സിലാക്കിയാൽ നിങ്ങൾക്കു് കൊള്ളാം.

May 08 2023 09:50
പൊതുചടങ്ങുകളിൽനിന്നു് ഈശ്വരപ്രാർത്ഥന ഒഴിവാക്കണമെന്ന ജനാബ് പി. വി. അൻവർ എം. എൽ. എ.-യുടെ slant-നു് എന്റെ ഫുൾ സപ്പോട്ട.
അല്ലാഹു കല്പിച്ച മാർക്കക്കല്യാണവും ഒഴിവാക്കണം എന്ന തന്റെ ചിരകാലകാഴ്ചപ്പാടു് അടുത്തുതന്നെ അദ്ദ്യം വെളിപ്പെടുത്തുമെന്നുറപ്പായതിനാൽ, മുൻകൂറായി അതിനും എന്റെ ഫുൾ സപ്പോട്ട.
May 08 2023 10:01
“Friends, Romans, countrymen, … … Brutus is an honourable man; So are they all, all honourable men.” – Marc Antony
Comrades, Mallus, country-men, … … Pinarayi is a manipulable man; So are they all, all manipulable men.” – “Marx Anvar”
May 08 2023 11:47
ആത്മീയതയ്ക്കു് യാതൊരു സ്ഥാനവുമുണ്ടാകേണ്ട കാര്യമില്ലാത്ത, “ഭൗതികവാദപരമായ” ചടങ്ങുകൾ നിലവിളക്കു് കൊളുത്തി ഉദ്ഘാടനം ചെയ്യുമ്പോൾ, മോഹാലസ്യത്തിലെന്നപോലെ, (“trance” എന്നു് സായിപ്പു്) മുക്കാലും മൂഞ്ചിയ, സോറി, മുക്കാലും കൂമ്പിയ മിഴികളോടെ ഭക്തിപൂർവ്വം കൈകൂപ്പിനിൽക്കുന്ന, മൂത്തുമുതിർന്നവരും സാമൂഹിക പരിഷ്കർത്താക്കളുമായ മണ്ഡരിബാധിതരെ കാണുമ്പോൾ, എനിക്കു് ഹൃദയഭേദകമായി പൊട്ടിക്കരയേണ്ടി വരാറുണ്ടു് എന്ന, തികച്ചും വ്യക്തിപരവും കേവലവുമായ പ്രശ്നമൊഴിവാക്കിയാൽ, മുങ്ങാനിരിക്കുന്ന ബോട്ടുകളുടെയും, തകർന്നു് വീഴാനിരിക്കുന്ന ഓവർ ബ്രിഡ്ജുകളുടെയും, പൊളിഞ്ഞു് നശിക്കാനിരിക്കുന്ന റോഡുകളുടെയും, പറിച്ചെറിയാനുള്ള മഞ്ഞക്കുറ്റികളുടെയും, അഴിച്ചുമാറ്റാനുള്ള അൽ ക്യാമറകളുടെയുമെല്ലാം വിഭവസമൃദ്ധമായ ഉദ്ഘാടനം മുക്ക്യോ-നായ മന്ത്രിയോ, വടിപിടിച്ച മുക്ക്യോനു് കുടപിടിക്കുന്ന മന്ത്രികളോ നിലവിളക്കു് കൊളുത്തിവച്ചു് ഉദ്ഘാടനം ചെയ്യുന്നതിനോടു് എനിക്കു് യാതൊരുവിധ എതിർപ്പുമില്ല എന്നു് ബന്ധപ്പെട്ട സകലമാന കക്ഷികളെയും ഇതിനാൽ താഴാഴ്മയോടെ സാദരം തെര്യപ്പെടുത്തിക്കൊള്ളുന്നു.
നന്ദി, നമസ്കാരം!
May 08 2023 13:22
“മൗനം വിദ്വാനു് ഭൂഷണം” എന്ന ചൊല്ലു്, “pre-marx”, “pre-pinu”, “pre-govindan”, “pre-balan”, “pre-raju”, “pre-riyas”, “pre-rajesh”, “pre-rajeev”, “pre-sivankutty”, “pre-cheriyan”, “pre-vasavan”, “pre-bindu”, “pre-chinchu”, “pre-veena”, “pre-chintha”, “pre-jeick” മുതലായ, സുവർണ്ണലിപികളാൽ ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന കാലഘട്ടങ്ങൾക്കും വളരെ മുൻപേതന്നെ ഏതോ വിദ്വാന്റെ ഭാവനാശേഷിയിൽ ഉരുത്തിരിഞ്ഞ ഒരു മഹദ്വചനമായിരിക്കണം.
ഇന്നായിരുന്നെങ്കിൽ, “മൗനം വിഡ്ഢ്യാനു് ഭൂഷണം, അതിമൗനം ഭ്രാന്തിന്റെ ലക്ഷണം, അതിലും ഭീകരമായ മൗനം അഴിമതി ആരോപണങ്ങളിൽ നിന്നും രക്ഷപെടാനുള്ള കാരണഭൂതത്താന്റെ വഴുതൽതന്ത്രം!” എന്നേ, ലോകാ സമസ്താ “സുഖിമാന്മാരോ” ഭവന്തു എന്ന വിഖ്യാത കമ്മ്യൂണിസ്റ്റ് ആദർശത്തിൽ വിശ്വസിച്ചിരുന്ന അച്ചങ്ങായി ലോകത്തോടു് അരുളിച്ചെയ്യുമായിരുന്നുള്ളു എന്നു് തോന്നുന്നു.
May 08 2023 13:33
“ബോട്ട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.” – വാർത്ത
ജുഡീഷ്യൽ അന്വേ”ക്ഷണനം” പ്രഖ്യാപിക്കപ്പെടാനായി ദുരന്തങ്ങളുടെ ജീവിതം ഇനിയും ബാക്കി!!
May 08 2023 14:47
താനൂർ ബോട്ടപകടത്തെപ്പറ്റി ജുഡീഷ്യൽ ആയും, “pollicial” ആയും, “പൊളിട്രിക്സിക്കലായും”, “പാർട്ടി കോടതിക്കലായും”, “ടെക്നിക്കാലിറ്റിക്കലായും” അന്വേ”ക്ഷണനം” നടത്തും.” – കേരളജനതയെ വെള്ളപ്പൊക്കത്തിലും, വിഷവാതകങ്ങളിലും, അഴിമതിയിലും അഭൂതപൂർവ്വമായി മുക്ക്യോ-നായ ഇരട്ടച്ചങ്കൻ കാരണഭൂതത്താൻ പിണറായി വിജയൻ.
May 08 2023 15:09
നികുതിവർദ്ധനവുവഴി ജനത്തിനുണ്ടാകുന്ന സാമ്പത്തികഭാരത്തെപ്പറ്റി ഒരു ജേർണ്ണലിസ്റ്റ് ചോദിച്ചപ്പോൾ, “cachinnation” ബാധിച്ചു് ആത്മനിയന്ത്രണം നഷ്ടപ്പെട്ട നശീകരം പിണറായി ഭൂതത്തെക്കണ്ട ആർക്കെങ്കിലും അദ്ദ്യത്തിന്റെ മനുഷ്യവർഗ്ഗസ്നേഹവും സഹാനുഭൂതിയും വിസ്മരിക്കാനോ നിഷേധിക്കാനോ ആവുമോ!?
May 08 2023 16:07
“നിയമം കൊണ്ടുവരുന്നതു് പിണറായി സർക്കാറാണെങ്കിൽ അതു് മനുഷ്യരുടെ നന്മയ്ക്കും, മറ്റു് സർക്കാറുകളാണെങ്കിൽ അതു് മനുഷ്യരുടെ തിന്മയ്ക്കും ആയിരിക്കുമെന്നു് മനസ്സിലാക്കാൻ കഴിയാത്തതാണു് മലയാളികളുടെ പ്രശ്നം.” – ഔദ്യോഗിക ന്യായീകരണതിലകം (വിരലടയാളം).
May 08 2023 16:44
“എറണാകുളത്തു് ടൂറിസ്റ്റ് ബോട്ടുകളിൽ മിന്നൽ പരിശോധന.” – വാർത്ത
ഇടിമിന്നൽ പരിശോധനയാണു് ലക്ഷ്യമെങ്കിൽ, പരിചയസമ്പന്നരായ മന്ത്രി വീണാന്റിയെയോ, മന്ത്രി മരുമോനെയോ കാർമ്മികത്വം ഏല്പിച്ചാൽ എരമ്പും! അതുക്കുംമേലെ വേണമെങ്കിൽ, “അന്ത്യകൂദാശ” ഫെയിം സാക്ഷാൽ സരിതേച്ചിതന്നെ വരേണ്ടിവരും.
May 09 2023 10:09
“വ്യവസായമന്ത്രി പി. രാജീവിന്റെ ഓഫീസിനു് സമീപം തീപിടിച്ചു.” – വാർത്ത
ഷോർട്ട് സർക്കീറ്റ്, ഇടിമിന്നൽ, തീ തുപ്പുന്ന ദുർഭൂതം, തീപ്പെട്ടിക്കൊള്ളി മുതലായവ വഴി ഏതു് സമയവും തീപിടിക്കാം. വ്യവസായവകുപ്പിന്റെ കീഴിലുള്ള കെൽട്രോണിന്റെ “AI ക്യാമറ” ഫയലുകൾ കത്തി വികസനം വഴിമുട്ടാതിരുന്നാൽ മതിയായിരുന്നു.
May 09 2023 11:31
സാമൂഹികബാധകളുടെ ചികിത്സയ്ക്കും, സാമ്പത്തികബാദ്ധ്യതകളുടെ പരിഹാരത്തിനും വേണ്ടതിലേറെ പൊട്ടൻഷ്യൽ കൃപാസനം പത്രത്തിൽ അന്തർലീനമായിരുന്നിട്ടും, പിണറായി സർക്കാർ എന്തുകൊണ്ടു് അതു് ആരോഗ്യമേഖലയിലും, ജലഗതാഗത-, റോഡുഗതാഗതവകുപ്പുകളിലും, വ്യവസായമേഖലകളിലും, സെക്രട്ടേറിയറ്റിലുമെല്ലാം ഡിപ്ലോയ് ചെയ്തു് സംഭവങ്ങൾ ആകെമൊത്തം ടോട്ടൽ നവോത്ഥാനിക്കുന്നില്ല എന്നു് എനക്കു് ഒട്ടും “മൻസിൽ” ആകുന്നില്ല.
[അറിയാത്തവർക്കായി: വിശുദ്ധ ഖുർആനിലെ ചില പ്രത്യേക ആയത്തുകൾ ചേർന്ന സമാഹാരത്തിനു് മഹാന്മാർ നല്കിയിരിക്കുന്ന പേരാണു് “മൻസിൽ”.
ജിന്നുബാധ, സിഹ്ർ (മാരണപ്രവൃത്തി), കണ്ണേർ, പൈശാചിക ഉപദ്രവങ്ങൾ തുടങ്ങിയവയിൽ നിന്നും അസലായ സുരക്ഷിതത്വം ലഭിക്കാൻ പറ്റിയ അമലാണു് “മൻസിൽ” എന്നു് പേരുവയ്ക്കപ്പെട്ടിട്ടുള്ള ആയത്തുകൾ. അവ സിഹ്റിനെ പ്രതിരോധിക്കുമെന്നതു് കൂടാതെ “ശൈത്വാൻ” (പിശാശു്), കള്ളന്മാർ, ഉപദ്രവകാരികളായ ജനുസ്സുകൾ എന്നിവയിൽ നിന്നു് അല്ലാഹുവിന്റ കാവലിനുള്ള വഴി നിരപ്പാക്കുകയും ചെയ്യുന്നു.
“നൂറു്” രോഗങ്ങൾക്കു് (തൊണ്ണൂറ്റൊൻപതല്ല, നൂറ്റൊന്നുമല്ല, കിറുകൃത്യം “നൂറു്”!) ആ ആയത്തുകൾ ഷിഫയാണു്. കുഷ്ഠം, വെള്ളപ്പാണ്ടു് ഇത്യാദി (രോഗശാന്തി ശുശ്രൂഷകൻ പാസ്റ്റർ ജോൺ താരുവിന്റെ ശ്രദ്ധ ഈ ചികിത്സാരീതിയിലേയ്ക്കു് ക്ഷണിക്കുന്നു!) കടുത്ത രോഗങ്ങളും ഇതുകൊണ്ടു് ഭേദമാകും.
വാതം പിടിച്ചു് തളർന്നുകിടന്നിരുന്ന ഒരു വൃദ്ധനിൽ താൻ അതു് മന്ത്രിച്ചപ്പോൾ അത്ഭുതകരമായി അയാൾ പൂർണ്ണമായും സുഖപ്പെട്ടെന്ന ഒരു എക്സെലന്റ് സർട്ടിപ്പിക്കോത്ത് സത്യവാങ്മൂലമായി ഇമാം മുഹമ്മദിബ്നു അലി (റ) വിശാലഹൃദയനായി തനിക്കുതന്നെ ഇഷ്യു ചെയ്തിട്ടുണ്ടു്.
സിഹ്ർ ബാധിച്ചതായി ആർക്കെങ്കിലും തോന്നിയാൽ ഈ ആയത്തുകൾ ഓതി വെള്ളത്തിൽ ഊതി രോഗിയുടെ മേൽ തളിക്കാമെന്നും, വീടിനു് സിഹ്ർ ബാധ ഉള്ളതായി അനുഭവപ്പെട്ടാൽ ആ വെള്ളം വീടിന്റെ നാലു മൂലകളിലും തളിക്കാമെന്നും “ബഹ്ശ്തീ സേവർ” എന്ന ഗ്രന്ഥത്തിൽ മൗലാനാ അശ്റഫലി ഥാനവിയും ആധികാരികമായി എഴുതിയിട്ടുണ്ടു്.]
May 09 2023 15:40
വഴിയിൽ കാണുന്ന കുറ്റികളിലും ചെടികളിലും ഒരു കാൽ പൊക്കിപ്പിടിച്ചു്, മുക്കാലിൽനിന്നു് ഒരു ഡോസിസ് മൂത്രിക്കുന്നതു് പട്ടികളുടെയും, ഒരു ചുക്കുമറിയാതെ ഭരണാധികാരിയായി അഭിനയിക്കുന്നതിന്റെ ഫലമായ അപകടങ്ങളിൽപ്പെട്ടു് ജീവൻ നഷ്ടപ്പെടുന്നവരുടെ വീട്ടുകാർക്കു്, പൊതുമുതലിൽനിന്നും, സ്വന്തം പോക്കറ്റിൽ നിന്നെന്ന പോലെ, നഷ്ടപരിഹാരം നൽകുന്നതും, ഝടുതിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതും പിണറായിയുടെയും അതിജീവനരീതികളാണു്.
പട്ടികളിൽ അതു് ഇൻസ്റ്റിങ്ക്റ്റീവും, പിണറായിയിൽ അതു് പൂർവ്വസൂരികൾ സ്വീകരിച്ചിരുന്ന നടപടിക്രമങ്ങളെ, കാര്യത്തിന്റെ സാരാംശമെന്തെന്നറിയാതെ വർഷങ്ങളിലൂടെ ഈച്ചക്കോപ്പി ചെയ്തു് യാന്ത്രികചേഷ്ടകളായി മാറിയതുമാണെന്നതൊഴിച്ചാൽ, രണ്ടും നാറ്റക്കേസുകൾതന്നെ!
ആദ്യത്തേതു് പട്ടിമൂത്രനാറ്റക്കേസ്! രണ്ടാമത്തേതു് പാർട്ടിഗോത്രനാറ്റക്കേസ്!!
May 10 2023 10:10
അപ്പൊ, എങ്ങനെ തമ്പ്രാ? വൈദ്യത്തിക്കൊച്ചിന്റെ വീട്ടുകാർക്കു് നഷ്ടപരിഹാരം അഞ്ചു് ലച്ചമോ, അതോ പത്തു് ലച്ചമോ? അന്വേഷണം ജുഡീഷ്യലോ, അതോ സി.ബി. ഐ.-യോ?
എന്തെങ്കിലും പറയാൻ പോലും അറപ്പു് തോന്നുന്ന വിധത്തിൽ പുഴുത്തുനാറിയ മാക്രിസ്റ്റ് വർഗ്ഗം!
May 10 2023 10:45
“ചില ഡോക്ടർമാർ അടി അർഹിക്കുന്നു.” – നടനതിലകം, “ഇതെന്തുപക്ഷം?” എം. എൽ. എ., “സഖാവു്” കെ. ബി. ഗണേഷ് കുമാർ “BCom”!
“ചില ഡോക്ടർമാർ കൊല അർഹിക്കുന്നു.” എന്നായിരുന്നെങ്കിൽ ഒന്നുകൂടി “cinematic” ആയിരുന്നേനെ!!
May 10 2023 11:46
“ഈ മോൾ (“e-Moll”, “SI mole” ഇത്യാദികളല്ല; ഇതു് വീണ മന്ത്രിയുടെ സാക്ഷാൽ “ഈ മോൾ”.) ഒരു ഹൗസ് സർജ്ജനാണു്. (എന്നെപ്പോലെ) അത്ര എക്സ്പീരിയൻസ്ഡല്ല. അതുകൊണ്ടു് ഇങ്ങനെ ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ടാവും.”- “അയോഗ്യമന്ത്രി” വീണ ജോർജ്ജ്.
വൈദ്യവിദ്യാർത്ഥിനികൾ മെഡിസിൻ പഠനത്തിന്റെ മുന്നോടിയായി “ബൃന്ദ കാരാട്ടെ മെയ്വഴക്കസ്കൂൾ” സന്ദർശിച്ചു് കരാട്ടെയും, നീട്ടിപ്പിടിച്ച വടി വാളുകൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് ഓടാനുള്ള ശേഷിയും അഭ്യസിച്ചിരിക്കണം എന്നൊരു പ്രമേയം പാസ്സാക്കിയാലോ നേത്യാരമ്മേ?
“Thy kingdom come, നിന്റെ രാജ്യം വരേണമേ” എന്ന, പെന്തെക്കോസ്ത് സമ്മേളനത്തിലെ മന്ത്രിണിയുടെ ഹൃദയഭേദകമായ പ്രാർത്ഥന കേട്ടു് ഉടയതമ്പുരാൻ ഈവക നാറ്റക്കേസുകളെ സ്വർഗ്ഗത്തിലേക്കു് ഉടലോടെ കെട്ടിയെടുത്തിരുന്നെങ്കിൽ, സാമാന്യരായ മറ്റു് മനുഷ്യർക്കു് സാത്താന്റെ നരകത്തിലെ ചാകാത്ത പുഴുക്കളെ വറചട്ടിയിൽ പൊരിച്ചു് തിന്നും, കെടാത്ത തീ കാഞ്ഞും, അപ്പന്മാരും അമ്മമാരും ചേർന്നു് മനുഷേന്മാരുടെ തലയിൽ ആവശ്യപ്പെടാതെ കെട്ടിവയ്ക്കുന്ന, ദൈവംപോലും ശപിച്ച, ഈ നശിച്ച മനുഷ്യജീവിതം ഒരുവിധം കൈച്ചിലാക്കാൻ കഴിഞ്ഞേനെ!
(ചിത്രത്തിനു് കടപ്പാടു്)

May 10 2023 12:24
ഏകദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തുവിനെപ്പോലെതന്നെ, അരൂപിയും സ്വരൂപിയും വിരൂപിയും ഞാനാകുന്ന ഞാനുമായ ഈ ഞാൻ സത്യമായും സത്യമായും നിങ്ങളോടു് അരുളിച്ചെയ്യുന്നതു് എന്തെന്നാൽ: “സമര്പ്പിതരായ ഈവക ഗുരുനാഥന്മാരുടെ സഹായമില്ലാതെ, വിദ്യാഭ്യാസത്തിലൂടെ അറിവുനേടുക എന്ന സ്വപ്നം, ജ്ഞാനദാഹികളായ വിദ്യാർത്ഥികളെ സംബന്ധിച്ചു്, വൈരുദ്ധ്യത്തിൽ അധിഷ്ഠിതമായ മാർക്സിയൻ ഭൗതികവാദ ഐഡിയോളജി പോലെതന്നെ, ഒരു യുട്ടോപ്പിയയായി, ഒരു ഫാറ്റാ മോർഗാനയായി അവശേഷിക്കുകയേയുള്ളു.”
മാതാ പിതാ (കഞ്ചാ)ഗുരു ദൈവം!!
(ചിത്രത്തിനു് കടപ്പാടു്)

May 10 2023 13:09
തനിക്കറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടാതിരിക്കുക എന്നതു് വേണമെങ്കിൽ ആർക്കും ലളിതമായി സാധിക്കാവുന്ന ഒരു സദ്ഗുണമാണു്. പക്ഷേ, തനിക്കു് അറിയാവുന്നതെന്തു്, അറിയാത്തതെന്തു് എന്ന തിരിച്ചറിയലും അജ്ഞതയും “directly proportional” ആണെന്ന യാഥാർത്ഥ്യം ആ സദ്ഗുണത്തിനു് വിലങ്ങുതടിയായി നിൽക്കുന്നു.
May 10 2023 14:41
കേരളത്തിനു് ഇന്നാവശ്യം കവടി നിരത്തിയും മഷിനോക്കിയും ദുരന്തം പ്രവചിക്കുന്ന “तुम आरु कुटि” മോഡൽ പല്ലിശാസ്ത്രജ്ഞരെയാണു്!
May 10 2023 17:22
നി.വ.ദി.ശ്രീ മോറാൻ മോർ “പിണറായിക്കൂസ് വിടൽക്കൂസ്, ദ ഇരട്ടച്ചങ്കിസ്ഖാൻ” തിരുമേനി പരിവാരസമേതം കഞ്ചാഗുരുവിന്റെ കുത്തുകളേറ്റു് മരിച്ച ഹൗസ് സർജനു് “buzzworthy” ആയി അന്ത്യകൂദാശ അർപ്പിക്കുന്നു.
താനൊരു നല്ലവനാണെന്ന ഇംപ്രഷൻ സമ്മതിദായകരിൽ ജനിപ്പിക്കുക എന്ന തന്റെ അൾട്ടീരിയർ മോട്ടീവ് സ്വതവേ കഴുതകളായതിനാൽ പൊതുജനം മനസ്സിലാക്കില്ല എന്ന അനുഭവജ്ഞാനമാണു് തിരുമേനിയുടെ നടനകലയുടെ പിന്നിലെ ഉറപ്പും തുറുപ്പും.
തന്റെ ജീവിതസമ്പാദ്യം മൊത്തം മുക്ക്യോന്റെ ദുരിതാശ്വാസനിധിയിലേക്കു് സംഭാവന ചെയ്ത ബീഡിതെറുപ്പു് തൊഴിലാളിയുടെ മൃതശരീരം ദർശിക്കാൻ അവന്റെ വീട്ടിലെത്തിയപ്പോൾ മാത്രമേ ഇത്ര വികാരഭരിതനായി അദ്ദേഹത്തെ കണ്ടിട്ടുള്ളു എന്നു് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമീപത്തിൽ തടിച്ചുകൂടിയിരിക്കുന്ന സഹയാത്രികർ!
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

May 10 2023 17:35
“അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയിൽ കെട്ടിയിട്ടു് തല്ലിയില്ലെങ്കില് താനൂർ ഇനിയും ആവർത്തിക്കും.” – വാർത്ത
കേരളത്തിൽ അതിനുംമാത്രം മുക്കാലികൾ എവിടെയിരിക്കുന്നു? ഷിഫ്റ്റ് വച്ചു് തല്ലേണ്ടി വരും.
May 11 2023 08:33
“സ്നാപകയോഹന്നാൻ യേശുവിനെ യോർദ്ദാൻനദിയിൽ മാനസാന്തര സ്നാനം ചെയ്തപ്പോൾ സ്വർഗ്ഗം തുറന്നു് ദൈവാത്മാവു് പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വന്നു.” – (മത്തായി 3: 16)
തോമാശ്ലീഹാ കേരളത്തിൽ വന്നു് ഹൈന്ദവരെ മാമോദീസ മുക്കിയപ്പോൾ, അല്പം കൂടുതൽ സമയം വെള്ളത്തിൽ മുക്കിപ്പിടിച്ചിരുന്നെങ്കിൽ, പരിശുദ്ധാത്മാവു് ശരീരത്തിൽ നിന്നും ഗ്യാസിന്റെ രൂപത്തിൽ സ്വർഗ്ഗത്തിലേക്കു് പറന്നുപോകുന്നതു് അങ്ങേർക്കും ബൈസ്റ്റാൻഡേഴ്സിനും കാണാൻ കഴിഞ്ഞേനെ!
എങ്കിൽ, സീറോ, താറാ, കത്തോലിക്കാ, കാതോലിക്കാ, പാത്രിയർക്കാ, പെന്തെക്കൊസ്ത്, വീണാന്റി മുതലായ ഒരുപാടു് മാരണങ്ങൾ കേരളത്തിൽ മുളച്ചുപൊന്താതിരുന്നേനെ!
ഇനി പറഞ്ഞിട്ടു് കാര്യമില്ല.
പാഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ? എന്നാണു് ഉണ്ണായി വാര്യർ ആയാലും ചോദിച്ചതു്.
അഥവാ, കിറ്റുവാങ്ങി ക്രിമിനലുകളെ അധികാരത്തിലെത്തിച്ചിട്ടു് ക്രിമിനലുകൾ നാടുവാഴുന്നേ എന്നു് മോങ്ങുന്നതെന്തെടോ? എന്നല്ലേ അണ്ടിപോയ അണ്ണാനെപ്പോലെ ഇതികർത്തവ്യതാമൂഢരായി കലുങ്കിൽ കുത്തിയിരുന്നു് കാജാ ബീഡി വലിക്കുന്ന മല്ലുക്കൾ ഇപ്പോൾ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നതു്!?
May 11 2023 09:03
മാർക്സിസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ ഗുജറാത്തു് കേരളംപോലെ “ഗോഡ്സ് ഓൺ കണ്ട്രി” ആണെന്ന തെറ്റിദ്ധാരണയിൽ ജീവിച്ചു് മല്ലുക്കൾക്കു് മരിക്കേണ്ടിവന്നേനെ! സത്യാവസ്ഥ മുടങ്ങാതെ അറിയിക്കുന്നതിന്റെ പേരിൽ മാർക്സിസ്റ്റുകളോടു് നന്ദി പറയാൻ മല്ലുക്കൾക്കു് ബാദ്ധ്യതയുണ്ടു്.
May 11 2023 09:46
Sometimes you have to post a photo.

May 11 2023 10:36
“ഡോക്ടർമാർക്കു് നൽകിയ വാക്കുകൾ പാലിച്ചില്ലെങ്കിൽ കേരളം കത്തും.” – വാർത്ത
കത്തേണ്ടതു് കേരളമല്ല, വാക്കുപാലിക്കാത്ത, കേരളത്തെ മൊത്തം വിഴുങ്ങിയിരിക്കുന്ന, മദ്യവും, ലോട്ടറിയും മയക്കുമരുന്നും വിറ്റു് ധനികരാകുന്ന, ജനാധിപത്യവും “ജീവിതശുദ്ധിയും” പ്രസംഗിക്കുന്ന, അറപ്പുളവാക്കുന്ന കമ്മ്യൂണിസ്റ്റ് ദുർഭൂതങ്ങളാണു്.
May 11 2023 11:18
“ദേവൻ വെറുമൊരു ജഡ്ജിയല്ലേ? സാക്ഷാൽ ദേവനൊന്നുമല്ലല്ലോ.” – ഇന്നുകേട്ട, രാഷ്ട്രീയ പ്രമുഖ-നായ ഒരു മല്ലുവിന്റെ മാസ് “ഡയകോൽ”!
അരെ വാ! ഉഗ്രൻ മാസ്റ്റർപീസ് “ഡയകോൽ”! എങ്ങനെ സാധിക്കുന്നെടാ ഉവ്വേ ഇതൊക്കെ!?
– നിങ്ങൾ ഒരു മലമൈരൻ മാക്രിസ്റ്റ് (വിപ്ലവഭാഷയിൽ അമേധ്യമൈരൻ മാക്രിസ്റ്റ് എന്നും പറയാം) അല്ലെങ്കിൽ, മാർക്സിയൻ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് വീക്ഷിക്കുമ്പോൾ, പ്രബുദ്ധമെന്നു് മാത്രം വിലയിരുത്താൻ കഴിയുന്ന ഈവിധം “ഡയകോലുകൾ” ഉച്ചരിക്കാൻ നിങ്ങൾക്കു് ഒരിക്കലും കഴിയില്ലതന്നെ!
May 11 2023 11:34
അകറ്റിനിർത്തേണ്ട “പ്രമുഖ” ജനുസ്സുകൾ: മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ! എല്ലായിനത്തിലും പെട്ട മതതീവ്രവാദികൾ!!
May 11 2023 14:35
രാജീവ് ജീ, ബേബി ജീ, ഗോവിന്ദൻ ജീ തുടങ്ങിയ താത്വികരായ സഖാക്കളെപ്പോലെ, പത്തൊൻപതാം നൂറ്റാണ്ടിലെ, വൈരുദ്ധ്യാത്മകമായ മാർക്സിയൻ vocabulary-യിൽ ജനത്തോടു് സംസാരിക്കണമെന്ന അതിയായ മോഹം എനക്കുമുണ്ടു്. കഷ്ടമെന്നേ പറയേണ്ടൂ, പ്രത്യയശാസ്ത്രപരമായി അതിനുവേണ്ട പ്രാഥമിക യോഗ്യതയായ പ്രബുദ്ധത എനക്കില്ല.
May 12 2023 10:47
“അധികാരത്തിന്റെ ദുഷിക്കാനുള്ള പ്രവണതമൂലം “സമ്പൂർണ്ണമായ അധികാരം സമ്പൂർണ്ണമായും ദുഷിക്കും” എന്നതിനാൽ പ്രത്യേകിച്ചും, ധാർമ്മികതയുടെ മാനദണ്ഡങ്ങൾ എല്ലാ മനുഷ്യരിലും – രാഷ്ട്രീയത്തിലെയും മതങ്ങളിലെയും നേതാക്കളിൽ ഉൾപ്പെടെ – ഒരേ പോലെ പ്രയോഗിക്കപ്പെടണം.”
[“The same moral standards should be applied to all men, political and religious leaders included, especially since, “power tends to corrupt and absolute power corrupts absolutely.” – Lord Acton, English historian (1834 -1902) in a letter to Bishop Creighton.]
May 12 2023 11:25
കൊട്ടാരക്കര താലൂക്കു് ആശുപത്രിയുടെ പുതിയ ബ്ലോക്കിനു് വന്ദന ദാസിന്റെ പേരു് നൽകുമെന്നു് മന്ത്രി വീണാന്റി. – The tried and tested old Song!
പുതിയ ബ്ലോക്കിനെ മൂന്നുമ്മേൽ കുർബ്ബാനയുടെ അകമ്പടിയോടെ മാമോദീസ മുക്കി പേരിട്ടാൽ സംഭവത്തിനു് ഒരു “ഓർത്തഡോക്സ്-മാക്രിസ്റ്റ് ” വൈരുദ്ധ്യാത്മക-ഭൗതികവാദാധിഷ്ഠിത ടച്ച് കിട്ടും!
May 13 2023 09:10
ഓർത്തഡോക്സ് ക്രിസ്ത്യാനിയായ മാർക്സിസ്റ്റ്! പ്രാക്ടീസിങ് മുസ്ലീമായ കമ്മ്യൂണിസ്റ്റ്!
പിണുവിസ്റ്റ് ഇവാൻജലിക്കൽ വോട്ടുബാങ്ക് സഭയിൽ അധികാരലബ്ധിക്കിനിയെന്തുവേണം ?
May 13 2023 09:17
“ഞാനതു് നിങ്ങളോടെന്തിനു് പറയണം? പറയേണ്ടവരോടു് ഞാനതു് പറഞ്ഞിട്ടുണ്ടു്.”
“ഞാനെന്തിനു് നിങ്ങളുടെ മുന്നിൽ കരയണം?
കരയേണ്ടിടത്തു് ഞാൻ കരഞ്ഞിട്ടുണ്ടു്.”
May 13 2023 10:49
സ്വന്തം ജീവിതസംബന്ധമായതും പ്രധാനപ്പെട്ടതുമായ സാമൂഹിക തീരുമാനങ്ങളെ വിദ്യാസമ്പന്നതയുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ പോസിറ്റിവായി സ്വാധീനിക്കാനും, ജനം തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ കൃത്യമായ കണക്കു് ജനങ്ങളെ ബോധിപ്പിക്കാൻ ബാദ്ധ്യതയുള്ള കേവലസേവകരായി ഭരണാധികാരികളെ മര്യാദപൂർവ്വം നിലനിർത്താനും അവകാശവും ശേഷിയുമുള്ള പൗരസമൂഹങ്ങളിൽ മാത്രമേ സ്ഥാപകപിതാക്കൾ വിഭാവനം ചെയ്ത അർത്ഥത്തിലും അളവിലും ജനാധിപത്യത്തിനു് നിലനിൽക്കാനും പുഷ്പിതമാകാനും കഴിയൂ!
ഏതെങ്കിലുമൊരു പാർട്ടിയെ ഏതെങ്കിലുമൊരു തിരഞ്ഞെടുപ്പിൽ ജയിപ്പിക്കുന്നതിലോ തോല്പിക്കുന്നതിലോ ഒതുങ്ങുന്നതോ ഒടുങ്ങുന്നതോ അല്ല ജനാധിപത്യവ്യവസ്ഥിതി എന്നു് സാരം.
രാഷ്ട്രീയമോ മതപരമോ ആയ യാതൊരുവിധ സ്വാധീനവുമില്ലാത്തതും, ശാസ്ത്രീയവും, അതുകൊണ്ടുതന്നെ വസ്തുനിഷ്ഠവുമായ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധതയാർജ്ജിച്ച ഒരു ജനതയുടെ നിരന്തരവും അതിസൂക്ഷ്മവുമായ നിരീക്ഷണത്തിലൂടെ മാത്രം സ്ഥാപിതതാത്പര്യങ്ങളുടെ ആക്രമണങ്ങൾ വഴിയുള്ള പരിക്കുകളേൽക്കാതെ ആരോഗ്യപൂർവ്വം നിലനിൽക്കാൻ കഴിയുന്ന ഒരു ജൈവപ്രക്രിയയാണു് ജനാധിപത്യവ്യവസ്ഥിതി.
May 13 2023 13:17
“എം. എ. ബേബി സാവു് പ്രചരണം നടത്തിയിടത്തു് കമ്മ്യൂണിസ്റ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തിയത്രെ!”
വിശുദ്ധ ത്രിത്വത്തെപ്പറ്റിയാണു് താത്വികൻ ബേബി പുലമ്പുന്നതെന്നു് സമ്മതിദായകർ കരുതിക്കാണും.
May 13 2023 13:28
കമിതാവു്: “എന്റെ ഹൃദയം ഞാൻ നിനക്കു് സമ്മാനിക്കുന്നു.”
കാമിനി: “ഓ, മൈ ഡോഗ്! ഒരു അവയവദാനി!”
(കാർട്ടൂണിനു് കടപ്പാടു്)

May 14 2023 11:49
നിയമപരിപാലനത്തിനു് ചുമതലപ്പെട്ടവനായ പൊലീസാളിയോടു്, ജനസൗഹൃദപരമായി, സഹൃദയത്തോടെ (സ്വാഭാവികമായും കമ്മീഷൻ അടിസ്ഥാനത്തിൽ), സ്ഥാപിക്കപ്പെട്ടിരിക്കുന്ന “നാച്വറൽ പാർക്ക്” സന്ദർശനവേളയിൽ “അത്യന്താസന്നവും അത്യന്താധുനികവുമായി” തൂറേണ്ടി വന്ന തൂറാളി: “നിങ്ങൾ എന്തിനാണിത്ര സൂക്ഷിച്ചു് നോക്കുന്നതു്? (ഞാൻ ഇവിടെ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന എന്റെ “intellectual installation” കോരിക്കൊണ്ടുപോകാനുള്ള) സഞ്ചി എന്റെ കൈവശമുണ്ടു്.”
(കാർട്ടൂണിനു് കടപ്പാടു്)

May 14 2023 12:44
കാലഹരണപ്പെട്ട, വന്ദ്യ വയോധികരായ എല്ലാ കോൺഗ്രസ്സ് നേതാക്കളോടും സ്നേഹപൂർവ്വം: കഴിയുന്നത്ര വേഗം സത്തുപോയാൽ നിങ്ങൾക്കും പാർട്ടിക്കും നല്ലതു്. അതുവഴി എപ്പൊഴേ ജീർണ്ണിച്ച നിങ്ങൾക്കു് നിർവാണം പ്രാപിക്കാം; പാർട്ടിയെ ജീർണ്ണതയിൽ നിന്നു് മോചിപ്പിക്കുകയും ചെയ്യാം.
May 14 2023 14:47
ആദാം: “യൂ സീ, ഹവ്വാ… അതു് വെജിറ്റബിൾ സാലഡ് അല്ല, എന്റെ അഴുക്കുവസ്ത്രങ്ങങ്ങളാണു്…!”
(കാർട്ടൂണിനു് കടപ്പാടു്)

May 14 2023 14:54
ഗ്രാമർ “Pollice” പട്ടി വേർഷൻ…!

May 15 2023 12:06
കുടിവെള്ളം, വൈദ്യുതി ഇത്യാദികൾ ജനത്തിനു് ഫ്രീ ആയി നല്കുന്നതും, തൊഴിലില്ലാത്ത യുവബിരുദധാരികൾക്കും, “തല” മുതിർന്ന സ്ത്രീകൾക്കും പോക്കറ്റ് മണി നല്കുന്നതുമെല്ലാം, “റട്ടട്ടാശങ്കൻ” പിണറായി വിജയന്റെ കിറ്റുദാനം പോലെതന്നെ, ഒരു “ജീവകാരുണ്യപ്രവൃത്തി” എന്ന നിലയിൽ, “No.1 പ്രബുദ്ധർ” എന്നു് വിശ്വസിപ്പിക്കപ്പെട്ടിരിക്കുന്നവരും, അതേസമയം, മൗലികമായ കാഴ്ചപ്പാടിൽ, കൂണുമുളച്ച വൈക്കോൽത്തുറുപോലെ, എതർത്ഥത്തിലും അജ്ഞരും അവിവേകികളും കാല്ക്കാശിനു് കൊള്ളാത്തവരുമെങ്കിലും, അതിഫീകരമായ രീതികളിൽ പൊങ്ങച്ചം കാണിക്കാൻ യാതൊരു ഉളുപ്പുമില്ലാത്തവരുമായ ഒരു ജനക്കൂട്ടത്തിന്റെ “ഓട്ടു്” തരപ്പെടുത്തി തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ മതിയായ “മസാല” ആണെന്ന കാര്യത്തിലും, മനുഷ്യജീവികളുടെ ദൈനംദിന ജീവിതോപാധികളായ കൂര, കുടിവെള്ളം, കഞ്ഞി, തുണി, കപ്പ, ഉപ്പു്, മുളകു്, മല്ലി, മഞ്ഞൾ, മസാല, തഴപ്പായ (മെത്തപ്പായ അല്ല!), “കുഴി-മന്തി, ഷാ-വർമ്മ, ബിരി-ആണി”, വൈദ്യുതി ഇത്യാദികൾ, “സർവ്വജ്ഞാനികളായ” കമ്മിപ്പാർട്ടി നേതാക്കളുടെ കീഴിൽ “പരിവർത്തിക്കുന്നവർക്കും”, “മകളുടെ മാറത്തു് മുലവന്നനാളിൽ, ലോക്കൽ റ്റെയ്ലറെക്കൊണ്ടു് ഒരു ബാഡീസ് തയ്പ്പിച്ച മലയപ്പുലയന്റെ” മാതൃകയിലുള്ള “മാർക്സിയൻ പ്രോലെറ്റേറിയറ്റുകൾക്കും” അനിവാര്യമാണെന്ന കാര്യത്തിലും എനിക്കു് തർക്കമൊന്നുമില്ല.
പക്ഷേ, പ്രാഥമികമായ ആവക മാനുഷിക ജീവിതോപാധികളുടെ ചിലവുകൾ സ്വന്തം അദ്ധ്വാനഫലത്തിൽനിന്നും സന്തോഷപൂർവ്വം നൽകി, മനുഷ്യസഹജമായിരിക്കേണ്ട അന്തസ്സോടെ ജീവിക്കാനുള്ള സാമൂഹികസാഹചര്യങ്ങൾ “പ്രജകൾക്കുവേണ്ടി” ഒരുക്കുക എന്നതാണു്, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ, മോഹനവാഗ്ദാനങ്ങൾ നല്കി അധികാരത്തിലെത്തി അരങ്ങുവാഴുന്ന “അരിങ്ങോടന്മാർക്കു്” ഉണ്ടായിരിക്കേണ്ട അടിസ്ഥാനയോഗ്യത എന്ന വിനീതമായ ഒരു അഭിപ്രായം എനിയ്ക്കുണ്ടു്.
May 16 2023 11:59
AI ക്യാമറ, താനൂർ, വന്ദന ദാസ്, രാജേഷ് മാഞ്ചി, അസ്മിയ, അൻവർ, അബ്ദുറഹ്മാൻ, അന്തോണി, വീണാന്റി, ശ്രീമതിയാമ്മ, ചിന്തേച്ചി … …
ആഭ്യന്തര വിജയത്തിന്റെ അപദാനങ്ങൾ ആലപിച്ചു് തീർക്കാൻ ഓവർടൈം ചെയ്താലും മതിയാകാത്ത സ്ഥിതിയിലായല്ലോ ബദ്രീങ്ങളേ, ബംബർ ബൺ കേരളത്തിന്റെ അവസ്ഥ!!
May 16 2023 12:35
മുൻപു് പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും പറയുന്നു: “ഇന്നോളം ഒരു മതവും, പ്രത്യക്ഷമായോ പരോക്ഷമായോ, സിദ്ധാന്തമായോ ദൃഷ്ടാന്തമായോ ഒരു സത്യം ഉൾക്കൊണ്ടിട്ടില്ല.”
[“Noch nie hat eine Religion, weder mittelbar noch unmittelbar, weder als Dogma noch als Gleichnis, eine Wahrheit enthalten.” – Friedrich Nietzsche in “Menschliches Allzumenschliches”]
May 16 2023 16:44
പി. രാജീവിന്റെ “ക്ഷണനം” സ്വീകരിച്ചു് കേരളത്തിൽ കോഴി വ്യവസായം തുടങ്ങുന്നവർ ഉദ്ഘാടനത്തിനു് പിണറായിയെ ക്ഷണിക്കാതിരുന്നാൽ വേണ്ടില്ല. പമ്മിപ്പമ്മിവരുന്നതു് കാണുമ്പോൾ പിടിച്ചുതിന്നാൻ വരുന്ന കുറുക്കനാണെന്നു് കരുതി കോഴികൾ കൂടുതകർത്തു് രക്ഷപെടാൻ ശ്രമിച്ചേക്കാം.
May 17 2023 12:38
വടക്കൻ തെക്കോട്ടെടുക്കേണ്ട പരുവത്തിലായത്രെ!
May 17 2023 14:33
ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അല്മായരായ ഇടവകാംഗങ്ങളെ ആശുപത്രി സംരക്ഷണ ഓർഡിനൻസ് സംബന്ധിച്ച വിശുദ്ധ ഇടയലേഖനം വായിച്ചു് കേൾപ്പിക്കുന്നു:
മന്ത്രിണി: “ശുബഹോ ലാബോ ലബറോ വലറൂഹോ കാദീശോ.” (പിതാവിനും പുത്രനും പരിശുദ്ധറൂഹായ്ക്കും സ്തുതിയായിരിക്കട്ടെ.)
അല്മായർ: “മെന്ഓലം വാദാമൊല്വോലം വല്മീനാമ്മീന്.” (ആദിമുതല് ഇന്നും എന്നേയ്ക്കും അങ്ങനെതന്നെ ആയിരിക്കട്ടേ, ആമീൻ.)
അല്മായർ: “ചിന്താവാ!”
മന്ത്രിണി: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലും, മാർക്സിന്റെയും ലെനിന്റേയും സ്റ്റാലിന്റെയും മാവോയുടെയും നാമത്തിലും, മുങ്ങാത്ത കപ്പലിന്റെ കപ്പിത്താനായ നാടുവാഴിത്തമ്പ്രാൻ കല്പിച്ചതായി അടിയൻ പ്രജകളെ വായിച്ചു് കേൾപ്പിക്കുന്നതെന്തെന്നാൽ: ആശുപത്രികളിൽ ജോലിചെയ്യുന്ന വൈദ്യർ, വാച്ച്മാൻ, നഴ്സുമാർ, മറ്റിനം ഹോസ്പിറ്റൽ പ്രോലെറ്റേറിയറ്റ് മുതലായവർക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങൾക്കു്, ആറുമാസത്തിൽ ഒട്ടും കുറയാതെ, അഞ്ചുവർഷം വരെ നീളാവുന്ന തടവുശിക്ഷയും, അൻപതിനായിരം രൂഫായിൽ ഒട്ടും കുറയാതെ രണ്ടു് ലക്ഷം രൂഫാവരെ കൂടാവുന്ന പിഴയും ലഭിക്കും. കഠിനമായതെന്നു്, അഥവാ തീവ്രത കൂടിയതെന്നു് കെ-പാർട്ടിയുടെ ഔദ്യോഗിക ന്യായാധിപരായ ശ്രീമത്യാമ്മയും ബാലൻ മൂപ്പനും ചേർന്നു് സംയുക്തമായി വിധിയെഴുതുന്ന അതിക്രമങ്ങൾക്കു് ഒരു വർഷത്തിൽ ഒട്ടും കുറയാതെ, ഏഴുവർഷം വരെ നീളാവുന്ന തടവുശിക്ഷയും, ഒരു ലക്ഷം രൂഫായിൽ ഒട്ടും കുറയാതെ, അഞ്ചു് ലക്ഷം രൂഫാവരെ കൂടാവുന്ന പിഴയും ലഭിക്കും. ലാൽ സലാം!”
അല്മായർ: “ആമ്മീന്.” (അങ്ങനെ തന്നെ ആയിരിക്കട്ടെ.)
മന്ത്രിണി: “മൊറിയോറാഹേം മേലൈന് ഊആദാറൈന്.” (കര്ത്താവേ കാരുണ്യം ചെയ്തു സഹായിക്കണമേ.)
അല്മായർ: “ബാറെക്മോര്.” (സ്തോത്രം നാഥാ).
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

May 18 2023 10:05
[അച്ചടക്കമില്ലാതെ നമ്മൾ ഫലം കൈവരിക്കില്ല.]
ഇതു് സാറ, 45 വർഷം പ്രായം, രണ്ടു് കുട്ടികൾ, ജീവിതത്തിലൊരിക്കലും ട്രെയിൻ ചെയ്തിട്ടില്ല, ആഗ്രഹിക്കുന്നതെല്ലാം ഭക്ഷിക്കുന്നു, രാവിലെ 3 മണി വരെ ഉണർന്നിരിക്കുന്നു, ബിയർ കുടിക്കുന്നു.
എന്താണു് അവളുടെ രഹസ്യം?
[ഫോട്ടോയുടെ മുകളിൽ വലത്തുവശത്തുള്ള സ്ത്രീയാണു് സാറ.]

May 18 2023 10:34
ഫെയ്ക്ക് ന്യൂസ് ഇല്ലാത്ത “Bild” പത്രത്തിന്റെ ആദ്യ പതിപ്പു്.
[“Bild is a German tabloid newspaper.” – Wikipedia]

May 18 2023 11:15
ഒരു പഴയ ഫ്രിഡ്ജ്, “സമ്മാനം” എന്നെഴുതിയ ഒരു സ്ലിപ്പ് പതിപ്പിച്ചു് ഞാൻ റോഡരികിൽ വച്ചു. മൂന്നു് ദിവസത്തേക്കു് ഒന്നും സംഭവിച്ചില്ല.
ഇന്നലെ, ഞാൻ “50 €” എന്നെഴുതിയ ഒരു പുതിയ സ്ലിപ്പ് അതിൽ പതിപ്പിച്ചു.
ഇന്നുരാത്രി അതു് മോഷ്ടിക്കപ്പെട്ടു.

May 18 2023 12:52
“പിണറായിയുടെ നീന്തൽകുളത്തിനു് മരുമോൻ മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും പണം അനുവദിച്ചു.” – വാർത്ത
അമ്മായിഅപ്പൻ മന്ത്രിയാരുടെ വാർദ്ധക്യസഹജമായ “anal incontinence-ഉം”, “പിണറായിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് അനാശാസ്യമായ മറ്റു് രാഷ്ട്രീയപാർട്ടികളെ കുലുങ്ങിച്ചിരിച്ചുകൊണ്ടു് ഗെറ്റ് ഔട്ട് അടിക്കുമ്പോൾ” മരുമോൻ മന്ത്രിക്കു് സംഭവിക്കുന്ന “giggle incontinence-ഉം” വഴിയുള്ള ദുർഗ്ഗന്ധം ഇപ്പോഴത്തെ നീന്തൽകുളത്തിൽ നീന്തിയും മുങ്ങിയും വീണ്ടും വീണ്ടും കുളിച്ചിട്ടും മാറുന്നുണ്ടാവില്ല.
അതിനോടൊപ്പം, കെ-റെയിൽ, കെ-ഫോൺ, കള്ളക്കടത്തു്, എം. ശിവശങ്കർ, സ്വപ്ന, സരിത, സി. എം. രവീന്ദ്രൻ, വാളയാർ പെൺകുട്ടികൾ, അട്ടപ്പാടി മധു മുതലായവപോലെതന്നെ, പിണറായി വിജയന്റെ “പാളത്തൊപ്പിയിലെ കോഹിനൂർ രത്നങ്ങളായ” താനൂർ ബോട്ടപകടം, AI ക്യാമറ, വന്ദന ദാസ്, രാജേഷ് മാഞ്ചി, അസ്മിയ തുടങ്ങിയ, ജന്മനാ ലഭിച്ചതും, വിദ്യാഭ്യാസത്തിലൂടെ റിഫൈൻ ചെയ്യപ്പെടാതെ പോയതുമായ ധാർഷ്ട്യത്തിൽ അധിഷ്ഠിതമായ നീചത്വത്തിന്റെയും, കാര്യപ്രാപ്തിയില്ലായ്മയുടെയും ഉത്തമോദാഹരണങ്ങളായ ആനുകാലിക “സെൻസേഷണൽ” വാർത്തകളിൽനിന്നും, അനാദികാലം മുതലേ “കഴുതക്കാമം കരഞ്ഞുതീർക്കുക” എന്ന കേവലവും മൃഗീയവുമായ ആവശ്യകതക്കതീതമായി, ഒരു മനുഷ്യജീവിയെ, പ്രത്യയശാസ്ത്ര-മതതത്വശാസ്ത്രഭാണ്ടക്കെട്ടുകളുടെ യാതൊരുവിധ സഹായവുമില്ലാതെ “മനുഷ്യൻ” ആക്കി രൂപാന്തരീകരിക്കുന്ന, കലാപരവും, സാഹിത്യപരവും, വൈജ്ഞാനികവുമായ ഏതെങ്കിലുമൊരു ഉദാത്തതയെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലാത്ത കഴുതകളായ പൊതുജനത്തിന്റെ ശ്രദ്ധ, ഇന്നീ ലോകം മുഴുവൻ വാഴുന്നവനും, റട്ടട്ടാശങ്കനും, കാരണഭൂതത്താനുമായവന്റെ നീന്തല്കുളത്തിലേക്കു് തിരിച്ചുവിടാൻ കഴിഞ്ഞാൽ, അതൊരു ചെറിയ കാര്യമാണോ?
ആണോ?
May 18 2023 14:47
കോടാനുകോടി ഗാലക്സികളും, ബ്ലാക്ക് ഹോളുകളും, ന്യൂട്രോൺ സ്റ്റാറുകളുമെല്ലാമുള്ള ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹു, ഈ പ്രപഞ്ചത്തിൽ ഒരു ബിന്ദുവിന്റെ പോലും വലിപ്പമോ, കേന്ദ്രം പോയിട്ടു് പ്രമുഖമെങ്കിലുമോ ആയ ഒരു സ്ഥാനം പോലുമില്ലാത്ത ഈ ഭൂമിയിലെ, ഒട്ടകങ്ങളും ഈന്തപ്പനകളും ഒരുവിധം കഷ്ടിച്ചു് കയ്ചിലാക്കുന്ന അറേബ്യൻ മരുഭൂമിയിലെ ഒരു ഗുഹയിൽ ഒറ്റയ്ക്കിരിക്കുന്ന, തന്റെ മാതൃഭാഷയായ അറബി പോലും എഴുതാനോ വായിക്കാനോ അറിയില്ലാതിരുന്ന ഒരു മുഹമ്മദിനെ (സ) തന്റെ “ഒടുക്കത്തെ പ്രവാചകനായി” തിരഞ്ഞെടുത്തശേഷം, ജിബ്രീൽ മാലാഖ വഴി അവനോടു് (സ) കല്പിക്കുന്നതെന്തെന്നാൽ: (“നബിയേ പറയുക”):
“സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള് താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള് കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില് നിന്നു് പ്രത്യക്ഷമായതൊഴിച്ചു് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള് കുപ്പായമാറുകള്ക്കു് മീതെ അവര് താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്ത്താക്കന്മാര്, അവരുടെ പിതാക്കള്, അവരുടെ ഭര്ത്തൃപിതാക്കള്, അവരുടെ പുത്രന്മാര്, അവരുടെ ഭര്ത്തൃപുത്രന്മാര്, അവരുടെ സഹോദരന്മാര്, അവരുടെ സഹോദരപുത്രന്മാര്, അവരുടെ സഹോദരീപുത്രന്മാര്, മുസ്ലിമുകളില് നിന്നുള്ള സ്ത്രീകള്, അവരുടെ വലംകൈകള് ഉടമപ്പെടുത്തിയവര് (അടിമകള്), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്, സ്ത്രീകളുടെ രഹസ്യങ്ങള് മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള് എന്നിവരൊഴിച്ചു് മറ്റാര്ക്കും തങ്ങളുടെ ഭംഗി അവര് വെളിപ്പെടുത്തരുതു്. തങ്ങള് മറച്ചുവയ്ക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന് വേണ്ടി അവര് കാലിട്ടടിക്കുകയും ചെയ്യരുതു്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്കു് ഖേദിച്ചുമടങ്ങുക. നിങ്ങള് വിജയം പ്രാപിച്ചേക്കാം.” – “സൂറത്തുന്നൂർ” 24, ആയത്ത് 31, (വിശുദ്ധ ഖുർആൻ – മലയാള പരിഭാഷ: ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ)
സ്ത്രീകൾ അവരുടെ ഗുഹ്യഭാഗങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ടോ, അറ്റമില്ലാത്ത പുരുഷന്മാർ അഞ്ചുനേരം അന്തം വിട്ടു് നിസ്കരിച്ചു് അവരുടെ നെറ്റിയിൽ നിസ്കാരത്തഴമ്പു് ഉണ്ടാക്കുന്നുണ്ടോ മുതലായ, നമ്മുടെ പ്രപഞ്ചത്തിന്റെ നിലനില്പിനെത്തന്നെ ഗുരുതരമായി ബാധിക്കാവുന്ന കാര്യവിവരങ്ങൾ ശാസ്ത്രീയമായ കൃത്യതയോടെ ഒളിഞ്ഞുനോക്കി നിജപ്പെടുത്തണമെന്നും, ആവക കാര്യങ്ങൾ അന്ത്യനാളിൽ കണക്കിടണമെന്നും കണ്ടമാനം നിർബന്ധമുള്ള, “അല്ലാഹു അല്ലാതെ അല്ലാഹു ഇല്ലാത്ത”, സത്യ ഏകദൈവമായ ഒരു അല്ലാഹുതന്നെയാവണം പ്രപഞ്ചത്തെയും കോടാനുകോടികളായ അതിലെ ഗാലക്സികളെയും, ബ്ലാക്ക് ഹോളുകളെയും, ന്യൂട്രോൺ സ്റ്റാറുകളെയുമെല്ലാം, “ഉണ്ടാകട്ടെ!” എന്ന, അറബി ഭാഷയിൽ ഉച്ചരിക്കപ്പെട്ട തന്റെ ഒരൊറ്റ വാക്കിലൂടെ ഉണ്ടാക്കി, ഉണ്ടയാക്കി, ഉരുവാക്കിത്തീർത്തതു്!!!
May 19 2023 10:02
ഏറ്റവും വലിയ കഴുതകൾ മുകളിൽ ഇരിക്കാതിരുന്നെങ്കിൽ, ജീവിതം വളരെ എളുപ്പമായിരുന്നേനെ!
[ Town Musicians of Bremen- a German fairy tale (“Die Bremer Stadtmusikanten”)]

May 19 2023 10:57
“കർണ്ണാടകയിലെ സത്യപ്രതിജ്ഞാച്ചടങ്ങിൽ കേ. മു. പിണറായിക്കു് ക്ഷണമില്ല.” – വാർത്ത
പ്രത്യേക ആക്ഷൻ ഹീറോ ആയ “ബിൻ-റോയ് ബിജ്യോനെ” എന്തുകൊണ്ടാണാവോ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നതു്? അയാൾക്കു് പകരം ജൂണിയർ മാൻഡ്രേക്കിന്റെ ഒരു ബൊമ്മ വച്ചാൽ ധാരാളം മതിയാവുമെന്നു് കരുതിയോ ആവോ!?
May 19 2023 11:53
അല്ലാഹുവിനെപ്പോലെയാണു് ദീനിസഹോദരങ്ങളും, കമ്മിസഹാക്കളും: ഏകദൈവമായ താനൊഴികെ, “അന്യദൈവങ്ങൾ” സ്ത്രീകളുടെ ഗുഹ്യഭാഗത്തിൽ ഇടപെടുന്നതു് കണ്ടാൽ അവർക്കു് സമനില തെറ്റും.
ശാസ്ത്രീയവും ഗഹനവുമായി അവർ ഗവേഷണം ചെയ്യുന്ന “unique” വിഷയം: “യോനിയും ലിംഗവും”!!
May 19 2023 12:26
“I.G. പി. വിജയനെ സർവ്വീസിൽനിന്നും സസ്പെൻഡ് ചെയ്തു.” – വാർത്ത
ഉഗ്രം! ഉദാത്തം!! അജ്ഞത, അഴിമതി, കാപട്യം, ധാർഷ്ട്യം, ഉളുപ്പില്ലായ്മ, സ്വജനപക്ഷപാതം ഇത്യാദി “പിണൂവിയൻ ജീവിതശുദ്ധികൾ” ഇല്ലാത്ത ആന്റി സോഷ്യൽ എലമെന്റുകളെ സർവ്വീസിൽ നിന്നെന്നല്ല, ടി. പി. ചന്ദ്രശേഖരനെ എന്നപോലെ, സമൂഹത്തിൽ നിന്നുതന്നെ എന്നേക്കുമായി ഉന്മൂലനം ചെയ്യണം!!
May 19 2023 14:01
എത്രമാത്രം പ്രാകൃതവും സംസ്കാരശൂന്യവും ആയാലാണു്, പിണറായി വിജയനെപ്പോലൊരു പ്രാകൃതനു്, ഒരു സംസ്കാരശൂന്യനു്, തങ്ങളെ ഭരിക്കാനുള്ള അധികാരം അനുവദിച്ചുനൽകാൻ ഒരു ജനത്തിനു് അറപ്പു് തോന്നാതിരിക്കുക!?
May 19 2023 14:10
And the measurement of a woman is what she does with powder.

May 20 2023 09:13
“നോട്ടുനിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണു്, വരാൻപോകുന്ന തിരഞ്ഞെടുപ്പുകളാണു്.” – ഡോ. റ്റി. എം. തോമസ് ഐസക്
ധനതത്വശാസ്ത്രസംബന്ധമായ കാര്യങ്ങളിൽ സ്കോളർലി ആയ അഭിപ്രായങ്ങൾവഴി ജനത്തെ ബോധവത്കരിക്കാനുള്ള തന്റെ ചുമതല ഭംഗിയായി നിർവഹിച്ച ധനകാര്യസ്ഥനു് വിപ്ലവാഭിവാദ്യങ്ങൾ!
May 20 2023 09:43
അവയ്ക്കു് മസ്തിഷ്കമരണം തിരിച്ചറിയാൻ കഴിയും, ഹെർബെർട്ട്. നീ ഈ RTL കാണൽ നിർത്തണം.
(RTL Group എന്ന ജർമ്മൻ പ്രൈവറ്റ് കമ്പനി നടത്തുന്ന ടെലിവിഷൻ ചാനലാണു് “RTL”)

May 21 2023 10:29
ഒരു മൃഗത്തിന്റെ വായിൽ നിന്നു് വരുന്നതായതിനാൽ “ബീഫ് നാവു്” കഴിക്കാൻ എന്റെ അനന്തരവൻ ഇഷ്ടപ്പെട്ടില്ല.
ഇപ്പോൾ ഞാൻ അവനൊരു മുട്ട തയ്യാറാക്കുന്നു.![]()
![]()

May 21 2023 18:33
ഇന്നീ പാർട്ടി ഈരേഴുലകവും ശോഭിച്ചീടുന്നതിനു് കാരണഭൂതമായ പിണറായി ഗ്രാമക്കാരൻ വിജയൻ, അടിമക്കണ്ണുകളായ ഗോവിന്ദന്മാർ, ബേബിമാർ, രാജീവ്-കൾ, ബാലൻ-കൾ, ശൈലജ-കൾ, ശ്രീമതി-കൾ, ചിന്ത-കൾ, വീണ-കൾ, ലൂക്കോസ്-കൾ, അനിൽ-കൾ, ജെയ്ക്ക്-കൾ, ചിത്തരഞ്ജൻ-കൾ, മുട്ടപഫ്സ്-കൾ, കള്ളു്-കൾ, കഞ്ചാ-കൾ മുതലായ, പാർട്ടി സമ്മേളനങ്ങളിൽ രക്താഭമായി അലങ്കരിച്ച അരങ്ങുകളിൽ തങ്ങളുടെ “venerable” ആയ ആസനം ആർഭാടമായി പ്രതിഷ്ഠിക്കാൻ അർഹതയുള്ള, സന്ദേശം സില്മയിലെ സഖാവു് കുമാരപിള്ള മോഡൽ താത്വികാചാര്യന്മാരുടെ വിപ്ലവാത്മകമായ സ്റ്റഡിക്ലാസ്സുകൾ വഴി മാക്രികളായ മല്ലുക്കൾ മനസ്സിലാക്കി വച്ചിരിക്കുന്ന മാർക്സിസ്റ്റ്-, ലെനിനിസ്റ്റ്-, സ്റ്റാലിനിസ്റ്റ്-, മാവോയിസ്റ്റ് കമ്മ്യൂണിസം ഇതാണു്: “കമ്മ്യൂണിസം എന്നാൽ യഥാർത്ഥ മനുഷ്യസ്നേഹമാണു്, യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ മനുഷ്യസ്നേഹികളാണു്. അവർക്കൊരിക്കലും സഹജീവികളെ ഉപദ്രവിക്കാൻ സാധിക്കില്ല.”
അതുകൊണ്ടാണു് അവർ, “The Great Purge / the Great Terror” (1936–1938) വഴി ഏഴു് ലക്ഷം മുതൽ പന്ത്രണ്ടു് ലക്ഷം വരെ റഷ്യക്കാരെ (എത്രപേർ അതുവഴി കൊല ചെയ്യപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്കു് മാർക്സ് മുത്തപ്പനേ അറിയൂ!), ഉന്മൂലനം ചെയ്ത “ശുദ്ധീകരണത്തിന്റെ” ഉപജ്ഞാതാവായ സ്റ്റാലിനെയും, അതുപോലെതന്നെ, “Great Proletarian Cultural Revolution” (May 16, 1966 – October 6, 1976) വഴി എത്രയോ ലക്ഷം ചൈനക്കാരെ (എത്രപേർ അതുവഴി കൊല ചെയ്യപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്കു് മാർക്സ് മുത്തപ്പനേ അറിയൂ!), കൊന്നൊടുക്കിയ മാവോയെയും, “Cambodian genocide” (17 April 1975 – 7 January 1979) വഴി പതിനഞ്ചു് ലക്ഷം മുതൽ ഇരുപതു് ലക്ഷം വരെ ക്യാമ്പൊഡിയക്കാരെ (എത്രപേർ അതുവഴി കൊല ചെയ്യപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്കു് മാർക്സ് മുത്തപ്പനേ അറിയൂ!), വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ അധിഷ്ഠിതമായ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂടെ തൊഴിലാളിവർഗ്ഗത്തിന്റെ ആഗോള സർവ്വാധിപത്യം സംസ്ഥാപിക്കപ്പെടുമെന്ന ഭ്രാന്തൻ തത്വസംഹിതയെ അംഗീകരിക്കാത്ത മനുഷ്യജീവികൾ ജീവിതയോഗ്യതയില്ലാത്ത വെറും മൃഗങ്ങൾ ആയാലെന്നപോലെ, ക്രൂരമായി കൊലപ്പെടുത്തിയ പോൾ പോട്ടിനെയും, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ “മൂലക്കല്ലായ” “മനുഷ്യസ്നേഹത്തിൽ” വാർത്തെടുത്ത, (ഒറ്റനോട്ടത്തിൽ “vow!” എന്നു് തോന്നിയേക്കാവുന്ന), മറ്റനവധി പിണുക്കളെയും, അവറ്റകൾ മല്ലു ഫിലിം വേൾഡിലെ “സൂപ്പർ മെഗാ-ഗിഗാ-റ്റെറാ” സ്റ്റാറുകളായ സത്യനും നസീറും മധുവും ഉമ്മറും, മമ്മൂക്കയും ലാലേട്ടനും അശോകനും മിന്നൽ മുരളിയുമൊക്കെ ആയാലെന്നപോലെ, “എതോ ജന്മകൽപനയിലെ, ഏതോ ജന്മവീഥികളിലെ” മാന്ത്രിക മാസ്മരികതയിൽ മയങ്ങി, ഏതോ ബ്രെയിൻവാഷിങ്ങിൽ കുടുങ്ങി, സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി, “ഇങ്കിലാ സിന്താവാ”, “ലാൽ സലാം” എന്നെല്ലാം, നസ്രാണികളായ സത്യവിശ്വാസികകളുടെ ഹാലേലുയ്യാ സ്തോത്രം കർത്താവേ തുടങ്ങിയ അലമുറകൾ പോലെയും, മുസ്ലീമുകളുടെ “അല്ലാഹു അക്ബർ”, “അല്ലല്ലല്ല, ഇല്ലില്ലില്ല, ഉല്ലുല്ലുല്ല, എല്ലെല്ലെല്ല, ഓല്ലൊല്ലൊല്ല” ഇത്യാദി മുക്രയിടലുകൾ പോലെയുമുള്ള സ്നേഹസന്ദേശങ്ങൾ തൊണ്ടപൊട്ടുമാറു് ഉച്ചൈസ്തരം ഘോഷിച്ചുകൊണ്ടു് തെരുവിലൂടെ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും പദയാത്ര നടത്തുന്നതു്.
ലോകചരിത്രപരമായ ഈവക വസ്തുതകൾ വേണ്ടവിധം മനസ്സിലാക്കിയാൽ, സഖാവു് ഡോക്ടർ ചിന്താകുമാരി ചങ്കിലെ ചൈനയെപ്പറ്റിയും സെല്ഫിയുടെ പ്രത്യയശാസ്ത്രത്തെപ്പറ്റിയുമെല്ലാം നമ്മെ വൈരുദ്ധ്യാത്മകമായി ബോധവത്കരിക്കാൻ ശ്രമിക്കുമ്പോൾ, അവളെ മാറോടു് ചേർത്തു് മുറുക്കനെ കെട്ടിപ്പിടിച്ചു് ധൃതരാഷ്ട്രാലിംഗനം ചെയ്യാതിരിക്കാൻ സ്നേഹജലദാഹിയായ ഒരു വിപ്ലവവേഴാമ്പലിനു് കഴിയില്ലതന്നെ!
(ശ്രദ്ധിക്കുക: പല്ലിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, കവടിനിരത്തൽശാസ്ത്രം, മഷിനോട്ടശാസ്ത്രം, ചൊവ്വാദോഷശാസ്ത്രം, കണികാണൽശാസ്ത്രം, ശകുനശാസ്ത്രം, ദേവപ്രശ്നശാസ്ത്രം, പ്രത്യയശാസ്ത്രം, മതതത്വശാസ്ത്രം മുതലായ എല്ലായിനം “ശാസ്ത്രങ്ങളും”, വിയർപ്പുരോഗമുള്ള മനുഷ്യാധമർ, അജ്ഞരായ മനുഷ്യരെ കബളിപ്പിച്ചു് പണമുണ്ടാക്കി, തങ്ങൾക്കു് നീന്തല്കുളവും പശുത്തൊഴുത്തും ലിഫ്റ്റുമെല്ലാം പണികഴിപ്പിച്ചു് സുഖിക്കാനും, മനുഷ്യരെ ആട്ടിയോടിച്ചു്, ബൈബിൾ ഭാഷയിൽ പറഞ്ഞാൽ, പൊതുനിരത്തു് മച്ചിയുടെ ഗർഭപാത്രം പോലെ ശൂന്യമാക്കി, പോലീസിന്റെയും അംഗരക്ഷകരുടെയും വാഹനവ്യൂഹത്തിന്റെയും അകമ്പടിയോടെ നാടുനീളെ, കാലം ചെയ്ത കാതോലിക്കകളെപ്പോലെ “നഗരി കാണിച്ചു്”, കിറ്റുഭോജികളാക്കിത്തീർത്ത അടിയാളരുടെ മുന്നിൽ താനൊരു മഹാസംഭവമാണെന്നു് സ്ഥാപിക്കാൻ കുടിലതന്ത്രങ്ങളിലൂടെ കണക്കുകൂട്ടി രൂപപ്പെടുത്തി വളർത്തിയെടുത്ത സ്യുഡോ ശാസ്ത്രങ്ങളാണു്. ആവകകൾ ഒരിക്കലും ശാസ്ത്രമായിരുന്നിട്ടില്ല, എന്നെങ്കിലും ആകുമെന്ന പ്രതീക്ഷയും വേണ്ട.)
https://en.wikipedia.org/wiki/Cambodian_genocide

May 22 2023 14:24
“മുഷ്ടിവിപ്ലവപരവശരായ ലണ്ടനിലെ ലുങ്കി മല്ലു മാർക്സിസ്റ്റുകൾ താത്വികാചാര്യൻ ഗോവിന്ദൻ മാസ്റ്ററോടൊപ്പം!”
“ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ!”
ആർത്തവവിപ്ലവത്തെ പ്രതിനിധീകരിക്കുന്ന “ക്യൂബ ഫ്ലമിങ്ഗോ” (red flamingo) ലുങ്കിയും, പിണൂവിയൻ “ജീവിതശുദ്ധിയെ” സൂചിപ്പിക്കുന്ന വെള്ളരിപ്രാവിന്റെ ശുഭ്രതയുള്ള വെള്ളപ്പതാകയും!!
സഹാക്കൾക്കു് വേഷ്ടിയും കൗപീനവും തമ്മിൽ മാറിപ്പോയിട്ടില്ലെന്നു് കർത്താവേശുമശീഹായിലും കാൾ മാർക്സ് മുത്തപ്പനിലും പ്രത്യാശിക്കുന്നു!
(ചിത്രത്തിനു് കടപ്പാടു്)

May 22 2023 15:36
രാഷ്ട്രീയമോ, മതപരമോ ആയ ഒരു ന്യൂനപക്ഷത്തിനു് ബഹുഭൂരിപക്ഷം മനുഷ്യരെയും ചൂഷണം ചെയ്യാൻ കഴിയുന്നതിന്റെ പിന്നിലെ പ്രധാന കാരണം, മശീഹാ വേഷമണിഞ്ഞു് രക്ഷകരായെത്തുന്ന ചൂഷകരെ, അവർ ഉള്ളിന്റെയുള്ളിൽ ചൂഷകർ മാത്രമാണെന്നു് തിരിച്ചറിയാനുള്ള ബൗദ്ധികശേഷി, അതേ ചൂഷകർ നിരന്തരം ബ്രെയിൻവാഷ് ചെയ്തു് അടിമക്കണ്ണുകളാക്കി മാറ്റിയെടുക്കപ്പെടുന്നതിനാൽ ചൂഷിതവർഗ്ഗത്തിനു് എന്നേക്കുമായി നഷ്ടപ്പെടുന്നതുകൊണ്ടാണു്.
വയനാടു് ട്രൈബൽ ഏരിയയിൽ കുട്ടികൾക്കു് സയൻസ് ബാച്ച് വേണ്ട, അവിടെ (“ട്രൈബൽ”) ആർട്സാണു് വേണ്ടതു് എന്നു് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റും, വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വിചക്ഷണനും, നിയമസഭയിലെ ബ്രേക്ക് ഡാൻസറുമായ സഖാവു് വി. ശിവൻകുട്ടി അരുളിച്ചെയ്തതു് ഒന്നും കാണാതെയല്ല.
കേരളം ഒരു വ്യവസായ സൗഹൃദസംസ്ഥാനമാണെന്ന, വ്യവസായമന്ത്രി സഖാവു് പി. രാജീവിന്റെ “affidavit” -ൽ വിശ്വസിച്ചു് കേരളത്തിൽ ഒരു സംരംഭം തുടങ്ങിയ ആന്തൂർ സാജനെ ആത്മഹത്യ ചെയ്യിപ്പിച്ചതിന്റെ പേരിലോ, കൊലപാതകങ്ങളും, സ്വർണ്ണക്കള്ളക്കടത്തും സ്വജന പക്ഷപാതവും പോലുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്തതിന്റെ പേരിലോ, മാർക്സിസ്റ്റ് കമ്മ്യൂണിസം പ്രസംഗിക്കുന്ന പിണറായിസ്റ്റ് ഭൗതികാത്മക അടിമകളിൽ വളർന്നു് പന്തലിച്ച, പാർട്ടിയോടുള്ള മാനസികമായ ആത്യന്തിക അടിമത്വത്തെ ഇല്ലായ്മ ചെയ്യാനാവില്ല.
അതുപോലെതന്നെ, നി. വ. ദി. ശ്രീ ആലഞ്ചേരി ബിഷപ്പിന്റെ ഭൂമി കൈമാറ്റക്കേസോ, നി. വ. ദി. ശ്രീ ഫ്രാങ്കോ ബിഷപ്പ്, പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി കന്യാസ്ത്രീമഠങ്ങളിൽ അവതരിപ്പിച്ച ലൈംഗിക അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടോ, പാപികളെയും “പുണ്യരെയും” വേർതിരിച്ചു്, യഹോവയായ ദൈവം വാണരുളുന്ന ശൂന്യാകാശത്തിലെ സ്വർഗ്ഗത്തിലേക്കു് എന്നേക്കുമായി എടുക്കപ്പെടുന്നതിനായി, ഇന്നല്ലെങ്കിൽ നാളെ, യഹോവയായ ദൈവത്തിന്റെ ഏകജാതനായ യേശു മേഘത്തിലേറി, തന്റെ രണ്ടാമത്തെ വരവു് വരുമെന്നു് പ്രതീക്ഷിച്ചു് പ്രാർത്ഥനയോടെ കാത്തിരിക്കുന്ന സത്യവിശ്വാസികളായ നസ്രാണിസമൂഹത്തിന്റെ, “നീ വിശ്വസിച്ചാൽ “മലവും” മാറിപ്പോകും” എന്ന ബൈബിൾ വചനത്തിൽ “unswerving” ആയി വിശ്വസിക്കുന്ന ആത്മീയാത്മക അടിമകളിൽ വളർന്നു് പന്തലിച്ച, ക്രൈസ്തവ സഭയോടുള്ള മാനസികമായ ആത്യന്തിക അടിമത്വത്തെ ഇല്ലായ്മ ചെയ്യാനാവില്ല.
May 23 2023 10:05
UK നാഷണൽ ഹെൽത്ത് സിസ്റ്റത്തിന്റെ ദുരവസ്ഥ ഗവണ്മെന്റ് എത്രയും വേഗം പരിഹരിക്കണമെന്നു് സഖാവ് എം. വി. ഗോവിന്ദനും സമക്ഷയും ലണ്ടനിൽ കൂടിച്ചേർന്നു് ഒരു പ്രമേയം പാസാക്കിയത്രെ!
അതു് നന്നായി. കാര്യവിവരമുള്ളവർ പറഞ്ഞാലേ സുനാക് കേൾക്കൂ.
May 23 2023 11:50
കാരണഭൂതം റട്ടട്ടാശങ്കനോടു് സ്നേഹപൂർവ്വം:
നീ എന്തൊക്കെയാണു് പറയുന്നതെന്നു് നിനക്കറിയില്ലെങ്കിൽ, നീ എന്തൊക്കെയാണു് പറഞ്ഞതെന്നു് നീ എന്നോടു് ചോദിച്ചിട്ടു് യാതൊരു കാര്യവുമില്ല. കാരണം, നീ എന്തൊക്കെയാണു് പറഞ്ഞതെന്ന യാതൊരു ഗ്രാഹ്യവും എനിക്കുമില്ല.
May 24 2023 11:01
“നാണംകെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാപ്പണം തീർത്തുകൊള്ളും” എന്ന, ആദ്ധ്യാത്മികവും സോഷ്യലിസ്റ്റിക്കുമായ “പിണൂവിയൻ എക്സിസ്റ്റെൻഷ്യൽ ഫിലോസഫിയിൽ” അധിഷ്ഠിതമായി പടുത്തുയർത്തപ്പെട്ടിരിക്കുന്ന “പ്രബുദ്ധർ വാഴും” മാവേലി കേരളത്തിലെ മലീഷ്യസ് മല്ലുക്കളുടെ “മതാധിഷ്ഠിത-മതേതര-കമ്മ്യൂണിസ്റ്റ്” വിപ്ലവ സമൂഹത്തെപ്പറ്റി ചങ്കിലെ ചൈനയിലെ ചിന്തകനായിരുന്ന സഖാവു് ഡോക്ടർ കൺഫ്യൂഷ്യസിനു് യാതൊരു ഗ്രാഹ്യവുമില്ലായിരുന്നു എന്നു് തോന്നുന്നു.

May 25 2023 09:05
“ഹാപ്പി ബർത്ത്ഡേ!” എന്നതിനെക്കാൾ, “അപ്പീ, വെർത്തെടേ!” എന്ന ആശംസ കൂടുതൽ അർഹവും അർത്ഥപൂർവ്വവുമാക്കിത്തീർത്ത ചില ജന്മങ്ങളും ജന്മദിനങ്ങളുമുണ്ടു് കേരളത്തിൽ.
May 25 2023 09:11
വീണാന്റി എത്ര കുലുക്കിയിട്ടും കപ്പിത്താൻ കുലുങ്ങുന്നില്ലത്രെ!
“Thy Kingdom Come, നിന്റെ രാജ്യം വരേണമേ” എന്ന കൂട്ടപ്രാർത്ഥനയോടെ തമ്പേർ കൊട്ടി ഒന്നുകൂടി ആഞ്ഞു് കുലുക്കിയാൽ ചെൽപ്പൊ കുലുങ്ങിയേക്കും.
എന്നിട്ടും അനക്കമില്ലെങ്കിൽ, അറിയിക്കേണ്ടവരെ ഒക്കെ അറിയിക്കുക, മാവു് വെട്ടാനുള്ള ഏർപ്പാടുകൾ ചെയ്യുക!
അല്ലാതെ, എന്താ ഇപ്പൊ ചെയ്ക?
May 25 2023 09:14
വേണ്ടത്ര കുലുക്കിനോക്കിയിട്ടാണോ ആവോ ക്യാങ്ഗരൂ ആന്റി അച്ചങ്ങായീടെ പൈതലിന്റെ മരണം സ്ഥിരീകരിച്ചതു്!?

May 25 2023 09:58
“കേരളം കണ്ട ജൈവ ബുദ്ധിജീവിയായ ഭരണനായകൻ!” (വൃത്തം: “ഊനകാളി”, അലങ്കാരം: ഭ്രാന്തിമാൻ)
“മതനിരപേക്ഷ രാഷ്ട്രീയത്തിലെ യുഗപുരുഷൻ!” (വൃത്തം: “മദനമന്ഥര”, അലങ്കാരം: കൈതവാപഹ്നുതി)
May 25 2023 14:54
>>>അഴിമതി ഏറ്റവും കുറവു് കേരളത്തിൽ. “ഇപ്പറഞ്ഞ പുള്ളിക്കാരന്റെ” കാര്യങ്ങൾ ഇപ്പോൾ വ്യക്തമായല്ലോ.<<< – സമസ്ത കേരള മുക്ക്യോൻ പിണു.
കാര്യങ്ങൾ ഈവിധം “മന്ദഗതി”യിൽ – [“retardation” എന്നു് ഭൗതികശാസ്ത്രജ്ഞർ, “സ്ലോ മോഷൻ” എന്നു് സില്മാക്കാർ, “ശാർദ്ദൂലവിക്രീഡിതം” എന്നു് മലയാളക്കരയിലെ മഹാകവികൾ, “ജൈവ ബുദ്ധിജീവി”പരമെന്നു് പ്രബുദ്ധ കേരളത്തിലെ “പരമോന്നത” വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന, ഇങ്ഗ്ലീഷ് സാഹിത്യത്തിൽ വിശാരദയും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുമായ മന്ത്രി, വാർദ്ധക്യസഹജമായ, “ശാരീരികവും മാനസികവുമായ പിന്നാക്കാവസ്ഥ” (“psychomotor retardation”) എന്നു് ആധുനിക ലോകത്തിലെ സൈക്ക്യാട്രിസ്റ്റുകൾ], – പി. രാജീവ്, എം. എ. ബേബി, എം. വി. ഗോവിന്ദൻ, സഭാ പെണ്ണാടും ഒപ്പം മാർക്സിസ്റ്റുമായ വീണ ജോർജ്ജ്, ഫോർ സ്റ്റാർ റിസോർട്ടുകളിലെ ഫ്ലഷ് ഔട്ട് കക്കൂസുകളിൽ, ശ്രീ ശ്രീ ഭഗവാൻ കാരണഭൂതം ഇരട്ടശ്ശങ്കൻ പിണറായി, കൂലങ്കഷമായി ടെസ്റ്റ് ചെയ്തു്, ഉഗ്രമെന്നു് അംഗീകരിച്ചു്, “ഫ്രീ ട്രാഫിക് ലൈസൻസ് ” ഇഷ്യൂ ചെയ്തിട്ടുള്ള തന്റെ ഡിഗ്നിഫൈഡ് കുണ്ടി യഥേഷ്ടം അമർത്തിവച്ചു് തൂറാനോ മുള്ളാനോ കഴിയാതെവന്നാൽ “defecation disorder” എന്ന മാരകമായ പകർച്ചവ്യാധി പിടിപെടുന്ന സഖാവു് ഡോക്ടർ ചിന്ത ജെറോം, സഖാവു് ജെയ്ക്ക്, സഖാവു് ലൂക്കോസ്, സഖാവു് കെ. അനിൽകുമാർ മുതലായ, കാൾ മാർക്സ് മൂത്താപ്പ വിഭാവനം ചെയ്തതും വൈരുദ്ധ്യത്തിൽ അധിഷ്ഠിതമായതുമായ കമ്മ്യൂണിസ്റ്റ് ഭൗതികവാദ “ശാസ്ത്രത്തിൽ” തങ്ങൾ കൈവരിച്ചിട്ടുള്ള അത്ഭുതകരമായ അവഗാഹനം, മല്ലു ടെലിവിഷൻ ചാനലുകളിലെ അന്തിച്ചർച്ചകളിലൂടെ അസന്ദിഗ്ദ്ധമായി തെളിയിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് താത്വികർ തുടങ്ങിയ സൈദ്ധാന്തിക ജനുസ്സുകളിൽ നിന്നും വ്യത്യസ്തമായി, ആർക്കും മനസ്സിലാകുന്ന വിധത്തിലും, ഭാഷയിലും ലളിതമായി വ്യക്തമാക്കി, പീലാത്തോസിനെപ്പോലെ കൈകഴുകി സ്വയം കുറ്റവിമുക്തനാകാൻ ശ്രമിക്കുന്ന, സ്വർണ്ണക്കള്ളക്കടത്തു് ഉസ്താദും, സ്വജന പക്ഷപാതിയും, അഴിമതികളുടെ ആശാനുമായ നാടുവാഴിത്തമ്പ്രാനു് കേവലം “അഴി” മതിയാകുമെന്നു് തോന്നുന്നില്ല.
“മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി”.
കാളൻ നെല്ലായും മലരായും അവിലായും അരിയാഹാരമായും അവതാരം എടുത്തിട്ടും ഭേദമാകാതെ വരുന്ന ഗുരുതരമായ രോഗാവസ്ഥകളിൽ ഒരു രോഗിക്കു് ഏറ്റവും മാനുഷികമായി നൽകാൻ കഴിയുന്ന ഏക ചികിത്സ ദയാവധമാണു്! I’m really sorry to say that.
May 25 2023 15:02
“അഴിമതി നടത്തി രക്ഷപെട്ടു് എല്ലാക്കാലവും നടക്കാനാകില്ല.” – സർക്കാർ ജീവനക്കാരോടു് പിണറായി
“അഴിമതി നടത്തി രക്ഷപെട്ടു് എല്ലാക്കാലവും നടക്കാനാകില്ല.” – സർക്കാർ ജീവനക്കാരോടും പിണറായിയോടും മാക്രികളല്ലാത്ത ജനങ്ങൾ.
May 25 2023 15:52
പരസ്പരം ചെളി വാരിയെറിയാനായി രാഷ്ട്രീയ കക്ഷികൾ സംഘടിപ്പിക്കുന്ന പത്രസമ്മേളനങ്ങളും, ചെയ്യുന്നതിനെക്കാൾ ചെയ്യാതിരിക്കുന്നതു് ഏറെ ഭേദമായ ഊള ഉദ്ഘാടനങ്ങളും ഒഴിവാക്കിയാൽ, കേരളത്തിലെ മന്ത്രിസ്ഥാനങ്ങൾ അധികപ്പറ്റാകും.
May 26 2023 10:44
“ആദിയിൽ ശാസ്ത്രമുണ്ടായിരുന്നു; ശാസ്ത്രം വേദങ്ങളോടുകൂടെ ആയിരുന്നു; ശാസ്ത്രം വേദമായിരുന്നു.” – (ISRO ചെയര്മാന് എസ്. സോമനാഥ്)
പിന്നീടു് ശാസ്ത്രതത്വങ്ങള് അറബ് രാജ്യങ്ങള് വഴി യൂറോപ്പില് എത്തി. അവിടെവച്ചു് ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിയൻ പ്രത്യശാസ്ത്രമായി വളർന്നു് കമ്മ്യൂണിസ്റ്റ് റഷ്യ വഴി ഭാരതത്തിലേക്കു് കുടിയേറി, ഇപ്പോൾ കേരളത്തിൽ ഇന്റെൻസീവ് കെയറിൽ മരണം കാത്തു് കിടക്കുന്നു.
“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” – (ബൈബിൾ, യോഹന്നാൻ 1:1)
പിന്നീടു് വചനം അറേബ്യയിലും, അവിടെനിന്നും വിശുദ്ധ കള്ളനാണയം പൗലോച്ചൻ വഴി യൂറോപ്പിലും, വിശുദ്ധ സന്ദേഹി തോമാച്ചൻ വഴി കേരളത്തിലും എത്തി. ഇപ്പോൾ “Thy Kingdom Come, നിന്റെ രാജ്യം വരേണമേ” എന്നു് മുട്ടിപ്പായി പ്രാർത്ഥിക്കുന്ന മാർക്സിസ്റ്റ്-പിണറായിസ്റ്റ് പ്രത്യശാസ്ത്രജ്ഞരുടെ കൃപാകടാക്ഷങ്ങളോടെയും, ധ്യാനകേന്ദ്രങ്ങൾ നടത്തി ഭക്തരായ പാവങ്ങളെ പറ്റിച്ചും, ചാരിറ്റിയുടെ പേരു് പറഞ്ഞു് വിദേശനാണയം ഒപ്പിച്ചും, “ആകാശം മുട്ടിയതിനാൽ യഹോവയായ ദൈവം തകർത്തുകളഞ്ഞ ബാബേൽ ഗോപുരത്തെ” (ഉല്പത്തി 11: 1-9) കടത്തിവെട്ടുന്ന ഉയരങ്ങളിൽ “പത്രോസിന്റെ പാറ(മടകൾ)മേൽ” ഭദ്രാസനപ്പള്ളികൾ കെട്ടിപ്പൊക്കിയും, സർവ്വരോഗസംഹാരിയായ കൃപാസനം പത്രം രോഗികൾക്കു് അരച്ചുകലക്കിക്കൊടുത്തുമെല്ലാം പണമുണ്ടാക്കി ലക്ഷ്വറി കാറുകളിൽ “നഗരി കാണിച്ചുകൊണ്ടു്”, യേശുവിന്റെ പ്രതിപുരുഷന്മാർ ചമഞ്ഞു് മനുഷ്യരോടു് ഇപ്രകാരമെല്ലാം സുവിശേഷം ഘോഷിച്ചു്, മരണശേഷം കിട്ടാനിരിക്കുന്ന സ്വർഗ്ഗത്തിനു് നിത്യാവകാശികളാക്കി അവരെ രൂപാന്തരപ്പെടുത്തുന്നു: “രണ്ടു് യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; … … നിങ്ങൾക്കു് ദൈവത്തെയും മാമോനെയും (മാമോൻ: സമ്പത്തു്, പണം, ദ്രവ്യം) സേവിപ്പാൻ കഴികയില്ല.” (മത്തായി 6:24)
May 26 2023 11:27
മാർക്സിസ്റ്റ് പാർട്ടി, പിണറായി വിജയൻ എന്നെല്ലാം കേൾക്കുമ്പോൾ, അറപ്പുമൂലം വൻകുടൽവരെ ഛർദ്ദിച്ചുകളയാൻ നിങ്ങൾക്കു് തോന്നുന്നില്ലെങ്കിൽ, അതിനു് ഒരർത്ഥമേയുള്ളു: സാമാന്യബോധം, സാമാന്യബുദ്ധി എന്നിവ നിങ്ങൾക്കു് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു!
നിങ്ങളോടു് ഈ വസ്തുത പറയാനേ എനിക്കു് കഴിയൂ.
May 26 2023 11:51
തങ്ങൾക്കു് അറിയാവുന്ന കാര്യങ്ങളെക്കാൾ, തങ്ങൾക്കറിയാത്തതും, അറിയാനുള്ള കഴിവില്ലാത്തതുമായ കാര്യങ്ങളിൽ വിദദ്ധാഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഉത്സാഹം കാണിക്കുന്ന മല്ലുക്കൾ നോം ചോംസ്കിയുടെ ഈ പ്രസ്താവത്തിൽ അസ്വസ്ഥരാകേണ്ട കാര്യമില്ല. – സ്വ. ലേ.

May 27 2023 09:16
കൊതുകു് കെണി [ഒരു ചെറിയ ടിപ്പ്]
ഉപ്പിൽ വന്നിരിക്കുന്ന കൊതുകു് അതു് പഞ്ചസാരയാണെന്നു് കരുതുന്നു.
ഉപ്പു് തിന്നു് ദാഹമുണ്ടാകുന്ന കൊതുകു് വെള്ളം തേടുന്നു. പക്ഷേ അടപ്പിൽ റം ആണു്.
കുടിച്ചു് “പൂസാകുന്ന” കൊതുകു് കാലിടറി കോലിൽത്തട്ടി കല്ലിലേക്കു് തലയിടിച്ചുവീഴുന്നു, ചാവുന്നു.

May 28 2023 10:09
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങു് ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതു് അത്ര ശരിയായ ഒരു നടപടിയല്ല എന്ന അഭിപ്രായമായിരുന്നു എന്റേതു്. പക്ഷേ, ഒരു “Sovereign Socialist Secular Democratic Republic” ആണെന്നു് ഭരണഘടന അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്ന ഇൻഡ്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രി ഏതാനും എക്സ്ട്രാറ്റെറെസ്ട്രിയൽ ബീയിങ്സിന്റെ മേൽനോട്ടത്തിൽ ഏതൊക്കെയോ വീട്ടുസാമഗ്രികൾക്കു് മുന്നിൽ സാഷ്ടാംഗനമസ്കാരം ചെയ്യുന്നതു് കണ്ടപ്പോൾ, അവിടേക്കു് പ്രതിപക്ഷമെന്നല്ല ഓർഡിനറി മോർട്ടൽസ് ആയ മനുഷ്യരാരും പോകാതിരിക്കുന്നതാണു് മാനുഷികമൂല്യങ്ങൾക്കും മനുഷ്യാന്തസ്സിനും കൂടുതൽ അനുയോജ്യം എന്നു് വ്യക്തമായി.
ആവക ഔദ്യോഗിക ചടങ്ങുകളെല്ലാം അനുഷ്ഠിക്കപ്പെടുന്നതു് ആധുനികശാസ്ത്രങ്ങളുടെ അടിസ്ഥാനമായ ഭാരതീയ വേദങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ശാസ്ത്രീയ വിധിപ്രകാരമായതിനാൽ, സംഭവം തികച്ചും ശാസ്ത്രീയമായിരിക്കും എന്നതാണു് ആകെയൊരു ആശ്വാസം.
(ചിത്രത്തിനു് കടപ്പാടു്)

May 28 2023 11:24
മൃതിയടഞ്ഞ ഭൂതകാലക്കുളിരുകളിൽ അഭിരമിക്കലല്ല, യാഥാർത്ഥ്യങ്ങൾ വാഴുന്ന വർത്തമാനകാലത്തിൽ വേല ചെയ്യലാണു് മനുഷ്യജീവിതം.
May 28 2023 15:50
“കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു.”
– ധനമന്ത്രി കെ. എൻ. ബാലഗോപാൽ.
“വിശ്വവിശാലമായി തെക്കുവടക്കു് പടവലങ്ങ പോലെ നീളുന്ന കെ-സാമ്രാജ്യത്തിലൂടെ ജനത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നമ്മുടെ രാജകീയമായ തേരോട്ടത്തിൽ, “ദശരഥങ്ങൾ” വലിക്കുന്ന ഒട്ടനവധി കുതിരകളുടെയും, അകമ്പടി സേവിയ്ക്കുന്ന അതിലേറെ കൂലിപ്പടയുടെയും, എമർജൻസി തിരുമ്മൽ വിദഗ്ദ്ധരുടെയും, കണ്ടിൻജൻസി കുലുക്കലിൽ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ള വിദഗ്ദ്ധകളുടെയും, ക്ലിഫ് ഹൗസ് തൊഴുത്തിലെ പശൂമ്പകളുടെയുമെല്ലാം എണ്ണം കണ്ടമാനം വെട്ടിക്കുറയ്ക്കേണ്ടി വരുമോടേയ്?”
– ഇന്നീ ലോകം മുഴുവൻ വാണരുളുന്ന, കിരീടവും ചെങ്കോലും ഡൈപ്പറുമേന്തുന്ന, “ദ വൺ ആൻഡ് ഒണ്ലി വൺ, കേരളസാമ്രാജ്യ ചക്രവർത്തി, കാരണഭൂതൻ, റട്ടാട്ടശ്ശങ്കൻ, വായില്ലാക്കുന്നിലപ്പൻ, കരിചൂടാമന്നൻ, മുടി ചൂടും ബ്രണ്ണൻ, ജൈവ ബുദ്ധിജീവി” ബിൻ-റോയ് ബിജ്യോൻ.
May 28 2023 16:46
ആരുടെയെങ്കിലും മുന്നിൽ സാഷ്ടാംഗനമസ്കാരം ചെയ്യുക, പഞ്ചപുച്ഛമടക്കി നിൽക്കുക മുതലായ “ദാഹങ്ങൾ” എക്കാലവും ഭാരതീയന്റെ ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഭാഗമായിരുന്നു.
മുൻപൊക്കെ സാംസ്കാരികമായ ആ ദാഹം മുഗളർ, ഡച്ച്, പോർട്ടുഗീസ്, ഫ്രഞ്ച്, ഇങ്ഗ്ലീഷ് തുടങ്ങിയ അധിനിവേശ ശക്തികളുടെ കീഴിൽ യഥേഷ്ടം ശമിപ്പിക്കാൻ അവർക്കു് കഴിഞ്ഞിരുന്നു. പല കാരണങ്ങളാൽ അവറ്റകൾ സ്ഥലം വിട്ടതിനാൽ ഇപ്പോൾ ഭാരതീയർ അവരുടെ സ്വന്തം അടുക്കള സാമാനങ്ങളുടെയും പച്ചക്കറികളുടെയും മറ്റും മുന്നിൽ കമഴ്ന്നടിച്ചുവീണു് സ്വാതന്ത്ര്യലബ്ധി വഴി കൈമോശം വന്നുപോയ ആ തനതു് സാംസ്കാരിക സൗഭാഗ്യം കൊമ്പൻസേറ്റ് ചെയ്യാൻ ശ്രമിക്കുന്നു!
May 29 2023 12:16
“ന്യായമായ ശമ്പളം നൽകുന്നുണ്ടു്; പിന്നെന്തിനാ (“കേവലമായ”) നക്കാപ്പിച്ച വാങ്ങുന്നതു്; ഈ പണം ഗുണം ചെയ്യില്ല. അനുഭവിക്കാനാവില്ല, പുഴുത്തുനാറി, അവസാനം ആരും തിരിഞ്ഞു നോക്കാതെ വരും. കണ്ണീരിന്റെ പണമായതിനാൽ മക്കൾ അനുഭവിക്കേണ്ടിവരും.” (“ഞാനിടം മാക്രിസ്റ്റുകളെ” മാതൃകയാക്കി, “നക്കാപ്പിച്ചയല്ല”, ലച്ചങ്ങളും കോടികളുമാണു് കമ്മീഷനായി ഒപ്പിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതു് എന്നു് വ്യംഗ്യം.)
– എന്നു്, “ജീവിതശുദ്ധി” നിറഞ്ഞുകവിയുന്ന നി. വ. ദി. ശ്രീ മോറാൻ മോർ പിണറായി വിജയന്റെ “ഇടതുപക്ഷ” മന്ത്രിസഭയിൽ “മീൻ, സംസ്കാരം, യുവജനതയുടെ അഫയേഴ്സ്”ഇത്യാദി പ്രമാദമായ പോർട്ട് ഫോളിയോസ് കൈകാര്യം ചെയ്യുന്നവനും, ഭരണഘടനാവൈദഗ്ദ്ധ്യം അനിഷേദ്ധ്യമായി തെളിയിച്ചിട്ടുള്ളവനും, ധാർമ്മികതയുടെയും സദാചാരത്തിന്റെയും നിസ്തുല സംരക്ഷണാർത്ഥം, അടിമുതൽ മുടിവരെ നാസ്തികതയിൽ അധിഷ്ഠിതമായ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് ഐഡിയോളജിയുടെ അടിസ്ഥാനത്തിൽ, കേരളസമൂഹത്തിലുടനീളം ആദ്ധ്യാത്മികമായ കോൺക്ലേവുകൾ നടത്തി, കേവലമനുഷ്യരുടെ ബോധമണ്ഡലം അപാരമായി വികസിപ്പിക്കുന്നവനുമായ “ഹിസ് ഡിവൈൻ ഗ്രെയ്സ്, യുക്തി-ഭക്തിവേദനാനന്ത മാക്രിസ്റ്റ് സ്വാമി പ്രഭുപദ” സഖാവു് സജിക്കോപ്പ് ചെറിയാനിക്കോപ്പ്.
(മാർക്സിയൻ സഖാവു് സജി ചെറിയാൻസ് കമ്മ്യൂണിസ്റ്റ് പീനൽ കോഡ്: “നീ പുഴുത്തുനാറി, ആരും തിരിഞ്ഞു നോക്കാതെ, തന്റെ പിതാവിന്റെ സന്നിധിയിൽ യേശു ഒരുക്കുന്ന സ്വർഗ്ഗീയ തീന്മേശയിൽ സീറ്റ് കിട്ടാത്തവിധവും, ജനിമൃതികളിൽ നിന്നും മോചനം നേടി നിർവാണം പ്രാപിക്കാൻ കഴിയാത്തവിധവും, തൂറുകയും മുള്ളുകയും ചെയ്യാത്തവരും, എത്ര യുഗങ്ങൾ പിന്നിട്ടാലും തെറിച്ചു് നില്ക്കുകയല്ലാതെ, ചെരിപ്പിലേക്കു് തൂങ്ങിയിറങ്ങി, ഉടമസ്ഥയുടെ ചവിട്ടുകൊള്ളാൻ കൂട്ടാക്കാത്ത, “തൂശിമുന” പോലുള്ളതും തുടുത്തതുമായ മുലകളുള്ളവരും നിത്യകന്യകകളുമായ ഹൂറികളെ പ്രാപിക്കാനും, തുടുത്ത തുടകളുള്ള ബാലന്മാരിൽ നിന്റെ പ്രവാചകമോഡൽ പീഡോഫീലിക്ക് ലൈംഗിക വൈകൃതത്തെ ആവോളം തൃപ്തിപ്പെടുത്താനും, അല്ലാഹുവും മലക്കുകളും സംയുക്തമായി “ലഹരിയില്ലാതെ” വാറ്റിയെടുത്ത വിവിധയിനം മദ്യപ്പുഴകളിൽ യഥേഷ്ടം മുങ്ങിത്തുടിക്കാനും കഴിയാത്തവിധവും, ഇങ്ങിനി വരാത്ത വിധവും നീ എന്നേക്കുമായി സത്തുപോകുമെടാ സമൂഹദ്രോഹീ, നീ സത്തുപോകും!!”)
May 29 2023 17:49
മരിച്ചു് ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗാരോഹണം ചെയ്ത യേശു, ഒരു സ്ഥലത്തു് കൂടിയിരിക്കുകയായിരുന്ന തന്റെ ശിഷ്യർക്കുമേൽ, “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകളായി, കൊടിയ കാറ്റടിക്കുന്നതുപോലുള്ള മുഴക്കത്തോടെ, പരിശുദ്ധാത്മാവിനെ ഇറക്കിക്കൊടുക്കുകയും, അവർ ഓരോരുത്തരും പരിശുദ്ധാത്മാവു് നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു”. ഇന്നു് അതിന്റെ ഓർമ്മദിനമായ പെന്തെക്കൊസ്ത് പെരുന്നാളാണു്. (ബൈബിൾ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2: 1- 4)
കാലം പോകുന്ന പോക്കേ! 2000 കൊല്ലമെന്നൊക്കെപ്പറഞ്ഞാൽ ഒന്നുമല്ലെന്റിസ്റ്റാ! എന്താ ഒരു സ്പീഡ്!!
May 30 2023 10:53
“മറുനാടൻ മലയാളി ഷാജൻ സ്കറിയയെ ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ വച്ചു്, പിണറായി വിജയൻ നിയമസഭയിൽ ആഹ്വാനം ചെയ്ത രീതിയിൽ കമ്മ്യൂണിസ്റ്റ് “ജീവിതശുദ്ധി” പാലിക്കുന്ന ഏതോ അടിമക്കണ്ണു് പിന്നാലെ ചെന്നു് ആക്രമിച്ചു.” – വാർത്ത
“നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ!”
“ചോപ്പൻ ലുങ്കി മാക്രികൾ ലണ്ടനിൽ ചെന്നാലും റൗഡിത്തരമേ കാണിക്കൂ!”
തെണ്ടിത്തരത്തിൽ അധിഷ്ഠിതമായ ആ തൊട്ടിത്തരമാണു് “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റു് പ്രത്യയശാസ്ത്രം” എന്നറിയപ്പെടുന്നതു്!!
May 30 2023 10:55
കണക്റ്റ് ചെയ്തിട്ടുണ്ടോയെന്നു് ആദ്യം പരിശോധിക്കുക, എല്ലായ്പോഴും…

May 30 2023 12:28
ജേർണലിസ്റ്റുകളോടു് ഏതു് വികൃത സന്ദർഭത്തിലും അക്ഷോഭ്യതയുടെ ആൾരൂപമായി പെരുമാറാൻ പാർട്ടി ഫ്യൂറർ സഖാവു് പിണറായിക്കും, മൈക്ക് ഓപ്പറേറ്ററുടെ ഗൗരവതരമായ “അനുഭവങ്ങൾ പാളിച്ചകളോടു്” പ്രശാന്തസുന്ദരമായി പ്രതികരിക്കാൻ പാർട്ടി സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർക്കും, തത്തുല്യമായ സാമൂഹിക സാഹചര്യങ്ങളിൽ സമനില നഷ്ടപ്പെടാതെ, സമത്വസുന്ദരസമൃദ്ധമായി ഇങ്കിലാ സിന്താവാ തൊണ്ടപൊട്ടി വിളിക്കാൻ മറ്റിനങ്ങളായ പാർട്ടി ഫങ്ക്ഷണറികൾക്കും ഒരുപോലെ കഴിയുന്നതു്, “കുപിതരാകുക” എന്ന “പ്രീ-മാർക്സിയൻ” പ്രാകൃത ബൂർഷ്വാ ഐഡിയോളജി, “മനുഷ്യരാവുക” എന്ന മാർക്സിയൻ “വർഗ്ഗസമര നവോത്ഥാന” ഐഡിയോളജിയുമായി ഏതെങ്കിലുമൊരു വിധത്തിൽ പൊരുത്തപ്പെടുത്താൻ കഴിയുന്ന ഒരു ഐഡിയോളജി അല്ലാത്തതിനാൽ, മാക്രിസ്റ്റ്-പിണറായിസ്റ്റുകളുടെ അഞ്ചയല്പക്കത്തുകൂടി പോയിട്ടില്ല എന്നതുകൊണ്ടാണു്.
പിണറായിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പതിവായി കരയുന്ന വിടുവായൻ മാക്രികളാൽ അവരെല്ലാം സൂപ്പർ മെഗാസ്റ്റാറുകളായി ആരാധിക്കപ്പെടുന്നതു് മറ്റൊന്നുകൊണ്ടുമല്ല.

May 30 2023 12:50
മാർക്സിസവും ഇസ്ലാമിസവും മനുഷ്യവർഗ്ഗത്തിനു് എത്തിപ്പെടാൻ കഴിയുന്ന വൈജ്ഞാനിക-സാംസ്കാരിക അധഃപതനത്തിന്റെ അവസാനത്തെ അടിത്തട്ടാണു്.
May 30 2023 13:08
സമൂഹത്തിന്റെ സാമ്പത്തിക ശരാശരി വച്ചു്, “unproportional” ആയ അളവു് ധനം സമ്പാദിച്ചിട്ടുള്ള ഏതൊരു വ്യക്തിയും ആ സമ്പത്തു് ശേഖരിച്ചതു് ചൂഷണത്തിലൂടെ മാത്രമായിരിക്കാനേ കഴിയൂ.
May 31 2023 09:24
ടൈംസ് സ്ക്വയറിൽ ലച്ചങ്ങളോടായി പിണറായി നടത്താൻ പോകുന്ന പ്രസംഗം, മാർട്ടിൻ ലൂഥർ കിങ്ങിന്റെ “I have a dream”-നെ അനുകരിച്ചു്, “I have a cream, an ice cream” എന്ന ആമുഖത്തോടെ ആയാൽ, സംഭവം ലോകപ്രസിദ്ധമാക്കാമെന്നു് ജനാബ് കുഞ്ഞാലിക്കുട്ടി.
May 31 2023 09:30
അമേരിക്കൻസിനു് സ്ട്രെസ്സില്ലാതെ പിണറായിയെ ഒരു നോക്കു് കാണാനും, ആ വാഗ്ധോരണി കേൾക്കാനും കഴിയുന്നതിനായി കമലാന്റി അന്നേ ദിവസം പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ടത്രെ!
May 31 2023 09:42
ടൈംസ് “സ്ക്വയർ” ആയതു് നന്നായി. ഒരു മൂലയിൽ ഒരു ചുവന്ന തോർത്തു് വിരിച്ചിട്ടു് പ്രത്യേകതരം ആക്ഷനുകളുടെ ആഴ്സനലിൽ നിന്നും ഒന്നുരണ്ടെണ്ണം അവതരിപ്പിച്ചാൽ, തോർത്തുനിറയെ വീഴുന്ന ഡോളറുകളുമായി വീടുപറ്റാം.
ടൈംസ് “സർക്കിൾ” ആയിരുന്നെങ്കിൽ, സർക്കംഫെറെൻസിന്റെ ഉള്ളോരത്തു് എവിടെയിരുന്നു് ഫീറ്റ് നടത്തണമെന്നൊരു ചിന്താക്കുഴപ്പം സൃഷ്ടിക്കാൻ അതു് കാരണഭൂതമായേനെ!
ചിലപ്പോഴൊക്കെ മുൻപിൻ നോക്കാതെ ചുമ്മാ ചറപറ വെടി വയ്ക്കണമെന്നൊരു നിർബന്ധമുണ്ടെങ്കിലും, യാങ്കികൾ പൊതുവേ നന്മ നിറഞ്ഞ മനുഷ്യരാണു്. ഉണ്ണിയെക്കണ്ടാൽ ഊരിലെ പഞ്ഞം അറിയാൻ കഴിയാത്തവരല്ല അവർ എന്നു് സാരം.
May 31 2023 14:05
നിരുപാധികമായി അപലപിക്കപ്പെടേണ്ടതും, നിയമപരമായി ശിക്ഷിക്കപ്പെടേണ്ടതുമായ ക്രിമിനൽ കുറ്റകൃത്യങ്ങളെ, രാഷ്ട്രീയമോ, മതപരമോ ആയ കാരണങ്ങളാൽ, ആ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ സഹാക്കൾക്കു് ദോഷം സംഭവിക്കാവുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിച്ചാൽ, തന്റെ പാർട്ടിയിൽ നിന്നോ, തന്റെ മതത്തിൽ നിന്നോ ഉണ്ടാകാനിടയുള്ള “തീവ്രത കൂടിയ” ശിക്ഷാവിധികളിൽ നിന്നും തടി കയ്ചിലാക്കാനായി പ്രബുദ്ധർ എന്നവകാശപ്പെടുന്ന ജനങ്ങളുടെയിടയിൽ നിലവിലിരിക്കുന്ന ഒരു സാമ്പ്രദായിക രീതിയാണു്, അക്കാര്യത്തിൽ പഠിപ്പും വിവരവും പരിചയസമ്പത്തുമുള്ളവനാണു് താനെന്ന “തന്റേതുമാത്രമായ” സ്വന്തം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, അനുകൂലമോ പ്രതികൂലമോ ആയ തന്റെ “വിദഗ്ദ്ധാഭിപ്രായം” രേഖപ്പെടുത്തുമ്പോൾ, പാപവും പുണ്യവും തമ്മിൽ, കുറ്റവും ശിക്ഷയും തമ്മിൽ (Behold! Crime and Punishment by Fyodor Dostoevsky!) നയതന്ത്രപരമായ “നിഷ്കളങ്കതയോടെ” ഉപയോഗിക്കാറുള്ള ഒരു “coordinating conjunction” ആണു്, “പക്ഷേ,” എന്ന വാക്കു്.
(അവർ മറ്റവരോടു് ആ കുറ്റകൃത്യം ചെയ്തതു് ഒട്ടും ശരിയല്ല, “പക്ഷേ,” മറ്റവർ മുൻകാലങ്ങളിൽ ചെയ്ത “ഭീകരമായ” കുറ്റകൃത്യങ്ങൾ വച്ചു് നോക്കുമ്പോൾ … …!!??)
June 02 2023 10:21
ttps://t.ly/rMQ8തന്നോടൊപ്പം ഇരിക്കാനും കിടക്കാനും ആഹരിക്കാനും ലച്ചങ്ങൾ നൽകണം എന്ന പിണറായി വിജയന്റെ ഡിമാൻഡ് തികച്ചും ന്യായമാണെന്നാണു് എന്റെ പക്ഷം. താൻ നൽകുന്ന സർവ്വീസിനു് പ്രതിഫലം വാങ്ങാത്ത ഏതെങ്കിലുമൊരു എക്സ്പെർട്ടുണ്ടോ? ഇവന്റ് മാനേജ്മെന്റ്, കഥാപ്രസംഗം, യാഗം, ഹോമം, തിരുബലി, തിരുവാതിരകളി, കൂട്ടിക്കൊടുപ്പു്, ഭരണം, സെക്സ് മുതലായ സർവ്വീസുകൾ സക്കാത്തായി കിട്ടുന്നവയല്ല.
ദാനമായി കിട്ടുന്ന പശുവിന്റെ വായിൽ എത്ര പല്ലുകളുണ്ടെന്നു് എണ്ണിനോക്കി തിട്ടപ്പെടുത്തിയാൽ മാത്രം സ്വസ്ഥത കിട്ടുന്ന ഒരു പ്രത്യേകയിനം സ്പീഷീസാണു് മനുഷ്യൻ. സദ്യയിലെ കറികളുടെ ഉപ്പു് കുറവും, പുളി കൂടുതലുമെല്ലാം കൃത്യമായി വിലയിരുത്താൻ കഴിവുള്ള എക്സ്പെർട്ടുകളാണവർ. സദ്യക്കു് വരുമ്പോൾ ഒരു ദിവസത്തെ റേഷൻ കൊണ്ടുവരണമെന്നു് അവറ്റകളോടു് കർശനമായിത്തന്നെ കല്പിക്കണം. അല്ലെങ്കിൽ നികളം കൂടും.
ലച്ചങ്ങളും കോടികളും വാങ്ങാൻ യോഗ്യതയുള്ള ഒരു എക്സ്പെർട്ടാണു് പിണറായി വിജയനും. മടിയിൽ കനമില്ലാതെ പോക്കറ്റ് വീർപ്പിക്കലാണു് അദ്ദ്യത്തിന്റെ പോർട്ട്ഫോളിയോ. അതിനുള്ള തന്റെ അപാരമായ പാടവം ലാവ്ലിൻ കേസ് മുതൽ ഇന്നുവരെ അദ്ദ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. ആ അതുല പടുത്വത്തിന്റെ പേരിലാണു് പാർട്ടിയുടെ തറലെവൽ ഓപ്പറേഷൻസ് നിർവഹിക്കുന്ന അടിമക്കണ്ണുകൾ അദ്ദ്യത്തെ ഇരട്ടച്ചങ്കൻ എന്നു് ഭയഭക്തിയോടെ വിശേഷിപ്പിക്കുന്നതുതന്നെ!
വാത്സ്യായന മഹർഷി ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത കാമസൂത്രങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവരോടൊപ്പം അത്താഴം കഴിച്ചു്, കാമസൂത്രനിർഭരമായ ഒരു രാത്രി ആസ്വദിച്ചു്, പ്രഭാതഭക്ഷണവും കഴിച്ചു് ആമോദപൂർവ്വം മടങ്ങാൻ അതിന്റേതായ കൂലി നൽകേണ്ടതുണ്ടു്. അതൊക്കെ സക്കാത്തായി കിട്ടുമെന്നു് ആർക്കെങ്കിലും കരുതാനാകുമോ?
അതിനുള്ള വകയില്ലാത്തവർക്കു് അത്ര വിദഗ്ദ്ധരല്ലാത്ത അമച്വേഴ്സിനെ സമീപിക്കാം. പക്ഷേ, അതുവഴി ചിത്രത്തിൽ കാണുന്നതുപോലുള്ള ഊരാക്കുടുക്കുകളിൽ പെട്ടുപോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ശാരീരികമായ ആവക കെട്ടുപിണയലുകളിൽ കമ്പനിക്കു് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
ഓണറേറിയം, ഇഫ്താർ വിരുന്നു്, ക്രിസ്മസ് വിരുന്നു്, പണം, കിറ്റു്, സ്ഥാനമാനങ്ങൾ ഇത്യാദികൾ നൽകി വിവിധയിനം വിദഗ്ദ്ധരുടെ സർവ്വീസുകൾ വാങ്ങുന്നവരുമുണ്ടു്. മാഫിയോസിയുടെ രീതിയിൽ കാര്യങ്ങൾ നേടിയെടുത്തു്, സമൂഹമദ്ധ്യേ “എന്നെക്കണ്ടാൽ കിണ്ണം കട്ടവനാണെന്നു് തോന്നുമോ” എന്ന ഭാവത്തിൽ ഇളിച്ചുനിൽക്കുന്ന ഇരുട്ടിന്റെ സന്തതികളാണു് അക്കൂട്ടർ. പ്രത്യേക ഏക്ഷനുകളിൽ സ്പെഷലൈസ്ഡായ അസാധാരണ സ്പീഷീസ്!

June 02 2023 11:31
മദ്യവ്യവസായത്തിനും ലോട്ടറിവ്യവസായത്തിനും നികുതിവ്യവസായത്തിനും പകരം കേരളസർക്കാർ എന്തുകൊണ്ടു് “ജനപ്രിയ-സർക്കസ്” നടത്തുന്നില്ല?
ബഫൂൺസിനു് കുറവൊന്നുമില്ലല്ലോ!? – പിണറായി, ഗോവിന്ദൻ, അൻവർ, ജലീൽ, സജി, അന്തോണി, ചിഞ്ചു, “കുഞ്ചു”, ശ്രീമതി, ശൈലജ, വീണ, ചിന്ത, രാഷ്ട്രതന്ത്രജ്ഞരായ ചാനൽ “ചാർച്ചക്കാർ”, … … !!
June 02 2023 11:43
ജനപ്രിയസഖാവു് പിണറായിയുടെ ഒസ്യത്തു്: “നാം നാടുനീങ്ങുമ്പോൾ കോട്ടിടീച്ചേ നമ്മുടെ ശവശരീരം പൊതുജനസമക്ഷം പ്രദർശിപ്പിക്കാവൂ. നമ്മുടെ കല്ലറക്കല്ലു് മഞ്ഞക്കുറ്റികൊണ്ടു് നിർമ്മിച്ചതാവണം. അതിൽ, ‘എനക്കൊന്നുമറിയില്ല’ എന്ന നമ്മുടെ ആപ്തവാക്യം ആലേഖം ചെയ്യപ്പെട്ടിരിക്കണം.”
June 02 2023 11:58
“ഈ പറയുന്ന “മൂന്നും” നടക്കും, നടന്നിരിക്കും.”
എന്നു്, “രണ്ടേമുക്കാൽ” മാത്രമായ സ്വന്തം അൻവർ. (ഒപ്പു്)
June 02 2023 18:19
അന്ധവിശ്വാസനിരോധകൻ, മദ്യവർജ്ജനപ്രഘോഷകൻ, ശാസ്ത്രബോധപ്രചാരകൻ എന്നീ നിലകളിൽ ഒരു നല്ലപേരു് ഉണ്ടാക്കിയെടുത്തിട്ടുള്ളവൻ എന്ന നിലയിൽ, തന്റെ പൂജനീയമായ മടിയിലിരുത്തി “മയിൽശ്രീ” എഴുതിപ്പിച്ചു് മക്കളെ പേരും പെരുമയും ഉള്ളവരാക്കിത്തീർക്കാൻ കൊതിക്കുന്ന നവയുഗ മാതാപിതാക്കൾ ആറക്കത്തിൽ കുറയാത്ത ഒരു സംഖ്യ ഫീസായി നൽകണം എന്നൊരു ഓർഡിനൻസ് ഗവർണറുടെ ഒപ്പോടെ ഇറക്കിയാൽ, കേരളത്തിന്റെ ഫിസ്കൽ ഡെഫിസിറ്റ് കുറയ്ക്കാൻ കഴിയുമെന്നു് മാത്രമല്ല, ക്ലിഫ് ഹൗസിലെ നിലവിലെ കെ-പശുത്തൊഴുത്തിനോടു് ചേർന്നു്, ആധുനിക സൗകര്യങ്ങളോടെ ഒരു കെ-പോത്തുതൊഴുത്തും, ഒരു കെ-പന്നിക്കൂടും കൂടി പണികഴിപ്പിക്കാം.
ഞാൻ ജന്മനാ ഒരു സദുപദേശിയും സജ്ജനവുമായതിനാൽ പറഞ്ഞെന്നേയുള്ളു. വേണോങ്കി മതി.
June 03 2023 10:49
മുൻകാലങ്ങളിൽ, കൂടുതൽ ഹാനി ഒഴിവാക്കുന്നതിനായി, മാനസികവൈകല്യമുള്ളവരിൽ നിന്നു് അവരുടെ തീരുമാനാവകാശം നിയമപരമായി എടുത്തുമാറ്റിയിരുന്നു.
ഇന്നു്, അത്തരക്കാർ രാഷ്ട്രീയത്തിലിരുന്നു് അവരുടെ ആതുരമായ മാനസികവിഭ്രാന്തികൾ അവിടെ ജീവിച്ചു് തീർക്കുന്നു.

June 03 2023 11:10
ഒരു തുണ്ടു് ഭൂമി തന്റെ സ്വന്തമാണെന്നു് ആരെങ്കിലും കരുതുന്നതു്, താൻ ഇരിക്കുന്ന നായ തന്റെ സ്വന്തമാണെന്നു് ഒരു ചെള്ളു് കരുതുന്നതുപോലെ തന്നെ പരിഹാസ്യമാണു്.
(ഓസ്ട്രേലിയൻ അബൊറിജിനൽ പഴമൊഴി)

June 03 2023 13:26
“നടപ്പു് ഫാഷനായ ഒരു വിഡ്ഢിത്തത്തെ നേരിടാൻ ഒരു ബുദ്ധിക്കും കഴിയില്ല.” – Theodor Fontane, German novelist and poet

June 03 2023 14:05
പാർട്ടിയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഏതൊരു വാർത്തയും, അതെത്ര വസ്തുനിഷ്ഠവും സത്യസന്ധവുമായിരുന്നാലും, ഒരു അടിമക്കമ്മിക്കു് അതൊരു വ്യാജവാർത്തയായി മാത്രമേ പഴ്സീവ് ചെയ്യാൻ കഴിയൂ! അതാണു് കമ്മിത്തം!!
June 04 2023 11:11
“നിയോ-മാർക്സിസ്റ്റ് ചീഫ് ഐഡിയോലോഗും, ലാവ്ലിൻ ഫെയിമും, കിറ്റു് വിപ്ലവകാരിയുമായ സഖാവു് പിണറായി വിജയനെയും സംഘത്തെയും വിപ്ലവാഭിവാദ്യങ്ങളോടെ ജനാധിപത്യപരമായി സ്വീകരിക്കാൻ ക്യൂബൻ ജനത തിക്കും തിരക്കും കൂട്ടുന്നതിന്റെ ഒരു വീഡിയോ.”
[വസ്തുതയിൽ അധിഷ്ഠിതമായ യാഥാർത്ഥ്യം: “Cuban Uprising on July 11, 2021, in Havana in front of the Capitol”.]
കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കു് ജർമ്മൻ ഭാഷയിൽ ലഭ്യമായ ഒരു റെഫെറെൻസ്: https://berlin-opus-cuba.de/11J/
രാഷ്ട്രീയമോ മതപരമോ ആയ ഐഡിയോളജികളിൽ അധിഷ്ഠിതമല്ലാതുള്ള ബോധമണ്ഡല വികസനപ്രക്രിയയെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ, ഇങ്ഗ്ലീഷ് ഭാഷയിലുള്ള ഇതുകൂടി കാണുന്നതു് നന്നായിരിക്കുമെന്നു് തോന്നുന്നു: https://t.ly/nRPK
June 04 2023 11:37
ദേശാഭിമാനിയുടെ ബ്രേക്കിങ് ന്യൂസ്: “ബൈഡനും കമലയും ഒളിവിൽ!”
June 04 2023 12:33
ബൂർഷ്വാ സായിപ്പിന്റെ ഭാഷയിലെ “മദർ ഫക്കേഴ്സ്”, “മല്ലു പ്രോലെറ്റേറിയറ്റിന്റെ” ഭാഷയിൽ “ലോക കേരള (മഹാ) സഭാ സംഘാടകർ” എന്നറിയപ്പെടുന്നു.
I hope it is clear to everyone now.
June 05 2023 10:50
“Me too!”
മതപരമോ, രാഷ്ട്രീയമോ, രണ്ടും ചേർന്നതോ ആയ ഇലൂഷനുകളിൽ കുരുങ്ങി മതിഭ്രമം ബാധിച്ച സ്വപ്നാടകർ വിശ്വസിക്കാൻ കഴിയുന്ന കൂട്ടരല്ല. ഒരിക്കൽ അകത്തായവരെ ജീവനോടെ പുറത്തുപോകാൻ അനുവദിക്കാത്ത അത്തരക്കാർ നിറഞ്ഞുകവിയുന്ന പാർട്ടിയിലും പള്ളിയിലുമെല്ലാം ഉൾപ്പെട്ടിരിക്കാൻ സുബോധമുള്ള ആരെങ്കിലും തയ്യാറാവുമോ? ജീവനിൽ കൊതിയില്ലാത്ത ആരുണ്ടു് അന്തോണ്യേ!?
51 വെട്ടുകൾ, ഇന്നോവ, സ്മാർത്തവിചാരങ്ങൾ, ഊരുവിലക്കുകൾ, തെമ്മാടിക്കുഴികൾ, എയർപ്പോർട്ടിൽ തെറിവിളി, ഓൺലൈൻ മാദ്ധ്യമങ്ങൾ ഹാക്ക് ചെയ്യൽ, എക്സിബിഷനിസ്റ്റുകളെ പൂമാലചാർത്തൽ, അഴിമതിയാശാനോടൊപ്പം “അവസാനഅത്താഴം” ശാപ്പിടാൻ ലക്ഷങ്ങൾ മുടക്കൽ മുതലായ “സാമൂഹിക പരിഷ്കരണ കർമ്മങ്ങളുടെ കർത്താക്കളോടൊപ്പം ഒരു മുറിയിൽ ഇരുന്നു് ക്രിയ ചെയ്യുന്നതിനേക്കാൾ” തീർച്ചയായും നല്ലതു് തനിയെ ആയിരിക്കുന്നതാണു്.
“Being alone is not loneliness.”

June 05 2023 12:34
മറുനാടൻ മലയാളി പൂട്ടിക്കപ്പെടേണ്ട ഒരു മാദ്ധ്യമം ആണെന്ന പക്ഷം എനിക്കില്ല, “പക്ഷേ”, …
പി. വി. അൻവർ ഒരു സസ്പീഷ്യസ് ക്യാരക്റ്റർ ആണെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല, “പക്ഷേ”, …
അട്ടപ്പാടി മധു തല്ലിക്കൊല്ലപ്പെടേണ്ടവനായിരുന്നു എന്നൊരു അഭിപ്രായം എനിക്കില്ല, “പക്ഷേ”, …
വാളയാർ പെൺകുട്ടികൾ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പീഡോഫൈലുകളാൽ പീഡിപ്പിക്കപ്പെടേണ്ടവരായിരുന്നു എന്നൊരു നിലപാടു് എനിക്കില്ല, “പക്ഷേ”, …
മാദ്ധ്യമസ്വാതന്ത്ര്യം വിലപിടിപ്പുള്ള ഒരു ജനാധിപത്യമൂല്യമാണെന്ന കാര്യത്തിൽ എനിക്കു് സംശയമേതുമില്ല, “പക്ഷേ”, …
അഭിപ്രായസ്വാതന്ത്ര്യം വിലപിടിപ്പുള്ള ഒരു ജനാധിപത്യമൂല്യമാണെന്ന കാര്യത്തിൽ എനിക്കു് യാതൊരുവിധ സംശയവുമില്ല, “പക്ഷേ”, …
പൊതുമുതൽ ഉപയോഗിച്ചു് കിറ്റുപോലുള്ള ദാനങ്ങൾ നല്കി ജനത്തെ ഭിക്ഷക്കാരായി നിലനിർത്തുന്ന ക്രിമിനലുകളെ വോട്ടുനല്കി ജയിപ്പിച്ചു് അധികാരത്തിൽ എത്തിക്കുന്നതല്ല ജനാധിപത്യം എന്നു് ഉത്തമബോദ്ധ്യമുള്ളവനാണു് ഞാൻ, “പക്ഷേ”, …!!!!
“പക്ഷേങ്കി”, എന്തുചെയ്യാനാ സാറേ, അതിയാൻ മനം മയക്കുന്ന ഓരോരോ മധുരവാഗ്ദാനങ്ങൾ ഓതി, ദംഷ്ട്രകൾ ഇളിച്ചുകാട്ടി, സാമാനവും നീട്ടിപ്പിടിച്ചുകൊണ്ടു് സമീപിക്കുമ്പോൾ ഞാനറിയാതെ എന്റെ കാലുകൾ അകന്നുപോകും! ഫലം, പത്താം മാസം പ്രസവം! അതാണെന്റെ വിധി!!
“വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ” എന്നു് ഏതോ മല്ലുമഹാകവി വിപ്ലവകരമായി കവച്ച കവിത ഏഴയായ ഈ ഞാൻ പോലും കേട്ടിട്ടുള്ള സ്ഥിതിക്കു്, നമ്മുടെ പ്രിയങ്കരസഖാവു് മാർക്സിന്റെ “വൈരുദ്ധ്യാത്മക ഭൗതികവാദം” എന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അഭിജ്ഞനായ സഖാവു് സാറു് കേട്ടിട്ടുണ്ടാവാതിരിക്കാൻ വഴിയില്ലല്ലോ.
ഈശ്വരോ രക്ഷതു (ഹഃ)! യഹോവാ രക്ഷതു (ഹഃ)!! അല്ലാഹൂ രക്ഷതു (ഹഃ)!!!
June 05 2023 14:38
തൂങ്ങിക്കിടക്കുന്ന വമ്പൻ കുമ്പളങ്ങകൾ കണ്ടു് അത്ഭുതപരതന്ത്രനായ സഖാവു് കാച്ചിൽ വിദഗ്ദ്ധൻ തന്റെ നേരളിയനോടു്: “മേക്കാച്ചിങ്ങ ഇത്രേമൊള്ളപ്പൊ കീക്കാച്ചിങ്ങ എന്തൊണ്ടളിയാ!?
ലോക കേരള സഭയെപ്പറ്റി കേൾക്കാൻ ഇടവന്ന തീറ്റവിദഗ്ദ്ധൻ സഖാവു് തീറ്ററപ്പായി തന്റെ നേരളിയനോടു്: “സഖാവു് പിണറായി വിജയനോടൊപ്പം ഉണ്ണാൻ 82 ലച്ചമെങ്കിൽ, പണ്ണാൻ എത്ര ലച്ചമെന്റളിയാ!!??
June 06 2023 11:30
“ഞങ്ങടെ” ഉപ്പും ചോറും തിന്നുന്ന പേപ്പട്ടികളിൽ ആരുമില്ലേടാ അവിടെ, AI ക്യാമറയുടെ മുന്നിൽ തീറ്റ റപ്പായിമാരോടൊപ്പം “ഇഫ്താർ” വിരുന്നു് ഞണ്ണുന്ന എന്റെ അമ്മായപ്പൻ ഗോത്രമൂപ്പനെ കടിച്ചുകുടയുന്ന ചെന്നായ്ക്കളുടെ ചെപ്പക്കുറ്റിക്കു് രണ്ടു് പൊട്ടിക്കാൻ?
June 06 2023 11:33
വ്യവസായങ്ങൾ പൂട്ടിക്കാനും, അമ്പലം വിഴുങ്ങാനും, സംരംഭകരെയും, കർഷകരെയും, നാടിന്റെ നന്മക്കായി പൊരുതുന്നവരെയും ആത്മഹത്യ ചെയ്യിക്കാനും മാത്രമല്ലെടാ, ഓൺലൈൻ മാദ്ധ്യമങ്ങളെ ഹാക്ക് ചെയ്യാനും, പൂട്ടിക്കാനും കപ്പാക്കുറ്റിയുള്ളവരാണെടാ ഞങ്ങൾ!
June 06 2023 12:11
ഇച്ചങ്ങായി പറയുന്നതിനെ, “പൊട്ടക്കൊളത്തിലെ തവളകൾ” എന്നു് വേണമെങ്കിൽ മല്യാലീകരിക്കാം.
പക്ഷേ, സ്വന്തം സംസ്കാരത്തിന്റെ വെളിയിലേക്കു് ഇറങ്ങിയതുകൊണ്ടുമാത്രം, ആ സംസ്കാരം മനുഷ്യരുടെ സ്വന്തവും സ്വതന്ത്രവുമായ ചിന്തകളുടെ മേൽ അടിച്ചേല്പിച്ച ചങ്ങലപ്പൂട്ടുകൾ കാണാനാവുമെന്നു് എനിക്കു് തോന്നുന്നില്ല.
എല്ലാ നിറങ്ങളും, എല്ലാ മണങ്ങളും, എല്ലാ രുചികളും, എല്ലാ സ്വരങ്ങളും, എല്ലാ സ്പർശനങ്ങളും യഥേഷ്ടം അനുഭവിക്കാൻ കഴിയുന്ന ജീവികളായിട്ടാണു് വാൽമാക്രികൾ സൃഷ്ടിക്കപ്പെടുന്നതെങ്കിലും, വീടു്, നാടു്, മതം, രാഷ്ട്രീയം, ജ്യോതിഷം മുതലായ സാമൂഹിക ഏജൻസികളുടെ സ്വാധീനത്തിൽ വാലു് നഷ്ടപ്പെട്ടു് ഒരിക്കൽ മാക്രികളായി രൂപാന്തരപ്പെട്ടാൽ, പിന്നീടു്, വാൽമാക്രി ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുപോക്കു് മിക്കവാറും എന്നല്ല, പൂർണ്ണമായിത്തന്നെ ഒരസാദ്ധ്യതയായിരിക്കും.
വാലു് നഷ്ടപ്പെടുന്നതുവഴി, പച്ച മാക്രികൾ, വെള്ള മാക്രികൾ, കാവി മാക്രികൾ, ചോപ്പൻ മാക്രികൾ മുതലായ വിഭിന്ന വർണ്ണങ്ങളിലേക്കു് “പദാർത്ഥാന്തരീകരണം” സംഭവിച്ചു് നാൽക്കാലികളായി മാറി പ്രബുദ്ധരാകുന്ന വിടുവായൻ മാക്രികൾ അവറ്റകളുടെ സ്വന്തം പൊട്ടക്കൊളം വിട്ടു് മറ്റിനത്തിൽപ്പെട്ട നീന്തൽക്കുളങ്ങളിലും, ആമ്പൽക്കുളങ്ങളിലും, താമരക്കുളങ്ങളിലും, കന്യാസ്ത്രീമഠക്കുളങ്ങളിലും, പാറമടക്കുളങ്ങളിലുമെല്ലാം എത്തിപ്പെട്ടാലും, വാൽമാക്രികാലത്തു് അവരിൽ പച്ചകുത്തപ്പെട്ട പച്ച, വെള്ള, കാവി, ചോപ്പു് തുടങ്ങിയ വർണ്ണക്കണ്ണടകളിൽക്കൂടി മാത്രമേ ഒരു ലോകാവബോധം അവർക്കു് സാദ്ധ്യമാവൂ! അവരുടെ ലോകവീക്ഷണം വികലമായിരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല.
ചോപ്പൻ ലുങ്കിയുടുത്തു്, “ഗോട്ടിട്ട” ഗോവിന്ദനോടൊപ്പം, ലണ്ടനിലെ കാൾ മാർക്സിന്റെ ശവക്കല്ലറയ്ക്കു് മുന്നിൽ നിന്നു് മുഷ്ടിചുരുട്ടി ശൂന്യാകാശത്തിലേക്കെറിഞ്ഞുകൊണ്ടു് “വിപ്ലവിക്കാൻ” യാതൊരുവിധ ഉളുപ്പും തോന്നാത്ത രീതിയിലുള്ള ഒരു “imbecility”-യിലേക്കു് “indoctrinate” ചെയ്യപ്പെട്ട “മാർക്സിയൻ മനുഷ്യജീവികൾ” സ്വന്തം സംസ്കാരത്തിനു് വെളിയിലേക്കു് ഇറങ്ങിയിട്ടെന്തു്? ഇറങ്ങാതിരുന്നിട്ടെന്തു്?

June 06 2023 12:46
ചാണ്ടി ഉമ്മനോടു് സ്നേഹപൂർവ്വം: അങ്ങു് എന്തുകൊണ്ടു് വാൾട്ട് ഡിസ്നിയുടെ മിക്കി മൗസ് ഫിലിമുകളിൽ ഡൊണാൾഡ് ഡക്കായി അഭിനയിക്കുന്നില്ല?
June 06 2023 13:03
“മരുമോനേ, ഇതു് എന്നോടു് വേണ്ടിയിരുന്നില്ല.” – അമ്മായിയപ്പൻ
“ആരോമലുണ്ണീ, നീ ജനിക്കേണ്ടിയിരുന്നില്ല.” – കുഞ്ചുണ്ണൂലി
June 06 2023 15:01
“ഗവേഷണത്തിനു്” കണ്ടമാനം മുൻതൂക്കം നല്കിയാൽ റിസേർച്ചിന്റെ “അപ്പ്ഷോട്ട്സ്” പടവലങ്ങ പോലെ വളർന്നു് തറ ലെവലിലേക്കു് തൂങ്ങി ആടാടുണ്ണിയാടും. ഒരു പരമോന്നത വിദ്യാഭ്യാസ മന്ത്രിണി തന്റെ “ഗവേഷണഫലങ്ങളെ” ഓരോ ചുവടിലും വലിച്ചിഴച്ചു് വഴി നടക്കുന്നതുകണ്ടു് ഹൃദയഭേദകമായി “രോധിക്കേണ്ട” ദയനീയ സാഹചര്യം, വിപ്ലവങ്ങളുടെ വിപ്ലവമായ മാർക്സിസ്റ്റ് അമ്മവിപ്ലവത്തിന്റെ സൂത്രധാരകരായ മല്ലു മാക്രികൾക്കു് ഉണ്ടാവാതിരിക്കാൻ വേണ്ടി പറഞ്ഞെന്നേയുള്ളു.

June 07 2023 11:52
“പഠനം എന്നതു്, ഓർമ്മശക്തിവഴി വാക്കുകൾ മനഃപാഠമാക്കൽ മാത്രമല്ല – മറ്റുള്ളവരുടെ ചിന്തകൾ കേവലമായ മനനം ചെയ്യലിലൂടെ ഗ്രഹിക്കാൻ കഴിയും, ആ പുനർ-ചിന്തനവും പഠനമാണു്.” – എന്നു്, “ലുബ്ധുമൂലം” ബാർബർ ഷോപ്പിൽ പോകാൻ മടിച്ചിരുന്നവനായ ഹേഗെൽ.
(ചിത്രത്തിലെ ഹേഗെലിനു് ഒടുക്കം എല്ലില്ലാതായിപ്പോയതിതിനു് (l) ചിത്രത്തിന്റെ ഒറിജിനൽ സ്രഷ്ടാവിന്റെ പേരിൽ എന്റെ ക്ഷമായാചനം.![]()
![]()

June 07 2023 11:59
ഉള്ള പോളോ (ഷർട്ടുകൾ) ഇട്ടുതീരുന്നതിനുമുൻപേതന്നെ വേനല്ക്കാലം വിടപറയുമെന്നും, മഞ്ഞുകാലം “hegemony” സ്ഥാപിക്കുമെന്നുമുള്ള അനുഭവജ്ഞാനം ഇല്ലാഞ്ഞിട്ടല്ല ഒരു ബ്രാൻഡഡ് പോളോ ഷർട്ടിന്റെ പരസ്യം ഫെയ്സ്ബുക്കിൽ കണ്ടപ്പോൾ ഞാനതിൽ ക്ലിക്കിയതു്.
പോളോയുടെയൊക്കെ ഇപ്പോഴത്തെ വിലനിലവാരം എപ്പടി എന്നറിയുക എന്ന, മൗലികമായി നിരുപദ്രവകരമായ ഒരു കേവലലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളു.
എന്റെ സാറേ! ഇപ്പോൾ എന്റെ ഫെയ്സ്ബുക്ക് സ്ട്രീം നിറയെ (വ്ലാഡിമിയർ) പുട്ടിനു് പീരയിടുന്നതുപോലെ, അണ്ഡകടാഹത്തിലുള്ള മൊത്തം തുണിക്കമ്പനികളുടെയും “men’s clothing” സംബന്ധമായ പരസ്യങ്ങളാണു്! ഫെയ്സ്ബുക്കിന്റെ ബിസ്നസ് അൽഗൊരിഥം കീ ജെ!!
ഏതെങ്കിലും ബ്രാൻഡഡ് “ബാഡീസിന്റെ” പരസ്യത്തിൽ ക്ലിക്കേണ്ട കാര്യമേ എനിക്കുണ്ടായിരുന്നുള്ളു. എങ്കിൽ അതിശയകരമായ അനവധി മാമ്മങ്ങൾ കണ്ടു് കൊതിയും മതിയും മാറാൻ എനിക്കു് കഴിഞ്ഞേനെ!
“വസ്ത്രധാരണസംബന്ധമായ” എന്റെ പ്രയോറിറ്റീസ് പുനർവിചിന്തനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!
June 08 2023 09:18
ചാണകപ്പുഴുക്കൾ ചാണകം തിന്നെന്നപോലെ, സമൂഹത്തിന്റെ ജീർണ്ണത നക്കിത്തിന്നു് വീർക്കാൻ ഉളുപ്പോ, മനഃസാക്ഷിക്കുത്തോ ഇല്ലാത്ത ഒരുപറ്റം രാഷ്ട്രീയ നായ്ക്കളെയും സാംസ്കാരിക ഭിക്ഷാംദേഹികളെയും വാർത്തെടുത്തു എന്നതിൽ മാർക്സിസ്റ്റ് പാർട്ടിക്കു് അഭിമാനിക്കാം.
June 08 2023 09:38
അനിയത്തിയെ കാണിച്ചു് ചേട്ടത്തിയെ കെട്ടിക്കുന്ന നാട്ടിൽ, വി. എസ്. -നെ കാണിച്ചു് മുഖ്യമന്ത്രിയാകാം എന്നു് തെളിയിച്ച പിണറായിയുടെ പാർട്ടിക്കാർ വ്യാജരല്ലാതെ ഹരിശ്ചന്ദ്രന്മാരും സാവിത്രിമാരും ആയിരിക്കുമെന്നു് കരുതുന്നതാണു് വിഡ്ഢിത്തം.
June 08 2023 10:55
എഴുതാത്ത പരീക്ഷ പാസ്സാകാനും, ജയിച്ച പരീക്ഷ തോൽക്കാനും, തോറ്റ പരീക്ഷ ജയിക്കാനും, താറാവുകൃഷി ചെയ്തു് ബിഷപ്പും, കിറ്റു് നല്കി വോട്ടു് വാങ്ങി “മുക്കിയ” മന്ത്രിയും, ദീപയടിച്ചു് മഹാകവിയും, കോപ്പിയടിച്ചു് ഡോക്ടറും, “ചെപ്പക്കുറ്റിക്കടിച്ചു്” രാഷ്ട്രീയപ്രമുഖനും, “കോപ്പിലടിച്ചു്” (അല്ലെങ്കിൽ വേണ്ട!), എല്ലാമാകാൻ കഴിയുന്ന പ്രഫുത്തകേരളത്തിൽ, പ്രത്യയശാസ്ത്ര പുത്തിചീവീടുകൾ ഇളിഞ്ഞ ചിരിയുമായി വാണരുളുന്ന ബംബർ ബൺ സമത്വസുന്ദര മാവേലി നാട്ടിൽ, ആരെങ്കിലും തന്നോടു്, “ഒരു വാഴ നടുന്നതായിരുന്നു ഇതിൽ ഭേദം” എന്നു് പറയുന്നതു് കേട്ടാൽ, “എന്നോടോ ബാലാ, ഞാൻ സിയേറ ലിയോണിൽ ഒരു വൻകിട വാഴത്തോട്ട മൊയ്ലാളി ആണെടാ കോപ്പേ!” എന്നു് സംശയരഹിതമായി സ്ഥാപിച്ചു്, വാഴ-വൈജ്ഞാനികമായ തന്റെ “preponderance” തെളിയിക്കുന്നതിനായി, സ്വന്തം “ഏക്കറേജിൽ” താൻ നട്ടുവളർത്തുന്ന തന്റെ “കല്ലുവാഴത്തോട്ടത്തിന്റെ” പോട്ടം തത്ക്ഷണം അപ്ലോഡ് ചെയ്യുന്നവരായതുകൊണ്ടാണു് മല്ലുക്കൾ “ഡോഗ്സ് ഓൺ കണ്ട്രീസ്” എന്നറിയപ്പെടുന്നതു്!
തങ്ങൾ അങ്ങനെ അറിയപ്പെടുന്നതിൽ അത്യന്തം അഭിമാനപൂരിതമായ അന്തരംഗം ഉള്ളവരും, ആരെങ്കിലും തങ്ങളെ അങ്ങനെ വിളിക്കുന്നതു് കേൾക്കുമ്പോൾ ഞരമ്പുകളിൽ “ചെംചോര” തിളയ്ക്കുന്നത്ര വിപ്ലവികളായ ഞരമ്പുരോഗികളുമാണവർ!!
June 08 2023 14:03
പരനാറി, നികൃഷ്ടജീവി, കുലംകുത്തി, ഇത്യാദി “കാളിദാസ-സദൃശമായ” ഉപമാപ്രയോഗങ്ങൾകൊണ്ടു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് “തോക്കിൻകുഴൽ” വിപ്ലവത്തിന്റെ വരവിൽ വിശ്വസിച്ചു്, മാർക്സ് മൂത്താപ്പാന്റെ നാമത്തിൽ നോക്കിപ്പാർത്തിരിക്കുന്ന ഹൃദയങ്ങളെ ആനന്ദസാഗരത്തിൽ ആറാടിയ്ക്കുന്ന, പാർട്ടിയുടെ സമുന്നത നേതാവു് സഖാവു് ഇരട്ടശ്ശങ്കൻ പിണറായി വിജയനുമായി “സ്നേഹസംവാദത്തിൽ” ഏർപ്പെടാൻ ആഗ്രഹിക്കുന്ന “ആന-മയിൽ-ഒട്ടക-കുതിര-വ്യവസായ” പ്രോലെറ്റേറിയറ്റ്, “കുന്തംകുലുക്കി-സദൃശമായ” (Shakespeare-akin) ഉദാത്തഭാഷ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നതു് നന്നായിരിക്കും.
ഹിസ് ഹൈനെസ്സുമായി നിങ്ങൾ കഷ്ടപ്പെട്ടു് കമ്മ്യൂണിക്കേയ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന ആശയമെന്തെന്നു്, “ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതം” സുപ്രീം ഫ്യൂറർക്കു് കാര്യകാരണസഹിതം പിടികിട്ടിവരണമല്ലോ!
ഗണപതിക്കു് വച്ചതു് “കാക്കപതി” തട്ടിക്കൊണ്ടുപോയാൽ തീർന്നില്ലേ കഥാതന്തു?
June 09 2023 09:25
പിണറായിയുടെ ഗ്രഹദോഷം പശുത്തൊഴുത്തിലൂടെ തീർത്തുകൊടുത്ത ആ ജ്യോതിഷി തന്നെയാവണം ഏതോ ക്ഷുദ്രകർമ്മം വഴി അമേരിക്കയെ ഇപ്പോൾ പൊഹകൊണ്ടു് മൂടി മുടിപ്പിക്കാൻ നോക്കുന്നതു്.
June 09 2023 10:22
കൊളോക്വിയലി സാധാരണമെങ്കിലും, കെ-ഫോൺ, കെ-ക്യാമറ, കെ-കമ്മീഷൻ, കെ-വിദ്യ ഇത്യാദി “സൊഫിസ്റ്റിക്കേറ്റഡ്” വലയങ്ങളിൽ മനസ്സിൽ ഒളിപ്പിക്കേണ്ട ഒരു ജർമ്മൻ (തെറി)വാക്കാണു് “ആർഷ്” (Arsch), അഥവാ “കൊതം”.
ഒരവസരം വന്നപ്പോൾ പറഞ്ഞെന്നേയുള്ളു.
June 09 2023 13:40
“ലോക-കാരണഭൂതത്താന്മാർ” വാഴുന്ന “നാമുലകത്തിലെ” ഏതു് ഇന്റെലെക്ച്വൽസിന്റെ മുന്നിലാണു് ഹേ, ശ്രീ ശ്രീ “നോം” ചോംസ്കി, നിങ്ങൾ നിങ്ങളുടെ ഈവിധ ഫിലോസഫികൾ വിളമ്പുന്നതു്?
ഇരട്ടച്ചങ്കുള്ള പിണറായിസ്റ്റ് കമ്മ്യൂണിസ്റ്റ് ഇന്റെലെക്ച്വൽസിന്റെ മുന്നിൽ? അട്ടപ്പാടിയിൽ നിന്നു് കെ-റെയിലിൽ കയറി അതിശീഘ്രം കൊച്ചിയിലും വാളയാറിലുമെത്തി വെള്ളയപ്പവും തുളവടയും വിറ്റു് ക്യാപ്പിറ്റലിസ്റ്റുകളാകുന്ന കമ്മ്യൂണിസ്റ്റ് ഇന്റെലെക്ച്വൽസിന്റെ മുന്നിൽ? പൊട്ടത്തലയിൽ പിണൂവിയൻ വെടിയുണ്ടയുമായി ഇൻഡിഗോയുടെ പുഷ്പകബീമാനത്തിൽ യാത്രചെയ്യുന്ന ഇടിയൻ ഇന്റെലെക്ച്വൽസിന്റെ മുന്നിൽ? സാഹിത്യമോഷണം കുലത്തൊഴിലാക്കിയ ഇന്റെലെക്ച്വൽസിന്റെ മുന്നിൽ? ചിന്താധിഷ്ഠിതമായ “വാഴക്കുല” മോഷണത്തിലൂടെ, ഡോക്ടർ പദവി കരസ്ഥമാക്കി, യുവജനങ്ങളെ പ്രത്യയശാസ്ത്രപരമായി ഉദ്ധരിക്കുന്നയിനം ഇന്റെലെക്ച്വൽസ്? ശാസ്ത്രീയ ഗവേഷണത്തിനു് ജൈവിക മുൻതൂക്കം നല്കി ഉന്നതവിദ്യാഭ്യാസമേഖലയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്ന ഇന്റെലെക്ച്വൽസ്? അധികാര സ്ഥാനങ്ങളിൽ ആസനസ്ഥരായിരിക്കുന്ന “വിശുദ്ധ” ഇടയരെ സാർവ്വലൗകികമായി ഇളിച്ചുകാണിച്ചും കവച്ചുകാണിച്ചും അധികാരത്തിലെത്തി ആമോദപൂർവ്വം അഴിമതി നടത്തുന്ന ഇന്റെലെക്ച്വൽസ്??
“സഖാവു്” Noam Chomsky ദയവായി തെറ്റിദ്ധരിക്കരുതു്, കോപിക്കരുതു്. “നോമിനു്” അങ്ങയുടെ ഇടതുപക്ഷാധിഷ്ഠിതമായ “സത്യാന്വേഷണ പരീക്ഷകളുടെ” കാതൽ പിടികിട്ടാത്തതുകൊണ്ടു് ചോദിക്കുന്നതാണു്.

June 09 2023 13:52
നായ്ക്കൾസ് യോഗ vs “പണ്ണാര്ക്കണ്ണന്സ്” യോഗ!!

June 09 2023 14:49
“വി. ഡി. സതീശൻ ഒരു പാതകവും ചെയ്തിട്ടില്ല.” – കെ. സുധാകരൻ.
“ഹവ്വ തന്നു, ഞാൻ തിന്നു.” – ആദാം.
“പിണു ഒരു നവ ഇന്നോവ ക്രിസ്റ്റ “സക്കാത്തായി” തന്നു, ഞാൻ വാങ്ങി. അതോടെ എനക്കെന്റെ മുണ്ടാട്ടം മുട്ടിപ്പോയി.” – വി. ഡി. സതീശൻ.
June 10 2023 10:57
“കാറൽ മാർസ്ക്ക് ആൻഡ് എങ്കൽസ് റോട്ടഡ് കമ്മ്യൂണിസ്റ്റ് മാണി-ഫെസ്റ്റോ അറ്റ് റ്റൈംസ് സ്ക്വയർ, വെൻ മാർസ്ക്ക് വാസ് തേർട്ടീൻ ആൻഡ് എങ്കൽസ് വാസ് റ്റ്വന്റി എയ്റ്റീൻ.”
“ചെഗ്വേര ലെഡഡ് ക്യൂബൻ റെവൊല്യൂഷൻ എലോങ് വിത്ത് ഫിഡ്ലർ, അറ്റ് ദ എയ്ജ് ഓഫ് തേർട്ടീൻസ്.”
“മഹാത്മാ ഗാന്ധിജി, റ്റാഗോർ, സ്വാമി വിവേകാനന്ദ, അംബേദ്കർ ഓൾ ഓഫ് ദെം കെയിം റ്റു സോഷ്യൽ സ്പിയർ ഡ്യൂറിങ് ദെയർ യങ് എയ്ജ്.”
“ദ ഫെയ്മസ് റൊമാന്റിക് പോയെറ്റ്സ് കീറ്റ്സ്, ഷെല്ലി, ഓൾ ഓഫ് ദെം ഡൈഡഡ് ബിഫോർ ദ എയ്ജ് ഓഫ് തേർട്ടീൻ.”
“സോ, ഓൾ റോട്ടഡ് അറ്റ് ദ എയ്ജ് ഓഫ് ട്വെന്റി-ട്വെന്റി.”
– ഡോക്ടർ ചിന്ത ജെറോമിനോടു് ഹൃദയഭേദകമായ കടപ്പാടു്.
June 10 2023 11:24
വിദ്യ അഭ്യസിച്ചിരുന്ന കാലത്തു് വിപ്ലവകരമായ കുണ്ടികുലുക്കത്തിന്റെ ഘർഷണം മൂലം തീപ്പന്തം പോലെ തീ പാറുമായിരുന്നു. ഇപ്പോൾ തീവച്ചാലും കത്താത്ത, ഒരുതരം അലസ വാതകം (inert gas) മാത്രമാ സാറേ “exhaust”-ലൂടെ പുറത്തുവരുന്നതു്!
June 10 2023 11:45
“That’s just the way it is
Some things’ll never change.”
(“The Way It Is” – Song by Bruce Hornsby)
June 11 2023 08:29
“ഭീമൻ രഘു സിപിഎമ്മിലേക്കു്.”
പിണറായി വരിയുടച്ച ബകന്മാർ ധാരാളമുള്ള സിപിഎമ്മിൽ ഗദയൊടിഞ്ഞ ഭീമന്മാർ എരമ്പും.
June 11 2023 10:00
മാർക്സിസ്റ്റ് പാർട്ടിയുടെ വക്താക്കൾ ചിരിവാതകം (nitrous oxide) ശ്വസിച്ചിട്ടാണോ ആവോ ചാനൽ ചർച്ചകൾക്കു് വരുന്നതു്? അതോ, വിഡ്ഢിച്ചിരിയോടെ ജനത്തെ ഡിസ്റ്റ്രാക്റ്റ് ചെയ്യാമെന്നു് സഖാക്കൾ തെളിയിച്ചിട്ടുള്ള കഞ്ചാവിന്റെ വിപ്ലവശേഷി ഉപയോഗപ്പെടുത്തുന്നതോ!?
June 11 2023 10:18
അമാക്രികളായ കേരള ജനത: “ഞങ്ങൾ മുങ്ങുന്നു! – സഹായിക്കൂ!!”
കപ്പിത്താന്റെ മൂടുതാങ്ങികളായ മാക്രിക്കൂട്ടം: “ഇവിടെ ഇതുവരെ എല്ലാം ഓക്കേയാണു്.”

June 11 2023 11:14
കാലാവസ്ഥക്കനുസൃതമായ വസ്ത്രങ്ങളാണു് മനുഷ്യർ പൊതുവേ ധരിക്കാറുള്ളതു്. എങ്കിലും, ബൂർക്കയിട്ടു് മരുഭൂമിയിലോ, കോണകമാത്രമായി ധ്രുവപ്രദേശങ്ങളിലോ ജീവിക്കാൻ ഏതു് മനുഷ്യനും സ്വാതന്ത്ര്യമുണ്ടു്. പക്ഷേങ്കി, സ്യൂട്ടും കോട്ടുമിട്ടാൽ തലയിലെ പ്രാകൃതത്വത്തിന്റെ ചെളി ഇല്ലാതാവും എന്നുമാത്രം പറഞ്ഞേക്കരുതു്! അപേക്ഷയാണു്!!
June 11 2023 13:12
നീ എങ്ങനെയോ കുറെയേറെ കോടികൾ ഉണ്ടാക്കിയിട്ടുണ്ടായിരിക്കാം. അതിന്റെ നേരിയ ഒരംശം നിന്റെ ശിങ്കിടികളാൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും അഗതികൾക്കു് ക്യാമറസമക്ഷം നക്കാപ്പിച്ചയായി നൽകി നീ ഒരു മഹാനെന്ന പേരെടുത്തിട്ടുമുണ്ടായിരിക്കാം. പക്ഷേ, പൊതുസമൂഹത്തിന്റെ സാമ്പത്തിക ശരാശരിക്കു് ചിന്തിക്കാൻ പോലുമാകാത്തതാണു് നീ സമാഹരിച്ച നിന്റെ കോടികളെങ്കിൽ – എന്റെ കാഴ്ചപ്പാടിൽ – നീ പൂജ്യനായ ഒരു മനുഷ്യനല്ല, പൂജ്യമായ ഒരു”ഫൈനാൻഷ്യൽ ഷാർക്കു്” മാത്രമാണു്. ഗണിതശാസ്ത്രപരമായി പറഞ്ഞാൽ, നീ കേവലമൊരു സീറോ ആണു്, അഥവാ “nil” ആണു്.
ആ നീ, നിന്റെ ദൈവത്തിന്റെ സ്നേഹത്തെയും മഹത്വത്തെയുംപറ്റി, മുട്ടുമടക്കിയുള്ള നിന്റെ നിരന്തരവും അനവധിയുമായ പ്രാർത്ഥനകളിലൂടെ എന്നെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതു് കാണുമ്പോൾ, എനിക്കു് നിന്നോടു് തോന്നുന്നതു്, ദൈവികവും നിഷ്പക്ഷവുമായ നീതിയോടുള്ള ആദരവും ബഹുമാനവുമല്ല, പ്രത്യുത, അകറ്റി നിർത്തേണ്ടവിധം പ്രാകൃതനായ ഒരു പിശാചിനോടുള്ള അവജ്ഞയും അറപ്പും വെറുപ്പുമാണു്.
നീ സമാഹരിച്ച നിന്റെ കോടികൾക്കു് എന്നെ നിമിഷം കൊണ്ടു് ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം. എന്നെ ഇല്ലാതാക്കാൻ കേവലം ഒരു വൈറസിനും, കൃമിക്കും, കൊതുകിനും, പേപ്പട്ടിയ്ക്കും, കരിമൂർഖനുമെന്നല്ല, വിഷക്കൂണുകൾക്കുപോലും കഴിയും.
അതിനർത്ഥം, എന്നെ ഈ ഭൂമിയിൽ ഇല്ലാതാക്കുന്നതിലൂടെ നീ എത്തിച്ചേരുന്നതു്, ഏകൻ, സർവ്വജ്ഞാനി, സർവ്വശക്തൻ, സർവ്വവ്യാപി എന്നെല്ലാം നീ നാൽക്കവലകൾതോറും വലിയവായിൽ “ഉച്ചഭാഷിണിയിലൂടെ” കൊട്ടിഘോഷിക്കുന്ന നിന്റെ “സത്യദൈവം” നിനക്കായി ഒരുക്കിവച്ചിരിക്കുന്നതും, സന്ദീപാനന്ദഗിരിസ്വാമിയും, തിരുമുടിയുസ്താദും, ഫ്രാങ്കോബിഷപ്പുമെല്ലാം പഠിപ്പിക്കുന്ന ദൈവവചനങ്ങൾ കൃത്യമായി അനുസരിച്ചു് മര്യാദക്കാരനായി ജീവിച്ചാൽ, മരണാനന്തരം നിനക്കു് സ്വന്തമാകുമെന്നു് നീ പ്രതീക്ഷിക്കുന്നതുമായ ആ സ്വർഗ്ഗലോകത്തിലല്ല, വൈറസുകളുടെയും കൃമികളുടെയും കീടങ്ങളുടെയും കരിമൂർഖൻ പോലുള്ള വിഷപ്പാമ്പുകളുടെയും, വിഷക്കൂണുകളുടെയും ലോകത്തിലായിരിക്കും.
ശ്രദ്ധിക്കുക: അനന്തമായ ഒരു ജീവിതത്തിനായി ഈ ഭൂമിയിൽ ജന്മമെടുത്തവരല്ല ഞാനും, നീയും, കൃമിയും, കീടങ്ങളും, വിഷപ്പാമ്പുകളും, വിഷക്കൂണുകളും.
June 11 2023 14:03
“ഗഹനം” എന്നു് തോന്നിപ്പിക്കുന്ന കുറേ വാക്കുകൾ കൂട്ടിച്ചേർത്തു് വാക്യങ്ങൾ ഉണ്ടാക്കുന്നതാണു് ഫിലോസഫി എന്നതൊരു തെറ്റിദ്ധാരണയാണു്.
June 11 2023 16:23
ചിന്താശേഷിയുള്ള ഒരു മനുഷ്യജീവി താനും തന്റെ പൂർവികരും ജനിച്ചുവളർന്ന നാടു് ഉപേക്ഷിച്ചു് അന്യനാടുകളിലേക്കു് പോകുന്നതു് ഒരിക്കലും ഒരു തമാശയുടെ പേരിലല്ല. സാമ്പത്തികം, രാഷ്ട്രീയം, മതം മുതലായ ദുസ്തരമായ അനേകം ഘടകങ്ങൾ അതിനുപിന്നിൽ ഉണ്ടാകും.
അങ്ങനെ, അന്യ രാജ്യങ്ങളിലെത്തി, അവിടങ്ങളിലെ രാഷ്ട്രീയവും, മതപരവും, സാംസ്കാരികവുമായി അങ്ങേയറ്റം അഡ്വേഴ്സായ സാമൂഹിക സാഹചര്യങ്ങളോടു് ആവുന്നത്ര പൊരുത്തപ്പെട്ടു്, മനുഷ്യാന്തസ്സിനു് അനുസൃതമായ ഒരു ജീവിതം ഏറിയോ കുറഞ്ഞോ കെട്ടിപ്പടുത്തു്, തങ്ങളുടെ അടുത്ത തലമുറയെ എങ്കിലും “ഭൂതകാലക്കുളിരിൽ നിന്നും” രക്ഷപെടുത്താൻ ശ്രമിക്കുന്ന സാധാരണക്കാരായ മനുഷ്യരെ, അവരെ അവരറിയാതെ ആ സാഹചര്യത്തിലേക്കു് തള്ളിവിട്ടതിന്റെ പിന്നിലെ പ്രധാന കാരണഭൂതരായ രാഷ്ട്രീയ-, മത-, സാഹിത്യ-, സാംസ്കാരിക-മലമലരുകൾ, ലോക മലയാളി, കമ്മ്യൂണിസ്റ്റ് മലയാളി, ഹിന്ദു മലയാളി, മുസ്ലിം മലയാളി, നസ്രാണി മലയാളി, താറാ മലയാളി, സീറോ മലയാളി, ക്നാനായ മലയാളി, ബാവാ മലയാളി, മെത്രാൻ മലയാളി തുടങ്ങിയ ഓരോരോ ഉഡായിപ്പുകളുമായി ഫാഷൻ സ്യൂട്ടും കോട്ടും കാപ്പയുമിട്ടു് സന്ദർശിച്ചു്, അവർ കേരളത്തിലേക്കു് തിരിച്ചുവന്നാൽ, അവരെ, കമ്മി വിപ്ലവപിതാവു് പിണുവിന്റെ സ്വന്തം കണ്ണൂരിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിച്ചു് നാട്ടിലേക്കു് മടങ്ങിയ പ്രവാസി സാജനെ, കമ്മി സെക്രട്ടറി സഖാവു് ഗോവിന്ദ-പത്നിയാദി നവോത്ഥാനികൾ “പിണുവാതിരയുടെ” അകമ്പടിയോടെ സ്വീകരിച്ചതുപോലെ, പ്രത്യയശാസ്ത്രപരമായ കൊതം വിശ്വവിശാലമായി തുറന്നു് സ്വീകരിക്കാൻ ഇടതുകേരളം സർവ്വാത്മനാ സന്നദ്ധമായി വിളക്കുതെളിച്ചു് കാത്തിരിക്കുകയാണെന്നു് പ്രസംഗിക്കുന്ന പ്രത്യയശാസ്ത്രജ്ഞരോടും മതതത്വ ശാസ്ത്രജ്ഞരോടും ഇതേ പറയാനുള്ളു:
ചിത്രത്തിലെ പട്ടിയുടെ മാതൃകയിൽ, സ്വന്തം ജെനിറ്റൽസ് നക്കി വിശപ്പടക്കാൻ ശ്രമിക്കുന്നതാണു്, നിങ്ങളിൽ നിന്നും രക്ഷപെടാനായി നാടുവിട്ടവരോടു്, അന്തസ്സാരശൂന്യയായ ഏതോ അഭിസാരികയുടെ “സത്യവാങ്മൂലം” സംഘടിപ്പിച്ചു്, അസംബ്ലിയുടെ ചുറ്റും തൂറിനാറ്റിക്കാൻ ഉളുപ്പില്ലാത്ത നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങളും, എന്നോ കാലഹരണപ്പെട്ട, മനം പിരട്ടുന്ന പീറ മതതത്വശാസ്ത്രങ്ങളും പ്രസംഗിക്കുന്നതിനേക്കാൾ എത്രയോ മടങ്ങു് അന്തസ്സും അഭിമാനവും.

June 11 2023 19:34
“അവിവാഹിതയാണു്. അറസ്റ്റ് ചെയ്താൽ ഭാവിയെ ബാധിക്കും.” – സഖാവു് കെ-വിദ്യ
“ഒരിക്കലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല” എന്നൊരു “കെ-സർട്ടിഫിക്കറ്റ്” പടച്ചാൽ പ്രശ്നം തീരും.
June 12 2023 09:53
“പിണറായി വിജയനെ ഇകഴ്ത്തുന്നവരോടു് എനക്കു് ഇതേ പറയാനുള്ളു: നിങ്ങൾ എന്നെയല്ല, നമ്മുടെ നാടിനെയാണു് ഇകഴ്ത്തുന്നതു്. നാം താൻ നാടു്. നാമികഴ്ന്നാൽ നാടികഴും.” – ലോങ് ഡിസ്റ്റൻസ് കോൾ ഫ്രം ടൈംസ് സ്ക്വയർ, ന്യൂ യോർക്ക് സിറ്റി.
June 12 2023 10:44
“ഞാനിവിടെ “ഇരുന്നപ്പോ” എന്റെ ചുറ്റും വന്നു് കൊറെയാളുകൾ “നിന്നല്ലോ”. എത്ര ലച്ചം അതിനു് കൊടുത്തിട്ടാണു് നിങ്ങൾ എന്റെ ചുറ്റും വന്നു് “നിന്നതു്”? (സദസ്യരുടെ ഭീകരമായ കയ്യടി!)
“വന്നിരുന്നയാളിലൊരാളു് എന്റെ ചൊമലിലിങ്ങനെ കൈവച്ചപ്പോ നാൻ പറഞ്ഞു: അതൊക്കെ വിട്ടുകള. ഹ ഹ ഹ! ചൊമലീന്നു് കയ്യെടുത്താള.” (സദസ്യരുടെ “ഭീമൻ രഘു” ആയ കയ്യടി!)
“ഇതൊക്കെ, നട്ടാൽ പൊടിക്കാത്ത നുണ “എന്നു് പറയുന്നതു്” പ്രചരിപ്പിക്കുന്നതിന്റെ അർത്ഥമെന്താണു്? അവരു് (മാദ്ധ്യമ സ്വാതന്ത്ര്യം ചെണ്ട കൊട്ടി ഘോഷിക്കപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, മറുനാടൻ മലയാളിയും ഏഷ്യാ നെറ്റും പ്രത്യേകിച്ചും!) ഈ അല്പത്തരം കാണിക്കാൻ പാടില്ലായിരുന്നു. “
“പണത്തിന്റെ തുലാസുകൊണ്ടു് തൂക്കുന്നതു് മലയാളികൾക്കാകെ അപമാനമാണു്. അതാണു്, അതൊരു ഞരമ്പുരോഗത്തിന്റെ ഭാഗാതു്.”
അപ്പോൾ എന്റെ ചോദ്യം ഇതാണു്: “ആരെടേ ഇതിനെയൊക്കെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തിച്ചതു്!!??”
June 12 2023 11:08
ബുദ്ധി വേണ്ടവിധം നിർമ്മിക്കപ്പെടാതെ പോയവർ നിർമ്മിത ബുദ്ധിയെപ്പറ്റി മിണ്ടാതിരിക്കുന്നതാണു് ഭേദം. കാരണം, രാഷ്ട്രീയവും മതങ്ങളും വ്യഭിചരിച്ചു് ഒരരികിലാക്കിയവരുടെ ബുദ്ധിക്കു് അർത്ഥപൂർവ്വം മനസ്സിലാക്കാൻ കഴിയുന്നതല്ല ആവകകൾ.
June 12 2023 11:45
എന്റെ കിറ്റു് നക്കാൻ കൊതിക്കുന്നവരായി ഞാൻ രൂപാന്തരപ്പെടുത്തിയ അഗതികളിലും, ഞാൻ നൽകുന്ന പൈനായിരം രൂഫായും “പലകയും” ഉൾപ്പെടുന്ന അവാർഡുകൾ മുതുകുകുനിച്ചു് സ്വീകരിക്കുന്ന സാംസ്കാരിക നായ്ക്കളിലും ആരുമില്ലെടാ അവിടെ, ഞാൻ ആസനസ്ഥനായിരിക്കുന്ന ഈ കേവല നാൽക്കാലിക്കസേരയിൽ, പൈനായിരം വണ്ടികളുടെയും കൂലിപ്പടകളുടെയും അകമ്പടിയോടെ തെക്കുവടക്കു് ഓടിനടന്നു് ഞാൻ സാംസ്കാരികമായി വളർത്തിയെടുത്ത എന്റെ “സ്വന്തം” കേരളത്തിലെ രാജകീയമായ പ്രതാപത്തിനനുസരിച്ചു് ഒരു പച്ചക്കരയൻ ടർക്കിട്ടവ്വൽ വിരിച്ചു്, ജനസേവനം മൂലം “ജൈവികമായി” കുനിഞ്ഞുപോയ എന്റെ നട്ടെല്ലിനെ അമേരിക്കൻ ബൂർഷ്വാസിയുടെയും ക്യാപ്പിറ്റലിസത്തിന്റെയും കരാളഹസ്തങ്ങളിൽ നിന്നും സംരക്ഷിക്കാൻ?
(ചിത്രത്തിനു് കടപ്പാടു്)

June 12 2023 13:58
“ഭാവിയിൽ തമിഴ്നാട്ടുകാരനായ പ്രധാനമന്ത്രി വേണം.” – അമിത് ഷാ
അതു്, ചെംചോരച്ചോപ്പൻ ചൈനീസ് പട്ടിൽ പ്രധാനമന്ത്രിക്കുപ്പായം തയ്പ്പിച്ചുവച്ചു് നിത്യേന ദിവാസ്വപ്നം കണ്ടു് വെള്ളമിറക്കുന്ന നോമിന്റെ വിപ്ലവസമൃദ്ധമായ ഇരട്ടക്കൂമ്പിനിട്ടു് ഒരു വയ്പുവച്ചതാണല്ലോ മച്ചാ.” – പിണു
June 12 2023 15:21
തന്റെ കാവൽ നായയോടൊപ്പം നാൽക്കവലയിലെത്തിയ ഇടയന്റെ ഗിരിപ്രഭാഷണം കേൾക്കാൻ തടിച്ചുകൂടിയിരിക്കുന്ന പന്നിവർഗ്ഗക്കൂട്ടം.
(സീൻ ഓഫ് ദ ക്രൈം: “Beck’s Bier”-ന്റെ ആസ്ഥാനമായ ബ്രേമെൻ, ജർമ്മനി)

June 13 2023 08:06
പാതിരിയുടെ മുന്നിൽ കുമ്പസാരിച്ചു് പാപമോചനം നേടിയില്ലെങ്കിൽ, മരണശേഷം സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ലെന്നു് പട്ടികൾക്കുപോലുമറിയാം. പാതാളത്തിൽ എന്റെ പട്ടി പോകുമെന്നാണു് അവയുടെ നിലപാടു്.

June 13 2023 08:41
ഉന്നതവിദ്യാഭ്യാസമന്ത്രി സഖാവു് ഡോക്ടർ ആർ. ബിന്ദുവിന്റെ (MA, MPhil, PhD in English literature), “Wherever I go, I take my House in my head” എന്ന പ്രസ്താവനയെ പരിഹസിക്കുന്നവർക്കു് ബഹു. മന്ത്രിണിയുടെ തലമുഴുപ്പിനെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ല എന്നേ അർത്ഥമുള്ളു.
June 13 2023 08:47
സഖാവു് കെ-വിദ്യ ഒളിവിലാണത്രെ! ജനം ഗോസിപ്സിലേക്കു് ചുരുങ്ങിയപ്പോൾ, “എന്റെ ബിരുദാന്വേഷണപരീക്ഷണങ്ങളുടെ കഥ” എന്ന ആത്മകഥ ചമയ്ക്കാനായി കക്ഷി ഒളിവിലെ ഏകാഗ്രതയിലേക്കു് പടർന്നതാവാനാണു് വഴി. പ്രസിദ്ധീകരണം “ചിന്ത” പബ്ലിഷേഴ്സായിരിക്കണം.
June 13 2023 09:21
“മറുനാടനെ പൂട്ടാൻ കൊച്ചിയിൽ യോഗം വിളിച്ചു് പി. വി. അൻവർ.” – വാർത്ത
ഭാരതം ഒരു നിയമരാഷ്ട്രമെങ്കിൽ ആദ്യം പൂട്ടേണ്ടതു് മറുനാടനെയല്ല, പി. വി. അൻവറെയും അയാളുടെ ഗുണ്ടകളെയുമാണു്.
June 13 2023 12:58
സ്ഥിരം കമ്പിയായ “ഗോവിന്ദകളെ” ബലാല്ക്കാരമായി വളയ്ക്കാൻ ശ്രമിച്ചാൽ സംഭവം ഒടിഞ്ഞുപോകുന്നതു് സ്വാഭാവികം.
“Penile fracture” എന്നു് വൈദ്യൻസ്.
(ചിത്രത്തിനു് കടപ്പാടു്)

June 14 2023 09:32
ഗർഭിണികൾ രാമായണം വായിച്ചാൽ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുമെന്നതു് ഒരു പുതിയ അറിവല്ല.
ഈ വിഷയത്തിലെ ഏറ്റവും പുതിയ അറിവാണു് ഞാനിവിടെ പങ്കുവയ്ക്കുന്നതു്:
ഒറ്റ രാത്രിയിൽ ഒരു സ്ത്രീ അഞ്ചു് പുരുഷന്മാരോടൊപ്പം ശയിച്ചാൽ, ആ സ്ത്രീക്കു് പഞ്ചപാണ്ഡവസമാനരായ അഞ്ചു് ആണ്മക്കളെ ഒറ്റയടിക്കു് പ്രസവിക്കാൻ കഴിയും!
ഒറ്റ രാത്രിയിൽ ഒരു പുരുഷൻ അഞ്ചു് സ്ത്രീകളോടൊപ്പം ശയിച്ചാൽ, ആ അഞ്ചു് സ്ത്രീകൾക്കും പഞ്ചമുഖസമാനരായ അഞ്ചു് ആണ്മക്കളെ ഒരേ തിഥിയിലും നക്ഷത്രത്തിലും സിങ്ക്രണസായി പ്രസവിക്കാൻ കഴിയും!
സത്യസന്ധരായ ധാരാളം സ്ത്രീകൾ ഈ വിഷയത്തിലെ അവരുടെ അനുഭവസാക്ഷ്യങ്ങൾ ചാനൽച്ചർച്ചകളിലൂടെ പങ്കുവച്ചിട്ടുള്ളതിനാലും, ആദ്ധ്യാത്മികതയിൽ അത്ഭുതങ്ങൾ തികച്ചും സംഭവ്യമായതിനാലും, സുഖപ്രസവത്തിലൂടെ മിടുമിടുക്കരായ മക്കളെ ജനിപ്പിക്കാൻ ഈ കാമസൂത്രങ്ങൾ സ്വീകരിച്ചാൽ മതിയെന്ന ലൈംഗികശാസ്ത്രപരമായ കണ്ടെത്തലിൽ കഴമ്പുണ്ടെന്നാണു് എന്റെയൊരു തോന്നൽ.

June 14 2023 10:00
“മുഖ്യമന്ത്രി വേൾഡ് ബാങ്ക് മാനേജിങ് ഡയറക്ടറുമായി കൂടിക്കണ്ടു. “
പരിഭാഷിക്കാൻ ഡോ. ബിന്ദുവോ, ഡോ. ചിന്തയോ ഇല്ലാതിരുന്ന സ്ഥിതിക്കു്, ആ പെമ്പിള പറഞ്ഞതു് വല്ലതും പിടി കിട്ടിയോടേ? അതോ, ചുമ്മാ ചിരിച്ചു് നിന്നോ?
June 14 2023 11:10
“വേണ്ടിവന്നാൽ ഇനിയും കേസെടുക്കും.” – എം. വി. ഗോവിന്ദൻ
കേസെടുക്കണം, ഹേഡ് കുട്ടൻപിള്ളസാറേ! നുമ്മടെ പാർട്ടി വിളമ്പുന്ന അതിജീവനശാസ്ത്രങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങാത്ത ഒറ്റയെണ്ണത്തിനെ വെറുതെ വിടരുതു്. കമ്മിപ്പാർട്ടിയെപ്പറ്റി ഒരു ചുക്കുമറിയാത്ത പ്രതിലോമപ്പരിഷകൾ! ങാ ഹാ! അത്രക്കായോ!!!
June 14 2023 11:34
ഒരു പിണറായി വിജയനു് മുഖ്യമന്ത്രിയായി യഥേഷ്ടം വിലസാൻ കഴിയുന്ന ഒരു രാഷ്ട്രം ഒരു ഡെമോക്രാറ്റിക് റിപ്പബ്ലിക്കാണെന്ന അവകാശവാദം വേശ്യാവൃത്തി സദൃശമായ ഒരു ഗതികേടാണു്.
June 14 2023 16:28
ബിന്ദ്വാമ്മയോടു് ഒത്തിരി കളിക്കാതിരുന്നാൽ നിങ്ങൾക്കു് കൊള്ളാം. താടിയുള്ള അപ്പനെ മാത്രമല്ല, മീശയുള്ള അമ്മയെയും പേടിക്കണം.
June 15 2023 09:35
“2023 കാരണഭൂതം പിണറായി വിജയൻ അമേരിക്കയും ക്യൂബയും കണ്ടെത്തി” എന്നുകൂടി ചേർക്കാമായിരുന്നു.
ലോകചരിത്രത്തോടു് നീതി പുലർത്തുക എന്ന അമൂല്യ മാദ്ധ്യമധർമ്മം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിക്കൊണ്ടിരിക്കുന്ന ഒരു ദിനപ്പത്രമെന്ന നിലയിൽ, ഇത്തരമൊരു ശ്രദ്ധക്കുറവു് ദേശാഭിമാനിക്കു് ഉണ്ടാകാൻ പാടില്ലായിരുന്നു എന്നാണെന്റെ വിനീതമായ അഭിപ്രായം.
ദേശാഭിമാനിയുടെ വായനക്കാർ എന്തു് കരുതും?
(ദേശാഭിമാനിപ്പത്രത്തിലെ ഈ സബ്സംപ്ഷൻ കാണിച്ചുതന്ന ഫെയ്സ്ബുക്കിനു് ഹൃദയപൂർവ്വം നന്ദി.)

June 15 2023 10:06
ഇവറ്റകൾ എങ്ങനെ ഈ ഉത്തോലകത്തിന്റെ രണ്ടറ്റത്തും എത്തി? വല്ല ഹെലിക്കോപ്റ്ററിലും തൂക്കിയിറക്കിയതാണോ ആവോ?

June 15 2023 10:48
“Wherever I go, I take my house in my head” – Dr. R. Bindu ( *1967) MA, MPhil, PhD (English literature), Minister for Higher Education and Social Justice, Government of Kerala
“My home is my castle.” – Sir Edward Coke (1552 – 1634), English barrister, judge, and politician

June 15 2023 12:24
“ടി. പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ നാലാം പ്രതിയായ ടി. കെ. രജീഷിനെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.” – വാർത്ത
വർഷങ്ങൾക്കുമുൻപേ അഴികൾക്കുള്ളിൽ അടയ്ക്കപ്പെടേണ്ടവനായിരുന്ന, ടി. പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിന്റെ സൂത്രധാരകനായ, ഒരു പക്കാ ക്രിമിനലിനെ പൊളിറ്റിക്കലായും ജുഡീഷ്യലായും ഇക്കാലമത്രയും പരമാവധി സംരക്ഷിച്ചുകൊണ്ടു്, സനാതനമായിത്തന്നെ കോവർ കഴുതകളായ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാനായി, സമൂഹമദ്ധ്യേ തെയ്യം കളിപോലെ കൊട്ടിയാടപ്പെടുന്ന എല്ലാ ലീഗൽ ഓപ്പറേഷൻസും, ഒരു ഡെമൊക്രാറ്റിക് കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്കിനെ – ധാർമ്മികതയുടെ കാഴ്ചപ്പാടിൽ – അടിമുതൽ മുടിവരെ അവഹേളിക്കലാണു്, പ്രത്യയശാസ്ത്രജ്ഞരായ “വെള്ളയപ്പം-തുളവട” മൈസ്ട്രോകളുടെ കല്പനപ്രകാരം, കാല്ക്കാശിനുവേണ്ടി കാലുകളകത്തി കഞ്ഞികുടിക്കേണ്ടുന്ന സാമൂഹിക-സാമ്പത്തിക ഗതികേടിലേക്കു് കമ്മ്യൂണിസ്റ്റ് വിപ്ലവാധിഷ്ഠിതമായി എത്തിച്ചു് തെരുവുവേശ്യകൾക്കു് തുല്യരാക്കപ്പെട്ട ജനസമൂഹത്തെ ഉറയിടാതെ ഊക്കലാണു്.
June 15 2023 12:46
സ്ത്രീകളെ എനിക്കു് വിശ്വാസമാണു്; കമ്മ്യൂണിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും അതിൽ കൂടുതലും!
June 15 2023 13:37
തെറ്റിദ്ധാരണ നംബർ വൺ:
“ബൂർഷ്വാ മുതലാളിത്ത ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ “The Eternal Leaders of North Korea” മോഡൽ കോട്ടിട്ടെത്തിയ തന്നെ പാട്ടക്കസേരയിലിരുത്തി അവഹേളിച്ചതുവഴി, “കടക്കു് പുറത്തു്” ഫെയിം ഇരട്ടചങ്കൻ പിണറായി വിജയനു് “പദാര്ത്ഥാന്തരീകരണം” സംഭവിച്ചു്, അരിസ്റ്റോട്ടിലിനോ, കാന്റിനോ, ഹേഗെലിനോ, ഫൊയർബാഹിനോ, വിറ്റ്ഗെൻസ്റ്റൈനോ തുല്യനായ ഒരു ഫിലോസഫറായി രൂപാന്തരം സംഭവിച്ചിട്ടുണ്ടാകാം.”
Such a conclusion would be absurd on all counts.
June 15 2023 15:11
“എന്റെ മുലകൾ വിപ്ലവപ്പാൽ ചുരത്തുന്നിടത്തോളം, എന്റെ മക്കളെ പാൽ കുടിപ്പിക്കാൻ ഒരു നന്ദനയെയും ഞാൻ അനുവദിക്കില്ല.” – പൂതന
June 15 2023 15:14
വൈജ്ഞാനികമായ ഇന്ധനമൊന്നുമില്ലാത്ത “കെ-വിദ്യ” എന്ന നവോത്ഥാന വിപ്ലവ റോക്കറ്റ് തൃക്കരിപ്പൂറിന്റെ ഭ്രമണപഥത്തിൽനിന്നും എകെജിപ്പൂർ ഗ്രഹത്തിന്റെ “gravity assist” വഴി ജൂപ്പിറ്റർപ്പൂറിന്റെ ഭ്രമണപഥത്തിലേക്കു് വച്ചുപിടിച്ചിരിക്കുകയാണെന്നു് NASA റിപ്പോർട്ട് ചെയ്യുന്നു.
June 15 2023 15:48
സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും ജനാധിപതിയുമായ പിണുവിനെയും അദ്ദ്യത്തിന്റെ മാക്രിസ്റ്റ് പാർട്ടിയെയും വിമർശിക്കാൻ മാത്രമായി FB അക്കൗണ്ടുണ്ടാക്കി ഊണും ഉറക്കവുമൊഴിഞ്ഞു് കാത്തിരിക്കുന്ന ചില പ്രതിലോമകാരികളുണ്ടു്!!
June 16 2023 10:06
അങ്ങത്തകൾ പൊതുമുതൽ കട്ടും, കടമെടുത്തു് സമൂഹത്തെ മുടിച്ചും, എതിരാളികളെ കൊന്നു് കൊലവിളിച്ചും, മാദ്ധ്യമങ്ങളെ പൂട്ടിക്കെട്ടിച്ചും, വിദ്യാഭ്യാസത്തെ വ്യഭിചരിച്ചും, സ്യൂട്ടും കോട്ടുമിട്ടു് അമേരിക്കയിൽപ്പോയി ആനമയിലൊട്ടകഷോ നടത്തി പോക്കറ്റ് കനപ്പിച്ചും, സായിപ്പിനു് കിറ്റോളജിയിൽ ക്ലാസ്സെടുത്തും എത്രവേണമെങ്കിലും തൂറിനാറ്റിച്ചോ തമ്പ്രാക്കളേ! എന്തും അലക്കി വെളുപ്പിക്കാൻ ജന്മനാ മരമാക്രികളായ അടിയത്തുങ്ങൾ സദാ സന്നദ്ധർ!!
June 16 2023 11:41
“ഒരു വ്യക്തി എന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോൾ, സഹ്യമായ സഹിഷ്ണുതയും യുക്തിബോധവും ഉള്ളവനാണു് ഏതൊരാളും. എന്നാൽ, ഒരു കൂട്ടത്തിലെ അംഗമെന്ന നിലയിൽ, അവൻ തത്ക്ഷണം ഒരു വിഡ്ഢിയായി മാറുന്നു.” – ഫ്രീഡ്രിഹ് ഷില്ലർ, ജർമ്മൻ വൈദ്യൻ, നാടകകൃത്തു്, കവി, തത്ത്വചിന്തകൻ.
(മാർക്സിസ്റ്റുകൾ, ഇസ്ലാമിസ്റ്റുകൾ, ഹിന്ദുത്വകൾ, ബുദ്ധിസ്റ്റുകൾ, ക്രിസ്ത്യാനികൾ, ജൈനർ, യുക്തിവാദികൾ, നാസ്തികർ ഇത്യാദി ജനുസ്സുകളിലേക്കു് രൂപാന്തരം പ്രാപിക്കുന്ന ഒരു സാധാരണ മനുഷ്യൻ എന്തുകൊണ്ടു് ആവക കൂട്ടങ്ങളിൽ എത്തുമ്പോൾ എല്ലാം തികഞ്ഞ ഒരു മരത്തലയനും മരമാക്രിയുമായി മാറിപ്പോകുന്നു എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം ഫ്രീഡ്രിഹ് ഷില്ലറുടെ ഈ പ്രസ്താവത്തിലുണ്ടു്.)

June 16 2023 12:21
പി. വി. ശ്രീനിജനെപ്പോലുള്ള പക്കാ ക്രിമിനലുകൾ ജാതിച്ചീട്ടു് ഇറക്കി കളിക്കുമ്പോൾ, അതിനെ സർവ്വാത്മനാ സപ്പോർട്ട് ചെയ്യാനുള്ള ബാദ്ധ്യത ഒരു ജനാധിപത്യസമൂഹത്തിനുണ്ടു്.
June 16 2023 13:26
സംസാരിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക: തങ്ങൾ പൂർണ്ണസ്വതന്ത്രരാണെന്ന “ഉത്തമബോദ്ധ്യത്തിൽ”, നൂറ്റാണ്ടുകൾ പഴകി കാലഹരണപ്പെട്ട മത-, പ്രത്യയ ശാസ്ത്ര തടവറകളിൽ സംതൃപ്തരായി ജീവിക്കുന്ന പ്രാകൃതരും നിങ്ങളുടെ ശ്രോതാക്കളായുണ്ടാകാം!
June 16 2023 14:16
മസ്തിഷ്കമരണമെന്നു് റിപ്പോർട്ട് നൽകി അവയവം ചോർത്തി; ലേക്ഷോർ ആശുപത്രിക്കും എട്ടു് വൈദ്യന്മാർക്കുമെതിരെ കേസ്.”
എത്രയാ വേണ്ടതെന്നു് വച്ചാൽ കൊടുത്തു് അള്ളാന്റെ നാമത്തിൽ സംഗതി സബൂറാക്കു് സാമീ!
June 17 2023 09:46
ഒരു മൊബൈൽ ഷോപ്പ് മുതലാളി (ആൾ വിദേശിയായിരിക്കണം) തന്റെ കടയുടെ ജനലിൽ പതിപ്പിച്ചുവച്ച സ്ലിപ്പ്:
ഞാൻ 10 മിനിറ്റിനുള്ളിൽ തിരിച്ചെത്തും. ഇല്ലെങ്കിൽ, ദയവായി ഒരിക്കൽക്കൂടി വായിക്കൂ.
നന്ദി

June 17 2023 10:56
പിണറായി സഖാവു് ഒരുപാടു് കടലാസ്സുകളൊക്കെ കയ്യിൽ കരുതിയിട്ടുണ്ടല്ലോ! ഏതോ വലിയ കെ-നവോത്ഥാന പദ്ധതിയുടെ “detailed project report” (DPR) ആയിരിക്കണം.
തേന്മാവിൻകൊമ്പത്തിരുന്നു് കുതിരവട്ടം പപ്പു കട്ടായമായി പറഞ്ഞ “ഡയകോലിനെ” മാതൃകയാക്കിയാൽ:
“താനൊരു ഊളയാണെന്നു് തനിക്കറിയില്ലെങ്കിൽ, താൻ ശിവ്ശങ്കർ സാറിനോടു് ചോദിക്കു് താനാരാണെന്നു് ! ശിവ്ശങ്കർ സാർ താനൊരു സമ്പൂർണ്ണ ഊളയാണെന്നു് ഒരു ടിഷ്യു പേപ്പറിൽ വളരെ വെടിപ്പായി എഴുതിത്തരും. അതിനടിയിൽ വിപ്ലവകരമായി താനൊരു “ശൂ” കൂടി വരച്ചാൽ സംഭവം തനിക്കൊരു സ്വഭാവ സർട്ടിഫിക്കറ്റും, മര്യാദരാമൻ സർട്ടിഫിക്കറ്റും, നല്ലനടപ്പു് സർട്ടിഫിക്കറ്റും (“penal clearance certificate” എന്നു് ഓസ്ട്രേലിയൻസ്) ചേർന്ന ഒരു ഒറിജിനൽ “ഓൾ ഇൻ വൺ” സർട്ടിഫിക്കറ്റായി.
സ്വതവേ കനമില്ലാത്തതായ തന്റെ മടിയിൽ ആ ഔദ്യോഗികരേഖ ഭദ്രമായി തിരുകിയാൽ, ഇന്ദ്രനും ചന്ദ്രനും, മോദിക്കും “അമിട്ടിനും”, എന്തിനു്, സാക്ഷാൽ സ്വപ്ന സുരേഷിനുപോലും തന്നെ പേപ്പട്ടിയെ കാണിച്ചു്, സോറി, പിപ്പിടി കാണിച്ചു് വിരട്ടാനോ പേടിപ്പിക്കാനോ കഴിയില്ല.”
നാലു് ഡസൻ കാറുകളുടെയും കൂലിപ്പൊലീസിന്റേയും അകമ്പടിയോടെ കറുത്ത കാറിൽ നാടുനീളെ തെണ്ടിനടക്കാതെ, “ടാസ്കി” വിളിയെടാ!!
(ചിത്രത്തിനു് കടപ്പാടു്)

June 17 2023 13:59
“മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രം” എന്ന, മാർക്സിന്റേതായി എവിടെയോ കേട്ട വാക്യാംശം നാടുനീളെ കൊട്ടിഘോഷിക്കുന്ന മാക്രിസ്റ്റുകളുടെ യഥാർത്ഥ ഫിലോസഫി: “മാക്രിസ്റ്റ് പാർട്ടിയെ തിരുത്താൻ ഇതിനുമുൻപും ഇതുപോലെ ഒരുപാടുപേർ വിഫലമായി ശ്രമിച്ചിട്ടുണ്ടു്.”
June 18 2023 10:20
ലിങ്കൺസ് ഗെറ്റിസ്ബർഗ് അഡ്രസ്സിനെ തോല്പിച്ച, വിജയൻസ് ടൈംസ് സ്ക്വയർ അഡ്രസ്സ് വഴി ഗോൾഡ്-റഷ് മൂഡിലെത്തിയ മല്ലു കമ്മ്യൂണിസ്റ്റുകൾ അമേരിക്കൻ പൗരത്വമുപേക്ഷിച്ചു് പറ്റം പറ്റമായി കേരളത്തിലേക്കു് മടങ്ങിക്കൊണ്ടിരിക്കുന്നതായാണു് വാർത്ത.
കേരള സർക്കാരിന്റെ, “ഇല്ലാത്ത ബിരുദത്തിനു് വല്ലാത്ത ശമ്പളം” എന്ന കെ-പദ്ധതിയിലേക്കു് ചേക്കേറി, താൻ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പശുത്തൊഴുത്തു് ലിഫ്റ്റ് മുതലായ നിർമ്മാണപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പിണറായി നടത്തിയ “ക്ഷണനം” പ്രാഞ്ചിയേട്ടന്മാരെ വല്ലാതെ പിടിച്ചു് കുലുക്കിയത്രെ!
പിണൂവിയൻ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായ, ധാരാളം ക്യാപ്പിറ്റലിസ്റ്റ് മല്ലുക്കളും ഇതിനോടകം അമേരിക്കയെ എന്നേക്കുമായി ഉപേക്ഷിച്ചു് കേരളത്തിലേക്കു് പുറപ്പെട്ടുകഴിഞ്ഞതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അമേരിക്കയിലെത്തുന്ന പാർട്ടിയുടെ വർഗ്ഗശത്രു മോദിയെ സ്വീകരിക്കാൻ മറ്റു് ഇൻഡ്യാക്കാരോടൊപ്പം മല്ലു മാർക്സിസ്റ്റുകൾ ഉണ്ടാകരുതു് എന്നൊരു സീക്രട്ട് സ്ട്രാറ്റെജി ടൈംസ് സ്ക്വയർ അഡ്രസ്സിനു് പിന്നിലുണ്ടോ എന്നൊരു സംശയം വൈറ്റ് ഹൗസ് ഉന്നയിച്ചിട്ടുണ്ടെന്നു് കേൾക്കുന്നു.
അമേരിക്ക വിടാതെ, തന്ത്രപൂർവ്വം അണ്ടർഗ്രൗണ്ടിൽ പോയ ചെഗുവേര ടൈപ്പ് മാക്രിസ്റ്റ് ഗൊറില്ലകളിൽ നിന്നും ഉണ്ടാകാനിടയുള്ള സാമ്രാജ്യത്വവിരുദ്ധ ഒളിപ്പോരുകളെ നേരിടാൻ പെന്റഗണും CIA-യും റെഡ് അലർട്ടിലാണെന്നും വിശ്വസനീയമായ റിപ്പോർട്ടുകളുണ്ടു്.
ഉക്രൈൻ യുദ്ധത്തിൽ നിന്നും ലോകശ്രദ്ധ ടൈംസ് സ്ക്വയറിലേക്കു് തിരിച്ചുവിടാനായി വ്ലാഡിമിയർ പുട്ടിൻ കാണാമറയത്തിരുന്നു് ഒപ്പിക്കുന്ന പണികളാണു് ഇതിനെല്ലാറ്റിനും കാരണഭൂതം എന്ന ചില അപശബ്ദങ്ങൾ ചാനൽച്ചർച്ചകളിലൂടെ ഉയർന്നുവരുന്നുണ്ടെന്ന വസ്തുതയും ഇത്തരുണത്തിൽ പ്രസ്താവയോഗ്യമാണെന്നു് തോന്നുന്നു.
June 18 2023 11:15
എം. വി. ഗോവിന്ദനെ കേൾക്കുന്നതുതന്നെ സാമാന്യബുദ്ധിയോടുള്ള വെല്ലുവിളിയാണു്.
പിന്നെയാണു്, അയാളുടെ നിരർത്ഥകമായ വിടുവിഡ്ഢ്യൻ ജല്പനങ്ങളെ വിശ്വസിക്കൽ!!
June 18 2023 11:44
പിണറായി സർക്കാർ അടയിരുന്നു് വിരിയിച്ചെടുക്കുന്ന നവോത്ഥാനപദ്ധതികളുടെ കൂതിയിലുടനീളം ചാർത്താറുള്ള “കെ” എന്ന പ്രീഫിക്സ്, കേരളം, കമല, കോരൻ, കള്ളൻ, കള്ളു്, ഇത്യാദി, “കെ” എന്ന അക്ഷരത്തിൽ “ദക്ഷിണവച്ചു്”, അഥവാ “തെക്കോട്ടെടുത്തു്” ഐശ്വര്യമായി ആരംഭിക്കുന്ന വാക്കുകളിൽ ഏതിനെയാണാവോ പ്രതിനിധീകരിക്കുന്നതു്?
June 19 2023 07:56
“ഉരുളക്കിഴങ്ങു് വാങ്ങാൻ പോയ എന്റെ ഭാര്യ പിന്നെ തിരിച്ചുവന്നില്ല.”
“ദൈവത്തെപ്രതി!! എന്നിട്ടു് നിങ്ങൾ എന്തു് ചെയ്തു?”
“ന്യൂഡിൽസ് ഉണ്ടാക്കി.”

June 19 2023 11:24
ഇന്നലെ ആരോ ഷെയർ ചെയ്ത ഈ വീഡിയോ കണ്ടപ്പോഴാണു് സഖാവു് ഗോവിന്ദൻ മാസ്റ്ററുടെ ഈ വിപ്ലവസന്ദേശം ഓർമ്മ വന്നതു്:
“അഞ്ചുവർഷംകൊണ്ടു് സംസ്ഥാന സർക്കാർ 30 ലക്ഷം പേർക്കു് തൊഴിൽ നൽകും. 20 ലക്ഷം പേർക്കു് തൊഴിലാണു് എൽ.ഡി.എഫ്. പ്രകടന പത്രികയിലെ പ്രഖ്യാപനം. രണ്ടു് വർഷംകൊണ്ടു് 10 ലക്ഷം പേർക്കു് തൊഴിൽ നൽകി. 20 ലക്ഷത്തിനുകൂടി തൊഴിൽ നൽകും.”
(“പാണന്റെ കല്യാണം പാണൻ തന്നെ തിന്നുന്നു” എന്ന പഴഞ്ചൊല്ലുപോലെ, സഖാവിന്റെ പ്രസംഗം കൂലിസഖാക്കൾ മാത്രമാണു് കുത്തിയിരുന്നു് കേൾക്കുന്നതു് എന്നതിനാൽ, ഗോവിന്ദൻ സഖാവിനു്, കോൺഫിഡന്റ്ലി, ലക്ഷത്തിനു് പകരം കോടി എന്നും വേണമെങ്കിൽ പറയാമായിരുന്നു. “തിരുവായ്ക്കു് എതിർവായില്ല” എന്നതാണു്, ഫണ്ഡമെന്റലി, മാർക്സിസ്റ്റ്-പിണറായിസ്റ്റ് കമ്മ്യൂണിസം. “വാഴക്കുല” ഫെയിം മലയപ്പുലയൻസ്, വയൽകൊയ്യും പൈങ്കിളീസ്, കാവ്യമെഴുതും ഫോർജേഴ്സ്, ഹൗസ് ലോഡിങ് ആൻഡ് അൺലോഡിങ് ഡോക്ടേഴ്സ് ഇത്യാദി കമ്മി അണികളെ സംബന്ധിച്ചു് ഒരു കമ്മ്യൂണിസ്റ്റ് ഫ്യൂറർ സർവ്വതന്ത്രസ്വതന്ത്രനാണെന്നു് സാരം.)
മൂന്നു് നിബന്ധനകൾ പാലിക്കപ്പെട്ടാൽ, ഒരു പറ്റം മനുഷ്യരെ മധുരവാഗ്ദാനങ്ങൾ നൽകി കൂടെനിർത്തി എത്ര വർഷങ്ങൾ വേണമെങ്കിലും ചൂഷണം ചെയ്യാൻ കഴിയും:
1. പ്രബുദ്ധരാണെന്നു് വളരെ എളുപ്പം വിശ്വസിപ്പിക്കാൻ കഴിയുന്ന പൊങ്ങച്ചക്കാരായിരിക്കണം ചൂഷണം ചെയ്യപ്പെടേണ്ടവർ.
2. മനഃസാക്ഷി എന്നതു് അഞ്ചയല്പക്കത്തുകൂടി പോയിട്ടില്ലാത്തവിധം ക്രൂരരായ റാസ്കൽസായിരിക്കണം ചൂഷണത്തിലൂടെ ഉപജീവിക്കുന്നവർ.
3. കയ്യോടെ പിടിക്കപ്പെട്ടാലും, ആരുടെ മുന്നിലും വൈഡ് സ്ക്രീൻ ഫോർമാറ്റിൽ ഇളിച്ചുനിൽക്കാൻ മതിയായ, കാണ്ടാമൃഗത്തെ തോല്പിക്കുന്ന തൊലിക്കട്ടി വീട്ടിൽ നിന്നും നാട്ടിൽ നിന്നും വളർത്തിയെടുത്തിട്ടുള്ളവരായിരിക്കണം അത്തരം കഴുത്തറപ്പുകാർ.
https://www.facebook.com/100013669027883/videos/6659578370727706/
P. S.
ലക്ഷക്കണക്കിനു് ആളുകൾക്കു് തൊഴിൽ നൽകി നാടു് നന്നാക്കാൻ ശ്രമിക്കുന്ന ഗോവിന്ദൻ മാസ്റ്ററെപ്പോലുള്ള നേതാക്കളെ പരിഹസിക്കരുതു്. ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്നു് മാസ്റ്റർ കൈകഴുകിയാൽ ആ തൊഴിലവസരങ്ങൾ മുഴുവൻ മലയാളികൾക്കു് നഷ്ടമാകും. ചുണ്ടോളമെത്തിയ മധുചഷകത്തെ തട്ടിത്തെറിപ്പിക്കുന്നതു് വിഡ്ഢിത്തമായിരിക്കും.
June 19 2023 14:11
പിണറായി, ഗോവിന്ദൻ, ജയരാജൻസ്, സ്കോളറുകൾ, കൾചറുകൾ, കച്ചറകൾ, ശൈലജകൾ, ശ്രീമതികൾ, ചിന്തേറുകൾ, വീണേറുകൾ, മണിയേറുകൾ, ഡോക്ടേറുകൾ, വിസിയേറുകൾ ഇത്യാദി എയറിലേറുകൾ ഒരു സുപ്രഭാതത്തിൽ ചുമ്മാ മടിയിലേക്കു് വീണുകിട്ടുന്ന ഐശ്വര്യങ്ങളല്ല, നോമ്പുനോറ്റു്, അരയും തലയും മുലയും മുറുക്കി, വെടിമുടിക്കെട്ടുമായി സിന്താവാ വിളിച്ചു്, “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്”, അഥവാ “വൺ ടൂ ത്രീ, വൺ ടൂ ത്രീ” താളത്തിൽ ഓരോ ചുവടും ചവിട്ടിത്തീർക്കേണ്ടുന്ന ഹൈ ലെവൽ മലകയറ്റങ്ങളാണു്!
June 20 2023 09:30
If you insist on staying in the cage, no wings will help you escape either.

June 20 2023 10:13
കെ-വിപ്ലവസഖാക്കൾ ഡിഗ്രികളും ഡോക്ടറേറ്റുകളുമെടുക്കുന്ന യൂണിവേഴ്സിറ്റികളിൽ തന്നെയാവണം കെ-തെരുവുനായ്ക്കളും അവയുടെ BBA (Bachelor of Butcher Arts) ഡിഗ്രിക്കുള്ള പ്രബന്ധങ്ങൾ സമർപ്പിക്കുന്നതു്. പല്ലിൻ ശൗര്യം തന്നെ തെളിവു്.
June 20 2023 11:05
കുമാരനാശാന്റെ “ദുരവസ്ഥ” അല്ല, കേവലമൊരു “മാക്രി” പോലുമല്ലാതെ, മാർക്സിസ്റ്റെന്ന ഭാവേന, സമൂഹത്തിൽ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞാടുന്ന ഊളകളുടെ അവസ്ഥയാണു് യഥാർത്ഥ ദുരവസ്ഥ.
June 20 2023 11:22
എല്ലാവരും അതു് വിശ്വസിക്കണം എന്നു് കടും പിടുത്തം പിടിക്കാത്തിടത്തോളം, താനൊരു മഹാ സംഭവമാണെന്നു് കുറച്ചുപേരെ (കുറഞ്ഞതു്, സ്വന്തം ആശ്രിതരെയെങ്കിലും) വിശ്വസിപ്പിക്കാൻ മിക്കവാറും എല്ലാവർക്കും കഴിയും.
June 20 2023 12:44
“താൻ അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനാണു്.” – പി. പി. ചിത്തരഞ്ജൻ
മുട്ടയിലെ മഞ്ഞയും വെള്ളയും “വിഭാഗീയമായി” വേർതിരിക്കാതെ, പാർട്ടി അനുശാസിക്കുന്ന അച്ചടക്കത്തോടെ, ഒന്നിച്ചു് മുണുങ്ങുന്നവനാണു് താൻ എന്നാവും സഖാവു് രഞ്ജൻ ഉദ്ദേശിച്ചതു്.
June 21 2023 07:55
കലിംഗ യൂണിവേഴ്സിറ്റിയെ വിട്ടാള, കലിങ്ക കഫിയർ കുടിച്ചാള!

June 21 2023 08:37
നിഖിൽ തോമസ് ഒളിവിൽ, കെ. വിദ്യ ഒളിവിൽ …!
നേർമാർഗ്ഗചരികളായ കമ്മ്യൂണിസ്റ്റുകൾക്കു് ഇടയ്ക്കിടെ ഒളിവിൽപ്പോയി വിപ്ലവിക്കേണ്ടിവരും. ഒട്ടേറെ പൂർവ്വസൂരി കമ്മികൾ ഒളിവാസവിപ്ലവികൾ ആയിരുന്നു. കേരളത്തിൽ ഒളിയിടങ്ങൾക്കു് പഞ്ഞമില്ല. നിന്നനില്പിൽ ഒളിയ്ക്കാൻ കഴിയും.
June 21 2023 12:10
ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഒരു വ്യക്തിക്കു് ചുറ്റും എന്തിനാണാവോ കോഴിയെപ്പിടിക്കാൻ തക്കം നോക്കുന്ന കുറുക്കനെപ്പോലെ പമ്മിപ്പമ്മി മെഷീൻ ഗണ്ണും കെട്ടിപ്പിടിച്ചു് ഒളിപ്പോരാളികളായ ഗൊറില്ലകളെപ്പോലെ ബാറ്റിൽ ഡ്രെസും ധരിച്ചു് കുറെയെണ്ണങ്ങൾ നടക്കുന്നതു്?
“കോലീബികളിൽ” നിന്നും (ഇപ്പോഴത്തെ സാഹചര്യത്തിൽ “മറുനാടൻ മലയാളിയിൽ” നിന്നും!) അപ്രതീക്ഷിതമായ വല്ല കടന്നാക്രണവും ഉണ്ടായാൽത്തന്നെ, സ്വതസിദ്ധമായ രീതിയിൽ ഒരു പ്രത്യേക ഏക്ഷൻ കാണിച്ചു് ഇരട്ടശ്ശങ്കനു് അവറ്റകളെ നിലം പരിശാക്കാമെന്നിരിക്കെ, എന്തിനീ “കൊലവെറി” ഡാ, ഡീ, ഡൂ?
കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ, കൊട്ടാരസേവകരെ വരിയുടച്ചു് ലിംഗോദ്ധാരണക്ഷമതയില്ലാതാക്കുന്ന രീതി, ബ്രഹ്മാവും യഹോവയും അല്ലാഹുവും, മണ്ണടിഞ്ഞ മറ്റനവധി സത്യ ഏക ദൈവങ്ങളും – ഓരോരുത്തരുടെ വീക്ഷണകോണകത്തിനും, ഫിലോസഫിയ്ക്കും, പ്രബുദ്ധതയ്ക്കും അനുസൃതമായി – സംയുക്തവർമ്മമായും ഒറ്റയൊറ്റയായും സൃഷ്ടിച്ച ഈ പൃഥ്വിയിൽ നാലു് സഹസ്രാബ്ദങ്ങളായി നിലവിലുണ്ടു്.
“connoisseur of women” ആയിരുന്ന ഓട്ടോമെൻ പാഷകളിലൂടെ ആ രീതി ഈ ലോകത്തിൽ അവിഘ്നം നിലനിർത്തപ്പെട്ടു. ഈ ആധുനിക ലോകത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പാഷ എന്ന നിലയിൽ, പിണറായി സഖാവിന്റെ അംഗരക്ഷകരും വരിയുടയ്ക്കപ്പെട്ടവരാണോ എന്ന ചോദ്യം പ്രസക്തമാകുന്നതു് അതുകൊണ്ടാണു്.
“ചോപ്പൻ അലർട്ട്” പ്രഖ്യാപിച്ചപോലെ, “കുഴലും” നീട്ടിപ്പിടിച്ചു് തമ്പ്രാനു് ചുറ്റും അതീവ ശ്രദ്ധയോടെ നീങ്ങി പച്ചരിക്കു് വകയുണ്ടാക്കുന്ന അംഗരക്ഷകരുടെ മദ്ധ്യേ ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാതെ വിപ്ലവകരമായി മുന്നേറുന്ന പിണറായി വിജയനനെ കാണുമ്പോൾ, എനിക്കു് ഓർമ്മ വരുന്നതു് ബൈബിളിലെ ഈ വാക്യങ്ങളാണു്:
“അമ്മയുടെ ഗർഭത്തിൽനിന്നു് ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു്; മനുഷ്യർ (മാർക്സിയൻ കമ്മ്യൂണിസം) ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ.”
എന്തുകൊണ്ടാണാവോ പശ്ചിമയൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികൾ ഒന്നടങ്കം ഈ വക കെട്ടുകാഴ്ചകളൊന്നും വേണ്ടെന്നു് വയ്ക്കുന്നതു്!? അവർക്കു് കേരള മുഖ്യമന്ത്രി പിണറായിയുടെ അത്രയൊരു ഗരിമയും വിദ്യാഭ്യാസയോഗ്യതയും പൂർവ്വാശ്രമചരിത്രവും മാർക്സിയൻ മോഡൽ പ്രബുദ്ധതയും ഇല്ലാത്തതായിരിക്കണം കാരണം.
(ചിത്രത്തിനു് കടപ്പാടു്)

June 21 2023 14:29
ഇജാക്യുലേഷനു് തൊട്ടുമുൻപു് സാമാനം വലിച്ചൂരൽ ഗർഭം ധരിപ്പിക്കാതെ കന്യകാരതിസുഖം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന കേരളീയ സാംസ്കാരികനായകർ അവലംബിക്കാറുള്ള ഒരുതരം “സാമൂഹിക” ഇടപെടലാണു്.
(ചിത്രത്തിനു് സമ്പദ്സമൃദ്ധമായ വൈജ്ഞാനിക-രാഷ്ട്രീയ-സംസ്കാരിക കടപ്പാടു്)

June 21 2023 15:38
ഒരു സുപ്രഭാതത്തിൽ വഴിനീളെ തെരുവുനായകൾ ചത്തുകിടക്കുന്നതായും, അവയ്ക്കോരോന്നിനും രാഷ്ട്രീയ-, മതനേതാക്കളുടെ മുഖമാണെന്നും വെറും വെറുതെ ഒന്നു് സങ്കല്പിച്ചു് നോക്കൂ! എത്ര ഹൃദയഭേദകമായിരിക്കും ആ കാഴ്ച! പ്രത്യേകിച്ചും, തെരുവുനായപ്രേമികളും രാഷ്ട്രീയ-, മതഭക്തരും ആയ സഹൃദയർക്കു്! ചിന്തിക്കാനേ വയ്യ!!
June 22 2023 14:41
“കിയ കാർണിവൽ വിൽപ്പന അവസാനിപ്പിച്ചു.”
ജൂണിയർ മാൻഡ്രേക്കിനെ ഹഠാദാകർഷിച്ച ഒരു മോഡൽ ഇറക്കേണ്ടിവന്നതിൽ കിയക്കു് ആത്മനിന്ദ തോന്നിക്കാണും. കൊറിയക്കാർ “തറവാടിത്വം” ഉള്ളവരാണെന്നു് തീവ്രതാമൈസ്രേട്ട് “AK-47” സഖാവും സർട്ടിഫൈ ചെയ്തിട്ടുണ്ടെന്നോർക്കുക.
June 22 2023 15:19
പിണറായി, ഗോവിന്ദൻ, ശിവൻകുട്ടി, ബിന്ദു, ചിന്ത, വീണ ഇത്യാദി ജനുസ്സുകൾക്കു് അർഹതയില്ലാത്ത സ്ഥാനം നൽകി അവരുടെ വികടസരസ്വതികൾക്കു് സ്ഥാനവിലയുണ്ടാക്കിയതാണു് മാർക്സിസ്റ്റ് പാർട്ടി കേരളത്തോടു് ചെയ്ത അക്ഷന്തവ്യ കുറ്റകൃത്യം.
June 24 2023 10:56
തന്റെ സ്വരൂപത്തിലും സ്വഭാവത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവമായ യഹോവയ്ക്കു് അതോടൊപ്പം അവരെ നല്ലവരായിക്കൂടി സൃഷ്ടിക്കാൻ എന്തു് കാരണവശാലോ കഴിഞ്ഞില്ല. അതുകൊണ്ടാണു് “a posteriori” ആയി, സമൻസ് അയച്ചു് മോശെയെ സീനായിപർവ്വതത്തിലേക്കു് വരുത്തി, താൻ കുത്തിയിരുന്നു് കഷ്ടപ്പെട്ടു് പാറക്കല്ലിൽ ഉളിയും ചുറ്റികയും ഉപയോഗിച്ചു് കൊത്തിയെടുത്ത പത്തു് കല്പനകളുടെ കല്പലകൾ അവനെ വിശ്വസിച്ചു് ഏല്പിക്കേണ്ട ഗതികേടു് യഹോവയ്ക്കുണ്ടായതു്.
പ്ലേറ്റോ കൃത്യമായി മനസ്സിലാക്കിയതുപോലെ, മനുഷ്യർ സൃഷ്ടിമുതലേ നല്ല തങ്കപ്പെട്ടവരായിരുന്നെങ്കിൽ, ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാൻ പത്തു് കല്പനകൾ പോലുള്ള “കല്ലേപ്പിളർക്കുന്ന” നിയമങ്ങൾ കൊത്തിയുണ്ടാക്കാനും, അവയുടെ നടത്തിപ്പുകാരനായി ഒരു വിശ്വസ്തനെ തപ്പിപ്പിടിക്കാനുമൊന്നും പോകേണ്ട ആവശ്യം ദൈവമായ യഹോവയ്ക്കു് വരുമായിരുന്നില്ല.
പോയ പുത്തി ആനയെക്കൊണ്ടു് പിടിപ്പിച്ചിട്ടു് വലിയ കാര്യമില്ലെങ്കിലും, ശാരീരികാദ്ധ്വാനംകൊണ്ടു് ചെൽപ്പോ ഒപ്പിക്കാൻ കഴിഞ്ഞേക്കാമെന്നു് ദൈവത്തിനുമറിയാം. അതിനാലാണു്, ഉല്പത്തിയിലേ കളഞ്ഞുപോയ തന്റെ പുത്തി പാറക്കല്ലിൽ കല്പനകൾ കൊത്തി തിരിച്ചുപിടിക്കാനായി വിശുദ്ധ ഉളികളും ചുറ്റികകളും കയ്യിലെടുത്തു് സ്വർഗ്ഗത്തിൽനിന്നും സീനായിപർവ്വതത്തിലേക്കു് താണിറങ്ങാൻ ദൈവം തമ്പുരാൻ തീരുമാനിച്ചതു്.
പക്ഷേ, അതുകൊണ്ടും ഫലമൊന്നും ഉണ്ടായില്ല. അതിനെപ്രതിയാണു് ഒരിക്കൽ കൂടി പുള്ളി ഭൂമിയിലെത്തിയതും, മറ്റൊരുവനുമായി വിവാഹം നിശ്ചയിച്ചിരുന്ന ഒരു കന്യകയെ ഗർഭിണിയാക്കിയതും, ഏകജാതനായ ആ മകനെ കുരിശിൽതൂക്കി കൊല്ലിച്ചു് ഉയിർപ്പിച്ചു് സ്വർഗ്ഗത്തിലേക്കു് കരേറ്റിയതും.
ഇത്രയൊക്കെ ചെയ്തിട്ടും പ്രയോജനമൊന്നുമുണ്ടായില്ല എന്നതു് വേറെ കാര്യം. അതിനു് ലോകചരിത്രം തെളിവു്.
ദോഷം പറയരുതല്ലോ, ഒട്ടേറെ പുരോഹിതർക്കു് കസവുടയാടകൾ ചാർത്തി ഞെളിഞ്ഞു് നടക്കാനും, മൂക്കുമുട്ടെ തിന്നാനും, ഭദ്രാസനങ്ങളിലും പള്ളിമേടകളിലും വാണരുളാനും കർത്താവായ ദൈവത്തിന്റെ ഈദൃശ കർമ്മങ്ങളുടെ ഫലമായി കഴിഞ്ഞു, കഴിയുന്നു. അതൊക്കെയല്ലാതെ ഒരു ദൈവം യഥാർത്ഥ ഭക്തജനങ്ങൾക്കു് എന്തു് നല്കണമെന്നാണു് നിങ്ങൾ പറയുന്നതു്?
ദൈവമക്കൾക്കു് അതിമോഹം പാടില്ല. “ദരിദ്രയായ വിധവയുടെ ചില്ലിക്കാശുപോലും” വേണ്ടെന്നു് വയ്ക്കാത്തവിധം നല്ലവനായ ദൈവത്തിനു് സ്തുതിയും സ്തോത്രവും അർപ്പിച്ചു് അനുഗ്രഹം നേടുക! ആമേൻ!!
ഒരു വരവുകൂടി ഭൂമിയിലേക്കു് വരലാണോ, അതോ മറ്റു് വല്ലതുമാണോ, എന്താണു് പുള്ളിക്കാരന്റെ അടുത്ത അജണ്ട എന്നു് ദൈവത്തിനറിയാം.

June 24 2023 14:55
“ഏതെങ്കിലുമൊരു ദോഷൈകദൃക്കിനെ ചൊറിയുക! ഇച്ഛാഭംഗം വന്ന ഒരു ആദര്ശവാദിയെ നിങ്ങൾക്കു് കാണാൻ കഴിയും.” – George Carlin, American comedian, actor, author, and social critic (1937 – 2008)
ജോർജ്ജ് കാർലിനെപ്പോലുള്ള പൂർവ്വകാലാത്മാക്കൾ എന്റെ വൈജ്ഞാനികസമ്പത്തിനെ ഈവിധം അനൈതികമായി കോപ്പിയടിക്കുന്നതു് അത്ര നല്ല ഒരു കാര്യമായി “എനക്കു്” തോന്നുന്നില്ല. ഇപ്പോക്കു് പോയാൽ ഇതെവിടെയെത്തും!? സോക്രറ്റീസും അരിസ്റ്റോട്ടിലും യേശുവും മാർക്കസ് ഒറീലിയസും വരെ എന്നെ നിർല്ലജ്ജം കോപ്പിയടിച്ചിട്ടുണ്ടു്! അരാജകീയത അസഭ്യമായി തുണിയഴിച്ചാടുന്ന ഈ “ദുരവസ്ഥയിൽ” ഞാൻ അതീവ ദുഃഖിതനാണു്! എന്റെ പ്രതിഷേധം ഇതിലൂടെ ഞാൻ “സമസ്തയുടെ” ലോകത്തിനു് മുന്നിൽ അതിശക്തമായി രേഖപ്പെടുത്തുകയാണു്!
(“കലിംഗ ബ്ലർഡ് വിഷന്റെ” പ്രത്യയശാസ്ത്രബാനറിൽ “അയാൾ കഥയെഴുതുകയാണു്”.)
സമൂഹത്തിലെ അവിഹിത ഏർപ്പാടുകളെ പാർട്ടിയുടെ “Richter Scale” അനുസരിച്ചു് കൃത്യമായി വിലയിരുത്തി, “നിഷ്പക്ഷമായി” വിധിപ്രസ്താവം നടത്തുന്ന “കുലുങ്ങിക്കുലുങ്ങിക്കുത്തിണി” ജഡ്ജിണിയും, “AK-47” ജാതിനിർമ്മാർജ്ജനൻ മൈ മൈ മയിസ്രേട്ടും ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കോടതിയുടെ ഡബിൾ ബഞ്ചിനു് മുൻപാകെ, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, പാർട്ടി ലോക്കൽ സെക്രട്ടറിയുടെ റെക്കമെൻഡേഷൻ കാർഡ് മുതലായവയുമായി നേരിട്ടു് ഹാജരായി വെള്ളക്കടലാസിൽ സംഭവസംബന്ധമായ ഒരു പരാതി സത്യമായും, സത്യമല്ലാതെ മറ്റൊന്നുമല്ലാതെയും, എഴുതിയോ എഴുതിച്ചോ, ഒരു ജനാധിപത്യവ്യവസ്ഥിതിക്കു് അനുയോജ്യമായ വിധം, തോളിലെ തോർത്തൂരി അരയിൽക്കെട്ടി, തിരുമുഖതാവിൽ പഞ്ചപുച്ഛമടക്കി നടു തറയോളം കുനിച്ചുനിന്നുകൊണ്ടു് വിരലടയാളം പതിപ്പിച്ചോ, സർവ്വശക്തനായ തമ്പ്രാനെ തൃപ്തിപ്പെടുത്താൻ പര്യാപ്തവും മാർക്സിയൻ സാമ്പത്തിക ശാസ്ത്രത്തിൽ അധിഷ്ഠിതവുമായ ഫിലോസോഫിക്കോ-ഹിസ്റ്റോറിക്കൽ നേർച്ച കാഴ്ചകളുടെ സമ്പദ്സമൃദ്ധമായ അകമ്പടിയോടെ വിനയപുരസ്സരം സമർപ്പിച്ചുകൊണ്ടല്ലാതെ, നിലവിൽ ഈ അനാശാസ്യത്തിനു് ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കാൻ കഴിയുമെന്നു് “എനക്കു്” തോന്നുന്നില്ല.
സത്യത്തിൽ, എന്നെപ്പോലെ ജീവിതശുദ്ധിയില്ലാത്ത, കൈകളിൽ രക്തക്കറ പുരണ്ട സകല നികൃഷ്ടജീവികളെയും പരനാറികളെയും കുലംകുത്തികളെയും അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തു് ജയിലിൽ അടയ്ക്കുകയാണു് വേണ്ടതു്!
മൂത്തുപഴകി വിശുദ്ധനാഗങ്ങളായിത്തീർന്ന മാർക്സിസം, ഇസ്ലാമിസം ഇത്യാദി ആശയസംഹിതകൾ തെറ്റാണെന്നു് സമൂഹമദ്ധ്യേ പറയാൻ ധൈര്യപ്പെടുന്ന സമൂഹദ്രോഹികളായ എല്ലാ റിവിഷണിസ്റ്റുകളെയും കിട്ടുന്നിടത്തുവച്ചു് പിടികൂടി തത്ക്ഷണം കഴുത്തറക്കുകയോ, തിരക്കുമൂലം അതിനു് കഴിയാതെ വന്നാൽ, വിപ്ലവമഹാറാലി പോകുന്ന ഒന്നാനാം ദിവസം കാണുന്ന ഒന്നാനാം കഴുമരത്തിലേറ്റി, കൊടി സുനികളുടെ വിശുദ്ധ ലോകത്തിൽ നിന്നും എന്നേക്കുമായി ഉന്മൂലനം ചെയ്യണം എന്നതാണു് സുചിന്തിതമായ എന്റെ നിലപാടു്. അക്കാര്യത്തിൽ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചക്കും ഞാൻ തയ്യാറില്ല. “സത്യനിഷേധി” അല്ലാത്തതിനാൽ, മറ്റൊരു മാനുഷികനിലപാടു് സ്വീകരിക്കാൻ “എനക്കു്” കഴിയില്ലതന്നെ!!

June 24 2023 17:14
പഴയ തമ്പ്രാനു് “pollice” ആയിരുന്ന, പുതിയ തമ്പ്രാനു് “k-police” ആയ റൗഡിക്കമ്മിക്കൂട്ടത്തെ, ജനാധിപത്യ സ്ഥാപകപിതാക്കൾ വിഭാവനം ചെയ്ത അർത്ഥത്തിൽ “പൊലീസ്” എന്നു് ബഹുമാനപൂർവ്വം വിളിക്കാൻ അറപ്പു് തോന്നാത്തവരുടെയും, ആവക പൊലീസിന്റെയും തലയിൽ നെല്ലിക്കാത്തളം വയ്ക്കണം. എന്നിട്ടും ഭേദമില്ലെങ്കിൽ ദയാവധം!!
June 24 2023 17:24
മേലിൽ, “ആർപ്പോ ഇർറോ” എന്നു് കൂവേണ്ട വിപ്ലവ സാഹചര്യങ്ങളിൽ, “ആർഷോ ഇർറോ” എന്നേ കൂവാവൂ എന്നു് “അവെയ്ലബിള് P. B.” കല്പിച്ചത്രെ!
“വെള്ളം കളി” ഇനി ശരിക്കും എരമ്പും മെക്കാളേ!!
June 25 2023 10:12
രണ്ടു് ലച്ചം രൂഫാ എണ്ണിക്കൊടുത്ത, മുലപ്പാൽമണം മാറാത്ത ഒരു ഉണ്ണിക്കു് ഒറിജിനൽ സർട്ടിപ്പിക്കോത്ത് കൊടുക്കാതെ പറ്റിച്ചവനാണത്രെ സുഗൃത്തു്! ആ പാവം കുഞ്ഞു് ഇനിയെങ്ങനെ കേരളത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയാകും? കൊലച്ചതിയായിപ്പോയി!!
June 25 2023 10:30
“ഏതു് ജാതിയിൽപ്പെട്ടവനും പൂജ നടത്താൻ കഴിയണം. പിന്നോക്കക്കാർ പൂജ നടത്തിയാൽ നന്നാവില്ലെന്ന പൊതുബോധമുണ്ടു്.” – മന്ത്രി കെ. രാധാകൃഷ്ണൻ
അതെയതെ! പൂജ നടത്താൻ കഴിയാത്തിടത്തോളം, “പിന്നാക്കക്ഷേമീകരണം” – മാർക്സിയൻ ഐഡിയോളജി പോലെതന്നെ – ഒരു യുട്ടോപ്പിയ ആയി അവശേഷിക്കുകയേയുള്ളു.
June 25 2023 10:51
“പൂർവ്വസൂരിണി ഇന്ദിരാ പ്രിയദർശിനി” അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ നാല്പത്തെട്ടാം വാർഷികസംബന്ധമായ പോസ്റ്റുകൾകൊണ്ടു് ഫെയ്സ്ബുക്ക് നിറയുന്നതിൽ നീരസപ്പെടുന്ന എല്ലാ “ജനാധിപതികളോടുമായി”: “ഞങ്ങ മല്ലുക്കൾ ഭൂതകാലക്കുളിരിൽ ജീവിച്ചു്, ഭാവികാലം സ്വപ്നം കാണുന്ന സോഷ്യൽ-റെവൊല്യൂഷണറികളാണു്.”
June 25 2023 11:29
ഞാൻ എന്റെ കുടുംബസ്വത്തിൽനിന്നും നല്കുന്ന കിറ്റു് നക്കിത്തിന്നുന്ന നായ്ക്കളിൽ ആരുമില്ലേടാ അവിടെ, ഞങ്ങ കമ്മ്യൂണിസ്റ്റുകൾ മാറു് മറപ്പിച്ച കേരളസമൂഹത്തെ കെ-വിപ്ലവപദ്ധതികളിലൂടെ നവോത്ഥാനിക്കാൻ കഷ്ടപ്പെടുന്ന എന്നെ പിന്തുണയ്ക്കുന്ന ഈ പ്രോലെറ്റേറിയറ്റ് സഖാവിന്റെ കഴുത്തിൽ ഈ പൂ(ർ)മാലയ്ക്കുപകരം, എന്റെ വിപ്ലവആശിർവാദത്തോടെ കേരളത്തിലെത്തിക്കപ്പെട്ട കള്ളക്കടത്തു് സ്വർണ്ണത്തിൽ പണിതീർത്ത പത്തോ നൂറോ പവൻ തൂക്കമുള്ള ഒരു സ്വർണ്ണമാല അണിയിച്ചലങ്കരിച്ചു് അഭിനന്ദിക്കാൻ?
(ഫോട്ടോയ്ക്കു് കടപ്പാടു്)

June 25 2023 13:37
കെ. സുധാകരനെതിരായ കേസ് കോൺഗ്രസ് തന്നെ ഉണ്ടാക്കിയതാണെന്നു് എ. കെ ബാലൻ.
ഉമ്മൻ ചാണ്ടി തന്നെക്കൊണ്ടു് വദനസുരതം ചെയ്യിച്ചു എന്ന സരിത മാഡത്തിന്റെ കേസും കോൺഗ്രസ് തന്നെ ഉണ്ടാക്കിയതാണെന്നാണു് എന്റെയൊരു തോന്നൽ.
June 25 2023 14:10
കേട്ടറിഞ്ഞിടത്തോളം, വൈജ്ഞാനികതയെക്കാൾ, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെയുള്ള വിജയ-കരമായ ഓട്ടമാണു് ബ്രണ്ണൻ കോളെജിലെ ആക്കഡെമിക് ബിരുദദാനങ്ങൾക്കു് ആധാരം.
June 26 2023 12:01
ഭൂഗുരുത്വാകര്ഷണഫലമായ ദ്രാവകമർദ്ദം
വെള്ളത്തിന്റെ (ദ്രാവകത്തിന്റെ) ആഴം കൂടുന്നതിനനുസരിച്ചു് മർദ്ദവും കൂടുമെന്നറിയാത്തവർ ഉണ്ടെന്നു് തോന്നുന്നില്ല. പ്രൊഫെഷണലായോ, ഒരു ഹോബി എന്ന നിലയിലോ ഡൈവ് ചെയ്യുന്നവർ തീർച്ചയായും അതറിയുന്നവരായിരിക്കും.
ആഴവും മർദ്ദവും തമ്മിലുള്ള ബന്ധം അറിയാതെ, പണ്ടെന്നോ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്റെയോ, കപ്പിത്താന്റെയോ മറ്റോ അവശിഷ്ടങ്ങൾ കാണാനോ പരിശോധിക്കാനോ വേണ്ടി അന്തർവാഹിനിയുമായി ആഴക്കടലിലേക്കു് പോകുന്നവർ ചെയ്യുന്നതു് മരണം കൊണ്ടുള്ള കളിയാണു്.
ആഴം കൂടുന്തോറും വർദ്ധിക്കുന്ന, ഭൂമിയുടെ ഗുരുത്വാകര്ഷണം മൂലമുള്ള മർദ്ദത്തെയും (gravitational pressure) ആഴത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇക്വേഷൻ ഇതാണു് :
p = ρgh
[p = മർദ്ദം, ρ (ഗ്രീക്ക് ചെറിയക്ഷരം rho) = ദ്രാവക സാന്ദ്രത, g = ആക്സിലറേഷൻ ഡ്യൂ റ്റു ഗ്രാവിറ്റി, h = ഉയരം]
ഇതിന്റെ ഡെറിവേഷൻ വളരെ എളുപ്പമാണു്. നാലോ അഞ്ചോ വരികളിൽ തീരും.
കടലിലോ, പുഴയിലോ, വലിയ ഒരു പാത്രത്തിലോ മറ്റോ ജലത്തിന്റെ (ദ്രാവകത്തിന്റെ) ഒരു സ്തംഭം സങ്കല്പിക്കുക.
അതിന്റെ പരിച്ഛേദത്തിന്റെ വിസ്തീർണ്ണം (cross sectional area) A, മർദ്ദം നിശ്ചയിക്കേണ്ട സ്ഥാനത്തുനിന്നും ഉപരിതലത്തിലേക്കുള്ള ഉയരം h, ദ്രാവകത്തിന്റെ സാന്ദ്രത ρ, ഭാരം മൂലമുള്ള ശക്തി (weight force) F. (ചിത്രം കാണുക.)
വിസ്തീർണ്ണ ഏകകത്തിൽ അനുഭവപ്പെടുന്ന ശക്തിയാണു് മർദ്ദം. അഥവാ, p = F/A
ന്യൂട്ടൻ രണ്ടു് വഴി, F = mg (m = mass, g = ആക്സിലറേഷൻ ഡ്യൂ റ്റു ഗ്രാവിറ്റി)
p = F/A -യിലെ F-നെ mg കൊണ്ടു് സബ്സ്റ്റിറ്റ്യൂട്ട് ചെയ്താൽ, p = mg/A
വ്യാപ്തത്തെ (V) സാന്ദ്രത (ρ) കൊണ്ടു് ഗുണിച്ചാൽ ഭാരവും (m), വിസ്തീർണ്ണത്തെ (A) ഉയരം (h) കൊണ്ടു് ഗുണിച്ചാൽ വ്യാപ്തവും (V) കിട്ടുമെന്നതിനാൽ,
p = mg/A = ρVg/A = ρAhg/A = ρhg
p = ρgh
ഈ ഇക്വേഷനിൽ, ഗ്രാവിറ്റേഷണൽ ആക്സിലറേഷനായ g-യും, ദ്രാവകങ്ങൾ പ്രായോഗികമായി ഇൻകമ്പ്രെസ്സിബിൾ ആയതിനാൽ, ρ-യും കോൺസ്റ്റന്റുകൾ ആയതിനാൽ, മർദ്ദം (p), ദ്രാവകത്തിന്റെ ഉയരത്തിൽ മാത്രമാണു് അധിഷ്ഠിതം. (കടൽജലമടക്കമുള്ള) ദ്രാവകങ്ങളുടെ മർദ്ദം ഉയരം കൂടുന്നതിനു് അനുസൃതമായി, ലീനിയറായി വർദ്ധിക്കുമെന്നു് സാരം.
ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒരു മീറ്റർ ഉയരവുമുള്ള, ജലത്തിന്റെ ഒരു ചതുരസ്തംഭത്തിനു് (cuboid) ഒരു മെട്രിക്ക് ടൺ (1000 kg) ഭാരമുണ്ടാകും. ഉയരം മാത്രം ഒരു കിലോമീറ്റർ ആക്കി കൂട്ടിയാൽ, ഭാരം ആയിരം മെട്രിക്ക് ടൺ (പത്തുലക്ഷം കിലോഗ്രാം) ആയി വർദ്ധിക്കും.
കാല്ക്യുലസിലെ ഡിഫറൻഷ്യേഷനും ഇന്റഗ്രേഷനും ഉപയോഗിച്ചു് ഈ ഇക്വേഷനെ ഗണിതശാസ്ത്രപരമായ കൂടുതൽ കൃത്യതയോടെ ഡിറൈവ് ചെയ്യാൻ പറ്റും. പക്ഷേ, കാര്യം മനസ്സിലാക്കാൻ ഇതുതന്നെ ധാരാളം.
ശാസ്ത്രസംബന്ധമായി നമ്മൾ സ്കൂളിലും, പലപ്പോഴും കോളെജുകളിലും പഠിപ്പിക്കപ്പെടുന്ന മിക്കവാറും എല്ലാ കാര്യങ്ങളും, കൂടുതൽ ആഴമുള്ള, വിശദവും വിശാലവുമായ അറിവുകളുടെ സ്പെഷൽ വേർഷനുകൾ മാത്രമാണു്. – കാർട്ടീസ്യൻ കോഓർഡിനേറ്റ്സും കർവിലീനിയർ കോഓർഡിനേറ്റ്സും പോലെ, യൂക്ലിഡിയൻ ജ്യോമെട്രിയും റീമാനിയൻ ജ്യോമെട്രിയും പോലെ, സ്പെഷൽ തിയറി ഓഫ് റിലേറ്റിവിറ്റിയും ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയും പോലെ, വെക്ടറും റ്റെൻസറും പോലെ, …
ഇപ്പറഞ്ഞതിനു്, കേരളത്തിലെ സ്കൂളുകളിലും കോളെജുകളിലുമുള്ള പഠനങ്ങളിലൂടെ, “മുഴുവൻ വാടകയും” വിദ്യാർത്ഥികൾക്കു് ലഭിക്കുന്നില്ല എന്നല്ലാതെ, ലഭിക്കുന്നതു് മുഴുവൻ ആകെമൊത്തം ടോട്ടൽ അബദ്ധപ്പഞ്ചാംഗവും വികടസരസ്വതികളും മാത്രമാണെന്നൊരു അർത്ഥമില്ല.
“തെറ്റുദ്ധാരണ പാടരുതല്ലോ.”

June 28 2023 12:20
“അഴിമതി പൂർണ്ണമായും ഇല്ലാതാക്കും. അഴിമതി കാണിക്കുന്നവരോടു് ഒരു ദയയും ഉണ്ടാകില്ല.” – മുഖ്യമന്ത്രി പിണറായി വിജയൻ ഏതോ ഒരു പൊതുവേദിയിൽ ഛർദ്ദിച്ചുകേട്ട മണി-മലർ-മധുമൊഴിമുത്തു്.
“നിങ്ങൾക്കു് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ, ഈ മലയോടു് ഇവിടെ നിന്നു് അങ്ങോട്ടു് നീങ്ങുക എന്നു് പറഞ്ഞാൽ അതു് നീങ്ങും.” – ദൈവപുത്രൻ യേശു ബൈബിളിൽ (മത്തായി 17: 21).
യഹൂദർ ആവർത്തിച്ചാവർത്തിച്ചു് പറഞ്ഞിട്ടും സീനായി മല നീങ്ങിപ്പോകാത്തതും, മുക്ക്യോൻ പിണറായി പേർത്തും പേർത്തും വളരെ കർശനമായി ധാർഷ്ട്യത്തോടെ പറഞ്ഞിട്ടും, പൂർണ്ണമായോ അപൂർണ്ണമായോ ഇല്ലാതാകുന്നതിനു് പകരം, “ചാണകക്കുഴിയിലെ ചീരപോലെ”, അഴിമതി പൂർവ്വാധികം “ശക്തിധരപരമായി” ആർത്തു് വളരുകയും ചെയ്യുന്നതു് അന്തം കമ്മി മാതൃകയിലുള്ള അന്ധമായ വിശ്വാസം, മലയോടു് നീങ്ങാനും, അഴിമതിയോടു് ഇല്ലാതാകാനും പറയുന്നവർക്കു് മൗലികമായിത്തന്നെ ഇല്ലാത്തതുകൊണ്ടാവാനേ വഴിയുള്ളു.
മയ്യത്തു് വെള്ളത്തുണിയിൽ പൊതിഞ്ഞു് സുവർക്കയോഗ്യമായി സംസ്കരിക്കുന്നതുപോലെ, No. 1 പ്രബുദ്ധ കേരളസമൂഹത്തിലെ അഴിമതികളെ, “ഇൻഡ്യൻ പീനൽ കോഡ് കൺഫോം” ആയി, “കൈതോലപ്പായയിൽ” ഭദ്രമായി പൊതിഞ്ഞു്, ഇന്നോവയിലോ, ഇന്നോവ ലഭ്യമല്ലെങ്കിൽ, ക്വാളിസിലോ, ക്വാളിസ് ലഭ്യമല്ലെങ്കിൽ മിനി കൂപ്പറിലോ, മിനി കൂപ്പറും കിട്ടാനില്ലെങ്കിൽ, ജാംബവാനോടൊപ്പം നഴ്സറിയിൽപ്പോയിരുന്ന പുണ്യപുരാതന ഹിന്ദുസ്ഥാൻ അംബാസഡറിലെങ്കിലുമോ ലോഡ് ചെയ്തു് ഏതെങ്കിലും സുരക്ഷിത ലക്ഷ്യസ്ഥാനത്തേക്കു് മാറ്റിപ്പാർപ്പിച്ചുകൊണ്ടല്ലാതെ, കാരണഭൂതം റട്ടട്ടാശ്ശങ്കൻ പിണറായിച്ചക്രവർത്തി വിപ്ലവകരമായി വിഭാവനം ചെയ്യുന്ന രീതിയിൽ, അഴിമതിയെ കേരളത്തിൽ നിന്നും പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയുമെന്നു് എനക്കു് തോന്നുന്നില്ല.
അഴിമതി കാണിക്കുന്നവരോടു് “ദയ” ഉണ്ടാകാതിരുന്നതുകൊണ്ടു് മാത്രം പരിഹരിക്കാനാവുന്ന ഒരു പ്രശ്നമല്ല അതെന്നാണു് എന്റെയൊരു കണക്കുകൂട്ടലെന്നു് രത്നച്ചുരുക്കം.
June 29 2023 09:49
താൻതന്നെ സൃഷ്ടിച്ച പെമ്പിളകളുടെ തലമുടിയോ ശരീരമോ കണ്ടാൽ ഇരിക്കപ്പൊറുതിയില്ലാതാകുന്ന, സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും കരുണാനിധിയുമായ ഒരു പ്രപഞ്ചസ്രഷ്ടാവു്!!
കഷ്ടം തന്നെ പ്രപഞ്ചസ്രഷ്ടാവേ, അന്റെ കാര്യം!!
June 29 2023 11:16
“തിരുവനന്തപുരം മുതൽ US-ലെ ടൈംസ് സ്ക്വയർ വരെ പ്രശസ്തനും, കോടീശ്വരനുമായ ഒരു രാഷ്ട്രീയ നേതാവു് ചില വൻതോക്കുകളിൽനിന്നു് ലഭിച്ച രണ്ടുകോടി മുപ്പത്തയ്യായിരം രൂപ (20035000,- രൂഫാ) ദേശാഭിമാനിപ്പത്രത്തിന്റെ കലൂർ ഓഫീസിൽ നിന്നു് കൈതോലപ്പായയിൽ പൊതിഞ്ഞു് ട്രിവാൻഡ്രത്തേക്കു് കൊണ്ടുപോയി.” – വാർത്ത
സിൽമയിലായാലും, രാഷ്ട്രീയത്തിലായാലും, മതത്തിലായാലും, വ്യക്തിജീവിതത്തിലായാലും സസ്പെൻസ് നിലനിർത്തണമെന്നു് നിർബന്ധമുള്ളവരാണു് മല്ലുക്കൾ. സസ്പെൻസ് പോയാൽ പിന്നെ എന്തു് കോപ്പു് കഥ എന്നാണവരുടെ ചോദ്യം. തൂമ്പയെ തൂമ്പയെന്നു് വിളിക്കുന്നതിനെക്കാൾ, “തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം” എന്നു് വിളിക്കാൻ സമസ്യാപൂരകരായ അവർ കൂടുതൽ ഇഷ്ടപ്പെടുന്നതു് അതുകൊണ്ടാണു്.
പരമ്പരാഗതമായിത്തന്നെ ആഴമേറിയ അന്വേഷണത്വരയുള്ളവരാണു് മല്ലുക്കൾ. സമസ്യാപൂരണത്തിന്റെ തീയ്യിൽ മുളച്ചുവളർന്ന സാഹിത്യവിശാരദരാണവരെന്നു് സാരം. കതിനവെടിക്കാരന്റെ പട്ടി ഉടുക്കുകൊട്ടു് കേട്ടാൽ പേടിക്കില്ല എന്നു് മണിയാശാൻ മണിമൊഴിമുത്തു്.
തുക കൈതോലപ്പായയിൽ പൊതിഞ്ഞു് തിരുവനന്തപുരത്തേക്കു് കൊണ്ടുപോകേണ്ടിവന്നതു്, പൂച്ചത്തള്ള കുഞ്ഞുങ്ങളെ ഇല്ലം മാറ്റുന്നതുപോലെ, ദേശാഭിമാനി പത്രത്തിൽ പൊതിഞ്ഞു് മാറ്റാമെന്ന ആലിബാബയുടെ മാസ്റ്റർപ്ലാൻ, ദേശാഭിമാനിപ്പത്രം, സ്വാഭാവികമായ ഉന്നത ക്വാളിറ്റിമൂലം, തുക പൊതിഞ്ഞതോടെ കീറിപ്പറിഞ്ഞു് പോയതിനാൽ, അന്തിമ നിമിഷത്തിൽ പ്ലാൻ A ഉപേക്ഷിച്ചു്, “കൈതോലപ്പായ” എന്ന പ്ലാൻ B സ്വീകരിക്കേണ്ടി വന്നതിനാലാണു്.
എന്നാലും, ആരായിരിക്കും പീരങ്കി സമാനമായ വൻവെടിത്തോക്കുകളിൽനിന്നും രണ്ടുകോടി രൂഫാ പുഷ്പം പോലെ സ്വീകരിച്ച ആ “ദേശാഫിമാനി”?
കൂലങ്കഷമായി ആലോചിച്ചപ്പോൾ, എന്റെ പരിമിതമായ ബുദ്ധിയിൽ “എനക്കു്” തോന്നിയതു്, ദേശാഭിമാനി പത്രത്തിന്റെ കലൂർ ഓഫീസിൽ ദുരുദ്ദേശപരമായി നുഴഞ്ഞുകയറിയ മലയാള മനോരമ ഫെയിം ശ്രീമാൻ കെ. സി. മാമ്മൻ മാപ്പിള ആയിരിക്കുമെന്നാണു്.
June 29 2023 12:03
“കേന്ദ്രഗവണ്മെന്റ് ഏജൻസികൾ സ്വപ്നയും (“പിണുവും”) ഉൾപ്പെടുന്ന സ്വർണ്ണക്കള്ളക്കടത്തിൽ എടുക്കുന്ന കേസുകളുമായി “ഞങ്ങൾക്കു്” എന്തു് പ്രശ്നം? അതിൽ “ഞങ്ങൾ” എന്തിനിടപെടണം?” – മാക്രിസ്റ്റ് താത്വികാചാര്യൻ സഹാവു് ഗോവിന്ദൻ.
അങ്ങനെയങ്ങു് ചോദിച്ചുകൊടുക്കു് സഖാവേ! “ഞങ്ങൾ-നിങ്ങൾ” എന്നാലെന്തെന്നു് സമ്പൂർണ്ണ ഊളകളായ കിറ്റുഭോജികൾക്കു് മനസ്സിലാകട്ടെ.
June 29 2023 15:41
വിശുദ്ധ ഖുർആൻ പറയുന്ന പ്രകാരം, സത്യ-ഏകദൈവമായ അല്ലാഹു ഇബ്രാഹിം നബിയോടു്, അവന്റെ ഈജിപ്ഷ്യൻ ദാസി ഹാജറിൽ (ഹാഗേറിൽ) നിന്നുള്ള ഒന്നാംപുത്രനായ ഇസ്മാഈലിനെ വിജനമലയിൽ കൊണ്ടുപോയി കഴുത്തറത്തുകൊന്നു് തനിക്കു് ബലിയർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നോ, അതോ, ബൈബിൾ പറയുന്ന പ്രകാരം, സത്യ-ഏകദൈവമായ യഹോവ വിശ്വാസികളുടെ പിതാവെന്നു് വിളിക്കപ്പെടുന്ന അബ്രഹാമിനോടു്, ആരംഭത്തിൽ മച്ചിയായിരുന്ന അവന്റെ ഭാര്യ സാറായിൽ നിന്നുള്ള രണ്ടാംപുത്രനായ യിസ്ഹാക്കിനെ മലയിൽ കൊണ്ടുപോയി കുരുതി കഴിച്ചു് തനിക്കു് വിശുദ്ധ ബലിയായി അർപ്പിക്കാൻ കല്പിക്കുകയായിരുന്നോ?
അതോ, അബ്രഹാം എന്നു് യൂദരും നസ്രാണികളും, ഇബ്രാഹിം എന്നു് മുസ്ലിമുകളും വിളിക്കുന്ന പുരാതന പിതാവിനോടു്, ഇസ്മാഈൽ, യിസ്ഹാക്കു് എന്നീ രണ്ടു് കുരിപ്പുകളെയും മലയിൽ കൊണ്ടുപോയി മനുഷ്യരക്തദാഹിയായ തങ്ങൾക്കു് ബലിയായി കശാപ്പുചെയ്യാൻ അല്ലാഹുവും യഹോവയും സമാന്തരമായി കല്പിക്കുകയായിരുന്നോ?
ഏതായാലും, കൊലയും, കൊല ചെയ്യാനുള്ള പ്രേരണയും ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നു് രണ്ടിനും വലിയ ഗ്രാഹ്യമില്ലെന്നു് തോന്നുന്നു. മട്ടു് കണ്ടിട്ടു്, രണ്ടു് ദൈവൻസും വ്യാജസർട്ടിഫിക്കറ്റിൽ ദൈവപദവിയിൽ എത്തിയവരായിരിക്കണം.
വെറും വെറുതെ ഒരു തംശയം പറഞ്ഞെന്നേയുള്ളു. കേട്ടപാതി കേൾക്കാത്തപാതി, “മതതത്വശാസ്ത്രങ്ങൾ” ആകെമൊത്തം തലയിലേക്കു് തുരുതുരെ കോരിയൊഴിച്ചു് ശ്വാസംമുട്ടിച്ചു് ആളെ ദയവായി കിടപ്പിലാക്കരുതു്.
നന്ദി, നമസ്കാരം.
June 30 2023 10:09
ഞങ്ങൾ കെട്ടുന്നതു് പട്ടുലങ്കോട്ടി; നിങ്ങൾ കെട്ടുന്നതു് പരുത്തിക്കോണാൻ.

June 30 2023 11:34
അമ്മയുടെയും അപ്പന്റെയും നാവുകളിലൂടെ സഹജീവികളോടു് കാര്യമെന്തെന്നറിയാതെ “സംവദിക്കുന്ന” നിരപരാധികളായ കുഞ്ഞുങ്ങൾ ഒരുവശത്തു്!
പുരോഹിതരുടെയും, രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെയും, അവാർഡ് നക്കിത്തീനികളായ “സാംസ്കാരിക നായകളുടെയും” നാവുകളിലൂടെ സഹജീവികളോടു്, കാര്യമറിയാതെയും, കാര്യങ്ങൾ എന്തെന്നു് വ്യക്തമായി അറിഞ്ഞിട്ടും, “ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ” എന്ന രീതിയിൽ ഒന്നുമേ അറിയില്ലാത്തതുപോലെ ഭാവിച്ചും, “ഊജ്ജ്വലോജ്ജ്വലമായി” നിയമവും, നീതിബോധവും, ധാർമ്മികബാദ്ധ്യതയും, സദാചാരമര്യാദകളും, “ജീവിതശുദ്ധിയും” ജനത്തോടു് വലിയവായിൽ ഘോരഘോരമായി, മൈക്ക് ഓപ്പറേറ്ററുടെ കഴുത്തിൽ കുത്തി പിടിച്ചുകൊണ്ടു് പ്രസംഗിക്കുന്ന പൂർണ്ണ അപരാധികളും, എല്ലാം തികഞ്ഞ ക്രിമിനലുകളുമായ “തലമുതിർന്ന” ഇരട്ടത്താപ്പുകാർ (“മൾട്ടിപ്പിൾ താപ്പുകാർ” എന്നായിരുന്നേനെ കൂടുതൽ ഉചിതം!) മറ്റൊരുവശത്തു്!!
അതാണു് ഇന്നത്തെ “ആർഷഭാരതം” പൊതുവെയും, “ഇടതുകേരളം” പ്രത്യേകിച്ചും! ഒരുപറ്റം സാമൂഹിക-, സാമ്പത്തിക-, രാഷ്ട്രീയ-, മതപരക്രിമിനലുകളാൽ നയിക്കപ്പെടുന്ന, “ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസി”!! അജ്ഞരും അവസരവാദികളും അന്ധവിശ്വാസികളുമെങ്കിലും, “ആധുനികത” വാതോരാതെ വിളമ്പാൻപോന്ന കാണ്ടാമൃഗത്തൊലിക്കട്ടിയുള്ള, ഉളുപ്പു് എന്നാൽ എന്തെന്നറിയാത്ത, മൗലികമായിത്തന്നെ പ്രാകൃതരായ, “ആദ്ധ്യാത്മിക-ഭൗതികവാദത്തിൽ” അന്തം വിട്ടു് അഭിരമിക്കുന്ന ഒരു കൂട്ടം മുഴുക്കിറുക്കർക്കു് യഥേഷ്ടം വിഹരിക്കാൻ കഴിയുന്ന “വൈരുദ്ധ്യാത്മകമായ” ഒരു സുരക്ഷാതാവളം!!!

June 30 2023 12:39
ഒരാൾക്കു് ഒരേസമയം തീവ്ര മുസ്ലീമും, തീവ്ര മാർക്സിസ്റ്റും ആയിരിക്കാൻ കഴിയുന്ന “schizophrenic” അവസ്ഥ, പിണുവിസ്റ്റ് നവമല്ലു നവോത്ഥാന മല്യാലത്തിൽ, മറുനാടൻ മല്യാലി “Anvar-ious” ദുരവസ്ഥ എന്നറിയപ്പെടുന്നു.
July 01 2023 11:39
ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യരുടെ കേവലജീവിതത്തെവരെ അതിഗുരുതരമായി ബാധിക്കാവുന്ന നിയമപരമായ കാര്യങ്ങളിൽ, ആത്യന്തികമായ വിധി പ്രസ്താവിക്കാൻ അധികാരം നൽകപ്പെടുന്ന ജുഡീഷ്യറിയിലെ ഏമാന്മാരുടെയും, അവരെ ആ അത്യുന്നതസ്ഥാനങ്ങളിൽ അവരോധിക്കുന്ന ലെജിസ്ലേറ്റീവിലെ “ജനപ്രതിനിധികളുടെയും”, ആ വിധികൾ “തന്മയത്വമായി” നടപ്പാക്കുന്ന “എക്സിക്കുട്ടികളുടെയും” ബിരുദങ്ങളും, ബിരുദാനന്തരബിരുദങ്ങളും, ഡോക്ടറേറ്റുകളും, തദനുസൃതമായ അവറ്റകളുടെ വൈജ്ഞാനികവും പ്രൊഫെഷണലുമായ യോഗ്യതയും, കൂലങ്കഷമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കാനുള്ള ബാദ്ധ്യത, കമ്മിപ്പാർട്ടിയുടെ അതേ “പ്രോപ്പർ ചാനൽ” വഴി ബിരുദങ്ങളും, ബിരുദാനന്തര ബിരുദങ്ങളും, ഡോക്ടറേറ്റുകളും കരസ്ഥമാക്കിയ, ബാല-മുരളീരവ നിയമജ്ഞരും, കുലുങ്ങൽ വിദദ്ധകളായ ടീച്ചേഴ്സും അടങ്ങുന്ന പാർട്ടിക്കോടതിയ്ക്കുണ്ടു്.
നിങ്ങൾ അല്ലാതെ മറ്റാരു് സഹാക്കളേ!?
July 01 2023 12:11
“ഏതെങ്കിലും തരത്തിലുള്ള ഒരു അഴിമതി കമ്മ്യൂണിസ്റ്റ് പാർട്ടി മാക്രിസ്റ്റ് വച്ചുപൊറുപ്പിക്കുമോ?” – കമ്മിപ്പാർട്ടിക്കൺവീനർ സഹാവു് ഇ. പി. ജയരാജൻ.
അന്യാദൃശമായ ഒരു “Tango Argentino-മദാമ്മ” മൈ-സ്ട്രോയും, അനുപമമായ ഒരു വേൾഡ് ബോക്സിങ് എക്സ്പ്പെർട്ടും ആണെന്നതിലുപരി, ലാവ്ലിൻ കേസ്, ഓഖി ഫണ്ട് തട്ടിപ്പു്, പ്രളയ ദുരിതാശ്വാസനിധി തട്ടിപ്പു് മുതലായ പിണറായി സർക്കാരിന്റെ നീചമായ അഴിമതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ “ശക്തിധരയുക്തമായി” ആഞ്ഞടിക്കുന്ന ഒരു മാർക്സിയൻ കമ്മ്യൂണിസ്റ്റ് വിപ്ലവിയാണു് “റിസോർട്ട് ഫെയിം” ആയ നമ്മടെ സഖാവു് ചിറ്റപ്പൻ എന്നാരറിഞ്ഞു!?
July 01 2023 14:00
മല്ലുമോഡലിൽ ഫീകരമായി “ഫിലോസഫിക്കാൻ” വ്യാജ നിലത്തെഴുത്തു് ധാരാളം! വേലിയരികിൽ നിന്നു് പരസ്പരം ഘോരഘോരം ഗോഗ്വാ വിളിക്കുന്ന, അക്ഷരാഭ്യാസം പോലുമില്ലാത്ത അമ്മായിമാരും അമ്മാവന്മാരും ചെയ്യുന്നതു്, അവരുടെ സ്വന്തം കാഴ്ച്ചപ്പാടിൽ,
അത്യുന്നതമായ ഫിലോസഫിയാണു്!!
July 01 2023 14:14
മാർക്സ് മുത്തപ്പൻ വിഭാവനം ചെയ്തതും, “അതി പരിശുദ്ധവുമായ” കമ്മ്യൂണിസത്തെ, പിണൂവിയൻ കുമ്പസാരക്കൂട്ടിലിട്ടു് ഇങ്ങനെ തുടരെത്തുടരെ വ്യഭിചരിക്കുന്നതു് അല്ലാഹു പോലും ക്ഷമിക്കില്ല എന്നേ എനക്കു് ഇത്തരുണത്തിൽ പറയാനുള്ളു.
July 02 2023 10:09
ഒരു കേവലയാഥാർത്ഥ്യമായ ഇഹലോകത്തിനും, അതിൽ ജീവിക്കുന്ന മനുഷ്യർ ദൈനംദിനം നേരിടേണ്ടിവരുന്ന ഭൗതികവും ഗുരുതരവുമായ പ്രശ്നങ്ങൾക്കും മാറ്റിവയ്ക്കുന്ന ശ്രദ്ധയെക്കാൾ കൂടുതൽ ശ്രദ്ധയും തത്രപ്പാടും കഷ്ടപ്പാടും, അക്ഷരാർത്ഥത്തിൽ മിഥ്യയായ ഒരു പരലോകത്തിനും, അതിലെ മരണാനന്തരമായ ജീവിതസുഖവാസത്തിനും പകുത്തുനല്കാൻ വെമ്പുന്ന മതജീവികൾ ഈ ഭൂമിയിൽ ഇത്രയേറെ ഉള്ളതിന്റെ കാരണം ഈ വസ്തുതയായിരിക്കണം.

July 02 2023 11:09
ഗംഗ, ബ്രഹ്മപുത്ര, കാവേരി, ഗോദാവരി, കൃഷ്ണ, മഹാനദി ഇത്യാദി നദികളിലൂടെ ഒഴുകിയെത്തുന്ന ജൈവവും, “ജൈവബുദ്ധിജീവിപരവും”, “വ്യവസായസൗഹൃദവുമായ” സകലമാന മാലിന്യങ്ങളെയും, സമാധാനമതത്തിന്റെ തേർവാഴ്ചമൂലം ജന്മനാടു് വിട്ടോടാൻ നിർബന്ധിതരാകുന്ന അല്ലാഹുവിന്റെ പോരാളികളായ അഭയാർത്ഥികളെ “nolens volens” ഏറ്റെടുക്കുന്ന കാഫിറുകളുടെ യൂറോപ്പിനെപ്പോലെ, സ്വീകരിക്കേണ്ടിവരുന്ന ബംഗാൾ ഉൾക്കടലിനു് അശുദ്ധിസംബന്ധമായ ഈ വിഷയത്തിൽ പരിസ്ഥിതിപരമായി എന്താണാവോ പറയാനുള്ളതു്?

July 02 2023 15:52
“LSD-യെത്തന്നെ നിനച്ചിരുന്നാൽ കാണുന്നതെല്ലാം LSD സ്റ്റാമ്പെന്നു് തോന്നും.” നക്കിനക്കി വശം കെട്ടിട്ടും ഹൈ ആകുന്നില്ലെങ്കിൽ പാർലർ ഉടമയെപ്പിടിച്ചു് മാസങ്ങളോളം ജയിലിലിടാനും തോന്നും.
കണ്ട ഡ്രഗ് അഡിക്റ്റ്സിനെയൊക്കെപ്പിടിച്ചു് എക്സൈസിൽ നിയമിച്ചാലത്തെ അവസ്ഥ!
July 02 2023 16:04
“ഏക സിവിൽ കോഡിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. സമസ്തയെ ക്ഷണിക്കും.” – എം. വി. ഗോവിന്ദൻ
പ്രക്ഷോഭം, കുത്തിത്തിരുപ്പു് മുതലായ, പറ്റുന്നതും പയറ്റിത്തെളിഞ്ഞതുമായ പഴയ പണികളിലേക്കു് മടങ്ങുന്നതുതന്നെയാണു് പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ മാസ്റ്റർക്കു് നല്ലതെന്നു് തോന്നുന്നു.
July 03 2023 08:58
“The further a society drifts from the truth, the more it will hate those that speak it.” – Selwyn Duke
July 03 2023 08:59
“Definition of Stupid: Knowing the truth, seeing the truth, but still believing the lies.”
July 03 2023 10:25
“If your actions inspire others to dream more, learn more, do more and become more, you are a leader.” – John Quincy Adams
July 03 2023 10:32
“A leader is best when people barely know he exists. Not so good when people obey and acclaim him. Worse when they despise him. But of a good leader who talks little when his work is done his aim fulfilled they will say: ‘We did it ourselves.’” – Lao Tzu
July 03 2023 12:25
ഇത്ര ലളിതമാണു് അജ്ഞതയും നിര്വ്വികാരതയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കൽ.

July 03 2023 14:21
“ഓപ്പറേഷൻ ഷാജൻ സ്കറിയ”: അടുത്തിറങ്ങാൻ പോകുന്ന വിപ്ലവാത്മക മല്ലു ബ്ലോക്ക്ബസ്റ്റർ സിൽമയുടെ വെടിക്കെട്ടു് തലേക്കെട്ടു്!
July 04 2023 08:49
അംബെദ്ക്കറെയും, ശ്രീനിജനെയും ജാതീയമായി അധിക്ഷേപിച്ചാൽ, രണ്ടു് കേസുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ ഒരു ആഭ്യന്തരമന്ത്രിക്കാവില്ല.
ച്ചാൽ, ശ്രീനിജനാരു്, അംബെദ്ക്കറാരു്?
July 04 2023 08:50
“The man enslaved to wealth can never be honest.” – Democritus
July 04 2023 12:29
തെറുതയും മറുതയും തമ്മിൽ അന്തിച്ചന്തയിൽ വച്ചൊരു ബിസ്താരം:
തെറുത: കേട്ടോടീ മറുതേ, മറുനാടൻ മലയാളി ഷാജൻ കറിയേന്റെ ആപ്പീസ് പൂട്ടി.
മറുത: മ്മടെ ജാതിവിപ്ലവി ശ്രീനിജൻ എമ്മെല്ലെയെപ്പറ്റിയും, സിയേറ ലിയോൺ വജ്രം ഫെയിം ജനാബ് അൻവർ എമ്മെല്ലെയെപ്പറ്റിയും, നെന്മമരം മൊയ്ലാളിയെപ്പറ്റിയും, പിണറായിത്തമ്പ്രാനെപ്പറ്റിയുമെല്ലാം ഇല്ലാവചനം പറഞ്ഞുണ്ടാക്കിയിട്ടല്ലേ. നന്നായിപ്പോയി.
തെറുത: നീ ഇത്ര ക്രൂരയാകരുതു് മറുതേ! അല്ലാഹുവും മാർക്സ് ദൈവവും നിന്നോടു് പൊറുക്കില്ല.
മറുത: കല്യാണസൗഗന്ധികത്തിൽ മ്മടെ “സഖാവു്” കുഞ്ചൻ നമ്പ്യാർ ഉറഞ്ഞുതുള്ളിപ്പാടിയതുപോലെ, “നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങുകളായ” പരദൂഷണക്കാർക്കു് അങ്ങനെതന്നെ വരണം. ഒള്ള സത്യങ്ങൾ മുഴുവൻ വിളിച്ചുപറഞ്ഞു്, മാന്യന്മാർക്കു് ഈ ഭൂമിമലയാളത്തിൽ പണക്കൊഴുപ്പോടെ സ്വൈരമായി ജീവിക്കാൻ കഴിയില്ലെന്ന സാഹചര്യം സംജാതമായാൽ, പിണറായിസഖാവിന്റെ പാവം സർക്കാർ എന്തുചെയ്യണമെന്നാ തെറുതേ നീ പറയുന്നതു്? പണത്തിനു് മീതേ “റാകിപ്പറക്കാൻ” ആവതില്ലാത്ത ചെമ്പരുന്തിനോടല്ലാതെ പണച്ചാക്കുകളോടു്, കിറ്റുനല്കി വോട്ടുവാങ്ങി അധികാരത്തിലെത്തിയ ഒരു സർക്കാരിനു് കളിക്കാൻ പാടുമോ?
തെറുത ഇൻ ഐഡിയോളജിക്കൽ വാക്യും.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദപരമായ “അക്ഷയദ്വിതീയഃ” ആദ്ധ്യാത്മിക അനുബന്ധം, അഥവാ “കമലേ കമലാക്ഷ വല്ലഭേ ത്വം!”:
ധ്യാനപൂർവ്വം ആയിരംവട്ടം നിർത്താതെ ഉരുവിട്ടാൽ സമൂഹത്തിൽ അത്ഭുതപദവികൾ സ്വന്തമാക്കാവുന്ന സഹസ്രനാമജപം: (“ജനാബ്” കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം തുള്ളൽക്കഥയോടു് “ആകാരപരമായ” കടപ്പാടു്.)
“കൊല”ഗിരിസമനായ “കുഴിയാന”ത്തലവന്റെ
“കുല”യെല്ലാമൊരുമ്പാടേ “അറുത്തതാമൊരു” കാന്തൻ
“കലങ്ങാതെ” കരി “മാസ്ക്ക്” കലർന്നാശു വിരവോടേ
“മണി” മകൾ പിടിയായി “മുല” മൂട്ടിലെഴുന്നള്ളി
“മലവാണം” തറച്ചാശു “മുല” തന്റെ തടംതന്നിൽ
“കുല” നാരിയൊടുചേർന്നു് “ഇരു” കാലം രമിയ്ക്കുമ്പോൾ
ഉലകിന്റെ “നവോത്ഥാന” ഫലമാശു വരുത്തുവാൻ
അലസാതെ പിറന്നാശു “കിരണാ”യിട്ടിരിയ്ക്കുന്ന
പരദൈവം ഗണനാഥൻ കലവിയോടടിയന്റെ
“ധാർഷ്ട്യ”ത്തെക്കളഞ്ഞാശു പലനേരം തുണയ്ക്കേണം:
“കൊല” യേഹം നമസ്കാരം; “കൊല” യേഹം നമസ്കാരം.
July 04 2023 15:01
സാഹിത്യ അക്കാദമി സെക്രട്ടറിയും, സി. പി. എം. നേതാവുമായ സഖാവു് സി. പി. അബൂബക്കർ, അക്കാദമി ഇറക്കിയ പുസ്തകങ്ങളിൽ മുഴുവൻ “രണ്ടാം പിണറായി സർക്കാർ മാമാങ്കത്തിന്റെ” പരസ്യം സൂത്രത്തിൽ തിരുകിക്കയറ്റിയത്രെ!
– തന്റെ നിലവാരക്കാരേ ആ “ചവറുകൾ” വായിക്കൂ എന്നു് സഖാവു് സെക്രട്ടറി കരുതിക്കാണും.
July 05 2023 08:21
പിണറായി ആമയെപ്പോലെ തല അകത്തേക്കു് വലിച്ചപ്പോൾ, ഗോവിന്ദൻ വാൽപൊക്കി അഷ്ടദിക്കുകളിലേക്കും വളിയോടുവളി.
നിയമപരമായ താക്കീതു്: പിണുറിപ്പബ്ലിക്കിൽ, വളി വിടലും വളി എന്നു് പറയലും പിഴയും കഠിനതടവും മുതൽ കഴുവേറ്റൽ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണു്.
July 05 2023 08:37
ബ്ലാ ബ്ലാ ബ്ലാ, ബ്ലബർബ്ലബ്ലാ, ബ്ലാ ബ്ലാ ബ്ലാ!!

July 05 2023 09:15
“If someone can prove me wrong and show me my mistake in any thought or action, I shall gladly change. I seek the truth, which never harmed anyone: the harm is to persist in one’s own self-deception and ignorance.” – Marcus Aurelius
July 05 2023 10:00
“സിനിമാ മേഖലയുമായി ബന്ധപ്പെട്ട പണമിടപാടിൽ ശ്രീനിജൻ എം. എൽ. എ.-യെ ആദായനികുതി വകുപ്പു് ചോദ്യം ചെയ്തു.” – വാർത്ത
മുക്ക്യോൻ പിണറായിക്കു് പണമിടപാടെന്നു് കേൾക്കുന്നതുതന്നെ ചതുർത്ഥിയായതിനാൽ, ശ്രീനിജനെ താമസിയാതെ തള്ളിപ്പറയുമോടേ!?
July 05 2023 11:38
മാദ്ധ്യമപ്രവർത്തകർ വേട്ടയാടപ്പെടുന്നു; മാദ്ധ്യമത്തൊഴിലാളികളുടെ വീടുകൾ കടന്നാക്രമിക്കപ്പെടുന്നു; പഠിക്കാത്തവർ പരൂക്ഷ പാസ്സാകുന്നു; അജ്ഞർ ഡോക്ടറേറ്റ് എടുക്കുന്നു; അജ്ഞാതശക്തികൾ ആപ്പീസുകളിൽ തീവയ്ക്കുന്നു; കോപ്പിയടിക്കുന്നവർ കാവ്യതിലകങ്ങളാകുന്നു; തോറ്റവർ ജയിക്കുന്നു; ജയിച്ചവർ തോൽക്കുന്നു; ക്ലിഫ് ഹൗസിലെ ലിഫ്റ്റിൽ പശു മൂത്രിക്കുകയും “ചാണകിക്കുകയും” ചെയ്യുന്നു; “അങ്ങോട്ടൊരു തെയ്, ഇങ്ങോട്ടൊരു തെയ്, നടക്കുചാടി ഇന്തത്തെയ്” മോഡിൽ വിപ്ലവസംഹാരതാണ്ഡവമാടാൻ ശേഷിയും ശേമുഷിയുമുള്ള “സീസറമ്മമാർ” AKG സെന്ററിൽ ഓലപ്പടക്കം പൊട്ടുന്നതുകേട്ടു് ഇരുന്നയിരുപ്പിൽ ഞെട്ടിത്തെറിച്ചു് സാർവ്വശാരീരികവും സാർവ്വലൗകികവുമായി കുലുങ്ങുന്നു; (കുരുടർ കേൾക്കുന്നു; മുടന്തർ കാണുന്നു; ചെകിടർ മണക്കുന്നു; മരിച്ചവർ അഴുകുന്നു; ദരിദ്രർക്കു് പിണൂവിയൻ കിറ്റു് കിട്ടുന്നു; etc. etc.)
ഇതൊക്കെ സംഭവിച്ചിട്ടും, അതൊന്നും “LDF വരും, എല്ലാം ശരിയാക്കും” എന്ന, സർവ്വലോകതൊഴിലാളിവർഗ്ഗപ്പാർട്ടി കേരളജനതയ്ക്കു് നല്കിയ തിരഞ്ഞെടുപ്പു് വാഗ്ദാനങ്ങൾ അക്ഷരംപ്രതി നിറവേറ്റിയതിന്റെ തെളിവല്ലത്രെ!
യെവടന്നു് വരുന്നെടാ, അമേരിക്കൻ ക്യാപ്പിറ്റലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ചെരിപ്പുനക്കികളും, അവസരവാദികളും, പ്രതിലോമകാരികളുമായ ഇജ്ജാതി ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാസി മാരണങ്ങളൊക്കെ!?
July 05 2023 14:39
ഹമ്പമ്പട മാർട്ടിൻ ഹൈഡെഗ്ഗറെ! സംഭവം ആകെ മൊത്തം ടോട്ടൽ വിഷമവൃത്തത്തിലാക്കിക്കളഞ്ഞല്ലോ ജ്ജ്! ഇനിയിപ്പോ എന്നാ ചെയ്യും?
“ഹാലുപിടിച്ചൊരു പുലിയച്ഛൻ, പുലിവാലുപിടിച്ചൊരു നായരച്ഛൻ, നടുവിലു് നട്ടം തിരിഞ്ഞു് ഞമ്മളു് ഹലാക്കിലായി ചങ്ങാതി” എന്ന “നായരു് പിടിച്ച പുലിവാലു്” സില്മയിലെ “വിപ്ലവഗാനം” പോലെ, “നായരെത്തിന്നും നരിയച്ഛൻ, ഈ നരിയെത്തിന്നും നായരച്ഛൻ” എന്ന ഇപ്പോഴത്തെ അവസ്ഥയിൽ, “നരിയേം നായരേം ഒന്നിച്ചുതിന്നും നാവുവളർന്നൊരമ്മച്ചി” നേരിട്ടു് ഹാജരായി “ഇന്നത്തെ ചിന്താവിഷയം” കയ്യിലെടുക്കാതെ ഈ സമസ്യയുടെ കുരുക്കഴിക്കാൻ കഴിയുമെന്നു്, ജന്മനാ സമസ്യാവിദഗ്ദ്ധനും, അതുകൊണ്ടുതന്നെ പ്രഫുത്ത മല്ലുവുമായ എനക്കു് തോന്നുന്നില്ല.
https://www.youtube.com/watch?v=95X-u4FBAJ4 (ഹാലുപിടിച്ചൊരു പുലിയച്ഛൻ…)

July 06 2023 10:13
ഈ ചിത്രം പങ്കുവയ്ക്കപ്പെടേണ്ടതാണെന്നു് തോന്നി.
(ചിത്രത്തിനു് കടപ്പാടു്)

July 06 2023 10:16
സഖാവു് ശക്തിധരനണ്ണൻ സനാതനമായി ഒരു മാർക്സിസ്റ്റാണെന്ന കാര്യം മല്ലുക്കൾ മറക്കുന്നു! അതുവഴി അവർ മറക്കുന്നതു് “അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല” എന്ന പുണ്യപുരാതനമായ മല്ലു പഴഞ്ചൊല്ലുകൂടിയാണു്. കഷ്ടം തന്നെ “സൂപ്പർമാൻ” സഖാവു് അൻവർ മൊയ്ലാളിമാരേ, കഷ്ടം തന്നെ!!
July 06 2023 11:40
“എല്ലാം ദൈവത്തിനു് വേണ്ടിയാണു് എന്നു് പറഞ്ഞു് നിങ്ങൾ നിങ്ങളുടെ പുസ്തകങ്ങൾ എടുത്തുകാണിക്കുമ്പോൾ ഞാൻ ചിരിക്കും; കൂടെ ദൈവവും” എന്ന പ്രസ്താവനയിലൂടെ, താൻ ചിരിക്കുമ്പോൾ തന്റെ കൂടെ ചിരിക്കുന്ന ഒരു ഊള ദൈവമുണ്ടെന്ന വ്യംഗ്യം ഒഴിവാക്കിയിരുന്നെങ്കിൽ, സില്മാനടി സുഹാസിനി മാഡം പറഞ്ഞ മൊത്തം “കുലുക്കി സർവ്വത്തും” അക്ഷരംപ്രതി ശരിയായിരുന്നേനെ!![]()

July 06 2023 12:19
ശിവരാജ് സിംഗ് ചൗഹാൻ, അവഹേളിക്കപ്പെട്ട വനവാസി യുവാവിന്റെ കാൽ കഴുകിയതുപോലെ, തന്റെ കാൽതൊട്ടു് നമസ്കരിച്ച വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളുടെ കാൽ കഴുകിയാൽ നാലു് വോട്ടു് കൂടുതൽ ഒപ്പിക്കാൻ കഴിഞ്ഞേക്കാമെന്നു്, വ്യാജബിരുദധാരികളായ മുഖ്യമന്ത്രി പിണറായിയുടെ അക്കാദമിക് ഉപദേഷ്ടാക്കൾ അദ്ദ്യത്തെ “കർക്കശമായി ഉപദേഷ്ടിക്കാൻ” സാദ്ധ്യതയുണ്ടു്.
രാഷ്ട്രീയ നയങ്ങളുടെ കാര്യത്തിലായാലും,നോർത്തിൻഡ്യൻ/നോർത്ത് കൊറിയൻ മോഡൽ വേഷവിധാനങ്ങളുടെ കാര്യത്തിലായാലും, പശുത്തൊഴുത്തു്/സ്റ്റെയർ ലിഫ്റ്റിന്റെ കാര്യത്തിലായാലും, പിണറായി വിജയൻ എന്ന ഫ്യൂഡൽ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് റൗഡി ഒരു “കോപ്പി-പേസ്റ്റ് മൊഡ്യൂൾ” മാത്രമായതിനാൽ ആ ചടങ്ങു് “ഉപദേഷ്ടാനുസൃതം” പൊതുജനമദ്ധ്യേ അവതരിപ്പിക്കാനും സാദ്ധ്യതയുണ്ടു്.
https://www.facebook.com/watch/?v=579299881072383
July 06 2023 13:39
“നീയും തയ്പ്പിച്ചുവച്ചോ ഒരു മറുനാടൻകോട്ടു്.” – ദോഷാഭിമാനിയോടു് ആഫ്രിക്കൻ വജ്രമൊയ്ലാളി സഖാവു് ജനാബ് എം. എൽ. എ. അൻവർ സാഹിബ്.
July 06 2023 14:48
മറുനാടൻ ഷാജൻ സുഡു-മൊയ്ലാളികളെയും കമ്മികളെയും വിമർശിക്കാതെ, “ചോദിക്കാനും പറയാനും ആരുമില്ലാത്ത” മോദിയെയും കേന്ദ്രത്തെയും ബിജെപിയെയും വിമർശിച്ചു് മുന്നോട്ടു് പോയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരുമായിരുന്നില്ല.
July 06 2023 17:31
ബാല്യത്തിലേ അറ്റം മുറിച്ചും, മാമോദീസ മുക്കിയും, തല മുണ്ഡനം ചെയ്തും അടിമകളാക്കി ഓരോരോ തടവറകളിൽ വളർത്തപ്പെടുന്നവരിൽ ബഹുഭൂരിപക്ഷത്തിനും ആ കൂടുകൾക്കുള്ളിലാണു് സ്വാതന്ത്ര്യം. വിശാലമായ ബാഹ്യലോകജീവിതം അത്തരക്കാരെ ശ്വാസം മുട്ടിക്കാനേ വഴിയുള്ളു.
അതിൽ നിന്നാവാം, “ശീലങ്ങൾക്കു് അടിമപ്പെടുന്ന മൃഗങ്ങളാണു് മനുഷ്യർ” എന്ന ചൊല്ലിന്റെ ഉത്ഭവം.

July 07 2023 10:35
ഇസ്ലാമിനെ ശരിയായി മനസ്സിലാക്കിയവരാണു്, താലിബാൻ, ബോകോ ഹറാം, അൽ ഖാഇദ, ഇസ്ലാമിക് സ്റ്റേറ്റ് മുതലായ തീവ്രവാദഗ്രൂപ്പുകൾ. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാണു് അവർ തീവ്രവാദികളായിരിക്കുന്നതു് എന്നു് വാദിക്കുന്നവർ ഒന്നുകിൽ ഖുർആൻ മര്യാദയ്ക്കു് വായിക്കാത്തവരോ (വായിച്ചാലും, കാര്യമെന്തെന്നു് വസ്തുതാപരമായി മനസ്സിലാക്കാൻ കഴിവില്ലാത്തവരോ), അതുമല്ലെങ്കിൽ, വിശുദ്ധ ഖുർആന്റെ ഹൃദയവും വൃക്കയും കീറിമുറിച്ചു് കൂലങ്കഷമായി പരിശോധിച്ചിട്ടുള്ള ജനാബ് റഹ്മത്തുള്ള ഖാസിമി സമാനരായ “ജ്യൂസ് മൊല്ലാക്കമാരിൽ” നിന്നും ഖുർആൻ പാണ്ഡിത്യം കൈവരിച്ചവരോ ആയിരിക്കണം.
മാർക്സിസത്തെ ശരിയായി മനസ്സിലാക്കിയവരാണു്, പിണറായി വിജയൻ, എം. വി. ഗോവിന്ദൻ, എം. വി. ജയരാജൻ, ഇ. പി. ജയരാജൻ, വീണ ജോർജ്ജ്, ചിന്ത ജെറോം, ശ്രീമതി ടീച്ചർ, ജെയ്ക്ക് സി. തോമസ്, പി. പി. ചിത്തരഞ്ജൻ, പി. വി. ശ്രീനിജൻ, പി. വി. അൻവർ മുതലായ കേരള മാർക്സിസ്റ്റുകൾ. മാർക്സിസത്തെയും കമ്മ്യൂണിസത്തെയും ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാണു് അവർ മലമാക്രികളായിരിക്കുന്നതു് എന്നു് വാദിക്കുന്നവർ ഒന്നുകിൽ വിശുദ്ധ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും, ദസ് കാപ്പിറ്റലും മര്യാദയ്ക്കു് വായിക്കാത്തവരോ (വായിച്ചാലും, കാര്യമെന്തെന്നു് വസ്തുതാപരമായി മനസ്സിലാക്കാൻ കഴിവില്ലാത്തവരോ), അതുമല്ലെങ്കിൽ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും, ദസ് കാപ്പിറ്റലിന്റെയും ഹൃദയവും വൃക്കയും കീറിമുറിച്ചു് കൂലങ്കഷമായി പരിശോധിച്ചിട്ടുള്ള സഖാക്കൾ പി. രാജീവ്, എം. എ. ബേബി, ഡോക്ടർ തോമസ് ഐസക്ക്, എം. എൻ. വിജയൻ, എ. കെ. ജി., ഇ. എം. എസ്. ഇത്യാദി അതികായരായ “പ്രത്യയശാസ്ത്ര തത്ത്വചിന്തകരിൽ” നിന്നും മാർക്സിയൻ ഐഡിയോളജിക്കൽ പാണ്ഡിത്യം കൈവരിച്ചവരോ ആയിരിക്കണം.
July 07 2023 11:15
“നിങ്ങൾ” മാത്രമല്ല, “ഞങ്ങളും” അതുപോലെതന്നെ, Mr. Ricky Gervais!
When “we’re” dead, “we” don’t know “we’re” dead. The pain (or “pleasure”) is felt by others.
The same thing happens when “we’re” stupid.
July 07 2023 11:49
സുവർക്കത്തിലെ 72 ഹൂറികളുടെ കൊതങ്ങളിൽ നിന്നും മാമ്മങ്ങളിൽ നിന്നും, മുതുക്കന്മാർ അടക്കമുള്ള, സത്യവിശ്വാസികളായ മുസ്ലിമുകളുടെ മുഖം തിരിപ്പിക്കാൻ പഠിച്ചപണി പൈനായിരവും പയറ്റിയിട്ടും ആർക്കും കഴിയാത്തതു് വെറുതെയാണെന്നു് കരുതിയോ!?

July 08 2023 09:46
മറുനാടൻ മലയാളിയുടെ കമ്പൂട്ടറുകളും മറ്റും “k-pollice” പിടിച്ചെടുത്തത്രെ!
അതുവഴി, “എസ്. സുദീപസരസ്വതി” മോഡലിൽ വല്ല “എത്തിക്കൊ-ജുറിസ്റ്റിക്ക്” ചിത്രങ്ങളും കിട്ടിയാൽ, മുൻപു് ജിനേഷ് എന്ന DYFI സഖാവിന്റെ ഫോണിലെ ചിത്രങ്ങൾ കണ്ടെന്നപോലെ, മൂക്കത്തു് വിരൽവച്ചു് ആസ്വദിക്കാമെന്നു് “കെ-പൊലീസ്” കരുതിക്കാണും.
July 08 2023 10:10
“കേരളം കണ്ട ജൈവ ബുദ്ധിജീവിയായ ഭരണ നായകൻ!”
“മതനിരപേക്ഷ രാഷ്ട്രീയത്തിലെ യുഗപുരുഷൻ!”
“ഈ കപ്പൽ ആടിയുലയുകയില്ല tzar! Tzar ഇതിനൊരു കപ്പിത്താനുണ്ടു്.”
“മന്ന-വേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം.”

July 08 2023 10:31
നംബർ വൺ കേരളത്തിൽ ഒരു സംരംഭകൻ വ്യവസായം തുടങ്ങുന്നു!

July 08 2023 11:41
മതപരവും രാഷ്ട്രീയവുമായ മേഖലകളിലെ അഴിമതികളെയും താന്തോന്നിത്തങ്ങളെയും ശക്തമായ ഭാഷയിൽ പൊതുജനമദ്ധ്യേ തുറന്നുകാട്ടുന്ന മറുനാടൻ മലയാളി പോലുള്ള മാദ്ധ്യമങ്ങളെ, കാല്ക്കാശിനു് വിലയ്ക്കു് വാങ്ങാൻ കിട്ടുന്ന കൂലിപ്പടയെക്കൊണ്ടു് വേട്ടയാടിച്ചു് മുടുക്കൻ ചമയുന്നതിനു് പകരം, നീ സ്വയം മയ്യത്തായി, നിന്റെ ഒടുക്കത്തെ സുവർക്കത്തിലെത്തി, 72 ഹൂറികളെ (6 ഡസൻ ഹൂറികൾ!) മാറിമാറി, തന്നെയും പിന്നെയും, നിത്യമായി, നിരന്തരമായി, അനന്തമായി പ്രാപിച്ചു് “വെടിവീരനാകാൻ” ശ്രമിച്ചിരുന്നെങ്കിൽ, അതായിരുന്നേനെ, അഗതികളായ പാവങ്ങൾക്കു് “buzzworthy” സക്കാത്തും നക്കാപ്പിച്ചയും നല്കി പൊതുജനമദ്ധ്യേ നെന്മമരം എന്ന, അറപ്പുളവാക്കുന്ന വിശുദ്ധ പദവി സ്വന്തമാക്കുന്നതിനേക്കാൾ, മാർക്സിസ്റ്റുകൾ, ഇസ്ലാമിസ്റ്റുകൾ, ഹിന്ദുത്വകൾ, പെന്തെക്കൊസ്തുകൾ, താറാവിസ്റ്റുകൾ, സീറോവിസ്റ്റുകൾ, അമ്മാവിസ്റ്റുകൾ, ബാബാവിസ്റ്റുകൾ ഇത്യാദി പ്രഫുത്തരെപോലെ ആത്യന്തിക മന്ദബുദ്ധികളല്ലാത്ത സാമാന്യമനുഷ്യരും ഒരുവിധം സന്തോഷത്തോടെ ജീവിക്കുന്ന ഈ നശ്വര ലോകത്തോടു് നിനക്കു് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ സത്കർമ്മം.
അർദ്ധരാത്രി സൂര്യനുദിച്ചാൽ, “ഏകാന്ത ഗായികയായ” അന്നാമ്മച്ച്യാച്ചിയുടെ കുടിലിലെ കൈതോലപ്പായയിലെ, സ്ഥലകാലബോധം നഷ്ടപ്പെട്ട നിന്റെ ഉറക്കത്തിൽ നിന്നും, അണ്ടർവെയറിനു് പകരം, അന്നാമ്മച്ച്യാച്ചിയുടെ ചട്ട വലിച്ചു് കയറ്റി തിടുക്കത്തിൽ സ്ഥലം കാലിയാക്കേണ്ടിവരുന്ന ഗതികേടുള്ള നിന്നെ, മറുനാടൻ മലയാളി പോലുള്ള മാദ്ധ്യമങ്ങൾ വിമർശിച്ചാൽ, അതു് മറുനാടൻ മലയാളി പോലുള്ള മാദ്ധ്യമങ്ങളുടെയോ, സാമാന്യരായ മനുഷ്യരുടെയോ പ്രശ്നമല്ല, നിന്റെ മാത്രം പ്രശ്നമാണു്. അതോർത്താൽ നിനക്കു് നല്ലതു്.

July 08 2023 15:10
“എല്ലാ വേദനകൾക്കുമൊടുവിൽ സന്തോഷമുണ്ടു്. കന്യാമറിയം (M. A. LL. B.) ആണു് എന്റെ വക്കീൽ.” – ബിഷപ്പ് ഫ്രാങ്കോ
കത്തനാരന്മാരുടെ കാമവേദനയും, കർത്താവിന്റെ കുരിശുമരണവേദനയുമാവും പിതാവുദ്ദേശിച്ചതു്.
July 09 2023 09:21
തലയിൽ ഒരു മുൾമുടിയും, പിറകിൽ ഒരു മരക്കുരിശും കൂടി ഫിറ്റ് ചെയ്തിരുന്നെങ്കിൽ ചോപ്പിൽ പൊതിഞ്ഞ ക്രൂശിതരൂപത്തിന്റെ ഒരു ടച്ച് വന്നേനെ!

July 09 2023 09:34
മറുനാടൻ ഷാജനെതിരെ ചറപറ കേസുകൾ കൊടുത്തിട്ടുണ്ടത്രെ!
അയാൾ തെറ്റു് ചെയ്തിട്ടുണ്ടെങ്കിൽ, ഭാരതത്തിലെ ജുഡീഷ്യറിയെ അലങ്കരിക്കുന്ന നിയമപാലകർ നീതിബോധം ഉള്ളവരാണെങ്കിൽ, ഒരു കേസ് കൊടുത്താൽത്തന്നെ ധാരാളമായിരുന്നേനെയല്ലോ.
പിന്നെയെന്തിനു് കോടതികൾതോറും കേസുകൾ കൊടുക്കണം?

July 09 2023 11:15
രണ്ടു് കൈകളുമില്ലാത്ത ഒരു മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഒറ്റക്കു് ഒരു “ഗ്രിൽ അടുപ്പു്” പണിയുന്നതിന്റെ വീഡിയോ! അത്ഭുതകരം!!
ഈ എനക്കാണെങ്കിൽ, ആരോഗ്യമുള്ള രണ്ടു് കൈകളും രണ്ടു് കാലുകളും ഉണ്ടു്. പക്ഷേ, പറഞ്ഞിട്ടു് കാര്യമില്ലെന്റിസ്റ്റാ. ആർക്കൊക്കെയോ വേണ്ടി കീജേ വിളിച്ചുകൊണ്ടു് തെക്കുവടക്കു് പദയാത്ര നടത്താനല്ലാതെ എന്റെ കാലുകൾ കൊണ്ടും, വിപ്ലവപ്പാർട്ടിയുടെ കൊടി പിടിക്കാനും, മുഷ്ടി ചുരുട്ടി ശൂന്യാകാശത്തിലേക്കെറിഞ്ഞു് മുദ്രാവാക്യം വിളിയ്ക്കാനുമല്ലാതെ എന്റെ കൈകൾ കൊണ്ടും, എനക്കോ എന്റെ നാടിനോ ഈ നിമിഷം വരെ ഒരു പ്രയോജനവുമുണ്ടായിട്ടില്ലെന്റിസ്റ്റാ!
July 09 2023 14:01
പ്രജാപതി “മാപ്രകളെ” തിരുമുഖം കാണിച്ചിട്ടു് 150 ദിവസങ്ങളായത്രെ!
ആ മാമുക്കോയ ഉണ്ടായിരുന്നെങ്കിൽ “ഇറങ്ങിവാടാ തൊരപ്പാ!” എന്നു് അലറി പ്രജാപതിയെ പണ്ടേ പുറത്തുചാടിച്ചേനെ!![]()
July 10 2023 08:55
ഓൺലൈൻ മല്ലു മാദ്ധ്യമങ്ങളിലെ രാഷ്ട്രീയവും മതപരവുമായ വെട്ടുക്കിളിയാക്രമണങ്ങളെ വിലകുറച്ചു് കാണരുതെന്നു് മല്യാലം.

July 10 2023 09:45
“ചൈന ലോകജനതയുടെ പ്രതീക്ഷ; അമേരിക്കൻ സാമ്രാജ്യത്വം പ്രതിസന്ധിയിൽ.” – എം. വി. ഗോവിന്ദൻ
തോമസുകുട്ടീ, അപ്പുക്കുട്ടാ, ഗോവിന്ദൻകുട്ടീ! സാമ്രാജ്യത്വ അമേരിക്കേന്നു് പെട്ടെന്നു് ചങ്കിലെ ചൈനേലേക്കു് വിട്ടോടാ!! ഗോവിന്ദൻ മൈസ്ട്രോ മാർക്സിയൻ പൊളിറ്റിക്കൽ സയൻസുമായി വീണ്ടും ഇറങ്ങീട്ടുണ്ടു്.
(കവലകൾ തോറും മെന്റൽ ഹോസ്പിറ്റലുകൾ നിർമ്മിക്കാതെ ഈവക “gobbledegook” താത്വികരിൽ നിന്നും കേരളത്തെ രക്ഷപെടുത്താനാവുമെന്നു് തോന്നുന്നില്ല.)

July 10 2023 10:34
പൊതുഖജനാവു് കൊള്ളയടിക്കുന്ന മാർക്സിസ്റ്റ് പണ്ടാരങ്ങളോടും, ഭണ്ഡാരക്കവർച്ചക്കാരായ മത പുരോഹിതരോടുമെല്ലാമാണു്, ഒരു “സോഷ്യലിസ്റ്റ് സെക്യുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്” എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഭാരതത്തിലെ ജനങ്ങൾ ഭരണഘടനയെപ്പറ്റിയും, ശിക്ഷാനിയമത്തെപ്പറ്റിയും ചോദിച്ചറിയേണ്ടതു്!!
July 10 2023 10:43
വൈദ്യൻ: ഊഷ്മാവെത്ര?
നഴ്സ്: തണലിൽ 40 ഡിഗ്രി!

July 10 2023 13:33
“ശ്രീനിജൻ എം. എൽ .എ. ക്കെതിരെ നടത്തി എന്നു് പറയുന്ന പരാമർശങ്ങൾ ഡിഫമേറ്ററി എന്ന വകുപ്പിലേ വരൂ എന്നതിനാൽ, ഷാജൻ സ്കറിയയുടെ അറസ്റ്റിനു് സുപ്രീം കോടതി സ്റ്റേ നൽകി.” – വാർത്ത
ഷാജൻ ഒരുപാടു് സന്തോഷിക്കണ്ട. അറസ്റ്റ് ചെയ്യാൻ പറ്റിയ ധാരാളം കേസുകൾ ബാരിസ്റ്റർ സഖാക്കൾ പാർട്ടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടു്.
July 10 2023 15:05
“മനുഷ്യൻ മരിച്ചാലും അവൻ വിതച്ച ആശയം മരിക്കുന്നില്ല.” ചൊല്ലു്
(ഏക സിവിൽ കോഡ് സംബന്ധമായി ഈ.എം.എസ്. മാർക്സിസ്റ്റ് പാർട്ടിയിൽ വിതച്ച ആശയം മരണപ്പെട്ടതു് ഇതിനൊരപവാദമാണു്.)

July 10 2023 15:18
കേരളത്തിലെ മനുഷ്യർ എങ്ങനെ ജീവിക്കണമെന്നു് മാർക്സിസ്റ്റ് പാർട്ടി തീരുമാനിക്കും.
മുസ്ലീം സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്നു് മൊല്ലാക്കമാർ തീരുമാനിക്കും.
July 11 2023 07:50
എന്റെ മറ്റൊരു പോസ്റ്റിൽ എഴുതിയ കമന്റാണു്. കുത്തിയിരുന്നു് എഴുതിയതല്ലേ, അതൊരു പോസ്റ്റുകൂടി ആയിക്കോട്ടേ എന്നു് കരുതി.
ഒരു കാര്യത്തെപ്പറ്റി “നിനക്കൊരു ചുക്കുമറിയില്ല” എന്നു് പറയാൻ എനിക്കു് അക്കാര്യത്തെപ്പറ്റി ഒരു ചുക്കും അറിയണമെന്നില്ല. സ്വന്തം അറിവില്ലായ്മ മറച്ചുപിടിക്കാനാണു് പലപ്പോഴും മനുഷ്യർ ഇങ്ങനത്തെ പരിഹാസങ്ങൾ അപരരിലേക്കു് വാരിച്ചൊരിയുന്നതുതന്നെ.
എങ്ങനെയെങ്കിലും നാലു് അക്ഷരപ്പിശകുകൾ കണ്ടെത്തി, ലേഖകനെക്കാൾ മുടുക്കനാണു് താനെന്നു് വരുത്താനാണോ മല്ലുക്കൾ വായിക്കുന്നതെന്നുപോലും ചിലപ്പോൾ തോന്നാറുണ്ടു്. അക്ഷരം കൂട്ടി വായിക്കാനറിഞ്ഞാൽ നിരൂപകനാകാൻ കഴിയുന്ന മല്ലുക്കളുടെ ലോകസാഹിത്യ വായനാലോകം!
ഒരു ലിഖിതം വായിച്ചു് അതിലെ ആശയം വേണ്ട വിധം മനസ്സിലാക്കാൻ അതുമായി ബന്ധപ്പെട്ട പ്രാഥമികമായ ചില യോഗ്യതകൾ ആവശ്യമാണു്. “തിരുത്തൽ ശക്തിയായി” ചാടിവീഴുന്നവരിൽ ബഹുഭൂരിപക്ഷവും ആ അടിസ്ഥാനയോഗ്യതകൾ പോലുമില്ലാത്ത, “ഏതെടുത്താലും പത്തു് രൂഫാ” നിരക്കിൽ ബിരുദങ്ങളും ഡോക്ടറേറ്റുകളും സംഘടിപ്പിച്ചിട്ടുള്ള “വിദ്യാസമ്പന്നരാണു്”. സമകാലിക കേരളത്തിന്റെ ദുരന്താവസ്ഥ!
ഉന്നത ഗണിതശാസ്ത്രത്തിൽ ആഴമേറിയ അറിവില്ലാത്തവർക്കു് മനസ്സിലാക്കാൻ കഴിയുന്നതല്ല, ഐൻസ്റ്റൈന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി പോലുള്ള, ഫിസിക്സിലെ പല കാര്യങ്ങളും. ക്വാളിറ്റേറ്റീവായി “അവയെപ്പറ്റി” ചിലതൊക്കെ പറയുന്നതും, “അവ” ശരിയാംവണ്ണം പഠിക്കുന്നതും രണ്ടും രണ്ടാണു്. എങ്കിൽത്തന്നെയും, പറയുന്ന കാര്യങ്ങളിൽ വസ്തുതാപരമായ തെറ്റുകളോ ശാസ്ത്രവിരുദ്ധതയോ ഒന്നുമില്ലെങ്കിൽ, അങ്ങനെ പറയുന്നതിൽ തെറ്റില്ലെന്നു് മാത്രമല്ല, ഒരു പൊതുവിജ്ഞാനം എന്ന നിലയിലും, ബോധവത്കരണത്തിനും, യുവതലമുറയിൽ ശാസ്ത്രാഭിമുഖ്യം ജനിപ്പിക്കുന്നതിനും അതു് സഹായിക്കും.
ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി ഡിസ്പ്രൂവ് ചെയ്യാൻ പുസ്തകമെഴുതിയ “100 Authors”-നെ ആ തിയറി പറഞ്ഞുമനസ്സിലാക്കാൻ തനിക്കു് കഴിയില്ലെന്നു് ഐൻസ്റ്റൈനു് അറിയാമെങ്കിലും, അതു് മനസ്സിലാക്കാനുള്ള കഴിവു് തങ്ങൾക്കില്ലെന്നു് അറിയാനുള്ള അറിവുപോലും ആ “100 Authors”-നു് ഇല്ല എന്നതാണു് ഇതിലെ പരിഹാരമില്ലാത്ത യാഥാർത്ഥ്യം.
ദൈവം മണ്ണു് കുഴച്ചു് മനുഷ്യരെ സൃഷ്ടിച്ചു എന്ന ബൈബിളിലെ കെട്ടുകഥ വിശ്വസിക്കുന്ന അത്ര എളുപ്പമല്ല, ഡാർവ്വിന്റെ പരിണാമസിദ്ധാന്തം മനസ്സിലാക്കാൻ. കഥകളുടെ പിന്നാലെ പോകാൻ അനേകരുള്ളപ്പോൾ, ശാസ്ത്രത്തെ പിൻതുടരുന്നവരുടെ എണ്ണം പരിമിതമായിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
July 11 2023 13:03
സ്റ്റാലിന്റെ കീഴിലെ റഷ്യൻ കമ്മ്യൂണിസത്തെപ്പറ്റി 1945-ൽ ജോർജ്ജ് ഓർവെൽ സറ്റീറിക്കലായി എഴുതിയ “അനിമൽ ഫാം” എന്ന കല്പിതകഥയിൽ, അനിമൽ ഫാമിന്റെ ഉടമസ്ഥനായ കർഷകനെ സ്ഥാനഭ്രഷ്ടനാക്കി ഫാമിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത പന്നികൾ, അവയുടെ മേധാവിത്വം ദൃഢീകരിക്കുന്നതിനായി, ആകാശത്തിലേക്കു് “വാലുയർത്തി” എറിഞ്ഞുകൊണ്ടു്, ദിഗന്തങ്ങളെ ഭേദിക്കും വിധം, തൊണ്ട പൊട്ടുമാറു് ആഞ്ഞുവിളിച്ച മുദ്രാവാക്യങ്ങളിലൊന്നു്: ” നാലു് കാലുകൾ നല്ലതു്! രണ്ടു് കാലുകൾ ചീത്ത!!”
(സമാന ചിന്താഗതിക്കാരെ പുകഴ്ത്തുക! അസമാന ചിന്താഗതിക്കാരെ ഇകഴ്ത്തുക!!)

July 12 2023 10:15
ആ ആത്മാഭിമാനത്തിന്റെ അളവുകോൽ ശ്രീമാൻ “ആത്മാഭിമാനി” റ്റി. എൻ. പ്രതാപൻ നിശ്ചയിക്കും.
(ചിത്രത്തിനു് കടപ്പാടു്)

July 12 2023 10:43
“സാഹിത്യചക്രവാണത്തിന്റെ” കവർച്ചിത്രത്തിലെ മഹാരഥന്മാരെ, വലതുവശത്തെ കുലീന സ്ത്രീരത്നത്തിന്റെ മാതൃകയിൽ കെട്ടിയലങ്കരിച്ചു് അവതരിപ്പിച്ചിരുന്നെങ്കിൽ സംഭവം ഒരു പടികൂടി കവച്ചുനിന്നേനെ!
(ചിത്രങ്ങൾക്കു് കടപ്പാടു്)

July 12 2023 11:41
തന്റെ കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്നവർക്കു് “ചെസ്റ്റ് നമ്പർ” ഇട്ടു് “വേലുത്തമ്പി തവളയായി” സമൂഹമദ്ധ്യേ രാജകീയമായി വിലസാൻ ഒരു പക്കാ ക്രിമിനലിനു് സാധിക്കുന്ന അവസ്ഥയിലേക്കു് ഒരു സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിക്കാൻ “കാളികൂളികൾക്കല്ലാതെ”, എല്ലാവർക്കും കഴിയില്ല.
July 12 2023 12:17
മാക്രിസ്റ്റ് പാർട്ടിയിലെ “മൾട്ടിത്താപ്പുകാരായ” “ഭാഷാ-പരീശന്മാരിൽ” ആരുമില്ലേടേ അവിടെ, “സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കണമെന്നും, മതങ്ങൾ തമ്മിൽ കലാപങ്ങൾ ഉണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി മതഗ്രന്ഥങ്ങളെ അപമാനിക്കുന്ന തരത്തിലും മതവികാരങ്ങൾ “വൃണപ്പെടുത്തുന്ന” തരത്തിലും ക്രിസ്ത്യൻ മുസ്ലീം മത വിഭാഗങ്ങളിൽ “അരശ്ചിതാവസ്ഥയും” ഭീതിയും സൃഷ്ടിച്ച് മതപരമായ വിശ്വാസങ്ങളെ “വൃണപ്പെടുത്തി” “വിത്യസ്ഥ” മതവിഭാഗങ്ങൾ തമ്മിൽ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലും “പ്രസ്ഥാവനകൾ” നടത്തി എന്നും മറ്റും” എന്ന ഭാഷാകൊലപാതകത്തെ ശക്തിയുക്തം ചോദ്യം ചെയ്യാൻ!?!?
(മതങ്ങളും, മതഗ്രന്ഥങ്ങളും, മതവിശ്വാസങ്ങളും, മതവികാരങ്ങളും, പൊട്ടിയൊലിക്കുന്ന മതവ്രണങ്ങളുമാണു് സഖാവു് ജനാബ് പി. വി. അൻവർ എന്ന, മനുഷ്യസ്നേഹിയായ ആഫ്രിക്കൻ വജ്രമൊയ്ലാളി തെളിക്കുന്ന ലൈം ലൈറ്റിൽ ആർഭാടമായി ഇളിച്ചുനിൽക്കുന്ന സൂപ്പർ-മെഗാ സ്റ്റാറുകൾ!)

July 12 2023 12:59
കേരളത്തിന്റെ തനതു് സംസ്കാരത്തെ അപരിഷ്കൃതമാക്കിയതിന്റെയും, മലയാളഭാഷയെ വൾഗറൈസ് ചെയ്തതിന്റെയും, കേരള യുവത്വത്തെ ബ്രൂട്ടലൈസ് ചെയ്തതിന്റെയും സമ്പൂർണ്ണ ഉത്തരവാദിത്വം കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കും, ആ പാർട്ടിയെ വ്യക്തിഗതമായ ഏതൊക്കെയോ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക നക്കാപ്പിച്ചകൾ മോഹിച്ചു് ഏതറ്റംവരെയും പിൻതാങ്ങാൻ സർവ്വദാ സന്നദ്ധരായ സില്മാ-, സാഹിത്യ-, സാംസ്കാരിക-, വിദ്യാഭ്യാസലോകത്തിലെ നായകൾക്കുമാണു്.
July 12 2023 14:26
ഏതു് നിമിഷവും തന്റെ കക്ഷി മരണപ്പെട്ടേക്കാമെന്നു് പ്രതിഭാഗം വക്കീൽ കർശനമായി വാദിച്ചിട്ടും ശിവ്ശങ്കർ സാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്രെ!
കേരളസമൂഹത്തെ ജനാധിപത്യത്തിന്റെ നട്ടുച്ചകോടിയിലേക്കു് തള്ളിക്കയറ്റുന്നതിൽ മുഖ്യമന്ത്രി പിണറായിയുടെ വലംകൈ ആയിരുന്ന ഒരു ജനാധിപതിയോടു് കോടതി ഇത്ര ക്രൂരത കാണിക്കാൻ പാടില്ലായിരുന്നു.
July 12 2023 14:42
ഒരു മാക്രിസ്റ്റായാൽ, പ്രഫുത്തനും ബുദ്ധിജീവിയും അത്യന്താധുനികനുമായി മല്ലു സമൂഹത്തിൽ, അൻവറെയും ശ്രീനിജനെയും ഗോവിന്ദനെയുമെല്ലാം പോലെ വിലസാൻ കഴിയുമെന്നതിനാലാണു്, ഒരു “കംപ്ലീറ്റ് ഇഡിയറ്റ്” ആയിരുന്നിട്ടും മാക്രിസ്റ്റാകാൻ ഞാൻ തീരുമാനിച്ചതു്.
July 12 2023 14:53
അതുകൊണ്ടല്ലേ ഞാൻ കെ-റെയിലിനെയും, കെ-ഫോണിനെയും, നവോത്ഥാനത്തെയുമെല്ലാം പറ്റി ഒറ്റൊരു വാക്കുപോലും മുണ്ടാതെ, സ്വർണ്ണക്കള്ളക്കടത്തു് ബിസ്നസിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നതു്? ശ്ശെടാ!!

July 12 2023 16:08
മദ്ധ്യത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പന്നി ബൂർക്ക ധരിച്ചു് ഔറത്ത് മറച്ചിട്ടില്ലാത്തതുകൊണ്ടു്, ഒരു പെൺപന്നി ആകാൻ സാദ്ധ്യതയില്ല, സുന്നത്തു് കല്യാണമൊക്കെ വിധിപ്രകാരം നിറവേറ്റിയ ഒരു “Male Chauvinist Pig” (MCP) ആയിരിക്കണം കക്ഷി.
പഠിക്കുന്ന കാലത്തു് വേലി ചാടാൻ പോയതിനാൽ, സി. പി. എം. വിജയ-കരമായി നടത്തിയ മാറുമറയ്ക്കൽ സമരത്തിന്റെ വിപ്ലവചരിത്രത്തെപ്പറ്റി വൈജ്ഞാനികമായി ഉണ്ടായിരിക്കേണ്ട മിനിമം അറിവുപോലുമില്ലാതെ, ബിരുദം കരസ്ഥമാക്കിയതുകൊണ്ടാവണം, പൊതുസമൂഹത്തിനു് മുന്നിൽ സകലമാന മാമ്മങ്ങളും കാണിച്ചു് ഒന്നും സംഭവിക്കാത്ത നിർവ്വികാരതയോടെ മന്ദഹസിച്ചുകൊണ്ടു് ക്യാമറയ്ക്കുമുന്നിൽ പോസ് ചെയ്യാൻ ആ പശുവിനു് ഒരു മടിയും തോന്നാത്തതു്. എനിക്കുള്ളതു് ആഘോഷമായി ആരുടെ മുന്നിലും പ്രദർശിപ്പിക്കാൻ എനിക്കാരുടെയും അനുവാദം ആവശ്യമില്ല എന്നതാണെന്നു് തോന്നുന്നു ആ പശുവിന്റെ ഉറച്ച നിലപാടു്.
ഒരു ചെയ്ഞ്ച് ആർക്കാണു് ഇഷ്ടമല്ലാത്തതു് എന്ന ചിന്തയാവണം ഒരു ഊശാൻ താടി ഫിറ്റ് ചെയ്യാൻ ആടിനെ പ്രേരിപ്പിച്ചതു്.
മറ്റു് മൃഗങ്ങൾ പതിവുപോലെ, നന്മതിന്മകൾക്കപ്പുറമുള്ള ലോകത്തെപ്പറ്റിയുള്ള സമസ്യാപൂരണങ്ങളിൽ മുഴുകി, ഇഹലോകജീവിതം ഒരുവിധം കയ്ച്ചിലാക്കി പരലോകത്തേക്കു് തടിതപ്പാൻ പരിശ്രമിക്കുകയാവണം.
(ഒരു വീട്ടിൽത്തന്നെ വളരുന്ന എല്ലാ മൃഗങ്ങൾക്കുമെന്നപോലെ വെവ്വേറെ കൂടിനു് പകരം, ഒരു വീട്ടിൽത്തന്നെ വളരുന്ന എല്ലാ മനുഷ്യർക്കും ഒരു കൂടു് മതിയെന്നു് പറയുന്നതിനെയാണു് ഏകീകൃത സിവിൽ കോഡ് എന്നു് പറയുന്നതു്. കാരണം, ആത്യന്തികമായി മനുഷ്യരും മൃഗങ്ങൾ തന്നെയെങ്കിലും, മനുഷ്യർ മൃഗങ്ങളിൽ നിന്നും ഒരല്പം വ്യത്യസ്തരാണു്. ആ വ്യത്യസ്തതയാണു് ദൈവങ്ങൾക്കും മുൻപേ മനുഷ്യമനസ്സിൽ രൂപമെടുക്കാൻ തുടങ്ങിയ മാനവസംസ്കാരത്തിനു് അടിത്തറ പാകിയതു്.)
(ചിത്രം ഫെയ്സ്ബുക്ക് സ്ട്രീമിൽ നിന്നും)

July 13 2023 10:34
“മല്ലുത്വം”:
ഒരു കമ്മ്യൂണിസ്റ്റ് പച്ചയുടെയോ, “ഗുല്മോഹർ പുല്പത്തിന്റെയോ” പടം വരച്ചാൽ മതി, പിന്നെ ആളുടെ ഭാവഹാവാദികളും നടപ്പും എടുപ്പും, താൻ യൂറോപ്യൻ നവോത്ഥാനകാല ചിത്രകാരനായ മൈക്കൽ ആഞ്ചെലോ ആണെന്ന മട്ടിലായിരിക്കും. “പാബ്ലോ മയ്യത്ത്” എന്നോ, “സാൽവഡോർ സുന്നത്തു്” എന്നോ, “catchpenny” ആയ ഒരു ഉപനാമത്തിൽ ഏതെങ്കിലുമൊരു മല്ലു മഞ്ഞപ്പത്രത്തിൽ അതു് പ്രസിദ്ധീകരിക്കുക കൂടി ചെയ്താൽപ്പിന്നെ, എന്റെ സാറേ!!
അതുപോലെതന്നെയാണു് മല്ലുക്കളായ എഴുത്തുകാരുടെ കാര്യവും. ഒരു കഥയോ കവിതയോ പടച്ചാൽ മതി, പിന്നെ ആളുടെ ഭാവഹാവാദികളും നടപ്പും എടുപ്പും താനൊരു ഷേക്സ്പിയറോ കാളിദാസനോ ആണെന്ന മട്ടിലായിരിക്കും.
സത്യത്തിൽ, ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തിന്റെ “ജ്ഞാനക്കുരണ്ടി” പുരസ്കാരം ലഭിക്കാൻ “സമസ്ത” യോഗ്യതകളുമുള്ള ഒരു മഹാമനീഷിയായിട്ടും, “കപടലോകത്തിലെന്റെ കാപട്യത്തെ ഒരുത്തനും കാണാത്തതാണെൻ പരാജയം” എന്ന ഹൃദയഭേദകമായ ശോകഗാനം, മറ്റാരും കാണാതെ, ജീവാത്മാവിലും പരമാത്മാവിലും അടക്കിപ്പിടിച്ചു് പാടിജീവിക്കാൻ വിധിക്കപ്പെട്ട, ബൂർഷ്വാ-മുതലാളിത്ത-സാമ്രാജ്യത്വ-പ്രാകൃതസിസ്റ്റത്തിന്റെ ഒരു നിസ്സഹായ ഇരയാണു് താനെന്നു് “ദീനദയാലുക്കളായ” പൊതുസമൂഹത്തോടു് ഉച്ചൈസ്തരം വിളിച്ചുപറയുന്ന മുഖഭാവത്തോടെയായിരിക്കും അച്ചങ്ങായിയുടെ ഐഹികജീവിതം.
July 13 2023 11:56
വണ്ടിയിടിച്ചിട്ടു്, “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന മട്ടിൽ ക്രൈം സീനിൽ നിന്നും തടി കയ്ചിലാക്കുന്നതു് (കാൾ മാർക്സ് ജനിച്ച ബൂർഷ്വാ) ജർമ്മനിയിൽ ഇന്നു് ഒരു “trivial offence” (“Kavaliersdelikt”) അല്ല, “hit and run” (“Fahrerflucht”) എന്ന വകുപ്പിൽ, യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെ, നിയമപരമായി “avenge” ചെയ്യപ്പെടുന്ന, ഗുരുതരമായ ഒരു ക്രിമിനൽ കുറ്റമാണു്.
പക്ഷേ, ആഫ്രിക്കൻ വജ്രമൊയ്ലാളി അൻവർ സാഹിബിനു് ആരെ വേണമെങ്കിലും “ചെസ്റ്റ് നംബർ” നല്കി പോയിന്റ് ബ്ലാങ്കിൽ ഷൂട്ട് ചെയ്യാൻ കഴിയുന്ന, കേരളത്തിലെ “പിണൂവിയൻ കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ”, നിലത്തെഴുത്തും വായനയുമറിയാത്ത ഒരു മന്ത്രിപുംഗവന്റെ ഔദ്യോഗിക വാഹനം, “അഗതികളായ” ആരെയെങ്കിലും ഇടിച്ചു് തെറിപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ, അതൊക്കെ നോക്കാൻ ഏതു് “k-pollice”-നു് എവിടെ നേരം?
അവർക്കു് കേരളത്തെ മാർക്സിയൻ അമ്മവിപ്ലവത്തിലൂടെ ഓണക്കിറ്റിന്റെ സമൃദ്ധിയിലേക്കു് നയിച്ച, ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത, നീട്ടിപ്പിടിച്ച വടിവാളുകളുടെ ഇടയിലൂടെ ഓടി തടി കയ്ചിലാക്കിയ, സാക്ഷാൽ ഇരട്ടശ്ശങ്കൻ പിണുവിനു് എസ്കോർട്ട് പോകേണ്ടതുണ്ടല്ലോ!!
July 13 2023 14:13
മറുനാടൻ ഷാജൻ സ്കറിയയ്ക്കെതിരെ എന്നപോലെ, പിണുവിനേയും കുടുംബത്തെയും പുഞ്ചപ്പാടത്തെ ചെളിയിലിട്ടെന്നപോലെ അച്ചൂടും മുച്ചൂടും വലിച്ചിഴക്കുന്ന സ്വപ്ന സുരേഷിനെതിരെ നടപടിയെടുക്കാൻ കാരണഭൂതം റട്ടട്ടാ ശങ്കൻ പിണുവിന്റെ ആഭ്യന്തരവകുപ്പു് എന്തുകൊണ്ടു് തയ്യാറാകുന്നില്ല എന്നാണു് പ്രഫുത്തരായ മല്ലുസമൂഹം ചോദിക്കുന്നതു്!
അല്ലാഹുവിന്റെ ഒടുക്കത്തെ പ്രവാചകനായ മുഹമ്മദ് (സ), പ്രാകൃതരും അജ്ഞരുമായിരുന്ന മനുഷ്യരിൽ അടിച്ചേല്പിച്ച ഷാരിയ നിയമപ്രകാരം, പുരുഷവർഗ്ഗത്തിനു് ആജീവനാന്തം കൈവശം വച്ചനുഭവിക്കുന്നതിനായി അല്ലാഹു മുദ്രപ്പത്രത്തിൽ രേഖാമൂലം അനുവദിച്ചു് നൽകിയിട്ടുള്ളത്ര നീതിന്യായാവകാശങ്ങൾ കേവലം “പ്രസവയന്ത്രങ്ങൾ” മാത്രമായ സ്ത്രീവർഗ്ഗത്തിനു് അനുവദിച്ചു് നല്കിയിട്ടില്ല, അതുതന്നെ കാര്യം. “അവർ ബൂർക്കയിൽ മൂടി മുണ്ടാണ്ടിരിക്കട്ടെ!” എന്നാണു് അവരെപ്പറ്റി അല്ലാഹു മുഹമ്മദ് നബിയുടെ (സ) ചെവിയിൽ ഓതിയതു്.
തന്മൂലം, ഷാജൻ സ്കറിയ ഒരു പുരുഷനും, സ്വപ്ന സുരേഷ് വെറുമൊരു സ്ത്രീയും ആണെന്ന അനിഷേദ്ധ്യ സത്യം മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഇതിലുള്ളു. അപ്പനമ്മമാരുടെ സ്വത്തിൽ ആൺ-പെൺ മക്കൾക്കു് തുല്യമായ അവകാശമുണ്ടെന്ന വാദവുമായി സുവർക്കത്തിൽ വാഴുന്ന അല്ലാഹുവിന്റെ അടുത്തേയ്ക്കു്, പറക്കുന്ന കഴുതപ്പുറത്തുകയറി രായ്ക്കുരാമാനം പോയിവരാനൊന്നും തീരുമാനിക്കാതിരുന്നാൽ വേണ്ടില്ല. ക്ഷിപ്രകോപിയാണു് കക്ഷി! പറഞ്ഞില്ലെന്നു് വേണ്ട.
പ്രാപഞ്ചികമായ ഈവക സത്യാവസ്ഥകൾ കൂലങ്കഷമായി പഠിക്കാതെ ബിമർശിക്കുന്നതാണു് No.1 മല്ലുക്കളുടെ പ്രഥമവും പ്രധാനവുമായ പ്രശ്നം.
July 14 2023 09:56
“സഹിഷ്ണുതയുടെ വിരോധാഭാസം”
“അസഹിഷ്ണുക്കളോടുപോലും നമ്മൾ പരിധിയില്ലാത്ത സഹിഷ്ണുത കാണിച്ചാൽ, സഹിഷ്ണുതയുള്ള ഒരു സാമൂഹികവ്യവസ്ഥയെ അസഹിഷ്ണുതയുടെ ആക്രമണങ്ങൾക്കെതിരെ പ്രതിരോധിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ, സഹിഷ്ണുക്കളും, അവരോടൊപ്പം സഹിഷ്ണുതയും ഉന്മൂലനം ചെയ്യപ്പെടും.” – ഫിലോസഫർ കാൾ പൊപ്പർ

July 14 2023 10:28
മല്ലു മാക്രികളെയും, ഇസ്ലാമിസ്റ്റുകളെയും കണ്ടു് കണ്ണുതള്ളിയ, “Cogito, ergo sum” എന്ന ഫിലൊസോഫിക്കൽ സ്റ്റേറ്റ്മെന്റിന്റെ ഉപജ്ഞാതാവു് റെനേ ഡെക്കാർട്ട്.
(“We don’t think, therefore we are.”)

July 14 2023 11:01
അസിസ്റ്റന്റ് സർജ്ജൻ: “അവന്റെ തലച്ചോർ തിരിച്ചുവയ്ക്കാൻ നമ്മൾ മറന്നു!”
ചീഫ് സർജ്ജൻ: “അതൊരു പ്രശ്നമല്ല! രാഷ്ട്രീയക്കാർ അവരുടെ തലച്ചോർ ഒരുവിധത്തിലും ഉപയോഗിക്കുന്നില്ല.”

July 14 2023 13:37
പാഞ്ചീസിട്ടു് മടക്കുകസേരയിൽ ഇരിക്കുന്നതു് വൃഷണങ്ങൾക്കു് വളരെ സുഖപ്രദമാണെന്നു് ടൈംസ് സ്ക്വയർ മാമാങ്കത്തിലൂടെ മനസ്സിലാക്കിയ റട്ടാട്ടാശ്ശങ്കൻ, തന്റെ “empirical knowledge” ഓട്ടോർഷ ഡ്രൈവൻസിനും അനുഭവവേദ്യമായിക്കോട്ടേ എന്നു് കരുതിക്കാണും.
വൃഷണങ്ങൾക്കു് സുഖപ്രദമായതു് യോനികൾക്കും സുഖപ്രദം, അഥവാ അവന്റെ സുഖമാണു് എന്റെ സുഖം എന്ന “ഫെമിനിൻ” ഫിലോസഫിയിലാണു് ഭൂലോകം ഇന്നോളം നിലനിന്നതുതന്നെ എന്നതിനാൽ, പാഞ്ചീസിട്ട ഡ്രൈവൻസിനു് വൈക്ലബം ഉണ്ടാകാതിരിക്കാൻ ഡ്രൈവിണീസും പാഞ്ചീസിട്ടുകൊളളുമെന്നു് ഗോത്രമൂപ്പൻ റട്ടാട്ടാശ്ശങ്കൻ ഇൻസ്റ്റിങ്ക്റ്റീവായി മനസ്സിലാക്കിയിട്ടുണ്ടു്. മാർക്സിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് പാർട്ടിയുടെ അനിഷേദ്ധ്യനായ കാരണഭൂതത്താനായി വാഴാൻ റട്ടാട്ടാശ്ശങ്കനു് കഴിയുന്നതുതന്നെ ആ “മനുഷ്യജ്ഞാനം” കൊണ്ടാണെന്ന കാര്യം ആരും മറക്കരുതു്.
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

July 15 2023 07:30
വിൽക്കാനുണ്ടു്: പഴയതെങ്കിലും ഒന്നാന്തരമായി പ്രവർത്തിക്കുന്ന മൂന്നു് നിരീക്ഷണ ക്യാമറകൾ.

July 15 2023 07:34
ഈ പോസ്റ്റിനു് ഇന്നും നിറംമാറ്റം സംഭവിച്ചിട്ടില്ല.
July 15 2023 08:04
അന്യ നിലപാടുകാരും അന്യ വിശ്വാസക്കാരുമായ മനുഷ്യരുടെ സ്വകാര്യജീവിതത്തിലേക്കുള്ള, രാഷ്ട്രീയ അപ്രമാദികളായ പോരാളികളുടെയും, അല്ലാഹുവിന്റെ പടയാളികളായ മതസദാചാര ആങ്ങളമാരുടെയും നുഴഞ്ഞുകറ്റങ്ങൾ, കടന്നാക്രമണങ്ങൾ, മര്യാദപഠിപ്പിക്കലുകൾ ഇത്യാദി പ്രതിഭാസങ്ങൾക്കും ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
July 15 2023 08:59
“സിപിഎം ഒരു തൊഴിലാളിപ്പാർട്ടിയാണു്.” -സിപിഎം
“ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണു്.” – ചൈന
“അല്ലാഹു അല്ലാതെ അല്ലാഹു ഇല്ല.” – അല്ലാഹു
“വിജയന്റെ മടിയിൽ കനമില്ല.” – വിജയൻ
July 15 2023 09:20
ലോകത്തിലാദ്യം!!
അസ്ഥാനത്തു് ആർത്തവം സംഭവിച്ചു് “ഖിന്നെസ്” ബുക്ക് ഓഫ് റെക്കഡ്സിൽ ഇടംപിടിച്ച ഒരു കേരള യുവാവു് (തീണ്ടാരൻ). ![]()

July 15 2023 09:55
മൊഞ്ചത്തികൾക്കും മൊഞ്ചന്മാർക്കും ഒരുപോലെ ആർത്തവാവകാശം പോലും തുല്യമായി പകുത്തു് നൽകുന്ന ഇസ്ലാമിൽ ലിംഗനീതിയും ലിംഗസമത്വവും ഇല്ലെന്ന നട്ടാൽക്കുരുക്കാത്ത നുണയെ ചെരിപ്പിടിച്ചു് ലോകം ചുറ്റാൻ വിടുന്ന ഹമുക്കുകൾ നാവുപുഴുത്തു് വെള്ളമിറങ്ങാതെ ചാവും!!
July 15 2023 11:01
ജനിച്ചുവളർന്ന ഭാരതത്തെക്കാൾ, ചങ്കിലെ ചൈനയെ പാടിപ്പുകഴ്ത്തുന്ന ഒരു മല്ലു മാക്രിസ്റ്റും, ഖല്ബിലെ നബിക്കുവേണ്ടി ആരെയും കൊല്ലാനും ചാവാനും മടിയില്ലാത്ത ഒരു ഇസ്ലാമിസ്റ്റും എന്ന നിലയിൽ എല്ലാം തികഞ്ഞ ഒരു “chimera” ആയ, ആഫ്രിക്കൻ വജ്ര മൊയ്ലാളി സഖാവു് ജനാബ് പി. വി. അൻവർ പറയുന്നു, തന്റെയും തന്റെ “കോടീശ്വര കൺഗ്ലോമെറെയ്റ്റിന്റെയും” അധാർമ്മികവും ജനദ്രോഹപരവുമായ താന്തോന്നിത്തങ്ങളും അഴിമതികളും സ്വജനപക്ഷപാതങ്ങളും തന്റെ ഓൺലൈൻ ചാനലിലൂടെ നിർദ്ദാക്ഷിണ്യം വെളിച്ചത്തുകൊണ്ടുവരുന്ന മറുനാടൻ ഷാജൻ ഒരു രാജ്യദ്രോഹിയാണെന്നു്!!
മൊയ്ലാളി അൻവർ മുസലിയാർക്കു് സൗകര്യപ്രദമായ വിധം, അയാളുടെ മുന്നിൽ മുതുകു് കുനിച്ചുനിന്നു് കയ്യടിക്കെടാ മാക്രിസ്റ്റ് ഊളകളേ!!!
July 15 2023 14:18
സഖാവു് ജനാബ് പി. വി. അൻവർ സാഹിബ് കേരള സ്റ്റേറ്റ് പൊലീസ് ചീഫ് ഡോക്ടർ ഷെയ്ഖ് ദർവേഷ് സാഹിബിനു് (നാക്കുളുക്കുന്ന ഫയങ്കരമാന പേരു്!), മറുനാടൻ ഷാജന്റെ ഭാര്യ ബോബി അലോഷ്യസ് ലണ്ടനിലിരുന്നു് കെ-പൊലീസിന്റെ “വയർ-ലെസ്” ചോർത്തി, പാകിസ്ഥാനിലേക്കു് കൈമാറി കോടികൾ സമ്പാദിച്ചു് ദുർഗ്രഹമായ ഏതൊക്കെയോ അക്കൗണ്ടുകളിലേക്കു് മാറ്റി സ്ഥാപിക്കുന്നുണ്ടെന്നു് പരാതി നൽകിയതായി വാർത്ത.
(അറിയാത്തവർക്കായി: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന “weight watchers” അവരുടെ “ബാഡീസിന്റെ” വെയ്റ്റ് സൂക്ഷ്മമായി വാച്ച് ചെയ്യുന്നതുപോലെ, കുടവയർ കുറയ്ക്കാനായി ചിലർ പതിവായി ചെയ്യാറുള്ള, യോഗ മാതൃകയിലുള്ള ഒരു ആരോഗ്യപദ്ധതിയാണു് “വയർ-ലെസ്”.)
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആ പരാതിയുടെ കോപ്പി അൻവർ സാഹിബ് അയച്ചിട്ടുണ്ടത്രെ! ആ സ്ഥിതിക്കു്, പുട്ടിനും ബൈഡനും കമലാന്റിക്കും ഷി ജിൻപിങ്ങിനും കൂടി അതിന്റെ ഓരോ കോപ്പി അയച്ചുകൊടുക്കാമായിരുന്നു എന്നാണെന്റെ പക്ഷം. ഹൈ പ്രൊഫൈൽ ഉള്ള, ഉന്നത സർക്കിളുകളിൽ മൂവ് ചെയ്യുന്ന സഖാവു് ജനാബ് അൻവർ സാഹിബ് തങ്ങളെ കൈവിട്ടു എന്നറിഞ്ഞാൽ, അവർക്കതു് താങ്ങാൻ പറ്റിയെന്നു് വരില്ല. തത്ഫലമായി, ആ സാധുക്കൾക്കു് ഡിപ്രഷൻ ഉണ്ടാകാനും, ഒരുപക്ഷേ, തൂങ്ങിച്ചാകണമെന്നു് തോന്നാനുമുള്ള സാദ്ധ്യതയുണ്ടെന്ന കാര്യം മനുഷ്യജ്ഞാനിയായ അൻവർ സാഹിബിനെ ഞാൻ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
കെ-പൊലീസിന്റെ വയർ-ലെസ് മെസ്സേജ് ചോർത്താൻ മറുനാടൻ ഷാജന്റെ ഭാര്യ ബോബി അലോഷ്യസിനെ സഹായിച്ചതു്, കെ-ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി പദവി അലങ്കരിച്ചിരുന്ന കാലത്തു് “k-pollice”-ൽ നിയമിതനായ സഖാവു് ഹേഡ് കുട്ടൻപിള്ള സാറായിരിക്കാനാണു്, നവയുഗ കേരളത്തിന്റെ നവോത്ഥാന ചരിത്രപരമായ കാലഗണനപ്രകാരം, സാദ്ധ്യത. ജപ്പാനിൽ മഴ പെയ്യുന്നതിന്റെയും പെയ്യാതിരിക്കുന്നതിന്റെയും പിന്നിലും സഖാവു് കുട്ടൻപിള്ള സാറിന്റെ കറുത്ത കരങ്ങൾ ഉണ്ടെന്നൊരു വിശ്വസനീയ കരക്കമ്പിയുണ്ടു്.
“നിനക്കു് തലക്കു് സ്ഥിരതയില്ലേ” എന്നു് ഡിപ്ലോമാറ്റിക്കായി ചോദിക്കാൻ ജർമ്മൻസ് പല idioms ഉപയോഗിക്കാറുണ്ടു്. അതിലൊന്നു് ഇതാണു്: “നിന്റെ കപ്പുകൾ മുഴുവൻ അലമാരയിൽ ഇല്ലേ?” (Hast du nicht alle Tassen im Schrank?).
തന്നെ വിമർശിക്കുന്ന കേരളത്തിലെ മാദ്ധ്യമങ്ങൾക്കെതിരെ, പ്രത്യേകിച്ചും മറുനാടൻ മലയാളി ഷാജൻ സ്കറിയക്കെതിരെ സഖാവു് ജനാബ് പി. വി. അൻവർ സാഹിബ് ചൊരിയുന്ന ഭീഷണിയുടെ സ്വരവും, ഇസ്ലാമിസത്തിന്റെ നിറവും, , മാക്രിസത്തിന്റെ ദുർഗ്ഗന്ധവുമുള്ള “verbal diarrhoea” എന്റെ ഫെയ്സ്ബുക്ക് സ്ട്രീമിൽ നിരന്തരം കണ്ടപ്പോൾ, ജർമ്മൻസിന്റെ ആ ഇഡിയം ഇങ്ങനെ രൂപാന്തരീകരിക്കാൻ തോന്നി: “അന്റെ ബിരിയാണിച്ചെമ്പു് അടുപ്പിന്റെ മൂട്ടിൽത്തന്നെ ഇല്ലേടേ?”
July 16 2023 11:04
എളമരം കരിമിനെയും, കെ. വി. തോമസിനെയും സമാസമം അരച്ചുകലക്കി, കടുക്കാവെള്ളത്തിൽ തിളപ്പിച്ചാറ്റി, എം. വി. ഗോവിന്ദനെയും, എ. എൻ. ഷംസീറിനെയും മേമ്പൊടിയാക്കിയാൽ, “മരുമോൻ മു.റിയാസ് ” എന്ന മാക്രിസ്റ്റ്, കമ്മ്യൂണിസ്റ്റ്, ഇസ്ലാമിസ്റ്റ്, ആൻഡ് പിണറായിസ്റ്റ് വിപ്ലവകഷായം റെഡി!!
July 16 2023 11:42
തലയിൽ “വൈരുദ്ധ്യാത്മകതുള” വീണ താത്വിക “ആചാര്യരെ” തിരുപാധികം പിൻതുടരാൻ അറപ്പോ ഉളുപ്പോ തോന്നാത്ത “തൊലിയരെ” തുലയാൻ വിടുന്നതും ഒരുതരം ദയാവധമാണു്.
July 16 2023 16:03
സാമൂഹിക പരിഷ്കർത്താക്കളായ ഈ മമ്മികളെ ഒന്നിടവിട്ടു് വിശുദ്ധവസ്ത്രമായ കറുത്ത ബൂർക്ക ധരിപ്പിച്ചു് സ്റ്റേജിൽ കുടിയിരുത്തിയിരുന്നെങ്കിൽ, സ്ത്രീ-പുരുഷസമത്വമാണു് കക്ഷികളുടെ പ്രഖ്യാപിത ലക്ഷ്യം എന്ന കാര്യത്തിൽ ഷി ജിൻപിങ്ങിനോ, ബൈഡനോ, പുട്ടിനോ, ദോശയ്ക്കോ ഒരു സംശയം ഉണ്ടാകുമായിരുന്നില്ല.
സമൂഹത്തിനു് ശരിയായ ദിശാബോധം നൽകാൻ ശേഷിയും ശേമുഷിയുമുള്ള ജൈവബുദ്ധിജീവികളായ മാതൃകാവ്യക്തിത്വങ്ങളാണു് കേരളത്തിലെ സ്റ്റേജുകളെ അലങ്കരിച്ചു് ശ്രോതാക്കളെ ധന്യരാക്കേണ്ടതെന്ന കാര്യത്തിൽ ഒരു തർക്കത്തിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.
ഇതിപ്പോ, ഏതോ വൃദ്ധസദനത്തിൽ അന്ത്യകൂദാശ കൈക്കൊള്ളാൻ കാത്തിരിക്കുന്ന ആസന്നമരണരായ ഒരുപറ്റം അന്തേവാസികളാണെന്നേ തോന്നൂ. അന്താരാഷ്ട്രനിലവാരമുള്ള ഒരു നംബർ വൺ റിപ്പബ്ലിക്കിനു് ചേരുന്ന കാഴ്ചകളല്ല ഇതൊന്നുമെന്നേ പ്രഫുത്തരായ മല്ലുക്കളോടു് എനക്കു് പറയാനുള്ളു.

July 16 2023 16:23
പിടിപെട്ടാൽ സംഭവം സസ്പെൻഷനിൽ ഒതുക്കാൻ എത്രയാ സഖാവേ ഇപ്പോൾ പാർട്ടിയുടെ നിരക്കു്?
July 17 2023 09:12
ഏക സിവിൽ കോഡ് വിരുദ്ധരായ കമ്മികളെയും സുഡാപ്പികളെയും തിരുത്താൻ പോയി തെറിവിളിയും സംഘിപ്പട്ടവും മേടിച്ചുകൂട്ടിക്കാണും കക്ഷി.
മാദ്ധ്യമസ്വാതന്ത്ര്യവിരുദ്ധരായ അൻവറിനെയോ ശ്രീനിജനെയോ തിരുത്താൻ പോകേണ്ട കാര്യമേ അച്ചങ്ങായിക്കുണ്ടായിരുന്നുള്ളു.
എങ്കിൽ, അഴിമതി വിരുദ്ധരും, ക്ലീൻ കേരള “പരുവാടിയുടെ” ഉപജ്ഞാതാക്കളുമായ ആ ബുദ്ധിജീവികൾ അച്ചങ്ങായിയെ അച്ചൂടും മുച്ചൂടും അപ്പ്രീഷ്യേറ്റ് ചെയ്തേനെ!

July 17 2023 13:10
പക്കേങ്കി, വാതുറന്നാൽ “പച്ചനുണയും, ചുവപ്പുനുണയും” മാത്രം പറയുന്ന മതനേതാക്കളെയും, പാർട്ടിനേതാക്കളെയും, – (എല്ലാ മതങ്ങളും മഴവിൽ വർണ്ണങ്ങളിലുള്ള വിവിധയിനം “ആഫ്രിക്കൻ വജ്രക്കല്ലുകൾ” പതിച്ച “മൾട്ടിക്കളേർഡ്” നുണകളായതിനാൽ, ഒരംശമെങ്കിലും “നേരുള്ള ഒരു നുണ” പറയാൻ “മതതത്ത്വശാസ്ത്രജ്ഞർ” എന്ന “വൈജ്ഞാനിക” ധാർഷ്ട്യത്തിലൂടെ, സാധുക്കളായ ജനങ്ങളെ ഭയപ്പെടുത്തി, തന്റെയും തന്റെ കുടുംബത്തിന്റെയും സുഖകരമായ ഉപജീവനം സ്ഥിരപ്പെടുത്തുന്ന “മതപണ്ഡിതർക്കു്” അടിസ്ഥാനപരമായിത്തന്നെ കഴിയില്ല എന്നതു് മറ്റൊരു കാര്യം), – അവർ തങ്ങളോടു്, വിശുദ്ധ ഗ്രന്ഥങ്ങളിൽ തങ്ങളുടെ ലാവ്ലിൻ ടൈപ്പ് അഴിമതിക്കുടങ്ങളിലെ, “നക്കാൻ തോന്നുന്ന ചക്കര” പുരണ്ട കൈകൾ അമർത്തിവച്ചു് ആവർത്തിക്കുന്നതു് ആകെമൊത്തം ടോട്ടൽ സത്യവാങ്മൂലം മാത്രമാണെന്നും, സത്യവാങ്മൂലമല്ലാതെ മറ്റൊന്നുമല്ലെന്നും വിശ്വസിക്കാൻ വിധിക്കപ്പെട്ട, ജന്മനാ ഷണ്ഡന്മാർ ആയാലെന്നപോലെ കംപ്ലീറ്റ് ഊളകളായ ഒരുപറ്റം ഹതഭാഗ്യരാണു്, – (ഹതഭാഗ്യരാണു് തങ്ങളെന്നു് തിരിച്ചറിയാൻപോലും കഴിയാത്തവിധം, “കുമാരപിള്ള, രാജീവ് പിള്ള, ഗോവിന്ദപ്പിള്ള, ബേബിപ്പിള്ള, ശ്രീമതിപ്പിള്ള, വീണപ്പിള്ള, ചിന്തപ്പിള്ള ഷംസീർ പിള്ള, റിയാസ് പിള്ള” മുതലായ താത്വികാചാര്യരും, കമ്മ്യൂണിസ്റ്റ് അമ്മവിപ്ലവികളുമായ മല്ലു സഖാക്കളാലും, മുടിപ്പള്ളി മുസ്ല്യാർമാർകളാലും വിദ്യാഭ്യാസപരമായി വ്യഭിചരിക്കപ്പെട്ട), – സാക്ഷരരായ തങ്ങൾ പ്രഫുത്തരാണെന്നും, അന്താരാഷ്ട്രലെവലിൽത്തന്നെ ബംബർ ബൺ ആണെന്നും മറ്റും, “നിത്യകന്യകകൾ” പിണുവാതിരയാടുന്ന, ചോപ്പിൽ പൊതിഞ്ഞ പൊതുസദസ്സുകളിൽ, ലെനിൻ, സ്റ്റാലിൻ, മാവോ, കാസ്ട്രോ ഇത്യാദി വിപ്ലവികളുടെ മാതൃകയിൽ, വലിയവായിൽ മുക്രയിട്ടു് മൂരി ചമയുന്ന മുതുകാളകളെ നിരുപാധികം ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്ന ശീഘ്രവിശ്വാസികൾക്കു്, നട്ടാൽ കുരുക്കാത്ത ഏതു് നുണയും, ആ നുണകൾ പറയുന്നതു് സ്വന്തം നേതാവാണെങ്കിൽ, അവയെല്ലാം അനിഷേദ്ധ്യമായ ആത്യന്തിക സത്യങ്ങളായിരിക്കും!
അതാണു്, എല്ലായിനം പാർട്ടിവഞ്ചകരോടുമുള്ള, മനുഷ്യന്റെ അജ്ഞതയിൽ അധിഷ്ഠിതമായ അടിമത്വം! അതാണു് എല്ലായിനം മതവഞ്ചകരോടുമുള്ള, മനുഷ്യന്റെ അജ്ഞതയിൽ അധിഷ്ഠിതമായ അടിമത്വം!!
അതാണു്, ലോകാരംഭം മുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതെങ്കിലും, ഉണ്ടാകാൻ യാതൊരുവിധത്തിലും കഴിയില്ലാത്തതെങ്കിലും, മതങ്ങളുടെ ഭൂമിയിലെ ആരംഭം മുതൽ, ഉണ്ടെന്നു്, മനുഷ്യരുടെ മേലാളരായി സ്വയം അവരോധിച്ച പൗരോഹിത്യത്താൽ തലമുറകളിലൂടെ ആയുധങ്ങളും ക്രൂരമായ ശിക്ഷകളും ഉപയോഗിച്ചു് നിർദ്ദാക്ഷിണ്യം പഠിപ്പിക്കപ്പെട്ടതും പരിശീലിപ്പിക്കപ്പെട്ടതുമായ എല്ലായിനത്തിലുംപെട്ട ദൈവങ്ങളോടും ദൈവസങ്കല്പങ്ങളോടുമുള്ള മനുഷ്യവർഗ്ഗത്തിന്റെ അജ്ഞതയിലും, മാനസികമായ കണ്ടീഷനിങ്ങിലും അധിഷ്ഠിതമായ അടിമത്വം!!

July 17 2023 17:16
മോളിലെ ശക്തമായ “ന്യൂനമർദ്ദനം” മൂലം നടപ്പുദീനം ബാധിച്ചു് പുറത്തിറങ്ങി മനുഷ്യരുടെയിടയിൽ നടക്കാൻ പാങ്ങില്ലാതായ മേലാളർക്കു് വമ്പിച്ച സുരക്ഷാസേനയുടെ അകമ്പടിയോടെ പൊതുവഴി പെരുവഴിയാക്കിയും “വിനയപൂർവ്വം രാജകീയമായും” ദശരഥയാത്ര ചെയ്തു് “നഗരി കാണിക്കാൻ” വിധിപ്രകാരം തടസ്സമില്ലത്രെ!

July 18 2023 08:22
സരിതയും പിണറായിയും തങ്ങൾക്കു് യഥാക്രമം പിതൃതുല്യനും ചിരകാലസുഹൃത്തുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഗതകാലസ്മരണകൾ അയവിറക്കി കണ്ണീർപ്പൂക്കൾ അർപ്പിച്ചോ ആവോ?
പരേതനു് എന്റെ ആദരാഞ്ജലികൾ!
July 18 2023 09:47
മതപരമോ, പ്രത്യയശാസ്ത്രപരമോ ആയ നുണകളാൽ ഇൻഡോക്ട്രിനേറ്റ് ചെയ്യപ്പെട്ട ബഹുഭൂരിപക്ഷത്തിനും മരണത്തോടെയല്ലാതെ അതിൽ നിന്നൊരു മോചനം നേടൽ സാദ്ധ്യമല്ല. കാരണം, അവർക്കതു് നുണകളല്ല, അനിഷേദ്ധ്യവും ആത്യന്തികവുമായ സത്യങ്ങളാണു്. പരമസത്യങ്ങളെന്നു് നിരന്തരം പഠിപ്പിക്കപ്പെടുന്നതുവഴി കണ്ടീഷൻ ചെയ്യപ്പെടുന്നവർക്കു്, ആ നുണകളുടെ അടിത്തറയിൽ നിന്നുകൊണ്ടല്ലാതെ, സുഖപ്രദമായ ആ ഇരുണ്ട വെളിച്ചത്തിൽ നിന്നുകൊണ്ടല്ലാതെ, ഒരു ചിന്തയോ പ്രവൃത്തിയോ അസാദ്ധ്യമായിരിക്കും. ദൈവത്തെ കൂട്ടുപിടിച്ചുകൊണ്ടല്ലാതുള്ള ഒരു നിലനില്പു് ഒരു ദൈവഭക്തനോ, തന്റെ പാർട്ടിയെ തുണച്ചുകൊണ്ടല്ലാതുള്ള ഒരു ജീവിതം ഒരു പാർട്ടിഭക്തനോ താങ്ങാൻ കഴിയുന്ന കാര്യമല്ല. എത്ര കാര്യകാരണസഹിതമായിട്ടായാലും, തന്റെ സത്യവിശ്വാസത്തിനെതിരെ എന്തെങ്കിലും സംസാരിക്കുന്ന ഓരോരുത്തരും അവന്റെ കാഴ്ചപ്പാടിൽ, തന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുന്നവരും, ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമായ ശത്രുക്കളായിരിക്കും.
എഴുത്തും വായനയും അറിയാവുന്നതുകൊണ്ടുമാത്രം താൻ പഠിപ്പിക്കപ്പെട്ടതു് തിരുത്തിപ്പഠിക്കേണ്ടതിന്റെ ആവശ്യകത ഒരുവനു് ബോദ്ധ്യപ്പെടണമെന്നില്ല. ആ ബോദ്ധ്യം ഉണ്ടാകാത്തവൻ തന്റെ ഉത്തമബോദ്ധ്യത്തിൽ കടിച്ചു് തൂങ്ങുന്നതു് സ്വാഭാവികം. അശിക്ഷിതരായവർ നിരക്ഷരരാകണമെന്നില്ല എന്നു് ചുരുക്കം.

July 18 2023 11:56
ഡാനിയെൽ ഡെന്നെറ്റ് പറയുന്നതു് കേട്ടാൽ തോന്നും, കഷ്ടപ്പെട്ടു്, ബുദ്ധിമുട്ടി, പാടുപെട്ടു്, മര്യാദയുള്ളതും, സഭ്യമായതും, പൊളിറ്റിക്കലി കറക്റ്റായതുമായ ഒരു കമ്മ്യൂണിക്കേഷൻ മണിമൊഴിമുത്തു് കണ്ടുപിടിച്ചു്, “ഒരു സമൂഹത്തിനു് ഒരു പൊതു സിവിൽ നിയമം” എന്ന ആശയത്തിൽ അധിഷ്ഠിതമായ “ഏക സിവിൽ കോഡ്” വരാതിരിക്കാൻ “ജനകീയ ദേശീയ സെമിനാർ” സംഘടിപ്പിക്കുന്ന പിണറായിസ്റ്റുകളോടും, അവർ, “ഹറാമായ” പട്ടികൾക്കെന്നപോലെ നീട്ടിക്കാണിക്കുന്ന കോയിക്കോടൻ കോയിബിരിയാണിയിലെ എല്ലിൻകഷണങ്ങളുടെ അറേബ്യൻ സുഗന്ധതുല്യമായ മണത്തിൽ ആവേശഭരിതരായി അതിൽ പങ്കെടുക്കുന്ന, 1400 വർഷങ്ങൾക്കു് മുൻപത്തെ സൗദി അറേബ്യയിൽ നിന്നും, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു് പോകുന്ന “ഒട്ടകവണ്ടി” കിട്ടാതെ പോയ, മൗലികമായിത്തന്നെ സ്ത്രീവിരുദ്ധരും, വാർദ്ധക്യസഹജമായ അസ്ക്യതകളാൽ വലയുന്നവരുമായ ഇസ്ലാമിസ്റ്റുകളോടുമെല്ലാം, വിനയത്തോടെയും ഭവ്യതയോടെയും പറഞ്ഞാൽ, “എല്ലാം ശരിയാക്കൽ കിറ്റിന്റെ” ഉപജ്ഞാതാക്കളും, ഊളകളായ ഇങ്കിലാ സിന്താവാ മാക്രിസ്റ്റുകൾക്കു് “നല്ല നാളെ” വാഗ്ദാനം ചെയ്തു് “ഇന്നു്” പശുത്തൊഴുത്തു് അടക്കമുള്ള സർവ്വസന്നാഹങ്ങളോടെയും ക്ലിഫ് ഹൗസിൽ രാജകീയമായി സുഖജീവിതം നയിക്കുന്നവരുമായ പിണറായികളെയും, വിടുവായത്തം വിളമ്പുന്ന ഗോവിന്ദൻ മാസ്റ്ററുകളെയും, ജയരാജൻസിനെയും, ജയ്ക്കുകളെയും, ശ്രീമതി ടീച്ചറുകളെയും, വീണാന്റികളെയും, ചിന്താന്റികളെയും ബേബി അങ്കിളുകളെയും, തോമസ് ഐസക്ക് ഡോക്ടറുകളെയും, അൻവറിക്കകളെയും, “പിന്നാക്കക്കാരായ” ശ്രീനിജനുകളെയും, അതോടൊപ്പംതന്നെ, “ഹൂറികളും മദ്യപ്പുഴയും തുടുത്ത തുടകളുള്ള ബാലന്മാരുമുള്ള സുവർക്കം” എന്ന മമ്മദിയൻ സ്വപ്നലോകം വാഗ്ദാനം ചെയ്തു്, ഓട്ടോമൻ പൊളിറ്റിക്കൽ ആൻഡ് മിലിറ്ററി സിസ്റ്റത്തിലെ പാഷകളുടെ മാതൃകയിൽ, അദ്ധ്വാനിക്കാതെ സുഖജീവിതം നയിക്കുന്ന ഇമാമുകളുടെയും, ആവക ഇത്തിക്കണ്ണികളുടെ ആസനം മണത്തു് നടന്നാൽ കിട്ടുന്ന നക്കാപ്പിച്ചകൾകൊണ്ടു് ഉപജീവിക്കുന്ന ഇസ്ലാമിക പ്രഫുത്തരെയും അവരുടെ ഇല്യൂഷൻസിൽ നിന്നും വിമോചിപ്പിക്കാമെന്നു്!!!!

July 18 2023 12:12
“സത്യം വഴി” ചത്താലും സുവർക്കത്തിലെത്തി മദ്യപ്പുഴയിൽ കുളിച്ചു് കുടിച്ചു് മദിച്ചു് 72 ഹൂറികളോടൊത്തു് അനന്തമായി ഊക്കിസുഖിക്കാമെന്നു് ഉത്തമബോദ്ധ്യമുള്ള പുത്തിജീവികൾ ഭൂമിയിൽ ജീവിക്കുന്നുണ്ടെന്ന കാര്യം ശ്രീമാൻ സഖാവു് കാന്റ് ഓർത്തില്ലെന്നു് തോന്നുന്നു.

July 18 2023 12:23
ലാവ്ലിൻ കേസ് വീണ്ടും മാറ്റിവച്ചത്രെ!
പണത്തിലും സ്വാധീനത്തിലും അധിഷ്ഠിതമായ ഒരു “പുണ്യ-പുരാതന-ജനാധിപത്യ” നിയമരാഷ്ട്രമാണു് (constitutional state) ആർഷഭാരതമെന്ന കാര്യം എല്ലാവരും മറക്കുന്നു!!
July 18 2023 15:05
ഇഗ്നൊറൻസും ആരൊഗൻസും സമാസമം സംയോജിച്ച മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപുംഗവർ ക്ലിഫ് ഹൗസിൽ എത്തിപ്പെട്ടാൽ അതൊരു ഫീകര “catastrophe” ആകുമെന്നല്ലേ, മിസ്റ്റർ സയന്റിസ്റ്റ് ഐൻസ്റ്റൈൻ, നിങ്ങൾ ഇതുവഴി ധ്വനിപ്പിക്കാൻ ശ്രമിക്കുന്നതു്? ഈവിധം രാജ്യവിരുദ്ധവും ദുരുദ്ദേശപരവുമായ നിങ്ങളുടെ ഓരോ ചലനവും പാർട്ടി ഫ്യൂറർ ഇമവെട്ടാതെ വീക്ഷിക്കുന്നുണ്ടു്! അതോർമ്മ വച്ചോളൂ, മിസ്റ്റർ ഐൻസ്റ്റൈൻ!!

July 19 2023 10:05
ഭൂമി പരന്നതാണെന്നു് പറയുന്നവരുടെ മാത്രമല്ല, ചന്ദ്രനെ പിളർത്തിയതും, ഒറ്റ രാത്രികൊണ്ടു് പറക്കും കുതിരപ്പുറത്തു് സ്വർഗ്ഗത്തിൽപ്പോയി ദൈവത്തെയും പ്രവാചകരെയും കണ്ടു് കുശലാന്വേഷണം നടത്തി ഭൂമിയിലേക്കു് മടങ്ങിയതും, ദൈവത്തിൽ നിന്നും കന്യക ഗർഭം ധരിച്ചതും, മരിച്ചവൻ ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗത്തിലേക്കു് പോയതും, മനുഷ്യനു് ആനത്തല ഫിറ്റ് ചെയ്തതും, കുരങ്ങൻ മല ചുമന്നതും, മാർക്സിയൻ ഐഡിയോളജിയിലൂടെ തൊഴിലാളികളുടെ “വർഗ്ഗരഹിതമായ” സമത്വസുന്ദരലോകം സംജാതമാകുന്നതും പോലുള്ള “വിശ്വാസയോഗ്യമായ ചരിത്രങ്ങൾ” പഠിപ്പിക്കുന്നവരുടെയും പഠിക്കുന്നവരുടെയും തലച്ചോറുകൾ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായ മറ്റു് മാർഗ്ഗങ്ങളൊന്നും തത്കാലം ലോകത്തിൽ ഇല്ലാത്തതു് ഒരർത്ഥത്തിൽ കഷ്ടമാണു്.

July 19 2023 10:53

July 19 2023 11:10
പി. വി. അൻവറിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ മറുനാടൻ മലയാളിയിൽ നിന്നെന്നപോലെ, എൻ. മാധവൻ കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പേരിൽ ദേശാഭിമാനി ആപ്പീസിൽ നിന്നും ആക്രി പെറുക്കാൻ ആഭ്യന്തരമന്ത്രി പൊലീസിനെ അയയ്ക്കുമോടേ?
July 19 2023 11:29
ഒരു മനുഷ്യന്റെ മരണത്തെപ്പോലും മാപ്പും കോപ്പും വഴി സ്വയം പ്രമുഖനാക്കിയെടുക്കാൻ പറ്റിയ ഒരു സുവർണ്ണാവസരമായിക്കാണാൻ ഒരു പ്രത്യേകതരം മാനസീകാവസ്ഥയും മാക്രിസ്റ്റ് റെയ്ഞ്ചും വേണം.
July 20 2023 07:03
ഉമ്മൻ ചാണ്ടിക്കു് അന്ത്യോപചാരമായി പിണറായി വിജയൻ ആചാര വെടി ഓഫർ ചെയ്തത്രെ!
സോളാർകാലം മുതലേതന്നെ വെടി പിണറായിക്കു് ഒരു വീക്ക്നെസ്സായിരുന്നു.
July 20 2023 07:12
ആ “some people” വളരെ പ്രഫുത്തരായിരിക്കണം.

July 20 2023 07:39
ക്രിസ്തുമതത്തിനു് ഇസ്ലാം മതത്തെക്കാൾ ഏകദേശം 600 വർഷങ്ങളുടെ പ്രായക്കൂടുതലുള്ള കാര്യം നമ്മൾ മറക്കരുതു്. ഇപ്പോഴത്തെ പൊട്ടിത്തെറി നിരക്കിൽ മുന്നേറിയാൽ, അടുത്ത 100 വർഷങ്ങൾക്കുള്ളിൽ ക്രൈസ്തവർ കൈവശം വച്ചിരിക്കുന്ന, “ദൈവസ്നേഹത്തിലൂടെ നേടിയെടുത്ത ആ പരിശുദ്ധ പദവികൾ” ഒന്നടങ്കം പിടിച്ചുവാങ്ങാൻ ഇസ്ലാമിസ്റ്റുകൾക്കു് – ഇൻശാ അല്ലാഹ് – കഴിയുമെന്നുറപ്പു്.

July 20 2023 08:57
സെപ്റ്റിക് ടാങ്കിൽ കിടന്നുരുണ്ടു് വഴിപോക്കരെ മലം വാരിയെറിയുന്ന “ശ്രീ-നീചജന്മങ്ങളെ” തിരിച്ചു് ചെളി വാരിയെറിഞ്ഞാൽ, അവർക്കതു് പനിനീരഭിഷേകം!
July 20 2023 09:26
“ആന്റി-ആസ്ഹോൾ സ്പ്രേ”
ആസ്ഹോളുകളെ 8 മണിക്കൂർവരെ അകറ്റിനിർത്തുന്നു.

July 20 2023 10:13
ലോകമതമാകാൻ യോഗ്യതയുള്ള ഏക മതം തന്റേതാണെന്നും, ലോകപാർട്ടിയാകാൻ യോഗ്യതയുള്ള ഏക പാർട്ടി തന്റേതാണെന്നും മറ്റുമുള്ള ഉത്തമബോദ്ധ്യങ്ങളിൽ മർക്കടമുഷ്ടിയോടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന “ഏകതാന തനതന്തന തന്താനാകളെയും, പിണുവാതിരകളെയും” മറക്കുക, അവറ്റകളോടു് പൊറുക്കുക!!

July 20 2023 10:49
പാർട്ടി-മത-സാംസ്കാരിക നേതാക്കളെ ഇന്റർവ്യൂ ചെയ്യുന്നതിനു് പകരം, കേരള ജേർണലിസ്റ്റുകൾ എന്തുകൊണ്ടു് വനത്തിൽ പോയി കാട്ടുജീവികളെ ഇന്റർവ്യൂ ചെയ്യുന്നില്ല!? ഒരർത്ഥവുമില്ലാത്ത കേവല ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ചു് കാട്ടുജീവികൾ അന്തരീക്ഷവായുവിനെ മലീമസമാക്കാറില്ല.
July 20 2023 11:15
“ഉമ്മൻ ചാണ്ടിയെ കാണാൻ കഴിയുന്നില്ല. KSEB വ്യാപകമായി കറന്റ് കട്ട് ചെയ്യുന്നു” – വാർത്ത
മനുഷ്യരെ ശാരീരികമായ വേദനാനുഭവത്തിലേക്കു് നയിക്കുന്നത്ര മൂത്ത അസൂയയും കുശുമ്പുമുണ്ടു്. മാനസികരോഗവിദദ്ധർ അതിനെ “psychosomatic disorder” എന്നു് വിളിക്കുന്നു.
July 20 2023 11:29

July 21 2023 11:25
“ക്ലെവർ മെൻ” ആയിരുന്ന മാർക്സ്-എങ്ഗൽസുകൾ രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും “ദസ് കപ്പിറ്റാലും” കമ്മ്യൂണിസ്റ്റ് താത്വികരും, “ക്ലെവർ മെൻ” ആയിരുന്ന ആദ്ധ്യാത്മിക പ്രോഫെറ്റുകൾ രചിച്ച ഭഗവദ്ഗീത, തോറ, ബൈബിൾ, ഖുർആൻ മുതലായ ദൈവിക മാനിഫെസ്റ്റോകൾ മതപുരോഹിതരും അവരുടേതായ അറിവിലും ഭാഷയിലും, അതുകളിൽ വൈക്കോൽത്തുറു സമാനം അജ്ഞരും കഥാപ്രസംഗസ്നേഹികളുമായ ശ്രോതാക്കൾക്കു് കിറ്റും വറ്റും മറ്റും കമ്മീഷനായി നല്കി വിറ്റു് കാശാക്കി കീശ വീർപ്പിക്കുന്നതിൽ, ഖുർആനിൽ മുഹമ്മദ് നബീ(സ)യിലൂടെ അല്ലാഹു പലവുരു അരുളിചെയ്തിട്ടുള്ളതുപോലെ, മനുഷ്യർക്കൊരു ദൃഷ്ടാന്തമുണ്ടു്.

July 21 2023 12:56
ബെർട്രാൻഡ് റസ്സൽ പറയുന്ന, “ക്രൂരനായ ആ ദൈവത്തിന്റെ ക്രൂരരായ ഭക്തർ”, ഒരു മഹാപ്രളയം വഴി, (പ്രളയത്തിനു് ശേഷം മുഴുക്കുടിയനായി മാറി തുണിയും കോണകവുമില്ലാതെ കിടന്നെങ്കിലും, പ്രളയത്തിനു് മുൻപു് കുഞ്ഞാടിനെപ്പോലെ പരിശുദ്ധനായിരുന്ന!) നോഹയുടെ ആറുപേരുള്ള (മൂന്നാണും മൂന്നുപെണ്ണും) കുടുംബത്തെയും, പന്നിയും പട്ടിയും, തേളും പാമ്പും അടക്കമുള്ള നിഷ്കളങ്ക ജന്തുക്കളെയുമൊഴികെ, ലോകത്തിലെ മഹാപാപികളായിരുന്ന മൊത്തം മനുഷ്യരെയും ഉന്മൂലനം ചെയ്തവനും (ഉല്പത്തി: 6, 7 അദ്ധ്യായങ്ങൾ), മറ്റൊരിക്കൽ, ആകാശത്തിൽ നിന്നും തീയും ഗന്ധകവും വർഷിപ്പിച്ചു്, ലോത്തും അവന്റെ പ്രായപൂർത്തിയായ രണ്ടു് പെണ്മക്കളുമൊഴികെ, സൊദോമിലെയും, ഗൊമോരെയിലെയും സകല നിവാസികളെയും നിലത്തെ സസ്യങ്ങളെയും നശിപ്പിച്ചവനും (ഉല്പത്തി: അദ്ധ്യായം 19), ആവിധം സമാനതകളില്ലാത്ത ക്രൂരനുമായ അവരുടെ ദൈവത്തെ ബൈബിളിൽ ഈവിധം സ്നേഹസ്വരൂപിയായി വിശേഷിപ്പിക്കുന്നതുകൂടി കണ്ടാലേ, ആ ദൈവത്തിന്റെയും, അവനിൽ വിശ്വസിക്കുന്നവരുടെയും യഥാർത്ഥത്തിലുള്ള മുഖവും മഹത്വവും കളങ്കരാഹിത്യവും ശരിയായി ഉൾക്കൊള്ളാൻ സാമാന്യബുദ്ധിയുള്ള മനുഷ്യർക്കു് കഴിയൂ!:
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3: 16)
എന്താ ഞങ്ങടെ ദൈവത്തിന്റെ ഒരു ലോകസ്നേഹം!?!?
മനുഷ്യർ നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി എന്താ ഞങ്ങടെ ദൈവം കൈക്കൊള്ളുന്ന ഓരോരോ കരുതലുകൾ!?!?
കാരണഭൂതത്താനായ പിണറായിക്കുണ്ടോ മനുഷ്യരെപ്പറ്റി ഇത്രയൊരു കരുതൽ!?!?!?

July 22 2023 09:49
“ഗണപതിയെല്ലാം മിത്തുകൾ. ഹൈന്ദവപുരാണങ്ങൾ അന്ധവിശ്വാസങ്ങൾ.” – സ്പീക്കർ എ. എൻ. ഷംസീർ
നബീ(സ)യെ പുറത്തിരുത്തി “സ്വർഗ്ഗം-ഭൂമി വൺ നൈറ്റ് റൗണ്ട് ട്രിപ്പ്” നടത്തിയ ബുറാഖും, സുവർക്കത്തിലെ ഹൂറികളും, നരകത്തിലെ വറചട്ടികളും, മസീഹുദ്ദജ്ജാലും, മാർക്സിയൻ അമ്മവിപ്ലവവും, സമത്വസുന്ദര കമ്മ്യൂണിസ്റ്റ് നല്ല നാളെയും, “ദൈവ-മത-വർഗ്ഗരഹിത” ലോകവുമൊന്നും അന്ധവിശ്വാസങ്ങളല്ല, സത്യമാന യാഥാർത്ഥ്യങ്ങളാണെന്നതാണു് ആകെയൊരാശ്വാസം.
സ്പീക്കർ എന്നാൽ സ്പീക്കുന്നവനാണെന്നും, സ്ഥിരം സ്പീക്കിക്കൊണ്ടിരുന്നില്ലെങ്കിൽ, ജനം സ്പീക്കറായി അംഗീകരിക്കില്ലെന്നും മൊയ്ലാളി കക്ഷിയെ കർശനമായി തർജ്ജനം ചെയ്തിട്ടുണ്ടാവണം. അതുകൊണ്ടു്, “ഒള്ളതുകൊണ്ടു് ഓണം പോലെ” എന്ന രീതിയിൽ, അറിയാവുന്ന വിഡ്ഢിത്തങ്ങൾ മുടങ്ങാതെ സ്പീക്കി കക്ഷി കേരളജനതയെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു!
മുജ്ജന്മങ്ങളിൽ ചെയ്തുകൂട്ടിയ സുകൃതങ്ങളുടെ ഫലമായി കേരളസമൂഹത്തിനു് കൈവന്ന മഹാഭാഗ്യമാണു് “ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും മാക്രിസ്റ്റ്-പിണറായിസ്റ്റ് പാർട്ടി” എന്നതും കേവലം ഒരു അന്ധവിശ്വാസമല്ല, സത്യമാനമായ ഒരു യാഥാർത്ഥ്യമാണു്.
July 22 2023 11:47
“I’m not human, I’m dynamite!” എന്നു് അവകാശപ്പെട്ട സാക്ഷാൽ ഫ്രീഡ്രിഹ് നീറ്റ്സ്ഷെക്കു് പക്ഷേ, ഇവിടെ തെറ്റുപറ്റി (എന്നു് തോന്നുന്നു).
കാരണം, ഫാഷിസം എന്ന “വലതു്” വഴിയും, മാക്രിസം എന്ന “ഇടതു്” വഴിയും, ഇസ്ലാം എന്ന “ഷരിയ” വഴിയും, ഈ ഭൂമിയിൽ, “right, correct and only” “വഴികളുകളായി” നിലവിലുണ്ടു് (എന്നു് അതാതുകളുടെ “അവർകളുകളായ അവനവർകളും അവളവർകളും അവരവർകളും” പരസ്പരം ആരോപിക്കുകയെങ്കിലും ചെയ്യുന്നുണ്ടു്.)

July 22 2023 12:30
തിരുവോണത്തിനു് ക്ലിഫ് ഹൗസ് തൊഴുത്തിലെ തിരുപ്പശുക്കൾ കട്ടൻചായയും പരിപ്പോടയും കയ്ച്ചു് കയ്ചിലാക്കേണ്ടി വരുമോടേ?
July 22 2023 14:19
മതപരമോ രാഷ്ട്രീയമോ ആയ അന്തിച്ചന്താതെറിവിളികളിലൂടെ മല്ലു ചാനലുകൾ പൊതുസമൂഹത്തെ മത-, രാഷ്ട്രീയപ്രഫുത്തതയുടെയും, നവോത്ഥാനത്തിന്റെയും, വ്യവസായവിപ്ലവത്തിന്റെയും കൊടുമുടിയിലേക്കു് കൊങ്ങയ്ക്കു് പിടിച്ചുയർത്തുന്നു!
(ഒരു “ഫയൽവാൻ” ചിത്രം).

July 23 2023 10:07
ഒരു പറ്റം സിംഹങ്ങളെ ക്രിസ്തുമതത്തിലേക്കു് പരിവർത്തിപ്പിക്കാനുള്ള യൂർഗന്റെ ഉദ്യമം, കുറഞ്ഞപക്ഷം താത്കാലികമായെങ്കിലും, ആ വൻപൂച്ചകളുടെ തൃപ്തി ഉറപ്പുവരുത്തി.

July 23 2023 10:44
കോട്ടിട്ടാൽ സായിപ്പാകുമെന്നു് കരുതുന്ന ഉന്നത പദവിധാരികൾ, കേംബ്രിഡ്ജ് മാതൃകയിൽ ഒരു കെട്ടിടസമുച്ചയം നിർമ്മിച്ചാൽ, അതു് കേംബ്രിഡ്ജ് നിലവാരമുള്ള ഒരു യൂണിവേഴ്സിറ്റിയാകുമെന്നും കരുതും. “പുറമ്പൂച്ചിലാണു് സാറേ കാര്യം!”
July 23 2023 12:40
പുട്ടിയിട്ടു് നികത്തി, ചായം തേച്ചു് മിനുക്കി, വിഗ്ഗ് വച്ചു് ജുവനൈലാക്കി, വല്ലവന്റേം പാട്ടിനൊപ്പിച്ചു് ചുണ്ടനക്കി, സ്റ്റണ്ടുകാരുടെ ഇടിക്കൊപ്പിച്ചു് ശരീരം അനക്കി വെള്ളിത്തിരയിൽ വെട്ടിത്തിളങ്ങുന്ന വന്ദ്യ വയോവൃദ്ധരായ സിൽമാതാരങ്ങൾക്കു് തുല്യമാണു്, വടക്കു് ഹിമാലയപർവ്വതനിരകളാലും, തെക്കു് ഇൻഡ്യൻ സമുദ്രത്താലും, കിഴക്കു് ബംഗാൾ ഉൾക്കടലിനാലും, പടിഞ്ഞാറു് അറേബ്യൻ കടലിനാലും ചുറ്റപ്പെട്ടു്, വിദേശത്തേക്കുള്ള കപ്പൽയാത്രകൾ ആദ്ധ്യാത്മികതയുടെ പേരിൽ കർശനമായി നിഷേധിക്കപ്പെട്ടു്, പൗരോഹിത്യവർഗ്ഗത്താൽ “endemic” ആയി വളർത്തിയെടുക്കപ്പെട്ട ആർഷഭാരത സംസ്കാരം. അതിൽ നിന്നും സുപ്പർഫ്ലുവസ് ആയ ആ “stereotype” ചമയങ്ങൾ അഴിച്ചു് മാറ്റിയാൽ, മണിപ്പൂർ, വാളയാർ, അട്ടപ്പാടി, മാറാടു് മുതലായ എണ്ണമറ്റ വിശ്വരൂപങ്ങൾ അവയുടെ ബീഭത്സമായ പ്രാകൃതത്വങ്ങളിൽ ദംഷ്ട്ര കാണിച്ചു് വെളിപ്പെടും. അതുകൊണ്ടു്, ഒരുപാടു് ചോപ്പു്, കാവി, പച്ച, വെള്ള ബോധവത്കരണങ്ങൾ ദയവായി ഒഴിവാക്കുക; താങ്ങാനാവാത്ത നാറ്റം ഇപ്പോൾത്തന്നെ വേണ്ടുവോളമുണ്ടു്.
July 24 2023 10:33
ബിയർ ട്രാൻസ്പോർട്ട് പരസ്യം: “ഓവർടേക്ക് ചെയ്യൽ സെൻസ്ലെസ്സാണു്. ഞാൻ അവിടെ എത്തിയിട്ടേ പാർട്ടി തുടങ്ങൂ!”

July 24 2023 10:46
ഇതുപോലെ, ഭൂമി പരന്നതാണെന്നു് അവകാശപ്പെടുന്ന, അല്ലാഹുവിനുവേണ്ടി പോരാടി സ്വജീവൻ നൽകുന്ന ജിഹാദികളായ പുത്തിജീവികളെ നേരിടാൻ പറ്റിയ ഒരു “ഭീമൻ(രഘു) ആർഗ്യുമെന്റ്”: “ഭൂമി മാത്രമല്ല, സൂര്യനും, ചന്ദ്രനും, ഗ്രഹങ്ങളുമെല്ലാം പരന്നതാണു്.”

July 24 2023 11:27
നിത്യരക്ഷകനായ ഒരു മശീഹാ (Messiah) വന്നു് പാപികളായ അടിയങ്ങളെ “സാത്താന്റെ” അതിക്രമങ്ങളിൽ നിന്നും എന്നേക്കുമായി മോചിപ്പിക്കുമെന്ന ഉത്തമബോദ്ധ്യത്തിൽ അടിയുറച്ചു് വിശ്വസിച്ചു്, “അപ്രമാദികളായ” തമ്പ്രാക്കൾ ചൊല്ലിത്തരുന്ന മുദ്രാവാക്യങ്ങൾ ഏറ്റുപാടി, മരണംവരെ കാത്തിരിക്കാൻ തയ്യാറുള്ളവരായിരുന്നു എക്കാലവും ഭൂരിപക്ഷം മനുഷ്യജന്മങ്ങളും. കാരണം, കോട്ടിട്ട തമ്പ്രാക്കളുടെയത്ര “പുത്തി” ഇല്ലാത്തതിനാൽ, അജ്ഞരായി ഭൗമോപരിതലത്തിൽ ഇഴയാൻ വിധിക്കപ്പെട്ട തങ്ങൾക്കു് പിടികിട്ടാത്ത എന്തൊക്കെയോ വല്യ കാര്യങ്ങൾ മരണശേഷം മനുഷ്യവർഗ്ഗത്തിനു് സംഭവിക്കാനിരിക്കുന്നുണ്ടെന്ന കാര്യത്തിൽ, ബീഡി തെറുത്തും, കൊട്ട, വട്ടി, കൈതോലപ്പായ ഇത്യാദികൾ നെയ്തും ഒരുവിധം ഉപജീവനം തരപ്പെടുത്തുന്ന “പ്രാഗ്മാറ്റിക്കുകൾ” എന്ന നിലയിൽ, അവർക്കു് സംശയമേതുമുണ്ടായിരുന്നില്ല.

July 24 2023 12:41
അമ്മയെ ബലാൽസംഗം ചെയ്തു് കൊന്നു് കെട്ടിത്തൂക്കിയ ഒരു മനുഷ്യാധമനെ പ്രധാന അതിഥിയാക്കിയാലേ അമ്മയുടെ മരണാനന്തര സ്മരണാഞ്ജലിക്കു് ഒരു ഗുമ്മുണ്ടാവുകയുള്ളു എന്നു് KPCC നേതൃത്വം!!
July 25 2023 09:01
The most obvious way to reinforce silence in the face of injustice is to organize an iftar festival for judges and religious, political and cultural celebrities.

July 25 2023 12:08
സഖാക്കൾ മൊത്തം കലിപ്പിലാണു്.
മല്ലു മാക്രിസ്റ്റ് പാർട്ടിയുടെ സുപ്രീം ഫ്യൂറർ പിണറായിയെക്കൊണ്ടു് ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിനു് മുന്നിൽ, മുഷ്ടി ചുരുട്ടി വിപ്ലവകരമായി ആകാശത്തിലേക്കെറിഞ്ഞു് അണികളെ ആവേശഭരിതരാക്കാൻ മാത്രം പരിശീലിപ്പിക്കപ്പെട്ട തന്റെ “കറുത്ത കൈകൾ” വിനയകുനിയ-നായ വിജയനായി “lightning-quick” മോഡിൽ കൂപ്പിക്കാനായി ക്ഷണിച്ചുവരുത്തി, യുവതുർക്കികളെക്കൊണ്ടു് മുദ്രാവാക്യം വിളിപ്പിച്ചു് അവഹേളിച്ചതു് പിതൃശൂന്യതയാണെന്നു്, “all are equal” ആയ മാക്രിസത്തിലെ “more equal” ആയ സഖാവു് പി. എം. മനോജ്.
“ഇതു് അന്ധവിശ്വാസമല്ലേ എന്നു് ഒരു പ്രേക്ഷകൻ ചോദിക്കുന്നുണ്ടു്. അല്ല. ഓരോ മനുഷ്യനും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവാൻ ഓരോ വിശ്വാസമുണ്ടു്. പ്രത്യേകിച്ചു് തങ്ങളുടെ പ്രിയപ്പെട്ടവർ, ബന്ധുക്കൾ, തങ്ങളെ സ്നേഹിച്ച അച്ഛൻ, അമ്മ, പിതൃമാതൃസ്മരണ, ഇതൊക്കെ ജീവിതത്തെ മുന്നോട്ടു് കൊണ്ടുപോവേണ്ട അവിഭാജ്യഘടകമാണു്. അതിനു് ചിലർക്കു് ബലി ആവശ്യമുണ്ടു്. ചിലർക്കു് ഒരു യാത്ര ആവശ്യമുണ്ടു്. ചിലർക്കു് കല്ലറകളിൽ പ്രാർത്ഥനകളാവശ്യമുണ്ടു്. ഓർമ്മ പുതുക്കാൻ മനുഷ്യന് എന്തെങ്കിലുമൊന്നു വേണം” എന്ന ഊജ്ജ്വല മഹദ്വചനം പ്രഫുത്ത സാംസ്കാരികകേരളത്തിനു് കാഴ്ചവച്ചവനും, “അമൈരശിരസ്കൻ” എന്ന ബഹുമതിപ്പട്ടം കെട്ടിച്ചു് പൊതുസമൂഹം ആദരിച്ചവനുമായ സാക്ഷാൽ ഡോക്ടർ അരുൺ കുമാറിന്റെ മുന്നിൽ, “ഒറ്റയിരുപ്പിൽ 68 ചൂടൻ പട്ടികളെ തിന്നുതീർക്കുന്ന അമേരിക്കൻ ക്യാപ്പിറ്റലിസ്റ്റ് ബൂർഷ്വാസിയുടെ” കപടമുഖപടം കീറിപ്പറിച്ചെറിഞ്ഞ ദേശാഭിമാനിയിൽ മുളച്ചു് വളർന്നു്, വിടർന്നു് പന്തലിച്ചു് മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പദവിയിലേക്കു് കുതിച്ചുയർന്ന സഖാവു് പി. എം. മനോജൊക്കെ മാർക്സിയൻ പിതൃശൂന്യതയുടെ കാര്യത്തിലെന്തു്?
നസ്രേത്തിൽ നിന്നു് നന്മ പ്രതീക്ഷിക്കേണ്ട എന്നു് ഉന്നതമന്ത്രി സഖാവു് വി. എൻ. വാസവൻ.
കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയെ “നസ്രേത്തിനോടു്” ഉപമിച്ച, സഹകരണാടിസ്ഥാനത്തിൽ തൊലി രജിസ്ട്രേഷൻ ചെയ്തു് കാണ്ടാമൃഗ സദൃശമെന്നു് അറ്റസ്റ്റ് ചെയ്തു് കൊടുക്കുന്ന വകുപ്പിന്റെ ചുമതലക്കാര-നായ മന്ത്രി വാസവൻ സഖാവിനു് ബൈബിളിൽ വലിയ ഗ്രാഹ്യമില്ലെന്നു് തോന്നുന്നു. അല്ലെങ്കിൽ, നന്മ പ്രതീക്ഷിക്കേണ്ട കാര്യമില്ലാത്തതെന്ന പൊതുവിശ്വാസത്തിനു് വിരുദ്ധമായി, നസ്രേത്തിൽ നിന്നു് വന്നവനായ യേശുവിനെ പിന്തുടരാൻ, ആ പൊതുവിശ്വാസം പങ്കുവച്ചവനായ നഥനയേൽ പിന്നീടു് തീരുമാനിച്ചതിൽ നിന്നും, നസറെത്തിൽ നിന്നും നന്മ പ്രതീക്ഷിക്കാമെന്നു് സ്ഥാപിക്കുകയായിരുന്നു എന്ന വസ്തുത അദ്ദ്യം മനസ്സിലാക്കിയേനെ! (എന്നു് തോന്നുന്നു.)
പറഞ്ഞിട്ടു് കാര്യമില്ല. അരിപ്രാഞ്ചി പറഞ്ഞതുപോലെ, “എജിക്കേശൻ” ഇല്ലല്ലോ. രാപകലില്ലാതെ ഉടുക്കുന്ന കോണകം ചുവപ്പനായിരിക്കണം എന്നൊരു നിർബന്ധമുണ്ടെന്നതൊഴിച്ചാൽ, പ്രത്യയശാസ്ത്രപരവും, വൈരുദ്ധ്യാത്മകവും, ആത്യന്തികവുമായ കാഴ്ചപ്പാടിൽ മാക്രിസ്റ്റ് സഖാക്കളും എല്ലാം തികഞ്ഞ അരിപ്രാഞ്ചികൾ തന്നെ!
വേണമെന്നുള്ളവർക്കു് വായിക്കാനായി യോഹന്നാന്റെ സുവിശേഷത്തിലെ പ്രസ്തുത ഭാഗം ഇവിടെ കൊടുക്കുന്നു: (യോഹന്നാൻ 1: 43 – 51)
“പിറ്റെന്നാൾ യേശു ഗലീലെക്കു് പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പോസിനെ കണ്ടു: “എന്നെ അനുഗമിക്ക” എന്നു് അവനോടു് പറഞ്ഞു. ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു. ഫിലിപ്പോസ് നഥനയേലിനെ കണ്ടു് അവനോടു്: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു് പറഞ്ഞു. നഥനയേൽ അവനോടു്: നസറെത്തിൽനിന്നു് വല്ല നന്മയും വരുമോ എന്നു് പറഞ്ഞു. ഫിലിപ്പോസ് അവനോടു്: വന്നു് കാൺക എന്നു് പറഞ്ഞു. നഥനയേൽ തന്റെ അടുക്കൽ വരുന്നതു് യേശു കണ്ടു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” എന്നു് അവനെക്കുറിച്ചു് പറഞ്ഞു. നഥനയേൽ അവനോടു്: എന്നെ എവിടെവച്ചു് അറിയും എന്നു് ചോദിച്ചതിനു്: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു. നഥനയേൽ അവനോടു്: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു് എന്നു് ഉത്തരം പറഞ്ഞു. യേശു അവനോടു്: “ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു് പറകകൊണ്ടു് നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു് കാണും” എന്നു് ഉത്തരം പറഞ്ഞു. “ആമേൻ ആമേൻ ഞാൻ നിങ്ങളോടു് പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്നും അവനോടു് പറഞ്ഞു.”
July 25 2023 14:06
വല്യാപ്പന്റെ മുലകുടി മാറിയിട്ടില്ല എന്നാവും വല്യാമ്മ ഉദ്ദേശിച്ചതു്.

July 26 2023 09:32
പിണറായിയുടെ പ്രസംഗത്തിനിടെ മനഃപൂർവ്വം കേടാകാൻ മൈക്ക് തീരുമാനിച്ചതു് ഗത്യന്തരമില്ലാഞ്ഞിട്ടായിരിക്കും.
മൈക്കിനു് ജീവനുണ്ടായിരുന്നെങ്കിൽ, പണ്ടത്തെ പ്രാവിനെപ്പോലെ, ചത്തു് പണ്ടാറമടങ്ങിയേനെ! അമ്മാതിരി സ്നേഹസ്വരൂപിയല്ലേ തൊട്ടുമുന്നിൽ നിൽക്കുന്ന വിശ്വരൂപം!!
July 26 2023 09:40
സ്വയം കേടായ മൈക്കിനെതിരെ ജാമ്യമില്ലാവകുപ്പു് ചുമത്തി പൊലീസ് കേസെടുത്തു!
മൈക്കിനെ കേസിൽ നിന്നും ഊരിയെടുക്കാൻ ആളൂരാൻ ഇറങ്ങേണ്ടി വരുമോടേ?
July 26 2023 10:16
മൈക്കിനും, ആംപ്ലിഫയറിനും, മറുനാടനുമെല്ലാം എതിരെ കേസെടുക്കാനും, അൻവറിനും, ശ്രീനിജനും, ഷംസീറിനും, പിണറായിക്കുമെല്ലാം എതിരെ കേസെടുക്കാതിരിക്കാനുമാണു്, ലോക്കൽ സെക്രട്ടറിമാരുടെ ശുപാർശക്കത്തുമായി AKG സെന്ററിൽ ഹാജർ വയ്ക്കുന്ന കുട്ടൻപിള്ളമാരെ പൊലീസായി കമ്മിപ്പാർട്ടി നിയമിക്കുന്നതു്. Savvy?
July 26 2023 11:11
പിണറായിക്കെതിരെ ഓരിയിട്ടു് പ്രതിഷേധിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുക്കപ്പെട്ട മൈക്കും ആംപ്ലിഫയറും പൊലീസ് തിരിച്ചുകൊടുത്തത്രെ!
“ഹൗൾ” ചെയ്തശേഷം ആംപ്ലിഫയറിന്റെ കന്നി മൂലയിലേക്കു് ഒളിവിൽപ്പോയ ശ്രീമാൻ ഹൗളിങ്ങിനെ കെ-ഫൊറൻസിക് ടെക്നോളജി വഴി കണ്ടെത്താൻ കെ-പൊലീസിനു് കഴിഞ്ഞുകാണില്ല.
July 26 2023 12:05
മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്നു് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
“എന്ദരോ മഹാനുഭാവുലു – അന്ദരികി വന്ദനമു!!”
July 27 2023 10:46
“അന്ത ഹന്തയ്ക്കിന്ത പട്ടു്.” – ഉദണ്ഡശാസ്ത്രികൾ, aka കാരണഭൂതത്താൻ ശാസ്ത്രികൾ
“അന്ത വൈരനിര്യാതനവിഡ്ഢിയ്ക്കിന്ത “ഹൗളിങ് ചെക്ക്മെയ്റ്റ്”! – കാക്കശ്ശേരി ഭട്ടതിരി, aka “മൈക്ക്-ആംപ്ലിഫയർ” ശാസ്ത്രികൾ
July 27 2023 11:12
“ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു് തോന്നും.” – ചൊല്ലു്
“കൽമഴുവെത്തന്നെ നിനച്ചിരുന്നാൽ, മൈക്കും കൽമഴുവെന്നു് തോന്നും.” – സമകാലിക കേരളം
July 27 2023 11:25
ജർമ്മൻ കൊമേഡിയൻ “മൈക്ക്” ക്ര്യൂഗറുടെ (Mike Krüger) പേരിൽ ജാമ്യമില്ലാവകുപ്പുചുമത്തി കേസെടുക്കാൻ സുപ്രീം ഫ്യൂറർ പിണറായി വിജയൻ തന്റെ പോലീസ് മേധാവി ജനാബ് ഷെയ്ഖ് ദര്വേഷ് സാഹിബിനോടു് (നാക്കുളുക്കുന്ന പേരു്!) കർശനമായി കല്പിച്ചിട്ടുണ്ടത്രെ!
July 27 2023 12:51
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിലെ യുവതുർക്കികൾ സ്വന്തമായി “ക്ഷണനം” നല്കി, മാക്രിസം മൂലം ജീർണ്ണിച്ച കേരള രാഷ്ട്രീയത്തിന്റെ ഇരയായിത്തീർന്ന, സാത്വികനായ ഒരു മനുഷ്യന്റെ മരണാനന്തര സ്മരണാഞ്ജലി ചടങ്ങിലേക്കു് വിളിച്ചുവരുത്തിയശേഷം, റട്ടട്ടാശ്ശങ്കനും കാരണഭൂതത്താനും സംസ്ഥാന മുഖ്യമന്ത്രിയുമായ സഖാവു് പിണറായി വിജയനെ, ഇടതു് കേരളത്തിലോ, കൊളമ്പിയയിലോ, മാലിയിലോ, സുഡാനിലോ, പാകിസ്ഥാനിലോ, അഫ്ഘാനിസ്ഥാനിലോ, സൗദി അറേബ്യയിലോ പോലും കേട്ടുകേൾവിയില്ലാത്തവിധം, വ്യക്തിഹത്യാപരമായ മുദ്രാവാക്യങ്ങൾ മുഴക്കി യാതൊരു ലജ്ജയുമില്ലാതെ അവഹേളിച്ചതു് അക്ഷന്തവ്യമായ ഒരു അപരാധമാണെന്ന കാര്യത്തിൽ, നിഷ്പക്ഷരാഷ്ട്രീയ-നായ സഖാവു് ചെരുവിൽ അശോകനോ, സാഹിത്യവിശാരദ-നായ സഖാവു് കെ. സച്ചിദാനന്ദനോ ഒരു എതിരഭിപ്രായം ഉണ്ടാകുമെന്നു് തോന്നുന്നില്ല.
മറ്റാരും കാണാതെ മൂത്രിക്കാനായി മനുഷ്യർ തിരഞ്ഞെടുക്കുന്ന ഏതെങ്കിലുമൊരു മൂലയിൽപ്പോയി, ബോളിവുഡ് സില്മകളിലെ, മൈലാഞ്ചിയിട്ടു്, ദുപ്പട്ട ധരിച്ചു് മണിയറയിലേക്കു് മന്ദം മന്ദം മുന്നേറുന്ന നവവധുവിനെപ്പോലെ മുന്നേറി, മുഖം കുനിച്ചുനിന്നു് നാണിക്കൂ, ശ്രീമാന്മാരായ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിലെ അന്തസ്സാരശൂന്യരായ യുവതുർക്കികളേ നിങ്ങൾ!!
July 27 2023 13:26
“ഷംസീറിനു് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും.” – പി. ജയരാജൻ
തനിക്കു് ആകെമൊത്തം ടോട്ടൽ അറിയാവുന്ന മാർക്സിയൻ ക(കൊ)ല, സഖാവു് പി. ജയരാജൻ ബി(കെ-)നാലെയിൽ പ്രദർശനത്തിനു് വയ്ക്കുന്നു! വരുവിൻ, കാണുവിൻ, ആസ്വദിപ്പിൻ!!
July 27 2023 13:33
ആഭ്യന്തരവകുപ്പു് ഉറങ്ങുകയാണോ, അതോ ഉറക്കം നടിക്കുകയാണോ?
രണ്ടുമല്ല. അബോധാവസ്ഥയിൽ അന്ത്യശ്വാസം വലിക്കുകയാണു്.
July 28 2023 10:41
Sub: “(ഹറാം പിറന്ന) ഹിന്ദുക്കളെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കിട്ടു് കത്തിക്കാനുള്ള ദർക്കാസ്”
Ref: മേല്പടി ടെൻഡർ സംബന്ധമായി വിവിധ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യം
Respected “SARS”,
അനേകവർഷങ്ങളായി മനുഷ്യരെ വിജയകരമായി പച്ചയ്ക്കു് കത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ പരമാധികാരിയാണു് ഈ നാൻ. നിങ്ങളുടെ ടെൻഡർ പരസ്യം എന്നെ ഹഠാദാകർഷിച്ചു. ഒരു നവയുഗം സൃഷ്ടിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ എളിയ ഒരു പങ്കു് വഹിക്കാൻ കഴിയുക എന്നതു് എന്നെ സംബന്ധിച്ചു് ഒരു ജീവിതസാക്ഷാത്കാരമാണു്. പൂർണ്ണ ഹൃദയത്തോടെയും പൂർണ്ണ മനസ്സോടെയും പൂർണ്ണ ആത്മാവോടെയും ആ ദൗത്യം നിറവേറ്റാൻ എനിക്കു് അങ്ങേയറ്റം സന്തോഷമുണ്ടു്, “SARS”.
ഊരാളുങ്കൽ സൊസൈറ്റി ലെവലിൽ പ്രസ്തുത കർമ്മം ഉത്തമമായി നിറവേറ്റുന്നതിനു് നാൻ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധമായ ചില സംശയങ്ങൾ ദൂരീകരിക്കുക എന്നതു് മാത്രമാണു് ഈ പ്രണയലേഖനത്തിന്റെ ലക്ഷ്യം.
അതാവതു്, കെട്ടിത്തൂക്കിയശേഷം പച്ചയ്ക്കു് കത്തിക്കുകയാണോ, പച്ചയ്ക്കു് കെട്ടിത്തൂക്കിയശേഷം കത്തിക്കുകയാണോ, അതോ കത്തിച്ചശേഷം പച്ചയ്ക്കു് കെട്ടിത്തൂക്കുകയാണോ നാൻ ചെയ്യേണ്ടതു്?
KSRTC, KSEB മുതലായ പൊതുമുതൽ സംരക്ഷണാർത്ഥ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു “പച്ചയ്ക്കു് കത്തിയ്ക്കൽ” പ്രൈവറ്റ് കമ്പനിയുടെ ഉടമ എന്ന നിലയിൽ, എനക്കു് ദീർഘകാലാടിസ്ഥാനത്തിൽ “പ്ലാനിങ് സേർട്ടന്റി” ഉറപ്പുവരുത്തേണ്ടതുണ്ടെന്ന കാര്യം “SARS” മനസ്സിലാക്കുമെന്നു് കർത്താവേശുമശിഹായിലും, മാർക്സ് മുത്തപ്പനിലും, മുടിപ്പള്ളി മുസ്ല്യാരിലും, സോളാർ സരിതാദേവിയിലും, വിശുദ്ധ നാറാണത്തു് ഭ്രാന്തനിലും പ്രത്യാശിക്കുന്നു.
ഏതിനം കത്തിയ്ക്കലാണു് കസ്റ്റമർ ആഗ്രഹിക്കുന്നതെന്നു് അറിഞ്ഞാലേ, ഹോളണ്ടിൽ നിന്നോ, ജപ്പാനിൽ നിന്നോ, ഇങ്ഗ്ലണ്ടിൽ നിന്നോ, അമേരിക്കയിൽ നിന്നോ, ഉഗാണ്ടയിൽ നിന്നോ, അതോ ഊട്ടക്കമണ്ടിൽ നിന്നുതന്നെയോ, അനുയോജ്യമായ ഒരു “പച്ചയ്ക്കു് കത്തിയ്ക്കൽ പ്ലാന്റ്” ഇറക്കുമതി ചെയ്യേണ്ടതു് എന്ന കാര്യത്തിൽ റാഷണലും ഇക്കൊളോജിക്കലും ഇക്കൊണോമിക്കലുമായ ഒരു തീരുമാനം കൈക്കൊള്ളാൻ എനക്കാവൂ എന്ന കാര്യം “SARS” പ്രത്യേക പരിഗണനയിലെടുക്കണം എന്നു് വിനയകുനിയ കുഞ്ചിരാമനായി നാൻ അപേക്ഷിക്കുന്നു, യാചിക്കുന്നു.
ആമീൻ! സ്തോത്രം!! ഹാലേലുയ്യാ!!!
“SARS”-ന്റെ അതിശീഘ്രമായ മറുപടി പ്രതീക്ഷിച്ചുകൊണ്ടു്,
സ്നേഹാനന്ദ ഭക്ത്യാദരപുരസ്സരം,
വിനീത വിധേയൻ,
പ്രൊപ്രൈറ്റർ, “പച്ചയ്ക്കു് കത്തിയ്ക്കൽ” കമ്പനി ലിമിറ്റഡ്
(ഒപ്പു്)
July 28 2023 11:18
“ബൈജൂസ് ആപ്പ്” നാൻ കണ്ടിട്ടില്ലെങ്കിലും, അതു് ഗംബ്ലീറ്റ് പ്രയോജനരഹിതമാണു് എന്നൊരഭിപ്രായം എനക്കില്ല. ചുരുങ്ങിയപക്ഷം, ബൈജൂസിനെങ്കിലും അതു് പ്രയോജനം ചെയ്തിട്ടുണ്ടു്. എല്ലാവരെയും എല്ലാക്കാലത്തേക്കും കബളിപ്പിക്കാൻ കഴിയില്ല എന്നതാണു്, മതങ്ങൾ പോലെതന്നെ, ബൈജുവും നേരിടുന്ന “നക്കിത്തിന്നൽ-അസ്തിത്വ” പ്രശ്നം.
July 28 2023 16:04
“കള്ളു് ഒരു പോഷകാഹാരമാണു്.” – ഇ. പി. ജയരാജൻ
ഭള്ളു് ഒരു ഭോഷക ഭാനീയമാണെന്നു് ഭാഷിച്ചിരുന്നെങ്കിൽ സിറ്റപ്പന്റെ മൊഴിമുത്തിനു് ഭോക്സർ മമ്മാലി ടൈപ്പ് ഭാഷാചാരുത വന്നേനെ!
July 28 2023 16:48
ഇടുങ്ങിയ വഴികൾ മാത്രം ശീലിച്ചവരെ വിശാലമായ വഴികൾ ഭയപ്പെടുത്തും. ആ ഭയത്തിൽ നിന്നുള്ള ഡിഫൻസീവ് റിയാക്ഷൻസാണു് സ്വതന്ത്രമായ ചിന്തകളോടുള്ള അസഹിഷ്ണുതയുടെ രൂപത്തിൽ മത-, പ്രത്യയശാസ്ത്രജീവികളിലൂടെ മാനിഫെസ്റ്റ് ചെയ്യപ്പെടുന്നതു്.
July 29 2023 10:22
“നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു് വലങ്കൈ ചെയ്യുന്നതു് എന്തു് എന്നു് ഇടങ്കൈ അറിയരുതു്. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു് നിനക്കു് പ്രതിഫലം തരും.” – (മത്തായിയുടെ സുവിശേഷം അദ്ധ്യായം 6, വാക്യങ്ങൾ 3, 4)
(തന്റെ ഭിക്ഷ വാങ്ങുന്ന അഗതിയുടെ വലതുകൈ ചെയ്യുന്നതെന്തെന്നു് പോക്കറ്റിൽ തിരുകിയിരിക്കുന്ന അവന്റെ ഇടതുകൈ അറിയുന്നില്ലല്ലോ!
കോൺസിക്വന്റ്ലി, സെൽഫിയുടെ അകമ്പടിയോടെ അരങ്ങേറിയ തന്റെ ദാനധർമ്മ മാമാങ്കം ബൈബിൾ കല്പനയുമായി പൂർണ്ണമായും കൺഫോം ആയിരുന്നെന്നു് “ചത്തു്”, ഞാഞ്ഞൂലിന്റെയും തേരട്ടയുടെയും തേളിന്റെയും തന്റെയും പ്രപഞ്ചത്തിന്റെയുമെല്ലാം സ്രഷ്ടാവായ സത്യമാന ഏകദൈവത്തിന്റെ തിരുസന്നിധിയിലെ വിഭവസമൃദ്ധമായ സ്വർഗ്ഗീയ തീന്മേശയിലെത്തിയ കോടിപതി ശ്രീമാൻ മൊയ്ലാളി.)

July 29 2023 11:07
ആഭ്യന്തര ഏഭ്യൻ പിണനാറിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നോ? ഇല്ലല്ലോ. പിണുമോൾ വീണയെ ആരെങ്കിലും കിഡ്നാപ്പ് ചെയ്തു് കഴുത്തു് ഞെരിച്ചു് കൊന്നോ? ഇല്ലല്ലോ.
പിന്നെ, “ഏതോ” ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ, ടോട്ടൽ നാറ്റക്കേസായ നിങ്ങൾ മല്ലുക്കൾക്കു് എന്തിനാണു് ഹേ, ഇത്ര അങ്കലാപ്പു്!?
July 29 2023 12:25
കമ്മിപ്പാർട്ടിയുടെ കഥാപ്രാസംഗികരിൽ നിന്നുള്ള കേട്ടറിവു് വച്ചു് പ്രാകൃതമായ മാർക്സിയൻ പ്രത്യയ ശാസ്ത്രത്തെ വാരിപ്പുണർന്നതു് മല്ലുക്കൾക്കു് പറ്റിയ ഒന്നാമത്തെ തെറ്റു്.
ആ തെറ്റിന്റെ അടിസ്ഥാനത്തിൽ, അധികാരത്തിനു് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ഒരു മനുഷ്യാധമനു് ഭരണാധികാരം പതിച്ചുനൽകിയതു് കൂടുതൽ ഗുരുതരമായ രണ്ടാമത്തെ തെറ്റു്.
July 29 2023 13:51
സ്വന്തമായിരിക്കേണ്ട തല പരമാവധി കുനിച്ചു് മൊയ്ലാളീടെ കാലിനിടയിൽ തിരുകി രതിമൂർച്ഛ അനുഭവിക്കുന്ന സാംസ്കാരിക നായകളോടു് തല ഇനിയും കൂടുതൽ കുനിയ്ക്കാൻ പറയുന്നതു്, ഏതു് “ഇശ്യുവിന്റെ” പേരിലായാലും, അപമര്യാദയാണു്.
July 30 2023 10:53
Taking a selfie can’t be harmful, I thought.

July 30 2023 10:53
മിന്നുന്ന ട്യൂബ് ലൈറ്റുകൾ എപ്പോഴെങ്കിലും കത്തിയേക്കാം. പക്ഷേ, ദേശാഭിമാനി വായിക്കാതെ “ബീമർഷിക്കുന്ന” പ്രതിലോമകാരികളെ നോക്കി വിഡ്ഢിച്ചിരി പാസ്സാക്കുന്ന മാക്രിസ്റ്റുകൾ എന്നെങ്കിലും കത്തുമെന്ന പ്രത്യാശ വേണ്ട. കാരണം, ഫ്യൂസായ ട്യൂബ് ലൈറ്റുകൾ കത്താറില്ല.
July 30 2023 12:27
“ശോഭയെ ശാന്തയാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം (“കെജെപി” ഭാരവാഹികൾ, അതുമതി. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട!) ശോഭ സുരേന്ദ്രനു് കോഴിക്കോടു് ജില്ലയുടെ ചുമതല നൽകി.” – വാർത്ത
പുലിയെ എലിയാക്കി മാറ്റേണ്ടതു്, അധികാരത്തോടു് ചേർന്നുനിന്നുകൊണ്ടു് അഴിമത്യാധിഷ്ഠിത രാഷ്ട്രീയം നടപ്പിലാക്കുന്ന, കാൽക്കാശിനു് കൊള്ളാത്ത കഴുതപ്പുലികളുടെ നിലനില്പിനു് അത്യന്താപേക്ഷിതമാണു്.
July 31 2023 11:06
“മന്ത്രിമാർ എല്ലായിടത്തും എത്തണം എന്നുണ്ടോ?”
ഒരു സൈക്കോപ്പാത്തിനാൽ ക്രൂരമായി കൊലചെയ്യപ്പെട്ട, കേവലം അഞ്ചുവയസ്സു് മാത്രം പ്രായമുള്ള, ബിഹാര് സ്വദേശിനിയായ ചാന്ദ്നി എന്ന ബാലികയുടെ അന്ത്യോപചാരച്ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതിനെപ്പറ്റി ചോദിച്ചതിൽ ക്ഷുഭിതയായ, “സാമൂഹ്യനീതി”, “ഉന്നതവിദ്യാഭ്യാസം” എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന, “അത്യുന്നത വിദ്യാഭ്യാസയോഗ്യതയുള്ള” മന്ത്രിണി സഖാവു് ഡോക്ടർ ആർ. ബിന്ദു ജേർണലിസ്റ്റുകൾക്കു് നൽകിയ “അവസരോചിതമായ” മറുപടി!!
“സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു് സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു് കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു്. നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു് നല്ലതു് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു് തീയതു് പുറപ്പെടുവിക്കുന്നു.” – (ബൈബിൾ, മത്തായി 12: 34, 35)
“ജൈവികമായി” വാലില്ലെങ്കിലും, അസ്സൽ സർപ്പസന്തതികളാണു് മല്ലു മാക്രിസ്റ്റുകളെന്ന പൊതുബോധത്തെ “ഉപ്പിട്ടുമൂടി” ഉറപ്പിക്കാൻ ബുദ്ധിജീവി ആയ, സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസവകുപ്പു് മന്ത്രിണി ഡോക്ടർ ആർ. ബിന്ദു സഖാവിനു് കഴിഞ്ഞു എന്നതു് ശ്ലാഘനീയമാണു്.
ആ ലെവലിലേക്കു് “പ്രത്യയശാസ്ത്രപരമായി” ഇഴഞ്ഞുകയറിയതിന്റെ പേരിൽ, സഖാവു് ഡോക്ടർ ആർ. ബിന്ദുവിനെ ഒരു “ജ്ഞാനക്കുരണ്ടി” പദവി നല്കി സാർവ്വദേശീയമായി ആദരിക്കേണ്ടതു് മല്ലു സമൂഹത്തിന്റെ ഒരു ധാർമ്മികബാദ്ധ്യതയാണു് എന്ന നിലപാടു് പുലർത്തുന്നവനാണു് “ഈയുള്ളവൻ, പുള്ളുവൻ”.
[“ഈയുള്ളവൻ, പുള്ളുവൻ” എന്ന പ്രയോഗം, “മോർച്ചറി മാസ്റ്റർ സഖാവു് പി. ജയരാജൻ – എക്സ്പെർട്ട് സ്പോർട്സ്മാൻ സഖാവു് ഇ. പി. ജയരാജൻ (aka മമ്മാലി ചിറ്റപ്പൻ)” മോഡലിലുള്ള മല്ലു മാർക്സിയൻ “കലാ-സാഹിത്യ-സാംസ്കാരിക” പ്രാസഭംഗിയുടെ പേരിൽ, കമ്മിപ്പാർട്ടി കൈക്കൂലി വാങ്ങി അധികാരത്തിലേറ്റിയ, “പരമാധികാര സ്വതന്ത്ര” പബ്ലിക് സർവ്വീസ് കമ്മീഷന്റെ അറിവോ സമ്മതമോ ഇല്ലാതെ, ഈ “നാനൊരുത്തൻ” സ്വാഭീഷ്ടമായി തിരുകിക്കയറ്റിയതാണു്, സഹാക്കളേ, ഷഹോദരങ്ങളേ! “Mea culpa, mea culpa, mea maxima culpa”!!]
July 31 2023 12:22
“എല്ലാം തിരിഞ്ഞുകൊത്തുന്നു. തല താഴ്ത്തി പിണറായി.” – വാർത്ത
അതെനിക്കു് പുടികിട്ടുന്നില്ല. വാൽനക്ഷത്രങ്ങളായ അനവധി പോരാളി ഷാജികളെയും, ചാനൽ ചർച്ചുകളെയും നക്കാപ്പിച്ചക്കു് ഒപ്പിച്ചിട്ടുണ്ടെങ്കിലും, മാക്രിസ്റ്റ് വിഡ്ഢ്യാൻ വിജയൻ തനിക്കില്ലാത്ത തല എങ്ങനെ താഴ്ത്തിയെന്നാണു്!?!?
August 01 2023 11:56
“കേരളത്തിന്റെ ഭരണകൂടം തൊഴിലാളിവർഗ്ഗത്തിന്റേതാണെന്നതു് തെറ്റിദ്ധാരണ, അസംബന്ധം.” – സിപിഎം സെക്രട്ടറി സഖാവു് എം. വി. ഗോവിന്ദൻ
ഫിസിക്കൽ എജ്യുക്കേഷൻ മാഷെന്ന നിലയിൽ എം. വി. ഗോവിന്ദൻ മാസ്റ്റർക്കു് നിലത്തു് നില്ക്കാൻ നേരമില്ലാതെ തെക്കുവടക്കു് നെട്ടോട്ടം ഓടേണ്ടതുണ്ടെന്നു് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.
തന്റെ വ്യക്തിപരമായ നിയന്ത്രണത്തിനു് അതീതമായ ആ പരക്കം പാച്ചിലിനിടയിൽ, “Adam Smith”-ന്റെ “The Wealth of Nations” സംബന്ധമായി ഏതോ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് “മൈക്കിലൂടെ” നടത്തിയ പ്രതിലോമകരമായ പ്രസംഗം, “ട്രൂ റ്റു ഒറിജിനലായി” ആദ്യം “ഹൈ-ഫൈ ആംപ്ലിഫയറിലേയ്ക്കും”, അവിടെനിന്നു് തികച്ചും “ഫെയ്ത്ഫുൾ” ആയി “ഉച്ചഭാഷിണിയിലേയ്ക്കും”, അതിലൂടെ സഖാവു് ഗോവിന്ദൻ മാസ്റ്ററുടെ കർണ്ണപുടങ്ങളിലേയ്ക്കും അങ്കുശമില്ലാതെ ഒഴുകിയെത്തിയിട്ടുണ്ടാവണം.
ഫിസിക്കൽ എജ്യുക്കേഷനും മാക്രിസവുമല്ലാതെ മറ്റൊന്നിനെപ്പറ്റിയും യാതൊരുവിധ ഗ്രാഹ്യവുമില്ലാത്ത സഖാവു് ഗോവിന്ദൻ മാസ്റ്റർക്കു് അതു് “മാക്രിസ്റ്റ്-പിണറായിസ്റ്റ് മുതലാളിവർഗ്ഗ” സർവ്വാധിപത്യം സ്ഥാപിക്കപ്പെടാനുള്ള ഒടുക്കത്തെ അമ്മവിപ്ലവത്തിന്റെ കാഹളധ്വനിയാണെന്നു് തോന്നിക്കാണണം.
മതങ്ങൾ പൊതുവെയും, ഇസ്ലാമിസവും മാർക്സിസവും പ്രത്യേകിച്ചും പ്രദർശിപ്പിക്കുന്ന ഒരു ജനറൽ ക്യാരക്റ്ററിസ്റ്റിക്കാണു് തോന്നൽ, അഥവാ ഡെല്യൂഷൻ.
(സർവ്വലോക നോക്കുകൂലി-തൊഴിലാളിവർഗ്ഗത്തിന്റെ, മുതലാളിത്തത്തിൽ നിന്നുള്ള അന്തിമവിമോചനം ലക്ഷ്യമാക്കുന്ന മാർക്സിയൻ കമ്മ്യൂണിസ്റ്റ് വിപ്ലവം ഘോഷിക്കാനായി, മകരക്കൊയ്ത്തു് കഴിഞ്ഞു്, ബൈബിൾ ഭാഷയിൽ പറഞ്ഞാൽ, “ആദിയിൽ പാഴും ശൂന്യവുമായിരുന്ന ഭൂമിയെപ്പോലെ” ഉണങ്ങിവരണ്ടു് മലർന്നു് കിടക്കുന്ന വയലുകളിൽ സ്റ്റേജ് കെട്ടി, തോരണങ്ങളാലും ട്യൂബ് ലൈറ്റുകളാലും അലങ്കരിക്കപ്പെട്ട സായംസന്ധ്യകളിൽ, തീപ്പൊരി പ്രാസംഗികരായ പണ്ഡിതനേതാക്കളെ ശ്രവിച്ചു് ആവോളം പുളകം കൊള്ളാൻ, ഗ്രാമവാസികളായ കേരളീയരെ ആവേശപൂർവ്വം ആഹ്വാനം ചെയ്യുന്ന, ചുവന്നതെരുവുകളിൽ, വശീകരിക്കത്തക്ക വേഷവിധാനങ്ങളോടെ കാത്തുനില്ക്കുന്ന വേശ്യകളെപ്പോലെ, മൾട്ടിവർണ്ണക്കടലാസുകളിൽ അച്ചടിച്ചു്, പാർട്ടി അടിമകളായ കൂലിപ്പട്ടാളത്തെക്കൊണ്ടു് വിതരണം ചെയ്യിപ്പിച്ചിരുന്ന നോട്ടീസുകളിൽ, “സമ്മേളനത്തിൽ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണു്” എന്നൊരു ചൂണ്ട കൊളുത്തിവയ്ക്കാൻ ചടങ്ങിന്റെ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ടായിരുന്നു.)
August 01 2023 15:40
ഞാൻ ഡയറ്റിലാണു്. അതുകൊണ്ടു് ഇമ്മാതിരി കലോറി ബോംബുകളെ എനിക്കു് താങ്ങാൻ കഴിയില്ല.

August 01 2023 15:48
ഫെയ്ബുക്ക് സ്ട്രീമിൽ കണ്ടതാണു്. (ഞാനാണു് “നിരപരാധി” എന്നു് വരാതിരിക്കാനുള്ള മുൻകൂർ ജാമ്യം.)

August 02 2023 09:38
അർഹതയില്ലാത്ത കാര്യങ്ങൾ പറയുന്ന ഒരു കാക്കയും, യോഗ്യതയില്ലാത്ത കാര്യങ്ങൾ പറയുന്ന ഒരു നായരും തമ്മിൽ, ഭരണാർഹതയും ഭരണയോഗ്യതയും എന്നോ നഷ്ടപ്പെട്ട ഒരു ഈഴവൻ നാടുവാഴുന്ന ഒരു പ്രദേശത്തു് കിടന്നു് അടിയോടടി, പോരടി! നായാടികളും, നമ്പൂതിരികളും, പിഷാരടികളും ശങ്കരാടികളുമെല്ലാം പൊരിഞ്ഞ ആ അടിമാമാങ്കത്തിൽ പങ്കുചേരാൻ അക്ഷമരായി തക്കം പാർത്തു് കാത്തിരിക്കുകയാണത്രെ!
(പൊളിറ്റിക്കലി “കറപ്റ്റും”, സോഷ്യോ-കൾച്ചറലി ബായസ്ഡും, ലിങ്ഗ്വിസ്റ്റിക്കലി “holier-than-thou” ടൈപ്പ് മൂത്ത പരീശരുമായവർ ഇതു് വായിക്കേണ്ടിവന്നാൽ, വേണ്ടത്ര ജാതി-, മത-, രാഷ്ട്രീയ-, സാംസ്കാരിക-, ഭാഷാശുദ്ധിയില്ലായ്മയുടെ പേരിൽ പൊടുന്നനെ എടുത്തുചാടി ചൂടാകരുതു്. No.1 പ്രബുദ്ധർ വസിക്കും കേരളറിപ്പബ്ലിക്കിൽ പതിവും സാധാരണവുമായ “നാടൻഭാഷകളും” “പ്രാസഭംഗികളും” സമന്വയിപ്പിക്കപ്പെട്ട ഒരു “മണി-പ്രളയ” ഭാഷയിൽ കവയ്ക്കപ്പെട്ടതാണു് ഈ “മതേതര-മതസൗഹാർദ്ദ-മതനിരാസ” മഹാകാവ്യം. അതുകൊണ്ടു്, പഠിച്ചിട്ടു് ബിമർഷിക്കാനപേക്ഷ!!)
August 02 2023 11:14
കുറ്റാന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ആഭ്യന്തരൻ പിണു നിയന്ത്രിക്കുന്ന “K-Pollice”-ലെ ഷെർലൊക്ക് ഹോംസുകൾ, പാർട്ടി സംസ്ഥാന സെക്രട്ടറിയും, ഫിസിക്കൽ എജ്യൂക്കേഷൻ മാസ്റ്ററും, മൈക്ക്-, ആംപ്ലിഫയർ-, ലൗഡ്സ്പീക്കർ ടെക്നോളജി സ്പെഷലിസ്റ്റും, അപ്പം വിതരണശൃംഖലയുടെ ഉപജ്ഞാതാവുമായ സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ, “ക്രിമിനൽ കേസുകളും മാർക്സിയൻ പ്രത്യയശാസ്ത്രവും” എന്ന വിഷയത്തിൽ, കേരളത്തിലുടനീളം ഓടിനടന്നു് വിജയകരമായി അവതരിപ്പിച്ചിട്ടുള്ള പ്രമാദമായ സ്റ്റഡി ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാതെ, ക്ലാസ്സ് കട്ട് ചെയ്തു്, പോഷകാഹാരമെന്നു്, സഖാവു് ചിറ്റപ്പൻ ജയരാജനും, സഖാവു് ഇരട്ടശ്ശങ്കൻ പിണറായിയും ഐകകണ്ഠ്യേന സർട്ടിഫൈ ചെയ്തിട്ടുള്ള മധുരക്കള്ള് കുടിക്കാൻ പോയതുവഴി, യാതൊരു കാര്യവിവരവും ഇല്ലാത്ത “മണി”ക്കൂസുകളായി രൂപാന്തരം പ്രാപിച്ചവരായിരിക്കണം.
(ചിത്രത്തിനു് ബല്ലാത്ത കടപ്പാടുണ്ടു്. കടപ്പാടു് ബെച്ചില്ല എന്ന ആരോപണം ആരും ദയവായി ഉന്നയിക്കരുതു്, അപേക്ഷയാണു്.)

August 02 2023 13:19
ഞാൻ എന്റേതടക്കമുള്ള ഒരു മതവിശ്വാസത്തിനും എതിരല്ല എന്നു് പറയുന്നതും, ഞാൻ മതവിശ്വാസത്തിനു് എതിരല്ല എന്നു് “പൊതുവായി” പറയുന്നതും തമ്മിൽ, “അറ്റം മുറിക്കാത്ത ശുണ്ണിയും, അറ്റം മുറിച്ച ശുണ്ണിയും” തമ്മിലെന്നപോലെതന്നെ, ആർക്കും പ്രഥമ ദൃഷ്ട്യാ വ്യക്തമായി കാണാൻ കഴിയുന്ന, അനിഷേദ്ധ്യമായ ഒരു വ്യത്യാസമുണ്ടു്, ജനാബ് സ്പീക്കർ ഷംസീർ സഖാവേ!
ശാസ്ത്രബോധം വളർത്താൻ, “ആനത്തലയൻ” ഗണപതിയെയോ, “ഭൂമി-സ്വർഗ്ഗം വൺ നൈറ്റ് റൗണ്ട് ട്രിപ്പ് ടാക്സി സർവ്വീസ്” ബുറാഖിനെയോ, “സ്വർഗ്ഗാരോഹകൻ” യേശുവിനെയോ, മതങ്ങൾ ഘോഷിക്കുന്ന മറ്റിനം “ശാസ്ത്രസത്യങ്ങളെയോ” കൂട്ടുപിടിക്കേണ്ട ആവശ്യം, മതിയായ ശാസ്ത്രജ്ഞാനം ഉള്ള ആർക്കുമില്ല. ആ ശാസ്ത്രജ്ഞാനം ഇല്ലാത്തതിനാലാണു്, സ്പീക്കറായിട്ടും ജനാബ് സഖാവു് ഷംസീർ കേവലമൊരു “ഷംസീർ” മാത്രമായിരിക്കുന്നതും, ഓരോരോ വിടുവായത്തങ്ങൾ ലോകമദ്ധ്യേ വിളിച്ചു പറയുന്നതും!
ശാസ്ത്രജ്ഞാനത്തിന്റെ നിലനില്പിനു്, ദൈവങ്ങളുടെയോ, ശൈത്താനുകളുടെയോ, സുവർക്കത്തിന്റെയോ, അവിടത്തെ സുഖസൗകര്യങ്ങളുടെയോ, നരകത്തിന്റെയോ, അവിടത്തെ വറചട്ടികളുടെയോ യാതൊരുവിധ സഹായവും ആവശ്യമില്ല. യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടവർക്കു് അതു് മനസ്സിലായിക്കൊള്ളണമെന്നില്ല.

August 03 2023 09:22
പൂജാരി ഇലയിൽ പ്രസാദം കൊടുക്കുന്നതിനു് പകരം, തലയിൽ ഒരു മൂത്ത തേങ്ങ ഉടച്ചിരുന്നെങ്കിൽ, ഭക്തന്റെ തല നേരേയായേനെ എന്നു് തോന്നുന്നു.
ഈവക കേസുകെട്ടുകൾക്കു് “ഷോക്ക് ട്രീറ്റ്മെന്റ്” ഫലപ്രദമാണത്രെ!
(ചിത്രത്തിനു് കടപ്പാടു്)

August 03 2023 12:31
ഏകദൈവത്തിലോ, ബഹുദൈവങ്ങളിലോ, രാഷ്ട്രീയമോ മറ്റിനമോ ആയ പ്രത്യയശാസ്ത്രങ്ങളിലോ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, അതുവഴി അവർ അവരുടേതല്ലാത്ത ദൈവ-മത-രാഷ്ട്രീയ ഐഡിയോളജി സംബന്ധവും, തികച്ചും വ്യത്യസ്തവുമായ വിശ്വാസങ്ങളെ ഹനിക്കാനോ, ഹനിക്കാൻ ആഹ്വാനം ചെയ്യാനോ ശ്രമിക്കാത്തിടത്തോളം, അതു് തീർത്തും ജനാധിപത്യപരമായ ഒരു മനുഷ്യാവകാശമാണു്. ആ കേവല യാഥാർത്ഥ്യം മനസ്സിലാക്കാത്ത, മനസ്സിലാക്കാൻ കഴിയാത്തവിധം ഗോവിന്ദൻ മാസ്റ്ററുകളാലും, എല്ലായിനം”നിതാന്തവന്ദ്യദിവ്യശ്രീകളാലും”, രാഷ്ട്രീയമായും, മതപരമായും, സാമൂഹികമായും, സാംസ്കാരികമായും ബ്രെയിൻ വാഷ് ചെയ്യപ്പെട്ട, “പ്രബുദ്ധരും ബുദ്ധിജീവികളും” എന്നു് സ്വയം വിജൃംഭിക്കുന്ന, സത്യത്തിൽ സമ്പൂർണ്ണവും പരമവുമായ ഊളകൾ മാത്രമായ, “സാമൂഹിക പരിഷ്കർത്താക്കളാണു്”, മലയാളക്കര “ഇപ്പോഴും എപ്പോഴും എന്നേക്കും” നേരിടുന്ന, സകലമാന മത-രാഷ്ട്രീയ-സാഹിത്യ-സാംസ്കാരിക “സർബ്ബത്തുകളെയും” തല്ലിക്കൊന്നു് തീവച്ചു് ഉന്മൂലനം ചെയ്താൽ മാത്രം നശിപ്പിക്കാൻ കഴിയുന്നവിധം “മലീഷ്യസ്” ആയ ഒരു അര്ബുദം പോലെ, നൂറ്റാണ്ടുകളിലൂടെ, തലമുറതലമുറകളിലൂടെ “ആനാം വെള്ളം” തളിച്ചു് വളർത്തപ്പെട്ടതുവഴി “മെറ്റാസ്റ്റസൈസ്” ചെയ്യപ്പെട്ട ഗുരുതരമായ പ്രശ്നം.
August 04 2023 09:03
“ഗണപതി മിത്താണു്; അല്ലാഹു മിത്തല്ല.” – സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്ററും ന്യായീകരണശീങ്കങ്ങളും
ഗണപതിയും അല്ലാഹുവും അനന്തന്മാരാണെങ്കിലും, രൂപവും ആദിയുമുള്ള ഗണപതി കേവലമൊരു ഇമാജിൻഡ് “ഇറിയാലിറ്റിയും”, അരൂപനും അനാദ്യനുമായ അല്ലാഹു ഒരു ഇമാജിൻഡ് “റിയാലിറ്റിയും” ആണു് എന്നതാണവർ കാര്യകാരണസഹിതം മുന്നോട്ടു് വയ്ക്കുന്ന വാദം. അതിൽ കഴമ്പില്ലാതില്ല.
രൂപവും ആദിയുമുള്ള ഗണപതിയെ ആർക്കും ഈസിയായി ഇമാജിൻ ചെയ്യാൻ കഴിയുമെങ്കിലും, അരൂപനും അനാദ്യനുമായ അല്ലാഹുവിനെ ഇമാജിൻ ചെയ്യൽ, അഥവാ “ജ്ജ് ങ്ങടു് ബായോ” എന്നു് വാങ്കു് വിളിച്ചു് ഭാവനയിലേയ്ക്കു് വരുത്തൽ, ജ്യോമെട്രിയിലെ “Squaring the circle” പോലെ, ഉന്നത ശാസ്ത്രീയജ്ഞാനവും സങ്കല്പശേഷിയും ആവശ്യമുള്ള ഒരു ബൗദ്ധിക ഏർപ്പാടാണു്.
ദിവസേന അഞ്ചുനേരം ആവിധത്തിലുള്ള ഉന്നത ബൗദ്ധിക വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യുന്നതുകൊണ്ടാണു്, അല്ലാഹുവിൽ വിശ്വസിക്കുന്നവർ ഗണപതിയിൽ വിശ്വസിക്കുന്നവരേക്കാൾ കൊടിയ ശാസ്ത്രജ്ഞാനമുള്ളവരായിരിക്കുന്നതു്.
ഫിസിക്കൽ എജിക്കേശൻ മാഷന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, “ഇമാജിൻഡ് ഇറിയാലിറ്റിയിൽ”, അഥവാ ഗണപതിയിൽ വിശ്വസിക്കുന്നവർ വളയത്തിലൂടെ ചാടുന്ന സർക്കസുകാരാണെങ്കിൽ, “ഇമാജിൻഡ് റിയാലിറ്റിയിൽ”, അഥവാ അല്ലാഹുവിൽ വിശ്വസിക്കുന്നവർ വളയമില്ലാതെ ചാടുന്ന സർക്കസുകാരാണു്.
August 04 2023 09:34
“ഗണപതി മിത്താണെന്നോ അല്ലാഹു മിത്തല്ലെന്നോ ഞാനോ ഷംസീറോ പറഞ്ഞിട്ടില്ല.” – എം. വി. ഗോവിന്ദൻ
അങ്ങനെ മണിമണിയായി, സത്യംസത്യമായി അങ്ങ്ട് പറഞ്ഞുകൊടുക്കു് സഖാവേ! മൊത്തം മിത്തായ മല്ലുക്കൾക്കു് അല്പം ഉളുപ്പുണ്ടാവട്ടെ!
August 05 2023 11:20
“ദൈവങ്ങൾ മിത്തുകളാണോ എന്നു് ചോദിച്ചാൽ, അതു് പിന്നെ, മുത്തുനബീ(സ)യുടെ അല്ലാഹുവൊഴികെ, മറ്റു് സകലമാന ദൈവങ്ങളും കറതീർന്ന മിത്തുകളാണു്.” – പ്രത്യയശാസ്ത്രജ്ഞനായ മല്ലുമാക്രി
(“എന്റെ തലയും കൈകാലുകളും യഥാസ്ഥാനത്തുതന്നെ ഉണ്ടായിരിക്കേണ്ടതുണ്ടു്” എന്നു് “പച്ച” മല്യാലം.)
August 05 2023 13:10
“സുഡാപ്പി-കം-കമ്മി” ഷംസീറിന്റെയും, “മൊത്തം ടോട്ടൽ കമ്മി” ഗോവിന്ദന്റെയും മാപ്പുകൾക്കായി “കൊച്ചിയും കൊറിയയും” തുണിയുരിഞ്ഞു്, ഉറക്കമൊഴിഞ്ഞു്, ദീപം കൊളുത്തി, അക്ഷമയോടെ കാത്തിരിക്കുകയാണത്രെ!!
August 05 2023 13:28
“ഷംസീർ എന്ന പേരാണു് പ്രശ്നം.” – സുഡുക്കൾ
“മുഹമ്മദ് എന്ന പേരാണു് പ്രശ്നം.” – കൈവെട്ടുകാർ
“പഞ്ചാരമിഠായി ബൂർക്കയിൽ പൊതിയാത്തതാണു് പ്രശ്നം.” – “ദീനമുള്ള” ആങ്ങളമാർ
August 05 2023 13:40
കാര്യമെന്തെന്നറിയാത്ത പാണന്മാർ കപടരായ കാര്യസ്ഥരെ കപ്പലിന്റെ കപ്പിത്താനായി വാഴിച്ചു്, തൊണ്ട പൊട്ടുമാറു് അവനു് പുകഴ്ത്തുപാട്ടുകൾ പാടി, നക്കാപ്പിച്ചകൾ ഒപ്പിക്കാൻ ശ്രമിക്കുന്നു!
August 05 2023 14:23
ഗണപതിയുടെ ആനത്തലയും, കൗരവരുടെ ക്ലോണിങ്ങുമെല്ലാം അശാസ്ത്രീയമാണെന്ന “ഷംസീറിയൻ ഫിലോസഫിയെ”, ചന്ദ്രനെ പിളർത്തലും ബുറാഖിലേറിയുള്ള നബീ(സ)യുടെ
സുവർക്കയാത്രയും, യേശുവിന്റെ അമലോത്ഭവവും സ്വർഗ്ഗാരോഹണവുമെല്ലാമായി കൂട്ടിച്ചേർത്തു് വായിക്കാൻ കഴിയാത്തവരാണു് കേരളത്തിലെ ഹിന്ദുവിരുദ്ധ-ഇടതുപക്ഷ-പുത്തിജീവികളായ “തലയിൽ-കാക്കതൂറൽ” ശാസ്ത്രജ്ഞർ!!
August 05 2023 14:49
“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” – (യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം 4: 12)
ഒരാഴ്ച തൂറാൻ കഴിയാതിരുന്ന തീറ്ററപ്പായി താൻ കക്കൂസിൽ പോയപ്പോൾ ദൈവത്തെ നേർക്കുനേർ കണ്ടു എന്നും, ദൈവം നിസ്തുല സ്നേഹമാണെന്നും സത്യവാങ്മൂലം നൽകിയിട്ടുണ്ടു്. പക്ഷേ, ആ കിസ്സ പണ്ടെന്നോ ജീവിച്ച യോഹന്നാനു് അറിയില്ലല്ലോ.
August 05 2023 18:12
20 വർഷത്തെ ഉറക്കമുണർന്നു് നാട്ടിലെത്തിയ “റിപ് വാൻ വിങ്കിൾ” കണ്ട നവമാറ്റങ്ങൾക്കു് വിരുദ്ധമായി, 200 വർഷത്തെ ഉറക്കമുണർന്നു് ഒരു മല്ലു മടങ്ങി നാട്ടിലെത്തിയാൽ, ഇന്നത്തെപ്പോലെതന്നെ അന്നും, കെട്ടിയലങ്കരിച്ച സ്റ്റേജുകളിൽ ഊഴം കാത്തിരിക്കുന്ന കുറെ മാരിവിൽ ഓന്തുകളെയും, ശ്രോതാക്കളായ ഒരുപറ്റം മറവിജീവി അരണകളെയുമാവും കാണുക!
August 06 2023 10:32
ഗോവിന്ദനും ചിറ്റപ്പനും, ശുംഭനും ഭീമനും, ഷംസീറിനും അൻവറിനും, ശ്രീനിജനും മോൻസണും , ബിന്ദ്വാമ്മയ്ക്കും വീണാന്റിക്കും, ചിന്തേച്ചിക്കും ശ്രീമതിക്കും, മുടിപ്പള്ളി മുസ്ല്യാർക്കും താറാപ്പള്ളി ബിഷപ്പിനും, സീറോപ്പള്ളി പിതാവിനും വെള്ളാപ്പള്ളി നടേശനും, ശ്വാസപ്പുള്ളി ശ്രീ ശ്രീക്കും “തീവയ്പ്പുള്ളി” സ്വാമിക്കും, കെട്ടിപ്പിടി അമ്മയ്ക്കും, വെട്ടിപ്പിടി പിണറായിയ്ക്കുമെല്ലാം ഇത്രയേറെ “യങ്ങ് ഫോളോവേഴ്സ്” ഉള്ളതിന്റെ പിന്നാമ്പുറം പിന്നെ എന്തുകൊണ്ടാണെന്നു് കരുതി?

August 07 2023 07:59
ഇപ്പോഴല്ലേ ഭരണകർത്താക്കളുടെ അതിബുദ്ധിയുടെ പിന്നിലെ രഹസ്യം പിടികിട്ടിയതു്! ഉപദേഷ്ടാക്കളുടെ പുത്തി = രായാവിന്റെ പുത്തി!!

August 07 2023 08:04
“സൗദിയിൽ ബാങ്കുവിളി പുറത്തുകേട്ടാൽ വിവരമറിയും. പബ്ലിക് ന്യൂയിസൻസാണു്. ഇവിടെയാണെങ്കിൽ പരിസരത്തുകൂടി നടക്കാൻ പറ്റുമോ?” – മന്ത്രി സജി ചെറിയാൻ
ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷനെ വിട്ടു് സൗദി വാങ്കുവിളിയിലേക്കു് പരകായപ്രവേശം നടത്തി “ഇന്റർനാഷണൽ പബ്ലിക് ന്യൂയിസൻസ് മന്ത്രി” എന്ന, “കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്” മോഡൽ ഒരു “പാർട്ടി സാംസ്കാരിക പുരസ്കാരം” ഒപ്പിക്കാനുള്ള ശ്രമത്തിലാണെന്നു് തോന്നുന്നു കക്ഷി.
മറ്റു് മതാരാധനകളും, പാർട്ടിറാലികളും, പത്രസമ്മേളനങ്ങളും, ഹോണടികളുമെല്ലാമുള്ളിടത്തോളം, കേരളത്തിൽ പബ്ലിക് ന്യൂയിസൻസാകാൻ മല്ലുക്കൾക്കു് പ്രത്യേകമൊരു വാങ്കുവിളിയുടെ ആവശ്യം തന്നെയില്ല എന്നതു് മറ്റൊരു കാര്യം.
പാർട്ടി റൗഡികൾ ആക്ടീവായിരിക്കുന്ന ഇടങ്ങളിൽ, ജീവൻ പണയം വച്ചുകൊണ്ടേ മനുഷ്യർക്കു് പരിസരത്തുകൂടി വഴിനടക്കാൻ പോലും കഴിയൂ എന്നോർക്കുമ്പോൾ, വാങ്കുവിളി വഴിയുള്ള ന്യൂയിസൻസൊക്കെയെന്തു്?
August 07 2023 10:18
കുഞ്ഞുങ്ങൾക്കു് വിശുദ്ധരുടെ പേരിടുകയും, പള്ളിക്കും പട്ടക്കാരനും വിശുദ്ധർക്കുമെല്ലാം “അടിമ വയ്ക്കുകയും”, മക്കൾക്കു് വിപ്ലവാചാര്യരുടെ പേരിട്ടു്, “വിപ്ലവ ചാവേറുകളായി” അഭിമാനപുരസ്സരം വളർത്തുകയും ചെയ്യുന്ന മാതാപിതാക്കളും, ഐഡിയോളജികൾക്കും പാർട്ടികൾക്കും മതങ്ങൾക്കുമെല്ലാം “സ്വയം അടിമ വയ്ക്കുന്ന” പ്രബുദ്ധജന്മങ്ങളുമുള്ള ഈ ലോകത്തിൽ, പ്രവാചകരായ കോഴിത്തള്ളത്തന്തമാർക്കു് എന്തുകൊണ്ടു് സ്വന്തം മകളെ “Rotisserie” എന്നു് നാമകരണം ചെയ്തുകൂടാ?![]()
![]()

August 07 2023 11:31
“K. S. E. B.-യിലെ ഏമാന്മാർ ഹൈ വോൾട്ടേജ് ലൈനുകളുടെ കീഴിലുള്ള വാഴക്കൃഷി മൊത്തം വെട്ടി നശിപ്പിച്ചു.” – വാർത്ത
പഴയനിയമം ബൈബിളിലെ ബാബേൽ ഗോപുരം പോലെയോ, “മൈക്ക്-ആംപ്ലിഫയർ-കോളാമ്പി ടെക്നോളജി” വിദഗ്ദ്ധരായ മാക്രിസ്റ്റ് താത്വികാചാര്യരുടെ പൊരിഞ്ഞ വിപ്ലവ പുത്തി പോലെയോ, വാഴകൾ വളർന്നുയർന്നു് പന്തലിച്ചു്, ഹൈ ടെൻഷൻ (പവ്വർ) ലൈനുകൾ പിണു സർക്കാരിന്റെ “മെയ്ഡ് ഇൻ കേരള സ്കോച്ച് വിസ്കി” ആവോളം കുടിച്ചു് ആമോദിയ്ക്കുമ്പോൾ, “ടച്ചിങ്സ്” ആയി മാറിയേക്കുമോ എന്ന തംശ്യം, ഇക്കൊണോമിക്കലി ആൻഡ് ഇക്കൊളോജിക്കലി പ്രത്യയശാസ്ത്രപരവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനമായ K. S. E. B.-യിലെ “ലോ ടെൻഷൻ ലൈൻ ടച്ചിങ്സ് വെട്ടൽ” വിദഗ്ദ്ധരിൽ, inductance-ൽ കറന്റ് വോൾട്ടേജിനെ എന്നപോലെയും, capacitance-ൽ വോൾട്ടേജ് കറന്റിനെ എന്നപോലെയും, 90° lagging ആയി മാനിഫെസ്റ്റ് ചെയ്തുകാണണം.
(ചിത്രത്തിനു് കടപ്പാടു്)

August 07 2023 14:13
മലയപ്പുലയരും, വയൽകൊയ്യും പൈങ്കിളികളുമെല്ലാം ഇപ്പോൾ സ്മാർട്ട് ഫോണുകളുമായാണു് നടപ്പു് എന്നു് കോയിന്ദൻ മാസ്റ്ററുകളും, സജി ചെറിയാനുകളും, പിണറായി വിജയനുകളും, മറ്റിനം കറവക്കാരും ഓർത്താൽ അവർക്കു് നന്നു്!
August 07 2023 15:00
പണ്ടേതോ മല്ലു സിൽമയിൽ, നായകനായ സത്യന്റെ മകളെ “വിപ്ലവകരമായി” ഗർഭം ധരിപ്പിച്ച, “ബൂർഷ്വാസി” മോഡലിൽ വളർത്തിയെടുത്ത മകനോടു്, “ഇതറിഞ്ഞാൽ, നിന്നെയും എന്നെയും നിന്റെ അപ്പനെയും ആ “മൊരടൻ” തന്തപ്പടി തല്ലിക്കൊല്ലും, അതുകൊണ്ടു് എത്രയും വേഗം അവനു് വേണ്ടതു് കൊടുത്തു് സംഗതി സബൂറാക്കണം” എന്ന തന്റെ അമ്മയുടെ ഉപദേശപ്രകാരം, ആ “മൊരടൻ” അപ്പനെ വശത്താക്കാനായി ഹൈ പെർസെന്റേജ് മദ്യം ഒഴിച്ചുകൊടുക്കുമ്പോൾ, വെള്ളം വേണമോ എന്നു് ചോദിക്കുന്ന പ്രസ്തുത മഹനോടു്, “വെള്ളം വേണ്ട, അതിന്റെ എരിവും പുളിയുമൊക്കെയങ്ങു് പോകും” എന്നു് അത്യന്തം താഴ്മയോടെ പറഞ്ഞു്, ഒറിജിനൽ മല്ലു മദ്യപാന മാതൃകയിൽ, ഒറ്റ വലിക്കു് “സാധനം” ഉള്ളിലാക്കുന്ന സത്യന്റെ അഭിനയചാതുര്യം ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നു.
“വെറും മിത്തായ ഗണപതിയുടെ” ക്ഷേത്രക്കുളനവീകരണച്ചടങ്ങിൽ, “പോർക്ക് ഫ്രൈ ടച്ചിങ്സായി വേണോ?” എന്നുകൂടി ജനാബ് ഷംസീർ സഖാവു് ചോദിച്ചിരുന്നെങ്കിൽ സംഭവം ഒരേസമയം, കിടിലോൽക്കിടിലവും, കിടുക്കാച്ചിയും, മതേതരവും, മതസൗഹാർദ്ദപരവും, അതേസമയംതന്നെ, മതനിരാസവുമായിരുന്നേനെ!!
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ!?

August 08 2023 10:58
ജേർണലിസ്റ്റുകൾക്കു് ശാസ്ത്രജ്ഞരും, തത്ത്വചിന്തകരും, വക്കീലരും, ജഡ്ജിമാരും, പുരോഹിതരും, പ്രവാചകരുമെല്ലാമായി “ആധികാരികതയോടെ” പ്രവർത്തിക്കാൻ കഴിയുന്ന, ഭൂലോകത്തിലെ ഒരേയൊരു നാടു് “മഴുവൻ” പരശുരാമന്റെ കേരളമായിരിക്കണം.
August 08 2023 12:40
ഒരു മിത്തായ ഗണപതിയുടെ ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിനു് 64 ലച്ചം രൂഫാ നൽകിയ ജനാബ് സ്പീക്കർ ഷംസീർ സഖാവിനെ ടിപ്പുവിനോടു് ഉപമിച്ചു് യുവമോർച്ച സംസ്ഥാനാദ്ധ്യക്ഷൻ.
ചില മല്ലുക്കൾ അവരുടെ നായ്ക്കൾക്കും “ടിപ്പു” എന്നു് പേരിടാറുണ്ടു് എന്നോർത്താൽ വേണ്ടില്ല.
August 09 2023 11:45
“അവളുടെ നാമം ഉച്ചരിക്കാൻ ആർക്കും അനുവാദമില്ലാത്ത” പുന്നാരമോൾ കോടികൾ വാരിക്കൂട്ടുന്നതു്, “കാറൽ മാർക്സ് ” ആഹ്വാനം ചെയ്തതുപോലെ, സർവ്വലോക തൊഴിലാളികളെ സംഘടിപ്പിച്ചു് ശക്തരാക്കി, ബൂർഷ്വാസിയുടെ ചൂഷണത്തിനെതിരെ ചെങ്കൊടിപിടിച്ചു് ജാഥ നയിക്കാൻ വേണ്ടിയാണെന്ന കേവലജ്ഞാനം പോലുമില്ലാത്ത മല്ലു “ബ്ലാഡി ഫ്ലൂൾസ്”!
August 09 2023 11:51
“അന്ധൻ ആനയെക്കണ്ടതുപോലെ” എന്ന പഴയ ചൊല്ലിനുപകരം, “സജി സൗദി കണ്ടതുപോലെ” എന്ന, സാംസ്കാരികമായി അത്യുന്നതനിലവാരം പുലർത്തുന്ന പ്രയോഗമാണത്രെ മല്ലുക്കൾ ഇപ്പോൾ കൂടുതൽ പ്രഫർ ചെയ്യുന്നതു്!
August 10 2023 13:28
“അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ” എന്നു് കുഞ്ചൻ നമ്പ്യാർ.
“ഖജനാവു്” എന്ന ചക്കരക്കുടത്തിൽ കൈമുക്കിയാൽ, ആസ്വദിച്ചു് കൈനക്കാത്ത ഒരു ഹരിശ്ചന്ദ്രനുമില്ല, മാക്രിസ്റ്റ്, കാൻഗ്രസ്സ്, “മുസൽമാൻ ലീഗ്”, ബി.ജെ.പി. ഇത്യാദികളോടൊപ്പം, ക്യാപ്പിറ്റൽ സംരഭകരും, ചവിട്ടുപടി യാത്രക്കാരുമായ മറ്റിനം ഛോട്ടാ പാർട്ടികളിലുമെന്നു്, സ്വാനുഭവത്തിൽ അധിഷ്ഠിതമായി, “ഗദാധാരിയായ” ഭീമൻ രഘു.
August 10 2023 14:01
Cool, Aunty Cool! Take it easy!!

August 10 2023 14:09
What about it “Aunty” Cool?
August 10 2023 14:56
“പുതുപ്പള്ളിയിൽ ജെയ്ക്ക് സി. തോമസ് LDF സ്ഥാനാർത്ഥി” – മഷിനോട്ട മല്ലുമാദ്ധ്യമവാർത്ത
വാർത്ത ശരിയാണെങ്കിൽ, ഇളിച്ചുകൊണ്ടു് തോൽക്കാനും, തോറ്റുകൊണ്ടു് ഇളിക്കാനും, വീമാനത്താവവളങ്ങളുടെ വെള ചോദിക്കുന്ന ജെയ്ക്ക് സി. തോമസ് സഖാവിന്റെ കമ്മ്യൂണിസ്റ്റ് വിപ്ലവജീവിതം ഇനിയും ബാക്കി!!
August 10 2023 15:58
ബൈബിൾ പ്രകാരം, പാമ്പിന്റെ നിർദ്ദേശമനുസരിച്ചു് “ആദിപാപം” ചെയ്തതുവഴി തങ്ങൾ “ഉടുക്കാക്കുണ്ടികളാണെന്നു്” തിരിച്ചറിഞ്ഞതിനാൽ, “അത്തിയില കൂട്ടിത്തുന്നി അരയാട ഉണ്ടാക്കി, ഏദൻ തോട്ടത്തിലെ വൃക്ഷങ്ങളുടെയിടയിൽ ഒളിച്ചു് നിന്ന ആദിമനുഷ്യൻ ആദാമിനോടു്, വെയിലാറിയപ്പോൾ ഏദൻ തോട്ടത്തിൽ സായാഹ്നസവാരിക്കിറങ്ങിയ” യഹോവയായ ദൈവം ചോദിച്ചു: “ഇതിനോ ആദാമേ നിന്നെ ഞാൻ തോട്ടത്തിലാക്കി? തോട്ടം സൂക്ഷിപ്പാനോ, ഹവ്വ മോളെ കട്ടൂക്കാനോ?” (ഉല്പത്തി 3: 1 – 21)
ബൈബിളിലെ കഥാകഥനങ്ങളെ കോപ്പിയടിച്ചു് മുഹമ്മദ് നബി (സ) തട്ടിക്കൂട്ടിയ ഖുർആൻ പ്രകാരം, യഹോവയായ ദൈവത്തിന്റെ സ്ഥാനം അലങ്കരിക്കുന്ന അല്ലാഹു, കേരളമുഖ്യമന്ത്രി പിണറായിയോടു് ചോദിച്ചു: “ഇതിനോ പിണറായീ നിന്നെ ഞാൻ എന്റെ സ്വന്തം തോട്ടത്തിലാക്കി? തോട്ടം സൂക്ഷിപ്പാനോ, വീണ മോളെ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റാക്കാനോ?”
August 10 2023 16:20
കളിച്ചുകളിച്ചു്, ഒടുക്കത്തിൽ, ജനാബ് അൻവർ സാഹിബ് സഖാവു് മയ്യത്തായി സുവർക്കത്തിലെത്തുമ്പോൾ, ഇഹലോകത്തിൽ താൻ യഥേഷ്ടം കൈവശം വച്ചനുഭവിച്ചിരുന്ന തന്റെ “മൊഞ്ചത്തികൾക്കു്” പുറമേ, അവരുടേതിനെക്കാൾ കൂടുതൽ തുടുത്ത മുലകളും, പരല്മീൻ മിഴികളുമുള്ള പരലോകത്തിലെ 72 ഹൂറികളെക്കൂടി കയ്യൊതുക്കത്തോടെ പ്രാപിക്കാൻ കയ്യാത്ത പരഗതി വരുമോടേ!?
August 11 2023 10:09
കൂട്ടത്തെ പിൻതുടരുന്നവൻ കൊതങ്ങൾ മാത്രമേ കാണൂ!

August 11 2023 10:40
കേരള നിയമസഭയിൽ, ഭരണ-പ്രതിപക്ഷ പാർട്ടികളിലെ അഴിമതിവിദദ്ധരായ 140 ഇഗ്നൊറാമസസ്, മാസപ്പടി പോലുള്ള വിഷയങ്ങളിൽ ഒത്തൊരുമയോടെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ വളരെ വിലപിടിപ്പുള്ളവയായിട്ടാണു് പ്രബുദ്ധരായ പൊതുസമൂഹം വിലയിരുത്തുന്നതെന്ന കാര്യം ഇച്ചങ്ങായിക്കു് അറിയില്ലെന്നു് തോന്നുന്നു.

August 11 2023 11:42
ഭൂരിപക്ഷാവസ്ഥയെ സത്യാവസ്ഥയായി തെറ്റിദ്ധരിക്കരുതു്.

August 11 2023 11:42


