F.B. 20-22
January 2020
January 1 2020 08:54
2020-നെ അർദ്ധരാത്രിക്കുതന്നെ സ്വീകരിക്കണമെന്നുണ്ടായിരുന്നു. പുതുവർഷത്തിന്റെ ഇഷ്ടവിഭവങ്ങളായ പൊട്ടെറ്റോ സാലഡും ഷാമ്പെയിനും കരുതിയിട്ടുമുണ്ടായിരുന്നു. പക്ഷെ പതിവുപോലെ പത്തരയ്ക്ക് ഉറങ്ങിപ്പോയി. എന്റെ രണ്ടു് ന്യൂ യിയേഴ്സ് റെസൊല്യൂഷൻസിൽ അതിന്റെ പേരിൽ മാറ്റമൊന്നും വരുത്താൻ ഞാനാഗ്രഹിക്കുന്നില്ല.
1. സമയംപോലെ ഫെയ്‌സ്ബുക്കിലെ പ്രൊഫൈൽ പിക്ച്ചർ (പറ്റിയാൽ വേർഡ്പ്രസ്സിലെയും) മാറ്റണം.
2. “ലോക കേരള സഭ” ബാവാക്കക്ഷിയോ മെത്രാൻകക്ഷിയോ എന്നു് മനസ്സിലാക്കാൻ ശ്രമിക്കണം.
എനിക്കു് നവവത്സരാശംസകൾ നേർന്നവരും നേരാത്തവരുമായ എല്ലാ സുഹൃത്തുക്കൾക്കും നവവത്സരാശംസകൾ!!
എന്നെപ്പോലെതന്നെ നിങ്ങളും നിങ്ങളുടെ ന്യൂ യിയേഴ്സ് റെസൊല്യൂഷൻസിൽ ഉറച്ചുനിൽക്കുമെന്നാണെന്റെ പ്രതീക്ഷ. ചാഞ്ചാട്ടം പാടില്ല. അതു് നിഷിദ്ധമാണു്.
അത്രേയുള്ളു. 🥣🍾🥂
January 4 2020 14:14
“ഓം നമോ നാരായണായഃ”
>>>ഗവേഷകർ ഇപ്പോൾ കണ്ടെത്തിയതു് ഐൻസ്റ്റൈൻ പോലും വിശ്വസിക്കാതിരുന്ന കാര്യമാണു്. രണ്ടു് തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ ഉണ്ടായ ഗ്രാവിറ്റേഷണൽ വെയ്വ് അളക്കാൻ ലോകത്തിലാദ്യമായി അവർക്കു് കഴിഞ്ഞു. അതു് മാത്രമല്ല, അവർക്കു് അതു് “കേൾക്കാനും” കഴിഞ്ഞു. LIGO കൊളാബറേഷനിലെ ഗബ്രിയേല ഗോൺസാലെസ് പറയുന്നു: “നമുക്കു് ഗ്രാവിറ്റേഷണൽ തരംഗങ്ങളെ കേൾക്കാൻ കഴിയും. നമുക്കു് പ്രപഞ്ചത്തെ കേൾക്കാൻ കഴിയും. ഇങ്ങനെയാണു് അതു് നമ്മൾ കേൾക്കുന്നതു്”.<<<
ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുന്ന ഗ്രാവിറ്റേഷണൽ വെയ്വ്സിനെ, “കേൾക്കബിൾ” ആക്കുന്നതെങ്ങനെ എന്നു് ഒരുപക്ഷേ അല്ലാഹുവോ, യഹോവയോ, ത്രിമൂർത്തികളോ, കാൾ മാർക്സോ, മനുഷ്യവർഗ്ഗവിമോചകരായ മറ്റിനം ആത്യന്തികഡിങ്കോൾഫികളോ ചോദിച്ചേക്കാം. അക്കാര്യത്തിൽ അവർ അല്പം കൂടി ക്ഷമിക്കുകയേ നിവൃത്തിയുള്ളു. കാരണം, മണ്ണുകുഴച്ചു് മനുഷ്യനെ ഉണ്ടാക്കുന്നതോ, പെൺവേഷംകെട്ടി ഗർഭം ധരിക്കുന്നതോ, ബൂർഷ്വാസികളെ ഒന്നടങ്കം ഉന്മൂലനം ചെയ്തു് സമത്വസുന്ദരലോകം കെട്ടിപ്പടുക്കുന്നതോ ഒക്കെപ്പോലെ അത്ര എളുപ്പം പറഞ്ഞു് മനസ്സിലാക്കാൻ കഴിയുന്നതല്ല ശാസ്ത്രീയമായ തത്വങ്ങളും ഗവേഷണങ്ങളും അവയുടെ രീതിശാസ്ത്രങ്ങളും.
ഇനി, മുക്രികളുടെയോ, കപ്യാരുകളുടെയോ, തന്ത്രികളുടെയോ, – തല നിറയെ “ചാണകം” ആയതുകൊണ്ടാവാം – നോക്കുന്നിടത്തെല്ലാം ചാണകം മാത്രം കാണുന്ന മല്ലുമോഡൽ അന്തംകമ്മി ബുദ്ധിജീവികളുടെയോ ബൗദ്ധികലെവലിൽ “അനശ്വരരായി” കഴിയാനാണു് നിങ്ങളുടെ തീരുമാനമെങ്കിൽ, നിങ്ങൾ എത്രകാലം, എത്ര ക്ഷമയോടെ കാത്തിരുന്നിട്ടും ഒരു കാര്യവുമില്ലതാനും. ഗഹനീയമായ അത്തരം ശാസ്ത്രീയതകൾ വിശദീകരിക്കാൻ കഴിവുള്ള ആരും ഈ ലോകത്തിൽ ഇല്ലാത്തതുകൊണ്ടല്ല, അവ ഉൾക്കൊള്ളാനുള്ള നിങ്ങളുടെ കഴിവില്ലായ്മയാണു് ഈ “പെർസെപ്‌ഷൻ കേസിലെ” പ്രതി. കുറ്റം നിങ്ങളുടേതു് മാത്രമാണു്, മറ്റാരുടേതുമല്ല എന്നു് സാരം.
രണ്ടു് തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഉടലെടുക്കുന്ന ഗ്രാവിറ്റേഷണൽ വെയ്വിനെ “കേൾക്കബിൾ” ആക്കിയാൽ ഉണ്ടാകുന്ന പെഴ്‌സെപ്റ്റിബിൾ ശബ്ദം “ഓം” ആണെന്നോ, “ഹാലേലുയ്യ” ആണെന്നോ, “അല്ലാഹു അക്ബർ” ആണെന്നോ, “ലാൽ സലാം” ആണെന്നോ, സാക്ഷാൽ കേരള പാണിനിക്കു് മാത്രമറിയാവുന്ന മറ്റേതെങ്കിലും “ഉയ്യോ ഉയ്യൊയ്യോ” ആണെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ ഹിന്ദുക്കൾക്കും, ക്രൈസ്തവർക്കും, മുസ്ലീമുകൾക്കും, മാർക്സിസ്റ്റുകൾക്കും, മലയാളഭാഷാശാസ്ത്രപണ്ഡിതർക്കുമായി വീതിച്ചു് നൽകുന്നു.
(രണ്ടു് തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഉടലെടുക്കുന്ന ഗ്രാവിറ്റേഷണൽ വെയ്വിനെ “കേൾക്കാൻ” ലിങ്കിൽ ക്ലിക്ക് ചെയ്യുക. പരസ്യം ഉണ്ടു്.)
P. S.
“അവൻ ചാണകമാണെന്നതു് നീ ചാണകമല്ല എന്നതിന്റെ തെളിവല്ല.” – ആൽബർട്ട് ഐൻസ്റ്റൈൻ (14. 03. 1879 – 18. 04.1955) ![]()
January 4 2020 15:47
വിശുദ്ധവികാരി ജോസഫച്ചൻ സ്ത്രീകൾക്കു് കൃപാസനത്തിലൂടെ ഗർഭമുണ്ടാക്കുന്ന മെഴുകുതിരിയുടെയും തേനിന്റെയും പോട്ടം കൂടി, മനോരമാദി പത്രങ്ങളുടെ മുൻപേജ് പരസ്യങ്ങൾ പോലെ, കൃപാസനപത്രത്തിന്റെയും മുൻപേജിൽ പരസ്യപ്പെടുത്തിയാൽ, കിടക്കുന്നതിനു് മുൻപു് കൃപാസനം വായിച്ചിട്ടും, “നന്മനിറഞ്ഞ മറിയം” നാല്പതുവട്ടം ചൊല്ലിയിട്ടും വയറ്റിലുണ്ടാവാതെ വലയുന്ന സ്ത്രീകൾ മുതൽ, ഗർഭനിരോധനം നടത്തിയാൽ മുഖ്യമന്ത്രിയോടും കുടുംബത്തോടുമൊപ്പം ലോകത്തിലെ ആന്റി-കമ്മ്യൂണിസ്റ്റ് കണ്ട്രികളിലേക്കു് ഫ്രീ ടൂർ പോകാമെന്ന ഫ്ലെക്സ് ബോർഡ് കണ്ടിട്ടും മനസ്സാവാചാകർമ്മണാ അറിയാതെയെന്നോണം റിക്കറിങ് ആയി വീണ്ടും വീണ്ടും ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന “ആണ്ടക്കണ്ണികൾ” വരെ, “അച്ചന്റെ തിരിയണച്ചാ തിരി”, “അച്ചന്റെ തേനൊരു തരിമതി” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അന്തംവിട്ടു് അന്യാധീനഗർഭധാരണത്തിനുള്ള അത്ഭുതതേൻ വിതറുന്ന ജോസഫച്ചന്റെ മെഴുകുതിരിയുടെ അനുഗ്രഹത്തിനായി കൃപാസനത്തിനു് മുന്നിൽ ക്യൂ നിൽക്കും.
പേട്രിയാർക്കൽ സമൂഹങ്ങളിൽ പാത്രിയർക്കീസുകളും കാതോലിക്കാകളുമായി ഭാവിക്കുന്ന ഭർത്താവുദ്യോഗസ്ഥന്മാർക്കു് മനസ്സിലാകുന്നതല്ല സ്ത്രീകൾക്കു് ലോകാരംഭം മുതൽ ജന്മസിദ്ധമായി ലഭിച്ചിരിക്കുന്ന അത്തരം സൂത്രപ്പണികളുടെ മനഃശാസ്ത്രങ്ങൾ.
Praise the holy insemination honey from the candle of my Lord, the God, Amen!!
January 10 2020 11:14
മുൻപൊക്കെ, ഏകാന്തകാമുകരോടു് സഹാനുഭൂതിയുള്ളവരും, അക്കാര്യം സംഗീതാത്മകമായും, മനോഹരമായും, അതിക്രമമായ മുട്ടിന്റെയോ തട്ടിന്റെയോ കൊട്ടിന്റെയോ ഒന്നും അകമ്പടിയില്ലാതെ ലളിതമായും, കാര്യമാത്രപ്രസക്തമായും പാടിമനസ്സിലാക്കി കാമുകരെ അഗ്രസീവ് ആകാതെ, സൗമ്യമായി പിന്തിരിപ്പിച്ചു് മടക്കി അയയ്ക്കാൻ കഴിവുള്ളവരും, “കേശഭാരം വാമഭാഗേ കെട്ടിവച്ചവരുമായ” മലയാളിമങ്കകളുണ്ടായിരുന്നു.
ഇന്നു്, സാമാന്യജീവിയായ ഒരു പുരുഷൻ ഏകാന്തകാമുകനായിട്ടെന്നല്ല, അന്ധഗായകനായിട്ടു് വേഷം കെട്ടിയിട്ടും ഒരു കാര്യവുമില്ല. വല്ല ഏകാന്തകാമുകിമാരോ, അന്ധഗായികമാരോ വഴിതെറ്റി വന്നാൽത്തന്നെ, ഒന്നുകിൽ അവർ ഇറുങ്ങിയ ജീൻസ് ധരിച്ചവരായിരിക്കും, അല്ലെങ്കിൽ ഓട്ടവും ചാട്ടവും വഴി ഗർഭപാത്രം വഴിയിൽ നഷ്ടപ്പെടുത്തിയവരായിരിക്കും. പെൺകുട്ടികൾ ഇറുങ്ങിയ ജീൻസ് ധരിക്കരുതെന്നും, ആകെയുള്ള ഒരു ഗർഭപാത്രം അധികം ഓടിയും ചാടിയും വഴിയിൽ വീണു് നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നും പോലുള്ള ആധുനികശാസ്ത്രസത്യങ്ങളൊന്നും അറിയാത്തവരാണു് ഇക്കാലത്തെ മലയാളിമങ്കകൾ. “ആസാദി, ആസാദി, ആസാമിയിൽ നിന്നും ആസാദി ” എന്ന മുദ്രാവാക്യവുമായി ലോകം ചുറ്റുക എന്നതു് മാത്രമാണവരുടെ ജീവിതലക്ഷ്യം.
അവരോടു് എനിക്കു് ഇതേ പറയാനുള്ളു: ജീൻസ് പണ്ഡിതരുടെയും ഗർഭപാത്രപണ്ഡിതരുടെയും പ്രത്യയശാസ്ത്രപണ്ഡിതരുടെയും മതശാസ്ത്രപണ്ഡിതരുടെയും സ്റ്റഡിക്ലാസ്സുകളിൽ മുടക്കമില്ലാതെ ഹാജർ വച്ചുകൊണ്ടല്ലാതെ, ഈ നവോത്ഥാനകാലത്തിൽ നിങ്ങൾ എത്തിപ്പെട്ടിരിക്കുന്ന ബൗദ്ധികശോചനീയാവസ്ഥയിൽ നിന്നും മോചനം നേടി ശാസ്ത്രബോധാനന്ദകല്ലിവല്ലികളാകാൻ നിങ്ങൾക്കു് കഴിയില്ല. ശ്രദ്ധിച്ചാൽ നിങ്ങൾക്കു് കൊള്ളാം.
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
നിസ്തുല നിന്നെ നീയായിട്ടു കാണുവാന്‍
അത്രയ്ക്കുയര്‍ന്നിട്ടില്ലന്യരാരും
തങ്കക്കിനാവില്‍ നീ താലോലിയ്ക്കുന്നൊരു
സങ്കല്‍പ്പലോകമല്ലീയുലകം
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
നേരിന്റെ നേരിയ വെള്ളിവെളിച്ചത്തില്‍
നീയിന്നൊരു ദേവനായിരിയ്ക്കാം
എന്നാലതൊന്നും അറിയുകയില്ലാരും
ഇന്നതുകൊണ്ടു നീ പിന്മടങ്ങൂ
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
– രചന: ചങ്ങമ്പുഴ, സംഗീതം: കെ.രാഘവൻ, ഗായിക: ശാന്ത പി. നായർ, ചിത്രം: രമണൻ
January 28 2020 12:57
ഫെയ്സ്ബുക്കും മുടിവെട്ടും
ഫെയ്സ്ബുക്കിൽ എന്തെങ്കിലും കുറിച്ചിട്ടു് രണ്ടാഴ്ചയിലേറെയായി. ഇങ്ങനെ ഉത്തരവാദിത്വമോ ബോധമോ ഇല്ലാതെ ഹോളണ്ടിലും ജപ്പാനിലും വെള്ളം പൊങ്ങുന്നതും താഴുന്നതും കണ്ടു് കാള കളിച്ചു് നടന്നാൽ എന്റെ കഥ എവിടെച്ചെന്നു് അവസാനിക്കുമെന്നു് എനിക്കറിയില്ല. കാര്യങ്ങൾ അടപടലേ അവതാളത്തിൽ ആയി എന്റെ കാര്യം പോക്കാതിരിക്കണമെങ്കിൽ ഞാൻതന്നെ എനിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ടിയും – തന്റെ ഏതോ കേസിന്റെ വാദസംബന്ധമായി പിണറായി വിജയൻ ആരെയോ ഭീഷണിപ്പെടുത്തിയതായി എവിടെയോ വായിച്ചതുപോലെ – ഞാൻതന്നെ കോടതിയിൽ നേരിട്ടു് ഹാജരായി എനിക്കെതിരെ വാദമുഖങ്ങൾ നിരത്തേണ്ടിയും വരുമെന്നതാണു് ഇപ്പോഴത്തെ അവസ്ഥ. ഭീമമായ ഇത്തരം നാറ്റക്കേസുകൾ ഏറ്റെടുത്തു് വാദിക്കാൻ ഭീമന്മാരായ വക്കീലരെ തയ്യാറാകൂ. ഭീമന്മാരായ വക്കീലർ ഭീമമായ ഫീസും ആവശ്യപ്പെടുമെന്നതൊരു പ്രശ്നമാണു്. ഒന്നുകിൽ ബക്കറ്റു് പിരിവു്, അല്ലെങ്കിൽ എണ്ണപ്പണം, അതുമല്ലെങ്കിൽ സ്വയംവാദം. വേറെ വഴിയില്ല. എന്നെ സംബന്ധിച്ചു് ബക്കറ്റു് പിരിവും എണ്ണപ്പണവും പരിഗണനാർഹം പോലുമല്ലാത്ത കാര്യങ്ങളായതിനാൽ ഞാൻതന്നെ കേസ് കൊടുക്കുകയും ഞാൻതന്നെ എനിക്കെതിരായി വാദിക്കുകയും ചെയ്യുക എന്നൊരു ഓപ്ഷനേ ബാക്കിയുള്ളു.
സ്വന്തം നിലനില്പു് അപകടത്തിലാണെന്നു് തോന്നിയാൽ എന്തു് തീവെട്ടിക്കൊള്ളയും ചെയ്യാൻ മടിക്കുന്നവരല്ല മനുഷ്യർ. അക്കാര്യത്തിൽ നാച്ചുറൽ പേഴ്സൺസെന്നോ, സൂപ്പർനാച്ചുറൽ പേഴ്സൺസെന്നോ, വെരി വെരി “ഇംപൊട്ടെന്റ് ” പേഴ്സൺസെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. രാഷ്ട്രീയത്തിൽ, പാർട്ടിയുടെയും അതുവഴി നേതാക്കളുടെയും നിലനില്പുമായി അവിഹിതബന്ധം, സോറി, അവിഭാജ്യബന്ധം പുലർത്തുന്ന “നംബർ വൺ” ഘടകമാണു് വോട്ടുബാങ്കു്. വോട്ടില്ലെങ്കിൽ പാർട്ടിയില്ല, പാർട്ടിയില്ലെങ്കിൽ രാജാപ്പാർട്ടുകളുമില്ല. വോട്ടിനുവേണ്ടി ഞങ്ങൾ ആരുടെയും തിണ്ണ നിരങ്ങില്ല എന്നു് പ്രസംഗിച്ചുകൊണ്ടു് ഏതു് തിണ്ണയും നിരങ്ങാൻ രാജാപ്പാർട്ടുകൾക്കു് നാടുനീളെ നെട്ടോട്ടമോടേണ്ടിവരുന്നതു് ഈ ഗതികേടു് മൂലമാണു്. അണികൾക്കു് മുന്നിൽ കടുവകളിയും, വോട്ടുബാങ്കിനു് മുന്നിൽ കുരങ്ങുകളിയുമായി മുടങ്ങാതെ ചാടിക്കളിച്ചുക്കൊണ്ടിരിക്കേണ്ടതു് രാജാപ്പാർട്ടുകളുടെ നിലനില്പിന്റെ പ്രശ്നമാണു്. പണത്തിനു് നാറ്റമില്ലാത്തതുപോലെ, അഥവാ ഉണ്ടെങ്കിൽത്തന്നെ, മൂക്കിനു് ആ നാറ്റം അനുഭവവേദ്യമാകാത്തതുപോലെ, വോട്ടുബാങ്കിനു് അയിത്തവുമില്ല. മതം, ജാതി, വർണ്ണം, വർഗ്ഗം, ലിംഗം, സ്ഫുലിംഗം തുടങ്ങിയ സനാതനവും സാംസ്കാരികവുമായ സംജ്ഞകൾക്കു് സാമൂഹികാംഗങ്ങൾ പോളിങ് ബൂത്തിനു് വെളിയിൽ നൽകുന്നത്ര പ്രാധാന്യമോ പ്രസക്തിയോ മനുഷ്യശൃംഖലയുടെയിടയിലോ ബൂത്തിന്റെയുള്ളിലോ ഇല്ല.
സ്വതസിദ്ധമായ കിലുക്കത്തിലൂടെ അടിമകളെയും ഭ്രാന്തരെയും തിരിച്ചറിയാനുള്ള ഐഡന്റിറ്റി എന്ന കുപ്രസിദ്ധി നേടിയിട്ടുള്ള ചങ്ങലകളെ മനുഷ്യർ പൊട്ടിച്ചോ കടിച്ചുപറിച്ചോ എറിയണമെന്നു് സഖാവു് കാൾ മാർക്സും, തുടിപ്പുറത്തു് കോലുവയ്ക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷയുടെ പേരിൽ മുറത്തിന്റെ വലിപ്പത്തിലുള്ള ഐഡന്റിറ്റി കാർഡുകൾ നെഞ്ചത്തു് തൂക്കിയിട്ടുനടക്കുന്നതു് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമാണെങ്കിലും, NRC, NPR തുടങ്ങിയവയുടെ പേരിൽ, മതമോ രാഷ്ട്രീയമോ ഇല്ലാത്തവരും, തന്മൂലം സർവ്വമാനമായ തന്ത്രങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയവരുമായ മനുഷ്യർ അവർ ആരെന്നു് ഐഡന്റിഫൈ ചെയ്യാൻ ആവശ്യമായ ആവക കാർഡുകളോ രേഖകളോ പോക്കറ്റിൽ സൂക്ഷിക്കുന്നതു്, ഭാരതത്തിൽ പത്തെഴുപതു് വർഷങ്ങളായി പൂത്തുലയുന്ന ഡെമോക്രസിയുടെ ചരമഗീതം പാടലാണെന്നതിനാൽ, മനുഷ്യർ “ശൃംഖലകങ്ങൾ” ആയി അതിനെതിരെ മുഷ്ടിചുരുട്ടി പ്രതികരിക്കണമെന്നു് മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളുമെല്ലാം ആഹ്വാനം ചെയ്യുന്നതും അവരുടെ സ്വന്തം വയറ്റിൽപിഴപ്പു് അപകടത്തിലായേക്കുമോ എന്ന ഭയം മണക്കുന്നതുകൊണ്ടാണു്.
മുഷ്ടി നിവർത്തിപ്പിടിച്ചു് നീട്ടിയാൽ അതു് “Hitler Gruß” ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നതുകൊണ്ടാണു് ശൃംഖലക്കാർ മുഷ്ടി ചുരുട്ടിപ്പിടിച്ചു് നീട്ടുന്നതു്. ഫാഷിസത്തിനെതിരായി പൊരുതുന്നവർ ഫാഷിസത്തിന്റെ മുത്തപ്പന്മാരാണെന്ന തോന്നൽ കാഴ്ചക്കാരിൽ ഉണ്ടാവരുതല്ലോ. ശൃംഖലയിൽ കൊളുത്തിപ്പിടിച്ചു് കിടക്കുന്നവരിൽ ഭൂരിഭാഗവും NRC എന്തെന്നോ, NPR എന്തെന്നോ അറിയാൻ ആഗ്രഹമോ അതിനുള്ള കഴിവോ ഉളളവരല്ല. എഴുപതു് ലക്ഷത്തിൽ അത്തരം എഴുപതു് പേരെ കണ്ടെത്തിയാൽ ഭാഗ്യം. നമ്മളെ ഇൻഡ്യയിൽ നിന്നും ഓടിക്കാനുള്ള നിയമങ്ങളാണു് ABC, DEF, LMN തുടങ്ങിയവയെന്നും അതിനെതിരെ മനുഷ്യമതിൽ പണിയണമെന്നും, മനുഷ്യച്ചങ്ങല തീർക്കണമെന്നും വിപ്ലവനേതാക്കൾ പറഞ്ഞാൽ അവർ മനുഷ്യമതിൽ പണിതിരിക്കും, മനുഷ്യച്ചങ്ങല തീർത്തിരിക്കും. നേതാക്കൾ അവരുടെ സ്വന്തം ഭയം അണികളിലേക്കു് ഒളിച്ചുകടത്തിയാൽ മതി, ബാക്കി കലാപരിപാടികൾ അണികൾ ഏറ്റെടുത്തുകൊള്ളും. കൂവുക, കൊക്കുക, കൊല്ലുക, ചാവുക തുടങ്ങിയവ അണികളുടെ ചുമതലകളാണു്.
പുകമണമേറ്റാൽ തേനീച്ചകളും ഭയമണമേറ്റാൽ മനുഷ്യരും ഇളകും. ജനത്തെ ശത്രുചിത്രങ്ങൾ കാട്ടി ഭയപ്പെടുത്തുന്നതു് ലോകചരിത്രത്തിൽ എന്നും വിജയം കണ്ടിട്ടുള്ള ഒരു ചൂഷണോപാധിയാണു്. ജനം എത്ര അജ്ഞരാണോ അത്ര എളുപ്പം നടപ്പാക്കാൻ കഴിയുന്ന “നംബർ വൺ” ചൂഷണോപാധി! ഇൻഡ്യൻ പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമം ഇൻഡ്യാക്കാരെ പുറത്താക്കാനുള്ളതാണെങ്കിൽ അതിനെതിരായി മുൻനിരയിൽ അണിനിരക്കാൻ തയ്യാറുള്ള ജനകോടികളെ ശൃംഖലകളിലൂടെയും മുഷ്ടിചുരുട്ടലുകളിലൂടെയും ഭീഷണിപ്പെടുത്തി എതിരാളികളാക്കിമാറ്റി വെറുപ്പിക്കാൻ ചില്ലറ അജ്ഞതയൊന്നും ഉണ്ടായാൽ പോരാ.
പൂരിതലായനി പോലെയാണു് മനുഷ്യരുടെ അവസ്ഥ. ഉദാഹരണത്തിനു്, ഒരു നിശ്ചിത അളവു് വെള്ളത്തിൽ ലയിക്കാൻ കഴിയുന്ന കറിയുപ്പിന്റെ അളവിനു് പരിധിയുണ്ടു്. ആ പരമാവധി അളവെത്തി പൂരിതമായിത്തീർന്ന ലായനിയിലേക്കു് കൂടുതൽ ഉപ്പു് ചേർക്കാനുള്ള ശ്രമം സാധാരണ അന്തരീക്ഷമർദ്ദത്തിന്റെയും ഊഷ്മാവിന്റെയും അവസ്ഥയിൽ പരാജയപ്പെടുകയേയുള്ളു. ബാല്യത്തിലേതന്നെ ഐഡിയോളജികളോ വിശ്വാസപ്രമാണങ്ങളോ വഴി പൂരിതമാക്കപ്പെടുന്ന തലകളും ഏകദേശം അതുപോലെതന്നെയാണു്. അന്യമായ ചിന്താസരണികൾ സ്വന്തം തലയിലേക്കു് ഒരിക്കലും പ്രവേശിക്കാതിരിക്കാൻ മരണംവരെ പൊരുതുന്നവരായിരിക്കും അവർ. ഐഡിയോളജിക്കൽ സാച്ചുറേഷനെ എപ്പിസ്റ്റമൊളോജിക്കൽ പെർഫെക്ഷനായി തെറ്റിദ്ധരിക്കുന്നവരെ അവരുടെ ചിന്താപരമായ കർക്കശത്വത്തിൽ നിന്നും മോചിപ്പിക്കാനാവില്ല.
130 കോടി ജനങ്ങളിലും ഒരുവനു് വേണ്ടതു് തലച്ചോറു് കരിഞ്ഞുപോയ ഏതാനും വാണബി പണ്ഡിതരുടെ വായാടിത്തങ്ങളാണെങ്കിൽ ജീവിതകാലം മുഴുവൻ ആ വായ്നാറ്റങ്ങൾ തേടി തീർത്ഥാടനം ചെയ്തുകൊണ്ടിരിക്കാനേ അവനു് കഴിയൂ. അവന്റെ ഉത്തമബോദ്ധ്യത്തിൽ, അറിവിന്റെ പൂർണ്ണതയുടെ ലോകത്തിലാണു് അവൻ ചലിച്ചുകൊണ്ടിരിക്കുന്നതു് എന്നതിനാൽ അതിലൊരു വ്യതിചലനം വരുത്തുക എന്നതു് അവനെ സംബന്ധിച്ചു് അങ്ങേയറ്റം അബ്സേർഡ് ആയ കാര്യമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
അജ്ഞതയിൽ നിന്നും മോചനം നേടാൻ കഴിഞ്ഞിടങ്ങളിലെല്ലാം, എക്സ്പെർട്ടുകളായി ചമയുന്നവർ “ഇപ്പൊ ശരിയാക്കിത്തരാം” എന്ന മോഹനവാഗ്ദാനവുമായി ജനങ്ങളിൽ നിന്നും വായ്പ വാങ്ങുന്ന ആ പഴയ ചെറിയ സ്പാനർ അവരെ പിടിച്ചുനിർത്തി തിരിച്ചുവാങ്ങാൻ ജനം മടിച്ചിട്ടില്ല. ഊരാളി ഷാജികളുടെ കണ്ണുകൾക്കു് കാണാൻ കഴിയാത്തവിധം നേതാക്കൾ മറച്ചുവച്ചിരിക്കുന്ന അവരുടെ “നംബർ ടൂകൾ” കാണാനുള്ള ശേഷി ജനം കൈവരിക്കുന്നതോടെ അവസാനിക്കുന്നവയാണു് രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ തലങ്ങളിലെ ചൂഷകനായകർ ആവർത്തിച്ചവതരിപ്പിച്ചു് ജനത്തെ പൊട്ടൻ കളിപ്പിക്കുന്ന, ചെറിയ സ്പാനർകൊണ്ടുള്ള അവരുടെ രക്ഷാമാർഗ്ഗകള്ളക്കളികൾ.
മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നും, പെട്ടാൽ പിടയ്ക്കണമെന്നും മറ്റുമുള്ള മൊഴിമുത്തുകൾ കേൾക്കാത്തവരുണ്ടാകില്ല. ഒരു മതവിശ്വാസത്തിനു് എതിരായ കോടതിവിധി നടപ്പാക്കാൻ “ശൃംഖലകങ്ങൾ” ആകുന്നതും, ഒരു മതവിശ്വാസത്തിനും എതിരല്ലാത്ത കോടതിവിധിയോ നിയമമോ നടപ്പാക്കാതിരിക്കാൻ “ശൃംഖലകങ്ങൾ” ആകുന്നതും തമ്മിൽ ഭൗതികാത്മകമായി വൈരുദ്ധ്യമുണ്ടെന്നു് പ്രഥമദൃഷ്ട്യാ തോന്നിയേക്കാമെങ്കിലും, അവ തമ്മിലുള്ള അന്തർധാര ഹാർമോണിയസായതിനാൽ അതൊരു വലിയ ഇഷ്യു ആക്കേണ്ട കാര്യമില്ല. അജണ്ടയും പ്രൊപഗാണ്ടയും പരസ്പരപൂരകങ്ങളായി പുരോഗമിച്ചാലേ ചൂഷണകലയ്ക്കു് അതിന്റെ പരിപൂർണ്ണതയിൽ എത്തിച്ചേരാൻ കഴിയൂ.
എന്തായിരുന്നു ഞാൻ പറഞ്ഞുതുടങ്ങിയതു്? അതേ, പെൻഡിങ്ങിലായിപ്പോയ ഫെയ്സ്ബുക്ക് കുറിപ്പുകൾ. രാവിലെ മെയിൽ ചെക്ക് ചെയ്യുന്നതിനോടൊപ്പം ഫെയ്സ്ബുക്ക് സ്ട്രീമിലും ഒന്നു് കണ്ണോടിക്കുക എന്നതു് എന്നെ സംബന്ധിച്ചു് ഒരാചാരമോ, ഒബ്ലിഗേറ്ററിയായ ഒരു ഡ്യൂട്ടിയോ പോലെ ആയിത്തീർന്നിട്ടുണ്ടു്. ഫെയ്സ്ബുക്കിൽ What’s on your mind? എന്ന, സുക്കർബർഗിന്റെ ആത്മാർത്ഥമായ ചോദ്യം കാണുമ്പോഴെല്ലാം ഞാൻ റ്റി. എൻ. ശേഷനെ ഓർമ്മിക്കാറുണ്ടു്. “A Heart Full of Burden” ആയിരുന്നു ശേഷനെ അലട്ടിയിരുന്ന അസ്തിത്വദുഃഖം. “A Head Full of Burden” ആണു് എന്നെ അലട്ടുന്ന അസ്തിത്വദുഃഖം. ശേഷനെ അലട്ടിയിരുന്നതു് ഹൃദയഭാരമായിരുന്നെങ്കിൽ, എന്നെ അലട്ടുന്നതു് മസ്തിഷ്കഭാരമാണു്.
അതിൽ അത്ഭുതമില്ല. ഞാൻ പ്രസവിക്കപ്പെട്ടപ്പോൾ എനിക്കു് ഇരട്ടത്തലയായിരുന്നെന്നും (തലയുടെ മുകളിലെ ഒരു ഭാഗം അതിക്രമമായി അല്പം മുഴച്ചിരുന്നു എന്നു് നോൺ-ഫിക്ഷൻ), സ്ത്രീസഹജമാകാൻ സാദ്ധ്യതയുള്ള ആയുർവ്വേദവിധിപ്രകാരം, അമ്മ കുളിപ്പിക്കൽസമയങ്ങളിൽ മുടക്കമില്ലാതെ തിരുമ്മിത്തിരുമ്മി എന്റെ തലയെ ഇന്നത്തെ അതിന്റെ ഭൗതികമായ ബാഹ്യാവസ്ഥയിൽ എത്തിക്കുകയായിരുന്നെന്നും, മുസ്ലീമും, ബെർബെറും, മൊറോക്കൻ സ്കോളറുമായിരുന്ന ജനാബ് ഇബ്ൻ ബത്തൂത്ത AD 1344-ൽ കോഴിക്കോടുനിന്നും കൊല്ലത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്രാമദ്ധ്യേ, എന്നെ പ്രസവമെടുത്ത വയറ്റാട്ടിയുമായി നടത്തിയ ഒരു ഇന്റർവ്യൂവഴി മനസ്സിലാക്കിയതായി പ്രസിദ്ധമായ തന്റെ കേരളയാത്രാവിവരണത്തിൽ വെളിപ്പെടുത്തുന്നുണ്ടു്. റ്റി. എൻ. ശേഷന്റെ ഹൃദയഭാരത്തിൽ നിന്നും വ്യത്യസ്തമായി, എന്റേതു് മസ്തിഷ്കഭാരമായിരിക്കുന്നതു് ചരിത്രപരമായ കാരണങ്ങളാലാണു്. അതെന്തായാലും, പുലയനാർ മണിയമ്മമാരും, പൂമുല്ലക്കാവിലമ്മമാരും, കലമാന്റെ മിഴിയുള്ള കല്ലിവല്ലികളും കണ്ടാൽ (“ഛെ! ഗുവാര” എന്നു് പറഞ്ഞു്) മുഖം തിരിക്കാത്ത പരുവത്തിൽ എന്റെ തലയെ മാറ്റിയെടുത്ത അമ്മക്കു് നന്ദി!
യാത്രാമദ്ധ്യേ താൻ നങ്ങേലിയെ സന്ദർശിച്ചതായും ജനാബ് ഇബ്ൻ ബത്തൂത്ത തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. നങ്ങേലി തന്റെ മാറിടങ്ങളുടെ മദ്ധ്യബിന്ദുക്കളെ കേന്ദ്രബിന്ദുക്കളാക്കി ഡ്രോയിങ് കോമ്പസ്സുപയോഗിച്ചു് തുല്യവ്യാസമുള്ള വൃത്തങ്ങൾ വരച്ചുകൊണ്ടിരുന്നപ്പോഴാണു് അദ്ദേഹം അവളുടെ വീട്ടിലെത്തിയതു്. മുലകൾ ഇത്ര കൃത്യമായി അളന്നു് മുറിക്കേണ്ടതുണ്ടോ എന്ന ബത്തൂത്തയുടെ ജിജ്ഞാസക്കു് അവൾ ഇങ്ങനെയാണു് മറുപടി പറഞ്ഞതു്: “ഒരു കാലത്തു് പിണറായി വിജയൻ എന്ന അതിശക്തനായൊരു ഭരണാധികാരി കേരളം ഭരിക്കും. അക്കാലത്തു് കേരളത്തിലെ മാനുഷരെല്ലാരും മാവേലിയുടെ ഭരണകാലത്തെ തോല്പിക്കുന്നവിധം ഒന്നായിരിക്കും. കള്ളമോ ചതിയോ മറ്റിനം കള്ളത്തരങ്ങളോ ഒന്നുമില്ലാത്ത ആ സുവർണ്ണഭരണകാലത്തു് ജനം മനുഷ്യമതിലുകൾ പണിയും, മനുഷ്യശൃംഖലകൾ തീർക്കും, മരടുകൾ പൊളിയും, നവോത്ഥാനം വിരിയും. നവോത്ഥാനകലാകാരന്മാർ അവരുടെ ശ്രദ്ധ മുഴുവൻ ഞാൻ മുറിച്ചെറിഞ്ഞ എന്റെ മുലകളിലേക്കു് തിരിക്കുകയും എന്റെ മുലകളുടെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുമ്പോൾ അവ ഗണിതശാസ്ത്രപരമായ കൃത്യതയുള്ള വൃത്തദ്വന്ദ്വങ്ങൾ ആയിരിക്കേണ്ടതുണ്ടു്”.
ഇന്നലെ ഞാൻ എന്റെ മുടി വെട്ടി. വെറും വെട്ടലായിരുന്നില്ല, വെട്ടലും കത്രിക്കലും ചീകലും വടിക്കലുമെല്ലാം ചേർന്ന സമഗ്രമായ ഒരു കർമ്മമായിരുന്നു അതു്. എന്റെ കോളെജ് കാലത്തു് മുടിയും കൃതാവുമെല്ലാം നീട്ടുന്നതു് ഒരു ഫാഷനായിരുന്നു. മുടി ആരും നീട്ടുകയല്ല, സ്വയം നീളുകയാണു്. അതുകൊണ്ടാണു് നീളുക എന്നതു് അകർമ്മകക്രിയയും, നീട്ടുക എന്നതു് സകർമ്മകക്രിയയും ആകുന്നതു്. എവിടെയെങ്കിലും ഒരു ക്രിയ നടന്നാൽ ഉടനെതന്നെ കേരളപാണിനി അവിടെയെത്തി “ആരെ?” അല്ലെങ്കിൽ “എന്തിനെ?” എന്നു് ചോദിക്കും. ആ ചോദ്യത്തിനു് തൃപ്തികരമായ ഒരു മറുപടിയുണ്ടെങ്കിൽ ആ ക്രിയയെ സകർമ്മകമെന്നും ഇല്ലെങ്കിൽ അകർമ്മകമെന്നും വിധിയെഴുതിയശേഷം അങ്ങേർ അടുത്ത ക്രിയയെ തേടി പോകും. അവിടെയും നടപടിക്രമങ്ങൾ ഇതുതന്നെ. കേരളപാണിനിയുടെ വിധി അന്തിമമാണു്. അതിനെതിരെ അപ്പീൽ പോകാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ജീവിച്ചിരിക്കുന്ന മനുഷ്യർ അവരുടെ മരിച്ചവർക്കുവേണ്ടി ചെയ്യേണ്ടുന്ന ഉദകക്രിയകളും, സ്കൂളിൽ ഗണിതശാസ്ത്രവിദ്യാർത്ഥികൾ ചെയ്യേണ്ടുന്ന ചിലയിനം ക്രിയകളുമുണ്ടു്. ആ വിഷയങ്ങൾ നമ്മൾ ലാസ്റ്റ് സെമസ്റ്ററിൽ പഠിക്കും.
മുടി സ്വയം നീളുന്നതുകൊണ്ടാണു് ഇടയ്ക്കിടെ സ്വയം വെട്ടുകയോ ആരെക്കൊണ്ടെങ്കിലും വെട്ടിക്കുകയോ ചെയ്യേണ്ടിവരുന്നതു്. മുടി മനുഷ്യർ ബോധപൂർവ്വം നീട്ടുകയായിരുന്നെങ്കിൽ, എന്റെ മുടി ഞാനിനി നീട്ടുന്നില്ല എന്നു് ഒരു മനുഷ്യൻ ബോധപൂർവ്വം തീരുമാനിച്ചാൽ പിന്നെ നീളാൻ മുടിക്കു് കഴിയുമായിരുന്നില്ല. നിരന്തരം നീളാനല്ലാതെ, നീളാതിരിക്കാൻ മുടിയ്ക്കു് ആവതില്ല. നീളൽ മടുക്കുമ്പോൾ എന്നേക്കുമായി കൊഴിഞ്ഞൊഴിഞ്ഞു് തലയോടു് വിട പറയുന്നതിനുള്ള സ്വാതന്ത്ര്യം മുടികൾക്കുണ്ടു്. അതു് നിയമവ്യവസ്ഥയിലെ മറ്റൊരു വകുപ്പാണു്.
പരസഹായമില്ലാതെ മുടി വെട്ടാനുള്ള തീരുമാനം കൈക്കൊണ്ടപ്പോൾ ഞാൻ രണ്ടാം വർഷം എൻജിനിയറിങ്ങിനു് പഠിക്കുകയായിരുന്നു. കത്രികയുമായി അധികം ആഴത്തിലേക്കു് പോകാതെ ഉപരിപ്ലവമായ ഒരു മിനുക്കൽ മാത്രം മതിയെങ്കിൽ “ഒന്നു് ഡ്രസ്സ് ചെയ്താൽമതി” എന്നു് ബാർബറോടു് പറയുന്നതായിരുന്നു രീതി. ഇന്നും അതുതന്നെയാണോ രീതി എന്നറിയില്ല. നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയശേഷം ഇതുവരെ ബാർബർ ഷോപ്പിൽ കയറിയിട്ടില്ലാത്ത ഞാൻ അതെങ്ങനെ അറിയാൻ? ഇന്നു് കട്ടിങ്ങും ഷേവിങ്ങും തരപ്പെടുത്താൻ ഹോട്ടലിൽ കയറിയാലും മതിയെന്നു് കേൾക്കുന്നു. ഒന്നു് ഡ്രസ്സ് ചെയ്യിച്ചേക്കാം എന്നു് കരുതിയാണു്, അതെന്റെ ജീവിതത്തിലെ അവസാനത്തെ ക്ഷൗരക്കട സന്ദർശനമാണെന്നറിയാതെ, ഞാനന്നു് ബാർബർ ഷോപ്പിൽ കയറിയതു്. പക്ഷേ, പറ്റെയോ മൊട്ടയോ എന്നു് കൃത്യമായി പറയാൻ കഴിയാത്ത ഒരു പ്രത്യേക അവസ്ഥയിലേക്കു് ആ ബാർബർ എന്റെ തലയെ കൊണ്ടെത്തിച്ചുകളഞ്ഞു! ബീറ്റിൽസിനോടും ഹിപ്പികളോടും തീർത്താൽ തീരാത്ത വിരോധമുള്ള ഒരുത്തനായിരുന്നിരിക്കണം അയാൾ. മുടി മൊട്ടയടിക്കുന്ന രീതി അന്നു് മുസ്ലീമുകളുടെയിടയിൽ നിലവിലുണ്ടായിരുന്നതിനാൽ, അല്പനേരം കൂടി ഞാൻ അവിടെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ, അയാൾ എന്റെ സുന്നത്ത് കല്യാണം കൂടി നടത്തിത്തന്നേനെ എന്നാണെന്റെ തോന്നൽ.
ഞാനെന്തിനാണിപ്പോൾ മുടിവെട്ടിന്റെ കാര്യം പറഞ്ഞതു്? അതുതന്നെ. ഫെയ്സ്ബുക്ക്. ഇടയ്ക്കിടെ മുടി വെട്ടിയൊതുക്കുന്നതു് തലയുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഭാരസംബന്ധമായി ഒരു ഒഴിവുണ്ടായാൽ ആ ഒഴിവിലേക്കു് മറ്റു് ഭാരങ്ങൾ കയറിക്കൂടാൻ ശ്രമിക്കുന്നതു് സ്വാഭാവികം. അങ്ങനെയാണു് മുടി വെട്ടി മസ്തിഷ്കഭാരം നാലഞ്ചു് ഗ്രാം കുറഞ്ഞപ്പോൾ ആ കുറവിലേക്കു്, ഞാൻ ഫെയ്സ്ബുക്കിൽ വല്ലതും പോസ്റ്റ് ചെയ്തിട്ടു് രണ്ടാഴ്ചയിലേറെ ആയെന്നും, അതിനെതിരെ എന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതുണ്ടെന്നുമുള്ള ബോധം കയറിക്കൂടിയതും അതുവഴി എനിക്കു് ഉത്തരവാദിത്വഭാരം അനുഭവപ്പെട്ടതും.
January 29 2020 11:46
“ഫെയ്സ്ബുക്കും മുടിവെട്ടും” എന്ന പോസ്റ്റിന്റെ വേർഡ്പ്രസ് വേർഷനിൽ വന്ന ഒരു കമന്റും അതിനുള്ള എന്റെ മറുപടിയുമാണു്. യുട്ടോപ്പിയയും പ്രായോഗികതയും സംബന്ധിച്ചുള്ള എന്റെ നിലപാടു് എന്ന നിലയിൽ അതു് ഇവിടെയും കിടക്കുന്നതിൽ തെറ്റില്ലെന്നു് തോന്നി.
കമന്റ്:
>>>പൗരത്വം എന്ന പരിമിതിയെ താങ്കൾ ഇഷ്ടപ്പെടുന്നുണ്ടോ?അതോ എല്ലാ മനുഷ്യർക്കും അതിർത്തികളില്ലാതെ ജീവിക്കാവുന്ന ഒരു ലോകം എന്ന് അയുക്തികമായിട്ടെങ്കിലും സങ്കൽപ്പിക്കുന്നത് തെറ്റാണോ?ഞാൻ അങ്ങനെ സങ്കല്പിക്കുന്ന ഒരാളാണ്. ആയതിനാൽ പൗരത്വം എന്ന സംജ്‌ഞ തന്നെ ഇഷ്ടപ്പെടുന്നില്ല. ആ ചിന്തയ്ക്ക് വ്യവസ്ഥാബന്ധിതമായി പരിമിതികൾ ഉണ്ടെങ്കിലും.
മുൻപ് വായിച്ച നിരവധി ലേഖനങ്ങളിൽ പലതും യോജിക്കാവുന്നവയായിരുന്നു.ഇതിനോട് വിയോജിക്കുന്നു.<<<
മറുപടി:
സമാധാനത്തിലും സഹവർത്തിത്വത്തിലുമുള്ള മനുഷ്യജീവിതം കഴിയുന്നത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തിൽ, ലോകചരിത്രത്തിന്റെ ഗതിയിൽ, കാലക്രമേണ രൂപപ്പെട്ടവയോ, രൂപപ്പെടുത്തപ്പെട്ടവയോ ആണു് സാമൂഹികമായ ആചാരമര്യാദകളും പെരുമാറ്റച്ചട്ടങ്ങളും നിയമസംഹിതകളുമെല്ലാം. ഭൂമിശാസ്ത്രത്തിൽ അധിഷ്ഠിതമായ കാലാവസ്ഥയുടെയും, ചരിത്രപരമായ മറ്റനവധി ഘടകങ്ങളുടെയും സ്വാധീനം അതുപോലൊരു ഡെവലപ്മെന്റിൽ അനിവാര്യമായും ഉണ്ടാവും. അതുകൊണ്ടുതന്നെ, വ്യത്യസ്തജനവിഭാഗങ്ങളിൽ സംഭവിച്ചതും, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെയും തളർച്ചയുടെയും ക്വാളിറ്റിയും ക്വാണ്ടിറ്റിയും വ്യത്യസ്തവുമായിരിക്കും. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ, പരിമിതികൾ ഇല്ലാത്ത ഒരു സാമൂഹികജീവിതം ഈ ലോകത്തിലോ, ഏതെങ്കിലുമൊരു സമൂഹത്തിലോ, ഒരു കുടുംബത്തിൽപോലുമോ സാദ്ധ്യമല്ല എന്നു് മനസ്സിലാക്കാൻ കഴിയേണ്ടതാണു്. വ്യക്തിപരവും സാമൂഹികവുമായ തലങ്ങളിൽ വിട്ടുവീഴ്ചകൾക്കു് വേണ്ടത്ര സ്ഥലം നൽകാതെ സമാധാനത്തിലും സഹവർത്തിത്വത്തിലുമുള്ള ഒരു മനുഷ്യജീവിതം കെട്ടിപ്പടുക്കുക സാദ്ധ്യമല്ലതന്നെ!
കാര്യങ്ങളെ യുക്ത്യധിഷ്ഠിതമായും പ്രായോഗികമായും വീക്ഷിക്കാനും വിലയിരുത്താനും ശ്രമിക്കുന്നവനാണു് ഞാൻ. അങ്ങനെയാണു് ഞാൻ പഠിപ്പിക്കപ്പെട്ടതു്. എന്റെ കാഴ്ചപ്പാടിൽ പൗരത്വം ഒരു പരിമിതിയല്ല. ഇന്നത്തെ ലോകത്തിൽ അതൊരു അനിവാര്യതപോലുമാണു്. ഇന്നത്തെ ലോകത്തെപ്പറ്റി സഫിഷ്യന്റായ ഒരു ധാരണ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള ആർക്കും അതിൽ എതിരഭിപ്രായമുണ്ടാവാൻ വഴിയില്ല. ആർക്കും അതിൽ എതിരഭിപ്രായമുണ്ടാവാൻ “പാടില്ല” എന്നു് ഇപ്പറഞ്ഞതിനു് അർത്ഥവുമില്ല.
എല്ലാ മനുഷ്യർക്കും അതിർത്തികളില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകം, എന്റെ കാഴ്ചപ്പാടിൽ, ഒരു യുട്ടോപ്പിയൻ സങ്കൽപ്പമല്ലാതെ മറ്റൊന്നുമല്ല. എന്റെ ലോകം യുട്ടോപ്പിയൻ സങ്കല്പങ്ങളുടേതല്ല. ലോകത്തിലെ പ്രശ്നങ്ങളുടെ പരിഹാരം അവയുടെ പ്രായോഗികമായ പരിഹാരസാദ്ധ്യതകളിലാണു് കുടികൊള്ളുന്നതെന്നും, അവ സാദ്ധ്യമായത്ര ജനാധിപത്യപരമായും, കഴിയുന്നത്ര കാലതാമസമില്ലാതെയും നടപ്പിലാക്കപ്പെടണമെന്നുമുള്ള ചിന്താഗതിക്കാരനാണു് ഞാൻ.
എല്ലാ മനുഷ്യർക്കും അതിർത്തികളില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകം ആരെങ്കിലും സങ്കൽപ്പിക്കുന്നതു് തെറ്റാണെന്നോ, എന്റെ ചിന്താഗതികളോടു് ആരും വിയോജിക്കരുതെന്നോ പറയാൻ ഞാനാരു്? അങ്ങനെ പറയുന്നതു്, ഫിക്ഷൻ എഴുതുന്നവരോടു് അവർ എഴുത്തു് നിർത്തണം എന്നു് പറയുന്നതുപോലെതന്നെ അബ്‌സേർഡ് ആയിരിക്കും.
കമന്റിനു് നന്ദി.
February 2020
February 1 2020 09:55
ചാണകവും ഗോമൂത്രവും ഉപയോഗിച്ചു് കൊറോണ വൈറസിനെ ചികിത്സിക്കാമെന്നു് ഹിന്ദുമഹാസഭാദ്ധ്യക്ഷൻ.
ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്നുല്‍പ്പാദനഫാക്ടറി മൊത്തം 52 കോടി രൂപ മുതല്‍ മുടക്കി മാരാരിക്കുളത്തെ പാതിരപ്പള്ളിയിൽ ധനകാര്യമന്ത്രി ഡോക്ടർ റ്റി. എം. തോമസ് ഐസക്കിന്റെ പ്രധാന കാർമ്മികത്വത്തിൽ പണി കഴിപ്പിച്ചിട്ടുണ്ടെന്നിരിക്കെ, അതിനോടു് ചേർന്നു് ഇന്ത്യയിലെ ഏറ്റവും വലിയതാകാൻ വേണ്ടത്ര ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഒരു കാലിത്തൊഴുത്തുകൂടി പണികഴിപ്പിച്ചിരുന്നെങ്കിൽ, ഹിന്ദുമഹാസഭാദ്ധ്യക്ഷൻ വ്യക്തമാക്കിയതുപോലെ, കൊറോണ വൈറസിനെ തുരത്താൻ പറ്റിയ എന്തുമാത്രം ചാണകവും ഗോമൂത്രവും സ്വയംപര്യാപ്തമായി ഉത്പാദിപ്പിക്കാൻ കേരളത്തിനു് കഴിയുമായിരുന്നില്ല? എങ്കിൽ ചങ്കിലെ ചൈനയെ ഈ ആപൽഘട്ടത്തിൽ സഹായിച്ചു് എന്തുമാത്രം യുവാൻ നേടാൻ കഴിയുമായിരുന്നില്ല? മന്ത്രിസഭാംഗവും മഹാസഭാംഗവും ചേർന്നു് മെഡിക്കൽ സെക്ടറിൽ ഒരു ജോയിന്റ് വെഞ്ചർ ഇനിയെങ്കിലും ആലോചിക്കണം എന്നാണെന്റെ അഭിപ്രായം.
ഇന്റർഡിസിപ്ലിനറിയായി ചിന്തിക്കാനുള്ള ബാദ്ധ്യത ശാസ്ത്രാവബോധമുള്ള ഒരു ജനതയ്ക്കുണ്ടെന്നിരിക്കെ, കൊറോണ വൈറസിന്റെ ചികിത്സക്കു് ആരും ഹോമിയോയെയും ആയുർവ്വേദത്തേയും ആശ്രയിക്കരുതെന്ന രീതിയിലുള്ള പ്രസ്താവനകൾ ഇറക്കാതിരിക്കാൻ ആരോഗ്യമന്ത്രിണിയും ശ്രദ്ധിക്കേണ്ടതുണ്ടു്. ഒരു മന്ത്രി ഹോമിയോ മരുന്നുല്‍പ്പാദന ഫാക്ടറി പണിയുന്നു, ഒരു സഭാദ്ധ്യക്ഷൻ ചാണകവും ഗോമൂത്രവും ഉപയോഗിച്ചു് കൊറോണ വൈറസിനെ നേരിടാൻ പറയുന്നു, ആരോഗ്യമന്ത്രിണി ആവകകളെയൊന്നും ആശ്രയിക്കരുതെന്നു് ആഹ്വാനിക്കുന്നു!
ഒന്നുകിൽ കേരളമൊരു ബനാന റിപ്പബ്ലിക്കായിരിക്കണം. അല്ലെങ്കിലൊരു വൈറസ് റിപ്പബ്ലിക്കായിരിക്കണം. ബനാനയിലും വൈറസിലും ഒരേസമയം കാലുവച്ചാൽ, രണ്ടു് വള്ളത്തിൽ ഒരേസമയം കാലു് വച്ചാലത്തെ അവസ്ഥയാകും – കവ കീറിപ്പോകും. പിന്നെ അതിനുകൂടി ചികിത്സ തേടേണ്ടിവരും!
February 5 2020 11:21
വർണ്ണങ്ങൾ കൊഴിയുന്ന ഈ വൈകിയ വേളയിൽ, പ്രിയേ, വസുന്ധരേ, രണ്ടു് ചോദ്യങ്ങൾ മാത്രമേ എനിക്കു് നിന്നോടു് ചോദിക്കാനുള്ളു:
1. മതിയാകുംവരെ ഇവിടെ ജീവിച്ചു് മരിച്ചവരുണ്ടോ?
2. കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു് മരിച്ചവരുണ്ടോ?
ആശാവഹമായ നിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ടു്,
Yours sincerely,
നിന്നോടുള്ള പ്രണയത്താൽ അതീവആതുരനായ നിന്റെ നിത്യകാമുകൻ.
(ഒപ്പു്, അഥവാ വിരലടയാളം. ആമേൻ.)
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ, പുഷ്പങ്ങളുണ്ടോ,
സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
വസുന്ധരേ വസുന്ധരേ…..മതിയാകുംവരെ
ഇവിടെ ജീവിച്ചു് മരിച്ചവരുണ്ടോ?
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
സന്ധ്യകളുണ്ടോ, ചന്ദ്രികയുണ്ടോ,
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ, വസുന്ധരേ, കൊതിതീരുംവരെ
ഇവിടെ പ്രേമിച്ചു് മരിച്ചവരുണ്ടോ?
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
February 13 2020 12:37
ബ്രാഹ്മണസമുദായത്തിൽ മൂസ്സതായിരിക്കുക എന്നതു് മൂസ്സതുകളുടെ അവകാശമാണു്. മൂസ്സതിനെ ഇളയതെന്നു് വിളിച്ചാൽ മൂസ്സതിന്റെ ആത്മാവിൽ അതു് ആഴത്തിലുള്ള മുറിവു് ഉണ്ടാക്കിക്കൂടെന്നില്ല. താങ്ങാനാവാത്ത ആത്മവേദന പലപ്പോഴും ആത്മഹത്യയിലേക്കുവരെ നയിക്കുമെന്നു് മനഃശാസ്ത്രം. അതേസമയം, ഇളയതിനെ മൂസ്സതെന്നു് വിളിച്ചാൽ ഇളയതു് അന്തംവിട്ടു് സന്തോഷിക്കുമെന്നു് മാത്രമല്ല, തന്നെ അങ്ങനെ വിളിച്ചവന്റെ തലയിൽ കയറിയിരുന്നു് ചെവിതിന്നു് വിശപ്പടക്കാൻ ശ്രമിക്കുകയും ചെയ്യും. ഭസ്മാസുരന്റെ സ്നേഹാശംസകൾ!
കേരളത്തിലെ പോലീസുകാരുടെ ഉണ്ടകൾ കാണാനില്ല എന്ന ബ്രേക്കിങ് ന്യൂസും ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണു് കാണേണ്ടതെന്നു് തോന്നുന്നു. പോലീസിന്റെ റൈഫിളുകളിലെ ഉപയോഗത്തിനുള്ള കാർട്രിഡ്ജുകൾ കാണാനില്ല എന്ന പൊളിറ്റിക്കലി കറക്ടായ പ്രയോഗത്തിനു് പകരം, തോക്കുകളുടെ ഉണ്ടകൾ കാണാനില്ല എന്ന അവഹേളനാപരമായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. പോലീസ് റൈഫിളുകളിലെ കാർട്രിഡ്ജുകളെ ഉണ്ടകൾ എന്നു് തരംതാഴ്ത്തുന്ന ഏർപ്പാടു് കേരള പോലീസിൽ പുതിയതാവാൻ വഴിയില്ല. ഹൃദയം തകർക്കുന്ന ആത്മവേദന സഹിച്ചുകൊണ്ടുള്ള ജീവിതം കാർട്രിഡ്ജുകൾ എത്രനാളായി തുടരുന്നു എന്നാർക്കറിയാം? ഇമ്മാതിരിയുള്ള അവഹേളനങ്ങൾ സഹിച്ചു് പോലീസ് സ്റ്റേഷനുകളിൽ ജീവിക്കുന്നതിനേക്കാൾ ഭേദം പുറപ്പെട്ടു് പോകുന്നതാണെന്നുകരുതി അവ ആക്രിക്കടകളോ ആത്മഹത്യാമുനമ്പുകളോ തേടിപ്പോയതാവാൻ സാദ്ധ്യതയുണ്ടു്. കാർട്രിഡ്ജുകൾക്കുമുണ്ടു് അവയുടേതായ ഒരന്തസ്സു്!
ഒരു പടക്കോപ്പു് എന്ന നിലയിൽ ആരംഭകാലത്തു് കേരള പോലീസ് ആശ്രയിച്ചിരുന്നതു് ലാത്തിയെ ആയിരുന്നു. മുദ്രാവാക്യങ്ങൾ മുഴക്കിയും, മുണ്ടു് മടക്കിക്കുത്തിയും, (ലോങ്-സ്ലീവ് ഷർട്ടാണെങ്കിൽ) ഷർട്ടിന്റെ കൈ തെറുത്തുകയറ്റിയും അക്രമസന്നദ്ധത പ്രകടിപ്പിച്ചിരുന്ന വിപ്ലവികളെ ലാത്തിച്ചാർജ്ജ് നടത്തിയായിരുന്നു അക്കാലത്തു് പോലീസ് പിരിച്ചുവിട്ടുകൊണ്ടിരുന്നതു്. പഞ്ചവത്സരപദ്ധതികളിലൂടെ സമൂഹം സമ്പത്സമൃദ്ധമായതും പോലീസ് സംസ്കാരസമ്പന്നമായതുമെല്ലാം പിന്നീടാണു്. കാലം മാറുമ്പോൾ കാലനും കോലം മാറ്റേണ്ടതുള്ളതിനാൽ, പോലീസ് ഡിപ്പാർട്ട്മെന്റും തോക്കുകളും ജലപീരങ്കികളും കണ്ണീർവാതകസെറ്റപ്പുകളുമെല്ലാം സംഘടിപ്പിച്ചു് സമൂഹത്തിൽ ഒരു നിലയും വിലയും ഉണ്ടാക്കിയെടുക്കുകയായിരുന്നു. ആ കാലഘട്ടത്തിലെവിടെയോ വച്ചാണു് നിക്കർധാരികളായിരുന്ന പോലീസ് പാന്റ്സ്ധാരികളായി മാറിയതു്. പഴയ പോലീസുകാർ ഇന്നും ആനന്ദാശ്രുക്കളോടെ അയവിറക്കുന്ന നിക്കർകാല-ഗതകാലസുഖസ്മരണകൾ! പൊതുവേതന്നെ, മലയാളികൾക്കു് എക്കാലവും ശക്തി പകർന്നുകൊണ്ടിരുന്ന ഒരു ബലഹീനതയാണു് നൊസ്റ്റാൾജ്യ എന്ന ഓമനപ്പേരുനല്കി വിളിക്കപ്പെടുന്ന ഗതകാലസുഖസ്മരണകൾ.
സമൂഹത്തിൽ ഒരു നിലയും വിലയും ഉണ്ടാക്കിയെടുക്കുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. മത്തിക്കച്ചവടം തുടങ്ങുന്ന പത്തുപേരിൽ ഒരുവനു് കോടീശ്വരനാകാനോ, ഏറ്റവും ഉച്ചത്തിൽ ജാഥയുടെ മുന്നിൽ നിന്നു് മുദ്രാവാക്യം വിളിക്കാൻ കഴിയുന്ന ഒരുവനു് മന്ത്രിയാകാനോ (അതുവഴി കോടീശ്വരനും!) കഴിയാറുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ശരിയായ സമയത്തു് ശരിയായ സ്ഥലത്തു് ആയിരിക്കാൻ കഴിഞ്ഞു എന്നതു് മാത്രമാണു് അത്തരം “വിജയന്മാരുടെ” വിജയരഹസ്യം. പക്ഷേ, അത്തരം “വിജയങ്ങൾ” അപൂർവ്വം ചിലർക്കുമാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണു്. ആവിധ ഭാഗ്യങ്ങൾ വരുന്നതു് ഈ ദൈവത്തിൽ നിന്നോ, ആ ദൈവത്തിൽ നിന്നോ, മറ്റേ ദൈവത്തിൽ നിന്നോ ആണെന്ന പമ്പരവിഡ്ഢിത്തം ഭൂമിയിലെ ബഹുഭൂരിപക്ഷം മനുഷ്യരെയും പാടിപ്പഠിപ്പിക്കാനും വിശ്വസിപ്പിക്കാനും കഴിഞ്ഞു എന്നതു് മറ്റൊരു വിഭാഗത്തിന്റെ – മതനേതാക്കളുടെ – ഭാഗ്യം! ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത എനിക്കു് എന്റെ നാമത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഈ തീവെട്ടിക്കൊള്ളയ്ക്കെതിരായി എന്തുചെയ്യാൻ കഴിയും എന്നു് ആൾദൈവങ്ങളൊഴികെയുള്ള മറ്റെല്ലായിനം ദൈവങ്ങളുടെയും ഹൃദയഭേദകമായ പരിവേദനം!!
ലാത്തിയെ തോക്കെന്നോ ജലപീരങ്കിയെന്നോ വിളിച്ചാൽ ലാത്തിയെ സന്തോഷിപ്പിക്കാം. സന്തോഷസൂചകമായി ലാത്തി ഒരുപക്ഷേ ചായയും പരിപ്പുവടയും വാങ്ങിത്തന്നെന്നുമിരിക്കും. നേരെമറിച്ചു്, ജലപീരങ്കിയെയോ തോക്കിനെയോ ലാത്തി എന്നു് വിളിച്ചാൽ അതു് അവയുടെ സന്തോഷത്തിനാവില്ല, സംഘർഷത്തിനാവും കാരണമാവുക. ഉദാഹരണത്തിനു്, ബിൽ ഗെയ്‌റ്റ്‌സോ, ഇലോൺ മസ്കോ, ജെഫ് ബേസസ്സൊ താനൊരു ലോകപൗരനാണെന്നു് പറയുന്നതുപോലെയല്ല, ആഹാരത്തിനു് വകയില്ലാത്ത ഒരു “സൊമാലിയക്കാരൻ” ഞാനൊരു ലോകപൗരനാണെന്നു് പറയുന്നതു്. ആദ്യത്തെ പ്രസ്താവത്തിനു് അമേരിക്കക്കാരും സൊമാലിയക്കാരും ഒരുപോലെ ആവേശഭരിതരായി കയ്യടിച്ചേക്കും. പക്ഷേ, രണ്ടാമത്തെ പ്രസ്താവത്തിനു് അമേരിക്കക്കാരിൽനിന്നും അവഗണനയോ, ഏറിയാൽ, താഴ്ത്തിക്കെട്ടൽ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുന്ന ആ പ്രത്യേകതരം ചിരിയോ, സൊമാലിയക്കാരിൽ നിന്നും, മിക്കവാറും ഉറപ്പായും, തങ്ങളുടെ സ്വന്തം കുണ്ടുകിണറ്റിൽ കുന്നിനുമീതേ പറക്കാൻ ആഗ്രഹിക്കുന്ന ഒരു തവളയെ കണ്ടതിലുള്ള അത്ഭുതം മൂലമുള്ള കൂക്കിവിളിയോ, ആനന്ദം മൂലമുള്ള ആർപ്പിടലോ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു.
കേരള പോലീസിൽ നിന്നും ലീക്ക് ചെയ്തു് ബ്രേക്കിങ് ന്യൂസായ ഉണ്ടവിശേഷം പ്രമാണിച്ചാണോ എന്നറിയില്ല, എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ മമ്മൂട്ടിയുടെ ഉണ്ട വർദ്ധിതമായി പ്രദർശിപ്പിക്കപ്പെടുന്നുണ്ടു്. മലയാളികൾക്കു് എക്കാലവും ശക്തി പകർന്നുകൊണ്ടിരുന്ന ഒരു ബലഹീനതയാണു് നൊസ്റ്റാൾജ്യ എന്ന ഓമനപ്പേരുനൽകി വിളിക്കപ്പെടുന്ന ഗതകാലസുഖസ്മരണകൾ പൊതുവേതന്നെ എന്നതിനാൽ, നൊസ്റ്റാൾജ്യ വകുപ്പിലോ പുരാവസ്തുഗവേഷണവകുപ്പിലോ പെടുത്താവുന്ന മമ്മൂട്ടിയുടെ ഉണ്ടയും, കേരള പോലീസിനു് കൈമോശം വന്ന ഉണ്ടകളും തമ്മിൽ ഒരു കോറിലേഷൻ ഉണ്ടെന്ന നിഗമനം വെറുമൊരു കോൺസ്പിരസി തിയറിയാണെന്നോ, അപ്പാടെ അസ്ഥാനത്താണെന്നോ പറഞ്ഞു് തള്ളിക്കളയുന്നതു് ഉത്തരവാദിത്വരാഹിത്യമായിരിക്കുമെന്നാണു് എനിക്കു് തോന്നുന്നതു്.
ഉണ്ണാക്കവിശേഷങ്ങളും ഉണ്ടില്ലവിശേഷങ്ങളും പോലെ അവഗണിക്കാവുന്നവയല്ല ഉണ്ടവിശേഷങ്ങൾ. സാമൂഹികസുരക്ഷയുടെ കാഴ്ചപ്പാടിൽ കേരള പൊലീസിലെ ഉണ്ടവിശേഷങ്ങൾ അതീവഗുരുതരമാണെന്നു് സാരം.
February 14 2020 12:56
സന്യാസിനിയാവാൻ പറ്റിയ മൊതലു്!
ഋഷിതുല്യമായ ജീവിതം നയിക്കുന്ന ഹ്രസ്വദൃഷ്ടികൾ കണ്ണടവയ്ക്കാതെ സന്ധ്യാപുഷ്പവുമായി പ്രേമിക്കാൻ പോയാൽ കണ്മുന്നിൽ കാണുന്ന കുലനാരി പോലും സന്യാസിനിയാണെന്നേ തോന്നൂ. കുറുനരിയാണെന്നു് തോന്നാഞ്ഞതുതന്നെ വലിയ കാര്യം!
രാജവെമ്പാലയെ നീർക്കോലിയായി മാത്രം കാണാൻ കഴിയുന്നവർ ചേരപിടുത്തക്കാരായിട്ടു് എന്തുകാര്യമെന്നു് എനിക്കറിയില്ല. മൊത്തം ഞാഞ്ഞൂലുകളെയും പിടിച്ചു് കൂട നിറയ്ക്കാനോ?
അത്തരക്കാർ സന്ധ്യമയങ്ങുംനേരത്തു് സന്ധ്യാപുഷ്പവുമായി വെള്ളിലാവിനോടോ മണിമരുതിനോടോ പ്രേമാഭ്യർത്ഥന നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ആ ഹതഭാഗ്യരുടെ പ്രേമം മുള്ളുമുരിക്കിനോടാകാതിരിക്കണേ ദൈവമേ എന്നു് മുട്ടിപ്പായി പ്രാർത്ഥിക്കുകയല്ലാതെ കാഴ്ചക്കാർ മറ്റെന്തു് ചെയ്യാൻ?
എന്തേലുമാവട്ടെ; ഹാപ്പിയാവാൻ ഒരു കാരണമില്ലാതെ വിഷണ്ണരായി ഇരിക്കുന്ന സകലമാന അന്ധഗായകന്മാർക്കും അന്ധഗായികമാർക്കും നിത്യകാമുകന്മാർക്കും നിത്യകാമുകികൾക്കും ഹാപ്പി വാലന്റൈൻസ്‌ഡേ!
February 16 2020 11:07
ഉറങ്ങുന്ന പട്ടികളെ ഉണർത്തരുതെന്നു് ജർമ്മൻ സായിപ്പു്. അതറിയാഞ്ഞിട്ടോ എന്തോ, പട്ടികളെ ഉണർത്തി അഴിച്ചുവിടുന്നതാണു് അമേരിക്കൻ സായിപ്പിന്റെ രീതി.
പ്രതികൂലസാഹചര്യങ്ങളിൽ സ്വയാനുകമ്പയോടെ, കണ്ണീരിൽ കുതിർന്ന ശോകഗാനങ്ങൾ പാടി, മരണമെത്തുന്ന നേരവും കാത്തു്, ആത്മവിദ്യാലയത്തിന്റെ പുതപ്പിനുള്ളിലേക്കു് ചുരുണ്ടുകൂടുന്ന മലയാളികളുടെ രീതിയിൽ നിന്നും വ്യത്യസ്തമായി, പട്ടി കടിക്കാൻ വന്നാലും ആട്ടവും പാട്ടുമായി അതിനെ നേരിടുന്നതാണു് ആഫ്രോ-അമേരിക്കൻസിന്റെ രീതി.
ഞാൻ പറയുന്നതു് കാര്യമാക്കണ്ട. നേരിട്ടു് കണ്ടുനോക്കൂ.
“Who let the dogs out
Woof, woof, woof, woof, woof
A doggie is nothing if he don’t have a bone
All doggie hold it.”
February 16 2020 12:09
ബലികുടീരങ്ങളേ! “മഹാബലി”ഗുഡീരങ്ങളേ!
സ്മരണകളിരമ്പും “രണമാരകങ്ങളേ”!
ഭലിഘുഠീരങ്ങളേ!!
രചന: മാർക്സ്
സംഗീതം: എൻഗൽസ്
ആലാപനം: മാവോ
രംഗസംവിധാനം: പിണറായി
February 21 2020 11:28
തുഞ്ചന്റെ ചക്കിൽ നാലും ആറും ആടുമെങ്കിലും, നാടൻ ചക്കിൽ ഒരേസമയത്തു് ഒന്നു് എന്ന രീതിയിലാണു് ആട്ടൽ. അതു് കൊപ്രയോ, എള്ളോ, ചക്കിലാടുമ്പോൾ എണ്ണ പുറത്തുവരുന്ന മറ്റിനങ്ങളോ ആവാം. എണ്ണയുത്പാദനത്തിൽ രൂപമെടുക്കുന്ന ഉപോത്പന്നം പിണ്ണാക്കു് എന്നാണു് പൊതുവേ അറിയപ്പെടുന്നതു്. കൊപ്രയുടെ പിണ്ണാക്കു് വെളുത്തതും കാരെള്ളിന്റേതു് കറുത്തതുമാണു്. രണ്ടും ഭക്ഷ്യയോഗ്യമാണു്, വിശപ്പുണ്ടെങ്കിൽ!
നാടൻ ചക്കും അതിന്റെ പ്രവർത്തനരീതികളും കണ്ടു് മനസ്സിലാക്കാനും, തേങ്ങാപ്പിണ്ണാക്കും എള്ളിൻപിണ്ണാക്കും ആവോളം തിന്നാനുമുള്ള ഭാഗ്യം ചെറുപ്പത്തിൽ ഒരു പ്രാവശ്യം എനിക്കുണ്ടായിട്ടുണ്ടു്. എള്ളിൻപിണ്ണാക്കാണു് കൂടുതൽ രുചികരമായി എനിക്കു് തോന്നിയതു്. എല്ലാവർക്കും അങ്ങനെ തോന്നിക്കൊള്ളണമെന്നില്ല. മനുഷ്യരുടെ ഭാഗ്യത്തിനു്, അഭിരുചിയുടെ ലോകത്തിൽ വാഴുന്നതു് സമത്വസുന്ദരമായ കമ്മ്യൂണിസമല്ല.
ചക്കുകൾ പ്രധാനമായും തടിയിൽ പണികഴിക്കപ്പെടുന്നവയാണു്. ഞാൻ കണ്ട ചക്കിന്റെ മോട്ടർ ഒരു കാളയായിരുന്നു. മോട്ടറായി പോത്തിനെയും ഉപയോഗിക്കാം. മോട്ടർ കാളയോ പോത്തോ എന്നതു് ചക്കിന്റെ മറ്റു് സാങ്കേതികതകൾക്കു് ഒരു തടസ്സമല്ല. ഒരു വലിയ ഉരൽ എന്നു് വേണമെങ്കിൽ വിളിക്കാവുന്ന ചക്കിൽ അല്പം ചരിഞ്ഞു് നില്ക്കത്തക്കവിധം ഫിറ്റ് ചെയ്തിരിക്കുന്ന, ഇത്തിരി വലിയ ഒരു ഉലക്ക എന്നു് വേണമെങ്കിൽ വിളിക്കാവുന്ന ഒരു തണ്ടിനെ കറക്കിക്കൊണ്ടിരിക്കുക എന്നതാണു് മോട്ടറിന്റെ ജോലി. തണ്ടുമായി അതിശാസ്ത്രീയമായ രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു നുകം കഴുത്തിൽ വഹിച്ചുകൊണ്ടു്, ഭക്തജനങ്ങൾ അമ്പലത്തിലും പള്ളിയിലും മെക്കയിലുമെല്ലാം പ്രദക്ഷിണം ചെയ്യുന്നതുപോലെ ചുറ്റിനടക്കുക, നടന്നുകൊണ്ടേയിരിക്കുക എന്നൊരു ചുമതലയേ കാള, അഥവാ പോത്തിനുള്ളു.
ഭക്തിശാസ്ത്രപ്രകാരം, പ്രദക്ഷിണം ഇടത്തുനിന്നും വലത്തോട്ടേ ആകാൻ പാടുള്ളൂ എന്നു് തോന്നുന്നു. അങ്ങനെയൊരു നിബന്ധന ചക്കാട്ടുശാസ്ത്രത്തിൽ ഉണ്ടോ എന്നറിയില്ല. ഇടത്തുനിന്നും വലത്തോട്ടുള്ള ചുറ്റൽ ഭക്തർക്കായി റിസർവ്വ് ചെയ്തുപോയതിനാൽ, ദൈവങ്ങളുടെ കോപമുണ്ടാകാതിരിക്കാൻ, വാസ്തുശാസ്ത്രപ്രകാരം ചക്കിന്റെ തണ്ടിന്റെയും, തന്മൂലം മോട്ടറിന്റെയും കറക്കം വലത്തുനിന്നും ഇടത്തോട്ടേ പാടുള്ളൂ എന്നും വരാം. ഞാൻ കണ്ട ചക്കിന്റെ ആട്ടം വലത്തുനിന്നും ഇടത്തോട്ടായിരുന്നു എന്നാണോർമ്മ. ഇടത്തോട്ടും വലത്തോട്ടുമുള്ള ആട്ടം സാദ്ധ്യമാകുംവിധം നിർമ്മിക്കപ്പെട്ടിരിക്കുന്ന ചക്കായാലും, ഒരിക്കൽ നുകം കഴുത്തിൽ വച്ചു് കറക്കം തുടങ്ങിയാൽ ആ സെഷനിൽ പിന്നെയൊരു തിരിച്ചുകറക്കം കാളയ്ക്കോ പോത്തിനോ പ്രായോഗികമായി സാദ്ധ്യമല്ല. ഇടത്തുനിന്നും വലത്തോട്ടു് ചുറ്റുന്നതിനിടയിൽ സഡൻ ബ്രേക്കിട്ടു് വലത്തുനിന്നും ഇടത്തോട്ടു് ചുറ്റുന്നതിനു് ഭക്തർക്കു് പ്രായോഗികമായി തടസ്സമൊന്നുമില്ലെങ്കിലും ഐഡിയോളജിക്കലായി അവർക്കതു് സാദ്ധ്യമല്ല. ഭൗതികമായാലും, ആത്മീയമായാലും, പ്രത്യയശാസ്ത്രപരമായാലും കഴുത്തിലേറ്റിയാൽ നുകങ്ങൾ നുകങ്ങൾ തന്നെ! കഴുത്തിലെ നുകം അഴിച്ചുമാറ്റാതെ ഒരു തിരിച്ചുകറക്കം സാദ്ധ്യമല്ല.
ഭാരതത്തിൽ ഒരുപാടിനം ചക്കുകളും അവയെച്ചുറ്റി ഒരേദിശയിൽ ചലിച്ചുകൊണ്ടിരിക്കുന്ന അതിലേറെ കാളകളും പോത്തുകളുമുണ്ടു്. രാഷ്ട്രീയത്തിലെയും മതത്തിലെയും, യുക്തിവാദത്തിലെയും, സാംസ്കാരികതലങ്ങളിലെയും ആളുകളുടെ ചക്കുകൾ (ഗാന്ധികൾ), ആശയങ്ങളുടെ ചക്കുകൾ (പ്രത്യയശാസ്ത്രങ്ങൾ), ആമാശയങ്ങളുടെ ചക്കുകൾ (നന്മമരങ്ങൾ).
എണ്ണയും പിണ്ണാക്കും തമ്മിൽ വേർതിരിക്കാൻ പ്രദക്ഷിണം നല്ലതാണു്. പക്ഷേ, ഇടയ്‌ക്കിടെയെങ്കിലും തിരിഞ്ഞു് കറങ്ങുന്നതു് അതിനേക്കാൾ നല്ലതാണു്. എനിക്കു് വലത്തോട്ടു് മാത്രമല്ലെടാ ഇടത്തോട്ടും കറങ്ങാൻ കഴിയുമെടാ പുല്ലേ എന്നു് “ബിഗ്-ബാങ് ബോസിൽ” നിന്നു് നാലാളോടു് വിളിച്ചുപറയാൻ കഴിയുന്നതുവഴി ഹിമാലയത്തോളം വിജൃംഭിക്കുന്ന ആ ആത്മവിശ്വാസം! എന്റെ സാറേ!!
February 22 2020 09:31
ഞാനിതു് വായിച്ചതു് “ശ്രീ ഉണ്ടകളഞ്ഞപ്പൻക്ഷേത്ര ശിവരാത്രിമഹോത്സവം” എന്നാണു്!
mea culpa, mea culpa, mea máxima culpa!!
കാഴ്ചകൾ മങ്ങുന്നു. കണ്ണട മാറേണ്ടിവരും.
(ഉണ്ടകളഞ്ഞപ്പന്റെ നാമത്തിൽ ഒരു ക്ഷേത്രം പണികഴിപ്പിക്കാനുള്ള സാമ്പത്തികശേഷിയോ, ബൗദ്ധികനിലവാരമോ, അണിനിരയോ ഇല്ലാത്ത ഒരു പാർട്ടിയാണു് CPI(M) എന്നൊരു തെറ്റിദ്ധാരണ എന്റെ മാന്യവായനക്കാരിൽ ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.)
February 23 2020 11:08
“രൂപ-താ”-യിൽ “ആരോ-പണം”!
ബിഷപ്പ് ഫ്രാൻ-ഗോഘ് മുലയ്കൽ വീണ്ടും ആരോപണം നേരിടുന്നത്രെ! “D. Phil.” എന്നതിനു്, “ഡീ, ഫിലോമിനേ!” എന്നതിൽ കവിഞ്ഞ ഒരർത്ഥം അനാവശ്യമായ ഒരു നാട്ടിൽ ബിഷപ്പനെന്നല്ല, കർദ്ദിനാളനായാലും മുന്നിൽ കാണുന്ന തലകളിൽ തന്റെ അംശവടി മുട്ടിക്കാനും, തലകളെ പരമാവധി മുഴപ്പിക്കാനും തോന്നും. അതൊക്കെ വലിയ ഇശ്യു ആക്കുന്ന മലയാളികളെ പറഞ്ഞാൽ മതി. ഏതു് വിഷയത്തിലും ഓടിച്ചെന്നു് കൂട്ടമണിയായി പള്ളിമണിയടിക്കുന്ന കപ്യാർസ്വഭാവം മലയാളികൾ എത്രയുംവേഗം മാറ്റേണ്ട-തുണ്ടുപടം എന്നാണു് വ്യക്തിപരമായി എന്റെ ഇടതുപക്ഷ-വാതപടം.
ബിഷപ്പ് ഫ്രാൻ ഗോഘ് മുലയ്ക്കൽ എന്തുകൊണ്ടു് “ബിഗ്-ബാങ് ബോസിൽ” പങ്കെടുക്കുന്നില്ല എന്നെനിക്കറിയില്ല. ഫിലോസഫിയും, ഭഗവദ്ഗീതയും, കുറെ മുലകളും “ത്രീസം” ആഘോഷിക്കുന്ന ബിഗ്-ബാങ് ബോസിൽ ബിഷപ്പ് ഫ്രാൻ-ഗോഘ് മുലയ്ക്കലിനു് അപാരമായ സാദ്ധ്യതകളുണ്ടു്.
Run to the bacon, Bishop Fran-Gogh! Run!!
February 24 2020 10:21
“മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളനാട്ടിൽ മരുന്നില്ല.” (തമിഴ്നാട്ടിലോ, ആന്ധ്രപ്രദേശിലോ, കർണ്ണാടകയിലോ ഉണ്ടായിക്കൂടെന്നുമില്ല.)
“അരണകടിച്ചാൽ ഉടനെ മരണം.” (മരുന്നുതേടി തമിഴ്നാട്ടിലോ, ആന്ധ്രപ്രദേശിലോ, കർണ്ണാടകയിലോ പോയിട്ടു് വലിയ കാര്യമില്ല.)
“നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും.” (അത്താഴച്ചോറു് ഉള്ളിയും പച്ചമുളകും ചതച്ചിട്ടു് (ഉണ്ടെങ്കിൽ അല്പം കറിവേപ്പിലയും ചേർക്കാം) ഉറിയിൽ തൂക്കിയാൽ, “ഉറൂബു്” കയറാതെ “അതിരാവിലെ പ്രഭാതത്തിൽ” പഴംകഞ്ഞിയായി തട്ടാം.)
ബാല്യത്തിൽ ഞാൻ മനസ്സിലാക്കിയ ചില ഭൂമിമലയാളജ്ഞാനങ്ങൾ ഓപ്പൺ സോഴ്സാക്കിയേക്കാമെന്നു് കരുതി. ജ്ഞാനങ്ങൾ പേഴ്സിൽ തിരുകി മറ്റാരും കാണാതെ പോക്കറ്റിൽ സൂക്ഷിക്കുന്നതു് ഈഗോയിസ്റ്റിക് ആണെന്ന നിലപാടുകാരനാണു് ഞാൻ.
February 24 2020 11:08
ട്രമ്പിന്റെ ഭാരതസന്ദർശനം മാമുക്കോയ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ ഉദ്വേഗപൂർവ്വം കാത്തിരിക്കുന്നു.
February 26 2020 13:57
സ്റ്റാലിനും കാറ്റിൻ കൂട്ടക്കൊലയും
1940-ൽ പോളണ്ടിൽ നിന്നുള്ള 22000 യുദ്ധത്തടവുകാർ സ്റ്റാലിന്റെ കല്പനപ്രകാരം കൊലചെയ്യപ്പെട്ടു. ചില ക്യാമ്പുകളിൽ മൃതശരീരങ്ങൾ ദഹിപ്പിക്കപ്പെട്ടു. ചിലയിടങ്ങളിൽ അവയെ കൂട്ടശവക്കുഴികളിൽ തള്ളുകയും, ശവക്കുഴികൾ മണ്ണിട്ടു് മൂടി മീതെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
എല്ലാം ആരുമറിയാതെ മാഞ്ഞുമറഞ്ഞുപോയേനെ! പക്ഷേ, കാണാതെപോയ പോളിഷ് ഓഫീസേഴ്‌സിന്റെ മൃതശരീരങ്ങൾ ജർമ്മൻ പട്ടാളക്കാർ കാറ്റിൻ വനത്തിൽ കണ്ടെത്തിയതായും, അവരെ കൊലപ്പെടുത്തിയതു് റഷ്യൻ “NKVD” യാണെന്നും 1943 ഏപ്രിൽ 13-നു് ഹിറ്റ്ലറുടെ പ്രൊപ്പഗാണ്ട മിനിസ്റ്റർ ജോസഫ് ഗ്വേബൽസ് ലോകത്തെ അറിയിച്ചു. ഗ്വേബൽസിന്റെ ഭാഷയിൽ, “അറപ്പുളവാക്കുന്ന യഹൂദ-ബോൾഷെവിക് കുറ്റകൃത്യം”! രണ്ടു് ദിവസങ്ങൾക്കു് ശേഷം ഗ്വേബൽസിന്റെ പ്രസ്താവന “ജർമ്മൻ-ഫാഷിസ്റ്റ് നുണ” എന്നുപറഞ്ഞു് റഷ്യ നിഷേധിച്ചു. (ഓർമ്മിക്കുക: രാഷ്ട്രീയത്തിൽ, എതിർകക്ഷി ഉന്നയിക്കുന്ന ഏതാരോപണവും എപ്പോഴും നുണയായിരിക്കും. മാർക്സ് പറഞ്ഞ “മാറ്റം” കഴിഞ്ഞാൽ പിന്നെ മാറ്റമില്ലാത്ത ഒരു ശാശ്വതസത്യമാണതു്!)
1990 ഏപ്രിൽ 13-നു് നടത്തിയ ഒരു പത്രസമ്മേളനത്തിൽ കാറ്റിൻ മാസക്കർ സംഭവിച്ചതായി ഗോർബറ്റ്ഷോവ് ആധികാരികമായി സമ്മതിച്ചെങ്കിലും, അതിന്റെ ഉത്തരവാദിത്വം ആ കാലഘട്ടത്തിൽ “NKVD” ചീഫ് ആയിരുന്ന ബേറിയയുടെ തലയിൽ ചാർത്തി സോവ്യറ്റ് യൂണിയനെ കുറ്റവിമുക്തം ആക്കാനായിരുന്നു ശ്രമിച്ചതു്. സോവിയറ്റ് യൂണിയന്റെ തകർച്ചക്കു് ശേഷം, റഷ്യൻ പ്രസിഡന്റായ ബോറിസ് യെൽറ്റ്സിൻ, 1940 ഒക്ടോബർ 26-ലെ “സീക്രട്ട് ഓർഡർ” പരസ്യമാക്കാൻ അനുവദിച്ചതിലൂടെ, സോവ്യറ്റ് യൂണിയനാണു് (അതുവഴി സ്റ്റാലിനും) കുറ്റവാളി എന്നു് തെളിയുകയായിരുന്നു.
ഒന്നരമാസംകൊണ്ടു് “NKVD” കൊന്നുതള്ളിയതു് 22000 പോളിഷ് ഓഫീസേഴ്‌സിനെയാണു്! 1940 ഒക്ടോബർ 26-ലെ “സീക്രട്ട് ഓർഡർ” വഴി “NKVD” ചീഫ് ആയിരുന്ന ബേറിയ കൊലയാളികൾക്കു് അഡീഷണലായി ഒരു മാസത്തെ ശമ്പളം പാരിതോഷികമായി നല്കി! രണ്ടു് സ്ത്രീകൾ അടക്കമുള്ള ആ കൊലയാളികൾ പേരുസഹിതം “സീക്രട്ട് ഓർഡറിൽ” രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടു്.
(കമ്മ്യൂണിസ്റ്റ് ഉപകാരസ്മരണ സമ്പത്തായും, സമ്മാനമായും, കമ്മീഷൻ പോലുള്ള ഔദ്യോഗികപദവികളായും നല്കുന്നതാണു് കേരളത്തിലെ രീതി.)
കമ്മ്യൂണിസ്റ്റ് വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തിന്നുന്ന കാഴ്ച്ച കാണണമെന്നുള്ളവർ ഈ റിപ്പോർട്ട് കാണാതിരിക്കരുതു്. ഹിറ്റ്ലർ, സ്റ്റാലിൻ, ചർച്ചിൽ, റൂസ്വെൽറ്റ്, ഗ്വെബൽസ് മുതലായ, രണ്ടാം ലോകയുദ്ധകാലത്തെ ഒരുമാതിരിപ്പെട്ട എല്ലാ ഇരട്ടച്ചങ്കന്മാരെയും, മുച്ചന്തികളെയും, സിംഹാസനങ്ങളെയും, കടുവാസനങ്ങളെയും, കുട്ടിസ്രാങ്കുവാസനകളെയും ഒരു ഫിലിമിലായി കാണണമെന്നു് ആഗ്രഹിക്കുന്നവരും ഈ സുവർണ്ണാവസരം പാഴാക്കരുതു്.
രണ്ടാം ലോകയുദ്ധകാലത്തു് അമേരിക്കയിൽ ഒരു “സോവ്യറ്റ്‌മാനിയ” പടർന്നുപിടിച്ചിരുന്നെന്നും, ആ സമയത്തു് “അങ്കിൾ സാം” ജോസഫ് സ്റ്റാലിനെ സ്നേഹമസൃണമായി “അങ്കിൾ ജോ” എന്ന ഓമനപ്പേരിലാണു് വിളിച്ചിരുന്നതെന്നും നിങ്ങൾക്കറിയില്ലെങ്കിൽ, വൈജ്ഞാനികമായ ആ കുറവു് പരിഹരിക്കാനും ഈ റിപ്പോർട്ട് നിങ്ങളെ സഹായിക്കും.
ഒന്നും അതു് കാണുന്നപോലെയല്ല. (സന്തോഷ് പണ്ഡിറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ, തലമുടിയെ കഴുകാം, ഹെയർ ഓയിൽ പൂശാം, വെറുംചീപ്പുകൊണ്ടോ പേൻചീപ്പുകൊണ്ടോ ചീകാം, സ്ലൈഡ് കുത്താം, റിബൺ കെട്ടാം, പൂ ചൂടാം. പക്ഷേ, തലയ്ക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന തലച്ചോറിനെ കഴുകാനോ, വെറുംചീപ്പുകൊണ്ടോ പേൻചീപ്പുകൊണ്ടോ ചീകാനോ, സ്ലൈഡ് കുത്താനോ, റിബൺ കെട്ടാനോ, പൂ ചൂടാനോ മനുഷ്യനാവില്ല.)
ഇങ്‌ഗ്ളീഷ് സബ്ടൈറ്റിൽ ഉള്ളതുകൊണ്ടു്, ഫിലിം കാണുന്നതിനിടയിൽ തത്സമയമായി “ചൂടൻപട്ടിയെ” തിന്നാൻ തടസ്സമൊന്നുമില്ല. ആത്മാവിനും ശരീരത്തിനും വേണ്ട വിറ്റമിൻസ് ഒരേസമയം സിംഗിൾ ബഞ്ചിൽ ലഭ്യമാണെന്നർത്ഥം. അതിൽ കൂടുതൽ എന്തുവേണം ഒരു കൗച്ച് പോട്ടേറ്റോയ്ക്കു്?
അല്ലെങ്കിൽത്തന്നെ, ചൂടൻ പട്ടിയും, “കരിമീൻ പൊള്ളിച്ചത്തതും”, രണ്ടായിരം രൂപയുടെ ഡിന്നറും, ടേബിൾ ഡാൻസുമൊക്കെയുണ്ടെങ്കിലേ മല്ലു സഖാക്കൾ 25 രൂഫാ വാങ്ങി, മീൻവെള്ളം തലയിലും, “മീൻകറി” ഇലയിലുമായി നല്കുന്ന ചോറു് നന്ദിപൂർവ്വം വാങ്ങി കൈപോലും കഴുകാതെ വാരിത്തിന്നുന്ന ഗതികെട്ടവരോടു് സ്ഥിതിസമത്വവും ലോകരാഷ്ട്രീയവും പ്രസംഗിക്കാൻ വൈരുദ്ധ്യാത്മകമായി വേണ്ട ഉത്തേജനവും ആവേശവുമെല്ലാമുണ്ടാവൂ!
(20. 04. 2020 വരെയേ ഈ വീഡിയോ നെറ്റിലുണ്ടാവൂ.)
February 27 2020 10:55
ഏതൊരു ആധുനികരാഷ്ട്രത്തെയും ബാധിക്കാൻ കഴിയുന്ന വൈറസുകളിൽ ഏറ്റവും മാരകമായ “കൊറോണ” വൈറസുകൾ, യാതൊരുവിധ രാഷ്ട്രീയബോധവുമില്ലാത്ത വിദ്യാർത്ഥികളും, മജ്ജയിലും മാംസത്തിലും കക്ഷിരാഷ്ട്രീയബോധം മാത്രം – അതു് ഊളത്തരത്തോടടുക്കുന്ന അജ്ഞതയാണെന്നറിയാതെ – ചുമന്നുകൊണ്ടുനടക്കുന്ന വിദ്യാർത്ഥികളുമാണു്.
രാഷ്ട്രീയമോ സാംസ്കാരികമോ ആയ സാമൂഹികതലങ്ങളിലെ കൊഴിയുന്ന തൂവലുകൾക്കു് പകരം വളരേണ്ടതു് പുതിയ തൂവലുകളാണു്. ദ്രവിക്കാൻ വേണ്ടി കൊഴിഞ്ഞ തൂവലുകളെ പെറുക്കിയെടുത്തു് സ്വന്തം കൂതിയിൽ തിരുകി നൃത്തം ചെയ്യാനാഗ്രഹിക്കുന്ന “കംപ്ലീറ്റ് ഊളകൾക്കു്” ആ ദൗത്യം ഒരു കാരണവശാലും നിറവേറ്റാനാവില്ല.
(മതപരമായ തലങ്ങളിൽ, കൊഴിയുന്ന തൂവലുകളെ ബഹുമാനപുരസ്സരം എന്നേക്കുമായി ശവമടക്കുക അല്ലെങ്കിൽ ദഹിപ്പിക്കുക. ഏതോ മതമൊത്തക്കച്ചവടക്കാർക്കുണ്ടായ ഹലൂസിനേഷൻ സനാതസത്യമാണെന്ന ധാരണയിൽ ചത്തവരുടെ ആത്മാവിന്റെ മോക്ഷത്തിനായി അവരുടെ ശവശരീരങ്ങളോ, ശരീരങ്ങൾ ദഹിപ്പിച്ച ചാരമോ ജീവിക്കുന്ന മനുഷ്യരുടെ ദാഹജലത്തിൽ ഒഴുക്കിയോ കലക്കിയോ വിഷലിപ്തമാക്കാതിരിക്കാനുള്ള കരുണ കാണിയ്ക്കുക. ഭാവിതലമുറ അതിനു് നിങ്ങളോടു് നന്ദിപറയും. സ്വന്തം മാതാപിതാക്കളോടോ, ബന്ധുക്കളോടോ ഉള്ള സ്നേഹം അവരുടെ ശവശരീരമോ, ചിതാഭസ്മമോ മറ്റുള്ളവരുടെ കുടിവെള്ളത്തിൽ ഒഴുക്കിയല്ല പ്രകടിപ്പിക്കേണ്ടതു്.)
March 2020
March 2 2020 12:23
“ലക്ഷം വീടു് പദ്ധതി” എന്നൊരു പഴയ പദ്ധതിയെപ്പറ്റി കേട്ടറിവുണ്ടായിരുന്നതിനാൽ, മുഖ്യമന്ത്രി പിണറായി സ്വന്തം പേരിലും, പാർട്ടിയുടെ പേരിലും രണ്ടുലക്ഷം വീടുകൾ നിർമ്മിച്ചു്, മാർക്സിസം-ലെനിനിസവുമായി കംപ്ലീറ്റ് കൺഫോർമബിളായ വിധം പശുവിൻപാലുകാച്ചി, ഇന്നും “മനുഷ്യച്ചങ്ങലകളിൽ” കഴിയുന്ന തൊഴിലാളിവർഗ്ഗത്തിനു് നൽകിയെന്നു് കേട്ടപ്പോൾ ആ പഴയ പദ്ധതി ഇതുവരെ പൂർത്തീകരിക്കപ്പെട്ടില്ലേ എന്നു് സംശയം തോന്നി. സംശയനിവൃത്തി വരുത്താനാണു് വിക്കിപ്പീഡിയ നോക്കിയതു്. കവടി നിരത്താൻ അറിയാമെങ്കിൽ അങ്ങനെയും സംശയനിവൃത്തി വരുത്താം. എനിക്കു് കവടി നിരത്താൻ അറിയില്ല. അതുകൊണ്ടു് വിക്കിപ്പീഡിയയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. ഏതു് വിഷയവും “പ്രൊഫഷണലായും നിഷ്പക്ഷമായും, വിശദമായും വിശാലമായും” കൈകാര്യം ചെയ്യുക എന്ന നയമാണു് മലയാളം വിക്കിപ്പീഡിയയുടേതു്. അതുകൊണ്ടു്, വളരെ കുറഞ്ഞ സമയംകൊണ്ടു് കാര്യങ്ങൾ മനസ്സിലാക്കാൻ, കവടി നിരത്തി കണക്കുകൂട്ടി തിട്ടപ്പെടുത്തുന്നതിനേക്കാൾ എളുപ്പവും നല്ലതും വിക്കിപ്പീഡിയയാണു്.
“ലക്ഷം വീടു് പദ്ധതി” എന്ന പുരാതനവിഷയം വിക്കിപ്പീഡിയ രേഖപ്പെടുത്തിയിരിക്കുന്നതു് താഴെപ്പറയുംപ്രകാരമാണു് (കോപ്പി-പേസ്റ്റ്).
>>>ലക്ഷം വീട് പദ്ധതി:
കേരളത്തിൽ സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുക്കുമ്പോൾ ആവിഷ്കരിച്ച പാർപ്പിട പദ്ധതിയാണ് ലക്ഷം വീട് പദ്ധതി . കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്കായി ഒരു ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. അന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിആയിരുന്ന എം.എൻ. ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്. ബഹുജനശ്രദ്ധ ആകഷിച്ച ഒരു പദ്ധതിയാണിത്.
വീടുകളുടെ ഘടന:
കോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഓട് മേഞ്ഞതായിരുന്നു വീടുകൾ. വീടുകളോടൊപ്പം തന്നെ കക്കൂസുകളും നിർമ്മിച്ചിരുന്നു.
വിമർശനങ്ങൾ:
ഈ പദ്ധതി ആദ്യകാലത്ത് ചില പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് വിധേയമായിരുന്നു.
പരാജയങ്ങൾ:
ഗവണ്മെണ്ട് തലത്തിലും ബഹുജനപക്ഷത്തും വമ്പിച്ച സഹകരണമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ തെറ്റായ ആസൂത്രണവും നിർവ്വഹണത്തിലെ പാളിച്ചകളും കാരണം ഭാഗികമായി മാത്രമേ ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞുള്ളൂ. <<<
അതോടെ, കൂടുതലൊന്നും നല്കാനില്ല എന്നു് പറഞ്ഞു് വിക്കിപ്പീഡിയ സുല്ലിട്ടു.
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിൽ നിന്നും ലക്ഷം വീടു് പദ്ധതിയെപ്പറ്റി ഞാൻ “വീറോടെ ചീന്തിപ്പറിച്ചെടുത്ത” വിവരങ്ങൾ: സംസ്ഥാനത്തുടനീളമുള്ള 960 പഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തുകളിലും 100 വീടുകള്‍ നല്‍കി ആകെ 96000 വീടുകള്‍ നിര്‍മ്മിക്കുന്നതിനാണു് ഉദ്ദേശിച്ചതു്. കാലപ്പഴക്കവും ശരിയായ അറ്റകുറ്റപണികള്‍ നടത്താത്തതുംമൂലം നിലവിലുള്ള വീടുകളുടെ അവസ്ഥ അത്യന്തം ശോചനീയമാണു്. (No wonder. Quite normal in Kerala.)
പദ്ധതിയുടെ ആരംഭം: 1972. ചിലവു്: 1250 – 1500 രൂപ. ഓണേഴ്‌സ് എക്വിറ്റി 110 രൂപ. ആവശ്യമായ വസ്തു വാങ്ങുന്നതിനും ഭൂമി വീടുനിർമ്മാണത്തിനുതകുന്ന രീതിയിൽ മാറ്റുന്നതിനുമുള്ള ധനസഹായം മുഴുവനും കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചു. രണ്ടു് മുറി, ഒരടുക്കള. വിസ്തീർണം 250 സ്‌ക്വയർ ഫീറ്റ്.
പദ്ധതിയുടെ ഫലം: “ലക്ഷംവീടു് കോളണി” എന്നറിയപ്പെടുന്ന കുറെ ഗെറ്റോകൾ!!!
ഇത്രടം വന്ന സ്ഥിതിക്കു്, ലക്ഷം വീടു് പദ്ധതിയുടെ സൂത്രപ്പണിക്കാരനായിരുന്ന M. N. ഗോവിന്ദൻ നായരെപ്പറ്റി വിക്കിപ്പീഡിയ എന്തു് പറയുന്നു എന്നുകൂടി അറിഞ്ഞേക്കാമെന്നു് കരുതി. അതുവഴി ലഭിച്ച ക്രൂഷ്യലായ വിവരങ്ങൾ: “കേരള ക്രുഷ്ചേവ്” എന്നാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതെന്നു് വിക്കിപ്പീഡിയ. കേരള സ്റ്റാലിൻ എന്നാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതെന്നു് GyanApp എന്നൊരു പോർട്ടൽ!!. പിണറായി വിജയനാണു് കേരള സ്റ്റാലിൻ എന്ന മറ്റൊരു ശ്രുതി എവിടെയോ കേട്ടിരുന്നു എന്നാണോർമ്മ. സ്റ്റാലിനായി, ക്രൂഷ്ഷോവായി, വിടൽ കാസ്ട്രോ ആയി, അവരുടെ പാടായി. കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലെ പ്രശ്നങ്ങൾ അവർ വീട്ടുകാരും കുടുംബക്കാരും തമ്മിൽ കളക്ടീവായി പറഞ്ഞുതീർക്കുന്നതാണു് ഭംഗി.
M. N. ഗോവിന്ദൻ നായര്‍ക്കു് പറക്കാൻ കഴിയുമായിരുന്നു എന്നു് ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ രേഖപ്പെടുത്തിയിട്ടുണ്ടു്. MGR-ന്റെ കുതിരയ്ക്കു് പറക്കാൻ കഴിയുമെന്നു് എന്റെ ഒരു ബാല്യകാലസുഹൃത്തു് വിശ്വസിച്ചിരുന്നു. കരടിയുമായി ചെസ്സ് കളിക്കാൻ കഴിവുള്ള അന്ത്യകാല കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ മുന്നിൽ എന്റെ ബാല്യകാലസുഹൃത്തൊന്നും ഒന്നുമല്ല. “ബൗദ്ധികശോധന” എന്നതു് ജെനറ്റിക്കായി കിട്ടുന്നതാണു്. ഉണ്ടെങ്കിലുണ്ടു്, ഇല്ലെങ്കിലില്ല. ഇല്ലെങ്കിൽ കോൺസ്റ്റിപേഷൻ വന്നു് ചാവാം. അത്രേയുള്ളു ബൗദ്ധികശോധനയുടെ കാര്യം.
1972 മുതൽ 2020 വരെയുള്ള 48 വർഷങ്ങൾക്കു് ശേഷവും ലക്ഷം വീടു് പദ്ധതി ഹൌസ്ഫുൾ ആയി ഓടണമെങ്കിൽ, അതു് ഭീമാകാരമായ ഒരു പദ്ധതിയായിരിക്കണം. ഒരുപക്ഷേ, “ഒരു കുടുംബം, ഒരു ലക്ഷം വീടു്” എന്ന ലക്ഷ്യത്തിൽ അതിവിപുലമായ ഒരു ശതവർഷപദ്ധതിയാവണം ഗവണ്മെന്റ് ആസൂത്രണം ചെയ്തിരിക്കുന്നതു്. അതാവുമ്പോൾ, നൂറുകൊല്ലക്കാലത്തേക്കു് ഒരു ലക്ഷം വീടു് പദ്ധതിയെ ഒരു ലക്ഷം വോട്ടു് പദ്ധതിയാക്കാൻ വലിയ ബുദ്ധിമുട്ടുമില്ല.
March 2 2020 12:39
പുഞ്ചിരിക്കുന്ന സാറന്മാർ
ദൈവങ്ങളിൽ നിന്നും ഒരുപാടു് കുറ്റാരോപണങ്ങൾ കേൾക്കേണ്ടിവരുന്നവനാണു് ചെകുത്താൻ. “ചെകുത്താൻ വേദമോതുന്നു”, “ചെകുത്താൻ ഉറങ്ങുന്നില്ല” etc. ദൈവങ്ങൾ എത്ര രാത്രികൾ ഉറങ്ങാതിരുന്നാണു് ചെകുത്താൻ ഉറങ്ങുന്നില്ല എന്ന രഹസ്യം മനസ്സിലാക്കിയതെന്നു് എനിക്കറിയില്ല. പക്ഷേ, “ദൈവം ഉറങ്ങുന്നില്ല” എന്നൊരു കുറ്റാരോപണം ചെകുത്താന്മാർ ദൈവത്തിനെതിരെ നടത്തിയതായി ഇതുവരെ കേട്ടിട്ടില്ല. ഉണർന്നിരിക്കുന്ന കാര്യത്തിൽ ചെകുത്താനെ തോല്പിക്കുന്ന ദൈവങ്ങൾ ഓതിയിട്ടുള്ളത്ര വേദങ്ങൾ ഒരു ചെകുത്താനും ഇതുവരെ ഓതിയിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണു് പേരുദോഷം ചെകുത്താനുമാത്രമായിപ്പോകുന്നതു്? കാര്യം നിസ്സാരം. ദൈവങ്ങൾക്കുള്ളത്രയെണ്ണം കൂലിയെഴുത്തുകാരോ, കൂലിക്കൂവൽകാരോ, കൂലിത്തെറിയന്മാരോ, കൂലിത്തല്ലുകാരോ, കൂലിക്കൊലയാളികളോ ചെകുത്താന്മാർക്കില്ല. ബക്കറ്റ് പിരിവോ, എണ്ണപ്പണമോ, കടംകൊള്ളലോ ഒന്നുമില്ലാത്ത ചെകുത്താന്മാർ എവിടുന്നെടുത്തു് തൊഴിലാളികൾക്കു് കൂലി കൊടുക്കും? കൂലി കൊടുക്കാൻ വകയില്ലാത്തവർക്കുവേണ്ടി എഴുതാനോ, കൂവാനോ, തെറിവിളിക്കാനോ, തല്ലാനോ, കൊല്ലാനോ മാത്രം മഹാനുഭാവുലുകളല്ല തൊഴിലാളിവർഗ്ഗം.
വേദമോതുന്ന ചെകുത്താന്മാരെയും, ഉറങ്ങാത്ത ചെകുത്താന്മാരെയും കൂടാതെ പുഞ്ചിരിക്കുന്ന ചെകുത്താന്മാരുമുണ്ടു്. സത്യത്തിൽ അവർ ചെകുത്താന്മാരായി വേഷം കെട്ടിയ ദൈവങ്ങളാണു്. നാമമാത്രജനാധിപത്യങ്ങളിൽ ഇലക്ഷൻ അടുക്കുമ്പോൾ അവരെ കാണാൻ കഴിയും. അപ്പോൾ, പുഞ്ചിരിക്കുന്ന ചെകുത്താന്മാർ ജനങ്ങളുടെയിടയിലേയ്ക്കിറങ്ങും, അമ്മമാരുടെ ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങളെ പിടിച്ചുവാങ്ങി ഉമ്മവയ്ക്കും, “മുൻവരിപ്പല്ലുപൊയ്പോയ മോണകാട്ടിച്ചിരിക്കുന്ന”, കീറവസ്ത്രം ധരിച്ച ഗാന്ധികൾക്കു് ചായയും പരിപ്പുവടയും വാങ്ങിക്കൊടുക്കും, കാജാ ബീഡി കത്തിച്ചു് ചുണ്ടിൽ വച്ചുകൊടുക്കും, 25 രൂപയുടെ ചോറു് വാങ്ങിക്കൊടുക്കും, ആകാശനീലിമയെ താഴെയെത്തിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകും, വേണമെങ്കിൽ ജ്ഞാനപ്പാനയിൽ നിന്നും രണ്ടു് ശീലു് പാടിക്കേൾപ്പിക്കുകയും ചെയ്യും.
പുഞ്ചിരിക്കുന്ന സാറന്മാർ ഇലക്ഷൻ ജയിച്ചു്, ടർക്കിടവ്വൽ വിരിച്ച സിംഹാസനത്തിൽ ആരൂഢരായിക്കഴിഞ്ഞാൽ ഉടനെതന്നെ ഏതെങ്കിലും ഞവരക്കിഴിസ്പെഷലിസ്റ്റിനെ വരുത്തി കിഴിപിടിപ്പിച്ചു്, ദിവസങ്ങൾ നീണ്ട വിശാലമായ ചിരിമൂലം കോടിപ്പോയ മുഖമസ്സിലുകളെ പഴയപടിയാക്കി അവരുടെ ഒറിജിനൽ ദുർവ്വാസാവു് ഭാവം വീണ്ടെടുക്കും. അതിനുശേഷം, ബലാൽസംഗം ചെയ്തുകൊന്നു് കെട്ടിത്തൂക്കിയ ബാലികമാരുടെ ഘാതകരെ സ്വന്തം ഭദ്രാസനത്തിൽ തിരുകി, മനുഷ്യരക്തത്തിന്റെ നിറവും ഗന്ധവുമുള്ള പതാകയിൽ, തൊഴിലുറപ്പുപദ്ധതിപ്രകാരം മലയാളിമങ്കകൾ തയ്‌ച്ചൊപ്പിച്ച ലങ്കോട്ടികൊണ്ടു് ഭദ്രമായി പൊതിഞ്ഞുകെട്ടി സംരക്ഷിച്ചുകൊണ്ടു്, പഴയ ഭ്രാന്തൻ ഹിറ്റ്ലർ മോഡലിൽ, ദിഗന്തങ്ങളെ ഭേദിക്കുമാറു് അലറും: “ജനാധിപത്യം സിന്ദാബാദ്!” അതു് കേട്ടപാതി, കേൾക്കാത്ത പാതി, നേതാവു് മൂക്കളക്കുഞ്ഞിനെ ഉമ്മ വയ്ക്കുന്നതും, അഗതികൾക്കു് കഞ്ഞിവീഴ്ത്തുന്നതുമായ പടങ്ങൾ പ്രൊഫൈൽ പിക്ച്ചറാക്കി ക്യാപ്പിറ്റലിസ്റ്റ് ഫെയ്‌സ്ബുക്കിലൂടെ തങ്ങളുടെ രാഷ്ട്രീയപ്രബുദ്ധത തെളിയിച്ച അനുയായികൾ കോറസായി പാടും: “ഇതാണു് നേതാവു്, ഇങ്ങനെയാവണം നേതാവു്!”
March 5 2020 13:00
മനുഷ്യന്റെ വലതുകൈ ഇടതുവശത്തും, ഇടതുകൈ വലതുവശത്തുമായിരുന്നെങ്കിൽ ആലുവ അശ്വതി തീയേറ്റേഴ്‌സ് അവരുടെ നാടകവണ്ടിയിൽ സ്വന്തം പരസ്യം ഫിറ്റ് ചെയ്തു എന്ന അതീവ ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരിൽ പിഴയടിച്ച ആ ശ്രീമതി “പോലീസിനി” എങ്ങനെയായിരുന്നിരിക്കും ആ കൊടുംപിഴക്കുള്ള ശീട്ടു് എഴുതുക എന്ന ഒരേയൊരു ചിന്തയാണു് ഇന്നലെ മുതൽ എന്നെ അലട്ടുന്നതു്. ഇടതുവലതുകൈകൾ ആംഗ്യരൂപത്തിൽ പരസ്പരം മാറ്റിവച്ചുകൊണ്ടുള്ള എന്റെ ചിന്താപരീക്ഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നല്ലാതെ, ഒരു പത്രസമ്മേളനം നടത്താൻ ആവശ്യമായ അന്തിമഫലത്തിലേക്കു് എത്തിച്ചേരാൻ ഇതുവരെ എനിക്കു് കഴിഞ്ഞിട്ടില്ല. ശുഭാപ്തിവിശ്വാസം ഞാൻ കൈവെടിഞ്ഞിട്ടുമില്ല.
സില്മാനായകർ സ്വപ്നങ്ങൾക്കു് അവധി കൊടുക്കുന്നതുപോലെ, ഇടതുവലതുപ്രശ്നങ്ങൾക്കു് തത്കാലം അവധി കൊടുക്കാം. പക്ഷേ, ഇങ്ങനെ പോയാൽ, അധികം താമസിയാതെ, ജന്മനാ ഇൻഡ്യൻ പൗരനായ ഒരു മലപ്പുറം മുസ്ലീമിനു് നെറ്റിയിൽ നിസ്കാരത്തഴമ്പുമായി, (അതും ഒരുതരം പരസ്യമാണെന്നിരിക്കെ), ഔദ്യോഗിക അംഗീകാരമുള്ളതും, കുണ്ടുകുഴികളാൽ സമൃദ്ധമായതുമായ നവോത്ഥാന-PWD-കമ്മ്യൂണിസ്റ്റ്-കേരളത്തിലെ ആധുനിക തെരുവുകളിലൂടെ സ്വതന്ത്രചിന്തയോടെയും, ശാസ്ത്രബോധത്തോടെയും സില്മാധിഷ്ഠിതമായ സ്ലോ മോഷനിൽ നടന്നുനീങ്ങി തന്റെ പ്രാഥമികാവകാശമായ കോയിബിരിയാണി വയ്ക്കാൻ ആവശ്യമായ കോയീം കോപ്പുകളും കേരള ട്രാഫിക് പൊലീസ് ഏമാന്മാർക്കു് പിഴയൊടുക്കാതെ വാങ്ങാനാവില്ല എന്ന കാര്യത്തിൽ എനിക്കു് യാതൊരു സംശയവുമില്ല.
“Imperium Romanum” എന്നപോലെ, “Imperium Vijayanum” എന്നു് സമസ്തലോകവും വാഴ്ത്തുന്ന പ്രബുദ്ധകേരളം കേവലമൊരു “Macaque Republic” അല്ലാത്തതിനാൽ, നെറ്റിയിൽ നിസ്കാരത്തഴമ്പു് ചുമക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ആരെങ്കിലും CAA മോഡൽ സമരത്തിനു് തുനിഞ്ഞാൽ, എല്ലാറ്റിനെയും “Imperium Vijayanum” ശരിയാക്കും. അതുകൊണ്ടു്, CAA മോഡൽ സമരങ്ങൾ നടത്തി സ്വാതന്ത്ര്യം നേടാമെന്ന വല്ല വ്യാമോഹവും ആർക്കെങ്കിലുമുണ്ടെങ്കിൽ തത്കാലം അവരതു് കിഫ്ബിയിൽ നിക്ഷേപിച്ചാൽ മതി.
March 6 2020 10:41
കാള പെറ്റെന്നു് കേട്ടാൽ എപ്പോൾ കയറെടുക്കണമെന്നതു് പെറ്റ കാള ഏതു് പാർട്ടിക്കാരൻ എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഉദാഹരണത്തിനു്, പെറ്റ കാള ഒരു സഖാവാണെങ്കിൽ പ്രസവവാർത്ത തെറ്റായിരിക്കുമെന്നുറപ്പു്. തന്മൂലം, വാർത്ത വന്ന അന്നുതന്നെയോ, വൈകിയാൽ പിറ്റേന്നോ ദൃക്‌സാക്ഷിവിവരണം സഹിതം തിരുത്തൽവാർത്ത പൊതുജനസമക്ഷം ഉറപ്പായും പ്രത്യക്ഷപ്പെട്ടിരിക്കും.
ദൃക്‌സാക്ഷികളില്ലാത്ത നേരം നോക്കി പ്രസവിക്കുന്നതാണു് സഖാക്കളല്ലാത്ത കാളകളുടെ രീതി. അത്തരം പ്രസവങ്ങൾ സംഭവിച്ചിട്ടില്ലാതിരിക്കാനുള്ള സാദ്ധ്യത അത്യന്തം പരിമിതമാണു്. അതിനാൽ, പത്രത്തിൽ പിറ്റേന്നു് തിരുത്തൽവാർത്ത വരുമെന്ന ഭയം വേണ്ട. അതുപോലുള്ള പ്രസവങ്ങളുടെ വാർത്ത കേട്ടാൽ കയ്യോടെ കയറെടുക്കാം.
ആ നടപടിക്രമത്തിൽ വാർത്താശാസ്ത്രപരമായോ, നീതിശാസ്ത്രപരമായോ തെറ്റൊന്നുമില്ല എന്നു് പ്രൊപഗാണ്ഡ മിനിസ്റ്റർ ഗ്വെബൽസ് വളരെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ടു്.
March 6 2020 11:59
കൊറോണവൈറസ് (കോവിഡ്-19) തിരുദൈവപുത്രനായ തിരുകർത്താവു് തിരുയേശുമശിഹായുടെ തിരുശരീരവും തിരുരക്തവുമായ തിരുവോസ്തിയിൽ കയറിക്കൂടാതിരിക്കാൻ ശ്രദ്ധിച്ചാൽ വേണ്ടില്ല.
കൊറോണ (കോവിഡ്-19) വൈറസാണു് രോഗകാരണം എന്നു് സ്ഥിരീകരിക്കപ്പെട്ടതുകൊണ്ടാണു് ചൈന, ജപ്പാൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ എത്രയോ രാജ്യങ്ങൾ അവരുടെ പ്രസക്തമായ സ്‌കൂളുകളും, കോളേജുകളും ഒരു നിശ്ചിത കാലത്തേക്കു് അടയ്ക്കുകയും, എക്സിബിഷനുകൾ പോലെ, മനുഷ്യർ കൂട്ടം കൂടുന്ന, ശാസ്ത്രീയവും സാംസ്കാരികവും കലാപരവുമായ ചടങ്ങുകൾ ക്യാൻസൽ ചെയ്യുകയും ചെയ്യുന്നതു്.
കഴിയുന്നിടത്തോളം, സ്വന്തം ജനതയെ ഒരു എപ്പിഡമിക്കിൽ നിന്നും അകറ്റിനിർത്തുക എന്നതാണു് അവരുടെ ലക്ഷ്യം. അല്ലാതെ, ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു് “നുമ്മ വേറെ ലെവലാണു് ഭായി” എന്ന തോന്നൽ ജനിപ്പിച്ചു് വോട്ടുപിടുങ്ങാനുള്ള കാട്ടിക്കൂട്ടലുകളല്ല.
രോഗിയിൽ/രോഗികളിൽ സ്ഥിരീകരിക്കപ്പെട്ട രോഗം “സാദാ” ജലദോഷമായിരിക്കുകയും, കൊറോണ (കോവിഡ്-19) അല്ലാതിരിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിൽ ആറ്റുകാൽ പൊങ്കാലയ്ക്കോ മറ്റിനം മഹാമഹങ്ങൾക്കോ പോകുന്ന മനുഷ്യരെ കൊറോണവൈറസ് പിടികൂടില്ല. കാരണം, അവിടെ കൊറോണവൈറസില്ല.
March 8 2020 10:48
ഇറ്റലിയിൽ നിന്നും ഒരു വിമാനത്തിൽ ദോഹയിലെത്തി മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തിയ, കൊറോണ വൈറസ് ബാധിച്ചിരുന്ന ഒരു കുടുംബം അധികൃതരെ കബളിപ്പിച്ചു് ഒരാഴ്ച കേരളത്തിൽ കറങ്ങിനടന്നത്രെ!
അധികൃതർക്കു് ജനങ്ങളെ കബളിപ്പിച്ചു് വർഷങ്ങൾ കറങ്ങിനടക്കാൻ കഴിയുന്ന കേരളത്തിൽ ആരെയും കബളിപ്പിക്കാതെ മര്യാദരാമന്മാരായി നടന്നാൽ വിഡ്ഢികളായി മുദ്രകുത്തപ്പെട്ടാലോ എന്നവർക്കു് തോന്നിക്കാണും.
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി അരങ്ങേറാൻ സാദ്ധ്യതയുള്ള കൊറോണ വൈറസിന്റെ “മാസ് എൻട്രിയെ” ആഘോഷപൂർവ്വം വരവേൽക്കാൻ ആരോഗ്യമന്ത്രി “ശൈലജാമ്മ” മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ, സിദ്ധ-യുനാനി മുതലായ സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നിരിക്കെ, കോവിഡ്-19 ബാധിച്ചാൽത്തന്നെ, ഏതെങ്കിലുമൊരു KSRTC ബസ് പിടിച്ചു് ആറ്റുകാൽവരെ പോയാൽ പ്രശ്‍നം ഇരുചെവിയറിയാതെ പരിഹരിക്കാവുന്നതേയുള്ളു.
കോവിഡ് വന്നാലും കോവിന്ദ് വന്നാലും പ്രബുദ്ധതയുള്ള ഒരു ജനത ഒരിക്കലും ഭയപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യരുതു്. (പൊട്ടിത്തെറി വകുപ്പുമന്ത്രിയുടെ ചുമതലയാണു്). ജാഗ്രത കൈവെടിയാതെ ആറ്റുകാലമ്മയുടെയും ടീച്ചറമ്മയുടെയും അനുഗ്രഹത്തിനായി നോക്കിപ്പാർക്കുകമാത്രം ചെയ്യുക.
വോട്ടുപെട്ടി, വോട്ടുപെട്ടി!
നേർച്ചപ്പെട്ടി, നേർച്ചപ്പെട്ടി!!
കമ്പിളിപ്പുതപ്പു്, കമ്പിളിപ്പുതപ്പു്!!!
March 8 2020 11:28
എന്റെ കുറിപ്പുകളിൽ എനിക്കു് ഇഷ്ടപ്പെട്ട നാലോ അഞ്ചോ എണ്ണങ്ങളിലൊന്നാണു് ഈ കുറിപ്പു്. ഈ കുറിപ്പിനെ ഇഷ്ടപ്പെടാത്തവരെ എനിക്കും ഇഷ്ടമല്ല. ![]()
March 8 2020 13:57
അന്തർദേശീയരാഷ്ട്രീയത്തിലെ “അമ്മ”മാർ
1. അൻഗേലാമ്മ (Angela Merkel
2. എർണാമ്മ (Erna Solberg)
3. സന്നാമ്മ (Sanna Marin)
4. ശൈലജാമ്മ, അഥവാ ടീച്ചറാമ്മ (k.k. shailaja teacher)
March 8 2020 15:32
ഫെയ്‌സ്ബുക്കിൽ കണ്ടതു്: “പൊരുതുന്ന സ്ത്രീയാണു് ഉത്തമസ്ത്രീ.” – ശാരദക്കുട്ടി
കോഴ്യാരണ്യകത്തിൽ കണ്ടതു്: “പൊരുന്നുന്ന പിടയാണു് ഉത്തമപിട.” – കോഴിപ്പൂവൻ
Happy International Women’s Day!!
March 8 2020 16:55
ചോദ്യം: എന്തുകൊണ്ടാണു് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല തടഞ്ഞുകൊണ്ടു് ആരോഗ്യമന്ത്രി ഉത്തരവിറക്കാത്തതു്?
ഉത്തരം: അതിന്റെ പേരും പറഞ്ഞു് കൊറോണയെക്കാൾ മാരകമായ മറ്റൊരു വൈറസ് കേരളത്തിൽ പടർന്നുപിടിക്കാതിരിക്കാൻ വേണ്ടിയാണു് ഇത്രയും റിസ്ക് എടുക്കുന്നതു്.
– ഇതാണു് ലോജിക്ക്! ഇതാണു് കമ്മ്യൂണിഷ്ട് ലോജിക്ക്! ഇതാവണം കമ്മൂൺ ഇഷ്ട് ലോജിക്ക്!!
ഫ്ലാഷ് ബായ്ക്ക്:
ചോദ്യം: എന്തുകൊണ്ടാണു് ആർത്തവം മാറാത്ത സ്ത്രീകളെ ശബരിമലയിലേക്കു് ഒളിച്ചുകടത്താൻ പിണറായി സർക്കാർ ഇത്ര തത്രപ്പെട്ടതു്?
ഉത്തരം: അയ്യപ്പന്റെ പേരും പറഞ്ഞു് കമ്മ്യൂൺ വിഷത്തേക്കാൾ മാരകമായ മറ്റൊരു വൈറസ് കേരളത്തിൽ പടർന്നുപിടിക്കാതിരിക്കാൻ വേണ്ടിയാണു് പിണറായി സർക്കാർ അത്രയും റിസ്ക് എടുത്തതു്!
– അതാണു് ലോജിക്ക്! അതാണു് കമ്മ്യൂണിഷ്ട് ലോജിക്ക്! അതാവണം കമ്മൂൺ ഇഷ്ട് ലോജിക്ക്!!
ശബരിമലയിൽ വിശ്വാസം നിഷേധിക്കപ്പെടണം, ആറ്റുകാലിൽ വിശ്വാസം സംരക്ഷിക്കപ്പെടണം! Got it? You understand?
കൺക്ലൂഷൻ: ചാണകലോജിക്കല്ല കമ്മൂണിഷ്ട് ലോജിക്ക്! അതു് വേറെ ലെവൽ! ഹൈ ലെവൽ!!
March 8 2020 17:41
ഈ അമ്മയെ അടുത്തുകിട്ടിയിരുന്നെങ്കിൽ, വൈരുദ്ധ്യാത്മകഭൗതികവാദത്തിലൂടെ ഒരു ഒറ്റവർഗ്ഗാധിഷ്ഠിതകമ്മ്യൂണിസ്റ്റ്സമൂഹം എങ്ങനെ കെട്ടിപ്പടുക്കാമെന്ന, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിയൻ ഫിലോസഫിയെപ്പറ്റി ഒരു സ്റ്റഡി ക്ലാസ്സ് എടുക്കാമായിരുന്നു.
(തെറ്റിദ്ധാരണ ഒഴിവാക്കാൻ: ഇവിടെ ഞാൻ ഫോക്കസ് ചെയ്യുന്നതു് മാർക്സിയൻ വൈരുദ്ധ്യാത്മകഭൗതികവാദവും കുമാരപിള്ള സഖാക്കളുടെ സ്റ്റഡിക്ലാസ്സുകളുമാണു്. അല്ലാതെ, ചിത്രത്തിൽ കാണുന്ന അമ്മയെയല്ല. സ്വന്തം കുഞ്ഞിനെ പാറക്കല്ലുകളിൽ അടിച്ചുകൊല്ലുന്ന അമ്മമാരും ഒരിക്കൽ “പ്ലാവിലപ്പാത്രങ്ങളിൽ പാവയ്ക്കു് പാൽ കൊടുത്തവരോ”, കൊടുക്കാൻ ആഗ്രഹിച്ചിരുന്നവരോ ആയ കുഞ്ഞുങ്ങളായിരുന്നിരിക്കണം. അവരുടെ ജീവിതഗതിയിലെ ഏതോ ഒരു ഘട്ടത്തിൽ, അവരുടേതല്ലാത്ത കാരണങ്ങളാൽ അവർ മറ്റൊരാളായി തീരുകയായിരുന്നിരിക്കണം. സ്വന്തം കുഞ്ഞുങ്ങളെ തല്ലിക്കൊല്ലുന്ന അമ്മമാർ അതു് ചെയ്യുന്നതു് അവരുടെ നിയന്ത്രണത്തിനു് അതീതമായ കാരണങ്ങളാലാണു് എന്നപോലെതന്നെ, സ്വന്തം കുഞ്ഞുങ്ങളെ ലാളിച്ചും സ്നേഹിച്ചും വളർത്തുന്ന അമ്മമാർ അതു് ചെയ്യുന്നതും അവരുടെ നിയന്ത്രണത്തിനു് അതീതമായ കാരണങ്ങളാലാണു്.
അതുപോലെതന്നെ, അമ്മമാരിൽ എന്തെല്ലാം നന്മകളും തിന്മകളും ആരോപിക്കാനാവുമോ, അത്രതന്നെ നന്മകളും തിന്മകളും അപ്പന്മാരിലും ആരോപിക്കാനാവും. സ്ത്രീയെയും പുരുഷനെയും വ്യത്യസ്തരാക്കുന്ന ചില ഘടകങ്ങൾ തീർച്ചയായുമുണ്ടു്. പക്ഷേ, അവരെ, ഒരു നാണയത്തിന്റെ രണ്ടു് വശങ്ങൾ എന്നപോലെ, പ്രകാശം ഒരേസമയം തരംഗവും ക്വാണ്ടവുമാണെന്നപോലെ, ഒരേ സ്പീഷിസിന്റെ അനിവാര്യമായ രണ്ടു് മുഖങ്ങളാക്കുന്ന അസ്തിത്വത്തിന്റെ ഘടകങ്ങൾ അതിനേക്കാൾ എത്രയോ മടങ്ങു് കൂടുതലാണു്.)
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)
March 10 2020 14:31
For all those concerned:
ഞാൻ ചിപ്പിയുടെ അടുപ്പു് സത്യമായിട്ടും ഇതുവരെ കണ്ടിട്ടില്ല, കാണണമെന്ന ആഗ്രഹവുമില്ല.
March 10 2020 15:37
ഡോക്ടർ ഷിനു ശ്യാമളൻ ഓഫ് കേരള ഈസ് – വിത്ത് റിഗാർഡ് റ്റു “ഏൻഷ്യന്റ്” എത്തിക്കൽ ഹിപ്പോക്രാറ്റിക് ഓഥ് (Hippocratic Oath) ആൻഡ് മോഡേൺ കൊറോണ വൈറസ് എപിഡെമിക് – ഈക്വൽ റ്റു ഡോക്ടർ ലി വെൻലിയാങ് (Li Wenliang) ഓഫ് ചൈന. ലോങ്ങ് ലീവ് “മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഡെമോക്രസി” ഓൾ ഓവർ ദ വേൾഡ് !!
March 10 2020 16:16
ചുമ-തുമ്മൽ-ചീറ്റൽ-കോട്ടുവാവിടൽ തുടങ്ങിയ വിഷയങ്ങളിൽ എപ്പോഴും ബാധകം; കൊറോണബാധിത പ്രദേശങ്ങൾക്കു് പ്രത്യേകം ബാധകം:
ചുമയ്ക്കുകയോ തുമ്മുകയോ ചീറ്റുകയോ കോട്ടുവാവിടുകയോ ചെയ്യുമ്പോൾ ഒരു ടവ്വൽ ഉപയോഗിച്ചു് മൂക്കും വായും മൂടി വേണം അത്തരം കലാ(പ)പരിപാടികൾ നിർവ്വഹിക്കാൻ. (ടവ്വൽ കൈവശം ഇല്ലാത്ത “അപൂർവ്വ തത്കാല” സാഹചര്യങ്ങളിൽ സ്വന്തം കയ്യും ഉപയോഗിക്കാം. പക്ഷേ, ആ കൈകൊണ്ടു് ശത്രുക്കൾക്കല്ലാതെ മറ്റാർക്കും ഹസ്തദാനം നടത്താതിരിക്കുക. ഉദാഹരണത്തിനു്, ബാവാക്കക്ഷികൾക്കു് മെത്രാൻ കക്ഷികൾക്കു് കൈകൊടുക്കാം. കൈകൊടുക്കാമെന്നല്ല, കൈകൊടുത്തിരിക്കണം. എതിർവംശനാശമാണു് – ആയുർവ്വേദാത്മകമായി ചിന്തിക്കുമ്പോൾ – പക്ഷവാതത്തിന്റെയും, പക്ഷപിത്തത്തിന്റെയും, പക്ഷകഫത്തിന്റെയും ആത്യന്തികലക്ഷ്യം എന്നു് നമ്മൾ മറക്കാതിരിക്കുക! പക്ഷേ, ബാവാക്കക്ഷികൾ ഒരിയ്ക്കലും ബാവാക്കക്ഷികൾക്കോ, മെത്രാൻ കക്ഷികൾ ഒരിയ്ക്കലും മെത്രാൻ കക്ഷികൾക്കോ കൈകൊടുക്കരുതു്! CPI (M) അംഗങ്ങളും, RMP അംഗങ്ങളും, SUCI അംഗങ്ങളും, BJP അംഗങ്ങളും, കാങ്കിരസ് അംഗങ്ങളും, സർവ്വമതങ്ങളിൽ നിന്നും ഇതരമായ മതേതരമുസ്‌ലിംലീഗിലെ “സ്വതന്ത്രശാസ്ത്രീയചിന്തകരായ” സകലമാന അംഗങ്ങളും ഇക്കാര്യം അതീവജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ടു്.)
ചുമയ്ക്കുകയോ തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടാനായി നിങ്ങൾ ഉപയോഗിക്കുന്ന ടവ്വൽ ഡിസ്പോസബിൾ കടലാസ് ടവ്വൽ ആയിരിക്കുകയും, അലക്കേണ്ടപ്പോൾ അലക്കാൻ കഴിയുന്ന കോട്ടൺടവ്വൽ അല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, ചുമയ്ക്കും, തുമ്മലിനും, ചീറ്റലിനുമായി ഉപയോഗിച്ചശേഷം, ഡിസ്പോസബിൾ കടലാസ്ടവ്വൽ നിക്ഷേപിക്കാനായി നന്മമരം ആരോഗ്യമന്ത്രിണി ശ്രീമദ്-മതി-മതി” ശൈലജാമ്മ”, “സുപ്രീം മാർക്സിസ്റ്റ് ഫ്യൂറർ ഓഫ് കേരള” ശ്രീ ശ്രീ ശ്രീമദ്-മദ്-മദ് പിൺ-പിൺ-പിണറായി വിജയന്റെ അനുഗ്രഹാശംസകളോടെ, നിയമസഭാമന്ദിരത്തിന്റെ പിന്നാമ്പുറത്തു്, “സ്ലംഡോഗ് മില്യണയറുകൾ” ആമോദപൂർവ്വം ആവസിക്കുന്ന ക്യാപ്പിറ്റലിസ്റ്റ് ചേരികളിൽ പരിസ്ഥിതി സംരക്ഷണാർത്ഥം കുത്തിനിരത്തിനിർത്തിയിരിക്കുന്ന പ്ലാസ്റ്റിക്ക് വീപ്പകളിൽ “പ്രൊഫഷണലായി” നിക്ഷേപിക്കാൻ മറക്കാതിരിക്കുക.
ചുമയ്ക്കുകയോ തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടാനായി നിങ്ങൾ ഉപയോഗിക്കുന്ന ടവ്വൽ ഡിസ്പോസബിൾ കടലാസ് ടവ്വൽ അല്ലാതിരിക്കുകയും, അലക്കേണ്ടപ്പോൾ അലക്കാൻ കഴിയുന്ന കോട്ടൺടവ്വൽ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, ചുമയ്ക്കും തുമ്മലിനും ചീറ്റലിനുമായി നിങ്ങൾ ഉപയോഗിച്ച ടവ്വലുകൾ, സ്വീകരണച്ചടങ്ങുകളിൽ പാർട്ടിനേതാക്കളായ പുരുഷുക്കൾ, തൂങ്ങിയാടുന്ന അവരുടെ അണ്ടിയുമായി കൃത്യം പാരലൽ ആകുന്നവിധം ധരിക്കുന്ന വരയൻമുണ്ടുകളുടെ മാതൃകയിൽ, പ്രൊഫഷണലായി അലക്കി ശുഭ്രമാക്കിയശേഷം മാത്രം വീണ്ടും ഉപയോഗിക്കാൻ മറക്കാതിരിക്കുക!
(നിയമപരമായ മുന്നറിയിപ്പു്: മൂക്കും വായും മൂടി ചുമയ്ക്കുകയോ, “ജർമ്മൻ ഷെപ്പർഡ്” (Deutscher Schäferhund) മാതൃകയിൽ കുരയ്ക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ശ്വാസതടസ്സം ഉണ്ടാകുന്നതായി തോന്നുന്നപക്ഷം – ശ്വാസതടസ്സലക്ഷണം മങ്ങിമാഞ്ഞു് നൊസ്റ്റാൾജിയയുടെ ഞോളസാഹിത്യങ്ങൾ പൂത്തുവിരിഞ്ഞുലയുന്ന ലോകത്തിലേക്കു് മാറിമറഞ്ഞു്, മലയാളക്കരയിലെ ചുണ്ടെലികൾ തീപ്പെടുന്നപോലെ, ചുമ്മാ ചത്തു് പണ്ടാരമടങ്ങാനിടയുള്ളതിനാൽ – മൂക്കും വായും മൂടൽ താത്കാലികമായെങ്കിലും നിർത്തിവയ്ക്കാൻ മറക്കാതിരിക്കുക!)
ഇങ്കിലാ സിന്താവാ! ലാൽ സലാം! ഒരു ലക്ഷം വീടു്, ഒരുലക്ഷം വോട്ടു്! ഗരീബി ഹഠാവോ! നമ്മളൊന്നു്, നമുക്കൊരു ഡസൻ മൂക്കളകൾ! ഹൈൽ ഹിറ്റ്ലർ! എല്ലാറ്റിനേയും ശരിയാക്കും! ആവർത്തനവിരസതയില്ലാത്ത സഹസ്രനാമജപം! അഞ്ചുനേരവും അല്ലാഹു അക്ബർ! ഹാലേലുയ്യ! സോത്രം! ആമേൻ! അമ്മാനാമ്മീൻ!!
March 11 2020 10:44
കൊറോണ വൈറസ് ബാധയെ മോഡേൺ സയൻസിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു്, മോഡേൺ മെഡിസിന്റെ ചികിത്സാരീതിശാസ്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ടാണു് നേരിടേണ്ടതു്.
വിദേശത്തുപോയി യുദ്ധം ജയിച്ചു് മടങ്ങിവരുന്ന സേനാനായകരെയും സൈന്യത്തെയും വരവേൽക്കാൻ രണ്ടായിരത്തിലേറെ വർഷങ്ങൾക്കു് മുൻപത്തെ റോമാക്കാർ ഒരുക്കിയിരുന്ന ആഘോഷച്ചടങ്ങുകൾ പോലെ, കൊറോണ വൈറസിന്റെ കേരളത്തിലേക്കുള്ള ജൈത്രയാത്രയെ വരവേൽക്കാൻ മോഡേണ്‍ മെഡിസിന്റെ സ്റ്റാളുകള്‍ക്കൊപ്പം, ഹോമിയോ, സിദ്ധ-യുനാനി, ആയുര്‍വേദം തുടങ്ങിയ ചികിത്സാരീതികളുടെയും സ്റ്റാളുകള്‍ സജ്ജമാക്കുന്ന ഒരു ഗവണ്മെന്റ് പ്രവർത്തിക്കുന്നതു് പൂർണ്ണമായും മോഡേൺ സയൻസിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടല്ല. അവർ പ്രവർത്തിക്കുന്നതും നിലകൊള്ളുന്നതും മോഡേൺ സയൻസിന്റെ “മാസ്ക്കു്” ധരിച്ചുകൊണ്ടു് വോട്ടുബാങ്കുകളെ പ്രീണിപ്പിക്കുക എന്ന ഒരേയൊരു രാഷ്ട്രീയത്തിന്റെ അടിത്തറയിലാണു്.
കുറെ കൂലിയെഴുത്തുകാർ ആ നിലപാടിനു് ഹുറാ വിളിക്കുന്നുണ്ടു് എന്നതുകൊണ്ടു് അതുപോലൊരു രാഷ്ട്രീയ സ്കിറ്റ്സോഫ്രീനിയ സ്കിറ്റ്സോഫ്രീനിയ അല്ലാതാകുന്നില്ല.
ഒന്നുകിൽ ശാസ്ത്രം, അല്ലെങ്കിൽ സൂത്രം! രണ്ടും കൂടി ഒരുമിച്ചു് ചേർക്കാനുള്ള ഏതൊരു പദ്ധതിയും വിജയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആ പദ്ധതി ശരിയായതുകൊണ്ടല്ല, ആ പദ്ധതി ആർക്കാണോ വിൽക്കപ്പെടുന്നതു് അവർ അതു് മുഖവിലയ്ക്കു് വാങ്ങി വിഴുങ്ങാൻ മാത്രമല്ലാതെ മറ്റൊന്നിനും കഴിവില്ലാത്ത കംപ്ലീറ്റ് ഊളകളായതുകൊണ്ടാണു്.
P. S. മാർക്സിസം ഒരു ഐഡിയോളജി മാത്രമാണു് ശാസ്ത്രമല്ല.
March 12 2020 12:26
നന്ദിയാരോടു് ചൊല്ലേണ്ടൂ?
ലോകമെമ്പാടും കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സുമാരോടും, ഡോക്ടേഴ്സിനോടും, അവരെ ആ ജോലിയിൽ പ്രായോഗികവും പ്രാവർത്തികവുമായി സഹായിക്കുന്ന മറ്റെല്ലാവിധ തൊഴിലാളികളോടും! അവരോടു്, അവരോടു് മാത്രമേ നന്ദി ചൊല്ലേണ്ട ആവശ്യമുള്ളു.
സ്റ്റേറ്റ്മെന്റുകൾ മിക്കവാറും എല്ലായ്‌പോഴും അബ്സ്ട്രാക്ടും, പലപ്പോഴും അർത്ഥശൂന്യവുമായതിനാൽ, അത്തരം സ്റ്റേറ്റ്മെന്റുകൾ പരസ്യമായി വിളംബരം ചെയ്തു് മാർക്ക് നേടാൻ ഏതു് മന്ത്രിക്കും കഴിയും. മനുഷ്യവർഗ്ഗത്തിൽ അത്ര സാധാരണമല്ലാത്ത ചില ജനുസ്സുകൾ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞതുപോലെ, പൊതുജനം മൊത്തത്തിൽ കഴുതകളാണു്. മന്ത്രിതന്ത്രികൾക്കു് അതിശീഘ്രം പോസിറ്റിവായ മാർക്കുകൾ നൽകിയിരിക്കണം എന്ന ഐഡിയോളജിയിൽ വിശ്വസിക്കുന്ന ജനുസ്സുകളാണു് ബുദ്ധിജീവികൾ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന മനുഷ്യവർഗ്ഗകഴുതകൾ. “കഴുത” എന്ന “ഗ്രാജുവേഷൻ ക്യാപ്പ്” കണ്ട അണ്ടനും അടകോടനും ലഭിക്കുന്ന ഒന്നല്ല.
(അത്ഭുതമെന്നേ പറയേണ്ടൂ, സാക്ഷാൽ കഴുതകൾ മല്ലുമോഡൽ ഇടതുപക്ഷ-പ്രബുദ്ധരാഷ്ട്രീയ-പൊതുജനത്തിന്റെ അത്രത്തോളം കഴുതകളല്ല എന്നും ആദ്യം സൂചിപ്പിച്ച ജനുസ്സിൽപ്പെട്ട ദുഷ്ടജീവികൾ സാവകാശം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടു്.)
സ്റ്റേറ്റ്മെന്റുകൾ ആർക്കും നടത്താം. അതിനു് നാലാം ക്ലാസ്സ് പാസ്സോ, “വൺ-ടൂ-ത്രീ” മോഡൽ പ്രായോഗികജ്ഞാനമോ ഉണ്ടാവണമെന്നില്ല. പക്ഷേ, “കോൺക്രീറ്റ്” ആയ ജോലികൾ പ്രൊഫെഷണലായി “ഇൻ സിറ്റ്യു” നിർവ്വഹിക്കാൻ തന്റെ തൊഴിൽ പഠിച്ചും പരിശീലിച്ചും മനസ്സിലാക്കിയവർക്കും, തന്റെ തൊഴിലിനെ ബഹുമാനിക്കുന്നവർക്കും മാത്രമേ കഴിയൂ.
(ഇവിടെ “കോൺക്രീറ്റ്” എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് “ഒബ്ജെക്റ്റീവ്” എന്ന അർത്ഥത്തിലാണു്. അല്ലാതെ, കേരളത്തിലെ എണ്ണപ്പണ-ഡോളർപ്പണ-കുഴൽപ്പണ-ബക്കറ്റ്പ്പണ-മില്യണയറുകൾ, അത്യന്തം “ഇക്കോ ഫ്രണ്ട്ലി” ആയും “സസ്‌റ്റെയ്‌നബിളായും” നിർമ്മിക്കുന്ന അവരുടെ സ്വന്തം “ബുർജ് ഖലീഫ” മോഡൽ കൊട്ടാരങ്ങളുടെ പണികൾക്കു് അനിവാര്യമായ കോൺക്രീറ്റ് തൂണുകൾ, സ്ലാബുകൾ തുടങ്ങിയവയുടെ “കോൺക്രീറ്റ്” എന്ന അർത്ഥത്തിലല്ല. മൊത്തം ബുദ്ധിജീവികളായവരുടെ കേരളത്തിൽ ഇതു് പ്രത്യേകം പറയേണ്ടതുണ്ടു്.)
A minister is only a coordinator. Nothing more, nothing less!
March 12 2020 13:39
“കൊറോണ സാമ്പത്തികരംഗത്തും തിരിച്ചടിയാകും.” – Dr. തോമസ് ഐസക്ക്
പെരുത്തു് നന്ദി, Dr. തോമസ് ഐസക്ക് സർ! സ്ഥലകാലങ്ങൾക്കു് കാതങ്ങൾ മുന്നേ സഞ്ചരിക്കുന്ന അങ്ങയെപ്പോലെ ഋഷിതുല്യരായ സാമ്പത്തികശാസ്ത്രജ്ഞരാണു് കേരളറിപ്പബ്ലിക്കിന്റെ ഐശ്വര്യം. ആയിരം നന്ദി! പതിനായിരം നന്ദി!!
March 13 2020 13:03
“അച്ഛനെപ്പോലെ കാക്കുന്നവൻ”, “അമ്മയെപ്പോലെ കാക്കുന്നവൾ” എന്നെല്ലാം സ്വന്തം ഐഡലുകളെ വാഴ്ത്തുന്നവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. അറിയാവുന്ന ലളിതകലയിൽ അവർ സ്വയം മറന്നു് ആവൃതരാകുന്നു, അത്രതന്നെ! പക്ഷേ, അത്തരം വാഴ്ത്തലുകളിൽ അക്ഷരത്തെറ്റു് വരാതെ ശ്രദ്ധിച്ചില്ലെങ്കിൽ, അവ ഫിക്റ്റീവ് ലോകത്തിന്റെ ജയിലഴികൾ തകർത്തു് റിയൽ ലോകത്തിലേക്കു് കുടിയേറാൻ സാദ്ധ്യതയുണ്ടു്.
ഉദാഹരണത്തിനു്, അച്ഛനെപ്പോലെ “കാക്കുന്നവൻ”, അമ്മയെപ്പോലെ “കാക്കുന്നവൾ” എന്നതിനെല്ലാം പകരം, അച്ഛനെപ്പോലെ “കക്കുന്നവൻ”, അമ്മയെപ്പോലെ “കക്കുന്നവൾ” എന്നെങ്ങാനും ആയിപ്പോയാൽ – വസ്തുനിഷ്ഠമായ പരിഗണനയിൽ അവ യാഥാർത്ഥ്യവുമായി കൂടുതൽ പൊരുത്തപ്പെടുന്ന പ്രയോഗങ്ങൾ ആണെങ്കിൽത്തന്നെയും – ബന്ധപ്പെട്ട അച്ഛനമ്മമാർക്കു് അവ കണ്ഠകോടാലിയായി മാറിക്കൂടെന്നില്ല.
“ദുഃഖിച്ചാൽ സൂക്ഷിക്കണ്ട!”
(ഈ പ്രയോഗം ഞാൻ ആദ്യം കേട്ടതു്, അഥവാ കണ്ടതു്, തൊമ്മന്‍, കുഞ്ഞന്‍, വല്യമ്മായി, കുട്ടേട്ടത്തി, ചേച്ചിപ്പെണ്ണു്, പാത്തുമ്മയുടെ ആടു്, അഗ്രജന്‍, അഞ്ചല്‍ക്കാരന്‍, സിബു, തുളസി, ഡാലി, സജി, മയൂര, കണ്ണൂസ്, രേഷ്മ, ഏവൂരാന്‍, സന്തോഷ്, ആമ്പല്‍, “പന്നി” (സത്യമായും!), തറവാടി, കരീം മാഷ് തുടങ്ങിയ എത്രയോ ID-കൾ പൂണ്ടുവിളയാടിയിരുന്ന പുണ്യപുരാതന ഗൂഗിൾ കാലത്തെ “വക്കാരിമഷ്ട” എന്നൊരു ID-യിൽ നിന്നുമാണു്. അദ്ദേഹത്തിനു് ഇത്തരുണത്തിൽ, ഈ വൈകിയ വേളയിൽ, എന്റെ “ഹൃദയഭേദകമായ” നന്ദി രേഖപ്പെടുത്തുന്നതോടോപ്പം, മേല്പറഞ്ഞ ID- കളിൽ ഏതെങ്കിലുമൊന്നിനെ നേരിട്ടോ, ആ കാലഘട്ടത്തിൽ നടമാടിയിരുന്ന “മീറ്റ് ആൻഡ് ഈറ്റ്” ചടങ്ങുകളിൽവച്ചു് കണ്ടോ ഉള്ള പരിചയം എനിക്കില്ല എന്നു് ഞാൻ ഇതിനാൽ സത്യപ്രതിജ്ഞ ചെയ്യുന്നു.)
March 14 2020 10:05
കൊറോണകേരളത്തിലെ അമ്മകന്നിമണികൾ:
1. വൈരുദ്ധ്യാത്മക-ഭൗതികവാദിയമ്മ (മൂക്കും വായും പൊത്തിപ്പിടിയമ്മ – ആഞ്ഞാഞ്ഞു് തള്ളിക്കളിയമ്മ – കൊറോണ വന്നാൽ സിദ്ധ-യുനാനിയമ്മ)
2. അമൃതാനന്ദ-ആദ്ധ്യാത്മികവാദിയമ്മ (വട്ടമിട്ടു് കെട്ടിപ്പിടിയമ്മ – കുലുങ്ങിക്കുലുങ്ങി തുള്ളിക്കളിയമ്മ – കൊറോണ വന്നാൽ ഓടിക്കളിയമ്മ)
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)
March 14 2020 10:44
എണ്ണമറ്റ വിദഗ്ദ്ധാഭിപ്രായങ്ങൾ കണക്കിലെടുത്തു്, കൊറോണയെ നേരിടാൻ “ഒരുമിക്കുന്നവർ” ഒരുമിക്കുമ്പോൾ, തമ്മിൽത്തമ്മിൽ മിനിമം ഒരു മീറ്ററെങ്കിലും അകലം പാലിച്ചില്ലെങ്കിൽ, വരുംകാലത്തു് വിവിധയിനം വിദഗ്ദ്ധരുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ കേൾക്കാൻ കഴിഞ്ഞില്ലെന്നു് വന്നേക്കാം.
March 14 2020 12:09
അവൻ വരുന്നു! കുഞ്ഞനന്തനന്ദനൻ വരുന്നു!!
കൊറോണയ്ക്കെതിരെ പോരാടാനായി, അന്തർദ്ദേശീയ മരുന്നു് മാഫിയക്കെതിരെ പോരാടാനായി, സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടാനായി, അരിവാളും, ചുറ്റികയും, വെട്ടിത്തിളങ്ങുന്ന അഞ്ചു് “ആര്യ”ക്കാലുകളുള്ള (അല്ലാതെ, കരിപോലെ കറുത്ത ഉണക്ക ഊള ദ്രാവിഡക്കാലുകളല്ല!) ഒറ്റനക്ഷത്രപതാകയുമേന്തി, പഞ്ചനക്ഷത്രഹോട്ടൽപോലെ, അവനിതാ വരുന്നു! മലയാളി മലരുകളേ, മലവാണങ്ങളേ, രാജാധിരാജൻ എന്നു് സകല ലോകവും വാഴ്ത്തുന്ന ഒരു രക്ഷകൻ നിങ്ങൾക്കിതാ നൽകപ്പെട്ടിരിക്കുന്നു! സന്തോഷിപ്പിൻ! ആനന്ദിപ്പിൻ! തപ്പുകളാലും ചതുരത്തപ്പുകളാലും നിങ്ങളുടെ പരിശുദ്ധശുദ്ധനു് ഹോശാന പാടുവിൻ!!
കോറസ്:
“ഹോശാനാ ഹോശാനാ കുഞ്ഞനന്തനോശാനാ
ഹോശാനാ ഹോശാനാ കുഞ്ഞനന്തനന്ദനനോശാനാ
മിശിഹാ കുഞ്ഞനന്തനന്ദനനോശാനാ
പറിശുദ്ധന്‍ പറിശുദ്ധനോശാനാ
പറമശക്തന്‍ അനന്തശക്തനോശാനാ!!”
March 16 2020 12:13
ബിഗ് ബോസ് ഷോയിൽ നിന്നും “പ്രിമച്വർ ഡെലിവറി” ആയി പുറത്തുവന്ന ഡോക്ടർ രജിത് കുമാറിനു് വരവേൽപ്പു് നൽകാൻ കൊറോണയെ വകവയ്ക്കാതെ തടിച്ചുകൂടിയ ആരാധകവൃന്ദത്തിലെ പേരറിയാവുന്ന നാലുപേർക്കെതിരെയും, കണ്ടാലറിയാവുന്ന എഴുപത്തഞ്ചു് പേർക്കെതിരെയും എറണാകുളം കളക്ടർ കേസെടുത്തു എന്ന വാർത്തയായിരുന്നു ഫെയ്‌സ്ബുക്കിലെ ഇന്നത്തെ കണി. (പ്രിമച്വർ ഡെലിവറിയായിട്ടുപോലും ഇത്ര ആവേശമെങ്കിൽ മാസം തികഞ്ഞായിരുന്നു പ്രസവമെങ്കിൽ എന്തായിരുന്നേനെ ആക്രാന്തം എന്നാണു് ആ വാർത്ത വായിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയതു്!)
ഫെയ്‌സ്ബുക്കിലെ നാളത്തെ കണി, പേരറിയാത്ത പ്രമുഖമന്ത്രിയുടെ കല്പനപ്രകാരം പേരറിയാവുന്ന എറണാകുളം കളക്ടറെ സ്ഥലം മാറ്റി എന്ന വാർത്തയായിക്കൂടെന്നില്ല.
ഞാൻ മലയാളം ചാനലുകൾ കാണാറില്ല, വീട്ടിൽ മലയാളം ചാനലുകളെ കയറ്റാറുമില്ല. ഫെയ്‌സ്ബുക്കിലൂടെ ബിഗ് ബോസ് ഷോയെപ്പറ്റിയും, അന്തിച്ചർച്ചകളെപ്പറ്റിയും, അന്തിസീരിയലുകളെപ്പറ്റിയുമെല്ലാം കേൾക്കുമ്പോൾ ആ നിലപാടിൽ അല്പം ദുഃഖം തോന്നാറുണ്ടുതാനും. ഉത്കൃഷ്ടമായ ഒന്നിന്റെ ഭാഗമാകാൻ കഴിയാതെ പോകുന്നു എന്നു് തോന്നുമ്പോൾ മനുഷ്യർക്കുണ്ടാകാറുള്ള ആ പ്രത്യേകതരം നഷ്ടബോധം!
പക്ഷേ, കാര്യങ്ങൾ അത്ര ലളിതമല്ല. ഒരിക്കൽ പച്ച, എന്നും പച്ച; ഒരിക്കൽ ചോപ്പു്, എന്നും ചോപ്പു് തുടങ്ങിയ പ്രസ്താവങ്ങൾ വെറും വരട്ടുതത്വങ്ങളല്ല, അനിഷേദ്ധ്യസത്യങ്ങളാണു്. ഉദാഹരണത്തിനു്, നാലാൾ മുഖമുയർത്തിനോക്കുന്ന ഒരു പദവി അലങ്കരിക്കുന്ന ഒരുവൻ തന്റെ മുടിയോ, താടിയോ, രണ്ടുമൊന്നിച്ചോ നീട്ടാൻ തീരുമാനിക്കുന്നതു്, നീളുന്നവയെല്ലാം നീണ്ടോട്ടെ, നമ്മളായി അതിനൊരു തടസ്സം നിൽക്കരുതു് എന്ന കേവലം മാനുഷികമായ സഹാനുഭൂതിയുടെ പേരിലല്ല, അതിനു് പിന്നിൽ എപ്പോഴും ഒരു ആദർശമുണ്ടു്. അതുപോലെതന്നെ, റ്റിവി കാണലിനും കാണാതിരിക്കലിനും പിന്നിലും എപ്പോഴും ഒരു ആദർശമുണ്ടു്.
മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഒരു ഞായറാഴ്ച ക്ളീൻ ഷേവ് ആയി കുർബ്ബാനമദ്ധ്യേ ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയിരിക്കും? അതൊന്നും അതുപോലൊരു വിശുദ്ധപദവിയിൽ ഇരിക്കുന്ന ഒരുവൻ ചെയ്യുന്ന ഇടപാടുകളല്ല. ഡോക്ടർ രജിത് കുമാർ താടിമീശയില്ലാതെ പ്രത്യക്ഷപ്പെടുന്നതിനേക്കാൾ അതിഭീകരമായിരിക്കും വിശുദ്ധ പാത്രിയർക്കീസ് ബാവ താടിമീശയില്ലാതെ പ്രത്യക്ഷപ്പെട്ടാൽ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകൾ.
ഐഡലുകളിലെ വിള്ളലുകൾ കണ്ടില്ലെന്നു് നടിക്കുകയോ, “സ്നോസമോ” വെള്ളയോ പൂശി മറയ്ക്കുകയോ ചെയ്തു് ഐഡലിന്റെ പ്രേമഭാജനം എന്ന പട്ടം നേടാൻ മത്സരിക്കുന്ന ഭക്തരുമുണ്ടു്. ഉദ്ദിഷ്ട കാര്യം ഐഡൽ വഴിയോ പ്രസ്ഥാനം വഴിയോ സാധിച്ചുകിട്ടിയതിനാൽ നിരന്തരം പുകഴ്ത്തുപാട്ടുകൾ പാടിക്കൊണ്ടിരിക്കേണ്ടതു് തന്റെ ധാര്‍മ്മികബാദ്ധ്യതയാണെന്നു് കരുതുന്നവരാണു് ഇവരിൽ അധികപങ്കും. ഉഭയ സമ്മതപ്രകാരമുള്ള ഒരുതരം കൊടുക്കൽ-വാങ്ങലിന്റെ ഭാഗമായിരിക്കും പലപ്പോഴും ഈവക പാണൻപാട്ടുകൾ!
മനുഷ്യർ ബാവാമാരുടെയും മെത്രാന്മാരുടെയുമെല്ലാം പുറകെ നടക്കുന്നതു് ചുമ്മാ ഒരു തമാശ എന്ന നിലയിലോ, അവർക്കു് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടോ അല്ല. പലപ്പോഴും അതിപ്രധാനമായ തൊഴിലുകൾ മാറ്റിവച്ചുപോലും ഇടയനെ അനുഗമിക്കാൻ തയ്യാറാകുന്നവരാണു് അവർ. ഒരു മനുഷ്യൻ സർവ്വലോകവും നേടിയാലും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവനു് എന്തു് പ്രയോജനം എന്നു് ബൈബിളിൽ മത്തായിവഴി യേശു ചോദിച്ചിട്ടുണ്ടു്. എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തുമെന്നു് യേശു ഉറപ്പുനല്കിയിട്ടുള്ളതുകൊണ്ടാണു് ഭക്തർ ബാവാമാരുടെയും മെത്രാന്മാരുടെയും അച്ചന്മാരുടെയും പുറകെ നടന്നു് ജീവൻ കളയാൻ നോക്കുന്നതു്. പുരോഹിതരിൽ ഭക്തർ കാണുന്നതു് സാക്ഷാൽ ദൈവപുത്രനായ യേശുവിനെയാണു്. ഒന്നും കാണാതെ എന്തെങ്കിലും ചെയ്യുന്ന വിഡ്ഢികളല്ല ഭക്തർ! പഠിക്കാതെ വിമർശിക്കുന്നവരല്ല, പഠിച്ചിട്ടു് വിശ്വസിക്കുന്നവരാണവർ!
എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തുമെന്ന യേശുവചനം പോലെതന്നെ വാലിഡാണു് കൊറോണ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അവൻ അതിനെ കണ്ടെത്തുമെന്ന രജത്കുമാർ വചനവും. കൊറോണയുണ്ടു്, ദൈവവുമുണ്ടു്. രണ്ടിനെയും നഗ്നന്റെ നേത്രങ്ങൾ കൊണ്ടു് നേർക്കുനേർ കാണാൻ കഴിയില്ല. പക്ഷേ, രണ്ടിനെയും അനുഭവത്തിലൂടെ അറിയാം. അനുഭവത്തിലൂടെയേ അറിയാൻ കഴിയൂ!
മലയാളം ചാനലുകൾ കാണില്ലെന്നും, വീട്ടിൽ മലയാളം ചാനലുകളെ കയറ്റില്ലെന്നും ഒരുവൻ ഒരിക്കൽ ഒരു തീരുമാനമെടുത്താൽ ആ തീരുമാനത്തെ, രാഷ്ട്രീയക്കാരുടെ ഇലക്ഷൻ കാലത്തെ വാഗ്ദാനങ്ങൾപോലെ, ഒരു സുപ്രഭാതത്തിൽ കീറിപ്പറിച്ചു് കാറ്റിൽപ്പറത്താൻ കഴിയില്ല. അതിനിശിതമായ ഒരു മാനസികമറികടക്കൽ കൊണ്ടുമാത്രമേ അതു് സാദ്ധ്യമാകൂ.
March 18 2020 11:05
ശുചിത്വം പാലിക്കുക, “ചെയിൻ ബ്രേക്ക്” ചെയ്യുക (“മാല പൊട്ടിക്കുക” എന്നു് മലയാളം) തുടങ്ങിയ, ആരോഗ്യശാസ്ത്രപരമായ അതിജീവനതന്ത്രങ്ങൾ ശ്രദ്ധിക്കുകയും, സമൂഹത്തിൽ നടപ്പാക്കുകയും ചെയ്താൽ കൊറോണ വൈറസ് വഴിയുള്ള രോഗത്തെ ഇന്നല്ലെങ്കിൽ നാളെ നിയന്ത്രണാധീനമാക്കാൻ മനുഷ്യർക്കു് കഴിയുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
പക്ഷേ, കക്ഷിരാഷ്ട്രീയമൊന്തൻസിന്റെ അന്തം വിട്ടുള്ള തള്ളിമറിക്കലുകളെ അതിജീവിക്കാൻ “മാല പൊട്ടിച്ചാലും”, വളയും ചിലങ്കയും മൂക്കുത്തിയും കമ്മലും (മേക്കാമോതിരം സഹിതം) ഊരിക്കൊണ്ടോടിയാലും കഴിയുമെന്നു് തോന്നുന്നില്ല.
കൂലിത്തള്ളോളികൾ തള്ളിമറിക്കുന്ന പരമമായ രാഷ്ട്രീയസത്യങ്ങളുടെ പർവ്വതനിരകളിലെ കല്ലും മണ്ണും ചെളിയും, സർക്കാർ സ്പോൺസെർഡ് വനംകയ്യേറ്റഭൂമികളിൽ സംഭവിക്കുന്ന ആകസ്മികഉരുൾപൊട്ടലുകൾപോലെ, അപ്രതീക്ഷിതമായി തലയിൽവന്നു് വീഴാതിരിക്കാൻ വേണ്ടത്ര “സോഷ്യൽ ഡിസ്റ്റൻസ്” പാലിക്കാൻ ശ്രദ്ധിക്കുക എന്നതുമാത്രമേ, “അരിയെവിടെ, തുണിയെവിടെ, പണിയെവിടെ സർക്കാരേ?” എന്ന മുദ്രാവാക്യവുമായി, കന്നി മുതൽ മകരം വരെയും, മകരം മുതൽ കന്നി വരെയും റോഡുകളിൽ മഹാകവി “മരാമത്തു് മന്ത്രി” ശ്രദ്ധാപൂർവ്വം സ്ഥാപിച്ചിരിക്കുന്ന കുഴികളെണ്ണി തെണ്ടിനടക്കാൻ, “സന്ദേശം കുമാരപിള്ള” മോഡൽ പ്രത്യയശാസ്ത്രപണ്ഡിതരാൽ പഠിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്ത ഓർഡിനറി മോർട്ടൽസിനു് കരണീയമായിട്ടുള്ളു.
നിത്യസ്വർഗ്ഗത്തിലേക്കുള്ള സത്യദൈവത്തിന്റെ വിളിയോ, നിത്യനരകത്തിലേക്കുള്ള സത്യസാത്താന്റെ വിളിയോ വന്നു് ഓർക്കാപ്പുറത്തു് സത്തുപോകാതിരിക്കാൻ അതു് സഹായിക്കും. തത്കാലം അതല്ലാതെ മറ്റു് പോംവഴികളൊന്നുമില്ല.
March 20 2020 09:41
“മുഖ്യമന്ത്രി പിണറായി വിജയൻ 20000 കോടി രൂപയുടെ സാമൂഹ്യസുരക്ഷാപാക്കേജ് പ്രഖ്യാപിച്ചു.” – വാർത്ത
40000 കോടി രൂപയുടെയോ, 80000 കോടി രൂപയുടെയോ സാമൂഹ്യസുരക്ഷാപാക്കേജ് പ്രഖ്യാപിക്കാൻ എന്തായിരുന്നു മുഖ്യമന്ത്രിക്കു് തടസ്സം എന്നെനിക്കു് മനസ്സിലാകുന്നില്ല. പ്രഖ്യാപിക്കുന്ന കോടികൾ എവിടെനിന്നു് വരുന്നു, എവിടേയ്ക്കു് പോകുന്നു തുടങ്ങിയവയെപ്പറ്റി ആർക്കും സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്‌സ് ഒന്നും സമർപ്പിക്കേണ്ട ആവശ്യമില്ലാത്തിടത്തോളം, എത്ര കൂടുതൽ കോടി പ്രഖ്യാപിക്കാൻ കഴിയുന്നോ അത്രയും കൂടിയ ഒരു സൂപ്പർമാൻ ഇമേജ് അതുവഴി സമ്മതിദായകരിൽ സൃഷ്ടിച്ചെടുക്കാൻ കഴിയുമായിരുന്നില്ലേ? ഉദാഹരണത്തിനു്, ഒരുലക്ഷം കോടി രൂപയുടെ സാമൂഹ്യസുരക്ഷാപാക്കേജ് ആയിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തായിരുന്നേനെ അതു് ജനങ്ങളിൽ ഉണ്ടാക്കുമായിരുന്ന ഇമ്പ്രഷൻ!
മന്ത്രിമാർ നയപ്രഖ്യാപനങ്ങൾ നടത്തുന്നതും, കുരുമുളകു് തേങ്ങ അടയ്ക്ക തുടങ്ങിയ നാണ്യവിളകൾ അടങ്കലെടുക്കുന്ന കച്ചവടക്കാരെപ്പോലെ മൊത്തക്കണക്കിനാണു്. മന്ത്രിമാരിൽ നിന്നും വ്യത്യസ്തമായി, തുക എത്ര കുറച്ചുപറയാൻ കഴിയുന്നോ അത്ര കുറച്ചു് പറയാനായിരിക്കും അവർ ശ്രമിക്കുക എന്നേയുള്ളു. പക്ഷേ, രണ്ടുകൂട്ടരും ഉന്നം വയ്ക്കുന്ന ലക്ഷ്യം ഒന്നുതന്നെ: കച്ചവടം വഴി പരമാവധി ലാഭമുണ്ടാക്കുക!
ചെറുപ്പത്തിൽ എന്റെ അയല്പക്കത്തു് താമസിച്ചിരുന്ന ശങ്കുപിള്ള എന്നൊരു പണിക്കാരനെ ഓർമ്മവരുന്നു. പോക്കറ്റിൽ അല്പം ചില്ലറയുള്ള ആരെങ്കിലും പുള്ളിക്കാരനോടു് ഏതെങ്കിലും വിഷയത്തിൽ നന്ദി പറഞ്ഞാൽ, പുള്ളിയുടെ പ്രതികരണം ഇങ്ങനെയായിരിക്കും: “ശങ്കുപിള്ളയ്ക്കു് നന്ദി കിട്ടിയിട്ടു് ഒരു കാര്യവുമില്ല”. അങ്ങനെ ശങ്കുപിള്ള തന്മയത്വമായി സാറന്മാരെ പ്രതിക്കൂട്ടിൽ നിർത്തും. നാട്ടിൻപുറവും, നാട്ടിൻപുറത്തെ സാറന്മാരും നന്മകളാൽ സമൃദ്ധവും, സമൃദ്ധരുമായതിനാൽ സാറന്മാർ ശങ്കുപിള്ളയ്ക്കു് സംതിങ് കൊടുത്തു് പ്രതിക്കൂട്ടിൽ നിന്നും പുറത്തിറങ്ങും. സംതിങ് കിട്ടിയാൽ മാത്രം തൃപ്തിപ്പെടുന്ന ശങ്കുപിള്ളമാരുടെ ലോകമാണിതു്. എന്തു് ചെയ്യുമെന്നു് പറ!
(ശങ്കുപിള്ള എന്ന ID ഫിക്റ്റീവാണു്. – രചയിതാവു്)
March 20 2020 09:58
അർഹിക്കുന്ന ഭരണാധികാരിയെത്തന്നെ ലഭിക്കണമെന്നു് ഏതൊരു ജനതയ്ക്കും നിർബന്ധമുണ്ടു്. തങ്ങൾ അർഹിക്കുന്ന ഭരണാധികാരിയെ ലഭിച്ചതിലുള്ള സന്തോഷം പാട്ടയടിച്ചു് പ്രകടിപ്പിക്കുന്ന പ്രജകളുടെ ഒരു കഷണമാണു് ചിത്രത്തിൽ.
ഇതുപോലെ സ്വയം മറന്നു് ആനന്ദനൃത്തം ആടുന്നതിൽനിന്നും, അവരുടെ പ്രജാപതി അലെക്‌സാണ്ഡർക്കോ നെപ്പോളിയനോ ഒപ്പം നിൽക്കാൻ യോഗ്യതയുള്ള ഒരുവനായിരിക്കുമെന്നു് അനുമാനിക്കാം.
March 20 2020 13:14
“നോക്കെടാ, നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ (മോദിടാ) നീയങ്ങു് മാറിക്കിടാ ശഠാ!” – കല്യാണസൗഗന്ധികം ആട്ടക്കഥ – മാക്രികാണ്ഡം – പിണുപർവ്വം – അദ്ധ്യായം രണ്ടേമുക്കാൽ, അഥവാ SDPI.
March 20 2020 17:54
കൊറോണ (COVID-19)
സ്റ്റാറ്റ്യൂട്ടറി വാണിങ്, അഥവാ സത്യവാങ്മൂലം: എന്റെ മറ്റനവധി പോസ്റ്റുകളിൽ, എന്റെ ബോധപൂർവ്വമായ നിയന്ത്രണത്തെ വകവയ്ക്കാതെ കയറിക്കൂടാറുള്ള ഐറണിയോ, സർക്കാസമോ, സാറ്റയറോ ഈ പോസ്റ്റിൽ ഇല്ല. (ഇവിടെ ഞാൻ രണ്ടുപ്രാവശ്യം “എന്റെ” എന്നു് പറഞ്ഞു. ഭയങ്കരം! മനഃശാസ്ത്രപരമായി ഞാൻ ഒരു ഇഗോയിസ്റ്റ് ആയിരിക്കണം. ദേ, വീണ്ടും എന്റെ പ്രസ്താവത്തിൽ രണ്ടുപ്രാവശ്യം “ഞാൻ” എന്ന അശ്രീകരം കയറിക്കൂടിയിരിക്കുന്നു! എന്റെ കോക്ക്യൂണിൽ (cocoon) നിന്നും എനിക്കു് എന്നെങ്കിലും ശാപമോചനമുണ്ടെന്നു് തോന്നുന്നില്ല. അഹല്യേ, നീയെത്ര ഭാഗ്യവതി! നമുക്കു് തമ്മിൽത്തമ്മിൽ കല്യാണം കഴിച്ചാലോ? ശാപമോക്ഷം ലഭിച്ചവൾ എന്ന നിലയിൽ ഭവതി എന്തു് പറയുന്നു?)
സ്പാനിഷ് ഫ്ലൂ എന്നറിയപ്പെടുന്ന ഇൻഫ്ലുവെൻസ പാൻഡെമിക് വഴി 1918 മുതൽ 1920 വരെയുള്ള മൂന്നു് വർഷങ്ങളിൽ മരണമടഞ്ഞതു്, ഏകദേശം 1000 ലക്ഷം മനുഷ്യരാണെന്നു് കണക്കാക്കപ്പെടുന്നു. 1914 മുതൽ 1918 വരെ നാലു് വർഷങ്ങൾ നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞതു് 200 ലക്ഷം മനുഷ്യരാണു്. അതായതു്, ഒന്നാം ലോകമഹായുദ്ധത്തിൽ മൊത്തം മരിച്ച മനുഷ്യരേക്കാൾ അഞ്ചിരട്ടി മനുഷ്യരാണു് സ്പാനിഷ് ഫ്ലൂ വഴി മരണത്തിനു് കീഴ്‌പ്പെട്ടതു്.
ഒരു പകർച്ചവ്യാധിയിൽ മൂന്നു് പരാമീറ്ററുകൾ പ്രത്യേകം ശ്രദ്ധിക്കപെടേണ്ടതുണ്ടു്:
1. മരണനിരക്കു് (Lethality Rate)
2. അടയിരുപ്പു് കാലം (Incubation Period)
3. അടിസ്ഥാന പുനരുത്പാദന നിരക്കു് (Basic Reproduction Rate = R0 = r nought)
1. മരണനിരക്കു് (Lethality Rate)
സാധാരണ ഇൻഫ്ലുവെൻസയിലെ മരണനിരക്കു്, യൂറോപ്പിലെങ്കിലും, 0,1% വരെയാണു്. മനസ്സിലാക്കാനുള്ള എളുപ്പത്തിനു്: 0,1%, അഥവാ നൂറിൽ 0,1 പേർ മരിക്കുന്നു എന്നാൽ, ആയിരത്തിൽ ഒരാളും, പതിനായിരത്തിൽ പത്തുപേരും മരിക്കുന്നു എന്നർത്ഥം. സ്പാനിഷ് ഫ്ലൂവിലെ മരണനിരക്കു്, ഏറ്റവും ചുരുങ്ങിയപക്ഷം, 2,5 % ആയിരുന്നു. നൂറിൽ രണ്ടര മരണം. അതായതു്, രോഗം ബാധിച്ച ആയിരം പേരിൽ 25 പേരും മരിച്ചിരുന്നു എന്നർത്ഥം.
CORONA-19 വഴിയുള്ള ചൈനയിലെ മൊത്തം മരണനിരക്കു് 3,8%. വുഹാനിലെ മരണനിരക്കു് 4,9%. ചൈനയിലെ വുഹാനിൽ രോഗം ബാധിച്ച ആയിരം പേരിൽ 49 പേരും മരിക്കുകയായിരുന്നു എന്നർത്ഥം. കൂടാതെ, COVID-19 മൂലം ആശുപത്രിയിലായ ചൈനക്കാരിൽ 20 ശതമാനവും മരണമടയുകയായിരുന്നു. അവരിൽ മൂന്നിൽ രണ്ടുപേർ പുരുഷന്മാരായിരുന്നു. 99 പേർ മരിച്ചെങ്കിൽ, അതിൽ 66 പേരും പുരുഷന്മാരായിരുന്നു എന്നും, 33 പേർ മാത്രമേ സ്ത്രീകളായിരുന്നുള്ളു എന്നും പാണിനിമലയാളം. ഓർമ്മയിലേക്കു് വിളിച്ചുവരുത്താൻ: 2002-ൽ ചൈനയിൽ ആരംഭിച്ച SARS (Severe Acute Respiratory Syndrome – “SARS -CoV”) രോഗത്തിൽ മരണനിരക്കു് 9,6 % ആയിരുന്നു. രോഗം ബാധിച്ച ആയിരം പേരിൽ 96 പേരും മരിക്കുകയായിരുന്നു. ആ കാഴ്ചപ്പാടിൽ, SARS-നെ അപേക്ഷിച്ചു്, COVID-19 ഇതുവരെ പ്രദർശിപ്പിച്ച മുഖം അത്ര മാരകമല്ല. COVID -19 അതിനേക്കാൾ മാരകമാകുന്നതു് മറ്റൊരു കാഴ്ചപ്പാടിലാണു്. ഉദാഹരണം: അടയിരുപ്പു് കാലം.
2. അടയിരുപ്പു് കാലം (Incubation Period)
SARS രോഗവുമായി അസോഷിയേറ്റ് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ അടയിരുപ്പു് കാലം 2 ദിവസമാണു്. അതേസമയം, COVID -19 രോഗവുമായി അസോഷിയേറ്റ് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ അടയിരുപ്പു് കാലം പതിനാലു് നീണ്ട ദിവസങ്ങളാണു്. ഈ പ്രത്യേകതയിലാണു് COVID -19 രോഗവ്യാപനത്തിന്റെ പിന്നിലെ യഥാർത്ഥ പിശാചു് ഒളിച്ചിരിക്കുന്നതു്! തന്റെ ശരീരത്തിൽ എട്ടോ പത്തോ ദിവസങ്ങളായി COVID -19 രോഗത്തിന്റെ വൈറസുകളെ ചുമക്കുന്ന ഒരാൾ, സൂപ്പർ മാർക്കറ്റിലോ, ബിവറേജിലോ, ദേവാലയത്തിലോ, സ്കൂളിലോ, മനുഷ്യർ കൂട്ടം കൂടുന്ന മറ്റു് ഇടങ്ങളിലോ വച്ചു് വിശാലഹൃദയനായി പൊതുജനസമക്ഷം അവതരിപ്പിക്കുന്ന ഒരു തുമ്മലോ ചുമയോ ചീറ്റലോ സമീപസ്ഥർക്കുകൂടി അവകാശപ്പെട്ട അന്തരീക്ഷത്തിലേക്കു് – മനഃപൂർവ്വമല്ലെങ്കിലും – വിതറിത്തെറുപ്പിക്കുന്നതു് COVID -19-നു് കാരണഭൂതമായ അനേകം വൈറസുകളെയാണു്! മനഃപൂർവ്വമല്ലാതെ വൈറസിനെ കൊടുത്തവർക്കും, അതിനെ മനഃപൂർവ്വമല്ലാതെ വാങ്ങിയവർക്കും ആ കൊടുക്കൽ വാങ്ങലിനെപ്പറ്റി യഥാസമയം ബോധവാന്മാരാകാൻ കഴിയില്ല എന്നതാണു് COVID -19 വൈറസിനെ, “Lethality Rate” എന്ന പരാമീറ്റർ പ്രകാരം സ്റ്റാറ്റിസ്റ്റിക്കലി കൂടുതൽ അപകടകാരിയായ SARS വൈറസിനേക്കാൾ അൺപ്രെഡിക്റ്റബിളായ വിധം പ്രാണനാശിനിയായ പിശാചാക്കി മാറ്റുന്നതു്. ഈ നിമിഷം ഇതെഴുതാൻ കഴിയുന്നു എന്നതു് എന്റെയോ, മറ്റൊരു നിമിഷം ഇതു് വായിക്കാൻ കഴിയുന്നു എന്നതു് നിങ്ങളുടെയോ, ശരീരത്തിൽ COVID -19 വൈറസ് കയറിക്കൂടിയിട്ടില്ല എന്നതിന്റെ തെളിവല്ല എന്നു് സാരം.
3. അടിസ്ഥാന പുനരുത്പാദന നിരക്കു് (Basic Reproduction Rate = R0 = r nought)
സാധാരണ ഇൻഫ്ലുവെൻസ വൈറസിന്റെ അടിസ്ഥാന പുനരുത്പാദന നിരക്കു്, യൂറോപ്പിൽ, 1,4 മുതൽ 1,6 വരെയാണു്. അതായതു്, ഒരു രോഗിയിൽ നിന്നും രോഗം മറ്റു് 1,6 മനുഷ്യരിലേക്കു് പകരാം. പത്തു് രോഗികളിൽ നിന്നും രോഗം മറ്റു് 16 മനുഷ്യരിലേക്കു് പകരാമെന്നർത്ഥം. പക്ഷേ, ഇറ്റലിയെ മാനദണ്ഡമാക്കിയാൽ, COVID -19 വൈറസിനു് ഒരു രോഗിയിൽ നിന്നും പകരാൻ കഴിയുന്നതു് 2,8 മനുഷ്യരിലേക്കാണു്! അതായതു്, ഒരു രോഗിയിൽ നിന്നും ഏകദേശം മൂന്നു് പേർക്കുവരെ COVID -19 രോഗം പകരാം. (ശ്രദ്ധിക്കുക: അടിസ്ഥാന പുനരുത്പാദന നിരക്കു് കണക്കാക്കപ്പെടുന്നതു് ശതമാനമായിട്ടല്ല). 3 രോഗികൾക്കു് 9 പേരിലേക്കും, 9 രോഗികൾക്കു് 27 പേരിലേക്കും, 27 രോഗികൾക്കു് 81 പേരിലേക്കും പകർത്താൻ കഴിയുന്ന ഒരു രോഗമാണു് COVID -19. “എക്സ്പൊണെൻഷ്യൽ” ആയ വളർച്ച!
ഗണിതശാസ്ത്രജ്ഞർ അവരുടെ സുബോധാവസ്ഥയിൽ ഈ പ്രതിഭാസത്തെ “exponential series” എന്നറിയപ്പെടുന്ന ഒരു സൂത്രത്തിലൂടെ കണക്കുകൂട്ടി തിട്ടപ്പെടുത്താറുണ്ടു്. സാമാന്യജീവിതത്തിൽ, വീട്ടമ്മമാർ ഉറയൊഴിച്ചു് തൈരോ മോരോ ഒക്കെ ഉണ്ടാക്കുന്ന കലയിൽ മാത്രമല്ല, പ്രകൃതിയിലെ മറ്റനേകം പ്രതിഭാസങ്ങളിലും എക്സ്പൊണെൻഷ്യൽ ആയുള്ള പെരുകൽ കാണാൻ കഴിയും. തനിക്കനുയോജ്യമായ ഒരു മീഡിയത്തിൽ, പുഷ്പകവിമാനത്തിന്റെ വേഗതയിൽ പകർന്നുപകർന്നു്, കവർന്നുകവർന്നു്, സ്വാധീനിച്ചുസ്വാധീനിച്ചു്, പകരാനോ കവരാനോ സ്വാധീനിക്കാനോ സാദ്ധ്യതകളൊന്നുമില്ലാത്ത നിലയിൽ സാച്ചുറേറ്റഡ് ആയി, അതിന്റെ പീക്ക് വാല്യൂവിൽ എത്തിക്കഴിഞ്ഞാൽ, ബന്ധപ്പെട്ട ബാക്ടീരിയയും വൈറസുകളും, “ഇനി ആരെക്കൊണ്ടീപ്പാണൻ പാടും തമ്പ്രാ” എന്ന സില്മാപ്പാട്ടുപോലെ, ആദ്യം അല്പം സ്റ്റാറ്റസ് ക്വോ പാലിക്കുക, പിന്നെ സാവകാശം ജീർണ്ണിച്ചു് X-axis എന്നറിയപ്പെടുന്ന ഹൊറിസോണ്ടൽ ആക്സിസിലേക്കു് മടങ്ങി നിർവ്വാണമടയാൻ ശ്രമിക്കുക എന്നതാണു് പ്രകൃതിയിലെ എക്സ്പൊണെൻഷ്യൽ പ്രതിഭാസങ്ങളുടെ ഒരു പൊതുരീതി. ദിവസങ്ങളോ, മാസങ്ങളോ വർഷങ്ങളോ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ എടുത്തു് ജീർണ്ണിക്കുന്ന വിവിധയിനം പ്രതിഭാസങ്ങൾ പ്രകൃതിയിലുണ്ടു്.
എവൊല്യൂഷൻ വഴി, എളുപ്പവഴിയെ ഒഴുകുക, അഥവാ കഴിയുന്നത്ര ലീനിയറായി ചിന്തിക്കുക എന്ന രീതി ശീലിച്ച മനുഷ്യന്റെ തലച്ചോറിനു് കൊറോണ വൈറസിന്റെ എക്സ്പൊണെൻഷ്യലായ വളർച്ച ഉൾക്കൊള്ളൽ അത്ര എളുപ്പമല്ല. എങ്കിലും, ചിന്താപരമായ മിക്കവാറും എല്ലാ കാര്യങ്ങളുമെന്നപോലെതന്നെ, ഇതും ശീലിക്കാവുന്നതേയുള്ളു. പക്ഷേ, അശ്രദ്ധ മൂലം, COVID -19 പിടികൂടി ചത്തുപോയാൽ അതിനായാലും പറ്റില്ല. ചത്തവർക്കു് അവരവരുടെ കയ്യിലിരിപ്പനുസരിച്ചു് സ്വർഗ്ഗത്തിലോ നരകത്തിലോ ത്രിശങ്കുസ്വർഗ്ഗത്തിലോ പോകാൻ കഴിയുമെങ്കിലും, എക്സ്പൊണെൻഷ്യലായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ കഴിയില്ല.
എക്സ്പൊണെൻഷ്യലായ വളർച്ച എന്ന ഡിങ്കോൾഫിയെ സാമൂഹികപരിഷ്കരണത്തതിനായി ഉപയോഗിച്ച ഒരു ബ്രാഹ്മണപ്പയ്യനെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ടു് ഇന്നത്തെ കഥാപ്രസംഗം അവസാനിപ്പിച്ചേക്കാം:
ഇൻഡ്യക്കാരനായ സിസ്സ എന്നൊരു ബ്രാഹ്മണപുത്രൻ A. D. മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ കണ്ടുപിടിച്ചതാണു് ചതുരംഗക്കളി. സ്വേച്ഛാധിപതിയും ജനപീഡകനുമായിരുന്ന ഷിഹ്റാം എന്ന രാജാവിന്റെ ഭരണം വഴി മനുഷ്യർ ദുരിതത്തിലാണ്ടപ്പോൾ, രാജ്യത്തെ പ്രധാന വ്യക്തിയെങ്കിലും, കർഷകരുടെയും സമൂഹത്തിലെ മറ്റംഗങ്ങളുടെയും സഹായമില്ലെങ്കിൽ രാജാവു് ഒന്നുമല്ലെന്ന കേവലസത്യം ഷിഹ്റാമിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നു് ഐതിഹ്യം. ചതുരംഗത്തിൽ ആകൃഷ്ടനാവുകയും, കാര്യം മനസ്സിലാക്കി മര്യാദക്കാരനാവുകയും ചെയ്ത ഷിഹ്റാം, സിസ്സയ്ക്ക് എന്തു് പ്രതിഫലം വേണമെങ്കിലും നൽകാൻ തയ്യാറായി. പക്ഷേ, പ്രതിഫലമായി തനിക്കു് കുറച്ചു് അരിമണികൾ മതിയെന്നും, അവ ചതുരംഗപ്പലകയുടെ ഒന്നാമത്തെ കളത്തിൽ ഒരു അരിമണി, രണ്ടാമത്തെ കളത്തിൽ അതിന്റെ ഇരട്ടിയായ രണ്ടു് അരിമണികൾ, മൂന്നാമത്തെ കളത്തിൽ അതിന്റെയും ഇരട്ടിയായ നാലു് അരിമണികൾ എന്നിങ്ങനെ ഓരോ കളത്തിലും അതിനു് തൊട്ടുമുൻപത്തേതിന്റെ ഇരട്ടി എന്നനിലയിൽ, ചതുരംഗപ്പലകയുടെ മൊത്തം 64 കളങ്ങൾക്കുമൊപ്പിച്ചു് തന്നാൽ മതിയെന്നുമായിരുന്നു സിസ്സയുടെ അപേക്ഷ.
തന്നെപ്പോലെ സർവ്വശക്തനായ ഒരു രാജാവിനോടു് ഇത്ര നിസ്സാരമായ ഒരു പ്രതിഫലം ചോദിച്ചതു് , മറ്റേതൊരു മെഗലൊമാനിയാക്കിനെയും പോലെ, ഷിഹ്റാക്കും രസിച്ചില്ല. ഈ രാജകീയരസക്കേടിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നപോലെ, രാജ്യസഭാംഗത്വം അനുവദിച്ചുനൽകാൻ ശേഷിയും ശേമുഷിയുമുള്ള ഒരുവനോടു് എനിക്കു് പഞ്ചായത്തംഗമായാൽ മതിയെന്നു് പറയുന്നതും, വനിതാകമ്മീഷൻ അദ്ധ്യക്ഷ എന്ന പദവി അനുവദിച്ചുനൽകാൻ ശേഷിയും ശേമുഷിയുമുള്ള ഒരുവനോടു് എനിക്കു് ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതിപ്രകാരം തെങ്ങുകളുടെ ചോടു് വകയുന്നവരുടെ അദ്ധ്യക്ഷ എന്ന പദവി മതിയെന്നു് പറയുന്നതും രാജദ്രോഹമാണു്, “lèse majesté” എന്ന കുറ്റകൃത്യമാണു്.
എങ്കിലും, കല്പനകൾ കല്ലിനെ പിളർക്കാൻ മാത്രമല്ല, അരിമണിയെ എണ്ണാനും പ്രാപ്തമായിരിക്കണം എന്നതിനാൽ, “നിന്റെ ആഗ്രഹം എനിക്കു് കല്പന” എന്ന തത്വപ്രകാരം, “അവന്റെ ഇഷ്ടപ്രകാരം അവനു് ഭവിക്കട്ടെ” എന്നു് ഷിഹ്റ കല്പന പുറപ്പെടുവിച്ചു. പതിവുപോലെ, രാജകല്പന കേട്ടപാതി കേൾക്കാത്ത പാതി, രാജധാനിയുടെ ക്രമപരമായ ചലനത്തിനു് ഉത്തരവാദികളായ ഉത്തോലകങ്ങൾ മൊത്തമായും ചില്ലറയായും തത്സമയം ആക്ടീവായി അരിമണികളെ ചതുരംഗക്കളങ്ങളിൽ ഗണിതാനുസൃതം ക്രമീകരിക്കാൻ തുടങ്ങി.
സിസ്സയുടെ ആഗ്രഹപ്രകാരം, 64 കളങ്ങൾ നിറയ്ക്കാൻ ആവശ്യമായ അരിമണികളുടെ എണ്ണം പതിനെട്ടിനോടു് പതിനെട്ടു് പൂജ്യങ്ങൾ ചേർത്താൽ കിട്ടുന്ന ഒരു സംഖ്യയാണു് (കൃത്യമായി: 18,446,744,073,709,551,615). ആയിരം അരിമണികൾക്കു് ഏകദേശം 40 ഗ്രാം തൂക്കം വരുമെന്നു് കരുതിയാൽ, ചതുരംഗപ്പലകയിൽ ഉണ്ടായിരിക്കേണ്ട മൊത്തം അരിമണികളുടെ തൂക്കം 730 ബില്യൺ ടൺ ആണു്. അതു് 2018 -19 “അരിവർഷത്തിൽ” ലോകത്തിൽ മൊത്തം ഉത്പാദിപ്പിക്കപ്പെട്ട അരിയുടെ തൂക്കത്തിന്റെ ഏകദേശം 1500 ഇരട്ടിയാണു്!
സിസ്സ കുഴിച്ച കുയ്യാനക്കുയിയിൽ വീണു് രാജാവു് മയ്യത്തായി തന്റെയും കുടുംബത്തിന്റെയും കഞ്ഞികുടി മുട്ടിപ്പോകാതിരിക്കാൻ രാജധാനിയിലെ ഗണിതമഹോപാദ്ധ്യായന്‍, സ്വതസിദ്ധമായ തന്റെ ബ്യുറോക്രാറ്റിക് ഇൻസ്റ്റിൻക്റ്റ് ഉപയോഗിച്ചു്, ഷിഹ്റയെ ഇങ്ങനെ ഉപദേശിച്ചത്രെ!: കളങ്ങളിൽ അണിനിരത്തപ്പെടുന്ന അരിമണികളെ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ സിസ്സയോടു് കർശനമായി കല്പിക്കുക! – ഐതിഹ്യമാല 02.
ഹാപ്പി മാലപൊട്ടിക്കൽ!!
March 21 2020 12:29
കൊറോണ വൈറസിന്റെ ആയുസ് 14 മണിക്കൂർ എന്നൊരു തിയറി ഫെയ്‌സ്ബുക്കിൽ കണ്ടു. ഭാരതത്തിൽ എത്തപ്പെട്ട മൊത്തം കൊറോണ വൈറസുകളും ഇപ്പറഞ്ഞ 14 മണിക്കൂറിന്റെ തുടക്കത്തിൽ, ഉച്ചവെയിലിൽ മുറ്റത്തുകിടന്നു് ഉണങ്ങിവരണ്ട ഒരു മേശപ്പുറത്തു് സമ്മേളിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ, അതോടെ കൊറോണ വൈറസിന്റെ കഥ കഴിഞ്ഞേനെ! അതിനാണെങ്കിൽ 14 മണിക്കൂറൊന്നും വേണ്ടതാനും. പക്ഷേ, കൊറോണ വൈറസിന്റെ ഒരു പ്രത്യേകത എന്താണെന്നുവച്ചാൽ, അച്ചങ്ങായി മലയാളികളെപ്പോലെയാണു് – പറഞ്ഞാൽ കേൾക്കില്ല. പോരാത്തതിനു്, കൊറോണ വൈറസുകളുടെ മെയിൻ ഹോബി – അവിടെയും മലയാളികളെപ്പോലെതന്നെ – കാണുന്നവരുടെയെല്ലാം വായിൽനോട്ടമാണു്. അതും, “ഇരകളുടെ” വായും മൂക്കും പോലെ, ഈർപ്പമുള്ള ബയോപ്രദേശങ്ങളിൽ കുടിപാർത്തു് ചുറ്റുപാടുകളിലെ സ്ഥിതിഗതികൾ വീക്ഷിച്ചാൽ മാത്രം തൃപ്തിവരുന്ന ഒരു പ്രത്യേകതരം ഹോബി! ഈർപ്പനിലങ്ങളിലെ ഇളംചൂടുള്ള സിംഹാസനങ്ങളിലിരുന്നു് കോളണി സ്ഥാപിക്കാൻ പറ്റിയതും, സമീപസ്ഥവുമായ ഈർപ്പനിലങ്ങളിലേക്കു് ബിനോയ്ക്കുലേഴ്സ് തിരിക്കുന്ന കൊറോണ വൈറസിനു് റാന്നിയെന്നോ, കാസർഗോഡെന്നോ, കായൽപ്രദേശങ്ങളെന്നോ, കൈയേറ്റപ്രദേശങ്ങളെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. കക്ഷി തികഞ്ഞ കമ്മ്യൂണിസ്റ്റാണു്.
തങ്ങൾക്കു് ആജീവനാന്തം കൈവശംവച്ചനുഭവിക്കാൻ പറ്റിയ ഒരു പ്രതലം സ്വയം കണ്ടെത്തുന്നതാണു് പൊതുവേ വൈറസുകളുടെ രീതി. തങ്ങൾക്കു് സ്വൈര്യജീവിതം നയിക്കാൻ പറ്റിയ ഒരു പ്രതലം സർക്കാരിൽ നിന്നും ഔദ്യോഗികമായി അലോട്ട് ചെയ്തുകിട്ടണമെന്ന വിപ്ലവാത്മകനിലപാടു് വൈറസുകൾക്കില്ല. അതുകൊണ്ടാണു് അവ അതിനുവേണ്ടി സമരങ്ങളോ ഹർത്താലുകളോ ഒന്നും നടത്താത്തതു്. അല്ലായിരുന്നെങ്കിൽ, ചില ഗവണ്മെന്റുകൾ – കരയുന്ന പിള്ളയുടെ കരച്ചിൽ മാറ്റാനെന്നപോലെ – ദളിതർക്കു് ലക്ഷം വീടു് കോളണികൾ പണിതുകൊടുത്തു് പ്രശ്‍നം പരിഹരിക്കുന്ന രീതിയിൽ, ഉണക്കപ്പലകകളിൽ ലക്ഷം വീടു് കോളണികൾ പണികഴിപ്പിച്ചു്, അവിടേയ്ക്കുള്ള പ്രവേശനത്തിന്റെ താക്കോലുകൾ, ലേസർ ഷോയും, ഐറ്റം ഡാൻസും, മറ്റിനം ഉത്തേജകഔഷധങ്ങളുമെല്ലാമായി തട്ടുതകർക്കുന്ന ഉത്സവാത്മകമായ ഒരു ചടങ്ങിൽ വച്ചു്, മഹദ്വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ വൈറസുകൾക്കു് “ദാനം” ചെയ്തു് COVID-19 പ്രശ്‍നം എന്നേക്കുമായി പരിഹരിക്കാൻ കഴിയുമായിരുന്നു.
വൈറസുകളുടെ സ്‌കൂളുകളിൽ വേദോപദേശക്ലാസ്സുകൾ ഇല്ലാത്തതിനാൽ, “അനുസരണ ബലിയെക്കാൾ നല്ലതു്” എന്ന ബൈബിൾ വചനം അവയ്ക്കജ്ഞാതമാണു്. പഠിക്കാത്തതു് പാടാൻ വൈറസുകൾക്കായാലും കഴിയില്ല.
March 22 2020 17:33
എന്റെ പൊട്ടത്തലയ്ക്കു് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എനിക്കു് മറ്റുള്ളവർക്കു് പകർന്നുനൽകാൻ കഴിയൂ. ഞാൻ വാക്കുകളിലൂടെ എഴുതുകയോ, പറയുകയോ ചെയ്യുന്ന കാര്യങ്ങൾ വായിക്കുകയോ, കേൾക്കുകയോ ചെയ്യുന്ന മനുഷ്യർക്കു് അവരുടെ പൊട്ടത്തലകൾക്കു് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. ഇപ്പറഞ്ഞ “തത്ത്വചിന്താസംഭവം” സത്യമാകാൻ സാദ്ധ്യതയുള്ള അത്രതന്നെ സാദ്ധ്യത അതു് സത്യമാകാതിരിക്കാനുമുണ്ടു് എന്നതാണു് ഈവക തത്ത്വചിന്താഡിങ്കോൾഫികളെ ആത്യന്തികവും ആകമാനവുമായ നിത്യസത്യങ്ങളാക്കുന്നതു്. വൈരുദ്ധ്യാത്മകഭൗതികവാദം എന്ന ഡിങ്കോൾഫി എന്തെന്നു്, മൂന്നുവട്ടം പുനർജ്ജനിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത ഒരുവന്റെ പിന്നിൽ അണിനിരക്കാൻ, വൈരുദ്ധ്യാത്മകഭൗതികവാദം എന്ന ഡിങ്കോൾഫി എന്തെന്നു്, മുപ്പതുവട്ടം പുനർജ്ജനിച്ചാലും മനസ്സിലാക്കാൻ കഴിയാത്തവരെയല്ലാതെ മറ്റാരെയെങ്കിലും കിട്ടുമോ? എനിക്കു് തോന്നുന്നില്ല.
ആകമാനസത്യങ്ങളായ ഈവക ആത്യന്തികഡിങ്കോൾഫികൾക്കു് ശാശ്വതമായ ഒരു പരിഹാരമുണ്ടോ എന്നു് എന്നെപ്പോലെ ഒരുവനോടു് ആരെങ്കിലും ചോദിക്കുമെന്നു് തോന്നുന്നില്ല. ഇനി, അഥവാ ആരെങ്കിലും അങ്ങനെ ചോദിച്ചാൽ, അതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാൻ മാത്രം നിഷ്കളങ്കരായ ആ സാധുക്കൾക്കു് നൽകാൻ എനിക്കു് ഈ ഒരൊറ്റ മറുപടിയേയുള്ളു: അസ്സാം ചായയോ, ഡാർജീലിങ് ചായയോ കുടിച്ചുകൊണ്ടു് നല്ല നാളെക്കായി മുട്ടിപ്പായ പ്രാർത്ഥനയോടെ കാത്തിരിക്കുക. മായം ചേർക്കാത്തതാണെന്നു് ഉറപ്പുണ്ടെങ്കിൽ കണ്ണൻദേവൻ ചായയുമാകാം. മായം ചേർത്ത ചായ കുടിച്ചു് ഇന്നുതന്നെ ചത്തുപോയാൽ “നല്ല നാളെ” ആഗതമാകുമ്പോൾ നമ്മൾ ശവക്കുഴിയിൽ കിടന്നു് മോളിലത്തെ പുല്ലുകളുടെ വേരുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ മുഴുകിയിരിക്കുകയായിരിക്കുമല്ലോ.
പാലും പഞ്ചസാരയും ചേർത്തേ ചായ കുടിക്കാവൂ എന്നു് നിർബന്ധമുള്ളവർ അസ്സാം ചായ ചോദിച്ചു് വാങ്ങാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. “ടോപ്ലെസ്” ആയാലേ ചായ ചായ ആകൂ എന്ന നിലപാടുകാർക്കുള്ളതാണു് ഡാർജീലിങ്. ചോദ്യകർത്താവു് ചായകുടിയനും അതേസമയം പ്രമേഹരോഗിയുമാണെങ്കിൽ ചായയിൽ അമിതമായി പഞ്ചസാര ചേർക്കാതിരുന്നാൽ ഉത്തമം. അസ്സാം ആകട്ടെ, ഡാർജീലിങ് ആകട്ടെ, കണ്ണൻദേവൻ ആകട്ടെ, മേമ്പൊടിയായി രണ്ടോ മൂന്നോ പരിപ്പുവട കൂടെയുണ്ടെങ്കിൽ ഏതു് ചായയും വർഗ്ഗഭേദമെന്യേ അത്യുത്തമം.
രാവിലെ ഒരു കാപ്പി കുടിക്കുന്നതു് ഉറക്കം പോകാൻ സഹായിക്കും. എങ്കിലും, തനിക്കു് പുലർകാലത്തു് കാപ്പി എന്നൊരു കാമിനിയുണ്ടു് എന്ന രഹസ്യം സായംകാലത്തെ ഉദ്യാനക്രീഡകളിൽ മുഴുകുമ്പോൾ നിത്യകാമുകിയായ ചായയെ അറിയിക്കാതിരിക്കുന്നതാണു് കുടുംബകലഹം ഒഴിവാക്കാൻ നല്ലതു്.
“തത്ത്വമസി”, അഥവാ “അതു് നീ തന്നെ” എന്ന കുറ്റവാളിസിദ്ധാന്തത്തിനുശേഷം, അന്തർദ്ദേശീയ ക്രിമിനലിസ്റ്റിക്സിൽ ഇത്രകണ്ടു് ശാസ്ത്രീയമായ ഒരു അമലോത്ഭവസിദ്ധാന്തം ലോകജനാധിപത്യങ്ങളിൽ നിലവിലിരിക്കുന്ന ഏതെങ്കിലുമൊരു പീനൽ കോഡിൽ എഴുതിച്ചേർക്കാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. തന്മൂലം, ഈ സനാതനസിദ്ധാന്തം എത്രയും വേഗം കോപ്പിയടിച്ചു് സ്വന്തമാക്കാൻ കഴിയുന്നുവോ അത്രയും കൂടുതലായിരിക്കും സഹൃദയസമൂഹം നിങ്ങൾക്കു് ചാർത്തിത്തരുന്ന നവോത്ഥാന പച്ചച്ചെങ്കാവിപ്പൊന്നാടയുടെ നീളവും വീതിയും.
March 23 2020 11:55
ഗർഭമുണ്ടെങ്കിൽ ഗർഭമുണ്ടു്, ഗർഭമില്ലെങ്കിൽ ഗർഭമില്ല. ഈ രണ്ടിലൊരു ഓപ്‌ഷനേയുള്ളു. അല്ലാതെ “ശകലം ഗർഭം” എന്നൊരു ഓപ്‌ഷനില്ല.
(മുൻപൊരിക്കൽ എന്റെ ഏതോ ഒരു പോസ്റ്റിൽ ഈ “ഗർഭാത്മകഭൗതികവാദഫിലോസഫിയെപ്പറ്റി” ഞാൻ എഴുതിയിരുന്നു എന്നാണെന്റെ ഓർമ്മ.)
സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചാൽ സോഷ്യൽ ഡിസ്റ്റൻസുണ്ടു്, സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചില്ലെങ്കിൽ സോഷ്യൽ ഡിസ്റ്റൻസില്ല. ഈ രണ്ടിലൊരു ഓപ്‌ഷനേയുള്ളു. അല്ലാതെ “ശകലം സോഷ്യൽ ഡിസ്റ്റൻസ്” എന്നൊരു ഓപ്‌ഷനില്ല.
ഭാരതവ്യാപകമായ കൊറോണ വൈറസ് പ്രതിരോധാർത്ഥ പാട്ടകൊട്ടലിലായാലും, ഹൈ പെർസെന്റേജ് ആൽക്കഹോൾ ഡ്രിങ്ക്സ് മല്ലുമാസ്റ്റേഴ്‌സിന്റെ കേരളവ്യാപകമായ ബിവറേജ് ക്യൂവിലായാലും, പക്ഷിപ്പനി ബാധിച്ചതിന്റെ പേരിൽ എത്രയും വേഗം തട്ടു് കാലിയാക്കി തടി കയ്ച്ചിലാക്കാനായി വിറ്റഴിക്കൽ വില്പന നടത്തപ്പെടുന്ന കോഴിസ്റ്റാളുകളിൽ കോഴികളെ കുറഞ്ഞവിലയ്ക്കുവാങ്ങി കോഴിക്കറിവച്ചു് “മുടുക്കർ” പദവി നേടാൻ അക്ഷമരായി നിരന്നുനിൽക്കുന്നവരുടെ ക്യൂവിലായാലും അക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല.
ചത്താൽ ചത്തു, ചത്തില്ലെങ്കിൽ ചത്തില്ല. ഈ രണ്ടിലൊരു ഓപ്‌ഷനേയുള്ളു. അല്ലാതെ “ശകലം ചത്തു” എന്നൊരു ഓപ്‌ഷനില്ല.
ദാറ്റ്സ് ഓൾ ഫോർ ദ പ്രെസെന്റ്, യുവറോണർ!
March 24 2020 11:47
ഓഖി, പ്രളയം 2018, പ്രളയം 2019, നിപ്പ, ശബരിമല യുവതി പ്രവേശനം, വാളയാർ, പൗരത്വ ഭേദഗതി നിയമം, കൊറോണ!
“പിണറായി സഖാവേ, കേരളത്തിലെ ഒരു ഭരണാധികാരിയും ഇതിനുമുൻപു് ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടില്ല. എല്ലാം മുന്നിൽ നിന്നു് നേരിടുന്ന അങ്ങയെപ്പോലൊരു ഇരട്ടച്ചങ്കനെ കാണുമ്പോൾ എനിക്കു് ദിവസത്തിൽ ഏഴുവട്ടം ശീഘ്രസ്ഖലനം സംഭവിക്കുന്നു” എന്ന ഊരാളിഷാജികളുടെയും, “എനിക്കു് ഏഴുവട്ടം ശീഘ്രസ്ഖലനമല്ല, ഒൻപതുവട്ടം ഓർഗാസമാണു് സംഭവിക്കുന്നതു്, വിപ്ലവസഖാവേ!” എന്ന “ഹൈവോൾട്ടേജ്-ഹൈപ്രൈസ്-ഹൈപ്രൊപ്പഗാണ്ട” മല്ലുമാർക്സിസ്റ്റ്-മണിമങ്കകളുടെയും ക്യാപ്പിറ്റലിസ്റ്റ് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകൾക്കായി, മാർക്സ് മുത്തപ്പന്റെ പള്ളിനടയിൽ, മാവോയെ മനസ്സിൽ ധ്യാനിച്ചു്, ശിവകാശിയിൽ പ്രിന്റ് ചെയ്യപ്പെടുന്ന വിടൽ കാസ്ട്രോയുടെയും, ചെഗുവാരയുടെയും, മറ്റിനം വൈരുദ്ധ്യാത്മക-ഭൗതികാത്മകകടലാസ് ദൈവങ്ങളുടെയും മുന്നിൽ, ഗാന്ധിയൻ മാതൃകയിൽ, സത്യം മാത്രം ആഗ്രഹിക്കുന്ന സത്യാഗ്രഹിയായി, യേശുമശിഹയായ കർത്താവിന്റെ രണ്ടാമത്തെ വരവിനായി തമ്പേർകൊട്ടും പാട്ടുമായി നോക്കിപ്പാർത്തു് കാത്തിരിക്കുന്ന സത്യവിശ്വാസികളായ നസ്രാണികളെപ്പോലെ, ഞാൻ നോക്കിപ്പാർത്തു് അക്ഷമനായി കാത്തിരിക്കുന്നു.
March 24 2020 13:09
“ക്യാപ്പിറ്റലിസ്റ്റെന്നോ കമ്മ്യൂണിസ്റ്റെന്നോ വ്യത്യാസമില്ലാതെ, മനുഷ്യവർഗ്ഗം മൊത്തം ഒരു ബഹുവ്യാപ്‌തരോഗത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ മനുഷ്യർ കക്ഷിരാഷ്ട്രീയം പറയരുതു്.” – പോരാളി ഷാജി
March 26 2020 10:44
ചൂണ്ടിക്കാണിക്കാൻ ഒരു ശത്രുചിത്രം ഉണ്ടെങ്കിൽ മിടുക്കരാകൽ വളരെ എളുപ്പമാണു്. സ്വന്തം കുറ്റങ്ങളും കുറവുകളും ചാർത്തിക്കൊടുക്കാൻ പറ്റിയ ശത്രുചിത്രങ്ങളെ സൃഷ്ടിക്കാൻ കഴിയാതിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ വാഴുന്ന ദൈവവും, ഭൂമിയിൽ വാഴുന്ന ഒരുപാടു് മനുഷ്യരും ഇരുന്നരുളുന്ന സിംഹാസനങ്ങൾ പൊടിപിടിച്ചു് കിടന്നേനെ!
പിശാചു് ഇല്ലായിരുന്നെങ്കിൽ ദൈവവും, യഹൂദരില്ലാതിരുന്നെങ്കിൽ ജർമ്മൻ നാത്സികളും, ബൂർഷ്വാസി വർഗ്ഗം ഇല്ലായിരുന്നെങ്കിൽ (സ്വയം ഒരു ബൂർഷ്വാകുടുംബത്തിൽ ജനിച്ചവനായ!) കാൾ മാർക്‌സും, അമേരിക്ക ഇല്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും, കേന്ദ്രഗവണ്മെന്റ് ഇല്ലായിരുന്നെങ്കിൽ ഡോക്ടർ തോമസ് ഐസക്കും, മോദി ഇല്ലാതിരുന്നെങ്കിൽ മൊത്തം “പോരാളി-ഷാജി” ജ്ഷാൻറയും, ചൈന ഇല്ലായിരുന്നെങ്കിൽ കൊറോണ വൈറസുകളും തെണ്ടിപ്പോയേനെ!
കേരളത്തിലെ COVID-19-ന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി സൃഷ്ടിച്ച ഒരു പുതിയ ശത്രുചിത്രമാണു്, ശരീരത്തിൽ കൊറോണ വൈറസുമായി ഗൾഫിൽ നിന്നും നാട്ടിലെത്തി, അങ്ങേയറ്റം ഇൻഫെക്ഷ്യസായ ഒരു രോഗം വഹിക്കുന്നവർ എന്ന നിലയിൽ, അശ്രദ്ധമായ സാമൂഹിക ഇടപെടലുകൾ വഴി സംഭവിക്കാൻ സാദ്ധ്യതയുള്ള ദൂരവ്യാപകമായ അനർത്ഥങ്ങളുടെ ഗൗരവം കണക്കിലെടുക്കാതെയും, ആരെയും വക വയ്ക്കാതെയും വീടും നാടും പള്ളിയും അമ്പലവും ചന്തയും ചുറ്റുന്നവർ. ആരെങ്കിലും അവരോടു് സ്‌നേഹപൂർവ്വം “വീട്ടിലിരിക്കു് മൈരേ” എന്നു് അപേക്ഷിച്ചാൽ മതി, അവർ കോപാകുലരായി “ഇരിക്കില്ലെടാ മൈരേ” എന്നു് പ്രതികരിച്ചുകളയും! ഒരു മര്യാദയുമില്ലാത്ത, ശബ്ദതാരാവലി കണ്ടിട്ടുപോലുമില്ലാത്ത അത്തരം കൂട്ടത്തെ ശത്രുക്കളായിട്ടല്ലാതെ, പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റിയംഗങ്ങളായി കാണാൻ പറ്റുമോ?
ജനകോടികൾ ഉറ്റുനോക്കുന്ന ഒരു “ഐഡൽ” എന്ന നിലയിൽ, കളമശ്ശേരി ഏറിയ സെക്രട്ടറിയായ സഖാവു്, പോലീസ് ചെക്കിങ് സമയത്തു് മാതൃകാപരമായി കാഴ്ചവയ്ക്കുന്ന പെരുമാറ്റമര്യാദകളുടെ അടിസ്ഥാനത്തിലും, കേരളീയമായ കാഴ്ചപ്പാടിലും അവരുടെ പെരുമാറ്റം തികച്ചും നോർമലാണെന്നതാണു് ഈവക മൊത്തം ചാക്യാർ കൂത്തുകളിലെ വിരോധാഭാസം! പാർട്ടിനേതാക്കളെ അല്ലാതെ പിന്നെ ആരെയാണു് സാമാന്യജനം മാതൃകയാക്കേണ്ടതു് എന്നെനിക്കറിയില്ല. ഉത്തമപുരുഷന്മാർ എന്ന നിലയിൽ വേണമെങ്കിൽ ബിഷപ്പന്മാരെ മാതൃകയാക്കാം. പക്ഷെ, കാപ്പയിട്ടു് പള്ളിയിലും, കാപ്പയിടാതെ കന്യാസ്ത്രീമഠങ്ങളിലും കുർബ്ബാന ചൊല്ലേണ്ടിവരും.
മുൻപേ ഗമിച്ചീടിന ഗോവുതന്റെ പിൻപേ മറുചോദ്യമില്ലാതെ ഗമിച്ചുശീലിച്ച ബഹുഗോക്കൾക്കും, ബഹുമൂരികൾക്കും ഒരു “കൊറോണസുപ്രഭാതത്തിൽ” അഴിച്ചുവയ്ക്കാൻ കഴിയുന്നതല്ല തലമുറകളിലൂടെ കെട്ടിമുറുക്കിയ അവരുടെ സ്വഭാവകോണകം.
March 27 2020 11:14
സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവനാണു് ദൈവം എന്നതു് ദൈവഭക്തരുടെ ഉത്തമബോദ്ധ്യമാണു്. അതുകൊണ്ടാണു്, ശരീരത്തിലോ ആത്മാവിലോ ദൈവം ഒരു മുറിവുണ്ടാക്കിയാൽ ഉടനെതന്നെ, മുറിവു് എത്രയും വേഗം സുഖപ്പെടുത്തിത്തരണമേ എന്നും, സാദ്ധ്യമായ ആദ്യത്തെ സന്ദർഭത്തില്ത്തന്നെ, ദൈവസന്നിധിയിൽവന്നു് അങ്ങയെ കാണേണ്ട വിധത്തിൽ കണ്ടുകൊള്ളാമേ എന്നും അവർ ദൈവത്തെ വിളിച്ചു് വിലപിക്കുന്നതു്. മുറിപ്പെടുത്തലും സുഖപ്പെടുത്തലും ദൈവത്തിനു് ഒരു ഹോബിയാണു്. ദൈവമായതുകൊണ്ടു് ഹോബികളൊന്നും പാടില്ല എന്നൊരു നിയമമില്ല.
വർജ്ജിപ്പിക്കാൻ കുടിപ്പിക്കുക എന്നതാണു് കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ ഹോബി. ദൈവഭക്തരാകാൻ ഗവണ്മെന്റും ജനങ്ങളും മത്സരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ദൈവത്തിന്റെ സ്വന്തം ഹോബി ഏറ്റെടുക്കാൻ തീരുമാനിക്കുന്ന ഒരു ഗവണ്മെന്റിനു് ജനപിന്തുണ കിട്ടാതെപോകും എന്നൊരു ഭയത്തിന്റെ ആവശ്യമില്ല. കളക്ടീവ് പാരനോയിഡ് സ്കിറ്റ്സോഫ്രീനിയ ബാധിച്ച ഒരു സമൂഹം എന്ന നിലയിൽ, കേരളത്തിലെ സാംസ്കാരിക സെലിബ്രിറ്റികൾ ഇലക്ഷൻ പ്രചാരണ മഹാസമ്മേളനങ്ങളിൽ ലളിതമായും ഇന്നസെന്റായും മദ്യനിരോധനം പ്രസംഗിക്കുന്നതും, രാഷ്ട്രീയ സെലിബ്രിറ്റികൾ മദ്യവർജ്ജനത്തിനു് ആഹ്വാനം ചെയ്തുകൊണ്ടു് മദ്യഷോപ്പുകൾ ഉദ്ഘാടനം ചെയ്യുന്നതും, സെലിബ്രിറ്റികളുടെ വാൽനക്ഷത്രങ്ങൾ ഗവണ്മെന്റിന്റെ മദ്യനിരോധനത്തെപ്പറ്റിയും മദ്യവർജ്ജനത്തെപ്പറ്റിയും മദ്യാസക്തിയിൽ ഉദാത്തമായ സാഹിത്യസൃഷ്ടികൾ നടത്തുന്നതും സാമൂഹികമാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്ത വൈരുദ്ധ്യങ്ങളല്ല.
കൊറോണ വൈറസിന്റെ വ്യാപനം തടയാനായി കേന്ദ്രനിർദ്ദേശപ്രകാരം കേരളത്തിലെ “മദ്യപാനശാലകൾ” അടച്ചതിന്റെ പിറ്റേന്നുതന്നെ ഒരാൾ ആത്മഹത്യ ചെയ്തത്രേ! മദ്യം കിട്ടാനുള്ള ഇതരമാര്‍ഗ്ഗങ്ങളൊന്നും ആരായാതെ, “വെട്ടൊന്നു്, മുറി രണ്ടു്” എന്ന രീതിയിൽ ആത്മഹത്യ ചെയ്യേണ്ട കാര്യം അയാൾക്കുണ്ടായിരുന്നില്ല എന്നാണെന്റെ പക്ഷം. പക്ഷേ, ചിലർ അങ്ങനെയാണു്: മറ്റുള്ളവരുടെ നല്ല നാളെക്കുവേണ്ടി അവർ സ്വന്തജീവൻ ബലിയർപ്പിക്കും. രക്തസാക്ഷികൾ എന്നാണു് അവർ രാഷ്ട്രീയത്തിലും മതങ്ങളിലും അറിയപ്പെടുന്നതു്. ഉന്നതമായ ഒരു പദവിയാണതു്. കയ്യിൽ കിട്ടുന്നതു് മരണശേഷമായിരിക്കുമെന്ന ഒരു പ്രശ്നമേയുള്ളു.
“അതിഥിത്തൊഴിലാളികൾ”
വിരുന്നു് വരുന്നവരാണു് അതിഥികൾ. പക്ഷേ, അതിഥികളെക്കൊണ്ടു് തൊഴിൽ ചെയ്യിപ്പിക്കുന്നതാണു് ദൈവത്തിന്റെ സ്വന്തം നാട്ടിലെ രീതി. “വിരുന്നുവരുത്തി പണി ചെയ്യിക്കുക”, “പിന്നീടു് മദ്യം വർജ്ജിപ്പിക്കാൻ വേണ്ടി ആദ്യം മദ്യം കുടിപ്പിക്കുക” തുടങ്ങിയ ആചാരങ്ങളെപ്പറ്റി ആദ്യമായി കേൾക്കുമ്പോൾ എവിടെയോ എന്തോ ഒരു “സ്പെല്ലിങ് മിസ്റ്റേക്ക്” ഉള്ളതുപോലെ തോന്നിയേക്കാം. No.1 കേരളത്തെപ്പറ്റി കൂടുതൽ കൂടുതൽ ബോധവാന്മാരാകുന്നതോടെ ആ “അരുതായ്ക” ശീലമായിക്കൊള്ളും. “അതിഥിത്തൊഴിലാളികളുടെ” നാടല്ലേ? അവിടെ കാര്യങ്ങളുടെ കിടപ്പും നടപ്പും മറ്റു് “പിന്നാക്ക” സമൂഹങ്ങളെ അപേക്ഷിച്ചു് തികച്ചും വ്യത്യസ്തമായിരിക്കുന്നതും മേല്പറഞ്ഞ കളക്ടീവ് പാരനോയിഡ് സ്കിറ്റ്സോഫ്രീനിയയുടെ ഒരു ഭാഗമാണു്.
March 27 2020 14:03
കൊറോണ പ്രമാണിച്ചു് “ഹൌസ് അറസ്റ്റിൽ” കഴിയേണ്ടിവരുന്ന No. 1 ഇടതുപക്ഷകേരളത്തിലെ ആൽക്കഹോൾ ആഡിക്റ്റുകൾക്കും, ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞരായ പ്രത്യയശാസ്ത്രമഹോപാദ്ധ്യായർക്കും, സ്വതവേതന്നെ ക്രിമിനൽസായ പോരാളിവീരന്മാർക്കും അവരുടെ ഭാര്യമാരെ/ഭർത്താക്കന്മാരെ/മക്കളെ വൈരുദ്ധ്യാത്മകമായും ഭൗതികവാദപരമായും പീഡിപ്പിക്കാൻ തോന്നിക്കൂടെന്നില്ല. കാരണം, ഈവക ജനുസ്സുകൾ മൊത്തം ആഡിക്റ്റുകളാണു്. വിത്‌ഡ്രോവൽ സിംപ്റ്റത്തിന്റെ അവസ്ഥയിൽ ആഡിക്ടുകൾക്കു് അഗ്രസീവ് ആകാതിരിക്കാനാവില്ല. ആ അവസ്ഥയിൽ അവരെ, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, പിറ്റ് ബുൾ ടെറിയർ മുതലായ “ആക്രമണപ്പട്ടികളുമായി” മാത്രമേ താരതമ്യം ചെയ്യാനാവൂ.
ചികിത്സിച്ചാൽ ഭേദമാക്കാവുന്ന അഡിക്ഷനുകളുണ്ടു്; എത്ര ചികിത്സിച്ചാലും ഭേദമാക്കാൻ കഴിയാത്ത അഡിക്ഷനുകളുമുണ്ടു്. ഇവയിൽ, പ്രത്യയശാസ്ത്രഅഡിക്ഷനുകൾ, ദൈവപരവും മതപരവുമായ അഡിക്ഷനുകൾ, “ഹ്യൂബ്രസ്” അഡിക്ഷനുകൾ തുടങ്ങിയവ രണ്ടാമത്തെ വിഭാഗത്തിൽ വരുന്നവയാണു്. മനുഷ്യരെ ബാധിക്കുന്ന, പ്രകൃതിസഹജവും, തികച്ചും സ്വാഭാവികവുമായ മാനസികരോഗങ്ങളെ ചികിത്സിക്കുകയും പലപ്പോഴും പൂർണ്ണമായും ഭേദമാക്കുകയും ചെയ്യാം. പക്ഷേ, പ്രകൃതിവിരുദ്ധവും, കെട്ടിച്ചമയ്‌ക്കപ്പെട്ടതുമായ (invented) പ്രത്യയശാസ്ത്രങ്ങളിലും, താനൊരു മഹാസംഭവമാണെന്ന “സൂപ്പർമാൻ” ഡെല്യൂഷനുകളിലും ആത്യന്തികസത്യം ദർശിച്ചു് അഭിരമിക്കുന്നയിനം മാനസികസ്റ്റ്യുപിഡിറ്റിയെ, കൃത്യസമയത്തുള്ള കുത്തിവയ്പുകൾ വഴി ഒരുപക്ഷേ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കാമെങ്കിലും, ഒരിക്കൽ പിടിപെട്ട മാനസികസ്റ്റ്യുപിഡിറ്റിക്കുള്ള മറുമരുന്നു്, ദുഃഖകരം എന്നേ പറയേണ്ടൂ, ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
മുൻപു് പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ, ജന്മനാ ഒരു നല്ല മനുഷ്യനാണു് ഞാൻ. വിഡ്ഢിത്തത്തോടടുക്കുന്നതാണു് എന്നിൽ അന്തർലീനമായ നന്മ. അതുകൊണ്ടു്, കൊറോണ പ്രമാണിച്ചു് “ഹൌസ് അറസ്റ്റിൽ” കഴിയേണ്ടിവരുന്ന No. 1 ഇടതുപക്ഷകേരളത്തിനോടുള്ള ധാർമ്മികമായ എന്റെ ബാദ്ധ്യത പാലിക്കാതിരിക്കാൻ – ഞാൻ എത്ര കടുംപിടുത്തം പിടിച്ചാലും – എനിക്കു് കഴിയില്ല. ഒരുപാടു് ഭർത്താക്കന്മാരുള്ള നാടാണു് കേരളം. ഉടയതമ്പുരാൻ തനിക്കു് കനിഞ്ഞുനല്കിയ ഇഹലോകത്തിലെ തന്റെ ജീവിതം മാനംമര്യാദയായി ജീവിച്ചുതീർത്തു്, എന്നെങ്കിലും ചത്തു് സ്വർഗ്ഗം പൂകാൻ ആഗ്രഹിക്കുന്ന നീതിമാനായ ഒരു ഭർത്താവിനെ സംബന്ധിച്ചു്, ഭാര്യ വീട്ടിലുള്ളപ്പോൾ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ, സ്വൈര്യവും സമാധാനവും ലഭിക്കുന്നതു്, “വാണിയംകുളത്തുള്ള വഞ്ചിപ്പേട്ടയിലെ” കാളച്ചന്തയോടു് ചേർന്നുള്ള മൈൽകുറ്റിയിൽ ഏകനായി ഇരുന്നു്, “ഇതിനപ്പുറം എന്തു്” എന്ന ആദ്ധ്യാത്മകചിന്തയിൽ മുഴുകി, “ആത്മവിദ്യാലയമേ, അവനിയിൽ ആത്മവിദ്യാലയമേ” എന്ന “ആത്മീയഗാനം”, കമുകറ പുരുഷോത്തമന്റെ അതേ സ്വരത്തിൽ, പാടുമ്പോഴാണു് എന്ന കാര്യത്തിൽ ഏതെങ്കിലുമൊരു കേരളഭർത്താവിനു് വിപരീതാഭിപ്രായം ഉണ്ടാവാൻ വഴിയില്ല.
ഒരുപാടു് ഭർത്താക്കന്മാരുള്ള നാടാണു് കേരളം എന്നപോലെതന്നെ, ഒരുപാടു് വിപ്ലവികളുള്ള നാടുമാണു് കേരളം. “ഹൌസ് അറസ്റ്റിൽ” കഴിയുന്നവർക്കായി മറ്റൊന്നും ചെയ്യാൻ തത്കാലം എനിക്കു് കഴിയില്ല. അതുകൊണ്ടു്, ഈ വിപ്ലവഗാനം ഞാൻ അവർക്കായി പങ്കുവയ്ക്കുന്നു. കൊറോണ പ്രമാണിച്ചു് വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഈശ്വരചിന്തയോടെ, ധ്യാനനിരതമായി പാടിയാൽ ഒട്ടൊരു ആശ്വാസം കിട്ടുമെന്നുറപ്പു്.
വീട്ടിൽ നിലവിളക്കും, വിളക്കിൽ എണ്ണയും തിരിയുമുണ്ടെങ്കിൽ കത്തിക്കാൻ മറക്കണ്ട. കത്തിക്കേണ്ടതു് തിരികളെയാണു്, വിളക്കിനെയല്ല (എന്റെ പൊന്നോ, എന്തെല്ലാം ശ്രദ്ധിക്കണം!). അതുപോലെ, അധികം ഉച്ചത്തിൽ പാടാതിരിക്കാൻ ശ്രദ്ധിക്കുക. തെരുവുനായ്ക്കൾ ഉറങ്ങാറില്ല. “അതിജീവനം കളക്ടിവിസത്തിൽ” എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരായതിനാൽ, ഓരിയിടലുമായി സാമ്യമുള്ള ആരവങ്ങൾ കേട്ടാൽ, അവറ്റകൾ കോറസായി ഓരിയിടാൻ തുടങ്ങും. പൊലീസിനു് പണിയാകും. ഓരിയിടലും പാട്ടും തമ്മിൽ തിരിച്ചറിയാനുള്ള സംഗീതാത്മകശേഷിയിലേക്കു് തെരുവുനായ്ക്കൾ പരിണമിച്ചുകൊണ്ടിരിക്കുന്നതേയുള്ളു എന്നു് ചാൾസ് ഡാർവിൻ.
പാടേണ്ട റ്റ്യൂൺ:
“പൊന്നരി-കടകംപളിയിലു് കണ്ണെറിയുന്നോളേ
കോമരത്തിൻ വായ്‌മണത്തിലു് വാടിവീഴുന്നോളേ
വാടിവീഴുന്നോളേ”
പാടേണ്ട വിപ്ലവഗാനം:
March 27 2020 14:58
Who laughs last, laughs best.
March 28 2020 13:27
“അന്നവിചാരം മുന്നെ വിചാരം, നിന്നെ വിചാരം പിന്നെ വിചാരം” എന്ന “തീറ്റ റപ്പായി” സിദ്ധാന്തത്തിന്റെ ഒരാരാധകനായിരുന്നു ഇതുവരെ ഞാൻ. “എന്നെപ്പറ്റിക്കൂടിയും ഒന്നു് വിചാരിക്കൂ സേട്ടാ” എന്ന അഭ്യർത്ഥനയുമായി എന്നെ സമീപിച്ചിട്ടുള്ള എല്ലാ “അന്നമ്മമാരോടും” യാതൊരു ദാക്ഷിണ്യവുമില്ലാതെ അക്കാര്യം ഞാൻ തുറന്നുപറയുകയും ചെയ്തിട്ടുണ്ടു്. “Ohne Mampf kein Kampf” (തീറ്റയില്ലെങ്കിൽ യുദ്ധമില്ല = An army marches on its stomach) എന്ന ജർമ്മൻ “ഫിലോസഫിയിൽ” വിശ്വസിക്കുന്നവനായിരുന്നു ഞാൻ. അങ്ങനെയിരിക്കെയാണു് പോരാളി ഷാജിയിൽ നിന്നും പിണറായി വിജയൻ എന്ന സുപ്രീം കമാൻഡറുടെ സോഷ്യൽ ഫിലോസഫികളെപ്പറ്റി ഞാൻ കേട്ടതു്. അതുവഴി, ഹെഗേലിന്റെ ഫിലോസഫിയെ തലകുത്തി നിർത്തുകയല്ലാതെ മാർക്സിനു് മറ്റു് ഗത്യന്തരമൊന്നും ഇല്ലാതിരുന്നതുപോലെ, എന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന “തീറ്റ റപ്പായി” ഫിലോസഫിയെ തലകുത്തി നിർത്തുകയല്ലാതെ മറ്റൊരു പോംവഴി എനിക്കില്ല എന്ന “നഗ്നന്റെ” സത്യം എനിക്കും പിടികിട്ടി. “പിടികിട്ടി” എന്നതിനേക്കാൾ, ഒരുവിധത്തിൽ തട്ടിക്കൂട്ടി എന്നു് പറയുന്നതാണു് കൂടുതൽ ഉത്തമം. കാരണം, അത്യന്തം സാമൂഹ്യശാസ്ത്രപരവും തത്ത്വചിന്താപരവുമായ അത്തരം സൈദ്ധാന്തികതകൾ ഉൾക്കൊള്ളുക എന്നതു്, മാർക്സിസ്റ്റുകളല്ലാത്ത സാമാന്യമനുഷ്യർക്കു് അത്ര എളുപ്പമായ കാര്യമല്ല.
കൊറോണ വൈറസ് ബാധിച്ച ചില ഗൾഫ് മലയാളികൾ, (അവർ പോരാഞ്ഞിട്ടെന്നപോലെ) മറ്റുചില കൊറോണ വൈറസ് ജനുസ്സുകൾ, പ്രത്യേകിച്ചും, കോൺഗ്രസ്സ് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികളും, സാക്ഷാൽ ചെന്നിത്തലയെപ്പോലെ ആന്റികമ്മ്യൂണിസ്റ്റ് ജീനുകൾ ആത്മാവിന്റെ അന്തരാളത്തിൽ പേറുന്നവരുമായ ചില “COVID-19” ജിന്നുകൾ തുടങ്ങിയ, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് “ഫിലോസഫിയുടെ” കാഴ്ചപ്പാടിൽ അസ്തിത്വാവകാശം ഉണ്ടാവാൻപോലും പാടില്ലാത്തവിധം പരനാറികളും നികൃഷ്ടജീവികളുമായ കുറേ അശ്രീകരങ്ങൾ, വൈരുദ്ധ്യാത്മകഭൗതികവാദപരമായ യാതൊരുവിധ മനുഷ്യപ്പറ്റോ സഹാനുഭൂതിയോ കാണിക്കാതെ തെരുവിലറങ്ങിനടന്നു് COVID-19 രോഗം പരത്തി No.1 കേരളത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ, തമ്പ്രാന്മാരും തമ്പ്രാട്ടികളും എച്ചിൽത്തൊട്ടിയിലേക്കു് അലക്ഷ്യമായി വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങളിലെ എല്ലിൻകഷണങ്ങൾക്കുവേണ്ടി കടിപിടികൂടുക എന്നതിനപ്പുറം, സാമൂഹ്യവിരുദ്ധമായ മറ്റു് ക്രിമിനൽ നടപടികളിലൊന്നും ഭാഗഭാക്കുകളാകാതെ, കേവലം തെരുവിൽ ജനിച്ചു്, തെരുവിൽ വളർന്നു്, തെരുവിൽ ഒടുങ്ങുന്ന മാർക്സിയൻ പ്രോലെറ്റേറിയനുകളായ തെരുവുനായ്ക്കളോടു്, ജന്മനാതന്നെ സ്നേഹസ്വരൂപനും കരുണാനിധിയുമായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സഹാനുഭൂതി പ്രകടിപ്പിക്കുന്നതു് ഒരു കാരണവശാലും പോരാളി ഷാജികളുടെ മാതൃകയിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടരുതു്. (ശ്രദ്ധിക്കുക: ദുർവ്യാഖ്യാനങ്ങളുടെ ക്യാപ്പിറ്റലിസ്റ്റ് കുത്തകാവകാശം എപ്പോഴും പോരാളി ഷാജികളുടെ നിയന്ത്രണത്തിൽ ആയിരിക്കേണ്ടതുണ്ടു്.)
പിണറായി സഖാവിനാൽ പ്രചോദിതനായും, ഈവക പരിഗണനകളുടെ പശ്ചാത്തലത്തിലും ഞാൻ പിൻതുടരാൻ തീരുമാനിച്ചിരിക്കുന്ന എന്റെ ഏറ്റവും പുതിയ സോഷ്യൽ ഫിലോസഫി പൊതുജനസമക്ഷം സമർപ്പിക്കാൻ ഇതിനാൽ ഞാൻ ആഗ്രഹിക്കുന്നു:
“ശുനകവിചാരം മുന്നെ വിചാരം, മനുഷ്യവിചാരം പിന്നെ വിചാരം.”
അയ്യോ, ഞാൻ അതൊന്നും കേട്ടില്ലേ, അറിഞ്ഞില്ലേ എന്നുംപറഞ്ഞു് “സോപ്പിട്ടു്” കാര്യം നേടാൻ വരുന്ന സകലമാന പൊന്നമ്മകളെയും, ചിന്നമ്മകളെയും, അന്നമ്മകളെയും “കടക്കു്, എന്റെ പെട്ടിക്കടയ്ക്കു് പുറത്തു്” എന്നു് ആക്രോശിച്ചു് ആട്ടിപ്പായിക്കുകയല്ലാതെ, “സോഷ്യൽ ഡിസ്റ്റൻസിങ്” എന്ന അവതാരം അവതാരമെടുത്തിരിക്കുന്ന ഈ ഉത്തരകലിയുഗകാലഘട്ടത്തിൽ എനിക്കു് മറ്റു് പോംവഴികളൊന്നുമില്ല എന്ന വസ്തുതയിലേക്കു് ബന്ധപ്പെട്ട കക്ഷികളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. നന്ദി, (നാസ്തിക)നമസ്കാരം!
March 29 2020 10:58
സോവ്യറ്റ് യൂണിയനിലെ “Gulag” പോലുള്ള ലേബർ ക്യാംപുകളോ റീഎജ്യുക്കേഷൻ ക്യാമ്പുകളോ പിണറായിയുടെ കമ്മ്യൂണിസ്റ്റ് കേരളത്തിലും തുടങ്ങിയോ? കൊറോണബാധ വിഷയത്തിൽ ന്യൂസ് മീഡിയയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ശ്രീമതി K. K. ശൈലജ ടീച്ചറെ ഇപ്പോൾ കാണാനോ കേൾക്കാനോ ഇല്ലാത്തതുകൊണ്ടു് ചോദിച്ചെന്നേയുള്ളു.
കണ്ടു് ശീലിച്ചവരെ കാണാതാകുമ്പോൾ ആർക്കായാലും തോന്നില്ലേ ഒരു സമാധാനമില്ലായ്മ? അത്രയും കൂടി പിണറായി തന്റെ സ്വന്തം സാന്നിദ്ധ്യം അറിയിക്കുന്നുണ്ടെന്നതാണു് ആകെയൊരാശ്വാസം.
March 29 2020 11:46
“അതിഥി” തൊഴിലാളികൾ!
അതിഥി ദേവോ ഭവഃ
ദൈവതുല്യരായി പരിചരിക്കപ്പെടുന്ന, “ദൈവത്തിന്റെ സ്വന്തം നാട്ടിലെ” അതിഥികൾ!
#പായിപ്പാടു് #മറ്റുസംസ്ഥാനതൊഴിലാളികൾ #COVID19 #Socialdistance
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)
March 29 2020 13:47
രണ്ടു് കാര്യങ്ങൾ ഏതൊരു ഭാരതീയന്റെയും മുഖമുദ്രയാണു്:
1. racism
2. hypocrisy
ഹിന്ദുവെന്നോ, മുസ്ലീമെന്നോ, നസ്രാണിയെന്നോ, ജൈനനെന്നോ, ബ്രാഹ്മണനെന്നോ, പുലയനെന്നോ, വലതു് കമ്മ്യൂണിസ്റ്റെന്നോ, ഇടതു് കമ്മ്യൂണിസ്റ്റെന്നോ, ഇൻഡ്യൻ കാങ്കിരസ്സെന്നോ, കേരള കാങ്കിരസ്സെന്നോ, ജില്ല കാങ്കിരസ്സെന്നോ, താലൂക്കു് കാങ്കിരസ്സെന്നോ, ആണെന്നോ, പെണ്ണെന്നോ, മൂന്നാം ലിംഗക്കാരെന്നോ, ബാലരെന്നോ, യുവാക്കളെന്നോ, വൃദ്ധരെന്നോ, മുതലാളിയെന്നോ, തൊഴിലാളിയെന്നോ, ചൂഷകനെന്നോ, ചൂഷിതനെന്നോ, യുക്തിവാദിയെന്നോ, സ്വതന്ത്രചിന്തകനെന്നോ, ശാസ്ത്രവാദിയെന്നോ, ആയുർവ്വേദവാദിയെന്നോ, സിദ്ധ-യുനാനിവാദിയെന്നോ, പ്രകൃതിവാദിയെന്നോ, തകൃതിവാദിയെന്നോ, ആയുരാരോഗ്യവാദിയെന്നോ വ്യത്യാസമില്ലാതെ മൊത്തം ഭാരതീയരെയും അനാദികാലം മുതൽ ബാധിച്ചിരിക്കുന്നതും, അവർ ഓരോരുത്തരുടെയും “അന്തരാത്മാവിന്റെ” അഗാധതയിൽ, ആർക്കും ഒരുവിധത്തിലും വേർപെടുത്താനാവാത്തവിധം പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്നതുമായ ഒരു “COVID-19 വൈറസിന്റെ” രണ്ടു് മുഖങ്ങളാണവ.
കാഴ്ചക്കാർ എന്ന നിലയിൽ പുറത്തുനിന്നു് വീക്ഷിക്കുന്നവർക്കു് ഭീതിദവും, ആ വൈറസിനെ ചുമക്കുന്നവർക്കു് – ഒരു ഗ്യാസ്ട്രബിൾ രോഗിക്കു് വിശാലമായും ആർഭാടമായും ശബ്ദമുഖരിതമായ ഒരു വളി പോയാലെന്നപോലെ – ആശ്വാസദായകവും ആനന്ദഭരിതവുമായ ആ “COVID-19” പകർച്ചവ്യാധിക്കു് ഇതുവരെ ചികിത്സയൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗികൾ അവരുടെ രോഗം പൂർണ്ണമായ ആരോഗ്യത്തിന്റെ ലക്ഷണമായി കരുതണമെന്നു്, ചോദ്യം ചെയ്യപ്പെടാൻ അനുവാദമില്ലാത്ത ആദ്ധ്യാത്മികഗുരുക്കളുടെ കല്ലിനെപ്പിളർക്കുന്ന കല്പനകളുള്ളതിനാലും, കല്പനകൾ പാലിക്കേണ്ടതു് ദൈവനിശ്ചയമാണെന്ന ഉത്തമബോദ്ധ്യം രോഗികളുടെ ആസനത്തിൽ അവരുടെ സംസ്കാരത്തിന്റെ ഭാഗമായി സ്വതവേതന്നെ കൂടുകൂട്ടിയിട്ടുള്ളതിനാലും, രോഗത്തിന്റെ വൈറസ് ശരീരത്തിൽ കയറിക്കൂടി ആധിപത്യം സ്ഥാപിക്കാതിരിക്കാൻ സഹായകമായ പ്രതിരോധകുത്തിവയ്പുകളെ അവർ ക്യാറ്റഗോറിക്കലി നിഷേധിക്കുന്നു!
ആത്മാവിലും ശരീരത്തിലും മുകളിൽ സൂചിപ്പിച്ച റെയ്‌സിസവും ഹിപ്പോക്രസിയും ചുമന്നുകൊണ്ടു് ജീവിച്ചു് ചാകാനും, ആരാണു് അവയെ ചുമക്കുന്നതു് എന്നതിനും, അവർ ഏതു് വിഭാഗത്തിൽപ്പെടുന്നവരാണു് എന്നതിനുമനുസരിച്ചു് സ്വർഗ്ഗത്തിലോ നരകത്തിലോ പോയി അനന്തനിത്യമായി ബോറടിക്കുക, അതല്ലെങ്കിൽ, തന്നെയും പിന്നെയും ചറപറ പുനർജ്ജനിക്കുകയും ഓരോ വട്ടവും കണ്ണാടിയിൽ നോക്കി, തന്റെ അടുത്ത ജന്മത്തെപ്പറ്റി മധുരസ്വപ്നങ്ങൾ കണ്ടു് ശൂന്യതയിലേക്കു് ദൃഷ്ടികൾ പായിച്ചു് മുടക്കമില്ലാതെ വീണ്ടും വീണ്ടും മൃദുസ്മേരവദനരായിക്കൊണ്ടിരിക്കുകകയും ചെയ്യുക തുടങ്ങിയവയാണു് ഒരു ഒറിജിനൽ ഭാരതീയനെ സംബന്ധിച്ചു് അവന്റെ ജീവിതസായൂജ്യം! ഭാരതീയന്റെ ആ സ്വർഗ്ഗീയസൗഭാഗ്യം മാഞ്ഞുമറഞ്ഞുപോകാതെ എന്നുമെന്നാളും ശാശ്വതമായി നിലകൊള്ളുമാറാകട്ടെ, ആമീൻ!
March 30 2020 11:51
കൊറോണക്കാലത്തു് സോപ്പിട്ടു് കഴുകി “മുൻകൂറായി” പരിശുദ്ധമാക്കിയ കൈകളിൽ ജീവനും വാരിപ്പിടിച്ചുകൊണ്ടു് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന മുൻകാല അനുയായികളെ പഴയ ആത്മീയവലയത്തിനുള്ളിൽ പിടിച്ചുനിർത്താൻ പരിശുദ്ധ അരമനകളിലെ തിരുമേനികൾ കഷ്ടപ്പെടുകയാണത്രെ!
നിതാന്തവന്ദ്യദിവ്യശ്രീകളായ തിരുമേനിമാരോടു് എനിക്കിതേ പറയാനുള്ളു: നിങ്ങൾ തിടുക്കം കൂട്ടാതിരിക്കുക. “आराम करो, आराम करो”!
ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “കൊറോണ വൈറസ് സീരിയൽ” ഒന്നു് കഴിഞ്ഞുകിട്ടാനായി ക്ഷമയോടെ കാത്തിരിക്കുക. അതോടെ രാഹുവിന്റെ സ്വാധീനം അലിഞ്ഞുപോകും! ശുക്രൻ ഖഡ്ഗമേന്തും! പിന്നെ നിങ്ങളുടെ, സോറി, പരിശുദ്ധപിതാക്കളും അതിവിശുദ്ധമാതാക്കളുമായ അങ്ങത്തകളുടെയും അങ്ങത്തികളുടെയും നല്ലകാലമാണു്. (ചുരുങ്ങിയപക്ഷം അടുത്ത കൊറോണ വൈറസോ, മറ്റിനം ട്രബിൾ മെയ്ക്കറുകളോ രംഗപ്രവേശം ചെയ്തു് കന്യാസ്ത്രീമഠങ്ങളിലെ കളിരസം നശിപ്പിക്കുന്നതു് വരെയെങ്കിലും!).
അപ്പോഴാണു്, “എന്നെ ശാരീരികമായും ആത്മീയമായും ആസകലം ഒന്നു് വെഞ്ചരിച്ചുതാ എന്റെ പൊന്നച്ചോ/പൊന്നമ്മേ” എന്ന ഹൃദയഭേദകമായ വിലാപത്തോടെയുള്ള ഭക്തജനങ്ങളുടെ തള്ളിക്കയറ്റം ആരംഭിക്കുന്നതു്. നിർണ്ണായകമായ ആ നിമിഷങ്ങളെ ഏറ്റവും പ്രോഫിറ്റബിളായി മാറ്റിയെടുത്തു് എങ്ങനെ നാലു് ജോർജ്ജ് കുട്ടികളെ ഉണ്ടാക്കാൻ കഴിയുമെന്നതിനെപ്പറ്റി കൂലങ്കഷമായി ചിന്തിക്കേണ്ട സമയമാണിതു്. അതിനായി, പറ്റുന്നത്ര ഉപദേഷ്ടാക്കളെ നിയമിക്കുകയും, ആ തീറ്റപ്പണ്ടാരങ്ങൾക്കു് പൊതുഭണ്ഡാരത്തിൽ നിന്നും ലാവിഷായി ചക്രം വാരിക്കോരിക്കൊടുത്തു് തൃപ്തിപ്പെടുത്തി “ഫ്യൂച്ചർ പ്രൂഫായ” ഒരു ഉഗ്രൻ അതിജീവനസ്ട്രാറ്റജി രൂപപ്പെടുത്തുകയും ചെയ്യുകയാണു് ഇപ്പോൾ ചെയ്യേണ്ടതു്!
സഖാവു് പിണറായി വിജയൻ ഇക്കാര്യത്തിൽ സമാനതകളില്ലാത്ത ഒരു മാതൃകയാണു്. ശ്രദ്ധിച്ചാൽ വേണ്ടില്ല.
March 30 2020 12:52
ഇതു് T. G. മോഹൻദാസ് എന്ന ഒരു രാഷ്ട്രീയക്കാരന്റെ ചിത്രമല്ല. ഇതാണു്, വർണ്ണ-വർഗ്ഗ-ജാതി-മത-ലിംഗ-രാഷ്ട്രീയഭേദമില്ലാതെ, ഒരു ശരാശരി മലയാളിയുടെ ചിത്രം.
April 2020
April 1 2020 14:10
“ആയിരത്തൊന്നു് രാവുകൾ” എന്ന കഥാസമാഹാരത്തിലെ “ആലിബാബയും നാല്പതു് കള്ളന്മാരും” എന്ന ഇരുന്നൂറ്റിഎഴുപതാം കഥയിലെ നായകനാണു് ശ്രീ ശ്രീ ശ്രീമാൻ ആലിബാബ. ഈ കൊറോണക്കാലത്തെ അശുഭമുഹൂർത്തത്തിൽ ജോർഡനിൽ കുടുങ്ങിക്കിടക്കുന്ന നായകന്റെ പേരു് പക്ഷേ, പൃഥ്വിരാജ് എന്നാണു്. അതുതന്നെ! പൂച്ചക്കവിഞ്ജി സുധാകരഞ്ജിയുടെ നാഷണൽ ഹൈവേകളിലൂടെ “ലംബോർഗീനി” ഓടിച്ചു് കളിക്കുന്ന അതേ പൃഥ്വിരാജ്! അദ്ദേഹത്തിനോടൊപ്പമുള്ളവർ കള്ളന്മാരോ, അതോ നല്ലവരോ, അവരുടെ എണ്ണം നാല്പതോ, നാനൂറോ, അതോ “പിണറായി വിജയൻ കൊറോണ സഹായഹസ്തം” മോഡലിൽ 20000 കോടിയോ തുടങ്ങിയ വിശദാംശങ്ങൾ ഇപ്പോഴത്തെ എന്റെ അറിവിനതീതമാണു്.
ജോർഡൻ രാജ്ഞിയായ ശ്രീമതി Rania ഇന്ത്യയെപ്പറ്റി വളരെ എന്തുസ്യാസ്റ്റിക്കായി ചിന്തിക്കുന്ന ഒരു വ്യക്തിയാണെന്നു് എവിടെയോ വായിച്ചിട്ടുണ്ടു്. (ശ്രീമതി Rania യുടെ ഈ ചിന്ത സർവ്വതന്ത്രസ്വതന്ത്രമായ No.1 കമ്മ്യൂണിസ്റ്റ് കേരളത്തെ മാത്രം പറ്റിപ്പിടിച്ചാണോ, അതോ മോദിയൻ ഫാഷിസ്റ്റ് ഇന്ത്യയെ മൊത്തം പറ്റിപ്പിടിച്ചാണോ എന്നു് കൃത്യമായി പറയാൻ ആ വിഷയത്തിലെ ഇപ്പോഴത്തെ എന്റെ അറിവുവച്ചു് ഞാൻ അശക്തനാണു്).
കേരള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ “സുപ്രീം ഫ്യൂറർ” സഖാവു് പിണറായി വിജയന്റെ നിർദ്ദേശപ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ സുപ്രീം ഫ്യൂറർ സഖാവു് Xi Jinping, അദ്ദേഹത്തിനു് പൂർണ്ണമായ നിയന്ത്രണാധികാരമുള്ള “പീപ്പിൾസ് ലിബറേഷൻ ആർമി” എയർ ഫോഴ്‌സ് വക എമർജൻസി റെസ്ക്യൂ ഹെലികോപ്റ്ററുകളോ, ചരക്കുകളെ അടങ്കൽ അടിസ്ഥാനത്തിൽ മൊത്തമായി ട്രാൻസ്പോർട്ട് ചെയ്യാൻ ശേഷിയുള്ള വിമാനങ്ങളോ ജോർഡനിലേക്കു് പോകാൻ “സമൻസ്” അയക്കുന്നതുവരെ, ചക്ക-കപ്പ-കോഴിക്കറി, ഇഡ്ഡലി-ഉഴുന്നുവട-ചമ്മന്തി, ദോശ-ഉഴുന്നുവട-സാമ്പാർ, പൊറോട്ട-ബീഫ്-പട്ട, കള്ളപ്പം-പോർക്ക്-കള്ളു് ഇത്യാദി, മലയാളികൾക്കു് അതിജീവനത്തിനു് അനിവാര്യമായ അത്യാഹിതവിഭവങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിധ സഹായസഹകരണങ്ങളും Queen Rania of Jordan നൽകുമെന്ന കാര്യത്തിൽ എനിക്കു് തരിമ്പുപോലും സംശയമില്ല.
പൃഥ്വിരാജും “നാല്പതു് കള്ളന്മാരും” മലയാളിത്തനിമ കൈവെടിയാതെ, വാളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ ദീനദയാലുവായ “സുപ്രീം ഫ്യൂറർ” പിണറായി സഖാവിനെക്കണ്ടു് താണുവണങ്ങിയ അതേ പാറ്റേണിൽ, ജോർഡൻ രാജ്ഞിയെക്കണ്ടു് താണുവണങ്ങി, “നമസ്തേ രാജ്ഞിതിരുമനസ്സേ” എന്നു് പറയുക! പ്രോബ്ലം സോൾവ്ഡ്!
April 2 2020 10:13
ഹെലിക്കോപ്റ്ററിലെ അന്തേവാസികൾ എമിറ്റ് ചെയ്യുന്ന നുണകളുടെ തീവ്രത ഒരു ലിമിറ്റ് കഴിഞ്ഞാൽ ഹെലിക്കോപ്റ്ററിനു് തല കറങ്ങും. റോട്ടർ ബ്ലെയ്ഡുകളുടെ പ്രൊപ്പൽഷനു് ഇൻബിൽറ്റ് എൻജിന്റെ ആവശ്യമില്ലെന്നു് സാരം. അത്തരം സാഹചര്യങ്ങളിൽ എൻജിൻ ഓഫ് ചെയ്താൽ ധാരാളം ഇന്ധനം ലാഭിക്കാം.
April 2 2020 10:37
Socialist fraternal kiss. Unfortunately forbidden in the time of Corona.
(Image Courtesy: Google)
April 3 2020 10:26
“ഭാരതം വിളക്കു് കത്തിക്കണം” എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയിൽ എല്ലാ വാക്കുകളും തുല്യഡെസിബെലിൽ ആയിരുന്നിരിക്കും എന്നു് പ്രത്യാശിക്കുന്നു. “അശ്വത്ഥാമാ ഹതഃ കുഞ്ജര”-യുടെ ലോകമാണു്. “വിളക്കു്” എന്ന വാക്കിന്റെ ഇന്റെൻസിറ്റി കുറഞ്ഞിരിക്കുകയും, ജനം, “ഭാരതം കത്തിക്കണം” എന്നുമാത്രം കേൾക്കുകയും ചെയ്താൽ, ഭാരതവും വിളക്കുകളും കൊറോണയും ഒന്നിച്ചു് കത്തിച്ചാമ്പലായിക്കൂടെന്നില്ല.
April 5 2020 12:19
കൊറോണ വൈറസ് നോർത്ത് കൊറിയയിൽ പച്ച തൊടാത്തതു് ഭരണത്തലവൻ കിം ജോങ് ഉന്നിന്റെ ഹെയർസ്റ്റൈൽ കണ്ടു് ഭയന്നിട്ടാവണം. കിടുവയെക്കണ്ടാൽ ഭയക്കാത്ത കടുവകളുണ്ടോ? എന്റെ ഈ തിയറിയിൽ സംശയം തോന്നുന്നവർ കൊറോണ വൈറസിന്റെ ഹെയർസ്റ്റൈലും, കിം ജോങ് ഉന്നിന്റെ ഹെയർസ്റ്റൈലും തമ്മിൽ താരതമ്യം ചെയ്തു് സ്വയം ബോദ്ധ്യപ്പെടുക. ധാരാളം നോർത്ത് കൊറിയൻ പുരുഷുക്കൾ “കിം-ജോങ്-ഹെയർസ്റ്റൈൽ” ശിരസ്സാവഹിക്കുന്നവരാണു് എന്ന വസ്തുതയുടെ വെളിച്ചത്തിൽ, കൊറോണ വൈറസുകൾ ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു.
അല്ലാതെ, രോഗികളെ മൊത്തം വെടിവച്ചുകൊന്നു് പട്ടിയ്ക്കിട്ടുകൊടുത്തായിരിക്കുമെന്നുണ്ടോ കിം ജോങ് ഉൻ “കൊറോണബാധിതകൊറിയരുടെ” എണ്ണം പൂജ്യത്തിലെത്തിക്കുന്നതു്? എനിക്കു് തോന്നുന്നില്ല. കൊറിയൻ വർക്കേഴ്സ് പാർട്ടി ചെയർമാനും, സുപ്രീം ലീഡറും എന്ന നിലയിൽ, ആഗോളവ്യാപകമായ COVID-19 പകർച്ചവ്യാധിയുടെ പരിഹാരത്തിനായി ഒന്നോ രണ്ടോ ഉപ്പിട്ടുമൂടലുകൾക്കു് ഓർഡർ നൽകാൻ ഒരുപക്ഷേ, അദ്ദേഹം നിർബന്ധിതനായിട്ടുണ്ടായിരിക്കാം എന്നല്ലാതെ, കൊന്നു് പട്ടിയ്ക്കിട്ടുകൊടുക്കൽ!? കൊറോണ വൈറസുള്ള മാംസം അറിഞ്ഞുകൊണ്ടു് പട്ടികൾക്കു് ആഹാരമായി നൽകാൻ മാനുഷികമൂല്യങ്ങളെ വിലമതിക്കുന്ന, ഒരു സ്റ്റാലിൻ മോഡൽ മാതൃകാകമ്മ്യൂണിസ്റ്റിനു് കഴിയില്ലതന്നെ!
April 5 2020 12:41
അമ്മമാരുടെ മുലപ്പാലുപോലെയാണു് വൈദ്യുതിയുടെ കാര്യം. ചത്താലും മേലിൽ ഈ അമ്മയുടെ മുല ഞാൻ കുടിക്കില്ല എന്ന ഒരേ വാശിയിൽ “ള്ളക്കുഞ്ഞു്” സമരം ചെയ്യുകയോ, ഹർത്താൽ ആചരിക്കുകയോ ചെയ്താൽ, മുലയിൽ പാലു് മുറ്റും, അമ്മയ്ക്കു് നിൽക്കക്കള്ളിയും, ഇരിക്കക്കള്ളിയും, കിടക്കക്കള്ളിയും ഇല്ലാതാകും! ഭാഗ്യത്തിനു്, പാലു് മുറ്റി എരിപൊരികൊള്ളുന്ന അമ്മയ്ക്കു് രണ്ടു് ഓപ്‌ഷനുകളുണ്ടു്: ഒന്നുകിൽ മുല സ്വയം കറന്നുകളയുക, അല്ലെങ്കിൽ അതിനായി കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടുക!
പക്ഷേ, പവ്വർ സ്റ്റേഷനുകളിലെ ജനറേറ്ററിനു് ഇതുരണ്ടും സാദ്ധ്യമല്ല. ആൾ അഭിമാനി ആയതിനാൽ, ആരോടും സഹായം അഭ്യർത്ഥിക്കില്ല. “വരുമോരോ വിധി വന്നപോലെ പോം” എന്നതാണു് പുള്ളിക്കാരന്റെ നയം. ഇലക്ട്രിക് കറന്റിനു് കരണ്ടന്മാരുടെയിടയിൽ “ജ്യുസ്” എന്നൊരു ഓമനപ്പേരുണ്ടു്. ഈ “ജ്യുസ്”, അഥവാ കറന്റ് കറന്നുകളയാൻ നോക്കിയാൽ, ജനറേറ്ററിനു് ഷോക്കടിക്കും. ഷോക്കിനു് ആരെയെങ്കിലും അടിക്കണം എന്നല്ലാതെ, മനുഷ്യനെയെന്നോ മൃഗത്തെയെന്നോ ജനറേറ്ററെയെന്നോ, മണിയാശാനെയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ഷോക്കും സോഷ്യലിസ്റ്റാണു്: “അപ്പനെപ്പോലെ അമ്മ, അമ്മയെപ്പോലെ അപ്പൻ, അപ്പനെയും അമ്മയെയും പോലെ മക്കൾ, മക്കളെപ്പോലെ അപ്പനും അമ്മയും!” അതാണവസ്ഥ!
ഭൂമിമലയാളം മൊത്തം വൈകിട്ടു് സീരിയലുകൾ കാണാനായി റ്റിവിയും, ആരു്, എന്തു് എന്നൊക്കെ അറിയാനായി ലൈറ്റുകളും, സന്ധ്യകളെ സമൃദ്ധമാക്കുന്ന മറ്റിനം വൈദ്യുതഉപകരണങ്ങളും ഓൺ ചെയ്യുമ്പോൾ, സബ്-സ്റ്റേഷൻ എന്നറിയപ്പെടുന്ന കറന്റാപ്പീസുകളിൽ (സാദ്ധ്യതകൾ അനുസരിച്ചു്) ഒരു ജനറേറ്റിങ് സ്റ്റേഷനിലെതന്നെ മറ്റൊരു ജനറേറ്റർ കൂടിയോ, അല്ലെങ്കിൽ മറ്റൊരു ജനറേറ്റിങ് സ്റ്റേഷനിൽ, തത്ക്കാലം അധികമാർക്കും “ജ്യുസ്” വേണ്ടാത്തതിനാൽ “ചൊറികുത്തിയിരിക്കുന്ന” ജനറേറ്ററിനെയോ/ജനറേറ്ററുകളെയോ “ദാരിദ്ര്യം” അനുഭവിക്കുന്ന ലൈനിലേക്കു് “സിങ്ക്രണൈസ്” ചെയ്യാൻ കഴിയും. ഈ സിങ്ക്രണൈസേഷൻ മാന്വൽ ആയാണു് ചെയ്യുന്നതെങ്കിൽ, “അതിഥി” ജനറേറ്റർ ലൈനുമായി ബന്ധിപ്പിക്കപ്പെടുന്ന നിമിഷം വളരെ കൃത്യമായിരിക്കേണ്ടതുണ്ടു്. അല്ലെങ്കിൽ, സിങ്ക്രണൈസ് ചെയ്യുന്ന ഓപറേറ്ററെ “അതിഥി” ജനറേറ്റർ തെറി പറയും. അതു് എല്ലായ്പോഴും തെറിയിൽ മാത്രമായി ഒതുങ്ങിക്കൊള്ളണമെന്നുമില്ല.
കുയിൽ കൂടുകൂട്ടുന്നതു് കുയിലിന്റെ പ്രണയഫലത്തെ വിരിയിച്ചെടുക്കാനാണു്. ഒരു കാക്ക ആ കൂട്ടിൽപ്പോയി മുട്ടയിട്ടാൽ, കാക്കയുടെ കുഞ്ഞും വിരിയേണ്ടതുണ്ടല്ലോ എന്ന പരിഗണനയുടെ പേരിൽ, ഒരു കണ്ണും ഒരു കാതും അടയ്ക്കുന്നതാണു് കുയിലുകളുടെ രീതി. കാരണം, കുയിലുകൾ പൊതുവേ ടോളറന്റാണു്. പക്ഷേ, ആജീവനാന്തം, ചീമുട്ടയല്ലാത്ത ഒരു മുട്ട സ്വന്തം കൂട്ടിൽപ്പോലും ഇട്ടിട്ടില്ലാത്ത ഒരു ധനകാര്യസ്ഥൻ കാക്ക, കരണ്ടുകാര്യസ്ഥൻ “കുയിലിന്റെ” കൂട്ടിൽ പോയി, പതിവുമോഡലിൽ ചീമുട്ടയിടുന്നതു് അക്ഷന്തവ്യമായ ഒരു അപരാധമാണെന്നു് പറയാതെ വയ്യ.
April 6 2020 10:53
അതൊക്കെ ഒരു കാലം! വത്തക്കക്കാലം!! (Post from 06. 04.2018)
നിയമസഭയിലെ ജനപ്രതിനിധികളെപ്പറ്റി ജര്‍മ്മന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍:
“They shall be representatives of the whole people, not bound by orders or instructions, and responsible only to their conscience.”
പക്ഷേ, ഈ നിയമം കൊണ്ടു് മനസ്സാക്ഷി എന്നാല്‍ എന്തെന്നു് അറിയുന്നവരുടെയും, മനസ്സാക്ഷി ഉള്ളവരുടേയും ലോകത്തില്‍ മാത്രമേ എന്തെങ്കിലും പ്രയോജനമുണ്ടാവാന്‍ വഴിയുള്ളു. വീരാളി ശംഭുമാരും ശൂരാളി ഷാജുമാരും അവരുടെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം പരസ്പരം ചാര്‍ത്തിക്കൊടുക്കാന്‍ ഇമവെട്ടാതെ കാത്തിരിക്കുന്ന ഒരു സമൂഹത്തില്‍ ആ നിയമം കൊണ്ടു് എന്തു് പ്രയോജനമുണ്ടാവാന്‍? ഏറിയാല്‍, ഏതാനും ദിവസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ മറ്റൊരു വത്തക്ക കേസുകെട്ടു്, അത്രതന്നെ!
April 10 2020 11:57
COVID-19 ബാധക്കെതിരെ ഇൻഡ്യൻ ഡോക്ടേഴ്സ് നടത്തുന്ന ഇമ്പ്രൊവൈസേഷൻ. അഭിനന്ദനങ്ങൾ!!
“Necessity is the mother of invention.” – Plato
April 10 2020 14:12
രോഗം ബാധിച്ചു്, സുഖം പ്രാപിച്ചു് ഇമ്മ്യൂൺ ആയ രോഗികളുടെ (മുൻപൊക്കെ മൃഗങ്ങളുടെയും) സീറം മറ്റു് മനുഷ്യരിൽ കുത്തിവച്ചു് അവരെ ആ രോഗബാധയിൽ നിന്നും സംരക്ഷിക്കുന്ന ചികിത്സാരീതിയാണു് “പാസീവ് ഇമ്മ്യൂണൈസേഷൻ തെറപ്പി”. ജർമ്മനിയിലെ ബോൺ യൂണിവേഴ്‌സിറ്റി കോളെജിലെ മൈക്രോബയോളജി, ഇൻഫെക്ഷ്യസ് ഡിസീസ്, എപ്പിഡമോളജി വിഭാഗങ്ങളുടെ ചെയർമാനായ ആഹിം ഹ്യോറൗഫ്, പാസീവ് ഇമ്മ്യൂണൈസേഷൻ തെറപ്പിയെന്ന, ഏകദേശം നൂറു് വർഷങ്ങൾ പഴക്കമുള്ള ആശയം വിശദീകരിക്കുന്നു. ഇമ്മ്യൂൺ ആയ രോഗികളുടെ സീറത്തിനു് പകരം അവരുടെ രക്തം ട്രാൻസ്‌ഫ്യൂസ് ചെയ്യുന്നതല്ല പാസീവ് ഇമ്മ്യൂണൈസേഷൻ തെറപ്പി. അതുപോലെതന്നെ, ഈ തെറപ്പി എപ്പോഴും ഫലപ്രദമായിക്കൊള്ളണമെന്നുമില്ല.
A science podcast from DW (Deutsche Welle).
April 10 2020 16:50
>>>ഇന്നു് ഫെയ്സ്ബുക്കിൽ കണ്ട മണിമുത്തു്: “ചെത്ത് ഒരു തൊഴിലാണ് – ചോര നീരാക്കി അധ്യാനിക്കേണ്ടുന്ന പണി – അട്ടം പരതൽ കൂട്ടി കൊടുപ്പാണ് – മാടമ്പിമാരുടെ താല്പര്യത്തിനായുള്ള കൂട്ടി കൊടുപ്പ്-“<<<
ചെത്തു് ഒരു തൊഴിലാണെങ്കിലും അതു് തോട്ടിപ്പണി പോലെ അത്ര “നീചമായ” ഒരു തൊഴിലല്ല. ഒരു ചെത്തുകാരനു് എപ്പോഴും ഏതുസമയത്തും ഒരു തോട്ടിപ്പണിക്കാരനെ “ഡാ, തോട്ടീ” എന്നു് വിളിക്കാൻ മൗലികമായ അവകാശമുണ്ടു്. കാരണം, ചെത്തുകാരൻ തോട്ടിപ്പണിക്കാരനെ അപേക്ഷിച്ചു് (റിലേറ്റീവായി എന്നു് ഐൻസ്റ്റൈൻ) സവർണ്ണനാണു്. അതേസമയം, തോട്ടിപ്പണിക്കാരനു് ചെത്തുകാരനെ ഒരിക്കലും ഒരുസമയത്തും “ഡാ, ചെത്തേ” എന്നു് വിളിക്കാൻ മൗലികമായോ “അമൗലികമായോ” ഉള്ള അവകാശമില്ല. കാരണം, തോട്ടിപ്പണിക്കാരൻ ചെത്തുകാരനെ അപേക്ഷിച്ചു് അവർണ്ണനാണു്. എന്നിട്ടും അതുപോലൊരു യജമാനനിന്ദയ്ക്കു് ധൈര്യപ്പെടുന്ന തോട്ടിപ്പണിക്കാരന്റെ വായ എന്നേക്കുമായി മൂടിക്കെട്ടപ്പെടണം. പട്ടിത്തുടലിലിട്ടുപൂട്ടി കഞ്ഞികൊടുത്തു് സമാനതകളില്ലാത്തവിധം യജമാനഭക്തരായി വളർത്തപ്പെടുന്ന കുരയൻനായ്ക്കളുടേതാണു് ആ വായടപ്പിയ്ക്കൽ ജോലി.
ചെത്തുപണി, അഴിമതിപ്പണി, കള്ളപ്പണി, പള്ളിപ്പണി, ഇല്ലാപ്പണി തുടങ്ങിയ സവർണ്ണജോലികൾ ചെയ്യുന്നവർക്കു്, “അട്ടംപരതൽ”, തോട്ടിപ്പണി, കൂലിപ്പണി, ജാഥപ്പണി തുടങ്ങിയ അവർണ്ണജോലികൾ ചെയ്യുന്നവരെ, കീടം, കുലംകുത്തി, പരനാറി, നികൃഷ്ടജീവി എന്നുവേണ്ട, വായിൽ തോന്നുന്ന ഏതു് നാമവിശേഷണവും ഉപയോഗിച്ചു്, ജാതിതിരിച്ചു്, ജോലിതിരിച്ചു് അവഹേളിക്കാനുള്ള അവകാശമുണ്ടു്. മാഫിയാ ഹെജെമണി വളർത്തിയെടുത്ത ആ കമ്മ്യൂണിസ്റ്റ്-ഷരിയ നിയമവ്യവസ്ഥയുടെ നിരുപാധികമായ വാഴ്ചയാണു് മല്ലു മോഡൽ ജനാധിപത്യം!
April 11 2020 16:11
“ഭീതി വേണ്ട, കൂടെയുണ്ടു്.” ഈ മുദ്രാവാക്യം കൊറോണയ്ക്കും മുൻപെപ്പോഴോ ആരോ വിളിച്ചുപറഞ്ഞിട്ടുണ്ടല്ലോ! ആരായിരുന്നു അതു്? അതുതന്നെ! CPI(M) സംസ്ഥാനസെക്രട്ടറി സഖാവു് കോടിയേരി ബാലകൃഷ്ണൻ. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന കോടതിവിധി വന്നപ്പോൾ, സഖാവു് കോടിയേരി ബാലകൃഷ്ണനാണു് മരടു് ഫ്ലാറ്റുകളിലെ അഗതികളായ അന്തേവാസികളെ ഈ മുദ്രാവാക്യം വിളിയുമായി ധൃതരാഷ്ട്രാലിംഗനം ചെയ്തു് സംരക്ഷിച്ചതു്! ഓർമ്മകൾ “ഉണ്ട”യായിരിക്കണം.
മാതൃ-പിതൃക്കൾ മക്കൾസംരക്ഷണാർത്ഥം സ്ഥിരമായി ഉരുവിടുന്ന, “ഭീതി വേണ്ട, കൂടെയുണ്ടു്” എന്ന ആ പഴയ നിത്യഹരിതമുദ്രാവാക്യം ഈ കൊറോണക്കാലത്തും കേൾക്കുന്നുണ്ടു്. “ഇപ്പ കിട്ടും കപ്പേം കാപ്പീം” എന്ന പ്രതീക്ഷയിൽ, ക്രിസ്മസ് കരോൾ പിള്ളേരെപ്പോലെ, പിന്നാലെ കൂടുന്ന അണികൾക്കു് മുദ്രാവാക്യങ്ങൾ വിളിച്ചുകൊടുത്തു് ഉപജീവിക്കാനല്ലാതെ, മറ്റു് തൊഴിലുകളൊന്നും പഠിച്ചിട്ടില്ലാത്ത സുപ്രീം ലീഡേഴ്സ് അല്ലാതെന്തു് ചെയ്യാൻ?
“സുപ്രീം ഫ്യുറേഴ്സ്” എന്ന ധാരണയിൽ തങ്ങൾ അന്ധമായി പിന്തുടരുന്നവരെല്ലാം ഇൻകൺസ്പിക്യുവസായി “സ്വന്തം കാര്യം സിന്താവാ” എന്ന മുദ്രാവാക്യം മനസ്സിൽ ഉരുവിടുന്നവരാണെന്നു് എത്രവട്ടം പുനർജ്ജനിച്ചാലും മനസ്സിലാക്കാൻ കഴിയാത്തവരാണു് ബഹുഭൂരിപക്ഷം മനുഷ്യരും. അവരുടെ കൂലങ്കഷമായ ചിന്തയിൽ, അവരൊഴികെയുള്ള മനുഷ്യരാണു് കാശിനു് കൊള്ളാത്തവർ. സമൃദ്ധമായ വിഡ്ഢിത്തത്തിന്റെ വളക്കൂറുള്ള മണ്ണുകളിലേ വ്യത്യസ്തയിനം ദൈവങ്ങളിൽ അധിഷ്ഠിതമായ മതങ്ങൾക്കും, വ്യത്യസ്തയിനം രാഷ്ട്രീയഐഡിയോളജികൾക്കും വേരോടി വളരാൻ സാധിക്കൂ.
“നാളെ വരാനിരിക്കുന്ന സ്വർഗ്ഗീയസൗഭാഗ്യങ്ങൾക്കു്” എന്ന പേരിൽ, സുപ്രീം ലീഡേഴ്സ് ചൊല്ലികൊടുക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റുപാടാൻ കഴിയുന്നതു് ജീവിതസായുജ്യമായി കരുതുന്നവർക്കു്, ഉദാരമതികളായ ആ “മനുഷ്യസ്നേഹികൾ” ഇന്നുതന്നെ കൈവരിച്ചുകഴിഞ്ഞ സ്വർഗ്ഗീയസൗഭാഗ്യങ്ങളുടെ സിംഹാസനങ്ങൾ കാണാനുള്ള കാഴ്ചശേഷിയില്ല. കണ്ടാൽത്തന്നെ, നാളെ തങ്ങളുടെ വിശിഷ്ടചന്തികളും അവയിൽ അമരുന്നതിന്റെ മധുരസ്വപ്നങ്ങളിൽ മുഴുകിക്കൊണ്ടുള്ള വിജൃംഭിക്കലിനാവും അവർ മുൻതൂക്കം നൽകുക.
യുഫോറിക് അവസ്ഥയിൽ അഭിരമിക്കുന്നവരെ സുപ്രീം ലീഡേഴ്‌സിന്റെ ചൂഷണതന്ത്രങ്ങളെപ്പറ്റി ബോധവത്കരിക്കാൻ ശ്രമിക്കരുതു്. ഉപ്പിട്ടുമൂടേണ്ട ശത്രുക്കളാൽ ബോധവത്കരിക്കപ്പെടാൻ മാത്രം ബുദ്ധിഹീനരല്ല നാളത്തെ സുപ്രഭാതത്തിൽ പൊട്ടിവിരിയുന്ന സ്വർഗ്ഗത്തിനായി കാത്തിരിക്കുന്ന സ്വപ്നജീവികൾ.
“യെരൂശലേംപുത്രിമാരേ, പ്രേമത്തിനു് ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു്, ഉണർത്തുകയുമരുതു് എന്നു് ഞാൻ നിങ്ങളോടു് ആണയിട്ടപേക്ഷിക്കുന്നു” എന്നു് ബൈബിളിലെ ഉത്തമഗീതങ്ങളിൽ ശലോമോൻ പാടുന്നതുപോലെ, “ബോധവത്കാരന്മാരേ/കാരികളേ, സ്വപ്നജീവികൾക്കു് ഇഷ്ടമാകുവോളം അവരെ ഇളക്കരുതു്, ഉണർത്തുകയുമരുതു്” എന്നു് നിങ്ങളോടു് ആണയിട്ടപേക്ഷിക്കാനേ എനിക്കു് കഴിയൂ.
“ഭീതി വേണ്ട, കൂടയുണ്ടു്, കൊട്ടയുണ്ടു്” തുടങ്ങിയ മുദ്രാവാക്യങ്ങൾ കർണ്ണാനന്ദകരമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ, ഈ കൊറോണക്കാലത്തു് നേതാക്കളുടെ കൂട-കൊട്ടവാഗ്ദാനങ്ങളിൽ അമിതവിശ്വാസം അർപ്പിച്ചു് അവസാനം കുഴിയിൽ വീഴാതെ, ശുചിത്വവും സാമൂഹികഅകലവും പാലിച്ചു് തന്നെയും തന്റെ കൂട്ടിലും വീട്ടിലുമുള്ളവരെയും സുരക്ഷിതമാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും.
April 16 2020 13:36
ഏതൊരു ദുരന്തകാലത്തുമെന്നപോലെ, COVID-19 കാലത്തും ജനം അവരെ നയിക്കുന്നവരിലേക്കു് തലയുയർത്തിനോക്കുന്നതു് സ്വാഭാവികം. കാരണം, നയിക്കപ്പെടാൻ ആഗ്രഹിക്കുന്ന കൂട്ടമാണു് “ജനം” എന്ന പേരിൽ അറിയപ്പെടുന്നതു്. അതുകൊണ്ടാണു്, “പടനായകൻ” എന്തു് പറയുന്നു എന്നറിയാനായി ഏതൊരു വിഷയത്തിലും അവർ അവരുടെ ചെവി വിശ്വാസയോഗ്യം എന്നു് അവർ കരുതുന്ന ചാനലിലേക്കു് തിരിച്ചുവയ്ക്കുന്നതു്. അതുകൊണ്ടാണു്, പടനായകൻ പറയുന്നതു് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഊളത്തരമായാലും, അതിനു് കീജേയും, സിന്താവായും, ലാൽ സലാമും വിളിക്കാൻ അവർ തയ്യാറാകുന്നതു്. “ദൈവം വലിയവനാണു്”, “ദൈവം സ്നേഹമാകുന്നു”, “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” തുടങ്ങിയ മുദ്രാവാക്യങ്ങൾ, വേണമെങ്കിൽ ഇസ്‌ലാമിക് സ്റ്റെയ്റ്റ് (IS) പോലുള്ള ഭീകരസംഘടനകൾക്കുപോലും അവരുടെ അടിസ്ഥാനമുദ്രാവാക്യമായി അവതരിപ്പിക്കാൻ കഴിയുന്നവിധം അർത്ഥശൂന്യമായ “അബ്സ്ട്രാക്റ്റ് സ്റ്റേറ്റ്‌മെന്റുകൾ” ആണെന്നു് അറിയാൻ കഴിയാത്തതുകൊണ്ടു്, അവരുടെ കണ്ണിൽ പൊടിയിട്ടു് സ്വാർത്ഥലക്ഷ്യങ്ങൾ നേടിയെടുക്കുക എന്നതു് “പടനായകരെ” സംബന്ധിച്ചു് വളരെ എളുപ്പമായ ഒരു കൃത്യവുമാണു്.
കൊറോണ കാലത്തു് “പടനായകർ” നടത്തുന്ന ദൈനംദിന പത്രസമ്മേളനങ്ങളിൽ ആവർത്തനം മൂലം ആശയദാരിദ്ര്യം ഉണ്ടായിക്കൂടെന്നില്ല. അത്തരം പ്രതികൂലസാഹചര്യങ്ങളെ നേരിടാൻ രണ്ടു് വഴികളുണ്ടു്:
- അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നവരുടെ നേരെ വാരിയെറിയാനായി ഒരു “ചുവന്ന” ബക്കറ്റ് നിറയെ നാറുന്ന ചെളി പത്രസമ്മേളനസിംഹാസനത്തിനു് സമീപം കരുതിവയ്ക്കുക.
- താഴെക്കൊടുത്തിരിക്കുന്ന, “ഗിരിപ്രഭാഷണം” എന്നപേരിൽ അറിയപ്പെടുന്ന, യേശുവിന്റേതായി ശ്രീമാൻ ശ്രീമാനോസ് മത്തായിയോസ് എഴുതിയുണ്ടാക്കിയ “അബ്സ്ട്രാക്റ്റ് പ്രഭാഷണം” “കോപ്പി-പോഡ്കാസ്റ്റ്” ചെയ്തു് പ്രേക്ഷകരെ അമ്പരപ്പിച്ചു് അടി പതറിപ്പിക്കുക.
(മത്തായിയോസല്ല, മറിയാനോവയായാലും എനിക്കു് എതിർപ്പൊന്നുമില്ല. വാക്യങ്ങൾ ബൈബിളിൽ നിന്നാണെന്നതിനേ എന്റെ കാഴ്ചപ്പാടിൽ പ്രസക്തിയുള്ളൂ).
“അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
അവൻ തിരുവായ്മൊഴിഞ്ഞു് അവരോടു് ഉപദേശിച്ചതെന്തെന്നാൽ:
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു്.
ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.
സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
നീതിക്കു് വിശന്നു് ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു് തൃപ്തിവരും.
കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു് കരുണ ലഭിക്കും.
(കൊറോണയുള്ളവർ ഭാഗ്യവാന്മാർ; അവർ കാണുന്നവർക്കെല്ലാം കൊറോണ കൊടുക്കും.)
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു്.
എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉ(തു)പ്പു് കാരമില്ലാതെപോയാൽ അതിനു് എന്തൊന്നുകൊണ്ടു് രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം (നിലമേൽ ഇരിക്കുന്ന പട്ടണം പോലെ) മറഞ്ഞിരിപ്പാൻ പാടില്ല.
വിളക്കു് കത്തിച്ചു് പറയിൻകീഴല്ല, തണ്ടിന്മേലത്രെ വയ്ക്കുന്നതു്; അപ്പോൾ അതു് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
(നിലവിളക്കു് കത്തിച്ചു് കൂടയിലോ കൊട്ടക്കീഴിലോ അല്ല, സ്റ്റേജിലത്രെ വയ്ക്കുന്നതു്; അപ്പോൾ അതു് മണിമന്ത്രിയുടെ വൈദ്യുതവിളക്കുകളെപ്പോലും നിഷ്പ്രഭമാക്കുന്നു.)”
“അബ്സ്ട്രാക്റ്റ്” ആയ സ്റ്റേറ്റ്‌മെന്റുകൾ ഇനിയും ഇനിയും വേണമെന്നു് തോന്നുന്നവർ “വിശുദ്ധ” ബൈബിളിലെ മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം ധ്യാനനിരതരായി വായിക്കുക. (ഫെമിനിസ്റ്റുകളല്ലാത്ത സ്ത്രീവർഗ്ഗവായനക്കാർ ബൈബിൾ വായിക്കുമ്പോൾ തലയിൽ മുണ്ടിടാൻ മറക്കാതിരുന്നാൽ ദൈവകോപം ഒഴിവാക്കാം.)
ഈ കൊറോണക്കാലത്തു് മറ്റു് മനുഷ്യർക്കായി എന്തെങ്കിലുമൊക്കെ നല്ലകാര്യങ്ങൾ ചെയ്യണം എന്നൊരാഗ്രഹം സമസ്തലോകത്തിലേയും ആരോഗ്യമന്ത്രിമാരെപ്പോലെ എനിക്കുമുണ്ടു്. ഇന്നു് രാവിലെകൂടി ഞാൻ രോഗിണിയായ സഖാവു് ഏലിയാമ്മച്ചേടത്തിയെ എന്റെ ആപ്പിൾ സ്മാർട്ട് ഫോണിൽ വിളിച്ചു് ആശ്വസിപ്പിച്ചിരുന്നു. ചാകുന്നതിനു് മുൻപു് വല്ല കഞ്ഞിയോ പയറോ, പുട്ടോ കടലയോ, ദോശയോ സാമ്പാറോ മറ്റോ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒട്ടും വൈകാതെ എന്നെ അറിയിക്കണമെന്നു് ഞാൻ ഏലിയാമ്മച്ചേടത്തിയെ പ്രത്യേകം ഓർമ്മിപ്പിക്കുകയുണ്ടായി.
ഒരു മല്ലു-മാർക്സിസ്റ്റ്-മനുഷ്യസ്നേഹി എന്ന നിലയിൽ, ഭൗതികമായ വേദനകൾ അനുഭവിക്കുന്ന അന്യർ മൂലം ഞാൻ അനുഭവിക്കുന്ന ഹൃദയവേദന – നിങ്ങൾ ഒരു “മല്ലു-മാർക്സിസ്റ്റ്-മനുഷ്യസ്നേഹി” അല്ലാത്തിടത്തോളം – നിങ്ങൾക്കു് മനസ്സിലായിക്കൊള്ളണമെന്നില്ല. മല്ലു ലോകത്തിൽ ഒരു മാർക്സിസ്റ്റ് ആയിരിക്കുക എന്നതു് – പ്രത്യേകിച്ചും ഒരു പിണറായിസ്റ്റ് ആയിരിക്കുക എന്നതു് – വെറുമൊരു നിലപാടല്ല, അതു് വിപ്ലവാത്മകമായ ഒരു അവസ്ഥയാണു്. – ശത്രുക്കൾക്കുപോലും വരാൻ പാടില്ലാത്തത്രവിധം അത്യന്താധുനികവും, അത്യന്തം ദയനീയവുമായ ഒരു മാനസീകാവസ്ഥ!
April 17 2020 10:51
കറുപ്പു് – വെളുപ്പു്. ഈ രണ്ടിനുമിടയിൽ, കറുപ്പിന്റെയും വെളുപ്പിന്റെയും തോതുകൾക്കനുസരിച്ചു്, ഒരുപാടിനം ചാരനിറങ്ങൾ സാദ്ധ്യമാണു്. പക്ഷേ, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ “ബ്ലാക് ആൻഡ് വൈറ്റ്” ചിന്താഗതികൾ ജനങ്ങൾക്കു് വിറ്റഴിച്ചുകൊണ്ടല്ലാതെ സാമൂഹികജീവിതത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവർ അതുപോലൊരു സാദ്ധ്യതയെ ഒന്നുകിൽ കണ്ടില്ലെന്നു് നടിക്കുകയോ, അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യാൻ ബദ്ധശ്രദ്ധരായിരിക്കും. കാരണം, പ്രശ്‍നം സ്വന്തം നിലനില്പിന്റേതാണു്!
April 17 2020 10:52
എന്റർടെയ്ൻമെന്റ്, ഇൻഫർമേഷൻ, നോളഡ്ജ്!
April 17 2020 10:53
കരിമലകയറ്റം കഠിനമെന്റയ്യപ്പാ!
വിവേകബുദ്ധി വികൃതമെൻ മാർക്സപ്പാ!!
April 18 2020 11:06
“താൻ സ്വയം വിശ്വസിക്കാത്ത കാര്യം മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന കലയാണു് പ്രൊപഗാൻഡ.” – Abba Eban (അബ എവിൻ)
April 18 2020 11:30
“ഒരുവൻ ഒരു പെരുത്ത നുണ പറയുകയും, അതു് പതിവായി വേണ്ടുവോളം ആവർത്തിക്കുകയും ചെയ്താൽ, അവസാനം മനുഷ്യർ അതു് വിശ്വസിക്കും.” – Joseph Göbbels” (യോസെഫ് ഗ്യൊബെൽസ്)
April 18 2020 11:43
“നിങ്ങളെ അസംബന്ധങ്ങൾ വിശ്വസിപ്പിക്കാൻ കഴിയുന്നവർക്കു് നിങ്ങളെക്കൊണ്ടു് ക്രൂരതകൾ ചെയ്യിപ്പിക്കാനും കഴിയും.” – Voltaire (വോൾട്ടെയർ)
April 22 2020 09:13
ഡിജിറ്റല്‍ വിവരങ്ങളുടെ ദുര്‍വ്യവഹാരം – 1
ഡെയ്റ്റ അനലൈസ് ചെയ്യുന്ന ഒരു കമ്പനിയുടെ കയ്യിൽ കുറെ മനുഷ്യരുടെ ഡെയ്റ്റ കിട്ടിയാൽ അതുകൊണ്ടു് അവർക്കു് എന്താണു് ചെയ്യാൻ കഴിയുന്നതു്? അതു് ആ ഡെയ്റ്റ കിട്ടുന്ന കമ്പനിയുടെ കയ്യിലിരിപ്പു് പോലിരിക്കും.
കുശവന്റെ കയ്യിൽ കളിമണ്ണു് കിട്ടിയാൽ അവൻ അതുകൊണ്ടു് ചട്ടിയും കലവും നിർമ്മിക്കും. യഹോവയായ ദൈവത്തിന്റെ കയ്യിലാണു് കിട്ടുന്നതെങ്കിൽ അവൻ അതുകൊണ്ടു് ശ്രീമാൻ മനുഷ്യനെ സൃഷ്ടിച്ചു് മൂക്കിലൂടെ, സർവ്വവ്യാപിയും സർവ്വവും ഉൾക്കൊള്ളുന്നവനുമാകയാൽ, കൊറോണ വൈറസിനെയും ഉൾക്കൊള്ളുന്ന തന്റെ ശ്വാസമൂതിക്കയറ്റി ജീവൻ നൽകും. അതിനുശേഷം ശ്രീമാൻ മനുഷ്യൻ ഉറങ്ങുന്ന തക്കം പാർത്തിരുന്നു് അവന്റെ വാരിയെല്ലു് വലിച്ചൂരി ശ്രീമതി മനുഷ്യയേയും സൃഷ്ടിക്കും.
പാശ്ചാത്യസ്ത്രീയുടെ വിരലിൽ സിന്ദൂരം പറ്റിയാൽ അവൾ അതു് കഴുകിക്കളയും. ഇന്ത്യൻ സ്ത്രീയുടെ വിരലിൽ സിന്ദൂരം പറ്റിയാൽ അവൾ അതുകൊണ്ടു് നെറ്റിയിൽ പല രൂപങ്ങളിലുള്ള പൊട്ടുകൾ തൊടും – വൃത്തം, ത്രിഭുജം, ചതുർഭുജം, പെന്റഗൺ, ആശ്ചര്യചിഹ്നം, ചോദ്യചിഹ്നം ഇത്യാദി ആകൃതികളിലുള്ള പൊട്ടുകൾ. ബോധിവൃക്ഷച്ചുവട്ടിൽ വച്ചു് തലയിൽ കാക്ക തൂറിയാൽ, ജ്യോതിഷശാസ്‌ത്രപ്രകാരം പെട്ടെന്നുണ്ടാകാവുന്ന ബോധോദയത്തിനനുസൃതമായി, അരിവാൾ-ചുറ്റിക-നക്ഷത്രം, കുരിശു്, സ്വസ്തിക മുതലായ ചിഹ്നങ്ങളും സാദ്ധ്യമാണു്. ചാരക്കുരിശുചിഹ്നം മുന്നേ ഗമിച്ചിട്ടുണ്ടു്. മറ്റു് ചിഹ്നങ്ങൾക്കു് പിന്നേ പോവുക എന്നൊരു ചുമതലയേയുള്ളു.
പൂക്കൾ കിട്ടിയാൽ സ്ത്രീകൾ അതു് മുടിയിൽ ചൂടും. പൂക്കൾ കിട്ടിയാൽ പൂജാരി അതു് വിഗ്രഹത്തിൽ ചാർത്തും. ചാരം ചിലർ ചെടികൾക്കു് വളമായി ഉപയോഗിക്കും. മറ്റു് ചിലർ അതുകൊണ്ടു് ദേഹം മുഴുവൻ “സീബ്രാ ക്രോസിങ്” വരയ്ക്കും.
ചില ഭരണാധികാരികൾക്കു് അധികാരം കിട്ടിയാൽ അവർ ജനസേവകരായി മാറും. മറ്റു് ചില ഭരണാധികാരികൾക്കു് അധികാരം കിട്ടിയാൽ അവർ കയ്യിൽ പൂമാലകിട്ടിയ കുരങ്ങനെപ്പോലെയാകും. അങ്ങനെയൊക്കെയാണു് കാര്യങ്ങളുടെ ഗതിവിഗതികൾ. ഒന്നിനും ഒരു നിജമോ നിശ്ചയമോ ഇല്ല. ഡെയ്റ്റയുടെ കാര്യവും അതുപോലെതന്നെ.
ഫെയ്‌സ്ബുക്കിൽ നിന്നും 87 മില്യൺ യൂസർ ഡെയ്റ്റ ചോർത്തിയ “കേംബ്രിഡ്ജ് അനലിറ്റിക്ക” എന്ന കമ്പനിക്കു് അതുപയോഗിച്ചു് ഡൊണാൾഡ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റാക്കാൻ കഴിഞ്ഞു! നൈജീരിയയിലെ 2007-ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റാലികൾ സംഘടിപ്പിച്ചതിന്റെ ചുക്കാൻ പിടിച്ചതു് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃസംഘടനയായ SCL Group ആയിരുന്നു.
ഇപ്പറഞ്ഞതിനു്, എല്ലാ ഡെയ്റ്റ ചോർത്തൽകാരും SCL ഗ്രൂപ്പിന്റെയോ, കേംബ്രിഡ്ജ് അനലിറ്റിക്കയുടെയോ ക്യാലിബറുള്ള ഡെയ്റ്റ അനലൈസിങ് കമ്പനികളാണെന്നർത്ഥമില്ല. ഗൂഗിളിൽ നിന്നും മറ്റും ഇമെയിൽ അഡ്രസ്സ് ചോർത്തുന്ന ചില “ലുട്ടാപ്പികൾ” അതുപയോഗിച്ചു് പ്രണയവല വീശി, സ്ത്രീ-പുരുഷന്മാരിൽ നിന്നും പണം പിടുങ്ങാൻ ശ്രമിക്കാറും, ആ ശ്രമത്തിൽ പലപ്പോഴും വിജയിക്കാറുമുണ്ടു്. ഈ ഇന്റർനെറ്റ്സന്ദേശകലയിൽ സ്‌പെഷലൈസ് ചെയ്തവരുടെ മുൻപന്തിയിൽ നൈജീരിയക്കാരാണെന്നു് കേൾക്കുന്നു. മേഘസന്ദേശം, ഉണ്ണുനീലിസന്ദേശം മുതലായ പ്രേമസന്ദേശകാവ്യങ്ങളാൽ പൂരിതമായ സ്വപ്നജീവി സമൂഹങ്ങൾ ഇക്കൂട്ടരുടെ എൽഡൊറാഡോ ആകുന്നതിൽ അത്ഭുതം വേണ്ട. ഒരു നിമിഷത്തെ അശ്രദ്ധമതി, പ്രണയപരവശർ ലുട്ടാപ്പികൾ വീശിയ വലയിൽ വീണിരിക്കും.
ഇന്ത്യയിൽ ചിലർ വ്യാജമായി ഫിൻഗർപ്രിന്റ് വരെ നിർമ്മിച്ചു് ഗവണ്മെന്റിൽ നിന്നും മറ്റുള്ളവർക്കു് ലഭിക്കേണ്ടുന്ന ഗോതമ്പും അരിയും പണവുമെല്ലാം സ്വന്തമാക്കാറുണ്ടു്. ഡെയ്റ്റ ചോർത്തുന്നവരുണ്ടു്, പണം നൽകി വാങ്ങുന്നവരുണ്ടു്, വാങ്ങിയ ഡെയ്റ്റ കൂടുതൽ പണം നല്കുന്നവർക്കു് മറിച്ചു് വില്ക്കുന്നവരുമുണ്ടു്. ഡെയ്റ്റ ഉപയോഗിച്ചുള്ള ഈ ബിസ്നസ്സിനു് ഒരു ജനാധിപത്യവ്യവസ്ഥിതിയെ എത്രത്തോളം തകിടം മറിക്കാൻ കഴിയുമെന്നതിനെപ്പറ്റി ഒരു ഏകദേശരൂപം ലഭിക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മേൽനോട്ടത്തിൽ നടന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പു് പ്രചാരണത്തിന്റെ പിന്നാമ്പുറക്കഥകൾ ശ്രദ്ധിച്ചാൽ മതി.
അതിലേക്കു് വരുന്നതിനു് മുൻപു് ഡെയ്റ്റയെപ്പറ്റിയും വോട്ടേഴ്‌സിന്റെ സൈക്കോളജിയെപ്പറ്റിയും അല്പം അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. മനുഷ്യരെ സൈക്കോളജിക്കൽ ടെസ്റ്റുകൾക്കു് സമ്മതിപ്പിച്ചു്, അതുവഴി ലഭിക്കുന്ന ഫലം, മുൻപേതന്നെ നിലവിലുള്ള വിവരങ്ങളുമായി തട്ടിച്ചുനോക്കി അവരുടെ “ആധികളും വ്യാധികളും” മനസ്സിലാക്കാൻ കഴിഞ്ഞാൽ, അതുവഴി അവരുടെ വോട്ടിങ് ബിഹേവിയറിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ സാങ്കേതികത്വം ഉപയോഗിക്കുന്ന വൈജ്ഞാനികശാഖയാണു് സൈക്കൊളോജിക്കൽ മെഷർമെന്റ്, അഥവാ സൈക്കോമെട്രിക്സ്. മനുഷ്യരുടെ സ്വഭാവവിശേഷങ്ങൾ അറിയുന്നതിനുള്ള ഒരു ടെസ്റ്റാണു് “OCEAN” (Openness, Conscientiousness, Extroversion, Agreeableness, and Neuroticism). വെബ്‌സൈറ്റുകളിലും മറ്റും നിരുപദ്രവകരം എന്നു് തോന്നിപ്പിക്കുന്ന ചോദ്യാവലികൾക്കു് മറുപടി പറയിക്കുക എന്നതാണു് രീതീ. “നീ എത്രമാത്രം നല്ലതാണു്/ചീത്തയാണു്?”, “നീ എത്രമാത്രം സർക്കാസ്റ്റിക്കാണു്?”, “ഏതു് സൂപ്പർ ഹീറോയാണു് നീ?” “ഏതു് മൂവിയാണു് നീ?” എന്ന മാതൃകയിലായിരിക്കും ചോദ്യങ്ങൾ. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോമെട്രിക്സ് പ്രൊഫസ്സർ മിഹാൽ കോസിൻസ്കി അതിന്റെ ഉപജ്ഞാതാക്കളിലൊരുവനാണു്. ഫെയ്‌സ്ബുക്കിനുവേണ്ടി 2008-ൽ “My Personality” എന്ന ടെസ്റ്റ് തയ്യാറാക്കിയതു് മിഹാൽ കോസിൻസ്കിയാണു്. പങ്കെടുക്കുന്നവർക്കു് അവരെപ്പറ്റിത്തന്നെ കൂടുതൽ അറിയാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം. 600 ലക്ഷത്തിലേറെ ഫെയ്‌സ്ബുക്ക് യൂസേഴ്സാണു് ആ ചോദ്യാവലി പൂരിപ്പിച്ചതു്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു അൽഗൊറിഥം ഉപയോഗിച്ചു്, കൃത്യമായ പ്രൊഫൈൽസ് നിർമ്മിക്കാൻ കഴിയും.
ചോദ്യാവലികൾ ഉപയോഗിച്ചു് ചിന്തകളെയും വികാരങ്ങളെയും അനുഭവങ്ങളെയും ഭൂതകാലപെരുമാറ്റങ്ങളെയും കുറിച്ചുചോദിച്ചു് മനുഷ്യരെ മനസ്സിലാക്കുന്നതിനു് പകരം, അവരുടെ “ഡിജിറ്റൽ ഫുട്ട്പ്രിന്റ്” മാത്രം നോക്കിയും മനുഷ്യരെ മനസ്സിലാക്കാം. ഉദാഹരണത്തിനു്, നിങ്ങളുടെ ഫെയ്‌സ്ബുക്ക് ലൈക്കുകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ രാഷ്ട്രീയനിലപാടു്, മതപരമായ നിലപാടു്, പേഴ്‌സണാലിറ്റി, ഇന്റലിജൻസ്, സെക്ഷ്വൽ ഓറിയെന്റേഷൻ തുടങ്ങിയ കാര്യങ്ങൾ സമഗ്രമായും കൃത്യമായും മനസ്സിലാക്കാൻ കഴിയും. കോസിൻസ്കിയുടെ അഭിപ്രായപ്രകാരം, ഒരുവന്റെ 10 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ ഒരു അൽഗോറിഥത്തിനു് അവന്റെ സഹപ്രവർത്തകരേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും. അവന്റെ 100 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ ആ അൽഗോറിഥത്തിനു് അവന്റെ കുടുംബാംഗങ്ങളേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും. അവന്റെ 230 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ അതിനു് അവന്റെ ജീവിതപങ്കാളിയേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും.
ഫെയ്‌സ്ബുക്കും, സോഷ്യൽ മീഡിയയും, സ്മാർട്ട് ഫോണുമെല്ലാം ഉപയോഗിക്കുമ്പോൾ നമ്മൾ ഇന്റർനെറ്റിൽ പതിപ്പിക്കുന്ന ഡിജിറ്റൽ ഫുട്ട്പ്രിന്റ്സിന്റെ വ്യാപ്തി നമുക്കു് ഊഹിക്കാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണു്. ഡിജിറ്റൽ ഫുട്ട്പ്രിന്റ്സ് വഴി, നമ്മുടെ അടുത്ത ബന്ധുക്കളും മിത്രങ്ങളും നമ്മെ മനസ്സിലാക്കിയിട്ടുള്ളതിനേക്കാൾ കൂടുതൽ “ഉൾക്കാഴ്ച” നമ്മുടെ കംപ്യൂട്ടറിനു് നമ്മെപ്പറ്റി ഉണ്ടാക്കാൻ കഴിയുന്നതു് അതുകൊണ്ടാണു്.
ഈ മെതഡ് ഉപയോഗിച്ചാണു് കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കൻ പൗരസമൂഹതത്തെസംബന്ധിച്ച മിക്കവാറും മുഴുവൻ കാര്യങ്ങളും ചോർത്തിയെടുത്തതു്. കേംബ്രിഡ്ജ് അനലിറ്റിക്കയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റൊഫർ വൈലി എന്ന വിസിൽബ്ലോവർ വഴി മാർച്ച് 2018-ലാണു് ലോകം ആ വിവരം അറിഞ്ഞതു്. ഈ വിഷയത്തിൽ ക്രിസ്റ്റൊഫർ വൈലി കേംബ്രിഡ്ജ് അനലിറ്റിക്കയെ മാത്രമല്ല, ഫെയ്‌സ്ബുക്കിനെയും പ്രതിക്കൂട്ടിൽ കയറ്റി. 2014-ൽ മൂന്നു് ലക്ഷം ഫെയ്‌സ്ബുക്ക് യൂസേഴ്സിനെ ഉപയോഗിച്ചു് കേംബ്രിഡ്ജ് അനലിറ്റിക്കയും ഒരു പേഴ്‌സണാലിറ്റി ടെസ്റ്റ് നടത്തിയിരുന്നു. യൂസേഴ്സിന്റെ അനുവാദത്തോടെയും, അതിനവർക്കു് പ്രതിഫലം നല്കിയുമായിരുന്നു ആ ടെസ്റ്റ് നടത്തിയതു്. പക്ഷേ, ആ യൂസേഴ്സിന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ പ്രൊഫൈലുകളിലേക്കുകൂടി കടന്നുകയറാൻ ഫെയ്‌സ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയെ അനുവദിച്ചതുമൂലം ആ ഉദ്യമം കൈവിട്ടു് പോയി. എങ്കിലും, കേംബ്രിഡ്ജ് അനലിറ്റിക്ക അതുവഴി ശേഖരിച്ചതു് 870 ലക്ഷം ഫെയ്‌സ്ബുക്ക് യൂസേഴ്‌സിന്റെ ഡെയ്റ്റ ആയിരുന്നു! ഒരു സ്‌പെഷൽ APP വഴി നേടിയ ആ ഫെയ്‌സ്ബുക്ക് ഡെയ്റ്റയായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയുടെ അടിത്തറ. അതിനായി ആ കമ്പനി ഏറ്റവും ചുരുങ്ങിയപക്ഷം പത്തു് ലക്ഷം ഡോളറെങ്കിലും ചിലവഴിച്ചിട്ടുണ്ടെന്നു് വൈലി. കമ്പനിയുടെ ലക്ഷ്യം നേടുന്നതിനുള്ള അൽഗോറിഥം ഡെവലപ്പ് ചെയ്യപ്പെട്ടതു് പണം നൽകി വാങ്ങിയതും, ചോർത്തിയെടുത്തതുമായ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളുടെ ഡെയ്റ്റയെ ബേസ് ചെയ്തായിരുന്നു.
ലണ്ടൻ ആസ്ഥാനമായ SCL Group-ന്റെ അമേരിക്കയിലെ സബ്സിഡിയറിയാണു് കേംബ്രിഡ്ജ് അനലിറ്റിക്ക. മനുഷ്യരുടെ ഡെയ്റ്റ ശേഖരിക്കലാണു് SCL Group-ന്റെ പ്രധാന ജോലി. ഈ ഡെയ്റ്റ ശേഖരിക്കലിനു് ഒരു ലക്ഷ്യമേയുള്ളു: മനുഷ്യരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കി അവരെ സ്വന്തം ക്ലയന്റ്സിനു് നേട്ടമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽ സ്വാധീനിക്കുക! മിലിറ്ററി, കൊമേഴ്സ്യൽ, ഇലക്ഷൻ, അനലിറ്റിക്സ് എന്നീ ഡിപ്പാർട്ട്മെന്റുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു് മനഃശാസ്‌ത്രത്തിലാണു്. മിലിറ്ററിയിൽ നിന്നും വരുന്ന സൈക്കോളജിക്കൽ ഓപ്പറേഷൻസിലാണു് (PSYOP) അവരുടെ സ്പെഷലൈസേഷൻ. തങ്ങളുടെ ഒരു പ്രശ്നത്തെ ഇൻഫ്ലുവൻസ് വഴി പരിഹരിക്കാൻ ആഗ്രഹിക്കുന്ന ക്ലയന്റ്സിനു് അനുയോജ്യമായ ബിഹേവിയറൽ ഇൻഫ്ലുവൻസും, പ്ലാനിങ്ങും, ഇവാല്യൂവേഷനുമാണു് SCL Group അവരുടെ ബാനറിലൂടെ വാഗ്ദാനം ചെയ്യുന്നതു്. NATO, ബ്രിട്ടീഷ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ്, US ഡിഫൻസ് ഡിപ്പാർട്ട്മെന്റ്, NSA മുതലായവ ആ കമ്പനിയുടെ ക്ലയന്റ്സാണു്.
അഫ്‌ഗാനിസ്ഥാനിലെ “അഭിപ്രായനിർമ്മാതാക്കളെ” തിരിച്ചറിഞ്ഞു് അമേരിക്കൻ പട്ടാളത്തിന്റെ അവിടത്തെ ഇടപെടൽ ലഘൂകരിക്കാൻ SCL Group സഹായിച്ചിരുന്നു. ജനങ്ങളെ അവരറിയാതെ മാനിപ്യുലെയ്റ്റ് ചെയ്യാൻ ഒഥോറിറ്റേറിയൻ ഗവണ്മെന്റുകൾ ഇവരുടെ സഹായം തേടാറുണ്ടു്. ഘാനയിലെ ഒരു ഇമ്മ്യുണൈസേഷൻ ക്യാംപെയ്‌ന്റെ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി ഓർഗനൈസ് ചെയ്തതും അവരാണു്. സെന്റ് വിൻസന്റ് എന്ന കരീബിയൻ ദ്വീപിലെ ഒരു തിരഞ്ഞെടുപ്പിൽ അവരുടെ കക്ഷിയെ സഹായിക്കാൻ സ്വീകരിച്ചതു് വിചിത്രമായ ഒരു രീതിയായിരുന്നു. ഗ്രാഫിറ്റി പ്രശ്നത്തിനു് പരിഹാരം എന്ന ലക്ഷ്യവുമായി ഇലക്ഷൻ നേരിട്ട സ്ഥാനാര്‍ത്ഥിക്കു് വോട്ടു് നേടിക്കൊടുക്കാൻ SCL Group സ്പ്രെയേഴ്‌സിനെ ഏർപ്പാടാക്കി ഗ്രാഫിറ്റി സ്പ്രേ ചെയ്യിച്ചു! തിരഞ്ഞെടുപ്പിനു് മുൻപു് ഒരു പ്രശ്നം കൃത്രിമമായി ഊതിവീർപ്പിച്ചു് ആ പ്രശ്നത്തിനു് പരിഹാരം കാണുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന സ്ഥാനാര്‍ത്ഥിക്കു് വോട്ടു് ചെയ്യാൻ പ്രേരിപ്പിച്ചു് ജനങ്ങളെ സ്വാധീനിക്കുക! മനുഷ്യരെ ഒരു പ്രത്യേക ദിശയിലേക്കു് ഉന്തി, ഉദ്ദിഷ്ടഫലം ക്ലയന്റ്സിനു് അനുകൂലമായി മാറ്റിയെടുക്കുകയാണു് SCL Group-ന്റെ ജോലി. ടാർഗെറ്റഡ് ഇൻഫ്ലുവെൻസ് സ്ട്രാറ്റജി!
(arte റ്റിവിയിൽ വന്ന ഒരു റിപ്പോർട്ട് ഈ ലേഖനത്തിനു് സഹായകമായിട്ടുണ്ടു്.)
(ശേഷം അടുത്തതിൽ)
April 24 2020 09:03
ഡിജിറ്റല്‍ വിവരങ്ങളുടെ ദുര്‍വ്യവഹാരം – 2
റോബർട്ട് മെർസർ – റൈറ്റ്-വിങ് പൊളിറ്റിക്സിലെ ബ്ളാക്ക് ഹോൾ
1993-ൽ ലണ്ടനിൽ സ്ഥാപിക്കപ്പെട്ട SCL Group 2012 കാലഘട്ടത്തിലാണു് ഇന്റർനെറ്റ് ഡെയ്റ്റയുടെ പ്രാധാന്യം മനസ്സിലാക്കിയതും, ആ പുതിയ മാർക്കറ്റിൽ സ്ഥാനം പിടിക്കാനായി 2013 അവസാനത്തോടെ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സബ്സിഡിയറി കമ്പനി അമേരിക്കയിൽ സ്ഥാപിച്ചതും. അതിനായി അവർ കൂട്ടുപിടിച്ചതു് ഡെയ്റ്റ സ്പെഷലിസ്റ്റും ബില്യണയറുമായ റോബർട്ട് മെർസറെയാണു്. ട്രംപിന്റെ തിരഞ്ഞെടുപ്പിനുവേണ്ടിയും, ബ്രിട്ടണിലെ ബ്രെക്സിറ്റ് മൂവ്മെന്റിനുവേണ്ടിയും പണം മുടക്കി സഹായിച്ചവനും, റൈറ്റ്-വിങ് രാഷ്ട്രീയത്തിന്റെ പ്രധാന സാമ്പത്തികസ്രോതസ്സുമായ റോബർട്ട് മെർസർ ആരെന്നു് അറിയുന്നതു് കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുതകും. ഫിസിക്സിലും മാത്തമാറ്റിക്സിലും ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റുമുള്ള റോബർട്ട് മെർസർ 1972-ൽ IBM റിസെർച്ചിൽ ചേർന്നാണു് തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നതു്. അവിടെവച്ചു് ലാങ്ഗ്വേജ് പ്രോസസ്സിങ്ങിലും, മെഷീൻ ട്രാൻസ്‌ലേഷൻ ടെക്നിക്കിലും മെർസർ നൽകിയ സംഭാവനകളാണു് ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനും ഗൂഗിൾ ട്രാൻസ്‌ലേറ്റിനും അടിത്തറയിട്ടതു്.
1993-ൽ റിനൈസൻസ് ടെക്‌നോളജീസ് എന്ന ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഒരു ഓഫർ സ്വീകരിച്ചു് മെർസർ അവിടെയെത്തി. ഓഹരികളുടെ വിലയിൽ വരുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കാൻ മെർസർ ഡെവലപ്പ് ചെയ്ത അൽഗൊരിഥം ഉപയോഗിച്ചുള്ള ട്രെയ്‌ഡിങ് മെതഡ് വഴി, പത്തുവർഷങ്ങൾകൊണ്ടു് റിനൈസൻസ് ടെക്‌നോളജീസിന്റെ ഹെഡ്ജ് ഫണ്ട്സ് ലോകത്തിലെ ഏറ്റവും ആദായകരമായ ഇന്വെസ്റ്റ്മെന്റ് എന്ന ഖ്യാതി നേടി. റിനൈസൻസ് ടെക്‌നോളജീസിന്റെ co-CEO സ്ഥാനത്തെത്തിയ റോബർട്ട് മെർസർ അവിടെത്തന്നെ തന്റെ സ്വന്തം പണവും നിക്ഷേപിച്ചിരുന്നതിനാൽ, അതിവേഗം ധനികനാവുകയും ബില്യണയേഴ്സ് ക്ലബ്ബിലെത്തുകയും ചെയ്തു. എന്നിരിക്കിലും, പൊതുജീവിതത്തിൽ മെർസറുടേതായ ഒരു പ്രസ്താവനയോ സന്ദേശമോ കാണാൻ ആഗ്രഹിക്കുന്നവർ നിരാശപ്പെടേണ്ടിവരും. ജീവിതകാലം മുഴുവൻ ആരോടും സംസാരിക്കേണ്ട ആവശ്യം ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നു് കരുതുന്ന, ദുര്‍ഗ്രാഹ്യമായ ഒരു വ്യക്തിത്വം! ഒരു സ്വീകരണച്ചടങ്ങിൽ ഒരു മണിക്കൂർ പ്രസംഗിക്കണം എന്നു് വന്നപ്പോൾ, അതു് ഞാൻ ഒരാഴ്ചകൊണ്ടു് സംസാരിക്കുന്നത്ര വാക്കുകളാണു് എന്ന ക്ഷമാപണം നടത്തിയ മെർസർ, മനുഷ്യരുമായുള്ള സൗഹൃദത്തേക്കാൾ പൂച്ചകളുമായുള്ള സൗഹൃദമാണു് ഭേദം എന്ന അഭിപ്രായം പുലർത്തുന്നവനാണു്. അതിൽ വലിയ അത്ഭുതമില്ല. മനുഷ്യരുമായുള്ള ഇടപെടലുകളെക്കാൾ (മോണിറ്ററിലെ) അബ്സ്ട്രാക്റ്റായ സിമ്പളുകളുമായുള്ള ഇടപെടലുകളെ കൂടുതൽ ഇഷ്ടപ്പെടുന്ന മനുഷ്യരുണ്ടു്. ന്യൂട്ടൺ, കാന്റ്, ടെസ്ല തുടങ്ങിയവരെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അവരുടേതായ രീതിയിൽ എക്സെൻട്രിസിറ്റി പ്രദർശിപ്പിച്ചിരുന്നവരാണു്.
(ശ്രദ്ധിക്കുക: എക്സെൻട്രിസിറ്റി പ്രദർശിപ്പിച്ചാൽ ന്യൂട്ടനോ, കാന്റോ, ടെസ്ലയോ ഒക്കെ ആകാമെന്നു് ചിലർ കരുതുന്നുണ്ടെങ്കിലും അതൊരു തെറ്റിദ്ധാരണയാണു്. ഉദാഹരണത്തിനു്, സേതുരാമയ്യർ സിബിഐ ആണു് കേസുകെട്ടുകൾ അന്വേഷിക്കുന്നതു്, മമ്മൂട്ടിയല്ല. എന്നിരിക്കിലും, കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ, ലാവ്ലിൻ, സ്പ്രിങ്ക്ലർ, വാളയാർ മുതലായവ പോലുള്ള കേസുകൾ ആരാണു് അന്വേഷിക്കേണ്ടതു് എന്നൊരു അഭിപ്രായസർവ്വേ നടത്തിയാൽ, മമ്മൂട്ടി സിബിഐയെയും ഹേഡ് കുട്ടൻപിള്ളയെയും തറപറ്റിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.)
2012 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ മൊത്തം 20 മില്യൺ ഡോളർ നല്കിയാണു് പ്രതിലോമകാരികളായ സംഘടനകളെയും റൈറ്റ്-വിങ് ലോബ്ബി ഗ്രൂപ്പുകളെയും മെർസർ പിന്തുണച്ചതു്! ന്യൂയോർക്ക് ഗ്രൗണ്ട് സീറോയിൽ ഒരു മോസ്‌ക് പണിയുന്നതിനു് എതിരായുള്ള ഒരു പരസ്യത്തിനും മെർസർ സാമ്പത്തികസഹായം നൽകുകയുണ്ടായി. US അമേരിക്കയിലെ രാഷ്ട്രീയത്തിൽ മുതൽ മുടക്കുന്നതിനു്, 2010-നു് മുൻപു് വരെ, വ്യക്തികൾക്കു് മാക്സിമം 2700 ഡോളർ, സ്ഥാപനങ്ങൾക്കു് മാക്സിമം 5000 ഡോളർ എന്ന പരിധിയുണ്ടായിരുന്നു. ആ നിയമം ഭേദഗതി ചെയ്യിക്കാനായി സുപ്രീം കോർട്ടിൽ ഫയൽ ചെയ്യപ്പെട്ട ഒരു പരാതിയിൽ റോബർട്ട് മെർസർ പങ്കുചേർന്നു. രാഷ്ട്രീയത്തിൽ അമിതമായ നിക്ഷേപം നടത്തി അമേരിക്കയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിൽ നിന്നും വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കിയിരുന്ന, 60 വർഷങ്ങളായി നിലവിലിരുന്ന നിയമം, ജനത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന സുപ്രീം കോർട്ടിന്റെ വിചിത്രമായ വിധിയോടെ റദ്ദുചെയ്യപ്പെട്ടു. രാഷ്ട്രീയപ്പാർട്ടികൾക്കു് സാമ്പത്തികസഹായം നല്കുന്നതിനു് പരിധിയില്ലാതെയായി. മീറ്റിങ്ങുകൾ, പരസ്യങ്ങൾ തുടങ്ങിയ, പരിമിതമായ മുതൽമുടക്കു് മതിയാവുന്ന ഔദ്യോഗികപ്രചാരണങ്ങളോടൊപ്പം, സഹായസമിതികൾ രൂപീകരിച്ചു് ആർക്കും എത്ര പണം വേണമെങ്കിലും സമാഹരിക്കുകയും വിതരണം ചെയ്യുകയും ചെയ്യാമെന്നു് വന്നു. സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ലോബ്ബിയിസ്റ്റുകൾക്കു് കൈവന്ന സുവർണ്ണാവസരമായിരുന്നു അതു്. അന്തരീക്ഷമലിനീകരണമായാലും, മനുഷ്യരുടെ ആരോഗ്യസംരക്ഷണമായാലും, സ്വന്തം ലാഭം എന്ന ഒരേയൊരു ലക്ഷ്യത്താൽ നയിക്കപ്പെടുന്ന വൻകിട കമ്പനികൾക്കു് കീടനാശിനികൾ, ഹൈഡ്രോഫ്രാക്കിങ്, വനംനശീകരണം തുടങ്ങിയ വിഷയങ്ങളിൽ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവരെ അധികാരത്തിലെത്തിക്കാൻ സുപ്രീം കോർട്ടിന്റെ ആ വിധി വഴി തുറന്നു. രാഷ്ട്രീയത്തിൽ മുതൽ മുടക്കാൻ, സ്വന്തം മകൾ റെബേക്കയുടെ നായകത്വത്തിൽ, റോബർട്ട് മെർസറും രൂപീകരിച്ചു ഒരു സ്ഥാപനം: “മെർസർ ഫാമിലി ഫൗണ്ടേഷൻ”.
തീവ്രമായ ആശയങ്ങൾ പുലർത്തുന്നവൻ എന്ന നിലയിൽ മാധ്യമങ്ങളിൽ അധികം ശ്രദ്ധ കിട്ടാതിരുന്നതിനാൽ, ആ കുറവു് പരിഹരിക്കാൻ, സ്വന്തമായൊരു മാധ്യമം ആവശ്യമാണെന്നു് മനസ്സിലാക്കിയ മെർസർ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന “ബ്രൈറ്റ്ബാർട്ട്” എന്ന അൾട്രാ-റൈറ്റ്-വിങ് പത്രം 2011-ൽ 10 മില്യൺ ഡോളറിനു് വിലയ്ക്കുവാങ്ങി അതിന്റെ തലപ്പത്തു് തന്റെ വിശ്വസ്തനായ സ്റ്റീവൻ ബാനനെ നിയമിച്ചു. ഗോൾഡ്മാൻ സക്സിൽ ട്രെയ്‌ഡർ ആയിരുന്ന സ്റ്റീവൻ ബാനൻ, അൾട്രാകൺസർവേറ്റീവായ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഫിലിമുകളും സീരിയലുകളും നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ 1990-കളുടെ അവസാനം, “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി സ്ഥാപിച്ചു് ഹോളിവുഡ് പ്രൊഡ്യൂസറായവനാണു്. ബ്രൈറ്റ്ബാർട്ട് പത്രത്തെ ഏതാനും മാസങ്ങൾകൊണ്ടു് സ്റ്റീവൻ ബാനൻ പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പൊരുതൽയന്ത്രമാക്കി മാറ്റിയെടുത്തു. അമേരിക്കൻ ഗവണ്മെന്റിന്റെ നിയന്ത്രണം ഏറ്റെടുത്തു് ജനങ്ങളെ തമ്മിൽത്തമ്മിൽ ഭിന്നിപ്പിച്ചു് നശിപ്പിക്കുക എന്നതാണു് ആ പത്രത്തിലൂടെ മെർസർ-ബാന്നൻ കൂട്ടുകെട്ടു് വ്യക്തമായി പിന്തുടർന്നിരുന്ന ലക്ഷ്യം. കേംബ്രിഡ്ജ് അനലിറ്റിക്ക സ്ഥാപിക്കപ്പെട്ടപ്പോൾ, ആ കമ്പനിയുടെ ഡെപ്യൂട്ടി ചീഫായി അവരോധിക്കപ്പെട്ടതും മറ്റാരുമല്ല, സ്റ്റീവ് ബാനൻ തന്നെ! കമ്പനിയുടെ ലക്ഷ്യം തുടക്കത്തിലേതന്നെ വ്യക്തമാണു്: അമേരിക്കയിലെ ഇലക്ഷൻ ക്യാംപെയ്നുകളുടെ രീതിശാസ്ത്രങ്ങളിൽ സമൂലപരിവർത്തനം വരുത്തുക!
ലോസ് ഏഞ്ചലെസിലെ വിൽഷ്യർ ബുളെവാർഡ് 8383 എന്ന ബിൽഡിങ്ങിൽ സ്ഥിതിചെയ്തിരുന്ന “ബ്രൈറ്റ്ബാർട്ട് ന്യൂസ്” എന്ന വെബ്‌സൈറ്റിന്റെയും, “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെയും നിയന്ത്രകനും ധനദാതാവും, ട്രംപിനെ പ്രസിഡന്റ് പദവിയിലെത്താൻ സഹായിച്ച, ഇന്നു് 73 വയസ്സുള്ള റോബർട്ട് മെർസറായിരുന്നു. പത്രസമ്മേളനങ്ങളിൽ, തനിക്കുവേണ്ടി കുരയ്ക്കാത്തവർ എന്നു് തോന്നുന്ന ജേർണലിസ്റ്റുകളുടെ നേരേ വിരൽ ചൂണ്ടി, “നീ ഫെയ്ക്ക് ന്യൂസാണു്, നീയും ഫെയ്ക്ക് ന്യൂസാണു്” എന്നു് ഒച്ചവയ്ക്കുന്ന അതേ ട്രംപിനും, റൈറ്റ്-വിങ് പൊളിറ്റിക്സിനും സഹായകമായവിധം മുടക്കമില്ലാതെ ഫെയ്ക് ന്യൂസ് കെട്ടിച്ചമയ്ക്കുന്നതിലാണു് ബ്രൈറ്റ്ബാർട്ട് ന്യൂസ് സ്‌പെഷലൈസ് ചെയ്തിരുന്നതു് എന്നതു്, പ്രൊപ്പഗാൻഡയല്ലാത്ത വാർത്തകൾ അധികം പരിചയമില്ലാത്ത മലയാളികളിൽ അത്ഭുതമൊന്നും ഉണ്ടാക്കാൻ വഴിയില്ലെങ്കിലും, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ അതു് ഗുരുതരമായി കാണേണ്ട ഒരു അവസ്ഥാവിശേഷമാണു്.
രാഷ്ട്രീയമായും മാധ്യമപരമായും അനുയോജ്യമായ ഒരു നെറ്റ്വർക്ക് രൂപപ്പെടുത്തിയ മെർസർക്കു് തന്റെ റൈറ്റ്-വിങ് ഐഡിയോളജി നടപ്പിൽ വരുത്താൻ അടുത്തതായി വേണ്ടതു് ഒരു പ്രസിഡന്റ്ഷ്യൽ ക്യാൻഡിഡേയ്റ്റിനെയായിരുന്നു. 2015-ലെ പ്രാഥമികമത്സരത്തിൽ ടെക്‌സസ് സെനറ്ററും റൈറ്റ്-വിങ് ഹാർഡ്‍ലൈനറുമായ റ്റെഡ് ക്രൂസിനെ സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ച മെർസർ അതിനായി “കീപ്പ് ദ പ്രോമിസ് ” എന്ന പേരിൽ ഒരു കമ്മിറ്റിയുണ്ടാക്കി. 13 മില്യൺ ഡോളർ സഹായധനവും നൽകി. പക്ഷേ, റിപ്പബ്ലിക്കൻസ് അപ്രതീക്ഷിതമായി നിർത്തിയ ഡൊണാൾഡ് ട്രംപിനു് മുന്നിൽ റ്റെഡ് ക്രൂസിനു് പിൻവാങ്ങേണ്ടിവന്നപ്പോൾ, മെർസർ ട്രംപിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. “കീപ്പ് ദ പ്രോമിസ് ” എന്ന ക്രൂസ് കമ്മിറ്റിയെ, “മെയ്ക്ക് അമേരിക്ക നമ്പർ വൺ” എന്ന പേരുനല്കി,15 മില്യൺ ഡോളർ സഹായധനത്തോടെ ട്രംപിനുവേണ്ടിയുള്ള കമ്മിറ്റിയാക്കി രൂപാന്തരപ്പെടുത്തി. 2016-ൽ ഡൊണാൾഡ് ട്രംപും “മെയ്ക്ക് അമേരിക്ക നമ്പർ വൺ” കമ്മിറ്റിയുടെ അദ്ധ്യക്ഷയും മെർസറുടെ മകളുമായ റെബേക്കയും പങ്കെടുത്ത ഒരു അത്താഴവിരുന്നിൽവച്ചു്, ട്രംപിന്റെ ഇലക്ഷൻ പ്രചാരണം കയോട്ടിക്കും അൺപ്രൊഫഷണലുമാണെന്നും, ജയിക്കണമെങ്കിൽ പ്രചാരണയന്ത്രം സമൂലം അഴിച്ചുപണിയണമെന്നും, അതിനുവേണ്ട സാമ്പത്തികവും മാധ്യമപരവുമായ പിന്‍തുണ നൽകാൻ തന്റെ കുടുംബം സന്നദ്ധമാണെന്നും റെബേക്ക ട്രംപിനെ അറിയിച്ചു. ഇലക്ഷൻ പ്രചാരണത്തിന്റെ തലവനെ മാറ്റി പകരം മെർസർ കുടുംബത്തിന്റെ വിശ്വസ്തനായ സ്റ്റീവൻ ബാനനെ നിയമിക്കുക എന്നതു് മാത്രമായിരുന്നു നിബന്ധന. അത്താഴവിരുന്നിന്റെ അവസാനത്തോടെ എല്ലാം തീരുമാനമായി. ട്രംപിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ ഒന്നാം ചീഫ് സ്ഥാനത്തു് സ്റ്റീവൻ ബാനൻ, രണ്ടാം സ്ഥാനത്തു്, “കീപ്പ് ദ പ്രോമിസ് ” കമ്മിറ്റിയുടെ ചീഫ് ആയിരുന്ന കെല്ല്യൻ കോൺവേ, മൂന്നാം സ്ഥാനി മെർസറുടെ കുടുംബസുഹൃത്തായ ഡേവിഡ് ബോസി. അങ്ങനെ റിപ്പബ്ലിക്കൻസിന്റെ പ്രസിഡന്റ്ഷ്യൽ ഇലക്ഷൻ പ്രചാരണത്തിന്റെ പൂർണ്ണ നിയന്ത്രണം മെർസർ തന്റെ പിടിയിലൊതുക്കി.
കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സ്ഥാപനശേഷം അധികം താമസിയാതെ അവർ ലക്ഷക്കണക്കിനു് അമേരിക്കൻ ജനതയുടെ ഡെയ്റ്റ അവരുടെ അറിവില്ലാതെ സമാഹരിക്കാൻ തുടങ്ങി. എങ്ങനെയാണു് അതു് സാദ്ധ്യമാകുന്നതു്? ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ തുടങ്ങിയ ആധുനികസൗകര്യങ്ങൾ ഉപയോഗിക്കുന്ന ഏതൊരു മനുഷ്യനും അവനറിയാതെതന്നെ അവനെ സംബന്ധിക്കുന്ന ആയിരക്കണക്കിനു് ഇൻഫർമേഷനുകൾ ഇന്റർനെറ്റിലേക്കു് കയറ്റിവിടുന്നുണ്ടു്: പ്രായം, വരുമാനം, ഹോബ്ബീസ്, പർചേസസ്, മതം, രാഷ്ട്രീയം തുടങ്ങിയ എത്രയോ കാര്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ. ഈ വിവരങ്ങളാണു് കേംബ്രിഡ്ജ് അനലിറ്റിക്ക വാങ്ങുന്നതു്. ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, ബാങ്കുകൾ, ഹെൽത്ത് ഇന്‍ഷ്വറന്‍സുകൾ, ഫെയ്‌സ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ, പേർസണൽ ഡെയ്റ്റ കിട്ടാൻ കഴിയുന്ന എല്ലാ ഇടങ്ങളിൽ നിന്നും അവർ ഡെയ്റ്റ വാങ്ങിയിരുന്നു. അമേരിക്കയിൽ ജീവിക്കുന്ന, പ്രായപൂർത്തിയായ ഓരോരുത്തരുടെയും നാലായിരം മുതൽ അയ്യായിരം വരെ എന്ന കണക്കിൽ 23 കോടി മനുഷ്യരുടെ ഇൻഫർമേഷനുകളാണു് അതുവഴി അവർ ശേഖരിച്ചതു്! ആ ഡെയ്റ്റ കൊണ്ടു് എന്താണു് അവർ ചെയ്യുന്നതു്? അതു് അവരുടെ പരസ്യം തന്നെ വ്യക്തമാക്കുന്നുണ്ടു്:
“സമ്മതിദായകരെ ടാർഗെറ്റ് ഗ്രൂപ്പുകളായി തരംതിരിക്കാൻ, ഇതുവരെയുള്ള പൊളിറ്റിക്കൽ ക്യാംപെയ്ൻ ഉപയോഗിച്ചിരുന്നതു് ജിയോഗ്രാഫിക്കൽ ഡിസ്ട്രിബ്യൂഷനും, പ്രായം, ലിംഗം തുടങ്ങിയ ഡെമോഗ്രാഫിക് ഇൻഫർമേഷനുകളുമായിരുന്നു. അതു് ഒരു പരിധിവരെ ഫലപ്രദമായിരുന്നെങ്കിലും, സമ്മതിദായകരുടെ പെരുമാറ്റരീതികൾ നിശ്ചയിക്കാൻ ആവശ്യമുള്ള വ്യക്തിപരവും പ്രധാനവുമായ വിശദാംശങ്ങള്‍ അതിൽ ഉൾപ്പെട്ടിരുന്നില്ല. പക്ഷേ ഞങ്ങൾ, അമേരിക്കൻ സമ്മതിദായകരുടെ ജിയോഗ്രാഫിക്കും ഡെമോഗ്രാഫിക്കുമായ ഡെയ്റ്റയെ, റീജിയണൽ പൊളിറ്റിക്സ്, കൺസ്യൂമർ ബിഹേവിയർ, ലൈഫ്‌സ്റ്റൈൽ മുതലായ അയ്യായിരം വരെ ഡെയ്റ്റ കൂടി ചേർത്തു് വിപുലീകരിക്കുന്നു. അതുകൂടാതെ, “Openness, Conscientiousness, Extraversion, Agreeableness, Neuroticism” എന്നിവയുടെ അതുല്യമായ ഒരു പുതിയ തലം കൂടി ഞങ്ങൾ അതിനോടു് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. വോട്ടേഴ്‌സിനെ സംബന്ധിച്ചു് സമഗ്രമായ ഒരു കാഴ്ചപ്പാടു് സൃഷ്ടിക്കാൻ അതു് സഹായിക്കുന്നു. അതുവഴി, ആരെ, ഏതു് സന്ദേശം കൊണ്ടു് സ്വാധീനിക്കാനാകുമെന്നു് അറിയാൻ കഴിയും. ഞങ്ങൾ അതിനെ ബിഹേവിയറൽ മൈക്രോടാർഗെറ്റിങ് എന്നു് വിളിക്കുന്നു. ഏതു് സമ്മതിദായകവിഭാഗത്തെ സ്വാധീനിച്ചാലാണു് നിങ്ങൾക്കു് തിരഞ്ഞെടുപ്പു് ജയിക്കാൻ കഴിയുന്നതെന്നു് ഡെയ്റ്റ റിസേർച്ചേഴ്‌സ്, സൈക്കോളജിസ്റ്റ്സ്, പൊളിറ്റിക്കൽ ക്യാംപെയ്ൻ എക്സ്പെർട്സ് എന്നിവർ ഉൾക്കൊള്ളുന്ന ഞങ്ങളുടെ ടീമിനു് നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയും.”
റോബർട്ട് മെർസറുടെ സാമ്പത്തികസഹായത്തോടെയും, സ്റ്റീവൻ ബാനന്റെ നേതൃത്വത്തിലും ശേഖരിച്ച ഡെയ്റ്റയുടെ അടിസ്ഥാനത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രസിഡന്റ്ഷ്യൽ ക്യാൻഡിഡേയ്റ്റായ ഡൊണാൾഡ് ട്രംപിനു് അവരുടെ സേവനം വാഗ്ദാനം ചെയ്തെങ്കിലും ട്രംപ് മാസങ്ങളോളം ആ സഹായം സ്വീകരിക്കാൻ തയ്യാറായില്ല. 2016 ജൂൺ 23-നു് ഒരു റെഫെറെൻഡം വഴി ആരും പ്രതീക്ഷിക്കാതിരുന്ന വിധം യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടാൻ ബ്രിട്ടീഷ് ജനത തീരുമാനിച്ചു. ബ്രെക്സിറ്റ് അനുകൂലികൾ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായത്തോടെ വളരെ ഒഫെൻസീവായ ഒരു ഇന്റർനെറ്റ് ക്യാംപെയ്ൻ നടത്തിയിരുന്നു. ബ്രെക്സിറ്റ് പാർട്ടി ലീഡർ നൈജിൽ ഫരാജിന്റെ ഉത്തമസുഹൃത്തായ റോബർട്ട് മെർസറാണു് ബ്രെക്സിറ്റ് ക്യാംപെയിന്റെ പ്രവർത്തകരെ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം തേടാൻ ഉപദേശിച്ചതു്. റോബർട്ട് മെർസറും നൈജിൽ ഫരാജുമെല്ലാം “ഒരു കുടുംബത്തിലെ അംഗങ്ങൾ” ആയതിനാൽ, ബ്രെക്സിറ്റ് ക്യാംപെയിനു് നല്കിയ സേവനത്തിനു് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രതിഫലമൊന്നും വാങ്ങിയില്ലത്രെ! 2016 ജൂൺ അവസാനത്തോടെ, കേംബ്രിഡ്ജ് അനലിറ്റിക്കയോടൊത്തുള്ള കൂട്ടുപ്രവര്‍ത്തനത്തിനു് ട്രംപ് സമ്മതം നൽകി. ജൂലൈ 29 മുതൽ ഒക്ടോബർ 19 വരെ നാലു് പേയ്‌മെന്റുകളായി 56 ലക്ഷം ഡോളർ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് ലഭിച്ചു. ആ സമയത്തുതന്നെ റോബർട്ട് മെർസറുടെ “മെയ്ക്ക് അമേരിക്ക നമ്പർ വൺ” വക 54 ലക്ഷം ഡോളറും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് കിട്ടിയിരുന്നു. ട്രംപ് ക്യാംപെയിന്റെ പേരിൽ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് ലഭിച്ചതു് മൊത്തം 110 ലക്ഷം ഡോളറാണു്. റോബർട്ട് മെർസറുടെ നിയന്ത്രണത്തിലുള്ള ഇലക്ഷൻ മെഷീനറി 2016 ഓഗസ്റ്റ് മുതൽ ഡൊണാൾഡ് ട്രംപിനുവേണ്ടി ഹൈസ്പീഡിൽ പ്രവർത്തിക്കാൻ തുടങ്ങി.
പക്ഷേ, മെർസർക്കു് ഒരശ്രദ്ധ പറ്റി. ഇലക്ഷൻ പ്രചാരണത്തിന്റെ ആദ്യത്തെ അഞ്ചു് മാസങ്ങളിൽ സ്റ്റീവൻ ബാനനു് പേയ്‌മെന്റുകൾ ലഭിച്ചതായി ട്രംപിന്റെ ഇലക്ഷൻ പ്രചാരണഅക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, റോബർട്ട് മെർസറുടെ “മെയ്ക്ക് അമേരിക്ക നമ്പർ വൺ” കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്നും സ്റ്റീവൻ ബാനൻ തലവനായ “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയ്ക്കു് അഞ്ചു് മാസങ്ങളിലായി 302500 ഡോളർ ലഭിച്ചിട്ടുമുണ്ടു്. അതായതു്, തന്റെ ജോലിക്കുള്ള ശമ്പളം സ്റ്റീവൻ ബാനനു് ലഭിച്ചതു് ഗ്ലിറ്ററിങ് സ്റ്റീൽ എന്ന സ്വന്തം കമ്പനിയിലേക്കു് എന്ന നിലയിൽ വളഞ്ഞ വഴിയിലൂടെയാണു്. അതു് നിയമവിരുദ്ധമായ ഇലക്ഷൻ ഫൈനാൻസിങ് എന്ന വകുപ്പിൽ കുറ്റകൃത്യമാണു്.
(അടുത്തഭാഗം, അവസാനഭാഗം: അമേരിക്കയിലെ ഇലക്ഷൻ സിസ്റ്റത്തിന്റെ പ്രത്യേകതയും ട്രംപിന്റെ വിജയവും)
April 26 2020 12:37
“സർ, നിങ്ങളുടെ അഭിപ്രായം ഞാൻ പങ്കിടുന്നില്ല, പക്ഷേ അത് പ്രകടിപ്പിക്കാനുള്ള അവകാശം നിങ്ങൾക്കു് ലഭിക്കുന്നതിനായി എന്റെ ജീവൻ നൽകാൻവരെ ഞാൻ തയ്യാറാകും.”
വോൾട്ടെയറുടെ ഈ അഭിപ്രായം ഏറ്റവും കൂടുതൽ ഉദ്ധരിച്ചു് കേട്ടിട്ടുള്ളതു് മല്ലു സഖാക്കളിൽനിന്നുമാണു്. എന്നുവച്ചാൽ, അവരാണല്ലോ കേരളത്തിലെ ബൗദ്ധികത, നവോത്ഥാനം, ആരോഗ്യസംവിധാനങ്ങൾ, പെണ്ണുങ്ങളെ മുലക്കച്ച കെട്ടിക്കൽ, “കൃഷിഭൂമി കർഷകനു്, കൃഷി തമിഴനു്, ബീഫ് മലയാളിക്കു്, ഡെയ്റ്റ സ്പ്രിങ്ക്ലർക്കു്”, മുതലായ, ലെനിൻ മോഡൽ പഞ്ചവത്സരപദ്ധതികളുടെ മൊത്തവ്യാപാരികൾ! വിശുദ്ധ മാർക്സ് സഹദായുടെ നാമത്തിൽ മല്ലു സഖാക്കൾ കനിഞ്ഞനുവദിക്കുന്ന റേഷൻകൊണ്ടു് അല്ലറചില്ലറ വ്യാപാരം നടത്തി അഷ്ടിക്കുള്ള വഹകൾ സമ്പാദിച്ചു് അടങ്ങിയൊതുങ്ങി ജീവിക്കാൻ ബാദ്ധ്യസ്ഥരാണു്, “അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു് നടക്കുന്ന” ഊളകളും പരനാറികളുമായ മറ്റിനം ഹോമോ സാപ്പിയൻസ് എന്ന കാര്യത്തിലും ഒരു തർക്കത്തിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.
എന്തൊക്കെ പറഞ്ഞാലും, മാർക്സിസ്റ്റ് സഖാക്കൾക്കു്, മലമിളകി വന്നാലും, സോറി, മലയിളകിവന്നാലും അചഞ്ചലവും, പ്രളയഫണ്ടു് പോലെ ക്രിസ്റ്റൽ ക്ലിയറും, സ്പ്രിങ്ക്ലർ കരാർ പോലെ സുതാര്യവുമായ ഒരു നിലപാടുണ്ടു്. ഇന്നലെപ്പറഞ്ഞതിന്റെ നേർവിപരീതം നാളെപ്പറയുന്ന രീതി അവർക്കില്ല. അതിന്റെ പേരിലാണു് ഞാൻ അവരെ ബഹുമാനിക്കുന്നതും, വിലമതിക്കുന്നതും.
അതുകൊണ്ടു്, “രാജകല്പന” കത്തിക്കലിൽ എന്റെ അചഞ്ചലവും, ക്രിസ്റ്റൽ ക്ലിയറും, വ്യക്തവുമായ നിലപാടു്: അദ്ധ്യാപകർ രാജകല്പന കത്തിച്ച നടപടി ഞാൻ പങ്കിടുന്നില്ല, പക്ഷേ രാജകല്പന കത്തിക്കാനുള്ള അവകാശം അവർക്കു് ലഭിക്കുന്നതിനായി, വോൾട്ടെയറെപ്പോലെ, എന്റെ ജീവൻ നൽകാൻവരെ ഞാനും തയ്യാറാകും.
പൊതുവേ പറഞ്ഞാൽ, അക്ഷരങ്ങൾ കത്തിയ്ക്കപ്പെടുന്നതിനോടു് എനിക്കു് യോജിപ്പില്ല. പക്ഷേ, ആരെങ്കിലും “ഫയർ മാസിക” കത്തിച്ചാൽ, അതിന്റെ പേരിൽ അവനെ ഫയർ ചെയ്യാനോ, തേജോവധം ചെയ്യാനോ, പെട്രോൾ ഒഴിച്ചു് കത്തിയ്ക്കാനോ എന്നെ പ്രതീക്ഷിക്കുകയും വേണ്ട.
ദാറ്റ്‌സോൾ യുവറോണർ!
April 26 2020 15:38
വാർദ്ധക്യസഹജമായ കാരണങ്ങളാൽ ആസന്നമരണരായ ഒന്നുരണ്ടു് ബന്ധുക്കളുടെ മരണക്കിടക്കക്കരികെ, ബാല്യത്തിൽ അമ്മയോടൊത്തു് നിൽക്കേണ്ടി വന്നിട്ടുള്ളതിനാൽ, അന്ത്യശ്വാസം വലിക്കുന്നവരെ അവരുടെ സമീപത്തുനിന്നും മാറാതെ ഉറ്റുനോക്കി നില്ക്കുന്നതു് ചിലർക്കു് ഒരു ഹരമാണെന്നു് മനസ്സിലാക്കാൻ എനിക്കു് കഴിഞ്ഞിട്ടുണ്ടു്. രണ്ടോ മൂന്നോ, ചിലപ്പോൾ അതിൽക്കൂടുതലോ മിനിറ്റുകൾ ഇടവിട്ടു് ഉയരുന്ന ദുഷ്കരമായ ഞരക്കങ്ങൾ, ഒരു പ്രേതസംഗീതംപോലെ കേൾക്കുന്നതിലെ സായുജ്യം മാത്രമല്ല, ഞരക്കം കേൾക്കുന്നില്ലെന്നു് വന്നാൽ, മറ്റാരിലും മുന്നേ അതു് മനസ്സിലാക്കി, “പോയി” എന്നോ, “തീർന്നു” എന്നോ “ഡെത്ത് സർട്ടിഫിക്കറ്റ്” ഇഷ്യൂ ചെയ്തു് “മരണക്കാഴ്ചയുള്ള” ഒരു അസാദ്ധ്യനാണു് താൻ എന്നൊരു ധാരണ ഗോത്രാംഗങ്ങളിൽ സൃഷ്ടിച്ചെടുക്കുക എന്നൊരു ഗൂഢലക്ഷ്യവും നിർന്നിമേഷമായ ആ കാത്തുനില്പിനു് പിന്നിലുണ്ടു് എന്നാണു് എനിക്കു് തോന്നുന്നതു്.
ബന്ധുവർഗ്ഗത്തിൽപ്പെട്ട തന്റെ ശത്രുക്കളിൽ ആരെങ്കിലും മരണക്കിടക്കക്കരികിൽ ഹാജർ വച്ചിട്ടില്ല എന്നു് കാകദൃഷ്ടിയിലൂടെ കണ്ടാൽ, അവൻ/അവൾ വന്നു് കണ്ടിട്ടല്ലാതെ പോകില്ല എന്നും മറ്റുമുള്ള കമന്റുകൾ ദീർഘനിശ്വാസത്തോടൊപ്പം ഇക്കൂട്ടർ പബ്ലിഷ് ചെയ്യാറുണ്ടു്. കുറ്റപ്പെടുത്തലിന്റെ അണ്ടർടോണുള്ള ഇത്തരം കമന്റുകൾ, “ചാകാൻ കിടന്നോരെ കാണാൻ വരാത്ത ദ്രോഹീ, നിന്നെപ്പിന്നെക്കണ്ടോളാം” എന്ന വൈരാഗ്യചിന്ത, മറ്റു് വട്ടംകൂടികളിൽ ജനിപ്പിക്കാൻവേണ്ടിക്കൂടിയാണു്. – ഇനാമായി വിതരണം ചെയ്യപ്പെടുന്ന ഒരുതരം നാരദലേഹ്യം!
May 2020
May 3 2020 18:19
കുറ്റവാളികൾ മുഖം നോക്കാതെ ശിക്ഷിക്കപ്പെടും, ശിക്ഷിക്കപ്പെടപ്പെടും, ശിക്ഷിക്കപ്പെടപെടയ്ക്കപ്പെടും!
May 3 2020 18:20
സമ്പത്തുകാലത്തു് തൈപത്തുവച്ചാൽ, ആപത്തുകാലത്തു് കാപത്തുതിന്നാം.
നേരമുള്ള കാലത്തു് സ്റ്റാറ്റസുകൾ പോസ്റ്റിയാൽ, നേരമില്ലാക്കാലത്തു് മെമ്മറീസ് ഷെയർ ചെയ്യാം.
നേരത്തും കാലത്തും സമ്പത്തു് ഡൽഹിയിൽ പോയാൽ, ലോക്ക്ഡൗൺ കാലത്തു് നേരത്തും കാലത്തും ഡൽഹീന്നു് പോരാം. വീട്ടിലെ കൂട്ടിൽ അടച്ചിരുന്നു് കൊറോണയ്ക്കെതിരെ സമ്പന്നമായി പൊരുതുകയും ചെയ്യാം.
May 4 2020 07:24
കക്ഷിരാഷ്ട്രീയവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള സ്റ്റാറ്റസുകൾ ദിവസേന ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഉറക്കം കിട്ടാത്തവരും ദുരന്തകാലങ്ങളിൽ മറ്റുള്ളവരെ ഉപദേശിക്കുന്നതു് കാണാറുണ്ടു്:
“കൊറോണക്കാലത്തും നിപ്പകാലത്തും പ്രളയകാലത്തുമൊന്നുമല്ല മനുഷ്യർ കക്ഷിരാഷ്ട്രീയം പറയേണ്ടതു്”!
ഏകാന്തമൂകമായ അവരുടെ ദുരന്തകാലരാവുകളെപ്പറ്റിയാവണം കവി ഇപ്രകാരം പാടിയതു്:
“രാഗേന്ദുകിരണങ്ങൾ ഒളിവീശിയില്ല
രജനീകദംബങ്ങൾ മിഴിചിമ്മിയില്ല
മൂകോത്സവങ്ങൾക്കു് നിറമാല ചാർത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവരുടെ രാവുകൾ
എന്നും അവരുടെ രാവുകൾ.” 😢
May 4 2020 10:27
മൂക്കോളം മുങ്ങിയാൽ പിന്നെ വെള്ളത്തിന്റെ ആഴം മൂവാളോ നാലാളോ എന്നതൊരു പ്രശ്നമല്ല എന്നു് മുങ്ങിച്ചാകാൻ പോകുന്നവർ പറഞ്ഞു് കേട്ടിട്ടുണ്ടു്. തള്ളിമറിക്കലിന്റെ കാര്യവും അതുപോലെതന്നെ. ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഓടുന്ന തീവണ്ടിയെവരെ തള്ളാൻ മടിക്കുന്നവരല്ല മനുഷ്യർ. പിന്നിൽ നിന്നെങ്കിൽ പിന്നിൽ നിന്നു്, മുന്നിൽ നിന്നെങ്കിൽ മുന്നിൽ നിന്നു്! തമ്പ്രാന്റെ തൃപ്തിയാണു് തള്ളരുടെ തൃപ്തി. തമ്പ്രാക്കളെ പ്രസാദിപ്പിക്കാൻവേണ്ടി എത്രയെത്ര അടിയാളർ ബ്രേക്കുപൊട്ടി താമരശേരി ചുരമിറങ്ങിവരുന്ന പാണ്ടിലോറികൾക്കു് മുന്നിൽ നെഞ്ചാംകൊട്ടയും വിരിച്ചു് നിന്നിട്ടില്ല!?
May 4 2020 12:49
LDF അനുയായികളുടെ കാഴ്ചപ്പാടിൽ, UDF ചെയ്ത തെറ്റുകൾ മൊത്തമായും ചില്ലറയായും LDF ആവർത്തിക്കുന്നതിൽ തെറ്റൊന്നുമില്ല. ആ നിലപാടു് ശരിയെങ്കിൽ, UDF-നെ താഴെയിറക്കി LDF-നെ അധികാരത്തിലേറ്റാൻ തയ്യാറാകുന്ന ജനം കംപ്ലീറ്റ് ബനാനകളായിരിക്കണം.
UDF അനുയായികളുടെ കാഴ്ചപ്പാടിൽ, LDF ചെയ്ത തെറ്റുകൾ മൊത്തമായും ചില്ലറയായും UDF ആവർത്തിക്കുന്നതിൽ തെറ്റൊന്നുമില്ല. ആ നിലപാടു് ശരിയെങ്കിൽ, LDF-നെ താഴെയിറക്കി UDF-നെ അധികാരത്തിലേറ്റാൻ തയ്യാറാകുന്ന ജനം കംപ്ലീറ്റ് ബനാനകളായിരിക്കണം.
ജനം ബനാനകളായിരിക്കുന്നതാണു് മൂലത്തിൽ കുടികൊള്ളുന്ന മുഴുവൻ പ്രശ്നങ്ങളുടെയും കാരണം. ജനം കേവലം കാച്ചിലുകളോ, ചേനകളോ, ചേമ്പുകളോ, കുമ്പളങ്ങകളോ, വെള്ളരിക്കകളോ, അതുമല്ലെങ്കിൽ, വെറും പൈങ്ങകളെങ്കിലുമോ ആയിരുന്നെങ്കിൽ, മൂലത്തിൽ, അതായതു് അടിസ്ഥാനപരമായി, കുടികൊള്ളുന്ന അത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. മൂലാധാരത്തിൽ ത്രികോണാകൃതിയിൽ ഇരിക്കുന്ന കുണ്ഡലിനിപരമായ പ്രശ്നങ്ങളൊന്നും പൊതുജനസമൂഹത്തിനില്ലെങ്കിൽ, പ്രശ്നപരിഹാരത്തിനു് കവടി നിരത്തേണ്ടതോ, മഷിയിട്ടു് നോക്കേണ്ടതോ ആയ ആവശ്യം വരുന്നില്ല.
എങ്കിൽ, സാധാരണഗതിയിൽ രണ്ടു് കാലുകളിൽ നടക്കേണ്ടവരെങ്കിലും, സോമരസസ്വാമിയുടെ ശാപം മൂലം, ഇഴഞ്ഞുനടക്കാനോ, കിട്ടുന്നിടത്തു് ചുരുണ്ടുകൂടി കിടക്കാനോ വിധിക്കപ്പെട്ട, വൈതാളികമൂർഖൻ, ചേനത്തണ്ടൻ, മഞ്ഞച്ചേര, പച്ചിലപ്പാമ്പു്, മാക്രിനീർക്കോലി, തുടങ്ങിയ ഇനങ്ങളിൽ പെട്ട മോഡേൺ മല്ലു പാമ്പുകൾക്കു് മന്ത്രിസന്നിധാനങ്ങൾ ഔദ്യോഗികമായി വില്ക്കുന്ന വ്യാജമദ്യം വഴി ലഭിക്കുന്ന, ഛർദ്ദിയുടെയും, മലത്തിന്റെയും, മൂത്രത്തിന്റെയും മണമുള്ള അനേകകോടികൾ, തിരഞ്ഞെടുപ്പുകൾ പോലുള്ള കവടി നിരത്തലുകൾക്കായും, ലോക കേരള സഭ (എല്‍. കെ. എസ്), ഭരണ പരിഷ്ക്കാര സഭ (ബി. പി. എസ്.), ചുമ്മാ കമ്മീഷൻ സഭ (സി. സി. എസ്.), തുടങ്ങിയ, എണ്ണമറ്റ മറ്റിനം മാമാങ്കങ്ങൾക്കായും ഊറ്റിയൂറ്റി കൊടുക്കാതെയും, “ശമ്പളം പിടിച്ചുപറി ഓർഡിനൻസ്” (എസ്. പി. ഒ.) എന്ന ഡെസ്‌പ്പോട്ടിക്ക് മോഡൽ തുറുപ്പുചീട്ട് ഇറക്കിക്കളിക്കാതെയും, സംസ്ഥാനസാമ്പത്തികം, (ദുരന്തകാലത്തു് കക്ഷിരാഷ്ട്രീയം പറയാതെ, വിശപ്പിനെപ്പറ്റിയും, ആഹാരത്തെപ്പറ്റിയും, അതിഥിത്തൊഴിലാളികളെപ്പറ്റിയും, ഇ. എം. എസ്സിനെപറ്റിയും, എ. കെ. ജിയെപ്പറ്റിയും സരിതയെപ്പറ്റിയുമെല്ലാം പറഞ്ഞു്), ഏറിയോ കുറഞ്ഞോ നീതികരിക്കപ്പെടാവുന്ന വിധത്തിൽ ഒരുവിധം പൊരുത്തപ്പെടുത്തി മുന്നോട്ടു് പോകാൻ മുഖ്യകാര്യ-ആഭ്യന്തരകാര്യ-ധനകാര്യ-ആരോഗ്യകാര്യ-വൈദ്യുതികാര്യ-പട്ടികജാതി-പട്ടികവർഗ്ഗ-ക്ഷേമ- ഹേമ-ഹോമ-ഊമ-സാംസ്കാരിക-സാംസ്കൃതിക-പാർലമെന്റ്കാര്യ വകുപ്പുകളിലെ മന്ത്രിമന്തൻസിനു് കഴിയുമായിരുന്നു.
ഭർത്താവു് ഭിക്ഷയെടുത്തു് കൊണ്ടുവരുന്നതുകൊണ്ടു്, അവനും മക്കൾക്കും തനിക്കും വേണ്ടി “വെന്തുവേവിച്ചു്” കൊടുക്കാൻ വേണ്ട വസ്തുവകകൾ കണ്ടെത്തുകയും, ഒന്നും കൊണ്ടുവരാൻ അവനു് കഴിയാതെപോകുന്ന അനിശ്ചിതദിവസങ്ങൾക്കായി ഉള്ളതിൽ നിന്നും എന്തെങ്കിലും മിച്ചം വയ്ക്കുകയും ചെയ്യുന്ന ഏതെങ്കിലുമൊരു സ്ത്രീയെ കേരളത്തിന്റെ ധനകാര്യമന്ത്രിയാക്കിയാൽ, അവൾ ഇന്നത്തേതിനേക്കാൾ എത്രയോ ഭേദമായി കേരളത്തിലെ ധനകാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കേരളത്തിലെ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന മറ്റേതൊരു വകുപ്പിന്റെ കാര്യവും ഇതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. മൂക്കില്ലാത്തിടത്തു് മുറിമൂക്കൻ രാജാവു്! അവകാശവാദങ്ങൾ താരതമ്യം ചെയ്യാനുള്ള സാദ്ധ്യതകൾ ഇല്ലാത്തിടത്തു് തോറ്റു് തൊപ്പിയിട്ടവനും “നമ്പർ വൺ”!
May 5 2020 14:10
ഭാഷയും, മല്ലുക്കളുടെ പൊളിറ്റിക്കൽ കറക്ട്നെസ്സും!
ഭാഷയുടെയും, ഭാഷയെപ്പറ്റിയുമുള്ള പഠനം അറിവാകാമെങ്കിലും, ഭൂരിഭാഗം മല്ലുക്കളും ധരിച്ചുവച്ചിരിക്കുന്നതിൽ നിന്നും വിപരീതമായി, ഭാഷ അതിൽത്തന്നെ, “ജ്ഞാനം” എന്ന അർത്ഥത്തിൽ, അറിവല്ല. ജീവിവർഗ്ഗത്തിനു് ആശയവിനിമയത്തിനുള്ള ഒരു മാദ്ധ്യമം മാത്രമാണു് ഭാഷ. അക്ഷരങ്ങളെന്നോ, വ്യാകരണമെന്നോ കേട്ടിട്ടുപോലുമില്ലാത്ത വനവാസികളും, മയിലും കുയിലും മരംചാടികളും, മരങ്ങളും ചെടികളുമെല്ലാം അവയുടേതായ “ഭാഷ” ഉപയോഗിച്ചാണു് ആശയവിനിമയങ്ങൾ നടത്തുന്നതു്. മാക്കാൻ എന്താണു് ഉദ്ദേശിക്കുന്നതെന്നു് മരക്കാവിക്കു് പിടി കിട്ടാത്തതുകൊണ്ടു് മാക്കാന്റേതു് ശ്രേഷ്ഠഭാഷയല്ലെന്നോ, മാക്കാൻ വർഗ്ഗത്തിനു് ഭാഷയേയില്ലെന്നോ വേണമെങ്കിൽ മരക്കാവിക്കു് വിധിക്കാം. പക്ഷേ, അതുവഴി, മരക്കാവികൾ പറഞ്ഞാൽ കേൾക്കാത്ത വർഗ്ഗമാണെന്നൊരു തോന്നൽ മാക്കാൻ വർഗ്ഗത്തിനു് ഉണ്ടായിക്കൂടെന്നില്ല. “For every action, there is an equal and opposite reaction” എന്നാണല്ലോ ന്യൂട്ടനാണെങ്കിലും തന്റെ മൂന്നാം നിയമം വഴി നമ്മെ പഠിപ്പിച്ചതു്! എനിക്കറിയാത്തതുകൊണ്ടു്, നാല്പതു് ലക്ഷത്തിലേറെ മനുഷ്യർ സംസാരിക്കുന്ന “മംഗോളിയൻ” ഭാഷയല്ലാതാകുന്നില്ല.
നിലവിളക്കിന്റെ പ്രഭാപൂരത്തിൽ, വെറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പു്, ചക്രം, പൊന്നാട ഇത്യാദികളുടെ അകമ്പടിയോടെ, ഗ്രഹങ്ങളുടെ നില്പുവശം നോക്കി, ദൈവങ്ങളെയും ആത്മാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടു് ആവാഹിക്കുന്ന “ആദ്ധ്യാത്മികജ്ഞാനം” ഒഴികെയുള്ള ജ്ഞാനങ്ങൾ ജ്ഞാനമായി അംഗീകരിക്കാൻ മടിക്കുന്നവരാണു് ഭാരതീയർ എന്നതിനാൽ, “ജ്ഞാനം” എന്ന വാക്കു് ഭാരതീയസമിതികളിലും, സന്നിധാനങ്ങളിലും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. നിർവ്വാണം പ്രാപിക്കലാണു് ലക്ഷ്യമെങ്കിൽ, അതിനു് പറ്റിയ ആസന്നമരണചിന്താശകലങ്ങളോ, ശകലം കൂടുതലുകളോ വേറെ ധാരാളമുണ്ടല്ലോ താനും!
May 7 2020 11:14
“Sorrow is knowledge, those that know the most must mourn the deepest, the tree of knowledge is not the tree of life.” – Lord Byron
May 7 2020 13:27
സ്റ്റാറ്റിസ്റ്റിക്സിൽ നിന്നും കാണാൻ കഴിയുന്നതുപോലെ, നാല്പത്തൊമ്പതിനായിരം പേർ ഈ മ്യൂസിക്ക് വീഡിയോ ലൈക്ക് ചെയ്തു എന്നതു്, ആയിരത്തിമുന്നൂറുപേർക്കു് അതു് ഡിസ്ലൈക്ക് ചെയ്യാതിരിക്കാനുള്ള കാരണമായിരുന്നില്ല.
അതുപോലെതന്നെയാണു്, ജർമ്മനിയും ഈസ്റ്റ് യൂറോപ്പും അടക്കമുള്ള ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും മാർക്സിയൻ കമ്മ്യൂണിസത്തോടു് വിട പറഞ്ഞു എന്നതു്, മല്ലു മാർക്സിസ്റ്റുകൾക്കു് (മറ്റിനം കമ്മ്യൂണിസ്റ്റുകൾക്കും) കമ്മ്യൂണിസത്തോടു് വിട പറയുന്നതിനുള്ള കാരണമല്ലാതിരിക്കുന്നതും.
കാരണം, “ബുദ്ധിജീവികളായ” സാക്ഷാൽ മല്ലു മാർക്സിസ്റ്റുകൾക്കു്, മാർക്സിയൻ കമ്മ്യൂണിസം എന്നാൽ, സഖാവു് “കുമാരപിള്ള സഖാവും”, സഖാവു് പിണറായി വിജയൻ സഖാവും, സഖാവു് കോടിയേരി ബാലകൃഷ്ണൻ സഖാവും, സഖാവു് ആനത്തലവട്ടം ആനന്ദൻ സഖാവും, സഖാവു് എം. എം. മണി സഖാവും, സഖാവു് ചിന്ത ജെറോം സഖാവും, സഖാവു് എം. സി. ജോസഫൈൻ സഖാവും, സഖാവു് വി. എസ്. അച്യുതാനന്ദൻ സഖാവും, സഖാവു് കൊടി സുനി സഖാവും, ഒരു “സർവ്വതന്ത്രസ്വതന്ത്രശാസ്ത്രീയലോകത്തിനായി” ഈവക വിപ്ലവാത്മക മഹദ്ജന്മങ്ങളോടൊപ്പം പടവാളേന്തുന്ന എണ്ണമറ്റ, “ദീപയടിക്കടി-കുമ്മിയടിക്കടി-പമ്മിയടിക്കടി-ചുമ്മായടിക്കടി-അനന്തശങ്കരനാരായണ-ബാരിസ്റ്റർ-ഫിലോസഫിക്കൽ ” മോഡൽ ഓൺലൈൻ-ഓഫ്‌ലൈൻ “ശാസ്ത്രീയ-സാഹിത്യ-ജേർണലിസ്റ്റ്-കവിതാത്മക-ജാൻറ” സഖാക്കളും പോലുള്ള “പ്രത്യയശാസ്ത്രപണ്ഡിതർ” എന്തുപറയുന്നു എന്നതിനു്, “അങ്ങനെതന്നെ സിന്താവാ” എന്നു് “കീജേ” വിളിക്കുക എന്നതിൽ കവിഞ്ഞ ഒരു ഫിലോസഫിയല്ല.
അതുകൊണ്ടാണു്, “സോഷ്യലിസ്റ്റ് സാദാ ദോശയും സാമ്പാറും” വയറുനിറയെ കഴിക്കാനും, പോർണോ ഫിലിം കാണാൻ സൗജന്യമായി “പിണറായി സ്പെഷൽ” ബി. എസ്. എൻ. എൽ. സിം കാർഡും കിട്ടിയാൽ, സാക്ഷരരും തന്മൂലം ബോധവത്കൃതരുമായ, “George Orwell” മോഡൽ ആനിമൽ ഫാമിലെ അൾട്രാ മാർക്സിസ്റ്റുകൾ അന്തം വിട്ടു് സംതൃപ്തരാകുന്നതു്.
May 9 2020 10:58
ഫെയ്‌സ്ബുക്ക് സ്ട്രീം നിറയെ ഉറച്ച കരളിന്റെയും ഇരട്ടച്ചങ്കിന്റെയും വളയാത്ത നട്ടെല്ലിന്റെയുമെല്ലാം സ്റ്റാറ്റസുകളുടെ ഊത്തകയറ്റമായിരുന്നു ഇന്നലെ. ആയിരത്തിയഞ്ഞൂറിലേറെ മാർക്സിയൻ ഈച്ചക്കോപ്പിയിസ്റ്റുകളെ സഹികെട്ടു് മൂന്നുവട്ടമായി ഫ്രണ്ട്ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടും അതാണവസ്ഥ! കൊറോണ വൈറസ് പോലെ! മറ്റു് വിഷയങ്ങൾ വല്ലതും കിട്ടിയതുകൊണ്ടോ എന്തോ ഇന്നൊരല്പം സ്വൈരമുണ്ടു്. ഇല്ലാക്കാര്യം പറഞ്ഞു് ഫെയ്ക്ക് ന്യൂസ് പ്രചരിപ്പിക്കരുതല്ലോ!
കശാപ്പുകാരന്റെ കടയിൽ ചങ്കും കരളും എല്ലും മറ്റിനം ഇറച്ചിയും, വെട്ടുകത്തിയും അരിയൽകത്തിയും, കുത്തുകത്തിയും മഴുവും കോടാലിയുമൊക്കെയല്ലാതെ, പൊന്നും മൂരും കുന്തുരുക്കവും കാണാൻ കഴിയുമെന്നു് കരുതുന്നതാണു് തെറ്റു്.
ചങ്കിലെ ചൈനയിലെ വുഹാൻ അടക്കമുള്ള പട്ടണങ്ങളിലെ തെരുവോരങ്ങളിലെ മത്സ്യമാംസച്ചന്തകളിൽ (“ഓപ്പൺ” വെറ്റ് മാർക്കറ്റ്സ് ഇൻ കമ്മ്യൂണിസ്റ്റ് ചൈന!) ജീവനോടെയും വെട്ടിനുറുക്കിയും വിശിഷ്‌ടഭോജ്യങ്ങളായി നിരത്തിവച്ചിരിക്കുന്നതു്, പട്ടിക്കുഞ്ഞുങ്ങൾ മുതൽ കുട്ടിത്തേമാങ്കുവരെയും, ഈനാംപേച്ചി മുതൽ മരപ്പട്ടിവരെയും, പാമ്പുമുതൽ പഴുതാരവരെയുമുള്ള ജീവികളെയാണു്. അവിടേക്കു് അഹമഹമികയാ ഇരമ്പിയെത്തുന്ന മാവോയിസ്റ്റ് കസ്റ്റമേഴ്സ് കൺകുളിരെക്കാണാനും, ആർത്തിയോടെ വാങ്ങി, വേവിച്ചോ വേവിക്കാതെയോ തിന്നാനും കൊതിക്കുന്നതു് ആവക ചരക്കുകൾ ആയതുകൊണ്ടാണു് അവ ചന്തകളിൽ നിരത്തിവയ്ക്കപ്പെടുന്നതു്. Supply and demand! ചങ്കിലെ “കമ്മ്യൂണിസ്റ്റ്” ചൈനയിലെ സ്വതന്ത്രകമ്പോളതത്വം!
No. 1 കേരളത്തിലെ കാര്യമെടുത്താൽ, ചങ്കിന്റെയും കരളിന്റെയും നട്ടെല്ലിന്റെയും ഊഴം കഴിഞ്ഞ സ്ഥിതിക്കു് അടുത്തപടി ഫെയ്‌സ്ബുക്ക് സ്ട്രീമിനെ കുന്നോളമുള്ള കുളിരണിയിക്കുന്നതു്, “പണ്ടവും കുടലും” ആയിക്കൂടെന്നില്ല. ഇറച്ചിക്കടയിൽ തൂങ്ങിയാടുന്ന കുടല്മാലകൾക്കു് സൃഷ്ടിക്കാൻ കഴിയുന്നത്ര വിപ്ലവാത്മകമായ അലമാലകൾ മറ്റൊരു ക്യാംപെയ്നും സൃഷ്ടിക്കാൻ കഴിയില്ല എന്നറിയാത്ത ഉപദേഷ്ടാക്കളുണ്ടോ? നാടിനെ ചുമപ്പിയ്ക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ (ജനിച്ചുവളർന്ന നാടിനെ ഒറ്റിക്കൊടുക്കൽ വരെ!) അരയും തലയും മുറുക്കി സദാ സന്നദ്ധരായിരിക്കുന്നവരാണു് യഥാർത്ഥ വിപ്ലവകാരികൾ. അല്ലാത്തവർക്കു് ഫെയ്‌സ്ബുക്ക് പോരാളികൾ എന്ന പദവിവരെ ഒരുവിധത്തിൽ തപ്പിപ്പിടിച്ചു് കയറാം. അതിനപ്പുറവും കയറിപ്പറ്റണം എന്ന മോഹം അതിമോഹമാണു്.
മാർക്സിയൻ ഈച്ചക്കോപ്പി പ്രൊപഗാണ്ടയുടെ സോഷ്യൽ മീഡിയ വഴിയുള്ള ഫ്രാൻചൈസിങ് കൂടുതൽ പേരിലേക്കു് വ്യാപിപ്പിക്കുക എന്ന നിഗൂഢലക്ഷ്യമാവണം സുപ്രീം ഫ്യൂറർ സിം കാർഡ് ഫ്രീ ആയി നൽകാൻ തീരുമാനിച്ചതിന്റെ പിന്നിലെ കമ്മ്യൂണിസ്റ്റ് കോർപ്പറേറ്റ് സീക്രട്ട്. (കാൾ മാർക്സിനു് ക്യാപ്പിറ്റലിസത്തെ മുടങ്ങാതെ ഭള്ളുപറഞ്ഞുകൊണ്ടു് ക്യാപ്പിറ്റലിസത്തിന്റെ ഷെയർമാർക്കറ്റിൽ സ്പെക്യുലെയ്റ്റ് ചെയ്തു് നാലു് കാശുണ്ടാക്കാമെങ്കിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകൾക്കു് കോർപ്പറേറ്റുകളുമാകാം. പോരെങ്കിൽ, പാർട്ടിയുടെ ഏതു് പ്രവൃത്തിയും ന്യായീകരിച്ചു് അലക്കിവെളുപ്പിക്കാൻ നിത്യസന്നദ്ധരായ അണികളുമുണ്ടല്ലോ).
ഒരു സിം കാർഡുള്ളതു് വ്യത്യസ്തയിനം ഡെയ്റ്റയുടെ അനുസ്യൂതമായ കൊടുക്കൽ വാങ്ങലുകൾക്കും സഹായകമാണു്. സിം കാർഡ് മൂക്കിലോ ചെവിയിലോ തിരുകിയിട്ടു് കാര്യമില്ലാത്തതുകൊണ്ടു്, സിം കിട്ടി ബൂർഷ്വാ ആയ നവമുതലാളിക്കു് അതിനു് പറ്റിയ ഒരു ഫോൺ സ്വന്തമായി ഇല്ലെങ്കിൽ ഉദ്ദിഷ്ടകാര്യമോ ഉപകാരസ്മരണയോ നടക്കുമെന്നു് ഉറപ്പു് പറയാനാവില്ല എന്നൊരു പ്രശ്നമേയുള്ളു.
May 10 2020 08:36
മനുഷ്യർക്കു് ഓരോരോ ദുഃഖങ്ങൾ. അമ്മയില്ലാതെ ജന്മമെടുത്തവർക്കു് അതൊരു ദുഃഖം. എങ്ങനെ അമ്മദിനം ആചരിക്കുമെന്ന ദുഃഖം.
Happy Mother’s Day!
May 10 2020 10:48
ഈ പാസ്സ്, ഐഡന്റിറ്റി കാർഡ്, CAB, CAA, NRC, NPR എന്നൊക്കെപ്പറയുന്ന രേഖകൾ ചുമ്മാ വെറും “ടൈം-പാസ്സ്” ഡിങ്കോൾഫികൾ അല്ലായിരുന്നല്ലേ? അതൊക്കെ ആരറിഞ്ഞു? വെറുതെയല്ല, മനുഷ്യൻ ഒരിക്കലും പഠിച്ചു് തീരുന്നില്ല എന്നു് വിവരമുള്ളവർ പറയുന്നതു്!
ഭരിക്കുന്ന കൂതികൾ ഒരിക്കലും ഭരിക്കപ്പെടുന്ന കൂതികളെ നുണപറഞ്ഞു് പറ്റിച്ചും, പിടിച്ചുപറിച്ചും, കബളിപ്പിച്ചും, തീവെട്ടിക്കൊള്ള ചെയ്തും തീരുന്നില്ല എന്ന സത്യവും ഈയിടെയാണു് ഞാൻ മനസ്സിലാക്കിയതു്.🧐🙃
May 13 2020 16:26
സർവ്വവ്യാപിയും, സർവ്വശക്തനും, സർവ്വജ്ഞാനിയുമായ “ഏകനഹഃ” ദൈവമോ, വ്യാപനഹഃ-ശക്തനഹഃ-ജ്ഞാനനഹഃ വകുപ്പുകൾ വെവ്വേറെ കൈകാര്യം ചെയ്യുന്ന അനേകനഹഃ ദൈവങ്ങളോ ആണു് സകലമാന ജീവജാലങ്ങളുടെയും, അണ്ഡകടാഹ-കപടാഹ-കടപടാഹ-നമഹഃ പ്രപഞ്ചം മൊത്തത്തിന്റെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളുടെ വിധി-ഗതി-വിഗതി-ദുർഗ്ഗതി-ജഗതികളുടെയും സെർവോ സ്റ്റിയറിങ്ങിൽ കൈവച്ചിരിക്കുന്നതെങ്കിൽ, മനുഷ്യരും മത്സ്യങ്ങളും മൃഗങ്ങളും ബാക്ടീരിയയും വൈറസുകളും മരങ്ങളും കമ്മ്യൂണിസ്റ്റ് പച്ചയും കൊടിത്തൂവയും അടക്കമുള്ള സകലവിധ ജീവിവർഗ്ഗങ്ങളും അവയോടു് സ്വയമോ, മറ്റുള്ളവയോടു് കളക്ടീവായോ ചെയ്യുന്ന ഓരോ തെറ്റുകൾക്കും കുറ്റങ്ങൾക്കും പാപങ്ങൾക്കും ശിക്ഷിക്കപ്പെടേണ്ടതു് ആവക കുരുത്തക്കേടുകളും വേണ്ടാതീനങ്ങളും ചെയ്യുന്ന മനുഷ്യവർഗ്ഗ-മൃഗവർഗ്ഗ-സസ്യവർഗ്ഗ-മതവർഗ്ഗ-പ്രത്യയശാസ്ത്രവർഗ്ഗ-ജീവിവർഗ്ഗങ്ങളല്ല, മേല്പറഞ്ഞ, സർവ്വവ്യാപിയും, സർവ്വശക്തനും, സർവ്വജ്ഞാനിയുമായ ദൈവമോ, ദൈവങ്ങളോ ആണു്. (വാക്കുകൾക്കവസാനം ഹഃ ചേർത്താൽ ജ്യോതിഷമായാലും, മാർക്സിസമായാലും ഒരു ഗുമ്മുണ്ടാവും എന്നു് കേട്ടു.)
കളിമണ്ണുകുഴച്ചു് കലമോ ചട്ടിയോ കുടമോ കൂജയോ ഉണ്ടാക്കുന്നതിനു് പകരം, തനിക്കു് നിയന്ത്രിക്കാൻ കഴിയാത്ത രൂപങ്ങളെ സൃഷ്ടിച്ചു് ജീവനും “സ്വതന്ത്ര ഇച്ഛാശക്തിയും” നൽകി ആപ്പിളും കാണിച്ചു് നിൽക്കുന്ന പെണ്ണിനോടോപ്പം ഭൂമിയിൽ യഥേഷ്ടം മേയാൻ വിട്ടിട്ടു് അവരെന്നെ അനുസരിക്കുന്നില്ലേ എന്നു് വിലപിക്കുന്ന ഒരു ദൈവം നല്ല പഷ്ടാം ക്ലാസ്സ് ദൈവമായിരിക്കണം. കൊക്കിൽ ഒതുങ്ങാത്തതു് കൊത്തിവിഴുങ്ങാൻ ശ്രമിച്ചാൽ ദൈവമായാലും സത്തുപോകും. പള്ളീലച്ചനുമുന്നിൽ കുനിഞ്ഞുനിന്നു് കുമ്പസാരിച്ചാൽ മാത്രം പരിഹരിക്കാവുന്ന ഒരു മഹാപാപവും കുറ്റകൃത്യവുമാണു് ആത്മഹത്യാശ്രമം. അതുപോലത്തെ അക്ഷന്തവ്യമായ ഒരു കുറ്റകൃത്യം ചെയ്തിട്ടു് അതിന്റെ ഭവിഷ്യത്തുകൾ മൊത്തം തന്റെതന്നെ സൃഷ്ടിയായ പിശാചിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന ഒരു നുണയൻ ദൈവത്തെ ചാകുന്നതുവരെ തൂക്കിലിട്ടുകൊണ്ടല്ലാതെ, ആ ദൈവത്തിൽ നിന്നും മനുഷ്യവർഗ്ഗത്തെ മോചിപ്പിക്കാനാവില്ല. ചരിത്രപരമായ കാരണങ്ങളാൽ, കാലം കാത്തുവെച്ച കാവ്യനീതി എന്ന നിലയിൽ, ആ ചുമതല ഏറ്റെടുത്തു് നിറവേറ്റേണ്ടതു് പിശാചുക്കളാണു്. സത്യത്തിനു് നേരെ മുഖം തിരിക്കാത്ത, നീതിബോധമുള്ള പിശാചുക്കളാവുക എന്നതാണു് ഇന്നു് ഒരു മനുഷ്യനു് ചെയ്യാൻ കഴിയുന്നതിൽവച്ചു് ഏറ്റവും ഉത്കൃഷ്ടമായ കർത്തവ്യകർമ്മം.
“മാങ്ങാമപ്പാസിനു് ഉപ്പു് കൂടിപ്പോയാൽ, ചാകുന്നതുവരെ തൂക്കിലിടേണ്ടതു് മാങ്ങയെയോ ഉപ്പിനെയോ അരപ്പിനെയോ, മാങ്ങാമപ്പാസിന്റെ കൺസ്ട്രക്ഷൻ വർക്കിനു്, കേരളത്തിലെ റോഡ്-പാലം പണികളെ വെല്ലുന്ന കൂർമ്മബുദ്ധിയോടെ, വിദഗ്ദ്ധമേൽനോട്ടം വഹിച്ച ബൂർഷ്വാ അമ്മായിഅമ്മയെയോ അല്ല, അരിയലും അരയ്ക്കലും വേവിയ്ക്കലും അടക്കമുള്ള മൊത്തം നിർമ്മാണപ്രവർത്തനങ്ങളുടെയും സ്കെച്ചും പ്ലാനും കൺസ്ട്രക്ഷനും നിർവ്വഹിച്ചവളും, സർവ്വലോകതൊഴിലാളിവർഗ്ഗിണിയും, നഷ്ടപ്പെടുവാൻ, വള-ചിലമ്പു്-കമ്മൽ-മൂക്കുത്തി-നെറ്റിപ്പട്ടം- അരഞ്ഞാണം-താലിമാല ഇത്യാദി അടിമത്തച്ചങ്ങലകളല്ലാതെ മറ്റു് മൂലധനങ്ങളൊന്നുമില്ലാതെ, അടുക്കളയിലെ അദ്ധ്വാനത്തിൽ സ്വയം നഷ്ടപ്പെടുത്തിയവളും, ജീവിതത്തിൽ നിന്നും അന്യവത്കരിക്കപ്പെട്ടവളുമായ മരുമകളെയാണു്.” – ഉപ്പുമാങ്ങഹഃ മാനിഫെസ്റ്റോഹഃ, കാണ്ഡം: അമ്മായിഅമ്മ, അദ്ധ്യായം: മരുമകൾ, ഖണ്ഡിക: മാങ്ങാമപ്പാസ്, സൂക്തം: നമ്പ്ര 14.
May 14 2020 09:57
ഡിജിറ്റല്‍ വിവരങ്ങളുടെ ദുര്‍വ്യവഹാരം – 3
ഡൊണാൾഡ് ട്രംപിനു് ലഭിച്ചതിനെക്കാൾ ഏകദേശം മൂന്നു് മില്യൺ വോട്ടുകൾ കൂടുതൽ ലഭിച്ചിട്ടും ഇലക്ഷൻ ജയിക്കാൻ ഹിലറി ക്ലിന്റണു് കഴിയാതെ പോയതു് അമേരിക്കയിലെ ഇലക്ഷൻ സിസ്റ്റത്തിന്റെ പ്രത്യേകതമൂലമാണു്. ആ പ്രത്യേകത ചൂഷണം ചെയ്താണു് കേംബ്രിഡ്ജ് അനലിറ്റിക്ക ഡൊണാൾഡ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തിച്ചതു്. അതിനവരെ സഹായിച്ചതു് ഫെയ്‌സ്ബുക്കിലൂടെ അവർ ശേഖരിച്ച ബൃഹത്തായ ഡെയ്റ്റയുടെ അടിസ്ഥാനത്തിലുള്ള വോട്ടേഴ്‌സിന്റെ ബിഹേവിയറൽ അനാലിസിസും.
U.S. അമേരിക്കയിൽ പ്രസിഡന്റും, വൈസ് പ്രസിഡന്റും തിരഞ്ഞെടുക്കപ്പെടുന്നതു് ജനം നേരിട്ടല്ല, “ഇലക്റ്ററൽ കോളെജ്” എന്നറിയപ്പെടുന്ന ഒരു ഗവണ്മെന്റ് ബോഡി വഴിയാണു്. U.S. അമേരിക്കയിലെ ഒരു സംസ്ഥാനത്തിനു് രണ്ടു് കോൺഗ്രസ്സുകളിലുമായി എത്ര പ്രതിനിധികളുണ്ടോ അത്രയുമാണു് ഇലക്റ്ററൽ കോളെജിൽ ആ സംസ്ഥാനത്തിനുള്ള എലക്ടേഴ്‌സിന്റെ എണ്ണം. സംസ്ഥാനമോ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ഭാഗമോ അല്ലാത്ത വാഷിങ്ടൺ D. C. (District of Columbia) U.S. കോൺഗ്രസ്സിന്റെ നേരിട്ടുള്ള ഭരണത്തിലാണു്. (വാഷിങ്ടൺ D. C.-യും വാഷിങ്ടൺ സംസ്ഥാനവും തമ്മിൽ തെറ്റാതിരിക്കാൻ ശ്രദ്ധിക്കുക.)
ഇപ്പോൾ ഇലക്റ്ററൽ കോളെജിലുള്ളതു്, 50 സംസ്ഥാനങ്ങളിൽ നിന്നും വാഷിങ്ടൺ D. C.-യിൽ നിന്നുമായി 538 എലക്ടേഴ്‌സ് ആണു്. ഓരോ സ്റ്റെയ്റ്റിനും, വാഷിങ്ടൺ D. C.-ക്കും അവയുടെ ജനസംഖ്യക്കു് ആനുപാതികമായി, “Hill-Huntington method” അനുസരിച്ചു്, ഹൌസ് ഓഫ് റെപ്രസന്റേറ്റീവ്സിലുള്ള 436 അംഗങ്ങളും, സ്റ്റെയ്റ്റുകൾക്കും, D. C.-ക്കും അവയുടെ ജനസംഖ്യയുമായി ബന്ധമില്ലാതെ 2 വീതം എന്ന തോതിൽ സെനറ്റിലുള്ള മൊത്തം 102 അംഗങ്ങളും ചേർന്നതാണു് ഇലക്റ്ററൽ കോളെജിലെ 538 എലക്ടേഴ്‌സ്. വാഷിങ്ടൺ D. C.-യുടെ കാര്യത്തിലെ ഒരു പ്രത്യേകത ഇവിടെ സൂചിപ്പിക്കേണ്ടതുണ്ടു്: ഒരു ഡിസ്ട്രിക്ട് എന്ന നിലയിൽ, വാഷിങ്ടൺ D. C.-ക്കു്, അതൊരു സംസ്ഥാനം ആയിരുന്നാലെന്നപോലെ, ജനസംഖ്യക്കു് ആനുപാതികമായും, അതേസമയംതന്നെ, ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിന്റെ പ്രതിനിധികളുടെ എണ്ണത്തെക്കാൾ കൂടാത്തവിധത്തിലുള്ള എണ്ണം എലക്ടേഴ്‌സിനെയേ ഇലക്റ്ററൽ കോളെജിലേക്കു് അയക്കാൻ കഴിയൂ.
ഓരോ സംസ്ഥാനത്തിനുമുള്ള വിഭിന്നമായ എലക്ടേഴ്‌സിന്റെ എണ്ണമാണു് പ്രസിഡൻഷ്യൽ എലക്ഷനിൽ ചില പ്രത്യേക സംസ്ഥാനങ്ങളിലെ വിജയത്തിനു് കൂടുതൽ പ്രസക്തി നല്കുന്നതു്. രാജ്യവ്യാപകമായ ഒരു വിജയം ട്രംപിനു് മിക്കവാറും അസാദ്ധ്യമായിരുന്നതിനാൽ, ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷം വഴിയല്ലാതെ പ്രസിഡന്റ് പദവി കരസ്ഥമാക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്കു് കഴിയുമായിരുന്നില്ല. അതുകൊണ്ടാണു്, വോട്ടേഴ്‌സിന്റെ എണ്ണം താരതമ്യേന കുറവായ അത്തരം “താക്കോൽ” സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിച്ചു് ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷം നേടിയെടുക്കുക എന്ന നയം സ്റ്റീവൻ ബാനന്റെ നേതൃത്വത്തിലുള്ള ട്രംപിന്റെ ഇലക്ഷൻ പ്രചാരണക്കമ്മിറ്റി സ്വീകരിച്ചതു്. അതിൻപ്രകാരം, ഡെമോക്രാറ്റുകൾ ജയിക്കുമെന്നു് പ്രതീക്ഷിച്ചിരുന്ന, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് തന്റെ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിക്കുകയും, അവിടെയെല്ലാം റിപ്പബ്ലിക്കൻസ് ജയിക്കുകയും ചെയ്തു. ഈ മൂന്നു് സംസ്ഥാനങ്ങളിൽ നിന്നായി ട്രംപിനു് ലഭിച്ചതു് യഥാക്രമം, 23000, 11000, 43000 എന്നിങ്ങനെ വെറും 77000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു! ഈ 77000 വോട്ടുകളുടെ ഭൂരിപക്ഷമാണു്, രാജ്യവ്യാപകമായി ഏകദേശം മൂന്നു് മില്യൺ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച ഹിലറി ക്ലിന്റണെ, ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷത്തിലൂടെ തോല്പിച്ചു് പ്രസിഡന്റ് സ്ഥാനത്തെത്താൻ ട്രംപിനെ സഹായിച്ചതു്!
ഏതു് സ്ഥാനാർത്ഥിക്കു് വോട്ടുചെയ്യണമെന്ന കാര്യത്തിൽ ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാത്ത സമ്മതിദായകരെ സ്വാധീനിക്കുക എന്ന ട്രംപ് വിഭാഗത്തിന്റെ സ്ട്രാറ്റജിയാണു് അതിലൂടെ വിജയം കണ്ടതു്. റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായിരുന്നതും, ഡെമോക്രാറ്റിക് പാർട്ടിക്കു് ഇല്ലാതിരുന്നതും കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ച വിപുലമായ ഡെയ്റ്റ ഉപയോഗിച്ചു് വോട്ടേഴ്‌സിന്റെ ബിഹേവിയർ അനലൈസ് ചെയ്യുന്നതിനുള്ള ഒരു ആധുനിക ടൂൾ ആയിരുന്നു. അമേരിക്ക മുഴുവൻ ഓടിനടന്നു് മൊത്തം ജനങ്ങളെയും ട്രംപിന്റെ “നിലപാടു് തറകൾ” ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനു് പകരം, ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാത്തവരെന്നു് വോട്ടേഴ്‌സിന്റെ ബിഹേവിയറൽ അനാലിസിസ് വഴി കേംബ്രിഡ്ജ് അനലിറ്റിക്ക മനസ്സിലാക്കിയ ഏതാനും പതിനായിരം സമ്മതിദായകരിൽ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിക്കുകയാണു് ട്രംപ് വിഭാഗം ചെയ്തതു്. രാജ്യമാകെ ചിതറിക്കിടക്കുന്ന സമ്മതിദായകരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അവരുടെ അഭിരുചികളും മുൻഗണനകളും ഹോബികളുമെല്ലാമനുസരിച്ചു് അവർ “32 ഇനം മനുഷ്യരായി” തരംതിരിക്കപ്പെട്ടു. അതുവഴി, ട്രംപിന്റെ വിജയത്തിനു് പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതു് വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിലാണെന്നു് മനസ്സിലാക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് കഴിഞ്ഞു.
ട്രംപിന്റെ പോപ്യുലിസ്റ്റ് സന്ദേശങ്ങളിൽ എളുപ്പം വീണുപോകാൻ സാദ്ധ്യതയുള്ള വ്യക്തികളുടെ ഉത്കണ്ഠകൾക്കും ഭയപ്പാടുകൾക്കുമനുസരിച്ചു്, അവരെ കൃത്യമായി ഉന്നം വച്ചുകൊണ്ടുള്ള ആയിരക്കണക്കിനു് “ഡാർക്ക് പോസ്റ്റുകൾ” വഴി, അവരുടെ അറിവില്ലാതെ, ഫെയ്‌സ്ബുക്കിലൂടെ അവർ അഭിസംബോധന ചെയ്യപ്പെട്ടു. ഒരു പ്രത്യേക വിഭാഗത്തെയോ വ്യക്തികളെയോ സോഷ്യൽ മീഡിയ വഴി അഭിസംബോധന ചെയ്യാനായി വ്യക്തികൾക്കോ കമ്പനികൾക്കോ ഉപയോഗിക്കാൻ കഴിയുന്ന ഒരു സംവിധാനമാണു് “ഡാർക്ക് പോസ്റ്റ്”. ഉദാഹരണത്തിനു്, ഒരു ഫെയ്‌സ്ബുക്ക് യൂസർ തന്റെ പേജിലൂടെ മറ്റു് ഫെയ്‌സ്ബുക്ക് യൂസേഴ്സിലെ ലക്ഷ്യവിഭാഗത്തിൽപെട്ട ആർക്കെങ്കിലും “ഡാർക്ക് പോസ്റ്റ്” വഴി ഒരു മെസ്സേജ് അയച്ചാൽ, അതു് അയച്ചവന്റെ പേജിൽ പബ്ലിഷ് ചെയ്യപ്പെടുകയില്ലെന്നു് മാത്രമല്ല, അതു് കിട്ടുന്നവനല്ലാതെ അവന്റെ ഫ്രണ്ട്സിനോ ഫോളോവേഴ്‌സിനോ ജേർണലിസ്റ്റുകൾ അടക്കമുള്ള മറ്റു് യൂസേഴ്സിനോ ആ പോസ്റ്റ് കാണാനാവുകയുമില്ല.
ഫെയ്‌സ്ബുക്ക് ഡെയ്റ്റയുടെ അടിസ്ഥാനത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്ക നടത്തിയ ബിഹേവിയറൽ അനാലിസിസ് വഴി, തോക്കു് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളുന്നവൻ എന്നു് തിരിച്ചറിയപ്പെട്ട ഒരുവന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ, “ഹില്ലറി ക്ലിന്റൺ നിന്റെ തോക്കു് കണ്ടുകെട്ടാൻ പ്ലാനിടുന്ന കാര്യം നീയറിഞ്ഞോ?” എന്ന രീതിയിൽ ഒരു സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടാൽ, തീർച്ചയായും അതവനെ ക്ലിന്റണു് എതിരെ തിരിയാനും, ഇലക്ഷനിൽ അവൾ ജയിക്കരുതെന്നു് ചിന്തിക്കാനും പ്രേരിപ്പിക്കും. അഡ്രസ്സീയുടെ ഡിജിറ്റൽ ഫുട്ട്പ്രിന്റ്സിനും ശീലത്തിനും അനുസരിച്ചു് ഒരു പ്രത്യേകസമയത്തു് പ്രത്യക്ഷപ്പെട്ടു്, ഒരു നിശ്ചിതസമയത്തേക്കുമാത്രം ന്യൂസ് ഫീഡിൽ തങ്ങിയശേഷം മറയുന്ന മെസ്സേജുകളാണു് “ഡാർക്ക് പോസ്റ്റുകൾ”. ഏതു് സ്ഥാനാർത്ഥിക്കു് വോട്ടുചെയ്യണമെന്ന കാര്യത്തിൽ ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാതിരുന്ന വോട്ടേഴ്സിനെ ട്രംപിനു് വോട്ടു് ചെയ്യാൻ പ്രേരിപ്പിച്ചതിൽ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ “ഡാർക്ക് പോസ്റ്റുകൾ” വഹിച്ച പങ്കു് ചെറുതല്ല. തന്റെ വിജയത്തിനു് പിന്നിൽ പ്രവർത്തിച്ച റോബർട്ട് മെർസറുടെ വിശ്വസ്തർക്കെല്ലാം (മകൾ റെബേക്ക മെർസർ, സ്റ്റീവൻ ബാനൻ, കെല്ല്യൻ കോൺവേ, ഡേവിഡ് ബോസി, തുടങ്ങിയവർ) പ്രസിഡന്റ് പദവിയിലെത്തിയ ട്രംപ് അഡ്മിനിസ്ട്രേഷനിൽ ഉയർന്ന സ്ഥാനങ്ങൾ നൽകി നന്ദി പ്രകടിപ്പിച്ചു.
എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ആരെങ്കിലും എന്നെങ്കിലും പുറത്തുകൊണ്ടുവരുമെന്നതാണു് മിക്കവാറും എല്ലാ സ്കാൻഡലുകളുടെയും പ്രത്യേകത. പ്രസിഡൻഷ്യൽ എലക്ഷനിൽ ട്രംപിനെ വിജയിപ്പിക്കാനായി ഫെയ്‌സ്ബുക്ക് ഡെയ്റ്റയുടെ സഹായത്തോടെ കേംബ്രിഡ്ജ് അനലിറ്റിക്ക സ്വീകരിച്ച വഴിവിട്ട തന്ത്രങ്ങൾ മാർച്ച് 2018-ൽ കേംബ്രിഡ്ജ് അനലിറ്റിക്കയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റൊഫർ വൈലി വഴിയാണു് ലോകം അറിഞ്ഞതു്. സ്കാൻഡൽ വെളിച്ചം കണ്ടതോടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഇൻസോൾവെൻസി പ്രഖ്യാപിച്ചു. “റ്റി-ഷർട്ട്-മാൻ” മാർക്ക് സക്കർബെർഗിനു് സ്യൂട്ടും ടൈയുമായി അമേരിക്കൻ കോൺഗ്രസ്സിനു് മുന്നിലെത്തി ടെസ്റ്റിഫൈ ചെയ്യേണ്ടിയും ഡെയ്റ്റ ചോർച്ചയുടെ പേരിൽ മാപ്പു് ചോദിക്കേണ്ടിയും വന്നു. ഫെയ്‌സ്ബുക്കിനെ ബോയ്ക്കോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങൾ “ടെസ്ല-മാൻ” ഇലോൺ മസ്‌കിൽനിന്നും, “മാസ്സിവ് അറ്റാക്ക്” എന്ന മ്യൂസിക്ക് ഗ്രൂപ്പിൽ നിന്നുമെല്ലാം വന്നു. “പ്യൂ റിസർച് സെന്റർ” 2018-ൽ നടത്തിയ ഒരു സർവ്വേ പ്രകാരം പതിനെട്ടിനും ഇരുപത്തൊൻപത്തിനും ഇടയിൽ പ്രായമുള്ള ഫെയ്‌സ്ബുക്ക് യൂസേഴ്സിൽ 44% പേരാണു് അവരുടെ ഫോണിൽ നിന്നും ഈ സ്കാൻഡലിന്റെ പേരിൽ ഫെയ്‌സ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്തതു്!
ജനാധിപത്യം തുറന്ന ചർച്ചകളിലൂടെ നിലനിൽക്കേണ്ടതും വളരേണ്ടതുമായ ഒരു വ്യവസ്ഥിതിയാണു്. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെപ്പറ്റി പ്രൊഫൗണ്ടായ അറിവുള്ള മനുഷ്യർ തമ്മിൽ നടക്കുന്ന ചർച്ചകൾക്കേ എന്തെങ്കിലും അർത്ഥം നൽകാൻ കഴിയൂ. ചാനൽ ചർച്ചകളായി രൂപാന്തരം പ്രാപിച്ച കേരളത്തിലെ ചായക്കട ചർച്ചകൾ സമയംപോക്കിനുതകുന്ന എന്റർറ്റെയിന്മെന്റ് ആയേക്കാമെങ്കിലും, ജനാധിപത്യം എന്നതുകൊണ്ടു് ഫൗണ്ടിങ് ഫാദേഴ്സ് വിഭാവനം ചെയ്ത ആശയം എന്താണോ അതിന്റെ നിലനിൽപ്പിനും വളർച്ചക്കും കാര്യമായ സംഭാവനകൾ നൽകാൻ അവയ്ക്കു് കഴിയുമെന്നു് തോന്നുന്നില്ല. “ചർച്ച ചർച്ചക്കുവേണ്ടി” എന്ന തത്വത്തിൽ വിശ്വസിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ ആ പോരായ്മ കേരളത്തെ ഏതെങ്കിലും വിധത്തിൽ അലട്ടാനുള്ള സാദ്ധ്യതയും കാണുന്നില്ല.
ഫെയ്‌സ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും ഡെയ്റ്റ ചോർത്തി അനലൈസ് ചെയ്തു് അവയുപയോഗിച്ചു് മനുഷ്യരെ മാനിപ്യുലെയ്റ്റ് ചെയ്യുന്നതും, പൗരസമൂഹത്തിന്റെ സുരക്ഷിതമായിരിക്കേണ്ട ഡെയ്റ്റ ഡ്യൂബിയസായ വ്യക്തികളെയോ കമ്പനികളെയോ ഏല്പിച്ചു് സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാനും കാര്യലാഭമുണ്ടാക്കാനും ശ്രമിക്കുന്നതും, സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് ന്യൂസുകൾ വാരിവിതറി മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കങ്കാണികളെ ചുമതലപ്പെടുത്തുന്നതുമെല്ലാം ജനാധിപത്യമല്ല, ജനവഞ്ചനയും സമൂഹദ്രോഹവും മാത്രമാണു്.
ആദ്യഭാഗത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു: “ഡെയ്റ്റ അനലൈസ് ചെയ്യുന്ന ഒരു കമ്പനിയുടെ കയ്യിൽ കുറെ മനുഷ്യരുടെ ഡെയ്റ്റ കിട്ടിയാൽ അതുകൊണ്ടു് അവർക്കു് എന്താണു് ചെയ്യാൻ കഴിയുന്നതു്? അതു് ആ ഡെയ്റ്റ കിട്ടുന്ന കമ്പനിയുടെ കയ്യിലിരിപ്പു് പോലിരിക്കും.”
May 15 2020 11:46
വാളയാറിൽ പോയവർ ക്വാറന്റീനിൽ പോകണമത്രേ!
അതിപ്പോ, (കറൻസി ഏതെന്നതിനനുസരിച്ചു്) കോടികൾ, ദശകോടികൾ, ശതകോടികൾ, സഹസ്രകോടികൾ ചിലവുചെയ്തു് മെക്കയിൽ ഹജ്ജ് കർമ്മത്തിനു് പോയി ഹാജിയാരോ, ആരാരോ, ആരോമലാരോ, അരുമയോമലാരോ ആകാൻ ശ്രമിക്കുന്ന സാക്ഷാൽ മുസ്ലീമുകൾ സാക്ഷാൽ ശൈത്താനെ റിയലായി കല്ലെറിഞ്ഞുകൊല്ലാൻ ജംറയിലും പോയിരിക്കണമെന്നാണല്ലോ സാക്ഷാൽ അല്ലാഹുവിന്റെ വിധി. അതൊന്നും ബല്യ ഇശ്യു ആക്കേണ്ട കാര്യമില്ല എന്നു് ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് അനാദികാലം മുതലേ പറയുന്നുണ്ടു്. സാക്ഷാൽ ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മധുരമനോഹരമൊഴിമുത്തുകൾ കേട്ടനുസരിക്കാൻ തയ്യാറാകാതെ, വാളയാറിൽ പോയി കോവിഡ് രോഗികളെ വാരിപ്പുണരുകയും, ദിവസേന പത്രസമ്മേളനം നടത്തി നിരപരാധികളായ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്ന ഹറാം പിറന്ന സകലമാന ഹമുക്കുകളും ക്വാറന്റീനിൽ പോയി പണ്ടാറമടങ്ങുന്നതുതന്നെ നല്ലതു്. എന്നെപ്പോലുള്ള ഓൺലൈൻ ആക്ടിവിസ്റ്റുകൾക്കു് അത്രയും സ്പാം കുറച്ചു് ഡിലീറ്റ് ചെയ്‌താൽ മതിയല്ലോ.
ഇങ്കിലാ സിന്താവാ! ലാൽ സലാം!! അല്ലാഹു അക്ബർ!!! സ്തുതി, സോത്രം, ഹാലേലുയ്യ!!!!
May 16 2020 11:01
ഇല്ലാത്ത ദൈവത്തിനോ അരൂപിയായ ദൈവത്തിനോ ഒരു മനുഷ്യസ്ത്രീയിൽ നിന്നും മക്കളെ ജനിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടു്, യഹോവ എന്ന ദൈവത്തിന്റെ പുത്രനാണു് യേശു എന്നതു് ഒരു കെട്ടുകഥ മാത്രമാകാനേ കഴിയൂ. മരിച്ച മനുഷ്യർക്കു് ഉയിർത്തെഴുന്നേൽക്കാൻ കഴിയില്ല. അതുകൊണ്ടു്, മരിച്ച യേശു ഉയിർത്തെഴുന്നേറ്റു എന്നതു് ഒരു നുണക്കഥ മാത്രമാകാനേ കഴിയൂ. രണ്ടായിരം വർഷങ്ങൾക്കു് മുൻപോ, ആയിരത്തി നാനൂറു് വർഷങ്ങൾക്കു് മുൻപോ ഭൂമിയുടെ ആകർഷണശക്തിയെ ഭേദിച്ചു് യാത്ര ചെയ്യാൻ ആവശ്യമായ എസ്കെയ്പ്പ് വെലോസിറ്റിയിലോ, അതിൽ കൂടിയ വെലോസിറ്റിയിലോ പറക്കാൻ കഴിയുന്ന റോക്കറ്റുകൾ മനുഷ്യർ ഉണ്ടാക്കിയിരുന്നില്ല. (സീതയെ കിഡ്നാപ്പ് ചെയ്ത രാവണനു്, അവളെയുംകൊണ്ടു് പുഷ്പകവിമാനം വഴി മഹാഭാരതത്തിൽ നിന്നും, ജഡായുവിന്റെ അടുക്കളപ്പുറത്തുകൂടി മഹാശ്രീലങ്ക വരെ അതിവേഗയാത്ര സാദ്ധ്യമായിരുന്നെങ്കിലും, ഭൂമിയുടെ ആകർഷണശക്തിയെ ഭേദിക്കാൻ വേണ്ടത്ര ഹോഴ്സ് പവ്വർ പുഷ്പകവിമാനത്തിനുണ്ടായിരുന്നില്ല). അതുകൊണ്ടു്, ഇരുകൈകളും ആകാശത്തിലേക്കു് ഉയർത്തി, “സ്വർഗ്ഗസ്ഥനായ പിതാവേ, ഞാനിതാ വരുന്നു” എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് രണ്ടായിരം വർഷങ്ങൾക്കു് മുൻപു് യേശു സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയി എന്നും, ആയിരത്തി നാനൂറു് വർഷങ്ങൾക്കു് മുൻപു് മുഹമ്മദ് നബി ബുറാഖ് എന്ന സുന്ദരിക്കുതിരയുടെ പുറത്തുകയറി രായ്ക്കുരാമാനം സ്വർഗ്ഗത്തിൽ പോയി മടങ്ങിവന്നു എന്നുമുള്ള വർണ്ണനകൾ നുണക്കഥകൾ മാത്രമാകാനേ കഴിയൂ.
അത്തരം കെട്ടുകഥകളിൽ വിശ്വസിക്കുന്ന അനേകകോടി മനുഷ്യരുണ്ടു്. അങ്ങനെ വിശ്വസിക്കാൻ അവർക്കു് അവരുടേതായ കാരണങ്ങളും ന്യായീകരണങ്ങളുമുണ്ടാവാം. അതവരുടെ ലോകം. ഞാൻ അവയിൽ വിശ്വസിക്കാതിരിക്കുന്നതിനു് എനിക്കു് എന്റേതായ കാരണങ്ങളും വിശദീകരണങ്ങളുമുണ്ടു്. അതെന്റെ ലോകം. പൊതുഘടകങ്ങളൊന്നുമില്ലാത്ത രണ്ടു് വ്യത്യസ്ത ലോകങ്ങളെ പരസ്പരം സമന്വയിപ്പിക്കാൻ കഴിയില്ല. വ്യക്തമായ കാരണങ്ങളാൽ, പരാജയപ്പെടുമെന്നുറപ്പുള്ള പരിശ്രമങ്ങൾ മുൻകൂറായി ഒഴിവാക്കിയാൽ, ഒരുപാടു് സമയം ലാഭിക്കാം. പരിമിതമായ കാലം മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ കഴിയുന്നവർ എന്ന നിലയിൽ അതൊരു ചെറിയ കാര്യമല്ല.
യേശുവിന്റെ പുനരുദ്ധാനത്തിൽ വിശ്വസിക്കുന്നില്ല എന്നതുകൊണ്ടു് യേശുവിന്റേതെന്നു് വിശ്വസിക്കപ്പെടുന്ന ശവക്കല്ലറ കേന്ദ്രീകരിച്ചു് പണി കഴിപ്പിച്ചിരിക്കുന്ന “ചർച്ച് ഓഫ് ദ ഹോളി സെപ്പൽക്കർ”, മുഹമ്മദ് നബിയുടെ സ്വർഗ്ഗയാത്രയിൽ വിശ്വസിക്കുന്നില്ല എന്നതുകൊണ്ടു് മുഹമ്മദ് നബി തന്റെ സ്വർഗ്ഗയാത്ര തുടങ്ങിയതെന്നു് വിശ്വസിക്കപ്പെടുന്ന പാറ കേന്ദ്രീകരിച്ചു് പണി കഴിപ്പിച്ചിരിക്കുന്ന “ഡോം ഓഫ് ദ റോക്ക്” എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ പാടില്ല എന്നൊന്നുമില്ല. പക്ഷേ, ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും മറ്റു് മതസ്ഥരുടെയും വിശുദ്ധസ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ അതു് ചെയ്യേണ്ടതു് അവിടങ്ങളിൽ നിലവിലിരിക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. അതു് സാമാന്യമര്യാദയുടെ ഭാഗമാണു്. ഒരു നിരീശ്വരവാദി ചരിത്രപ്രാധാന്യമുള്ള സെയ്‌ക്രഡ് ബിൽഡിങ്സ് സന്ദർശിക്കുന്നതു് പ്രാർത്ഥിക്കാൻ എന്ന വ്യാജേനയാണെങ്കിൽ അതു് ആ സമൂഹത്തോടുള്ള അവഹേളനവും ആത്മവഞ്ചനയുമാണു്. അവിടെപ്പോയി തൂറിവച്ചു് മിടുക്കു് കാണിക്കലാണു് ലക്ഷ്യമെങ്കിൽ, അതു്, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, തല്ലുകൊള്ളിത്തരവുമാണു്.
ഒരു ഗൈനക്കോളജിസ്റ്റിന്റെ എക്സാമിനേഷൻ ടേബിളിൽ തികച്ചും സ്വാഭാവികമായ പോസ് ശബരിമല അയ്യപ്പന്റെ മുന്നിൽ അത്ര സ്വാഭാവികമായ ഒന്നല്ല. കേവലമായ ആവക അറിവുകൾ ഉണ്ടായിരിക്കുന്നതിനെയാണു് മനുഷ്യർ സാമാന്യബോധം എന്നു് വിളിക്കുന്നതു്.
(ചിത്രങ്ങൾക്കു് ഗൂഗിളിനോടു് കടപ്പാടു്)
May 18 2020 15:04
എന്തുകൊണ്ടു് CPI (M) ഇൻഡ്യയെ വിലയ്ക്കു് വാങ്ങുന്നില്ല? പണമില്ലായ്മ ഒരു പ്രശ്നമാകാൻ വഴിയില്ല. ഇനി ആണെങ്കിൽത്തന്നെ, “ഓപ്പൺ മാർക്കറ്റിൽ” ബക്കറ്റുകൾ ലഭ്യമായിരിക്കുന്നിടത്തോളം ആ പ്രശ്നം ഈസിയായി പരിഹരിക്കാവുന്നതേയുള്ളൂ. മാർക്സിസ്റ്റുകളുടെ സംഭാവന എന്തായാലും ഉറപ്പു്. വല്ല “അമാർക്സിസ്റ്റുകളും” സംഭാവന നൽകാൻ മടിച്ചാൽ ഓർഡിനൻസ് ഇറക്കി ബലാൽക്കാരേണ പിടിച്ചുവാങ്ങാമെന്ന കാര്യത്തിലും, അനുഭവ”സമ്പത്തിന്റെ” വെളിച്ചത്തിൽ, തർക്കത്തിന്റെ ആവശ്യമില്ല. മാർക്സിയൻ ഐഡിയോളജിക്കു് തനതും ജന്മസിദ്ധവുമായ വ്യക്തിഹത്യകളിലൂടെയും, കണ്ണൂർ മാർക്സിസ്റ്റ് ഫാമിലിയൽ ഐഡിയോളജിക്കു് തനതും ജന്മസിദ്ധവുമായ ഉന്മൂലനസിദ്ധാന്തം വഴിയും ആവകകൾ നിരന്തരം എലിമിനെയ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടു് എന്നതിനാൽ, അതുപോലൊരു കമ്മ്യൂണിസ്റ്റ് മൂവ്മെന്റിനു് പ്രതികൂലമായി നിൽക്കാൻ ശേഷിയുള്ള, തിരുത്തൽവാദികളായ റി-വിഷൻ-ഇസ്റ്റുകളോ (Revisionists) പ്രതിലോമകാരികളായ റി-ആക്ഷൻ-അറികളോ (Reactionaries) കണ്ടെംപററി കമ്മ്യൂണിസ്റ്റ്-ജനാധിപത്യകേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നു് കരുതാനും വയ്യ. പിന്നെ എന്താണൊരു തടസ്സം എന്നെനിക്കറിയില്ല.
അതുകൊണ്ടു്, നവോത്ഥാനവീരരും വീരത്തികളുമായ ബേബിയേ ഐസക്കേ ബാലസുധാകരാ, അച്യുതാ ആനന്ദാ രാമകൃഷ്ണാ, മൊയ്തീനേ മെഴ്സിയേ ജലീലേ ശൈലജേ, ജയരാജജെയ്ക്കനേ മണിയനേ വിജയനേ, സീതരാമനെയും മോദിയെയും എന്നേക്കുമായി പൂട്ടിലിട്ടു്, ഫാഷിസ്റ്റ് ഇൻഡ്യയെ ചങ്കിലെ ചൈനപോലെ സമത്വസുന്ദരമാക്കിത്തീർക്കാൻ ലഭിക്കുന്ന ഈ അസുലഭസന്ദർഭം ജനകോടികളോടുള്ള ചരിത്രപ്രസിദ്ധമായ നിങ്ങളുടെ സഹാനുഭൂതിയുടെ പേരിലെങ്കിലും നിങ്ങൾ പാഴാക്കരുതെന്നേ എനിക്കു് പറയാനുള്ളു.
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)
May 20 2020 13:45
മുഖ്യമന്ത്രി പിണറായി വിജയൻ: “പരീക്ഷക്ക് ഇരിക്കുന്ന കുട്ടി സാധാരണ ഇരിക്കുന്ന പോലെയല്ല ഇരിക്കുക. നിങ്ങളും പരീക്ഷ ഒക്കെ കഴിഞ്ഞ് വന്നയാളല്ലേ. സാധാരണ അങ്ങനെയാണോ പരീക്ഷക്ക് ഇരിക്കുക. ഇത് പ്രത്യേകമായി തന്നെ സൗകര്യം ഒരുക്കും. അതിന് ആശങ്കപ്പെടേണ്ട സഹചര്യമില്ല. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ഭീതിക്ക് ഒരു അടിസ്ഥാനവുമില്ല. പരീക്ഷ നടക്കും.” – വാർത്ത.
ഇത്ര സില്ലിയായ കാര്യങ്ങളൊക്കെ സാക്ഷാലായ ഒരു സംസ്ഥാനമുഖ്യമന്ത്രിതന്നെ, അതും, കോവിഡ്-19 പാൻഡെമിക് മൂലം, ലങ്കാദഹനം സുന്ദരകാണ്ഡത്തിൽ, “തിലരസഘൃതാദി സംസിതവസ്ത്രങ്ങളാൽ തീവ്രം തെരുതെരെച്ചുറ്റി”, വാലിൽ തീ കൊളുത്തപ്പെട്ട കപിമുഖ്യൻ ശ്രീമാൻ ഹനുമാൻ മൊത്തം ശ്രീലങ്കയെയും ദഹിപ്പിക്കാൻ പോന്നവിധം ശ്രീലങ്കയിലെ സ്‌കൈസ്‌ക്രെയ്പ്പറിൽ നിന്നും സ്‌കൈസ്‌ക്രെയ്പ്പറിലേക്കു് വിപ്ലവാത്മകമായി ചാടിക്കളിച്ചതുപോലെ, ക്യാപ്പിറ്റലിസ്റ്റ് BBC-യുടെ പത്രസമ്മേളനങ്ങളിൽ നിന്നും ക്യാപ്പിറ്റലിസ്റ്റ് NBC-യുടെ പത്രസമ്മേളനങ്ങളിലേക്കും, കമ്മ്യൂണിസ്റ്റ്-ക്യാപ്പിറ്റലിസ്റ്റ് കൈരളി-പോരാളി–വീരാളി-നീരാളി പത്രസമ്മേളനങ്ങളിലേക്കും, അവിടെ നിന്നും മധുരലയ-മദനലയ-കദനലയ-കതിനലയ-കനകലയ-കിരുകിരുപ്പുപുളകലയ മഴവിൽ പത്രസമ്മേളനങ്ങളിലേക്കും “യുദ്ധകാലാടിസ്ഥാനത്തിൽ” ചാടിക്കുതിച്ചുകിതച്ചു്, ഭൗതികാത്മക-വൈരുദ്ധ്യാത്മക(ഹഃ) മാർക്സിയൻ മോഡലിൽ സ്വയം നഷ്ടപ്പെടുത്തി അന്യവത്കരിക്കേണ്ടിവരുന്ന ഈ നിർണ്ണായകനിമിഷത്തിൽ, ഈ ചരിത്രമുഹൂർത്തത്തിൽ, പത്രപ്രതിനിധികളെ ബോദ്ധ്യപ്പെടുത്തേണ്ടിവരുന്നതു് ക്യാപ്പിറ്റലിസ്റ്റ്-ബൂർഷ്വാസി കാഴ്ചപ്പാടിൽ കഷ്ടമല്ലെങ്കിലും, മാർക്സിയൻ “ദസ് കപ്പിറ്റാൽ” കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റേഷന്റെ അടിസ്ഥാനത്തിലും, വിപ്ലവക്കുടുംബപ്പാർട്ടിയുടെ കാഴ്ചപ്പാടിലും, തീർത്താൽ തീരാത്ത നഷ്ടമാണു്.
സാധുജനസംരക്ഷണം എന്ന പേരിൽ വിശാലമായ ചിരിയും വാവട്ടമുള്ള ബക്കറ്റുമായി തെണ്ടിനടന്നു് പിടിച്ചുപറിയ്ക്കുന്നതു് സത്യത്തിൽ പാർട്ടിക്കുവേണ്ടിയുള്ള “ദസ് കപ്പിറ്റാൽ” സമാഹരണമാണെന്നു് ഇന്നല്ലെങ്കിൽ നാളെ ജനം തിരിച്ചറിയും. കാരണം, കുറച്ചുപേരെ എല്ലാക്കാലത്തേക്കും, എല്ലാവരെയും കുറച്ചുകാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയുമെങ്കിലും, എല്ലാവരെയും എല്ലാക്കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന തത്വപ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് അവരുടെ ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ട അനുയായികളെ എല്ലാക്കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയുമെങ്കിലും, അതല്ലാത്തവരായ, സാമാന്യബോധമുള്ള സാധാരണ മനുഷ്യരെ എല്ലാവരെയും എല്ലാക്കാലത്തേക്കും, ഈർപ്പമുള്ള ചൂടൻ അധോവായുവിനു് തുല്യമായ, നാറുന്ന വ്യാജവാഗ്ദാനങ്ങളാൽ വിഡ്ഢികളാക്കാൻ കഴിയില്ല.
അതുകൊണ്ടു്, ഒരു ന്യായീകരണത്തൊഴി(ക്ക)ലാളി എന്ന നിലയിൽ, അന്തിമമായി ഞാൻ നിങ്ങളോടു് പറയുന്നു: വലതുകയ്യനായ/കയ്യിണിയായ ഒരു കുട്ടിയോ കുട്ടിണിയോ, “സാധാരണഗതിയിൽ”, പരീക്ഷക്കു് ഇരിക്കുന്നതു് ഒരു “പൊടിയ്ക്കു്” ഇടതുവശത്തേക്കു് ചരിഞ്ഞും, ഇടതുകയ്യനായ/കയ്യിണിയായ ഒരു കുട്ടിയോ കുട്ടിണിയോ “സാധാരണഗതിയിൽ”, പരീക്ഷക്കു് ഇരിക്കുന്നതു് ഒരു “പൊടിയ്ക്കു്” വലതുവശത്തേക്കു് ചരിഞ്ഞുമാണു്. ഇടതുകയ്യരും വലതുകയ്യരും ഒരുമിച്ചിരുന്നു് ചായ കുടിക്കാത്തതും, പരിപ്പുവട തിന്നാത്തതും, കാജാ ബീഡി വലിക്കാത്തതും അതുകൊണ്ടാണു്. കാര്യത്തിന്റെ ഗുട്ടൻസ് ഇപ്പൊ പിടി കിട്ടിയോ?
എങ്ങനെയാണു് “സാധാരണഗതിയിൽ” ഒരു കുട്ടി പരീക്ഷക്കു് ഇരിക്കുക എന്ന കാര്യത്തിലെ സമാഗതമായ സാർവ്വത്രിക സംശയങ്ങൾക്കും ഇതാണെന്റെ മറുപടി. ഒരുവക മാർക്സിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും പോലെ, എങ്ങനെയാണു് സഖാവേ “സാധാരണഗതിയിൽ” ഒരു കുട്ടി പരീക്ഷക്കു് ഇരിക്കുക എന്ന ചോദ്യവുമായി പതിനാറായിരത്തിഎട്ടാമത്തെ പ്രാവശ്യവും എന്നെ സമീപിച്ചാൽ ഞാൻ കണ്ണടയ്ക്കും എന്നു് കരുതരുതു്! സമീപിച്ചാൽ, “കടക്കൂ പുറത്തു്!”എന്നായിരിക്കും എന്റെ മറുപടി എന്ന കാര്യവും ഇപ്പോഴേ പറഞ്ഞേക്കാം. എന്റെ ക്ഷമയുടേതു് നെല്ലിപ്പലകയല്ല, ആധുനികവും പുരോഗമനപരവുമായ പ്ലൈവുഡ് പലകയാണു്. വിരട്ടലും ഭീഷണിയുമൊന്നും ഇങ്ങോട്ടുവേണ്ട; അങ്ങോട്ടു്, അതായതു്, അപ്രത്തേക്കോ ഇപ്രത്തേക്കോ വേണമെങ്കിൽ കൊടുത്തേക്കൂ!
അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്: “വദനമപി കരചരണമല്ല ശൌര്യാസ്പദം, വാനരന്മാർക്കു വാൽമേൽ ശൌര്യമാകുന്നു.”
ഭൗതികാത്മകവാദായണം വളിപ്പാട്ടു്: “കുടലുണങ്ങി മലമുറയ്ക്കലല്ല ശൌര്യാസ്പദം, മാനവന്മാർക്കു് മൂക്കേൽ ശൗര്യമാകുന്നു.”
അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്-സുന്ദരകാണ്ഡം-ലങ്കാദഹനം വീണ്ടും വീണ്ടും വായിച്ചു് അന്തം വിടണം എന്നുള്ളവർക്കു് വേണ്ടിയുള്ള ലിങ്ക്:
ഭൗതികാത്മകവാദായണം വളിപ്പാട്ടു് വീണ്ടും വീണ്ടും കേൾക്കണം എന്നുള്ളവർ, വലതുപക്ഷമസ്തിഷ്ക്കാഘാതം സംഭവിച്ചതിനാൽ, ഇടതുപക്ഷത്തുമാത്രം ജീവന്റെ ചലനങ്ങൾ ഏറിയോ കുറഞ്ഞോ പേഴ്സീവ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും മലയാളം ചാനലുകൾ കാണുക. അപ്രതീക്ഷിതവും അസാമാന്യവുമായ ഇടവേളകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ, അഞ്ചോ പത്തോ പോപ്കോൺ പൊതികൾ കരുതുന്നതു് ബോറടിച്ചു് ഇഹലോകവാസം വെടിയേണ്ടി വരാതിരിക്കാൻ സഹായിക്കും.
തിന്നുതിന്നു് ചാകുന്നതിനേക്കാൾ ഭേദമാണല്ലോ ചാകാതിരിക്കാൻ വേണ്ടി തിന്നുന്നതു്!
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)
May 22 2020 13:43
“ബെവ് ക്യൂ” ആപ്പിനു് (ഏതു് നിതാന്തവന്ദ്യശ്രീ ശ്രീ ശ്രീ തിരുമേനിമാരുടെ സിംഹാസനങ്ങളിൽ തിരുകിക്കയറ്റാനുള്ള ആപ്പാണോ ആവോ ഈ കുന്ത്രാണ്ടം!? ആർക്കറിയാം?) ഗുണനിലവാരമില്ലാത്തതിനാൽ “ഗൂഗിൾ പ്ലേ സ്റ്റോറിൽ” “ബെവ് ക്യൂ” ആപ്പിന്റെ കേരളമോഡൽ സൂപ്പർസ്റ്റാർ മെഗാ ലേസർ ഷോ അരങ്ങേറുന്നതിനുള്ള അനുമതി ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് ഗൂഗിൾ കമ്പനി നൽകിയില്ലത്രേ! (നാളെ അതിന്റെ പേരിൽ ഹർത്താലുണ്ടാകുമോ എന്തോ? ആർക്കറിയാം? കേരളത്തിലെ ജനസംരക്ഷണപാർട്ടികൾക്കറിയാം). “ബെവ് ക്യൂ” ആപ്പിന്റെ നിർമ്മാണവും സംവിധാനവും, സഖാവു് പിണറായി വിജയൻ സുപ്രീം ഫ്യൂററായ കേരള റെവൊല്യൂഷനറി റിപ്പബ്ലിക്ക് ഭരമേല്പിച്ചതു്, പൂർവ്വാശ്രമത്തിൽ (ഒരുപക്ഷേ പശ്ചിമാശ്രമത്തിലും!) S.F.I. നേതാവായിരുന്ന രജിത് രാമചന്ദ്രൻ എന്ന ഏതോ ഒരു I. T. എക്സ്പെർട്ടിനെ ആയിരുന്നത്രേ!
പ്രോബ്ലം സോൾവ്ഡ്! ഇത്തരം കാര്യങ്ങൾ ആദ്യമേതന്നെ പറയണ്ടേ? പരിഹരിക്കപ്പെടേണ്ട പ്രശ്നം പരിഹരിക്കപ്പെട്ടാൽ ആരെങ്കിലും പിന്നെ സ്കോട്ലൻഡ് യാർഡിനെയോ, സേതുരാമയ്യർ CBI-യെയോ കേസന്വേഷണത്തിനു് ചുമതലപ്പെടുത്തുമോ?
രാജ്യഭരണം എന്നാലെന്തെന്നോ, പലപ്പോഴും, സ്വന്തം പേരെന്താണെന്നുപോലുമോ അറിയാത്ത നിലയിലെത്തിയവരെ രാജ്യത്തിന്റെ ഭരണം പരിഷ്കരിക്കുന്നതിനുള്ള കമ്മീഷനാക്കുന്നതും, വനിതകളുടെ ഹൃദയത്തിന്റെ നെരിപ്പോടിൽ നീറിപ്പുകയുന്ന പ്രശ്നങ്ങൾ എന്തെന്നറിയാത്തവരെ വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷകളാക്കുന്നതും, മൊട്ടിട്ടുവിരിയുന്ന യുവജനങ്ങളെ അപ്രത്തേക്കും ഇപ്രത്തേക്കും വൈരുദ്ധ്യാത്മകമായി കശക്കിയെറിയുന്ന ഹൃദയവേദനകൾ എന്തെന്നറിയാത്തവരെ യുവജനകമ്മീഷൻ അദ്ധ്യക്ഷകളാക്കുന്നതും, ജന്മം നൽകിയ കുഞ്ഞുമക്കൾ പാർട്ടിയണികളിലെ പീഡോഫൈലുകളാൽ ബലാൽസംഗം ചെയ്തു് കൊലചെയ്യപ്പെടുമ്പോൾ, മാതാപിതാക്കൾ അനുഭവിക്കുന്ന ദുഃഖം എന്തെന്നറിയാൻ വേണ്ടത്ര സഹാനുഭൂതിയില്ലാത്ത കശ്മലരെ ഭൂരിപക്ഷം നൽകി നാടുവാഴികളായി അവരോധിക്കുന്നതും സമ്പൂർണ്ണമായ ഊളത്തരമാണെങ്കിലും, സ്കോട്ലൻഡ് യാർഡോ, സേതുരാമയ്യർ CBI-യോ നേരിട്ടു് ഇടപെട്ടു് അന്വേഷിക്കേണ്ട ക്രൂഷ്യലായ കേസുകെട്ടുകളല്ല എന്നതു് സമകാലികകേരളത്തിൽ ക്രൂരമായൊരു യാഥാർത്ഥ്യമാണു്.
ഈവക അവസ്ഥകൾ എത്രമാത്രം ദയനീയവും ദുഃഖകരവും, എല്ലാം തല്ലിത്തകർക്കാൻ തോന്നുന്നത്രവിധം ഭീകരവുമായ അനീതികളാണെങ്കിലും, നിലവിലിരിക്കുന്ന നിയമങ്ങൾ പക്കാ ക്രിമിനലുകളെപ്പോലും സംരക്ഷിക്കാൻ പര്യാപ്തമായ വിധത്തിൽ കൺസെപ്ച്വലൈസ്ഡ് ആണെങ്കിൽ – വ്യവസ്ഥിതി ക്യാപ്പിറ്റലിസമാകട്ടെ, കമ്മ്യൂണിസമാകട്ടെ, ആരാച്ചാര്‍ക്കുമാത്രം അറിയാവുന്ന മറ്റേതൊരു വ്യവസ്ഥിതിയുമാകട്ടെ – പീഡിപ്പിക്കപ്പെടുന്ന മനുഷ്യർ എത്ര ഹൃദയഭേദകമായി വിലപിച്ചിട്ടും ഒരു കാര്യവുമില്ല.
ചെയ്യേണ്ടതു്, കാലഹരണപ്പെട്ടതും മനുഷ്യദ്രോഹപരവുമായ ആവക നിയമങ്ങളെ എന്നേക്കുമായി ചവറ്റുകുട്ടയിലെറിഞ്ഞു് കാലാനുസൃതവും, മാനുഷികമൂല്യങ്ങൾക്കു് വിലനല്കുന്നതുമായ നിയമങ്ങൾ സൃഷ്ടിക്കുകയാണു്. പക്ഷേ, ആ നിയമങ്ങൾ സൃഷ്ടിക്കാൻ ചുമതലപ്പെട്ടവരാണെങ്കിലും, അതു് ചെയ്യുന്നതിനേക്കാൾ സ്വന്തം രാഷ്ട്രീയനിലനിൽപ്പു് സ്ഥിരപ്പെടുത്തുന്നതിനു് കൂടുതൽ വില നൽകുന്നവരെയാണു് ജനം തിരഞ്ഞെടുപ്പുവഴി ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റുന്നതെങ്കിൽ, അതിന്റെ കുറ്റം മറ്റാരുടേതുമല്ല, ആ ജനവിഭാഗത്തിന്റേതുമാത്രമാണു്. തന്മൂലം, ആ സ്വയംകൃതാനർത്ഥത്തിന്റെ പരിണതഫലങ്ങൾ അനുഭവിക്കാനും അവർ ബാദ്ധ്യസ്ഥരാണു്. മൊത്തം ജനങ്ങളും ഈ ക്യാറ്റഗൊറിയിൽ പെടുന്നവരല്ല എന്നതുമാത്രമാണു് ഈ ഡൈലെമ്മയിൽ അന്തർലീനമായ ഒരേയൊരു വിരോധാഭാസം.
അല്ലെങ്കിൽത്തന്നെ, ലോകചരിത്രം എന്നതു്, ക്രൂരമായി കൊലചെയ്യപ്പെട്ട നിർമ്മലസത്യങ്ങളുടെ അടിത്തറയിൽ, കൂലിനല്കി പണികഴിപ്പിക്കപ്പെട്ട വ്യാജനിർമ്മിതികളുടെ സമാഹാരങ്ങളായിരുന്നു, എക്കാലവും!
May 24 2020 15:03
“മൾട്ടിപ്പിൾ പാമ്പുകടി” സംബന്ധിച്ചു് സ്ട്രീമിൽ കാണാനിടയായ ഒരു ഫെയ്‌സ്ബുക്ക് ഫ്രണ്ടിന്റെ പോസ്റ്റിലെ സ്‌ക്രീൻ ഷോട്ടിൽ നിന്നുള്ള സർപ്പജ്ഞാനമണിമുത്തു്:
“എല്ലാ വിഷയത്തെയും നമുക്ക് യുക്തി കൊണ്ട് സമർത്ഥിക്കാനാകുമോ?”
ആരുടെ യുക്തികൊണ്ടു്? എന്റെ? നിന്റെ? അവന്റെ? അവളുടെ? അവരുടെ? നമ്മുടെ മൊത്തം യുക്തികൊണ്ടു്?
വ്യക്തിക്കു് സ്വയമേ ചിന്തിക്കാൻ കഴിയൂ. വ്യക്തികളുടെ കൂട്ടത്തിനു് “കളക്ടീവായി” ചിന്തിക്കാൻ കഴിയില്ല.
അതുകൊണ്ടാണു്, ഇതുപോലൊരു ചോദ്യം ചോദിക്കുന്ന ഒരു വ്യക്തിയുടെ യുക്തികൊണ്ടു് എല്ലാ വിഷയത്തെയുമെന്നല്ല, ഏതെങ്കിലുമൊരു വിഷയത്തെ മാത്രംപോലും യുക്ത്യനുസൃതം സമർത്ഥിക്കാനാകുമോ എന്ന കാര്യത്തിൽ ന്യായമായ സംശയത്തിനു് വകയുണ്ടാകുന്നതു്.
എങ്കിലും, ചോദ്യങ്ങൾ മുടങ്ങാതെ ചോദിച്ചുകൊണ്ടേയിരിക്കുക! ഫെയ്‌സ്ബുക്കിൽ അയ്യായിരത്തോളം ഫ്രണ്ട്സും ഒൻപതിനായിരത്തോളം ഫോളോവേഴ്‌സുമുള്ള, അസിസ്റ്റന്റ് പ്രൊഫസ്സറോ ടീച്ചറോ റിസർച്ച് സ്‌കോളറോ എഴുത്തുകാരിയോ വിഷചികിത്സകയോ മറ്റെന്തൊക്കെയോ ആയ ഒരു SSLC graduate-നു് തന്റെ അനുയായികളെ ചോദ്യങ്ങളിലൂടെ യുക്ത്യതീതവും ഇന്ദ്രിയാതീതവുമായ ഉത്തരങ്ങളുടെ ലോകത്തിലേക്കു് കൈപിടിച്ചു് നടത്താനുള്ള ബാദ്ധ്യതയുണ്ടു്.
ഒന്നും കാണാതെ, ഒരു ലക്ഷ്യവുമില്ലാതെ കണ്ടവരെയൊക്കെ അന്ധമായി അനുഗമിക്കുന്നവരല്ല പൊതുജനം. കുന്നോളം പോന്ന പ്രതീക്ഷകളുള്ളതുകൊണ്ടാണു് അവരിങ്ങനെ പത്രസമ്മേളനങ്ങളിൽ നിന്നും പത്രസമ്മേളനങ്ങളിലേക്കു് ആകാംക്ഷാഭരിതരായി വച്ചുപിടിക്കുന്നതു്. അവരെ നിരാശപ്പെടുത്തരുതു്.
May 25 2020 13:19
Statutory warning: “Alcohol is harmful to people’s health, but not to those who have already died!”
(My own version, excuse me, please!)
Cheers COVID-19! Long live Xi Jinping!!
May 26 2020 11:22
ആടുജീവിതത്തിൽ തന്‍മയത്വമായി അഭിനയിക്കാനായി ആട്ടിൻ സൂപ്പു് കഴിച്ചു് അടപടലേ അവശതയിലായി അപ്പൻഡിക്സ് ഓപ്പറേഷൻ നടത്തേണ്ടിവന്ന സഖാവു് പൃഥ്വിരാജ് സുകുമാരൻ, No. 1 കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിൽ, അദ്ധ്യാപിക ശൈലജ ടീച്ചർ, അന്തർദ്ദേശീയ നിലവാരത്തിൽ വിജയകരമായി ഉന്തിത്തള്ളുന്ന ആരോഗ്യവകുപ്പിന്റെ റീഹാബിലിറ്റേഷൻ മുറിയിൽ.
(Only sarcasm intended. I like Prithviraj. No administrative offence. 🙂)
(ചിത്രത്തിനു് ഫെയ്‌സ്ബുക്കിനോടു് ഹൃദയഭേദകമായ കടപ്പാടു്)
May 26 2020 19:00
ഉത്രയുടെ ഭർത്താവു് സൂരജ് സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ യൂണിറ്റ് സെകട്ടറിയും ആണെന്നൊരു വാർത്ത കണ്ടു. എന്നിട്ടും പ്രാണപ്രേയസിയെ ഡ്രാക്കുള മോഡലിൽ കടിച്ചു് തന്റെ ക്യാപിറ്റലിസ്റ്റ് ലക്ഷ്യം നേടാതെ, അതിനുവേണ്ടി ആയിരങ്ങൾ കൊടുത്തു് വിഷപ്പാമ്പുകളെ വാങ്ങിയതു് പാമ്പുപിടുത്തത്തൊഴിലാളികളോടുള്ള ഒരു സത്യക്കമ്മ്യൂണിസ്റ്റിന്റെ വർഗ്ഗസ്നേഹം മൂലമായിരിക്കണം.
ഇല്ലാത്ത ലക്ഷങ്ങളും, ഇല്ലാത്ത ക്വാറന്റീൻ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുക, കോവിഡ്-19 ബാധിച്ചവരായ പ്രവാസിമലയാളികളെ വിളിച്ചുവരുത്തി പോക്കറ്റടിക്കുക, വിഎസിനെ കാണിച്ചു് ഇലക്ഷൻ ജയിക്കുക, മദ്യനിരോധനവാഗ്ദാനവുമായി ഇലക്ഷൻ ജയിച്ചശേഷം ഒന്നിനുപിറകെ ഒന്നായി മദ്യശാലകൾ തുറക്കുക തുടങ്ങിയ, മനുഷ്യരാരും പോകാത്ത, ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമായ വഴികളിലൂടെ യാത്ര ചെയ്യാൻ സി പി എം തയ്യാറാകുന്നതും ആ പാർട്ടിയുടെ തൊഴിലാളിവർഗ്ഗസ്നേഹം മൂലമായിരിക്കണം.
May 27 2020 11:52
ക്ലൗഡിൽ ഡെയ്റ്റ സൂക്ഷിക്കുന്നതിലുള്ള രണ്ടു് ഗുരുതര പ്രശ്നങ്ങൾ ഏതെങ്കിലും ഉപദേഷ്ടാവു് ചൂണ്ടിക്കാണിച്ചതുകൊണ്ടാവണം “സ്പ്രിങ്ക്ലർ കണക്ഷൻ” ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതു് എന്നാണെനിക്കു് തോന്നുന്നതു്. ഒന്നാമതായി, നല്ല തെളിച്ചമുള്ള ദിവസങ്ങളിൽ ആകാശത്തിൽ ക്ലൗഡിന്റെ തരിപോലും ഉണ്ടായില്ലെന്നുവരാം. ക്ലൗഡുണ്ടെങ്കിലല്ലേ ഡെയ്റ്റയെ ക്ലൗഡിലേക്കു് തള്ളാൻ പറ്റൂ. ക്ലൗഡിലേക്കു് തള്ളിയാലല്ലേ ക്ലൗഡിൽ ഡെയ്റ്റ ഉണ്ടാവൂ. ക്ലൗഡിലേക്കു് തള്ളാൻ കഴിയാത്തിടത്തോളം ഡെയ്റ്റക്കു് ഡപ്പിയിൽ ഇരിക്കാനല്ലേ കഴിയൂ.
ആകാശം ക്ലൗഡ് നിറഞ്ഞതാവുകയും, ഡെയ്റ്റയെ ക്ലൗഡിലേക്കു് തള്ളിമറിക്കാൻ കഴിയുകയും ചെയ്താലും, മൺസൂൺ കാലത്തു് ക്ലൗഡ് മഴയായി പെയ്യുമ്പോൾ, ക്ലൗഡിനൊപ്പം ഡെയ്റ്റയും “എർത്തായി” പോകുമല്ലോ. “എർത്തായി” പോയാൽ, ഡെയ്റ്റ പിന്നെ ക്ലൗഡിലോ ഡപ്പിയിലോ ഉണ്ടാകില്ലല്ലോ. ഡപ്പിയുണ്ടു്, പക്ഷേ ഡപ്പിയിലില്ല, ക്ലൗഡില്ല, അതിനാൽ ക്ലൗഡിലില്ല എന്ന അവസ്ഥ! അതാണു് രണ്ടാമത്തെ പ്രശ്‍നം.
അതുകൊണ്ടാവണം, കക്ഷത്തിൽ ഇരുന്നതു് പോവുകയും ചെയ്തു, ഉത്തരത്തിൽ ഇരുന്നതു് കിട്ടിയുമില്ല എന്ന ഗതികേടു് ഒഴിവാക്കാൻ, “സ്പ്രിങ്ക്ലർ കണക്ഷൻ” ഉപേക്ഷിക്കുന്നതാണു് നല്ലതെന്നു് വിദഗ്ദ്ധർ മുഖ്യമന്ത്രിയെ ഉപദേശിച്ചതു്. ഹവ്വ തന്നു, ഞാൻ തിന്നു എന്നു് പഴം തിന്ന ആദാം യഹോവയായ ദൈവത്തിനു് സത്യവാങ്മൂലം നല്കിയതുപോലെ, ഉപദേഷ്ടാവു് ഉപദേശിച്ചു, മുഖ്യമന്ത്രി അനുസരിച്ചു. – അതായിരിക്കണം സംഭവിച്ചതു്.
ഈ തിയറിയിൽ ഉപയോഗിച്ചിരിക്കുന്ന അലഗൊറികൾ ദൈനംദിനജീവിതവുമായി, പാമ്പുകൾ ഇണചേരുന്നതുപോലെ, കെട്ടുപിണഞ്ഞു് കിടക്കുന്നവയായതിനാൽ, അതിന്റെ സാങ്കേതികത്വം മനസ്സിലാക്കാൻ, വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി, ഉന്നതവിദ്യാഭ്യാസമന്ത്രി, സാംസ്കാരികമന്ത്രി, ആരോഗ്യമന്ത്രി ഇത്യാദി മന്ത്രികൾക്കെല്ലാവർക്കും പ്രത്യേകം ഉപദേഷ്ടാക്കളുടെ സഹായമില്ലാതെതന്നെ കഴിയുമെന്നതും എടുത്തുപറയേണ്ട ഒരു അപൂർവ്വ നേട്ടമാണു്.
സർവ്വേക്കല്ലുകൾക്കു് തറക്കല്ലിടാൻ പോയി തീപ്പൊരി പ്രസംഗിച്ചു് തള്ളിമറിക്കലും തുള്ളിമദിക്കലുമല്ലാതെ, മനുഷ്യർ ചെയ്യുന്ന മറ്റൊരു പണിയും അറിയാതിരിക്കുന്നതു് ദയനീയം തന്നെയാണു്. അറിയുന്ന പണിയല്ലേ ആർക്കായാലും ചെയ്യാൻ പറ്റൂ. അതുകൊണ്ടു്, തള്ളിത്തള്ളി “ബജ്രങ് തള്ളു്” വരെ തള്ളേണ്ട അവസ്ഥയിലെത്തി, തന്റെ മൊത്തം “ശൗര്യവും സ്ഥിതി ചെയ്യുന്ന” വാൽ അറുത്തു് തീരാത്ത പലകകളുടെ ഇടയിലാണെന്നറിയാതെ, തടിയറുപ്പുകാർ തിരുകിയ ആപ്പു് വലിച്ചൂരി വാപൊളിച്ചിരിക്കുന്ന വാനരന്റെ അവസ്ഥയിൽപ്പെട്ടുനിൽക്കുന്നു. “ചങ്കും കരളും പണ്ടവും” തുറന്നുള്ള ന്യായീകരണ തൊഴിലാളികളുടെ നിതാന്ത അകമ്പടിയും, ഉളുപ്പില്ലാത്ത സഹായവും ഉള്ളതുകൊണ്ടു് കഷ്ടപ്പെട്ടു് രാജകീയമായി കഴിഞ്ഞുകൂടുന്നു.
പാർട്ടിയെ പരിഹസിക്കുന്ന കോമഡികൾ ഇഷ്ടപ്പെടുന്നവരല്ല സഖാക്കൾ. ആൾരൂപം പ്രാപിച്ച അനേകം കോമഡികൾ മന്ത്രിമാരായി ഞങ്ങൾക്കു് ത്രോനന്തപുരത്തുള്ളപ്പോൾ, ജനത്തിനു് മുന്നിൽ മറ്റാരെങ്കിലും കോമഡി കളിക്കേണ്ട ആവശ്യമെന്തു് എന്നാണവരുടെ ചോദ്യം. തീർച്ചയായും വളരെ പ്രസക്തമായ ഒരു ചോദ്യമാണതു്.
May 27 2020 12:14
“ലിങ്കുണ്ടോ?”
ഈ ചോദ്യം ചോദിക്കുക എന്നതാണു് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിൽ ഭരമേല്പിച്ചിരിക്കുന്ന ചുമതല. അതൊരു സ്റ്റാറ്റസാക്കിയാൽ ആവശ്യം വരുമ്പോൾ (അത്തരം ആവശ്യങ്ങൾക്കാണെങ്കിൽ പഞ്ഞവുമില്ല!) കോപ്പി പെയ്സ്റ്റ് ചെയ്‌താൽ മതിയല്ലോ എന്നു് കരുതി.
“ഫെയ്ക്ക് ന്യൂസ്” എന്നു് പാർട്ടിവിരുദ്ധ ന്യൂസുകളുടെ ചുവട്ടിൽ കമന്റ് ചെയ്യുക എന്നപോലുള്ള ഭാരിച്ച ചുമതലകൾ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സഖാക്കൾക്കും എന്റെ ഈ മാതൃക (വേണമെങ്കിൽ) പിന്തുടരാവുന്നതാണു്.
May 29 2020 11:07
പ്രവാസികൾ സ്വന്തമായി ക്വാറന്റീൻ ചിലവു് വഹിക്കണമെന്നും, “പാവങ്ങളായ” പ്രവാസികൾ യാത്രകഴിഞ്ഞു് വരുന്നവരായതുകൊണ്ടു് പ്രത്യേകിച്ചും വഹിക്കണമെന്നും നാടുവാഴി പിണറായി വിജയൻ പ്രഖ്യാപിച്ചപ്പോൾ ചൂടായി പൊട്ടിത്തെറിച്ച കേരളത്തിലെ പ്രബുദ്ധരായ പ്രജകൾ തന്നെയാണു്, നിറഞ്ഞ പെട്ടികൾക്കും കാർട്ടണുകൾക്കും പകരം, “കൊറോണയും ചുമന്നു്” കേരളത്തിലേക്കു് വരുന്ന പ്രവാസികളായ മലയാളികളിലെ “Les Misérables” ക്വാറന്റീൻ ചിലവു് വഹിക്കേണ്ടതില്ല എന്ന അതേ മുഖ്യമന്ത്രിയുടെ തിരുത്തൽവാദവധം കേട്ടപ്പോൾ മന്ദമാരുതനേറ്റാലെന്നപോലെ കുളിരണിഞ്ഞു് ആഘോഷപൂർവ്വം, “ഇതാണു് മുഖ്യമന്ത്രി, ഇതാവണം മുഖ്യമന്ത്രി” എന്നു് ആർപ്പിട്ടതു്!
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കു് 6 മാസത്തെ ശമ്പളം നല്കുമെന്നു് പ്രഖ്യാപിച്ച, മദ്യവർജ്ജനം ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തുമെന്നു് പ്രഖ്യാപിച്ച, 20000 കോടിയുടെ സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ച, 2.5 ലക്ഷം പ്രവാസികൾക്കുവരെയുള്ള ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു് പ്രഖ്യാപിച്ച, … … ശ്രീമാൻ സഖാവു് പിണറായി വിജയന്റെ മുൻപ്രഖ്യാപനങ്ങൾക്കില്ലാത്ത എന്തു് ക്രെഡിബിലിറ്റിയാണു്, ക്വാറന്റീൻ ചിലവു് “Les Misérables” സ്വയം വഹിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിനുള്ളതു്? “പഴയ ചാക്കു്” എന്നതിന്റെ സിനനിം ആയിക്കഴിഞ്ഞ മുഖ്യന്റെ വാക്കിനു് എങ്ങനെയാണു് പെട്ടെന്നൊരു വിശ്വാസയോഗ്യത കൈവന്നതു്?
മാമോദീസ എന്ന പേരിൽ കത്തനാർ കുഞ്ഞിന്റെ തലയിൽ വെള്ളം കോരിയൊഴിക്കുകയോ, പാസ്റ്റർ മുതിർന്നവരുടെ പിടലിക്കുപിടിച്ചു് പുഴയിൽ മുക്കുകയോ ചെയ്താൽ പ്രസ്തുത കക്ഷികൾ പൊടുന്നനെ നസ്രാണികളാകുമെന്നു് കേട്ടിട്ടുണ്ടു്. പിണറായി വിജയനു് അതുപോലുള്ള വല്ല “ജ്ഞാനസ്നാനമുക്കൽ” അനുഭവവും ഉണ്ടായി ആകസ്മികമായി വിശ്വാസയോഗ്യത കൈവന്നതായിരിക്കുമോ?
ആരൊക്കെയോ, ആരുടെയൊക്കെയോ, എന്തിന്റെയൊക്കെയോ ദുരിതാശ്വാസത്തിനു്, കാറ്ററിയാതെ കടലറിയാതെ നൽകിയ കുടുക്കപ്പണങ്ങൾ തിരിച്ചുനല്കി താൻ മാതൃക കാണിച്ചു എന്നൊരു പ്രഖ്യാപനം ധന്യനായ ധനമന്ത്രി തോമസ് ഐസക്കും നടത്തിയതായി എവിടെയോ വായിച്ചിരുന്നു.
നിങ്ങൾ എന്നോടു് ചോദിച്ചാൽ, ധനമന്ത്രി തോമസ് ഐസക്ക് ആ പണം മടക്കിക്കൊടുക്കുന്നതു് നേരിട്ടു് കണ്ടാൽ പോലും, ബുദ്ധിയിൽ “കോണ്ടമിട്ടല്ലാതെ” ഞാനതു് വിശ്വസിക്കില്ല. കാരണം, പണം നല്കുന്നതു് ഒരു കമ്മ്യൂണിസ്റ്റാണെങ്കിൽ വാങ്ങുന്നതു് മിക്കവാറും ഉറപ്പായും ഒരു ബിനാമിയായിരിക്കും.
സ്ത്രീകളെ, പ്രത്യേകിച്ചും കൗമാരപ്രായത്തിലുള്ള “അംഗനമാർ മൗലീമണി”കളെ മധുരവചനങ്ങളാൽ മയക്കാൻ നിത്യനിരാശാകാമുകരായ ഗാനഗന്ധർവതാടീശ്വരന്മാർക്കു് വളരെ എളുപ്പമാണു് എന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, മുപ്പതും നാല്പതും അൻപതും അറുപതും അതിൽ കൂടുതലും പ്രായമുള്ള നമ്പർ വൺ മലയാളിമലർവാടികളെ ഏതു് കഥാപ്രാസംഗികനും മധുരമനോജ്ഞവിപ്ലവവചനങ്ങളാൽ മയക്കി കുളിപ്പിച്ചു് സപ്രമഞ്ചത്തിൽ മലർത്തിക്കിടത്താൻ പറ്റുമെന്നു് ആരറിഞ്ഞു?
May 29 2020 13:52
കേരളത്തിലെ പോലീസുകാരോടു് ഒരപേക്ഷ: ജനക്കൂട്ടത്തിൽ മാസ്കില്ലാതെ ചുറ്റിത്തിരിയുന്നവരെക്കണ്ടാൽ ചാടിപ്പിടിച്ചു് കേസെടുക്കരുതു്. വായിക്കുന്ന പത്രം ദേശാഭിമാനിയായതിനാൽ, കോണകം, ചാണകം, പരനാറി, നായിന്റെമോൻ, ചൂടൻപട്ടി ഇത്യാദികളുടെ ലോകത്തിൽ, വിപ്ലവം സ്വപ്നം കണ്ടു് ജീവിക്കുന്ന ഒരു സാധു സഖാവു് ആയിരിക്കാം കക്ഷി. അതിനാൽ, അടിവസ്ത്രത്തിന്റെ സ്ഥാനം മാസ്ക്ക് അപഹരിച്ചിട്ടുണ്ടോ എന്നു്, പ്രകോപനമൊന്നും സൃഷ്ടിക്കാത്തവിധത്തിൽ ഡിപ്ലോമാറ്റിക്കായി പരിശോധിച്ചു് ഉറപ്പുവരുത്തിയശേഷം മാത്രം നിയമപരമായ തുടർനടപടികളിലേക്കു് തിരിയുന്നതാവും നല്ലതു്.
മാസ്കിന്റെ ചെവിവള്ളികൾ കാൽവള്ളികളാണെന്നും, മാസ്ക്ക് ഒരു കോണകം, അഥവാ അണ്ടിപ്പാഡാണെന്നും ധരിച്ചുവശായാൽ, ഞാനായാലും അണ്ടർവെയറിനുപകരം മാസ്കേ ധരിക്കൂ. ഒരു വെടിക്കു് രണ്ടു് പക്ഷികളെ കൊല്ലാമെന്നിരിക്കെ, ആരെങ്കിലും ഒരു പക്ഷിയെ കൊല്ലാൻ രണ്ടു് വെടി വയ്ക്കുമോ? രണ്ടു് വെടി വയ്ക്കാനുള്ള വെടിമരുന്നു് ഇരട്ടി വില കൊടുത്തു് വാങ്ങുമോ? മുകളിൽ ഒരു മാസ്ക്ക്, താഴെയൊരു മാസ്ക്ക്! വെടിയുടെ കാര്യത്തിലായാലും, കൊറോണയുടെ കാര്യത്തിലായാലും, ധൂർത്തു് ആരുചെയ്താലും ധൂർത്തു് തന്നെ!
കൊറോണയെ വിപ്ലവാത്മകമായി നേരിടാൻ സഖാക്കൾ മാസ്ക്ക് ധരിക്കണമെന്നല്ലാതെ, അതു് ധരിക്കേണ്ടതു് മുഖത്തോ അതോ കൊണോത്തിലോ എന്നു് പാർട്ടിയിലെ വൈരുദ്ധ്യാത്മകബുദ്ധിജീവി, അഥവാ സ്കിറ്റ്സോഫ്രെനിക് ഇന്റലക്ച്വൽ, കുമാരപിള്ള സഖാവു് പഠിപ്പിച്ചിട്ടില്ല. അങ്ങനെയൊരു വ്യത്യാസം ഒരു മാർക്സിയൻ “അനിവാര്യത” ആയിരുന്നെങ്കിൽ, കുമാരപിള്ള സഖാവു് അക്കാര്യം അണികളിൽനിന്നും മറച്ചുപിടിക്കുമായിരുന്നില്ല.
“ഞങ്ങൾ നിങ്ങളോടു് നുണ പറയില്ല” എന്നാണു് ഫിഡൽ കാസ്ട്രോ സഖാവു് കമ്മ്യൂണിസ്റ്റ് അണികൾക്കു് സത്യവാങ്മൂലം നല്കിയതു്! ഒരു സത്യക്കമ്മ്യൂണിസ്റ്റല്ലാതെ മറ്റാരെങ്കിലും അതുപോലൊരു സത്യവാങ്മൂലം നല്കുമോ? പോരെങ്കിൽ, പിണറായി സഖാവു് അതു് നിഗൂഢമായി സ്വാംശീകരിച്ചു് എൻഡോഴ്സ് ചെയ്തിട്ടുമുണ്ടു്.
വ്യക്തമായ ഐഡിയോളജിക്കൽ അടിസ്ഥാനമുള്ളതുകൊണ്ടാണു് ഒരു സഖാവു് തനിക്കു് പാർട്ടിയിൽ നിന്നും “ചേതോപഹാരമായി” കിട്ടിയ കൊറോണ മാസ്ക്ക് കോണകമായി ധരിക്കാൻ തീരുമാനിക്കുന്നതു് എന്നു് പോലീസുകാരും അറിഞ്ഞിരിക്കുന്നതിൽ തെറ്റില്ലല്ലോ എന്നു് തോന്നിയതുകൊണ്ടു് പറഞ്ഞെന്നേയുള്ളൂ.
June 2020
June 01 2020 17:33
കോവിഡ്-19 വേണ്ടത്ര നിയന്ത്രണാധീനമാകുന്നതിനു് മുൻപുതന്നെ ആരാധനാലയങ്ങൾ തുറക്കണം എന്ന “ജനകീയാവശ്യം” മുന്നോട്ടുവയ്ക്കുന്ന കേരള പൊളിറ്റിക്സിലെ “സൂപ്പർ ഹീറോസ്”, തൂറാത്തോൻ തൂറീപ്പം തീട്ടം കൊണ്ടാറാട്ടം എന്നപോലെ, പട്ട കിട്ടാത്തോനു് പട്ട കിട്ടീപ്പം വെട്ടും കുത്തും കൊണ്ടു് പത്രസമ്മേളനം എന്നപോലെ, പ്രാർത്ഥിക്കാൻ മുട്ടിയിരുന്ന ദൈവമക്കൾക്കു് “Prayer-Q” ആപ്പ് കിട്ടീപ്പം പ്രാർത്ഥനകൊണ്ടു് ചക്കക്കൊണ്ടാട്ടം എന്നപോലെ, ഭൂമിയിൽ COVID-19 വരുത്തി പതിനായിരങ്ങളെ കൊന്നൊടുക്കിയ, ദയാനിധിയും, കരുണാനിധിയും, സ്റ്റാലിനും, ലെനിനും, ജയലളിതയുമായ അവരവരുടെ ഏകദൈവങ്ങൾക്കു്, “തപ്പുകളാലും ചതുരത്തപ്പുകളാലും” പാട്ടകൊട്ടി, പാട്ടുപാടി നന്ദി പ്രകടിപ്പിക്കാനായി ആരാധനാലയങ്ങളിലേക്കു്, മല്ലു മോഡൽ “താടി മാസ്ക്ക്” ധരിച്ചു്, ആയിരങ്ങളായി, പതിനായിരങ്ങളായി ഇടിച്ചുകയറുന്ന ഭക്തരോടൊപ്പം ആരാധനയിൽ പങ്കെടുത്തു്, തനിക്കു് അവരോടുള്ള, തന്റെ ആത്മാവിന്റെ അടിത്തട്ടിൽ നിന്നും വരുന്ന, നിർമ്മലവും നിർമ്മമവുമായ സോളിഡാരിറ്റി തെളിയിക്കാനും മറക്കരുതു്.
അല്ലെങ്കിൽ, ഭക്തിയുടെ മറവിൽ, വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്തി അവരുടെ വോട്ടുകൾ വരുതിയിലാക്കാൻ ശ്രമിക്കുന്നവനും, സ്രാവുകൾക്കൊപ്പം നീന്തുന്നവനുമായ ഒരു പിരാനയായോ, ഊരിപ്പിടിച്ച കൊലക്കത്തികൾക്കിടയിലൂടെ വിപ്ലവകരമായി തലയുയർത്തി നാലുകാലും പറിച്ചോടുന്ന ഒരു വെട്ടുപോത്തായോ കാട്ടെരുമയായോ ഒക്കെ സമ്മതിദായകർ ഈവക സൂപ്പർ ഹീറോസിനെ “എഴുതിത്തള്ളി”ക്കൂടെന്നില്ല.
June 02 2020 10:20
Black Lives Matter, Dalit Lives Matter, All Lives Matter!
(Picture Courtesy)
June 02 2020 14:49
കൊറോണ പ്രമാണിച്ചു് കേരളത്തിൽ “ചരിത്രദൗത്യമായി”, മാർക്സിയൻ നോക്കുകൂലിത്തൊഴിലാളികളുടെ ജീവനോപാധി-നാശകാരിയായ ബൂർഷ്വാകമ്പ്യൂട്ടർ വഴിയുള്ള “ഓൺകമ്പി” പ്രാഥമികക്ലാസ്സുകൾ “ഫസ്റ്റ് ബെൽ” കൊടുത്തു് ആരംഭിച്ച സ്ഥിതിക്കു്, “മയിൽശ്രീ (മണിശ്രീ) മുരുകായേ നമഃ” ഇപ്പോഴും പ്രസക്തം.
“ഫസ്റ്റ് ബെൽ” എന്നതിനു് പകരം, “ഒന്നാം മണി” എന്നായിരുന്നേനെ കൂടുതൽ ഉചിതം. കാരണം, കുഞ്ഞുങ്ങൾ “ഓൺകമ്പി” ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ, കറന്റ് പോകാതിരിക്കാൻ വേണ്ട സാങ്കേതികനടപടികൾ കൈക്കൊള്ളാൻ കറന്റ്മന്ത്രി സഖാവു് M. M. മണിക്കു് അതൊരു ഉത്തേജകമായിരുന്നേനെ! മണിയടിയാൽ ഉത്തേജിപ്പിക്കപ്പെടാത്ത മന്ത്രിമാരുണ്ടോ?
വേണ്ടത്ര പോരാളി ഷാജികളും ചാവേർപ്പടയും അന്തം മോഡൽ സപ്പോർട്ടിനായി ഉണ്ടെങ്കിൽ, ഏതു് ദൗത്യത്തെയും “ചരിത്രദൗത്യമായി” മാറ്റിയെടുക്കാം. “സഹസ്രാബ്ദസാമ്രാജ്യം” (Tausendjähriges Reich) സ്വപ്നംകണ്ട ഹിറ്റ്ലർ, സർവ്വലോകതൊഴിലാളിസാമ്രാജ്യം സ്വപ്നംകണ്ട കാൾ മാർക്സ് തുടങ്ങിയവരുടെ “ചരിത്രദൗത്യങ്ങൾ” വേണമെങ്കിൽ ഉദാഹരണങ്ങളായി കാണാവുന്നതാണു്.
“വീട്ടിലൊരു ക്ലാസ് മുറി” എന്നതിനു് പകരം, “വീട്ടിലൊരു ആത്മഹത്യാമുറി” എന്ന പേരായിരുന്നു പദ്ധതിക്കു് നല്കപ്പെട്ടിരുന്നതെങ്കിൽ, “ഓൺകമ്പി” ക്ലാസ്സുകൾക്കു് രജിസ്റ്റർ ചെയ്യാൻ അവശ്യം വേണ്ട പ്രാഥമികഹാർഡ്‌വെയർ വാങ്ങിക്കാൻ ശേഷിയില്ലാത്ത ദളിത് വിദ്യാർത്ഥിനീ-വിദ്യാർത്ഥികൾക്കു് അതു് വളരെ എളുപ്പം മനസ്സിലാക്കാനും തദനുസരണം ഝടിതിയിൽ “ഹോം വർക്ക്” ചെയ്യാനും കഴിഞ്ഞേനെ!
സോഫ്ട്വെയർ-, ആഭ്യന്തരവിഷയങ്ങൾ കൈകാര്യം ചെയ്യാൻ സഖാവു് പിണറായി വിജയനും, കായികവിനോദവിഷയങ്ങൾ കൈകാര്യം ചെയ്യാൻ സഖാവു് ഇ. പി. ജയരാജനും, മലയാളഭാഷ കൈകാര്യം ചെയ്യാൻ സഖാവു് M. M. മണിയും, ഇങ്ഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാൻ സഖാവു് ശ്രീമതി ടീച്ചറും, എക്കണോമിക്സ് കിറുകൃത്യമായി കൈകാര്യം ചെയ്യാൻ സഖാവു് തോമസ് ഐസക്കും, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സഖാവു് എം.സി. ജോസഫൈനും, പൂച്ചവിഷയങ്ങൾ കാവ്യാത്മകമായി കൈകാര്യം ചെയ്യാൻ സഖാവു് ജി. സുധാകരനുമെല്ലാം സർവ്വാത്മനാ സന്നദ്ധരാണെന്നിരിക്കെ, കുഞ്ഞുങ്ങൾക്കു് പൂച്ചയെ കാണിച്ചു് ക്ലാസ്സെടുക്കാൻ ഒരു സായ് ശ്വേത ടീച്ചറെ ചുമതലപ്പെടുത്തിയതു് എന്തിനാണെന്നേ എനിക്കു് മനസ്സിലാകാതുള്ളു.
മറ്റു് വാക്കുകളിൽ പറഞ്ഞാൽ, “സ്‌പ്രിങ്ക്ലർ”, “ബെവ്-ക്യൂ”, പാലംപണി, റോഡുപണി ഇത്യാദി തൊഴിൽദാനമോഡലിൽ, “ഓൺകമ്പി” അധ്യാപനത്തിനു് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള സർക്കാർവക ദർക്കാസ് പരസ്യങ്ങൾ പാർട്ടിവക ദേശാഭിമാനി പത്രത്തിൽ എന്തുകൊണ്ടു് പരസ്യപ്പെടുത്തിയില്ല? അതല്ലേ യഥാർത്ഥ സഹജീവിസ്നേഹം? അതായിരുന്നില്ലേ യഥാർത്ഥ സോഷ്യൽ ഇസം? അതായിരിക്കുമായിരുന്നില്ലേ കുന്നോളം കുളിരുള്ള യഥാർത്ഥ ഹീറോ ഇസം?
June 03 2020 13:41
“ട്രയൽ” എന്നാൽ, ഒന്നുകിൽ, ഒരു ന്യായാധിപന്‍ – സാധാരണഗതിയിൽ ഒരു വ്യവഹാരവിചാരകസമിതി സമക്ഷം – ക്രിമിനലോ, സിവിലോ ആയ കുറ്റകൃത്യങ്ങളിൽ തെളിവെടുപ്പു് നടത്തി, ആ സമയത്തു്, ആ സമൂഹത്തിൽ നിലവിലിരിക്കുന്ന നിയമങ്ങൾക്കു് അനുസൃതമായി, ശിക്ഷാസംബന്ധമായ തീരുമാനങ്ങളിൽ എത്തിച്ചേരുന്ന നടപടികളാവാം, അല്ലെങ്കിൽ, ആരുടെയെങ്കിലുമോ, എന്തിന്റെയെങ്കിലുമോ പ്രായോഗികതലത്തിലെ നിര്‍വ്വഹണശേഷിയുടെ ഗുണങ്ങളും, ദോഷങ്ങളും, അനുയോജ്യതയും മനസ്സിലാക്കാനായി – ഔദ്യോഗികമായോ, അനൗദ്യോഗികമായോ – നടത്തപ്പെടുന്ന പരിശോധനകളാവാം.
പക്ഷേ, “ട്രയൽ” എന്നാൽ, ക്രിമിനൽ കേസുകളിൽ പോലീസിന്റെ തല്ലുകൊണ്ടു് കാലൊടിഞ്ഞ വീരശൂരകേസരികളെ വിപ്ലവികളായ ജനങ്ങൾ ജനകീയമായ തിരഞ്ഞെടുപ്പിലൂടെ, ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഉള്ള തരംതിരിവില്ലാതെ, സമൂഹത്തിന്റെ സമഗ്രമായ പുരോഗമനവും, (സ്‌പ്രിങ്ക്ലർ-ബെവ്‌ക്യൂ-മോഡലിലുള്ള) സമസ്തമായ ഡിജിറ്റൽ വികസനവും ലക്ഷ്യമാക്കി, അധികാരത്തിന്റെ ഭദ്രാസനങ്ങളിലേറ്റുന്ന നംബർ വൺ കേരളത്തിൽ, ആ ട്രയലിൽ ഭാഗഭാക്കാകാൻ കഴിയാത്തവരെ ആർബിട്രറിയായി അവഗണിച്ചുകൊണ്ടും, (കഴിയുന്നിടത്തെല്ലാം മൊത്തം കുറ്റവും അവരിൽ ചാർത്തിക്കൊടുത്തുകൊണ്ടും!), ആവക ട്രയലുകളിൽ പങ്കെടുക്കാൻ സാമ്പത്തികവും സാമൂഹികവുമായി ശേഷിയുള്ള ശേഷം മൊത്തം ഭാഗഭാക്കുകളെയും വിവേചനാപൂർവ്വം പങ്കെടുപ്പിച്ചുകൊണ്ടും, നുണയിലൂടെയും, ചതിയിലൂടെയും ഭരണസിംഹാസനത്തിലെത്തിയ പ്രത്യയശാസ്ത്രതമ്പ്രാക്കൾ കനിഞ്ഞനുവദിക്കുന്ന സബ്സിഡീസ് വഴി, ഭിക്ഷപ്പാത്രത്തിന്റെ മൂല്യത്തിലേക്കു് അധഃപതിച്ചു്, മാർക്സിയൻ വൈരുദ്ധ്യാത്മക-ഭൗതിക-യുക്തി- ശാസ്ത്രീയ-സാഹിത്യ-(“KYS”-“പുകസാ”-“പൊഹസാ”)- മാതൃകയിൽ നാറിപ്പുഴുത്ത – പലപ്പോഴും സാക്ഷാൽ മാർക്സിയൻ പുഴുക്കൾ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു് തെക്കുവടക്കു് അരിക്കുകപോലും ചെയ്യുന്ന – ചാക്കരി പുഴുങ്ങിയ വിശാലസദ്യയുടെ ഇലയിലേക്കു് വാരിക്കോരിയൊഴിക്കപ്പെടുന്നതും, ഇടവേളകളിൽ, കേരളത്തിലെ സാമ്പത്തികശാസ്ത്രഅത്ഭുതങ്ങളായ അണ്ടിക്കമ്പനികളിൽ നിന്നുള്ള, വറുത്തുപൊരിച്ച അണ്ടിപ്പരിപ്പുസമൃദ്ധവും, അന്തിമവൃത്തത്തിൽ പാൽപ്പായസസമൃദ്ധവുമായി അവതരിപ്പിക്കപ്പെടുന്നതുമായ പൊറാട്ടുനാടകങ്ങളാണു്.
അതിഗഹനമായ മാർക്സിസ്റ്റ്-ഫിലോസോഫിക്-ജൂറിസ്റ്റിക്-ഡിസ്കോഴ്സുകളുടെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ ഈവക “ഒക്കൾട്ട് ശാസ്ത്രങ്ങൾ” അറിഞ്ഞിരിക്കുന്നതു് നല്ലതാണു്.
June 04 2020 14:37
ഈ ചാണക്യൻ സഖാവു് ഒന്നുകിൽ ഒരു “ഹണി ഗ്യാതററോ”, അല്ലെങ്കിൽ, ഒരു മല്ലുമാർക്സിസ്റ്റ് മുഖ്യമന്ത്രിയോ, മല്ലുമാർക്സിസ്റ്റ് ധനകാര്യമന്ത്രിയോ, ഏറ്റവും ചുരുങ്ങിയപക്ഷം, മല്ലുമാർക്സിസ്റ്റ് “പ്രളയദുരിതാശ്വാസ-ബക്കറ്റ്-കളക്ഷൻ” ചെയർപേഴ്‌സണോ ആയിരുന്നിരിക്കണം. വൈരുദ്ധ്യാത്മകമായി ഭൗതികനായ ഒരു മല്ലുമാക്രിക്കല്ലാതെ, വൈരുദ്ധ്യാത്മകമായി ഭൗതികനായ ഒരു ആദ്ധ്യാത്മികമാർക്സിസ്റ്റ് ആകാൻ കഴിയില്ലതന്നെ! “ഞാനൊരു മാർക്സിസ്റ്റല്ല” എന്നു്, മാർക്സിയൻ മഷിനോട്ടത്തിലൂടെ ഒറിജിനൽ കാൾ മാർക്സ് മനസ്സിലാക്കിയതു് ആദ്ധ്യാത്മികമായി ഒന്നും കാണാതെയല്ല.
“ഉറികെട്ടിയിറങ്ങി തേനെടുക്കാൻ കഴിവുള്ളവരാണു് മുതുവാന്മാർ” എന്നു് എന്റെ ബാല്യകാലത്തിൽ, (കംപ്ലീറ്റ് ആക്ടർ പോലെ) കംപ്ലീറ്റ് നയീവ് ആയിരുന്ന അന്നത്തെ എന്റെ തത്വചിന്താപരമായ “ലോകവീക്ഷണത്തിൽ”, അറിവുള്ളവർ എന്നു് ഞാൻ ധരിപ്പിക്കപ്പെട്ടിരുന്ന, പ്രാദേശിക-സാമുദായിക-സാമ്പ്രദായിക ഗോത്രമുതുക്കന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്.
(ഇന്നത്തെ എന്റെ തത്വചിന്താപരമായ കാഴ്ചപ്പാടു് വച്ചു് പറഞ്ഞാൽ, അറിവുള്ള ഒരേയൊരു പ്രാദേശിക-സാമുദായിക-സാമ്പ്രദായിക ഗോത്രമുതുക്കൻ, മനുഷ്യസ്നേഹിയായ സാക്ഷാൽ സഖാവു് പിണറായി വിജയൻ മാത്രമാണു്. എനിക്കൊരു രതിമൂര്‍ച്ഛ ഉണ്ടാകണമെങ്കിൽപോലും, കോവിഡ്-19 പത്രസമ്മേളനങ്ങൾ എന്ന പേരിൽ പെയ്ഡ് ചാനലുകളിലൂടെ അദ്ദേഹം നടത്തുന്ന ആത്മപ്രശംസാത്മകമായ തോറ്റംപാട്ടുകൾ കേൾക്കണം എന്നതാണു് ഇപ്പോഴത്തെ അവസ്ഥ! കോവിഡ്-19 ബാധിച്ചു് മരിച്ചുപോയവർക്കു് ക്രമപ്രകാരം മലശോധന ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്നതു് ന്യൂനപക്ഷവോട്ടുബാങ്കിനു് അത്ര വലിയ തലവേദനയൊന്നും ഉണ്ടാക്കാൻ വഴിയില്ലെങ്കിലും, കോവിഡ്-19 ബാധിച്ചിട്ടും, ജനകീയമായി ചാകാൻ കൂട്ടാക്കാത്ത രോഗികളുടെ മലശോധനയുടെ സ്റ്റാറ്റിസ്റ്റിക്സ് കൂടി, മനുഷ്യജീവനു് അതിഭീകരമായ വിലകല്പിക്കുന്ന ഒരു മുഖ്യമന്ത്രി എന്ന നിലയിൽ സഖാവു് പിണറായി വിജയൻ ഓരോ ദിവസവും വാമൊഴിയായി ജനങ്ങളെ വിളിച്ചറിയിക്കണം എന്നതാണു്, സത്യം പറഞ്ഞാൽ, എന്റെ നിലപാടു്. എങ്കിലും, ക്രമീകൃതമായ തൂറൽ സംഭവിക്കാത്തതിന്റെ പേരിൽ ഒരു രോഗി സത്തുപോയാൽ, പാർട്ടിക്കു് ഒരു രക്തസാക്ഷിയെക്കൂടി ലഭിക്കുമല്ലോ എന്ന പരിഗണനയുടെ പേരിലാവാം, പ്രബുദ്ധരായ കേരളീയരെ സായംസന്ധ്യകൾ തോറും തൂറൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിക്കേണ്ടതില്ല എന്ന സ്ട്രാറ്റജി കൈക്കൊള്ളാൻ, സാങ്കേതിക വിഷയങ്ങളിൽ ജന്മനാ എക്സ്പെർട്ട് ആയ അദ്ദേഹം തീരുമാനിച്ചതു് എന്നതിനാൽ, റാഡിക്കലായ ഒരു പാർട്ടി അനുഭാവി എന്ന നിലയിൽ ആ തീരുമാനത്തിനും എന്റെ ഫുൾ സപ്പോട്ട. ലാൽ സലാം!)
അറിയാത്തവർക്കായി: പാറക്കെട്ടുകളിലെ, ദുർഗ്ഗമമായ വിടവുകളിൽ കീഴ്ക്കാംതൂക്കായി, അമേരിക്കൻ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുകളുടെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെ, സ്വന്തം “ബുർജ്ജ് ഖലീഫ” പണിതുതൂക്കുന്ന തേനീച്ചകളുടെ അദ്ധ്വാനഫലം ഉറികെട്ടിയിറങ്ങി ലജ്ജാവിഹീനമായി ചൂഷണം ചെയ്തു് സ്വായത്തമാക്കുന്ന “സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ്” ചൂഷകവർഗ്ഗമാണു് മുതുവാന്മാർ.
ഇതുവരെ ഏതെങ്കിലുമൊരു മുതുവാനെ ഞാൻ നേരിൽ കണ്ടിട്ടോ, പരിചയപ്പെട്ടിട്ടോ ഇല്ല. എങ്കിലും, എന്റെ പരിമിതമായ അറിവിൽ, മുതുവാന്മാരിൽ നിന്നും ആരെങ്കിലും സഖാവു് കോടിയേരി ബാലകൃഷ്‌ണനെപ്പോലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനസെക്രട്ടറിയോ, സഖാവു് പിണറായി വിജയനെപ്പോലെ സംസ്ഥാനമുഖ്യമന്ത്രിയോ, സഖാവു് ഇ. എം. എസിനെപ്പോലെ വൈരുദ്ധ്യാത്മക-ഭൗതികവാദ-സ്പെഷലിസ്റ്റോ, സഖാവു് സീതാറാം യെച്ചൂരിയെപ്പോലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയോ ഒന്നും ആയിട്ടുള്ളതായി കേട്ടിട്ടില്ലാത്തതിനാൽ, ബൗദ്ധികമായി, അവർ മാർക്സിസ്റ്റ് ധൂർത്തുവിചാര-സ്മാർത്തവിചാര-ജൂറിസ്റ്റിക്-ജേർണലിസ്റ്റിക് താത്വികരെ അപേക്ഷിച്ചു്, രാഷ്ട്രീയമായും, സാമൂഹികമായും, സാംസ്കാരികമായും, മതപരമായും, “പൊളിറ്റി” ബ്യൂറോ എന്ന സമത്വസുന്ദരഭാവനയുടെ മറവിൽ സമാഹരിക്കപ്പെട്ട “ദസ് കപ്പിറ്റാലിന്റെ” അടിസ്ഥാനത്തിൽ സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു ജനവിഭാഗമായിരിക്കണം. “പ്രാകൃതനായ” ഒരു മുതുവാനെ “സംസ്കൃതനായ” ഒരു മല്ലു മാർക്സിസ്റ്റിൽ നിന്നും വ്യത്യസ്തനാക്കുന്നതു്, മുതുവാൻ ഒരു പച്ചമനുഷ്യനാണു്, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായി” പാടിപ്പുകഴ്ത്തപ്പെടുന്ന മാർക്സിയൻ ഐഡിയോളജി വഴി “ചെഞ്ചോരച്ചെങ്കൊടിരക്ഷസായി” മ്യൂട്ടേഷൻ സംഭവിച്ച മല്ലു മാർക്സിസ്റ്റിനെപ്പോലെ ഒരു ഡ്രാക്കുളയല്ല എന്ന കേവലസത്യമാണു്.
വിഷയം ഏതുമാകട്ടെ, നിങ്ങൾ ഞങ്ങൾ മല്ലു മാർക്സിസ്റ്റുകൾക്കൊപ്പമെങ്കിൽ, ഞങ്ങൾ മല്ലു മാർക്സിസ്റ്റുകൾ നിങ്ങൾക്കൊപ്പമുണ്ടു്, നിങ്ങൾക്കു് മുന്നിലുണ്ടു്, നിങ്ങൾക്കു് പിന്നിലുണ്ടു്, സർവ്വോപരി, നിങ്ങളുടെ കുളിമുറികളിലും കിടപ്പുമുറികളിലുമുണ്ടു്. കാരണം, സ്ഥിതിസമത്വവാദികളായ ഞങ്ങൾ മല്ലു മാർക്സിസ്റ്റുകൾ വികാരജീവികളായ വിഷയാസക്തരാണു്.
(ചിത്രത്തിനു് കടപ്പാടു്)
June 05 2020 10:10
ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടുന്നവർ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഇന്ത്യയിലെ ഒരു മാലിന്യമല. പരിസ്ഥിതി പ്രശ്നങ്ങളുടെ അവബോധവും, കർമ്മപരിപാടികളുടെ ആസൂത്രണവുമാണല്ലോ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ!
June 05 2020 11:20
സ്വർഗ്ഗത്തിലെ ഡിവൈൻ കമ്പ്യൂട്ടറിൽ ഏറ്റവും പുതിയ സൗണ്ട് റെക്കഗ്നീഷൻ സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്യാൻ, നി.വ.ദി.ശ്രീ. അരൂപിയോസ് മോർ ദൈവാനോസ്, “സാത്താൻ-ക്യൂ” ഇൻഫർമേഷൻ ടെക്നോളജീസിന്റെ CEO ഭൂതാനോസ് മോർ പൈശാചീനോസിനു് (W.T. P.)* കരാർ കൊടുത്തത്രെ!
(*W.T.P. = Winnie the Pooh – Editor)
ഭക്തർക്കു് മാസ്ക്ക് ധരിച്ചുകൊണ്ടുമാത്രം പ്രാർത്ഥിക്കാൻ കഴിയുന്ന COVID-19 പാൻഡെമിക്ക് “ലോക്ക് ഡൗൺ ലൂസനിങ്” സാഹചര്യങ്ങളിൽ, മുട്ടാടായ മത്തായിക്കു് ആജീവനാന്തം കൈവശം വച്ചനുഭവിക്കാനായി ദൈവികതീറാധാരപ്രകാരം അനുവദിച്ചുനൽകപ്പെടുന്ന അനുഗ്രഹങ്ങളും ശിക്ഷകളും, പെണ്ണാടായ മറിയാമ്മച്ചേടത്തിയുടെ അക്കൗണ്ടിലേക്കു് വരവു് വയ്ക്കപ്പെടാതിരിക്കാൻ വേണ്ടിയുള്ള ഒരു സ്വർഗ്ഗീയമുൻകരുതൽ, ഒരു “ട്രയൽ” മാത്രമാണിതെന്നു് ദൈവത്തിന്റെ പാദപീഠമായ ഭൂമിയിൽ അർജന്റായി വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിൽ നി.വ.ദി.ശ്രീ. ദൂതാനോസ് മോർ ജിബ്രീലോസ് വെളിപ്പെടുത്തി.
June 05 2020 14:22
മേലിൽ, അതായതു് ജ്യോതിഷശാസ്ത്രപ്രകാരമുള്ള ഭാവികാലങ്ങളിൽ, ചിറപ്പുറത്തു് കുരിയാക്കോസ് ബാബു (C. K. Babu) എന്ന എന്റെ പേരിനു് പകരം – മോഹൻദാസ് കരംചന്ദ് ഗാന്ധി (M. K. Gandhi) എന്നപോലെ – ചിറപ്പുറത്തു് കുരിയാക്കോസ് ഗാന്ധി (C. K. Gandhi) എന്ന പേരു് സ്വീകരിച്ചു് എന്നെത്തന്നെ ഞാനായി അനശ്വരനാക്കിയാലോ എന്ന ചിന്തയിലാണു് ഞാൻ. അതുവഴി, ഞാൻ എന്നെ ജനിപ്പിച്ച എന്റെ അപ്പനെ തള്ളിപ്പറയുന്നില്ല, എന്നെ പ്രസവിച്ച എന്റെ അമ്മയെ തള്ളിപ്പറയുന്നില്ല, എന്റെ വീട്ടുപേരിനെ തള്ളിപ്പറയുന്നില്ല; തള്ളിപ്പറയുന്നതു് ആകെമൊത്തം എനിക്കു് നൽകപ്പെട്ട എന്റെ ഫോർനെയിം മാത്രം! അതാണെങ്കിൽ, എനിക്കു് എന്റെ മാതാപിതാക്കളാൽ നൽകപ്പെട്ട പേരല്ല (സത്യം പറഞ്ഞാൽ എന്റെ മാതാവിനാൽ മാത്രം! കാരണം, എന്റെ പിതാവിന്റെ ആത്മാവിനെ തീച്ചൂളയിൽ എരിച്ചുകൊണ്ടിരുന്നതു് സ്വന്തം മകനായ എന്റെ ഫോർനെയിമിനേക്കാൾ, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ നിരാഹാരസത്യാഗ്രഹങ്ങളും ഉപ്പുസത്യാഗ്രഹങ്ങളുമായിരുന്നു! എന്റെ അമ്മ എനിക്കു് “യമകാലൻ” എന്നു് പേരു് നൽകിയിരുന്നെങ്കിലും, എന്റെ അപ്പനെ അതു് ഏതെങ്കിലും വിധത്തിൽ അലട്ടുമായിരുന്നു എന്നെനിക്കു് തോന്നുന്നില്ല. രാഷ്ട്രീയമായ ബ്രെയ്ൻ വാഷിങ്ങിനു് വിധേയമായവർക്കുമാത്രം സ്വന്തമായ ഒരുതരം പ്രത്യേക മാനസികാവസ്ഥയായിരുന്നു എന്റെ അപ്പന്റേതും), എന്റെ അപ്പന്റെ സുഹൃത്തായ, നാലുവയസ്സുകാരനായ ഞാൻ, പ്രായപൂർത്തിയായ ഒരു ശൈത്താനാണെന്ന എന്റെ സ്വന്തം അപ്പന്റെ അഫിഡെവിറ്റിന്റെ അടിസ്ഥാനത്തിൽ, നെറ്റിപ്പട്ടം കെട്ടിയ ആനകളുടെയും, “അമ്പമ്പമ്പോ” അമ്പാരികളുടെയും, താലപ്പൊലിയേന്തിയ – കന്യകമാർ എന്നു് അത്രയ്ക്കങ്ങടു് ഉറപ്പായി പറയാൻ കഴിയില്ലെങ്കിലും, ഒരുവിധം പൊരുത്തപ്പെടാവുന്നവിധം കന്യകമാരായവരുടെ ഭരതനാട്യ-കുച്ചിപ്പുടികളുടെയും, കന്യകന്മാർ എന്നു് അത്രയ്ക്കങ്ങടു് ഉറപ്പായി പറയാൻ കഴിയില്ലെങ്കിലും, ഒരുവിധം പൊരുത്തപ്പെടാവുന്നവിധം കന്യകന്മാരായ കന്യകന്മാരുടെ ചാക്യാർകൂത്തു്- ഗരുഡൻതൂക്കം-കാളകളി-പുലികളി ഇത്യാദികളുടെയും അകമ്പടിയോടെ ഞാൻ ആനയിക്കപ്പെട്ട പ്രൈമറി സ്‌കൂളിലെ ഹെഡ് മാഷ്, എന്നിൽനിന്നും, ഇന്നല്ലെങ്കിൽ നാളെ, ഒരു “ബാബു രാജേന്ദ്രപ്രസാദ്” ഉരുത്തിരിയാൻ വേണ്ടത്ര പൊട്ടൻഷ്യൽ എന്നിൽ അന്തർലീനമാണെന്നു് ജന്മസിദ്ധമായ അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയാൽ തിരിച്ചറിഞ്ഞു് എനിക്കു് നൽകിയ പേരാണു് “ബാബു”.
എന്തുകൊണ്ടു് ആ മാന്യദേഹം എനിക്കു് ശശി എന്നോ, സോമൻ എന്നോ, വിജയൻ എന്നോ, രമേശൻ എന്നോ, റെജിനൾഡ് ഡയർ എന്നോ, മൗണ്ട് ബാറ്റൺ എന്നോ പേരു് നൽകിയില്ല എന്നതു് എന്റെ ഇപ്പോഴത്തെ അറിവിനു് അതീതമാണു്. എങ്കിലും, ഞാൻ എന്റെ അപ്പനെ സ്നേഹിക്കുന്നു, ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്നു, എന്റെ അന്നത്തെ ഹെഡ് മാഷിനെ സ്നേഹിക്കുന്നു, ശശിയെ സ്നേഹിക്കുന്നു, സോമനെ സ്നേഹിക്കുന്നു, മൗണ്ട് ബാറ്റണെ സ്നേഹിക്കുന്നു, ആക്ടിങ് ബ്രിഗേഡിയർ-ജനറൽ റെജിനൾഡ് ഡയറെയും സ്നേഹിക്കുന്നു. കാരണം, സാക്ഷാൽ ദൈവം സ്നേഹമാണെങ്കിൽ, സാക്ഷാൽ മലദ്വാരവും സാക്ഷാൽ മൂത്രദ്വാരവും സഹിതം ആ ദൈവത്തിന്റെ തനിസ്വരൂപിയായ ഞാൻ എത്രമാത്രം സ്നേഹരൂപി ആയിരിക്കണം!?
“C. K. Gandhi” എന്ന എന്റെ പരിഷ്കരിക്കപ്പെട്ട പേരു് ഗസറ്റിൽ പ്രസിദ്ധീകരിച്ചാലേ അതിനു് നിയമസാധുത്വം കൈവരൂ. പക്ഷേ, അതിനു് തത്കാലം ഒരല്പം ചക്രത്തിന്റെ കുറവുണ്ടു്. അതിനാൽ, അതിനായി ഞാനൊരു ദുരിതാശ്വാസനിധി പ്ലാൻ ചെയ്യുന്നുണ്ടു്.
Stay tuned with your open wallet. You won’t be disappointed. Bye-bye and Toi toi toi!
“See You Later, Alligator!”
June 07 2020 12:56
ഓൺലൈൻ ക്ലാസ്സുകൾ, ഹാർഡ്വെയർ ദാനധർമ്മങ്ങൾ, ബെവറേജ് ഷോപ്പുകളും ബാറുകളും തുറന്നു് പ്രവർത്തിക്കൽ, പള്ളികളും ക്ഷേത്രങ്ങളും തുറന്നു് പ്രാർത്ഥിക്കൽ തുടങ്ങിയ മഹായജ്ഞങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ കൊറോണപരമായ അടിയന്തിരാവസ്ഥയിൽ, ഓരോ വ്യക്തിയും യേശുവിലൂടെ വെള്ളയിലേയ്ക്കും, ദൈവപുത്രനായ യേശു വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ കാനാവിലെ കല്യാണ മോഡലിൽ വെള്ളമടിയിലേയ്ക്കും വന്നു്, മാർക്സിയൻ പോലീസും, കൊടിയും, കോടതിയും, കൊട്ടംചുക്കാദിയുമായ ശ്രീമതി സഖാവു് എം. സി. ജോസഫൈനെപ്പോലെ, നീതിന്യായബോധവും, പൗരബോധവും, സർവ്വലോകതൊഴിലാളി”വർക്കി”ബോധവും ഒത്തിണങ്ങിയ ഉത്തമപൗരന്മാരും പൗരകളും കമ്പിപ്പാരകളുമായി മാറേണ്ടതുണ്ടു്. അതിനായി ഓരോ മനുഷ്യനും ഓരോ മനുഷ്യയും തോളിൽ ചുമന്നു് ഗൊല്ഗോഥാ മലയിലേയ്ക്കു് എത്തിക്കേണ്ട വിവിധയിനം കുരിശുകളിൽ ചിലതിന്റെ വിവരങ്ങൾ താഴെക്കൊടുക്കുന്നു. ശ്രദ്ധാപൂർവ്വം പിൻപറ്റാൻ മടിക്കാതിരുന്നാൽ നിങ്ങൾക്കു് കൊള്ളാം.
ഗൊല്ഗോഥാ മലവരെ ഈവക കുരിശുകളും ചുമന്നു് നടന്നുതീർക്കാൻ ആരോഗ്യപരമായതോ, മറ്റിനങ്ങളിൽപ്പെട്ടതോ ആയ ബുദ്ധിമുട്ടുകളും ബുദ്ധിഹീനമുട്ടുകളും ഉള്ളവർ മലയാറ്റൂർ മല കയറി ചവിട്ടിക്കൂട്ടിയാലും മതി. കാരണം, അല്ലാഹു/ദൈവം വളരെയധികം ക്ഷമിക്കുന്നവനും എം. കരുണാനിധിയും, കെ. കാമരാജുമാകുന്നു! പക്ഷേ, കുരിശും ചുമന്നു് മലയാറ്റൂരിലേക്കു് ഉണക്കവെള്ളത്തിലൂടെ നീന്തിനീന്തി മുന്നേറുമ്പോൾ, “പൊന്നുംകുരിശുമുത്തപ്പോ, പൊന്നുംകുരിശുമുത്തപ്പോ, പൊന്മലകേറ്റം പൊന്നുംകുരിശുമുത്തപ്പോ, കേറ്റെടാ കേറ്റു് പൊന്നുംകുരിശുമുത്തപ്പോ” എന്ന മാജിക്ക് ഫോർമ്യുല അന്തംവിട്ടു് ആലപിച്ചുകൊണ്ടിരിക്കാൻ മറക്കരുതു്.
ജന്മപാപം അടക്കമുള്ള സർവ്വമാന പാപങ്ങളിൽ നിന്നും സകലലോകത്തെയും മോചിപ്പിക്കാൻ വേണ്ടിയാണു് യേശു “തലയോടിടം” എന്നർത്ഥമുള്ള ഗൊല്ഗോഥാ മലയിലേയ്ക്കു് മരക്കുരിശു് ചുമന്നതു്. അതുപോലെതന്നെ, നമ്മുടെ പൊതുവോ, പ്രത്യേകമോ ആയ പാപങ്ങളിൽ നിന്നും പൊന്നുംകുരിശുമുത്തപ്പൻ നമ്മളെ നിത്യമായി മോചിപ്പിക്കുന്നതിനു് വേണ്ടിയോ, കമ്പ്ലീറ്റ് സ്വാർത്ഥമായ നമ്മുടെ ഏതെങ്കിലുമൊരു ജീവിതലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതിനു് വേണ്ടിയോ ആണു് നമ്മൾ മരക്കുരിശും ചുമന്നു് മലയാറ്റൂരിലേക്കു് “ഉണക്കവെള്ളത്തിലൂടെ” നീന്തിനീന്തി മുന്നേറുന്നതെന്ന രഹസ്യം, ശ്രേഷ്ഠ മെത്രാപ്പോലീത്ത ആലഞ്ചേരിപ്പിതാവു് മറന്നാലും, നമ്മൾ മറക്കരുതു്. ഓരോരുത്തർത്തർക്കും ബോധപൂർവ്വമോ അബോധപൂർവ്വമോ ആയതും, അവരവരുടേതുമായ മറവികളാണല്ലോ ഉടയതമ്പ്രാൻ കൽപ്പിച്ചു് നല്കിയിരിക്കുന്നതു്!
ചുമക്കേണ്ട കുരിശുകൾ (സ്ഥലപരിമിതി മൂലമുള്ള ചുരുക്കെഴുത്തു്):
1. ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു്; ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു്, വലങ്കൈ ചെയ്യുന്നതു് എന്തു് എന്നു് ഇടങ്കൈ അറിയരുതു്.
2. പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു്; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു് തോന്നുന്നതു്. അവരോടു് തുല്യരാകരുതു്; നിങ്ങൾക്കു് ആവശ്യമുള്ളതു് ഇന്നതെന്നു് നിങ്ങൾ യാചിക്കുംമുൻപേ നിങ്ങളുടെ പിതാവു് അറിയുന്നുവല്ലോ.
അതായതു്, മനുഷ്യർ പ്രാർത്ഥിക്കുന്നതിനു് മുൻപേതന്നെ, എന്താണവർ പ്രാർത്ഥിക്കാൻ പോകുന്നതെന്നു് കൃത്യമായി അറിയുന്ന സ്വർഗ്ഗത്തിലെ പിതാവിനോടു് പ്രത്യേകിച്ചു് പ്രാർത്ഥിക്കേണ്ട ഒരാവശ്യം മനുഷ്യർക്കില്ല എന്നാണു് അതേ ദൈവത്തിന്റെ പുത്രനായ കർത്താവീശോമശിഹ ഈ വചനം വഴി നമ്മെ മനസ്സിലാക്കാൻ ശ്രമിച്ചതു്. അനാവശ്യപ്രാർത്ഥന ദൈവതിരുമുന്നിൽ അധികപ്രസംഗമാണെന്നു് സാരം.
എന്തുവന്നാലും പ്രാർത്ഥിച്ചേ അടങ്ങൂ എന്നു് നിർബന്ധമുള്ള ചില മനുഷ്യർ ലോകത്തിലുണ്ടെന്നും അറിയാത്തവനല്ല ദൈവം. ദൈവം ആരാ മോൻ!? അത്തരക്കാർക്കായിട്ടാണു്, “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ” എന്നു് പറഞ്ഞു് യേശു ഈ “കർത്തൃപ്രാർത്ഥന” മീൻപിടുത്തക്കാരും “അവിശാരികളും വ്യവിശാരികളുമായിരുന്ന” തന്റെ അനുയായികളെ ചൊല്ലിക്കേൾപ്പിച്ചതു്. അറയിൽ കടന്നു് വാതിൽ അടച്ചു് രഹസ്യത്തിലുള്ള പിതാവിനോടു് പ്രാർത്ഥിക്കേണ്ട ഒരു പ്രാർത്ഥനയാണതെന്നു് അങ്ങേർ പ്രത്യേകം “ശട്ടം കെട്ടുകയും” ചെയ്തിട്ടുണ്ടു്.
“കർത്തൃപ്രാർത്ഥന”:
>>>സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു് ആവശ്യമുള്ള ആഹാരം “ഇന്നു്” ഞങ്ങൾക്കു് തരേണമേ; ഞങ്ങളുടെ കടക്കാരോടു് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.<<<
(കൊറോണക്കാലത്തെ ബിബ്ലിക്കൽ പെരുമാറ്റമര്യാദകളെപ്പറ്റി കൂടുതൽ അറിയണമെന്നുള്ളവർ ബൈബിളിലെ മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായം വായിക്കുക.)
June 08 2020 12:33
വിക്കിപ്പീഡിയയിൽ നിന്നും:
“The police are a constituted body of persons empowered by a state, with the aim to enforce the law, to ensure the safety, health and possessions of citizens, and to prevent crime and civil disorder.”
ഈ വസ്തുത എജ്യുക്കേഷനിലൂടെയും, ട്രെയിനിങ്ങിലൂടെയും പോലീസിനു് മനസ്സിലാക്കിക്കൊടുക്കാനുള്ള അധികാരവും ബാദ്ധ്യതയും, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ, സ്റ്റെയ്റ്റിന്റേതാണു്. “വെടിവനിതകളും”, “കൊടി സുനികളുമായി”, ഇരുട്ടുമുറികളിലെയും, ഉരുട്ടുമുറികളിലെയും കുറ്റകൃത്യങ്ങൾ ഏർപ്പാടുചെയ്തും, സഹകരിച്ചും, സംരക്ഷിച്ചുകൊണ്ടുമല്ലാതെ കോൺസ്റ്റിറ്റ്യൂഷണലായ നിയമങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത ഒരു സ്റ്റെയ്റ്റിനു് അതു് ഒരിയ്ക്കലും മനസ്സിലാക്കാൻ കഴിയില്ല.
ക്രിമിനാലിറ്റിയിൽ അധിഷ്ഠിതമായ അത്തരമൊരു സ്റ്റെയ്‌റ്റിനെ അതർഹിക്കുന്ന വാസസ്ഥലമായ സെപ്ടിക് ടാങ്കിലേയ്ക്കു് എത്രയും വേഗം ഫ്ലഷൗട്ട് ചെയ്യാനുള്ള അധികാരവും ബാദ്ധ്യതയും, ഒരു ആധുനികജനാധിപത്യവ്യവസ്ഥിതിയിൽ, സമ്മതിദായകരായ ജനങ്ങളുടേതാണു്, ആയിരിക്കണം.
June 08 2020 14:14
അധ്യാപിക! ധൂമകേതൂലെ ധ!
ഭാഷാപരിഷ്കരണം വരെ അദ്ധ്യാപിക! അദ്ധ്വാനത്തിലെ ദ്ധ!
ഭാഷാപരിഷ്കരണശേഷം അധ്യാപിക! അധോവായുവിലെ ധ!
കംപ്യൂട്ടർ വരെ മുണ്ടു്! കുന്നോളമുണ്ടല്ലോ തുണ്ടു് എന്നതിലെ ണ്ടു്!
കംപ്യൂട്ടറിനുശേഷം മുണ്ട്! മൗണ്ട് എന്നതിലെ ണ്ട്!
June 09 2020 11:08
സ്കൂൾ-, കോളെജ്-, ഹോസ്പിറ്റൽകെട്ടിടങ്ങളുടെ പ്രൗഢിയിലും പ്രദര്‍ശനപരതയിലും ആയിരുന്നു വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും മാനദണ്ഡം അധിഷ്ഠിതമായിരുന്നതെങ്കിൽ, ഈജിപ്തിലെ പിരമിഡുകളിൽ വാഴുന്ന ഫറവോ-മമികളായിരുന്നേനെ ഏറ്റവും പെർഫെക്റ്റായ “അദ്യാപകരും വൈദ്ധ്യന്മാരും”.
June 09 2020 11:37
എന്തുകൊണ്ടാവുമെന്നുണ്ടോ കേരളത്തിൽ ആണും പെണ്ണും ഇങ്ങനെ “രഹസ്യമായി” ഒളിച്ചോടുന്നതു്? “പരസ്യമായി” ഒളിച്ചോടാൻ പറ്റാത്തതുകൊണ്ടായിരിക്കുമല്ലേ?
June 09 2020 12:06
ഇതുവരെ ഈ സത്യം മനസ്സിലാക്കാത്തവർക്കായി:
മാർക്സിസ്റ്റ്-എൻഗലിസ്റ്റ്-ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ്-മാവോയിസ്റ്റ് തത്വസംഹിതകളിൽ അധിഷ്ഠിതമായ ഏതെങ്കിലുമൊരു കമ്മ്യൂണിസ്റ്റ് പാർട്ടി, ഏതെങ്കിലുമൊരു രാജ്യത്തിൽ, ഏതെങ്കിലുമൊരു കാലഘട്ടത്തിൽ, ഏതെങ്കിലുമൊരു സുപ്രീം കോടതി വിധിയോ, ഏതെങ്കിലുമൊരു ഹൈക്കോടതി വിധിയോ, വന്നപ്പോഴോ, വരാതിരുന്നപ്പോഴോ ആ രാജ്യത്തിൽ, ആ നാട്ടിൽ, ആ സമൂഹത്തിൽ ഏതെങ്കിലും വിധത്തിലുള്ള ഒരു കലാപം സൃഷ്ടിക്കാൻ ഇന്നുവരെ ശ്രമിച്ചിട്ടില്ല, ഇനി എന്നെങ്കിലും ശ്രമിക്കുകയുമില്ല.
ഇതു് സത്യം, സത്യം, സത്യം! കാൾ മാർക്സ് ആചാര്യനാണേ സത്യം!!
June 10 2020 12:05
നവോത്ഥാനകാലം വന്നതോടെ മതേതരവിവാഹങ്ങളുടെ കാലം കഴിഞ്ഞെന്നും, ഇപ്പോൾ മാളവികവിവാഹങ്ങളുടെ കാലമാണെന്നും ഫെയ്‌സ്ബുക്കിലെ ഏതോ തിരുത്തിക്കുറിക്കൽത്തൊഴിലാളി വഴിയാണറിഞ്ഞതു്.
കുത്തിത്തിരിപ്പുകാരെപ്പോലെയല്ല തിരുത്തിക്കുറിക്കൽകാർ. സമൂഹത്തിൽ നിലയും വിലയുമുള്ളവരായതിനാൽ, അവരുടെ വാക്കുകൾക്കു് നേരും നെറിയുമുണ്ടായിരിക്കും. കൃത്യതയുടെയും വ്യക്തതയുടെയും കാര്യത്തിൽ അല്ലറ ചില്ലറ ബാലാരിഷ്ടങ്ങൾ ഉണ്ടെന്നേയുള്ളൂ. അതുകൊണ്ടാവാം, മാളവികവിവാഹം എന്ന വിഷയത്തിൽ ഒരുവിധം കൃത്യവും വ്യക്തവുമായൊരു ധാരണ സൃഷ്ടിച്ചെടുക്കാൻ എനിക്കു് ഇതുവരെ കഴിഞ്ഞിട്ടില്ല.
എങ്കിലും, മല്ലുക്കളായ തിരുത്തിക്കുറിക്കൽകാർ പൊതുവേ മാർക്സിസ്റ്റുകളും മാനവികരും മദനിസ്നേഹികളും ആയിരിക്കുമെന്നതിനാൽ, പൊതുമുതലിന്റെ തൊഴിലാളിവർഗ്ഗത്തിനിടയിലെ സമതുലിതമായ വിതരണം സംബന്ധിച്ച മാർക്സിയൻ തിയറിയുടെ അടിസ്ഥാനത്തിൽ, ഷരിയാ മോഡലിൽ കൈരളീകരിക്കപ്പെട്ട വൈരുദ്ധ്യാത്മകമായ ഏതോ മാനവികാഗ്നിമിത്രമായിരിക്കാം സംഭവം എന്നു് കരുതുന്നു.
മാളവികവിവാഹങ്ങൾ മലയാളിമാർക്കറ്റിൽ അധിനിവേശിച്ച സ്ഥിതിക്കു്, ഒട്ടും വൈകാതെതന്നെ അമാളവികവിവാഹങ്ങളും നവോത്ഥാനത്തിന്റെ അതേ പാത പിന്തുടർന്നു് കേരളക്കരയിൽ കുടിയേറിപ്പാർക്കുമെന്ന പ്രതീക്ഷയിൽ, ആ നല്ല നാളെ കണികണ്ടുണരാനായി കർത്താവിലും കർമ്മത്തിലും ഉദകക്രിയാപരമായി പ്രത്യാശിച്ചു് കാത്തിരിക്കുന്നു.
മതേതരവിവാഹങ്ങൾക്കും, മാളവികവിവാഹങ്ങൾക്കും, അമാളവികവിവാഹങ്ങൾക്കും ഏറിയോ കുറഞ്ഞോ നൽകുന്ന പിന്തുണയുടെ പേരിൽ, പാർട്ട്യേതരവിവാഹങ്ങളെയും ഞാൻ പിന്തുണക്കുമെന്ന വല്ലയിനം വ്യാമോഹങ്ങളും സൂത്രത്തിൽ വേവിച്ചെടുക്കാനായി ആരെങ്കിലും അടുപ്പത്തു് വച്ചിട്ടുണ്ടെങ്കിൽ ആ കഞ്ഞിക്കലം അങ്ങു് വാങ്ങിവയ്ക്കുന്നതാണു് അവർക്കു് നല്ലതു്.
June 12 2020 08:38
എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന വിധത്തിൽ വിപ്ലവകരമായ ധീരകൃത്യങ്ങൾ ചെയ്തിട്ടുള്ള ജനകീയനേതാക്കൾ മരിക്കുമ്പോൾ അവർക്കുവേണ്ടി ഒരുതുള്ളി കണ്ണുനീർ പൊഴിക്കാൻ ഒരിക്കലും മടി കാണിച്ചിട്ടുള്ളവളല്ല ജസിൻഡ ആർഡെൺ.
ആ കക്ഷിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല.
June 12 2020 09:46
കോട്ടയത്തുചെന്നു് കോഴിപിടിക്കാൻ കോതമംഗലം മുതലേ പതുങ്ങിപ്പോകേണ്ട കാര്യമില്ല എന്നറിയാത്ത മല്ലുക്കൾ ഉണ്ടാകാൻ വഴിയില്ല.
എനിക്കു് മനസ്സിലാകാത്തതു് മറ്റൊരു കാര്യമാണു്: കോതമംഗലത്തുതന്നെ നല്ല ഒന്നാന്തരം ഇറച്ചിക്കോഴികൾ ഉണ്ടെന്നിരിക്കെ, കോഴിപിടിക്കാനായി ഒരുവൻ എന്തിനു് 69 കിലോമീറ്റർ അകലെയുള്ള കോട്ടയം വരെ – പതുങ്ങിയായാലും അല്ലാതെയായാലും – പോകണം?
“Man muß nur in die Fremde gehen, um das Gute kennenzulernen, was man zu Hause besitzt.” (വീട്ടിലുള്ള നന്മയെ അറിയാൻ അന്യദേശത്തേക്കു് പോയാൽ മതി.)- Johann Wolfgang von Goethe
ഗ്വേറ്റെയെ മറ്റു് വാക്കുകളിൽ വായിച്ചാൽ: വീട്ടിൽ എന്തിനുംപോന്ന കോഴികളുള്ളപ്പോൾ കോഴികളെത്തേടി എന്തിനു് ഒരുവൻ വന്യമായ പ്രദേശങ്ങളിലേക്കു് പോകണം?
June 13 2020 17:34
ഫെയ്‌സ്ബുക്കിൽ കണ്ടതാണു്:
“കൗതുകകരമായൊരു കാര്യം, ഈയിടെ വായിച്ചതു്, ലോകത്താകമാനമുള്ള 30 ലക്ഷം രോഗികളിലെ (അന്നത്തെ കണക്കാണു്) വൈറസിന്റെ മൊത്തം ഭാരമെടുത്താൽ ഒന്നര ഗ്രാമേയുള്ളു എന്നതാണു്. മുതലാളിത്തത്തിന്റെ ഭീമാകാരമായ സൈനിക – സാമ്പത്തിക ശക്തികൾ, ഭരണകൂട യുക്തികൾ എല്ലാറ്റിനെയും നിശ്ചലമാക്കിക്കളഞ്ഞതു് ഇത്ര ചെറിയ ഭാരമാണു്.” – സുനിൽ പി ഇളയിടം
മാർക്‌സും എൻഗൽസും ലെനിനും സ്റ്റാലിനും മാവോയും കടിച്ചു് പല്ലുകളഞ്ഞിടത്തു് ഒരു പീക്കിറി വൈറസ്, അരിവാൾ-നക്ഷത്രം-കൊട്ടോടി (പട്ടയല്ല!) എമ്പ്ലമായുള്ള രക്താഭമായ വെന്നിക്കൊടി നാട്ടി എന്നതു് ഏതൊരു തൊഴിലാളിവർക്കി-കമ്മ്യൂണിസ്റ്റിനെയും ആവേശഭരിതമാക്കാൻ ശേഷിയുള്ള ഒരു ബ്രേക്കിങ് ന്യൂസാണു്.
മേല്പറഞ്ഞ നിശ്ചലമാക്കലിൽനിന്നും, മൊത്തം ഒന്നരഗ്രാമിയായ അച്ചങ്ങായി മുതലാളിത്തമോ, ഭീമാകാരമായ സൈനിക – സാമ്പത്തിക ശക്തികളോ, ഭരണകൂടയുക്തികളോ ഇല്ലാത്ത, ചൈന, നോർത്ത് കൊറിയ, ക്യൂബ, വെനെസ്വേല മുതലായ സ്വതന്ത്രകമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ടാകുമെന്നു് കരുതുന്നു. കാരണം, പൊട്ടന്റെ അടി പോലെയാണു് വൈറസിന്റെ ബാധ! ഒരു മയവും ഉണ്ടാവില്ല. ആളും തരവും മർമ്മവും നോക്കി അടിക്കുകയും പിടിക്കുകയും വെട്ടുകയും ചെയ്യൂന്ന പരിപാടി പണ്ടേതന്നെ പൊട്ടനുമില്ല, വൈറസിനുമില്ല.
പൊട്ടനും വൈറസിനുമെന്തു് കമ്മ്യൂണിസം? എന്തു് ക്യാപ്പിറ്റലിസം? എന്തു് കാതോലിക്കാ? എന്തു് പാത്രിയർക്കാ? എന്തു് സുന്നി? എന്തു് ഷിയാ?
തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റെ അന്തിമവിജയം ഉറപ്പുവരുത്താൻ വേണ്ടി ഇതുപോലൊരു രക്തോപഹാരം മുഖ്യമന്ത്രി സഖാവിന്റെ ദുരിതാശ്വാസഫണ്ടിലേക്കു് കാണിക്കയായി സമർപ്പിച്ചതിന്റെ പേരിൽ കോവിഡ്-19 വൈറസ് വരുംകാലങ്ങളിൽ “സഖാവു് കൊറോണ വൈറസ്” എന്നു് പുനർനാമകരണം ചെയ്യപ്പെടുമെന്നു് കരുതുന്നു.
അടുത്ത പോളിറ്റ് ബ്യുറോ യോഗത്തിൽ, ഈ വിഷയത്തിൽ, BevQ മോഡലിൽ, ഒരേസമയം സാങ്കേതികതടസ്സങ്ങൾ ഉള്ളതും ഇല്ലാത്തതുമായ ഒരു മാജിക്കൽ-ലോജിക്കൽ തീരുമാനം ഉണ്ടാവുമെന്ന പ്രത്യാശയോടെ, മാർക്സ് മുത്തപ്പന്റെ (കമ്മ്യൂണിസ്റ്റ് കേരളത്തിലെ മാറിയ ദാമ്പത്യാധിഷ്ഠിത – ഷരിയാ സാഹചര്യത്തിൽ, മാർക്സ് മൂത്താപ്പയുടെ!) നാമത്തിൽ, നോക്കിപ്പാർത്തു്, വിപ്ലവാഭിവാദ്യങ്ങളോടെ കാത്തിരിക്കുന്നു.
June 14 2020 11:44
കൊറോണ മൂലം നാട്ടിലേക്കു് മടങ്ങിവരാൻ ശ്രമിക്കുന്ന മലയാളിപ്രവാസികളിൽ ചിലർ അതു് സാദ്ധ്യമാക്കുന്നതിനായി പ്രാർത്ഥിക്കുന്നതു് ദൈവത്തോടാണു്. മറ്റു് ചിലർ നാടുവാഴിയായ കേരളമുഖ്യമന്ത്രി പിണറായി വിജയനോടു് കരഞ്ഞുവിളിച്ചു് അപേക്ഷിക്കുകയാണു് ചെയ്യുന്നതു്.
ആ രണ്ടു് വിഭാഗത്തിനോടും എനിക്കു് ഇതേ ചോദിക്കാനുള്ളു: നിങ്ങൾ നിങ്ങളുടെ പ്രാർത്ഥനകളും അപേക്ഷാഫോറങ്ങളും എന്തുകൊണ്ടു് മേല്പറഞ്ഞ കക്ഷികൾ സമക്ഷമല്ലാതെ, വിശുദ്ധ കൊറോണഭഗവാന്റെ (ഫെമിനിസ്റ്റുകൾ കൊറോണഭഗവതി എന്നു് വായിക്കുക. – എഡിറ്റർ) തിരുസന്നിധിയിൽ സമർപ്പിക്കുന്നില്ല?
കൊറോണത്തമ്പ്രാന്റെ (തമ്പ്രാട്ടിക്കു് – എഡിറ്റർ) ഹൃദയമില്ല. ഹൃദയമില്ലാത്തിടത്തു് ഹൃദയശൂന്യതയും ഉണ്ടാവാൻ വഴിയില്ല. അതിനാൽ, കൊറോണത്തമ്പ്രാന്റെ മുന്നിൽ (തമ്പ്രാട്ടിക്കു് മുന്നിൽ – എഡിറ്റർ) സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വാഭാവികമായും റാഷണലായി പരിശോധിക്കപ്പെടും, ദ്രുതഗതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളപ്പെടും.
ശൂന്യതയല്ലാതെ മറ്റൊന്നും ഇല്ലാത്തിടത്തു് ഹൃദയമോ ഹൃദയശൂന്യതയോ, മൂർത്തമോ അമൂർത്തമോ ആയ മറ്റേതെങ്കിലും യാഥാർത്ഥ്യങ്ങളോ, മാനുഷികമായ ഗുണങ്ങളോ ഉണ്ടാവാൻ വഴിയില്ലാത്തതിനാൽ, നിയമാനുസൃതം പൂരിപ്പിക്കപ്പെട്ട ആപ്ലിക്കേഷൻ ഫോമുകളോ, ഉരുണ്ടുനേർച്ചസഹിതം സമർപ്പിക്കപ്പെടുന്ന ഹൃദയമുരുകും പ്രാർത്ഥനകളോ, ആവക മഹോന്നതസന്നിധാനങ്ങളിലേക്കു് ചുമന്നെത്തിച്ചു് കാഴ്ച വയ്ക്കുന്നതിലൂടെ ഭക്തജനത്തിനു് എന്തെങ്കിലും നേടാനാവുമെന്നു് എനിക്കു് തോന്നുന്നില്ല.
“Nothing comes from nothing” എന്നു് സായിപ്പു്. സമ്പൂർണ്ണമായ ഓട്ടയിൽ നിന്നും ആനമുടിയോ ഹിമാലയപർവ്വതമോ വരില്ല എന്നു് മല്യാലം.
June 16 2020 10:35
ഞാൻ നിരുപാധികം വിശ്വസിക്കുന്ന നാലു് കൂട്ടരേയുള്ളു: സ്ത്രീകളും, പെണ്ണുങ്ങളും, പാർട്ടിക്കാരും, സ്വാമിമാരും. സത്യം മാത്രം പറയുന്നവർ എന്ന നിലയിൽ, അവർ എന്തു് പറഞ്ഞാലും ഞാൻ അനുസരിക്കും.
അതുകൊണ്ടാണു് ചക്കക്കുരു മിക്സിയിലിട്ടു് ജ്യൂസാക്കി കുടിച്ചാൽ ഭയങ്കര തമാശയാണെന്നു് ഒരു സ്വാമി പറഞ്ഞപ്പോൾ ഞാനതു് അക്ഷരം പ്രതി അനുസരിച്ചതു്. പക്ഷേ, പണി പാളി. എന്റെ മഹാഭാഗ്യത്തിനു് സംഭവം മൊത്തം കൈവിട്ടു് പോയില്ല എന്നു് പറഞ്ഞാൽ മതി. ഞാൻ മിക്സിയിലിട്ടു് ജ്യൂസാക്കിയ ചക്കഗ്ഗുരുക്കൾ വിദ്യാഭ്യാസക്കച്ചവടക്കാർക്കു് പണം നൽകി റോക്കറ്റ് സയൻസ് പഠിക്കാൻ മാത്രം സാമ്പത്തിക ശേഷിയില്ലാത്ത BPL വിഭാഗത്തിൽപ്പെട്ടവയായിരുന്നിരിക്കണം. അല്ലെങ്കിൽ, കംപസ്റ്റ്യൻ വഴിയുള്ള എക്സോസ്റ്റ് ഗ്യാസിന്റെ അപ്വേർഡ് ത്രസ്റ്റ് നിയന്ത്രണാധീനമാക്കി, ഭൂമിയുടെ ആകർഷണപരിധിക്കുള്ളിൽ പിടിച്ചുനില്ക്കാൻ എനിക്കു് കഴിയുമായിരുന്നു എന്നു് തോന്നുന്നില്ല.
ആ കുരുക്കൾ നാലു് കാശിനു് വകയുള്ള APL വിഭാഗക്കാരുടെയോ, പാർട്ടിനേതാക്കളുടെയോ, മതനേതാക്കളുടെയോ മറ്റോ മക്കളോ മരുമക്കളോ ആയിരുന്നെങ്കിൽ, ഞാനിപ്പോൾ ഇന്റർനാഷണൽ സ്‌പെയ്‌സ് സ്റ്റേഷനിലോ, യേശുവിനെപ്പോലെ നേരിട്ടു് സ്വർഗ്ഗീയപിതാവിന്റെ വലത്തുഭാഗത്തായി സീറ്റുറപ്പിച്ചിരിക്കുന്ന ആദിപിതാക്കളുടെ മടിയിലോ എത്തിയിട്ടുണ്ടായിരുന്നേനെ!
June 17 2020 11:02
ഇൻഡ്യൻ പതാകയെ സല്യൂട്ട് ചെയ്യുമ്പോഴായിരുന്നു പിന്നിൽ നിന്നും യൂദാസിന്റെ വെടി.
ഐഡിയൽസ് ഇല്ലാത്തവന്റെ ഐഡിയോളജി പ്രാകൃതമാണു്; സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ വിഷമാണു്.
സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ വിഷങ്ങളെ കഴിയുന്നത്ര അകറ്റിനിർത്തിയാൽ പിന്നീടു് ദുഃഖിക്കാതിരിക്കാം.
(ചിത്രത്തിനു് കടപ്പാടു്)
June 18 2020 13:39
കോവിഡ് -19 ബാധ ഒരുവിധം കെട്ടൊടുങ്ങി, മുഖ്യമന്ത്രിസഖാവു് പിണറായി വിജയന്റെ കരുതലോടെയുള്ള കാരുണ്യത്താൽ ചത്തൊടുങ്ങാൻ കഴിയാതെ പോയതിനാൽ, എങ്ങനെയോ ജന്മനാട്ടിൽ എത്തിപ്പെടേണ്ടിവരുന്ന പ്രവാസിമന്ദബുദ്ധികൾ, “മാക്രിസ്റ്റുകളുടെ, മാക്രിസ്റ്റുകളാൽ, മാക്രിസ്റ്റുകൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട” ഇരട്ടച്ചങ്കൻ മുഖ്യമന്ത്രിയോടുള്ള ആദരവും നന്ദിയും വിധേയത്വവും പ്രകടിപ്പിക്കാനായി, ആ സുപ്രീം ലീഡറുടെ പൂര്‍വ്വകാലത്തിനും, പകിട്ടിനും, പദവിക്കും ചേർന്നവിധം ആഡംബരപൂർവ്വമായ ഒരു “സ്റ്റാർലൈറ്റ് എക്സ്പ്രസ്സ്” സംഘടിപ്പിക്കണം എന്നാണെന്റെ അഭിപ്രായം. അതുപോലൊരു സ്റ്റെയ്ജിൽ മുഖ്യമന്ത്രി അകമഴിഞ്ഞാടുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.
(https://www.youtube.com/watch?v=i1WRYoM6vRM)
പന്നികൾക്കു് അവയുടെ വിശ്വരൂപം പ്രദർശിപ്പിക്കാൻ ചെളിക്കുഴി ആവശ്യമാണെന്നപോലെ, സൂപ്പർ-മെഗാ-ഗിഗാ സ്റ്റാറുകൾക്കു് അവരുടെ വിശ്വരൂപം പ്രദർശിപ്പിക്കാൻ വർണ്ണാലംകൃതമായ ഒരു സ്റ്റേജും, വാപിളർന്നിരിക്കുന്ന ആരാധകരാൽ നിറഞ്ഞ ഒരു സദസ്സും ആവശ്യമാണു്. റാറ്റൽസ്നേയ്ക്കുകളുടെ ഹാബിറ്റാറ്റിൽ മുതലകൾക്കു് അവയുടെ സമ്പൂർണ്ണമായ വിശ്വരൂപം പ്രദർശിപ്പിക്കാനാവില്ലതന്നെ!
മനുഷ്യർക്കു്, ചെ ഗ്യുവാര മോഡലിൽ, കഞ്ചാവിനും, മാർക്സിയൻ ഐഡിയോളജിക്കും, ലെനിൻ ഐഡിയോളജിക്കും, സ്റ്റാലിൻ ഐഡിയോളജിക്കും, മാവോ ഐഡിയോളജിക്കും, “കാസ്ട്രേറ്റഡ്-ചെ” ഐഡിയോളജിക്കും മാത്രമേ അഡിക്ഷൻ ഉണ്ടാകാവൂ എന്നില്ല. രാഷ്ട്രീയത്തിലെയും, സാഹിത്യത്തിലെയും, സില്മയിലെയും സൂപ്പർ-സ്റ്റാറുകൾ പ്രവാസിലോകത്തിലെത്തി മധുരമനോജ്ഞമോഹനമായ പൊളിറ്റിക്കൽ വാഗ്ദാനങ്ങളും, ഫിക്ഷണൽ വിടുവായത്തങ്ങളും, ഫാസ്റ്റ്‌പെയ്സ്ഡ് മിമിക്രികളുമായി അരങ്ങുതകർക്കുന്ന “സൂൺലൈറ്റ് എക്സ്പ്രസ്സുകളും” മനുഷ്യമനസ്സുകളിൽ, ഒരു പിൻപോക്കു് അസാദ്ധ്യമായ വിധത്തിൽ അഡിക്ഷൻ ഉണ്ടാക്കാം. എന്തിനു്, മനുഷ്യരുടെ ജീവിതത്തിലെ, പക്വതയെത്താത്ത ചില പ്രത്യേക കാലഘട്ടങ്ങളിൽ, ഒരു പ്രത്യേകപെണ്ണിനു് ഒരു പ്രത്യേകആണിനോടും, നേരെ മറിച്ചും, “തല തിരിഞ്ഞും”, അഡിക്ഷൻ ഉണ്ടാകാം. ഇക്കാര്യത്തിൽ സന്ദേഹികളായവർ “Avicii”-യുടെ “Addicted To You” എന്ന പാട്ടു് കേൾക്കുക.
(https://www.youtube.com/watch?v=Qc9c12q3mrc)
ഒരു പാർവ്വതി ഒരു പത്രോസിനോ, ഒരു പരീതിനോ അഡിക്ഷൻ ആയിക്കൂടെന്നില്ല. ഒരു പത്രോസോ, ഒരു പരീതോ ഒരു പാർവ്വതിക്കുട്ടിക്കും അഡിക്ഷൻ ആയിക്കൂടെന്നില്ല. അതിന്റെ പേരിൽ പാർവ്വതിയെയോ, പത്രോസിനെയോ, പരീതിനെയോ കുറ്റം വിധിക്കുന്നതിൽ കാര്യമില്ല. അതുകൊണ്ടാണു് അത്തരം വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നവരെ, മാർക്സിയൻ ഐഡിയോളജിപ്രകാരം ബോധവത്‌കൃതരായ – കേരളം പോലുള്ള – പുരോഗമനശാസ്ത്രീയസമൂഹങ്ങളിലെ ഇടതുകക്ഷബുദ്ധിജീവികൾ ശുംഭന്മാർ എന്നു് ബഹുമാനപുരസ്സരം അഭിസംബോധന ചെയ്യുന്നതു്!
ഇപ്പൊ പിടി കിട്ടി എന്നു് കരുതുന്നു. ഇല്ലെങ്കിൽ, ജനസേവനാർത്ഥം നടത്തപ്പെടുന്ന എന്റെ അടുത്ത പത്രസമ്മേളനം വരെ കാത്തിരിക്കുക. തീർച്ചയായും നിങ്ങൾ സേവിക്കപ്പെടും, ഉറപ്പു്!
June 19 2020 10:38
ഇന്നു് ലോക വായനദിനമായതിനാൽ, മലയാളികൾ കുഞ്ഞുണ്ണിമാഷിനെക്കൊണ്ടു് ഫെയ്‌സ്ബുക്കിൽ ഓവർടൈം ചെയ്യിക്കാൻ സാദ്ധ്യതയുണ്ടു്.
വായിക്കാതെ വളർന്നാലും, ചൈനക്കാരെപ്പോലെ കുത്തിയിരുന്നു് ചീനച്ചട്ടികൾ ഉണ്ടാക്കിയാലും വളയുമെന്നതിനാലാണു്, ചീനച്ചട്ടികളോ, തത്തുല്യമായ ഇന്ത്യൻചട്ടികളോ ഉണ്ടാക്കാതെയും, പുസ്തകങ്ങളുടെ കവറുകൾ വായിച്ചും പ്രദർശിപ്പിച്ചും വിളഞ്ഞു് വിളച്ചിലെടുക്കാൻ പ്രകടനപ്രിയത സാമൂഹ്യവാസനയായി കൊണ്ടുനടക്കുന്ന മലയാളികൾ തീരുമാനിച്ചതെന്നു് തോന്നുന്നു.
വായിൽനോക്കൽവിദഗ്ദ്ധരാണു് പിന്നീടു് വായിക്കൽവിദഗ്ദ്ധരായി പരിണമിച്ചതെന്നൊരു ശ്രുതിയുണ്ടു്. കുശുമ്പുമൂത്തു് വിളഞ്ഞ നാവുകൾ പരത്തുന്ന ഒരു നുണയാണതെന്നൊരു തിയറിയും നിലവിലുണ്ടു്. ഏതു് വിഷയത്തിലും നംബർ വണ്ണായ ഒരു മാതൃകാസംസ്ഥാനത്തിൽ ജീവിക്കുന്നവരോടു് അമ്പേ പിമ്പിൽ ജീവിക്കുന്ന അന്യസംസ്ഥാനക്കാർക്കും, അന്യരാജ്യക്കാർക്കും കുശുമ്പുണ്ടാകാതിരിക്കുമോ? അതിന്റെ പേരിൽ നമ്മൾ നികളിക്കേണ്ടതില്ല എന്നാണെന്റെ പക്ഷം. കാരണം, കുശുമ്പർ കുശുമ്പുമൂത്തു് ചങ്കുനീറിനീറി (ഇരട്ടച്ചങ്കുള്ളവർ ഇരട്ടി നീറിനീറി) ഹൃദയാഘാതം വന്നു് അഡ്വാൻസായി മരിച്ചു്, നമ്മളെക്കാൾ മുന്നേ സ്വർഗ്ഗയാത്ര ചെയ്യുമ്പോൾ അതു് നോക്കി, അണ്ടി കളഞ്ഞുപോയ അണ്ണാനെപ്പോലെ, ഇളിഭ്യരായി നില്ക്കുന്നതു് നമ്മളായിരിക്കും.
P. S.
ഇന്ത്യയും ചൈനയും തമ്മിൽ ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ യുദ്ധസാഹചര്യം നിലവിലിരിക്കുമ്പോൾ, നംബർ വൺ കേരളത്തിലെ പ്രബുദ്ധരായ ജനം ചീനച്ചട്ടിയിൽ കടുകുവറുക്കുന്നതു് ശരിയോ എന്ന വിഷയത്തിൽ പ്രത്യയശാസ്ത്രപരമായ ഒരു പ്രതിസന്ധി മല്ലു കമ്മ്യൂണിസ്റ്റുകളുടെയിടയിൽ രൂപം കൊണ്ടിട്ടുണ്ടു് എന്ന വസ്തുത ലോക വായനദിനത്തിന്റെ തിരക്കിൽ ആരും മറക്കാതിരുന്നാൽ മതിയായിരുന്നു.
യുദ്ധകാലസാഹചര്യങ്ങളിൽ സ്ഫോടനാത്മകമായ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ചീനച്ചട്ടിയിൽ കാഞ്ഞ എണ്ണയും, മൂത്തു് വിളഞ്ഞ കടുകുമണികളും എന്നും വിരുതരായിരുന്നു എന്ന കാര്യം നമ്മൾ കാണാതെ പോകരുതു്.
June 20 2020 12:43
കേരളത്തിൽ ഭരണം കയ്യാളുന്ന രാഷ്ട്രീയപ്പാർട്ടികളെസംബന്ധിച്ചു് “ഭരണപക്ഷം-പ്രതിപക്ഷം” എന്നതു് മാറിമാറിവരുന്ന ഒരു കേവലസംജ്ഞമാത്രമാണു്.
ഇന്നലത്തെ പ്രതിപക്ഷം ഇന്നലത്തെ ഭരണപക്ഷസൗന്ദര്യറാണികളുടെ അളവെടുത്തു് “ചിഹ്നം” വിളിച്ചു, ഇന്നത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണപക്ഷസൗന്ദര്യറാണികളുടെ അളവെടുത്തു് ചിഹ്നം വിളിയ്ക്കുന്നു, നാളത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷസൗന്ദര്യറാണികളുടെ അളവെടുത്തു് ചിഹ്നം വിളിക്കും. (ideally, 90-60-90).
കക്ഷിരാഷ്ട്രീയകക്ഷങ്ങളുടെയും, അളവെടുക്കപ്പെടുന്ന സൗന്ദര്യറാണികളുടെയും ഡെസിഗ്നേഷനുകളും, പേരുകളും പൂർണ്ണമായും ഇന്റർചെയ്ഞ്ചബിളാണു് – UDF, LDF; സരിത, രമ്യ, സിന്ധു, സോണിയ, ലതിക, ബീന, ശൈലജ, … … !
June 24 2020 10:03
കോവിഡ്-19 ബാധയെ വിദഗ്ദ്ധമായി കൈകാര്യംചെയ്തു് കീഴ്പ്പെടുത്തിയതിന്റെ പേരിൽ No. 1 കേരളത്തിലെ വാരിയൻകുന്നത്തു് കുഞ്ഞഹമ്മദ് ഹാജി ക്യാലിബറിൽ മുൻനിരയിൽനിന്നു് കൊറോണക്കെതിരെ പോരാടുന്ന പടനായകർക്കു് യുണൈറ്റഡ് നേഷൻസിൽ നിന്നും അപ്രീഷിയേഷന്റെ ആയിരം പൊൻതൂവലുകളുടെ അറ്റസ്‌റ്റേഷൻ ആദരപൂർവ്വം ലഭിക്കേണ്ട ഒരു ചിത്രമാണിതു്.
UN ദുരന്തവിഭാഗത്തിന്റെ കേരള ബ്രാഞ്ചിൽ നിന്നും എന്തുകൊണ്ടു് ആരും ഈ ചിത്രം ന്യൂ യോർക്ക് ഹെഡ്‍ക്വാർട്ടേഴ്‌സിന്റെ ശ്രദ്ധയിലേക്കു് എത്തിക്കുന്നില്ല?
June 26 2020 11:21
“കൊമൻഡാന്റെ” ഹൂഗൊ ചാവെസിന്റെ തിരുമുന്നിൽവച്ചു് ഒരമ്മ കുഞ്ഞിനു് പരസ്യമായി മുല കൊടുക്കുന്നതിന്റെ ചിത്രം ഒരിടയ്ക്കു് സോഷ്യൽ മീഡിയയിൽ “വൈറൽ” ആയിരുന്നു. ഇന്നത്തെ കോവിഡ്-19 ബാധയെപ്പോലെതന്നെ വൈറലായ ഒരു വ്യാപനമായിരുന്നു അതു്. ഇപ്പോൾ, കുല കുലയ്ക്കുവേണ്ടിയോ, കുല വാഴയ്ക്കുവേണ്ടിയോ എന്ന അസ്തിത്വവാദത്തിന്റെ രീതിയിൽ, മുല മുലയ്ക്കുവേണ്ടിയോ മുല ക്യാൻവാസിനു് വേണ്ടിയോ എന്നൊരു ഗുരുതരവിഷയമാണു് മല്ലു സോഷ്യൽ മീഡിയയെ മൊത്തം പിടിച്ചുലച്ചും ഞെരിച്ചുടച്ചും വൈറലായിക്കൊണ്ടിരിക്കുന്നതു്. കല കലയ്ക്കുവേണ്ടിയോ കല ജീവിതത്തിനുവേണ്ടിയോ എന്ന വിഷയം പു. ക. സാ. എന്ന സംഘത്തിലെ അംഗങ്ങൾക്കു് ഉറക്കമില്ലായ്മയുടെ അനവധി രാവുകൾ സമ്മാനിച്ച ഒരു കാലവും കേരളത്തിലുണ്ടായിരുന്നു. അവസാനം, പു. ക. സാ.സംഘത്തിന്റെ ഉപജീവനത്തിനുവേണ്ടിയാണു് കല എന്ന കോംപ്രമൈസിലൂടെയാണു് ആ നാടകത്തിനു് തിരശ്ശീല വീണതു്. എങ്കിലും, ഇടയ്ക്കിടെ മറശ്ശീല പൊക്കിനോക്കി കാര്യങ്ങളുടെ കിടപ്പുവശം എപ്പടി എന്നറിയാൻ ചില രാഷ്ട്രീയസാഹിത്യ-സാംസ്ക്കാരികപ്രവർത്തകർ ശ്രമിക്കാറുണ്ടു്. ഡിസ്കോഴ്സിലൂടെയുള്ള ഡിസ്‌ക്ലോഷറും എക്സ്പോഷറും നാറ്റിക്കലും കേരളത്തിലെ ഇടതുപക്ഷാനുഭാവികളായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും സാംസ്ക്കാരികപ്രവർത്തകരെയും എക്കാലവും ഹരം പിടിപ്പിച്ചിരുന്ന ഒരു വിനോദമായിരുന്നു. മുലപരമായ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, ഹൈന്ദവപക്ഷാനുഭാവികളായ ഏതെങ്കിലും മുലറാണികൾ, വെനെസ്വേലൻ അമ്മ “കൊമൻഡാന്റെ” ഹൂഗൊ ചാവെസിന്റെ മുന്നിൽ എന്നപോലെ, കുഞ്ഞുങ്ങൾക്കു് കേരളത്തിലെ ഏതെങ്കിലും റെവൊല്യൂഷനറി ഫ്യൂററുടെ തിരുമുന്നിൽവച്ചു് പരസ്യമായി മുല കൊടുക്കുകയോ, കുഞ്ഞുങ്ങളെക്കൊണ്ടോ, ഏതെങ്കിലും “അഡൽറ്റ് സ്റ്റാറുകളെക്കൊണ്ടോ” മുലയിൽ പടമോ പപ്പടമോ വരപ്പിക്കുകയോ ചെയ്തു് സംഭവത്തിനു് സനാതനമായ ഒരു “ഛായാഗ്രഹണി” പരിവേഷം നല്കിയാൽ മതി, മാർക്സ് പണ്ടു് തന്റെ തലതിരിഞ്ഞ ഐഡിയോളജി വഴി ഹേഗെലിന്റെ ഐഡിയോളജിയെ തലകുത്തി നിർത്തിയെന്നു് അവകാശപ്പെട്ടതുപോലെ, ലൈംഗികസദാചാരത്തിലും, സഹിഷ്ണുതയിലും, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ മറ്റെല്ലാത്തരം നിലപാടുകളിലും മല്ലുക്കൾ പുലർത്തുന്ന ഐഡിയൊളോജിക്കൽ ഡ്യൂപ്ലിസിറ്റി തലകുത്തി നില്ക്കുന്നതു് കാണാൻ.”ഉണരൂ വേഗം നീ മുലറാണീ വന്നൂ നായകൻ പ്രേമത്തിൻ ബ്രഷുമായ് വരരാജൻ” എന്നു് സില്മാക്കവിയും പാടിയിട്ടുണ്ടു്.
June 26 2020 15:03
Legal warning!
Alcohol is harmful to health!Smoking is harmful to health!
However, what you should never forget: health only matters as long as you live!
So if you want to drink alcohol, smoke a pipe, smoke a cigar or cigarette, and you really like and enjoy it, and you can afford it, and especially, you’re fully aware of what you’re doing, do it as long as you are alive! Because, after your death, you would almost certainly not be able to commit such “grave sins”.
Don’t pay any attention to those who would have done the same “grave sins” if they were in your position.
June 26 2020 17:01
ഫെയ്‌സ്ബുക്കിൽ കണ്ടതാണു്: “സാന്ദ്രമായ ഒരു ദുഃഖത്തിന്റെ, ലോലമായ ഒരു നോവിന്റെ, പേരറിയാത്ത ഒരു ഉത്കണ്ഠയുടെ, മൃത്യുബോധത്തിന്റെ പേരാണു് മനുഷ്യൻ. അവനു് സാന്ത്വനം ആവശ്യമുണ്ടു്.” – ഡോ. ജഅഫർ എ. പി.
എത്ര സത്യം!
സാന്ത്രയെയും, ലോലയെയും, പേരറിയാത്ത മറ്റനവധി ഉത്തരകളെയും കാണുമ്പോൾ, ഒരുതരം “മൃത്യുബോധം”, അസഹ്യമായ ഒരുതരം ഉത്തരാസ്വയംവരബോധം എന്നിലും ഉദയം ചെയ്യാറുണ്ടു്. അപ്പോഴെല്ലാം, കവി പറഞ്ഞതുപോലെ, സന്താനം ആവശ്യമുള്ള ഒരു ജീവിയാണു് മനുഷ്യൻ എന്ന പരമമായ ജ്ഞാനത്തിലേക്കു് ഞാൻ എത്തിച്ചേരാറുമുണ്ടു്. പക്ഷേ, അനുപമവും അനവദ്യസുന്ദരവുമായ പരമജ്ഞാനത്തിൽ, എതോ ജന്മകല്പനയിൽ, വൈകാരികവും വഴിയറിയാത്തതുമായ ഏതോ ജന്മവീഥികളിൽ എത്തിച്ചേർന്ന അവസ്ഥയിലാണു് ഞാൻ അപ്പോൾ സ്ഥിതി ചെയ്യുന്നതെന്ന വസ്തുത മനസ്സിലാക്കാൻ സാന്ത്രയ്ക്കോ, ലോലയ്ക്കോ, ഉത്തരയ്ക്കോ കഴിയാത്തിടത്തോളം, എന്തു് പറഞ്ഞിട്ടെന്തു് കാര്യം?
June 29 2020 13:12
കവലകളിൽ സ്റ്റേജുകെട്ടി, കൺകെട്ടു്, “വെയ്-രാജാ-വെയ്! ഒന്നു് വച്ചാൽ രണ്ടു്, രണ്ടു് വച്ചാൽ നാലു്! വെയ്-രാജാ-വെയ്!” തുടങ്ങിയ മാർക്സിയൻ കമ്മ്യൂണിസ്റ്റ് കളികളിലൂടെ കാണികളെ കബളിപ്പിച്ചു് ക്യാപ്പിറ്റലിസ്റ്റുകളായ വെട്ടന്മാരെയും, പൊട്ടന്മാരെയും, സൈനബകളെയും തോൽപ്പിക്കാമെന്നതു് വ്യാമോഹം മാത്രമാണു്.
കുറ്റിക്കു് നാലു് പൊട്ടിച്ചു് ആട്ടിയോടിച്ചാൽപ്പോലും, ഒന്നും സംഭവിക്കാത്തതുപോലെ, മണ്ടനും, മുത്തപായും, സൈനബയും അടുത്ത കവലയിൽ പോയി കട്ടയും പടവും നിരത്തി കോറസായി പാടും: “ഹായ്! ശൂടു് വൈനാടൻ കാപ്പി കുടിച്ചുപോ, വെല തുച്ചം, ഗൊണം മെച്ചം!
“മുച്ചീട്ടുകളിക്കാരന്റെ മക്കളെ മുച്ചീട്ടുകളിയുടെ പിന്നിലെ “ഫിലോസഫി” ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. കേരളത്തിലെ മന്ത്രിമാരായി രൂപാന്തരം പ്രാപിച്ച പെരുന്നാൾ വെടിക്കെട്ടുകാരെ ഉടുക്കുകൊട്ടി പേടിപ്പിക്കാമെന്നതു് വെറും വ്യാമോഹം മാത്രമാണു്.
അറിയാത്തവരുടെയും, പഠിക്കാതെ വിമർശിക്കുന്നവരുടെയും അടപടലനവോത്ഥാനത്തിനായി:
വ്യത്യസ്തയിനം “ബോഡി ആർട്ടുകളെ”, നിത്യവിശുദ്ധനായ കാൾ മാർക്സ് (സ), ഹേലേനെ ഡേമൂത്തിന്റെ (അ) സജീവമായ ലൈംഗികസഹകരണത്തിലൂടെ, വൈരുദ്ധ്യാത്മകമായി വിഭാവനം ചെയ്തപ്രകാരം, വിപ്ലവാത്മകമായ ഒരു സമന്വയിപ്പിക്കലിലൂടെ, ധനശേഖരണാർത്ഥം രൂപപ്പെടുത്തപ്പെടുന്ന ഒരു കലാരൂപമാണു് കൺകെട്ടുവിദ്യ.
(സ്വയം) പ്രത്യക്ഷപ്പെടുത്തൽ, (പണം) അപ്രത്യക്ഷപ്പെടുത്തൽ, (ഐഡിയോളജിയുടെ) രൂപാന്തരപ്പെടുത്തൽ, (IAS, MP, കമ്മീഷൻ) സ്ഥാനമാറ്റങ്ങൾ, (അത്ര തീവ്രമല്ലാത്ത) തുളച്ചുകയറ്റലുകൾ, (എന്തു് സംഭവിച്ചാലും, ഒന്നും സംഭവിക്കാത്തതുപോലെ) പൊങ്ങികിടക്കൽ, (എന്തിൽ നിന്നും) രക്ഷപെടൽ തുടങ്ങിയവയാണു് ആ കലാരൂപത്തിന്റെ അടിസ്ഥാനപരവും, നൈസര്‍ഗ്ഗികവുമായ അവസ്ഥാന്തരങ്ങൾ!
June 30 2020 12:55
“തത്ത്വചിന്ത, ശാസ്ത്രം, ചരിത്രം തുടങ്ങിയ എത്രയോ വിഷയങ്ങളിൽ മനുഷ്യവർഗ്ഗം ഇതിനോടകം സമാഹരിച്ച അറിവുകൾ ഒരു മനുഷ്യജീവിതം മുഴുവൻ ഉപയോഗിച്ചാലും പഠിച്ചുതീർക്കാൻ കഴിയുന്നവയല്ല. ഫെയ്‌സ്ബുക്കിൽ സ്റ്റാറ്റസ് ഇടുന്ന ഞാനടക്കമുള്ള ആർക്കെങ്കിലും അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും തോന്നുന്നില്ല. എങ്കിലും, മെറ്റഫിസിക്സിലൂടെയും, ഫിസിക്സിലൂടെയും, സർവ്വോപരി, എനിക്കു് എന്നെയോ ഈ ലോകത്തെയോ പേഴ്സീവ് ചെയ്യാൻ കഴിയുമായിരുന്നില്ലാത്ത, സ്ഥലകാലത്തിന്റെ ഏതോ ഒരു സന്ദർഭത്തിൽ യാദൃച്‌ഛികമായി ലഭിച്ച ഈ ജീവിതത്തിലൂടെ നടത്തേണ്ടിവന്ന ഇതുവരെയുള്ള യാത്രയിലൂടെയും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം എന്റെ വായനക്കാരെ അറിയിക്കാൻ ഞാനാഗ്രഹിക്കുന്നു: കാപ്പയും തൊപ്പിയും കാവിയും ശുഭ്രവസ്ത്രങ്ങളും ധരിച്ചു് ഈ വിഷയങ്ങളിലോ, ദൈവികമോ മതപരമോ രാഷ്ട്രീയമോ ആയ മറ്റേതെങ്കിലുമൊരു വിഷയത്തിലോ നിത്യവും ആത്യന്തികവുമായ സത്യം പകർന്നുനൽകാമെന്ന വാഗ്ദാനവുമായി നിങ്ങളെ സമീപിക്കുന്നവർ – അതു് ഇപ്പറയുന്ന ഞാനായാൽത്തന്നെയും – വഞ്ചകരാണു്. ഈ വസ്തുത മനസ്സിലാക്കാൻ കഴിയാത്തവിധം മതപരമോ രാഷ്ട്രീയമോ സാംസ്കാരികമോ ആയി ഇതിനോടകം നിങ്ങൾ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ.”
July 2020
July 04 2020 10:37
മോദി പട്ടാളക്കാരെ സന്ദർശിച്ചു് പോട്ടം പിടിച്ചതിന്റെ സെറ്റിട്ടതു് അവരുടെ ജോലിയിൽ വേണ്ടത്ര വൈദഗ്ദ്ധ്യമില്ലാത്തവരായിരുന്നു എന്നൊരു പരാതി ഫെയ്‌സ്ബുക്കിൽ കണ്ടു.
ഭൂമിമലയാളത്തിലെ പ്രബുദ്ധരായ ജനം അതെല്ലാം കൂലങ്കഷമായി വീക്ഷിച്ചുകൊണ്ടാണിരിക്കുന്നതെന്നൊരു ചിന്ത, പ്രധാനമന്ത്രി എന്ന നിലയിൽ, മോദിക്കുണ്ടാകേണ്ടതായിരുന്നു. പേരും പെരുമയും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നവർ ഉദാസീനത കാണിക്കാൻ പാടുള്ള വിഷയങ്ങളല്ല ഇതൊന്നും. ധാരാളം ഉപദേഷ്ടാക്കളെ ആഡംബരപൂർവ്വം അപ്പോയിന്റ് ചെയ്താലേ സ്വന്തം ഇമേജ് സംരക്ഷിച്ചുകൊണ്ടു് കാര്യങ്ങൾ അവയർഹിക്കുന്ന ഗരിമയോടെ മുന്നോട്ടു് കൊണ്ടുപോകാൻ കഴിയൂ. ആർക്കും മാതൃകയാക്കാവുന്ന വിധത്തിൽ ഇമേജ് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയാണു് No.1 കേരളത്തിലെ മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ. ഭാവിയിലെങ്കിലും സഖാവു് പിണറായി വിജയനെ മാതൃകയാക്കി മുന്നോട്ടു് പോകാൻ തീരുമാനിച്ചാൽ, ഒരു സൂപ്പർ ഹീറോ പദവി നേടിയെടുക്കാൻ മോദിക്കു് കഴിയുമെന്നാണു് എനിക്കു് തോന്നുന്നതു്. അതിൽ നാണക്കേടൊന്നും തോന്നേണ്ട കാര്യമില്ല. വിഷയത്തിൽ എക്സ്പെർട്ട് ആയ ഒരാളെയല്ലാതെ മറ്റാരെയാണു് മനുഷ്യർ മാതൃകയാക്കേണ്ടതു്?
സില്മയാണഖിലസാരമൂഴിയിൽ എന്ന ആപ്തവാക്യത്താൽ നയിക്കപ്പെടുന്നവർ എന്ന നിലയിൽ, സെറ്റിടൽ, സിൽമപിടുത്തം, മസില്പിടുത്തം, സ്റ്റണ്ട് തുടങ്ങിയ വിഷയങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നവരാണു് മലയാളികൾ. സില്മ പിടിച്ചു് വാരിയൻകുന്നത്തു് കുഞ്ഞഹമ്മദ് ഹാജിക്കും മറ്റിനം കൊലയാളികൾക്കുംവരെ നാഷണൽ ഹീറോ പരിവേഷം ചാർത്തിക്കൊടുക്കാൻ കഴിവുള്ളവർ കേരളത്തിലുണ്ടെന്നിരിക്കെ, സെറ്റിടാൻ പോലുമറിയാത്ത കുറച്ചു് പിള്ളേരെക്കൂട്ടി മോദി പട്ടാളക്കാരെ സന്ദർശിച്ചതും, പോട്ടം പിടിച്ചതും, സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തതും, സില്മകലാകേരളത്തിനു് മൊത്തം “മോശക്കേടു്” ആയിപ്പോയി എന്നു് പറയാതെ വയ്യ.
ഈ കൊറോണക്കാലത്തും, ശാസ്ത്രവാദം, യുക്തിവാദം, രാഷ്ട്രീയവാദം, ക്വാറന്റീൻവാദം തുടങ്ങിയ വാദങ്ങളിലൂടെ കേരളത്തിന്റെ യശസ്സു് ലോകത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞർക്കും രാഷ്ട്രജ്ഞർക്കും മറ്റും ഇനിയെങ്ങനെ അന്തസ്സോടെ അന്താരാഷ്ട്രീയമായി മനുഷ്യരുടെ മുഖത്തു് നോക്കാനാവും?
സെൻസോ, സെൻസിബിലിറ്റിയോ, സെൻസിറ്റിവിറ്റിയോ, നേറ്റിവിറ്റിയോ, റിലേറ്റിവിറ്റിയോ ഇല്ലാത്തിടത്തു് ഇത്തരം ആഴമേറിയ കാര്യങ്ങൾ പറഞ്ഞിട്ടു് ഒരു കാര്യവുമില്ല എന്നതാണു് അതിനേക്കാൾ കഷ്ടം.
July 04 2020 14:00
ഫെയ്‌സ്ബുക്കിൽ കാണാനിടയായ ഒരു പോസ്റ്റിലെ, തികച്ചും ലോജിക്കലെങ്കിലും, പോസ്റ്റുമാന്റെ സെലെക്റ്റിവ് പെർസെപ്ഷൻ മൂലമാവാം, അപൂർണ്ണമായി നിലകൊള്ളുന്ന ആർഗ്യുമെന്റുകളുടെ – ഒരു സമസ്യാപൂരണംപോലെ – അത്യന്താപേക്ഷിതവും, യുക്ത്യനുസൃതവുമായ പൂരണപൂർത്തീകരണം:
>>>മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ…- അമ്പലത്തിൽ പോയി തൊഴുന്നു,കുർബാന കൈക്കൊള്ളുന്നു,ദിവസം അഞ്ചു നേരം നിസ്കരിക്കുന്നു.- രാമായണമോ, ഗീതയോ, ബൈബിളോ, ഖുറാനോ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ, “ദസ് കപ്പിറ്റാലോ” പാരായണം ചെയ്യുന്നില്ല.- മാമോദീസ മുങ്ങുന്നു, പുഷ്പാഞ്ജലി നടത്തുന്നു, ഹജ്ജിനു് പോകുന്നു.അതുകൊണ്ടു് മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകൾക്കു് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!അല്ല, പിന്നെന്തിനാ ചങ്ങായിമാരെ നിങ്ങൾ ഇതിനൊക്കെ മെനക്കെടുന്നതു്?<<<
ഫെയ്‌സ്ബുക്കിൽ കാണാനിടയായ പ്രസ്തുത പോസ്റ്റ്:
>>>ഹിന്ദുക്കൾ…ഞായറാഴ്ച തോറും പള്ളീൽ പോകുന്നില്ല,ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,ബൈബിളും ഖുറാനും താലോലിക്കുന്നില്ല,മാമോദീസ മുങ്ങുന്നില്ല, ഹജ്ജിന് പോകുന്നില്ല.അതുകൊണ്ട് ഹിന്ദുക്കൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!ക്രിസ്ത്യാനികൾ…അമ്പലത്തിൽ പോയി തൊഴുന്നില്ല,ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,രാമായണവും ഗീതയും ഖുറാനും പാരായണം ചെയ്യുന്നില്ല,പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല.അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!മുസ്ലീങ്ങൾ…അമ്പലത്തിൽ പോയി തൊഴുന്നില്ല,കുർബാന കൈക്കൊള്ളുന്നില്ല,രാമായണവും ഗീതയും ബൈബിളും പാരായണം ചെയ്യുന്നില്ല,മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല.അതുകൊണ്ട് മുസ്ലീങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!യുക്തിവാദികൾ…അമ്പലത്തിൽ പോയി തൊഴുന്നില്ല,കുർബാന കൈക്കൊള്ളുന്നില്ല,ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,രാമായണവും ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യുന്നില്ല,മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല.അതുകൊണ്ട് യുക്തിവാദികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?ഇല്ല!അല്ലാ, പിന്നെന്തിനാ ഇതിനൊക്കെ മെനക്കെടുന്നത്? @വൈശാഖൻ തമ്പി <<<
July 08 2020 12:34
നേർവഴിയിലൂടെ പുരോഗതി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സമൂഹത്തിന്റെയും മുന്നിൽ ഞണ്ണാനും നുണ പറയാനുമല്ലാതെ വായു് തുറക്കാത്ത ഒരു നേതാവുണ്ടായിരിക്കും. – കാൾ മാർക്സ്
July 08 2020 13:30
“പിണറായി വിജയനെക്കാൾ യോഗ്യതയുള്ള ആരെങ്കിലുമായിരിക്കണം കേരളത്തിലെ മാർക്സിസ്റ്റ് മുഖ്യമന്ത്രി എന്നതു് ഇന്നത്തെ കേരളീയസാഹചര്യത്തിൽ ഒരു പാർട്ടി സഖാവിനു് ചിന്തിക്കാനാകുമോ?”
July 08 2020 13:36
തെക്കൻ അമേരിക്കയിലെ പുരാതന ഇൻകാ സാമ്രാജ്യത്തിൽ (Inca Empire) “അനശ്വരദൈവതം” ആയ രാജാവിന്റെ ശക്തി അവന്റെ മരണത്തോടെ അവസാനിക്കുന്നതായിരുന്നില്ല. “Immortal Deity” എന്ന നിലയിൽ ഇൻകാ സമൂഹത്തിൽ തുടർന്നും ജീവിക്കാൻ ഒരു രാജാവു് “ബാദ്ധ്യസ്ഥൻ” ആയിരുന്നു. അതുകൊണ്ടു്, രാജാവിന്റെ മമിയെ അണിയിച്ചൊരുക്കി, സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു്, തിരികൾ കൊളുത്തി, സുഗന്ധപുകകൾ പുകച്ചു്, ആർഭാടപൂർവ്വം കവിതകൾ കവച്ചു്, ഭക്തിപൂർവ്വം വിശുദ്ധഭജനകൾ ഭജിച്ചു്, കുരുത്തോലകൾ വീശി, കൈമണിയും പള്ളിമണിയും വൈദ്യുതിമണിയും ആട്ടിയാട്ടിയടിച്ചു്, ഇവിടത്തെ നശ്വരലോകവും മറ്റേടത്തെ അനശ്വരലോകവും തമ്മിൽ ഒരു കൺജങ്ക്ഷൻ ഫാബ്രിക്കെയ്‌റ്റ് ചെയ്താലേ സാമൂഹികവും സാംസ്കാരികവും വിശപ്പുപരവുമായ പ്രശ്നങ്ങൾക്കു് ശാശ്വതമായ ഒരു പരിഹാരം കാണാൻ കഴിയൂ എന്നു് ശ്രീമാൻ “Immortal Deity”-യുടെ ഉപജാപകവൃന്ദം, ബുദ്ധിജീവികളായ പോരാളി ഷാജികളെയും, വില്ലാളി വീരന്മാരെയും, കൊല്ലാളി-കോര, ശാസ്ത്ര-യുക്ത, മുക്തകണ്ഠ പ്രൊഫസറന്മാരെയും നിഗൂഢവും കൂലങ്കഷവുമായ ഉദ്‌ബോധനങ്ങളും, ആനത്തലയോളം വട്ടമുള്ള സ്റ്റഡി ക്ലാസ്സുകളും വഴി സമഗ്രമായി ബോധവത്കരിച്ചിരുന്നു.
മരിച്ചെങ്കിലും, നിത്യമായി ജീവിക്കുന്നവൻ എന്ന നിലയിൽ, പുരാതന ഇൻകാ സാമ്രാജ്യത്തിലെ “അനശ്വരദൈവതം”, മരിക്കാത്തതിനാൽ ജീവിച്ചിരിക്കാൻ വിധിക്കപ്പെട്ട ജീവികളായ മനുഷ്യർക്കു്, അനിവാര്യമായ ഒരു “ഉപദേഷ്ടാവു്” ആയിരുന്നു.
അതിൽ നിന്നും വ്യത്യസ്തമായി, “ആത്മീയവും രാഷ്ട്രീയവും സാംസ്കാരികവും ഭാഷാപരവുമായി” മരിച്ചിട്ടും സിംഹാസനത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന മമികളെ ഉപദേശിക്കാനാണു് കേരളസാമ്രാജ്യത്തിൽ പൊതുമുതൽ ധൂർത്തടിച്ചു് ഉപദേഷ്ടാക്കൾ നിയമിക്കപ്പെടുന്നതു്.
വിഎസ്, സമ്പത്ത്, ജോസഫൈൻ, ചിന്ത തുടങ്ങിയ വിപ്ലവനേതാക്കൾക്കു് കേരളജനതയുടെ പൊതുമുതൽ വാരിക്കോരിക്കൊടുത്തതുകൊണ്ടു് പൊതുസമൂഹത്തിനു് എന്തു് നേട്ടമുണ്ടായി എന്നതു് പ്രസക്തമല്ല, അതൊരു ചർച്ചാവിഷയവുമല്ല. പൊൻതൂക്കവും, മുൻതൂക്കവും, പിൻതൂക്കവും ഉള്ള വിഷയങ്ങളിൽ മാത്രമേ മലയാളിയുടെ സാമൂഹികബോധം സടകുടഞ്ഞു് എഴുന്നേറ്റു് നിൽക്കാറും, ധാർമ്മിക രോഷത്തിന്റെ വഴുവഴുപ്പുള്ള ഞോള ഒലിപ്പിക്കാറുമുള്ളു.
(Arte ചാനലിലെ ഒരു റിപ്പോർട്ടിൽ നിന്നും ഞാൻ, കേരളത്തിലെ കഥാപ്രാസംഗികരുടെ മാതൃകയിൽ, “വീറോടെ ചീന്തിപ്പറിച്ചെടുത്ത” ഒരു ഇൻകാ ഡയറ്റിയുടെ മരണാനന്തരരൂപം ഇതിനോടു് ചേർക്കുന്നു. കഥാപ്രസംഗകലയിലൂടെ കേരളീയസമൂഹത്തിലേക്കു് ഫിലോസഫിക്കൽ, തിയോളജിക്കൽ, പൊളിറ്റിക്കൽ ആൻഡ് സയന്റിഫിക്കൽ വിഗർ ട്രാൻസ്മിറ്റ് ചെയ്യാൻ ശ്രമിക്കുന്ന പുരോഗമനമാനസർക്കു് അതിനു് മുന്നിൽ ഒരു മെഴുകുതിരിയോ നിലവിളക്കോ കൊളുത്തി “ട്രാൻസ്-ലൈക്ക്” അവസ്ഥയിൽ എത്തിച്ചേരാൻ കഴിഞ്ഞാൽ ഞാൻ കൃതാർത്ഥൻ.)
July 09 2020 11:10
എത്രയും ബഹുമാനപ്പെട്ട റേഞ്ചർ സാറും, എത്രയും ബഹുമാനപ്പെട്ട ഫോറസ്റ്റർ സാറും സമക്ഷം, മടിയിൽ ഒട്ടും കനമില്ലാത്ത കാട്ടുകള്ളൻ, വീരപ്പൻ മകൻ കോരപ്പൻ “സദയം” സമർപ്പിക്കുന്ന അത്യന്താപേക്ഷിതനിവേദനം:
ബഹുമാനപ്പെട്ട സാർസ്,
കാട്ടിൽ നിന്നും കണ്ടമാനം തടികൾ ഇരുകണ്ണറിയാതെ മോഷണം പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടു്. അടിയന്തരമായ അന്വേഷണവും നടപടികളും ആവശ്യമായ ഇടപാടുകളാണു് സാർസ് കാട്ടിലെ തടികളുടെയും, തേവരുടെ ആനകളുടെയും മറവിൽ നടന്നുകൊണ്ടിരിക്കുന്നതു്. ഇങ്ങനെ പോയാൽ എങ്ങനെ, മാവേലികാലത്തെന്നപോലെ, നീതിയെയും നിയമവാഴ്ചയെയും അരക്കിട്ടുറപ്പിച്ചു് സ്വപ്നതുല്യം വിജൃംഭിതമായ ഒരു നമ്പർ വൺ കേരളത്തെ കെട്ടിപ്പടുക്കാൻ കഴിയുമെന്നു് എനിക്കറിയില്ല, സാർസ്.
അതിനാൽ, യാതൊരുവിധ മയമോ മനസ്സലിവോ കാണിക്കാതെ എല്ലാറ്റിനെയും കയ്യോടെ പിടിച്ചു് കണ്ണൂർ സെൻട്രൽ ജയിലിൽ പൂട്ടിയിടണമെന്നു്, പച്ചവെള്ളംപോലും ചവച്ചരച്ചു് കുടിക്കുന്ന പച്ചപ്പരമാർത്ഥിയും നിഷ്കളങ്കനുമെന്ന നിലയിൽ, ഞാൻ സാർസിനോടു് അപേക്ഷിക്കുകയാണു്, അഭ്യര്‍ത്ഥിക്കുകയാണു്.
ഹൃദയംഗമമായ നന്ദി, ഭൗതികാത്മീയമായ നമസ്കാരം, സാർസ്!
വിപ്ലവാഭിവാദ്യങ്ങളോടെ,
മടിയിൽ ഒട്ടും കനമില്ലാത്ത സ്വന്തം കാട്ടുകള്ളൻ, വീരപ്പൻ മകൻ കോരപ്പൻ.
(ഒപ്പു്)
July 13 2020 10:39
– നിപ വൈറസിനൊരു കാലം, ഡെങ്കി വൈറസിനൊരു കാലം, മലേറിയ പാരസൈറ്റിനൊരു കാലം, കൊറോണ വൈറസിനൊരു കാലം.
– സരിതയ്ക്കൊരു കാലം, സ്വപ്നയ്ക്കൊരു കാലം, കമ്മിക്കൊരു കാലം, കൊങ്ങിക്കൊരു കാലം, സംഘിക്കൊരു കാലം, മൂരിക്കൊരു കാലം, പോത്തിനൊരു കാലം, നിനക്കൊരു കാലം, എനിക്കൊരു കാലം.
ബൈബിളിൽ, യെരുശലേമിന്റെ രാജാവും, ദാവീദിന്റെ മകനും, അതിബുദ്ധിമാനും, ഏഴാണ്ടുകൊണ്ടു് യെരുശലേം ദേവാലയവും, പതിമൂന്നാണ്ടുകൊണ്ടു് തന്റെ അരമനയും പണികഴിപ്പിച്ചവനും, എഴുന്നൂറു് കുലീനപത്നികളും, മുന്നൂറു് വെപ്പാട്ടികളും ഉണ്ടായിരുന്നവനുമായ ശലോമോൻ എഴുതിവച്ചിരിക്കുന്ന സഭാപ്രസംഗിയിൽ നിന്നുമാണു് ഞാനിതു് മനസ്സിലാക്കിയതു്.
(ആയിരം പൊണ്ടാട്ടികൾ ചേർന്നു് ഉണ്ടാക്കുന്നതിന്റെ ആയിരത്തിലൊന്നുപോലും കിടക്കപ്പൊറുതിയില്ലായ്മ യഹോവ ഉണ്ടാക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണു് ദേവാലയം പണികഴിപ്പിച്ചതിനേക്കാൾ ഇരട്ടിയോളം വർഷങ്ങളെടുത്തു് വിശദമായും വിശാലമായും തന്റെ അരമന പണികഴിപ്പിക്കാൻ ശലോമോൻ തീരുമാനിച്ചതു്. ഒന്നും കാണാതെ ഒന്നും ചെയ്യുന്നവരല്ല ബുദ്ധിമാന്മാർ).
സഭാപ്രസംഗി: അദ്ധ്യായം – 3 (വാക്യങ്ങൾ 1 – 8)
– എല്ലാറ്റിനും ഒരു സമയമുണ്ടു്; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു്.
– ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു് പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൌഖ്യമാക്കുവാൻ ഒരു കാലം;
– ഇടിച്ചുകളവാൻ ഒരു കാലം, പണിവാൻ ഒരുകാലം,
– കരവാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‍വാൻ ഒരു കാലം;
– കല്ലു് പെറുക്കിക്കളവാൻ ഒരു കാലം, കല്ലു് പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്‍വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം;
– സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവെപ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം;
– കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം;
– സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിനു് ഒരു കാലവും സമാധാനത്തിനു് ഒരു കാലവും ഉണ്ടു്.
(ഭൗതികവാദിയായ) സഭാപ്രസംഗി: അദ്ധ്യായം – 3 (വാക്യങ്ങൾ 19 – 22)
– മനുഷ്യർക്കു് ഭവിക്കുന്നതു് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നുതന്നേ; അതു് മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യനു് മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
– എല്ലാം ഒരു സ്ഥലത്തേക്കു് തന്നേ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.
– മനുഷ്യരുടെ ആത്മാവു് മേലോട്ടു് പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു് ഭൂമിയിലേക്കു് പോകുന്നുവോ? ആർക്കറിയാം?
– അതുകൊണ്ടു് മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു് ഞാൻ കണ്ടു; അതുതന്നേ അവന്റെ ഓഹരി; തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു് കാണ്മാൻ ആർ അവനെ മടക്കിവരുത്തും?
July 15 2020 08:34
നിറംമാറ്റകലയിൽ ഓന്തുകളെ തോല്പിക്കുന്ന വേഗതയിൽ സ്കിറ്റ്സോഫ്രെനിക്ക് പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന നേതാക്കളെ ന്യായീകരിക്കാൻ മല്ലു മാർക്സിസ്റ്റുകൾക്കു് ദിനംപ്രതിയെന്നോണം കടന്നുപോകേണ്ടിവരുന്ന ദുർഗ്ഗമവും ദുർഗ്ഗന്ധപൂരിതവും ദുരന്തപൂർണ്ണവുമായ ഊടുവഴികളിലൂടെ “മലദ്വാർ ഗോൾഡ്” പോലും കടന്നുപോയിട്ടുണ്ടാവില്ല.
സ്റ്റേജിൽ വച്ചു് നേതാവിൽനിന്നും വിങ്ങിപ്പൊട്ടാൻ വെമ്പുന്ന സ്നേഹത്തോടെയുള്ള ഒരു തോളിൽത്തട്ടോ, ഒരു പൊന്നാടയോ, ഒരു പട്ടുകോണകമോ, ഒരു ന്യായീകരണത്തിലകപുരസ്കാരമോ, സാംസ്കാരികനായകപദവിയോ ലഭിക്കുമെന്ന പ്രതീക്ഷയിലാവണം ഇമ്മാതിരി നാണംകെട്ട ഏർപ്പാടുകൾ തലയിലേറ്റാൻ ഭക്തശിരോമണികൾ തയ്യാറാകുന്നതു്.
സ്റ്റാലിന്റെ “ഗ്രെയ്റ്റ് പർജിൽ”, തലേന്നുവരെ കൂടെനടന്ന സഖാക്കൾപോലും ഉന്മൂലനം ചെയ്യപ്പെട്ടപ്പോൾ, വെടിയേറ്റുവീഴുന്ന അവരിൽ ചിലർ “ലോങ്ങ് ലീവ് സ്റ്റാലിൻ” എന്നു് ആര്‍ത്തുവിളിച്ചിരുന്നത്രെ!
മരണസമയത്തുപോലും മോചനമില്ലാത്ത ഭ്രാന്തിനു് മനുഷ്യനെ അടിമയാക്കാൻ കഴിയുന്ന ഒരു മാനസികപ്രതിഭാസമാണു് കണ്ടീഷനിങ്ങ്.
July 16 2020 12:26
യിസ്രായേൽരാജാവായി, ദാവീദിന്റെ മകനായ ശലോമോന്റെ സദൃശ്യവാക്യങ്ങളിൽ നിന്നും:
“ഭോഷനെ ഉരലിൽ ഇട്ടു് ഉലക്കകൊണ്ടു് അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.” (സദൃശ്യവാക്യങ്ങൾ: അദ്ധ്യായം 27: വാക്യം 22).
താത്വികാചാര്യൻ കുമാരപിള്ള സഖാവും പരിവാരങ്ങളും ഇതു് വായിച്ചാൽ അവരെന്നെ – മല്ലു മാദ്ധ്യമഭാഷയിൽ പറഞ്ഞാൽ – “ഓടിച്ചിട്ടു് പിടിച്ചു്” തല്ലിക്കൊല്ലാൻ ഉലക്കയുമായി പുറകെയെത്തും. അതിനു് മുൻപേ ഞാൻ തന്മയത്വമായി ബാംഗ്ലൂരിലേക്കു് രക്ഷപെടുന്നു.
അവിടെ എനിക്കു് ഈട്ടിയിൽ തീർത്തു് നീലം ചാർത്തിയ ആകാശത്തട്ടു് ഇടിഞ്ഞുവീണു് തുണിയും അണ്ട്രാവിയും ഉരിഞ്ഞുപോയാലും സ്ഥാനം കാലിയാക്കി താഴെയിറങ്ങാൻ കൂട്ടാക്കാത്ത, തേക്കിൽ തീർത്തു് മനുഷ്യരക്തം ചാർത്തി അലങ്കരിച്ച ഉയർന്ന പോസ്റ്റുകളിൽ കടിച്ചുപിടിച്ചിരിക്കുന്ന അധികാരമത്തന്മാരായ സൂപ്പർ ഹീറോകളുണ്ടു്. അവർ എന്നെ വൈരുദ്ധ്യാത്മകവും ഭൗതികവുമായി ഒളിപ്പിച്ചുവയ്ക്കും. അതോടെ, താത്വികാചാര്യൻ കുമാരപിള്ള സഖാവും പരിവാരങ്ങളും “ബലികുടീരങ്ങളേ” എന്ന ഉഗ്രൻ വിപ്ലവഗാനവും പാടി, വാലുമടക്കി കോണകംകെട്ടി ഇളിഭ്യരായി പിൻവാങ്ങും.
അപ്പോൾ എല്ലാം പറഞ്ഞപോലെ.
ലാൽ സലാം! ഇങ്കിലാ ചിന്താ-വാ!!
July 17 2020 09:50
ഈനാംപേച്ചിക്കു് മരപ്പട്ടി കൂട്ടു്.
ആദ്യന്തം അന്തസ്സാരശൂന്യമായ വ്യാജവാഗ്ദാനങ്ങളുടെ വെടിയും പുകയുമായി തടി കയ്ചിലാക്കുന്ന നവോത്ഥാനനായ്ക്കുരണകൾക്കു് ന്യായീകരണത്തൊഴിലാളികളായ ചൊറിയൻപുഴുക്കൾ കൂട്ടു്.
July 20 2020 10:46
“ആരാധനാസ്വാതന്ത്ര്യം ആരാധനാനിർബന്ധമല്ല. ആദ്യത്തേതു് മനുഷ്യാവകാശവും രണ്ടാമത്തേതു് ഫാഷിസവുമാണു്. അഭിപ്രായസ്വാതന്ത്ര്യം അഭിപ്രായനിർബന്ധമല്ല. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഏതു് മനുഷ്യനും അർഹതപ്പെട്ട ഒരു ജനാധിപത്യമൂല്യമാണു്. അതേസമയം, ഏതഭിപ്രായം എവിടെ, എപ്പോൾ, എങ്ങനെ പറയണമെന്നതു് മറ്റൊരു കാര്യമാണു്. അതു് ഒരു വ്യക്തിയുടെ സംസ്കാരത്തിലും തിരിച്ചറിവിലും അധിഷ്ഠിതമാണു്, അതവന്റെ/അവളുടെ ഐഡന്റിറ്റിയുടെ, വ്യക്തിത്വത്തിന്റെ ഭാഗമാണു്.” – ഒരു പഴയ പോസ്റ്റ്
July 20 2020 12:28
ഒരു പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച “ബി.ജെ. പി. നേതാവായ അദ്ധ്യാപകനെ” രക്ഷപെടുത്തരുതു് എന്നു് സർക്കാരിനോടു് ആവശ്യപ്പെടണം എന്ന നിലപാടിൽ നിന്നും, “ഏതൊരു കുഞ്ഞിനെയും ലൈംഗികമായി പീഡിപ്പിക്കുന്ന ആരെയും രക്ഷപെടുത്തരുതു്” എന്നു് “നിലവിൽ” അധികാരത്തിലിരിക്കുന്ന സർക്കാരിനോടു് ആവശ്യപ്പെടാൻ കഴിയുന്നവിധം ബൗദ്ധികവും മാനസികവുമായ സാംസ്കാരികനിലവാരത്തിലേക്കു് ഉയരാൻ ഒരു സമൂഹത്തിനു് എന്നു് കഴിയുന്നോ, അന്നേ ആ സമൂഹത്തിനു് – മാനുഷികമായ പരിഗണനകളുടെ അടിത്തറയിൽ നിന്നു് വീക്ഷിക്കുമ്പോൾ – അന്തർദ്ദേശീയമായ മനുഷ്യാവകാശങ്ങൾ നിലവിലിരിക്കുന്ന ഒരു സമൂഹം എന്ന പദവി അവകാശപ്പെടാനുള്ള അർഹതയുള്ളു.
July 27 2020 16:33
കൊറോണബാധിതരായ കേരളീയർ, അവർ വടക്കന്റെ ദൃഷ്ടിയിൽ മദ്രാസികളാകട്ടെ, തെക്കന്റെ ദൃഷ്ടിയിൽ പ്രവാസികളാകട്ടെ, സ്വന്തം വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും. പുറത്തു് മത-രാഷ്ട്രീയ പേപ്പട്ടികളുടെ ഔദ്യോഗികപൂണ്ടുവിളയാട്ടം നടക്കുന്നുണ്ടു്.ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും, തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവനു് എന്തു് പ്രയോജനം? (മത്തായി 16: 26)ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും, നംബർ വൺ പ്രബുദ്ധകേരളത്തിൽ കൊറോണ മൂലം തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ, അവനു്, “ബൈബിൾ മത്തായി” പറയുന്നപോലെ, ഒരു പ്രയോജനവുമില്ലെന്നു് മാത്രമല്ല, നസ്രാണി സെമെറ്ററിയും പൊതുശ്മശാനവുംപോലും അവന്റെ മൃതശരീരത്തോടു് ഇപ്രകാരം കലിതുള്ളും: “കടക്കു് പുറത്തു്!” എന്തുകൊണ്ടെന്നാൽ, മനുഷ്യൻ ദൈവസ്വരൂപിയും, മനുഷ്യസ്വരൂപിയായ ദൈവം സ്നേഹവുമാകുന്നു!
July 31 2020 16:33
ആസന്നമായ തിരഞ്ഞെടുപ്പിനെ മുന്നില്ക്കണ്ടു്, കൊറോണയുടെ മറവിൽ, കേരള മുഖ്യമന്ത്രി സഖാവു് പിണറായി വിജയൻ പത്രങ്ങൾക്കുമുന്നിൽ ദൈനംദിനം തന്റെ “ആസന്നമരണചിന്താശതകം” അവതരിപ്പിക്കുന്നതു്, ബാവാക്കക്ഷി, മെത്രാൻകക്ഷി ഇത്യാദികളിലെ കത്തനാരന്മാർ കുർബ്ബാനസമയത്തു് കുളിരാതിരിക്കാനായി ധരിക്കുന്നപോലുള്ള കാപ്പ ധരിച്ചുകൊണ്ടായാൽ സംഭവം അടിച്ചുപൊളിച്ചു് തേച്ചൊട്ടിക്കും! സമൂഹത്തിന്റെ പൊതുമുതൽ തിന്നുന്ന ഉപദേഷ്ടാക്കൾ എന്തുകൊണ്ടു് അദ്ദേഹത്തെ ഇക്കാര്യത്തിൽ ഉപദേഷ്ടിക്കുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. ഊളകൾ ആയിരിക്കുകയും അതോടൊപ്പംതന്നെ പ്രബുദ്ധർ എന്നു് അവകാശപ്പെടുകയും ചെയ്യുന്ന ഏതൊരു ജനവിഭാഗത്തിനും വേണ്ടതു് ചിരിച്ചുചാകാൻ പറ്റിയ കലാവിഷ്കരണങ്ങളാണെന്നു് അറിയാനുള്ള സാമൂഹികബാദ്ധ്യത ഏതൊരു കംണിഷ്ട് ഉപദേഷ്ടാവിനുമുണ്ടു്.
അതുപോലെ, ഇടതുഭാഗത്തും വലതുഭാഗത്തുമായി കുത്തിയിരുത്തിയിരിക്കുന്ന മൂകസാക്ഷികളെ വെറുതെ കുത്തിയിരുത്തി കൂലികൊടുത്തു് മെഴുപ്പിക്കാതെ, മാർ-കത്തനാർപക്ഷങ്ങളിൽ കപ്യാർ-മാർ എന്നപോലെ, ധൂപക്കുറ്റി വീശൽ എന്ന ഭരണച്ചുമതല ഭരമേല്പിച്ചാൽ സംഭവത്തിന്റെ നാടകീയത ഒന്നുകൂടി കൊഴുക്കും. ആവിഷ്കരണം കലയാണു്, കല പ്രൊപഗാണ്ടയാണു്, അഥവാ ആവിഷ്കരണം പ്രൊപഗാണ്ടയാണു്.
അതും ഏൽക്കുന്നില്ലെങ്കിൽ, ഒരു പടികൂടി കടന്നു്, ഇടതുഭാഗത്തും വലതുഭാഗത്തുമായി ചടഞ്ഞുകൂടിയിരിക്കുന്ന മൂകസാക്ഷികളെ, ക്രൂശിതനായ യേശുവിന്റെ ഇടതുഭാഗത്തും വലതുഭാഗത്തും എന്നപോലെ, കുരിശിൽ ആണിയടിച്ചു് തൂക്കിയിട്ടാൽ നസ്രാണിഹൃദയത്തിൽ അതു് സൃഷ്ടിക്കുന്ന അനുകമ്പാതരംഗവും, വോട്ടുബാങ്കിലെ അതിന്റെ അനുരണനങ്ങളും ഭീകരമായിരിക്കും.
കൂടാതെ, മുഖ്യമന്ത്രിയുടെ ദൈനംദിനം കണക്കുപറച്ചിലുകൾ കൊറോണയിൽ മാത്രമായി ചുരുക്കാതെ, പ്രജകളുടെ ജനനം, മാമോദീസ, സുന്നത്തു്, കാതുകുത്തു്, കല്യാണം, മരണം, കുഴിച്ചിടൽ, ദഹിപ്പിക്കൽ മുതലായ തന്ത്രപ്രധാനമായ സാമൂഹികപ്രതിഭാസങ്ങളുടെ പോക്കുവരവുകണക്കുകളിലേക്കുകൂടി നീട്ടിയാൽ അതു് നവോത്ഥാനചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ചുവടുവയ്പായിരിക്കും. വിഷയം കൊറോണക്കാലത്തെ പ്രജകളുടെ ഉത്ഥാനവും നാശവും, ഭാഷ ഗണിതശാസ്ത്രവും, തന്മൂലം അതീവ ഗൗരവമുള്ള ഇനങ്ങളുമായതിനാൽ, വിശ്വാസയോഗ്യതയുടെ പേരിൽ, ചുമതല ഏതെങ്കിലും സെക്രട്ടറിയെയോ ഖജാൻജിയെയോ ഏല്പിക്കാതെ, മുഖ്യമന്ത്രി ഏകാംഗമായി ആ ഏകാങ്കനാടകം കൈകാര്യം ചെയ്താൽ സംഭവം തകർക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
August 2020
August 03 2020 14:18
എന്നെ “പരിണീതപ്രജ്ഞൻ” ആക്കിത്തീർക്കാനായിട്ടാണെന്നു് തോന്നുന്നു, ഈയിടെയായി “Suggested for you” എന്ന തലക്കെട്ടിൽ കേരളരാഷ്ട്രീയത്തിലെ ഒരുപാടു് ബ്രേക്കിങ് ന്യൂസുകൾ എന്നെ അറിയിക്കാൻ ഫെയ്സ്ബുക്ക് ശ്രമിക്കുന്നുണ്ടു്.
അതുപോലുള്ള അനേകം “Suggested for you” വാർത്തകളിൽ ഒന്നു്:
“സ്വപ്ന ഒടുവിൽ കാലുവാരി; ശിവശങ്കർ പ്രതിയാകും. വെറും പത്തുമിനിറ്റുകൊണ്ടു് പ്ലാൻ പൊളിഞ്ഞു.”
സ്വപ്ന വാരിയതു് ശിവശങ്കരന്റെ കാലു് തന്നെയോ അതോ മറ്റു് വല്ലതുമോ, ശിവശങ്കർ പ്രതിയാകുമോ അതോ വാദിയാകുമോ, പത്തുമിനിറ്റുകൊണ്ടു് പൊളിഞ്ഞതു് പ്ലാൻ തന്നെയോ അതോ മറ്റു് വല്ലതുമോ തുടങ്ങിയ പ്രഹേളികകളുടെ നിരന്തരമായ പ്രഹരണം മൂലം ഉറക്കം നഷ്ടപ്പെട്ടു് കഴിയുന്ന ഒരു പാവം പ്രജയാണു് ഞാനെന്ന കാര്യം ഫെയ്സ്ബുക്ക് എങ്ങനെ മനസ്സിലാക്കി എന്നതാണു് എന്നെ “അത്ഭുതപരതന്ത്രി” ആക്കുന്നതു്! “എന്നെക്കണ്ടാൽ കിണ്ണം കട്ടവനാണെന്നു് തോന്നുമോ” എന്ന ക്യാപ്‌ഷനുമായി വരുന്ന ഫെയ്‌സ് ആപ്പുകളിൽ കൊണ്ടുപോയി എന്നെങ്കിലും ഞാൻ തലവച്ചതായി എനിക്കോർമ്മയില്ല. എന്നിട്ടും എന്റെ മനസ്സിലിരുപ്പു് വായിക്കാൻ, ഒരു തത്തക്കിളിക്കാക്കാത്തിയെപ്പോലെ ഫെയ്സ്ബുക്കിനു് കഴിയുന്നുവെങ്കിൽ, മാർക്ക് സക്കർബർഗ് തീർച്ചയായും ഒരു ഇരട്ടച്ചന്തികനായിരിക്കണം! പൊതുജനം പലവിധം! ഇരട്ടച്ചന്തികൾസ്, ഇരട്ടച്ചങ്കുകൾസ്, ഇരട്ടത്തലകൾസ്, ചതുർ മുലകൾസ് etc. etc.
ഇന്നു് എന്നെ തേടിയെത്തിയ മറ്റൊരു ബ്രേക്കിങ് ന്യൂസ്:
“സംസ്ഥാനത്തു് കോവിഡ് വ്യാപനം തടയുന്നതിനു് കാരണമായതു് അലംഭാവവും വിട്ടുവീഴ്ചയുമാണെന്നു് മുഖ്യമന്ത്രി(സഖാവു്) പറഞ്ഞു.”
അനേകവർഷങ്ങളായി അമ്മമലയാളത്തിൽ നിന്നും അകന്നുനിൽക്കുന്ന ഒരുവൻ എന്ന നിലയിൽ, എനിക്കു് മലയാളമഹത്തുക്കൾ പറയുന്ന എല്ലാ കാര്യങ്ങളും – ഭാഷാപരമായി – മനസ്സിലാകാറില്ല. അത്തരം അഭിശപ്തസാഹചര്യങ്ങളിൽ കാര്യങ്ങളുടെ കിടപ്പുവശം “ഏറെക്കുറെ” മനസ്സിലാക്കാൻ ഞാൻ ആശ്രയിക്കാറുള്ളതു് കേരളത്തിലെ മാർക്സിയൻ താത്വികാചാര്യന്മാരെയാണു്.
ഏതെങ്കിലുമൊരു “ഭൂലോകവിഡ്ഢി” ഏതെങ്കിലുമൊരു വിഷയത്തിൽ, “മാർക്സിയൻ” എന്നു് അനേകം ആനത്തലവട്ടങ്ങളുടെ സ്റ്റഡിക്ലാസ്സുകളിലൂടെ കളക്ടീവായി അവർ മനസ്സിലാക്കിവച്ചിരിക്കുന്ന (അടിസ്ഥാനരഹിതമായ) പ്രത്യയശാസ്ത്രത്തിനു് അനുരൂപമല്ലാത്ത ഒരു പ്രസ്താവന നടത്തിയാൽ, “എന്താണു് യഥാർത്ഥ വസ്തുത” എന്ന തലക്കെട്ടുമായി ഒരു “ബദൽ പ്രസ്താവന” ഇറക്കി എന്നെപ്പോലെ പ്രത്യയശാസ്ത്ര-അജ്ഞരായ പ്രോലെറ്റേറിയറ്റ് മലയപ്പുലയന്മാരെയും കൊയ്ത്തുകാരിപ്പൈങ്കിളികളെയും കാലതാമസമില്ലാതെയും, മല്ലു റിപ്പബ്ലിക്ക് സുപ്രീം ഫ്യൂറർ സഖാവു് മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ കർക്കശമായും കർശനമായും താത്വികമായും തത്വചിന്താപരമായും ഉറപ്പായും ബോധവത്കരിച്ചിരിക്കും എന്നതു് എന്നെസംബന്ധിച്ചു് ഒരു ഭാഗ്യമാണു്.
“സംസ്ഥാനത്തു് കോവിഡ് വ്യാപനം തടയുന്നതിനു് കാരണമായതു് അലംഭാവവും വിട്ടുവീഴ്ചയുമാണെന്നു് മുഖ്യമന്ത്രി(സഖാവു്) പറഞ്ഞു” എന്നു് വായിക്കുമ്പോഴും ഭാഗികമായേ അതു് മനസ്സിലാക്കാൻ എനിക്കു് കഴിയുന്നുള്ളു. വിടൽ കാസ്‌ട്രോയിൽ നിന്നും “വിടൽ” എന്നാൽ എന്തെന്നും, തന്നെയും പിന്നെയും തീട്ടക്കുഴിയിലും ചാണകക്കുഴിയിലും വീണുരുണ്ടു് മെഴുകി “തേച്ചൊട്ടിക്കുന്ന” കേരളത്തിലെ “ഇടതുകക്ഷ”-മന്ത്രികളിൽ നിന്നും “വീഴ്ച” എന്നാൽ എന്തെന്നും ഒരുവിധം ഞാൻ മനസ്സിലാക്കിയിട്ടുള്ളതിനാൽ, “വിട്ടുവീഴ്ച” എന്നാൽ എന്തെന്നതിനെപ്പറ്റി എനിക്കു് ഒരു ഏകദേശ ധാരണയുണ്ടു്.
പക്ഷേ, “അലംഭാവം” എന്നാൽ എന്തെന്നതിനെപ്പറ്റി തൃപ്തികരമായ ഒരു മാർക്സിയൻ ധാരണ എനിക്കില്ല എന്നു് സമ്മതിക്കാൻ എനിക്കൊരു മടിയുമില്ല. (കാരണം, അടിസ്ഥാനപരമായി, അഥവാ മൗലികമായി ഞാനൊരു “മടിയൻ” അല്ല). അതുകൊണ്ടു്, “എന്താണു് യഥാർത്ഥത്തിൽ അലംഭാവം” എന്ന തലക്കെട്ടുമായി “ഏതെങ്കിലുമൊരു സഖാവു് കുമാരപിള്ളയോ, ഏതെങ്കിലുമൊരു കുമാരപിള്ളസഖാവോ” (ഈ രണ്ടു് സംജ്ഞകളും തമ്മിലുള്ള വ്യത്യാസം മാർക്സിയൻ പ്രത്യയശാസ്ത്രത്തിലൂടെ വീക്ഷിക്കുമ്പോൾ, വൈരുദ്ധ്യാത്മകവും, തന്മൂലം ഭൗതീകവും, അതുകൊണ്ടുതന്നെ എന്നെപ്പോലെ പ്രത്യയശാസ്ത്ര-അജ്ഞരായ പ്രോലെറ്റേറിയറ്റ് മലയപ്പുലയന്മാർക്കും കൊയ്ത്തുകാരിപ്പൈങ്കിളികൾക്കും ചാകുന്നതുവരെ മനസ്സിലാക്കാൻ കഴിയാത്തവിധം ഭയാനകവും ശാസ്ത്രങ്ങളുടെ ശാസ്ത്രവും അതിഗഹനവുമായ കമ്മ്യൂണിസ്റ്റ് ശാസ്ത്രമാണു്!) പത്തുപേജിൽ കുറയാതെ ഉപന്യസിച്ചു് എന്നെപ്പോലുള്ള മലയപ്പുലയന്മാരെയും കൊയ്ത്തുകാരിപ്പൈങ്കിളികളെയും ബോധവത്കരിക്കുമെന്ന പ്രതീക്ഷയിൽ, മാർക്സ് മുത്തപ്പനിലുള്ള പ്രത്യാശയോടെ ആ നിമിഷത്തിനായി നോക്കിപ്പാർത്തു് കാത്തിരിക്കുന്നു. ചത്താലും ചോരക്കടൽ നീന്തിക്കേറും! ഇങ്കിലാ ചിന്താ-വാ!!
August 05 2020 14:21
അമ്പലമോ, മോസ്‌കോ (ഇവിടെ ഉദ്ദേശിക്കുന്നതു് mosque ആണു്, റഷ്യയിലെ Mos”cow” അല്ല), നസ്രാണിപ്പള്ളിയോ ഒക്കെ പണിയുന്നതു് നല്ലതാണു്. കാരണം, ജനം അവിടെപ്പോയി ജപവും ധ്യാനവും പ്രാർത്ഥനയുമായി, അവരുടെ ജനാധിപത്യപരമായ അവകാശമായ ശാന്തതയെ ഭഞ്‌ജിക്കാൻ യാതൊരുവിധ “മാൻഡ്രേയ്ക്ക്” ഇടപാടുകളെയും അനുവദിക്കാതെ, സ്വയം മറന്നു്, ഈശ്വരനിൽ ലയിച്ചും, ഈശ്വരനായി ഭാവിച്ചും, “അഹം ബ്രഹ്മാസ്മി”, അഥവാ ഞാൻ തന്നെ ബ്രഹ്മം എന്ന ഹാലൂസിനേഷനിലും കിറുങ്ങിയിരുന്നുകൊള്ളും.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു് മാർക്‌സാചാര്യൻ പറഞ്ഞതു് നമ്മൾ മാക്രിസ്റ്റുകളെങ്കിലും മറക്കരുതു്. ചത്ത അമേരിൻഡ്യനാണു് നല്ല അമേരിൻഡ്യൻ എന്നു് അമേരിക്കൻ അധിനിവേശകാലത്തെ സായിപ്പു് പറഞ്ഞിട്ടുള്ളപോലെ, മയങ്ങുന്ന ഏഷ്യനിൻഡ്യനാണു് ഏറ്റവും നല്ല ഏഷ്യനിൻഡ്യൻ.
വളഞ്ഞുപുളഞ്ഞു് മനുഷ്യരെ ഭയപ്പെടുത്തുന്ന ചൈനീസ് വ്യാളിയിൽ നിന്നും വ്യത്യസ്തമായി, ഉഡുരാജമുഖവും മൃഗരാജകടിയും, വിരാജിതമന്ദമായ ഗതിയുമായി രാജകീയമായ ചേഷ്ടകളോടെ മനുഷ്യരെ ആശിർവദിക്കുന്ന രീതിയാണു് ഏഷ്യനിൻഡ്യൻ ഗജരാജൻ പിന്തുടരുന്നതു്. പക്ഷേ, മദം പൊട്ടിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്നൊരു പ്രശ്നമേയുള്ളു. അതുകൊണ്ടു് അച്ചങ്ങായിയെ സ്വൈരമായി എവിടെയെങ്കിലും നിന്നു് ധ്യാനപൂർവ്വം പരമാത്മാവിൽ ലയിച്ചു് തൻറെ പനമ്പട്ട തിന്നാൻ വിട്ടാൽ പിന്നെ കുഴപ്പമൊന്നുമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, അവഗണിക്കാൻ പാടില്ലാത്ത ഒരു പ്രശ്‍നം മോസ്‌ക്കിൽ പ്രാർത്ഥനാനിരതരാകുന്ന ഭക്തർ നേരിടേണ്ടിവരുന്നുണ്ടു് എന്ന കാര്യം ഇവിടെ തുറന്നു് പറയേണ്ടതുണ്ടു്. അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം, പലവട്ടം തല തറയോളം കുനിക്കേണ്ടിവരുന്ന ഒരു ഭക്തന്റെ തലയിലേക്കു് അത്രയുംവട്ടം തന്നെ രക്തവും ഇരച്ചുകയറും. താണനിലത്തേ നീരോടൂ എന്ന കവിവചനം പോലെ, താഴ്ത്തിയ തലയിലേക്കു് ഒഴുകാനാണു് രക്തത്തിനും ഇഷ്ടം. രക്തം പലവട്ടം തലയിലേക്കു് ഇരച്ചുകയറുകയും ഇറങ്ങുകയും വീണ്ടും കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ തലയ്ക്കുള്ളിലെ “വസ്തു” ചൂടാകും. ചൂടു് എത്ര കൂടുന്നോ അതിനനുസരിച്ചു് ആ വസ്തുവിനുള്ളിലെ കണങ്ങളുടെ ചലനവും കൂടിക്കൊണ്ടിരിക്കും.
(കണങ്ങൾക്കു് പരമമായ സ്വസ്ഥത കിട്ടണമെങ്കിൽ ഊഷ്മാവു് അബ്സൊല്യൂട്ട് സീറോ (−273.15 °C) ആയിരിക്കണം. പക്ഷേ അവിടെ, കഷ്ടകാലത്തിനു്, അല്ലാഹുവിനോ, ജീവിക്കുന്ന ദൈവമായ യേശുവിനോ, ജീവാത്മാവിനോ, പരമാത്മാവിനോ, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് റിയൽ സോഷ്യലിസത്തിനോ, കൊറോണ വൈറസിനോ നിലനിൽപ്പില്ല.)
ചൂടു് ഏതർത്ഥത്തിലും ഒരു ചെറിയ കാര്യമല്ല. “അവനൊരു ചൂടനാണു്” എന്ന പ്രയോഗം അടിസ്ഥാനരഹിതമല്ല. തല അനിയന്ത്രിതമായി ചൂടാകുകയും കുടിയ്ക്കാൻ വേണ്ട വെള്ളം കമ്മിയായിരിക്കുകയും ചെയ്യുന്ന മരുപ്രദേശങ്ങളിലാണു് ദൈവങ്ങൾ പോലും പ്രത്യക്ഷപ്പെടുന്നതു്. ദൈവങ്ങൾക്കായാലും ചൂടന്മാർക്കു് പ്രത്യക്ഷപ്പെടാനാണു് കൂടുതൽ ഇഷ്ടം.
അവിശ്വാസികൾക്കെതിരെ അറബി രാജ്യങ്ങളിൽ ഇതുവരെ ഉയർന്നിട്ടുള്ള കൊലവിളികളിൽ ഏറ്റവും ഉച്ചത്തിലുള്ളവ എന്തുകൊണ്ടാണു് അവിടങ്ങളിലെ വെള്ളിയാഴ്ച നിസ്കാരത്തിനു് ശേഷം മാത്രം ഉയർന്നതു് എന്നു് ചിന്തിച്ചാലേ, ഈവക ദൈവിക ഡിങ്കോൾഫികളുടെ പിന്നിലെ ശാസ്ത്രീയരഹസ്യം പിടികിട്ടൂ.
August 08 2020 10:41
“ചില അമ്മമാർക്കു് സന്തുഷ്ടരായ, ബഹുമാന്യരായ കുട്ടികളെയാണു് വേണ്ടതു്, മറ്റുചില അമ്മമാർക്കു് അസന്തുഷ്ടരായ കുട്ടികളേയും: അല്ലാഞ്ഞാല്‍ ഒരു അമ്മയെന്ന നിലയിൽ അവരുടെ സദ്ഗുണത്തിനു് സ്വയം പ്രദർശിപ്പിക്കാൻ കഴിയില്ല.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.
ചില മലയാളികൾക്കു് കപടപടുക്കളും, അഴിമതിക്കാരും, സ്വജനപക്ഷപാതികളുമായ മത-രാഷ്ട്രീയ നേതാക്കളെയാണു് വേണ്ടതു്, മറ്റുചില മലയാളികൾക്കു് അത്യാഹിതങ്ങളും, പ്രകൃതിക്ഷോഭങ്ങളും: അല്ലാഞ്ഞാല്‍ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടു്, ഭാവനാലോകത്തിൽ സ്വപ്നാടനം ചെയ്യുന്ന വികാരജീവികളെന്ന നിലയിൽ അവരുടെ വീരകഥാകഥനങ്ങൾക്കും മെലോഡ്രാമകൾക്കും സമൂഹത്തിൽ തുണിയുരിഞ്ഞാടി സ്വയം പ്രദർശിപ്പിക്കാൻ കഴിയില്ല.
August 10 2020 11:27
ഞാൻ മലയാളം ചാനലുകൾ കാണാറില്ല. പക്ഷേ, “ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട” എന്ന പോലെ, സഹൃദയരായ കുറച്ചു് ഫെയ്‌സ്ബുക്ക് ഫ്രണ്ട്സുണ്ടെങ്കിൽ മല്ലു ചാനലുകളും വേണ്ട. വായിച്ചും കണ്ടും അത്യാവശ്യം ബനാനയാകാൻ വേണ്ട വകകൾ സ്ട്രീം വഴി അവർ എത്തിച്ചുതന്നുകൊള്ളും. ഏതോ ഒരു സഹാവു് രാമായണപ്രഭാഷണവുമായി ഭക്തിമാർഗ്ഗത്തിലേക്കു് തിരിഞ്ഞെന്നും, മറ്റൊരു സഹാവു് “കേരള ലിബറേഷൻ മൂവ്മെന്റിനു്” ജന്മം നൽകിയെന്നും, താൻ പറയുന്നതു് മിണ്ടാതിരുന്നു് കേൾക്കേണ്ടതിനു് പകരം തന്നോടു് ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്ന ജേർണലിസ്റ്റുകളെ നേരിടാൻ, പുരാതന റോമിൽ “ഡോക്ട്ടോറെ” എന്ന ഉദ്യോഗപ്പേരുമായി ഗ്ലാഡിയേറ്റേഴ്‌സിനെ പരിശീലിപ്പിച്ചിരുന്ന “ചീഫ് അടിമ”യെപ്പോലെ, ഇനിയുള്ളകാലം പടച്ചട്ടയും ചാട്ടവാറുമായി പത്രസമ്മേളനങ്ങൾ നടത്താനാണു് പിണറായി വിജയൻ തീരുമാനിച്ചിരിക്കുന്നതെന്നും മറ്റുമുള്ള “ബ്രേക്കിങ് ന്യൂസുകൾ” അങ്ങനെയാണു് ഞാനറിയുന്നതു്.
സമ്പൂർണ്ണ നിരീശ്വരവാദിയും ഭൗതികവാദിയുമായിരുന്ന മാർക്സിന്റെ “ദസ് കപിറ്റാൽ”, “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ” ഇത്യാദി കഥകളുടെ പ്രസംഗങ്ങളുമായാണു് ഏതൊരു കമ്മ്യൂണിസ്റ്റും അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ചൂഷണത്തിനും ഫാഷിസത്തിനും എതിരായുള്ള സന്ധിയില്ലാസമരത്തിനു് തുടക്കം കുറിക്കുന്നതു്. പിന്നെപ്പിന്നെ, പതിയെപ്പതിയെ ശ്രീ അയ്യപ്പനിലൂടെ മാളികപ്പുറത്തെത്തി, ചുംബിച്ചും സമരിച്ചും, കുഞ്ഞുങ്ങളെവരെ ബലാൽസംഗം ചെയ്തുകൊന്നും ലിംഗസമത്വം നേടി, മതിലുകൾ തീർത്തു്, പിരിച്ചും പറ്റിച്ചും തട്ടിച്ചും വെട്ടിച്ചും സ്വയം ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് ആയിക്കഴിഞ്ഞാൽ, രാമായണം, മഹാഭാരതം ഇത്യാദി കഥകളുടെ പ്രസംഗങ്ങളുമായി ഹൈന്ദവവോട്ടുബാങ്കിന്റെ നടുവിൽ, ജ്ഞാനപീഠത്തിൽ ആസനസ്ഥനാകും.
പെന്തെക്കൊസ്തുകൾ ഗണനീയമായ ഒരു വോട്ടുബാങ്കായിരുന്നെങ്കിൽ, അടക്കാൻ കൊണ്ടുപോകുന്ന ശവത്തെപ്പോലെ അടിമുടി വെള്ളയിൽ പൊതിഞ്ഞു്, കക്ഷത്തിൽ വിശുദ്ധമാന ബൈബിളുമായി അവിടെച്ചെന്നും നമ്മുടെ നിരീശ്വര-ഭൗതികവാദി വിപ്ലവകാരി ഉജ്ജ്വലമായി പ്രഭാഷിച്ചേനെ: “അവനിതാ മേഘത്തിലേറി വരുന്നു, പാപികളെ നിങ്ങൾ പരിതപിക്കുവിൻ, പരിതപിച്ചു് പരിപ്പിളക്കി പാപമോചനം നേടി സ്വർഗ്ഗരാജ്യത്തിനു് നിത്യാവകാശികളാകുവിൻ!”
“കേരള ലിബറേഷൻ മൂവ്മെന്റിനു്” ജന്മം നൽകിയ സഹാവിനെതിരെ നിയമനടപടി വേണമെന്നും ഒരഭിപ്രായം കാണാനിടയായി. പഠിച്ചിട്ടു് ബിമർശിക്കുകയും സ്റ്റഡിക്ലാസ്സെടുക്കുകയും ചെയ്യുന്ന കുമാരപിള്ള സഹാക്കളുടെ ഓരോ വിഡ്ഢിത്തം വിളമ്പലിനും നിയമനടപടി കൈക്കൊള്ളാൻ തുടങ്ങിയാൽ കേരളത്തിൽ “മാക്രിസ്റ്റ് സഹാവു്” എന്ന ജനുസ്സിനുതന്നെ വംശനാശം സംഭവിക്കുകയായിരിക്കും ഫലം.
“നിങ്ങൾക്കു് എന്താണു് വേണ്ടതു്?” എന്നു് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ജേർണലിസ്റ്റുകളോടു് കയർത്തത്രെ! എനിക്കു് തോന്നുന്നതു്, സരിതയുഗം മുതൽ ഇന്നത്തെ ശിവശങ്കര-സ്വർണ്ണ-സ്വപ്നയുഗംവരെ, പ്രബുദ്ധരും സംസ്കാരസമ്പന്നരുമായ സഹാക്കൾ “വദനസുരതക്കാരൻ” എന്നു് – “സംസ്കാരശൂന്യരായ” സംഘികളിൽ നിന്നും വ്യത്യസ്തമായി – “ഡിപ്ലോമാറ്റിക്കായി” വിളിച്ചാക്ഷേപിക്കുന്ന മുൻപത്തെ മുഖ്യമന്ത്രിയുടെ കാലത്തു്, ഇന്നു് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന “അറിവില്ലാപ്പൈതലായ” വ്യക്തി എന്താണോ ആവശ്യപ്പെട്ടതു്, അതുതന്നെയാകാനാണു് സാദ്ധ്യത എന്നാണു്. കാരണം, “ഉളുപ്പു്” എന്ന വാക്കിനു് അന്നും ഇന്നും അർത്ഥം ഒന്നുതന്നെയാണു്. അല്ലാതെ, ഉമ്മൻ ചാണ്ടിക്കു് ഒരിനം ഉളുപ്പു്, പിണറായി വിജയനു് മറ്റൊരിനം ഉളുപ്പു് എന്നില്ല.
August 11 2020 10:52
ഭാഷാശുദ്ധി, വർണ്ണശുദ്ധി, വർഗ്ഗശുദ്ധി, ജാതിശുദ്ധി തുടങ്ങിയവ ഉത്തമവും ഉദാത്തവുമായ മൂല്യങ്ങളായി വിലമതിക്കുന്നവരാണു് മലയാളികൾ. ഉത്കൃഷ്ടമായ അത്തരം സാംസ്കാരികമൂല്യങ്ങൾ അതിസൂക്ഷ്മമായി പരിപാലിക്കപ്പെടുന്നതിൽ ഒരുവിധ “അലംഭാവവും വിട്ടുവീഴ്ചയും” അനുവദിക്കുന്നവരല്ല അവർ. ആർക്കെങ്കിലും അത്തരം “വീഴ്ചകളോ പിഴവുകളോ” പറ്റിയതായി ശ്രദ്ധയിൽപെട്ടാൽ, അവരെ കൊത്തിക്കീറിത്തിന്നു്, കഴുകന്മാർ കൈകാര്യം ചെയ്ത ശവത്തിന്റെ അവസ്ഥയിൽ അവരുടെ അസ്ഥിപഞ്ജരം മാത്രം അവശേഷിപ്പിക്കുന്നതാണു് മല്ലുക്കളുടെ രീതി.
നൂറ്റാണ്ടുകളിലൂടെ, കൂടു് മലിനീകരണത്തിനെതിരായ തത്ക്ഷണപ്രതിരോധം എന്ന നിലയിൽ ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ ഈ സാമൂഹികസമ്പ്രദായം തലമുറകളിൽ നിന്നും തലമുറകളിലേക്കു് പകർന്നുപകർന്നു് അതൊരു മല്ലുസഹജവാസന ആയി മാറിക്കഴിഞ്ഞു.
വയ്ക്കോൽ കൂനയിൽ നിന്നും ഒരു മൊട്ടുസൂചി കണ്ടെടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ, പത്തു് പേജുള്ള ഒരു ലേഖനത്തിൽ നിന്നും അതിലെ ഒരേയൊരു അക്ഷരത്തെറ്റു് തപ്പിയെടുക്കാൻ മല്ലുക്കളെ പ്രാപ്തരാക്കുന്നതു് ആ ജന്മവാസനയാണു്. അതിനോടു് നല്ലൊരളവു് ഹ്യുബ്രസും അതിനൊപ്പം ഉളുപ്പില്ലായ്മയും സ്വന്തമായുണ്ടെങ്കിൽ, ഒരു വാചകത്തിൽ ഒൻപതു് അക്ഷരത്തെറ്റുകൾ വരുത്താനും, ആ “വീഴ്ചകളെയും പിഴവുകളെയും” ആരുടെ മുന്നിലും പരസ്യമായി “നട്ടെല്ലുയർത്തിനിന്നു്” ന്യായീകരിക്കാനും തടസ്സവുമില്ല.
പോരെങ്കിൽ, “മനുഷ്യനാണു് എല്ലാറ്റിന്റെയും അളവു്” (Homo mensura phrase) എന്ന തത്വത്തിന്റെ ഉപജ്ഞാതാവായ ഗ്രീക്ക് ഫിലോസഫർ പ്രോട്ടഗൊറാസിന്റെ അഭിപ്രായത്തിൽ, ഏതു് വാദത്തിനും അഭിമുഖമായി ഒരു പ്രതിവാദം നില്ക്കുന്നുണ്ടു്. ഏതു് കാര്യത്തെപ്പറ്റിയും ഇരുപക്ഷത്തേക്കും തുല്യനീതിയോടെയുള്ള ചർച്ചകൾ സാദ്ധ്യമാണു്. ഏതു് കാര്യത്തെപ്പറ്റിയും ഇരുപക്ഷത്തേക്കും തുല്യനീതിയോടെയുള്ള ചർച്ചകൾ സാദ്ധ്യമാണോ എന്ന കാര്യത്തെപ്പറ്റിപ്പോലും അതുപോലൊരു ചർച്ച സാദ്ധ്യമാണു്.
– സരിത വന്നു, സരിത പോയി. സ്വപ്ന വന്നു, സ്വപ്ന പോയിക്കൊണ്ടിരിക്കുന്നു. പക്ഷേ, ചങ്കരൻ ഇപ്പോഴും തെങ്ങിന്മുകളിൽ പിടിച്ചിരിക്കുന്നുണ്ടു്. ഉന്നതങ്ങളിൽ നല്ല പിടിയുള്ളതിനാൽ, ഉയരങ്ങളിൽ ഉടുമ്പിനെപ്പോലെ പിടിച്ചിരിക്കാൻ ചങ്കരനു് കഴിയും. അത്യുന്നതങ്ങളിൽ ചങ്കരനു് ഓശാന!
– ഒരു പഴയ പോസ്റ്റ്
August 13 2020 10:47
“വെയിലുള്ളപ്പോൾ ഉണക്കാനിടണം, മഴയുള്ളപ്പോൾ നനയ്ക്കാനിടണം.” – ഞാൻ
(അന്തസ്സുള്ള ഒരു ഫിലോസഫി പറഞ്ഞിട്ടു് ഒത്തിരി നാളായി.)
August 14 2020 13:49
ഉരുൾപൊട്ടലിൽ ചെളിമണ്ണിനടിയിൽപ്പെട്ടു് അനേകർ മരിച്ച പെട്ടിമുടി സന്ദർശിക്കാൻ പോയ മുഖ്യമന്ത്രിയുടെയും അകമ്പടിസേവകരുടെയും മോട്ടോര്‍വാഹനഘോഷയാത്ര കണ്ടു. എന്താ ഒരു സ്പീഡ്! എന്താ ഒരു പകിട്ടു്! കന്യകകളായ പ്രോലെറ്റേറിയറ്റ് തോഴികൾ ക്യാപ്പിറ്റലിസ്റ്റ് സൂപ്പർസ്റ്റാർ ഉണ്ണിയാർച്ചയെ തലയിൽ താളിതേച്ചും മറ്റിടങ്ങളിൽ മഞ്ഞളരച്ചുതേച്ചും കുളിപ്പിക്കാൻ കൊണ്ടുപോകുന്നപോലുണ്ടു്. അല്പം ചെവിയോർത്താൽ, “അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം കാണാം” എന്ന ആരോമലുണ്ണി സില്മയിലെ മുത്തുമണിപ്പളുങ്കുവെള്ളം തുളുമ്പുന്ന സ്വപ്നസുന്ദരഗാനം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി അലയടിക്കുന്നതു് കേൾക്കാം. സിൽമ വിട്ടൊരു കളിയും കളിക്കുന്നവരല്ല മല്ലൂസ്.
അരിവാളും ചുറ്റികയുമായി ധാരാളം ഹൈലെവൽ ഒഫീഷ്യൽസ് പല വണ്ടികളിലായി കൂടെ കൂടിയിരിക്കുന്നതു് ചെളിക്കടിയിൽ നിന്നും പുറത്തെടുത്തതും എടുക്കാത്തതുമായ മൃതശരീരങ്ങൾക്കു് ഓൺ സൈറ്റിൽ തത്സമയം വീടു് നിർമ്മിച്ചുനല്കാനാണു്. കേന്ദ്രം അടിയ്ക്കടി ഡീസലിന്റെയും പെട്രോളിന്റെയും വില കൂട്ടിയിട്ടും മനസ്സില്ലാമനസ്സോടെ പല വണ്ടികളിൽ ഇന്ധനം കത്തിച്ചു് യാത്ര ചെയ്യാൻ തന്റെ പിണിയാളുകളെ പിണറായി അനുവദിച്ചതു് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണു്. അല്ലാതെ കുശുമ്പന്മാർ പറയുന്നതുപോലെ, അർദ്ധരാത്രിയ്ക്കോ നട്ടുച്ചയ്ക്കോ മുത്തുക്കുട പിടിച്ചു് ത്സാർ ചക്രവർത്തി ചമയാനായിട്ടോ, എക്സോസ്റ്റ് വഴി അന്തരീക്ഷത്തെ മനഃപൂർവ്വം മലിനീകരിക്കാനായിട്ടോ അല്ല.
മാത്രവുമല്ല, എല്ലാ സിംഹാസനങ്ങളെയും ഒരു ടെമ്പോ വാനിൽ തിരുകിക്കയറ്റിയാൽ, ഭദ്രാസനങ്ങളിൽ കൊറോണ വൈറസ് കയറിക്കൂടും. കൊറോണ പിടിച്ചു് പിണിയാളുകൾ മരിച്ചാൽ പിന്നെ പിണറായിക്കാരുണ്ടു്? കൊറോണ വൈറസ് പിടിപെട്ടു് പിണറായി മരിച്ചാൽ പിന്നെ കേരളജനതയ്ക്കാരുണ്ടു്? ഒന്നും പഠിക്കാതെ ചുമ്മാ ബിമർശിക്കുന്നവരാണു് കുശുമ്പന്മാർ. എന്നാൽ, ബിമർശിക്കുന്നതിനു് മുൻപു് കാര്യബിരഹമുള്ള ഏതെങ്കിലും സഹാവിനോടു് ചോദിച്ചു് അല്പം ബിരഹം ഉണ്ടാക്കാൻ നോക്കുമോ? അതുമില്ല.
പെട്ടിമുടി ദുരന്തത്തിൽ വീടു് നഷ്ടപ്പെട്ട എല്ലാവർക്കും താൻ വീടു് നിർമ്മിച്ചു് നൽകും എന്നു് മുഖ്യമന്ത്രി ഒറ്റയ്ക്കു് അവിടെപ്പോയി വിളംബരം ചെയ്തിട്ടു് ഭരണസിരാകേന്ദ്രത്തിലേക്കു് മടങ്ങിയാൽ, പിണറായി വിജയൻ വെറും വാഗ്ദാനപടുവും, വാക്കു് പാലിക്കാത്തവനുമാണെന്ന, മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ധാരണ സ്വാഭാവികമായും പ്രജകൾക്കു് വീണ്ടുമുണ്ടാകും. അതു് അടുത്തുവരുന്ന ഇലക്ഷനിൽ തന്നെയും, ആസന്നമരണയായ തന്റെ പാർട്ടിയെയും പ്രതികൂലമായി ബാധിക്കും. ചാകാൻ കിടക്കുന്ന പട്ടിയുടെ നെഞ്ചത്തേക്കു് തേങ്ങാക്കൊല വെട്ടിയിട്ടാലത്തെ അവസ്ഥയായിരിക്കുമതു്. അതുപോലൊരു ദുരവസ്ഥ ഒഴിവാക്കേണ്ടതുണ്ടു്.
താൻ ജനത്തിനുവേണ്ടി എന്തു് ചെയ്യുന്നു എന്നതിലല്ല, ജനത്തിനുവേണ്ടി എന്തു് ചെയ്യാനും മടിക്കാത്തവനാണു് താൻ എന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിയുന്നുണ്ടോ എന്നതിലാണു് ഒരു നേതാവിന്റെ വിജയരഹസ്യം കുടികൊള്ളുന്നതു്. അതുപോലൊരുവനാണു് ജനത്തെസംബന്ധിച്ചു് വാക്കു് പാലിക്കുന്നവനും തന്മൂലം വിശ്വസ്തനുമായ ഒരു യഥാർത്ഥ ജനനായകൻ.
ദുരിതം അനുഭവിക്കുന്നവർക്കായി വാഗ്ദാനം ചെയ്യപ്പെടുന്ന സഹായങ്ങൾ ലോക്കൽ മാറ്റഡോറുകളായ സഹാക്കളുടെ കീശകളിലേക്കു് വഴിമാറി ഒഴുകില്ല എന്നൊരു സാമ്പത്തികപ്രശ്‍നം തത്സമയ-ഓൺസൈറ്റ് വീടു് നിർമ്മാണത്തിനുണ്ടു്. പക്ഷേ, സാമ്പത്തികമായ അത്തരം നഷ്ടങ്ങൾ കോമ്പൻസേറ്റ് ചെയ്യാൻ ലോക്കലായും അന്തർദ്ദേശീയമായും പലവിധ അണ്ടർഗ്രൌണ്ട് ഇടനാഴികൾ രഹസ്യമായി പാർട്ടി ഓർഗനൈസ് ചെയ്തിട്ടുണ്ടു്.
August 15 2020 10:49
“എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.” – (ലൂക്കോസ് അദ്ധ്യായം 7 വാക്യങ്ങൾ: 19, 20)
എന്നാലോ, ഈ ഞാനാകുന്ന ഞാൻ സത്യമായും സത്യമായും നിങ്ങളോടു് പറയുന്നു: ഈ വീഡിയോയിൽ അവതരിച്ചിരിക്കുന്ന മസീഹ് അല്ലാതെ മറ്റൊരു മസീഹില്ല. ഈ രക്ഷകൻ അല്ലാതെ മറ്റൊരു രക്ഷകൻ മനുഷ്യർക്കായി നല്കപ്പെട്ടിട്ടില്ല. സ്വന്തം കൊതം രക്ഷപെടുത്തണമെന്നാഗ്രഹിക്കുന്ന സകലമാന പാപികളും അവന്റെ പിന്നാലെ കൂടി ഓടിക്കോളീ!
(ഫെയ്‌സ്ബുക്കിൽ നിന്നും കിട്ടിയ വീഡിയോയ്ക്കു് കടപ്പാടു്)
August 16 2020 12:16
എന്തെന്നോ എന്തിനെന്നോ എനിക്കറിയാത്ത ഏതോ ഒരു അത്യുന്നതപദവിയിൽ ആരെന്നോ എന്തെന്നോ എനിക്കറിയാത്ത ഏതോ ഒരു പരമാധികാരി എപ്പോഴോ എങ്ങനെയോ എന്നെ നിയമിച്ചതായി എനിക്കു് സോഷ്യൽ മീഡിയ വഴി വിവരം ലഭിച്ചിരിക്കുന്നു. അനൗദ്യോഗികവും അവിശ്വസനീയവുമെങ്കിലും, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഉത്തമപൗരനായ ഒരു രാജ്യസേവകൻ എന്ന നിലയിൽ, ആ പദവിയിൽ നിന്നും ഞാൻ ഇതോടെ നിരുപാധികം രാജിവയ്ക്കുന്നു.
ഒരു അത്യുന്നതപദവിയിലെ എന്റെ നിയമനം വഴിയും, ആ പദവിയിൽ നിന്നും പൊടുന്നനെയുള്ള എന്റെ പിൻവാങ്ങൽ വഴിയും ഗോഡ്സ് ഓൺ മല്ലുസമൂഹത്തിനുണ്ടായ മൊത്തവും ചില്ലറയുമായ കഷ്ടനഷ്ടങ്ങൾക്കു് ഞാൻ എന്റെ ട്രിപ്പിൾ ചങ്കു് ചെമ്പരത്തിപ്പൂങ്കുലപോലെ തുറന്നു് ക്ഷമ ചോദിക്കുന്നു.
ശിഷ്ടകാലം, വൃഷണങ്ങൾ കിഡ്നിയിലേക്കു് കരേറിപ്പോകുന്ന ഹിമാലയസാനുക്കളിലെ തണുപ്പിൽ നഗ്നസന്യാസിയായിരുന്നു് തപസ്സനുഷ്ഠിക്കാനാണു് എന്റെ തീരുമാനം. സ്വന്തം കാര്യം നേടാൻ വേണ്ടി നിർമ്മലഹൃദയരായ നിങ്ങൾ ഓരോരുത്തരും ഹൃദയം നുറുങ്ങി സ്വർഗ്ഗത്തിലേക്കുയർത്തുന്ന നിങ്ങളുടെ ഓരോ പ്രാർത്ഥനകളിലും നിങ്ങൾ എനിക്കും, ഏകാഗ്രമായ തപസ്സിലൂടെ നന്മതിന്മകൾക്കപ്പുറമെത്തിയ എന്റെ അറിവോ സമ്മതമോ ഇല്ലാതെ കിഡ്‌നിയിലേക്കു് കരേറി മറഞ്ഞുകൊണ്ടിരിക്കുന്ന എന്റെ വൃഷണങ്ങളുടെ നിർവാണാധിഷ്ഠിതമായ മോക്ഷത്തിനും വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കണം എന്ന ഒരപേക്ഷയേ എനിക്കുള്ളു.
നിങ്ങളുടെ ദൈവം നിങ്ങളെ രക്ഷിക്കട്ടെ!
August 20 2020 12:43
To Whom It May Concern:I declare hereby under oath that I made a photo of myself today, the twentieth of August of the Christian era 2020, and uploaded it to Facebook as a public post, so that it is visible to everyone living on this planet.
Best regards,
Ck Babu
August 21 2020 12:13
വാർത്ത നംബർ വൺ: “ഓണക്കിറ്റിൽ ശർക്കരയുടെ അളവു് കുറവാണു്.”
വാർത്ത നംബർ റ്റൂ: “ശർക്കര പാക്ക് ചെയ്ത ശേഷം അതു് അലി-ഞ്ഞാകാം അളവിൽ വ്യത്യാസം വന്നതു് .” – മന്ത്രി പി. തിലോത്തമൻ
– ചില സമയങ്ങളിൽ അലി അലിഞ്ഞു് അണ്ടിയാകും. മറ്റു് ചില സമയങ്ങളിൽ അണ്ടി അലിഞ്ഞു് അലിയാകും. പ്രളയവും, ഉരുൾപൊട്ടലും, “തിരു”മരണങ്ങളും, “തിരു”വോണവും ഒരുമിച്ചുവരുന്ന No. 1 മല്ലുമാർക്സിസ്റ്റ് ലോകത്തിലെ ശ്വാസംമുട്ടുന്ന ഈർപ്പത്തിൽ വൈരുദ്ധ്യാത്മകസഖാവിന്റെ ലുങ്കിയുടെ മടിയിലിരുന്നു് വിയർത്തൊലിക്കുന്ന ശർക്കരയ്ക്കു് അലിഞ്ഞലിഞ്ഞു് അലിയും അണ്ടിയുമായി രൂപാന്തരം പ്രാപിക്കേണ്ടി വരികയും, തൂക്കവും ഉറക്കവും നഷ്ടപ്പെടുകയും ചെയ്യുമെന്നതു് വൈരുദ്ധ്യാത്മകമായ ഭൗതികചിന്തയിൽ ഒരു വൈരുദ്ധ്യമല്ല. അന്തിമവിപ്ലവത്തിന്റെ മുന്നോടിയായി മനസ്സിലാക്കപ്പെടേണ്ട ഒരു അനിവാര്യതയാണതു്.
മനുഷ്യർ നേരിടുന്ന പ്രകൃതിക്ഷോഭങ്ങളെക്കാളും, തത്ഫലമായ ദുരന്തങ്ങളെക്കാളും, സുഭിക്ഷതയുടെ കാലമാകേണ്ടുന്ന ഓണക്കാലത്തെ ദാരിദ്ര്യത്തെക്കാളും വിപ്ലവാധിഷ്ഠിതമായ കൊലപാതകങ്ങൾക്കു് പ്രയോറിറ്റി നൽകപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ ഈവക കാര്യങ്ങൾ സംഭവിക്കുന്നതു് നവോത്ഥാനത്തിന്റെ പൊക്കിൾക്കൊടി മുറിക്കലായി മനസ്സിലാക്കപ്പെടണമെന്നു് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഖാവു് നോസ്ട്രദാമസ് പോലും വളരെ വ്യക്തമായി തന്റെ പ്രവചനങ്ങളിലൂടെ പ്രവചിച്ചിട്ടുണ്ടു്.
Now go to your “marxian-science” classes and shout: Inquilab Zindabad!
August 22 2020 10:21
കൊറോണപ്പാട്ടു്:
മാൻഡ്രേക്കു് നാടുവാണീടുംകാലം
മാലോകരെല്ലാരുമോന്തുപോലെ
സ്വർണ്ണക്കടത്തു് പൊളിവചനം
മായത്തരമല്ലാതൊന്നുമില്ല.
എവിടെത്തിരിഞ്ഞൊന്നുനോക്കിയാലും
അവിടെല്ലാം നാറ്റക്കഥകൾമാത്രം!
അറിയാതൊരല്പം കുനിഞ്ഞുപോയാൽ
അപ്പോൾ പിടുങ്ങും പിടുക്കുപോലും!
മാൻഡ്രേക്കു് നാടുവാണീടുംകാലം
മാലോകരെല്ലാം മൊയന്തുപോലെ
കള്ളക്കടത്തുകൾ കള്ളക്കഥ
കള്ളത്തരമല്ലാതൊന്നുമില്ല.
August 22 2020 11:30
Remembering a nice Christmas in 2014
August 23 2020 12:03
“ജലീൽ ഇനി നാറാൻ ബാക്കിയില്ല; നാറിയവനെ ചുമന്നാൽ ചുമക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഒപ്പം നാറും. നാറ്റമുണ്ടാക്കുന്നവരെ, ജി. സുധാകരന്റെ ഭാഷയിൽ ദുർഗന്ധം പരത്തുന്നവരെ എന്തിനാണ് മാർക്‌സിസ്റ്റ് പാർട്ടി ചുമന്നു നാറിക്കൊണ്ടിരിക്കുന്നത് എന്ന് കൊടിയേരി വിശദമാക്കണം.” (ഫെയ്‌സ്ബുക്കിലൂടെ എനിക്കു് പതിവുപോലെ ലഭിച്ച ഒരു “ബ്രേക്കിങ് ന്യൂസ്” ആണു്!)
ജലീലിന്റെ “നാറ്റത്തെപ്പറ്റി” മുഖ്യമന്ത്രി പിണറായിയോടും, പിണറായിപ്പാർട്ടിയുടെ സെക്രട്ടറിയായ കൊടിയേരിയോടും പരാതിപ്പെടുന്നതും, അതിനെതിരായി നാറ്റവിരുദ്ധവും നിയമപരവുമായ നടപടികൾ കൈക്കൊള്ളണം എന്നു് ആവശ്യപ്പെടുന്നതും, ഒരു വശത്തുമാത്രം ഉലക്കകൊണ്ടു് ഇടിയും കുത്തും കൊള്ളേണ്ടിവരുന്ന ഉരൽ, ഇരുവശത്തും ചറപറ അടിയും മുട്ടും തട്ടും ഏൽക്കേണ്ടിവരുന്ന മദ്ദളത്തിനോടു് ശാരീരികവും മാനസികവുമായ പീഡനത്തിന്റെ പേരിൽ പരാതി പറയുന്നതിനും സഹായം തേടുന്നതിനും തുല്യമാണു്.
പറയാൻ വേണ്ടിമാത്രം ആവേശപൂർവ്വം പറയുന്ന കക്ഷിരാഷ്ട്രീയ മല്ലു മോഡലിൽ, നിർത്താതെ പറയാം, ശക്തിമത്തായിയായി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കാം. പക്ഷേ, ഫലം പാറക്കെട്ടിനു് കാറ്റു് പിടിക്കുന്നപോലെ ആയിരിക്കുമെന്നേയുള്ളു.
സൗകര്യത്തിന്റെ പേരിൽ, ഏട്ടിൽ മനസ്സില്ലാമനസ്സോടെ സഹിക്കപ്പെട്ടും, കള്ളക്കഥാപ്രസംഗങ്ങളിലൂടെ നിത്യവും ഘോഷിക്കപ്പെട്ടും നിലനിർത്തിയിരിക്കുന്ന ഒരു താത്ക്കാലികവ്യവസ്ഥിതി മാത്രമാണു് ഒരു മാക്രിസ്റ്റിനു് ജനാധിപത്യം.
ഒരുപാടു് കുളങ്ങളെ കണ്ടിട്ടും കലക്കിയിട്ടും മീനുകളെ വിരട്ടിയിട്ടുമുള്ള മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് ജനാധിപത്യകൊക്കുകളെ വിരട്ടൽകൊണ്ടു് വിരട്ടാമെന്ന വ്യാമോഹം വേണ്ട. ഇതിലും ബെല്യേ പെരുന്നാൾ വന്നിട്ടു് പള്ളീൽപ്പോകാത്ത ബാപ്പയോടാണു് “ചെലോൽടെയൊക്കെ” പുള്ളാരുകളി!!
(ശ്രദ്ധിക്കുക: “ജി. സുധാകരന്റെ ഭാഷയിൽ ദുർഗന്ധം പരത്തുന്നവരെ” എന്നാണു്, അല്ലാതെ, “ജി. സുധാകരന്റെ ഭാഷയിലെ ദുർഗന്ധം പരത്തുന്നവരെ” എന്നല്ല. രണ്ടും തമ്മിൽ അത്ര വലിയൊരു വ്യത്യാസം ഇല്ലെന്നു് തോന്നിയേക്കാമെങ്കിലും, ദുർഗന്ധപരമായ കാഴ്ചപ്പാടിൽ നിന്നു് കാഴ്ചിയ്ക്കുമ്പോൾ, – ഗന്ധപരമായി പൂച്ചയും പട്ടിയും തമ്മിലുള്ള വ്യത്യാസം പോലെതന്നെ – അവഗണിക്കപ്പെടരുതാത്ത ഒരു വ്യത്യാസമാണു് ഈ വ്യത്യാസവുമെന്നു് അനുവാചകരെ അറിയിക്കാനുള്ള ബാദ്ധ്യത എനിക്കുണ്ടു്. – പോസ്റ്റ് മുതലാളി, അഥവാ സ്റ്റാറ്റസ് ക്യാപ്പിറ്റലിസ്റ്റ്)
August 25 2020 09:55
തന്റെ ചങ്കിലേക്കു് പ്രതിപക്ഷം മാറിമാറി തൊടുത്തുവിട്ട ആരോപണങ്ങളുടെ അമ്പുകൾ ഓരോന്നായി അക്കമിട്ടു് വലിച്ചൂരി അവയുടെ മുനകൾ മുഖ്യമന്ത്രി കടിച്ചൊടിക്കുകയായിരുന്നു എന്നു് കേട്ടു. രണ്ടു് ചങ്കുകളെ നെഞ്ചിലേറ്റുന്നവൻ എന്ന നിലയിൽ അദ്ദേഹം വല്ലാതെ അദ്ധ്വാനിച്ചു് വിയർത്തിട്ടുണ്ടാവണം. ആ ഭഗീരഥപ്രയത്നത്തിനിടയിൽ, മോദി മുറ്റത്തെ മയിലിനു് തീറ്റ കൊടുത്തതിന്റെ നിയമവശങ്ങളെപ്പറ്റി രണ്ടു് വാക്കു് സംസാരിക്കാനുള്ള സമയം അദ്ദേഹത്തിനു് കിട്ടിക്കാണുമോ എന്തോ!
അവിശ്വാസപ്രമേയം എന്നാൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഒരുതരം കൂട്ടത്തല്ലാണു്. “മകൻ ചെറുക്കനീ മണിമുറ്റത്തൊരു മാമാങ്കക്കളി കാണിക്കും, അവൻ മടുക്കുമ്പോൾ അടിയൻ കാണിക്കും അതിലും വല്യൊരു മാമാങ്കം” എന്നപോലെ, മക്കൾ ചെറുക്കൻസ് അങ്കത്തട്ടിൽ അടികൂടി തളരുമ്പോൾ മുഖ്യമന്ത്രി ഗോഗ്വാ വിളിയുമായി രംഗപ്രവേശം ചെയ്തു്, തന്റെ പൂഴിക്കടകനടി പുറത്തെടുത്തു്, അങ്കത്തട്ടു് മൊത്തം പൂഴിയും പൊടിപടലവും കൊണ്ടു് മൂടും. ആ പൊഹയുടെ മറവിലുള്ള മുഖ്യന്റെ കടകനടിയിൽ പ്രതിപക്ഷം ഫ്ലാറ്റ്! അതോടെ കുട്ടിക്കുറുക്കന്മാരുടെ, “ഫയൽവാൻ ജയിച്ചേ, ഫയൽവാൻ ജയിച്ചേ” വിളികളാൽ അന്തരീക്ഷം മുഖരിതമാവും.
സാംബശിവനും കെടാമംഗലം സദാനന്ദനും മണ്മറഞ്ഞാലെന്തു്, നമ്മളെ എന്റർടെയ്ൻ ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനുണ്ടല്ലോ എന്ന മനഃസമാധാനത്തോടെ ജനം കൊളോസിയത്തിൽ നിന്നും, “പ്രധാൻ മന്ത്രി ഗ്രാമീൺ ആവാസ് യോജന” പ്രകാരം ലഭിച്ച വീടുകളിലേക്കു് മടങ്ങി, കൊറോണ, ഉരുൾപൊട്ടൽ, ഓണപ്പൂക്കളം തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ചകളിൽ മുഴുകും. ശുഭം!
August 30 2020 13:37
ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ട ഒരു ഓണാധിഷ്ഠിതവിപ്ലവഗീതം:
“ചവിട്ടിതാഴ്ത്തിയവന്റെ ഓർമ്മയല്ല, ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ ഉയർത്തെഴുന്നേൽപ്പാണ് ഓണാഘോഷം.”
മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്നു് പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിപ്ലവാചാര്യൻ കാൾമാർക്സോപാദ്ധ്യായ, ഗഹനമായ ചിന്തകളിലൂടെ മനസ്സിലാക്കി സർവ്വലോകതൊഴിലാളിവർഗ്ഗത്തെ മൊത്തം ബോധവത്കരിച്ചിട്ടുള്ളതിനാൽ, മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-കമ്മ്യൂണിസ്റ്റ് കൺഫോം ആയ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ കൊറോണകേരളത്തിൽ ആലപിക്കപ്പെടുന്ന വിപ്ലവഗീതങ്ങൾക്കും തദനുസൃതം മാറ്റങ്ങളും മറിമായങ്ങളും മറവിമായങ്ങളും അനിവാര്യമാണു്.
അനേകമായ അത്തരം മാറ്റാത്മകവിപ്ലവസാദ്ധ്യതകളിൽ ഒന്നെങ്കിലും ഇവിടെ സൂചിപ്പിക്കാതിരുന്നാൽ സാക്ഷാൽ കാൾ മാർക്സ് മുത്തപ്പൻ എന്നോടു് ക്ഷമിക്കില്ല:
“ചവിട്ടിത്താഴ്ത്തിയവന്റെ ഓർമ്മയല്ല, മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശിർവാദാനുഗ്രഹങ്ങളോടെ ചവിട്ടിത്താഴ്ത്തപ്പെട്ട എത്രയോ വാളയാർ പെൺകുട്ടികളുടെയും, അൻപത്തൊന്നോ അതിലല്പം കൂടുതലോ, അതിലല്പം കുറവോ ആകാവുന്ന “മാക്രിസ്റ്റ്-ലൈനിസ്റ്റ്-കണ്ണൂരിസ്റ്റ്” പ്രത്യയശാസ്ത്രവെട്ടുകളും കുത്തുകളും വഴി ഉന്മൂലനം ചെയ്യപ്പെട്ട എത്രയോ മനുഷ്യജീവനുകളുടെയും ഉയർത്തെഴുന്നേൽപ്പാണു് ഓണാഘോഷം.”
(എന്തുകൊണ്ടു് മാക്രിസ്റ്റ്? എന്തുകൊണ്ടു് “മാർക്സിസ്റ്റ്” എന്ന പൂർണ്ണമായ പദവി വിരബാധിച്ച വിപ്ലവകാരികൾക്കു് നല്കപ്പെടുന്നില്ല?
പത്രമാധ്യമങ്ങളുടെയും, സോഷ്യൽ മീഡിയകളുടെയും നടവരമ്പുകളിൽ ഓണററിയായി കുത്തിയിരുന്നു് പതിവായി കരയുന്ന വിടുവായൻ തവളകൾ, കമ്മ്യൂണിസ്റ്റ് പ്രബുദ്ധത കൈവരിക്കാത്തവരും, പ്രതിലോമകാരികളുമായ ഊളകൾ ജീവിക്കുന്ന ഒരു പഴഞ്ചൻ യാഥാസ്ഥിതികസമൂഹത്തിൽ, വളർച്ചയെത്താത്ത “വാൽമാക്രികൾ” എന്നോ, “കോത്തിലുണ്ണികൾ” എന്നോ, തരംതാഴ്ത്തപ്പെട്ടു് അറിയപ്പെടാൻ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടു് മാത്രം!)
ഈ അർത്ഥത്തിൽ, എല്ലാസുഹൃത്തുക്കൾക്കും എന്റെ ഓണാശംസകൾ!!
August 31 2020 12:31
തലയും താടിമീശഭാഗങ്ങളും മൊത്തം രോമാവൃതമാക്കി (മൈരാവൃതം എന്നാണു് തമിഴർ ഈവക ദയനീയാവസ്ഥകളെ വിളിക്കുന്നതെന്നു് കേൾക്കുന്നു) പ്രേക്ഷകർക്കു് മുന്നിൽ അവതരിച്ചേക്കാമെന്നു് ചാനൽ ക്യാപ്പിറ്റലിസ്റ്റുകളുമായുള്ള ചർച്ചകളിൽ മോഹൻലാൽ സംയുക്തമായി സമ്മതിച്ച സ്ഥിതിക്കു്, വർണ്ണപരമായി അതിനനുയോജ്യമായ ഒരു കാട്ടുകരടിസ്യൂട്ട് കൂടി സംഘടിപ്പിച്ചു് ആകെമൊത്തം ടോട്ടൽ സ്വയം അവഹേളിതനായേക്കാമെന്നു് എന്തുകൊണ്ടു് അദ്ദേഹം ചിന്തിച്ചില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. (ഇക്കണക്കിനു് പോയാൽ, സ്വന്തമായി സ്വർണ്ണക്കടത്തില്ലാത്ത ഒരു പാവം പ്രോലെറ്റേറിയൻ പൊട്ടനായ എനിക്കു്, ഡെലിക്കെയ്റ്റ് ആയ എന്റെ മനസ്സിലാകായ്മകളുടെ മൊത്തം ഡെയ്റ്റയും സുരക്ഷിതമായി സൂക്ഷിക്കാൻ, കേവലമായ ഒരു ജീവകാരുണ്യപ്രവർത്തനം എന്ന നിലയിൽ അറിവില്ലാപ്പൈതങ്ങൾക്കു് സ്വന്തം ക്ലൗഡ് സെർവറിലൂടെ സമ്പൂർണ്ണമായ ഡെയ്റ്റ സംരക്ഷണം നല്കാൻ മാത്രമായി അമേരിക്കയിൽ കുറ്റിയടിച്ചിരിക്കുന്ന ഏതെങ്കിലും പ്രവാസികമ്മ്യൂണിസ്റ്റുകളുടെ I.T. കമ്പനികളെ ആശ്രയിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നും ഇല്ല എന്നു് തോന്നുന്നു.)
September 2020
September 03 2020 10:01
മേൽത്തട്ടിൽനിന്നും ക്യാപ്സൂളുകളായി വിതരണം ചെയ്യപ്പെടുന്ന കമന്റുകൾ നൂറുകണക്കിനായി ഫെയ്‌സ്ബുക്കിൽ വാരിവിതറാൻ ലോക്കൽ മാർക്സിസ്റ്റുകൾക്കു് കല്പന ലഭിച്ചിട്ടുണ്ടെന്നു് കേൾക്കുന്നു. ഒളിഞ്ഞോ തെളിഞ്ഞോ മാർക്സിസ്റ്റുകളായ ശാസ്ത്ര ഡോക്ടോറെകളും, മെഡിസിൻ ഡോക്ടോറെകളും, എഞ്ചിനിയറെകളും, ഓഥറെകളുമെല്ലാം ക്യാപ്സൂൾ കമന്റുകളുമായി ഫെയ്‌സ്ബുക്കിലൂടെ, വാലിനു് തീപിടിച്ചാലെന്നപോലെ, ഓടാനായി ഇതിനോടകം സ്റ്റാർട്ട് പൊസിഷനിൽ എത്തിയിട്ടുണ്ടാവണം. ചരിത്രപരമായ കാരണങ്ങളാലും രൂപസാദൃശ്യം മൂലവും ക്യാപ്സൂളും ആട്ടിൻകാട്ടവും തമ്മിലുള്ള തിരിച്ചറിയൽ ഒരു പ്രശ്നമാവാൻ വഴിയുണ്ടു്. ക്യാപ്സൂൾ കമന്റുകളുടെ അന്ത്യാവസ്ഥ എന്താവുമോ എന്തോ!
ആട്ടിൻകാഷ്ഠാത്മക കൂർക്കകിഴങ്ങുവാദത്തിന്റെ അനുയായികളാണു് കക്ഷികൾ. പോരെങ്കിൽ, ഇന്ദ്രപ്രസ്ഥത്തിനെക്കാൾ കുറഞ്ഞ ദൂരത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങൾ കാണാനുള്ള കാഴ്ചശേഷിയില്ലായ്മ എന്നൊരുതരം വെള്ളെഴുത്തിന്റെ അസ്ക്യത കലശലായുണ്ടുതാനും. പണ്ടേ ദോഷൈകദൃക്കുകൾ, പിന്നെ വെള്ളെഴുത്തും എന്നതാണാവസ്ഥ! തന്മൂലം, കമ്മ്യൂണിസ്റ്റ് ക്യാപ്സൂളിനു് പകരം വാരിക്കൊണ്ടോടുന്നതു് ആട്ടിൻകാട്ടമായിക്കൂടെന്നില്ല. ക്യാപ്സൂളുകൾ കമന്റിയപ്പോൾ കാട്ടം കൊണ്ടാറാട്ടു് എന്ന സ്ഥിതി വരാതിരുന്നാൽ മതിയായിരുന്നു. മാർക്സ് മുത്തപ്പന്റെ ദിവ്യകൃപയാൽ, നാറ്റക്കേസുകൾക്കു് ഇപ്പോൾത്തന്നെ പഞ്ഞവുമില്ല.
അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ, രൂപത്തിന്റെയും ദ്രവ്യത്തിന്റെയും ചലനാത്മകമായ കൂടിച്ചേരലിലാണു് അസ്തിത്വത്തിന്റെ സാരഭൂതമായ ഘടന അതിന്റെ ആകെത്തുകയിൽ കുടികൊള്ളുന്നതു്.
രൂപത്തിന്റെയും, ഭാവത്തിന്റെയും, ഏച്ചുകെട്ടലുകളുടെയും അതിപ്രസരമാണു് അസ്തിത്വത്തിന്റെ എസ്സൻഷ്യലായ ഘടന എന്ന നിലപാടുകാരാണു് മലയാളികൾ. അതുകൊണ്ടു്, ഏച്ചുകെട്ടലുകൾ വഴി രൂപവും ഭാവവും ഒരുവിധം ഒപ്പിച്ചെടുക്കാൻ കഴിയുന്ന ഏതു് ആട്ടിൻകാട്ടത്തിനും ക്യാപ്സൂൾ, കൂർക്കക്കിഴങ്ങു് ഇത്യാദി പദവികൾ നൽകി അവർ ആദരിക്കാറുണ്ടു്.
September 04 2020 11:21
മുഖ്യമന്ത്രി എന്നൊരു എടുക്കാച്ചരക്കു് ഇല്ലാത്തതോ, അനാവശ്യമോ, അധികപ്പറ്റായതോ, അശ്ലീലമോ ആയ സാമൂഹികസാഹചര്യങ്ങളിൽ ഏതൊരു മുഖ്യനായ മന്ത്രിക്കും, ഏതൊരു കള്ളപ്പയലിന്റെ നാറുന്ന മൂട്ടിലും, എപ്പോൾ വേണമെങ്കിലും ഒപ്പിട്ടു് ഏതു് കാര്യവും ഒപ്പിക്കാനും ഒളിപ്പിക്കാനും പറ്റുന്ന ഒരു കൊണാപ്പൻശ്ശേരിയാണു്, യഹൂദരുടെയും നസ്രാണികളുടെയും മുസ്ലീമുകളുടെയും ദൈവമായ യഹോവയെപ്പോലെ, അഥവാ അല്ലാഹുവെപ്പോലെതന്നെ മഹത്വവാനായ ഈ “ഞാനാകുന്ന ഞാൻ” കാണുന്ന ദിവാസ്വപ്നം.
September 05 2020 12:00
ഇന്നു് ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ട ഒരു നവോത്ഥാനവാർത്ത:
>>>ക്രെയിൻ കൊണ്ടു മാത്രം ഇറക്കാൻ സാധിക്കുന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ പൈപ്പ് ഒന്നിന് 3,000 രൂപ വീതം വെച്ചു 30,000 രൂപ നോക്കുകൂലി വേണമത്രേ. 2,500 രൂപ വെച്ചു നൽകാമെന്ന് കരാറുകാരൻ പറഞ്ഞേലും നോക്കുകൂലിക്കാർ അത് സമ്മതിച്ചില്ല. അവസാനം ലോഡിറക്കാനാവാതെ ലോറി ഉപേക്ഷിച്ച് കരാറുകാർക്ക് മടങ്ങേണ്ടി വന്നെന്നു. അങ്ങിനെ സൈറ്റിൽ എത്തി ഏഴു മണിക്കൂറിനുള്ളിൽ മടക്കി അയക്കേണ്ട ലോറിയുടെ വാടക ഇനത്തിലും പൈപ്പ് ഇറക്കാൻ കൊണ്ടു വന്ന ക്രെയിനിന്റെ വാടകയിനത്തിലും കരാറുകാരന് ആയിരങ്ങളുടെ നഷ്ട്ടം.സംഭവം വേറെങ്ങുമല്ല, 2018 മെയ് 1 മുതൽ നോക്കുകൂലി സർക്കാർ ഉത്തരവിൽ കൂടി പിണറായി നിരോധിച്ച കേരളത്തിൽ തന്നെയാണ്. അതും കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആന പരിപാലന കേന്ദ്രത്തിലെ റോഡിന്റെ പണിയിലേക്കുള്ള പൈപ്പ് ആണിതെന്നും കൂടി ഓർക്കണം..നന്മയുള്ള പ്രബുദ്ധ ജനതകളുടെ ലോകമേ…<<<
– ഈ വാർത്ത എന്നെ “ഹഠാത്തായി” ആകർഷിച്ചു എന്നു് പറയാതെ വയ്യ. ആ ആകർഷണത്തിന്റെ കാഞ്ചി വലിച്ചതു് മറ്റൊന്നുമല്ല, വരുംകാലത്തു്, “തലയ്ക്കുമീതേ ശൂന്യാകാശം, താഴേ മരുഭൂമി” എന്ന പുണ്യപുരാതന KPAC വിപ്ലവനാടകഗാനം പോലെ, മുഖ്യമന്ത്രി “ഇരട്ടച്ചങ്കൻ സഹാവു്” പിണറായി വിജയന്റെ, “അഭയമില്ലാത്ത അഗതികൾക്കു് ‘നൂറ്റിമുപ്പതുകോടി’ ബംഗ്ലാവുകൾ ഇനാം” എന്ന മദനി-മല്ലു കമ്മ്യൂണിസ്റ്റ് പദ്ധതിപ്രകാരം കിടപ്പാടം കിട്ടാതെപോയ ഏതൊരു കുടുംബനാഥനും, അവന്റെ മക്കൾക്കും, അവന്റെ മക്കളുടെ അമ്മയ്ക്കും ഒരു അഭയസ്ഥാനം എന്ന നിലയിൽ, “ബലാൽക്കാരമായി കയ്യേറി” കുടിപാർക്കാൻ, നാഥനില്ലാതെ, അഥവാ ചോദിക്കാനും പറയാനും ആരുമില്ലാതെ, കിടന്നിടത്തുതന്നെ കിടക്കുന്ന ആ കൂറ്റൻ കോൺക്രീറ്റ് പൈപ്പുകളേക്കാൾ വിപ്ലവാത്മകമായ സാദ്ധ്യതകൾ മറ്റെന്തു് എന്ന ചിന്തയാണു്.
പൈപ്പിന്റെ പുറത്തു് കുന്തൻകാലിൽ കുത്തിയിരുന്നു് വരാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് നല്ല നാളെയെപ്പറ്റി സ്വപ്നം കാണുന്ന കുടുംബനാഥൻ! അവന്റെ സ്വപ്നം ഫലിക്കാനായി പൈപ്പിനുള്ളിൽ കുന്തൻകാലിൽ കുത്തിയിരുന്നു് മാർക്സ് മുത്തപ്പനോടു് പ്രാർത്ഥിക്കുന്ന കുടുംബനാഥയും മക്കളും! എത്ര മനോഹരമായ ചിത്രം!
സ്വപ്ന-ശിവശങ്കര-പൊട്ടാസാദികളുടെ വിപ്ലവാഭിവാദ്യങ്ങൾ!!
വിപ്ലവം ജയിക്കട്ടെ!!!
September 07 2020 11:49
ഇണചേർന്നു് നിൽക്കുന്ന പട്ടികളെപ്പോലെയാണു് മലയാളി സമൂഹം. ഒരു തല ഭൂതകാലക്കുളിരിന്റെ ഇടിഞ്ഞുവീണ കുന്നുകളിലേക്കു് കണ്ണുനട്ടു് ഗതകാലസ്മരണകൾ അയവിറക്കുമ്പോൾ, മറുതല വരാനിരിക്കുന്ന ഭാവികാലസുരഭിലതകളെ സ്വപ്നം കണ്ടു് നിത്യഹരിതവിപ്ലവഗാനങ്ങൾ പാടി വെള്ളമിറക്കുന്നു.
മദ്ധ്യത്തിൽ, എവിടെയൊക്കെയോ കൊളുത്തിപ്പിടിച്ചു് ഗതിമുട്ടി നിൽക്കുന്ന വർത്തമാനകാലത്തിന്റെ പരിതാപകരമായ അവസ്ഥ കണ്ടു് കൂവുന്നവരും, കൊക്കുന്നവരും, കയ്യടിക്കുന്നവരും, കല്ലെറിയുന്നവരും, “ആരോടു് പറയാൻ ആരു് കേൾക്കാൻ” എന്നു് ഹൃദയം നുറുങ്ങി വിലപിക്കുന്നവരുമായി, വയ്ക്കോലിലിട്ടു് ചക്ക വെട്ടിയാലെന്നപോലെ, കൊലകൾക്കും, കോവിഡിനും, ആംബുലൻസിനും, പീഡനങ്ങൾക്കും, വാർത്താസമ്മേളനങ്ങളിലെ സത്യവാങ്മൂലങ്ങൾക്കുമിടയിൽ ജീവിക്കുന്ന സമ്പൂർണ്ണസാക്ഷരരും പ്രബുദ്ധരുമായ “ജനഘോടികളുടെ” വെള്ളരിക്കാപ്പട്ടണം!
ഉളുപ്പില്ലായ്മ ഹോമിയോ വിധിപ്രകാരം ഉപ്പിലിട്ടു് സൂക്ഷിച്ചു് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി സ്വന്തമാക്കിയവർക്കും, രാഷ്ട്രീയം തൊഴിലാക്കിയവർക്കുമെല്ലാം അവരുടെ തുണിപൊക്കിക്കളികൾവഴി അതിവേഗം ക്യാപ്പിറ്റലിസ്റ്റുകളായി ബഹുദൂരം പോകാൻ കഴിയുന്നതുകൊണ്ടാവണം കേരളം “ദൈവത്തിന്റെ സ്വന്തം നാടു്”, അഥവാ “ഡോഗ്‌സ് ഓൺ കൺട്രീസ്” എന്നറിയപ്പെടുന്നതു്!
September 08 2020 13:33
“ഫാനരപലായനപ്രവേഗം”
ഒരുപാടു് ലോകദിനങ്ങളുണ്ടു്: അദ്ധ്യാപകദിനം, സ്ത്രീദിനം, കുട്ടിദിനം, യുവദിനം, മനഃസാക്ഷിദിനം, ചൂരദിനം, ചായദിനം, യോഗദിനം …
സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടു് ഏതു് അന്തർദ്ദേശീയ ദിനത്തിലും ആർക്കു് വേണമെങ്കിലും ലോകത്തിലെ മാന്യമഹാജനങ്ങളോടു് രണ്ടുവാക്കു് പറയാൻ തടസ്സമില്ല. സ്വന്തമായി വാക്കുകൾ കൈവശം ഇല്ലാത്ത സാഹചര്യങ്ങളിൽ, മഹത്തുക്കൾ പറഞ്ഞിട്ടുള്ള നാലു് വാക്കുകളിൽ നിന്നും രണ്ടു് വാക്കുകൾ കടം കൊള്ളുന്ന രീതിയാണു് പ്രാബല്യത്തിലിരിക്കുന്നതു്. ഉദാഹരണത്തിനു്, അന്തർദ്ദേശീയ ജീവിതദിനത്തിൽ, “ജീവിതമാണു് മരണത്തെക്കാൾ നല്ലതു്. – ഓഷോ” എന്ന ആശംസാവചനം സാമാന്യം തെറ്റില്ലാത്ത ഒന്നാണു്. വേണ്ടാത്ത വാക്കുകൾ പറഞ്ഞു് നാണംകെടാതിരിക്കാൻ, തെറ്റു് വരുത്താൻ സാദ്ധ്യതയില്ല എന്നു് ഉറപ്പുള്ളവരുടെ വചനങ്ങളാണു് മനുഷ്യർ പൊതുവെ ക്വോട്ട് ചെയ്യാറുള്ളതു്. ഇക്കാര്യത്തിൽ ഗുരുസ്ഥാനീയർ ഒരു നല്ല ചോയിസാണു്.
അദ്ധ്യാപകദിനത്തിൽ, “ഗുരു ഒരു സാദ്ധ്യതയാണു്, ഒരു പരിമിതിയുമാണു്” എന്നൊരു ക്വോട്ട് കണ്ടിരുന്നു. അച്ചൻ, ബിഷപ്പു്, കർദ്ദിനാൾ, കപ്യാർ, അമ്മ, ധ്യാനഗുരു, വായുഗുരു, ശാസ്ത്രഗുരു, ദുരന്തഗുരു, ഹോമിയോ ഗുരു, ആയുർവ്വേദഗുരു, അലോപ്പതിഗുരു ഇത്യാദി കേരളീയ ഗുരുക്കളെ കാണുമ്പോൾ, “ഗുരു ഒരു സാദ്ധ്യതയാണു്, ഒരു പരിമിതിയുമാണു്” എന്നതിനേക്കാൾ, “പരിമിതമായ സാദ്ധ്യതകളുള്ള ഗുരു ഒരു ബാദ്ധ്യതയാണു്” എന്നതല്ലേ കൂടുതൽ അനുയോജ്യവും പ്രാസഭംഗിയും എന്നു് ചിലർക്കെങ്കിലും തോന്നിയേക്കാമെങ്കിലും, “മാതാപിതാഗുരുദൈവം” എന്ന “പ്രത്യയശാസ്ത്രം” വഴി, മാതാവും പിതാവും എന്നപോലെതന്നെ, ഗുരുവും ദൈവസ്ഥാനീയനായതിനാൽ, അതുപോലൊരു ക്വോട്ട് ക്വോട്ടി ഗുരുവിനെ ഒരു ബാദ്ധ്യതയാക്കുന്നതു് ഗുരുനിന്ദയും തന്മൂലം ശിക്ഷാർഹമായ ബ്ലാസ്ഫമിയുമായി വിലയിരുത്തപ്പെടാം. കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെവിടെയെങ്കിലും “ടർക്കി വിരിച്ചൊരു ചാരുകസേര” എന്ന വല്ല അംബീഷനും വച്ചുപുലർത്തുന്ന ഒരു പദവിമോഹിയാണു് നിങ്ങളെങ്കിൽ അത്തരം ദൈവദൂഷണങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണു് നിങ്ങളുടെ കരിയർ അഡ്വാൻസ്മന്റിനു് നല്ലതു്. (ശ്രദ്ധിക്കുക: അലോപ്പതി എന്ന വാക്കും ഒരു ബ്ലാസ്ഫമിയാണു് – “ലാങ്ഗ്വേജ് ബ്ലാസ്ഫമി”!)
അല്പം ഫിസിക്സ്: നക്ഷത്രം, ഗ്രഹം തുടങ്ങിയവയുടെ ആകർഷണശക്തിയെ ഭേദിച്ചു് രക്ഷപെടാൻ ഒരു വസ്തുവിനു് ആവശ്യമായ മിനിമം വേഗതയാണു് എസ്കെയ്പ്പ് വെലോസിറ്റി. അതു് കണക്കുകൂട്ടാൻ ഗ്രഹത്തിന്റെ മാസും, റേഡിയസും, യൂണിവേഴ്‌സൽ ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റും അറിഞ്ഞാൽ മതി. ഉദാഹരണത്തിനു്, ഒരു സെക്കന്റിൽ 11.19 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു വസ്തുവിനേ ഭൂമിയുടെ ആകർഷണശക്തിയെ ഭേദിക്കാൻ കഴിയൂ.
പാർട്ടിഭക്തർ, മതഭക്തർ, ദൈവഭക്തർ, സൂപ്പർസ്റ്റാർ ഭക്തർ തുടങ്ങിയ ഭക്തഫാനരർക്കു് അവർ അവരുടെ നക്ഷത്രത്തെ ചുറ്റുന്ന ഭ്രമണപഥത്തിൽനിന്നും പുറത്തുകടക്കാൻ കഴിയണമെങ്കിലും അതുപോലൊരു എസ്കെയ്പ്പ് വെലോസിറ്റി ആവശ്യമാണു്. പക്ഷേ, സെക്റ്റുകളുടെ രൂപത്തിൽ ഓർഗനൈസ് ചെയ്യപ്പെട്ടിരിക്കുന്ന അത്തരം ഭക്തിസംഘങ്ങളിൽ നിന്നും രക്ഷപെടണമെന്ന ആഗ്രഹമുള്ളവരല്ല, ആ സെക്റ്റുകളാൽ ബ്രെയ്ൻവാഷ് ചെയ്യപ്പെട്ടവരായ അവയിലെ അംഗങ്ങളിലെ 99 ശതമാനവും! ഒരിക്കൽ പെട്ടാൽ, അവിടെനിന്നും പിന്നീടൊരു എസ്കെയ്പ്പ് മിക്കവാറും അസാദ്ധ്യമാണെന്നു് ചുരുക്കം.
ഹോമോ സാപ്പിയൻസിൽ നിന്നും വ്യത്യസ്തമായി, മറ്റു് ജീവജാലങ്ങൾ ദൈവത്തിന്റെയോ മതത്തിന്റെയോ പ്രവാചകന്റെയോ പാർട്ടിയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ മറ്റിനം വിശ്വാസപ്രമാണങ്ങളുടെയോ പേരിൽ ബ്രെയ്ൻവാഷ് ചെയ്യപ്പെടുന്നില്ല. അതുകൊണ്ടു്, “സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്കു് മൃതിയേക്കാള്‍ ഭയാനകം” എന്നും മറ്റും വിപ്ലവഗീതം പാടി സമയം കളയുന്നതിനേക്കാൾ, പാരതന്ത്ര്യത്തിൽ പെട്ടു എന്നു് മനസ്സിലാക്കുന്ന അതേ നിമിഷം മുതൽ അവിടെനിന്നും സ്വാതന്ത്ര്യത്തിലേക്കു് രക്ഷപെടാനുള്ള ശ്രമം തുടങ്ങുന്നതാണു് അവയുടെ ജന്മസിദ്ധമായ രീതി.
ഞണ്ടുകളെ പിടിച്ചു് ഒരു കലത്തിലിട്ടാൽ, അവയിൽ ചിലതെങ്കിലും കലത്തിന്റെ സൈഡിലൂടെ പിടിച്ചുകയറി രക്ഷപെടാൻ ശ്രമിക്കും. അവ കേരളത്തിൽനിന്നും പിടിക്കപ്പെട്ട ഞണ്ടുകളാണെങ്കിൽ, രക്ഷപെടാൻ ശ്രമിക്കുന്ന ഓരോ ഞണ്ടുകളെയും വലിച്ചു് താഴെയിടാൻ, കലത്തിലെ സ്വന്തം ജീവിതത്തിൽ പൂർണ്ണമായും സംതൃപ്തരായ മറ്റു് ഞണ്ടുകൾ ബദ്ധശ്രദ്ധരായിക്കുമെന്നതിനാൽ, ആ ശ്രമത്തിൽ അവ ദയനീയമായി പരാജയപ്പെടും എന്നതു് മറ്റൊരു കാര്യം. അക്കാര്യത്തിൽ കേരളത്തിലെ ഞണ്ടുകൾക്കു് കേരളത്തിലെ ഹോമോ സാപ്പിയൻസിനോടു് ഒരല്പം സാമ്യമുണ്ടു്.
കൊഞ്ചുകളെ പിടിച്ചു് ഒരു കലത്തിലിട്ടാൽ, അവ നിന്ന നില്പിൽ തെറിച്ചു് ആ കലത്തിനുള്ളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കും. തെറിക്കുന്ന കൊഞ്ചുകളെ വലിച്ചു് താഴെയിടാനുതകുന്ന സാങ്കേതികത്വം കൊഞ്ചുകളുടെ ലോകത്തിൽ ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ, തെറിക്കൽ വഴി വേണ്ടത്ര എസ്കെയ്പ്പ് വെലോസിറ്റി കൈവരിക്കാൻ കഴിയുന്ന ഏതൊരു കൊഞ്ചിനും കലത്തിനുള്ളിൽ നിന്നും ബാഹ്യലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു് രക്ഷപെടാൻ സാധിക്കും. സാമൂഹികസഖാക്കളിൽ നിന്നുള്ള പിടിവലിശല്യം നേരിടേണ്ട ആവശ്യം ആ വിഷയത്തിൽ കൊഞ്ചുകൾക്കില്ല എന്നു് സാരം.
ഈ കഥാകഥനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നപോലെ, ഞണ്ടുകളുടെ ലോകം ന്യൂട്ടോണിയൻ ഫിസിക്സിന്റേതും, കൊഞ്ചുകളുടെ ലോകം ക്വാണ്ടം ഫിസിക്സിന്റേതുമാണു്. ഞണ്ടുകളുടെ ലോകത്തിൽ ചലനം അനലോഗ് ആയിരിക്കുമ്പോൾ, കൊഞ്ചുകളുടെ ലോകത്തിൽ ഓരോ കുതിപ്പും ഒരു ക്വാണ്ടം കുതിപ്പാണു്.
ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല മനുഷ്യരുടെ കാര്യവും. ഓരോ മനുഷ്യനും അവന്റേതായ/അവളുടേതായ ഐഡിയോളജിക്കൽ കരിക്കലങ്ങളിൽ തടവിലിട്ടിരിക്കുന്ന ഞണ്ടുകളോ കൊഞ്ചുകളോ ആണു്. അച്ചൻകലം, ബിഷപ്പു്കലം, കർദ്ദിനാൾകലം, കപ്യാർകലം, അമ്മക്കലം, ധ്യാനഗുരുക്കലം, വായുഗുരുക്കലം, ശാസ്ത്രഗുരുക്കലം, ദുരന്തഗുരുക്കലം, ഹോമിയോഗുരുക്കലം, ആയുർവ്വേദഗുരുക്കലം, അലോപ്പതിഗുരുക്കലം etc. etc.
ഞണ്ടുകൾ ന്യൂട്ടോണിയൻ ഫിസിക്സിന്റെ അനുയായികൾ ആയതിനാൽ, അവയെ അടിമക്കലത്തിൽ നിന്നും രക്ഷപെടുത്തുക എന്നതു് മിക്കവാറും അസാദ്ധ്യമായ കാര്യമാണു്. രക്ഷപെടാൻ ശ്രമിക്കുന്ന ഓരോ ഞണ്ടിനെയും കാലില്പിടിച്ചു് വലിച്ചു് താഴെയിടാൻ കൂലിപ്പണി ചെയ്യുന്ന പോരാളിഷാജികൾ അവയെ അതിനു് അനുവദിക്കില്ല. അതിനായാണു് പത്രത്തിലും സത്രത്തിലുമെല്ലാം ജോലിയോ, മന്ത്രി, കമ്മീഷൻ തുടങ്ങിയ പദവികളോ, തോളിലൊരു സ്നേഹപൂർവ്വത്തട്ടോ, കൈമടക്കോ നൽകി ഉപജാപകവൃന്ദവും, ന്യായീകരണത്തൊഴിലാളികളും, സിന്താവായും ലാൽ സലാമും വിളിക്കാനല്ലാതെ മറ്റൊരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചിയർ ഗേൾസുമെല്ലാം ഓർഗനൈസ് ചെയ്യപ്പെട്ടിരിക്കുന്നതു്.
ക്വാണ്ടം ഫിസിക്സിന്റെ ലോകത്തിൽ ജീവിക്കുന്ന കൊഞ്ചുകളുടെ രക്ഷപെടാനുള്ള കുതിപ്പു് നേരിടുന്ന കുറവു് നികത്താൻ വേണ്ടത്ര എനർജി നൽകി ബൂസ്റ്റ് ചെയ്താൽ അവ രക്ഷപെട്ടുകൂടെന്നില്ല. അതല്ലാത്ത എല്ലാവിധ ഭക്തഫാനരരെയും നിഷ്കരുണം അവഗണിച്ചാൽ, അത്രയും എനർജി ലാഭം.
https://ckbabu.com/2020/09/08/
September 09 2020 11:49
“ആവർത്തിച്ചു് ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസ് രേഖകൾ ക്രൈംബ്രാഞ്ച് സിബിഐക്കു് കൈമാറിയില്ല.” – വാർത്ത.
ആ ബ്രേക്കിങ് ന്യൂസിന്റെ പേരിൽ ചെണ്ടകൊട്ടിയും പുകയുയർത്തിയും അടിയന്തിരമായി വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി:
“ആവർത്തിച്ചു് ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസ് രേഖകൾ ഇതുവരെ ക്രൈംബ്രാഞ്ച് സിബിഐക്കു് കൈമാറിയില്ല എന്നൊരു വാർത്ത ശ്രദ്ധയിൽ പെറ്റിട്ടിട്ടുണ്ടു്. കേരള ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഈ വിഷയം ഞാൻ കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിട്ടിട്ടുണ്ടു്.
ആവർത്തിച്ചു് ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസ് രേഖകൾ ക്രൈംബ്രാഞ്ച് സിബിഐക്കു് കൈമാറിയില്ല എന്ന വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നു് അദ്ദേഹം വ്യക്തമായും സ്പഷ്ടമായും എന്റെ ശ്രദ്ധയിൽ പെടുക്കുകയുണ്ടായിട്ടുണ്ടു്. ആ വിവരം കേരള ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ എന്റെ പ്രജകളായ നിങ്ങളുടെ അടിയന്തിരമായ ശ്രദ്ധയിലേയ്ക്കു് പെടുക്കുന്നു.”
മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവാഭിവാദ്യങ്ങൾ!!
September 10 2020 10:44
നല്ല വിദ്യാഭ്യാസം നൽകുന്ന പള്ളിക്കൂടങ്ങളും അദ്ധ്യാപകരുമാണു് വിദ്യാർത്ഥികൾക്കാവശ്യം. അതുവഴി അവർക്കു് പ്രയോജനപ്രദവും കാലാനുസൃതവുമായ അറിവുകൾ നേടാൻ കഴിയും. അതേസമയം, “എമണ്ടൻ” യുദ്ധക്കപ്പൽ പോലുള്ള പള്ളിക്കൂടങ്ങൾ കെട്ടിപ്പൊക്കലാണു് നാടുവാഴികൾക്കാവശ്യം. “പള്ളിക്കൂറ്റൻ” കെട്ടിടങ്ങളുടെ പണിയിൽ നിന്നേ പാലംപണി റോഡുപണി തുടങ്ങിയവയിൽ നിന്നെന്നപോലെ, അവർക്കു് പണം ചോർത്താൻ കഴിയൂ.
പാർട്ടിയുടെ ഏതു് ശവക്കല്ലറയും വൈറ്റ് വാഷ് ചെയ്യുന്നതിനും, ഏതു് കുറ്റകൃത്യവും ന്യായീകരിക്കുന്നതിനും സദാ സന്നദ്ധരായ ഉപജാപകവൃന്ദങ്ങൾക്കു് പ്രതിഫലം നൽകി തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കേണ്ടതുണ്ടു്. പാർട്ടി ചെന്നുപെടുന്ന കേസുകെട്ടുകളിൽ നിന്നും തലയൂരുന്നതിന്റെ ചിലവുകൾ വേറെയും!
പാർട്ടിയുടെ വിപ്ലവപരോളുകളിൽ ആവേശഭരിതരായി തല്ലാനും കൊല്ലാനും ചാകാനും തയ്യാറായി ചാടിയിറങ്ങുന്ന ഊളകൾക്കേ പ്രതിഫലം നല്കേണ്ട ആവശ്യമില്ലാതുള്ളു. വേണമെങ്കിൽ സ്വന്തരക്തം വരെ പ്രതിഫലമായി പാർട്ടിക്കു് അങ്ങോട്ടു് നല്കി നിർവാണമടയാൻ കൊതിക്കുന്ന വിപ്ലവികളാണവർ!
September 11 2020 12:14
“No. 1” കേരളത്തിലെ മാക്രിസ്റ്റുകളുടെ പീഡനം മൂലം ഒരു യുവതിയും, അവരുടെതന്നെ ഭീഷണി മൂലം ഒരു മദ്ധ്യവയസ്കനും ആത്മഹത്യാക്കുറിപ്പുകൾ എഴുതിവച്ചശേഷം ആത്മഹത്യ ചെയ്തു എന്ന വാർത്തകൾ കണ്ടെങ്കിലും, അതിന്റെ പേരിൽ ശ്യാമളക്കുട്ടി കോമളക്കുട്ടികളുടെയോ, ജോസഫൈൻകുട്ടി ക്വാറന്റൈൻകുട്ടികളുടെയോ പ്രതികരണങ്ങൾ ഒന്നും കണ്ടില്ല.
മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പരിമളമുള്ള ഓരോ മരണത്തിനും, ഓരോ കൊലപാതകത്തിനും, ഓരോ ബലാൽസംഗത്തിനും, ഓരോ കുറ്റകൃത്യത്തിനും “ട്ടൊറോ” ആയി പ്രതികരിക്കുന്ന സാംസ്കാരിക നായകരെയും, ആവിധ “പരിമളങ്ങൾക്കു്” അന്യമായ ഏതെങ്കിലുമൊരു ആശയത്തെ പ്രതിനിധീകരിക്കുന്ന ഒരു പുസ്തകമോ, ഒരു ലഘുലേഖയോ വായിച്ചതിന്റെയോ, കൈവശം വച്ചതിന്റെയോ പേരിൽ “Unlawful Activities (Prevention) Act” (യു. എ. പി. എ) പ്രകാരം “ശറപറേന്നു്” കേസെടുക്കുന്ന ഇരട്ടച്ചങ്കുകളെയും കണ്ടുകണ്ടു് ശീലമായതുകൊണ്ടു് ചോദിച്ചെന്നേയുള്ളു.
പോരെങ്കിൽ, “നീതിയില്ലെങ്കിൽ നീ തീയാവണം” എന്നും മറ്റുമുള്ള വിപ്ലവാത്മകരാഷ്ട്രീയത്തിലെ മഹദ്വചനങ്ങൾ പോലെ, “പ്രതികരിച്ചില്ലെങ്കിൽ പ്രതി കരിയാവണം” എന്ന കൊലപാതകരാഷ്ട്രീയത്തിലെ മഹദ്വചനത്തിലുമുണ്ടല്ലോ ഊട്ടുപുരയിലെ മസാലമണങ്ങളുടെ പരിവേഷവും മലയാളത്തനിമയുമുള്ള ഒരുതരം സമസ്യാപൂരണാധിഷ്ഠിത-വൈരുദ്ധ്യാത്മകപ്രാസഭംഗി!!
താത്വികമായും അനുഭവസിദ്ധമായും തെളിയിക്കപ്പെട്ട ഒരു സാമൂഹികക്യാൻസറാണു് മാർക്സിയൻ കമ്മ്യൂണിസം. അതിനെ സമൂഹത്തിൽ നിന്നും എന്നേക്കുമായി ഉന്മൂലനം ചെയ്തുകൊണ്ടല്ലാതെ, ആധുനികമായ മാനുഷികമൂല്യങ്ങളെ വിലമതിക്കുന്ന ഒരു ജനാധിപത്യസമൂഹത്തിനു് ഒരു ചുവടടിപോലും മുന്നോട്ടു് വയ്ക്കാനാവില്ല.
അനിഷേദ്ധ്യമായ ഈ വസ്തുത മനസ്സിലാക്കിയാൽ മലയാളികൾക്കു് നല്ലതു്.
September 12 2020 11:56
പഠിക്കാനും പരീക്ഷകൾ പാസാകുവാനുമായിട്ടാണു് വിദ്യാർത്ഥികൾ പള്ളിക്കൂടത്തിൽ പോകുന്നതു്. ജയിക്കാനായിട്ടാണു് കളിക്കാർ മത്സരക്കളികളിൽ പങ്കെടുക്കുന്നതു്. തൂറാനായിട്ടാണു് മനുഷ്യർ മുക്കുന്നതു്. ആ ശ്രമങ്ങളിൽ ചിലപ്പോൾ പരാജയം നേരിടേണ്ടിവന്നേക്കാമെന്നതു് അവയിൽ അന്തർലീനമായ സ്വാഭാവികതയാണു്. പരാജയപ്പെടാനുള്ള സാദ്ധ്യതയില്ലെങ്കിൽ പരീക്ഷ എന്ന പരിപാടിക്കു് എന്തർത്ഥം? പഠിച്ചു് തോൽക്കാനായി മക്കളെ മാതാപിതാക്കൾ സ്‌കൂളിലേക്കു് അയക്കാറില്ല. എതിരാളിയുടെ ഇടികൊണ്ടു് “പഞ്ചറായേക്കാം” എന്നുകരുതി ആരും ബോക്സിങ് റിങ്ങിൽ കയറാറില്ല. തൂറാനായി മുക്കുക എന്നല്ലാതെ, മുക്കാനായി തൂറുന്നവരോ, തൂറിയശേഷം മുക്കുന്നവരോ ആയ മനുഷ്യരും ലോകത്തിൽ വളരെ വിരളമായിരിക്കാനാണു് സാദ്ധ്യത.
നാട്ടുനടപ്പു് ഇങ്ങനെയൊക്കെയാണെങ്കിലും, വടക്കൻ കേരളത്തിലെ ചില പ്രത്യേകഭാഗങ്ങളിൽ, തോൽക്കുന്നതുവരെ വള്ളിട്രൗസറുമിട്ടു് പള്ളിക്കൂടത്തിൽ പോകാൻ കുട്ടികളെ ഉപദേഷ്ടിക്കുന്ന ചില ഉപദേഷ്ടാക്കളുണ്ടെന്നു് കേൾക്കുന്നു. അത്തരമൊരു ഉപദേഷ്ടാവിന്റെ ഉപദേഷ്ടപ്രകാരമാണു് നടപ്പുകാലകേരളത്തിലെ മുഖ്യമന്ത്രി സ്കൂളിൽ പോകാൻ തീരുമാനിച്ചതെന്നു് എവിടെയോ കേട്ടതായാണോർമ്മ.
തോൽക്കുന്ന ഊളകളെ തിരഞ്ഞുപിടിച്ചു് ജയിപ്പിക്കുക എന്നൊരു വിശിഷ്ടമായ സ്വഭാവവൈകല്യം കേരളജനതയ്ക്കുള്ളതിനാലാവണം ഇപ്പറഞ്ഞ ദേഹത്തിനു് മുഖ്യമന്ത്രിക്കസേരവരെ “വെട്ടിപ്പിടിക്കാൻ” കഴിഞ്ഞതു്.
എരുമ, പശു, പെണ്ണാടു് ഇത്യാദികളെ സ്വന്തം കൈകൊണ്ടു് കറക്കുന്നവർ, ചെരിപ്പിടാതെ KSRTC ബസ് സ്റ്റാൻഡുകളിലെ ടോയ്ലെറ്റുകളിലൂടെ നടക്കുന്നവർ, പോലീസിന്റെ തല്ലു് കൊണ്ടു് ഊപ്പാടിളകിയിട്ടുള്ളവർ തുടങ്ങിയവർക്കായി പ്രത്യേകം സംവരണം ചെയ്യപ്പെടേണ്ടുന്ന ഒരു തൊഴിൽമേഖലയാണു് രാഷ്ട്രീയം എന്ന ഉത്തമബോദ്ധ്യമുള്ളവരാണു് മലയാളികൾ. ശേഷിയും ശേമുഷിയുമുള്ള നേതാക്കളിലൂടെയേ രാഷ്ട്രപുനർ(?)നിർമ്മാണവും, രാഷ്ട്രത്തിന്റെ മൊത്തവും ചില്ലറയുമായ നവോത്ഥാനവും സാദ്ധ്യമാകൂ എന്നു് വാരിയംകുന്നത്തു് കുഞ്ഞഹമ്മദ് ഹാജിയുടെ ധർമ്മശാസ്ത്ര-എൻസൈക്ലൊപീഡിയയുടെ കൂലങ്കഷമായ പഠനത്തിലൂടെ മനസ്സിലാക്കിയിട്ടുള്ള ബുദ്ധിജീവികളാണു് കേരളീയർ.
തോൽക്കുന്നതുവരെ സ്ലേറ്റും കല്ലുപെൻസിലുമായി വള്ളിട്രൗസറുമിട്ടു് പള്ളിക്കൂടത്തിൽ പോയിട്ടുള്ളവരെ സമൂഹത്തിന്റെ ഭരണച്ചുമതല ഏല്പിച്ചാൽ, സമൂഹം ക്രിമിനാലിറ്റിയിലും, സ്വജനപക്ഷപാതത്തിലും, അഴിമതിയിലും, കടബാദ്ധ്യതയിലും, കള്ളക്കടത്തു് ബാദ്ധ്യതയിലും ആറാടി നില്ക്കുമ്പോഴും, അവർ വെള്ളക്കുപ്പായം ധരിച്ചു്, “കോളിനോസ്” പുഞ്ചിരിയുമായി, പത്രസമ്മേളനങ്ങളിൽ പതിവായെത്തി, ജനങ്ങളെ കണക്കുപാഠങ്ങളിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും ബോധവത്കരിച്ചുകൊണ്ടു് അധികാരക്കസേരയിൽ “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന മട്ടിൽ, അള്ളിപ്പിടിച്ചിരുന്നുകൊള്ളും.
ചന്തിയുറപ്പുള്ള നേതാക്കൾ ഏതു് പരമാധികാരറിപ്പബ്ലിക്കിന്റെയും അനിവാര്യതയാണു്. അതിനു് ഏതൊരു നേതാവിനും ആദ്യം വേണ്ടതു് ഉറപ്പുള്ള ഇരട്ടച്ചന്തികളാണു്. കമ്മ്യൂണിസ്റ്റ് ചൈന സൂത്രത്തിൽ ശ്രീലങ്കയുടെ ഓരം ചേർന്നു് “No. 1” കേരള റിപ്പബ്ലിക്കിന്റെ പശ്ചിമാതിർത്തിയിൽ എത്തി ഇങ്കിലാ സിന്താവാ വിളിക്കുമ്പോൾ, അനാഥയായി ആ കാഴ്ച നോക്കിനിൽക്കേണ്ടിവരുന്ന കേരളത്തിന്റെ ദയനീയാവസ്ഥ ഒന്നാലോചിച്ചുനോക്കൂ!!
ഗുണപാഠം:
തോൽക്കുന്നതുവരെ സ്ലേറ്റും കല്ലുപെൻസിലുമായി, വള്ളിട്രൗസറിട്ടു്, മൂക്കളയുമൊലിപ്പിച്ചു് പള്ളിക്കൂടത്തിൽ പോയിട്ടുള്ള മഹാമനസ്കർക്കേ, പൊതുജനം തല്ലിയോടിക്കുന്നതുവരെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള ഗട്സുണ്ടാവൂ!
September 13 2020 12:31
“ഉന്നത വിദ്യാഭ്യാസ മന്ത്രി”!
ഈ “ഔന്നത്യം” ഉന്നത വിദ്യാഭ്യാസത്തിലൂടെ നേടിയതോ, അതോ “മന്ത്രി എന്ന പദവി ഒപ്പിച്ച അനക്കു് ഇരിക്കട്ടെ ഒരു കുതിരപ്പവൻ” എന്ന മല്ലു സിൽമ ഡയലോഗ് രീതിയിൽ, പൊതുജനവ്യഭിചാരാർത്ഥം “ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു്” ചാർത്തികൊടുക്കപ്പെട്ടതോ?
No. 1 കേരളത്തിലെ സമുന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കേണ്ടുന്ന ഒരു അധികാരസ്ഥാനമായതുകൊണ്ടു് ചോദിച്ചെന്നേയുള്ളു. അറിഞ്ഞിരിക്കുന്നതിൽ തെറ്റില്ലല്ലോ.
“എവിടെ മനസ്സു് നിർഭയവും ശിരസ്സു് സമുന്നതവുമായിരിക്കുന്നുവോ, എവിടെ അറിവു് സ്വതന്ത്രമായിരിക്കുന്നുവോ, എവിടെ സങ്കുചിതമായ ഗൃഹഭിത്തികളാൽ ലോകം ഛിന്നഭിന്നമാക്കപ്പെടാതിരിക്കുന്നുവോ, എവിടെ (മന്ത്രിമാരുടെ) വാക്കുകൾ സത്യത്തിന്റെ അഗാധതയിൽ നിന്നും ഉദ്ഗമിക്കുന്നുവോ, എവിടെ അശ്രാന്ത പരിശ്രമം പൂർണതയിലേക്കു് അതിന്റെ കൈകൾ നീട്ടുന്നുവോ, എവിടെ മൃതിയടഞ്ഞ ആചാരങ്ങളുടെ വിരസമായ മരുഭൂമിയിലേക്കു് യുക്തിയുടെ വ്യക്തമായ പ്രവാഹം നഷ്ടപ്പെടാതിരിക്കുന്നുവോ, എവിടെ ശാശ്വതമായ വിസ്തൃതചിന്തയിലേക്കും പ്രവർത്തനത്തിലേക്കും മനസ്സിനെ നീ മുന്നോട്ടു് നയിക്കുന്നുവോ,(എവിടെ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയുടെ ഒത്താശയോടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാതിരിക്കുകയോ, സ്വയം രാജി വയ്ക്കാതിരിക്കുകയോ ചെയ്യൂന്നുവോ), സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗ്ഗത്തിലേക്കു്, (എന്റെ മാർക്സ്) പിതാവേ, എന്റെ രാജ്യം ഉണരേണമേ!” എന്നാണല്ലോ രബീന്ദ്രനാഥ് ടാഗോർ ആണെങ്കിലും ഗീതാഞ്ജലിയിൽ പാടിയിരിക്കുന്നതു്!
(“Where the mind is without fearand the head is held high, where knowledge is free. Where the world has not been broken up into fragments by narrow domestic walls. Where words come out from the depth of truth, where tireless striving stretches its arms toward perfection. Where the clear stream of reason has not lost its way into the dreary desert sand of dead habit. Where the mind is led forward by thee into ever widening thought and action .In to that heaven of freedom, my father, Let my countray awake!”― Rabindranath Tagore, Gitanjali
September 14 2020 09:36
മക്കൾക്കു് “ആദം ഗുവേര”, “വിദം ഗുര” എന്നും മറ്റും പേരിടുന്ന മാതാപിതാക്കൾക്കെതിരെ ശിശുപീഡനത്തിനു് കേസെടുക്കുകയാണു് വേണ്ടതു്. ഭാവിയിൽ ജീവിക്കേണ്ടിവരുന്ന പ്രബുദ്ധസമൂഹത്തിലെ ചൊറിച്ചുമല്ലൽ വിദദ്ധരായ സഹയാത്രികരിൽ നിന്നും സ്വന്തം പേരിന്റെ പേരിൽ നേരിടേണ്ടി വരുന്ന പരിഹാസവും മാനഹാനിയും മൂലം അവർ തീവ്രമായ മാനസികരോഗങ്ങൾക്കു് അടിമപ്പെടാനുള്ള എല്ലാ സാദ്ധ്യതകളുമുള്ളതുകൊണ്ടു്, ശിശുക്കളുടെ വ്യക്തിത്വവികസനത്തിനെതിരെ ചിന്താശൂന്യരായ മാതാപിതാക്കൾ കരുതിക്കൂട്ടി നടത്തുന്ന ഈവക അതിക്രമങ്ങളെ പോക്സോ നിയമത്തിന്റെ പരിധിയിൽ വരുത്തിയാലും തെറ്റില്ല.
September 14 2020 11:24
“സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നു് സംഭവിക്കില്ല.” – “ഉന്നത വിദ്യാഭ്യാസ മന്ത്രി” കെ. ടി ജലീല്‍
ഈ “സത്യാനന്തര ലോകത്തിൽ” എന്തു് സത്യം, ഏതു് സത്യം, ആരുടെ സത്യം എന്നേ അറിയാതുള്ളു.
ലോകം മുഴുവന്‍ എതിര്‍ത്താലും, “എതിർക്കുന്നവരുടെ ആ സത്യപൂർവ്വ ലോകത്തിൽ ഞാനില്ല” എന്നു് സോഷ്യൽ മീഡിയ നിറയെ ഓടിനടന്നു് പോസ്റ്ററൊട്ടിക്കാൻ മത്സരിക്കുന്ന ഒരുപറ്റം “ഡെവിൾസ് അഡ്വക്കെറ്റുകൾ” തന്നെ എതിർക്കാത്തവരായി ഉണ്ടാകുമെന്നു് മന്ത്രിക്കു് ഉറപ്പുള്ളതുകൊണ്ടാവണം അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയതു്.
സത്യാനന്തര ലോകത്തിലെ ട്രംപിസ്റ്റുകൾ, ലൂക്കാഷെങ്കിസ്റ്റുകൾ, ഉന്നിസ്റ്റുകൾ, പിണറായിസ്റ്റുകൾ തുടങ്ങിയവരിലല്ലാതെ മറ്റാരിലാണു് സത്യധർമ്മങ്ങളുടെ സംസ്ഥാപനത്തിനുവേണ്ടി അനവരതം നിഷ്കാമകർമ്മിയായി വേലചെയ്യുന്ന ജലീല്‍ മന്ത്രിയെപ്പോലുള്ള ദൈവവേലക്കാർക്കു് ഒരാശ്രയമുള്ളതു്?
September 15 2020 12:25
സർവ്വലോകജനാധിപത്യവാദികളേ, മുഴുവൻലോകമതേതരവാദികളേ സംഘടിക്കുവിൻ! സംഘടിച്ചു് സംഘടിച്ചു് ശക്തരാകുവിൻ! സംഘടിച്ചു് സംഘടിച്ചു് ശക്തരായിക്കഴിയുമ്പോൾ, നിങ്ങൾ മലയാളികളുടെ ജനാധിപത്യപരവും, മതേതരവുമായ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ജനാബ് കെ. ടി. ജലീലിനുവേണ്ടി ദിഗന്തങ്ങളെ ഭേദിക്കുമാറു് തൊണ്ട പൊട്ടിച്ചു് “ഇങ്ക്വിലാബ് സിന്ദാബാദ്” വിളിക്കുവിൻ!!
ലാൽ സലാം! ജലീൽ സലാം! അബ്ദുൾ സലാം!!
വിപ്ലവം ഇതാ വന്നുകഴിഞ്ഞു! നസ്രാണിദൈവപുത്രൻ മേഘത്തിലേറി തന്റെ രണ്ടാമത്തേയും ഒടുക്കത്തെയും വരവു് വരുന്നതുപോലെ, ഡിപ്ലോമാറ്റിക്ക് ചാക്കുകളിലേറി മാർക്സിയൻ അന്തിമവിപ്ലവം, അമ്മവിപ്ലവം, അമ്മായിയമ്മവിപ്ലവം സ്വപ്നത്തിന്റെ വിശദവിശാലമായ തോളിലേറി ഇതാ നമ്മുടെ ഓരോരുത്തരുടെയും അടുക്കളപ്പുറത്തെത്തിക്കഴിഞ്ഞു!
സ്തോത്രം, മാർക്സ് മൂത്താപ്പാ, സ്തോത്രം! സ്തുതിയും സ്തോത്രവും എന്നേക്കും നിനക്കുമാത്രമായിരിക്കട്ടേ, ആമീൻ!
September 16 2020 11:03
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെപ്പറ്റി ആധികാരികവും വിശദവുമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ, മുഖ്യമന്ത്രി സഖാവു് പിണറായി വിജയന്റെ പ്രതിദിന സായംകാല പത്രസമ്മേളന നേർച്ചച്ചടങ്ങിൽ, കെ. സുരേന്ദ്രൻ പിണറായിയുടെ കുടുംബത്തിനെതിരെ ഉയർത്തിയ അഴിമതി ആരോപണങ്ങളെപ്പറ്റി എന്തു് പറയുന്നു എന്നു് ചോദിച്ചാൽ മതി.
മടിയിൽ കനമില്ലെങ്കിൽ വഴിയിൽ കാനമില്ലെന്നോ, കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കുമെന്നോ മറ്റോ മറുപടി പറഞ്ഞാൽ ചോദ്യകർത്താക്കൾ ഭയചകിതരായി തൃപ്തിപ്പെട്ടോളുമെങ്കിലും, മാനവചരിത്രത്തെ ആഴത്തിൽ കുഴിച്ചു് പരിശോധിക്കുന്നതാണു് മുഖ്യമന്ത്രി കം ആഭ്യന്തരമന്ത്രി എന്ന നിലയിൽ സഖാവു് പിണറായി വിജയന്റെ രീതി. കാരണം, മാനസികനില തെറ്റിയ ആളുകളെയോ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ആളുകളെയോപോലെ എന്തും വിളിച്ചു് പറയാൻ, പിണറായി വിജയൻ കെ. സുരേന്ദ്രനെപ്പോലെ അസാധാരണമായ അന്തരീക്ഷമർദ്ദത്തിലോ അന്തരീക്ഷഊഷ്മാവിലോ പ്രവർത്തിക്കുന്ന ഒരാളല്ല. സാധാരണ മാനസിക നിലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കു് അങ്ങനെ പറയാൻ കഴിയില്ല. ഏറിയാൽ, നിന്നെപ്പിന്നെ കണ്ടോളാമെന്നു് ഭീഷണിപ്പെടുത്താം. അതിനപ്പുറം പോകണമെങ്കിൽ അവെയ്‌ലബിൾ പോളിറ്റ് ബ്യൂറോയുടെ അനുമതി വാങ്ങിയിരിക്കണം.
September 16 2020 11:08
“സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കും”. മല്ലു മാർക്സിസ്റ്റ് താത്വികാചാര്യരുടെ ഓൺലൈൻ സ്റ്റഡി ക്ലാസ്സുകളിൽ എപ്പോഴെങ്കിലും പങ്കെടുത്തിട്ടുള്ളവർക്കു് ഈ വാർത്താവിതരണസത്യം അറിയാതിരിക്കാൻ വഴിയില്ല.
“ജലീലിനു് ഇഡിയുടെ ക്ളീൻ ചിറ്റ്” എന്നൊരു വാർത്ത ഇന്നലെ ആർഭാടമായി ലോകം ചുറ്റി വരികയുണ്ടായി. ആ വാർത്തയ്ക്കു് യാത്രാമദ്ധ്യേ കവലകൾ തോറും വൻപിച്ച സ്വീകരണമാണത്രെ ലഭിച്ചതു്! “ജലീലിനു് ഇഡിയുടെ ക്ളീൻ ചിറ്റില്ല” എന്ന വാർത്ത പതിവുപോലെ, ചപ്പൽസ് ഒക്കെ ഇട്ടു് വന്നപ്പോഴേക്കും മന്ത്രിയും ജനങ്ങളും “ക്ളീൻ ചിറ്റ്” നുണയുടെ കലാശക്കൊട്ടു് ഈന്തപ്പഴപ്പായസം കുടിച്ചു് ആഘോഷമായി അവസാനിപ്പിച്ചു് കഴിഞ്ഞിരുന്നു.
ഇരുപതോ മുപ്പതോ അതിൽ കൂടുതലോ വർഷങ്ങൾ നട്ടാൽ കുരുക്കാത്ത നുണകളെ ഒന്നിനുപുറകെ ഒന്നെന്നോണം ആകർഷണീയമായി അണിയിച്ചൊരുക്കി ലോകം ചുറ്റാനയച്ചു് തഴക്കവും പഴക്കവും വന്നു് ദേഹമാസകലം ഉളുപ്പില്ലായ്മയുടെ തഴമ്പുകൊണ്ടു് മൂടിയിട്ടുള്ളവരുമായി, നേരു് നേരത്തും കാലത്തും പറയാനോ, നേരെ ചൊവ്വേ ചപ്പൽസിടാൻ പോലുമോ അറിയാത്ത പൊട്ടക്കുഞ്ഞുങ്ങൾ മത്സരിക്കാൻ പോയിട്ടു് എന്തു് കാര്യം?
പമ്പരവിഡ്ഢിത്തമാണെന്നറിയാതെ ഒരു കാര്യം ഇരുപതോ മുപ്പതോ വർഷങ്ങൾ എന്നല്ല, ഒരു ജീവിതകാലം മുഴുവൻ വേണമെങ്കിൽ ചെയ്തുകൊണ്ടിരിക്കാൻ കഴിയുന്ന ഒരു ജീവിയാണു് മനുഷ്യൻ. ഞാൻ ഈ പണി തുടങ്ങിയിട്ടു് വർഷങ്ങൾ കുറെയായി എന്നോ, ഞാനിതു് ഇന്നുമിന്നലേയും തുടങ്ങിയതല്ല എന്നോ ഉള്ള മുഖവുരയോടെ അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ ഒരിക്കലും ആ കക്ഷി ഒപ്പിക്കുന്ന പണി എന്തോ, അതു് ശരിയോ തെറ്റോ എന്നു് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ല. പമ്പരവിഡ്ഢിത്തമാണെന്നു് ലോജിക്കലായും റീസണബിളായും, മറ്റിടങ്ങളിൽ സംഭവിച്ച വസ്തുതകളുടെ വെളിച്ചത്തിൽ ചരിത്രപരമായും സ്ഥാപിക്കപ്പെടുന്ന ഒരു കാര്യം എന്നിട്ടും പിന്തുടരാൻ മടിക്കാത്തവർ അക്കാര്യം അന്ധമായി വിശ്വസിക്കുന്ന ഭക്തരും അടിമകളുമാണെന്നേ കരുതേണ്ടതുള്ളു.
അറിയാനുള്ള ശേഷി എന്തിന്റെ പേരിലോ ഇല്ലാത്ത ഒരു വ്യക്തിയോടു് “അറിയാൻ ധൈര്യപ്പെടുക” (Sapere aude) എന്നോ, ക്രിട്ടിക്കലായ ചിന്താശേഷി ഇല്ലാത്ത ഒരു വ്യക്തിയോടു് “ചിന്തിക്കാൻ ധൈര്യപ്പെടുക” എന്നോ ആഹ്വാനം ചെയ്തിട്ടു് കാര്യമില്ലെന്നു് അത്തരം ആഹ്വാനങ്ങൾ നടത്തുന്നവരെങ്കിലും അറിഞ്ഞിരിക്കണം, ചിന്തിച്ചിരിക്കണം. ചിന്താശേഷി ഇല്ലാത്തവർക്കു് ചിന്തിക്കാനോ, മനോധൈര്യമില്ലാത്തവർക്കു് ധൈര്യപ്പെടാനോ കഴിയില്ല എന്ന തിരിച്ചറിവുണ്ടാകാൻ അതു് സഹായിക്കും.
മനുഷ്യർക്കു് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണു്, സ്വന്തം അറിവിന്റെ പരിമിതി ഉൾക്കൊള്ളേണ്ടിവരിക എന്നതു്. “സോക്രട്ടീസ് ഒരു മനുഷ്യനാണു്, പക്ഷെ, എല്ലാ മനുഷ്യരും സോക്രട്ടീസുകളല്ല”. മനുഷ്യരുടെ ഭാഗ്യത്തിനു്, അങ്ങനെ ആയിരിക്കേണ്ട ആവശ്യവുമില്ല, – അങ്ങനെ ആണെന്ന ഉത്തമബോദ്ധ്യത്തിൽ മറ്റുള്ളവരുടെ നെഞ്ചത്തേക്കു് കേറാൻ ചെല്ലാത്തിടത്തോളം!
September 18 2020 11:27
മാർക്സിസ്റ്റുകൾക്കു് ധാരാളം ദൃഷ്ടാന്തങ്ങൾ ഖുർആനിൽ അല്ലാഹു ഒരുക്കിവച്ചിട്ടുണ്ടു്. “കൂലങ്കഷ-പൂര്‍ണ്ണമായും” വിപ്ലവാദ്ധ്യാത്മിക മാർക്സിയനായ സഹാവു് കോടിയേരി ബാലകൃഷ്ണൻ പഴയൊരു ട്യൂബ് ലൈറ്റായതുകൊണ്ടു് തെളിഞ്ഞു് കത്താൻ അല്പം കൂടുതൽ സമയമെടുത്തെന്നേയുള്ളു.
ബുദ്ധി തെളിയുന്ന കാര്യത്തിൽ മലയാളഭാഷികളുടെ കാര്യവും അതുപോലെതന്നെ. മുൻപൊക്കെ, “ഞാനൊരു മഹാപാപിയാണു് കർത്താവേ, എന്നോടു് ക്ഷമിക്കേണമേ കർത്താവേ, ഞാനിന്നു് അതിരാവിലെ കഞ്ഞികുടിച്ചു കർത്താവേ, അതിനു് ഞാൻ നിന്നോടു് ഭീകരമായി നന്ദി പറയുന്നു കർത്താവേ” എന്നും മറ്റുമുള്ള അനുഭവസാക്ഷ്യം, പ്രാർത്ഥനാഹാളിനുള്ളിൽ ക്രിസ്തുനാമത്തിൽ കുത്തിയിരിക്കുന്ന സഹമഹാപാപികൾ സമക്ഷം ഹൃദയഭേദകമായി ഏറ്റുപറയുന്നതു് പെന്തെക്കൊസ്തുകൾക്കു് മാത്രം ലഭിച്ചിരുന്ന ഒരു പ്രത്യേക അവകാശമായിരുന്നെങ്കിൽ, ഇപ്പോൾ ആവക ഏറ്റുപറച്ചിലുകൾ മലയാളം വിദ്വാന്മാരുടെയും, വിദ്വാന്മാരായ മലയാളികളുടെയും, മലയാളികളായ പണ്ഡിതരുടെയും സ്വകാര്യഅഹങ്കാരമായി മാറിയിട്ടുണ്ടു്, അഥവാ അവരും ഓൺലൈനായി അനുഭവസാക്ഷ്യം പറഞ്ഞു് ആളെക്കൂട്ടാൻ തുടങ്ങിയിട്ടുണ്ടു്.
സ്തോത്രം ഹെർമാനേ സ്തോത്രം! സ്തോത്രം ഗുണ്ടർട്ടേ സ്തോത്രം!!
September 20 2020 11:14
മാക്രിക്കെന്തു് മലയിടിച്ചിൽ? കൊത്തലുണ്ണിക്കെന്തു് പാണ്ടിലോറി?
കയ്യിൽ ചെങ്കൊടി, അരയിൽ കരിങ്കൊടി, ചങ്കിൽ ചൈന, തലയിൽ തൊള!
പോലീസ് പിടിച്ചുവലിച്ചു് കൊണ്ടുപോയതു് നന്നായി. അല്ലെങ്കിൽ അരയിലെ കരിങ്കൊടിയഴിച്ചു് കല്യാണസൗഗന്ധികം കൂടി സഖാവു് പരസ്യമായി പ്രദർശിപ്പിച്ചേനെ!
ബ്ലഡിലെ ആല്ക്കഹോൾ ടെസ്റ്റ് ചെയ്യണമോ, അതോ ആല്ക്കഹോളിലെ ബ്ലഡ് ടെസ്റ്റ് ചെയ്യണമോ എന്ന കൺഫ്യൂഷനിലായിരുന്നിരിക്കണം പോലീസ്!
ചാനൽചർച്ചകളിൽ ജെയ്ക്കാൻ ജാക്കിനെ അമ്പെ തോല്പിക്കാൻ പോന്ന പ്രകടനങ്ങളിലൂടെ പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കാനും, 2024-ൽ ഇന്ദ്രപ്രസ്ഥം പിടിച്ചടക്കാനിരിക്കുന്ന മൂത്ത മാക്രിസ്റ്റ് താത്വികാചാര്യന്റെ കാലശേഷം പോളിറ്റ് ബ്യൂറോ അംഗമായി ആജീവനാന്തം വിപ്ലവം പ്രസംഗിച്ചു് ജീവനാംശം വാങ്ങാനും പാർട്ടികോടതിവിധിപ്രകാരം ഉണ്ടായിരിക്കേണ്ട എല്ലാ നേതൃഗുണങ്ങളും തികഞ്ഞ ഒരു കക്ഷി!!
ഇന്ദ്രപ്രസ്ഥത്തിലെ അധികാരം 2024-ൽ മാർക്സിസ്റ്റ് പാർട്ടി പൂർണ്ണമായും പിടിച്ചടക്കിക്കഴിയുമ്പോൾ, കരിങ്കൊടിയും ചെങ്കൊടിയും കാട്ടി പാർട്ടിയുടെ യശസ്സു് വാനോളമുയർത്തിയ ഈ ധീരവീര ഒറ്റയാൻ പോരാളിയുടെ ഉന്മാദത്തിനുള്ള അംഗീകാരം എന്ന നിലയിൽ, പ്രധാനമന്ത്രി പദം നൽകി പാർട്ടി അദ്ദേഹത്തെ ആദരിക്കും എന്നാണെന്റെ പ്രത്യാശ.
അഞ്ചെട്ടു് കാട്ടാന ഒന്നിച്ചുവന്നാൽ എന്തൂട്ടു് കാട്ടാനാ എന്നപോലെ, ഒരാൾ തന്നെ അഞ്ചെട്ടു് ചോദ്യങ്ങൾ ഒന്നിച്ചു് ചോദിച്ചാൽ അടിപതറി, മറുപടി പറയാൻ വിമ്മിഷ്ടപ്പെടുന്ന ഒരു ഇരട്ടച്ചങ്കനു് മുഖ്യമന്ത്രിയാകാമെങ്കിൽ, ഒരു ഇരട്ടക്കൊടിയനു് ഇന്ദ്രപ്രസ്ഥത്തിലോ, അങ്കമാലിയിലോ, അണ്ടിമുക്കിലോ എവിടെ വേണമെങ്കിലും പ്രധാനമന്ത്രിയുമാകാം.
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)
September 21 2020 13:22
“പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചശേഷം അറബി കോളെജ് അദ്ധ്യാപകൻ മുങ്ങി.” – വാർത്ത
അറബി കോളെജ് അദ്ധ്യാപകരുടെ അരയിൽ, കുരങ്ങുകളികൊണ്ടു് ജീവിക്കുന്ന കുരങ്ങുകളിക്കാർ കുരങ്ങിന്റെ അരയിൽ ചുറ്റിക്കെട്ടുന്ന വള്ളി പോലെയോ, ഒരു മോചനം അസാദ്ധ്യമായവിധം കമ്മ്യൂണിസത്തിന്റെ നിത്യഅഡിക്റ്റുകളായി രൂപാന്തരം പ്രാപിച്ച ലൈംഗികകേളിക്കാരുടെ തീവ്രത അളക്കാൻ സുപ്രീം ലീഡർ കം സുപ്രീം ഫ്യൂറർ പിൺറോയ്-സെ-തൂങ്ങിനാൽ രൂപീകരികരിക്കപ്പെട്ട, “ശ്രീമതിബാല-ശ്രീമാൻബാലൻ” കമ്മീഷൻ, കേരള വനിതാ കമ്മീഷൻ, കേരള യുവജന കമ്മീഷൻ, തുടങ്ങിയ കമ്മീഷനുകളുടെ മൃഗരാജകടി പോലുള്ള അരക്കെട്ടുകളിൽ പ്രത്യയശാസ്ത്രപരമായി ചുറ്റിക്കെട്ടപ്പെട്ടിരിക്കുന്ന വടം പോലെയോ, പട്ടികജാതി-പട്ടികവർഗ്ഗപുനരുദ്ധാരണ കമ്മീഷന്റെ കഴുത്തിൽ ചുറ്റിക്കെട്ടപ്പെട്ടിരിക്കുന്ന കുരുക്കുപോലെയോ, (അഥവാ പട്ടികജാതികളെ പറ്റിക്കൽ, പട്ടികവർഗ്ഗങ്ങളെ ഒട്ടിക്കൽ തുടങ്ങിയ ശാസ്ത്രീയതകളുടെ കൃത്യമായ നിർവഹണം മറ്റെങ്ങുമില്ലാത്തവിധം അമിതമായ പ്രതിഫലം നല്കി ഭരമേല്പിക്കപ്പെട്ടിരിക്കുന്ന മറ്റേതൊക്കെയോ, എന്തൊക്കെയോ കമ്മീഷനുകളുടെ കഴുത്തിൽ ചുറ്റിക്കെട്ടപ്പെട്ടിരിക്കുന്ന കുടുക്കുപോലെയോ) ഒരു വള്ളി, ഒരു വടം, ഒരു കുരുക്കു്, ഒരു കുടുക്കു്, ഒരു മൂക്കുകയർ ഫിറ്റ് ചെയ്തുകൊണ്ടല്ലാതെ, നവകേരള”സ്വപ്ന”ലോകത്തിന്റെ “അഗാഥമായ” ആഴങ്ങളിലേക്കു് മനസ്സാവാചാകർമ്മണാ അറിയാതെ മുങ്ങുന്ന ഒരു ഉസ്താദിനെ, ഒരു നിഷ്കുവിനെ, അല്ലാഹുവിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു ദാസനെ, മുക്കുവർ വല വലിക്കുന്നതുപോലെ വലിച്ചു് കരയ്ക്കിട്ടു് വായിൽ നിന്നും വായിലേക്കു് “അകൃത്രിമമായ” ശ്വാസോച്ഛ്വാസം നൽകി രക്ഷപെടുത്തി സ്വർഗ്ഗത്തിലെ കാമഭ്രാന്തികളായ 72 ഹൂറികളുടെയും, മുട്ട പൊരിച്ചതുപോലുള്ള ബാലന്മാരുടെയും കടന്നാക്രമണങ്ങളിൽ നിന്നും രക്ഷപെടുത്താൻ കഴിയില്ലതന്നെ!
രത്നച്ചുരുക്കം: വടം പോലെ ബലമുള്ള വള്ളിയോ ചരടോ അരക്കെട്ടിൽ ചുറ്റാതെ ഓത്തുപള്ളിക്കൂടത്തിൽ എത്തുന്ന ഉസ്താദുകൾ മുങ്ങിച്ചാകാൻ സാദ്ധ്യതയുണ്ടു്!
September 21 2020 13:32
കേരളത്തിലെ രാഷ്ട്രീയവും മതപരവുമായ സമകാലിക സാഹചര്യങ്ങളിൽ, “Smiling Genital” അഥവാ “പുഞ്ചിരിക്കും ലിംഗം” എന്നൊരു ചാലഞ്ചിനു് ഭീമമായ വിപണന സാദ്ധ്യത കാണുന്നുണ്ടു്.
പരസ്യമായി കമാൻഡ് എക്കോണമിയിൽ വിശ്വസിക്കുകയും, രഹസ്യമായി മാർക്കറ്റ് എക്കോണമിയെന്ന സ്വപ്നസുന്ദരിയെ വാരിപ്പുണർന്നു് വ്യഭിചരിക്കുകയും ചെയ്യുന്ന സ്വർണക്കടത്തുകാരും, ഒളിച്ചുകടത്തപ്പെടുന്ന വിശുദ്ധവേദഗ്രന്ഥങ്ങളുടെ പാരായണപരായണത്തിലൂടെ മോക്ഷം നേടാമെന്നു് കരുതുന്ന, നെറ്റിയിൽ തഴമ്പുള്ള വ്യാജഭക്തരും, കള്ളക്കടത്തുകാരും എന്തുകൊണ്ടു് ഈ വിഷയത്തിന്റെ അഗാഥമായ അഗാധതകളിലേക്കു് മുങ്ങാംകുഴിയിടുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
(ദുഷിപ്പിക്കുന്നവന്റെ കുമ്പസാരം: ഇക്കണക്കിനു് പോയാൽ, സ്വന്തമായി സ്വർണ്ണക്കടത്തില്ലാത്ത ഒരു വെറും പ്രോലെറ്റേറിയനായ എനിക്കു്, വളരെ ഡെലിക്കെയ്റ്റ് ആയ എന്റെ മനസ്സിലാകായ്മകളുടെ മൊത്തം ഡെയ്റ്റയും സുരക്ഷിതമായി സൂക്ഷിക്കാൻ, ഒരു ജീവകാരുണ്യപ്രവർത്തനം എന്ന നിലയിൽ അറിവില്ലാപ്പൈതങ്ങൾക്കു് സ്വന്തം ക്ലൗഡ് സെർവറിലൂടെ സമ്പൂർണ്ണമായ ഡെയ്റ്റ സംരക്ഷണം നല്കാൻ മാത്രമായി അമേരിക്കയിൽ കുറ്റിയടിച്ചിരിക്കുന്ന ഏതെങ്കിലും പ്രവാസികമ്മ്യൂണിസ്റ്റുകളുടെ I.T. കമ്പനികളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.)
September 22 2020 11:53
നിങ്ങൾ ചിരിക്കുകയോ, കരയുകയോ, തുള്ളിച്ചാടുകയോ, മുള്ളിച്ചാകുകയോ, എന്താണു് വേണ്ടതെന്നുവച്ചാൽ അതൊക്കെയും ചെയ്തുകൊള്ളൂ ഷഹോദരീ-ഷഹോദരങ്ങളേ! പക്ഷേങ്കി, അതിനുവേണ്ടി സഹലലോകത്തെയും ചിരിക്കാനും, കരയാനും, തുള്ളിച്ചാടാനും, മുള്ളിച്ചാകാനുമെല്ലാം ചാലഞ്ച് ചെയ്യേണ്ട, അഥവാ അറിവിൽ ശിശുക്കളായ അവരെ അതിനായി പ്രലോഭിപ്പിക്കുന്ന വിധത്തിൽ പോര്‍വിളികളും വെല്ലുവിളികളും നടത്തേണ്ട വല്ല കാര്യവുമുണ്ടോ ഷഹോദരീ-ഷഹോദരങ്ങളേ?
ഏകദൈവമായ അല്ലാഹുവിന്റെയും, ഇതുവരെ ലോകത്തിൽ ജനിച്ചുമരിച്ച മറ്റെല്ലാ ഏകദൈവങ്ങളുടെയും നാമത്തിൽ, അഥവാ നാമങ്ങളിൽ ആദ്ധ്യാത്മികമായ ഹൃദയവേദനയോടെ ഞാൻ നിങ്ങളോടു് ചോദിക്കുകയാണു്: “നിങ്ങൾക്കു് മരിക്കേണ്ടേ ഷഹോദരീ-ഷഹോദരങ്ങളേ!?”
September 22 2020 19:03
ഖുർആന്റെ മറവിൽ സ്വർണ്ണക്കടത്തു് നടന്നിട്ടുണ്ടാവാം. തനിക്കു് പങ്കില്ലെന്നു് ജലീൽ – വാർത്ത
തനിക്കു് പങ്കു് കിട്ടിയില്ല എന്നാവും അദ്ദേഹം ഉദ്ദേശിച്ചതു്. ജനാബ് സഖാവു് പറഞ്ഞതു് സത്യമെങ്കിൽ, അതു് മര്യാദകേടായിപ്പോയി എന്നേ പറയാനുള്ളു. ഉന്നതവിദ്യാഭ്യാസമന്ത്രി എന്ന പരിഗണനയെങ്കിലും സ്വർണ്ണക്കടത്തുകാർ ജനാബിനു് നൽകേണ്ടതായിരുന്നു. ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പേരിൽ നടത്തപ്പെടുന്ന സ്വർണ്ണക്കടത്തുകളുടെ ലാഭവിഹിതമെന്നോണം ഒരു പവന്റെ ഒരു മാലയെങ്കിലും വിദ്യാഭ്യാസ മന്ത്രിക്കു് നൽകി നന്ദി പറഞ്ഞു് അനുഗ്രഹം വാങ്ങിയിരുന്നെങ്കിൽ, “ഇതാണു് കള്ളക്കടത്തു്, ഇതാവണം കള്ളക്കടത്തു്” എന്നു് ജനം ആർപ്പിട്ടേനെ! അതാണു് നാട്ടുനടപ്പു്. പക്ഷേ, ഇവിടെ നല്ലനടപ്പു് സംബന്ധിച്ചു് പാലിക്കപ്പെടേണ്ട എല്ലാ പ്രോട്ടോക്കോളുകളും മൃഗീയമായി ലംഘിക്കപ്പെട്ടു എന്നുവേണം അനുമാനിക്കാൻ.
ക്രൂരമായ ഈവക പെരുമാറ്റച്ചട്ടലംഘനങ്ങളെല്ലാം അല്ലാഹു എന്നൊരുത്തൻ മുകളിലിരുന്നു് കാണുന്നുണ്ടെന്നോർത്താൽ സ്വർണ്ണക്കടത്തുകാർക്കു് നല്ലതു്.
September 23 2020 11:07
മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുന്നു:
>>>യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമി. ഇതിൻ്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ പ്രതിഭ ധനരായ വ്യക്തികളുമായി ഓൺലൈൻ സംവാദമുൾപ്പെടെ അക്കാദമി സജ്ജീകരിക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം നാളെ (23-09-2020) വൈകുന്നേരം 5.30 ന് ഓൺലൈനിലൂടെ നിർവഹിക്കും. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സിനിമാ താരം ശ്രീ.കമൽ ഹാസൻ സംവദിക്കും.#100ദിവസങ്ങൾ#100പദ്ധതികൾ<<<
100 ദിവസങ്ങൾ കൊണ്ടു് 100 പദ്ധതികൾ ഉദ്ഘാടനം ചെയ്യുക എന്നൊക്കെപ്പറഞ്ഞാൽ ഇത്തിരി കടുത്ത കയ്യാണേ! എല്ലായിടത്തും ഒരാൾ തന്നെ ഓടിയെത്തണ്ടേ? കാളവണ്ടിയോടു് ലംബോർഗിനിയുടെ സ്പീഡിൽ ഓടാൻ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? കലുങ്കിനു് തറക്കല്ലിടൽ, പള്ളിക്കു് മൂലക്കല്ലിടൽ, പ്രതിമകളുടെ അനാച്ഛാദനങ്ങൾ, പത്രസമ്മേളനങ്ങൾ, ഓൺലൈൻ സംവാദങ്ങൾ അങ്ങനെ എന്തെന്തെല്ലാം ഉത്തരവാദിത്വങ്ങൾ!
പോരെങ്കിൽ, ആരുടെ ആയാലും, പ്രവാചകന്റെ ആയാലും രോമം ഒരു ബോഡി വേസ്റ്റ് ആണെന്നും, കത്തിച്ചാൽ കത്തുമെന്നും കെമിസ്ട്രി ലബോറട്ടറിയിൽ പലയിനം രോമങ്ങൾ ബൻസൻ ബർണറിൽ കത്തിച്ചുതെളിയിച്ചു് മുടിപ്പള്ളി ഭക്തരായ മുസ്ലീം സമൂഹത്തെ അടിയന്തിരമായി ബോദ്ധ്യപ്പെടുത്താനുള്ള സമയവും കണ്ടെത്തണം!
ഭാഗ്യത്തിനു്, യുവജനതക്കു് ശാസ്ത്രീയവും ഭരണഘടനാപരവുമായ അറിവുകളും പരിശീലനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റയ്ക്കു് പകർന്നുനൽകേണ്ടതില്ല. ആവക കാര്യങ്ങളിൽ യുവജനതക്കു് ക്ലാസ്സെടുക്കാൻ വിവരവും വിദ്യാഭ്യാസവുമുള്ള ധാരാളം എക്സ്പെർട്ടുകൾ പാർട്ടിക്കു് മന്ത്രിസഭയിലുമുണ്ടു്, നിയമസഭയിലുമുണ്ടു്. ഉദാഹരണത്തിനു്, നിയമനിർമ്മാണസഭയിലെ കയ്യാങ്കളികളും തല്ലിത്തകർക്കലുകളും വഴി വിവിധയിനം അറിവുകളും പരിശീലനങ്ങളും സ്വായത്തമാക്കിയിട്ടുള്ള സാമാജികർക്കു് ഭരണഘടനാപരമായ വിഷയങ്ങളിൽ യുവജനതക്കു് സമഗ്രമായ വിദ്യാഭ്യാസം നൽകി ബോധവത്കരിക്കാൻ കഴിയും.
മന്ത്രിസഭാംഗങ്ങൾ വിവിധങ്ങളായ ശാസ്ത്രവിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യമുള്ളവരായതിനാൽ, അക്കാര്യത്തിലും ഒരു ഇച്ഛാഭംഗത്തിന്റെ ആവശ്യമില്ല. താഴെക്കൊടുക്കുന്ന ലിസ്റ്റ് അപൂർണ്ണമെങ്കിലും അത്യാവശ്യം ബോദ്ധ്യപ്പെടാൻ അതു് മതിയാകേണ്ടതാണു്.
മന്ത്രിമാർ, ഫാക്കൽറ്റികൾ, സാദ്ധ്യതകൾ (ബ്രാക്കറ്റിൽ സ്പെഷ്യാലിറ്റി):
പിണറായി വിജയൻ – മെറ്റലർജി (വെപൻറി)
കെ. കെ. ശൈലജ – മെഡിസിൻ (കൊറോണ)
ഇ. പി. ജയരാജൻ – ഹെവി ഇൻഡസ്ട്രീസ് (ബോക്സിങ്, ഡാൻസ്)
എ. കെ. ബാലൻ – ആന്ത്രപ്പോളജി (തീവ്രതാമാപിനി)തോമസ് ഐസക്ക് – ഇക്കണോമിക്സ് (കടം, മദ്യം, ഭാഗ്യക്കുറി) എം. എം. മണി – ഹൈഡ്രോഇലക്ട്രിസിറ്റി (ഷട്ടർ)
കെ. ടി. ജലീല്‍ – ഹയർ എജ്യുക്കേഷൻ (ഖുർആൻ, ഈന്തപ്പഴം)
ജി. സുധാകരന്‍ – പൊതുമരാമത്തു് (കാവ്യസൃഷ്ടി)
ജെ. മെഴ്‌സിക്കുട്ടിയമ്മ – പരമ്പരാഗതവ്യവസായം (മീൻ)
രാമചന്ദ്രൻ കടന്നപ്പള്ളി – പുരാവസ്തു (തുറമുഖം)
വി. എസ്. സുനിൽ കുമാർ – അഗ്രികൾച്ചർ (ജൈവം)
എ. കെ. ശശീന്ദ്രന്‍ – ഗതാഗതം, (ജലം) … … …
കമ്പ്യൂട്ടർ, ട്രാക്ടർ, വ്യവസായവികസനം, ശൂന്യാകാശത്തിലേക്കു് വാണം വിടൽ തുടങ്ങിയ ശാസ്ത്രീയ വിഷയങ്ങളിലും, സമരം, ഹർത്താൽ, വെട്ടു്, കുത്തു്, കൊല, ബലാൽസംഗം, പെഡോഫീലിയ മുതലായ “പൗരാവകാശങ്ങളിലും”, അനുഭവജ്ഞാനത്തിലധിഷ്ഠിതമായ അറിവുകളും പരിശീലനങ്ങളും പകർന്നുനൽകി യുവജനതയെ ഉത്തമപൗരന്മാരാക്കിത്തീർക്കുക എന്നതു് ഏതൊരു നാടുവാഴിയും പിന്തുടരേണ്ടുന്ന ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല.
September 24 2020 12:04
“സർക്കാരിന്റെ മായാജാലം! ഇങ്ങനെ പലതും ഇവിടെ നടക്കുന്നുണ്ടു് നിങ്ങൾക്കറിയോ?” എന്നൊരു വാർത്ത കണ്ടു.
#100ദിവസങ്ങൾ #100പദ്ധതികൾ എന്ന വൻ പ്രോജക്ടിൽ ആദ്യം വിരിഞ്ഞ സ്വർണ്ണമണിയാണോ അതെന്നറിയില്ല. ഏതായാലും, No.1 കേരളത്തിന്റെ മണ്ടയിൽ ചാർത്തപ്പെടുന്ന ഒരു പൊൻതൂവലാണതെന്നു് നിസ്സംശയം പറയാം. “ഉഗ്രം, ഉജ്ജ്വലം, ഉദാത്തം, ഉത്തമം, ഉലക്ക”!
കെ. എസ്. ആർ. ടി. സി. ബസുകൾ നശിച്ചു് പോകാനിടവരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന, “ഫുഡ് ട്രക്ക് ” എന്നൊരു നൂതനമായ പദ്ധതിക്കാണു് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതു്. മിൽമയുമായി ചേർന്നു്, കെ. എസ്. ആർ. ടി. സി. ബസുകൾ രൂപമാറ്റം വരുത്തി വിൽപനകേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണു് “ഫുഡ് ട്രക്ക്”. അതിന്റെ ഭാഗമായി കൂടുതൽ പേർക്കു് തൊഴിൽ നൽകാനും, ജനങ്ങൾക്കും “ഫുഡ് ട്രക്ക്” തൊഴിലാളികൾക്കും യഥേഷ്ടം ഫുഡടിക്കാനും കഴിയുമെന്നാണു് സർക്കാരിന്റെ കണക്കുകൂട്ടൽ. ഒരു പൊതുമേഖലാസ്ഥാപനം എന്ന നിലയിൽ “ഫുഡ് ട്രക്ക്” പദ്ധതി കെ. എസ്. ആർ. ടി. സി.-ക്കു് തുല്യമായൊരു ക്രെഡിറ്റബിലിറ്റി ലെവലിലേക്കു് വളരെ വേഗം വളരുമെന്നു് റേയ്റ്റിങ് ഏജൻസികൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ!
#100ദിവസങ്ങൾ #100പദ്ധതികൾ എന്ന വൻ പ്രോജക്ടിൽ അടുത്ത നമ്പറായി വിരിയിച്ചെടുക്കേണ്ടുന്ന പൊന്മണി, വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്ററിന്റെ പുനരുപയോഗയോഗ്യമാക്കൽ പദ്ധതിയായിരിക്കണമെന്നാണു് വ്യക്തിപരമായി എന്റെ അഭിപ്രായം. തുരുമ്പെടുത്തു് നശിച്ചു് പോകുന്നതിനുമുൻപേ അതു് വിലയ്ക്കുവാങ്ങി, അകത്തുള്ള ഫർണീച്ചറെല്ലാം പുറത്തെടുത്തശേഷം, പകരം ഒരു ചായക്കടമേശയും അതിന്റെ ഇരുപക്ഷങ്ങളിലുമായി ഓരോ ബഞ്ചും, ഒരു കേരളസ്റ്റൈൽ സമോവറും, ഒരു ഗ്യാസടുപ്പും ഫിറ്റുചെയ്താൽ, “പറന്നുപറന്നുപറന്നുചെല്ലാൻ പറ്റാത്ത കാടുകളിലേക്കു്” ഹെലിക്കോപ്റ്ററിൽ പറന്നുപറന്നുപറന്നുപോയി അവിടെ കൂടുകൂട്ടിയിരിക്കുന്ന ഈനാംപേച്ചികൾക്കും മരപ്പട്ടികൾക്കും കട്ടൻചായയും പരിപ്പുവടയും ദേശാഭിമാനിപ്പത്രവും വിതരണം ചെയ്യാൻ കഴിയും. മേല്പറഞ്ഞ ബഞ്ചുകളിൽ തനതു് കേരള മോഡലിൽ ചടഞ്ഞിരുന്നു് രാഷ്ട്രീയചർച്ചകൾ നടത്താൻ പറ്റുമെന്നുള്ളതുകൊണ്ടു് ഈ അറേഞ്ച്മെന്റിനു് UN -ൽ നിന്നും കേരളത്തിന്റെ “കൾച്ചറൽ ഹെറിറ്റേജ്” എന്ന നിലയിൽ സംരക്ഷണം ലഭിക്കാനും സാദ്ധ്യതയുണ്ടു്.
ഭാരതത്തിലെ കാർ മാർക്കറ്റിന്റെ മൊണോപൊളി അംബാസഡർ കാർ കയ്യടക്കിയിരുന്ന കാലത്തു്, പുതിയ കാർ വാങ്ങിയാൽ മലയാളി ആദ്യം ചെയ്തിരുന്നതു് അതിന്റെ സീറ്റുകളും കുടല്മാലകളും പുറത്തെടുത്തശേഷം, “കാഞ്ചീപുരം” വർണ്ണങ്ങളിലുള്ള “ഫാഷനബിൾ” സീറ്റുകൾ ഫിറ്റ് ചെയ്യുകയും, ദൈവചിത്രങ്ങൾ, പൂമാലകൾ, ജപമാലകൾ, കൊന്തമാലകൾ, രുദ്രാക്ഷമാലകൾ തുടങ്ങിയ കിടുമണികൾ കെട്ടിത്തൂക്കുകയും ചെയ്യുകയായിരുന്നതിനാൽ, ഹെലിക്കോപ്റ്ററിനെ ചായക്കടയാക്കി മാറ്റൽ കേരളീയർക്കു് ഒരു പുതുമയാകാൻ വഴിയില്ല. അതിനാൽ, അതിനെതിരേ സമരം നടത്തേണ്ടിവരികയോ, ഒപ്പുകൾ ശേഖരിക്കേണ്ടിവരികയോ ഒക്കെ ചെയ്യേണ്ടിവരുമെന്ന ഭയത്തിന്റെ ആവശ്യവും വരുന്നില്ല. കാർ മാർക്കറ്റിലേക്കു് വൈദേശികമായ കമ്പനികൾ കടന്നുവരാൻ തുടങ്ങിയതോടെയാണു് കാർ ബ്യൂട്ടീഷൻസിനു് ഡിമാൻഡ് കുറഞ്ഞതു്. ഇപ്പോൾ, ചന്തിക്കും മുതുകിനും വലിയ സുഖമൊന്നും കിട്ടിയില്ലേലും വേണ്ടില്ല, സീറ്റിന്റെ ഭംഗി പൊടിപിടിച്ചു് മങ്ങിപ്പോകാതിരുന്നാൽ മതി എന്ന ചിന്തയിൽ, ഒറിജിനൽ സീറ്റ് കവറിനെ പൊതിയുന്ന പ്ലാസ്റ്റിക്ക് പാളിയിൽ ചാരിയിരുന്നു് ചാരുശീലരാകുന്നതാണു് ആളുകളുടെ രീതി! ആളുകൾ എന്നും ആളുകൾ തന്നെ! ഒരു മുതുകു്, രണ്ടു് ചന്തികൾ, രണ്ടു് വൃക്കകള്‍, രണ്ടു് കൈകൾ, രണ്ടു് കാലുകൾ, രണ്ടു് കണ്ണുകൾ, രണ്ടു് തുളകളുള്ള ഒരു മൂക്കു്, ഒരു തല, ഒരു ചങ്കു്. നമുക്കു് ഇഷ്ടമായാലും ഇല്ലെങ്കിലും, അങ്ങനെയൊക്കെയാണു് കാര്യങ്ങളുടെ പോക്കു്.
പത്തോ ഇരുപതോ പുതിയ വോൾവോ ബസുകൾ വാങ്ങി കോഴിക്കൂടുകളാക്കി രൂപാന്തരപ്പെടുത്തി, പത്തോ നൂറോ തുർക്കിക്കോഴികളെ അതിലിട്ടു് വളർത്തിയാൽ, മാംസമായും മുട്ടയായും എല്ലായും പപ്പായും നല്ല ലാഭമുണ്ടാക്കാമെന്നു് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളാരും എന്തുകൊണ്ടു് അദ്ദേഹത്തെ ഉപദേഷ്‌ടിക്കുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. ഒരുപക്ഷേ, മുഖ്യമന്ത്രിക്കു് ഒരു തുർക്കിക്കോഴിവളർത്തൽ ഉപദേഷ്ടാവിനെ അഡീഷണലായി വയ്ക്കാനുള്ള തുക സംസ്ഥാനബജറ്റിൽ വകയിരുത്താൻ ധനകാര്യമന്ത്രി മനഃപൂർവ്വം വിട്ടുപോയതായിരിക്കും.
അതെന്തായാലും, മുഖ്യമന്ത്രിയുടെ നിർണ്ണായകമായ #100ദിവസങ്ങൾ#100പദ്ധതികൾ എന്ന വൻ പ്രോജക്ടിൽ “വോൾവോബസ്-തുർക്കിക്കോഴി” പദ്ധതികൂടി ഉൾപ്പെടുത്തിയാൽ, അതു് കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ മുഖച്ഛായ, ആരും അറിയാതിരിക്കാൻ അതിരാവിലെ പ്ലാസ്റ്റിക്ക് സർജന്റെ പ്രാക്റ്റീസിൽ തലയിൽ മുണ്ടിട്ടുപോയി മുലമൂക്കുചെവികളും, സെക്ഷ്വലി റെലെവന്റായ മറ്റു് ബയോളോജിക്കൽ ഏരിയകളിലെ ആട്രിബ്യൂട്ടുകളുമെല്ലാം ചെത്തിയൊതുക്കി, തേച്ചുമിനുക്കി അനന്യസാധാരണമാംവിധം മനോഹരമാക്കി മാദകത്തിടമ്പായി രൂപാന്തരപ്പെട്ട മിസ്സ് ശൂർപ്പണഖയെപ്പോലെ, ആരുകണ്ടാലും മോഹിച്ചുപോകുന്ന ഒരു സൗന്ദര്യധാമമായി നവോത്ഥാനകേരളം മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട.
September 25 2020 12:18
പ്രബുദ്ധകേരളത്തിലെ ജനകോടികളെ ഒരുവഴിയ്ക്കാക്കുന്നതിനായി മാക്രിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്ന നവോത്ഥാനപ്രോജക്ടാണു് “നൂറു് ദിവസങ്ങൾ, നൂറു് പദ്ധതികൾ”!
പക്ഷേ, സുബോധം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത വോട്ടേഴ്‌സിന്റെ ദൃഷ്ടിയിൽ, മാക്രിസ്റ്റ് മുഖ്യമന്ത്രി സഖാവു് “ഇരട്ടച്ചങ്കന്റെ” ഇരട്ടച്ചന്തി ടർക്കിവിരിച്ച മുഖ്യമന്ത്രിക്കസേരയിൽ വീണ്ടും ഉറപ്പിക്കുന്നതിനായി, “സമ്പൂർണ്ണവിദഗ്ദ്ധർ” എന്ന ഹോളിവുഡ് ഫിലിമിലെ അഭിനയത്തിനു് ഒസ്കാർ അവാർഡുകൾ നേടിയിട്ടുള്ളവരെന്നു് സ്വയം അവകാശപ്പെടുന്ന, സത്യത്തിൽ “അഖിലേന്ത്യാ” മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂലിത്തൊഴിലാളികൾ മാത്രമായ ഉപദേഷ്ടക-സാമൂഹിക-കൊറോണവൈറസുകളാൽ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്ന, അസംബന്ധങ്ങളുടെ ആകെത്തുകയായ മധുരമനോഹര കമ്മ്യൂണിസ്റ്റ് ഉട്ടോപ്യൻ സ്വപ്നങ്ങളുടെ മോഹാവേശപ്രഖ്യാപനങ്ങൾ മാത്രമാണവ!!
ഇക്കാര്യം നേരത്തെ കാലത്തേ തിരിച്ചറിഞ്ഞാൽ, ലോകത്തിലെ മറ്റെത്രയോ ജനസമൂഹങ്ങൾ കമ്മ്യൂണിസത്തിന്റെ കിരാതഭരണങ്ങൾ വഴി അനുഭവിച്ചറിഞ്ഞതുപോലെ, മലയാളികൾക്കും ഭാവിയിൽ അനുഭവിച്ചറിഞ്ഞു് ദുഃഖിക്കേണ്ടിവരില്ല. അല്പം “വൾഗർ” ആയ മണിയൻ മോഡൽ “വൺ ടൂ ത്രീ” നാടൻ ഭാഷ ഉപയോഗിച്ചു് പറഞ്ഞാൽ, “മുന്നിലിടും കൈ മുന്നിലിട്ടില്ലെങ്കിൽ, പിന്നെയിടും കൈ കൂതീലു്” എന്ന യൂണിവേഴ്സൽ ട്രൂഥ് മറക്കാതിരുന്നാൽ മലയാളികൾക്കു് നന്നു്!
September 26 2020 10:27
“മനുഷ്യൻ അധഃപതിച്ചാൽ കമ്മ്യൂണിസ്റ്റാകും, കമ്മ്യൂണിസ്റ്റ് അധഃപതിച്ചാൽ മൃഗമാകും.” സുകുമാർ അഴീക്കോടു് ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ടത്രെ!
സുകുമാർ അഴീക്കോടിന്റെ ഈ പ്രസ്താവന രണ്ടു് കാരണങ്ങൾ കൊണ്ടു് അത്ര ശരിയല്ല എന്നാണെന്റെ പക്ഷം.
ഒന്നു്, കമ്മ്യൂണിസ്റ്റുകൾക്കു് ഇതിൽക്കൂടുതൽ അധഃപതിക്കാനാവില്ല. അധഃപതിച്ചധഃപതിച്ചു് അധഃപതനത്തിന്റെ അടിത്തട്ടിൽ എത്തിയവർ ഇനി എങ്ങോട്ടേയ്ക്കു് അധഃപതിക്കാൻ? ഉത്തരധ്രുവത്തിനപ്പുറം വടക്കോട്ടോ, ദക്ഷിണധ്രുവത്തിനപ്പുറം തെക്കോട്ടോ മനുഷ്യനു് യാത്രചെയ്യാൻ കഴിയുമോ?
രണ്ടു്, മനുഷ്യരിൽ നിന്നും വ്യത്യസ്തമായി, മൃഗങ്ങൾ ആയിരിക്കാറേയുള്ളു, അധഃപതിക്കാറില്ല.
September 26 2020 12:12
“മാണി സാറിന്റെ കുടുംബത്തോട് സി.പി.എം മാപ്പ് പറയണം. – ഒരു തെറ്റും ചെയ്യാത്ത ആ മനുഷ്യനെ വേട്ടയാടി.” – ഉമ്മൻ ചാണ്ടി
പറ്റിയ പാർട്ടിയോടാണു് മാപ്പു് പറയാൻ ആവശ്യപ്പെടുന്നതു്! പാർട്ടിയെ വെള്ളപൂശി സംരക്ഷിക്കാൻ അതാവശ്യമാണെന്നു് തോന്നിയാൽ, ഏതു് കൊലപാതകിയെയും, വേണ്ടിവന്നാൽ സുപ്രീം കോടതിവരെപ്പോയി – പാർട്ടി അധികാരത്തിലിരിക്കുന്ന സമയത്താണെങ്കിൽ പൊതുമുതൽ പോലും മുടക്കി – കേസുനടത്താൻ മടിക്കാത്ത ഒരു “ബീപ്-പ്ലവ” ഡ്രാക്കുളപ്പാർട്ടിയോടാണു് മാപ്പു് പറയാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നതു്!
പാർട്ടിയെ പൗഡർപൂശി സംരക്ഷിക്കാൻ അതാവശ്യമാണെന്നു് തോന്നിയാൽ, ആയിരം വട്ടം വീണാലും, ഓരോ വട്ടവും തട്ടിപ്പിടഞ്ഞെണീറ്റു് “വീഴ്ച പറ്റി, വീഴ്ച പറ്റി, മാപ്പുനൽകൂ മഹാമതേ, മാപ്പുനൽകൂ ഗുണനിധേ” എന്നു് കരഞ്ഞുവിളിച്ചു് മാപ്പിരക്കാൻ ഉളുപ്പോ മടുപ്പോ ഇല്ലാത്തതും, പഴയ ഇറ്റാലിയൻ മാഫിയാ മോഡലിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നതുമായ ഒരു പക്കാ ക്രിമിനൽ രാഷ്ട്രീയ സംഘത്തോടാണു് മാപ്പു് പറയാൻ മനുഷ്യൻ ആവശ്യപ്പെടേണ്ടതു്!
നീതിന്യായവ്യവസ്ഥയുടെ നേരിയ ലാഞ്ഛനയെങ്കിലും നിലവിലിരിക്കുന്ന ഏതൊരു ജനാധിപത്യസമൂഹത്തിലും, അഴിമതിയാരോപണം നേരിടേണ്ടി വരുന്ന ഏതൊരു ഗവണ്മെന്റും പണ്ടേയ്ക്കുപണ്ടേ രാജി വച്ചൊഴിയുമായിരുന്ന സാഹചര്യങ്ങളിൽ, യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെ, (മനഃസാക്ഷി എന്നൊന്നില്ലാത്തവർക്കു് എന്തു് മനഃസാക്ഷിക്കുത്തു്!?) അധികാരത്തിന്റെ അഴകാർന്ന “സ്വപ്നസ്വർണ്ണ” സിംഹാസനങ്ങളിൽ കിനാവള്ളിപോലെ പടർന്നുപന്തലിച്ചു് വാണരുളി സുഖിക്കുന്ന അൺസ്ക്ര്യൂപ്യുലസായ കുറേ ക്രിമിനലുകളുടെയും, ആ രക്തരക്ഷസുകളെ നിരുപാധികം സപ്പോർട്ട് ചെയ്യുന്ന അതിലേറേ കംപ്ലീറ്റ് ഊളകളുടെയും ലോകത്തിലാണു്, അതേ നീരാളിപ്പാർട്ടി മനഃപൂർവ്വം ആസൂത്രണം ചെയ്ത അക്ഷന്തവ്യമായ കുറ്റകൃത്യങ്ങളുടെ പേരിൽ മാപ്പു് പറയാൻ ഒരുവൻ ആവശ്യപ്പെടേണ്ടതു്!!
September 26 2020 14:01
“ലിംഗത്തിനു് തുമ്പുള്ളതുകൊണ്ടു് ചിന്തകൾക്കും പ്രവൃത്തികൾക്കും തുമ്പുണ്ടായിരിക്കണമെന്നോ, ലിംഗത്തിനു് തുമ്പില്ലാത്തതുകൊണ്ടു് ചിന്തകൾക്കും പ്രവൃത്തികൾക്കും തുമ്പോ തുമ്പിതുള്ളലോ ഇല്ലാതിരിക്കണമെന്നോ നിർബന്ധമില്ല.” – വാത്സ്യായന മഹർഷി
September 27 2020 13:22
നവോത്ഥാനകേരളത്തിന്റെ സാംസ്കാരികനഭസ്സിൽ മിന്നിത്തിളങ്ങുന്ന താരങ്ങളെ കാണുമ്പോൾ, എനിക്കും അതുപോലൊന്നു് മിന്നിത്തിളങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു് ഒന്നല്ല, രണ്ടല്ല, മൂന്നുപ്രാവശ്യം ഞാൻ നെടുവീർപ്പിട്ടിട്ടുണ്ടു്. പക്ഷേ, എന്തുകൊണ്ടു് എനിക്കതിനു് കഴിയുന്നില്ല എന്ന പ്രശ്‍നത്തിന്റെ മൂലത്തിലേക്കു് ആഴ്ന്നിറങ്ങി, അതിന്റെ ഉത്തരീയം ഉരിഞ്ഞു് വിശദമായി വിശകലനം ചെയ്യാൻ എന്തുകൊണ്ടോ എനിക്കു് ഇതുവരെ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണു്, മൂന്നിനം കൊടുങ്ങല്ലൂർ ദേവിമാരും, ഒരിനം പൂരപ്പാട്ടു് ദേവനും സമുചിതം സമ്മേളിച്ചു് ഷൂട്ട് ചെയ്ത ഒരു “അടി സക്കേ” വീഡിയോ എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീം നിറയെ പാറിപ്പറക്കാൻ തുടങ്ങിയതു്! അതോടെ, ഇടതുപക്ഷകേരളത്തിന്റെ സാംസ്കാരികവിഹായസ്സിൽ റാകിപ്പറക്കുന്ന ചെമ്പരുന്തുകളും, മൂളിപ്പറക്കുന്ന ചെമ്പോത്തുകളുമെല്ലാം ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നു് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു. നമഹഃ നമഹഃ ഡിങ്കദേവായ നമഹഃ!
പ്രബുദ്ധകേരളത്തിലെ സാംസ്കാരികനക്ഷത്രങ്ങളുടെ സ്വർണ്ണമയമായ സ്വപ്നലോകത്തിലേക്കു് റാകിപ്പറക്കാനുള്ള എന്റെ മരണപ്പാച്ചിൽ ഇതാ തുടങ്ങിക്കഴിഞ്ഞു! സകലലോകത്തിന്റെയും കർത്താവായ യേശുമശിഹ ഒരു കഴുതയോടുള്ള അദ്ദേഹത്തിന്റെ ദൈവികസ്നേഹം മൂലം അതിന്റെ മുതുകിൽക്കയറി, റോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന യെരുശലേം പട്ടണത്തിന്റെ പ്രവേശനകവാടങ്ങളിലേക്കു് പച്ചിലകളും പച്ചക്കറികളും പഴവർഗ്ഗങ്ങളും വീശി തന്നെ അനുഗമിക്കുന്ന, താൻ വാഗ്ദാനം ചെയ്ത സ്വർഗ്ഗരാജ്യത്തിന്റെ നിത്യാവകാശികളായ പോരാളിഷാജികളോടൊപ്പം പടയോട്ടം നടത്തിയതുപോലെ, ഞാൻ ഇന്നു്, ഈ നിമിഷം തുടങ്ങിയിരിക്കുന്ന ഈ അശ്വമേധത്തിൽനിന്നും എന്നെ പിന്തിരിപ്പിക്കാമെന്നോ പിടിച്ചുനിർത്താമെന്നോ ഉള്ള വ്യാമോഹം ആർക്കും വേണ്ട.
ചോര ചീറ്റുന്നതു് കാണുമ്പോൾ, കുഞ്ഞുങ്ങളും, ഫെമിനിസ്റ്റുകളല്ലാത്ത സ്ത്രീകളും ബോധം കെട്ടുവീഴുമെന്നു് കേട്ടിട്ടുള്ളതിനാൽ, ആ ജനുസ്സിൽ പെട്ട ആരെങ്കിലും എന്റെ ജൈത്രയാത്രയുടെ രാജവീഥിക്കു് നെടുകേ അബദ്ധവശാൽ പെട്ടുപോയിട്ടുണ്ടെങ്കിൽ, അവർ ജനാബ് മാമുക്കോയയെയും, കീലേരി അച്ചുമാമയെയും മാതൃകയാക്കി അല്പം സൈഡിലേക്കു് മാറിനിന്നോളീ!
കല്യാണത്തിന്റെ തിരക്കിനിടയിൽ താലി കെട്ടാനുള്ള സമയം കിട്ടിക്കോളണമെന്നില്ല എന്നപോലെ, അശ്വമേധത്തിന്റെ തിരക്കിനിടയിൽ നവോത്ഥാനകേരളത്തിലെ ആംബ്യുലൻസ് നമ്പറായ108 വിളിക്കാനും, ബോധംകെട്ട മൊത്തം സ്ത്രീകളെയും ഡ്രൈവറെക്കൊണ്ടു് ബലാൽസംഗം ചെയ്യിപ്പിക്കാനും മറ്റുമുള്ള സമയം എനിക്കു് കിട്ടിയെന്നു് വരില്ല.
P. S.
ഒരു ചോദ്യം ബാക്കിയുണ്ടു്: അധികാരിവർഗ്ഗത്തിന്റെ ആസനത്തെ പൊള്ളിക്കുന്ന രാഷ്ട്രീയവും, സാമ്പത്തികവും, “ഡിപ്ലോമാറ്റിക്കുമായ” ഇടപാടുകളിൽ നിന്നും പൊതുജനം എന്ന നിത്യകഴുതകളുടെ ശ്രദ്ധ തിരിച്ചുവിടാനായി നടത്തപ്പെടുന്ന വിവിധയിനം മാന്യോവറുകൾക്കുള്ള പ്രതിഫലം, പൊതുസമൂഹത്തെ ആകെമൊത്തം ആംബ്യുലൻസിലിട്ടു് വ്യഭിചരിക്കുന്നതിനു് തുല്യമായ ആ നികൃഷ്ടജോലി ഏറ്റെടുക്കുന്ന സാമൂഹ്യവിരുദ്ധർക്കു് നല്കപ്പെടുന്നതു് ദിവസക്കൂലിയായോ, അതോ അടങ്കൽത്തുകയായോ?
September 28 2020 10:22
പ്രകാശത്തിന്റെ കാര്യം പോലെയാണു് ദൈവത്തിന്റെ കാര്യവും. റിഫ്ലക്ഷൻ, റിഫ്രാക്ഷൻ, ഡിഫ്രാക്ഷൻ, പോളറൈസേഷൻ, ഇന്റർഫേറെൻസ് ഇത്യാദി ഫിനോമിന വഴി പ്രകാശം തന്റെ അസ്തിത്വത്തിന്റെ വിവിധ ഭാവങ്ങൾ പ്രദർശിപ്പിക്കുമ്പോൾ, മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ഇരുന്നാണു് ദൈവം തന്റെ സർവ്വവ്യാപിത്വത്തിന്റെ മഹത്വം മാനിഫെസ്റ്റ് ചെയ്യുന്നതു്. ആ ദൈവത്തിനു് സിമന്റിലും കമ്പിയിലും മണലിലും തട്ടിക്കൂട്ടിയ പാലത്തിൽ ഇരുന്നും സ്വയം പ്രദർശിപ്പിക്കാം.
പണിയാശാന്റെ മഹാമനസ്കത മൂലം ആവശ്യത്തിലേറെ മണൽ ചേർത്തതുകൊണ്ടോ, മറ്റു് സാങ്കേതികവിദഗ്ദ്ധരുടെ സമയോചിത ഇടപെടൽ വഴിയോ പാലം തകർന്നുവീണാൽ അതിന്റെ പേരിൽ, ഈ പൊളിഞ്ഞ പാലത്തിൽ ഞാനിരിക്കില്ല എന്നു് തീരുമാനിച്ചു് ഒരു പാവം പാലത്തെ കൈവിടാൻ മാത്രം ചീപ്പല്ല ദൈവം. എവിടെ, എപ്പോൾ ഇരിക്കണം എന്നു് തീരുമാനിക്കുന്നതു് ദൈവമാണു്, മനുഷ്യരല്ല. അതുകൊണ്ടു്, ദൈവപൂജ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നടത്താൻ സന്നദ്ധരായിരിക്കുക എന്നൊരു ഓപ്‌ഷനേ മനുഷ്യർക്കുള്ളു.
അലക്കുകാരനോടു് അവൻ അലക്കിവെളുപ്പിച്ച വേഷ്ടി കടം വാങ്ങി, അവനും ക്ഷണിക്കപ്പെട്ടിട്ടുള്ള സദ്യക്കു് പോയാൽ, “മുണ്ടു് മുഷിയും, മുണ്ടു് മുഷിയും” എന്ന താക്കീതുമായി സ്വൈരം തരാതെ പുറകെനടന്നു് എവിടെയെങ്കിലുമൊന്നു് ചന്തികുത്താൻ മനുഷ്യനെ അവൻ സമ്മതിക്കില്ല എന്നപോലെ, “അവിടെയിരിക്കല്ലേ, അവിടെയിരിക്കല്ലേ” എന്നു് എവിടെയെങ്കിലുമൊന്നു് സ്വൈരമായി ഇരിക്കാൻ ശ്രമിക്കുന്ന ദൈവത്തോടു് കല്പിക്കാൻ മനുഷ്യനാരു്?
September 30 2020 11:28
പ്രാദേശികമായ ഒരു തീവയ്പുകേസുകൂടി അതിന്റെ പേരിൽ ഉണ്ടാക്കിവച്ചു് എന്തിനു് നായരെക്കൊണ്ടു് വെറുതെ പുലിവാലു് പിടിപ്പിക്കണം എന്നു് കരുതിയാകണം സി.ബി.ഐ കോടതി ബാബ്റി മസ്ജിദ് കേസ്സിൽ കുറ്റാരോപിതരെ കുറ്റമുക്തരായി വിധിച്ചു് വിട്ടയച്ചതു്. വിഷയം മതങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ അതിവൈകാരികതയുടെ ആവേശവും അതിപ്രസരവും തദനുസൃതമായ പ്രതികരണങ്ങളും ആന്റിസിപ്പേയ്റ്റ് ചെയ്യേണ്ടതുണ്ടു്.
“നയാപ്പൈസയില്ലാ, കയ്യിലൊരു നയാപ്പൈസയില്ലാ, നഞ്ചുവാങ്ങിത്തിന്നാന്‍ പോലും നയാപ്പൈസ്സയില്ലാ” എന്ന മല്ലു സില്മാപ്പാട്ടിന്റെ അവസ്ഥയിലല്ലായിരുന്നെങ്കിൽ, ആനുകാലികമായ രാഷ്ട്രീയകാര്യങ്ങളിലെ ഒരു “വിഷയാസക്തൻ” എന്ന നിലയിൽ, ഞാൻ ഈ വിഷയത്തിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കു് “ശുംഭൻ, അഥവാ പ്രകാശം പരത്തുന്നവൻ” എന്നൊരു സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തു് ബഹുമാനപ്പെട്ട കോടതിയിൽ നിന്നും ഒരു ഒറ്റരൂപയുടെ ശിക്ഷാവിധി ഏറ്റുവാങ്ങിയേനെ!
ഈ കൊറോണക്കാലത്തു് മൂന്നുമാസം ജയിലിൽപ്പോയി കിടക്കുന്നതു് ഒരു നല്ല ഓപ്‌ഷനായി എനിക്കു് തോന്നുന്നില്ല. ഞാൻ വീട്ടിൽ കഴിക്കുന്നതിനേക്കാൾ നല്ല ആഹാരം നിത്യവും ജയിലിൽ കിട്ടുമെന്നു് കേട്ടിട്ടുള്ളതിനാൽ, കൊറോണ പാൻഡെമിക് എന്നൊരു തലവേദന ഇല്ലായിരുന്നെങ്കിൽ, ക്യാപ്സൂൾ രൂപത്തിലോ, വായുഗുളികരൂപത്തിലോ, ലേഹ്യരൂപത്തിലോ, അരിഷ്ടരൂപത്തിലോ, ഹോമിയോ രൂപത്തിലോ അതുപോലൊരു രാഷ്ട്രീയ ഇടപെടൽ നടത്തി അനാദികാലംമുതൽ ഞാൻ നിരുപാധികം പിന്തുടരുന്ന എന്റെ പൊളിറ്റിക്കൽ കൺവിക്ഷനെ പ്രതിരോധിക്കാൻ തീർച്ചയായും ഞാൻ മടിക്കുമായിരുന്നില്ല.
October 2020
October 01 2020 12:49
മടിയിൽ കനമില്ലാത്തവനു് വഴിയിൽ പേടി വേണ്ട എന്നതൊക്കെ ശരിതന്നെ. പക്ഷേ, നമ്മളറിയാതെ ആരെങ്കിലും അസാമാന്യമായ കനമുള്ള വല്ല സാധനങ്ങളും നമ്മുടെ ഷർട്ടിന്റെ പോക്കറ്റിലോ, അണ്ടർവെയറിന്റെ ഉള്ളിലോ മറ്റോ തിരുകിവച്ചിട്ടുണ്ടോ എന്നു് കൃത്യമായി അറിയാൻ നമുക്കാവില്ലല്ലോ. എല്ലാം അറിഞ്ഞിരിക്കാനും, അറിഞ്ഞതെല്ലാം ഓർത്തിരിക്കാനുമുള്ള ശേഷി മനുഷ്യർക്കില്ല. “ഞാനതു് അറിഞ്ഞിരുന്നോ എന്നെനിക്കറിയില്ല, അതെനിക്കറിയാമോ എന്നെനിക്കറിയില്ല” എന്നും മറ്റും പറയുന്ന മനുഷ്യരെ നേരിട്ടോ, ചാനലുകൾ വഴിയോ നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും.
അതുപോലെതന്നെയാണു് ആല്ത്സ്ഹൈമർ രോഗം പിടിപെട്ട മനുഷ്യരുടെ കാര്യവും. പൂർണ്ണമായോ, ഭാഗികമായോ ഓർമ്മശക്തി നഷ്ടപ്പെട്ടവരാണവരും. അതിനവരെ കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. ഒരാൾ ഒരു ഊളയാണെന്നതിന്റെ പേരിൽ ആരെങ്കിലും അയാളെ കുറ്റപ്പെടുത്തുകയോ, കോടതിയിൽ ഹാജരാക്കി ഒന്നോ രണ്ടോ രൂപ പിഴയിടീക്കുകയോ ചെയ്യാറുണ്ടോ? “കുറ്റാരോപണം രോഗികളിലല്ല വേണ്ടൂ, ശിക്ഷാവിധി ഊളകളിലല്ല വേണ്ടൂ” എന്നാണു് കവിയാണെങ്കിലും പാടിയിട്ടുള്ളതു്.
മനുഷ്യരുടെ മടിയിലെ “കനമുള്ള” വസ്തുക്കൾ തപ്പിയെടുക്കാനായി തക്കം പാർത്തിരിക്കുന്നവർക്കു് ഓർമ്മശക്തിക്കു് ഒട്ടും കുറവില്ല. പോരെങ്കിൽ, “കനമുള്ള” വസ്തുക്കൾ കുറ്റാരോപിതരായ മനുഷ്യർ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നു് വേണ്ടിടത്തും വേണ്ടാത്തിടത്തും കയറിത്തപ്പി മനസ്സിലാക്കാൻ പരിശീലിപ്പിക്കപ്പെട്ട കൊടും ഭീകരർ കൂടിയാണവർ!
അതുകൊണ്ടു്, “കനമുള്ള” വല്ല സാധനങ്ങളും ആരെങ്കിലും ഷർട്ടിന്റെ പോക്കറ്റിലോ, അണ്ടർവെയറിന്റെ ഉള്ളിലോ മറ്റോ തിരുകിവച്ചിട്ടുണ്ടോ എന്നു് കൃത്യമായി അറിയാൻ കഴിയാത്തവരോടു് എനിക്കിതേ പറയാനുള്ളു: തപ്പൽവിദഗ്ദ്ധർ നിങ്ങളെ തേടിയെത്തി അവിടെയും ഇവിടെയും ആകെമൊത്തവും വിശ്വവിശാലമായി തപ്പുന്നതിനെതിരായി ഒരു കേസ് മുൻസിഫ് കോടതിയിൽ മുൻകൂറായി ഫയൽ ചെയ്യാൻ നിങ്ങൾ മറക്കരുതു്. നിങ്ങൾക്കു് കണ്ടമാനം ഇക്കിളിയുള്ളതായി അനുഭവജ്ഞാനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളതും, നിങ്ങളുടെ സ്വന്തവുമായ ശരീരഭാഗങ്ങളിൽ, യാതൊരുവിധ “സെൻസോ, സെൻസിബിലിറ്റിയോ, സെൻസിറ്റിവിറ്റിയോ” ഇല്ലാതെ യഥേഷ്ടം തപ്പിത്തലോടാൻ തപ്പൽവിദഗ്ദ്ധരായ ആ കശ്മലരെ അനുവദിച്ചാൽ, ഇക്കിളിമൂലം നിങ്ങൾ ചിരിച്ചുചിരിച്ചു് ചാകേണ്ടിവരും.
ചിരിച്ചുചിരിച്ചു് ചത്താൽ മരിച്ചുമരിച്ചു് ഉയിർക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അതാണെങ്കിൽ, ഇക്കാലത്തു് അത്ര എളുപ്പവുമല്ല. മരിച്ചാലും ഉയിർക്കാൻ പറ്റുന്ന ഒരു സാങ്കേതികവിദ്യ രണ്ടായിരം വർഷങ്ങൾക്കു് മുൻപു് യെരുശലേമിൽ ലഭ്യമായിരുന്നു. ആ വിദ്യ പ്രദാനം ചെയ്തിരുന്ന ആത്മീയകമ്പനി എന്നോ പൂട്ടിപ്പോയതിനാൽ, ഇന്നത്തെ ലോകത്തിൽ, ചത്തു എന്നതിനു്, എന്നേക്കുമായി ചത്തു എന്നല്ലാതെ മറ്റൊരർത്ഥം സാമാന്യബോധമുള്ള ആരും നല്കാറില്ല. ആരോടൊക്കെ, എത്രയൊക്കെ ഞഞ്ഞാപിഞ്ഞാ പറഞ്ഞാലും, എത്രമാത്രം ഹാലേലുയ്യാ പാടിയാലും, അക്കാര്യത്തിൽ ഒരു “റിവിഷനിസം” സാദ്ധ്യമല്ലെന്നാണു് അനുഭവസ്ഥർ പറഞ്ഞുകേട്ടിട്ടുള്ളതു്.
നിതാന്തവന്ദ്യദിവ്യശ്രീ മോറാൻ മോർ അനോഫലീസ് മെത്രാപ്പോലീത്ത ആയാലും, നിതാന്തവന്ദ്യദിവ്യശ്രീ മോറാൻ മോർ ക്യൂലക്സ് കൊതുകു് ആയാലും ചത്താൽ ചത്തു, ഫിനിറ്റോ!
October 02 2020 11:23
ഒരു ലക്ഷം പള്ളിക്കൂടങ്ങൾ, രണ്ടുലക്ഷം ആശുപത്രികൾ, മൂന്നുലക്ഷം കിൻഡർഗാർട്ടനുകൾ, നാലുലക്ഷം ഫുഡ് ട്രക്കുകൾ, അഞ്ചുലക്ഷം സൂപ്പർ മാർക്കറ്റുകൾ, അറുപതുലക്ഷം മദ്യഷോപ്പുകൾ എന്നിങ്ങനെ ലക്ഷം ലക്ഷം പദ്ധതികൾ ദിനംപ്രതി പ്രഖ്യാപിച്ചു് ശീലമായതിനാൽ, പിണറായി വിജയൻ കേരളത്തിൽ ഒക്ടോബർ 3 മുതൽ 144-നു് പകരം “നൂറ്റിനാല്പത്തിനാലുലക്ഷം” പ്രഖ്യാപിക്കുമോ എന്നായിരുന്നു ലോകരാഷ്‌ട്രങ്ങൾ ഭയപ്പെട്ടിരുന്നതു്. അത്ര തീവ്രമായ തീരുമാനമൊന്നും അദ്ദേഹം എടുക്കാതിരുന്നതു് ലോകരാഷ്ട്രങ്ങളുടെ ഭാഗ്യം.
ഭാരതീയർ ഗാന്ധി ജയന്തി ആഘോഷിക്കുന്ന ദിനമാണു് ഒക്ടോബർ 2 എന്നതിനാൽ, അതുകഴിഞ്ഞു് മൂന്നാം തീയതിമുതൽ 144 പ്രഖ്യാപിച്ചതും ഉചിതമായി. അതുകൊണ്ടു്, ഗാന്ധി ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൊറോണ വൈറസിനും ഒരവസരം ലഭിച്ചു. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമെല്ലാം വെറും ഒലത്തൽ പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുക്കുന്നതല്ല കമ്മ്യൂണിസം, അവ വൈറസുകളിലേക്കും കൊതുകുകളിലേക്കും പാറ്റകളിലേക്കും മൂട്ടകളിലേക്കുമെല്ലാം നീട്ടുന്നതുകൂടിയാണു്.
144-ന്റെ നാമത്തിൽ വൈറസ് വാഴും കാലത്തു്, അഞ്ചു് ജീവബിന്ദുക്കൾ ഒത്തുചേർന്നു് നടക്കാനിറങ്ങുകയും, അവയിൽ ഒരു ബിന്ദുവിനു് മറ്റൊരു ബിന്ദുവിനോടു് ഒരു ചോദ്യം ചോദിക്കണമെന്നു് തോന്നുകയും ചെയ്താൽ, ആ ബിന്ദു ആ ഒരു ചോദ്യമല്ലാതെ മറ്റൊരു ചോദ്യം ചോദിക്കാതിരിക്കാൻ ശ്രദ്ധിക്കുക! “വേരുകൾ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങാനും, മൃതിയുടെ മുലപ്പാലു് കുടിച്ചു് ചില്ലകൾ പടർന്നു് തിടം വയ്ക്കാനും” ഇടവരരുതല്ലോ!
October 04 2020 13:09
ഭാരതത്തിലെ ദളിതുകളുടെ അവസ്ഥയിലും, ദളിതുകളാണു് എന്നതിന്റെ മാത്രം പേരിൽ അവർ പൊതുസമൂഹത്തിൽ നിന്നും നേരിടേണ്ടിവരുന്ന ക്രൂരതകളിലും, അനീതികളിലും, അസമത്വങ്ങളിലും നീ അസന്തൃപ്തനോ/യോ ആശങ്കാകുലനോ/യോ ആണെങ്കിൽ, ആ അസന്തൃപ്തി, ആ ആശങ്ക, ഭാരതത്തിൽ സംഭവിക്കുന്ന എല്ലാ ദളിത് പീഡനങ്ങളിലും, അവ ഏതു് പ്രദേശങ്ങളിൽ, ഏതു് സംസ്ഥാനങ്ങളിൽ, ഏതു് പാർട്ടിയുടെ ഭരണത്തിൻ കീഴിൽ സംഭവിക്കുന്നു എന്ന വ്യത്യാസമില്ലാതെ, പ്രകടിപ്പിക്കാൻ നിനക്കു് കഴിയണം.
ഇരയെ പിടിക്കാനായി വലകെട്ടി അതീവ ജാഗ്രതയിൽ അതിന്മദ്ധ്യേ സൂക്ഷ്മദൃഷ്ടിയോടെ കാത്തിരിക്കുന്ന ചിലന്തിയെപ്പോലെ, നിനക്കു് പാർട്ടിപരമായോ, വ്യക്തിപരമായോ നേട്ടമുണ്ടാക്കാൻ കഴിയുന്ന പ്രദേശങ്ങളിൽ നടക്കുന്ന ദളിതുപീഡനങ്ങൾ ശ്രദ്ധാപൂർവ്വം ഫിൽറ്റർ ചെയ്തെടുത്തു് അവ മാത്രം പാട്ടകൊട്ടി ലോകത്തെ അറിയിക്കുന്നതാണു് “ദളിതിസം” എന്നാണു് നീ ധരിച്ചുവച്ചിരിക്കുന്നതെങ്കിൽ, നീ ദളിതുസ്നേഹിയോ, മനുഷ്യസ്നേഹി പോലുമോ അല്ല; നീയൊരു പേപ്പട്ടി മാത്രമാണു്. പാർട്ടിവിഷബാധയും, ജാതിവിഷബാധയും, വർഗ്ഗവിഷബാധയും, വർണ്ണവിഷബാധയും, ലിംഗവിഷബാധയും സമീകൃതമായേറ്റു് പേപിടിച്ച, രൂപത്തിൽ മാത്രം മനുഷ്യനായ, നാറുന്ന രോഗാണുസാന്ദ്രമായ സ്രവം നാവുനീട്ടി ഒലിപ്പിച്ചു് നാടുനീളെ റോന്തു് ചുറ്റുന്ന, കാണുന്നിടത്തുവച്ചു് തത്‌ക്ഷണം നിഷ്ഠുരമായി തല്ലിക്കൊന്നുകൊണ്ടല്ലാതെ ഒരു സമൂഹത്തിനും സ്വയം രക്ഷപെടുത്താൻ കഴിയാത്ത, വെറുമൊരു പേപ്പട്ടി!
ദളിതുകൾക്കെതിരെ ഉണ്ടാകുന്ന അനീതികൾ അന്വേഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണം കൃത്യനിഷ്ഠമായി നടത്തിയാൽ, ആ അനീതികളിൽ പാർട്ടിയുടെ ഭാരവാഹികൾ വഹിച്ച പങ്കുകളുടെ വിശ്വരൂപം വെളിപ്പെടുമെന്നതിനാൽ, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും, തെളിവുകൾ നശിപ്പിച്ചും, സാക്ഷികളെ വിലക്കെടുത്തും, അപ്പീലുകൾക്കുപുറമെ അപ്പീലുകൾ പോയി സമയം നീട്ടിയും, സത്യസന്ധതയുടെയും മാന്യതയുടെയും മുഖംമൂടി അണിഞ്ഞു് വിലസുന്ന ഭരണാധികാരികൾക്കുവേണ്ടി സിന്താവായും കീജേയും വിളിക്കാൻ പാകത്തിനു് അധഃപതിച്ച ഒരുവനാണു്/ഒരുവളാണു് നീയെങ്കിൽ, നീ തത്‌ക്ഷണം നിഷ്ഠുരം തല്ലിക്കൊല്ലപ്പെടേണ്ട ഒരു പേപ്പട്ടിയല്ല, തത്‌ക്ഷണം ചിതയിൽ നിശ്ശേഷം ദഹിപ്പിച്ചുകൊണ്ടല്ലാതെ മാനവസമൂഹത്തെ പേവിഷബാധയിൽ നിന്നും രക്ഷപെടുത്താൻ കഴിയാത്തവിധം അപകടകരമായി ജീർണ്ണിച്ച ഒരു പേപ്പട്ടിയുടെ ശവം മാത്രമാണു്!
ദളിതുകളുടെ ഉന്നമനത്തിനായി സമൂഹം അനുവദിച്ചുനൽകിയിരിക്കുന്ന – കോസ്റ്റ് ബെനെഫിറ്റ് അനാലിസിസിന്റെ അടിസ്ഥാനത്തിൽ അമിതവും അനർഹവുമായ – പ്രതിഫലം വാങ്ങി സുഖജീവിതം നയിക്കുകയും, ദളിതുകൾ പൊതുസമൂഹത്തിൽ നേരിടുന്ന ക്രൂരതകളും, അനീതികളും, അസമത്വങ്ങളും, കാണുകയോ, കേൾക്കുകയോ, അറിയുകയോ ചെയ്തിട്ടില്ലെന്ന രീതിയിൽ അനാസ്ഥ പുലർത്തുകയും ചെയ്യുന്ന “സൂര്യവംശജാതരോടു്” എനിക്കിതേ പറയാനുള്ളു: ദളിതുകളുടെ ചിലവിൽ ഈവിധം ഉളുപ്പില്ലാതെ സുഖിച്ചു് ജീവിക്കുന്നതിനേക്കാൾ ഭേദം, അവരുടെ പേരിലും ചിലവിലും സമ്പാദിച്ചു്, നിങ്ങൾ നിങ്ങളുടെ അലമാരയെ അലങ്കരിച്ചിരിക്കുന്ന സ്വര്‍ണ്ണത്തളികയിൽ പുലർകാലേ തൂറിനിറച്ചു് ആ തീട്ടം പിൻതിരിഞ്ഞിരുന്നു് തേങ്ങാച്ചമ്മന്തിയുടെ അകമ്പടിയോടെ സ്വാദിഷ്ഠമായി വാരിവാരിത്തിന്നു് ഏമ്പക്കം വിടുന്നതാണു്.
Bon appétit!
October 06 2020 17:06
സൂര്യനെക്കാൾ ശക്തി മേഘത്തിനാണു്. അല്ലെങ്കിൽ സൂര്യനെ മറയ്ക്കാൻ മേഘത്തിനു് കഴിയുമായിരുന്നില്ല. മേഘത്തെ തടഞ്ഞുനിർത്താനുള്ള ശേഷി പർവ്വതത്തിനുണ്ടു്. അതുകൊണ്ടു് പർവ്വതമാണു് മേഘത്തേക്കാൾ ശക്തൻ എന്നേ കരുതാനാവൂ. പക്ഷേ, ഹിമാലയപർവ്വതത്തിന്റെ അടിത്തറവരെ തുരക്കാൻ കഴിയുന്ന തൊരപ്പനാണു് മൂഷികൻ. തന്മൂലം, സൂര്യനെക്കാളും, മേഘത്തെക്കാളും, പർവ്വതത്തെക്കാളുമെല്ലാം ശക്തിയുള്ള യഥാർത്ഥ ശക്തൻതമ്പുരാൻ സത്യത്തിൽ മൂഷികനാണു്.
അതുകൊണ്ടാണു്, ഏറ്റവും ശക്തനായവനു് മാത്രമേ തന്റെ വളർച്ചമുറ്റിയ വളർത്തുപുത്രി മിസ് മൂഷികയെ വിവാഹം ചെയ്തുകൊടുക്കൂ എന്നു് നിർബന്ധമുണ്ടായിരുന്ന മിസ്റ്റർ മഹർഷിവര്യൻ തന്റെ ചുമതല നിറവേറ്റുന്നതിനായി ആദ്യം സൂര്യനെയും, പിന്നെ, എളിയവനായ സൂര്യന്റെ നിർദ്ദേശപ്രകാരം, കൂടുതൽ ശക്തനായ മേഘത്തെയും, പിന്നീടു്, പർവ്വതത്തിനു് മുന്നിൽ, അഥവാ പർവ്വതത്തിന്റെ പള്ളയിൽ, അടിയറ പറയേണ്ടുന്ന മേഘത്തിന്റെ ഉപദേശപ്രകാരം, മകൾക്കൊരു ശക്തൻ മണവാളൻ എന്ന ലക്ഷ്യസാദ്ധ്യത്തിനായി പർവ്വതത്തെയും സമീപിച്ചതു്.
തന്റെ മൂലം മുതൽ പൂരാടം വരെ തുരന്നു് മുദ്ര വയ്ക്കാൻ കഴിവുള്ള മൂഷികനെപ്പറ്റി വേണ്ടത്ര ആദ്ധ്യാത്മികധാരണ ഇല്ലാത്തതുകൊണ്ടാണു് ശ്രീമാൻ മഹർഷിവര്യൻ തന്നെ സമീപിച്ചതെന്നും, മിസ് മൂഷിക വിവാഹപ്രായത്തിനപ്പുറത്തേയ്ക്കു് ലോങ്‌ജംപ് ചെയ്യുന്നതിനു് മുൻപു്, ഏതു് എലിക്കെണിക്കെതിരെയും, വേണ്ടിവന്നാൽ സുപ്രീം കോടതിവരെ, അപ്പീൽ പോകാൻ ബക്കറ്റിൽ പണവും, മസ്സിലിൽ കരുത്തും, തലയിൽ കുശുമ്പുമുള്ള ഒരു മുഷ്കൻ മൂഷിക് കുമാറിനെ സമീപിക്കുന്നതായിരിക്കും ഉചിതമെന്നും, അല്ലാത്തപക്ഷം കാന്തൻ എലികുമാർ മരിക്കുമ്പോൾ, ടാന്റെമായി അവന്റെ ചിതയിൽ ചാടി സതിയനുഷ്ഠിക്കാൻ അവൾക്കു് കഴിയാതെ പോയേക്കാമെന്നും, അതിന്റെ പരിണതഫലങ്ങൾ, ഒരു മഹർഷിയും മുനിയുമായ അങ്ങയെപ്പോലൊരു ആര്യപുത്രനു് ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ എന്നുമെല്ലാം വിശ്വാസയോഗ്യമാംവിധം പറഞ്ഞു് ധരിപ്പിച്ചപ്പോൾ, നാട്ടുകാർ എന്തുപറയും എന്നതിന്റെ പേരിൽ മനുഷ്യപുത്രിയുടെ രൂപം നൽകി താൻ വളർത്തി “വിപുലയാക്കിയ” തന്റെ വളർത്തുപുത്രിയായ മിസ് മൂഷികയെ വീണ്ടുമൊരു മൂഷികസ്ത്രീയാക്കി രൂപാന്തരപ്പെടുത്തി, മൂഷികലോകത്തിലെ കൊന്നമരം “പൂത്ത” മമ്മൂട്ടിയോ, കലിയുഗത്തിലെ കളരിവിളക്കു് “പൊലിഞ്ഞ” ലാലേട്ടനോ എന്നു് ഒരു ഫോറൻസിക് പരിശോധനയിലൂടെയല്ലാതെ കൃത്യമായി പ്രസ്താവിക്കാൻ കഴിയാത്ത ഒരു മൂഷികരാജകുമാരനെക്കൊണ്ടു്, സ്വർണ്ണക്കഷണം തൂക്കിയ ഒരു താലിച്ചരടു് തന്റെ പ്രിയമകളുടെ കഴുത്തിൽ അഴിഞ്ഞുപോകാത്തവിധം ഫിറ്റ് ചെയ്യുന്നതിനുവേണ്ടി, ഡാർവിനിസ്റ്റിക്കലായി പറഞ്ഞാൽ, പ്രതിപരിണമിപ്പിച്ചു എന്നും മറ്റും “മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു” എന്ന ഇതിഹാസകാവ്യമഹാകാവ്യം വർണ്ണിക്കുന്നു.
ഇത്രയും പറഞ്ഞതു്, മോദിയുടെ ഒരു തോന്ന്യവാസത്തിലേക്കു് വിരൽ ചൂണ്ടുവാനാണു്. മോദി അവിടെയുമിവിടെയുമെല്ലാം പോയി തുരങ്കങ്ങളും പാതകളും പാലങ്ങളും നിർമ്മിക്കുന്ന ഏർപ്പാടു് ദേശാഭിമാനിയെ അറിയിക്കാതെ ചെയ്തില്ലെങ്കിൽ, മോദി ചെയ്യുന്നതെല്ലാം എനിക്കും ചെയ്യണം എന്നു് പണ്ടേതന്നെ ദുശ്ശാഠ്യമുള്ള “മോറാൻ മോർ ഈക്വൽ” സഖാവു് പിണറായി, കേരളത്തിലെ കൊടുമുടികളും മലകളും കുന്നുകളും സ്വിസ്സ് ചീസുപോലെയോ, മല്ലു സഖാക്കളുടെ തലകൾ പോലെയോ, അച്ചൂടും മുച്ചൂടും തുരന്നു് എലിത്തുളകൾകൊണ്ടു് നിറയ്ക്കാനായി, താൻ പുല്ലും വെള്ളവും കൊടുത്തു് വളർത്തുന്ന സകല പെരുച്ചാഴികളെയും ശവക്കുഴിവെട്ടുകാരെയും കൽത്തുറുങ്കു് തുറന്നുവിടാൻ സാദ്ധ്യതയുണ്ടു്.
അണികളുടെ ആക്രാന്തം നേതാവിനു് ആവേശമായതിനാൽ, “ഇതാണു് തുരങ്കങ്ങൾ, ഇതാവണം തുരങ്കങ്ങൾ” എന്നു് കൈമണികൾ കിലുക്കി, ധൂപക്കുറ്റികൾ വീശി, ലുത്തിനിയ പാടി ആർപ്പിടുന്ന പോരാളി ഷാജികളെ കാണുമ്പോൾ നേതാവു് കൂടുതൽ ആവേശഭരിതനാകും, കൂടുതൽ കൂടുതൽ തുളകൾ നിർമ്മിക്കാൻ സോവ്യറ്റ് മാതൃകയിൽ അണികളെ ആഹ്വാനം ചെയ്യും. ഫലം, കേരളം മൊത്തം ദിക്കും ദിശയുമറിയാൻ കഴിയാത്തവിധം ഒരു ലാബിറിന്ത് ആയി മാറും.
അകമേതു്, പുറമേതു്, അതു് നീ തന്നെയോ, ഇതു് ഞാൻ തന്നെയോ, എല്ലാം മായയോ, അതോ അതിലൊന്നു് മാലിനിയോ, ഞാൻ ബ്രഹ്മമോ ബ്രഹ്മിയോ അതോ തുളസിയോ തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരു എത്തും പിടിയുമില്ലാതെ, “വരുമോരോ വളി വന്നപോലെ പോം” എന്ന സുമാർ സത്യത്തിൽ പ്രത്യാശയർപ്പിച്ചു് പിന്നോട്ടു് നോക്കി മുന്നോട്ടു് നീങ്ങുന്ന മലയാളി ദിക്കും ദിശയുമറിയാൻ കഴിയാത്ത ലാബിറിന്തിൽ അകപ്പെട്ടാൽ എന്താവും അകത്തുനിന്നും പുറത്തേക്കൊഴുകിയെത്തുന്ന വിലാപകാവ്യങ്ങളുടെ പ്രതിധ്വനി എന്നു് സ്വയം ചിന്തിച്ചോണ്ടാൽ മതി.
October 07 2020 11:04
കോവിഡ് പാൻഡെമിക്ക്, N. I. A., C. B. I., വിജിലൻസ്, പുഴുവരിച്ച ശരീരത്തോടെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ്ജ് ചെയ്യപ്പെട്ട രോഗി, No. 1 കേരളത്തിലെ ഒന്നിലേറെ ആശുപത്രികൾ അഡ്മിഷൻ തിരസ്കരിച്ചതിനാൽ അമ്മയുടെ ഗർഭത്തിലിരുന്നു് മരിക്കേണ്ടിവന്ന ഇരട്ടക്കുഞ്ഞുങ്ങൾ, പാലം പണിയൽ, പൊളിയൽ, പൊളിക്കൽ, വീണ്ടും പണിയൽ – കവിത ചൊല്ലൽ, റോഡ് പണിയൽ, പൊളിയൽ – വീണ്ടും കവിത ചൊല്ലൽ, പതിനാറുവരിപ്പാതനിർമ്മാണം, ശബരിമലയിൽ ബീമാനത്താവളനിർമ്മാണം, ആട്ടിൻകാട്ടവും കൂർക്കകിഴങ്ങും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത, മത-ദൈവവിശ്വാസികളായ മാർക്സിസ്റ്റ് തൊരപ്പന്മാർക്കു് തൊരക്കാൻ കഴിയുന്നിടത്തെല്ലാം തൊരങ്കനിർമ്മാണം, മെയ്ൽ ഷോവിനിസ്റ്റ് പിഗുകളുടെ (MCP) പൊളിറ്റിക്കലി കറക്റ്റ് ഫാഷിസ്റ്റ് തെറിവിളി, ഇന്റർനാഷണൽ ഫെമിനിസ്റ്റുകളുടെ പൊളിറ്റിക്കലി കറക്റ്റ് കമ്മ്യൂണിസ്റ്റ് തെറിവിളി, അങ്ങനെ സംഭവബഹുലമാണു് മുഖ്യമന്ത്രിസഗാവു് ഇരട്ടച്ചങ്കൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ചെങ്കൊടിയേന്തി, നെഞ്ചുന്തി, മുദ്രാവാക്യങ്ങൾ മുഴക്കി മുന്നേറുന്ന സമകാലികകേരളം. കേരളീയരായ ആർക്കെങ്കിലും അതിൽ അഭിമാനിക്കാതിരിക്കാൻ കഴിയുമോ?
പക്ഷേ, അതിനിടയിൽ, “നിങ്ങളുടെ പാനീയത്തിൽ ഈച്ച വീണാൽ ആ ഈച്ചയെ അതിൽ മുക്കിയെടുത്തശേഷം പുറത്തെടുത്തുകളയട്ടെ. കാരണം, ഈച്ചയുടെ ഒരു ചിറകിൽ രോഗവും മറു ചിറകിൽ ഔഷധവുമുണ്ടു്” എന്ന മുഹമ്മദ് നബി (സ) – യുടെ സയന്റിഫിക്ക് അസെസ്മെന്റ് ജനത്തിന്റെ കളക്ടീവ് ശ്രദ്ധാമണ്ഡലത്തിൽ നിന്നും എന്നേക്കുമായി മാഞ്ഞുമറഞ്ഞുപോകാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടാൽ, ഒരു ചികിത്സാരീതി എന്ന നിലയിൽ ഈ കൊറോണ കാലഘട്ടത്തിൽ അതു് ഒന്നുകൂടി നവോത്ഥാനപരമായിരിക്കും.
October 08 2020 11:37
ഹെൽമെറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ യാത്ര ചെയ്തു എന്ന കുറ്റത്തിന്റെ പേരിൽ രോഗിയായ ഒരു വൃദ്ധനെ കരണത്തടിച്ചു്, ചുരുട്ടിക്കൂട്ടി പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്ന ഒരു വീഡിയോ കണ്ടു. പ്രൊബേഷനിലായിരുന്ന ഒരു സബ് ഇൻസ്പെക്ടർ ശ്രീമാൻ ഷജീം ആയിരുന്നത്രെ, പൂർവ്വാശ്രമത്തിൽ തിന്മ തീണ്ടാത്ത ഒരു “DYFI” ആയിരുന്ന ആ സ്റ്റണ്ട് മാസ്റ്റർ!
പ്രൊബേഷനിലായിരിക്കുമ്പോഴേ ജോലിയിൽ ഇത്രമാത്രം ശുഷ്‌കാന്തി കാണിക്കുന്ന ആ പോലീസേമാൻ പോലീസ് ഡിപ്പാർട്ട്മെന്റിനു് തീർച്ചയായും ഒരു മുതല്ക്കൂട്ടാണു്. അതുകൊണ്ടാവാം അദ്ദേഹത്തെ ഇന്റൻസീവ് ട്രെയ്‌നിങ്ങിനായി Kuttikkanam Kerala Armed Police 5th Battalion-ൽ “attach” ചെയ്യാൻ ഡിസ്ട്രിക്ട് പോലീസ് ചീഫ് തീരുമാനിച്ചതു്. അവിടെ അദ്ദേഹത്തിനു് നീട്ടിപ്പിടിച്ച പിച്ചാത്തികൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടക്കാനും, വാഹനനിയമങ്ങൾ പാലിക്കാത്തവരുടെ നേരെ ബയോണെറ്റുമായി ചാടിവീഴാനുമെല്ലാം വേണ്ട പരിശീലനം പ്രൊഫഷണലായി ലഭിക്കുമെന്നു് വേണം കരുതാൻ.
പോലീസ് അക്കാദമിയിൽ നിന്നും ഉന്നതപരിശീലനം കഴിഞ്ഞു് പുറത്തിറങ്ങുന്നവർക്കു് ആഭ്യന്തരമന്ത്രിയുടെ പാരിതോഷികവും, പെട്ടെന്നുള്ള പ്രൊമോഷനും ലഭിക്കുന്നതാണു് നടപ്പുരീതി.
കേരളത്തിൽ മുൻപൊരിക്കൽ ആഭ്യന്തരമന്ത്രിയായിരുന്ന ഒരു മുതിർന്ന മാർക്സിസ്റ്റിന്റെ അഭിപ്രായത്തിൽ, പൊലീസിനു് രണ്ടെല്ലുള്ളതു് (pollice) ഒരു തെറ്റല്ല, അതവരുടെ വർദ്ധമാനമായ ശൗര്യത്തിന്റെ ലക്ഷണമാണു്. കൊല്ലുന്ന രാജാവിനു് തിന്നുന്ന മന്ത്രിമാർതന്നെ വേണം. അല്ലെങ്കിൽ ശവങ്ങൾ കുന്നുകൂടുമല്ലോ.
ശ്രീമാൻ ഷജീമിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നൊരു വാർത്ത കണ്ടെങ്കിലും, കേരളത്തിലെ പോലീസിനെ നിഷ്ക്രിയരാക്കാൻ സാമ്രാജ്യത്വശക്തികൾ പടച്ചുവിടുന്ന പുനരാഖ്യാനങ്ങളെ മാർക്സിയൻ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് പൊളിച്ചടുക്കുന്ന ബൃഹദാഖ്യാനങ്ങളൊന്നും സസ്പെൻഷനെതിരെ ഇതുവരെ കാണാത്തതുകൊണ്ടു് അതൊരു വ്യാജവ്യാഖ്യാനമാകാനേ വഴിയുള്ളു.
മാത്രവുമല്ല, DYFI മൂത്തു് പോലീസായ ഒരു സഖാവിനു് ദോഷം വരുത്തുന്ന ഒരു നടപടി ആയിരുന്നു അതെങ്കിൽ, “സമരം ചെയ്യൽ” ട്രെയ്ഡ് ആക്കിയ ട്രെയ്ഡ് യൂണിയനുകൾ സമരാഹ്വാനങ്ങളുമായി രംഗത്തുവരാതെ, കയ്യും കെട്ടി നോക്കിയിരിക്കുമെന്നു് നിഷ്കളങ്കരല്ലാതെ മറ്റാരെങ്കിലും കരുതുമോ?
October 09 2020 13:08
കൊല ചെയ്യപ്പെട്ട വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്നുമുതൽ സെക്രട്ടറിയേറ്റിനു് മുന്നിൽ സമരം ചെയ്യുന്നു എന്നു് കേട്ടു. നീതിയില്ലെങ്കിൽ നീ തീയാകണമെന്നും മറ്റുമുള്ള വിപ്ലവസൂക്തങ്ങളുടെ ദീപശിഖകളേന്തുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനത്തിന്റെ ആഭ്യന്തരവും “ആത്യന്തികവുമായ” അധികാരങ്ങളുടെ അവകാശം കയ്യാളുമ്പോൾ, നീതിക്കുവേണ്ടി തീയാകാൻ വേണ്ടത്ര “ഈന്തപ്പഴം” കൈവശമില്ലാത്ത പ്രോലെറ്റേറിയറ്റിനു് ഗാന്ധിയൻ മോഡലിൽ കുത്തിയിരുന്നു് സമരം ചെയ്യുക, മരണം വരെ നിരാഹാരം അനുഷ്ഠിക്കുക തുടങ്ങിയ ഈന്തപ്പഴ-രഹിതമാർഗ്ഗങ്ങൾകൊണ്ടു് തൃപ്തിപ്പെടുകയല്ലാതെ മറ്റെന്തു് പോംവഴി?
ഏതായാലും, വാളയാർ പെൺകുട്ടികളുടെ അമ്മയായ ഭാഗ്യവതി (!) അവളുടെ മക്കൾക്കു് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള സമരം തുടങ്ങുന്നതിനു് മുൻപു് മുഖ്യനും ആഭ്യന്തരനുമായ ഇരട്ടച്ചങ്കൻ പിണറായിയെ കമ്മ്യൂണിസ്റ്റ് ഗോത്രരീതി അനുസരിച്ചു് മുഖം കാണിച്ചു് വെറ്റിലയും ചുണ്ണാമ്പും പൊഹലയും പാക്കും കാഴ്ചവച്ചു് അനുഗ്രഹം വാങ്ങാൻ മറക്കണ്ട. തിരഞ്ഞെടുപ്പടുത്തിരിക്കുന്ന ഈ നിര്‍ണ്ണായകവേളയിൽ, പന്നിയെ തിന്ന കഴുതപ്പുലിയുടെ വായ്വട്ടം പോലെ, മുറുക്കിച്ചുവന്ന ചുണ്ടുകളും പല്ലുകളും കാണിച്ചു് മൃതച്ചിരി ചിരിച്ചുകൊണ്ടു് പ്രാവിനെ പറത്തുകയോ, കുഞ്ഞുങ്ങളെ മടിയിലിരുത്തി, “കാക്കേ കാക്കേ കൂടെവിടെ? കൂട്ടിനകത്തു് വാളയാർ കുഞ്ഞുങ്ങളുണ്ടോ?” എന്ന താരാട്ടു് പാട്ടു് പാടുകയോ ഒക്കെ ചെയ്യുന്ന ഫോട്ടോഷൂട്ടിങ്ങുകൾ വോട്ടുബാങ്കുകളെ ആവേശഭരിതരാക്കുമെന്നതിനാൽ, അതുപോലൊരു തിരുമുൽക്കാഴ്ച അദ്ദേഹത്തെ, എന്തും ചെയ്യാൻ മടിക്കാത്ത മാഗ്നാനിമസ് മാനസികാവസ്ഥയിൽ എത്തിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഹൌസ് ഓഫ് വിൻഡ്സറിലൊക്കെ അങ്ങനെയാണു് കാര്യങ്ങളുടെ ഗതിവിഗതികൾ. അത്തരം സാഹചര്യങ്ങളിലാണു്, “The Queen is very amused” എന്നു് വിദൂഷകർ പത്രസമ്മേളനങ്ങളിലൂടെ കാഹളം മുഴക്കി പത്രപ്രതിനിധികളെ അറിയിക്കുന്നതു്.
ഏഴുരണ്ടുലകുവാഴും തമ്പുരാനായ കൃഷ്ണനും തന്റെ വയസ്യനായ കുചേലന്റെ കല്ലും നെല്ലും കലർന്ന അവിലുതിന്നു് “very amused” ആയപ്പോഴാണു് അവനു് അനുഗ്രഹങ്ങൾ വാരിക്കോരി നല്കിയതു്. അതുപോലെ, നാലും കൂട്ടി മുറുക്കി “very amused” ആയാൽ, വാളയാർ പെൺകുഞ്ഞുങ്ങൾക്കു് നീതി നല്കണമെന്ന ബോധോദയം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയനും ഉണ്ടായിക്കൂടെന്നില്ല.
ബോധം തൊട്ടു് തീണ്ടാത്തിടത്തു് ബോധോദയം ഉണ്ടാകുമോ എന്നാണു് ചോദ്യമെങ്കിൽ, അതെനിക്കുമറിയില്ല. ഉണ്ടാകാനുള്ള സാദ്ധ്യത വളരെ വിരളമായിരിക്കാനാണു് സാദ്ധ്യത.
October 11 2020 13:28
കേരളമുഖ്യമന്ത്രി ശ്രീമാൻ സഖാവു് പിണറായി വിജയൻ നാളെ (12. 10. 2020 തിങ്കളാഴ്ച) രാവിലെ കൊച്ചുവെളുപ്പാൻകാലത്തു് മാനാഞ്ചിറ മൈതാനിയിലും “പരിസരപ്രദേശങ്ങളിലും” ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന ബുർജ്ജ് ഖലീഫ.
മുഖ്യമന്ത്രിയുടെ ഇടതുപക്ഷത്തു്, മഹാകവിയും, ഭൂമിപൂജാരിയും, പാലംപണി, റോഡ്പണി, കലുങ്കുപണി ഇത്യാദി മരാമത്തുകളുടെ ഭാരവാഹിയുമായ പൊതുമരാമത്തു് മന്ത്രി ശ്രീമാൻ സഖാവു് ജി.സുധാകരനും, വലതുപക്ഷത്തു്, തനിക്കും പാർട്ടിക്കും അനഭിമതരായവരെ കായികമായി നേരിട്ടു് ഉന്മൂലനം ചെയ്യാൻ അന്തംകമ്മി യൂത്തുകളെ ഏർപ്പാടു് ചെയ്യുന്ന അഫയേഴ്സിന്റെ സ്റ്റെയ്റ്റ് ലെവൽ ചുമതലക്കാരനായ വ്യവസായവകുപ്പ് മന്ത്രി ശ്രീമാൻ സഖാവു് ജനാബ് എ.സി. മൊയ്തീനും ആസനസ്ഥരായി പ്രേക്ഷകരായ പൊതുജന കഴുതകൾക്കു് കാവ്യാത്മകവും കായികവുമായ അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഓൺലൈനായി നല്കുന്നതായിരിക്കും.
മുഖ്യം, “പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സണ്‍ വകുപ്പ്, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാനജലകരാറുകള്‍” തുടങ്ങിയ വകുപ്പുകൾക്കൊപ്പം, “മറ്റു് മന്ത്രിമാര്‍ക്കു് അനുവദിക്കാത്ത എല്ലാ വകുപ്പുകളുടെയും” മൊത്തവും ചില്ലറയുമായ സർവ്വാധികാരം വഹിക്കുന്നവനെങ്കിലും, ആവിധ യാതൊരു “ഡംബും” ഇല്ലാത്ത മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടനത്തിനും, ഓൺലൈൻ നഗരശുചീകരണത്തിനും, ഓൺലൈൻ വെയ്സ്റ്റ് ഡംപിങ്ങിനും, ഓൺലൈൻ കൊതുകുനിവാരണത്തിനും, കായികവും പൊതുമരാമത്തുമായ മന്ത്രിപുംഗവന്മാരുടെ കമ്മ്യൂണിസ്റ്റ് ഐഡിയോളജിക്കൽ ഓൺലൈൻ കവിതാപാരായണങ്ങൾക്കും, ഒപ്പനകൾക്കും ശേഷം, ആരോഗ്യം, സാമൂഹികനീതി എന്നീ വകുപ്പുകൾ ചുമ്മാടു് വയ്ക്കാതെ തലയിൽ ചുമന്നു് കേരളത്തിനു് നെടുകെയും കുറുകെയും ഓടി, ഒന്നിനുപുറകെ ഒന്നെന്നോണം, യുഎന്നിൽ നിന്നും ഹോളിവുഡിൽ നിന്നും അവാർഡുകൾ കരസ്ഥമാക്കുന്ന ശ്രീമതി സഖാവു് കെ. കെ. ശൈലജ, “ചണ്ഡമുണ്ഡന്മാരെ വധിച്ച ചാമുണ്ഡിയെപ്പോലെ” ഉഗ്രരൂപിണിയായി സംഹാരതാണ്ഡവമാടുന്ന “കൊറോണവൈറസ് വധം ബാലേ” (റ്റ്ചയ്ക്കോവ്സ്കിയുടെ സ്വാൻ ലെയ്ക്ക് ബാലേയെ നിഷ്പ്രഭമാക്കുംവിധം) ഓൺലൈനായി അവതരിപ്പിക്കുന്നതായിരിക്കും.
അന്യവത്ക്കരിക്കപ്പെട്ട സർവ്വലോകനോക്കുകൂലിത്തൊഴിലാളികളേ, അന്യാധീനപ്പെട്ട സർവ്വലോകമല്ലുതൊഴിലാളികളേ, നിങ്ങൾ വിഡ്ഢിപ്പെട്ടിക്കുമുന്നിൽ കുത്തിയിരിക്കുവിൻ, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവനേതാക്കളുടെ കാണാക്കളികൾ കാണുവിൻ, വിപ്ലവിക്കുവിൻ, രസിപ്പിൻ, ചിരിച്ചുചിരിച്ചു് ചാകുവിൻ! ലാൽ സലാം!!
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)
October 12 2020 15:58
സിപിഐ (എം) ചാനൽ “ചർച്ചുകൾ”: ചാനൽ ചെർക്കന്മാരോടും ചെർക്കികളോടും ഞങ്ങ കൂട്ടുവെട്ടി.
ചാനലുകൾ: അതെന്തിനാ നിങ്ങൾ ഞങ്ങളോടു് കൂട്ടുവെട്ടിയതു്?
സിപിഐ (എം) ചാനൽ ചർച്ചികൾ: ഇച്ചീച്ചി പിള്ളേരുടെ കൂടെ കളിക്കരുതെന്നു് അപ്പാപ്പച്ചി പറഞ്ഞു.
ചാനലുകൾ: അപ്പോൾ ഞങ്ങളുടെ കൂടെ തൊങ്കുകളിക്കാൻ ഇനിയൊരിക്കലും നിങ്ങൾ വരില്ലേ, വരില്ലേ ചാർച്ചക്കാരേ?
സിപിഐ (എം) ചാനൽ തർക്കികൾ: ചാടിക്കളിക്കട കൊച്ചുരാമാന്നു് അപ്പാപ്പച്ചി പറയുമ്പോ ഞങ്ങ ഇനീം വരും തൊങ്കുകളിക്കാൻ.
ചാനലുകൾ: അപ്പാപ്പച്ചി എപ്പോഴാ അങ്ങനെ പറയുന്നേ?
സിപിഐ (എം) ചാനൽ തുർക്കികൾ: അതൊന്നും അപ്പാപ്പച്ചിക്കറിയില്ല. അപ്പാപ്പച്ചി ഒരു മറവിരോഗിയാണു്. ചെൽപോ കണ്ടുകണ്ടെന്നിരിക്കും, ചെൽപോ കണ്ടുകണ്ടില്ലാന്നിരിക്കും. ചെൽപോ മിണ്ടും, ചെൽപോ ഒന്നും മിണ്ടാതെ ഒറ്റ ഇരിപ്പങ്ങിരിക്കും.
October 12 2020 16:00
കേരളം ഹൈട്ടെക്ക് മാത്രമല്ല, “ഹൈ”-യുമാണു്. കഞ്ചാഗുവേര ഓമ്നിപ്രെസന്റ് ആയ ഏറിയകളിൽ പൊളിറ്റിക്കൽ കേരളം എപ്പോഴും “ഹൈ” ആയിരിക്കും.
അതേസമയം, ടെക്നിക്കൽ കേരളത്തിന്റെ ഹൈട്ടെക്ക് കപ്പാസിറ്റി പിടികിട്ടണമെങ്കിൽ, അറേബ്യൻ സ്വർണ്ണത്തെ ഖുർആൻ വഴിയും, ഈന്തപ്പഴം വഴിയും പൊളിറ്റിക്കൽ ആൽക്കെമിയിലൂടെ മലയാള സ്വർണ്ണമാക്കി രൂപാന്തരപ്പെടുത്തുന്ന കലാവിരുതു് കണ്ടാലേ പറ്റൂ.
October 13 2020 14:16
ഒരേസമയം ഇരയും വേട്ടക്കാരനുമായി “ഡബിൾ റോളിൽ” അഭിനയിച്ചു് അഭിനയശേഷി തെളിയിച്ചിട്ടുള്ള മല്ലു മാർക്സിസ്റ്റുകൾക്കോ, “പ്രോവിഡന്റ് ഫണ്ട് ഓഫ് ഇൻഡ്യയിലെ” (P. F. I) സമാധാനമതപ്രതിനിധികൾക്കോ പ്രധാനകപടനടനത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് (No. 1) – ഒറ്റയായോ കളക്ടീവായോ – നല്കാതിരുന്ന, ബഹുരാഷ്ട്രകുത്തകകളാൽ നിയന്ത്രിക്കപ്പെടുന്ന സാമ്രാജ്യത്വ-ക്യാപ്പിറ്റലിസ്റ്റ്-ഫാഷിസ്റ്റ് അവാർഡ് കമ്മിറ്റിയുടെ നവലിബറൽമുതലാളിത്വബൂർഷ്വാനയത്തിനെതിരെ അതിബീഭത്സമായി പ്രതിഷേധിക്കുന്നു.
ചുരുങ്ങിയപക്ഷം, ഒരു പ്രോത്സാഹനസമ്മാനം എന്ന നിലയിൽ, കേരള ഇന്റർനാഷണൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവഹീറോ സഖാവു് കോടിയേരി ബാലകൃഷ്ണനോ, “ഷരിയ” സിമിയുടെയും എം. എസ്. എഫിന്റെയും മുൻ ഹീറോയും, ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയുടെ മദ്ധ്യപൂർവ്വേഷ്യൻ വിപ്ലവനേതാവുമായ സഖാവു് ജനാബ് കെ.ടി.ജലീലിനെങ്കിലുമോ രാഷ്ട്രീയ കപടനടനത്തിനുള്ള ഒരു അവാർഡ് സംസ്ഥാന ചലനചിത്രസാംസ്കാരിക ലെവലിൽ ലഭിക്കേണ്ടതായിരുന്നു.
October 14 2020 12:42
ജനാധിപത്യരാജ്യങ്ങളിൽ സാധാരണഗതിയിൽ നിയമനിർമ്മാണം നടത്തപ്പെടുന്നതു് പൊതുസമൂഹത്തിന്റെ സമസ്തമേഖലകളിലുമുള്ള തിരുത്തലും പുതുക്കലും ഒഴിവാക്കലും, അതുവഴിയുള്ള വളർച്ചയും വഴി അതിനെ പരിഷ്കൃതമായ മറ്റു് സമൂഹങ്ങൾക്കൊപ്പം എത്തിക്കുക എന്ന ഉത്തമലക്ഷ്യത്തോടെയാണു്.
പക്ഷേ, “No. 1” എന്നു് സ്വയം പ്രകീർത്തിക്കുന്ന ചില “സ്വതന്ത്ര റിപ്പബ്ലിക്കുകൾ”, അതേ ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കാനായി, ഏതുവിധേനയോ സമൂഹത്തിന്റെ മേൽത്തട്ടിലേക്കു് ചന്തിയുരച്ചു് നിരങ്ങിക്കേറി, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ തലങ്ങളിൽ “രാജകീയമായ കമ്മ്യൂണിസ്റ്റ്” പദവികൾ അലങ്കരിച്ചു് വാണരുളുന്ന നീചജന്മങ്ങളെ, ചൊറിയൻപുഴുക്കളെ, നികൃഷ്ടസ്വത്വങ്ങളെ, ആവക ജനുസ്സുകൾക്കു് മൗലികമായതിനാൽ, തിരുത്താനാവാത്തവിധം അവറ്റകൾ പിന്തുടരുന്ന അവറ്റകളുടെ പ്രാകൃതവും ക്രിമിനലുമായ സ്വഭാവഗുണങ്ങളെ മഹത്ത്വവത്കരിച്ചുകൊണ്ടു്, അതേ നിയമങ്ങളിലെ ലൂപ്പ്‌ഹോളുകൾ കണ്ടെത്താനായി സമയവും ഊർജ്ജവും സമൂഹത്തിന്റെ പൊതുമുതലും ചിലവഴിക്കുകയും, അതിനായി അൺസ്‌ക്ര്യൂപ്യുലസും സമൂഹദ്രോഹികളുമായ പിമ്പുകളെ രാഷ്ട്രീയ ഉപദേഷ്ടാക്കളായി ജനാധിപത്യത്തിന്റെ കപ്പലിലേറ്റുകയും ചെയ്യുന്നു.
ഇടതുപക്ഷം എന്നഭിമാനിക്കുന്ന കേരളസമൂഹത്തിന്റെ ബൗദ്ധികവും മാനസികവും സാംസ്കാരികവുമായ നിലവാരത്തിന്റെ നിലവിലെ ഒരു മാനദണ്ഡം ഇപ്പറഞ്ഞതിലുണ്ടു്.
October 15 2020 11:39
ഇന്റർനാഷണൽ ലെവലിൽ ഓപ്പറേറ്റ് ചെയ്യുന്ന കേരള മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ന്യായീകരണത്തൊഴിലാളിയായി ജീവിച്ചു് ഒരുവനു്/ഒരുത്തിക്കു് അവന്റെ/അവളുടെ മരണക്കിടക്കയിൽ എത്താൻ കഴിഞ്ഞാൽ, “ഞാൻ നല്ല ഓട്ടം ഓടി എന്റെ ഓട്ടം തികച്ചിരിക്കുന്നു” എന്നു് തികഞ്ഞ കള്ളനാണയമായിരുന്ന “വിശുദ്ധ” പൌലോസിനു് അവന്റെ അന്ത്യസമയത്തുണ്ടായ വെളിപാടു് പോലെ, കണ്ണൂർ മുതൽ ഒഞ്ചിയം വരെയും, ലാവ്ലിൻ മുതൽ ലൈഫ് മിഷൻ വരെയും, ഇടമലയാർ മുതൽ ബാർ കോഴ വരെയും, ശബരിമല മുതൽ മരടു് വരെയും, വാളയാർ മുതൽ പാലാ വരെയും “ഞാൻ അന്തം വിട്ടു് നല്ല ഓട്ടം ഓടി, ഇതാ എന്റെ ഓട്ടം തികച്ചിരിക്കുന്നു” എന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാൻ കഴിയും.
അതുപോലെ ജീവിക്കാൻ കഴിയുന്ന ഒരു ജീവിതത്തെയാണു് മനുഷ്യർ സഫലീകൃതമായ മനുഷ്യജീവിതം എന്നു് വിളിക്കുന്നതു്.
October 17 2020 15:32
വാഴപ്പിണ്ടികളും ഉദ്ഘാടനം ചെയ്യപ്പെടുന്നതു് കശേരുക്കളായിട്ടാണു്. “നൂറു് ദിവസങ്ങൾ, പത്തഞ്ഞൂറു് കശേരുക്കൾ” എന്ന രീതിയിലാണു് വാഴപ്പിണ്ടികളുടെ “സ്കെച്ചും പ്ലാനും” തയ്യാറാക്കപ്പെട്ടിരിക്കുന്നതു്.
എവിടെ കശേരുക്കളുണ്ടോ അവിടെ തേയ്മാനമുണ്ടു്. എവിടെ തേയ്മാനമുണ്ടോ, അവിടെ വേദനയുമുണ്ടു്. ഇന്നു് വേദന ഇല്ലെന്നു് കരുതി നാളെ വേദന ഉണ്ടാകാതിരിക്കണമെന്നില്ല. തേയ്മാനം അതിന്റെ ഉഗ്രപ്രതാപത്തിലേക്കുള്ള വികസനത്തിന്റെ ഘട്ടം ഇതുവരെ തരണം ചെയ്തിട്ടില്ല എന്നേ അതിനർത്ഥമുള്ളു.
നടുവിനു് വേദന തോന്നിത്തുടങ്ങിയാൽ പിന്നെ ഒട്ടും താമസിക്കണ്ട, എത്രയും വേഗം ഏതെങ്കിലും ആശുപത്രിയിലേക്കു് എത്തിച്ചോളുക! സ്വന്തക്കാരുടേതോ, സ്വന്തക്കാർക്കു് സ്വാധീനമുള്ളതോ ആയ ആശുപത്രിയിലേക്കാണു് എത്തിക്കുന്നതെങ്കിൽ, മരുന്നുമാറി കുത്തിവച്ചതു് മൂലമോ, ആംബ്യുലൻസ് ഡ്രൈവർ കേറി മേഞ്ഞതു് മൂലമോ നടുവേദനരോഗി വടിയായിപ്പോയി എന്നോ, പുഴുതിന്നുപോയി എന്നോ ഉള്ള “അത്യന്താതിശയോക്തികൾ” ഒഴിവാക്കി പൂച്ചക്കവിതകൾ രചിക്കാം.
കാരണം, “നനമയയുഗമെട്ടിൽത്തട്ടണം” എന്നാണു് മാലിനിയുടെ അഭിപ്രായം. പന്ത്രണ്ടാമത്തെ അക്ഷരത്തിൽ മതി യതി എന്നാണു് ശാർദ്ദൂലന്റെ പക്ഷം.
എട്ടിലോ, പന്ത്രണ്ടിലോ, COVID 19-ലോ, അതോ 144-ലോ “മൃതി” എന്നു് കൃത്യമായി പറയാൻ ഈ സത്യാനന്തരലോകത്തിൽ ആർക്കും കഴിയില്ല എന്നു് വേറൊരു പക്ഷം.
“കനകം മൂലം ദുഃഖം, കാമിനി മൂലം ദുഃഖം, കള്ളില്ലാഞ്ഞിട്ടും ദുഃഖം കള്ളുണ്ടായിട്ടും ദുഃഖം, ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം” എന്നു് ഇനിയും വേറൊരു പക്ഷം – കേരളത്തിലെ ഭരണപക്ഷം!
October 18 2020 11:47
ജെസിൻഡ ആർഡേൺ അവളുടെ രാഷ്ട്രീയജീവിതം ആരംഭിച്ചതു് ന്യൂസീലാന്റിലെ ഒരു പാർട്ടിഗ്രാമമായ “വാളയാറിൽ” മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറി എന്ന വിശിഷ്ടപദവി ഏറ്റെടുത്തുകൊണ്ടായിരുന്നു. മാതാപിതാക്കൾ മോർമനുകളായിരുന്നെങ്കിലും, (https://en.wikipedia.org/wiki/Mormonism) മനുഷ്യവർഗ്ഗത്തിന്റെ ആത്യന്തികമായ രക്ഷ സാക്ഷാൽ കാൾ മാർക്സിലൂടെ മാത്രം എന്ന ബോധോദയം അവൾക്കു് ചെറുപ്രായത്തിൽത്തന്നെ ഉണ്ടാവുകയും, പാർട്ടിയുടെ ചാരന്മാർ വഴി ആ സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് രഹസ്യം മനസ്സിലാക്കിയ കേന്ദ്രക്കമ്മിറ്റി, പോളിറ്റ് ബ്യൂറോയുടെ അനുഗ്രഹാശംസകളോടെ, അവളെ സമീപിച്ചു് മാർക്സിയൻ മോഡലിൽ ഒരു രക്തഹാരം അങ്ങോട്ടു് നല്കി, പാർട്ടിയോടുള്ള നിത്യവിധേയത്വം ഇങ്ങോട്ടു് വാങ്ങി, മാമോദീസ മുക്കി, മാർക്സിസ്റ്റ് പാർട്ടിയുടെ ന്യായീകരണത്തൊഴിലാളിയായ ഒരു ആജീവനാന്ത അന്തംകമ്മിയായി മാറ്റിത്തീർക്കുകയായിരുന്നു. വിപ്ലവസിംഹം മാർക്സ് ആചാര്യന്റെ കൃപാകടാക്ഷം എന്നേ പറയേണ്ടൂ, പാർട്ടി ശ്രേണികളിലൂടെ എല്ലാവിധ തീവ്രതകളെയും പടിപടിയായി അതിജീവിച്ചു് വിപ്ലവകരമായി മുന്നേറിയ അവൾ അവസാനം ന്യൂസീലാന്റിലെ പ്രധാനമന്ത്രി എന്ന പദവി പിടിച്ചെടുത്തു. ന്യൂസീലാന്റിലെ പ്രധാനമന്ത്രിപദവി ഇന്നവൾ ഒരു അട്ടിമറിയിലൂടെ രണ്ടാമതും വിപ്ലവകരമായി പിടിച്ചെടുത്തിരിക്കുകയാണു്, ചാവേർ പടകളേ! വിപ്ലവസഖാക്കളേ!! ന്യൂസീലാന്റിലെപ്പോലെ, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് അമ്മവിപ്ലവ-ലോകവിപ്ലവം സർവ്വരാജ്യങ്ങളിലും വിജയിക്കട്ടെ! രക്തസാക്ഷിച്ചെങ്കൊടികൾ ലോകമെമ്പാടും പാറിപ്പറക്കട്ടെ! ഇങ്കിലാ ചിന്താവാ!!
October 19 2020 11:02
“പാറപ്പുറത്തു് ഓന്തു് കേറിയപോലെ” എന്ന പ്രയോഗമേ ഇതുവരെ കേൾക്കേണ്ടിവന്നിട്ടുള്ളു. പിണറായി വിജയൻ കേരളത്തെ “അടിച്ചു് പൊളിച്ചു്” ഭരിക്കാൻ തുടങ്ങിയതോടെ, “ഓന്തിൻപുറത്തു് പാറ കേറിയപോലെ” എന്ന പ്രയോഗവും കേൾക്കേണ്ടിവന്നു.
പുറത്തു് പാറ കേറിയ ഓന്തു് ഓർത്തോപീഡിസ്റ്റിന്റെ ആഹ്ലാദം.
October 19 2020 11:19
തന്റെ മരച്ചക്കിൽ കൊപ്ര ആട്ടി എണ്ണയുണ്ടാക്കി ഇടപാടുകാർക്കു് നൽകി അവരെ തൃപ്തിപ്പെടുത്തുന്ന “ചക്കൻ/ചക്കി”, “ഇവിടെ ദയവായി കൊപ്ര ആട്ടിക്കൊടുക്കപ്പെടും” എന്നോ, “ഇവിടെ ദയവായി പിണ്ണാക്കു് വില്ക്കപ്പെടും” എന്നോ അല്ലാതെ, “ഇവിടെ ദയവായി ഫാക്ടം ഫോസ് വാടകയ്ക്കു് കൊടുക്കപ്പെടും” എന്നാണോ തന്റെ വ്യവസായസ്ഥാപനത്തിനു് മുന്നിൽ എഴുതിവയ്ക്കുക?
എവിടന്നു് വരുന്നെടാ ഇമ്മാതിരി സദാചാരവാദികൾ?
October 20 2020 11:43
ഫെയ്‌സ്ബുക്കിന്റെ “Suggested for you”-വിൽ ഇന്നു് കണ്ട ചിന്താവിഷയം:
നുറുക്കു് ഗോതമ്പും അല്പം മസാലയും കൂടി ചേർത്താൽ ഒരു കിടിലൻ ദോശ ഉണ്ടാക്കി കഴിക്കാമോ ഇല്ലയോ?
October 21 2020 11:42
നല്ലനടപ്പു് ഉപദേശങ്ങൾ കൊണ്ടു് മനുഷ്യരെ നേർവഴിക്കു് നടത്താൻ കഴിയുമായിരുന്നെങ്കിൽ, “ആദികവിയുടെ” ആദ്യത്തെ കാവ്യാനുഭവമായ “മാ നിഷാദ” എന്ന മഹദ്വചനംവഴി ലോകം പണ്ടേയ്ക്കുപണ്ടേ “നിഷാദമുക്തം” ആകേണ്ടതായിരുന്നു. പക്ഷേ, ആദികവിയുടെ “മാ നിഷാദ” വഴി ലോകം നിഷാദമുക്തമായില്ല. കുറച്ചാളുകൾ നിഷാദനെ “നിഷാദ്” ആക്കി പരിഷ്കരിക്കുകകൂടി ചെയ്തു! നിഷാദം ആണു് നിഷാദായതു് എന്നും കേൾക്കുന്നുണ്ടെങ്കിലും, അതുവഴി നിഷാദൻ നിഷാദനോ, വിഷാദൻ വിഷാദനോ അല്ലാതെ ആകുന്നില്ല. അതെന്തുമാകട്ടെ, അതുപോലൊരു മഹദ്വചനം വചിച്ച ആദികവിയെപ്പോലും അനുസരിക്കാത്ത മനുഷ്യവർഗ്ഗത്തെ കൂടുതൽ കൂടുതൽ നല്ലനടപ്പു് ഉപദേശങ്ങൾ കൊണ്ടു് മൂടിയിട്ടു് എന്തു് കാര്യം എന്നതു് മാത്രമാണു് ഇവിടെ പ്രസക്തം. എന്നിട്ടും, ബോധവത്കരണം എന്ന സിസിഫിയൻ ചാലഞ്ചു് ഒരു പാഠ്യപദ്ധതിയെന്നോണം ചില മനുഷ്യർ ഏറ്റെടുത്തിട്ടുണ്ടു്. യുക്തിവാദികൾ, ശാസ്ത്രവാദികൾ, വിമർശകർ, ചിന്തകർ, ഇടതുപക്ഷരാഷ്ട്രീയം നെഞ്ചിലേറ്റുന്ന വിപ്ലവകാരികൾ മുതലായ ജനുസ്സുകളിൽ പെടുന്ന അവർക്കു് എന്റെ ഹൃദയംഗമമായ വിജയാശംസകൾ! ചേതമില്ലാത്ത ഉപകാരം മറ്റുള്ളവർക്കുവേണ്ടി ചെയ്തുകൊടുക്കാൻ സമൂഹത്തിൽ മിടുക്കന്മാരാകാൻ ആഗ്രഹിക്കുന്ന മനുഷ്യർ മടിക്കരുതെന്ന പക്ഷക്കാരനാണു് ഞാൻ.
എവിടെ നിത്യമണ്ടന്മാരുണ്ടോ അവിടെ നിത്യമുടുക്കന്മാരുമുണ്ടാകും. തീറാധാരപ്രകാരം ജന്മിക്കു് അവകാശപ്പെട്ട പുരയിടത്തിലെ തന്റെ മാടത്തിൻ മുറ്റത്തു് ഞാലിപ്പൂവൻ നട്ടുവളർത്തുന്ന മലയപ്പുലയന്മാരും, നാളെ തങ്ങളുടേതാകുമെന്ന ധാരണയിൽ, തീറാധാരപ്രകാരം ജന്മിയുടേതായ പുഞ്ചപ്പാടങ്ങൾ “പൊന്നരിവാളമ്പുളിയിൽ” കണ്ണെറിഞ്ഞുകൊണ്ടു് കൊയ്തുതിമിർക്കുന്ന പൈങ്കിളികളുമെല്ലാം എത്രനാൾ നിത്യമണ്ടന്മാരും നിത്യമണ്ടികളുമായി നിലനില്ക്കുന്നോ അത്രനാൾ മാത്രം നിലനിർത്താൻ കഴിയുന്ന ഒന്നാണു് നിത്യമുടുക്കൻ പദവി. അതു് മറ്റാരെക്കാൾ കൂടുതലായി അറിയുന്നവർ മുടുക്കന്മാരാണു്. ലുഡ്വിഗ് ഫൊയർബാഹ് പണ്ടേ മനസ്സിലാക്കിയതുപോലെ, ഞങ്ങൾ മുകളിലെത്തി, ഞങ്ങൾക്കു് നിത്യമായി അവിടെ കഴിയണം. അതിനു് ഞങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കണം, വിമർശിക്കപ്പെടാതിരിക്കണം. എന്നിട്ടും അതിനു് ധൈര്യപ്പെടുന്നവർ ഉന്മൂലനം ചെയ്യപ്പെടണം. അതിനാണു് ഞങ്ങൾ നിയമങ്ങൾ നിർമ്മിക്കുന്നതു്.
മുടുക്കരാണെന്നു് സ്വയം തോന്നിയതുകൊണ്ടു് ഞങ്ങൾ മുടുക്കരാകുന്നില്ല. ഞങ്ങൾക്കുവേണ്ടി പുകഴ്ത്തുപാട്ടുകൾ പാടി ഞങ്ങൾ മുടുക്കാരാണെന്നു് വരുത്താൻ പാണന്മാർ വേണം. ഞങ്ങൾക്കുവേണ്ടി ചാകാൻ ചാവേറുകൾ വേണം. ഞങ്ങളുടെ ഏതു് തീട്ടത്തുണിയും അലക്കിവെളുപ്പിക്കാൻ, ഏതു് ശവക്കല്ലറയും വെള്ളപൂശാൻ ന്യായീകരണത്തതൊഴിലാളികൾ വേണം. ഞങ്ങളുടെ ഏതു് കുറ്റകൃത്യവും മൂടിവയ്ക്കാൻ, ഏതു് കുറ്റവാളിയെയും ഒളിപ്പിച്ചുവച്ചു് സംരക്ഷിക്കാൻ പിണിയാളുകൾ വേണം. നക്കാപ്പിച്ച പ്രതിഫലത്തിൽ ഞങ്ങൾക്കുവേണ്ടി പണിയെടുക്കുന്ന കൂലിത്തൊഴിലാളികൾ വേണം. അവരെയെല്ലാം വാചകമടികൊണ്ടോ പണം കൊണ്ടോ എത്രനാൾ ഞങ്ങൾക്കൊപ്പം പിടിച്ചുനിർത്താൻ കഴിയുന്നോ, അത്രനാൾ ഞങ്ങൾക്കു് നിത്യമുടുക്കന്മാരായി, നിത്യതമ്പ്രാക്കളായി വാണരുളാൻ കഴിയും.
ഒരു “ജ്ഞാനി” ആകാൻ ഒരുവനോ, ഒരുവളോ എന്തായിരിക്കണം, അല്ലെങ്കിൽ എന്തായിരിക്കരുതു് എന്നു് യുക്തിഭദ്രമായി മനസ്സിലാക്കാൻ, ചരിത്രപരവും, വിദ്യാഭ്യാസപരവുമായ അവരുടെ പിന്നാക്കാവസ്ഥമൂലം, “അവശദളിതുകളായ” മലയപ്പുലയന്മാർക്കോ, കൊയ്ത്തുകാരികളും ഞാറുനടൽകാരികളുമായി ജീവിച്ചൊടുങ്ങാൻ “ഈയ്യാധിഷ്ഠിത” തത്വസംഹിതകളുടെ അടിസ്ഥാനത്തിൽ, അത്തരം പ്രാകൃത ഐഡിയോളജികളുടെ അടിസ്ഥാനത്തിൽ മാത്രം “മഹാജ്ഞാനികളായ” ദൈവസ്വരൂപികളാൽ വിധിക്കപ്പെട്ട പൈങ്കിളികൾക്കോ കഴിയാത്തിടത്തോളം, ഏതൊരു “മൾട്ടിപ്പിൾ ചങ്കനും” അപ്പൂപ്പൻ താടിപോലെ ഒരു കൊറോണ മാസ്ക്ക് താടയിൽ തൂക്കിയിട്ടു് ദിവസേന പത്രസമ്മേളനം നടത്തി, “ഇന്നലെ കൊടുങ്കാറ്റുകൾ വീശി”, “ഇന്നു് മിന്നലുകൾ പിണർന്നു , നാളെ ഇടികൾ വെട്ടും, മറ്റന്നാൾ പെരുമഴകൾ പെയ്യും”, “മഴയത്തു് കുടയരുതു്”, “നനയത്തു് മഴയരുതു്”, ഇടിവെട്ടി മഴപെയ്താൽ കപ്പ നടാൻ കൊള്ളാം” ഇത്യാദി മീറ്റിയറോളോജിക്കലി പെർഫെക്ടായ പ്രവചനങ്ങൾ നടത്തിയും, മറ്റിനം ഗിമിക്കുകൾ കാട്ടിയും സമൂഹത്തിൽ ജ്ഞാനിയായിച്ചമയാൻ തടസ്സമില്ല. ചുരുങ്ങിയപക്ഷം, “മൾട്ടിപ്പിൾ ചങ്കന്റെ” ഉച്ഛിഷ്ടം തിന്നു് ഉപജീവിക്കുന്ന ഉപജാപകവൃന്ദങ്ങളുടെ ഉത്തമബോദ്ധ്യത്തിലെങ്കിലും!
October 23 2020 13:26
ആനപ്പുറത്തിരുന്നു് യോഗ ചെയ്യുന്നതിനിടെ ആന അനങ്ങിയതിനാൽ താഴെ വീഴുകയും, “എന്നെക്കണ്ടാൽ എന്റെ ചന്തി നോവുന്നുണ്ടെന്നു് തോന്നുമോ” എന്നതരം ചിരിയുമായി ചാടിയെഴുന്നേറ്റു് ഓടുകയും ചെയ്യുന്ന ബാബാ രാംദേവിന്റെ ഒരു വീഡിയോ കണ്ടിരുന്നു.
ഉത്ക്കർഷേച്ഛയുടെ കാര്യത്തിൽ മനുഷ്യരെല്ലാം ഒരുപോലെയാണു്. അതിനു് ആത്മീയക്കാരനെന്നോ, രാഷ്ട്രീയക്കാരനെന്നോ ഉള്ള വ്യത്യാസമില്ല. കുറേനാൾ തറയിലിരുന്നു് യോഗ ചെയ്തുകഴിയുമ്പോൾ ഇരിപ്പിനു് ഒരു തഴപ്പായിലേക്കു് പ്രൊമോഷൻ കൊടുക്കണമെന്നു് തോന്നും. കുറെനാളത്തെ തഴപ്പാ-യോഗയ്ക്കുശേഷം ആസനം ആദ്യം മെത്തപ്പായിലേക്കും, പിന്നീടു് കുറച്ചുകൂടി പതുപതുത്ത പരവതാനിയിലേക്കും പുനരധിവസിപ്പിക്കപ്പെടും. യോഗാഭ്യാസങ്ങൾ ഭദ്രാസനവും പരവതാനിയും സഹിതം ആനപ്പുറത്തെത്തിക്കലാണു് അടുത്തപടി.
ബാബാ രാംദേവ് തന്റെ ഭദ്രാസനപീഠമാക്കൻ തിരഞ്ഞെടുത്ത ആന ചത്തപോലെ അനങ്ങാതെ നിൽക്കാതിരുന്നതിനാലാണു് ആക്സിഡന്റ് സംഭവിച്ചതെന്നതിനാൽ, ആ ആനയ്ക്കു് ശവാസനം വശമില്ലായിരുന്നു എന്നു് വേണം അനുമാനിക്കാൻ. സമാനമായ ഒരു അത്യാഹിതം മുൻപു് കേരളത്തിലും സംഭവിച്ചിട്ടുണ്ടു്. ഭീഷ്മാചാര്യ, രാജശ്രീ പട്ടം എ. താണുപിള്ള കേരളം വാഴുന്ന കാലം. ജോഗിങ് സമയത്തു് പതിവുപോലെ ആദ്യം കണ്ട ഒരു കുറ്റിച്ചെടിയിൽ ഒറ്റക്കാൽ പൊക്കി മുള്ളിക്കൊണ്ടു് നില്ക്കുകയായിരുന്ന ഒരു പട്ടിയുടെ ദേഹത്തു് കള്ളുപാള ചാരി വച്ചിട്ടു് പെട്ടെന്നു് ഒന്നു് മുള്ളിയേക്കാമെന്നു് തീരുമാനിച്ച ഒരു ചങ്ങായിയാണു് ആ മഹാദുരന്തത്തിന്റെ ഭവിഷ്യത്തുകൾക്കു് ഇരയായതു്. ആനകളെയും പട്ടികളെയും എത്രയുംവേഗം ശവാസനം പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണു് ഈ ശോകകഥകൾ വിരൽ ചൂണ്ടുന്നതു്.
ഒന്നാലോചിച്ചുനോക്കൂ! സായംസന്ധ്യകളിൽ സ്റ്റുഡിയോയിലിരുന്നു് വാർത്തകൾ വായിച്ചു് കേരളീയരെ ചിരിച്ചുചിരിച്ചു് മണ്ണുകപ്പിക്കുന്ന മുഖ്യമന്ത്രി സഗാവു് പിണറായി വിജയനു് “ഉത്ക്കർഷേച്ഛ” ഉണ്ടായി, ആനപ്പുറത്തിരുന്നു് വാർത്തകൾ വായിക്കണമെന്നു് തോന്നുകയും, അതിനായി നിയോഗിക്കപ്പെട്ട ആന ശവാസനത്തിൽ, അഥവാ ചത്തപോലെ അനങ്ങാതെ, നിൽക്കേണ്ടതിനു് പകരം കുച്ചിപ്പുടി കളിക്കുകയും ചെയ്താൽ, ബാബാ രാംദേവിന്റെ അതേ അവസ്ഥ ഇരട്ടച്ചങ്കനെങ്കിലും പിണറായിക്കും നേരിടേണ്ടി വരില്ലേ?
ഒരു ആനപ്പുറഅനുഭവംകൊണ്ടു് ബാബാ രാംദേവിനു് ഒരുപക്ഷേ മതിയായിട്ടുണ്ടായിരിക്കാമെങ്കിലും, കോടാനുകോടി മാർക്സിസ്റ്റ് അനുഭാവികൾ ഉറ്റുനോക്കുന്ന ഒരു സുപ്രീം ലീഡർ എന്ന നിലയിൽ, ആനപ്പുറത്തു് സംഭവിച്ച ഒരു തോൽവിയുടെ പേരിൽ, പടച്ചട്ട ഊരിവച്ചു് പിന്മാറാൻ പിണറായി വിജയനു് കഴിയില്ല. തന്മൂലം, ആനപ്പുറത്തുനിന്നു് വീണാൽ, തന്റെ അടുത്ത വാർത്തവായന ജിറാഫിന്റെ തലയിലിരുന്നു് നടത്താൻ അദ്ദേഹം ബാദ്ധ്യസ്ഥനാണു്. എന്തു് വിലകൊടുത്തും അദ്ദേഹം അതു് നടത്തിയിരിക്കും.
“ഉളുപ്പിന്റെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ രാജിവച്ചു് പുറത്തുപോകൂ” എന്നു് സോളാർ സരിതയുടെ സാന്നിദ്ധ്യത്തിൽ പഴയ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയോടു് ആക്രോശിച്ച ധീരനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണു് സഗാവു് പിണറായി വിജയൻ. മറ്റാരോടും സത്യസന്ധതയില്ലെങ്കിലും, തന്നോടുതന്നെ സത്യസന്ധത പുലർത്താൻ ഏതറ്റം വരെയും പോകുന്ന ഒരു ജനകീയ നേതാവു്. അതുകൊണ്ടാണു് എത്ര ഭീകരമായ വീഴ്ചകളെയും ജനാധിപത്യത്തിന്റെ അത്യുജ്ജ്വല വിജയമാക്കി ജനമദ്ധ്യേ പ്രദർശിപ്പിക്കാൻ കഴിയുന്ന നേതാക്കളെ നെഞ്ചിലേറ്റാൻമാത്രം നീതിനിഷ്ഠതയും സത്യസന്ധതയും പുലർത്തുന്ന കേരളജനത പിണറായി വിജയനെ തങ്ങളുടെ അജയ്യനായ നേതാവായി തലയിലേറ്റിയിരിക്കുന്നതു്. ഈനാംപേച്ചി മരപ്പട്ടിയുമായല്ലാതെ മാൻപേടയുമായാണോ കൂട്ടുകൂടുന്നതു്?
രാഷ്ട്രീയം എന്നതു് ചില്ലറക്കളിയല്ല. ആശുപത്രികൾ സ്കൂളുകൾ വീടുകൾ തുടങ്ങിയ ലക്ഷക്കണക്കിനു് കെട്ടിടങ്ങളുടെ കൺസ്ട്രക്ഷൻ വർക്കുകൾ, നവനവമായ ട്രാൻസ്പോർട്ടേഷൻ സിസ്റ്റങ്ങൾ, സോളാർ സിസ്റ്റങ്ങൾ തുടങ്ങിയവയെല്ലാം കൺസൾട്ടൻസികളെ ഏല്പിക്കണം, ആസൂത്രണം ചെയ്യിക്കണം, പണി കഴിപ്പിക്കണം, പൂർത്തീകരിക്കണം, അവയുടെയെല്ലാം ഉദ്ഘാടനസമ്മേളനങ്ങൾ ഓർഗനൈസ് ചെയ്യിക്കണം, പാർട്ടിക്കു് സിന്താവാ വിളിക്കുക എന്നതിനപ്പുറമുള്ള യാതൊരുവിധ യോഗ്യതയുമില്ലാത്തവരെ തിരഞ്ഞുപിടിച്ചു് അവിടങ്ങളിലെ പ്രധാന തസ്തികകളിലെല്ലാം ആരുമറിയാതെ നിയമിക്കണം! അതിന്റെയെല്ലാം പിന്നിലെ ഭീമമായ ലോജിസ്റ്റിക്സ് നമ്മൾ കാണാതെ പോകരുതു്.
ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ, കള്ളക്കേസുകൾ കെട്ടിച്ചമച്ചും, വ്യാജവാർത്തകൾ പാടിപ്പരത്തിയും എതിരാളികളെ നിശ്ശബ്ദരാക്കൽ, കള്ളക്കടത്തുകാരെ സംരക്ഷിക്കൽ, കൊലയാളികളെ സംരക്ഷിക്കൽ, ഛർദ്ദിച്ചതു്, അതെത്ര പുഴുത്തരിച്ചതായാലും ശരി, വാരിവാരിത്തിന്നു് ലോകം മുഴുവൻ ന്യായീകരണപുളിച്ചുതികട്ടലിന്റെ ദുർഗ്ഗന്ധം വമിപ്പിക്കൽ, അഴിമതിക്കാരെ കോണകത്തിൽ തിരുകൽ തുടങ്ങിയ കേരളത്തിലെ “പൊളിറ്റിക്കൽ ഒളിമ്പിക്സ്” നിസ്സാരമായ കളികളാണെന്നാണു് നിച്പച്ചരായ നിങ്ങൾ നിച്കുകൾ കരുതിയിരിക്കുന്നതെങ്കിൽ, നിങ്ങളുടെ കാര്യം പോക്കുതന്നെ!
October 25 2020 11:00
ക്വാണ്ടം ഫിസിക്സിൽ “പൗളി പ്രിൻസിപ്പിൾ” എന്നു് വിളിക്കപ്പെടുന്ന എക്സ്ക്ലൂഷൻ പ്രിൻസിപ്പിളിന്റെ ഉപജ്ഞാതാവെന്ന നിലയിൽ സാക്ഷാൽ ആൽബെർട്ട് ഐൻസ്റ്റൈന്റെ നോമിനേഷൻ വഴി നോബൽ പ്രൈസ് ലഭിച്ചവനും, സ്വകാര്യജീവിതത്തിൽ “നോൺ-എക്സ്ക്ലൂസീവ്” ആയി തോന്ന്യവാസജീവിതം നയിച്ചിരുന്നവനെങ്കിലും, ഫിസിക്സിൽ ഒരു പെർഫെക്ഷനിസ്റ്റായിരുന്ന ഓസ്ട്രിയൻ തിയൊറെറ്റിക്കൽ ഫിസിസിസ്റ്റ് വോൾഫ്ഗാങ് പൗളിയോടു്, ഒരു യുവ തിയൊറെറ്റിക്കൽ ഫിസിസിസ്റ്റിന്റെ ഒരു പേപ്പറിനെപ്പറ്റിയുള്ള അവന്റെ അഭിപ്രായം ചോദിച്ച ഒരു കൊളീഗിനോടു് പൗളി പറഞ്ഞ മറുപടി പ്രസിദ്ധമാണു്: “അതു് ശരിയല്ലെന്നു് മാത്രമല്ല, അതു് തെറ്റു് പോലുമല്ല.”വോൾഫ്ഗാങ് പൗളിക്കു് രാഷ്ട്രീയത്തിൽ താത്പര്യമുണ്ടായിരിക്കുകയും, കേരളത്തിൽ നിലവിലിരിക്കുന്ന രാഷ്ട്രീയ അവസ്ഥയെപ്പറ്റി എന്താണു് അഭിപ്രായം എന്നു് ആരെങ്കിലും അവനോടു് ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ, പൗളിയുടെ മറുപടി ഇങ്ങനെ ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട: “തെറ്റാകാൻ പോലും കഴിയാത്തത്ര മോശമായ ഒരു അവസ്ഥയാണതു്.”
https://en.wikipedia.org/wiki/Wolfgang_Pauli
October 26 2020 17:13
അവൽ മലർ ശർക്കര, ഈന്തപ്പഴം ഞാവൽപ്പഴം ഞാലിപ്പൂവൻപഴം, കടുക്ക നെല്ലിക്ക ജാതിക്ക, പാവയ്ക്ക വെണ്ടയ്ക്ക കോമയ്ക്ക, കാച്ചിൽ ചേന മത്തങ്ങ, കുറുന്തോട്ടി കീഴാനെല്ലി ശതകുപ്പ, ഇന്തുപ്പു് കൽക്കണ്ടം ചെറുതേൻ മുതലായ, ദൈവാനുഗ്രഹപ്രദമായ നിവേദ്യങ്ങൾ നിരത്തിയ തൂശനില, നിലവിളക്കു്, പുഷ്പങ്ങൾ, ജലം നിറച്ച കിണ്ടി തുടങ്ങിയവയുടെ സാന്നിദ്ധ്യത്തിൽ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിൽ ദൈവാനുഗ്രഹം ഉണ്ടാവണം എന്നാഗ്രഹിക്കുന്നവർ ഏതെങ്കിലുമൊരു പ്രമുഖന്റെ പ്രധാനകാർമ്മികത്വത്തിൽ ധ്യാനപൂർവ്വം നടത്തുന്ന ഒരു ചടങ്ങാണു് വിദ്യാരംഭം.
നിർമ്മലമായ മനസ്സോടെ, അഥവാ മനസ്സിൽ മലം ഇല്ലാതെ നിർവ്വഹിക്കേണ്ടവയാണു് അത്തരം ചടങ്ങുകൾ. നാസ്തികരുടെ മൂത്താപ്പയായ മാർക്സിന്റെ പൂശാരികൾക്കു് ദൈവങ്ങൾ ഇടപെടുന്ന ഇടങ്ങളിൽച്ചെന്നു് എന്തെങ്കിലും തപ്പേണ്ട കാര്യമില്ല. എന്നിട്ടും, അവരതു് ചെയ്യുന്നുവെങ്കിൽ, അതിനു് പിന്നിൽ നിഗൂഢമായ ചില ലക്ഷ്യങ്ങൾ ഉണ്ടെന്നേ കരുതേണ്ടതുള്ളു. വട്ടോൻ ഇട്ടുള്ള വാള പിടിക്കൽ! അതിനുവേണ്ടി ചിലപ്പോൾ തലയിൽ മുണ്ടിടേണ്ടി വരും, ചിലപ്പോൾ മുസ്ലീം തൊപ്പി വയ്ക്കേണ്ടിവരും, ചിലപ്പോൾ പാളത്തൊപ്പി വയ്ക്കേണ്ടിവരും, ചിലപ്പോൾ മനുഷ്യമതിൽ പണിയേണ്ടിവരും, ചിലപ്പോൾ മനുഷ്യച്ചങ്ങല തീർക്കേണ്ടിവരും, മറ്റു് ചിലപ്പോൾ മലം നിറച്ച കുണ്ടിയുമായി ജലം നിറച്ച കിണ്ടിയുടെ മുന്നിൽപ്പോയി കുത്തിയിരുന്നു് കുഞ്ഞുങ്ങൾക്കു് “അറിവില്ലായ്മയുടെ” ഹരിശ്രീ കുറിച്ചുകൊടുത്തു് അവരെ കമ്മ്യൂണിസത്തിന്റെ കാണാക്കയത്തിലേക്കു് തള്ളിയിടേണ്ടിവരും.
കണ്ണുവെട്ടിക്കലിലൂടെ ആരംഭിച്ചു് കഴുത്തുവെട്ടലിലെത്തി അവസാനിക്കുന്നതാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിൽ ആധുനിക വിദ്യാഭ്യാസം. അതല്ലാത്ത രീതിയിലുള്ള വിദ്യാഭ്യാസംവഴി ഒരുവൻ/ൾ ലോകത്തിലെ മുഴുവൻ നോട്ടെണ്ണൽ മഷീനുകളും സ്വന്തമാക്കിയാലും, കെടാത്ത തീയ്യും ചാകാത്ത പുഴുവുമല്ലാതെ ആ വിദ്യാഭ്യാസം കൊണ്ടു്, ആ യന്ത്രങ്ങൾകൊണ്ടു് അവനോ അവൾക്കോ എന്തു് പ്രയോജനം എന്ന, ദൈവപുത്രൻ യേശുവിന്റെയും, തൊണ്ണൂറ്റെട്ടാം വയസ്സിലും കേരളഭരണത്തെ ചുറുചുറുക്കോടെ പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന വി. എസ്. അച്യുതാനന്ദന്റെയും ഇടിവെട്ടു് ചോദ്യങ്ങൾ ഈ അവസരത്തിൽ നമ്മൾ സ്മരിക്കേണ്ടതുണ്ടു്.
October 29 2020 11:18
ന്യായീകരണക്യാപ്സൂളുകൾ വാങ്ങാൻ എകെജി സെന്ററിൽപോയ മൂന്നു് കമ്മ്യൂണിസ്റ്റ് നേതാക്കൾ വഴിതെറ്റി കപ്പാതു് സെന്ററിൽ എത്തിപ്പെട്ടത്രേ! “ഇവിടെ ദയവായി കപ്പാതു് ചെയ്തുകൊടുക്കപ്പെടും” എന്ന വലിയൊരു ബോർഡ് കപ്പാതാപ്പീസിന്റെ ഫ്രണ്ടിൽ വച്ചിട്ടുണ്ടായിരുന്നെങ്കിലും, അവൻ വായിക്കുമെന്നു് ഇവനും, ഇവൻ വായിക്കുമെന്നു് അവനും, അവനോ ഇവനോ വായിക്കുമെന്നു് മറ്റവനും കരുതിയതുകൊണ്ടു് വായന നടന്നില്ല. എന്തിനേറെ, പൂവനെപ്പോലെ കൂവിക്കൊണ്ടു് അകത്തേക്കു് പോയ അവർ മൂന്നുപേരും പിടയെപ്പോലെ കൊക്കിക്കൊണ്ടാണത്രെ പുറത്തേക്കു് വന്നതു്!
“ഉർവ്വശീശാപം ഉപകാരം” എന്നാണു് ആ വാർത്തയോടു് ഛോട്ടാ സഖാക്കൾ ആമോദത്തോടെ പ്രതികരിച്ചതു്. ന്യായീകരണക്യാപ്സൂളുകൾ വിഴുങ്ങിയ അനലിസ്റ്റുകൾ പങ്കെടുക്കുന്ന ഒരു ചർച്ചയും ഒഴിവാക്കരുതെന്നു് മുകളിൽ നിന്നു് നിർദ്ദേശമുള്ളതിനാൽ പതിവായി ചാനൽചർച്ചകൾ കാണാൻ നിർബന്ധിതരായ സഖാക്കൾക്കു് ഇനിമുതൽ ബാലകാകസന്ദേശകാവ്യങ്ങളും, കാനനരാഗമാലികകളും, ഗോവിന്ദഛന്ദശ്ശാസ്ത്രങ്ങളും ലതാ മങ്കേഷ്കറിന്റെയും ആശാ ഭോൺസ്ലെയുടെയുമെല്ലാം സ്വരങ്ങളിൽ ആസ്വദിക്കാൻ കഴിയുമല്ലോ!
October 30 2020 10:17
പ്രമാദമായ ഒരു ബിബ്ലിക്കൽ തള്ളിപ്പറയൽ കഥ:
(സന്ദർഭം: വാറ്റുകേസ്, വ്യാജചികിത്സ, ഒടിവിദ്യകൾ, ദേവാലയത്തിൽ തല്ലുണ്ടാക്കൽ, ദൈവപുത്രൻ ചമയൽ മുതലായ കുറ്റകൃത്യങ്ങളുടെ പേരിൽ വിശദമായ ചോദ്യം ചെയ്യലിനുശേഷം പീലാത്തോസിന്റെ നേതൃത്വത്തിലുള്ള “എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്” അറസ്റ്റ് ചെയ്തു് നിർത്തിയിരിക്കുന്ന യേശു ഒരുവശത്തു്. യേശുവിന്റെ അക്കംപ്ലിസ് ആയിരുന്നതിനാൽ താനും അറസ്റ്റ് ചെയ്യപ്പെടുകയും കുരിശിൽ ആണിയടിച്ചു് തൂക്കപ്പെടുകയും ചെയ്തേക്കുമോ എന്നു് ഭയപ്പെടുന്ന പത്രോസ് മറുവശത്തു്.)”
എന്നാൽ പത്രോസ് പുറത്തു് നടുമുറ്റത്തു് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു് നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു് പറഞ്ഞു.
അതിനു് അവൻ: നീ പറയുന്നതു് എനിക്കു് തിരിയുന്നില്ല എന്നു് എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
പിന്നെ അവൻ പടിപ്പുരയിലേക്കു് പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു് അവിടെയുള്ളവരോടു് ഇവനും നസറായനായ യേശുവിനോടു് കൂടെയായിരുന്നു എന്നു് പറഞ്ഞു.
ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു് അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
അല്പനേരം കഴിഞ്ഞിട്ടു് അവിടെ നിന്നവർ അടുത്തുവന്നു് പത്രൊസിനോടു് നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു് പറഞ്ഞു.
അപ്പോൾ അവൻ ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.”
– (മത്തായി 26: 69 – 74)
October 31 2020 09:11
സ്വകാര്യമേഖലയിൽ ആളൊരു വലിയ തമാശക്കാരനാണു് ![]()
November 2020
November 01 2020 11:47
വൈജ്ഞാനികവും സാംസ്കാരികവുമായ മേഖലകളിൽ തങ്ങൾ എന്താണെന്നാണോ കേരളീയർ സ്വയം കരുതിയിരിക്കുന്നതു്, ആ നിലയിലേക്കു് എത്താൻ അവർ ഇനിയും ഒരുപാടു് ദൂരം സഞ്ചരിക്കേണ്ടതുണ്ടു്. രാഷ്ട്രീയം, മതപരം, ബൗദ്ധികം മുതലായ സമസ്ത മേഖലകളിലും ജഡീഭവിച്ചു് നിൽക്കുന്ന കേരളീയരുടെ ഇന്നത്തെ അവസ്ഥയിൽനിന്നു് വിലയിരുത്തിയാൽ, ആ ലക്ഷ്യം മിക്കവാറും അപ്രാപ്യമായ ഒരു മരീചികയായി അവശേഷിക്കാനാണു് സാദ്ധ്യത.
ജനത്തിന്റെ അറിവില്ലായ്മയേക്കാൾ സമൂഹത്തിനു് കൂടുതൽ ദോഷം ചെയ്യുന്നതു് ആ അറിവില്ലായ്മയുടെ മറവിൽ അവരെ ചൂഷണം ചെയ്യാനായി നേതൃത്വപട്ടംകെട്ടി അവരെ നയിക്കുന്നവരുടെ അറിവില്ലായ്മയാണു്. നേതാവാകട്ടെ, അല്ലാതിരിക്കട്ടെ, ഒരു ക്രിമിനലിനെ ഒരു ക്രിമിനലായിക്കാണാതെ, അവൻ/അവൾ തന്റെ മതത്തിലെ, തന്റെ പാർട്ടിയിലെ, തന്റെ സെക്റ്റിലെ അംഗമാണെങ്കിൽ അവനെ/അവളെ അന്ധമായി പിന്തുണച്ചു് സംരക്ഷിക്കാനുള്ള പ്രവണത വച്ചുപുലർത്തുന്ന, സ്വപക്ഷാംഗങ്ങൾ ചെയ്യുന്ന ഓരോ കുറ്റകൃത്യവും എതിർപക്ഷാംഗങ്ങൾ ചെയ്തിട്ടുള്ള സമാനമായ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിച്ചു് മിറ്റിഗെയ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന ഊളകൾ വസിക്കുന്ന ഒരു സമൂഹത്തിൽ നീതിന്യായവ്യവസ്ഥപോലും അട്ടിമറിക്കപ്പെടും. ഒരു സമൂഹത്തിലെ നീതിന്യായവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നതു് ആ സമൂഹത്തിലെതന്നെ അംഗങ്ങളാണു്.
ക്രിമിനലുകളായ നേതാക്കൾക്കുവേണ്ടി ആരെങ്കിലും പുകഴ്ത്തുപാട്ടുകൾ പാടുന്നുണ്ടെങ്കിൽ, ആ ക്രിമിനൽ വ്യവസ്ഥിതിയെ നയിക്കുന്നവരിൽ നിന്നും അവർക്കു് വേണ്ടുവോളം അപ്പക്കഷണങ്ങൾ കിട്ടുന്നുണ്ടെന്നേ അർത്ഥമാക്കേണ്ടതുള്ളു. ക്രിമിനലുകളുടെ പിന്നാലേ കൊടിപിടിച്ചു് നടക്കുന്നതിനിടയിൽ, ചോംസ്കി, ഗ്രാംഷി, ഷിഷെക് എന്നും മറ്റും ഉച്ചരിച്ചു് ബുദ്ധിജീവി ചമയാൻ ശ്രമിച്ചതുകൊണ്ടും ശീലിച്ച വിധേയത്വത്തിലും ദാസ്യമനോഭാവത്തിലും മാറ്റമൊന്നും വരാൻ പോകുന്നില്ല.
വസ്തുതകളെ അവ ആയിരിക്കുന്നതുപോലെ കാണാനും മനസ്സിലാക്കാനും കഴിയുന്നതാണു് യാഥാർത്ഥ്യബോധം. ഒരു ശരി, അതു് ചെയ്ത വ്യക്തിയുടെ ജാതിയോ മതമോ ലിംഗമോ രാഷ്ട്രീയമോ വർണ്ണമോ വർഗ്ഗമോ നോക്കാതെ ശരിയെന്നു് അംഗീകരിക്കാനും, ഒരു തെറ്റു്, അതു് ചെയ്ത വ്യക്തിയുടെ ജാതിയോ മതമോ ലിംഗമോ രാഷ്ട്രീയമോ വർണ്ണമോ വർഗ്ഗമോ നോക്കാതെ തെറ്റെന്നു് തുറന്നു് പറയാനും ഒരു വ്യക്തിക്കു് കഴിയണമെങ്കിൽ, അവനു്/അവൾക്കു് യാഥാർത്ഥ്യബോധത്തോടൊപ്പം നീതിബോധവും ഉണ്ടാകേണ്ടതുണ്ടു്. എന്നോ ഒരിക്കൽ കേരളം പിറന്നു എന്നതുകൊണ്ടു് അതുവഴി അവിടെ നിർബന്ധമായും യാഥാർത്ഥ്യബോധവും നീതിബോധവുമുള്ള മനുഷ്യരും പിറന്നു എന്നു് അർത്ഥമില്ല.
പിറന്ന കേരളം, വളർന്ന കേരളം, തല മൊട്ടയടിച്ച കേരളം, ചങ്കിൽ ചൈന വാഴും കേരളം, നെഞ്ചിൽ നഞ്ചു് കലക്കും കേരളം, കരളിൽ കഞ്ചാവു് വളർത്തും കേരളം!
ഇതൊക്കെ കാര്യക്ഷമതയോടെ നോക്കിനടത്താൻ രാജാപ്പാർട്ടുകൾ അല്ലാത്ത കുറച്ചു് സാധാരണ മനുഷ്യർ കൂടി പിറന്നാൽ ശുഭം!
November 02 2020 14:34
2014 മുതൽ ജർമ്മൻ ഇവാഞ്ചലിക്കൽ സഭയുടെ കൗൺസിൽ ചെയർമാനായ ബിഷപ്പ് ഹൈൻറിഹ് ബെഡ്ഫോർഡ്-സ്ട്രോം (60 വയസ്സു്) 2021-ൽ വീണ്ടും ആ സ്ഥാനത്തേക്കു് മത്സരിക്കുന്നില്ലെന്നു് ഇക്കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ പ്രസ്താവിച്ചതു് കണ്ടു.
അതൊക്കെ ഗോത്രമൂപ്പന്മാർ വാഴുന്ന നാടുകളിൽ!! ആളുകളുടെ ഏക മാർഗ്ഗദർശിയും ആശാകേന്ദ്രവുമായ നാടുവാഴി വാർദ്ധക്യസഹജമായ കാരണങ്ങളാൽ എങ്ങാനും സത്തുപോയാൽ എന്തുചെയ്യുമെന്നൊരു എത്തും പിടിയുമില്ലാത്തതിനാൽ, മൂത്തു് മുരടിച്ചു്, കിടന്ന കിടപ്പിൽ നംബർ വണ്ണും നംബർ റ്റുവും ചെയ്യേണ്ടുന്ന അവസ്ഥയിൽ എത്തിയാലും, കട്ടിലിൽ കിടന്നു് തങ്ങളെ വാണരുളാൻ വേണ്ടുന്ന എല്ലാവിധ ഏർപ്പാടുകളും ജനങ്ങൾ ചെയ്തിരിക്കും. വേണ്ടിവന്നാൽ ഒരു ഹാർട്ട്-ലങ് മെഷീൻ ഫിറ്റ് ചെയ്തു് നാടുവാഴി മൂപ്പന്റെ “അകാലത്തിലെ തീപ്പെടൽ” ഒഴിവാക്കി അധികാരത്തിൽ “പിടിച്ചുകിടത്താനും” അവർ മടിക്കില്ല.
യുദ്ധം പോലുള്ള പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിനു് മുൻപു് ദൈവങ്ങളുടെ അഭിപ്രായം ആരായുന്ന രീതി പുരാതനഗ്രീസിൽ ഉണ്ടായിരുന്നു. മറ്റു് പലവിധ തിരക്കുകൾ മൂലം ആവക കാര്യങ്ങളിൽ ഇടപെടാൻ എപ്പോഴും തങ്ങൾക്കു് കഴിഞ്ഞെന്നുവരില്ല എന്നതിനാൽ, അതിന്റെ ചുമതല ഡെൽഫൈയിലെ ഒരു കൺസൾട്ടൻസിയെയാണു് ദൈവങ്ങൾ ഏല്പിച്ചിരുന്നതു്. പെത്തിയ എന്ന അവിടത്തെ പുരോഹിത – പൊഹയോ, പൊടിയോ, പച്ചിലകൾ വഴിയോ – ശരിക്കും കിറുങ്ങിയാൽ അവളിലൂടെ മനുഷ്യരുടെ പ്രശ്നങ്ങൾ സംബന്ധിച്ച അരുളപ്പാടുകൾ ഞങ്ങൾ വെളിപ്പെടുത്തും എന്നായിരുന്നു ദൈവങ്ങൾ മനുഷ്യരുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടി. ഈ വിഷയത്തിലെ ഒരു പ്രശ്നം എന്താണെന്നു് വച്ചാൽ, കിറുങ്ങിയാൽ പിന്നെ, താൻ പറയുന്നതെന്തെന്നു് പെത്തിയക്കുപോലും അറിയില്ല. അതു് വ്യാഖ്യാനം തൊഴിലാക്കിയ മറ്റു് പുരോഹിതരുടെ പോർട്ട്ഫോളിയോ ആണു്. അവർ പെത്തിയയുടെ പിച്ചും പേയും അവരുടേതായ മറ്റൊരുതരം പിച്ചും പേയുമായി ദൈവങ്ങളുടെ വിദഗ്ദ്ധാഭിപ്രായം അറിയാനായി ക്ഷേത്രത്തിനു് പുറത്തു് കാത്തുനിൽക്കുന്ന സത്യാന്വേഷികൾക്കു് വിളമ്പിക്കൊടുക്കും. “പന്നികൾ കടലിൽ നീന്തും, പട്ടികൾ ഹിമാലയം കയറും” എന്ന രീതിയിലുള്ളവയായിരിക്കും ദൈവങ്ങളുടേതായി അവർ അവതരിപ്പിക്കുന്ന അതിഗഹനമായ വെളിപാടുകൾ. ആ വെളിപാടുകളെ സത്യാന്വേഷികൾ അവരുടേതായ പിച്ചും പേയുമായി ഒരിക്കൽക്കൂടി വ്യാഖ്യാനിച്ചു് സംതൃപ്തിയടയും.
ഹാർട്ട്-ലങ് മെഷീനിൽ തൂങ്ങി ചത്തുജീവിക്കുന്ന ഗോത്രമൂപ്പന്മാരുടെ ഞരക്കങ്ങൾ, നവോത്ഥാനലോകത്തിലേക്കു് ഗോത്രാംഗങ്ങൾ ട്രാൻസ്ഫോം ചെയ്യുന്നതും അതേ രീതിയിലാണു്. ഗോത്രമൂപ്പന്മാരുടെ ഇന്നുവരെയുള്ള ഒരൊറ്റ വചനം പോലും അർത്ഥശൂന്യമായ പിച്ചും പേയും ആയിരുന്നിട്ടില്ല. മനുഷ്യർ അവയെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലാണു് കാര്യം എന്നാണവരുടെ പക്ഷം.
രണ്ടു് കരച്ചിലുകൾ എന്നെ ശരിക്കും പിടിച്ചുകുലുക്കിയിട്ടുണ്ടു്. ഒന്നു്, യേശുവിന്റെ കരച്ചിൽ. കിങ് ജെയിംസ് വേർഷൻ ബൈബിളിലെ ഏറ്റവും നീളം കുറഞ്ഞ “Jesus wept” എന്ന വാക്യത്തിലൂടെയാണു് ആ കരച്ചിലിനെ ബൈബിൾ പുകഴ്ത്തുന്നതു്! മാർത്തയുടെയും മറിയയുടെയും സഹോദരനായിരുന്ന ലാസർ മരിച്ചപ്പോൾ, അവിടേയ്ക്കു് പോയ യേശുവിനെ എതിരേൽക്കാൻ ചെന്ന മാർത്തയോടോപ്പം ഗ്രാമത്തിലേക്കു് ചെന്നു് മരിച്ചവനെ കാണുകയല്ല, തന്നെ എതിരേൽക്കാൻ മറിയ വരുന്നതുവരെ കാത്തിരിക്കുകയാണു് യേശു ചെയ്യുന്നതു്! മറിയയോടൊപ്പം ഗ്രാമത്തിലെത്തിയ യേശു, “കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കില്ലായിരുന്നു” എന്നു് പറഞ്ഞു് കരയുന്ന മറിയയെ കണ്ടപ്പോൾ “ഉള്ളം നൊന്തു് കലങ്ങി” കരഞ്ഞ കരച്ചിലാണതു്. അവനെ എതിരേറ്റപ്പോൾ മാർത്തയും അതേ വാചകം തന്നെ പറയുന്നുണ്ടെങ്കിലും, അപ്പോൾ യേശുവിനു് കരച്ചിൽ വരുന്നില്ല!
“ഉള്ളം നൊന്തു് കലങ്ങലിനു്” ഒട്ടൊരു ആശ്വാസം കിട്ടിയപ്പോഴാണു് യേശു ലാസറിനെ മരിച്ചവരുടെയിടയിൽ നിന്നും (വീണ്ടും എപ്പോഴോ അന്തിമമായി മരിക്കാനായി) ഉയിർപ്പിക്കുന്നതു്! യേശുവിനെ സംബന്ധിച്ചു് മാർത്ത വേറെ, മറിയ വേറെ! അതു് യേശുഭക്തന്മാർ മനസ്സിലാക്കിയിരിക്കണം.
രണ്ടാമത്തെ കരച്ചിൽ മുല്ലപ്പള്ളി രാമചന്ദ്രന്റേതാണു്. വെട്ടേറ്റു് മരിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകൻ ശരത് ലാലിന്റെ സഹോദരി അമൃതയെയും പിതാവു് സത്യനെയും ആശ്വസിപ്പിക്കവേ മുല്ലപ്പള്ളി നിയന്ത്രണം വിട്ടു് കരഞ്ഞ ആ കരച്ചിൽ! ഹോ!! ഇപ്പോഴും രോമം കിളിർക്കുന്നു!
വളരെ പെട്ടെന്നു് നിയന്ത്രണം വിട്ടുപോകുന്ന ഒരു ശുദ്ധഹൃദയനാവണം മുല്ലപ്പള്ളി രാമചന്ദ്രൻ. അതുകൊണ്ടാവണം ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസ്സുണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു് അദ്ദേഹം പറയുന്നതു്. അന്തസ്സില്ലാത്ത സ്ത്രീകളെ ബലാത്സംഗാനന്തരആത്മഹത്യ എന്ന നടപടിക്രമത്തിൽ നിന്നും ഒഴിവാക്കാൻ അദ്ദേഹം കാണിച്ച ആ മഹാമനസ്കത നമ്മൾ കാണാതെ പോകരുതു്. KPCC പ്രസുദേന്തി എന്ന നിലയിൽ അന്തസ്സില്ലാത്ത സ്ത്രീകളും ബലാത്സംഗാനന്തരം ആത്മഹത്യ ചെയ്യാൻ ബാദ്ധ്യസ്ഥരാണെന്നു് കേരളസമൂഹത്തോടു് കല്പിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടു്. എന്നിട്ടും അദ്ദേഹം അതു് ചെയ്തോ? ഇല്ല. ആ സൂക്ഷ്മവീക്ഷണത്തിലാണു് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന രാഷ്ട്രീയ മഹാമേരുവിന്റെ മഹത്വം നമ്മൾ ദർശിക്കേണ്ടതു്.
അറുപതും എഴുപതുമൊക്കെ വയസ്സുകഴിഞ്ഞ മനുഷ്യരെ തിരുത്താൻ ആവില്ല എന്നും മറ്റും ചില ഇടതുപക്ഷ രാഷ്ട്രീയവിലക്ഷണർ, സോറി രാഷ്ട്രീയവിചക്ഷണർ സ്പഷ്ടമാക്കാറുണ്ടു്. അവർ ലക്ഷ്യമാക്കുന്നതു്, മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ ജ്ഞാനവൃദ്ധരായ ഉടുമ്പുകളെയാവണം. അല്ലാതെ, പിണറായി വിജയനെയും, വി. എസ്. അച്യുതാനന്ദനെയും പോലെ ഇന്നും മരണയോട്ടം ഓടുന്ന ചീറ്റപ്പുലികളെ വലയിട്ടു് പിടിച്ചു് കൂട്ടിലടയ്ക്കാൻ ഇടതുപക്ഷക്കാർക്കെന്താ വട്ടുണ്ടോ? ഇരിക്കുന്ന കൊമ്പു് ആരെങ്കിലും മുറിക്കുമോ?
ഒരു ജോലി കിട്ടിയാൽ ഓടിവരുന്ന ട്രെയിനിന്റെ മുന്നിൽ ചാടി മരിച്ചേക്കാമെന്നു് നേർച്ച നേരുകയും, ജോലി കിട്ടിയാൽ ആദ്യപടിയായി ആ നേർച്ച അനുഷ്ഠിക്കുകയും ചെയ്യുന്ന മനുഷ്യരും ഈ ലോകത്തിലുണ്ടെന്നു് സമ്മതിക്കുന്നു. പക്ഷെ, അത്തരം മനുഷ്യർ ചലിക്കുന്നതു് സാധാരണമനുഷ്യർക്കു് അപ്രാപ്യമായ ആദ്ധ്യാത്മികതയുടെ ഉത്ക്കൃഷ്ടവും അത്യുന്നതവുമായ അതീന്ദ്രിയതലങ്ങളിലാണു്. അതു് കണ്ടു് സാമാന്യമനുഷ്യർ കൊതിച്ചിട്ടു് കാര്യമില്ല.
“ഇതുകണ്ടിട്ടാടേണ്ട കണ്ണൻ ചേമ്പേ, ഇതിനൊരു കാമുകൻ വേറെയുണ്ടു്” എന്നാണല്ലോ കയ്യാലപ്പുറത്തിരുന്നു് കണ്ണൻ ചേമ്പിന്റെ ഇലയിലേക്കു് മുള്ളിക്കൊണ്ടിരുന്നപ്പോൾ ആടിയുലഞ്ഞ ഇലയോടു് മർലിൻ മൺറോയെപ്പോലെ സുന്ദരിയും, മറീ ക്യുറിയെപ്പോലെ ബുദ്ധിമതിയുമായ മലയാളിമങ്കയാണെങ്കിലും മൊഴിഞ്ഞതു്! “എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍ ചെന്നിടാനുള്ളതാണാ പ്രദേശം” എന്നു് രമണനെക്കൊണ്ടു് ചങ്ങമ്പുഴയും പാടിച്ചിട്ടുണ്ടു്.
ചുരുക്കത്തിൽ, രമണനാവട്ടെ, കണ്ണനാവട്ടെ, കണ്ണൻ ചേമ്പാവട്ടെ, അവനവൻ അർഹിക്കുന്നതേ മോഹിക്കാവൂ. അന്തസ്സില്ലാത്ത സ്ത്രീകളെ ബലാത്സംഗാനന്തരമുള്ള ആത്മഹത്യയിൽ നിന്നും ഒഴിവാക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടും ആ ഒരു സോഷ്യൽ എത്തിക്സിൽ നിന്നുവേണം നമ്മൾ വീക്ഷിക്കാൻ.
മാർക്സിസ്റ്റ് യുവതുർക്കികളായ ജെയ്ക്കിന്റെയും, ഷംസീറിന്റെയും, റഹിമിന്റെയുമെല്ലാം സോഷ്യൽ എത്തിക്സ് അനുകരിച്ചാൽ തനിക്കും ഒരു പൊളിറ്റിക്കൽ ജീനിയസ് ആകാൻ കഴിയും എന്നറിയാത്തതുകൊണ്ടല്ല, ഇമ്മാതിരി പൊല്ലാപ്പുകൾ ഈ വയ്യാത്തകാലത്തും വലിച്ചു് തലയിൽ വച്ചു് നാറി വശംകെടാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറാകുന്നതു്.
സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ലാഭനഷ്ടങ്ങളെ വിശാലമായ ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് വീക്ഷിക്കാൻ വേണ്ടത്ര മനോബലം മലയാളികൾക്കുണ്ടായിരുന്നെങ്കിൽ, കടകംപള്ളിയൻ മോഡൽ ഒരു “ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ” വച്ചു് ഒന്നോ ഒന്നിലധികമോ പൊന്നാടകൾ അണിയിച്ചു് സ്വീകരിച്ചു് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ അവർ വാനോളം പുകഴ്‌ത്തിയേനെ എന്ന കാര്യത്തിൽ തർക്കമില്ല.
ഗുണപാഠം: ലോകത്തിലെ മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും മൂലം കുടികൊള്ളുന്നതു് മനുഷ്യരുടെ കാഴ്ചപ്പാടുകളിലാണു്.
November 04 2020 11:33
അതിരുവേലിപൊളിച്ചു്, കാലാകാലമായി താൻ കൈവശം വച്ചു് അനുഭവിച്ചുപോരുന്ന തന്റെ സ്വന്തം പറമ്പിൽക്കയറി വിളവുതിന്ന കാളയുടെ പുറകെ പത്തലുമായി എത്തിയ ഉടമസ്ഥയോടു്, ഓട്ടത്തിൽ അടി പതറുമെന്നു് തോന്നിയപ്പോൾ കാള തിരിഞ്ഞുനിന്നു് മുക്രയിട്ടു: “ച്യാച്ചീ, കാര്യമൊക്കെ ശരി, പക്ഷേ ച്യാച്ചി അതിരുകടക്കരുതു്.” എന്തുതന്നെ സംഭവിച്ചാലും, ജീവൻതന്നെ പോയാലും, അതിരുകളും വേലികളും കടക്കാൻ ധൈര്യപ്പെടാത്ത മാർക്സിസ്റ്റുകളാണു് കാളകൾ എന്ന സാമാന്യജ്ഞാനം ആ ച്യാച്ചിക്കു് ഇല്ലാതെപോയി.
പത്തലും കയ്യിൽ പിടിച്ചു് ഇതികർത്തവ്യതാമൂഢയായി നിന്നുപോയ ആ ച്യാച്ചി ശരിക്കും ചമ്മിപ്പോയി എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആഹാരസമ്പാദനം എന്ന കാളയുടെ മൗലികാവകാശത്തിൽ പത്തൽ കടത്താൻ ശ്രമിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൻകീഴിലുള്ള വയോജനകമ്മീഷനിൽ കാള പരാതി കൊടുക്കാതിരുന്നതു് എഴുത്തും വായനയും അറിയാത്തതുകൊണ്ടു് മാത്രമാണു്. “ഹന്ത! ചന്ദ്രമുഖിക്കിന്നു് ചെന്തീയായിതു ചന്ദനം” എന്ന കവിവചനം പോലെ, ആ കാള എഴുത്തും വായനയും അറിയാത്ത ഒരു കമ്മ്യൂണിസ്റ്റ് താത്വികആചാര്യനായതു് ആ ച്യാച്ചിക്കു് ഭാഗ്യമായിത്തീർന്നു എന്നേ പറയേണ്ടു!
ഭൂവുടമയായ ആ ച്യാച്ചി പൂർവ്വാശ്രമത്തിൽ ഒരുപാടു് പുണ്യകർമ്മങ്ങൾ ചെയ്തിട്ടുണ്ടായിരിക്കണം.
November 05 2020 12:14
അദ്ധ്വാനിക്കാതെ, വിടുവായത്വം കൊണ്ടുമാത്രം സുഖജീവിതം നയിക്കുന്ന, കേരളരാഷ്ട്രീയത്തിലെ നോക്കുകൂലിത്തൊഴിലാളികളായ വർഗ്ഗനേതാക്കളും, വർഗ്ഗീയനേതാക്കളും അവരുടെ ഭൂഗര്‍ഭകല്ലറകളിൽ ചങ്കിലെ ചൈനപ്പട്ടിൽപ്പൊതിഞ്ഞു്, അറേബ്യൻ സുഗന്ധം പൂശി സൂക്ഷിച്ചിരിക്കുന്ന, കാണുന്നവരുടെ രക്തമുറഞ്ഞുപോകുംവിധം തണുത്തുമരവിച്ചു് വികൃതരൂപികളായ സാമ്പത്തികകുറ്റകൃത്യശവങ്ങളെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ ഒന്നൊന്നായി ഖനനം ചെയ്തെടുക്കുമ്പോൾ എന്താണൊരു തണുപ്പു്! എന്താണൊരു ദുർഗന്ധം!!
പ്രബുദ്ധരായ No. 1 കമ്മി മലയാളികളുടെ അത്യന്താധുനികവും, സാംസ്കാരികനായകരുടെ ലൈംഗികവിപ്ലവപരവുമായ, വാളയാർ അധിഷ്ഠിത സാഹിത്യഭാഷയിൽ പറഞ്ഞാൽ, എന്താണു്, എന്തുമാത്രം കുന്നോളമാണു് മനുഷ്യൻ അതുവഴി അനുഭവിക്കുന്ന ആ ഒരു ഭൂതകാലക്കുളിർ!!
ഫ്രഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള, കേരളസമൂഹത്തിന്റെ സമത്വത്തിലും, സ്വാതന്ത്ര്യത്തിലും, സാഹോദര്യത്തിലും കാരിരുമ്പു് പോലുള്ള കമ്മ്യൂണിസ്റ്റ് കഴുകനഖങ്ങൾ ആഴ്ത്തി, നവോത്ഥാനത്തിനു് അസാമാന്യമായ സംഭാവനകൾ നൽകുന്ന വിശിഷ്ടവ്യക്തിത്വങ്ങളെ, രണ്ടാം കെട്ടിനുള്ള കല്യാണവസ്ത്രമായോ, കീറിത്തുന്നിയാൽ, നാടൻ ചായക്കടയിലെ ചായ അരിപ്പയായോ മാത്രം ഉപയോഗയോഗ്യമാക്കാൻ കഴിയുന്ന, ഓഞ്ഞ പൊന്നാടകൾ അണിയിച്ചു് സ്വീകരിച്ചു് ബഹുമാനിക്കുന്നതിനേക്കാൾ, ചൂടു് പകരുന്ന ഒരു കമ്പിളിപ്പുതപ്പു് അണിയിച്ചു് ബഹുമാനിക്കുന്നതല്ലേ കൂടുതൽ അനുയോജ്യം എന്നൊരു വിയോജനക്കുറിപ്പു് രേഖപ്പെടുത്തിക്കൊണ്ടു് ഞാനെന്റെ വാക്കുകളെ ചുരുക്കുന്നു.
നന്ദി, നമസ്കാരം! കൂപ്പുകൈ! ബാൽകൃഷ്ണ് കൂപ്പർ കൈ!! ![]()
![]()
November 09 2020 10:47
USA-യുടെ പുതിയ പ്രസിഡന്റ് ശ്രീമാൻ ജോ ബൈഡനും, വൈസ് പ്രസിഡന്റ് ശ്രീമതി കമല ഹാരിസിനും ഭാവുകാശംസകൾ!
(ആശംസാസാമ്പാറിനു് ഒരു ടീസ്പൂൺ മുളകിന്റെയും, ഒരല്പം വാളൻപുളിയുടെയും, ഒരു കാൽ-കാലര ടീസ്പൂൺ ഉപ്പിന്റെയും കുറവുണ്ടു്.)
USA-യുടെ പുതിയ പ്രസിഡന്റ് ശ്രീമാൻ ഐറിഷ്-അമേരിക്കൻ ജോസെഫ് റോബിനെറ്റ് ബൈഡനും, വൈസ് പ്രസിഡന്റ് ശ്രീമതി ജമൈക്കൻ-ഇൻഡ്യൻ-അമേരിക്കൻ കമല ദേവി ഹാരിസിനും ഭാവുകാശംസകൾ!
(ഇപ്പോൾ എരിവും പുളിയും ഉപ്പും ഒരുവിധം പാകത്തിനായി.)
November 09 2020 10:48
ഫെയ്‌സ്ബുക്കിൽ ഇന്നുകണ്ട “suggested for you”:”ഈ സാധനം ഒരൊറ്റ സ്പൂൺ മതി ഒരു പറ ചോറുണ്ണാൻ!
“ഗുണപാഠം: ഒറ്റയിരുപ്പിൽ ഒരുപറ ചോറുണ്ണാത്ത മലയാളി മനിതൻ വെറുമൊരു ഉണ്ണാക്കൻ മലയാളി മനിതനാണു്.
November 23 2020 10:31
118 A പൊലീസ് ആക്ട് ഭേദഗതി പിന്വലിക്കലിനുള്ള ക്യാപ്സൂൾ:
“സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവരാണു് മതദൈവങ്ങൾ.”
“പിൻവലിക്കാൻ വേണ്ടി ഓർഡിനൻസ് ഇറക്കുന്നവരാണു് കമ്മ്യൂണിസ്റ്റ് ദൈവങ്ങൾ.”
ഗവണ്മെന്റ് പറഞ്ഞു, ഗവർണർ ഒപ്പിട്ടു് നിയമമാക്കി. ഗവണ്മെന്റ് തിരുത്തിപ്പറഞ്ഞു, ഗവർണർ ഒപ്പു് മായ്ച്ചു് നിയമമല്ലാതാക്കി. It’s as simple as that. നിയമത്തിന്റെ കാര്യമൊക്കെ അത്രയേയുള്ളു.
എങ്കിലും, ആ പൊലീസ് നിയമം തിരുത്തേണ്ടിയിരുന്നില്ല എന്നാണെന്റെ പക്ഷം. കുറ്റവാളികളെ സംരക്ഷിക്കുന്നവർക്കു് ബഹുമാനപുരസ്സരം പ്രൊമോഷൻ നൽകുന്നതിനെ വിമർശിക്കുന്നതും, അഴിമതിയും സ്വജനപക്ഷപാതവും നീതിനിഷേധവുമെല്ലാം പാർട്ടി അജൻഡ പോലെ പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ ചോദ്യം ചെയ്യുന്നതുമെല്ലാം കർശനമായി നിരോധിക്കപ്പെടേണ്ടതുണ്ടു്.
സത്യം പറയുന്നവരെ ഭയപ്പെടുത്തി വായടപ്പിച്ചാലേ വസ്തുതയെന്തെന്നു് ജനം അറിയാതിരിക്കൂ. ജനത്തിന്റെ അറിവില്ലായ്മ അവരെ പലവിധത്തിൽ ചൂഷണം ചെയ്തു് പണം ഉണ്ടാക്കാൻ മാത്രമല്ല, വോട്ടു് പിടുങ്ങി അധികാരത്തിലെത്തി രാജാപ്പാർട്ടു് ചമയാനും വളരെയേറെ സഹായകമാണു്.
വിമർശകരെ എത്ര കൂടുതൽ ഭയപ്പെടുത്തുന്നോ, അത്ര കൂടുതൽ അവരെ നിശ്ശബ്ദരാക്കി മൂലയിൽ ഒതുക്കാൻ കഴിയും. അതുകൊണ്ടു്, ഹിസ് ഹൈനസ്സുകളെയും, ഹെർ മജെസ്റ്റികളെയും വിമർശിക്കാൻ ധൈര്യപ്പെടുന്ന പുരുഷന്മാരെ വാസക്ടമി ചെയ്യുമെന്നും, സ്ത്രീകളെ സ്റ്റെറിലൈസ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്ന ഒരു അമെൻഡ്മെന്റ് 118 A-യിൽ വരുത്തിയിരുന്നെങ്കിൽ എരമ്പിയേനെ!
“ഇട്ടിക്കാലനെ തോട്ടം വെട്ടാൻ ഏൽപിച്ചപോലെ”, “കാക്കയെക്കൊണ്ടു് കലം തേപ്പിച്ചപോലെ”, എന്നെല്ലാം കേരളീയർക്കു് കേട്ടറിവേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അവരതനുഭവിച്ചറിയുന്നു.
November 23 2020 13:32
ഫ്രീഡം ഓഫ് എക്സ്പ്രെഷനും, ഇന്റർനെറ്റ് ഫ്രീഡവുമെല്ലാം പ്രൊട്ടെക്റ്റ് ചെയ്യുമെന്ന ശപഥവുമായി ആറുകൊല്ലം മുൻപുവരെ “നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടന്ന” മനുഷ്യനാണു്! ഇപ്പോൾ ലക്കും ലഗാനുമില്ലാത്ത അവസ്ഥയിൽ, വീഴ്ച പറ്റി – തിരുത്തി, വീഴ്ച പറ്റി – തിരുത്തി എന്ന തനിയാവർത്തനം മാത്രമുണ്ടു് ബാക്കി!
മനുഷ്യാവസ്ഥയുടെ ഈ അനിശ്ചിതത്വം മനസ്സിലാക്കിയതുമൂലമാവണം ത്രികാലജ്ഞാനിയായ പൂന്താനം നമ്പൂതിരി ഇപ്രകാരം പാടിയതു്:
“ഇന്നലെയോളമെന്തെന്നറിയാമിനി
നാളെ ഓളമെന്താരറിവൂ വിഭോ
അച്യുതാനന്ദ ബാല-സുധാകരാ
ശൈലജാ-മണി ബാലകൃഷ്ണാ ഹരേ.”
(ഇമേജിനു് ഫെയ്‌സ്ബുക്കിനോടു് കടപ്പാടു്)
November 26 2020 17:25
ഭരണപക്ഷത്തിന്റെ തെറ്റുകളും കുറ്റങ്ങളും നയവൈകല്യങ്ങളും, സബ്ജക്റ്റ് സ്പെസിഫിക്ക് ആയും വിട്ടുവീഴ്ചകളില്ലാതെയും, പൊതുസമൂഹത്തിന്റെ മൊത്തം നന്മയെയും മുന്നില്ക്കണ്ടു് വിമർശിക്കാൻ അനിവാര്യമായ ബൗദ്ധികയോഗ്യതയും സാംസ്കാരികവളർച്ചയും ധാർമ്മികഅർഹതയുമുള്ള ഒരു പ്രതിപക്ഷമില്ലാത്ത ജനാധിപത്യവ്യവസ്ഥിതിക്കു് ഒരിക്കലും ഒരു യഥാർത്ഥ ജനാധിപത്യ വ്യവസ്ഥിതിയാകാൻ കഴിയില്ല. ജനത്തിന്റെ കണ്ണിൽ പൊടിയിടാനായി പൊതുവേദികളിൽ പരസ്പരം ചെളിവാരിയെറിഞ്ഞു് നല്ലപിള്ള ചമയുകയും, സാമൂഹികപുരോഗതിക്കെന്ന വ്യാജേന രഹസ്യമായി കൂട്ടുകൃഷിയും പങ്കുകൃഷിയും ചെയ്തു്, ജനത്തിന്റെ കഴുത്തറുത്തു് ഊറ്റിയെടുക്കുന്ന രക്തം കുടിച്ചു് വീർക്കുന്ന തോട്ടപ്പുഴുക്കളാണു് കേരളത്തെ മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ. ഞങ്ങൾ ആ വിഭാഗത്തിൽ പെടുന്നവരല്ല എന്നു് കൈ കഴുകി സ്വയം കുറ്റവിമുക്തരാകാനുള്ള അർഹത കേരളത്തെ ഇതുവരെ സാമ്പത്തികമായി വ്യഭിചരിച്ചതും വ്യഭിചരിക്കുന്നതുമായ ഒരു രാഷ്ട്രീയപ്പാർട്ടിക്കുമില്ല. ഒരു “കുടുംബസ്ഥാൻ” പാർട്ടി ആയ കോൺഗ്രസ്സിനും, കേരളത്തെ ഒരു “റൗഡിസ്ഥാൻ” സംസ്ഥാനം ആക്കിയതിന്റെ ക്രെഡിറ്റ് പൂർണ്ണമായും അവകാശപ്പെടാവുന്ന മാർക്സിസ്റ്റ് പാർട്ടിക്കും ആ “ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ” അരങ്ങിന്റെ മുൻനിരയിൽ, വിവാഹമണ്ഡപങ്ങളിൽ പ്രത്യേകം അലങ്കരിച്ചു് ഒരുക്കിയിരിക്കുന്ന ചാരുകസേരകളിൽ മണവാളനും മണവാട്ടിയുമെന്നപോലെ, ആനന്ദപൂർവ്വം ചന്തിയമർത്തി, ആവേശപൂർവ്വം കെട്ടിപ്പിടിച്ചു്, “ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ, കരയല്ലേ ഖല്‍ബിന്‍ മണിയേ കല്‍ക്കണ്ടക്കനിയല്ലേ” (“സ്വപ്നമല്ലേ സ്വർണ്ണമല്ലേ ഈന്തപ്പഴമല്ലേ”) ഇത്യാദി ഒപ്പനകൾ പാടി ആടിത്തിമിർക്കാം.
(https://youtu.be/LDJWP5rcxH4)
അർവിന്ദ് കെജ്റിവാളിന്റെ വ്യക്തിപ്രഭാവത്തിലും, പൂർണ്ണമല്ലെങ്കിലും, ഒരു തുടക്കം എന്ന നിലയിൽ അംഗീകാരയോഗ്യമായ നിലപാടുകളിലും കര്‍മ്മപരിപാടികളിലും അധിഷ്ഠിതമായി രൂപവത്കരിക്കപ്പെട്ടിരിക്കുന്ന ആം ആദ്മി പാർട്ടി (AAP) ഇന്നത്തെ ഭാരതീയസാഹചര്യങ്ങളിൽ നല്ലൊരു പരിധിവരെ അതിനു് അനുയോജ്യമായ ഒരു പാർട്ടിയാണു്. (“റോം പണിയപ്പെട്ടതും ഒറ്റ ദിവസം കൊണ്ടല്ല.”). ഇപ്പറഞ്ഞതിനു്, ആം ആദ്മി പാർട്ടി മാത്രമാണു് ഭാരതത്തിൽ കാലാകാലമായി നിലവിലിരിക്കുന്ന ദുരവസ്ഥയുടെ പരിഹാരം എന്നർത്ഥമില്ല. ജനാധിപത്യത്തിൽ നിശ്ചയകാരിയാകേണ്ടതു് പാർട്ടിയോ വ്യക്തിയോ അല്ല, കര്‍മ്മപരിപാടികളും അവ നടപ്പിലാക്കാൻ വേണ്ടത്ര വിദ്യാഭ്യാസവും, ബൗദ്ധികവും പ്രായോഗികവുമായ കഴിവും, നിശ്ചയദാർഢ്യമുള്ള (നിശ്ചയധാർഷ്ട്യമല്ല. അതു് കേരളത്തിൽ ആവശ്യത്തിലേറെയുണ്ടു്.) ജനതയുമാണു്.
കൃഷിയിടങ്ങളും ധാതുക്കളും ഉള്ളതുകൊണ്ടുമാത്രം ഒരു രാജ്യം സമ്പന്നമാവില്ല. സാമൂഹികപുരോഗതിക്കു് ഉപയുക്തമാകുന്ന വിധത്തിൽ കൃഷിയിടങ്ങളെയും ധാതുക്കളെയും രൂപാന്തരപ്പെടുത്താൻ ശേഷിയുള്ള എത്രത്തോളം ഹ്യുമൻ റിസോഴ്സ് ആ രാജ്യത്തിനുണ്ടു് എന്നതിലാണു് സമ്പത്തിന്റെ അടിത്തറ. ഭൂഗർഭത്തിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന ഓയിൽ ഉപയോഗിച്ചു് ഒട്ടോ എൻജിനും ഡീസൽ എൻജിനും എങ്ങനെ പ്രവർത്തിപ്പിക്കാമെന്നു് “സായിപ്പു്” കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ, അറബികളിൽ അധികപങ്കും ഇന്നും ഈന്തപ്പഴം തിന്നും, ഒട്ടകപ്പാൽ കുടിച്ചും, അല്ലാഹു വലിയവൻ എന്നു് ആവർത്തിച്ചു് പുകഴ്ത്തിയും, മരണാനന്തരം നരകത്തിലെ വറചട്ടിയിൽ കിടന്നു് പൊരിയേണ്ടിവരാതെ രക്ഷപെടുന്നതിനുള്ള ഭഗീരഥപ്രയത്നത്തിൽ മുഴുകി കാലം കഴിക്കേണ്ടിവരുമായിരുന്നു. “അല്ലാഹു വലിയവൻ” എന്ന പുകഴ്ത്തലിനു് ഇന്നും അറബികളുടെ ഇടയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും, ഇപ്പോൾ അവരതു് ചെയ്യുന്നതു് “പതിനാലാം രാവുദിക്കുമ്പോൾ” ബുർജ്ജ് ഖലീഫയുടെ പതിനാലാം നിലയിലിരുന്നു്, കേരളത്തിലെ ചായക്കടകളിൽ കയറിയ സഖാക്കളെപ്പോലെ, “സുലൈമാനിയും പരിപ്പുവടയും” കഴിച്ചുകൊണ്ടാണു്! മുഹമ്മദ് നബി പറഞ്ഞതുപോലെ, “സത്യം അറിഞ്ഞിട്ടും, അതു് ബോധ്യമായിട്ടും ചില താല്പര്യങ്ങളുടെ പേരിൽ അതു് മറച്ചു വെക്കുന്ന” കള്ളക്കാഫിറുകൾ ആയ സായിപ്പന്മാർ മൂലം അറബികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏടാകൂടത്തിന്റെ ഇതിഹാസമാണിതു്.
“ആം ആദ്മി പാർട്ടി” ഇപ്പോൾ കേരളത്തിലും വേരുറപ്പിക്കാൻ ശ്രമിക്കുന്നതു് ആശാസ്യമായ കാര്യമാണു്. എങ്കിലും, “ആട്ടിൻതോൽ ധരിച്ച ചെന്നായ” എന്ന പോലെ, “ഇടതുപക്ഷം” എന്ന മുഖംമൂടിയണിഞ്ഞു്, വിശുദ്ധന്മാരുടേതെന്ന തോന്നലുണർത്താൻ താപ്പാനകളായ തസ്കരർ സ്വാഭാവികമായും സ്ഥാപിക്കുന്ന ചില്ലുകൂടുകളിൽ വൈറസുകളെപ്പോലെ കയറിപ്പറ്റി സ്ഥാനമുറപ്പിക്കുന്ന മല്ലു മാർക്സിസ്റ്റുകളെ കഴിയുന്നത്ര അകറ്റി നിർത്തിയില്ലെങ്കിൽ, ആം ആദ്മി പാർട്ടിക്കു് പിന്നീടു് ദുഃഖിക്കേണ്ടിവരുമെന്നുറപ്പു്. കേരളത്തിലെ രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സംരംഭങ്ങൾ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രക്ഷാകര്‍ത്തൃത്വത്തിൽ രൂപവത്കരിക്കപ്പെട്ടവയാണെങ്കിൽ അവയെ ഏതു് വിധേനയും സംരക്ഷിക്കാനും, അല്ലാത്തവയുടെ ഉള്ളിൽ പാർട്ടിയുടെ “കോൺഫിഡൻഷ്യൽ ഇൻഫോർമെന്റുകളെ” തിരുകിക്കയറ്റി അവയെ ഉള്ളിൽ നിന്നും ഒരു ക്യാൻസർ പോലെ മെറ്റാസ്റ്റസൈസ് ചെയ്തു് നശിപ്പിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടി എപ്പോഴും ബദ്ധശ്രദ്ധമായിരുന്നിട്ടുണ്ടു്. യുക്തിവാദമെന്നോ, ഫെമിനിസമെന്നോ, സ്വതന്ത്രചിന്തയെന്നോ, നിരീശ്വരവാദമെന്നോ ഉള്ള വ്യത്യാസമൊന്നും അക്കാര്യത്തിൽ പാർട്ടിക്കില്ല. സ്വന്തമായതിനെ സംരക്ഷിക്കുക, അന്യമായതിനെ സംഹരിക്കുക എന്നതു് പാർട്ടിയെസംബന്ധിച്ചു് സ്വന്തം DNA യുടെ ഭാഗമാണു്.
സാമൂഹികമായ കാഴ്ചപ്പാടിൽ, പോസിറ്റീവായ വളരെയേറെ ആട്രിബ്യൂട്ടുകൾ അർഹിക്കുന്ന ഒരു സംജ്ഞയാണു് “ഇടതുപക്ഷം”. ഒരു കേവല മല്ലു മാർക്സിസ്റ്റിനു് ഒരിക്കലും മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത ഒരു സംജ്ഞ! കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, അതു് റൗഡികളെ സംരക്ഷിക്കുന്ന ഒരു മാഫിയാ കൂട്ടായ്മയായി എന്നോ അധഃപതിച്ചുകഴിഞ്ഞ ഒരു സെക്റ്റ് മാത്രമാണു്. നേതാവായാലും, അടിമയായാലും, ജീവിതകാലം മുഴുവൻ “എട്ടുകാലി മമ്മൂഞ്ഞു്” ചമഞ്ഞു്, നേട്ടമുണ്ടാക്കാമെന്നു് തോന്നുന്ന സകലവിധ പ്രതിഭാസങ്ങളുടെയും പിതൃത്വം ഏറ്റെടുക്കാതെ സമാധാനം കിട്ടാത്ത അഭിശപ്തജന്മങ്ങൾ! സാമൂഹികപ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ഏകവും ആത്യന്തികവുമായ മാർഗ്ഗം മാർക്സിയൻ പ്രത്യയശാസ്ത്രമാണെന്ന ഏകതാനചിന്ത മജ്ജയിലും മാംസത്തിലും ആവാഹിക്കപ്പെടുകയും, ആ ഉത്തമബോദ്ധ്യം ആജീവനാന്തം നിരുപാധികമായി പിന്തുടരുകയല്ലാതെ ഗത്യന്തരമില്ലാത്തവിധം ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു മാർക്സിസ്റ്റിനു്, മറ്റേതൊരിനം സെക്റ്റിലെയും അംഗത്തിനെന്നപോലെ, മറ്റൊരു നിലപാടു് സ്വീകരിക്കാൻ കഴിയില്ലതന്നെ!
തൊഴിൽപരമായി ഒരുവൻ ചരിത്രകാരനോ, ശാസ്ത്രജ്ഞനോ, മറ്റെന്തുതന്നെയോ ആയാലും, അതോടൊപ്പം അവനൊരു ദൈവവിശ്വാസിയോ മതവിശ്വാസിയോ കൂടിയാണെങ്കിൽ, അവന്റെ മതഗ്രന്ഥം വായിക്കുമ്പോൾ അവനതിൽ കാണുന്നതു് ചരിത്രമോ ശാസ്ത്രമോ ആയിരിക്കില്ല. കാരണം, ആവകകൾ കാണുക എന്നതല്ല, അതിലൂടെ തന്റെ ദൈവത്തിന്റെ വചനങ്ങൾ ശ്രവിക്കുക എന്നതു് മാത്രമാണവന്റെ ലക്ഷ്യം. “എൻലൈറ്റെൻഡ്” ആയ മനുഷ്യരോടൊപ്പം ആധുനിക ലോകത്തിൽ ജീവിക്കുന്നു എന്നതുകൊണ്ടു് ചരിത്രകാരന്മാർക്കോ ശാസ്ത്രജ്ഞർക്കോ മറ്റിനം പ്രബുദ്ധർക്കോ അവരുടെ വേദഗ്രന്ഥങ്ങളിൽ കാണുന്നതു് ദൈവവചനങ്ങളല്ല, മനുഷ്യവചനങ്ങൾ മാത്രമാണെന്നു് മനസ്സിലാക്കാൻ കഴിയണമെന്നില്ല. അതിനു് കഴിയണമെങ്കിൽ, പ്രപഞ്ചത്തിൽ ചരിത്രമോ, ഭൂമിശാസ്ത്രമോ, ഫിസിക്സോ, കെമിസ്ട്രിയോ, കണക്കോ, ദൈവമോ, പിശാചോ ഒന്നുമില്ല എന്ന തിരിച്ചറിവു് ആദ്യമുണ്ടാവണം. അല്ലാത്തിടത്തോളം, ചരിത്രകാരനും ശാസ്ത്രജ്ഞനും വീട്ടുകാരനും വീട്ടുകാരിയ്ക്കുമൊക്കെ, ദൈവഭക്തരായും മതഭക്തരായും പാർട്ടിഭക്തരായും, മരിച്ചുകഴിഞ്ഞു് സ്വർഗ്ഗീയപറുദീസയിലേക്കോ, നാളെയോ മറ്റെന്നാളോ, അതുമല്ലെങ്കിൽ അതിന്റെ പിറ്റേന്നെങ്കിലുമോ മാർക്സ് വാഗ്ദാനം ചെയ്ത സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പറുദീസയിലേക്കോ എത്തിപ്പെടാനുള്ള പാസ്പോർട്ടിനും വിസയ്ക്കുമായി പള്ളികളും പാർട്ടിയാപ്പീസുകളും കയറിയിറങ്ങിക്കൊണ്ടിരിക്കാം. അതിൽ ഒരു ത്രില്ലില്ല എന്നുമാത്രം പറഞ്ഞേക്കരുതു്. അതിൽ ത്രില്ലേയുള്ളൂ. അതിൽ എന്തെങ്കിലുമുണ്ടെങ്കിൽ അതു് ത്രില്ലുമാത്രമാണു്.
December 2020
December 03 2020 14:10
താൻ മരിച്ചുകഴിഞ്ഞാൽ തന്നെ ചെങ്കൊടി പുതപ്പിക്കണമെന്നു് സഖാവു് ശോഭനാ ജോർജ്ജ് ഒസ്യത്തിൽ എഴുതിവച്ചിട്ടുണ്ടത്രെ!
മനുഷ്യരുടെ അന്ത്യാഭിലാഷങ്ങൾ പലവിധമാണു്. “ഞാൻ മരിച്ചുകഴിഞ്ഞാൽ എന്നെ കൂമ്പാള കെട്ടിച്ചുവേണം ശവമടക്കാൻ” എന്നു് ഒസ്യത്തിൽ കർശനമായി എഴുതിവയ്ക്കുന്ന സ്ത്രീകളുണ്ടു്.
Kiton suit-ന്റെ പോക്കറ്റിൽ Apple iPhone 12 pro max 512 GB “കാഷ്വലായി” നിക്ഷേപിച്ചു് സ്ഥിതിസമത്വവും, വാളയാർ മോഡൽ പിണറായിസ്റ്റ് ജാതിവിരുദ്ധതയും പ്രസംഗിക്കുന്ന “നന്മമരങ്ങളായ” പ്രകൃതിസ്നേഹികൾ, അമേരിക്കയിലെയോ ഓസ്ട്രേലിയയിലെയോ ഭാരതത്തിലെയോ ആഫ്രിക്കയിലെയോ അബൊറിജിനീസിനോടുള്ള സോളിഡാരിറ്റിയുടെയും, അവരുടെ മാതൃകയിലുള്ള ജീവിതരീതിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും പേരിൽ, പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു് ജീവിക്കാൻ ആഗ്രഹിക്കുന്ന “ബംബർ ബണ്ണുകളും”, നവോത്ഥാനികളും, ഒറ്റയ്ക്കും പെട്ടയ്ക്കും താലിബാനികളുമായ പ്രബുദ്ധകേരളീയർ, നേർരേഖയിൽ മുകളിലേയ്ക്കു് വളരുകയും, ഒറ്റനോട്ടത്തിൽ, അടിയിലോ മടിയിലോ മുടിയിലോ പോക്കറ്റിലോ കാര്യമായ കനമൊന്നും കാണാൻ കഴിയാത്തതിനാൽ, ED-യെയും CBI-യെയും അമ്പേ അവഗണിച്ചു്, കറപുരളാത്ത വിശുദ്ധവ്യക്തിത്വത്തിന്റെ ഉടമയായ നി. വ. ദി. മ. ശ്രീ. ബിഷപ്പു് “യോഹന്നാൻ ദ ഡക്ക്” എന്നപോലെ, ദൈവനാമത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സ്വതന്ത്രവ്യക്തിത്വമായ സാക്ഷാൽ കമുകു്, കേരളജനതയ്ക്കു് എക്സ്ക്ലൂസീവായി കൈവശം വച്ചനുഭവിക്കുന്നതിനായി ഒരുക്കിവച്ചിരിക്കുന്ന പാക്കു്, പൈങ്ങ, പാള, കൂമ്പാള ഇത്യാദി യൂട്ടെൻസിൽസിനു് മിതമല്ലാത്ത പ്രാധാന്യം നല്കുന്നവരാണു്.
Ergo, “ഞാൻ മരിച്ചുകഴിഞ്ഞാൽ കൂമ്പാള കെട്ടിച്ചുവേണം എന്നെ ശവമടക്കാൻ” എന്നു് ഒസ്യത്തിൽ എഴുതിവയ്ക്കുന്ന ഒരു സ്ത്രീയെ ആ രീതിയിലും, “ഞാൻ മരിച്ചുകഴിഞ്ഞാൽ, ചതിയൻ ചന്തുവിന്റെയും ആരോമൽ ചേകവരുടെയും കണ്ണപ്പയ്യപ്പൈതലുണ്ണികളുടെയുമെല്ലാം കാലത്തു് വടക്കേ മലബാറിൽ സ്വാഭാവികമായിരുന്നതായി വടക്കൻ വീരഗാഥകളിൽ വായിക്കാൻ കഴിയുന്നതുപോലെ, വീരാളിപ്പട്ടുകോണകം കെട്ടിച്ചുവേണം എന്നെ ശവമടക്കാൻ” എന്നു് ഒസ്യത്തിൽ എഴുതിവയ്ക്കുന്ന ഒരു വീരപുരുഷനെ ആ രീതിയിലും ആദരിക്കാനുള്ള ബാദ്ധ്യത കേരളം പോലൊരു ഗോത്രസമൂഹത്തിനുണ്ടു്.
ചുരുക്കത്തിൽ, തന്റെ ശവസംസ്‌കാരം എങ്ങനെ ആയിരിക്കണം എന്നു് ഒസ്യത്തു് എഴുതിവച്ചശേഷം മരിക്കുകയോ, മൃതിയടയുകയോ, തീപ്പെടുകയോ, കർത്താവിൽ നിദ്ര പ്രാപിക്കുകയോ, പോത്തിൻപുറത്തുകയറി കാലനു് കൂട്ടു് പോകുകയോ, കാലാതീതമാവുകയോ, കാലഹരണപ്പെടുകയോ ചെയ്യുന്നവരും, രാഷ്ട്രീയമോ വൈജ്ഞാനികമോ സാംസ്കാരികമോ ആയ സാമൂഹികമേഖലകളിലെ നിറഞ്ഞ മാറുകളെയും, കവിഞ്ഞ അകിടുകളെയും ആദ്യനഖക്ഷതങ്ങൾകൊണ്ടു് അച്ചൂടും മുച്ചൂടും പച്ചകുത്തി അനശ്വരമാക്കിയ സെലിബ്രിറ്റികളുമായ വ്യക്തിപ്രഭാവങ്ങൾ മോഹഭംഗം മൂത്തു് ലോകാവസാനത്തോളം ഗതികിട്ടാപ്രേതങ്ങളായി അലഞ്ഞുതിരിയേണ്ടിവരുന്ന ഒരു സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കേണ്ടതുണ്ടു്. അതുകൊണ്ടു്, മരണശേഷം ചെങ്കൊടി വേണ്ടവരെ ചെങ്കൊടിയിൽ പൊതിഞ്ഞും , കൂമ്പാള വേണ്ടവരെ കൂമ്പാള കെട്ടിയും, പട്ടുകോണകം വേണ്ടവരെ പട്ടുകോണകം ചാർത്തിയും ശവമടക്കിയോ ദഹിപ്പിച്ചോ അവരുടെ അന്ത്യാഭിലാഷം നിറവേറ്റിക്കൊടുക്കുക എന്നേ എനിക്കു് പറയാനുള്ളു.
അല്ലാതെ എന്താ ഇപ്പൊ ചെയ്ക?
December 18 2020 12:38
“ഭജ പിണറായം, ഭജ പിണറായം, ഭജ പിണറായം മാർക്സ്മതേ!”
https://ckbabu.com/2020/12/18/
December 18 2020 12:40
ബംബർ ബൺ കേരളം
ഭാവിയെപ്പറ്റി നല്ല കരുതലുള്ളവരാണു് മലയാളികൾ. കേരളസംസ്ഥാനത്തിലെ തദ്ദേശങ്ങളിലെ സ്വയംഭരണസ്ഥാപനങ്ങളിലേക്കു് “തത്ത്വമസി” എന്ന തത്വപ്രകാരം സ്വയം ഭരിക്കാനായി കഴിവുള്ള കറവക്കാരെ തെരഞ്ഞെടുക്കേണ്ടി വരുമ്പോഴും ആ മുൻകരുതൽ അവർ കൈക്കൊള്ളാറുണ്ടു്. “പറ്റു് തരുന്നവന്റെ കടയിൽ നിന്നും പലചരക്കുകൾ വാങ്ങുക, കിറ്റു് തരുന്നവന്റെ പാർട്ടിക്കു് “ഓട്ടു്” കുത്തുക” – അതാണു് മലയാളിനയം. കിറ്റു് കിട്ടിയാൽ കിറ്റെക്സിനും കുത്തും, കിട്ടിയില്ലെങ്കിൽ കിറ്റെക്സിനിട്ടും കുത്തും – അതാണു് മല്ലു, അതാവണം മല്ലു. കിറ്റു് വാങ്ങി “ഓട്ടു്” കുത്തുന്നതിനു് പകരം പിന്നിൽ നിന്നു് നീട്ടിപ്പിടിച്ച വാൾകൊണ്ടു് കുത്തുന്നവരും, പൊതുനിരത്തിൽ പിന്നിൽ നിന്നു് തികച്ചും ജനാധിപത്യപരമായി വണ്ടിയോടിച്ചുചെന്നു് ഇടിച്ചുതെറിപ്പിച്ചു് കൊല്ലുന്നവരും കേരളത്തിൽ വിരളമല്ല. എല്ലാം തികച്ചും സ്വാഭാവികം, ജനകീയം, ആധുനികം, പുരോഗമനപരം, “ബംബർ ബൺ” കേരളീയം, കമ്മ്യൂണിസം!
ഇതൊന്നും ഇക്കാലത്തു് ബുദ്ധിജീവികളുടെ കേരളത്തിൽ ആരെയെങ്കിലും ആവേശഭരിതരാക്കാൻ പര്യാപ്തമായവിധം പുതുമയുള്ള കാര്യങ്ങളല്ല. “പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ” എന്ന തത്വപ്രകാരം, സാധുക്കൾക്കു് കിറ്റു് നൽകി പരിത്രാണിക്കാനും, അഴിമതിക്കാരും കള്ളക്കടത്തുകാരും സ്വജനപക്ഷപാതികളുമായ ദുഷ്കർമ്മികളെ പ്രധാനമന്ത്രി മോദിക്കു് കത്തെഴുതി, ED-യെ വിളിച്ചുവരുത്തി വിനാശീകരിക്കാനും, സംസ്ഥാനത്തു് ധർമ്മം സംസ്ഥാപിക്കാനുമായി രാഷ്ട്രീയവിജയപരാജിതന്മാർ സംഭവിക്കാൻ തുടങ്ങിയ യുഗം മുതലേ കാര്യങ്ങളുടെ കിടപ്പു് അങ്ങനെയൊക്കെത്തന്നെയാണു്. അതുകൊണ്ടു്, നിത്യപുതുമ തേടുന്ന പ്രബുദ്ധജനത എന്ന നിലയിൽ, പാടിപ്പഴകിയ തോറ്റങ്ങൾ പാടി മലയാളികളിൽ “ഇംപ്രഷൻ” ഉണ്ടാക്കാമെന്നു് കരുതുന്നതു് വ്യാമോഹമായിരിക്കും. ഏറിയാൽ, “രോധനം” എന്ന പൊളിറ്റിക്കലി കറക്റ്റ് അത്യന്താധുനികക്യാപ്സൂൾ പ്രതികരണമായി കിട്ടിയേക്കാം, അത്രതന്നെ!
കറവയുടെ കാര്യത്തിൽ പശുകറവ, ജനകറവ എന്ന വ്യത്യാസമില്ല. രണ്ടിനം കറവയിലായാലും കറവ അറിയാവുന്നവനേ കറവത്തൊഴിലിൽ വിജയിക്കൂ. കക്ഷിരാഷ്ട്രീയക്കാർ നല്ല കറവക്കാരാണു്. ആത്മീയഗുരുക്കളും ഒട്ടും മോശമല്ല. യുക്തിവാദികൾ സ്വതന്ത്രചിന്തകർ തുടങ്ങിയ ജനുസ്സുകൾ പോലും ഈവിധ “ഗോൾഡ് ഡിഗ്ഗർ സ്പിരിറ്റ്” സ്വാംശീകരിക്കാൻ തുടങ്ങിയിട്ടുണ്ടു്. അമ്മാതിരി മനം മയക്കുന്ന ന്യൂസുകളല്ലേ ചായക്കു് കടിയെന്നോണം ചാനലുകളിൽനിന്നും വീടുകളിലേക്കു് നിത്യേന എത്തിപ്പെടുന്നതു്!
ഫസ്റ്റ് ഷോ കറവ കഴിഞ്ഞു് അകിടു് കാലിയാകുമ്പോൾ ക്ടാവിനെ വിട്ടു് കുടിപ്പിച്ചാൽ പശു വീണ്ടും പാൽ ചുരത്തും. ക്ടാവിന്റെ “ED” കിട്ടിയാൽ പാൽ ചുരത്താത്ത പശുവെവിടെ? അതാണു് ‘മാതൃസ്നേഹം! അതുകൊണ്ടല്ലേ, “അമ്മയല്ലാതൊരു ദൈവമുണ്ടോ” എന്നും മറ്റും ക്ടാക്കൾ ഇടിക്കും കുടിക്കും ശേഷം സിൽമാപ്പാട്ടെഴുതുന്നതും, ആടിപ്പാടി ഫെയ്സ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്യുന്നതും! പശു ചുരത്തുന്ന അതേ നിമിഷത്തിൽ ക്ടാവിനെ മാറ്റിക്കെട്ടിയശേഷം കറവക്കാർ കറവയുടെ സെക്കന്റ് ഷോ തുടങ്ങും. പശു ചുരത്തി എന്ന രഹസ്യം അതീന്ദ്രിയജ്ഞാനം വഴിയാണു് കേരളീയരായ കറവക്കാർ അറിയുന്നതെന്നു് കേൾക്കുന്നു. “നീ ഇതൊക്കെ എങ്ങനെ അറിയുന്നെടാ ഉവ്വേ” എന്നു് ഹെർമാൻ ഗുണ്ടർട്ടിനോടാണു് ചോദിക്കുന്നതെങ്കിൽ, “അതെനിക്കു് എന്റെ മൂത്രത്തിലുണ്ടെടാവ്വേ” എന്നാവും അച്ചങ്ങായിയുടെ മറുപടി. ഗുണ്ടർട്ട് സരസനായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ, ജർമ്മൻകാരനായിരുന്നു എന്നു് കേട്ടിട്ടുണ്ടു്.
പശുവിന്റെ പാൽ ബക്കറ്റ് നിറയെ കറന്നെടുക്കുന്ന കറവക്കാർ ചുരത്തിയ അകിടിൽനിന്നും ഒന്നോ രണ്ടോ വലി വലിക്കാൻ മാത്രമേ ക്ടാവിനെ അനുവദിക്കാറുള്ളു. ക്ടാവിനു് എന്താണോ വലി, അതാണു് കേരളജനയ്ക്കു് പ്രീ എലക്ഷൻ കിറ്റു്. ക്രിസ്മസിനു് കളിപ്പാട്ടങ്ങൾ, മിഠായി മുതലായവ സമ്മാനമായി നൽകിയാൽ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ കഴിയും. പക്ഷേ, മുതിർന്നവരെ സന്തോഷിപ്പിക്കാൻ കുഞ്ഞുങ്ങൾക്കുള്ള സമ്മാനങ്ങൾ മതിയാവണമെന്നില്ല. അതുകൊണ്ടു്, ഒന്നുകിൽ മുതിർന്നവർക്കു് അവർക്കു് യോജിച്ച സമ്മാനങ്ങൾ നൽകുക, അല്ലെങ്കിൽ അവരെ അറിവില്ലാപ്പൈതങ്ങളായി എക്കാലവും നിലനിർത്തുക. അതുവഴി, ഓണത്തിനും വിഷുവിനും ക്രിസ്മസിനും തിരഞ്ഞെടുപ്പിനു് തൊട്ടുമുൻപുമെല്ലാം കിറ്റുകൾ പോലുള്ള കുഞ്ഞൻ സമ്മാനങ്ങൾ കൊണ്ടു് അവരെ തൃപ്തിപ്പെടുത്താൻ കഴിയും.
കഞ്ഞികിട്ടിയാൽ കഞ്ഞിക്കു് വകയില്ലാത്തവർ അത്യന്തം സന്തോഷിക്കും. തന്മൂലം, നിറവേറ്റില്ല, നിറവേറ്റാൻ കഴിയില്ല എന്നു് ബോധപൂർവ്വം അറിഞ്ഞുകൊണ്ടു് നൽകപ്പെടുന്ന വ്യാജവാഗ്ദാനങ്ങൾ വഴിയോ, നോർത്ത് കൊറിയയിലെ ആർമി പരേഡുകൾ പോലെയോ, കേരള റിപ്പബ്ലിക്കിലെ റെഡ് വാളണ്ടിയർ മാർച്ച്, ഗ്രീൻ വാളണ്ടിയർ മാർച്ച്, കാവി വാളണ്ടിയർ മാർച്ച്, ത്രിവർണ്ണ വാളണ്ടിയർ മാർച്ച് ഇത്യാദി കണ്ണുവെട്ടിക്കൽ ഷോകൾ പോലെയോ ഉള്ള ഗിമിക്കുകൾ കാണിച്ചോ, കഞ്ഞിക്കു് വകയില്ലാത്തവരെ കഞ്ഞിക്കു് വകയില്ലാത്തവരായി എത്രനാൾ പിടിച്ചുനിർത്താൻ കഴിയുന്നോ, അത്രനാൾ കഞ്ഞിയും പയറും കൊടുത്തു് അവരെ സന്തോഷിപ്പിക്കാനും, അവരെക്കൊണ്ടു്, തങ്ങൾക്കു് “ഉദാരമായി” കഞ്ഞിവീഴ്ത്തൽ നടത്തുന്ന “നല്ലവരിൽ നല്ലവരും ദൈവതുല്യരുമായ മനുഷ്യസ്നേഹികളെ” വാനോളം പുകഴ്ത്തുന്ന വാഴ്ത്തുപാട്ടുകൾ പാടിക്കാനും കഴിയും. ഇലക്ഷനുമുൻപു് കൊട്ടിഘോഷിച്ചു് നടത്തപ്പെടുന്ന കിറ്റു് വിതരണങ്ങളും മറ്റിനം “കുഞ്ഞുകുട്ടി” ആനുകൂല്യങ്ങളും കഞ്ഞിക്കു് വകയില്ലാത്തവർക്കായി കൃത്യമായ കണക്കുകൂട്ടലുകളോടെ ആഘോഷപൂർവ്വം നടത്തപ്പെടുന്ന കഞ്ഞിവീഴ്ത്തലുകളല്ലാതെ മറ്റൊന്നുമല്ല.
പ്രവാസികളിൽ നിന്നുള്ള വിദേശനാണയത്തിന്റെയും, പൊതുജനം നൽകുന്ന നികുതിയുടെയും സിംഹഭാഗവും സമൂഹത്തെ കാർന്നുതിന്നുന്ന ഏതാനും ചില കീടങ്ങൾക്കായി വീതിച്ചുനൽകുന്നതു് പോരാഞ്ഞിട്ടു്, എന്തെന്നോ എന്തിനെന്നോ അറിയാത്ത കുറെ നാമമാത്രപദ്ധതികളുടെ പേരും പറഞ്ഞു് കിട്ടുന്നിടത്തുനിന്നെല്ലാം കടമെടുത്തു് ജനത്തെ കടബാദ്ധ്യതയിൽ മുക്കിക്കൊല്ലുന്ന ഊളകളാണു് നവോത്ഥാനവും പുരോഗമനവും സാമൂഹിക നവീകരണവും പ്രസംഗിക്കുന്നതു്! തിരഞ്ഞെടുപ്പു് അടുക്കുകയും ആ കള്ളക്കൂട്ടർ ജനസേവകരായിച്ചമഞ്ഞു് ജനത്തിനു് കിറ്റു് വിതരണം പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ, ഛോട്ടാ നേക്കാക്കൾ ജനത്തോടു് ആഹ്വാനം ചെയ്യും: “കയ്യടിക്കെടാ!” അപ്പോൾ, ചാപിള്ളകളുടെ ജാതകം വായനയിൽ അഭിരമിക്കുന്ന കൂലിപ്പാട്ടുകാരായ ഗോത്രവർഗ്ഗപാണന്മാർ ഫിലോസഫിക്കലായി മുക്രയിടും: “നല്ല ഭരണാധികാരികൾ സ്വേച്ഛാധിപതികൾ ആയിരിക്കണം!”
ഇത്രയൊക്കെ കേട്ടിട്ടും, “ബംബർ ബൺ” കേരളത്തിന്റെ ഗരിമയെ അതർഹിക്കുന്ന അംഗീകാരം നൽകി ബഹുമാനിക്കാൻ നിങ്ങൾക്കു് മനസ്സു് വരുന്നില്ലെങ്കിൽ, നിലവിലെ കേരളമുഖ്യമന്ത്രി ഒരു പൊതുവേദിയിൽ ഇരുന്നു് നടത്തിയ, കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഈ പ്രഖ്യാപനം, മാർക്സ് മുത്തപ്പനെപ്പറ്റിയുള്ളതൊഴികെയുള്ള മറ്റെല്ലാ ദുശ്ചിന്തകളെയും മനസ്സിൽ നിന്നും മാറ്റി നിർത്തി, പദ്മാസനത്തിൽ ഏകാഗ്രചിത്തരായിരുന്നു് നൂറ്റൊന്നു വട്ടം ആവർത്തിക്കുക: “കേരളം സ്വന്തമായി കോവിഡ് “വാസ്കിൻ” നിർമ്മിക്കും”. എന്നിട്ടും ഒരു “തിരുത്തൽവാദി” ആകാൻ നിങ്ങൾക്കു് കഴിയുന്നില്ലെങ്കിൽ, “നൂറു് ദിവസങ്ങൾ “പതിനൂറു്” പദ്ധതികൾ” എന്ന അദ്ദേഹത്തിന്റെ തന്നെ മധുരമനോജ്ഞമൊഴിമണിമുത്തു്, സഹസ്രനാമജപം പോലെ ജപിക്കുക. “ഭജ പിണറായം, ഭജ പിണറായം, ഭജ പിണറായം മാർക്സ്മതേ!”
December 19 2020 10:45
മരിച്ചാൽ ആറടി മണ്ണിൽ നീറിയൊടുങ്ങാമെന്നൊരു വ്യാമോഹം മന്നവനും യാചകനുമെല്ലാമുണ്ടു്. പക്ഷേ, അതൊരു തെറ്റിദ്ധാരണയാണു്. മുഴം, കോൽ, മീറ്റർ മുതലായവ പോലെ, “അടി” നീളത്തിന്റെ ഒരളവാണു്. പോക്കറ്റടി, ചാട്ടയടി, ചാപ്പയടി, കുമ്മിയടി, കട്ടനടി, നില്പനടി തുടങ്ങിയ പലവിധ അടികൾ ഉലകിൽ സുലഭമാണെങ്കിലും, അധികം ചിലവില്ലാതെ മരണാനന്തരം മനുഷ്യനു് നീറിയൊടുങ്ങാൻ വേണ്ട മണ്ണിന്റെ അളവാണു് ഈ സന്ദർഭത്തിൽ നമ്മെ കുഴക്കുന്ന പ്രശ്നം. അതുകൊണ്ടു്, പന്ത്രണ്ടിഞ്ചു് ഒരടി, മൂന്നടി ഒരു ഗജം, 220 ഗജം ഒരു ഫർലോങ്, എട്ടു് ഫർലോങ് ഒരു മൈൽക്കുറ്റി എന്ന കുടുംബത്തിലെ ഒരംഗമായ അടിയാണു് ഇവിടെ നമ്മൾ പരിശോധനാവിധേയമാക്കാൻ ഉദ്ദേശിക്കുന്ന അടി.
ആറടി മണ്ണു് എന്നാൽ മണ്ണിൽ വരച്ച ആറടി നീളമുള്ള ഒരു രേഖ എന്നേ അർത്ഥമുള്ളു. മനുഷ്യനാണെങ്കിൽ ഒരു ത്രിമാനജീവിയാണു് – നീളവും വീതിയും ഘനവുമുള്ള ഒരു ജീവി. അതുപോലൊരു ജീവിയെ ഒരു നേർരേഖയിൽ അടക്കം ചെയ്യുക എന്നതു് അസാദ്ധ്യമായ ഒരു പണിയാണു്. നേർരേഖയെ വക്രരേഖ ആക്കിയോ, നീളം ആറടിയിൽ കൂട്ടിയോ ഒന്നും പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല അതു്. ഒരു ത്രിമാനജീവിയെ ഭൂമിയിൽ അടക്കം ചെയ്യാൻ ത്രിമാനമായ ഒരു കുഴിയില്ലാതെ പറ്റില്ല. ചിത കൂട്ടി ദഹിപ്പിക്കാനാണെങ്കിലും വേണ്ടത്ര വ്യാസമുള്ള ഒരു വൃത്തവും മാന്തടിയുമെല്ലാമായി ത്രിമാനമായ ഒരു അറേഞ്ജ്മെന്റ് ആവശ്യമാണു്. വൈദ്യുത ശ്മശാനമായാലും സ്ഥിതി തഥൈവ. വൈദ്യുതി എന്നു് കേട്ടാൽ ത്രിമാനത്തിൽ നിന്നും “വൺ ടൂ ത്രീ” പറഞ്ഞു് ഏകമാനമായി രൂപാന്തരപ്പെടുന്ന രീതി മനുഷ്യശരീരത്തിനില്ല.
ചുരുക്കത്തിൽ, മനുഷ്യൻ എത്ര തിരിഞ്ഞാലും ചുറ്റിയാലും തലകുത്തിനിന്നാലും ചന്തിയുടെ സ്ഥാനം എപ്പോഴും പുറകിൽത്തന്നെ എന്നപോലൊരു ദുർഘടസന്ധിയാണിതും. ഗംഗയെ സ്വർഗ്ഗത്തിൽനിന്നും വടക്കേ ഇന്ത്യയിലെത്തിച്ച ശ്രീമാൻ ഭഗീരഥൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ട ഒരു പണിയാണതു്. ആ നിരാശ മൂത്തപ്പോഴാണു് ഇനിയുള്ളകാലം മുഖ്യമന്ത്രിപ്പണി ചെയ്തു് ജീവിക്കുന്നതാണു് ഭേദമെന്നു് അദ്ദേഹത്തിനു് തോന്നിയതു്. അതാവുമ്പോൾ ദിവസേന വലിയവായിൽ ഓരോ നടക്കാപ്പദ്ധതികൾ പ്രഖ്യാപിച്ചു് “മോർ ഈക്വൽ” ആയി സുഖജീവിതം നയിച്ചു് കാലം കഴിക്കാമല്ലോ.
മരണശേഷമുള്ള കാര്യപരിപാടികളുടെ സമംഗളമായ പര്യവസാനം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ഒരു മുൻകരുതൽ എന്ന നിലയിൽ, സമയം കിട്ടുമ്പോഴെല്ലാം ടേപ്പും വരകോലുമായി അടുത്തുള്ള ശവക്കോട്ടകളിൽ പോയി ആറടി നീളമുള്ള ഒരു നേർരേഖ വരച്ചിടുന്ന രീതി “ആത്മവിദ്യാലയകാലം” മുതൽ കേരളീയരുടെയിടയിൽ നിലവിലുണ്ടു്. ഭിന്നിപ്പിൽ കഴിയുന്ന മതവിഭാഗങ്ങളുടെ എണ്ണം അനുദിനമെന്നോണം പെരുകുന്ന ഈ കാലയളവിൽ, ചില സഭാംഗങ്ങൾ ടേപ്പും വരകോലുമായി ഒന്നിലധികം ശ്മശാനങ്ങളിലേക്കു് പാത്തുപാത്തു് പോകുന്നതും കൃതാർത്ഥതയോടെ മടങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുകൊണ്ടു് കാര്യങ്ങൾ കണ്ടമാനം വഷളാവുകയാണെന്നും ഇക്കാര്യത്തിൽ ഒരു ബോധവത്കരണം “ഒഴിച്ചുകൂട്ടാൻ” പാടില്ലെന്നും തോന്നിയതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.
മരണശേഷം ശവക്കോട്ടയിലേക്കു് ചെല്ലുമ്പോൾ “അയ്യടാ, പറ്റിപ്പോയല്ലോ” എന്നൊരു തോന്നൽ ഉണ്ടാകരുതല്ലോ.
December 20 2020 11:36
“For every action, there is an equal and opposite reaction” എന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഒരു മലയാളിയാണു് കണ്ടുപിടിച്ചിരുന്നതെങ്കിൽ, അല്ലെങ്കിൽ, താൻ കണ്ടുപിടിച്ച ആ നിയമം ഒരു സൂത്രസംജ്ഞയായി രൂപീകരിക്കാൻ ഒരു മലയാളി വിരുതനെയാണു് അദ്ദേഹം ഭരമേല്പിച്ചിരുന്നതെങ്കിൽ, ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഇന്നു് ലോകം വായിക്കുന്നതു് ഇപ്രകാരമായിരിക്കും:
“സനാതനസാഹചര്യങ്ങളുടെ ചവിട്ടടികളിൽപ്പെട്ടു് നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന മനുഷ്യപ്രതിഭ ഭൗതികശാസ്ത്രാധിഷ്ഠിതമായ ഒരു വെളിച്ചം ദർശിച്ചു! അതിതാണു്, അതിതാണു്, അതിതാണു്: അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ഈ അണ്ഡകടാഹത്തിൽ വിധിവിഹിതമായി സംഭവിക്കുന്ന ഓരോ വ്യവഹാരങ്ങൾക്കും, തുല്യപദവിയിലുള്ളതും വൈരുദ്ധ്യാത്മകവുമായ ഒരു അടിപൊളിയൻ തിരിച്ചടിയുണ്ടു്, ഉണ്ടാവണം.”
December 22 2020 11:42
“സിസ്റ്റർ അഭയ” കേസിന്റെ വിധി വന്നസ്ഥിതിക്കു്, ഇനിയുള്ള കാലമെങ്കിലും, അമ്പലംവിഴുങ്ങികളും, കമ്മീ-ഷൻപ്രിയരും, സത്യഷണ്ഡരുമായ കേരളത്തിലെ ജനപ്രതിനിധികൾ, ഏതൊക്കെയോ ദൈവങ്ങൾ ഭൂമിയിലേക്കു് ഞാത്തിയിറക്കിയ വിശുദ്ധഗ്രന്ഥങ്ങളിൽ കൈവെച്ചോ, മനഃസാക്ഷിക്കുത്തു് എന്നൊന്നു് തൊട്ടുതീണ്ടിയിട്ടില്ലാത്ത, അളിഞ്ഞുനാറിയ സ്വന്തം മനഃസാക്ഷിയുടെ പേരിലോ സത്യപ്രതിജ്ഞ ചെയ്യുന്നതിനു് പകരം, ഇൻഡ്യൻ ഭരണഘടന കയ്യില്പിടിച്ചു് നിൽക്കുന്ന “അടയ്ക്ക രാജുവിന്റെ” ഒരു പൂർണ്ണകായപ്രതിമയെ തൊട്ടുവണങ്ങി സത്യപ്രതിജ്ഞ ചെയ്തശേഷം, അവരുടെ “ഡിഗ്നിഫൈഡ് പൃഷ്ഠം” അധികാരക്കസേരയിൽ ഉറപ്പിച്ചാൽ നന്നായിരിക്കും.
“ഫാദർ” തോമസ് കോട്ടൂരും, “സിസ്റ്റർ” സ്റ്റെഫിയും മാക്രിസ്റ്റ് കംണിഷ്ട് പാർട്ടിയിലെ അംഗങ്ങളായിരുന്നെങ്കിൽ, ശ്രീമതി ശ്രീമതി ടീച്ചറെയും, ശ്രീമാൻ ശ്രീമാൻ A. K. ബാലനെയും ചേർത്തു് ഒരു “പാർട്ടി ഇന്റേണൽ” അന്വേഷണക്കമ്മീഷനുണ്ടാക്കി കുറ്റകൃത്യത്തിന്റെ മാർക്സിയൻ തീവ്രത പ്രത്യയശാസ്ത്രപരമായ പെർഫെക്ഷനോടെ അളന്നു് പണ്ടേതന്നെ ഒരു തീർപ്പുണ്ടാക്കാൻ കഴിയുമായിരുന്ന ഒരു പെറ്റിക്കേസാണിതു്. അല്ലെങ്കിൽ, ആ ഇൻസ്‌പെക്ടർ ബൽറാമിനെയോ, സി.ബി.ഐ. ഏമാൻ സേതുമാധവയ്യരെയോ ഈ കേസിന്റെ അന്വേഷണച്ചുമതല ഏല്പിച്ചിരുന്നെങ്കിലും മതിയായിരുന്നു. അവർ പണ്ടേതന്നെ കേസ് തെളിയിക്കുകയും, കുറ്റവാളികൾക്കു് അവർ അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തേനെ! ഇതിപ്പോൾ, 28 വർഷങ്ങളല്ലേ കഴിഞ്ഞുപോയതു്! ഇതിനോടകം വ്യാഴഗ്രഹം രണ്ടുവട്ടം സൂര്യനെ ചുറ്റിയശേഷം മൂന്നാം വട്ടചുറ്റലിന്റെ മൂന്നിലൊന്നുകൂടി പിന്നിട്ടുകഴിഞ്ഞു! അഥാണു് ഘേരളം! ഇടതുകക്ഷഘേരളം, നവോത്ഥാനഘേരളം, സാഘ്ഷരകേരളം, ബംബർ ബൺ ഘേരളം!!
December 23 2020 13:48
2021 ജനുവരി 8-നു് നിയമസഭ ചേരാനിരിക്കെ, അതിനു് കേവലം രണ്ടാഴ്ച മുൻപു്, 2020 ഡിസംബർ 23-നു്, നിയമസഭ അത്യാവശ്യമായി ചേരേണ്ട എന്തു് അടിയന്തിരസാഹചര്യമാണു് കേരളത്തിൽ നിലവിലിരിക്കുന്നതു് എന്നു് മനസ്സിലാകാത്തതിന്റെ പേരിൽ, അതുപോലൊരു സഭചേരലിനു് അനുമതി തേടിക്കൊണ്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശയടങ്ങിയ ഫയൽ ഗവർണ്ണർ ഭദ്രമായി മടക്കി തിരിച്ചയച്ചത്രെ!
കേന്ദ്രത്തിലെ ഇരുസഭകളും പാസാക്കി, ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവച്ച കാർഷികനിയമങ്ങളെപ്പറ്റി, നിയമസഭാസാമാജികർ, തികച്ചും ജനാധിപത്യപരമായി, കേരളനിയമസഭയിലെ മേശകളും കസേരകളും മറ്റിനം ഉപകരണങ്ങളും തട്ടിമറിച്ചും വലിച്ചെറിഞ്ഞും, കൂലങ്കഷമായി നടത്താൻ ആഗ്രഹിച്ചിരുന്ന ഒരു ചർച്ചയാണു് ഗവർണർ അതുവഴി കൊളമാക്കിയതു്.
ബ്രഹദാഖ്യാനപരമായി, കേരളത്തിലെ ഇടതുകക്ഷമല്ലുമൈരുകളുടെ (മല്ലു മാക്രിസ്റ്റുകൾക്കുമാത്രം അനുവദനീയമായ, സാംസ്കാരികമായി അത്യന്താധുനികമായ ഈ പ്രയോഗത്തിനു് “അടയ്ക്ക രാജു”വിനോടു് ഞാൻ എന്റെ ഹൃദയംഗമമായ കടപ്പാടു് രേഖപ്പെടുത്തുന്നു.) “അത്രയ്ക്കങ്ങടു്” ബുദ്ധിജീവികളല്ലാത്ത തമിഴ്‌നാടൻ കർഷകർ പച്ചക്കറികളും ധാന്യങ്ങളും “പാണ്ടിലോറിയിൽ” കയറ്റി കേരളത്തിലേക്കു് അയക്കാതിരുന്നാൽ, ഗാന്ധിയൻ മോഡലിൽ സത്യാഗ്രഹമായും സത്യമായും നിരാഹാരം അനുഷ്ഠിക്കേണ്ടിവരുമായിരുന്ന കേരളത്തിലെ മാക്രിസ്റ്റ്-കംണിഷ്ട്-ഇങ്കിലാ-നോക്കുകൂലി തൊഴിലാളിവർഗ്ഗപടവലങ്ങസഖാക്കളെ, (കേരളത്തിലെ ജേർണലിസ്റ്റ് കാട്ടുപന്നികളുടെയും, സാംസ്കാരിക ജിറാഫുകളുടെയും “സമത്വാധിഷ്ഠിത” തിട്ടൂരപ്രകാരം, “താൻ” എന്നൊന്നും വിളിക്കാൻ അനുവാദമില്ലാത്ത) സത്യമാനസഹാവു് ഇരട്ടച്ചങ്കൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള റഷ്യൻ മോഡൽ “ബോൾഷെവിക് ഗേൺമെന്റ്” അല്ലാതെ, മറ്റാരാണു് സംരക്ഷിക്കുക!
ദോഷം പറയരുതല്ലോ, പ്രായം എഴുപതിനും, എൺപതിനും, തൊണ്ണൂറിനുമെല്ലാമപ്പുറമെത്തിയതുമൂലം, മാർക്സിയൻ സ്ഥിതിസമത്വപ്രകാരം, ഏതുസമയവും മരിക്കാമെന്ന നിലയിൽ “സ്ഥിതിചെയ്യുന്ന” ഉൾപ്പാർട്ടിജനാധിപത്യനേതാക്കൾക്കു് മരണാനന്തരം അർപ്പിക്കേണ്ടുന്ന പുഷ്പചക്രം, പ്രോട്ടോക്കോൾ പ്രകാരം, ചെമ്പരത്തിപ്പൂക്കൾകൊണ്ടുള്ളതോ, അതോ ഡാലിയപ്പൂക്കൾകൊണ്ടുള്ളതോ എന്നതായിരുന്നു സനാതനമായ ചായക്കട-കള്ളുഷാപ്പു് ചർച്ചാമോഡലിൽ കേരളനിയമസഭ ഗഹനമായി ചർച്ചചെയ്യാൻ ആഗ്രഹിച്ചിരുന്നതെങ്കിൽ, അതുപോലെ ദൂരവ്യാപകവും, ഗുരുതരവുമായ ഒരു വിഷയം ചർച്ച ചെയ്യാൻ അനുമതി തേടിക്കൊണ്ടുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശയടങ്ങിയ ഫയൽ ഒരു കാരണവശാലും ഗവർണ്ണർ ഭദ്രമായി ഒടിച്ചുമടക്കി തിരിച്ചയക്കരുതായിരുന്നു എന്ന എന്റെ അതിഭീകരമായ വിയോജിപ്പു് ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.
December 24 2020 14:33
അറബികളുടെയിടയിൽ തന്റെ പൊളിറ്റിക്കൽ തിയോളജിയും, അതിലേറെ, തിയോളജിക്കൽ പൊളിറ്റിക്‌സും സ്ഥാപിച്ചെടുക്കാൻ മുഹമ്മദ് നബിക്കുപോലും മെക്കയിൽ നിന്നും മദീനയിലേക്കും അവിടെനിന്നും വീണ്ടും മെക്കയിലേക്കും “പോക്കുവരവുകൾ” നടത്തേണ്ടിവന്നിട്ടുണ്ടു്. മലപ്പുറത്തുനിന്നും ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്നും മലപ്പുറത്തേക്കുമുള്ള ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ “പോക്കുവരവുകളും” ആ ഒരു കാഴ്ചപ്പാടിൽ നിന്നുവേണം കേരളത്തിലെ സമ്പൂർണ്ണസാക്ഷരരും പ്രബുദ്ധരുമായ “otters” വിലയിരുത്താൻ.
മെക്കയിൽ നിന്നും മദീനയിലേക്കുള്ള മുഹമ്മദ് നബിയുടെ പലായനം “ഹിജ്ര” കലണ്ടറിനു് കാരണമായതുപോലെ, ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഇവിടെ നിന്നും അവിടേയ്ക്കോ, അവിടെ നിന്നും ഇവിടേയ്ക്കോ ഉള്ള പലായനം ഭാവിയിൽ ഒരു “റെജ്ര” കലണ്ടറിനു് ജന്മം നല്കില്ലെന്നു് ആരുകണ്ടു?
കൊല്ലവർഷകലണ്ടർ, ശകവർഷകലണ്ടർ, ഗ്രിഗോറിയൻ കലണ്ടർ, ഹിജ്ര കലണ്ടർ, സോളാർ കലണ്ടർ, സ്വപ്ന കലണ്ടർ തുടങ്ങിയ കലണ്ടറുകളെല്ലാം തട്ടുതകർക്കുന്ന കേരളത്തിൽ ഒരു “റെജ്ര” കലണ്ടർ കൂടി ഉണ്ടായതുകൊണ്ടു്, പതിവു് ചവിട്ടുനാടകങ്ങൾക്കു് വിപരീതമായി എന്തെങ്കിലും സംഭവിക്കുമെന്ന ഭയപ്പാടിന്റെ ആവശ്യവുമില്ല.
സില്ലി മാറ്റേഴ്‌സിൽ പള്ളിമണികൾ കെട്ടിത്തൂക്കി കപ്യാരന്മാരെക്കൊണ്ടു് കൂട്ടമണിയടിപ്പിച്ചു് വലിയ ഇശ്യൂ ആക്കുന്നതിനോടു് പണ്ടേതന്നെ വിയോജിപ്പുള്ള ഒരാളാണു് ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബ്.
കേരളത്തിലെ ഒരു രീതിയനുസരിച്ചു്, കുഞ്ഞാലിക്കുട്ടി സാഹിബ് പദയാത്രയായാണു് ഡൽഹിയിൽ നിന്നും മലപ്പുറത്തേക്കു് തിരിച്ചിരിക്കുന്നതെങ്കിൽ, ആ സഹനയാത്ര പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സമയാംശത്തേക്കെങ്കിലും, ബന്ധപ്പെട്ട പ്രദേശങ്ങളിൽ “കളകളംമൊഴിഞ്ഞും, ചിരിച്ചുചത്തും” മൊഞ്ചത്തികൾ ഐസ്‌ക്രീമും ഫ്രൂട്ട് സാലഡും നുണയുന്ന ഐസ്ക്രീം പാർലറുകൾ വഴിയരികിൽ നിന്നും പൊളിച്ചു് മാറ്റിയാൽ നന്നായിരിക്കും. അല്ലെങ്കിൽ സാഹിബ് ഡിറ്റൂർ അടിക്കാൻ സാദ്ധ്യതയുണ്ടു്.
“ആത്മാവു് ഒരുക്കമുള്ളതു്, ജഡമോ ബലഹീനമത്രേ” എന്നാണു് ഇഞ്ജീലിൽ മർക്കോസ് വഴി (മർക്കോസ് 14: 39) ഈസ നബിയാണെങ്കിലും അരുളിച്ചെയ്തതു്. ഈസ നബിയുടെ അരുളപ്പാടുകൾ അനുസരിക്കാതിരുന്നാൽ മനുഷ്യർക്കു് എന്തു് സംഭവിക്കുമെന്നതിനു് അച്ചനായാൽ അച്ഛനാകണ്ടല്ലോ എന്നു് കരുതി “ഫാദർ” ആയ തോമസ് കോട്ടൂരിലും, കർത്താവിന്റെ മണവാട്ടിയായാൽ പ്രസവിക്കണ്ടല്ലോ എന്നു് കരുതി സഭാവസ്ത്രം ധരിച്ചു് “സിസ്റ്റർ” ആയ സ്റ്റെഫിയിലും മനുഷ്യർക്കു് ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്.
December 25 2020 10:14
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ക്രിസ്മസ്ഗാനം: “Stille Nacht! Heilige Nacht!”
https://www.youtube.com/watch?v=RDpWkBi-cr4
ആ ഗാനത്തിന്റെ ചരിത്രം അറിയണമെന്നുള്ളവർക്കുള്ള ലിങ്ക്:
https://www.stillenacht.com/…/joseph-mohr-1792-1848/
Merry Christmas and a prosperous New Year to all my friends!
December 25 2020 12:30
“പലർക്കും വേണ്ടി പ്രാർത്ഥിച്ച വ്യക്തിയാണെന്നും, പലരുടെയും ജീവിതത്തിൽ പ്രകാശം പരത്തിയിട്ടുണ്ടെന്നും ഫാദർ കോട്ടൂർ പറഞ്ഞു.” – ഈ വാർത്തയോടെയാണു് ഫെയ്‌സ്ബുക്ക് ഇന്നെനിക്കു് മനോരമ ഓൺലൈൻ സജസ്റ്റ് ചെയ്തതു്!
ഇടതുകക്ഷകേരളത്തിലെ കുമാരപിള്ളസഖാക്കളെപ്പോലുള്ള പ്രത്യയശാസ്ത്രപണ്ഡിതരാൽ പഠിപ്പിക്കപ്പെടുകയും, പരിശീലിപ്പിക്കപ്പെടുകയും, ബ്രെയ്ൻവാഷ് ചെയ്യപ്പെടുകയും ചെയ്ത എനിക്കു്, “പ്രകാശം പരത്തൽ” എന്നാൽ “ശുംഭത്തരം” എന്നേ മനസ്സിലാക്കാൻ കഴിയൂ എന്നു് സാമ്രാജ്യത്വക്യാപ്പിറ്റലിസ്റ്റായ ഫെയ്‌സ്ബുക്കിനു് ഇതുവരെ മനസ്സിലായിട്ടില്ലെന്നു് തോന്നുന്നു.
സക്കർബർഗ് തന്റെ ആൽഗൊരിഥത്തിൽ ഗുരുതരമായ തിരുത്തലുകൾ വരുത്താൻ, അണികളെ ആവേശഭരിതരാക്കുക എന്ന കേവല ലക്ഷ്യത്തിൽ, ആരുടെയോ അടിയന്തിരമായാലെന്നതുപോലെ, പിണറായി വിജയൻ പ്ലാൻ ചെയ്ത “അടിയന്തിര”നിയമസഭാസമ്മേളനം പോലെ, “അടിയന്തിരമായി” തയ്യാറായില്ലെങ്കിൽ, അതു് ജന്മി-മുതലാളി-ബൂർഷ്വാ-അമ്മ-യോഹന്നാൻ-മദനി-ഗോത്ര മേധാവിത്വത്തിന്റെ കോട്ടൂർ-സെഫി മോഡൽ തുണിയഴിഞ്ഞാട്ടത്തിന്റെ ലിംഗാഗ്രത്തിൽ കത്തിവയ്ക്കുന്നതിനു് സമമായിരിക്കുമെന്നേ എനിക്കു് പറയാനുള്ളു.
ക്യാപ്പിറ്റലിസവും ഫാഷിസവും ഉന്മൂലനം ചെയ്തേ മടങ്ങൂ എന്ന ഉഗ്രശപഥവുമായി വീരപാണ്ട്യകട്ടബൊമ്മനും ഇരട്ടച്ചങ്കനുമായ സാക്ഷാൽ പിണറായി വിജയൻ റെഡ് വാളണ്ടിയേഴ്‌സിന്റെയും, അരിയും കടലയും നിറച്ച കിറ്റുകളുടെയും അകമ്പടിയോടെ ഡൽഹിയെ ലക്ഷ്യമാക്കി പടയോട്ടം ആരംഭിച്ചിരിക്കുന്ന ഈ കാലയളവിൽ സക്കർബർഗ്ഗിനെപ്പോലൊരു സാമ്രാജ്യത്വക്യാപ്പിറ്റലിസ്റ്റ് ഒരിക്കലും അവഗണിക്കാൻ പാടുള്ള ഒരു വിഷയമല്ല ഇതു്.
ചങ്കിലെ ചൈനീസ് ഫ്യൂറർ ഷി ജിൻപിങ്ങിന്റെ “കറകളഞ്ഞ” ഒത്താശയോടെയാണു് പിണറായി വിജയൻ തന്റെ വാർ സ്ട്രാറ്റജി പ്ലാൻ ചെയ്തിരിക്കുന്നതു് എന്ന വസ്തുത കാര്യത്തിന്റെ “അടിയന്തിരാവസ്ഥ” കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല.
അതുപോലെ, പിണറായി വിജയൻ തന്റെ കരുണാകടാക്ഷത്താൽ സ്വന്തം പോക്കറ്റിൽ നിന്നും, തമിഴ് സില്മാനടൻ MGR ഒക്കെ ചെയ്തിരുന്നു എന്നു് കേട്ടിട്ടുള്ളതുപോലെ, മഹാമനസ്കതയോടെ തങ്ങൾക്കായി വിതരണം ചെയ്യുന്ന “ദരിദ്രവാസിക്കിറ്റിനു്” വേണ്ടിയല്ലാതെ, മറ്റാർക്കെങ്കിലും വേണ്ടിയോ, മറ്റെന്തിനെങ്കിലും വേണ്ടിയോ ഇടതുകക്ഷകേരളം ഇതുവരെ പ്രാർത്ഥിച്ചിട്ടില്ല, പ്രാർത്ഥിച്ചിട്ടില്ല, പ്രാർത്ഥിച്ച ചരിത്രം കേട്ടിട്ടില്ല.
എന്നിരിക്കിലും, എനിക്കു് സ്നേഹപൂർവ്വം മനോരമ ഓൺലൈൻ സജസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്കിനു് ഹൃദയംഗമമായ നന്ദി! ഇക്കാലത്തു് എവിടെയാണു് മനുഷ്യനു് ഇത്തരം “കറകളഞ്ഞ” സ്നേഹപ്രകടനങ്ങൾ കാണാനാവുക?
December 26 2020 12:37
തൊണ്ണൂറ്റേഴു് വയസ്സുള്ള ഒരു മനിതൻ കേരളത്തിലെ “ജനാധിപത്യമാക്രിസ്റ്റ്” ഭരണം പരിഷ്കരിക്കാൻ ചക്രശ്വാസം വലിക്കുമ്പോൾ, ഇരുപത്തൊന്നു് വയസ്സിലേ മേജറായ ഒരു “മനിതനി” മേയർ ആകുന്നതു് സാമൂഹികമായ കാഴ്ചപ്പാടിൽ തീർച്ചയായും ഒരു നവോത്ഥാനം തന്നെയാണു്. വാർദ്ധക്യസഹജമായ ചുമയും കുരയും കേട്ടും, ചുമച്ചുതുപ്പാനുള്ള കോളാമ്പി ചുമന്നും കഴുകിയും അവശരായ ജനത്തിനു് അതുപോലൊരു തന്ത്രപരമായ നടപടി പുതുജീവൻ പ്രദാനം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.
അതുവരെ നിലനിന്നിരുന്ന ജിയോസെൻട്രിക് വേൾഡ് വ്യൂവിനെ നിക്കോളാസ് കോപ്പർനിക്കസ് ഹീലിയോസെൻട്രിക് വേൾഡ് വ്യൂ ആക്കി മാറ്റിമറിച്ചതിനെ “പാരഡൈം ഷിഫ്റ്റ്” എന്നാണു് ഇമ്മാന്വേൽ കാന്റ് വിശേഷിപ്പിച്ചതെങ്കിൽ, രാജാധിരാജൻ, അടിയന്തിരപ്രഥമൻ, ഇരട്ടച്ചങ്കൻ സഖാവു് പിണറായി വിജയൻ ഭരണപരിഷ്കാരകലയെ തൊണ്ണൂറ്റേഴിൽ നിന്നും “ക്രിസ്പി” ആയ ഇരുപത്തൊന്നിലേക്കു് മാറ്റിമറിച്ചതിനെ, ഭാരതീയരുടെ ലൈംഗിക-ആത്മീയഗുരു രജനീഷ് ചന്ദ്രമോഹൻ ജെയിൻ, എലിയാസ് ഓഷോ, മനുഷ്യരുടെ ജെനിറ്റൽ മേഖലയോടു് അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേക താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, “കൂതികുതിച്ചെത്തുന്ന ക്വാണ്ടം ലീപ്പ്” എന്നു് വിശേഷിപ്പിക്കാനായിരുന്നിരിക്കും ഇഷ്ടപ്പെടുക. മനസ്സു് നിറഞ്ഞു് കവിയുന്നതാണു് വായിലൂടെ വരുന്ന വാക്കുകൾ എന്നു് ബൈബിൾ.
പക്ഷേങ്കിൽ, വെളുക്കുമ്പോൾ കുളിക്കണം, വെളുത്ത മുണ്ടുടുക്കണം, വേലിക്കൽ പതുങ്ങണം, കോഴീനെ പിടിക്കണം, പപ്പും തോലും പറിക്കണം, കുറുമുറു കഴിക്കണം എന്ന ഏക “പ്രത്യയശാസ്ത്രത്താൽ” നയിക്കപ്പെടുകയും, കോഴിപരിഷ്കർത്താക്കൾ ആയി, ആട്ടിൻതോൽ അണിഞ്ഞു് പൊതുജനമദ്ധ്യേ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ചെന്നായ്ക്കളുടെ അത്തരം ആസൂത്രിതനീക്കങ്ങളെ, ഏതുവിധേനയും അധികാരക്കസേരയിൽ ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചിരിക്കാൻ ആഗ്രഹിക്കുന്ന അധികാരമോഹികളുടെ മരണവെപ്രാളം എന്നു് വിശേഷിപ്പിക്കാനാണു് എനിക്കിഷ്ടം. സോറി!
December 28 2020 11:13
കേരളവും നീതിബോധവും
ജാതിയുടെ പേരിലുള്ള കൊലപാതകങ്ങൾ, രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ, സാമ്പത്തികനേട്ടങ്ങൾ ലക്ഷ്യമാക്കിയുള്ള കൊലപാതകങ്ങൾ, പെർവെർട്ടുകളുടെ വകയായ ലൈംഗിക കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവർ പാലിക്കാൻ ബാദ്ധ്യസ്ഥരായ സർവ്വീസ് റെഗുലേഷൻസ് അനുസരിച്ചു് കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന, നിരപരാധികൾ അനുഭവിക്കേണ്ടിവരുന്ന അത്യാഹിതങ്ങൾ, മരണങ്ങൾ തുടങ്ങിയവ സംഭവിക്കുമ്പോഴെല്ലാം കേരളജനത “ഇരയുടെ” നീതിക്കുവേണ്ടി താത്കാലികമായി ഒന്നു് തിളച്ചുമറിയും. ഗ്യാസടുപ്പിലിരിക്കുന്ന കഞ്ഞിക്കലം പോലെയാണു് കേരളീയർ. ഫ്ലെയിം കൂട്ടിയാൽ പൊടുന്നനെ ഒന്നു് തിളയ്ക്കും, ഫ്ലെയിം കുറച്ചാൽ “ആരാ പടക്കം പൊട്ടിച്ചേ” എന്ന പുണ്യപുരാതനചോദ്യത്തോടെ തിള നിലയ്ക്കുകയും ചെയ്യും. ഫ്ലെയിം കൂട്ടിയാൽ തിളയ്ക്കും, കുറച്ചാൽ നിലയ്ക്കും. കൂട്ടിയാൽ തിളയ്ക്കും, കുറച്ചാൽ നിലയ്ക്കും. കലം കരിഞ്ഞു് മണം വരുന്നതുവരെ, കാലം കഴിഞ്ഞു് മരണം വരുന്നതുവരെ അനീതിനിർമ്മാർജ്ജനാർത്ഥം ആവർത്തിക്കപ്പെടുന്ന മല്ലുവിന്റെ സാമൂഹികപ്രതികരണകാലചക്രം! അതിനു് ശേഷമുള്ള കാര്യം “ആറടി മണ്ണിന്റെയോ, മാന്തടിയുടെയോ” അധികാരപരിധിയിൽ വരുന്നതാണു്.
കൊലപാതകങ്ങളും മറ്റു് കുറ്റകൃത്യങ്ങളും അന്വേഷിച്ചു് നിയമപരമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ചുമതല ആർക്കാണു്? കേരളത്തിലെ ആഭ്യന്തരമന്ത്രിക്കു്. ആരാണു് ആഭ്യന്തരമന്ത്രി? നീട്ടിപ്പിടിച്ച കത്തികൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടക്കൽ വലിയ ബഹുമതി ആയാലെന്നപോലെ ആഘോഷപൂർവ്വം കൊണ്ടാടുന്ന ഒരു വ്യക്തി. നീട്ടിപ്പിടിച്ച കത്തികളുമായി ഇടപെട്ടിരുന്ന ആ വ്യക്തിയെ ആരാണു് അധികാരത്തിൽ എത്തിച്ചതു്? “ഞാൻ നീട്ടിപ്പിടിച്ച കത്തികൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടന്നവനാണു്” എന്നു് കേൾക്കുമ്പോൾ സ്വയം മറന്നു് ആർപ്പിടുന്ന കേരളജനത! സ്വയം വരിച്ചതാണു്, സ്വയമങ്ങു് സഹിച്ചോണ്ടാൽ മതി.
മധുരവാഗ്ദാനങ്ങളുമായി വരുന്ന ആർക്കും വളരെ എളുപ്പം “ഊഞ്ഞാലേ” പാടിക്കാൻ കഴിയുന്ന ശീഘ്രവിശ്വാസികളായ ഊളകളായി മതവും രാഷ്ട്രീയവും സാഹിത്യവും സിനിമയും ഒത്തൊരുമിച്ചു് ദശാബ്ദങ്ങൾകൊണ്ടു് പാകപ്പെടുത്തിയെടുത്ത ഒരു വിഡ്ഢിക്കൂട്ടമാണു് കേരളജനത. ഇന്റലക്ച്വൽ ഫ്രോഡുകൾ “വിസ്താരമ” സ്മൈലിയും സ്വപ്നപദ്ധതികളുമായി സമീപിച്ചാൽ, ദൈവം തന്റെ ഗർഭം ധരിപ്പിക്കൽ വാഗ്ദാനം നൽകാൻ പറഞ്ഞയച്ച ഗബ്രിയേൽദൂതനോടു് നിത്യകന്യകയായ മറിയ, “ഇതാ, ഞാൻ കർത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്കു് ഭവിക്കട്ടെ” (ലൂക്കോസ് 1:38) എന്നു് തത്ക്ഷണം മനസ്സമ്മതം നൽകിയപോലെ, മലയാളി സമൂഹവും, “അങ്ങയുടെ ഇഷ്ടംപോലെ ഞങ്ങ മല്ലൂസിനു് ഭവിക്കട്ടേ, ലാൽ സലാം” എന്ന നിലവിളിയോടെ ഒരൊറ്റക്കിടപ്പങ്ങു് കിടന്നേക്കും!
അരിയും പയറും പപ്പടവും നിറച്ച ഒരു പൊതി കാണിച്ചാൽ മതി, അഴിമതിയിൽ കുളിച്ചുനിൽക്കുന്ന പാർട്ടിക്കു് പോലും ജനങ്ങളിൽ നിന്നും വോട്ടു് പിടുങ്ങി വീണ്ടും അധികാരത്തിലെത്താൻ കഴിയും. അനുഗ്രഹം തരുന്ന ദൈവങ്ങൾക്കും, നക്കാപ്പിച്ച തരുന്ന മനുഷ്യർക്കുമെതിരെയുള്ള വാർത്തകൾ, ഒബ്ജക്റ്റീവായി അവ പൂർണ്ണമായും ശരിയാണെങ്കിൽത്തന്നെയും, ഭക്തജനത്തിന്റെ ദൃഷ്ടിയിൽ എപ്പോഴും കോൺസ്പിരസി തിയറികളായിരിക്കും. ആരോ കുത്തിവച്ച അബദ്ധധാരണകളെ ന്യായീകരിക്കുന്നതിനുവേണ്ടി വേണ്ടിവന്നാൽ അവർ ഭൂമിയെ പപ്പടംപോലെ ഇടിച്ചുപരത്തും! ദൈവം അവർക്കു് അശരീരിയാണു്. അവരുടെ ശൈത്താനു് വാലും കൊമ്പുമുണ്ടു്! അവരിൽ ചിലരുടെ നരകത്തിൽ പാപികളായ മനുഷ്യരെ ഉടലോടെ എണ്ണയിൽ മുക്കി പൊരിക്കാൻപറ്റിയ വാർപ്പുകളും ചെമ്പുകളും ചീനച്ചട്ടികളുമുണ്ടു്. മറ്റു് ചിലരുടെ ലോകത്തിൽ ഇരട്ടച്ചങ്കും, നാലു് കാലുകളും, 64 പല്ലുകളും, 128 നഖങ്ങളുമുള്ള നേതാക്കളുണ്ടു്.
കുഞ്ചൻനമ്പ്യാരുടെ വാക്കുകളിൽ പറഞ്ഞാൽ,
“വൃദ്ധന്മാര്‍ ഒരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തുകൊൾവതിനേതും കഴിവില്ല കാലനില്ല
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീല”
എന്ന നിലയിലെത്തി, കേരളരാഷ്ട്രീയത്തിന്റെ മച്ചുംപുറത്തു് മലബന്ധവും മൂത്രതടസ്സവും വാത-പിത്ത-കഫങ്ങളുടെ അസ്ക്യതയുമായി കഴിഞ്ഞുകൂടുന്ന മുത്തച്ഛന്മാർ തങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും, കോവിഡ് വാക്സിനിലും ഗവേഷണം നടത്തുകയാണെന്നു് പരസ്യപ്രസ്താവന നടത്തിയാൽ, അതു് ഇരുകൈകളുംനീട്ടി വാങ്ങി, ഇരുകണ്ണുകൾക്കു് മുന്നിലും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഭക്ത്യാദരവുകളോടെ നിവേദിച്ചു് ആരുടെയൊക്കെയെന്നു് അവർക്കുമാത്രം അറിയാവുന്ന അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉറപ്പുവരുത്തി ഭദ്രമായി മടിയിൽ തിരുകാൻ ലോകത്തിലെ നമ്പർ വൺ എന്നു് വിജൃംഭിക്കുന്ന പ്രബുദ്ധമലയാളിക്കു് അരനിമിഷം ആലോചിക്കേണ്ടതില്ല.
രാഷ്ട്രീയവൃദ്ധസദനത്തിനുമുന്നിൽ നോക്കുകുത്തിയെപ്പോലെ ഒരു ഇരുപത്തൊന്നുകാരിയെ കുത്തിനിർത്തിയാൽ, ആവേശം കൊണ്ടു് ഇരിക്കപ്പൊറുതിയില്ലാതാകുന്ന ആധുനിക കമ്മ്യൂണിസ്റ്റ്, കേരളരാഷ്ട്രീയത്തിന്റെ കംപ്ലീറ്റ് നിയന്ത്രണം സ്ത്രീവർഗ്ഗം കയ്യടക്കിയെന്നും, നേതൃത്വനിര മൊത്തം പ്രായം കുറഞ്ഞുകുറഞ്ഞു് മുലകുടി പ്രായത്തിലെത്തിയെന്നും ആർപ്പിടാൻ മടിക്കില്ല. ഇനി, ഇരുപത്തൊന്നുകാരിക്കു് പകരം, രാഷ്ട്രീയവൃദ്ധസദനത്തിനുമുന്നിൽ പാർട്ടി കുത്തിനിർത്തിയതു് ഫറവോ റാംസെസ് ദ ഗ്രെയ്റ്റിന്റെ മമിയെ ആയിരുന്നെങ്കിൽ, കമ്മി സഖാവു് ചമ്മിപ്പോകുമായിരുന്നു എന്നാണു് നിങ്ങൾ കരുതുന്നതെങ്കിൽ, നിങ്ങൾക്കു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചോ അന്തംകമ്മി സഖാക്കളെക്കുറിച്ചോ ഒരു ചുക്കുമറിയില്ല എന്നേ പറയാനുള്ളു. റാംസെസിന്റെ മമിയെ ഒരു വയോജനകമ്മീഷൻ രൂപീകരിച്ചു് അതിന്റെ ചെയർമാനാക്കി പൊതുജനത്തിന്റെ നികുതിപ്പണം വെട്ടിക്കാതിരുന്നാൽ ഭാഗ്യം!
ഭൂരിപക്ഷം തന്റെ പാർട്ടിക്കാണെങ്കിൽ, ഇത്രയും പേർക്കു് ഒരുമിച്ചു് തെറ്റുമോ എന്നു് ഗോഗ്വാ വിളിക്കുന്ന മാർക്സിസ്റ്റ്, ഭൂരിപക്ഷം എതിർപാർട്ടിക്കാണെങ്കിൽ, ആളുകളുടെ എണ്ണം നോക്കി എങ്ങനെ ശരിയും തെറ്റും നിശ്ചയിക്കാൻ പറ്റും എന്നാവും വലിയകൂട്ടമിടുക! നിറംമാറ്റം ഓന്തിനു് മാത്രമായി റിസർവ്വ് ചെയ്യുന്നതു് സോഷ്യലിസമല്ല എന്ന പക്ഷക്കാരാണു്, അടിസ്ഥാനപരമായി “ജനാധിപതികളായ” കേരള മാർക്സിസ്റ്റുകൾ!
മല്ലു മാർക്സിസ്റ്റ് ഒരു പ്രസ്ഥാനമാണു്, ഒരു പ്രതിഭാസമാണു്, തിരിഞ്ഞുനിന്നും മറഞ്ഞുനിന്നും തലകുത്തിനിന്നും വിളംബരം ചെയ്യപ്പെടുന്ന പരസ്പരവിരുദ്ധമായ രാഷ്ട്രീയപ്രസ്താവനകളുടെ ഒരു ബലികുടീരമാണു്, ഒരു ശവക്കൂനയാണു്! ഒരു മല്ലു മാർക്സിസ്റ്റായി ജീവിക്കുന്നതാണു് പ്രജ്ഞയുടെ, മനുഷ്യന്റെ സുബോധാവസ്ഥയുടെ മരണം!!
December 29 2020 12:25
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നീതിക്കുവേണ്ടി ഏതു് പിണറായി വിജയന്റെ കാൽക്കലാണോ താണുവീണപേക്ഷിച്ചതു്, ആ പിണറായി വിജയൻ, ഒരു Somniloquist-നെപ്പോലെ, നെയ്യാറ്റിൻകരയിലെ കുട്ടികൾക്കു് തന്റെ സർക്കാർവകയായി “കോണാത്തിലെ” വീടുവച്ചുനല്കും എന്നും മറ്റും പ്രസ്താവിക്കുന്നതു് കേൾക്കുമ്പോൾ, ആ “അസാമാന്യ”ദേഹത്തിന്റെ ഇതുവരെയുള്ള എല്ലാ വലിയവായിലുള്ള പ്രസ്താവിക്കലുകളെയും പോലെ, എന്റെ കണ്മുന്നിൽ തെളിയുന്നതു്, മനസ്സിൽ അറപ്പും മനംപിരട്ടലും ഛർദ്ദിയും ഉളവാക്കുന്നവിധം, എന്തെങ്കിലും അടിസ്ഥാനമോ അർത്ഥമോ ഇല്ലാതെ, സമ്പൂർണ്ണമായ ഊളപ്രസ്താവനകൾ നടത്തുന്ന ഒരു സാക്ഷാൽ “zombie”-യുടെ ചിത്രമാണു്.
ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി “ഇരട്ടച്ചങ്കൻ” സഹാവേ, പിണറായി വിജയാ, “താൻ” നൂറുവട്ടം പുനർജ്ജനിച്ചാലും, അവന്റേതല്ലാത്ത കാരണത്താൽ സ്വന്തം പിതാവിനു് ശവക്കുഴി വെട്ടേണ്ടിവന്ന ധീരനായ ആ ചെറുബാലന്റെ അഞ്ചയലക്കത്തു് അടുക്കാനുള്ള യോഗ്യത തനിക്കു് കൈവരിക്കാനാവില്ല.
“Sorry to say that”!
(ഞാൻ സോറി പറയുന്നതു്, തനിക്കുതന്നെ മനസ്സിലായിട്ടില്ലാത്തതും, എന്നെങ്കിലും തനിക്കു് മനസ്സിലാക്കാൻ കഴിയാത്തതുമായ ഏതോ ഊള പ്രത്യയശാസ്ത്രത്തിന്റെ പേരിൽ, സ്വാർത്ഥതാത്പര്യാർത്ഥം, സ്വന്തം കുടുംബസംരക്ഷണാർത്ഥം, ഇന്ത്യൻ ഭരണഘടനയെ വ്യഭിചരിക്കുന്ന “അങ്ങത്തുങ്ങളോടു്” അങ്ങനെ പറയാൻ എനിക്കു് ഇഷ്ടമായതുകൊണ്ടല്ല, എന്റെ മാതാപിതാക്കൾ എനിക്കു് പകർന്നുനൽകിയ സംസ്കാരം എന്നെ അതിനു് നിർബന്ധിക്കുന്നതുകൊണ്ടുമാത്രം!)
December 30 2020 13:14
വ്യത്യസ്തഭാരമുള്ള രണ്ടു് വസ്തുക്കൾ തുല്യ ഉയരത്തിൽ നിന്നും താഴേക്കു് വീണാൽ ഭാരം കൂടുതലുള്ള വസ്തു ആദ്യം തറയിലെത്തുമെന്ന അരിസ്റ്റോട്ടിലിന്റെ (BC 384 – 322) സിദ്ധാന്തം തെറ്റാണെന്നും, അവ തറയിലെത്തുന്നതു് ഒരേ സമയമായിരിക്കുമെന്നും ലോകത്തിനു് കാണിച്ചുകൊടുക്കാൻ അരിസ്റ്റോട്ടിലിനു് ഏകദേശം 2000 വർഷങ്ങൾക്കു് ശേഷം ജീവിച്ചിരുന്ന ഗലീലിയോ ഗലീലൈ (AD 1564-1642) വേണ്ടിവന്നു. അതിനുവേണ്ടി ഗലീലൈ നടത്തിയ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളാണു്, മറ്റു് പലതിനുമെന്നപോലെ, ന്യൂട്ടന്റെ ചലനനിയമങ്ങൾക്കും, ഐൻസ്റ്റൈന്റെ റിലേറ്റിവിറ്റി തിയറികൾക്കും, ആധുനികമായ ബ്ളാക്ക് ഹോൾ തിയറിക്കുമെല്ലാം അടിത്തറ പാകിയതു്.
“എനിക്കു് കൂടുതൽ ദൂരത്തേക്കു് കാണാൻ കഴിഞ്ഞെങ്കിൽ, അതു് ഞാൻ ഭീമന്മാരുടെ തോളിൽ നിന്നതുകൊണ്ടാണു്” എന്നു് ഐസക് ന്യൂട്ടൺ.
(ന്യൂട്ടൺ തോളിൽ കയറി നിന്നവരിൽ ചിലർ: ഹീലിയോസെൻട്രിക് മോഡലിന്റെ ഉപജ്ഞാതാവായ നിക്കോളാസ് കോപ്പർനിക്കസ്, ഗ്രഹങ്ങളുടെ ചലനങ്ങളെപ്പറ്റിയുള്ള മൂന്നു് നിയമങ്ങൾ രൂപീകരിച്ച യോഹാന്നസ് കെപ്ലർ, ഭൂമിയുടെ ഗ്രാവിറ്റേഷണൽ ഫീൽഡിൽ സ്വതന്ത്രമായി വീഴുന്ന ഒരു വസ്തു പിന്നിടുന്ന ദൂരവും സമയവും തമ്മിലുള്ള ബന്ധവും, പെൻഡുലത്തിന്റെ ഓസിലേഷൻ പീരിയഡുമെല്ലാം തിട്ടപ്പെടുത്തിയ ഗലീലിയോ ഗലീലൈ, പ്രകാശത്തിന്റെ തരംഗസിദ്ധാന്തവും, സെൻട്രിപെറ്റൽ ഫോഴ്‌സിന്റെയും, സെൻട്രിഫ്യൂഗൽ ഫോഴ്‌സിന്റെയും സ്റ്റാൻഡേർഡ് ഫോർമ്യുലകളുമെല്ലാം കണ്ടുപിടിച്ച ക്രിസ്റ്റ്യാൻ ഹയ്‌ഗെൻസ്, … …)
ഒരു ചുറ്റികയും, ഒരു പക്ഷിത്തൂവലുമായിരുന്നിരിക്കണം അരിസ്റ്റോട്ടിൽ ഒരുമിച്ചു് തറയിലേക്കിട്ടതു്. ചുറ്റികയ്ക്കു് തൂവലിനേക്കാൾ എളുപ്പം എയർ റെസിസ്റ്റൻസിനെ നേരിടാൻ കഴിയുമല്ലോ. 1971-ൽ എയർ റെസിസ്റ്റൻസില്ലാത്ത ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ-15 ആസ്ട്രോണോട്ട് ഡേവിഡ് സ്കോട്ട് ഗലീലിയോയുടെ സിദ്ധാന്തം തെളിയിക്കാനായി ഒരു ചുറ്റികയും തൂവലും ഒരേസമയം താഴേക്കിടുകയുണ്ടായി. വേണ്ടവർക്കു് അതിന്റെ ഒരു ചെറിയ വീഡിയോ ഇവിടെ കാണാം.
അരിസ്റ്റോട്ടിലിന്റെ ഭൗതികശാസ്ത്രസിദ്ധാന്തത്തിനു് ഏകദേശം 2000 വർഷങ്ങൾ ചോദ്യം ചെയ്യപ്പെടാതെ ലോകത്തിൽ നിലകൊള്ളാമെങ്കിൽ, ദൈവപുത്രന്റെ മരിച്ചുയിർപ്പുപോലൊരു ആത്മീയസിദ്ധാന്തത്തിനും, ചന്ദ്രനെ പിളർത്തിയ അല്ലാഹു സിദ്ധാന്തത്തിനും, “മോശമായ ഇന്നു് എന്റേതു്, നല്ലതായ മറ്റന്നാൾ നിന്റേതു്” എന്ന മാർക്സിയൻ ഐഡിയോളജിക്കൽ സിദ്ധാന്തത്തിനുമെല്ലാം ലോകാവസാനത്തോളം നെഞ്ചുവിരിച്ചു് നിലകൊള്ളാം. “നീ എന്തു് കോപ്പാടാ കോപ്പേ ഈ പറയുന്നേ?” എന്നു് ആ സിദ്ധാന്തത്തെ ചോദ്യം ചെയ്യാൻ തന്റേടമുള്ള ഒരു ഗലീലിയോ ഉണ്ടാവരുതെന്നേയുള്ളു. അഥവാ ഉണ്ടായാൽത്തന്നെ, “പ്രസ്ഥാനത്തിനുവേണ്ടി” ചോര കൊടുക്കാനും, തലവെട്ടാനും, കൈവെട്ടാനും, കാൽവെട്ടാനും, കുതികാൽവെട്ടാനും, 51 വെട്ടു് വെട്ടാനും, “വിപരീതമായ മാനസികാവസ്ഥ മൂലം” തുടലിലിട്ടു് പൂട്ടാനും, മടൽവെട്ടിയടിക്കാനുമെല്ലാം രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ “പുകസ-പുംസക-നപുംസക” ചാവേറുകൾ “അണിയണിയായ്, പടയണിയായ്, നിരനിരയായ്, കൊണകൊണയായ്, കുതികുതിച്ചു്” എത്തുമെന്നിരിക്കെ, Everything’s hunky-dory!, Everything’s Tutti paletti!!
സിദ്ധാന്തകർത്താവു് അരിസ്റ്റോട്ടിൽ ആയതിനാൽ, ഭാരം കുറഞ്ഞ വസ്തു ആദ്യം ഭൂമിയിലെത്തും എന്നു് അങ്ങേർ പറഞ്ഞിരുന്നെങ്കിൽ, ഒരുപക്ഷേ ആളുകൾ അതും വെള്ളം തൊടാതെ വിഴുങ്ങിയേനെ! ഒരു അഥോറിറ്റി ഒരു കാര്യം പറഞ്ഞാൽ അതു് തെറ്റാവാൻ വഴിയില്ല എന്ന മനുഷ്യരുടെ വിശ്വാസം ഇടിച്ചാൽ പൊട്ടാത്തതാണു്.
ഉദാഹരണത്തിനു്, ഇന്നു് ഉമ്മസമരമാണു്, എല്ലാ സഖാക്കളും വഴിയിൽ കാണുന്നവരെയെല്ലാം ഉമ്മവച്ചു് സമരം ചെയ്യണം എന്നു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രീം ലീഡർ സഖാവു് പിണറായി വിജയൻ അരുളിച്ചെയ്താൽ, ഏതെങ്കിലുമൊരു നവോത്ഥാനകമ്മിസഖാവു് അങ്ങനെ ചെയ്യാതിരിക്കുമോ? ഇല്ല! അല്ലെങ്കിൽ, ആർക്കും കോഴിക്കൂട്ടിലിരുന്നു് ഉമ്മിക്കാം, കൂട്ടിനു് വെളിയിലിറങ്ങി ഉമ്മിക്കരുതു് എന്നു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രീം ലീഡർ സഖാവു് പിണറായി വിജയൻ അരുളിച്ചെയ്താൽ, ഏതെങ്കിലുമൊരു നവോത്ഥാനശശിസഖാവു് കോഴിക്കൂട്ടിനു് വെളിയിലിറങ്ങി ഉമ്മിക്കാൻ തയ്യാറാകുമോ? ഇല്ല!
വെളിച്ചപ്പാടിന്റെ അരുളപ്പാടിനു് വിരുദ്ധമായി കോഴിക്കൂട്ടിനു് വെളിയിലിറങ്ങി ഉമ്മിക്കാൻ തയ്യാറാകുന്ന അന്യവിശ്വാസികളായ കോഴികളെ, “പ്രസ്ഥാനത്തിനുവേണ്ടി” ചോര കൊടുക്കാനും, തലവെട്ടാനും, കൈവെട്ടാനും, കാൽവെട്ടാനും, കുതികാൽവെട്ടാനും, 51 വെട്ടു് വെട്ടാനും, തുടലിലിട്ടു് പൂട്ടാനും, മടൽവെട്ടിയടിക്കാനുമെല്ലാം സർവ്വാത്മനാ സന്നദ്ധരായി “അണിയണിയായ്, പടയണിയായ്, നിരനിരയായ്, കൊണകൊണയായ്, കുതികുതിച്ചു്” അഹമഹമികയാ ഇടിച്ചുകയറുന്ന രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ “പുകസ-പുംസക-നപുംസക” ചാവേറുകൾ വെറുതെ വച്ചേക്കുമോ? ഇല്ല!
അതാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വ്യക്തിസ്വാതന്ത്ര്യം! അതാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് സ്വതന്ത്രചിന്ത! അതാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ശാസ്ത്രാധിഷ്ഠിത-വൈരുദ്ധ്യാത്മക-പ്രബോധോദയവിപ്ലവം! രാജാവിന്റെ “ഡൈമൺ ഗുലാനെ” “ഇസ്പേഡ് തുറുപ്പിന്റെ” ഏഴാംകൂലിയിട്ടു് വെട്ടാനുള്ള പാർട്ടിസഹജവും, മതസഹജവും, ഭക്തസഹജവുമായ വൈക്ലബം ചുറ്റികയ്ക്കു് തലയിൽ അടിച്ചു് പൊട്ടിക്കാനോ, അരിവാളിനു് കഴുത്തിൽ വെട്ടി മുറിക്കാനോ കഴിയില്ലതന്നെ!!
“വിശ്വാസം അതല്ലേ എല്ലാം” എന്നു് ചെന്നായ്ക്കൾ ചൊല്ലിക്കൊടുത്താൽ, അതേറ്റുപാടിയും, കിറ്റുതുറന്നും, ആനാംവെള്ളം തളിച്ചും, ധൂപക്കുറ്റി വീശിയും അവർ വിതറുന്ന ധാന്യമണികൾ കൊത്തിത്തിന്നും നക്കിത്തിന്നും തൃപ്തിപ്പെടുന്നതാണു് നേർച്ചക്കോഴികളുടെ ഒരു രീതി. ഓരോ നേർച്ച കഴിയുമ്പോഴും കോഴികളുടെ എണ്ണം അത്ഭുതകരമായി കുറയാറുണ്ടെന്നതിനാൽ, കൂടുതൽകൂടുതൽ നവകോഴികൾക്കു് നിരന്തരം ജന്മം നൽകി ഓവർകൊമ്പൻസേറ്റ് ചെയ്തുകൊണ്ടിരിക്കാൻ നേർച്ചക്കോഴികൾ ശ്രദ്ധിക്കാറുണ്ടു്. പല നേർച്ചക്കോഴികളുടെയും പ്രധാന ഹോബിപോലും അതാണു്.
“ഡ്യൂക്കിലി” രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന മാഫിയാനേതാക്കളും, ആടും ദൈവം, പാടും ദൈവം, കൊറോണ കണ്ടാൽ മുങ്ങും ദൈവങ്ങളും കസ്റ്റമേഴ്‌സിനായി കാഴ്ചപ്പെട്ടകങ്ങളിൽ നിരത്തിവച്ചിരിക്കുന്ന സ്വർഗ്ഗവും, സ്വർണ്ണവും, ഈന്തപ്പഴങ്ങളും, കേരളസ്ക്കോച്ചും, കിറ്റും വീടും പള്ളിക്കൂടവും, ആനമയിലൊട്ടകങ്ങളുമെല്ലാം “വലിയ വില കൊടുത്തു്” വാങ്ങി പോക്കറ്റിൽ തിരുകുന്നവരാണു് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന കേരളീയരിൽ ഭൂരിഭാഗവും എന്നിരിക്കെ, നേർച്ചക്കോഴികളുടെയും, അരിസ്റ്റോട്ടിൽ മുതൽ ഗലീലിയോ വരെയുള്ള കാലഘട്ടത്തിൽ ലോകത്തിൽ ജീവിച്ചിരുന്ന പഴയകാലമനുഷ്യരുടെയും ആവക പെരുമാറ്റരീതികളെ ആർക്കു് കുറ്റപ്പെടുത്താനാവും? അത്തരം കെണികളിൽ വീഴാൻ തയ്യാറാകാത്തവരെ വായിൽ തോന്നുന്ന തെറി മുഴുവൻ വിളിച്ചുപറഞ്ഞു് അവഹേളിക്കാനും, തക്കത്തിനു് കിട്ടിയാൽ തട്ടിക്കളയാനും മടിക്കാത്തവരാണു് ദൈവത്തിന്റെ അമ്മായിയമ്മയുടെ സ്വന്തം നാട്ടിലെ സർവ്വജ്ഞാനികൾ എന്നു് ഭാവിക്കുന്ന കേരളീയർ എന്ന വസ്തുത നിലവിലിരിക്കെ, അക്കാര്യത്തിൽ അവർ ഒരുപടികൂടി മുന്നിലാണു് എന്നു് തലകുലുക്കി സമ്മതിക്കാതിരിക്കാൻ ആർക്കു് കഴിയും?
ഇപ്പറഞ്ഞ കാര്യത്തിൽ സിവിലോ ക്രിമിനലോ ആയ സംശയമുള്ളവർ ബന്ധപ്പെട്ട കക്ഷികളുടെ അനുയായികൾ കേൾക്കെ പിണറായി വിജയനെയോ, അമൃതാന്ദമയിഅമ്മയെയോ, ബിഷപ്പ് യോഹന്നാൻ ദ ഡക്കിനെയോ, മുടിപ്പള്ളി മുസ്ല്യാരെയോ, ലാലേട്ടനെയോ, ഇക്കയെയോ, മറ്റിനം സ്വദേശ-പരദേശ അമ്മായിമാരെയോ അപ്പാവിമാരെയോ, എന്തിനു്, രമേശ് ചെന്നിത്തലയെപ്പോലുമോ, മനസ്സിരുത്തി കൂലങ്കഷമായി വിമർശിച്ചാൽ നിജസ്ഥിതി ബോദ്ധ്യപ്പെട്ടു് നിർവാണമടയാം – വിമർശനശേഷം വിമർശിക്കുന്ന കക്ഷി ജീവനോടെ ഇരുന്നാൽ മാത്രം!
വാഹനങ്ങളാലും ട്രാഫിക് തെമ്മാടികളാലും No.1 കേരളത്തിലെ റോഡുകൾ നിബിഡമാണെന്നു് മറക്കാതിരിക്കുക! “Toyota Innova” is in “left sided hemiplegic” Kerala omnipresent!
അതുകൊണ്ടു് നേർച്ചക്കോഴികൾക്കു് വിമർശനസ്വാതന്ത്ര്യമില്ല എന്നർത്ഥമില്ല. ചെന്നായ്ക്കളെ ആരാധിക്കുന്ന കോഴിഗോത്രത്തിൽ ചെന്നു് കുറുക്കന്മാരെ വിമർശിക്കുന്നതിൽ തെറ്റില്ല. വിമർശനത്തിന്റെ ഗുമ്മനുസരിച്ചു് ഔദ്യോഗികപദവികൾവരെ ലഭിച്ചെന്നും വരാം. പക്ഷേ, ചെന്നായ്ക്കളെ വെറുക്കുന്ന കോഴിഗോത്രത്തിൽ ചെന്നു് ചെന്നായ്ക്കൾക്കു് ഹാലേലുയ്യ പാടിയാൽ, ഫലം ധനനഷ്ടവും മാനഹാനിയും ആത്മനാശവും വംശനാശവും ആയിക്കൂടെന്നില്ല. ബിജെപ്പിയെ വിമർശിക്കുന്നിടത്തുചെന്നു് ബിജെപ്പിയെ അല്ലാതെ, സിപിഎമ്മിനെ വിമർശിക്കരുതെന്നു് സത്യപ്രതിജ്ഞാസംസ്കൃതം.
December 31 2020 12:04
ജനാധിപത്യപരമായ പ്രതിഷേധം എന്നതു്, ഒരു വിഷയത്തിൽ, ബോധപൂർവ്വവും ശാസ്ത്രീയവുമായ അപഗ്രഥനങ്ങളിലൂടെ, ശരിയെന്നു് ബോദ്ധ്യമായി ഒരു വ്യക്തി സ്വീകരിക്കുന്ന നിലപാടുകളെ ഉന്മൂലനം ചെയ്യാൻ എതിർശക്തികളുടെ – തന്റെ ദൃഷ്ടിയിൽ കുത്സിതമായ – നീക്കങ്ങൾക്കെതിരെയുള്ള ആ വ്യക്തിയുടെ നിയമാനുസൃതമായ ശബ്ദമുയർത്തലാണു്.
താൻ പ്രതിനിധീകരിക്കുന്ന ജനാധിപത്യപരമായ നിലപാടുകളുടെ ആത്യന്തികമായ വിജയം എന്ന ന്യായമായ ലക്ഷ്യമാണു്, അല്ലാതെ, വ്യക്ത്യധിഷ്ഠിതമോ, പാർട്ട്യധിഷ്ഠിതമോ ആയ താത്കാലിക വിജയമോ പരാജയമോ അല്ല – ആയിരിക്കരുതു് – ഒരു വ്യക്തിയുടെ പ്രതിഷേധത്തിന്റെ പ്രവര്‍ത്തനേഹേതു.
ലോജിക്കും റീസണും ഉപയോഗിച്ചു് ഒരു വിഷയത്തെ കൃത്യമായി അപഗ്രഥിക്കാനുള്ള ശേഷി നൈസര്‍ഗ്ഗികമായിത്തന്നെ ഇല്ലാത്തവരും, എന്തു് കാരണത്താലോ കാലഗതിയിൽ നഷ്ടപ്പെട്ടവരുമായ വ്യക്തികൾ ജനാധിപത്യപരമായ ഡിസിഷൻ മേയ്ക്കിങ് പ്രോസസ്സുകളിൽ നിന്നും അകന്നുനില്ക്കുന്നതാണു് അവർക്കും സമൂഹത്തിനും നല്ലതു്.
P. S.
ലോജിക്കും റീസണും ഉപയോഗിച്ചു് ഒരു വിഷയത്തെ കൃത്യമായി അപഗ്രഥിക്കാനുള്ള മനുഷ്യരുടെ ശേഷി! – അതു് അത്ര പെട്ടെന്നു് (ഒരുപക്ഷെ ഒരിക്കലും!) പരിഹരിക്കാനാവുന്ന ഒരു ചെറിയ പ്രശ്നമല്ല. കാരണം, ലോജിക്കും റീസണും ഉപയോഗിച്ചു് ഒരു വിഷയത്തെ കൃത്യമായി അപഗ്രഥിക്കാനുള്ള ശേഷിയില്ലാത്ത മനുഷ്യർക്കു്, ലോജിക്കും റീസണും ഉപയോഗിച്ചു് ഒരു വിഷയത്തെ കൃത്യമായി അപഗ്രഥിക്കാനുള്ള ശേഷി തങ്ങൾക്കില്ല എന്നു് മനസ്സിലാക്കാനുള്ള ശേഷിയും ഉണ്ടായിരിക്കില്ല!
“How do we know? Elementary, my dear Watson, elementary!”
January 2020
January 01 2021 13:17
അലക്സാൻഡ്രിയയിൽ ലൈബ്രേറിയൻ ആയിരുന്ന ഇറാറ്റോസ്‌തനീസ് ഓഫ് സൈറീൻ എങ്ങനെയാണു് രണ്ടായിരത്തിഇരുന്നൂറിലേറെ വർഷങ്ങൾക്കു് മുൻപു് ഭൂമിയുടെ വ്യാസം കണ്ടുപിടിച്ചതു്?
ഒരു ലൈബ്രേറിയൻ എന്നതിലുപരി, ഇറാറ്റോസ്‌തനീസിനു് ജിയോമെട്രിയിലും പ്രാവീണ്യമുണ്ടായിരുന്നു. ഏകദേശം തുല്യമായ ലോഞ്ജിട്യൂഡിൽ സ്ഥിതിചെയ്യുന്ന അലക്സാൻഡ്രിയയും ആസ്വാനും (അന്നത്തെ പേരു് Syene) തമ്മിൽ വാണിജ്യാർത്ഥം നിലവിലുണ്ടായിരുന്ന ക്യാമെൽ കാരവനുകളിൽ നിന്നും ആ പട്ടണങ്ങൾ തമ്മിലുള്ള ദൂരം 5000 “സ്റ്റേഡിയം” (ഒരു സ്റ്റേഡിയം = 157. 5 മീറ്റർ) ആണെന്നും, ലൈബ്രറിയിലെ ഒരു റിപ്പോർട്ടിൽനിന്നും, സമ്മർ സോൾസ്റ്റിസിൽ (ജൂൺ 21) ഉച്ച സമയത്തു്, വെള്ളത്തിൽ നിന്നുള്ള പ്രതിഫലനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നതുപോലെ, ആസ്വാനിലെ ആഴമേറിയ ഒരു കിണറിനു് നേരെ മുകളിലായിട്ടാണു് സൂര്യൻ സ്ഥിതി ചെയ്യുന്നതെന്നും ഇറാറ്റോസ്‌തനീസ് അറിഞ്ഞിരുന്നു.
സമ്മർ സോൾസ്റ്റിസിൽ ഉച്ച സമയത്തു് അലക്സാൻഡ്രിയയിൽ സൂര്യൻ 90 ഡിഗ്രിയിൽ നേരെ മുകളിലായല്ല, അല്പം ചരിഞ്ഞാണു് നിലകൊള്ളുന്നതെന്നു് ഒരു സ്മാരകസ്തംഭത്തിന്റെ നിഴലിൽ നിന്നും കണ്ടെത്തിയ ഇറാറ്റോസ്‌തനീസിനു് സ്തംഭത്തിന്റെ ഉയരവും നിഴലിന്റെ നീളവും ഉപയോഗിച്ചു് ആ ചരിവു് 7.2 ഡിഗ്രിയാണെന്നു് കണക്കാക്കാൻ ജിയോമെട്രിയിലെ തന്റെ അറിവു് ധാരാളമായിരുന്നു. അതിൽ നിന്നും ഭൂമിയുടെ വ്യാസാർദ്ധം നിർണ്ണയിക്കലിലേക്കു് ഗണിതശാസ്ത്രപരമായ ഒരു പൂച്ചച്ചാട്ടമേ ഇറാറ്റോസ്‌തനീസിനു് ആവശ്യമായി വന്നുള്ളൂ.
അലക്സാൻഡ്രിയയും ആസ്വാനും തമ്മിലുള്ള ദൂരം D എന്നും ഭൂമിയുടെ വ്യാസാര്‍ദ്ധം R എന്നും കരുതുക. π = 3.14
D = 5000 x 157. 5 മീറ്റർ = 787500 മീറ്റർ = 787.5 കിലോമീറ്റർ
ആർക്കിന്റെ നീളം 787.5 കിലോമീറ്റർ, അതുമായി ബന്ധപ്പെട്ട സർക്യുലർ സെക്ടറിന്റെ കേന്ദ്രത്തിലെ ആംഗിൾ 7.2 ഡിഗ്രി.
2πR / 360° = D / 7 ,2°
R = 360° x 787.5 / 7, 2° x 2π = 6267 കിലോമീറ്റർ
ഭൂമിയുടെ ശരാശരി വ്യാസാർദ്ധം ഇന്നത്തെ അറിവിൽ ഏകദേശം 6.371 കിലോമീറ്റർ.
വ്യത്യാസം കേവലം 104 കിലോമീറ്റർ, അഥവാ 1, 6%!
രണ്ടായിരത്തിഇരുന്നൂറിലേറെ വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്ന ഇറാറ്റോസ്‌തനീസ്!!
(ഇമേജിനു് ഗൂഗിളിനോടു് കടപ്പാടു്)

January 04 2021 10:31
വല്ലഭനു് പുല്ലും ആയുധം.
മല്ലുവിനു് മരണവും (കക്ഷിരാഷ്ട്രീയ) ആയുധം.
January 04 2021 10:36
പത്രവാർത്ത:
വാർത്ത – ഭാഗം നംബർ വൺ:
“എം.പി സ്ഥാനം രാജിവെക്കുന്നതു് എപ്പോഴാണെന്നതില്‍ തീരുമാനമായില്ലെന്നും ദേശീയ ഭാരവാഹിത്വത്തിൽ മാറ്റമില്ലെന്നും ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.”
വാർത്ത – ഭാഗം നംബർ റ്റൂ: “സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു് മലപ്പുറം ജില്ലാ ലീഗ് എക്സിക്യൂട്ടീവ് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.”
ഓടുന്ന രണ്ടു് വള്ളങ്ങളിൽ ഒരേസമയം കാലു് വച്ചാൽ അന്റെ കവ കീറിപ്പോകും ഹമുക്കേ! അനക്കു് മരിക്കണ്ടേ പഹയാ?
അന്റെ ഔറത്തു് നാട്ടുകാരെ മുയ്മനും കാണിച്ചു് നരകത്തിലെ വറചട്ടിയിൽ കിടന്നു് മൊരിയാനൊന്നും നിക്കണ്ട.
January 07 2021 15:48
ചില പുരാതനഗോത്രങ്ങളിൽ – മല്ലുസില്മാഗാനസാഹിത്യഭാഷയിൽ പറഞ്ഞാൽ – “തങ്കഭസ്മക്കുറിയിട്ട (പുതുമണവാട്ടി) തമ്പുരാട്ടിയുടെ തിങ്കളാഴ്ച നൊയമ്പു് മുടക്കാനും, തിരുവില്വാമലയിൽ അവൾ ഭക്തിപുരസ്സരം നേദിച്ചു് കൊണ്ടുവരുന്ന ഇളനീർക്കുടങ്ങൾ ഉടയ്ക്കാനുമുള്ള” ആദ്യാവകാശം ഗോത്രമൂപ്പനിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഗോത്രം തനിക്കു് പ്രത്യേകമായി അനുവദിച്ചു് നല്കിയിരിക്കുന്ന ആ അവകാശപ്രകാരം, പുതുമണവാട്ടിയുടെ തിങ്കളാഴ്ചനൊയമ്പു് മുടക്കലും, ഇളനീർക്കുടമുടയ്ക്കലും, ഇളനീർകുടിക്കലുമെല്ലാം ഗോത്രമൂപ്പൻ (തന്നാലാവുന്നതുപോലെ) ഒരുവിധം പൂർത്തിയാക്കിയശേഷമേ പുതുമണവാളനു്, താൻ “തേനേ പാലേ” എന്നെല്ലാം വിളിച്ചും, റെക്സോണ സോപ്പും, ഹെയർ ഓയിലും, പൗഡറും, റിബ്ബണും, കുപ്പിവളകളും നൽകി സന്തോഷിപ്പിച്ചുമെല്ലാം വശത്താക്കി ഒപ്പിച്ചെടുത്തു് താലികെട്ടി തന്റെ സ്വന്തമാക്കിയ പുതുമണവാട്ടിയുടെ കുടമോ തടമോ ചട്ടിയോ കലമോ കുപ്പിപ്പിഞ്ഞാണമോ മറ്റിനം സ്ഥാവരജംഗമവസ്തുക്കളോ ഉടയ്ക്കാനോ പൊടിയ്ക്കാനോ മഥിക്കാനോ ഉള്ള അവകാശമുണ്ടായിരുന്നുള്ളു.
ആത്യന്തികമായും പരമമായും “പൂജ്യനായ” “ഉപദേഷ്ടാധിഷ്ഠിത-മെഗഫോൺ” ശ്രീമാൻ മുഖ്യമന്ത്രി ഇരട്ടച്ചങ്കൻ സഖാവു് പിണറായി വിജയന്റെ പ്രധാനകാർമ്മികത്വത്തിൽ, പുരാതനഗോത്രങ്ങളുടെ സാംസ്കാരിക നിലവാരത്തിലേക്കു് “ശ്രീ അയ്യപ്പന്റേയും മറ്റു് അന്യമത ഈശ്വരന്മാരുടെയും കൃപയാൽ” എത്തിച്ചേർന്നിരിക്കുന്ന കേരളവും അതേ രീതിയാണു് പിൻതുടരുന്നതു് എന്നറിയുന്നതു്, സ്വദേശത്തും പരദേശത്തും കക്ഷിരാഷ്ട്രീയനിരീക്ഷണപരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു കേരളീയനും കേരളീയത്തിക്കും കേരളാഭിമാനം മൂത്തു് ഏമ്പക്കവും വളിയും കോട്ടുവായും സമകാലികവും സമാസമവുമായി വിടാൻ തോന്നുന്നവിധം അഭിനന്ദനാർഹമാണു് എന്നു് പറയാതെ വയ്യ.
കേരളത്തിൽ ഒരു പാലം പണിതാൽ, ഒരു മൈൽക്കുറ്റി കുത്തിനിർത്തിയാൽ, ഒരു കലുങ്കു് പണിതാൽ, “ബുർജ്ജ് ഖലീഫ” പണിയാമായിരുന്ന ചിലവിൽ ഒരു “KSRTC വെയ്‌റ്റിംഗ് ഷെഡ്” മാർക്സിയൻ മോഡലിൽ “തികച്ചും ജനകീയമായി” തട്ടിക്കൂട്ടിയാൽ, “കംപ്ലീറ്റ് നവോത്ഥാനിയ്ക്കപ്പെട്ട” ഒരു ഗോത്രസമൂഹമായ No.1 കേരളത്തിലെ തത്കാല മഹാപുരോഹിതനും, ഇന്റർനാഷണൽ കൈസറും എന്ന നിലയിൽ, ആ വക മൊത്തം “ഡിജിറ്റൽ വ്യാവസായികസംരംഭങ്ങളെയും”, അവയുടെ തിങ്കളാഴ്ചനൊയമ്പുകൾ മുടക്കിയും, ഇളനീർക്കുടങ്ങൾ ഉടച്ചും, ഇളനീർ കുടിച്ചും, ദേശീയമായി ഹർത്താൽ ആചരിച്ചും, 51 തിരിയിട്ട നിലവിളക്കിന്റെ പ്രഭാപൂരത്തിൽ അടിമണികിലുക്കിയും ഉദ്ഘാടനം ചെയ്യുന്നതിനുള്ള അവകാശവും അധികാരവും “പരംപൂജനീയ സർസംഘചാലക്” ഡബിൾ ഹാർട്ട് പിണറായി വിജയൻ എന്ന ഗോത്രമൂപ്പനിൽ അധിഷ്ഠിതമാണു്.
മഹാപുരോഹിതൻ ധൂപക്കുറ്റിവീശി, ആനാം വെള്ളം തളിച്ചു്, കൈമണി കിലുക്കി, തേറ്റ കാണിച്ചു്, തോറ്റം പാടി, പുതുമണവാട്ടിയുടെ നൊയമ്പുകൾ മുടക്കി, കുടങ്ങൾ ഉടച്ചു് “മണവളിയന്മാർക്കു്” പോകാനുള്ള വഴി സുഗമമാക്കുന്നതുവരെ പാലം, മൈൽക്കുറ്റി, കലുങ്കു്, വെയ്‌റ്റിംഗ് ഷെഡ് ഇത്യാദി “കുതിരാൻ തുരങ്കങ്ങൾ” അനാഘ്രാതകുസുമങ്ങളായി നിലനില്ക്കേണ്ടതുണ്ടു്. അതാണു് ഗോത്രനിയമം.
97-ലേക്കും, 21-ലേക്കും, സ്വർണ്ണത്തിലേക്കും, ഈന്തപ്പഴത്തിലേക്കും, ഇഞ്ചിയിലേക്കും, ചുക്കിലേക്കും, മഞ്ഞളിലേക്കുമെല്ലാം അധികാരം “നിയന്ത്രിതമായി” വികേന്ദ്രീകരിക്കപ്പെടുന്നതും, “സിസ്റ്റം റെലെവന്റ്” ആയ തസ്തികകളിൽ കൈസറും ഗോത്രമൂപ്പനുമായ മഹാപുരോഹിതൻ PSC-യെ മറികടന്നു് തനിക്കു് വേണ്ടപ്പെട്ടവരും, തനിക്കുവേണ്ടി കുടപിടിയ്ക്കുന്നവരുമായ “സ്വതന്ത്രചിന്തകരായ ചാവേറുകളെ” തിരുകുന്നതും അന്യപ്രത്യയശാസ്ത്രക്കാർ അനാഘ്രാതകുസുമങ്ങളിൽ “പരപരാഗണം” നടത്തി കാനോനികവംശശുദ്ധി നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണു്.
ഉദാഹരണത്തിനു്, ഒരു കൂട്ടം മാഫിയ മാർക്സിയൻ മോഡലിൽ, അരിവാളുകളും ചുറ്റികകളും വടിവാളുകളും പൊതുവാളുകളുമായി കരുതിക്കൂട്ടി സംഘംചേർന്നു് ഗൂഢാലോചനയോടെ എറണാകുളത്തെ വൈറ്റില പാലം ഉദ്ഘാടനം ചെയ്തു്, കൈസറും ഗോത്രമൂപ്പനുമായ മഹാപുരോഹിതൻ പിണറായി വിജയൻ, ഭഗവാന്റെ വിശ്വരൂപത്തിന്റെ മാതൃകയിൽ, “ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം സര്‍വാശ്ചര്യമയം ദേവമനന്തം” ആയി ചെഞ്ചോരച്ചെങ്കൊടികളുടെ പശ്ചാത്തലത്തിൽ മല്ലു ഹീറോവിക് സ്ലോ മോഷനിൽ പ്രത്യക്ഷപ്പെട്ടു്, അനാഘ്രാതകുസുമങ്ങളിൽ തനിക്കുള്ള ഗോത്രപരമായ അവകാശം ആസ്വദിക്കുന്നതിനു് മുൻപു് അനധികൃതമായി തുറന്നു് പൊതുജനം എന്ന പുതുമണവാളന്റെ പോക്കുവരവു് സുഗമമാക്കിയതു് അക്ഷന്തവ്യമായ ഒരു സാക്രിലേജാണു്.
മാഫിയകൂട്ടത്തെ ഭയന്നു് മനുഷ്യനു് വാളയാറിലോ ക്ലിഫ് ഹൌസിലോ സ്വൈരമായി ജീവിക്കാൻ പറ്റില്ലെന്നു് വന്നാൽ മഹാപുരോഹിതൻ വെറുതെയിരിക്കില്ല. അദ്ദേഹം ഉടനടി കാഹളമൂതും: “Open fire!” ഹേഡ് കുട്ടൻപിള്ള ഏമാൻ അവറ്റകളെ മുഴുവൻ വെടിവച്ചു് കൊന്നാൽ മതിയായിരുന്നു. ഇടതുകക്ഷകേരളം ഒരു പിണറായിരാജാണെന്നും, ബനാനറിപ്പബ്ലിക്കല്ലെന്നും ബന്ധപ്പെട്ട സാമ്രാജ്യത്വ-ക്യാപ്പിറ്റലിസ്റ്റ് ശക്തികൾക്കും, മത-ഫാഷിസ്റ്റ് ശക്തികൾക്കും എന്നേക്കും ഓർമ്മിക്കാൻ പറ്റിയ ഒരു പാഠമായിരിക്കുമതു്: “ഇടതുകക്ഷത്തിൽ തൊട്ടാൽ തൊട്ടകക്ഷികളെ തട്ടും!!
January 09 2021 13:33
ദോഷം പറയരുതല്ലോ, കുഴിയില്ലാതെ കുഴിമന്തിയുണ്ടാക്കി കുഴിമന്തനാകുന്നതെങ്ങനെയെന്നും, തുളയില്ലാത്ത തുളവടയുണ്ടാക്കി തുളവെടിയനാകുന്നതെങ്ങനെയെന്നും മറ്റുമുള്ള പോസ്റ്റുകൾ സജ്ജസ്റ്റ് ചെയ്തു് എന്നെ ബോധവത്കരിക്കുന്നതിനോടൊപ്പം, ഇടയ്ക്കിടെ, ഇന്ഗ്ലീഷ് ലിറ്ററേച്ചറിലെയും ഫിലോസഫിയിലെയും മറ്റും ചില മണിമുത്തുകളും ഫെയ്‌സ്ബുക്ക് എനിക്കു് സജസ്റ്റ് ചെയ്യാറുണ്ടു്. അതിൽ ഞാൻ അതീവ സന്തുഷ്ടനുമാണു്.
“English Literature” എന്ന ക്യാറ്റഗോറിയിൽ ഇന്നുകിട്ടിയ മഹദ്വചനം: “Happiness in intelligent people is the rarest thing I know.” ~ Earnest Hemingway (1899 – 1961)
ആ സജ്ജഷന്റെ പേരിൽ ഫെയ്സ്ബുക്കിനു് നന്ദി പറയുന്നതിനൊപ്പം, ഏണെസ്റ്റ് ഹെമിങ്‌വേയോടു് രണ്ടു് വാക്കു് പറഞ്ഞില്ലെങ്കിൽ അയാൾ സ്വർഗ്ഗത്തിലിരുന്നു് കണ്ടമാനം നികളിക്കും. നികളം വിടുവായൻ തവളകളായ മല്ലു മാക്രിസ്റ്റ് നേതാക്കൾക്കും, അവരുടെ ആധുനികരായ അനുയായികൾക്കും കഴുതയുടെ കണ്ഠാഭരണം പോലെ അലങ്കാരമാണെങ്കിലും, Earnest Hemingway-യെപ്പോലുള്ള “intelligent people”-നു് ഭൂഷണമല്ല. സ്വതവേ ചൂടനായ ദൈവത്തിനെ ദേഷ്യം പിടിപ്പിച്ചു് അവസാനം, “Paradise Lost” എന്ന ഗുരുതരാവസ്ഥ ഉണ്ടാവരുതല്ലോ!
ഡാ, ഹെമിങ്‌വേ കോപ്പേ, അതുതന്നെയല്ലേ ക്രിസ്തുവിനും ഇരുന്നൂറോ നാനൂറോ വർഷങ്ങൾക്കു് മുൻപു് വിശുദ്ധമാനബൈബിളിൽ ദാവീദിന്റെ പുത്രനായ “സഭാപ്രസംഗി”, “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യമുണ്ടു് ; അറിവു് വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.” എന്നും (“For in much wisdom is much grief: and he that increaseth knowledge increaseth sorrow.” – Ecclesiastes 1:18), നിനക്കും നൂറുകൊല്ലം മുൻപു് ലോർഡ് ബൈറൺ (George Gordon Byron – 1788 – 1824) “Sorrow is knowledge: they who know the most must mourn the deepest o’er the fatal truth, the Tree of Knowledge is not that of Life.” എന്നും മറ്റൊരുവിധത്തിലാണെങ്കിലും പറഞ്ഞതു്? അതോ, മാക്രിസ്റ്റ് താത്വികരെപ്പോലെ, നീ നിന്റേതായ എലീറ്റ് ഭാഷയിൽ ഒന്നുകൂടി ചിലച്ചാലേ മനുഷ്യർക്കു് അതു് മനസ്സിലാകൂ എന്നാണോ?
ഈ വിഷയത്തിൽ നിനക്കു് കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ,
“മാ നിഷാദ, പ്രതിഷ്ഠാം
ത്വ-മഗമഃ (സരിഗമ) ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.”
എന്നു് വായിലെ വെള്ളം വറ്റുന്നതുവരെ വെറും വൃഥാവിൽ പാടി മടുത്തു് തന്റെ പഴയ ചിതൽപ്പുറ്റിലേക്കു് മടങ്ങിപ്പോയ ഒരു ചങ്ങായിയുണ്ടു്. അങ്ങേരെ സമീപിയ്ക്കുക!
പ്രത്യേകം ശ്രദ്ധിക്കുക (P. S.): സ്ഥിരതാമസം ചിതൽപ്പുറ്റിനുള്ളിൽ ആയതുകൊണ്ടു് പരസ്പരബന്ധം സ്ഥാപിക്കാൻ “കുതിരാൻ തുരങ്കം” നിർമ്മിക്കേണ്ടിവരും!
January 10 2021 09:10
ദേവസ്വം, രാജസ്വം, പാർട്ടിസ്വം, സര്‍ക്കാര്‍സ്വം, പൂച്ചക്കവിസ്വം, മന്ത്രിസ്വം – ഇതിഹ കേരളം.
January 12 2021 11:23
ഈ കവിതയുടെ പേരിലെങ്കിലും ജ്ഞാനപീഠം നല്കിയില്ലെങ്കിൽ “ജീന്താനം പൂച്ചക്കവി” എന്നേക്കുമായി കവിതയെഴുത്തു് നിർത്താൻ സാദ്ധ്യതയുണ്ടു്. മലയാളഭാഷയുടെ കാവ്യകലാനഭസ്സിൽ മെയ്ക്കപ്പ് കൊണ്ടോ പുട്ടിയിട്ടോ മറയ്ക്കാൻ കഴിയാത്തതും ശാശ്വതവുമായ ഒരു കരിവാളിപ്പിനു് അതു് കാരണമായിത്തീരുമെന്നതിനാൽ, ഇടതുകക്ഷഗേർമെന്റിന്റെ ജ്ഞാനപീഠവകുപ്പു് അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചു് വേണ്ടതു് ചെയ്താൽ നന്നായിരിക്കും.
പൂന്താനം നമ്പൂതിരി:
“കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്തു്
മത്സരിക്കുന്നതെന്തിന്നു നാം വൃഥാ?”
ജീന്താനം കരിന്തിരി:
കൂടയില്ല പിറക്കുന്ന നേരത്തും
കൊട്ടയില്ല മരിക്കുന്ന നേരത്തും
മദ്യം കുപ്പിയിൽ കാണുന്ന നേരത്തു്
ടച്ചിങ്സിനായ് മത്സരമെന്തിനു്?
ശിരസ്സിനുള്ളിലെ കൊഞ്ചുഹൃദയത്തെ
ഇഞ്ചിഞ്ചായി കൊന്നുപൊരിക്കെടോ
ടച്ചിങ്സായി വറുത്തുകൊറിക്കെടോ
പച്ചമാങ്ങയെച്ചേർത്തു് ഭുജിക്കെടോ
പുട്ടുപോലെ കുഴച്ചുവിഴുങ്ങെടോ!
ശിരസ്സിനുള്ളിൽ തെറിക്കുന്ന കൊഞ്ചിനെ
ചങ്കുപോലങ്ങു് ചുട്ടുപൊട്ടിക്കെടോ
ബുദ്ധിമാനവ മാർജ്ജാരമാനസം
തൊട്ടുകൂട്ടെടോ വെട്ടിവിഴുങ്ങെടോ!
ചങ്കിനുള്ളിൽ തുടിയ്ക്കും ശിരസ്സിനെ
ചുട്ടുതല്ലി പൊടിച്ചുഭക്ഷിക്കേടോ
പച്ചക്കൊഞ്ചായി റോഡിൽ തെറിക്കെടോ
ഉണക്കക്കൊഞ്ചായി ആഴിയിൽ താഴെടോ!!
January 14 2021 13:26
ബൈനോമിയലോ, ശിവലിംഗമോ?
ബൈനോമിയൽ തിയറം, പൈതഗോറസ് തിയറം തുടങ്ങിയ ഒരു പ്രയോജനവുമില്ലാത്ത ഗണിതശാസ്ത്രങ്ങളല്ല സ്കൂളിൽ പഠിപ്പിക്കേണ്ടതു്, ലൈംഗികവിദ്യാഭ്യാസമാണു് എന്നൊരു നിർദ്ദേശം ഫെയ്സ്ബുക്കിൽ കണ്ടിരുന്നു. വിദ്യാർത്ഥികൾ പഠിക്കേണ്ടതു് സമൂഹത്തിൽ അവർക്കു് പ്രയോജനമുള്ള കാര്യങ്ങളായിരിക്കണം എന്ന നിർദ്ദേശം ആ സാമൂഹികപരിഷ്കർത്താവു് മുന്നോട്ടുവച്ചതു് സ്വന്തം വിദ്യാഭ്യാസത്തിന്റെയും അനുഭവസമ്പത്തിന്റെയും വെളിച്ചത്തിൽ ആയിരിക്കാനേ വഴിയുള്ളു. ഒന്നുമില്ലായ്മയിൽ വാക്യും ഫ്ലക്ചുവേഷൻസല്ലേ പ്രതീക്ഷിക്കേണ്ടതുള്ളു. കേരളസമൂഹം വിലമതിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്കും, രാഷ്ട്രീയം, മതം, സിനിമ, സാഹിത്യം മുതലായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സാമൂഹികമായ അവരുടെ ഇടപെടലുകളിൽ മാഥമാറ്റിക്സിലെയോ ഫിസിക്സിലെയോ ഇക്കൊണോമിക്സിലെയോ ഫോർമുലകളോ തിയറികളോ ഉപയോഗിക്കേണ്ട ആവശ്യം വരാറില്ലെന്ന രഹസ്യവും അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു് വളമേകിയിട്ടുണ്ടാവണം.
കേരളത്തിലെ ഇക്കൊണോമിക്സിന്റെ കാര്യത്തിൽ ഒരു ചെറിയ തിരുത്തിന്റെ ആവശ്യമുണ്ടു്. തങ്ങൾക്കു് വേണ്ടപ്പെട്ടവർക്കു്, അവരുടെ നിലയും വിലയും, അവരിൽനിന്നുള്ള പ്രയോജനവും അനുസരിച്ചു്, കിറ്റായും കിമ്പളമായും ശമ്പളമായും കമ്മീഷനായും മഹാമനസ്കതയോടെ വിതരണം ചെയ്യാൻ, പൊതുസമൂഹത്തെ പൊട്ടൻകളിപ്പിച്ചു് കേരളഗവണ്മെന്റ് വാങ്ങിക്കൂട്ടുന്ന കടത്തിന്റെ കൂട്ടുപലിശ, മദ്യനികുതിയുടെയും ലോട്ടറിവരുമാനത്തിന്റെയും ലഘുതമ സാധാരണ ഗുണിതം (ലസാഗു), ഉത്തമ സാധാരണ ഘടകം (ഉസാഘ) മുതലായവ, മാർക്സിയൻ സാമ്പത്തികശാസ്ത്രസമുദ്രത്തിന്റെ അടിത്തട്ടിൽനിന്നുള്ള തിയറികളും ഫോർമുലകളും ഉപയോഗിച്ചു് തിട്ടപ്പെടുത്തേണ്ട ആവശ്യം ഇടയ്ക്കിടെ കേരള ധനകാര്യമന്ത്രിക്കു് ഉണ്ടാവാറുണ്ടു്. അതിനപ്പുറമൊരു ശാസ്ത്രജ്ഞാനം കേരളത്തിലെ മുതിർന്ന തലമുറയ്ക്കോ, വളർന്നുവരുന്ന തലമുറയ്ക്കോ ആവശ്യമില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ പഠിക്കാനായി മനുഷ്യൻ എന്തിനു് വെറുതെ തല പുകയ്ക്കണം? എടുത്താൽ പൊങ്ങാത്ത കടത്തിന്റെ കണക്കുകൂട്ടുന്ന ധനകാര്യമന്ത്രിയുടെ തലപുകഞ്ഞുയരുന്ന വെളുവെളുത്ത പുകച്ചുരുളുകൾ കണ്ടു് സായുജ്യമടയാൻ കഴിഞ്ഞാൽ മതി, കേരളീയർക്കു് സ്വസ്ഥം സോഷ്യലിസം! ധനകാര്യമന്ത്രിയുടെ തലപുകയൽ ആരംഭകാലത്തു് ഉപരിപ്ലവമായിരുന്നെങ്കിലും, ഇപ്പോളതു്, പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങളെപ്പോലെ, അഗാധതയിൽ നിന്നുയരുന്ന വെടിയും പുകയുമായി ഭയാനകമായ രൂപവും ഭാവവും പ്രാപിച്ചുകൊണ്ടിരിക്കുന്നു!
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെൻട്രൽ ബാൽക്കണിയിൽ നിന്നും “Habemus papam” എന്ന “വാങ്കുവിളി” മുഴങ്ങുകയും, സിസ്റ്റിൻ ചാപ്പലിന്റെ ചിംനിയിൽ നിന്നും വെളുത്ത പുക ഉയരുകയും ചെയ്യുമ്പോൾ, “നമുക്കൊരു പുതിയ മാർപ്പാപ്പയെ കിട്ടി” എന്ന വിശുദ്ധരഹസ്യം “മേ!!” വിളിയുമായി വത്തിക്കാനിലെ കത്തോലിക്കാസഭയുടെ മുഖ്യതൊഴുത്തിന്റെ മുറ്റത്തു് ഉത്ക്കണ്ഠയോടെ കാത്തുനിൽക്കുന്ന മുട്ടാടുകളും പെണ്ണാടുകളും മനസ്സിലാക്കുകയും, അവർ പരസ്പരം കൈ മൊത്തി, കാൽ കഴുകി, തല മുട്ടി, ആനന്ദാശ്രുക്കൾ പൊഴിച്ചു്, അലമുറയിട്ടു് സായുജ്യമടയുന്നില്ലേ? പുകക്കുഴലിൽ നിന്നും കറുത്ത പുകയാണു് പൊങ്ങുന്നതെങ്കിൽ, പുത്തൻപാപ്പയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണർത്ഥം. അപ്പോൾ, മലയാളം വീക്ലികളിലെ, ഒറ്റനടയ്ക്കു് പോയിത്തീരാൻ കഴിയാത്തത്ര നീളമുള്ള ഇക്കിളിക്കഥകളുടെ തുടർച്ചയ്ക്കായി അനുവാചകവൃന്ദം അക്ഷമരായി കാത്തിരിക്കുന്നപോലെ, ആടുകൾ – ദൈവത്തിന്റെ ലിംഗനീതിപ്രകാരം പെണ്ണാടുകൾ തലയിൽ മുണ്ടിട്ടും, ആണാടുകൾ മുണ്ടിടാതെയും – വെളുത്ത പുകയുടെ വരവേൽപ്പിനായുള്ള കാത്തുനിൽപ്പു് അനുസ്യൂതം തുടരും. മരണത്തിനു് മുൻപു് മരണം വരെയും, മരണത്തിനു് ശേഷം – നിത്യസ്വർഗ്ഗത്തിലായാലും നിത്യനരകത്തിലായാലും – അനന്തമായും സമയമുള്ള ജീവിവർഗ്ഗമാണു് ഈശ്വരഭക്തിയും കക്ഷിരാഷ്ട്രീയഭക്തിയും “മൂത്തു് മുട്ടംതട്ടിയ” ആട്ടിൻകൂട്ടങ്ങൾ! കാത്തിരുപ്പും കാത്തുനില്പും സന്തോഷത്തോടെ ഏറ്റുവാങ്ങുന്നവരാണവർ! എത്രനേരം വേണമെങ്കിലും ഒറ്റക്കാലിൽ കാത്തുനിൽക്കാൻ കഴിയുന്ന ചില സന്ന്യാസികൾ ഭാരതത്തിലുണ്ടത്രെ! എന്തിനാണു് പ്രഭോ അങ്ങു് ഇപ്രകാരം ചെയ്യുന്നതു് എന്നു് ചോദിച്ചാൽ, സമയം പോകണ്ടേ ദാസാ എന്നാവും മറുപടി. പരമകാരുണികനും ദീനദയാലുവുമായ പിണറായി വിജയൻ വോട്ടുപിടുങ്ങാനായി പാവങ്ങളായ സമ്മതിദായകർക്കു് വിതരണം ചെയ്യുന്ന കടലക്കിറ്റുകൾ പോലെ, ടൂറിസ്റ്റുകളായ ആരെങ്കിലും സഹാനുഭൂതിയോടെ നൽകുന്ന വിദേശനാണയത്തിനു് വേണ്ടിയാണു് താൻ ഈ കടുംകൈ ചെയ്യുന്നതു് എന്നു് സമ്മതിക്കുന്നതു് ഒറ്റക്കാലിൽ നില്പന്മാരുടെ അന്തസ്സിനു് ചേർന്നതല്ലത്രെ!
ഹിന്ദുവിനു് വേണ്ടതെല്ലാം ഭഗവദ്ഗീതയിലും, മുസ്ലീമിനു് വേണ്ടതെല്ലാം ഖുർആനിലും, നസ്രാണിക്കു് വേണ്ടതെല്ലാം ബൈബിളിലും, മാക്രിസ്റ്റിനു് വേണ്ടതെല്ലാം മാനിഫെസ്റ്റോയിലും അവരവരുടേതായ ദൈവങ്ങൾ എഴുതിവച്ചിട്ടുണ്ടെന്നിരിക്കെ, അതാതു് കിത്താബുകളല്ലാതെ, മറ്റിനം കിത്താബുകൾ വായിച്ചു് സമയം കളയേണ്ട ആവശ്യം മനുഷ്യർക്കില്ല. ആ പരിഗണനയുടെ അടിസ്ഥാനത്തിലാവണം, ബൈനോമിയൽ ഫോർമുലകളോ, പൈതഗോറസ് തിയറമോ, മറ്റേതെങ്കിലും ശാസ്ത്രീയതത്വങ്ങളോ മനുഷ്യർക്കാവശ്യമില്ല എന്ന നിഗമനത്തിൽ കേരളത്തിലെ നിലയാളികളും വിലയാളികളും കൊലയാളികളും എത്തിച്ചേരുന്നതു്. ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസത്തിലും, ആധുനികശാസ്ത്രങ്ങളുടെ കലവറയായ ഖുർആനിലും, ദൈവങ്ങളുടെ കയ്യൊപ്പുള്ള മറ്റിനം മതഗ്രന്ഥങ്ങളിലുമുള്ള ശാസ്ത്രങ്ങളൊന്നും പോരെന്നുണ്ടെങ്കിൽ, ഗൗളിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, സംഖ്യാശാസ്ത്രം, ജ്യോതിഷശാസ്ത്രം, കവടിക്രിയാശാസ്ത്രം, മഷിനോട്ടശാസ്ത്രം തുടങ്ങിയ ധാരാളം ശാസ്ത്രങ്ങൾ വേറെയുമുണ്ടല്ലോ ശാസ്ത്രദാഹികൾക്കു് പഠിച്ചുമദിച്ചു് ആകാശങ്ങൾ കീഴടക്കാൻ!
ലൈംഗികവിദ്യാഭ്യാസത്തിലൂടെ സ്കൂളുകളിൽ വിദ്യാർത്ഥികളെ ലൈംഗികശാസ്ത്രം പഠിപ്പിക്കുമ്പോൾ, അതോടൊപ്പം മുഹൂർത്തശാസ്ത്രം വാസ്തുശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങൾ കൂടി പഠിപ്പിക്കേണ്ടതുണ്ടു്. വാത്സ്യായന മഹർഷിയുടെ കാമസൂത്രം നിർബന്ധമായും “കറിക്കലത്തിന്റെ” ഭാഗമായിരിക്കണം. മുന്നിൽ നിന്നോ, പിന്നിൽ നിന്നോ പിടിക്കേണ്ടതു്, ഒറ്റക്കൈകൊണ്ടു് ഒറ്റപ്പിടുത്തം പിടിക്കണോ, രണ്ടുകൈകൾകൊണ്ടു് ചാടിപ്പിടിക്കണോ ഇത്യാദി സാങ്കേതികവശങ്ങൾ ശാസ്ത്രീയമായി വിദ്യാർത്ഥികൾ മനസ്സിലാക്കിയിരിക്കണം. തിയറിയോടൊപ്പം പ്രാക്ടീസിലും പ്രാവീണ്യം കൈവരിക്കാനായി ലബോററ്ററി പോലുള്ള ഫെസിലിറ്റികൾ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി ഒരുക്കേണ്ടതുണ്ടു്. പോർണോ ഫിലിമുകളിൽ ആക്ടീവായി അഭിനയിക്കാൻ വേണ്ടത്ര അനുഭവസമ്പത്തോടെയേ വിദ്യാർത്ഥിനീ-വിദ്യാർത്ഥികൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു് പുറത്തുവരാവൂ. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഗുരുക്കൾ തയ്യാറാകരുതു്. സമൂഹത്തിന്റെ നവോത്ഥാനത്തിനായി പുതിയ ലഘുക്കളെ വാർത്തെടുക്കുക എന്നതാണു് ഗുരുക്കളുടെ അന്തിമമായ ലക്ഷ്യം എന്ന കാര്യം ഒരിക്കലും മറക്കരുതു്. മറന്നാൽ അതോടെ തീർന്നു ലൈംഗിക ശാസ്ത്രത്തിൽ അധിഷ്ഠിതമായ സാമൂഹികവികസനത്തിന്റെ കഥയും കവിതയും കഥാപ്രസംഗവും!
ഗണിതശാസ്ത്രത്തിലെയും ഫിസിക്സിലെയുമെല്ലാം സമവാക്യങ്ങൾ കൊണ്ടു് എന്താണു് പ്രയോജനം? എന്തിനുവേണ്ടിയാണു് ഒരു വിദ്യാർത്ഥി അതു് പഠിക്കുന്നതു് എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്. E = mc², (a + b)² = a² + 2ab + b² തുടങ്ങിയ ശാസ്ത്രസമവാക്യങ്ങൾ ചിലച്ചു് ചായക്കടച്ചർച്ചകളിൽ ആളാകലാണു് ലക്ഷ്യമെങ്കിൽ, അവ കാണാതെ പഠിച്ചു്, രാഷ്ട്രീയത്തിലേയും മതങ്ങളിലേയുമെല്ലാം മുദ്രാവാക്യങ്ങൾ പോലെ, യഥേഷ്ടം ഛർദ്ദിച്ചാൽ മതി. അല്പമൊന്നു് ആഞ്ഞുപിടിച്ചാൽ, തത്തയ്ക്കും മൈനയ്ക്കും കഴിയുന്ന കാര്യമാണതു്. റാഷണലായ ഒരു ലോകവീക്ഷണം രൂപപ്പെടുത്തിയെടുക്കലാണു് ലക്ഷ്യമെങ്കിൽ, ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ ശ്രദ്ധാപൂർവ്വം വായിച്ചും പഠിച്ചും മനസ്സിലാക്കുകതന്നെ വേണം. കുറുക്കുവഴികൾകൊണ്ടു് സാധിക്കുന്ന കാര്യമല്ല അതു്. “പണ്ഡിതൻ” വിളിച്ചുപറയുന്നതു് വിഡ്ഢിത്തമാണെന്നു് തിരിച്ചറിയണമെങ്കിൽ, കേൾക്കുന്നവർക്കു് ആ വിഷയത്തിൽ മതിയായ അറിവുണ്ടായിരിക്കണം. അല്ലാത്തിടത്തോളം, ദൈവപുത്രന്മാരും അവരുടെ സ്നാപകയോഹന്നാന്മാരും സ്വർണ്ണത്തിലും അഴിമതിയിലും പൊതിഞ്ഞു് സമൂഹത്തിന്റെ തലപ്പത്തു് കയറിയിരുന്നു് കല്പനകളും തീട്ടൂരങ്ങളുമിറക്കി, ജ്ഞാനം വിളമ്പി മനുഷ്യരെ നിയന്ത്രിച്ചുകൊണ്ടിരിക്കും.
അറിവിനു് വ്യത്യസ്തമായ തലങ്ങളുണ്ടെന്നതിനാൽ, ഒരു വിഷയത്തിൽ ഒരു ഗവേഷകനു് ഉണ്ടായിരിക്കേണ്ടത്ര ആഴത്തിലുള്ള അറിവു് ആ വിഷയം ഹൈസ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകനോ, ആ അദ്ധ്യാപകന്റെ അത്രതന്നെ അറിവു് പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകനോ ഉണ്ടായിരിക്കണമെന്നില്ല, ഉണ്ടായതുകൊണ്ടു് തെറ്റുമില്ല. പക്ഷേ, പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്ന ഒരദ്ധ്യാപകൻ തനിക്കു് ഏതൊരു ഗവേഷകനെയും “പൊളിച്ചടുക്കി തേച്ചൊട്ടിക്കാൻ” കഴിയും എന്നു് കരുതാനും, അതിനനുസരിച്ചു് സമൂഹത്തിൽ “ഇടപെടാനും” തുടങ്ങിയാൽ, അതു് മനഃശാസ്ത്രവിദഗ്ദ്ധർ കൈകാര്യം ചെയ്യേണ്ടുന്ന കേസുകെട്ടായിരിക്കുമെന്ന കാര്യം ഉറപ്പു്. എല്ലാവരും മനഃശാസ്ത്രവിദഗ്ദ്ധരും സൈക്കായട്രിസ്റ്റുകളുമായ കേരളത്തിൽ അതൊരു പ്രശ്നമാകേണ്ട കാര്യമില്ലെന്നു് മാത്രമല്ല, സൈക്കോഅനാലിസിസിൽ അഭൂതപൂർവ്വമായ ഒരു നവോത്ഥാനത്തിനും, ഒരു വിപ്ലവത്തിനുതന്നെയും അതു് വഴിതെളിച്ചുകൂടെന്നുമില്ല. സൈക്കായട്രിസ്റ്റുകൾക്കും കൗച്ച് നിർമ്മാതാക്കൾക്കും നോട്ടെണ്ണൽ മെഷീനുകളുടെ നിർമ്മാതാക്കൾക്കും അതൊരു ചാകരക്കാലമായിരിക്കും.
ഒന്നാമത്തെയും രണ്ടാമത്തെയും ബൈനോമിയൽ തിയറം ഉപയോഗിച്ചു് മനസ്സിലാക്കാവുന്ന ഒരു പ്രധാനകാര്യം കൂടി സൂചിപ്പിച്ചു് ഇന്നത്തെ “സെഷൻ” അവസാനിപ്പിക്കാം:
ഗലീലിയോയും ന്യൂട്ടണും വഴി ലോകം മനസ്സിലാക്കിയതുപോലെ, 1/ 2 mv² ആണു് കൈനറ്റിക് എനർജി.
v എന്നതിനോടു്, “ഇൻഫിനിറ്റെസിമൽ” ആയ Δv (ഡെൽറ്റ വി) ചേർത്ത “കുറ്റകൃത്യം” പരിഹരിക്കാൻ അതിൽ നിന്നും വീണ്ടും Δv കുറച്ചാൽ മതി. (v + Δv – Δv = v). എല്ലാം പഴയതുപോലെ, ഒരു പ്രശ്നവുമില്ല.
പക്ഷേ, അതുപോലൊരു “കുറ്റകൃത്യം” v-യുടെ വർഗ്ഗത്തിൽ സ്ഥായിയായ പാദമുദ്ര പതിപ്പിക്കും. അതറിയാൻ ഒന്നും രണ്ടും ബൈനോമിയൽ തിയറങ്ങൾ സഹായകമാണു്:
(v + Δv)² = v² + 2vΔv + Δv²
(v – Δv)² = v² – 2vΔv + Δv²
ഈ രണ്ടു് സമവാക്യങ്ങളുടെയും ശരാശരി കാണാൻ അവതമ്മിൽ കൂട്ടിയശേഷം രണ്ടുകൊണ്ടു് ഹരിച്ചാൽ മതിയെന്നു് ഏതു് ധനകാര്യമന്ത്രിക്കും അറിയാം. അപ്പോൾ ലഭിക്കുന്ന ഫലം, പക്ഷേ , v² അല്ല, (v² + Δv²) ആണു്! അതായതു്, v-യോടു് “ഇൻഫിനിറ്റെസിമൽ” ചേർത്തതിനുശേഷം അതിന്റെ വർഗ്ഗം കണ്ടാൽ കിട്ടുന്നതു് v² = v² എന്നല്ല, v²-നോടോപ്പം Δv² എന്ന റ്റേം കൂടി ചേർന്ന ഒരു ഫലമായിരിക്കും. മുകളിൽ കണ്ട പോലെ, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന (v = v) അല്ല എന്നു് സാരം. വസ്തുക്കളുടെ ചലനങ്ങളെപ്പറ്റിയും മറ്റുമുള്ള പഠനങ്ങളിൽ അങ്ങേയറ്റം പ്രയോജനകരമായ ഒരു തിരിച്ചറിവാണതു്.
ബൈനോമിയൽ തിയറമോ, ശിവലിംഗ തിയറിയോ? പൈതാഗൊറസോ, വാത്സ്യായനമഹർഷിയോ? തീരുമാനം നിങ്ങളുടെതാണു്.
January 14 2021 18:17
എന്തും എവിടെയും പറയാനുള്ള സ്വാതന്ത്ര്യം അതിശീഘ്രം നിറം മാറ്റാൻ കഴിവുള്ള ഓന്തുകൾക്കു് മാത്രമായി അനുവദിക്കപ്പെട്ടിട്ടുള്ള പ്രത്യേക അവകാശമാണു്. നിറം മാറ്റാൻ കഴിവില്ലാത്ത അരണകളോ മുതലകളോ, ഞണ്ടുകളോ ഞവണികളോ ഈ അവകാശം സഭയിലോ തെരുവിലോ ഉപയോഗിക്കുന്നതു് കർശനമായി നിരോധിച്ചിരിക്കുന്നു!
January 15 2021 10:29
തിരുവനന്തപുരം പ്രേംനസീർ സുഹൃത്സമിതിയുടെ എവർഗ്രീൻ ഹീറോ പുരസ്കാരം ബാലചന്ദ്രമേനോനു് ലഭിച്ചെന്നൊരു വാർത്ത കണ്ടു.
ജാംബവാന്റെ നേഴ്സറിക്കാലത്തു് “ഏപ്രിൽ 18” കണ്ടതിന്റെ പേരിൽ, ബാലചന്ദ്രമേനോനു് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ!!
കണ്ണൂർ ചെംചോര-ചെംകൊടി-ചെംപോത്തു്-ചെംഗുവേര-ചെംസഖാ വിപ്ലവസമിതിയുടെ “എവറെഡി-എവർറെഡ്-സീറോ” പുരസ്കാരത്തിനു് വേണ്ടിയായിരുന്നു മത്സരമെങ്കിൽ, ബാലചന്ദ്രമേനോനെ അമ്പേ പരാജയപ്പെടുത്തിക്കൊണ്ടു് സഖാവു് പിണറായി വിജയൻ ഒന്നാം സ്ഥാനത്തെത്തിയേനെ! സഖാവിന്റെ ജനുസ്സു് വേറെയാണേ! പോരെങ്കിൽ ഡബിൾ ചങ്കും!! ഹെന്റെ കാൾ മാർക്സ് മുത്തപ്പോ, ഹെന്നാലും ഹിമ്മാതിരിയൊരു ജനുസ്സു്!!??
January 16 2021 11:39
ഹറാമായ എർച്ചിതിന്നു് ചത്തുവടിയായി സ്വർഗ്ഗത്തിലേക്കു് ചെല്ലുന്ന മനുഷ്യരെ യഹോവ/അല്ലാഹു കയ്യോടെ പിടിച്ചു് ഛേദിച്ചുകളയും! (ദൈവം വേറെ ജനുസ്സാണു്!!). സന്ദേഹികൾ താഴെക്കൊടുത്തിരിക്കുന്ന ബൈബിൾവചനങ്ങൾ വായിച്ചു് സ്വയം ബോദ്ധ്യപ്പെടുക.
“ഹലാൽമാംസം” സംബന്ധമായി, അബ്രാഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവവും, സകലപ്രപഞ്ചത്തിന്റെയും സ്രഷ്ടാവുമായ യഹോവ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യാനും യാഗപീഠത്തിൽ മൃഗബലിയർപ്പിക്കാനുമായി താൻ ചുമതലപ്പെടുത്തിയ അഹരോനോടും അവന്റെ പുത്രന്മാരോടും, എല്ലാ യിസ്രായേൽമക്കളോടുമായി പറയേണ്ടതിനായി തന്റെ “ജെനെറലിസിമോ” മോശെയോടു് അരുളിച്ചെയ്തതെന്തെന്നാൽ:
“യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവച്ചു് അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും. മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു്.”
“സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോടു്: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു് എന്നു കല്പിച്ചതു്. സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ. അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.”
“താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും. വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.” – (ലേവ്യപുസ്തകം അദ്ധ്യായം 17).
കാള ആട്ടിൻകുട്ടി കോലാടു് ഇത്യാദികളെ കൊന്നുതിന്നുകയോ, ദൈവത്തിനു് പാപപരിഹാരാർത്ഥം ബലിയർപ്പിക്കുകയോ ചെയ്യുമ്പോൾ മാംസം “ഹലാൽ” ആണെന്നു് ഉറപ്പുവരുത്താനുള്ള ബാദ്ധ്യത സകലജീവജാലത്തിൻെറയും സ്രഷ്ടാവെന്ന നിലയിൽ യഹോവയ്ക്കുണ്ടു്.
യഹോവയ്ക്കു് പുരോഹിതശുശ്രൂഷ ചെയ്‌വാനായി അഹരോനും പുത്രന്മാരും പ്രതിഷ്ഠിക്കപ്പെട്ട നാൾമുതൽ, ദഹനയാഗം ഭോജനയാഗം പാപയാഗം അകൃത്യയാഗം കരപൂരണയാഗം സമാധാനയാഗം മുതലായ യാഗങ്ങളിൽ നിന്നും അവർക്കു് ലാഭിക്കേണ്ട ഓഹരിയുടെ കണക്കുകൾ, തിന്നാവുന്ന മൃഗങ്ങൾ, തിന്നരുതാത്ത മൃഗങ്ങൾ, അറപ്പായിരിക്കേണ്ട ജലജീവികൾ, അറപ്പായിരിക്കേണ്ട പക്ഷികൾ, ഇഴജാതികളിൽ അശുദ്ധമായിരിക്കേണ്ട ജനുസ്സുകൾ, രക്തസ്രവമോ, ശുക്ലസ്രവമോ ഉണ്ടായാലത്തെ നടപടിക്രമങ്ങൾ, കുഷ്ഠരോഗം വന്നാൽ പാലിക്കേണ്ടുന്ന റൂൾസ് ആൻഡ് റെഗ്യുലേഷൻസ്, മുതലായ യഹോവയുടെ നിയമങ്ങളും ചട്ടങ്ങളും ചികിത്സാവിധികളും ശിക്ഷാവിധികളും യഹോവയുടെ നിർദ്ദേശപ്രകാരം ലേവ്യപുസ്തകത്തിലെ 27 അദ്ധ്യായങ്ങളിലായി മോശെ വിശദമായി എഴുതിവച്ചിട്ടുണ്ടു്. വായിച്ചു് പഠിച്ചാൽ ഒരു കുഞ്ഞഹരോനാകാം.
P. S.
മോശെയുടെ കാലത്തു് ജഡത്തിന്റെ ജീവൻ രക്തത്തിലായിരുന്നു. അരിസ്റ്റോട്ടിലിന്റെ ചിന്തയിൽ, ഇന്ദ്രിയജ്ഞാനത്തിന്റെ ഇരിപ്പിടമായ ഹൃദയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചൂടിനെ തണുപ്പിക്കലായിരുന്നു തലച്ചോറിന്റെ ജോലി. അരിസ്റ്റോട്ടിലിന്റെ ഗുലാനെ വെട്ടണ്ട എന്നു് കരുതിയതുകൊണ്ടോ എന്തോ, മുഹമ്മദ് നബിയുടെ അഭിപ്രായത്തിൽ ചിന്താപരമായ ജോലികൾ ഹൃദയത്തിന്റേതായി നിലനിർത്താനാണു് അദ്ദേഹവും ഇഷ്ടപ്പെട്ടതു്. മാക്രിസ്റ്റുകൾ മാക്രിസ്റ്റുകൾക്കുവേണ്ടി മാക്രിസ്റ്റുകളാൽ തിരഞ്ഞെടുക്കപ്പെട്ടു് മാക്രിസ്റ്റ് മന്ത്രിയായ മഹാകവി ജിയുടെ കാവ്യാത്മകതത്ത്വചിന്തയിൽ, ശിരസ്സിനുള്ളിൽ കയറിക്കൂടി എന്തൊക്കെയോ മരാമത്തു് പണികൾ ചെയ്യുന്ന ഉണക്കക്കൊഞ്ചാണു് ഹൃദയം.
മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമായതുകൊണ്ടു് ഹൃദയത്തിനും തലച്ചോറിനും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമപ്രക്രിയകൾ ഇവിടം കൊണ്ടൊന്നും അവസാനിക്കാനും വഴിയില്ല.
“Two things are infinite, the universe and human stupidity, but I’m not quite sure about the universe yet..” – Albert Einstein
January 18 2021 09:01
“പറ്റുന്നതേ പറയൂ, പറ്റിക്കാവുന്നതേ പറയൂ!” – സിപിഐ (എം)
“പഠിച്ചതല്ലേ പാടൂ?” – മാക്രിസ്റ്റേതര മല്ലു
January 19 2021 13:16
KSRTC-യെ പരിഷ്ക്കരിക്കാം, പക്ഷേ M. D. -യുടെ പരസ്യപ്രസ്താവനകൾ വേണ്ട.
കേരളത്തെ കുത്തുപാളയെടുപ്പിക്കാം, പക്ഷേ സാമ്പത്തികഇടപാടുകൾ ബിനാമി ആയിരിക്കണം.
January 20 2021 12:04
ചെറുപ്പത്തിലേ അമ്മ മരിച്ചുപോയതിനാൽ, എന്റെ മുഷിഞ്ഞ വസ്ത്രങ്ങളെ അലക്കി വെളുപ്പിക്കാനോ, അലക്കി വെളുപ്പിച്ചവയെ, – ജനത്തിന്റെ പ്രതിഷേധത്തെ ഡബിൾ ചങ്കൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുകക്ഷ-കംണിഷ്ട് ഗേർമെന്റ് പിന്തുടരുന്ന മാതൃകയനുസരിച്ചു്, മൊത്തം പണവും നഷ്ടപ്പെട്ട സഞ്ചികളെപ്പോലെ, അഥവാ കേരളത്തിലെ ധനകാര്യമന്ത്രിയെപ്പോലെ തൂങ്ങിയാടേണ്ടി വരുന്നതിന്റെ പേരിൽ അടിവസ്ത്രങ്ങൾ ഉയർത്തുന്ന പ്രതിഷേധത്തെ അമ്പേ അവഗണിച്ചും കാറ്റിൽ പറത്തിയും – സകലലോകവും കാൺകെ പരസ്യമായി അയയിൽ തൂക്കി ഉണക്കാനോ, ഉണക്കിയശേഷം അവയെ തേച്ചു് മടക്കി വടിയാക്കാനോ, ഞാൻ ഉറങ്ങുകയും ഉണരുകയും ജീവിക്കുകയും (ഒരുപക്ഷേ മരിക്കുകയും) ചെയ്യുന്ന “കൊട്ടാരം” ഒരു പന്നിക്കൂടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളാനോ, നാഴിയുരി അരി ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കി, ശുദ്ധജലത്തിൽ വേവിച്ചു് പാകംനോക്കി അടുപ്പിൽ നിന്നും സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്കു് മാറ്റാനോ, പച്ചക്കറികളോ പയറുവർഗ്ഗങ്ങളോ കിഴങ്ങുവർഗ്ഗങ്ങളോ മത്സ്യമാംസാദികളോ, ഉപ്പു് മുളകു് മഞ്ഞൾ, മല്ലി ഉള്ളി വെളുത്തുള്ളി, ഇഞ്ചി ഉലുവ കറുവപ്പട്ട, കായം കടുകു് കുരുമുളകു്, ഏലക്ക നെല്ലിക്ക കടുക്ക, കരിംജീരകം പെരുംജീരകം വെറുംജീരകം, അമൃതം തുളസി അയമോദകം, പുതിനയില ഇടനയില കറിവേപ്പില, ഗ്രാമ്പൂ ജാതിപ്പൂ കല്യാണസൗഗന്ധികപ്പൂ ഇത്യാദികളെ, സന്ദർഭങ്ങൾക്കും സാഹചര്യങ്ങൾക്കും ലഭ്യതകൾക്കും അനുസൃതമായും അനുയോജ്യമായും ഭാഗഭാക്കുകളാക്കിക്കൊണ്ടു് വെള്ളത്തിൽ വേവിച്ചശേഷം, വെളിച്ചെണ്ണ ഒലിവെണ്ണ സൂര്യകാന്തിപ്പൂവെണ്ണ തുടങ്ങിയ എണ്ണമറ്റ എണ്ണകളിൽ ഏതെങ്കിലുമൊന്നു് മേൽപ്പറഞ്ഞ, പാചകകലയെ “മധുരിതമാക്കുന്ന” ഇടനിലക്കാരായ കറിക്കൂട്ടുകളെ ചേരുംപടി ചേർത്തു് മൂപ്പിച്ചൊഴിക്കാനോ, അല്ലെങ്കിൽ, എണ്ണ മൂപ്പിച്ചശേഷം, വെള്ളം ഒഴിച്ചോ ഒഴിക്കാതെയോ വേവിക്കാനോ, പാകപ്പെടുത്തിയശേഷം ആവകകൾ, മഹാകവി ജീന്താനം കരിന്തിരിയുടെ ഒരു കട്ടഫാനരൻ എന്ന നിലയിൽ, “പച്ചമാങ്ങയെച്ചേർത്തു് ഭുജിക്കാനോ” എനിക്കു് സ്ത്രീലിംഗമോ പുല്ലിംഗമോ മറ്റിനമോ ആയ ഏതെങ്കിലുമൊരു സഹായഹസ്തത്തിന്റെ ആവശ്യമില്ല.
മഹത്തായ ഭാരതീയ അടുക്കള അവിടെ, ഹലാൽ ആയ പന്നിയിറച്ചി ഇവിടെ, വെഞ്ചരിച്ച പോത്തിറച്ചി അതിനിടയിലെവിടെയോ ഇത്യാദി ഗഹനവും തലപോകുന്നതുമായ വിഷയങ്ങൾ എന്നെ ഒരു വിധത്തിലും അലട്ടുന്നില്ല. എന്തുകൊണ്ടാണു് ആ വിഷയങ്ങൾ എന്നെ അലട്ടാത്തതു്? എന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചുപോയതുകൊണ്ടു്. തന്മൂലം, മാതാ അമൃതാനന്ദമയിയെപ്പോലെയും, നിത്യാനന്ദ നിത്യലിംഗോദ്ധാരണ സ്വാമിയെപ്പോലെയും, കളഹംസ ബിഷപ്പ് യോഹന്നാനെപ്പോലെയും, മുടിപ്പള്ളി മുസ്ല്യാർ കാന്തപുരത്തിനെപ്പോലെയും ദൈവദാസനും ലോകരക്ഷിതാവും, “black and white” ചിന്താഗതിക്കാരനുമായ ഒരു ശുദ്ധമാനമനുഷ്യൻ എന്ന നിലയിൽ, സകല ലോകത്തോടുമായി ഞാൻ അരുളിച്ചെയ്യുന്ന മഹദ്വചനം എന്തെന്നാൽ: “ബാല്യത്തിലേ അമ്മ മരിച്ചാൽ നിനക്കു് കഞ്ഞികുടിക്കു് മുട്ടുണ്ടാവുകയില്ല.”
January 21 2021 09:23
കെ. എസ്. ആർ. ടി. സി. പോലൊരു പൊതുഗതാഗതസംവിധാനം ശരിയായ രീതിയിൽ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത കേരള സർക്കാർ, തിരുവനന്തപുരം വിമാനത്താവളം ആദാനി ഗ്രൂപ്പിനു് കൈമാറിയതിൽ ദുഃഖിക്കുന്നതെന്തിനെന്നുള്ള ചോദ്യം, കെ. എസ്. ആർ. ടി. സി.-യും, വിമാനത്താവളവും, KIIF-B-യും, “OOM-P”-യുമെല്ലാം കേരള സർക്കാർ കൈപ്പിടിയിലൊതുക്കുന്നതു് അവയെ ശരിയായ രീതിയിൽ നടത്തിക്കൊണ്ടുപോകാനാണെന്ന ഭീകരമായ തെറ്റിദ്ധാരണയുടെ ഫലമാണു്.
പണമില്ലാത്തവൻ പിണമാണെന്നു് കേട്ടിട്ടുണ്ടു്. ആ സ്ഥിതിക്കു്, കിറ്റു് കൊടുക്കാനും മാത്രം പണമുണ്ടായിട്ടുതന്നെ പിണമായവർ പണം കൂടിയില്ലാതായാൽ ചീഞ്ഞ പിണത്തിനു് തുല്യമാവുകയായിരിക്കുമോ ചെയ്യുന്നതു്? ആ!
പക്ഷേ, ഒന്നെനിക്കറിയാം: The existing state of affairs in the state of Kerala is pathetically കോഞ്ഞാട്ട.
January 22 2021 17:07
പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്തു്, ടീച്ചറമ്മമാരും സാറപ്പന്മാരും ഓരോ പീരിയഡിലും രണ്ടോ മൂന്നോ പ്രാവശ്യം വിദ്യാർത്ഥികളെ എഴുന്നേല്പിക്കുകയും വലത്തോട്ടും ഇടത്തോട്ടും മുന്നോട്ടും തിരിക്കുകയും വീണ്ടും ഇരുത്തുകയും ചെയ്യുന്ന ഏർപ്പാടുണ്ടായിരുന്നു. എന്തോ തരം “ബാഡീസ് ബിൽഡിങ്” ആയിരുന്നു അവരുടെ ലക്ഷ്യമെന്നു് തോന്നുന്നു. മുതിർന്നവർ പറയുന്നതു് അനുസരിക്കുക എന്നതല്ലാതെ, ബാല്യത്തിനു് മറ്റെന്തു് പോംവഴി? അനുസരണം മൃഗബലിയേക്കാളും പുത്രബലിയേക്കാളും നല്ലതാണെന്നു് യഹോവയായ ദൈവവും ആരോടൊക്കെയോ അരുളിച്ചെയ്തിട്ടുണ്ടുതാനും.
ദോഷം പറയരുതല്ലോ, കുട്ടികൾക്കു് അനക്കമുണ്ടോ എന്നറിയാൻ ഇടയ്ക്കിടെ ടെസ്റ്റ് ചെയ്തു് നോക്കുന്നതു് നല്ലതാണു്. ചില ടീച്ചറമ്മമാരുടെയും സാറപ്പന്മാരുടെയും ക്ലാസ്സുകൾ ആദ്യാവസാനം അറ്റൻഡ് ചെയ്താൽ ചോരയോട്ടം നിലച്ചു് കുട്ടികൾ എപ്പോൾ തീപ്പെട്ടു എന്നു് ചോദിച്ചാൽ മതി. കുരിശിൽ തൂങ്ങുകയോ, മുഖ്യന്റെ പത്രസമ്മേളനം കേൾക്കുകയോ ചെയ്താലേ മനുഷ്യർക്കു് മൃതിയടയാൻ കഴിയൂ എന്നില്ല. അമ്മിക്കല്ലിൽ വച്ചു് ഇടിച്ചാലും അരച്ചാലും ചാകാത്ത ചിലരുണ്ടെന്നൊരു തിയറി, അനേകം പേരെ അമ്മിക്കല്ലിൽ വച്ചു് ഇടിച്ചും അരച്ചും പരിശോധിച്ച അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിലാവണം, പഴയ കാരണവന്മാർ രൂപീകരിച്ചിട്ടുണ്ടു്. മരണമില്ലാത്ത അത്തരക്കാർ പ്രത്യേക ജനുസ്സുകളാണു് – ചിരഞ്ജീവികൾ! സ്ഥിരം ചീവീടുകൾ!!
“കുഴിയാനകളെ” എഴുന്നേൽപ്പിക്കാനും “ഇടത്താന വലത്താന” പറഞ്ഞു് ഇടംവലംതിരിപ്പിക്കാനും ഇരുത്താനും ടീച്ചറമ്മമാരും സാറപ്പന്മാരും, Stand up! Left turn! Right turn! Front! Sit down! എന്നീ കമാൻഡുകളായിരുന്നു ഉപയോഗിച്ചിരുന്നതു്.
ഇൻഗ്ലീഷ് കമാൻഡുകൾക്കു് പകരം കോടതികളിൽ ജഡ്ജികൾ ഉപയോഗിക്കുന്ന തരം കൊട്ടോടിയോ, ചപ്പളാക്കട്ടയോ ഉപയോഗിച്ചും അദ്ധ്യാപകർക്കു് കുട്ടികളെ വരുതിയിലാക്കാം. ഒരു കൊട്ടു് കൊട്ടിയാൽ എഴുന്നേൽക്കുക, രണ്ടു് കൊട്ടു് കൊട്ടിയാൽ ഇടത്താന, മൂന്നു കൊട്ടു് – വലത്താന etc. എന്തും ശീലിക്കാൻ കഴിയുന്ന ഒരു ജീവിയാണു് മനുഷ്യൻ. ശീലത്തിന്റെ കാര്യത്തിൽ രാഷ്ട്രീയമെന്നോ മതമെന്നോ പെരുമാറ്റമര്യാദകളെന്നോ ഉള്ള വ്യത്യാസം കാണിക്കുന്ന സ്വഭാവം മനുഷ്യർക്കില്ല.
“ഞാൻ എഴുതിയതു് എഴുതി.” – പീലാത്തോസ്. “ഞാൻ ശീലിച്ചതു് ശീലിച്ചു.” – സാപ്പിയൻസ്.
പോക്കറ്റ് വീർത്തിരിക്കും എന്നതിനാലാവാം, കൊട്ടോടിയോ ചപ്പളാക്കട്ടയോ ഉപയോഗിക്കാതെ, വാക്കുകൾ ഉപയോഗിക്കാൻ അദ്ധ്യാപകർ തീരുമാനിച്ചതു്. വാക്കുകൾ തലയിൽ സൂക്ഷിക്കാം. തലയിലാവുമ്പോൾ കാലിയായ സ്ഥലം ഇല്ല എന്നൊരു പ്രശ്നവുമില്ല. തലയിലും പ്രപഞ്ചത്തിലും ഉള്ളത്ര കാലിസ്ഥാനുകൾ വേറെ ഒരിടത്തുമില്ല. പരന്ന ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ തലച്ചോർ ഹൃദയത്തിലാണെങ്കിലും, വാക്കുകളുടെ സൂക്ഷിപ്പിന്റെ വിഷയത്തിൽ അതൊരു പ്രശ്നമല്ല. മറ്റുള്ളവർ തലയിൽ സൂക്ഷിക്കുന്ന കമാൻഡുകൾ അവർ സൂക്ഷിക്കുന്നതു് ഹൃദയത്തിലായിരിക്കുമെന്നു് മാത്രം. മൊത്തം ഖുർആനും ഹൃദയത്തിൽ സൂക്ഷിക്കുന്ന മനുഷ്യരുണ്ടു്. അതുകൊണ്ടു് അവരുടെ തലയിൽ, അഥവാ ഹൃദയത്തിൽ കാലിയായ സ്ഥലം ബാക്കിയില്ല എന്നർത്ഥമില്ല. നേരേ മറിച്ചാണു് സ്ഥിതി!
എലി വെളുത്തതായിരിക്കുന്നിടത്തോളം, പൂച്ച കറുത്തതാണെന്നതൊരു പ്രശ്നമല്ല എന്നോ മറ്റോ ഡെങ് സിയാവോ പിങ് ആണെന്നു് തോന്നുന്നു, പറഞ്ഞിട്ടുണ്ടു്. നിർബന്ധമാണെങ്കിൽ, “എന്റെ നിറം വെളുപ്പാണു്” എന്നൊരു “തലേലെഴുത്തു്” പൂച്ചയുടെ നെറ്റിയിൽ പതിപ്പിച്ചേക്കുക! “പാർട്ടി പറഞ്ഞതു് പറഞ്ഞു, പാർട്ടി പറഞ്ഞാൽ, അടുത്ത മാറ്റം വരെ അതിൽ മാറ്റമില്ല.”
പ്രൈമറി സ്കൂൾ കമാൻഡുകൾ പ്രായപൂർത്തിയാകുന്നതാണു് പട്ടാളത്തിലെ Attention! Stand at Ease!, Stand Easy!, Relax! മുതലായവ.
Stand up! Sit down! എന്നീ പ്രൈമറി സ്കൂൾ കമാൻഡുകളുടെ പൊളിറ്റിക്കൽ കൌണ്ടർപ്പാർട്ടുകളാണു് Lockup! Lockdown! എന്നിവ.
Lockup:
ഭരണാധികാരി നഗ്നനാണെന്നോ, അവനു്/അവൾക്കു് പൊട്ടക്കണ്ണും കഴുതച്ചെവികളുമാണെന്നോ ജനം മനസ്സിലാക്കുകയും, അതു് ഇരുചെവിയറിയാതെ രഹസ്യമായി സൂക്ഷിക്കേണ്ടതിനു് പകരം പരസ്യമായി വിളിച്ചുപറയാൻ അവർ ധൈര്യപ്പെടുകയും ചെയ്താൽ അവരെ നേരിടാൻ ആഭ്യന്തരമന്ത്രി ഉപയോഗിക്കുന്ന കമാൻഡാണു് “Lockup!”.
Lockdown:
സമൂഹത്തിൽ പകർച്ചവ്യാധി പടർന്നുപിടിക്കുകയും, പതിവു് പ്രൊപഗാൻഡ ക്യാപ്‌സൂളുകളും പൊളിറ്റിക്കൽ കുത്തിവയ്പുകളും കൊണ്ടു് സംഭവത്തെ നിയന്ത്രണാധീനമാക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, ജനം പുറത്തിറങ്ങി, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു് ചെയ്യാതെ, “തൂറാൻ നേരത്തു് പറമ്പന്വേഷിക്കുന്ന” ഭരണകൂടത്തിന്റെ പിടിപ്പുകേടിനെ വിമർശിക്കാതിരിക്കാനായി ആരോഗ്യമന്ത്രി ഉപയോഗിക്കുന്ന കമാൻഡാണു് “Lockdown!”.
അടച്ചുപൂട്ടിയ കൂട്ടിലിരുന്നു് “പ്രതിലോമകാരികൾ” എത്ര ഉച്ചത്തിൽ കൂവിയാലും, UN വരെയോ, ഹോളിവുഡ് വരെയോ, “Vogue” വരെയോ കൂവലുകളുടെ ആന്ദോളനങ്ങൾ എത്തില്ല എന്നതിനാൽ, ദല്ലാളുകളും, കൂലിയെഴുത്തുകാരും, നേരു് നേരത്തിനും മുൻപേ അറിയുകയും, അതു് ചൂടാറാതെ കൈക്കില കൂട്ടിപ്പിടിച്ചു് ജനങ്ങൾക്കു് വിളമ്പുകയും ചെയ്യുന്ന മാദ്ധ്യമങ്ങളുംവഴി കഷ്ടപ്പെട്ടു് ഒപ്പിച്ചെടുത്ത സൂപ്പർ മന്ത്രി, സൂപ്പർ ഭരണം, സൂപ്പർ ഭാവാഭിനയം, സൂപ്പർ വസ്ത്രാലങ്കാരം മുതലായവയ്ക്കുള്ള ഇന്റർനാഷണൽ അവാർഡുകളുടെ ദാനധർമ്മച്ചടങ്ങുകൾ അലങ്കോലപ്പെടുമെന്ന ഭയവും വേണ്ട.
January 24 2021 15:56
“എന്റെ കിറ്റു് വാങ്ങി നക്കുന്ന പരനാറിപ്പട്ടികളിൽ ആരുമില്ലേടാ അവിടെ വിപ്ലവകരമായ ഒരു വദനസുരതബൃഹദാഖ്യാനം രചിച്ചു് എന്നെ സരിതാർത്ഥനാക്കാൻ?” – കുട്ടിസ്രാങ്കു്
January 24 2021 18:00
വാർത്ത: “വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം. സി. ജോസഫൈൻ പദവി ഒഴിയണം.” – കെ. മുരളീധരൻ “
രക്ഷകനായ ഒഴിച്ചിൽ ഇതാ അടുത്തെത്തിയിരിക്കുന്നു” എന്നു് ഈർപ്പഭൂമിയിൽ നിന്നും വിളിച്ചുപറയുന്ന “സ്നാപകയോഹന്നാന്റെ” താക്കീതാണു് വെടിയും പുകയും. അവന്റെ വിളംബരത്തിനു് ചെവിയും മൂക്കും കൊടുക്കാൻ വൈകാതിരുന്നാൽ, ഇരുന്ന ഇരിപ്പിൽ ഒഴിഞ്ഞു് “പദവിയെ” നാറ്റിക്കാതെ, വെളിയിലിറങ്ങി വെളിക്കിരിക്കാം.
പണ്ടേതന്നെ നാറ്റക്കേസായ “പദവി” ഇനി എങ്ങോട്ടു് നാറാൻ എന്നതും ഒരു ആർഗ്യുമെന്റാണു്.
കുട്ടിസ്രാങ്കിനു് ദുർഗന്ധം സ്വത്വം!
January 25 2021 11:33
യാഥാർത്ഥ്യബോധം പണ്ടേയില്ല. സ്വപ്നജീവികൾക്കെന്തു് യാഥാർത്ഥ്യബോധം? സാമാന്യബുദ്ധി തൊട്ടുതീണ്ടിയിട്ടില്ല. നിയമ(രഹിത)സഭയിലെ ഫർണ്ണീച്ചറും, പൗരസമൂഹത്തിന്റെ സ്ഥാവരജംഗമവസ്തുക്കളും നശിപ്പിക്കുന്നവരെ സ്പീക്കറായും മന്ത്രിമാരായും നേതാക്കളായും പ്രതിഷ്ഠിക്കുന്ന കൂട്ടത്തിനെന്തു് സാമാന്യബുദ്ധി?
പക്ഷേ, നുമ്മ ബംബർ ബണ്ണാണു്, സമ്പൂർണ്ണസാക്ഷരരാണു്, പ്രബുദ്ധരാണു്!
ഒന്നുമില്ലെങ്കിലും, സുബോധമെങ്കിലുമുണ്ടായിരുന്നെങ്കിൽ, “നിനക്കു് നിന്നെ അറിയില്ലെങ്കിൽ എനിക്കു് എന്നെയുമറിയില്ല; എന്നോടു് ചോദിക്കൂ നിന്നോടു് ചോദിക്കാൻ” എന്ന രീതിയിലുള്ള നാറിപ്പുഴുത്തഴുകിയ കുറെ ഊള സില്മാഡയലോഗുകളും, അഹം ബ്രഹ്മം, തത്ത്വമസി മുതലായ, പ്രപഞ്ചയാഥാർത്ഥ്യങ്ങളുമായി “പുലബന്ധം” പോലുമില്ലാത്ത, കുറെ ഇല്യൂഷണറി തത്ത്വജ്ഞാനങ്ങളുമടിച്ചു്, നിത്യഓഷോ, നിത്യാനന്ദ, നിത്യയോഹന്നാൻ, നിത്യഅമ്മ, നിത്യഇക്ക, നിത്യഏട്ടൻ, നിത്യമാർക്സ്, നിത്യപിണറായി, നിത്യയുക്തൻ, നിത്യശാസ്ത്രൻ തുടങ്ങിയ എണ്ണമറ്റ “അറ്റെൻഷൻ-സീക്കിങ് സദ്ഗുരുക്കളുടെ” പിന്നാലെ വാലും കോലും മടക്കി നടക്കാതിരിക്കാനെങ്കിലും മലയാളിക്കു് കഴിഞ്ഞേനെ!
ഇടതുകക്ഷപിണറായിസഹസ്രനാമജപം (ഇലക്ഷൻ വേർഷൻ):
സരിതയാസനം സ്വപ്നമോഹനം
വിജയകാളിയൻ നിത്യനർത്തനം
അരിവിതരണം വാക്സിനേഷണം
കളമൃദുസ്മിതം കള്ളനാണയം!
ശൈലജംഹരോ ശങ്കരാശിവോ
ഇന്നോവാഹനം ഉളുപ്പുപണ്ഡിതം
ത്രിശങ്കുപൂജിതം ഗുഹ്യഭാവുകം
വോട്ടുനേടണം സരിതയാശ്രയേ!!
January 26 2021 12:52
“Berliner Weisse” എന്നറിയപ്പെടുന്ന ജർമ്മൻ പങ്ക് റോക്ക് ബാൻഡ്, സമസ്തകൊതങ്ങൾക്കും “ആകമാനപദ്മവിഭൂഷൺ” എന്ന ലക്ഷ്യം മുൻനിർത്തി, “Arschloch bleibt Arschloch” എന്നൊരു ഗാനം, മഹാകവി ജീന്താനത്തിന്റെ വിപ്ലവാത്മകപൂച്ചക്കവിതയുടെ മാതൃകയിൽ, വൃത്തഭംഗിയോടെയും, അലങ്കാരധാരാളിത്തത്തോടെയും, കാവ്യാത്മകമായും പ്രാസയുക്തമായും രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ടു്.
വേണ്ടവർക്കു്, “Arschloch bleibt Arschloch” എന്ന ഗാനം ഇവിടെ കേൾക്കാം:
“ആത്മവിദ്യാലയം” ഫെയിം കമുകറ പുരുഷോത്തമനെയും, “ഇഞ്ചി” ഇടിപ്പഴകാ എന്ന ഗാനത്തിനു് ദേശീയ അവാർഡ് ലഭിച്ച എസ്. ജാനകിയേയും, പത്മഭൂഷൺ ഡോ. കെ. എസ്. ചിത്രയെയും, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ, അയ്യപ്പദാസ്, ഗുരുവായൂർദാസ്, ആന്റി-ലേഡീസ്-ജീൻസ് ഫെയിം കെ. ജെ. യേശുദാസനെയും അനുകരിച്ചു് സംഗീതകലയുടെ ഉത്തുംഗശൈലങ്ങൾ കീഴടക്കാൻ കഷ്ടപ്പെടുന്ന ഗാനകോകിലങ്ങൾക്കു് “Berliner Weisse” ഒരു ഉൾവിളിയായിരിക്കുമെന്ന കാര്യത്തിൽ എനിക്കു് സംശയമേതുമില്ല.
[“ബെർലിനർ വൈസെ” എന്നതു് “ബെർലിനർ വൈസ്‌ബിയർ” (Berliner Wheat beer) എന്നതിന്റെ ചുരുക്കെഴുത്തുംകൂടിയാണു് – “എഡിറ്റർ”.]
January 27 2021 10:19
“Wo ist euer Gott?” (Where is your god?) – Berliner Weisse (Lyrics in English and German)
Only wars in the world
Nur noch Kriege auf der Welt,
I can see it every day.
Jeden Tag kann ich es sehen.
And churches keep wielding power
Und Kirchen üben weiter Macht aus,
And death spreads its arms.
Und der Tod breitet seine Arme aus.
And then these men come
Und dann kommen diese Männer,
Tell you something about God.
Erzählen dir was von Gott.
Talking about a paradise
Reden von ‘nem Paradies,
Who does not follow comes on the scaffold.
Wer nicht folgt kommt auf’s Schafott.
Those highly paid liars
Diese hochbezahlten Lügner
Are tolerated by everyone
Werden von allen toleriert
Nothing more than a sign
Nichts weiter als ein Zeichen,
That money and power rule.
Dass Geld und Macht regiert.
Yes where is your god
Ja wo ist euer Gott,
When you massacre people?
Wenn man Menschen massakriert?
Yes where is your god
Ja wo ist euer Gott,
What if a small child dies?
Wenn ein kleines Kind krepiert?
Yes where is your god
Ja wo ist euer Gott,
When the fire burns you down
Wenn das Feuer dich verbrennt?
Yes where is your god
Ja wo ist euer Gott,
If you get lost in faith?
Wenn ihr im Glauben euch verrennt?
Peoples kill peoples
Völker töten Völker,
Your belief is the reason.
Ihr Glaube ist der Grund.
Blinded to the last
Verblendet bis zum Letzten,
The hand in front of the eyes, ears, mouth.
Die Hand vor Augen, Ohren, Mund.
They throw bombs in the crowd
Sie werfen Bomben in die Menge,
Bring sorrow, pain and suffering.
Bringen Kummer, Schmerz und Leid.
Even in front of your own clan
Selbst vor der eigenen Sippe
Don’t stop her madness.
Macht ihr Wahnsinn keinen Halt.
Says where is it written
Sagt wo steht denn geschrieben,
That death is redemption.
Dass der Tod Erlösung ist.
When confessing it means
Beim Bekennen heißt es dann,
That his god is the best.
Dass sein Gott der Beste ist.
Yes where is your god
Ja wo ist euer Gott,
When you massacre people?
Wenn man Menschen massakriert?
Yes where is your god
Ja wo ist euer Gott,
What if a small child dies?
Wenn ein kleines Kind krepiert?
Yes where is your god
Ja wo ist euer Gott,
When the fire burns you down
Wenn das Feuer dich verbrennt?
Yes where is your god
Ja wo ist euer Gott,
If you get lost in faith?
Wenn ihr im Glauben euch verrennt?
When will the day finally come
Wann kommt endlich der Tag,
When you close your eyes.
An dem ihr eure Augen schließt.
Greed for power and egoism
Machtgier und Egoismus
Is what flows in your veins.
Ist was in euren Adern fließt.
Tolerant togetherness
Tolerantes Miteinander
What’s so difficult?
Was ist daran so schwer?
Just think about it
Überlegt euch einfach mal,
How peaceful everything would be.
Wie friedlich alles wär.
Anyone could live
Ein jeder könnte leben
As he likes.
So wie er gerne mag.
I firmly believe
Ich glaube fest daran,
At some point that day will come!
Irgendwann kommt dieser Tag!
January 28 2021 17:34
ഇരുപതു് വർഷങ്ങൾകൂടി സാവകാശം അനുവദിച്ചിരുന്നെങ്കിൽ, പാലംപണിയുടെ ഷഷ്ടിപൂർത്തിയാഘോഷവും, ഉദ്ഘാടനമഹാമഹവും, അല്പം ഭാഗ്യമുണ്ടെങ്കിൽ പാലത്തിന്റെ അകാലനിര്യാണത്തിലെ അനുശോചനസമ്മേളനവും ഒരുമിച്ചു് നടത്താമായിരുന്നു. പതിമൂന്നു് ദിവസങ്ങൾക്കുശേഷം മലയാളത്തനിമയിൽ കെങ്കേമമായി ഒരു സഞ്ചയനം കൂടി നടത്തിയാൽ പാലത്തിന്റെ ആത്മാവും ഖുശി, ആത്മാവിന്റെ ചുമതലക്കാരായ ദൈവങ്ങളും ഖുശി.
January 31 2021 10:41
മടിയിൽ കനമില്ലാത്ത കളങ്കശൂന്യർ തലയിലേറ്റിയിരിക്കുന്ന ബൃഹദംഗകളുടെ കനമാണു് അവരെ മടിശൂന്യർ ആക്കുന്നതു്. അല്ലാതെ, മടിയിൽ കനമുണ്ടാകാൻ പാടില്ല എന്നൊരു നിർബന്ധം അവർക്കുള്ളതുകൊണ്ടല്ല. എല്ലാം കൂടി താങ്ങാൻ കഴിയണ്ടേ?
നെയ്യഭിഷേകം തലയിൽനിന്നും താഴേയ്ക്കു് ഊർന്നിറങ്ങിയാൽ ദൈവത്തിനായാലും മനുഷ്യനായാലും കണ്ണു് കാണാനാവില്ല. നെയ്‌ഭരണികൾ ചുമക്കുന്നവർ ആ ജോലി “താഴംപൂമണമുള്ള തണുപ്പുള്ള രാത്രികളിൽ” മാത്രം ചെയ്യുന്നതു് അതുകൊണ്ടാണു്. പകൽച്ചൂടിലെ നെയ്ച്ചുമടു് റിസ്കാണു്.
ഈ വസ്തുത മുതലെടുത്താണു് കേരളത്തിലെ ചില പ്രദേശങ്ങളിൽ കാട്ടുകോഴിയെ പിടിക്കുന്നതു്. കാട്ടുകോഴി രാത്രി ഉറങ്ങുമ്പോൾ തലയിൽ ഒരു കഷണം വെണ്ണ ഒട്ടിച്ചുവയ്ക്കും. നേരം വെളുത്തു് സൂര്യനുദിക്കുമ്പോൾ വെണ്ണ ഉരുകിയൊലിച്ചു് കാട്ടുകോഴിക്കു് കണ്ണുകാണാതാകും. കാട്ടുകോഴിയെ പിടിക്കാൻ പറ്റിയ സുവർണ്ണാവസരമാണതു്.
രാഷ്ട്രീയഅന്ധത ബാധിച്ചവരുടെ വോട്ടു് പിടുങ്ങി അധികാരത്തിലേറാൻ ഏതു് അണ്ടനും അടകോടനും വളരെ എളുപ്പം കഴിയുന്നതുപോലുള്ള ഒരു നിസ്സാര ഏർപ്പാടാണതും.
January 31 2021 15:35
ആരെങ്കിലും സന്തോഷത്തോടെ എവിടെയെങ്കിലും ഇരിക്കുന്നതു് കണ്ടാൽ, ജന്മനാ പാര സൈക്കോളജിസ്റ്റ് മലയാളി ഉടനെതന്നെ ഒരു “ദുഃഖസ്മൈലി” സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യും: “ഉള്ളിൽ ഒരുപാടു് ദുഃഖം കാണും!”
ഇപ്പോൾ യാതൊരു പിടിയുമില്ലാത്ത ഏതോ അനുപാതത്തിൽ കഞ്ചാവും കറുപ്പും കള്ളും അടിച്ചുകിറുങ്ങി സ്ഥലകാലബോധമില്ലാതിരുന്ന സമയത്തു് ബ്രഹ്മാവിനു് പറ്റിയ ഒരമളിയാവണം മലയാളി.
അടിച്ചുകയറ്റിയ മിശ്രിതത്തിന്റെ അനുപാതം ബ്രഹ്മാവു് മറന്നുപോയതു് നന്നായി. ഇല്ലെങ്കിൽ ഇമ്മാതിരി ജനുസ്സുകളെക്കൊണ്ടു് അങ്ങേർ ഈരേഴു് പതിനാലു് ലോകവും നിറച്ചേനെ!
February 02 2021 09:25
ഊർജ്ജസമവാക്യം – സുന്നത്തിനു് മുൻപു്
ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നെല്ലാം കേൾക്കുമ്പോൾ, പി. റ്റി. തോമസിനെക്കണ്ട മുഖ്യൻ പിണറായി വിജയനെപ്പോലെയോ, വി.ഡി. സതീശനെക്കണ്ട ധനകാര്യം ഡോ. റ്റി. എം. തോമസ് ഐസക്കിനെപ്പോലെയോ, E. D.-യെക്കണ്ട “കനംലെസ്സ്” മടികളെപ്പോലെയോ, പിശാചിനെക്കണ്ട കുരിശിനെപ്പോലെയോ ഉൾക്കിടിലമുണ്ടാകാത്ത ആർക്കും ഈ ലേഖനം വായിക്കാം. പത്താം ക്ലാസ്സ് വരെയെങ്കിലും കണക്കും ഭാഷയും പഠിച്ചിട്ടുള്ളവർക്കു് അത്യുത്തമമെന്നു് UN റെക്കമന്റേഷൻ! “ന്യൂസെൻസ് മേക്കർ” ആരോഗ്യമന്ത്രിണി സഖാവു് കെ. കെ. ശൈലജാമ്മ ടീച്ചറാമ്മ അവാർഡാമ്മയുടെ ഹോമിയോവിധിപ്രകാരമുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സർവ്വരോഗസംഹാരി!
(Apropos ധനകാര്യം: കേന്ദ്ര ഗവണ്മെന്റ് കോപ്പിയടിച്ചതെന്നു് പിണറായി വിജയൻ ചിണുങ്ങിയ ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ KIIFB, 1989-നു് മുൻപു് ലോകത്തിൽ ഉത്ഭവിച്ചിരുന്നെങ്കിൽ, ഒക്ടോബർ വിപ്ലവം മുതൽ മദ്ധ്യ-, കിഴക്കൻ യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ കമ്മ്യൂണിസ്റ്റ് ഭൂതത്തിനു് ഈവിധം ദയനീയമായ ജീവനാശം സംഭവിക്കില്ലായിരുന്നു. ഇപ്പോൾ കേന്ദ്രഗവണ്മെന്റ് തിരിച്ചറിഞ്ഞതുപോലെ, വെനെസ്വേലയെങ്കിലും ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ സാമ്പത്തിക ഗാണ്ഡീവമായ KIIFB-യുടെ മാസ്മരശക്തി തിരിച്ചറിയുമെന്നും , ഇന്റർനാഷണൽ സാമ്പത്തികമേഖലയിലേക്കു് അതിശക്തമായ ഒരു തിരിച്ചുവരവു് നടത്തുമെന്നും കർത്താവിലും മാർക്സ് മുത്താപ്പായിലും പ്രത്യാശിക്കുന്നു.)
പറഞ്ഞുവന്നതു്, അല്ലെങ്കിൽ എഴുതിവന്നതു്, കുറച്ചുകൂടി പൊളിറ്റിക്കലി കറക്ടായി ഫോർമുലേറ്റ് ചെയ്‌താൽ, ടൈപ്പി വന്നതു് എന്തെന്നാൽ, ഐൻസ്റ്റൈന്റെ E = mc² എന്ന ഊർജ്ജസമവാക്യം അടിപൊളിയാണു്. അതിനെപ്പറ്റി കേൾക്കാത്തവർ ഉണ്ടാകാൻ വഴിയില്ല. ഭക്തിസാന്ദ്രമായ ഒരു ജപമോ, വിപ്ലവകരമായ ഒരു മുദ്രാവാക്യമോ പോലെ അനായാസമായി, ആകർഷകമായി, അവശന്മാരും ആർത്തന്മാരും ആലംബഹീനന്മാരും (പുല്ലിംഗം ശ്രദ്ധിക്കുക!) ആർത്തിപ്പണ്ടാരങ്ങളുമായ സർവ്വമാന “പുരോഗമനിതർക്കും” ആലപിക്കാൻ കഴിയുന്ന ഒരു ഭൗതികശാസ്ത്രഇക്വേഷനാണതു്: “ഈ ഈസ് ഈക്വൽ റ്റു എംസി സ്ക്വയേർഡ്”! താളനിബദ്ധം, കാവ്യാത്മകം, മനോഹരം, ലളിതം!
അങ്ങനെയല്ലെന്നു് തോന്നുന്നവർ നെഞ്ചിൽ കൈവച്ചു് (തലച്ചോർ നെഞ്ചിലും, നെഞ്ചു് തലച്ചോറിലും ആണെന്നു് വിശ്വസിക്കുന്നവർ നെറുകന്തലയിൽ കൈവയ്ക്കാൻ ശ്രദ്ധിക്കുക) പറയൂ, “പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍ ശൈലാഗ്രശൃംഗത്തില്‍ വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന വിമലാകാശാന്തരംഗങ്ങളില്‍ നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന തുടിതന്നുത്താള ഡുംഡും രവം തത്വത്തിന്‍ പൊരുളാലപിപ്പു മധുരം സത്യം.. ശിവം .. സുന്ദരം. സത്യശിവസൌന്ദര്യങ്ങള്‍ തന്‍ ഭദ്രപീഠമീ ശൈലം ശിവശൈലം സത്യശിവസൌന്ദര്യം” എന്നോ,
“ശിവശൈലം കിരീടം സാഗരം ശ്രീപാദം സ്വര്‍ഗ്ഗീയ സ്വരഗംഗാ തടങ്ങള്‍ നിന്നലങ്കാരം ശിവശൈലം കിരീടം സാഗരം ശ്രീപാദം സ്വര്‍ഗ്ഗോപനീയം എന്നും അഭിരാമഭാരതം ശിവശൈലം. ധനിരിഗമഗാഗഗ രിഗമഗാമ രിമഗരിസനി ധനിരിഗമ മഗഗ രിരിരി രിസനി സരിഗമഗാ നിസരിഗരീ സരിഗമഗ നിസരിഗരീ സരിഗമഗ രിസരിഗരീ രിരിര്‍ സാസസ നിസരിഗരിരി സസനിധനി ധനിനി ധനിസസ നിസരിരി സരിഗഗ രിഗമമ ഗമമഗ ധധമ നിനിധ സസനി രിസസ നിനിധധ മമഗ ഗഗരിരി സരിഗമധനിസരി ഗാരിനീധ ഗാരിനീധ”
എന്നോ പോലുള്ള നാക്കുളുക്കികളോ, അതോ “ഈ ഈസ് ഈക്വൽ റ്റു എംസി സ്ക്വയേർഡ്” എന്ന കേവല പ്രസ്താവനയോ നാലാളു് കേൾക്കെ തെറ്റില്ലാതെ ഉച്ചരിക്കാൻ, സംസാരശേഷിയുള്ള ഒരു തത്തയ്ക്കു് എളുപ്പം? ആദ്യത്തേതു് രണ്ടും വെടിയും പുകയും കലർന്ന ഉത്താല ഡുംഡും രവങ്ങളിലെ തത്വപ്പൊരുളുകളാണെന്നും, അവസാനത്തേതു് ശാസ്ത്രീയമായ ഒരു പ്രപഞ്ചസത്യമാണെന്നുമുള്ള ചെറിയൊരു “കിം കി ഡോക്” ഒഴിവാക്കിയാൽ എല്ലാം വാഴ്വേ മായം, സർവ്വം പൊഹമയം!
പക്ഷേ, സത്യം പറയണമല്ലോ, “ഈ ഈസ് ഈക്വൽ റ്റു എംസി സ്ക്വയേർഡ്” എന്നതു് “സുന്നത്തു്” ചെയ്യപ്പെട്ടു് കുറുക്കി വികൃതമാക്കിയ ഒരു സമവാക്യമാണു്. (അറിയാത്തവർക്കായി: സത്യത്തിന്റെ പ്രകൃതിസഹജതയെ അജ്ഞതയുടെ അതിപ്രസരത്താൽ വെട്ടിമാറ്റിയും കീറിമുറിച്ചും വികൃതമാക്കപ്പെടുന്ന ദൈവികവും, അതുകൊണ്ടുതന്നെ വിശുദ്ധവുമായ ഒരു കർമ്മപരിപാടിയാണു് സുന്നത്തു്). യഥാർത്ഥ എനർജ്ജി ഇക്വേഷനിലെ റിലേറ്റിവിസ്റ്റിക് ഘടകത്തെ മുറിച്ചുമാറ്റി കുഞ്ഞനന്തനന്ദനനാക്കിയ ഇക്വേഷനാണു് E = mc² എന്നു് സാരം.
പ്രകാശത്തിന്റെ വേഗതയുടെ 20 ശതമാനത്തിൽ കുറഞ്ഞ വേഗതകളുടെ കാര്യത്തിൽ റിലേറ്റിവിറ്റി വഴിയുള്ള ഇഫക്ട് അവഗണനാർഹമായ വിധം ചെറുതായതിനാൽ, “linearisation” എന്നു് വിളിക്കപ്പെടുന്ന പ്രക്രിയയിലൂടെ “രേഖീയമാക്കപ്പെടുന്ന” അത്തരം വെട്ടിച്ചുരുക്കലുകൾ ശാസ്ത്രീയമായി നിയമാനുസൃതമാണു്. അവഗണനീയമാംവിധം ചെറുതായ ഘടകങ്ങളെ ഒഴിവാക്കി കുറുക്കിയവയാണു് ഫിസിക്സിലെയും എൻജിനിയറിങ്ങിലെയുമെല്ലാം പല ഇക്വേഷനുകളും. (ഉദാ: പെൻഡുലത്തിന്റെ ഓസിലേറ്റിങ് ആംഗിൾ θ വളരെ ചെറുതാവുമ്പോൾ, sine θ = θ എന്നു് “linearise” ചെയ്യാമെന്നതിനാലാണു് ഗലീലിയോയുടെ പെൻഡുലം ഇക്വേഷൻ അതിന്റെ ഒറിജിനൽ രൂപത്തിൽ ശരിയാകുന്നതു്. ഗലീലിയോയുടെ കാലത്തു് ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയായ ട്രിഗണോമെട്രി രൂപമെടുത്തിരുന്നില്ല.)
ഐൻസ്റ്റൈന്റെ എനർജ്ജി ഇക്വേഷന്റെ സുന്നത്തിനു് മുൻപുള്ള രൂപം ഇതാണു്: E² = m²c^4 + p²c². ഇതിലെ p²c² ഒഴിവാക്കിയശേഷമുള്ള (E² = m²c^4) സമവാക്യത്തിന്റെ വർഗ്ഗമൂലമാണു് ഐൻസ്റ്റൈന്റെ ലോകപ്രസിദ്ധമായ എനർജ്ജി ഇക്വേഷൻ: E = mc². (E =energy, m = mass, c = velocity of light, p = relativistic impuls). മാസിന്റെയും (m) വെലോസിറ്റിയുടെയും(v) ഗുണനഫലമായ ഇംപൾസിനെ “ലോറന്റ്സ് ഫാക്ടർ” (Lorentz factor) കൊണ്ടു് ഗുണിച്ചാൽ കിട്ടുന്നതാണു് റിലേറ്റിവിസ്റ്റിക് ഇംപൾസ്. ഗാമ ഫാക്ടറെന്നും (γ factor) അറിയപ്പെടുന്ന ലോറന്റ്സ് ഫാക്ടറിൽ ചില തിരിമറികൾ നടത്തിയാൽ ഐൻസ്റ്റൈന്റെ എനർജി ഇക്വേഷനിൽ എത്താം.
ലോറന്റ്സ് ഫാക്ടറിൽ അധിഷ്ഠിതമായ ഐൻസ്റ്റൈന്റെ സ്പെഷൽ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ രണ്ടു് അടിസ്ഥാന നിയമങ്ങൾ ഇവയാണു്: 1. ചലിക്കുന്ന വാച്ചു് സാവധാനമാകും (Time dilation). 2. ചലിക്കുന്ന വസ്തുവിന്റെ നീളം ചുരുങ്ങും (Length contraction). ഭാരമുള്ള വസ്തുക്കൾക്കു് ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത മാക്സിമം വേഗതയായ പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന, മാസ്‌ലെസ്സ് ആയ കണികകളുടെ (ഉദാ: photon, gluon) ലോകത്തിൽ, സമയം നിശ്ചലതയിലെത്തും, നീളം പൂജ്യത്തിലെത്തും. ടൈം, സ്‌പെയ്‌സ് എന്നിവയുടെ ക്യാരക്ടറിസ്റ്റിക്കുകളിൽ അടിസ്ഥാനപരമായ ചില തലതിരിയലുകൾ ബ്ലാക്ക് ഹോളുകൾക്കുള്ളിൽ സംഭവിക്കാം എന്നപോലെ, വാക്യും ഫ്ലക്ച്വേഷനുകളിൽ പ്രകാശത്തിന്റേതിനേക്കാൾ കൂടിയ വേഗത സാദ്ധ്യവുമാണു്. പിന്നീടു് എപ്പോഴെങ്കിലും “ബ്ലാക്ക് ഹോളേ ബ്ലാക്ക് ഹോളേ, ഒന്നു് നിന്നിട്ടു് പോ ബ്ലാക്ക് ഹോളേ” എന്നപോലുള്ള വല്ല മന്ത്രിക്കവിതകളിലും ഈവകകളെ കാണേണ്ടിവന്നാൽ, ഒരു “déjà vu” അനുഭവം ഉണ്ടായിക്കോട്ടേ എന്നുകരുതി വെറുതെ സൂചിപ്പിച്ചെന്നു് മാത്രം. ലോറന്റ്സ് ട്രാൻസ്ഫോർമേഷന്റെ ഉപജ്ഞാതാവും ഹോളണ്ടുകാരനുമായിരുന്ന ലോറന്റ്സിനെപ്പറ്റി ഐൻസ്റ്റൈൻ: “For me personally he meant more than all the others I have met on my life’s journey”. (Hendrik Antoon Lorentz: 18. 07. 1853 – 04. 02. 1928)
ലോറന്റ്സ് ട്രാൻസ്ഫൊർമേഷനെപ്പറ്റി കൂടുതൽ അറിയണമെന്നുള്ളവർക്കുള്ള ലിങ്ക്: https://en.wikipedia.org/wiki/Lorentz_transformation
റിലേറ്റിവിസ്റ്റിക് ഇംപൾസ് മനുഷ്യശരീരത്തിൽ വഹിക്കുന്ന പങ്കു്:
രണ്ടു് up ക്വാക്കുകളും, ഒരു down ക്വാക്കും ചേർന്ന ഒരു പ്രോട്ടോണിന്റെ മാസ്സ് 938MeV (മെഗാ ഇലക്ട്രോൺ വോൾട്ട്) ആണു്. പക്ഷേ, ഒരു up ക്വാക്കിന്റെ റെസ്റ്റ് മാസ്സ് ഏകദേശം 2.2 MeV-യും, ഒരു down ക്വാക്കിന്റേതു് 4.7 MeV-യുമായതിനാൽ, പ്രോട്ടോണിന്റെ “നിശ്ചലപിണ്ഡം” ഏകദേശം 9.1 MeV മാത്രമാണു്. പ്രോട്ടോൺ പുറത്തേയ്ക്കു് പ്രദർശിപ്പിക്കുന്ന പിണ്ഡമായ 938MeV-ലെ ബാക്കി ഭാരം പിന്നെ എവിടെ നിന്നു് വരുന്നു? ഈ ഭാരവർദ്ധനവിനു് കാരണം, പ്രോട്ടോണിലെ ക്വാക്കുകളുമായി പ്രതിപ്രവർത്തനം നടത്തി അവയെ ചേർത്തു് നിർത്തുന്നതും, പ്രകാശത്തിന്റെ കണികകളായ ഫോട്ടോണുകളെപ്പോലെ മാസ്‌ലെസ്സ് ആയതും, അവയുടെ വേഗതയിൽ ചലിക്കുന്നതുമായ ഗ്ലുവോണുകളുടെ റിലേറ്റിവിസ്റ്റിക് ഇംപൾസിന്റെ ഫലമായ പിണ്ഡമാണു്. നിശ്ചലാവസ്ഥയിൽ ഭാരമില്ലാത്ത ഒരു കണികയുടെ വേഗത കൂടുന്നതിനനുസരിച്ചു് അതിന്റെ കൈനറ്റിക് എനർജ്ജി റിലേറ്റിവിസ്റ്റിക്കായി കൂടിക്കൊണ്ടിരിക്കും. എനർജ്ജി കൂടുന്നു എന്നാൽ മാസ്സ് കൂടുന്നു എന്നർത്ഥം. കാരണം, എനർജ്ജി മാസ്സാണു്, മാസ്സ് എനർജ്ജിയാണു്. അഥവാ, പിണ്ഡവും ഊർജ്ജവും ഇക്വിവലെന്റാണു്. E = mc².
പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവ അടിസ്ഥാനഘടകങ്ങളായുള്ള ഓക്സിജൻ, കാർബൺ, ഹൈഡ്രജൻ, നൈട്രജൻ മുതലായ ഒട്ടനവധി മൂലകങ്ങളാലാണു് മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നതു്. പ്രോട്ടോണുകൾക്കും ന്യൂട്രോണുകൾക്കുമുള്ളിൽ പ്രകാശവേഗതയിൽ ചലിച്ചുകൊണ്ടു് അവയുടെ പിണ്ഡത്തിന്റെ മുന്തിയപങ്കിനും കാരണഭൂതരാകുന്ന, വ്യാപ്തിയും സമയവും പൂജ്യമായ ഗ്ലുവോണുകൾ എന്ന “ഒന്നുമല്ലായ്മകളാൽ” കൂടിയാണു് മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നതു് . അതേസമയം, പുറത്തേയ്ക്കുള്ള മനുഷ്യന്റെ ലോകത്തിൽ നീളവും വീതിയും ഉയരവുമുണ്ടു്, മുന്നോട്ടുമാത്രം ചലിക്കുന്ന സമയവുമുണ്ടു്.
രൂപാന്തരപ്പെടുത്തിയാൽ ഭീമമായ എനർജ്ജി ആക്കി മാറ്റാവുന്ന ഒരല്പം ദ്രവ്യവും, പ്രകാശവേഗത്തിൽ ചലിക്കുന്ന “ഒന്നുമല്ലായ്മകൾ” വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഒരുപാടു് എനർജ്ജിയും ചേർന്ന ഒരു ആഗ്രിഗേറ്റാണു് മനുഷ്യൻ. ദ്രവ്യത്തിന്റെ പൂർണ്ണമായ രൂപാന്തരീകരണം വഴി സ്വതന്ത്രമാക്കാൻ കഴിയുന്ന എനർജ്ജിയുടെ അളവു് ഐൻസ്റ്റൈന്റെ ഊർജ്ജസമവാക്യം ഉപയോഗിച്ചു് നിർണ്ണയിച്ചാൽ, ആറ്റം ബോംബ് സ്ഫോടനം വഴി ഒരു ചെറിയ അളവു് ദ്രവ്യം മാത്രമേ എനർജ്ജി ആയി സ്വതന്ത്രമാക്കപ്പെടുന്നുള്ളു എന്നു് കാണാൻ കഴിയും.
മനുഷ്യർ ജീവിക്കുന്ന മാക്രോസ്കോപ്പിക് ലോകത്തിലെയും, അറ്റോമിക്, സബറ്റോമിക് ലോകത്തിലെയും പ്രതിഭാസങ്ങളെ തമ്മിൽത്തമ്മിൽ ഒന്നിനൊന്നു് എന്ന രീതിയിൽ കൈകാര്യം ചെയ്തും താരതമ്യം ചെയ്തും എത്തിച്ചേരുന്ന നിഗമനങ്ങൾ ഗുരുതരമായ തെറ്റുകളായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പെട്ടിയിൽ “ചത്തുജീവിക്കുന്ന” ഷ്ര്യോഡിങ്ങറുടെ പൂച്ചയെയും, ഈ ലോകത്തിൽ ചത്തതും മറ്റേതോ ലോകത്തിൽ ജീവിക്കുന്നതുമായ അല്ലാഹുവിന്റെ പൂച്ചകളെയുമെല്ലാം ചുമന്നുകൊണ്ടു് കോണ്ടം ശാസ്ത്രം വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും വരുന്നവരിൽ നിന്നും അല്പം അകലം പാലിക്കുന്നതുകൊണ്ടു് ഗുണമല്ലാതെ ദോഷമൊന്നും വരാനില്ല. ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസവും, ദൈവങ്ങളുടെ ശാസ്ത്രമായ മതതത്വശാസ്ത്രവുമെല്ലാം പ്രസംഗിച്ചു് ഉപജീവിക്കുന്ന പണ്ഡിതരിൽനിന്നും അകന്നു് നിന്നാൽ നിങ്ങൾക്കു് കൊള്ളാം.
February 03 2021 12:36
പിണറായി വിജയനും, അങ്ങേർക്കു് ഹോശാനാ പാടുന്ന കുറെ മന്ത്രിപുംഗവന്മാരും “പുംഗവകളും” അൺഡിസ്പ്യൂട്ടഡ് ആയി ഇപ്പോഴും അധികാരത്തിലിരിക്കുന്നു എന്നതിൽ കവിഞ്ഞ ഒരു തെളിവു്, കേരളസമൂഹം എന്നതു്, മാഫിയകളും, ക്രിമിനലുകളും, ഊളകളും, നാട്യക്കാരും, പീറകളും, അടിമകളും, “ഷൂ നക്കികളും”, അന്ധവിശ്വാസികളും, സാഹിത്യഞോളകളും, സാംസ്കാരികഞരമ്പുരോഗികളും ആയ കേവലമൊരു പ്രാകൃതകൂട്ടത്തിന്റെ അമാൽഗമേഷൻ ആണെന്ന കാര്യം അസന്നിഗ്ദ്ധമായവിധം സ്ഥിരീകരിക്കാൻ ആവശ്യമില്ല.
February 04 2021 09:04
റേഷൻ വിതരണം, കിറ്റു് വിതരണം, വിറ്റു് വിതരണം, അവാർഡ് വിതരണം മുതലായ, സമത്വാധിഷ്ഠിതമായ ഡിസ്റ്റ്രിബ്യൂഷൻ സിസ്റ്റങ്ങളിൽ, കൊടുക്കപ്പെടുന്ന പൊതിക്കെട്ടുകളോടൊപ്പം, കൊടുക്കുന്ന കൈകളിൽ നിന്നും വൈറസും ബാക്ടീരിയയുമെല്ലാം വാങ്ങുന്ന കൈകളിലേക്കു് ട്രാൻസ്ഫർ ചെയ്യപ്പെടുകയോ, “വാങ്ങർ” അതുവഴി രോഗബാധിതരാകുകയോ, മരണപ്പെടുകയോ ചെയ്തുകൂടെന്നില്ല.
പക്ഷേ, സ്വന്തം നിലനില്പിനു് ഹാനികരമായ ചുറ്റുപാടുകൾ ഏതെല്ലാമെന്നും, തങ്ങളുടെ വർഗ്ഗശത്രുക്കൾ ആരെല്ലാമെന്നും പ്രാവുകൾ, വൈറസുകൾ, ബാക്ടീരിയ മുതലായ ജീവിവർഗ്ഗങ്ങൾക്കു് “a priori” അറിയാവുന്നതുകൊണ്ടു് അപകടകാരികളായ “കൊടുക്കർ” കൈകളിൽ നിന്നും അകന്നുനിൽക്കാൻ അവ പ്രത്യേകം ശ്രദ്ധിക്കാറുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടു്. അതുകൊണ്ടു്, അത്തരം കൈകളിൽ നിന്നും റേഷനോ കിറ്റോ അവാർഡോ മറ്റിനം കിടുതാപ്പുകളോ വാങ്ങിയാൽ അതോടൊപ്പം കോവിഡ് വൈറസും കൂടെപ്പോരും എന്ന ഭയം അസ്ഥാനത്താണു്. എന്നിരുന്നാലും, “വാങ്ങേഴ്സ്” തിരിച്ചു് വീട്ടിലെത്തുമ്പോൾ “ഡെറ്റോൾ” പൂശി ഒരു കുളി കുളിക്കുന്നതിൽ തെറ്റില്ല.
ബലാൽസംഗശേഷം സ്ത്രീകൾ “ഡെറ്റോൾ” പൂശി ഒരു കുളി കുളിക്കുന്നതു് വളരെ ഫലപ്രദമായ ഒരു പ്രശ്നപരിഹാരിയാണെന്നു് കേരളത്തിലെ ഏതോ സാംസ്കാരികനായിക കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത ഇത്തരുണത്തിൽ സ്മരണീയമാണു്.
ബലാൽസംഗവിദഗ്ദ്ധരായ ആംബുലൻസ് ഡ്രൈവർമാർ അവർകൾമാർ ധാരാളമായി നിയമിക്കപ്പെടുന്ന ഇലക്ഷൻകേരളത്തിൽ ഈവിധ ചികിത്സാരീതികൾ ജനങ്ങളിലേക്കു്, പ്രത്യേകിച്ചും സ്ത്രീകളിലേക്കു് എത്തിച്ചു് ബോധവത്ക്കരിക്കാൻ സർക്കാർ ഒട്ടും മടിക്കരുതെന്നാണെന്റെ പക്ഷം. വിപ്ലവകരമായ അത്തരമൊരു പദ്ധതി ഇടതുകേരളത്തിന്റെ പദ്ധതിയുദ്ഘാടനചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു എന്നു് ഭാവിലോകം പാടിപ്പുകഴ്ത്തുമെന്നു് മാത്രമല്ല, ബലാൽസംഗം ചെയ്യപ്പെടാനായി ദാഹിച്ചുമോഹിച്ചു് ആംബുലൻസിൽ കയറുന്ന അത്യാസന്നരോഗികളായ സ്ത്രീകൾക്കു് അതു് എന്തെന്നില്ലാത്ത സാന്ത്വനവും പ്രദാനം ചെയ്യും.
February 04 2021 10:32
കൃഷിസംബന്ധമായ നിയമങ്ങളിൽ കൃഷിയിടങ്ങൾ ഉയർത്തുന്ന അഭിപ്രായപ്രകടനങ്ങൾക്കു് മനുഷ്യർ വിലകല്പിക്കേണ്ടതുണ്ടു്.
February 04 2021 11:39
സാമൂഹികമോ, രാഷ്ട്രീയമോ, സാമ്പത്തികമോ, മതപരമോ, കോഴിവളർത്തൽപരമോ ആയ ഏതെങ്കിലുമൊരു വിഷയത്തിൽ നമുക്കൊരു സംശയം തോന്നിയാൽ, അതു് ദൂരീകരിക്കാൻ നമ്മൾ ആദ്യം പോയി നോക്കേണ്ടതു് പോർണോ സ്റ്റാറുകളുടെയോ, “പോപ്-റോക്ക്-ടെക്നോ-ഹെവി മെറ്റൽ-ഡിസ്ക്കോ-റെഗെ” മുതലായ സോങ്ങുകൾ സിങ്ങുന്ന സിങ്ങർ സെലിബ്രിറ്റികളുടെയോ, ബോഡിബിൽഡറുകളുടെയോ, ഓമ്നിഫെറസ് ആയ ഇൻഫ്ലുവെൻസറുകളുടെയോ വെബ്സൈറ്റിലോ, അവരുടെ ട്വിറ്റർ, ഫെയ്‌സ്ബുക്ക് ഇത്യാദി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ ആണു്, “ആയിരിക്കണം”.
February 05 2021 13:29
അപ്പന്റെ തൊഴിൽ എന്തായാലും, ഒരപ്പൻ ഉണ്ടായിരിക്കുക എന്നതൊരു ചെറിയ കാര്യമല്ല. അതില്പരമൊരു അംഗീകാരം ഒരു “യഥാർത്ഥ” അമ്മ തന്റെ മക്കളിൽ നിന്നോ, മറ്റാരെങ്കിൽ നിന്നോ പ്രതീക്ഷിക്കുന്നുണ്ടെന്നും തോന്നുന്നില്ല.
ഒരു തോട്ടിയ്ക്കു് അവന്റേതായ അന്തസ്സുണ്ടു്. പക്ഷേ, ഒരു കമ്മ്യൂണിസ്റ്റിന്റെ അന്തസ്സു് അവന്റെ/അവളുടെ നേതാവു് അനുവദിച്ചു് നൽകുന്നതാണു്. അതിനപ്പുറമുള്ള ഒരന്തസ്സു്, അതായതു്, ഒരു സ്വതന്ത്രജീവി ജീവനുതുല്യം വിലമതിക്കുന്ന തരത്തിൽപ്പെട്ട ഒരന്തസ്സു് അവൻ/അവൾ അറിയുന്നില്ല, ആഗ്രഹിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല, അർഹിക്കുന്നുമില്ല.
തന്നിൽനിന്നും പ്രതീക്ഷിക്കപ്പെടുന്ന ജോലി ഉത്തരവാദിത്വബോധത്തോടെ ചെയ്യാൻ തന്നെ പ്രാപ്തനാക്കുംവിധം താൻ വിദ്യാഭ്യാസത്തിലൂടെ നേടിയ തന്റെ യോഗ്യതക്കും അനുഭവസമ്പത്തിനും അനുസൃതമായി, ന്യായമായ പ്രതിഫലം വാങ്ങി ചെയ്തുതീർക്കാൻ ഒരു മനുഷ്യജീവിക്കു് വേണ്ടിവരുന്ന ശാരീരികമോ ബൗദ്ധികമോ ആയ അദ്ധ്വാനമല്ല, കഴുതകരച്ചിൽപോലുള്ള സ്വപ്നസുന്ദരമധുരവാഗ്ദാനങ്ങൾ, ഇൻഗ്ലീഷ്, സംസ്കൃതം, അറബി ഇത്യാദി “കുലീനമായ” ഭാഷകളുടെ പുകമറയിൽ പൊതിഞ്ഞു് വലിയവായിൽ വാരിവിതറുക എന്നതിനപ്പുറം, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ വിഡ്ഢിക്കുശ്മാണ്ഡങ്ങളോടുള്ള മനുഷ്യരുടെ അന്ധവും നിരുപാധികവുമായ മാനസികവിധേയത്വമാണു്, ആ വാക്കിന്റെ യാഥാർത്ഥമായ അർത്ഥത്തിൽ, അടിമത്തം.
ഉള്ളുപൊളളയായവർ തങ്ങളുടെ പൊള്ളയായ ഉള്ളിനെ അന്യഭാഷാപദങ്ങളുടെ വയ്ക്കോൽ കൂനകൾകൊണ്ടു് കുത്തിനിറച്ചു്, മൗണ്ട് എവറസ്റ്റ് പോലുള്ള ഉത്തുംഗശൈലങ്ങളുടെ രൂപവും ഭാവവും ആർജ്ജിക്കാൻ ശ്രമിക്കുന്നു!
തൊഴിലിനു് നല്കപ്പെടുന്ന പ്രതിഫലം അന്യായമെങ്കിൽ, അതിനെതിരായി ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തി, അവയുടെ കുറ്റമറ്റ ഇമ്പ്ലമെന്റേഷൻ ഉറപ്പുവരുത്തി, ജനക്ഷേമം കാത്തുസൂക്ഷിക്കേണ്ട ചുമതല ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ ഗവണ്മെന്റിന്റേതാണു്. പക്ഷേ, പൊതുജനക്ഷേമത്തേക്കാൾ, സ്വജനക്ഷേമം ഉറപ്പുവരുത്താൻ ശ്രമിക്കുന്ന ഒരു പ്രാകൃതഗവണ്മെന്റിൽ നിന്നും അതുപോലുള്ള ധാർമ്മികതയും നീതിന്യായബോധവുമെല്ലാം പ്രതീക്ഷിക്കുന്നതു് വിഡ്ഢിത്തത്തോടടുക്കുന്ന അബദ്ധമായിരിക്കും.
“അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു് മനസ്സില്ല. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു്; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു് പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു് പേർ എടുക്കരുതു്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു് എന്നു വിളിക്കരുതു്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു്, സ്വർഗ്ഗസ്ഥൻ തന്നേ.” (ബൈബിൾ, മത്തായി 23: 4 – 9)
അദ്ധ്വാനിക്കാതെ ജീവിക്കുന്ന ഒരു ജീവിവർഗ്ഗവും ഈ ഭൂമിയിലില്ല – ഊളകളാകാതിരിക്കാൻ കഴിയാത്തവിധം മൗലികമായിത്തന്നെ ഊളകളും സ്വപ്നസഞ്ചാരികളുമായ വിനീതവിധേയർക്കു് “നല്ല നാളെ” വാഗ്ദാനം ചെയ്തുകൊണ്ടു്, ഇന്നു്, കൈനിറയെ “ഗാന്ധിത്തലകളെ” സ്വന്തമാക്കാൻ കഴിയുന്ന തസ്തികകളിലും, അധികാരസ്ഥാനങ്ങളിലും വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റി സുഖജീവിതം നയിക്കാൻ കഴിയുന്ന ഇത്തിക്കണ്ണികളായ കമ്മ്യൂണിസ്റ്റുകളൊഴികെ!
തോട്ടിയായാലും ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റാകാതിരിക്കുക! എങ്കിൽ, ഒരു മനുഷ്യനായി ജീവിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ, അന്തസ്സായി നിനക്കു് ജീവിച്ചുമരിക്കാം!!
February 06 2021 09:39
അകത്താരു്? ബുർക്ക.
പുറത്താരു്? ചെമ്പട്ടു്.
വോക്കേ!!
February 07 2021 12:06
Funeral oration by “കോം-റെയ്ഡ് ശ്രീമതി ടീച്ചർ” , alias “Come! raid Marcista Antonia Teacher”, crowd puller and eloquent orator of the mighty CPI(M) (currently, – self-inflicted naturally – restricted in Kerala State “Republic”), in commemoration of the “deceased” Congies and Sanghies of India:
Makries, Pokries, Porkies, countrymen, lend me your ears;
I come to bury Congi and Sanghi, not to praise Pinarai or CPI(M).
The evil that men do lives after them;
The good is oft interred with their bones;
So let it be with Congi and Sanghi, Comrade Pinarai
Hath told you Congies and Sanghies are malicious
For Pinarayi is an honourable man;
So are they all, all honourable men and women
Come I to speak in Congies’ and Sanghies’ funeral.
When that the poor have cried, Pinarai hath wept
He spent a “huge” amount of money for the needy voters
To get as many votes from them as possible in the election
He has put so many guilty people in jail
To ensure law and order and protect innocent people
For Pinarayi is an honourable man;
So are all communists, all honourable men and women.
(Courtesy: Marc Antony’s Speech in William Shakespeare’s tragic and historical play “Julius Caesar”.)
February 07 2021 12:07
സങ്കോചമില്ലാത്ത കാപട്യമേ നിന്നെ
മാർക്സിസ്റ്റെന്നല്ലാതെയെന്തു് വിളിക്കണം?
February 07 2021 14:14
ഇലക്ഷൻ അടുത്തെത്തിയ ഈ നിർണ്ണായകവേളയിൽ, “കേരളത്തിന്റെ ഭാവിയെപ്പറ്റി” (“സ്വന്തം ഭാവിയെപ്പറ്റി” എന്നു് ഒരിക്കലും പറയരുതെന്നു് ഉപദേഷ്ടാക്കൾ ഉപദേഷ്ടിച്ചിട്ടുണ്ടു്) ക്യാമ്പസുകളിലെ “പ്രതിഭകളുമായി” സംവദിക്കാൻ പിണറായി വിജയൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടത്രെ!
ഉദ്ദിഷ്ടകാര്യത്തിനു് ഉപകാരസ്മരണ, താമസിച്ചതിനു് ക്ഷമാപണം! മാർക്സ് മുത്തപ്പൻ കേരളവീടിന്റെ ഐശ്വര്യം!!
വി. എസ്., സരിത മുതലായ ഭൂതകാലഭൂതങ്ങളെ ഇൻസ്റ്റാൾമെന്റായി ഒഴിവാക്കി വന്നപ്പോഴേക്കും വന്നില്ലേ, സ്‌പ്രിങ്ക്ലർ, സ്വർണ്ണം, സ്വപ്ന, ഈന്തപ്പഴം, ഖുർആൻ തുടങ്ങിയവയുടെ രാക്ഷസരൂപത്തിൽ, വർത്തമാനഭൂതങ്ങളുടെ ഘോഷയാത്ര! ഇമ്മാതിരി അളിഞ്ഞുനാറുന്ന വിപ്ലവാത്മകവിവാദങ്ങളുടെയിടയിൽ, ഇന്നലെപ്പറഞ്ഞതു് ഇന്നത്തേയ്ക്കു് ഓർത്തിരിക്കാനോ, ഇന്നു് പറയുന്നതു് നാളത്തേയ്ക്കു് ഓർത്തിരിക്കാനോ ഒരു മാർക്സിസ്റ്റിനും കഴിയില്ല. ചെൽപ്പോ ചുമപ്പും, ചെൽപ്പോ നീലപ്പും, ചെൽപ്പോ കാവിയും, ചെൽപ്പോ വെള്ളപ്പും, ചെൽപ്പോ പച്ചപ്പുമുള്ള മാരിവിൽവർണ്ണരായ പച്ചമനിതരാണു് മാർക്സിസ്റ്റുകൾ.
അല്ലാതെ, തന്റെ കലാലയജീവിതത്തിൽ താൻ സമാഹരിച്ച ഉദാത്തമായ അറിവുകൾ വരുംതലമുറയ്ക്കു് പകർന്നുനല്കുന്നതിൽ പിശുക്കു് കാണിക്കുന്നവനല്ല ഒരു മാർക്സിസ്റ്റ്. നിലത്തു് കാലുറപ്പിച്ചു് നിൽക്കാൻ അവസരം കിട്ടിയാലേ ഒരു മാർക്സിസ്റ്റിനായാലും ഗുസ്തി പിടിക്കാൻ പറ്റൂ.
അതൊന്നും അറിയാതെയാണു് പൊതുജനം ചുമ്മാ ഓരോന്നു് വിളിച്ചുപറയുന്നതു്. लोगों के काम हे कहना എന്നോ മറ്റോ ഏതോ ഒരു ഹിന്ദിസില്മാപ്പാട്ടിൽ നായകൻ നായികയെ വശത്താക്കാനായി ചുണ്ടനക്കി അഭിനയിക്കുന്ന രംഗം ഇത്തരം സന്ദർഭങ്ങളിൽ നമുക്കൊരു പിടിവള്ളിയാണു്. മനുഷ്യന്റെ ഒരു അത്യാവശ്യസമയത്തു് ദൈവം ഉറപ്പായും പള്ളിയുറക്കത്തിലായിരിക്കുമെന്നതിനാൽ, ഈവക പിടിവള്ളികൾ സമീപത്തുതന്നെയുണ്ടെന്നു് ഇടയ്ക്കിടെ തപ്പിനോക്കി ഉറപ്പുവരുത്തുന്നതു് ഭയങ്കരമായ ഒരു ആശ്വാസം മനുഷ്യർക്കു് പ്രദാനം ചെയ്യും.
അസാദ്ധ്യമായ സന്ദർഭങ്ങളിൽ അഗാധമായ ചില തപ്പലുകൾ തപ്പി അനിഷ്ടകരവും ഭീകരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്ന ഒരു മനുഷ്യജീവി എന്ന നിലയിൽ, എന്റെ ഈ അഭിപ്രായം തികച്ചും ആധികാരികമാണു്. ഇക്കാര്യത്തിൽ എന്നെ ആർക്കും പൂർണ്ണമായും വിശ്വസിക്കാമെന്നർത്ഥം. ഇക്കാര്യത്തിലല്ലാതെ, ഞാൻ പറയുന്ന മറ്റു് സർവ്വമാനകാര്യങ്ങളിലും എന്നെ കണ്ണടച്ചു് വിശ്വസിച്ചു് തീട്ടത്തിൽ ചവിട്ടിയിട്ടു് എന്നോടു് നഷ്ടപരിഹാരം ചോദിക്കുന്നതു് തികഞ്ഞ അപമര്യാദയാണെന്നു് ബന്ധപ്പെട്ട കക്ഷികളെ ഓർമ്മിപ്പിക്കാൻ ഈ അവസരം ഞാൻ ചൂഷണം ചെയ്യുകയാണു്. ചുരുക്കത്തിൽ, നിലത്തു് കാലുറപ്പിച്ചു് നിൽക്കാൻ അവസരം കിട്ടിയാലേ ഒരു മാർക്സിസ്റ്റിനായാലും ഗുസ്തി പിടിക്കാൻ പറ്റൂ.
എന്തായിരുന്നു ഞാനിപ്പോൾ പറഞ്ഞുവന്നതു്? ങാ, അതുതന്നെ, ക്യാമ്പസുകളിലെ “പ്രതിഭകളുമായി” സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുത്തിരിക്കുന്ന വിഷയം “ഉന്നത വിദ്യാഭ്യാസവും, നീട്ടിപ്പിടിച്ച വാളുകളും” എന്നതാണു്. സംവാദത്തിൽ പങ്കെടുക്കാനായി കുളിച്ചൊരുങ്ങുന്ന “ക്യാമ്പസ് പ്രതിഭകൾ” കുളിക്കുശേഷം കുറി തൊടുന്നതിനു് പകരം, നെറ്റിയിൽ “മാഷാ അള്ളാ” എന്നൊരു സ്റ്റിക്കർ ഒട്ടിക്കാൻ ഒരു കാരണവശാലും മറക്കരുതു്. “കിടക്കൂ അകത്തു്”, “കടക്കൂ പുറത്തു്” എന്നീ രണ്ടു് “കേവലഫിലോസഫിക്കൽ” മാക്സിമുകളാൽ നയിക്കപ്പെടുന്ന ഒരു നവോത്ഥാന-പുരോഗമന-ഉദ്ഘാടകനാണു് കേരളത്തിന്റെ സുപ്രീം ലീഡറും, ആദ്യന്തരഹിതനും (ആദ്യന്തരഹിതൻ = ആദിയും അന്തവും കുന്തവുമില്ലാത്തവൻ – ജർമ്മൻ സായിപ്പു് ഹെർമാൻ ഗുണ്ടർട്ട്), വൈരുദ്ധ്യാത്മകനും, വാടകഹെലികോപ്റ്റർ വാഹനമാക്കിയിട്ടുള്ളവനുമായ മുഖ്യമന്ത്രി പിണറായി വിജയൻ എന്നോർത്താൽ, അനാശാസ്യസംഭവങ്ങൾ ഒഴിവാക്കാം. എന്തിനു് വെറുതെ!?
വെറുതെയെന്നറിയുമ്പോഴും എന്തിനു് വെറുതെയെന്നറിയുന്നു!!!??? That is the million-dollar question here.
February 08 2021 14:10
അമ്മയല്ലാതൊരു ദൈവമുണ്ടോ? ഉണ്ടു്. മക്കളുടെ കഴുത്തറക്കാൻ അവരെ പ്രസവിച്ച അമ്മയ്ക്കു് അമാനുഷികമായ ശക്തിപകരുന്ന “അക്ബറായ” ദൈവം, എം. എം. അക്ബറെപ്പോലുള്ള ദൈവവചനഘോഷകരുടെ ദൈവം. ആരാണു് ആ ദൈവത്തിന്റെ കഴുത്തറപ്പുകാർ? അവരെ, വിശുദ്ധദൈവവചനഘോഷകരുടെ വിമർശകരോടു് അവർ പ്രതികരിക്കുന്ന ഭാഷയിലൂടെ തിരിച്ചറിയാം. (ഉദാ: “ഇനിയിപേപാ അയാളെ പിടഛോ കുറേ സയിൻറ്റിഫികുകളിറങിയിരികുനു.”)
കമ്മ്യൂണിസത്തിൽ ദൈവമുണ്ടോ? ഉണ്ടു്. വൈരുദ്ധ്യാത്മകഭൗതികവാദം ഉപേക്ഷിക്കുന്നവരുടെ കഴുത്തറക്കാൻ, നേതാക്കൾ പറയുന്നതു് കണ്ണടച്ചു് നിറവേറ്റുന്ന ഹിപ്നോട്ടൈസ്ഡ് മാർക്സിസ്റ്റുകൾക്കു് മടിയിൽ കനവും കുപ്പിയും തിരുകി, മനസ്സിനു് കരുത്തുപകരുന്ന മൾട്ടി-ഓർഗൻ കമ്മ്യൂണിസ്റ്റ് ദൈവങ്ങൾ. ആരാണു് മൾട്ടി-ഓർഗൻ ദൈവങ്ങളുടെ കഴുത്തറപ്പുകാർ? അവരെ, പൂർവ്വാശ്രമത്തിൽ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവത്തൊഴുത്തിൽ മുടക്കമില്ലാതെ മുക്രയിട്ടിരുന്ന മൂരിക്കുട്ടന്മാർക്കു് ബോധോദയമുണ്ടാവുകയും, അവർക്കു് ഉൾക്കണ്ണുതെളിയുകയും, അവർ വൈരുദ്ധ്യാത്മകഭൗതികവാദത്തെ തിരിച്ചറിയുകയും തള്ളിപ്പറയുകയും ചെയ്യുമ്പോൾ, അവരോടു് പ്രതികരിക്കുന്ന ഭാഷയിലൂടെ തിരിച്ചറിയാം.
ഉദാഹരണങ്ങൾ ഒഴിവാക്കുന്നു. ബഹുമാന്യരായ വായനക്കാർക്കു് ഇടതുപക്ഷനവോത്ഥാനികളുടെ പുരോഗമനകലാസാംസ്കാരിക സെപ്റ്റിക് ടാങ്കിൽ മുങ്ങിക്കുളിച്ച പ്രതീതി ഉണ്ടാവരുതല്ലോ.
February 09 2021 08:56
പിണറായി പ്രതിഭകളോടു് ആധുനികവിദ്യാഭ്യാസത്തെപ്പറ്റി സംവദിക്കുന്നു, MM അക്ബർ ആരോടോ ഖുർആനിലെ പരിണാമസിദ്ധാന്തത്തെപ്പറ്റി സംവദിക്കുന്നു.
February 09 2021 09:38
“ജനത്തെ മയക്കുന്ന കറുപ്പാണു് മതം” എന്ന കാൾ മാർക്സ് വചനം വളരെ ശരിയാണു്.
പല രീതിയിൽ മീനുകളെ പിടിക്കാം. നഞ്ചിട്ടു് മയക്കി പിടിക്കൽ, ചൂണ്ടയിൽ കുരുക്കി പിടിക്കൽ, കൂടുവച്ചു് പിടിക്കൽ, തപ്പിപ്പിടിക്കൽ, വലവീശി പിടിക്കൽ, തോട്ടയിട്ടു് പിടിക്കൽ അങ്ങനെ പല കരകൌശലങ്ങൾ മീൻ പിടുത്തകലയിൽ നിലവിലുണ്ടു്. ഇവയിൽ, വലവീശലും തോട്ടയിടലും ഒഴികെ മറ്റെല്ലാ സൂത്രങ്ങളും ഞാൻ ചെറുപ്പത്തിൽ വിജയകരമായി പരീക്ഷിച്ചിട്ടുള്ളവയും, പ്രായോഗികമെന്നു് ബോദ്ധ്യപ്പെട്ടിട്ടുള്ളവയുമാണു്. പക്ഷേ, വലവീശലും തോട്ടയിടലും സംബന്ധിച്ചു് ഏറിയാൽ ഒരു ദൃക്സാക്ഷിവിവരണം നടത്താം എന്നതിൽ കവിഞ്ഞ ഒരു ജ്ഞാനം എനിക്കില്ല. മനുഷ്യരെ ചാക്കിട്ടു് പിടിക്കൽ രാഷ്ട്രീയത്തിൽ സാധാരണമാണെങ്കിലും, മീനുകളെ ചാക്കിട്ടു് പിടിക്കുന്ന രീതി, എന്തുകൊണ്ടെന്നറിയില്ല, ആളുകൾ അപൂർവ്വമായി മാത്രമേ പിൻതുടരുന്നതായി കണ്ടിട്ടുള്ളു. ഞാനും അനിയനും സംഘംചേർന്നു് തോർത്തുമുണ്ടുപയോഗിച്ചു് ചിലപ്പോഴൊക്കെ ചെറിയ കണിയാൻപരലുകളെ പിടികൂടിയിരുന്നു എന്ന കാര്യം ഞാൻ മറച്ചുപിടിക്കുന്നില്ല.
മീനുകളോടു് ഞങ്ങൾ ചെയ്ത ക്രൂരകൃത്യങ്ങളെല്ലാം നിയമത്തിന്റെ ദൃഷ്ടിയിൽ ഇപ്പോൾ കാലഹരണപ്പെട്ടു. അല്ലെങ്കിൽ, ഫെയ്സ്ബുക്ക് പോലൊരു പരസ്യവേദിയിൽ ഇതുപോലൊരു തുറന്നുപറച്ചിൽ നടത്താൻ ഞാൻ ധൈര്യപ്പെടുമായിരുന്നില്ല. മൃഗസംരക്ഷകരായ ഒട്ടേറെ പിശാചുക്കളും മ(റ്റ)നേക ഗാന്ധികളും ഒരിക്കലും ഉറങ്ങുന്നില്ല. കേസും കൂട്ടവുമായി കോടതി കേറിയിറങ്ങാൻ ഇടവരുന്നതു് ഒരു നല്ല കാര്യമല്ല. പാമ്പുകൾക്കു് മാളമുണ്ടു്, പറവകൾക്കാകാശമുണ്ടു്, കമ്മ്യൂണിസ്റ്റുകൾക്കു് സുപ്രീം കോടതിവരെ വക്കീലന്മാരുണ്ടു്, മനുഷ്യപുത്രനു് കേസുപറയാൻ കീശയിൽ കാൽക്കാശില്ല എന്നാണു് ബിബ്ലിക്കൽ ഫിലോസഫി പോലും വിളിച്ചോതുന്നതു്.
മീൻപിടുത്തക്കാരായിരുന്ന നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന വാഗ്ദാനത്തോടെയാണു് തന്റെ ശിഷ്യന്മാരെ യേശു നാനാദേശത്തേക്കും ആട്ടിയോടിച്ചതു്. കാല്ക്കാശിനു് കൊള്ളാത്ത നിങ്ങളെ ഞാൻ തൊഴിലാളിവർഗ്ഗത്തെ പിടിക്കുന്നവരാക്കും എന്ന വാഗ്ദാനത്തോടെയാണു് തൊഴിലാളിനേതാക്കളെ മാർക്സ് നാനാദേശത്തേക്കും ആട്ടിയോടിച്ചതു്. തൊഴിലാളിവർഗ്ഗത്തെ “നല്ലനാളെ” കാണിച്ചു് മോഹിപ്പിച്ചു് പിടിക്കാം, കടലക്കിറ്റുവല വീശി പിടിക്കാം, പെൻഷൻ നൽകി ചാക്കിട്ടു് പിടിക്കാം, ഫാഷിസം പോലുള്ള ഉമ്മാക്കികൾ കാണിച്ചു് ഭയപ്പെടുത്തി വശത്താക്കാം, 144, “118 A” ഇത്യാദി നിയമങ്ങൾ കാണിച്ചു് ഭീഷണിപ്പെടുത്തി കൂട്ടിലടയ്ക്കാം, മതസ്വാതന്ത്ര്യം ഉറപ്പുനൽകി മയക്കിപ്പിടിക്കാം. അവസാനം പറഞ്ഞ മനുഷ്യരെ മയക്കിപ്പിടിക്കൽ സൂത്രത്തിലാണു് “ജനത്തെ മയക്കുന്ന കറുപ്പാണു് മതം” എന്ന കാൾ മാർക്സ് വചനം കേരളത്തിൽ അക്ഷരാർത്ഥത്തിൽ പ്രസക്തമാകുന്നതു്.
“ജനത്തെ മയക്കുന്ന കറുപ്പാണു് മതം” എന്നതുകൊണ്ടു് എന്താണു് മാർക്സ് ഉദ്ദേശിച്ചതെന്നു് ആദ്യത്തെ തൊഴിലാളിയെ ആദ്യം പരിചയപ്പെട്ട തൊഴിലാളിനേതാവു് ആദ്യംതന്നെ മനസ്സിലാക്കി: മറ്റെല്ലായിനം മയക്കൽ മരുന്നുകളെയും, വിപ്ലവത്തെത്തന്നെയും നിഷ്പ്രഭമാക്കാൻ കഴിയുന്ന ഓപ്പിയമാണു് മതം. വിശ്വാസികളെ സംബന്ധിച്ചു് അവരവരുടെ മതനേതാക്കൾ എന്തു് പറയുന്നോ, അതാണു് തങ്ങൾ പിൻതുടരേണ്ടുന്ന വഴിയും മതവും. അതായതു്, മതാനുയായികളുടെ വോട്ടു് ഉറപ്പാക്കാൻ മതനേതാക്കളെ കൂട്ടു് പിടിക്കലാണു് ഏറ്റവും എളുപ്പവഴി എന്നു് തൊഴിലാളിനേതാവു് മനസ്സിലാക്കി. പിന്നെയുണ്ടായ സംഭവവികാസങ്ങളെല്ലാം വളരെ പെട്ടെന്നും, സോവ്യറ്റ് യൂണിയനിലെ KGB മോഡലിൽ അതീവ രഹസ്യമായും ആയിരുന്നു.
അന്നുരാത്രി കവിയും കലാകാരനുമായ നേതാവു് തന്റെ ആദ്യത്തെ വിപ്ലവഗാനം രചിച്ചു: “നിങ്ങളുകൊയ്യും വയലെല്ലാം ഞങ്ങടെതാകും പെൺകിളിയേ! നിങ്ങൾ പിടിക്കും മീനെല്ലാം ഞങ്ങടെതാകും ആൺകിളിയേ! രക്തസാക്ഷികൾ സിന്താവാ!!”
February 09 2021 12:36
അവസാനിച്ചു, അവസാനിച്ചു; എന്റെ കഥപറയൽ അവസാനിച്ചു. (ക്യാമ്പസ് സംവാദം)
“The sound makes the music!”
February 10 2021 10:16
KSRTC-യുടെ ബസ് കടത്താൻ ശ്രമിച്ചതു് ഈലോൺ മസ്ക്കിനു് വേണ്ടിയാകാനാണു് സാദ്ധ്യത. മനുഷ്യരെ മാർസിൽ കുടിപാർപ്പിക്കാൻ അങ്ങേർ പ്ലാൻ ചെയ്യുന്ന പദ്ധതിയുടെ വിജയത്തിനു്, സസ്യലതാദികൾ തഴച്ചു് വളരുന്ന ഒരു അഗ്രിക്കൾച്ചറൽ ഇക്കൊസിസ്റ്റം വളരെ അനുഗ്രഹപ്രദമാണു്. പച്ചക്കറികളും പഴവർഗ്ഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളും ധാന്യങ്ങളും ധാരാളമായി തിന്നാൻ കിട്ടാഞ്ഞാൽ മാർസിലെ കുടിപാർപ്പുകാർ പെട്ടെന്നു് ദിവംഗതരായിപ്പോകും. അവിടെയാണു്, മരുഭൂമിയെന്നോ പാറപ്പുറമെന്നോ വ്യത്യാസമില്ലാതെ കാച്ചിൽ പാവൽ പടവലാദികൾ ആർത്തുവളരുന്ന KSRTC ബസുകളുടെ പ്രസക്തി. ബഹുമാനപുരസ്സരം സ്ഥിരനിയമനം നൽകി കട്ടപ്പുറത്തു് ആസനസ്ഥരാക്കിയാൽ മതി, ബാക്കി കാര്യങ്ങൾ ബസ് ഓട്ടോണമസായി നോക്കിക്കൊള്ളും. ചെല്ലുക, വിളവെടുക്കുക, ആവശ്യാനുസരണം ഭുജിക്കുക അത്രയേ വേണ്ടൂ.
ഒരു ബസുകൊണ്ടു് എന്താവാൻ എന്ന ചോദ്യം അസ്ഥാനത്താണു്. കാരണം, അഞ്ചപ്പം കൊണ്ടു് യേശു അയ്യായിരം പേരെയാണു് ഊട്ടിയതെങ്കിൽ, ഒരു ബസിനെ ഒൻപതിനായിരം ബസുകളാക്കി പെരുപ്പിക്കാൻ കഴിയുന്നവനാണു് മസ്ക്. പക്ഷേ, ശൂന്യതയിൽ നിന്നും അപ്പങ്ങളോ ബസുകളോ നിർമ്മിക്കാൻ അവർക്കു് രണ്ടുപേർക്കും കഴിയില്ല. ശൂന്യതയിൽ നിന്നുള്ള സൃഷ്ടിക്കു് യഹോവയോ സത്യസായി ബാബയോ തന്നെ വേണ്ടിവരും.
“ബ്രസീലീന്നെങ്ങാനും വന്നതാണോ, മേഘാലയം പൂത്തുലഞ്ഞതാണോ” എന്നു് ആരും പാടിപ്പോകുംവിധം, “പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ മെച്ചത്തിൽ നന്നായ് പഴുത്ത പഴങ്ങളും” പയറുവർഗ്ഗങ്ങളും കിഴങ്ങുകളും ഇടതൂർന്നു് വളർന്നു് നിൽക്കുന്ന KSRTC ബസുകളുടെ “മൻ മോഹൻ” ചിത്രങ്ങൾ നെറ്റിൽ കണ്ടതുമുതൽ മസ്ക്കിന്റെ സിരകളിൽ പടർന്നുകയറിയതാണു് അതിലൊന്നിനെ കിഡ്നാപ്പ് ചെയ്തു് പുഷ്പകവിമാനത്തിൽ കയറ്റി അമേരിക്കയിൽ എത്തിച്ചു് മാർസ് മിഷനെ പരിപോഷിപ്പിക്കണമെന്ന അടങ്ങാത്ത മോഹം.
“കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല.”
ടെസ്ലയുമായി അങ്ങേർ ഇൻഡ്യയിലേക്കു് വരുന്നതുതന്നെ ഒരു KSRTC ബസ് “പുറംവാതിൽവഴി” കടത്തുക എന്ന ലക്ഷ്യത്തോടെയാകാനാണു് സാദ്ധ്യത. കാരണം, മാർസിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യം നിറവേറ്റാൻ KSRTC ബസിനോളം അനുയോജ്യമായ മറ്റൊരു അഗ്രിക്കൾച്ചറൽ ഇക്കൊസിസ്റ്റം ഇന്നു് ലോകത്തിൽ ഇല്ലതന്നെ. കയറ്റുമതി, ഇറക്കുമതി, കള്ളക്കടത്തു്, നവനവമായ വ്യവസായസംരംഭങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ, ഭാര്യാനിയമനം, മക്കൾനിയമനം, ജോലിയിൽ സ്ഥിരപ്പെടുത്തൽ, തൊഴിലിൽ അസ്ഥിരപ്പെടുത്തൽ തുടങ്ങിയ എല്ലാ “ആധുനിക” നടപടിക്രമങ്ങൾക്കും മുൻവാതിൽ സിസ്റ്റത്തേക്കാൾ പിൻവാതിൽ സിസ്റ്റത്തിനു് മുൻഗണന നൽകുന്ന ഒരു ഇടതുപക്ഷപാർട്ടിയാണു് ഇപ്പോൾ കേരളത്തിന്റെ ചുക്കാൻ പിടിക്കുന്നതു് എന്നതും മസ്ക്കിനെ “ഹഠാദാകർഷിച്ചിരിക്കാൻ” വഴിയുണ്ടു്.
അധികാരത്തിൽ എത്തിയപ്പോഴൊക്കെ, ദീർഘവീക്ഷണത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി “പുറംവാതിൽസിസ്റ്റം” വഴി അധികാരശ്രേണിയിലെ താക്കോൽ സ്ഥാനങ്ങളിൽ തിരുകിക്കയറ്റിയിരിക്കുന്ന പാർട്ടിഭക്തരായ “ഓംനിപ്പൊട്ടന്മാരുടെ” കഠിനാദ്ധ്വാനത്തിന്റെ ഫലമായി കുതികുതിച്ചുയരുന്ന കേരളം, ഈലോൺ മസ്ക്കിനെന്നല്ല, നേരായ മാർഗ്ഗം വെടിഞ്ഞു് നടക്കുന്ന ആർക്കാണു് ഒരു എൽഡൊറാഡൊ അല്ലാതിരിക്കുക?
February 10 2021 12:04
വൈരുദ്ധ്യാത്മകഭൗതികവാദവും വൈകുണ്ഡാത്മകആത്മീയവാദവും തമ്മിൽ ഹൃദയസ്പന്ദനവും ഹൃദയസ്തംഭനവും പോലുള്ള വ്യത്യാസമേയുള്ളു. പ്രഥമദൃഷ്ട്യാ, കൊമിന്റേൺ മുതൽ അകൽച്ചയിലായിരുന്ന വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിൽ നിലവിലിരിക്കുന്ന പഞ്ചഭൂതാധിഷ്ഠിതമായ അസ്തിത്വദുഃഖത്തിന്റെ കേവലമായ ഒരു റെസിപ്രൊക്കേഷൻ, അത്രമാത്രം. – താത്വികാചാര്യൻ സഖാവു് കുമാരപിള്ള
February 11 2021 08:38
“കുപ്രചരണങ്ങളിൽ വഞ്ചിതരാകരുതു്.” – ധനകാര്യമന്ത്രി.
ആരുടെ കുപ്രചരണങ്ങളിൽ എന്നുകൂടി പറയാമായിരുന്നു.
February 11 2021 09:38
എപ്പോഴും, പ്രത്യേകിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ, മുൻവാതിൽക്കൽ നിന്നു് പാർട്ടിക്കുവേണ്ടി മുടങ്ങാതെ കുരയ്ക്കാൻ ബാദ്ധ്യസ്ഥരായ കുറെ ഗതികെട്ട പട്ടികളെ സൃഷ്ടിച്ചെടുക്കലാണു് പിൻവാതിൽനിയമനങ്ങളുടെ പിന്നിലെ യഥാർത്ഥവും നിഗൂഢവുമായ ലക്ഷ്യം.
February 11 2021 10:17
താത്കാലികജീവനക്കാരോടുള്ള പിണറായി വിജയന്റെ “മാനുഷികപരിഗണന” versus വാളയാർ പെൺകുട്ടികളോടുള്ള പിണറായി വിജയന്റെ “മാനുഷികപരിഗണന”!
What a “Wonder-fool” World!
What a “Booty-full” World!!
February 12 2021 11:58
മനസ്സമ്മതം തന്നാട്ടേ, മധുരം കിള്ളിത്തന്നാട്ടേ, മധുരപ്പതിനേഴുകാരീ, വിരുന്നുകാരീ! വിരുന്നുകാരീ!!
February 13 2021 13:50
ചുവപ്പുകണ്ടാൽ തലയിൽ മണിയടിക്കുന്ന മൂരികൾ സ്പെയിനിലൊക്കെയുണ്ടെന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, കറുപ്പുകണ്ടാൽ അടിയിൽ “ടെലഗ്രാം അടിക്കുന്ന” ചില മുതുകാളകൾ ബ്ലണ്ഡർ ബൺ കേരളത്തിലുമുണ്ടെന്നു് ഇപ്പോൾ കേൾക്കുന്നു!
February 13 2021 14:20
എന്റെ മുന്നിൽ കറുപ്പുനിറത്തിലുള്ള മാസ്ക് ധരിക്കുന്നതു് എന്നെ കരിങ്കൊടി കാണിക്കുന്നതിനു് തുല്യമാണെന്നു് മനസ്സിലാക്കാനുള്ള യൂണിവേഴ്സിറ്റി വിദ്യാഭ്യാസവും, എക്സ്ട്രാ-കരിക്കുലർ ആക്റ്റിവിറ്റീസ് കേസുകെട്ടുകളുമൊക്കെ എനിക്കു് സ്വന്തമായുണ്ടു്. എന്നെ ഇങ്ങോട്ടു് വിരട്ടണ്ട, ഞാൻ അങ്ങോട്ടു് വിരട്ടിക്കോളും.
February 13 2021 14:33
മാസക്കിസ്റ്റ്: എന്നെ പീഡിപ്പിക്കൂ!
സാഡിസ്റ്റ്: ഇല്ല, ഒരിക്കലുമില്ല.
February 14 2021 10:08
“എന്നെ ആരൊക്കെയോ കൂടി കൊല്ലാൻ വരുന്നേ” എന്ന മിഥ്യയായ ഭയം പെർസിക്യൂഷൻ കോംപ്ലക്സാണു് – പാരനോയയുടെ ഒരു വകഭേദം. അത്തരക്കാർക്കു് എത്ര സെക്യൂരിറ്റി കിട്ടിയാലും പോരാ പോരാ എന്നു് തോന്നും. സ്വാഭാവികം.
ഒരവസരം വന്നപ്പോൾ പറഞ്ഞെന്നേയുള്ളു.
February 15 2021 11:44
കക്കൂസ് സന്ദർശനത്തിലെ ഉപോത്‌പന്നങ്ങളായ അപശബ്ദങ്ങളെ കൗശലപൂർവ്വം നിമഗ്നം ചെയ്തു്, മാനം മര്യാദയുള്ള ഒരു “നിശ്ശബ്ദവിസർജ്ജകൻ” എന്ന മനോഹരപരിവേഷം വെളിയിലേക്കു് പ്രസരിപ്പിക്കാൻ, കോളെജ് ഹോസ്റ്റലിലെ ചില സഹപാഠികൾ “താമസമെന്തേ വരുവാൻ”, “അറബിക്കടലിളകിവരുന്നു” ഇത്യാദി ശീലുകൾ അകത്തിരുന്നു് അന്തംവിട്ടു് ആലപിക്കാറുണ്ടായിരുന്നു.
പിണറായി ഗവണ്മെന്റ് ഇതുവരെ പാർട്ടിക്കാർക്കായി പിൻവാതിലിലൂടെ ചെയ്തതും, അതല്ലാത്തവർക്കും, PSC ടെസ്റ്റെഴുതിയവർക്കും മറ്റും ചെയ്യാത്തതുമായ വീരശൂരനവോത്ഥാനസദ്ഭരണപരാക്രമങ്ങളുടെ പച്ചനുണയൻ പാണൻപാട്ടുകൾ ദിനപ്പപത്രങ്ങളും മറ്റു് മാദ്ധ്യമങ്ങളും നിറയെ തൂറിവാരിമെഴുകുന്നതായി ഫെയ്സ്ബുക്കിലൂടെ അറിഞ്ഞപ്പോൾ ആ നിശ്ശബ്ദവിസർജ്ജക-ബുദ്ധിവളിയന്മാരെയാണു് എനിക്കോർമ്മ വന്നതു്.
ഉഷ്ണം ഉഷ്ണേന ശാന്തി എന്നു് ഉപദേഷ്ടാക്കൾ ഉപദേഷ്ടിച്ചിരിക്കാൻ വഴിയുണ്ടു്. പ്രോംപ്റ്റർ ഇല്ലെങ്കിൽ എന്തു് സൂപ്പർസ്റ്റാർ, എന്തഭിനയം? പക്ഷേ, വിടക്കുഭരണദുർഗ്ഗന്ധം വിടക്കുപരസ്യദുർഗ്ഗന്ധേന ശാന്തിയോ ശാന്തമ്മയോ ആകുമോ ഇല്ലയോ എന്നു് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം, പൂച്ചു് പൊളിയുന്നതും ചെമ്പു് തെളിഞ്ഞു വരുന്നതും സ്വപക്ഷാന്ധരായ പാർട്ടിഭക്തരല്ലാതെ, കണ്ണിനു് കാഴ്ചയുള്ള മറ്റു് മനുഷ്യർ കാണാതിരിക്കുമോ?
February 16 2021 10:14
നാലുംകൂട്ടി കുശാലായി ഒന്നു് മുറുക്കാനുള്ള വഹ കിട്ടിയാൽ, സ്വന്തം ഇമേജ് പോളീഷ് ചെയ്യാൻ മാത്രമായി കോടികളുടെ പൊതുമുതൽ ധൂർത്തടിക്കുന്ന ഏതു് നീചജന്മത്തിന്റെയും പാദം നക്കാൻ മടിയില്ലാത്തവരായി അധഃപതിച്ചു കഴിഞ്ഞു മലയാളികൾ.
February 16 2021 10:54
അർത്ഥശൂന്യമായ വായ്ത്താരികൾ കൊണ്ടു് മനുഷ്യരെ എത്ര എളുപ്പത്തിൽ കബളിപ്പിക്കാൻ കഴിയുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണു് കേരളത്തിലെ ഓരോ മാർക്സിസ്റ്റും.
February 17 2021 09:16
സലിം കുമാറിന്റെയൊക്കെ പ്രായത്തിലെത്തിയാൽ ഒന്നുകിൽ മനുഷ്യൻ ഭരണപരിഷ്കാരക്കമ്മീഷനാകണം, അല്ലെങ്കിൽ തൂങ്ങിച്ചാകണം. ഇതു് രണ്ടും ചെയ്യാതെ ഇറങ്ങിക്കോളും കേരളസാഹിത്യഅക്കാദമി ഭരണസമിതിയിലെ ശ്യാമളകോമളമുകുളങ്ങളായ ശ്രീമാന്മാർ വൈശാഖൻ, പിണറായി, എ. കെ. ബാലൻ എന്നീ യുവതുർക്കികളെ നാണം കെടുത്താൻ.
February 17 2021 10:54
റിയലായി നിലനിൽക്കുന്നില്ലാത്ത ഏതെങ്കിലുമൊക്കെ ദൈവങ്ങളിൽ വിശ്വസിക്കുന്നതിനു് മനഃശാസ്ത്രപരമായെങ്കിലുമുള്ള നീതീകരണമുണ്ടു്. പക്ഷേ, കേരളമുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ, റിയലായി ഈ ഭൂമിയിൽ നിലനില്ക്കുമ്പോഴും, തന്നോടുതന്നെ സത്യസന്ധത പുലർത്താൻ കഴിയാത്തവരും, മര്‍ക്കടമുഷ്‌ടികളുമായവരുടെ വായ്ത്താരികളിൽ മയങ്ങി ഒരിക്കലും അവരെ വിശ്വസിക്കാതിരിക്കുക.
കാരണം, പ്രൈമോർഡിയലി ഈഗോസെൻട്രിക് ആയ “ജനുസ്സുകൾ” ലോകചരിത്രത്തിൽ ഒരിക്കലും വിശ്വാസയോഗ്യരായിരുന്നിട്ടില്ല, മനുഷ്യവർഗ്ഗത്തിനു് എപ്പോഴും അപകടകാരികളായിരുന്നിട്ടുണ്ടുതാനും.
February 18 2021 11:22
ഒരു മൂലകത്തിനോടു് വിഭിന്നമായ അളവുകളിൽ മറ്റു് മൂലകങ്ങൾ ചേർത്തു് നിർമ്മിക്കപ്പെടുന്നവയാണു് ലോഹസങ്കരങ്ങൾ (alloys). പാർട്ടിസിപ്പന്റ്സ് ആയ മൂലകങ്ങളുടെ സ്വഭാവഗുണങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരിക്കും അങ്ങനെ നിർമ്മിക്കപ്പെടുന്ന ലോഹസങ്കരത്തിന്റെ സ്വഭാവഗുണങ്ങൾ. (ഉദാ: തുരുമ്പിക്കുന്ന ഇരുമ്പിനോടു് ക്രോമിയം, നിക്കൽ മുതലായ മൂലകങ്ങൾ ചേർത്തു് നിർമ്മിക്കപ്പെടുന്ന പലയിനം സ്റ്റെയ്ൻലെസ്സ് സ്റ്റീലുകൾ).
E. ശ്രീധരന്റെ കേരളരാഷ്ട്രീയഇടപെടൽ, “അതിശീഘ്രം ബഹുദൂരം തുരുമ്പിക്കൽ” എന്നതു് സ്വഭാവഗുണമായ കേരളസമൂഹത്തിലെ കക്ഷിരാഷ്ട്രീയഇരുമ്പിനെ, അത്ര എളുപ്പം തുരുമ്പിനു് കീഴ്പ്പെടാത്ത, “അന്തസ്സുള്ള” ഒരു സ്റ്റെയ്ൻലെസ്സ് സ്റ്റീൽ രാഷ്ട്രീയസമൂഹമാക്കി രൂപാന്തരപ്പെടുത്താൻ സഹായിച്ചുകൂടെന്നില്ല.
പക്ഷേ, പാലിലോ, പായസത്തിലോ യുഗാന്തരങ്ങൾ ഇട്ടുവച്ചാലും ശമിക്കുന്നതല്ല കാരസ്കരക്കുരുക്കളുടെ കയ്പുരസം. അവസാനം, “വൺ ടൂ ത്രീ വിരട്ടലിന്റെ” ഫിലോസഫേഴ്സായ കാരസ്കര”ഗു”രുക്കളുടെ മുന്നിൽ സമസ്താപരാധത്തിനു് മാപ്പുപറയേണ്ടി വരുന്നതു് പാലും പായസവുമായിരിക്കുമെന്നതു് അനുഭവജ്ഞാനം.
February 19 2021 09:19
കൊള്ളത്തലവനെ വെള്ളപൂശേണ്ടതു് കൊള്ളമുതലിന്റെ പങ്കുപറ്റി ജീവിക്കുന്നവരുടെ ആവശ്യമാണു്. പങ്കൊന്നും കിട്ടാതെ വെറുതെ പുറകെ നടന്നു് കീജേ വിളിക്കുന്നവർ ഉറിയെന്തു് തറിയെന്തു് എന്നറിയാതെ ഐഡിയോളജിക്കൽ വാക്യൂമിൽ ആത്മസാക്ഷാത്കരണം തേടുന്ന ബുദ്ധിജീവികളായിരിക്കാനേ വഴിയുള്ളു.
February 20 2021 09:09
കേരളം സ്വന്തമായി കോവിഡ് 19 വാക്സിൻ നിർമ്മിക്കുമെന്നു് പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. അദ്ദേഹം ഇപ്പോൾ സ്ഥിരം ഒരൊറ്റച്ചിരിയാണത്രെ!
“എവിടെത്തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാമൊറ്റച്ചിരികൾ മാത്രം.”
February 20 2021 11:46
മുഖ്യമന്ത്രി ആകാൻ വേണ്ടി സുന്നത്തു് ചെയ്യാനും താൻ തയ്യാറാണെന്നു് ഇ. ശ്രീധരൻ പറഞ്ഞതായി വാർത്ത. ആ വാർത്ത ശരിയായിരിക്കണം. ഇത്തരം കാര്യങ്ങളിൽ അന്തസ്സാരശൂന്യമായ വാർത്തകൾ പ്രചരിപ്പിക്കാൻമാത്രം അന്തസ്സില്ലാത്തവയല്ല അടിമുടി പ്രൊഫഷണലായി പ്രവർത്തിക്കുന്ന അടിപൊളി മല്ലുമാദ്ധ്യമങ്ങൾ.
February 22 2021 10:52
അപ്രമാദികളും ചില്ലുകൂടുപരിശുദ്ധരുമായ മല്ലു മാക്രിസ്റ്റ് നേതാക്കൾ അവരുടെ “വാ”തിലുകൾ സ്വപ്ന-ലോകത്തിന്റെ അത്രയങ്ങു് വിശാലമായി തുറക്കാതിരുന്നെങ്കിൽ, മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകക്കാന്തിയിൽ മുങ്ങിമുങ്ങി, പിണറായി ഭരണത്തിൽ മിന്നിമിന്നി തിളങ്ങി വിളങ്ങുന്ന കേരളത്തിന്റെ അന്തരീക്ഷം ഹൈഡ്രജൻ സൾഫൈഡിന്റേതുപോലുള്ള (H₂S) ദുർഗ്ഗന്ധം കൊണ്ടു് ശ്വാസംമുട്ടി ചാകേണ്ടിവരുന്നവിധം മലീമസമാകാതിരുന്നേനെ!
February 23 2021 09:28
വാഹനസേനയും ഹെലിക്കോപ്റ്റർസേനയും കടന്നു് കപ്പൽസേനയുമായി മുന്നോട്ടു് കുതിക്കുന്ന കേരളം!
ഭൂമികൊള്ളയും, ആകാശക്കൊള്ളയും കടൽക്കൊള്ളയുമായി പിന്നോട്ടു് മുന്നേറുന്ന ഒരു തീവെട്ടിക്കൊള്ളക്കൂട്ടം, അതുമതി. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.
February 23 2021 10:04
പാർട്ടിദൈവത്തിന്റെ പത്തു് കല്പനകൾ, അഥവാ CPI (M) മാനിഫെസ്റ്റോ
1. നിനക്കു് കിറ്റു് നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയായ ഞാൻ നിന്റെ ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു്. എനിക്കല്ലാതെ മറ്റാർക്കും നീ വോട്ടു് ചെയ്യരുതു്.
2. മീതെ ആകാശത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കുകീഴെ വെള്ളത്തിലെങ്കിലുമുള്ള യാതൊന്നിനെയും നീ കൊള്ളയടിച്ചു് കോഞ്ഞാട്ടയാക്കാതിരിക്കരുതു്.
3. നിന്റെ ദൈവമായ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായി ഒരക്ഷരം മിണ്ടിപ്പോകരുതു്.
4. രക്തസാക്ഷിദിനങ്ങളിൽ ബലികുടീരങ്ങളിൽ രക്തപുഷ്പങ്ങൾ ചാർത്താനും, മുഷ്ടിചുരുട്ടി ആകാശത്തിലേക്കെറിഞ്ഞു് ആവേശപൂർവ്വം മുദ്രാവാക്യങ്ങൾ മുഴക്കാനും ഓർക്കുക.
5. അപ്പനെക്കാളും അമ്മയെക്കാളും നീ നിന്റെ ഏകദൈവമായ പാർട്ടിയെ ബഹുമാനിക്കുക.
6. പാർട്ടിക്കുവേണ്ടി കൊല്ലാനും രക്തസാക്ഷിയാകാനും പാർട്ടിയെ ന്യായീകരിക്കാനും സദാ സന്നദ്ധമായിരിക്കുക.
7. വ്യഭിചാരം ചെയ്യാൻ കിട്ടുന്ന ഒരവസരവും നീ പാഴാക്കരുതു്. ഞാൻ നിനക്കു് തുണയായുണ്ടു്.
8. പറ്റുന്നിടത്തുനിന്നെല്ലാം പരമാവധി മോഷ്ടിക്കാൻ നീ ഒരിക്കലും മടിക്കരുതു്. ഞാൻ നിന്നെ കേസിൽ നിന്നും രക്ഷപെടുത്തും.
9. എന്തിനും ഏതിനും വേണ്ടി ആർക്കു് നേരെയും കള്ളസാക്ഷ്യം പറയുക. തിന്നാനും കള്ളം പറയാനും മാത്രമേ നീ വാ തുറക്കാവൂ.
10. മുന്നിൽ പോകുന്ന സഖാവിന്റെ സ്ഥാനം കയ്യടക്കാൻ അവന്റെ ജനസമ്മതി മുതലെടുക്കുകയും, ലക്ഷ്യം നേടിക്കഴിഞ്ഞാൽ ഒട്ടും വൈകാതെ പാലം വലിച്ചു് അവന്റെ കഥകഴിക്കുകയും ചെയ്യുക.
– മോശെവഴി യഹോവ യഹൂദർക്കു് പത്തു് കല്പനകൾ നൽകി. (പുറപ്പാടു് പുസ്തകം 20: 1- 17)
– മുമ്പേ ഗമിക്കുന്ന നേതാക്കൾ വഴി കമ്മ്യൂണിസ്റ്റ് പാർട്ടി പിമ്പേ ഗമിക്കുന്ന അണികൾക്കു് പത്തു് കല്പനകൾ നൽകി.
– വംശീയമായി കാൾ മാർക്സും യഹൂദനായിരുന്നു. ഒട്ടും ചേർച്ചക്കുറവില്ല.
– ഇങ്ക്വിലാബ് സിന്ദാബാദ്!
February 23 2021 12:25
രാഷ്ട്രീയ പാർട്ടി ഏതുമാകട്ടെ, കേരളരാഷ്ട്രീയംപോലെ, പോത്തട്ടകളും, നീർക്കോലികളും, വിഷജീവികളും, പീഡോഫൈലുകളെവരെ ന്യായീകരിക്കാൻ മടിയില്ലാത്ത അത്യന്താധുനികരും, സംസ്കാരം എന്തെന്നറിയാത്ത സാംസ്കാരികനായകരും, വാതുറന്നാൽ നുണ മാത്രം പറയുന്ന മൾട്ടിച്ചങ്കന്മാരും പൂണ്ടുവിളയാടുന്ന കപടവും പ്രാകൃതവുമായ ഒരു നാട്യസമൂഹത്തിന്റെ അളിഞ്ഞുനാറിയ ചതുപ്പുനിലത്തിലേക്കു് ഇ. ശ്രീധരനെപ്പോലൊരാൾ ഒരിക്കലും കാലെടുത്തു് വയ്ക്കരുതായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അദ്ദേഹം അതു് ചെയ്തു.
അദ്ദേഹത്തിന്റെ ബോധപൂർവ്വമായ (?) തീരുമാനം എന്ന നിലയിൽ ആ തീരുമാനത്തെ ബഹുമാനിക്കാനും, ജീർണ്ണതയുടെ ദുർഗ്ഗന്ധം വമിക്കുന്ന ആ ചതുപ്പുനിലത്തിൽ മുങ്ങിത്താണു് ശ്വാസം കിട്ടാതെ അന്ത്യശ്വാസം വലിക്കേണ്ട ഗതികേടു് അദ്ദേഹത്തിനു് ഉണ്ടാകാതിരിക്കട്ടെ എന്നു് ഹൃദയപൂർവ്വം ആശംസിക്കാനുമേ ഈ വൈകിയ വേളയിൽ “എനക്കു്” കഴിയൂ.
February 24 2021 10:16
ആഴക്കടൽ മത്സ്യബന്ധനവിഷയത്തിൽ സത്യവാങ്മൂലങ്ങളുടെ ഉദ്ധതിയോടെ പരസ്യവേദികളിൽ നടത്തിയ പ്രസ്താവനകൾ പച്ചക്കള്ളങ്ങളായിരുന്നു എന്നു് വ്യക്തമായ ശേഷവും മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും മത്സ്യമന്ത്രിണിക്കും ഒന്നും സംഭവിക്കാത്തതുപോലെ എങ്ങനെ മനുഷ്യരുടെ മുഖത്തുനോക്കാൻ കഴിയുന്നു എന്നു് ചിലരെങ്കിലും അത്ഭുതപ്പെട്ടേക്കാം. ഈ വിഷയത്തിൽ പൊതുസമൂഹത്തിനുമുന്നിൽ മറിയാമ്മനാടകം കളിക്കുന്ന രാഷ്ട്രീയഅഭ്യാസികൾ സാധാരണ മനുഷ്യരാണെന്ന തെറ്റിദ്ധാരണമൂലമാണു് ജനങ്ങൾക്കു് അത്തരം അത്ഭുതപ്പെടലുകൾ ഉണ്ടാകുന്നതു്.
ഇവിടെ കഥ കൊണ്ടു പോകുന്ന “ത്രീ മസ്ക്കറ്റിയേഴ്സ്” വെറും മനുഷ്യരല്ല, മാർക്സിസ്റ്റുകളാണു്. അവർ വേറെ ജനുസ്സുകളാണു്. നീറ്റ്സ്‌ഷെ വിഭാവനം ചെയ്ത “അതിമാനുഷൻ” (Übermensch) ടൈപ്പുമായി മാത്രം താരതമ്യം ചെയ്യാൻ കഴിയുന്ന ജനുസ്സുകൾ!
മാർക്സിസ്റ്റുകളായ അതിമാനുഷരുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ ഒരുവിധത്തിലും ചേരുന്നില്ല എന്നു് മാർക്സിസ്റ്റുകളല്ലാത്ത സാധാരണ മനുഷ്യർക്കു് തോന്നുന്നതു് മാർക്സിയൻ വേവ് ലെങ്തിൽ റെസൊണെയ്റ്റ് ചെയ്യാനുള്ള ശേഷി അവർക്കില്ലാത്തതുകൊണ്ടാണു്. പാർട്ടി ആപ്പീസിൽപ്പോയി മാമൂദീസാ മുങ്ങി, പാർട്ടിസെക്രട്ടറിയെക്കൊണ്ടു് ആനാം വെള്ളം തളിപ്പിച്ചു് മാർക്സിസ്റ്റായാൽ ആ പ്രശ്നം പരിഹരിക്കാം.
February 24 2021 12:00
മതം, കാമം, കക്ഷിരാഷ്ട്രീയം, അക്ഷരശ്ലോകം, മൂഢഭക്തി, പല്ലിശാസ്ത്രം = മല്ലു അസ്തിത്വം.
February 25 2021 12:22
മീൻ ചീഞ്ഞാൽ ഹാർബർ മൊത്തം അസഹ്യമായി നാറുമെന്റെ മറുതക്കുട്ട്യേ!
February 25 2021 12:59
ചക്രശ്വാസം വലിക്കുന്ന പിണറായി വിജയൻ നല്ലപിള്ള ചമയാനായി കാട്ടിക്കൂട്ടുന്ന ഇലക്ഷൻ മാമാങ്കങ്ങളുടെ പേരിൽ മാക്രിസ്റ്റ് പാർട്ടിയെ കുറ്റം പറയുന്നതിൽ വലിയ കാര്യമില്ല. ആവക മിമിക്രികൾ വെള്ളം തൊടാതെ വിഴുങ്ങാൻ എന്നും ഇന്നും എപ്പോഴും സന്നദ്ധരായിരുന്നിട്ടുള്ള No. 1 കേരളജനതയുടെ സമ്പൂർണ്ണമായ സാക്ഷരതയിലും ആത്യന്തികമായ പ്രബുദ്ധതയിലുമാണു് അതിന്റെയെല്ലാം ഉത്തരവാദിത്വം പള്ളിയുറക്കം കൊള്ളുന്നതു്.
മനുഷ്യവർഗ്ഗത്തിന്റെ പ്രൈമോർഡിയൽ സ്റ്റ്യുപ്പിഡിറ്റിക്കു് ഭൗതികമായ വേദന ഉണ്ടായിരുന്നെങ്കിൽ കേരളറിപ്പബ്ലിക് ഹൃദയഭേദകമായ ഒരൊറ്റ കൂട്ടക്കരച്ചിലായിരുന്നേനെ!
February 25 2021 13:52
ഓരോ ഹിന്ദുവും, ഓരോ മുസ്ലീമും, ഓരോ ക്രിസ്ത്യാനിയും, ഓരോ മാർക്സിസ്റ്റും, എന്തെന്നോ എന്തിനെന്നോ – അവരുടെ മനഃപൂർവ്വമല്ലാത്ത കാരണങ്ങളാൽ – അറിയാനോ മനസ്സിലാക്കാനോ ഉള്ള ശേഷിയില്ലാതെ മറ്റെന്തൊക്കെയോ, ഏതൊക്കെയോ “ഐഡിയോളജിക്കൽ ഇസങ്ങളെ” പിൻതുടരേണ്ടിവരുന്ന മറ്റോരോരുത്തരും കേവലം മനുഷ്യരാണു്. അവരെ “കേവലമനുഷ്യർ” അല്ലാതാക്കുന്നതു്, ഒരിക്കലും ഒരു ശാസ്ത്രമാകാൻ കഴിയാത്തതും, അവർ സർവ്വാത്മനാ പിൻതുടരുന്നതുമായ മതതത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളുമാണു്. ഈ സത്യം അവരെ പറഞ്ഞു് മനസ്സിലാക്കാൻ കഴിയില്ല എന്നതാണു് ഒരു സ്വതന്ത്രബുദ്ധിക്കു് നേരിടേണ്ടിവരുന്ന, അത്ര എളുപ്പമല്ലാത്ത – ഒരുപക്ഷേ, ഒരിക്കലും പരിഹരിക്കപ്പെടാൻ കഴിയാത്ത – അടിസ്ഥാനപരമായ പ്രശ്നം.
മനുഷ്യരുടെ പ്രകൃതിസഹജതക്കെതിരെയുള്ള പോരാട്ടം, തുടങ്ങുന്നതിനു് മുൻപേതന്നെ പരാജയപ്പെടാൻ വിധിക്കപ്പെട്ട ഒരു പ്രാകൃതപോരാട്ടമാണു്. അതിന്റെ ഫലമോ, കാട്ടുനീതിയിൽ മാത്രം ന്യായീകരണമുള്ളതും, അതുകൊണ്ടുതന്നെ, മാനവികമായ സംസ്കാരത്തിൽ അർത്ഥശൂന്യമായതുമായ രക്തച്ചൊരിച്ചിലുകളും, രക്തബന്ധപരവും, വൈകാരികബന്ധപരവുമായ ആത്മബന്ധങ്ങളുടെ ഒരിക്കലും വീണ്ടെടുക്കാനാവാത്ത വേർപെടുത്തലുകളും!!
February 27 2021 13:40
ശത്രുക്കളെ പ്രതിരോധിക്കൽ ജീവിവർഗ്ഗങ്ങളിൽ നൈസര്‍ഗ്ഗികമായ ഒരു ഗുണമാണു്. അതുകൊണ്ടുതന്നെ, ഈ ഭൂമിയിൽ നിലനിൽക്കാനുള്ള ഓരോ മനുഷ്യന്റെയും അവകാശത്തിൽ അന്യായമായി കൈകടത്തുന്ന ഓരോ വ്യക്തിയെയും, ഓരോ അധികാരിയെയും, മേല്‍ക്കോയ്‌മയുടെ “വർണ്ണക്കോഴിപ്പപ്പുകൾ” ചാർത്തിയ തലപ്പാവുകളുമായി സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടു് “ഗരുഡൻ തൂക്കം” കളിക്കുന്ന ഓരോ ഏജൻസിയെയും പ്രതിരോധിക്കാനുള്ള സാമാന്യമനുഷ്യരുടെ അവകാശത്തെ ധാർമ്മികമായെങ്കിലും പിന്തുണയ്ക്കാനുള്ള ബാദ്ധ്യത, പണ്ടെന്നോ കാലഹരണപ്പെട്ടു്, “മനുഷ്യനും ദൈവത്തിനും” വേണ്ടാതായി ഉപേക്ഷിക്കപ്പെട്ടു് പുഴുത്തുനാറിക്കൊണ്ടിരിക്കുന്ന, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളുടെയോ, രാജാധിരാജന്മാരായിരുന്ന ഏതൊക്കെയോ ദൈവങ്ങൾ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു് ഉറികെട്ടിയിറക്കിയ വിശ്വാസപ്രമാണങ്ങളുടെയോ, ദൈവകല്പനകളുടെയോ, ജാതിമത-വർണ്ണ-വർഗ്ഗ-ലൈംഗിക-പ്രായ-ദേശ പരിഗണനകളുടേയോ വിഴുപ്പുഭാണ്ഡങ്ങൾ മുതുകത്തുനിന്നും ഇറക്കിവയ്ക്കാൻ ധൈര്യമില്ലാത്തതിനാൽ മരവിച്ച മനുഷ്യത്വവുമായി ലോകത്തിൽ റോന്തുചുറ്റുന്ന സമ്പൂർണ്ണസംശുദ്ധബുദ്ധിജീവിക്ലബ്ബുകളിൽ അംഗത്വമില്ലാത്ത ഓരോ മനുഷ്യജീവിക്കുമുണ്ടു്.
തങ്ങളുടേതിൽ നിന്നും അന്യമായൊരു നിലപാടു് വച്ചുപുലർത്തിയതിന്റെ മാത്രം പേരിൽ, ഒരുവന്റെ തല “നീട്ടിപ്പിടിച്ച വാളുകൊണ്ടു്” വെട്ടിമുറിച്ചു് താഴെയിട്ടാലും, അവൻ പൂർണ്ണമായും മരിച്ചു എന്നു് ഉറപ്പില്ലാത്തതിനാൽ, മലയാളം അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണവുമായി മത്സരിക്കാനെന്നപോലെ, എണ്ണിയെണ്ണിവെട്ടി അവന്റെ മരണം ഉറപ്പുവരുത്തുന്ന “സമ്പൂർണ്ണസാക്ഷരരുടെയും”, ആ ക്രൂരകൃത്യത്തിനുനേരെ നയതന്ത്രപരമായ എലഗൻസോടെ നിശ്ശബ്ദത പാലിക്കുകയോ, പ്രത്യയശാസ്ത്രപരമായ വിധേയത്വത്തോടെ പിൻതുണയ്ക്കുകയോ ചെയ്യുന്ന പ്രബുദ്ധരുടെയും, നമ്പർ വൺ സാംസ്കാരികനായകരുടെയും, ഞോളസാഹിത്യവിചക്ഷണരുടെയും, സില്മാ അവാർഡ് ജേതാക്കളുടെയും, ഗ്രാംഷിയൻ-ചോംസ്കിയൻ-മെഴ്‌സിക്കുട്ടിയൻ-പിണറായിയൻ വിപ്ലവാത്മകജനുസ്സുകളുടെയും “വൻകുടലൊഴിഞ്ഞ” പിന്തുണയാൽ അധികാരക്കസേരയിലെത്തി ഞെളിഞ്ഞിരിക്കുന്ന മാർക്സിയൻ മഹാത്മാക്കളെ, ക്രൂരാത്മാക്കളെ, പീഡോഫൈലുകളെയും കൊലപാതകികളെയും വേശ്യകളെയും ബലാൽസംഗികളെയും സംരക്ഷിക്കാനായി സുപ്രീം കോടതിവരെ പോകാൻ മടിയില്ലാത്ത “നികൃഷ്ടജന്മങ്ങളെ”, “പരനാറികളെ”, “അട്ടം പരതികളായ” അല്പാത്മാക്കളെ, വാളയാർ കൊലപാതകക്കേസിൽ നീതി ലഭിക്കുന്നതിനുവേണ്ടി, ഏതൊരു സ്ത്രീയുടെയും അഭിമാനമായ സ്വന്തം തലമുടി മുറിച്ചു് ഏതാനും സ്ത്രീകൾ ഗത്യന്തരമില്ലാതെ പ്രതിഷേധിച്ചതുകൊണ്ടു് നീതിബോധവും മാനം മര്യാദയും ഉള്ള മനുഷ്യവർഗ്ഗജനുസ്സുകളായി രൂപാന്തരപ്പെടുത്താൻ കഴിയും എന്നതൊരു വ്യാമോഹം മാത്രമാണു്.
എന്നിട്ടും അതുപോലൊരു “ഡെസ്പറേറ്റ് ആക്റ്റിനു്” ഇറങ്ങിത്തിരിച്ചവർ തീർച്ചയായും ബഹുമാനം അർഹിക്കുന്നു.
“പൊരുതുന്നവൻ തോറ്റേക്കാം, പക്ഷേ, പൊരുതാത്തവൻ തോറ്റുകഴിഞ്ഞു”. (മൗലികമായി ബെർട്ടോൾട് ബ്രെഹ്റ്റിന്റേതല്ലെങ്കിലും, “തത്പരകക്ഷികൾ” ബ്രെഹ്റ്റിന്റേതായി പ്രചരിപ്പിക്കുന്ന, വസ്തുതാപരമായി തെറ്റാകേണ്ട കാര്യമില്ലാത്ത ഒരു ഉദ്ധരണി)
February 28 2021 12:01
ഉറപ്പാണു് LDF – മാക്രിസ്റ്റ്
കറുപ്പാണു് മതം – മാർക്സ്
അറപ്പാണു് LDF – UDF
തുറുപ്പാണു് LDF – BJP
ചതിയനാണു് പിണു – സ്വപ്ന, കടലിന്റെ മക്കൾ …
വഞ്ചകനാണു് പിണു – PSC ഉദ്യോഗാര്‍ത്ഥികൾ
നുണയനാണു് പിണു – വാളയാർ കുഞ്ഞുങ്ങൾ
വിശ്വസ്തനാണു് പിണു – ശ്രീ “എം”
വളകഴപ്പനാണു് പിണു – അമിത് ഷാ
നന്ദിയുള്ളവനാണു് മോദി – പിണു
വെറുപ്പാണു് LDF – ബോധമുള്ള പൊതുജനം
- മുദ്രാവാക്യങ്ങൾ മുഴക്കിയാൽ സംഭവിപ്പിക്കാൻ കഴിയുന്നത്ര എളുപ്പം സംസ്ഥാപിക്കപ്പെടാൻ കഴിയുന്നതായിരുന്നു സാമൂഹികക്ഷേമമെങ്കിൽ കാര്യങ്ങൾ എത്ര എളുപ്പമായിരുന്നേനെ! എന്നിരിക്കിലും, ജനങ്ങൾ ഊളകളായിരിക്കുകയും, മറ്റു് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ചു്, തങ്ങൾ അങ്ങേയറ്റം പ്രബുദ്ധരാണെന്ന തോന്നൽ കേവലമായ തട്ടുതകർപ്പൻ വായ്ത്താരികളിലൂടെ അവരിൽ സൃഷ്ടിക്കാൻ സമാരാദ്ധ്യരായ ശ്രീമാന്മാർ “M”, “N”, “O”, “P” ഇത്യാദി അപൂർവ്വജനുസ്സുകൾക്കു് കഴിയുന്നിടത്തോളം, അത്തരം ശ്രീശ്രീമാന്മാരിൽ ചിലർക്കെങ്കിലും അതുവഴി അനേകം ചില ശതകോടികൾ സമ്പാദിക്കാൻ ലച്ചം ലച്ചം തൊണ്ടകളിൽ നിന്നും സൈമൾട്ടേനിയസായി ഉയരുന്ന ആ വിപ്ലവമുദ്രാവാക്യം വിളികൾ സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
March 01 2021 07:14
അജ്ഞതയ്ക്കു് ആത്മവഞ്ചനയിൽ ജനിക്കുന്ന ജാരസന്തതിയാണു് “ദൈവവിശ്വാസിയായ മാർക്സിസ്റ്റ്” എന്ന ഓക്സിമൊറോൺ.
March 01 2021 08:58
ഒരുത്തന്റെ കൂടെ കിടന്നിട്ടു് അടിവസ്ത്രം പോലും മാറാതെ എഴുന്നേറ്റുപോയി മറ്റൊരുത്തന്റെ കൂടെ കിടക്കുന്ന രീതി വ്യക്തിജീവിതത്തിൽ വേശ്യകളിലും രാഷ്ട്രീയജീവിതത്തിൽ പാർട്ടികളിലും മാത്രമേ കാണാൻ കഴിയൂ. പാർട്ടിനേതാക്കൾക്കു് അതോടൊപ്പം സമൂഹത്തോടു് സദാചാരം പ്രസംഗിക്കേണ്ടിയും, അണികൾക്കു് പാർട്ടി കിടക്കുന്ന ഓരോ കിടപ്പറയുടെ ചുറ്റിലും മാറിമാറി ഓടിനടന്നു് ന്യായീകരണച്ചന്ദനത്തിരികൾ കത്തിച്ചുവച്ചു് അന്തരീക്ഷം സുഗന്ധപൂരിതമാക്കേണ്ടി വരികയും ചെയ്യുമെന്നൊരു വ്യത്യാസമേ വേശ്യാവൃത്തിയും രാഷ്ട്രീയവൃത്തിയും തമ്മിലുള്ളു.
March 01 2021 12:32
“മലയാള മനോരമ എന്നെക്കുറിച്ചു് എന്തെങ്കിലും നല്ലതു് പറഞ്ഞാല്‍ എനിക്കു് എന്തെങ്കിലും തകരാറുണ്ടെന്നു് ഞാന്‍ ഉടന്‍ ചിന്തിക്കും” എന്നു് കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടു് പറഞ്ഞിട്ടുണ്ടത്രെ!
(ഒരാൾക്കു് എന്തെങ്കിലുമൊരു തകരാറോ, ഒന്നിലധികം തകരാറുകളോ ഉണ്ടാവാൻ മനോരമ അയാളെപ്പറ്റി നല്ലതായി എന്തെങ്കിലും പറഞ്ഞിരിക്കണമെന്നോ, ദേശാഭിമാനി അയാളെപ്പറ്റി ചീത്തയായി എന്തെങ്കിലും പറഞ്ഞിരിക്കണമെന്നോ നിർബ്ബന്ധമില്ല എന്നതു് വേറെ കാര്യം.)
ക്ലാസ്സിൽ കുരുത്തക്കേടു് കാണിക്കുന്നവനെ പിടികൂടുകയും, അവൻ ആ കുരുത്തക്കേടിന്റെ പിതൃത്വം നിഷേധിക്കുകയും ചെയ്താൽ, പ്രീഡിഗ്രിക്കു് എന്നെ ഫിസിക്സ് പഠിപ്പിച്ചിരുന്ന പ്രൊഫസർ അവനോടു് ഇങ്ങനെ പറയാറുണ്ടായിരുന്നു: “എടോ, പശു വാലു് പൊക്കിയാലേ സംശയിക്കേണ്ടതുള്ളു, കാള വാലു് പൊക്കിയാൽ സംശയിക്കണ്ടതില്ല.”
ഇന്നത്തെപ്പോലെതന്നെ അന്നും സ്ത്രീകൾ മുഖത്തു് പൗഡർ പൂശുകയും കണ്ണെഴുതുകയും (“കണ്ണുകൾ” എഴുതുകയും എന്നായിരുന്നേനെ കൂടുതൽ ശരി) ചെയ്യാറുണ്ടായിരുന്നെങ്കിലും, ക്ലാസ്സിൽ കുരുത്തക്കേടുകൾ കാണിക്കുന്ന സ്വഭാവം അവർക്കുണ്ടായിരുന്നില്ല. തേച്ചുമിനുക്കിയ സാരി ചുളുങ്ങിപ്പോകാതിരിക്കാനാണോ അവർ അതുപോലെ ശുദ്ധമാനമായ ഒരു “മേഴ്സിക്കുട്ടിയമ്മ” നിലപാടു് സ്വീകരിച്ചിരുന്നതു് എന്നെനിക്കറിയില്ല. പക്ഷേ, ജന്മനാ പ്രായോഗികമതികളായതിനാൽ, തേപ്പിന്റെ കാര്യത്തിൽ പുരുന്മാരേക്കാൾ മിടുക്കുള്ളവരാണു് സ്ത്രീകൾ എന്നു് കരുതുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു.
എന്റെ അന്നത്തെ ഫിസിക്സ് പ്രൊഫസറെപ്പോലെ വേണം, സംസ്ഥാനഭരണത്തിൽ സ്ഥിരമായി സംഭവിക്കുന്ന നിഷേധിക്കാനാവാത്ത തകരാറുകളെ സംബന്ധിച്ചു് ആരെങ്കിലും ചോദിച്ചാൽ “എനക്കറിയില്ല”എന്ന റെഡി മെയ്ഡ് മറുപടി നൽകി തടിതപ്പാൻ ശ്രമിക്കുന്ന പിണറായി വിജയനോടും, തനിമയാർന്ന കാപട്യം വിറ്റു് മിടുക്കന്മാരായി ചമഞ്ഞു് ഉപജീവിക്കുന്ന മറ്റിനം ജനുസ്സുകളോടും മലയാളിസമൂഹം പ്രതികരിക്കാൻ എന്നാണെന്റെ അഭിപ്രായം: “എടോ ബുദ്ധിവളിയാ, പശു വാലു് പൊക്കിയാലേ സംശയിക്കേണ്ടതുള്ളു, ഒരു മാക്രിസ്റ്റ് കാള വാലു് പൊക്കിയാൽ സംശയിക്കേണ്ടതില്ല”. ഉദ്ദിഷ്ടകാര്യം നേടുന്നതിനുള്ള അഡ്വാൻസ് ഉപകാരസ്മരണയായ കടലക്കിറ്റു് പോലെ, “എറിഞ്ഞുതൂറ്റൽ” മാതിരി പുറംതള്ളപ്പെടുന്ന സാക്ഷാൽ ചാണകമായിരിക്കും “എനക്കറിയില്ല പാഴ്സലിന്റെ” ഉള്ളടക്കം എന്ന കാര്യത്തിൽ ഒരു സംശയത്തിന്റെ ആവശ്യമില്ല എന്നു് സാരം.
ചില കാര്യങ്ങൾ അങ്ങനെയാണു്. പ്രബുദ്ധത കണ്ടമാനം മൂത്തു് മുരടിച്ചുപോയതുകൊണ്ടു് പലർക്കും അതു് നേരത്തും കാലത്തും തിരിച്ചറിയാൻ കഴിയുന്നില്ല എന്നേയുള്ളു. ആ കഴിവില്ലായ്മയാണു്, “സമുച്ചയങ്ങൾ”, പാലങ്ങൾ, റോഡുകൾ, ആഴക്കടൽ മത്സ്യബന്ധനഉടമ്പടികൾ മുതലായ നവോത്ഥാനപദ്ധതികൾക്കായി മുടക്കി ലാഭം കൊയ്യാൻ കിറ്റു് വിതരണക്കാർ കണക്കുകൂട്ടുന്ന അടിസ്ഥാന മൂലധനം, അഥവാ “Das Kapital”.
March 02 2021 18:32
അതിമാനുഷരുടെ (Übermensch) വിയർപ്പു് ഡിസിൻഫെക്റ്റന്റാണു്. അവരുടെ വസ്ത്രങ്ങൾ വിയർപ്പിൽ കുതിരുന്തോറും രോഗാണുക്കളുടെ “രക്തസാക്ഷിത്വം” കൂടിക്കൊണ്ടിരിക്കും. തന്മൂലം, അതിമാനുഷരെ കുപ്പായമൂരാതെ കുത്തിവച്ചാൽ, കുത്തൽസൂചിവഴി കുപ്പായത്തിൽ നിന്നും ബാക്റ്റീരിയയോ, വൈറസോ, അന്യമായ ഐഡിയോളജികളോ, ബുദ്ധിയോ, ബോധമോ ഒന്നും അവരുടെ ശരീരത്തിൽ കടന്നുകൂടുമെന്ന ഭയം വേണ്ട. “E=MCC”, അഥവാ “E=MC²” എന്ന അമേരിക്കൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രീയമായ ഒരു ദീർഘകാലപഠനത്തിലൂടെ സംശയരഹിതമായി ഈ വസ്തുത തെളിയിച്ചിട്ടുണ്ടു്. ചെൽപ്പൊ, അതിന്റെ പേരിൽ ആ ഇൻസ്റ്റിറ്റ്യൂട്ടിനു് നൊബെൽ പ്രൈസ് കിട്ടാനുംമതി.
പക്ഷേ, അതിമാനുഷരല്ലാത്ത “പ്രോലെറ്റേറിയറ്റിനെ” ഏതെങ്കിലും ഡോക്ടറോ നേഴ്സോ കുപ്പായത്തിലൂടെ കുത്തിവച്ചാൽ, കുത്തിവയ്പ് നടത്തുന്നതു്, സഖാക്കളുടെ വാളുവയ്പിനും കത്തിവയ്പിനും ഔദ്യോഗികമായ മേൽത്തട്ടംഗീകാരം ഉറപ്പായ സർവ്വലോകതൊഴിലാളിവർഗ്ഗത്തിന്റെ മാർക്സിയൻ മോഡൽ സമഗ്രാധിപത്യം നിലനിൽക്കുന്നില്ലാത്ത രാജ്യങ്ങളിലാണെങ്കിൽ, തൊഴിൽദാതാവായ “ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ്” ഒരു “പിങ്ക് സ്ലിപ്പ് വിത്ത് ഇമ്മീഡിയറ്റ് ഇഫക്റ്റ്” ഭംഗിപൂർവ്വം ടൈപ്പ് ചെയ്തു് കയ്യിൽ കൊടുക്കുമെന്ന കാര്യം ഉറപ്പു്.
കാരണം, ബോധവത്കരണവും നവോത്ഥാനവുമെല്ലാം നാൽക്കവലകളിലെ വായ്ത്താരികളിലും, കിറ്റു് വിതരണങ്ങളിലും, നക്കാപ്പിച്ച നൽകലുകളിലും, മറ്റിനം ദാനധർമ്മങ്ങളിലും, പുതുതായി പെയ്ന്റടിച്ചതും, ദീപാലംകൃതവുമായ ഏതൊക്കെയോ കുറ്റൻ കെട്ടിടങ്ങളുടെ വർണ്ണചിത്രശേഖരങ്ങൾ പ്രദർശിപ്പിച്ചുള്ള വിർച്വൽ ഉദ്ഘാടനമഹാമഹങ്ങളിലും മാത്രം ഒതുങ്ങുന്നതാണെന്നു്, പ്രബുദ്ധതയുടെ കുറവുമൂലമാവാം, ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത സമൂഹങ്ങൾ, മനുഷ്യശരീരത്തെ കാര്യമെന്തെന്നറിയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രൊഫഷണൽ അഭിനേതാക്കളുടെ പരീക്ഷണശാലയാക്കാൻ അനുവദിക്കാറില്ല.
March 04 2021 11:04
ഹുഗൊ ചാവെസിനുമുന്നിൽ പരസ്യമായി “ബ്ലൌസ്” തുറന്നു് കുഞ്ഞിനു് മുലകൊടുത്താൽ, അവനിൽ നിന്നും തനിക്കു് അനിഷ്ടകരമായ കടന്നുപിടുത്തങ്ങളോ കടന്നുകയറ്റങ്ങളോ ഒന്നും ഭയപ്പെടേണ്ടതില്ലെന്നു് ഒരു വെനെസ്വേലൻ അമ്മയ്ക്കറിയാം. കുറച്ചുവർഷങ്ങൾക്കു് മുൻപു് കേരളത്തിലെ ഓൺലൈൻ മാർക്സിയൻ ഫിലോസഫേഴ്സ് അതുപോലൊരു വെനെസ്വേലൻ മുലകൊടുക്കൽ ചിത്രം കമ്മ്യൂണിസ്റ്റ് ഭരണത്തിൽ സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യത്തിന്റെ തെളിവായി ഭ്രാന്തുപിടിച്ചപോലെ ആഘോഷിക്കുന്നതു് കണ്ടിരുന്നു.
ഫെമിനിസപ്രഘോഷകരായ പുരുഷകേസരികളുടെ വാഗ്ധോരണികൾ നിത്യേനയെന്നോണം അലയടിക്കുന്ന കേരളസാമ്രാജ്യമെന്ന കമ്മ്യൂണിസ്റ്റ് പറുദീസയിൽ, വാക്സിനേഷൻ എടുക്കാൻവേണ്ടി സ്വതന്ത്രമാക്കിയ ഒരു സ്ത്രീയുടെ മേൽക്കൈ കണ്ടാൽ ഗുരുതരമായ ഉരുൾപൊട്ടലുകൾക്കും വൈകാരികവേലിയേറ്റങ്ങൾക്കും അതു് കാരണമാകുമെന്നതുകൊണ്ടാവാം ആരോഗ്യമന്ത്രിണി കെ. കെ. ശൈലജ ടീച്ചർ ബ്ലൌസിന്റെ കൈ കുത്തിവയ്പിനായി ഊരി മാറ്റാതിരുന്നതു്. ഒരു പഴുതു് കണ്ടാൽ, ഇളംതളിരെന്നോ, കൊടിമരമെന്നോ, വയ്ക്കോൽത്തുറുവെന്നോ വ്യത്യാസമില്ലാതെ, പ്രത്യയശാസ്ത്രപരമായ മേച്ചിൽപ്പുറം കയറലിനായി അവിടേയ്ക്കു് കുതികുതിക്കുന്ന വൈരുദ്ധ്യാത്മകവിപ്ലവികളുടെ ലോകമാണു്! ഭയം വേണ്ട, ജാഗ്രത വേണംതാനും. മനുഷ്യന്റെ മാനം പോയാൽ അക്കൂട്ടത്തിൽ ഉളുപ്പും പോകും. പിന്നെ അതു് പറഞ്ഞു് കരഞ്ഞിട്ടു് കാര്യമില്ല. (വൈരുദ്ധ്യാത്മകം = വാക്കൊന്നു് പ്രവൃത്തി അതിനു് കടകവിരുദ്ധം.)
എന്റെ അഭിപ്രായത്തിൽ, “ഒരു പൂ ചോദിച്ചു, ഒരു പൂ കാലൻ തന്നു” എന്ന വിപ്ലവഗീതം പോലെ, “ഇൻജെക്ഷനുവേണ്ടി ബ്ലൌസിന്റെ കൈ ഊരൂ” എന്ന “മെഡിക്കൽ ഇൻജങ്ക്ഷൻ” കേട്ടപാടെ, ബ്ലൌസ് മുഴുവനായും ഊരുകയായിരുന്നു ശൈലജടീച്ചർ ചെയ്യേണ്ടിയിരുന്നതു്. അങ്ങനെ ചെയ്തിരുന്നെങ്കിൽ, സ്ത്രീകൾക്കു് വസ്ത്രിക്കാനും വിവസ്ത്രിക്കാനും ഇടതുപക്ഷകേരളത്തിൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മകുടോദാഹരണമായി ആ നഗ്നശരീരചികിത്സയെ പു. ക. സാ. സാരഥികളും, മാർക്സിസ്റ്റ് താത്വികരും, പുരോഗാമിയും, പോളിഗാമിയും, ശാസ്ത്രബോധിസത്ത്വനും, നവോത്ഥാനമത്തനുമെല്ലാം ഭ്രാന്തുപിടിച്ചപോലെ ആടിപ്പാടി ആഘോഷിച്ചേനെ! നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പു് വാതിലിൽ മുട്ടിവിളിച്ചുകൊണ്ടിരിക്കുന്ന ഈ ജീവന്മരണമുഹൂർത്തത്തിൽ, വിജയം സുനിശ്ചിതമാക്കാൻപോന്ന ഒരു ഇടിവെട്ടു് ഇംപാക്റ്റ് സമൂഹത്തിൽ സൃഷ്ടിക്കാൻ ആ പ്രൊപഗാൻഡയ്ക്കു് കഴിയുകയും ചെയ്തേനെ!
March 04 2021 11:08
“പ്രത്യേകജനുസ്സുകളാൽ, പ്രത്യേകജനുസ്സുകൾവഴി, പ്രത്യേകജനുസ്സുകളുടെ ബന്ധുക്കൾക്കും മിത്രങ്ങൾക്കും സന്തതസഹചാരികളായ വാൽനക്ഷത്രങ്ങൾക്കുംവേണ്ടി മാഫിയാ മോഡലിൽ പ്രവർത്തിക്കുന്ന ഒരു ഭരണവ്യവസ്ഥയാണു് ജനുസ്സാധിപത്യം.” – എബ്രഹാം ലിങ്കൺ.
March 05 2021 10:37
ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കു് പങ്കെന്നു് സ്വപ്ന സുരേഷ് മൊഴി കൊടുത്തത്രെ!
കമ്മ്യൂണിസ്റ്റ്കോഴികൾ കഞ്ചാവു് വലിക്കുമെന്ന, ഇതുവരെ ആരും അറിയാതിരുന്ന ആ മഹാരഹസ്യം അങ്ങനെ ഭൂമിമലയാളത്തിലെ അമാക്രിസ്റ്റുകളും ഒടുവിൽ മനസ്സിലാക്കി. ദുർഘടപ്രസവമായിരുന്നു.
March 05 2021 11:48
അദ്ധ്വാനിക്കുന്നവനും, ഭാരം ചുമക്കുന്നവനും, പാപികളായ താറാവുകളുടെ നിത്യരക്ഷകനുമായ ബിഷപ്പ് നി. വ. ദി. ശ്രീ കെ. പി. യോഹന്നാന്റെ 2200 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പു് കണ്ടുകെട്ടിയത്രെ!
ദൈവമെന്നൊരുത്തൻ തട്ടുംപുറത്തു് ചൊറിയും കുത്തി ഇരിക്കുന്നുണ്ടു്. ഇതുപോലെ ക്രൂരമായ ഒരു ദൈവദൂഷണത്തിനു് ആദായനികുതി വകുപ്പിനോടു് യോഹന്നാൻ ചൊരിഞ്ഞ രക്തത്തിനു് ആ ദൈവം പകരം ചോദിക്കാതിരിക്കുമെന്നു് നിങ്ങൾ കരുതുന്നുണ്ടോ നിഷ്കളങ്കരേ?
March 05 2021 12:49
“ജനങ്ങൾ വിഡ്ഢികളാണെന്നു് കരുതരുതു്.” – ഡോ. റ്റി. എം. തോമസ് ഐസക്ക്
ഒരു ചെറിയ തിരുത്തൽ ചേർത്താൽ വളരെ ശരിയാണു് ധനകാര്യകാരണസഖാവേ!: “ജനങ്ങൾ (മല്ലു മാക്രിസ്റ്റുകളെപ്പോലെ) വിഡ്ഢികളാണെന്നു് കരുതരുതു്”. വോക്കേ, ബൈ!
March 05 2021 15:24
ഇന്നു് ഫെയ്സ്ബുക്കിൽ കണ്ട ഒരു മാർക്സിയൻ ഉത്തമബോദ്ധ്യം:
“ലാവ്ലിൻ ഇട്ടു് ഇളക്കി നോക്കി, നടന്നില്ല. ലൈഫ് മിഷൻ ഇട്ടു് കുത്തി നോക്കി, ഒന്നും കിട്ടിയില്ല. കിഫ്ബി കാണിച്ചു് പേടിപ്പിക്കാൻ നോക്കി, (മാക്രിസ്റ്റുകളൊഴികെ) ഒരാളും മൈൻഡ് ചെയ്തില്ല. ഇനി അടുത്തതു് ഡോളർ കടത്താണു് ശരണം.”
“ഉത്തമബോദ്ധ്യങ്ങളാണു് സത്യത്തിന്റെ ഏറ്റവും ശക്തനായ ശത്രു.” – ഫ്രീഡ്റിഹ് നീറ്റ്സ്ഷെ.
“മലകളിളകിലും മഹാജനാനാം മലമിളകാ” എന്നാണല്ലോ മാർക്സാണെങ്കിലും ഓതിയതു്!
ചെളിയിൽ വേരുകളാഴ്ത്തി വളർന്നു് പൂവിടുന്ന താമരപോലും, ഇളക്കിയാലും കുത്തിയാലും പേടിപ്പിച്ചാലും അനക്കമില്ലാത്തവിധം ഉണങ്ങിവരണ്ടുറച്ച പ്രത്യയശാസ്ത്രച്ചെളിയിൽ എത്തിയാൽ സുല്ലിടും. മരുഭൂമിയിലും കരിംപാറക്കെട്ടുകളിലും ആമോദം കൊള്ളാൻ വിഷവാഹിനികളായ കള്ളിമുൾച്ചെടികൾക്കും ഉഗ്രവിഷമുള്ള ഇഴജന്തുക്കൾക്കുമേ കഴിയൂ. ആവാസവ്യവസ്ഥയുമായി ഇഴുകിച്ചേർന്നു് ഇനിയും ഇനിയും മുന്നോട്ടു്! അതാണു് അതിജീവനതന്ത്രം.
March 06 2021 10:00
കുറ്റിക്കാടിന്റെ മറവിൽ കാര്യം സാധിച്ചശേഷം പെരുകിലയാണെന്നു് കരുതി കൊടിത്തൂവയില പറിച്ചു് കൂതി തൂത്തപോലായി വഴിയേപോയ അന്വേഷണഏജൻസികളെ വിളിച്ചുവരുത്തിയ പിണറായി വിജയന്റെ ഇപ്പോഴത്തെ അവസ്ഥ.
March 06 2021 10:47
ജീവിക്കണമെങ്കിൽ സമകാലികകേരളത്തിൽ മാർക്സിസ്റ്റായി ജീവിക്കണം. ആ ജീവിതത്തിന്റെ അന്തസ്സൊന്നു് വേറെതന്നെ! അതിനോടൊപ്പം, ന്യായീകരണത്തൊഴിലാളിയായ ഒരു അന്തംകമ്മി പദവികൂടി നേടിയെടുക്കാൻ കഴിഞ്ഞാൽ, എന്റെ സാറേ, perfetto, fantastico! Marxisto, Mussolinico!!
March 06 2021 11:23
എന്റെ ഫെയ്സ്ബുക്ക് ഫ്രണ്ടിണികളെ ഗഹനമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, കാക്കാമാർ അവരുടെ പെണ്ണുങ്ങളെ പർദ്ദയിട്ടു് മൂടുന്നതിനെ കുറ്റം പറയാൻ പറ്റില്ല. ഇമ്മാതിരി സ്ത്രീസൗന്ദര്യം കണ്ടാൽ വെകിളി പിടിക്കാതിരിക്കാൻ ഒരുമാതിരിപ്പെട്ട പുരുഷന്മാർക്കു് കഴിയില്ല. സുവർക്കത്തിലെ ഹൂറികളെ തോല്പിക്കുന്ന മൊഞ്ചത്തികളെ “അകാക്കകൾ” കൊത്തിക്കൊണ്ടു് പോകാതിരിക്കാൻ പർദ്ദതന്നെ ശരണം. ദുഃഖിച്ചാൽ സൂക്ഷിക്കണ്ട എന്നാണല്ലോ “വക്കാരിമഷ്ട” വചനവും!
March 06 2021 11:50
“aroma”-കളെ മന്ത്രിമാരാക്കിയാൽ അവരുടെ രോമത്തിൽ തൊടാൻ ആർക്കും കഴിയില്ല.
March 06 2021 11:58
എന്റെ കഴുത്തിൽ വീഴേണ്ടതു് കത്തിയോ കുരുക്കോ എന്നതു് പാർട്ടി തീരുമാനിക്കും, ഞാൻ സ്വീകരിക്കും. അപാർട്ടികൾ അകന്നുനിൽക്കുക!
March 06 2021 13:01
ഇന്ധനവിലയും ഗ്യാസ് വിലയും അല്പം കുറച്ചാൽ മാത്രം മതിയായിരുന്നു മല്ലു മാക്രിസ്റ്റുകൾ അവരുടെ ശിഷ്ടജീവിതകാലം മുഴുവൻ മോദിയെ തലയിലേറ്റി പട്ടണപ്രദക്ഷിണം നടത്തി സിന്താവാ വിളിക്കാൻ! എന്നിട്ടും അതുപോലൊരു നിസ്സാരകർമ്മം ചെയ്യാൻ മടിക്കുന്ന മോദി ഒരു പമ്പരവിഡ്ഢിയായിരിക്കണം.
March 07 2021 11:16
“രമേശ് ചെന്നിത്തല” എന്ന ബിനാമിയിൽ സ്വന്തം ഓമനഭാര്യക്കു് ഒരു ചിന്ന ബൂർഷ്വാസി ഐഫോൺ ഒപ്പിച്ചുകൊടുക്കാൻ പോലും അനുവാദമില്ലാത്ത ഒരു പ്രൊക്ലാമെട്രി മാക്രിസത്തിൽ എനിക്കു് വിശ്വാസമില്ലച്ചോ. I Quit! I Quit Makrism for ever!!
March 07 2021 18:51
“പാലാരിവട്ടം പാലം പുതുക്കി പണിതതു് തൊഴിലാളികളാണു്.” – പിണറായി വിജയൻ
റോവർ പെഴ്സെവെറൻസിനെയും, റൊബോട്ടിക് ഹെലിക്കോപ്റ്റർ ഇൻജിന്യുവിറ്റിയെയും മലയാളിമങ്കകളുടെ കല്യാണം മുടക്കിയായ ചൊവ്വഗ്രഹത്തിൽ എത്തിച്ചതും, തങ്ങളുടെ ജോലി പ്രൊഫഷണലായി പഠിച്ചവരും പരിശീലിച്ചവരും, അതു് കൃത്യതയോടെയും ഉത്തരവാദിത്വബോധത്തോടെയും ചെയ്തു് കൂലിവാങ്ങി ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്നവരുമായ തൊഴിലാളികളാണു്.
അല്ലാതെ, ലോകപരാജയമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ മറവിൽ സമൂഹത്തെ തൊഴിൽപരമായും സാംസ്കാരികമായും ധാർമ്മികമായും വ്യഭിചരിച്ചു് നശിപ്പിക്കുന്ന നോക്കുകൂലിത്തൊഴിലാളികളോ, ഹർത്താൽറൗഡികളോ, മറ്റിനം സാമൂഹികപരാന്നഭുക്കുകളോ, ഒരാവശ്യവുമില്ലാതെ, വെറും ഷോയ്ക്കുവേണ്ടി, ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുത്തു് അഹന്തയുടെ തൊഴുത്തിൽ തളച്ചിട്ടു് പൊതുമുതൽ മുടിയ്ക്കുന്ന അല്പജ്ഞാനികളോ, കട്ടുറുമ്പുകളുടെ കല്യാണഘോഷയാത്രപോലെയുള്ള വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ, കലുങ്കുകളും കക്കൂസുകളും വെയ്റ്റിങ് ഷെഡുകളും ഉദ്ഘാടനം ചെയ്യാനായി ചീറിപ്പാഞ്ഞു്, തെരുവിൽ നിരങ്ങുന്ന “ഗ്യാസ്ട്രോ-ഇന്റസ്റ്റിനൽ” പ്രോലെറ്റേറിയറ്റിനെ ഇമ്പ്രസ്സ് ചെയ്യിക്കുന്ന “മോർ ഈക്വൽ” തമ്പ്രാക്കളോ, വിശ്വവിഖ്യാതമായ ഓരോ വിശാലകുണ്ടികളിലും, ഓരോ പൊതുവണ്ടികളിലും, ഓരോ കൈവണ്ടികളിലും, ഓരോ ദിനപ്പത്രങ്ങളിലും, ഓരോ ചാനലുകളിലും, ഓടുന്ന പശുവിന്റെ പിന്നാലെ ഓടി മൂടു് മണത്തു് ഭാഗ്യാതിരേകത്താൽ വിജൃംഭിതനായി സകല ദിശകളിലേക്കും നോക്കി പല്ലിളിക്കുന്ന കാളയെപ്പോലെ മൃതാനന്ദമൃദുമന്ദഹാസം പൊഴിച്ചുകൊണ്ടിരിക്കുന്ന തന്റെ നിത്യഹരിതപോട്ടം പ്രദർശിപ്പിക്കണം എന്നു് നിർബന്ധമുള്ള തൊഴിലാളിവർഗ്ഗമുതലാളികളോ അല്ല.
എന്നിട്ടും, പുഞ്ചിരിക്കുന്ന സാറന്മാരുടെ അമൃതസഞ്ചിയിൽ നിന്നും ഒഴുകിയെത്തുന്ന അരിക്കും പയറിനും വേണ്ടി ഓവുചാലുകൾക്കു് മുന്നിൽ സ്വന്തം ക്വാണ്ടത്തിനായി ക്ഷമയോടെ കാത്തുനിൽക്കാൻ ലഭിക്കുന്ന അനുവാദത്തിന്റെ പേരിൽ, മൃതസഞ്ജീവനിയായ കിറ്റു് “പച്ചമാങ്ങ കൂട്ടി ഭുജിച്ചു്” “പുഷ്പ”രാഗപുളകിതരായി പുളച്ചുമദിയ്ക്കുന്ന ജനസഞ്ചയം ഇപ്പോഴും നന്ദിപൂർവ്വം പാടുന്നു: “മുണ്ടഴിഞ്ഞിട്ടും കാണാതിപ്പൊഴും തുള്ളുന്നവനൊരു തള്ളൽമാൻ.”
“കേരളസമൂഹത്തിന്റെ സമാനതകളില്ലാത്ത പ്രബുദ്ധതയാണു് ഇവിടെ തഴച്ചുമുഴച്ചു് നിൽക്കുന്നതു്.” – ബെർത്ഹോൾഡ് ബ്രെഹ്റ്റ്
March 08 2021 10:23
“Every continuous symmetry of a physical system has a corresponding conservation law.” – Emmy Noether
Happy Women’s Day
March 09 2021 10:41
തന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്നു് മന്ത്രി എ. കെ. ബാലൻ പറഞ്ഞത്രെ!
പട്ടികജാതിയുടെയും, പട്ടികവർഗ്ഗത്തിന്റെയും, പിന്നാക്കം നിൽക്കുന്ന മറ്റു് ജനവിഭാഗങ്ങളുടെയും സംരക്ഷകവേഷംകെട്ടി സമൂഹത്തിന്റെ തലപ്പത്തു് വാണരുളി വിരാജിക്കുന്ന കഴുകന്മാർ അവരുടെ അധികാരച്ചിറകുകൾ ഒരുപാടു് വിപുലവിശാലമായി വിടർത്താതിരുന്നെങ്കിൽ, പ്രകാശത്തിന്റെ കണികകൾ ആ ജനവിഭാഗങ്ങളിലേക്കു് പണ്ടേതന്നെ എത്തിയേനെ! പക്ഷേ, ബോധത്തിന്റെ വെളിച്ചം മനുഷ്യരിലേക്കു് കടന്നുചെല്ലാൻ അനുവദിച്ചാൽ, അവരെ ചൂഷണംചെയ്യൽ നടക്കില്ലല്ലോ.
കഴുകവർഗ്ഗത്തിന്റെ സ്വജനപക്ഷപാതത്തിനെതിരെ ഉയരുന്ന മനുഷ്യരുടെ ശബ്ദങ്ങളെ, കാലത്തിന്റെ കാഹളധ്വനികളെ, ഇരുട്ടിന്റെ സന്തതികളുടേതെന്നു് വിളിച്ചു് ആക്ഷേപിക്കുകയല്ല, അവർക്കു് വെളിച്ചം തടയാതെ സ്വമേധയാ അകന്നു് നിൽക്കുകയാണു് “അഭിനവ ഉടയോന്മാർക്കു്” ഭംഗി. അല്ലാത്തപക്ഷം, തങ്ങളെ നിഴലിന്റെ മറവിൽ നിർത്തി മുതലെടുക്കുന്ന “തൊഴിലാളിത്തമ്പ്രാക്കളെ” ഇന്നല്ലെങ്കിൽ നാളെ, അവർ ബലമായി കഴുത്തിനു് പിടിച്ചു് പുറത്തുതള്ളുമെന്നുറപ്പു്.
കുറച്ചുപേരെ എല്ലാക്കാലത്തേക്കും, എല്ലാവരെയും കുറച്ചുകാലത്തേക്കുമല്ലാതെ, എല്ലാവരേയും എല്ലാക്കാലത്തേക്കും അജ്ഞതയുടെ ഇരുട്ടിൽ തളച്ചിടാൻ കഴിയുമെന്നതു് അധികാരത്തിന്റെ മത്തു് പിടിക്കുന്നവർക്കൊക്കെ തോന്നാറുള്ള ഒരു വ്യാമോഹമാണു്. അതിനുള്ള മറുപടി കാലം നൽകാറുമുണ്ടു്.
March 09 2021 12:04
മല്ലുവിനു് മറ്റെന്തില്ലെന്നു് പറഞ്ഞാലും, ഇമാജിനേറ്റിവ്നെസ്സ് ഇല്ലെന്നു് മാത്രം പറഞ്ഞേക്കരുതു്!
വാമനന്റെ കേവലം മൂന്നു് കാൽച്ചുവടുകളാൽ സാക്ഷാൽ മഹാബലിയെ കോത്താഴറിപ്പബ്ലിക്കിൽനിന്നും പാതാളത്തിലേക്കു് ചവിട്ടിത്താഴ്ത്തുകയും, ചോറും, സാമ്പാറും, അവിയലും, പാവയ്ക്ക മെഴുക്കുപുരട്ടിയും, താളുകറിയും, ഉള്ളിത്തീയലും, രസവും, പപ്പടവും, പായസവും, പാളയംകോടൻ പഴവും തിന്നാനായി ഓരോ വർഷവും ചിങ്ങമാസത്തിലെ പൂത്തിരുവോണനാളിൽ കോത്താഴറിപ്പബ്ലിക്കിലേക്കു് വീണ്ടും മടക്കിക്കൊണ്ടുവരുന്നവരുമാണു് കക്ഷികൾ!
“പിണുവിനെ ഉദ്ദേശിച്ചാണോ ആവോ !!” എന്ന തലക്കെട്ടിൽ ഇന്നു് ഫെയ്സ്ബുക്കിൽ കണ്ട ഒരു ചിത്രം (with due obligation to originator).
March 10 2021 10:29
“ഗണിതശാസ്ത്രജ്ഞർ എന്റെ റിലേറ്റിവിറ്റി തിയറിയെ കടന്നാക്രമിക്കാൻ തുടങ്ങിയതോടെ എനിക്കുപോലും അതു് മനസ്സിലാകാതായി.” – ആൽബർട്ട് ഐൻസ്റ്റൈൻ
“വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിൽ ആവിഷ്കരിച്ച മിൻകോവ്സ്കി രേഖീയ സ്ഥലകാലം സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിൽ വക്രീയ സ്ഥലകാലമായി പരിണമിപ്പിക്കാനുള്ള” വൈരുദ്ധ്യാത്മകമായ അക്കാദമികശ്രമം മലയാളഭാഷാപണ്ഡിതർ ഊർജ്ജിതമായി ഏറ്റെടുത്തതോടെ റിലേറ്റിവിറ്റി തിയറി എന്ന സംഭവം പൂച്ചയോ പട്ടിയോ എന്നു് മലയാളികൾക്കും മനസ്സിലാകാതായി. ![]()
![]()
![]()
March 10 2021 13:19
U. D. F. വന്നാൽ L. D. F. ആയിരിക്കും പ്രമുഖ പ്രതിപക്ഷം എന്നു് മറക്കണ്ട. തമ്പ്രാൻ കല്പിച്ചാൽ, സെക്രട്ടേറിയറ്റിനു് മുന്നിൽ തൂറി മെഴുകി വിപ്ലവിച്ചു് സമൂഹത്തെ കോഞ്ഞാട്ടയാക്കിക്കൊള്ളാമെന്നു്, കമ്മ്യൂണിസ്റ്റ് “മാണി”ഫെസ്റ്റോയിൽ തൊട്ടു് (അതിന്റെ ഉള്ളടക്കത്തെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലാതെ) ശപഥം ചെയ്തിട്ടുള്ള മാക്രിസ്റ്റ് ചാവേറുകളെ ഒരിക്കലും ബോധമുള്ള മനുഷ്യർ അണ്ടറെസ്റ്റിമേറ്റ് ചെയ്യരുതു്.
പൊതുവേതന്നെ, ലോകത്തിൽ ഇന്നോളം ഏതെങ്കിലുമൊക്കെ രാഷ്ട്രീയ ഐഡിയോളജികളും, മതപര തിയോളജികളും പൂത്തുലഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണം, നേതാവു് കല്പിച്ചാൽ മറുചോദ്യമില്ലാതെ സിന്താവാ വിളിക്കാനും, അച്ചൻ കല്പിച്ചാൽ മറുചോദ്യമില്ലാതെ കൊന്തനമസ്കാരം ചൊല്ലാനും സന്നദ്ധരായ, “ഓംനിപ്പൊട്ടൻ” പരമാനന്ദജ്ഞാനികളും, “പഠിച്ചിട്ടുമാത്രം” വിമർശിക്കുന്ന മറുതാനന്ദബോധികളുമായ മനുഷ്യരുടെ എണ്ണം, അത്തരം “ജനുസ്സുകളിൽ” പെടാത്തവരുടെ എണ്ണത്തേക്കാൾ എത്രയോ മടങ്ങു് കൂടുതലായിരുന്നു എന്ന “സ്റ്റാറ്റിസ്റ്റിക്കൽ പരമസത്യം” മാത്രമാണു്.
സൂര്യൻ ഭൂമിയെയല്ല, ഭൂമി സൂര്യനെയാണു് ചുറ്റുന്നതെന്നും, ഭൂമിയുടെ ആകൃതി പരന്നതല്ല, ഉരുണ്ടതാണെന്നും, “ബ്ലായ്ക്ക് ഹോൾ സിൻഗ്യുലാരിറ്റി”, “ബിഗ് ബാങ് സിൻഗ്യുലാരിറ്റി”എന്നെല്ലാം പറഞ്ഞാൽ, ടി. ആർ. സോമശേഖരനെപ്പോലുള്ള ആത്മവിജ്ഞാനപണ്ഡിതർ “കൂലങ്കഷമായി” വിലയിരുത്തുന്നതുപോലെ, “താന്തോന്നിയായ” ഏതോ ഒരു ഈശ്വരൻ കുത്തിപ്പിടിച്ചിരുന്നു് “തോന്ന്യവാസങ്ങൾ” ചെയ്യുന്നതും, സയൻസിന്റെ മൊത്തം നിയമങ്ങളും പരാജയപ്പെടുന്നതും, “അട്ടർ ലോലസ്നസ്” നിലവിലിരിക്കുന്നതുമായ “കൂരാക്കൂരിരുട്ടു്” മേഖലയല്ലെന്നുമെല്ലാമുള്ള ശാസ്ത്രീയകണ്ടെത്തലുകൾ ഗണിതവും ലോജിക്കും ഉപയോഗിച്ചു് റാഷണലായി സ്ഥാപിക്കാൻ ഇന്നു് വേണ്ടത്ര ശാസ്ത്രജ്ഞാനമുള്ള ഏതൊരു മനുഷ്യനും കഴിയും.
ശാസ്ത്രമെന്നാൽ “ശാസന”യാണെന്നും, തന്മൂലം, “ഞാൻ നിലവിളക്കും, വെളിച്ചെണ്ണത്തിരികളും, നല്ലെണ്ണത്തിരികളും, ചന്ദനത്തിരികളും കൊളുത്തി സർവ്വാത്മനാ ആരാധിക്കുന്ന എന്റെ ഐഡിയോളജിക്കൽ / തിയോളജിക്കൽ തമ്പ്രാൻ” എന്നെ ശാസിച്ചാൽ, സമ്പൂർണ്ണശാസ്ത്രമായ എന്റെ തമ്പ്രാന്റെ ആ ശാസനയെ കേവലം “മലയപ്പുലയനായ”, “ഞാനാകുന്ന ഞാൻ” നിരുപാധികം അനുസരിക്കുമെന്നുമെല്ലാം “ഹാജി ഉസ്മാൻ” കാക്കയുടെ ചായക്കടയിലിരുന്നു് മതേതരവും ജനകീയവുമായി തർക്കിക്കുന്ന പ്രത്യയശാസ്ത്രതർക്കോവ്സ്കികൾക്കു് അതു് കത്തിവരാൻ അല്പം കൂടുതൽ സമയമെടുക്കും. സ്വാഭാവികം!
കത്തിവരുന്നതിനു് മുൻപേ പലപ്പോഴും അവർ ചത്തുകഴിഞ്ഞിരിക്കും എന്നതു്, അമാനവ-അത്യന്താധുനിക-മാക്രിസ്റ്റ്-ഫിലോസൊഫിക്കൽ ഭാഷയിൽ പറഞ്ഞാൽ, “കാലത്തിന്റെ കാവ്യനീതി” മാത്രം! ഇനി, “മീശാത്മക, രോമാത്മക, കാവ്യാത്മക” സ്റ്റാലിനിയൻ-കിം ജോങ് ഉന്നിയൻ-പിണറായിയൻ ഭാഷയിൽ “ആവിഷ്കരിച്ചാലേ” മല്ലുവിയൻ സാംസ്കാരിക സാഹിതിയെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിയൂ എന്നാണെങ്കിൽ, “വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ” എന്നും വ്യഭിചരിക്കാം!
March 10 2021 13:50
ഫെയ്‌സ്ബുക്ക് പാചകവീഥിയും ഓൺലൈൻ മനുഷ്യരുടെ വിധിയും:
മുട്ടയില്ലാതെ എങ്ങനെ മുട്ട പൊരിക്കാം? (കപ്പാതിട്ടവർക്കുമാത്രം ബാധകം!)
March 11 2021 09:30
താൻ പറയുന്നതെന്തെന്നു് തനിക്കുതന്നെ അറിയാത്ത അവസ്ഥ നിയമത്തിൽ “non compos mentis” ആണെങ്കിലും, കേരളത്തിൽ അതുവച്ചു് ഒരേസമയം മാർക്സിയൻ നിരീശ്വരവാദിയും ദേവസ്വം മന്ത്രിയുമാകാൻ തടസ്സമില്ല.
March 12 2021 10:28
ഇടതുമുന്നണിക്കു് ഭരണത്തുടർച്ച കിട്ടരുതെന്നും, യു. ഡി. എഫ്. ജയിക്കണമെന്നുമുള്ള M. N. കാരശ്ശേരിയുടെ അഭിപ്രായത്തിനുപിന്നിൽ #കാരശ്ശേരിക്കൊപ്പം എന്ന ക്യാംപെയ്നുമായി മല്ലു മാർക്സിസ്റ്റുകൾ ഒന്നടങ്കം അണിനിരക്കുന്നതായി കാണുന്നു. നല്ല കാര്യവിവരമുള്ളവരായിരുന്നു അല്ലെങ്കിൽത്തന്നെയും എന്നും പിണറായിപക്ഷം.
March 13 2021 12:18
“ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്” എന്നു് കേട്ടാൽ, രാഷ്ട്രപിതാവു് മഹാത്മാ ഗാന്ധിയുടെ “വിയർപ്പുഗന്ധമുള്ള ഉത്തരീയം” വാരിച്ചാർത്തി അറീനയിൽ ആർഭാടമായി അങ്കംവെട്ടുന്ന കേവലമൊരു നെഹ്രുകുടുംബപാർട്ടി മാത്രമാണെന്ന നിലയിൽ ജനം മുഖം തിരിക്കുകയും, “ബി. ജെ. പി.” എന്നു് കേട്ടാൽ, ഇൻഡ്യയിൽ “അഘോരി സംസ്കാരം” പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന കേവലമൊരു ഹിന്ദുത്വപാർട്ടി എന്ന രീതിയിൽ അഹിന്ദുക്കളിലെയും ഹിന്ദുക്കളിലെയും, ഹിന്ദുക്കളോ അഹിന്ദുക്കളോ അല്ലാത്തവരും വിദ്യാസമ്പന്നരും, ബോധവത്കൃതരുമായ ജനങ്ങൾ അറപ്പോടെ തള്ളിക്കളയാൻ ശ്രമിക്കുകയും ചെയ്യാത്ത ഒരു രാഷ്ട്രീയസാഹചര്യം ഇൻഡ്യയിൽ രൂപമെടുക്കുകയും വളർന്നുവരികയും ചെയ്യേണ്ടതുണ്ടു്.
ആന്തരികമായ നവീകരണത്തിലൂടെ മാത്രം നേടിയെടുക്കാൻ കഴിയുന്ന മാറ്റങ്ങൾ, ഏതു് കാര്യത്തിലുമെന്നപോലെ, സ്വാഭാവികമായും ആ രണ്ടു് പാർട്ടികളുടെയും ഉള്ളിൽ നിന്നുമാണു് വരേണ്ടതു്. “തിരുവായ്ക്കു് എതിർവായില്ല” എന്ന “ആധുനികശാസ്ത്രപ്രകാരം” വളർത്തിയെടുക്കപ്പെട്ട ചാവേറുകൾ അണികളായുള്ളപ്പോൾ, “എനിക്കു് ശേഷം പ്രളയം” എന്ന ഫിലോസഫി പിന്തുടരുന്ന നേതാക്കൾ അതുപോലുള്ള മാറ്റങ്ങൾ ആഗ്രഹിക്കുമെന്നു് കരുതുന്നതു് വിഡ്ഢിത്തമായിരിക്കും. കാരണം, അവരെസംബന്ധിച്ചു് അതുപോലൊരു നടപടി അവർ അവരുടെ ആസനം രാജകീയമായി ഉറപ്പിച്ചിരിക്കുന്ന കൊമ്പു് മുറിച്ചുമാറ്റുന്നതിനു് തുല്യമായിരിക്കും.
സ്വന്തം അനുയായികളിൽ നിന്നുണ്ടാകുന്ന ശക്തമായ സമ്മർദ്ദത്തിനേ, യാദൃശ്ചികമായോ, അബദ്ധവശാലോ അധികാരത്തിലെത്തിയ ഊളകളെ മാറ്റിച്ചിന്തിപ്പിക്കാനോ, അതുപോലൊരു മാറിച്ചിന്തിക്കൽ അസാദ്ധ്യമായവിധം അഴുകിദ്രവിച്ച (ഉദാ. കേരളം) കേസുകെട്ടുകളിൽ അധികാരസ്ഥാനങ്ങളിൽ എത്തിപ്പറ്റി അവിടെയിരുന്നു് തൂറിമെഴുകി നാറ്റിക്കുന്ന മൾട്ടിച്ചങ്കൻ ജനുസ്സുകളെ അവിടെനിന്നും എന്നേക്കുമായി പിഴുതെറിയാനോ കഴിയൂ.
പണം വാങ്ങിയവരോ, നേട്ടം കൊയ്തവരോ, വെറും ഊളകളോ ആയ കുറേ സമൂഹദ്രോഹികൾ പിന്നിൽ നിന്നും ഇടതടവില്ലാതെ കൂവിവിളിക്കാനുണ്ടെന്നതൊഴികെ യാതൊരുവിധ അർഹതയുമില്ലാത്ത മിസന്ത്രോപിക് ജനുസ്സുകൾക്കു് വീതിച്ചു് കൊടുക്കപ്പെടേണ്ടതല്ല ജനങ്ങളുടെമേൽ ജനങ്ങൾ വഹിക്കേണ്ടുന്ന ജനാധിപത്യപരമായ അധികാരം. എന്തു് കാരണങ്ങളാലോ അങ്ങനെ സംഭവിച്ചുപോയാൽ, അതു് മനസ്സിലാക്കപ്പെടുന്ന ആദ്യത്തെ നിമിഷത്തിൽത്തന്നെ ഇനിയൊരാവർത്തനം ഉണ്ടാകാത്തവിധം ആ അബദ്ധം തിരുത്തപ്പെടണം. മിഠായി കൊടുത്താൽ കീജേ വിളിക്കുന്ന ഏതാനും ഏകതാനജന്മങ്ങളാൽ നിശ്ചയിക്കപ്പെടേണ്ടതോ നിയന്ത്രിക്കപ്പെടേണ്ടതോ ആയിരിക്കരുതു്, ആധുനികലോകത്തിന്റെ ഗതിയുമായി റെസൊണെയ്റ്റ് ചെയ്തു് മുന്നോട്ടു് പോകാൻ ആഗ്രഹിക്കുന്ന ഒരു ജനസമൂഹത്തിന്റെ ഭാഗധേയം.
ഇപ്പറഞ്ഞതിനു്, ഇൻഡ്യൻസമൂഹത്തിന്റെ രാഷ്ട്രീയലാൻഡ്സ്കെയ്പിൽ, “റ്റോറി-ലേബർ”, “റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക്”, മുതലായ ദ്വന്ദ്വങ്ങൾ പോലെ, “ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്”-“ബി. ജെ. പി.” എന്നൊരു രാഷ്ട്രീയദ്വന്ദ്വത്തിനു് മാത്രമേ അസ്തിത്വാവകാശമുള്ളു എന്നർത്ഥമില്ല. അതേസമയം, ഒരു രാഷ്ട്രീയപാർട്ടിക്കു്, തിരഞ്ഞെടുപ്പിൽ ആ പാർട്ടിക്കു് ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ, ജനങ്ങളിൽ നിന്നും ഒരു മിനിമം ശതമാനം പിന്തുണ (ഉദാ. 5 %) ഉണ്ടായിരിക്കണം എന്നു് നിഷ്കർഷിക്കുന്നതു്, പ്രായോഗികമായ ഒരു ഭരണസംവിധാനം രൂപീകരിക്കാൻ സഹായിക്കുമെന്ന കാര്യത്തിലും, ആവിധമൊരു ജനപിന്തുണ അവകാശപ്പെടാൻ അർഹതയില്ലാത്ത “രാഷ്ട്രീയഞാഞ്ഞൂലുകൾക്കല്ലാതെ”, മറ്റുള്ളവർക്കു് സംശയമുണ്ടാകാൻ വഴിയില്ല. അതേസമയം, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കു് എക്സെപ്ഷണലായ പ്രാതിനിധ്യമാനദണ്ഡങ്ങൾ നിയമപരമായി ഉറപ്പുവരുത്തേണ്ടതും ആവശ്യമാണു്.
ഇൻഡ്യൻജനത ജനാധിപത്യപരമായ ഒരു ഭരണവ്യവസ്ഥിതി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, മതപരമായതോ, കാലഹരണപ്പെട്ട ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളിൽ അധിഷ്ഠിതമായതോ ആയ രാഷ്ട്രീയപാർട്ടികളെ സമൂഹത്തിൽ നിന്നും എന്നേക്കുമായി ഉന്മൂലനം ചെയ്തുകൊണ്ടല്ലാതെ അവർക്കതു് നേടാൻ കഴിയില്ല. സ്വന്തം അയല്ക്കാരനെ 51 വെട്ടുകൾ വെട്ടി വീഴ്ത്തി ഉന്മൂലനം ചെയ്താൽ മാത്രം സ്ഥാപിതമാക്കപ്പെടാൻ കഴിയുന്നതും, തെറ്റിനെ തെറ്റെന്നു് വിളിച്ചാൽ, വിളിച്ചവന്റെ നാവറുക്കണം എന്നു് പഠിപ്പിക്കുന്നതുമായ ഭരണവ്യവസ്ഥിതികൾക്കു് ഒരു ആധുനികജനാധിപത്യവ്യവസ്ഥിതിയിൽ എന്തെങ്കിലും തപ്പിനടക്കേണ്ട കാര്യമില്ല; അവർക്കവിടെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
March 14 2021 09:58
ഇന്നലെ ഒരു കിലോ ആപ്പിൾ ചോദിച്ചപ്പോൾ പകരം ഓറഞ്ചു് തൂക്കുന്നതു് കണ്ട പെട്ടിക്കടയിലെ സേട്ടനോടു് ഞാൻ: “അതു് ഓറഞ്ചല്ലേ സേട്ടാ?” അതിനു് ആ സേട്ടൻ: “എന്റെ പെട്ടിക്കടയിൽ ആപ്പിളെന്തു് ഓറഞ്ചെന്തു് എന്നെല്ലാം ഞാൻ തീരുമാനിക്കും.” എന്തു് ചെയ്യുമെന്നു് പറ!
March 15 2021 13:14
“ഒരു പറക്കണ്ടത്തിൽ പത്തിടങ്ങഴി വിത്തു് വിതച്ചതുപോലെ” ഇടതൂർന്നു് വളർന്നു് നിൽക്കുന്ന ഏതോ ഒരു പുരുഷകേശത്തെ, ഒരു ആംഗലേയസാഹിത്യകാരൻ “Barber’s delight” എന്നു് വിശേഷിപ്പിച്ചതു് എവിടെയോ എന്നോ വായിച്ചിട്ടുണ്ടു്.
ഈശ്വരൻ തന്റെ സ്വന്തം മടിയിലിരുത്തി പാലൂട്ടിത്താലോലിക്കുന്ന, “ബർലിൻ പിൺറോ”-യുടെ വഴിവിട്ട കരുതലുകളിലൂടെയും, കള്ളക്കടത്തുകളിലൂടെയും, KIlFB കരിംജീരക-ഏലക്കാബോണ്ടുകളിലൂടെയും ആഗോളവ്യാപകമായ താരതമ്യത്തിൽ ഇപ്പോൾത്തന്നെ നമ്പർ വണ്ണായി വികസിച്ചുകഴിഞ്ഞ മാർക്സിയൻ മല്ലുവിയൻ എംപയർ ബലൂണിനെ ഊതിയൂതി വീണ്ടുംവീണ്ടും വികസിപ്പിക്കാനായി കാലാകാലങ്ങളിൽ നടത്തപ്പെടാറുള്ള, സ്വയംപ്രഖ്യാപിതപ്രബുദ്ധർ ഇലക്ഷൻവഴി അവരുടെ കുലപതികളെ സ്വയംവരിക്കുന്ന സമയത്തു്, രാഷ്ട്രീയമെന്നതിനേക്കാൾ “കാഷ്ഠീയം” എന്നു് വിളിക്കുന്നതു് കൂടുതൽ ഉചിതമായ വിവിധയിനം പാർട്ടികളിൽപ്പെട്ടവരും, ചിലപ്പോൾ സ്വതന്ത്രരും, പലപ്പോഴും “പാര”തന്ത്രികരും, പക്ഷേ, എപ്പോഴും അസന്ദിഗ്ദ്ധമായും സ്വാർത്ഥരുമായ വ്യത്യസ്തയിനം സ്ഥാനാർത്ഥികൾ അവരുടെ മുഖാരവിന്ദങ്ങളിൽ ഫിറ്റുചെയ്യുന്ന, മയക്കുവെടിസമാനമായ ചിരികൾ കണ്ടിരുന്നെങ്കിൽ, അവയെ “Dentist’s delight” എന്നു് വിശേഷിപ്പിക്കാതിരിക്കാൻ അങ്ങേർക്കു് കഴിയുമായിരുന്നു എന്നു് തോന്നുന്നില്ല.
പൂഞ്ചിരി, പൂപ്പുഞ്ചിരി, മധുരച്ചിരി, വെടലച്ചിരി, കുലടച്ചിരി, കുടലച്ചിരി, പാൽച്ചിരി, “PayPal”-ചിരി, Bluetooth-ചിരി, SDPI-ചിരി, BJP-ചിരി, കാങ്കിരസ്ചിരി, കമ്മൂണിഷ്ട്ചിരി, യാക്കോബായച്ചിരി, കാതോലിക്കച്ചിരി, കത്തോലിക്കച്ചിരി, കാളച്ചിരി, കൊലച്ചിരി, അങ്ങനെയങ്ങനെ വിപുലമായി, വിശ്വവിശാലമായി, ബോധാനന്ദമായി, നിത്യാനന്ദപരമാനന്ദമായി നീണ്ടുനീണ്ടു്, പരന്നുപരന്നു്, വളഞ്ഞു വളഞ്ഞു്, പുളഞ്ഞുപുളഞ്ഞു്… …
March 16 2021 09:12
“എല്ലാ തലമുണ്ഡനങ്ങളും സമമല്ല, ചില തലമുണ്ഡനങ്ങൾ കൂടുതൽ പിൻതാങ്ങപ്പെടണം.”
-K. P. N. C. (കേരള പ്രദേശ് ന്യായീകരണ ചാവേറുക്ലബ്ബ്)
March 16 2021 09:14
കോൺഗ്രസ്സുകാർ വീഡിയോ മാന്യുഫാക്ച്ചർ ചെയ്തു് വർഗ്ഗീയചിന്ത പ്രചരിപ്പിക്കുന്നത്രെ!
എല്ലാ ഭാരതീയരും പൂരിതമായ വർഗ്ഗീയചിന്തകരാണെന്നിരിക്കെ, അതൊരു വൃഥാ വ്യായാമമായിപ്പോയി എന്നു് പറയാതെ വയ്യ.
March 16 2021 11:13
നിയമവാഴ്ച ആഗ്രഹിക്കുന്ന, നീതിബോധമുള്ള ഏതെങ്കിലുമൊരു വ്യക്തി ഒരിക്കലും മൾട്ടിച്ചങ്കൻ പിണറായി വിജയൻ നയിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയിൽ ബോധപൂർവ്വം തന്റെ വിശ്വാസം അർപ്പിക്കില്ല. എന്നിട്ടും ആരെങ്കിലുമതു് ചെയ്യുന്നുണ്ടെങ്കിൽ, ഒന്നുകിൽ അവർ “രക്തവജ്രങ്ങളുടെ” പങ്കു് ലഭിക്കുന്നവരോ, അല്ലെങ്കിൽ, “രാവിലെ തല്ലിച്ചതച്ചു് വെയിലത്തും, വൈകിട്ടു് തല്ലിച്ചതച്ചു് മഞ്ഞത്തും ഇട്ടാലും” “ജ്ഞാനോദയം” ഉണ്ടാകാത്ത “ഊളത്വം ഇൻ പേഴ്സണോ” ആയിരിക്കുമെന്നുറപ്പു്. നിശ്ചയമായും ഫലശൂന്യമായ ആവിധ “ഡീപ്പ് സീ ബൌദ്ധികലോകങ്ങളിൽ” നിങ്ങളുടെ “Das Kapital” ഇൻവെസ്റ്റ് ചെയ്യാതിരുന്നാൽ പിന്നീടു് (എന്നിട്ടും നിങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ!) ദുഃഖിക്കാതിരിക്കാം.
March 17 2021 09:06
മൂവാറ്റുപുഴയിൽ ഇലക്ഷൻ പ്രചരണാർത്ഥം അറബിയിൽ ചുമരിലെഴുതിയത്രെ!
മൂവാറ്റുപുഴയിൽ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയവർക്കും കാര്യങ്ങൾ പിടികിട്ടാൻ അറബിയാണു് നല്ലതു്. ആർക്കു് വോട്ടു് ചെയ്യണമെന്നു് അറിയാനുള്ള വിവരാവകാശം!
March 17 2021 09:09
അനീതി നേരിടേണ്ടിവന്ന ഭാഗ്യവതിയും, കെ. കെ. രമയും, ശോഭ സുരേന്ദ്രനുമെല്ലാം ഇലക്ഷനിൽ മത്സരിക്കുന്നുണ്ടു്. അവർക്കു് വിജയാശംസകൾ!
ഫെമിനിസം വെറും കൊടിച്ചിക്കുരയാണെന്നു് പരിഹസിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ഒരു സുവർണ്ണാവസരമാണു് ഫെമിനിസ്റ്റുകൾക്കും വനിതാമതിൽ പണിതവർക്കും അതുവഴി ഇപ്പോൾ കൈവന്നിരിക്കുന്നതു്!
ഓർക്കുക: ഏതു് നിയോജകമണ്ഡലത്തിലും ആകെ വോട്ടേഴ്സിൽ പകുതിപ്പേരും സ്ത്രീകളാണു്. ഒത്തു് പിടിച്ചാൽ വോട്ടും പോരും!
Now or Never!!
March 17 2021 11:30
“ഇതു് ഗൗരവമായ കേസാണു്, ഗൗരവമായ രീതിയിൽത്തന്നെ അന്വേഷിക്കണം.” – പിണറായി.
ഗൗരവമായ കേസുകൾ കൗരവന്മാർ അന്വേഷിക്കണം എന്ന പക്ഷക്കാരനാണു് ഞാൻ. അവരാവുമ്പോ, വസ്ത്രാക്ഷേപമൊക്കെ ശരിക്കും ഫൊറൻസിക്കായി കൈകാര്യം ചെയ്യും.
March 18 2021 09:18
“രണ്ടാംകുടി” പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്ഥാനവിതരണവും ചുമതലകളും സംബന്ധിച്ചു് ഏതോ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ യാദൃച്ഛികമായി കാണാനിടയായ ഒരു പാർട്ടിയടിമയുടെ കവടിനിരത്തൽ:
മുഖ്യമന്ത്രി : പിണറായി വിജയൻ (ആരുടെ കുരു പൊട്ടിക്കണമെന്നു് “എനക്കറിയില്ല”.)
ആഭ്യന്തരമന്ത്രി: എം എം മണി (കോൺഗ്രസുകാരുടെ കുരു പൊട്ടിക്കാൻ)
ധനമന്ത്രി : K.K. ശൈലജ (മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും കുരു ഒരുമിച്ചു് പൊട്ടിക്കാൻ)
ദേവസ്വംമന്ത്രി : കടകംപള്ളി സുരേന്ദ്രൻ (സംഘികളുടെ കുരു പൊട്ടിക്കാൻ)
വിദ്യാഭ്യാസമന്ത്രി : KT ജലീൽ ( മൂരികളുടെ കുരു പൊട്ടിക്കാൻ)
റെവന്യൂ മന്ത്രി : ജോസ് കെ മാണി (ജോസഫിൻ്റെ കുരു പൊട്ടിക്കാൻ)
ആ പ്രവചനം കണ്ടപ്പോൾ എനിക്കു് തോന്നിയ സംശയം: “പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പണി പ്രതിപക്ഷത്തുള്ള പുരുഷന്മാരെ കപ്പാതിടലാണെന്നുണ്ടോ!?”
March 18 2021 09:19
“എനിക്കെന്റെ പാർട്ടി മതി”. “എനിക്കെന്റെ മതം മതി”. “എനിക്കെന്റെ വിശ്വാസം മതി”.
മറ്റെന്തെങ്കിലും ഉണ്ടാവാനുള്ള യോഗ്യതയും നിനക്കില്ല. ഉണ്ടായിരുന്നെങ്കിൽ അടിമത്തത്തെ നീ ഈവിധം ആഘോഷമാക്കി കെട്ടിയെഴുന്നള്ളിക്കില്ലായിരുന്നു.
March 18 2021 10:44
ശിവൻകുട്ടി എന്നൊരു മാക്രിസ്റ്റ് നേതാവു് നിയമസഭയിലും, സ്റ്റേജിലുമെല്ലാം അവതരിപ്പിച്ച ശത്രുസംഹാരതാണ്ഡവങ്ങൾ കണ്ടു. ബീഭത്സം!! സംഭാവാമി യുഗാന്തരേ യുഗാന്തരേ ആയ ഇതുപോലൊരു ഊജ്ജ്വലപ്രതിഭാസം കേരളത്തിൽ വന്നവതരിച്ചതു് മല്ലുക്കളുടെ മുജ്ജന്മസുകൃതം.
March 18 2021 11:49
സാമാന്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യർക്കു് അറപ്പുളവാക്കുന്ന പല കാര്യങ്ങളുണ്ടു്. അതിൽ ഒട്ടും മോശമല്ലാത്ത ഒരു തീട്ടമാണു് ഫിലോസഫർ ചമയുന്ന മല്ലുമാക്രിസ്റ്റ് താത്വികഊളകൾ.
“The philosophers have only interpreted the world, in various ways. The Point, however, is to change it.” (inscribed upon the grave of Karl Marx)
March 19 2021 09:29
“അനന്തത ഒരുപാടു് സമയമെടുക്കും, പ്രത്യേകിച്ചും അന്ത്യത്തോടു് അടുക്കുമ്പോൾ.” – വൂഡി അലൻ
March 19 2021 10:10
CPI (M) എന്ന പാർട്ടിയുടെ ആന്തരഘടനയെപ്പറ്റി “ബ്ലാഡി” മല്ലൂസിനേ ഒരു ചുക്കും അറിയാതുള്ളു. പക്ഷേ, മാക്രിസ്റ്റ് പാർട്ടി അനുയായികളുടെ ബൗദ്ധികനിലവാരത്തെപ്പറ്റി E. D.-ക്കോ, C. B. I. സേതുരാമയ്യർക്കോപോലും ഒരു ചുണ്ണാമ്പും അറിയില്ല.
March 19 2021 11:28
“രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാവുക രാജതന്ത്രമാണു്.” – ഓ. വി. വിജയൻ
പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കേരള, ക്യാപ്പിറ്റലിസ്റ്റ് തമിഴ്നാടും, ഫാഷിസ്റ്റ് കർണ്ണാടകയുമായി യുദ്ധം പ്രഖ്യാപിക്കുമോ? സ്യുപ്രീമോ പിണറായീനേവ് വിജയനുണോസ്ക്കി തന്റെ രാജ്യാതിർത്തികളിൽ ജനറലിസ്സിമോ കൊടിയേരി-സ്മോക്കോവിന്റെ എലീറ്റ് ട്രൂപ്പ് റെഡ് വോളന്റിയേഴ്സിനെ അവരുടെ മൊത്തം ടോട്ടൽ എലിവാണങ്ങളുമായി വിന്യസിക്കുമോ? ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നു! – സ്വന്തം ലേഖകൻ
March 19 2021 12:44
“പ്രായപൂർത്തിയെത്താത്ത തന്റെ പെൺകുഞ്ഞുങ്ങളെ ബലാൽസംഗം ചെയ്തശേഷം, സ്വന്തം തടി രക്ഷപെടുത്താനായി കൊന്നുകെട്ടിത്തൂക്കിയ ക്രിമിനലുകളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻവേണ്ടി സാധുവായ ഒരമ്മയ്ക്കു്, വാതുറന്നാൽ നട്ടാൽക്കുരുക്കാത്ത പച്ചനുണ മാത്രം പറയാൻ കഴിയുന്ന അവസ്ഥയിലേക്കു് സാംസ്കാരികമായി അധഃപതിച്ച, “പരനാറിയും, നികൃഷ്ടജീവിയും, അട്ടംപരതിയും” ആയ ഒരു മാക്രിസ്റ്റ് നീചജന്മത്തിനുമുന്നിൽ നടത്തേണ്ടിവരുന്ന – എന്നിട്ടും ഫലശൂന്യമായ – ഒരു കാലുപിടുത്തത്തിന്റെ അത്രതന്നെ മഹത്തായ ഒരു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യത്മക – ഭൗതീകാത്മക – മൌദൂദിയാത്മകസോഷ്യലിസം, ഒരു ഭാരതീയ യുവാവു് വിദ്യാസമ്പന്നനായ ഒരു 88 വയസ്സുകാരന്റെ കാൽ തൊട്ടു് വന്ദിക്കുകയോ, ഒരു ഭാരതീയൻ എന്ന നിലയിൽ താൻ കണ്ടു് ശീലിച്ചതും പരിശീലിച്ചതുമായ ആചാരമര്യാദയുടെ അടിസ്ഥാനത്തിൽ, കാൽ കഴുകി വന്ദിക്കുകയോ ചെയ്യുന്നതിൽ ഇല്ല.” – K. P. N. C. ( കേരള പ്രദേശ് ന്യായീകരണ ചാവേർക്ലബ്ബ്)
March 20 2021 11:07
പ്രധാനമന്ത്രിയെയൊ, മുഖ്യമന്ത്രിമാരെയോ, ആഭ്യന്തരമന്ത്രിമാരെയോ, എന്നുവേണ്ട, ജനത്തെ സേവിക്കാനായി ജനം തിരഞ്ഞെടുത്തു് അധികാരസ്ഥാനങ്ങളിലെത്തിച്ച ആരെയും, അവർ ഭരണഘടന അനുശാസിക്കുന്ന നിയമവ്യവസ്ഥയിൽ നിന്നും വ്യതിചലിക്കുന്ന രീതിയിൽ അനീതി ചെയ്യുകയോ, ചെയ്യിക്കുകയോ, ചെയ്യാൻ സഹായിക്കുകയോ ചെയ്താൽ, അവരെ സഭ്യതയുടെ അതിർവരമ്പുകൾ “അനാവശ്യമായി” ലംഘിക്കാതെ നിശിതമായി വിമർശിക്കാനും, വിമർശനം എങ്ങുമെത്താതെ ജലരേഖയായി മാറുന്ന സാഹചര്യങ്ങളിൽ കഴുത്തിനു് പിടിച്ചു് , “ബിസ്മി” ചൊല്ലിയോ ചൊല്ലാതെയോ, അവർ പിടിച്ചിരിക്കുന്ന അധികാരസ്ഥാനങ്ങളിൽ നിന്നും പുറത്താക്കുന്നതിനും ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ ജനങ്ങൾക്കു് അധികാരമുണ്ടു്.
അധികാരത്തിനുള്ള അവകാശം ജനങ്ങളിൽ നിക്ഷിപ്തമായ ഒരു ഭരണവ്യവസ്ഥയാണു് ജനാധിപത്യം. അതുകൊണ്ടുതന്നെ, പാർട്ടിയുടെ പരമാധികാരം വാഴുന്ന കമ്മ്യൂണിസം ജനാധിപത്യമല്ല. ക്യാപ്പിറ്റലിന്റെ പരമാധികാരം വാഴുന്ന ക്യാപ്പിറ്റലിസം ജനാധിപത്യമല്ല. ഏകാധിപതിയുടെ പരമാധികാരം വാഴുന്ന മൊണാർക്കി ജനാധിപത്യമല്ല. മതാധിപതിയുടെ പരമാധികാരം വാഴുന്ന തിയോക്രസിയും ജനാധിപത്യമല്ല.
പക്ഷേ, വിമർശനത്തിനു് എന്തെങ്കിലും അർത്ഥമുണ്ടാകണമെങ്കിൽ ചുരുങ്ങിയതു് രണ്ടു് പ്രധാന നിബന്ധനകളെങ്കിലും നിർബ്ബന്ധമായും പാലിക്കപ്പെട്ടിരിക്കണം. ഒന്നു്, വിമർശിക്കുന്നവനു് താൻ വിമർശിക്കുന്ന വിഷയത്തിൽ, എന്താണു് സംഭവം എന്നെങ്കിലും അറിയാൻവേണ്ട അടിസ്ഥാന യോഗ്യത. രണ്ടു്, അന്യന്റെ തെറ്റു് തെറ്റാണെന്നു് മനഃസാക്ഷിക്കുത്തില്ലാതെ ചൂണിക്കാണിക്കാൻ അവനു് ധാർമ്മികമായി ഉണ്ടായിരിക്കേണ്ട മിനിമം അർഹത.
അപ്പനെയും അമ്മയെയും കൊന്നതു് വിപ്ലവമായി ഘോഷിക്കുന്നവനു്, മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിൽ അധിഷ്ഠിതമായി താത്വികം ചമച്ചു് അപ്പനെയോ അമ്മയെയോ മാത്രം കൊന്നവനെ സാരോപദേശങ്ങൾകൊണ്ടു് മൂടണമെന്നു് തോന്നിക്കൂടെന്നില്ല. പക്ഷേ, അതു് കേൾക്കുന്ന മനുഷ്യരിൽ പൂത്തു് വിരിയുന്നതു് കണ്ടാമൃഗത്തെ കണ്ട അനുഭൂതിയാവാനാണു് സാദ്ധ്യത. ഒരുപക്ഷേ അവർ, ഇന്നത്തെ മുഖ്യൻ പിണറായി വിജയൻ ഇന്നലത്തെ മുഖ്യൻ ഉമ്മൻ ചാണ്ടിയോടു് പറഞ്ഞപോലെ, “ഉളുപ്പു് വേണമെടാ ഉളുപ്പു്” എന്ന മാസ് ഡയലോഗ് പാസ്സാക്കാനും മതി.
രണ്ടായിരം വർഷങ്ങൾക്കു് മുൻപു്, “ഒറ്റയ്ക്കു് വ്യഭിചാരം ചെയ്തിരുന്ന” മഗ്ദലന മറിയ എന്ന വേശ്യയെ കല്ലെറിഞ്ഞുകൊല്ലാൻ, ഒറ്റയ്ക്കോ, ഇരട്ടയ്ക്കോ, സംഘംചേർന്നോ പാപംചെയ്യാത്ത യഹൂദപുരുഷന്മാർക്കു് യേശു ഒരു ചാൻസ് കൊടുത്തതായി ബൈബിൾ പറയുന്നുണ്ടെങ്കിലും, ഇന്നു് കാലവും, സാമൂഹികവും സാംസ്കാരികവുമായ നീതിന്യായമാനദണ്ഡങ്ങളുമെല്ലാം പാടേ മാറി. ഞാൻ പാപിയല്ല എന്നു് ഒരുവനോ ഒരുത്തിക്കോ സ്വയം തോന്നുന്നതുകൊണ്ടു് അവനോ അവളോ പാപിയല്ലാതാവുകയില്ല. ഇനി, അവരുടെ ഐഡിയോളജിക്കലോ, തിയോളജിക്കലോ, മറ്റിനങ്ങളിൽപ്പെട്ടതോ ആയ നിലപാടുകളുടെ അടിസ്ഥാനത്തിൽ അവർ “യഥാർത്ഥത്തിൽ” പാപികളല്ലെന്നു് കരുതിയാൽത്തന്നെ, ആ “പാപിയല്ലായ്മ”, അവരുടെ ദൃഷ്ടിയിൽ പാപികളായ മനുഷ്യരെ കല്ലെറിഞ്ഞു് കൊല്ലാനുള്ള യോഗ്യതയായി, നാമമാത്രമല്ലാത്ത ജനാധിപത്യം നിലവിലിരിക്കുന്ന ഏതെങ്കിലുമൊരു രാജ്യത്തെ നിയമവ്യവസ്ഥ, ന്യായീകരണത്തൊഴിലാളികളുടെയും ചാവേർ ട്രൂപ്പുകളുടെയും കല്ലേർ വിദദ്ധരുടെയും ദുര്യോഗം എന്നേ പറയേണ്ടൂ, ഇന്നു് അംഗീകരിക്കാറില്ല.
March 20 2021 13:19
ഒരു മല്ലു ആയിരിക്കുക എന്നതുതന്നെ ധാരാളം! അതിനൊപ്പം മാർക്സിസ്റ്റ് കൂടി ആയാൽ, മല്ലുവിനെ താങ്ങാൻ ഒരു ജ്ഞാനപീഠത്തിനും കഴിയില്ല.
March 20 2021 14:23
വെടിവയ്പ്പു് മച്ചിൻമുകളിലും സാദ്ധ്യമാണു്. അതിനു് വിപരീതമായ പ്രചാരണങ്ങൾ ആന്റി-കമ്മി സാമ്രാജ്യത്വശക്തികളും പ്രതി”രോമ”കാരികളും റിവിഷണിസ്റ്റുകളും ഫാഷിസ്റ്റുകളും ചേർന്നു്, സർവ്വലോകതൊഴിലാളിവർഗ്ഗത്തിനെതിരെ പടച്ചുവിടുന്ന കള്ളക്കഥകളാണു്. ചതിക്കെണിയിൽ വീഴല്ലേ വയൽകൊയ്യും പൈങ്കിളിയേ, കൊടിനെയ്യും പെൺകിളിയേ, ശിങ്കാരത്തേൻകിളിയേ!!
March 20 2021 14:52
പിണറായി വിജയന്റെ പോട്ടം പതിച്ച മാസ്ക് ധരിച്ചാൽ, ചൈനീസ് വൈറസ് കോവിഡ് 19-നെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാനാവുമത്രെ!
ജനസംഖ്യാവർദ്ധനവിനെ കൂടുതൽ ഫലപ്രദമായി നേരിടാൻ ഭാരതം എന്തുകൊണ്ടു് പിണറായി വിജയന്റെ പോട്ടം പതിച്ച കോണ്ടം ഫ്രീ ആയി ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നില്ല?
March 20 2021 15:42
സാർവ്വലൌകികമായി മുല പിടിപ്പിച്ചു് കാശുവാങ്ങി സുഖജീവിതം നയിക്കാൻ ഏതു് വാസവദത്തക്കും കഴിയുന്ന ഈ ലോകത്തിൽ, കാൽക്കാശു് വാങ്ങാതെ മനുഷ്യരെക്കൊണ്ടു് കാലു് പിടിപ്പിച്ചു്, വഴിയേ പോകുന്ന ഓരോ മൂക്കിട്ടകളുടെയും തെറി വാങ്ങിക്കൂട്ടാൻ തീരുമാനിച്ച E. ശ്രീധരൻ ഒരു മണ്ടശിരോമണിയായിരിക്കണം. അതിനൊക്കെ മാക്രിസ്റ്റ് ഐഡൽ ഇരട്ടച്ചങ്കൻ! കണ്ടു് പഠിച്ചു് ഇനിയെങ്കിലും മുതലാളിയാകാൻ നോക്കു് മാഷേ!
March 21 2021 07:52
നിങ്ങൾ UDF-നോ, LDF-നോ, NDA-ക്കോ വോട്ടു് ചെയ്താലും, ഒന്നിനും വോട്ടു് ചെയ്തില്ലെങ്കിലും കേരളത്തിൽ ഒരു “പുണ്ണാക്കും” സംഭവിക്കില്ല. കാരണം, ജനം മാറുന്നില്ല, പാർട്ടികൾ മാറുന്നില്ല. കടമെടുക്കലുകളും, കടലെടുക്കലുകളും, വനംകയ്യേറ്റങ്ങളും, ഉരുൾപൊട്ടലുകളും, സിൽമകളും, വാഗ്ദാനപരമ്പരകളുടെ കുത്തിയൊഴുക്കുകളും പതിവുപോലെ ഉണ്ടായിക്കൊണ്ടിരിക്കുമെന്നല്ലാതെ, കേരളത്തിൽ സാമ്പത്തികമോ, സാമൂഹികമോ, സാംസ്കാരികമോ, ഭൂപ്രകൃതിപരമോ, വിദ്യാഭ്യാസപരമോ ആയ മേഖലകളിൽ കാര്യമായ മാറ്റമെന്തെങ്കിലും ഉണ്ടാകുമെന്ന ഭയം വേണ്ട. കമ്മീഷൻ കിട്ടാൻ സാദ്ധ്യതയുള്ള ചില മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുമെന്ന കാര്യത്തിൽ സംശയവും വേണ്ട. മാറ്റമുണ്ടാകാതിരിക്കേണ്ടതു് മാറ്റമുണ്ടായാൽ നഷ്ടമുണ്ടാകുന്ന നിലയിലേക്കു്, “മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രം” എന്നും മറ്റും തൊണ്ട പൊട്ടിച്ചും, ഗോഗ്വാ വിളിച്ചും തപ്പിപ്പിടിച്ചു് കയറി രക്ഷപെട്ടവരുടെ നിലനില്പിനു് അത്യന്താപേക്ഷിതമാണു്.
അതുകൊണ്ടു്, വോട്ടു് ചെയ്യണമെന്നുള്ളവർ നറുക്കിട്ടോ കശക്കിക്കുത്തിയോ കുലുക്കിക്കുത്തിയോ ഏതു് പാർട്ടിക്കു് എന്നു് കണ്ടെത്തിയാൽ ധാരാളം! വോട്ടു് ചെയ്യണ്ട എന്നുള്ളവർക്കു് പിരിമുറുക്കങ്ങളുടെയൊന്നും ആവശ്യമില്ലാത്തതിനാൽ ഒരു കപ്പു് നല്ല ചായയും കുടിച്ചു് പൂമുഖമുണ്ടെങ്കിൽ പൂമുഖത്തോ, മരമുണ്ടെങ്കിൽ മരത്തണലിലോ വിശ്രമിക്കാം. പാർട്ടികളുടെ പ്രകടനപത്രികകൾ കിട്ടുമ്പോൾത്തന്നെ ചവറ്റുകൊട്ടയുള്ളവർ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കാൻ മറക്കാതിരുന്നാൽ എഴുത്തുമേശയുള്ളവർക്കു് എഴുത്തുമേശയെ അനാവശ്യമായി ഭാരപ്പെടുത്താതിരിക്കാം.
March 21 2021 10:33
ഇന്റർനാഷണൽ ഹാപ്പിനെസ്സ് റാങ്കിങ്ങിൽ ഇൻഡ്യ ഒരുപാടു് പിന്നിലായിപ്പോയത്രെ!
പിണറായി വിജയനും എ. കെ. ബാലനും എം. സി. ജോസഫൈനുമെന്നും റാങ്ക് നിശ്ചയത്തിനുള്ള സർവ്വേയിൽ പങ്കെടുത്തുകാണില്ല.
March 21 2021 12:49
ദ വൺ മില്യൺ “അമേരിക്കൻ” ഡോളർ ചോദ്യം: “എന്തുകൊണ്ടു് പിണറായി വിജയൻതന്നെ അധികാരത്തിൽ വരണമെന്നു് ഞാൻ ആഗ്രഹിക്കുന്നു?
The answer is actually quite simple: നീ കേവലം ഒരു മാക്രി ആയതുകൊണ്ടു്. കൂടുതൽ ഡെക്കറേഷനോ, പത്തു് പേജിൽ കുറയാത്ത താത്വികമോ ഒന്നും വേണ്ട.
നീ വെറുമൊരു മാക്രി ആണെന്നു് നിന്നെ മനസ്സിലാക്കാൻ എന്തുകൊണ്ടു് ലോകത്തിൽ ആർക്കും ഒരിക്കലും കഴിയുന്നില്ല? The answer is again quite simple: നീ കേവലം ഒരു മാക്രിയായതുകൊണ്ടു്.
Kapito? You understand? വോക്കേ! ബൈ!
March 21 2021 16:18
“ഭൗതികവാദികളായ കമ്മ്യൂണിസ്റ്റുകാരുടെ വിശുദ്ധവികാരങ്ങളെ നുള്ളിനോവിക്കുന്നവരോടു് ദൈവം ചോദിക്കും.” – കാൾ മാർക്സ്
March 22 2021 08:05
ഉറപ്പാണു് ഈ അണ്ടിത്താഴു്. ട്രെഷറി ക്രാക്കർ സാക്ഷാൽ ക്യാപ്റ്റൻ വന്നാലും ഇവന്റെ മുന്നിൽ സുല്ലിടും.
March 23 2021 11:57
പച്ചനുണ വളമായും, നിരന്തരമായ പ്രൊപഗാൻഡ വെള്ളമായും നൽകിക്കൊണ്ടിരുന്നാൽ മാത്രം നിലനിൽക്കാൻ കഴിയുന്ന ഒരു വിഷവൃക്ഷമാണു് കമ്മ്യൂണിസം. ഏതു് ഷാർലറ്റനും നിഷ്പ്രയാസം കബളിപ്പിക്കാൻ കഴിയുന്ന സാധുക്കളായ മനുഷ്യരെ “നല്ല നാളെ” വാഗ്ദാനങ്ങളാൽ ഭ്രമിപ്പിച്ചാണു് ആ വിഷവൃക്ഷം അതിന്റെ വേരുകൾ അവരുടെ മനസ്സുകളിലേക്കു് ആഴ്ത്തിയിറക്കി അവരിൽ വൈകാരികമായ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതു്.
സ്വന്തം അദ്ധ്വാനത്തിലൂടെ സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നതമായ നിലവാരം നേടിയെടുത്ത ആധുനികസമൂഹങ്ങളിൽ, തള്ളിത്തള്ളി “മാനിഫോൾഡ്” ചെയ്യപ്പെടുന്ന ചങ്കുകളും, ചങ്ക് ബ്രോകളും, “ഓൾഡ് മങ്കുകളും”, സൂപ്പർ സ്റ്റാറുകളും, ഊതിയൂതി ബലൂൺ പോലെ വീർപ്പിക്കപ്പെടുന്ന “മൻസന്മാരും മൻസത്തികളും”, “B.B.C.”-യും “ഇക്കണോമിസ്റ്റും”, “(ഓൾ)ഹോളിവുഡും”, “(പഴം)ബോളിവുഡും”, “(ഫിഷ്)മോളിവുഡും”, ന്യായീകരണത്തൊഴിലാളികളുമെല്ലാം സംഘം ചേർന്നു്, പരസ്പരപൂരകമായി, പാമ്പാട്ടിയുടെ മകുടിവായനപോലെ, പാടിപ്പാടിയുണർത്തുന്ന പുരോഗമനവും നവോത്ഥാനവുമെല്ലാം, സമൂഹത്തിൽ വെളിപ്പെടുന്ന ആദ്യനിമിഷംതന്നെ ഗണനീയമായ ഒരു വിഭാഗത്താൽ തിരിച്ചറിയപ്പെടും, പ്രോംപ്റ്റായി ഖണ്ഡിക്കപ്പെടും. ഒരു ബോധവത്കൃതസമൂഹം റീലാപ്സിലേക്കു് പോകാതിരിക്കാൻ സദാ ജാഗരൂകരായിരിക്കുന്ന ലോക്കൊമോട്ടീവുകളാണു് അതുപോലുള്ള ക്രിട്ടിക്കൽ വിഭാഗങ്ങൾ. അവർക്കു് വേണ്ടതു് നുണക്കഥാകഥനസാമർത്ഥ്യത്തെക്കാൾ, അവർ പ്രതിനിധീകരിക്കുന്ന വിഷയങ്ങളിൽ സബ്ജക്റ്റ് സ്പെസിഫിക്കും കോംപിറ്റന്റുമായ അറിവാണു്. അവരില്ലാത്തിടത്തു് അവഘോഷകർ അരചൻ ചമഞ്ഞു് അരങ്ങുവാഴും.
P. S.
മരിച്ചു് മണ്ണടിഞ്ഞ ഭർത്താവുമായോ, മൃതിപ്പെട്ട മറ്റിനം ആത്മബന്ധുക്കളുമായോ മമ്മൂക്ക/ലാലേട്ടൻ മോഡലിൽ നേരിട്ടു് തട്ടുതകർപ്പൻ ഡയലോഗുകളിൽ ഏർപ്പെടാം എന്ന വാഗ്ദാനവുമായി തന്നെ സമീപിക്കുന്ന ഷാർലറ്റനുകളുടെ മയക്കുവെടിയിൽ മയങ്ങിവീണു് അതിനായി ഏതാനുമായിരം യൂറോ മുടക്കാൻ സന്നദ്ധരായ എട്ടോ പത്തോ മനുഷ്യരെ 831 ലക്ഷം മനുഷ്യർ വസിക്കുന്ന “ആധുനിക”ജർമ്മനിയിലും കണ്ടെത്താൻ കഴിയും.
March 23 2021 16:13
തന്റെ EMCC മീൻപിടുത്തട്രീറ്റിയെ പ്രതിക്കൂട്ടിലാക്കിയ ചെന്നിത്തലക്കു് വട്ടാണെന്നു് കുമാരി മേഴ്സിക്കുട്ടി ഇവാല്യുവേറ്റ് ചെയ്തതുമുതൽ ഞാനും ആ അഭിപ്രായക്കാരനായിരുന്നു. എങ്കിലും, ഇല്ലാത്ത ആളുകളുടെ പേരിൽ സ്വയം ഒരു വോട്ടേഴ്സ് ലിസ്റ്റുണ്ടാക്കി, “ഞാൻ കള്ളപ്പേരുകളിൽ വോട്ടേഴ്സ് ലിസ്റ്റുണ്ടാക്കിയേ” എന്നു് വിളിച്ചുകൂവാൻ മാത്രം ആ വട്ടു് മൂക്കും എന്നു് വിചാരിച്ചിരുന്നില്ല. പക്ഷേ, വോട്ടേഴ്സ് ലിസ്റ്റിൽ ചെന്നിത്തല കണ്ടെത്തിയ കോൺഗ്രസ്സുകാരുടെ കള്ളപ്പേരുകളെപ്പറ്റി പിണറായി വിജയന്റെ ഔദ്യോഗിക അസ്സസ്സ്മെന്റ് പ്രോംപ്റ്റായി വന്നതോടെ, എനിക്കും അക്കാര്യം ബോദ്ധ്യമായി: ജനിക്കാത്തവരുടെയും മരിച്ചവരുടെയും പേരുകൾ എഴുതിച്ചേർത്തു് പുതിയ വോട്ടേഴ്സ് ലിസ്റ്റ് ഉണ്ടാക്കിയതിന്റെ പിന്നിൽ വട്ടു് മൂത്ത ചെന്നിത്തലയുടെ കറുത്ത കൈകൾ തന്നെ!
ഒറ്റനോട്ടത്തിൽത്തന്നെ ഒരാൾ വട്ടനോ പൊട്ടനോ സാഡിസ്റ്റോ മാസക്കിസ്റ്റോ അയോഗ്യനോ പരനാറിയോ നികൃഷ്ടനോ കുലംകുത്തിയോ ശുംഭനോ എന്നെല്ലാം മനസ്സിലാക്കാൻ കഴിവുള്ള മനഃശാസ്ത്രജ്ഞരാണു് മാർക്സിസ്റ്റുകൾ. അത്ഭുതപ്പെടാമെന്നല്ലാതെ, അനന്യസാധാരണമായ ആ കഴിവുകളിൽ അസൂയപ്പെട്ടിട്ടു് കാര്യമില്ല. മാർക്സിൽ നിന്നും പരമ്പരാഗതമായി, തനിയാവർത്തനം പോലെ, പകർന്നുകിട്ടുന്ന ഒരപൂർവ്വ ശേഷിയാണതു്.
യുധിഷ്ഠിരൻ പറഞ്ഞാൽ, അശ്വത്ഥാമാവു് മരിച്ചു എന്നല്ല, അവൻ സ്വയം കഴുത്തുഞെരിച്ചു് കൊന്നശേഷം കഴുത്തിൽ കുരുക്കിട്ടു് വാഴക്കയ്യിൽ തൂങ്ങുകയായിരുന്നു എന്നുപോലും മനുഷ്യർ വിശ്വസിക്കും. കാരണം, ലോകത്തിന്റെ സ്പന്ദനം വിപ്ലവകരമായി കാലാകാലം തുടികൊട്ടിക്കൊണ്ടിരിക്കാൻ യുധിഷ്ഠിരനെപ്പോലെ സത്യസന്ധരായ മനുഷ്യർ ഉണ്ടായാലേ പറ്റൂ. യുധിഷ്ഠിരനെ ആരും മഴയത്തു് നിർത്തില്ല.
“സാമാന്യമനുഷ്യരായ നമ്മളാരും സത്യസന്ധരല്ല. പക്ഷേ, രക്തസാക്ഷികൾ പൊരുതിവീണ രണഭൂമികളിൽ നിന്നും ഉയർന്നുപൊന്തുന്ന വീരസമരഗാഥകളിൽ തിരുത്തൽവാദികളുടെ ചരിത്രപരമായ അപസ്വരങ്ങൾ കടന്നുകൂടാതിരിക്കാൻ യുധിഷ്ഠിരനെപ്പോലെ സത്യസന്ധരായ മനുഷ്യർ ലോകത്തിൽ ഉണ്ടായിരിക്കണം.”
March 24 2021 10:30
കാലഹരണപ്പെട്ട “ചില” നേതാക്കളെ മല്ലുക്കൾ “പല്ലുകൊഴിഞ്ഞ സിംഹം” എന്നു് വിളിക്കാറുണ്ടു്. പല്ലുണ്ടായിരുന്ന നല്ലകാലത്തു് അവർ ഒത്തിരി കണ്ടാമൃഗങ്ങളെ നിഷ്കരുണം കടിച്ചുപറിച്ചിട്ടുണ്ടു് എന്നതിനാലാണു് അവർ അവർക്കു് ആ ബഹുമതി പതിച്ചുനൽകുന്നതു്. രാഷ്ട്രീയം എന്നാൽ കടിച്ചുപറിയും “വാണം വിടുന്നതുപോലുള്ള” ചീമുട്ടയേറുമായിരിക്കണം എന്ന പക്ഷക്കാരാണവർ.
March 24 2021 10:47
ക്രിമിനലുകളെ “എങ്ങനെയും” സംരക്ഷിക്കുക എന്നതല്ല, നിയമവ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷക്കു് അവരെ വിധേയരാക്കുക എന്നതാണു് ഒരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റെയ്റ്റിന്റെ ചുമതല. അതു് “വെറുമൊരു” ചുമതല മാത്രമല്ല, അനീതി നേരിടേണ്ടിവന്നവർക്കായി ഒരു നിയമരാഷ്ട്രം നടപ്പിലാക്കേണ്ട അനിവാര്യമായ കടപ്പാടുമാണു്.
March 24 2021 13:19
കന്യാസ്ത്രീവസ്ത്രം ധരിച്ചവർക്കു് നേരിടേണ്ടിവന്ന അനീതിയും, വിശപ്പു് മാറ്റാൻ മറ്റു് വഴികൾ കാണാതെ ആഹാരം മോഷ്ടിച്ച ഒരു പട്ടിണിപ്പാവം മധുവിനു് സ്വന്തം ജീവൻ നൽകി നേരിടേണ്ടിവന്ന അനീതിയും, നേതാക്കൾ ചമയുന്നവരിൽ നിന്നും തങ്ങൾക്കു് നിയമപരമായ സംരക്ഷണം ലഭിക്കുമെന്ന ഉറപ്പിന്റെ പിൻബലത്തിൽ, പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പീഡോഫൈലുകളിൽ നിന്നും നേരിടേണ്ടിവരുന്ന ലൈംഗികപീഡനപരമായ അനീതിയും, പാർട്ടിയുടെയോ മതത്തിന്റെയോ കണ്ണുകളിലൂടെയല്ലാതെ കാണാനും, കർശനമായ നിയമനടപടികൾ – വെറും വാക്കുകളിലൂടെയല്ലാതെ – കൈക്കൊള്ളാനും കഴിയുന്ന ഒരു സാമൂഹികസാഹചര്യം നിലവിലിരിക്കുന്നതുംകൂടിയാണു് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ നിയമരാഷ്ട്രം.
ഉത്തരേന്ത്യൻ അനീതി, ദക്ഷിണേന്ത്യൻ അനീതി, കാങ്കിരസ് അനീതി, കംണിഷ്ട് അനീതി, BJP അനീതി, ഹിന്ദു അനീതി, മുസ്ലീം അനീതി, ക്രിസ്ത്യൻ അനീതി, കേരള അനീതി, സിറിയൻ അനീതി, ഇറാക്ക് അനീതി, ഇറാൻ അനീതി, അമേരിക്കൻ അനീതി, ചൈനീസ് അനീതി, ബെലറൂസ് അനീതി, യെമൻ അനീതി ഇത്യാദി വെവ്വേറെ അനീതികളില്ല. അനീതി അനീതിയാണു്, Basta!
പൊതുവേ പറഞ്ഞാൽ, കാലഹരണപ്പെട്ട ഏതൊക്കെയോ പ്രത്യയശാസ്ത്രങ്ങൾക്കും, നീതിസംഹിതകൾക്കും, വിശ്വാസപ്രമാണങ്ങൾക്കും അപ്രമാദിത്വം കല്പിച്ചുകൊണ്ടു്, ജന്മസഹജമായി ഈ ഭൂമിയിൽ അവയുടേതായ രീതിയിൽ ജീവിക്കാൻ ജീവിവർഗ്ഗങ്ങൾക്കുള്ള അവയുടെ നിരുപാധികമായ അവകാശത്തെ നിഷേധിക്കാനോ, അതിൽ കൈകടത്താനോ ശ്രമിക്കുന്നവർ ചെയ്യുന്ന എല്ലാ പ്രവൃത്തികളും അനീതിയാണു്. അവയുടെ ആത്യന്തികമായ ഉന്മൂലനം ലക്ഷ്യമാക്കി ചെയ്യുന്ന ഓരോ പ്രവൃത്തികളും അക്ഷന്തവ്യമായ അനീതിയാണു്.
March 25 2021 08:23
മനുഷ്യൻ കിറ്റുകൊണ്ടു മാത്രമല്ല ജീവിക്കുന്നതു്, മുദ്രാവാക്യങ്ങൾകൊണ്ടുകൂടിയാണു്.
പഴയൊരു ജനുസ്സു്: “എമ്മെ ജോൺ നമ്മെ നയിക്കും!” (മലയാളശ്രീകൾ തൻ പ്രാസശുദ്ധി!)
March 25 2021 08:28
ഇത്രയൊക്കെ ആയിട്ടും പിണറായി വിജയൻ കേരളം നന്നാക്കുമെന്നു് വിശ്വസിക്കുന്നവരുടെ തല നിറയെ ചുണ്ടെലികൾ ഓടുന്നുണ്ടായിരിക്കണം.
March 25 2021 09:47
കേരളത്തിലെ പാർട്ടികളും മതങ്ങളും ഓരോരോ വേണ്ടാതനങ്ങൾ ചെയ്യുന്നതു് അവർക്കതു് ചെയ്യാൻ ഇഷ്ടമായതുകൊണ്ടല്ല, എതിർപക്ഷങ്ങൾ അതൊക്കെ ചെയ്യുമ്പോൾ നുമ്മമാത്രം ചെയ്യാതിരുന്നാൽ നാട്ടുകാർ എന്തു് വിചാരിക്കും എന്നു് കരുതിയിട്ടാണു്.
March 25 2021 10:37
മഹാഭാരതപ്രകാരം, ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ!
മഹാകേരളപ്രകാരം, കൊന്നതു് ഭീമനെങ്കിൽ ചീഞ്ഞതു് കിറ്റുതീറ്റക്കാരനായ ബകൻ തന്നെ!
March 25 2021 12:15
സാമ്പത്തികമായോ, സാംസ്കാരികമായോ, വിദ്യാഭ്യാസപരമായോ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ പൊതുധാരയിലേക്കു് കൊണ്ടുവരാൻ പണ്ടെന്നോ കാലഹരണപ്പെട്ട പ്രാകൃതമായ ഒരു മാർക്സിയൻ ഐഡിയോളജിയുടെ ആവശ്യമില്ല.
എന്നു് മാത്രമല്ല, സമകാലിക ജീവിതയാഥാർത്ഥ്യങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത, തികച്ചും അപ്രയോഗികമായ അതുപോലൊരു പ്രത്യയ”ശാസ്ത്രം”, സാമൂഹീകനവീകരണത്തിന്റെ പാതയിൽ, “യൂദാസിന്റെ വെള്ളിക്കാശുകൾ” വാങ്ങി, ബാരിക്കേയ്ഡുകൾ ഉയർത്തി, ഹർത്താൽ ചടങ്ങുകൾ ഗംഭീരവിജയമാക്കുന്നവരും, “മഹാപുരോഹിതന്മാർക്കു്” അനുകൂലമായ വിധത്തിൽ ഇലക്ഷൻ സർവ്വേ നടത്തി റിസൾട്ടുകൾ പബ്ലിഷ് ചെയ്യുന്നവരുമായ “സാമൂഹികഷൈലോക്കുകൾ” അരങ്ങുവാഴുന്ന സമൂഹങ്ങളിൽ, അതു് അതുപോലുള്ള ഏതൊരു സാമൂഹിക നവീകരണശ്രമത്തിനും കൌണ്ടർ പ്രൊഡക്റ്റീവായ ഫലം ഉളവാക്കുകയും ചെയ്യും.
March 26 2021 08:32
ബർലിൻ മതിലിനുള്ളിൽ വിരിയുന്ന മാനസപുഷ്പങ്ങൾ കമ്മ്യൂണിസ്റ്റ് കലാ സാഹിതിയുടെ (ക. ക. സാ.) ചതുരവടിവിലായിരിക്കും. കമ്മ്യൂണിസത്തിൽ കമ്മ്യൂണിസ്റ്റ് പച്ച!
March 26 2021 09:12
“നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക. അവൻ നിന്നെ പു(ഉ)ലർത്തും.” – സങ്കീർത്തനങ്ങൾ 55: 22
മേലില്ലാത്ത യഹോവയുടെ മേൽ എങ്ങനെ ഭാരം വയ്ക്കുമെന്നാണു് പിടികിട്ടാത്തതു്. “as if” വയ്ക്കലാവുമോ?
March 26 2021 09:16
“എന്താ ശരിയല്ലേ?” (=> ചോദിച്ചാലല്ലേ അറിയാൻ പറ്റൂ?)
March 26 2021 10:27
പാവപ്പെട്ട ജനങ്ങൾ കല്പാന്തകാലത്തോളം നീണാൾ വാഴട്ടെ! കിറ്റു് നൽകി തന്തോയിപ്പിക്കുന്ന തമ്പ്രാന്മാർക്കു് തുടർതുടർഭരിച്ചു് സ്ഥിതിസമത്വം സ്ഥാപിക്കാൻ നിത്യപാവങ്ങളുടെ ഒരുകൂട്ടം എന്നും അവശവർഗ്ഗമായി നിലനിൽക്കേണ്ടതുണ്ടു്.
March 26 2021 10:46
മാർക്സിസ്റ്റ് പാർട്ടി നടത്തിയ മൊത്തം നിയമനങ്ങളും, മറ്റു് പാർട്ടികൾ നടത്തിയതിലെ മിനിമം പകുതി നിയമനങ്ങളെങ്കിലും റദ്ദാക്കപ്പെടേണ്ടവയാണു്. ഈ രണ്ടു് വിഭാഗങ്ങളെയും ഒറ്റയടിക്കു് പിരിച്ചുവിട്ടാലും, കേരളത്തിന്റെ അഡ്മിനിസ്ട്രേഷനെ അതു് ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കില്ല എന്നതാണു് ഏറ്റവും ശ്രദ്ധേയമായ കാര്യം.
March 26 2021 12:12
കേരളത്തിലെ ചിന്ന നിയമപരിപാലനപ്രശ്നങ്ങൾ പോലും കാണാനോ പരിഹരിക്കാനോ കഴിയാത്ത ചില രാഷ്ട്രീയ നേതാക്കൾ ഉത്തരേന്ത്യയിലേക്കു് കണ്ണുംനട്ടു് ഉറക്കമിളച്ചു് കാത്തിരിക്കുന്നുണ്ടു്. ഫയം വേണ്ട, ഝാഗ്രത മതി.
March 26 2021 13:28
വെറും ചെം-കുടയ്ക്കു് പകരം ചെം-മുത്തുക്കുടയും, ഇടം-വലം ആലവട്ടവും, വെഞ്ചാമരവും, നെറ്റിപ്പട്ടംകെട്ടിയ കന്യകമാരും, താലപ്പൊലിയേന്തിയ ഗജവീരന്മാരും കൂടി ഉണ്ടായിരുന്നെങ്കിൽ, ശരിക്കുമൊരു പ്രോലെറ്റേറിയൻ കംണിഷ്ട് നേതാവിന്റെ ലുക്ക് വന്നേനെ!
March 27 2021 11:24
ചെന്നിത്തലയുടെ അമ്മയുടെ പേരിലും ഇരട്ടവോട്ടുണ്ടത്രെ!
PSC-യെ ഒഴിവാക്കൽ, പിൻവാതിൽനിയമനം, താത്കാലികനിയമനം, സ്ഥിരപ്പെടുത്തൽനിയമനം മുതലായവയുടെയെല്ലാം ലക്ഷ്യംതന്നെ യജമാനസ്നേഹമുള്ള നായ്ക്കളെ നിർണ്ണായകമായ സ്ഥാനങ്ങളിൽ തിരുകിക്കയറ്റലാണു്.
കോപ്പിയടിച്ചു് ജയിച്ചോ പരീക്ഷ എഴുതാതെ ജയിച്ചോ അധികാര സ്ഥാനങ്ങളിൽ ഒത്താശയോടെ എത്തുന്നവർക്കു് വിഷയപരമായ യോഗ്യത ഇല്ലെങ്കിലും, അതിനും കൂടി ഉപകാരം ചെയ്തവരോടു് വിധേയത്വമുണ്ടാകും. അത്തരം അടിമകൾ കള്ളനു് കഞ്ഞി വയ്ക്കാൻ സദാ സന്നദ്ധരായിരിക്കും.
കള്ളനെ വിജയിപ്പിക്കാൻ വോട്ടേഴ്സ് ലിസ്റ്റിൽ പകർത്തേണ്ട പേരുകളേതു്, തിരുത്തേണ്ട പേരുകളേതു്, മായ്ക്കേണ്ട പേരുകളേതു് എന്നെല്ലാം വിദ്യാഭ്യാസകാലത്തു് നീട്ടിപ്പിടിച്ച വാളുകളുടെ ഇടയിലൂടെയുള്ള സഞ്ചാരം പ്രമുഖവ്യവഹാരമായിരുന്ന അവർക്കു് പ്രത്യേകം സ്റ്റഡിക്ലാസുകൾ ഇല്ലാതെതന്നെ അറിയാം.
ഏതെങ്കിലുമൊരു സമ്മതിദായകന്റെ പേരിൽ ഇരട്ടവോട്ടുണ്ടെന്നു്, അതിലൊന്നു് മായ്ക്കാനുള്ള ചുമതല ഉണ്ടായിരുന്നിട്ടും അതു് മനഃപൂർവ്വം ചെയ്യാതിരുന്ന ഒരു ആപ്പീസറേക്കാൾ കൃത്യമായി ആർക്കാണു് അറിയാൻ കഴിയുക!?
എൽദോസ് കുന്നപ്പിള്ളി, S. S. ലാൽ, ചെന്നിത്തലയുടെ അമ്മ തുടങ്ങിയ ഏതാനും പേരുടെ ഇരട്ടവോട്ടിന്റെ പേരിൽ ഉയരുന്ന കൂട്ടവിലാപം ഏതു് ദിശയിൽ നിന്നും വരുന്നു എന്നു് ശ്രദ്ധിച്ചാൽ, എവിടെയാണു് അത്തരം തൊരപ്പന്മാർ അവരുടെ ട്രെഞ്ച് കുഴിച്ചു് യുദ്ധസന്നദ്ധരായി ഒളിച്ചിരിക്കുന്നതു് എന്നു് മനസ്സിലാക്കാം.
ലക്ഷക്കണക്കിനു് കള്ളവോട്ടുകൾക്കുള്ള സാദ്ധ്യത തുറന്നുവച്ചിരിക്കുന്ന ഒരു വോട്ടേഴ്സ് ലിസ്റ്റ് ഉപയോഗിച്ചു് ജനാധിപത്യപരവും നീതിപൂർവ്വവുമായ ഒരു തിരഞ്ഞെടുപ്പു് നടത്താൻ കഴിയില്ല എന്നതിന്റെ പേരിൽ ശബ്ദമുയർത്തുന്നതിനേക്കാൾ, ആ കള്ളത്തരം ചൂണ്ടിക്കാണിച്ചവന്റെ പാർട്ടിയായ UDF-ൽപ്പെട്ട ഏതാനും ചിലരുടെ പേരുകൾ അതിലുണ്ടു് എന്നതു് കൂടുതൽ സംക്ഷോഭത്തിനു് കാരണമാകുന്ന നീതിനിഷ്ഠരായ സമ്മതിദായകരുടെ No.1 കേരളറിപ്പബ്ലിക്!
വോട്ടേഴ്സ് ലിസ്റ്റ് പൂർണ്ണമായും കുറ്റമറ്റതാക്കി, വ്യാജവോട്ടുകൾ ചെയ്യാനുള്ള സാദ്ധ്യത പൂജ്യമായി ചുരുക്കിയ ശേഷം മാത്രം നടത്തപ്പെടുന്ന ഒരു തിരഞ്ഞെടുപ്പിനേ ലിഗാലിറ്റി അവകാശപ്പെടാനാവൂ. “ഞങ്ങ ഒരുപാടു് കോടികൾ പരസ്യത്തിനായി മുടക്കി സേട്ടാ, ഇപ്പൊ തിരഞ്ഞെടുപ്പു് മാറ്റിവച്ചാൽ അതു് ഞങ്ങടെ പള്ളയ്ക്കു് അടിയാവില്ലേ സേട്ടാ” എന്നൊരു ദീനരോദനം കേൾക്കുന്നുണ്ടു്. പക്ഷേ, സ്വയംകൃതാനർത്ഥങ്ങളും, താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങളും താന്താൻ തന്നെ അനുഭവിക്കണമെന്നു് തുഞ്ചത്തെഴുത്തച്ഛൻ പറഞ്ഞിട്ടുള്ള സ്ഥിതിക്കു് അതിലൊരു മാറ്റം വരുത്താൻ “എനിക്കാവതില്ല”.
എന്നിരിക്കിലും, “തിരഞ്ഞെടുപ്പു് മാറ്റിവയ്ക്കൽ” എന്ന പ്രക്രിയയിലെ അനന്തര നടപടികൾ പണത്തിൻമീതെ പറന്നു് അപ്പിയിടാൻ പരുന്തു് തയ്യാറാകുമോ എന്ന വൺ മില്യൺ ചോദ്യത്തിന്റെ മറുപടിയിൽ അധിഷ്ഠിതമായിരിക്കുന്നതായാണു് പ്രശ്നവശാൽ കാണുന്നതു്.
March 28 2021 11:33
വെറുപ്പിൽ ജനിച്ചു് വ്യാജവാർത്തകളിലൂടെയും പ്രൊപഗാൻഡയിലൂടെയും നിലനിൽക്കുന്ന കമ്മ്യൂണിസത്തിനു് കള്ളവോട്ടും, കള്ളത്തരവും, “കള്ളവാങ്മൂലവും”, അവസരവാദവും, ചതിയും വഞ്ചനയും, കൊലയും കൊള്ളിവയ്പുമൊന്നും പുത്തരിയായ കാര്യങ്ങളല്ല.
നിങ്ങൾ കേട്ടിട്ടുണ്ടാവണം. (കേട്ടിട്ടു് മറന്നതോ, മറവിയിലേക്കു് മനഃപൂർവ്വം ഞെരുക്കിമാറ്റിയതോ ആവാനും മതി). പഴയ സോവ്യറ്റ് യൂണിയനിലും അതിന്റെ സാറ്റലൈറ്റ് രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് തിരഞ്ഞെടുപ്പുകളിൽ ലഭിച്ചിരുന്നതു് 100-ൽ നിന്നും അല്പം കുറവുമാത്രം ശതമാനം വോട്ടുകളായിരുന്നു. 100 തികച്ചാൽ കമ്മ്യൂണിസ്റ്റുകൾ പോലും അതു് വിശ്വസിക്കില്ല എന്ന ഭയം പാർട്ടിക്കു് ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. 50-നു് മുകളിൽ ശതമാനം വോട്ടു് കിട്ടിയാലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് ജയിക്കാമായിരുന്നെങ്കിലും, 100 ശതമാനം വിജയം എന്നൊക്കെ കേൾക്കുന്നതുതന്നെ ഒരു രസമല്ലേ? ചോദിക്കാൻ ആരുമില്ലെങ്കിൽ എന്തെല്ലാം ചെയ്തുകൂടാ? No plaintiff, no judge.
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ മറ്റു് പാർട്ടികൾ അനുവദിക്കപ്പെടാറില്ലാത്തതിനാൽ അവിടെ തിരഞ്ഞെടുപ്പുകൾ നടത്തേണ്ട ആവശ്യം തന്നെ സത്യത്തിലില്ല. പക്ഷേ, കമ്മ്യൂണിസത്തിന്റെ ശത്രുക്കളായ ബൂർഷ്വാസി രാജ്യങ്ങൾക്കു് മുന്നിൽ നല്ലപോലെ മുഖം മിനുക്കി പ്രത്യക്ഷപ്പെട്ടു് കമ്മ്യൂണിസ്റ്റ് ഐഡിയോളജി ലോകോത്തരമായ ഒരു ഭരണവ്യവസ്ഥിതിയാണെന്ന തോന്നൽ അവരിൽ ജനിപ്പിക്കാൻ ചില വിൻഡോ ഡ്രെസിങ്ങുകൾ ഒരുക്കിവയ്ക്കേണ്ടതു് കള്ളത്തരം മുഖമുദ്രയായ കമ്മ്യൂണിസ്റ്റ്പാർട്ടി നേതാക്കളുടെ ആവശ്യമായിരുന്നു. ഒറ്റപ്പാർട്ടിഭരണത്തിലെ സ്വതന്ത്രമായ ജനാധിപത്യതിരഞ്ഞെടുപ്പു് ഒരു ഗിമിക്കാണെന്നു് മറ്റാരും തിരിച്ചറിയില്ല എന്ന കാര്യത്തിൽ ബുദ്ധിരാക്ഷസരായ കമ്മ്യൂണിസ്റ്റുകൾ എന്ന നിലയിൽ അവർക്കു് സംശയവുമുണ്ടായിരുന്നില്ല.
പക്ഷേ, കമ്മ്യൂണിസത്തിന്റെ നിത്യശത്രുക്കളായി പാർട്ടി ചൂണ്ടിക്കാണിച്ചിരുന്ന ബൂർഷ്വാസി രാജ്യങ്ങളിലെ ജനങ്ങൾ തങ്ങളേക്കാൾ എത്രയോ മടങ്ങു് സുഖത്തിലും സന്തോഷത്തിലും സമാധാനത്തിലും സ്വാതന്ത്ര്യത്തിലുമാണു് ജീവിക്കുന്നതെന്നു്, ശാസ്ത്രവളർച്ചയുടെ ഭാഗമായി കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ വിപ്ലവകരമായി ലോകത്തിൽ വികസിച്ചതോടെ, “തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ” അതുവരെ വിഡ്ഢികളായി കഴിയേണ്ടിവന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങളും സാവകാശം മനസ്സിലാക്കി. സ്വന്തം ജനത്തോടു് ചെയ്ത കുറ്റകൃത്യങ്ങളിൽ മുങ്ങി ശ്വാസംമുട്ടി ചാകാനായിരുന്നു സോവ്യറ്റ് യൂണിയനിലെയും അതിന്റെ സാറ്റലൈറ്റ് രാജ്യങ്ങളിലെയും കമ്മ്യൂണിസത്തിന്റെ വിധി.
“തങ്ങളുടേതായ കാരണങ്ങളാൽ” വിഡ്ഢികളായി കഴിയുന്ന മനുഷ്യർ വസിക്കുന്ന പ്രദേശങ്ങളിൽ ഇന്നും കേൾക്കാം കമ്മ്യൂണിസം എന്ന മനുഷ്യവിരുദ്ധസിദ്ധാന്തം അന്ത്യശ്വാസം വലിക്കുന്നതിന്റെ നേരിയ ഞരക്കങ്ങൾ!
March 28 2021 14:08
എന്റെ ബാല്യത്തിൽ, വീട്ടിൽ വന്നിരുന്ന ഭിക്ഷക്കാരിൽ ഒരു പ്രത്യേക തരക്കാർ ഉണ്ടായിരുന്നു: “ആയിരം (എണ്ണം വ്യത്യസ്തമായിരിക്കും) വീടുകൾ തെണ്ടിക്കിട്ടുന്നതു് (ഇന്ന) പള്ളിയിലേക്കു് നൽകിക്കൊള്ളാമെന്നു് എനിക്കൊരു നേർച്ചയുണ്ടു്.” ഇതായിരിക്കും അവർ വീട്ടിലുള്ളവരുടെ മുന്നിലേക്കു് തികഞ്ഞ ഭവ്യതയോടെ അവതരിപ്പിക്കുന്ന അവതാരിക. ഒരേസമയം വീട്ടിലും പുറത്തും അത്ഭുതകരമായി ആയിരിക്കാൻ കഴിയുന്നവളും, അഗതികളോടു് – ആത്മീയമായ പരിഗണന അർഹിക്കുന്ന കാര്യങ്ങളിൽ പ്രത്യേകിച്ചും – അങ്ങേയറ്റം ജനറസുമായിരുന്ന എന്റെ അമ്മ, ദൈവാനുഗ്രഹത്തിനായി തന്നാലാവുംവിധം പരിശ്രമിക്കുന്ന അത്തരം കക്ഷികൾക്കുനേരെ നാസ്തികതയുടെ നേരിയ ലാഞ്ഛനയെങ്കിലുമുള്ള ഏതെങ്കിലുമൊരു ചോദ്യം തൊടുത്തുവിടുന്നതായി ഞാൻ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല.
ഇന്നത്തെ താറാവു് ബിഷപ്പ് K. P. യോഹന്നാനെപ്പോലെതന്നെയോ, ഒരുപക്ഷേ, അതിൽ കൂടുതലോ വിശുദ്ധനായിരുന്ന അന്നത്തെ ഏതോ ഒരു ബിഷപ്പിന്റെ കഴുത്തിൽ തൂങ്ങിയാടിയിരുന്ന, ക്രൂശിതനായ യേശുവിന്റെ പ്രതീകമായ, സ്വർണ്ണസ്ലീബയുടെ തിളക്കത്തിൽ, ഉദ്ദിഷ്ടകാര്യങ്ങൾക്കായി ഉലകുചുറ്റിയിരുന്ന ആ ആത്മീയഭിക്ഷുക്കൾക്കു് എന്റെ അമ്മ ജനറസായി നൽകിയിരുന്ന ഭിക്ഷയുടെ അംശവും, ആ ദിവ്യന്റെ ചുറ്റും തടിച്ചുകൂടിയിരുന്ന ഭക്തജനങ്ങളുടെ കണ്ണഞ്ചിക്കുംവിധം ഉജ്ജ്വലമായി പ്രകാശിച്ചിട്ടുണ്ടായിരിക്കണം. എന്റെ അമ്മയാൽ പ്രസവിക്കപ്പെട്ടവൻ എന്ന നിലയിൽ, അതിൽ ഞാൻ ഇന്നും വളരെ സന്തുഷ്ടനാണു്.
ഇപ്പോൾ, വാളയാർ പെൺകുട്ടികൾക്കു് വാഗ്ദാനം ചെയ്തിട്ടും നിറവേറ്റപ്പെടാതിരുന്ന നീതിയുടെ ഏക ഉത്തരവാദി എന്ന നിലയിൽ, ആ പെൺകുട്ടികളുടെ മാതാവായ ഭാഗ്യവതിയുടെ മുന്നിൽ ഇലക്ഷനിൽ തോറ്റമ്പി തുണിയില്ലാതെ നിൽക്കേണ്ടി വരുമോ എന്ന ഭയം മൂലം, വീടു് വീടാന്തരം കയറി “വോട്ടുഭിക്ഷ” യാചിക്കാൻ പിണറായി വിജയനും തീരുമാനിച്ചിരിക്കുകയാണത്രെ! (പലവട്ടം തുണിയില്ലാതെ നിൽക്കേണ്ടി വന്നാൽ, ഒരുവട്ടം കൂടിയോ കുറഞ്ഞോ തുണിയില്ലാതെ നിൽക്കേണ്ടി വരുന്നതു്, സാധാരണഗതിയിൽ, രാഷ്ട്രീയക്കാരെ അലട്ടാറില്ല. ഇലക്ഷൻ അവസ്ഥ പക്ഷേ അടിയന്തിരാവസ്ഥ പോലെ അപകടകരമായ ഒരവസ്ഥയാണു്.)
കണക്കുകൂട്ടൽ കൊള്ളാം. മാക്രിസ്റ്റ് കൺഫോം! ഐഡിയോളജിക്കലി പെർഫെക്റ്റ്! സംശയമില്ല.
പക്ഷേ, വോട്ടുതെണ്ടാനായി തിരഞ്ഞെടുക്കുന്ന വീടുകളിൽ BJP അനുഭാവികളോ, കോൺഗ്രസ് അനുഭാവികളോ ആയ സ്ത്രീകൾ ജീവിക്കുന്നില്ല എന്നു് ഉറപ്പുവരുത്താൻ, മാക്രിസ്റ്റ് ബുദ്ധിജീവി, പിണറായി അടിമ P. M. മനോജിനോ, വീരസമരപോരാളികളായ ഷാജികൾക്കോ കർശനമായ കല്പന നൽകിയില്ലെങ്കിൽ, പണി ചീമുട്ടയോ, ചീഞ്ഞപാളയംകോടനോ ആകാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ടു്.
യാതൊരു കാരണവശാലും, AAP അനുഭാവികളായ സ്ത്രീകൾ ജീവിക്കുന്ന വീടുകളുടെ മുറ്റത്തേയ്ക്കു് ഇരട്ടച്ചങ്കൻ കപ്പിത്താനെ കയറ്റിവിടാതിരിക്കാൻ ശ്രദ്ധിച്ചാൽ മല്ലു മാക്രിസ്റ്റ് കംണിഷ്ട് പാർട്ടിക്കു് കൊള്ളാം. AAP പെണ്ണുങ്ങൾക്കു് മൂത്രത്തിൽ മുക്കിയ ചൂലിനോടു് ഒരു പ്രത്യേകതരം അഫിനിറ്റി ഉള്ളതായി വിശ്വസനീയമായ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടു്.
March 29 2021 09:44
“ഇൻഡ്യൻ പ്രധാനമന്ത്രി ആരായാലും, അയാൾ കേരള മുഖ്യൻ ഇരട്ടച്ചങ്കൻ കപ്പിത്താന്റെ കീഴിൽ ജോലി ചെയ്യുന്നിടത്തോളം പാർട്ടിക്കു് അതൊരു പ്രശ്നമല്ല.” – മാർക്സിയൻ – ഗ്രാംഷിയൻ – ചോംസ്കിയൻ – മാർക്കെസിയൻ ഫിലോസഫർ & പൊളിറ്റിക്കൽ അനാലിസ്റ്റ് സഖാവു് ഡോ. കുമാരപിള്ള
March 29 2021 10:06
കുറ്റവിമുക്തരാക്കപ്പെടാൻ വേണ്ടി CPI (M) സമർപ്പിക്കുന്ന കേസുകളിൽ തീർപ്പുകല്പിക്കാൻ മാത്രമായി ഒരു പ്രത്യേക കോടതി സ്ഥിരമായി സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കാവുന്നതാണു്.
March 29 2021 11:11
L. D. F. മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ ഒരു പരാമർശത്തിന്റെ റിപ്പോർട്ടിങ് വഴി, “WhatsApp” യൂണിവേഴ്സിറ്റിയിൽ നിന്നും I. A. S. “പഠിക്കാം” എന്നൊരു ധാരണ യുവകമ്മ്യൂണിസ്റ്റുകളിൽ ഉളവായതായി കാണുന്നു. “WhatsApp യൂണിവേഴ്സിറ്റി” എന്നൊരു യൂണിവേഴ്സിറ്റിയില്ല. മുഖ്യമന്ത്രിക്കും ഞങ്ങൾക്കും പറ്റിയ “വീഴ്ചയിൽ” നിർവ്യാജം ഖേദിക്കുന്നു. – പത്രാധിപർ
March 29 2021 12:13
“UDF ചെന്നിത്തലകൾ ജനത്തിനു് അന്നം മുടക്കിയാൽ, LDF-ന്റെ നസ്രാണി അന്നമ്മകൾ ജനത്തിനു് അന്നം നല്കും.” – അന്നമാൻ വൈദ്യുതൻ M. M. മണി
March 30 2021 08:21
രാഹുൽ ഗാന്ധിയുടെ മുന്നിൽ കുനിഞ്ഞും വളഞ്ഞും നിൽക്കരുതെന്നു് ഒരു ജോയ്സ് ജോർജ്ജ് പെൺകുട്ടികളെ ഉപദേശിച്ചത്രെ!
ജോയ്സ് ജോർജ്ജ് എന്നൊരു പൂർണ്ണകായൻ ഭൂമിമലയാളത്തിലുള്ളപ്പോൾ, പെൺകുട്ടികൾ എന്തിനാണു് കുനിഞ്ഞും വളഞ്ഞും നിൽക്കാനായി രാഹുൽ ഗാന്ധിയുടെ മുന്നിലേക്കു് പോകുന്നതെന്നു് എനിക്കും മനസ്സിലാകുന്നില്ല.
March 30 2021 08:22
കേരളത്തിൽ ഇടത്തോട്ടു് വീശുന്ന ഒരു കാറ്റുണ്ടത്രെ! അതിൽ അത്ഭുതമില്ല. ഇടതുപക്ഷ സാംസ്കാരികരും സഹയാത്രികരും വലതുവശത്തുനിന്നു് വലത്തോട്ടു് നോക്കി മുക്കിയാൽ കാറ്റു് ഇടത്തോട്ടല്ലാതെ വലത്തേക്കു് പോകുമോ? പോരെങ്കിൽ, ഇടതു് പോക്കറ്റിലെ ഭാരത്തിന്റെ താഴേക്കുള്ള തള്ളലും! എന്താ ഗ്യാസ്?
March 30 2021 08:23
മല്ലു മാക്രിസ്റ്റുകളിൽ നിന്നു് പൊതുവേയും, അവരുടെ കപ്പിത്താനിൽനിന്നും പ്രത്യേകിച്ചും, ഒരിക്കലും പ്രതീക്ഷിക്കരുതാത്ത രണ്ടു് കാര്യങ്ങൾ: നേർവാക്കു്, നേർവഴി. അതിനു് കഴിയാത്ത വിധം ജനിതകമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നവരാണവർ.
March 30 2021 13:01
കഴിഞ്ഞ ദിവസം ആരോ ഒരു പോസ്റ്റിട്ടു: “എന്റെ വന്ദ്യപിതാവു് ഇന്നലെ നിര്യാതനായി.” ആ പോസ്റ്റിനടിയിൽ “പാർട്ടിഭക്തനല്ലാത്ത” സ്വതന്ത്രചിന്തകൻ സഖാവു് “ദുഃഖസ്മൈലിയോടെ” ഒരു കമന്റിട്ടു: “വോട്ടു് LDF-നു് തന്നെ.”
March 31 2021 10:27
നിങ്ങൾക്കു് ദൈവത്തെയും മാമോനേയും സേവിപ്പാൻ കഴിയില്ല എന്നു് മത്തായി 6: 24-ൽ യേശു പറയുന്നതുപോലെ, നിങ്ങൾക്കു് ജനാധിപത്യത്തെയും കമ്മ്യൂണിസത്തെയും സേവിക്കാനാവില്ല. ജനാധിപത്യത്തിൽ ജനം ജനത്തെ സേവിക്കുന്നു; കമ്മ്യൂണിസത്തിൽ സ്പ്രിങ്ക്ലറും ഈന്തപ്പഴവും കിറ്റും മേമ്പൊടി ചേർത്തു് കപ്പിത്താൻ ജനത്തെ “സേവിക്കുന്നു”.
March 31 2021 11:21
വീടു്, അപ്പൻ, അമ്മ, പെണ്ണു് ഇത്യാദി വിഷയങ്ങൾ ഉയർത്തിക്കാട്ടി എതിരാളികളെ വ്യക്തിഹത്യ ചെയ്തു് നിശബ്ദരാക്കാൻ മല്ലു മാക്രിസ്റ്റുകൾ ശ്രമിക്കുന്നതു് കാണുമ്പോൾ അതിശയമോ അദ്ഭുതമോ തോന്നേണ്ട കാര്യമില്ല. മൂലാചാര്യൻ കാൾ മാർക്സിന്റെ വിശ്വവിഖ്യാതമായ ഒരു സ്വത്വഗുണം എന്ന നിലയിൽ, സർവ്വലോക കമ്മ്യൂണിസ്റ്റുകൾ വീരാരാധനയോടെ ഏറ്റെടുത്ത, അത്യന്തം ഉത്ക്കൃഷ്ടമായ ഒരു ഒറിജിനൽ മാർക്സിയൻ സ്വഭാവഗുണമാണതു്.
March 31 2021 12:03
കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, വിശ്വാസയോഗ്യരല്ലാത്ത രാഷ്ട്രീയനേതാക്കളുടെ ഏറ്റവും മുന്നിൽ നിൽക്കാൻ യോഗ്യതയുള്ള ഒരു നേതാവാണു് പിണറായി വിജയൻ. ഒരു മാക്രിസ്റ്റിനു് അതു് മനസ്സിലാകില്ല. മനസ്സിലാകുമായിരുന്നെങ്കിൽ, അവൻ/അവൾ ഒരു മാക്രിസ്റ്റ് ആയിരിക്കുമായിരുന്നില്ല. പിണറായി വിജയൻ എന്ന “ആഗോളപ്രതിഭാസം”, പാവയ്ക്കരൂപമായ കേരളത്തിൽ മാത്രം ഒതുങ്ങുന്നു എന്നതാണു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകസമൂഹത്തിൽ ജീവിക്കുന്നവരും, “അകേരളീയരും”, മാർക്സിന്റെ ഭാഷയിൽ പറഞ്ഞാൽ, ജീവിക്കാനാവശ്യമായ ഒരു തൊഴിൽ ചെയ്യുന്നതുവഴി അതിഭീകരമായി “അന്യവത്ക്കരിക്കപ്പെടുന്നവരുമായ” തൊഴിലാളിവർഗ്ഗത്തിന്റെ ഏറ്റവും വലിയ ഭാഗ്യം.
April 02 2021 10:28
“മുങ്ങുന്ന കപ്പലിനെ മൂഷികർ ഉപേക്ഷിക്കുന്നു.” – ഒരു ജർമ്മൻ ഭാഷാശൈലി. (“Die Ratten verlassen das sinkende Schiff.”)
കടഭാരം മൂലം മുങ്ങുന്ന കേരളം ഒരു കപ്പൽ. തുളവീണു് മുങ്ങുന്ന കമ്മ്യൂണിസം മറ്റൊരു കപ്പൽ. രണ്ടും ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണു് മാക്രിസ്റ്റ് തുരപ്പന്മാർ എന്നു് കേൾക്കുന്നു.
April 02 2021 11:36
മനോരമയല്ല, മാതൃഭൂമിയല്ല, ദേശാഭിമാനിയല്ല, ഇനി സാക്ഷാൽ ദേവേന്ദ്രാഭിമാനി ആണെന്നു് പറഞ്ഞാലും, “ഗാന്ധിത്തല” കണ്ടാൽ, സൂപ്പർ സ്റ്റാറിനെക്കണ്ട ആരാധികയെപ്പോലെ, കൊയകൊയാന്നു് കൊയയും. മോശെയുടെ കാലത്തും, അഹറോൻ സൃഷ്ടിച്ച “സ്വർണ്ണക്കാളക്കുട്ടി”ദൈവത്തിനു് മുന്നിൽ, സാക്ഷാൽ ഏകദൈവമായ യഹോവയെ മറന്നു് യഹൂദർ കൊയകൊയാന്നു് കൊയഞ്ഞിരുന്നു.
April 03 2021 11:12
മതസൗഹാർദ്ദസമീപനത്തെ മോദി നഗ്നമായി പിച്ചിക്കീറിയെന്നു് എം. എ. ബേബി. (നഗ്നമാക്കി പിച്ചിക്കീറുകയായിരുന്നോ, പിച്ചിക്കീറി നഗ്നമാക്കുകയായിരുന്നോ എന്നു് വ്യക്തമല്ല. – പത്രാധിപർ)
Comrade M. A. Baby is a distinguished Mallu Marxist intellectual.
കോവിഡ് 19-നെതിരെയുള്ള യുദ്ധം, കോവിഡ് 19-നെതിരെയുള്ള യുദ്ധം മാത്രമാക്കി മാറ്റാതെ, അതിനെ തീവ്രമുതലാളിത്ത സാമ്പത്തികനയങ്ങൾക്കെതിരായിട്ടുള്ള സൈദ്ധാന്തികയുദ്ധമായും, ബഹുജനസമരമായും മാറ്റണമെന്നു് “അനതിവിദൂരഭൂതകാലത്തിൽ” ബേബി സഖാവു് ഞങ്ങൾ സഖാക്കളോടു് ആഹ്വാനം ചെയ്തതുപോലെ, മതസൗഹാർദ്ദസമീപനത്തെ മോദി നഗ്നമാക്കിയതിനും പിച്ചിക്കീറിയതിനുമെതിരെയുള്ള യുദ്ധം, മതസൗഹാർദ്ദസമീപനത്തെ മോദി നഗ്നമാക്കിയതിനും പിച്ചിക്കീറിയതിനുമെതിരെയുള്ള യുദ്ധം മാത്രമാക്കി മാറ്റാതെ, അതിനെ തീവ്രമുതലാളിത്ത സാമ്പത്തികനയങ്ങൾക്കെതിരായിട്ടുള്ള സൈദ്ധാന്തികയുദ്ധമായും, ബഹുജനസമരമായും മാറ്റുകയാണു് ഇന്നിന്റെ ആവശ്യമെന്നു് ഞങ്ങൾ സഖാക്കളോടു് ബേബി സഖാവു് കാലതാമസമില്ലാതെ ആഹ്വാനം ചെയ്യുമെന്നു് മാർക്സ് ദൈവത്തിൽ പ്രത്യാശിക്കുന്നു.
“ലെനിൻ ഒന്നാം ലോകമഹായുദ്ധത്തെ ആഭ്യന്തരവിമോചനസമരയുദ്ധമാക്കി മാറ്റണം എന്നു് ആഹ്വാനം ചെയ്തു് അതു് വിജയിപ്പിച്ചതുപോലെ, ലോകത്തെമ്പാടുമുള്ള സമത്വപൂർണ്ണമായ സമൂഹത്തിനുവേണ്ടി പൊരുതുന്നവരുടെ (എന്ന്വച്ചാൽ, പ്രധാനമായും കേരളത്തിലെ പോരാളി ഷാജികളുടെ) മുമ്പിൽ ഒരവസരം വന്നിരിക്കയാണു്.”
മതസൗഹാർദ്ദസമീപനത്തെ മോദി നഗ്നമാക്കിയതിനും പിച്ചിക്കീറിയതിനുമെതിരെയുള്ള യുദ്ധത്തിൽ നമ്മൾ സഖാക്കൾ ഓരോരുത്തരും പങ്കുചേരുന്നതോടൊപ്പം, അതിനെ തീവ്രമുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരായിട്ടുള്ള സൈദ്ധാന്തികയുദ്ധമായി ആശയപോരാട്ടരംഗത്തു് വളർത്തിയെടുക്കാൻ നമ്മൾക്കു് കഴിഞ്ഞാൽ, “അനതിവിദൂരഭാവിയിൽ” സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ആധിപത്യത്തിൽ നിന്നും സമത്വപൂർണ്ണമായ ഒരു സമൂഹത്തിലേയ്ക്കു് ലോകത്തിനു് നീങ്ങാൻ കഴിഞ്ഞു എന്നു് “വരാം”. അതിനു് നാം നമ്മളെ സ്വയം സജ്ജീകരിക്കേണ്ടതുണ്ടു്.
P.S.
മാക്രിസ്റ്റ് ഇന്റെലെക്‌ച്വൽ എം. എ. ബേബിയെയൊക്കെ ചുമക്കേണ്ടി വരുന്ന ഒരു “ബുദ്ധിജീവി” സമൂഹം! ഭീകരം, ബീഭത്സം, ചിത്രാംഗദം! മല്ലുക്കൾ അവരുടെ പൂർവ്വാശ്രമത്തിൽ അതിക്രൂരവും അക്ഷന്തവ്യവുമായ കർമ്മങ്ങൾ ചെയ്തുകൂട്ടിയിട്ടുണ്ടാവണം. സമസ്താപരാധപരിഹാരത്തിനു് ഒരു വെള്ളംകുടി നേർച്ചയോ മറ്റോ നടത്തിയാൽ ചെൽപ്പോ രക്ഷപെടാൻ കഴിഞ്ഞേക്കാം. അല്ലാതെ, ദൈവപുത്രനായ യേശു പറഞ്ഞതുപോലെ, പ്രാർത്ഥനകൊണ്ടോ, ഉപവാസം കൊണ്ടോ ഒന്നും ഈ ജാതി ഒഴിഞ്ഞു പോകുമെന്നു് തോന്നുന്നില്ല.
April 03 2021 11:13
ഈ ദിവസങ്ങളിലൊന്നിൽ ഉഗ്രനൊരു ബോംബ് പൊട്ടുമെന്നു് പിണറായി വിജയൻ.
ചക്കക്കുരു “ഒലത്തീതു്” ചട്ടിയോടെ വിഴുങ്ങിക്കാണും കപ്പിത്താൻ. തന്നൂച്ചു് തലയിൽക്കേറി ഉണ്ടായതാവും പിന്നാലെ വരുന്നവന്റെ ചെരിപ്പിന്റെ വാറു് ബോംബുപോലെ ഉഗ്രമായി പൊട്ടുമെന്ന ഭയം.
April 03 2021 16:03
ഒരേ സമയം ഒരു മനിതന്റെ രണ്ടു് പ്രഖ്യാപനങ്ങൾ:
- കള്ളവോട്ടുകൾ ഉണ്ടെന്നതു് തോൽവിഭയം മൂലമുള്ള കോൺഗ്രസ്സിന്റെ കള്ളപ്രചരണം.
- കള്ളവോട്ടുകൾ കോൺഗ്രസ്സ് വീടുകളിൽ എന്നു് തെളിഞ്ഞു.
എന്റെ സംശയം: കള്ളവോട്ടുകൾ ഉണ്ടോ ഇല്ലയോ?
April 04 2021 11:02
“ട്രയൽ ആൻഡ് എറർ” പ്രിൻസിപ്പിളിലൂടെ, തുടക്കം മുതൽ ഇന്നുവരെ മനുഷ്യവർഗ്ഗം കൈവരിച്ച മാനുഷികമൂല്യങ്ങൾ കേരളസമൂഹത്തിൽ നിന്നും എന്നേക്കുമായി അപ്രത്യക്ഷമാകാതിരിക്കാൻ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർഭരണം മാത്രമല്ല, മാർക്സിസം എന്ന പ്രാകൃതപ്രത്യയശാസ്ത്രവും കേരളത്തിൽ നിന്നും എന്നേക്കുമായി അപ്രത്യക്ഷമാകേണ്ടതുണ്ടു്. പക്ഷേ, തീരുമാനം കേരളീയരുടേതാണു്. ബുദ്ധിപൂർവ്വം ആ തീരുമാനം കൈക്കൊള്ളുക എന്നു് അവരോടു് പറയാനേ എനിക്കു് കഴിയൂ.
April 04 2021 12:49
പിണറായി വിജയനെ കാണാനും കേൾക്കാനും മുമ്പെങ്ങും കാണാത്തവിധം ജനങ്ങൾ ഒഴുകി എത്തുന്നുണ്ടെങ്കിൽ ഒരുകാര്യം ഉറപ്പു്: ഒഴുകി എത്തുന്നവരിലേക്കു് ഒരുപാടു് കോടികൾ ഇവന്റ് മാനേജ്മെന്റ് വഴി ഒഴുകിയൊഴുകിയെത്തിയിട്ടുണ്ടു്. കൂടുതൽ പ്രത്യയശാസ്ത്രഡെക്കറേഷന്റെയോ ന്യായീകരണതരികിടകളുടെയോ ആവശ്യമില്ല.
April 04 2021 14:01
“പാർട്ടിയാണു് ക്യാപ്റ്റൻ” എന്ന എന്റെ ഇന്നലെവരെയുള്ള നിലപാടു് ഞാൻ തിരുത്തുന്നു.
“ക്യാപ്റ്റനാണു് പാർട്ടി” എന്നതാണു് ഇന്നുമുതൽ എന്റെ അചഞ്ചലമായ നിലപാടു്.
എന്റെ നാളത്തെ നിലപാടെന്തെന്നു് എനക്കറിയില്ല. എനക്കറിയാത്തതു് എന്നോടു് ചോദിച്ചാൽ ഞാൻ കോപപരവശനാകുമെന്നു് അനക്കറിയില്ലേ?
“ആരവിടെ? കടത്തു് എവനെ പുറത്തു്!”
April 06 2021 09:02
സ്വിച്ചു് ഓൺ ചെയ്താൽ, വീണ്ടും സ്വിച്ചു് ഓഫ് ചെയ്യുന്നതുവരെ, അല്ലെങ്കിൽ, ബാറ്ററി ജീവൻ വെടിയുന്നതുവരെ, “Today is a beautiful day, Today is a beautiful day” എന്ന വായ്ത്താരിയുമായി തറയിലൂടെ ചുറ്റിനടക്കുന്ന ഒരു പാവക്കുട്ടി കുറെ വർഷങ്ങൾക്കു് മുൻപു് ഞങ്ങളുടെ വീട്ടിലെ ഒരംഗമായിരുന്നു. പട്ടു് വസ്ത്രങ്ങളും വാനിറ്റി ബായ്ഗുമൊക്കെയായി വീടിനുള്ളിൽ കറങ്ങിനടന്നിരുന്ന ഒരു “ഹൈ സൊസൈറ്റി” ഗേൾ! പുറത്തു് കാറ്റും മഴയുമായാലും, മഞ്ഞും മൂടലുമായാലും, “ഇന്നത്തെ ദിവസം പക്ഷേ അത്ര മനോഹരമല്ല” എന്നു് പറയാനുള്ള സത്യസന്ധത എന്തുകൊണ്ടോ ആ പാവക്കുട്ടി ഒരിക്കലും കാണിച്ചിരുന്നില്ല. വളർത്തുദോഷമാകാനാണു് സാദ്ധ്യത എന്ന അഭിപ്രായക്കാരായിരുന്നു ഈ വിഷയത്തിൽ വിദഗ്ദ്ധരായ അയൽവാസികൾ.
“ഉറപ്പാണു് LDF, ഉറപ്പാണു് LDF” എന്ന ഉദ്ധരണിയുമായി ഫെയ്സ്ബുക്ക് സ്ട്രീമിലൂടെ ചുറ്റിത്തിരിയുന്ന സഖാക്കളുടെ പോസ്റ്റുകൾ കണ്ടപ്പോൾ ആ പാവക്കുട്ടിയെ ഓർമ്മവന്നു. പുറത്തു് മഴയായാലും മഞ്ഞായാലും മൂടലായാലും എല്ലാ ദിവസങ്ങളും മനോഹരമായ ദിവസങ്ങളാണെന്നു് ഞങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിരുന്ന ആ പാവക്കുട്ടിയുടെ അതേ രീതിയാണു് സഖാക്കളും പിന്തുടരുന്നതു്. അന്ധമായ ഉത്തമബോദ്ധ്യം! പ്രബുദ്ധരായ മനുഷ്യർ ജീവിക്കുന്ന സമൂഹങ്ങളിൽ, വ്യതിരിക്തമായ വ്യക്തിത്വങ്ങൾക്കു് നല്ല സ്വീകാര്യതയുണ്ടു്. അഭിപ്രായത്തിലെ സത്യസന്ധതയില്ലായ്മ ഒരു തിന്മയായി കാണേണ്ട കാര്യമില്ല എന്നതാണു് സാക്ഷരരായ ബുദ്ധിജീവികൾ പൊതുവെ പിൻതുടരുന്ന ധാർമ്മികരീതി. അതു് നല്ലതാണു്.
അതിന്റെ ഗുണം, സ്പ്രിങ്ക്ലർ എന്നോ, EMCC എന്നോ, സ്വർണ്ണക്കള്ളക്കടത്തെന്നോ, ഡോളർകടത്തെന്നോ, പിൻവാതിൽനിയമനമെന്നോ, സ്കൂളുകളായി മാറ്റിയ ബാറുകളെന്നോ, UAE-ൽ നിന്നും ജപ്പാനിൽ നിന്നും കേരളത്തിലേക്കു് ഒഴുകിയെത്തിയ കോടികളെന്നോ, ശബരിമലയെന്നോ, വാളയാർ കേസെന്നോ, എന്നുവേണ്ട, LDF ഗവണ്മെന്റിന്റെ കാലത്തു് നടന്ന ഏതു് “വികസനപ്രവർത്തനത്തെപ്പറ്റി” കേട്ടാലും, “ഉറപ്പാണു് LDF, ഉറപ്പാണു് LDF” എന്നു് ഒരു ഭാവഭേദവുമില്ലാതെ മുഖത്തുനോക്കി പറയാൻ കഴിയുന്നവർക്കു് “ഗുഡ് സർട്ടിഫിക്കറ്റ്” കൊടുക്കാൻ കേരളത്തിലെ സമ്മതിദായകർ സന്നദ്ധരാകുമെന്നതാണു്. അതിൽ കൂടുതൽ എന്തുവേണം ഒരു ഇലക്ഷൻ ജയിക്കാൻ?
April 06 2021 10:31
“സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പം.” – പിണറായി വിജയൻ
“പിണു പറഞ്ഞതു് പരമമായ അർത്ഥത്തിൽ പരമാർത്ഥമാണു്; കളരിപരമ്പരദൈവങ്ങളാണേ സത്യം.” – കാൾ മാർക്സ്
April 06 2021 10:55
പാൽക്കാരി അരിത, മക്കൾ കൊലയാളി ഭാഗ്യവതി, ഭർത്താവിനെ വെട്ടി നുറുക്കിച്ച രമ, കുനിയുന്ന പെൺകുട്ടികളെ സംരക്ഷിക്കുന്ന ജോയ്സ് ജോർജ്ജ്, തന്ത്രികളുടെ അടിവസ്ത്രം മണക്കുന്ന സുധാകരൻ … … ! Marxian ideology at its best!!
April 06 2021 12:32
ജനനായകൻ പിൺറോയ്‌നോവ് വിജയനുണോസ്കി “നവമാർക്സിയൻ” പ്രത്യയശാസ്ത്രത്തിൽ അനിവാര്യമായ “കോവിഡിനോവ മാസ്കിനോവ” തന്റെ മുഖാരവിന്ദത്തിൽ, അഥവാ തന്റെ മുഖതാമരയിൽ ഫിറ്റ് ചെയ്തിട്ടില്ലാത്തതിനാൽ, ഈ ചിത്രം, മാർക്സിസം പോലെതന്നെ, പഴകി ജീർണ്ണിച്ചു് ദ്രവിച്ച ഒരു ഫിലിം എക്സ്‍പോഷർ ആവാനാണു് സാദ്ധ്യത.
April 06 2021 14:54
“തളിപ്പറമ്പ് മോറാഴയിൽ കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകനെ പിടികൂടി.” – ചന്ദ്രിക
“തൃശൂരിൽ മഹിളാ കോൺസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി.” – കൈരളി
ഇമ്മാതിരി പിടിയും പിടികൂടലുമൊന്നും കാണാതെ ജനം ടി.വി. എവിടെപ്പോയി കിടക്കുകയാണാവോ?
April 07 2021 11:19
“നേതാക്കളല്ല, അണികളാണു് കൊല്ലപ്പെടുന്നതു്.”! വളരെ ശരിയായ കണ്ടെത്തൽ! നേതാക്കളായിരുന്നു കൊല്ലപ്പെടുന്നതെങ്കിൽ രാഷ്ട്രീയകൊലപാതകങ്ങൾ പണ്ടേതന്നെ ലോകത്തിൽ നിന്നും എന്നേക്കുമായി അരങ്ങൊഴിഞ്ഞേനെ! പക്ഷേ, അതു് മനസ്സിലാക്കാൻ മാത്രം വെളിവുള്ളവരായിരുന്നു രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ കൊലപാതകം ചെയ്യുന്ന അണികളെങ്കിൽ, അവർ ആരുടെയും അണികളാകാൻ പോകുമായിരുന്നില്ല.
“ഉറപ്പാണു് LDF!”, “ലാൽ സലാം!”, “ഇങ്ക്വിലാബ് സിന്ദാബാദ്!”, “അല്ലാഹു അക്ബർ!”, “ഹാലേലുയ്യാ!”, “ഹരേ രാമ ഹരേ കൃഷ്ണ!”, “ഓം മണി പദ്മേ ഹൂം!” ഇത്യാദി അർത്ഥശൂന്യമായ വായ്ത്താരികളാണു്, അവരുടെ സ്വന്തം ദൃഷ്ടിയിൽ സമാനതകളില്ലാത്ത ബുദ്ധിജീവികളായ അണികൾക്കു് പരമാവധി എത്തിപ്പിടിക്കാൻ കഴിയുന്ന അവരുടെ ബൌദ്ധികതയുടെ ഉത്തുംഗശൃംഗമായ എവറസ്റ്റ്.
സൂര്യൻ വെയിലാണു്, മഴ നനവാണു്, O. രാജഗോപാലൻ വൃദ്ധനാണു്, പിണറായി പിണുവാണു്, അണികൾ ഊളകളാണു്! Basta!!
April 07 2021 13:45
വയറുകുറയ്ക്കാൻ വേണ്ടിയാണെങ്കിലും, കൊറോണക്കാലത്തു് തെരുവിലൂടെ ഓടുമ്പോൾ, മാസ്ക്ക് ധരിക്കാൻ മനുഷ്യർ ശ്രദ്ധിക്കേണ്ടതുണ്ടു്.
April 08 2021 09:12
മനുഷ്യൻ ചാകണം, നീ മനുഷ്യൻ! ചാകണം!!
“Ecce homo” ചാകണം, “Ecce homo” ചാകണം!
മാർക്സിസ്റ്റാകണം, നീ മാർക്സിസ്റ്റാകണം
മാക്രിസ്റ്റാകണം, മല്ലു മാക്രിസ്റ്റാകണം
51 വെട്ടുനൽകും മിത്രസ്നേഹമേ,
നിനക്കു് ഞങ്ങൾ പേരിടുന്നതാണു് മാർക്സിസം.
April 08 2021 12:08
ഒരു നഗരത്തിൽ ഒരു അനീതി നടന്നാൽ സൂര്യാസ്തമയത്തിനു് മുൻപു് അവിടെ ഒരു കലാപമുണ്ടാവണം. ഇല്ലെങ്കിൽ, ഇരുട്ടും മുൻപു് ആ നഗരം കത്തിയെരിയണം എന്നു് കമ്മ്യൂണിസ്റ്റ് ആചാര്യനായ കാൾ മാർക്സിന്റെ നാട്ടുകാരൻ Herr ബെർറ്റോൾട് ബ്രെഹ്റ്റ് പറഞ്ഞിട്ടുണ്ടത്രെ!
നഗരത്തിൽ അനീതി നടന്നതു് ഏതെങ്കിലുമൊരു പ്രത്യേക പാർട്ടിയുടെ നേതൃത്വത്തിലായാലേ അവിടെ ഒരു കലാപമുണ്ടാകാവൂ എന്നോ, എങ്കിൽ മാത്രമേ ആ നഗരം ഇരുട്ടും മുൻപു് കത്തിയെരിയാവൂ എന്നോ ഹെർ ബെർറ്റോൾട് ബ്രെഹ്റ്റ് പറഞ്ഞതായി കേട്ടിട്ടില്ല.
ഇത്രയും, കേരളത്തിലെ മാർക്സിയൻ നീതിന്യായനടത്തിപ്പുകാരും, കവികളും, കലാകാരന്മാരും, മറ്റിനം മാക്രിയൻ സാഹിത്യകാരന്മാരും, സോഷ്യലിസ്റ്റ് സംസ്കാരസമ്പന്നരും, പിണറായിയൻ “കമ്മീഷൻഡ് ഓഫീസേഴ്‌സും”, ദളിതുസ്ത്രീസദാചാരനിയമവിദഗ്ദ്ധരായ ബാരിസ്റ്റർമാരും, “വൺ ടൂ ത്രീ” ആരാച്ചാരന്മാരുമായ മാക്രിസ്റ്റുകളുടെ ഓർമ്മയ്ക്കു്!
(ഒരവസരം വന്നപ്പോൾ പറഞ്ഞെന്നേയുള്ളൂ.)
April 08 2021 13:25
കൂൾ ഡൗൺ കോമ്രേയ്ഡ്‌സ്, കൂൾ ഡൌൺ! ഡ്രിങ്ക് ഡാർജിലിങ് റ്റീ ആൻഡ് വാച്ച് “ബോണി എം – റിയൽ നെയിം ആൻഡ് എയ്‌ജ്”! താങ്ക് യു സോ മച്ച് ഇൻ അഡ്വാൻസ് ഫോർ വാച്ചിങ്!
https://www.youtube.com/watch?v=q_N_Uczjdoo
April 09 2021 12:18
ഫിലൊസോഫിക്കലായോ, സയന്റിഫിക്കലായോ, പൊളിറ്റിക്കലായോ, ഹ്യൂമനിസ്റ്റിക്കായോ, സോഷ്യൊളോജിക്കലായോ, തിയൊളോജിക്കലായോ, (സുന്നിക്കലോ, ഷിയാക്കലോ, യാക്കോബായക്കലോ, കാതോലിക്കലോ, കത്തോലിക്കലോ, ക്നാനായക്കലോ, പെന്തെക്കൊസ്തിക്കലോ, NSSക്കലോ, SNDPക്കലോ, SDPIക്കലോ, PDPക്കലോ, നെറ്റിത്തഴമ്പുകലക്കലോ, മുട്ടിൽത്തഴമ്പുകലക്കലോ, പിണറായിക്കലോ, മണിക്കലോ, മാണിക്കലോ, ഫെമിനിസ്റ്റിക്കലോ, യുക്തിവാദിയ്ക്കലോ, ചുംബനസമരിയ്ക്കലോ, പീഡോഫീലിയയ്ക്കലോ, നിരീശ്വരവാദിയ്ക്കലോ, ശബരിമലയ്ക്കലോ, “ബോണി എം നൃത്തിയ്ക്കലോ”) ആയ, ആകാശത്തിനു് കീഴെയും, ഭൂമിക്കു് മീതെയുമുള്ള ഏതു് “മാർക്സിയൻ പ്രത്യയശാസ്ത്ര”ത്തെപ്പറ്റിയും, വൈരുദ്ധ്യാത്മകമായോ, “അവൈരുദ്ധ്യാത്മകമായോ” വിടവില്ലാത്തതും, സംസ്കാരസമ്പന്നവും, ഉദാത്തമായ സാഹിത്യത്താൽ സമ്പന്നവും, സമ്പുഷ്ടവും, നിഷ്പക്ഷവും, തികച്ചും അക്കാദമികവുമായ ഒരു സംവാദം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ സമീപിക്കേണ്ടതു് കപ്പിത്താനും “ഇരട്ടസംഘനുമായ” സഖാവു് പിണുവിന്റെ അടിമകളും, നിത്യനിരുപാധികആരാധകരും, മാർക്സിയൻ താത്വികരുമായ പോരാളി ഷാജികളെയും തത്തുല്യരെയുമാണു്.
I rest my case, your honour.
April 09 2021 14:04
A Mallu is stupid enough. But a Mallu Marxist with his unique “dialectical coefficient”, is an idiot, is an idiot, is an idiot until it’s no longer possible!
April 10 2021 10:44
തമാശിക്കേണ്ട കാര്യമല്ല, എന്നാലും…
ബന്ധുനിയമനത്തിന്റെ പേരിൽ രാജിവയ്ക്കണം എന്ന ലോക് ആയുക്ത വിധിക്കെതിരെ മന്ത്രി ജനാബ് കെ. ടി. ജലീൽ സഖാവു് ഹൈക്കോടതിയെ സമീപിക്കുമത്രെ!
ഹൈക്കോടതി വിധിയും വിപരീതമായാൽ പാർട്ടിക്കോടതിയിലെ “ശ്രീമതി – ബാലൻ” ഡബിൾ ബഞ്ചിനെ സമീപിക്കണം ജനാബ് സഖാവേ! ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഗരിമ എന്താണെന്നു് പുരുഷോത്തമനും, “ഹലാലുമായ” ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സകല അമാക്രിസ്റ്റ് ഊളകളും മനസ്സിലാക്കട്ടെ!
ഇതിലും ബെല്യേ പെരുന്നാളു് ബന്നിട്ടു് ബാപ്പ പള്ളീപ്പോയിട്ടില്ല; ഇതിലും വലിയ കേസുകെട്ടു് വന്നിട്ടു് മൂത്താശാരി പിണറായി സഖാവു് രാജിവച്ചിട്ടുമില്ല. പിന്നാ ഇതുപോലൊരു ചീളുകേസ്! പോകാൻ പറ ജനാബ് സഖാവേ സകല ഹറാംപിറന്ന ഹമുക്കുകളോടും!
“നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങുകളെ” എല്ലാറ്റിനേം ഒരു പാഠം പഠിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസത്തെ പ്രതിനിധീകരിക്കുന്ന അങ്ങയെപ്പോലത്തെ സഖാക്കൾക്കല്ലാതെ ഭൂമിമലയാളത്തിൽ മറ്റാർക്കു് കഴിയും?
ലോക് ആയുക്ത തുലയട്ടെ! “പ്രകാശം പരത്തുന്നവർ” മൂർദ്ദാബാദ്!
April 10 2021 17:16
കട്ടും മോട്ടിച്ചും ബക്കറ്റിൽ പിരിച്ചും വകമാറ്റിയും ഒപ്പിച്ചതിന്റെ മുക്കാലേമുണ്ടാണിയും പരസ്യമായും രഹസ്യമായും നൽകിയിട്ടും, ചക്കിയെ ചങ്കരൻ കെട്ടിയാൽ, ചക്കി അഴിമതിക്കാരിയായിരുന്നു എന്നും, അവൾ ഒരിക്കലും കംണിഷ്ട് ആയിരുന്നിട്ടില്ലെന്നും, ചങ്കരൻ പക്ഷേ പക്കാ കാങ്കിരസായിരുന്നു എന്നും തുറന്നെഴുതി മാർക്സിസ്റ്റ് പാർട്ടിക്കു് ലേശം മൈലേജ് ഉണ്ടാക്കാൻ മല്ലു മാദ്ധ്യമങ്ങൾ മടിക്കുന്നതു് കഷ്ടം തന്നെ!
മാടപ്രാവുകളായ പാർട്ടി അണികളെ പ്രകോപിപ്പിച്ചു് കൊല ചെയ്യിക്കാനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരുകൂട്ടം നികൃഷ്ടജീവികളും പരനാറികളും വേറെയും! മനുഷ്യനാകെടോ, ചുമ്മാ മനുഷ്യനാകെടോ!
വളരെ ദയനീയമാണു് മാർക്സിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അവസ്ഥ! ഇനി എന്തു് ചെയ്താലാണാവോ സദാചാരവിരുദ്ധരായ ഇക്കൂട്ടരെ ഒന്നു് മാറ്റിച്ചിന്തിപ്പിക്കാനാവുക? കണ്ണിൽ ചോരയില്ലാത്ത ഈ വേട്ടയാടൽ ഒന്നവസാനിപ്പിക്കാനാവുക?
ഇടതുമന്ത്രിസഭയിൽ മന്ത്രിപദവികൂടി കിട്ടണം എന്നതാവും ഈവക കുലംകുത്തികളുടെ ലക്ഷ്യം. പക്ഷേ, അവർക്കെല്ലാം വീതിച്ചു് നൽകാൻ മാത്രം ആഭ്യന്തരമന്ത്രിപദവിയും, ഉന്നതവിദ്യാഭ്യാസമന്ത്രിപദവിയും, ധനമന്ത്രിപദവിയും, വൈദ്യുതമന്ത്രിപദവിയും, ദളിതുവിരുദ്ധമന്ത്രിപദവിയും, മീൻമന്ത്രിപദവിയും, ദേവസ്വംമന്ത്രിപദവിയുമെല്ലാം കേരളമന്ത്രിസഭയിൽ എവിടെയിരിക്കുന്നു?
വേണമെങ്കിൽ, അതിതീക്ഷ്ണമുഖ്യമന്ത്രി എന്നൊരു നവകേരളമന്ത്രിപ്പദവി സൃഷ്ടിച്ചു് അതിൽ പിണറായിയെ അവരോധിച്ചു്, അതിനു് കീഴിൽ നൂറ്റൊന്നു് വായിൽനോക്കി മുഖ്യമന്ത്രിമാരെ നിയമിക്കാം. വാസ്തുശാസ്ത്രം അനുസരിച്ചു്, അവരുടെ എണ്ണം ഒന്നുകിൽ നൂറ്റൊന്നോ അല്ലെങ്കിൽ പതിനാറായിരത്തിഎട്ടോ ആയിരിക്കണം.
അതിനിടയിലായാൽ, ലോക് ആയുക്ത, ED, CBI, KIIFB, ഗരം മസാല ബോണ്ട്, മുതലായ ക്ഷുദ്രശക്തികളിൽ നിന്നുള്ള ഉപദ്രവങ്ങൾ കലശലായി ഉണ്ടായിക്കൊണ്ടിരിക്കും. തത്ഫലമായി, ക്ഷുദ്രശക്തിനിഗ്രഹക്രിയകളും ശത്രുസംഹാരപൂജകളും ദൈവദോഷപരിഹാരകർമ്മങ്ങളും ചെയ്തു് ഊപ്പാടിളകും. പക്ഷേ, അതിനനുസരിച്ചു് മുൻപത്തേക്കാൾ വർദ്ധിതമായി കക്കാനും മോട്ടിക്കാനും കമ്മീഷൻ ഒപ്പിക്കാനും കഴിയുമെന്നും കൂട്ടിക്കോളൂ.
April 10 2021 17:17
“കഴിഞ്ഞ കാലങ്ങളിൽ ഫ്യൂററെ നിരീക്ഷിച്ചവർ രോഗസംക്രമത്തെ നേരിടാൻ സമ്പർക്കത്തിൽ ഏർപ്പെടേണ്ടതാണു്.” – പ്രൊപഗാൻഡ മിനിസ്റ്റർ ജോസെഫ് ഗ്വെബെൽസ്
April 11 2021 18:57
സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവനാണു് അല്ലാഹു എന്നു് പറഞ്ഞപ്പോൾ ആളുകൾ അതു് പറഞ്ഞവനെ പരിഹസിച്ചു. യൂസഫലിയെ രക്ഷപെടുത്താൻ വേണ്ടി അല്ലാഹു ഹെലിക്കോപ്ടർ കേടാക്കുന്നതുകൂടി കണ്ടപ്പോൾ അവർക്കു് അയ്യടാന്നായി. എള്ളിൽ വീണ ഒച്ചിനെപ്പോലെ!
April 11 2021 18:59
ഡിജിറ്റൽ ഒപ്പെങ്കിൽ ഡിജിറ്റൽ ഒപ്പു്. ജനിറ്റൽ ഒപ്പെങ്കിൽ ജനിറ്റൽ ഒപ്പു്. ഒപ്പിന്റെ കാര്യത്തിൽ നുമ്മ എന്നും വളരെ ഫ്ലെക്സിബിളായിരുന്നു.
April 11 2021 20:12
“വിപ്ലവം സ്വന്തം മക്കളെ കൊന്നുതിന്നുന്നു!”
വിപ്ലവമോ? എവിടെ? കേരളത്തിലോ? ഓ! വിഖ്യാതമായ പഴയ മാറു് മറയ്ക്കൽ വിപ്ലവമാവും ഉദ്ദേശിച്ചതു്! പ്രീഡിഗ്രിയും ഒരു ഡിഗ്രിയാണല്ലോ!
വിളമ്പുന്ന ആദർശത്തിന്റെ പൊള്ളത്തരം തിരിച്ചറിയാതെ പുറകെ കൂടുന്ന ചെറുപ്പക്കാരിലെ ചൂടന്മാരായ വിഡ്ഢികളെ വിപ്ലവവായാടികളായ നീചജന്മങ്ങൾ തമ്മിൽത്തമ്മിൽ കൊല്ലിച്ചു് മുതലെടുക്കുന്നു! അതുമതി. ഒരുപാടു് പാട്ടും കൊട്ടും ആട്ടവുമൊന്നും വേണ്ട. ഇരട്ട നാവുകൊണ്ടു് സംസാരിക്കുന്ന ഹിപ്പൊക്രൈറ്റുകളെ കാണുമ്പോൾ അറപ്പുതോന്നുന്ന ചിലരെങ്കിലും ഇപ്പോഴും ലോകത്തിലുണ്ടു്.
April 12 2021 10:35
“രാഷ്ട്രീയക്രിമിനലുകൾ തന്റെ ചിത്രമുള്ള പോസ്റ്ററുകൾ കീറിക്കളഞ്ഞു.” – മന്ത്രി ജി. സുധാകരൻ ജി.
പൂച്ചശാപമായിരിക്കും ശത്രുകോപമായതു്. അപവാദങ്ങൾ ചില്ലറയാണോ പൂച്ചയെപ്പറ്റി എഴുതിക്കൂട്ടിയതു്! ഒരു ഉറുക്കോ മുറുക്കോ പക്കാവടയോ മറ്റോ ഓതിക്കെട്ടിച്ചാൽ ഭാവിയിൽ ചെൽപ്പോ ശാപമോക്ഷം ലഭിച്ചേക്കും.
April 12 2021 12:02
ഇടതുവശത്തേക്കു് ചരിഞ്ഞിരുന്നു് അടവിരിച്ചെടുക്കുന്ന കലയും സാഹിത്യവും ശാസ്ത്രവും ഫെമിനിസവും യുക്തിചിന്തയുമെല്ലാം സമാനതകളില്ലാത്തവിധം ഉദാത്തമാണെന്നു് മനുഷ്യപക്ഷരാഷ്ട്രീയം എന്ന വ്യാജ ലേബലിൽ സമൂഹത്തിൽ മാഫിയാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന കുത്സിതശക്തികൾ കേരളീയരുടെ തലയിൽ തലമുറകളിലൂടെ തിരുകിക്കയറ്റിയ ധാരണ കേവലം ഒരു തെറ്റിദ്ധാരണയാണു്.
നന്മമരം ചമഞ്ഞു് സമൂഹത്തിൽ വിലസുന്ന ആവക ജനുസ്സുകൾ ഇരിക്കുന്നതു് ഇടതുവശത്തേക്കു് ചരിഞ്ഞാണെന്ന വസ്തുത മാത്രം ശ്രദ്ധിച്ചാൽ മതി, മറ്റു് ദിശകളിലേക്കു് കാഴ്ചശേഷിയില്ലാത്ത ഏകതാന ജീവികളാണു് അവരെന്ന സാമാന്യസത്യം മനസ്സിലാക്കാൻ.
കേരളത്തിലെ സാമൂഹ്യപരിഷ്ക്കർത്താക്കളായ “ചെംതാരനേത്രങ്ങൾക്കു്” ഇഷ്ടമായാലും ശരി, ഇല്ലെങ്കിലും ശരി, ലോകം മോണൊഡൈമെൻഷണലല്ല, പോളിഡൈമെൻഷണലാണു്.
April 12 2021 12:20
കേരളത്തിൽ ഒരു “സമാധാന യാത്ര” നടത്താൻ ധാർമ്മികമായോ, മാനുഷികമായോ, ചരിത്രപരമായോ, ആദർശപരമായോ യാതൊരുവിധ അർഹതയുമില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയുണ്ടെങ്കിൽ അതു് CPI (M) ആണു്. മറ്റേതു് പാർട്ടിയും അവർക്കു് പിന്നിലേ വരൂ.
April 12 2021 13:05
“ഊഴം കാത്തു് മൃതദേഹങ്ങൾ; കോവിഡ് രൂക്ഷമായ ഗുജറാത്തിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു….”
– മാതൃഭൂമി പ്രസിദ്ധീകരിക്കുകയും, സ്വാമി സന്ദീപാനന്ദ ഗിരി, “സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട” എന്ന തലേക്കെട്ടോടെ ഷെയർ ചെയ്യുകയും, എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ഒരു വ്യക്തി വീണ്ടും അതു് ഷെയർ ചെയ്യുകയും ചെയ്തതുമൂലം എനിക്കു് സ്ട്രീമിൽ കാണേണ്ടി വന്നതായ ഒരു വാർത്ത.
സ്വാമി സന്ദീപാനന്ദ ഗിരിക്കു് നേരിട്ട ഈ അടിയന്തിരാവസ്ഥയിൽ, അദ്ദേഹത്തിന്റെ പർണ്ണശാലയിലേക്കു് മാർക്സിയൻ ആശീർവാദാനുഗ്രഹങ്ങൾ തേടി തീർത്ഥാടനം ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങളോടുള്ള എന്റെ അപേക്ഷ:
സ്വാമി സന്ദീപാനന്ദ ഗിരി ഗുജറാത്തിലെ ശ്മശാനങ്ങളിലെ മൃതദേഹങ്ങളോടൊപ്പം തന്റെ ഊഴം കാക്കാനായി അങ്ങോട്ടേയ്ക്കു് പുറപ്പെട്ടു് പോയിട്ടുള്ളതിനാൽ, സ്വാമിയിൽ നിന്നും നേരിട്ടുള്ള ആശീർവാദാനുഗ്രഹങ്ങൾ ദയവായി പ്രതീക്ഷിക്കാതിരിക്കുക. അർജന്റായ കേസുകെട്ടുകളിൽ ഭക്തജനങ്ങൾക്കു് ആശീർവാദങ്ങൾ നൽകി അനുഗ്രഹിക്കാനുള്ള ആദ്ധ്യാത്മികമായ അധികാരം സ്വാമി പതിച്ചുനൽകിയിരിക്കുന്നതു് AKG സെന്റർ പർണ്ണശാലയെയാണു്. ഉപഹാരങ്ങളുമായി തത്ക്കാലം അങ്ങോട്ടേയ്ക്കു് അഹമഹമികയാ ഒഴുകിയെത്താൻ ദയവുണ്ടാവുക!
നന്ദി! നമോസ്കാരം! ലാൽ സലാം! അല്ലാഹു അക്ബർ!!
April 13 2021 11:25
“കെ. ടി. ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു.” – വാർത്ത
It took a long time, but still a rational decision. Can be easily replicated by Pinarayi Vijayan and many others in the present Kerala government.
April 14 2021 09:48
ശുംഭൻ എന്നാൽ പ്രകാശം പരത്തുന്നവൻ എന്നാണർത്ഥമെന്നു് കരുതുന്ന ജനുസ്സുകളെ ഉളുപ്പില്ലാത്തവർ എന്നു് വിളിച്ചാൽ, തങ്ങൾക്കു് ലഭിക്കുന്ന ഏതോ വിശിഷ്ടപദവിയാണതെന്നു് കരുതി അവർ കൂടുതൽ കൂടുതൽ “വിശിഷ്ടത” ലോകത്തിൽ പരത്താൻ ശ്രമിക്കും, അത്രതന്നെ!
April 14 2021 11:18
പുതിയ ലിപി അനുസരിച്ചു്, മനുഷ്യർ നടത്തുന്ന എല്ലാത്തരം ധർമ്മം കൊടുക്കലും ധാർമ്മികതയാണു്.
മനുഷ്യർ പിച്ചച്ചട്ടിയിൽ ഇടുന്ന ധർമ്മവും, ദരിദ്രരുടെ വംശനാശംവഴി കമ്മ്യൂണിസത്തിനു് വംശനാശം സംഭവിക്കാതിരിക്കാൻ കമ്മി ആശാൻ പ്രത്യയശാസ്ത്രപരമായ മഹാമനസ്കതയോടെ നൽകുന്ന കിറ്റും, ഏകദൈവത്തിന്റെ അനുഗ്രഹത്താൽ മുതലാളികളായിപ്പോയ ദൈവസൃഷ്ടികൾ, കരുണാനിധിയായ അതേ ദൈവത്താൽ തഴയപ്പെട്ടതിനാൽ മുതലാളികൾ ആകാൻ കഴിയാതെപോയ, അതേ ദൈവത്തിന്റെതന്നെ സൃഷ്ടികളായ സാധുക്കൾക്കു് മതശാസ്ത്രപരമായ വിശാലമനസ്ഥിതിയോടെ നൽകുന്ന സക്കാത്തുമെല്ലാം ധാർമ്മികതയാണു്. പൊതുവേ പറഞ്ഞാൽ, അങ്ങോട്ടു് കൊടുക്കുന്നതെല്ലാം ധാർമ്മികതയും ഇങ്ങോട്ടു് കിട്ടുന്നതെല്ലാം മുതൽക്കൂട്ടുമാണു്.
രാജിസംബന്ധമായി കേരളരാഷ്ട്രീയത്തിൽ നിലവിലിരിക്കുന്ന ധാർമ്മികതയുടെ സമകാലികസ്ഥിതി എന്താണെന്നു് ആരും പറഞ്ഞില്ല, കേട്ടില്ല, അറിഞ്ഞില്ല എന്നൊന്നും പറഞ്ഞു് ഇനി ആരും വന്നേക്കരുതു്. കയ്യിലിരുപ്പു് മൂലം ഒളിവിൽ കഴിയാൻ നിർബന്ധിതനായിരിക്കുന്ന എനിക്കു് മല്ലുക്കളുടെ നിരന്തരമായ ചോദ്യങ്ങൾക്കു് രാപകലില്ലാതെ മറുപടി പറയാൻ ധാർമ്മികവും, പ്രത്യയശാസ്ത്രപരവും, മതപരവും, വിദേശബന്ധപരവുമായ തടസ്സങ്ങളുണ്ടു്. അതുകൊണ്ടാണു് സാർവ്വലൌകികമായ ഈ ധാർമ്മികമറുപടി.
April 14 2021 14:14
ഏതു് പൊന്തൽക്കാടുകളിൽ ജനിച്ചാലും, ഏതു് ഇഞ്ചക്കാടുകളിൽ വളർന്നാലും, ഓ, ശകുന്തളേ, മൃദുലമനോഹരമായ നിന്റെ പാദാരവിന്ദങ്ങൾ ദയാരഹിതമായ ദർഭമുനകളാലും, കൂർത്തുമൂർത്ത കൂമുള്ളുകളാലും, നീട്ടിപ്പിടിച്ച കൊടുവാളുകളാലും കൂശ്മാണ്ഡാഘൂർണ്ണിതമാകാതിരിക്കട്ടെ!
ഓ, ശകുന്തളേ! പ്രിയ ശകുന്തളേ! പിപ്രിയ ശകുന്തളേ! നഷ്ടപ്രണയിനിയായ നിനക്കു് പ്രത്യേകിച്ചും, ദുഷ്ടപ്രണയിനികളായ മറ്റേവർക്കും പൊതുവേയും പ്രണയപരവശനായ ഈ ദുഷ്യന്തമഹാരാജാവിന്റെ ഹൃദയരക്തത്തിൽ ചാലിച്ച ബോംബൻ പൊട്ടൻ വിഷു ആശംസകൾ!!
ഓ, വീഞ്ഞിന്റെ ദൈവമായ ഡയോണൈസസേ! എന്നുടെ ഈ മോഹഭംഗം ടച്ചിങ്സില്ലാതെ എത്രനാൾ നീ നീട്ടിക്കൊണ്ടുപോകും? എത്രനാൾ എന്നുടെ ഈ ആത്മപീഡനം നിന്നുടെ കണ്ണുകളിൽ നീ കണ്ടില്ലെന്നു് നടിക്കും? നിറുത്തൂ എന്നേക്കുമായി നിന്റെ ഈ സഡിസ്റ്റിക് ഗിമിക്രി, നികൃഷ്ടജീവിയായ ഡയോണൈസസേ! അതോ ഞാൻ ലോക് ആയുക്തയെ സമീപിക്കണമോ? ഞാൻ ആരെന്നു് കരുതി, നീ ഡയോണൈസസേ? നിന്റെ വിരട്ടൽ ഇങ്ങോട്ടു് വേണ്ട ഡയോണൈസസേ, മെയോണൈസസേ!! നിനക്കു് കൊറോണാധിഷ്ഠിത വിഷു ആശംസകൾ!!
April 15 2021 09:01
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി കേരളരാഷ്ട്രീയത്തിൽ അപൂർവ്വമല്ലെങ്കിലും, കണ്ടാമൃഗങ്ങൾ വെറ്റിലയും അടയ്ക്കയും വച്ചു് ശിഷ്യപ്പെടുന്നതരം തൊലിക്കട്ടി കപ്പിത്താനു് മാത്രം! സ്വന്തം കപ്പിത്താന്റെ ആ സവിശേഷഗുണത്തിൽ ചോര തിളച്ചു് അഭിമാനപൂരിതരാകുന്നവരാണു് മല്ലു മാക്രിസ്റ്റുകൾ എന്നറിയപ്പെടുന്ന ജനുസ്സുകൾ.
April 15 2021 09:02
കോവിഡ് ബാധയിൽ കൈക്കൊള്ളേണ്ട മുൻകരുതൽ-അനൌൺസ്മെന്റുകൾ ആംപ്ലിഫൈ മാത്രം ചെയ്യുന്ന മെഗഫോണിനു് ആവക മുൻകരുതൽ ബാധകമല്ല. സ്വയം ബോധമില്ലാത്ത മെഗഫോണിൽ നിന്നും നീതിബോധം പ്രതീക്ഷിക്കാതിരിക്കുന്നതു് നല്ലൊരു മുൻകരുതലാണു്.
April 15 2021 09:04
കേരളത്തിലെ രാഷ്ട്രീയവാർത്തകൾ പതിവായി കേൾക്കുന്ന മനുഷ്യർ മാടുജീവിതം നയിക്കുന്ന നാൽകാലികളായി കാലാന്തരത്തിൽ രൂപാന്തരപ്പെടാറുണ്ടത്രെ!
April 16 2021 11:01
ഗവണ്മെന്റ് സ്വയം ഉണ്ടാക്കിവയ്ക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചിട്ടു് വേണമല്ലോ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ! വിഴുപ്പുകെട്ടുകൾ കുറച്ചെങ്ങാനുമാണോ ഇതിനോടകം സമാഹരിച്ചു് വച്ചിരിക്കുന്നതു്? ഗവണ്മെന്റൽ കംപോസ്റ്റ് കൂന മൊത്തം വാരിക്കോരിത്തീർക്കാൻ കോടതിയും ED-യുമെല്ലാം കിണഞ്ഞു് പരിശ്രമിക്കുന്നുണ്ടെന്നു് തോന്നുന്നു. ആരാം കരോ! ആരാം കരോ മല്ലൂസ്!
April 16 2021 11:07
നീ എന്നെ “കോവിഡിയറ്റ്” എന്നു് വിളിച്ചാൽ ഞാൻ നിന്നെ “ഗോവിഡിയറ്റ്” എന്നു് വിളിക്കും. നീ എന്നെ കോക്കിറി കാണിച്ചാൽ ഞാൻ നിന്നെ ഗോക്കിറി കാണിക്കും.
April 16 2021 12:09
“അദ്ദേഹത്തെപ്പോലുള്ള ഒരാളെക്കുറിച്ചൊക്കെ പറയുമ്പോൾ ശ്രദ്ധിക്കേണ്ടേ?” – മുഖ്യന്റെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തെപ്പറ്റി ആരോഗ്യമന്ത്രിണി സഖാവു് കെ. കെ. ശൈലജ.
അതെയതെ. വേണംവേണം. വായിൽത്തോന്നുന്നതൊക്കെ ഏതു് ഊളയ്ക്കും വിളിച്ചുപറയാൻ “അദ്ദേഹം” കെ. എം. മാണിയോ, കെ. കെ. രമയോ, രമ്യാ ഹരിദാസോപോലുള്ള “ആപ്പയൂപ്പ” നേതാവൊന്നുമല്ലല്ലോ. ആന്റിമാക്രിസ്റ്റ്, ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയിൽ നിന്നും പിഞ്ഞാണഅവാർഡ് പിടിച്ചുവാങ്ങി കടിച്ചുപിടിച്ച സുപ്രീം ഫ്യൂററല്ലേ?
April 16 2021 13:41
“ത്രെ!”-യിൽ അവസാനിക്കുന്ന വാചകങ്ങൾ കണ്ടാൽ മല്ലു മാക്രിസ്റ്റുകൾക്കു് ശീഘ്രസ്‌ഖലനം സംഭവിക്കുമ”ത്രെ”! അമാക്രിസ്റ്റുകൾ അവരുടെ “പൊളിറ്റിക്കൽ ലിറ്ററെച്ചറുകളിൽ” ഇക്കാര്യം ശ്രദ്ധിച്ചാൽ ഞരമ്പുരോഗികളായ പാവം മാക്രിസ്റ്റുകൾക്കു് അസാമാന്യമായ ആശ്വാസം പകരുന്ന ഒരു പരോപകാരമായിരിക്കുമതു്.
April 17 2021 13:48
രാജ്യസഭയെ “രാജസഭ” എന്നു് പുനർനാമകരണം ചെയ്താൽ നന്നായിരിക്കും. വനരാജരായ സിംഹങ്ങൾ ആസനസ്ഥരാകുന്നതു് സിംഹാസനത്തിലും, സുഭദ്രത കൈവരിച്ച ആത്മീയആസനങ്ങൾ തിന്നും കുടിച്ചും പുളച്ചും സുഖവാസമനുഷ്ഠിക്കുന്നതു് ഭദ്രാസനത്തിലും ആണെന്നിരിക്കെ, ഭാരതത്തിലെ കില്ലാടിരാജകൾ സിംഹങ്ങളെപ്പോലെ അവരവരുടെ ഭദ്രാസനങ്ങളിൽ യഥേഷ്ടം ഇരുന്നോ കിടന്നോ സ്വസ്ഥമായി ഉറങ്ങി, ഭാരതത്തിലെ ജനകോടികളുടെ ഭാഗധേയം നിർണ്ണയിക്കുന്ന രാഷ്ട്രീയമാമാങ്കത്തിലെ സജീവസാന്നിദ്ധ്യമായ രാജ്യസഭ, രാജ്യത്തിലെ “കില്ലാടിരാജകളുടെ സഭ” എന്ന അർത്ഥത്തിൽ, രക്തസാക്ഷികളാകാൻ വിധിക്കപ്പെട്ട നേർച്ചക്കോഴികൾക്കും, കുംഭമേളയിൽ പങ്കെടുത്തു് മോക്ഷം നേടി, നിത്യചാരക്കുട്ടന്മാരായി സ്വർഗ്ഗത്തിൽ അനശ്വരജീവിതം നയിക്കാൻ വെമ്പുന്ന സമ്പൂർണ്ണ-പ്രാകൃത, അർദ്ധ-ഉടുക്കാക്കുണ്ടികൾക്കും ഒരുപോലെ മനസ്സിലാകുന്ന പുകസാധിഷ്ഠിതമായ മാർക്സിയൻ-പൊഹയൻ-കമ്മ്യൂണിസ്റ്റ് ഭാഷയിൽ, “രാജസഭ” എന്ന അത്യന്താധുനിക ചോംസ്കിയൻ-ഗ്രാംഷിയൻ നവോത്ഥാനനാമം തീർച്ചയായും അർഹിക്കുന്നുണ്ടു് എന്നാണെന്റെ പക്ഷം.
April 18 2021 12:27
ഏതാനും ആഴ്ചകളായി, “suggested for you” എന്ന ലേബലിൽ ഇൻഡ്യൻ സിൽമയിലെ സുന്ദരികളുടെയും സുന്ദരന്മാരുടെയും പോട്ടങ്ങളുടെ അയ്യരുകളിയാണെന്റെ സ്ട്രീമിൽ. ഏതെങ്കിലും നടിയുടെയോ നടന്റെയോ പോട്ടത്തിൽ ഇപ്പറഞ്ഞ കാലഘട്ടത്തിന്റെ തുടക്കത്തിൽ ഞാൻ ക്ലിക്കിക്കാണണം. എന്നെ സന്തോഷിപ്പിക്കാൻ എനിക്കു് സെർവ്വ് ചെയ്യേണ്ട സർവ്വീസ് എന്തെന്നറിയാൻ ഫെയ്സ്ബുക്ക് ആൽഗൊരിഥത്തിനു് അതുതന്നെ ധാരാളം! ഒരിക്കൽ ഞാൻ ഫെയ്സ്ബുക്കിലെ ഒരു ജിൻ പരസ്യത്തിൽ ബോധപൂർവ്വം ക്ലിക്കിയിരുന്നു. പിന്നീടു് കുറെ നാളത്തേക്കു് ഫെയ്സ്ബുക്ക് തുറന്നാൽ മതിയായിരുന്നു എനിക്കു് ജിൻ ലഹരിയിൽ കിറുങ്ങാൻ!
ഒരു സൗന്ദര്യാരാധകൻ എന്ന നിലയിൽ ആവക പോട്ടങ്ങൾ എന്നെ ഡിപ്രസീവ് ആക്കാറൊന്നുമില്ല. എന്നല്ല, കണ്ണിലേക്കു് തള്ളിക്കയറി കണ്ണുതള്ളാതെ, മോണിട്ടറിൽ നിന്നും അല്പം പിൻവാങ്ങി ഒന്നോ രണ്ടോ വട്ടം സൂക്ഷ്മവീക്ഷണം നടത്താൻ തോന്നുന്ന ഇനത്തിലുള്ള ചില സുന്ദരികളുടെ പോട്ടങ്ങൾ എന്റെ ശ്രദ്ധയിൽ സ്ഥാനം പിടിച്ചിട്ടുമുണ്ടു്. (കണ്ണുകളുടെ ഗുണമറിയാൻ കണ്ണുകൾ ഇല്ലാതായാലേ പറ്റൂ എന്നൊരു അഭിപ്രായം എനിക്കില്ല.)
എങ്കിലും, “സക്ലിങ്ങുകൾ സൂക്ഷിക്കുക, ദഹനക്കേടുണ്ടാകാം” എന്നൊരു അപായബോർഡ് സുന്ദരികളുടെ പോട്ടത്തിനോടൊപ്പവും, “വൃദ്ധന്മാർ സൂക്ഷിക്കുക, ആഴ്ചയിൽ രണ്ടുവട്ടം മുടി മുറിച്ചില്ലെങ്കിൽ മുടി കെട്ടാൻ റിബ്ബൺ വാങ്ങി കുത്തുപാളയെടുക്കേണ്ടിവരും” എന്നൊന്നു് അതിസുന്ദരന്മാരുടെ പോട്ടത്തിനോടൊപ്പവും, “ആളകലം, പാറവെടി” എന്ന താക്കീതു് പോലെ, സ്ഥാപിക്കുന്നതു്, സാമൂഹികസുരക്ഷ എന്ന കാഴ്ചപ്പാടിൽ, എന്തുകൊണ്ടും നന്നായിരിക്കും എന്നൊരു അഭിപ്രായം, ഒരു ദുരന്തനിവാരണമൊത്തക്കച്ചവടക്കാരൻ എന്ന നിലയിൽ, ഇവിടെ പ്രകടിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു.
April 18 2021 17:47
കോവിഡ് ഒരു പകർച്ചവ്യാധിയാണു്. ഒരൊറ്റ രോഗി മതി ഒരുപാടു് പേരിലേക്കു് ആ വ്യാധി പകർത്താൻ. രോഗബാധിതർ ഇലക്ഷൻ പ്രചാരണത്തിനും പൂരത്തിനും മേളത്തിനുമായി ജനക്കൂട്ടത്തിലേക്കു് പോകാതിരിക്കുക. മല്ലുക്കൾ ഒരിക്കലും അവരുടെ മുഖ്യമന്ത്രിയെ അതിനു് മാതൃകയാക്കാതിരിക്കുക.
April 18 2021 20:41
വൈറസ് വഴി പകരുന്ന ഒരു രോഗമാണു് കോവിഡ്19. കോവിഡുള്ളവരിൽ നിന്നു് കോവിഡില്ലാത്തവരിലേക്കല്ലാതെ, കോവിഡില്ലാത്തവരിൽ നിന്നും കോവിഡില്ലാത്തവരിലേക്കു് പകരുന്ന രീതി കൊറോണ വൈറസിന്റെ ലോകത്തിൽ നാട്ടുനടപ്പല്ല. വൈറസ് നിച്പച്ചജനുസ്സാണു്. പാർട്ടിയോ മതമോ ഒന്നുമില്ലാത്ത നിർഗ്ഗുണപരബ്രഹ്മജനുസ്സു്. – സ്വ. ലേ.
April 20 2021 18:32
പേരു് പുറത്തു് പറയാൻ കൊള്ളാത്തത്ര ഉന്നത പദവികളിൽ എത്തിയവരായതിനാൽ, പ്രമുഖർ എന്നു് മാത്രം വിളിക്കാൻപാടുള്ള ചില ആസാമികളും നേതാക്കളുമുണ്ടു് കേരളത്തിൽ. നിശ്ചിത കാലയളവിൽ ഫെയ്സ്ബുക്കിൽ എന്തെങ്കിലും ഊളത്തരം എഴുതി മിനിമം നൂറുപേരിൽ നിന്നു് തെറി കേട്ടുകൊള്ളാമെന്നു് നേർച്ച നേർന്നിട്ടുള്ള ഒരുതരം മാസക്കിസ്റ്റുകൾ. കാറ്റു് പോലെ അവർ വരും, വാങ്ങും, പോകും, വീണ്ടും വരും. ചന്തുവിനെയും മാക്രിസ്റ്റുകളെയും മാസക്കിസ്റ്റുകളെയും തോല്പിക്കാനാവില്ല എന്നു് വടക്കൻ വീരഗാഥാലാപം. തോൽവിയിലും വിജയം കാണാനുള്ള ശേഷിയാണു് പേരു് പറയാൻ കൊള്ളാത്ത അവരെ പ്രമുഖരാക്കുന്നതു്.
April 21 2021 14:01
“റിയൽ സോഷ്യലിസ്റ്റ്” (ഈ പ്രയോഗത്തിനു് പഴയ ഈസ്റ്റ് ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രീം ഫ്യൂറർ ആയിരുന്ന “മൾട്ടിച്ചങ്കൻ” എറിഹ് ഹോണെക്കറോടു് കടപ്പാടു്) കമ്മ്യൂണിസത്തിന്റെ അടിസ്ഥാനത്തിൽ, മല്ലു മാക്രിസ്റ്റ് സുപ്രീം ഫ്യൂറർ മൾട്ടിച്ചങ്കൻ വിജയനുണോസ്കി പിൺറോയ്നോവ്, ചത്തിട്ടും ചീയാത്ത സഖാവു് ലെനിനെ മാതൃകയാക്കി അടവിരിയിച്ചെടുത്ത കോവിഡ് പ്രതിരോധപഞ്ചവത്സരപദ്ധതിപ്രകാരം, പ്രാകൃതവും ബൂർഷ്വാപരവും പ്രതിലോമപരവും അകമ്മ്യൂണിസ്റ്റുമായ ഭാരതീയ അടുക്കളയിൽ നിന്നും, മാർക്സിയൻ അത്യന്താധുനിക ആശയമായ ഊൺ, ഉണർവ്വ്, സാഹിത്യ, സാംസ്കാരിക, സാമൂഹികലോഞ്ചിലേക്കുള്ള മനുഷ്യജീവികളുടെ, പ്രത്യേകിച്ചും അവരിലെ ഫെമിനിസ്റ്റുകളായ സ്ത്രീവിഭാഗജീവികളുടെ, ഇഡ്ഡലിയും ചമ്മന്തിയും, ദോശയും സാമ്പാറും, ബിരിയാണിയും നെയ്ച്ചോറും, കമ്മ്യൂണിസ്റ്റ് കേരളമെയ്ഡ് “ഐ(ടി)സക്കേ” ഇക്കോണോമിക്സ് നവോത്ഥാനമൂല്യാധിഷ്ഠിതമായ സ്കോച്ച് വിസ്ക്കിയും (Legal warning: മല്ലുമോഡൽ മദ്യപാനം ഈ ലോകത്തിൽ ആപത്കരം! അതേസമയം, മദ്യപ്പുഴകളുടെ പെരിയാറിലും ഗംഗയിലും ബ്രഹ്മപുത്രയിലും മുങ്ങിക്കുളിക്കാൻ കഴിയുന്ന സുവർക്കത്തിൽ ചത്തശേഷം എത്തിപ്പെടാൻ വേണ്ടി അന്തം വിട്ടു് നിസ്കരിക്കുന്നതോ, നോമ്പുനോല്കുന്നതോ, സക്കാത്തു് നല്കുന്നതോ അഭിലഷണീയം, അല്ലാഹുപ്രിയംകരം, ജഗദീശ്വരാനുഗ്രഹപ്രദം!!) ചുമന്നുകൊണ്ടുള്ള നിതംബചലനതാളാത്മകവും, മല്ലുസില്മാധിഷ്ഠിതവുമായ പലായനം, പൂർവ്വകോവിഡ് ക്യാപ്പിറ്റലിസ്റ്റ് ലോകവ്യവസ്ഥിതിയിൽ നിന്നും വ്യത്യസ്തമായി, മൂക്കിന്റെയും ചുണ്ടിന്റെയും “കീഴാളഭാഗത്തേക്കു്” ഊർന്നിറങ്ങാത്ത വിധത്തിൽ ധരിക്കപ്പെട്ടിരിക്കുന്ന (കർമ്മണിപ്രയോഗം ശ്രദ്ധിക്കുക!) മാസ്ക്കുമായി സംഭവിക്കേണ്ടതുണ്ടു്.
ഹൈൽ ഹിറ്റ്ലർ! ഹൈൽ പിണു!!
April 22 2021 17:25
സൗജന്യം അത്ര സൗജന്യമല്ല. ഈ ലോകത്തിൽ ഒന്നും സൗജന്യമല്ല. എല്ലാ “സൗജന്യങ്ങളും” നിന്നെ ലക്ഷ്യമാക്കുന്ന ചൂഷണചൂണ്ടയിലെ ഇരകൾ മാത്രം! പ്രത്യക്ഷമായോ പരോക്ഷമായോ നീ നൽകുന്ന പണത്തിന്റെ നേരിയ ഒരംശം കൊണ്ടു് നിന്നെ കുരുക്കിലാക്കാനുള്ള നക്കാപ്പിച്ചകൾ! കിറ്റിന്റെയും വാക്സിന്റെയുമെല്ലാം പേരിൽ പാർട്ടികൾ തമ്മിൽ നടത്തുന്ന തർക്കങ്ങളും അവകാശവാദങ്ങളും ശ്രദ്ധിച്ചാൽ മതി “സാർവ്വലൌകികസൗജന്യത്തിന്റെ” സ്നേഹസ്വരൂപം കണ്ടു് കൺകുളിർക്കാൻ!
April 24 2021 10:05
കോവിഡും കേരളവും
തന്നാലാവും വിധം പിണറായി വിജയൻ കോവിഡിനെതിരെയും കുടുംബസംരക്ഷണാർത്ഥവും മുക്കുന്നുണ്ടു്, അഥവാ പോരാളി ഷാജിയുടെ സ്ക്രിപ്റ്റിനൊപ്പിച്ചു് ആഞ്ഞു് മുക്കുന്നതുപോലെ അഭിനയിക്കാൻ ശ്രമിക്കുന്നുണ്ടു്. പക്ഷേ, പ്രതീക്ഷാനുസൃതം കുഞ്ജരസദൃശവികാസം പോയിട്ടു് മാർജ്ജാരസദൃശവികാസം പോലും സംഭവിക്കാത്തതിനു് അങ്ങേർക്കു് എന്തു് ചെയ്യാൻ പറ്റും? അമ്മാതിരി വീർപ്പിക്കലല്ലേ സഖാക്കൾ ഊതിയൂതി വീർപ്പിച്ചുവച്ചിരിക്കുന്നതു്! അതുകൊണ്ടാണു് മുക്കൽ കാണുന്ന “നിച്പച്ചർക്കു്” വികസിച്ചതു് പോരാ പോരാ എന്നു് തോന്നുന്നതും, “വീർക്കട്ടെ വീർക്കട്ടെ, ഇനിയുമിനിയും വീർക്കട്ടെ, ചെമ്മാനത്തോളം വീർക്കട്ടെ, ചെഞ്ചോരക്കൊടി ഉയരട്ടെ!” എന്നവർ വിളിച്ചു് കൂവുന്നതും! ആവേശകുമാരീകുമാരന്മാർക്കും ആഘോഷക്കമ്മിറ്റിക്കാർക്കും ആർപ്പിട്ടാൽ മതി, മുക്കുന്നവനറിയാം അവന്റെ പാടു്.
നീലച്ചായത്തിൽ വീണ കുറുക്കൻ, പാപ്പാനായ ആട്ടിടയൻ മുതലായ കൂട്ടരെല്ലാം നേരിടുന്ന ഗുരുതരമായ ഒരു പ്രശ്നമാണു് ഭാഷാപരമായ ചലഞ്ച്. വാക്സിൻ ചലഞ്ച്, സാലറി ചലഞ്ച്, ചിരി ചലഞ്ച്, സാരി ചലഞ്ച് തുടങ്ങിയ ചലഞ്ചുകൾ പോലെ ചിന്ന ചലഞ്ചല്ല, അസ്തിത്വത്തെത്തന്നെ അട്ടിമറിക്കാൻ പോന്ന സാക്ഷാൽ ചലഞ്ചാണു് ഭാഷാപരമായ ചലഞ്ച്. ഉദാഹരണത്തിനു്, “മേ!” എന്ന വാക്കിനു് ആടുലോകം നൽകുന്ന അതേ അർത്ഥം ആനലോകം നൽകണമെന്നില്ല. ആനജീവിതങ്ങളിൽ “മേ!” ശബ്ദം ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ വിളിച്ചുവരുത്താവുന്ന ഒരു അപശബ്ദമായിരിക്കാനും മതി. പാപ്പാനായി വേഷം കെട്ടിയാടേണ്ടിവരുന്ന ഒരു ആട്ടിടയനു് അതുവഴി ആനകളിൽ നിന്നും വല്ലാത്ത പൊല്ലാപ്പുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടു്.
ഭർത്താവിന്റെ രോഗക്കിടക്ക സ്ത്രീകൾ ചന്തസ്ഥലത്തേക്കു് ചുമക്കുന്നു എന്ന നീറ്റ്സ്‌ഷെ വചനത്തിനു്, ഭാര്യയുടെ രോഗക്കിടക്ക ഭർത്താക്കന്മാർ പൊതുസ്ഥലത്തേക്കു് ചുമക്കാറില്ല എന്നർത്ഥമില്ല. (ഈ നീറ്റ്സ്ഷെ വചനം ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു എന്നാണോർമ്മ. അതു് വായിച്ചവർ ഇതു് വായിക്കുന്നപക്ഷം അടുത്തപ്രാവശ്യത്തെ കുമ്പസാരത്തിൽ രണ്ടു് പാപങ്ങളും കൂട്ടിച്ചേർത്തു് കുമ്പസാരിക്കാൻ മറക്കണ്ട. ഞാൻമൂലം പാപികളാകുന്ന മനുഷ്യർക്കു് മൂലപാപമോചനത്തിനുള്ള വഴികൂടി പറഞ്ഞു് കൊടുത്തില്ലെങ്കിൽ എന്തൊരു മൻസനാണയാൾ എന്നു് പൊതുജനസഖാക്കൾ പറയും. അപഖ്യാതി ഉണ്ടാകരുതല്ലോ.)
പിടക്കോഴികൾ കൊക്കിയും, പൂവൻകോഴികൾ കൂവിയും വ്യത്യസ്തമായ ശബ്ദതരംഗങ്ങൾ “എയറിലേക്കു്” വിടുന്നതു് കോഴിലോകത്തിലെ സഹജീവികളെ ആശയപരമായി ഒരുപടികൂടി സമ്പന്നസമ്പുഷ്ടരാക്കി പുരോഗമിപ്പിക്കുന്നതിനാണു്. കോഴി വർഗ്ഗത്തിനു് അന്യമായ ജനുസ്സുകളെ അവ ലക്ഷ്യമാക്കുന്നുണ്ടെന്നു് തോന്നുന്നില്ല. മുകളിൽ സൂചിപ്പിച്ചപോലെ, ആടുലോകത്തിലായാലും, ആനലോകത്തിലായാലും, കോഴിലോകത്തിലായാലും പ്രശ്നം പ്രധാനമായും ഭാഷാപരമാണു്. ഭാഷാപരമായ പൊരുത്തക്കേടുകൾ നിലവിലിരിക്കുന്ന ലോകങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ ശ്രമിക്കുന്നതു് ടെൻസർ അനാലിസിസ് ഉപയോഗിച്ചു്, ലഗ്നത്തിന്റെയോ ചന്ദ്രന്റെയോ ശുക്രന്റെയോ അശ്രീകരമായ വല്ല രാശികളിലുമാണോ ചൊവ്വഗ്രഹം നിലയുറപ്പിച്ചിരിക്കുന്നതു് എന്നു് ജ്യോതിഷപരമായി അനലൈസ് ചെയ്തു് ചൊവ്വാദോഷം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനു് തുല്യമായിരിക്കും.
മാർക്സിയൻ സ്ഥിതിസമത്വം വന്നുകഴിഞ്ഞ ആന-, മയിൽ-, ഒട്ടകലോകങ്ങളിലെ കൂവലിന്റെയും കൊക്കലിന്റെയും കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, അവസരസമത്വംപോലും ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത ഈ ഭൂമിയിലെ കമ്മ്യൂണിസ്റ്റ് – ക്യാപിറ്റലിസ്റ്റ് ദ്വൈതലോകത്തിൽ, ഒരു മനുഷ്യജീവിക്കു് രോഗം വരികയും, ആ രോഗം ഒരു പകർച്ചവ്യാധിയായിരിക്കുകയും ചെയ്താൽ, പ്രസ്തുത രോഗിയെയും കിടക്കയെയും അവ രണ്ടും ആയിരിക്കേണ്ടിടത്തു് ആയിരിക്കാൻ വിടുന്നതാണു്, അങ്ങനെ ചെയ്യാതിരുന്നശേഷം അതു് ചന്തസ്ഥലത്തും പൊതുസ്ഥലത്തും നാടു് നീളെയും ഉളുപ്പില്ലാതെ ന്യായീകരിച്ചു് “വിടൽ കാസ്ട്രോ” ചമയുന്നതിനേക്കാൾ ഇരുപക്ഷത്തിനും ഭംഗിയും ബുദ്ധിയും ഉത്തരവാദിത്വബോധപൂർവ്വവും.
ചീത്ത മനുഷ്യരെ കുലംകുത്തി, പരനാറി, നികൃഷ്ടജീവി മുതലായ കാറ്റഗറികളായി തരം തിരിച്ചു് അവരിൽ നിന്നും നല്ല മനുഷ്യരായ സഖാക്കളെ സംരക്ഷിക്കുക, അമിത് ഷായുടെ ശരീരത്തിന്റെ കൊഴുപ്പളവു് നിർണ്ണയിക്കുക, റോഡുകൾ, മൈൽക്കുറ്റികൾ, കലുങ്കുകൾ, പാലങ്ങൾ, വെയ്റ്റിങ് ഷെഡുകൾ മുതലായ സോഫിസ്റ്റിക്കേറ്റഡ് പദ്ധതികൾ നൂറുനൂറാന്തരം ഉദ്ഘാടനം ചെയ്യുക ഇത്യാദി അത്യുദാത്തമായ കർമ്മശേഷി ആവശ്യമുള്ള കർത്തവ്യങ്ങളുടെ നിർവഹണങ്ങളിൽ ഏർപ്പെട്ടു് ജനകോടികളെ ആവേശഭരിതരാക്കി തകിടം മറിക്കുന്ന ഒരു സമുന്നതവ്യക്തിക്കു്, മാസ്ക്ക് ധരിക്കുക, അകലം പാലിക്കുക, കൈകഴുകുക, കൂട്ടം കൂടാതിരിക്കുക മുതലായ സില്ലി കോവിഡ് പ്രതിരോധനടപടിക്രമങ്ങളോടു് ലൊട്ടുവൈദ്യനു് ലൊടുക്കുവൈദ്യനോടെന്നപോലെ, അവജ്ഞ കലർന്ന ഒരുതരം “നിസ്സാരതാത്മകത്വം” തോന്നുന്നതു് സ്വാഭാവികം. “പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു് നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, “ജനം” ഇച്ഛിക്കുംപോലെ ആകട്ടെ!
ഫയലിൽ എന്താണു് എഴുതിയിരിക്കുന്നതു് എന്നറിയാതെ അതിനടിയിൽ ഒപ്പിടുന്നവനാണു് താൻ എന്നു് മണികൊട്ടി അറിയിക്കുന്ന ഒരു മുഖ്യമന്ത്രിയെ വിഡ്ഢിയെന്നോ ഊളയെന്നോ വിളിച്ചിട്ടും വലിയ കാര്യമുണ്ടെന്നു് തോന്നുന്നില്ല. Two things are infinite: the universe and human stupidity; and I’m not sure about th’universe! എന്ന, ഐൻസ്റ്റൈന്റേതായി പരിഗണിക്കപ്പെടുന്ന ഒരു ഉദ്ധരണിപ്രകാരം, വേണമെങ്കിൽ ഇൻഫിനിറ്റ് സ്റ്റുപ്പിഡ് എന്നു് വിളിക്കാമെന്നു് തോന്നുന്നു. പക്ഷേ അപ്പോൾ, ഇരിക്കുന്ന കൊമ്പു് മുറിക്കുന്ന ഇൻഫിനിറ്റ് സ്റ്റുപ്പിഡിൽ ഇരട്ടച്ചങ്കു് ദർശിക്കുന്ന പാർട്ടി ബുദ്ധിജീവികളെ മൾട്ടി ഇൻഫിനിറ്റ് സ്റ്റുപ്പിഡ്സ് എന്നെങ്കിലും വിളിച്ചില്ലെങ്കിൽ അവർ “പ്രകാശം പരത്താൻ” മടിച്ചെന്നു് വരില്ല. അത്തരം സൂപ്പർ ലീഗ് കളിക്കാരെപ്പറ്റിയാവണം, ബാല്യത്തിൽ എന്റെ അമ്മ പറഞ്ഞുകേട്ടിട്ടുള്ള ഒരു പഴഞ്ചൊല്ലു്: “എല്ലാരും കളിയ്ക്കണെ കളി പഠിക്കാൻ; കോരപ്പൻ കളിയ്ക്കണെ കൊതം കടിയ്ക്കാൻ!”
അമ്പിളിമാമനെ പിടിച്ചു് അടപ്രഥമൻ ഉണ്ടാക്കിത്തരാം, ആകാശനീലിമയെ താഴെയെത്തിച്ചു് എല്ലാറ്റിന്റെയും വെള്ളകോണകങ്ങൾ നീലം മുക്കിത്തരാം, പ്രവാസിക്കു് ആയിരം കോടി തരാം, സ്വദേശിക്കു് പതിനായിരം കോടി തരാം, പരദേശിക്കു് ഒരുലക്ഷം കോടി, “വിദേശാഭിമാനിക്കു്” പത്തുലക്ഷം കോടി എന്നെല്ലാം വാഗ്ദാനിക്കുന്ന ഒരു ജീനിയസിനോടു് ചായക്കടയിൽ ചായ അരിക്കാൻ പോലും കൊള്ളാത്ത കോവിഡ് മാസ്ക്കിന്റെയും, കിറ്റു് വിതരണം ചെയ്യുന്ന ചേളാകത്തിന്റെയുമെല്ലാം കണക്കു് ചോദിക്കാനും പറയാനും നിങ്ങൾക്കു് നാണമില്ലേ ലജ്ജയില്ലേ ഉളുപ്പില്ലേ ശുംഭത്വമില്ലേ എന്നു് പ്രബുദ്ധ മല്ലുക്കളോടു് ആഞ്ഞാഞ്ഞു് ചോദിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുകയാണു്. ആനപ്പുറത്തിരുന്നു് ആനവാതിലുകളിലൂടെ പോക്കുവരവുകൾ നടത്തുന്നവനു് കാൽനടയുടെ കഷ്ടപ്പാടുകൾ കടലാസ്സിൽ കുറിച്ചു് ആയിരം കൈയൊപ്പുകൾ ചാർത്തി ആനപ്പുറത്തേക്കു് തോട്ടികെട്ടിയെത്തിച്ചു് ബുദ്ധിമുട്ടിക്കുന്നതിലെ അനൌചിത്യം മല്ലുക്കളിലെ വിദ്യാവിശാരദർക്കു് മനസ്സിലാകാതെ പോകുന്നതെന്തുകൊണ്ടു്? എന്തുകൊണ്ടു് ആവക തുണ്ടുകൾ നിങ്ങൾ കയ്യോടെ കുപ്പത്തൊട്ടിയിൽ ഇടുന്നില്ല? ആനപ്പുറത്തുനിന്നും കുപ്പത്തൊട്ടിയിലേക്കു് എറിയുന്നതിനേക്കാൾ എളുപ്പമല്ലേ അതു്?
ആനപ്പുറത്തു് എങ്ങനെയെങ്കിലും കയറിപ്പറ്റി അവിടെ അള്ളിപ്പിടിച്ചു് കുത്തിയിരുന്നിട്ടു് കാര്യമില്ല. നല്ല ഗമയോടെ ചങ്കു് വിരിച്ചിരുന്നു് ആനയുടെയും ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും താളാത്മകമായ ചലനങ്ങൾക്കൊപ്പം, ആരാധ്യപുരുഷനെ ഒരുനോക്കു് കണ്ടു് സായുജ്യമടയാൻ ഇടതുപക്ഷത്തും വലതുപക്ഷത്തും ആകാംക്ഷാഭരിതരായി കാത്തുനിൽക്കുന്ന അടിയാളരുടെ നേരെ മാറി മാറി തലതിരിച്ചു് കൈയുയർത്തി ആശീർവാദങ്ങൾ നൽകി അനുഗ്രഹിച്ചുകൊണ്ടു് രാജകീയമായി മുന്നോട്ടും പിന്നോട്ടും ചാഞ്ചാടിക്കൊണ്ടിരുന്നാലേ ചന്തിയിൽ നല്ല തയമ്പുണ്ടാകൂ.
രാജയോഗമായിരുന്നു. പക്ഷേ, ശംഖുചക്രം കൂതിയിലായിപ്പോയി. എന്തു് ചെയ്യാൻ?
April 24 2021 12:50
പ്രിയദർശിനി സരിത അറസ്റ്റിലായെന്നു് കേൾക്കുന്നു! എന്തുകൊണ്ടു് ഇടതുപക്ഷഗവണ്മെന്റിനെ സാരിത്തുമ്പാൽ അധികാരത്തിലെത്തിച്ച സോളാർമോഹിനിയുടെ കേസുകെട്ടുകൾ കൈകാര്യം ചെയ്യാൻ പിണറായി വിജയൻ ഡൽഹിയിൽ നിന്നോ, മുംബൈയിൽ നിന്നോ, “ഫൈവ് സ്റ്റാർ” വക്കീലുകളെ ഇറക്കുമതി ചെയ്യുന്നില്ല? അവർ തിരക്കിലാണെങ്കിൽ, കേരളത്തിലുമുണ്ടല്ലോ സ്ത്രീവിഷയങ്ങൾ ജാതിമതവർഗ്ഗവർണ്ണഭേദമെന്യേ കൈകാര്യംചെയ്തു് കഴിവുതെളിയിച്ച സൂപ്പർ ഡ്യൂപ്പർ ബാരിസ്റ്റേഴ്സ്! സരിതയാരു്, സ്വപ്നയാരു്? റാണിയാരു്, ദേവദാസിയാരു്? “ഉണരൂ വേഗം നീ, പിണുറോയീ, വന്നൂ നായിക, നിൻ ഭരണത്തിൻ മുരളീഗായിക!”
April 25 2021 12:45
സീറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോട്ടെക്കും എത്രയും വേഗം ദേശസാത്ക്കരിക്കണം എന്ന പക്ഷക്കാരനാണു് ഞാൻ. കട്ടപ്പുറത്തിരിക്കുന്ന KSRTC-യും, “പൊട്ടൻബൂർഷ്വാ” ടാറ്റ കോടികൾ മുടക്കി നിർമ്മിച്ചു് പ്രോലെറ്റേറിയൻ മല്ലു ഗവണ്മെന്റിനു് കൈമാറിയ “കോവിഡ് ആശുപത്രികളും” മൊത്തം “ആടുജീവിതങ്ങൾക്കും” സൗജന്യമായി, കമ്മ്യൂണിസ്റ്റിക്കായി, വർഗ്ഗാധിപത്യപരമായി ഓടിച്ചും നടത്തിയും കൊണ്ടുപോകുന്നതു് കാണുമ്പോൾ എന്റെ ആടുകളെയും, ആടുന്നതുകളെയും വിറ്റോ പണയം വച്ചോ കിട്ടുന്നതു് പിണുവിനു് നൽകുന്നതിൽ സെൻസുണ്ടു്, സെൻസിബിലിറ്റിയുണ്ടു്, സെൻസിറ്റിവിറ്റിയുണ്ടു്, അർദ്ധരാത്രിയിലെ മുത്തുക്കുട ചൂടലിന്റെ ഗുമ്മുണ്ടു്, വികാരമുണ്ടു്, വിപ്ലവമുണ്ടു്! ഹൈൽ പാർട്ടി! ഹൈൽ പിണു!!
April 26 2021 14:48
മഹാകവി ജനാബ് അബ്ദുൾ സലാം ചിറകുവിടർത്തി ചടഞ്ഞിരുന്നു് അടവിരിയിച്ചെടുത്ത ഒരു വിപ്ലവകവിതയാണു് താഴെ. (ഇന്നു് ഫെയ്‌സ്ബുക്കിൽ കണ്ടതു്)
(മഹാകവി ജനാബ് അബ്ദുൾ സലാം, “Abdullah the Fisherman and Abdullah the Merman” വംശപരമ്പരയിൽപ്പെട്ട, വിപ്ലവവിഹായസ്സിൽ അത്യുജ്ജ്വലമായി ജ്വലിച്ചുനിൽക്കുന്ന, ഒരു “ചെഗുവിര”, “ചെഗുപുഴു” മോഡൽ വിപ്ലവകവിയാണു്. – പത്രാധിപർ).
അതിന്റെ അടിസ്ഥാനത്തിൽ, വെറുമൊരു പച്ചപ്പരമാര്‍ത്ഥിയും, കേവലം “നിച്പച്ചനുമായ” എന്റെ ചോദ്യം ഇതാണു്: “ഹിന്ദുത്ത്വ” ഭീകരർ “താൻ” ക്രൂരത തന്റെ “ജനത്തിനയ്” ഏറ്റുവാങ്ങിയ “കപ്പന്റെ” കൊച്ചുവീട്ടിൽ കരയുന്ന മോളെയും, സാന്ത്വനം തേടി കരയുന്ന പ്രിയ ഭാര്യയേയും നോക്കി, “സാർവ്വലൗകിക മാർക്സിയൻ മനുഷ്യസ്നേഹത്തിൽ” അധിഷ്ഠിതമായ മല്ലുമാക്രിസ്റ്റിസസദാചാരത്താൽ ഉന്മൂലനം ചെയ്യപ്പെട്ട വാളയാറിലെ പെൺകുട്ടികളും, “കുലംകുത്തി” ടി. പി. ചന്ദ്രശേഖരനും, സമാനരായ മറ്റനേകം “നികൃഷ്ടരും, പരനാറികളും, ശുംഭരും”, നല്ല നാളേയ്ക്കുവേണ്ടി ഇന്നലെകളിൽ കമ്മ്യൂണിസം പണിതുയർത്തിയ സ്വർഗ്ഗത്തിലിരുന്നു് ചോദിക്കുന്ന, ലോകമേ നീ “അന്തനാണോ”, “ബാധിരനാണോ” അതോ അന്തം കമ്മിയാണോ? എന്ന ചോദ്യത്തിന്റെ വൈരുദ്ധ്യാത്മകവും, ഭൗതികാത്മകവും, ഇടതുവശത്തേക്കു് അനല്പമായി ചരിഞ്ഞതും, അതുകൊണ്ടുതന്നെ അത്യന്താധുനികവും, സത്യാനന്തരവുമായ മറുപടിയെന്തു്?
ആദ്യത്തെ അഞ്ഞൂറ്റൊന്നു് മറുപടികൾക്കു്, ഗൾഫിൽ എക്സ്ക്ലൂസീവായി ആഘോഷിക്കപ്പെടുന്ന ഒരു മല്ലുമഹാത്മാതാരനിശയിൽവച്ചു് സർവ്വകേരളസർവ്വാധിപതി ശ്രീമാൻ സഖാവു് പിണറായി വിജയൻ തന്റെ സ്വന്തം ഡിജിറ്റൽ ഒപ്പുകൾ തന്റെ സ്വന്തം കൈകൾകൊണ്ടു് വിതരണം ചെയ്യുന്നതായിരിക്കും!
ഇടിച്ചുകയറൂ! ചാടിപ്പിടിക്കൂ! സുപ്രീം ലീഡർ പിണറായിയൻ ഡിജിറ്റൽ ഒപ്പുകൾ അതിവേഗം സ്വന്തമാക്കൂ!! (ഈ ഓഫർ വളരെ ചുരുങ്ങിയ കാലത്തേക്കു് മാത്രം!)
കൂടുതൽ വിവരങ്ങൾക്കു് നവോത്ഥാനകേരളത്തിന്റെ ഓട്ടോമൊബൈൽ അഗ്നിയാത്യോസ് പിൺറോയ്നോവ് സമീപാനന്ദസന്തോഷ്കിയെ സമീപിക്കുക. ഓൺലൈൻ ചാറ്റിലൂടെ ആ ആത്മീയദേഹത്തെ വട്ടമിട്ടു് ചുറ്റിപ്പുണരുകയും, ആർത്തിയോടെ കയറിപ്പിടിക്കുകയും ചെയ്താൽ, സുപ്രീം ലീഡർ പിണറായിയൻ നവകേരളശില്പകലാശാലയിലെ ഊട്ടുപുരയിൽ നിങ്ങൾക്കു് ഊണും ഉറക്കവും നിത്യസൗജന്യമായി ഉറപ്പുവരുത്താം!! ഐഹികഹൂറികളായ അതിരസം അക്കമാരുടെ വിപ്ലവാധിഷ്ഠിതസന്തതസഹചാരം അതിനു് പുറമെയും! അതിൽക്കൂടുതൽ എന്തുവേണം മീശാധിഷ്ഠിതവും പെനിസ് ഒറിയന്റഡുമായ ഒരു ഇങ്കിലാ സിന്താവാ മല്ലുവിപ്ലവകാരിയ്ക്കു്?
April 27 2021 11:22
കൊള്ളാം സഖാവേ! ഞാൻ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല. നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടപെട്ടവർക്കുമെല്ലാം കോളെജ് അഡ്മിഷനായും ഉന്നത വിദ്യാഭ്യാസത്തിനായും ഉയർന്ന ജോലിക്കായും ചെലവാക്കേണ്ടി വരുന്ന പണത്തിന്റെ കണക്കുകൾ കേട്ടാൽ നീ ഓവർടൈം ബീഡിതെറുക്കും, കിട്ടുന്നതു് മുഴുവൻ അവരുടെ കാലടികളിൽ സന്മനസ്സോടെ കാഴ്ചവച്ചു് പഞ്ചപുച്ഛമടക്കി ഒതുങ്ങിനിൽക്കും. ധനികരായ ക്യാപ്പിറ്റലിസ്റ്റുകളെ ഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്തു് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കാൻ കഷ്ടപ്പെടുന്ന, ശരീരമനങ്ങി അദ്ധ്വാനിക്കാൻ ആവതില്ലാത്ത മൾട്ടി ഓർഗൻ നേതാക്കളുടെ ഓരോരോ ആവശ്യങ്ങൾക്കു് അദ്ധ്വാനിച്ചു് പണമുണ്ടാക്കി സഹായിക്കാൻ വിയർപ്പുരോഗം ഇല്ലാത്ത നിന്നെപ്പോലുള്ള തൊഴിലാളികളല്ലാതെ മറ്റാരാണുള്ളതു്?
ഒരു ബീഡിത്തൊഴിലാളി സമാഹരിച്ച മൊത്തം ജീവിതസാമ്പാദ്യവുമില്ലാതെ എങ്ങനെ കേരളത്തിലെ പാവം പാവം പാർട്ടിമുതലാളിമാർക്കും APL വിഭാഗത്തിനും മുഴുവൻ കോവിഡ് വാക്സിൻ നൽകാൻ കഴിയും? അതിനെല്ലാമുള്ള പണം ഖജനാവിൽ എവിടെയിരിക്കുന്നു? വനിതാമതിലും, പിണുബൂസ്റ്റിങ്ങുമെല്ലാം നിന്റെയൊക്കെ തറവാട്ടു് സ്വത്തിൽ നിന്നെടുത്താണു് നടത്തിയതെന്നു് കരുതിയോ? സാമ്പത്തികശാസ്ത്രം അറിയില്ലെങ്കിൽ ഒന്നുകിൽ മിണ്ടാതിരിക്കുക, അല്ലെങ്കിൽ ധനമന്ത്രി പറയുന്നതു് ശ്രദ്ധിച്ചുകേട്ടശേഷം കോപ്പി പേസ്റ്റ് ചെയ്യുക! കോവിഡ് സമയത്താണോ കേരളഗവണ്മെന്റിനെ വിമർശിക്കുന്നതു്? മോദിഗവണ്മെന്റിനെ വിമർശിക്കുന്നതുപോലെയാണെന്നു് കരുതിയോ പിണറായിഗവണ്മെന്റിനെ വിമർശിക്കുന്നതു്? നീയൊക്കെ മനുഷ്യനാകുമോ? എന്നെങ്കിലും മനുഷ്യനാകുമോ? മനുഷ്യനാകെടോ, മാക്രിസ്റ്റ് മനുഷ്യനാകെടോ!
നേതാക്കൾ ഭരിച്ചു് മുടിക്കുന്നു; തള്ളി മറിക്കുന്നു; പുളച്ചു് സുഖിക്കുന്നു! സഖാക്കൾ മരിച്ചു് തെറുക്കുന്നു; തെറുത്തു് മരിക്കുന്നു; മരിച്ചു് തുലയുന്നു! ചത്തു് പടമാകുന്ന ചിലർ; പടമാകാത്ത ചിലർ; കവിതയാകുന്ന ചിലർ; കവിതയാകാത്ത ചിലർ; തളർന്നു് കിടക്കുന്ന ചിലർ! പാട്ടു് പാടുന്ന ചിലർ; പാട്ടു് കേൾക്കുന്ന ചിലർ; പാട്ടു് കേൾക്കാൻ കഴിയാത്ത ചിലർ! അതാണു് കമ്മ്യൂണിസം; അതായിരുന്നു എന്നും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി.
“പുഷ്പനെ അറിയാമോ, ഞങ്ങടെ പുഷ്പനെ അറിയാമോ? സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ?” എന്ന ” വിപ്ലവഗാനം” പോലെ, ജനാർദ്ദനനെ അറിയാമോ, ഞങ്ങടെ ജനാർദ്ദനനെ അറിയാമോ? സഖാവിനെ അറിയാമോ, ആ ബീഡിക്കഥ അറിയാമോ? എന്നു് സഖാത്തികളും സഖാക്കളും നിന്റെ കട്ടിലിനു് ചുറ്റും നിന്നു് പാടുന്ന “താരാട്ടുപാട്ടു്” കേട്ടു് മയങ്ങേണ്ട സാഹചര്യം നിനക്കുണ്ടാകാതിരിക്കട്ടെ!
പാർട്ടിയുടെ, അഥവാ സുപ്രീം ലീഡറുടെ അനിഷ്ടത്തിനു് പാത്രമായി പടമാകാതിരുന്നാൽ, ബീഡി തെറുത്തോ, പൂച്ചക്കവിതയെഴുതിയോ, വല്ല റിസോർട്ടും സ്ഥാപിച്ചോ അഷ്ടിക്കു് വകയുണ്ടാക്കി ജീവിച്ചു് എന്നെങ്കിലും സ്വാഭാവികമരണം കൈവരിക്കാം.
April 28 2021 12:33
സൗജന്യവാക്സിൻ നിഷേധിക്കുന്ന മോദിസർക്കാറിനെതിരെ പ്രതിഷേധിക്കുക! എല്ലാവർക്കും സൗജന്യവാക്സിൻ നൽകുന്ന പിണുസർക്കാറിനു് അഭിവാദ്യങ്ങൾ!
പ്രതിഷേധങ്ങളും അഭിവാദ്യങ്ങളുമാണു് സാറേ മൊത്തംടോട്ടൽ മല്ലുമാക്രികളുടെയും മെയിൻ!!
April 29 2021 10:45
ഒരു കാര്യത്തെ അതു് ആയിരിക്കുന്നതുപോലെ, അഥവാ ദൈവങ്ങളുടെയോ, മതങ്ങളുടെയോ, കക്ഷിരാഷ്ട്രീയ മുൻ-പിൻഗണനകളുടെയോ, ജാതി-വർഗ്ഗ-വർണ്ണപരമോ വ്യക്തിപരമോ ആയ പ്രയോറിറ്റികളുടെയോ അടിസ്ഥാനത്തിലോ, പിൻബലത്തിലോ അല്ലാതെ സമീപിക്കാനോ മനസ്സിലാക്കാനോ, അതിനു് ശ്രമിക്കാൻ പോലുമോ പ്രായപൂർത്തിയെത്തിയ ഭാരതീയരിലെ ബഹുഭൂരിപക്ഷവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അശക്തരാണു്. “അന്യവിശ്വാസം അന്ധവിശ്വാസം, എന്റെ വിശ്വാസം നല്ല വിശ്വാസം” – അതാണു് ആദർശസൂക്തം.
അന്ധമായ സ്വന്തം വിശ്വാസങ്ങൾ ആത്യന്തികമായ പ്രപഞ്ചസത്യമാണെന്ന ഉത്തമബോദ്ധ്യം അത്രമാത്രം ആഴത്തിലും വൈകാരികമായും മനസ്സിൽ വേരുറച്ചുപോയതിനാൽ, അവയിൽ യാതൊരുവിധ അപാകതയും കാണാതെ, അതിനെതിരായി ഉയരുന്ന നേരിയ വിമർശനങ്ങൾ പോലും തികഞ്ഞ അസഹിഷ്ണുതയോടെ നേരിട്ടു് മുളയിലേ നുള്ളാൻ ജാഗരൂകരായിരിക്കുന്നവരാണു് വളർന്നു് വരുന്ന തലമുറയെ നയിക്കുന്നതു് എന്നതിനാൽ, സ്വതന്ത്രബുദ്ധിയോടെ ചിന്തിക്കാനുള്ള ശേഷി എത്ര തലമുറ കഴിഞ്ഞാൽ ഭാരതീയർ കൈവരിക്കും എന്നു് “കവടിനിരത്തിയാൽ” പോലും പറയാൻ കഴിയില്ല.
ശാസ്ത്രം എന്ന പേരിൽ ഭാരതത്തിലെ വിദ്യാർത്ഥികൾക്കു് പകുത്തുനൽകപ്പെടുന്നതു് അവർ ഏർപ്പെടുന്ന പ്രത്യേകമേഖലയിലെ പ്രശ്നങ്ങൾക്കു് പരിഹാരം കാണുന്നതിനുള്ള ഏതാനും ചില സാങ്കേതിക സൂത്രങ്ങൾ മാത്രമാണു്. ശാസ്ത്രീയമായ പ്രശ്നങ്ങൾ സാങ്കേതികമായി പരിഹരിക്കുന്നതിനുള്ള വൈഭവം കൈവരിക്കാൻ, ദൈവങ്ങളോടോ മതങ്ങളോടോ പ്രത്യയശാസ്ത്രങ്ങളോടോ പ്രമാണങ്ങളോടോ ഉള്ള അൺക്രിട്ടിക്കൽ ലോയൽറ്റി ഒരു തടസ്സമല്ല.
രാവിലെയും വൈകിട്ടും താൻ ഭക്തിപൂർവ്വം തിരികൊളുത്തി പ്രാർത്ഥിക്കുന്ന ശിവകാശിപ്പടത്തിന്റെ സഹായം ഇല്ലാതെ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാനോ, പരീക്ഷകളിൽ വിജയിക്കാനോ തനിക്കു് കഴിയില്ല എന്ന ഉത്തമവിശ്വാസക്കാരാണു് ഭാരതത്തിലെ യൂണിവേഴ്സിറ്റികളിൽ ശാസ്ത്രീയമായ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളിലെപോലും മിക്കവാറും മുഴുവൻ പേരും. ദൈവങ്ങളുടെയും മതങ്ങളുടെയും നീരാളിപ്പിടുത്തത്തിൽ നിന്നും മോചനമില്ലാത്തവിധം തട്ടിക്കൂട്ടപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിൽ, ചുഴിയിൽ അകപ്പെട്ടാലെന്നപോലെ മുങ്ങിത്താഴാൻ വിധിക്കപ്പെട്ടവരാണു് ഭാരതീയജനത.
ഞങ്ങൾ അവരെപ്പോലെയൊന്നുമല്ല എന്നു് അവകാശപ്പെടുന്ന ഭാരതീയശാസ്ത്രജ്ഞരിലെ അധികപങ്കും, അതോടൊപ്പം പ്രത്യയശാസ്ത്രജ്ഞരോ, വാസ്തുശാസ്ത്രജ്ഞരോ, ജ്യോതിഷശാസ്ത്രജ്ഞരോ, ഗൗളിശാസ്ത്രജ്ഞരോ, മറ്റെന്തൊക്കെയോ ഇനം ശാസ്ത്രജ്ഞരോ സമീകൃതമായി സമ്മേളിച്ചിരിക്കുന്ന ഒരുതരം സങ്കരശാസ്ത്രജ്ഞജനുസ്സാണെന്നതാണു് സത്യം.
ഉറപ്പില്ലാത്ത അടിത്തറയിൽ ഉറപ്പുള്ള കോട്ടകൊത്തളങ്ങൾ മാത്രമല്ല, പ്രൊഫൌണ്ടായ ശാസ്ത്രജ്ഞാനസൗധങ്ങളും പണിതുയർത്താൻ കഴിയില്ല.
April 29 2021 12:38
“എന്തിനാണു് ഇത്രയധികം വാക്‌സിനുകൾ ഒരുമിച്ചു് എന്നൊരു ചോദ്യം പലരും ചോദിക്കുന്നുണ്ടു്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കണക്കുവച്ചു് ലഭ്യമായാൽ മതിയല്ലോ എന്നാണു് അവരുടെ ധാരണ. അവിടെയാണു് സ്ളോട്ടുകൾ അനുവദിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നം ഉയരുന്നതു്. നിലവിൽ വാക്‌സിൻ ആവശ്യമനുസരിച്ചു് കുറെ ദിവസങ്ങൾ മുൻകൂട്ടി സ്‌ളോട്ടുകൾ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്‌സിൻ ഉണ്ടാകുകയും സ്‌ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളിൽ അതു ലഭ്യമാകുമെന്നു് ഉറപ്പുവരുത്തുകയും വേണം. പക്ഷേ, വാക്‌സിൻ ആവശ്യത്തിനു് ഇല്ലാത്തതിനാൽ ഇതു സാധ്യമാകുന്നില്ല.” – മുഖ്യമന്ത്രി പിണറായി വിജയൻ
“സ്ലോട്ടുകൾ” അനുവദിക്കാനുള്ള ബുദ്ധിമുട്ടു് “പ്ലോട്ടുകൾ” അനുവദിച്ചു് പരിഹരിക്കും എന്നൊരു പ്രസ്താവന ഒരു തുണ്ടുകടലാസ്സിൽ വലിയ അക്ഷരത്തിലെഴുതി, പത്രസമ്മേളനത്തതിനുമുൻപായി മുഖ്യമന്ത്രിയെ ഏൽപിക്കാൻ, ഭരണസിരാകേന്ദ്രത്തിലെ ഉപദേഷ്ടൃവൃന്ദത്തിലോ, ഉപജാപകവൃന്ദത്തിലോ, പോരാളി ഷാജികളുടെയിടയിലോ ആരുമില്ലേ? നികുതിപ്പണം നൽകി ഭരണത്തിന്റെ താക്കോൽസ്ഥാനങ്ങളിൽ “അപരാധിക്കപ്പെട്ടിരിക്കുന്ന” വിപ്ലവസഖാക്കൾ കളക്ടീവായി ഇങ്ങനെ ഉത്തരവാദിത്വബോധമില്ലാതെ പെരുമാറിയാൽ കേരളത്തിൽ എങ്ങനെ കമ്മ്യൂണിസ്റ്റാധിപത്യം പൂത്തുലയും?
ഈവക ഊളച്ചോദ്യങ്ങൾ ചോദിക്കുന്ന “പലരിൽ” കേരളത്തിലെ ബുദ്ധിജീവികളായ മാക്രിസ്റ്റുകൾ ഉൾപ്പെടുന്നില്ല എന്നതൊരു ഭാഗ്യമാണു്. ന്ന്വച്ചാൽ, “സ്ലോട്ടുകൾ” സംബന്ധമായി മല്ലുമാക്രിസ്റ്റുകൾക്കുള്ള അത്രയൊരു ബൗദ്ധികധാരണ അമാക്രിസ്റ്റുകൾക്കില്ലല്ലോ! ചാണകത്തലയന്മാർ! ഹാ ഹാ ഹാ!!
പ്രത്യയശാസ്ത്രപരമായി യാതൊരുവിധ അവഗാഹവുമില്ലാത്ത ആവക താത്വികപുൽപ്പുല്ലുകളെ അവഗണിക്കുന്നതാണു് പിണറായി സഖാവേ, കേരളത്തിലെ “റിയലി എക്സിസ്റ്റിങ് സോഷ്യലിസത്തിലൂടെ” അങ്ങു് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി നടത്തിക്കൊണ്ടിരിക്കുന്ന കിതപ്പില്ലാത്ത കുതിപ്പിനു് അഭികാമ്യം!
ഈനാംപേച്ചികൾ കുരയ്ക്കട്ടെ, മരപ്പട്ടികൾ മുന്നോട്ടു്!!
April 29 2021 12:42
“വാക്സിൻ ദൗർലഭ്യമാണു് ഓൺലൈൻ രജിസ്‌ട്രേഷനുശേഷം കുത്തിവയ്പു് സമയം ലഭിക്കാത്തതിനു് കാരണം. കേന്ദ്രത്തോടു് 50 ലക്ഷം ഡോസ് വാക്‌സിൻ ഒറ്റയടിക്കു് തരണമെന്നു് ആവശ്യപ്പെട്ടതും അതിനാലാണു്.” – മുഖ്യമന്ത്രി പിണറായി വിജയൻ
മൂത്രസഞ്ചിയിൽ മൂത്രമില്ലെന്ന കാര്യം മുള്ളാൻ ഇരിക്കുന്നതിനു് മുൻപേ മനുഷ്യനോ മനുഷ്യത്തിക്കോ അറിയാൻ കഴിയില്ല എന്നതു് ഞായം. 50 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രം ഒറ്റയടിക്കു് തന്നാലല്ലേ, പാഴും ശൂന്യവുമായി കോട്ടുവായിട്ടു് നിലകൊള്ളുന്ന ഫ്രിഡ്ജിൽ അവ കുത്തിനിറച്ചു് ആവശ്യക്കാർക്കു് വിതരണം ചെയ്യാൻ കഴിയൂ എന്നതും ഞായം.
പറയുന്നതു് പിണുസഖാവെങ്കിൽ, കേൾക്കുന്നതു് അടപടലേ ഞായം. അതിനു് അപ്പീലുമായി സുപ്രീം കോടതിയിൽ പോയിട്ടും കാര്യമില്ല.
May 01 2021 09:52
പിണറായിഭരണത്തെ മല്ലുക്കൾ വീണ്ടും അധികാരത്തിലെത്തിച്ചില്ലെങ്കിൽ, സ്പ്രിൻക്ലർ വിവാദം, ആഴക്കടൽ മീൻവ്യവഹാരം, ബന്ധുനിയമനം, പിൻവാതിൽനിയമനം, മാർക്കു് തിരുത്തൽ, കിറ്റു് ദാനം, വ്യാജവോട്ടു് ഒപ്പിക്കൽ, കോവിഡ് പരത്തൽ, കുത്തിവയ്പ് സംഘാടനം, വാക്സിൻ വിപണനം മുതലായ “ഭരണനേട്ടങ്ങൾ” വഴി അവർക്കു് ഗുരുതരമായ എന്തോ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നുറപ്പിക്കാം.
May 01 2021 12:08
നല്ലതിൽപ്പെട്ട നാലു് സാരോപദേശങ്ങൾ കേൾക്കണമെങ്കിൽ ഒന്നുകിൽ ഓഷോ അല്ലെങ്കിൽ പിണറായി വിജയൻ! അതാണവസ്ഥ. മറ്റൊരു ഓപ്‌ഷൻ എന്റെ അറിവിലില്ല. സഹൃദയരായ ചില ഫെയ്‌സ്ബുക്ക് ഫ്രണ്ട്സ് ഈ രണ്ടു് പേരുടെയും മൊഴിമുത്തുകൾ പതിവായി ഷെയർ ചെയ്യാറുള്ളതിനാൽ, അവരെ നേരിട്ടു് ഫോളോ ചെയ്യാതെതന്നെ അവരുടെ സാരോപദേശങ്ങൾ കേൾക്കാനും, ധാർമ്മികബോധവും സദാചാരബോധവുമുള്ള ഒരു ഉത്തമപുരുഷനായി ജീവിക്കാനും എനിക്കു് കഴിയാറുണ്ടു്.
മെയ് ദിനമായ ഇന്നു് തൊഴിലാളിദിനമാണെന്നും, കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ലോകത്തെങ്ങുമുള്ള മുന്നണി പോരാളികൾക്കു് അഭിവാദ്യങ്ങൾ അർപ്പിക്കാനുള്ള ബാദ്ധ്യത കേവലം ഒരു പിന്നണിപ്പോരാളിമാത്രമായ എനിക്കുണ്ടെന്നും ഞാൻ മനസ്സിലാക്കിയതു് പിണറായി വിജയന്റെ മെയ്ദിനഅഭിവാദ്യപ്പോസ്റ്റ് കണ്ടപ്പോഴാണു്. അതിനു് എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നതോടോപ്പം, സഖാവിനെ മാതൃകയാക്കി, ഈ മെയ്ദിനത്തിൽ എല്ലാ തൊഴിലാളികൾക്കും ഞാനും താഴെക്കാണുംപ്രകാരം എന്റെ വിപ്ലവാഭിവാദ്യങ്ങൾ ആദരപൂർവ്വം അർപ്പിക്കുന്നു:
എല്ലാ തൊഴിലാളികൾക്കും എന്റെ മെയ്ദിനവിപ്ലവാശംസകൾ!!
തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും, (PSC-യെ മറികടന്നും, ബന്ധുനിയമനങ്ങളിലൂടെയും, പിൻവാതിൽ നിയമനങ്ങളിലൂടെയും സാദ്ധ്യവും അസാദ്ധ്യവുമായ മറ്റെല്ലായിനം കുത്സിതശ്രമങ്ങളിലൂടെയും) കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിതു്. മതത്തിന്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. (ഇലക്ഷനിൽ ജയിക്കുന്നതിനുവേണ്ടി തീവ്രത കൂടിയതും, തീവ്രത കുറഞ്ഞതുമായ മതസംഘടനകളോടു് ഒട്ടിച്ചേർന്നുനിന്നുകൊണ്ടു് നടത്തുന്ന ശ്രമങ്ങളും, വനിതാസ്ഥാനാർത്ഥികളെ അവരുടെ ജാതിയുടെ പേരിൽ അവഹേളിക്കാനുള്ള ശ്രമങ്ങളുമെല്ലാം ഇവിടെ എടുത്തു് പറയേണ്ടതുണ്ടു്).
ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിനു് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിതു്. (എതിർപക്ഷത്തുള്ളവരെ ചറപറ വെട്ടിക്കൊല്ലുന്നതും, കൊന്നശേഷം ഉപ്പിട്ടു് മൂടുന്നതും, കുഞ്ഞുങ്ങളെ ബലാൽസംഗം ചെയ്തു് കൊല്ലുന്നതും, അവർക്കു് കയ്യെത്താത്ത ഉയരത്തിൽ കെട്ടിത്തൂക്കുന്നതും, കെട്ടിത്തൂക്കിയ പ്രതികളെ സംരക്ഷിക്കുന്നതും, സംരക്ഷിക്കുന്ന അധികാരികൾക്കു് പ്രൊമോഷൻ കൊടുത്തു് അഭിനന്ദിക്കുന്നതുമെല്ലാം, തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്നു് അസന്നിഗ്ദ്ധമായി നമ്മോടു് വിളിച്ചോതുന്നുണ്ടു്).
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നതു് തൊഴിലാളികളാണു്. (തിരഞ്ഞെടുപ്പിൽ നമ്മൾ ജയിക്കാൻ സാദ്ധ്യതയുണ്ടെന്നു് ചാനലുകൾ Exit Poll (“മരണ-കണ്ഠം”) വഴി പ്രവചിച്ചിട്ടുള്ള സ്ഥിതിയ്ക്കു്, ഫലം വരുന്ന ദിവസം പകർച്ചവ്യാധിയെ അവഗണിക്കാനും, സ്വയം മറന്നു് ആടിത്തിമിർത്തു് കോവിഡ് പിടിച്ചു് ശ്വാസം മുട്ടി മരിക്കാനും, ആധുനിക ഗ്യാസ് ചെയ്‌മ്പർ “സ്മശാനത്തിൽ”, ചെംചോരച്ചെങ്കൊടിയിൽ പൊതിഞ്ഞു്, വിപ്ലവാഭിവാദ്യങ്ങളോടെ സംസ്കരിക്കപ്പെടാനും, പാർട്ടി അണികളായ തൊഴിലാളികൾക്കു് നമ്മൾ അവസരം നല്കേണ്ടതുണ്ടു്.)
ഈ മഹാമാരിയെ ആവിധത്തിൽ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ നമ്മുടെ നോക്കുകൂലിത്തൊഴിലാളി മെയ് ദിനം.
ഇങ്ക്വിലാബ് സിന്ദാബാദ്!!!!
May 02 2021 14:12
വിജയശ്രീലാളിതരായ പിണറായി വിജയനും, K. K. രമയ്ക്കും വിപ്ലവാഭിവാദ്യങ്ങൾ!!
May 02 2021 15:20
തൊഴിലാളിവർഗ്ഗസിദ്ധാന്തപ്രകാരം ജോസ് കെ. മാണിയെ ജയിപ്പിക്കാനുള്ള ധാർമ്മികബാദ്ധ്യത ഇടതുകേരളത്തിനുണ്ടായിരുന്നു. മണിയാശാൻ ജയിച്ചതും, പൂഞ്ഞാറാശാൻ തോറ്റതുമാണു് ആ ചങ്കുവേദനയ്ക്കു് അല്പമൊരാശ്വാസം. അല്ലെങ്കിൽ, കരഞ്ഞുകരഞ്ഞു് ഇടതുകേരളത്തിന്റെ കണ്ണീരിന്റെ കറവ വറ്റിയേനെ, സോറി, ഉറവ വറ്റിയേനെ!
May 03 2021 09:38
അളവറ്റ സന്തോഷത്താൽ ഒരു കഷണം തൊലിയ്ക്കുവേണ്ടി ചിരിച്ചു് തകർത്തു് തർക്കിക്കുന്ന രണ്ടു് കഴുതപ്പുലികൾ. തർക്കകാരണമായ തൊലി ഇലക്ഷനിൽ ജയിപ്പിച്ചതിന്റെ പേരിൽ അവരുടെ നേതാവു് എറിഞ്ഞുകൊടുത്ത വല്ല നക്കാപ്പിച്ച പ്രതിഫലവുമാണോ എന്തോ!
മനുഷ്യർ ചിരിച്ചുകൊണ്ടു് കൊല്ലുന്നു, കഴുതപ്പുലികൾ ചിരിച്ചുകൊണ്ടു് തർക്കിക്കുന്നു.
Carcasses are hyena’s delight! ശവക്കാഴ്ച കഴുതപ്പുലികളുടെ കണ്ണുകൾ നനയിക്കാറില്ല. അഥവാ കഴുതപ്പുലികൾ കണ്ണീർ ഒഴുക്കിയാൽത്തന്നെ അതു് മുതലക്കണ്ണീർപോലും ആയിരിക്കില്ല, ആനന്ദാശ്രുക്കളായിരിക്കും. കാരണം, കഴുതപ്പുലികൾ ശവംതീനികളാണു്. എമ്പാടും ശവക്കൂട്ടങ്ങൾ നിരന്നുകിടക്കുന്ന ഒരു ആവാസവ്യവസ്ഥ കഴുതപ്പുലികളുടെ കാഴ്ചപ്പാടിൽ സാക്ഷാൽ എൽഡൊറാഡോ ആയിരിക്കും. അതിനു് കാരണഭൂതമായതു് കോവിഡോ, വെള്ളപ്പൊക്കമോ, ഉരുൾപൊട്ടലോ, ഭൂകമ്പമോ എന്നതൊന്നും കഴുതപ്പുലികളെ അലട്ടുന്ന പ്രശ്നങ്ങളല്ല.
May 03 2021 15:05
നുമ്മ മല്ലു ചാനലുകളിൽ സീരിയലുകളും ചാനൽ ചർച്ചകളുമെല്ലാം കാണുമ്പോൾ കറന്റ് പോകാതെ നുമ്മളെ കാത്തുസൂക്ഷിക്കുന്നതു്, ഇലക്ട്രിസിറ്റി സംബന്ധമായ കാര്യങ്ങൾ “വൺ ടൂ ത്രീ” മോഡിൽ നടത്തുന്ന ഒരു നാലാംക്ലാസ്സുകാരൻ കേരളത്തിൽ വൈദ്യുതമന്ത്രിയായി ഇരിക്കുന്നതുകൊണ്ടാണെന്നു്, “അജ്ഞത ഒരു കുറ്റമല്ല, പക്ഷേ, അതൊരു അലങ്കാരമായി കൊണ്ടുനടക്കരുതു്” എന്നു്, അന്യചിന്താഗതിക്കാരായ ആരെങ്കിലുമിടുന്ന സകല മാക്രിവിരുദ്ധ പോസ്റ്റുകളുടെയുമടിയിൽ “ഡൈഡാക്ടിക്” കമന്റിട്ടു് താക്കീതു് ചെയ്യുന്നവരും, അതേസമയം, രോദനവും “രോധനവും” തമ്മിലുള്ള അർത്ഥവ്യത്യാസം പോലും അറിയാത്തവരുമായ മല്ലുമാക്രിസ്റ്റുകളിൽ ആരെങ്കിലുമോ, കേരളം സ്വന്തനിലയിൽ കോവിഡ് വാക്സിൻ നിർമ്മിക്കുമെന്നുംമറ്റും “buzzworthy” ആയി വലിയവായിൽ പത്രസമ്മേളനങ്ങളിൽ കോട്ടുവായിടുന്ന മാക്രിസ്റ്റ് കപ്പിത്താൻ പിണറായി വിജയനോ പറഞ്ഞാൽ, അതിനു് “പ്രകാശം പരത്തുന്ന മാക്രിസ്റ്റ് ശുംഭന്മാരുടെ നീതിന്യായാത്മകനിത്യമൊഴിമുത്തുകൾ” അർഹിക്കുന്നതിൽ കൂടിയ ഒരു വില നൽകേണ്ട ആവശ്യമില്ല.
പക്ഷേ, ഭാരതത്തിന്റെ “creme de la creme” ആയിരിക്കേണ്ട വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ മാസ്റ്റർ ബിരുദമെടുത്തു് പുറത്തിറങ്ങുന്ന ഒരു വ്യക്തി അതുപോലൊരു ഊളത്തരം വിളംബരം ചെയ്‌താൽ, ഒന്നുകിൽ ആ വ്യക്തി ഒരു പ്രഖ്യാപിത മാക്രിസ്റ്റ് ആയിരിക്കണം, അല്ലെങ്കിൽ, ആ വ്യക്തിയുടെ തലയ്ക്കു് എപ്പോഴോ എവിടെയോ എങ്ങനെയോ കാര്യമായ എന്തോ തകരാറു് സംഭവിച്ചിട്ടുണ്ടായിരിക്കണം.
ഒരു പ്രഖ്യാപിത മാക്രിസ്റ്റ് ആയിരിക്കുക എന്നതിൽത്തന്നെ, തലസംബന്ധമായി എന്നോ സംഭവിച്ചുപോയ ഏതൊക്കെയോ ഗുരുതരമായ തകരാറുകൾ ഇൻക്ലൂസിവ് ആണെന്ന കേവലസത്യം മറന്നുകൊണ്ടല്ല ഇതു് പറയുന്നതു്.
ബക്കറ്റ് പിരിവുവഴിയും, സാമ്പത്തികശേഷിയുള്ളവരും സഹൃദയരുമായ മനുഷ്യർ, പ്രകൃതിക്ഷോഭങ്ങളുടെയും പകർച്ചവ്യാധികളുടെയുമെല്ലാം കാലത്തു് സഹജീവികളുടെ ദുരന്തനിവാരണത്തിനു് സഹായകമാകുമെന്ന ഉത്തമവിശ്വാസത്തോടെ, കേരളത്തിലെ “ഇരട്ടച്ചങ്കൻ” മുഖ്യന്റെ ദുരിതാശ്വാസ”നിധി”യിലേക്കു് സംഭാവന ചെയ്യുന്ന തുകകൾ വകതിരിച്ചുവിട്ടും ഒപ്പിച്ചെടുത്ത (എ.) സമ്പത്തിന്റെ മുന്തിയ ഭാഗം തന്റെയും തന്റെ കുടുംബത്തിന്റെയും പോക്കറ്റുകളിലേക്കും, അതിൽ ഒട്ടും ചെറുതല്ലാത്ത ഒരു ഭാഗം ഉപദേഷ്ടൃവൃന്ദത്തിലേക്കും ഉപജാപകസംഘത്തിലേക്കും, അതിൽ നിന്നും നേരിയ, വളരെ നേരിയ, ഒരംശം – ദിവ്യമാതാ-സുധാമണിമാതാ-അമൃതാനന്ദമയിമാതായുടെയും, താറാവു് ബിഷപ്പ് നിതാന്ത വന്ദ്യ ദിവ്യ മഹിമ മനോജ്ഞ മലർ മയിർ (നി. വ. ദി. മ. മ. മ. മ.) ശ്രീ ശ്രീ കെ. പി. യോഹന്നാൻ ജി ജികളുടെയും ജീവകാരുണ്യപ്രവൃത്തികൾ പോലെ – മാർക്സിയൻ ഐഡിയോളജിക്കൽ നോക്കുകൂലിത്തൊഴിലാളികളുടെ കഠിനാദ്ധ്വാനം വഴി യാതൊരുവിധ ഇൻഡസ്ട്രിക്കും കാലുകുത്താൻ കഴിയാതെപോയ കേരളത്തിലെ, നിത്യവൃത്തിക്കു് കപ്പിത്താൻ പിണുവിന്റെ ദാരിദ്ര്യനിർമ്മാർജ്ജനകിറ്റിനെ ആശ്രയിക്കുകയല്ലാതെ മറ്റു് പോംവഴികളൊന്നുമില്ലാത്ത മല്ലു “ഇൻഡസ്ട്രിയൽ പ്രോലെറ്റേറിയറ്റുകൾക്കു്” കിറ്റായും അരിയായും പയറായും പടമായും പപ്പടമായും, അതിന്റെ ഭീമമായ അംശം സ്വന്തം “ഇളിഞ്ചൻ” ഇമേജ് പോളിഷ് ചെയ്യുന്നതിനുള്ള പരസ്യങ്ങളായി മലയാളക്കരയിലെ മാദ്ധ്യമവേശ്യകൾക്കും നൽകി കേരളസമൂഹത്തെ വിറ്റും കടപ്പെടുത്തിയും, കേരളസമൂഹം എട്ടണയ്ക്കു് കാലകത്തുന്ന ഒരു തെരുവുവേശ്യ ആയാലെന്നതുപോലെ, (കൃത്യമായി പറഞ്ഞാൽ, കേരളത്തിലെ/ഭാരതത്തിലെ രാഷ്ട്രീയ “whoremongers”, അത്യന്താധുനിക പു. ക. സാ. നാഥരും, നായകരും, നായകളുമായി സംഘം ചേർന്നു് ഒരു തെരുവുവേശ്യയുടെ സാമൂഹിക-സാംസ്കാരികനിലവാരത്തിലേക്കു് ബലാല്ക്കാരമായി കൊണ്ടുചെന്നെത്തിച്ച ഒരു തെരുവുവേശ്യ ആയാലെന്നതുപോലെ), അണ്ടിയിൽ കോൺഡം ധരിക്കാതെയും, മൂക്കും വായും മറയ്ക്കാത്ത വിധം താടിയിലേക്കു് ഊർന്നിറങ്ങിയ, “പിണുപ്പടമുള്ള” മാസ്ക്ക് ധരിച്ചു് രാപകലില്ലാതെ വ്യഭിചരിച്ചുകൊണ്ടു് അധികാരത്തിന്റെ “ക്ലിഫ് ഹൌസ്” സിംഹാസനങ്ങളിൽ അടയിരിക്കുന്ന അധികാരികളുമായി ജനാധിപത്യപരമായ ഒരു ചർച്ച അസാദ്ധ്യമാണെന്ന സാമാന്യസത്യം, വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന, ആനത്തലവട്ടങ്ങളും, ചാളത്തലത്രികോണങ്ങളും, ചതുർമുഖചാമുണ്ഡികളും സംയുക്തമായി പകർന്നുനല്കിയ മാർക്സിയൻ ഉട്ടോപ്യൻ ഊളത്തരം തലയിലേറ്റി നടക്കുന്ന ഏതു് “കുതിരവട്ടം പപ്പുവും” അംഗീകരിക്കേണ്ടതുണ്ടു്.
സമൂഹത്തിന്റെ കഴുത്തിൽ നിന്നും വിടപറഞ്ഞു് ഇറങ്ങിപ്പോകാതെ അള്ളിപ്പിടിച്ചിരിക്കുന്ന രാഷ്ട്രീയകടൽക്കിഴവന്മാരെ തലമുറകളായി ചുമക്കുന്ന കേരളം ചെമ്മാനം പോലെ ചുമക്കുകയല്ല, അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ശ്വാസകോശക്ഷയരോഗത്താൽ ചെംചോരതുപ്പി ചുമയ്ക്കുകയാണു് ചെയ്യുന്നതു്!
May 04 2021 09:18
ജനം പ്രതിനിധീകരിക്കപ്പെട്ടുകാണാൻ ആഗ്രഹിക്കുന്നു. മാഫിയോസിക്കു് വേണ്ടതു് മാഫിയാ ബോസിനെയാണു്. ഹിപ്പൊക്രൈറ്റ്സ് തങ്ങളെ ഒരു ലീഡർ ഓന്തു് റെപ്രെസെന്റ് ചെയ്തുകാണാൻ ആഗഹിക്കുന്നു. കള്ളന്മാർ പെരുംകള്ളനാലും, വശങ്ങളിലേക്കു് ചലിക്കാൻ ഇഷ്ടപ്പെടുന്ന ഞണ്ടുകൾ വശങ്ങളിലേക്കു് അവയേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന ഒരു സുപ്രീം ഫ്യൂറർ ഞണ്ടിനാലും പ്രതിനിധീകരിക്കപ്പെട്ടുകാണാൻ ആഗ്രഹിക്കുന്നു. ദൈവം പ്ലാൻ ചെയ്തിരിക്കുന്നതാണു് അതെല്ലാം. ദൈവം ഇഴചേർത്തതിനെ മനുഷ്യർ ഇഴപിരിക്കരുതു്.
May 06 2021 09:49
മലയാളി നമ്പർ വണ്ണായതാണു് കുഴപ്പമായതു്. നമ്പർ ടൂ ആയിരുന്നെങ്കിൽ ഗ്യാസിന്റെ അസ്ക്യതക്കു് അല്പമൊരു ആശ്വാസം ലഭിച്ചേനെ! പത്രസമ്മേളനങ്ങളിൽ എന്താ ഏമ്പക്കങ്ങൾ! ചാനൽ ചർച്ചകളിൽ എമ്മാതിരി ഞെരിപിരികൾ!!
May 06 2021 15:46
കറിക്കു് കാന്താരിമുളകു് അരിഞ്ഞുകൊണ്ടിരിക്കുമ്പോൾ അത്യാവശ്യമായി മൂത്രിക്കേണ്ടി വരുന്ന ഒരു പുരുഷജീവിയുടെ അനന്തരാവസ്ഥ! എന്റെ സാറേ! അതു് ഇരയിമ്മൻ തമ്പിയുടെ ഭാഷയിൽ പറഞ്ഞാലേ ശരിയാവൂ: “പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദരസത്തെ പറവതിനെളുതാമോ?”
May 06 2021 16:11
നരേന്ദ്രമോദിയുടെ സ്ഥാനത്തു് പിണറായി വിജയനോ, മമതാ ബാനർജിയോ ആയിരുന്നെങ്കിൽ കോവിഡ്-19 ഇൻഡ്യയിലേക്കു് കടക്കുമായിരുന്നില്ല. വെട്ടുകൊണ്ടും ബലാൽസംഗം ചെയ്യപ്പെട്ടും ചാകാൻ വൈറസിനു് വല്ല രാഷ്ട്രീയഭ്രാന്തുമുണ്ടോ? ജീവനിൽ കൊതി കൊറോണ വൈറസിനുമുണ്ടു്.
May 08 2021 11:06
ദീപം! ദീപം! ദീപം!! തമസോമാ ജ്യോതിര്‍ഗ്ഗമയാ! ദീപാവലി, ദീപയടി, ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം (പിൻവാതിൽപണി, കിറ്റു്, പെൻഷൻ, ശമ്പളവർദ്ധനവു്, തുടർഭരണം etc)! കേരളീയ സംസ്കാരത്തിൽ ദീപത്തിനുള്ള സ്വാധീനം വേഴ്സറ്റൈലാണു്.
ഇന്നലെ വീടുകളിൽ ദീപങ്ങൾ കൊളുത്തി കമ്മ്യൂണിസ്റ്റ് പാർട്ടി വിജയദീപാവലി ആഘോഷിച്ചത്രേ! ഭാരതീയആചാരം അനുസരിച്ചു് ദീപങ്ങൾ കൊളുത്തിയ സ്ഥിതിക്കു് അതോടൊപ്പം, ആലപ്പുഴ നഗരസഭയെ മാതൃകയാക്കി, ആയുർവ്വേദവിധിപ്രകാരം അപരാജിതധൂമചൂർണ്ണം പുകയ്ക്കുകയും, ആരോഗ്യമന്ത്രിണിയുടെ ഇഷ്ടചികിത്സയായ ഹോമിയോവിധിപ്രകാരം കോവിഡ് വാക്സിൻ ഒന്നിനു് പത്തുലക്ഷം എന്ന തോതിൽ വെള്ളം ചേർത്തു് ഡൈല്യൂട്ട് ചെയ്തു്, പള്ളീലച്ചന്മാർ ആനാംവെള്ളം തളിച്ചു് വീടും കൂടും കൂട്ടരെയുമെല്ലാം വെഞ്ചരിക്കുന്നതുപോലെ, വീടുകളുടെ അകത്തും പുറത്തും തളിക്കുകയും കൂടി ചെയ്തിരുന്നെങ്കിൽ, കൊറോണ വൈറസ് പമ്പയും കാവേരിയും കടന്നേനെ! കോവിഡ് വാക്സിന്റെ ലക്ഷ്യത്തെ കടത്തിവെട്ടി എന്ന അപൂർവ്വനേട്ടം ഒരു അഡീഷണൽ പൊൻതൂവലായി പിണറായിഗവണ്മെന്റിനു് വാലിൽ ചാർത്തുകയും ചെയ്യാമായിരുന്നു!
മോദിയുടെ നിർദ്ദേശപ്രകാരം, കോവിഡിനെ സിന്ധുവും ബ്രഹ്മപുത്രയും കടത്താൻ ഭാരതീയർ കാലിപ്പാത്രങ്ങൾ കൊട്ടിയതിനെ മുൻപു് സഖാക്കൾ പരിഹസിച്ചതിന്റെ പേരിലാണോ, “പ്രധാൻമന്ത്രി കി കുർസി പർ ബൈഠ്നെ വാലായുടെ” ഗുലാനെ വെട്ടി ലാവ്ലിൻ കേസിൽ ഗുലുമാൽ പിടിക്കേണ്ട എന്നു് കരുതിയാണോ ദീപാഘോഷവും പാത്രംകൊട്ടൽ ആഘോഷവും ഒരുമിച്ചു് വേണ്ട എന്നു് പിണറായി തീരുമാനിച്ചതു് എന്നറിയില്ല.
മല്ലുമാക്രിസ്റ്റ് കപ്പിത്താൻ എന്ന നിലയിൽ സഖാക്കളിൽ നിന്നും തിരി കൊളുത്തലിനും വിളക്കു് തെളിക്കലിനുമൊപ്പം, കൊളുത്തി വലിയ്ക്കലോ വലിച്ചു് കൊളുത്തലോ പാത്രം കൊട്ടലോ ഒക്കെ ആവശ്യപ്പെടാനുള്ള പരമാധികാരം പിണറായിക്കും, ആവക കല്പനകൾ മറുചോദ്യമില്ലാതെ ശിരസാവഹിക്കാനുള്ള ബാദ്ധ്യത പിൻപേ ഗമിക്കുന്ന ചുമപ്പുകൾക്കും ഉണ്ടെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെന്നു് തോന്നുന്നില്ല.
ഏതായാലും, ദീപാഘോഷത്തോടൊപ്പം പിണറായി പടക്കമോ ഗുണ്ടോ ഒന്നും പൊട്ടിക്കാഞ്ഞതു് നന്നായി. അല്ലെങ്കിൽ സഖാക്കൾ അവരുടെ കപ്പിത്താനെ “ഇരട്ടപ്പടക്കം” എന്നോ, “ഡബിൾ ഗുണ്ടു്” എന്നോ മറ്റോ ബഹുമാനപുരസ്സരം വിശേഷിപ്പിച്ചു് ആദരിച്ചേനെ!
പഴയ കേരളത്തിൽ സമസ്യാപൂരണത്തിനു് നല്കപ്പെട്ടിരുന്ന അതേ പദവിയാണു് വാക്കുകളെയും വാചകങ്ങളെയും ചേരുംപടി ചേർക്കലിനു് ആധുനിക കേരളത്തിൽ നല്കപ്പെടുന്നതു്. അന്യാദൃശമായ ആ കല അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവിൽ വിജയകരമായി പൂർത്തീകരിക്കപ്പെട്ട കേരളീയ വിദ്യാഭ്യാസത്തിന്റെ ഒരു ക്രൈറ്റീരിയൻ കാണാൻ കഴിയും.
May 08 2021 13:55
മുഖ്യന്റെ നിർദ്ദേശപ്രകാരം രണ്ടു് മാസ്കുകൾ ധരിച്ചു് കൊറോണയെ പ്രതിരോധിക്കുന്ന ഒരു പ്രബുദ്ധമല്ലുവാണു് ചിത്രത്തിൽ.
സ്ത്രീകൾ നാലു് മാസ്കുകൾ ധരിച്ചും, പുരുഷന്മാർ മൂന്നു് മാസ്കുകൾ ധരിച്ചും മാത്രമേ പുറത്തിറങ്ങാവൂ എന്നും, അവ ഇലക്ഷൻ കിറ്റിലൂടെ ലഭിച്ച, നാടൻ തോർത്തുമുണ്ടു് കീറിത്തയ്ച്ച “ചായപ്പൂഞ്ഞി” മാസ്കുകൾ മാത്രമായിരിക്കണമെന്നും കപ്പിത്താൻ അരുളിചെയ്യാഞ്ഞതു് ഭാഗ്യമെന്നു് കരുതുക! എന്നോർത്തു് ഒത്തിരി തിടുക്കപ്പെട്ടു് ചിരിക്കാനൊന്നും നില്ക്കണ്ട. തിരുവുള്ളത്തിന്റെ അടുത്ത “മാർക്സിയൻ-മാസ്കിയൻ” അരുളപ്പാടു് വരെ ക്ഷമയോടെ കാത്തിരിക്കുക. കാരണം, എല്ലാ കാത്തിരിപ്പുകൾക്കും ഒടുക്കം മനുഷ്യൻ ചിരിക്കുന്ന ചിരിയാണു് ഏറ്റവും നല്ല ചിരി!
വീഴ്ചയും തിരുത്തലും, വീണ്ടും വീഴ്ചയും തിരുത്തലും അതായിരുന്നു സാറേ, മറിയേ, അന്നമ്മേ, ചിന്നമ്മേ, ശോശക്കുട്ടീ, തെറുതകുട്ടീ എന്നും നുമ്മ വിപ്ലവപ്പാർട്ടിയുടെ മെയിൻ.
May 09 2021 10:28
വിപ്ലവകാരികളായ എഴുത്തുകാരൊക്കെ ഇങ്ങനെ ലോലമാനസരായാൽ മാർക്സിയൻ ലോകവിപ്ലവം എങ്ങനെ സാധിക്കും? ഫെയ്സ്ബുക്കിൽ നിന്നും ഒരു ദിവസത്തേക്കു് ബാൻ കിട്ടിയപ്പോഴേക്കും ഒരു ദിവസം മുഴുവൻ അമേരിക്കൻ ഇലക്ട്രോക്യൂഷൻ ചെയറിൽ ഇരിക്കാൻ വിധിക്കപ്പെട്ടതുപോലെയാണു് നീട്ടിപ്പിടിച്ച വടിവാളുകളുടെ നടുവിൽ നിന്നുയരുന്ന ഇടതുവിപ്ലവബുജികളുടെ കളക്ടീവ് “രോധനം”!
May 09 2021 12:08
സഹചാരിയായ ഒരു സഖാവിനെ ചറപറവെട്ടി കൊന്നതിനെപ്പറ്റി, “ഒരു കുലംകുത്തിയെ സബോള അരിയുന്നതുപോലെ അരിഞ്ഞു” എന്നോ, “വൺ ടൂ ത്രീ” പറഞ്ഞു് തട്ടി എന്നോ മാനവസംസ്കാരം തൊട്ടുതീണ്ടിയിട്ടുള്ള മനുഷ്യരാരും പറയില്ല. അങ്ങനെ പറയാൻ കഴിയുന്ന ഒരു കൂട്ടരേയുള്ളു: “മനുഷ്യരാകണം” എന്നു് പാടിക്കൊണ്ടു് മനുഷ്യരുടെ കഴുത്തറക്കാൻ മടിക്കാത്ത മല്ലു മാർക്സിസ്റ്റുകൾ! Mallu Marxists should be genetically related to hyenas.
May 10 2021 10:33
മുൻപൊക്കെ അനീതിക്കെതിരെ സ്വന്തം മുലകൾ മുറിച്ചെറിഞ്ഞു് പ്രതിഷേധിക്കുന്നതായിരുന്നു മലയാളി മങ്കകളുടെയിടയിലെ രീതി. ഇ. എം. എസ്. നേതൃത്വം നൽകിയ മാറു് മറയ്ക്കൽ വിപ്ലവത്തിനു് ശേഷമാണു് നീതിയില്ലെങ്കിൽ നീ തീയായാൽ മതിയെന്നും, പൊടിക്കുഞ്ഞുങ്ങളുടെ മിൽമയായ മുലകളെ അതിനായി ഉന്മൂലനം ചെയ്യേണ്ട കാര്യമില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ താത്വിക ആചാര്യന്മാരായ സഖാക്കൾ കേരളക്കരയിലെ നങ്ങേലികളെയും കണ്ണകികളെയുമെല്ലാം ബോധവത്ക്കരിച്ചതു്.
സുന്നത്തു് എന്ന പേരിൽ മുസ്ലീമുകൾ കൊണ്ടാടുന്ന ഒരു ചടങ്ങായ ലിംഗാഗ്രചർമ്മം മുറിക്കൽ ഒഴിവാക്കിയാൽ, ശാരീരികാവയവങ്ങൾ മുറിച്ചെറിഞ്ഞു് പ്രതിഷേധം രേഖപ്പെടുത്തുന്ന രീതി മല്ലുക്കളായ പുരുഷന്മാരുടെയിടയിൽ അത്ര പ്രാബല്യത്തിലുണ്ടായിരുന്നില്ല. പൊതുജനത്തെ സാക്ഷിയാക്കി തിളച്ച എണ്ണയിൽ കൈകൾ മുക്കി താനൊരു കള്ളനല്ലെന്നും, തന്റെ മൊഴികൾ സത്യമാണെന്നും തെളിയിക്കാൻ ശ്രമിച്ചു് സാവിത്രിമാരോടൊപ്പം സത്യവാന്മാരും അവരുടെ കൈകൾ പതിവായി പൊള്ളിച്ചുകൊണ്ടിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.
മതഗ്രന്ഥങ്ങളിലോ ഭരണഘടനയിലോ കൈവച്ചതുകൊണ്ടു്, വാതുറന്നാൽ കള്ളം മാത്രം പറയുന്നവർക്കും, കള്ളത്തരമല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാത്തവർക്കും പൊള്ളലേൽക്കില്ല എന്നതിനാലാവാം, “മനസാ വാചാ കർമ്മണാ രാഷ്ട്രത്തെ സേവിക്കുന്നതിനായി ഞാനിതാ എന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നു” എന്നു് നേതാക്കൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങുകളിൽ തിളച്ച എണ്ണയ്ക്കു് പകരം, കെട്ടുകഥകൾ നിറഞ്ഞതും, ഭംഗിയായി ബൈൻഡ് ചെയ്തതുമായ മതഗ്രന്ഥങ്ങളാണു് അധികപങ്കും ഇപ്പോൾ ഉപയോഗിച്ചു് കാണാറുള്ളതു്.
പക്ഷേ, കേരളത്തിൽ ഇപ്പോൾ മറ്റൊരുതരം പ്രതിരോധരീതി ശക്തിപ്പെടുകയാണത്രെ! ചെമ്പു് തെളിയുകയോ, തെളിയുമെന്നു് തോന്നുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ വാർപ്പുകാരൻ സ്വയം കപ്പാതിട്ടു് തന്റെ വൃഷണങ്ങൾ പുറത്തെടുത്തു് പുഴുങ്ങിയോ പൊരിച്ചോ ഉപ്പും മുളകും ചേർത്തു് പൊതുജനസമക്ഷം പരസ്യമായി ശാപ്പിട്ടു് തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണു് പുതിയ ട്രെൻഡ്!
അധികപ്പറ്റായ ആന്തരികാവയവങ്ങളെ ഉപ്പും മുളകും ചേർത്തു് പാകം ചെയ്തു് പച്ചമാങ്ങയും കൂട്ടി ഭുജിക്കുന്ന രീതി കേരളത്തിലെ വിപ്ലവകവികളുടെയിടയിൽ മുൻപേ ഉണ്ടായിരുന്നു. അതു് കോപ്പിയടിച്ചു് പരിഷ്കരിച്ചതാണോ ഈ പ്രതിരോധാത്മകഭോജനരീതി എന്നറിയില്ല. അങ്ങനെയെങ്കിൽ സാംസ്കാരികമായി അതിൽ എന്തെങ്കിലുമൊരു തെറ്റുണ്ടെന്നു് എനിക്കു് തോന്നുന്നില്ല.
വാർപ്പുകാരന്മാരെ അനുകരിച്ചു് തുല്യദുഃഖിതരായ വാർപ്പുകാരികൾ നങ്ങേലി മോഡൽ പ്രതിഷേധരീതിയായ മുലമുറിച്ചെറിയലിനെ പാചകകലയുമായി ബന്ധിപ്പിച്ചു് പുതിയ പ്രതിരോധരീതി രൂപീകരിച്ചാൽ അതു് ദൂരവ്യാപകമായ ഫലം ഉളവാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. വേണ്ടത്ര മുലക്കുപ്പികൾ കമ്മീഷൻ അടിസ്ഥാനത്തിൽ അഡ്വാൻസായി വാങ്ങി സ്റ്റോക്ക് ചെയ്താൽ നന്നായിരിക്കും. പൊടിക്കുഞ്ഞുങ്ങൾ പട്ടിണി കിടക്കേണ്ടിവരരുതല്ലോ. കേരളത്തിലെ ബുദ്ധിജീവിസമൂഹത്തിന്റെയും, സാംസ്കാരികപോരാളികളുടെയും, മാദ്ധ്യമശക്തികളുടെയും ധാരമുറിയാത്ത സമ്മർദ്ദം ഇക്കാര്യത്തിൽ ഗവണ്മെന്റിന്റെമേൽ ഉണ്ടാകേണ്ടതുണ്ടു്.
May 12 2021 13:53
എല്ലാ മതവിശ്വാസികളും കേവലമനുഷ്യരാണു്. അഥവാ, എല്ലാ മതവിശ്വാസികളും ആർക്കെങ്കിലുമൊക്കെ അമ്മയോ അപ്പനോ, മകളോ മകനോ, മരുമകളോ മരുമകനോ, മുത്തശ്ശിയോ മുത്തച്ഛനോ, മുതുമുത്തശ്ശിയോ മുതുമുത്തച്ഛനോ ഒക്കെ ആയിരിക്കും.
(ആജ്ഞേയവാദികളുടെയും, നിരീശ്വരവാദികളുടെയും, നിർഗ്ഗുണപരബ്രഹ്മങ്ങളുടെയും, “നിച്പച്ചനിഷ്ക്കുകളുടെയും”, “അരാഷ്ട്രീയവാദികളുടെയും”, “മാക്രിസ്റ്റ് ബുദ്ധിജീവികളുടെയും”, “അമാനവ അപാരതകളുടെയും”, സകലലോകത്തിനും വേണ്ടി പൊളിറ്റിക്കലി കറക്ടായും നീതിന്യായപരമായും മാർക്സിയൻ പ്രകാശം പരത്തുന്ന ശുംഭന്മാരുടെയും കാര്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.)
അത്തരം കേവലമനുഷ്യരെ, സാമാന്യമനുഷ്യരെ മനുഷ്യരല്ലാതാക്കുന്നതു്, വിവിധവും സങ്കീർണ്ണവും ചരിത്രപരമായി തെളിയിക്കപ്പെട്ടതുമായ കാരണങ്ങളാൽ, ഇന്നിന്റെ കാഴ്ചപ്പാടിൽ പ്രാകൃതം എന്നുമാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന പ്രാചീനകാലഘട്ടങ്ങളിൽ രൂപമെടുത്തതും, സ്വന്തം ഉപജീവനപരമായ കാരണങ്ങളാൽ വിമർശനാതീതമെന്നു്, “പൈറോടെക്നിക്സ്” സ്വാമികളാലും, “വൺ ടൂ ത്രീ” രാഷ്ട്രതന്ത്രജ്ഞരാലും “പോസ്റ്റ്-ട്രൂത്ത് മൾട്ടി ഓർഗൻ” ഭരണാധികാരികളാലും, ഇൻഫർമേഷൻ ടെക്നൊളജി ലോകത്തിൽ അരങ്ങുവാഴുന്ന യുഗമായ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, ധാര്‍ഷ്‌ട്യപരമായും വിഡ്ഢിത്തപരമായും പഠിപ്പിക്കപ്പെടുന്ന, മതപരവും പ്രത്യയശാസ്ത്രപരവുമായ ഗ്രന്ഥങ്ങളിൽ, ഈദൃശ പ്രബുദ്ധജനുസ്സുകൾക്കു് വായിക്കാനോ പഠിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവിധത്തിൽ, അന്യഭാഷകളിൽ, അന്യലിപികളിൽ എഴുതിവച്ചിരിക്കുന്ന അടിസ്ഥാനരഹിതമായ ഊളത്തരങ്ങളാണു്.
കേവലഭാഷയിലല്ല, ഭാഷയുടെ ഉള്ളടക്കത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്ന, മതാധിഷ്ഠിതമോ ആദർശാധിഷ്ഠിതമോ ആയ പ്രാകൃതയുക്തികളാൽ ഭരിക്കപ്പെടാത്ത കേവലബുദ്ധികൾക്കുപോലും നിരാകരിക്കാനാകാത്ത വസ്തുതകളിലാണു് പ്രപഞ്ചയാഥാർത്ഥ്യങ്ങൾ കുടികൊള്ളുന്നതു്.
പച്ചമലയാളത്തിൽ ചുരുക്കിപ്പറഞ്ഞാൽ: Human beings in general were stupid, are stupid, and will remain stupid for all eternity.
May 14 2021 11:37
ചെന്നു കയറിയവർ, മടങ്ങിപ്പോകേണ്ടവർ
ഹിസ്‌ബുല്ലയുടെ ജനറൽ സെക്രട്ടറി ഹസൻ നസ്റുല്ല ഇസ്രായേലിലെ യഹൂദരെപ്പറ്റി പറഞ്ഞതുപോലെ, വന്നുകയറിയവരെല്ലാം എവിടെനിന്നു് വന്നോ, അവിടേക്കു് മടങ്ങിപ്പോകേണ്ടി വന്നാൽ, ആത്യന്തികമായി മനുഷ്യർ ആഫ്രിക്കയിലേക്കു് മടങ്ങിപ്പോകേണ്ടിവരും. വരൾച്ചയും പട്ടിണിയും ദുരിതവുമായി ആഫ്രിക്കയിലെ അവസ്ഥ ഇപ്പോൾത്തന്നെ കഷ്ടത്തിലാണു്.
മാനവചരിത്രപരമായി അത്രയേറെ പിന്നോട്ടു് പോകാതിരുന്നാലും, ചെന്നുകയറിയവരുടെ കാര്യം ഒട്ടും പന്തിയല്ല. അമേരിക്കയിലേക്കു് കുടിയേറിയ മനുഷ്യർ അവിടെനിന്നും ഉടയതമ്പുരാനു് മാത്രമറിയാവുന്ന നാടുകളിലേക്കു് മടങ്ങിപ്പോകേണ്ടിവരും. നാടുകടത്തപ്പെട്ട 700 യൂറോപ്യൻ കുറ്റവാളികളായ ആദ്യത്തെ “കുടിയേറ്റക്കാരെ” പിൻതുടർന്നു് ഓസ്ട്രേലിയയിൽ എത്തിയവർ എത്രയും വേഗം സ്ഥലം കാലിയാക്കി അവരവരുടെ നാടുകളിലേക്കു് കെട്ടുകെട്ടേണ്ടിവരും.
സിറിയയിൽ നിന്നും അഫ്ഘാനിസ്ഥാനിൽ നിന്നും നോർത്ത് കൊറിയയിൽ നിന്നും ജീവനും കൊണ്ടു് രക്ഷപെട്ടവർ അവിടേയ്ക്കുതന്നെ തിരിച്ചുപോകേണ്ടിവരും. അല്ലാഹു അക്ബർ വിളി വഴി ഒരു വഴിയ്ക്കായ സ്വന്തം നാടുകളെ ഉപേക്ഷിച്ചു് യൂറോപിലെത്തിയവർ മടങ്ങിപ്പോയാൽ, അഭയം നൽകിയവരുടെ കൂതിയിൽ ആരു് അല്ലാഹുവിന്റെ നാമത്തിൽ ആറ്റം ബോംബ് പൊട്ടിക്കും?
ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും അവരുടേതായ രീതികളിൽ വിഭാവനം ചെയ്യുന്നതും, സമത്വവും സമാധാനവും സ്വാതന്ത്ര്യവും നിലനിൽക്കുന്നതുമായ ഒരു ലോകം എത്ര മനോഹരമാണെന്നു് അറിയാൻ അഫ്ഘാനിസ്ഥാനിലേക്കും, നോർത്തു് കൊറിയയിലേക്കും, മുസ്ലീം ഉയ്ഗുറുകൾക്കു് മതസ്വാതന്ത്ര്യവും, ഹോങ്കോങ്ങിലെ ജനങ്ങൾക്കു് ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങളുമെല്ലാം വിശാലമനസ്സോടെ അനുവദിച്ചു് നൽകുന്ന “മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ്” ചൈനയിലേക്കും നോക്കിയാൽ മതി.
ഇന്നേക്കു് 73 വർഷങ്ങൾക്കു് മുൻപു് നിലവിൽ വന്ന ഇസ്രായേൽ സാമ്പത്തികമായും, സാമൂഹികമായും, ശാസ്ത്ര-സാങ്കേതികമേഖലകളിലും കൈവരിച്ച നേട്ടങ്ങൾ അസൂയാവഹമാണു്. അതുകൊണ്ടുതന്നെയാണു്, ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഏതൊരു രാജ്യത്തിനുമുള്ള ലെജിറ്റിമേറ്റ് അവകാശത്തെ വിജയകരമായി പ്രാവർത്തികമാക്കാൻ ഇസ്രായേലിനു് ഇതുവരെ കഴിഞ്ഞിട്ടുള്ളതും.
ഏതാനും ഉദാഹരണങ്ങൾ പറഞ്ഞാൽ, അഫ്ഘാനിസ്ഥാനോ, വെനെസ്വേലയോ, നോർത്ത് കൊറിയയോ, അതോ, സ്കാൻഡിനേവിയൻ രാജ്യങ്ങളോ, ഓസ്ട്രേലിയയോ, സൌത്ത് കൊറിയയോ ഭരണമാതൃക തേടുന്ന ഒരു രാജ്യം തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുക?
അല്ലാഹുവിനുവേണ്ടി കൊല്ലാനും ചാകാനും, ചത്തശേഷം സ്വർഗ്ഗത്തിലെത്തി മദിച്ചുരസിച്ചു് സുഖിക്കാനുമാണു് മനുഷ്യർ ഭൂമിയിൽ ജനിക്കുന്നതും ജീവിക്കുന്നതുമെന്നു് വിശ്വസിക്കുന്ന, മതഭ്രാന്തു് മൂത്ത I.S. മോഡൽ ജനുസ്സുകളായിരുന്നു കഴിഞ്ഞ കാലങ്ങളിൽ അമേരിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമെല്ലാം കുടിയേറി, അല്ലാഹു അക്ബർ വിളികൾ മുഴക്കി ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിൽ, ആ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ എങ്ങനെ ആയിരുന്നേനെ എന്നു്, ഇസ്രായേൽ ജനത ഏഴു് ദശാബ്ദങ്ങൾകൊണ്ടു് കൈവരിച്ച ബഹുമുഖമായ നേട്ടങ്ങളുടെ വെളിച്ചത്തിൽ നിന്നുകൊണ്ടു് സമചിത്തതയോടെ ചിന്തിച്ചാൽ, കാര്യകാരണങ്ങളുടെ ഒരു ഏകദേശരൂപം പിടികിട്ടേണ്ടതാണു്.
എന്നിട്ടും പിടികിട്ടുന്നില്ലെങ്കിൽ, പ്രശ്നം അത്ര എളുപ്പം പരിഹാരം കാണാൻ കഴിയാത്തത്ര ആഴത്തിൽ വേരുറച്ചതും മൗലികവുമാണു്. സ്വന്തം വിഡ്ഢിത്തത്തിന്റെ കുറ്റം മറ്റാരിലെങ്കിലും ചാർത്തിക്കൊടുത്താൽ താത്കാലികമായി അല്പം ആശ്വാസം കിട്ടിയേക്കാമെന്നല്ലാതെ, ശാശ്വതമായ പരിഹാരമൊന്നും ഇതുവരെ അതുവഴിയും ആർക്കും ലഭിച്ചിട്ടില്ല.
May 14 2021 12:19
ഗോത്രമൂപ്പന്മാർ വറുത്തരച്ച മസാല ചേർത്തു് പാകപ്പെടുത്തിയ വെറുപ്പുതീറ്റി വളർത്തുന്ന സാമാന്യജനം അവരുടെ വെറുപ്പു് നിലനിർത്തി മൂപ്പന്മാരെ തൃപ്തിപ്പെടുത്താൻ സ്വന്തം വിശപ്പും ദാഹവും ദുരിതവുമെല്ലാം സന്തോഷത്തോടെ സഹിക്കും. വെറുപ്പുകൾ പലവിധമുലകിൽ സുലഭം – മതവെറുപ്പു്, ജാതിവെറുപ്പു്, രാഷ്ട്രീയവെറുപ്പു്, അസൂയയും കുശുമ്പും മൂലമുള്ള വെറുപ്പു്, കാരണമുള്ളതും കാരണമില്ലാത്തതുമായ വെറുപ്പുകൾ … … …
May 14 2021 16:00
ജ്യോതിഷവശാൽ, മെയ് 17 വരെ കുളിയൻ ആതിയിൽ നിൽക്കുന്നതിനാൽ, ക്ഷുദ്രകർമ്മങ്ങളുടെയും, ഉപജാപകവൃത്തികളുടെയും പുനരാവിഷ്കരണത്തിനു് ആ സമയത്തു് തുടക്കം കുറിച്ചാൽ ഗ്രഹനിലപ്രകാരം പൃഷ്ഠത്തിൽ കുഷ്ഠം പുഷ്ടി പ്രാപിക്കാൻ സാദ്ധ്യതയുണ്ടു്. കൊറോണാധിഷ്ഠിതവും ദുരന്താത്മകവുമായ സാമൂഹികവ്യഭിചാരത്തിനു് ഈശ്വരാനുഗ്രഹങ്ങൾ തേടുന്ന ജ്യോതിഷാത്മകഭൗതികവാദികൾക്കു് മെയ് 18 ഷഷ്ഠിദിനത്തിനു് ശേഷമുള്ള ശുഭമുഹൂർത്തങ്ങൾ ശുഭോദർക്കമാണെന്നാണു് പ്രശ്നവശാൽ കാണുന്നതു്. ആയിരം കൊറോണ രക്തപുഷ്പൻസ് വിരിയുന്നതു് കൺകുളിരെ കണ്ടു് കയ്ച്ചിലാകാൻ കൊതിക്കുന്നവരെ ഭ്രമിപ്പിക്കുന്ന ജ്യോതിഷശാസ്ത്രത്തിലെ അനവദ്യസുന്ദരവും സ്വപ്നസദൃശവുമായ പുണ്യമുഹൂർത്തങ്ങൾ!
May 16 2021 11:13
അനുഭവസാക്ഷ്യങ്ങൾ ശാസ്ത്രസത്യങ്ങളല്ല. നിശ്ചിതസമയത്തേക്കു് ദേഹം മുഴുവൻ ചാണകം കൊണ്ടു് പൊതിഞ്ഞശേഷം വിധിപ്രകാരം കുളിച്ചു് ശരീരം ശുദ്ധിയാക്കിയാൽ കൊറോണയെ പ്രതിരോധിക്കാൻ കഴിയുമെന്നതു് യാതൊരു ശാസ്ത്രീയ പഠനങ്ങളുടെയും പിൻബലമില്ലാത്ത, കേവലവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ചികിത്സാരീതിയാണെന്നു് പൊതുജനത്തെ കാര്യകാരണസഹിതം പറഞ്ഞു് മനസ്സിലാക്കുകയാണു് വേണ്ടതു്.
ചികിത്സിക്കാതെ മാറുന്ന ധാരാളം രോഗങ്ങളുണ്ടു്. മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ സെൽഫ് -ഹീലിങ് പവ്വറാണു് അതിനു് പിന്നിൽ. ദൈവത്തിലും പ്രാർത്ഥനയിലുമെല്ലാം വിശ്വസിക്കുന്ന മനുഷ്യർക്കു് അതുവഴി മാനസികമായി ലഭിക്കുന്ന ശക്തി രോഗശമനത്തിനു് ഉത്പ്രേരകമാകാമെന്ന കാര്യത്തിലും ഇന്നു് ശാസ്ത്രലോകത്തിൽ പൊതുസമ്മതി നിലനിൽക്കുന്നുണ്ടു്.
ഒരു ഷാർലറ്റൻ നൽകിയ ഏതോ മരുന്നുവഴി ഒരു രോഗി രക്ഷപെട്ടു എന്നതുകൊണ്ടു് ആ മരുന്നു് ആ രോഗമുള്ള എല്ലാ രോഗികളെയും രക്ഷിക്കും എന്നർത്ഥമില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള പഠനങ്ങളും പരീക്ഷണങ്ങളും വഴി വിലയിരുത്തി തെളിയിക്കപ്പെടേണ്ട ഒരു കാര്യമാണു് ഏതൊരു മരുന്നിന്റേയും പ്രവർത്തനക്ഷമതയും, ഗുണദോഷങ്ങളും. ഷാർലറ്റനുകൾ നൽകുന്ന പല മരുന്നുകളും രോഗികൾക്കു് ഗുണത്തിനു് പകരം ദോഷം ചെയ്തുകൂടെന്നുമില്ല. ഈ വസ്തുത വ്യക്തിഗത രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി മനുഷ്യജീവനെ വച്ചു് പന്താടാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രികളെയും മതശാസ്ത്രികളെയും പറഞ്ഞു് മനസ്സിലാക്കുകകൂടി ചെയ്താൽ “നിവൃത്തിയായി” എന്നു് വിലപിച്ചുകൊണ്ടു് നമ്പർ വൺ കേരളത്തിലെ ബോധവത്ക്കരണമഹാമഹത്തിനും കണ്ണടയ്ക്കാം!
പക്ഷേ, ഈവിധത്തിലുള്ള ക്വാക്കെറികൾ, “വൈസൻഹൈമർ” ചമഞ്ഞു് ചൂണ്ടിക്കാണിക്കുന്നതു് സ്വന്തം പെരുമ്പാമ്പോയിലിനും കിറ്റുഗുളികയ്ക്കുമുള്ള ഡിമാൻഡ് വർദ്ധിപ്പിച്ചു് കസ്റ്റമേഴ്സിന്റെ എണ്ണം കൂട്ടാൻ വേണ്ടിയാണെങ്കിൽ, അത്തരം സാമൂഹിക പരിഷ്കർത്താക്കൾ ചാണകലേപന-കോവിഡ്-ചികിത്സകരായ ക്വാക്കെറിക്കടുവകളെ നിലംപരിശാക്കുന്നതരം ആർബിട്രറി-ലോക്ക്ഡൌൺ-കിറ്റുകിടുവകളാണെന്നു് പറയേണ്ടിവരും.
അത്തരം ആർബിട്രറി-ലോക്ക്ഡൌൺ-കിറ്റുവിതരണക്കിടുവകളുടെ അയ്യരുകളി അരങ്ങേറുന്നതു് കാണാൻ സമകാലികകേരളത്തിലെ കോവിഡ് രാഷ്ട്രീയത്തിലേക്കു് ഒന്നു് കണ്ണോടിച്ചാൽ മതി.
ചാണകചികിത്സ പ്രാകൃതമാണെന്നും, പരിഹാസ്യമാണെന്നും, ആഡോൾഫ് ഹിറ്റ്ലർ മോഡൽ നാത്സിസമാണെന്നും, ബെനിറ്റൊ മുസോളിനി മോഡൽ ഫാഷിസമാണെന്നും, അമേരിക്കൻ മോഡൽ ക്യാപ്പിറ്റലിസമാണെന്നും, ഇസ്രായേൽ മോഡൽ അധിനിവേശമാണെന്നും, മാർക്സിസ്റ്റ് കമ്മ്യൂണിസമോ, മാവോയിസ്റ്റ് കമ്മ്യൂണിസമോ, കാസ്ട്രോയിസ്റ്റ് കമ്മ്യൂണിസമോ, ഇസ്ലാമിസമോ ഒന്നുമല്ലാത്തത്ര നീചവും നിന്ദ്യവും നികൃഷ്ടവുമായ പൊളിറ്റിക്കൽ ഐഡിയോളജിയാണെന്നും മറ്റും നാവിന്റെ നീളമനുസരിച്ചു് സകലലോകത്തോടും പ്രത്യയശാസ്ത്രപെഡാന്റിക്കായി നിരന്തരം വിളിച്ചുപറയുകയും, അതേസമയം, ആദരണിയരായ വ്യക്തികളുടെ (ആർക്കൊക്കെയാണു് ആ വ്യക്തികൾ അവരുടെ ജീവിതകാലത്തു് ആദരണീയരായിരുന്നിട്ടുള്ളതു് എന്ന ചോദ്യം ബോധപൂർവ്വം ഒഴിവാക്കുന്നു) ശവസംസ്കാരച്ചടങ്ങുകളിലും, ഇലക്ഷൻ പ്രചരണാർത്ഥം മൊത്തം സമൂഹത്തിനും അവകാശപ്പെട്ട പൊതുമുതൽ ധൂർത്തടിച്ചു് സംഘടിപ്പിക്കപ്പെട്ട “സൂപ്പർ-ഡ്യൂപ്പർ മെഗാ ഷോകളിലും”, ലെനിന്റെ ആശിർവാദത്തോടെ മുൻപൊരിക്കൽ വിപ്ലവകരമായി ഉന്മൂലനം ചെയ്യപ്പെട്ട റഷ്യൻ ചക്രവർത്തിയുടെ കിരീടവും ചെങ്കോലും അണിഞ്ഞു് സിംഹാസനത്തിൽ ആരൂഢനാകാൻ ശ്രമിക്കുന്ന നീലക്കുറുക്കന്റെ സ്ഥാനാരോഹണച്ചടങ്ങിലും, ഭരണകാലം മുഴുവൻ നുണ പറഞ്ഞുകൊള്ളാമെന്നും, നുണയല്ലാതെ മറ്റൊന്നും പറയില്ലെന്നും പ്രജാപതി പെരുമ്പറകൊട്ടി പ്രജകൾക്കു് ഉറപ്പുനൽകുന്ന സത്യപ്രതിജ്ഞാമാമാങ്കത്തിലേക്കുമെല്ലാം, ചീയുന്ന കഡാവറിന്റെ മണം കിട്ടിയ കഴുകന്മാരെപ്പോലെ, കോവിഡ്-19-നെ അവഗണിച്ചു് ജനക്കൂട്ടം ഇരച്ചുകയറുന്നതിനെ ന്യായീകരിക്കുകയും, അമ്മയും അപ്പനും മക്കളും സ്വന്തം വീട്ടിനുള്ളിൽ “സമദൂരം” പാലിച്ചു് വർഗ്ഗശത്രുവായ കോവിഡിനെ തുരത്തി ഓടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കാണ്ഡം കാണ്ഡമായി എഴുതിയും പറഞ്ഞും കൂട്ടുകയും ചെയ്യുന്ന ന്യായീകരണ പ്രോലെറ്റേറിയറ്റുകളിലൂടെയും താത്വികാചാര്യന്മാരിലൂടെയും അവർ മാനിഫെസ്റ്റ് ചെയ്യുന്നു. നിങ്ങളുടെ സ്വന്തം സൂപ്പർസ്റ്റാറുകൾ, ആർബിട്രറി ലോക്ക്ഡൌൺ കടുവകൾ, കിറ്റുവിതരണക്കിടുവകൾ!!
മേമ്പൊടി (ഇന്തുപ്പു്, കൽക്കണ്ടം):
“ആയുർവേദ, ഹോമിയോ മരുന്നുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു് ഫലപ്രദമാണെന്നു് കഴിഞ്ഞ കാലങ്ങളിൽ തെളിഞ്ഞിട്ടുണ്ടു്. കുട്ടികൾക്കും അതു് നൽകാവുന്നതാണു് അതിനുള്ള നടപടികളെടുക്കാൻ ആരോഗ്യ വകുപ്പിനു് നിർദ്ദേശം നൽകി.” – കേരള മുഖ്യമന്ത്രി
(ധന്വന്തരം തൈലം, ച്യവനപ്രാശം ലേഹ്യം, ദശമൂലാരിഷ്ടം, ഇത്യാദി ഔഷധങ്ങൾ കുട്ടികൾക്കു്, പ്രത്യേകിച്ചും മുലകുടി മാറാത്ത കുഞ്ഞുങ്ങൾക്കു് അത്യുത്തമമാണെന്നു് അഗ്നിവേശനും ചരകനും ശുശ്രുതനും അനേകം പത്രസമ്മേളനങ്ങളിലൂടെ ഏകസ്വരത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടു്. – എഡിറ്റർ).
May 17 2021 12:18
കൊറോണയെ പ്രതിരോധിക്കുന്നതിനായി ഒരു മാസ്ക് ധരിക്കണം എന്നു് കേട്ടാൽ അതു് താട മറയ്ക്കാനും, രണ്ടു് മാസ്കുകൾ ധരിക്കണം എന്നു് കേട്ടാൽ, ഒന്നു് താട മറയ്ക്കാനും, മറ്റേതു് നെറ്റി മറയ്ക്കാനും, മൂന്നു് മാസ്കുകൾ ധരിക്കണമെന്നാണു് ബ്രേക്കിങ് ന്യൂസെങ്കിൽ, ആദ്യത്തെ രണ്ടിന്റെയും “സ്റ്റാറ്റസ് ക്വോ” നിലനിർത്തിക്കൊണ്ടു് മൂന്നാമത്തേതു്, സാങ്കേതികസാഹചര്യങ്ങൾ കണക്കിലെടുത്തു്, കോണകം പോലെയോ, താറുകെട്ടു് പോലെയോ ഗുഹ്യഭാഗം മറയ്ക്കാനും, നാലു് മാസ്കുകൾ ധരിക്കണം എന്നാണു് സത്യപ്രതിജ്ഞാധിഷ്ഠിതനവോത്ഥാനകേരളത്തിലെ നവനടപടിക്രമമെങ്കിൽ, നാലാമത്തേതു്, നിലവിലെ മൂന്നു് മാസ്ക്കുകളെയും നിലയ്ക്കുനിർത്തി, അഥവാ അവയുടെ “സ്ഥിതിവിവരപ്പട്ടികയിൽ”, കൊറോണ മരണങ്ങളുടെയും കൊറോണ രോഗികളുടെയും എണ്ണത്തിലെന്നപോലെ, തിരുത്തിക്കുറിയ്ക്കലുകളൊന്നും വരുത്താതെ, മുലക്കണ്ണുകൾ മൂടുന്നവിധത്തിൽ, പ്രാദേശികമായ ചുറ്റുവട്ടങ്ങൾക്കനുസൃതമായി, ശകുന്തള മോഡലിൽ, ലിംഗഭേദമെന്യേ, മുലക്കച്ചപോലെയാണു് ഉപയോഗിക്കേണ്ടതെന്നു്, ഒരു ബുദ്ധിജീവിസമൂഹം എന്ന നിലയിൽ, “a priori” അറിയാവുന്നവരാണു് മലയാളിമങ്കകളും, മങ്കികളും.
മലയാളികളെയും അവരുടെ ഹെൽത്ത് സിസ്റ്റം മാനേജ്മെന്റിനെയുമാണു് ലോകരാജ്യങ്ങൾ – ഈ കൊറോണ കാലഘട്ടത്തിൽ പ്രത്യേകിച്ചും – മാതൃകയാക്കേണ്ടതെന്നു് ഹൈ UN ഒഫിഷ്യൽസ് അടിയ്ക്കടി “അലറലോടലറോടലറോടലറോടലറലായി അലമുറയിടുന്നതു്” ഒന്നും കാണാതെയല്ല.
കരകാണാത്ത കോറോണക്കടലിലും, “മത-ജാതി-പാർട്ടി-ഹമാസ്-ഇസ്രായേൽ-ജോസ് കെ. മാണി-റ്റി. പി. ചന്ദ്രശേഖരൻ” ഇത്യാദി “സങ്കുചിതചിന്താഗതികളാൽ” ഇളക്കംതട്ടാത്തവനും, കിറ്റു് നൽകിയാൽ ഊളകളായ കേരളജനത വോട്ടു് നൽകി തന്നെ വീണ്ടും അധികാരത്തിലേറ്റുമെന്നു് ഇൻസ്റ്റിങ്റ്റീവായി മനസ്സിലാക്കിയവനും, യാഥാർത്ഥ്യബോധം പണ്ടേ നഷ്ടപ്പെട്ടതിനാൽ, കോവിഡ്-19 എന്തെന്നോ, കോവിഡ്-19 പ്രതിരോധം എന്തെന്നോ, ആയുർവ്വേദമെന്തെന്നോ, ഹോമിയോ എന്തെന്നോ, ഞാനെന്തെന്നോ, നീയെന്തെന്നോ, അവനെന്തെന്നോ, അവളെന്തെന്നോ, കാളകളിയെന്തെന്നോ, കാളപ്പോരെന്തെന്നോ അറിയാതെ, ജനാധിപത്യത്തിൽ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയെടുക്കൽ ഒരു മറിയാമ്മ നാടകമോ, ചവിട്ടുനാടകമോ, ചാക്യാർകൂത്തോ, കാവടിയാട്ടമോ ആയാലെന്നതുപോലെ, പഴയ റോമൻ കൊളോസിയം മാതൃകയിൽ അങ്കത്തട്ടുകൾ കെട്ടിയുയർത്തുന്നവനും, “മാഗ്ന കാർട്ട ലിബർട്ടാറ്റം കണ്ണൂരിയാറ്റം” വഴി, സോവ്യറ്റൈസ് ചെയ്യപ്പെട്ടു് കേരളത്തെ സ്വതന്ത്രറിപ്പബ്ലിക്ക് ആക്കിത്തീർത്തവനുമായ കേരളത്തിന്റെ പ്രൈം ഫ്യൂറർ പിൺറോയ്നോവ് മാവോ സേതു(ങ്)മാധവനോടാണു് എല്ലാറ്റിനും മലയാളിസമൂഹം അകമഴിഞ്ഞു് നന്ദി പറയേണ്ടതു്.
കൈനീട്ടം വച്ചു്, കാലടി വണങ്ങി, തിരുമേനി നിങ്ങളുടെ പൃഷ്ഠം കാണാനും, വിജൃംഭിതനാകാനും ഇടവരാതെ പഞ്ചപുച്ഛമടക്കി പിന്നാക്കം പിൻവാങ്ങി മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് അനുഗ്രഹാശിസ്സുകൾ നേടി സന്തുഷ്ടരാകുക!
May 17 2021 17:44
“കേക്ക് മുറിക്കുമ്പോൾ വടിവാൾ ഉപയോഗിക്കുക! വെട്ടൊന്നു് മുറി രണ്ടു്! Short and painless.” – കാൾ മാർക്സ്
May 18 2021 07:54
കപ്പുച്ചീനോ ആൻഡ് കെയ്ക്ക് സർക്കിളിൽ 500 ഒരു വലിയ സംഖ്യയൊന്നുമല്ല. കട്ടൻചായ-പരിപ്പുവട ജനുസ്സുകൾക്കു് അതൊരു വലിയ സംഖ്യയായി തോന്നുന്നതു് സ്വാഭാവികം. 500 രൂപക്കു് എത്രമാത്രം പരിപ്പുവടയും കട്ടൻചായയും മേടിക്കാമായിരുന്നു എന്നോർക്കുമ്പോൾ, ചെരിപ്പിടാതെ നടക്കുകയും, പശുക്കളെ കറക്കുകയും, പാലു് വിറ്റു് ജീവിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളുടെ ലാളിത്യത്തെപ്പറ്റിയും ഉന്നതചിന്തകളെപ്പറ്റിയും വിപ്ലവഗാനങ്ങൾ പാടിനടക്കുന്ന പാണന്മാർക്കു് തലകറക്കം വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു?
ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചെയ്ഞ്ജിൽ മസാലബോണ്ടയും കിഫ്ബിതുളവടയുംകൊണ്ടു് അമ്മാനമാടുന്ന ഞങ്ങ ഫൈനാൻഷ്യൽ എക്സ്പ്പെർട്ടുകൾക്കു് അതൊക്കെ വെറും “പീനട്ട്സ്”!
“പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നുകഴിഞ്ഞാൽ, നാരായണൻ എന്റെ കൂതി കടി!” അതു് പണ്ടേ നുമ്മ ഫണ്ടമെന്റൽ ഫിലോസഫി! മാർക്സിയൻ ഐഡിയോളജി!
May 18 2021 10:41
ജർമ്മനിയിലെ ക്വേസ്‌ഫെൽഡിൽ നിന്നും തിങ്കളാഴ്ച രാത്രി യാത്ര തിരിച്ചിരിക്കുന്ന ഒരു പ്രെഷർ ടാങ്ക്. 30 മീറ്ററിലേറെ നീളവും, 185 ടൺ ഭാരവുമുള്ള ഈ ഭീമരൂപി ഡോർട്ട്മുണ്ഡ്-എംസ് കനാൽ വഴി വ്യാഴാഴ്ച ല്യൂഡിങ്ഹൌസനിൽ എത്തി അവിടെനിന്നും കപ്പലിൽകയറി തന്റെ ചൈനയിലേക്കുള്ള യാത്ര തുടരും.
വൈകിയ രാത്രിയിലും ആ “ബെഹീമൊത്തിനെ” കാണാനായി കാത്തുനിൽക്കുന്ന ചിലരാണു് രണ്ടാമത്തെ ചിത്രത്തിൽ.(വാർത്തയ്ക്കും ചിത്രത്തിനും ജർമ്മൻ റേഡിയോ WDR 2-യോടു് കടപ്പാടു്)
May 18 2021 11:20
ഡൈനോസറുകളുടെ ലോകത്തിൽ നിന്നും ഒരു അശരീരി കേരള രാഷ്ട്രീയത്തിൽ മുഴങ്ങുന്നു: “പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടു്. എല്ലാറ്റിനും മീതെയാണു് കംണിഷ്ട് പാർട്ടി. കാരണം, കുനട്ടിൽ അധിഷ്ഠിതവും, കുശുമ്പിൽ പുളകിതവും, ഊളകളാൽ താങ്ങിനിർത്തപ്പെടുന്നതുമായ ഒരു പ്രാകൃതപാർട്ടിയാണു്, ആയിരുന്നു, ആയിരിക്കണം എന്നും മാക്രിസ്റ്റ് കംണിഷ്ട് പാർട്ടി.”
ഗുണപാഠം 1. കംണിഷ്ട് പാർട്ടിക്കു് വെളിയിൽ ജനാധിപത്യമില്ല, ഉണ്ടാകാൻ പാടില്ല.
ഗുണപാഠം 2. കത്തോലിക്കർക്കു് മാർപ്പാപ്പ എന്താണോ, അതാണു് മാക്രിസ്റ്റുകൾക്കു് പാർട്ടി (ഇവിടെ പിണറായി വിജയൻ).
May 18 2021 11:53
ജനാധിപത്യവും ഫെമിനിസവും വനിതാമതിലും കിറ്റും കരുതലുമാണു് സാറേ ഇവന്റെ മെയിൻ!
May 18 2021 14:13
“പഴയ പിണറായി തന്റെ നവമാൻഡ്രേക്ക് നവരക്തമന്ത്രിസഭ ഉരുട്ടിക്കൂട്ടിയ സ്ഥിതിക്കു്, പോത്തിറച്ചിക്കും, കോയിക്കാലിനും, പൊറോട്ടക്കും മെയ്ഡ് ഇൻ കേരള സ്കോച്ച് വിസ്ക്കിക്കും വില കുറയുമോ ഉവ്വോ? അതാണു് ഞങ്ങളുടെ ചോദ്യം.” – കൾച്ചറൽ കമ്മി എലീറ്റ്സ് ഓഫ് കേരള റിപ്പബ്ലിക്
“To be, or not to be, that is the question.” – Hamlet
May 20 2021 07:02
ദൈവത്തിന്റെ ഏകമകനായ യേശു അഞ്ചപ്പം കൊണ്ടു് അയ്യായിരം പേരെ പോഷിപ്പിച്ചത്രെ! കേരളത്തിൽ പാർട്ടിനേതാവിന്റെ ഓരോ വളിയും മാക്രിസ്റ്റുകൾ ഒരു ബിഗ്ബാങ് ആക്കി മാറ്റുന്നു! മാക്രിപുത്രന്മാരുടെ മുന്നിലാണു് ദൈവപുത്രന്റെ ഒരു അഞ്ചപ്പം പെരുപ്പിക്കൽ. നാണമില്ലാത്ത ജന്തു.
May 20 2021 07:11
കഴുതക്കരച്ചിൽ കാമം തീർക്കാനാണെന്നു് വേണമെങ്കിൽ കരുതാം. കരയുന്ന കഴുതകളുടെ പുറകെ ഒബ്സെഷണൽ ന്യൂറോട്ടിക്കുകളെപ്പോലെ, വിടാതെ കൂടി “രോധനം, രോധനം” എന്നു് കഴുതപ്പുലികൾ കരയുന്നതെന്തിനാണാവോ? കാമക്രോധലോഭമോഹങ്ങളിൽ നിന്നു് മോചനം നേടാൻ കഴിയാത്ത കഴുതജീവിതത്തെപ്പറ്റിയുള്ള ആകമാനവ്യാകുലതയും അസ്തിത്വദുഃഖവും ആയിരിക്കണം ആ സഹാനുഭൂതിക്കു് പിന്നിൽ.
May 20 2021 09:43
വിദ്യാഭ്യാസമന്ത്രി വിഷയത്തിൽ പിണറായിക്കു് രണ്ടു് ഓപ്ഷനേ ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ സ്വന്തം സെപ്ടിക് ടാങ്കിൽ നിന്നും ഒരു ബക്കറ്റ് നിറയെ “വിപ്ലവം” കോരി സമൂഹത്തിന്റെ മുഖത്തേക്കു് ഒഴിക്കുക, അല്ലെങ്കിൽ വി. ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കി “വിപ്ലവം” സൃഷ്ടിക്കുക. പിണറായി രണ്ടാമത്തെ ഓപ്ഷൻ സ്വീകരിച്ചു. വിപ്ലവാഭിവാദ്യങ്ങൾ!
കലാലയത്തിൽ നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നടക്കുന്നതു് മാത്രമല്ല, അസംബ്ലിയിൽ ചന്തത്തെമ്മാടി മോഡൽ വാൻഡലിസം കാണിക്കുന്നതും വിദ്യാസമ്പന്നതയുടെ ലക്ഷണമാണു്. ഉന്നതവിദ്യാഭ്യാസമുള്ളവർ വിദ്യാഭ്യാസവകുപ്പു് കൈകാര്യം ചെയ്താലേ വിദ്യാഭ്യാസത്തിനു് നുമ്മ മാക്രിസ്റ്റുകൾക്കു് വേണ്ട തരത്തിലുള്ള ആഴവും പരപ്പും മഹത്വവും ലഭിക്കൂ. സ്വന്തമായി വാക്സിനും ശൂന്യാകാശവാണങ്ങളുമൊക്കെ നിർമ്മിക്കാൻ കഴിവുള്ള മാക്രിസ്റ്റ് ജീനിയസ്സുകളെ വാർത്തെടുക്കാനുള്ളതല്ലേ?
May 20 2021 12:53
ഒരറ്റം സ്വന്തം കഴുത്തിലും, മറ്റേയറ്റം ഏതോ കുറ്റിയിലും കുരുക്കിയ കയറുമായി, ചക്കാട്ടുന്ന കാളയെപ്പോലെ, എന്തിനെന്നറിയാതെ ചുറ്റിക്കറങ്ങുന്ന പ്രബുദ്ധമല്ലുക്കൾ! കുറ്റികൾ മിക്കവാറും എല്ലാം അറ്റു; കഴുത്തിലെ കയറുകൾ മിക്കവാറും എല്ലാം ദ്രവിച്ചു. പക്ഷേ, “അഹം ബ്രഹ്മം” ആയ “അമ്പട ഞാനേ!”യുടേതെന്ന ഒറ്റ കാരണത്താൽ, സ്പെഷലും എക്സെപ്ഷണലുമായ തന്റെ സ്വന്തം കുറ്റി അറ്റു എന്നോ, തന്റെ സ്വന്തം കയർ ദ്രവിച്ചു എന്നോ അംഗീകരിക്കാൻ, ഊതി വീർപ്പിച്ച ബലൂൺ പോലത്തെ അഹംഭാവം ജന്മസിദ്ധമായ ഒബ്സെഷണൽ ന്യൂറോട്ടിക്ക് മല്ലുവിനു് കഴിയില്ലെന്നതിനാൽ, അവൻ/അവൾ തന്റെ കുറ്റിക്കു് ചുറ്റും ഇപ്പോഴും കടുംപിടുത്തത്തോടെ ഒരേ കറക്കം കറങ്ങിക്കൊണ്ടേയിരിക്കുന്നു!
ബുദ്ധൻ കുറ്റി, ശങ്കരൻ കുറ്റി, മുഹമ്മദ് കുറ്റി, യേശു കുറ്റി, ഗാന്ധിക്കുറ്റി, മാർക്സ് കുറ്റി, മാവോ കുറ്റി, പെരിയാർ കുറ്റി, നെഹ്രു കുറ്റി, ഇന്ദിര കുറ്റി തുടങ്ങിയ കാക്കത്തൊള്ളായിരം കുറ്റികൾ! ഓരോരുത്തർക്കും അവരുടേതായ കുറ്റികൾ! അവയെ ചുറ്റിയാണു് നിത്യനിരന്തരമായ കറക്കം!
ഭൂതകാലത്തിലെ മഹാത്മാക്കളെ, അവർ മനുഷ്യരാശിക്കുവേണ്ടി കാലാതിവർത്തിയായ സത്കർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ പേരിൽ സ്മരിക്കണം, ബഹുമാനിക്കണം. അത്രമാത്രമേ വേണ്ടൂ. അതിൽ കൂടുതലായി അവരെ ദൈവങ്ങളായി പ്രതിഷ്ഠിച്ചു് ആരാധിക്കുന്നവർ വിഡ്ഢികളും, അവരെ ദൈവങ്ങളാക്കി വാഴിക്കുന്നവർ, ബുദ്ധിമതികൾ എന്നു് സ്വയം കരുതുന്ന അത്തരം വിഡ്ഢികളെ ഉളുപ്പില്ലാതെ, തന്മയത്വമായി ചൂഷണം ചെയ്തു് സുഖജീവിതം നയിക്കുന്ന ഷാർലറ്റനുകളുമാണു്. സംശയമുള്ളവർ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും, മതാധിപന്മാരുടെയും, അവർക്കുവേണ്ടി സിന്താവായും കീജേയും വിളിച്ചു് തെരുവിൽ നിരങ്ങുന്നവരുടെയും ജീവിതസാഹചര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
(ഇപ്പറഞ്ഞതിനു്, വേണ്ടവർക്കെല്ലാം അതു് ശ്രദ്ധിക്കാമെന്നല്ലാതെ, ശ്രദ്ധിക്കുന്നവർക്കെല്ലാം അതു് മനസ്സിലാക്കാനും കഴിയും എന്നർത്ഥമില്ല. കാരണം, കാഴ്ചയും, കണ്ടതു് വസ്തുനിഷ്ഠമായി മനസ്സിലാക്കലും തികച്ചും വ്യത്യസ്തമായ രണ്ടു് കാര്യങ്ങളാണു്).
ജീവിതപ്രശ്നങ്ങളുടെ പരിഹാരത്തിനു്, “വിദ്യാസമ്പന്നരായ” വിദഗ്ദ്ധ ചെന്നായ്ക്കൾ വാഗ്ദാനം ചെയ്യുന്ന ഒറ്റമൂലികൾക്കായി മുട്ടാടുകളും, പെണ്ണാടുകളും, കൊജ്ഞാണന്മാരും ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലഞ്ഞുതിരിയുന്ന മതങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും ലോകങ്ങളിലാണു് ഈവക ചൂഷകജനുസ്സുകൾ മോന്തയിൽ സിനിമസ്കോപ്പ് മോഡിൽ വിടർത്തിയ ദംഷ്ട്രകളുമായി ഏറ്റവും കൂടുതൽ പൂണ്ടുവിളയാടുന്നതു്.
May 21 2021 10:58
“വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തും. (കെ. കെ. ശൈലജ അടക്കമുള്ള) സ്ത്രീകളുടെ നൈപുണ്യ വികസനത്തിനു് പ്രത്യേകപരിപാടി. (കോവിഡ് വാക്സിൻ നിർമ്മാണം പോലുള്ള) വാഗ്ദാനങ്ങൾ നടപ്പാക്കും.” – നവമുഖ്യൻ പിണറായി
“Hurdy-gurdy” വീണ്ടും ആക്ടീവായി. ജ്യോതിഷപരമായ പാളിച്ചകളൊന്നും ഗ്രഹനിലയിൽ ഉണ്ടായില്ലെങ്കിൽ, അടുത്ത അഞ്ചുകൊല്ലം പാട്ടുപെട്ടിയിൽനിന്നും കേട്ടുമടുത്ത ഈവിധ മോഹനവാഗ്ദാനഗാനങ്ങൾ പഴയപടി സഗൗരവം ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കും.
സോഷ്യലിസ്റ്റ് നവയുഗത്തെ പാടിയുണർത്തുന്ന പാണന്മാർ അതെല്ലാം സഗൗരവം ഏറ്റുപാടിക്കൊണ്ടിരിക്കും. മാക്രിസ്റ്റ്-കംണിഷ്ടുകളായ ജനം കരുതലാശാനായ സ്വന്തം കപ്പിത്താന്റെ അപദാനങ്ങൾ നാടുനീളെ പ്രകീർത്തിച്ചുകൊണ്ടിരിക്കും. മാക്രിസ്റ്റുകൾ അല്ലാത്ത ജനം ചിരിച്ചു് ചിരിച്ചു് മണ്ണു് കപ്പുകയോ, ചിരിച്ചു് ചിരിച്ചു് തലതല്ലുകയോ ചെയ്തുകൊണ്ടിരിക്കും.
“അദ്ദേഹത്തെപ്പോലുള്ള ഒരാളെക്കുറിച്ചൊക്കെ പറയുമ്പോൾ ശ്രദ്ധിക്കേണ്ടേ?” എന്നു് വെട്ടിനിരത്തപ്പെട്ട മുൻ ആരോഗ്യ മന്ത്രിണി കെ. കെ. ശൈലജ ടീച്ചർ, ക്യാപ്റ്റനെ വിമർശിക്കുന്ന വിവരദോഷികളെ കർശനമായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.
അതിന്റെയെല്ലാമിടയിലൂടെ, മുതിർന്നവരും മുതിരാത്തവരുമായ കേരളീയരിൽ 1962 മുതൽ ശാസ്ത്രബോധം വളർത്തിക്കൊണ്ടിരിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തു് അവരുടെ ശാസ്ത്ര-സാങ്കേതികപരമായ സാഹിത്യകഥാകഥനങ്ങൾ പതിവുപോലെ തുടർന്നുകൊണ്ടിരിക്കും.
ശാസ്ത്രബോധം വളരാൻ ഫാക്ടം ഫോസും യൂറിയയും അത്യുത്തമമാണത്രെ! പക്ഷേ, അതു് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്കോ, മുഖ്യമന്ത്രി പിണറായി വിജയനോ ഞാനോ, മറ്റാരെങ്കിലുമോ പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടെന്നു് തോന്നുന്നില്ല.
May 21 2021 11:06
“ദേശാഭിമാനി ചീഫ് എഡിറ്റർ ആയി കോടിയേരി ബാലകൃഷ്ണനെ നിയമിച്ചു.” – വാർത്ത.
ഒരു മനുഷ്യൻ ഒരുപാടു് ചൂടൻപട്ടികളെ തിന്നെന്നു് വാർത്ത നൽകുന്ന ദേശാഭിമാനിക്കു്, പഴയ “pollice” മന്ത്രി കോടിയേരി തന്നെ “പെർഫെക്റ്റ് ഓക്കേ” “chief edit-error”! – “As thick as two short planks!”
May 21 2021 11:27
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സഗൗരവം ഭരണമേറ്റു. – വാർത്ത
കലം അതിന്റെ അടപ്പിനെയും, പ്രജ അതിന്റെ പ്രജാപതിയെയും കണ്ടെത്തും. ചേരുന്നവ “as thick as pig shit” പോലെ ചേരും. ഈച്ച തീട്ടത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു!
May 23 2021 11:50
സുഹൃത്തുക്കൾക്കെല്ലാം ഹാപ്പി പെന്തെക്കൊസ്ത്! ഈശോ മശീഹായ്ക്കു് സ്തുതിയായിരിക്കട്ടെ! അല്ലാഹു അക്ബർ! ഇങ്ക്വിലാബ് സിന്ദാബാദ്! ലാൽ സലാം!!
രാവിലെ ഫെയ്സ്ബുക്കിൽ “ഔദ്യോഗികവാഹനം വെഞ്ചരിച്ചു് ജലവിഭവവകുപ്പുമന്ത്രി റോഷി അറസ്റ്റിൽ” എന്നു് കണ്ടപ്പോൾ, ശാസ്ത്രബോധം വളർത്തുമെന്നു് മുഖ്യമന്ത്രി എന്ന നിലയിൽ താൻ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നുതന്നെ ശാസ്ത്രബോധത്തിന്റെ കൂമ്പിനിട്ടു് ചറപറയിടിച്ച റോഷി മന്ത്രിയെ മുഖ്യം-കം-ആഭ്യന്തരമന്ത്രി കയ്യോടെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ, പിണറായി ഡാ, ക്യാപ്റ്റൻ ഡാ, ഇരട്ടച്ചങ്കൻ ഡാ, ഇടതുകക്ഷം ഡാ എന്നു് എഴുന്നേറ്റുനിന്നു് കൂവാൻ തുടങ്ങിയതായിരുന്നു. ഭാഗ്യത്തിനാണു്, അഥവാ ദൈവാനുഗ്രഹത്താലാണു് വാർത്ത ഒന്നുകൂടി വായിക്കാൻ തോന്നിയതു്. “റോഷി അറസ്റ്റിൽ” എന്നല്ല, “റോഷി അഗസ്റ്റിൻ” എന്നാണു് വാർത്ത എന്നു് അപ്പോഴാണു് പിടികിട്ടിയതു്. (കണ്ണട മാറേണ്ടിവരും!)
ഇന്നു് പെന്തെക്കൊസ്ത് പെരുന്നാളായതിനാൽ, അതിരാവിലെ ഞാൻ “ക്യാപ്റ്റൻ ഡാ” എന്നും മറ്റും വിളിച്ചുകൂവിയിരുന്നെങ്കിൽ, സ്വർഗ്ഗയാത്രയ്ക്കു് മുൻപു് താൻ നൽകിയ വാഗ്ദാനപ്രകാരം സ്വർഗ്ഗത്തിൽ നിന്നും മാഡം മാടപ്രാവിന്റെ രൂപത്തിൽ ഇന്നേദിവസം യേശു ഭക്തനസ്രാണികളിലേക്കു് പറത്തിവിടുന്ന പരിശുദ്ധാത്മാവു് കയറിക്കൂടിയതിനാൽ ഏതോ ഒരുത്തൻ അന്യഭാഷകളിൽ ആർപ്പിടുന്നതാണെന്നു് സഹൃദയരായ വഴിപോക്കർ കരുതിയേനെ!
ഈ കോവിഡ് കാലത്തു്, നിർദ്ദിഷ്ട അകലം പാലിക്കൽ ഒരു പ്രശ്നമല്ലാത്തവിധം തിരക്കു് കുറഞ്ഞ വഴികളിലൂടെ മാസ്ക്ക് ധരിക്കാതെ പോകുന്ന സാധാരണ മനുഷ്യർ – ചാനലുകളിലെ ബ്രേക്കിങ് ന്യൂസ് കേൾക്കുന്ന മലയാളികളെപ്പോലെ – എന്റെ കുരവയിടൽ കേട്ടു് അടപടലേ ഞെട്ടിത്തെറിച്ചു്, കൊറോണ വൈറസും ഹമാസും പോരാഞ്ഞിട്ടെന്നോണം, പരിശുദ്ധാത്മാവുകൂടി മൂക്കിലൂടെയും വായിലൂടെയും കയറിക്കൂടി ശരീരത്തിൽ കുടിപാർക്കാതിരിക്കാൻ ഝടിതിയിൽ പോക്കറ്റിൽ നിന്നും, കഴിഞ്ഞ രണ്ടാഴ്ചത്തെ നിസ്വാർത്ഥസേവനം വഴി ശ്വാസോച്ഛ്വാസത്തിലെ ഈർപ്പത്താൽ പൂരിതവും വായ്നാറ്റപരിമളവാഹിയുമായ മാസ്ക്കെടുത്തു് മുഖത്തു് ഫിറ്റ് ചെയ്യാൻ നിർബന്ധിതരായേനെ! അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, അതു് അശ്രദ്ധ മൂലം എന്റെ പക്ഷത്തുനിന്നുണ്ടായ ഗുരുതരമായ ഒരു പിഴവായിരിക്കുകയും, അതിന്റെ പേരിൽ ഞാൻ ദൈവത്തിനു് മുന്നിൽ മരണശേഷം കണക്കു് ബോധിപ്പിക്കുകയും ചെയ്യേണ്ടിവന്നേനെ!
“റോഷി അറസ്റ്റിൽ” എന്നല്ല, “റോഷി അഗസ്റ്റിൻ” എന്നാണു് വാർത്ത എന്നു് യഥാസമയത്തു് അറിയാൻ കഴിഞ്ഞതുകൊണ്ടു് അതുപോലൊരു അനാവശ്യമഹാപാപം ഒഴിവാക്കാൻ പറ്റി. ഈ പെന്തെക്കൊസ്ത് നാളിൽ മനുഷ്യനു് ഗുണപ്രദമായ ഒരു സത്കർമ്മം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെ കൃതാർത്ഥനാണു്. ദൈവകോപം ഒഴിവാക്കി, മറ്റു് പാപികളെപ്പോലെ ഊളയല്ലാത്ത, പാപരഹിതനായ ഒരു വിശുദ്ധപോരാളിഷാജി ആകാൻ കഴിഞ്ഞു എന്നതിലെ ആനന്ദാതിരേകത്തോടെയാണു് ഞാനിതു് പറയുന്നതു്. അല്ലാതെ, ഒട്ടും സ്വാർത്ഥതയില്ലാത്ത ഒരു സർവ്വലോകാനന്ദ-ഓലച്ചൂട്ടാനന്ദ-തീവയ്പാനന്ദ-സരസ്വതീസ്വാമി എന്ന നിലയിലല്ല. എന്റെ ഭക്തജനങ്ങൾ എന്നെ അങ്ങനെ വിശേഷിപ്പിക്കാറുണ്ടെന്നതു് ശരിതന്നെ! വേണ്ടാ വേണ്ടാന്നു് ഞാൻ പറഞ്ഞാൽ എന്റെ ഭക്തജനങ്ങൾ കേൾക്കില്ലാന്നു് വന്നാൽ ഞാനെന്തു് ചെയ്യാൻ?
ഒരു ചെറിയ നോട്ടപ്പിശകിലൂടെ സംഭവിക്കുന്ന ഒരു ചിന്നപ്പിഴവു് മതി, തന്റെ കണക്കുബുക്കിൽ ദൈവം മനുഷ്യനെപ്പറ്റി ഗുരുതരമായ ഒരു മോശം റിമാർക്ക് കുറിച്ചുവയ്ക്കാൻ! വാർത്തയിലേക്കു് ഒരു രണ്ടാം നോട്ടം നോക്കിയതിലൂടെ ദൈവികമായ ഒരു മോശം റിമാർക്കിൽ നിന്നും ഞാൻ കടുകിടയ്ക്കു് രക്ഷപെട്ടു എന്നു് പറഞ്ഞാൽ മതി. കണ്ണിൽ കൊള്ളേണ്ടതു് പുരികത്തു് കൊണ്ടു് (എങ്ങോട്ടോ പറന്നു്) പോയി എന്നാണു് പഴമക്കാർ ഈദൃശ വിധിവിമോചനപ്രക്രിയകളെ വിശേഷിപ്പിക്കാറുള്ളതു്.
May 27 2021 10:43
ഭിക്ഷാംദേഹിജീവിതം മനുഷ്യാസ്തിത്വത്തിന്റെ അത്യുന്നതഭാവമായി വിലമതിക്കപ്പെടുന്ന ഒരു സമൂഹത്തിൽ “തെണ്ടി”, “പിച്ചക്കാരൻ” ഇത്യാദി വിളിപ്പേരുകൾ “പ്രകാശം പരത്തുന്ന” ഒരുപാടു് ബുദ്ധിജീവികളെ സൃഷ്ടിക്കും, അത്രതന്നെ!
“ഞങ്ങടെ” കിറ്റു് വാങ്ങി നക്കിയില്ലേ എന്നും മറ്റും സമ്മതിദായകരെ അവഹേളിക്കുന്ന “പ്രബുദ്ധർ” ഇക്കാര്യം ശ്രദ്ധിച്ചാൽ വേണ്ടില്ല. വെളുക്കാനായി വേണ്ടാത്തിടത്തു് ചുണ്ണാമ്പു് തേച്ചു് “പാണ്ഡു” ആകാതിരിക്കാനായി പറഞ്ഞെന്നേയുള്ളു.
May 27 2021 10:59
“No.1 കേരളം, ലോകത്തിനു് മാതൃക” എന്നു് പെന്തെക്കൊസ്ത് മോഡലിൽ പ്രഘോഷിച്ചു് നാവടങ്ങുന്നതിനു് മുൻപു്, “കേരളത്തിൽ നിന്നും അതിദാരിദ്ര്യം ഉന്മൂലനം ചെയ്യും” എന്നു് ഉദ്ഘോഷിക്കാൻ കഴിയുന്ന ആ ഉളുപ്പില്ലായ്മയുണ്ടല്ലോ, അതിനെയാണു് ഞാൻ “മാക്രിസ്റ്റ് അക്കൌണ്ടബിലിറ്റി” എന്നു് വിളിക്കുന്നതു്.
May 28 2021 10:39
പിണറായി വിജയൻ പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ പാമ്പിനെപ്പോലെ ഇടയ്ക്കിടെ നാക്കു് നീട്ടുന്നു എന്നൊരു പരാതി ഇന്നലെ ഫെയ്‌സ്‌ബുക്കിൽ എവിടെയോ വായിച്ചു. സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്തു് പറയാൻ?
വേലിയിൽ നിന്നും ഇറങ്ങിപ്പോകാനിരുന്ന വിഷപ്പാമ്പിനെ എടുത്തു് കോണകത്തിൽ തിരുകിയപ്പോൾ ഓർക്കണമായിരുന്നു. കോണകത്തിനുള്ളിലായാലും വിഷപ്പാമ്പു് വിഷപ്പാമ്പുതന്നെ! കടിച്ചാൽ തട്ടിപ്പോകും. അല്ലെങ്കിൽ, കടിച്ച പാമ്പിനെ ക്ഷണിച്ചുവരുത്തി കടിച്ചമുറിവിൽ വീണ്ടും കടിപ്പിച്ചു് വിഷമിറക്കി ശരീരത്തെ വിഷമുക്തമാക്കാൻ കഴിവുള്ള വിഷമിറക്കൽ വൈദ്യന്മാർ ആരെങ്കിലും സമീപസ്ഥരായി ഉണ്ടായിരിക്കണം.
അതുപോലെതന്നെ, കോണകത്തിനുള്ളിലാണു് എന്നതിന്റെ പേരിൽ നാവു് നീട്ടാതിരിക്കാനും പാമ്പിനു് ആവതില്ല. ചുറ്റുപാടുകളിലെ ഇര, ഇണ, ജലം ഇത്യാദികളുടെ സാന്നിദ്ധ്യം അറിയാനുള്ള ഒരുതരം മണംപിടുത്തമാണു് പാമ്പുകളുടെ നാക്കു് നീട്ടൽ. തീറ്റയും കൂടിയും ഇണ ചേരലും ഇല്ലാതെ വിവരദോഷിയായി സത്തുപോകാതിരിക്കാനാണു് പാമ്പുകൾ നിരന്തരം നാക്കു് നീട്ടി ചുറ്റുപാടുകളിൽ നിന്നും വിവരശേഖരണം നടത്തി അവയെ കൂലങ്കഷമായി വിലയിരുത്തുന്നതു്.
ഇവിടത്തെ പ്രത്യേകസാഹചര്യത്തിൽ, പാമ്പിനെയെടുത്തു് കോണകത്തിൽ വച്ച പ്രബുദ്ധരുടെ കൂട്ടത്തിൽ ഞാനില്ല എന്നു് പരാതി പറഞ്ഞിട്ടും വലിയ കാര്യമില്ല. പാമ്പു് കോണകത്തിൽ ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. ഇനി, വേണമെങ്കിൽ ചുമ്മാ “രോധിക്കാം” എന്നേയുള്ളു. മാത്രമല്ല, അതുപോലൊരു പരാതിയിൽ, അങ്ങനെ ചെയ്ത ലച്ചം ലച്ചം മല്ലുക്കൾ പാമ്പിനെയും ചേമ്പിനെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവരാണു് എന്നൊരു വ്യംഗ്യം ഒളിച്ചിരിക്കുന്നുണ്ടെന്നതിനാൽ, അതവരെ അധിക്ഷേപിക്കുന്നതിനു് തുല്യമായിരിക്കും. ആട്ടിൻകാട്ടവും കൂർക്കക്കിഴങ്ങും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവർ എന്നതിനേക്കാൾ ഭീകരവും അക്ഷന്തവ്യവുമായ ഒരധിക്ഷേപമാണു് അർത്ഥശാസ്ത്രപ്രകാരം പാമ്പും ചേമ്പും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവർ എന്ന അധിക്ഷേപം. വ്യക്തിഹത്യക്കും നരഹത്യക്കും ഇടയിലാണു് അതിന്റെ സ്ഥാനം.
പാമ്പു് നാക്കു് നീട്ടുമെന്നും, പാമ്പു് കടിക്കുമെന്നും, പാമ്പു് വാതുറന്നാൽ നുണയേ പറയൂ എന്നും, വിഷപ്പാമ്പു് കടിച്ചാൽ ചാകുമെന്നുമെല്ലാം എല്ലാ മല്ലുക്കൾക്കൾക്കുമറിയാം. പക്ഷേ, മേല്പറഞ്ഞ “പാമ്പും കോണിയും കോണകവും” കക്ഷികൾ കോണകത്തിനുള്ളിലെ പാമ്പുമൂലം ഉണ്ടാകാവുന്ന അനിഷ്ടസംഭവങ്ങളാണു് കോണകത്തിനുള്ളിലെ ചേമ്പിന്റെ ചൊറിച്ചിലിനേക്കാൾ ഭേദം എന്ന തോന്നലുകാരായിരുന്നു. അവർക്കങ്ങനെ തോന്നി, അവരതു് ചെയ്തു! അവരായി, അവരുടെ പാടായി.
അവരുടെ ആ ചെയ്ത്തു് അത്ര ബോധപൂർവ്വം ആയിരുന്നില്ല എന്നാണു് ശിഷ്ടജനങ്ങളുടെ പരാതിയെങ്കിൽ, അതവരെ ബോധശൂന്യർ എന്നു് വിളിക്കുന്നതിനു് സമമായിരിക്കും. അതു് കേരളത്തിലെ സോവ്റിൻ പവ്വറായ ജനഭൂരിപക്ഷം കൈക്കൊണ്ട ഒരു തീരുമാനത്തിനുനേരെ നടുവിരൽ ഉയർത്തിക്കാണിക്കുന്നതിനു് തുല്യമായിരിക്കും. വീണ്ടും അതിഭീകരവും ജുഗുപ്സാവഹവും അക്ഷന്തവ്യവുമായ അധിക്ഷേപം!
അത്തരം അധിക്ഷേപങ്ങൾ ഭാരതത്തിലെ സോവ്റിൻ പവ്വറായ ജനഭൂരിപക്ഷം കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കുനേരെ നടുവിരൽ ഉയർത്തിക്കാണിക്കുന്നതുപോലെ, കണ്ടില്ല കേട്ടില്ല എന്നു് നടിച്ചു് തള്ളിക്കളയാൻ No.1 കേരള റിപ്പബ്ലിക്കിലെ ബുദ്ധിജീവിസമൂഹത്തിനു് കഴിയില്ലതന്നെ!
May 28 2021 11:34
മാനുഷരെല്ലാരും ഒന്നുപോലെ ആയിരുന്ന മാവേലിഭരണത്തിനും, മാലോകരെല്ലാരും ഓന്തുപോലെ ആയിരിക്കുന്ന പിണറായിഭരണത്തിനും ശേഷം, അത്രയൊരു ഗരിമയില്ലെങ്കിലും, മാനവരെല്ലാരും അരണപോലെ മറവിരോഗികൾ ആയിരിക്കുന്ന ഒരു കേരളക്കരയുടെ പ്രജാപതിയാകാൻ ശേഷിയും ശേമുഷിയുമുള്ളവർ “യാരുകൾ” എന്നു് ” യാരെങ്കിലും” എന്നോടു് ചോദിച്ചാൽ, എ. എൻ. ഷംസീറോ, മുഹമ്മദ് റിയാസോ എന്നായിരിക്കും എന്റെ മറുപടി.
ലോജിക്കലായും റീസണബിളായും സ്ഥാപിക്കാൻ കഴിയാത്ത മറുപടികൾ മനുഷ്യർ പറയരുതെന്ന പക്ഷക്കാരനാണു് ഞാൻ. എന്റെ ആ “പക്ഷം” – ഞാനൊരു മനുഷ്യൻ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ – എന്റെ സ്വന്തം മറുപടികൾക്കും ബാധകമാണു് എന്ന പക്ഷക്കാരനാണു് ഞാൻ.
കരിസ്മയും, ഇന്റലക്ച്വൽ വർച്യൂസും വച്ചു് നോക്കുമ്പോൾ, “അതു് താനല്ലയോ ഇതു്, ഇതു് താനല്ലയോ അതു്, അപ്പോൾ മറ്റേതു് താനല്ലയോ ഊരാളുങ്കൽ?” എന്ന, ഭൗതികവൈരുദ്ധ്യത്തിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രപരിപ്രേക്ഷ്യത്തിൽ, ആവണക്കെണ്ണയിൽ പപ്പടം കാച്ചി, പച്ചമാങ്ങ കൂട്ടി കാവ്യാത്മകമായി ഭുജിച്ചു് ചിന്താവിഷ്ടയായി ഇരുന്നയിരുപ്പിൽ ഇരുന്നുപോയ സീതയെപ്പോലെ വിഷണ്ണനായിരിക്കുന്ന മുഹമ്മദ് റിയാസിനേക്കാൾ ഒരു കഴഞ്ചു് മുൻതൂക്കം മാർക്സിയൻ വിശ്വവിശാലപുഞ്ചിരിയുമായി ഇന്റലക്ച്വൽ ഇന്റർകോഴ്സുകളെ ഒരു വില്ലാളിവീരന്റെ ധീരതയോടെയും, നിസ്തുലമായ നിസ്സംഗതയോടെയും നേരിടുന്ന എ. എൻ. ഷംസീറിനാണെന്നു് പറയാതെ വയ്യ.
ദോഷം പറയരുതല്ലോ, കേരളത്തിലെ പ്രബുദ്ധപ്രജകൾക്കു് “ഉദരമതിയായ” ഒരു പ്രജാപതിയെ നൽകാൻ മാർക്സ് മുത്തപ്പന്റെ കൃപയാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് നിലവിൽ ബുദ്ധിമുട്ടൊന്നുമില്ല. അടുത്തൂൺ പറ്റിച്ചു് പിരിഞ്ഞവരും, പെൻഷൻ ഒപ്പിച്ചു് ചരിഞ്ഞവരും, അധികാരത്തിലിരുന്നു് ജനങ്ങളെ ഒട്ടിച്ചു് മുരിഞ്ഞവരുമായ ഏതൊരു മാക്രിസ്റ്റ് സഖാവിനും അതിനുള്ള അനിഷേദ്ധ്യമായ യോഗ്യതയുണ്ടു്.
മറ്റു് പാർട്ടികൾക്കുള്ളതുപോലെ നേതൃത്വപഞ്ഞം മാർക്സിസ്റ്റ് പാർട്ടിക്കില്ല. വ്യക്തിത്വത്തിന്റെ ഭാഗമായി സ്വാഭാവികമായും ഉണ്ടായിരിക്കുന്ന നേതൃത്വയോഗ്യതയും, ഒരുവനു് ഇല്ലാത്തതും ഉണ്ടാകാൻ യാതൊരു സാദ്ധ്യതയുമില്ലാത്തതുമായ വ്യക്തിത്വയോഗ്യത, PR വർക്കുകളിലൂടെയും, പ്രൊപഗാൻഡയിലൂടെയും, കൃത്യമായി പ്ലാൻ ചെയ്തു് അരങ്ങേറുന്ന കുട്ടിക്കുരങ്ങന്മാരായ കൊച്ചുരാമന്മാരുടെ ചാടിക്കളികളിലൂടെയും, ഓടിക്കളികളിലൂടെയും, സാമൂഹികമായ സമൂഹകാക്കകരച്ചിലുകളിലൂടെയും, മാർജ്ജാരഗീതങ്ങളിലൂടെയും കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസമാണതു്.
June 02 2021 11:54
“ഏതൊരു കാര്യത്തെസംബന്ധിച്ചും തുല്യന്യായത്തോടെ രണ്ടുപക്ഷത്തേയ്ക്കും ചര്‍ച്ച ചെയ്യാനാവും. ഏതൊരു കാര്യത്തെസംബന്ധിച്ചും തുല്യന്യായത്തോടെ രണ്ടുപക്ഷത്തേയ്ക്കും ചര്‍ച്ച ചെയ്യാനാവുമോ എന്ന കാര്യത്തെ സംബന്ധിച്ചുപോലും അതുപോലൊരു ചര്‍ച്ച സാദ്ധ്യമാണു്. ഓരോ അവകാശവാദവും മറ്റൊന്നിനു് എതിരെയാണു് നില്‍ക്കുന്നതു്” എന്നു് പഠിപ്പിക്കുക മാത്രമല്ല, തന്റെ വിദ്യാർത്ഥികളെ വിപരീതാഭിപ്രായങ്ങൾ പ്രതിനിധീകരിക്കുന്ന രണ്ടു് ഗ്രൂപ്പുകളായി ചർച്ചകൾ നടത്താൻ പ്രേരിപ്പിച്ചു് ആ നിഗമനത്തിന്റെ സാധുത്വം തെളിയിക്കുവാനും ഗ്രീക്ക് ഫിലോസഫർ പ്രോട്ടഗോറസ് (485–415 BC) ശ്രമിച്ചിരുന്നു. (പണ്ടു് ബ്ലോഗിലും ഞാൻ പ്രോട്ടഗോറസിനെപ്പറ്റി എഴുതിയിരുന്നു.)
എതിർപക്ഷത്തിന്റെ നിലപാടിനെ ഖണ്ഡിച്ചു് സ്വന്തം നിലപാടു് സ്ഥാപിക്കാൻ യുക്തിഭദ്രമല്ലാത്ത ആർഗ്യുമെന്റ്സ് ഉപയോഗിക്കാൻ പ്രോട്ടഗോറസിന്റെ ശിഷ്യന്മാർക്കു് അനുവാദമില്ലായിരുന്നു. അങ്ങനെയൊരു നിബന്ധന ഇല്ലായിരുന്നെങ്കിൽ പ്രോട്ടഗോറസിന്റെ തത്വം ഏകദേശം ഇങ്ങനെ ആയിരുന്നിരിക്കുമെന്നു് തോന്നുന്നു: “ഏതൊരു കാര്യത്തെസംബന്ധിച്ചും ന്യായവൈകല്യത്തോടെ എത്ര പക്ഷത്തേയ്ക്കു് വേണമെങ്കിലും ചര്‍ച്ച ചെയ്യാനാവും. ഏതൊരു കാര്യത്തെസംബന്ധിച്ചും ന്യായവൈകല്യത്തോടെ എത്ര പക്ഷത്തേയ്ക്കു് വേണമെങ്കിലും ചര്‍ച്ച ചെയ്യാനാവുമോ എന്ന കാര്യത്തെ സംബന്ധിച്ചുപോലും അതുപോലൊരു ചര്‍ച്ചാവ്യഭിചാരം സാദ്ധ്യമാണു്. ഓരോ അവകാശവാദവും മറ്റേതൊക്കെയോ പക്ഷപാതങ്ങൾക്കും പക്ഷവാതങ്ങൾക്കും എതിരെയാണു് നില്‍ക്കുന്നതു്.”
അമ്മയെ കൊന്നാലും രണ്ടു് പക്ഷമുണ്ടാവും എന്നൊരു ഫിലോസഫി പഴഞ്ചൊല്ലുരൂപത്തിൽ കേരളത്തിലെ ഗുരുകുലപ്രോട്ടഗോറസുകളും ലോകത്തിനു് സംഭാവന നൽകിയിട്ടുണ്ടു്. പക്ഷേ, ഗുരുകുലവും അനലോഗും കൈവിട്ട വിദ്യാഭ്യാസം അനേകം വിപ്ലവപാതകൾ വിജയകരമായി പിന്നിട്ടു് ഡിജിറ്റലോ ഓൺലൈനോ എന്നറിയാത്ത സന്നിദ്ധാവസ്ഥയിൽ എത്തിനിൽക്കുന്ന ഇന്നത്തെ സത്യാനന്തരയുഗത്തിൽ ന്യായബോധം ന്യായവൈകല്യത്തിനും, യുക്തിഭദ്രത യുക്തിഹീനതക്കും വഴിമാറിക്കഴിഞ്ഞതിനാൽ, കൊന്നതു് അമ്മയെ ആണെങ്കിലും, ചത്തതു് അപ്പനാണെന്നോ, അപ്പനെ കൊന്നതു് അമ്മയാണെന്നോവരെയുള്ള “ലോജിക്കൽ” വാദമുഖങ്ങൾക്കു് സാമൂഹീകാംഗീകാരം നേടിയെടുക്കാൻ ബുദ്ധിമുട്ടില്ല. കേരളത്തിലെ പ്രബുദ്ധജനതയുടെ ദൈനംദിന എന്റർടെയ്ൻമെന്റായ ചാനൽച്ചർച്ചകൾ അതിന്റെ തെളിവാണു്.
ഒരു ബിരുദത്തിനു് അതു് നൽകുന്ന യൂണിവേഴ്സിറ്റിയുടെ നിലവാരമേ ഉണ്ടാകൂ. ഒരു കലാലയത്തിനു് അവിടത്തെ അധ്യാപകരുടെ നിലവാരമേ ഉണ്ടാകൂ. പൊതിഞ്ഞിരിക്കുന്ന വർണ്ണക്കടലാസല്ല, അതിനുള്ളിലെ ചോക്ലേറ്റാണു് ഭക്ഷ്യയോഗ്യം.
മന്ത്രിമാർക്കുള്ളതിൽ കൂടിയ യോഗ്യത മന്ത്രിസഭയ്ക്കോ, നിയമസഭാംഗങ്ങൾക്കുള്ളതിൽ കൂടിയ യോഗ്യത നിയമസഭയ്ക്കോ ഉണ്ടാവില്ല.
കത്തീഡ്രലിന്റെ വലിപ്പം അതിനുള്ളിൽ എന്തെങ്കിലും സത്യം സ്ഥിതിചെയ്യുന്നുണ്ടു് എന്നതിന്റെ തെളിവല്ല. അതു് പണികഴിപ്പിച്ച സഭയ്ക്കു് പണമുണ്ടു് എന്നതിന്റെ തെളിവാണുതാനും.
ഒരു അംഗീകാരത്തിന്റെ മൂല്യം അതിനുള്ള അർഹത നിശ്ചയിക്കുന്നവർക്കു് അതിനുള്ള അർഹതയുണ്ടോ ഇല്ലയോ എന്നതിൽക്കൂടി അധിഷ്ഠിതമായിരിക്കേണ്ട കാര്യമാണു്.
June 04 2021 09:57
രണ്ടു് കോടി മുടക്കി കേരളത്തിലെ ഇടതു് ഗേർമെന്റ് കായംകുളം കൊച്ചുണ്ണിക്കായി പണികഴിപ്പിച്ച ഒരു സ്മാരകമാണു്. എപ്പടി? കൊള്ളാമോ?
അടുത്ത കൊല്ലം ഉൾവശം മൊത്തമൊന്നു് നവീകരിച്ചു് ക്ലിഫ് ഹൌസ് മോഡലിൽ ആക്കണം. അതിനൊരു 98 ലക്ഷം വേണ്ടി വരും. കേൾക്കുമ്പോൾ കുശുമ്പു് മൂത്ത ചില പ്രതിലോമകാരികൾ പതിവുപോലെ “രോധിക്കും”. പക്ഷേ, അതൊക്കെ ആരു് ശ്രദ്ധിക്കുന്നു? പോനാൽ പോകട്ടും പോടാ!
സമൂഹദ്രോഹികളായ അസൂയക്കാർ മൂക്കൊലിപ്പിക്കുന്നതിന്റെ പേരിൽ, ജനത്തെ പ്രതിനിധീകരിക്കുന്ന, ജനനന്മക്കുവേണ്ടി ജീവത്യാഗം ചെയ്യാൻവരെ പ്രതിജ്ഞാബദ്ധരായ ജനാധിപതികൾക്കു് സോഷ്യലിസ്റ്റ് നവോത്ഥാനത്തിന്റെയും, കംണിഷ്ട് പുരോഗമനത്തിന്റെയും, എൻവയൺമെന്റൽ മോട്ടോർവാഹന ഘോഷയാത്രകളുടെയും, ജനാധിപത്യപരമായ സാമൂഹ്യസേവനത്തിന്റെയുമെല്ലാം ഇടുങ്ങിയ രാജവീഥികൾ ഉപേക്ഷിക്കാൻ കഴിയുമോ?
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും. ഒറിജിനേറ്ററിനോടു് കടപ്പാടു്)
June 04 2021 13:39
നിലവിൽ കേരളത്തിന്റെ പൊതുകടം മൂന്നു് ലക്ഷത്തിഅറുപതിനായിരംകോടി രൂപയാണത്രെ! അതിൽ നിരാശപ്പെടേണ്ടതില്ല. പാച്ചുവിനും കോവാലനും കുഞ്ഞുണ്ണൂലിക്കും ശൂർപ്പണഖയ്ക്കും അതിരസം കുഞ്ഞന്നാമ്മയ്ക്കുമെല്ലാം ഓരോ പൂർണ്ണകായപ്രതിമകളും, ലാളിത്യശിരോമണികളായ മന്ത്രിപുംഗവന്മാർ മാതൃകാപരമായി വസിക്കുന്ന പർണ്ണശാലകളുടെ അത്യാസന്നമായ റെനോവേഷനുകളും വഴി അതു് നാലു് ലക്ഷം കോടി രൂപയാക്കി വളരെവേഗം പരിമിതപ്പെടുത്താവുന്നതേയുള്ളു.
“സാർ, ഈ രാജ്യത്തു് മിനിമം കൂലി 700 രൂപയാണു്. നാം അതു് 700 രൂപയാക്കി വർദ്ധിപ്പിക്കും” എന്നൊരു എമണ്ടൻ ഗവണ്മെന്റൽ സ്റ്റേറ്റ്മെന്റ് വഴി എഴുന്നൂറിനെ എഴുന്നൂറിലേക്കു് ഒഫീഷ്യലായി ഉയർത്തിയ മുഖ്യമന്ത്രി പിണറായി വിജയനു് നാലു് ലക്ഷം കോടിയിൽ എത്ര പൂജ്യമുണ്ടെന്നു് അറിയാമോ ഇല്ലയോ എന്നതിലേ ഒരു ചിന്ന ഡൗട്ടുള്ളു.
ധനതത്വശാസ്ത്രസംബന്ധമായ സംശയങ്ങൾക്കു് ആഡം സ്മിത്തും, ശുദ്ധഗണിതസംബന്ധമായ സംശയങ്ങൾക്കു് ശ്രീനിവാസ രാമാനുജനും ഉത്തമബോധ്യത്തോടെ സമീപിക്കാവുന്ന, വിശ്വാസയോഗ്യരായ രണ്ടു് നല്ല ഉപദേഷ്ടാക്കളാണു്. ചതിയിൽ വഞ്ചനയുണ്ടാകുമെന്ന ഭയം വേണ്ട.
ഉദാഹരണത്തിനു്, ലക്ഷത്തിലെ അഞ്ചു് പൂജ്യങ്ങളും, കോടിയിലെ ഏഴു് പൂജ്യങ്ങളും ചേരുമ്പോൾ, ആഡം സ്മിത്തിന്റെ തത്വപ്രകാരം, “പകിട പകിട പന്ത്രണ്ടേ” എന്ന, പകിടകളിയിലെ മല്ലു ആവാഹനസൂക്തം പോലെ, മൊത്തം പൂജ്യങ്ങളുടെ എണ്ണം പന്ത്രണ്ടു്! മൂന്നരക്കോടി മല്ലൂസിനു് നാലു് ലക്ഷം കോടി രൂപ കടമുണ്ടു് എന്നാൽ, ശ്രീനിവാസ രാമാനുജന്റെ കണക്കനുസരിച്ചു്, ഓരോ മല്ലുവിനും 114,286 രൂപയുടെ കടമുണ്ടെന്നർത്ഥം. ഇതു് മല്ലുക്കൾ സ്വന്തമായി വല്ല കടവും വരുത്തിവച്ചിട്ടുണ്ടെങ്കിൽ, അതിനു് പുറമെയാണെന്നു് മറക്കണ്ട.
ഒരുലക്ഷത്തി പതിനാലായിരത്തി ഇരുനൂറ്റി എൺപത്താറു് രൂപയുടെ കടം വീട്ടാൻ ഓരോ മല്ലുവും ചുവന്ന നാടുകളിലൂടെ ചുവന്ന കൊടിയുമായോ, ചുവന്ന തെരുവുകളിലൂടെ ചുവന്ന ബക്കറ്റുമായോ എത്രനാൾ റോന്ത് ചുറ്റേണ്ടിവരുമെന്നതിന്റെ കണക്കറിയാൻ, സ്മിത്തിനെക്കാളും, രാമാനുജനെക്കാളും മിടുക്കും അനുഭവസമ്പത്തുമുള്ളവർ രാഷ്ട്രീയത്തിലെ നീലക്കുറുക്കന്മാർക്കു് സത്കർമ്മങ്ങളും ദുഷ്കർമ്മങ്ങളും തുടങ്ങാൻ പറ്റിയ ശുഭമുഹൂർത്തം ഗണിച്ചു് നൽകുന്ന വിശുദ്ധകർമ്മത്തിൽ സ്പെഷലൈസ്ഡ് ആയ ജ്യോതിഷികളായിരിക്കും.
June 08 2021 12:35
മാർക്സിസ്റ്റാകൂ, മനുഷ്യനാകൂ, ആധുനികനാകൂ!
കല, സാഹിത്യം, ശാസ്ത്രം, യുക്തിവാദം, ഫെമിനിസം എന്നുവേണ്ട, ആധുനികം എന്ന തോന്നൽ ഉണർത്തുന്ന എല്ലാ വിഷയങ്ങളിലും അതീവ ആസക്തി പ്രകടിപ്പിക്കുന്നവരാണു് മലയാളികൾ. സത്യമായിട്ടും അതവർ ഉത്പതിഷ്ണുക്കളായതുകൊണ്ടല്ല. ഉള്ളിന്റെയുള്ളിൽ എല്ലാം തികഞ്ഞ യാഥാസ്ഥിതികരാണു് മലയാളികൾ. യാഥാസ്ഥിതികർ എന്നതിന്റെ പര്യായപദമാകാൻ മല്ലൂസ് എന്നതിനേക്കാൾ അനുയോജ്യമായൊരു വാക്കുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
വല്യേട്ടൻചമയൽ, പൊങ്ങച്ചം, ജാതിവെറി, വംശവെറി, വർണ്ണവെറി മുതലായ മാനസികവൈകൃതങ്ങളെല്ലാം സമീകൃതമായി സമന്വയിച്ചിരിക്കുന്ന പക്കാ ഫ്രോഡുകളായ ഗോത്രവർഗ്ഗചിന്താഗതിക്കാരല്ലാതെ മറ്റൊന്നുമല്ല മല്ലൂസ്. മറ്റാരേക്കാൾ കൂടുതലായി അതവർക്കറിയാം. തന്മൂലം, അറപ്പുളവാക്കുന്ന ആ പ്രാകൃതരൂപത്തെ മറച്ചുവയ്ക്കാനായി ഒരു മൂടുപടം വാരിയണിയാനവർ നിർബന്ധിതരാകുന്നു. ആധുനികതയോടുള്ളതായി അവർ അഭിനയിക്കുന്ന അഭിനിവേശം ആ മറച്ചുവയ്ക്കലിന്റെ ഭാഗമാണു്. ആർമി ഭാഷയിൽ പറഞ്ഞാൽ, ഒരുതരം കാമൊഫ്ലാഷ് ആൻഡ് കൺസീൽമെന്റ്.
മല്ലുക്കളുടെ കപട ആധുനികത ഒരു വ്യാപാരതന്ത്രമാക്കാമെന്നു് മനസ്സിലാക്കിയ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ആ മേഖലകളിലെല്ലാം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ നുഴഞ്ഞുകയറി സർവ്വകലാവല്ലഭർ ചമയാൻ തുടങ്ങി. അതോടെ, ആധുനികതയിലേക്കുള്ള വിസ മാർക്സിസ്റ്റ് പാർട്ടിയിലൂടെ മാത്രമേ ലഭിക്കൂ എന്നും, ഇടതുപക്ഷം എന്നാൽ മാർക്സിസ്റ്റ് പാർട്ടി മാത്രമാണെന്നും, മാർക്സിസ്റ്റാകാതെ മനുഷ്യനാകാൻ പോലും കഴിയില്ലെന്നും മറ്റുമുള്ള മതിഭ്രമങ്ങൾ മനുഷ്യരെ, പ്രത്യേകിച്ചും കലാലയവിദ്യാർത്ഥികളെ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലൂടെ ഒരു ഒഴിയാബാധപോലെ പിടികൂടി.
സ്വന്തം നിലപാടുകളെ ഒരു പുനഃപരിശോധനക്കു് വിധേയമാക്കാൻ ആവശ്യമായ മിക്കവാറും എല്ലാ ഇൻഫർമേഷൻസും വിരൽത്തുമ്പിൽ ലഭ്യമായ ഈ സോഷ്യൽ മീഡിയയുടെ കാലത്തും സ്വയം ഇറങ്ങിപ്പോകാനോ ആർക്കും ഇറക്കിവിടാനോ കഴിയാത്തവിധത്തിൽ, ക്യാൻസർപോലെ തലയിൽ മെറ്റാസ്റ്റസൈസ് ചെയ്തുകഴിഞ്ഞു ആ പ്രത്യയശാസ്ത്രഭൂതബാധ!
ഇടതുപക്ഷത്തുള്ളവരിൽ നിന്നും ഉത്ഭവിച്ചാലേ കലയും, സാഹിത്യവും, ശാസ്ത്രവും, യുക്തിവാദവും, ഫെമിനിസവുമെല്ലാം ആധുനികമാകൂ എന്ന ഹെജെമോണിക്ക് സ്ഥിതിയിൽവരെ എത്തിനിൽക്കുന്നു ഇപ്പോൾ കാര്യങ്ങൾ! മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ നിലനിന്നില്ലെങ്കിൽ മനുഷ്യവർഗ്ഗം പിന്നാക്കപരിണാമം സംഭവിച്ചു് കുരങ്ങുവർഗ്ഗമായിത്തീരും എന്നുവരെ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇടതു് “പക്ഷി”ശാസ്ത്രികളുണ്ടു്! മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ വാഴിച്ചിരിക്കുന്ന അധികാരികളെ സസൂക്ഷ്മം വീക്ഷിച്ചാൽ ഇക്കാര്യം മാർക്സിസ്റ്റുകളല്ലാത്തവർക്കെങ്കിലും ബോദ്ധ്യപ്പെടേണ്ടതാണു്.
ഉറങ്ങുന്ന രാജാവിനെ ശല്യം ചെയ്യുന്ന ഈച്ചകളെ ആട്ടിയോടിക്കാൻ കമ്മീഷൻ പദവിയിൽ നിയമിതനായ കുരങ്ങന്റെ ഔദ്യോഗികവേഷഭൂഷാദികളിൽ വടിവാൾ ഉൾപ്പെടുത്തുന്നതും, മുടങ്ങാതെ സിന്താവാ വിളിച്ചു് പ്രതിഷേധിച്ചുകൊണ്ടിരുന്നാൽ മറ്റെന്നാൾ സ്ഥിതിസമത്വവും വർഗ്ഗരഹിതസമൂഹവും സംജാതമാകുമെന്നു് മാർക്സ് പറഞ്ഞിട്ടുണ്ടെന്നു് വിശ്വസിപ്പിക്കാൻ കഴിയുന്നവരെ ബുദ്ധിജീവിപ്പട്ടം കെട്ടിച്ചു് വാഴിക്കുന്നതും തമ്മിൽ ഫലത്തിൽ വ്യത്യാസമൊന്നുമില്ല. ആദ്യത്തെ പദവിദാനമഹോത്സവം രാജാവിന്റെയും, രണ്ടാമത്തേതു് പൊതുസമൂഹത്തിന്റെയും ദുരന്തമഹാമഹത്തിൽ കലാശിക്കാൻ പ്രീഡെസ്റ്റിൻഡായ “ഭരണപരിഷ്കാരങ്ങൾ” ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട!
എന്താണു് യഥാർത്ഥത്തിൽ വസ്തുത, എന്താണു് വിഷയം, എന്താണു് കാര്യത്തിന്റെ ഉള്ളടക്കം എന്നു് തിരിച്ചറിയാനുള്ള കഴിവു് ജനം ആർജ്ജിക്കാതിരിക്കാനാണു് സ്റ്റഡിക്ലാസ്സുകൾ പോലുള്ള പടർപ്പിൽ തല്ലും, പാട്ടും കൂത്തും, ചർച്ചാമാമാങ്കങ്ങളും, ഓരോ കഞ്ഞിവയ്പുകളും നാട മുറിച്ചും, ഓരോ നിലത്തെഴുത്തും ആഘോഷപൂർവ്വം ഉദ്ഘാടിച്ചുമെല്ലാം ജനത്തെ നിരന്തരം പൊന്തിയോസിൽ നിന്നു് പീലാത്തോസിലേക്കും തിരിച്ചും ഓടിച്ചുകൊണ്ടിരിക്കുന്നതു്.
ജീവിക്കാനായി നെട്ടോട്ടം ഓടുന്ന മനുഷ്യർക്കു് ചിന്തിക്കാൻ നേരമില്ല. ഉരുളുന്ന കല്ലിൽ പായൽ പിടിക്കില്ല എന്നപോലൊരു അവസ്ഥയാണതും. ദൈനംദിനജീവിതത്തിൽ രണ്ടറ്റവും ഒരുവിധം കൂട്ടിമുട്ടിക്കാനായി പാടുപെടുന്ന സാമാന്യജനത്തിനു് അതിനോടൊപ്പം, പേരു് പുറത്തുപറയാൻ കൊള്ളാത്തത്ര പ്രമുഖരായ നേതാക്കളും വഴികാട്ടികളും ബ്രേക്കിങ് ന്യൂസുകളായി വിളമ്പുന്ന വ്യാജ വാർത്തകൾ കാണണം, കേൾക്കണം, വായിക്കണം. നൃത്തനൃത്യങ്ങളിലും, സ്വരലയതാളമേളങ്ങളിലും, റാലികളിലും, റെഡ് വോളണ്ടിയേഴ്സിന്റെ മാർച്ച്-പാസ്റ്റുകളിലുമെല്ലാം കാഴ്ചക്കാരായി സാന്നിദ്ധ്യമറിയിക്കണം. പറ്റുമെങ്കിൽ ഭാഗഭാക്കുകളുമാകണം. ഫെയ്സ്ബുക്കിലും ക്ലബ്ബ് ഹൌസിലും ഇടപെടണം. അതിനിടയിൽ കോവിഡിൽ നിന്നും തടി കയ്ച്ചിലാക്കണം.
ആറു് ദിവസം ലോക്ക് ഡൌൺ, മൂന്നു് ദിവസം പൂരം; നാലു് ദിവസം ലോക്ക് ഡൌൺ, അഞ്ചു് ദിവസം വല്യ പെരുന്നാൾ. ഏഴു് ദിവസം ലോക്ക് ഡൌൺ, പത്തു് ദിവസം ഇലക്ഷൻ പ്രചരണം. കൊറോണ വൈറസിനു് ഈ ഭൂമിയിലുള്ള അസ്തിത്വാവകാശത്തെ മനുഷ്യൻ വിലമതിക്കേണ്ടതുണ്ടു്. മനുഷ്യൻ ആധുനികകാലത്തിനും പരിഷ്കൃതലോകത്തിനുമനുസരിച്ചു് നീങ്ങിക്കൊണ്ടിരിക്കണം. സ്ഥിരം ചിത്രത്തിൽ ആയിരിക്കാനായി മനുഷ്യൻ എപ്പോഴും തിക്കിത്തിരക്കിക്കൊണ്ടിരിക്കേണ്ടതുണ്ടു്.
ഉപരിപ്ലവതയുടെ മൊത്തക്കച്ചവടക്കാരായ മൊത്തം വ്യാജഉസ്താദുകളെയും തിരിച്ചറിയാനുള്ള കഴിവു് എന്നു് ജനം കൈവരിക്കുന്നോ, അന്നേ നുണകളിൽ പണിതുയർത്തപ്പെട്ടിരിക്കുന്ന സകല മതങ്ങളെയും പോലെതന്നെ, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ അന്ത്യശ്വാസം വലിക്കൂ. പക്ഷേ, അല്പമെങ്കിലും മനുഷ്യജ്ഞാനം കൈവരിച്ചിട്ടുള്ള ആർക്കുമറിയാം, ഒരിക്കൽ തലയിൽ തിരുകിക്കയറ്റപ്പെട്ട വിധേയത്വത്തിൽ നിന്നും മോചനം പ്രാപിക്കൽ മനുഷ്യരെ സംബന്ധിച്ചു് എത്രമാത്രം അപ്രാപ്യമായ കാര്യമാണെന്നു്!
June 09 2021 11:33
ജ്ജ് പൊളിക്കു് ബ്രോ! നല്ല പൊരിഞ്ഞ കടത്തനാടൻ ഉറുമിവീശലിന്റെ അശനിപാതങ്ങൾ കണ്ടു് കൺകുളിർത്തു് മനസ്സിനിണങ്ങിയ ഒരു ഓർഗാസം ഉണ്ടായിട്ടു് ഒത്തിരിനാളായി.
(ബൈ ദ വേ, ഷർട്ടിനും മുണ്ടിനും ഇത്രയും കഞ്ഞി പിഴിയാതിരുന്നാൽ, വില്യം ഷേക്‌സ്പിയറിന്റെ ഭാഷയിൽ പറഞ്ഞാൽ, കൂടുതൽ “elbow-room” ലഭിക്കും. പോരെങ്കിൽ, കോവിഡാധിഷ്ഠിതമായ ആസുരയുഗങ്ങളിൽ വൈരുദ്ധ്യാത്മകഭരണവർഗ്ഗവും, പ്രതിലോമകാരികളായ “ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ മേധാവികളും” കിറ്റിന്റെ മറവിൽ ഒളിച്ചുകടത്തുന്ന കൊട്ടാരനവീകരണങ്ങളും നവനവമായ നിയമനങ്ങളുംപോലെ, “പാർസിമോണിയസ്” എന്നു് സാമാന്യജനത്തിനു് തോന്നുന്നവിധത്തിൽ വളരെ സൂക്ഷ്മമായി ചിലവഴിക്കേണ്ടതും, മിച്ചമൂല്യാധിഷ്ഠിതവുമായ ഒരു ഭൗതികവിഭവമാണു് കഞ്ഞി എന്നു് “ഡെയ്ർഡെവിൾ കാപ്പിറ്റലിസ്റ്റ്” എന്ന, വിശ്വവിഖ്യാതമായ തന്റെ കംണിഷ്ട് മൂലാധാരഗ്രന്ഥത്തിൽ കാൾ മാർക്‌സ് പറഞ്ഞിട്ടുണ്ടെന്നു് No. 1 മല്ലുക്കളെ കുഴിയാനത്തലവട്ടവും പ്രത്യയശാസ്ത്രപരമായി ബോധവത്കരിച്ചിട്ടുണ്ടല്ലോ! അതാവതു്, all is well = മൊത്തം കൊളം!!)
June 14 2021 12:55
June 15 2021 19:46
കാര്യകാരണസംബന്ധമായ എന്റെയൊരു സാഹചര്യാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ, ഒരു ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിനു് എനിക്കു് ശതത്തിലേറെ ലൈക്കുകളും, ദശത്തിലേറെ കമന്റുകളും കിട്ടുന്നതു്, കടുവയ്ക്കു് ഇര കിട്ടുന്നതുപോലെ, അത്യപൂർവ്വമായ ഒരു സംഭവമാണു്. അതുകൊണ്ടാണു് അതിന്റെ പിന്നിലെ ഗ്രഹനിലാസ്വാധീനം ജ്യോതിഷാധിഷ്ഠിതമായി പരിശോധിച്ചു് പ്രശ്നപരിഹാരം കണ്ടെത്താനായി ഞാൻ കവടിനിരത്തിയതും, അതിലേക്കു് അല്പം മഷി കൂടി ഇട്ടശേഷം ആകമാനമായി ഉറ്റുനോക്കിയതും.
“സുനാമി” പോലെ എനിക്കു് ലഭിച്ച ബഹുദശം ലൈക്കുകളുടെയും അനേകം കമന്റുകളുടെയും അടിസ്ഥാനത്തിൽ, ലോകാവസാനത്തിനു് ഇനി അധികനാളുകൾ ഉണ്ടാകാൻ വഴിയില്ല എന്നാണു് പ്രശ്നവശാൽ തെളിഞ്ഞതു്. ലോകാവസാനത്തിന്റെ തൊട്ടുപിന്നാലെ സ്വർഗ്ഗരാജ്യവും വരുന്നതാണു് പൊതുവേ ദൈവരാജ്യത്തിലെ ഒരു നടപ്പുരീതി എന്നതിനാൽ, പണ്ടു് യെഹൂദ്യമരുഭൂമിയിലൂടെ തെണ്ടിത്തിരിഞ്ഞുനടന്ന യോഹന്നാൻ സ്നാപകൻ വിളിച്ചുപറഞ്ഞ അതേ പരിഹാരമാർഗ്ഗം മൊത്തം ഫെയ്‌സ്ബുക്ക് ഇടവകക്കാരും അധികം കാലതാമസമില്ലാതെ സ്വീകരിച്ചാൽ നന്നായിരിക്കും: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”! (മത്തായി: 3: 1 – 3)
“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു്: (മേഘവാഹനനായ) കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ!” എന്നു് യെശയ്യാപ്രവാചകൻ വിളിച്ചുപറഞ്ഞതു് ഇപ്പറഞ്ഞ യോഹന്നാൻ സ്നാപകനെപ്പറ്റിയാണെന്നു് മറക്കാതിരുന്നാൽ, തിരിയിട്ട മൺചെരാതിൽ വേണ്ടത്ര മണ്ണെണ്ണയുമായി മദമിളകിയ മണവാളന്റെ മേഘത്തിലേറിയുള്ള രണ്ടാമത്തെ വരവിനായി കാത്തിരുന്നു് “മറക്കാതിരിക്കൽ” മഹായജ്ഞത്തിൽ വിജയിച്ച അഞ്ചു് ബിബ്ലിക്കൽ മണവാട്ടികളെപ്പോലെ ഫെയ്‌സ്ബുക്ക് ഇടവകയിലെ പാപികളായ സകല മണവാട്ടികളെയും പുയ്യാപ്ല കൈക്കൊണ്ടു് സ്വർഗ്ഗത്തിലെ മണിയറയിലേക്കു് കൂട്ടിക്കൊണ്ടുപോകും. മൺചെരാതും, തിരിയും, മണ്ണെണ്ണയും ഒന്നുമില്ലാതെ ചുമ്മാ കിടന്നു് കൂർക്കം വലിച്ചുറങ്ങുന്ന എണ്ണങ്ങളുടെ ചന്തിക്കു് നാലു് തൊഴി തൊഴിച്ചു് പുയ്യാപ്ല നിർദ്ദാക്ഷിണ്യം ആക്രോശിക്കും: “കടക്കു് പുറത്തു്!”
താനല്ലാതെ മറ്റു് ദൈവങ്ങളില്ലാത്ത ഏകദൈവമായ യഹോവയുടെ ഏകപുത്രനാണു് (മേഘവാഹനനായ) “സാക്ഷാൽ” കർത്താവെന്നും, താനല്ലാതെ മറ്റു് ദൈവങ്ങളില്ലാത്ത ഏകദൈവമായ അല്ലാഹു “സാക്ഷാൽ” അക്ബറാണെന്നും, അല്ലാഹുവല്ലാതെ വേറെ അക്ബറില്ലെന്നും ഉത്തമബോദ്ധ്യത്തോടെ വിശ്വസിച്ചു്, ഉണർവ്വിലും ഉറക്കത്തിലും, തീറ്റയിലും തൂറ്റലിലും, മുക്കലിലും മൂളലിലും, നിന്റെ ഉത്പാദനേന്ദ്രിയവുമായി ബന്ധപ്പെട്ട സകലവിധ വാണിജ്യവ്യാപാര ഇടപാടുകളിലും, മനഃപൂർവ്വമോ അല്ലാതെയോ, മൊത്തമായോ ചില്ലറയായോ നിനക്കു് സംഭവിച്ച മഹാപാപങ്ങൾ പുരോഹിതസമക്ഷം ഏറ്റുപറഞ്ഞു് സമസ്താപരാധത്തിനു് (കൊച്ചിയുടെയോ കൊറിയയുടെയോ) മാപ്പു് സഹിതം മാനസാന്തരപ്പെട്ടാൽ നിനക്കും നിന്റെ കുടുംബത്തിനും രക്ഷപെടാം. അല്ലെങ്കിൽ നിന്റെ കാര്യം പോക്കുതന്നെ! കാരണം, നിന്നെ ശിക്ഷിക്കുക എന്ന ഒരേയൊരു പ്രാകൃതആസക്തിയാൽ നയിക്കപ്പെടുന്ന, നിന്റെയും നിന്റെ കുടുംബത്തിന്റെയും സകലപ്രപഞ്ചത്തിന്റെയും സ്രഷ്ടാവായ “സാക്ഷാൽ ഏകദൈവം” സ്നേഹസ്വരൂപിയാണു്, സ്നേഹത്തിന്റെ മൂർത്തീമത്ത്ഭാവമാണു്!
എന്റെ പോട്ടം ലൈക്കിയവരും കമന്റിയവരും സ്നേഹാന്വേഷണങ്ങൾ അറിയിച്ചവരുമായ എല്ലാ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു. Stay tuned!
June 18 2021 10:23
പ്രജാപതിക്കു് സഗൗരവം പ്രോട്ടോക്കോൾ അനുസരിച്ചു് “പുഷ്പചക്രം” അർപ്പിച്ചു് കൃതജ്ഞത രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന പ്രജകളാവണം ചിത്രത്തിൽ. അധോലോകഹീറോ ചാൾസ് ശോഭാരാജിൽ മാത്രം കാണാൻ കഴിയുന്ന ആ പൗരബോധവും, അച്ചടക്കവും, സോദ്ദേശ്യവും, “നിശ്ചയധാർഷ്ട്യവും” കണ്ടില്ലേ?
പ്രജാപതിയുടെ ക്ഷേമനിധി നാടിന്റെ ക്ഷേമനിധിയാണു്! പ്രജാപതിയുടെ ക്ഷേമമാണു് നാടിന്റെ ക്ഷേമം! നാടിനെ “ക്ഷേമിപ്പിക്കാൻ” അന്യായ വിലയ്ക്കു് വിഷം വാങ്ങിക്കുടിച്ചു് മത്തുപിടിക്കാനും, പാമ്പുകളിക്കാനും, സത്തുപോകാനുംവരെ സദാ സന്നദ്ധരായവരാണു് നാട്ടുകാർ.
സ്വന്തം നാടിനുവേണ്ടി ബലിദാനികളാകുക, സ്വന്തം പാർട്ടിക്കുവേണ്ടി രക്തസാക്ഷികളാകുക തുടങ്ങിയ പദവികളെല്ലാം ഒരു നാട്ടുകാരനു് കിട്ടാവുന്നതിൽ വച്ചു് ഏറ്റവും ഉന്നതമായ പ്രിവിലെജുകളാണു്. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിവച്ചിരിക്കുന്നവരോടു് നാട്ടുകാർ നന്ദിയുള്ളവരായിരിക്കണം.
നാളെ ഉണ്ടോ ഉണ്ടില്ലയോ, റീത്തു് വയ്ക്കാൻ പറ്റുമോ പറ്റില്ലയോ, നന്ദിചൊല്ലാൻ കഴിയുമോ കഴിയില്ലയോ മുതലായ കാര്യങ്ങൾ എല്ലാ മതങ്ങളിലെയും ദൈവങ്ങൾക്കു് കൃത്യമായി അറിയാമെങ്കിലും, നാട്ടുകാർക്കു് അതിനെപ്പറ്റിയൊന്നും യാതൊരുവിധ ഗന്ധവുമില്ല എന്നോർക്കണം!
അതുകൊണ്ടാണു്, കൃതജ്ഞതാപ്രകടനങ്ങൾക്കായി അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം അതു് സാരസമ്പൂർണ്ണമാക്കാനായി നാട്ടുകാർ ക്യൂ നില്ക്കുന്നതു്.
“ദാ വന്നു, ദാ പോയി” എന്ന രീതിയിൽ, ആർബിട്രറിയായി വന്നും പോയും, പോയും വന്നുമിരിക്കുന്ന കൊറോണ ലോക്ക് ഡൗണുകളിൽ നാടിന്റെ പ്രോസ്പെരിറ്റിക്കുവേണ്ടി തന്നാലാവുന്നതു് ചെയ്യാൻ കിട്ടുന്ന ഒരു നിമിഷവും പാഴാക്കാതെ നാട്ടുകാർ ആക്ടീവാകും. അതാണു് നാട്ടുസ്നേഹം. മനുഷ്യർ നാട്ടുദ്രോഹികളാകാൻ ആഗ്രഹിക്കുന്നില്ലതന്നെ!
“നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം!”
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)
June 19 2021 07:52
P. Viju and K. Sudhu in Political Sumo
(Picture courtesy: Naohiko Hatta/AP Photo/Kyodo News, via npr)
June 19 2021 11:26
ബ്രണ്ണനിലെ “വമ്പൻ” ആരു് എന്ന ചോദ്യത്തെക്കാൾ കൂടുതൽ അർത്ഥവത്തും, ദ്വിതീയാക്ഷരപ്രാസവത്തും, തന്മൂലം കേരളപ്രാസവത്തുമായ ചോദ്യം ബ്രണ്ണനിലെ “മൊണ്ണൻ” ആരു് എന്ന ചോദ്യമായിരുന്നില്ലേ എന്നൊരു “അർത്ഥാന്തരന്യാസം”.
(അറിയാത്തവർക്കായി: വിശേഷം കൊണ്ടുസാമാന്യമതുകൊണ്ടുവിശേഷമോ സമർത്ഥിക്കുകിലാമർത്ഥാന്തരന്യാസമലംകൃതി).
പക്ഷേ, “സാമാന്യംതാൻ വിശേഷംതാനിവയിൽ പ്രസ്തുതത്തിനു് അർത്ഥാന്തരന്യാസമാകുമന്യം കൊണ്ടുള്ള സമർത്ഥനം” വൈരുദ്ധ്യാത്മകവും “മാർക്സിസ്റ്റ് നവോത്ഥാന ബുദ്ധിജൈവികവുമായി” സാദ്ധ്യമാകണമെങ്കിൽ, “സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം” എന്ന “മമ്മൂക്കാസ് ജനറൽ തിയറി ഓഫ് മല്ലു ഫില്മിക് സെൻസേഷണൽ ഡിങ്കോൾഫി” അനുസരിച്ചു് സംഭവം വളരെ കോമ്പ്ലെക്സും കോമ്പ്ലിക്കേറ്റഡും, മെറ്റീരിയലിസ്റ്റിക്കലി “ഡയലെക്ട്രിക്കു”മാണു്.
ഒരു നടയ്ക്കു് പോകില്ല എന്നു് സംസ്കൃതം.
June 19 2021 11:51
മരം ഒരു വരം! നീയൊരു മരമാകൂ! മരവരമാകൂ! മരംമുറിച്ചുകടത്താൻ നീയൊരു മരവരമൊഴിമുത്താകൂ! ഒരു വളിമൊഴിമാക്രിസ്റ്റാകൂ! ഇങ്കിലാഹ് സിന്താവാഹ്!
June 19 2021 13:08
Happy and Soothing Reading Day!!(Image courtesy: picture alliance / Bildagentur-o, via WeLT)
June 24 2021 12:07
ഇന്നു് കണികണ്ടതു് ഫെയ്‌സ്ബുക്ക് മുഴുക്കെ നിറഞ്ഞു് നിൽക്കുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം. സി. ജോസഫൈനെയാണു്. എന്റെ നിത്യപ്രാർത്ഥന അങ്ങനെ ഫലം കണ്ടു എന്നു് പറഞ്ഞാൽ മതി.
കണിയിലും മുഹൂർത്തത്തിലും കൈനീട്ടത്തിലും ദൈവത്തിലും ഷാരിയയിലും മതേതരത്വത്തിലും ജനാധിപത്യത്തിലും ക്യാപ്പിറ്റലിസത്തിലും കമ്മ്യൂണിസത്തിലുമെല്ലാം ഒരുപോലെ വിശ്വസിക്കുന്ന ഒരു ആദർശവാനാണു് ഞാൻ. “സമദൂരത്തിൽ ഒളിദൂരം, ഒളിദൂരത്തിൽ സമദൂരം” എന്നതാണു് എന്റെ ആദര്‍ശസൂക്തം.
“കണികാണുംനേരം കമ്മിച്ച്യാച്ചീടെ കനിവോലും കണ്ഠക്കളവാണി
പുലർകാലേതന്നെ മുഴങ്ങിക്കേൾക്കണേ കമ്മിപ്പ്രോഫെറ്റേ കാൾ മാർക്സേ!”
എന്തിനാണു് ആളുകൾ ജോസഫൈൻ ച്യാച്ചിയെ തെറിവിളിക്കുന്നതു് എന്നെനിക്കറിയില്ല. കേരളത്തിൽ നിലവിലിരിക്കുന്ന പൊളിറ്റിക്കൽ സിസ്റ്റവുമായി പൊരുത്തപ്പെട്ടു് പോകാൻ കഴിയുന്നവർക്കേ ഫങ്ക്ഷണറികളായി വിജയിച്ചു് വിരാജിക്കാൻ കഴിയൂ.
കേരളത്തിലെ “കിറ്റോളി” സിസ്റ്റത്തിൽ ജോസഫൈൻ ച്യാച്ചിയെപ്പോലൊരു മഡാം ഡെ കമ്മിണിയെ അല്ലാതെ മഡാം ഡെ പൊമ്പാഡൂറിനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിക്കാൻ പറ്റുമോ? പെട്രോൾ വണ്ടിയിൽ ഡീസലൊഴിച്ചാൽ വണ്ടിയോടില്ല.
ചേരാത്തവയെ ചേർക്കാൻ ശ്രമിച്ചാൽ, കമ്പ്യൂട്ടറിലേതുപോലെ, “System Error”, “404 Not Found”, “കടക്കു് പുറത്തു്” ഇത്യാദി എറർ മെസേജുകൾ കണ്ടു് സായുജ്യമടയാം, അത്രതന്നെ!
മലയാളികളുടെ ഭാഗ്യത്തിനു്, വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ യൂഫണി അലയടിച്ചതു് കൃത്യസമയത്താണു്. കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ നടന്ന ഗാർഹികപീഡനവും ആത്മഹത്യയും മൂലം വളരെ മനഃക്ഷോഭത്തിലായിരുന്നു മലയാളികൾ. ഒരു ഇടക്കാലാശ്വാസം എന്ന നിലയിൽ അതിൽ നിന്നും ഒരു മോചനമാണു് ജോസഫൈൻ ച്യാച്ചി വഴി അവർക്കു് ലഭിച്ചതു്.
ഏതെങ്കിലും മുൻമന്ത്രിമാർ സൈക്കിളിൽ യാത്ര ചെയ്തോ, ഏതെങ്കിലും എംഎൽഎമാർ ചെരിപ്പിടാതെ നടന്നോ, മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഗതകാലബ്രണ്ണൻസ്മരണകൾ അയവിറക്കുന്നതിന്റെ ഭാഗമായി കയ്യാങ്കളികളും കഥകളിമുദ്രകളും കാണിച്ചോ മലയാളികളെ പുതുതായി ആജിറ്റേറ്റ് ചെയ്യുന്നതുവരെ, അവർ ജോസഫൈൻ ച്യാച്ചിയുടെ പിന്നാലെ കൂടിക്കൊള്ളും.
ഓണം വരാൻ ഒരു മൂലം വേണമെന്നല്ലാതെ, ഓണം വരണമെന്നു് ഒട്ടും നിർബന്ധമുള്ളവരല്ല മലയാളികൾ. ചർച്ച ചെയ്യാൻ ഒരു പ്രശ്നം വേണമെന്നല്ലാതെ, പ്രശ്നത്തിനു് പരിഹാരം ഉണ്ടാകണമെന്നു് ഒട്ടും നിർബന്ധമുള്ളവരല്ല മലയാളികൾ.
അതേസമയം, പ്രശ്നങ്ങൾ തുല്യമായ സ്ഥാനവില നൽകി ചർച്ച ചെയ്യപ്പെടെണ്ടവയാണെന്ന കാര്യത്തിൽ മലയാളികൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളില്ലതാനും. അമ്മയെ കൊന്നതായാലും, “വൺ ടൂ ത്രീ” ആയാലും, അഴിമതിയായാലും, ആർത്തവമായാലും, വത്തക്കയായാലും മലയാളി അവയെല്ലാം തുല്യപ്രാധാന്യം നൽകിയേ ചർച്ച ചെയ്യൂ. ചർച്ചപ്പന്തിയിൽ വിഷയപക്ഷഭേദം കാണിക്കുന്ന പറട്ട സ്വഭാവം മലയാളികൾക്കില്ല.
June 24 2021 15:28
ഇന്നു് Paul Zacharia-യുടെ വകയായി ഫെയ്‌സ്ബുക്കിൽ കണ്ടതു്: “അന്നയും ദസ്തയേവ്സ്കിയും പ്രണയിക്കുകയാണു്.”
നന്നായി. അന്ന ദസ്തയേ-വിസ്കിയുമായല്ലാതെ, ദസ്തയേ-വോഡ്കയുമായാണു് പ്രണയിച്ചിരുന്നതെങ്കിൽ ഇന്നിവിടെ ഒരുപാടു് പാണ്ടിലോറികൾ നിറയ്ക്കാനുംമാത്രം ശവം വീണേനെ!
വംശപാരമ്പര്യം കാത്തുസൂക്ഷിക്കാത്ത അന്നകളും, മറിയകളും, ജോണി വാക്കറുകളും, ഗോർബച്ചോവ്-, യെൽത്സിൻ വോഡ്കകളും ഉന്മൂലനം ചെയ്യപ്പെടണം!
ആര്യനായ ഹിറ്റ്ലർ, തന്റെയും യഹൂദരുടെയും ഏകദൈവമായ യഹോവയുടെ പുത്രനായ യേശുവിന്റെ ഘാതകരായ യഹൂദരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതും, അറേബ്യൻ പെനിൻസുലയിലെ “ആദിവാസികളായ” അറബികൾ അവിടത്തെ “കുടിയേറ്റക്കാരായ” ഇസ്രയേലികളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതുമെല്ലാം വംശപാരമ്പര്യം കാത്തുസൂക്ഷിക്കാനാണു്!
കളിയല്ല കല്യാണം; സ്ത്രീധനമാണു് കല്യാണം!!
June 24 2021 16:08
കാൾ മാർക്സ് തന്റെ വിനീതവിധേയനും, അഭ്യുദയകാംക്ഷിയും, തൊഴിൽ, ജോലി, അദ്ധ്വാനം എന്നെല്ലാം കേട്ടാൽ വിയർപ്പിന്റെ അസുഖം കലശലാകുമായിരുന്ന മാർക്സിനും അവന്റെ കുടുംബത്തിനും കഞ്ഞികുടിക്കാനുള്ള വക പതിവായി നൽകി സംരക്ഷിച്ചിരുന്ന കോട്ടൺ ഫാക്ടറി ക്യാപ്പിറ്റലിസ്റ്റുമായിരുന്ന ഫ്രീഡ്രിഹ് എൻഗൽസിനെഴുതിയ കത്തുകളിൽ നിന്നും സ്പഷ്ടമായി വായിച്ചെടുക്കാൻ കഴിയുന്നതുപോലെ, പെറ്റമ്മയെ ഒരുവശത്തു് ഒരു ആർച്ച് എനിമിയെപ്പോലെയും, മറുവശത്തു് ഒരു കറവപ്പശുവിനെപ്പോലെയും, യാതൊരുവിധ ഉളുപ്പോ മനഃസാക്ഷിക്കുത്തോ ഇല്ലാതെ പരിഗണിക്കുകയും മുതലെടുക്കുകയും ചെയ്തിരുന്ന മാർക്സ് എന്ന “മനുഷ്യസ്നേഹിയുടെ” വികൃതമനസ്സിൽ രൂപമെടുത്തതും, അങ്ങേയറ്റം ഉട്ടോപ്യനും, ബൗദ്ധികമായും ചരിത്രപരമായും അടിസ്ഥാനരഹിതവുമായ മാർക്സിസം എന്ന, ജർമ്മൻ ഭാഷയിൽ വായിച്ചാൽ നല്ല “പ്രാസഭംഗിയുള്ള” പ്രാകൃത ഐഡിയോളജിയിൽ നിന്നും മോചനം നേടാൻ കേരളസമൂഹത്തിനു് കഴിയാത്തിടത്തോളം, വിദ്യാഭ്യാസപരവും സാംസ്കാരികവും സാമ്പത്തികവുമായ ഒരു സാമൂഹികപുരോഗതി സ്വപ്നം കാണുന്നതുപോലും അസംബന്ധമായിരിക്കും.
June 28 2021 12:47
കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന ഒരു ഭീകരരഹസ്യം സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്ര ഐ. പി. എസ്., തന്റെ പെൻഷൻ കാലത്തു് ജനകീയർ കയ്യാളുന്ന അധികാരസ്ഥാനങ്ങളിൽ നിന്നും തനിക്കു് ഉണ്ടാകാനിടയുള്ള വരുംവരായ്കകളെ കൂൾകൂളായി തൃണവത്കരിച്ചുകൊണ്ട് അതിധീരമായി പുറത്തുവിട്ടിരിക്കുന്നു!
മലയാളികളുടെ ഭീകരബന്ധത്തിൽ താൻ വളരെ ആശങ്കാകുലനാണെന്നും ലോക്നാഥ് ബെഹ്ര വെളിപ്പെടുത്തിയിട്ടുണ്ടു്. മാത്രവുമല്ല, സ്വര്‍ണക്കടത്തു് തടയാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ജന്മഭൂമിയായ മഹാരാഷ്ട്ര പാസ്സാക്കിയതുപോലുള്ള ഒരു കർശനനിയമം, DYFI- സ്വര്‍ണ്ണക്കള്ളക്കടത്തു് സംഘത്തിന്റെ ജന്മഭൂമിയായ കേരളത്തിലെ നിയമനിർമ്മാണസഭയിൽ, പിണറായി സ്പെഷൽ പ്രമേയരൂപത്തിൽ അവതരിപ്പിച്ചു്, ഭരണകക്ഷികളുടെയും പ്രതിപക്ഷകക്ഷികളുടെയും എതിർശബ്ദമില്ലാത്ത പിൻതുണയോടെ പാസ്സാക്കുമെന്നും ശ്രീ ലോക്നാഥ് ബെഹ്ര വ്യക്തമാക്കുകയുണ്ടായി.
കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന ആ ഭീകരരഹസ്യം ഇക്കണ്ട കാലം മുഴുവൻ ഇരുചെവിയറിയാതെ ഉള്ളിലൊതുക്കി ജീവിച്ച ലോക്നാഥ് ബെഹ്രയുടെ ആ നിസ്തുലനിർമ്മലസ്വരാജ്യസ്നേഹമാണു് എന്നെ അത്ഭുതപരതന്ത്രമന്ത്രിയാക്കുന്നതു്! എന്തൊരു മഹാനുഭാവലു!
പട്ടമഹിഷിയുടെ മുന്നിൽ വിനീതവിധേയനായി പഞ്ചപുച്ഛമടക്കി തൊഴുതുവണങ്ങി മുതുകുകുനിച്ചു് നിൽക്കുമ്പോഴും, കൊറോണ പകർച്ചവ്യാധിയുടെ കാലത്തും, “രാജകോപം” ഭയന്നു്, പ്രജാപതി തന്റെ അടിവയറ്റിലെ ജീർണ്ണിച്ച അമേധ്യത്തിൽ നിന്നും തിരഞ്ഞുപിടിച്ചു് തികട്ടിയെടുത്തു് ആവേശപൂർവ്വം അയവിറക്കുന്ന ഗതകാലഅക്കാദമികവീരശൂരപരാക്രമങ്ങൾ, താനും, നീതിനിർവഹണസപര്യയിൽ തന്റെ നിരുപാധികമായ സംരക്ഷണം ലഭിക്കുമെന്ന ഉത്തമബോദ്ധ്യത്താൽ നയിക്കപ്പെടുന്ന സബോർഡിനെറ്റ്സും, മാസ്ക്ക് പോലും ധരിക്കാതെ, “HMV” (His Master’s Voice) എന്ന ഗ്രാമൊഫോൺ കമ്പനിയുടെ ലോഗോയിൽ, “തന്റെ മാസ്റ്ററുടെ വോയ്‌സ്” കേൾക്കാനായി ലൗഡ് സ്പീക്കറിനു് മുന്നിൽ ശ്വാനസഹജമായ ആകാംക്ഷയോടെ കുത്തിയിരിക്കുന്ന “നിപ്പർ” പട്ടിയെപ്പോലെ, ശ്രദ്ധാപൂർവ്വം കേൾക്കാനായി കാതോർത്തു് കാത്തിരിക്കുമ്പോഴും, ഭീകരസംഘങ്ങളെന്നു് തനിക്കു് വ്യക്തമായും ബോദ്ധ്യമായവർക്കു് കൂച്ചുവിലങ്ങിടാൻ കഴിയാതെപോകുന്ന ഒരു IPS ഉദ്യോഗസ്ഥൻ, നിസ്വാർത്ഥനാകേണ്ട ഒരു രാജ്യസേവകൻ, ഒരു “ലോകനാഥൻ” ശ്രീ ലോക്നാഥ് ബെഹ്ര ഐ. പി. എസ്., സുദീർഘമായ തന്റെ സേവനഗതകാലങ്ങളിൽ അനുഭവിക്കേണ്ടിവന്നിട്ടുള്ള ക്രൂരവും പൈശാചികവും ഹൃദയഭേദകവുമായ മാനസികസംഘർഷങ്ങൾ, പ്രത്യയശാസ്ത്രപരമായ ഗത്യന്തരമില്ലായ്മകൾ, അതാണു് എന്നെ അത്ഭുതപരതന്ത്രമന്ത്രിയാശാനാക്കുന്നതു്!
June 29 2021 11:08
പള്ളികളിലെ പാട്ടുകുർബ്ബാനകളും, പോട്ടയിലെ ധ്യാനം കൂടലുകളും, രോഗശാന്തമ്മച്ച്യാച്ചികളുടെ കൃപാസനപ്പത്രശുശ്രൂഷകളും, ചുട്ടുപൊള്ളുന്ന നട്ടുച്ചനേരത്തു് ഭദ്രാസനത്തിൽ മുളച്ച ആല്മരച്ചുവട്ടിലിരുന്നു് ഞാൻ നടത്തിയ ഫിലോസഫിക്കൽ റിഫ്ലക്ഷനുകളും വഴി എം-പിരിക്കലായി പിരി അയഞ്ഞുപോയ എന്റെ ജ്ഞാനോദയതിരുക്കാണിയിലൂടെ കേരളത്തിലെ ഇടതുകക്ഷാദി ഫെമിനിസ്റ്റുകളെയും ക്ഷീരബലാദി ഫെമിനിസങ്ങളെയും ഭൗതികവും, ആത്മീയവും, ആദ്ധ്യാത്മികവും, വൈരുദ്ധ്യാത്മകവുമായി പഠിച്ചതിന്റെ ഫലമായി എനിക്കു് ലഭിച്ച ബോധോദയം ഇതാണു്: “പൊട്ടുള്ളവർ പൊട്ടികൾ, പൊട്ടില്ലാത്തവർ പൊട്ടിച്ചികൾ! നാണമുള്ളവർ നാണികൾ, നാണമില്ലാത്തവർ, അഥവാ നാണം കെട്ടവർ നാണിച്ചികൾ!! ഫെം നൊർമ്മാല്ല് ഫെമിനിസ്റ്റുകൾ, ഫെം ഫറ്റാല്ല് ഫെമിനിച്ചികൾ!!!
July 02 2021 11:20
ഭൂമി, ജലം, വായു, അഗ്നി എന്നിവയായിരുന്നു പുരാതനഗ്രീസിലെ “ചതുർഭൂതങ്ങൾ” (classical elements). അരിസ്റ്റോട്ടിലിന്റെ ജിയോസെൻട്രിക് കോസ്മോസ് മോഡലിലെ സബ്ല്യൂണർ ഗോളമായ ടെറെസ്ട്രിയൽ ഗോളത്തിൽ നിറഞ്ഞുനിൽക്കുന്നതായി (തെറ്റായി) കരുതപ്പെട്ടിരുന്ന ഈഥർ എന്ന പദാർത്ഥം കൂടി ഇടക്കാലത്തു് ഇവയോടോപ്പം ചേർത്തു് “പഞ്ചഭൂതങ്ങൾ” ആക്കപ്പെട്ടിരുന്നു. പ്രകൃതിയിലെ എല്ലാ സങ്കീർണ്ണതകളെയും പ്രാഥമികമായ ഈ ഘടകങ്ങളിലേക്കു് ചുരുക്കാമെന്നായിരുന്നു വിശ്വാസം.
ഹൈന്ദവവിശ്വാസപ്രകാരം പ്രത്യക്ഷലോകം മുഴുവൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതു് ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളാലാണു്. ഗ്രീസിൽ ഇടക്കാലത്തു് അഞ്ചാംഭൂതമായിരുന്ന ഈഥറിന്റെ സ്ഥാനമാണു് ഭാരതത്തിൽ സ്ഥിരഭൂതമായ ആകാശം അലങ്കരിക്കുന്നതു്.
ന്യൂട്ടന്റെ യൂണിവേഴ്‌സൽ ഗ്രാവിറ്റേഷൻ ഇക്വേഷനിലെ ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ് ആയ “G”-യുടെ ന്യൂമെറിക് വാല്യു പരീക്ഷണം വഴി നിർണ്ണയിച്ചവനും, ന്യൂട്ടൺ മരിച്ചു് നാലു് വർഷങ്ങൾക്കു് ശേഷം ജനിച്ചവനും, കെമിസ്റ്റുമായിരുന്ന ഹെൻറി കാവെൻഡിഷ് (1731 – 1810) വായുവിൽ നിന്നും ഗ്യാസ് രൂപത്തിലുള്ള ഹൈഡ്രജൻ വേർപെടുത്തിയതോടെ വായുവിന്റെ “ഭൂതപദവി” തകർന്നുവീണു. എങ്കിലും, ഹൈഡ്രജൻ ഒരു മൂലകമാണെന്ന കാര്യം മനസ്സിലാക്കാൻ കാവെൻഡിഷിനു് കഴിഞ്ഞില്ല. അതുപോലെ, ഓക്സിഹൈഡ്രജൻ പരീക്ഷണത്തിൽ ഉണ്ടാകുന്ന ദ്രാവകം ശുദ്ധമായ ജലമാണെന്നും കാവെൻഡിഷ് കണ്ടെത്തി. അതോടെ ജലത്തിനും തന്റെ ഭൂതപദവി ഉപേക്ഷിക്കേണ്ടിവന്നു.
വായുവും ജലവും എലമെന്റുകളല്ലെങ്കിൽ, ഞങ്ങളും എലമെന്റുകളല്ല എന്നു് ഭൂമിയും ആകാശവും തീരുമാനിച്ചു. പിന്നെയുള്ളതു് അഗ്നിയാണു്. അഗ്നി, അഥവാ തീജ്വാല എന്താണെന്നു് മനുഷ്യർ മനസ്സിലാക്കിയപ്പോൾ അഗ്നിയുടെ ഭൂതപദവിയും കൊഴിഞ്ഞുവീണു. അഗ്നിയുടെ ഭൂതപദവി നഷ്ടപ്പെട്ട വിവരമറിഞ്ഞാൽ കക്ഷിയുടെ ഭാര്യ സ്വാഹ അങ്ങേരോടു് വിവാഹമോചനം ആവശ്യപ്പെടുമോ എന്തോ!
കത്തുന്ന ഗ്യാസാണു് തീജ്വാല. കത്താൻ വേണ്ടത്ര ഉയർന്ന ഊഷ്മാവിൽ എത്തുമ്പോൾ, ഗ്യാസ് മോളിക്യൂളുകളിൽ നിന്നും ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ എമിറ്റ് ചെയ്യപ്പെടും. തത്ഫലമായ ഉയർന്ന തെർമൽ എനർജി മൂലം അയൊണൈസേഷൻ സംഭവിക്കുന്ന മോളിക്യൂളുകളിലെ റീകോമ്പിനേഷൻ വഴി സ്വതന്ത്രമാകുന്ന എനർജി പ്രകാശത്തിന്റെ കണികകളായ ഫോട്ടോണുകളായി ഉദ്വമിപ്പിക്കപ്പെടുന്നതാണു് തീജ്വാല.
രത്നച്ചുരുക്കം: പഞ്ചഭൂതങ്ങളില്ല. പക്ഷേ, ദുർഭൂതങ്ങളുണ്ടു്.
July 08 2021 12:53
ഇല്ലാത്തതും, തികച്ചും അനാവശ്യവുമായ തസ്തികകൾ സ്വേച്ഛാപരമായി സൃഷ്ടിച്ചും, ഉള്ളവയിൽ, പാർട്ടിക്കായി മുടങ്ങാതെയും ഉളുപ്പില്ലാതെയും ഇളിച്ചുകൊണ്ടു് ആരുടെമുന്നിലും പരസ്യമായി കുരയ്ക്കാൻ മടിയില്ലാത്ത വിപ്ലവക്കൊടിച്ചികളെ നിയമവിരുദ്ധമായി കുത്തിത്തിരുകിയും, കേരളജനതയുടെ പൊതുമുതൽ വാരിക്കോരിക്കൊടുത്തതുകൊണ്ടു് പൊതുസമൂഹത്തിനു് എന്തു് നേട്ടമുണ്ടായി എന്നതു് പ്രസക്തമല്ലെന്നു് മാത്രമല്ല, അതു് ചാനലുകളിലോ ചായക്കടകളിലോ വേണ്ടവിധം ഒരിക്കലും ചർച്ചാവിഷയമാവുകയുമില്ല.
പൊൻതൂക്കവും, പെൺതൂക്കവും, മുൻതൂക്കവും, പിൻതൂക്കവും ഉള്ള മസാലവിഷയങ്ങളിൽ മാത്രമേ മലയാളിയുടെ സാമൂഹികബോധം സടകുടഞ്ഞെഴുന്നേറ്റുനിൽക്കാറും, ധാർമ്മികരോഷത്തിന്റെ വഴുവഴുപ്പുള്ള ഞോള ഒലിപ്പിക്കാറുമുള്ളു.
ബാലപീഡനവും, കൊലപാതകവും, അഴിമതിയും, സ്വർണ്ണക്കടത്തും, സ്വജനപക്ഷപാതവുമൊന്നും അതിൽത്തന്നെ ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യങ്ങളായി കാണുന്നവരല്ല മല്ലുക്കൾ. എന്തു് ചെയ്യുന്നു, എന്തു് പറയുന്നു എന്നതല്ല, ആരു് ചെയ്യുന്നു, ആരു് പറയുന്നു എന്ന പ്രാകൃത പരിഗണനയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നവയാണു് മല്ലുക്കളുടെ ധാർമ്മികബോധവും സദാചാരബോധവും നീതിബോധവുമെല്ലാം. ഇരട്ടത്താപ്പിന്റെ ആൾരൂപങ്ങൾ! ചവിട്ടുനാടകങ്ങളുടെയും പട്ടിഷോകളുടെയും ജീവസ്സുറ്റ മാനിഫെസ്റ്റേഷൻസ്!
“റാക്കാട്ടു് പള്ളിക്കു് ഈ കാപ്പ മതി” എന്നു് കരുതുന്ന “ശുദ്ധമാനസരുടെ കറപുരളാത്ത” കൈകളിലാണു് മല്ലുക്കൾ അവരുടെ ഭരണച്ചുമതല ഭരമേല്പിച്ചിരിക്കുന്നതു് എന്നതിനാൽ, സമൂഹത്തിലെ അനീതികൾ ചൂണ്ടിക്കാണിച്ചിട്ടും പ്രയോജനമൊന്നുമില്ല. പിഞ്ഞാണം ഫെയിമും, മറ്റെന്തൊക്കെയോ ഫെയിമും ആയവരുടെ അനുയായികളും, പ്രബുദ്ധരും, നംബർ വണ്ണും ആണെന്നു് അവകാശപ്പെടുന്ന മല്ലുക്കൾ പൊതുവേ ലോലമാനസരാണു്. അതുകൊണ്ടു്, സുഭഗകളായ സുഭദ്രകൾക്കായി അന്തരാത്മാവിന്റെ അഗാധതകളിൽ ഒരു “ലോലമൂലം” നീക്കിവയ്ക്കാൻ അവർ ശ്രദ്ധിക്കാറുണ്ടു്. “ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍” എന്നും മറ്റും മൾട്ടിച്ചങ്കുകൾ മൊത്തം പൊട്ടിച്ചു് കണ്ണിൽ മൂത്രവുമായി അവർ അലമുറയിടുന്നതു് വെറുതെയാണെന്നു് കരുതിയോ?
അന്തരാത്മാവിൽ ആ ഒരു “ലോലമൂലം” ഉള്ളതുകൊണ്ടാണു് കേരളം വ്യവസായസൗഹൃദസംസ്ഥാനമായി നിലകൊള്ളുന്നതുതന്നെ! അല്ലെങ്കിൽ, പൂർവ്വാശ്രമത്തിൽ സദാചാരവിരുദ്ധജീവിതം നയിച്ച ബൂർഷ്വാ ട്രാക്ടറിനു് കേരളത്തിൽ ടയറുകുത്താൻ കഴിയുമായിരുന്നോ? ബൂർഷ്വാ ട്രാക്ടറുകളിലേക്കും, ബലാൽസംഗം ചെയ്തശേഷം ജീവനോടെ കെട്ടിത്തൂക്കുന്ന പിഞ്ചുകുഞ്ഞുങ്ങളിലേക്കും വ്യാപിപ്പിക്കപ്പെടുന്ന സർവ്വലോക തൊഴിലാളിവർഗ്ഗത്തിന്റെ മാർക്സിയൻ മനുഷ്യസ്നേഹം! തൂങ്ങിച്ചാകേണ്ട മനുഷ്യാധമർ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു് തൂക്കിക്കൊല്ലുന്ന മൃഗീയതക്കെതിരെ മൗനം പാലിക്കുന്ന സാംസ്കാരികനായകളുടെ ശ്യാമളകോമള ഇടതുകക്ഷകടലക്കിറ്റുകേരളം!
“പൈനായിരം പൗരർ” വിരലടയാളം പതിപ്പിച്ച നിവേദ്യം സോറി, നിവേദനം അനീതിക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളാൻ ജനം (നോക്കു)കൂലിനൽകി വാഴിച്ചിരിക്കുന്ന ജനപ്രതിനിധിയുടെ തൃപ്പാദങ്ങളിൽ പഞ്ചപുച്ഛമടക്കി സമർപ്പിച്ചാൽ, “ന്യായാനുവര്‍ത്തിയായ അദ്ദ്യം” ഇരുകൈകളുംകൊണ്ടു് പ്രകാശ് കാരാട്ടു് മോഡലിൽ സോറി, ജപ്പാൻ കരാട്ടെ മോഡലിൽ ഒരു “ഏക്ഷൻ” കാണിക്കും. അപ്പോൾ അദ്ദേഹത്തിന്റെ മൂലാധാരത്തിൽ നിന്നും കതിനവെടി പോലൊരു ശബ്ദം ദിഗന്തങ്ങളെ ഭേദിക്കുമാറു് മുഴങ്ങും. അതു് കേൾക്കുന്ന ബോധവത്കൃതകേരളത്തിലെ സഹൃദയർ ഒന്നടങ്കം ആർത്തുവിളിക്കും: ആരൊരാളോന്റെ “ഏക്ഷൻ” മുടക്കുവാൻ, ആരൊരാളോന്റെ “ഫാർട്ട്” തടുക്കുവാൻ, ആരൊരാളോന്റെ കൂതി അടയ്ക്കുവാൻ!!
(കഴിഞ്ഞ വർഷത്തെ ഒരു പോസ്റ്റ് – ഫെയ്‌സ്ബുക്ക് ഓർമ്മിപ്പിച്ചതു്) https://www.facebook.com/permalink.php?story_fbid=3787915851235116&id=100000502159847
July 09 2021 12:27
തത്കാലത്തെ “നംബർ വൺ കംണിഷ്ട്” ജനകീയറിപ്പബ്ലിക്കായ ചൈനയിലെ “സീനിയർ മാൻഡ്രേക്കായ” സീ ജിങ്പിങ്, കോവിഡ്-19 പകർച്ചവ്യാധിയുടെ ആരംഭം, മാവോയിസ്റ്റ് കമ്മ്യൂണിസത്തിന്റെ സാർവ്വലൗകികത്വവും അപ്രമാദിത്വവും സ്ഥാപിക്കുന്നതിനായി ബോധപൂർവ്വം മറച്ചുപിടിച്ചു് ലോകസമൂഹത്തിലെ നിഷ്കളങ്കരായ മനുഷ്യരെ സമാനതകളില്ലാത്ത ഒരു കറ്റാസ്റ്റ്രൊഫിയിലേക്കു് നയിക്കുന്നു!
മറ്റു് ലോകരാഷ്ട്രങ്ങൾക്കല്ലാതെ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ അതുവഴി ഗുരുതരമായ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായോ? ഇനി ഉണ്ടായെങ്കിൽത്തന്നെ, അങ്ങനെയൊരു പ്രശ്നം ഉണ്ടായതായി പുറംലോകം അറിഞ്ഞോ? ഇല്ല.
അതുപോലെതന്നെ, തത്കാലത്തെ “നംബർ ടൂ” ജനകീയറിപ്പബ്ലിക്കായ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് കേരളത്തിലെ “ജൂണിയർ മാൻഡ്രേക്കായ” സഖാ പിൺറോയ്‌നോവ് വിജയിങ്-പിങ്-പോങ്, കോവിഡ്-19 പകർച്ചവ്യാധിയിലൂടെ കേരളത്തിൽ മരണപ്പെട്ട മനുഷ്യരുടെ എണ്ണം കുറച്ചുകാണിച്ചു് തന്റെ കിറ്റാധിഷ്ഠിത കരുതൽകാപട്യത്തിന്റെ ചുളിഞ്ഞ മുഖം, വൃദ്ധന്മാരായ മല്ലുസില്മാനടന്മാരെ അമ്പേ തോല്പിക്കുംവിധം പുട്ടിയിട്ടു് മിനുക്കാൻ ശ്രമിക്കുന്നു!
അദ്ധ്വാനിച്ചു് ദൈനംദിനജീവിതം നയിക്കേണ്ടവരായ കേരളീയർക്കും, കേരളത്തിലെ മാർക്സിയൻ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ക്യാൻസെറസ് മെറ്റാസ്റ്റസിസ് മൂലം, മനുഷ്യാന്തസ്സിനു് അനുസൃതമായ ഒരു ജീവിതം നയിക്കാൻ കഴിയണം എന്ന – തികച്ചും ന്യായമായ – ചിന്തയുടെ പേരിൽ നാടുവിടാൻ തീരുമാനിച്ചവരുമായ പ്രവാസികൾക്കും മറ്റുമല്ലാതെ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കേരളത്തിലെ “ഏക്ഷൻ ഹീറോ വിജുകൾക്കോ”, പ്രത്യയശാസ്ത്രതാത്വികആചാര്യർക്കോ, ന്യായീകരണത്തൊഴിലാളികൾക്കോ അതുകൊണ്ടു് എന്തെങ്കിലും പ്രശ്നം ഉണ്ടായോ? ഇനി ഉണ്ടായെങ്കിൽത്തന്നെ, അങ്ങനെയൊരു പ്രശ്നം ഉണ്ടായതായി കേരള-കോത്താഴ-സോവ്റിൻ റിപ്പബ്ലിക്കിനു് വെളിയിലുള്ള ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാലോകം അതറിഞ്ഞോ? ഇല്ല.
സോ, എവിടെയാണു് പ്രശ്നം? എവിടെയാണൊരു ചേർച്ചക്കുറവു്? മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ്-കാസ്ട്രോയിസ്റ്റ്-ചെഗുവിസ്റ്റ്-പോൾ പോട്ടിസ്റ്റ് കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ, എവ്രിതിങ് ഈസ് പെർഫെക്ട്ലി ഓക്കേ! ഓർ?
July 13 2021 11:50
കുഞ്ഞനരുവികൾ ചേർന്നു് വലിയ പുഴയാകുന്നതുപോലെ, ലാഭക്കൊതി മൂത്തു് ആത്യന്തികമായും അനിവാര്യമായും ആന്തരികമായും ജീർണ്ണിച്ചു് അവശരാകുന്ന ബൂർഷ്വാസിക്കെതിരായി പല രാജ്യങ്ങളിൽ മൊട്ടിട്ടു് വിരിയുന്ന കുഞ്ഞനന്തൻ തൊഴിലാളിവർഗ്ഗവിപ്ലവങ്ങൾ ചേർന്നു് വിപ്ലവങ്ങളുടെ വിപ്ലവമായ ലോകവിപ്ലവം, മുട്ടനാടുവിപ്ലവം, അന്തിമവിപ്ലവം, അമ്മവിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോൾ സാർവ്വലൗകികമായ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം സംസ്ഥാപിതമാകുമെന്നു് പ്രവാചകസിംഹം കാൾ മാർക്സ് പ്രവചിച്ചിട്ടുണ്ടു്.
പ്രവാചകരും, കാക്കാത്തികളും, പല്ലിശാസ്ത്രജ്ഞരും പ്രവചിക്കുന്നതു് അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നവരല്ല സാമാന്യജനം. ഈ സത്യം മനസ്സിൽ കണ്ടുകൊണ്ടാണു് സ്രഷ്ടാവായ ദൈവം M. A. ബേബി, P. രാജീവ്, M. M. അക്ബർ തുടങ്ങിയ രാഷ്ട്രീയതാത്വികരെയും മതവ്യാഖ്യാതാക്കളെയും സൃഷ്ടിച്ചതു്.
കുഞ്ഞനന്തനരുവികൾ ക്വൊട്ടേഷൻ വ്യവസ്ഥയിൽ വിപ്ലവാത്മകമായി ഇത്രനാളും കുത്തിയൊഴുകിക്കൊണ്ടിരുന്നതു് വിടൽ കാസ്ട്രോയുടെ കമ്മ്യൂണിസ്റ്റ് ക്യൂബയിലേക്കായിരുന്നു എന്നു് തോന്നുന്നു. കാരണം, ക്യൂബയിൽ ഇപ്പോൾ അമ്മമാരും അപ്പന്മാരും അന്തിമവിപ്ലവത്തിൽ ഏർപ്പെട്ടിരിക്കുന്നതായാണു് വാർത്തകൾ. ആ സ്ഥിതിക്കു് തൊഴിലാളിവർഗ്ഗസർവ്വാധിപത്യസംസ്ഥാപനത്തിനു് ഇനി അധികം കാലതാമസമുണ്ടാകാൻ വഴിയില്ല.
യേരുശലേം പുത്രികളേ, സന്തോഷിപ്പിൻ! തപ്പുകളോടെയും ചതുരത്തപ്പുകളോടെയും നൃത്തം ചെയ്വിൻ! തല ചുറ്റുവോളം നിങ്ങൾ വട്ടം ചുറ്റുവിൻ! മാർക്സാചാര്യൻ മനുഷ്യവർഗ്ഗത്തിനായി പ്രവചിച്ചതും, വാഗ്ദാനം ചെയ്തതുമായ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വം ഇതാ നിങ്ങളുടെ മൂക്കിനു് ചുവട്ടിൽ എത്തിയിരിക്കുന്നു!
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനഭാഗം:
“സ്വന്തം അഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും (ഇടതുകക്ഷ കേരളത്തിൽ കൊറോണവഴി മരിച്ചവരുടെ കണക്കുകളെയും) മൂടിവയ്ക്കുന്നതു് കമ്മ്യൂണിസ്റ്റുകാർക്കു് അറപ്പാണു്. നിലവിലുള്ള സാമൂഹ്യക്രമങ്ങളെയാകെ ബലംപ്രയോഗിച്ചു് മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യം നേടാനാവൂ എന്നവർ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവം കണ്ടു് ഭരണാധികാരിവർഗ്ഗങ്ങൾ കിടിലം കൊള്ളട്ടെ! തൊഴിലാളികൾക്കു് സ്വന്തം ചങ്ങലയല്ലാതെ (കിറ്റല്ലാതെ) മറ്റൊന്നും നഷ്ടപ്പെടാനില്ല. നേടാനോ ഒരു (കണ്ണൂരിയൻ മാക്രിസ്റ്റ് പാർട്ടിഗ്രാമമോഡൽ) ലോകവും.”
“Proletarier aller Länder, vereinigt euch!”
July 15 2021 09:29
ഓണക്കിറ്റിൽ ശർക്കരവരട്ടിയും ക്രീം ബിസ്ക്കറ്റും ഉണ്ടായിരിക്കുമത്രെ! മലയാളിയുടെയും മാവേലിയുടെയും ഇഷ്ടവിഭവങ്ങളായ ആനമയക്കിയും ബീഫ് വരട്ടിയും കൂടി ഓണസഞ്ചിയിൽ തിരുകാമായിരുന്നു.
ബോംബേയെ മുംബൈ ആക്കിയതുപോലെ, അന്യഥാവാദികളുടെ ഭരണപരിഷ്കാരം എന്ന നിലയിൽ, മൊത്തം വരട്ടികളെയും വിരട്ടികളാക്കി പുനർനാമകരണം ചെയ്യുന്ന കാര്യത്തിലേക്കും ഇടതുഗേർമെന്റിന്റെ അടിയന്തിരശ്രദ്ധ, ഓണക്കിറ്റിന്റെ കാര്യത്തിൽ എന്നപോലെതന്നെ, പതിഞ്ഞാൽ നന്നായിരിക്കും എന്നൊരഭിപ്രായം എനിക്കുണ്ടു്.
- ശർക്കരവിരട്ടി, ചക്കവിരട്ടി, പോത്തുവിരട്ടി, പന്നിവിരട്ടി, ആനവിരട്ടി, മന്ത്രിവിരട്ടി, അങ്ങനെയങ്ങനെ. വിരട്ടൽവിദഗ്ദ്ധരാൽ ഭരിക്കപ്പെടുന്ന ഒരു ലോകോത്തരജനതയ്ക്കു് അതൊക്കെയല്ലേ ഒരാത്മാഭിമാനം? ഒരന്തസ്സു്?
പേറെടുക്കാൻ വയറ്റാട്ടിക്കു് “അട്ടിപ്പേറവകാശം” ഉണ്ടെന്നതൊക്കെ ശരിതന്നെ. പക്ഷേ, ഭരണപരിഷ്കാരത്തിന്റെ “അട്ടിപ്പേറവകാശം” തനിക്കു് മാത്രമാണെന്നും പറഞ്ഞു് മുഹമ്മദ് ബിൻ തുഗ്ലക്ക് കേരളത്തിലേക്കു് വന്നാൽ, ഇടതുഗേർമെന്റ് അതിനെ “സാധാരണഗതിയിൽ” നേരിടേണ്ട രീതിയിൽ നേരിടും. അതു് മനസ്സിലാക്കി കളിച്ചാൽ തുഗ്ലക്കിനു് കൊള്ളാം.
വെള്ളം കുടിക്കുന്നവൻ വെടിയുപ്പുതിന്നും! അതിപ്പോ, മുഹമ്മദ് ബിൻ തുഗ്ലക്കായാലും അക്കാര്യത്തിൽ ഒരു മാറ്റമില്ല.
July 15 2021 10:07
അടുത്ത നാലു് വർഷങ്ങളിലേക്കുള്ള എസ്. എസ്. എൽ. സി. പരീക്ഷാഫലങ്ങൾ എന്തുകൊണ്ടു് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇപ്പോഴേ പ്രഖ്യാപിക്കുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
ഏതായാലും പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കണമെന്നിരിക്കെ, വിജയശതമാനം മുൻകൂട്ടി നിശ്ചയിച്ചുറപ്പിക്കുന്നതാണെന്നിരിക്കെ, ഒരീസോങ്കി ഒരീസം മുന്നേ ആ പണിയങ്ങു് തീർത്തുവച്ചാൽ, വിദ്യാഭ്യാസമന്ത്രിക്കു് നിയമസഭയിൽ ചെയ്തു് തീർക്കാനുള്ള ശിവതാണ്ഡവം പോലുള്ള എക്സ്ട്രാകരിക്കുലർ ആക്ടിവിറ്റീസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ലേ?
ആ വഴി പോയപ്പോൾ തോന്നിയ ഒരഭിപ്രായം പറഞ്ഞേന്നേയുള്ളു.
July 20 2021 13:53
“മാലിക്” എന്നു് കേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിലെത്തുന്നതു് വിദ്യാഭ്യാസകാലത്തു് ഒരു “സ്ട്രെസ് റിഡക്ഷൻ ഉപാധി” എന്ന നിലയിൽ കേട്ടിരുന്ന ഹിന്ദി സില്മാപ്പാട്ടുകളിലൊന്നായിരുന്ന “ऐ मालिक तेरे बन्दे हम, ऐसे हों हमारे करम” എന്ന, ലതാ മങ്കേഷ്കർ പാടിയ ഗാനമാണു്. (https://www.youtube.com/watch?v=YmYFRNXrPdk)
മൊഹമ്മദ് റാഫി, മുകേഷ്, മന്നാ ഡേ, കിഷോർ കുമാർ, ആശാ ഭോസ്ലെ ഇത്യാദികളുടെ തൊണ്ടകൾ വർഷിക്കുന്ന സില്മാപ്പാട്ടുകളിൽ ഒട്ടും മോശമല്ലാത്ത ഒന്നു് എന്നതിൽ കവിഞ്ഞ ഒരു സ്ഥാനവില എന്റെ റിലാക്സേഷൻ സ്കീമിൽ അന്നു് ഞാൻ ആ പാട്ടിനു് നൽകിയിരുന്നില്ല.
അവയിൽ, കിഷോർ കുമാറിന്റെ, “इना मिना डिका, डाय डामे निका, माका नाका नाका, चिका पिका रिका” എന്ന പാട്ടു് ഇന്നും ഞാൻ നിത്യേന ഓർക്കാറുണ്ടു്. കാരണം, രാവിലെ കുളികഴിഞ്ഞു് ഞാൻ തല തുവർത്തുന്നതു് ആ പാട്ടിന്റെ അതേ താളത്തിലും മേളത്തിലുമാണു്. (https://www.youtube.com/watch?v=Se1EZCE_zLo)
ഇപ്പോൾ, ഫെയ്‌സ്ബുക്ക് സ്ട്രീം നിറയെ “മാലിക്” എന്നു് കണ്ടപ്പോഴാണു് കാര്യങ്ങൾ ഞാൻ കരുതിയ അത്ര ലളിതമല്ലെന്നും, സംഗതികൾ വളരെ ഗുരുതരമാണെന്നും എനിക്കു് മനസ്സിലായതു്. അതുകൊണ്ടാണു് അന്നു് ഞാൻ ലവലേശം അല്ലലില്ലാതെ ആസ്വദിച്ചിരുന്ന “ऐ मालिक तेरे बन्दे हम” എന്ന പാട്ടിന്റെ വേരുകൾ മാന്താൻ ഞാൻ തീരുമാനിച്ചതു്.
അങ്ങനെയാണു്, ഞാൻ കണ്ടിട്ടില്ലാത്തതും, വി. ശാന്താറാം സംവിധാനം ചെയ്തതും, തന്റെ ഭാര്യ സന്ധ്യയോടൊപ്പം അഭിനയിച്ചതും, എട്ടാം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (1958) “സിൽവർ ബെയർ” അവാർഡ് ലഭിച്ചതും, USA-യ്ക്കു് വെളിയിൽ നിർമ്മിക്കപ്പെടുന്ന ഫിലിമുകൾക്കുള്ള ബെസ്റ്റ് ഫിലിം അവാർഡ് ലഭിച്ചതുമായ, “दो आँखें बारह हाथ” (രണ്ടു് കണ്ണുകൾ, പന്ത്രണ്ടു് കൈകൾ) എന്ന ഫിലിമിൽ (1957) എത്തിച്ചേർന്നതു്.
(https://en.wikipedia.org/wiki/Do_Aankhen_Barah_Haath)
കഥാവസ്തുവിന്റെ കാതലിൽ, Hugo Fregonese-ന്റെ “My Six Convicts” (1952) എന്ന ഫിലിമുമായി ബന്ധമുള്ള ഒരു ഫിലിമാണു്, “दो आँखें बारह हाथ” എന്നും അതുവഴി എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞു. (https://www.youtube.com/watch?v=Bn6PLZDfmks)
അപകടകാരികളായ ആറു് തടവുകാരുമായി (പന്ത്രണ്ടു് കൈകൾ) ജയിൽ വാർഡൻ ആദിനാഥ് (രണ്ടു് കണ്ണുകൾ) “ഓപ്പൺ പ്രിസൺ” അടിസ്ഥാനത്തിൽ നടത്തുന്ന ഒരു പുനരധിവസിപ്പിക്കല്‍ ശ്രമമാണു് ഫിലിമിന്റെ പ്രമേയം.
“दो आँखें बारह हाथ” ഫിലിം കാണണമെന്നുള്ളവർക്കുള്ള രണ്ടു് യൂട്യൂബ് ലിങ്കുകൾ:
അതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം:
https://www.youtube.com/watch?v=07MSMkvy6t4
അതിന്റെതന്നെ കളർ ഫിലിം:
https://www.youtube.com/watch?v=r55L23iJoRE
ഭാരതം പോലൊരു കാർഷികരാജ്യത്തിൽ, കള്ളക്കർക്കടകമാസത്തെ രാമായണപാരായണമാസമായി “ആദ്ധ്യാത്മികകോൺറ്റിറ്റ്യൂഷനിൽ” എഴുതിച്ചേർത്ത അതേ കള്ളക്കച്ചവടകൗശലയുക്തിയാവണം മാലിക് സില്മയെയും ബീമാപ്പള്ളിയെയും തമ്മിൽത്തമ്മിൽ “സ്ത്രീധനമില്ലാതെ” കൂട്ടിക്കെട്ടാനുള്ള മനുഷ്യസ്നേഹമല്ലൂവിയൻ, മതേതരമൗദൂദിയൻ, ഒളിഗാർക്കിക്ക്മാർക്സിസ്റ്റിയൻ, അരിസ്റ്റോക്രാറ്റിക്ക്കോൺഗ്രസ്സിയൻ, ഹൈന്ദവഭാജപായൻ പൊളിറ്റിക്കൽ കള്ളക്കളികളുടെ പിന്നിൽ സ്വാർത്ഥതാത്പര്യാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഡ്രൈവിങ് ഫോഴ്സ്.
For an object with constant mass, the net “force” on an object is equal to the mass of that object multiplied by the acceleration” എന്നു് ന്യൂട്ടൺ.
സയൻസ് വിഷയങ്ങളിലും മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ മലയാളമായിരിക്കണം എന്നു് നിർബന്ധമുള്ള ഉണ്ണുനീലിസന്ദേശവാഹകരായ മണിപ്രവാളസാഹിത്യവിശാരദർക്കായി ഫോഴ്സ് എന്നാലെന്തു്, ആക്സിലറേഷൻ എന്നാലെന്തു് എന്നെല്ലാം പു. ക. സാ., ശാ. സാ. പ. മോഡൽ വിശിഷ്ടമാർക്സിയൻ മലയാളത്തിൽ വിശദീകരിക്കേണ്ടതുണ്ടെന്നു് തോന്നുന്നതുകൊണ്ടു് ഇത്രയും കൂടി:
പൊളിറ്റിക്കൽ സ്കിറ്റ്‌സോഫ്രീനിയ ബാധിച്ച വൈരുദ്ധ്യാത്മകമാക്രിസ്റ്റിയൻ ബോധസ്വത്വാനന്ദർ പൂണ്ടുവിളയാടുന്ന ബുദ്ധിജീവികേരളത്തിൽ വരാൻ പോകുന്ന ആത്മീയാധിഷ്ഠിതസർവ്വകലാശാലാമോഡൽ അത്യന്താധുനികശാസ്ത്രീയമലയാളത്തിൽ പറഞ്ഞാൽ, “സ്ഥിരപിണ്ഡത്തിൽ വരിയുടച്ചു് തപസ്സനുഷ്ഠിക്കുന്ന ഒരു വസ്തുവിന്റെ മുതുകത്തെ ഊക്കിന്റെ മാറ്റനിരക്കു് ആ വസ്തുവിന്റെ മദ്ധ്യസ്ഥനില്ലാത്ത, പരസ്‌പരാനുഗുണമായ ത്വരിതപ്പെടുത്തലും പിണ്ഡവും തമ്മിലുള്ള ഗുണനഫലത്തിനു് തുല്യമായിരിക്കും”.
ഇനി, അല്ലാഹുവിന്റെ അവസാനത്തെ ദൂതനായ മുഹമ്മദ് നബിയുടെ ഭാഷയിൽ പറഞ്ഞാലേ ഞങ്ങൾ വിശ്വസിക്കൂ എന്നു് കടുംപിടുത്തമുള്ള “നെറ്റിത്തഴമ്പുകാർക്കായി” ഇപ്പറഞ്ഞതിന്റെ “അറബി” പരിഭാഷ: F = ma. (F = Force, m = Mass, a = acceleration).
ജോർജ്ജ് ഓർവെലിന്റെ “ആനിമൽ ഫാം” റഷ്യൻ വലതുപക്ഷത്തെ വിമർശിക്കുന്ന ഒരു പക്കാ കംണിഷ്ട് നോവലാണെന്നും, പിണറായി വിജയനു് ഇരട്ടച്ചങ്കുണ്ടെന്നും, നരേന്ദ്രമോദിയുടെ നെഞ്ചുവിരിവു് 56 ഇഞ്ചാണെന്നും, (ന്ന്വച്ചാൽ, 1422.4 മില്ലിമീറ്റർ! ഓ, മൈ ഡോഗ്! ഫീകരം! ഫയാനകം! രൗദ്രം!!) അമ്മായപ്പനു് വാഴ നടാനോ, മരുമോനു് പൈപ്പോ കേബിളോ ഇടാനോ വേണ്ടി കേരളത്തിലെ ടാറിട്ട റോഡുകൾ ഇനിമേൽ കുറുകെയും നെടുകെയും വെട്ടിപ്പൊളിക്കില്ലെന്നു് പ്രഖ്യാപിക്കുന്നവനാണു് യഥാർത്ഥ റോഡ്-ട്രാൻസ്പോർട്ട് മന്ത്രിയെന്നും, കറന്റടിച്ചു് റോഡിൽ കിടക്കുന്നവരെ കൈപിടിച്ചുയർത്തുന്നവനാണു് സാക്ഷാൽ വൈദ്യുതമന്ത്രിയെന്നും മറ്റും ഉച്ചൈസ്തരം ഘോഷിക്കുന്ന ഒരു പ്രബുദ്ധജനതയോടു് ശാസ്ത്രങ്ങളുടെ ശാസ്ത്രമാണു് മാർക്സിസമെന്നു് ആരെങ്കിലും ഘോഷിച്ചാൽ അവരതു് ദൈവകല്പനപോലെ വിശ്വസിക്കും. അതു് അതുപോലൊരു ബൗദ്ധികാവസ്ഥയുടെ സ്വത്വത്തിൽ മോചനമില്ലാത്തവിധം കുടിയിരുത്തപ്പെട്ടിരിക്കുന്ന സ്വാഭാവികതയാണു്.
മാർക്സിസം ശാസ്ത്രങ്ങളുടെ ശാസ്ത്രമായതുകൊണ്ടാണു് വിപ്ലവങ്ങളുടെ വിപ്ലവമായ അമ്മവിപ്ലവശാസ്ത്രം ജനങ്ങൾക്കു് പകർന്നു് നൽകാൻ ഏതു് ചേനത്തലവട്ടത്തിനും, ഏതു് ശശിക്കും, ഏതു് കൊടിക്കും, ഏതു് സുനിക്കും, ഏതു് മണിക്കും, ഏതു് പിണുവിനും, ഏതു് ചിന്തയ്ക്കും, ഏതു് വീണയ്ക്കും കഴിയുന്നതു്. മാർക്സിസം ഔദ്യോഗികമായും ശാസ്ത്രങ്ങളുടെ ശാസ്ത്രമായും അംഗീകരിക്കപ്പെട്ടിരിക്കുന്ന കേരളംപോലൊരു No.1 ലോകത്തിൽ, സയൻസ് വിഷയങ്ങളുടെ മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ മലയാളമാക്കുന്നതിലോ, സ്കൂളുകളിലും കോളെജുകളിലും ഒരുവനു്/ഒരുത്തിക്കു് ലഭിക്കാനിരിക്കുന്ന പരീക്ഷാഫലങ്ങൾ അവന്റെ/അവളുടെ ജന്മാധിഷ്ഠിതമായ (വി. കെ. എൻ. ഭാഷയിൽ പറഞ്ഞാൽ, ജർമ്മനാധിഷ്ഠിതമായ) ജാതകത്തോടൊപ്പം രേഖപ്പെടുത്തുന്നതിലോ ഭൗതികമോ, വൈരുദ്ധ്യാത്മകമോ, കിറ്റാധിഷ്ഠിതമോ ആയ അപാകതകളൊന്നുമില്ല.
July 21 2021 10:55
അധികബാദ്ധ്യതയാകുമെന്നതിനാൽ ഓണക്കിറ്റിൽ ക്രീം ബിസ്ക്കറ്റുകൾ ഉൾപ്പെടുത്താൻ കഴിയില്ലെന്നു് മുഖ്യമന്ത്രൻ കുറിപ്പടിയിൽ നോക്കി കുത്തും കോമയും അക്ഷരവും തെറ്റാതെ വായിച്ചുകേൾപ്പിച്ചത്രെ!
പലവക വശപ്പിശകുകളുടെ ഒത്തുതീർപ്പിനായി ഇന്ദ്രപ്രസ്ഥത്തിൽ പോയപ്പോൾ അപ്രതീക്ഷിതമായ അധികച്ചിലവുകൾ വന്നുകാണും. അല്ലെങ്കിൽ, മനുഷ്യരോടു് മനുഷ്യരാകാൻ ആഹ്വാനിക്കുന്ന, 24 ക്യാരറ്റ് മനുഷ്യരായ പാർട്ടിസഖാക്കൾ ലൈംഗികമായി പീഡിപ്പിച്ചുകൊന്നു് കെട്ടിത്തൂക്കിയ തൊഴിലാളിവർഗ്ഗത്തിന്റെ കുഞ്ഞുങ്ങളെപ്രതി “ഓം ഹ്രീം ക്രീം” സ്വപ്നസ്വർണ്ണബിസ്ക്കറ്റുകൾ “ഈശ്വരകടാക്ഷം-കംണിഷ്ട്സർക്കാർ” ഈ വലിയപെരുന്നാൾ-രാമായണപാരായണ-തിരുവോണപൂർവ്വകാലത്തു് തീർച്ചയായും കുഞ്ഞുങ്ങൾക്കായി വിതരണം ചെയ്തേനെ!
ഡൽഹിയിലെ അധികച്ചിലവുകൾ മൂലം മാറിമറിഞ്ഞ ഇന്നത്തെ സാമ്പത്തികസ്ഥിതിയിൽ, ഓണക്കിറ്റിൽ ക്രീം ബിസ്ക്കറ്റിനുപകരം “ബംഗാൾ രസഗുള” എങ്കിലും ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാവണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാരുണ്യം ഒന്നുകൊണ്ടുമാത്രം ബലാൽസംഗം ചെയ്യപ്പെടാതെയും, കൊലചെയ്യപ്പെടാതെയും കേരളത്തിൽ ജീവിച്ചിരിക്കാൻ ഭാഗ്യം ലഭിച്ച തൊഴിലാളിവർഗ്ഗത്തിന്റെ കുഞ്ഞുമക്കൾ.
July 21 2021 12:36
അഡ്വ. ജയശങ്കറെ C. P. I. പുറത്താക്കിയത്രെ!
കഷ്ടമായിപ്പോയി! ഇനിയിപ്പോൾ അയാൾക്കെന്തു് ചെയ്യാൻ കഴിയും?
കഴുത്തുണ്ടെങ്കിൽ കഴുത്തിൽ കയറിട്ടു് തൂങ്ങിച്ചാകാം, അല്ലെങ്കിൽ ചുമ്മാ ആത്മഹത്യ ചെയ്യാം, അതുമല്ലെങ്കിൽ തന്നെ പുറത്താക്കിയ C. P. I.-യെ തന്നിൽ നിന്നും പുറത്താക്കാം.
അഡ്വ. ജയശങ്കറുടെ സ്ഥാനത്തു് ഞാനായിരുന്നെങ്കിൽ ഞാൻ പ്രെഫെർ ചെയ്യുന്നതു് മൂന്നാമത്തെ ഓപ്‌ഷനായിരിക്കും.
ദീർഘകാലമായി ശരീരത്തിൽ ഇഴുകിപ്പിടിച്ച ദുർഗന്ധവാഹിയായ അഴുക്കിനെ ആരോഗ്യവാഹിയായ “ലൈഫ് ബോയ്” സോപ്പു് തേച്ചു് നല്ലപോലെ പതപ്പിച്ചശേഷം നിളയുടെ നീരിൽ ഒന്നു് മുങ്ങിക്കുളിച്ചാൽ കിട്ടുന്ന ആ ഒരു സുഖം, എന്റെ സാറേ, അതു്, മാക്രിസ്റ്റ് കംണിഷ്ട് കണ്ണൂരിഷ്ട് പിണുവിഷ്ട് കൊലയാളിപ്പാർട്ടിപോലൊരു “വൈരുദ്ധ്യാത്മക” കേഡർ പാർട്ടിയെ ആവുന്നത്ര ശക്തിയിൽ പുറംകാലുമടക്കി മുതുകത്തു് തൊഴിച്ചശേഷം പാർട്ടിയുടെ നിയമമില്ലാത്ത നിയമാവലികളുടെ കോട്ടകൊത്തളങ്ങളിൽ നിന്നും പുറത്തിറങ്ങി സ്വാതന്ത്ര്യത്തിന്റെ സ്വച്ഛമായ ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു മനുഷ്യജീവിക്കേ മനസ്സിലാക്കാൻ കഴിയൂ!
Communism is slavery! Basta!!
July 23 2021 08:36
കാട്ടുപന്നിയെ കൊന്നു് കറിവച്ചു് കഴിച്ചയാളെ അപകടകരമായ ഒരു എൻകൗണ്ടറിലൂടെ പോലീസ് അറസ്റ്റ് ചെയ്തത്രെ!
നായകന്റെയും സഹനടന്മാരുടെയും കോലങ്ങൾ കണ്ടിട്ടു് കാട്ടുപന്നിയെ കൊന്നതും കറിവച്ചതും നടുക്കുനിൽക്കുന്ന ഭീകരനായകനാണെങ്കിലും, വാരി വിഴുങ്ങിയതു് ഇടതുപക്ഷത്തും വലതുപക്ഷത്തും നിൽക്കുന്ന നിയമപാലകരാണെന്നു് തോന്നുന്നു.
ചൈനീസ് ബുദ്ധപ്രതിമകളെപ്പോലെ നിറഞ്ഞ വയറുമായി ഓണവും വിഷുവും പെരുന്നാളുകളും ആഘോഷിക്കാൻ ഗേർമെന്റ് സ്വന്തം ചിലവിൽ മലയാളികൾക്കു് കിറ്റ് നല്കുന്നുണ്ടു്. എന്നിട്ടും കാട്ടുപന്നിയെ കൊന്നുതിന്നാലേ തൃപ്തിയാകൂ എന്നു് വന്നാൽ അറസ്റ്റ് ചെയ്തു് ലോക്കപ്പിലടച്ചു് നാലു് പൂശുപൂശുകയല്ലാതെ മറ്റെന്തു് ചെയ്യാൻ?
ഗേർമെന്റിന്റെയും മന്ത്രിക്കളുടെയും ഒത്താശയോടെ സ്വന്തക്കാരും ബന്ധക്കാരും തകൃതിയായി മുറിച്ചു് തള്ളുന്ന കാട്ടിലെ മരങ്ങൾ തലയിൽ വീണാൽ സത്തുപോകുമെന്നൊരു വിചാരം പോലുമില്ലാതെ പന്നിവേട്ടയ്ക്കായി കാടുകയറുന്ന കാട്ടുകള്ളന്മാരെ കയറൂരിവിട്ടാൽ, കേരള സംസ്ഥാനത്തിന്റെ നീതിന്യായപരിപാലനം താറുമാറായിപ്പോകില്ലേ?
അക്കാര്യത്തിലെല്ലാം നല്ല ഉത്തരവാദിത്വബോധമുള്ള ഒരു ഗേർമെന്റാണു് ഇപ്പോൾ കേരളം വാഴുന്നതു് എന്നതിന്റെ പേരിൽ ജനം ദൈവത്തിനു് സ്തുതിയും നാടുവാഴികൾക്കു് സ്തോത്രവും അർപ്പിക്കുകയാണു് വേണ്ടതു്.
ഇൻഡ്യയിലോ, ലോകം മൊത്തത്തിൽത്തന്നെയോ വേറെ എവിടെയുണ്ടു് ഇതുപോലൊരു നംബർ വൺ കോൺസ്റ്റിറ്റ്യൂഷണൽ “സ്റ്റെയ്റ്റ്”?
July 23 2021 11:37
മാസാമാസം പൈനായിരം രൂഫാ, തെറ്റി, കണക്കുതെറ്റി, (കൈപ്പിഴ വന്നാൽ ഏതു് കുഞ്ചൻ നമ്പ്യാർക്കും ഗ്രഹപ്പിഴ വരും, കോൺ തെറ്റിയാൽ ഏതു് കണക്കനും കണക്കു് തെറ്റും!), പൈനായിരം ലച്ചം കോടി രൂഫാ കരുവന്നൂർ “മാക്രിസ്റ്റ്-കംണിഷ്ട്-കോർപ്പറേറ്റ്-കോർഓർപ്പറേറ്റീവ് പാർട്ടി ബാങ്കിലെ” (യിതു് ഓസ്ക്ക്ഫോർഡ് യിംഗ്ലീഷ്!) എന്റെ “അൽ-കൗണ്ടിലേക്കു്” വരുന്നതും, കേരളത്തിലെ മൂത്രപാനാത്മക-സൂത്രധാരാധിഷ്ഠിത ആസൂത്രണബോർഡിൽ, എന്നെ ഔദ്യോഗികമായി സമീപിക്കുന്ന ആരോടും, എന്റെ എംപിരിക്കൽ ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ “എന്നാൽ അനുഭവിച്ചോ” എന്നോ, “കടക്കു് പുറത്തു്” എന്നോ വൈരുദ്ധ്യാത്മകമായി ആക്രോശിക്കാൻ കഴിയുന്നത്ര കുലീനത്വവും സ്ഥാനമഹിമയും ഉള്ളതുമായ ഒരു രാജകീയസമുന്നതപദവിനൽകി എന്നെ ആദരിച്ചു് ഞരടിപ്പിഴിഞ്ഞു് വന്ധ്യംകരിച്ചു് നിശ്ശബ്ദനിർഗ്ഗുണപരബ്രഹ്മമാക്കുന്നതുവരെ ഘേരൾഗേർമെന്റിനെയും, ഘേരൾഗേർമെന്റിന്റെ നയങ്ങളെയും ഞാമ്പിമർശിച്ചുകൊണ്ടിരിക്കും. ഇനിയും ഇനിയും ഞാമ്പിമർശിച്ചുകൊണ്ടിരിക്കും.
കൊല്ലക്കടയിലാണു് ഓന്റെയൊക്കെയൊരു തൂശിവില്പന! എത്രയെത്ര കൊളം കണ്ടവനാ ഈ കൊക്കൂൺ, സോറി, ഈ “കോക്ക്”!
July 23 2021 12:28
മക്കൾ നന്നായി വരണമെങ്കിൽ അവരെ മൂസ്സതോ, ഇളയതോ, നമ്പൂതിരിയോ, എമ്പ്രാന്തിരിയോ, ഗൗഡസാരസ്വതരോ, കന്യാകുബ്ജരോ വളർത്തിയിട്ടു് കാര്യമില്ല. മക്കൾ നന്നായി വരണമെങ്കിൽ അവരെ “പോറ്റി” തന്നെ വളർത്തണം. വേറെ വഴിയില്ല.
July 25 2021 11:52
ആരാണു് ദൈവമെന്നു് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്നു് ജനം പറഞ്ഞു.
(ദൈവമാരെന്നു് ചോദിച്ചു, തെയ്‌വം നാനെന്നു് ചൊല്ലിനോൻ!)
അപ്പോൾ മറിയം തരുന്നവനാരു് എന്നു് നിങ്ങൾ ചോദിച്ചു. അവൻ ഞങ്ങ പ്രഫുത്തകേരളീയരുടെ തെയ്യം എന്നു് ജനം പറഞ്ഞു.
തെയ്യം പലവിധമുലകിൽ സുലഭം. അതിലേതു് തെയ്യം ഈത്തെയ്യം എന്നു് നിങ്ങൾ ചോദിച്ചു. അവൻ ഞങ്ങ പ്രഫുത്തകേരളീയർക്കായി വടിവാളുകൾക്കിടയിലൂടെ ഉറഞ്ഞുതുള്ളുന്ന പ്രചണ്ഡമുണ്ഡശുണ്ഠിമണ്ടൻ തെയ്യം എന്നു് ജനം പറഞ്ഞു.
അപ്പോൾ അന്നവും മറിയവും കളക്ടീവായി തരുന്നതെന്തു് എന്നു് നിങ്ങൾ ചോദിച്ചു. അതു് ഞങ്ങ പ്രഫുത്തതമൂത്ത കേരളീയർക്കുള്ള വിത്തും കൈക്കോട്ടുമാണെന്നു്, സോറി, കിറ്റും ക്രീംപിസ്ക്കോത്തുമാണെന്നു് ജനം പറഞ്ഞു.
അപ്പോൾ പ്രഫുത്തതമൂത്ത കേരളീയർക്കുള്ള അരിവാളും “കൊട്ടോടിയും” ലോട്ടറിയും കൊറോണ “വാസ്കിനും” തരുന്നവനാരു് എന്നു് നിങ്ങൾ ചോദിച്ചു. അവൻ ഞങ്ങ പ്രഫുത്തതമൂത്ത കേരളീയരുടെ ഫുത്തിയും ഫോധവും കുനട്ടും ആൾരൂപം പ്രാപിച്ചവനും, കപ്പിത്താനും, കുറിപ്പടിപേഷ്ക്കാറും, ഇരട്ടസംഘനും, കുപ്പിത്താനുമായ സുപ്രീം ഫ്യൂറർ വിടുവായ്‌നോവ് വടിവാളോവ്സ്കി എന്നു് ജനം പറഞ്ഞു.
പച്ചിരി വിഷ്ണുക്ഷേത്രത്തിനു് മുന്നിലെ കൊലച്ചിരിപ്പേക്കോലദൈവം!
കരുവന്നൂർ കളക്ടീവ് കഴുത്തറപ്പു് “ബ്ലഡ് ബാങ്കിനു്” മുന്നിലെ മാക്രിസ്റ്റ് കംണിഷ്ട് നോക്കുകുത്തി ദൈവം!!
ദാ വന്നു തെയ്‌വം, ദാ പോയി തെയ്‌വം! അങ്ങനെയാണു് തെയ്വങ്ങൾ. പൊടുന്നനെ മലയിലോ, ഗുഹയിലോ, പ്രത്യക്ഷപ്പെടും, പൊടുന്നനെ മലയിൽനിന്നും ഗുഹയിൽ നിന്നും ട്രെയ്‌സ്ലെസായി അപ്രത്യക്ഷമായി സ്വർഗ്ഗത്തിലേക്കു് കരേറിപ്പോകും.
ഫ്ലക്സിൽ പ്രത്യക്ഷപ്പെടുന്ന തെയ്‌വം ഫ്ലക്സോടെ അണ്ഡർഗ്രൗണ്ടിലേക്കു് അപ്രത്യക്ഷമാകുന്നതാണു് തെയ്വത്തിന്റെ സ്വന്തം നാട്ടിലെ നാട്ടുനടപ്പു്.
അത്തള പിത്തള തവളാച്ചി, തെയ്‌വൻ വന്നു് വിളക്കൂതി
പച്ചരി പച്ചിരി പച്ചച്ചിരി, കിച്ചടി കിറ്റടി പോക്കറ്റടി.
അക്കുത്തിക്കുത്താനവരമ്പേ കയ്യേക്കുത്തു് കരിങ്കുത്തു്.
ഇങ്കിലാ ശിന്താവാ!!
July 26 2021 10:08
കണ്ടാമൃഗത്തിന്റെ കരപ്പനുള്ള കഷായം കഴിച്ചാൽ ഇരട്ടിക്കുന്നതു് ചങ്കല്ല, തൊലിക്കട്ടിയാണെന്നു് നാസ. പതിവായി കഴിച്ചാൽ തലച്ചോറു് ചുരുങ്ങിച്ചുരുങ്ങി കൊമ്പുമുളച്ചു് കണ്ടാൽ മൃഗമായി മാറുമത്രെ!
July 26 2021 11:37
എൻജിനിയറിങ്ങോ ആർക്കിടെക്ച്ചറോ ഒന്നും പഠിക്കാതെ ആറുദിവസങ്ങൾകൊണ്ടു് അണ്ഡകടാഹം മുഴുവൻ സൃഷ്ടിച്ച ഏകദൈവനു് ആർക്കിട്ടെക്ച്ചറിൽ ഒരു ബാച്ച്‌ലർ ബിരുദം പൂർവ്വകാലപ്രാബല്യത്തോടെ നൽകാൻ “വാൽഹാല” യൂണിവേഴ്സിറ്റി തീരുമാനിച്ചു!
ഗ്രാജുവേഷൻ ചടങ്ങിൽ ക്യാപ്പും ഗൌണുമെല്ലാം എങ്ങനെ ധരിക്കണം, സ്റ്റേജിൽ മനുഷ്യരോടു് എങ്ങനെ പെരുമാറണം മുതലായ സ്കോളർലി വിഷയങ്ങളിലെ സ്റ്റഡിക്ലാസ്സിനായി പ്രപഞ്ചസ്രഷ്ടാവു് കേരളത്തിലെ കിറ്റു് രാഷ്ട്രീയ മാടമ്പിദൈവങ്ങളെ സമീപിക്കാൻ സാദ്ധ്യതയുണ്ടു്.
July 28 2021 10:39
“കോകോണിക്സ്”!
മുദ്രാവാക്യനിർമ്മിതി, സമസ്യാഗവേഷണം ഇത്യാദി വ്യവസായങ്ങളിൽ പരമ്പരാഗതമായി കൈവരിച്ചിട്ടുള്ള പരിചയസമ്പന്നത മൂലം ഏതു് വിടക്കു് ഉത്പന്നത്തിനും ഇടിവെട്ടു് പേരു് നൽകാൻ കഴിയുന്നവരാണു് മല്ലുക്കൾ.
ചന്ദ്രനിലേക്കൊരു കമ്പിപ്പാലം പണിയാൻ നംബർ വൺ കേരളത്തിനു് പ്ലാനുണ്ടു്. കേട്ടാൽ ഏതു് ഗർഭവും കലങ്ങിപ്പോകുന്ന ഒരു പേരിന്റെ കുറവേയുള്ളു. അതു് ശരിയായാൽ “അന്നദാനദൈവം” തത്ക്ഷണം കോർപ്പറേറ്റ് റെയ്‌പ്‌വേ, സോറി കോഓപ്പറേറ്റീവ് റോപ്‌വേ തറക്കല്ലിട്ടു് ഉദ്ഘാടനം ചെയ്യും. ജനകീയ ഗേർമെന്റിന്റെ സ്വന്തം കമ്പിപ്പാലത്തിന്റെ പണി തീരാത്ത താമസം, പൊതുമേഖലാടിസ്ഥാനത്തിൽ KSRTC ചന്ദ്രനിലേക്കു് ഷട്ടിൽ സർവ്വീസ് ആരംഭിക്കും.
കംണിഷ്ട് കേരളത്തിനു് ചെയോടും ക്യൂബയോടും കൊക്കാ ഇലകളോടുമുള്ള രാസബന്ധം ദ്യോതിപ്പിക്കുന്ന ഒരു പേരു് കോഓപ്പറേറ്റീവ് കമ്പിപ്പാലത്തിനു് കണ്ടെത്താൻ കഴിഞ്ഞാൽ, അതു് കോകോണിക്സിന്റെയെന്നല്ല, കേക്കോൺഗ്രസ്സിന്റെ പോലും നാമത്തെ കടത്തിവെട്ടും.
“Nomen est omen!”
July 28 2021 12:20
“അസംബ്ലിയിലെ ഫർണീച്ചർ ‘റീഅറേഞ്ജ്’ ചെയ്യാൻ, നിസ്വാർത്ഥജനുസ്സിൽപ്പെട്ട ചില അസംബ്ലി അംഗങ്ങൾ കളക്ടീവായി ശ്രമിച്ച കേസിലെ കോടതിയുടെ വിധി സംസ്ഥാനത്തെ ഇടതുഗേർമെന്റിനു് നാണക്കേടാണു്.”
കാര്യമൊക്കെ ശരി. പക്ഷേ, മനുഷ്യർ ചുമ്മാ ഇല്ലാവചനം പറയരുതു്. നാണമില്ലാത്തിടത്തു് നാണക്കേടില്ല. അതു് വ്യക്തികളായാലും ശരി, കംണിഷ്ട് ഗേർമെന്റായാലും ശരി, കംണിഷ്ട് ഗേർമെന്റിൽ അടയിരുന്നു് മുട്ട വിരിയിച്ചെടുക്കാൻ ശ്രമിക്കുന്ന മന്ത്രിപുംഗവന്മാരായാലും ശരി.
“മെന്റലി റിട്ടാർഡെഡ്” ആയവർ ചെയ്യുന്ന, (ച്ചാൽ, ആകെമൊത്തം ട്ടോട്ടൽ മാർക്സിസ്റ്റുകളും ചെയ്യുന്ന) കുറ്റകൃത്യങ്ങളെ, പ്രായപൂർത്തി എത്താത്ത കുഞ്ഞുങ്ങളുടെ കുറ്റകൃത്യങ്ങളെപ്പോലെതന്നെ, റീസണബിളും ജനാധിപത്യപരവുമായ ഒരു നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്താനാവില്ല.
സ്വന്തമായി നിയമവ്യവസ്ഥയും, വരിസംഖ്യാബേയ്സിസിൽ നിയമിതരായതിനാൽ, ബായസ്ഡ് ആയതുമായ പോലീസും, “റെഡ് വാളണ്ടിയേഴ്സ്” എന്ന പേരിൽ അറിയപ്പെടുന്ന വയറുന്തിപ്പട്ടാളവും, കൊടിയും, സുനിയും, കുഞ്ഞനന്തനും, കുറ്റകൃത്യങ്ങളുടെ തീവ്രതാമാപിനിയും, ദ പൂച്ചക്കവിയും, ദി പട്ടീച്ചറും, ദ ആടീച്ചറും, ദ ബക്കറ്റ് ഭിക്ഷാംദേഹിയുമെല്ലാമുള്ള കമ്മ്യൂണിസ്റ്റുകൾക്കു് മനുഷ്യവർഗ്ഗം കാലങ്ങളിലൂടെ വിരിയിച്ചെടുത്ത റാഷണലും ശാസ്ത്രീയവുമായ നിയമങ്ങൾ ബാധകമല്ല. (എന്നവർ കരുതുന്നു, ഘോഷിക്കുന്നു, ആ നിലപാടു് സുബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മറ്റു് മനുഷ്യരിൽ എന്തു് വില കൊടുത്തും പ്രാകൃതമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.)
July 30 2021 14:04
“നിയമസഭയിൽ ശിവൻകുട്ടിയെ വളഞ്ഞിട്ടു് തല്ലി. അദ്ദേഹം ബോധംകെട്ടു് വീണു.” – ഇ. പി. ജയരാജൻ
അന്നു് പോയ ബോധമാ സാറേ! ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. മാക്രിസ്റ്റ് കേരളത്തിലെ വിദ്യാഭാസമന്ത്രി ആയിട്ടും ഒരു മാറ്റവുമില്ല. ദൈവങ്ങളുടെ ദൈവമായ അന്നദാനദൈവത്തിലാണു് ഇനി ആകെയൊരാശ്രയം. അന്നദാനദൈവത്തിന്റെ പ്രീതിക്കായി ടേബിൾ ഡാൻസും ചവിട്ടുനാടകവുമൊക്കെ പതിവായി നടത്താറുണ്ടു്. എന്താവുമോ എന്തോ!
P. S.
അന്തസ്സാരശൂന്യനായ വെറുമൊരു “മാക്രിസ്റ്റ് കുട്ടിയെ”, കംണിഷ്ട് കണ്ണൂർ മോഡലിൽ വളഞ്ഞിട്ടു് തല്ലിയതിനു് പിന്നിൽ, “പരനാറികളും നികൃഷ്ടജീവികളും”, മീൻ വിറ്റു് ഉപജീവിക്കുന്ന ഒരു വൃദ്ധസ്ത്രീയുടെ മീൻകൊട്ട, “യുണൈറ്റഡ് നേഷൻസ് കൊറോണ ഡിറക്റ്റീവ്സുമായി” കൊൺഫോമബിളായ ഇടതൻ പിൺറോയ് ഗേർമെന്റിന്റെ “അടയ്ക്കൽ-തുറക്കൽ-ലാത്തിച്ചാർജ്ജ്” നിയമപരിപാലനം ബ്ലൈൻഡ്ഫോൾഡായി നടപ്പിലാക്കാൻ, കിഴവൻ മല്ലുസിൽമയിലെ സൂപ്പർസ്റ്റാറുകളുടെ മാതൃകയിൽ, “ഓതിക്കെട്ടിച്ചവിട്ടി, ചാടിക്കെട്ടിമലർന്നു്, പൂട്ടിക്കെട്ടിയുഴുതു്, വലിഞ്ഞമർന്നു്, ഞരണ്ടുപിരിഞ്ഞു്, ചുമച്ചുതുപ്പി, തൊഴിച്ചുതകർത്തവരുമായ, ആഭ്യന്തരമന്ത്രി പിൺറോയി യുദ്ധകാലാടിസ്ഥാനത്തിൽ നേരിട്ടു് നിയന്ത്രിക്കുന്ന പോലീസ് ഡിപ്പാർട്ട്മെന്റിലെ ഏതോക്കെയോ ഹേഡ് കുട്ടൻപിള്ളമാർ സംഘടിപ്പിച്ച “കോഓപ്പറേറ്റീവ്” ആയിരിക്കണം.
August 01 2021 15:12
ഇറാഖിൽ ജനിച്ചുവളർന്നവനും, പില്ക്കാലത്തു്, കർത്താവായ യേശുമശിഹായുടെ അഭിഷിക്തൻ എന്ന നിലയിൽ, “ഏതപ്പാ കോതോങ്ങലം” എന്നു് ലോക്കൽ മാറ്റഡോറുകൾ സന്ദേഹിക്കുന്ന കോതമംഗലത്തെത്തി കർത്താവിൽ നിദ്ര പ്രാപിച്ചവനുമായ “വിശുദ്ധ മഫ്രിയാനൊ മോർ (ആൻഡ് മോർ) ബെസേലിയോസ് യെൽദൊ ബാവ” അന്ത്യവിശ്രമം കൊള്ളുന്ന കോതമംഗലം ചെറിയപള്ളിയുടെ പ്രാന്തപ്രദേശവും, “കോതോങ്ങലം – പെരുമ്പാവൂർ റൂട്ടിൽ” സ്ഥിതിചെയ്യുന്നതുമായ നെല്ലിക്കുഴിയിൽ കണ്ണൂർ സ്വദേശിനിയായ മാനസ എന്നൊരു ഡെന്റൽ കോളജ് വിദ്യാർത്ഥിനിയെ, അവൾ സഹപാഠികളോടൊപ്പം താമസിച്ചിരുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറി, കണ്ണൂർ സ്വദേശിയായ ഒരു രഖിൽ വെടിവച്ചുകൊന്നു. പ്രേമനൈരാശ്യമായിരുന്നു കുറ്റകൃത്യത്തിന്റെ മോട്ടീവ് ഫോഴ്സ്. – ഇത്രയും വസ്തുത.
ഈ വിഷയത്തിൽ റൂറൽ ജില്ലാ പൊലീസ് “മേധാവി” കെ. കാർത്തിക് തികച്ചും “പ്രൊഫെഷണലായി” പൊതുസമൂഹത്തിന്റെ നെഞ്ചത്തേക്കു് ഛർദ്ദിച്ച “ഇരുമ്പുലക്ക” അഭിപ്രായമാണു് ചിത്രത്തിൽ.
മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു്, ഇതുപോലൊരു നാറിയ അഭിപ്രായത്തിനുപകരം, കേരളാപോലീസ് സ്വതസിദ്ധമായ ശൈലിയിൽ ഒരു ട്രോൾ ഇറക്കാത്തതിൽ കേരളീയർ സന്തോഷിക്കുകയാണു് വേണ്ടതു്.
നഴ്‌സറിയിൽ വച്ചു്, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ താൻ ഡയപ്പർധാരിയായി ഇരട്ടച്ചങ്കുവിരിച്ചു് നിരങ്ങിനീങ്ങിയിട്ടുണ്ടെന്നു് ആഘോഷപൂർവ്വം പ്രഘോഷിക്കുന്നതിൽ നിഗൂഢമായ ആനന്ദം അനുഭവിക്കുന്ന ഒരു “ഇടതുപക്ഷ ഫോൾക് ഹീറോ” നേരിട്ടു് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും, “നിന്റെ അപ്പനാടാ പറയുന്നേ, വയ്ക്കാതെടാ വെടി” എന്ന രീതിയിലുള്ള മഹനീയമായ ആപ്തവാക്യങ്ങളിലൂടെ സമൂഹത്തെ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയവഴി നിരന്തരം മാതൃകാപരമായി ബോധവത്കരിച്ചുകൊണ്ടിരിക്കുന്നതും, വെൽ എജ്യുക്കേറ്റഡും, വെൽ ട്രെയിൻഡും, സോഫിസ്റ്റിക്കേറ്റഡുമായ പൊലീസ് ഓഫീസേഴ്സ് നയിക്കുന്നതുമായ ഒരു ഡിപ്പാർട്ട്മെന്റാണു് കേരളത്തിലെ “pollice” എന്നോർക്കണം.
കൊലപാതകി തോക്കു് വാങ്ങിയതു് ബീഹാറിൽ നിന്നാണെന്നു് മന്ത്രി എം. വി. ഗോവിന്ദനു് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചതായുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ, കേരളാപൊലീസ് ബീഹാറിലേക്കു് പുറപ്പെടാൻ ഒരുങ്ങുന്നതായാണു് മല്ലു മാദ്ധ്യമങ്ങളിലെ “ഹാർട്ട് ബ്രേക്കിങ് ന്യൂസ്”.
“ഉണ്ടയില്ലാത്ത വെടി” എന്നൊക്കെ പറയുന്നതുപോലെ, ബ്രീഫ്‌കെയ്‌സിൽ തോക്കില്ലാതെ വെറുമുണ്ടകൾ മാത്രമായി മുൻപൊരിക്കൽ ഒരു രാഷ്ട്രതന്ത്രജ്ഞൻ ചങ്ങായി ബീമാനത്തിൽ കേറാൻ ശ്രമിച്ചതായി കേട്ടിരുന്നു. മാനസയെ വെടിവച്ച തോക്കിന്റെ ഉറവിടം അന്വേഷിക്കുന്ന കൂട്ടത്തിൽ, ഉണ്ടയില്ലാത്ത അച്ചങ്ങായിയുടെ തോക്കു് ആരെങ്കിലും മോഷ്ടിച്ചിരുന്നോ എന്നന്വേഷിക്കുന്നതു് നന്നായിരിക്കുമെന്നു് തോന്നുന്നു. കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ പ്രമാണവാക്യം. കേസന്വേഷണം തോക്കിനെ കേന്ദ്രീകരിച്ചു് മുന്നേറുന്ന സ്ഥിതിക്കു് ഉണ്ടയിൽക്കൂടി ഒരു ദീര്‍ഘദൃഷ്‌ടി പ്രതിഷ്ഠിക്കുന്നതിൽ തെറ്റില്ലെന്നാണു് എന്റെ പക്ഷം. ഉണ്ട പോയാൽ ഉഗാണ്ടയിലും തപ്പണം.
[കോതമംഗലത്തും പരിസരപ്രദേശങ്ങളിലും യാക്കോബായ നസ്രാണികളാൽ (അന്നു് കാതോലിക്കാനസ്രാണികൾ ഗണനീയമായ വിധം ഇവോൾവ് ചെയ്തിരുന്നില്ലെന്നും, പള്ളിഭണ്ഡാരത്തിൽ ഇന്നത്തെയത്ര പണം വീണിരുന്നില്ല എന്നുംകൂടി കൂട്ടിക്കോളൂ!) കാലാകാലങ്ങളായി ജനിപ്പിക്കപ്പെടുന്ന ആൺതരികൾക്കെല്ലാം, തികച്ചും സോഷ്യലിസ്റ്റിക്കായി, കമ്മ്യൂണിസ്റ്റിക്കായി, “ബേസിൽ” എന്ന പേരു് ലഭിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതു്, “മോർ ബെസേലിയോസ് യെൽദൊ ബാവ” എന്ന നിഗൂഢശക്തിയാണു്.
ചെറിയപള്ളിയിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലത്തിൽ ഒരു കുന്നുംപുറത്തു് സ്ഥിതിചെയ്യുന്ന കോതമംഗലം വലിയപള്ളിക്കു് ലഭിക്കേണ്ടിയിരുന്ന ഒരു ലോട്ടറിയാണു് (കുന്നുകയറാനുള്ള മടിമൂലം), താഴത്തെ ചെറിയപള്ളിയിൽ കുടികൊള്ളാനും, ചത്തു്, കുലീനരുടെ ശവക്കുഴികളിലും അധമരുടെ തെമ്മാടിക്കുഴികളിലുമെല്ലാം കിടന്നു് നൂറ്റാണ്ടുകളായി ജീർണ്ണിച്ച കൊച്ചുണ്ണിയെയും കുഞ്ഞുണ്ണിയെയും, തെർതയെയും മർതയെയും, അവർ ജീവിതകാലത്തു് ചെയ്ത പാപങ്ങളുടെ (അവർ ഭൂമിയിൽ ജനിച്ചു എന്ന പാപമുൾപ്പെടെയുള്ള പാപങ്ങളുടെ) അടിസ്ഥാനത്തിൽ, സ്വർഗ്ഗീയ കണക്കുബുക്കിലെ വരവു്-ചിലവു് കണക്കുകൾ നോക്കി സ്വർഗ്ഗത്തിനോ നരകത്തിനോ യോഗ്യർ എന്നു് തീരുമാനിക്കാനായി ഈശോമശിഹാ മേഘാരൂഢനായി വരുന്ന രണ്ടാമത്തെ വരവുവരെ ചെറിയപള്ളിയിൽ നിദ്രകൊണ്ടുവാഴാനും “മോർ ബെസേലിയോസ് യെൽദൊ ബാവ” തീരുമാനിച്ചതുവഴി കോതമംഗലത്തെ സാക്ഷാൽ “വലിയ” പള്ളിക്കു് നഷ്ടമായതു്. “പണമില്ലാത്തവൻ പിണമാണു്” എന്ന ദൈവികമായ കാഴ്ചപ്പാടിൽ, ബെസേലിയോസ് ബാവ വലിയപള്ളിയോടു് ചെയ്തതു് ഒരു കൊലച്ചതിയാണെന്നു് പറയാതെ വയ്യ.]
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)
August 03 2021 10:31
From time to time
August 04 2021 13:29
“സംസ്ഥാനത്തു് കോവിഡിന്റെ തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രിണി വീണ ജോർജ്ജ് നിയമസഭയിൽ പ്രഖ്യാപിച്ചു.” – വാർത്ത
“നസ്രാണിപ്പെണ്ണാടായ” ഏതൊരു മല്ലുമാക്രിസ്റ്റിനും ചേരുന്നപോലെ, ആരോഗ്യമന്ത്രിണി ഭക്തിപുരസ്സരം തലയിൽ മുണ്ടിട്ടു് മാക്രിസ്റ്റ്-കംണിഷ്ട് സഭയുടെ പാത്രിയർക്കീസ് തിരുമേനി കാൾ മാർക്സ് മുത്തപ്പനുമുന്നിൽ മുട്ടുമടക്കിവീണു് നെഞ്ചത്തടിച്ചു് അലമുറയിട്ടു് കോവിഡിനെതിരായി മുദ്രാവാക്യം വിളിച്ചുകാണും.
അതല്ലാതെ, കേരളത്തിലെ കോവിഡ്-19 പൊടുന്നനെ തന്റെ “തീവ്രത” കുറയ്ക്കാൻ തീരുമാനിച്ചതിനു് പിന്നിൽ മറ്റൊരു കാരണം കണ്ടെത്താൻ എനിക്കാവുന്നില്ല. ഈ ബൗദ്ധികവിടവിൽ തിരുകി, പാർട്ടിയണികളുടെ കണ്ണുവെട്ടിക്കാൻപറ്റിയ പ്രത്യയശാസ്ത്രപരമായ മറ്റൊരു കാരണം M. A. ബേബിയോ, P. രാജീവോ, M. V. ഗോവിന്ദനോ, ആനത്തലവട്ടമോ, അന്നദാനദൈവമോ, മറ്റിനം വൈരുദ്ധ്യാത്മകതാത്വികരോ മാക്രിസ്റ്റ് ക്യാപ്സൂൾ രൂപത്തിൽ ഷെയർമാർക്കറ്റിൽ എത്തിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.
“ഓടിവരും പെണ്ണുങ്ങളെ ചാടിമുത്തും സ്വാമി” എന്നു് ഏതോ ഒരു ആസാമി പാടിയിട്ടുള്ളതുപോലെ, വീണുകേഴും പെണ്ണുങ്ങളിൽ “അനുകമ്പം” തോന്നി, അനുഗ്രഹങ്ങൾ വാരിച്ചൊരിയുന്ന ഒരു കരുണാനിധിയും ജയലളിതയും സ്റ്റാലിനുമാണു് താനെന്നു് തന്റെ ഹൌസ് കീപ്പറായിരുന്ന ഹെലെനെ ഡേമൂത്തിനു് (Helene “Lenchen” Demuth) ഒരു കുഞ്ഞിനെ ജനിപ്പിച്ചുനല്കി അതിന്റെ പിതൃത്വം തന്റെ വിനീതവിധേയനായ എൻഗൽസിനെ ഏല്പിക്കുന്നതിൽ അപാകതയൊന്നും കാണാതിരുന്നതിലൂടെ അസന്ദിദ്ധമായി തെളിയിച്ച തൊഴിലാളിവർഗ്ഗ തിരുമേനി നിതാന്ത വന്ദ്യ ദിവ്യ ശ്രീ (നി. വ. ദി. ശ്രീ) കാൾ മാർക്സ് മുത്തപ്പനു്, തന്റെ മുന്നിൽ മുട്ടുമടക്കിവീണു് കൊറോണയ്ക്കെതിരായി മുദ്രാവാക്യം വിളിക്കുന്ന ഒരു മാക്രിസ്റ്റ് മന്ത്രിണിയെ കണ്ടില്ല കേട്ടില്ല എന്നു് നിരാകരിക്കാൻ കഴിയില്ലതന്നെ!
ഒരു മാക്രിസ്റ്റ് മന്ത്രിണിയും, വാളയാറിൽ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മയും മാർക്സിനെ സമീപിക്കുന്നതിൽ കുടികൊള്ളുന്ന പ്രത്യയശാസ്ത്രപരമായ അന്തരം ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാക്രിസം പഠിച്ചിട്ടു് വിമർശിക്കുന്നവർക്കു് മാത്രമേ മനസ്സിലാകൂ!
കൊടി സുനികളെപ്പോലുള്ള വാടകക്കൊലയാളികൾക്കു് കാശുമുടക്കാൻ വകയുള്ള തിരുമേനിമാർ ആവശ്യപ്പെട്ടാൽ, തന്റെ ഇടവകപ്പള്ളീലെ അച്ചനല്ല, താനാണു് പ്രായപൂർത്തിയാകാത്ത തന്റെ സ്വന്തം മകളെ ഗർഭിണി ആക്കിയതെന്നു് കോടതിയിൽ സത്യവാങ്മൂലം നൽകാൻ തയ്യാറാകുന്ന കത്തോലിക്കാ പിതാക്കന്മാരും, മുന്നൂറോ നാനൂറോ രൂപയുടെ കിറ്റ് കിട്ടിയാൽ, ഏതു് ഊളകളെയും ക്രിമിനലുകളെയും വോട്ടുനല്കി അധികാരത്തിൽ എത്തിച്ചു് തങ്ങളെ ഭരിക്കാനുള്ള അവകാശം അവർക്കു് പതിച്ചുനൽകാൻ സന്നദ്ധരാകുന്നവരും തങ്ങൾ പ്രബുദ്ധരാണെന്നു് വിശ്രമമില്ലാതെ ഘോഷിക്കുന്നവരുമായ ജനതയുമൊന്നും കേരളീയർക്കു് (ചുരുങ്ങിയപക്ഷം അവരിലെ “നിച്പച്ച” വിഭാഗത്തിനെങ്കിലും) അപരിചിതമാകാൻ വഴിയില്ല.
“നുമ്മന്റെ തീവ്രതാമാപനി, നുമ്മന്റെ തീവ്രതാമാപനം, നുമ്മന്റെ തീവ്രതാപ്രഖ്യാപനം”!
അന്നദാനദൈവം നീണാൾ വാഴട്ടെ! ഇങ്കിലാൻ ചിന്താവാൻ!
August 06 2021 12:45
കുടുംബപരവും സാമൂഹികവുമായ പാകപ്പെടുത്തലിന്റെ ഭാഗമായ കണ്ഡീഷനിങ്ങിൽ നിന്നും ഞാൻ എന്നെ മോചിപ്പിച്ചിട്ടില്ലാതിരുന്ന എന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിൽ, എനിക്കു് പങ്കെടുക്കേണ്ടിവന്ന ഒരു പ്രവാസികുടുംബവെള്ളംകുടിസദ്യാസന്ധ്യാസദസ്സിൽ, “അച്ചാറുണ്ടോ അല്പം നാരങ്ങയെടുക്കാൻ?” എന്നു് ചോദിച്ച ഒരു അച്ചാർപ്രേമിയെ അടിച്ചിരുത്താനായി ഒരു നവമുതലാളി പ്രതികരിച്ചതു് ഇങ്ങനെയാണു്: “ആർക്കു് വേണം പീറ അച്ചാർ? എർച്ചിയുണ്ടോ എർച്ചി? ഉണ്ടെങ്കിൽ കൊണ്ടുവാ!” (ഇപ്പറഞ്ഞതു് വെറും ഫിക്ഷനല്ല, നടന്ന സംഭവമാണു്. – എഡിറ്റർ)
ആ മാന്യദേഹം സാമൂഹികമായി വളരെ ഉയർന്ന പദവി അലങ്കരിക്കുന്ന പ്രമുഖനാണിന്നു്. സമൂഹത്തിൽ ഉന്നതപദവി അലങ്കരിക്കുന്ന പ്രമുഖർ ഊരും പേരുമില്ലാത്തവരായിരിക്കണം എന്നൊരു കൺവെൻഷൻ No. 1 മാക്രിസ്റ്റ്-കംണിഷ്ട്-മാഫിയാ-നവോത്ഥാനകേരളത്തിൽ നിലവിലുണ്ടു് എന്നതിനാൽ, അദ്ദേഹത്തിന്റെ പേരു്, മേൽവിലാസം, ആധാർ ഡീറ്റെയ്ൽസ്, റേഷൻകാർഡ് ഡീറ്റെയ്ൽസ്, പാർട്ടിക്കാർഡ് ഡീറ്റെയ്ൽസ്, ഫെയ്സ്ബുക്ക് ഐഡി, വാട്ടീസ് ആപ്പൻ നമ്പർ, കോവിഡിനെതിരായി പിണുവിയൻ മല്ലുറിപ്പബ്ലിക്ക് സ്വന്തവും സ്വതന്ത്രവുമായി വികസിപ്പിച്ചെടുത്ത പിൺവിൺവിൻ-ആളെക്കൊല്ലി-വാസ്കിനേഷൻ വിശുദ്ധ തിരുമേനി കാൾ മാർക്സ് മുത്തപ്പന്റെ (പീപ്പീ) നാമത്തിൽ കക്ഷി വിനയാന്വിതനായി സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ ഇത്യാദി വിവരങ്ങൾ പൊതുജനസമക്ഷം പരസ്യമായി പ്രദർശിപ്പിക്കുന്നതു്, മല്ലുമാക്രിസ്റ്റ് പ്രത്യയശാസ്ത്രപ്രകാരം, വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, കിറ്റുകിട്ടൽസ്വാതന്ത്ര്യം, “കിറ്റുനക്കൽസ്വാതന്ത്ര്യം” ഇത്യാദി, “മാഗ്ന കാർട്ട” അധിഷ്ഠിതമായ, മനുഷ്യസ്വാതന്ത്ര്യത്തിലുള്ള ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ-സാമ്രാജ്യത്വ-സയൊണിസ്റ്റിക്-ആഗോളവത്കരണ-കണ്ണൂരിയൻ കുത്സിതശക്തികളുടെ കടന്നുകയറ്റമാണെന്നു് സഖാവു് M. A. ബേബിയും, സഖാവു് P. രാജീവും, സഖാവു് M. M. മണിയും, സഖാവു് M. V. ഗോവിന്ദനും, സഖാവു് ജെയ്ക്ക് സി. തോമസും, സഖാവു് A. A. റഹീമും, സഖാവു് ജോസഫൈനും, സഖാവു് അന്നദാനതെയ്യവും ആർക്കും സംശയത്തിനിടനൽകാത്തവിധം സംയുക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്ന ഉടുക്കാക്കുണ്ടിയാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ, ഞാനിവിടെ ഒഴിവാക്കുന്നു.
ഇന്നു്, കോവിഡ്-19 “പിണു-ശിവ-ഗോവിന്ദ-വീണാതാണ്ഡവമാടുന്ന” പ്രബുദ്ധജന്മങ്ങളുടെ പുരോഗമന കേരളത്തിൽ, അച്ചാർ വിരുദ്ധനും, എർച്ചി സ്നേഹിയുമായ ആ നവമുതലാളിമാന്യദേഹത്തെ അനുകരിച്ചു് ഞാൻ ഇവിടെ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നതിതാണു്: “ആർക്കുവേണം പീറ കോവിഡിനെ? നീട്ടിപ്പിടിച്ച വടിവാളുകളുണ്ടോ, കൊടുവാൾ? ഉണ്ടെങ്കിലെടുക്കൂ, കാണട്ടെ!”
August 08 2021 10:38
നീരജ് ചോപ്ര ജപ്പാനിൽപ്പോയി കുന്തമെറിഞ്ഞു് സ്വർണ്ണം നേടിയത്രേ! വലിയ കാര്യമായിപ്പോയി!
കേരളത്തിലൊരു മാക്രിസ്റ്റ് നേതാവു് കിറ്റെറിഞ്ഞു് വോട്ടു് നേടുന്നു! അപ്പോഴാണു് ജപ്പാനിൽപ്പോയി ഓന്റെയൊരു കുന്തമേറു്!
കുന്തമെറിയണം എന്നു് തോന്നിയാൽ, തപ്പാനുള്ള എളുപ്പത്തിനുവേണ്ടി അതു് കള്ളുകുടത്തിലേക്കെറിയുന്നതാണു് ഞങ്ങ മല്ലൂസിനു് പത്ഥ്യം.
കേരളത്തിലെ ഏതെങ്കിലുമൊരു മണവാട്ടിയുടെ അരയിലോ കഴുത്തിലോ കാതിലോ തപ്പിയാൽ എടുത്താൽ പൊങ്ങാത്തത്ര സ്വർണ്ണം നേടാമെന്നിരിക്കെ, അതിനായി ജപ്പാനിലേക്കു് പോകുന്നവനൊക്കെ ഹോപ്‌ലെസ്സ് കേസുകെട്ടാണെന്നല്ലാതെ എന്തു് പറയാൻ?
ബക്കറ്റ് പിരിവുകാരിൽ നിന്നും തെരുവുനായ്ക്കളിൽ നിന്നും രക്ഷപെടാൻ പതിവായി മരണയോട്ടം ഓടേണ്ടിവരുന്ന, ഓട്ടത്തിൽ ചന്തൂസായ മല്ലൂസിനെ തോല്പിക്കാൻ നിനക്കാവില്ല മഹനേ ചോപ്രേ! പറ്റുമെങ്കിൽ മാരത്തൺ ഓട്ടം, 400 മീറ്റർ വേലിചാടിയോട്ടം, ഒറ്റയോട്ടം ഇത്യാദി ഒളിമ്പിക് ഡിസിപ്ലിനുകളിൽ മല്ലൂസിനെ ഒന്നു് തോല്പിച്ചു് കാണിക്കു്! കുന്തം പറപ്പിക്കാൻ ഏതു് ലുട്ടാപ്പിക്കും കഴിയും. അതിലെന്തു് കാര്യം?
എന്തേലുമാട്ടെ. കുന്തമേറെങ്കിൽ കുന്തമേറു്. ഏതായാലും സ്വർണ്ണം നേടിയല്ലോ! അതിന്റെ പേരിൽ വിശാലമനസ്കനായ ഒരു മല്ലു എന്ന നിലയിൽ എന്റെ അഭിനന്ദനങ്ങൾ! കിട്ടിയ സ്വർണ്ണത്തിൽ മുറുക്കനെ കടിച്ചു് സംഭവം ജപ്പാൻ ഡൂപ്ലിക്കേറ്റാണോ എന്നു് പരിശോധിക്കാൻ മറക്കണ്ട. കുഞ്ഞിക്കണ്ണന്മാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുതു്. അതിപ്പോ ചൈനക്കാരായാലും ശരി, കൊറിയക്കാരായാലും ശരി.
ദുഃഖിച്ചാൽ സൂക്ഷിക്കണ്ട എന്നാണല്ലോ മഹദ്‌വചനവും!
വിജയാഹ്ലാദത്തിൽ മതിമറന്നു് ആദ്ധ്യാത്മചിന്ത കൈമോശം വരാതിക്കിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. “ഈശ്വരചിന്തയതൊന്നേ മനുഷ്യനു് ശാശ്വതമീയുലകിൽ” എന്ന ഭക്തകവിവചനം മറക്കണ്ട.
നമുക്കു് മുന്നിൽ ഒരു ഗോവിന്റെ ചന്തിയനക്കം കാണുന്നുണ്ടെങ്കിൽ പിന്നെയൊന്നും നോക്കാനില്ല. അതിന്റെ പിന്നാലെ കൂടിക്കോളുക. എന്നെങ്കിലും നമ്മൾ ലക്ഷ്യത്തിലെത്തിയിരിക്കും.
മർത്ത്യാ, ഹേ മർത്ത്യാ, കുന്തമെറിയും മർത്ത്യാ
മരിച്ചുപോണ്ടേ മർത്ത്യാ, നിനക്കു് മരിച്ചുപോണ്ടേ മർത്ത്യാ?
August 09 2021 13:01
പ്രണയമെന്നതു് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപമല്ലെന്നു് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതായി ആരോ ഷെയർ ചെയ്ത ഒരു ദേശാഭിമാനി വാർത്ത ഇന്നു് ഫെയ്‌സ് ബുക്കിൽ കാണാനിടയായി.
സത്യം പറയണമല്ലോ, കോപ്പർനിക്കസിനും, ന്യൂട്ടണും, ഐൻസ്റ്റൈനും, ലെനിനും, മാവോയ്ക്കും, മൺറോയ്ക്കും, ചാപ്ലിനും കഴിയാതെപോയ ഒരു പാരഡിഗ്മാറ്റിക് ചെയ്ഞ്ചാണു് മല്ലുക്കളുടെ അന്നദാനദൈവമായ ഇരട്ടചങ്കൻ പിണറായി ഈ “മാക്രിസ്റ്റ് സോഷ്യൽ ഇക്വേഷൻ” വഴി മൊത്തം ലോകസമൂഹത്തിന്റെയും നെഞ്ചാംകൊട്ടയിലേക്കു് തിളച്ച എണ്ണയിൽ കാച്ചിയൊഴിച്ചിരിക്കുന്നതു്.
എങ്കിലും, 51 വെട്ടുകൾ വെട്ടിയോ, മാർക്സിയൻ സിദ്ധാന്തപ്രകാരമുള്ള മറ്റു് ഉന്മൂലനമാർഗ്ഗങ്ങളിലൂടെയോ “മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപത്തെ” മൂപ്പിച്ച എണ്ണയിലിട്ടു് വെറുംവെറുക്കനെ കാച്ചിയെടുക്കാതെ, ബീമാനം പറക്കുന്നതു് കാണാനോ, ക്വാണ്ടം മെക്കാനിക്സിനെപ്പറ്റി കേൾക്കാനോ, മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലുമോ കഴിയാതെ പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിലെ “ദൈവമുപേക്ഷിച്ച” ഏതോ മൂലയിൽ ജീവിച്ചിരുന്നു്, അക്കാലത്തെ വെളിവുണ്ടായിരുന്ന ചില മനുഷ്യർ സാമ്പത്തികവും സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ കണ്ടെത്തി ലോകത്തെ അറിയിച്ച കാര്യങ്ങൾ കേട്ടപാതി കേൾക്കാത്ത പാതി ഏറ്റെടുത്തു്, എന്തൊക്കെയോ ഭ്രാന്തൻ പ്രവചനങ്ങൾ നടത്തിയ കാൾ മാർക്സ് സ്വന്തം കുറ്റങ്ങൾ ചാർത്തിക്കൊടുത്തു് സ്വന്തം കഴിവുകേടുകളെ മറച്ചുപിടിക്കാൻ കൃത്രിമമായി സൃഷ്ടിച്ച മായാശത്രുക്കളെ വിമർശിക്കാൻ ഉപയോഗിച്ചതും, പണ്ടെന്നോ കാലഹരണപ്പെട്ടതും, സമ്പൂര്‍ണ്ണമായും ഹിപക്രിറ്റുകളായ ഇന്നത്തെ സാർവ്വലൗകിക കണ്ണൂരിയൻ മാക്രിസ്റ്റ് താത്വികഊളകൾ എന്നിട്ടും ഉളുപ്പില്ലാതെ ഉപയോഗിക്കുന്നതുമായ, “ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ-സാമ്രാജ്യത്വ-സയൊണിസ്റ്റിക്-പേട്രിയാർക്കൽ-ഹെജെമോണിക്” മോഡൽ പദാവലികളുടെ “ഗരം മസാല” പൊതിയെ തേച്ചുപുരട്ടി കടുകുവറത്തു് കാച്ചിയെടുത്തിരുന്നെങ്കിൽ സംഭവം ഇരമ്പിയേനെ!!
ഒരു പൂച്ചക്കവിതക്കും മനം മയക്കുന്ന ആ വറപൊരി മണത്തിനെതിരെ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.
August 10 2021 14:19
“E-Bull, P-Bull, M-Bull, Push-Pull”
യൂണിയൻ ഓഫ് അമാനവ-അനാർക്കിസ്റ്റ്-അമാക്രി സോവ്യറ്റ് സോഷ്യലിസ്റ്റ് കേരള റിപ്പബ്ലിക്കിൽ, പൊട്ടവണ്ടികളും തള്ളുവണ്ടികളും നിറയെ പഞ്ചവർണങ്ങളിൽ പഞ്ചറൊട്ടിച്ചു് ആകർഷണീയമാക്കുന്നതു് “നിയമപരമായി” കുറ്റകരമാണു്.
അതു്, കാപ്പയിട്ട കത്തനാർ ധൂപക്കുറ്റി ആട്ടിക്കിലുക്കി, വിശുദ്ധപള്ളിയുടെ മുക്കിൽനിന്നും മൂലയിലേക്കു്, അറവുശാലയിലേക്കെന്നപോലെ കുളിച്ചൊരുങ്ങിയും ഉടുത്തൊരുങ്ങിയും പള്ളിയിലേക്കെത്തുന്ന മുട്ടനാടുകൾക്കും പെണ്ണാടുകൾക്കും കുഞ്ഞാടുകൾക്കും ഈശോമശിഹായുടെ അനുഗ്രഹാശിർവാദങ്ങൾ വാരിക്കോരി ചൊരിഞ്ഞുകൊണ്ടു് മൃഗരാജ”കടി”യോടെയും ഗജരാജവിരാജിതമന്ദഗതിയിലും തെന്നിത്തെന്നി, മല്ലുസില്മകളിലെ സൂപ്പർസ്റ്റാറുകൾ തൂറാനായി ഫാസ്റ്റ് മോഷനിലോ സ്ലോ മോഷനിലോ കക്കൂസിലേക്കു് പോകുന്ന സീനുകളിലേതുപോലുള്ള റോഡ് ട്രാഫിക്ക് ചലനങ്ങൾ കുറ്റകൃത്യമായതുകൊണ്ടല്ല.
അങ്ങനെ ആയിരുന്നെങ്കിൽ യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് കേരള റിപ്പബ്ലിക്കിലെ സർവ്വമാന പള്ളികളും അടച്ചുപൂട്ടേണ്ടിവരുമായിരുന്നല്ലോ.
അതു്, കഥകളിവേഷധാരികളായ വാഹനങ്ങൾ പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും കുരവയിടലുകളുടെയും അകമ്പടിയോടെ റോഡ് ട്രാഫിക്കിൽ പങ്കെടുത്താൽ, സഹസാരഥികൾക്കു് ഡ്രൈവിങ്ങിൽ അവശ്യം ആവശ്യമായ ശ്രദ്ധയെ വഴിതിരിച്ചുവിടാൻ സാദ്ധ്യതയുള്ളതുകൊണ്ടു്, വണ്ടികളിൽ “ജനിതകമായ” അത്തരം പരിഷ്‌കരണങ്ങൾ നടപ്പിൽ വരുത്തുന്നതു് പരിഷ്‌കൃതരാജ്യങ്ങൾ നിരോധിച്ചിട്ടുണ്ടെന്നതിനാൽ, “അങ്ങനെതന്നെ സിന്താവാ” എന്നു് ഏറ്റു് വിളിച്ചില്ലെങ്കിൽ സോവ്യറ്റ് സോഷ്യലിസ്റ്റ് കേരള റിപ്പബ്ലിക്കിനു് ലോകമുതലാളിത്തരാഷ്ട്രങ്ങൾ നിരുപാധികമായി വിനയപുരസ്സരം പിഞ്ഞാണഅവാർഡ് സഹിതം അനുവദിച്ചുനല്കിയിട്ടുള്ള നംബർ വൺ പ്രബുദ്ധസാക്ഷരപദവി നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടുമല്ല.
അങ്ങനെ ആയിരുന്നെങ്കിൽ പാണ്ടിലോറിയുടെ മുന്നിൽ ഇങ്കിലാ സിന്താവാ വിളിച്ചു് നെഞ്ചുവിരിച്ചു് നിൽക്കുന്ന മരമാക്രിയെപ്പോലെ നുമ്മ ലോകപൊലീസ് ചമയുന്ന അമേരിക്കൻ സാമ്രാജ്യത്വമൂലധനശക്തിയുടെ മുന്നിൽ ഇരട്ടച്ചങ്കു് വിരിച്ചു് നിൽക്കുമായിരുന്നില്ലല്ലോ.
അല്ലല്ല.
പൊട്ടവണ്ടികളും തള്ളുവണ്ടികളും നിറയെ പഞ്ചവർണങ്ങളിൽ പഞ്ചറൊട്ടിച്ചു് ആകർഷണീയമാക്കുന്നതു് നിയമവിരുദ്ധമാകുന്നതു്, കാപ്പ ധരിച്ച കത്തനാരുടെ ധൂപക്കുറ്റിവീശൽപോലെ, തികച്ചും നാസ്തികമായ മാക്രിസ്റ്റ് ഐഡിയോളജിക്കു് കടകവിരുദ്ധവും, തിരുത്തൽവാദപരവും, പ്രതിലോമകരവും, “പ്രതിക്രിയാവാതകപരവുമായ” ഒരു ആസ്തികനടപടിക്രമമായതുകൊണ്ടോ, തെയ്യം മോഡലിൽ, അഥവാ മല്ലു മണവാട്ടിമോഡലിൽ വണ്ടിയെ അലങ്കരിച്ചു്, “വണ്ടി കുഴിയിൽ വീഴുന്നവിധം ചാഞ്ചാടിയാടി”, ട്രാഫിക്കിൽ പങ്കെടുക്കുന്നതു്, “നിഷ്കാമകർമ്മികളായ” സഹസാരഥികളുടെ റോഡ് ട്രാഫിക്കിലുള്ള ശ്രദ്ധ തിരിച്ചുവിട്ടു് വാഹനഗതാഗതപരമായ അപകടങ്ങൾക്കു് കാരണമാകാൻ സാദ്ധ്യതയുള്ളതുകൊണ്ടോ അല്ല.
സംഭവം ഇതാണു്:
യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് കേരള റിപ്പബ്ലിക്കിലെ ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ക്രിമിനലിസ്റ്റിക് സാങ്കേതികഭാഷയിൽ, വണ്ടി മോഡിഫൈ ചെയ്യുന്നതു് പ്രത്യയശാസ്ത്രപരമായ മാക്രിസ്റ്റ് കാഴ്ചപ്പാടിൽ ഒരു കുറ്റകൃത്യമല്ല. പക്ഷേ അതു്, “അണ്ടി പിണുഫക്കേഷൻ” എന്ന വകുപ്പിലല്ലാതെ, “വണ്ടി മോഡിഫിക്കേഷൻ” എന്ന വകുപ്പിൽ രജിസ്റ്റർ ചെയ്യപ്പെട്ടാൽ, അതു് “നമ്മൾ നമ്മളുടേതെന്നും, അവർ അവരുടെതെന്നും” അവകാശപ്പെടുന്ന ഒരു ടെറിട്ടറിയിൽ അവർ കടന്നാക്രമണം നടത്തിയാൽ, അതിനെ നമ്മൾ പ്രതിരോധിക്കുന്ന തരത്തിലുള്ള, മാക്രിസ്റ്റ് പ്രത്യയശാസ്ത്രപരമായ വീക്ഷണകോണകത്തിൽ രാജ്യദ്രോഹപരമായ ഒരു കുറ്റകൃത്യമാണു്.
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)
August 11 2021 10:20
കർണ്ണാടക മുതൽ ഒഡീഷ വരെയുള്ള സംസ്ഥാനങ്ങളിലെ ജനം അവരവരുടെ മുഖ്യമന്ത്രിമാരുടെ കോവിഡ് നിധിയിലേക്കു് സംഭാവന നല്കിയതിന്റെ ദിനസരിക്കുറിപ്പാണു് ഇക്കാണുന്നതു്!
മൊത്തം സംഭാവനയിലേക്കു് അവർ നല്കിയതു് കേവലം ആറുമുതൽ കഷ്ടി മൂന്നു് ശതമാനം വരെയാണെന്നിരിക്കെ, നുമ്മന്റെ ഇരട്ടച്ചങ്കൻ മുഖ്യമന്ത്രിയുടെ കോവിഡ് നിധിസമാഹരണത്തിലേക്കു് ഞങ്ങ പ്രബുദ്ധമല്ലൂസ് ഭീമമായ 44 ശതമാനമാണു് സംഭാവന നല്കിയതു്!
ഒരു ലക്ഷത്തിൽ കൂടുതൽ കൻട്രിബ്യൂഷൻ നൽകാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്നതും എടുത്തു് പറയേണ്ട ഒരു നേട്ടമാണു്. ആർക്കും സൂത്രത്തിൽ നേടാൻ കഴിയുന്ന ഒരു പദവിയല്ല നംബർ വൺ പദവി!
സഖാവു് പാത്തുമ്മ പാർട്ടിയുടെ ലോക്കൽ സഖാവു് സ്വദേശാഭിമാനിയെ ഭരമേല്പിച്ച ആടിനെ വിറ്റു് വിറ്റുകിട്ടിയ തുക ഓണത്തിനു് ബീഫ് വാങ്ങാനായി സഖാവു് ചെറുതായൊന്നു് വകമാറ്റിയില്ലായിരുന്നെങ്കിൽ സംഭാവനശതമാനം ഇതിലൊക്കെ ഉയരെപ്പോയേനെ!
അപ്പോൾ, ഒരു പിണൂവിയൻ സദാസമയന്യായീകരണത്തൊഴിലാളി എന്ന നിലയിൽ ഒഡീഷ മുതൽ കർണ്ണാടകവരെയുള്ള പിശുക്കരോടു് എനിക്കു് ചോദിക്കാനുള്ളതു് ഇതാണു്: ഞങ്ങ മല്ലൂസ് കൊറോണ ഡെൽറ്റയിലേക്കു് മികച്ച സംഭാവനകൾ നൽകി ആളിപ്പടരുമ്പോൾ, കൊറോണ ആല്ഫയിലേക്കെങ്കിലും ഒന്നു് നീറിപ്പുകഞ്ഞേക്കാമെന്നു് തോന്നാത്ത നീയൊക്കെയാണോ ദേശാഭിമാനി?
അതെങ്ങനെ? സത്യാനന്തര മാക്രിസ്റ്റ്കേരളത്തിലെ വിപ്ലവകവികളുടെ ബൗദ്ധികവിരേചനങ്ങൾ വല്ലതും സ്വാംശീകരിച്ചിട്ടുണ്ടെങ്കിലല്ലേ മനുഷ്യനാകാനും മാർക്സിസ്റ്റാകാനും ദേശാഭിമാനിയാകാനുമെല്ലാം തോന്നൂ! പറഞ്ഞിട്ടു് കാര്യമില്ല. സാക്ഷരതയില്ലല്ലോ!
(ഇമേജ് ഫെയ്‌സ്ബുക്കിൽ നിന്നും)
August 11 2021 12:13
ഖുർആൻ, ബൈബിൾ, ഭഗവദ്ഗീത, പരന്നഭൂമിസിദ്ധാന്തം ഇത്യാദി വിഷയങ്ങളിൽ പരസ്യസംവാദം നടത്താൻ പരസ്പരം വെല്ലുവിളിക്കുന്ന ദൈവവാദി-മതവാദി, യുക്തിവാദി-ശാസ്ത്രവാദി ജനുസ്സുകളിൽപെട്ട മനുഷ്യർ അതിനു് പകരം, ആദാമിന്റെ ആദിപാപപൂർവ്വവേഷത്തിൽ സംവാദസദസ്സിലെത്തി പരസ്യമായി സ്വന്തം പീപ്പികൾ വലിച്ചുനീട്ടി, അവനവന്റെ പീപ്പിയുടെ “കോഎഫിഷ്യന്റ് ഓഫ് ഇലാസ്റ്റിസിറ്റി” (Elasticity coefficient) കണക്കുകൂട്ടി ആരാണു് ഫയൽവാൻ എന്ന കാര്യത്തിൽ ഒരു തീർച്ചയും തീരുമാനവുമുണ്ടാക്കി ഗോത്രമൂപ്പനിൽ നിന്നും പട്ടും വളയും കരസ്ഥമാക്കാൻ ശ്രമിക്കുന്നതു് കൂടുതൽ “മീനിങ് ഫൂൾ” ആയിരിക്കും എന്നൊരഭിപ്രായം എനിക്കുണ്ടു്.
പരന്നഭൂമി സൈദ്ധാന്തികരുടെയും, ദൈവപുത്രന്റെ രണ്ടാംവരവു് സൈദ്ധാന്തികരുടെയും, പുനർജ്ജനി സൈദ്ധാന്തികരുടെയും, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാക്രിസ സൈദ്ധാന്തികരുടെയും, “ദ റ്റാവൊ ഓഫ് ഫിസിക്സ്” “വിരേചിച്ച” ഫ്രിറ്റ്യോഫ് കാപ്ര മോഡൽ ഓറിയെന്റൽ മിസ്റ്റിക്കൽ “ശാസ്ത്ര”സൈദ്ധാന്തികരുടെയുമെല്ലാം ജനാധിപത്യപരമായ അഭിപ്രായസ്വാതന്ത്ര്യത്തെ, അനേകം ശാസ്ത്രജ്ഞർ രക്തം വിയർത്തു് നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത, റീസണിൽ അധിഷ്ഠിതമായ ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങൾക്കൊപ്പം ഹൊമോളഗസായി കുത്തിനിർത്താൻ, ഊള സംവാദങ്ങൾവഴി കൂട്ടുനിൽക്കുന്നവർ ശാസ്ത്രീയമായ ചിന്താരീതികളെയും ചിന്താഗതികളെയും ഒരുവിധത്തിലും സഹായിക്കുകയല്ല, അക്ഷരാർത്ഥത്തിൽ, അടപടലേ വ്യഭിചരിക്കുകയാണു് ചെയ്യുന്നതു്.
August 13 2021 11:58
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു് ചരിത്രത്തിലാദ്യമായി സി. പി. എം. ഓഫീസുകളിൽ ത്രിവർണ്ണപതാക ഉയർത്താൻ പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചത്രെ! പാർട്ടിയുടെ ബംഗാൾ ഘടകമാണത്രെ ദേശീയപതാക ഉയർത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേന്ദ്രക്കമ്മിറ്റിയെ സമീപിച്ചതു്!
പാർട്ടി കല്പിച്ചാൽ നേതാവിന്റെ കോണകം വരെ പതാകയാക്കി ഉയർത്തി, “ചെംലങ്കോട്ടി ഡാ, ഇരട്ടക്കൌപീനം ഡാ” എന്നു് ആർപ്പിടാൻ മടിക്കാത്ത സഖാക്കൾക്കു് ഇതൊക്കെയെന്തു്?
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു സഖാവായിരിക്കുക എന്നതൊരു അവസ്ഥയാണു്. നേതാക്കൾ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങൾ മറുചോദ്യം ഇല്ലാതെ ഏറ്റുപാടുന്നതിൽ ഒരുതരം രതിമൂര്‍ച്ഛ അനുഭവിക്കുന്നവരാണു് സഖാക്കൾ.
1947-ൽ ഭാരതം ഇൻഗ്ലീഷുകാരിൽനിന്നും നേടിയെടുത്തതു് “കപടസ്വാതന്ത്ര്യമാണെന്നു്” മുദ്രാവാക്യം വിളിച്ചിരുന്ന സഖാക്കൾക്കു്, അതു് “വിശുദ്ധസ്വാതന്ത്ര്യമായിരുന്നെന്നു്” തിരുത്തിവിളിക്കാൻ മനഃപ്രയാസമുണ്ടാകില്ലേ എന്ന സംശയം അടിസ്ഥാനരഹിതമാണു്. കാരണം, അത്തരം ഇൻഹിബിഷനുകൾ ഉള്ളവർക്കു് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ല. ഒരു രക്തഹാരം അങ്ങോട്ടു്, ഒരു രക്തഹാരം ഇങ്ങോട്ടു്! അത്രയിൽ തീരണം കാര്യങ്ങൾ. അത്രയിൽ തീരാത്ത കാര്യങ്ങൾക്കു് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രസക്തിയോ സ്ഥാനമോ ഇല്ല.
(മുതലാളിത്തത്തിന്റെ ഡോളർ, സ്വർണ്ണം മുതലായ കയറ്റിറക്കു് ചരക്കുകൾക്കു് ചില പ്രത്യേകതരം ഇളവുകളുണ്ടു്. പക്ഷേ, ആവകകൾ മുദ്രാവാക്യത്തൊഴിലാളികൾക്കു് അപ്രാപ്യമായതിനാൽ, ആ വിഷയം അപ്രസക്തമായി കരുതുന്നവരാണവർ.)
കമ്മ്യൂണിസ്റ്റ്, മുദ്രാവാക്യത്തൊഴിലാളി, അനുഭവസാക്ഷികളായ ശാസ്ത്രജ്ഞർ, ദൈവഭക്തർ, വീരാരാധകർ തുടങ്ങിയവരാകാൻ ഒരു പ്രത്യേകതരം “ജനറ്റിക് കോഡ്” ആവശ്യമാണെന്നാണു് കാര്യങ്ങളുടെ ഗതിവിഗതികൾ കണ്ടിട്ടു് തോന്നുന്നതു്.
August 15 2021 12:30
കേരളത്തിലെ ഫാർമസികളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ “വിയാഗ്ര” ഗുളികയ്ക്കു് ഭയങ്കര ഡിമാൻഡായിരുന്നത്രെ!
പത്തെഴുപത്തഞ്ചു് കൊല്ലമായി ഉയർത്തി ശീലമില്ലാത്തതിനാൽ, സ്വാതന്ത്ര്യദിനാഘോഷപരമായി വളരെ വൈകിയ ഈ വേളയിൽ, ദേശീയപതാക തങ്ങൾ ഉയർത്തിയാൽ വേണ്ടത്ര ഉയരുമോ, ഉയരേണ്ട രീതിയിൽ ഉയരുമോ ഇത്യാദി വിഷയങ്ങളിൽ കലശലായ സംശയം, കാലഹരണപ്പെട്ട കമ്മ്യൂണിസത്തിന്റെ സ്വയംപ്രഖ്യാപിത അപ്പൊസ്തലന്മാരും, അഭിനവദേശസ്നേഹികളും, സാധുജന സംരക്ഷകരും, സാക്ഷരരും, പ്രബുദ്ധരും, സാംസ്കാരികനായകരും, സാഹിത്യവിശാരദരും, ശാസ്ത്രാധിശാത്രപുംഗവരും, അദ്ധ്വാനിക്കാതെ, നാട്ടുകാരുടെ ചിലവിൽ പ്രമാണിചമഞ്ഞു് സുഖജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരുമായ മാക്രിസ്റ്റ് നേതാക്കൾക്കുണ്ടായിരുന്നിരിക്കണം.
Supply and Demand! “Elementary, my dear Watson!, Supply and Demand!!”
പ്രശ്നം അടിസ്ഥാനപരമായി പാർട്ടിയുടെ നിലനില്പിന്റേതാണു്. പാർട്ടിയുടെ നിലനില്പെന്നാൽ നേതാക്കളുടെ നിലനില്പു്!
വിശ്വവിശാലമാനവികതയിലും, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-താലിബാനിസ്റ്റ്-കണ്ണൂർ-വാളയാർ-കരുവന്നൂർ മോഡലുകളിലും അധിഷ്ഠിതമായ ഒരു സർവ്വതന്ത്രസ്വതന്ത്രലോകം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും വിപ്ലവാഭിവാദ്യങ്ങളോടെ എന്റെ സ്വാതന്ത്ര്യദിനാശംസകൾ!!
August 16 2021 11:48
അങ്ങനെ, കാഫിറുകളുടെ ചവിട്ടടിയിൽ കിടന്നു് ഞെരിഞ്ഞമർന്നിരുന്ന അഫ്ഘാനിസ്ഥാൻ, ഷരിയയിൽ അധിഷ്ഠിതമായ താലിബാനിസ്റ്റിക് സോഷ്യൽ ഡെമോക്രസിയിലേക്കു് സ്വതന്ത്രമായി. ഹൈൽ താലിബാൻ! ഹാപ്പി ഇൻഡിപ്പെൻഡൻസ് ഡേ!!
ഫെയ്‌സ്ബുക്ക് സ്ട്രീം നിറയെ അതിന്റെ പേരിൽ താരതമ്യങ്ങളും അന്താരാഷ്ട്രീയമായ ദീര്‍ഘദര്‍ശനങ്ങളും പ്രവചനങ്ങളും താക്കീതുകളും കണ്ടു.
അതിലൊന്നു്: “കഴിഞ്ഞ നൂറ്റാണ്ടു് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സമത്വത്തിന്റെയും അരുണോദയം കണ്ടാണു് ആരംഭിച്ചതു്. പക്ഷേ, ഈ നൂറ്റാണ്ടു് നേർവിപരീതദിശയിലാണു് സഞ്ചരിക്കുന്നതു്. അഫ്ഘാനിസ്ഥാനിൽ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലും ജനാധിപത്യവിരുദ്ധർ അധികാരത്തിലെത്തിയിരിക്കുന്നു. സഹിഷ്ണുതയുടെ സംസ്കാരത്താൽ ആയിരക്കണക്കിനു് വർഷങ്ങൾ തിളങ്ങിനിന്ന ഇന്ത്യ പോലും അവരുടെ പിടിയിൽനിന്നു് രക്ഷ നേടിയില്ല.”
1914 മുതൽ 1918 വരെ നീണ്ടുനിന്ന, 170 ലക്ഷം മനുഷ്യരുടെ ജീവൻ അപഹരിച്ച ഒന്നാം ലോകമഹായുദ്ധത്തെ ആയിരിക്കണം “കഴിഞ്ഞ നൂറ്റാണ്ടു് കണികണ്ടുണർന്ന, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സമത്വത്തിന്റെയും അരുണോദയം” എന്നു്, ഇടതുരാഷ്ട്രീയ പുരോഗമന കലാ സാഹിത്യത്തിന്റെ വക്താവു് എന്ന നിലയിൽ അദ്ദേഹം ഉദ്ദേശിച്ചതു്.
1917 മുതൽ 1922 വരെ റഷ്യയിൽ അരങ്ങേറിയ, 80 ലക്ഷം മനുഷ്യരുടെ ജീവൻ അപഹരിച്ച വിപ്ലവങ്ങൾ, കമ്മ്യൂണിസത്തിന്റെയും, ദൈവ-മതനിരാസത്തിന്റെയും, വർഗ്ഗശത്രുക്കളുടെ ഉന്മൂലനത്തിന്റെയും ഉദയമായിരുന്നതിനാൽ, അദ്ദേഹം ഉദ്ദേശിച്ചതു് അതായിരുന്നിരിക്കാൻ വഴിയില്ല. പുരോഗമനകലാസാഹിത്യോപാസകരായ ഇടതുരാഷ്ട്രീയബുദ്ധിജീവികൾ മനുഷ്യചരിത്രത്തിന്റെ സത്യകഥാനുഗായികൾ ആയിരിക്കണം എന്നാണല്ലോ വയ്പു്.
കഴിഞ്ഞ നൂറ്റാണ്ടിലെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സമത്വത്തിന്റെയും അരുണോദയവർണ്ണനയോടൊപ്പം, ഉച്ചയോടടുത്തപ്പോൾ നെറുകയിൽ ജ്വലിച്ചുനിന്ന നാത്സിസത്തിന്റെയും ഫാഷിസത്തിന്റെയും അരുണാഭവർണ്ണനകൂടി ആകാമായിരുന്നു. സന്ധ്യയോടടുത്തപ്പോൾ ചീട്ടുകൊട്ടാരം പോലെ ഉദിച്ചിടത്തുതന്നെ തകർന്നുവീണ “കമ്മ്യൂണിസ്റ്റ് ജനാധിപത്യഅരുണനെ”പ്പറ്റി ഒരു വിപ്ലവ വർണ്ണന കൂടി കാച്ചിയിരുന്നെങ്കിൽ കലക്കിയേനെ!
“അഫ്ഘാനിസ്ഥാനിൽ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലും ജനാധിപത്യവിരുദ്ധർ അധികാരത്തിലെത്തിയിരിക്കുന്നതിലും” അദ്ദേഹം വളരെ ദുഃഖിതനാണു്.
കമ്മ്യൂണിസ്റ്റ് മതത്തിന്റെ അനുയായികൾ റഷ്യയിലും, ചൈനയിലും, ക്യൂബയിലും, നോർത്ത് കൊറിയയിലും, ഇസ്‌ലാമിസ്റ്റുകളായ താലിബാനികൾ അഫ്ഘാനിസ്ഥാനിലുമെല്ലാം വിപ്ലവത്തിലൂടെയും അക്രമത്തിലൂടെയും അധികാരത്തിലെത്തിയതുപോലെയല്ല തികച്ചും ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ, “സഹിഷ്ണുതയുടെ സംസ്കാരത്താൽ ആയിരക്കണക്കിനു് വർഷങ്ങൾ തിളങ്ങിനിന്ന ഇന്ത്യയിലെ” ജനത അവരുടെ പ്രതിനിധികളെ അധികാരത്തിലെത്തിക്കുന്നതു്! – പുകസാ ഭാഷ്യം!
വിപ്ലവത്തിലൂടെയും അക്രമത്തിലൂടെയും അധികാരം പിടിച്ചെടുത്താൽ അതു് ജനാധിപത്യം! ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാൽ അതു് ജനാധിപത്യവിരുദ്ധം!
ഹേഗെലിനെ തലകുത്തിനിർത്തിയാണു് താൻ കമ്മ്യൂണിസ്റ്റ് മതം സ്ഥാപിച്ചതെന്നു് വീരവാദം മുഴക്കിയ മുടുക്കൻ മാർക്സിന്റെ നാമത്തിൽ കുർബ്ബാന ചൊല്ലുന്ന പാർട്ടിപ്പുരോഹിതർ വസ്തുതകളെ തലകുത്തിനിർത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. “മേ” വിളിയുമായി വിപ്ലവം മോഹിച്ചു് പുറകെ കൂടുന്ന കംണിഷ്ട് ബലിയാടുകളെ തൃപ്തിപ്പെടുത്താനാണു് ശത്രുചിത്രങ്ങളോടുള്ള തീരാത്ത വെറുപ്പിൽ ചാലിച്ച ഇമ്മാതിരി നുണക്കഥകൾ കമ്മിപ്രബുദ്ധർ നിരന്തരം തട്ടിമൂളിക്കുന്നതു്!
August 17 2021 17:04
“അഫ്ഘാനിസ്ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തിരനടപടികൾ സ്വീകരിക്കും.” – പിണറായി വിജയൻ
മാക്രിസ്റ്റ് മന്ത്രിമാരുടെയും, മറ്റിനം ഇടതു് പ്രമുഖരുടെയും വാമൊഴികളും, ഏക്ഷൻ ശബ്ദങ്ങളും ഗർഭിണികളെ കേൾപ്പിക്കാതിരുന്നാൽ വേണ്ടില്ല. ഗർഭിണിയും ഗർഭസ്ഥശിശുവും തലതല്ലിച്ചിരിച്ചുചിരിച്ചു് സത്തുപോകാൻ ഇടവരരുതല്ലോ.
മുലകുടിപ്പിക്കുന്ന അമ്മമാരും ഒട്ടൊന്നു് ശ്രദ്ധിച്ചാൽ നന്നായിരിക്കും. കുടിക്കിടയിൽ ചിരിച്ചാൽ മുലപ്പാൽ കുഞ്ഞിന്റെ “ശിരസ്സിൽക്കേറാൻ” സാദ്ധ്യതയുണ്ടു്.
August 18 2021 18:19
ഹൃദയസ്പന്ദനം ജീവന്റെ ലക്ഷണമായിരിക്കുന്നതുപോലെ, ഹൃദയസ്തംഭനം മരണത്തിന്റെ ലക്ഷണമാണു്.
ശാസ്ത്രഗ്രന്ഥങ്ങൾ ലോകസ്പന്ദനത്തിന്റെ മാനദണ്ഡങ്ങളായിരിക്കുന്നതുപോലെ, മതഗ്രന്ഥങ്ങൾ ലോകസ്തംഭനത്തിന്റെ മാനദണ്ഡങ്ങളാണു്.
പുരാതന സെമിറ്റിക്ക് ലോകത്തിലെ ദുരഹങ്കാരികളായ മനുഷ്യർ, ദൈവപ്രതിനിധികളായ പുരോഹിതരുടെ നിർദ്ദേശപ്രകാരം, യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ കൂടുതുറന്നോ കെട്ടഴിച്ചോ, ആർക്കും ഇരയാക്കാൻ കഴിയുന്നവിധം മരുഭൂമിയിലേക്കു് അവരുടെ സ്വന്തം പാപങ്ങളുടെ പരിഹാരാർത്ഥം അയച്ചിരുന്ന ബലിയാടിനെപ്പോലെ, തന്റെ അജണ്ടയ്ക്കു് അനുയോജ്യമല്ലെന്നു് തോന്നുന്ന അതേ നിമിഷം, നീതിയുക്തമായി ജോലിചെയ്തു് ഒറ്റയ്ക്കോ കുടുംബമായോ മാനംമര്യാദയായി ജീവിക്കുന്ന ഉദ്യോഗസ്ഥരെ, തന്റെ “രാജകീയ തടി കയ്ചിലാക്കാൻ”, കമനീയമായി തള്ളിത്തള്ളി, ഉന്തിയുന്തി, ഉന്തുന്തുന്തി, ആളെയുന്തി കുരുതികൊടുക്കുന്ന ചതുരംഗക്കളിക്കാരനായ മഹാരാജയുടെ മാതൃകയിൽ, സ്ഥലം മാറ്റിയോ, സസ്പെൻഡ് ചെയ്തോ, അണ്ടി കപ്പാതിട്ടോ, വണ്ടി കയറ്റിക്കൊന്നോ, വായാടിവിപ്ലവികളായ പോരാളിഷാജികളെക്കൊണ്ടു് “പൊളിറ്റിക്കലി കറക്ടായോ, പെർഫെക്ട് ഓക്കേയായോ” തെറി വിളിപ്പിച്ചോ, അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാൻ ശ്രമിക്കുന്ന “ആധുനിക-നവോത്ഥാന-പുകസാ-മനുഷ്യനാകൽ” മല്ലുലോകത്തിലെ അന്നദാനദൈവങ്ങളെപ്പോലെ, ശിലായുഗ-പനയോലയുഗങ്ങളിലെ ദൈവസ്രഷ്ടാക്കളായ മനുഷ്യർ സ്വന്തം ദൈവത്തിന്റെ ഊളത്തരങ്ങളും കഴിവുകേടുകളും കുറ്റകൃത്യങ്ങളും ചാർത്തിക്കൊടുത്തു് ഡിപ്ലോമാറ്റിക്കലി തടിതപ്പുന്നതിനായി, വൈകൃതത്തിന്റെയും ഭീകരതയുടെയും മൂർത്തീകരണങ്ങളും, വാലും കൊമ്പുമുള്ളതും, തീതുപ്പുന്നതും, ആളെത്തീനികളുമായ അവരുടെ പിശാചുക്കളെയും സൃഷ്ടിക്കാൻ ബാദ്ധ്യസ്ഥരാവുകയായിരുന്നു.
അത്തരം പിശാചുക്കളാണു് ഇന്നു് മാനവസംസ്കാരത്തിന്റെ സംഹാരകരായി ഡാർവ്വിനിയൻ തിയറിപ്രകാരം ഇവോൾവ് ചെയ്തു് സിറിയയിലും, അഫ്‌ഘാനിസ്ഥാനിലും, കേരളത്തിലും, നോർത്ത് കൊറിയയിലുമെല്ലാം AK-47 റൈഫിളുകളും, അരിവാളും ചുറ്റികയും, വടിവാളും കൊടുവാളും പച്ചച്ചെങ്കൊടികളുമായി റോന്ത് ചുറ്റി മനുഷ്യരെ ഭയാകുലരാക്കുന്ന താലിബാനുകളും മാക്രിസ്റ്റുകളും മറ്റിനം ഇടതു്-വലതു്-രാഷ്ട്രീയ-മത തീവ്രവാദികളും.
കലികാലമെന്നു് ചിലർ, കഷ്ടകാലമെന്നു് ചിലർ, ദുഷ്ടകാലമെന്നു് മറ്റു് ചിലർ, ഈശോ മിശിഹാ മേഘത്തിലേറി തന്റെ ഒടുക്കത്തെ വരവു് വരുന്നതാണെന്നു് നസ്രാണികൾ, ലോകാവസാനത്തിലെ മസീഹുദ്ദജ്ജാലിന്റെ എഴുന്നള്ളത്താണെന്നു് മുസ്ലീമുകൾ, ആരോടു് പറയാൻ, ആരു് കേൾക്കാൻ എന്നു് നിഷ്പക്ഷകുക്ഷികൾ, കിറ്റ് വാങ്ങി നക്കിയില്ലേ എന്നു് ചെങ്കോണകങ്ങൾ! വിരുന്നായാലും നേർച്ച ആയാലും കഴുത്തു് നീട്ടേണ്ടതു് താനാണെന്നു് കോഴി. അതാണു് മാക്രിസ്റ്റ് കമ്മ്യൂണിസം എന്നു് നീട്ടിപ്പിടിച്ച വടിവാൾ!
മാസ്ക്ക് ധരിക്കാത്ത ഈവിധ ബൗദ്ധികനഗ്നതകൾക്കിടയിലൂടെ ഇടിച്ചുകയറി വേണം, അദ്ധ്വാനിച്ചുകിട്ടിയ പണം കൊടുത്തു് വ്യാജമദ്യം വാങ്ങി മദ്യമന്ത്രിയുടെയും, ലോട്ടറി ടിക്കറ്റ് വാങ്ങി ഭാഗ്യമന്ത്രിയുടെയും, നിവേദ്യമർപ്പിച്ചു് പ്രസാദിപ്പിച്ചു് അമ്മയമ്മാവി, അപ്പനപ്പാവി, ശുഷ്കലിംഗാദി ദൈവങ്ങളുടെയുമെല്ലാം അനുഗ്രഹാശീർവാദങ്ങൾ നേടി മലയാളിക്കു് ഭാവി സുരക്ഷിതമാക്കാൻ! ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന പ്രണയദുഃഖം, വിരഹദുഃഖം, മരണദുഃഖം, സുഖദുഃഖം, ദുഃഖദുഃഖം ഇത്യാദി അസ്തിത്വദുഃഖങ്ങൾക്കു് പുറമെ മദ്യദുഃഖവും, ഭാഗ്യദുഃഖവും, ആത്മീയദുഃഖവുമെല്ലാം ഒരുമിച്ചു് താങ്ങേണ്ടി വരിക എന്നതു് നിസ്സാരമായി തള്ളിക്കളയാവുന്ന കാര്യമല്ല.
അതുകൊണ്ടു്, ഇന്നത്തെ യോഗം ഒരു ശോകഗാനാലാപനത്തോടെ സമംഗളം പര്യവസാനിപ്പിക്കുന്നു:
കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം
സുന്നികൾ മൂലം ദുഃഖം ഷിയാക്കൾ മൂലം ദുഃഖം
കമ്മികൾ മൂലം ദുഃഖം കൊങ്ങികൾ മൂലം ദുഃഖം
സംഘികൾ മൂലം ദുഃഖം കേക്കോകൾ മൂലം ദുഃഖം
കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം
ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം!
അഫ്‌ഘാനിസ്ഥാനും കാശ്മീരും
ബൊക്കോ ഹറാമും ഗാസായും
കർത്താവും അള്ളാവും അയ്യപ്പനും
കണ്ണുപൊട്ടന്നൊരുപോലെ
ദുഃഖമയം ദുഃഖമയം ദുൽഖർമയം ജീവിതം!!
= കർട്ടൻ =
August 19 2021 11:05
ചിന്താ ജെറോമിനെ കേരള സർവ്വകലാശാല ഡോക്ടറാക്കി എന്നു് കേട്ടു. നന്നായി. കോവിഡിനു് ചികിത്സിക്കാൻ ഡോക്ടറില്ല എന്നൊരു പരാതി പ്രതിപക്ഷം ഇനി എങ്ങനെ ഉന്നയിക്കുമെന്നൊന്നു് കാണണം.
“താൻ പാതി ദൈവം പാതി” എന്ന ആപ്തവാക്യത്തിനു് ഇനിമേൽ ചികിത്സയിൽ പ്രസക്തിയില്ല. അന്നദാനദൈവം പിണു ഒരുപാതി, മറ്റേപ്പാതി വൈദ്യത്തി ചിന്ത. “ചിന്ത പാതി പിണു പാതി” എന്നു് ചുരുക്കെഴുത്തു്. നികൃഷ്ടമായ മാമൂലുകളെയും സാമൂഹിക-സാംസ്കാരിക ജീർണ്ണതകളെയും ഒന്നൊന്നായി പുറത്തുകടത്തിക്കൊണ്ടു് ഇടതു് ഗേർമെന്റിന്റെ അശ്വമേധം ഇനിയുമിനിയും കുതികുതിക്കട്ടെ!
“കർമണി വ്യജ്യതേ പ്രജ്ഞാ” (“പ്രവൃത്തി പ്രജ്ഞയെ ശുംഭിപ്പിക്കുന്നു” എന്നാണു് അതിന്റെ മലയാളം എന്നു് ഒരു സഖാവു് പറഞ്ഞുതന്നു) എന്ന കേരള സർവകലാശാലയുടെ ആപ്തവാക്യം പഞ്ചതന്ത്രത്തിൽ നിന്നും എടുത്തതാണത്രേ!
സുന്നിയെയും ഷിയയെയും തമ്മിൽ ഭിന്നിപ്പിച്ചു് തൻകാര്യം നേടുന്നതെങ്ങനെ, പ്രകൃത്യാശത്രുക്കളായ കമ്മിയും സംഘിയും കേക്കോയും മിത്രങ്ങളായാലത്തെ ദോഷങ്ങൾ, അഭിപ്രായം പറയുന്നതിനു് മുൻപു് എല്ലാവശങ്ങളിലേക്കും വേണ്ട ചിന്ത മുതലായ വിഷയങ്ങൾ, കുറുക്കൻ കുരങ്ങൻ കാക്ക ചീങ്കണ്ണി ആമ സിംഹം എലി മുതലായ സ്‌കോളേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ടു് അവതരിപ്പിച്ചിരിക്കുന്ന ഒരു കുട്ടിക്കഥാപുസ്തകത്തിൽ നിന്നു് ഒരു ആപ്തവാക്യം സ്വീകരിക്കാൻ സർവ്വകലാശാലാസ്ഥാപകർ തീരുമാനിച്ചതിനുപിന്നിലെ ശ്ലാഘനീയമായ കുശാഗ്രബുദ്ധിയും ദീർഘദൃഷ്ടിയും ദോഷൈകദൃക്കുകളായ മനുഷ്യർക്കുപോലും ഇപ്പോൾ മനസ്സിലായിട്ടുണ്ടാകണം.
കേരള സർവ്വകലാശാല രൂപീകൃതമായ കാലത്തു് ബാലമംഗളത്തിന്റെ പ്രസിദ്ധീകരണം തുടങ്ങിയിരുന്നില്ല എന്നതും സ്മരണീയമാണു്.
August 20 2021 15:20
പീഡനക്കേസ് നല്ല നിലയിൽ “തീർക്കണം” എന്നു് മന്ത്രി ശശീന്ദ്രൻ പോ(ർ)ണിൽ പറഞ്ഞതിനു്, ശബ്ദതാരാവലിപ്രകാരം, നല്ല നിലയിൽ തീർക്കണം എന്നാൽ “നിവൃത്തി” വരുത്തുക, “കുറവു്” തീർക്കുക എന്നൊക്കെയേ അ(ന)ർത്ഥമുള്ളു എന്നൊരു കിടുക്കാച്ചി “LL. B. ബാരിസ്റ്റർ” കണ്ടെത്തൽ ഫെയ്‌സ്ബുക്കിൽ കാണാനിടയായി.
വേദഗ്രന്ഥങ്ങളിലെയും ന്യായപ്രമാണങ്ങളിലെയും അക്ഷരങ്ങൾക്കു് സ്വന്തമായ അർത്ഥമില്ല. വ്യാഖ്യാതാക്കൾ അവസരോചിതമായി നല്കുന്നതാണു് അവയുടെ അർത്ഥങ്ങൾ. ഉദ്ദിഷ്ട കാര്യങ്ങൾ നേടിയതിന്റെ ഉപകാരസ്മരണയുടെപേരിൽ, അക്ഷരങ്ങളെ മയിലെണ്ണ പുരട്ടി സ്പോൺസേഴ്‌സിനു് അനുകൂലമായ വിധത്തിൽ പിരിച്ചുകെട്ടിയെടുക്കുന്നതു് പ്രബുദ്ധതയുടെ ലക്ഷണമായി കരുതുന്ന സമൂഹങ്ങൾ പോലുമുണ്ടു്. രാഷ്ട്രീയമോ മതപരമോ സാമുദായികമോ സാംസ്കാരികമോ ആയ നിറം മാറ്റങ്ങളിലൂടെ ജീവിക്കുന്ന തൊഴിൽവിഭാഗങ്ങളും വിരളമല്ല.
ന്യായപ്രമാണപദവിയിലേക്കു് ഉയർത്തപ്പെട്ട വേദഗ്രന്ഥങ്ങളിലെ അക്ഷരങ്ങൾ അച്ചൂടും മുച്ചൂടും മെതിച്ചു് അർത്ഥം കണ്ടെത്തുന്ന രീതി പുരാതനകാലത്തുതന്നെ ലോകത്തിൽ സാർവ്വത്രികമായിരുന്നു. വേദഗ്രന്ഥാക്ഷരാധിഷ്ഠിതമായി വളരെ നല്ല നിലയിൽ “തീർത്ത” ഒരു കേസുകെട്ടു് കാണാൻ, മാനവകഥാകഥനങ്ങളിലൂടെ ഏകദേശം 2000 വർഷങ്ങൾക്കു് പുറകോട്ടു് സഞ്ചരിച്ചാൽ മതി.
ഏകദൈവമായ യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവരെന്നു് പഠിപ്പിക്കപ്പെട്ട ജനതയായ യഹൂദരുടെ “ശബ്ദതാരാവലി” ആയ, മോശെയുടെ ന്യായപ്രമാണത്തിന്റെ (തോറ) അടിസ്ഥാനത്തിൽ, “തന്നെത്താൻ ദൈവപുത്രൻ ആക്കുന്നവൻ മരിക്കേണ്ടതുണ്ടെന്ന” മഹാപുരോഹിതരുടെ തർജ്ജനപ്രകാരം, യേശുവിനെ നല്ല നിലയിൽ “തീർക്കാൻ” പീലാത്തോസ് നിർബന്ധിതനാവുകയും (യോഹന്നാൻ 19: 7), അതിൻപ്രകാരം അച്ചങ്ങായി കുരിശിൽ തറയ്ക്കപ്പെടുകയും, “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു് (ഏലീ ഏലീ ലമ്മാ ശബക്താനി)” എന്ന, സ്വർഗ്ഗത്തിലേക്കുള്ള പോൺകോൾ പിതാവായ മൂത്താശാരി അറ്റൻഡ് ചെയ്യാതിരിക്കുകയും ചെയ്തപ്പോൾ, “വളരെ നല്ല നിലയിൽ”, “നിവൃത്തിയായി” എന്നുപറഞ്ഞു് തല ചായ്ച്ചു് തന്റെ ആത്മാവിനെ സ്നേഹനിധിയായ അതേ സ്വർഗ്ഗീയ പിതാവിന്റെ തൃക്കൈകളിലേക്കു് ഏല്പിച്ചുകൊടുക്കുകയും ചെയ്യേണ്ടിവന്നില്ലേ? അക്ഷരവ്യാഖ്യാതാക്കളുടെ ശക്തിക്കു് മനുഷ്യർക്കതിലൊരു ദൃഷ്ടാന്തമുണ്ടു്. – (യോഹന്നാൻ 19: 30).
യേശുവിന്റെ ആ സ്നേഹബലിയുടെ പേരിലാണു്, നസ്രാണികൾ ഇന്നും ഉയിർപ്പുപെരുന്നാളിനു് കോഴിയെക്കൊന്നു്, “കുറവു്” തിരിച്ചു്, മസാല ചേർത്തു് വേവിച്ചു് കള്ളപ്പത്തോടും കള്ളിനോടുമൊപ്പം സേവിക്കുന്നതു്!
അതുകൊണ്ടു്, “നിവൃത്തി” വരുത്തുക, “കുറവു്” തീർക്കുക എന്നൊക്കെ കേട്ടാൽ, സംഭവമെന്തെന്നു് ശബ്ദതാരാവലി നോക്കി ഉറപ്പുവരുത്തുകയാണു് നമ്മൾ ആദ്യം ചെയ്യേണ്ടതു്. അല്ലാതെ, കേട്ടപാതി കേൾക്കാത്ത പാതി, കാര്യം “നല്ല നിലയിൽ തീർക്കാനായി” ഇറങ്ങി പുറപ്പെട്ടാൽ പണി പാളും.
വാക്കുകളെ അക്ഷരാർത്ഥത്തിൽ മാത്രമല്ലാതെ, അല്ലെങ്കിൽ, അക്ഷരാർത്ഥത്തില്പോലും മനസ്സിലാക്കാൻ കഴിവില്ലാതെ, വേണ്ടിടത്തു് ഊതി വീർപ്പിച്ചു്, വേണ്ടാത്തിടത്തു് ഊതിക്കെടുത്തി, ജ്ഞാനികളായും മാന്യരായും ചമഞ്ഞു്, യേശുവിന്റെ ഭാഷയിൽ പറഞ്ഞാൽ, “മന്ത്രപ്പട്ട വീതിയാക്കി, തൊങ്ങൽ വലുതാക്കി, അത്താഴത്തിൽ പ്രധാനസ്ഥലവും, പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും, മനുഷ്യരുടെ റബ്ബീ വിളികളും” ഉറപ്പുവരുത്താൻ ശ്രമിച്ചിരുന്ന ശാസ്ത്രികളുടെയും പരീശന്മാരുടെയും റെപ്ലിക്കകളാണു് കുറ്റവാളികളെ രക്ഷപെടുത്താനായി ഇപ്പോൾ ശബ്ദതാരാവലിയുമായി കേരളത്തിലൂടെ റോന്തുചുറ്റുന്നതു്.
(യേശുവിന്റെ പിന്നാലെ വിടാതെ കൂടിയിരുന്ന, “പാമ്പുകളും, സർപ്പസന്തതികളും വെള്ള തേച്ച ശവക്കല്ലറകളും” എന്നു് യേശു വിശേഷിപ്പിച്ച ആ അക്ഷരപണ്ഡിതരുടെ ഒരു ഏകദേശരൂപം ലഭിക്കണമെന്നുള്ളവർ മത്തായിയുടെ സുവിശേഷം അദ്ധ്യായം 23 വായിക്കുക.)
August 21 2021 12:46
(പീലാത്തോസിനെപ്പോലെയല്ലാതെ) കൈകഴുകി മാവേലിയെ വരവേല്ക്കാം.
(തമ്പ്രാക്കൾ ദളിതുകളെ അകറ്റിനിർത്തുന്നപോലെയല്ലാതെ) അകന്നിരുന്നു് ആഘോഷിക്കാം.
(സില്മാസ്റ്റാറുകളെപ്പോലെ) അദൃശ്യമായ മാസ്കിട്ടു് സദ്യയുണ്ണാം.
(അഭിനവ മാവേലിനാട്ടിലെ കിറ്റുദൈവത്തിനായി മുദ്രാവാക്യങ്ങൾ എഴുതുന്ന ഗോസ്റ്റ് റൈറ്റേഴ്‌സിനോടു് ആശയപരമായ കടപ്പാടു്.)
ഓണമുണ്ണാനായി പാതാളത്തിൽ നിന്നും വർഷാവർഷം “സിംഹമാസത്തിൽ” പൊന്തിവരുന്ന ചങ്ക് ബ്രോ മാവേലിച്ചങ്ങായിക്കു് അങ്ങേരുടെ ആയകാലത്തേതുപോലെ തിന്നും കുടിച്ചും വീർത്തുതുടുത്ത വയറുമായി വീണ്ടും അങ്ങോട്ടേക്കുതന്നെ മടങ്ങാനാകട്ടേ, ആമീൻ!
ഏവർക്കും ഓണാശംസകൾ!
August 24 2021 11:04
വാരിയംകുന്നനെ ഭഗത്സിംഗിനോടുപമിച്ച
വികടഭാവനേ, വികലഭാവനേ,
അഭിനന്ദനം നിനക്കഭിനന്ദനം
അഭിനന്ദനം അഭിനന്ദനം …
വ്യാസനോ കാളിദാസനോ അതു്
ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ?
വിപ്ലവസാഗരം ഉള്ളിലിരമ്പും
മഹിഷാസുരാത്മകനോ? അഭിനന്ദനം നിനക്കഭിനന്ദനം
അഭിനന്ദനം അഭിനന്ദനം …
(വീഡിയോക്കു് യൂറ്റ്യൂബിനോടു് കടപ്പാടു്)
https://www.facebook.com/watch/?extid=SEO—-&v=191668608806375
August 26 2021 09:59
പ്രീഡിഗ്രിയും ഒരു ഡിഗ്രിയാണെന്ന നിലപാടുകാരാണു് പ്രീഡിഗ്രിക്കാർ.
ഇസ്ലാമിലെ സ്വാതന്ത്ര്യവും “ഒരുതരം” സ്വാതന്ത്ര്യമായതിനാൽ, ഖിലാഫത്തിനുവേണ്ടിയുള്ള സമരവും ഒരുതരം സ്വാതന്ത്ര്യസമരമാണെന്ന നിലപാടുകാരാണു് ഇസ്ലാമിസ്റ്റുകൾ.
(പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം, “വ്യഭിചാരം” ചെയ്യുന്ന സ്ത്രീകളെ കല്ലെറിഞ്ഞു് കൊല്ലാനുള്ള സ്വാതന്ത്ര്യം, പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം, മുത്തുനബിയെ മാതൃകയാക്കി, ഏതു് മുതുക്കനും – മുലകുടി മാറിയതോ മാറാത്തതോ ആയ – ഏതു് പെൺകുഞ്ഞിനെയും നിക്കാഹ് കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം, കാൽമുട്ടിനും പൊക്കിളിനുമിടയിലുള്ള ഭാഗം പുരുഷന്മാർ മറച്ചിരിക്കണം എന്ന “കല്പനയെ” തൃണവത്ഗണിച്ചു്, കണ്ണങ്കാൽ മൂടുന്ന കാൽസ്ര ധരിച്ചു് സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവനിഷേധികളുടെ കാലുകൾ മുട്ടിനൊപ്പം മുറിച്ചു് കളയാനുള്ള സ്വാതന്ത്ര്യം, എന്നുവേണ്ട, മനുഷ്യർ മുള്ളുന്നതിന്റെയും തൂറുന്നതിന്റെയുമെല്ലാം കണക്കുകൾ തന്റെ കിത്താബിൽ കൃത്യമായി കുറിച്ചുവച്ചു്, (കിത്താബെന്നാൽ, പണ്ടത്തെപ്പോലെ കല്പലകകളോ, പനയോലകളോ, പുൽച്ചുരുളുകളോ ഒന്നുമല്ല, “സിയെർ ലിയോണിലെ” ഖനികളിൽ നിന്നും ഒപ്പിച്ച സ്വർണ്ണവും വജ്രങ്ങളും അമേരിക്കൻ കാപ്പിറ്റലിസ്റ്റുകൾക്കു് രഹസ്യമായി വിറ്റുകിട്ടിയ ഡോളർ കൊടുത്തു് അല്ലാഹു വാങ്ങി സ്വന്തമാക്കിയ ഐഫോണാണു്), ലോകാന്ത്യനാളിനുശേഷം, “ഗോൾഡൻ വിസ” നൽകി സ്വർഗ്ഗത്തിലേക്കു് എത്തിച്ചു്, KSRTC ബസിൽ ഇരിക്കാൻ സീറ്റില്ലാതെ നിൽക്കുന്ന ഇളംശരീരത്തെ വിളിച്ചു് മടിയിലിരുത്തി, “One for you, one for me” എന്ന ദിവ്യഗാനാലാപനത്തോടെ നാരങ്ങാ മിഠായിയും, “ഇഞ്ചി” മിഠായിയും നല്കി “മൂലങ്കഷമായി” ഈശ്വരചിന്ത പ്രചരിപ്പിക്കുന്ന ദൈവദാസരായ കത്തോലിക്കൻ അച്ചന്മാരെപ്പോലെ, തന്റെ മടിയിലിരുത്തി മിഠായി നല്കി തുള്ളിക്കേണ്ട സത്യവിശ്വാസികൾ ആരെല്ലാം, മൂട്ടിൽ നിത്യാഗ്നി ജ്വലിക്കുന്ന നരകത്തിലെ വറചട്ടിയിലേക്കയച്ചു് പപ്പടം കാച്ചുന്നതുപോലെ കാച്ചി, പൊള്ളിപ്പൊളിയുന്ന തൊലി പ്ലാസ്റ്റിക്ക് സർജറിയിലൂടെ വീണ്ടും വീണ്ടും നവീകരിച്ചും പൊള്ളിച്ചും രസിക്കാൻ പറ്റിയ ദൈവനിഷേധികൾ ആരെല്ലാം മുതലായ ചിന്തകളുമായി കഴിയുന്ന ഒരു അല്ലാഹു മുഹമ്മദ് നബി വഴി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു് കെട്ടിയിറക്കിയ “കല്ലേപ്പിളർക്കുന്ന കല്പനകളെ” ആധാരമാക്കി, മനുഷ്യജീവിതത്തെ ജീവിതയോഗ്യമാക്കുന്ന എല്ലാ സൗന്ദര്യങ്ങളെയും എല്ലാ സന്തോഷങ്ങളെയും എല്ലാ ലക്ഷ്യങ്ങളെയും ഇല്ലായ്മചെയ്യാനുള്ള ഏതാനും ഊളകളുടെ സ്വാതന്ത്ര്യം!!)
ഭൂമിയിൽ പൂക്കൾ വിരിയുന്നതു് ചാക്കിട്ടു് മൂടപ്പെടാനാണെങ്കിൽ അവ എന്തിനു് വിരിയണം എന്നെനിക്കറിയില്ല. സാമാന്യബോധമുള്ള ഏതെങ്കിലുമൊരു മനുഷ്യനു് അതറിയാൻ വഴിയുമില്ല. പക്ഷേ, അതറിയുന്ന ഒരു കൂട്ടരുണ്ടു് – ബ്ലായ്ക്ക് ഹോളുകളുടെ വിധാതാവും, ഗാലക്‌സികളുടെ നിർമ്മാതാവും, മൊത്തം മനുഷ്യവർഗ്ഗത്തിന്റെയും സ്രഷ്ടാവെന്നു് മതങ്ങൾ പഠിപ്പിക്കുന്നതുമായ സാക്ഷാൽ അല്ലാഹുവിന്റെ പോരാളികൾ!!
മാർക്സിസ്റ്റ് പാർട്ടിയിലെ സ്വാതന്ത്ര്യവും “ഒരുതരം” സ്വാതന്ത്ര്യമായതിനാൽ, “കമ്മീഫത്തിനു്” വേണ്ടിയുള്ള സഖാക്കളുടെ സമരവും ഒരുതരം സ്വാതന്ത്ര്യസമരമാണെന്ന നിലപാടുകാരാണു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ.
(പാർട്ടി പറയുന്നതു്, അഥവാ പാർട്ടി എന്ന ജന്തുവിനു് സ്വതവേ സംസാരശേഷി ഇല്ലാത്തതിനാൽ, പാർട്ടിയുടെ മൂത്താപ്പ കല്പിക്കുന്നതും, പാർട്ടിയിലെ കൊച്ചാപ്പകൾ ഇങ്കിലാ സിന്താവായും ലാൽ സലാമും വിളിച്ചും സല്യൂട്ടടിച്ചും മറുചോദ്യമില്ലാതെ അംഗീകരിക്കുന്നതുമായ ഉന്മൂലനസിദ്ധാന്തങ്ങൾ അനുസരിക്കുന്നതിനുള്ള സ്വാതന്ത്ര്യം, കക്കാനും മുക്കാനും, എന്നിട്ടു് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സമൂഹമദ്ധ്യേ ഇളിച്ചുകാണിക്കാനുമുള്ള സ്വാതന്ത്ര്യം, പീഡോഫീലിയയെയും കൊലപാതകങ്ങളെയും പെട്രോൾ വിലവർദ്ധനവുമായി താരതമ്യം ചെയ്തു് ന്യായീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം, ഗംഗയിൽ ശവമൊഴുകുന്നതുകൊണ്ടാണു് നംബർ വൺ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതെന്നു് വ്യാഖ്യാനിക്കാനുള്ള ന്യായീകരണസ്വാതന്ത്ര്യം, … …)
“ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്തു് നില്ക്കുന്നതു് നിങ്ങൾ കാണുമ്പോൾ, – വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ – അന്നു് യെഹൂദ്യദേശത്തുള്ളവർ മലകളിലേക്കു് ഓടിപ്പോകട്ടെ” എന്നു് ബൈബിളിൽ മർക്കോസ് (13: 14)
August 30 2021 11:04
ട്രാൻസ്‌ഫോർമറിയക്കുട്ടി
ട്രാൻസ്‌ഫോർമേരി ഋതുമതിയായതിന്റെ ആഘോഷമാണു്. പുഷ്പമാല്യവും ചന്ദനലേപവും അപായച്ചെംതാലിയുമെല്ലാം ഉള്ളസ്ഥിതിക്കു് ചടങ്ങിൽ ഗാനഗന്ധർവ്വൻ യേശുദാസിനെക്കൊണ്ടു് “ചന്ദനലേപസുഗന്ധം ചൂടിയതാരോ കാറ്റോ ട്രാൻസ്‌ഫോർമറിയയോ” എന്നൊരു മംഗളാശംസാഗാനം കൂടി “പൂക്കില ഞൊറി വെച്ചുടുത്തൊരുങ്ങി” നാണിച്ചു് നിൽക്കുന്ന ഋതുമതിക്കായി ആലപിപ്പിക്കാമായിരുന്നു.
മലയാളികളെപ്പോലെതന്നെ അവരുടെ ട്രാൻസ്ഫോർമറുകളും അരിയാഹാരം കഴിക്കുന്ന ജനുസ്സുകളാണു്. കാര്യഗ്രഹണശേഷിയുടെ കാര്യത്തിൽ രണ്ടിനങ്ങളും ഇമ്മാതിരി “പെർഫെക്ട് ഓക്കേ” ആയിരിക്കുന്നത്തിന്റെ രഹസ്യം മറ്റൊന്നുമല്ല.
ചന്ദനലേപനം അവിടെ, മാല ചാർത്തൽ ഇവിടെ, മൃഷ്ടാന്നഭോജന-ഏമ്പക്കാദികൾ അതിനിടയിൽ, മനുഷ്യർക്കുള്ള ചങ്ങല അതിനുള്ളിൽ, വനിതകൾക്കുള്ള മതിൽക്കെട്ടു് അതിനുവെളിയിൽ തുടങ്ങിയ മാമാങ്കങ്ങളുമായി ലോകത്തിനു് മുന്നിൽ പഷ്ടാം ക്ലാസ്സ് വേഷം കെട്ടുന്ന മല്ലുക്കൾ വിവരവും വിദ്യാഭാസവും ഉള്ളവരും, സമാനതകളില്ലാത്തവിധം പെർഫെക്ട് ഓക്കേകളും ആയിരിക്കുന്നതുകൊണ്ടാണു് കേരളത്തിലെ മാക്രിസ്റ്റ് ഭരണത്തിനു് യഥേഷ്ടം “pollice” രാജ് നടപ്പാക്കാൻ കഴിയുന്നതും, ഇലക്ഷനിൽ കിറ്റേപ്പി സി.പി.എം. വിജയശ്രീലാളിതമാകുന്നതും, ബി.ജെ.പി. “പൂജ്യേപ്പി” ആകുന്നതും, ഐ.എൻ.സി.-യിലെ മൂത്തുമുരടിച്ച കടൽക്കിഴവന്മാർ സ്ഥാനവും സ്ഥലവും കാലിയാക്കി ഇറങ്ങിപ്പോയി കുഴിയിലേക്കു് കാലുനീട്ടി യമരാജനെ കാത്തിരിക്കുന്നതിനുപകരം, അയഞ്ഞാടുന്ന അവരുടെ തുടമസിലുകൾ സ്വന്തം പാർട്ടിയുടെ കഴുത്തിലിറുക്കി ശ്വാസം മുട്ടിച്ചു് കൊല്ലാൻ ശ്രമിക്കുന്നതും.
പിണറായി വിജയനെ മുഖ്യമന്ത്രിയായും, ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയായും, M.M. മണിയെ വൈദ്യുതിമന്ത്രിയായുമൊക്കെ അവരോധിക്കാൻ അല്ലറചില്ലറ അവബോധമൊന്നും ഉണ്ടായാൽ പോരാ. എന്തുകൊണ്ടു് മാക്രിസം കേരളത്തിൽനിന്നും കെട്ടുകെട്ടുന്നില്ലെന്നും, ലോകത്തിന്റെ ഏതു് ഭാഗങ്ങളൊക്കെയാണു് മാക്രിസത്തിനു് മുളപൊട്ടാൻ അനുയോജ്യമെന്നും മറ്റുമുള്ള “രഹസ്യങ്ങൾ” മനസ്സിലാക്കാൻ സാധാരണഗതിയിൽ ഇത്രയൊക്കെ ധാരാളം മതി. പക്ഷേ, എന്താണു് സാധാരണഗതി? എന്താണു് അസാധാരണഗതി?
ട്രാൻസ്ഫോർമറുകളെപ്പറ്റി ഒരല്പം:
എഡി-കറന്റുകളുടെ (Eddy current) നെഗറ്റീവ് ഇൻഫ്ലുവൻസ് കുറയ്ക്കുന്നതിനായി ലാമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫെറോമാഗ്നെറ്റിക് കാതലിൽ (laminated ferromagnetic core) ചുറ്റപ്പെട്ടിരിക്കുന്ന, ഇൻസുലേറ്റഡ് ആയ പ്രൈമറി കോയിലും സെക്കണ്ടറി കോയിലും ചേർന്ന ഒരു അഗ്രിഗേയ്റ്റാണു് ട്രാൻസ്ഫോർമർ. ആ കാതലിലൂടെയുള്ള കാന്തപ്രവാഹം (magnetic flux), എക്സ്ക്ലൂസീവായി പ്രൈമറിയിൽ അപ്ലൈ ചെയ്യപ്പെടുന്ന വോൾട്ടേജിൽ അധിഷ്ഠിതമാണു്. ദൈവം ശൈത്താൻ, പുണ്യാത്മാക്കൾ നീചാത്മാക്കൾ മുതലായ അലൗകികശക്തികൾക്കു് അക്കാര്യത്തിൽ യാതൊരുവിധ പങ്കുമില്ല. കോറിലെ മാഗ്നെറ്റിക് ഫ്ലക്സിന്റെ പൂർണ്ണഉത്തരവാദി പ്രൈമറിയിലൂടെ ഒഴുകുന്ന മാഗ്നെറ്റൈസിങ് കറന്റ് മാത്രമാണു്.
സെക്കണ്ഡറി കോയിൽ ഓപ്പൺ ആയിരിക്കുന്നിടത്തോളം, അഥവാ സെക്കണ്ഡറി കോയിലിൽ ഇലക്ട്രിക്കൽ ലോഡ്സ് ഒന്നും കണക്ട് ചെയ്യപ്പെട്ടിട്ടില്ലാത്തിടത്തോളം, പ്രൈമറിയിലെ മാഗ്നെറ്റൈസിങ് കറന്റ് വഴി എനർജ്ജി ട്രാൻസ്‌ഫൊർമേഷൻ പ്രായോഗികമായി സംഭവിക്കുന്നില്ല. സെക്കണ്ഡറി കോയിലിൽ ഇലക്ട്രിക്കൽ ലോഡ്സ് കണക്ട് ചെയ്യപ്പെടുമ്പോൾ അവയിലേക്കു് സെക്കണ്ഡറി കോയിലിലൂടെ ഒഴുകുന്ന വൈദ്യുതിയുടെ ഫലമായി കോറിൽ അഡീഷണലായി രൂപമെടുക്കുന്ന മാഗ്നെറ്റിക് ഫ്ലക്സിനെ കോമ്പൻസേറ്റ് ചെയ്യാൻ വേണ്ടത്ര ഇലക്ട്രിക് കറന്റ് വോൾട്ടേജ് സോഴ്സിൽ നിന്നും പ്രൈമറി കോയിൽ വലിച്ചെടുക്കുന്നു.
സെക്കണ്ഡറി കോയിലിലേക്കു് അങ്ങനെ ട്രാൻസ്‌ഫോം ചെയ്യപ്പെടുന്ന ഇലക്ട്രിക്കൽ എനർജ്ജിയും, പലയിനം കോർ ലോസ്സ്, കോപ്പർ ലോസ്സ് (വൈൻഡിങ്ങിന്റെ റെസിസ്റ്റൻസ് വഴിയുള്ള എനർജി നഷ്ടം) മുതലായവ വഴി ഉണ്ടാകുന്ന ട്രാൻസ്ഫോർമറിന്റെ സ്വന്തം എനർജ്ജിനഷ്ടങ്ങളും മൊത്തമായി പ്രൈമറി കോയിലിൽ നിന്നും സെക്കണ്ഡറി കോയിലിലേക്കു് ചാർത്തിക്കൊടുക്കപ്പെടുന്നു.
ജനറേറ്റിങ് സ്റ്റേഷനിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സ്റ്റെപ്പ്-അപ്പ് ട്രാൻസ്ഫോർമർ ഉപയോഗിച്ചു് ഹൈ വോൾട്ടേജിൽ (= ലോ കറന്റ്) എത്തിച്ചു് സബ് സ്റ്റേഷനുകളിലേക്കു് ട്രാൻസ്മിറ്റ് ചെയ്താൽ, അതേ വൈദ്യുതി ലോ വോൾട്ടേജിൽ (= ഹൈ കറന്റ്) ട്രാൻസ്മിറ്റ് ചെയ്താൽ ട്രാൻസ്മിഷൻ ലൈനിൽ ഉണ്ടാകുന്ന റെസിസ്റ്റീവ് ലോസ്സിനേക്കാൾ അനേകമടങ്ങു് കുറഞ്ഞ നഷ്ടമേ സംഭവിക്കൂ. ട്രാൻസ്മിഷൻ ലൈനിന്റെ റെസിസ്റ്റൻസിൽ (R) ഉണ്ടാകുന്ന എനർജി നഷ്ടം കറന്റിന്റെ (I) വര്‍ഗ്ഗാനുസൃതമാണു് പെരുകുന്നതെന്നതിനാൽ (Resistive Loss = I² R), വോൾട്ടേജ് 20 മടങ്ങു് വർദ്ധിപ്പിച്ചു് കറന്റ് 20 മടങ്ങു് കുറച്ചാൽ, മറ്റു് പരാമീറ്റെഴ്സിനു് മാറ്റമില്ലാത്തിടത്തോളം, എനർജി നഷ്ടം 400 മടങ്ങു് കുറയ്ക്കാൻ കഴിയും (20² =400).
(കുറച്ചു് ദിവസങ്ങൾക്കു് മുൻപു് ഫെയ്‌സ്ബുക്കിൽ കണ്ടപ്പോൾ, അതിനെപ്പറ്റി രണ്ടുവാക്കു് എഴുതിയേക്കാമെന്നു് കരുതി കമ്പ്യൂട്ടറിൽ “ഷേവ് ചെയ്തു്” വച്ചതാണു് ഈ ചിത്രങ്ങൾ. പിന്നെ അക്കാര്യം മറന്നു. ഇന്നലെ കമ്പ്യൂട്ടറിൽ മൈവര്‍ണ്ണപ്പെട്ടി തുറന്നപ്പോഴാണു് ചന്ദനലേപസുഗന്ധം ചൂടിയും, അരിയാഹാരസദ്യ കഴിച്ചും, പൊന്നരഞ്ഞാണം ഉലഞ്ഞുമെല്ലാം വ്രീഡാവിവശയായി നിൽക്കുന്ന മിസ്സ് പുഷ്പിണി ട്രാൻസ്‌ഫോർമറിയക്കുട്ടിയെ കണ്ടതു്. ഷഷ്ടിപൂർത്തിയും ഒരുതരം വയസ്സറിയിക്കലായതിനാൽ ഇനി നീട്ടിക്കൊണ്ടുപോയാൽ ശരിയാവില്ലെന്നു് തോന്നി.)


August 30 2021 12:21
കേരള മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ:
“തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാനാണു് താൻ വന്നതെന്നു് മാധവമേനോനോടു് വാരിയൻകുന്നൻ പറഞ്ഞിട്ടുണ്ടു്.”
- (അന്ത്യനാഴികയിൽ അന്തിക്രിസ്തുകൾ എഴുനേൽക്കുന്നതും ആരുടെയൊക്കെയോ എന്തൊക്കെയോ “പ്രവണതകൾ” അവസാനിപ്പിച്ചു് സ്വാർത്ഥലക്ഷ്യങ്ങൾ നേടാനാണല്ലോ.)
“ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവരെ യോജിപ്പിച്ചു് നിർത്തുന്ന രാജ്യമാണു് അദ്ദേഹം മനസ്സിൽ കണ്ടതു്. മതരാഷ്ട്രം സ്ഥാപിക്കുക എന്നതു് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നു് ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ടു്.”
- (അതു് പറഞ്ഞതു് പു. ക. സാ. ചരിത്രകാരന്മാരായിരിക്കാനാണു് സാദ്ധ്യത. ഈ സത്യാനന്തരകാലത്തിന്റെ കടൽത്തീരത്തു് ആടിയുലയാതെ ഉറച്ചു് നിൽക്കുന്ന സത്യസന്ധതയുടെ പാറക്കെട്ടാണവർ. അവരെ നമ്പാം.)
“അതിനു് തെളിവായി വാരിയൻകുന്നന്റെതന്നെ കത്തു് പുറത്തുവന്നിട്ടുണ്ടു്.”
(അതായതു്, മത്തായി ഒരു മൈഗുണനല്ലെന്നു് മൈതാണ്ടിക്കെഴുതിയ ഒരു കത്തിൽ മത്തായിതന്നെ സൂചിപ്പിച്ചിട്ടുണ്ടു്.)
September 01 2021 12:57
“മുടിയുണ്ടെങ്കിൽ ചായ്ച്ചും ചരിച്ചും കെട്ടാം” എന്ന സുഭാഷിതം വളരെ പുരാതനവും, മുടിയരും ഭാവശുദ്ധിയുള്ളവരുമായ ഭാരതസ്ത്രീകൾ ഏറെ വിലമതിക്കുന്നതുമായ ഒരു മുടിജ്ഞാനമാണു്. “മുടിയുണ്ടെങ്കിൽ നാലുപാടും കെട്ടാം” എന്നൊരു വകഭേദവും അതിനു് ചില ഗ്രാമപ്രദേശങ്ങളിൽ നിലവിലുണ്ടു്. മുഹമ്മദ് നബിയുടെ കാലത്തു് ഈ “നാലുപാടും കെട്ടൽ സുഭാഷിതം” അറബിയിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടെന്നും, അതുവഴി, “മുടിയുണ്ടെങ്കിൽ നാലുപേരെ കെട്ടാം” എന്നൊരു തിയോളജിക്കൽ മെറ്റമോർഫസിസ് ആ മഹദ്വചനത്തിനു് സംഭവിക്കുകയുണ്ടായെന്നും പു.ക.സാ.യിലെ മുടിജ്ഞാനികളായ ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ടു്.
മുടിയും നഖവും മുറിച്ചുമാറ്റൽ മനുഷ്യശരീരത്തിന്റെ വൈറ്റൽ ഫങ്ക്ഷനുകളെ പ്രതികൂലമായി ബാധിക്കുകയില്ലെങ്കിലും, ഈ രണ്ടു് വകകളെയും മുറിച്ചുമാറ്റുന്നതിനു് പകരം, ഒരു “വെയ്സ്റ്റ് പ്രോസസിങ്” എന്ന നിലയിലാവാം, പരമാവധി അവകളെ അലങ്കരിക്കാനും മോടി പിടിപ്പിക്കാനുമുള്ള ഒരുതരം ഒബ്സെസിവ്-കമ്പൽസിവ്-ഡിസോർഡർ മനുഷ്യരാശിയെ, അവരിലെ വിമോചനവിരുദ്ധരായ സ്ത്രീവർഗ്ഗത്തെ പ്രത്യേകിച്ചും, പുരാതനകാലം മുതലേ ബാധിച്ചിട്ടുണ്ടു്.
എന്നിരിക്കിലും, ഈ വിഷയത്തിൽ സാർവ്വലൗകികമായ ഒരു ഐകരൂപ്യം നിലനില്ക്കുന്നതായി കാണുന്നില്ല. ലിംഗാഗ്രചര്‍മ്മം മുറിക്കുന്നവർ – മുറിക്കാത്തവർ, മീശ മുറിക്കുന്നവർ – മുറിക്കാത്തവർ, തല മൊട്ടയടിക്കുന്നവർ – മൊട്ടയടിക്കാത്തവർ, മീശ മുറിച്ചു് താടി മുറിക്കാത്തവർ, താടി മുറിച്ചു് മീശ മുറിക്കാത്തവർ, താടിയും മീശയും സംയുക്തവർമ്മമായി മുറിക്കുന്നവർ, നഖം മുറിക്കുന്നവർ – നീട്ടുന്നവർ, നഖം വൈറ്റ് വാഷ് ചെയ്യുന്നവർ, “പെയിന്റ്-ബ്രഷ്” ചെയ്യുന്നവർ, നഖത്തിൽ മുത്തുകളും ചിപ്പികളും പതിപ്പിക്കുന്നവർ, ഇതൊന്നും ചത്താലും ചെയ്യില്ല എന്നു് നിർബന്ധമുള്ളവർ, എന്നുവേണ്ട, ഈവിധ ഫാക്കൽറ്റികളുടെ സാദ്ധ്യവും അസാദ്ധ്യവുമായ സകല പെർമ്യൂട്ടേഷൻസും കോമ്പിനേഷൻസും ഗവേഷണകുതുകികൾക്കു് ഈ മേഖലയിൽ വീക്ഷിക്കാനും പഠനവിധേയമാ(ക്കാച്ചിയാ)ക്കാനും കഴിയും.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ, പിണറായിക്കൊരു ഉപദേശകസമിതി, പിണറായിക്കൊരു ഭരണപരിഷ്കാരസമിതി, പിണറായിക്കൊരു മരണപരിഷ്കാരസമിതി, പിണറായിക്കൊരു കോവിഡ് പരിഷ്കാരസമിതി, എതിരാളിക്കൊരു പോരാളിസമിതി, വിവിധയിനം കമ്മീഷനുകൾ, വിവിധയിനം വിദഗ്ദ്ധസമിതികൾ, വിവിധയിനം ഭൗതികസമിതികൾ, വിവിധയിനം വൈരുദ്ധ്യസമിതികൾ, വിവിധയിനം ആത്മീയസമിതികൾ, ചിറ്റപ്പൻസമിതികൾ, ചിറ്റമ്മസമിതികൾ, അമ്മസമിതികൾ, അമ്മാവിസമിതികൾ, അപ്പൻസമിതികൾ, അപ്പാവിസമിതികൾ, ആസാമിസമിതികൾ, ഈസാമിസമിതികൾ, മുതലായ, ഒരു നവോത്ഥാനസംസ്ഥാനത്തിന്റെ “ജീവാത്മാവും പരമാത്മാവും” ആയിരിക്കേണ്ടതും, സർക്കാർവകയായി പരിപാലിക്കപ്പെടേണ്ടതുമായ ഔദ്യോഗിക “മാക്രിസ്റ്റ് കംണിഷ്ട്” സ്ഥാപനങ്ങളിലെ ചാവിസ്ഥാനങ്ങളിലേക്കു് പിണറായി ഗേർമെന്റ് നിസ്വാർത്ഥമായ ലക്ഷ്യത്തോടെ നിയമനങ്ങൾ നടത്തുമ്പോൾ, ജനം മനസ്സിലാക്കേണ്ടതു് ഇതാണു്: മല്ലുമാക്രിസ്റ്റ് ഐഡിയോളജിപ്രകാരം, “മുടിയുണ്ടെങ്കിൽ ചായ്ച്ചും ചരിച്ചും കെട്ടാം”, “മുടിയുണ്ടെങ്കിൽ നാലുപാടും കെട്ടാം”, “മുടിയുണ്ടെങ്കിൽ നാലുപേരെവരെ ഏതു് നായാടിക്കും നമ്പൂതിരിയ്ക്കും കെട്ടാം”.
അവർ മാക്രിസ്റ്റായിരിക്കണം എന്ന ഒരു നിബന്ധനയേയുള്ളു.
ഓ! എത്ര സുന്ദരം എന്റെ കമ്മ്യൂണിസം!!
ചങ്ങമ്പുഴച്ചങ്ങായി രമണനിൽ പാടിയതുപോലെ, എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും “അകിടെല്ലാം മൂത്ത മുടികൾ” മാത്രമായ മാക്രിസ്റ്റ് പാർട്ടിക്കു് പാകിപ്പകുത്തു്, കെട്ടിയെടുത്തു്, ചുവന്ന റിബൺ കെട്ടി, ചുവന്ന പൂസ്ലൈഡ് കുത്തി കുടിയിരുത്താൻ മറ്റു് പാർട്ടികളെപ്പോലെ, അന്നദാന-പിണുദൈവകൃപയാൽ, മുടികൾക്കു് പഞ്ഞമില്ല. മുടിപ്പഞ്ഞവും കൊടിപ്പഞ്ഞവും കൊടിസുനിപ്പഞ്ഞവും ഇല്ലാതിരിക്കുക എന്ന അടിസ്ഥാന ശിലയിലാണു് കമ്മ്യൂണിസ്റ്റ് പാർട്ടി ലോകത്തിൽ പണിതുയർത്തപ്പെട്ടിരിക്കുന്നതുതന്നെ! പഴയ USSR-നെ നോക്കൂ! പുതിയ ചൈനയെ നോക്കൂ! കുടുംബാധിപത്യപരമായ “പഴം-പുതിയ” (പഴംപുഴുങ്ങിവിഴുങ്ങിയ, പഴംപൊരിവിഴുങ്ങിയ) നോർത്ത് കൊറിയയെ നോക്കൂ! USSR-ൽ പാറിപ്പറന്നിരുന്നതും, മറ്റിടങ്ങളിൽ ഇപ്പോഴും പാറിപ്പറക്കുന്നതുമായ ചെംചോരച്ചെംകൊടികളെ നോക്കൂ! (അജ്ഞാനികളേ, നീങ്ങ പഠിച്ചിട്ടു് ബിമർശിക്കൂ!)
ചെംകൊടികൾ സർവ്വലോകകമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും, തമ്പേറടികൾ അന്തസ്സാരശൂന്യമായ ആശയധാരകളുടെയും, കൊടിതോരണങ്ങൾ അടിസ്ഥാനരഹിതമായ ഉത്സവങ്ങളുടെയും പള്ളിപ്പെരുന്നാളുകളുടെയും അർത്ഥശൂന്യമായ അലങ്കാരവസ്തുക്കളും വാദ്യമേളങ്ങളുമായിരുന്നു എന്നും.
കാര്യവിവരമില്ലാത്ത ഇരകൾക്കുവേണ്ടി (“ഇരകൾ” – മാനുഷികമായ കാഴ്ചപ്പാടിൽ “ഊജ്ജ്വലമായ” ഒരു പദപ്രയോഗം!) എറിയപ്പെടുന്ന ചൂണ്ടകളിൽ കൊളുത്തപ്പെടുന്ന “ഇരകളും”, വീശപ്പെടുന്ന വലകളും, അവകളിൽ കുരുങ്ങി രക്ഷപെടാനായി കണ്ണിലെണ്ണയൊഴിച്ചു് കാത്തിരിക്കുന്ന സാക്ഷരരും പ്രബുദ്ധരുമായ “ഇരകളും”!!
September 02 2021 12:22
സർക്കാരുദ്യോഗസ്ഥരെ “സാർ” എന്നു് അഭിസംബോധന ചെയ്യുന്ന ഏർപ്പാടു് മാത്തൂർ പഞ്ചായത്തു് നിർത്തലാക്കിയതായി മഹാരാജാ തുഗ്ലക്കിന്റെ വീരകഥാനുഗായികളായ പാണന്മാർ പാടുന്നതു് കേട്ടു.
അന്നദാനി ദൈവം, കിറ്റുദാതാ ക്യാപ്റ്റൻ, പരിശുദ്ധ തിരുമേനി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഹെർ ഹൈനസ്സ് മേഴ്സി, ഹെർ ഡിവൈൻ ഗ്രെയ്‌സി, അങ്ങ, അങ്ങത്ത, അങ്ങുന്നു്, ഇങ്ങുന്നു്, അവിടുന്നു്, ഇവിടുന്നു്, “ദേ, ഇങ്ങോട്ടു് നോക്കിയേ” ഇത്യാദി അത്യുന്നതസാംസ്കാരികമായ “വിളിച്ചുചൊല്ലൽ” ഏർപ്പാടുകളിൽ മാത്തൂർ പഞ്ചായത്തിന്റെ നിലപാടു് എന്താണെന്നതിനെപ്പറ്റി ഭരണപരിഷ്കാരപ്രൊപ്പഗാൻഡിസ്റ്റുകളായ പാണന്മാരുടെ പുകഴ്ത്തുപാട്ടൊന്നും കേട്ടില്ല. മഹാരാജാ തുഗ്ലക്കിന്റെ “നോ ഒബ്ജക്ഷൻ” സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി കാക്കുകയാവാം. ഭരണപരിഷ്കാരസംബന്ധമായ പാണന്മാരുടെ പ്രൊപ്പഗാൻഡാ മുദ്രാവാക്യങ്ങൾ തുഗ്ലക്കിനുതന്നെ ഒരു ബൂമെറാങ്ങും കണ്ഠകോടാലിയും ആയി മാറരുതല്ലോ.
പക്ഷേ, പൊതുജനം പതിവുപോലെ ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നതായാണു് ബ്രേക്കിങ് ന്യൂസ്. പുഞ്ചിരിക്കുന്ന സാറന്മാരെ ഇനി ഞങ്ങൾ എന്തു് വിളിക്കും എന്നതാണവരുടെ ഹൃദയഭേദകമായ ചോദ്യം. “ഇനി ആരെക്കൊണ്ടിപ്പാണൻ പാടും തമ്പ്രാ” എന്ന പഴയ സില്മാപ്പാട്ടു് കേട്ടിട്ടുള്ളവർക്കു് ജനഹൃദയങ്ങളെ കരണ്ടുതിന്നുന്ന ആ വേദന കോമ്പ്രിഹെൻഡ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ല.
അഫ്‌ഘാനിസ്ഥാനു് സർവ്വതന്ത്രസ്വാതന്ത്ര്യം നേടിക്കൊടുത്തതിന്റെ ക്ഷീണം അല്പമൊന്നു് തീർന്നിട്ടു് പോരായിരുന്നോ വിളിസംബന്ധമായ ഈ തുഗ്ലക്ക് പരിഷ്‌ക്കാരം എന്നു് മാധ്യമങ്ങളും അടക്കിപ്പിടിച്ച സ്വരത്തിൽ കുശുകുശുക്കുന്നതായി റിപ്പോർട്ടുണ്ടു്.
അതേസമയം, അധിനിവേശശക്തികളോ, അഭിനിവേശശക്തികളോ ആയ ആത്മനായകരെ എന്തു് വിളിക്കും എന്നതു് പ്രൈമോർഡിയലി മാസക്കിസ്റ്റുകളായ ഭാരതീയരെ എക്കാലവും ചിന്താക്കുഴപ്പത്തിലാക്കി അലട്ടിയിരുന്ന ഒരു പ്രശ്നമാണു്. സംഭവം പുതുസ്സല്ല എന്നു് സാരം.
“പരീക്ഷ” എന്നൊരു സില്മക്കുവേണ്ടി എസ്. ജാനകി എന്നൊരു ച്യാച്ചി പാടിയ ഒരു പാട്ടു് പീഡാനുഭവാഹ്ലാദികളായ ഭാരതീയജനുസ്സുകൾ സഹജീവികളെ മാന്യമായ രീതിയിൽ – അവരുടെ നിയമാനുസാരമായ പേരിൽ – അഭിസംബോധന ചെയ്യുന്നതിൽ അനുഭവിക്കേണ്ടിവരുന്ന ഇൻഹിബിഷൻ കൃത്യമായി അഡ്രസ്സ് ചെയ്യുന്നുണ്ടു്:
എന്‍ പ്രാണനായകനെ എന്തുവിളിക്കും?
എങ്ങിനെ ഞാന്‍ നാവെടുത്തു പേരുവിളിക്കും?
ച്യാച്ചീ, എന്‍ പ്രാണനായകനെ എന്തുവിളിക്കും?
“മധുര”പ്പേരായിരം മനസ്സിലുണ്ടെങ്കിലും,
മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തുവിളിക്കും?
സേട്ടാ, എന്‍ പ്രാണനായകനെ എന്തു വിളിക്കും?
September 03 2021 09:32
അവൻ എഴുന്നേൽക്കുന്നില്ല എന്നു് പാതിരി സേവ്യർ ഖാൻ വട്ടായി.
അവന്റെ ഉണരൽ കണ്ടു് വട്ടുപിടിച്ച കുശിനിക്കാരി വട്ടായിക്കു് കുടിക്കാൻ കടുക്കാവെള്ളം കൊടുത്തുകാണും.
ഒരു പെണ്ണുകെട്ടി ജീവിച്ചാൽ അവന്റെ ഉണരലിനു് അല്പം ആശ്വാസം കിട്ടിയേക്കും. അവന്റെ ഉണരൽ ശമിപ്പിക്കാൻ കടുക്കാവെള്ളത്തിന്റെ ആവശ്യമില്ല എന്ന നിലപാടുകാരാണു് ഭാര്യമാർ.
September 03 2021 15:57
അല്ലാഹുവിന്റെ വിശുദ്ധപോരാളികളുടേതായി ഫെയ്‌സ്ബുക്കിൽ കാണാനിടയായ രണ്ടു് വീഡിയോകളാണു് ഈ സ്റ്റാറ്റസിന്റെ ആധാരം.
(കേൾക്കുന്നവർക്കു് – പലപ്പോഴും എഴുതുന്നവർക്കും – സംഭവമെന്തെന്നു് പിടികിട്ടാത്തവിധത്തിലുള്ള “ധ്വനിപ്പിക്കൽ” കഴിയുന്നിടത്തോളം ഒഴിവാക്കണം എന്നു് “ഒന്നാം ക്ലാസ്സിൽ ഓമനട്ടീച്ചർ” പഠിപ്പിച്ചുതന്നതു് ഇന്നും ഞാൻ മറന്നിട്ടില്ല. അതുകൊണ്ടാണു് ഇരട്ടച്ചങ്കുള്ളവർ ഒരിക്കലും മനുഷ്യർ കേൾക്കെ പറയാറില്ലാത്ത, ഈ പോസ്റ്റിന്റെ മൂലകാരണമായ ആ “പ്രാപഞ്ചികരഹസ്യം” ഞാനിവിടെ വെളിപ്പെടുത്തിയതു്.)
- അല്ലാഹു മലയാളിയല്ല, അറബിയാണു്. അതുകൊണ്ടു് മലയാളത്തിൽ അങ്ങേരോടു് നിസ്കരിച്ചിട്ടു് ഒരു കാര്യവുമില്ല. ഭക്തൻ/ഭക്ത തന്നിൽ നിന്നും ആവശ്യപ്പെടുന്ന കാര്യമെന്താണെന്നു് പുള്ളിക്കാരനു് പിടികിട്ടണമല്ലോ. അതുകൊണ്ടു് ഭക്തജനങ്ങൾ അല്ലാഹുവുമായുള്ള എല്ലാ കമ്മ്യൂണിക്കേഷൻസിലും ഭാഷാപരമായ ഈ വസ്തുത ശ്രദ്ധിച്ചാൽ നന്നായിരിക്കും.
(മലമ്പുഴയിൽ കാൽകവച്ചിരിക്കുന്ന കലാരൂപയക്ഷിക്കു് മനസ്സിലാകുന്ന ഭാഷയിൽ അവളോടു് പ്രേമാഭ്യർത്ഥന നടത്തിയാലല്ലേ റോമിയോ ആൻഡ് ജൂലിയെറ്റ് മോഡലിൽ ദുരന്താന്ത്യമായ ഒരു കദനകഥാശില്പം രൂപമെടുക്കൂ!? റോമിയോ തന്നിൽ നിന്നും പ്രതീക്ഷിക്കുന്നതു് ഉഡുപ്പി ഹോട്ടൽ മോഡൽ മസാലദോശയും ചമ്മന്തിയും ചായയുമാണെന്നാണു് പ്രണയാതുരയായ ജൂലിയ മനസ്സിലാക്കുന്നതെങ്കിൽ, അവിടെ, ആ നിമിഷം, അന്ത്യശ്വാസം വലിച്ചു് പണ്ടാറമടങ്ങില്ലേ മൊത്തം റൊമാന്റിക് യുഗത്തിന്റെയും ജീവാത്മാവും പരമാത്മാവും അന്തരാത്മാവും?)
- ലോകം പക്ഷേ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല. “കാറുവണ്ടിയുടെ” ഫ്യുവൽ ടാങ്കിൽ ചായക്കടയിലെ സമോവറിൽ നിന്നുള്ള സുഡു-ശൂടൻ വെള്ളമൊഴിച്ചു് മലവണ്ടുപോലത്തെ കാറുവണ്ടിയെ ഭൂമിമലയാളമാകെ “ടാസ്കി” ഡ്രൈവനെക്കൊണ്ടു് നെട്ടോട്ടം ഓടിപ്പിയ്ക്കുന്നവനും മഹോന്നതനുമായ “മഹാനവർകൾ” അറബിയല്ല, മലയാളിയാണു്.
ദൈവികനും രാഷ്ട്രീയനും പക്കാക്രിമിനലിനും ഒരുപോലെ ചേരുംവിധം അനേകപേരുകളിൽ അറിയപ്പെടുന്നവനെങ്കിലും, യഥാർത്ഥപേരു് “മഹമ്മദ് ഷംസുദീൻ” എന്നായിരുന്ന “മഹാനവർകൾ” ജനിച്ചതു് മലയാളം സംസാരിക്കുന്ന കേരളത്തിലെ പൊന്നാനിയിൽ ആയിരുന്നല്ലോ.
പഴയ വള്ളുവനാടു് “മഹാരാജ്യത്തിന്റെ” ഭാഗം എന്ന നിലയിൽ – അല്പസ്വല്പം “ആറബിക്-ഇസ്ലാമിക” ചായ്‌വുകളും ചരിവുകളും, “ഇടംപിരി” ശംഖുകളുമെല്ലാം ഉണ്ടായിരുന്നിരിക്കാമെങ്കിലും – “മഹാനവർകൾ” ജീവിച്ചിരുന്ന പൊന്നാനിയിലെ “പ്രൈമോർഡിയൽ” ഭാഷ മല്യാലം ആയിരുന്നു എന്നു് നിഗമിക്കുന്നതിൽ തെറ്റില്ല. തദ്വാരാ, മഹമ്മദ് ഷംസുദീനായ മഹാനവർകൾ മല്യാലം എന്ന ഭാഷ സംസാരിച്ചിരുന്നവനും, ഒരുപക്ഷേ മല്യാലം എഴുതുന്നവനും, ഏറെക്കുറെ മല്യാലം മനസ്സിലാകുന്നവനുമായ ഒരു തിയോളജിക്കൽ സ്കോളർ ആയിരുന്നു എന്ന പ്രബുദ്ധ കൺക്ലൂഷനിൽ എത്തിച്ചേരുന്നതിൽ ലോജിക്കലോ റീസണബിളോ ആയ എന്തെങ്കിലുമൊരു തടസ്സമുള്ളതായി എനിക്കു് തോന്നുന്നില്ല.
ആദ്ധ്യാത്മികമായ ഒരു ഉന്നതലെവലിൽ നിന്നുകൊണ്ടു് കാര്യങ്ങളെ വീക്ഷിക്കുമ്പോൾ, ഏകദൈവമായ അല്ലാഹുവിൽ നിന്നും വ്യത്യസ്തമായി, അല്ലാഹുവിന്റെ അന്ത്യദൂതനും, മല്യാലം പേച്ചാനോ എയ്താനോ പുടികിട്ടാനോ കയിയുമായിരുന്നില്ലാത്ത മുഹമ്മദ് നബി(സ)യുടെ സ്വയം പ്രഖ്യാപിത പ്രതിനിധികളിലെ മുഖ്യരിൽ ഒരുവനും, മല്യാലവും അറബിയും ഒരുപോലെ കൈകാര്യം ചെയ്തിരുന്നവനും, അനുഭാവമഹാനും, മഹാനുഭാവനുമായ “മഹാനവർകളുമായി”, കൈവെട്ടു് കാൽവെട്ടു് തലവെട്ടു് മുലവെട്ടു് കണ്ണു് തുരന്നെടുക്കൽ നാവു് മുറിച്ചെടുക്കൽ മുതലായ, നീതിന്യായവ്യവസ്ഥയുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന വിഷയങ്ങളിൽ കാര്യകാരണസഹിതമായ ഒരു കമ്മ്യൂണിക്കേഷൻ മല്യാലം മീഡിയത്തിൽ വിശദമാക്കാനും, കാര്യങ്ങൾക്കു് മരണാനന്തരലെവലിൽ ഒരു പരിഹാരം കണ്ടെത്താനും കഴിയുക എന്നതൊരു നെത്തോലി മീനല്ല.
P. S.
കൊന്തനമസ്കാരം ചൊല്ലുന്ന കൊച്ചുത്രേസ്യമാരുമായോ, പരന്നഭൂമി സൈദ്ധാന്തികരുമായോ, അന്നദാനദൈവത്തിന്റെ അടിമകളുമായോ, ഹനുമാൻ ദൈവത്തിന്റെ (ഓം ഹം ഹനുമതേ നമഃ) ആരാധകരുമായോ നിങ്ങൾ എപ്പോഴെങ്കിലും റിലേറ്റിവിസ്റ്റിക് മെക്കാനിക്സിനെപ്പറ്റിയോ, ക്വാണ്ടം മെക്കാനിക്സിനെപ്പറ്റിയോ, ട്രാൻസ്ഫൊർമേഷൻ ഓഫ് കോഓർഡിനേറ്റ്സിനെപ്പറ്റിയോ, ഗ്രാവിറ്റേഷണൽ കൊല്ലാപ്സിനെപ്പറ്റിയോ, ബ്ലായ്ക്ക് ഹോളുമായി ബന്ധപ്പെട്ട ഇവന്റ് ഹൊറൈസണെപ്പറ്റിയോ ഒരു “നേഹസംവാദം” നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ, അത്തരമൊന്നു് തീർച്ചയായും നിങ്ങൾ നടത്തിയിരിക്കണം. It’s high time. അതുപോലൊരു “ഇവന്റ് ഹൊറൈസൺ” തീർച്ചയായും ഭയങ്കര രസമായിരിക്കും.
September 05 2021 12:44
നല്ല കപ്പു്.
ഒത്തിരി വിലയായിക്കാണുമല്ല്യോ? മുറുക്കനെ പിടിച്ചോണേ! താഴെവീണു് പൊട്ടിയാൽ ലോകത്തിലെ എൻട്രോപ്പി അത്രേംകൂടി കൂടും. ലോകം തെർമോഡൈനാമിക്ക് ഇക്വിലിബ്രിയത്തിലെത്തിയാൽപ്പിന്നെ നമ്മുടെ കളിയൊന്നും നടക്കില്ല. നമ്മുടെ ഏകമായ സത്യത്തെ നിഷേധിക്കുന്ന അവിശ്വാസികളായ അസുരവിത്തുകളുടെ കൈകളിൽ അകപ്പെടാതെ ലോകത്തെ സംരക്ഷിക്കുക എന്നതാണു് നമ്മുടെ ആത്യന്തികലക്ഷ്യം എന്ന കാര്യം മറക്കണ്ട. സത്യവിശ്വാസികളായ നമ്മൾ ഇങ്ങനെ ഒന്നുരണ്ടുപേരിലേ ലോകത്തിനു് ആകെയൊരു പ്രത്യാശയുള്ളു.
KSRTC-യുടെ ബസിൽ യാത്ര ചെയ്യാനായി ബസ് സ്റ്റാൻഡിൽ മൂക്കുപൊത്തി കാത്തുനില്ക്കുമ്പോൾ, ഐസ് ക്യൂബ്‌സിൽ ബോംബേ സഫയർ ജിന്നും, ഇൻഡ്യൻ ടോണിക്ക് വാട്ടറും ചേർത്തു്, ലെമൺ സ്ലൈസ് കൊണ്ടലങ്കരിച്ചു് ഇതുപോലൊരു കപ്പിൽ സിപ്പ് ചെയ്യാൻ കഴിയുന്നതാണു് സ്വർഗ്ഗീയ പറുദീസ. അതിനോടു് ബെല്ലി ഡാൻസ് ചെയ്യുന്ന 72 ഹൂറികൾ കൂടി ചേർന്നാൽ മുഹമ്മദ് നബി നേരിൽ കണ്ടതും, വർണ്ണിച്ചതും, സ്വർണ്ണം പൊതിഞ്ഞ ഈത്തപ്പഴം വർഷിക്കുന്നതും, നല്ല മുസ്ലീമുകൾ മരണാനന്തരം എത്തിച്ചേരുന്നതുമായ ഇസ്ലാമിന്റെ സുവർക്കമായി. കേരളക്കരയുടെ കള്ളുദാതാവായ അന്നദാനദൈവത്തിനു് നന്ദി!
സദാചാരപോലീസിനുള്ള നിയമപരമായ മുന്നറിയിപ്പു്:
ഈ ചിത്രത്തിൽ ഉള്ളതു് ആരെന്നോ എന്തെന്നോ എനിക്കറിയില്ല. ഫേയ്സ്ബുക്ക് എനിക്ക് സജസ്റ്റ് ചെയ്ത ഒരു ചിത്രമാണിതു്. നല്ലയിനം കപ്പുകൾ തേടുന്ന ഒരു സത്യാന്വേഷിയാണു് ഞാനെന്നു്, സത്യങ്ങളെ തേടി അലയുന്ന എന്റെ “ബ്രൗസിങ്ങ് ഹിസ്റ്ററി” വഴി മനസ്സിലാക്കിയ ഫെയ്‌സ്ബുക്കിന്റെ ആല്ഗോരിഥം അക്കാര്യം സക്കർബർഗ്ഗിനെ നേരിട്ടറിയിക്കുകയും, തത്ഫലമായി, മനോഹരമായ ഈ കപ്പിന്റെ ചിത്രം എന്റെ ബ്രൗസറിലേക്കു് കയ്യോടെ അയച്ചേക്കാൻ, ഡിജിറ്റൽ ഒപ്പിട്ട ഒരു ഓർഡർ വഴി അങ്ങേർ ആഹ്വാനം ചെയ്യുകയും ചെയ്തു എന്നുവേണം കരുതാൻ.
മനുഷ്യജീവിതത്തിന്റെ ആത്യന്തികസത്യം തേടി കടാപ്പുറത്തുകൂടി വിരഹകദനകഥാലാപനങ്ങളുമായി പരീക്കുട്ടിയെപ്പോലെ അലയുന്ന ഒരു സത്യാന്വേഷി മൾട്ടിനാഷണൽ സാമ്രാജ്യത്വ ഭീകരന്മാരുടെ കിരാതഹസ്തങ്ങളിൽ അകപ്പെട്ടിരിക്കുകയാണിവിടെ. പരീക്കുട്ടി ഇവിടെ ഒറ്റയ്ക്കല്ല. നല്ലയിനം കപ്പുകൾ തേടി വട്ടായിയായ മറ്റുചില സത്യാന്വേഷികളും പരീക്കുട്ടിയോടൊപ്പമുണ്ടു്. കേവലം സത്യാന്വേഷികളായ ഞങ്ങളെ തടവിലാക്കിയിരിക്കുന്ന ആഗോളഫീകരൻ ഫെയ്‌സ്ബുക്ക് ക്യാപ്പിറ്റലിസ്റ്റിനെതിരായി എന്തുകൊണ്ടു് ജനാധിപതിവാദികളായ ആരും കൊടിപിടിച്ചു് ശബ്ദമുയർത്തുന്നില്ലെന്നും, വിപ്ലവാഹ്വാനം നടത്തുന്നില്ലെന്നും എനിക്കു് മനസ്സിലാകുന്നില്ല. എന്തുമാത്രം അനീതിയാണീ ലോകത്തിൽ!? പണ്ടൊക്കെ അനീതി കണ്ടാൽ ഏകദൈവങ്ങളിൽ ഒരുവനായ യഹോവയെങ്കിലും വല്ലോന്റേം പെണ്ണിൽ ഒരു കൊച്ചിനെയുണ്ടാക്കി അനീതികളിൽ നിന്നും, പാപങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ തുനിയുമായിരുന്നു. കാര്യങ്ങളുടെ പോക്കുകണ്ടിട്ടു് യഹോവ ഇപ്പോൾ ഗോഡ്സ് ഓൺ കൺട്രീസിനെപ്പോലും ഉപേക്ഷിച്ചമട്ടാണു്.
September 05 2021 12:59
ചട്ടമ്പിക്കല്ല്യാണിയുടെ വീക്ഷണതാറുകെട്ടിൽ നിന്നുകൊണ്ടുള്ള വിഷയാസക്തിയുടെ കല്പനാസൃഷ്ടിത-സില്മാധിഷ്ഠിത താത്വികവശം:
“നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ
കോലുനാരായണൻ കട്ടോണ്ടുപോയ്.”
“കൊട്ടാരം പാറൂനു് കൊണ്ടാലും നോവൂല്ല
കുട്ടപ്പൻ ചേട്ടനു് കൊള്ളാനും ചുണയില്ല.”
“എന്തെടീ കല്യാണീ മുല്ലപ്പൂവാസന
കൊല്ലത്തൂന്നാരാനും വന്നിട്ടുണ്ടോ?”
വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ വീക്ഷണകോണകത്തിൽ നിന്നുകൊണ്ടുള്ള കുറ്റാന്വേഷണ-കൂട്ടുവഞ്ചനാധിഷ്ഠിത താത്വികവശം:
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്വർണ്ണരുദ്രാക്ഷമാല മോഷണം പോയത്രെ! ദോഷം പറയരുതല്ലോ, കാര്യങ്ങളുടെ കിടപ്പുവശത്തിൽ നിന്നുകൊണ്ടു്, ഷെർലോക്ക് ഹോംസിന്റെ മാതൃകയിൽ, കാര്യങ്ങൾ കൂലങ്കഷമായി പരിശോധിക്കുമ്പോൾ, “യഥാർത്ഥവും പരമാർത്ഥവുമായ പരമസത്യത്തിൽ” അതൊരു മോഷണമായിരുന്നില്ല, ഒറിജിനലിന്റെ സ്ഥാനത്തു് ഡൂപ്ലിക്കേറ്റ് മാല ഫിറ്റുചെയ്തുകൊണ്ടുള്ള കേവലമൊരു വച്ചുമാറ്റം മാത്രമായിരുന്നു എന്നു് നിഗമിക്കേണ്ടിയിരിക്കുന്നു.
ഷെർലോക്ക് ഹോംസിന്റെ കുറ്റാന്വേഷണരീതിയിൽ നിന്നും വ്യത്യസ്തമായി, ആർഷഭാരത ആചാരപ്രകാരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ശീലിച്ച എന്റെയൊരു കവടി നിരത്തലിൽ എനിക്കു് കാണാൻ കഴിഞ്ഞതെന്തെന്നാൽ: ഏറ്റുമാനൂർ ക്ഷേത്രത്തിൽ നികൃഷ്ടജീവികളും പരനാറികളുമായ ക്രിമിനലുകൾ, ആൾമാറാട്ടരീതിയിൽ, ആഭരണമാറാട്ടത്തിലൂടെ നടത്തിയ സ്വർണ്ണരുദ്രാക്ഷമാല മോഷണം, അനന്തശയനനായ മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായ ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ നിലവറകളിൽ, നീർത്തിപ്പിടിച്ച കഠാരകൾക്കിടയിലൂടെ നടന്നുനീങ്ങാനും, വ്യാജമദ്യം നൽകി ബോധം കെടുത്തി മയക്കിക്കിടത്തിയ ജനത്തിനു് ലോട്ടറിയും നല്ല നാളെകളുടെ വ്യാജവാഗ്ദാനങ്ങളും നൽകി, അവരുടെ പേരിലും അവരുടെ മക്കളുടേയും മക്കളുടെ മക്കളുടെയും പേരിലും ഉത്തരവാദിത്വത്തിലും കണക്കറ്റവിധം ക്യാപ്പിറ്റലിസ്റ്റുകളിൽ നിന്നും കടമെടുത്തു്, അതിന്റെ നേരിയൊരംശം കിറ്റെന്നപേരിൽ പിച്ചക്കാശായി ജനങ്ങൾക്കു് നല്കി സന്തോഷിപ്പിച്ചും, സമൂഹത്തിന്റെ അവസാനത്തെ തുള്ളി ചോരയും ഊറ്റിക്കുടിച്ചു് പോത്തട്ടകളെപ്പോലെ വീർത്തുചീർക്കാൻ മാത്രമായി ഏതൊക്കെയോ കോളെജുകളിൽപോയി സമരം ചെയ്തു് പഠിച്ചു എന്നു് വരുത്തി, എങ്ങനെയൊക്കെയോ ഏതൊക്കെയോ സർട്ടിപ്പിക്കോത്തുകൾ കരസ്ഥമാക്കിയ കാട്ടുകള്ളന്മാരെ കാത്തുകിടക്കുന്ന അമൂല്യനിധികൾ ചോർത്തിയെടുക്കുകയെന്ന നിഗൂഢലക്ഷ്യത്തിന്റെ ഒരു ട്രയൽ റൺ മാത്രമായിരുന്നു അതു്.
എന്നാലും, രൗദ്രഭാവത്തിലുള്ള പരമശിവൻ മുഖ്യ പ്രതിഷ്ഠയും, ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവു് , ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, യക്ഷി ഇത്യാദികൾ ഉപദേവതകളായുമുള്ള ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഇരുദൈവചെവിയോ, ഇരുദൈവകണ്ണോ അറിയാതെ ഒരു സ്വർണ്ണരുദ്രാക്ഷമാല മോഷണം പോയി എന്നൊക്കെ പറഞ്ഞാൽ!?
കോവിഡിന്റെയും നിപ്പയുടെയും കാര്യത്തിൽ കേരളത്തിലെ പ്രജകൾ അതീവജാഗ്രത പുലർത്തേണ്ടുന്നതിന്റെ മാക്രിസ്റ്റ് ആവശ്യകതയെപ്പറ്റി, ആരോഗ്യസംരക്ഷണസംവിധാനങ്ങളുടെ വഴുവഴുപ്പുള്ള വിശുദ്ധതയുടെ ലോകത്തിലേക്കു് “ഇടതുകാൽ വച്ചുകയറി” എവിടെയോ വഴുതിവീണ വീണ ജോർജ്ജ് ആഹ്വാനം ചെയ്ത രീതിയിൽ, എന്തുകൊണ്ടു് ഈ വച്ചുമാറ്റക്രിമിനാലിറ്റിയിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന അന്തിമഹാകാളൻ ക്ഷേത്രത്തിലെയും ശ്രീകൃഷ്ണക്ഷേത്രത്തിലേയും പ്രതിഷ്ഠകൾ അതീജീവജാഗ്രത പുലർത്തിയില്ല എന്ന ഗുരുതരമായ കുറ്റാന്വേഷണസംബന്ധമായി, “അഫ്ഘാനിസ്ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തിരനടപടികൾ സ്വീകരിക്കും.” എന്ന രീതിയിലുള്ള ഒരു പതിവു് റെഡിമെയ്ഡ് സ്റ്റാൻഡേർഡ് പ്രസ്താവന കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉണ്ടാകുമെന്നു് സർവ്വലോകതൊഴിലാളിരക്ഷകനായ ഭൗതികമശിഹാ മാർക്സ് മുത്തപ്പന്റെ നാമത്തിൽ പ്രത്യാശയോടെ കാത്തിരിക്കുന്നു.
ഏറ്റുമാനൂർ ക്ഷേത്രം: https://bit.ly/3jJawMn
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം: https://bit.ly/3yJpF4q
September 07 2021 09:27
25 വർഷം കൊണ്ടു് കേരളത്തെ വികസിതരാഷ്ട്രങ്ങൾക്കൊപ്പം എത്തിക്കും എന്നൊരു പ്രസ്താവന പിണറായി വിജയന്റേതായി ഫെയ്‌സ്ബുക്കിൽ കണ്ടു. (അല്ലേലും നുമ്മക്കു് പ്രസ്താവിക്കാനല്ലേ അറിയൂ!)
ആ സ്വപ്നച്ചേച്ചിയെ വിടാതെ പിടിച്ചിരുന്നെങ്കിൽ വികസനം കുറച്ചുകൂടി പെട്ടെന്നു് നടന്നേനെ!
മണ്ണുതിന്നതിന്റെ പേരിൽ വളർത്തമ്മ യശോദ കോപിച്ചപ്പോൾ ഉണ്ണിക്കൃഷ്ണൻ വാ പിളർന്നു് ഈരേഴുലകുകളും അവളെ കാണിച്ചതും വളരെ പെട്ടെന്നായിരുന്നല്ലോ.
ഉണ്ണിക്കൃഷ്ണനു് ബാല്യത്തിന്റെ ചുറുചുറുക്കുണ്ടായിരുന്നെന്നു് മറക്കരുതു്. “കൊച്ചുപട്ടി തീട്ടം തിന്നുന്നതും, കൊച്ചുപിള്ളേർ പണിയെടുക്കുന്നതും” നല്ല ശുറുശുറുക്കോടെയാണെന്നു് ഒരു നാടൻ ചൊല്ലുപോലുമുണ്ടു്. കുട്ടികളെക്കൊണ്ടു് ഝടിതിയിൽ പണി ചെയ്യിക്കാനായി ബുദ്ധിവളിയരായ ചില മാതാപിതാക്കൾ ആ ചൊല്ലു് വിജയകരമായി ഉപയോഗിക്കാറുമുണ്ടു്. നികൃഷ്ടജീവികൾ!
ഇവിടെ, നുമ്മന്റെ കേരള വികസനത്തിന്റെ ഇക്വേഷനിൽ വാർദ്ധക്യം എന്ന പരാമീറ്റർ കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്നതിനാൽ, അത്ര പൊടുന്നനെ വികസിക്കാൻ വഴിയില്ല. ഏതായാലും 25 വർഷമൊന്നും വേണ്ടിവരുമെന്നു് തോന്നുന്നില്ല. ഏറിയാൽ ഒരു 23, 24 വർഷം.
ദയവായി 2324 വർഷം എന്നു് വായിക്കാതിരിക്കുക. അതു് വളരെ വളരെ കൂടുതലാണു്. മമ്മിഫിക്കേഷൻ വഴി അമ്മാതിരി ദീർഘായുസ്സുകൾ കൈവരിക്കാൻ പുരാതന ഈജിപ്തിലെ ഫറവോകൾ ശ്രമിച്ചിരുന്നു. അങ്ങനെ ദീർഘായുഷ്മാന്മാരായി ജീവിച്ചുകൊണ്ടിരിക്കുന്ന ഫറവോകളുടെ ചില മമ്മികൾ പുരാവസ്തുഗവേഷകർ ഇന്നും ഈജിപ്തിലെ പിരമിഡുകളിൽനിന്നും മാന്തിയെടുക്കാറുണ്ടു്.
“Old man isn’t a space shuttle, just a K-rail.”
September 09 2021 09:48
ചില്ലുമേടയിലിരുന്നു്, ചില്ലുമേടയിലിരുന്നിരുന്നു് മൂലക്കുരു പിടിച്ച യശ്മാക്കളെ കല്ലെറിയരുതെന്ന രാഷ്ട്രീയമാഫിയോസിയുടെ മൂലാധാരതത്വം കെ. ടി. ജലീൽ ഓന്റെ കഷ്ടകാലത്തിനു് ഒരു നിമിഷം മറന്നുപോയി.
September 09 2021 10:47
അന്നുചിരിച്ച ചിരിയാണാർച്ചേ
മേല്ചുണ്ടും കീഴ്ചുണ്ടും കോടിപ്പോയി
ഒത്തിരി വൈദ്യരെ കണ്ടേനാർച്ചേ
എന്നിട്ടും കോട്ടമാണെന്റെയാർച്ചേ
എപ്പച്ചിരിച്ചാലുമൊറ്റച്ചിരി
യാങ്കിഭിഷഗ്വരർ വെട്ടിനോക്കി
കിം ജോങ് ഭിഷഗ്വരർ കൊട്ടിനോക്കി
ചൈനീസാചാര്യന്മാർ കുത്തിനോക്കി
എന്നിട്ടും രക്ഷയില്ലെന്റെയാർച്ചേ
മാരകമായ ചിരിയാണാർച്ചേ
ഇപ്പൊഴുമെപ്പൊഴുമൊറ്റച്ചിരി.
September 10 2021 10:56
“ഇ. ഡി. യുടെ പ്രവർത്തനങ്ങൾ എതർത്ഥത്തിലാണു് വേണ്ടതെന്നു് എനിക്കു് മനസ്സിലായിട്ടില്ലിതുവരെ.” – രമേശ് ചെന്നിത്തല
കാര്യങ്ങൾ ഒരു പ്രാവശ്യം കേട്ടാൽ മനസ്സിലാകുന്നവരുണ്ടു്, ഒരുപാടു് പ്രാവശ്യം കേട്ടാൽ ചെൽപ്പോ മനസ്സിലാകുന്നവരുണ്ടു്, എത്ര പ്രാവശ്യം കേട്ടാലും മനസ്സിലാകാത്തവരുമുണ്ടു്.
സമാനമായ ഒരു വിലയിരുത്തൽ യേശുവിന്റേതായി ബൈബിളിലുമുണ്ടു്:
“വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നു് ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ.” – മത്തായി 19: 11, 12
September 10 2021 14:32
ഗോതമ്പപ്പം യേശുവിന്റെ തുടക്കഷണമാണെന്നും വീഞ്ഞു് അങ്ങേരുടെ രക്തമാണെന്നും പറഞ്ഞുപറ്റിച്ചു് വിനീതവിധേയരായ പെണ്ണാടുകളെയും മുട്ടാടുകളെയും കുഞ്ഞാടുകളെയും കുമ്പിടീച്ചും കുമ്പസാരിപ്പിച്ചും തീറ്റിച്ചും കുടിപ്പിച്ചും നാർക്കൊട്ടൈസ് ചെയ്തു് മനുഷ്യമാംസഭോജികളാക്കുന്ന “ഹോളി യൂക്കറിസ്റ്റിക് നാർക്കോ ജിഹാദ്” പരിപാടിയെ തന്റെ “രൂപതാ-ഡോളർതാ-യൂറോതാ” ഇടവകയിൽ നിന്നും നിരോധിക്കലായിരിക്കണം പാലാ മെത്രാൻ അടുത്തപടിയായി പ്ലാൻ ചെയ്തിരിക്കുന്നതു്.
നാർക്കോ ജിഹാദിനെതിരെ പട നയിക്കുന്നവർ നാർക്കോ യൂക്കറിസ്റ്റിനെതിരെയും പട നയിക്കാൻ ബാദ്ധ്യസ്ഥരാണു്. രണ്ടു് നാമത്തിൽ അറിയപ്പെടുന്ന ഒരേ ദൈവത്തിനായി അരങ്ങേറുന്ന ബോധംകെടുത്തലുകളിൽ ഒന്നു് അൺഹോളിയും മറ്റേതു് ഹോളിയുമായി പ്രഖ്യാപിച്ചു്, (“ഒന്നായ നിന്നെയിഹ രണ്ടെന്നു് കണ്ടു്”), ഒന്നാനാം കുന്നിന്മേലെ ഒന്നായ ദൈവത്തിന്റെ ശാപം വരുത്തിവയ്ക്കരുതല്ലോ.
മെയ്യനങ്ങാതെയിരുന്നു് തിന്നുതിന്നു് മേദസ്സു് മുറ്റി മേച്ചിൽപ്പുറംകേറി സുഖിക്കാനായി യേശുഘാതകവർഗ്ഗത്തിന്റെ പിൻഗാമികളായ കുരിശുകൾ മെനഞ്ഞെടുക്കുന്ന ഓരോരോ കുരിശുയുദ്ധങ്ങൾ! കേട്ടപാതി കേൾക്കാത്തപാതി നീട്ടിപ്പിടിച്ച വടിവാളുകളുമായി ഗോഗ്വാ വിളിച്ചു് ചാടിയിറങ്ങാൻ കുറെ ഊള ഭക്തരും!
“ക്യാനിബലിസം” നിലവിലിരിക്കുന്ന ക്രൈസ്തവസഭകളിലെ ഏതെങ്കിലുമൊരു പുരോഹിതൻ ദൈവികനാണെങ്കിൽ, ഈ ഞാൻ ചൈനയിലെ കൈസറാണു്.
September 11 2021 11:59
നസ്രാണികൾ സ്വർഗ്ഗത്തിലേക്കയയ്ക്കുന്ന മുക്രയിടൽ കേട്ടുകേട്ടു് മടുത്തപ്പോൾ, യേശുവിന്റെ ബയൊളോജിക്കൽ ഫാദറും ഏകദൈവവുമായ യഹോവ, സംഭവം എന്തെന്നറിയാൻ ഒരിക്കൽ യഹൂദരുടെയും നസ്രാണികളുടെയും ആധാരഗ്രന്ഥവും മോശെയുടെ ന്യായപ്രമാണങ്ങൾ ഉൾക്കൊള്ളുന്നതുമായ പഴയനിയമവും, നസ്രാണികളുടെ ആധാരഗ്രന്ഥമായ പുതിയ നിയമവും ശ്രദ്ധാപൂർവ്വം വായിച്ചുനോക്കി. യഹോവ അവ വായിച്ചുതീർന്ന ദിവസം സ്വർഗ്ഗീയപറുദീസയിലെ മഞ്ഞപ്പത്രങ്ങളിലും പച്ചപ്പത്രങ്ങളിലും ചെംപത്രങ്ങളിലും നീലച്ചാനലുകളിലും ഒരു ഹാർട്ട് ബ്രേക്കിങ് ന്യൂസ് പ്രത്യക്ഷപ്പെട്ടു: “സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതനായ നി. വ. ദി. ശ്രീ. പ്രമുഖൻ ഹൃദയസ്തംഭനം മൂലം തന്റെ വിശുദ്ധ ഭദ്രാസനത്തിലെ പരിശുദ്ധ സിംഹാസനത്തിൽ ഇരുന്നയിരുപ്പിലിരുന്നു് “കർത്താവിൽ നിദ്ര പ്രാപിച്ചു”.
നുണപ്പുസ്തകങ്ങൾ വായിച്ചതിന്റെ പേരിൽ സ്വർഗ്ഗത്തിലെ ആത്മീയർ തന്നെ ജീവനോടെ ചിതയിൽ വച്ചു് ദഹിപ്പിച്ചേക്കുമോ എന്ന ഭയം യഹോവയുടെ ഹൃദയസ്പന്ദനം അബ്റപ്റ്റായി സ്തംഭിപ്പിച്ചുകാണും.
മുസ്ലീമുകൾ സ്വർഗ്ഗത്തിലേക്കയയ്ക്കുന്ന മുക്രയിടൽ കേട്ടുകേട്ടു് മടുത്തപ്പോൾ, ഒടുക്കത്തെ പ്രവാചകനായ മുഹമ്മദ് നബിയുടെ (സ) വിസിൽബ്ലോവറും ഏകദൈവവുമായ അല്ലാഹു, സംഭവം എന്തെന്നറിയാൻ ഒരിക്കൽ യഹൂദരുടെയും നസ്രാണികളുടെയും മുസ്ലീമുകളുടെയും ആധാരഗ്രന്ഥമായ മൂസാനബിയുടെ ന്യായപ്രമാണങ്ങളും, ഈസാനബിയുടെ കിത്താബായ ഇൻജീലും, മുസ്ലീമുകളുടെ ആധാരഗ്രന്ഥമായ ഖുർആനും ശ്രദ്ധാപൂർവ്വം വായിച്ചുനോക്കി. അല്ലാഹു അവ വായിച്ചുതീർന്ന ദിവസം സുവർക്കത്തിലെ മഞ്ഞപ്പത്രങ്ങളിലും പച്ചപ്പത്രങ്ങളിലും ചെംപത്രങ്ങളിലും നീലച്ചാനലുകളിലും ഒരു ഹാർട്ട് ബ്രേക്കിങ് ന്യൂസ് പ്രത്യക്ഷപ്പെട്ടു: “സുവർക്കത്തിലെ ഏറ്റവും വലിയവനായ പ്രശസ്തൻ ഹൃദയസ്തംഭനം മൂലം തന്റെ സ്വർണ്ണസിംഹാസനത്തിൽ ഇരുന്നയിരുപ്പിലിരുന്നു് മയ്യത്തായി വിശാലമായ ഖബറിലേക്കു് പ്രവേശിച്ചു.
ഹറാമായ ഗ്രന്ഥങ്ങൾ വായിച്ചതിന്റെ പേരിൽ സുവർക്കത്തിലെ മുല്ലാക്കകൾ തന്നെ മൂന്നു് വർഷം ജയിലിലടക്കുകയോ, കണ്ണും നാവും പിഴുതെടുക്കുകയോ, കയ്യും കാലും വെട്ടുകയോ, കല്ലെറിഞ്ഞു് കൊല്ലുകയോ ചെയ്യുമെന്ന ഭയം അല്ലാഹുവിന്റെ ഹൃദയസ്പന്ദനം അബ്റപ്റ്റായി സ്തംഭിപ്പിച്ചുകാണും.
September 14 2021 09:31
മരിച്ചുപോയ മനുഷ്യരെ ആദരിക്കാൻ അങ്ങേയറ്റം ആവേശം കാണിക്കുന്നവരാണു് മലയാളികൾ. അതിനേക്കാൾ കൂടിയ ഒരാവേശം മനുഷ്യരെ വായ്മൊഴികളിലൂടെയും വരമൊഴികളിലൂടെയും കൊലയ്ക്കുകൊടുക്കാനേ അവർ കാണിക്കാറുള്ളു.
“Correlation is not necessarily causality” എന്ന തത്വം ഈ രണ്ടു് ആവേശങ്ങൾ തമ്മിലുള്ള മൂലബന്ധത്തിലും കാണാൻ കഴിയുമെന്നു് ഇൻഡ്യൻ സെക്സ് ഫിലോസഫർ സഖാവു് ഓഷോയും, ഇറ്റാലിയൻ ഹെജെമണി സ്പെഷലിസ്റ്റ് സഖാവു് ഗ്രാംഷിയും പറഞ്ഞിട്ടുണ്ടു്.
കൂടെ നടന്നവനെ കൊലയ്ക്കുകൊടുത്തിട്ടു്, ആ ക്രൂരകൃത്യത്തെ കാര്യകാരണബന്ധം വഴി ന്യായീകരിക്കാനുള്ള ആന്തര ആസക്തി മൂലമാവാം, പിന്നാലേ ഒരു കുലംകുത്തിപ്പട്ടം കൂടി ചാർത്തിക്കൊടുക്കുന്നവരും, അവരെ ചുമന്നുകൊണ്ടു് നടക്കുന്നവരുമായ ചില അപൂർവ്വജനുസ്സുകളും വീരാരാധകരുടെ വിളഭൂമിയായ കേരളത്തിലുണ്ടെന്ന കാര്യം മറക്കുന്നില്ല.
ആദരവും നീതിന്യായബോധവുമെല്ലാം നിർബന്ധമായും സെലക്ടീവ് ആയിരിക്കണം എന്ന പക്ഷക്കാരാണു് പൊതുവേതന്നെ മലയാളികൾ.
September 14 2021 12:45
മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്നു് സാധനങ്ങള്‍ വാങ്ങരുതെന്നും, അവരുടെ ഓട്ടോയില്‍ കയറരുതെന്നും മറ്റും ഒരു കത്തോലിക്കാ ആട്ടിടയൻ അയാളുടെ മുന്നിൽപ്പോയി വാപിളർന്നിരുന്ന കത്തോലിക്കാ ആടുകളോടു് ആഹ്വാനം ചെയ്തത്രെ!
“ഫുൾ-ബോഡി കോൺഡോം” മോഡൽ വെള്ളക്കുപ്പായവുമിട്ടു്, യേശുവിന്റെ ഭാഷയിൽ പറഞ്ഞാൽ, വെള്ളതേച്ച ശവക്കല്ലറയായി, “എന്റെ പിന്നാലെ കൂടുന്നവർക്കു് അവർ ചത്തുകഴിയുമ്പോൾ, സ്വർഗ്ഗീയപിതാവു് വിശാലമായി തുറന്നുവച്ചിരിക്കുന്ന അദ്ദ്യത്തിന്റെ മടിത്തട്ടിന്റെ വലതുവശത്തു് ഞാനൊരു സീറ്റുറപ്പിച്ചിട്ടുണ്ടു്” എന്ന വാഗ്ദാനവുമായി പള്ളിയിൽ സുവിശേഷഘോഷണം നടത്തുന്നവരും, മനുഷ്യരുടെ കാര്യങ്ങൾ നോക്കിനടത്താനായി ദൈവം നേരിട്ടു് നിയമിച്ച കാര്യസ്ഥന്മാരുമായ പാതിരികൾ ഉള്ളപ്പോൾ സത്യക്രിസ്ത്യാനികൾ എന്തിനു് മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്നു് സാധനങ്ങള്‍ വാങ്ങാൻ പോകണം? മനുഷ്യപുത്രരും മനുഷ്യപുത്രികളും ജീവിക്കുന്നതു് മുസ്ലീം കടകളിലെ പത്തിരികൊണ്ടു് മാത്രമല്ല, കത്തനാരന്മാരുടെ വായിൽനിന്നു് വരുന്ന ദൈവസ്നേഹം തുളുമ്പുന്ന വചനങ്ങൾ കൊണ്ടുകൂടിയാണു്.
പള്ളിമേടയിൽ ചെല്ലുക, സഞ്ചി തുറന്നു് കത്തനാരെ കാണിക്കുക, കത്തനാർ ചരക്കുകളാൽ നിറയ്ക്കുന്ന സഞ്ചിയുമായി വീട്ടിലേക്കു് മടങ്ങി, “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന പത്തുപ്രാവശ്യം ചൊല്ലുക! അതിനു് മുസ്ലീമുകളുടെ കടകൾ നിരങ്ങേണ്ട ആവശ്യമെന്തു്? പത്തുവരെ തെറ്റാതെ എണ്ണാൻ അറിയാത്ത ആടുകൾ കൊന്തമാല ഉപയോഗിക്കുന്നതിൽ തെറ്റില്ല. എണ്ണുമ്പോൾ പണങ്ങുന്നവരെ ഇഷ്ടപ്പെടുന്നവനാണു് പ്രപഞ്ചസ്രഷ്ടാവായ ദൈവം.
ചത്തുകഴിഞ്ഞാൽ സ്വർഗ്ഗത്തിലെത്തി പുരോഹിതർ ഭൂമിയിൽ ജീവിക്കുന്നതുപോലെ സുഖസമൃദ്ധമായി ജീവിക്കാമെന്നിരിക്കെ, മനുഷ്യർ എന്തിനു് ചാകുന്നതിനു് മുൻപേതന്നെ, പുരോഹിതർ ഭൂമിയിൽ ജീവിക്കുന്നതുപോലെ ഭൂമിയിൽ സുഖസമൃദ്ധമായി ജീവിച്ചു്, “കൊതം തൊറന്നിരിക്കുന്ന മകം പിറന്ന മങ്കയെപ്പോലെ” മടി തുറന്നിരിക്കുന്ന സർവ്വശക്തനായ ഏക ദൈവത്തെ ദേഷ്യം പിടിപ്പിക്കണം?
കത്തോലിക്കാപുരോഹിതർ കക്ഷത്തിൽ ഭദ്രമായി സൂക്ഷിക്കുന്ന ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നും:
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു് ലോകത്തെ വിധിപ്പാനല്ല, ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവനു് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവനു് ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു് ആകയാൽ, അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്കു് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു് വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു് വെളിപ്പെടേണ്ടതിനു് വെളിച്ചത്തിങ്കലേക്കു് വരുന്നു.” – (യോഹന്നാൻ 3:16 – 21)
September 16 2021 10:37
ആത്തള്ള എന്നെ പ്രസവിച്ചതും മുലകുടിപ്പിച്ചതുമൊക്കെ ശരിയാ സാറേ. പത്തുനാല്പത്തിമൂന്നു് വർഷങ്ങളോളം ഞാനാത്തള്ളയെ അമ്മേന്നും, ആത്തള്ള എന്നെ മോനേന്നും വിളിച്ചിട്ടുണ്ടെന്ന കാര്യവും ഞാൻ നിഷേധിക്കുന്നില്ല.
പക്ഷേ, ഇപ്പൊ കണ്ണു് കുഴീലായി പല്ലും പോയി തൊലീം ചുളിഞ്ഞു് വടീം കുത്തി നടക്കണ ആ കൂനിത്തള്ള എന്റെ അമ്മയാണെന്നു് പറയാൻ എന്നെപ്പോലൊരു യുവതുർക്കിക്കു് കഴിയുമോ സാറേ? എല്ലാറ്റിനും ഒരു ചേരുംപടിയില്ലേ? എല്ലാറ്റിനുമില്ലേ സാറേ ഒരു സന്ധീം സമാസോം? ഒരു വൃത്തോം അലങ്കാരോം? അല്ല, സാറുതന്നെ പറ.
അതുകൊണ്ടു് ഞാൻ ഇന്നുമുതൽ “നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി, രക്കു തക തക തകിട ധിം നിഖില നിത്യാനന്ദ മന്ദാകിനി, ഉഡുരാജമുഖി മൃഗരാജകടി ഗജരാജ വിരാജിത മന്ദഗതി ഘനസാരസുഗന്ധി വിലാസിനി കനകാംഗി വികാരസമുദ്രസുത” ഇത്യാദി വിശിഷ്‌ടലക്ഷണങ്ങളുള്ള, ചെംചോരവർണ്ണി, ചെമ്പോത്തിൻകണ്ണി കടാപ്പുറം കല്യാണിയെ എന്റെ അമ്മയായി സ്വീകരിക്കുന്നു.
ഞാൻ ഇതുവരെ അമ്മ എന്നു് വിളിച്ചിരുന്ന പരട്ടക്കിഴവിയുമായി ഇനിമേൽ എനിക്കു് യാതൊരുവിധ ബന്ധവുമുണ്ടായിരിക്കുന്നതല്ലെന്നു് വിഷയതത്പരരായ സമസ്ത കക്ഷികളെയും ഞാൻ ഇതിനാൽ തെരിയപ്പെടുത്തുന്നു.
ഇനി, ഞാനതു് കേട്ടില്ല, ഞാനതു് കണ്ടില്ല എന്നും പറഞ്ഞു് ദുർഗ്ഗുണപരിഹാരപാഠശാലയിൽനിന്നും നാർക്കോട്ടിക് ജിഹാദ് പാഠശാലയിലേക്കു് ഭൂഗർഭതുരങ്കം നിർമ്മിച്ചു് ഒളിച്ചുകടന്ന സത്യദൈവമക്കളിൽ ഒരുത്തനും/ഒരുത്തിയും ഈവഴി വന്നേക്കരുതു്!
September 18 2021 09:46
“പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി.” – മന്ത്രി വി. എൻ. വാസവൻ
പറയുന്നതു് വാസവനായതിനാൽ ചെൽപ്പോ ശരിയായിരിക്കും.
പാണ്ഡിത്യം അളക്കാൻ പോയപ്പോൾ പണ്ടത്തെ പാർട്ടിസഹായം തീവ്രതാവിദഗ്ദ്ധരെക്കൂടി കൂടെക്കൂട്ടിയിരുന്നെങ്കിൽ അവർ ബിഷപ്പിന്റെ പാണ്ഡിത്യത്തിന്റെ തീവ്രത കൂടി അളന്നു് തിട്ടപ്പെടുത്തിയേനെ! നാർക്കോടിക്ക് ജിഹാദ് വിഷയത്തെ തീവ്രമാക്കാൻ ശ്രമിക്കുന്ന തീവ്രവാദികളുടെ പാണ്ഡിത്യതീവ്രതയുമായി ഒരു താരതമ്യം അതുവഴി സാദ്ധ്യമായേനെ!
ഈനാംപേച്ചിയുടെ തീവ്രത മരപ്പട്ടിയുടെ തീവ്രതയുമായി താരതമ്യം ചെയ്താലല്ലേ സംഭവത്തിന്റെ കിടപ്പുവശം കിട്ടുവിനു് പിടികിട്ടു.
“pollice” പി. ജയരാജനു് സല്യൂട്ടടിക്കുന്നതു്, അതേ “pollice” ഇ. പി. ജയരാജനോ, എം. വി. ജയരാജനോ സല്യൂട്ടടിക്കുന്നതുമായിട്ടല്ലാതെ, “pollice” സ്വപ്ന സുരേഷിനു് സല്യൂട്ടടിക്കുന്നതുമായി ആരെങ്കിലും താരതമ്യം ചെയ്യുമോ?
നിർബന്ധമാണെങ്കിൽ കൂഴച്ചക്കയെ വരിക്കച്ചക്കയുമായി താരതമ്യം ചെയ്യാമെന്നല്ലാതെ, ആവകകളെ കടച്ചക്കയുമായി താരതമ്യം ചെയ്തിട്ടു് എന്തു് കോപ്പു് കിട്ടാൻ?
September 23 2021 14:33
കുരിശിൽ മരിച്ചു് കല്ലറയിൽ വയ്ക്കപ്പെട്ടെങ്കിലും, മൂന്നാം ദിവസം അവിടെനിന്നും ഉയിർത്തെഴുന്നേറ്റു് നാല്പതു് ദിവസങ്ങൾക്കുശേഷം സ്വർഗ്ഗത്തിലെത്തിയ യേശു മൂന്നാം ദിവസം സ്വർഗ്ഗസ്ഥനായ തന്റെ തിരുപിതാവിന്റെ തിരുമടിയിൽ കിടന്നു് എന്നേക്കുമായി മരിക്കുകയായിരുന്നു.
തിരുമുറിവിലേക്കു് വിശുദ്ധ തോമാച്ചൻ മൂന്നുദിവസമായി കഴുകാത്ത തന്റെ അഴുക്കുവിരൽ തിരുകിക്കയറ്റിയതുമൂലമുണ്ടായ കണ്ടാമിനേഷൻവഴി അമ്മാതിരി അണുക്കളല്ലേ യേശുവിന്റെ ശരീരത്തിൽ കയറിക്കൂടിയതു്!
സംഭവം സെപ്റ്റിക്കായി തിരുരക്തം ആകെമൊത്തം ദുഷിച്ചു് യേശുവിന്റെ ശരീരം ശ്രീകൃഷ്ണന്റേതുപോലെ കാർവർണ്ണമായിപ്പോയിരുന്നു. ബ്ലഡ് പോയിസണിങ് മൂലം മരിച്ചവരുടെ ശവശരീരം കണ്ടിട്ടുള്ളവർക്കേ ഞാനിവിടെ വരച്ചുകാണിക്കാൻ ശ്രമിക്കുന്ന ബീഭത്സതയുടെ യഥാർത്ഥ ചിത്രം ഉൾക്കണ്ണുകളിലൂടെ കാണാൻ കഴിയൂ!
സ്വർഗ്ഗലോകത്തിലെ ചീഫ് ഫിസിഷൻ നി. വ. ദി. ശ്രീ അനോഫെലീസ് മാർ ക്യൂലക്സ് തിരുമേനി പഠിച്ച വൈദ്യം പതിനെട്ടും ഗ്ലോവ്സിട്ടു് പയറ്റിയിട്ടും ദൈവപുത്രനായ യേശുവിനെ രക്ഷപെടുത്താൻ കഴിഞ്ഞില്ല.
യേശുവിന്റെ തിരുമുറിവിൽ തിരുവിരൽ തിരുകുന്നതിനു് മുൻപു് ലൈഫ്ബോയ് സോപ്പിട്ടു് തന്റെ കൈകൾ സമഗ്രമായി കഴുകി സംശുദ്ധമാക്കാൻ തോന്നാതിരുന്നതിന്റെ പേരിൽ വിശുദ്ധ തോമാച്ചൻ, ഭദ്രകാളിയുടെ പുരോഹിതന്മാരാൽ AD 72-ൽ ചെന്നായിയിൽ വച്ചു് “51 വെട്ടുവെട്ടി” കൊലചെയ്യപ്പെടുന്നതുവരെ പശ്ചാത്താപവിവശനായിരുന്നതായി ദൃക്‌സാക്ഷിവിവരണമുണ്ടെന്നു് തികച്ചും വിശ്വസനീയരും, ഹിസ്റ്ററിയിൽ ഡോക്ടറേറ്റുള്ളവരും മലയാളികളുമായ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ടു്.
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)
September 23 2021 15:16
മലയാളികളെ എത്ര എളുപ്പത്തിൽ കബളിപ്പിക്കാനും, കുളിപ്പിച്ചു് കിടത്താനും പറ്റുമെന്നതിന്റെ അനിഷേദ്ധ്യമായ തെളിവുകളാണു് പിണറായി വിജയൻ അയാളുടെ ഓരോ പത്രസമ്മേളനങ്ങളിലും വസ്തുതാവിരുദ്ധമായും വഞ്ചനാപരമായും തട്ടിമൂളിക്കുന്ന വാചാടോപങ്ങൾ.
മലയാളികൾ അടപടലേ സാക്ഷരരും പ്രബുദ്ധരും ബംബർ ബണ്ണുകളുമായതു് പിണറായി വിജയന്റെ ഭാഗ്യം എന്നേ പറയേണ്ടൂ!
ജീവിതം ഒരു “ബംബർ ജംബർ” ലോട്ടറിയാണെന്നു് ബഹുമാന”പ്പെട്ട” (അപ്പോൾ, “പെട്ട” അവിടെയെങ്കിൽ “മുട്ടൻ” എവിടെ എന്നതാണു് എന്റെ ചോദ്യം!) മാക്രിസ്റ്റ് സഖാവു് സാമ്പത്തികവിദഗ്ദ്ധൻ “ചൂരീദാർധാരി” ഡോക്ടർ തോമസ് ഐസക്കും പറഞ്ഞിട്ടുണ്ടല്ലോ.
പോരെങ്കിൽ, കൊയ്ത്തുകഴിഞ്ഞ കമ്മ്യൂണിസ്റ്റ് നെൽപ്പാടങ്ങളിൽ നക്കിപ്പെറുക്കി വിശപ്പടക്കാൻ ശ്രമിക്കുന്ന ചാവാലിപ്പശുവിന്റെ പിന്നാലെ ഓടി, ഓളുടെ മൂടു്, “മണത്തപാതി മണക്കാത്തപാതി മണത്തറിഞ്ഞ” ശേഷം, “വാണിയംകുളത്തെ വണ്ടിപ്പേട്ടയിൽ” നിന്നും വാങ്ങിയ (M. M.) മണിക്കാളകളെപ്പോലെ, തനിയ്ക്കു് അതുവഴിയുണ്ടായ വിശിഷ്ടവും, സ്വർഗ്ഗീയവും, യോഗാധിഷ്ഠിതവും, ആദ്ധ്യാത്മികവുമായ, നിത്യാനന്ദ-, നിത്യവിജ്രംഭിതാനന്ദ-, നിത്യഫക്കാനന്ദ-, പരമാനന്ദസ്വാമി മോഡൽ “ഇന്ദ്രിയാധിഷ്ഠിത അതീന്ദ്രിയാനുഭവം” “വേൾഡ് വൈഡ് വെബ്ബിൽ” ലോകമാസകലം ഷെയർ ചെയ്യാനായി, “പനോരമ മോഡിൽ”, അഥവാ, “മനോരമ മോഡിൽ”, അഥവാ, “ദേശാഭിമാനം” എന്തെന്നറിയാത്ത “ദേശാഭിമാനി മോഡിൽ”, അഥവാ, മുസ്ലിം തീവ്രവാദികളുടെ ഉള്ളിലിരുപ്പു് തിരിച്ചറിയാൻ കഴിയാത്ത ‘ള്ള’ക്കുഞ്ഞുങ്ങളുടെ “മാധ്യമം” മോഡിൽ, അഥവാ, മതാധിഷ്ഠിതവ്യവസ്ഥിതിയുടെ കാപാലികവശങ്ങൾ തമസ്കരിച്ചു്, ഗോമാതാവിന്റെ അകിടുതഴുകലിലും ചാണകസംസ്കൃതിയിലും മൂത്രം കുടിയിലും ആദ്ധ്യാത്മികസംതൃപ്തിയടയുന്ന ഹൈന്ദവമാധ്യമങ്ങളുടെ മോഡിൽ, മൊത്തം പല്ലുകളും കൃത്രിമമായി ഇളിച്ചുകാണിക്കുന്ന “ഇരട്ടച്ചങ്കൻ പിണുവിയൻ മോഡിൽ”, “അവൻ വരും, എന്നെ ശരിയാക്കും” എന്നു്, നെറ്റിയിൽ ആഘോഷപൂർവ്വം ബാനറൊട്ടിച്ചു് ആവേശം കൊള്ളുന്ന മാക്രിസ്റ്റ് മാസക്കിസ്റ്റിക് ഡെക്കഡെന്റ് മോഡിൽ അഭിരമിക്കുന്നവരും, കാര്യമെന്തെന്നറിയാത്തവരും, അതു് സ്വന്തമായി അറിയാനോ, ആർക്കെങ്കിലും അവരെ അറിയിക്കാനോ കഴിയാത്തവിധം കംപ്ലീറ്റ് ഊളകളും, അറിയാത്ത ആ കാര്യത്തിനുവേണ്ടി എന്നിട്ടും രക്തം ചിന്താനും, രക്തസാക്ഷി ആകാനും, അതു് ധീരതയുടെ ഔന്നത്യമാണെന്നു് ഘോഷിക്കാനും സദാ സന്നദ്ധരായവരുമായ പോരാളി ഷാജികളുടെയും പോരാളി ഷാജിണികളുടെയും നിരുപാധികമായ പിന്തുണ ഏതു് ക്രിമിനൽ കുറ്റത്തിനും!!
ഫാഷിസ്റ്റ് വിരുദ്ധ സനാതന മാക്രിസ്റ്റ് വിസ്താരമ മോഡ് “നിശ്ചലം ചലം ചലം” പാൽപ്പുഞ്ചിരിക്കിനിയെന്തുവേണം?
September 24 2021 10:53
“നല്ലനാളെ” മുതൽ ജെൻഡർ-ന്യൂട്രലായി ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണു് “ബാറ്റ്സ്മാൻ” എന്ന പേരിൽ പുരുഷമേധാവിത്വപരവും ആന്റിഫെമിനിസ്റ്റുമായ സാമൂഹികവ്യവസ്ഥിതിയാൽ അടിച്ചമർത്തപ്പെട്ടെങ്കിലും, അതിൽ നിന്നും അത്ഭുതകരമായി സ്വയം ഇമാൻസിപ്പെയ്റ്റ് ചെയ്ത നുമ്മന്റെ പാചകമാവു്, അഥവാ “batter”.
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)
September 24 2021 10:59
സെക്യൂറിറ്റി ഗാർഡുകളുടെ തൊപ്പിക്കു് ഗർഭധാരണശേഷിയില്ലാത്തതു് നന്നായി. അല്ലെങ്കിൽ കുഞ്ഞുകുട്ടികളെക്കൊണ്ടു് തൊപ്പി നിറഞ്ഞേനെ!
അവർക്കെല്ലാം കിറ്റു് നൽകാനായി എന്തുമാത്രം മസാലബോണ്ടുകൾ സഖാവു് മുഖ്യമന്ത്രിക്കും, സഖാവു് ധനകാര്യമന്ത്രിക്കും ക്യാപ്പിറ്റലിസ്റ്റ് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ സംയുക്തവർമ്മമായി ഇറക്കേണ്ടി വരുമായിരുന്നില്ല?
അത്തരം ഭാഗ്യങ്ങളെയാണു് സായിപ്പു് “To turn out to be a blessing in disguise” എന്ന ഇഡിയം വഴി വിശേഷിപ്പിക്കുന്നതു്.
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)
September 24 2021 11:02
“Democracy is government of the people, by the people, and for the people.” – Abraham Lincoln
“പിണോക്രസി ഈസ് ഗേർമെന്റ് ഓഫ് ദ പീപ്പി, ബൈ ദ പീപ്പി, ആൻഡ് ഫോർ ദ പീപ്പി.” – പോരാളി ഷായി.
ആൻഡ്, ഓൾ ദ ഓലപ്പീപ്പീസ്, ഓൾ ദ ഞാലിപ്പീപ്പീസ്, ഓൾ ദ പാണൻസ്, ആൻഡ് ഓൾ ദ പാണിനീസ് ഓഫ് പിണൂസ് ആൻഡ് മണീസ് ആൻഡ് കുട്ടീസ് ആൻഡ് കുഞ്ഞൂസ് ആർ എക്സ്ട്രീംലി സാറ്റിസ്‌ഫൈഡ്.
September 25 2021 12:15
“ഉസ്താദ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അതീവ പാണ്ഡിത്യമുള്ള വ്യക്തി.” – മന്ത്രി വി. എൻ. വാസവൻ
September 28 2021 11:43
മോൻസൺ മാവുങ്കൽ ടിപ്പുവിന്റെ കുരണ്ടി പോലുള്ള പുരാവസ്തുക്കൾ പ്രമുഖരായ മലയാളികളെ പിടിപ്പിച്ചു് പത്തുകോടിയിലേറെ തട്ടിയതു് കേട്ടുകേൾവിയില്ലാത്ത ഒരു അത്ഭുതവാർത്തപോലെയാണു് മാദ്ധ്യമങ്ങൾ വിളമ്പുന്നതു്!
മന്ത്രവും തന്ത്രവും ഒട്ടിപ്പും തട്ടിപ്പും പറ്റിപ്പും മായം ചേർക്കലും അഴിമതിയും കൊള്ളയും കൊലയും സ്വജനപക്ഷപാതവും കപടനാട്യങ്ങളും വഴി “ദൈവത്തിന്റെ സ്വന്തം നാടു്” എന്ന UN അവാർഡ് നേടിയ കേരളത്തിലാണു് ഒരു മോൻസൺ മാവുങ്കൽ മോശെയുടെ അംശവടി വിറ്റു് കാശാക്കിയതു് അസാധാരണമായ എന്തോ സംഭവിച്ചതുപോലെ ആഘോഷിക്കപ്പെടുന്നതു്!
മുഹമ്മദ് നബിയുടെ (സ) തിരുമുടിവഴി കേരളത്തിലെ മുസ്ലീമുകളെ ഭക്തിപരവശരാക്കാനായി കഷ്ടപ്പെടുന്ന കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാരും, ഓരോ ഞായറാഴ്ചകളിലും സ്വർഗ്ഗത്തിൽ വാഴുന്ന ദൈവത്തിന്റെ സിംഹാസനത്തിലേക്കു് ഗോതമ്പപ്പവും വീഞ്ഞും നിറച്ചതും വെട്ടിത്തിളങ്ങുന്നതുമായ പാത്രങ്ങളോടൊപ്പം, ദൈവികമായ വിശുദ്ധസ്നേഹത്താൽ വിജൃംഭിതമായ തന്റെ കണ്ണുകളുമുയർത്തി “കാദീശാത്താലോഹ” ചൊല്ലി അപ്പത്തെ യേശുക്രിസ്തുവിന്റെ മാംസളമാംസവും, വീഞ്ഞിനെ യേശുവിന്റെ ആർട്ടീരിയൽ രക്തവുമാക്കി ട്രാൻസബ്സ്റ്റാൻഷ്യേറ്റ് ചെയ്തു് ക്രിസ്ത്യാനികളെ നിത്യജീവനു് അർഹരാക്കിത്തീർക്കാനായി കഷ്ടപ്പെടുന്ന കത്തനാരന്മാരും, നല്ല പഷ്ടാംക്ലാസ്സ് നാളെയും അതോടൊപ്പം നല്ല ഒന്നാംതരം സ്ഥിതിസമത്വവും സ്ഥാപിക്കുന്നതിനായി ബക്കറ്റ് പിരിവുവഴി ജനങ്ങളിൽ നിന്നും പിടിച്ചുപറി നടത്തി മുതലുണ്ടാക്കി, അതിന്റെ നേരിയ ഒരംശം മാർക്സിയൻ കമ്മ്യൂണിസം ലോകത്തിൽ നിലനില്ക്കാൻ നിത്യചൂഷിതരായി അനിവാര്യമായും നിലനില്ക്കേണ്ടവർക്കു് കിറ്റായും ഓണം ബംബർ ബിസ്കറ്റായുമെല്ലാം ആശാന്റെ വിശാലമനസ്കതയോടെ ധർമ്മം കൊടുത്തു് സംരക്ഷിക്കാനായി കഷ്ടപ്പെടുന്ന പിണറായി വിജയനും അയാളുടെ പിന്നാമ്പുറവും മുന്നാമ്പുറവും താങ്ങികളുമെല്ലാം പിന്തുടരുന്നതു് “മോൻസൺ മാവുങ്കൽ മോഡൽ” തട്ടിപ്പുകളല്ലാതെ മറ്റെന്താണാവോ?
അല്പം കൂടി സമയം ലഭിച്ചിരുന്നെങ്കിൽ, മാതാ അമൃതാന്ദമയിയുടെയും, ശ്രീ ശ്രീ രവിശങ്കറുടെയും, ഓഷോ രജനീഷിന്റെയും, വിശുദ്ധ താറാവൻ കെ. പി. യോഹന്നാന്റെയും, എണ്ണമറ്റ മറ്റനേകം ദിവ്യവിശുദ്ധപരിശുദ്ധ ഭാരതീയരുടെയും മാതൃകയിൽ, ആശുപത്രികളും കോളെജുകളുമെല്ലാം സ്ഥാപിച്ചു് സാധുക്കൾക്കു് നക്കാപ്പിച്ചകൾ സംഭാവനകൾ നല്കി, ദിവ്യത്വം കൈവരിച്ചു്, പിതാ അമരാനന്ദമയൻ എന്നോ, മായാനന്ദഅമരാനന്ദമൈഗുണൻ എന്നോ മറ്റോ അറിയപ്പെടേണ്ടിയിരുന്ന ഒരു അവതാരപുരുഷനാണു് മോൻസൺ മാവുങ്കൽ.
“രാജയോഗമായിരുന്നു, പക്ഷേ, ശംഖുചക്രം കൂതിയിലായിപ്പോയി” എന്നല്ലാതെ എന്തുപറയാൻ?
നക്ഷത്രരാശിപരമായ ഈയൊരു (പേരു)ദോഷം ഇല്ലായിരുന്നെങ്കിൽ, “എന്നെ പ്രസവിക്കാൻ കഴിയാതെപോയ മകളാണല്ലോ കുഞ്ഞേ നീ” എന്ന, സുന്ദരിക്കുട്ടികളെ കാണുമ്പോഴുള്ള “മമ്മൂട്ടി-ചന്തൂട്ടൻ” മോഡൽ ഇമോഷനൽ ഡയലോഗുകളുമായി ജ്ഞാനപീഠക്കുരണ്ടിയിൽ ചുമ്മാതെ ഭദ്രാസനം കുത്തിയിരുന്നാൽ മതിയായിരുന്നു, ഇൻഡ്യൻ പ്രസിഡന്റും ഇൻഡ്യൻ പ്രധാനമന്ത്രിയുംവരെ പൊന്നും മൂരും കുന്തുരുക്കവുമായി മോൻസൺ മാവുങ്കലിന്റെ തിരുസന്നിധിയിലെത്തി താണുവണങ്ങിയേനെ!
September 28 2021 13:23
പ്രയപ്പസിന്റെ പതിനാറായിരത്തി ഒൻപതാമത്തെ ലിംഗം ഇപ്പോൾ ആമസോണിൽ ലഭ്യമാണു്. ഹാർഡ്ലി യൂസ്ഡ്! വില തുച്ഛം, ഗുണം മെച്ചം!
കേരളീയരായ ഇൻവസ്റ്റേഴ്സിനു് മുൻഗണന. ഈ അസുലഭാവസരം പാഴാക്കാതെ പ്രയപ്പസിന്റെ ഈ ജൈഗാന്റിക്ക് ലിംഗത്തെ ചാടിപ്പിടിയ്ക്കിൻ! വാങ്ങി സ്വന്തമാക്കുവിൻ! സ്വന്തമാക്കി ആസ്വദിക്കുവിൻ!!
https://en.wikipedia.org/wiki/Priapus
September 29 2021 12:12
പുരാവസ്തുശേഖരന്മാർക്കായി ഒരു പുണ്യവടിപുരാണം:
മോശെയുടെ വടിയെക്കാൾ നല്ലതു് അഹരോന്റെ വടിയാണു്. കാരണം, ഫറവോയുടെ മുന്നിൽ വച്ചു് മോശെ പാമ്പാക്കി മാറ്റിയതു് അഹരോന്റെ വടിയെ ആയിരുന്നു. – (ബൈബിൾ പുറപ്പാടു് 7: 8 – 11)
അതാവുമ്പോൾ, വടിയുടെ ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ പാമ്പാക്കി മാറ്റി, നാലോ അഞ്ചോ ആയി മടക്കി കോണകത്തിൽ തിരുകാം. കുത്തിപ്പിടിക്കാനോ മറ്റോ അംശവടി ആവശ്യമുള്ളപ്പോൾ പാമ്പിനെ കോണകത്തിൽനിന്നും പുറത്തെടുത്തു് വടിയാക്കുകയും ചെയ്യാം.
യിസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്നും മോചിപ്പിക്കാൻ യഹോവ തിരഞ്ഞെടുത്തവരായ മോശെയും അഹരോനും, “യിസ്രായേൽ” എന്നു്, ഏകദൈവമായ യഹോവ പുനർനാമകരണം ചെയ്ത യാക്കോബിനു് പല ഭാര്യമാരിൽ നിന്നുണ്ടായ പന്ത്രണ്ടു് ആൺമക്കളിൽ ഒരുവനായ ലേവിയുടെ കുലത്തിലെ അമ്രാമിനു് അവന്റെ പിതൃസഹോദരിയായ യോഖേബെദിൽ ജനിച്ച സഹോദരന്മാരാണു്. – (ബൈബിൾ പുറപ്പാടു് 6 : 14 – 27)
തന്മൂലം, അവർ രണ്ടുപേരുടെയും വടികൾ തമ്മിൽ കുലമഹിമയിലോ, പുരാവസ്തുത്വത്തിലോ ഏറ്റക്കുറച്ചിലുകളൊന്നുമുണ്ടാകാൻ വഴിയില്ലെങ്കിലും, മോശെയുടെ വടി പാമ്പാകുമോ എന്നു് അത്ര ഉറപ്പില്ലാത്തതിനാൽ, അല്പം വില കൂടുതൽ കൊടുക്കേണ്ടിവന്നാലും, അതുപോലൊരു കൺവേർഷൻ സാദ്ധ്യമാണെന്നു് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടുളള അഹരോന്റെ അംശവടി വാങ്ങുന്നതായിരിക്കും മെച്ചപ്പെട്ട ഇൻവെസ്റ്റ്മെന്റ്.
തീർത്ഥയാത്രയ്ക്കൊക്കെ പോകുമ്പോൾ വടി മടക്കി കൗപീനത്തിൽ ഭദ്രമായി സൂക്ഷിക്കാൻ കഴിയുന്നതു് ഒരു ചെറിയ കാര്യമല്ല. വിരക്തിയുടെ മൂർദ്ധന്യാവസ്ഥയിലെ തീർത്ഥയാത്രകളിലായാലും, വഴിമദ്ധ്യേ, റെയിൽവേ സ്റ്റേഷനിൽവച്ചോ മറ്റോ, ഒരു തൈരുസാദം വാങ്ങി ആസ്വദിച്ചു് കഴിക്കണം എന്നു് തോന്നാത്ത മനുഷ്യരുണ്ടോ?
വഴിയാഹാരം കഴിക്കാൻ രണ്ടു് കൈകളും സ്വതന്ത്രമായിരിക്കുന്നതാണു് പലതുകൊണ്ടും നല്ലതു്. ആ സമയത്തു്, വടിമേൽ പാമ്പുപോലെ കൈമേലൊരു വടി ഇരിക്കുന്നതു് ഭീകരവും ബീഭത്സവുമായ ഒരു ശല്യമായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.
October 01 2021 08:40
കോട്ടയത്ത് നിന്ന് കണ്ട് കിട്ടിയ കുട്ടിയാണ് മതാപിതാക്കളുടെ കൈയ്യിൽ കിട്ടാൻ പരമാവതി ഷെയർ ചെയ്യണം.<<<
“Suresh C C” എന്ന ഒരു ഫെയ്‌സ്ബുക്ക് ID 2017 നവംബർ 21-നു് വേൾഡ് വൈഡ് വെബ്ബിലേക്കു് (https://www. എന്നു് സംസ്കൃതം), “S-O-S”, അഥവാ “Save Our Ship” എന്ന മോഴ്സ് കോഡ് മോഡിൽ, കുട്ടിയുടെ “മതാ”പിതാക്കളുടെ കൈയ്യിൽ കിട്ടാൻ “പരമാവതി” ഷെയർ ചെയ്യണം എന്ന ആഹ്വാനവുമായി അപ്ലോഡ് ചെയ്ത ഒരു എമർജൻസി കോളാണിതു്!!
അതിനുശേഷം, ഏറ്റവും ചുരുങ്ങിയതു് ഒരു പതിനാറായിരത്തിയെട്ടു് പ്രാവശ്യമെങ്കിലും (പതിനാറായിരത്തിയെട്ടു് തികച്ചുമില്ലെങ്കിലും, ഒരു പതിനാറായിരത്തിയാറു്, പതിനാറായിരത്തിയേഴു് പ്രാവശ്യം തീർച്ചയായും), എങ്ങനെയോ എന്റെ ഫെയ്‌സ്ബുക്ക് ഫ്രണ്ട്ലിസ്റ്റിൽ കയറിക്കൂടിയ ചില പ്രമുഖ ID-കളിൽ നിന്നായി ഈ എമർജൻസി കോൾ എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിനെ ഇൻഫെക്ട് ചെയ്തിട്ടുണ്ടു്.
ഇന്നത്തെ തീയതി 01.10. 2021 ആയതിനാൽ, ഇതിനോടകം സത്തുപോയിട്ടില്ലെങ്കിൽ, ആപ്പയ്യൻ ഇപ്പോൾ, മുഹമ്മദ് നബിയുടെ (സ) ഭാഷയിൽ പറഞ്ഞാൽ, വിളവിറക്കാൻ പറ്റിയ ഏതെങ്കിലും കൃഷിയിടത്തെ തേടുന്ന തിരക്കിലായിരിക്കണം.
ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നതിനു് മുൻപു് അതിന്റെ ഉള്ളടക്കമോ തീയതിയോ നോക്കേണ്ട ആവശ്യമില്ലാത്തവിധം നവോത്ഥാനിച്ച മല്ലു പ്രബുദ്ധത അത്രയെളുപ്പം സത്തുപോകാൻ സാദ്ധ്യതയില്ലാത്തതിനാൽ, “കോട്ടയത്ത് നിന്ന് കണ്ട് കിട്ടിയ കുട്ടിയാണ് മതാപിതാക്കളുടെ കൈയ്യിൽ കിട്ടാൻ പരമാവതി ഷെയർ ചെയ്യണം” എന്ന തലക്കെട്ടോടെ ആ പോസ്റ്റ്, “നിത്യനാം ബാലന്റെ” പോട്ടവുമായി ഇനിയും അനേകം ദശാബ്ദങ്ങൾ ഫെയ്‌സ്ബുക്ക് സ്ട്രീമിലൂടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുമെന്ന കാര്യത്തിൽമാത്രം സംശയമൊന്നും വേണ്ട.
October 01 2021 08:42
മല്ലുമോഡലിൽ, വീര്യം കൂട്ടാനായി, ബാറ്ററിയും മറ്റിനം പുരാവസ്തുക്കളും തല്ലിപ്പൊട്ടിച്ചിട്ടു്, മാന്ത്രികഫലം ലഭിക്കുന്ന മന്ത്രോച്ചാരണങ്ങളുടെയും ഭക്തിനിർഭരമായ ഈശ്വരപ്രാർത്ഥനകളുടെയും അകമ്പടിയോടെ വിരിയിച്ചെടുത്തതും ബഹു. മന്ത്രി ഉദ്ഘാടിച്ചതുമായ എന്തുമാത്രം “മെയ്ഡ് ഇൻ കേരള” വെരിവെരി ഓൾഡ് സിങ്ഗിൾ മാൾട്ട് സ്കോച്ച് വിസ്ക്കി, അച്ചാർപോലും തൊടാതെ വിഴുങ്ങിയാലാണു്, അന്തംവിട്ടു്, അടിവയറിളകി, അപ്പെൻഡിക്സ് വരെ ഛർദ്ദിക്കാതെ, മോൻസൺ മാവുങ്കലിന്റെ പുരാവസ്തു എക്സ്പെർട്ടീസും, കേരൾ മുക്ക്യോൻ ഇരട്ടച്ചങ്കൻ പിണറായിയുടെ പത്രസമ്മേളനങ്ങളും, വിദ്യാഭ്യാസമന്ത്രി സഖാവു് ശിവൻകുട്ടിയുടെ സർവ്വകലാവല്ലഭത്വവും, സഖാവു് വി. എൻ. വാസവന്റെ തിയോളജിക്കൽ പുളിച്ചുതികട്ടലുകളും, ശ്രീമതി ശ്രീമതി ടീച്ചറിന്റെ ഫ്ലവറി ഓക്സ്ഫോർഡ് ഇൻഗ്ലീഷുമെല്ലാം അവരുടെ മുന്നിൽപ്പോയി വായുംപൊളിച്ചിരുന്നു് ആസ്വദിക്കാൻ കഴിയുന്നത്ര അബോധാവസ്ഥയിലേക്കു് ഒരു മനുഷ്യജീവിക്കു് വഴുതിവീഴാൻ കഴിയുക!?
October 02 2021 13:50
പോത്തിറച്ചിയുടെ വില 320 രൂപയിൽ കുറ്റിയടിച്ചു് പിടിച്ചുകെട്ടാൻ കോട്ടയം ജില്ലാ പഞ്ചായത്തു് കമ്മിറ്റി പാസാക്കിയ “പ്രമേഹം” ജില്ലാ കളക്ടർക്കും മൃഗസംരക്ഷണവകുപ്പിനും ഉടൻ കൈമാറുമെന്നൊരു വാർത്ത ഫെയ്‌സ്ബുക്കിൽ കണ്ടു!
ജില്ലയിലെ മുഴുവൻ പഞ്ചായത്തു് പ്രസിഡന്റുമാർക്കും മുനിസിപ്പൽ ചെയർമാൻമാർക്കും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പോത്തിറച്ചിക്കു് വില 320 രൂപയായി ഏകീകരിക്കണമെന്നു് നിർദ്ദേശിച്ചുള്ള കത്തു് ഉടൻ കൈമാറാനും പഞ്ചായത്തു് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടു്.
കേരളത്തിൽ നിലവിലിരിക്കുന്ന വിവരാവകാശനിയമത്തിന്റെ യഥാതഥമായ പരിപാലനം ഉറപ്പുവരുത്തുന്നതിനായി “പ്രമേഹത്തിന്റെ” ഫോട്ടോസ്റ്റാറ്റ് അറ്റാച്ച് ചെയ്ത ഒരു “ഇ-മെയിൽ” കോട്ടയം ജില്ലയിലെ സഹൃദയരായ മൊത്തം പോത്തുകൾക്കും അയച്ചുകൊടുക്കാൻ ജില്ലാ പഞ്ചായത്തു് കമ്മിറ്റി ശ്രദ്ധിച്ചാൽ നന്നായിരിക്കും.
മനേകാ ഗാന്ധിയുടെ അനേകമായ പ്രതിഷേധങ്ങൾ അനാവശ്യമായി വിളിച്ചുവരുത്തണ്ടല്ലോ.
ഈ വിഷയത്തിൽ അതിവിദഗ്ദ്ധനായ എന്റെയൊരു താത്വികമായ അവലോകനം എന്തെന്നാൽ:
കോട്ടയം പോത്തുകൾ ഒന്നുകിൽ അടപടലേ മാക്രിസ്റ്റുകളായിരിക്കണം, അല്ലെങ്കിൽ ലിപ്സ്റ്റിക്ക് എന്ന – മുഹമ്മദ് നബിയുടെ (സ) ദൃഷ്ടിയിലും, തന്മൂലം അല്ലാഹുവിന്റെ ദൃഷ്ടിയിലും, തന്മൂലം ഇസ്ലാമികമായും, തന്മൂലം എം. എം. അക്ബർ മോഡൽ പ്രഭാഷകമാഫിയയുടെ ദൃഷ്ടികളിലും അങ്ങേയറ്റം (ബോക്കോ)ഹറാമായ – ഈ ശൈത്താനികഡിങ്കോൾഫി, സർവ്വലോകപോത്തുവർഗ്ഗത്തിന്റെയും ആത്യന്തികവും, ആന്തരികവും, ബാഹ്യവുമായ നവോത്ഥാനഭൗതികതയെ ആകെമൊത്തം ചുമപ്പിക്കാനും, ചുമപ്പിയ്ക്കാനുമായി നികൃഷ്ടജീവികളായ കള്ളക്ക്യാപ്പിറ്റലിസ്റ്റുകൾ, ട്രാക്ടറുകളും, കമ്പ്യൂട്ടറുകളും, സ്ക്കോച്ചുകളും, വോഡ്കകളുമെല്ലാംപോലെ ദുരുദ്ദേശപരമായി കണ്ടുപിടിച്ചതും, പ്രതിലോമകാരിയായതിനാൽ ആവുന്നത്ര അകറ്റിനിർത്തേണ്ടുന്നതുമായ ഒരു മൂലധനതന്ത്രമാണെന്ന പിണൂവിയൻ കണ്ണൂരിയൻ മാക്രിസ്റ്റ് പ്രൊപ്പഗാൻഡയെ കോട്ടയം പോത്തുകൾ ലിംഗഭേദമെന്യേ നിഷ്കരുണം തളളിക്കളഞ്ഞു് ചുണ്ടുമുതൽ കുണ്ടിവരെ ലിപ്സ്റ്റിക്ക് തേച്ചു് ചുമപ്പിക്കാൻ തീരുമാനിച്ചുകാണണം.
ചെംചോരച്ചെംകൊടിയെയും ചെംചോരച്ചെംചുണ്ടിനെയും തോല്പിക്കുന്ന ചെംചോരനിറത്തിലുള്ള സ്വന്തം ഇറച്ചി ലോകത്തിൽ ആദ്യമായി മാർക്കറ്റിൽ ഇറക്കാൻ അവയ്ക്കു് കഴിഞ്ഞതു് അതുകൊണ്ടാവാനേ തരമുള്ളു.
അതിനേക്കാൾ ചുവന്ന നിറത്തിൽ പോത്തിറച്ചി മാർക്കറ്റിലിറക്കാൻ ഇന്നു് സാക്ഷരകേരളത്തിൽ ഒരുത്തനേയുള്ളു: സാക്ഷാൽ മോൻസൺ മാവുങ്കൽ. പക്ഷേ, മോൻസൺ മാവുങ്കലിന്റെ “rotten meat” വാങ്ങി ഗരം മസാലചേർത്തു് കറിവച്ചു്, മൈക്കോസിസ് ബാധിച്ച പാദങ്ങളാൽ ഐലസാ പാടി ചവിട്ടിക്കുഴച്ചു്, ചൊറിപിടിച്ച കൈകളാൽ വീശിയടിച്ചുണ്ടാക്കിയ പൊറോട്ടയും ചേർത്തു് ആമോദപൂർവ്വം കുഴച്ചുകുഴച്ചു്, ഉരുട്ടിയുരുട്ടി വിഴുങ്ങാൻ എല്ലാവർക്കും കഴിയില്ല.
അതിനു്, ആയിരം കൂളിംഗ് ഗ്ലാസുകളുള്ള മെഗാസ്റ്റാറോ, ആനക്കൊമ്പുകളുള്ള ഗിഗാസ്റ്റാറോ, ഡിജിറ്റലി ഒപ്പാനും ഒപ്പിയ്ക്കാനും പറ്റുന്ന ” american iPad” സ്വന്തമായുള്ള മാക്രിസ്റ്റ്-കംണിഷ്ട് നേതാവോ, സാധുക്കളെ ചാടിക്കെട്ടിച്ചവിട്ടി, പാർട്ടിനേതാക്കളെയും, മതപിതാക്കളെയും, മതമാതാക്കളെയും, ചുമ്മാകാവിധാരികളെയും, മത്തി-അയല-മൊത്തവ്യാപാരം മൊയ്ലാളികളെയും മൂടിക്കെട്ടിമറച്ചു്, താണുവണങ്ങി വന്ദിച്ചു്, തന്മയത്വമായി കൈകാര്യം ചെയ്തു്, ഏതു് ക്രിമിനൽ കേസും, ഏതു് അഴിമതിയും, ഏതു് കൊലപാതകവും സമൂഹത്തിന്റെ കമ്പോസ്റ്റ് കുഴിയിലേക്കു് എന്നേക്കുമായി ഡിസ്പോസ് ചെയ്യാൻ വേണ്ടത്ര തിയറിയും പ്രാക്ടിക്കലും അബ്‌സോൾവ് ചെയ്തിട്ടുള്ള “pollice” ഓഫീസേഴ്‌സോ, “ഫുൾ-ബോഡി കോൺഡോം” ആണോ എന്നു് ഉൽപ്രേക്ഷാധിഷ്ഠിതമായി വർണ്യത്തിലാശങ്കയുണർത്തുന്ന നീളൻകുപ്പായവുമായി വീഞ്ഞിനെ രക്തമാക്കുന്നവനും ചപ്പാത്തിയെ മനുഷ്യമാംസമാക്കുന്നവനുമായ ക്രൈസ്തവപുരോഹിതനോ ആയാലേ പറ്റൂ!
കൊക്കിലടങ്ങുന്നതേ കൊത്താവൂ എന്നു് മോൻസൺ മാവുങ്കലിന്റെ സദ്യവട്ടങ്ങൾ ആസ്വദിച്ച മൾട്ടിച്ചങ്കന്മാരും ചങ്കികളും ചക്കികളും പേർത്തും പേർത്തും പറയുന്നതു് വെറുതെയല്ല.
ശിന്തിക്കാൻ ഥൈര്യപ്പെടൂ ഷൂർത്തുക്കളേ, ഷഖാക്കളേ, ഷഹോദരങ്ങളേ!!
October 04 2021 11:21
ഹെന്നാലുമെന്റെ വിജയൻ തമ്പ്രാ! അന്തംകമ്മിമോഡലിൽ പാതാളക്കരണ്ടികൊണ്ടു് അന്തംവിട്ടു് കോരിയാലും അങ്ങയുടെ അസ്ഥികൂടം പോലും വാരിക്കൂട്ടിയെടുക്കാൻ കഴിയാത്തവിധം അവഹേളനാത്മകമായ ഗവണ്മെന്റൽ ഇൻകോമ്പിറ്റെൻസിയുടെ വൈരുദ്ധ്യാത്മകവും ഭൗതികവുമായ മാർക്സിയൻ അന്തസ്സാരശൂന്യതയുടെ അഗാധഗർത്തങ്ങളിലേക്കു് അങ്ങു് ആണ്ടാണ്ടുപോയല്ലോ ഹെന്റെ പരാജയൻ തമ്പ്രാ!
ഇനിയീ പാവം പാണൻ പോരാളിഷാജി ഏതു് ഓംനിസ്യൻ-റ്റ്, ഓംനിബെനെവൊലെൻ-റ്റ്, ഓംനിപ്പൊട്ടൻ-റ്റ്, ഇരട്ടച്ചങ്കൻ-റ്റ്, കൊലപാതക-കണ്ണൂരിയൻ വിപ്ലവനക്ഷത്രത്തിന്റെ വീരകഥാകഥനങ്ങൾ ഉടുക്കുകൊട്ടി പാടുമെൻതമ്പ്രാ!?
October 05 2021 11:06
നൂറ്റാണ്ടുകളായി മുടക്കമില്ലാതെ സദാചാരസൂക്തങ്ങൾ ഓതി മനുഷ്യരെ നന്നാക്കാൻ കഷ്ടപ്പെടുന്നവരുടെ ഉന്നതസാംസ്കാരിക സമൂഹങ്ങളിൽ എന്തുകൊണ്ടാണാവോ, അമ്മാതിരി ഉപദേശമാമാങ്കങ്ങളൊന്നും അധികമില്ലാത്ത സമൂഹങ്ങളെ അപേക്ഷിച്ചു് കൊള്ളയും കൊലയും കൊള്ളിവയ്‌പും വനം കയ്യേറ്റവും കള്ളത്തടിവെട്ടും ഇഹലോക-പരലോക-നിത്യസുഖവാസ-വാഗ്ദാനങ്ങളും മോശേന്റെ അംശവടിവില്പനയുമായി മദിച്ചുപുളച്ചു്, ടിപ്പു ശ്വാനനും കൈസർ നായയും ചക്രവർത്തി പട്ടിയുമെല്ലാം ഭദ്രാസനകൂതികുത്തി ഇരുന്നിട്ടുള്ള സുവർണ്ണസിംഹാസനങ്ങളിൽ യോഗാസനസ്ഥരായി അനശ്വരത പ്രാപിക്കാൻ മത്സരിക്കുന്ന ക്രിമിനലുകളുടെ സദാചാരവിരുദ്ധമായ അഴിഞ്ഞാട്ടങ്ങൾ ഇടതടവില്ലാതെ അനുദിനമെന്നോണം പെരുകുന്നതു്?
കവടി നിരത്തിയോ, മഷിയിട്ടോ, ദേവപ്രശ്നം വച്ചോ നോക്കിയല്ലാതെ ഈവിധം സങ്കീർണ്ണമായ സാമൂഹികസമസ്യകളുടെ ഒടുക്കത്തെ പൂരണം സാദ്ധ്യമാകുമെന്നു് തോന്നുന്നില്ല.
നൊന്തുപെറ്റ അമ്മ, പോറ്റിവളർത്തിയ അച്ഛൻ, തലകുത്തിനിന്നു് തപസ്സുചെയ്യുന്ന സന്ന്യാസിവരിയൻ, കാവിയുടുത്ത കഞ്ചാവുവരിയൻ, “എനക്കറിയില്ല” രാഷ്ട്രീയവരിയൻ, “നാർക്കോട്ടിക് ജിഹാദ്” പാതിരിവരിയൻ, ലിംഗവിദ്യാഭ്യാസവിചക്ഷണവരിയർ, സാക്ഷരമാങ്ങാത്തൊലിയ പ്രബുദ്ധവരിയർ!
ഒലക്കേടെ മൂട്ടിലെ അവന്റെ അമ്മേടെ വാര്യർ!!
October 06 2021 16:36
“ഏതൊരു വ്യക്തിയും തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് പോലീസിന് പരാതി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പോലീസ് നല്‍കുക പതിവാണ്. … …”
– ഡോക്ടർ മോൻസൺ മാവുങ്കലിനും അദ്ദ്യത്തിന്റെ അമൂല്യമായ പുരാവസ്തുക്കൾക്കും പോലീസ് സംരക്ഷണം നൽകിയതിനു് മുഖ്യൻ കം ആഭ്യന്തരൻ പിണറായി വിജയൻ ഇങ്ങനെയൊരു ന്യായീകരണ ക്യാപ്‌സൂൾ നിയമസഭാസാമാജികർക്കു് വിതരണം ചെയ്തതായി ഫെയ്സ്ബുക്കിൽ കണ്ടു.
ദോഷം പറയരുതല്ലോ, അപ്പറഞ്ഞതു് കറക്ട്. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ചുമതല ഗേർമെന്റിനുണ്ടു്.
പെട്ടെന്നു് വയലന്റാകുന്ന ഭരണകർത്താക്കൾ പോലീസ് അകമ്പടിയോടെയേ പുറത്തിറങ്ങാവൂ എന്നു് ഗേർമെന്റിനു് നിർബന്ധമുള്ളതും ജനങ്ങളോടുള്ള ആ ഉത്തരവാദിത്വത്തിന്റെ പേരിലാണു്. എപ്പോഴാണു് വടിവാൾ നീട്ടിപ്പിടിച്ചോ, അരിവാൾ പൊക്കിപ്പിടിച്ചോ, “മോശേന്റവിടത്തെ അംശവടി” ഉയർത്തിപ്പിടിച്ചോ രക്തരക്ഷസിനെപ്പോലെ ഭീകരരൂപിയായി, ജി. സുധാകരൻജി പാടിപ്പഠിപ്പിച്ചതനുസരിച്ചു് ദാനം കിട്ടുന്ന കിറ്റു് പച്ചമാങ്ങ ചേർത്തു് ഭുജിക്കുക എന്ന കുറ്റകൃത്യമൊഴികെ മറ്റു് നരകയോഗ്യമായ പാപങ്ങളൊന്നും ചെയ്യാത്ത മനുഷ്യരുടെ ജീവനും ഭൂസ്വത്തിനും നേരെ ഭരണകർത്താക്കൾ ഇങ്കിലാ സിന്താവാ വിളിച്ചു് ചാടിവീഴുന്നതെന്നു് മുൻകൂറായി ആർക്കുമറിയാൻ കഴിയില്ലല്ലോ.
അവിടെയാണു് പഠിച്ചിട്ടു് ബിമർശിക്കുന്നതിന്റെയും, പഠിച്ചിട്ടു് പ്രത്യാക്രമണം നടത്തുന്നതിന്റെയും സാംഗത്യം കുടികൊള്ളുന്നതു്.
ബെഹ്റ സാറിനെപ്പോലുള്ള മേലധികാരികളിൽ നിന്നും “പതിനെട്ടടവും മുട്ടടവും” പഠിച്ചു് പുറത്തിറങ്ങുന്ന “pollice” ഓഫീസേഴ്സിനു് “ഇടി വെട്ടീടും വണ്ണം” അപ്രതീക്ഷിതമായി സംജാതമാകുന്ന ചാടിവീഴലിന്റെ ഒച്ച കേട്ടു് “രാജാക്കന്മാരും ഉരഗങ്ങളും നടുങ്ങാൻ” തുടങ്ങുന്ന അതേ നിമിഷം അത്തരം കടന്നാക്രമണങ്ങളെ മിന്നല്പിണറായി നേരിട്ടു് നിർവ്വീര്യമാക്കാൻ കഴിയും. അങ്ങനെ ഭരണകർത്താക്കളിൽ നിന്നും ജനത്തെ സംരക്ഷിക്കുക എന്ന ഗേർമെന്റിന്റെ ഭരണപരമായ ചുമതല ഭദ്രമാക്കപ്പെടും. ശുഭം.
October 13 2021 11:45
എന്റെ ബാല്യകാലത്തു് കല്യാണം പോലുള്ള വിശിഷ്ട ചടങ്ങുകളിൽ മുറ്റത്തു് പന്തലിട്ടു് പച്ചിലകളും പൂക്കളും പഴവർഗ്ഗങ്ങളും പഴന്തുണികളുടെ കഷണങ്ങളുമെല്ലാം കെട്ടിത്തൂക്കി നയനാനന്ദകരമായി അലങ്കരിച്ചു്, ചന്ദനത്തിരികൾ കത്തിച്ചുവച്ചു് നാസാനന്ദകരമായ സുഗന്ധം പരത്തി, “ഗ്രാഫൂൺ പെട്ടി” വഴി, “നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക, ഞാന്‍ വീണാതന്തി എന്‍ നാദം പേറി നീ ഓ.., രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ” മുതലായ സില്മാപ്പാട്ടുകൾ കർണ്ണാനന്ദകരമായി സ്വച്ഛന്ദസുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിൽ അലയടിപ്പിച്ചു്, നാക്കാനന്ദകരവും വിഭവസമൃദ്ധവുമായ സദ്യവട്ടമൊരുക്കി ബന്ധുക്കളെയും മിത്രങ്ങളെയും, പേരും പെരുമയുമുള്ള നാട്ടിൽ പ്രഭുക്കളെയുമെല്ലാം ക്ഷണിച്ചുവരുത്തി തീറ്റിച്ചും കുടിപ്പിച്ചും പ്രീണിപ്പിച്ചു് വെറും വെറുങ്ങനെ സന്തോഷിപ്പിക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു.
അവിടെ, ഇപ്പറഞ്ഞ ആതിഥേയവിഭാഗത്തിന്റെ ക്ഷൗരം, അലക്കു് മുതലായ “നാറ്റപ്പണികൾ” ചെയ്തു് ജീവിച്ചിരുന്ന, “താഴ്ന്ന” ജാതികളിൽപ്പെട്ട ചില മനുഷ്യരും ക്ഷണിക്കപ്പെടാതെതന്നെ ആഹാരം തേടി എത്തിയിരുന്നു. അതു് അത്തരം ചടങ്ങുകളുടെ സ്വാഭാവികമായ ഭാഗമായിരുന്നു. അതുകൊണ്ടു് അതിൽ എന്തെങ്കിലും ഒരു പ്രശ്നമുള്ളതായി ആരും കരുതിയിരുന്നില്ല.
(“മോഹിക്കരുതു് എന്നു് ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു” എന്നു് വിശുദ്ധ അപ്പോസ്തലനും കള്ളനാണയവുമായിരുന്ന പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ (റോമർ 7: 7) പറയുന്നതുപോലെ, പ്രഥമ മാർക്സ് ആചാര്യനും, അനുയായി E. M. S. നമ്പൂതിരിപ്പാടാചാര്യനുമെല്ലാം പറഞ്ഞു് മോഹിപ്പിക്കാതിരുന്നെങ്കിൽ “നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്നു് ചെറുമക്കളും ചെറുപൈങ്കിളികളും അറിയുകയില്ലായിരുന്നല്ലോ.)
പന്തലിനു് വെളിയിൽ പറമ്പിലെ മരത്തണലിലോ വാഴച്ചുവട്ടിലോ മറ്റോ, “ദൈവദത്തമായ” സ്വന്തം ഭാഗധേയത്തെ ശിരസാ വഹിക്കുന്ന നിസ്സംഗതയോടെ കുത്തിയിരിക്കുന്നതായിരുന്നു അവരുടെ അംഗീകൃത രീതി. ചോറും കറികളുമെല്ലാം സമൃദ്ധമായി അവർക്കും വിളമ്പിയിരുന്നു. വാഴയിലയുടെ അടിയിൽ വിരിച്ചിടുന്ന ഒരു തോർത്തിൽ പൊതിഞ്ഞു് വീട്ടിലിരിക്കുന്നവർക്കായി കൊണ്ടുപോകാനായി അഡീഷണലായും ചോറും കറികളും വിളമ്പിയിരുന്നു.
കംണിഷ്ടുകൾ വന്നതോടെ കാലം മാറി. ശാസ്ത്രസാഹിത്യപരിഷത്തുകൾ വന്നു. മുലക്കച്ചകൾ വന്നു. ഭൂപരിഷ്കരണം വന്നു. വടിവാളുകൾ വന്നു. കൊടിസുനികൾ വന്നു. സരിത വന്നു. സ്വപ്ന വന്നു. ആവകകൾ വന്നതോടെ സകലമാന കോലങ്ങളും അടപടലേ മാറി. അന്നു് വയൽ കൊയ്തിരുന്നവർ ഇന്നു് വയലിന്റെ ഉടമസ്ഥകളാണു്! അന്നു് തുണി അലക്കിയിരുന്നവർ ഇന്നു് തുണികളുടെയും കോണകങ്ങളുടെയും മാത്രമല്ല, മാർക്സിന്റെ കാലത്തെ മാഞ്ചെസ്റ്റർ മോഡൽ തുണിമില്ലുകളുടെതന്നെ ഉടമകളാണു്!
അന്നത്തെ വയലുടമകൾക്കും മില്ലുടമകൾക്കും ഇന്നു് കേരള കേർമെന്റ് കേവലം പത്തുരൂപയ്ക്കും ഇരുപതുരൂപയ്ക്കും കഞ്ഞിവീഴ്ത്തൽ നടത്തുന്നു! അടുത്ത ഇരുപത്തഞ്ചു് വർഷങ്ങൾ കൊണ്ടു് മുറ്റത്തു് കുത്തിയ കുഴിയിൽ ഇലയിട്ടു് കഞ്ഞിവീഴ്ത്തി വയലുടമകളെയും മില്ലുടമകളെയുമെല്ലാം നൊസ്റ്റാൾജിയയുടെ എൽഡൊറാഡോയിലേക്കു് ചെവിക്കു് പിടിച്ചുയർത്താൻ കഴിയുമെന്ന ഉത്തമബോദ്ധ്യത്തിലാണു് “എനക്കറിയില്ല” എന്ന മൾട്ടിസ്വര-മൾട്ടിവളി-മൾട്ടിച്ചങ്കനാൽ ശക്തിമത്താ(യിയാ)യി ഭരിക്കപ്പെടുന്ന കേറ്റിറക്കൽ തൊഴിലാളി ഊണിയൻ കേരള കേർമെന്റ്.
മുറ്റത്തെ കുഴിയിലക്കുമ്പിളിൽ നിന്നും മാവുങ്കൽ പുരാവസ്തുപ്ലാസായിൽ നിന്നുള്ള പ്ലാവിലക്കുമ്പിളിൽ കമ്മ്യൂണിസ്റ്റ് പാപ്പക്കഞ്ഞി കേരളത്തിലെ ജനങ്ങൾ മൊത്തിമൊത്തി ഉറുഞ്ചിയുറുഞ്ചി കുടിക്കുമ്പോൾ, “ഇതാണു് കുഴിമന്തി, ഇതാവണം കുഴിമന്തി” എന്നു് ആർപ്പിടാനുള്ള റിഹേഴ്‌സൽ പോരാളി ഷാജികൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞതായാണു് ചൂടൻപട്ടി ദേശാഭിമാനിയുടെ ചൂടാറാത്ത റിപ്പോർട്ട്.
(“പുരാതന സനാതന അനാഥന തനതനത്തിന്തിനത്തന തിന്തികത്തന തോംതോംതോമ”സ്തന” ധനാതന മന്തി” തോമസ് അടിസക്കിന്റെ ലോകത്തിലും ഭാഷയിലും ഈവക റിപ്പോർട്ടുകൾ “റമ്പൂട്ടാൻ റിപ്പോർട്ടുകൾ” എന്നാണറിയപ്പെടുന്നതു്. – എഡിറ്റർ)
October 13 2021 11:51
ചെരിപ്പു് നക്കലുകൾ, “രോധനങ്ങൾ” ഇത്യാദി “ശാസ്ത്രങ്ങളുടെ ശാസ്ത്രവും” അതിഗഹനവുമായ വിഷയങ്ങളിൽ കാലിപ്പാട്ടകളെപ്പോലെ പരസ്പരം തട്ടിയും മുട്ടിയും തലോടിയും ശബ്ദമലിനീകരണം ഉണ്ടാക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത അഴുക്കുകളുടെ പിൻതുണയോടെ സമൂഹത്തിലെ അൻസ്ക്രൂപ്യലസായ ക്രിമിനലുകൾ അധികാരത്തിലെത്തി തമ്പ്രാക്കൾ ചമയുന്ന മാഫിയോസി ഭരണസമ്പ്രദായമാണു് കമ്മ്യൂണിസം. Basta!
October 15 2021 11:09
“ഓമ്നിപ്പൊട്ടനേ കണകുണായനേ നമഃ കടക്കു് പുറത്തു് പരനാറീ” എന്നാവും കംണിഷ്ട് തമ്പ്രാൻ പണ്ഡിതോചിതമായി, പണ്ടു് ആഘോഷമായി പറത്തിക്കൊന്ന പ്രാവിനെപ്പോലെ, ആരുടെ മടിയിലാണു് ചന്തി കുത്തിയിരിക്കുന്നതെന്നു് അറിയാൻ കഴിയാത്ത നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ കൈപിടിച്ചു് എഴുതിക്കുന്നതു്.
അശ്ലീലങ്ങൾ പലവിധമുണ്ടു്.
അതിൽത്തന്നെ ദൈവവിശ്വാസിയായ മാർക്സിസ്റ്റ് എന്നതു്, വ്യഭിചാരിയായ ബിഷപ്പു്, വേശ്യയായ കന്യാസ്ത്രീ, പതിവ്രതയായ അഭിസാരിക മുതലായ ഓക്സിമൊറോണുകളെപ്പോലെ, എല്ലാം തികഞ്ഞ ഒരശ്ലീലമാണു്. പക്ഷേ, കൂനും കുടവയറും വടിവാളുമുള്ള ഒരു വാൽമാക്രി പണ്ഡിതൻ ചമഞ്ഞു് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്നതരം അശ്ലീലം കണ്ടു് സായുജ്യമടയണമെങ്കിൽ, ഇടതുവലിവുള്ളതും സമ്പൂർണ്ണ-സാക്ഷരനവോത്ഥാന പ്രബുദ്ധർ അധിവസിക്കുന്നതും ദൈവത്തിന്റെ സ്വന്തം നാടായതുമായ സാക്ഷാൽ കേരളത്തിൽത്തന്നെ തപ്പിയാലേ പറ്റൂ.
October 15 2021 16:02
കഥ പറഞ്ഞും കഥ കേട്ടും കഥയില്ലാതായിത്തീർന്ന ഒരു കൂട്ടം ഉണ്ണാക്കന്മാർ. അതുമതി. കൂടുതൽ മന്ദാക്രാന്തയും മഭനതതഗവും ച്യൂവിങ് ഗമ്മുമൊന്നും വേണ്ട. ഉണ്ണാക്കന്മാർക്കു് ഉമ്മാക്കിക്കഥകൾതന്നെ ധാരാളം.
October 17 2021 09:05
കേരളം ദുഃഖമാണുണ്ണീ, ഹോളണ്ടല്ലോ സുഖപ്രദം.
ശോകം ദുഃഖമാണുണ്ണീ, ചിരിയല്ലോ മന്ദസ്മിതം.
October 17 2021 10:03
ഭൂതകാലം, വർത്തമാനകാലം, ഭാവികാലം. ഇവ വ്യാകരണപ്രകാരം കാലങ്ങൾ.
വർത്തമാനകാലത്തിൽ (വ്യാജ) ഭാവികാലവാഗ്ദാനങ്ങൾ വാരിവിതറുന്ന ഭൂതം, അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാനായി, എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളിക്കു് മലർപ്പൊടിക്കാരന്റെ സ്വപ്നം വില്ക്കുന്ന കമ്മ്യൂണിസ്റ്റ് കാലൻ.
October 17 2021 11:05
പോത്തട്ടയും കരിമീനും വരാലുമൊന്നും നൈറ്റിക്കുള്ളിലൂടെ കയറി അണ്ടിയിൽ കടിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ വേണ്ടില്ല.
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)
October 18 2021 09:30
പ്രളയത്തിനുശേഷം ഞാൻ ബക്കറ്റ് ചാലഞ്ചുമായി ഇറങ്ങില്ല എന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർ മൂഢസ്വർഗ്ഗത്തിൽ ഗോൾഡൻ വിസയിൽ ജീവിക്കുന്നവരാണെന്നു് എനിക്കു് വെട്ടിത്തുറന്നു് പറയേണ്ടിവരും.
കാരണം, എനിക്കുശേഷം പ്രളയം എന്ന പ്രത്യാഘാതശാസ്ത്രത്തിൽ അടിയുറച്ചു് വിശ്വസിക്കുന്നവനും, കുഞ്ഞുങ്ങളെ കഴുത്തിനുപിടിച്ചു് എഴുത്തിനിരുത്തുന്നവനുമായ ഒരു ശാസ്ത്രസാഹിത്യപണ്ഡിതനെന്ന നിലയിൽ പഴയകാല അനുഭവങ്ങളിൽനിന്നും എന്തെങ്കിലും പഠിക്കേണ്ട ആവശ്യം എനിക്കില്ല. പഴകിയവയുടെ തനിയാവർത്തനം എന്നിൽ ഒട്ടും വിരസത ഉണ്ടാക്കുന്നില്ല, സരസത അമിതമായി ഉണ്ടാക്കുന്നുണ്ടുതാനും.
പശു ചത്താൽ കൂടെ ചത്തുപോകുന്നതല്ല എന്റെ പഴയ മോരിലെ പുളി.
സംഭവബഹുലതകൾ ഇപ്രകാരമൊക്കെയായതിനാൽ, ഒരു സമ്പൂർണ്ണ മതേതരകുറുപ്പു് എന്ന നിലയിൽ, ഒരു കാര്യം ഞാൻ ജനത്തിനു് ഉറപ്പു് നൽകുന്നു: പ്രളയശേഷം ബക്കറ്റുമായി ജനമദ്ധ്യത്തിലേക്കിറങ്ങുന്ന എന്റെ വാല്യക്കാർ മുസ്ലീം ഏരിയകളിൽ പച്ചബക്കറ്റുകളൂം, ഹൈന്ദവ ഏരിയകളിൽ കാവിബക്കറ്റുകളും, നസ്രാണി ഏരിയകളിൽ വെള്ളബക്കറ്റുകളും ചുമന്നുകൊണ്ടു് മാത്രമേ നിങ്ങളെ സമീപിക്കൂ.
എന്റെ വാക്കു് പഴയ ചാക്കുപോലെയായതുകൊണ്ടു്, പിരിവിനും പഴയ ചാക്കായിരിക്കും ഉപയോഗിക്കുക എന്നൊരു ചിന്ത ചിലർക്കെങ്കിലുമുണ്ടു്. അങ്ങനെയുള്ള വ്യാമോഹങ്ങൾ മുളയിലേതന്നെ നുള്ളാൻ വേണ്ടിയാണു് ഇതു് എടുത്തുപറയുന്നതു്.
October 18 2021 14:39
ഒരു കേരൾ മുഖ്യമന്ത്രിയായി അഭിനയിച്ചു് ഫലിപ്പിക്കാൻ ഏതു് മമ്മൂട്ടിക്കും, ഏതു് മോഹൻലാലിനും, ഏതു് കമൽ ഹാസനും, ഏതു് തിക്കുറിശ്ശി സുകുമാരൻ നായർക്കും, ഏതു് ബഹദൂറിനും, ഏതു് മുതുകുളം രാഘവൻപിള്ളക്കും, ഏതു് മണവാളൻ ജോസഫിനും, ഏതു് ശങ്കരാടിക്കും കഴിയും.
പക്ഷേ, ഒരു മുഖ്യമന്ത്രിയായി അഭിനയിച്ചു് ജീവിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തിയേ ഇന്നു് അണ്ഡകടാഹത്തിലുള്ളു – കേരൾ മുക്ക്യോൻ സാക്ഷാൽ ഇരട്ടച്ചങ്കൻ പിണറായി വിജയൻ!!
വീരപാണ്ഢ്യകട്ടബൊമ്മനേ, കേരളശീങ്കമേ, വാഴ്ക വാഴ്ക നീ നീണാൾ വാഴ്ക!
ദൈവത്തിന്റെ സുനയേ, മനുഷ്യന്റെ മലരേ, കേഴ്ക കേഴ്ക നീ കേരൾ ദേശമേ!!
October 19 2021 10:14
മലയിടിച്ചിലിനെയും പരിസ്ഥിതിയെയും ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ടിനെയുമെല്ലാം പറ്റി ഇത്ര ആധികാരികമായി ചങ്കുറപ്പോടെ സംസാരിക്കാൻ അങ്ങേക്കു് കഴിയുന്നതിന്റെ പിന്നിലെ രഹസ്യമെന്തു്?
“മലപോലെ മുലയുള്ള മന്ദാകിനി” എന്ന എന്റെ നീണ്ടകഥ മലയോര മാനസരമയുടെ സൺഡേ എഡിഷൻ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
ഓഹോ! അങ്ങനെ പള. അങ്ങായിരുന്നല്ലേ അതിന്റെ ജനകൻ. ഞാനതു് ഒന്നൊഴിയാതെ വായിച്ചിട്ടുണ്ടു്. ഞായറാഴ്ച പള്ളീക്കഴിഞ്ഞു് വന്നാൽ ഞാനാദ്യം ചെയ്തിരുന്ന വിശുദ്ധകർമ്മം ആ നീണ്ടകഥ വായിക്കലായിരുന്നു.
തിരുവില്വാമലയിലെ ധൂമപാനവും, തിരുമാന്ധാംകുന്നിലെ സോമപാനവും, ശ്രീഹരിക്കോട്ടയിലെ സ്തന്യപാനവുമെല്ലാം ഭക്തജനങ്ങൾക്കു് ഹരിവാസരത്തിൽ ധ്യാനപൂർവ്വം വായിക്കാൻ കഴിയുന്നവിധം എത്ര മനോഹരമായാണു് അങ്ങതിൽ വർണ്ണിച്ചുവച്ചിരിക്കുന്നതു്!
ഈ പ്രശംസയിൽ ഒട്ടും അതിശയോക്തിയില്ല. എന്റെ ഹൃദയരക്തത്തിൽ മുക്കിയ കോഴിപ്പപ്പുകൊണ്ടു് എഴുതിയ മഹാകാവ്യമാണു് “മലപോലെ മുലയുള്ള മന്ദാകിനി”.
മന്ദാകിനിയുടെ ഊടുപാവുകൾ കല്പനം ചെയ്യുന്നതിനു് മതിയായ “പ്രശോധനം” ലഭിക്കുന്നതിനായി എനിക്കു് ഒരുപാടു് മലകളും കുന്നുകളും കാടുകളും കോട്ടകളും കയറിയിറങ്ങേണ്ടി വന്നിട്ടുണ്ടു്. എത്രയെത്ര മലയിടിച്ചിലുകൾ, എത്രയെത്ര പുകപടലങ്ങൾ, എത്രയെത്ര മൂടല്മഞ്ഞുകൾ!!
ആട്ടെ, അങ്ങയുടെ അടുത്ത സൃഷ്ടി അടുത്തുണ്ടാകുമോ?
“ഇറ്റിറ്റുവീഴുന്ന പ്രണയബിന്ദുക്കൾ” എന്ന ഖണ്ഡകാവ്യത്തിനു് ജന്മം നല്കാനായി ഈറ്റില്ലത്തിൽ ഈറ്റുനോവനുഭവിച്ചുകൊണ്ടിരിക്കുന്നു. ഏതു് സമയവും എന്റെ “പ്രണയബിന്ദുക്കൾ” പെറ്റുവീഴാം.
ഒത്തിരി നന്ദി സാർ! “ഇറ്റിറ്റുവീഴുന്ന പ്രണയബിന്ദുക്കൾ” ഞാൻ തീർച്ചയായും വായിച്ചിരിക്കും.
October 19 2021 13:40
വെള്ളം പൊങ്ങി നാടുനീളെ വസ്തുവഹകൾക്കും മൃഗങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാവുമ്പോഴാണോടാ തെണ്ടീ, മനുഷ്യൻ വെള്ളപ്പൊക്കത്തെപ്പറ്റി സംസാരിക്കുന്നതു്? അതിനല്ലേ വേനലും വരൾച്ചയുമെല്ലാമുള്ളതു്?
നുമ്മന്റെ രാശാവു് തുണിയില്ലാതെ നിൽക്കുമ്പോഴാണോടാ പട്ടീ, മനുഷ്യൻ രാശാവിന്റെ തിരുനഗ്നതയെപ്പറ്റി സംസാരിക്കുന്നതു്? അതിനല്ലേ രാശാവു് തന്റെ തിരക്കുപിടിച്ച ഡിജിറ്റൽ ഒപ്പിടൽ ചടങ്ങുകളും, സ്വപ്നസരിത – സുന്ദരസുരഭിലമായ സ്വീകരണച്ചടങ്ങുകളുമെല്ലാം അമ്പേ അവഗണിച്ചു്, തറക്കല്ലിടാനും പുല്ലുപറിക്കാനും ഞാറുനടാനും വേഷഭൂഷാദികളാൽ സർവ്വാലംകൃതനായി മുട്ടെത്തും ബൂട്ട്സിട്ടു് പട്ടുപരവതാനിയിലേറി നികൃഷ്ടജന്തുക്കളായ നിന്റെയെല്ലാം മുന്നിൽ ഇടയ്ക്കിടെ വിനയപുരസ്സരം പ്രത്യക്ഷപ്പെടുന്നതു്?
വിശുദ്ധ പള്ളിമണികളേ! ഇവറ്റകളെയൊക്കെ എങ്ങനെ മാക്രിസ്റ്റ് കംണിഷ്ട് ജനാധിപത്യം പറഞ്ഞു് മനസ്സിലാക്കുമെന്നു് എനക്കറിയില്ല.
October 20 2021 16:48
“നിസ്വവർഗ്ഗത്തിന്റെ പോരാട്ടചരിത്രത്തിലെ നേതൃസ്‌തംഭമായ പ്രിയ സഖാവു് വി എസിനു് ജന്മദിനാശംസകൾ!” – പിണറായി വിജയൻ
എന്തരോ മഹാനുഭാവുലു, എന്തരോ സ്നേഹാനുഭാവുലു, എന്തരോ ദയാനുഭാവുലുലു!!
“എന്റെ ഘോസ്റ്റ് റൈറ്ററായ പോരാളി ഷാജി എഴുതിത്തന്നു, ഞാനതു് ഏറ്റുപാടി. അല്ലാതെ, വെറുമൊരു മെഗാഫോണായ എനക്കു് എന്തു് ചെയ്യാൻ കഴിയും?” – കിറ്റുദാതാ പിണറായി.
“നിസ്വവർഗ്ഗത്തിന്റെ ചോര കുടിക്കുന്ന നീരട്ടകളുടെ അശോകസ്തംഭമായ സഖാൻ വി എസിനു് ജന്മദിനാശംസകൾ” എന്നായിരുന്നു പോരാൾ ഷാജി എഴുതിക്കൊടുത്തിരുന്നതെങ്കിൽ അതും അക്ഷരവടിവിൽ ഏറ്റുപാടിയേനെ നിസ്വവർഗ്ഗത്തിന്റെ നേതാവായ നിസ്വാർത്ഥമാമൻ.
“ഹവ്വ തന്നു, ഞാൻ തിന്നു.” – ഏദൻ തോട്ടത്തിന്റെ “നടുവിൽ” നിൽക്കുന്ന മരത്തിന്റെ ഫലം, അതിലിരുന്നാടുന്ന പാമ്പിന്റെ “നല്ല നാളെ” പ്രൊപ്പഗാൻഡയിൽ മയങ്ങി പറിച്ചുതിന്നുകയും, അതിന്റെ അസഹ്യമായ രുചിപിടിച്ചു് കെട്ട്യോനെ തീറ്റിക്കുകയും ചെയ്ത ഹവ്വയെയും ആദാമിനെയും യഹോവ തൊണ്ടിസഹിതം പിടികൂടിയപ്പോൾ, തങ്ങൾ ഉടുക്കാക്കുണ്ടികളാണെന്നും പാപികളാണെന്നും തിരിച്ചറിഞ്ഞ ആദാമും അങ്ങനെയൊരു ക്ഷമാപണം നടത്തിയിരുന്നതായാണു് റിപ്പോർട്ട്.
പക്ഷേ, കേന്ദ്രത്തിന്റെ പദ്ധതികൾ മാക്രിസ്റ്റ് പദ്ധതികളായി “ട്രാൻസ്സബ്സ്റ്റാൻഷ്യേറ്റ്” ചെയ്യുന്ന കേരൾ മുക്ക്യോൻ, ആദാമിനെ അനുകരിച്ചു് “മോദി തന്നു ഞാൻ തിന്നു” എന്നു് കുറ്റസമ്മതം നടത്തിയാൽ പണി പാളും. കാരണം, മോദി വിരുദ്ധത, അമേരിക്കൻ വിരുദ്ധത, സയണിസ്റ്റ് വിരുദ്ധത, തങ്ങളേക്കാൾ മെച്ചപ്പെട്ടതെന്നു് തോന്നുന്ന എന്തിനോടും ഏതിനോടുമുള്ള വിരുദ്ധത മുതലായ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിൽ പണിതുയർത്തപ്പെട്ടിരിക്കുന്ന ഒരു ചീട്ടുകൊട്ടാരമാണു് കമ്മ്യൂണിസം പൊതുവേയും, കേരളമാക്രിസം പ്രത്യേകിച്ചും.
സർവ്വതോമുഖമായ സാമൂഹികവളർച്ചകളുടെയും വേരും നാമ്പും നുള്ളിക്കൊണ്ടിരുന്നാൽ മാത്രം, മനുഷ്യരെ അജ്ഞതയിലും ദുരിതത്തിലും തളച്ചിട്ടാൽ മാത്രം, ഒരു ചെറിയ വിഭാഗത്തിനു് മേൽത്തട്ടിൽ ചന്തിയുറപ്പിച്ചിരുന്നു് സുഖിക്കാൻ കഴിയുന്ന, ദൈവവും പിശാചും മനുഷ്യരും ഉപേക്ഷിച്ച ഒരു പ്രത്യയശാസ്ത്രമാണു് മാർക്സിസം.
“വാലു് പോയി കത്തി കിട്ടി ഡും ഡും, കത്തി പോയി മാങ്ങ കിട്ടി ഡും ഡും, മാങ്ങ പോയി പെണ്ണിനെ കിട്ടി ഡും ഡും, പെണ്ണു് പോയി എണ്ണ കിട്ടി ഡും ഡും, എണ്ണ പോയി ദോശ കിട്ടി ഡും ഡും, ദോശ പോയി ചെണ്ട കിട്ടി ഡും ഡുഡും ഡുഡും ഡുഡും!”
കിറ്റുകൊടുത്തു് വോട്ടുമേടിച്ചു, ഡും ഡും! വോട്ടുകൊടുത്തു് കിറ്റുമേടിച്ചു, ഡും ഡും! മുക്കല്ലേ പെണ്ണേ മൂളല്ലേ പെണ്ണേ വീട്ടീച്ചെല്ലുമ്പോ കഞ്ഞിതരാം.
October 22 2021 12:18
എം. ജി. സർവ്വകലാശാലയിലെ (“Mahatma Gandhi” University!!) “ഏയൈയെസെഫ്” (A. I. S. F.) വനിതാ നേതാവിനു് “യെസെഫ് അയ്” (S. F. I.) വാല്യക്കാർ അർപ്പിച്ച വിപ്ലവാഭിവാദ്യം:
“മാറെടീ പെലച്ചീ, എസെഫൈയ്‌ക്കെതിരെ നിന്നാൽ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും.”
അപ്പോൾ എന്റെ ചോദ്യം ഇതാണു്:
“തന്തയില്ലാതെ കൊച്ചിനെ ഉണ്ടാക്കുന്ന” സാങ്കേതികവൈദഗ്ദ്ധ്യം, ഇരട്ടിപ്പ്രകാശം പരത്തുന്നവനെന്ന സമ്പൂർണ്ണ വ്യാജ ഇമേജ് കൂലിപ്പത്ര-, കൂലിമാധ്യമപ്പരസ്യങ്ങളിലൂടെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത സഖാവു് ഇരട്ടശ്ശുംഭൻ ഹോളണ്ടിലേക്കു് നടത്തിയ കേരളചരിത്രപ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് പടയേറ്റത്തിൽ, പഴയ മല്ലു കച്ചോടസില്മകളിൽ ജനാബ് കെ. പി. ഉമ്മർ, തനിക്കു് വഴങ്ങാത്ത ശ്രീമതി ജയഭാരതിയെ മുത്തമിട്ടും വട്ടമിട്ടും പിടിച്ചു് കീഴ്പെടുത്തുന്നതുപോലെ, വിപ്ലവകരമായി പിടിച്ചെടുത്തു് ഇടതുകക്ഷകംണിഷ്ട് സാക്ഷരകേരളത്തിലേക്കു് കെട്ടിയെടുത്തതോ, അതോ, ചിന്താധിഷ്ഠിത സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് സാമൂഹിക-സദാചാര-സാഹോദര്യത്തിന്റെ പേരിൽ, ചങ്കിലെ ചൈന, നെഞ്ചിലെ നംബർ വൺ പ്രബുദ്ധതയിലേക്കു് സെയിത്സ് ടാക്സില്ലാതെ കയറ്റി അയച്ച, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ”, തന്തയില്ലായ്മയോ?
നിഷ്പക്ഷപത്രപ്രവർത്തനം മുഖമുദ്രയാക്കിയ ദേശാഭിമാനിയിലേക്കുള്ള ലിങ്കില്ലാത്ത മറുപടികൾ അവഗണിക്കപ്പെടും. കാരണം, ഞാനൊരു പ്രത്യയശാസ്ത്രപ്രബുദ്ധനും മാക്രിസ്റ്റ് പുത്തിജീവിയുമാണു്.
October 22 2021 13:13
“ഇടുക്കിയിൽ നിന്നു് ആലുവയിൽ വെള്ളമെത്താൻ പ്രതീക്ഷിച്ചതിലും 7 മണിക്കൂർ വൈകിയതെന്തുകൊണ്ടു്?” – “News18 Kerala”-യുടെ വൺ മില്യൺ ഡോളർ ചോദ്യം.
ഇതാണിപ്പോ വല്യ കാര്യം! ഇടുക്കിക്കും ആലുവയ്ക്കുമിടയിലെവിടെയോ സണ്ണി ലിയോണിന്റെ ഷോ ഉണ്ടായിരുന്നിരിക്കണം.
ഇടുക്കിയിലെ വെള്ളവും കേവലമൊരു മല്ലുവാണു്.
October 24 2021 10:05
സദാചാരമല്ലുക്കളുടെ ബൌദ്ധികവിഹായസ്സു് മഹത്വചനങ്ങളാലും ധാർമ്മികപുരാണങ്ങളാലും മുഖരിതമാണു്. അതിലൊന്നു്:
“നിന്നെ നീയാക്കിയവരോടു് നിനക്കു് നന്ദിയുണ്ടായിരിക്കണം.”
തീർച്ചയായും! ആക്കിയ മഹാനുഭാവുലുകളോടു് നന്ദിയുള്ളതുകൊണ്ടല്ലേ പരസ്പരം പ്രണയിച്ച യുവതീയുവാക്കൾ ആത്മഹത്യ ചെയ്യുന്നതും, “വിശുദ്ധപ്രണയം” നിരസിക്കപ്പെട്ട ആൺകുട്ടികൾ “ഒരുമ്പെട്ടവളുമാരുടെ” മുഖത്തു് ആസിഡൊഴിച്ചു് പൊള്ളിക്കുന്നതും, മണ്ണെണ്ണയൊഴിച്ചു് തീകൊളുത്തുന്നതും, കഴുത്തുമുറിച്ചു് കൊല്ലുന്നതുമെല്ലാം!
നിന്നെ നീയാക്കിയവരോടു് അതീവനന്ദി പ്രകടിപ്പിക്കേണ്ട രാഷ്ട്രീയസാഹചര്യങ്ങളിലാണു് കൊടിസുനികളും ഇന്നോവകളും ബെഹ്റകളുമെല്ലാം പ്രസക്തമാകുന്നതു്.
നിന്നെ നീയാക്കിയവരോടു് നന്ദി പ്രകടിപ്പിക്കാനാണു് കേരൾ-കേർമെന്റ് പി. എസ്. സി.-യെ മറികടന്നുകൊണ്ടുള്ള നിയമനങ്ങൾ നടത്തുന്നതും, കേരൾ-ജാതി, കേരൾ-സ്ത്രീ, കേരൾ-പ്രഭു, കേരൾ-ദൂഷൺ, കേരൾ-വിദൂഷകൻ, മുതലായ അവാർഡുകൾക്കായി മുട്ടിനിൽക്കുന്ന ആയിരക്കണക്കിനു് പ്രതിഭകൾക്കു് വാരിവിതറാനായി പിണറായി ഭരണം ഇമ്മാതിരി മുക്രയിടുന്നതും മുക്കുന്നതും. വല്യേഭ്യന്റെ പിന്നാലെ ആട്ടും തുപ്പുമേറ്റു് കുനിഞ്ഞ മുതുകും മുറുക്കാൻ ചെല്ലവുമായി നടക്കുന്ന കുഞ്ഞേഭ്യർ പ്രശസ്തി പ്രതീക്ഷിക്കുന്നവരാണു്. എലിയെ പുലിയാക്കി അവതരിപ്പിക്കാനായി അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഇനാം നൽകി പ്രോത്സാഹിപ്പിക്കപ്പെട്ടില്ലെങ്കിൽ കസേരയുടെ കാലിളകും.
“നിന്നെ നീയാക്കിയവരോടു് നിനക്കു് നന്ദിയുണ്ടായിരിക്കണം” എന്ന സാരവാക്യം കാണാപ്പാഠം പഠിച്ചതുകൊണ്ടല്ലേ, സ്ത്രീകൾ ആരുടെയൊക്കെയോ തന്തയായ മൂത്ത കംണിഷ്ട് സഖാവിൽ നിന്നും “തന്തയില്ലാത്ത” കൊച്ചിനെ പ്രസവിക്കാനും, ദത്തുകൊടുക്കാനും, വീണ്ടും തിരിച്ചുകിട്ടാനുമെല്ലാമായി, കള്ളസർട്ടിപ്പിക്കോത്തുണ്ടാക്കാനും, ആടിനെ പട്ടിയാക്കാനും, പട്ടിയെ ആടാക്കാനും, ആണിനെ പെണ്ണാക്കാനും, പെണ്ണിനെ ആണാക്കാനും, സിവിലോ ക്രിമിനലോ ആയ ഏതിനം കൃത്യങ്ങളും ചെയ്യാനും വേണ്ട പരിശീലനം അതേ കംണിഷ്ട് പാർട്ടിയിൽ നിന്നും “മനുഷ്യനാകണം നീ മനുഷ്യനാകണം” എന്ന മുഖവുരയോടെ ആരംഭിക്കുന്ന സ്റ്റഡി ക്ലാസ്സുകൾവഴി ലഭിച്ചിട്ടുള്ള മഹാമനസ്കരുടെ പട്ടിവാതില്ക്കലും പൂച്ചവാതില്ക്കലും മുട്ടിവിളിച്ചു് കരഞ്ഞുവിളിച്ചു് അലയാൻ സന്നദ്ധരാകുന്നതു്!
October 24 2021 15:24
ചങ്കിലെ ചൈനപോലെ, നെഞ്ചിലെ ക്യൂബപോലെ, നെറുകയിലെ കൊറിയപോലെ, കൂതിയിലെ വെനെസ്വേലപോലെ, കല്ബിലെ സഖാവു് ചെംചോരച്ചെംകോണമഴിച്ചു്, ചെംചോരച്ചെംകൊടി ഉയർത്തിപ്പിടിച്ചു് ചെംചോരച്ചെംവോൾഗാ നദിയിലെ വിപ്ലവതരംഗമാലകളെപ്പോലെ, “ചെംചോരച്ചെംബലികുടീരങ്ങളേ” പാടി, മൂന്നുകയ്യും നീട്ടിപ്പിടിച്ചു്, നാലുകാലിൽ വിപ്ലവസഖാത്തിയൊരുത്തിയുടെനേരെ ആവേശത്തോടെ പാഞ്ഞടുക്കുമ്പോൾ, എന്റെ സാറേ, സഖാത്തിയുടെ “മണിയറവീണയിൽ താനേ പാടാത്ത തന്ത്രികളുണ്ടോ, താളം പിടിക്കാത്ത ഹൃദയമുണ്ടോ, വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ, കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ”, “ഉണരുണരൂ ഉണ്ണിപ്പൂവേ!” എന്ന പ്രതിഗാനാലാപനത്തോടെ “ചെംചെ”-സഖാവിന്റെ തന്തയില്ലാത്തിരുഗർഭം ധരിച്ചു് വിശുദ്ധ വിപ്ലവമാതാവാകാൻ സർവ്വാത്മനാ സന്നദ്ധമാകാത്ത മഞ്ജുഭാഷിണികളുടെ യൂട്ടെറസുകളുണ്ടോ?
ഒന്നുപോ സാറേ! ഈ പൊട്ടൻ സാറിനു് ഒന്നുമറിയില്ല.
October 25 2021 11:13
കെ-റെയിൽ വരുന്നേ മാളോരേ, കെ-റെയിൽ!!
അന്താരാഷ്ട്ര കംണിഷ്ട് പാർട്ടിയിൽ തനിക്കുള്ള ഉന്നതതലസ്വാധീനം ഉപയോഗിച്ചു് സഖാവു് വീണാ ജോർജ്ജ് നടത്തിയ ഭഗീരഥപ്രയത്നങ്ങൾ പൂവണിഞ്ഞതിന്റെ ഫലമായി ഇന്റർനാഷണൽ ലെവലിൽ ഓപ്പറേറ്റ് ചെയ്യുന്ന പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽ കയറ്റിറക്കവും പോക്കുവരവും നടത്തുന്ന KSRTC-യുടെ പാട്ടവണ്ടികളായ ആനവണ്ടികളുടെ ഓപ്പറേറ്റേഴ്സും വെള്ളത്തിലാശാന്മാരുമായ ഏമാന്മാരെ, വേതനം നല്കി ജനം അവരെ ഭരമേല്പിച്ചിരിക്കുന്ന അവരുടെ ജോലി എന്തെന്നു് പഠിപ്പിക്കാനും നിലക്കുനിർത്താനും കഴിയാത്ത, ഞാറുനടാൻ പറ്റിയ കണ്ടങ്ങളുടെ അവസ്ഥയിലെത്തിയ ദൈവത്തിന്റെ സ്വന്തം കേരളത്തിലെ നമ്പർ വൺ തെരുവുകളിലൂടെ, ബൈബിളിലൂടെ അരൂപിയാം ഏകദൈവം യഹോവ മോശെവഴി നൽകിയ പത്തു് കല്പനകളിലെ മൂന്നാമത്തേതിനെ അനുകരിച്ചു് പറഞ്ഞാൽ, “മേലേ ആകാശത്തിലും, താഴെ ഭൂമിയിലും ഭൂമിയ്ക്കുകീഴെ വെള്ളത്തിലും” ഓടാനും ചാടാനും മുങ്ങാനും പൊങ്ങാനും കഴിവുള്ള “ലോ ഫ്ലോർ-ഹൈ ലെവൽ” വോൾവോ ബസുകൾ കമ്മീഷൻ അടിസ്ഥാനത്തിൽ വാങ്ങിക്കൂട്ടി, “ആദ്യസമാഗമവേളയിൽത്തന്നെ” ചന്ദനലേപത്തോടെ കട്ടപ്പുറത്തു് പ്രതിഷ്ഠിച്ചു് സാക്ഷാൽ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകളുടെ പൂമൂടൽ മോഡലിൽ “പുൽമൂടൽ” നടത്തി ആദരിക്കാനല്ലാതെ, വേണ്ടവിധം ഓടിക്കാനോ, സമയാസമയം ചെയ്യേണ്ടുന്ന മെയിന്റനൻസ് പ്രൊഫെഷണലായി ചെയ്യാനോ കഴിവില്ലാത്ത, ഇങ്ക്വിലാബ് വിളി കേട്ടാൽ ഇടിഞ്ഞു് വീഴാത്തവിധം സാങ്കേതിക വൈദഗ്ദ്ധ്യത്തോടെ ഒരു പാലമോ ബസ് സ്റ്റാൻഡോ പണിയാൻ കഴിയാത്ത, ബക്കറ്റ് പിരിവു്, ലോട്ടറിവില്പന, കള്ളുവില്പന, ബീഡി തെറുപ്പുകാരന്റെ പോക്കറ്റടി മുതലായ ധനാഗമമാർഗ്ഗങ്ങളിലൂടെ ഒപ്പിക്കുന്നതിന്റെ വളരെ ചെറിയ ഒരംശം കിറ്റായി നല്കി ജനത്തിന്റെ കണ്ണുവെട്ടിച്ചു് വോട്ടുവാങ്ങി അധികാരക്കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കാനല്ലാതെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇരട്ടശീങ്കങ്ങളാണു് “കെ-റെയിൽ” എന്നും മറ്റും പിച്ചും പേയും പറയുന്നതു്!
പണി തീർന്നാൽ മൂന്നാം നാൾ യേശുവിനെപ്പോലെ ഉയിർത്തെഴുന്നേൽക്കാത്ത ഒരു റോഡ് നിർമ്മിക്കാൻ കഴിയുന്നവരാണു് ഈവക പദ്ധതികൾ വലിയവായിൽ വിളംബരം ചെയ്യുന്നതെങ്കിൽ വേണ്ടില്ലായിരുന്നു. ദ്രവിച്ചുനശിക്കുന്ന എത്രയോ ആർട്ടിഫാക്ടുകളാൽ ഇപ്പോൾത്തന്നെ സമൃദ്ധമായ ഇടതുകേരളത്തിലേക്കു് വലതുകാൽ വച്ചു് ഒരു “കെ-റെയിൽ” കൂടി വലിച്ചിഴച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നവന്റെയൊക്കെ തല പരിശോധിക്കേണ്ട കാലം പണ്ടേ കഴിഞ്ഞു.
പക്ഷേ, കിറ്റിൽ ഒരു കിലോ പച്ചരി കൂടുതൽ കിട്ടിയാൽ, കിറ്റുദാതാവിനു് മുട്ടിലിഴഞ്ഞു് സ്തുതിയും സ്തോത്രവും പാടാൻ തയ്യാറാകുന്ന ഒരു കൂട്ടം സ്വയംപ്രഖ്യാപിത പ്രബുദ്ധർക്കു് കെ-റെയിലെന്തു്, ഇ-മെയിലെന്തു്? 2020-ൽ സമ്പൂർണ്ണ സജ്ജീകരണങ്ങളോടെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിച്ചു് അതിൽ പ്ലാൻ പ്രകാരം അറുപത്തൊന്നോമറ്റോ അതിമാരക വൈറസുകളെ സുരക്ഷിതമായി സൂക്ഷിച്ചു് തീറ്റിപ്പോറ്റുന്നുണ്ടെന്നു് കേൾക്കുന്നു. ആവക വൈറസുകളുടെ തല പരിശോധിക്കാൻ പറ്റിയ ഒരു അഡ്വാൻസ്ഡ് ന്യൂറൊളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു കേരളത്തിൽ അത്യാവശ്യമായി വേണ്ടിയിരുന്നതു്.
എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം പൂത്ത നവോത്ഥാനവും പുരോഗമനവും സ്ത്രീസമത്വവും സ്ഥിതിസമത്വവും മാത്രം!
കഴിയുന്നത്ര വർണ്ണനോട്ടീസുകൾ സ്വന്തമാക്കാൻ അനൗൺസ്മെന്റ് വണ്ടിയുടെ പിന്നാലെ പായുന്ന ഗ്രാമീണ കുഞ്ഞുങ്ങളെപ്പോലെ, പാർട്ടിയുടെ പിന്നാലെ ഇങ്കിലാൻ സിന്താവാനും ലാൽ സലാമനും വിളിച്ചുകൊണ്ടു് അന്തം വിട്ടോടുന്നവരും, തങ്ങൾ പയങ്കര പുത്തിജീവികളാണെന്നാവും കരുതുന്നതു്. ആ, ആർക്കറിയാം.
എങ്കിലും, ആയിനത്തിൽപ്പെട്ട പുത്തിജീവികൾക്കു് “മാർസ്കിന്റെ” വൈരുദ്ധ്യാത്മകഭൗതികവാദത്തെപ്പറ്റിയും, ശാസ്ത്രചിന്തയും ശാസ്ത്രബുദ്ധിയും ശാസ്ത്രബോധവും ഗൗളിശാസ്ത്രവും തമ്മിൽ, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ “മാർസ്കിസത്തിന്റെ” ബിപ്ലവാത്മക കാഴ്ചപ്പാടിലെ ഗ്രാംഷി-ചോംസ്കി-നമ്പൂതിരിസ്കി-പിണുവിനോസ്കിയൻ ചിന്താധാരകളിൽ, കേരളത്തിൽ നിലവിലിരിക്കുന്ന ബൃഹദാഖ്യാനങ്ങളെപ്പറ്റിയും, സബാൾട്ടേൺ ദുരിതോസ്കി-ദുരന്തോസ്കി-ദുർഘടോസ്കിയൻ തുച്ഛാഖ്യാനങ്ങളെപ്പറ്റിയും, “Property is theft” എന്ന പ്രുഡോണിയൻ (Pierre-Joseph Proudhon) ഫിലോസഫിയെപ്പറ്റിയും, “മാർസ്കിസ്റ്റുകൾ” സ്വർണ്ണബിസ്ക്കറ്റുകളുടെ കള്ളക്കടത്തുവഴിയുംമറ്റും അനധികൃതമായി സ്വകാര്യസ്വത്തു് സംഭരിച്ചാൽ, സമൂഹത്തിൽ അതുവഴി സംഭവിക്കാവുന്ന ഭീകരതകളെയും ബീഭത്സതകളെയുംപറ്റിയും, മുഹമ്മദ് നബി (സ) കാണിച്ചുതന്ന മാതൃകയിൽ, കുഞ്ഞുങ്ങളെ ആറുവയസ്സിലേതന്നെ വികൃത-ലൈംഗികവിദ്യാഭ്യാസത്തിന്റെ ആനവാതിലുകളിലേക്കു് കൈപിടിച്ചു് നടത്തി ഈവക രാഷ്ട്രീയവൈകൃതങ്ങളെ ഈശ്വരാധിഷ്ഠിതവും മതപരവുമായി നേരിടേണ്ടുന്നതിന്റെ അനിവാര്യതയെപ്പറ്റിയുമെല്ലാം “മാക്രിസത്തിലെ” തെറിവായൻതവളകൾക്കും, “മതോക്രിസത്തിലെ” പൊളിവായൻതവളകൾക്കും, “ശാസ്ത്രോക്രിസത്തിലെ” വിടുവായൻതവളകൾക്കും സ്റ്റഡി ക്ലാസ്സുകളെടുക്കുന്ന കുമാരപിള്ള മോഡൽ സഖാക്കളെയും ശാസ്ത്രവിശാരദരെയും സാംസ്കാരികനായകരെയും മതപണ്ഡിതരെയുമൊന്നും നമ്മൾ കാണാതെ പോകരുതു്.
അത്തരം നിഷ്ക്രിയരും, നിരുത്തരവാദികളും, വായാടികളുമായ മനുഷ്യോത്തമന്മാർക്കുള്ളതായിരിക്കണം സ്വേച്ഛാധിപത്യ കേരൾ-കേർമെന്റ് പ്ലാൻ ചെയ്തിരിക്കുന്ന കേരൾ-ദൂഷൺ, കേരൾ-മോഷൺ, കേരൾ-ഫിക്ഷൻ, കേരൾ-ഏക്ഷൻ മുതലായ വിശിഷ്ട സേവാ മെഡലുകൾ എന്നാണെന്റെ പക്ഷം.
October 25 2021 11:23
എന്റെ ഫെയ്‌സ്ബുക്ക് പ്രണ്ടുകൾ ഷെയർ ചെയ്യുന്നതുവഴി എനിക്കു് പതിവായി കിട്ടാറുള്ള തന്ത്രപ്രധാനവിവരങ്ങളുടെ ഒരു പ്രോട്ടോടൈപ്പ്:
“വീടിന്റെ ഉമ്മറത്ത് മലവിസർജനം ചെയ്ത യുവതിയുടെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വീട്ടുടമ. ദൃശ്യം വൈറൽ” – “News18 Kerala”
യുവതിയുടെ തൂറുന്ന കൊതം ക്ലോസപ്പിലെടുത്തു് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിൽ സംഭവം വൈറൽ മാത്രമല്ല, ബാക്റ്റീരിയലും ആയിരുന്നേനെ എന്നല്ലാതെ എന്താണിപ്പോ പറയുക?
October 26 2021 11:15
“മുല്ലപ്പെരിയാറിൽ ആപത്കരമായ സാഹചര്യം നിലവിലിരിക്കുന്നേ, എല്ലാരും എന്റെ പിന്നാലെ കൂടിക്കോളോ” എന്നു് പത്തുവർഷങ്ങൾക്കു് മുൻപു് “മൈക്കുവച്ചു്” പരസ്യമായി വലിയകൂട്ടമിട്ടു് ജനങ്ങളിൽ ആശങ്ക പരത്തിയ ഇരട്ടശങ്കൻ സനാതനമുഖ്യൻസാവു് ഇപ്പോൾ മൊഴിയുന്നു: “മുല്ലപ്പെരിയാറിൽ നിലവിൽ ആപത്കരമായ സാഹചര്യമില്ല, ആശങ്ക പരത്തുന്നവർക്കെതിരെ കേസെടുക്കും!”
ജനങ്ങളിൽ ആശങ്ക പരത്തിയതിന്റെ പേരിൽ പത്തുവർഷങ്ങൾക്കു് മുൻപേതന്നെ കേസെടുത്തു് എന്നേക്കുമായി ജയിലിലടയ്ക്കേണ്ടിയിരുന്ന ഒരു “ചെകുത്താന്റെ വേദമോതൽ” എന്നല്ലാതെ ഈവക ജന്മങ്ങളുടെ വായാടിത്തങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്കറിയില്ല.
“കേരൾ ആഭ്യന്തർ മന്ത്രിൻ” എന്ന നിലയിൽ, കേരൾ “pollice”-ന്റെ “guard of honour” സ്വീകരിക്കാനായി, വിപ്ലവാത്മകമായി മുഷ്ടി ചുരുട്ടി ആകാശത്തിലേക്കെറിഞ്ഞുകൊണ്ടു് നിവർന്നുനിൽക്കാൻ ഏതായാലും പോകേണ്ടതുണ്ടു്. എന്നാല്പിന്നെ, ഏതെങ്കിലുമൊരു “pollice”-കാരനിൽ നിന്നോ, “pollice”-കാരിയിൽ നിന്നോ ഒരു ലാത്തി വാങ്ങി തന്നെത്താൻ തലയ്ക്കടിച്ചു് സത്തിരുന്നെങ്കിൽ, നിറംമാറ്റ സ്പോർട്സിലെ ഒളിമ്പിക് ചാമ്പ്യൻസ് എന്ന നിലയിൽ, ഓന്തുകൾ, “ഓന്തുകുലം നശിപ്പിക്കാനായി നുഴഞ്ഞുകയറിയ ഒരു മനുഷ്യപ്രതിയോഗിയുടെ അന്ത്യം” എന്ന സ്വരരാഗതാളാത്മകമായ ഒരു മണിപ്രവാളകാവ്യമെഴുതി, അതിന്റെ താളത്തിലും മേളത്തിലും മതിമറന്നു് സംഹാരതാണ്ഡവമാടിയേനെ!
“കേരളം ഒരു പ്രബുദ്ധ രാഷ്ട്രമാണു്”, അഥവാ ഗൂഗിൾ പറയുന്നതു് ശരിയാണെങ്കിൽ, “Kerala is an enlightened nation” – (English), “केरल एक प्रबुद्ध राष्ट्र है” – हिंदी, “Kerala bụ mba nwere nghọta” – Igbo.
(N. B. മുല്ലപ്പെരിയാറിന്റെ പേരിൽ ജനങ്ങളിൽ ആശങ്ക പരത്തിയാൽ പ്രശ്നത്തിന്റെ പരിഹാരമാകും എന്നൊരർത്ഥം ഈ പോസ്റ്റിനില്ല.)
October 29 2021 12:06
യൂട്യൂബ് പ്രസവം
ഒരു 17-വയസ്സുകാരിപ്പെണ്ണു് യൂട്യൂബ് നോക്കി “സ്വയം” പ്രസവിച്ചു.<<< – വാർത്ത
സാധാരണഗതിയിൽ കേരളത്തിലെ സ്ത്രീകൾ “സ്വയം” പ്രസവിക്കാറില്ല, മറ്റാരെക്കൊണ്ടെങ്കിലും പ്രസവിപ്പിക്കാറേയുള്ളു. അതുകൊണ്ടു് “സ്വയം” പ്രസവിക്കേണ്ടിവരുമ്പോൾ യൂട്യൂബ് നോക്കേണ്ടി വരുന്നതു് സ്വാഭാവികം. യൂട്യൂബ് നോക്കാതെയാണു് പ്രസവിച്ചിരുന്നതെങ്കിൽ അതൊരു വാർത്തയാകുമായിരുന്നു എന്നും തോന്നുന്നില്ല. മല്ലു പൊളിറ്റിക്കൽ ഫിലോസഫേഴ്സ് തിരിച്ചറിഞ്ഞിട്ടുള്ളതുപോലെ, മനുഷ്യൻ പട്ടിയെ കടിക്കുന്നതേ വാർത്തയാകാറുള്ളു. പട്ടികൾ മനുഷ്യരെയോ, പട്ടികൾ തമ്മിൽത്തമ്മിലോ കടിക്കുന്നതു് വാർത്താപ്രാധാന്യമുള്ള കാര്യങ്ങളല്ല. അല്ലെങ്കിൽ, രണ്ടും മൂന്നും വിഭാഗങ്ങളിൽ പെട്ട പട്ടികടികൾ യൂട്യൂബ് നോക്കിയുള്ള കടികൾ ആയിരിക്കണം. ആധുനികലോകത്തിൽ അതിനു് നല്ല വാർത്താമൂല്യമുണ്ടു്. യൂട്യൂബിലെ പട്ടിഷോകൾക്കു് ധാരാളം വ്യൂവേഴ്‌സ് ഉണ്ടാകാറുണ്ടെന്നതുതന്നെ അതിന്റെ തെളിവു്.
പ്രശസ്തി എന്നതു് കിറ്റുപോലെ വെറുതെ കിട്ടുന്ന സാധനമല്ല. അതിനു് നല്ലപോലെ കഷ്ടപ്പെടേണ്ടതുണ്ടു്. ഒരു ജർമ്മൻ ശൈലി കടമെടുത്തു് പറഞ്ഞാൽ, “കൊതം തൊറന്നു് കഷ്ടപ്പെടാൻ” തയ്യാറല്ലാത്തതുകൊണ്ടാണു് പ്രശസ്തിവേട്ടയിൽ പലരും ദയനീയമായി പരാജയപ്പെടുന്നതു്. ഉന്നതപദവികൾ അലങ്കരിക്കാനായി റഹീമും ജെയ്ക്കും ഡൽഹിയിലേക്കു് പോകുന്നു എന്നു് കേൾക്കുമ്പോൾ ആളുകൾക്കൊരു ചിരിയാണു്! ആ നേട്ടത്തിനു് പിന്നിൽ എത്രമാത്രം അദ്ധ്വാനം പതിയിരിക്കുന്നുണ്ടെന്നു് അറിയാത്തതുകൊണ്ടാണു് ആളുകൾ ചിരിക്കുന്നതു്. പൊതുമരാമത്തു് റിയാസിനെ നോക്കൂ! സ്പീക്കർ രാജേഷിനെ നോക്കൂ! അല്ലെങ്കിൽ, കേരള രാഷ്ട്രീയവിഹായസ്സിൽ ചിറകടിച്ചു് പറക്കുന്ന മറ്റേതെങ്കിലുമൊരു കംണിഷ്ട് സെലിബ്രിറ്റിയെ നോക്കൂ! “കൊതം തൊറന്ന അദ്ധ്വാനത്തിലൂടെ” അവർക്കടിച്ച ലോട്ടറിയാണു് അവരുടെയെല്ലാം പ്രശസ്തി.
യൂട്യൂബ് നോക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ വയറ്റാട്ടിയുടെ സഹായത്തോടെയും പെണ്ണുങ്ങൾക്കു് വേണമെങ്കിൽ “സ്വയം” പ്രസവിക്കാം. പക്ഷേ, വയറ്റാട്ടികൾ പൊതുവേ സൂതികർമ്മത്തോടൊപ്പം വാർത്താവിതരണഏജൻസി എന്ന കർമ്മപഥവും “അവൊക്കേഷണലായി” സ്വീകരിക്കാറുണ്ടെന്നതിനാൽ, പ്രസവം നടക്കുന്നതിനു്, അഥവാ പ്രസവം എടുക്കുന്നതിനു് മുൻപേതന്നെ മഹസ്സർ തയ്യാറാക്കാൻ പോലീസ് പത്രക്കാരോടും ക്യാമറാമാന്മാരോടുമൊപ്പം സംഭവസ്ഥലത്തു് എത്തിക്കൂടെന്നില്ല. അതുവഴി, “പ്രൈവറ്റ് ഓൺട്രോപ്രൊന്യോർഷിപ്പ്” ആയി ഒതുക്കിത്തീർക്കാമെന്നു് വ്യാമോഹിച്ച “സ്വയം” പ്രസവം ഒരുതരം “സോഷ്യൽ ഓൺട്രോപ്രൊന്യോർഷിപ്പ്” ആയി രൂപാന്തരപ്പെടാനും മതി.
ഏതായാലും, 17-വയസ്സുകാരിയുടെ യൂട്യൂബ് നോക്കിയുള്ള സ്വയം പ്രസവവാർത്ത കേട്ടപാടെ പിണൂവിയൻ “pollice” പതിവുപോലെ സംഭവ സ്ഥലത്തെത്തി, “മെക്കാളെ സായിപ്പിന്റെ” കാലത്തെ “കാക്കി നിക്കറിട്ട” പോലീസുകാർ ഈവക കേസുകെട്ടുകൾ കൈകാര്യം ചെയ്തിരുന്ന അതേ ചുറുചുറുക്കോടെ, അതേ കാര്യക്ഷമതയോടെ, F. I. R., മഹസ്സർ മുതലായ, “പൗലോസിക” നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും, ആ പെണ്ണു് പ്രസവിച്ച “പിഞ്ചു”കുഞ്ഞിന്റെ (“പിഞ്ചു” എന്ന വാക്കിനു് മാദകരമ-മാനസരമ-മദാലസരമ മാധ്യമങ്ങളോടു് ചങ്കുപിളർന്ന കടപ്പാടു്!) ബയൊളോജിക്കൽ ഫാദറായ (ഫോസ്റ്റർ-ഫാദറെയല്ല എന്നു് സാരം) 21-കാരൻ ചെർക്കനെ ജാമ്യമില്ലാവകുപ്പിൽപ്പെടുത്തി അറസ്റ്റ് ചെയ്തു് ലോക്കപ്പിലാക്കുകയും ചെയ്തു.
“UAPA” വകുപ്പുകൂടി ആ കുഞ്ഞപ്പൻ ചെർക്കന്റെ പേരിൽ ചാർത്തിക്കൊടുക്കാൻ പറ്റുമോ എന്നു് പ്രശസ്ത നിയമപണ്ഡിതൻ ബാലനും, പ്രശസ്ത വൈദ്യുതപണ്ഡിതൻ മണിയും, പ്രശസ്ത വിദ്യാഭ്യാസപണ്ഡിതൻ ശിവൻകുട്ടിയും, പ്രശസ്ത ആരോഗ്യവിദഗ്ദ്ധ വീണയും, പ്രശസ്ത കേരള വനിതാ വിദദ്ധ ജോസഫൈനും, പ്രശസ്ത ടൂറിസ്റ്റൻ റിയാസും, പ്രശസ്ത മീൻപണ്ഡിത മേഴ്സിക്കുട്ടിയും, പ്രശസ്ത ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാമിക തിയോളജിസ്റ്റ് വാസവനും, പ്രശസ്ത ആഭ്യന്തര-ആകൂതിക-ഹരിശ്രീ-ഓലവര-പണ്ഡിതൻ പിണറായിയും, മാക്രിസ്റ്റ്-കംണിഷ്ട് പാർട്ടിയുടെ സ്വന്തം കോടതിയിൽ കളക്റ്റീവായും സംയുക്തമായും സർവ്വതോമുഖമായും പഠിച്ചുകൊണ്ടിരിക്കുന്നതായാണു് റിപ്പോർട്ട്.
ഇത്രയൊക്കെ ചെയ്തിട്ടും, ആഭ്യന്തരമുഖ്യൻ പിണറായി തത്ക്ഷണം രാജിവയ്ക്കണമെന്നാണത്രെ കണ്ണിൽ ചോരയില്ലാത്ത വർഗ്ഗീയ-ഫാഷിസ്റ്റ്-മുതലാളിത്തത്തിന്റെ പിണിയാളുകളായ കുത്സിതശക്തികൾ ഏകസ്വരത്തിൽ മുദ്രാവാക്യം മുഴക്കുന്നതു്! അടുത്ത പത്രസമ്മേളനത്തിൽ സാവു്, “ഇത്തിരിയുള്ളൊരു നെല്ലാണ്ടി വയറുകീറി ചത്താണ്ടി” എന്നോ മറ്റോ വല്ല കടംകഥകളും പാടിക്കേൾപ്പിക്കുമോ എന്നറിയുന്നതിനു് മുൻപേ തന്നെ യൂട്യൂബ് പ്രസവവിഷയത്തിൽ ഇത്ര തിടുക്കപ്പെട്ടു് സാവിന്റെ രാജി ആവശ്യപ്പെടുന്നതു് മര്യാദകേടാണെന്നു് പറയാതെ വയ്യ. അങ്ങനെ ഓരോ സില്ലി മാറ്റേഴ്‌സിനും രാജി വയ്ക്കേണ്ടി വന്നാൽ സാവു് ദിവസേന മൂന്നുവട്ടം രാജി വയ്ക്കേണ്ടി വരില്ലേ? സാവിന്റെ രാജിമൂലം ഭരണയന്ത്രം, എണ്ണയില്ലാതെ ആടുന്ന ചക്കുപോലെ, ഞരങ്ങാനും മുരളാനും തുടങ്ങുകയും, ആ തക്കം നോക്കി മുല്ലപ്പെരിയാർ ഡാം പൊട്ടുകയും ചെയ്‌താൽ ആരോരുത്തൻ വെള്ളത്തിന്റെ ആ കുത്തിയൊഴുക്കിനെ തടഞ്ഞുനിർത്തും?
ആശങ്ക പരത്തലുകൾ, വ്യാജവാർത്ത സൃഷ്ടിക്കലുകൾ, സഖാത്തികളുടെ നികുതി വെട്ടിപ്പുകൾ, അത്ഭുതഗർഭങ്ങൾ മുതലായവയെല്ലാമായി കേരളത്തിൽ അഴിഞ്ഞാടുന്ന ജനകീയ അധോലോകശക്തികളെ കർശനമായി നിയന്ത്രിക്കേണ്ടതുണ്ടു്. ഒരു അധോലോകത്തിൽ ഒന്നിലധികം അധോലോകശക്തികൾ വാഴാൻ ഇടവന്നാൽ, അതു് പ്രസ്തുത അധോലോകത്തിന്റെ മൊത്തം നവോത്ഥാനത്തെയും, നവീകരണത്തെയും, പുരോഗമനത്തെയും, സ്ത്രീപുരുഷസമത്വത്തെയും, സ്ഥിതിസമത്വത്തെയും പ്രതികൂലമായും സാരമായും ബാധിക്കുമെന്നു് അറിയാത്തവരാണു് സാവിന്റെ പൊടുന്നനെയുള്ള രാജി ആവശ്യപ്പെടുന്ന “അരാഷ്ട്രീയ നിഷ്ക്കുകൾ”. അവർ ശിശുക്കളാണു്; അവർക്കൊന്നും അറിയില്ല. പഠിക്കാതെ വിമർശിക്കുന്ന കേവലമൂഢരാണവർ!
സർവ്വോപരി, സാവിന്റെ അസാന്നിദ്ധ്യത്തിൽ കെ-റെയിൽ, കെ- ഫോൺ, കെ-മലർ, കെ-ഷിറ്റ്, കെ-യാക്ക്, കെ-കൊടി, കെ-സുനി മുതലായ ശാസ്ത്രീയപദ്ധതികൾ എണ്ണയിട്ട യന്ത്രം പോലെ ആരു് മുന്നോട്ടു് തള്ളും?
അതുകൊണ്ടു്, “ഞാനൊന്നും കണ്ടില്ലേ രാമനാരായണാ”, “ഞാനൊന്നും കേട്ടില്ലേ അവ്വക്കറുസ്താദേ”, “ഞാനൊന്നും പറഞ്ഞില്ലേ വട്ടായിപ്പാതിരീ”, “ഏനൊന്നും മണത്തില്ലേ മാക്രീ വിജയനേ” എന്നു് “അതേന്ദ്രവജ്രാംഘിയുപേന്ദ്രവജ്ര കലർന്നുവരുന്ന സമവൃത്തമായ ഉപജാതിയിൽ ആവുംവിധം തൊള്ളതുറന്നു് ആലപിച്ചു് അവഗണിച്ചേക്കുക!
പക്ഷേ, ഒരു മല്ലു ഒരിക്കലും മറക്കാൻ പാടില്ലാത്ത മാക്സിം: “കേളീന്ദ്രവജ്രയ്ക്കു് തതം ജഗംഗം; ഉപേന്ദ്രവജ്രയ്ക്കു് ജതം ജഗംഗം.”
October 30 2021 09:01
“വാരിയംകുന്നത്തു് കുഞ്ഞഹമ്മദ് ഹാജിയുടെ വായുവാണു് ഈ നാട്ടിലെ ജനം ശ്വസിക്കുന്നതു്, ആ വെള്ളമാണു് ഈ നാട്ടിലെ ജനം കുടിക്കുന്നതു്.” – ഇന്നു് ഫെയ്സ്ബുക്കിൽ കണ്ട മൊഴിമുത്തു്
“എല്ലാരും സ്വന്തം കൊതം നോക്കി ഓടിക്കോളീ” എന്ന വാരിയംകുന്നത്തു് കുഞ്ഞഹമ്മദ് ഹാജിയുടെ വിപ്ലവാഹ്വാനം വച്ചു് നോക്കുമ്പോൾ, ഈ നാട്ടിലെ ജനം ശ്വസിക്കുന്നതു് അച്ചങ്ങായീന്റെ കീഴ്വായു ആകാനാണു് സാദ്ധ്യത.
ജീവനും വാരിപ്പിടിച്ചുകൊണ്ടു് കൊതം നോക്കിയുള്ള ഓട്ടത്തിൽ “ക്വാന്റം ക്വാന്റമായി” കീഴ്വായു പുറത്തുവന്നിരിക്കാം എന്നു് കരുതുന്നതിൽ ശരീരശാസ്ത്രപരമായി തെറ്റൊന്നുമില്ല.
അതുപോലെ, നാട്ടിലെ ജനം കുടിക്കുന്ന “ആ” വെള്ളത്തിലെ യുറിയയുടെയും യുറിക് ആസിഡിന്റെയും മറ്റും അളവു് ഒന്നു് പരിശോധിക്കുന്നതും നല്ലതാണു്. ലോകപ്രസിദ്ധനായ ഒരു വിപ്ലവകാരിയുടെ കീഴ്വായു ശ്വസിക്കാൻ കഴിയുന്നതുതന്നെ നല്ലൊരു അന്തസ്സാണു്.
അതോടൊപ്പം, തങ്ങൾ കുടിക്കുന്നതു് ആ വീരപുരുഷന്റെ മൂത്രമാണെന്നും കൂടി സ്ഥാപിക്കാൻ കഴിഞ്ഞാൽ, അതുപോലൊരു സൂപ്പർ ഗിഗാ ഹീറോയ്ക്കു് ജന്മം നല്കാൻ ഭാഗ്യം സിദ്ധിച്ച ഒരു സമൂഹത്തെ സംബന്ധിച്ചു് അതു് അങ്ങേയറ്റം അഭിമാനാർഹമായ കാര്യമാണു്.
കാരണം, ദിവസേന അഞ്ചുവീതം ഭൂമിയിൽ ജനിക്കുന്ന ജനുസ്സുകളല്ല വിപ്ലവകാരികളും വീരപുരുഷന്മാരും. ഒരു ജനതയുടെ മുജ്ജന്മസുകൃതം യുഗേയുഗേ മാത്രം ആൾരൂപമെടുക്കുന്ന അവതാരപുരുഷന്മാരാണവർ.
November 01 2021 17:10
സാക്ഷര-, പ്രബുദ്ധ-, നവോത്ഥാന-, ജാത്യേതര-, വർഗ്ഗേതര-, മതേതര-, (ദൈവത്തിനും, ശാസ്ത്രസാഹിത്യപരിഷത്തിലെ മഹാനു”പാവകൾക്കും” മാത്രം അറിയാവുന്ന മറ്റെന്തൊക്ക്യോ ഇതര-,) നംബർ വൺ കേരളത്തിൽ മതപരമായ കാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാത്ത ഒട്ടേറെ അധ്യാപകർ ഉണ്ടെന്നു് വി. മന്ത്രി വി. ശിവൻകുട്ടി.
(വി. എന്ന അബ്രിവിയേഷനു് ഞവണിക്കയുടെ മുട്ടയിടൽപോലെയും, “കേവല-കണ്ണൂർ” മാക്രിസ്റ്റ് പാർട്ടി കേരളത്തിൽ വഴിവിട്ടു് നടത്തിയിട്ടുള്ള “ഔദ്യോഗിക” നിയമനങ്ങൾപോലെയും, എണ്ണിത്തീർക്കാനാവാത്തത്ര ഫുൾ ഫോംസുള്ളതു് ഒരനുഗ്രഹമാണു്. “ഉദാ.” വിദ്യാഭ്യാസ, വിദ്യാഭാസ, വിശിഷ്ട, വിശുദ്ധ, വികട, വികല, വിക്രമ, വിഖ്യാത, വികാരി, വിജാഗിരി, വിജിഗീഷു, വിജയശ്രീലാളിത, വിക്രമാദിത്യ, … … … …!!)
മുകളിൽ സൂചിപ്പിച്ചപോലെ, എല്ലാ അർത്ഥത്തിലും സ്യുപ്പർലറ്റീവ് ആയ കേരളത്തിലെ അധ്യാപകർ എന്തുകൊണ്ടു് മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നു? ഉത്തരം സിംപിളാണു്: “മതത്തിന്റെ അത്രയൊരു കൊണം”, എത്ര ശ്രമിച്ചാലും കോവിഡ് “വാസ്കിനു്” ഉണ്ടാവില്ലെന്ന തിയൊളോജിക്കൽ “ഉത്തമബോദ്ധ്യം”! അതാണാ ഇടിച്ചാൽ പൊട്ടാത്ത “വാസ്‌കിൻ വിരുദ്ധ” നിലപാടിനു് പിന്നിലെ ചേതോവികാരം!
“പകർച്ചവ്യാധിയുടെ കാലത്തു് നീ പത്തു് കോഴികളെയും അഞ്ചു് ആടുകളെയും ഒരു കാളക്കുറ്റനേയും നിന്റെ ദൈവത്തിന്റെ ഭൂമിയിലെ വാസസ്ഥലമായ ആരാധനാലയത്തിലെ ബലിപീഠത്തിൽ ഹോമയാഗമായി അർപ്പിച്ചു്, ആരാധനാലയത്തിനുചുറ്റും ആയിരം വട്ടം അടിവസ്ത്രമില്ലാതെ ഉരുണ്ടുമറിയണമെന്നല്ലാതെ, നീ “വാസ്‌കിൻ” എടുക്കണമെന്നു് നുമ്മന്റെ ദൈവം നിന്നോടു് കല്പിച്ചിട്ടുണ്ടോ? ഡാ, ഉണ്ടോന്നു്?”
“അങ്ങനെ വല്ലതും നുമ്മന്റെ ദൈവം കല്പിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഞാനതു് നിന്നോടു് പറയാതിരിക്കുമായിരുന്നോ? ദൈവപുരുഷനായ എന്നെപ്പറ്റി എന്താടാ തെണ്ടീ നീ കരുതിയിരിക്കുന്നേ? സത്യം മറച്ചുവയ്ക്കുന്നവനെന്നോ? നുണ പറയുന്നവനെന്നോ? ഡാ, കോപ്പേ, നിന്നോടാ ഞാൻ ചോദിക്കുന്നേ!”
“ദേ കെടക്കുണു! ഇപ്പൊ അവനു് മിണ്ടാട്ടം മുട്ടി. ങാ, പോട്ടെ. നുമ്മന്റെ ദൈവത്തിന്റെ പ്രതിപുരുഷനായ എന്റെ വിലപ്പെട്ട സമയം അപഹരിച്ച പാപത്തിന്റെ പരിഹാരമായി പത്തു് കാടപ്പക്ഷിയെ സ്വാമിനിയുടെ സന്നിധിയിൽ എത്തിച്ചേക്കു്! ഞാനൊന്നു് പറഞ്ഞുനോക്കട്ടെ. ചെൽപ്പോ നുമ്മന്റെ ദൈവം നിന്നോടു് ക്ഷമിച്ചേക്കും.”
കക്ഷിരാഷ്ട്രീയപരമോ, മതപരമോ, സാമുദായികമോ ആയ താത്കാലിക നേട്ടങ്ങളെ മുൻനിർത്തിയുള്ള, സ്ഥാപിതവും, സ്വാർത്ഥവും നിരങ്കുശവുമായ താത്പര്യങ്ങളെ, സമൂഹത്തിന്റെ, അഥവാ രാഷ്ട്രത്തിന്റെ പൊതുതാത്പര്യങ്ങൾക്കു് മുകളിൽ പ്രതിഷ്ഠിക്കാനാഗ്രഹിക്കുന്ന ഹ്രസ്വദൃഷ്‌ടികളായ “വിപ്-വ്വിപ്-വിപ്ലവനേതാക്കളുടെ” (“VIP-VVIP-Revolutionaries”!!) സജീവപങ്കാളിത്തത്തോടെയും, ഒത്താശയോടെയും, മൗനാനുവാദത്തോടെയും, സമൂഹത്തിന്റെ വേരുമാന്തികളായ, “അധ്യാപഹയർ” മാത്രമാകാൻ “യോഗ്യതയുള്ള” രോമത്തൊരപ്പന്മാരെപ്പിടിച്ചു്, – ജനകീയപുരോഗതിയുടെ കാഴ്ചപ്പാടിൽ വീക്ഷിക്കുമ്പോൾ – വിദ്യാർത്ഥികൾക്കു് വഴി കാട്ടേണ്ടവരും, അവരുടെ ഭാവിയിലേക്കുള്ള വഴികൾ നിരപ്പാക്കേണ്ടവരുമായ “അധ്യാപകർ” എന്ന, അത്യുന്നതവും ഉത്കൃഷ്ടവും വിശിഷ്ടവും മഹനീയവും തൊഴിൽപരവുമായ ചുമതലയിലേക്കു്, തെരുവുവേശ്യയുടെ യോനിയിലേക്കു് കോണ്ടം ധരിക്കാതെ സ്വന്തം ലിംഗം, അനവദ്യസുന്ദരസുരഭിലമായ നിത്യാനന്ദപ്രണയാതുരതയോടെ തള്ളിക്കയറ്റി, മാരകമാകാവുന്ന വെനേറിയൽ ഡിസീസസ് ഏറ്റുവാങ്ങുന്ന, ലോകമെന്തെന്നറിയാത്ത നൊബേൽ ലോറിയെറ്റായ ക്വാണ്ടം ഫിസിസിസ്റ്റിനെയോ, ലിറ്ററെറ്റയറെയോപോലെ, സർവ്വനിയന്ത്രണാധികാരത്തോടെ തിരുകിക്കയറ്റുന്ന “ഊരാളുങ്കൾ” മൾട്ടിച്ചങ്കൻസിനു് സ്തുതിയും സ്തോത്രവും മഹത്വവും ഇന്നുമെന്നാളുമുണ്ടായിരിക്കട്ടേ, ആമീൻ!!
(തെറ്റിദ്ധാരണ ഒഴിവാക്കാനായി: ഈ ലോകത്തിലെ ഏതെങ്കിലുമൊരു സ്ത്രീയ്ക്കു് തെരുവുവേശ്യ ആകാനോ, ഏതെങ്കിലുമൊരു നൊബേൽ ലോറിയെറ്റിനോ മറ്റാർക്കെങ്കിലുമോ അവളെ പ്രാപിക്കാനോ ഉള്ള സ്വാതന്ത്ര്യത്തെയോ, അവകാശത്തെയോ ഞാൻ ചോദ്യം ചെയ്യുന്നില്ല; നിഷേധിക്കുന്നില്ല.)
കോവിഡ് “വാസ്കിൻ” എടുത്തവരും എന്നെങ്കിലും ചാകുന്നുണ്ടു്. പക്ഷേ, “മതവാസ്കിൻ” എടുത്തവർ എന്നെങ്കിലും ചാകുന്നതായി ആരെങ്കിലും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ? ഉണ്ടാകാൻ വഴിയില്ല. കാരണം, ചത്താലും ജീവിക്കുന്ന “മതകർക്കു് ” മരണമില്ല. ഇനി, അഥവാ ആരെങ്കിലും, ജപമാലയിലെ ഒരു കുരു വഴുതിപ്പോയതിന്റെ പേരിലോ മറ്റോ, ദൈവകോപം വിളിച്ചുവരുത്തി സത്തുപോയാലും, ദൈവികമായ ഒടുക്കത്തെ കുറ്റവിചാരണയ്ക്കും, അപ്പീലില്ലാത്ത അന്ത്യവിധിക്കുമായി കർത്താവിന്റെ സുപ്രീം കോടതിയിൽ എത്തുമ്പോൾ, താൻ ഫാദർ റോബിന്റെയും വട്ടായിപ്പാതിരിയുടെയുമെല്ലാം മുന്നിലും പിന്നിലും, മുകളിലും താഴെയും, കുമ്പസാരക്കൂടിന്റെ അകത്തും പുറത്തും, വീട്ടിലും പള്ളിമേടയിലും വെളിയിലുമായി സമസ്താപരാധങ്ങളും, ഒറ്റയായും കളക്ടീവായും, അനുതാപത്തോടെയും കണ്ണീരോടെയും ഏറ്റുചൊല്ലി കുമ്പസാരിച്ചിട്ടുണ്ടെന്നും, മേല്പടി കത്തനാരന്മാർ സമയാസമയം കല്പിച്ച പ്രായശ്ചിത്തങ്ങൾ തന്നാലാവുംവിധം മുടക്കമില്ലാതെ ചെയ്തിട്ടുണ്ടെന്നും, ഒരു ഇടതുമല്ലുബുജി ഡോക്ടറൽ മോഡൽ വിടുതൽസർട്ടിപ്പിക്കോത്തു് ദൈവതിരുസന്നിധിയിൽ ഹാജരാക്കിയാൽ, നിത്യജീവൻ പ്രാപിച്ചു്, സ്വർഗ്ഗീയ തീന്മേശയിൽ, എത്രതിന്നാലും മതിവരാത്ത അറേബ്യൻ നിത്യബിരിയാണി തിന്നുമദിച്ചു്, എത്ര കുടിച്ചാലും ലഹരി പിടിക്കാത്ത അറേബ്യൻ നിത്യമദ്യം കുടിച്ചുതിമിർത്തു്, വിപ്ലവവില്ലടിച്ചാൻപാട്ടുകൾ പാടിത്തകർത്തു്, മനസ്സിനിണങ്ങിയവിധം വളികളും ഏമ്പക്കങ്ങളും വിട്ടു്, നിത്യഈർപ്പം യോനീമുദ്രയായ, മുള്ളലും തൂറലും ആർത്തവവുമില്ലാത്ത ദശക്കണക്കിനു് സ്വർഗ്ഗീയ ഹൂറികളുമായുള്ള “നിതാന്തവിശ്രമ” ഇണചേരലും, പാഴും ശൂന്യവുമായ മായാശുക്ലവിസർജ്ജനവുമായി, ഒരിക്കലും മോചനമില്ലാത്ത ആത്യന്തികമായ സ്വാതന്ത്ര്യത്തിലേക്കു് ആവർത്തിച്ചാവർത്തിച്ചു് മുങ്ങാംകുഴിയിട്ടു്, നിത്യമായ പ്രണയത്തെ വാരിപ്പുണർന്നുപുണർന്നു്, അനന്തമായ സൗഭാഗ്യത്തിൽ ആറാടിയാറാടി, അങ്ങനെയങ്ങനെ, പ്രഭാതം മുതൽ പ്രദോഷം വരെ, പ്രദോഷം മുതൽ പ്രഭാതം വരെ, വിഷുവോ ഓണമോ വല്യപെരുന്നാളോ കേരളപ്പിറവിയോ എന്ന വ്യത്യാസമൊന്നുമില്ലാതെ, എന്നെന്നില്ലാതെ, എത്രനാളെന്നില്ലാതെ, എന്തെന്നറിയാതെ, എന്തിനെന്നറിയാതെ, … … !!
ഇതു് മനുഷ്യനു് ഇതുവരെ ലഭ്യമായതിൽവച്ചു് ഏറ്റവും ഉന്നതവും ദൈവികവും സ്വർഗ്ഗീയവുമായ ഒരു ഓഫറല്ലെങ്കിൽ, എന്റെ ചങ്ങായിമാരേ, എനിക്ക് കൂടുതലൊന്നും നിങ്ങളോടു് പറയാനില്ല. നിങ്ങളായി, നിങ്ങളുടെ ജിബ്രീലായി, നിങ്ങളുടെ ശൈത്താനുകളായി, നിങ്ങളുടെ പാടായി!!
November 02 2021 11:43
മല്ലു ലോകത്തിൽ നിന്നും വരുന്ന വാർത്തകളുടെ അബാൻഡൻസ് മൂലം, അവയെ കുട്ടിക്കും പട്ടിക്കും പൂച്ചക്കുമായി തരംതിരിക്കാനായി ഞാൻ ഉപയോഗിക്കുന്നതു് “BevQ App” പോലത്തെ ഒരു “NewsQ App” ആണു്.
അധികപങ്കും കക്ഷിരാഷ്ട്രീയപരമോ, മതപരമോ, “ഷോ”പരമോ ആയ മല്ലു വാർത്തകളിൽ ഒന്നിനെ ഒരു നിശ്ചിത അളവിൽ കൂടുതലായി പുകഴ്ത്തുന്നതോ ഇകഴ്ത്തുന്നതോ ആയ ഒരു പ്രതിഭാസം എന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിലൂടെ അലയടിക്കുന്നതായി കണ്ടാൽ, തത്ക്ഷണം “NewsQ App” “റെഡ് അലെർട്ട്” പ്രഖ്യാപിക്കും!
പുകഴ്ത്തുന്ന പോസ്റ്റുകൾ ബെർമൂഢർ, ഇകഴ്ത്തുന്ന പോസ്റ്റുകൾ വള്ളിക്കളസർ. ബെർമൂഢർ = മാക്രിസ്റ്റ്-കംണിഷ്ടുകൾ, വള്ളിക്കളസർ = ആന്റി-കംണിഷ്ടുകൾ. ആസ് സിമ്പിൾ ആസ് ദാറ്റ്!
വഴി തടയുന്നവർ ആന്റി-ഹിന്ദുക്കളും, ആന്റി-കാങ്കിരസ്സുകളും, മുടങ്ങാതെ മനുഷ്യത്വം പ്രസംഗിക്കുകയും, നിരന്തരം ഞോളക്കവിതകളെഴുതി “മനുഷ്യരാകുകയും”, ചെകുത്താനായി ജീവിക്കുകയും ചെയ്യുന്നവരും, സത്യത്തിൽ, അടിസ്ഥാനപരമായി, അഥവാ മൂലാധാരത്തിൽ, നീചരും നികൃഷ്ടരും വർഗ്ഗീയവാദികളും, എല്ലാം തികഞ്ഞ ആന്റി-ഹ്യൂമനിസ്റ്റുകളുമായ (വാളയാർ പെൺകുട്ടികൾ ഇരട്ടച്ചങ്കൻ കണ്ണൂർ-കംണിഷ്ട് പിണറായി വിജയനെയും, അദ്ദ്യത്തിന്റെ നീതിബോധമുള്ള “pollice” ഏമാന്മാരെയും നിർന്നിമേഷരായി ഇന്നും വീക്ഷിച്ചുകൊണ്ടിരിക്കുന്നു!) മാക്രിസ്റ്റ്-കംണിഷ്ടുകളാണെങ്കിൽ, വഴി തടയൽ തികച്ചും ബെർമൂഢറിസം.
ഇനി, വഴി തടയുന്നവർ അവരുടെ കണ്ണിൽ “ഭാസിസ്റ്റുകളോ”, “പെലയരോ” സംവരണിസ്റ്റുകളോ ആണെങ്കിൽ, വഴി തടയൽ തികച്ചും വള്ളിക്കളസറിസം. ആസ് സിമ്പിൾ ആസ് ദാറ്റ്!!
ഇങ്കിലാൻ ചിന്തേർവാൻ!!
മാക്രിസ്റ്റാചാര്യൻ കാൾ മാർക്സിന്റെ മാതൃഭാഷയിൽ, “വാൻ” സമം “വട്ടു്” (Wahn = madness/mania/delusion etc.)!!
അപ്പോൾ എല്ലാം പറഞ്ഞപോലെ.
Stay tuned!Regards! ലാൽ സലാം!!
November 02 2021 11:58
ഒരു മിനിമം ബുദ്ധി ഇല്ലാത്തവരെ ഭ്രാന്തുപോലും അവഗണിക്കും.
മതഭക്തരും പാർട്ടിഭക്തരുമായ കാലിപ്പാട്ടകൾക്കുള്ളിൽ കയറിക്കൂടിയാൽ, ചെവിപൊട്ടുന്ന ഭജനകളും മുദ്രാവാക്യങ്ങളും കേട്ടു് ചെവി പൊട്ടിക്കാമെന്നല്ലാതെ, തറവാടിയും അന്തസ്സുള്ളവനുമായ സാക്ഷാൽ ഭ്രാന്തിനു് എന്തു് കോപ്പു് നേടാൻ!?
November 03 2021 11:48
ഒന്നുകിൽ തലച്ചുമടായി, അല്ലെങ്കിൽ പിൻവാതിൽ നിയമനം വഴി.
ഈ രണ്ടു് സാദ്ധ്യതകളല്ലാതെ, മൂന്നാമതൊരു സാദ്ധ്യത ഈ സ്കൂട്ടർ ഇപ്പോൾ എത്തപ്പെട്ടിരിക്കുന്ന ഉന്നതപദവിയിലേക്കുള്ള സ്ഥാനാരോഹണത്തിനു് സാങ്കേതികമായ ഒരു വിശദീകരണം കണ്ടെത്താൻ എനിക്കാവുന്നില്ല.
മനോരമയോടാണു്:
ഇതൊരു വളിപ്പാണു്. വളിപ്പെന്നാൽ, തന്നെത്താൻ പറയുകയും തന്നെത്താൻ ചിരിക്കുകയും ചെയ്യേണ്ട ഗതികേടിലേക്കു് ഏതൊരു ഹ്യൂമർ-സ്രഷ്ടാവിനെയും കൊണ്ടുചെന്നെത്തിക്കുന്ന ഒരുതരം തമാഷ. അതുകൊണ്ടു്, ദയവുചെയ്തു് ആ സ്കൂട്ടർ എങ്ങനെ അവിടെയെത്തി എന്നതിന്റെ റൂട്ട് മാപ്പൊന്നും പ്രസിദ്ധീകരിച്ചു് വിശദീകരിച്ചു് മനുഷ്യരെ കഷ്ടപ്പെടുത്തരുതു്.
ആവശ്യത്തിലേറെ കഷ്ടപ്പാടുകൾ, രാഷ്ട്രമീമാംസകരും, മതമീൻമാംസകരും, സാംസ്കാരികപോത്തുമാംസകരുമെല്ലാം – “കംണിഷ്ട് മാണി-ഫെസ്റ്റോയുടെ” ഭാഷയിൽ പറഞ്ഞാൽ, “പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന” ജനാധിപതികൾ – ഇപ്പോൾത്തന്നെ കിറ്റിനോടൊപ്പം അവർക്കു് വിതരണം ചെയ്യുന്നുണ്ടു്. നാടുവാഴികൾ അമർത്തിയമർത്തി തള്ളിക്കയറ്റുന്ന എല്ലാ സഹായങ്ങളും കേരളജനത ഒറ്റയ്ക്കു് താങ്ങണ്ടേ?
ഭാഷാപരമായ എല്ലാറ്റിന്റെയും വിശദീകരണച്ചുമതലാളികളായി സ്വയം അവരോധിച്ചിരിക്കുന്ന മലയാളപണ്ഡിതരും ഇതൊരു അറിയിപ്പായി കണക്കാക്കി “നേർമാർഗ്ഗസംസ്ഥാപനാര്‍ത്ഥായ” നടപടികളിൽ നിന്നും പിൻതിരിയണമെന്നു് താഴ്മയോടെ അപേക്ഷിക്കുന്നു.
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)
November 04 2021 08:37
കുറുപ്പിൽ മനുഷ്യർക്കൊരുറപ്പുണ്ടു്.
അതിലുപരി, കുറുപ്പിൽ കുറുപ്പിന്റെ ജനയിതാക്കൾക്കു് ഒത്താൽ നല്ലൊരു വരുമാനമാർഗ്ഗമുണ്ടു്. അതുകൊണ്ടാണു് മുടുക്കർ ചമയുന്ന ഉണ്ണാക്കന്മാരെ ഹഠാത്താകർഷിച്ചു്, ചാക്കിട്ടു് പിടിച്ചു്, ഒപ്പിക്കാൻ പറ്റുന്ന മാർഗ്ഗങ്ങളിലേക്കു് വാരിയംകുന്നന്റെയും കുറുപ്പിന്റെയുമെല്ലാം തന്തമാർക്കു് എപ്പോഴും ഒരു കണ്ണുള്ളതു്.
November 04 2021 08:38
ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം ചാടിക്കളിക്കെടീ ചെല്ലക്കിളീ!
തമ്പ്രാന്റെ കാറിനു് എണ്ണയടിക്കുമ്പം കുമ്മിയടിക്കെടീ കന്നിക്കിളീ!
ഓണക്കിറ്റേലിരുന്നൂയലാടുംനേരം പാടെടീ പാടെടീ കിറ്റുകിളീ!
തമ്പ്രാനടിക്കുന്ന ഡീസലും പെട്രോളും നമ്മുടെതാകൂടീ പൈങ്കിളിയേ!
November 06 2021 13:22
“ഇല്ല, കേരളം കുറയ്ക്കില്ല.” – മലയാള മനോരമ
“കേരളത്തിലില്ല.” – മാതൃഭൂമി
“കേരളം കുറക്കില്ല.” – മാധ്യമം
“കേരളവും കുറച്ചു.” – ദേശാഭിമാനി
“കേരളത്തിലെ ചില ബൂർഷ്വാ മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം കാരണം, സി. പി. ഐ. (എം) വിരുദ്ധ നുണയുദ്ധത്തിന്റെ നടത്തിപ്പുകാരാകുന്നതാണു് കഴിഞ്ഞ കുറേ ദിവസമായി കാണുന്നതു്.” – പ്രശസ്‌ത മല്ലു മാക്രിസ്റ്റ്-കംണിഷ്ട് ഫിലോസഫർ & താത്വികാചാര്യൻ സഗാവു് എം. എ. ബേബി.
സാരാംശം:
ക്യൂബയ്ക്കുമേലും, കേരളത്തിലെ ജനകീയ-സോഷ്യലിസ്റ്റ് വരിക്കച്ചക്ക-കൂഴച്ചക്ക-കടച്ചക്ക-മാങ്ങാണ്ടി-കശുവണ്ടി-ശുഷ്ക്കാണ്ടികൾക്കുമേലും, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് അണ്ടിയാപ്പീസുകൾക്കുമേലും, തോമിസ്റ്റ് കയറുപിരി ആപ്പീസുകൾക്കുമേലും, പൊതുവേ ലൈംഗിക തീവ്രത കുറഞ്ഞ സഖാവു് കാസനോവ ശശിയെ അമ്പേ പരാജയപ്പെടുത്തുന്ന കാമാതുരതീവ്രതയോടെ കണ്ണുവയ്ക്കുന്ന ചൂഷകബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയുടെ സാമ്രാജ്യത്വതാത്പര്യങ്ങൾ കൃത്യമായി തിരിച്ചറിയാൻ, കാരായികൾക്കൊപ്പം, കൊടിസുനികൾക്കൊപ്പം, കൊലപാതകികൾക്കൊപ്പം, പീഡോഫൈലുകളായ സഖാക്കൾക്കൊപ്പം, നേരിനൊപ്പം, നാടിനൊപ്പം കേയെസാർട്ടീസികളിലൂടെയും, കെ-റെയിലുകളിലൂടെയും, കെ-ഫോണുകളിലൂടെയും, കെ-കിറ്റുകളിലൂടെയും, കെ-എക്സാലോജിക്കുകളിലൂടെയും, കെ-എക്സ്ട്രാ പ്രവാസി അസോസിയേഷൻ മാജിക്കുകളിലൂടെയും “അടിയടിയായ് കുതികുതിയായ് ഖുമുഖുമമായ് പുകപുകയായ് പുകസപുകസയായ് മനു-മനുഷ്യനായ് ” മുന്നേറുന്ന “എനക്കറിയില്ല-പിണറായിസ്റ്റ്” സാക്ഷരപ്രബുദ്ധസോഷ്യലിസ്റ്റ് കേരളത്തിന്റെ സ്വതന്ത്രശബ്ദം, ആയിരം ചൂടൻപട്ടികളെ ഒറ്റയടിക്കു് തൊണ്ടതൊടാതെ വിഴുങ്ങുന്ന, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ കേരളത്തിന്റെ “ജാനകീയപത്രം” ദേശാഭിമാനി വായിക്കുക!
ദേശാഭിമാനിപത്രം എക്സ്ക്ലൂസീവായി വായിച്ചുകൊണ്ടല്ലാതെ, പിണുവായും, വാസവനായും, ശിവൻകുട്ടിയായും, ജെയ്ക്കായും, റഹീമായും, റിയാസായും, ഷംസീറായും, ചിന്തയായും, വീണയായും, ജോസഫൈനായും, ശ്രീമതിയായും, ശൈലജയായും, ടീച്ചറായും, മാഷായും, മാഷാ അള്ളായായും, മണിയായും, മാണിയായും, മണിച്ചിത്രത്താഴായും രൂപാന്തരപ്പെടാൻ കേരളീയനായ ഒരു മനുഷ്യജീവിക്കു് കഴിയില്ലതന്നെ!!!
November 07 2021 13:54
കാളപ്പോരിൽ കാളകൾ വെകിളിപിടിക്കുന്നതും അഗ്രെസീവാകുന്നതും മാറ്റഡോർ വീശുന്ന ചുവന്ന തുണി കാണുന്നതുകൊണ്ടാണു് എന്ന, പൊതുവേ നിലവിലിരിക്കുന്ന വിശ്വാസം ഒരു തെറ്റിദ്ധാരണയാണു്. ചുവപ്പുനിറത്തോടുള്ള വർണ്ണാന്ധത മൂലം കാളകൾക്കു് ആ തുണിയുടെ നിറം തിരിച്ചറിയാൻ കഴിയില്ല എന്നതാണു് വസ്തുത.
പടപടപ്പോടെയുള്ള തുണിവീശൽ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കാളയ്ക്കു് ദേഷ്യം കേറുന്നതാണു് സംഭവം. അതിനു് കാളയെ കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. പടർപ്പിൽത്തല്ലി പേടിപ്പിക്കാൻ നോക്കുന്ന ഗമ്പ്ലീറ്റ് ഊളകളെ കാണുമ്പോൾ സാധാരണഗതിയിൽ മനുഷ്യർക്കായാലും ദേഷ്യം കേറാറുണ്ടല്ലോ.
തികച്ചും സ്വാഭാവികം.
ദളിതർ ഗവേഷണം നടത്തിയാൽ വന്ധ്യംകരണശസ്ത്രക്രിയ നടത്തിക്കളയും, തമ്പ്രാക്കളുടെ സാമൂഹികവ്യഭിചാരത്തിനെതിരെ മിണ്ടിയാൽ ഹേഡ് കുട്ടൻപിള്ളയെക്കൊണ്ടു് അറസ്റ്റ് ചെയ്യിപ്പിച്ചു് ലോക്കപ്പിലടച്ചു് കൂമ്പിനിടിപ്പിച്ചുകളയും, അനർഹരായ അല്പന്മാരുടെ അർദ്ധരാത്രിയിലെ മുത്തുക്കുടചൂടലിനെതിരെ മൂളിയാൽ മൊയ്ലാളി മൂക്കിൽക്കേറ്റിക്കളയും മുതലായ പടർപ്പിൽത്തല്ലി പേടിപ്പിക്കലുകൾ, സർവ്വലോകതൊഴിലാളി മാക്രിസ്റ്റ്മാമൻ സാക്ഷാൽ കിട്ടുത്തമ്പ്രാൻ കനിഞ്ഞനുവദിച്ചു് ഭിക്ഷക്കിറ്റുനൽകിയാൽമാത്രം കഷ്ടിച്ചു് പട്ടിണി കൂടാതെ ജീവിച്ചു്, Mussolini-യുടെ ഇറ്റാലിയൻ ഫാഷിസവും, Hitler-ന്റെ ജർമ്മൻ നാത്സിസവും, Sartre-ന്റെ എക്സിസ്റ്റെൻഷ്യലിസവുമെല്ലാം, നിലവിളക്കു് കത്തിച്ചുവച്ചു്, ലേസർ പ്രഭാപൂരത്താൽ അലംകൃതമാക്കിയ സോഷ്യലിസ്റ്റ് വിപ്ലവനഗരിയിലെ സ്റ്റേജിൽ, മോദിയുടെ താടിയും, യോഗിയുടെ വണ്ണവും, സ്വാമിനിയുടെ യോനിയുടെ വിസ്തൃതിയും ആഴവും, മോൺസന്റെ അണ്ടിയുടെ പഴക്കവുമെല്ലാം പരാമർശിച്ചുകൊണ്ടു് ആവേശപൂർവ്വം പ്രസംഗിക്കുന്ന തീപ്പൊരിപ്പ്രാസംഗികരെ തറടിക്കറ്റിൽ കുത്തിയിരുന്നു് കേൾക്കുകയും, ചിന്തോത്സുകരായ വിവിധയിനം കണ്ണൂരിസ്റ്റ്-കമ്മ്യൂണിഷ്ട് ടീച്ചർമാരുടെ, “കയ്യടിക്കു് കയ്യടിക്കു്” എന്ന വിപ്ലവാത്മകമായ ആഹ്വാനത്തിനനുസൃതം, അന്തംകമ്മികളെപ്പോലെ, അടുത്ത ക്യാപ്സൂൾ വരുന്നതുവരെ അന്തംവിട്ടു് കയ്യടിക്കുകയും ചെയ്യാനും മാത്രം കഴിയുന്ന കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വത്തിലേക്കു് മലയാളിസമൂഹത്തെ കൊണ്ടുചെന്നെത്തിച്ച മൾട്ടിച്ചങ്കൻസും, മൾട്ടി മില്ല്യൊണെയെഴ്‌സും, കാണ്ടാമൃഗത്തെ തോല്പിക്കുന്നതരത്തിലുള്ള മൾട്ടിത്തൊലിക്കട്ടി-തൊലിഞ്ഞ-തൊലിയൻസുമൊന്നും No.1 പ്രഫുത്തമല്ലൂസിനു് അപരിചിതമാകാൻ വഴിയില്ല.
പക്ഷേ, ചുവപ്പുനിറത്തോടു് വർണ്ണാന്ധത ഇല്ലെന്നു് മാത്രമല്ല, ചുവന്ന തുണി കാണുമ്പോൾ ഓർഗാസം പോലും സംഭവിക്കുന്ന ജനുസ്സുകളിൽ, പൊതുവേ കണ്ടുവരുന്ന ഒരു പ്രത്യേകതയുണ്ടു്. ചക്രം കണ്ടാൽ അവർ വെകിളി പിടിക്കും. എലിയെ കണ്ട പൂച്ചയെപ്പോലെ അഗ്രെസീവാകും. എങ്ങനെയും ചക്രം സ്വന്തമാക്കി വിഴുങ്ങാനാവും ആ നിമിഷം മുതൽ അവരുടെ ശ്രമം. ചക്രം എന്താണു്, നിയമപരമായി അതാരുടേതാണു് മുതലായ “capitalist economics” അവരെ ഒരുവിധത്തിലും അലട്ടാറില്ല.
ക്യാപ്പിറ്റലിസ്റ്റ് മൊയ്ലാളി ഫ്രീഡ്രിഹ് എൻഗൽസ്, ടിയാന്റെ അപ്പൻ പടുത്തുയർത്തിയ ബൂർഷ്വാ കോട്ടൺ മില്ലുകളിലെ തൊഴിലാളികളെ “ചൂഷണം ചെയ്തു് ” നേടിയ ചക്രം വാങ്ങി, ദരിദ്രവാസികളായിരുന്ന താനും കുടുംബവും നക്കിനക്കി വിഴുങ്ങിയപ്പോൾ, ചങ്ങലയിൽ കിടക്കുന്ന സർവ്വലോക തൊയ്ലാളികളുടെ കമ്മ്യൂണിസ്റ്റാചാര്യൻ കാൾ മാർക്സിനെയും ആ “പ്രതിലോമത്വം” ഒരുവിധത്തിലും അലട്ടിയിരുന്നില്ല എന്ന കാര്യം ഇത്തരുണത്തിൽ പ്രത്യേകം സ്മരണീയമാണു്!
രത്നച്ചുരുക്കം: ചുവപ്പുകണ്ടാൽ വെകിളിപിടിക്കുന്ന കേവലഊളകളല്ല കാളകൾ. ചക്രം കണ്ടാൽ, അതിപ്പോ തമിഴ്നാട്ടിലെ സ്റ്റാലിന്റേതായാലും, അമ്മയെപ്പോലും വിൽക്കാനോ മുക്കിക്കൊല്ലാനോ മടിക്കാത്തവരാണു് ചുവപ്പുകൾ! ഈ വസ്തുത വേണ്ടവിധം മനസ്സിലാക്കി ശ്രദ്ധിച്ചാൽ, ചെംചോരച്ചുവപ്പിന്റെ പൊള്ളവാഗ്ദാനങ്ങളിൽ മയങ്ങി, കണ്ണഞ്ചി കണ്ണുകാണാത്തവരായി ഇതുവരെ രൂപാന്തരം പ്രാപിക്കാതെ രക്ഷപെട്ട മല്ലുകൾക്കു് കൊള്ളാം. അതല്ലാത്തവർ “മാക്രിസ്റ്റ് നല്ല നാളേയ്ക്കുവേണ്ടി” രക്തസാക്ഷിത്വം വരിക്കാൻ പറ്റുന്ന ഒരു വിടവുനോക്കി തീർത്ഥാടനം ചെയ്യുന്നവരാണു്. അവഗണനം അത്യുത്തമം!!
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)
November 08 2021 11:46
“കാൾ മാർസ്കിയൻ” അമ്മവിപ്ലവ-, അന്തിമവിപ്ലവമോഡലിൽ ഏതു് സഖാത്തിക്കും ഭദ്രകാളിയെപ്പോലെ സംഹാരതാണ്ഡവമാടാൻ പറ്റിയ, താളാത്മകമായ ഒരു നാടൻപാട്ടിന്റെ പല്ലവി:
“നിന്നെക്കണ്ടാൽ എന്നെക്കാളും ചന്തിയുണ്ടേ മന്ത്രിപ്പെണ്ണേ!!
മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ് വിപ്ലവസംഹാരതാണ്ഡവമാടലിൽ റിഹേഴ്‌സൽ എടുക്കാൻ താത്പര്യമുള്ള പുതുതലമുറകൾക്കായി, നാട്യകലാരത്നം സാക്ഷാൽ ശ്രീമതി പി. കെ. ശ്രീമതി ടീച്ചർ നേരിട്ടവതരിപ്പിച്ച ഒരു സ്റ്റഡി ക്ലാസ്സ് ഇപ്പോൾ ക്യാപ്പിറ്റലിസ്റ്റ് യൂട്യൂബിൽ ലഭ്യമാണു്:
ക്യാപ്പിറ്റലിസം തുലയട്ടെ!
അമേരിക്ക മൂർദ്ദാബാദ്!!
(ചങ്കിലെ ചൈനയുടേതൊഴികെയുള്ള) സർവ്വമാന സാമ്രാജ്യത്വവും എന്നേക്കുമായി നശിക്കട്ടെ!!!
ഇങ്കിലാൻ ചിന്താ-വാൻ!!!!
November 08 2021 12:11
ഇന്നലെ ജന്മദിനമായിരുന്ന ഒരു മിടുക്കിക്കുട്ടി
(I’m so proud that her mother is my facebook friend)
November 10 2021 08:30
ട്യുർക്ക്മെനിസ്റ്റാനിലെ ഇന്റർനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഗ്യാസിൽ ഡോക്ടറേറ്റ് സംഘടിപ്പിച്ചതിന്റെ ഗമയിലുള്ള നിൽപ്പാണു്. ആ തലയെടുപ്പു് കണ്ടില്ലേ?
ഡോക്ടർ ഗോമതിക്കുട്ടി ജോറത്തിക്കുട്ടി! Hasta la vista, baby!!
(ഗൂഗിൾ ചിത്രം)
November 10 2021 09:25
തുപ്പൽ, തൂറ്റൽ, ഓതൽ, ഹലാൽ!
മനുഷ്യരുടെ ഭക്ഷണത്തിലേക്കുള്ള ഉസ്താദുകളുടെ തുപ്പൽ, തുമ്മൽ, തൂറൽ, തൂറ്റൽ, ചീറ്റൽ, ഊതൽ, ഓതൽ, മൂത്രിക്കൽ, ഛര്‍ദ്ദിക്കൽ തുടങ്ങിയ ദൈവികമായ വിശുദ്ധകർമ്മങ്ങളിലൂടെ ഹറാമായ ഭക്ഷണത്തെപ്പോലും ഹലാലാക്കി മാറ്റാൻ കഴിയും.
പർവ്വതങ്ങളെ ഭൂമിയിൽ ആണിയടിച്ചുറപ്പിച്ചവനും, “Tom and Jerry” കാർട്ടൂണിലെ ടോമിനെയും(അല്ലാഹു) ജെറിയെയും (ശൈത്താൻ) അനുസ്മരിപ്പിക്കുമാറു്, ലോകാരംഭം മുതൽ ഇന്നുവരെ ശൈത്താന്റെ പിന്നാലെ മാരകായുധങ്ങളുമായി നിഷ്ഫലം നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുന്ന സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞാനിയും ഏകദൈവവുമായ അല്ലാഹു, സൗദി അറേബ്യയിലെ ഒട്ടകേകാന്തമായ ഒരു ഗുഹയിൽ വച്ചു് തന്റെ ഭൂമിയിലെ വിശ്വസ്ത അംബാസഡറായ ജിബ്രീൽ എന്ന മലക്കുവഴി മുഹമ്മദ് നബിക്കു് (സ) എക്സ്ക്ലൂസീവായി അറബിഭാഷയിൽ ഓതിക്കൊടുത്ത പ്രാപഞ്ചികസത്യങ്ങളിൽ ഒന്നാണതു്.
ലോകാവസാനത്തോളം വള്ളിപുള്ളിയുടെ മാറ്റം ആവശ്യമില്ലാത്തതും, സാർവ്വത്രികസാധുത്വമുള്ളതും, ഇനി, “മറ്റു് ചികിത്സകൾ ഫലിക്കാതെ വരുന്നു” എന്നു് തോന്നിയാൽ, ഉസ്താദുകൾക്കു് അവസരോചിതം വ്യാഖ്യാനിച്ചു് തിരുത്താൻ അവകാശമുള്ളതും, സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ സമഗ്രവും ശാസ്ത്രീയവുമായ ക്രോഡീകരണം! മൊഴിമാറ്റം അല്ലാഹുവോ മുഹമ്മദ് നബിയോ (സ) നിഷേധിച്ചിട്ടില്ല.
സാധാരണഗതിയിൽ മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഒരു കാര്യമാണിതെങ്കിലും, ചില ദൈവനിഷേധികൾ അതു് തികഞ്ഞ ഒരു ഊളത്തരമാണെന്നു് ശക്തിയുക്തം വാദിക്കാറുണ്ടു്. അത്തരം കൺസ്പിരസി തിയൊറിസ്റ്റുകളുടെ “പുളിച്ച മാവിനെ” സൂക്ഷിച്ചുകൊള്ളുക!
പുളിച്ച ഒരല്പം മാവുമതി മൊത്തം പ്ലാവുകളെയും, കടലാവണക്കുകളെയും, കൊടിത്തൂവകളെയും കണ്ടാമിനേയ്റ്റ് ചെയ്തു് കൊളമാക്കാൻ! അല്പം ഉറയൊഴിച്ചാൽ പാലായാലും പുളിച്ചു് തൈരായിപ്പോകുമെന്നു് അറിയാത്തവരുണ്ടോ? ദൈവമക്കളായ പ്രിയ സഹോദരീസഹോദരങ്ങൾ ഓരോരുത്തരും ഈ സത്യം മനസ്സിലാക്കിയിരിക്കണം. ഒരു സർവ്വവ്യാപി എന്ന നിലയിൽ, പ്രപഞ്ചം മുഴുവൻ ഒരേസമയം വ്യാപിക്കേണ്ടവനായ അല്ലാഹുവിനു് തിരക്കുമൂലം നീങ്ങ ഓരോരുത്തരെയും നേരിൽക്കണ്ടു് കാര്യം ബോധിപ്പിക്കാൻ കഴിയില്ല എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണു് ആ ചുമതല ഞാൻ ദയവായി ഏറ്റെടുത്തിരിക്കുന്നതു്.
അല്ലാഹു അക്ബർ!!
(“പുളിച്ച മാവു്” എന്ന “ബിബ്ലിക്കൽ” പ്രയോഗത്തിനു്, സാക്ഷാൽ ദൈവപുത്രൻ യേശുവിനോടു് ഹൃദയം തുറന്ന കടപ്പാടു്. ചങ്ക് ബ്രോ യേശു, കേരളത്തിലെ നവോത്ഥാന-പിണു കണ്ണൂരിസ്റ്റ്-മാക്രിസ്റ്റ് പാർട്ടി സ്വന്തം അഴിമതികളും കൊലപാതകങ്ങളും വൈറ്റ് വാഷ് ചെയ്യുന്നതിനായി സ്വീകരിക്കാറുള്ള കമ്മിതന്ത്ര-മന്ത്രമാന്ത്രികമാതൃകയിൽ, സ്വർഗ്ഗത്തിലെ ഏതെങ്കിലും സൂപ്പർ എക്സ്പെൻസിവ് ബാരിസ്റ്റർമാരെ വിലയ്ക്കെടുത്തു് “കോപ്പിറൈറ്റ് ലംഘനം” എന്ന വകുപ്പിൽ സിവിലായും ക്രിമിനലായും എനിക്കെതിരെ സ്വർഗ്ഗീയകംണിഷ്ട് പാർട്ടിക്കോടതിയിൽ കള്ളക്കേസ് ഫയൽ ചെയ്താൽ, ഏകദൈവവും ഇരട്ടച്ചങ്കനുമായ അന്നദാതാവിന്റെ കിറ്റുവാങ്ങി “പച്ചമാങ്ങാകൂട്ടി ഭുജിച്ചും” കീജേവിളിച്ചും “മൊയ്ലാളിവാഴ്കവാഴ്ക” എന്നെല്ലാം കവിതകളെഴുതിയും ജീവിക്കുന്ന ഒരു സാധു മാക്രിസ്റ്റ് എന്ന നിലയിൽ നുമ്മ തെണ്ടിപ്പോകും! അതുകൊണ്ടു് അച്ചങ്ങായിക്കു് ഇക്കടപ്പാടു്.)
സുന്നത്തു് ചെയ്യാത്ത, സുനയില്പിടിച്ചു് പാരബോളിക്കായി മൂത്രിച്ചിട്ടു്, കൈകഴുകാതെ രണ്ടുകൈകൾകൊണ്ടും മുറുക്കനെപ്പിടിച്ചു് ഹാംബർഗർ തിന്നുന്ന, ഹറാം പിറന്ന പന്നികളായ നാസയിലെ ശാസ്ത്രജ്ഞന്മാരും, ഔറത്ത് മറയുംവിധം പർദ്ദ ധരിക്കാതെ അവരോടൊപ്പം ഗവേഷണം ചെയ്യുന്ന സത്യനിഷേധികളായ ശാസ്ത്രജ്ഞകളുംപോലും “സ്ഥിതീ”കരിച്ചിട്ടുള്ള ഒരു യൂണിവേഴ്‌സൽ “നിച്ച് ഓഫ് ട്രൂത്ത്” ആണു് തുപ്പൽ, തുമ്മൽ, തൂറ്റൽ, ഊതൽ മുതലായ വിശുദ്ധ കർമ്മങ്ങൾ വഴിയുള്ള “ഹലാലിത്വം”.
ഗവേഷണശാലയിലെ മാർബിൾ തറയിലൂടെ ഉരുണ്ടുനേർച്ച നടത്തുന്ന ശാസ്ത്രജ്ഞവർഗ്ഗത്തിലെ പുരുഷവർഗ്ഗം, മൊഞ്ചത്തിശാസ്ത്രജ്ഞകൾ പാവാടയ്ക്കുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യഅറകൾ ശാസ്ത്രീയമായി, ലേസർ കണ്ണുകളിലൂടെ കാണാൻ പറ്റുമോ എന്നറിയാൻ ഒളികണ്ണിട്ടു് മുകളിലേയ്ക്കു് നോക്കി, അതുവഴി “അയ്യോപൊത്തോ” എന്നു് ഫീകരമായി ഫീതിദരായി, ഫിജൃംഭിതരായി, ശിവലിംഗമോഡൽ ഫാലസുമായി, ഫാപികളായി, ഫ്രാങ്കോകളായി, സുവർക്കത്തിലെ തുടുത്ത മുലകളുള്ള ഹൂറികളെയും, മദ്യപ്പുഴകളെയും, മുഹമ്മദ് (സ) യുടെ ഭാഷയിൽ പറഞ്ഞാൽ, തുടതുടുത്ത ബാലന്മാരെയും, സ്വർണ്ണക്കട്ടിലുകളെയും, ഒട്ടകരോമക്കിടക്കകളെയുമെല്ലാം, നോമ്പുനോക്കികളും നിസ്കാരികളും സക്കാത്തുദാനികളുമായവർ മരണശേഷം അനന്തമായി വസിക്കേണ്ടുന്ന സുവർക്കത്തിൽ എന്നേക്കുമായി നഷ്ടപ്പെടുത്തേണ്ടിവരുന്നതായ ഒരു സാഹചര്യം നിലവിലിരിക്കുന്നുണ്ടു്. ഔറത്ത് മറയുംവിധം പർദ്ദ ധരിക്കാതെ ഗവേഷിക്കുന്നതിലൂടെ ഉഴവുകാരായ പുരുഷശാസ്ത്രജ്ഞരുടെ സ്വർഗ്ഗീയസുഖവാസസാദ്ധ്യത എന്നേക്കുമായി നശിപ്പിക്കുകയും, അതോടൊപ്പം, അടിവച്ചടിവച്ചു് നരകത്തിലെ വറചട്ടിയിലേക്കു് സ്വയം നീങ്ങിക്കൊണ്ടിരിക്കുകയുമാണു് തങ്ങൾ ചെയ്യുന്നതെന്നു് കൃഷിയിടങ്ങൾ മനസ്സിലാക്കേണ്ടതുണ്ടു്.
(വെള്ളം നിറച്ച ബലൂണിന്റെ കഴുത്തു് മല്ലുമോഡലിൽ “S-കത്തികൊണ്ടു്” പൊടുന്നനെ അറുത്താലെന്നപോലെമാത്രം മൂത്രിക്കാൻ കഴിയുന്ന സ്ത്രീവർഗ്ഗം അനാദി കാലം മുതൽ പുരുഷവർഗ്ഗത്തെ വെറുക്കുന്നതിന്റെ പല കാരണങ്ങളിൽ ഒന്നു്, പുരുഷന്മാരെപ്പോലെ പാരബോളിക്കായി മൂത്രിക്കാൻ അവർ നടത്തിയ എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടതുകൊണ്ടാണു്. ഇന്നല്ലെങ്കിൽ നാളെ, ആ “പാരബോളിക് മൂത്രണ ശ്രമത്തിൽ” അവർ വിജയിക്കുമെന്നും, അതോടെ സ്ത്രീവർഗ്ഗവും പുരുഷവർഗ്ഗവും തമ്മിൽ അനാദി കാലം മുതൽ നിലവിലിരിക്കുന്ന കുടിപ്പക, അഥവാ വൈരുദ്ധ്യാത്മകമൂത്രിക്കലിൽ അധിഷ്ഠിതമായ “ആദിപ്പകയ്ക്കു് ” ഒരറുതിവരുമെന്നുമുള്ള പ്രതീക്ഷയിലാണു് പുരുഷവർഗ്ഗം!)
തീർച്ചയായും അല്ലാഹു വളരെ കാരുണ്യവാനും, ടെമ്പോവാനും, കേയെസാർട്ടീസിയും, കേ-റെയിലുമാണു്.
November 10 2021 13:29
“ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടും.” – പിണറായി വിജയൻ
“മാക്രിസ്റ്റുകളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള അന്യജാതികളുടെ കടന്നുകയറ്റത്തെ അതിശക്തമായി നേരിടും” എന്നായിരുന്നെങ്കിൽ സംഭവം ശരിക്കും വസ്തുനിഷ്ഠവും ഗർഭംകലക്കിയും ആയിരുന്നേനെ!
പിണറായി വിജയൻ ഇലക്ഷനുമുൻപു്: “മദ്യവർജനം നടപ്പിലാക്കി കേരളത്തെ മദ്യമുക്തമാക്കും.”
പിണറായി വിജയൻ ഇലക്ഷനുശേഷം: “175 മദ്യശാലകള്‍ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാര്‍ശ പരിഗണനയില്‍.”
പിണുവിനെ നമ്പിനോർ, അവർ ഊമ്പിനോർ!!
നമ്പലെന്തു്, ഊമ്പലെന്തു്, ഉളുപ്പെന്തു്, ഉന്തലെന്തു്, തള്ളലെന്തു് എന്നൊന്നും അറിയാൻ കഴിയാത്തവിധം ബൗദ്ധികമ്മിത്വം ബാധിച്ചു്, രാഷ്ട്രീയ ഷണ്ഡന്മാരായി, “പ്രബുദ്ധത, സാക്ഷരത, നവോത്ഥാനം, സ്ത്രീസമത്വം” എന്നെല്ലാം പിച്ചും പേയും പറഞ്ഞുകൊണ്ടു്, വനിതകൾക്കു് മതിലും, മനുഷ്യർക്കു് ചങ്ങലയും നിർമ്മിക്കുകയും, ദളിതുകൾക്കു് വിദ്യാഭ്യാസം അടക്കമുള്ള സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ നേരിടേണ്ടിവരുന്ന അയിത്തവും വിവേചനവും, ജീവാപായം വരെ സംഭവിക്കാറുള്ള ക്രൂരതകളും ഒന്നുകിൽ അന്തസ്സായി കണ്ടില്ലെന്നു് നടിയ്ക്കുകയോ, അല്ലെങ്കിൽ കഴിയുന്നിടത്തെല്ലാം പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന കുറേ “നമ്പർ വൺ കൂലിപ്പട്ടാളത്തെ” പാർട്ടിയുടെ, അഥവാ നേതാവിന്റെ ഏതു് സെപ്റ്റിക് ടാങ്കും നക്കിത്തുടച്ചു് വൃത്തിയാക്കാൻ സന്നദ്ധരാക്കി നിർത്തിയിട്ടുള്ളതുകൊണ്ടു് കേരള രാജാപ്പാർട്ട് അഭിനയം ഒരുവിധം കൈച്ചിലായിപ്പോകുന്നു. എല്ലാം മാർക്സ് മുത്തപ്പന്റെ കൃപാകടാക്ഷം!
November 12 2021 10:53
ഇൻസ്പെക്ടർ രാജേശ്വരിയുടെ സഹായസന്നദ്ധത തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ടു്.
പക്ഷേ, അവശതമൂലമല്ലാതെ, ആക്സിഡന്റിലോ വീഴ്ചയിലോ മറ്റോ പെട്ടു് ബോധംപോയി കിടക്കുന്നവരെ ഈവിധം വളച്ചുകൂട്ടി ചുമന്നാൽ, അങ്ങനെ ചെയ്യാതിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ലാത്ത ഗുരുതരമായ ഡാമേജുകൾക്കു് അതു് കാരണമാകാം.
ഉദാഹരണത്തിനു്, നട്ടെല്ലിനു് പറ്റിയ, ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ തിരുത്താൻ കഴിയുമായിരുന്ന ക്ഷതം ഈവിധം വളച്ചുകൂട്ടി എടുക്കുന്നതുവഴി, ജീവിതകാലം മുഴുവൻ കട്ടിലിൽ തളർന്നുകിടക്കേണ്ടതോ, വീൽചെയർ ഉപയോഗിക്കേണ്ടതോ ആയ സാഹചര്യത്തിലേക്കു് ആ വ്യക്തിയെ എത്തിച്ചുകൂടെന്നില്ല.
ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന്റെ ഭാഗമായി നിർബന്ധമായും പങ്കെടുത്തിരിക്കേണ്ട ഫസ്റ്റ് എയ്ഡ് കോഴ്‌സിൽപ്പോലും പഠിപ്പിക്കുന്ന കാര്യമാണിതു്.
ട്രാഫിക് ആക്സിഡന്റ് ഉണ്ടായാൽ തല്ലുകിട്ടാതിരിക്കാൻ തത്ക്ഷണം സ്ഥലം കാലിയാക്കുന്ന ഡ്രൈവന്മാരുടെയും ഡ്രൈവത്തികളുടെയും നാട്ടിൽ, അതൊന്നും വലിയ വില നൽകേണ്ട കാര്യമല്ല എന്നറിയാതെയല്ല ഇതു് പറയുന്നതു്.
അതുപോലെ, ഒരു ട്രാഫിക് ആക്സിഡന്റ് സംഭവിച്ചാൽ, വാഹനങ്ങൾക്കു് ചെറിയ ചളുക്കുകളല്ലാതെ മറ്റു് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നാൽ, കുറ്റം തന്റെ പക്ഷത്താണെന്നു് ബോദ്ധ്യമായ കക്ഷി, പേരും അഡ്രസ്സും ഇൻഷ്വറൻസ് ഡീറ്റെയിൽസും എതിർകക്ഷിക്കു് കൈമാറുകയോ, കുറ്റം ആരുടേതെന്ന കാര്യത്തിൽ തർക്കമുദിക്കുകയോ, അപകടത്തിൽ ആർക്കെങ്കിലും പരിക്കു് പറ്റുകയോ ചെയ്താൽ, പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്യാൻ ഓരോ ട്രാഫിക് പാർട്ടിസിപ്പന്റ്‌സും ബാദ്ധ്യസ്ഥരാണു്.
ആളില്ലാത്ത വാഹനത്തിൽ ഇടിച്ചാൽ, തന്റെ ഫോൺ നമ്പർ ആക്സിഡന്റ് സംഭവിച്ച സമയം മുതലായ വിവരങ്ങൾ ഒരു തുണ്ടുകടലാസിൽ എഴുതി വിൻഡ്ഷീൽഡിൽ പതിപ്പിച്ച ശേഷം മാത്രമേ ഉത്തരവാദി അപകടസ്ഥലത്തുനിന്നും അകലാവൂ.
ഈവക നടപടികളൊന്നും കൈക്കൊള്ളാതെ, ട്രാഫിക് ആക്സിഡന്റ് വരുത്തിയശേഷം സ്ഥലം വിടുന്നതു് (hit and run) സാരമാക്കാനില്ലാത്ത ഒരു കുറ്റകൃത്യമായി അവഗണിക്കപ്പെടുകയില്ല. ജർമ്മൻ പീനൽ കോഡ് പ്രകാരം, പണപ്പിഴയോ, മൂന്നുവർഷം വരെ നീളാവുന്ന തടവോ, ഒരു നിശ്ചിതകാലത്തേക്കു് ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യലോ വരെ ശിക്ഷ ലഭിക്കാവുന്ന ഒരു പക്കാ ക്രിമിനൽ കുറ്റമാണതു് .
“Hit and run” കുറ്റകൃത്യം ചെയ്യുന്ന “സെലിബ്രിറ്റികളെ” ആനയും അമ്പാരിയുമായി ചാനൽ ചർച്ചകളിലേക്കു് എഴുന്നള്ളിക്കുന്ന രീതിയാണു് നംബർ വൺ കേരളത്തിൽ നിലവിലിരിക്കുന്നതെന്നു് കേൾക്കുന്നു.
അതു്, കേരളം രാഷ്ട്രീയമായി നവോത്ഥാനിച്ചപ്പോൾ ജനം സാംസ്കാരികമായി പുരോഗമിച്ചതിന്റെ ലക്ഷണമായിരിക്കാനേ വഴിയുള്ളു.
November 16 2021 10:32
My son’s Tesla S. Poor me! ![]()
November 21 2021 14:07
“അണലികളേ, സർപ്പസന്തതികളേ, വെള്ളതേച്ച ശവക്കല്ലറകളേ” എന്നൊക്കെയാണു് യേശു യേരുശലേം ദേവാലയത്തിലെ “മഹാ” പുരോഹിതന്മാരെ വിളിച്ചിരുന്നതു്!
“ചുരുളി” സില്മയിലെ ചുരുളന്മാരുടെയും, “world toilet day” എന്നുകേട്ടാൽ, ആ “ഡേ”യുടെ ആത്യന്തിക ലക്ഷ്യം, “തന്നെ, തന്നെ മാത്രം”, ആർക്കും കൊതം കുത്തിയിരുന്നു് തൂറാൻ കഴിയുന്ന ഒരു “ലോക കക്കൂസ്” ആക്കി രൂപാന്തരീകരിച്ചു് ലോകത്തിനു് മുന്നിലും പിന്നിലും മുകളിലും താഴെയും തേജോവധം ചെയ്തു് നശിപ്പിക്കലാണെന്ന “ഉത്തമബോദ്ധ്യത്തിൽ”, സർവ്വനിയന്ത്രണവും നഷ്ടപ്പെട്ടു്, “സ്ത്രീഭയം” മൂലം പച്ചവെള്ളംപോലും കൂലങ്കഷമായി ചവച്ചരച്ചുമാത്രം കുടിക്കുന്ന പഞ്ചപാവങ്ങളും പച്ചപ്പരമാർത്ഥികളും, മുഹമ്മദ് നബി (സ)യുടെ ഭാഷയിൽ പറഞ്ഞാൽ, തന്റെ കൃഷിഭൂമിയെ അന്തം വിട്ടു് ഉഴുതുഴുതു് ഓർഗാസം ജനിപ്പിച്ചു് തറകളെ സുഖിപ്പിക്കുന്ന ഉഴവുകാരുമായ പുരുഷന്മാർക്കെതിരെ തെറിവാളുകളും വടിവാളുകളും കൊടുവാളുകളും പൊതുവാളുകളും നീട്ടിപ്പിടിച്ചു് ഉറഞ്ഞുതുള്ളുന്ന ഫെമിനിസത്തിലെ ചുരുളത്തികളുടെയും അത്രയൊരു ധൈര്യം സാക്ഷാൽ പ്രപഞ്ചസ്രഷ്ടാവും ഏകദൈവവും അരൂപിയും, നോൺ-വെജിറ്റേറിയൻ ആയതിനാൽ, മഹാപ്രളയശേഷം, “നോഹ ഒരു യാഗപീഠം പണിതു് ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു് എടുത്തു് യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിക്കുകയും, അതിന്റെ സൗരഭ്യവാസന മണത്തപ്പോൾ” സന്തുഷ്ടനാവുകയും ചെയ്ത യഹോവ (ഉല്പത്തി 8: 20-21), ലോകത്തെ പാപവിമുക്തമാക്കാനായി ആശാരി ജോസഫിനു് “വാർദ്ധക്യകാലേ” ഭാര്യ ആകേണ്ടിയിരുന്നവളായ സുന്ദരിക്കുട്ടി മറിയക്കുട്ടിയെ മധുരവാഗ്ദാനങ്ങൾ നല്കി വ്യഭിചരിച്ചു് ജനിപ്പിച്ച ഏകപുത്രനായ യേശുവിനുപോലും ഉണ്ടായിരുന്നില്ല എന്നുവേണം നിഗമിക്കാൻ.
അല്ലെങ്കിൽ എന്തായിരുന്നേനേ, നി. വ. ദി. ശ്രീ ശ്രീ ശ്രീ ശ്രീമാന്മാരായ, പരിശുദ്ധ ആർച്ച് ബിഷപ്പ് (“arc cotangent” bishop) ആലഞ്ചേരി, പരിശുദ്ധ ബിഷപ്പ് (“arc tangent” bishop) ഫ്രാങ്കോ, പരിശുദ്ധവട്ടനായ അച്ചൻ (“arc cosine” father) വട്ടായിൽ, പരിശുദ്ധ കന്യാസ്ത്രീ “Arcus iliopectineus” Sister) സെഫി, ഇത്യാദി, “നിത്യകന്യകന്മാരും നിത്യകന്യകകളും”, ദൈവദാസരും ദൈവദാസികളും, ദൈവപ്രതിനിധികളും പ്രച്ഛന്നവേഷധാരികളും, അധികാരരാഷ്ട്രീയ മേലാളന്മാരുടെ അവസരോചിത കൂട്ടുകച്ചവടക്കാരുമായ പൗരോഹിത്യ ജനുസ്സുകൾക്കെതിരെ അങ്ങേർ ഉപയോഗിക്കുമായിരുന്ന പുരോഗമനസാഹിത്യത്തിന്റെ വിഷമവൃത്തങ്ങളും വാസ്തവോക്തി അലങ്കാരങ്ങളും!!??
(നാലുവർഷങ്ങൾക്കു് മുൻപത്തെ ഒരു പോസ്റ്റ്)
November 23 2021 17:36
കമ്മീഷൻ ഒപ്പിക്കാൻ വേണ്ടി “പഞ്ചവർണ്ണപദ്ധതികൾ” ആസൂത്രണം ചെയ്യുന്നവരാണു് No. 1 കേരളത്തിലെ രാഷ്ട്രീയതെയ്വങ്ങൾ!
കഥകളുടെ ലോകത്തിൽ നിന്നും ഇതുവരെ മോചനം പ്രാപിച്ചിട്ടില്ലാത്ത ബാല്യത്തിൽ തളച്ചിടപ്പെട്ടിരിക്കുന്ന ഒരു ജനതയുടെ ചിലവിൽ ഏതാനും ചിലരുടെ സ്വകാര്യസ്വത്തുസമാഹരണം!
ഗണപതി എലിവാഹനനായി ഭൂമദ്ധ്യേ സഞ്ചരിക്കുന്നു. പ്രജാപതി “എലിക്കോപ്തർവാഹനനായി” വാനമദ്ധ്യേ വ്യാപരിച്ചു് കുഞ്ഞുങ്ങളെ ഹരിശ്രീ എഴുതിക്കുന്നു! കേരളത്തിലെ ജ്ഞാനപതികളും ജ്ഞാനപതിപത്നികളും അവരുടെ കുഞ്ഞുകുട്ടിപ്രാരാബ്ധങ്ങളുമെല്ലാം ദിവസേന ഓരോന്നു് എന്ന തോതിൽ വോൾവോയുടെ ലോ ഫ്ലോർ “ഡിസ്പ്പോസബിൾ” ബസുകളിൽ വാളയാർ, മരടു്, “മാരിക്കാർ”, മുല്ലപ്പെരിയാർ, അട്ടപ്പാടി, ചുരുളി, കുരിശുമുടി, മുടിമല, തുപ്പൽമല, അമ്മമല, ശ്രീവായുമല, ശബരിമല മുതലായ പുണ്യകേന്ദ്രങ്ങളിലേക്കു് തീർത്ഥാടനംചെയ്തും, കിറ്റു് ഭുജിച്ചും, ഗഹനമായ ലോകകാര്യങ്ങളെപ്പറ്റി ഫിലോസഫിച്ചും, കീജേ വിളിച്ചും, നാടൻപാട്ടുകൾ പാടിയും, അതിനൊപ്പിച്ചു് “അങ്ങോട്ടൊരുതെയ് ഇങ്ങോട്ടിരുതെയ് തെയ്തെയ്തോ” എന്ന രീതിയിൽ താളാത്മകമായി ചുവടുവച്ചും, പൊങ്കാലയിട്ടും, മതിലുകെട്ടിയും, ചങ്ങലകിലുക്കിയും അല്ലലില്ലാതെ വാനരാത്മകമായി ചാടിക്കളിച്ചു് കാലം പോക്കുന്നു.
“ഗോഡ്സ് ഓൺ കണ്ട്രി” എന്ന കേരളത്തിന്റെ പദവി UN, Vogue മുതലായ ഏജൻസികൾ ഔദ്യോഗികമായി അംഗീകരിച്ചതുമുതൽ, കർത്തൃപ്രാർത്ഥനയിലെ, “നിന്റെ രാജ്യം വരേണമേ” എന്ന ഭാഗം ഒഴിവാക്കിയാണു് മലയാളനസ്രാണികൾ ദൈവത്തോടു് പ്രാർത്ഥിക്കാറുള്ളതു്. കിറ്റുരായാവായി അന്നദാതാവായ പിണറായി വിജയൻ മോൻസൺ മാവുങ്കലിൽ നിന്നും പണ്ടത്തെ റഷ്യൻ ത്സാറിന്റെ കിരീടവും ചെങ്കോലും ടിപ്പുവിന്റെ സിംഹാസനവുമെല്ലാം സംഘടിപ്പിച്ചു് വാണരുളാൻ തുടങ്ങിയതോടെ ദൈവത്തിന്റെ സ്വർഗ്ഗരാജ്യം ഗോഡ്സ് ഓൺ ഭൂമി മലയാളത്തിലും വന്നുകഴിഞ്ഞല്ലോ. ദൈവരാജ്യം വന്നു് കേരളം സ്വർഗ്ഗമായിക്കഴിഞ്ഞതിനാൽ ദൈവരാജ്യവും തന്മൂലം സ്വർഗ്ഗവും പിന്നെ കേരളത്തിലായിരിക്കുമല്ലോ. കേരളത്തിലായിരിക്കുമ്പോൾ ദൈവരാജ്യത്തിനു് സ്വർഗ്ഗത്തിൽ ആയിരിക്കാൻ കഴിയില്ലല്ലോ!
ഈയൊരു ലോജിക്കൽ പരിഗണനയുടെ പേരിലാണു്, കർത്തൃപ്രാർത്ഥനയിലെ, “നിന്റെ രാജ്യം വരേണമേ” എന്ന ഭാഗം കേരളനസ്രാണികൾ ഒഴിവാക്കിയതു്. സാധിച്ചു് കിട്ടിയ കാര്യത്തിന്റെ പേരിൽ വീണ്ടാമതും ഒരു ശ്രദ്ധ ക്ഷണിക്കൽ പ്രമേയം പാസ്സാക്കി ദൈവതിരുമുമ്പിൽ സമർപ്പിച്ചു് “ഒള്ള കഞ്ഞിയിൽ പാറ്റ വീഴിക്കാനും” മാത്രം മല്ലുനിയമസഭാസാമാജികരല്ല സത്യവിശ്വാസികളായ നല്ലനസ്രാണികൾ.
November 24 2021 12:00
ഒറ്റുകാശു്
ദൈവത്തിന്റെ ഏകജാതനായ യേശുവിനെ ചുംബനംവഴി ഒറ്റിക്കൊടുത്തതിന്റെ പേരിൽ മുപ്പതു് വെള്ളിക്കാശുകളാണു് അവന്റെ പന്ത്രണ്ടു് ശിഷ്യരിൽ ഒരുവനായിരുന്ന യൂദാസിനു് യേരുശലേം ദേവാലയത്തിലെ മഹാപുരോഹിതർ എണ്ണിക്കൊടുത്തതു്! ഇന്നത്തെ എക്സ്ചേഞ്ച് റെയ്റ്റിൽ ആ ഒറ്റുകാശു് ഒരുപാടു് അമേരിക്കൻ ഡോളറിനു് തുല്യമായ ഒരു തുകയായിരുന്നിരിക്കണം.
പണമില്ലാത്തവൻ പിണം! പണമെറിഞ്ഞാൽ ഏതു് പിണത്തിനും പിണുവാകാം. അതാണു് ലോകഗതിയും ലോകനിയമവും. ബാക്കിയെല്ലാം ധർമ്മപുരാണവാചകമടികളുടെ ചൂടുകാറ്റുകൾ മാത്രം!
കമ്മ്യൂണിസത്തിലായാലും ക്യാപ്പിറ്റലിസത്തിലായാലും ഒറ്റു്, ചതി, വഞ്ചന, കുലംകുത്തികളെ ഉന്മൂലനം ചെയ്യൽ മുതലായ ഡിപ്ലോമാറ്റിക് സേവനങ്ങൾ പൂജ്യം കൂലിക്കു് ലഭിക്കില്ല. അതാതു് മാർക്കറ്റ് നിലവാരം അനുസരിച്ചായിരിക്കും താരിപ്പു് എന്നേയുള്ളു. സപ്ലൈ ആൻഡ് ഡിമാൻഡ്! കൊടിയ ദാരിദ്ര്യം നിലവിലിരിക്കുന്ന ഒരു സമൂഹത്തിൽ ഒരു കിറ്റിനുപോലും മനുഷ്യരെ ഒറ്റുകാരും ചതിയരും വഞ്ചകരും കൊലപാതകികളുമാക്കി മാറ്റാൻ കഴിയും.
ഇടതുകേർമെന്റിനെ അധികാരത്തിലെത്തിച്ചാൽ, മദ്യവർജ്ജനം നടപ്പാക്കുമെന്നു് പറഞ്ഞു് ജനത്തെ കബളിപ്പിക്കാൻ മുറ്റത്തു് വാഴനട്ട മലയപ്പുലയനെയോ, ഏതെങ്കിലുമൊരു ഓട്ടർഷ ഡ്രൈവനെയോ ഡ്രൈവത്തിയെയോ ഏർപ്പാടാക്കിയിട്ടു് കാര്യമില്ല. ജനം ഹീറോകളെയാണു്, സീറോകളെയല്ല ആരാധിക്കാൻ വെമ്പുന്നതു്! അവരുടെ അഭിപ്രായമാണു് കേൾക്കാൻ ആഗ്രഹിക്കുന്നതു്! അതുകൊണ്ടാണു് ഇടതുകേർമെന്റിന്റെ മദ്യവർജ്ജനവ്യാജവാഗ്ദാനം വിളംബരം ചെയ്യാൻ സിൽമാ സെലിബ്രിറ്റികളായ KPAC ലളിതയും ഇന്നസന്റുമെല്ലാം ഏർപ്പാടു് ചെയ്യപ്പെട്ടതു്.
കുടുക്ക പൊട്ടിച്ചു് സമ്പാദ്യം പാർട്ടിക്കു് ദാനംചെയ്ത ബീഡി തെറുപ്പുകാരനെപ്പോലെയല്ല, സ്വന്തം “ജനസേവനത്തിനു്” കണക്കു് പറഞ്ഞു് കാശു് വാങ്ങുന്നവരാണു് ജനകോടികളുടെ ആരാധനാപാത്രങ്ങളായ സെലിബ്രിറ്റികൾ. സെലിബ്രിറ്റികൾ തുപ്പുന്നതു് നക്കാനും, സെലിബ്രിറ്റികൾക്കു് മൂത്രമൊഴിക്കാനായി മലർന്നു് കിടന്നുകൊടുക്കാനുംവരെ സന്നദ്ധരാകുന്ന ആരാധകരെ സംബന്ധിച്ചു് ജീവാത്മാവും പരമാത്മാവുമാണു് അവരുടെ സ്വന്തം സെലിബ്രിറ്റികൾ!
ഉദ്ദിഷ്ടകാര്യം സാധിച്ചുകിട്ടിയാൽ അതിന്റെ പേരിൽ ആരാധ്യർക്കു് ഉപകാരസ്മരണയർപ്പിച്ചു് നന്ദി പ്രകടിപ്പിക്കുന്നതാണു് അനാദികാലം മുതൽ ആരാധകവൃന്ദത്തിന്റെ രീതി. മദ്യവർജ്ജനം എന്ന കള്ളക്കളി തന്മയത്വമായി അഭിനയിച്ചു് ജനത്തെ കബളിപ്പിച്ചു് അധികാരത്തിലെത്താൻ സഹായിച്ച KPAC ലളിതയുടെ മുഴുവൻ ചികിത്സാചിലവും വഹിക്കാൻ പിണറായി ഗവണ്മെന്റ് തീരുമാനിച്ചതും, ഏതുവിധേനയും അധികാരം നേടുക എന്ന പാർട്ടിയുടെ ഉദ്ദിഷ്ടകാര്യം ഒപ്പിച്ചുകൊടുത്തതിനുള്ള ഒരു ഉപകാരസ്മരണയായി കണ്ടാൽ മതി.
ആരെ കബളിപ്പിച്ചാണോ തങ്ങൾ അധികാരം കരസ്ഥമാക്കിയതു്, ആ ജനത്തിന്റെ വിയർപ്പിന്റെ ഫലമായ നികുതിപ്പണംകൊണ്ടുതന്നെ വേണമായിരുന്നോ ആ “ജീവകാരുണ്യപ്രവൃത്തി” എന്നു് ചോദിക്കാൻ ഇപ്പോൾ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, അവർക്കു് “ഓഞ്ചിയം-വാളയാർ-ലാവ്ലിൻ-ഓന്തുമാൻ” ഫെയിം പിണറായിയെപ്പറ്റിയോ മാക്രിസ്റ്റ് പാർട്ടിയെപ്പറ്റിയോ ഒരു ചുക്കുമറിയില്ല എന്നേ ഗ്രാമീണഭാഷയിൽ പറയാനുള്ളു. ഗ്രാമീണഭാഷയിൽ പറഞ്ഞാൽ അക്ഷരംപ്രതി മനസ്സിലാക്കാൻ കഴിയുന്നവരാണു് ഗ്രാമീണരായ മലയാളികൾ. കേൾവിക്കാരുടെ മറുചോദ്യങ്ങൾ ഒഴിവാക്കാൻ ഗ്രാമീണഭാഷാപ്രയോഗം വളരെ ഉത്തമമാണു്.
അധികാരത്തിൽ പിടിച്ചിരിക്കാൻ ഊതിപ്പെരുപ്പിച്ച ഹീറോ ഇമേജുകളും, വ്യാജ വാർത്തകളും, വ്യാജ വാഗ്ദാനങ്ങളും, ഇല്ലാക്കഥകളും, പച്ചനുണകളുമെല്ലാം ധാരാളമായി ജനങ്ങൾക്കിടയിൽ വാരി വിതറേണ്ടതുണ്ടു്. ജനം ബൌദ്ധികമായി എത്ര പിന്നാക്കാവസ്ഥയിലാണോ അത്ര എളുപ്പം അവരെ വഞ്ചിക്കാൻ കഴിയും.
“യഹോവയായ ദൈവം തന്റേതായി തിരഞ്ഞെടുത്ത ജനമാണു് നിങ്ങൾ” എന്നു് മോശെ പണ്ടു് യഹൂദരെ പറഞ്ഞു് പറ്റിച്ചതുപോലെ, ബോധമില്ലാത്തവരോടു് നിങ്ങൾ പ്രബുദ്ധരാണെന്നും, നാലക്ഷരം തെറ്റുകൂടാതെ എഴുതാൻ അറിയാത്തവരോടു് നിങ്ങൾ സമ്പൂർണ്ണസാക്ഷരരാണെന്നും, പൊട്ടക്കിണറിന്റെ ചെളിത്തട്ടിൽ പൂണ്ടുവിളയാടുന്ന മാക്രികളോടു് നിങ്ങൾ ഏഴാം സ്വർഗ്ഗത്തിൽ “വർണ്ണപ്പട്ടങ്ങളായി” പാറിനടക്കുന്ന നംബർ വണ്ണുകളാണെന്നും മറ്റും പറഞ്ഞു് പിരികയറ്റുന്ന ഫ്രോഡ്സ്റ്ററെ സൂപ്പർ ഹീറോയായി അംഗീകരിക്കാൻ ഒരു പ്രത്യേക ആവേശംതന്നെ പ്രകടിപ്പിക്കുന്നവരാണു്, “മനുഷ്യനാകൂ” എന്ന വിപ്ലവഗാനം പാടി മനുഷ്യരായവർ, “യെശ്ശുവിനാൽ” രക്ഷിക്കപ്പെട്ടവർ, ദൈവമക്കളായവർ മുതലായ ജനുസ്സുകളിൽപെട്ട കേരളീയർ.
താനൊരു ബുദ്ധിജീവിയാണെന്നു് പരസ്യപ്രസ്താവന നടത്തുന്ന സാറന്മാരോടു് ഒരു സോഫ്റ്റ് കോർണർ ഉള്ളവരാണു് മേല്പടിയാന്മാരും “മേല്പടിയാത്തികളും”. ഒരുവിധം കൊള്ളാവുന്നതും കൊള്ളിക്കാവുന്നതുമായ ഒരു സാർ താനൊരു സുന്ദരിയാണെന്നു് പറയുന്നതു് കേട്ടാൽ പുഡിങ് പോലെ മൃദുലതരളിതരാകാത്ത സ്ത്രീരത്നങ്ങൾ ലോകത്തിൽ വിരളമാണെന്നോർത്താൽ, ഇതൊന്നും ബല്യ ഇശ്യു ആക്കേണ്ട കാര്യങ്ങളല്ല.
ഷൂസ്, പാന്റ്സ്, ബ്ലൌസ്, ചൂരിദാർ, പർദ്ദ, ബുർഖാ മുതലായവയുടെ സൈസ് പോലെയല്ല, സൈസ് നംബർ എത്ര കൂടിയിരിക്കുന്നോ അത്രയെളുപ്പം മനുഷ്യരെ കബളിപ്പിച്ചു് കിടത്താൻ പറ്റുന്ന ഒരു വജ്രായുധമാണു് മുഖസ്തുതി.
November 24 2021 15:09
യങ്കീസ് വോൾ സ്ട്രീറ്റ്! മുംബൈസ് റെഡ് സ്ട്രീറ്റ്!! ഡിഫീസ് ഫുഡ് സ്ട്രീറ്റ്! പിഗ്സ് ഷിറ്റ് സ്ട്രീറ്റ്!!
ഉദരനിമിത്തം ബഹുകൃതവേഷം!!!
November 26 2021 10:06
എൻജിനിയറിങ് വിദ്യാർത്ഥിയായിരുന്ന പി. രാജനെ അക്കാലത്തെ കാങ്കിരസ് ആഭ്യന്തരമന്ത്രി കരുണാകരന്റെ പൊലീസ് കസ്റ്റഡിയിൽ വച്ചു് മർദ്ദിച്ചു് കൊലപ്പെടുത്തുകയും, അതിന്റെ പേരിൽ കരുണാകരനു് രാജിവക്കേണ്ടി വരികയും ചെയ്തതുകൊണ്ടു്, നിയമസഹായം തേടി “pollice” സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളെ, അവരുടെ പേട്രിയാർക്കൽ ഭർത്തൃവീട്ടുകാർക്കും നിയമപാലകഹരിശ്ചന്ദ്രനായ സി. ഐ. ഏമാനുമെതിരെ നടപടി എടുക്കണമെന്നു് കുറിപ്പെഴുതിവച്ചശേഷം ആത്മഹത്യ ചെയ്യേണ്ട നിലയിലേക്കു് ഡിസ്ചാർജ് ചെയ്യുകയല്ലാതെ, ആഭ്യന്തരമന്ത്രി “ഇരട്ടച്ചുങ്കൻ” പിണറായിപ്പോലീസിനു് മറ്റു് മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. അല്ലാതെ, “തത്ക്ഷണഉന്മൂലനം” എന്ന മാക്രിസ്റ്റ് നിയമപരിപാലനനയം അറിയാത്തതുകൊണ്ടോ മറന്നതുകൊണ്ടോ അല്ല മോഫിയ പർവീണിനെതിരെ തത്കാലം നീതിന്യായാധിഷ്ഠിതമായ തെറിവിളിനയം മതിയെന്നു് ഞങ്ങ തീരുമാനിച്ചതു്. കഷ്ടകാലത്തിനു് ജനരോഷം മൂത്തു് ബോസ്സ് പിണറായി രാജിവയ്ക്കേണ്ടി വന്നാൽ, മാക്രിസ്റ്റ് മാഫിയോസികളുടെ വഴിവിട്ട ഉപജീവനം അവതാളത്തിലാവുമല്ലോ.
കംണിഷ്ടുകൾ നിയന്ത്രിക്കുന്ന “pollice” സ്റ്റേഷനിൽ കാലുകുത്താൻ ധൈര്യപ്പെടുന്ന വർഗ്ഗശത്രുക്കളെ, അവർ ആണുങ്ങളാകട്ടെ പെണ്ണുങ്ങളാകട്ടെ, “വൺ ടൂ ത്രീ മണി” മോഡലിൽ തത്ക്ഷണം കഥകഴിച്ചു്, “എല്ലാം ശരിയാക്കൽ പിണു” മോഡലിൽ കുഴികുത്തി ഉപ്പിട്ടുമൂടി തെളിവുകൾ നശിപ്പിക്കുന്നതാണു് ഞങ്ങ “pollice” ഏമാന്മാരുടെ സാധാരണ രീതി. ഫെയ്‌സ്ബുക്കിലൂടെയും മറ്റും ഞങ്ങ പതിവായി ഇറക്കുന്ന ഔദ്യോഗികട്രോളുകൾ കണ്ടിട്ടുള്ളവർക്കു് ഇക്കാര്യത്തിൽ ഒരു സംശയമുണ്ടാകാൻ വഴിയില്ല.
സംഭവിക്കാൻ പാടില്ലായിരുന്ന ഒരനീതി, ആഭ്യന്തരമന്ത്രി എന്ന നിലയിൽ തന്റെ അധികാരപരിധിയിൽ വരുന്ന പോലീസുകാരിൽ നിന്നും സംഭവിച്ചതിന്റെ പേരിൽ കരുണാകരൻ രാജിവച്ചതുകൊണ്ടു്, സംഭവിക്കാൻ പാടില്ലാത്ത അനേകം അനീതികൾ നിരന്തരം തന്റെ അധികാരപരിധിയിലുള്ള പോലീസുകാരിൽ നിന്നും, തന്റെ അറിവോടും സമ്മതത്തോടും കൂടി പാർട്ടിയുടെ സ്വന്തം കമ്മീഷനുകളും നിയമപാലകരുമായി വാഴിക്കപ്പെട്ടിരിക്കുന്ന മറ്റിനം ക്രിമിനലുകളിൽനിന്നുമെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പേരിൽ പിണറായി വിജയനും രാജിവയ്ക്കുമെന്നു് ആരും വ്യാമോഹിക്കേണ്ട.
അതു് വേറെ ജനുസ്സു്. അതു് വേറെ തൊലിക്കട്ടി. കാണ്ടാമൃഗത്തിനു് നീർക്കുതിരയിൽ ജനിച്ചു് കാട്ടാനയിൽ നിന്നും മാമ്മോദീസായും ചോറൂണും തൈലാഭിഷേകവും ഏറ്റുവാങ്ങിയ സങ്കരയിനങ്ങൾപോലും കണ്ണിൻവെട്ടത്തു് കണ്ടാൽ വാരിയംകുന്നനെപ്പോലെ തോറ്റോടുന്ന തൊലിക്കട്ടി.
November 27 2021 14:16
“ഹലാലിന്റെ അർത്ഥം നല്ല ഭക്ഷണം എന്നു് മാത്രമാണു്.” – പിണറായി വിജയൻ,.
“ഗുലുമാലിന്റെ അർത്ഥം ‘പരനാറിത്തം’ എന്നു് മാത്രമാണു്.” – ജീവിക്കാനായി അദ്ധ്വാനിക്കുന്ന സാമാന്യജനം കൂടണയുന്ന സന്ധ്യാനേരങ്ങളിൽ, പതിവായി ചാനലിൽ വിപ്ലവനാമം ജപിച്ചു് “അവശരും ആലംബഹീനരുമായവരെ” നവോത്ഥാനിക്കാനായി ഇടതു് പക്ഷാഘാതം ബാധിച്ചവരെപ്പോലെ ഏന്തിവലിഞ്ഞു് ബോധവത്കരിക്കുന്ന ചെംചോരച്ചോപ്പൻ ആദ്ധ്യാത്മിക വിടുവായൻ കംണിഷ്ട് മാക്രി.
അപ്പോൾ, എന്റെ – (ബൈബിളിലെ പഴയ നിയമത്തിൽ “ബ്ലായ്ക്ക് ആൻഡ് വൈറ്റായി” എഴുതപ്പെട്ടിരിക്കുന്ന ന്യായപ്രമാണത്തിന്റെ സ്രഷ്ടാവും യഹൂദപ്രവാചകനുമായിരുന്ന മോശെയുമായി ഏകദൈവൻ യഹോവ സംസാരിച്ച ഭാഷയെ അനുകരിച്ചു് പറഞ്ഞാൽ, “ഈ ഞാനാകുന്ന ഞാന്റെ”) – ഐഡിയോളജിക്കലും, ആദ്ധ്യാത്മികവും, ഫിലോസഫിക്കലുമായ ചോദ്യം ഇതാണു്:
എന്താണു് ഹലാൽ? എന്താണു് “നല്ല” ഭക്ഷണം? എന്താണു് ഗുലുമാൽ? എന്താണു് നല്ല പരനാറിത്തം? എന്താണു് ചോപ്പു്? എന്താണു് കോപ്പു്? എന്താണു് കോപ്പക്കബാന??
“തത്വമസി!”, അഥവാ, “അതു് (കേവലം) നീ ആകുന്നു, (ഈ) ഞാൻ ബ്രഹ്മമാകുന്നു”, അഥവാ, അതുതാനല്ലയോ ഇതു്?” എന്ന ഭാരതീയവും സനാതനവുമായ ആദ്ധ്യാത്മികദർശനത്തിന്റെ “വൈകാരിക” പശ്ചാത്തലത്തിൽ, അതു് “കേവലമായ താനും”, ഇതു് “ബ്രഹ്മമായ ഞാനും” ആണെന്നിരിക്കെ – മറ്റൊന്നാകാൻ മനുദർശനാധിഷ്ഠിതമായി കഴിയില്ലെന്നിരിക്കെ – ഞാനാരാ? താനാരാ? താനാരയാരാ?, തന്നാരയാരാ?, കൊടുങ്ങല്ലൂരമ്മയാരാ?, ഇടതുപക്ഷകേരളത്തിലെ സായംസന്ധ്യാതള്ളാർപാടത്തെ താന്തോന്നിയായ അന്തോണിയാരാ?, മലമണ്ടനായ മന്ദനാരാ?, മന്ദാകിനിയാരാ?, താഴേപ്പാടം മുള്ളാർപാടത്തെ ഹമുക്കായ മൊമ്മോട്ടി റിയാലിസ്റ്റാരാ?, വല്ലാർപാടത്തെ അമ്മയാരാ?, അമ്മായിയാരാ?, അമ്മൂമ്മയാരാ?, ആരാരാ?, ആരോമലാരാരാ? മുതലായ ചോദ്യങ്ങൾ ജന്മനാ ഒരു ആദ്ധ്യാത്മികഫിലോസഫറായ എന്നെ ചില്ലറയൊന്നുമല്ല അലട്ടുന്നതു്.
അതിന്റെ പേരിൽ നിദ്രാവിഹീനങ്ങളായ രാവുകൾ ഞാൻ തള്ളിനീക്കാൻ തുടങ്ങിയിട്ടു് വർഷങ്ങളായി. ഭാഗ്യത്തിനു്, നിഷ്കാമകർമ്മിയായി പകൽ മുഴുവൻ, പാമ്പു് കടിക്കാൻ വരുന്നതോ, പർവ്വതത്തിന്റെ മുകളിൽ നിന്നും നിലയില്ലാക്കയത്തിലേക്കു് കാലിടറി വീഴുന്നതോ, തെരുവിൽ നിരന്നുകിടക്കുന്ന നാണയങ്ങൾ വാരിക്കൂട്ടുന്നതോപോലുള്ള എന്റെ ബാല്യകാലസ്വപ്നങ്ങൾപോലും കാണാൻ കഴിയാത്തവിധം “മൂർഖൻ വലിച്ചു്” ഉറങ്ങാൻ കഴിയുന്നുണ്ടു്. അല്ലെങ്കിൽ എന്തായിരുന്നേനേ എന്റെ സ്ഥിതിയും സൃഷ്ടിയും സംഹാരവും? ദൈവാനുഗ്രഹം എന്നല്ലാതെ എന്തു് പറയാൻ?
സത്യത്തിൽ, കേവലമനുഷ്യർ എന്ന നിലയിൽ, തടസ്സമില്ലാതെ പുറത്തുവരുന്ന ഓരോ വളികൾക്കും, ഓരോ ഏമ്പക്കങ്ങൾക്കും, കാശുവാങ്ങി അഭിനയിക്കുന്ന – ഫെമിനിസ്റ്റുകളോ, ഫെമിനിസ്റ്റുകൾ അല്ലാത്തതോ ആയ – പോൺസ്റ്റാറുകൾ ഓരോ റെസിപ്രൊക്കേഷനുകൾക്കുമൊപ്പം, “Oh, God!, Oh, my God!, Thanks, God!” മുതലായ എക്സ്റ്റാറ്റിക് സീല്ക്കാരങ്ങളിലൂടെ സാക്ഷാൽ ദൈവത്തിനു് നന്ദി പറയുന്നതുപോലെ, ഹൃദയംഗമമായും നിസ്സീമമായും നന്ദി പറയാൻ നശ്വരരും നശീകരങ്ങളും നാറ്റക്കേസുകളുമായ നമ്മൾ മനുഷ്യർ ബാദ്ധ്യസ്ഥരാണു്.
പക്ഷേ, അല്ലാഹുവിന്റെ അംബാസഡർ ജിബ്രീൽ മലക്കു് വഴി മുഹമ്മദ് നബി (സ) മനസ്സിലാക്കിയതുപോലെ, അല്ലാഹു ഇച്ഛിച്ചാലല്ലാതെ മനുഷ്യർക്കു് ഇച്ഛിക്കാൻ കഴിയില്ല എന്നതിനാൽ, സർവ്വശക്തനായ അല്ലാഹു കഷ്ടപ്പെട്ടു് സൃഷ്ടിച്ച ഭൂമിയും, അതിലെ മനുഷ്യരും മൃഗങ്ങളും സസ്യലതാദികളും, ഭൂമിദേവിയുടെ മുലകുടിച്ചു് ജീവിക്കുന്ന ആകമാന പ്രപഞ്ചത്തിലെ ലക്ഷോപലക്ഷം ഗാലക്സികളും ബ്ലായ്ക്ക് ഹോളുകളുമെല്ലാം, ഏകദൈവങ്ങൾക്കു് “ഹൃദയംഗമമായും നിസ്സീമമായും നന്ദി പറയാതെ”, ആകെമൊത്തം ടോട്ടൽ ഇച്ചീച്ചിയായി, അറേബ്യയിൽ അവതരിച്ച മുഹമ്മദ് നബിയുടെ കാലത്തും, അതിനു് മുൻപും, അതിനു് ശേഷവും സത്യനിഷേധികളും ദൈവനിഷേധികളുമായി തുടരുന്നു! കഷ്ടം തന്നെ മൊയ്ലാളീ, കഷ്ടം തന്നെ!!
ഇന്നല്ലെങ്കിൽ നാളെ, അരൂപിയായതിനാൽ സ്വരൂപിയോ വിരൂപിയോ പോലുമല്ലാത്ത വലിയവനായ അല്ലാഹു, എല്ലാ മനുഷ്യർക്കും ഒരുവിധം പൊരുത്തപ്പെടാൻ കഴിയുന്ന വിധത്തിൽ തന്റെ “ഇച്ഛയെ” പുനഃപരിശോധിച്ചു്, രൂപാന്തരീകരിച്ചു് പ്രപഞ്ചമാസകലം കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ്-മാക്രിസ്റ്റ് മോഡൽ പിണു സോഷ്യലിസം നടപ്പിലാക്കും എന്നു് പ്രതീക്ഷിക്കാനല്ലാതെ, “നശ്വരരും നശീകരങ്ങളും നാറികളും നികൃഷ്ടജീവികളുമായ നമ്മൾ പാവം മനുഷ്യർ” എന്തു് ചെയ്യാൻ? ഈശ്വരോ രക്ഷതു! ആദ്ധ്യാത്മീകേശ്വരോ രക്ഷതു! ഭൗതീകേശ്വരോ രക്ഷതു! പ്രോഗ്രാമറീശ്വരോ രക്ഷതു!!
November 27 2021 17:04
ഒരു ഹാർഡ് കോർ കംണിഷ്ട് എന്ന നിലയിൽ പ്രിയ സഖാക്കളോടു് ചില കാര്യങ്ങൾ പറയാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണു്:
ധനികരും ദാരിദ്ര്യം എന്തെന്നറിയാത്തവരുമായ കേരളത്തിലെ ജനങ്ങൾക്കു് കംണിഷ്ടുകൾ ഒരു തമാശയ്ക്കു് 2021-ൽ കിറ്റു് വിതരണം ചെയ്തതു് സഖാവു് പിണുവിന്റെ ഭരണകാലത്തു് കേരളത്തിൽ ദാരിദ്ര്യം ഉണ്ടായിരുന്നതുകൊണ്ടാണു് എന്നു് വകമാറ്റി സ്ഥാപിക്കാൻ ചില കുത്സിതശക്തികൾ നീതി ആയോഗിന്റെയും “അനീതി ഈയോഗിയുടെയും” 2015-16-ലെ ഡേയ്റ്റ വച്ചു് ശ്രമിക്കുന്നതായി ശ്രദ്ധയില്പെട്ടിരിക്കുന്നു!
അത്തരം നികൃഷ്ടജീവികൾക്കു് നമ്മൾ വിതരണം ചെയ്യേണ്ട ക്യാപ്‌സൂൾ ഇതാണു്:
റിപ്പോർട്ടിന്റെ പുറംചട്ട മാത്രം വായിച്ചിട്ടു് റിപ്പോർട്ട് ചെയ്യുന്നോ ഊളേ? (പശു, ചാണകം, ഗർഭിണി, ശൂലം, സരിത, ചാണ്ടി, തോണ്ടി ഇത്യാദി മേമ്പൊടികൾ പതിവുപോലെ). കംണിഷ്ട് കാര്യങ്ങളുടെ ജനാധിപത്യ ഉള്ളുകള്ളികൾ അറിയാതെ പ്രതിലോമകാരികളുടെ ലോകത്തിലേക്കു് വസ്തുതാവിരുദ്ധമായി റിപ്പോർട്ടിക്കുന്ന കുലംകുത്തികളായ പരനാറികൾ ഇന്നല്ലെങ്കിൽ നാളെ വടിവാൾ നീട്ടിപ്പിടിച്ചു് നിൽക്കുന്ന കൊടി സുനിയെ കണികണ്ടുണരേണ്ടി വരുമെന്നു് സില്മാത്മകവും കാവ്യാത്മകവുമായി ഞങ്ങ നിന്നെ ഓർമ്മിപ്പിക്കുന്നു! കളിച്ചാൽ ഞങ്ങ കളി പഠിപ്പിക്കും!! (പിന്നണിഗാനങ്ങൾ പോലുള്ള തെറിവിളികൾ കാളമൂത്രം പോലെ ഒഴുകിക്കൊണ്ടിരിക്കണം. തെറിവിളിയുടെ കാര്യത്തിൽ എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടതു് കൂടാതിരിക്കാനല്ല, കുറയാതിരിക്കാനാണു് എന്നു് ഒരിക്കലും മറക്കാതിരിക്കുക!)
സാമ്രാജ്യത്വശക്തികളുടെ മൂലധനാധിഷ്ഠിത ഇടപെടൽ മൂലം കാലാകാലമായി ഭാരതത്തിൽ നിലവിലിരിക്കുന്ന ദാരിദ്ര്യത്തിനു് നാഷണൽ ഹൈവേയുമായുള്ള അവിശുദ്ധബന്ധത്തിലേക്കാണു് “NHFS-4, NHFS-5” എന്ന കോഡുകളിലെ “NH” സൂചിപ്പിക്കുന്നതു്. “FS” എന്നാൽ ഫോറിൻ സർവ്വീസ് ആണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. നാഷണൽ ഹൈവേയിലൂടെ ഭീമമായ ടോൾ നല്കി നാലോ അഞ്ചോ ഫോറിൻ സർവ്വീസുകൾ ഷട്ടിലടിക്കുന്നുണ്ടു് എന്ന ഭീകരസത്യമാണു് അതിൽനിന്നും നമ്മൾ മനസ്സിലാക്കേണ്ടതു്. ബിഗ് ബ്രദർ എന്നെ വീക്ഷിക്കുന്നുണ്ടു് എന്നതിനാൽ, വിശദാംശങ്ങളിലേക്കു് കടക്കാൻ എനിക്കു് നിവൃത്തിയില്ല.
സഖാക്കളേ, സുനികളേ, കൊടികളേ, പോരാളികളേ, ഷായികളേ, ചാവേറുകളേ!
“NHFS-4, NHFS-5” എന്ന കോഡുകളിൽ പ്രചരിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകളെ ഒരു കാരണവശാലും നിങ്ങൾ നമ്പാതിരിക്കുക! “ABCD-3, EFGH-4” എന്നിവയാണു് അദ്ധ്വാനിക്കാതെ നോക്കുകൂലി വാങ്ങുന്ന തൊഴിലാളിവിഭാഗത്തിന്റെ സംരക്ഷണാധികാരികളായ പോളിറ്റ് ബ്യൂറോ ചാരുകസേരകളാൽ വിശ്വസനീയം എന്നു് കാറ്റഗറൈസ് ചെയ്യപ്പെട്ടിരിക്കുന്ന കോഡ്സ്!
നേർച്ചപ്പെട്ടി ആരുടേതെന്നു് ശ്രദ്ധിക്കാതെ നേർച്ചയിട്ടു് “ഗണപതിക്കു് വച്ചതു് കാക്ക കൊണ്ടുപോയ” അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക!
ലെനിനു് വച്ചതു് ത്സാർ കൊണ്ടുപോയാൽ പിന്നെയെന്തു് സോഷ്യലിസം? എന്തു് കമ്മ്യൂണിസം? ലാൽ സലാം!!
November 28 2021 13:18
“ഫാഷിസ്റ്റുകൾക്കായി തോറ്റുകൊടുക്കാൻ ത്രിപുരയുടെ ജന്മം ഇനിയും ബാക്കി!”
- വടക്കൻ വീരഗാഥയിലൂടെ വിശുദ്ധ ഗംഗാജലത്തിൽ സില്മാത്മകമായി കുളിപ്പിച്ചുകുളിപ്പിച്ചു് വെളുപ്പിച്ചെടുത്ത ചതിയൻ ചന്തുവിനോടു്, വെടക്കൻ പിണുക്കഥകളുടെ നികൃഷ്ടനിളയിൽ ഇപ്പോഴും അന്തംവിട്ടു് നിർബാധം നീരാടിക്കൊണ്ടിരിക്കുന്ന ജനവഞ്ചകരും ചതിയരുമായ മല്ലു മാക്രികളുടെ ഇരട്ടച്ചങ്കു് ഭേദകമായ സില്മാ ഡയലോഗ്!
ചായക്കട വിപ്ലവകാരികളായ മാക്രിസ്റ്റ് പോത്തുരായാക്കളെ വാചകമടിയിൽ തോൽപിക്കാൻ നിങ്ങൾക്കാവില്ല മക്കളെ!!
(ത്രിപുര: BJP – CPM – INC – TMC – TIPRA => 305 – 01 – 01- 01 -01 => CPM – INC – TMC – TIPRA = No .1)
November 30 2021 16:06
ചക്രാനന്ദമയികളും അതിക്രമാനന്ദമയികളുമായാമായ മലയാളദൈവമാതാക്കളിൽ ചിലർ!
തലയിൽ തൊപ്പ്യാനന്ദമയി, മൃത്യുവിൽ കരിങ്കല്ലാനന്ദമയി, തുടയിൽ തൃപ്പാദാനന്ദമയി!!
അപ്പോൾ, ഈവക തൈവിണികളോടുള്ള എന്റെ ചോദ്യം ഇതാണു്:
പെമ്പിളൈകളേ, പെണ്ണുംപുള്ളകളേ, തൈവത്തിൻകിളികളേ, തള്ളൈക്കള്ളികളേ! നീങ്ങ തൈവിണികൾക്കു് ആൺതൈവങ്ങൾ അശുദ്ധം എന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ള ആർത്തവമുണ്ടോ? ആർത്തവമുണ്ടുണ്ടോ? ആർത്തവ-മുണ്ടു് ഉണ്ടോ, ഉണ്ടില്ലയോ? നിങ്ങൾക്കു് ആർത്തവമുണ്ടായിട്ടുണ്ടോ, ആർത്തവ-മുണ്ടു് ഉണ്ടായിട്ടുണ്ടോ, ഉണ്ടായിട്ടുണ്ടിട്ടില്ലയോ?
അതോ, വിപ്ലവകംണിഷ്ട്കളറിലുള്ള രക്തച്ചൊരിച്ചിലുകൾക്കു് പകരം, ഇപ്പോൾ സ്ഫോടനാത്മകമായ ബയോഗ്യാസ് മാത്രമേ പരമാത്മാവു് കുടികൊള്ളുന്ന നിങ്ങളുടെ ജീവാത്മാവിന്റെ മൂലാധാരത്തിൽ നിന്നും ഉദ്ഗമിക്കുന്നുള്ളോ??
ഇതു് വെറുമൊരു ചോദ്യമാണു്. ഉത്തരമോ, കഴുക്കോലോ, വളഞ്ഞാൽ അറുപത്തിനാലും വളയുന്ന മോന്തായമോ, അവയെ താങ്ങിനിർത്തുന്ന പ്രബുദ്ധഗൗളികളുടെ അർത്ഥശാസ്ത്രമോ വിശ്വവിഖ്യാത വ്യാഖ്യാനങ്ങളോ ഒന്നും പ്രതീക്ഷിക്കാത്ത ഒരു ചുമ്മാചോദ്യം.
(ഗൂഗിൾ വഴി കിട്ടിയ ചിത്രങ്ങൾക്കു് കാരണഭൂതരോടു് കടപ്പാടു്)
December 01 2021 10:45
ഇവിടംവരെ എത്തിപ്പെട്ടാൽ പിന്നെ സ്വർഗ്ഗമാണു് – മാർക്സ് വിഭാവനം ചെയ്ത, അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ സാക്ഷാൽ സ്വർഗ്ഗം!!
പക്ഷേ, അവിടംവരെ എത്തിപ്പെടാൻ നട്ടാൽ കുരുക്കാത്ത നുണകൾ ഗൗരവം വിടാതെ എവിടെയും വിളിച്ചുകൂവാൻ കഴിയണം, അതെല്ലാം എത്രനേരം വേണമെങ്കിലും കുത്തിയിരുന്നു് കേൾക്കാനും ദൈവവചനംപോലെ വിശ്വസിക്കാനുമല്ലാതെ മറ്റൊന്നിനും കൊള്ളാത്ത സാമ്പത്തിക-സാമൂഹികാവസ്ഥയിലും വിദ്യാഭ്യാസനിലവാരത്തിലും മനുഷ്യച്ചങ്ങലയിൽ തളച്ചിട്ടും വനിതാമതിലിനുള്ളിൽ തടങ്കലിലിട്ടും മെരുക്കി നിർത്തിയിരിക്കുന്ന ഒരുപറ്റം അണികൾ വേണം, “ഇരുമ്പാണി തട്ടി മുളയാണിയിട്ടു് മുറുക്കി ചുരിക കടയാൻ” മടിയില്ലാത്ത ചതിയന്മാരായ കൊല്ലന്മാർ വേണം, 51 വെട്ടുകൾ വേണം, “മാഷാ അള്ളാ” മോഡലിലുള്ള “Camouflage and concealment” വേണം, ഇതിനെല്ലാം ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ബ്രോഡ്ബാൻഡായി ചിരിച്ചുകാണിക്കാൻ പോന്ന തൊലിക്കട്ടി വേണം.
ചുരുക്കത്തിൽ, ആത്മീയരെപ്പോലെ നുണപറയാനും, ആൾദൈവങ്ങളെപ്പോലെ അഭിനയിക്കാനും, ചേകോനെപ്പോലെ കൊല്ലാനും, ചന്തുവിനെപ്പോലെ ചതിക്കാനും, എന്നിട്ടും കാളകളെപ്പോലെ ലോകത്തെ നോക്കി വിശ്വവിശാലമായി ചിരിക്കാനും കഴിയുന്നവർക്കു് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കരിയറിനു് ചാൻസുണ്ടു്.
അണികൾക്കു് നാലു് വിപ്ലവവാക്കു് ഓതിക്കൊടുക്കുന്നതിനുള്ള ഊഴവും കാത്തു്, ചെംചോരപ്പട്ടിൽപ്പൊതിഞ്ഞു് അലങ്കൃതമാക്കിയ സ്റ്റേജിലെ ചാരുകസേരകളിലൊന്നിലെ പതുപതുത്ത കുഷനിൽ ചന്തിയമർത്തി ഇരിക്കാൻ കഴിയുക എന്നതു്, കേരളത്തിൽ ഡോക്ടറേറ്റ് എടുക്കാൻ കഴിയുന്നതുപോലെ ആർക്കും സൂത്രത്തിൽ ഒപ്പിച്ചെടുക്കാവുന്ന ഒരു പ്രിവിലേജല്ല എന്നു് സാരം.
December 03 2021 13:51
മരക്കാറുടെ വസ്ത്രാലങ്കാരം, ചിത്രത്തിൽ കാണുംവിധം, കംപ്ലീറ്റ് ബോഡി ഗിപ്സായിരുന്നെങ്കിൽ സംഭവം എരമ്പിയേനെ!
അലക്സാണ്ഡർ, ജൂലിയസ് സീസർ, ക്ലിയോപാട്ര, മാത ഹാരി, ജോൺ പ്രൊഫ്യൂമോ, ക്രിസ്റ്റിൻ കീലർ, കുഞ്ഞാലി മരയ്ക്കാർ, വാരിയംകുന്നൻ, പിണു, സരിത, സ്വപ്ന, കൊടി സുനി മുതലായ, ലോകചരിത്രത്തെ അഭൂതപൂർവ്വമായി മാറ്റിമറിച്ച വ്യക്തിത്വങ്ങളെപ്പറ്റി ഒരു കച്ചവടസില്മ പിടിക്കുമ്പോൾ, ചരിത്രത്തോടു് നീതി പുലർത്താനുള്ള ബാദ്ധ്യത ഒരു “സംവിധാനന്ദനു്” ഉണ്ടെന്നാണെന്റെ പക്ഷം.
“കംപ്ലീറ്റ് ആക്ടർ” പോലെ, ഫുൾബോഡി കംപ്ലീറ്റ് ഗിപ്സിലിട്ടാൽപ്പോലും അതിജീവിക്കാൻ കഴിയുമായിരുന്നതായിരുന്നോ കുഞ്ഞാലി മരയ്ക്കാർ ജീവിച്ചിരുന്ന ഐസ്-യുഗകേരളത്തിൽ നിലനിന്നിരുന്ന തണുപ്പു്!
എന്തായിരുന്നു അക്കാലത്തെ ഒരു തണുപ്പു്? തേക്കും ഈട്ടിയും പോലും കോച്ചുവാതം പിടിച്ചാലെന്നപോലെ “കോടിയും കോടിയേരിയും” ആയി കോടിപ്പോകുന്നതരം കൊടിയ തണുപ്പല്ലായിരുന്നോ?
P. S.
നിയമപരമായ ഔദ്യോഗിക മുന്നറിയിപ്പു്: ഞാൻ മരക്കാർ “ശ്ചിത്രം” കണ്ടിട്ടില്ല. ഞാനതു് കാണാനുള്ള സ്റ്റാറ്റിസ്റ്റിക്കൽ പ്രോബബിലിറ്റി, “tending to zero” ആണുതാനും.
എന്നിട്ടും ഇതുപോലൊരു അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിൽ എന്നെ കൊല്ലരുതു്: “അടിയൻ പാവമാണു്; ആനയെപ്പോലും കൊല്ലാൻ കെല്പുള്ള ആളാണു് അങ്ങു്”.
December 04 2021 14:31
മല്ലു മാക്രിസ്റ്റ് കംണിഷ്ട് പാർട്ടി, അഥവാ സാക്ഷാൽ പിണു, തന്റെ വിനീത വിധേയൻ കോടിയേരിയെ വീണ്ടും സെക്രട്ടറിയാക്കുന്നത്രെ!
തികച്ചും സ്വാഭാവികം!!
അവതാരങ്ങൾ യുഗേ യുഗേ മാത്രമേ സംഭവിക്കാറുള്ളു.
“പരിത്രാണായ സാധൂനാം, വിനാശായ ച ദുഷ്കൃതാം, ധർമ്മ സംസ്ഥാപനാർത്ഥായ, സംഭവാമി യുഗേ യുഗേ” എന്നു് ശ്രീമദ് ഭഗവദ്ഗീത.
തന്മൂലം, കഞ്ചാവു്, LSD മുതലായ ഹാലൂസിനോജെനിക്കുകളുടെ സർവ്വലോകത്തിലേയും സംസ്ഥാപനാർത്ഥം യുഗേ യുഗേ കേരളത്തിൽ സംഭവിക്കുന്ന അവരാതങ്ങളും അവരുടെ തന്തകളും തള്ളകളും അമ്മാവരും അമ്മാവികളും മരുമക്കളുമല്ലാതെ മറ്റാരാണു് ഒരു മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് സമൂഹത്തിലെ അത്യുന്നതപദവികൾ അലങ്കരിക്കേണ്ടതു്?
അനാദ്യന്തനായ സുപ്രീമോ, നിതാന്തനായ സെക്രട്ടറി, അനശ്വരരായ ലോക്കൽ സെക്രട്ടറീസ്, സനാതനരായ പോളിറ്റ്-ബ്യൂറോ-ക്രാക്ക്സ് മുതലായ, കംണിഷ്ട് യുഗത്തിലെ അവതാരങ്ങളായ പിണു-വീണ-ശിവൻകുട്ടികളും, മണി-മാണി-മേഴ്സിക്കുട്ടികളും മദ്യ-ചൂതു്-ഹോമിയോ സംസ്ഥാപനാർത്ഥം കല്പാന്തകാലത്തേക്കുമായി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു് താണിറങ്ങി അവതരിച്ചിരിക്കുന്ന കേരളത്തിൽ, കെ-റെയിലിനോടോപ്പം, കുരിശടയാളത്താൽ വിശുദ്ധീകരിക്കപ്പെട്ട, Mos-“cow”-വിലെ ലെനിൻസ് മൗസോളിയം* മോഡലിൽ ഓരോ കെ-റെയിൽ സ്റ്റോപ്പിനും ഒരുപാടു് മൗസോളിയംസ് എന്ന അടിസ്ഥാനത്തിൽ പണികഴിപ്പിച്ചാൽ കുറച്ചുവല്ലതുമാകുമോ കമ്മീഷൻ ഇനത്തിൽ “മനുഷ്യരായി മാറിയ” കംണിഷ്ടുകളുടെ പോക്കറ്റിൽ വീഴുന്നതു്!?
ഒന്നോ രണ്ടോ ശതമാനം കീജേ വിളിക്കാരായ അലവലാതി ഊളകൾക്കു് കിറ്റായും, കുഴലൂത്തുകാർക്കു് അവാർഡുകളായും നല്കേണ്ടിവരും. പക്ഷേ, മാർക്സിന്റെ “മിച്ചമൂല്യസിദ്ധാന്തത്തിന്റെ” പരിധിയിൽ വരുന്ന ബാക്കി 98 ശതമാനവും തടിയനങ്ങിയുള്ള യാതൊരുവിധ പണിയും ചെയ്യാതെ പോക്കറ്റിൽ വീഴുമെന്നോർക്കുമ്പോൾ, എന്റെ സ്റ്റാലിൻ-മാവോ പിതാക്കളേ, സ്വപ്ന-സരിതമാതാക്കളേ, ഉടൽ മുഴുവൻ പറഞ്ഞറിയിക്കാനാവാത്ത ഒരുതരം വിപ്ലവാത്മക കോരിത്തരിപ്പു്!
* (1953 മുതൽ 1961 വരെ “ലെനിൻസ് ആൻഡ് സ്റ്റാലിൻസ്” മൗസോളിയം. അതിനുശേഷം റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാലിനെ, മരിച്ച ഏതൊരു ജീവിയെയുംപോലെ, സ്വാഭാവികമായി ചീയാനും, പ്രപഞ്ചത്തിലെ മൂലകങ്ങളുടെ ഭാഗമാകാനും അനുവദിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും അതുപോലൊരു ദയാവിധി തന്റെ കാര്യത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പാവം വ്ലാഡിമിയർ ഇല്യിച്ച് ഉള്യാൻഫ് (ഏല്യസ് ലെനിൻ) മാർക്സിയൻ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഉട്ടോപ്പ്യൻ ലോകം സ്വപ്നം കണ്ടു്, തന്റെ ശവപ്പെട്ടിയിൽ ഗതകാല വിപ്ലവാത്മക തീപ്പൊരി പ്രസംഗങ്ങളെ ചിന്തേരിട്ടു് മിനുക്കി, വാർണീഷിട്ടു് തിളക്കി, നേരം പോക്കി ഇപ്പോഴും ഒരുവിധം കൈച്ചിലാക്കിക്കൊണ്ടിരിക്കുന്നു!!)
(കുരിശടയാളത്തിനു് ചുവട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന കമ്മ്യൂണിസ്റ്റ് നാസ്തികാചാര്യൻ ലെനിന്റെ ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)
December 06 2021 12:35
മേക്കാച്ചിങ്ങകളുടെ ലോകത്തിലെ കംണിഷ്ട് മരുമക്കൾ
“മേക്കാച്ചിങ്ങ ഇത്രേമുള്ളപ്പോ കീക്കാച്ചിങ്ങ എന്തൊണ്ടളിയാ” എന്നു് അത്ഭുതപ്പെട്ടു്, കുമ്പളങ്ങയുടെ വലിപ്പം കണ്ട, കാച്ചിൽ വിദഗ്ദ്ധരും “കാച്ചിൽ” ബാധിതരുമായ രണ്ടു് അളിയന്മാർ സംയുക്തമായി കുമ്പളത്തിന്റെ അടിവേരുമാന്തി, “ഇലക്ഷൻ ഫലം” വന്നപ്പോൾ, വീണ്ടും അതിശയകരമായി അത്ഭുതപ്പെട്ടു എന്നൊരു ഐതിഹ്യം, ചുരുങ്ങിയപക്ഷം, വൈദ്യുതിയാശാൻ മണിയാശാൻ പൂണ്ടുവിളയാടുന്ന ബയോസ്ഫിയറായ മദ്ധ്യകേരളത്തിലെങ്കിലും നിലവിലുണ്ടു്.
മുഖ്യമന്ത്രിയുടെ മരുമോനും, മന്ത്രി മരാമത്തനുമായ പി. എ. മുഹമ്മദ് റിയാസ് ഇക്കഴിഞ്ഞദിവസം, തന്റെ “പഴയ സ്റ്റാൻഡിൽ നിന്നും കടുകിട-അണുവിട വ്യതിചലിക്കാൻ വിസമ്മതിക്കുന്ന വടകര സ്റ്റാൻഡിന്റെ” പരിസരത്തിലെ അതിഥിമന്ദിരത്തിനു് ചുറ്റും മിന്നൽപ്പിണറായി നടത്തിയ കൊള്ളിയാൻ പരിശോധനയിൽ, ഒഴിഞ്ഞ മദ്യക്കുപ്പികൾ, പൂർവ്വാശ്രമത്തിലെ അദ്ദ്യത്തിന്റെ ആക്രിസ്നേഹം മൂലമാവാം, ശ്രദ്ധയിൽപ്പെടുകയും, മുഹമ്മദ് നബി (സ) നേരില്ക്കണ്ടറിഞ്ഞു് വെളിപ്പെടുത്തിയിട്ടുള്ള സുവർക്കത്തിലെ നിറഞ്ഞൊഴുകുന്ന മദ്യപ്പുഴ മോഡലിനു് പകരം, ഏതു് ആല്കഹോളിക്കിനെയും നിരാശയുടെ അഗാധഗർത്തത്തിലേക്കു് തള്ളിയിടാൻ പര്യാപ്തമായ വിധത്തിൽ, ഒറ്റത്തുള്ളിപോലും ബാക്കിയില്ലാത്ത മദ്യക്കാലിക്കുപ്പികൾ കണ്ടെത്തിയതിന്റെ പേരിൽ ഫയങ്കരമായി ചൂടാവുകയും, വടകര പഴയ സ്റ്റാൻഡ് പരിസരത്തിൽ “സ്ഥിതിസമത്വം ചെയ്യുന്ന” അതിഥിമന്ദിരത്തിലെ (മാക്രിസ്റ്റുകൾ അല്ലാത്ത) ജീവനക്കാർക്കെതിരെ കർശനമായ “നടനട-പടിപടികൾ” സ്വീകരിക്കാൻ, ചീഫ് എൻജിനിയർക്കു് നിർദ്ദേശം നല്കുകയും ചെയ്തത്രെ!
(കേരളത്തിൽ/ഭാരതത്തിൽ ജനപ്രതിനിധികളായ “മന്ദ്രികൾ” കല്പിക്കാറേയുള്ളു, അപേക്ഷിക്കാറോ നിർദ്ദേശിക്കാറോ ഇല്ല എന്നിരിക്കെ, മരാമത്തൻ “മന്ദ്രി”, “heir apparent” റിയാസ് “രാജകീയമായി” കല്പിക്കുന്നതിനുപരം എന്തുകൊണ്ടു് കേവലമായ ഒരു നിർദ്ദേശം നല്കി എന്നതു് എന്റെ “ആർഷഭാരത ആദ്ധ്യാത്മിക തത്വജ്ഞാനപീഠത്തിനു്” അതീതമാണു്. എല്ലാമറിയാൻ ആർക്കും കഴിയില്ലതന്നെ!)
മുകളിൽ സൂചിപ്പിച്ച “മേക്കാച്ചിങ്ങ – കീക്കാച്ചിങ്ങ അളിയന്മാരുടെ കാച്ചിൽ ഫിലോസഫിക്കൽ പരിപ്രേക്ഷ്യത്തിൽ” നിന്നു് ചിന്തിക്കുമ്പോൾ, “അതിഥിമന്ദിരത്തിനരികിൽ ഇത്രേം കാലിക്കുപ്പികളുള്ളപ്പോ, കേരള കംണിഷ്ട് കേർമെന്റിന്റെ മദ്യവർജ്ജനനയപ്രകാരമുള്ള ‘ബെവ്‌കോ ഔട്ട് ലെറ്റിനുള്ളിൽ’ നിറഞ്ഞമദ്യക്കുപ്പികൾ എന്തുണ്ടമ്മായിയപ്പാ” എന്നാവും മരാമത്തൻ വകുപ്പൻ മന്ദ്രി റിയാസ് വിചാരിച്ചിട്ടുണ്ടായിരിക്കുക എന്നാണെന്റെയൊരു മാർക്സിയൻ ഐഡിയോളജിക്കൽ തോന്നൽ.
പൊതുമരാമത്തിനെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലെങ്കിൽ, നുമ്മ കംണിഷ്ടുകൾ ഏതെങ്കിലുമൊക്കെ അതിഥിമന്ദിരങ്ങളുടെ ചുറ്റുപാടുകളിൽ, ആക്രിശേഖരണ-അനന്ത-ശങ്കരനാരായണന്മാരെപ്പോലെ, “ദീപയും” ദീപവും കൊളുത്തി നാഥയോ, നാഥനോ, പ്രത്യയശാസ്ത്രമോ ഇല്ലാതെ, ചെർണോബിലുകളിൽ “കുടി”കൊള്ളുന്ന മദ്യത്തിന്റെ കാലിക്കുപ്പികൾ പെറുക്കാനിറങ്ങും.
ജനത്തിന്റെ ആരോഗ്യസംരക്ഷണത്തെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലെങ്കിൽ, തലയ്ക്കു് പ്രത്യയശാസ്ത്രപരമായ പരിക്കേറ്റവർ എന്ന നിലയിൽ, നുമ്മ കംണിഷ്ടുകൾ, അട്ടപ്പാടി, പിണുപാടി, വീണപാടി, ക്യാംപസ് “വാസ്കിനേഷൻ”, സ്പോട്ട് റജിസ്‌ട്രേഷൻ എന്നെല്ലാം ഏറ്റുപാടി മുടുക്കരും മുടുക്കികളുമായി ചമയും.
വിദ്യാഭ്യാസത്തെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലെങ്കിൽ, നുമ്മ കംണിഷ്ടുകൾ, പ്രത്യയ”ശാസ്ത്ര”പരവും മത”ശാസ്ത്ര”പരവുമായ കറകളൊന്നും പുരളാത്ത മലയാളക്കരയിലെ വിദ്യാർത്ഥികൾ ആൺപെൺഭേദമില്ലാതെ “ത്രീഫോർത്ത്” (“മുക്കാൽ” എന്നു് ശാസ്ത്രീയ മലയാളം) ധരിക്കേണ്ടതിന്റെ സാമൂഹികമായ ആവശ്യകതയെപ്പറ്റി വാചാലരാകും.
വിദ്യാഭ്യാസത്തെ “കാലാക്കി” (1/4) പരിമിതപ്പെടുത്തി കാൽക്കീഴിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സുന്നത്ത് മോഡലിൽ, മുക്കാലാക്കിയെങ്കിലും (3/4) പരിമിതപ്പെടുത്താൻ നുമ്മ കംണിഷ്ടുകൾ ബാദ്ധ്യസ്ഥരാണു്.
കാരണം, “താനൂക്കിയവളെ താൻതന്നെ കല്ലെറിഞ്ഞു് കൊല്ലുന്നതിനെ” ന്യായീകരിക്കുന്ന ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ പെനിൻസ്യുലയിലെ കാട്ടറബിയൻ തിയൊളോജിക്കൽ നിയമവ്യവസ്ഥയായ അല്ലാഹുവിന്റെ ഷരിയയിലേക്കുള്ള മനുഷ്യവർഗ്ഗത്തിന്റെ പിൻപ്രയാണത്തിന്റെ പാതയിലൂടെ അതിവേഗം “പിന്നേറുക” എന്ന ആത്യന്തികലക്ഷ്യം പിന്തുടരുന്ന നുമ്മ പിണൂവിയൻ കണ്ണൂരിസ്റ്റ് കംണിഷ്ടുകൾക്കു് മുക്കാലുകളോടുള്ള ബന്ധം, “സ്വന്തം കൊതം നോക്കി ഓടിക്കോളുക” എന്ന വാരിയംകുന്നിയൻ പ്രത്യയശാസ്ത്രത്തിന്റെ ഒരു അവിഭാജ്യഘടകം എന്ന നിലയിൽ, നുമ്മ കാടൻ കംണിഷ്ടുകൾക്കു് ജനിതകമായി, പരമ്പരാഗതമായി, ലഭിച്ച ഒരു സവിശേഷഗുണമാണു്.
December 06 2021 13:47
“I’m Barbari!”
Better yet,
“I’m Barbaric!!”
December 10 2021 13:56
“11. 08. 2021”-ലെ ഒരു ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ തുടക്കവും ഒടുക്കവും അതേപടി:
ആധുനിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കും . 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. … … …
… … … – വി “ശവൻകുട്ടി” പൊതു “വിദ്യഭ്യാസ” തൊഴിൽ വകുപ്പ് മന്ത്രി <<<
(“ശവൻ”കുട്ടിയുടെ “വിദ്യഭ്യാസ” കരടു്!)
പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനോടൊപ്പം, നളന്ദ-തക്ഷശില മോഡലിൽ ഒരു കുക്കുടാനന്ദസർവ്വകലാശാലകൂടി സ്ഥാപിച്ചാൽ വകുപ്പുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രൊഫസ്സർമാരെ ഹോളണ്ടിൽ നിന്നോ ജപ്പാനിൽ നിന്നോ ഒന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യം വരില്ല.
ഓരോ സില്ലി മാറ്ററിനും കേരളത്തിലെ ഓണറബിൾ കംണിഷ്ട് മാജെസ്റ്റികൾ ഹോളണ്ടിലേക്കും ജപ്പാനിലേക്കുമെല്ലാം യാത്ര ചെയ്യണം എന്നുവരുന്നതു് കഷ്ടം തന്നെയാണു്. ജനങ്ങൾ വേണ്ടവിധം സഹകരിച്ചാൽ, അത്തരം നവോത്ഥാനയാത്രകൾ ഒഴിവാക്കാനും, ബീഡിതെറുപ്പുകാരായി ജീവിതകാലം മുഴുവൻ ചിലവഴിച്ചു് ലോകത്തിൽ മാക്രിസ്റ്റ് കമ്മ്യൂണിസം സംസ്ഥാപിക്കാൻ ശ്രമിക്കുന്ന എന്തുമാത്രം ബീഡിത്തൊഴിലാളി അപ്രന്റീസുകൾക്കു് കിറ്റുനല്കാൻ കേരളത്തിലെ കംണിഷ്ട് കേർമെന്റിനു് കഴിയുമായിരുന്നില്ല!?
വോട്ടാണേ വോട്ടാണേ ഓരോ കിറ്റും വോട്ടാണേ!!
കൊക്കരക്കോക്കോണിക്സിൽ ബിരുദവും ബിരുദാനന്തരബിരുദവും മൾട്ടിപ്പിൾ ഡോക്ടറേറ്റുമെല്ലാം എടുത്ത ശശിമാർ നിറഞ്ഞുകവിയുന്ന പഷ്ടാം ക്ലാസ്സ് കേരളത്തിൽ, കൂവിത്തെളിഞ്ഞ കൊക്കരക്കോക്കോണിക്സ് പ്രൊഫസ്സഴ്സ്സിനു് വറുതിയുണ്ടെന്നു് മാത്രം പറഞ്ഞേക്കരുതു്!
“കുട്ടി-ശവൻ” കംണിഷ്ട് മന്ത്രിയായശേഷം, സ്ലെയ്റ്റും കല്ലുപെൻസിലും, സ്ലെയ്റ്റിലെഴുതിയ അക്ഷരങ്ങൾ മായ്ക്കാനുള്ള പാറപ്പച്ചയുമെല്ലാമായി സർവ്വാലങ്കാരങ്ങളോടെയും ഒരിക്കൽ ഒന്നാം ക്ലാസ്സിലെ കുട്ടി-കുഞ്ഞുങ്ങളോടൊപ്പം പ്രൈമറിസ്കൂളിലെ നീണ്ട ബഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു. അപ്പോഴാണു് മല്ലു സ്കൂളുകളിലെ പാഠപുസ്തകങ്ങളിലൊന്നും മലയാളം അക്ഷരമാല ഇല്ല എന്ന ഭീകരസത്യം ഹൃദയവേദനയോടെ അദ്ദേഹം മനസ്സിലാക്കിയതും, മലയാളം അക്ഷരമാല അഭ്യസിക്കുക എന്ന ബൂർഷ്വ ഏർപ്പാടു് വിപ്ലവാത്മകമായി ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായതും.
സത്യത്തിൽ, അതുവഴി, മലയാളഭാഷയിലെ “ക്ഷ” എന്ന അക്ഷരം വരച്ചൊപ്പിക്കുക എന്ന ഭഗീരഥപ്രയത്നത്തിൽ നിന്നും മാർക്സ് ഭഗവാൻ തന്നെ കാത്തുരക്ഷിക്കുകയായിരുന്നു എന്നു് സഖാവു് കാത്തുവിനെഴുതിയ ഒരു “തുറന്ന കത്തിൽ” അദ്ദേഹം ആശ്വാസശ്വാസം വിടുന്നുണ്ടെന്നു്, മുൻ “pollice” മന്ത്രി കോടിയേരി ബാലകൃഷ്ണൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടു്.
കൊക്കരക്കോക്കോണിക്സ് പ്രധാനവകുപ്പായി, നളന്ദ-തക്ഷശില മോഡലിൽ, നെറ്റിപ്പട്ടം കെട്ടിയ കന്യകമാരുടെയും, താലപ്പൊലിയേന്തിയ ഗജവീരന്മാരുടെയും, വിടൽ കാസ്ട്രോയുടെ സംസ്കൃതഭാഷയിൽ പറഞ്ഞാൽ, “വാണം വിടുന്ന” ISRO ഓഫീസേഴ്‌സിന്റെയും അകമ്പടിയോടെ, മുഷ്ടിചുരുട്ടി ആകാശത്തിലേക്കെറിയുന്ന “മഹോദരൻ” ഗോത്രമൂപ്പൻ, കവടിനിരത്തി, മഷിയിട്ടു്, മുഹൂർത്തം നോക്കി, തറക്കല്ലിട്ടു്, ചാഞ്ചാടിയാടിക്കത്തുന്ന നിലവിളക്കിൻജ്വാലയിൽ, നിലവിളക്കിൻപ്രഭാപൂരത്തിൽ, വൈദ്യുതാലംകൃത “കല്യാണപ്പന്തലിൽ”, ഉദ്‌ഘാടിക്കുന്ന വൈരുദ്ധ്യാത്മകവും, അന്ത്യവിപ്ലവ-, അമ്മവിപ്ലവകരവുമായ ഒരു ചടങ്ങിലൂടെ, കേരളത്തിൽ ഒരു കുക്കുടാനന്ദസർവ്വകലാശാല സ്ഥാപിക്കപ്പെട്ടാൽ, ജ്ഞാനദാഹികളായ യുവജനങ്ങൾക്കു്, “വത്തക്കയുടെ” നാനാർത്ഥങ്ങളെപ്പറ്റിയും, കെ-റെയിലിന്റെ രഹസ്യാർത്ഥങ്ങളെപ്പറ്റിയും, ലാവ്ലിന്റെ മൂകാർത്ഥങ്ങളെപ്പറ്റിയും, വാളയാർ പെൺകുട്ടികളുടെ ശോകാർത്ഥങ്ങളെപ്പറ്റിയും, മാക്രിസത്തിന്റെ പ്രാകൃതാർത്ഥങ്ങളെപ്പറ്റിയും, മുഹമ്മദിന്റെ പീഡോഫീലിയയെപ്പറ്റിയും, ദൈവപുത്രനായ യേശുവിന്റെ കള്ളവാറ്റിനെപ്പറ്റിയും, സാക്ഷാൽ സൂര്യഭഗവാൻ കുന്തിയിൽ ജനിപ്പിച്ച കർണ്ണനെപ്പറ്റിയും, എണ്ണമറ്റ മറ്റനേകം “അക്കാദമിക” ഫാക്കൽറ്റികളെപ്പറ്റിയും ഗവേഷണം നടത്താൻ കഴിയും.
മാത്രവുമല്ല, തന്റെ മൂക്കിനു് അപ്പുറത്തേക്കു് കാഴ്ചശേഷിയില്ലാത്ത ചേനത്തണ്ടന്മാർക്കും ചേനത്തണ്ടികൾക്കും, A-Rail, B-Rail, C-Rail, D-Rail, K-Rail മുതലായ, ഇരട്ട-, മുക്കാൽശങ്കൻ പിണൂവിയൻ നവോത്ഥാനപദ്ധതികളെപ്പറ്റി പൈഥോണിലും, അനക്കോണ്ടയിലും, റാറ്റൽസ്നെയ്ക്കിലും മാക്രിസ്റ്റ്-ടോക്സിറ്റ് സ്നെയ്ക്കിലും സമൂഹത്തിന്റെ ആത്യന്തികനശീകരണത്തിനുതകുന്ന ആല്ഗോരിതംസ് പ്രോഗ്രാം ചെയ്യുന്നതെങ്ങനെയെന്നു് പ്രൊഫൗണ്ടായി പഠിക്കാനും ഡോക്ടറേറ്റ് എടുക്കാനും അതു് അങ്ങേയറ്റം സഹായകവുമാകും.
December 10 2021 16:04
“മരണം ഒരാളെ വിശുദ്ധനാക്കുന്നില്ല.” രശ്മിത രാമചന്ദ്രൻ
ഹൂ ഈസ് ദാറ്റ് “ഗ്വേൾ” രശ്മിത രാമചന്ദ്രൻ?
ഷീ ഈസ് ഗവണ്മെന്റ് പ്ലീഡർ ഇൻ കേരള ഹൈ കോർട്ട്, സ്സെർ.
വിച്ച് ഗവണ്മെന്റ് ഈസ് ഗവേണിങ് കേരള നൗ?
മാർസ്-കിറ്റ് കംണിഷ്ട് ഗേണ്മെന്റ് ലെഡ് ബൈ കോം-റെയ്ഡ് പിണറായി വിജയൻ, സ്സെർ.
ഹൂ ഈസ് ദാറ്റ് “ബ്വായ്” പിണറായി വിജയൻ?
ദ വൺ ഹു ഡാൻസെസ് ബെറ്റ്വീൻ സ്വേർഡ്സ്, സ്സെർ.
ദ വൺ ഹു ഹാസ് റ്റൂ ഹാർട്ട്സ്, ത്രീ കിഡ്‍നീസ്, ആൻഡ് ഫോർ ടെസ്റ്റിക്കിൾസ്?
അയാം അഫ്രയ്ഡ്, യെസ് സ്സെർ.
വോക്കേ, റോജർ ദാറ്റ്! ബൈ!!
December 12 2021 12:06
കേരളത്തിലെ ക(ലപി)ലാശാലകളിലെ നിയമനങ്ങളിൽ വേണ്ടാതനം കാണിക്കാനാണു് കേർമെന്റിന്റെ പരിപാടിയെങ്കിൽ, ചാൻസലർ പദവിയിലിരിക്കാൻ തനിക്കു് താൽപ്പര്യമില്ലെന്നും, ചാൻസലർ പദവി താൻ തന്നെ കൊണ്ടുപോയി എന്താന്ന്വച്ചാ ചെയ്തോളൂ എന്നും വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്രെ!
ചാൻസലർ പദവി ഏറ്റെടുത്തോളൂ എന്നു് കേട്ടാൽ ഗവർണർ പദവി തന്നെ ഏറ്റെടുക്കാൻ മടിക്കാത്ത പാർട്ടിയോടു് അബദ്ധമൊന്നും പറയാൻ നില്ക്കേണ്ട ഗവർണറേ!
ഒരു കക്ഷത്തിൽ ഇപ്പോൾത്തന്നെ മുഖ്യവും ആഭ്യന്തരവുമുണ്ടു്. മറുകക്ഷത്തിൽ ചാൻസലർ പദവി കൂടി കിട്ടിയാൽ, ആരെയൊക്കെപ്പിടിച്ചു് അങ്ങേർ “വൈസ്-ചാൻസലർ-ഷിപ്പിലും, വൈസ്- ഗവർണർ-ഷിപ്പിലും” തിരുകിക്കേറ്റുമെന്നു് ഒടേതമ്പ്രാനുപോലും അറിയില്ല.
കിർഗിസ്റ്റാനിൽനിന്നും റ്റുർക്ക്മെനിസ്റ്റാനിൽനിന്നുമെല്ലാം സംഘടിപ്പിച്ച ഡോക്ടറേറ്റുകളും, പാർട്ടിത്തമ്പ്രാനെ വാനോളം പുകഴ്ത്തുന്ന പാട്ടുകളും പഞ്ചവാദ്യമേളവുമായി പിന്നാലെ കൂടിയിരിക്കുന്ന മൊത്തം അമ്മാവിമാർ, അമ്മാവന്മാർ, ഞങ്ങടെ തമ്പ്രാനു് ആരുടെയും സർട്ടിപ്പിക്കോത്തു് വേണ്ട എന്നു് ഉച്ചൈസ്തരം ഘോഷിക്കുന്ന ടേബിൾ ഡാൻസ് – ബ്രേക്ക് ഡാൻസ് സ്പെഷലിസ്റ്റുകൾ, എന്നുവേണ്ട, മാർക്സ് ഭഗവാന്റെ കൃപയാൽ, നോഹയുടെ പെട്ടകത്തിൽപ്പോലും ഒതുക്കാനാവാത്തത്ര വിഷയവിദഗ്ദ്ധർ കേരളത്തിലെ മാക്രിസ്റ്റ് കംണിഷ്ട് പാർട്ടിക്കു് സ്വന്തമായുണ്ടു്.
അതുകൊണ്ടു് ഗവർണറുടെ വിരട്ടലും പേടിപ്പിക്കലുമൊന്നും മാക്രിസ്റ്റ് കംണിഷ്ട് പാർട്ടിയോടു് വേണ്ട.
മല്ലു മാക്രിസ്റ്റ് കംണിഷ്ട് പാർട്ടി ഒരു ജൈവവ്യവസ്ഥയാണു്. – ഒരുതരം പ്രാകൃത ബയോസ്ഫിയർ!
സാമൂഹികനന്മയ്ക്കുതകുന്ന എന്തെങ്കിലുമൊരു വ്യവഹാരത്തിനു് പ്രാപ്തിയില്ലാത്ത, ട്രാക്ടറാകട്ടെ, കമ്പ്യൂട്ടറാകട്ടെ, പാർട്ടി അതിനെതിരാണു് എന്നു് തോന്നിയാൽ, അതിനെതിരെ ചീവീടുകളെപ്പോലെ ചിലച്ചു് നശിപ്പിക്കാനും, കിഫ്ബിയാകട്ടെ, കെ-റെയിലാകട്ടെ, പാർട്ടി അതിനു് അനുകൂലമാണു് എന്നു് തോന്നിയാൽ, തൊണ്ടപൊട്ടി സിന്താവാ വിളിച്ചു് അതിനെ സപ്പോർട്ട് ചെയ്തു് പൊതുസമൂഹത്തെ ഡെഡ്ലോക്കിലേക്കു് നയിക്കാനുമല്ലാതെ, കാല്ക്കാശിനു് കൊള്ളാത്തവരും, എന്താണു് സംഭവമെന്നു് തനിക്കുതന്നെ മനസ്സിലായിട്ടില്ലാത്തതും, താൻ നാല്പതുവട്ടം പുനർജ്ജനിച്ചാലും മനസ്സിലാക്കാൻ കഴിയാത്തതും, ലോക”നാടക”വേദിയിൽ എന്നോ കാലഹരണപ്പെട്ടതും, മൗലികമായി പ്രാകൃതവും, ഉട്ടോപ്പ്യനുമായ ഏതോ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ പേരിൽ, ദൈവവും പിശാചും ലോകവുമുപേക്ഷിച്ച ഏതൊക്കെയോ ക്ഷുദ്രജീവികൾ പൂണ്ടുവിളയാടുന്ന ഒരുതരം ബയോസ്ഫിയർ!
മോദിയുടെ പട്ടേൽ പ്രതിമയെ പിണുവിന്റെ കെ-റെയിലുമായി താരതമ്യം ചെയ്യാം. പക്ഷേ, ജനത്തിന്റെ ചോരകുടിച്ചു് വീർക്കുന്ന KSRTC പാട്ടവണ്ടികളിലെ “ഓഫീസേഴ്സിനെ”, ദ്രവിച്ചുനശിക്കുന്ന VOLVO Low Floor ബസുകളുടെ “ചുമതലക്കാരായ ഓഫീസേഴ്സുമായി” താരതമ്യം ചെയ്യരുതു്!!
അതാണു് ലോജിക്ക്!
മരമാക്രി ജോക്കറുകളായ മല്ലു കംണിഷ്ടുകളുടെ, “അന്റോണിയോ ഗ്രാംഷി”, “നോം ചോസ്കി”, “കിം ജോംങ്ങൻസ്കി” ഇത്യാദി റാംജി-റാവു, ജോംജി-റാവു ലോജിക്ക്സ്!! പൊളിറ്റിക്കൽ ലോജിക്ക്സ്!!!
December 13 2021 07:26
“സംസ്കാരം കുടുംബത്തിൽ നിന്നും തുടങ്ങണം.” – പിണറായി വിജയൻ
വെട്ടിക്കൊന്നു് ഉപ്പിട്ടുമൂടുന്നതും ഒരുതരം സംസ്കാരമാണു്. – ശവസംസ്കാരം!
December 14 2021 10:43
“ലാഭമുണ്ടാക്കലല്ല പൊതുഗതാഗതത്തിന്റെ ലക്ഷ്യം.” – കമ്മിപ്രസ്ഥാനാസാമികൾ
പൊതുഗതാഗതത്തിന്റെ ലക്ഷ്യം നഷ്ടമുണ്ടാക്കലുമല്ല.
– ഗതാഗതത്തെ ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു് കഴിയുന്നുണ്ടെന്നിരിക്കെ, പ്രത്യേകിച്ചും!
സ്കൂൾ കുട്ടികളെ “സ്ഥിതിസമത്വ-മുക്കാൽ” ധരിപ്പിക്കാൻ കാണിക്കുന്ന അതേ ശുഷ്കാന്തി, പൊതുമേഖലയിലെ നടപ്പുകാരും നടത്തിപ്പുകാരുമായ “അരിവാളുകളെയും പൊതുവാളുകളെയും” പോക്കറ്റില്ലാത്ത ഷർട്ടുകളും കളസങ്ങളും ധരിപ്പിക്കാൻ കാണിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ, കള്ളനും പൊലീസുമറിയാതെ, പൊതുഗതാഗതമടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പൊതുമുതലിനു് സംഭവിച്ചുകൊണ്ടിരിക്കുന്ന അതിശയകരമായ നഷ്ടങ്ങൾ.
December 17 2021 12:38
“വ്യവസായസംരംഭങ്ങൾക്കു് തടസ്സം സൃഷ്ടിക്കുന്നവരെ നാടു് തിരിച്ചറിയണം.” പിണറായി വിജയൻ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തെങ്കിലും സംരംഭിക്കാൻ തുടങ്ങുന്ന വിഡ്‌ഢിക്കുശ്മാണ്ഡങ്ങൾ തൂങ്ങിച്ചാകുന്നതുവരെ തടസ്സം സൃഷ്ടിക്കലാ സാറേ അവറ്റകളുടെ മെയിൻ! അവരെ ചുമ്മാ തിരിച്ചറിഞ്ഞാൽപ്പോരാ, ആ മൊത്തം കുലംകുത്തികളേം വെട്ടിക്കൂട്ടി ഉപ്പിട്ടു് മൂടണം സഖാവേ! അല്ലാഞ്ഞാൽ സാവിനോ സാവിന്റെ പാർട്ടിസഖാക്കൾക്കോ നാട്ടിൽ എന്തെങ്കിലും സംരംഭിക്കാനോ സംഭരിക്കാനോ കഴിയുമോ?
എം. പി. അപ്പനാണോ, എം. എൽ. എ. അമ്മയാണോ പറഞ്ഞതു് എന്നോർമ്മയില്ല, വൻതോതിൽ ചരക്കുകൾ വാങ്ങി മറിച്ചു് വിറ്റു് മിച്ചമൂല്യം വർദ്ധിപ്പിക്കുന്നതും ഒരു വ്യവസായമാണു്. മിച്ചമൂല്യത്തിന്റെ നല്ലൊരംശം സംഭാവന നല്കി പാർട്ടിയുടെ മടിയിൽ കനമുണ്ടാക്കുന്ന വ്യവസായസംരംഭകർ ബൂർഷ്വാസികളല്ലെന്നു് മാർക്‌സും പ്രസ്താവിച്ചിട്ടുണ്ടു്. ഉപജീവനത്തിനായി കൊട്ടയും വട്ടിയും നെയ്തുവില്ക്കുന്നപോലുള്ള കുടിൽവ്യവസായങ്ങളല്ല മറിച്ചുവില്പനക്കാരായ മുതലാളികൾ ചെയ്യുന്ന വൻകിടവ്യസായങ്ങൾ. “ലുലുമോൾ” ഒരു ഹെവി ഇൻഡസ്ട്രിയാകുന്നതു് അതുകൊണ്ടാണു്.
വ്യവസായവിപ്ലവം, കാർഷികവിപ്ലവം, സായുധവിപ്ലവം എന്നിങ്ങനെ മൂന്നു് ദിശയിൽ ഒരേസമയം മുന്നേറുന്ന ഒരു ത്രിമുഖവിപ്ലവമാണു് മാക്രിസ്റ്റ് കംണിഷ്ട് പാർട്ടി കേരളത്തിൽ പ്ലാൻ ചെയ്തിരിക്കുന്നതു്. അതുവഴി നീർക്കുതിര വാപിളർന്നപോലുള്ള വിശാലമായ ഒരു കേരളവികസനമാണു് പാർട്ടിയുടെ ലക്ഷ്യം. എന്തുകൊണ്ടു് ത്രിമുഖം എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണു്. ത്രിശൂലം, ത്രിമൂർത്തി, ത്രിയേകദൈവം, ത്രികോണം, ട്രയാൻഗ്യുലേഷൻ, അപ്പൻ-അമ്മ-മക്കൾ-ത്രിത്വം! => ത്രിമുഖവിപ്ലവം!!
വിപ്ലവങ്ങൾ വിജയിക്കണമെങ്കിൽ, അനുയോജ്യമായ വെപ്പൻറീസ് വേണം. വ്യവസായവിപ്ലവത്തിനു് ചുറ്റികകളും, കാർഷികവിപ്ലവത്തിനു് അരിവാളുകളും, സായുധവിപ്ലവത്തിനു് തോക്കുകളും ഉണ്ടകളുമെല്ലാം അത്യന്താപേക്ഷിതമാണു്.
രണ്ടാം ലോകയുദ്ധത്തിൽ ക്രുപ്പ് ഇൻഡസ്ട്രീസ് നാത്സികൾക്കു് വേണ്ട ആയുധസാമഗ്രികൾ നല്കിയതുപോലെ, മാക്രിസ്റ്റ് കംണിഷ്ട് പാർട്ടി പ്ലാൻ ചെയ്തിരിക്കുന്ന ത്രിമുഖവിപ്ലവത്തിനു് വേണ്ട ചുറ്റികകളും, അരിവാളുകളും, തോക്കുകളും സപ്ലൈ ചെയ്യാൻ “ലുലുമോൾ” പോലൊരു ഹെവി ഇൻഡസ്ട്രിക്കു് കഴിയും. (ഉണ്ടകൾ സുപ്രീം കമാൻഡർ മുൻകൂറായി ബായ്‌ഗിൽ കരുതിയിട്ടുള്ളതുകൊണ്ടു് വെപ്പൻറീസ് സപ്ലൈയിൽ ഉണ്ടകൾ ഉണ്ടാകേണ്ടതില്ല.)
വ്യവസായസംരംഭങ്ങൾക്കു് തടസ്സം സൃഷ്ടിക്കുന്നവരെ നാടു് തിരിച്ചറിയണമെന്നു് “ലുലുമോൾ” ഉദ്ഘാടനവേളയിൽ പിണറായി വിജയൻ ആഹ്വാനം ചെയ്തതു് ഒന്നും കാണാതെയല്ല.
ട്രാഫിക് ലൈറ്റുകളില്ലാതെ വാഹനങ്ങളോടിക്കാൻ പറ്റിയ ഹൈവേകൾ (Autobahn) ജർമ്മനിയിൽ തലങ്ങും വിലങ്ങും പണിയാൻ ഹിറ്റ്ലർ തീരുമാനിച്ചതും വിപുലമായ ഒരു യുദ്ധം മനസ്സിൽ കണ്ടുകൊണ്ടായിരുന്നു. സൈന്യത്തെ യുദ്ധസാമഗ്രികളുമായി അതിവേഗം ലക്ഷ്യസ്ഥാനത്തു് എത്തിക്കുക എന്നതു് യുദ്ധവിജയത്തിന്റെ ഒരു നിർണ്ണായകഘടകമാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അക്കാലത്തു് ജർമ്മനിയിൽ ഉണ്ടായിരുന്ന പരിമിതമായ എണ്ണം സിവിൽ വാഹനങ്ങൾക്കു് വേണ്ടിയായിരുന്നെങ്കിൽ, അമ്മാതിരിയുള്ള ഒരു “ഔട്ടോബാൻ” നിർമ്മാണം തീർത്തും അനാവശ്യമായിരുന്നു.
ആർക്കറിയാം, “ഔട്ടോബാൻ” പണിയാൻ ഹിറ്റ്ലർ തീരുമാനിച്ചതുപോലെ, ഒരുപക്ഷേ ഒരു മാർക്സിയൻ സർവ്വലോകതൊഴിലാളിവിപ്ലവം മനസ്സിൽ കണ്ടുകൊണ്ടാവാം പിണറായി വിജയൻ ഇപ്പോൾ കെ-റെയിൽ പണിയാൻ ഇത്ര തിടുക്കപ്പെടുന്നതു്. കംണിഷ്ട് അന്തിമവിപ്ലവം ലോകമാസകലം തകൃതിയായി വിവിധ യുദ്ധമുഖങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ, വടിവാളുകളും അരിവാളുകളും ചുറ്റികകളും തോക്കുകളും കുറുവടികളും കിറ്റും റേഷനുമെല്ലാം ഓരോ യുദ്ധമുഖങ്ങളിലും നല്ല സ്പീഡിൽ കൃത്യസമയത്തു് എത്തിക്കാൻ കഴിയാതെ “വീഴ്ച പറ്റി”, മാർക്സ് പ്രവചിച്ച അവസാനത്തെ അമ്മവിപ്ലവം ഒടുക്കത്തെ അമ്മായിഅമ്മ-മരുമകൾ വിപ്ലവമോ, പാവാട-കളസം വിപ്ലവമോ, ആർത്തവ-ചുംബനവിപ്ലവമോ മറ്റോ ആയി ചുക്കിച്ചുളുങ്ങിപ്പോയാൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോകനേതാവു് എന്ന നിലയിൽ ക്യാപ്റ്റൻ പിണറായിക്കല്ലേ അതിന്റെ “മോശക്കേടു്”.
December 19 2021 13:11
ഹൈലി തിയൊളോജിക്കലും, എക്സ്ട്രീംലി ഐഡിയോളജിക്കലുമായ ആശയധാരകളാൽ മോട്ടിവേറ്റഡായ ചില ബുദ്ധിജീവികൾ രണ്ടു് സ്യൂപ്പർ ഡ്യൂപ്പർ മനുഷ്യക്കുരുതികൾ മല്ലു മാക്രിസ്റ്റ് കംണിഷ്ട് ബീപ്-പ്ലവത്തിന്റെ രക്തക്കറകളാൽ അലങ്കൃതമായ ആലപ്പുഴയിലെ ബലിക്കല്ലുകളിൽ ഭക്ത്യാദരവുകളോടെ പൂർത്തീകരിച്ചെന്നു് ഫെയ്‌സ്ബുക്ക് വഴി അറിഞ്ഞു.
അനുയോജ്യമായ ഒരു വൃത്തവും, കിടുക്കാച്ചിയായ ഒരു അലങ്കാരവും കിട്ടിയിട്ടുവേണം, “മനുക്ഷ്യനാകണം, മനുക്ഷ്യനാകണം, ഉയർച്ചഥാഴ്ച-കള്ളുകൾഖഥീതമായ സ്‌ണേഹമേ, നിണക്കു നങ്ങൾ പേറിടുന്നതാണു മാക്രിസം. കൊന്നുകൊന്നു നങ്ങളെ കൊന്നുതള്ളിഠാം, എങ്കിലും ഓന്തു് തോറ്റിടും അതാണു മാക്രിസം. നായ്-വഴിയിൽ നാം പെടുത്ത മൂത്രമാണു മാക്രിസം” എന്ന വിപ്ലവഗാനത്തിന്റെ മാതൃകയിൽ ഹൃദയഭേദകമായ ഒരു വിലാപകാവ്യമെഴുതാൻ!
ഹൈൽ ഹിറ്റ്ലർ! ഹൈൽ പിണു! ഹൈൽ സാവർക്കർ! ഹൈൽ മുസ്ലിം വർക്കർ! ഹൈൽ ഫ്രാങ്കോ-മശിഹാ വർക്കർ! ഹൈൽ കെട്ടിപ്പിടിയമ്മ വർക്കർ! ഹൈൽ അമ്മായിയപ്പൻ വർക്കർ! ഹൈൽ മരുമകൻ വർക്കർ! ഹൈൽ നോക്കുകൂലി വർക്കർ!!
ഇങ്കിലാ ഡോക്ടർ ഷാഹിദാ! ഇങ്കിലാ ഡോക്ടർ ചിന്താവാ!!
December 21 2021 12:16
മക്കള്‍ക്കു് അപകടങ്ങളൊന്നും ഉണ്ടാകാതിരിയ്ക്കാനായി പശ്ചിമബംഗാളിലെ സാന്തള്‍ വംശത്തിൽപെട്ട മനുഷ്യര്‍ അവരുടെ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും നായയെകൊണ്ടു് കല്യാണം കഴിപ്പിക്കാറുണ്ടത്രെ!
എല്ലാം ശരിയാക്കാനായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് വർഗ്ഗത്തിൽപെട്ട മനുഷ്യർ പിണറായിയെ മുഖ്യമന്ത്രിയാക്കുന്നു, അപ്പോഴാണു് സാന്തൾ വംശത്തിന്റെ ഒരു പട്ടിക്കല്യാണം!
പശ്ചിമബംഗാളിലെ സാന്തള്‍ വംശജരായ കുട്ടികൾക്കു് അതുവഴി അപകടങ്ങൾ സംഭവിക്കാതിരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ലെങ്കിലും, വർഗ്ഗീയചിന്തകരായ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്കു്, അവർ പാണന്മാരെപ്പോലെ പിണറായി വിജയന്റെ സ്തുതിപാഠകരായിരിക്കുന്ന കാലത്തോളം, കാര്യങ്ങളും കമ്മീഷനുകളും, പുരസ്‌കാരങ്ങളും പദവികളുമെല്ലാം ഒട്ടും ദോഷം പറയാനില്ലാത്തവിധം ശരിയാക്കിക്കിട്ടാറുണ്ടെന്നാണു് മനസ്സിലാക്കാൻ കഴിയുന്നതു്.
രാജവാഴ്ചയുടെ കാലത്തു്, റാണിക്കുട്ടികളെയും രായക്കുട്ടികളെയും ആരു് കല്യാണം കഴിക്കണം എന്ന കാര്യത്തിൽ, ഉദയസൂര്യന്റെ കുലത്തിൽ ജനിച്ചവരും, അസ്തമനചന്ദ്രനെപ്പോലെ വിളങ്ങുന്ന മുഖമുള്ളവരുമായ രായാക്കന്മാർ സ്വീകരിച്ചിരുന്ന മാനദണ്ഡം, സ്വന്തം അധികാരത്തിനും സമ്പത്തിനും “ലോകാവസാനത്തോളം” യാതൊരുവിധ പോറലും ഏൽക്കാൻ ഇടവരാത്ത ഒരു സുദൃഢബന്ധം സംസ്ഥാപിച്ചു് രാജകീയമായ കുഞ്ഞുകുഞ്ഞു് കൊത്തലുണ്ണികളെ ഉത്പാദിപ്പിക്കുക എന്നതായിരുന്നല്ലോ.
പുതിയാപ്ലക്കു് വധൂഗൃഹത്തിൽ അന്തിയുറങ്ങാൻ കഴിയുന്ന വിപ്ലവവിവാഹം, കുടുംബമുതൽ മുറത്തിൽ നിന്നും പുറത്തുപോയി കുട്ടകളാൽ ഉഴുതു് മറിക്കപ്പെടാതിരിക്കാനായി നടത്തപ്പെടുന്ന, മുറപ്പെണ്ണും മുറച്ചെർക്കനും തമ്മിൽത്തമ്മിലുള്ള “പ്രണയവിവാഹം” മുതലായ മരുമക്കത്തായ കച്ചവട കല്യാണസമ്പ്രദായങ്ങൾ മലയാളികൾക്കു് അപരിചിതമാകാൻ വഴിയില്ല.
സ്വയം പരാഗണം വഴി, കുലമുറയിലെ ഏകതാനമുറങ്ങളിൽ വാലും കൊമ്പും ഒറ്റവർണ്ണപ്പതാകകളുമുള്ള മനുഷ്യജനുസ്സുകൾ ധാരധാരയായി ഉത്പാദിപ്പിക്കപ്പെടാൻ തുടങ്ങിയതുകൊണ്ടോ എന്തോ, “മുർപ്പെൺ-മുർച്ചെർക്ക്” വിവാഹങ്ങൾക്കു് ഇപ്പോൾ ശനിദശയാണെന്നു് കേൾക്കുന്നു.
വൈകിക്കിട്ടിയ വിപ്ലവഗാനം: ചലോ ചലോ ചിലി ചിലി!!
December 23 2021 14:36
സാഹചര്യങ്ങൾ ഒത്തുവന്നാൽ അമ്മയെവരെ വിറ്റു് കാശാക്കുന്ന നാടുവാഴിത്തിരുമേനിമാർ ജനത്തിന്റെ നെറുകന്തലയിലൂടെ കെ-റെയിൽ ഓടിക്കാതിരിക്കാനും,
തനിക്കുവേണ്ടി ചാവുകയോ കൊല്ലുകയോ ചെയ്യുന്നവർക്കു് സ്വർഗ്ഗത്തിൽ മദ്യപ്പുഴയും വേശ്യാലയവും കുണ്ടൻക്ലബ്ബുമൊരുക്കി കാത്തിരിക്കുന്ന കരുണാമയനും കൂട്ടിക്കൊടുപ്പുകാരനുമായ ഒരു ഒട്ടകദൈവത്തിന്റെ നാമത്തിൽ, മതഭ്രാന്തരായ പ്രാകൃതജന്മങ്ങൾ, അയൽവാസികളെ അവർ അന്യവിശ്വാസികളായതിന്റെ പേരിലോ, തെറ്റിനെ തെറ്റെന്നും, ഊളത്തരത്തെ ഊളത്തരം എന്നു് വിളിച്ചതിന്റെ പേരിലോ, കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിലോ, മനുഷ്യന്റെ ജീവനിലും മരണത്തിലും വിധികർത്താക്കളാകാനുള്ള അധികാരം, ഏതോ സ്വർഗ്ഗീയ കോണകത്തിൽനിന്നും അവർക്കു് പതിച്ചുകിട്ടിയ അട്ടിപ്പേർ അവകാശമായാലെന്നപോലെ, സ്വസ്ഥമായും സമഗ്രമായും ജീവിക്കാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും സ്റ്റെയ്റ്റ് ഉറപ്പുനല്കേണ്ടതും, വ്യക്തികളുടെ പ്രൈവറ്റ് സ്ഫിയറാകേണ്ടതുമായ മനുഷ്യവർഗ്ഗത്തിന്റെ കുടുംബകൂടുകളിൽ, കോൺസ്റ്റിറ്റ്യൂഷണലോ മോറലോ എഥിക്കലോ ആയ യാതൊരുവിധ ലെജിറ്റിമേഷനുമില്ലാതെ കാട്ടാളരെപ്പോലെ അതിക്രമിച്ചുകയറി മനുഷ്യരെ വെട്ടിക്കൊല്ലാതിരിക്കാനും, അക്ഷന്തവ്യമായ അത്തരം കുറ്റകൃത്യങ്ങളെ അപലപിക്കുകയും കുറ്റവാളികൾക്കു് അവരർഹിക്കുന്ന നിയമപരമായ ശിക്ഷ ലഭിക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടതിനു് പകരം, ചീഞ്ഞുദ്രവിച്ച മതത്തിന്റെയോ, അളിഞ്ഞുനാറുന്ന രാഷ്ട്രീയത്തിന്റെയോ പേരിൽ, കൊലയാളികളെ വീരപരിവേഷം ചാർത്തി ന്യായീകരിക്കാനും, ഏതുവിധേനയും സംരക്ഷിക്കാനും മനുഷ്യരൂപികളായ ജന്തുക്കളെ പ്രാപ്തരാക്കുന്ന നീചത്വത്തിലേക്കു് ജനം അധഃപതിക്കാതിരിക്കാനുമായി ഒരു സിവിലൈസ്ഡ് സമൂഹം നിരന്തരം ജാഗരൂകരായിരിക്കേണ്ടതുണ്ടു്.
നാറാണത്തു് ഭ്രാന്തൻ മലമുകളിലേക്കു് ഉന്തിക്കയറ്റുന്ന എമണ്ടൻ കല്ലുപോലെയാണു് ജനാധിപത്യം: കൈ വിട്ടാൽ, “തണ്ടുരുളും തടിയുരുളും തടിയിൻമേലൊരു ചെറുകുരുമുളകുരുളും” എന്ന ഊട്ടുപുരമല്ലു ഫിലോസഫിക്കനുസൃതമായി, മലയുടെ അടിവാരത്തേക്കുരുളും.
കല്ലുരുണ്ടു്, ഉരുണ്ടുരുണ്ടു്, അടിവാരത്തിലെ കണ്മണിപ്പുഴകളുടെ ഓരങ്ങളിൽ സ്ഥിതിചെയ്യുന്ന ചതുപ്പുനിലങ്ങളിൽ ഏതിലേയ്ക്കെങ്ങാനുമാണു് സഖാവു് കൽച്ചങ്ങായിയുടെ അന്തിമമായ വീഴ്ചയെങ്കിൽ, നീചത്വത്തിലേക്കുള്ള അച്ചങ്ങായിയുടെ അധഃപതനം, മലയാളക്കരയെ പുളകം കൊള്ളിക്കുന്ന സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും സെൻസേഷണലിസവും ഇമോഷണലിസവുമെല്ലാം, ഗരം മസാല മോഡലിൽ, ചേരുംപടി ചേർത്തു് പൊടിച്ചരച്ചു് കലക്കിച്ചേർത്തു് കടുകുവറുത്തുകൊണ്ടുള്ള (ഉഷ്ണം ഉഷ്ണേന ശാന്ത ക്ലോസ്!) പ്രൊമോഷണൽ പത്രവാർത്തകൾപോലെ, ആരെയും അതിഭീകരമായി “ഞൊട്ടിപ്പിക്കുന്ന” അഗാധഗർത്തങ്ങളുടെ ആഴത്തിലേക്കായിരിക്കും.
(ജനാധിപത്യം എന്ന) കല്ലിൽ നിന്നും മനഃപൂർവ്വം പിടിവിട്ടു്, അതു് താഴേക്കു് ഉരുളുന്നതു് കണ്ടു് കൈകൊട്ടിച്ചിരിക്കുന്ന ആരെയെങ്കിലും കണ്ടാൽ സംശയം വേണ്ട: ഒന്നുകിൽ അതു് സാക്ഷാൽ നാറാണത്തു് ഭ്രാന്തനാണു്, അല്ലെങ്കിൽ നാറാണത്തു് ഭ്രാന്തന്റെ ജീൻ പേറുന്നവരും, സാക്ഷരരും, പ്രബുദ്ധരും, ബംബർ ബണ്ണുകളെന്നു് അഹങ്കരിക്കുന്നവരുമായ ഒറിജിനൽ മല്ലുക്കളാണു്.
പൊട്ടൻഷ്യൽ എനർജി “mgh” ആയതിനാൽ, ആക്സിലറേഷൻ ഡ്യൂ റ്റു ഗ്രാവിറ്റിയും (g = ca 9.8 m/s²), “ഭ്രാന്തൻ-തള്ളൽ” സില്മയിൽ നായികയുടെ റോൾ കൈകാര്യം ചെയ്യുന്ന കല്ലിന്റെ പിണ്ഡവും (m) കോൺസ്റ്റന്റ് ആയതിനാൽ, കല്ലിൽ നിന്നും കൈ വിടുന്ന സമയത്തു് കല്ലു് സ്ഥിതി ചെയ്യുന്ന ഉയരം (h) എത്രയെന്നതിനനുസരിച്ചു് താഴ്ചയുടെ ആഴവും, തന്മൂലം വീഴ്ചയുടെ ഊക്കും കൂടുകയുമാവാം, കുറയുകയുമാവാം. ആരാണു് തള്ളുന്നതു് എന്നതിനനുസരിച്ചിരിക്കും ഒരു നിശ്ചിത സമയത്തിനുള്ളിൽ കല്ലു് എത്തിപ്പെടുന്ന ഉയരം.
അതുകൊണ്ടു്, അനീതിക്കെതിരെ ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു് ഉച്ചൈസ്തരം പറയുക, പറഞ്ഞുകൊണ്ടേയിരിക്കുക! എഴുതുക, എഴുതിക്കൊണ്ടേയിരിക്കുക!
നീതിയില്ലെങ്കില്‍, അതിനെതിരെ ശബ്ദമുയർത്തുന്നതിനു് മുൻപേ, ആദ്യം നീ നിന്റെ സ്വന്തം നീതിബോധം സമഗ്രമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കുക. ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നിന്നെപ്പോലെതന്നെ – ഒട്ടും കുറവും കൂടുതലുമില്ലാതെ – ഈ ഭൂമിയിലെ മറ്റേതൊരു മനുഷ്യജീവിക്കുമുണ്ടു്. അതു് മനസ്സിലാക്കി നീ സ്വയം നീതിയാവുക. അതാണു് നീതിയില്ലെങ്കില്‍ തീയാകാനുള്ള നിന്റെ പ്രാഥമികയോഗ്യത.
“ദൈവം എന്ന ഊന്നുവടി ഇല്ലാതെ ഒരു ചുവടുപോലും ജീവിതത്തിൽ നടക്കാൻ കഴിയാത്ത മനുഷ്യരുണ്ടു്. ദൈവത്തെ തുടർന്നും മുറുകെ പിടിക്കുന്നതാണു് അവർക്കു് ഏറ്റവും നല്ലതു്. സമനില തെറ്റി താഴെവീണു് നടു ഒടിയുന്നതിനേക്കാൾ ഭേദം ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്നതാണെന്ന കാര്യത്തിൽ തർക്കം വേണോ? അതേസമയം, ഏതെങ്കിലുമൊരു ദൈവത്തിലുള്ള വിശ്വാസം മനഃശാസ്ത്രപരമായ ചില ആശ്വാസങ്ങൾ മനുഷ്യർക്കു് നൽകിയേക്കാമെന്ന വസ്തുത അംഗീകരിക്കുമ്പോൾത്തന്നെ, ദൈവം എന്നതു് മനുഷ്യമനസ്സിൽ രൂപമെടുത്ത ഒരു ഭാവനാസൃഷ്ടിയാണെന്നു് ലോജിക്കിന്റെയും റീസണിന്റെയും ശാസ്ത്രജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞിട്ടുള്ള മനുഷ്യർക്കു് ഈ ലോകത്തിൽ ജീവിക്കാൻ മിഥ്യയായ ഒരു ഊന്നുവടിയുടെ ആവശ്യമില്ല. ഇല്ലാത്ത ഒരു ഊന്നുവടിയിൽ താങ്ങിയുള്ള നടപ്പു് ഒന്നാലോചിച്ചു് നോക്കൂ!”
December 26 2021 12:00
പെൺകുട്ടികൾക്കു് 21 വയസ്സു് തികയുന്നതിനു് മുൻപു് അവരെപ്പിടിച്ചു് കല്യാണം കഴിപ്പിക്കരുതു് എന്നു് കേന്ദ്രഗവണ്മെന്റ് നിയമമുണ്ടാക്കിയെന്നോ, ഉണ്ടാക്കാൻ പോകുന്നു എന്നോ കേട്ടിരുന്നു.
കേന്ദ്രത്തിന്റെ ജനക്ഷേമപദ്ധതികൾ തന്മയത്വമായി അടിച്ചുമാറ്റി, കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ് മുദ്ര വച്ചു്, സ്വന്തം നവോത്ഥാനപദ്ധതികളാക്കി അവതരിപ്പിച്ചു് കയ്യടി നേടാൻ കഷ്ടപ്പെടുന്ന പിണറായി വിജയന്റെ ഗവണ്മെന്റ്, ഒരു പഴയ സില്മയിൽ അടൂർ ഭാസി പറഞ്ഞുകേട്ട ഒരു വളിപ്പിനെ അനുകരിച്ചു് പറഞ്ഞാൽ, “കിടന്നുമുള്ളൽ മാറാത്ത പെൺകുട്ടികളെ” പിടിച്ചു് മേയർ പട്ടം കെട്ടിക്കാതിരിക്കാനും, ഇൻസോമ്നിയ ബാധിച്ചു്, രാപകൽ ഒരുപോള കണ്ണടയ്ക്കാതെ, സ്ഥലകാലബോധം നഷ്ടപ്പെട്ടു്, മൂന്നിരട്ടിയെന്തു് മുക്കാലെന്തു്, ഉറിയെന്തു് തറിയെന്തു്, മുറിയെന്തു് മുഴുവനെന്തു് എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത ദയനീയാവസ്ഥയിലെത്തി, തമ്പ്രാൻ കല്പിച്ചാൽ മുൻപിൻ നോക്കാതെ പി പി ഇ കിറ്റുകൾ വാങ്ങിക്കൂട്ടുകയും, US അമേരിക്കയിൽ നിന്നും ആതുരസഹായം തേടിയുള്ള SOS വിളി വന്നാൽ, ചാക്കു് കണക്കിനു് കോവിഡ് “മുഖംമൂടികൾ” KSRTC Cargo Service വഴി കേറ്റി അയക്കുകയും ചെയ്യുന്ന ടീച്ചറമ്മമാരുടെ തലയിൽ മനുഷ്യരുടെ ആരോഗ്യസംബന്ധമായ ഔദ്യോഗികഭാരങ്ങൾ കേറ്റിവയ്ക്കാതിരിക്കാനും ഉതകുന്ന ഒരു നിയമമുണ്ടാക്കുകയോ, ചുരുങ്ങിയപക്ഷം അതിന്റെ പേരിൽ കേന്ദ്രഗവണ്മെന്റിനെതിരെ നിയമസഭയിൽ ഒരു കിടുക്കാച്ചി പ്രമേയം പാസ്സാക്കുകയോ ചെയ്താൽ, സംജാതമാകാനിരിക്കുന്ന സമത്വസുന്ദര കമ്മ്യൂണിസ്റ്റ് “നല്ല നാളെകളിൽ” തീർച്ചയായും അതൊരു മുതൽക്കൂട്ടായിരിക്കും.
December 26 2021 12:30
അഥിതികളെന്നു് വിളിച്ചുകൊണ്ടു് കൂലിപ്പണി ചെയ്യിച്ചാൽ ആർക്കായാലും ദേഷ്യം വരും.
അനക്കു് ഒന്നിനെപ്പറ്റിയും ഒരു ചുക്കും ചുണ്ണാമ്പും കോപ്പും അറിയില്ല എന്നു് അവർക്കറിയില്ലല്ലോ.
December 27 2021 12:08
കെ-റെയിൽ വിഷയത്തിൽ മനസ്സു് വളരെ “കലുഷ”മാണു്.
വിഷയജ്ഞാനിയായ എം. ബി. രാജേഷ് എന്തു് പറയുന്നു എന്നറിയാഞ്ഞിട്ടു് ഒരു സ്വസ്ഥതയില്ല.
December 28 2021 10:35
“അതിവേഗം ബഹുദൂരം”, എന്ന്വച്ചാൽ, കാസ്രോഡുനിന്നും ത്രോന്തരം വരെയുള്ള ബഹുദൂരം, അഥവാ 530 കിലോമീറ്റർ, അതിവേഗം എത്തുക എന്നതു് ഈ സത്യാനന്തര കാലത്തിന്റെ അനിവാര്യമായ ഒരു (കട)ബാദ്ധ്യതയായി മാറിയിരിക്കുകയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. അത്ഭുതമെന്നെ പറയേണ്ടൂ, ത്രോന്തരത്തുനിന്നും കാസ്രോഡേക്കും അതേ ദൂരമാണു്.
സംഭവം വളരെ സിംപിളും പവ്വർഫുളുമാണു്. കാസ്രോഡ് ജീവിക്കുന്ന കൊടിയ്ക്കു് ത്രോന്തരത്തു് ജീവിക്കുന്ന തന്റെ ആത്മസുഹൃത്തായ സുനിയെ പെട്ടെന്നൊന്നു് കാണണം എന്നു് ഏതു് നിമിഷവും തോന്നാം. അതുപോലൊരു തോന്നൽ സുനിയ്ക്കു് മറുദിശയിലേക്കും ഉണ്ടാകാം. അർജന്റായ അതിവേഗയാത്ര ഒരു അനിവാര്യതയായി മാറുന്ന അത്തരം സാഹചര്യങ്ങൾ മനുഷ്യജീവിതത്തിൽ വിരളമല്ല. അവിടെയാണു് കെ-റെയിൽ മനുഷ്യരുടെ സഹായത്തിനെത്തുന്നതു്.
പ്രണയപരമായ വികാരവിവശതയോടെ ഒരു സന്ദേശമയക്കാൻ പുരാതനകാലങ്ങളിൽ മേഘത്തെയോ മയൂരത്തെയോ വിശ്വസ്തരായ മറ്റു് പോസ്റ്റ്‌മാന്മാരെയോ ആശ്രയിക്കുകയല്ലാതെ കമിതാക്കൾക്കു് വേറെ പോംവഴിയൊന്നും ഇല്ലാതിരുന്ന ഒരു സന്ദേശകാവ്യകാലമുണ്ടായിരുന്നു. പ്രണയലേഖനം എങ്ങനെയെഴുതണം എന്നുപോലും നിശ്ചയമില്ലാത്ത മുനികുമാരികളായ ശകുന്തളമാർ ജീവിച്ചിരുന്ന റൊമാന്റിക് യുഗത്തിനു് ശേഷമാണു് ചരിത്രത്തിൽ സന്ദേശകാവ്യയുഗത്തിന്റെ സ്ഥാനം.
പട്ടം താണുപിള്ളയൊക്കെ ഭരിക്കുന്ന കാലത്തു് ഒരു ബസ് വരുന്നതും കാത്തു് മണിക്കൂറുകൾ ചിലവഴിക്കേണ്ടിവന്നിട്ടുള്ള മലയാളികൾക്കു് ഇപ്പോൾ കൈവന്നിരിക്കുന്ന ഒരു മഹാ ഭാഗ്യമാണു് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ–റെയിൽ) ആസൂത്രണം ചെയ്യുന്ന സെമി ഹൈസ്പീഡ് പാത, അഥവാ സിൽവർ ലൈൻ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കാസ്രോഡുനിന്നും ത്രോന്തരത്തേക്കും, ത്രോന്തരത്തുനിന്നും കാസ്രോഡേക്കും സഞ്ചരിക്കാൻ കഴിയുന്നതു് ചില്ലറക്കാര്യമല്ല.
പിണറായിയുടെ ഭരണം വഴി US അമേരിക്കയ്ക്കു് വരെ “മാസ്ക്ക് തായോ കിറ്റ് തായോ” എന്നെല്ലാം യാചിക്കേണ്ടിവരുന്ന ബൗദ്ധിക-സാമ്പത്തിക ലെവലിലേക്കു് വളർന്നുകഴിഞ്ഞ കേരളത്തിൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ നിർമ്മിക്കേണ്ടതു് കേവലം 200 കിലോമീറ്റർ മാത്രം വേഗതയുള്ള ഒരു സിൽവർ ലൈനല്ല, സൂപ്പർ കണ്ഡക്റ്റിങ് മാഗ്നെറ്റിക് ലെവിറ്റേഷൻ (SCMagLev) ടെക്നോളജി ഉപയോഗിച്ചു് 600 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ജാപ്പനീസ് ട്രെയിനാണെന്നാണു് എന്റെ അഭിപ്രായം. ഒരു തട്ടുതകർപ്പൻ “ഗോൾഡ് ലൈൻ”!!
അതുപോലൊരു പ്രോജക്ട് കേരളത്തിനു് ഈസിയായി അഫോർഡ് ചെയ്യാൻ പറ്റുമെന്നിരിക്കെ, അതുപേക്ഷിക്കുന്നതു് ഒട്ടും ബുദ്ധിജീവിപരം ആയിരിക്കില്ല എന്നാണെന്റെ പക്ഷം. സാമ്പത്തികത്തിന്റെ കാര്യം പുഷ്പംപോലെ കിഫ്‌ബി കൈകാര്യം ചെയ്യും. ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസത്തിൽ വേഴ്സ്ഡ് ആയ എണ്ണമറ്റ കേരളീയ സഖാക്കളുടെ മേൽനോട്ടത്തിൽ “SCMagLev” ടെക്നോളജിയുടെ ശാസ്ത്രീയവശങ്ങളും, KSRTC ബസുകളുടെയും, വോൾവോ ലോ ഫ്ലോർ ബസുകളുടെയുമെല്ലാം മെയിന്റനൻസിൽ സമാനതകളില്ലാത്ത സാമർത്ഥ്യം തെളിയിച്ചിട്ടുള്ള സാങ്കേതികവിദഗ്ദ്ധരായ പോരാളി ഷാജികളുടെ കരി ഓയിൽ പുരണ്ടു് കറുത്ത കൈകളിൽ ആ ടെക്നോളജിയുടെ എല്ലാ സാങ്കേതികവശങ്ങളും സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിൽ എനിക്കു് യാതൊരുവിധ സംശയവുമില്ല.
“SCMagLev ഗോൾഡ് ലൈൻ” പൂർത്തിയായാൽ ഒരു മണിക്കൂർ പോലുമെടുക്കാതെ കാസ്രോഡുനിന്നും ത്രോന്തരത്തെത്തി “നോൺ-ഹലാൽ” മസാലദോശയും ചമ്മന്തിയും കഴിക്കാനും, ത്രോന്തരത്തുനിന്നും കാസ്രോഡെത്തി “ഹലാൽ” ചിക്കൻ ബിരിയാണി കഴിക്കാനും കേരളീയർക്കു് കഴിയും. അതാണു് വികസനം! അതാണു് യഥാർത്ഥ കമ്മീഷൻ വികസനം!!
കുറച്ചു് നാളുകൾക്കു് മുൻപു് കണ്ട ഒരു വീഡിയോ ആണു്. കെ-റെയിൽ ചർച്ചകൾ കൊഴുക്കുന്നതു് കണ്ടപ്പോൾ ഓർമ്മവന്നതുകൊണ്ടു് ഷെയർ ചെയ്യുന്നു.
വിലയുടെ കാര്യത്തിലായാലും വെള്ളിയേക്കാൾ മെച്ചം സ്വർണ്ണമാണല്ലോ. തന്മൂലം, പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ നാം പാലിക്കേണ്ട പ്രഥമ പരിഗണനയായ കമ്മീഷന്റെ കാര്യത്തിലും സിൽവർ ലൈനിനെക്കാൾ എന്തുകൊണ്ടും ആകർഷണീയമായ ഒരു സ്വർണ്ണഖനിയായിരിക്കും ചുമതലപ്പെട്ടവർക്കു് ഈ “ഗോൾഡ് ലൈൻ”.
December 30 2021 11:57
സിൽവർലൈൻ പദ്ധതിയുടെ ഗുണവർണ്ണനവുമായി പിണറായി വിജയൻ ജനങ്ങളെ സമീപിക്കാൻ പോകുന്നു എന്നു് കേട്ടു.
സഖാവു് ഇന്നച്ചനെയും സഖാവു് ലളിതാമ്മയെയും സംഘടിപ്പിച്ചു്, സിൽവർലൈൻ പദ്ധതിക്കനുകൂലമായി മല്ലു സില്മാമോഡലിൽ നാലു് കലക്കൻ ഡയലോഗ് പറയിപ്പിച്ചാൽ പരിഹരിക്കാവുന്ന ഒരു പ്രശ്നത്തിന്റെ പേരിൽ സ്പൈഡർമാൻ നേരിട്ടു് ഗോദയിലിറങ്ങുന്നതെന്തിനെന്നു് എനിക്കു് പിടികിട്ടുന്നില്ല.
മദ്യനിരോധനം എന്ന മാക്രിസ്റ്റ് പാർട്ടിയുടെ ശക്തമായ നിലപാടു് ജനങ്ങൾക്കു് ബോദ്ധ്യമായതും, തത്ഫലമായി അവർ പിണറായി വിജയനെ അധികാരത്തിലെത്തിച്ചതും, ഇന്നച്ചനും ലളിതാമ്മയും തകർത്തഭിനയിച്ച ഒരു ആർട്ട് ഫിലിം വഴിയായിരുന്നല്ലോ. ഇലക്ഷനുശേഷം കേരളസമൂഹത്തിൽ സംഭവിച്ചതു് പുറത്തു് പറയാൻ കൊള്ളാത്ത കാര്യങ്ങളാണെന്നതു് ചരിത്രം. പക്ഷേ, അരണബുദ്ധികളായ ജനം അതൊക്കെ ഉറപ്പായും പണ്ടേക്കുപണ്ടേ മറന്നുകഴിഞ്ഞിട്ടുണ്ടാവും. അതിനും ചരിത്രം തന്നെ തെളിവു്.
ഒരു ചക്കയിട്ടു് ഒരു മുയൽ ചത്തെന്നുകരുതി എല്ലാ ചക്കയിടുമ്പോഴും മുയൽ ചാകുമോ എന്നൊരു മിന്നൽപ്പിണർ ചോദ്യം കേരളത്തിൽ നിലവിലുണ്ടെങ്കിലും, അങ്ങനെ സംഭവിക്കുന്നതിനു് സ്റ്റാറ്റിസ്റ്റിക്കലി തടസ്സമൊന്നുമില്ല. ഒന്നും രണ്ടും പ്രാവശ്യത്തെ ചക്കയിടലുകളിൽ ഓരോ മുയലുകൾ ചാവുകയും, അതിനുശേഷമുള്ള പ്രാവശ്യങ്ങളിൽ മുയലുകൾ ചാകാതിരിക്കുകയും ചെയ്യാം. തത്വത്തിൽ, ഓരോ ചക്കയിടലിലും ഓരോ മുയൽ എന്ന നിരക്കിൽപ്പോലും ചാകൽ സംഭവിക്കാം. ഒറ്റ ചക്കയിടലിലും ഒറ്റ മുയലും ചാകുന്നില്ലെങ്കിൽ, ചക്കയിടുന്ന നേരം നോക്കി പ്ലാവിൻ ചുവട്ടിൽ ചെന്നുനിന്നു് ധ്യാനപൂർവ്വം പ്രാർത്ഥിക്കുന്ന മുയലുകൾ ആ നാട്ടിലില്ല എന്നു് കരുതിയാൽ മതി. നാസ്തികരും യുക്തിവാദികളുമായ മുയലുകൾ വസിക്കുന്ന ഒരു നാടായിരിക്കണമതു്.
“Infinite monkey theorem” അനുസരിച്ചു്, ഒരു ചിമ്പാൻസിയെപ്പിടിച്ചു് ഒരു മലയാളം ടൈപ്പ്റൈറ്ററിന്റെ മുന്നിലിരുത്തി അന്തംവിട്ടു് ചറപറ അനന്തമായി ടൈപ്പ് ചെയ്യാൻ അനുവദിച്ചാൽ, അതുവഴി “ഇന്തുമേനോന്റെ ചന്ദുലേഖ” പുറത്തുവന്നുകൂടെന്നില്ല. ഏതായാലും, അതിനുള്ള സ്റ്റാറ്റിസ്റ്റിക്കൽ പ്രോബബിലിറ്റി പൂജ്യമല്ല.
സഖാവു് ഇന്നച്ചനെയും സഖാവു് ലളിതാമ്മയെയും ഒരുവട്ടം കൂടി മാക്രിസ്റ്റ് മദ്യനിരോധന പ്രൊപഗാൻഡയുടെ ഭൂതകാല ഓർമ്മകൾ മേയുന്ന കേരളക്കരയുടെ തിരുമുറ്റത്തു് എത്തിച്ചാൽ, പഴയ ചരിത്രം ആവർത്തിക്കപ്പെട്ടുകൂടെന്നില്ല. അതിനുള്ള സ്റ്റാറ്റിസ്റ്റിക്കൽ പ്രോബബിലിറ്റിയും ഒരിക്കലും പൂജ്യമല്ല.
ഒരുവട്ടം കിറ്റുനൽകി ഇലക്ഷൻ ജയിച്ചതുകൊണ്ടു് രണ്ടാമതും കിറ്റുനൽകി ഇലക്ഷൻ ജയിച്ചുകൂടെന്നില്ല. അതിനുള്ള സാദ്ധ്യതയും പൂജ്യമല്ല.
അതുപോലെതന്നെ, ഇലക്ഷൻ ജയിക്കാൻ വേണ്ടി മാത്രമേ കിറ്റ് നൽകാവൂ എന്നുമില്ല. കമ്മീഷൻ എന്ന കൂർത്ത ചൂണ്ടയിലെ വികസനം എന്ന, മനം മയക്കുന്ന ഇരയിൽ ജനങ്ങളെ കൊത്തിക്കാനുള്ള ഒരു കൺകെട്ടായും കിറ്റിനെ ഉപയോഗപ്പെടുത്താം:
മെഗഫോണുകൾ കോറസായി: “ഷഗാക്കളേ, ഷൂർത്തുക്കളേ! ഇതാ, പിണറായി സർക്കാർ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സിൽവർലൈൻ കിറ്റ്! വരുവിൻ! കാണുവിൻ! എടുക്കിൻ! യഥേഷ്ടം ആസ്വദിക്കിൻ!!”
സമാന്തരമായി ഒരു “കെ-റെയിൽ ചാലഞ്ചും” പരിഗണിക്കാവുന്നതാണു്. അത്തരം ഗിമ്മിക്കുകളിൽ വളരെ പെട്ടെന്നു് മയങ്ങിവീഴുന്നവരാണു് മലയാളികൾ. അതിനെപ്പറ്റി ചോദിച്ചാൽ, ഞങ്ങൾ വളരെ പ്രബുദ്ധരായതുകൊണ്ടാണതു് എന്നാവും അവരുടെ മറുപടി. അതിൽ തെറ്റില്ല. കാരണം, ഒരു പിണറായി ഗവണ്മെന്റിനെ ഭൂരിപക്ഷം നൽകി രണ്ടാമതും ജയിപ്പിച്ചുവിട്ടവരാണവർ. നല്ല പഷ്ടാംക്ലാസ് പ്രബുദ്ധതയും ബോധവുമില്ലാത്തവർക്കു് പറ്റുന്ന കാര്യങ്ങളല്ല അതൊന്നും.
January 01 2022 16:49
നെറ്റ്ഫ്ലിക്സിലൂടെയും, ആമസോൺ പ്രൈമിലൂടെയും, യൂറ്റ്യൂബിലൂടെയും, കേബിൾ നെറ്റ്വർക്കിലൂടെയുമെല്ലാം വിവിധ ഭാഷകളിലുള്ള എണ്ണമറ്റ സിനിമകൾ കാണാനുള്ള സൗകര്യമെല്ലാം ഉണ്ടാക്കിവച്ചിട്ടുണ്ടെങ്കിലും എന്റെ സിനിമകാണൽ വളരെ പരിമിതമാണു്. വിദ്യാഭ്യാസകാലത്തു് എണ്ണമറ്റ സില്മകൾ കണ്ടുകണ്ടു് “പാലിലിട്ടിട്ടു് കാലാന്തരേ കയ്പുശമിച്ച ഒരു കാരസ്കരത്തിൻ കുഞ്ഞിക്കുരു” എന്ന നിലയിൽ, എന്നെ പിടികൂടിയ ഒരുതരം സെല്ഫ്-സ്റ്റിഗ്മയാണു് ആ പരിമിതസില്മാവീക്ഷണത്തിന്റെ മൂലകാരണം എന്നു് അംഗീകരിക്കാൻ എനിക്കു് യാതൊരു മടിയുമില്ല.
തുറന്നു് പറയുന്നതിൽ ക്ഷമിക്കുക: ആത്മാർപ്പണവും ജീവിതനൗകയും ഭാർഗ്ഗവീനിലയവും കണ്ടിട്ടും യേശുവിനെപ്പോലെ ഉയിർത്തെഴുന്നേറ്റ ഒരു അതിഭീകരനാണു് ഞാൻ.
ഇപ്പറഞ്ഞതിനു് ഞാനൊരു മടിയനല്ല എന്നർത്ഥമില്ല. സത്യത്തിൽ ഞാൻ രക്ഷപെടുത്താനാവാത്തവിധം മടിയനായ ഒരു കുഴിമടിയനാണു്. ഞാനൊരു “കുഴിമന്ദനാണെന്നു്”, സജ്ജനങ്ങൾ അല്ലലെന്യേ വാഴുന്ന കമ്മ്യൂണിസ്റ്റ് മല്ലുസമൂഹത്തിൽ, ഏതെങ്കിലുമൊരു അത്യന്താധുനിക യുവതുർക്കി എന്നെപ്പറ്റി ഇല്ലാവചനം പറഞ്ഞു് പരത്തിയാൽപ്പോലും ഞാൻ ചൂടാകാറില്ല. അതെനിക്കു് അതിന്റെ പേരിൽ അനിയന്ത്രിതമായും അതിഫീകരമായും ചൂടാകാനും, “ഗുളുഗുഗ്ഗുളുഗുഗ്ഗുളു” സമസ്യാരീതിയിൽ, സാമ്പാർപോലെ തിളയ്ക്കാനും അത്യാഗ്രഹമില്ലാത്തതുകൊണ്ടല്ല, സ്വാമി വാത്സ്യായന മഹർഷിയുടെ കാമസൂത്രപ്രകാരം ഞാൻ തന്ത്രപരമായി പതിയെപ്പതിയെ ചൂടായി വരുമ്പോഴേക്കും എന്നെ അവഹേളിച്ച യുവതുർക്കി ഏതെങ്കിലും ദല്ലാളിന്റെ സഹായത്തോടെ ഒന്നോ ഒന്നിലധികമോ പെണ്ണുങ്ങളെ കെട്ടി, ഒന്നിൽ നിന്നും അതിവിഭിന്നമായ എണ്ണം മക്കളെ ഉത്പാദിപ്പിച്ചു് ആർഷഭാരതസംസ്കാരപ്രകാരം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകഴിഞ്ഞിരിക്കും. അതുകൊണ്ടു് ഇടതുപക്ഷമായതിന്റെ മാത്രം പേരിൽ കേരളത്തിൽ അംഗീകൃതമായ ബുദ്ധിജീവികളുടെ ബൗദ്ധിക “ഇടപെടലുകൾ” കാണുമ്പോൾ, ലൈവായി ചൂടാകാനുള്ള എന്റെ മൃഗീയമായ ഇൻസ്റ്റിങ്ക്റ്റിനെ ഞാൻ ഇതുവരെ ബോധപൂർവ്വം ബലം പ്രയോഗിച്ചു് കീഴ്പ്പെടുത്തുകയായിരുന്നു.
“പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു് സേതു(മാധവ) ബന്ധനോദ്യോഗമെന്തെടോ?” എന്നു് PSC-ഉദ്യോഗദാന കഥാകഥന മഹാകാവ്യ ജ്ഞാനപീഠകാവ്യമഞ്ജുജേതാവു്.
സാമൂഹികവും വ്യക്തിപരവും സില്മാവീക്ഷണപരവുമായ എന്റെ ഈ ദയനീയാവസ്ഥയിൽ നിന്നും എന്നെ എന്നേക്കുമായി മോചിപ്പിക്കാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണു് അഹം ബ്രഹ്മമായ ഈ ഞാനാകുന്ന ഞാൻ. കേരളത്തിലെ ഫെമിനിസ്റ്റുകളുടെ മാതൃകയിൽ, പടിപടിയായ ഒരു ആത്യന്തികവിമോചനമാണു് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നതു്. സമൂഹത്തിൽ എന്നെപ്പറ്റി നിലവിലിരിക്കുന്ന ആക്ഷേപാർഹമായ ആ കുറവു് പരിഹരിക്കുന്നതിലേക്കുള്ള ഒരു ആദ്യപടി എന്ന നിലയിൽ ഇന്നലെ ഞാൻ രണ്ടു് സിനിമകൾ ഇരുന്നയിരുപ്പിൽ കണ്ടു. രണ്ടും കലകലക്കൻ സിനിമകളായിരുന്നു.
ഒന്നു്, ചാർളി ചാപ്ലിന്റെ “The Great Dictator” എന്ന ഫിലിം. മുൻപു് രണ്ടുവട്ടം കണ്ടിട്ടുള്ളതാണെങ്കിലും, റ്റിവി ചാനലിൽ വീണ്ടും വന്നപ്പോൾ, “അഡെനോയിഡ് ഹിങ്കൽ” (Adolf Hitler) എന്ന പേരിൽ ഹിറ്റ്ലറെ കാരിക്കേച്ചർ ചെയ്യുന്ന ചാപ്ലിൻ, ജർമ്മൻപോലെ “തോന്നിപ്പിക്കുന്ന” ജിബറിഷിൽ നടത്തുന്ന, ജീവിതം മടുത്തതിന്റെ പേരിൽ തത്ക്ഷണം ചാകാൻ ആഗ്രഹിക്കുന്ന അതിരസം കുഞ്ഞന്നാമ്മമാർക്കു് “സിർച്ച് സിർച്ച്”, പൊട്ടാസ്യം സയനൈഡ് കഴിച്ചാലെന്നപോലെ, ഒറ്റയടിക്കു് ചത്തു് പണ്ടാറമടങ്ങാൻ കഴിയുന്നവിധം അതിരസകരമായ ചാർളി ചാപ്ലിന്റെ സ്പീച്ച് ഒരിക്കൽക്കൂടി കേൾക്കാൻ വേണ്ടിയാണു് കണ്ടുതുടങ്ങിയതെങ്കിലും, ഒരുവിധ “ഒബ്ജക്ഷൻ യുവറോണർ” വിളിയും മുഴക്കാതെ കുത്തിയിരുന്നു് മുഴുവനും ആദ്യാവസാനം കണ്ടു.
സംസ്ഥാനം അടപടലേ കത്തുമ്പോൾ കേവലമൊരു ചാർളി ചാപ്ലിൻ സില്മ അവസാനം വരെ കാണാൻ പോലും സ്റ്റാമിനയില്ലാത്ത ഒരു സോഷ്യലിസ്റ്റ്-കംണിഷ്ട് പൊളിറ്റിക്കൽ ഊളയാണു് ഞാനെന്ന പേരുദോഷം സമൂഹമദ്ധ്യേ ഉണ്ടാകരുതല്ലോ. റോമൻ നീറോയോടും കേരള പൂം പൂം പൂമാൻ എന്നോടുമാണു് ഓർടെ കളി! കൊക്കെത്ര കുളം കണ്ടു? കുളമെത്ര കൊക്കുകളെയും മാക്രികളെയും ഗോക്രികളെയും പീക്രികളെയും കണ്ടു!!??
ചാപ്ലിന്റെ ആ പ്രസംഗം കേൾക്കണമെന്നുള്ളവർക്കു് ഇവിടെ കേൾക്കാം: https://www.youtube.com/watch?v=isLNLpxpndA
വികസനം, വികാസം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, നിയമപരിപാലനം, “pollice raj”, റോഡുപണി, ചുമട്ടുപണി, നോക്കുകൂലിപ്പണി മുതലായ നവോത്ഥാനപദ്ധതികളും പുരോഗമന പരിപാടികളും നടപ്പിലാക്കാൻ ശ്രമിക്കുന്ന മൾട്ടിച്ചങ്കരായ ജനകീയ-ജനപ്രിയനായകർക്കു് ജനകോടികളെ നിരന്തരം 400 kV കൊണ്ടു് ഷോക്കടിപ്പിച്ചിട്ടായാലും ശരി, എന്നും എപ്പോഴും ആവേശഭരിതരാക്കി, പ്രതീക്ഷാനിർഭരതയോടെ നിലനിർത്തേണ്ടതുണ്ടു്.
അസ്പഷ്ടജല്പനങ്ങളുമായി വൃഷണങ്ങൾ തുള്ളുംവിധം താളാത്മകമായി തുള്ളിച്ചാടി (മാനസിക)രോഗികളെ “സുഖിപ്പിക്കുകയും”, മച്ചികളെ ഗർഭം ധരിപ്പിക്കുകയും, മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്യുന്ന പെന്തെക്കൊസ്ത് പാസ്തറന്മാരെപ്പോലെ, “എല്ലാം ശരിയാക്കും, മൊത്തം ഞെരിക്കും, സർവ്വവും തകർക്കും, ഗർഭം കലക്കും, എല്ലാറ്റിനെയും വികസിപ്പിക്കും” തുടങ്ങിയ ഇടിവെട്ടൽ വാഗ്ദാനങ്ങൾ ഇടമുറിയാതെ നൽകി ജനത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നാൽ മാത്രം ലക്ഷ്വറി ലിമസിനുകളിൽ ഭദ്രാസനം, അഥവാ അർശസ്സ് ബാധിച്ചു് ആകെമൊത്തം അൽ-കുൽത്തായ കരിംകൂതി ഉറപ്പിച്ചു്, കലാഷ്നിക്കോവ് ധാരികളായ “കരിംപൂച്ചുകളുടെ” അകമ്പടിയോടെ അട്ടപ്പാടിയിലെ ആദിവാസികളുടെ ടാർപ്പോളിൻ കൂരകളിലേക്കു്, കരിംകാറും വെള്ളവസ്ത്രവും വളിവയറുമായി, രാജകീയമായി, സോഷ്യലിസ്റ്റിക്കായി, കമ്മ്യൂണിസ്റ്റിക്കായി, മുതുമുതുക്കൻ സൂപ്പർ സ്റ്റാറുകളുടെ “മാസ് എൻട്രി” മോഡലിൽ, മിന്നല്പിണറായി രംഗപ്രവേശം ചെയ്യാൻ ശ്രമിക്കുന്ന കേരളത്തിലെ കപ്പിത്താനുകൾക്കു്, ടിപ്പു സുല്ത്താനുകൾക്കു് ചാപ്ലിന്റെ ആ ഞെരിപ്പൻ പ്രസംഗത്തിൽ, അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ (സ) അല്ലാഹുദത്തമായ സുവർക്കഭാഷയിൽ പറഞ്ഞാൽ, അതിഫീകരമായ ഒരു ദൃഷ്ടാന്തമുണ്ടു്.
രണ്ടു്, യാതൊരുവിധ ബായസുകളുമില്ലാതെ നെറ്റ്ഫ്ലിക്സിൽ കണ്ട “The White Tiger” എന്ന ഫിലിം.
https://en.wikipedia.org/wiki/The_White_Tiger_(2021_film)
അതൊരു ഡ്രാമ ഫിലിമാണെന്നു് ചിന്തിക്കാതെ ആ സിനിമ കാണുന്ന ഒരു പ്രേക്ഷകനു്/പ്രേക്ഷകയ്ക്കു്, അതിൽ Balram Halwai ആയി അഭിനയിക്കുന്ന Adarsh Gourav Bhagavatula സത്യത്തിൽ രാജസ്ഥാനിലെ ലക്ഷ്മൺഗഡ് ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരുവനായി മാത്രമേ കാണാൻ കഴിയൂ. അത്ര സ്വാഭാവികമായ അഭിനയം!
ഭാരതത്തിന്റെ/കേരളത്തിന്റെ സാമൂഹികവും, സാംസ്കാരികവും, മതപരവും, രാഷ്ട്രീയവുമായ കണ്ടെമ്പററി അവസ്ഥകളെ, അവ ആയിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയും, എന്റെ അഭിപ്രായത്തിൽ, തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണതു്.
കെ-റെയിൽ പദ്ധതി, കേരളസമൂഹത്തെ, “ഫ്ലോറി എന്നൊരു ഗർഭിണി” ജീവിച്ചിരുന്ന ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ കേരളത്തിലെ മാർക്സിസ്റ്റ് വിപ്ലവകാലഘട്ടത്തിൽ നിന്നും വിഭിന്നമായി, കമ്മ്യൂണിസ്റ്റിക്കായും, കണ്ണൂരിസ്റ്റിക്കായും, ഓഞ്ചിയിസ്റ്റിക്കായും, പിണുവിസ്റ്റിക്കായും, മരുമോനിസ്റ്റിക്കായും, തിരുമേനിസ്റ്റിക്കായും ആനക്കൊതം പോലെ വികസിപ്പിക്കുമെന്നു് വിശ്വസിക്കുന്ന പോരാളി ഷാജികളും, ഊരാളി മൂഞ്ചികളും, നേതൃലിംഗനക്കികളും “The White Tiger” എന്ന സിനിമ കാണാതിരിക്കുന്നതാണു് നല്ലതു്.
കാരണം,വാളയാറിലെ മൈനറായ പെൺകുട്ടികൾ കാമഭ്രാന്തു് മൂത്തു്, സ്വേച്ഛാനുസാരം മാക്രിസ്റ്റ് തൊലിയരുമായി ഒരു തമാശയ്ക്കു് സംഭോഗം നടത്തിയശേഷം, മറ്റൊരു തമാശയ്ക്കു് കയ്യെത്താത്ത ഉയരത്തിൽ കയറുകെട്ടി തൂങ്ങിച്ചത്തെന്നു് ഫൊറെൻസിക്കായി കണ്ടെത്തി, ഇൻഡ്യൻ പീനൽ കോഡിൽ ഒരു നവോദ്ധ്യായം എഴുതിച്ചേർത്തവരായ മല്ലു സമൂഹത്തിന്റെ ഗുഹ്യഭാഗരോമങ്ങളായ പ്രബുദ്ധവൈരുദ്ധ്യാത്മകർ അതും അതിലപ്പുറവും കണ്ടിട്ടും കേട്ടിട്ടും യാതൊരുവിധ പ്രയോജനവും ഇല്ലാത്തതുകൊണ്ടുമാത്രം.
ആരുമില്ലേടാ പരനാറികളേ, നികൃഷ്ടജീവികളേ, ഞാൻ ത്സാർ നിക്കോളാസിനെ 51 വെട്ടുവെട്ടിക്കൊന്നു് പിടിച്ചെടുത്തു് എന്റേതാക്കിയ എന്റെ റൊമാനോവ് പാലസിലെ ഗ്യാസടുപ്പിൽ വേവിച്ചെടുത്ത ഹലാൽ കൊക്രോച്ച് ബിരിയാണിയും, ഹലാൽ പത്തിരിയും ബൂർഷ്വാസികളും ക്യാപ്പിറ്റലിസ്റ്റുകളുമായ വർഗ്ഗശത്രുക്കൾക്കു് പാത്രം നിറയെ വിളമ്പിക്കൊടുക്കാൻ?
കേവലമൊരു പാളയങ്കോടൻ പഴംപോലും വായിൽ തിരുകാൻ കഴിയാത്തവിധം തിന്നുതിന്നു്, വിഴുങ്ങിവിഴുങ്ങി കൊതം മുഴയ്ക്കുന്നതുവരെ ഞണ്ണി ആമോദപൂർവ്വം ഏമ്പക്കവും വളിയും വിട്ടാലേ നിത്യവഞ്ചകനായ ഈ ചതിയൻ ചന്തുവിന്റെ നിത്യഹരിതസ്തുതിഗീതങ്ങൾ പാടാൻ റിവിഷനിസ്റ്റുകളായ പാണന്മാർ തയ്യാറാവുകയുള്ളു. എവനൊക്കെ കൊടുക്കാൻ മാത്രം കമ്മീഷൻ എവിടെയിരിക്കുന്നു കേരളത്തിൽ? തന്മൂലം കൂടുതൽ കൂടുതൽ കമ്മീഷനുകൾ വരേണ്ടിയിരിക്കുന്നു. കെ-റെയിലായാലും ശരി, പാറമടയായാലും ശരി, ആഴക്കടലായാലും ശരി, ലോട്ടറി ആയാലും ശരി, മദ്യക്കടയായാലും ശരി, മദിരാക്ഷിക്കടയായാലും ശരി!
വ്യത്യസ്ത വിഷയങ്ങളിൽ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ഞാൻ പ്രകടിപ്പിക്കുന്ന എന്റെ മറ്റെല്ലാ അഭിപ്രായങ്ങളും എന്നപോലെതന്നെ, ഇതും എന്റെ വ്യക്തിപരമായ അഭിപ്രായമാണു്. It doesn’t mean that other people might have different opinions. It doesn’t mean that other people can disagree.
നെറ്റ്ഫ്ലിക്സിലൂടെയും, ആമസോൺ പ്രൈമിലൂടെയും, യൂറ്റ്യൂബിലൂടെയും, കേബിൾ നെറ്റ്വർക്കിലൂടെയുമെല്ലാം വിവിധ ഭാഷകളിലുള്ള എണ്ണമറ്റ സിനിമകൾ കാണാനുള്ള സൗകര്യമെല്ലാം ഉണ്ടാക്കിവച്ചിട്ടുണ്ടെങ്കിലും എന്റെ സിനിമകാണൽ വളരെ പരിമിതമാണു്. വിദ്യാഭ്യാസകാലത്തു് എണ്ണമറ്റ സില്മകൾ കണ്ടുകണ്ടു് “പാലിലിട്ടിട്ടു് കാലാന്തരേ കയ്പുശമിച്ച ഒരു കാരസ്കരത്തിൻ കുഞ്ഞിക്കുരു” എന്ന നിലയിൽ, എന്നെ പിടികൂടിയ ഒരുതരം സെല്ഫ്-സ്റ്റിഗ്മയാണു് ആ പരിമിതസില്മാവീക്ഷണത്തിന്റെ മൂലകാരണം എന്നു് അംഗീകരിക്കാൻ എനിക്കു് യാതൊരു മടിയുമില്ല.
തുറന്നു് പറയുന്നതിൽ ക്ഷമിക്കുക: ആത്മാർപ്പണവും ജീവിതനൗകയും ഭാർഗ്ഗവീനിലയവും കണ്ടിട്ടും യേശുവിനെപ്പോലെ ഉയിർത്തെഴുന്നേറ്റ ഒരു അതിഭീകരനാണു് ഞാൻ.
ഇപ്പറഞ്ഞതിനു് ഞാനൊരു മടിയനല്ല എന്നർത്ഥമില്ല. സത്യത്തിൽ ഞാൻ രക്ഷപെടുത്താനാവാത്തവിധം മടിയനായ ഒരു കുഴിമടിയനാണു്. ഞാനൊരു “കുഴിമന്ദനാണെന്നു്”, സജ്ജനങ്ങൾ അല്ലലെന്യേ വാഴുന്ന കമ്മ്യൂണിസ്റ്റ് മല്ലുസമൂഹത്തിൽ, ഏതെങ്കിലുമൊരു അത്യന്താധുനിക യുവതുർക്കി എന്നെപ്പറ്റി ഇല്ലാവചനം പറഞ്ഞു് പരത്തിയാൽപ്പോലും ഞാൻ ചൂടാകാറില്ല. അതെനിക്കു് അതിന്റെ പേരിൽ അനിയന്ത്രിതമായും അതിഫീകരമായും ചൂടാകാനും, “ഗുളുഗുഗ്ഗുളുഗുഗ്ഗുളു” സമസ്യാരീതിയിൽ, സാമ്പാർപോലെ തിളയ്ക്കാനും അത്യാഗ്രഹമില്ലാത്തതുകൊണ്ടല്ല, സ്വാമി വാത്സ്യായന മഹർഷിയുടെ കാമസൂത്രപ്രകാരം ഞാൻ തന്ത്രപരമായി പതിയെപ്പതിയെ ചൂടായി വരുമ്പോഴേക്കും എന്നെ അവഹേളിച്ച യുവതുർക്കി ഏതെങ്കിലും ദല്ലാളിന്റെ സഹായത്തോടെ ഒന്നോ ഒന്നിലധികമോ പെണ്ണുങ്ങളെ കെട്ടി, ഒന്നിൽ നിന്നും അതിവിഭിന്നമായ എണ്ണം മക്കളെ ഉത്പാദിപ്പിച്ചു് ആർഷഭാരതസംസ്കാരപ്രകാരം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകഴിഞ്ഞിരിക്കും. അതുകൊണ്ടു് ഇടതുപക്ഷമായതിന്റെ മാത്രം പേരിൽ കേരളത്തിൽ അംഗീകൃതമായ ബുദ്ധിജീവികളുടെ ബൗദ്ധിക “ഇടപെടലുകൾ” കാണുമ്പോൾ, ലൈവായി ചൂടാകാനുള്ള എന്റെ മൃഗീയമായ ഇൻസ്റ്റിങ്ക്റ്റിനെ ഞാൻ ഇതുവരെ ബോധപൂർവ്വം ബലം പ്രയോഗിച്ചു് കീഴ്പ്പെടുത്തുകയായിരുന്നു.
“പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു് സേതു(മാധവ) ബന്ധനോദ്യോഗമെന്തെടോ?” എന്നു് PSC-ഉദ്യോഗദാന കഥാകഥന മഹാകാവ്യ ജ്ഞാനപീഠകാവ്യമഞ്ജുജേതാവു്.
സാമൂഹികവും വ്യക്തിപരവും സില്മാവീക്ഷണപരവുമായ എന്റെ ഈ ദയനീയാവസ്ഥയിൽ നിന്നും എന്നെ എന്നേക്കുമായി മോചിപ്പിക്കാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണു് അഹം ബ്രഹ്മമായ ഈ ഞാനാകുന്ന ഞാൻ. കേരളത്തിലെ ഫെമിനിസ്റ്റുകളുടെ മാതൃകയിൽ, പടിപടിയായ ഒരു ആത്യന്തികവിമോചനമാണു് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നതു്. സമൂഹത്തിൽ എന്നെപ്പറ്റി നിലവിലിരിക്കുന്ന ആക്ഷേപാർഹമായ ആ കുറവു് പരിഹരിക്കുന്നതിലേക്കുള്ള ഒരു ആദ്യപടി എന്ന നിലയിൽ ഇന്നലെ ഞാൻ രണ്ടു് സിനിമകൾ ഇരുന്നയിരുപ്പിൽ കണ്ടു. രണ്ടും കലകലക്കൻ സിനിമകളായിരുന്നു.
ഒന്നു്, ചാർളി ചാപ്ലിന്റെ “The Great Dictator” എന്ന ഫിലിം. മുൻപു് രണ്ടുവട്ടം കണ്ടിട്ടുള്ളതാണെങ്കിലും, റ്റിവി ചാനലിൽ വീണ്ടും വന്നപ്പോൾ, “അഡെനോയിഡ് ഹിങ്കൽ” (Adolf Hitler) എന്ന പേരിൽ ഹിറ്റ്ലറെ കാരിക്കേച്ചർ ചെയ്യുന്ന ചാപ്ലിൻ, ജർമ്മൻപോലെ “തോന്നിപ്പിക്കുന്ന” ജിബറിഷിൽ നടത്തുന്ന, ജീവിതം മടുത്തതിന്റെ പേരിൽ തത്ക്ഷണം ചാകാൻ ആഗ്രഹിക്കുന്ന അതിരസം കുഞ്ഞന്നാമ്മമാർക്കു് “സിർച്ച് സിർച്ച്”, പൊട്ടാസ്യം സയനൈഡ് കഴിച്ചാലെന്നപോലെ, ഒറ്റയടിക്കു് ചത്തു് പണ്ടാറമടങ്ങാൻ കഴിയുന്നവിധം അതിരസകരമായ ചാർളി ചാപ്ലിന്റെ സ്പീച്ച് ഒരിക്കൽക്കൂടി കേൾക്കാൻ വേണ്ടിയാണു് കണ്ടുതുടങ്ങിയതെങ്കിലും, ഒരുവിധ “ഒബ്ജക്ഷൻ യുവറോണർ” വിളിയും മുഴക്കാതെ കുത്തിയിരുന്നു് മുഴുവനും ആദ്യാവസാനം കണ്ടു.
സംസ്ഥാനം അടപടലേ കത്തുമ്പോൾ കേവലമൊരു ചാർളി ചാപ്ലിൻ സില്മ അവസാനം വരെ കാണാൻ പോലും സ്റ്റാമിനയില്ലാത്ത ഒരു സോഷ്യലിസ്റ്റ്-കംണിഷ്ട് പൊളിറ്റിക്കൽ ഊളയാണു് ഞാനെന്ന പേരുദോഷം സമൂഹമദ്ധ്യേ ഉണ്ടാകരുതല്ലോ. റോമൻ നീറോയോടും കേരള പൂം പൂം പൂമാൻ എന്നോടുമാണു് ഓർടെ കളി! കൊക്കെത്ര കുളം കണ്ടു? കുളമെത്ര കൊക്കുകളെയും മാക്രികളെയും ഗോക്രികളെയും പീക്രികളെയും കണ്ടു!!??
ചാപ്ലിന്റെ ആ പ്രസംഗം കേൾക്കണമെന്നുള്ളവർക്കു് ഇവിടെ കേൾക്കാം: https://www.youtube.com/watch?v=isLNLpxpndA
വികസനം, വികാസം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, നിയമപരിപാലനം, “pollice raj”, റോഡുപണി, ചുമട്ടുപണി, നോക്കുകൂലിപ്പണി മുതലായ നവോത്ഥാനപദ്ധതികളും പുരോഗമന പരിപാടികളും നടപ്പിലാക്കാൻ ശ്രമിക്കുന്ന മൾട്ടിച്ചങ്കരായ ജനകീയ-ജനപ്രിയനായകർക്കു് ജനകോടികളെ നിരന്തരം 400 kV കൊണ്ടു് ഷോക്കടിപ്പിച്ചിട്ടായാലും ശരി, എന്നും എപ്പോഴും ആവേശഭരിതരാക്കി, പ്രതീക്ഷാനിർഭരതയോടെ നിലനിർത്തേണ്ടതുണ്ടു്.
അസ്പഷ്ടജല്പനങ്ങളുമായി വൃഷണങ്ങൾ തുള്ളുംവിധം താളാത്മകമായി തുള്ളിച്ചാടി (മാനസിക)രോഗികളെ “സുഖിപ്പിക്കുകയും”, മച്ചികളെ ഗർഭം ധരിപ്പിക്കുകയും, മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്യുന്ന പെന്തെക്കൊസ്ത് പാസ്തറന്മാരെപ്പോലെ, “എല്ലാം ശരിയാക്കും, മൊത്തം ഞെരിക്കും, സർവ്വവും തകർക്കും, ഗർഭം കലക്കും, എല്ലാറ്റിനെയും വികസിപ്പിക്കും” തുടങ്ങിയ ഇടിവെട്ടൽ വാഗ്ദാനങ്ങൾ ഇടമുറിയാതെ നൽകി ജനത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നാൽ മാത്രം ലക്ഷ്വറി ലിമസിനുകളിൽ ഭദ്രാസനം, അഥവാ അർശസ്സ് ബാധിച്ചു് ആകെമൊത്തം അൽ-കുൽത്തായ കരിംകൂതി ഉറപ്പിച്ചു്, കലാഷ്നിക്കോവ് ധാരികളായ “കരിംപൂച്ചുകളുടെ” അകമ്പടിയോടെ അട്ടപ്പാടിയിലെ ആദിവാസികളുടെ ടാർപ്പോളിൻ കൂരകളിലേക്കു്, കരിംകാറും വെള്ളവസ്ത്രവും വളിവയറുമായി, രാജകീയമായി, സോഷ്യലിസ്റ്റിക്കായി, കമ്മ്യൂണിസ്റ്റിക്കായി, മുതുമുതുക്കൻ സൂപ്പർ സ്റ്റാറുകളുടെ “മാസ് എൻട്രി” മോഡലിൽ, മിന്നല്പിണറായി രംഗപ്രവേശം ചെയ്യാൻ ശ്രമിക്കുന്ന കേരളത്തിലെ കപ്പിത്താനുകൾക്കു്, ടിപ്പു സുല്ത്താനുകൾക്കു് ചാപ്ലിന്റെ ആ ഞെരിപ്പൻ പ്രസംഗത്തിൽ, അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ (സ) അല്ലാഹുദത്തമായ സുവർക്കഭാഷയിൽ പറഞ്ഞാൽ, അതിഫീകരമായ ഒരു ദൃഷ്ടാന്തമുണ്ടു്.
രണ്ടു്, യാതൊരുവിധ ബായസുകളുമില്ലാതെ നെറ്റ്ഫ്ലിക്സിൽ കണ്ട “The White Tiger” എന്ന ഫിലിം.
https://en.wikipedia.org/wiki/The_White_Tiger_(2021_film)
അതൊരു ഡ്രാമ ഫിലിമാണെന്നു് ചിന്തിക്കാതെ ആ സിനിമ കാണുന്ന ഒരു പ്രേക്ഷകനു്/പ്രേക്ഷകയ്ക്കു്, അതിൽ Balram Halwai ആയി അഭിനയിക്കുന്ന Adarsh Gourav Bhagavatula സത്യത്തിൽ രാജസ്ഥാനിലെ ലക്ഷ്മൺഗഡ് ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരുവനായി മാത്രമേ കാണാൻ കഴിയൂ. അത്ര സ്വാഭാവികമായ അഭിനയം!
ഭാരതത്തിന്റെ/കേരളത്തിന്റെ സാമൂഹികവും, സാംസ്കാരികവും, മതപരവും, രാഷ്ട്രീയവുമായ കണ്ടെമ്പററി അവസ്ഥകളെ, അവ ആയിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയും, എന്റെ അഭിപ്രായത്തിൽ, തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണതു്.
കെ-റെയിൽ പദ്ധതി, കേരളസമൂഹത്തെ, “ഫ്ലോറി എന്നൊരു ഗർഭിണി” ജീവിച്ചിരുന്ന ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ കേരളത്തിലെ മാർക്സിസ്റ്റ് വിപ്ലവകാലഘട്ടത്തിൽ നിന്നും വിഭിന്നമായി, കമ്മ്യൂണിസ്റ്റിക്കായും, കണ്ണൂരിസ്റ്റിക്കായും, ഓഞ്ചിയിസ്റ്റിക്കായും, പിണുവിസ്റ്റിക്കായും, മരുമോനിസ്റ്റിക്കായും, തിരുമേനിസ്റ്റിക്കായും ആനക്കൊതം പോലെ വികസിപ്പിക്കുമെന്നു് വിശ്വസിക്കുന്ന പോരാളി ഷാജികളും, ഊരാളി മൂഞ്ചികളും, നേതൃലിംഗനക്കികളും “The White Tiger” എന്ന സിനിമ കാണാതിരിക്കുന്നതാണു് നല്ലതു്.
കാരണം,വാളയാറിലെ മൈനറായ പെൺകുട്ടികൾ കാമഭ്രാന്തു് മൂത്തു്, സ്വേച്ഛാനുസാരം മാക്രിസ്റ്റ് തൊലിയരുമായി ഒരു തമാശയ്ക്കു് സംഭോഗം നടത്തിയശേഷം, മറ്റൊരു തമാശയ്ക്കു് കയ്യെത്താത്ത ഉയരത്തിൽ കയറുകെട്ടി തൂങ്ങിച്ചത്തെന്നു് ഫൊറെൻസിക്കായി കണ്ടെത്തി, ഇൻഡ്യൻ പീനൽ കോഡിൽ ഒരു നവോദ്ധ്യായം എഴുതിച്ചേർത്തവരായ മല്ലു സമൂഹത്തിന്റെ ഗുഹ്യഭാഗരോമങ്ങളായ പ്രബുദ്ധവൈരുദ്ധ്യാത്മകർ അതും അതിലപ്പുറവും കണ്ടിട്ടും കേട്ടിട്ടും യാതൊരുവിധ പ്രയോജനവും ഇല്ലാത്തതുകൊണ്ടുമാത്രം.
ആരുമില്ലേടാ പരനാറികളേ, നികൃഷ്ടജീവികളേ, ഞാൻ ത്സാർ നിക്കോളാസിനെ 51 വെട്ടുവെട്ടിക്കൊന്നു് പിടിച്ചെടുത്തു് എന്റേതാക്കിയ എന്റെ റൊമാനോവ് പാലസിലെ ഗ്യാസടുപ്പിൽ വേവിച്ചെടുത്ത ഹലാൽ കൊക്രോച്ച് ബിരിയാണിയും, ഹലാൽ പത്തിരിയും ബൂർഷ്വാസികളും ക്യാപ്പിറ്റലിസ്റ്റുകളുമായ വർഗ്ഗശത്രുക്കൾക്കു് പാത്രം നിറയെ വിളമ്പിക്കൊടുക്കാൻ?
കേവലമൊരു പാളയങ്കോടൻ പഴംപോലും വായിൽ തിരുകാൻ കഴിയാത്തവിധം തിന്നുതിന്നു്, വിഴുങ്ങിവിഴുങ്ങി കൊതം മുഴയ്ക്കുന്നതുവരെ ഞണ്ണി ആമോദപൂർവ്വം ഏമ്പക്കവും വളിയും വിട്ടാലേ നിത്യവഞ്ചകനായ ഈ ചതിയൻ ചന്തുവിന്റെ നിത്യഹരിതസ്തുതിഗീതങ്ങൾ പാടാൻ റിവിഷനിസ്റ്റുകളായ പാണന്മാർ തയ്യാറാവുകയുള്ളു. എവനൊക്കെ കൊടുക്കാൻ മാത്രം കമ്മീഷൻ എവിടെയിരിക്കുന്നു കേരളത്തിൽ? തന്മൂലം കൂടുതൽ കൂടുതൽ കമ്മീഷനുകൾ വരേണ്ടിയിരിക്കുന്നു. കെ-റെയിലായാലും ശരി, പാറമടയായാലും ശരി, ആഴക്കടലായാലും ശരി, ലോട്ടറി ആയാലും ശരി, മദ്യക്കടയായാലും ശരി, മദിരാക്ഷിക്കടയായാലും ശരി!
വ്യത്യസ്ത വിഷയങ്ങളിൽ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ഞാൻ പ്രകടിപ്പിക്കുന്ന എന്റെ മറ്റെല്ലാ അഭിപ്രായങ്ങളും എന്നപോലെതന്നെ, ഇതും എന്റെ വ്യക്തിപരമായ അഭിപ്രായമാണു്. It doesn’t mean that other people might have different opinions. It doesn’t mean that other people can’t disagree.
January 03 2022 09:45
സ്വത്തു് കൈവശപ്പെടുത്താനായി പെറ്റമ്മയെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊന്നു് ഉപ്പിട്ടു് മൂടി തെളിവു് നശിപ്പിക്കാനും, നെടുകെ വെട്ടിക്കീറി “ഹലാൽ” മാംസം എന്ന ലേബലിൽ വിലപേശി വിറ്റു് മുതലുണ്ടാക്കാനും മടിയില്ലാത്തവൻ നാൽക്കവലയിൽ നിന്നു് മൈക്കിലൂടെ ഘോരഘോരം മാതൃസ്നേഹം പ്രസംഗിക്കുന്നതുപോലെയാണു് കേരളത്തിലെ മാർക്സിസ്റ്റുകൾ മലയാളികളെ നീതിബോധവും സദാചാരവും ധാർമ്മികതയും പെരുമാറ്റമര്യാദകളും പൊളിറ്റിക്കൽ കറക്ട്നെസ്സും ശ്രേഷ്ഠഭാഷയുമെല്ലാം പഠിപ്പിക്കാൻ ശ്രമിക്കുന്നതു്!
ഒരു മല്ലു മാർക്സിസ്റ്റ് മറ്റു് മനുഷ്യരിൽ ആരോപിക്കുന്ന എല്ലായിനം തെറ്റുകുറ്റങ്ങളും അവന്റെ സ്വന്തം തെറ്റുകളും കുറ്റങ്ങളും കുറവുകളുമല്ലാതെ മറ്റൊന്നുമല്ല.
ദൈവം പിശാചിലേക്കെന്നപോലെ, താനൊരു മഹോന്നതനാണെന്നു് വരുത്തിത്തീർക്കാൻ പറ്റിയ ഏറ്റവും എളുപ്പമായ വഴി സ്വന്തം നീചത്വത്തിന്റെയും വിഡ്ഢിത്തത്തിന്റെയും കഴിവുകേടിന്റെയുമെല്ലാം കുറ്റം മറ്റുള്ളവരിലേക്കു് ചാർത്തിക്കൊടുക്കലാണല്ലോ.
നീചത്വവും ഔന്നത്യവും!! പുലയനോ പറയനോ ആയതുകൊണ്ടു് ആരും നീചരാകുന്നില്ല. നമ്പൂതിരിയോ എമ്പ്രാന്തിരിയോ ആയതുകൊണ്ടു് ആരും ഉന്നതരുമാകുന്നില്ല.
സുഭിക്ഷമായി ആഹാരം കഴിക്കാനുള്ള സാമൂഹികസാഹചര്യങ്ങൾ കാലാകാലമായി സ്വന്തമായുള്ളവർക്കു് ഭക്ഷണം മോഷ്ടിക്കേണ്ട ആവശ്യം വരുന്നില്ലാത്തതിനാൽ, അവരിൽനിന്നും ഭക്ഷണമോഷ്ടാക്കൾ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ വിരളമായിരിക്കും, അത്രതന്നെ!
January 03 2022 10:38
കോടിയേരി ബാലകൃഷ്ണനും നിലപാടും! = തീയടുപ്പിൽ ചുട്ട ഒണക്കമത്തിയും സേമിയപ്പായസവും! = അന്തംകമ്മിയും അന്തസ്സാരവും! = പിണുവും റീസണും!!
January 04 2022 12:41
ഒന്നുകിൽ, “പങ്കായ-രിപു” ഇരട്ടച്ചങ്കൻ പിണറായി വിജയൻ പൊതുമുതൽതീറ്റി പോറ്റിവളർത്തുന്ന അയാളുടെ കൂലിയെഴുത്തുകാരും, ഒന്നിലധികം ചൂടൻപട്ടികളെ ഒരേസമയം അതീവദേശാഭിമാനത്തോടെ, തൊണ്ടതൊടാതെ, വെള്ളം ചേർക്കാതെ, വെട്ടിവെട്ടി വിപ്ലവകരമായി വിഴുങ്ങാൻ ശേഷിയും ശേമുഷിയുമുള്ളവരും അതിബുദ്ധിജീവികളുമായ പോരാളി ഷാജികൾ എവിടെനിന്നൊക്കെയോ കോപ്പിയടിച്ചു്, രൂപാന്തരീകരിച്ചു്, ഭാവാത്മകവും കാവ്യാത്മകവുമായി ചിന്തേരിട്ടുമിനുക്കി, ഇരട്ടപെറ്റ മാക്രിസമെന്നു് തോന്നുംവിധം താദാത്മീകരിച്ചു് തയ്യാറാക്കിക്കൊടുക്കുന്ന കെ-റെയിൽ വീരകഥാകഥന-മണിപ്രവാള-ഏറ്റുപാടലുകളുടെ തേങ്ങലുകൾ കേൾക്കാം, അല്ലെങ്കിൽ, പൊട്ടാസ്യം സയനൈഡ് ക്യാപ്സൂൾ കഴിച്ചു് തത്ക്ഷണം ഇഹലോകവാസം വെടിയാം എന്ന രണ്ടു് ഓപ്‌ഷനുകളിൽ ഒന്നു് സ്വീകരിക്കുക എന്ന അവസാനാവസരതീരുമാനം മാത്രമേ എന്റെ മുന്നിൽ അവശേഷിക്കുന്നുള്ളുവെങ്കിൽ, രണ്ടാമതൊരു ആലോചനയില്ലാതെ ഞാൻ ചുവന്ന വിപ്ലവഹാരമിട്ടു് തത്ക്ഷണം “സ്വയംവരിക്കുക” തീർച്ചയായും രണ്ടാമത്തെ ഓപ്‌ഷനെയായിരിക്കും.
January 05 2022 10:13
ഗഹനമായ ഒരു കാര്യത്തെപ്പറ്റി നമുക്കു് ഒരു ചുക്കും അറിയില്ലെങ്കിൽ നമ്മൾ എന്തു് ചെയ്യും? അക്കാര്യത്തിന്റെ എല്ലാ വശങ്ങളും കൂലങ്കഷമായി അറിയാവുന്ന ആരെങ്കിലും പറയുന്നതു് കേട്ടു് ഒരു നിഗമനത്തിലെത്താൻ ശ്രമിക്കും. അതാണു് നാട്ടുനടപ്പു്.
പക്ഷേ, ഈ നാട്ടുനടപ്പിൽ ഒരു പ്രശ്നമുള്ളതെന്താച്ചാൽ, പറയുന്ന കാര്യത്തെപ്പറ്റി വല്ല ചുക്കും ചുണ്ണാമ്പും അറിഞ്ഞിട്ടാണോ പറയുന്നവൻ പറയുന്നതെന്നറിയാൻ കേൾക്കുന്നവനു് മാർഗ്ഗമൊന്നുമില്ല. അതിനെപ്പറ്റി ലവലേശം അറിയാത്തതുകൊണ്ടാണു് പറച്ചിലാനെ കേൾക്കാൻ കേൾവിലാൻ തയ്യാറാകുന്നതു് എന്നതിനാൽ പറച്ചിലാൻ പറയുന്നതു് ചോദ്യം ചെയ്യാതെ സ്വീകരിക്കുക എന്ന ഒരു വഴിയേ കേൾവിലാനുള്ളു. പറയുന്നതു് തേങ്ങയാണോ മാങ്ങയാണോ ഇഞ്ചിയാണോ കച്ചോലമാണോ എന്നൊന്നുമറിയാതെ, നീയെന്തു് തേങ്ങയാടാ കോപ്പേ ഈ പറയുന്നതു് എന്നു് ഒരുത്തനോടു് മുഖമടച്ചു് ചോദിക്കുന്നതു് നാട്ടുനടപ്പനുസരിച്ചു് മര്യാദകേടാണു്.
അതുകൊണ്ടാണു് കേരളത്തിലെ മനുഷ്യർ ഗോത്രമൂപ്പന്മാരെയും, നാട്ടുപ്രമാണിമാരേയും, മന്ത്രിമാരേയും, തന്ത്രിമാരേയുമെല്ലാം വിധിപ്രകാരം വാഴിച്ചു് അവർക്കു് ഓരോരോ ഫാക്കൽറ്റികളുടെ ഭരണാധികാരം നൽകിയിരിക്കുന്നതു്. ദീപാവലി, ഞാറ്റുവേല, പുലികളി, വില്ലടിച്ചാൻപാട്ടു്, കൊക്കരക്കൊക്കോണിക്സ്, കേയെസാർട്ടീസീ, കെ-ഫോൺ, കെ-റെയിൽ, ട്രാൻസിൽവർമേനിയ മുതലായ സാമൂഹികവിഷയങ്ങളിൽ അതാതിന്റെ അധികാരികൾ എന്തു് പറയുന്നോ അതു് ആ വിഷയത്തിലെ ആത്യന്തികമായ അറിവായി മറുചോദ്യമില്ലാതെ അംഗീകരിക്കുന്നതാണു് കേരളീയരുടെയിടയിലെ നടപ്പുരീതി.
അക്കാദമികമായ വിഷയങ്ങളിൽ, പ്രൊഫെസ്സർ, ഡോക്ടർ, മാസ്റ്റർ, ബാച്ച്‌ലർ, മാഷ്, പാർട്ടി സെക്രട്ടറി, താത്വികാചാര്യർ, സൈബർ വില്ലാളികൾ, മുതലായ പദവികൾ അലങ്കരിക്കുന്നവരെ ആശ്രയിക്കാനാണു് കേരളീയർക്കു് കൂടുതലിഷ്ടം.
കാരണം, എന്തെങ്കിലും അറിഞ്ഞാൽ മാത്രം പോരാ, അതു് ആധികാരികമായിരിക്കണമെന്നും വളരെ നിർബന്ധമുള്ളവരാണു് മലയാളികൾ. “Knowledge is power” എന്നാണവർ പറയുന്നതു്. മനുഷ്യന്റെ അറിവു് ആധികാരികമായിരുന്നാലേ പവ്വറിൽ കട്ടുണ്ടാകാതിരിക്കൂ എന്ന കാര്യത്തിൽ ഒരുവിധത്തിലുള്ള സംശയവും വച്ചുപുലർത്തുന്നവരല്ല അവർ.
“ആശാനക്ഷരമൊന്നുപിഴച്ചാൽ അൻപത്തൊന്നും വെട്ടും ശിഷ്യൻ” എന്ന കവിവചനമാണു് ഈദൃശ സാമൂഹികവിഷയങ്ങളിൽ അവരുടെ മാർഗ്ഗദർശി.
അങ്ങനെയൊക്കെ പോകുന്നു കേരളത്തിലെ കാര്യങ്ങൾ.
January 05 2022 11:12
വിമോചനസമരത്തിനു് നേതൃത്വം നൽകി മന്നത്തു് പദ്മനാഭനും, താത്വികാചാര്യൻ കുമാരപിള്ള സഖാവായി സിൽമയിൽ അഭിനയിച്ചു് ശങ്കരാടിയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു് നൽകിയ നിസ്തുല സേവനങ്ങളുടെ സ്മരണയ്ക്കായി, ഭീമൻ കണ്ടാലും ഒരാക്ഷേപം തോന്നാത്ത ബകൻ വലിപ്പത്തിലുള്ള അവരുടെ ചിത്രങ്ങൾ പതിപ്പിച്ച കൂറ്റൻ ഫ്ലക്സുകൾ “തറലെവൽ” സഖാക്കൾ തെരുവോരങ്ങൾതോറും പടുത്തുയർത്തുന്നതു് കണ്ടപ്പോൾ തൊഴിലാളിവർഗ്ഗത്തിന്റെ ആജന്മശത്രുക്കളായ ചില ബൂർഷ്വാസികളും സാമദ്രോഹികളും അതു് കണ്ടിട്ടു് വാപൊത്തിപ്പിടിച്ചു് അടക്കത്തിൽ ചിരിച്ചു. ബോധമുള്ള മനുഷ്യർക്കു് ജീവനിൽ കൊതി വേണമല്ലോ!
ജീവിച്ചിരിക്കുന്ന സഖാക്കളേക്കാൾ മരിച്ചുപോയ സഖാക്കളെ കൂടുതൽ ആദരിക്കുന്ന മാർക്സിസ്റ്റ് കംണിഷ്ട് പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്തതുകൊണ്ടാണു് പാർട്ടിയുടെ അത്തരം എലിക്കെണികൾ കാണുമ്പോൾ അവർക്കു് ചിരി വരുന്നതു്. പ്രബുദ്ധതയില്ലല്ലോ! ചാണകമല്ലേ തലയിൽ!!
കെണിയിൽ വീണുകിടന്നു് പിടയുമ്പോഴും, അതൊരു കെണിയാണെന്നു് മനസ്സിലാക്കാൻ കഴിവില്ലാത്ത ധാരാളം എലികളെ മാക്രിസ്റ്റ് പാർട്ടി “സഖാവു് പട്ടം” കെട്ടിച്ചും, സ്ഥിരമായും, സ്ഥിരത ഇല്ലാതെയും നിയമിച്ചും, വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ ഉണ്ടയില്ലാവെടികൾ വച്ചു്, പ്രത്യയശാസ്ത്രപരമായി മയക്കിയും വശംവദരാക്കിയിട്ടുള്ളതിനാൽ, അഹമഹമികയാ ഇടിച്ചുകയറി എലിക്കെണിയിൽ വീണു്, “ഏലീ ഏലീ ലമ്മാ ശബക്താനി” എന്ന നിലവിളിയോടെ പ്രാണൻ വെടിയാൻ സന്നദ്ധതയുള്ള ചുണ്ടെലി സഖാക്കൾക്കു് അത്ര പെട്ടെന്നു് കേരളത്തിൽ വംശനാശം വരുമെന്ന ഭയം പാർട്ടിക്കില്ല. ഓരോ എലിക്കെണിയും പാർട്ടിക്കു് ഓരോ രക്തസാക്ഷിക്കെണിയാണു്! അത്രേയുള്ളു മാക്രിസ്റ്റ് കംണിഷ്ട് ആദർശം!!
“ഓരോ കുഞ്ഞൻ ചുണ്ടെലിയിൽനിന്നൊരായിരം ഏല്യാമ്മകളുയരുന്നു!”
യു. കെ. കുഞ്ഞിരാമനെ മാക്രിസ്റ്റ് പാർട്ടിയുടെ രക്തസാക്ഷിയാക്കാൻ മടിക്കാത്ത പിണറായി വിജയൻ, താൻ മരണാനന്തരം “കുലംകുത്തി” പട്ടം നൽകി ആദരിച്ച ടി. പി. ചന്ദ്രശേഖരനു് ഏതു് ഏരിയാ സമ്മേളനത്തിലായിരിക്കും ഫ്ലക്സിൽ സ്ഥാനം നൽകുക എന്നേ അറിയേണ്ടതുള്ളു.
January 05 2022 13:45
തനിക്കു് ജീവനുണ്ടെന്ന സത്യം തന്റെ പെറ്റമ്മയെ അറിയിക്കൽ കൂടിയാണു് ഒരു കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ.
നുണപറയാനും ഞണ്ണാനുമല്ലാതെ അതിനുശേഷം വാതുറക്കാത്ത അപൂർവ്വം ചില മനുഷ്യരുണ്ടു്. കേരളത്തിൽ അവർക്കു് മുഖ്യമന്ത്രിവരെയാകാം.
January 06 2022 11:53
കെ-റെയിലിന്റെ ഡി. പി. ആർ. (Detailed Project Report) ആർക്കും കൊടുത്തു പോകരുതെന്നു് സംസ്ഥാന വിവരാവകാശ കമീഷണർ എസ്. സോമനാഥൻ പിള്ള ഉത്തരവായത്രെ!
അതു് മനസ്സിലാക്കാവുന്നതേയുള്ളു. വിവരാവകാശനിയമത്തിന്റെ പേരും പറഞ്ഞു് വെളിവുള്ള മനുഷ്യരെ കാണിക്കാൻ കൊള്ളാത്ത വിവരദോഷങ്ങൾ ഈച്ചയാർക്കുന്ന മല്ലുക്കളുടെ ചന്തമൈതാനത്തു് തുറന്നുവച്ചു് അതുവഴി തിരുവാഭരണത്തിന്റെ ചെമ്പു് തെളിഞ്ഞാൽ, മുക്കിയോനും മുക്കാൻ നോക്കുന്നോനുമൊക്കെയല്ലേ അതിന്റെ ചൊവ്വാദോഷം?
അല്ലെങ്കിൽത്തന്നെ, “കെ-റെയിലിന്റെ ഡി.പി.ആർ ഡിസ്ക്ലോസ് ചെയ്യൽ, ബിഡ്ഡിങ് സ്റ്റേജ്, പ്രൊജക്റ്റിന്റെ ടെണ്ടറിങ് സ്റ്റേജ്, പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ, ഫിഡ്യൂഷറി റിലേഷന്‍, ലിറ്റിഗേഷൻ, ലിഡാർ സർവ്വേ, കൊമേഴ്സ്യൽ അഡ്വാന്‍റേജ്, സർവ്വേ ജനറൽ ഓഫ് ഇന്ത്യ, കോൺഫിഡൻഷ്യൽ ഇൻഫർമേഷൻസ് ഒരു സൈഡിലേക്കു് മാറ്റിവയ്ക്കൽ, മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷന്‍, മിനിസ്ട്രി ഓഫ് ഡിഫൻസ്, മിനിസ്ട്രി ഓഫ് ആഭ്യന്തരം, കെ-റെയിൽ വിവരാവകാശ നിയമത്തിന്‍റെ 8(1)(എ)” മുതലായ ബ്യൂറോക്രാക്സ് ബുദ്ധിജീവി ജാർഗണുകൾ കേട്ടാൽ, പിണുവിസ്റ്റിക്ക് മാക്രിസ്റ്റിക്ക് കണ്ണൂരിസ്റ്റിക്ക് കമ്മ്യൂണിസ്റ്റിക്ക് മനുഷ്യസ്നേഹപ്പാർട്ടിയെപ്പറ്റിപ്പോലും ഇതുവരെ ഒരു ചുക്കും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത മലയാളക്കരയിലെ പ്രബുദ്ധരായ സാക്ഷരഊളകൾക്കു് എന്തു് മാങ്ങാത്തൊലി മനസ്സിലാകാൻ?
ഒരുവൻ തിന്നതു് ആയിരം ചൂടൻ പട്ടികളെയാകട്ടെ, പൈനായിരം ഫ്രോസൻ പട്ടികളെയാകട്ടെ, അന്നും ഇന്നും എന്നും കേരളത്തിലെ കംണിഷ്ടിന്റെ ദിനപ്പത്രം ദേശാഭിമാനി മാത്രം!
സഗാവു് ഡാ! പ്രഫുത്തൻ ഡാ!!
(സ്വേച്ഛാധിപതി പിണറായിയുടെ അടിയാളരായ കേരളത്തിലെ പ്രജകൾ അറിയാനും, അക്ഷരാർത്ഥത്തിലും നിരുപാധികമായും പാലിക്കാനുമായി കല്ലേപ്പിളർക്കുന്ന മേല്പടി കല്പനയിറക്കിയ സംസ്ഥാന വിവരാവകാശ കമീഷണർ എസ്. സോമനാഥൻ പിള്ളയുടെ ചിത്രം ഫെയ്സ്ബുക്കിൽ നിന്നും. അതിനു് ചങ്കേപ്പിളർക്കുന്ന കടപ്പാടു്.)
January 06 2022 12:45
ഒരു പ്രദേശത്തു് ഭൂമിശാസ്ത്രപരമായും, തന്മൂലം കാലാവസ്ഥാപരമായും, സാമൂഹികമായും, ചരിത്രപരമായും, സാംസ്കാരികമായും, മതപരമായും നിലവിലിരിക്കുന്ന സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ടല്ലാതെ, “അവിടെയുള്ളതുകൊണ്ടു് ഇവിടെയും” എന്ന “ഫിലോസഫിയിൽ” അധിഷ്ഠിതമായി സാമൂഹികനവീകരണങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു ഭരണാധികാരി ഒന്നുകിൽ ഒരു സമ്പൂർണ്ണ ഊളയായിരിക്കണം, അല്ലെങ്കിൽ അവനവനിസത്തിന്റെ വിശുദ്ധ അപ്പോസ്തലനായിരിക്കണം, അതുമല്ലെങ്കിൽ ആരോഗ്യവിദഗ്ദ്ധരുടെ നിത്യമായ നിരീക്ഷണത്തിൽ മെന്റൽ ഹോസ്പിറ്റലിൽ ആജീവനാന്തം അടച്ചിട്ടു് അവനിൽ നിന്നും പൊതുസമൂഹത്തെ സംരക്ഷിക്കേണ്ടുന്ന മാനസികാവസ്ഥയിലെത്തിയ ഒരു മൂത്തഭ്രാന്തനായിരിക്കണം.
January 07 2022 12:05
അർത്ഥമില്ലാത്തോനു് അർത്ഥം കിട്ടിയാൽ, വിനീത വിധേയരായ അടിമകളെക്കൊണ്ടു് അർദ്ധരാത്രിയിൽപ്പോലും തന്റെ ചെളിത്തലയ്ക്കു് മുകളിൽ മുത്തുക്കുട പിടിപ്പിക്കലായിരുന്നു മുൻപൊക്കെ കേരള ഫ്യൂഡൽപ്രഭു മോഡൽ.
അർത്ഥമില്ലാത്തോൻ അർഹതയില്ലാത്ത അർത്ഥം കടം വാങ്ങി “അർദ്ധ-അതിവേഗ” സിൽവർലൈൻ “ഒണ്ടാക്കലും”, അട്ടപ്പാടിപോലുള്ള മല്ലു “ടൗൺഷിപ്പുകളിലെ” ടാർപ്പോളിൻ കൂരകളിൽ ജീർണ്ണിക്കുന്ന “പൗരപ്രമുഖരെയും സാംസ്കാരികനായകരെയും” നവോത്ഥാനിക്കുന്നതിനായി കരിംകാറിൽ മൂല-കുരുവംശ-കുലീനമായ കരിം-കൂതിയമർത്തി പൈനായിരം അംഗരക്ഷക-വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ഫൈവ്-സ്റ്റാർ ഹോട്ടലുകളിലേയ്ക്കു് (അഞ്ചാംപത്തി-നക്ഷത്ര-ഊട്ടുപുര എന്നു് കേരള-“പാണനീയം”) വൈരനിര്യാതനചിന്തയോടെ, പ്രോലെറ്റേറിയനായി എഴുന്നള്ളി, കിറ്റുഭുജിഷ്യരായ പ്രബുദ്ധരെ കൊടിസുനിയിസ്റ്റിക്കായി, പിണുവിസ്റ്റിക്കായി ഭീഷണിപ്പെടുത്തി ബോധവത്കരിക്കലുമാണു് ഇന്നത്തെ കേരള ഫ്യൂഡൽപ്രഭു മോഡൽ.
January 08 2022 10:36
ഇന്റർനാഷണൽ റെപ്യുട്ടേഷനുള്ള ടീച്ചറമ്മമാരുടെ ആരോഗ്യകേരളത്തിൽ നല്ല ഒന്നാംതരം ചികിത്സ ഇല്ലാത്തതുകൊണ്ടാവില്ല പിണറായി അമേരിക്കയിൽ ചികിത്സക്കു് പോകുന്നതു്.
“ഒബ്ലിഗേഷൻ റ്റു സീക്രസി” എന്ന ഏർപ്പാടുമൂലം, ചികിത്സവഴി അമേരിക്കൻ വൈദ്യൻസ് ഇരട്ടച്ചങ്കിന്റെ ഫോർമുല കണ്ടെത്തിയാലും, അവരതു് നാൽക്കവലകൾതോറും മണികെട്ടി വിളംബരം ചെയ്യില്ല എന്ന ഉറപ്പാവണം അമേരിക്കയിൽ ചികിത്സയുടെ പിന്നിലെ രഹസ്യം.
വേണ്ടപ്പെട്ടവരെ വേണ്ടവിധം സമീപിച്ചാൽ, ഇരുപതോ മുപ്പതോ അതിൽക്കൂടുതലോ പ്രാവശ്യം ഏതഴിമതിക്കേസും പുഷ്പംപോലെ മാറ്റിമാറ്റി, നീട്ടിനീട്ടി കൊണ്ടുപോകാൻ കഴിയുന്ന പുണ്യപുരാതനഭാരതത്തിലും ദൈവത്തിന്റെ സ്വന്തം നാറ്റക്കേസായ കേരളത്തിലും അത്തരം കോൺഫിഡൻഷ്യാലിറ്റിയൊന്നും പ്രതീക്ഷിക്കരുതെന്നു് പിണറായിയോളം മറ്റാർക്കറിയാം? അണ്ടിയോടടുത്തിട്ടുള്ളവർക്കേ മാങ്ങയുടെ ശരിക്കുള്ള പുളിയറിയൂ!
ചക്രം കണ്ടാൽ അഴിമതിക്കാത്തോരാരുണ്ടു് ഗോപ്യേ?
കേരളത്തിൽ ചികിത്സിപ്പിച്ചു്, ആശുപത്രിയിൽ നിന്നും ഫയലുകൾ ചോർന്നു്, ഇരട്ടച്ചങ്കും ഫോർമുലയുമെല്ലാം അങ്ങാടികളിൽ പാട്ടായാൽ അതോടെ അടപടലേ തകർന്നുവീഴില്ലേ ഇക്കാലമത്രയും കഷ്ടപ്പെട്ടു് കെട്ടിപ്പൊക്കിയ കൊളേജോട്ടവീരപരിവേഷത്തിന്റെ ചീട്ടുകൊട്ടാരം?
January 08 2022 10:52
तुम आरुहो? तुम्मारु हूँ.
(തും ആരുഹോ? തുമ്മാരു ഹും.)
January 08 2022 11:18
“Humor ist, wenn man trotzdem lacht.” – German saying
എന്നിട്ടും (മല്ലുക്കൾ) ചിരിക്കുന്നതാണു് തമാശ എന്നു് മല്യാലം.
January 09 2022 11:52
ഒരു കമ്മിയിൽ നിന്നും ആർക്കും ഒന്നും പഠിക്കാനില്ല. ഒരു കമ്മിയെ ആർക്കും ഒന്നും പഠിപ്പിക്കാനുമാവില്ല. – A universal truth.
January 10 2022 10:57
കടലിൽ മഴ പെയ്യുന്നതു് കടലിൽ മരങ്ങളുള്ളതുകൊണ്ടല്ല എന്ന കോയിബിരിയാണി വളരെ കഷ്ടപ്പെട്ടാണു് മല്ലുക്കൾ ദഹിപ്പിച്ചെടുത്തതു്.
“കെ-റെയിൽ വന്നാൽ കേരളത്തിന്റെ ആകാശം മുഴുവൻ ബീമാനങ്ങൾ പാറിപ്പറക്കും” എന്ന ബീഫും പൊറോട്ടയുമാണു്, യശശ്ശരീരനായ ബോക്സിങ് ചാമ്പ്യൻ “മുഹമ്മദ് അലി ജിന്നയുടെ” ജീവചരിത്രം രചിച്ചവനും, ഡാൻസ്മാസ്റ്ററും, ഹെവി ഇൻഡസ്ട്രീസ് സ്പെഷലിസ്റ്റുമായ സഖാവു് ഇ. പി. ജയരാജൻ ഇപ്പോൾ മല്ലൂസിനെ തീറ്റിപ്പിച്ചിരിക്കുന്നതു്!
മറ്റു് രാഷ്ട്രീയപ്പാർട്ടികളിലെ നേതാക്കളെപ്പോലെയല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കൾ. പ്രജകൾ ബൗദ്ധികാഹാരമില്ലാതെ പട്ടിണിക്കിടക്കരുതെന്നു് വല്ലാത്ത നിർബന്ധമുള്ളവരാണവർ. കിറ്റു് നൽകുന്ന ഇരട്ടച്ചങ്കൻനേതാവു്, ഉണക്കക്കൊഞ്ചുപോലെ വറുത്തെടുത്തു് പച്ചമാങ്ങകൂട്ടി പ്രജകളെ തീറ്റിക്കുന്നതിനായി സ്വന്തം ഹൃദയം സൂര്യപ്രകാശമേറ്റു് പൊരിഞ്ഞു് തീപാറുന്ന ശിരസ്സുംപുറത്തു് ചുമന്നുകൊണ്ടുനടക്കുന്ന മഹാകവിനേതാവു് …!
തിന്നുക, ദഹിപ്പിക്കുക, വിസർജ്ജിക്കുക എന്ന കർമ്മചക്രത്തിലൂടെ കറങ്ങിക്കൊണ്ടിരിക്കുക എന്നൊരു ചുമതലയേ പ്രജകൾക്കുള്ളു. ഇവറ്റകളെല്ലാം കൂടി ഇവ്വണ്ണം തീറ്റിത്തീറ്റി മലയാളികൾ ഒന്നടങ്കം ശ്വാസംമുട്ടി തട്ടിപ്പോകാതിരുന്നാൽ മതിയായിരുന്നു.
കെ-റെയിൽ ഒരുതരം യോഹന്നാൻ സ്നാപകനാണു്. അവൻ വന്നുകഴിഞ്ഞു. ആകാശം നിറയെ ബീമാനങ്ങൾ വാരിവിതറാനായി ഇനി വരാനുള്ളവൻ “സിൽവർ ലൈൻ” എന്ന രക്ഷകനാണു്. മല്ലു വംശാവലിയുടെ രക്ഷകനായ “സിൽവർ ലൈനിന്റെ” ചപ്പൽസിന്റെ വാർ പൊട്ടിക്കാൻ പോലുമുള്ള യോഗ്യത സ്നാപക യോഹന്നാൻ മാത്രമായ പാവം കെ-റെയിലിനില്ല. മലയാളികളെ മലവെള്ളത്തിൽ മുക്കി ജ്ഞാനസ്നാനം ചെയ്യിക്കുന്നവൻ കെ-റെയിൽ! പരിശുദ്ധാത്മാവാകുന്ന തീവെള്ളത്തിൽ മുക്കി ജ്ഞാനസ്നാനം ചെയ്യിക്കുന്നവൻ സിൽവർ ലൈൻ!!
വൈകിയോടുന്ന “നെഫർറ്റിറ്റി” ആഡംബര കെ-കപ്പലിന്റെ വക്താവെന്ന നിലയിൽ, കെ-റെയിലും സിൽവർ ലൈനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സഖാവു് ഇ. പി. ജയരാജനു് അല്പം കൂടുതൽ സമയം വേണ്ടിവരുന്നതു് സ്വാഭാവികം.
ആകാശം മൂടുംവിധം ബീമാനങ്ങൾ പറക്കുന്ന ആ സ്വപ്നലോകം പിറന്നുവീണാൽ, കേരളത്തിലേക്കു് ഒരു തുള്ളി സൂര്യപ്രകാശം പോലും കടന്നുവരില്ല. പുഴുങ്ങിയ നെല്ലു്, വാട്ടിയ കപ്പ, അലക്കിയ തുണി ഇത്യാദികൾ സൂര്യപ്രകാശത്തിൽ ഉണക്കി ശീലിച്ചവർ നന്നേ കഷ്ടപ്പെടും. തമിഴ്നാടു്, കർണ്ണാടക, തെലുങ്കാന മുതലായ അയൽറിപ്പബ്ലിക്കുകളിലേക്കു് കുടിയേറി സൂര്യപ്രകാശത്തിൽ ഉണക്കേണ്ടവയെ ഉണക്കുകയല്ലാതെ മറ്റൊരു പോംവഴി അവർക്കില്ല. ശിരസ്സിലെ കൊഞ്ചുഹൃദയത്തെ വറുത്തെടുക്കാൻ മഹാകവിക്കും പ്രവാസി ആകേണ്ടിവരും. മഴത്തുള്ളികൾക്കു് “പെയ്തൊഴിയാൻ കഴിയാത്തവിധം” മേഘലെവലിനു് താഴെ ബീമാനങ്ങൾ പറത്താതിരിക്കാൻ പൈലട്ടന്മാർ ശ്രദ്ധിച്ചാൽ നന്നായിരിക്കും. കൂരിരുട്ടിലും മഴപെയ്താൽ പ്രജകൾക്കു് ഒട്ടൊരാശ്വാസം കിട്ടും.
ദന്തവൈദ്യൻ സഖാവു് എം. വി. ജയരാജൻ കെ-റെയിലിന്റെ കല്ലുപറിക്കുന്നവരുടെ പല്ലുപറിക്കുന്ന തിരക്കിലാവണം! പി. ജയരാജന്റെ ഹൃദയവേദന ഇപ്പോൾ എങ്ങനെയുണ്ടോ ആവോ!
ഇത്രയും ജയരാജന്മാരെ ഇവർ എവിടെനിന്നു് സംഘടിപ്പിച്ചോ ആവോ!? സോവ്യറ്റ് യൂണിയൻ പിണുവിസ്റ്റ് കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റുകൾക്കുവേണ്ടി രൂപകല്പനം ചെയ്ത കസ്റ്റം-ബിൽറ്റ് മോഡലുകൾ ആയിരിക്കാനാണു് സാദ്ധ്യത. ബൾക്കായി ഓർഡർ ചെയ്താൽ നല്ല കമ്മീഷൻ കിട്ടുമെന്നു് കേട്ടതുകൊണ്ടു് വാങ്ങിയതാവും.
January 10 2022 12:39
“മകൾക്കുവേണ്ടി ദിലീപ് വീണ്ടും രാമായണം വായിച്ചുതുടങ്ങി.” – “ഞുളു ഞുളു” മീഡിയ.
ആർഷഭാരതമഹർഷി വാല്മീകിയുടെ രാമായണം വായിച്ചായിരുന്നു, ഇപ്പോളൊരു സൂപ്പർമെഗാസ്റ്റാറായി മെറ്റമോർഫസിസ് സംഭവിച്ചു് ലൈം ലൈറ്റിൽ തിളങ്ങിനില്ക്കുന്ന എന്റെയും തുടക്കം.
അതിനുശേഷമാണു് ഞാൻ ആർഷഭാരതമഹർഷി വാത്സ്യായനന്റെ കാമസൂത്രം കണ്ടെത്തിയതും, അതു് വായിക്കാനും, എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും തുടങ്ങിയതു്.
ഇന്നു് ഞാൻ യുവജനങ്ങൾ ഹൃദയപൂർവ്വം അനുകരിക്കാനാഗ്രഹിക്കുന്ന ഒരു കിടിലൻ മാഫിയാബോസാണു്.
ഹൈൽ ഹിറ്റ്ലർ! ഹൈൽ മാഫിയോസി!!
January 11 2022 12:00
ഫൈനാൻഷ്യൽ ഇക്കൊണോമിക്സ്, ലിക്കർ മാർക്കറ്റ് അനാലിസിസ്, ലോട്ടറി സ്പെസിഫിക് കൊമേഴ്സ്യൽ ആനലിറ്റിക്സ് തുടങ്ങിയ സാമ്പത്തിക മേഖലകളിൽ തന്റെ അനിതരസാധാരണമായ അത്ഭുതവൈദഗ്ദ്ധ്യം അപ്രതിരോധ്യമായി തെളിയിച്ചു്, എന്തിനോവേണ്ടി തിളയ്ക്കുന്ന മസാൽദോശ്-ചമ്മന്തി-സാമ്പാർകേരളത്തിന്റെ, സാക്ഷാൽ മാവേലികേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയെ കുളിപ്പിച്ചു്, കുരിശും, അരിവാൾ-ചുറ്റിക-നക്ഷത്രവും പിടിപ്പിച്ചു്, “More and More” തോമാ ശ്ലീഹാ കാനോനികമായി കല്പിച്ചനുഗ്രഹിച്ചനുവദിച്ച തെമ്മാടിക്കുഴിയിൽ ശവമടക്കം ചെയ്യപ്പെടാനായി ശവപ്പെട്ടിയിൽ കിടത്തിയ ഡോക്ടർ സഖാവു് തോമസ് ഐസക്ക് ഇപ്പോൾ റെയിൽവേ ട്രാക്ക് ഗേജ് അനാലിസിസിൽ അതീവ ഊക്കോടെ മുഴുകിയിരിക്കുകയാണത്രെ!
മാക്രിസ്റ്റ് കംണിഷ്ട് വിപ്ലവം വരുന്നതും പോകുന്നതുമായ ഓരോരോ വഴികളേ!
Amortization mortgage, alcoholic beverage, jackpot leverage മുതലായ മാർക്സിയൻ ചെമ്പരത്തികൾ പൂത്തുവിളഞ്ഞു് വളിവിളയാടുന്ന സാമ്പത്തികസമത്വത്തിന്റെ ഊഷ്മളഭൂവിൽ നിന്നും, narrow-gauge, standard-gauge, broad gauge മുതലായ ഗുൽമോഹറുകൾ പൂക്കുന്ന തീവണ്ടി സാങ്കേതികത്വത്തിന്റെ മുതലാളിത്ത ഊഷരഭൂവിലേക്കുള്ള ഒരു തോമാച്ചനിയൻ കുതിച്ചുചാട്ടം, ഒരു കുരങ്ങുചാട്ടം, ഒരുതരം “സാൾട്ടോ കംണിഷ്ടാലെ” (Refer: “Salto Postale”) എന്നല്ലാതെ എന്തുപറയാൻ?
സഖാവു് “ഇത്താക്ക് തൊമ്മിച്ചനു്” എല്ലാവിധ വിപ്ലവഭാവുകങ്ങളും നേരുകയല്ലാതെ, കംണിഷ്ടോ, കപ്പിത്താലിസ്റ്റോ, നസ്രാണിസ്റ്റോ, ഇസ്ലാമിസ്റ്റോ, ഹിന്ദുവിസ്റ്റോ, യുക്തിവാദിസ്റ്റോ, സാഡിസ്റ്റോ, മാസക്കിസ്റ്റോ, പുഴുവിസ്റ്റോ, മരക്കാറിസ്റ്റോ, കുറുപ്പിസ്റ്റോ, മിന്നൽ മുരളിസ്റ്റോ, തത്തുല്യമായ മറ്റിനം ഇസ്റ്റോ ഒന്നുമല്ലാത്ത ഞാൻ ഒരിക്കലും ആവശ്യപ്പെടാതെ എങ്ങനെയോ എന്തുകൊണ്ടോ എനിക്കു് ലഭിച്ച ഈ ഇഹലോകജീവിതം എന്റെ സ്വാഭാവിക മരണം വരെ, കഴിയുന്നത്ര മറ്റാരെയും ശല്യപ്പെടുത്താതെ, ജീവിച്ചുതീർക്കണം എന്ന ഒരേയൊരു ആഗ്രഹം മാത്രമായി ജീവിക്കുന്നവനും, വെറുമൊരു ഓർഡിനറി മോർട്ടലുമായ ഈ ഞാൻ ഇത്തരുണത്തിൽ മറ്റെന്തുചെയ്യാൻ?
January 11 2022 18:35
മനസ്സു് പതറുമ്പോൾ കൈവിറ, ഇണചേരുമ്പോൾ ലിംഗവിറ! വിത്ഡ്രോവൽ സിൻഡ്രം വരുമ്പോൾ ആകെമൊത്തം വിറ!!
വിറച്ചൊടുങ്ങാൻ മനുഷ്യന്റെ ജീവിതം ഇനിയും ബാക്കി.
January 12 2022 17:52
പിണുവാതിര കളിക്കാരായ ച്യാച്ചിമാർക്കു് കേരളത്തിൽ ദിവസക്കണക്കിനോ അതോ മണിക്കൂർ കണക്കിനോ കൂലി?
January 12 2022 17:59
എന്നിട്ടും കംണിഷ്ടാകാൻ കഴിയുന്നതാണു് യഥാർത്ഥ പ്രബുദ്ധത!
January 12 2022 19:51
പിണുവാതിരപ്പാട്ടു് കേൾക്കേണ്ടിവന്നാൽ അദ്ദ്യത്തിനു് നാണക്കേടാവൂല്ലേ എന്നു് വിപ്ലവാദി കുഴമ്പുകളും ലേഹ്യങ്ങളും രസായനങ്ങളും.
ആർക്കു്? ഉമ്മൻ ചാണ്ടിക്കല്ലേ? അല്പമെങ്കിലും നാണമോ ഉളുപ്പോ ഉണ്ടായിരുന്നെങ്കിൽ എന്നേ അയാൾ രാജിവച്ചു് പുറത്തുപോകുമായിരുന്നില്ല!?
January 13 2022 10:57
കാര്യങ്ങളെ സ്റ്റാറ്റിസ്റ്റിക്കലായും, ഇക്കിളിക്കിളിയായും, ചരിത്രപരമായും, ഓർമ്മശക്ത്യാധിഷ്ഠിതമായും, വിശദമായി പരിശോധിച്ച ബുദ്ധിജീവികളായ സഖാക്കൾ കണ്ടെത്തിയപ്രകാരം, സ്ഫിക്കൾ (SFI) ക്സുക്കളെ (KSU) കൊന്നിട്ടുള്ളതിനേക്കാൾ കൂടുതൽ സ്ഫിക്കളെ ക്സുക്കൾ കൊന്നിട്ടുണ്ടു്.
മാർക്സിയൻ ജനാധിപത്യം വാഴുന്ന കേരളത്തിൽ ഇത്തരം കൊലപാതക അസമത്വങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കരുതു് എന്നാണെന്റെ പക്ഷം. ചോദിക്കാനും പറയാനും ഈ വിപ്ലവഭൂമിയിൽ ആരുമില്ലേ എന്നു് ഞാൻ നെഞ്ചുവേദനയോടെ “രോധിക്കുകയാണു്”.
ക്സുക്കൾ എത്ര സ്ഫിക്കളെ കൊന്നിട്ടുണ്ടോ, അത്രതന്നെ എണ്ണം ക്സുക്കളെ ഒട്ടും കൂടുതലോ ഒട്ടും കുറവോ ഇല്ലാതെ കൊന്നൊടുക്കി കൊലപാതകസമത്വം സ്ഥാപിക്കാനുള്ള മനുഷ്യാവകാശം ജനീവ കൺവെൻഷൻ പ്രകാരം സ്ഫിക്കൾക്കുണ്ടു്. സ്ഫിക്കളുടെ ഈ മൗലികാവകാശം ഭാരതത്തിന്റെ ഭരണഘടനയിൽ ഇതുവരെ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിൽ, അതു് എത്രയും വേഗം ഉൾപ്പെടുത്തണമെന്നു് ഞാൻ അഭ്യർത്ഥിക്കുകയാണു്, ആഹ്വാനം ചെയ്യുകയാണു്.
കൊലപാതകസംഖ്യാധിഷ്ഠിതമായ സ്വന്തം പിന്നാക്കാവസ്ഥക്കു് അന്ത്യം കുറിച്ചു് സമനില കൈവരിക്കാനുള്ള സ്ഫിക്കുഞ്ഞുങ്ങളുടെ മൌലികാവകാശം പാലിക്കപ്പെടുന്നതിനുതകുന്ന ഒരു വേദി ഒരുക്കിക്കൊടുക്കാനുള്ള ധാർമ്മികമായ ചുമതല കേരളസമൂഹത്തിനുണ്ടു്. വടക്കൻ വീരഗാഥകളിലെ അങ്കത്തട്ടിനെ അല്പമൊന്നു് വിപുലീകരിച്ചാൽ നല്ലൊരു “കൊലപാതകനഗർ” ഒപ്പിച്ചെടുക്കാൻ കഴിയും.
ഓണത്തിനിടയിലെ പുട്ടുകച്ചവടംപോലെ, സ്ഫിക്കൾ ക്സുക്കളെ ഒന്നൊന്നായി കൊലചെയ്തു് രണ്ടിന്റെയും രക്തസാക്ഷിസംഖ്യയിൽ തുല്യത സംസ്ഥാപിച്ചുകൊണ്ടിരിക്കുമ്പോൾ, “കൊലമാസത്തിൽ പിണുവാതിര, കൊമ്മച്ചന്റെ നാളാണല്ലോ” എന്നും മറ്റും അന്തം വിട്ടു് പാടുന്നവരും, രക്താംബരറൌക്ക ധരിച്ചവരുമായ തോഴിമാരെക്കൊണ്ടു് പിണുവാതിരകളികൂടി കളിപ്പിച്ചാൽ, സംഭവം അന്തർദ്ദേശീയ ലെവലിലേക്കെത്തും. അതിന്റെ പേരിൽ UN കയ്യോടെ വിളിച്ചു് ഒരവാർഡ് തന്നാലും അത്ഭുതമില്ല. കമ്മിണികളുടെ കുമ്മിയടി എന്ന കലാരൂപം പണ്ടേതന്നെ UN-ന്റെ ഒരു ബലഹീനതയായിരുന്നു. മലയാളിമങ്കകളുടെ പിണുവാതിരകളി കണ്ടാൽ, ഒടേതമ്പുരാനാണേ സത്യം, UN കയറുപൊട്ടിക്കും.
January 15 2022 10:08
പാർട്ടി കല്പിച്ചപ്പോൾ കാരണഭൂതം പിണുവിനുവേണ്ടി മാർക്സിസ്റ്റ് അപ്സരകന്യകൾ പിണുവാതിര കളിച്ചപോലെ, സഭ കല്പിച്ചാൽ, കർത്താവിന്റെ മണവാട്ടികളായ കന്യാസ്ത്രീകൾ കർത്താവിന്റെ അഭിഷിക്തനായ ഫ്രാങ്കോപിതാവിനുവേണ്ടി, വേണ്ടിവന്നാൽ, ചന്തിമറയെ ഞൊറിയിട്ടുടുത്ത മുണ്ടും ചട്ടയും മേക്കാമോതിരവുമായി മറിയാമ്മ നാടകം കളിക്കും! “അടിമകളുടെ നിരുപാധികമായ വിധേയത്വം” എന്നു് ആ പെരുമാറ്റരീതി അറിയപ്പെടുന്നു!
സഭയെപ്പറ്റിയോ പാർട്ടിയെപ്പറ്റിയോ ഒന്നും ഒരു ചുക്കുമറിയാത്തവർ ആവക കാര്യങ്ങളിൽ ചുമ്മാ ചൂടായിട്ടു് കാര്യമില്ല. പാർട്ടിഭക്തരിൽ നിന്നും സഭാഭക്തരിൽ നിന്നും “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ” എന്ന പേരുദോഷം ഏറ്റുവാങ്ങാമെന്നല്ലാതെ ആവക പോക്കുകേസുകളിൽ ഇടപെട്ടതുകൊണ്ടു് ഇതുവരെ ആർക്കും ഒരു ഗുണവുമുണ്ടായിട്ടില്ല.
തീവ്രതകുറഞ്ഞ പീഡനം, ലാവ്ലിൻ, വാളയാർ, അഭയ എന്നുവേണ്ട, എത്രയെത്ര പൊറാട്ടുനാടകങ്ങൾ നിങ്ങൾ ഇതുവരെ തൊണ്ടതൊടാതെ വിഴുങ്ങിയില്ല?
ഫ്രാങ്കോപിതാവു് “കുറ്റമില്ലാത്ത മുട്ടാടാണു്” എന്ന, “ന്യായാന്യായങ്ങൾ” തരംപോലെ തരംതിരിക്കുന്ന കോടതിയുടെ വിദഗ്ദ്ധവിധിയെയും, പഴയ ആ മൂന്നു് കുരങ്ങന്മാരെപ്പോലെ, കണ്ണും കാതും വായുമടച്ചു് ചുമ്മാതങ്ങു് വിഴുങ്ങിയേക്കുക!
അതു് നിങ്ങളുടെ വിധിയാണു്! നിങ്ങളുടെ തലേലെഴുത്താണു്!! തലേലെഴുത്തു് മായ്ക്കാൻ ശ്രമിക്കുന്നതു് ഈശ്വരനിന്ദയാണു്. ഒന്നും കാണാതെ മനുഷ്യരുടെ തലയിൽ എന്തെങ്കിലും എഴുതിവയ്ക്കുന്നവനല്ല ദൈവം. ഏതു് കാര്യത്തിലും, അതിപ്പോ മനുഷ്യരുടെ കാര്യമാകട്ടെ, ലോകത്തിന്റെ കാര്യമാകട്ടെ, വളരെ കൃത്യവും വ്യക്തവുമായ ഒരു പ്ലാനുള്ളവനാണു് പുള്ളിക്കാരൻ.
അഭിഷിക്തനായ ഫ്രാങ്കോച്ചാ! ഭൂമിയിലെ മനുഷ്യന്റെ കോടതിയിൽ രക്ഷപെട്ടു എന്നു് കരുതി ഒരുപാടങ്ങു് ചിരിച്ചു് തുള്ളണ്ട. എന്നെങ്കിലും നീ കാലം ചെയ്തു് മൊത്തം ക്രൈസ്തവകന്യാസ്ത്രീകളുടെയും മണവാളനായ മനുഷ്യപുത്രന്റെ സ്വർഗ്ഗീയഭവനത്തിലേക്കു് ചെല്ലുമല്ലോ! ഇഹലോക മനുഷ്യരുടെ കോടതിയല്ല പരലോക ദൈവത്തിന്റെ ഒടുക്കത്തെ കോടതി. ആ കോടതിയിലെ കളി വേറെ!! ദൈവപുത്രനായ യേശുമശിഹാ അമേരിക്കൻ പിറ്റ്ബുൾ റ്റെറിയറെപ്പോലെ ഉഗ്രമൂർത്തിയായി തന്റെ സ്വന്തം മണവാട്ടികളോടു് ലൈംഗിക വേണ്ടാതനം കാണിച്ച നിന്നെ കടിച്ചുകുടഞ്ഞു് കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നിത്യനരകത്തിലേക്കു് വലിച്ചെറിയും!
ങാഹാ! അത്രക്കായോ!?
January 15 2022 11:03
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഷാരൂഖ് പിള്ളയുടെ (S. R. P.) മാവോകുലത്തിൽ പിറന്നു് തൊലിഞ്ഞു് തീപ്പെടണമെന്നൊരു മോഹമേയുള്ളെന്റെ കുട്ട്യേ!!
January 15 2022 14:23
“ഫ്രാങ്കോ (യുവ)സ്ത്രീകളുടെ സുഹൃത്തും വഴികാട്ടിയും.”
– പരസ്യപ്പലകകളിലൂടെ വല്യക്ഷരങ്ങളിൽ യുവക്രൈസ്തവ നാരീഹൃദയകവാടങ്ങളെ തഴുകിയൊഴുകുന്ന സീറോ-നസ്രാണിസ്റ്റ് നീതിസാരജീവജലം!
– ഇരുളടഞ്ഞ കുടുസ്സുമുറിയിലേക്കുള്ള പ്രവേശനകവാടം തുറന്നു് അന്ധഗായകരെ വഴികാട്ടുന്നതു് മൂന്നുനോമ്പും ഇരുപത്തഞ്ചുനോമ്പും അമ്പതുനോമ്പും ഏകാദശിവ്രതവും, തിരുവാതിരനോമ്പും പകൽനോമ്പുമെല്ലാം വിധിപ്രകാരം ആചരിച്ചു് അകംപുറം വിശുദ്ധിയാർജ്ജിച്ചു്, പിണുവാതിരകളികളിച്ചു് ഉന്മേഷവതികളായി, “വാടാ നമുക്കൊന്നു് പിടിച്ചുനോക്കാം” എന്ന “സർവ്വസംഗപരിത്യാഗാവസ്ഥയിലെത്തിയ” പതിവ്രതകളാണെന്നായിരുന്നു ഇതുവരെ ഏൻ പൊട്ടന്റെ ധാരണ!
സിൽവർ ലൈൻ “ഗേറ്റ്-പടിവാതിലുകളുടെ” തുറക്കലടയ്ക്കലുകളെപ്പറ്റി എന്നെപ്പോലുള്ള പൊട്ടന്മാരും ഭോഷന്മാരും എന്തറിയുന്നു വിഭോ!
വൈകിപ്പോയി, വൈകിപ്പോയി, പിതാ ഫ്രാങ്കോയാണു് പറുദീസയിലേക്കുള്ള വഴികാട്ടിയും ഷുഗൃത്തും എന്നറിയാൻ ഏൻ വളരെയേറെ വൈകിപ്പോയി! പറ്റിപ്പോയി! പറ്റിപ്പോയി! എനക്കു് വീണ്ടും വീഴ്ച പറ്റിപ്പോയി!!
പാപഭാരത്തോടെ ഏനിതാ ഏറ്റുപറയുന്നു: “ഏൻ പൊട്ടൻ, ഏൻ പൊട്ടൻ, ഏൻ മഹാപൊട്പൊട്ടൻ! ഏൻ സാക്ഷാൽ കേരൾ പൊട്ടൻ!!”
January 16 2022 11:21
ഹംസാക്കാ, ദാണ്ടെ കണ്ണു്, ഇക്കാടെ കണ്ണു്! ഇക്കാടെ കണ്ണു് തള്ളിപ്പോയിക്കാ! കണ്ണായൊരു കണ്ണുവൈദ്യനെ കാണിക്കണേ പൊന്നിക്കാ!!
അല്ലാഹു വലിയവനും കരുണാനിധിയുമാകുന്നു!
(ചിത്രത്തിന്റെ ഉത്ഭവസ്ഥാനമറിയാൻ ചിത്രം നോക്കുക! നന്ദി, നമസ്കാരം. – എഡിറ്റർ)
January 16 2022 12:55
പന്നിഹൃദയട്രാൻസ്പ്ലാന്റേഷനും കേരളവും!
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടേഴ്സ് ഒരു ഹൃദ്രോഗിയിൽ പറിച്ചുനട്ട വാർത്തയ്ക്കു് ശാസ്ത്രപ്രചാരകർ “കമ്മ്യൂണിസ്റ്റ്” കേരളത്തിൽ പബ്ലിസിറ്റി കൊടുക്കുന്നതൊക്കെ നല്ല കാര്യമാണു്.
പക്ഷേ, അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച ഒരു തീറ്റമത്സരത്തിൽ, ഒരുത്തൻ പത്തു് മിനിട്ടുകൊണ്ടു് 68 ചൂടൻപട്ടികളെ തിന്നുതീർത്തു് ചുണ്ടുതുടച്ച വാർത്ത യാതൊരുവിധ മനശ്ചാഞ്ചല്യവുമില്ലാതെ പ്രസിദ്ധീകരിച്ച, ദേശാഭിമാനിയായ ഒരു ദിനപത്രത്തിനു്, പിണുനിയന്ത്രിതമായ ഒരു മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് കേൺമെന്റിനെ ഭൂരിപക്ഷത്തോടെ ജയിപ്പിച്ചുവിടാൻ അറപ്പോ ഉളുപ്പോ തോന്നാത്തവിധം സ്വാധീനിക്കാൻ കഴിയുന്നത്ര ചവറുവായനക്കാരുള്ള സംസ്ഥാനമായ കേരളത്തിലേക്കാണു് പന്നിഹൃദയട്രാൻസ്പ്ലാന്റേഷൻ പോലൊരു വാർത്ത സമ്പ്രേഷണം ചെയ്യുന്നതു് എന്നു് ശാസ്ത്രപ്രചാരകർ ഓർത്താൽ നന്നായിരിക്കും.
കേരളത്തിലെ ഓരോ പന്നിക്കൂടിന്റെ മുന്നിലും അടുത്തനാൾ മുതൽ “ഹൃദ്രോഗികൾക്കു് ഇവിടെ ദയവായി പന്നിഹൃദയം ട്രാൻസ്‌പ്ലാന്റ് ചെയ്തു് കൊടുക്കപ്പെടും” എന്ന ബോർഡുകൾ പ്രത്യക്ഷപ്പെടരുതല്ലോ!
ആ പന്നിവാർത്ത കേട്ടാൽ, വ്യവസായപ്രേമി, ജനനായക്, നവോത്ഥാൻ വീർ, പുരോഗമൻ ചോർ, ഫെമിനിസ്റ്റ് ഹീറോ, സാധുസംരക്ഷക്, അന്നദാതാവു്, കിറ്റ് ഡിസ്ട്രിബ്യൂറ്റർ, “കരീം” കാർ വാഹനൻ, അമേരിക്കൻ അങ്കിൾ ഇത്യാദി ഉന്നത അവാർഡുകൾ ലഭിച്ചിട്ടുള്ള സാക്ഷാൽ ഇരട്ടച്ചങ്കൻ സഖാവു് പിണറായി വിജയൻ, കേരളത്തിലുടനീളം പന്നിഹൃദയവ്യവസായം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അടുത്ത പത്രസമ്മേളനത്തിൽ ശക്തിയുക്തം ഘോരഘോരം നോക്കിവായിക്കും. എരിയുന്ന തീയ്യിൽ എണ്ണയൊഴിക്കുന്ന പിണുഅദ്ദ്യത്തിന്റെ നോക്കിവായനകൾക്കു് പ്രബുദ്ധകേരളത്തിൽ ഭീകരമായ ഇമ്പാക്റ്റുള്ളതിനാൽ, “ഹൃദ്രോഗികൾക്കു് ഇവിടെ ദയവായി നാടൻപന്നിഹൃദയം, കാട്ടുപന്നിഹൃദയം മുതലായ വ്യത്യസ്തയിനം പന്നിഹൃദയങ്ങൾ ട്രാൻസ്‌പ്ലാന്റ് ചെയ്തു് കൊടുക്കപ്പെടും” എന്ന ബോർഡുകൾ ആയിരക്കണക്കിനു്, ലക്ഷക്കണക്കിനു്, കേരളത്തിലെ പന്നിക്കൂടുകൾക്കുമുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. സിൽവർ ലൈൻ പോലെയാണു് പന്നിഹൃദയവ്യവസായത്തിന്റെ കാര്യവും. പോരാളി ഷഹായികൾ നിത്യേന സാക്ഷ്യപ്പെടുത്തുന്നതുപോലെ, ജനനായകൻ പറഞ്ഞാൽ പറഞ്ഞിരിക്കും. ജനനായകൻ വ്യവസായിച്ചാൽ വ്യവസായിച്ചിരിക്കും!
പോരെങ്കിൽ, “മനുഷ്യനാകണം നീ മനുഷ്യനാകണം, അതിനു് പന്നിയാകണം നീ പന്നിയാകണം, ആദ്യം പന്നിയാകണം, കാടൻ പന്നിയാകണം, നാടൻ പന്നിയാകണം” എന്നും മറ്റും മണിപ്രവാളത്തിൽ കവയ്ക്കുന്ന അത്യന്താധുനിക കവികൾ, വിപ്ലവരാമായണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു്, ആദ്ധ്യാത്മികമാർക്സിയൻ പരിപ്രേക്ഷ്യത്തിനു് പുതിയ അർത്ഥങ്ങളും ഭാവങ്ങളും മാനങ്ങളും മാനഭംഗങ്ങളും ബലാൽസംഗങ്ങളും ചമയ്ക്കുമ്പോൾ, കേരളത്തിലെ പന്നിഹൃദയവ്യവസായത്തിനു് അതൊരു ബൂസ്റ്റർ ഇഫക്റ്റ് കൂടി നൽകും!
കരിംഭൂതത്തെ കാരണഭൂതമാക്കിയ കാവ്യകുലപതികളുടെ, കവിശ്രേഷ്ഠന്മാരുടെ, “ജ്ഞാനപീഡകരുടെ” കളിയരങ്ങാണു് പ്രബുദ്ധകേരളം എന്ന യാഥാർത്ഥ്യം, മാക്രിസ്റ്റ് കംണിഷ്ട് കണ്ണൂരിസ്റ്റ് പാർട്ടിയുടെ പാട്രനേജിൽ വിരാജിക്കുകയും വിജൃംഭിക്കുകയും വിരേചിക്കുകയും ചെയ്യുന്ന ശാസ്ത്രസാഹിത്യപരിഷത്തുക്കളായ മഹാത്മാക്കൾ മറന്നാലും, ശാസ്ത്രമെന്നാൽ ശാസിക്കലല്ല, മുതുകിൽ മുൻവിധികളുടെ ഭാണ്ഡക്കെട്ടില്ലാത്ത, തലയിൽ ദൈവവിഗ്രഹങ്ങളുടെ ഭാരങ്ങളില്ലാത്ത, ലോജിക്കിലും റീസണിലും അധിഷ്ഠിതമായ അറിവുകൾ തേടിയുള്ള മനുഷ്യരാശിയുടെ അന്വേഷണങ്ങളുടെ ഒരു ഭാഗമാണു് എന്ന കേവലസത്യം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ശാസ്ത്രപ്രചാരകരെങ്കിലും മറക്കാതിരുന്നാൽ വേണ്ടില്ല.
January 16 2022 15:18
വ്യഭിചരിക്കുന്നതു് ഒരു കാര്യം. വ്യഭിചരിക്കുന്നതു് ദൈവദൃഷ്ടിയിൽ മഹാപാപമാണെന്നു് അനവരതം പ്രഘോഷിച്ചുകൊണ്ടു് സ്വയം വ്യഭിചരിക്കുന്നതു് മറ്റൊരു കാര്യം. – ഫ്രാങ്കോ കാര്യം!
January 16 2022 18:29
കോഴിക്കോട്ടു് BJP സമ്മേളനം: കണ്ടാലറിയാത്ത 1500 പേർക്കെതിരെ പൊലീസ് കേസെടുത്തു.
January 18 2022 11:40
പിണുചരിതം ഓട്ടൻതുള്ളൽ: മല്ലു-മാക്രിസം മരണകാണ്ഡം (പല്ലവി):
മുട്ടൻ ഗുണ്ട മോളിലിരിക്കെ കുഞ്ഞൻ ഗുണ്ടകളെന്തു് ഭയക്കാൻ?
January 19 2022 17:41
ദേശാഭിമാനിവായനക്കാർ മലയാളമനോരമയെ തെറിവിളിക്കുന്നതും, താറുകെട്ടാത്ത കടപ്പുറം കാമാക്ഷി, മാറുമറയ്ക്കാത്ത മണപ്പുറം മദിരാക്ഷിയെ മീഞ്ചന്തയിൽവച്ചു് ഉടുതുണിപൊക്കി ഉള്ളടക്കം കാണിക്കുന്നതും തമ്മിൽ വൈജ്ഞാനികശാഖാപരമായ വ്യത്യാസമേയുള്ളു. രണ്ടു് കൂട്ടത്തിന്റെയും മൂലവും പൂരാടവും സർവ്വകലാശാലയും വൈസ് ചാൻസലറുമെല്ലാം ഒന്നുതന്നെ.
January 21 2022 12:20
ശവജീർണ്ണതയുടെ ദുർഗ്ഗന്ധമുള്ള ഭൂതകാലശ്മശാനഗുഹകളിലെ നിത്യനിരന്തരസ്ഥിരവാസം രക്തസാക്ഷി-ശവഭോജി രാഷ്ട്രീയത്തിനു് ഹര്‍ഷോന്‍മത്തം.
January 21 2022 18:11
കോവിഡ്കാലത്തെ സി.പി.എം. സമ്മേളനപ്രണയം: വിധിമൂല-വാരഫലം: “ധനനഷ്ടവും മാനഹാനിയും!” താത്വികാചാര്യ-ക്യാപ്സൂൾ: “ഉളുപ്പില്ലാത്തിടത്തു് മാനഹാനിയില്ല. ബക്കറ്റുള്ളിടത്തു് ധനനഷ്ടവുമില്ല.”
January 22 2022 10:36
മനുഷ്യർ അവരുടെ ഭൂതകാലക്കുളിരുകളും ഗതകാലവിസർജ്ജ്യങ്ങളും ഒന്നൊഴിയാതെ ശേഖരിച്ചു് തലച്ചുമടായി കൊണ്ടുനടന്നു് വില്ക്കുന്നതിനു്, ഭൗതികമായും, ആത്മീയമായും, ആദ്ധ്യാത്മികമായും, സയന്റിഫിക്കായും, ഗൗളിശാസ്ത്രീയമായും, കവടിശാസ്ത്രീയമായും, കണ്മഷിശാസ്ത്രീയമായും, പ്രത്യയശാസ്ത്രീയമായും, പ്രത്യാഘാതശാസ്ത്രീയമായും വിവിധവും ഗഹനവുമായ കണ്ടമാനം അർത്ഥതലങ്ങളുള്ളതുപോലെ, കോടിയേരി, വൺ ടൂ ത്രീ മണി, മൾട്ടിപ്പിൾ ജയരാജൻസ്, ജെയ്ക്കൻസ്, തോല്ക്കൻസ്, “tabloid fame” ടീച്ചറമ്മ, “American fame” കാരണഭൂതം, “China fame” ഡോക്ടർ “ചൈന്ത” ഇത്യാദി എണ്ണമറ്റ മുൻനിര വൻകിട മാക്രിസ്റ്റ് ബുദ്ധിരക്തരക്ഷസ്സുകൾ അന്തരീക്ഷത്തിലേയ്ക്കു് അനവരതം എമിറ്റ് ചെയ്യുന്ന ശബ്ദതരംഗങ്ങൾക്കും നുമ്മ ഓർഡിനറി മോർട്ടൽസിന്റെ ഗ്രാഹ്യശേഷിക്കു് ഗോപ്യവും അപ്രാപ്യവുമായ അനവധി അർത്ഥതലങ്ങളുണ്ടു്.
അവയെ കൂലങ്കഷമായി ഡിസൈഫർ ചെയ്തു് ഡിജിറ്റലൈസ് ചെയ്യുക എന്നതാവും വരുംതലമുറകളിലെ “vox dei” ആനലിസ്റ്റുകൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ സിസിഫിയൻ ടാസ്ക്ക്, അഥവാ പിണൂവിയൻ പത്രസമ്മേളനമോഡൽ നാറാണത്തൻ തള്ളു്.
January 22 2022 13:10
നല്ല മൊന്തയുണ്ടെങ്കിൽ അതിൽ വെള്ളമെടുത്തു് മോന്ത കഴുകാം; നല്ല മോന്തയുണ്ടെങ്കിൽ മല്ലു സില്മയിൽ സൂപ്പർ മെഗാ ഗിഗാ ഹീറോയാകാം; നല്ല ഞെരിപ്പൻ മാമ്മങ്ങളുണ്ടെങ്കിൽ മല്ലു സില്മയിൽ നായികയാകാം; നല്ല കസവു് പതിച്ച പട്ടുകാപ്പയുണ്ടെങ്കിൽ പൊട്ടനാടൻ കേരളത്തിലെ മല്ലുനാടൻ പള്ളികളിൽ മുട്ടനാടൻ കത്തനാരാകാം; നട്ടാൽ കുരുക്കാത്ത നല്ല പൊളപ്പൻ നുണ ഗൗരവഭാവം വിടാതെ പത്രസമ്മേളനങ്ങളിൽ വിളമ്പാൻ കഴിയുമെങ്കിൽ മല്ലു രാഷ്ട്രീയത്തിലെ കംണിഷ്ട് കുടത്തിൽ നിന്നും ഇരട്ടച്ചങ്കോടെ പുറത്തുവന്ന കാരണഭൂതമായ കരിംഭൂതമാകാം; നല്ല കസറൻ ഉളുപ്പില്ലായ്മയുണ്ടെങ്കിൽ, ശാസ്ത്രം എന്തെന്നറിയാതെ ശാസ്ത്രീയതയും, ട്രെയിൻ സാങ്കേതികത്വം എന്തെന്നറിയാതെ “കെ-റെയിൽ” സാങ്കേതികത്വവും പ്രസംഗിച്ചുകൊണ്ടു് സിൽവർ ലൈൻ പദ്ധതിയെ എവറസ്റ്റിലേയ്ക്കു് തള്ളിക്കയറ്റുന്ന എൻജിനിയറിങ് ആൻഡ് ടെക്നോളജി വിദഗ്ദ്ധൻ പിണറായി വിജയനുമാകാം.
വ്യത്യസ്തമായ സമൂഹങ്ങളിൽ ചരിത്രപരമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും നിലവിലിരിയ്ക്കുന്ന വ്യത്യസ്തമായ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ളതും, അതേസമയം, എല്ലാവിധ പ്രത്യയശാസ്ത്രങ്ങളിൽ നിന്നും സ്വതന്ത്രമായിരിക്കേണ്ടതുമായ ആധുനികവിദ്യാഭ്യാസം, കേവലം നിരുപാധിക പിണറായിസ്റ്റായ ഒരു മല്ലു മാക്രിസ്റ്റിന്റെ അതിവിദൂരസ്വപ്നങ്ങളിൽപ്പോലും എത്തിപ്പിടിക്കാനാവാത്ത “Fata Morgana” മാത്രമാണു് . ഈ സത്യം മനസ്സിലാക്കാൻ വേണ്ടത്ര ഞോള തലയിലുള്ള ഒരുത്തനും ഒരുത്തിയ്ക്കും ഒരു മാക്രിസ്റ്റായിരിക്കാൻ കഴിയില്ലതന്നെ!
ഇപ്പറഞ്ഞതിന്റെ പേരിൽ, “ദൈവദത്തമായ” ഈവക “നന്മകൾ” ഒന്നുമില്ലാത്ത “കംപ്ലീറ്റ് മല്ലുവിയൻ ഊളകൾ” നിരാശപ്പെടേണ്ടതില്ല.
മേല്പറഞ്ഞ എല്ലാവർക്കും വേണ്ടി “സിന്താവാ സിന്താവാ, അങ്ങനെതന്നെ സിന്താവാ” എന്നു് തെരുവുനീളെ കാറിവിളിച്ചുനടന്നു് എന്നെങ്കിലും കാലയവനികയ്ക്കുള്ളിൽ മറയാനുള്ള സ്വാതന്ത്ര്യവും “അവകാശവും”, പ്രത്യയശാസ്ത്രജ്ഞരും താത്വികവിശാരദരും പണ്ഡിതശിരോമണികളുമായ കുമാരപിള്ളസഖാക്കൾ, മല്ലുവിയൻ കംപ്ലീറ്റ് ഊളകൾക്കു് “ബ്ലായ്ക്ക് ആൻഡ് വൈറ്റായി” പതിച്ചുനല്കിയിട്ടുണ്ടു്. മുജ്ജന്മത്തിൽ വല്ല സുകൃതവും ചെയ്തിട്ടുണ്ടെങ്കിൽ, മാക്രിസ്റ്റ് പാർട്ടിക്കുവേണ്ടി ഒരു രക്തസാക്ഷിയാകുന്നതിനോ “പുഷ്പനാകുന്നതിനോ” വൈരുദ്ധ്യാത്മകമാക്രിസപ്രകാരവും, ഭൗതികവാദലെനിനിസപ്രകാരവും, കൊലപാതകരാഷ്ട്രീയസ്റ്റാലിനിസപ്രകാരവും, സാമ്രാജ്യത്വവിരുദ്ധമാവോയിസപ്രകാരവും താത്വികമായി തടസ്സമൊന്നുമില്ലതാനും!!
January 25 2022 11:37
പച്ചമാങ്ങയും പച്ചമുളകും പച്ചത്തേങ്ങയും പച്ചവെളിച്ചെണ്ണയും കൊച്ചുള്ളിയും പാകത്തിനുപ്പും ചേർത്തു് ഹൈ സ്പീഡിൽ സ്വാദിഷ്‌ഠമായ ഒരു പച്ചമാങ്ങച്ചമ്മന്തി ഉണ്ടാക്കിക്കഴിക്കണമെന്നു് എന്റെയൊരു സുഹൃത്തിനു് ഒരേ പിടിവാശി!
പൂച്ച പെറ്റുകിടക്കുന്ന നിന്റെ അടുക്കളയിൽ അമ്മാതിരി വിലപിടിപ്പുള്ള ചേരുവകളൊന്നും ഇല്ലെന്നിരിക്കെ, ഉത്തുംഗമായ ആ ലക്ഷ്യം നീ എങ്ങനെ നിറവേറ്റും എന്നു് എന്റെ ചോദ്യം.
അതിനവന്റെ മറുപടി: “ഹൈ സ്പീഡ് സിൽവർ ലൈൻ ഹൈ സ്പീഡിൽ പണിതീർക്കാൻ, തോമസ് ന്യൂകോമൻ മുതൽ “കോങ്കണ്ണി” റെയിൽവേ വരെയുള്ള ചരിത്രകഥാകഥനപരമായ ഏതേതെല്ലാം ശാസ്ത്രസാങ്കേതിക ഗൈഡ്ലൈൻസാണോ പിണറായി ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്നതു്, അതേ ശാസ്ത്രസാങ്കേതിക ഗൈഡ്ലൈൻസ് ഉപയോഗിച്ചു് ഞാനെന്റെ പച്ചമാങ്ങച്ചമ്മന്തിയെയും ദ്രുതഗതിയിൽ പടച്ചുതീർക്കും.”
എന്റെ സുഹൃത്തിനെ നിങ്ങൾക്കറിയില്ല. അവൻ പറഞ്ഞാൽ പറഞ്ഞതാണു്. കഥയില്ലാത്ത കഥകളി കളിച്ചു് അങ്കിൾ സാമിൽ നിന്നുവരെ കുപ്പിപ്പിഞ്ഞാണ അവാർഡ് ഒപ്പിച്ചവനാണു് വേന്ദ്രൻ.
പരിണാമഗുപ്തിയാണു് അവന്റെ മെയിൻ. പടപ്പു് കഴിഞ്ഞു് പച്ചമാങ്ങച്ചമ്മന്തി അരകല്ലിൽ നിന്നും, KSRTC വോൾവോ ബസുകളെപ്പോലെ, “കട്ടപ്പുറത്തേക്കു്” സ്ഥാനഭ്രഷ്ടമായി, ഭൂമിയിലെ ചമ്മന്തിജീവിതത്തിന്റെ നൈമിഷികതയെയും നശ്വരതയെയും അർത്ഥശൂന്യതയെയും പറ്റിയുള്ള തത്ത്വചിന്തകളിൽ മുഴുകി, അനന്തതയിലേക്കു് കണ്ണുകൾ നട്ടു് ചതഞ്ഞരഞ്ഞിരിക്കുന്നതു് കാണുന്നതുവരെ കാണികളായ ജനങ്ങൾക്കു് അവന്റെ പച്ചമാങ്ങച്ചമ്മന്തിയുടെ വെയർഎബൗട്ട്സിനെപ്പറ്റി ഒരു ചുക്കും അറിയാൻ കഴിയില്ല.
കട്ടപ്പുറത്തു് ചുരുണ്ടുകൂടിയിരിക്കുന്ന അവന്റെ പച്ചമാങ്ങച്ചമ്മന്തി കാണുന്ന ജനം കണ്ണുതള്ളി അത്ഭുതപ്പെടും: “ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ!?”
January 25 2022 15:27
കൂടുതൽ കൂടുതൽ റഫീക്ക് അഹമ്മദുകൾ പിണു-രാഷ്ട്രീയ അടിമകളിൽ നിന്നും മാർക്സിയൻ ശ്രേഷ്ഠഭാഷയിൽ ഇനിയുമിനിയും പച്ചത്തെറികൾ കേൾക്കേണ്ടിയിരിക്കുന്നു!
“കിട്ടാക്കടം വേൽമുരുഹന്റെ” വിപ്ലവഗാനം കേട്ടു് വിജൃംഭിച്ചു് മനുഷ്യ-നായ മാക്രിസ്റ്റ് മല്ലുവിന്റെ യഥാർത്ഥ മനുഷ്യത്വവും സാർവ്വലൗകികമായ സഹിഷ്ണുതയും പടംപൊഴിച്ചു് “രക്തകണ്ഠൻ” ആയി പുറത്തുവരുന്നതു് കണ്ടു്, അതല്ലാത്ത മനുഷ്യരുടെ കോൺഷ്യസ്നസ്സിനു് പോസിറ്റീവായ ഒരു വികസനം സംഭവിക്കാൻ അതു് “കാരണഭൂതമാകുമെങ്കിൽ” അത്തരം തെറി വിളികൾ കേൾക്കേണ്ടിവരുന്നതു് പൂർണ്ണമായും അർത്ഥശൂന്യമല്ല.
(നീലകണ്ഠൻ = ശിവൻ; രക്തകണ്ഠൻ = മാക്രിസ്റ്റ്! അത്ഭുതമെന്നേ പറയേണ്ടൂ, ശിവന്റെയും മാക്രിസ്റ്റിന്റെയും കണ്ഠങ്ങൾക്കു് ആവിധം വ്യത്യസ്തമായ നിറങ്ങൾ ചാർത്തിക്കൊടുത്തതിന്റെ “കാരണഭൂതം” മനുഷ്യരാശിക്കു് മാരകമായ കൊടുംവിഷങ്ങൾ തന്നെ!!)
“നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു് നല്ലതു് പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു് ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു് കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നതു്.” – (ബൈബിൾ: ലൂക്കോസ് 6: 45)
January 26 2022 11:47
A Republic is a Republic, is a Communist Republic, is a “Makrist-Pinuvist-Kannurist” Republic, is the current Kerala Republic!!
“നിഗൂഢമായ മനുഷ്യകാമനകളിലേയ്ക്കു് വനയാത്ര ചെയ്യുന്ന” എല്ലാവിധ രാഷ്ട്രീയചുരുളിയട്ടകൾക്കും ഭാരതീയവും ഹൃദയഭേദകവുമായ റിപ്പബ്ലിക് ദിനാശംസകൾ!!
January 28 2022 18:10
തന്റെ സ്വന്തം പേരെഴുതിയ കോട്ടിട്ടു് പൊതുമദ്ധ്യേ പ്രത്യക്ഷപ്പെട്ട ഫാഷിസ്റ്റ് നരേന്ദ്രമോദിയെ അനുകരിച്ചു്, കിം ജോങ്-ഉൻ മോഡൽ കംണിഷ്ട് കോട്ടിട്ടു്, ഫാഷിസത്തിനൊരു പോരാളിയും മോദിക്കൊരു തേരാളിയുമായ ഇരട്ടച്ചങ്കൻ പിണറായി വിജയൻ തിരുമേനി തന്റെ പട്ടമഹിഷിയും പരിവാരങ്ങളുമായി, മാക്രിസ്റ്റ് കമ്മ്യൂണിസത്തിന്റെ ആജന്മശത്രുവും ബൂർഷ്വാ ക്യാപ്പിറ്റലിസത്തിന്റെ വിളഭൂമിയുമായ US അമേരിക്കയിലെ വൈദ്യന്മാരുടെ വിദഗ്ദ്ധചികിത്സ നേടാൻ “പരനാറികളായ” കോർപ്പറേറ്റ് ഭീമന്മാരുടെ ബീമാനത്തിൽ, വിശന്നപ്പോൾ അല്പം ഭക്ഷണം മോഷ്ടിച്ചു എന്ന മഹാപാപത്തിന്റെ പേരിൽ, മഹാകുറ്റകൃത്യത്തിന്റെ പേരിൽ, “കമ്മ്യൂണിസ്റ്റിക്കായും-ഡെമോക്രാറ്റിക്കായും”, “മോർ ഈക്വൽ” ആയ സഖാക്കളാൽ “പേപ്പട്ടിയെപ്പോലെ” തല്ലിക്കൊല്ലപ്പെട്ടവനായ മധുവിനെപ്പോലുള്ള – പിണൂവിയൻ സ്വേച്ഛാധിപത്യഭരണത്തിൽ നിയമസംരക്ഷണത്തിനു് യാതൊരുവിധ അർഹതയോ ആവശ്യമോ ഇല്ലാത്ത – “അറപ്പുളവാക്കുന്ന” പട്ടിണിക്കോലങ്ങളിൽ നിന്നും, “ഇടതുപക്ഷ-റിപ്പബ്ലിക്ക്-ജടായുശില്പികളാൽ” ആസൂത്രണം ചെയ്യപ്പെടുന്ന അവസരസമത്വത്തിന്റെ അതിപ്രസരംവഴി കിറ്റുവാങ്ങിനക്കികളും, മനുഷ്യച്ചങ്ങലകിലുക്കികളും, വനിതാമതിലിളക്കികളും, പിണുവാതിരകളിക്കാരികളും, ആവിധ പിണുവിയൻ വിപ്ലവങ്ങൾവഴി ലഭിച്ച കിറ്റിലെ പയറും കടലയും തിന്നു്, ഗ്യാസ് മൂത്തു്, വഴിനീളെ മൂച്ചോടെ ഊച്ചുവിട്ടു്, ഇങ്കിലാ സിന്താവാ വിളിച്ചു് ജാതീയവും വർഗ്ഗീയവുമായി “വികസനം” പ്രാപിക്കാനുമല്ലാതെ ഒന്നിനും കൊള്ളാത്ത കേവലം ഊച്ചാളികളാക്കപ്പെട്ട ഭിക്ഷാംദേഹികളായ പ്രബുദ്ധമല്ലുക്കളുടെ ഊഷരഭൂവിൽനിന്നും, ആകാശത്തിലേയ്ക്കു് മുഷ്ടിചുരുട്ടിയെറിഞ്ഞു്, “ഒക്ടോബർ വിപ്ലവകാരിയായ ലെനിനായും”, “ശത്രുവർഗ്ഗ” ഉന്മൂലനസിദ്ധാന്തിയായ സ്റ്റാലിനായും പറന്നകന്നതുപോലെ, ശ്രീ എം. എൻ. കാരശ്ശേരി ജർമ്മനിയുടെ ഇന്റർസിറ്റി എക്സ്പ്രസ്സിൽ കയറി “പാന്റ്സിട്ടും വാപൊളിച്ചും” യാത്ര ചെയ്തു് പോട്ടം പിടിച്ചു് നാട്ടുകാരെ കാണിക്കുന്നതിനുപകരം, ബെർലിനിൽ നിന്നും ഫ്രാങ്ക്ഫുർട്ടിലേക്കോ, ഫ്രാങ്ക്ഫുർട്ടിൽ നിന്നും ബെർലിനിലേയ്ക്കോ, ജർമ്മനിയിലുടനീളം “ക്രിസ്-ക്രോസായോ” ബീമാനത്തിൽ യാത്ര ചെയ്തു് പോട്ടം പിടിച്ചു്, പ്രബുദ്ധരും, വിദ്യാസമ്പന്നരും, സംസ്കാരസമ്പന്നരും, സഹൃദയരും, ഉപരിപ്ലവവിപ്ലവകവികളുടെ വിപ്ലവഗാനംകേട്ടു് മനുഷ്യരായവരും, യഥാർത്ഥത്തിൽ, അടിസ്ഥാനപരമായി, പ്രാകൃതജന്മങ്ങളുമായ മല്ലുക്കളെ കാണിച്ചിരുന്നെങ്കിൽ, പിണുവിന്റെ സംവിധാനത്തിൽ, കമ്മീഷൻ മാത്രം ലക്ഷ്യമാക്കി, “കെ-റെയിൽ” എന്ന കോർപ്പറേഷൻ, പിണുവിനും അയാളുടെ മാഫിയാ പാർട്ടിക്കും തന്റെയും തന്റെ കൊടി സുനികളുടെയും, സുനി വെടികളുടെയും ക്രിമിനാലിറ്റികളിൽനിന്നും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചു് രക്ഷപെടുന്നതിനുള്ള പണമുണ്ടാക്കാനായി ഭാവനാത്മകവും കൃത്രിമവുമായി രൂപകല്പനം ചെയ്ത സിൽവർലൈൻ പദ്ധതിയെ, അതിന്റെ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവും പരിസ്ഥിതിപരവുമായ എല്ലാവിധ പോസിബിലിറ്റികളെയും ഫീസിബിലിറ്റികളെയും ഇഴകീറി പരിശോധിച്ചു് ഗവേഷണം നടത്തിയ, സയന്റിഫിക്കലി ആൻഡ് ടെക്നിക്കലി ഓവർ ക്വാളിഫൈഡ് മാക്രിസ്റ്റ് ന്യായീകരണത്തൊഴിലാളികൾ ചമ്മിപ്പോയേനെ! പുത്തി വേണം കാരശ്ശേരീ, പുത്തി!!
പശ്ചിമ യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെതന്നെ, ജർമ്മനിയിലും ഇന്റർസിറ്റി എക്സ്പ്രസ്സുകളും, എസ്-ബാനുകളും, സ്ട്രീറ്റ് കാറുകളും, ഗുഡ്‌സ് ട്രെയിനുകളും, ഹൈവേകളും, കൺട്രി റോഡുകളും, ട്രക്കുകളും, ട്രാൻസ്പ്പോർട്ടറുകളുമെല്ലാമുണ്ടു്. അവയ്‌ക്കെല്ലാം കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള അവയുടെ ഉപയോഗങ്ങളുമുണ്ടു്. നിർമ്മാണമേഖലകളിലെ വൻകിട വ്യവസായക്കമ്പനികൾക്കു് ഉത്പാദനം നടത്താൻ ആവശ്യമായ പാർട്ട്സ് തടസ്സമില്ലാതെ എത്തിച്ചുകൊടുക്കാൻ ഉടമ്പടിപ്രകാരം ബാദ്ധ്യസ്ഥരായ ചെറുതും ഇടത്തരവുമായ കമ്പനികൾ (തന്മൂലം, പാർട്ട്സ് ശേഖരിച്ചു് സൂക്ഷിക്കാൻ വേണ്ട സ്റ്റോക്ക് റൂംസ് ഒഴിവാക്കി ചിലവു് കുറയ്ക്കാൻ വൻകിട കമ്പനികൾക്കു് കഴിയുന്നു), മനുഷ്യരുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള മത്സ്യം, മാംസം, പച്ചക്കറികൾ മുതലായവ സൂപ്പർ മാർക്കറ്റുകളിലേക്കു് റെഫ്രിജറേറ്റഡ് വെഹിക്കിളുകളിൽ എത്തിച്ചുകൊടുക്കുന്ന കമ്പനികൾ, സർവ്വീസ് സെക്ടറുകളിൽ പ്രവർത്തിക്കുന്ന മറ്റനേകം കമ്പനികൾ മുതലായവ ഈവിധം വ്യത്യസ്തമായ ട്രാൻസ്പോർട്ട് സൗകര്യങ്ങളെ ആശ്രയിച്ചു് നിലനിൽക്കുന്ന സ്ഥാപനങ്ങളിൽ ചിലതു് മാത്രമാണു്.
ഫ്രാങ്ക്ഫുർട്ടിൽ നിന്നും രാവിലെ പുറപ്പെട്ടു് അതിവേഗം ബെർലിനിലെത്തി പച്ചക്കറി വാങ്ങി അതിവേഗം വീണ്ടും ഫ്രാങ്ക്ഫുർട്ടിലേക്കു് മടങ്ങി ഉച്ചക്കഞ്ഞി റെഡിയാക്കാൻ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യേണ്ട ഗതികേടു് ജർമ്മനിയിൽ ആർക്കുമില്ല എന്നതൊരാശ്വാസമാണു്. അങ്ങനെ ചെയ്താലേ കഞ്ഞിക്കു് ഒരു ഗുമ്മുണ്ടാകൂ എന്നു് കരുതി ദിവസേന മാർക്കൊ പോളോ ചമയുന്ന ഏതെങ്കിലുമൊരു വീട്ടമ്മയോ വീട്ടപ്പനോ അതിന്റെ പേരിൽ സോഷ്യൽ ഓഡിറ്റിങ് നേരിടേണ്ടിവരുമെന്നും ഭയപ്പെടേണ്ട.
തലമുടിയുള്ളവർ ചീപ്പു് വാങ്ങുന്നു എന്നതൊരു നാട്ടുനടപ്പാണു്. പക്ഷേ, അതിന്റെ പേരിൽ, തലയിൽ മുടിയില്ലാത്തവർ ചീപ്പു് വാങ്ങരുതു് എന്നൊരു ഓർഡിനൻസ് – ഭരിക്കുന്നതു് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അല്ലാത്തിടത്തോളം – ഒരു ഗവണ്മെന്റും ഇറക്കാറില്ല. രാവിലെ കുളി കഴിഞ്ഞു് തന്റെ സ്വന്തം കുളിമുറിയിൽ നിന്നു് തന്റെ സ്വന്തം തലയെ, അതു് മൊട്ടത്തലയാകട്ടെ, സായിബാബയുടെ യുവകാലത്തലയാകട്ടെ, ചീപ്പുകൊണ്ടു് യഥേഷ്ടം തലോടിത്താലോലിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണു് (എന്നു് മാഗ്ന കാർട്ടയിൽ പറഞ്ഞിട്ടുണ്ടു്).
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ തുടക്കം കുറിച്ച വ്യാവസായികവിപ്ലവത്തിന്റെ മക്കളും മരുമക്കളും കുഞ്ഞുമക്കളുമൊക്കെയാണു് ഇന്നു് കാണുന്ന എല്ലാവിധ ശാസ്ത്രീയ ഉത്പന്നങ്ങളും. പ്രാദേശികവും മതപരവുമായ അനേകം യുദ്ധങ്ങളിലൂടെയും, അവയുടെ മൂർദ്ധന്യാവസ്ഥ എന്നു് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന രണ്ടു് ലോകയുദ്ധങ്ങളിലൂടെയും, ഉപേക്ഷിച്ചും തിരുത്തിക്കുറിച്ചും തേച്ചുമിനുക്കിയും ഇന്നും പുതുക്കിക്കൊണ്ടിരിക്കുന്ന ആശയസംഹിതകളെയും സദാചാരമൂല്യങ്ങളെയും, ആ കാലഘട്ടമത്രയും, കൊല്ലവർഷത്തിൽ അല്പസമയം കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും, കാച്ചിൽക്കൃഷിയും ചേനക്കൃഷിയുമായും, ശിഷ്ടസമയം അസൂയയും കുശുമ്പും പരദൂഷണവുമായും കാലയാപം ചെയ്യാൻ സഹായകമായിരുന്ന ഒരു ഇളംകാലാവസ്ഥയിൽ കൂത്തും മേളയും പൂരവും ശ്ലോകവും സമസ്യാപൂരണവുമായി പൂണ്ടുവിളയാടിയിരുന്ന കേരളജനതയ്ക്കു് അത്ര എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്നതല്ല. യൂറോപ്പിനെ ഇന്നത്തെ നിലയിലെത്തിച്ച ആ കരിംഭൂതകാലം!
കെ-റെയിൽ അഥവാ, സിൽവർലൈൻ വന്നാൽ എല്ലാം ശരിയാകും എന്നവർ ഇപ്പോൾ വിശ്വസിക്കുന്നതും, LDF വന്നാൽ എല്ലാം ശരിയാകും എന്നവർ മുൻപു് വിശ്വസിച്ചതും, ലോകായുക്ത പോയാൽ എല്ലാം ശരിയാകും എന്നവർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ടുള്ളതും അതുകൊണ്ടാണു്. ഒരു പറ്റു് പറ്റാത്തവരും ഒൻപതു് പറ്റു് പറ്റിയവരും ഇല്ലെന്നൊരു ചൊല്ലുണ്ടു്. പക്ഷേ, ആ ചൊല്ലുപ്രകാരം, ഒരു പറ്റു് പറ്റിയവർക്കു് എട്ടു് പറ്റു് വരെ പറ്റുന്നതിനു് തടസ്സമൊന്നുമില്ലെന്ന കാര്യം നമ്മൾ മറക്കരുതു്! ശേഷം പിന്നാലെ!!
January 29 2022 14:12
“മാർക്സ് വിഭാവനം ചെയ്ത കമ്മ്യൂണിസത്തിന്റെ തനിരൂപം തിരിച്ചറിഞ്ഞ ജനം എന്നെയും എന്റെ പട്ടമഹിഷിയെയും പേപ്പട്ടികളെപ്പോലെ വെടിവച്ചുകൊന്നെങ്കിലെന്തു്, കംപ്ലീറ്റ് ഊളകളായ ആ കഴുതകളെ കമ്മ്യൂണിസം എന്ന കാക്കപ്പൊന്നു് കാണിച്ചു് പറ്റിച്ചു്, കൂലിപ്പട്ടാളക്കാരായ പോരാളിഷാജി വൈതാളികരുടെ ആർപ്പുവിളികളോടെ, ഞാനും എന്റെ പെമ്പ്രന്നോരും രണ്ടരദശാബ്ദക്കാലം സ്വർണ്ണപ്പാത്രങ്ങളിൽനിന്നു് അതിവിശിഷ്ടമായ വിഭവങ്ങൾ സ്വർണ്ണക്കട്ലറി ഉപയോഗിച്ചുതിന്നു്, കർണ്ണാനന്ദകരമായ ഏമ്പക്കം വിട്ടു് വായുദോഷത്തെ പ്രതിരോധിച്ചു്, സ്വർണ്ണക്കക്കൂസിലിരുന്നു് വിസർജ്ജിച്ചു്, വീർത്തുചീർത്ത മുതലാളിത്ത വൻകുടലിനെ ആരോഗ്യകമ്മ്യൂണിസത്തിന്റെ ചുക്കിച്ചുളിവുകളിലേക്കു് സ്വതന്ത്രമാക്കി, വെട്ടിത്തിളങ്ങുന്ന രാജകീയവാഹനങ്ങളിൽ, ഹൈലെവൽ സെക്യൂരിറ്റികളുടെ അകമ്പടിയോടെ, രാജവീഥിക്കരികിൽ ചെങ്കൊടിവീശി അണിയണിയായ് നിരനിരയായ് വരിവരിയായ് നിരന്നുനിന്നു് മുദ്രാവാക്യം വിളിയ്ക്കുന്ന “നല്ലനാളെ” മോഹികളായ കംണിഷ്ട് സ്വപ്നസഞ്ചാരികൾക്കുവേണ്ടി നെഞ്ചുവിരിച്ചു് കയ്യുയർത്തി വിപ്ലവാഭിവാദ്യങ്ങളും ആശീർവാദാനുഗ്രഹങ്ങളും വാരിക്കോരിച്ചൊരിഞ്ഞുകൊണ്ടു് ഇടം-വലമായി സഞ്ചരിച്ചില്ലേ? തൊഴിലാളിവിപ്ലവകവികൾ ഞങ്ങൾക്കുവേണ്ടി സ്തുതിഗീതങ്ങൾ രചിച്ചില്ലേ? അപ്സരകന്യകൾ ഞങ്ങൾക്കുവേണ്ടി ആ ഓശാനാഗീതങ്ങൾ പാടി ആനന്ദനൃത്തമാടിയില്ലേ? ഒരു പക്കാ-ക്രിമിനൽ കമ്മ്യൂണിസ്റ്റിനു് അതിൽ കൂടുതൽ എന്താണു് നേടാൻ കഴിയുക എന്നു് സാർവ്വലൗകിക കംണിഷ്ട് പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ മാർക്സാചാര്യൻ തന്നെ ചോദിച്ചിട്ടില്ലേ?”
പഴയ റൊമേനിയൻ കമ്മ്യൂണിസ്റ്റ് ഇരട്ടച്ചങ്കൻ സഖാവു് നിക്കോളായ് ചൗഷെസ്കു ഇന്നു് ഏതെങ്കിലുമൊരു മസാല മീഡിയയ്ക്കു് ഒരു ഇന്റർവ്യൂ നല്കിയാൽ നടത്താനിടയുള്ള ഒരു ന്യായീകരണ ഡയലോഗ്. – (Nicolae Ceaușescu, Romanian communist dictator, 1918 – 1989)
January 30 2022 13:10
വമ്പിച്ച പിണൂവിയൻ മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് ആദായവില്പന!
ഏതെടുത്താലും ജനകീയമായ കിറ്റുമോഡലിൽ വെറും പത്തുപൈസ മാത്രം!
വരൂ സേട്ടന്മാരേ! വരൂ വരൂ ച്യാച്ചിമാരേ!! ചെംറൗക്ക ധരിച്ച യുവസുന്ദരികളായ പിണുവാതിരകളിച്ച്യാച്ചിമാർക്കു് പ്രത്യേകമായ ഇളവുകൾ!!
വരൂ! വരൂ! വരൂ!! എടുക്കൂ! കുടിയ്ക്കൂ! കുടിച്ചുകുടിച്ചു് വിപ്ലവകരമായി തുടിതുടിച്ചു് തുടികൊട്ടൂ! തുള്ളിച്ചാടൂ! മുള്ളിച്ചാകൂ ച്യാച്ചിമാരേ, തള്ളിച്ചാകൂ സേട്ടന്മാരെ, വിപ്ലവകവികളായ മഹോദരങ്ങളേ, ഷഹോദരങ്ങളേ, ഷഹാക്കളേ, ഷാധുക്കളേ!!
ഹേ റാം!
ഹേ കേ!
ഹോ ചെഗു!
ഹോ ചിമിൻ!
ഹോ ഹോ കിം!
ഹോ ഹോ ഹോ പിണു!!
ഹി LC (local committee)!
ഹി ഹി LC (Law Court)!
ഹഹാ ഹിഹീ ഹുഹൂ “ഹെറു ഹിലു” ഹെഹേഹൈ ഹൊഹോ ഹൌ ഹം ഹഃ LC! (Elsy the corrupt, Elsy the greatest, Elsy the communist Almighty)!!
January 30 2022 14:17
മധുവിന്റെ കേസിനു് മമ്മൂട്ടി നിയമസഹായം വാഗ്ദാനം ചെയ്തത്രെ!
പിണുവക ഒരു വക്കീലിനെ കേസ് ഭരമേല്പിച്ചാൽ സംഭവം ശരിക്കും ഞെരിക്കും!
February 02 2022 11:43
February 04 2022 13:22
കെ-റെയിലിന്റെ വകയായി “സിൽവർ ലൈൻ-ഡിപിആർ-ട്രാവെൽ-ഡിമാൻഡ്-ഫോർകാസ്റ്റ്” എന്നൊരു സംഭവം കണ്ടു.
ഒരു “ബേർഡ്‌സ് ഐ വ്യൂവിൽ” മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം, ആ സംഭവത്തെ, “സിൽവർലൈനിന്റെ ഇതിഹാസം” എന്നൊരു പേരിട്ടു് DC ബുക്ക്സ് വഴിയോ മറ്റോ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ, പിണൂവിയൻ ശാസ്ത്ര-സാങ്കേതികത്വത്തിൽ അധിഷ്ഠിതമായ ആ കേരൾ-വികസന കദനകഥാകഥനം, “ഖസാക്കിന്റെ ഇതിഹാസം” എന്ന സാഹിത്യസൃഷ്ടിയെ അമ്പേ പരാജയപ്പെടുത്താൻ “ശേഷിയും ശേമുഷിയുമുള്ള” ഒരു ഉത്തമകലാസൃഷ്ടിയായി സാഹിത്യലോകത്തെ പരിപുഷ്ടമാക്കിയേനേ എന്നാണെനിക്കു് തോന്നിയതു്!
മരുത്വാമല മൊത്തമായി ഹിമാലയത്തിൽ നിന്നും പറിച്ചെടുത്തു് മോർ ഈക്വൽ സഖാവു് രാവണന്റെ ലങ്കയിലേക്കു് പറക്കുന്ന ചിരംജീവി ആഞ്ജനേയനെപ്പോലെ, കാസർഗോഡുനിന്നും തിരുവനന്തപുരത്തേക്കു് പ്രണയപരമോ നടുവേദനാപരമോ മറ്റോ ആയ ഏതൊക്കെയോ കാരണങ്ങളാൽ പറപറക്കുന്ന ഒരു “മിന്നൽ മുരളി”, താൻ താഴെ പ്രബുദ്ധകേരളത്തിൽ കാണുന്ന പട്ടണങ്ങളുടെയും, റോഡുകളുടെയും, റെയിൽപ്പാളങ്ങളുടെയും, ബസുകളുടെയും, ടിപ്പർ ലോറികളുടെയും, ഓട്ടോർഷകളുടെയും, ടൂവീലറുകളുടെയും, നടരാജമോട്ടോഴ്സിന്റെയുമെല്ലാം അവസ്ഥാന്തരങ്ങൾ, ഗ്രാഫിക്കുകളുടെ അകമ്പടിയോടെ, രമണനിൽ ചങ്ങമ്പുഴ സ്വീകരിച്ചിരിക്കുന്ന അതേ കാവ്യയിലും ഭാവനയിലും ഭാവുകത്വത്തിലും, കർണ്ണാനന്ദകരമായും വൃത്താലങ്കാരഭംഗിയിലും, തന്റെ കാമുകിയെ ഇമ്പ്രെസ് ചെയ്തു് കിടക്കപ്പായിൽ എത്തിക്കാനായി ഷാ റുഖ് ഖാൻ രീതിയിൽ പ്രണയാതുരർ സ്വീകരിക്കാറുള്ള, ദിലീപ്, ജയറാം മുതലായ സൂപ്പർ സ്റ്റാറുകളുടെ മിമിക്രി മോഡലിൽ ഒരു കെ-റെയിൽ സന്ദേശം, ഒരു മേഘസന്ദേശം, ഒരു ഹൈസ്പീഡ് ഉണ്ണുനീലിസന്ദേശം!
കലാലയത്തുടുപ്പു് തുള്ളിത്തുളുമ്പി വള്ളിപൊട്ടിക്കുന്ന അതുപോലൊരു “ഡിപിആർ-ട്രാവെൽ-ഡിമാൻഡ്-ഫോർകാസ്റ്റിൽ” കവിഞ്ഞ എന്താണു് ക്ലാസ്സിക് ലിറ്ററേച്ചർ ആസ്വാദകരുടെ തനതു് ഭൂമിയായ കേരളത്തിലെ സാങ്കേതികവിദഗ്ദ്ധർക്കു് വേണ്ടതു്?
നിറം മാറുന്ന ഓന്തുകൾക്കും ദിനോസറുകൾക്കും ശേഷം ഹൈസ്പീഡിൽ കുതിക്കാൻ ആഗ്രഹിക്കുന്ന “മാറുമറച്ച” കേരളത്തിലെ, “മുലയരിഞ്ഞ” കേരളത്തിലെ സായാഹ്നങ്ങളിൽ കൂടുതൽ കൂടുതൽ ബിന്ദുക്കളും എൽസികളും വൈസ് ചാൻസ്ലറുകളും ജലീലുകളും മണിക്കളും മാണിക്കളും പിണുക്കളും മറ്റിനം രോഗാണുക്കളും തോളോടു് തോൾ ചേർന്നു്, കയ്യോടു് കൈ കോർത്തു് നടക്കാനിറങ്ങേണ്ടിയിരിക്കുന്നു! ദേവപ്രശ്നപ്രകാരം സ്പീഡ് കൂട്ടാൻ അതല്ലാതെ വേറെ വഴിയില്ല.
166 പേജുകളിലായി നീണ്ടുമലർന്നു് കിടക്കുന്ന “സിൽവർ ലൈൻ-ഡിപിആർ-ട്രാവെൽ-ഡിമാൻഡ്-ഫോർകാസ്റ്റ്” എന്ന ആ സാഹിത്യസൃഷ്ടി വായിക്കാൻ ബുദ്ധിമുട്ടുള്ളവർ, “മലരണിക്കാടുകൾ തിങ്ങിവിങ്ങി ‘മരതകഗാന്ധിയിൽ’ മുങ്ങിമുങ്ങി” എന്ന, ചങ്ങമ്പുഴയുടെ കേരളപ്രകൃതിഭംഗി വായിച്ചാൽ ധാരാളം! കാരണം, രണ്ടും “കേരള ട്രാവൽ ഏജൻസി” നടത്തുന്ന ഒരച്ഛൻ പെറ്റ കുഞ്ഞാറ്റപ്പൈതങ്ങളാണു്!!
ഇതാണു് സംഭവം: https://keralarail.com/wp-content/uploads/2021/09/SilverLine-DPR-TRAVEL-DEMAND-FORECAST.pdf
February 05 2022 11:34
സ്വപ്നയുടെ വെളിപ്പെടുത്തലുകൾ കേട്ടു് കേരളജനത “അന്തംവിട്ടു് കുന്തം വിഴുങ്ങി” നില്ക്കുകയാണത്രെ! നെന്മമരമായ ഇരട്ടചങ്കൻ പിണറായി വിജയന്റെ സംരക്ഷണത്തിലും കിറ്റിന്റെ തണലിലും തഴച്ചുവളരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങൾക്കു്, സ്വന്തം മൂക്കിനു് താഴെ ജീവിച്ചുകൊണ്ടു് ഒരു എം. ശിവശങ്കർ ഇമ്മാതിരി അതിക്രമങ്ങൾ കാണിച്ചുകൂട്ടി എന്നു് കേട്ടാൽ അതൊന്നും താങ്ങാനുള്ള ശക്തിയില്ല. ലോലഹൃദയരായ പിഞ്ചുമനസ്കരാണേ! അവർ ആകെമൊത്തം ടോട്ടൽ തകർന്നുപോകുന്നതു് സ്വാഭാവികം!!
കേരളത്തിലെ ജനങ്ങൾ – ജാതി-മത-ലിംഗാദി ഭേദങ്ങളൊന്നുമില്ലാതെ – അവരുടെ തലയിൽ ചുമന്നുകൊണ്ടുനടക്കുന്ന രാഷ്ട്രീയനേതാക്കൾ, മതനേതാക്കൾ, ജാതിനേതാക്കൾ, സില്മാ-, സാഹിത്യ-, കലാ-, സാംസ്കാരികമേഖലകളിലെ തമ്പ്രാക്കന്മാർ, തമ്പ്രാട്ടികൾ മുതലായ “മികവിൽ മികച്ചേരി” കൂട്ടങ്ങളിലെ അപൂർവ്വം ചിലരെ ഒഴിവാക്കിയാൽ, ബാക്കി മൊത്തവും തികഞ്ഞ ഫ്രോഡുകളും, സ്വന്തനേട്ടത്തിനായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത കംപ്ലീറ്റ് എമ്പോക്കികളും, പക്കാ ക്രിമിനലുകളുമാണു്.
ഈ പ്രസ്താവം നിങ്ങൾ വിശ്വസിച്ചാലും ശരി, വിശ്വസിച്ചില്ലെങ്കിലും ശരി, സുബോധം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു സമകാലികകേരളയാഥാർത്ഥ്യമാണതു്.
“അവശന്മാർക്കും ആർത്തന്മാർക്കും ആലംബഹീനന്മാർക്കുമെല്ലാം” വേണ്ടി ഏറ്റവും കൂടുതൽ വാക്കുകൾ വാരിച്ചൊരിയുകയും, ഏറ്റവും കൂടുതൽ മുതലക്കണ്ണീർ പൊഴിക്കുകയും ചെയ്യുന്നവരായിരിക്കും ഏറ്റവും വലിയ ഫ്രോഡുകൾ. ഫ്രോഡുകളെ തിരിച്ചറിയാൻ പറ്റുന്ന ഒരു ക്രൈറ്റീരിയം പോലുമാണു് അത്തരം വായ്ത്താളങ്ങൾ.
ആഞ്ജനേയാ! ആലിബാബയ്ക്കും അയാളുടെ നാല്പതു് കള്ളന്മാർക്കും വേണ്ടി വിനീതവിധേയരായി ഓശാനഗീതങ്ങൾ പാടുകയും, അവരെ ചുമന്നുകൊണ്ടു് നടക്കുകയും ചെയ്യുന്ന പാദസേവകരും അടിമകളും ബുദ്ധിജീവിചമയുന്നവരുമായ സഖാക്കളുടെ പിടലിയിലേക്കു് ഇപ്പോൾ ശ്രീമതി സ്വപ്ന സുരേഷ് കയറ്റിവച്ച ഈ മരക്കുരിശു്, യേശുക്രിസ്തുവിനെപ്പോലെയല്ലാതെ, “കുറേനക്കാരനായ ശീമോന്റെ സഹായമില്ലാതെ, തലയോടിടം എന്നർത്ഥമുള്ള ഗോല്ഗോഥാ വരെ” താങ്ങാനുള്ള മനക്കരുത്തു് നൽകണേ, ഹനുമാൻ സ്വാമീ! വായുപുത്രാ!!
February 07 2022 09:09
അന്വേഷണം നടത്തേണ്ട ഏമാന്മാർ കൈകെട്ടി ഇരിക്കുന്നതുകൊണ്ടല്ല, കൈനീട്ടി ഇരിക്കുന്നതുകൊണ്ടാണു് പണച്ചാക്കുകൾ പ്രതികളായ കേസുകൾ മൂഞ്ചസ്യഹം മൂഞ്ചസ്യഹഃ ആയിപ്പോകുന്നതു്.
February 09 2022 10:16
സയന്റോളജി ഫെയിം ശ്രീ ശ്രീ ടോം ക്ര്യൂയ്സ് ഭഗവാൻ പ്രമുഖ വേന്ദ്രനായി അഭിനയിച്ച “മിഷൻ ഇമ്പോസ്സിബിൾ” (Mission: Impossible) ഫിലിം സീരീസിനു് ശേഷം, ഒരേയൊരു ഇമ്പോസ്സിബിൾ മിഷനേ മനുഷ്യർക്കു് ഈ ഭൂമിയിൽ നേരിടേണ്ടതായി വന്നിട്ടുള്ളു: സഖാവു് പിണു ഏകച്ഛത്രാധിപതിയായി വാഴുന്ന കേരളറിപ്പബ്ലിക്കിലെ മലയാളം മിഷൻ! സാംസ്കാരികസാഹിത്യപരമായ ആഗോളാടിസ്ഥാനഭീഷണികളെ ഭാഷാപരമായി നേരിടുക എന്ന ആ “മിഷൻ ഇമ്പോസ്സിബിൾ” കൈകാര്യം ചെയ്യാനുള്ള പരമാധികാരമാണു് കാട്ടാക്കട ആർ. മുരുകൻ നായർ സഖാവിനെ ക്യാപ്റ്റൻ കാരണഭൂതനായർ ഭരമേല്പിച്ചിരിക്കുന്നതു്.
ആർ മുരുകൻ? കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ഒറ്റമൂലിക്കവിതയിലൂടെ കേരളത്തിലെ മൊത്തം “അമാനവരുടെയും” മാനവരാക്കൽ, അഥവാ മനുഷ്യരാക്കൽ എന്ന കോർ മിഷൻ ഒറ്റയടിക്കു് പൂർത്തിയാക്കി പ്രസിദ്ധിയാർജ്ജിച്ച വിപ്ലവകവി സഖാവു് കാട്ടാക്കട മുരുകൻ! കാട്ടാക്കട ആർ. മുരുകൻ നായർ! സാക്ഷാൽ വേൽമുരുകൻ നായർ!!
(വേൽമുരുകാ ഹരോഹര! പുലിമുരുകാ ഹരോഹര! ലോകായുക്താ ഹരോഹര! ഒപ്പുസ്വാമീ ഹരോഹര! കുപ്പുസ്വാമീ ഹരോഹര! എന്നെല്ലാം ഭജനയിരിക്കുന്ന ഭക്തജനങ്ങൾ പാടാറുണ്ടു്.)
കാസറ്റൻ കവി കാട്ടാക്കട ആർ. മുരുകൻ “നായരെ” മലയാളം മിഷന്റെ ഡയറക്ടറാക്കാമെങ്കിൽ, ഈവക ഭൂതകാര്യകിടുതാപ്പുകളുടെയെല്ലാം മൂലകാരണഭൂതം സഖാവു് പിണറായി വിജയനാണെന്ന ആത്യന്തികസത്യം യക്ഷിണികൾക്കു് പിണുവാതിരയാടാൻ അനുയോജ്യമായവിധം കവിതാരൂപത്തിലാക്കിയ ശ്രീമാൻ പൂവരണി കെ. വി. പി. “നമ്പൂതിരിയെ” പിണൂവിയൻ കണ്ണൂരിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന മൊത്തം മിഷനുകളുടെയും ഡയറക്ടറാക്കാൻ പാർട്ടിക്കു്, അഥവാ പിണറായി വിജയനു് എന്തുകൊണ്ടു് കഴിയുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
പാർട്ടിയുടെ ആദ്യകാലകാരണഭൂതമായിരുന്ന സഖാവു് ഇ. എം. എസ്. ഒരു നമ്പൂതിരിപ്പാടായിരുന്നു എന്ന, ദാരിദ്ര്യാധിഷ്ഠിതവും, വോയിൽ സാരിപരവുമായ പാർട്ടിവിപ്ലവചരിത്രത്തിന്റെ “ഓർമ്മകൾ മരിയ്ക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ” എന്നു് “കിറ്റും കൊറോണയും അഴിമതിയും സ്വജനപക്ഷപാതവും” കൊടികുത്തിവാഴുന്ന ഈ കെട്ട കാലത്തു് എടുത്തെടുത്തു് ചോദിക്കാൻ ഈയവസരം ഞാൻ വിനിയോഗിക്കുകയാണു്.
P. S.
“കവികൾ മുഖ്യ-മുഖാനുഗായികൾ” എന്നാണല്ലോ.
“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം” എന്ന രാജമുഖസ്തുതിയിൽ വൈതാളികകവി മന്നവേന്ദ്രന്റെ മുഖത്തെ ഉപമിച്ചതു് വെളുത്ത വാവിലെ ചന്ദ്രനോടാണോ, അതോ കറുത്ത വാവിലെ ചന്ദ്രനോടാണോ എന്നൊരു ഉത്പ്രേക്ഷ പരിണതപ്രജ്ഞരായ ശ്രോതാക്കൾക്കു് ഉണ്ടായേക്കാമെങ്കിലും, പരിമിതപ്രജ്ഞനായ മന്നവേന്ദ്രനു് അക്കാര്യത്തിൽ അങ്ങനെയൊരു സന്ദേഹമില്ല. മൂന്നു് കൊമ്പുള്ള മുയലുകളെ പിടികൂടി പട്ടുകാപ്പ ധരിപ്പിച്ചു് മേയ്ക്കപ്പൊക്കെയിട്ടു് മിനുക്കി അന്തർദ്ദേശീയ എക്സ്പൊകളിൽ പ്രദർശിപ്പിക്കലാണു് അദ്ദ്യത്തിന്റെ പ്രധാന ഹോബി തന്നെ!
അന്ധകാരസന്തതികൾക്കു് കറുത്ത വാവിലെ ചന്ദ്രന്റെ വിളക്കവും തിളക്കവും കാണാൻ കഴിയുമെന്നൊരു ശ്രുതിയുണ്ടു്. നേരാണോ എന്തോ!
February 09 2022 10:51
ഇൻഡ്യൻ ആർമിയെപ്പോലെ, കുണ്ടിൽവീണ ചുണ്ടെലിയെ രക്ഷപെടുത്തുന്നതരം ചീളുകേസുകൾ കണ്ണൂരിസ്റ്റ് മാക്രിസ്റ്റ് പാർട്ടിയുടെ റെഡ് വോളന്റിയേഴ്സ് ഏറ്റെടുക്കാറില്ല. മാർച്ച് പാസ്റ്റാണു് നുമ്മന്റെ പോർട്ട് ഫോളിയോ.
February 13 2022 13:47
സാരിസന്യാസി മോദി, നഗ്നആഘോരി പിണു!!
സാരി ചുറ്റിയപോലെ തോന്നിപ്പിക്കുന്ന വസ്ത്രത്തിൽ പൊതിഞ്ഞു് ശ്രീ രാമാനുജാചാര്യയുടെ ഒരു കൂറ്റൻ പ്രതിമ രാഷ്ട്രത്തിനു് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം കണ്ടിരുന്നു. മനുഷ്യരുടെ അഭിരുചികൾ വ്യത്യസ്തമായതിനാൽ അവയെ സംബന്ധിച്ചു് തർക്കിക്കുന്നതിൽ അർത്ഥമില്ല. എങ്കിലും, അഭിരുചി എന്നൊരു സംഭവമുണ്ടെന്നു് ജനത്തിനു് മാതൃകയാകേണ്ടവർ അറിഞ്ഞിരിക്കുന്നതിൽ തെറ്റില്ല. അതെന്തായാലും, വടക്കുനോക്കികളുടെ നാടായ കേരളത്തിൽ തനിക്കു് പിണറായി എന്നൊരു “കോപ്പിക്യാറ്റ്” ഉണ്ടെന്ന കാര്യം വസ്ത്രധാരണവിഷയത്തിൽ മേലിലെങ്കിലും മറക്കാതിരിക്കാൻ മോദി തയ്യാറായാൽ നന്നായിരിക്കും എന്നൊരഭിപ്രായമുണ്ടു്. പിണുവിസ്റ്റുകളല്ലാത്ത കേരളത്തിലെ ജനത അതിനു് മോദിയോടു് എന്നാളും നന്ദിയുള്ളവരായിരിക്കും.
മോദിയുടെ കോട്ടിനെയും, കറുത്ത കാറിനേയും, ബീമാനത്തെയുമെല്ലാം ആവുംവിധം കോപ്പിക്യാറ്റ് ചെയ്യുന്ന, മലയാളിക്കൊരു നുണയാളിയും, ഫാഷിസത്തിനൊരു തേരാളിയും, സമ്മതിദായകർക്കൊരു കിറ്റാളിയുമായ കേരള മുഖ്യമന്ത്രി പിണറായി, മോദിയെപ്പോലെ സാരിധാരിയായി, സരിതാസാരഥിയായി, സ്വപ്നസന്തുലിതമായി US അമേരിക്കയിൽ ചികിത്സക്കോ, ഗൾഫ് എക്സ്പൊയിൽ കേരള പാപ്പിലോമയുടെ പോസ്റ്റ് മോർട്ടം ഉദ്ഘാടനത്തിനോ, വികസനലേബലിൽ കമ്മീഷൻ വ്യവസ്ഥയിൽ കേരളത്തിൽ തട്ടിക്കൂട്ടപ്പെടുന്ന പട്ടിക്കൂടുകൾക്കു് തറക്കല്ലിടാനോ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ രാജകീയമായി തള്ളിത്തള്ളി പള്ളിയെഴുന്നള്ളുന്നതുകണ്ടു് വൈരുദ്ധ്യാത്മകമായി സായുജ്യമടയാൻ കൊതിയോടെ കാത്തിരിക്കുകയാണു് പിണൂവിയൻ കമ്മ്യൂണിസത്തിനായി ജീവിതം അർപ്പിച്ചിരിക്കുന്ന വിടുവായൻതവളകൾ. സാരിചുറ്റിയ ഫാഷിസ്റ്റ് മോദിയുടെ ഗരിമ കണ്ടതുമുതൽ അവർ വല്ലാതെ അസ്വസ്ഥരാണു്! പിണറായി സാരിചുറ്റി ഉലകം ചുറ്റുന്നതു് കാണുന്നതുവരെ മുടി കെട്ടില്ലെന്നു് സഖാത്തികളും, മുടി മുറിക്കുകയോ താടിമീശകൾ വടിക്കുകയോ ചെയ്യില്ലെന്നു് സഖാക്കളും ശപഥം ചെയ്തുകഴിഞ്ഞതായാണു് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ഡിസൈനർ സ്യൂട്ടും, കരിങ്കാറും, ഹെലിക്കോപ്റ്ററും, സാരിയുമെല്ലാം അനുകരിക്കപ്പെടുന്നതു് സഹിച്ചാൽ പരിഹരിക്കപ്പെടുന്നതല്ല കോപ്പിക്യാറ്റ് സിൻഡ്രം. പിടിച്ചതിനേക്കാൾ വലിയ അപകടം മാളത്തിൽ പതിയിരിക്കുന്നുണ്ടു്! വടക്കേ ഇന്ത്യയിൽ ധാരാളം നഗ്നസന്യാസിമാരുണ്ടു്. എല്ലാ ഇനം വിഷയാസക്തികളോടും എന്നേക്കുമായി വിടപറഞ്ഞു് ജീവിക്കുന്നവർ! ഇപ്പോൾ ഉപയോഗശൂന്യമായതിനാൽ, ഗതകാലസൗഭാഗ്യങ്ങൾ അയവിറക്കി മനുഷ്യരുടെ അടിവയറ്റിലെ ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്ന അപ്പൻഡിക്‌സിനെപ്പോലെ, ആയകാലത്തെ പ്രൗഢികളോടെല്ലാം വിടപറഞ്ഞു്, ജീവിതനാടകം ആടിത്തീർക്കുക എന്ന ഏകലക്ഷ്യത്തോടെ, അധോമുഖാവസ്ഥയിൽ കഴിഞ്ഞുകൂടുന്ന അവരുടെ ലിംഗത്തെ, ദുശ്ചിന്തകളില്ലാത്ത ശുദ്ധമനസ്സോടെ, നിർവ്വികാരമായി, നിഷ്കാമകർമ്മിയായി തൊട്ടു് നമസ്കരിക്കുന്നതു് അനുഗ്രഹപ്രദമാണെന്നു് കരുതുന്ന ഒട്ടേറെ ഭക്തകളുണ്ടു്. മണിയടിച്ചതിനു് ശേഷം തൊഴുന്നതിനാണല്ലോ അമ്പലത്തിനു് മുന്നിലായാലും ഒരു മണി കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു്!
അമ്പലങ്ങളിലായാലും പള്ളികളിലായാലും വിധിപ്രകാരം നിലവിലിരിക്കുന്നതും, അംഗീകൃതവുമായ ആരാധനാസമ്പ്രദായങ്ങൾ അക്ഷരംപ്രതി പാലിച്ചിരിക്കേണ്ടതു് ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു് അനുപേക്ഷണീയമാണു്. ആളുകൾ അവിടെച്ചെന്നു് അവരവർക്കു് വായിൽ തോന്നിയപോലെ പ്രാർത്ഥിക്കാനും, മനസ്സിൽ തോന്നിയപോലെ ഗോഷ്ടി കാണിക്കാനും ഉരുണ്ടുകളിക്കാനും തുടങ്ങിയാൽ ദൈവം ടോട്ടലി കൺഫ്യൂഷ്യസാകും. എത്രയായാലും ദൈവവും ഒരു മനുഷ്യനാണെന്ന കാര്യം ഭക്തർ മറക്കരുതു്. തന്മൂലം, ദൈവത്തിനു് ഒരുപാടു് സ്ട്രെസ്സും സ്ട്രെയിനും ഉണ്ടാക്കുന്ന തരത്തിൽ, ഹർത്താലുകൾ പോലുള്ള അനുഗ്രഹം പിടിച്ചുവാങ്ങൽ നടപടികൾ ഒഴിവാക്കാൻ ഭക്തർ ശ്രദ്ധിക്കേണ്ടതുണ്ടു്. വെളുക്കാൻ തേച്ചതു് പാണ്ടായിത്തീരരുതല്ലോ.
റോഡ് ട്രാഫിക്ക് പോലെയാണു് പ്രാർത്ഥനയും. എല്ലാ ഭാഗഭാക്കുകളും ഒരുപോലെ പാലിക്കാൻ ബാദ്ധ്യസ്ഥരായ ചില റൂൾസ് ആൻഡ് റെഗ്യുലേഷൻസ് പ്രാർത്ഥനയിലുമുണ്ടു്, റോഡ് ട്രാഫിക്കിലുമുണ്ടു്. ഫ്രാൻസിൽ റോഡിന്റെ വലതുവശത്തുകൂടെയും, ഇങ്ഗ്ലണ്ടിൽ റോഡിന്റെ ഇടതുവശത്തുകൂടെയുമാണു് വാഹനങ്ങൾ ഓടിക്കേണ്ടതു്. കേരളത്തിൽ ഹിന്ദുക്കൾ വലത്തോട്ടും, മുസ്ലീമുകൾ ഇടത്തോട്ടുമാണു് മുണ്ടുടുക്കേണ്ടതു്. തലയിൽ മുണ്ടിട്ടില്ലെങ്കിൽ കൊയ്പ്പമാകുന്ന സ്ത്രീകളുണ്ടു്, തലയിൽ മുട്ടിയാലും കൊയ്പ്പമാകാത്ത സ്ത്രീകളുണ്ടു്. പൊട്ടുതൊടുന്ന സ്ത്രീകൾ അതു് നെറ്റിയിലായിരിക്കാനും മൂക്കിൻതുമ്പത്താകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടു്. കൊച്ചുകുഞ്ഞുങ്ങൾക്കു് “കണ്ണു് തട്ടാതിരിക്കാൻ” അവരുടെ മുഖം നിറയെ കരി വാരിത്തേയ്ക്കേണ്ടതുണ്ടു്. സിന്താവാ വിളിക്കുമ്പോൾ ആകാശത്തേയ്ക്കു് മുഷ്ടി ചുരുട്ടി എറിയേണ്ടതുണ്ടു്. അവയെല്ലാം സിസ്റ്റത്തിന്റെ നിലനില്പിനു് ആവശ്യമായ റൂൾസ് ആൻഡ് റെഗ്യുലേഷൻസ് ക്യാറ്റഗൊറിയിൽ വരുന്ന കാര്യങ്ങളാണു്.
ലോകത്തിലെ എല്ലാ സമൂഹങ്ങളിലും പുരുഷവർഗ്ഗം നിർമ്മിച്ചുവച്ചിരിക്കുന്ന സദാചാരങ്ങളും ആചാരമര്യാദകളും കാത്തുസൂക്ഷിക്കുന്നതിലും, അവയെ കൃത്യമായി തലമുറയിൽനിന്നും തലമുറയിലേയ്ക്കു് പകർന്നുകൊടുക്കുന്നതിലും സ്ത്രീകൾ കാണിക്കുന്ന ശുഷ്കാന്തി അപാരമാണു്. അത്തരം ആചാരക്രമങ്ങൾ ദൈവവുമായോ മതവുമായോ ബന്ധപ്പെട്ട കല്പനകളുടേതാണെങ്കിൽ, അവയുടെ നിറവേറ്റലിനായി അപ്രതിരോധ്യമായ ഒരുതരം ആസക്തിതന്നെ അവർ പ്രകടിപ്പിക്കാറുണ്ടു്. വിശ്വാസപരമായ കാര്യങ്ങളിൽ സ്ത്രീകൾ ഇതിനോടകം കൈവരിച്ചുകഴിഞ്ഞ സ്റ്റാമിന പരിണാമസിദ്ധാന്തത്തിന്റെ അടിപ്പാറത്തട്ടുകളിൽ വേരുറപ്പിച്ചിട്ടുള്ളതും, കാലത്തിന്റെ കുത്തിയൊഴുക്കിനെതിരെ അചഞ്ചലമായി പിടിച്ചുനിന്നു് ശക്തി തെളിയിച്ചിട്ടുള്ളതുമാണു്.
ദൈവം, ഭക്തി, പ്രാർത്ഥന, മണിയടി, അനുഗ്രഹം മുതലായ കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെ ആയതിനാൽ, പൊതുവേതന്നെ ഭക്തരുടെ വാത്മീകിസമൂഹമായ ഭാരതത്തിൽ, നഗ്നസന്യാസിമാരിലും അവരുടെ ലിംഗാരാധികമാരിലും നല്ലൊരു ഇമ്പ്രഷൻ ജനിപ്പിക്കാനായി മോദിയെങ്ങാനും നഗ്നസന്യാസിവേഷം കെട്ടിയാൽ, അനുകരണഭ്രാന്തു് മൂത്തു് മോദിയുടെ കോപ്പിക്യാറ്റായ പിണറായിയും നഗ്നസാധുവായി വേഷംകെട്ടി അമേരിക്കയിലേക്കോ ഗൾഫിലേക്കോ മറ്റോ സ്വന്തം ഹെലികോപ്റ്ററിൽ ബുള്ളെറ്റ് സ്പീഡിൽ ടൂർ പോകാൻ തീരുമാനിക്കാൻ സാദ്ധ്യതയുണ്ടു്. ഹൈ സ്പീഡ് യാത്രയ്ക്കായി കിട്ടുന്ന ഒരവസരവും പാഴാക്കുന്നവരല്ല വികസനം കൊതിക്കുന്ന കാരണഭൂതങ്ങൾ. പിണറായി വിജയൻ നഗ്നസാധുവായി വേഷംകെട്ടി ആൽത്തറയിൽ പ്രത്യക്ഷനായാൽ അതിൽ സന്തോഷിക്കുന്ന ഒരു വിഭാഗമുണ്ടു്: വനിതാമതിൽ നിർമ്മാണത്തിലൂടെ ഇരട്ടചങ്കൻ പിണറായിസ്വാമി അവർകളോടുള്ള തങ്ങളുടെ നിരുപാധികഭക്തിയും വിധേയത്വവും അനിഷേദ്ധ്യമായി തെളിയിച്ച സ്ത്രീവിമോചനപ്രസ്ഥാനക്കാർ! അവർ നഗ്നസാധുവായ പിണറായിസ്വാമിയുടെ മണിയടിച്ചു് അനുഗ്രഹം ഏറ്റുവാങ്ങാനായി ആൽത്തറയ്ക്കുമുന്നിൽ ക്യൂ നില്ക്കുന്നതു് കാണാനുള്ള കരുത്തില്ലാത്തതുകൊണ്ടാണു്, “വടക്കുനോക്കികളുടെ നാടായ കേരളത്തിൽ തനിയ്ക്കൊരു “കോപ്പിക്യാറ്റ്” ഉണ്ടെന്ന വസ്തുത വസ്ത്രധാരണവിഷയത്തിൽ മേലിലെങ്കിലും മോദി മറക്കാതിരിക്കണമെന്നൊരു അഭിപ്രായം വിനീതമായി ഞാൻ മുകളിൽ സൂചിപ്പിച്ചതു്.
P. S.
നഗ്നസന്യാസിവേഷം കെട്ടുന്ന ഇൻഡ്യൻ പ്രൈം മിനിസ്റ്റർ മോദിയോ, കേരള ചീഫ് മിനിസ്റ്റർ പിണറായി വിജയനോ, അവരെ തൊട്ടാട്ടി, “തൊട്ടുതൊട്ടില്ലെന്നാട്ടി”, തൊട്ടിലിലിട്ടാട്ടി, അനുഗ്രഹം നേടാൻ ശ്രമിക്കുന്ന ആരാധികമാരോ അല്ല, നോർത്തിൻഡ്യയിൽ സംഭവിക്കുന്ന ഏതു് ചീളുകേസിനും ചാണകമണം ചാർത്തിക്കൊടുക്കുന്നതിൽ ബദ്ധശ്രദ്ധരായിരിക്കുകയും, അതേസമയം, അതേ കാര്യങ്ങൾ സൗത്തിൻഡ്യയുടെ തെക്കുപടിഞ്ഞാറേമൂലയിലെ പാവയ്ക്കാ സ്റ്റേറ്റിൽ സംഭവിച്ചാൽ, “കെ-റെയിൽ സിൽവർ ലൈൻ സെമി ഹൈസ്പീഡിൽ” നിറം മാറ്റാൻ കഴിവുള്ള ഓന്തിനെ തോല്പിക്കുന്ന “ബുള്ളെറ്റ് ട്രെയിൻ സ്‌പീഡിൽ” അവയ്ക്കു് അറേബ്യൻ സുഗന്ധദ്രവ്യങ്ങളുടെ പരിമളം ചാർത്തിക്കൊടുക്കാൻ ഏതു് സെപ്റ്റിക് ടാങ്കിലും എപ്പോൾ വേണമെങ്കിലും മുങ്ങുവോളം ഇറങ്ങിനിന്നു് പൊരുതാൻ സന്നദ്ധരായ ഓറൽ ഗ്ലാഡിയേറ്റേഴ്‌സ് കാണിക്കുന്ന ആ സാമൂഹികപ്രതിബദ്ധത, ആ സ്വദേശാഭിമാനം, ആ ജ്ഞാനത്തികവു്, ആ ഉളുപ്പില്ലായ്മ, അതാണു് ഭാരതീയസമൂഹം കുതിരപ്പവൻ നല്കി, ഒട്ടകപ്പൊന്നുനല്കി, “ജ്ഞാനപീഡനം” നൽകി ആദരിക്കേണ്ട യഥാർത്ഥ സൂപ്പർ ഹീറോ ക്വാളിറ്റീസ് !
“P. P. S.”
യോഗി ആദിത്യനാഥിനോടു് നാലു് വാക്കുകൾ:
നിങ്ങൾ കേരളത്തെ വിലയിരുത്തുമ്പോൾ, അതു് വാളയാറിലെ പെൺകുട്ടികളെ മാത്രം നോക്കി ആവരുതു്. നിങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെയും മറ്റു് മന്ത്രിമാരുടെയും പെണ്മക്കളെക്കൂടി നോക്കിയശേഷം മാത്രം അത്തരം വിലയിരുത്തലുകൾ നടത്തുക!
നിങ്ങൾ കേരളത്തെ വിലയിരുത്തുമ്പോൾ, അതു് അട്ടപ്പാടിയിലെ മധുവിന്റെ “ബോഡി മാസ് ഇൻഡക്സ്” (BMI) മാത്രം നോക്കി ആവരുതു്. നിങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുടെ “Body mass index” കൂടി നോക്കിയശേഷം മാത്രം അത്തരം വിലയിരുത്തലുകൾ നടത്തുക!
നിങ്ങൾ കേരളത്തെ വിലയിരുത്തുമ്പോൾ, അതു് കേരളത്തിലെ ഇന്നത്തെ KSRTC-യെ മാത്രം നോക്കി ആവരുതു്. നിങ്ങൾ കേരളത്തിലെ നാളത്തെ സിൽവർ ലൈനിനെ ഭാവനയിൽ കണ്ടുകൊണ്ടു് മാത്രം അത്തരം വിലയിരുത്തലുകൾ നടത്തുക!
നിങ്ങൾ കേരളത്തെ വിലയിരുത്തുമ്പോൾ, അതു് ദളിതരുടെയിടയിലെ ശിശുമരണനിരക്കു് മാത്രം നോക്കി ആവരുതു്. നിങ്ങൾ ദളിതരുടെ പുരോഗമനത്തിന്റെ ചുമതല വഹിച്ചവരും വഹിക്കുന്നവരുമായ മന്ത്രിമാരുടെയും, അവരെ താങ്ങിനിർത്തുന്ന ബ്യുറോക്രാറ്റുകളുടെയും ഇടയിലെ ശിശുമരണനിരക്കുകൂടി നോക്കിയശേഷം മാത്രം അത്തരം വിലയിരുത്തലുകൾ നടത്തുക!!
നാലിൽ കൂടുതൽ വാക്കുകൾ വേണമെങ്കിൽ പറഞ്ഞാൽ മതി യോഗീ. ദൈവകൃപയാൽ, മറ്റെന്തൊക്കെ പഞ്ഞങ്ങളുണ്ടെങ്കിലും, വാക്കുകൾക്കും വിടുവായ്ത്താരികൾക്കും ഇതുവരെ ഒരു പഞ്ഞം ഉള്ളവനല്ല, ഒരിക്കലും ഉള്ളവനായിരുന്നിട്ടില്ല, കല്പാന്തകാലത്തോളം സമസ്യാപൂരണപൂരിതൻ ആയ, ആയിരുന്നിട്ടുള്ളവനായ ഒരു മലയാളിസ്വത്വം! നീ അതോർത്തോളൂ യോഗീ നീ! നീ മഞ്ഞക്കൊക്കാലീ നീ! നീ യോഗീ നീ!!
February 14 2022 16:27
തിരുനബി മുഹമ്മദ് (സ്വ) തന്റെ 53-ആം വയസ്സിൽ ആഇശാ ബീവി (റ)-യെ വിവാഹിക്കുമ്പോൾ ആഇശാ ബീവി (റ)-യുടെ പ്രായം ആറുവയസ്സു് ആയിരുന്നതിനാൽ, ആറുവയസ്സുകാരികളും, അതിനു് മുകളിൽ വയസ്സുള്ളവരുമായ പെൺകുട്ടികളും, ക്ഷുദ്രജീവികൾ മാത്രം വസിക്കാൻ ധൈര്യപ്പെടുന്ന ഏതോ ഗുഹയ്ക്കുള്ളിൽ ഏകനായി ഇരുന്നു് എന്തൊക്കെയോ പരൂക്ഷണനിരൂക്ഷണങ്ങൾ നടത്തുകയായിരുന്ന തിരുനബി ജനാബ് മുഹമ്മദ് (സ്വ)-യ്ക്കു് സാക്ഷാൽ അല്ലാഹു വെളിപ്പെടുത്തിക്കൊടുത്ത സദാചാരമൂല്യങ്ങളുടെയും ധാർമ്മികമര്യാദകളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുള്ള ദൈവികവിധിപ്രകാരം, സ്വതവേതന്നെ പുരുഷവർഗ്ഗത്തിന്റെ കൃഷിയിടങ്ങളായിരിക്കേണ്ടവരായ മറ്റിനം സ്ത്രീകളും, “സുറുമയെഴുതി സുന്ദരമാക്കിയ അവരുടെ മിഴികൾ” ഒഴികെയുള്ള ശരീരഭാഗങ്ങൾ, സാക്ഷാൽ പ്രപഞ്ചസ്രഷ്ടാവും, സത്യത്തിൽ, മണ്ണുകുഴച്ചു് ചട്ടിയും കലവും നിർമ്മിച്ചു് ആവശ്യക്കാർക്കു് വിറ്റു് അന്തസ്സായി ഉപജീവിക്കുന്ന ഏതൊരു കുശവനേക്കാളും ഒരുപടി താഴെയല്ലാതെ ഒട്ടും മുകളിലല്ലാത്തവനും, കംപ്ലീറ്റ് ഊളയുമായ അല്ലാഹു കളിമണ്ണുകുഴച്ചു് വാർത്തെടുത്തവനും, തന്റെ ആദ്യമനുഷ്യസൃഷ്ടിയും, തന്മൂലംതന്നെ, ഒരു അപ്രന്റീസിന്റെ ആദ്യത്തെ കലാസൃഷ്ടിപോലെ, പാകപ്പിഴകൾ ഉണ്ടാകാതിരിക്കാൻ കഴിയാത്തവനുമായ പുരുഷന്റെ “പെനിസ്-സെൻട്രിക് കാമാതുരദൃഷ്ടിയിൽ” നിന്നും ജീവനുംകൊണ്ടു് രക്ഷപെടാനായി കരിഞ്ചാക്കിൽ മൂടിക്കെട്ടി നടക്കേണ്ടതുണ്ടു്.
ലോകത്തിലെ മൊത്തം മനുഷ്യരും പാലിക്കേണ്ടവയെന്ന ലേബലിൽ, അത്തരം പ്രാകൃതനിയമങ്ങൾ വളിവിടാത്ത സ്വർഗ്ഗീയഹൂറികളുടെ ലോകത്തിൽ നിന്നും ഈ ഗ്യാസ്ട്രബിൾഭൂമിയിലേക്കു് കെട്ടിയിറക്കിയ ഒരു അല്ലാഹു നിലനിൽക്കുന്നുണ്ടെങ്കിൽത്തന്നെ, കരുണാനിധിയും മാർക്‌സും സ്റ്റാലിനും മാവോയുമായ ആ അല്ലാഹുവിനെ, തിരുനബി മുഹമ്മദ് (സ്വ) വാഗ്ദാനിച്ചതും, ഭൂമിയിൽ നിഷിദ്ധമായ മദ്യം പുഴപുഴകളായി ഒഴുകുന്നതും, സുവർക്കജനാബുകളുടെ മദ്യാസ്വാദനത്തിനു് കുടപിടിക്കുന്ന കുണ്ടന്മാർ സ്വർണ്ണത്തളികകളിൽ അറേബ്യൻ ഈന്തപ്പഴവും, തിരുനബി മുഹമ്മദ് (സ്വ) ജീവിതകാലത്തു് കാണിച്ചുതന്ന മാതൃകയിൽ, ജിഹാദികൾ അടിമകളാക്കിയ കൃഷിയിടങ്ങൾ, നരകത്തിലെ വറചട്ടിയുടെ ചൂടിനെ തോല്പിക്കുന്ന സ്വർഗ്ഗീയ അടുക്കളയിലെ അടുപ്പുകളുടെ ചൂടുസഹിച്ചു് വറുത്തുപൊരിക്കുന്ന ഒട്ടകമാംസവും, തൂറുമ്പോൾ കൊതംപോലും പുകയുന്ന തരത്തിൽ എരിവുള്ള കെ-അച്ചാറും, കെ-രസവും, കെ-മിക്സ്ചറും പോലുള്ള കെ-ടച്ചിങ്‌സ് കെ-താറാമുട്ടയുമായി ചേർത്തു് രുചിസംക്രമപരമായി സമ്മേളിപ്പിച്ചു് തീൻമേശയിലെത്തിക്കുന്നതുമായ ആ മയ്യത്താനന്തര സുവർക്കത്തിലേക്കു് ഈ നശ്വരലോകത്തിൽനിന്നും എന്നേക്കുമായി ആട്ടിയോടിക്കേണ്ടതുണ്ടു്. അതിലും മനുഷ്യകാരുണ്യപരവും മഹനീയവുമായ ഒരു പ്രവൃത്തി മനുഷ്യവർഗ്ഗത്തിനു് ചെയ്യാൻ കഴിയില്ലതന്നെ!
February 16 2022 12:54
വയസ്സിൽ കാര്യമില്ലുണ്ണീ മനസ്സല്ലോ മലക്കുഴി.
February 17 2022 16:34
സത്യത്തിൽ, സാധാരണഗതിയിൽ, ഒരു റോക്കറ്റ് പ്രവർത്തിക്കുന്നതു്, ശാസ്ത്രീയമായി, ഉന്നതരായ മനുഷ്യരും, നീചരായ മൃഗങ്ങളും വളിവിടുന്ന അതേ തത്ത്വത്തിലാണു്. ഒരു ഗ്യാസ് ചേമ്പറിൽ (ഹിറ്റ്ലറുടെ “ഗ്യാസ് ചേമ്പർ” മറ്റൊരു വിഷയമാണു്. അതു് നമ്മൾ അടുത്ത സെമെസ്റ്ററിൽ പഠിക്കും.) ഉന്നതമർദ്ദത്തിൽ അടക്കം ചെയ്യപ്പെട്ടിരിയ്ക്കുന്ന ഗ്യാസിനെ ഒരു ചെറിയ ദ്വാരത്തിലൂടെ “സിൽവർ ലൈൻ സ്പീഡിൽ” പുറത്തേക്കു് പ്രവഹിക്കാൻ അനുവദിച്ചാൽ, “ഓരോ ആക്ഷനും തത്തുല്യവും വിപരീതദിശയിലുള്ളതുമായ ഒരു റിയാക്ഷൻ ഉണ്ടു്” എന്ന, ഐസക്ക് ന്യൂട്ടന്റെ മൂന്നു് ചലനനിയമങ്ങളിലെ മൂന്നാമനായ/മൂന്നാമത്തിയായ (ഫെമിനിസം!!) നിയമപ്രകാരം, എക്സ്പ്ലോസീവ് ആയ ആ ഗ്യാസ് അടക്കം ചെയ്യപ്പെട്ടിരിയ്ക്കുന്ന ചേമ്പർ, താൻ ഉൾക്കൊള്ളുന്ന മർദ്ദത്തിന്റെ അളവിനനുസൃതമായി, അതിഭീകരമായ ശക്തിയിലും അതിഭയാനകമായ വേഗതയിലും എതിർദിശയിലേക്കു്, മല്ലു സ്വപ്നാടകകവികളുടെ വിപ്ലവകവിതകളിലെ അത്ഭുതച്ചിറകുകളുള്ള യാഗാശ്വത്തെപ്പോലെ, “കുതികുതിച്ചു്, പറപറന്നു്, ഉയർന്നുയർന്നു്, പൊങ്ങിപ്പൊങ്ങും”.
ഗ്യാസിന്റെ പുറത്തേക്കുള്ള ശക്തമായ ചീറ്റൽ അനിയന്ത്രിതമായാണു് സംഭവിക്കുന്നതെങ്കിൽ, “പഴകിയ തരുവല്ലിമാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമിവ മനസ്സ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍” എന്ന കവിയാശാൻ കുമാരന്റെ ഫിലോസഫിപ്രകാരം, ചേമ്പറിന്റെ ഗതി നിർണ്ണയിക്കുക എന്നതു്, പാവം “ഗ്യാസ് എൻജിനീയർമാരെ” സംബന്ധിച്ചു് വളരെ ദുഷ്കരമായ ഒരു കർമ്മമായിരിക്കും. മൊത്തം “n × n matrix”-കളെയും, അവയുടെ ഡിറ്റർമിനന്റുകളെയും, മൾട്ടിഡൈമെൻഷണലായി തലകുത്തിമറിയുന്ന വെക്ടറുകളുടെ വെക്ടർ പ്രൊഡക്ടുകളെയുമെല്ലാം കുത്തിയിരുന്നു് കണക്കുകൂട്ടുക എന്നതു് “സിൽവർ ലൈൻ-ഡിപിആർ-ട്രാവെൽ-ഡിമാൻഡ്-ഫോർകാസ്റ്റ്” എന്ന, പന്നിക്കുഞ്ഞുങ്ങളുടെ എണ്ണം പോലെ ബാഹുല്യവിപുലവും കമ്മീ-സാർ-കമ്മീഷൻ ബെയ്‌സ്ഡുമായ ഒരു മണിപ്രവാളമഹാകാവ്യം വികസനാത്മകമായി തട്ടിക്കൂട്ടി പ്രബുദ്ധർ എന്നു് സ്വയം കരുതുന്ന മല്ലുമാക്രികളെ കബളിപ്പിക്കുന്നതുപോലെ അത്ര എളുപ്പം സാധിക്കാവുന്ന ഒരു കാര്യമല്ല.
മാർക്ക് സക്കർബെർഗ്ഗ് സ്വന്തം ധനസമാഹരണത്തിനായി പ്രദാനം ചെയ്യുന്ന ഈ “ബൗദ്ധികഫെയ്‌സ്ബുക്ക്വേദിയിൽ” ഞാൻ പറയാൻ ആഗ്രഹിക്കുന്നതെന്താന്ന്വച്ചാൽ, ഒരു നരന്റെ/നരിയുടെ (ഫെമിനിസം!!) വൻകുടലിൽ സമാഹരിക്കപ്പെടുന്ന ബയോഗ്യാസ് മർദ്ദത്തിന്റെ അളവു് ഒരു നിശ്ചിതലെവലിൽ കൂടുകയും, അതിഭീകരമായ ഒരു വളിവിട്ടു് സ്വയം രക്ഷപെടുത്തുകയല്ലാതെ മറ്റു് ഗത്യന്തരങ്ങൾ ഒന്നുമില്ലാത്ത ഒരു സാമൂഹികസാഹചര്യം സംജാതമാകുകയും ചെയ്യുന്ന അടിയന്തിരാവസ്ഥകളിൽ, ആ പ്രമുഖനരൻ/ആ പ്രമുഖനരി (ഫെമിനിസം!!) എന്തും വരട്ടെയെന്നുകരുതി കുലീനർക്കനുയോജ്യമായ രീതിയിൽ മഹോന്നതമായ ഒരു വളി വിടാൻ തീരുമാനിക്കുകയും ചെയ്താൽ, അതുവഴി പ്രസ്തുത നരൻ/പ്രസ്തുത നരി (ഫെമിനിസം!!) റോക്കറ്റുകൾ പ്രവർത്തിക്കുന്ന അതേ ശാസ്ത്രീയതത്ത്വപ്രകാരം, ISRO ശൂന്യാകാശത്തിലേക്കു് വാണം വിടുന്നതുപോലെ, അനിയന്ത്രിതമായി അത്യുന്നതങ്ങളിലേയ്ക്കു് ചീറിച്ചീറ്റിപ്പറന്നുപൊയ്ക്കൂടെന്നില്ല.
അതുകൊണ്ടു്, കാരണഭൂതം ഇരട്ടചങ്കൻ പിണറായി തന്റെ സ്വന്തം പോക്കറ്റിൽനിന്നും കനിഞ്ഞനുവദിക്കുന്ന സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ദാരിദ്ര്യകിറ്റുകളിൽ നിന്നും, മനുഷ്യക്കുടലുകളിൽ അമിതമായി, “വൻകിട വ്യാവസായികമായി”, ഗ്യാസ് ഉത്പാദിപ്പിക്കുന്ന പയറുവർഗ്ഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ, ഒരു സുപ്രഭാതത്തിൽ, സൂര്യനമസ്കാരവേളയിൽ, വളിവിടാൻ നിർബന്ധിതരാകുന്ന കേരളത്തിലെ സമ്മതിദായകർ ഈയാംപാറ്റകളെപ്പോലെ, നാസ വിടുന്ന റോക്കറ്റുകളെപ്പോലെ, ആകാശത്തിലേക്കു് പറന്നുപൊങ്ങും. അതുകണ്ടു്, സ്ത്രീകൾക്കു് മുല മറയ്ക്കാൻ അനുവാദമില്ലാതിരുന്ന മാക്രിസ്റ്റ്-പൂർവ്വ പുരാതനകാലത്തു്, ആകാശത്തിലൂടെ ബീമാനം പോകുന്നതു് കാണുന്ന കരുമാടിക്കുട്ടന്മാർ മുദ്രാവാക്യമോഡലിൽ വിളിച്ചിരുന്ന, “ദേ പോണൂ, ദേ പോണൂ” എന്ന വിളിച്ചറിയിക്കലുകൾ, ആകാശത്തിലേക്കു് പറന്നുയരുന്ന കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരെ നോക്കി നവോത്ഥാനകേരളത്തിലെ ഗ്രാമീണരും, നാഗരീകരും, പാർട്ടി-, മത-, സില്മാക്കാരുടെ “ഫാനുകളും AC-കളും” കുഴലൂത്തുകാരും ഉപകരണങ്ങളും യാതൊരുവിധ ലക്ഷ്യബോധവും ഇല്ലാത്തവരുമായ മലയാളിപ്പൈതലുകൾക്കു്, വിപ്ലവപ്പയലുകൾക്കു് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിളിച്ചുകൂവേണ്ടിവരും. അവരുടെ ഓരോ കൂവലുകളെയും ഹൈന്ദവ ഫാഷിസ്റ്റുകൾക്കു് മുന്നിൽ, മാക്രിസ്റ്റ് ഫാഷിസ്റ്റുകൾക്കു് സ്ഥിരം ന്യായീകരിക്കേണ്ടിവരും.
ഭൂമിയിലെ അവതാരോദ്ദേശ്യം തന്നെ പാർട്ടിയുടെ ഏതു് കുറ്റകൃത്യവും ന്യായീകരിക്കലായ വൈരുദ്ധ്യാത്മീയർക്കു് അതൊരു പ്രശ്നമാകാൻ വഴിയില്ലെങ്കിലും, അതല്ലാത്തവരിൽ അതു്, ഗർഭിണികളുടേതുപോലുള്ള പുലർകാലമനംപിരട്ടലിനും, ഇടവിടാതെയുള്ള ഛർദ്ദിക്കും കാരണഭൂതം ആകാൻ സാദ്ധ്യതയുണ്ടു്. ലോകായുക്ത അടക്കമുള്ള കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും ഒരു ചെറിയ സ്പാനർ കൊണ്ടു് ശരിയാക്കിയ ഇടതുകക്ഷത്തിനു് ഈ ചിന്ന പ്രശ്നം ഒരു പ്രശ്നമേയല്ല എന്ന കാര്യത്തിൽ ഏതു് സംശയവും അസ്ഥാനത്താണു്. വിശ്വാസം, അതല്ലേ എല്ലാം!? വിശ്വാസം, അതല്ലേ ഏറ്റവും അവസാനം മരിക്കുന്നതും!?
February 18 2022 13:05
ഒരറിവും ചെറുതല്ല. അവിയലിനു് പച്ചക്കറികൾ നീളത്തിൽ അരിയണം!!
February 19 2022 11:32
നീട്ടിപ്പിടിച്ച “വാൾവടികൾക്കിടയിലൂടെയോടി” മാളുകളുടെ മോളിലെത്തിയവർക്കു് “വാളുറകൾ” വാതുറക്കാതിരിക്കാൻ കൺസെഷൻസ് അനുവദിക്കേണ്ടിവരും.
February 19 2022 13:03
നഷ്ടപ്പെടുവാൻ വിലങ്ങുകൾ!
കിട്ടാനുള്ളതു് പുതിയൊരു ലോകം!
പുതിയൊരു ലോകം! പുതിയൊരു ലോകം!
മര്‍ദ്ദിതരില്ലാത്ത ലോകം, ദുഃഖിതരില്ലാത്ത ലോകം!!
നമുക്കു് നേടിയെടുക്കാനുള്ളതു് നന്മ നിറഞ്ഞൊരു ലോഹം!
പുതിയൊരു “ലോഹം”! മുഖ്യലോഹം! സ്വപ്നലോഹം!
ശങ്കരലോഹം! ബാഗേജ് ലോഹം! നയതന്ത്രലോഹം!!
കൊടികളുമായ് ചെങ്കൊടികളുമായ് വരുന്നു ഞങ്ങള്‍ ഫാക്ടറിവാതില്‍ തുറന്നുതരൂ! തച്ചുതകർക്കാന്‍ ഞങ്ങള്‍ക്കായതു് തുറന്നുതരൂ!!
കള്ളുതരൂ, കള്ളുതരൂ മുള്ളിച്ചാകാൻ കള്ളുതരൂ! പെണ്ണുതരൂ, പെണ്ണുതരൂ പണ്ണിച്ചാകാൻ പെണ്ണുതരൂ!!
കിട്ടാനുള്ളതു് പുതിയൊരു ലോഹം! പുതിയൊരുലോഹം! പുതിയൊരുലോഹം!! യൂണിയന്‍ സിന്ദാബാദ്!!!

February 21 2022 10:44
“തൂത്തുകൂട്ടുമ്പോൾ ശൂദ്രച്ചീം മക്കളും ഒന്നു്” എന്നൊരു പഴഞ്ചൊല്ലു് ചെറുപ്പത്തിൽ അമ്മ പറയുന്നതു് കേട്ടിട്ടുണ്ടു് . പ്രകോപനകാരണം എന്തായിരുന്നു എന്നോ, ആ ചൊല്ലിന്റെ അർത്ഥമെന്തെന്നോ അന്നെനിക്കു് പിടികിട്ടിയിരുന്നില്ല. അമ്മ, പെൻഷനൊന്നും വാങ്ങാൻ നിൽക്കാതെ, എന്റെ ബാല്യത്തിൽത്തന്നെ കർത്താവിൽ നിദ്ര പ്രാപിച്ചതിനാൽ, സംഭവത്തിന്റെ വിശദാംശങ്ങൾ പിന്നീടു് ചോദിച്ചു് മനസ്സിലാക്കാൻ കഴിയാതെയും പോയി.
“വിപ്ലവം മൂത്രക്കുഴലിലൂടെ” എന്ന ഗഹനമായ വിഷയത്തിൽ കാരണഭൂതമന്നാടിയാർ ശാസ്ത്രീയഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടം. ഞാനന്നു് അഞ്ചാം ക്ലാസ്സിൽ “കല കലയ്ക്കുവേണ്ടിയോ, കല ജീവിതത്തിനുവേണ്ടിയോ” എന്ന തീവ്രമായ വിഷയത്തിൽ പീച്ചെഡി എടുക്കാനായി വായിച്ചുകൊണ്ടിരിക്കുന്നു.
അതിനുശേഷം ഒരുപാടു് ജാഥകൾ കണ്ടും, ചവറുപോലെ മുദ്രാവാക്യമുഴക്കങ്ങൾ കേട്ടും, കാസർഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരിച്ചും തന്റെ സിൽവർലൈൻ പോത്തിന്റെ പുറത്തു് കാലൻ ഹൈ സ്പീഡിൽ യാത്ര ചെയ്തുകൊണ്ടിരുന്നതിനിടയിൽ കാലമഹാനദിയിലൂടെ കണ്ടമാനം വെള്ളം ഒഴുകിപ്പോയി. ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ, “തൂത്തുകൂട്ടുമ്പോൾ ശൂദ്രച്ചീം മക്കളും ഒന്നു്” എന്ന അമ്മയുടെ പഴഞ്ചൊല്ലിനു് എന്റെ ജീവിതത്തിൽ ക്രമേണ പ്രസക്തി നഷ്ടപ്പെട്ടെങ്കിലും, സ്മൃതിമണ്ഡലത്തിൽ നിന്നും അതു് പൂർണ്ണമായും മാഞ്ഞുപോയിരുന്നില്ല.
ജനസേവനം എന്ന നാട്യത്തിൽ, ജനവ്യഭിചാരം നടത്തി സമ്പന്നരാകാൻ കഷ്ടപ്പെടുന്ന രാഷ്ട്രീയനേതാക്കൾക്കു്, വിയർപ്പിന്റെ അസുഖം ഉള്ളതിനാൽ, തിരുമ്മാനും തടവാനും തഴുകാനും പാട്ടുപാടി ഉറക്കാനും ഊഴിയവേലകൾ ചെയ്യിക്കാനും ധാരാളം ശിങ്കിടികളെ ആവശ്യമുണ്ടു്.
രണ്ടുവർഷം ജോലി ചെയ്യുമ്പോഴേക്കും “ബേൺഔട്ട്” ആയിപ്പോകുന്നത്ര കഠിനമായ പണികളാണു് അവർക്കു് ചെയ്യാനുള്ളതെന്നതിനാൽ, അതിനുശേഷം അവർ ഒന്നിനും കൊള്ളാത്ത ചണ്ടിയായിത്തീരും. ആയുഷ്കാലം മുഴുവൻ അവർക്കു് പെൻഷൻ നല്കേണ്ടിവരുന്നതു് അതുകൊണ്ടാണു്. വീണ്ടും പുതിയ ശിങ്കിടികളെ രണ്ടുവർഷത്തേക്കു് നിയമിക്കുക, അതേ പാറ്റേണിൽ “ബേൺഔട്ട്” ആകുന്ന അവർക്കു് ആയുഷ്കാലപെൻഷൻ നൽകുക! എന്തു് രസകരമായ കളി!
രാഷ്ട്രീയാധികാരത്തെ ലജ്ജയില്ലാതെ സ്വയംസേവനസംവിധാനമാക്കി മാറ്റിയ ആ കള്ളക്കൂട്ടത്തിന്റെ ഈ നിയമനരീതിയെ ഗവർണർ ചോദ്യം ചെയ്തത്രെ! അങ്ങേരുടെ ആ ധിക്കാരത്തെ അധികപ്രസംഗം എന്നല്ലേ വിളിക്കേണ്ടതു്?
ഭരണപക്ഷത്തെ വട്ടനും പ്രതിപക്ഷത്തെ പൊട്ടനും ഇപ്പോൾ, “ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ നീയെന്റെ ജീവനല്ലേ” എന്ന രീതിയിലാണത്രെ കെട്ടിപ്പിടിച്ചു് പിണുവാതിര കളിക്കുന്നതു്!
തോളോടുതോൾ ചേർന്നു് ഒറ്റക്കെട്ടായി കുമ്മിയടിച്ചു് തൂത്തുകൂട്ടിവാരി ചാക്കുനിറയ്ക്കാൻ വട്ടനും പൊട്ടനും ചട്ടനും ചെട്ടിയുമെല്ലാം കാണിക്കുന്ന ആ ശുഷ്കാന്തി കണ്ടപ്പോൾ ബാല്യത്തിൽ കേട്ട അമ്മയുടെ പഴഞ്ചൊല്ലു് ഓർമ്മവന്നു: “തൂത്തുകൂട്ടുമ്പോൾ ശൂദ്രച്ചീം മക്കളും ഒന്നു്”!!
February 23 2022 08:04
KPAC ലളിതയുടെ മരണം വഴി അഭിനയലോകത്തിനു് നല്ലൊരു നടിയും, LDF ഗവണ്മെന്റിന്റെ മദ്യനിരോധനനയത്തിനു് ഡെഡിക്കേറ്റഡായ ഒരു മുന്നണിപ്പോരാളിയും നഷ്ടമായി.
ആദരാഞ്ജലികൾ!
March 01 2022 09:50
റൂസ്സോ-യുക്രേനിയൻ യുദ്ധത്തിന്റെ വേരുകൾ
യുക്രൈനും, റഷ്യയും, ബെലറൂസും മദ്ധ്യയുഗസാമ്രാജ്യമായിരുന്ന “കീവൻ റൂസ്” തറവാട്ടിലെ അംഗങ്ങളാണു്. സ്കാൻഡിനേവിയയിൽ നിന്നുള്ള കച്ചവടക്കാർ എട്ടാം നൂറ്റാണ്ടിൽ സ്ലാവിക്ക് ഗോത്രങ്ങളുമായി ചേർന്നു് ബാൾട്ടിക്ക് സീയ്ക്കും, ബ്ലായ്ക്ക് സീയ്ക്കും ഇടയിലായി സ്ഥാപിച്ച വിസ്തൃതമായ “Kievan Rus” എന്ന ഈസ്റ്റ് സ്ലാവിക്ക് സ്റ്റെയ്റ്റിൽ നിന്നുമാണു് ഇന്നത്തെ യുക്രൈന്റെയും റഷ്യയുടെയും ബെലറൂസിന്റെയും തുടക്കം. ജർമ്മൻ ഭാഷയിൽ റഷ്യ “റൂസ്സ്ലാൻഡ് ” എന്നും, ബെലറൂസ് “വൈസ്റൂസ്സ്ലാൻഡ്” എന്നുമാണു് വിളിക്കപ്പെടുന്നതു്. പേഗൻ വിശ്വാസികളായിരുന്ന കീവൻ റൂസിന്റെ ഭരണാധികാരികളിൽ ഒരുവനും, പുട്ടിന്റെ “നെയിംസെയ്ക്കുമായ” പ്രിൻസ് വ്ലാഡിമിയർ ഒന്നാമൻ 988-ൽ മാമോദീസാ മുങ്ങി ക്രിസ്ത്യാനി ആകാൻ തീരുമാനിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കാളേറെ, ബൈസാന്തീൻ കൈസറുടെ സഹോദരിയെ കല്യാണം കഴിക്കുക എന്ന സ്ട്രാറ്റേജിക്ക് ലക്ഷ്യമാണു് പ്രിൻസ് വ്ലാഡിമിയറെ മാമോദീസ മുങ്ങാൻ പ്രേരിപ്പിച്ചതു്. തന്നോടൊപ്പം കീവൻ റുസിലെ മൊത്തം മനുഷ്യരെയും മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി യേശുവിനെ സഹായിച്ച പ്രിൻസ് വ്ലാഡിമിയർ “ഗ്രെയ്റ്റ്” മാത്രമല്ല, യുക്രൈനിയൻ ഓർത്തൊഡോക്സ് സഭയിലും റഷ്യൻ ഓർത്തൊഡോക്സ് സഭയിലും അപ്പൊസ്തലതുല്യനായി ആരാധിക്കപ്പെടുന്ന വിശുദ്ധനുമാണു്.
2016-ൽ, സെന്റ് പ്രിൻസ് വ്ലാഡിമിയർ ഒന്നാമൻ ദ ഗ്രെയ്റ്റിന്റെ 16 മീറ്റർ ഉയരമുള്ള ഒരു പ്രതിമ മോസ്കോവിൽ പണി കഴിപ്പിച്ച “പ്രിൻസ് വ്ലാഡിമിയർ രണ്ടാമൻ ദ ഗ്രെയ്‌റ്റ്” പുട്ടിൻ പ്രതിമയുടെ അനാച്ഛാദനവേളയിലെ തന്റെ പ്രസംഗത്തിൽ ഇങ്ങനെ അടിവരയിട്ടു: “ശക്തവും കേന്ദ്രീകൃതവുമായ ഒരു റഷ്യക്കു് വഴിയൊരുക്കിയ സ്ഥാപകപിതാവാണു് സെന്റ് പ്രിൻസ് വ്ലാഡിമിയർ ഒന്നാമൻ ദ ഗ്രെയ്‌റ്റ്”! (https://bit.ly/35hFVRu)
അതിലൊരു പ്രശ്നമുള്ളതു് എന്താന്ന്വച്ചാൽ, ഇതേ പ്രിൻസ് വ്ലാഡിമിയർ ദ ഗ്രെയ്റ്റിനെത്തന്നെയാണു് യുക്രൈനിലെ ജനങ്ങളും അവരുടെ സ്ഥാപകപിതാവായി വാഴിച്ചിരിക്കുന്നതു്! കീവൻ റൂസിലെ നാണയമായ “Hrywnja”-യിൽ നിന്നാണു് ഇന്നത്തെ യുക്രൈൻ കറൻസിയുടെ പേരു് വരുന്നതുപോലും! ചിത്രത്തിലെ ഒരു “hryvna” നോട്ടിൽ കാണുന്നതാണു് പ്രിൻസ് വ്ലാഡിമിയർ ദ ഗ്രെയ്‌റ്റ്.
വ്യത്യസ്തകാലങ്ങളിലായി, പോളിഷ്-ലിത്വേനിയ, ത്സാറൻ റഷ്യ, ഓസ്ട്രിയ, സോവ്യറ്റ് റഷ്യ തുടങ്ങിയ 14 രാജ്യങ്ങളുടെ നിയന്ത്രണത്തിൽ കഴിയേണ്ടിവന്ന ഒരു പ്രദേശമാണു് യുക്രൈൻ. അതിർത്തിപ്രദേശം എന്നർത്ഥമുള്ള യുക്രൈൻ എന്ന പേരുതന്നെ 19-ാം നൂറ്റാണ്ടുമുതലാണു് നിലവിൽ വന്നതു്. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ, അയൽരാജ്യങ്ങൾ സ്വന്തം രാജ്യത്തിന്റെ ഭാഗമായി കരുതിയിരുന്ന വെറുമൊരു “അതിർത്തിപ്രദേശം”! ഇന്നത്തെ യുക്രൈൻ രൂപമെടുത്തിട്ടു് കേവലം 31 വർഷമേ ആയിട്ടുള്ളു.
പ്രിൻസ് വ്ലാഡിമിയറിന്റെ കാലം മുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ കീവൻ റൂസിന്റെ സുവർണ്ണകാലമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ 40000 മനുഷ്യർ വസിച്ചിരുന്ന ഇന്നത്തെ “Kiew” യൂറോപ്പിലെ ഏറ്റവും വലിയ പട്ടണങ്ങളിൽ ഒന്നായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചെറിയ പ്രിൻസിപ്പാലിറ്റികളായി വേർപിരിഞ്ഞു് കീവൻ റൂസ് ശിഥിലമായി. പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ ഇൻവേഷനോടെ മഹത്തായ കീവൻ റൂസ് സാമ്രാജ്യത്തിന്റെ നാശം പൂർണ്ണമായി.
ആ പ്രിൻസിപ്പാലിറ്റികളിൽ ഒന്നിൽ നിന്നാണു് പിന്നീടു് റഷ്യയായി വളർന്ന മോസ്ക്കോ രൂപം കൊണ്ടതു്. അതുകൊണ്ടു് റഷ്യയുടെ തൊട്ടിൽ എന്നും കീവൻ റൂസ് വിശേഷിപ്പിക്കപ്പെടുന്നു.
ആരാണു് കീവൻ റൂസിന്റെ യഥാർത്ഥ പിൻതുടർച്ചക്കാർ എന്ന വിഷയത്തിൽ യുക്രൈനിലെയും റഷ്യയിലെയും ചരിത്രകാരന്മാരുടെയിടയിൽ ഇന്നും തർക്കം നിലവിലിരിക്കുന്നു. ചരിത്രപരമായി, ഉക്രയിനും, റഷ്യക്കും, ബെലറൂസിനും കീവൻ റൂസ് സാമ്രാജ്യത്തിന്റെ പിൻഗാമിരാജ്യം എന്ന പദവി അവകാശപ്പെടാവുന്നതാണു്. പക്ഷേ, അധീശ്വത്വത്തിനും സ്വാധീനത്തിനും വേണ്ടിയുള്ള കോൺഫ്ലിക്റ്റുകളിൽ റീസണിലും ലോജിക്കിലും അധിഷ്ഠിതമായ ശാസ്ത്രവും, വസ്തുനിഷ്ഠമായ ചരിത്രവുമൊക്കെ ആർക്കു് വേണം? കാരണഭൂതം കൂവും; കുട്ടിഭൂതങ്ങൾ ഏറ്റുകൂവും!
യുക്രൈൻകാർക്കു് അവർ പരമാധികാരമുള്ള ഒരു സ്വതന്ത്ര ജനതയാണു്. റഷ്യക്കാർക്കു്, പ്രത്യേകിച്ചും പുട്ടിനു്, യുക്രൈൻസ് റഷ്യൻ മഹാ ജനതയുടെ ഒരു ഭാഗം മാത്രമാണു്. ത്സാറുകളുടെ കാലത്തു് റഷ്യൻ മനസ്സിൽ ആഴ്ന്നതാണു് അപരിഷ്കൃതമായ ഈ ചിന്തയുടെ വേരുകൾ. കീവൻ റൂസിന്റെ അന്ത്യത്തിനുശേഷം, ഇന്നത്തെ യുക്രൈന്റെ വലിയൊരു ഭാഗം പോളിഷ് രാജഭരണത്തിന്റെ ഭാഗമായി. അതിനെതിരെ ധീരമായി പൊരുതിയവരാണു് കൊസാക്കുകൾ (Cossacks) എന്നറിയപ്പെടുന്ന യുക്രൈൻ കുതിരപ്പോരാളികൾ. പതിനേഴാം നൂറ്റാണ്ടിൽ “Hetmanat” എന്ന പേരിൽ ഏതാനും ദശാബ്ദങ്ങൾ നിലനിന്ന ഒരു സ്വയംഭരണസംവിധാനം സ്ഥാപിക്കാൻ അവർക്കു് കഴിഞ്ഞു. പക്ഷേ, 1654-ൽ ത്സാർ ഭരണത്തിനു് കീഴ്പ്പെടാൻ അവർ തീരുമാനിക്കുന്നു. കുറെയൊക്കെ സ്വയംഭരണാവകാശം അപ്പോഴും ഉണ്ടായിരുന്നെങ്കിലും, റഷ്യൻ ത്സാറിന്റെ ശക്തി വർദ്ധിക്കുന്നതോടൊപ്പം, യുക്രൈൻ പ്രദേശത്തെ ജനതയുടെ മേലുള്ള നിയന്ത്രണങ്ങളും വർദ്ധിതമായിക്കൊണ്ടിരുന്നു.
തത്ഫലമായി, പത്തൊൻപതാം നൂറ്റാണ്ടിൽ യുക്രൈനിൽ ആദ്യമായി ഒരു ദേശീയ ഉണർവ്വു് രൂപമെടുത്തു. അതോടെ, ത്സാർ അലക്സാണ്ഡർ രണ്ടാമൻ യുക്രൈൻ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ നിരോധിക്കുകയും, യുക്രൈൻ ഭാഷയെ കർഷകർ മാത്രം ഉപയോഗിക്കുന്ന ഒരു ഗ്രാമ്യഭാഷയായി തരംതാഴ്ത്തുകയും ചെയ്തു. യുക്രൈൻ എന്ന വാക്കുപോലും നിരോധിക്കപ്പെട്ടു. പകരം “കുഞ്ഞൻ റഷ്യ” (Little Russia) എന്ന പേരു് പ്രചരിപ്പിക്കപ്പെട്ടു. കൂടാതെ, ബ്ലായ്ക്ക് സീയോടു് ചേർന്നുകിടക്കുന്നതും, കാര്യമായ ജനവാസമില്ലാത്തതുമായ തെക്കൻ യുക്രൈനിലേക്കു് റഷ്യ തന്റെ ടെറിട്ടറി വികസിപ്പിച്ചു്, അതിനെ “നവ റഷ്യ” (New Russia) എന്നു് നാമകരണം ചെയ്തു. കുറേ റഷ്യക്കാരും ചില ജർമ്മൻകാരും റൊമേനിയക്കാരുമെല്ലാം അവിടേയ്ക്കു് കുടിയേറി.
1917-ലെ റഷ്യൻ വിപ്ലവത്തിനും ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തിനും ശേഷം യുക്രൈൻ അല്പകാലത്തേക്കു് “സ്വതന്ത്രം” ആയി. ആ വർഷം തന്നെ യുക്രൈനിയൻസ് അവരുടെ ആദ്യത്തെ പാർലമെന്റ് (“Tsentralna Rada”) രൂപീകരിച്ചു. പക്ഷേ, ആന്തരികമായി ഭിന്നിച്ചു്, ശക്തരായ അയൽക്കാരുടെ മദ്ധ്യേ കഴിഞ്ഞിരുന്ന യുക്രൈനെ, പടിഞ്ഞാറു് പോളണ്ടും റൊമേനിയയും ചെക്കോസ്ലോവാക്കിയയും, കിഴക്കു് റെഡ് ആർമിയും കയ്യേറിയതിനുശേഷം ബാക്കിവന്ന ഭാഗമാണു് 1922-ൽ യുക്രൈൻ സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിത്തീർന്നതു്. 1991-ലെ USSR-ന്റെ തകർച്ചവരെ യുക്രൈൻ USSR കുടുംബത്തിന്റെ ഭാഗമായിരുന്നു.
USSR കുടുംബത്തിന്റെ ഭാഗമായതിലൂടെ, യുക്രൈന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ രണ്ടു് മഹാദുരന്തങ്ങളാണു് യുക്രൈൻ ജനത അനുഭവിക്കേണ്ടി വന്നതു്. ഒന്നു്, “Holodomor” എന്നറിയപ്പെടുന്ന, 39 ലക്ഷം മനുഷ്യരുടെ ജീവൻ അപഹരിച്ച പട്ടിണിമരണങ്ങൾ (1932 -1933). അക്കാലത്തു്, തീവ്രമായ പട്ടിണിമൂലം മനുഷ്യർ മനുഷ്യമാംസംവരെ ഭക്ഷിച്ചിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു! സ്റ്റാലിൻ അഗ്രികൾച്ചറൽ സെക്ടറിൽ നടപ്പാക്കിയ ഫോഴ്സ്ഡ് കളക്ടിവൈസേഷനായിരുന്നു ആ ദുരന്തത്തിലേക്കു് നയിച്ചതു്. സോവ്യറ്റ് റഷ്യൻ രാഷ്ട്രീയം അനുശാസിക്കുന്നതനുസരിച്ചു്, സമ്പന്നരായിരുന്ന ആയിരക്കണക്കിനു് യുക്രൈൻ കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടി, അവരെ ആന്തരശത്രുക്കളായി പ്രഖ്യാപിച്ചു് സഖാവു് സ്റ്റാലിൻ ലേബർ ക്യാമ്പുകളിലേക്കു് ഡിപ്പോർട്ട് ചെയ്യുകയോ, നിഷ്ഠുരമായി കൊലചെയ്യുകയോ ചെയ്തു! ബലാല്‍ക്കാരമായി നടപ്പാക്കപ്പെട്ട ആവക “പരിഷ്കാരങ്ങൾ” വഴി യുക്രൈനിലെ കാർഷിക സെക്ടറിലെ ഉത്‌പാദനക്ഷമത തകർന്നു് തരിപ്പണമായി. സ്വന്തം മൃഗങ്ങളെ സർക്കാരിനു് നല്കുന്നതിനേക്കാൾ കശാപ്പുചെയ്യുന്നതാണു് നല്ലതെന്നു് കരുതിയ കർഷകർ, കമ്മ്യൂണിസ്റ്റ് മോഡലിൽ അന്യഭൂമിയിൽ കളക്ടീവായി കൃഷിചെയ്യാൻ ഇഷ്ടപ്പെട്ടില്ല. സ്റ്റാലിന്റെ സോവ്യറ്റ് റഷ്യ വരുത്തിവച്ച ഒരു വംശഹത്യ ആയി ഹോളൊഡൊമോർ അംഗീകരിക്കപ്പെടണം എന്നതാണു് യുക്രൈൻ നിലപാടു്.
രണ്ടാം ലോകയുദ്ധത്തിൽ 1939 മുതൽ 1944 വരെ ജർമ്മൻ നാത്സികളിൽ നിന്നും യുക്രൈനിലെ സ്ത്രീകളും കുഞ്ഞുങ്ങളും യഹൂദരുമടക്കമുള്ള ജനങ്ങൾ നേരിട്ട ക്രൂരതകളാണു് രണ്ടാമത്തെ ദുരന്തം. അതുവഴി എൺപതു് ലക്ഷം മനുഷ്യരെങ്കിലും കൊലചെയ്യപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു. നാത്സികൾ കൈവശപ്പെടുത്തിയ യുക്രൈനിൽ നിന്നും സ്ത്രീകളും പുരുഷന്മാരുമടക്കം 24 ലക്ഷം മനുഷ്യർ, “Ostarbeiter” എന്ന നിന്ദാനാമത്തിൽ, നിര്‍ബന്ധിത തൊഴിലുകൾ ചെയ്യാനായി ഡിപ്പോർട്ട് ചെയ്യപ്പെട്ടു. നാലുലക്ഷം യുക്രൈൻകാർ നാത്സി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ തടവുകാരാക്കപ്പെട്ടു.
1945-നുശേഷവും യുക്രൈൻ സോവ്യറ്റ് റഷ്യയുടെ ഭാഗമായി തുടർന്നു. 1954-ൽ റഷ്യൻ-യുക്രേനിയൻ യൂണിറ്റിയുടെ മുന്നൂറാം വാർഷികത്തിനു് (ത്സാറും കൊസാക്കുകളും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ മുന്നൂറാം വാർഷികം!) ഒരു സമ്മാനമായി നികിറ്റാ ക്രൂഷ്ചോവ് അർദ്ധദ്വീപ് ക്രൈമിയയെ യുക്രൈനു് നല്കി അനുഗ്രഹിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ത്സാർ ആർമി കൈവശപ്പെടുത്തുന്നതുവരെ ഓട്ടൊമൻ ഡിനസ്റ്റിയുടെ ഒരു സാമന്തരാജ്യമായിരുന്നു ക്രൈമിയ! ലോക കമ്മ്യൂണിസവും സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയനും എന്നാളും നിലനിന്നിരുന്നെങ്കിൽ കുടുംബനാഥൻ ക്രൂഷ്ചോവ് യുക്രൈനു് നല്കിയ സമ്മാനം ഒരു പ്രശ്നമാകേണ്ട കാര്യമില്ലായിരുന്നു. പക്ഷേ, 1991-ൽ USSR ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു.
1991 ഓഗസ്റ്റ് 24-നു് യുക്രൈൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും USSR-ൽ നിന്നും വേർപെടാൻ തീരുമാനിക്കുകയും ചെയ്‌തു. 1991 ഡിസംബർ 1-ലെ റെഫെറൻഡത്തിൽ 90 ശതമാനം യുക്രൈനിയൻസും അതിനനുകൂലമായി വോട്ടുചെയ്തു. റഷ്യൻ സംസാരിക്കുന്നവർക്കു് ഭൂരിപക്ഷമുള്ള ഡോൺബാസിലെയും (Donbas), ക്രൈമിയയിലെയും (Crimean Peninsula) ജനങ്ങളും യുക്രൈനിനാണു് വോട്ടു് നല്കിയതു്.
1994-ൽ ഒപ്പുവയ്ക്കപ്പെട്ട ബുഡാപെസ്റ്റ് മെമ്മോറാൻഡം വഴി, വലിപ്പത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന യുക്രൈന്റെ മൊത്തം ന്യൂക്ലിയർ ആയുധശേഖരവും റഷ്യക്കു് കൈമാറാൻ യുക്രൈൻ സമ്മതിക്കുന്നു. അതിനു് പകരമായി, റഷ്യയും അമേരിക്കയും ബ്രിട്ടനും സംയുക്തമായി യുക്രൈനു് അവരുടെ രാജ്യാതിർത്തിയുടെ മേലുള്ള പരമാധികാരം വാഗ്ദാനം ചെയ്യുന്നു.
കമ്മ്യൂണിസ്റ്റ് കാലത്തെ കിഴക്കൻ യൂറോപ്പിലെ മറ്റെല്ലാ സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളെയുംപോലെ, സാമ്പത്തിക തിരിമറികളിലും കറപ്‌ഷനിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങി അഴുകിയ യുക്രൈനിലും പ്രശ്നങ്ങൾ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താറുമാറായ ആ അവസ്ഥ മുതലെടുത്തു് കോടീശ്വരന്മാരായിത്തീരാൻ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ചില ഒളിഗാർക്കുകൾക്കു് അതൊന്നും തടസ്സവുമായില്ല.
2004-ലെ തെരഞ്ഞെടുപ്പിൽ റഷ്യൻ പിന്തുണയോടെ മത്സരിച്ച യാനുക്കോവിറ്റ്ഷ് ജയിച്ചതായും, പാശ്ചാത്യ ചായ്വുള്ള യുഷ്റ്റ്ഷെങ്കോ തോറ്റതായും ഫലപ്രഖ്യാപനം വന്നു. പക്ഷേ, അന്തർദ്ദേശീയ നിരീക്ഷകർ തെരഞ്ഞെടുപ്പിൽ കൃത്രിമങ്ങൾ കണ്ടെത്തിയതിന്റെ പേരിൽ, ജനം കിയേവിലെ മൈദാനിൽ ആഴ്ചകൾ നീണ്ടുനിന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നു. അതുവഴി യുഷ്റ്റ്ഷെങ്കോക്കു് ഭരിക്കാൻ കഴിഞ്ഞെങ്കിലും, ജനം പ്രതീക്ഷിച്ച പോലുള്ള മാറ്റം എന്നിട്ടും സംഭവിച്ചില്ല. അടുത്ത തെരഞ്ഞെടുപ്പിൽ അവർ യാനുക്കോവിറ്റ്ഷിനെ ജയിപ്പിക്കുന്നു!
യൂറോപ്യൻ യൂണിയനോടു് സഹകരിക്കുന്നതിനുള്ള ഒരു അസോസിയേഷൻ എഗ്രീമെന്റിനായുള്ള കൂടിയാലോചനകൾ എങ്ങുമെത്താതെ വർഷങ്ങളോളം നീണ്ടുപോയി, 2013-ൽ, ആ ശ്രമം അവസാനനിമിഷം പരാജയപ്പെടുമെന്നു് വന്നപ്പോൾ ജനം വീണ്ടും തെരുവിലിറങ്ങി. ഒരു പ്രതിഷേധസമ്മേളനം ക്രൂരമായി പിരിച്ചുവിടപ്പെട്ടതോടെ, ആ പ്രതിഷേധം “യൂറോ മൈദാൻ” എന്നറിയപ്പെടുന്ന പൊതുജനപ്രക്ഷോഭമായി രൂപാന്തരപ്പെട്ടു. 2014 ഫെബ്രുവരി വരെ നൂറോളം പേർ അതിന്റെ ഫലമായി കൊല്ലപ്പെട്ടു. വർഷങ്ങളായി സഹിക്കുന്ന അസ്വസ്ഥകൾക്കു് ഒരറുതി വരാൻ ആഗ്രഹിക്കുന്ന യുക്രൈനിലെ ജനങ്ങൾക്കു് വേണ്ടതു് സുരക്ഷിതത്വവും സമാധാനവുമാണു്. അതുകൊണ്ടാണു് അവർ യൂറോപ്യൻ യൂണിയനിലേക്കും, NATO-യിലേക്കും പ്രതീക്ഷയോടെ തിരിയുന്നതു്.
2014-ൽ കാര്യമായ എതിർപ്പൊന്നുമില്ലാതെ റഷ്യൻ ആർമി ക്രൈമിയൻ പെനിൻസ്യുല പിടിച്ചെടുക്കുന്നു. 1954-ൽ നികിറ്റാ ക്രൂഷ്ചോവ് യുക്രൈനു് സമ്മാനമായി നല്കിയ അതേ അർദ്ധദ്വീപ് ക്രൈമിയ! സമ്മാനമായി കൊടുത്തതു് തിരിച്ചു് വാങ്ങുന്നതു് മര്യാദകേടാണു്. പക്ഷേ, ഇവിടെ, കൊടുത്തതു് സഖാവു് ക്രൂഷ്ചോവും തിരിച്ചുവാങ്ങിയതു് ത്സാർ പുട്ടിനും ആയതുകൊണ്ടു് പ്രശ്നമില്ലായിരിക്കും. അന്തർദ്ദേശീയമായ അംഗീകാരമൊന്നുമില്ലാത്ത ഒരു റെഫെറൻഡത്തിന്റെ അടിസ്ഥാനത്തിൽ, “ക്രൈമിയയെ ഞാൻ റഷ്യൻ ഫെഡറേഷന്റെ ഭാഗമാക്കുന്നു” എന്നു് ത്സാർ വ്ലാഡിമിയർ പുട്ടിൻ സ്വയമങ്ങു് പ്രഖ്യാപിച്ചു, അത്രതന്നെ!
ക്രൈമിയൻ പെനിൻസ്യുല പിടിച്ചെടുത്ത അത്ര എളുപ്പത്തിൽ റഷ്യയുടെ അതിർത്തിയോടു് ചേർന്നു് കിടക്കുന്ന കിഴക്കൻ യുക്രൈനിലെ ഡോൺബാസ് പിടിച്ചെടുക്കൽ നടന്നില്ല. അവിടെ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികൾ യുക്രൈൻ ആർമിയുടെ ശക്തമായ പ്രതിരോധം നേരിട്ടുകൊണ്ടിരിക്കുന്നു.
ഡോൺ നദി ആസോവ് സീയിലേക്കു് പതിക്കുന്ന തടപ്രദേശം എന്ന നിലയിൽ ഡോൺബാസ് (Donbas) എന്നു് വിളിക്കപ്പെടുന്ന പ്രദേശം ആദ്യം ത്സാർസാമ്രാജ്യത്തിന്റെയും പിന്നീടു് സോവ്യറ്റ് റഷ്യയുടെയും വ്യവസായകേന്ദ്രമായി രൂപാന്തരപ്പെട്ടത്തിന്റെ ചരിത്രം രസകരമാണു്. 1869-ൽ ജോൺ ജെയിംസ് ഹ്യൂഗ് എന്ന ബ്രിട്ടീഷ് വ്യവസായി റഷ്യക്കും ഇന്നത്തെ ഉക്രയിനും ഇടയിൽ ബ്ലായ്ക്ക് സീയോടു് ചേർന്നു് കിടക്കുന്ന ആസോവ് സീയുടെ വടക്കൻ പ്രദേശത്തെത്തുന്നു. കൽക്കരിയും ഇരുമ്പയിരും സമൃദ്ധമായ ആ പ്രദേശത്തു് ഖനനം ചെയ്യലായിരുന്നു ലക്ഷ്യം. അതിനുള്ള അവകാശം ത്സാറിൽ നിന്നും അവൻ നേടിയെടുത്തു. രണ്ടു് വർഷം കഴിഞ്ഞപ്പോൾ അവന്റെ ഫാക്ടറിയിലെ ചൂള പുകയാൻ തുടങ്ങി. തൊഴിലാളികളുടെ അധിവാസത്തിനായി ആ ഫാക്ടറിയുടെ ചുറ്റുപാടുകളിൽ രൂപംകൊണ്ട യുസോവ്ക എന്ന പട്ടണമാണു് ആദ്യം സ്റ്റാലിനോ ആയും, പിന്നീടു്, 1960-കളിൽ ഇന്നറിയപ്പെടുന്നതുപോലെ, ഡൊണെറ്റ്സ്ക് (Donezk) ആയും വളർന്നതു്.
(ചില അന്യഭാഷാവാക്കുകൾ ബ്രാക്കറ്റിൽ കൊടുക്കുന്നതു് കൂടുതൽ അറിയണമെന്നുള്ളവർക്കു് സേർച്ച് ചെയ്യുന്നതിനുള്ള എളുപ്പത്തിനു് വേണ്ടിയാണു്.)

March 03 2022 09:33
“ഉന്നത വിദ്യാഭ്യാസമേഖലയിൽ സ്വ(ന്തം)കാര്യനിക്ഷേപം സ്വീകരിക്കും.” – കോടിയേരി
രണ്ടെല്ലുള്ള “pollice”-നെപ്പോലെ, രണ്ടു് “നായുള്ള” ഉന്നത വിദ്യാഭ്യാസമാവും കവി ഉദ്ദേശിച്ചതു്!
March 04 2022 15:40
സി. പി. ഐ. (എം.) ഇത്തവണയെങ്കിലും മണ്ണത്തൂർ വിൽസണെ പാർട്ടി സെക്രട്ടറിയേറ്റിൽ തിരുകുമെന്നു് ഞാൻ കർത്താവിൽ പ്രത്യാശിച്ചിരുന്നു. പക്ഷേ, “Man proposes, Marx disposes” എന്നാണല്ലോ!
സിപിഎമ്മിന്റെ തമോഗർത്തങ്ങളിൽ മിന്നാമിനുങ്ങുകളെപ്പോലെ പ്രകാശംപരത്തി ചന്തി വ്രണമാക്കിയ പിണറായി, കോടിയേരി മുതലായ, കരിന്തിരികത്തുന്ന “അരിക്ക്ലാമ്പ് വിളക്കുകൾ” (hurricane lamps) പാർട്ടിയുടെ ഉന്നതപദവികളിലുള്ള അവരുടെ കടിയും പിടിയും വിടാഞ്ഞതു് ഭാഗ്യം! അല്ലെങ്കിൽ എനിക്കു് നെഞ്ചുവേദനയഭിനയിച്ചു് മഞ്ചലേറേണ്ടിവന്നേനെ!
March 05 2022 12:16
താനിട്ട മൊട്ടകളുടെ പൊറത്തു് രണ്ടിലൊന്നു് അറിയുന്നതുവരെ കർശനമായി അടയിരിക്കുന്ന അമ്മച്ചിപ്പിടയെപ്പോലെ, ജന്മനാ ഇടതരായ ശ്ലോക-സമസ്യാ-സാക്ഷരകേരളം പ്രത്യയശാസ്ത്രപരമായി നൊന്തുമുക്കി പ്രസവിച്ച പ്രബുദ്ധമൊട്ടകളുടെ മുതുകത്തു് മരണംവരെ അടയിരിക്കാൻ തീരുമാനിച്ച ഇരട്ടചങ്കൻ പിണറായി വിജയൻ, ചെം-ബക്കറ്റ്ധാരി കോടിയേരി ബാലകൃഷ്ണൻ, ഡാൻസ് മാസ്റ്റർ ജയരാജ്, സമ്പത്തൻ തോമാച്ചൻ, ഗ്രാൻഡ്മാ ശ്രീമതി, ഗ്രാൻഡ്പാ ബാലൻ, സർറിയലിസ്റ്റ് രാജീവ്, നാഗാർജ്ജുനൻ നാഗപ്പൻ, ബേബിസൂഥർ റിയാസ്, തളത്തിൽ ദിനേശൻ ഇത്യാദി, “ചെ ഗ്യുവാര” മോഡലിൽ ക്യാസ്ട്രേറ്റ് ചെയ്യപ്പെട്ട ഇടിവെട്ടു് വിപ്ലവകാരികൾക്കു് കേവലമൊരു സിന്താവാ വിളിക്കാരനായ ഈയുള്ളവന്റെ മിന്നൽപ്പിണറായ വിപ്ലവാഭിവാദ്യങ്ങൾ! ലാൽ സലാം! വിപ്ലവം തൊലിയ്ക്കട്ടെ! ഇങ്ക്വിലാബ് സിന്ദാബാദ്!!
March 08 2022 08:15
ജീവിതത്തിൽ നിന്നും കൂടുതൽ സമയം വനിത വായിക്കാനായി നീക്കിവയ്ക്കുമെന്നൊരു ഉറച്ച തീരുമാനം ഇന്നെങ്കിലും കേരളത്തിലെ വനിതകൾ കൈക്കൊള്ളേണ്ടതുണ്ടു്.
March 08 2022 08:22
ഞാൻ ചൂരമീൻ അച്ചാർ ഇട്ടു. ആ പ്രകിയയിൽ നിന്നും എനിക്കു് മനസ്സിലായ എക്സിസ്റ്റെൻഷ്യൽ ഫിലോസഫി എന്തെന്നാൽ, ചൂരമീൻ അച്ചാർ ഇടാൻ മനുഷ്യനു് പ്രധാനമായും വേണ്ടതു് ചൂരമീനാണു്.
March 08 2022 09:36
ചുവപ്പു് കാണുമ്പോൾ ഹാലിളകുന്ന കാളയോടുപമിച്ചു് ആഭ്യന്തരമുഖ്യമന്നാൻ പിണറായി ജഡ്ജിയെ പരിഹസിച്ചത്രെ!
അതിപ്പോ, ജഡ്‌ജിമാർക്കും, മാക്രികളല്ലാത്ത സാമാന്യജനത്തിനുമൊന്നും അമ്പത്തൊന്നു് വെട്ടു് വെട്ടിയും, ആർപ്പോ ആർത്തവസമരം നടത്തിയും ശീലമില്ലാത്തതിനാൽ, ചുവപ്പിനോടു് അലർജ്ജിയുണ്ടാവാം.
ചോരക്കളം കണ്ടാലും ഇളിഭ്യച്ചിരി ചിരിച്ചു് വിടുമൊഴികൾ വിതറാൻ മാത്രം തൊലിക്കട്ടിയും ഉളുപ്പില്ലായ്മയും അന്തംവിട്ടു് നവോത്ഥാനിച്ചും, പരംതീർന്നു് പുരോഗമിച്ചും നംബർ വൺ മനുഷ്യരായി മാറി ലോകം മുഴുവൻ പ്രകാശം പരത്തുന്നവരായ, ച്ചാൽ ശുംഭന്മാരായ മാക്രിസ്റ്റുകൾക്കേയുണ്ടാവൂ. അതല്ലാത്ത കുലംകുത്തികൾ അതുകണ്ടു് കണ്ണുകടിച്ചിട്ടു് കാര്യമില്ല.
March 08 2022 11:37
എ. കെ. ആന്റണി ഇനി രാജ്യസഭയിലേക്കില്ലത്രെ!
കിടന്ന കിടപ്പിൽ മുള്ളാനും തൂറാനുമൊക്കെ സൗകര്യമുള്ള കേരളനിയമസഭയിലേക്കാവും കക്ഷി ഇപ്പോൾ നോട്ടമിട്ടിരിക്കുന്നതു്.
March 09 2022 09:52
നോക്കുകൂലിത്തൊഴിലാളികൾക്കു് ചുമ്മാടു് ഒരശ്ലീലമാണു്. തലയിൽ നല്ല കട്ടിക്കൊരു നെല്ലിക്കാത്തളം വച്ചു് കാവിക്കൂടുകൊണ്ടു് ഭദ്രമായി മൂടിയാൽ അതു് ശ്ലീലം മാത്രമല്ല, ചെൽപ്പോ ഫലിക്കാനും മതി.

March 09 2022 10:06
കാരണഭൂതത്താന്റെ മലർമൊഴി മണിമുത്തുകൾ:
“ആരൊക്കെ എതിർത്താലും സിൽവർലൈൻ നടപ്പാക്കും.”
“വിരട്ടലും പേടിപ്പിക്കലുമൊന്നും ഇങ്ങോട്ടുവേണ്ട.”
“ചുവപ്പു് കാണുമ്പോൾ കാളയ്ക്കു് ഹാലിളകും.”
“മടിയിൽ കനമില്ലാത്തവനു് വക്കീൽ വേണ്ട.”
രായസക്കാരന്റെ കുളിർമൊഴി മയിൽമുത്തുകൾ:
“ചെലവു് എത്ര ഉയർന്നാലും കെ-റെയിൽ നടപ്പാക്കും.”
“ആരെതിർത്താലും പെൻഷൻ പദ്ധതി നടപ്പാക്കും.”
“ക്രമസമാധാനത്തകർച്ച കേരളത്തിലില്ല.”
50% വനിതാസംവരണം പാർട്ടിയുടെ ‘തടിമെഴുപ്പിനെ’ തകർക്കും.”
വിശുദ്ധ കുരിശുംമൂട്ടിൽ മാതാവേ! ഇങ്ങനെയുമുണ്ടോ മധുരക്കിഴങ്ങുകൾ!!??
March 10 2022 10:37
ദന്തചൂർണ്ണക്കമ്പനികൾ ഈ യുവാവിൽ ഇൻവെസ്റ്റ് ചെയ്യുക!![]()
![]()
![]()

March 10 2022 11:05
പിണറായിയോ കോടിയേരിയോ K-പൗരത്വം വെടിഞ്ഞു് UP-പൗരത്വമെടുത്തു് യോഗിയെ നേരിട്ടിരുന്നുവെങ്കിൽ BJP തോറ്റു് തുന്നവും തോറ്റവും പാടിയേനെ!
March 10 2022 17:10
ചുവന്ന കുപ്പായമിട്ടു് സഖാവായാൽ, വിയർപ്പൊഴുക്കി അദ്ധ്വാനിച്ചും കഷ്ടപ്പെട്ടും ജീവിതം ഒരുവിധേന ജീവിച്ചുതീർക്കാൻ ആഗ്രഹിക്കുന്ന സാമാന്യമനുഷ്യരിൽ നിന്നും നോക്കുകൂലി പിടിച്ചുവാങ്ങി സുഖജീവിതം നയിക്കാൻ കഴിയുമായിരുന്ന ആ സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകം ഇങ്ങിനിവരാതെ മാഞ്ഞുമറഞ്ഞുകൊണ്ടിരിക്കുന്നു!
“എന്തെന്തു് മോഹങ്ങളായിരുന്നു, എത്ര കിനാവുകളായിരുന്നു!
ഒരു മോഹമെങ്കിലും പൂത്തുതളിർത്തില്ല, ഒരു കതിരെങ്കിലും കൊയ്തില്ല.”
ദോഷം പറയരുതല്ലോ, പലപല യെച്ചൂരികളുടെയും, ചിലചില പിണറായികളുടെയും മോഹങ്ങളും കിനാവുകളും പൂക്കുകയും തളിർക്കുകയും അവർ അവയുടെയെല്ലാം കതിരുകൾ കൊയ്യുകയും സ്വന്തം “കള്ളപ്പുരകളിൽ” ശേഖരിക്കുകയും ചെയ്തു. അവരെല്ലാം സംതൃപ്തരാണു്.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു് കഞ്ഞി കുമ്പിളിൽ തന്നെ! കോരനു് ഇല്ലാത്തതു് കഞ്ഞിയാണു്. കോരനു് വേണ്ടതു് കഞ്ഞിയാണു്. കഞ്ഞിയില്ല എന്നതിനു്, കോരനു് കഞ്ഞിയൊഴികെ ബാക്കിയെല്ലാം ഉണ്ടെന്നല്ല, കഞ്ഞിയടക്കമുള്ള മൂലധനങ്ങളൊന്നും കോരനു് സ്വന്തമായി ഇല്ല എന്നേ അർത്ഥമുള്ളൂ. അതുകൊണ്ടു്, തനിക്കു് കഞ്ഞി വിളമ്പുന്നതു് കുമ്പിളിലോ തളികയിലോ എന്നതിനെപ്പറ്റി താത്വിക അവലോകനം നടത്തി സമയം കളയാൻ അവന്റെ വിശപ്പു് അവനെ അനുവദിക്കുന്നില്ല. കിട്ടുന്നതു് കഞ്ഞിയാണെങ്കിൽ, കുമ്പിളിലായാലും, കിറ്റിലായാലും, കോരൻ അതു് വാങ്ങും, കുടിയ്ക്കും, അന്നദാതാവിന്റെ മുന്നിൽ മുട്ടുകുത്തും, അവനു് വോട്ടു് കുത്തും! വിശപ്പടങ്ങിയ കോരൻ സംതൃപ്തനാണു്.
തമ്പ്രാക്കളെപ്പറ്റി പുകഴ്ത്തുപാട്ടുകളും തമ്പ്രാക്കളുടെ ശത്രുക്കളെപ്പറ്റി ഇകഴ്ത്തുപാട്ടുകളും പാടുന്നതിലാണു് ഒരു പാണൻ അവന്റെ ജീവിതസാഫല്യം ദർശിക്കുന്നതു്. തന്റെ തമ്പ്രാക്കൾ നുണയരും കള്ളന്മാരും കൊള്ളക്കാരും കൊലപാതകികളുമാണെന്ന വിധത്തിലുള്ള എല്ലാ വാർത്തകളും പാണനെസംബന്ധിച്ചു് ശത്രുപക്ഷം പടച്ചുവിടുന്ന ഫെയ്ക്ക് ന്യൂസുകളായിരിക്കും. തന്മൂലം, അത്തരം ഗൂഢാലോചനകളുടെ നിജസ്ഥിതിയെപ്പറ്റി ഗവേഷണം നടത്തി സമയം കളയേണ്ട ആവശ്യം വീരാരാധകനായ ഒരു പാണനില്ല.
പ്രതിലോമകാരികളുടെ ഗൂഢാലോചനകളെ കൂടുതൽ ശക്തിയോടെ തന്റെ ഉടുക്കിൽ ആഞ്ഞുകൊട്ടി, തമ്പ്രാക്കളുടെ വീരഗാഥകൾ കൂടുതൽ “കണ്ഠംപറിയായി” ആർത്തുപാടി ഡ്രൌൺ ഔട്ട് ചെയ്യുക എന്നതാണു് അനാദികാലം മുതൽ പാണന്മാർ പിന്തുടരുന്ന രീതി. എതിരാളിയുടെ അഭിപ്രായത്തെ കൂവിത്തോല്പിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യമാണു് ഭക്തപാണൻസിന്റെ അഭിപ്രായത്തിൽ അഭിപ്രായസ്വാതന്ത്ര്യം. ആ അഭിപ്രായസ്വാതന്ത്ര്യത്തിനു് ആരും തടസ്സമല്ലാത്തിടത്തോളം പാണൻസ് സംതൃപ്തരാണു്!
ഓരിയിടലും ഓടിക്കൂടലും കൂടിയാടലും കഥാകഥനവും പാട്ടുകുർബ്ബാനയും മഹാസമ്മേളനവുമെല്ലാം മനുഷ്യരുടെ മാനസികവും ഭൗതികവുമായ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. അതു് ഇന്നുമിന്നലെയും തുടങ്ങിയ ഏർപ്പാടുമല്ല. മാന്ത്രികശേഷിയുള്ള ഇലകളും വേരുകളുമെല്ലാമിട്ടു് പുകയ്ക്കുന്ന തീക്കുണ്ഡത്തിനു് സമീപമിരുന്നു് കൊട്ടുകയും പാടുകയും ഉടുക്കാക്കുണ്ടികളായി ചുറ്റിനടന്നു് തുള്ളുകയും ചെയ്തതിലൂടെ മനുഷ്യനു് അനുഭവവേദ്യമാക്കാൻ കഴിഞ്ഞ, ഭൂമിയെയും അതിന്റെ രാജാധിരാജനായ മനുഷ്യനെയും കേന്ദ്രീകരിച്ചു്, സ്വർഗ്ഗം മുതൽ നരകം വരെ നീണ്ടുനിവർന്നും ഉരുണ്ടുപരന്നും വിശാലമായി വ്യാപിച്ചു് കിടക്കുന്ന, സൃഷ്ടി-സ്ഥിതി-സംഹാരപരവും, മരണാനന്തര-ജീവിതസംബന്ധിയുമായ ആദ്ധ്യാത്മികതയുടെ ലോകങ്ങൾ ഒറ്റ സർവ്വേ കൊണ്ടൊന്നും അളന്നു് തിട്ടപ്പെടുത്തി കല്ലിടാനാവുന്നതല്ല.

March 11 2022 08:06
“മരച്ചീനിയിൽ നിന്നു് വീര്യം കുറഞ്ഞ മദ്യത്തിനു് രണ്ടു് കോടി.” – മന്ത്രി ബാലഗോപാൽ.
രാവിലെ ബാലഗോപാലനെ എണ്ണതേപ്പിച്ചുകൊണ്ടിരുന്നപ്പോൾ കിഴങ്ങിന്റെ നാനാവിധസാദ്ധ്യതകൾ ഒരു ബോധോദയമായി മന്ത്രിയുടെ മനസ്സിൽ വിരിയുകയായിരുന്നു!
March 11 2022 10:39
ലോകസമാധാനത്തിന്റെ കിറ്റരിക്കഴുകന്മാർ!!
March 12 2022 14:07
കൊടിസുനിയുടെ പ്രധാന കാർമ്മികത്വത്തിൽ, കല്മഴു പിണറായിയുടെ ധൂപക്കുറ്റിവീശലിൽ, റിയാസിനോവിന്റെ ഒറ്റയാൻ ഒപ്പനയിൽ, മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് കൊലപാതകപ്പാർട്ടി അവതരിപ്പിക്കുന്ന അഖിലലോക സമാധാനസമ്മേളനമാമാങ്കത്തിലെ ഫൈവ് സ്റ്റാർ ഹോട്ടൽ “സൈൻ തീറ്റകളിലും” (sin θ), “കോസൈൻ തീറ്റകളിലും” (cos θ), “റ്റാൻജന്റ് തീറ്റകളിലും” (tan θ), “സീക്കന്റ് തീറ്റകളിലും” (sec θ), “കൊസീക്കന്റ് തീറ്റകളിലും” (cosec θ) “കൊട്ടാൻജെന്റ് തീറ്റകളിലും” (cot θ), ക്യാവ്യാർ സഹിതം സുഭിക്ഷമായി വിളമ്പുന്ന വിശിഷ്ട ആഹാരപദാർത്ഥങ്ങളിൽ നിന്നും, ക്യാപ്പിറ്റലിസ്റ്റും, ബൂർഷ്വാസിയും, പ്രതിലോമകാരിയും, റിവിഷനിസ്റ്റും, തൊഴിലാളിവർഗ്ഗശത്രുവുമായ കറിവേപ്പിലയെ കോൾഡ് ബ്ലഡഡായി ഇലമൂലയിലേക്കു് നിർദ്ദാക്ഷിണ്യം എടുത്തു് മാറ്റേണ്ടിവരുന്ന ഓരോ വൈരുദ്ധ്യാത്മക-വിപ്ലവാത്മകനിമിഷങ്ങളിലും, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രസാമ്പാറിലേയ്ക്കു് എനിക്കു് ഖുമുഖുമാ ഒഴുക്കേണ്ടിവന്ന എന്റെ മനുഷ്യസ്നേഹമുതലക്കണ്ണീർ, എന്റെ മധുരസേവമോഹക്കണ്ണീർ ഒരു തണ്ണീർപ്പാടമായിരുന്നെങ്കിൽ, ഒരു വെണ്ണീർമാടമായിരുന്നെങ്കിൽ, ആ പാടത്തിൽ, ആ മാടത്തിൽ അറ്റ്ലാൻറ്റിക്കും പസിഫിക്കും, അഷ്ടമുടിയും ശാസ്താംകോട്ടയും, ഇടുക്കിയും മുല്ലപ്പെരിയാറും, കടാപ്പുറത്തെ പരീക്കുട്ടിയേയും കറുത്തമ്മയേയും പോലെ, തോനെത്തോനെ വട്ടമിട്ടു്, മുത്തമിട്ടു്, കെട്ടിപ്പിടിച്ചു്, ശോകഗാനങ്ങൾ പാടിപ്പാടി, മുങ്ങിമുങ്ങി, ചത്തുചത്തു് സ്വർല്ലോകം പൂകുമായിരുന്നു!
March 14 2022 09:38
ന്യൂട്ടന്റെ തലയിൽ വീണ തേങ്ങ
തെളിഞ്ഞ സൂര്യപ്രകാശമുള്ള ഒരു മദ്ധ്യാഹ്നത്തിൽ കേംബ്രിഡ്‌ജിലെ ഒരു ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഓരോരോ കാര്യങ്ങളൊക്കെ ചിന്തിച്ചു് ഇരിക്കുകയായിരുന്ന ന്യൂട്ടന്റെ തലയിലേക്കു്, “മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ” എന്നപോലെ, ഒരു തേങ്ങ വീഴുകയും, ന്യൂട്ടൺ “ശ്ശെട!” എന്നു് പച്ചമലയാളത്തിൽ ആശ്ചര്യപ്പെട്ടു് തല തിരുമ്മുകയും ചെയ്തപ്പോഴുണ്ടായ കാരണഭൂതോദയമാണു് ന്യൂട്ടൺസ് ലോ ഓഫ് യൂണിവേഴ്സൽ ഗ്രാവിറ്റേഷനിലേക്കു് നയിച്ചതെന്നൊരു ധാരണ ഐസക്ക് ന്യൂട്ടൺ ഫാൻ ക്ലബ്ബിൽ അംഗങ്ങളായ ബ്വായ്സ് ആൻഡ് ഗ്വേൾസിനിടയിൽ വളരെ ശക്തമാണു്. അതത്ര ശരിയായ ഒരു ധാരണയല്ല. ആപ്പിൾ മരത്തിന്റെ മൂട്ടിൽ ഇരിക്കുമ്പോൾ പൊടുന്നനെ ഒരു മാങ്ങ വന്നു് ന്യൂട്ടന്റെ തൊട്ടുമുന്നിലേയ്ക്കു് വീഴുകയും, ഒരു മാങ്ങയ്ക്കു് ഭൂമിയിലേയ്ക്കു് വീഴാമെങ്കിൽ, ഒരു ഭൂമിയ്ക്കു് എന്തുകൊണ്ടു് മാങ്ങയിലേയ്ക്കു് വീണുകൂടാ എന്ന ചിന്ത ന്യൂട്ടനെ മഥിക്കാൻ തുടങ്ങുകയും, ആ പാലാഴിമഥനം ഗുരുത്വ(ദോഷാ)കർഷണനിയമത്തിലേക്കു് കൾമിനെയ്റ്റ് ചെയ്യുകയുമായിരുന്നു എന്നതാണു് ചരിത്രപരമായ സത്യം. മമ്മദ് മലയുടെ അടുത്തേയ്ക്കു് ചെല്ലുന്നതുപോലെ, “മലക്കു്” മമ്മദിന്റെ അടുത്തേയ്ക്കും ചെന്നുകൂടെന്നില്ലല്ലോ എന്നാണു് അതു് കണ്ടപ്പോൾ ന്യൂട്ടൺ ആഴത്തിൽ ചിന്തിച്ചതു്.
കാക്ക തലയിൽ തൂറുന്നതു് ഭാഗ്യമായതിനാൽ, കാക്കക്കാഷ്ഠം കാക്കക്കാഷ്ഠത്തളമാകാതിരിക്കാൻ, താമസംവിനാ തലകഴുകി ബുദ്ധികേന്ദ്രമായ തലയെ കാഷ്ഠവിമുക്തമാക്കുന്നതിനേക്കാൾ, ഓടിപ്പോയി ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി കോടീശ്വരനാകാൻ തിടുക്കപ്പെടുന്നവരുടെ ലോകം ഓഷോ വചനങ്ങളാലും, പ്രാർത്ഥനാഗാനങ്ങളാലും, ഇങ്ക്വിലാബ് സിന്ദാബാദ് വിളികളാലും നിത്യം മുഖരിതമാണു്. ആ ലോകത്തിൽ, ആരോ ഛർദ്ദിച്ചെന്നും, അതിൽ “വെളുത്ത കറുത്തമ്മയുടെ മുഖത്തെ കറുത്ത മറുകുപോലെ” ഒരു കുഞ്ഞൻ കഷണം ഉണ്ടായിരുന്നെന്നുമുള്ള സുപ്രധാനസത്യവാർത്ത, തൊട്ടയല്പക്കത്തു് ആരോ മൂന്നു് കാക്കകളെ ഛർദ്ദിച്ചു എന്ന സെൻസേഷണൽ വ്യാജവാർത്തയായി രൂപാന്തരപ്പെടാൻ മൂന്നു് ദിവസം ധാരാളമാണു്. അത്തരം ലോകങ്ങളിൽ, മരിച്ചു് കല്ലറയിലടക്കപ്പെട്ട ദൈവപുത്രനായ യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കും, ചില അമേരിക്കൻ ക്യാപ്പിറ്റലിസ്റ്റ്സ് ഒറ്റയിരുപ്പിൽ 68 ചൂടൻ പട്ടികളെ തിന്നുതീർക്കും. തീറ്റപ്പാർട്ടി ദേഷ്യത്തിലാണെങ്കിൽ അതിൽ കൂടുതലും തിന്നും.
മരത്തിൽ നിന്നു് മാങ്ങയും തേങ്ങയും ചക്കയുമെല്ലാം വീഴുന്നതു് നമ്മളും കാണാറുണ്ടെങ്കിലും, നമ്മളാരും അതിൽ ഒരു യൂണിവേഴ്സൽ ലോ ഓഫ് ഗ്രാവിറ്റേഷൻ ഒളിഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധിക്കാറില്ല. ന്യൂട്ടൻ അങ്ങനെ ചെയ്തതു്, അങ്ങേർതന്നെ പറഞ്ഞതുപോലെ, ഉന്നതരായ പലരുടെ തോളുകളിൽനിന്നു് ദൂരേയ്ക്കു് നോക്കാൻ അങ്ങേർക്കു് കഴിഞ്ഞതുകൊണ്ടാണു്. കുണ്ടുകുളത്തിലെ വാല്മാക്രിക്കു് കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ദൂരത്തേക്കു് കുന്നുംപുറത്തു് നിന്നു് സുവർക്കത്തിലേക്കു് നോക്കി ഓരിയിടുന്ന നീലക്കുറുക്കനു് കാണാൻ കഴിയുമെന്ന കാര്യത്തിൽ ഒരു തർക്കം വേണ്ടല്ലോ.
മനുഷ്യർ പലവിധമാണു്. അവരിൽ ചിലരെ തലയിൽ കയറ്റിയാൽ അവർ തലയിലിരുന്നു് ചെവി തിന്നും. ബീഫും പൊറോട്ടയും കഴിഞ്ഞാൽ, ലോകത്തിൽ ഏറ്റവും രുചികരമായ ഭക്ഷണം മനുഷ്യരുടെ ചെവികളാണെന്ന നിലപാടുകാരാണവർ. അതേസമയം, കൽപ്പരശു വിം ജ്യോങ് ഉന്നിനെ തലയിൽ കയറ്റിയാൽ, അവൻ തന്നെത്തന്നെ ഫ്രഞ്ച് കിങ് ലൂയി പതിനാറാമനും, റഷ്യൻ ത്സാർ നിക്കോളായ് അലെക്സാൻഡ്രോവിച്ച് റൊമാനോവിനും തുല്യനായി കരുതുന്നവനും, കള്ളത്തരത്തിനും കാട്ടാളത്തത്തിനും സാഡിസത്തിനും സംസ്കാരശൂന്യതയ്ക്കും കയ്യും കാലും വച്ച ഒരു കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ് കരിംകൂതി ആയതിനാലും, ഒരു തുരപ്പനെപ്പോലെ ഇടം കൊടുത്തവന്റെ ചെവി തുരന്നു് തലയ്ക്കുള്ളിലേയ്ക്കു് ഇടിച്ചു് കയറി തന്റെ കരിംകാറും, എലിക്കോപ്പ്-താറും അമിഗ്ദലയിൽ പാർക്ക് ചെയ്യുകയും, സിൽവർ ലൈൻ നിർമ്മിക്കുകയും, ക്രിമിനലുകളുടെയും കൊലപ്പുള്ളികളുടെയും സജീവസാന്നിദ്ധ്യത്തിൽ ലോകസമാധാനസമ്മേളനം നടത്തുകയും ചെയ്യും. പക്ഷേ, ന്യൂട്ടനെ തോളിൽ കയറ്റിയാൽ അയാൾ അവിടെയിരുന്നു് കഴിയുന്നത്ര ദൂരേയ്ക്കു് നോക്കി മനുഷ്യരാശിക്കു് പ്രയോജനമുള്ള എന്തെങ്കിലുമൊക്കെ ഗഹനമായ ശാസ്ത്രസത്യങ്ങൾ കണ്ടെത്താൻ ശ്രമിക്കും.
പൈതാഗൊറസ് (570 – 495 BC), റ്റ്യുക്കൊ ബ്രാഹ (1546 – 1601), യൊഹാന്നസ് കെപ്ലർ (1571 – 1630), ഗാലീലെയോ ഗാലീലൈ (1564 – 1642), ക്രിസ്റ്റ്യാൻ ഹൊയ്ഹൻസ് (1629 – 1695) ഇത്യാദി ബകന്മാരും ഭീമന്മാരുമെല്ലാമാണു് ഐസക്ക് ന്യൂട്ടൺ (1643 – 1727) പ്രധാനമായും കയറിനിന്ന തോളുകളുടെ രജിസ്റ്റേർഡ് ഉടമകൾ. അവരുടെയെല്ലാം തോളുകളിലിരുന്നു് അച്ചങ്ങായി ഒപ്പിച്ച പണികൾ എന്തെല്ലാമെന്നു് നോക്കാം.
ചക്രവാളം കടന്നുവരുന്ന ഒരു കപ്പലിനെ കടൽത്തീരത്തു് നിന്നുകൊണ്ടു് വീക്ഷിക്കുന്ന ഒരാൾ ആദ്യം കൊടിമരവും ക്രമേണമാത്രം കപ്പലിന്റെ ഉടലും കാണുന്നതിൽ നിന്നും ഭൂമിയുടെ ഗോളാകൃതി നിഗമിക്കാമെന്നു്, പരന്നഭൂമി സിദ്ധാന്തം പഠിപ്പിക്കുന്ന സ്കൂളുകളിൽ പഠിക്കാനുള്ള ഭാഗ്യം സിദ്ധിക്കാത്തവരിൽ ചിലരെങ്കിലും പഠിച്ചിട്ടുണ്ടാവും. ഈ വസ്തുത ഉപയോഗിച്ചു് കടൽത്തീരത്തു് നിൽക്കുന്ന ഒരാൾക്കു് പരമാവധി കാണാൻ കഴിയുന്ന ചക്രവാളത്തിലേക്കുള്ള ദൂരവും കണക്കാക്കാം. ഒരു മട്ടത്രികോണത്തിൽ കർണ്ണനീളത്തിന്റെ (hypotenuse) വർഗ്ഗം മറ്റു് രണ്ടു് വശനീളങ്ങളുടെ (adjacent sides) വർഗ്ഗത്തിന്റെ തുകയ്ക്കു് തുല്യമാണെന്ന പൈതാഗൊറസിന്റെ (Pythagoras) തിയറവും ബൈനോമിയൽ തിയറവും ഉപയോഗിക്കുകയേ വേണ്ടൂ. (ചിത്രം കാണുക).
പൈതാഗൊറസ് തിയറപ്രകാരം: AB² + BC² = (AD + DC)² => AD² + 2AD.DC + DC² (ബൈനോമിയൽ തിയറം)
കഷ്ടി 6400 കിലോമീറ്റർ വരുന്ന ഭൂമിയുടെ റേഡിയസുമായി താരതമ്യം ചെയ്യുമ്പോൾ, മനുഷ്യന്റെ ഏകദേശ ഉയരമായ ഒന്നരമീറ്റർ (DC) വളരെ ചെറുതായതിനാൽ അതിന്റെ വർഗ്ഗമായ DC² പ്രശ്നമില്ലാതെ അവഗണിക്കാൻ കഴിയും. കൂടാതെ, AB = AD ആയതിനാൽ, വെട്ടലിനും ചുരുക്കലിനും ശേഷം, BC² = 2AD.DC, അഥവാ BC = √(2AD.DC) എന്നു് കിട്ടും. = √(2x 6400 x 0,0015). അതായതു്, ഏകദേശം നാലര കിലോമീറ്ററാണു് തീരത്തു് നിൽക്കുന്ന, ശരാശരി ഉയരമുള്ള ഒരു മനുഷ്യനു് കാണാൻ കഴിയുന്ന ചക്രവാളത്തിലേക്കുള്ള പരമാവധി ദൂരം.
ഇതേ ഗണിതം ഉപയോഗിച്ചാണു് നേർരേഖയിലുള്ള ചലനത്തെ, ഗ്രഹങ്ങളുടെ ചലനം പോലെ വൃത്താകൃതിയിലാക്കാൻ വേണ്ട ഒരു ശക്തി ക്രിസ്റ്റ്യാൻ ഹൊയ്ഹൻസ് (Christiaan Huygens) അനുമാനിച്ചതു്. സൂര്യനെ ചുറ്റുന്ന ഭൂമി ഉദാഹരണമായി എടുക്കാം. ആ ഗണിതം എഴുതാനും മനസ്സിലാക്കാനുമുള്ള എളുപ്പത്തിനായി ചിത്രത്തിലെ മട്ടത്ത്രികോണത്തിന്റെ വശങ്ങൾ ഒന്നു് പുനർനാമകരണം ചെയ്യുന്നു:
A = സൂര്യൻ. B = ഭൂമി.
AB = AD = ഭൂമി സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തിന്റെ റേഡിയസ് = R.
BC = ഭൂമി നേർരേഖയിൽ, v വേഗതയിൽ ചലിച്ചിരുന്നെങ്കിൽ t സമയം കൊണ്ടു് പിന്നിടുമായിരുന്ന ദൂരം = v.t
DC = ഭൂമിയ്ക്കു് ഭ്രമണപഥത്തിലേക്കു് മടങ്ങിവരാൻ വേണ്ട ദൂരം = x
(ശ്രദ്ധിക്കുക: 1). ചിത്രത്തിലെ ദൂരങ്ങൾ യഥാർത്ഥദൂരങ്ങളുടെ സ്കെയിലിലല്ല. 2). മുകളിലെ കണക്കിൽ നിന്നും വ്യത്യസ്തമായി, ഇവിടെ നമ്മൾ കണക്കാക്കുന്നതു് BC അല്ല, DC, അഥവാ x ആണു്)
പൈതാഗൊറസ് തിയറപ്രകാരം: R² + v²t² = (R+x)² = R² + 2Rx + x² (ബൈനോമിയൽ തിയറം)
രണ്ടുവശത്തുമുള്ള R²-നെയും, നെഗ്ലിജിബ്ലി ചെറുതായ x²-നെയും ഒഴിവാക്കുമ്പോൾ: v²t² = 2Rx, അഥവാ x = ½ (v²/R) t².
x = ½ (v²/R) t² – (1)
ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതുപോലെ, ബാഹ്യശക്തികളുടെ ഇടപെടലൊന്നും ഇല്ലാതെ നേർരേഖയിൽ യൂണിഫോം ആയി ചലിച്ചുകൊണ്ടിരിക്കുന്ന ഭൂമിക്കു് x ദൂരം സഞ്ചരിച്ചു് വൃത്താകാരമായ ഭ്രമണപഥത്തിലേക്കെത്താൻ ഒരു “ഇടപെടൽ”, ഒരു “ഉൾവലിക്കൽ ശക്തി” (F) ആവശ്യമാണു്.
ബാഹ്യമായ ശക്തിയുടെ ഇടപെടലില്ലാതെ നേർരേഖയിൽ യൂണിഫോം ആയി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പിണ്ഡത്തിനും (m) വേഗതയ്ക്കും (v) മാറ്റം ഉണ്ടാകുന്നില്ലാത്തതിനാൽ, അവ തമ്മിലുള്ള ഗുണനഫലം, അഥവാ, മൊമെന്റം കോൺസ്റ്റന്റ് (c) ആയിരിക്കും. m.v = c. അക്കാലത്തു്, സമയവും പിണ്ഡവുമെല്ലാം മാറ്റമില്ലാത്തവയായി കരുതപ്പെട്ടിരുന്നതിനാൽ, നേർരേഖയിലുള്ള ചലനത്തെ ഒരു ഭ്രമണമാക്കി മാറ്റാൻ വസ്തുവിന്റെ വേഗതയിൽ മാറ്റം സംഭവിക്കണം. ഭ്രമണത്തിൽ മൊമെന്റം (m.v) കോൺസ്റ്റന്റായിരിക്കില്ല എന്നു് ചുരുക്കം. വേഗതയിൽ വരുന്ന മാറ്റത്തിന്റെ നിരക്കാണു് ആക്സെലറേഷൻ (a) എന്നതിനാൽ, F = m.a ആയിരിക്കുമെന്നു് മനസ്സിലാക്കാൻ കഴിയും.
F = m.a – (2)
(വേഗത എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു് മൂല്യവും ദിശയുമുള്ള, vector quantity ആയ velocity-യാണു്, മൂല്യമുള്ള, ദിശയില്ലാത്ത scalar quantity ആയ speed അല്ല.)
ഇനി, ഈ വിഷയത്തിൽ ഗാലീലെയോ ഗാലീലൈ (Galileo Galilei) എന്താണു് പറഞ്ഞിട്ടുള്ളതെന്നു് നോക്കാം:
ഭാരം കൂടിയ വസ്തുക്കൾ താഴേക്കു് വീഴുന്നതു് ഭാരം കുറഞ്ഞ വസ്തുക്കളെക്കാൾ കൂടിയ വേഗതയിലാണെന്ന അരിസ്റ്റോട്ടിലിന്റെ തത്വത്തിനു് ഉലച്ചിൽ തട്ടാൻ തുടങ്ങിയതു് ഒരു ചിന്താപരീക്ഷണം വഴിയായിരുന്നു. ഭാരം കൂടിയതും ഭാരം കുറഞ്ഞതുമായ രണ്ടു് വസ്തുക്കളെ ഒരു ചെറിയ കമ്പിയോ നൂലോ വഴി പരസ്പരം ബന്ധിപ്പിച്ചു് താഴേക്കു് വീഴാൻ അനുവദിച്ചാൽ, അരിസ്റ്റോട്ടിലിന്റെ തത്വപ്രകാരം, ഒരുവശത്തു്, അവ രണ്ടും ചേർന്നതുവഴി ഭാരം വർദ്ധിച്ചതുമൂലം, ഭാരം കൂടിയ വസ്തു വീഴുന്നതിനേക്കാൾ കൂടിയ വേഗതയിൽ അവ ഒരുമിച്ചു് താഴെ വീഴണം. മറുവശത്തു്, അതേ തത്വപ്രകാരം, ഭാരം കുറഞ്ഞ വസ്തുവിനു് സാവകാശമേ വീഴാൻ കഴിയൂ എന്നതിനാൽ, അതുവഴി, ആ വസ്തു ഭാരം കൂടിയ വസ്തുവിൽ ചെലുത്തുന്ന റീറ്റാർഡേഷൻ, ഒരുമിച്ചുള്ള വേഗതയെ പരിമിതപ്പെടുത്തുമെന്നതിനാൽ, അവ ഒരുമിച്ചു് താഴേയ്ക്കു് വീഴുന്നതു്, ഭാരം കൂടിയ വസ്തു ഒറ്റയ്ക്കു് വീഴുന്നതിനേക്കാൾ കുറഞ്ഞ വേഗതയിലാവണം! അതൊരു വൈരുദ്ധ്യമായതിനാൽ, ആ വൈരുദ്ധ്യം മൂലം, വസ്തുക്കളുടെ സ്വതന്ത്രമായ വീഴലിനു് (free fall) വേണ്ടുന്ന സമയവും അവയുടെ ഭാരവും തമ്മിൽ ബന്ധമില്ലെന്നും, വായു മൂലമുള്ള ഘർഷണം പോലുള്ള തടസ്സങ്ങൾ ഇല്ലെങ്കിൽ വസ്തുക്കൾ ഒരേസമയമായിരിക്കണം താഴെ വീഴുന്നതെന്നും ഗാലീലൈ നിഗമിച്ചു. നിഗമനം ശാസ്ത്രീയമായ തെളിവല്ല.
ഫ്രീ ഫാൾ അതിവേഗം സംഭവിക്കുന്ന ഒരു പ്രക്രിയ ആയതിനാൽ, ഇന്നത്തെപ്പോലെ സമയത്തിന്റെ ചെറിയ യൂണിറ്റുകൾവരെ അളക്കാൻ കഴിയുന്നതരം സ്റ്റോപ്പ് വാച്ചുകളൊന്നും ഇല്ലാതിരുന്ന അക്കാലത്തു്, തന്റെ നിഗമനം ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ തെളിയിക്കാൻ ശ്രമിച്ച ഗാലീലെയോ ഗാലീലൈ, ചെരിവും – തന്മൂലം വേഗതയും – യഥേഷ്ടം ക്രമീകരിക്കാൻ കഴിയുന്ന ഒരു ചെരിഞ്ഞ പ്രതലത്തെയാണു് (inclined plane) അതിനായി ഉപയോഗിച്ചതു്. (ചെരിഞ്ഞ പീസ ടവറിൽ നിന്നും വസ്തുക്കൾ താഴേയ്ക്കിട്ടാണു് ഗാലീലൈ തന്റെ ഫ്രീ ഫാൾ നിയമങ്ങൾ കണ്ടെത്തിയതെന്ന കഥ സത്യത്തിൽ ഭോഷ്ക്കാണു്. കാരണം, പീസ ടവറിൽ നിന്നും വേണമെങ്കിൽ വസ്തുക്കൾ താഴേക്കിടാൻ കഴിയുമായിരുന്നു എന്നല്ലാതെ, അതുവഴി അവയുടെ ചലനത്തിന്റെ ഗണിതശാസ്ത്രപരമായ തിട്ടപ്പെടുത്തൽ അക്കാലത്തു് മിക്കവാറും അസാദ്ധ്യമായിരുന്നു.)
ചെരിഞ്ഞ പ്രതലത്തിലൂടെയുള്ള ചലനത്തിന്റെ വെർട്ടിക്കൽ കംപോണെന്റാണു് ഫ്രീ ഫാൾ എന്നതിനാൽ, വീഴുന്ന വസ്തുക്കളുടെ സമയവും (t), ദൂരവും (x), വേഗതയും (v) തമ്മിലുള്ള ബന്ധം നിശ്ചയിക്കാൻ ഗാലീലൈക്കു് കഴിഞ്ഞു. താഴേയ്ക്കു് വീഴുന്ന ഒരു വസ്തു തുല്യസമയാംശങ്ങളിൽ പിന്നിടുന്ന ദൂരം ക്വാഡ്രാറ്റിക്കായി (വർഗ്ഗാനുപാതത്തിൽ) പെരുകുമ്പോൾ (1, 4, 9, 16, 25 …), ആ ദൂരങ്ങൾ തമ്മിലുള്ള വ്യത്യാസം കൂടുന്നതു് കോൺസ്റ്റന്റായാണെന്നു് (3, 5, 7, 9, …) ഗാലീലൈ മനസ്സിലാക്കി. ഈ വ്യത്യാസമാണു് വേഗത. ആ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, ഫ്രീ ഫാൾ സംബന്ധിച്ച തന്റെ രണ്ടു് നിയമങ്ങൾ ഗാലീലൈ ക്രോഡീകരിച്ചു. ഒന്നു്, x = ½at². രണ്ടു്, v = at (a = constant = acceleration).
x = ½at² – (3)
x = ½at², x = ½ (v²/R) t² എന്നീ ഇക്വേഷനുകളിൽ നിന്നും, ½at² = ½ (v²/R) t² ആണെന്നും, തന്മൂലം, a = v²/R ആയിരിക്കണമെന്നും കാണാം.
ഇനി, F = m.a എന്ന ഇക്വേഷനിൽ a-ക്കു് പകരം v²/R ഉപയോഗിക്കുക. അപ്പോൾ, F = m.v²/R എന്നു് കിട്ടും.
R റേഡിയസുള്ള ഒരു വൃത്തത്തിന്റെ ചുറ്റളവു് 2πR ആണു്. ആ വൃത്തത്തെ ഒരു വട്ടം ചുറ്റാൻ ഒരു വസ്തുവിനു് വേണ്ട സമയം T ആണെന്നു് കരുതിയാൽ, ചുറ്റലിന്റെ വേഗത v എന്നതു്, 2πR/T ആയിരിക്കും. അതുപയോഗിച്ചു് F = m.v²/R എന്ന ഇക്വേഷനെ മാറ്റിയെഴുതിയാൽ, ഒരു വസ്തുവിനു് വൃത്താകൃതിയിലുള്ള ഒരു ഭ്രമണപഥത്തിൽ ചലിക്കാൻ ആവശ്യമായ സെൻട്രിപ്പെറ്റൽ ഫോഴ്സ് കിട്ടും. സെൻട്രിപ്പെറ്റൽ ഫോഴ്സിന്റെ ദിശ ഭ്രമണപഥത്തിന്റെ കേന്ദ്രത്തിലേക്കായിരിക്കുമ്പോൾ, അതിനെതിരെ നേർവിപരീതവും തത്തുല്യവുമായി പ്രവർത്തിക്കുന്ന ശക്തിയാണു് സെൻട്രിഫ്യൂഗൽ ഫോഴ്സ്. (കയറിൽ കെട്ടി കറക്കുന്ന ഒരു കല്ലു് പുറത്തേയ്ക്കു് തെറിച്ചുപോകാത്തതു് കയറിലൂടെ കയ്യിലേക്കുള്ള സെൻട്രിപ്പെറ്റൽ ഫോഴ്സ് മൂലവും, കൈവിട്ടാൽ കല്ലു് പുറത്തേക്കു് തെറിച്ചുപോകുന്നതു് സെൻട്രിഫ്യൂഗൽ ഫോഴ്സ് മൂലവുമാണു്.)
ഒരു ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന സെൻട്രിപ്പെറ്റൽ ഫോഴ്സ്, F = [m(2π)²R²]/T²R – (4)
രണ്ടു് ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളുടെ കാര്യത്തിൽ, ഓരോന്നിന്റെയും സെൻട്രിപ്പെറ്റൽ ഫോഴ്സുകളെ (F₁, F₂) വെവ്വേറെ എഴുതിയാൽ:
F₁ = [m₁(2π)²R₁²]/T₁²R₁
F₂ = [m₂(2π)²R₂²]/T₂²R₂
ഇവയെ തമ്മിൽ ഹരിച്ചും, ചുരുക്കിയും F₁/F₂ = m₁R₁/[m₂R₂T₁²/T₂²] എന്നു് റീഅറേഞ്ച് ചെയ്യാം.
F₁/F₂ = m₁R₁/[m₂R₂T₁²/T₂²] – (5)
ഇവിടെയാണു് ഐസക്ക് ന്യൂട്ടനു് റ്റ്യുക്കൊ ബ്രാഹയുടെയും യൊഹാന്നസ് കെപ്ലറിന്റെയും തോളുകൾ സഹായം നല്കിയതു്. വാനഗോളങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ചു് രേഖപ്പെടുത്തിയിരുന്ന ഒരു അസ്ട്രോണമർ ആയിരുന്നു Tycho Brahe. 1601-ൽ ബ്രാഹ അകാലനിര്യാണം പ്രാപിച്ചപ്പോൾ, 1600 മുതൽ ബ്രാഹയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്ന Johannes Kepler ബ്രാഹ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ ശേഖരിച്ച വിവരങ്ങളുടെ ചുമതല ഏറ്റെടുത്തു. ഗ്രഹചലനങ്ങളെ സംബന്ധിച്ച കെപ്ലറുടെ പ്രസിദ്ധമായ മൂന്നു് നിയമങ്ങൾ ബ്രാഹയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടവയാണു്. തന്റെ ജീവിതം നിഷ്ഫലമായെന്നു് വരരുതെന്നു് മരണക്കിടക്കയിൽ ബ്രാഹ കെപ്ലറോടു് നടത്തിയ അപേക്ഷകൂടിയായിരുന്നു ആ മൂന്നു് നിയമങ്ങളുടെ രൂപീകരണം വഴി നിറവേറ്റപ്പെട്ടതു്. ബ്രാഹയുടെ അപാരമായ കാഴ്ചശേഷിയിൽ നിന്നും വ്യത്യസ്തമായി, കെപ്ലറുടെ കാഴ്ചശേഷി പരിതാപകരമായിരുന്നു. പക്ഷേ, ബ്രാഹയുടെ നിരീക്ഷണങ്ങളെ ശാസ്ത്രീയ സമവാക്യങ്ങളായി ക്രോഡീകരിക്കാനുള്ള കഴിവു് കെപ്ലർക്കു് കൂടുതലുണ്ടായിരുന്നു. യാദൃച്ഛികമാവാം, ബ്രാഹയുടെ അസിസ്റ്റന്റായി കെപ്ലർ ചേർന്ന 1600-ൽ തന്നെയാണു് ജൊർഡാനോ ബ്രൂണോയെ കത്തോലിക്കാസഭ ജീവനോടെ ചിതയിൽ ചുട്ടുകൊന്നതും.
കെപ്ലറുടെ ഒന്നാം ഗ്രഹചലനനിയമപ്രകാരം, ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ അതിന്റെ രണ്ടു് ഫോക്കസുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന സൂര്യനെയാണു് ഗ്രഹം ചുറ്റുന്നതു്. കെപ്ലറുടെ മൂന്നാം ഗ്രഹചലനനിയമപ്രകാരം, ഒരു ഗ്രഹത്തിന്റെ ഓർബിറ്റൽ പീര്യഡിന്റെ സ്‌ക്വയർ (വർഗ്ഗം) ആ ഓർബിറ്റിന്റെ “സെമി-മേജർ ആക്സിസിന്റെ” നീളത്തിന്റെ ക്യൂബിനു് (ത്രിവർഗ്ഗം) ആനുപാതികമായിരിക്കും. T² ∼ R³.
ഇതിനെ രണ്ടു് ഗ്രഹങ്ങളിലേക്കു് വ്യാപിപ്പിച്ചാൽ, T₁² ∼ R₁³, T₂² ∼ R₂³ എന്ന അനുപാതങ്ങളിലും, അവ തമ്മിലുള്ള ഹരിക്കൽ വഴി, T₁²/T₂² = R₁³/R₂³ എന്ന ഇക്വേഷനിലും എത്താം.
T₁²/T₂² = R₁³/R₂³ – (6)
മുകളിൽ നമ്മൾ കണ്ട, F₁/F₂ = m₁R₁/[m₂R₂T₁²/T₂²] എന്ന റിലേഷനിലെ T₁²/T₂²-നെ R₁³/R₂³ കൊണ്ടു് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു് വേണ്ട വെട്ടിച്ചുരുക്കലുകൾ നടത്തിയാൽ, F₁/F₂ = [m₁/R₁²] / [m₂/R₂²] എന്ന സമവാക്യമായി.
അങ്ങനെ, പല ഉന്നതരുടെ തോളുകളിൽ നിന്നതിന്റെ ഫലമായി, F₁, F₂ എന്നീ ശക്തികൾ തമ്മിലുള്ള റേഷ്യോയും, അതാതു് ഗ്രഹങ്ങളുടെ പിണ്ഡത്തിനു് അതിന്റെ ഭ്രമണപഥത്തിന്റെ മദ്ധ്യബിന്ദുവിൽനിന്നുള്ള ദൂരത്തിന്റെ വർഗ്ഗവും തമ്മിലുള്ള റേഷ്യോകളുമായുള്ള ബന്ധത്തിലേക്കു് എത്തിച്ചേർന്നപ്പോഴാണു് മരത്തിൽ നിന്നും വീഴുന്ന ആപ്പിൾ ന്യൂട്ടന്റെ ശ്രദ്ധയിൽ പെട്ടതു്. ഭൂമിയ്ക്കു് ആപ്പിളുമായി ഒരു ഇന്ററാക്ഷൻ ഉണ്ടെങ്കിൽ, ആപ്പിളിനു് ഭൂമിയുമായും ഒരു ഇന്ററാക്ഷൻ ഉണ്ടാകണം എന്ന ചിന്തയിലേക്കു് അതുവഴി ന്യൂട്ടൺ എത്തിച്ചേർന്നു. ലോ ഓഫ് യൂണിവേഴ്സൽ ഗ്രാവിറ്റേഷനിലേക്കു് അവിടെനിന്നും പിന്നെ അധികം ദൂരമുണ്ടായിരുന്നില്ല.
ഏതൊരു സമവാക്യത്തിന്റെയും ഇരുവശങ്ങളിൽനിന്നും, ഭിന്നസംഖ്യയുടെ അംശത്തിൽനിന്നും ഛേദത്തിൽനിന്നും തുല്യമായ സംഖ്യകളെ വെട്ടിച്ചുരുക്കാമെന്നപോലെ, അവയെ വിപുലീകരിക്കാനുമാവും. ഉദാഹരണത്തിനു്, [m₁/R₁²] / [m₂/R₂²] എന്ന റേഷ്യോയെ മുകളിലും താഴെയും G എന്ന ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ് കൊണ്ടു് വിപുലീകരിച്ചു് [Gm₁/R₁²] / [Gm₂/R₂²] എന്നാക്കാം. അതുവഴി മൂല്യത്തിൽ മാറ്റമൊന്നും വരുന്നില്ല. സ്ഥിരമൂല്യമായ ഭൂമിയുടെ പിണ്ഡത്തെയും (M) അതുപോലെതന്നെ ആ റേഷ്യോയിൽ തിരുകാം: [Gm₁M/R₁²] / [Gm₂M/R₂²].
F₁/F₂ = [Gm₁M/R₁²] / [Gm₂M/R₂²] – (7)
ഇതിൽ നിന്നും കിട്ടുന്ന, F₁ = Gm₁M/R₁², F₂ = Gm₂M/R₂² എന്നീ സമവാക്യങ്ങളിൽ നിന്നു് സബ്‌സ്‌ക്രിപ്റ്റുകൾ ഒഴിവാക്കിയാൽ, ന്യൂട്ടൺസ് ലോ ഓഫ് യൂണിവേഴ്സൽ ഗ്രാവിറ്റേഷനായി:
F = GmM/R²
ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ് G-യുടെ മൂല്യം കണ്ടുപിടിച്ചതു് ന്യൂട്ടൻ മരിച്ചു് നാലു് വർഷങ്ങൾക്കു് ശേഷം ജനിച്ച ഹെൻറി കാവെൻഡിഷ് (Henry Cavendish) ആണു്. പലരും കരുതുന്നതുപോലെ, ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ് G-യും, ആക്സലറേഷൻ ഡ്യൂ റ്റു ഗ്രാവിറ്റി g-യും ഒന്നല്ല. അവയുടെ മൂല്യവും യൂണിറ്റുകളും തികച്ചും വ്യത്യസ്തമാണു്:
ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ് G = (6,67430 ± 0,00015).10⁻¹¹ m³/kg.sec²
ആക്സലറേഷൻ ഡ്യൂ റ്റു ഗ്രാവിറ്റി g = 9,8067 m/sec²
ന്യൂട്ടൻ എങ്ങനെയാണു് ഗുരുത്വാകർഷണനിയമം കണ്ടെത്തിയതു് എന്നറിയാതെ ലോകസമാധാനികൾ കോടിപതികളാകാതെയിരിക്കുകയോ, സഖാത്തികൾ ചൈനീസ് മതിൽ പണിയാതിരിക്കുകയോ, സഖാക്കൾ പൊട്ടാത്ത ചങ്ങലകൾ തീർക്കാതിരിക്കുകയോ ചെയ്യരുതല്ലോ! ഒരു നല്ല കാര്യത്തിനുവേണ്ടി നീണ്ട പേജുകൾ ടൈപ്പ് ചെയ്തു് വിരലുകൾ വ്രണമാക്കുന്നതിൽ കമ്മ്യൂണിസ്റ്റ് വിപ്ലവമുണ്ടെന്നു് കാൾ മാർക്‌സും പറഞ്ഞിട്ടുണ്ടു്. സന്ദര്‍ഭവശാല്‍, അച്ചങ്ങായി മരിച്ചിട്ടു് ഇന്നേക്കു് 139 വർഷങ്ങളായി. വിശുദ്ധ പള്ളിമണികളേ, സമയം പോകുന്ന പോക്കേ!

March 15 2022 13:04
“യൂദായാ നാട്ടിലെ ഏതു് സുന്ദരിയെയും നിനക്ക് സ്വന്തമാക്കാം; എന്റെ മകളെ ഒഴികെ. അവളെ മറക്കുക! മറക്കാൻ തയ്യാറാണെന്നു് ലോകത്തിന്റെ മുന്നിൽ തുറന്നു് പറയുക! അതല്ല നിന്റെ ഭാവമെങ്കിൽ, രാജനീതിയുടെ ഖഡ്ഗത്തിനിരയായി നിന്റെ ശിരസ്സിവിടെ പിടഞ്ഞുവീഴും!”
“ഇരുമ്പഴികളുടെ ബന്ധനം കൊണ്ടോ, രാജകിങ്കരന്മാരുടെ വാൾമുനകൾകൊണ്ടോ ഒന്നായിച്ചേർന്ന മനസ്സുകളെ പിരിക്കാനാവില്ല തിരുമനസ്സേ! രാജപ്രതാപങ്ങളുടെ മുന്നിൽ അടിയറവു് പറയാനുള്ളതല്ല ഞങ്ങളുടെ നിർമ്മലസ്നേഹം!! ആയിരം സൂര്യചന്ദ്രന്മാർ ഒരുമിച്ചസ്തമിച്ചാലും, ആത്മാവിന്റെ അവസാനത്തിലെ (ബിസ്മി ചൊല്ലിയുള്ള) “അറവിലെങ്കിലും” ജീവന്റെ ഒരു കണിക ബാക്കിനിൽക്കുംവരെ എന്റെ നാവിലൊന്നേ മന്ത്രിക്കൂ: ഞാനിവളെ സ്നേഹിക്കുന്നൂ, സ്നേഹിക്കുന്നൂ, സ്നേഹിക്കുന്നൂ!!!!!!!!!!!!”
March 15 2022 14:41
വ്യക്തിപരമായി പറഞ്ഞാൽ, സ്ത്രീകൾ അവരുടെ തലയോ, മുലയോ, കാലോ, അരയോ, മുക്കാലോ മറയ്ക്കണം എന്ന ഒരു നിർബന്ധവും എനിക്കില്ല. പക്ഷേ, അവർ അവരുടെ സ്വകാര്യമൂലധനമായ “ബൂർഷ്വാ തുരങ്കങ്ങൾ” കഴിയുന്നത്ര മറച്ചുവച്ചാൽ അവർക്കു് നന്നു്.
പിണറായിസ്റ്റ്-കമ്മ്യൂണിസ്റ്റ് ബാറുകളിൽ നിന്നും “KPAC ലളിത-വിപ്ലവഗാനങ്ങൾ” പാടി പുറത്തുവരുന്ന പാമ്പുകൾ, മാളമാണെന്നു് കരുതി, തലചായ്ക്കാനായി, അവിടേയ്ക്കു് ഇഴഞ്ഞുകയറിയാൽ, “വിപ്ലവാനന്തര” നല്ലനാളെകളിൽ കുഞ്ഞിനു് കുപ്പിപ്പാലിനും, അമ്മയ്ക്കു് ചെറുപയർ കിറ്റിനുമായി സോഷ്യലിസ്റ്റ് സ്ത്രീകൾ വരിവരിയായ് നിരനിരയായ് നിരനിരന്നു് നിൽക്കേണ്ടി വന്നുകൂടെന്നില്ല.
March 16 2022 13:17
“ഏറ്റവും പ്രബലമായ ഒരു വിദ്യാർത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിനു് അതിരുവേണ്ടേ? ഏതു് നിലവിട്ടും ആക്ഷേപിക്കാമെന്നാണോ? അതിനു്, അതിനു്, സൂർ അതിനു്, സൂർ അതിനു്, പ്രതിപക്ഷനേതാവിന്റെ സ്ഥാനം ഉപയോഗിക്കാമെന്നാണോ?
ആ പിന്നിൽ നിന്നു് ബഹളം വയ്ക്കുന്നവരുടെ നിലയിലേക്കു് അധഃപതിക്കാൻ പാടുണ്ടോ ബഹുമാന്യനായ പ്രതിപക്ഷനേതാവു്? അതാണോ വേണ്ടതു്?
മുന്നിൽ നിന്നു് “പരനാറി, നികൃഷ്ടജീവി, കുലംകുത്തി” മുതലായ കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഡിപ്ലൊമാറ്റിക്ക് ശ്രേഷ്ഠഭാഷ ഉപയോഗിക്കുകയല്ലേ വേണ്ടതു്?” – കേരളത്തിലെ ആഭ്യന്തരമുഖ്യൻ പിണറായി വിജയൻ.
ആഹഹാ, ആഹഹാ, ആഹഹാ! എന്തൊരു കുളിരു്!! എന്തൊരു കുളിരു്!!! എന്തൊരു മാക്രിസ്റ്റ് വിപ്ലവാത്മകകണ്ണൂർക്കൊലപാതകക്കുളിരു്!!!!
March 16 2022 17:57
എ. എ. റഹിം രാജ്യസഭയിലേക്കു് പോകുന്നത്രെ!
സ്വന്തമായി എയർഫോഴ്സൊക്കെയുള്ള ആളായതുകൊണ്ടു് പരാശ്രയമില്ലാതെ ഹൈ-സ്പീഡിൽ പോക്കുവരവു് നടക്കും.
March 17 2022 11:23
എട്ടുവയസുകാരിയെ അടിസ്ഥാനരഹിതമായി കള്ളിയാക്കിയ, തലച്ചോറിലെ കള്ളത്തരവും സ്റ്റ്യുപ്പിഡിറ്റിയും സമീകൃതമായി കുണ്ടിയിലേക്കൂർന്നിറങ്ങിയതോ എന്നു് സംശയം ജനിപ്പിക്കുന്ന ഒരു “പിങ്കിപ്പൗലോസ്” ആ കുഞ്ഞിനു് ഒന്നരലക്ഷം രൂപ മാനനഷ്ടം നൽകണമെന്ന കോടതിവിധിക്കെതിരെ കേരളസർക്കാർ അപ്പീൽ പോകുമത്രെ!
പോകണം, പോകണം, പോകാതിരിക്കരുതു്!
കേരളജനതയെ അച്ചൂടും മുച്ചൂടും ശശിയാക്കി, ശശികളെ ശരിയാക്കി, കമ്മ്യൂണിസ്റ്റ് തമ്പ്രാക്കൾ, അട്ടപ്പാടി മധു മോഡലിൽ, നട്ടെല്ലിലേക്കു് മെലിഞ്ഞൊട്ടിയ അവരുടെ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് കോടിയേരിയൻ സമത്വസുന്ദരവയറുകൾ, “ഏതെടുത്താലും പത്തുരൂപാ” കൈലിമുണ്ടുകളാൽ വരിഞ്ഞുമുറുക്കിയുടുത്തും, ഭീഷണി-ബക്കറ്റ് പിരിവുകൾ നടത്തിയും, “ഹൈസ്പീഡ്” നവോത്ഥാനപദ്ധതികളിലൂടെയുള്ള കമ്മീഷൻ ഒപ്പിക്കൽ വഴിയും ജനകീയമായി സ്വരൂപിച്ച കോടികൾകൊണ്ടു്, പഞ്ചനക്ഷത്രഹോട്ടലുകളിൽ ഇളിച്ച പല്ലുകളുമായി (എന്റെ ഒറിജിനൽ ഭാഷയിൽ പറഞ്ഞാൽ, “തൊലിച്ച” പല്ലുകളുമായി) സമ്മേളിച്ചു്, ലോകസമാധാനം സംസ്ഥാപിച്ചു്, “ഇടതുപക്ഷസർക്കാർ” എന്ന വ്യാജനാമത്തിൽ, പക്കാ ക്രിമിനൽപക്ഷമായ പിണറായിയൻ മാഫിയാ സർക്കാർ ഒണ്ടാക്കിയെടുത്ത “ജനപക്ഷസർക്കാർ” എന്ന റെപ്യുട്ടേഷൻ തകർക്കാൻ ഒരു കുഞ്ഞിനെയും അനുവദിക്കരുതു്.
വ്യാജ വാഗ്ദാനങ്ങളാലും, വ്യാജ കണക്കുകളാലും, വ്യാജ സത്യവാങ്മൂലങ്ങളാലും, വ്യാജ പ്രോജക്റ്റ് റിപ്പോർട്ടുകളാലും, ജനത്തെ കണ്ണുവെട്ടിച്ചും കബളിപ്പിച്ചും മുതലുണ്ടാക്കി സ്വന്തം കമ്മ്യൂണിസ്റ്റ് വളിവയറുകളെ “മഹോന്നതോദരം” ആക്കി വിലസുന്നതിനേക്കാൾ ഭേദം, അതിരാവിലെ, കൊച്ചുവെളുപ്പാൻ കാലത്തു്, ദിനേശ് ബീഡിയുടെ ധൂമപടലസമൃദ്ധിയിൽ മുക്കിത്തൂറിയശേഷം വിപ്ലവകരമായി ആസ്വദിക്കുന്ന കമ്മ്യൂണിസ്റ്റ് ” ചായയ്ക്കും പരിപ്പുവടയ്ക്കും” പകരം, പ്രതിലോമകരമായി പിന്നോട്ടു് തിരിഞ്ഞിരുന്നു്, താൻ തൂറിയതിനെ താൻതന്നെ ചൂടോടെ വാരിവാരി തിന്നുന്നതാണു്!
പരനാറികളോടും നികൃഷ്ടജീവികളോടും കുലംകുത്തികളോടുമുള്ള അപേക്ഷ: Please forgive me my political incorrectness!
That’s all for the present, Your Honour!
March 18 2022 15:12
കേരളത്തിലെ അമാക്രികളായ ജനം ചോദിക്കുന്നു: “സമാധാനപരമായി പ്രതിഷേധിച്ച ഒരു സ്ത്രീയെ തെരുവിലൂടെ വലിച്ചിഴക്കാൻ പുരുഷപ്പോലീസിനു് അധികാരമുണ്ടോ?”
അപ്പോൾ, അവരോടുള്ള എന്റെ മൂന്നു് ചോത്തിയങ്ങൾ ഇവയാണു്:
ചോത്തിയം ഒന്നു്: ആ സ്ത്രീയെ വലിച്ചിഴച്ചതു് വനിതപ്പോലീസായിരുന്നെങ്കിൽ, ഉപ്പും മുളകും മഞ്ഞളും മല്ലിയുമെല്ലാം ചേരുംപടി ചേർന്നു് പോലീസിന്റെ വലിച്ചിഴക്കൽ മഹാമഹം ബീഫ് ഫെസ്റ്റ് പോലെ വൻവിജയം ആകുമായിരുന്നു എന്നാണോ?
ചോത്തിയം രണ്ടു്: ആരോടാണു് പ്രഫുത്തജനതയേ, നിങ്ങൾ “പോലീസ് രാജ്” സംബന്ധമായ നിങ്ങളുടെ ഈ ചോത്തിയം ചോദിക്കുന്നതു്? റൗഡിയെക്കണ്ടു് പേടിച്ചു് സ്റ്റേഷനിൽ കയറി വാതിലടച്ചിരുന്ന പോലീസിനെപ്പറ്റി ചോദിക്കുമ്പോൾ, “ഒളിച്ചിരിക്കുന്നതു് നിങ്ങൾ കണ്ടോ” എന്നു് വിഡ്ഢിച്ചിരിയുടെ അകമ്പടിയോടെ എമണ്ടൻ മറുചോദ്യം ചോദിച്ചു്, “ഫയൽവാൻ ജയിച്ചേ” എന്ന കുട്ടിക്കുരങ്ങന്മാരുടെ ആവേശഭരിതമായ ആർപ്പിടൽ കേട്ടു് ആനന്ദമൂത്രം പൊഴിക്കുന്ന ആഭ്യന്തരമന്ത്രിയോടോ?
ചോത്തിയം മൂന്നു്: പ്രതിയോഗിയെ കൽമഴുവിനു് കോൾഡ് ബ്ലഡഡായി വെട്ടിക്കൊന്ന കേസിൽ പ്രതിക്കൂട്ടിൽ കയറിയ ഒരു ക്രിമിനൽമനസ്ക്കനെ സമൂഹത്തിന്റെ പിടലിയിലേക്കു് തള്ളിക്കയറ്റി, പുരുഷപ്പോലീസിന്റെയും വനിതപ്പോലീസിന്റെയുംമേൽ അധികാരം നൽകി “ലോകനായകനും, കാരണഭൂതവുമായി” വാഴിച്ചവരും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അരിവാളോ വടിവാളോ കൈപ്പത്തിയോ കോണിയോ ഏണിയോ തോണിയോ പോലുള്ള പാർട്ടിപ്പടങ്ങൾ കാണാതെ വോട്ടുചെയ്യാൻപോലും കഴിയാത്തവിധം കംപ്ലീറ്റ്ഊളകളായിരുന്നിട്ടും, “സമ്പൂർണ്ണസാഷ്കരർ” എന്നു് ഘോഷിക്കാനോ, ലോകത്തിലെ നംബർ വൺ പ്രഫുത്തരെന്നു് മുടക്കമില്ലാതെ വിജൃംഭിക്കാനോ ഉളുപ്പും അറപ്പും ഇല്ലാത്തവരുമായ നിങ്ങൾക്കു് എന്തർഹതയാണു്, എന്തവകാശമാണു്, എന്തു് ധാർമ്മികതയാണു് നീതിന്യായസംബന്ധമായ അതുപോലൊരു ചോത്തിയം ചോദിക്കാനുള്ളതു്?
March 19 2022 08:39
ഓന്തുകൾ നിറം മാറ്റി, അരണകൾ എല്ലാം മറന്നു. ഇപ്പോൾ സ്വന്തം പേരുപോലും ഓർമ്മയില്ലത്രെ!
മലയാളി ഡാ! പ്രഫുത്തൻ ഡാ!
March 19 2022 11:16
“ദിലീപിനെ എവിടെയും ന്യായീകരിച്ചിട്ടില്ല. ജയിലിൽ പോയി കണ്ടതു് യാദൃച്ഛികമായി.” – ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്.
ഹോളണ്ടും ജപ്പാനുമടക്കമുള്ള ഭൂലോകമെങ്ങും കാരണഭൂതമായി വിളങ്ങീടും ഇരട്ടചങ്കൻ പിണറായി വിജയൻ സഖാവിന്റെ “കടക്കു് പുറത്തു്” സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ്-കണ്ണൂരിസ്റ്റ് ജനകീയഭരണത്തിൽ യാദൃച്ഛികതയ്ക്കുപോലും ഭ്രാന്തു് പിടിക്കും. അതിൽ അത്ഭുതമില്ല. പിടിച്ചില്ലെങ്കിലേ “അൽ-ഭൂതം”-മുള്ളൂ.
March 19 2022 11:47
“നുറുക്ക് ഗോതമ്പ് ഉണ്ടോ.? എങ്കിൽ നുറുക്ക് ഗോതമ്പു മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കിയെടുക്കൂ.. 😳😋 വായിൽ വെള്ളമൂറും.!!
- ഇന്നു് ഫെയ്‌സ്ബുക്ക് വകയായി എനിക്കു് കിട്ടിയ സജഷൻ. (True Copy and True Paste)
- നുറുക്കു് ഗോതമ്പില്ല. സോറി. നിങ്ങളെ ഖേദിപ്പിക്കേണ്ടിവന്നതിൽ ഞാൻ ഹൃദയഭേദകമായി ഖേദിക്കുന്നു.
March 19 2022 17:17
സിൽവർ ലൈൻ പിണറായിയുടെ സ്വപ്നമാണെന്നും മറ്റുമുള്ള തെറ്റിദ്ധാരണകൾ ശുദ്ധമനസ്കരായ ചില മനുഷ്യർ ഇപ്പോഴും വച്ചുപുലർത്തുന്നുണ്ടു്. അല്ല, ഒരിക്കലുമല്ല! കേരളത്തിലെ മറ്റേതൊരു കള്ളക്കമ്മ്യൂണിസ്റ്റ് “വികസന”പദ്ധതിവഴിയുമെന്നപോലെ, സിൽവർലൈൻ പദ്ധതിവഴിയും, ജനത്തെ വാചകമടികളാൽ മയക്കി കബളിപ്പിച്ചു് സ്വന്തം കീശയിലാക്കാൻ കഴിയുന്ന കമ്മീഷൻ, അതാണു്, അതു് മാത്രമാണു്, പണത്തിനുവേണ്ടി ഏതു് പിണത്തിന്റെ നെഞ്ചത്തും കയറിനിന്നു് സംഹാരതാണ്ഡവമാടാൻ മടിയില്ലാത്തവനെന്നു് പലവട്ടം തെളിയിച്ചിട്ടുള്ള പിണറായിയെ, മാറിമാറി വന്ന പ്രജാപതികൾ വെള്ളാനകളെയും അമ്പലക്കാളകളെയും തീറ്റിപ്പോറ്റാനായി മാത്രം വാങ്ങിക്കൂട്ടിയ കടത്തിൽ മുങ്ങിത്താഴുന്ന കേരളത്തിന്റെ ഇന്നത്തെ സാമൂഹികവും സാമ്പത്തികവും സാങ്കേതികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങളിൽ അനാശാസ്യമോ അസംബന്ധം പോലുമോ ആയ ആ പദ്ധതിയിൽ കടിച്ചുതൂങ്ങാൻ പ്രേരിപ്പിക്കുന്നതു്. ഏതു് വിഷയത്തിലും എല്ലാം തികഞ്ഞ വിദഗ്ദ്ധർ എന്നു് സ്വയം ഭാവിക്കുന്ന കൂതറകളായ കുറേ കൂവൽ തൊഴിലാളികളാണു് സിൽവർലൈൻ പദ്ധതി എന്ന പിണൂവിയൻ തൊഴുത്തിലെ കറവപ്പശുവിനു് ജനത്തിന്റെ ചെലവിൽ പുല്ലും വൈക്കോലും, വെള്ളവും കാടിയും ശേഖരിക്കുന്ന വിപ്ലവകാരികളും സമരസന്നദ്ധരും വിനീതവിധേയരുമായ പശുപാലകർ.
വലിയ വായിൽ പ്രഖ്യാപിക്കപ്പെട്ടവയോ, പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവയോ, അന്ത്യശ്വാസം വലിച്ചു് ഏറിയോ കുറഞ്ഞോ ദ്രവിച്ചുകൊണ്ടിരിക്കുന്നവയോ ആയ “വികസനപദ്ധതികൾ” ഇന്നു് കേരളത്തിൽ നേരിടുന്ന ജീർണ്ണാവസ്ഥകളെപ്പറ്റി നേരിയ ഗ്രാഹ്യമെങ്കിലുമുള്ള ആർക്കെങ്കിലും, സിൽവർ ലൈൻ പദ്ധതിയെ, താനൊരു പുള്ളിപ്പുലിയാണെന്നു് കരുതുന്ന, ഷോക്കടിപ്പിച്ചിട്ടും വലിയ കാര്യമൊന്നുമില്ലാത്ത നിലയിലെത്തിയ ഏതോ ഭ്രാന്തൻചുണ്ടെലിയുടെ അവികസിതമനസ്സിൽ, പ്രാകൃതചിന്തയിൽ, കമ്മ്യൂണിസ്റ്റ് പച്ചയെപ്പോലെ പൊട്ടിമുളച്ച ഒരു വികൃതസ്വപ്നം എന്നല്ലാതെ വിശേഷിപ്പിക്കാൻ കഴിയുമെന്നു് തോന്നുന്നില്ല.
മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രൊപ്പഗാൻഡയെ മനുഷ്യരാശിയുടെ അന്തിമവിമോചനത്തിനുള്ള ശാസ്ത്രീയവും, രാഷ്ട്രീയവുമായ രക്ഷാമാർഗ്ഗമായി തെറ്റിദ്ധരിച്ചു്, മുദ്രാവാക്യങ്ങളുടെ പിന്നാലെ റോബോട്ടുകളെപ്പോലെ യാന്ത്രികമായി ചലിക്കുന്ന ഐഡിയൊളോജിക്കൽ സോംബികൾക്കു് മനുഷ്യസാധാരണമായ രീതിയിൽ, മനുഷ്യരുടെ പൊതുനന്മയ്ക്കുതകുന്ന സ്വപ്നങ്ങൾ കാണാനുള്ള വൈകാരികശേഷിയോ ഹൃദയശുദ്ധിയോ ഉണ്ടാകുമെന്നു് കരുതുന്നതാണു് അബദ്ധം. ചോരകുടിക്കുന്ന രക്തരക്ഷസ്സുകൾ അവരുടെ ദൃഷ്ടിയിൽ ലോകസമാധാനത്തിന്റെ വെള്ളരിപ്രാവുകളായിരിക്കും.
March 21 2022 11:47
ജപ്പാനിൽ ബുള്ളറ്റ് ട്രെയിനുകൾ മാത്രമല്ല, ടോയോട്ട, ഹോണ്ഡ, മിറ്റ്സുബിഷി, ഹിറ്റാച്ചി, നിപ്പൺ, സോണി, പാനസോണിക്ക് തുടങ്ങിയ, ഗ്ലോബൽ പ്ലെയേഴ്‌സായ എത്രയോ വൻകിട കമ്പനികളുമുണ്ടു്.
ജർമ്മനിയിൽ ഓട്ടോബാനുകളും, ഇന്റർസിറ്റി എക്സ്പ്രസ്സുകളും മാത്രമല്ല, ഓട്ടോമോട്ടീവ്, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ മുതലായ സെക്ടറുകളിൽ പ്രവർത്തിക്കുന്ന എത്രയോ ലോകോത്തരകമ്പനികളുമുണ്ടു്. (ഉദാ. ഫോൾക്സ് വാഗൺ, ഡൈമ്ലർ, BMW, ത്യുസ്സൻ-ക്രുപ്പ്, BASF, സീമെൻസ് … …)
ഹൈസ്പീഡ് യാത്രാസൗകര്യങ്ങളുള്ള, US-അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, സ്വീഡൻ, ചൈന, എണ്ണപ്പണമുള്ള ഗൾഫ് മുതലായ രാജ്യങ്ങളുടെ കാര്യവും അങ്ങനെതന്നെ. അത്തരം സൗകര്യങ്ങൾ അഫോർഡ് ചെയ്യാൻ മതിയായ സാമ്പത്തികശേഷിയും സാങ്കേതികവൈദഗ്ദ്ധ്യവും തൊഴിൽശക്തിയുമെല്ലാം അവർക്കുണ്ടു്.
ഹൈസ്പീഡ് യാത്രാസൗകര്യത്തിന്റെ കാര്യത്തിലായാലും, വലുതും ചെറുതുമായ വ്യവസായങ്ങളുടെ കാര്യത്തിലായാലും കേരളവും അതുപോലെ വികസിക്കണമെന്നാണെന്റെ പക്ഷം.
പക്ഷേ, അതിലൊരു പ്രശ്നമുള്ളതു്, അവിടങ്ങളിലൊന്നും, വ്യവസായസംരംഭത്തിന്റെ തുടക്കം, തുടർന്നു് വെള്ളക്കോളർ സാറന്മാർക്കു് കൈക്കൂലി, ചുവപ്പൻ കോളർ റൗഡികൾക്കു് നോക്കുകൂലി, കൂലിപ്പട്ടാളത്തിന്റെ സിന്താവാ വിളി, കൊടികുത്തൽ, ഒടുക്കം പൂട്ടിക്കെട്ടിക്കൽ ഇത്യാദി വികസനപരവും പുരോഗമനപരവും വിപ്ലവകരവുമായ കാര്യപരിപാടികൾ തിരികൊളുത്തി ഉദ്ഘാടനം ചെയ്തശേഷം, വെള്ളതേച്ച ശവക്കല്ലറകളെപ്പോലെ, ശുഭ്രവസ്ത്രധാരികളായി തെക്കുവടക്കോടി പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി നക്കിത്തിന്നാനായി “സെമി-ഹൈസ്പീഡ് സിൽവർലൈൻ” പോലുള്ള വികസിപ്പിക്കലുകൾ, കമ്മീഷൻ ലാക്കാക്കി വിളംബരം ചെയ്യുന്ന “പരനാറി-നികൃഷ്ടജീവി-കുലംകുത്തി” മോഡൽ മെഗലോമാനിയാക്കുകളായിരുന്നില്ല ഭരണത്തിന്റെ ചുക്കാൻ പിടിച്ചിരുന്നതു്.
ആദ്യം സിൽവർലൈൻ, പിന്നെ വ്യവസായം എന്ന ക്രമത്തിൽ സാമൂഹികവികസനം സാദ്ധ്യമാക്കാമെന്നു് ജനത്തോടു് പ്രസംഗിക്കാൻമാത്രം ഉളുപ്പില്ലായ്മ അവർക്കോ, അത്തരം വിടുവായത്തം മുഖവിലയ്ക്കു് വാങ്ങി കിറ്റിനോടൊപ്പം തൊണ്ടതൊടാതെ വിഴുങ്ങാൻമാത്രം സാക്ഷരതയും പ്രബുദ്ധതയും ബുദ്ധിജീവിനാട്യവും ആ നാടുകളിലെ ജനങ്ങൾക്കോ ഉണ്ടായിരുന്നില്ല.
ഏതു് മല്ലുവിനും സുപരിചിതമായ മൂന്നു് പഴഞ്ചൊല്ലുകളിലേയ്ക്കു് സില്മാ മോഡലിൽ ഒരു ഫ്ലാഷ്ബായ്ക്ക്:
- മടിയിൽ കനമില്ലാത്തവനു് വഴിയിൽ പേടിക്കാനില്ല.
- ആന മുക്കുന്നതു് കണ്ടു് അണ്ണാൻ മുക്കരുതു്.
- വാശിക്കു് വളി വിട്ടാൽ കൊതം പുണ്ണാക്കാം, അത്രതന്നെ!
March 22 2022 10:54
“നരേന്ദ്ര മോദി R.S.S.-കാരനാണു്.” – പിണറായി വിജയൻ.
പിണറായി വിജയൻ C.P.I. (M)-കാരനാണു്.
അബ്ദുന്നാസർ മഅ്ദനി P.D.P.-കാരനാണു്.
ജോസ് കെ. മാണി K.C.(M)-കാരനാണു്.
കാനം രാജേന്ദ്രൻ C.P.I.-കാരനാണു്.
എ. കെ. ശശീന്ദ്രൻ N.C.P.-കാരനാണു്.
കെ. സി. വേണുഗോപാൽ I.N.C.-കാരനാണു്.
പി. കെ. കുഞ്ഞാലിക്കുട്ടി I.U.M.L. കാരനാണു്.
എന്തു് ചെയ്യുമെന്നു് പറ! ഇതിനൊക്കെ ആരു് സമാധാനം പറയും?
March 22 2022 11:41
ആളകലം പാറവെടിയേയ് !!
മന്ത്രിപുംഗവൻ സജി ചെറിയാൻ ബഫൂൺ സോണിലാണു്!!!
March 23 2022 08:50
“പാടത്തു് പണി, വരമ്പത്തു് കൂലി.” – കോടിയേരി ബി.
“ജനത്തോടു് യുദ്ധത്തിനില്ല.” – ബി. കോടിയേരി.
മഹാമനസ്കനായ ഇരുവള്ളത്തിലാശാന്റെ വയറുനിറയെ ജനത്തോടുള്ള പ്രതിബദ്ധതയാണു്.
March 23 2022 08:57
പുരോഗമേനിയാക്കുകളായ മല്ലൂസിന്റെ തലനിറയെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസാണു് (AI).
കൃത്രിമബുദ്ധി മനുഷ്യരെ പാഷാണത്തിൽ കൃമികളാക്കുമെന്നു് NASA.
March 23 2022 11:07
കളിക്കണമെന്നു് തോന്നുമ്പോൾ വെളിയിലിറങ്ങി വഴിയിലൂടെ പോകുന്ന ഏതെങ്കിലുമൊരു സുന്ദരിക്കൊച്ചിനോടു് “എനിക്കു് കളിക്കണം” എന്നു് ഭവ്യതയോടെ പറയുന്നതാണു് എന്റെ രീതി. അവൾ ചൂണ്ടിക്കാണിക്കുന്ന ദിശയിൽ നടന്നു് പബ്ലിക് പ്ലേ ഗ്രൌണ്ടിലെത്തി മനസ്സിനിണങ്ങുംവിധം ഞാൻ ചുട്ടിയും കോലും കളിക്കും.
March 23 2022 12:22
“കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. കല്ലു് തീർന്നാൽ മറ്റു് സംസ്ഥാനങ്ങളിൽ നിന്നു് കൊണ്ടുവരും.” – കോടിയേരി ബാലകൃഷ്ണൻ.
അതിനുവേണ്ടി മറ്റു് സംസ്ഥാനങ്ങളിലേയ്ക്കൊന്നും പോകേണ്ട കാര്യമില്ല സഖാവേ! കേരളജനതയുടെ ചെലവിൽ നിങ്ങൾ മാക്രിസ്റ്റ്-കംണിഷ്ട് നേതാക്കൾ നിങ്ങളുടെ “സ്വകാര്യമൂലധനമായ” വൃക്കകളിൽ ശേഖരിച്ചിരിക്കുന്ന “റീനൽ കാൽക്യുലൈയും”, നിങ്ങളുടെ മൂത്രാശയങ്ങളിൽ സമാഹരിച്ചിരിക്കുന്ന “ബ്ലാഡർ കാൽക്യുലൈയും”, കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഒരു “പിണൂവിയൻ ഓപ്പറേഷൻ കെ-റെയിൽ സിൽവർലൈൻ” വഴി പുറത്തെടുത്താൽ, കേരളത്തിലെന്നല്ല, ഭാരതം മുഴുവൻ മഞ്ഞക്കല്ലുകൾ സ്ഥാപിക്കാൻ വേണ്ടതിലും കൂടുതൽ കല്ലുകൾ ലഭിക്കും.
March 24 2022 09:53
വെളുത്തേടനോടു് വേഷ്ടി വാടകയ്ക്കുവാങ്ങി അവനും ക്ഷണിക്കപ്പെട്ടിട്ടുള്ള കല്യാണസദ്യക്കുപോയാൽ, എവിടെയെങ്കിലും ഒന്നു് ചന്തി കുത്താൻ അവൻ സമ്മതിക്കില്ല എന്നൊരു തമാശ ബാല്യത്തിൽ അപ്പൻ പറഞ്ഞു് കേട്ടിട്ടുണ്ടു്. “ഇരിക്കല്ലെ ഇരിക്കല്ലെ, മുണ്ടു് മുഷിയും മുണ്ടു് മുഷിയും” എന്ന താക്കീതുമായി അവൻ സ്ഥിരം പിന്നാലെയുണ്ടാവും. (ഈ കിസ്സ മുൻപൊരിക്കലും ഞാൻ പറഞ്ഞിരുന്നു എന്നാണോർമ്മ.)
കിറ്റുവാങ്ങി പിണറായി വിജയനെ ജയിപ്പിച്ച കേരളത്തിലെ സമ്മതിദായകരുടെ അവസ്ഥയും അതിൽ നിന്നും ഒട്ടും ഭിന്നമല്ലെന്നാണു് കേൾക്കുന്നതു്. “കിറ്റുവാങ്ങി നക്കിയില്ലേ? കിറ്റുവാങ്ങി നക്കിയില്ലേ?” എന്ന ഒരേ ഹ്യുമിലിയേഷനുമായി, അന്നദാതാവും കിറ്റുദാതാവും, ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതവുമായ പിണറായി വിജയന്റെ “ഡൈഹാർഡ്” അടിമകൾ, ആ ഹതഭാഗ്യരുടെ പുറകെ “വടിയേൽ പാമ്പുപോലെ” കൂടിയിരിക്കുകയാണത്രെ! പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയാതെ, പാർട്ടിയുടെ സമ്മതിദാനാധിഷ്ഠിതമായ “ജീവകാരുണ്യപ്രവൃത്തികളിൽ” കൊണ്ടുപോയി തലവച്ചാൽ പിടിക്കേണ്ടിവരുന്ന ഓരോരോ ഗുലുമാലുകൾ!
എന്നാപ്പിന്നെ അനുഭവിച്ചോട്ടോ!!
താങ്ങാനാവാത്ത അപമാനഭാരം മൂലം കിറ്റുവാങ്ങിയവരിൽ പലരും കിറ്റിന്റെ വില മുതലും പലിശയുമായി പിണറായിയുടെ ഭണ്ഡാരത്തിലേക്കു് തിരിച്ചടച്ചു് രസീതു് വാങ്ങാൻ തയ്യാറാകുന്നതായും റിപ്പോർട്ടുകളുണ്ടു്.
March 26 2022 12:32
ഒരു പിണറായി വിജയനെ കേരളത്തിന്റെ മുഖ്യമന്ത്രി കം ആഭ്യന്തരവകുപ്പു് മന്ത്രിയായും, ഒരു ശിവൻകുട്ടിയെ കേരളത്തിന്റെ വിദ്യാഭ്യാസവകുപ്പു് മന്ത്രിയായും, ഒരു എം. എം. മണിയെ കേരളത്തിന്റെ വൈദ്യുതിവകുപ്പ് മന്ത്രിയായും, ഒരു വീണാ ജോർജ്ജിനെ ആരോഗ്യവകുപ്പ് മന്ത്രിയായും, ഒരു ജോൺ ബ്രിട്ടാസിനെ രാജ്യസഭാംഗമായും തെരഞ്ഞെടുക്കാൻ ഉളുപ്പു് തോന്നാത്ത ഒരു പ്രബുദ്ധസമൂഹത്തിനു്, ഒറ്റ വർഷം കൊണ്ടു് തന്റെ ആസ്തി മുപ്പത്തിരണ്ടു് ലക്ഷത്തിൽ നിന്നും അഞ്ചു് കോടിയിലേക്കു്, കേരളത്തെ “കെ-റെയിൽ” എന്നപോലെ, അതിശയകരമായി “വികസിപ്പിക്കാൻ” കഴിഞ്ഞ ഒരു മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് “വലവീശൽ വകുപ്പു് ” മന്ത്രി സജി ചെറിയാനെയും താങ്ങാൻ കഴിയും, “കഴിയണം”.
ഇനി, അതിനുള്ള കഴിവു് തങ്ങൾക്കുണ്ടോ എന്നൊരു ഭയം സാക്ഷരരും ലോകത്തിലെ നംബർ വണ്ണുകളുമായ മല്ലുക്കൾക്കുണ്ടെങ്കിൽ, ആ ഭയം അറ്റമില്ലാതെ, നിശ്ശേഷമായി ദൂരീകരിക്കുന്നതിനുവേണ്ടിയാണു്, യുഗേ യുഗേ മാത്രം സംഭവിക്കുന്ന അവതാരങ്ങളിലെ പതിമൂന്നാമത്തെ അവരാതമായി സാക്ഷാൽ ഇരട്ടച്ചങ്കൻ പിണറായി വിജയൻ ഭൂവിൽ ജന്മമെടുത്തിരിക്കുന്നതു്!
“ബാല-ശ്രീമതി” മോഡൽ പാർട്ടിക്കോടതികളുടെ വിനീതവിധേയ കമ്മ്യൂണിസ്റ്റ് പങ്കാളിത്തത്തോടെ അദ്ദ്യം ആ ചുമതല നിർവ്വഹിച്ചിരിക്കും, നിറവേറ്റിയിരിക്കും! കാരണം, അനുഭവജ്ഞാനപരമായി, അദ്ദ്യം ഒരു കാര്യം പറഞ്ഞാൽ ഇതുവരെ അതു് തൊലിഞ്ഞതായിരുന്നിട്ടുണ്ടു്, മേലിലും അങ്ങനെതന്നെ തൊലിഞ്ഞതായിരിക്കുകയും ചെയ്യും!!!
March 27 2022 10:41
അന്ധർ അന്ധരെ നയിക്കുന്ന അവസ്ഥ എന്നു് കേട്ടിട്ടുണ്ടു്. തങ്ങൾ നയിക്കപ്പെടുന്നതു് അന്ധരാലാണെന്നു് അറിയാൻ കഴിയാത്ത അന്ധരെ അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.
പക്ഷേ, കെ-റെയിൽവക സെമി ഹൈസ്പീഡ് സിൽവർലൈൻ പദ്ധതിയെപ്പറ്റി, കൊടിയേറ്റം സിനിമയിൽ ഗോപി വിസ്മയപ്പെടുന്നതുപോലെ, “എന്തൊരു സ്പീഡ്” എന്നു് ആരും അന്തം വിട്ടുപോകുന്നത്ര ഹൈ സ്പീഡുള്ള എന്തോ ബല്യൊരു സംഭവമാണെന്നല്ലാതെ, ഒരു ചുക്കും അറിയാത്ത ബോധശൂന്യരാണു് തങ്ങളുടെ സ്വകാര്യഭൂമിയിൽ അതിക്രമിച്ചുകയറി കുഴികുത്തി കെ-റെയിൽ കുറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തങ്ങളെ ബോധവത്കരിക്കാനെത്തുന്ന മൈസ്രേട്ടുകളെന്നു്, പ്രബുദ്ധരെന്നും സാക്ഷരരെന്നും സ്ഥിരം വീമ്പിളക്കുന്നവർ എന്ന നിലയിൽ, ഒരു മിനിമം ബോധമെങ്കിലും ഉണ്ടാകാൻ ബാദ്ധ്യതയുള്ള കേരളീയർക്കു് മനസ്സിലാകുന്നില്ലെങ്കിൽ, അതിന്റെ എല്ലാ പരിണതഫലങ്ങളും പൂർണ്ണമായും അവർതന്നെ ഏറ്റെടുക്കേണ്ടതുണ്ടു്.
ഒടുക്കം പീലാത്തോസിനെപ്പോലെ കൈകഴുകി മായ്ക്കാവുന്നതല്ല ബുദ്ധിശൂന്യത വരുത്തിവയ്ക്കുന്ന പാപക്കറകൾ.
March 29 2022 14:38
CPI (M) വിശദീകരണയോഗം, അഥവാ “വിപുലീകരണയോഗം”
വിഷയം: (എന്റെ) പുതുതലമുറക്കായി “എനക്കു്” വേണം കൈനിറയെ കായും, അതിനായി കെ-റെയിലും, സിൽവർലൈനും!!
CPI (M) ജില്ലാ കമ്മറ്റി അംഗങ്ങളും പലയിനം ഛോട്ടാ CPI (M) കമ്മറ്റി സഹാക്കളും യോഗത്തിൽ സ്റ്റേജ് പങ്കിടുന്നു! യോഗത്തിൽ, മാക്രിസ്റ്റ്-പിണുവിസ്റ്റ് മോഡലിൽ, കെ-റെയിൽ ബൂർഷ്വാ ക്യാപ്പിറ്റൽ എങ്ങനെ, അടിസ്ഥാനപരമായി കൂലിത്തൊഴിലാളിപ്പാർട്ടിയായ CPI (M)-ലെ കൂട്ടിക്കൊടുപ്പുകാർ തമ്മിൽത്തമ്മിൽ ജനകീയമായി പങ്കിടുന്നുവെന്നു്, ആഗോളമുതലാളിത്തവിഷയപണ്ഡിതൻ സഖാവു് പി.രാജീവിന്റെ പ്രത്യയശാസ്ത്രീയവും വിപ്ലവകരവുമായ ഭാഷയിൽ ആർക്കും മനസ്സിലാകുംവിധം യുക്തിഭദ്രമായി വിശദീകരിക്കുന്നു!!
സന്ദർശിക്കുക! സഹകരിക്കുക! ജനകീയമായ വെടിയിറച്ചി അരിവാളിനു് വെട്ടിക്കീറിപ്പങ്കിട്ടുതിന്നാൻ സഹാക്കളായ നേതാക്കളെ സഹായിക്കുക! പ്രബുദ്ധരുടെ ഒടുക്കത്തെ മാളമായ കേരളത്തിലേക്കു് ഉൾവലിഞ്ഞിരിക്കുന്ന മാക്രിസ്റ്റ് കമ്മ്യൂണിസത്തെ വംശനാശത്തിൽ നിന്നു് സംരക്ഷിക്കാൻ കൂട്ടായി അണിനിരന്നു് മനുഷ്യർക്കൊരു മതിലാവുക! മനുഷ്യർക്കൊരു കൽത്തുറുങ്കാവുക!! ആ കൽത്തുറുങ്കിനുള്ളിൽ, ചുറ്റുമുള്ള മതിലിനെപ്പറ്റിയോ, ബാഹ്യലോകത്തെപ്പറ്റിയോ ഒരുവിധ ഗ്രാഹ്യവുമുണ്ടാകാൻ കഴിയാത്തവിധം കുമാരപിള്ളസഖാക്കളുടെ സ്റ്റഡിക്ലാസ്സുകൾവഴി ബ്രെയ്ൻവാഷ് ചെയ്യപ്പെട്ട മാക്രികളാവുക! സർവ്വതന്ത്രസ്വതന്ത്രരാവുക!! “IFFK”-യെപ്പറ്റിയും, ചോംസ്കിയെപ്പറ്റിയും, ഗ്വെബൽസിനെപ്പറ്റിയും, ഫാഷിസത്തെപ്പറ്റിയുമെല്ലാം സോംനിലോക്വിസ്റ്റുകളെപ്പോലെ, “ബുദ്ധിജൈവികമായി”, ഇടതടവില്ലാതെ പുലമ്പിക്കൊണ്ടിരിക്കുക!!
ചുരുക്കത്തിൽ, കർത്താവിന്റെ നാമത്തിൽ ഹാലേലുയ്യ വിളിച്ചു് സ്വർഗ്ഗരാജ്യത്തിനുള്ള നിത്യാവകാശം സ്വർഗ്ഗീയ മുദ്രപ്പത്രത്തിൽ രജിസ്റ്റർ ചെയ്തു് സ്വന്തമാക്കുന്ന പെന്തെക്കൊസ്തുക്കളെപ്പോലെ, ഇങ്കിലാ സിന്താവാ എന്നു് ദിഗന്തങ്ങളെ ഭേദിക്കുമാറു് ഓരിയിട്ടു്, മാഫിയോസി ഇരട്ടച്ചങ്കന്റെ വാഴ്‌വിനുശേഷം വരാനിരിക്കുന്ന നല്ല നാളെയിലെ മുച്ചങ്കൻ എൽഡൊറാഡോയിലെ യുട്ടോപ്പ്യൻ നിത്യഹരിത റിസോർട്ടിലെ നിത്യവാസത്തിലേക്കു് നിത്യമായി രക്ഷിക്കപ്പെടുക!!!
March 30 2022 08:51
“ഇന്ത്യ ഗർജിച്ചു.” – ദേശാഭിമാനി
“ഗർജ്ജിക്കലിൽ” ഹിമാലയം കുലുങ്ങിക്കാണും.
ചില്ലറയെങ്ങാനുമാണോ ഗ്യാസിന്റെ അസ്ക്യത!
March 30 2022 09:49
ഭാരതത്തിലെ ഉപ്പിന്മേലുള്ള ബ്രിട്ടീഷ് അധിനിവേശശക്തിയുടെ കുത്തകയ്ക്കെതിരെ മഹാത്മാ ഗാന്ധി ഉപ്പുസത്യാഗ്രഹം സംഘടിപ്പിച്ചു.
അതേ മോഡലിൽ, കേരളത്തിലെ കപ്പച്ചാരായത്തിന്റെയും പട്ടച്ചാരായത്തിന്റെയും ഉല്പാദനത്തിന്മേലുള്ള “മോദിഷ്” അധിനിവേശശക്തിയുടെ കുത്തകയ്ക്കെതിരെ കമ്മികളും ഇണ്ടക്കുകളും രാജ്യവ്യാപകമായി പണിമുടക്കു് സംഘടിപ്പിച്ചു!
ഭാരതമാസകലം സാമൂഹികനവോത്ഥാനത്തിന്റെ വിപ്ലവക്കൊടുങ്കാറ്റുകളായി ആഞ്ഞടിച്ചു്, ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതിച്ചേർക്കപ്പെട്ട, ഇരട്ടപെറ്റപോലത്തെ രണ്ടു് ഇണക്കുരുവികൾ!
സമത്വത്തിനും, സ്വാതന്ത്ര്യത്തിനും, സാഹോദര്യത്തിനും വേണ്ടി സാർവ്വലൌകികമായി പിച്ചിയും നുള്ളിയും സമരം ചെയ്യുന്ന പാവം പാവം ഇണ്ടക്കുകളും ഇളമരക്കുരുതികളും!!
March 30 2022 11:16
“60 വയസ്സു് – എന്നിട്ടും അല്പം പോലും ബുദ്ധിയുദിച്ചില്ല.” – കുർഡ് യൂർഗെൻസ് (Curd Jürgens: 1935 – 1982)
(റിപ്പബ്ലിക്ക് ഓഫ് ഇൻഡ്യയിലെ CPI(M) പാർട്ടിയുടെ രാജ്യസഭാംഗം എളമരം കരീം സഖാവിനു് വിപ്ലവാഭിവാദ്യങ്ങളോടെ!)
(“60 Jahre – und kein bißchen weise” – Song translation from German into English):
I got some scratches –
To say it was half as bad, it was a lie –
I haven’t always just won The pose cheated on it!
Maybe he hung me out of my neck
The vortex I made
But to be honest, I didn’t miss anything When it hit the headlines!
Sixty years and not a bit wise
Learned nothing from damage done!
Sixty years, on the way to old age
And yet sixty years away!
Sometimes I would like to run away
I used to sit on hot coals –
That I stayed then was not self-confidence But fear, you could forget me!
Because I didn’t have thick fur earlier I let it grow
It grew like the wrinkles on my face And worry about what to miss!
Sixty years and not a bit wise
Learned nothing from damage done!
Sixty years, on the way to old age
And yet sixty years away!
And you, my child, find that attractive For you, wrinkles are synonymous with experience You’re lying with young men, you say, crooked And that still nourishes my vanity!
You say you are not superficial as you seem –
What should I think of you?
But mature, child, if you really mean it
Has nothing to do with wrinkles!
Sixty years and not a bit wise
Learned nothing from damage done!
Sixty years, on the way to old age
And yet sixty years away!
March 31 2022 12:59
വിനു വി. ജോൺ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞതു്, ഈ അറുപത്തെട്ടാമത്തെ വയസ്സിലും, കേരളത്തിലെ ജനങ്ങളെ ജാതി-മത-ലിംഗ-വർണ്ണഭേദമില്ലാതെ, മാക്രിയെന്നോ, പോക്രിയെന്നോ, ഗോക്രിയെന്നോ ഉള്ള ഒരുവിധ വ്യത്യാസവുമില്ലാതെ, തികച്ചും കംണിഷ്ടായും, തന്മൂലം ജനാധിപത്യപരമായും, “പൊട്ടൻ-ചുക്കാദി-പിണുവിസ്റ്റ്” കഷായം ഇന്തുപ്പും കറിയുപ്പും വെടിയുപ്പും സമാസമം മേമ്പൊടി ചേർത്തു് ദിവസേന മൂന്നുനേരം ആഹാരത്തിനുമുൻപേ സേവിക്കാനായി രാജ്യസഭയിൽപോയി, “ജൂലിയസ് സീസർ” എന്ന ട്രാജിക്ക് ഡ്രാമയിൽ വില്യം ഷെയ്ക്‌സ്പിയർ മാർക്ക് ആന്റണിയെക്കൊണ്ടു്, “Friends, Romans, countrymen, lend me your ears” എന്ന മുഖവുരയോടെ അവതരിപ്പിക്കുന്ന സീസറിന്റെ ഫ്യൂണറൽ ഒറേഷനെ വെല്ലുന്ന “ഓസ്ക്ക്ഫോർഡ്-മല്ലു-അംഗ്രീജിയിലും”, ലാലേട്ടൻ-മമ്മൂക്ക-സില്ക്ക്സ്മിത മോഡൽ നാടകീയ വൈകാരികതയിലും, ജോൺ ബ്രിട്ടാസ് മോഡൽ എക്സ്റ്റസിയിലും “അട്ടപ്പാടി-വാളയാർ” വിഷയങ്ങൾ അവതരിപ്പിക്കുന്ന സഖാവു് എളമരം കരിമീനെ, സോറി, എളംകുളം കരിമീനെ, വീണ്ടും സോറി, എളമരം കരീമിനെ, “ചെമ്പൂച്ചകളുടെ” അകമ്പടിയോടെ അദ്ദ്യം പൂണിച്ചുവിടുന്ന കരിം-കാർ നിർത്തി, വലിച്ചു് താഴെയിട്ടു്, മുഖത്തു് 51 അടിയടിച്ചു്, ചൈന്തയുടെ ചങ്കിൽ വാഴുന്ന ചൈനയുടെ ചെംചോരച്ചെങ്കൊടിയുടെ നിറത്തിൽ പച്ചച്ചോരവരുത്തിയശേഷം, ജീവനോടെ ചുട്ടെരിക്കണം എന്ന, തികച്ചും ഫാഷിസ്റ്റായ കൊലപാതകാഹ്വാനം ആയിരുന്നു എന്നു് മനസ്സിലാകണമെങ്കിൽ, “എളമരം കരീം പോയ വണ്ടി ഒന്നു് അടിച്ചു് പൊട്ടിക്കണമായിരുന്നു; എന്നിട്ടു് എളമരം കരീം കുടുംബസമേതമാണു് പോകുന്നതെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു; എളമരം കരീം പോകുന്ന വണ്ടിയുടെ ടയറുകളിലെ കാറ്റു് അഴിച്ചുവിടണമായിരുന്നു; എളമരം കരീമിന്റെ മുഖത്തടിച്ചു് ചോരവരുത്തണമായിരുന്നു! എങ്കിൽ അദ്ദേഹത്തിനു് വേദനിക്കില്ലേ? ആ വേദനയാണു് ഇന്നലെ പൊതുജനങ്ങൾക്കു് ഉണ്ടായതു്” എന്ന പ്രസ്താവന കേൾക്കുമ്പോൾ/വായിക്കുമ്പോൾ, നിങ്ങൾ, “എളമരം കരീം പോയ വണ്ടി ഒന്നു് അടിച്ചു് പൊട്ടിക്കണമായിരുന്നു; എന്നിട്ടു് എളമരം കരീം കുടുംബസമേതമാണു് പോകുന്നതെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു; എളമരം കരീം പോകുന്ന വണ്ടിയുടെ ടയറുകളിലെ കാറ്റു് അഴിച്ചുവിടണമായിരുന്നു; എളമരം കരീമിന്റെ മുഖത്തടിച്ചു് ചോരവരുത്തണമായിരുന്നു!” എന്ന ഭാഗത്തിനപ്പുറത്തേക്കു് കേൾക്കരുതു്/വായിക്കരുതു്!
“എങ്കിൽ അദ്ദേഹത്തിനു് വേദനിക്കില്ലേ? ആ വേദനയാണു് ഇന്നലെ പൊതുജനങ്ങൾക്കു് ഉണ്ടായതു്” എന്ന ഭാഗം നിങ്ങളെസംബന്ധിച്ചു്, ബൂർഷ്വാ ഗൂഢാലോചനയുടെ ഭാഗമായതിനാൽ, യാതൊരുവിധ അസ്തിത്വാവകാശവുമില്ലാത്ത അസംബന്ധമായിരിക്കണം എന്നു് സാരം.
അതാർക്കു് കഴിയും എന്നാണു് ചോദ്യമെങ്കിൽ, അതു് എല്ലാവർക്കും കഴിയുന്ന കാര്യമല്ലെന്നും, അതിനു് കഴിയുന്ന അപൂർവ്വജനുസ്സുകളായ ചില ബുദ്ധിജീവികളെയാണു് ലോകം മാക്രിസ്റ്റുകൾ എന്നു് വിളിക്കുന്നതെന്നുമാണു് ഉത്തരം.
ബൈബിളിലെ യേശുവിന്റെ ഭാഷയിൽ പറഞ്ഞാൽ: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നു് ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ”! (മത്തായി 19: 11, 12)
ഇനി, മഹാപാപിയും ദൈവദോഷിയുമായ എന്റെ ഭാഷയിൽ പറഞ്ഞാൽ: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നു് ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; കിറ്റുദാതാവായ പിണറായി നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ”!
March 31 2022 13:58
“ഇതു് സൂചന; സമരം ആളി പടരും.” – എളമരം കരീം.
ഏതൊരു മാക്രിസ്റ്റും ഉള്ളിന്റെയുള്ളിൽ ഒരു എളമരം കരീമാണു്. ഏതൊരു എളമരം കരീമും ഉള്ളിന്റെയുള്ളിൽ ഒരു സാമൂഹികതീവയ്പുകാരനാണു്.
March 31 2022 15:15
സ്വന്തം അപ്പനെ അറിയുന്നതും ബഹുമാനിക്കുന്നതുമാണു് നാട്ടുനടപ്പു്. അതു് നല്ലതുമാണു്.
പക്ഷേ, തന്റെ അപ്പനെ ലോകം മുഴുവൻ അപ്പനെന്നു് വിളിക്കണമെന്നു് വാശി പിടിക്കുന്നതു്, അപ്പനെ കോഴിയാക്കുന്നതിനു് മാത്രമല്ല, നാട്ടുകാർക്കുവേണ്ടി തന്റെ “ഖബർ വിശാലമാക്കിക്കൊടുക്കുന്ന” ഒരുവളായിരുന്നു സ്വന്തം അമ്മ എന്നു് ലോകസമക്ഷം പരസ്യമായി അംഗീകരിക്കുന്നതിനും കൂടി തുല്യമായ ഒരു ഏർപ്പാടാണു്.
- ഇത്രയും, മാക്രിസ്റ്റ് പാർട്ടിയുടെ രാജ്യസഭാംഗം ആയതുകൊണ്ടു് എളമരം കരീമിനെയും, കെ-റെയിൽ സെമി ഹൈ സ്പീഡ് സിൽവർലൈൻ സ്പെഷ്യലിസ്റ്റായതിനാൽ പിണറായിയെയും, കണ്ണടച്ചു് തുറക്കുന്നതിനിടയിൽ മുപ്പത്തിരണ്ടു് ലക്ഷം രൂപയെ അഞ്ചു് കോടി രൂപയാക്കി മാറ്റുന്ന നോട്ടിരട്ടിപ്പിക്കൽ വിദഗ്ദ്ധ-നായ സജി ചെറിയാനെയും, മറ്റിനം ക്രോം ക്രോം വിടുവായൻ മാക്രികളെയും മാക്രിണികളെയുമെല്ലാം, തങ്ങൾ അടിമകൾ അക്ഷരം പ്രതി പാലിക്കുന്നതുപോലെ, പാർട്ടി പ്രോട്ടോക്കോൾ പ്രകാരം നാട്ടുകാർ മുഴുവൻ കുനിഞ്ഞുനിന്നു് ബഹുമാനിക്കണമെന്നു് പിടിവാശി പിടിക്കുന്ന പ്രത്യയശാസ്ത്രപണ്ഡിതരും ബുദ്ധിജീവികളുമായ സഖാക്കൾ കുമാരപിള്ളമാരോടും, അവരുടെ വിനീതവിധേയരായ പ്രഭാകരൻ മാതൃകയിലുള്ള സഖാക്കന്മാരോടും സംയുക്തമായി.
April 02 2022 12:35
“ചിലർക്കു് എതിർപ്പുള്ളതുകൊണ്ടു് കെ-റെയിലിന്റെ സിൽവർലൈൻ പദ്ധതി – ന്ന്വച്ചാൽ, ഈ നുമ്മനായ നുമ്മൻ ഇരട്ടചങ്കൻ പിണുവിന്റെ കമ്മീഷൻ പദ്ധതി – നടപ്പാക്കാതിരിക്കാനാവില്ല.” – കേരളത്തിന്റെ മുഖ്യമായ ആസനനാം ആഭ്യന്തരൻ പിണറായി വിജയൻ.
അതെയതെ! ഈ “ചിലവന്മാർ”, നുമ്മ പ്രത്യയശാസ്ത്രകെളവന്മാരെ എലി-കോപ്തറിൽ വിഹഗവീക്ഷണം നടത്തിയും, “കേരള സ്റ്റെയ്റ്റ്” നുമ്മക്കു് കാലാകാലം കൈവശംവച്ചനുഭവിക്കുന്നതിനായി പതിച്ചുനല്കിയിരിക്കുന്ന കരിംകാറിൽ കരിംചന്തികുത്തി, “ABC-XYZ” കാറ്റഗറിയിൽ ഉലകം ചുറ്റും വാലിബനായും സുഖസമൃദ്ധമായ ഒരു മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കാൻ സമ്മതിക്കുന്നില്ലെന്നേ! പരനാറികൾ! നികൃഷ്ടജീവികൾ!! കുലംകുത്തികൾ!!!
1789-ലെ “എസ്റ്റേയ്റ്റ് ജനറൽ” (Estates General of 1789) മുതൽ 1799-ലെ “ഫ്രഞ്ച് കോൺസുലേറ്റ്” (French Consulate November 1799) വരെ നീണ്ടുനിന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടത്തിലേക്കെങ്കിലും, “വാഴക്കുലവിപ്ലവ”സാഹിത്യത്തിന്റെ മുപ്പൂ-പ്പുഞ്ചക്കൃഷിയിടവും, പൈങ്കിളി-തേൻകിളി-ഒളികളി-കളികളി കലാ-സാംസ്കാരികതയുടെ വിരിപ്പുകൃഷിവിളനിലവുമായ “സാക്ഷര-പ്രബുദ്ധരുടെ ഇടതുകക്ഷ കേരളത്തിനു് ” ഇതിനോടകം വളരാൻ കഴിഞ്ഞിരുന്നുവെങ്കിൽ, ഇന്നു് ഒരുപാടു് മാക്രിസ്റ്റ് തലകൾ, ലൂയി പതിനാറാമന്റെയും അവന്റെ കുടുംബത്തിന്റെയും, അവരുടെ കീഴിൽ, അഗതികളായ ജനത്തിന്റെ ചിലവിൽ, സുഖജീവിതം നയിച്ചിരുന്നവരും, അടിസ്ഥാനപരമായി ഷണ്ഡരായതിനാൽ, സ്വന്തമായ വ്യക്തിത്വമില്ലാത്തവരുമായ ഏറാൻ മൂളികളുടെയും, മറ്റിനം ശിങ്കിടികളുടെയും തലകൾ എന്നപോലെ, കുണ്ടും കുഴിയും നിറഞ്ഞ കേരളത്തിലെ തെരുവുകളിലൂടെ അനവരതം ഉരുണ്ടേനെ!
പക്ഷേ, ഇത്രയേറെ എണ്ണം മാക്രികളുടെ കഴുത്തുകൾ നവോത്ഥാനപരമായ വ്യാവസായികവികസനത്തിന്റെ അടിസ്ഥാനത്തിൽ “ഝക-ഝകാ” മുറിച്ചുതള്ളാനും മാത്രം ഗില്ലോട്ടിനുകൾ എവിടെനിന്നും ലഭിക്കും? അതിനും “വെള്ളപ്പൊക്കഹരോ-ഹരി” ഹോളണ്ടിനെയോ, ബുള്ളറ്റ് ട്രെയിൻ മഹാമഹം ജപ്പാനെയോ ആശ്രയിക്കുകയല്ലാതെ സാഹിത്യ-സാമൂഹിക-സാംസ്കാരികവിപ്ലവികളായ പ്രബുദ്ധമല്ലുക്കൾക്കു് മറ്റെന്തു് പോംവഴി?
April 02 2022 15:05
“കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണു് പറയുന്നതു്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കമില്ലാത്തതു്?” – വലവീശൽവകുപ്പുമന്ത്രിയും, കടലമ്മക്കെട്ട്യോനും, മീൻ സാംസ്കാരികനും, കട(ൽ)ബാദ്ധ്യതവിദഗ്ദ്ധനും, കുടലെടുക്കൽ വിപ്ലവകാരിയുമായ നിതാന്തവന്ദ്യദിവ്യശ്രീ മാക്രിസ്റ്റ് സഖാവു് സജി ചെറിയാൻ.
ഭൂമിക്കടിയിൽ വെള്ളം ഇരിക്കുകയല്ല, സർവ്വാത്മനാ സംഭോഗസന്നദ്ധയായി സദാസമയം മലർന്നു് കിടക്കുകയാണു് പതിവു് സഖാവേ! വെള്ളത്തിനു് ചന്തിയില്ല. ചന്തിയില്ലാത്ത വെള്ളം എന്തു് കോപ്പുകുത്തിയാണു് ഇരിക്കേണ്ടതെന്നു് സഖാവുതന്നെ പറ!
പരിമിതപ്രജ്ഞരായ ഞങ്ങ സ്റ്റുപ്പിഡ്-ആസുകളും അന്തംകമ്മികളുമായ അണികളേക്കാൾ പരിണതപ്രജ്ഞനും താങ്ങാനാവാത്തത്ര എമണ്ടൻ കിഡ്‌നികൾക്കും ടെസ്റ്റിക്കിൾസിനും ഉടമയായ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുമാണല്ലോ കല്പാന്തകാലത്തോളം മന്ത്രിസഖാവെന്ന നിലയിൽ അങ്ങു്! അതുകൊണ്ടു് സഖാവുതന്നെ പറ!!
ചിന്തയില്ലാത്തവർക്കു് ഒന്നോ ഒന്നിലധികമോ ചന്തി/ചന്തികൾ ഉണ്ടാവാം. പക്ഷേ, ചന്തിയുണ്ടു് എന്നതുകൊണ്ടു് ചിന്തയുണ്ടാവുമോ? അല്ല, കടലെടുക്കൽ കമ്മീഷണറായ സഖാവുതന്നെ പറ! ചന്തിയും ചിന്തയും എന്ന സാമൂഹിക-രാഷ്ട്രീയ വിഷയത്തിൽ, കമ്മ്യൂണിസ്റ്റാചാര്യൻ മാർക്സ് പ്രത്യയശാസ്ത്രപരമായി, ചന്തിയുണ്ടായാൽ ചിന്തയുണ്ടാവും എന്നോമറ്റോ പറഞ്ഞിട്ടുണ്ടോ? “കോം-ഇങ്-അങ്-തൂങ്” ഇന്റർനാഷനലിനു് ശേഷം മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള അന്തിമമായ നിലപാടു് എന്താണു്? ചന്തി-ചിന്ത എന്ന വൈരുദ്ധ്യാത്മക വിഷയത്തിൽ പാർട്ടിയുടെ അനാദ്യന്തമായ ഒരു ആത്യന്തികനിലപാടിനായി ഞങ്ങ സ്റ്റുപ്പിഡ്-ആസുകൾ കണ്ണിൽ മൊണ്ണയുടെ എണ്ണയൊഴിച്ചു് ഇനിയും കാത്തിരിക്കേണ്ടതുണ്ടോ? പറ സഖാവേ, പറ!! (“Run Lola Run!!”)
April 05 2022 10:40
“സപ്ലൈ & ഡിമാൻഡ്” തത്വപ്രകാരം, തന്റെ മുട്ടകൾക്കില്ലാത്ത വില ചായക്കടയിലെ മുട്ടകൾക്കു് ഉണ്ടെന്നു് വന്നാൽ, കമ്മ്യൂണിസ്റ്റായ ഏതു് ജനപ്രതിനിധിക്കും ദേഷ്യം വരും. ആ സത്യമറിയാതെ, ആരെയും, എന്തിനെയും ട്രോളി വസ്ത്രാക്ഷേപം നടത്തുന്നതു് തെറ്റാണെന്നു് വരാനിരിക്കുന്ന നല്ല നാളെയിൽ “ഫൊറെൻസിക്” യമകാലൻ തെളിയിക്കും.
April 05 2022 17:00
KSRTC-യിൽ നിന്നും ചില തൊഴിലാളിസഖാക്കളെ പിരിച്ചുവിടേണ്ടിവരുമത്രെ! ഇപ്പോൾ അരങ്ങേറുന്ന പാർട്ടിസമ്മേളനത്തിലെ പഴങ്കഥപ്പാട്ടുകൾക്കൊപ്പം ഈ ഉജ്ജ്വലഭരണനേട്ടം കൂടി ആഘോഷപൂർവ്വം വിളംബരം ചെയ്തിരുന്നെങ്കിൽ തകർത്തേനെ!
April 07 2022 11:23
പ്രതിശ്രുത സഖാവു് കെ. വി. തോമസിനെ കമ്മിപ്പാർട്ടി സമ്മേളനങ്ങളിൽ നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ചാൽ, തിടമ്പെടുക്കുന്ന ഗജരാജൻ, സാക്ഷാൽ ഗുരുവായൂർ കേശവൻ തോറ്റോടും. എന്താസ്റ്റാ “ഷെവലിയർ” തോമാച്ചന്റെയൊരു കംണിഷ്ട് ആനച്ചന്തവും, മത്സ്യാവതാരച്ചന്തിയും, മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ് തലയെടുപ്പും!! അമ്പമ്പോ!!!
April 09 2022 12:25
ജർമ്മൻ ഭാഷയിൽ “ഹാഷിഷ്” (Haschisch) എന്നാൽ കഞ്ചാവു് എന്നാണർത്ഥം. ഒരവസരം വന്നപ്പോൾ പറഞ്ഞെന്നേയുള്ളൂ.
April 10 2022 11:52
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും – ചില ഫൻഡമെന്റൽസ്
വൃക്ഷലതാദികൾക്കും ജന്തുമൃഗാദികൾക്കുമൊപ്പം മനുഷ്യർ പങ്കിടുന്ന ഭൂമിയെയും അന്തരീക്ഷത്തെയുംപറ്റി അടിസ്ഥാനപരമായ ഒരു ധാരണ ഉണ്ടായിരുന്നാൽ, ആഗോളതാപനം മൂലമുള്ള കാലാവസ്ഥാവ്യതിയാനങ്ങൾ അനുദിനം സ്പഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതിസംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാപൂർവ്വവും ഉത്തരവാദിത്വബോധത്തോടെയും പെരുമാറാൻ മനുഷ്യരെ ഒരുപക്ഷേ അതു് സഹായിച്ചേക്കുമെന്നു് തോന്നുന്നു.
ആരോഗ്യപരമോ വാർദ്ധക്യസഹജമോ ആയ കാരണങ്ങളാൽ, “ഹൈസ്പീഡ്” നീന്തൽ പണ്ടേപ്പോലെ ഫലിക്കാതെ വരികയോ, ശത്രുക്കളെ യഥാസമയം തിരിച്ചറിയാനുള്ള കഴിവു് നഷ്ടപ്പെടുകയോ ചെയ്യുന്നതുമൂലം, ഇരപിടിയന്മാർക്കു് തീറ്റയായി ജലലോകവാസം വെടിഞ്ഞു് മോക്ഷം പ്രാപിക്കുന്നതുവരെ വെള്ളത്തിലൂടെ നീന്തിത്തുടിച്ചു് ജീവിക്കുന്ന ഒരു ജീവിവർഗ്ഗമാണു് തിരുതയടക്കമുള്ള മത്സ്യങ്ങൾ.
മേല്പറഞ്ഞ കാരണങ്ങളെക്കൂടാതെ, മതം, രാഷ്ട്രീയം മുതലായവ വഴിയുള്ള അപകടസാദ്ധ്യതകൾകൂടി കൂട്ടിച്ചേർത്താൽ, മനുഷ്യരുടെ കാര്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. വ്യത്യസ്തയിനം ചൂണ്ടക്കാർക്കുവേണ്ടി ജീവിച്ചു്, ഇഹലോകവാസം വെടിഞ്ഞു്, സ്വർഗ്ഗത്തിൽ തിന്നും കുടിച്ചും മദിച്ചും നിത്യമായി സുഖിക്കാനോ, വീണ്ടുമൊരു പുനർജ്ജന്മം അധികപ്പറ്റായ ഒടുക്കത്തെ മോക്ഷത്തിനു് അവകാശിയാകുന്നതുവരെ തന്നെയും പിന്നെയും പുനർജ്ജനിച്ചുകൊണ്ടിരിക്കാനോ വിധിക്കപ്പെട്ടു്, അന്തരീക്ഷവായുസമുദ്രത്തിലൂടെ നടന്നും ഇരുന്നും കിടന്നും, മൂളിയും ഞരങ്ങിയും കഴിയുന്ന ഒരു ജീവിവർഗ്ഗമാണു് മനുഷ്യർ. ഒരു സുപ്രഭാതത്തിൽ അന്തരീക്ഷവായു അപ്രത്യക്ഷമായാൽ ഏതാനും സെക്കൻഡുകൾക്കുള്ളിൽ നിത്യമോക്ഷത്തിനു് അവകാശികളാകേണ്ടിവരുന്ന ജനുസ്സുകൾ!
മുകളിലുള്ള ജലത്തിന്റെ മർദ്ദത്തിൽ ഞെങ്ങിച്ചാകാതിരിക്കാൻ ആഴക്കടലിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മത്സ്യങ്ങൾക്കും മറ്റു് ജീവികൾക്കും മതിയായ സൂത്രങ്ങൾ എവൊല്യൂഷൻവഴി ലഭിച്ചിട്ടുണ്ടു്. ഉദാഹരണത്തിനു്, അവയിൽ പലതിനും സ്വിം ബ്ലാഡറുകളോ ക്യാവിറ്റികളോ ഇല്ല. ജലമർദ്ദത്തെ നേരിടാൻതക്ക ഉയർന്ന ശാരീരികമായ ആന്തരമർദ്ദം അവയ്ക്കുണ്ടു്. തന്മൂലം, ജലോപരിതലത്തിനോടു് അടുത്താൽ അവ പൊട്ടിച്ചിതറും.
അന്തരീക്ഷവായുസമുദ്രത്തിന്റെ അടിയിൽ ജീവിക്കുന്നവരായ മനുഷ്യർക്കും താങ്ങേണ്ടിവരുന്നതു് ചെറിയ ഭാരമല്ല. അവിശ്വസനീയമെന്നു് തോന്നിയേക്കാമെങ്കിലും, സാധാരണ അന്തരീക്ഷമർദ്ദത്തിലും ഊഷ്മാവിലും, ഒരു ക്യുബിക്ക് മീറ്റർ (m³) വായുവിനു് 1.293 കിലോഗ്രാം ഭാരമുണ്ടു്! ഒരു ചതുരശ്രമീറ്റർ തറവിസ്തൃതിയിൽ അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്ന വായുസ്തംഭത്തിന്റെ ഭാരം ഏകദേശം 10000 കിലോഗ്രാമാണു്! മുകളിലേയ്ക്കു് പോകുന്തോറും വായുവിന്റെ മർദ്ദവും ഊഷ്മാവും കുറയുമല്ലോ. പത്തു് ടൺ ഭാരമുള്ള വായുവും “ചുമന്നുകൊണ്ടാണു്” മനുഷ്യരുടെ ഭൂമിയിലൂടെയുള്ള നടപ്പും ഇരുപ്പും കിടപ്പും! എവൊല്യൂഷൻവഴി ലഭിച്ച ഒരു ജോലിയായതുകൊണ്ടു് മനുഷ്യർ അതറിയുന്നില്ല, അതറിയാത്തതുകൊണ്ടു് അതവരെ അലട്ടുന്നുമില്ല. അല്ലെങ്കിൽ, പ്രതിഷേധിക്കാനായി മാത്രം ജന്മമെടുക്കുന്നവരായ മല്ലുക്കളെങ്കിലും അതിനെതിരായി “ആരോടു് പറയാൻ? ആരു് കേൾക്കാൻ?” എന്ന പതിവു് മുദ്രാവാക്യം വിളിച്ചു് ഹൃദയഭേദകമായി “രോധിച്ചേനെ”!
[സമുദ്രനിരപ്പിൽ (പൂജ്യം മീറ്റർ ഉയരത്തിൽ) അന്തരീക്ഷമർദ്ദം 1013.25 ഹെക്ടോപാസ്കാലും (= 100 %), മൗണ്ട് എവറസ്റ്റിൽ (8848 മീറ്റർ ഉയരത്തിൽ) 325 ഹെക്ടോപാസ്കാലുമാണു് (= 32.1 %)].
ഒരു സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തിനു്, 15 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സൂര്യനിൽ നിന്നും ഭൂമിയിലെത്താൻ വേണ്ട സമയം 500 സെക്കൻഡ്, അഥവാ 8 മിനുട്ടും 20 സെക്കൻഡുമാണു്. റേഡിയേഷന്റെ രൂപത്തിൽ ഭൗമാന്തരീക്ഷത്തിലെത്തുന്ന സൗരോർജ്ജത്തിനു് അന്തരീക്ഷത്തിൽ വച്ചും, ഭൂമിയിൽ എത്തിയശേഷവും സംഭവിക്കുന്ന അവസ്ഥാന്തരങ്ങൾ വിശദമായി പഠിച്ചുകൊണ്ടല്ലാതെ ആഗോളതാപനം എന്ന പ്രതിഭാസത്തെ മനസ്സിലാക്കാനാവില്ല. വായുവിലൂടെയും ഭൂമിയിലൂടെയുമുള്ള സൗരോർജ്ജഗതാഗതത്തിന്റെ ഘടകങ്ങളെ ഒറ്റയൊറ്റയായി മനസ്സിലാക്കിയതുകൊണ്ടുമാത്രം അവയുടെ സങ്കീർണമായ പരസ്പരവ്യവഹാരം മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞുകൊള്ളണമെന്നുമില്ല. വളരെ സൂക്ഷ്മവും വിദഗ്ദ്ധവുമായ പഠനങ്ങൾ ആവശ്യമായ ഒരു മേഖലയാണു് ക്ലൈമറ്റോളജി. “ചെന്നതും കോലേ പതിനാറു്” എന്ന രീതിയിലുള്ള സമീപനം പരിസ്ഥിതിയുടെ കാര്യത്തിൽ ദോഷമല്ലാതെ ഗുണമൊന്നുമുണ്ടാക്കില്ലെന്നു് സാരം.
ഭൂഗോളത്തെ പൊതിഞ്ഞിരിക്കുന്ന അന്തരീക്ഷത്തെ ഭൗമോപരിതലത്തിൽനിന്നുള്ള ഉയരവും തദനുസൃതം വ്യത്യസ്തവുമായ ഊഷ്മാവും മർദ്ദവും അനുസരിച്ചു് അഞ്ചു് പാളികളായി തരംതിരിച്ചിട്ടുണ്ടു്. അവയിലെ ഏറ്റവും അടിയിലേതായ ട്രോപ്പോസ്ഫിയറിനു്, ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഏറിയും ധ്രുവപ്രദേശങ്ങളിൽ കുറഞ്ഞും എന്ന തോതിൽ, എട്ടു് മുതൽ പതിനെട്ടു് കിലോമീറ്റർ വരെ കട്ടിയുണ്ടാകാം. വേനല്ക്കാലത്തു് പാളിയുടെ കട്ടി കൂടുകയും, മഞ്ഞുകാലത്തു് കുറയുകയും ചെയ്യും. ശരാശരി പതിമൂന്നു് കിലോമീറ്റർ മാത്രം ഉയരമുള്ള ഈ ട്രോപ്പോസ്ഫിയറിലാണു് മനുഷ്യർ മൃഗങ്ങൾ ചെടികൾ മുതലായ എല്ലാ ജീവിവർഗ്ഗങ്ങളുടെയും ജീവിതങ്ങൾ സംഭവിക്കുന്നതു്. മനുഷ്യന്റെയോ ആനയുടെയോ ജിറാഫിന്റെയോ ഉയരവുമായി താരതമ്യം ചെയ്യുമ്പോൾ പതിമൂന്നു് കിലോമീറ്റർ അത്ര ചെറിയ ഒരു ഉയരമല്ല. പക്ഷേ, ഭൂമിയുടെ ശരാശരി വ്യാസാർദ്ധമായ 6371 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ, കേവലം പതിമൂന്നു് കിലോമീറ്റർ മാത്രം ഘനമുള്ള ട്രോപ്പോസ്ഫിയർ ഭൂമിയെ പൊതിയുന്ന വളരെ നേരിയ ഒരു “പാട” മാത്രമാണു്! കാലാവസ്ഥാവ്യതിയാനം അതർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, ജീവജാലങ്ങളുടെ ജീവിതം സാദ്ധ്യമാക്കുന്ന അന്തരീക്ഷവും അതിന്റെ ഭാഗമായ ട്രോപ്പോസ്ഫിയറും എന്നു് അപ്രത്യക്ഷമായി എന്നു് ചോദിക്കാൻ പോലും ആരും ലോകത്തിൽ അവശേഷിക്കുന്നുണ്ടാവില്ല. തിന്നാതെയും കുടിക്കാതെയും ഏതാനും ദിവസങ്ങൾ ജീവിക്കാൻ കഴിയുമെങ്കിലും, ശ്വസിക്കാൻ കഴിയാതിരുന്നാൽ ഏറിയാൽ ഏതാനും മിനുട്ടുകളല്ലാതെ, അതിൽ കൂടുതൽ ജീവിച്ചിരിക്കാൻ മനുഷ്യർക്കാവില്ല.
അന്തരീക്ഷവായുവിന്റെ 99.96 ശതമാനവും നൈട്രജൻ (78.084 %), ഓക്സിജൻ (20.942 %), ആർഗോൺ (0.934 %) എന്നീ ഗ്യാസുകളുടെ ഒരു മിശ്രിതമാണു്. ബാക്കിവരുന്ന 0.04 % ഭാഗം മാത്രമാണു്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ, ഓസോൺ, നീരാവി മുതലായവ പങ്കിടുന്നതു്. ട്രോപ്പോസ്ഫിയറിന്റെ ഉയരം കൂടുന്തോറും ഊഷ്മാവു് കുറയുകയും, രണ്ടാം പാളിയായ സ്ട്രാറ്റസ്ഫിയറുമായുള്ള അതിർത്തിയായ ട്രോപ്പോപ്പോസിൽ എത്തുമ്പോൾ -60 °C-ലേക്കു് താഴുകയും ചെയ്യും. ഊഷ്മാവിനെപ്പോലെതന്നെ, ഉയരം കൂടുന്നതിനനുസരിച്ചു് അന്തരീക്ഷത്തിന്റെ മർദ്ദത്തിലും ഓക്സിജന്റെ അളവിലും കുറവു് സംഭവിക്കും. അന്തരീക്ഷത്തിന്റെ മൊത്തം ഭാരത്തിലെ 80 ശതമാനവും, അന്തരീക്ഷനീരാവിയുടെ മിക്കവാറും മുഴുവൻ ഭാഗവും ട്രോപ്പോസ്ഫിയറിലാണു് സ്ഥിതിചെയ്യുന്നതു്. കാലാവസ്ഥാപരമായ പ്രതിഭാസങ്ങളും ഈ പാളിയ്ക്കുള്ളിലാണു് സംഭവിക്കുന്നതു്. സാധാരണഗതിയിൽ, ട്രോപ്പോസ്ഫിയറിനു് വെളിയിലേയ്ക്കു് വിമാനങ്ങളും കടക്കാറില്ല.
ട്രോപ്പോസ്ഫിയർ, സ്ട്രാറ്റസ്ഫിയർ, മേസസ്ഫിയർ, തേർമസ്ഫിയർ, എക്സോസ്ഫിയർ എന്നിവയാണു്, യഥാക്രമം, ഭൂമിയുടെ ഉപരിതലത്തിൽ നിന്നു് മുകളിലേക്കുള്ള അന്തരീക്ഷത്തിന്റെ അഞ്ചു് പാളികൾ.
സ്ട്രാറ്റസ്ഫിയറിൽ ഏകദേശം 20 കിലോമീറ്റർ വരെ ട്രോപ്പോപ്പോസിലെ ഊഷ്മാവായ -60 °C തന്നെയാണെങ്കിലും, ഉയരം കൂടുന്നതിനനുസരിച്ചു് ഊഷ്മാവു് ക്രമേണ വർദ്ധിച്ചു്, മുകളിലെ മേസസ്ഫിയറുമായുള്ള അതിർത്തിയായ സ്ട്രാറ്റോപ്പോസിൽ എത്തുമ്പോൾ 0 °C ആയിത്തീരുന്നു! ഈ വൈപരീത്യത്തിന്റെ കാരണം, സ്ട്രാറ്റസ്ഫിയറിൽ ധാരാളം ഓസോൺ ഉള്ളതാണു്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ ഓസോൺ ആഗിരണം ചെയ്യുന്നതുവഴി ആ റേഡിയേഷനുകളിലെ എനർജി ഹീറ്റ് എനർജിയായി മാറുകയും സ്ട്രാറ്റസ്ഫിയറിലെ ഊഷ്മാവിന്റെ വർദ്ധനവിനു് കാരണമാവുകയും ചെയ്യുന്നു. അൾട്രാവയലറ്റ് രശ്മികളുടെ ഗണ്യമായ ഭാഗത്തെ പ്രതിഫലിപ്പിച്ചും ആഗിരണം ചെയ്തും തടഞ്ഞു് ഭൂമിയിലേക്കു് കടത്തിവിടാതെ മനുഷ്യരെ സംരക്ഷിക്കുന്ന ഒരു രക്ഷാകവചമാണു് സ്ട്രാറ്റസ്ഫിയറും അതിലെ ഓസോണും (O₃). ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 20 മുതൽ 50 കിലോമീറ്റർ വരെയാണു് സ്ട്രാറ്റസ്ഫിയർ.
സ്ട്രാറ്റസ്ഫിയറിനു് മുകളിലായി ഏകദേശം 85 കിലോമീറ്റർ വരെയാണു് മേസസ്ഫിയർ. കാര്യമായി ഓസോൺ ഇല്ലാത്തതും, വളരെ കുറഞ്ഞ മർദ്ദം നിലവിലിരിക്കുന്നതുമായ ആ പാളിയിൽ -93 °C വരെ ഊഷ്മാവു് താഴുന്നു. ആസന്നമായിരിക്കുന്ന ആപത്തിന്റെ പേരിൽ മനുഷ്യരെ താക്കീതു് ചെയ്യാനായി ഭൂമിയിലേക്കു് വരുന്ന ഉൽക്കകൾ കൊള്ളിമീനുകളായി എരിഞ്ഞുതീർന്നു് അവയുടെ ദൗത്യം നിറവേറ്റുന്നതു് ഈ പാളിയിലാണു്.
മേസസ്ഫിയറിനു് മുകളിലായി ഏകദേശം 500 കിലോമീറ്റർ വരെയാണു്, ആ പേരു് സൂചിപ്പിക്കുന്നതുപോലെതന്നെ, അന്തരീക്ഷപാളികളിലെ ഏറ്റവും കൂടുതൽ ചൂടുള്ള തേർമസ്ഫിയർ. 1700 °C വരെ ഊഷ്മാവുള്ള തേർമസ്ഫിയറിനെ താഴത്തെ തണുത്ത മേസസ്ഫിയറുമായി വേർതിരിക്കുന്ന അതിർത്തിയാണു് മെസപ്പോസ്. കണികാസാന്ദ്രത വളരെ കുറവായ തേർമസ്ഫിയറിലെ ഗ്യാസ് മോളിക്യൂളുകളുടെ ദ്രുതഗതിയിലുള്ള ചലനമാണു് ഉയർന്ന ഊഷ്മാവിനു് “കാരണഭൂതം” ആകുന്നതു്. ISS പോലുള്ള സ്‌പെയ്‌സ്ഷിപ്പുകളുടെയും, ഔറോറ പൊളാറിസുകളുടെയും വാസസ്ഥലം ഇവിടെയാണു്.
അഞ്ചാമത്തേതും അവസാനത്തേതുമായ അന്തരീക്ഷപാളിയാണു് എക്സോസ്ഫിയർ. നിർവ്വചനാടിസ്ഥാനത്തിൽ, ഭൗമോപരിതലത്തിൽനിന്നും നാനൂറുമുതൽ ആയിരം വരെ കിലോമീറ്റർ ഉയരത്തിൽ തുടങ്ങി, പതിനായിരം കിലോമീറ്റർ വരെ ഉയരത്തിൽ എത്തുന്ന എക്സോസ്ഫിയറാണു് ഏറ്റവും കട്ടി കൂടിയ അന്തരീക്ഷപാളി. ഇഹലോകവാസികളുടെ ഫോൺ ചെയ്യലും, റ്റിവി കാണലും, നാവിഗേഷനുമെല്ലാം സാദ്ധ്യമാക്കുന്ന ചില സാറ്റലൈറ്റുകൾ കുടിപാർക്കുന്നതു് എക്സോസ്ഫിയറിലാണു്. ഭൗമാന്തരീക്ഷത്തിനു് പുറത്തുള്ള ശൂന്യാകാശം എക്സോസ്ഫിയറിനു് വെളിയിലേയ്ക്കു് വിശാലമായി വ്യാപിച്ചു് കിടക്കുന്നു. തുടുത്ത മാമ്മങ്ങളുള്ള ഹൂറിച്ച്യാച്ചികളും, രക്തസ്രാവമില്ലാത്ത ആർത്തവങ്ങളും, ലഹരിയില്ലാത്ത മദ്യങ്ങൾ ഒഴുകുന്ന പുഴകളും, ഒട്ടകരോമം പൊതിഞ്ഞ കിടക്കകളും, ഈന്തപ്പഴം നിറച്ച സ്വർണ്ണപ്പാത്രങ്ങളുമെല്ലാമായി സംഭവബഹുലമായ കിടുക്കാച്ചി സുവർക്കത്തിനും എക്സോസ്ഫിയറിനും ഇടയിലായി സ്ഥിതിചെയ്യുന്ന ശൂന്യാകാശത്തിലെ “വെയ്‌റ്റ്‌ലെസ്സ്നെസ്സ്” മേഖലയിലും, നന്മതിന്മകൾക്കപ്പുറമെന്നോണം, നിസ്കാരവും നോമ്പുമൊന്നുമില്ലാതെ കഴിഞ്ഞുകൂടുന്ന ഗതികിട്ടാപ്രേതങ്ങളായ ചില സാറ്റലൈറ്റുകളുണ്ടു്.
ചിത്രത്തിൽ കാണാൻ കഴിയുന്നപോലെ, ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്ന 342 W/m² സൗരോർജ്ജത്തിലെ 77 W/m² മേഘങ്ങൾ, അന്തരീക്ഷത്തിലെ ഗ്യാസുകൾ, എയ്‌റോസോൾ എന്നിവയിൽ തട്ടിയും, 30 W/m² ഭൂമിയുടെ ഉപരിതലത്തിൽനിന്നു് നേരിട്ടും പുറത്തേയ്ക്കു് പ്രതിഫലനം വഴി തിരിച്ചയയ്ക്കപ്പെടുന്നു. ശേഷിക്കുന്നതിലെ 168 W/m² ഭൂമിയും, 67 W/m² അന്തരീക്ഷവും അബ്സോർബ് ചെയ്യുന്നു. (77 + 30 + 168 + 67 = 342). ആഗിരണം വഴി ഒരു അവൻ എന്ന പോലെ ചൂടാകുന്ന ഭൂമിയിൽ നിന്നും കണ്വെക്ഷൻ, ഇവാപ്പൊട്രാൻസ്പിരേഷൻ, സർഫസ് റേഡിയേഷൻ മുതലായവവഴി അന്തരീക്ഷത്തിലേയ്ക്കു് ഉദ്വമിപ്പിക്കപ്പെട്ടു് മേഘങ്ങളിലെത്തുന്ന ഊർജ്ജത്തിൽനിന്നും ഒരു ചെറിയ ഭാഗം ഇൻഫ്രാറെഡ് റേഡിയേഷൻസായി പുറത്തേയ്ക്കു് പോവുകയും, അധികപങ്കും മേഘങ്ങളിൽനിന്നോ ഗ്രീൻഹൌസ് ഗ്യാസുകളിൽനിന്നോ വീണ്ടും ഭൂമിയിലേയ്ക്കു് പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുവഴി ഭൗമോപരിതലം അഡീഷണലായി വീണ്ടും ചൂടാകുന്നു. പച്ചക്കറികളും മറ്റും നട്ടുവളർത്താനായി ഉപയോഗിക്കുന്ന ഗ്ലാസ്സുകൊണ്ടുള്ള ഗ്രീൻഹൌസുകൾ സൂര്യരശ്മികളെ അകത്തേയ്ക്കു് കടത്തിവിടുകയും പുറത്തേയ്ക്കു് കടത്തിവിടാതിരിക്കുകയും ചെയ്യുന്നതുപോലുള്ള ഒരു പ്രതിഭാസമായതിനാലാണു് ഈ പ്രക്രിയ “ഗ്രീൻഹൌസ് ഇഫക്റ്റ്” എന്നറിയപ്പെടുന്നതു്. ഗ്രീൻഹൌസിലെ ഗ്ലാസ്സിന്റെ ജോലി ചെയ്യുന്നതു് അന്തരീക്ഷത്തിലെ ഗ്രീൻഹൌസ് ഗ്യാസുകളാണെന്ന വ്യത്യാസമേയുള്ളു.
മൊത്തമെടുത്താലും, അന്തരീക്ഷഭാരത്തിന്റെ ഒരു ശതമാനം പോലും വരാത്ത, നീരാവി (H₂O), കാർബൺ ഡൈഓക്സൈഡ് (CO₂), മീഥെയ്‌ൻ (CH₄), നൈട്രസ് ഓക്സൈഡ് (N₂O) , ട്രോപ്പോസ്ഫെറിക്ക് ഓസോൺ (O₃) മുതലായ, പ്രകൃതിയിൽത്തന്നെയുള്ള പദാർത്ഥങ്ങളാണു് നാച്ചുറൽ ഗ്രീൻഹൌസ് ഇഫക്റ്റിനു് കാരണമാകുന്നതു്.
നാച്ചുറൽ ഗ്രീൻഹൌസ് ഇഫക്റ്റും മനുഷ്യപ്രവൃത്തികൾ കാരണമായുള്ള (anthropogenic) ഗ്രീൻഹൌസ് ഇഫക്റ്റും വേർതിരിച്ചറിയേണ്ടതുണ്ടു്. പ്രകൃത്യാ ഉള്ള ഗ്രീൻഹൌസ് ഇഫക്റ്റ് ഇല്ലായിരുന്നെങ്കിൽ മനുഷ്യനു് ജീവിക്കാൻ കഴിയുന്നത്ര ഊഷ്മാവു് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. ഭൂമിയിലേക്കുള്ള യാത്രയിൽ, അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ, ചെറിയ തരംഗദൈർഘ്യമുള്ള (short-wavelength) റേഡിയേഷൻസ് വായുവിനെ ചൂടു് പിടിപ്പിക്കുന്നു. ഭൂമിയിലെത്തുമ്പോൾ, കൂടിയ തരംഗദൈർഘ്യമുള്ള (long-wavelength) റേഡിയേഷൻസായി അവ ഭൂമിയുടെ ഉപരിതലത്തെയും, തൊട്ടുമുകളിലുള്ള വായുവിനെയും ചൂടു് പിടിപ്പിച്ചു് അവയുടെ ഊഷ്മാവു് വർദ്ധിപ്പിക്കുന്നു. ഭൂമിയിലെത്തുന്ന റേഡിയേഷൻസ് മുഴുവൻ ആഗിരണം ചെയ്യപ്പെടാതെ, ഒരംശം തിരിച്ചയക്കപ്പെടുന്നു. അവ മേഘങ്ങളിലും ഗ്രീൻഹൌസ് ഗ്യാസുകളിലും എത്തുന്നു.
[റേഡിയേഷന്റെ എനർജിയും വേവ്ലെങ്തും വിപരീതാനുപാതത്തിലാണു്: E = hc/λ (E=energy, h=Planck constant, c=speed of light in vacuum, λ=wavelength)].
ചെറിയ തരംഗദൈർഘ്യമുള്ള സോളാർ റെയ്സിൽനിന്നും വ്യത്യസ്തമായി, കൂടിയ തരംഗദൈർഘ്യമുള്ള ഹീറ്റ് റെയ്സിനു് അന്തരീക്ഷത്തിലെ ഗ്രീൻഹൌസ് ഗ്യാസുകളിലൂടെ തടസ്സമില്ലാതെ പുറത്തേയ്ക്കു് കടന്നുപോകാനാവില്ല. തന്മൂലം, ഭൂമിയിൽ നിന്നും മേഘങ്ങളിലും ഗ്രീൻഹൌസ് ഗ്യാസുകളിലും എത്തുന്ന ഇൻഫ്രാറെഡ് റേഡിയേഷനുകളിലെ ചെറിയൊരംശം വെളിയിലേയ്ക്കു് എമിറ്റ് ചെയ്യപ്പെടുമെങ്കിലും, അധികപങ്കും വീണ്ടും ഭൂമിയിലേയ്ക്കുതന്നെ മടക്കി അയയ്ക്കപ്പെടുന്നു. ഭൂമിയിലെ ഗ്രീൻഹൌസ് ഇഫക്റ്റിന്റെ തുടക്കം ഇവിടെയാണു്. തിരിച്ചു് ഭൂമിയിലെത്തുന്ന ഹീറ്റ് റെയ്സ് ഭൂമിയുടെ ഉപരിതലത്തെ വീണ്ടും ചൂടു് പിടിപ്പിക്കുന്നു. അതുവഴി, ഇൻഫ്രാറെഡ് റേഞ്ചിലുള്ള ഹീറ്റ് റെയ്സ് അന്തരീക്ഷത്തിലെ ഗ്രീൻഹൌസ് ഗ്യാസുകളിലേയ്ക്കും മേഘങ്ങളിലേയ്ക്കും തുടർന്നും ഉദ്വമനം ചെയ്യപ്പെടുകയും, അതിലൊരുഭാഗം പഴയപോലെ ഭൂമിയിലേയ്ക്കു് പ്രതിഫലനം വഴി മടക്കി അയയ്ക്കപ്പെടുകയും ചെയ്യുന്നു. തെർമ്മൽ എനർജി നിശ്ശേഷമാകുന്നതുവരെ ഇതു് ആവർത്തിച്ചുകൊണ്ടിരിക്കും. ഗ്രീൻഹൌസ് ഇഫക്റ്റ് ഇല്ലായിരുന്നെങ്കിൽ ഭൂമിയിലെ ശരാശരി ഊഷ്മാവു് +15 °C-യ്ക്കു് പകരം, തണുത്തു് മരവിയ്ക്കുന്ന -18 °C ആയിരുന്നേനെ! സുഖപ്രദമായ ഊഷ്മാവിൽ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയുന്നതിനു് നാച്ചുറൽ ഗ്രീൻഹൌസ് ഇഫക്റ്റിനോടു് വാസ്തവത്തിൽ മനുഷ്യർ നന്ദി പറയേണ്ടതുണ്ടു്.
വ്യാവസായികവിപ്ലവത്തോടെ, വാഹനഗതാഗതം, വിമാനയാത്ര, വ്യാവസായികവും, ഡൊമെസ്റ്റിക്കുമായ ആവശ്യങ്ങൾക്കായുള്ള കല്ക്കരി കത്തിക്കൽ, വിപുലമായ തോതിലുള്ള കന്നുകാലിവളര്‍ത്തല്‍ മുതലായവവഴി നാച്ചുറലായ ഈയിനം ഗ്രീൻഹൌസ് ഗ്യാസുകളെ മനുഷ്യർ അന്തരീക്ഷത്തിലേയ്ക്കു് കൂടുതലായി ഉദ്വമിപ്പിച്ചു. അതിനുപുറമെ, വ്യാവസായികമായ തോതിൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ പോലുള്ള രാസപദാർത്ഥങ്ങളും ഗ്രീൻഹൌസ് ഗ്യാസുകളുടെ ഭാഗമായി. ഗ്രീൻഹൌസ് ഗ്യാസുകളുടെ അളവു് കൂടിയതുവഴി, കൂടുതൽ ചൂടു് ഭൂമിയിലേയ്ക്കു് മടക്കി അയയ്ക്കപ്പെടുകയും, അതു് ഭൂമിയുടെ ഉപരിതലത്തിന്റെ ഊഷ്മാവിനെ അഡീഷണലായി വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്തു. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി സംഭവിക്കുന്നതായതിനാൽ, ഈ രീതിയിലുള്ള ഊഷ്മാവിന്റെ വർദ്ധനവിനെ “ആന്ത്രോപ്പൊജെനിക് ഗ്രീൻഹൌസ് ഇഫക്റ്റ്” എന്നു് വിളിയ്ക്കുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളുടെ ഉരുകൽ, ഉയർന്ന പർവ്വതനിരകളിലെ ഗ്ലേസ്യൽ മെൽറ്റിങ്, വെള്ളപ്പൊക്കങ്ങൾ, വനങ്ങളിലെ തീപിടുത്തങ്ങൾ മുതലായവപോലുള്ള വർദ്ധിതവും അസാധാരണവുമായ കാലാവസ്ഥാവ്യതിയാനങ്ങൾ ആന്ത്രോപ്പൊജെനിക് ഗ്രീൻഹൌസ് ഇഫക്റ്റിന്റെ ഫലമാണെന്നാണു് ശാസ്ത്രമതം.
കാർബൺ ഡൈഓക്സൈഡ് (70%), മീഥെയ്‌ൻ (20%) എന്നിവയെക്കൂടാതെ, നൈട്രസ് ഓക്സൈഡ്, ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ എന്നിവയും ആന്ത്രോപ്പൊജെനിക് ഗ്രീൻഹൌസ് ഇഫക്റ്റിനു് കാരണമാകുന്നു. പ്രകൃത്യാ ഉള്ള ഗ്രീൻഹൌസ് ഇഫക്റ്റിലെ 60 ശതമാനവും സംഭവിക്കുന്നതു് മേഘങ്ങൾ, നീരാവി എന്നിവ മൂലമാണു്. അവയെ പക്ഷേ, മനുഷ്യനു് കാര്യമായി സ്വാധീനിക്കാനാവില്ല.
കൂടുതൽ മേഘങ്ങൾ എന്നതിനു്, കൂടുതൽ ചൂടിനെ ബഹിരാകാശത്തിലേയ്ക്കു് നേരിട്ടു് റിഫ്ലക്റ്റ് ചെയ്തും, കൂടുതൽ ചൂടിനെ അബ്സോർബ് ചെയ്തും (അതിനെ വീണ്ടും ബഹിരാകാശത്തിലേയ്ക്കു് തിരിച്ചയച്ചും) ഭൂമിയെ കൂടുതൽ തണുപ്പിയ്ക്കുമെന്നാണർത്ഥമെന്നതിനാൽ, ഗ്രീൻഹൌസ് ഇഫക്റ്റ് വഴി ഭൗമോപരിതലം കൂടുതൽ ചൂടായാൽ, ഭൂമിയിലും സമുദ്രോപരിതലങ്ങളിലും കൂടുതൽ ബാഷ്പീകരണം സംഭവിക്കുകയും, അതുവഴി കൂടുതൽ മേഘങ്ങൾ രൂപം കൊള്ളുകയും, ഗ്രീൻഹൌസ് ഇഫക്റ്റ് വഴിയുള്ള ആഗോളതാപനത്തെ അതു് കൂടുതൽ പരിമിതപ്പെടുത്തുകയും ചെയ്യും.
ഇതിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നതുപോലെ, “കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും” എന്ന വിഷയം വളരെ കോമ്പ്ലെക്സും കോമ്പ്ലിക്കേറ്റഡുമാണു്. പിണറായി വിജയനെപ്പോലെ “സത്യസന്ധരായ” പല്ലികൾക്കുപോലും താങ്ങാൻ കഴിയാത്തവിധം ഭാരമേറിയതാണു് ഈദൃശമായ ചോദ്യങ്ങളുടെ ഉത്തരം. ആത്യന്തികവും പരമവുമായ ആ ഉത്തരങ്ങൾ തേടി, ചെറിയ മീനല്ലാത്ത നെത്തോലികൾക്കും, വലിയ മീനെന്നു് ഭാവിയ്ക്കുന്ന തിരുതകൾക്കും സ്രാവുകൾക്കിടയിലൂടെ നീന്തുക മാത്രമല്ല, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെയും, പൊക്കിപ്പിടിച്ച പങ്കായങ്ങൾക്കിടയിലൂടെയും ശത്രുവിനെക്കണ്ട അന്തംകമ്മികളെപ്പോലെ അന്തംവിട്ടു് ഓടുകയും ചെയ്യേണ്ടിവരുമെന്നാണു് പ്രശ്നവശാൽ കാണുന്നതു്.
(ചിത്രത്തിനു് ഗൂഗിൾ ചങ്ങായിയോടു് കടപ്പാടു്)

April 11 2022 11:04
പു.ക.സാ.സം. മൌലികവാദികളും കേ.ശാ.സാ.പ. തീവ്രവാദികളുമായ മല്ലുമാക്രികളെ കുണ്ടുകുള-ശാസ്ത്ര-സാഹിത്യ-സാംസ്കാരിക മൂലത്തിൽനിന്നും യോനീകവാടകലാരൂപത്തിലൂടെ വാൽമീകകലാരൂപത്തിലേക്കു് തള്ളിക്കേറ്റാൻ കഴിഞ്ഞതാണു് കമ്മിപ്പാർട്ടിസമ്മേളനത്തിലൂടെ പിണൂവിയൻ “കെ-നവോത്ഥാനം” കൈവരിച്ച നേട്ടം.
April 13 2022 11:01
അയ്യോ തമ്പ്രാ തല്ലല്ലേ! തുമ്പില്ലാത്തമ്പ്രാ തല്ലല്ലേ! കമ്മിപ്രാന്താ കൊല്ലല്ലേ! തല്ലിത്തല്ലിക്കൊല്ലല്ലേ!
ഇങ്കിലാൻ ചിന്താ”wahn”!
April 13 2022 12:43
പിണുത്തമ്പ്രാന്റെ തറവാട്ടുസ്വത്തായ കിറ്റുസഞ്ചിയിൽ ഇഷ്ടാനുസരണം അടിമേൽ നക്കുന്ന പട്ടികളിലും പരനാറികളിലും ആരുമില്ലെടാ/ഇല്ലേടീ അവിടെ, പാർട്ടിയുടെ കുലംകുത്തിയായ ആ ഷെജിനെ 51 വെട്ടുവെട്ടിത്തട്ടാനും, “രജിസ്ത്രാർ കോച്ചേരി” വരെ, പെലേ ഫുട്ബാൾ തട്ടുന്ന പോലെ, “തട്ടിക്കൊണ്ടുപോയി” കെട്ടി അവൻ കെട്ട്യോളാക്കിയ ആ നികൃഷ്ടജീവി നസ്രാണിപ്പെണ്ണാടിനെ ഷരിയാ നിയമപ്രകാരം ശരിയായ വിധത്തിൽ, ച്ചാൽ, മനുഷ്യരെ “ഉഷാറാക്കുന്ന” റബ്ബുൽ ആലമീനായ തമ്പുരാന്‍ അദ്ദ്യത്തിന്റെ ഒടുക്കത്തെ റസൂൽ വഴി കല്പിച്ചനുഗ്രഹിച്ച കല്ലേപ്പിളർക്കുന്ന കല്പനപ്രകാരം അവിശ്വാസിയായ ഓൾ മയ്യത്താകുന്നതുവരെ ആമീൻ വിളിച്ചു് കല്ലെറിഞ്ഞുകൊല്ലാനും!?
ശ്ശെട!! ഞാനിവിടെ കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി സ്റ്റഡിക്ലാസ്സു് നടത്തിയിട്ടും, കൊലപാതകങ്ങൾ വഴി പാർട്ടിയ്ക്കു് നേടാൻ കഴിയുന്ന മൈലേജ് ഒരു സഖാവിനും സഖാത്തിക്കും പുടികിട്ടുന്നില്ലെങ്കിൽ, എന്തുചെയ്യണമെന്നു് എനക്കുമറിയില്ല. “കമ്മി” എന്ന വിശേഷണം ബജറ്റിനു് മാത്രമല്ല ബാധകമെന്നു് ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. വാക്കുകളുടെ നാനാർത്ഥങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു! ബൗദ്ധികമായ ആ വീക്ഷണകോണകത്തിന്റെ രക്താഭമായ ചുവപ്പൻ വൈരുദ്ധ്യാത്മകപരിപ്രേക്ഷ്യത്തിൽനിന്നു് വീക്ഷിക്കുമ്പോൾ, എന്റെ കക്ഷത്തിലുമുണ്ടു് മാരകമായ ദുർഗന്ധം വമിപ്പിക്കുന്ന വിയർപ്പു്.
N. B.
പെണ്ണിനെ പന്തുപോലെ “തട്ടിക്കൊണ്ടുപോയതു്” തീർച്ചയായും മര്യാദകേടാണു്. രജിസ്ത്രാർ കച്ചേരിയിലേയ്ക്കു് സ്നേഹപൂർവ്വം പരസ്പരം കൈകൾ കോർത്തു് വിപ്ലവകരമായ യുഗ്മഗാനങ്ങൾ പാടി മുന്നേറുന്നതായിരുന്നേനെ, വൃദ്ധരായി എന്നെങ്കിലും ഇഹലോകവാസം വെടിയുന്നതുവരെ ഒരുമിച്ചു് ജീവിക്കാൻ സുബോധാവസ്ഥയിൽ തീരുമാനിച്ച ആണൊരുത്തനെയും പെണ്ണൊരുത്തിയെയും സംബന്ധിച്ചു് കൂടുതൽ നവോത്ഥാനപരവും, പുരോഗമനപരവും.
April 14 2022 13:30
ഹലൂസിനേഷൻസ്, ഡെല്യൂഷൻസ്, ബ്ലാക്കൗട്ട്സ് മുതലായവ പാരനോയിഡ് സ്കിറ്റ്സോഫ്രീനിയയുടെ ഭാഗങ്ങളാണു്. മറ്റു് മനുഷ്യർക്കാർക്കും കാണാൻ കഴിയാത്ത ചുണ്ടെലികളും ക്ഷുദ്രജീവികളുമെല്ലാം “സെമി-ഹൈസ്പീഡിൽ” ഭിത്തിയിലൂടെ പോക്കുവരവു് നടത്തുന്നതായി കാണുക, ചുറ്റുമുള്ള മനുഷ്യർ തന്നെ തല്ലിക്കൊല്ലാൻ തക്കം പാർത്തിരിക്കുന്ന കൊലയാളികളാണെന്നു് തോന്നുക, താൻ പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങളെപ്പറ്റിയുള്ള മൗലികമായ സ്‌മൃതിഭ്രംശം തുടങ്ങിയവയായി ആ ഡിസോർഡർ മാനിഫെസ്റ്റ് ചെയ്യും. ആരോ തന്നെ വിടാതെ പിന്തുടരുന്നു എന്ന ഭീതി! സ്വന്തം സുരക്ഷാസംവിധാനങ്ങൾ എത്ര വർദ്ധിപ്പിച്ചാലും പോരെന്ന തോന്നൽ! കൂടുതൽ മതിലുകൾ, കൂടുതൽ മുൾവേലികൾ, കൂടുതൽ ബോഡിഗാർഡുകൾ, എവിടെത്തിരിഞ്ഞൊന്നു് നോക്കിയാലും അവിടെല്ലാം ഖാക്കി ധാരികളായ കൂടുതൽ കൂടുതൽ “പൗലോസുകൾ”…!!
ഒരർത്ഥത്തിൽ ദൈവഭയവും ഒരുതരം പേഴ്‌സിക്ക്യൂട്ടറി ഡെല്യൂഷനാണു്. സ്ഥിരവാസം സ്വർഗ്ഗത്തിലാണെങ്കിലും, സർവ്വലോകത്തിലും വ്യാപിച്ചു് “കുടിയൻ”കൊള്ളുന്നവനും സർവ്വജ്ഞാനിയും സർവ്വശക്തനുമായ ഒരു ദൈവംതമ്പ്രാൻ തന്നെ മാത്രം വീക്ഷിച്ചുകൊണ്ടു് സ്ഥിരം പിന്നാലെയുണ്ടു് എന്ന തോന്നലാണു് ദൈവഭയത്തിനു് കാരണം. മനുഷ്യർ ഉടുക്കുന്നതും പെടുക്കുന്നതും തുള്ളുന്നതും തൂറുന്നതുമെല്ലാം ഒളിഞ്ഞുനോക്കിക്കൊണ്ടു് സദാസമയം അവരുടെ പിന്നാലെ കൂടുന്ന ഒരു ദൈവം, ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ, ഉളുപ്പില്ലാത്ത ആ പരനാറി ദൈവത്തെയാണു് മനുഷ്യർ ആദ്യം ചവറ്റുകൊട്ടയിൽ ഇട്ടു് പൊതുസ്ഥലത്തു് കൊണ്ടുപോയി തീയിട്ടു് നശിപ്പിക്കേണ്ടതു്. ചെകുത്താനു് പോലും ദൈവത്തിന്റെ അത്ര ഉളുപ്പില്ലായ്മ ഇല്ല. പക്ഷേ, ഉളുപ്പില്ലാത്തതു് ചെകുത്താനാണു്, തനിയ്ക്കല്ല എന്നാണു് ദൈവത്തിന്റെ പക്ഷം. സ്വന്തം കുറ്റം ചാർത്തിക്കൊടുക്കാൻ ചെകുത്താൻ ഉള്ളതുകൊണ്ടു് ദൈവവും മാലാഖമാരും സുഖമായി ജീവിച്ചു് പോകുന്നു.
“Uncle Sam” ഉള്ളതുകൊണ്ടു് മാക്രിസ്റ്റുകൾ മുതലാളിത്തവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ മുദ്രാവാക്യങ്ങൾ മുഴക്കിയും, സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റുകളായ വിപ്ലവകവികൾ കൊലപാതകരാഷ്ട്രീയത്തിനു് ന്യായീകരണഫിലോസഫിയിൽ അധിഷ്ഠിതമായും വികാരഭരിതമായും അന്തരാത്മാവിന്റെ അന്തരാളങ്ങളിൽനിന്നും ബഹിർഗ്ഗമിക്കുന്ന കാവ്യഭാവനാവിഷ്കരണം നടത്തിയും സംഘടിപ്പിക്കുന്ന സർവ്വാധികാരത്തിന്റെ രുചികരമായ അപ്പക്കഷണങ്ങൾ ഭുജിച്ചും സുഖമായും സന്തോഷമായും ആത്മഹർഷാതിരേകത്തിന്റെ അമ്പാരിയിൽ ആസനമമർത്തിയും, സാമാന്യജനത്തെ ഭീഷണിപ്പെടുത്തിയും ഗർവ്വിതാവസ്ഥയിൽ ജീവിച്ചു് പോകുന്നു!
ദൈവനിഷേധികൾ ഉള്ളതുകൊണ്ടു് അല്ലാഹുവിന്റെ പോരാളികൾക്കു്, ഹറാംപിറന്ന വെള്ളത്തൊലിയൻ സായിപ്പന്മാർ കണ്ടുപിടിച്ച ബോംബ് അരയിൽ ഫിറ്റുചെയ്തു് ആളുകൾ കൂട്ടുന്ന ഇടങ്ങളിൽച്ചെന്നു് സ്വയം പൊട്ടിത്തെറിച്ചു് നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കി, ഒരുത്തനു് 72 എന്ന നിരക്കിൽ, യോനീ-ഈർപ്പപരമായി ഇപ്പൊഴും എപ്പൊഴും എന്നേക്കും “റെഡി-സ്റ്റെഡി-ഗോ!”മോഡൽ ഹൂറിച്ച്യാച്ചികളുടെ കൂട്ടിക്കൊടുപ്പുകാരനും പ്രപഞ്ചസ്രഷ്ടാവുമായ അല്ലാഹുവിന്റെ സുവർക്കത്തിലെത്തി രാവിലെ മുതൽ വൈകിട്ടുവരെയും, വൈകിട്ടുമുതൽ രാവിലെവരെയും, തന്നെയും പിന്നെയും, പിന്നെയും തന്നെയും, ആനന്ദമായി, അനന്തമായി, നിത്യമായി ഊക്കാം, ഊക്കോടൂക്കൂക്കാം! അല്ലാഹു അക്ബർ! ഹൈൽ ഹിറ്റ്ലർ! ഇങ്കിലാ സിന്താവാ!!
ഒന്നാലോചിച്ചാൽ അതിൽ വലിയ അത്ഭുതമില്ല. ഉളുപ്പില്ലാത്തതു് ഉമ്മൻചാണ്ടിയ്ക്കാണു്, തനിയ്ക്കല്ല എന്ന കൊടുംസത്യം ലോകത്തിനു് മുന്നിൽ വിളിച്ചുകൂവിയാണല്ലോ ഇരട്ടച്ചങ്കൻ പിണറായി വിജയൻ സഖാവും അധികാരത്തിലെത്തിയതു്! കമ്മിഭരണം അടിമോളെത്തി ആസകലം പരാജയമായിട്ടും കുറ്റം ചാർത്തിക്കൊടുക്കാൻ കോൺഗ്രസ്സ് പോലുള്ള ചില ശത്രുചിത്രങ്ങൾ ഉള്ളതുകൊണ്ടു് പിണറായിയും പിണിയാളുകളും സുഖസമൃദ്ധമായും, ജനം തമ്പ്രാക്കളുടെ തീന്മേശയിൽ നിന്നും ഉതിർന്നുവീഴുന്ന നുറുക്കുകളും, കിറ്റിലെ പയറുവർഗ്ഗങ്ങളുമെല്ലാം നക്കിത്തിന്നും ജീവിച്ചു് പോകുന്നു!!
തമിഴ്നാട്ടിലെ ജനങ്ങൾക്കു് ഉപജീവനത്തിനും വികസനത്തിനും ജലം ആവശ്യമുണ്ടു്. പിണുവിന്റെ ഉണക്കപ്രത്യയശാസ്ത്രം ഒലിപ്പിയ്ക്കുന്ന മൂക്കള ജലമല്ല, മുല്ലപ്പെരിയാറിൽനിന്നുള്ള ജീവജലമാണവർക്കു് വേണ്ടതു്! അതിനായി അവരുടെ നേതൃത്വശേഷിയുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബുദ്ധിപൂർവ്വം പരിശ്രമിക്കുന്നു.
നദികളും “വെള്ളപ്പൊക്കങ്ങളും” വേണ്ടത്രയുള്ളതിനാൽ, നംബർ വൺ കേരളത്തിലെ പ്രബുദ്ധജനതയുടെ ഉപജീവനത്തിനു് ജലം ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. അത്യാസന്നനിലയിലെത്തിയ KSRTC-യുടെയും KSEB-യുടെയും, ഉണ്ടായിരുന്നെങ്കിൽ പണ്ടേതന്നെ ചക്രശ്വാസം വലിയ്ക്കുമായിരുന്ന, ഇനി അഥവാ വലിച്ചില്ലെങ്കിൽ, വികസനപ്രേമികളും പുരോഗമനാത്മാക്കളുമായ സഖാക്കൾ ചെങ്കൊടികുത്തി ചക്രശ്വാസം വലിപ്പിക്കുമായിരുന്ന, ഒപ്പിക്കാൻ കഴിയുന്ന കമ്മീഷനിൽ അധിഷ്ഠിതവും വികസനവിപ്ലവപരവുമായ മറ്റു് തൊരപ്പൻ വ്യവസായങ്ങളുടെയും പശ്ചാത്തലത്തിൽ, കേരളീയർക്കു് “ലോസ്പീഡ്” വികസനങ്ങളുടെ ആവശ്യം ഇപ്പോഴില്ല. ഇപ്പോൾ അവർക്കു് അടിയന്തിരമായി വേണ്ടതു് വിശാലമായി വീർത്തുവികസിച്ച പ്രമുഖകൊതങ്ങൾക്കു് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയും തിരിച്ചുമുള്ള “സെമി-ഹൈസ്പീഡ്” ട്രാൻസ്പ്പോർട്ടേഷൻ സൗകര്യമാണു്.
കേരളജനതയുടെ കണ്ണിൽ പൊടിയിട്ടു് ഏതുവിധേനയും അതൊന്നു് ഒപ്പിച്ചു്, അതിന്റെ കമ്മീഷൻ വാങ്ങി അക്കൗണ്ടിൽ സുരക്ഷിതമായി നിക്ഷേപിച്ചിട്ടുവേണം, ചൊറിപിടിച്ച മാക്രിസ്റ്റ് കൊതങ്ങൾക്കു് മിന്നല്പിണറായി വേഗത്തിൽ മിനെസോട്ടയിലെ റോചെസ്റ്ററിലെത്തി, വർഗ്ഗശത്രുക്കളായ ബൂർഷ്വാക്യാപ്പിറ്റലിസ്റ്റുകളുടെ മയോ ക്ലിനിക്കിൽ കൊതം ഓപ്പറേഷനുവേണ്ടി ആധാർ കാർഡ് കാണിച്ചു് പേരു് രജിസ്റ്റർ ചെയ്യാൻ!!
വിശുദ്ധ മാർസ്ക്ക് പുണ്യാളാ! ലോകചരിത്രം വിജൃംഭിതമായിനിന്ന ഏതൊക്കെയോ സ്വപ്നനിശീഥിനികളിൽ, വീട്ടുജോലിക്കാരിയായിരുന്ന ഹെലേനെ ഡീമൂത്തുമായി വൈരുദ്ധ്യാത്മകഭൗതികവാദം ഫിലോസഫിക്കലായി പങ്കിട്ടുകൊണ്ടിരുന്ന അസുലഭനിമിഷങ്ങളിൽ അങ്ങു് വിഭാവനം ചെയ്ത തൊഴിലാളിവർഗ്ഗസർവ്വാധിപത്യം മല്ലുമാക്രിസ്റ്റുകളുടെ പിണൂവിസ്റ്റ്-കമ്മ്യൂണിസ്റ്റ് പരിപ്രേക്ഷ്യത്തിൽ എത്തുമ്പോഴേയ്ക്കും സ്ഥലകാലലോകവും ഇഹലോകവാസവുമെല്ലാം ഈവിധം അനിവാര്യമായും മാറിമറിയുമെന്നു് ആരറിഞ്ഞു!!??
April 15 2022 08:40
പരിശുദ്ധാത്മാവു് കയറിക്കൂടിയ പെന്തെക്കൊസ്തുകാർ, “സന്തോഷം കൊണ്ടെനിക്കിരിക്കാമ്മേലേ, ഞാനിപ്പൊ സ്വർഗ്ഗത്തിലേയ്ക്കു് പറന്നു് പോകും” എന്നു് വലിയകൂട്ടമിടുന്നതു് നാട്ടിലായിരുന്ന കാലത്തു് കേട്ടിട്ടുണ്ടു്.
സന്തോഷാതിരേകം കൊണ്ടിരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിൽ എത്തിയാൽ, “ക്രിസ്തുമസും നവവത്സരവും ഒരുമിച്ചു് വന്നപോലെ” എന്നു് ചില ജർമ്മൻസ് തമാശയായി പറയുന്നതും കേട്ടിട്ടുണ്ടു്.
വിഷുവും ദുഃഖവെള്ളിയാഴ്ചയും ഒരുമിച്ചു് വരുന്ന അസാധാരണാവസ്ഥയെ “ചെകുത്താൻ കടലിനടിയിൽ” എന്നോ മറ്റോ വിശേഷിപ്പിക്കാമെന്നു് തോന്നുന്നു.
“ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതം” നാടുവാണീടുംകാലം കേരളനാട്ടിലെ പ്രജകളിലാർക്കും ദുഃഖവെള്ളിയാഴ്ചയ്ക്കായാലും, ഉയിർപ്പു് പെരുന്നാളിനായാലും, ക്രിസ്മസിനായാലും, വിഷുവിനായാലും, ഓണത്തിനായാലും, ദീപാവലിക്കായാലും, വലിയപെരുന്നാളിനായാലും, ചെറിയപെരുന്നാളിനായാലും, പാർട്ടിസമ്മേളനത്തിനായാലും ഒന്നിനും ഒരുവിധത്തിലും ഒരു കുറവുണ്ടാകരുതു്!
അതുകൊണ്ടു്, വിഷു ആഘോഷിക്കുന്നവർക്കു് പലയിടത്തുനിന്നായി പലരിൽനിന്നും കലക്കൻ കൈനീട്ടം വിഷുക്കണിയായി കിട്ടട്ടേയെന്നും, ദൈവപുത്രനായ കർത്താവു് യേശുമശിഹായുടെ കുരിശുമരണം ദുഃഖവെള്ളിയാഴ്ചയായി ആചരിക്കുന്നവർക്കു് പള്ളീൽക്കഴിയുമ്പോൾ പട്ടിണി കിടന്നു് ചുളിഞ്ഞ വയറുനിറയെ കഞ്ഞീം പയറും പോലുള്ള ലളിതാഹാരം കിട്ടട്ടേയെന്നും ഹൃദയപൂർവ്വം ആശംസിക്കുന്നു!
April 17 2022 12:24
The Most Sacred Heart of Mary Magdalene (“Sacratissimum Cor Maria Magdalena”) is calling you!!
April 17 2022 14:13
“മുകേഷും ചിന്താ ജെറോമും തമ്മില്‍ വിവാഹിതരാകുന്നു” എന്ന തരത്തിലുള്ള മാതൃഭൂമി ഡോട്ട് കോമിന്റെ പേരിലെ വ്യാജവാര്‍ത്തക്കെതിരേ മാതൃഭൂമി നിയമനടപടിക്കു് ഒരുങ്ങുന്നത്രെ!
- ഫെയ്‌സ്ബുക്ക് വഴി കിട്ടിയ വാർത്തയാണു്.
കേരളമാധ്യമങ്ങളിലെ ഏതൊരു വാർത്തയുംപോലെ, ഇതും വ്യാജമണിയാണോ, വ്യാജമാണിയാണോ, നിർവ്യാജ മാതൃഭൂമിയാണോ, മാരിവിൽ മധുരസേവയാണോ, സത്യമാന കെ-റെയിലാണോ, പരിശുദ്ധ സിൽവർലൈനാണോ എന്നൊന്നും എനിക്കൊരു നിശ്ചയവുമില്ല. കാരണം, ഞാൻ മതേതരകേരളത്തിൽ ഒരു മല്ലു എങ്ങനെ ആയിരിക്കണമോ അങ്ങനെ ബോധവത്കരിക്കപ്പെട്ട, പൊളിറ്റിക്കലി കറക്റ്റായ ഒരു രാഷ്ട്രീയപ്രബുദ്ധനല്ല. എന്റെ ഉൾപ്പാർട്ടിജനാധിപത്യം മൗലികമായി, അഥവാ ജനിതകമായി, ഉളുപ്പില്ലായ്മയാണു്.
ഏതായാലും, മാതൃഭൂമി നിയമനടപടിക്കുള്ള കരുക്കൾ നീക്കുന്നതു്, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-ജനകീയ മാഫിയാമോഡൽ നിയമവ്യവസ്ഥ നിലവിലിരിക്കാത്ത എവിടെയെങ്കിലുമായിരിക്കാൻ ശ്രദ്ധിച്ചാൽ മാതൃഭൂമിക്കു് കൊള്ളാം.
സംഭവം, ഇരട്ടചങ്കൻ പിണറായി വിജയൻ സഖാവിന്റെ പേരിലുള്ള ലാവ്ലിൻ കേസുകെട്ടുപോലെ, വാർദ്ധക്യകാല പെൻഷനും, ചിരംജ്ജീവി സ്റ്റാറ്റസും ലഭിക്കുന്നതുവരെ, വിശുദ്ധീകരണത്തിന്റെ വെള്ളതേച്ച ശവക്കല്ലറവരെ, ചുവപ്പുനാടയിൽക്കെട്ടി നിത്യനിരന്തരം നീട്ടിനീട്ടിവച്ചു് വലിച്ചിഴച്ചുകൊണ്ടുപോകാൻ സഹായിക്കുന്ന ഗാന്ധിത്തലഭക്തരെ ഒഴിവാക്കാൻ അതു് സഹായിക്കും.
April 18 2022 11:23
“ബംബർ ബൺ കേരളത്തിലെ സമാധാനം തകർക്കുക എന്ന ദുഷ്ടലാക്കോടെ “നിഷ്ഠുരമായ” കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ “വിട്ടുവീഴ്ചയില്ലാതെ” സമീപിക്കും. ആ നികൃഷ്ടജീവികൾക്കെതിരെ സ(വ)ർക്കാർ “ശക്തമായ” നിയമനടപടികൾ സ്വീകരിക്കും. അതിനുള്ള “വ്യക്തമായ” നിർദ്ദേശം മുൻകാലഭരണങ്ങളിലെപ്പോലെതന്നെ “കർശനമായി” ഇപ്പോഴും നുമ്മ കേരള “pollice”-നു് നല്കിയിട്ടുണ്ടു്.” – പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിൽ മുഖ്യാഭ്യന്തരൻ സഖാവു് ഇരട്ടച്ചങ്കൻ പിണറായി വിജയന്റെ “കരുത്തുറ്റ” പ്രതികരണം!
കേരളത്തിലെ പ്രബുദ്ധജനതയോടു് ഒരപേക്ഷ! ദയവായി ഇത്തവണയെങ്കിലും നിങ്ങൾ അദ്ദ്യത്തെ ബിശ്വസിക്കൂ, ബ്ലീസ്!!
കെ-റെയിലോ, മെട്രോയോ, ലോ ഫ്ലോർ വോൾവോ ബസിനും തന്റെ കരിംകാറിനും അംഗരക്ഷകരുടെ കാറുകൾക്കും പൂണിച്ചു് വിടാൻ പറ്റുന്ന സൂപ്പർ ഹൈവേകളോ ഒന്നുമില്ലാത്തതും, കേരളസമൂഹത്തിന്റെ ഒരു അവിഭാജ്യഘടകവുമായ അട്ടപ്പാടിയിൽ, ജീവിക്കുന്നു എന്ന തോന്നലിൽ ജീർണ്ണിക്കുന്ന സാധുക്കളായ മനുഷ്യരെ സേവിക്കാൻ വേണ്ടി മാത്രമായി, കേരളജനതയുടെ പൊതുമുതലിൽനിന്നും കോടികൾ വാടകകൊടുത്തു്, ഒരു “എലി-ക്കോപ്-താർ” സംഘടിപ്പിച്ചു്, പട്ടമഹിഷി കമലേച്ചിയ്ക്കു് കണികണ്ടുണരാൻ പാകത്തിനു് ക്ലിഫ് ഹൌസിന്റെ അടുക്കളപ്പുറത്തു് പ്രതിഷ്ഠിച്ച ആ തൊഴിലാളിവർഗ്ഗസ്നേഹം, വിയർപ്പൊഴുക്കി അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോടുള്ള ആ മാർക്സിയൻ സ്നേഹം, സ്വന്തം അമ്മയെയും, വിനീതവിധേയൻ ഫ്രീഡ്രിഹ് എങ്ഗൽസിനെയും ഒരു പാരസൈറ്റിനെപ്പോലെ ചൂഷണം ചെയ്തു് ജീവിച്ചുകൊണ്ടു്, ബൂർഷ്വാസികളും ക്യാപ്പിറ്റലിസ്റ്റുകളും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ കാണ്ഡം കാണ്ഡമായി കഥാകഥനങ്ങൾ രചിച്ചവനും, ജീവിതത്തിലൊരിക്കലും തടിയനങ്ങി അദ്ധ്വാനിച്ചിട്ടില്ലാത്തവനുമായ സാക്ഷാൽ കാൾ മാർക്സ് “ആചാര്യന്റെ” ഉജ്ജ്വലോജ്ജ്വലമായ ആ മനുഷ്യവർഗ്ഗസ്നേഹം, ആ ഹൃദയവിശാലത, ആ സഹാനുഭൂതി, അതു് കേരളത്തിലെ ജനങ്ങളായ നിങ്ങൾ ഒരിക്കലും കാണാതെ പോകരുതു്, പ്ലീസ്! ഒരപേക്ഷയാണു്!!
April 18 2022 12:21
ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയിലെ തുടർചികിത്സ കഴിഞ്ഞു്, ഓയിൽ ബൂർഷ്വാസികളുടെ ഗൾഫിലേയ്ക്കൊന്നും പോകാതെ, പെട്ടെന്നുതന്നെ നംബർ വൺ പ്രബുദ്ധകേരളത്തിലേയ്ക്കു് തിരിച്ചുചെല്ലണേ, ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും ഇരട്ടച്ചങ്കൻ പിണറായി സഖാവേ! അല്ലെങ്കിൽ, കേരളസമൂഹത്തിനുമുന്നിൽ നിരത്തേണ്ടതും, വസ്തുതാവിരുദ്ധവുമായ ഒരുപാടു് പ്രൈം ടൈം പത്രസമ്മേളനങ്ങൾ പെൻഡിങ്ങിലായിപ്പോകും.
മുൻപേ ഗമിക്കേണ്ടുന്ന സാമ്രാജ്യത്വവിരുദ്ധ മാക്രിസ്റ്റ് ഗോവു് മുൻപേ ഗമിച്ചില്ലെങ്കിൽ, പിൻപേ ഗമിക്കേണ്ടുന്ന ന്യായീകരണ മാക്രിസ്റ്റ് മൂരികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫാഷിസ്റ്റ് പശുക്കളുടെ ഭദ്രാസനത്തിനു് പിന്നാലെ മണപ്പിച്ചുകൊണ്ടു് നടക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. അക്കാര്യം ഓർത്താൽ നന്നു്!!

April 18 2022 13:33
ഒള്ളതുകൊണ്ടു് ഓണംപോലെ!!

April 19 2022 12:02
മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ് പിണുവാധിപത്യപാർട്ടിയിലെ കുലംകുത്തികളെ ചറപറവെട്ടി കൊന്നുതള്ളാനായി വാടകക്കൊലയാളികൾക്കു് ക്വട്ടേഷൻ കൊടുക്കുന്ന തരത്തിൽപ്പെട്ട പരനാറിയോ നികൃഷ്ടജീവിയോ ഒന്നുമല്ല, അന്തർദ്ദേശീയലെവലിൽ പക്കാ ഡീസന്റും ഡിപ്ലോമാറ്റിക്കുമാണു് നുമ്മ എന്നു് കാണിക്കാനാണു് സ്യൂട്ടും കോട്ടും പാൻ-ചീസും കണ്ഠകൗപീനവും, നടക്കുമ്പോൾ അടിയിൽ ബൾബ് കത്തുന്ന ഷൂവും, നടുവിൽ ബൾബ് കത്തുന്ന അൺട്രാവിയുമെല്ലാം!
നടക്കുമ്പോൾ മുകളിൽ കത്തേണ്ടുന്ന ബൾബിന്റെ ഫ്യൂസ് പോയിട്ടു് കാലമേറെയായി. മസ്തിഷ്കഫ്യൂസ് കെട്ടാൻ മതിയായ ശാസ്ത്ര-സാങ്കേതിക അറിവുള്ള ഒരേയൊരാശാൻ, സാക്ഷാൽ മണിയാശാൻ, സ്റ്റാലിന്റെ “Great Purge” മോഡലിൽ, പാർട്ടിക്കു് അനിഷ്ടകാരികളും, തന്മൂലം സമൂഹവിരുദ്ധരും അസ്തിത്വാവകാശമില്ലാത്തവരുമായ എലെമെന്റുകളെ “വൺ-ടൂ-ത്രീ” പ്രത്യയശാസ്ത്ര-സാങ്കേതിക തത്വപ്രകാരം ഉന്മൂലനം ചെയ്യുന്ന തിരക്കിലാണു്!
ഇരട്ടച്ചങ്കിനെ നോർത്ത് കൊറിയയിലേക്കു് കൊറിയർ ചെയ്യപ്പെടുന്നതിനു് മുൻപായിട്ടെങ്കിലും മണിയദ്ദ്യം, ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതം പിണറായി വിജയൻ ഭഗവാന്റെ മസ്തിഷ്കത്തിലെ ഫ്യൂസ്, KSEB മാര്‍ഗ്ഗനിര്‍ദ്ദേശകരേഖകള്‍ക്കനുസൃതമായി കൂട്ടിക്കെട്ടിപ്പൂട്ടി ശരിയാക്കുമെന്നു് കർത്താവിലും കർമ്മത്തിലും ക്രിയയിലും പ്രത്യാശിക്കുകയല്ലാതെ, കേവലം കിറ്റുഭോജികളും ഓർഡിനറി മോർട്ടൽസുമായ നമ്മൾ വോട്ടുദാതാക്കൾ മറ്റെന്തുചെയ്യാൻ?
“Kleider machen leute” എന്നൊരു ജർമ്മൻ ചൊല്ലുണ്ടു്. “Clothes make the man” എന്നു് ഷെയ്ക്‌സ്പിയർ. “തുണികൾ മനുഷ്യരെ ഉണ്ടാക്കുന്നു” എന്നു് കേരളപാണിനിയുടെ ആധികാരികമായ തർജ്ജമ.
April 20 2022 10:11
പി. ശശിയുടെ നിയമനത്തെപ്പറ്റി പി. ജയരാജന്റെ വിമർശനത്തിനു് ഇ. പി. ജയരാജന്റെ റെക്റ്റിഫിക്കേഷൻ:
“ഒരു പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തി ഒരു നടപടി എടുത്താൽ അതു് ആജീവനാന്തം തുടരുന്നതല്ല പാർട്ടി രീതികൾ. പാർട്ടിയിൽ പാർട്ടി രീതികൾക്കനുസരിച്ചു് ചില അച്ചടക്കനടപടികളോ മറ്റു് നടപടികളോ പാർട്ടിയ്ക്കു് എടുക്കേണ്ടതായിവരും. അതു് അവരെ നശിപ്പിക്കാനുള്ളതല്ല. തെറ്റുതിരുത്തി എല്ലാവരെയും ശരിയായ നിലയിലേയ്ക്കു് നയിക്കാനുള്ളതാണു് പാർട്ടിയുടെ അച്ചടക്കനടപടി.”
ആജീവനാന്തം തുടരേണ്ട ആവശ്യമില്ലാത്തൊരു അച്ചടക്കനടപടിയാണു് സഖാവു് ടി. പി. ചന്ദ്രശേഖരന്റെ കാര്യത്തിലും പാർട്ടി സ്വീകരിച്ചതു്. എതിരഭിപ്രായക്കാരായ “കുലംകുത്തികളെ” തെറ്റുതിരുത്തി ശരിയായ നിലയിലേയ്ക്കു് നയിക്കാൻ 51 വെട്ടുവെട്ടിയുള്ള “ക്യാപ്പിറ്റൽ പണിഷ്മെന്റ്” പോലെ ഇഫെക്റ്റിവായ ഒരു അച്ചടക്കനടപടി വേറെയില്ലെന്നു് പാർട്ടിയ്ക്കു് ഉത്തമബോദ്ധ്യം വന്നതുകൊണ്ടാണു് പാർട്ടി അതു് ചെയ്തതു്.
ഞങ്ങളുടെ ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കോ, ഞങ്ങൾ പറയുന്നതെന്തെന്നു് ഞങ്ങൾക്കോ, അവർ കേൾക്കുന്നതെന്തെന്നു് അന്തം കമ്മികളായ ഞങ്ങളുടെ അണികൾക്കോ ഒരു ചുക്കുമറിയില്ല. അതാണു് ഞങ്ങളുടെ പാർട്ടിയുടെയും ഞങ്ങളുടെയും വിജയരഹസ്യം.
പി. ജയരാജനും ഇ. പി. ജയരാജനും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ സ്ഥിതിയ്ക്കു്, “ത്രീ മസ്ക്കറ്റിയേഴ്സ്” നോവലിലെ ആത്തോസ്, പോർത്തൊസ്, അരാമിസ് എന്നിവരെപ്പോലെ, മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പാർട്ടിയിലെ മൂന്നാം മസ്ക്കറ്റിയറായ സഖാവു് എം. വി. ജയരാജൻ, പി. ശശി വിഷയത്തിൽ എന്തു് പറയുന്നു എന്നറിയാനുള്ള ആകാംക്ഷയിൽ പ്രബുദ്ധകേരളം ശ്വാസമടക്കിപ്പിടിച്ചു് കാത്തിരിക്കുകയാവും.
April 22 2022 10:21
ഭാരതമെന്നു് കേട്ടാൽ ചെലോർടെ അന്തരംഗം അഭിമാനപൂരിതമാകും. ചെലോർടെ അന്തരംഗം അഭിമാനപൂരിതമാകാൻ യശ്മാൻ തമ്പ്രാന്റെ കയ്യിലെ തുടലിന്റെ മറ്റേയറ്റം കഴുത്തിൽ കുരുക്കി, തമ്പ്രാൻ കൊട്ടുന്ന താളത്തിനൊപ്പം “സ്വാമി തിന്തകത്തോം, പാർട്ടി തിന്തകത്തോം” പാടി ആടിയും ചാടിയും തുള്ളിക്കളിച്ചാലേ പറ്റൂ.
“ചെലോർടെ ശര്യാവും, ചെലോർടെ ശര്യാവില്ല. ന്തായാലും, LDF വന്നതുകൊണ്ടു് ഞങ്ങ ശശിമാർടെ കാര്യം ശര്യായി.”
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

April 25 2022 12:02
കേരളത്തിലെ “രാഷ്ട്രതന്ത്രജ്ഞരിൽ” ഏറ്റവും കൂടുതൽ കണ്ണൂരിൽ നിന്നുമാണെന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞദിവസം കണ്ടിരുന്നു.
(സത്യത്തിൽ, അടിസ്ഥാനപരമായ കാഴ്ചപ്പാടിൽ, “രാഷ്ട്രതന്ത്രജ്ഞർ” എന്നതിനേക്കാൾ, “കക്ഷിരാഷ്ട്രീയ കുറുക്കന്മാർ” എന്നോ, കക്ഷിരാഷ്ട്രീയ സ്വന്തംകാര്യം സിന്താവാ കൊതുകുകൾ എന്നോ പോലുള്ള ഒരു വിശേഷണമായിരുന്നേനെ അവർക്കു് കൂടുതൽ ചേരുന്നതു്. കോഴിയെപ്പിടിച്ചു് ശാപ്പിടാൻ ഒരു കുറുക്കനും, ഒരു ചെന്നായ്ക്കും ഇന്നുവരെ “വൈരുദ്ധ്യത്തിൽ അധിഷ്ഠിതമായ ഭൗതികവാദം” എന്നാൽ അരണബിരിയാണിയോ, ഓന്തുബിരിയാണിയോ, പാറ്റബിരിയാണിയോ, ഇരട്ടവാലൻബിരിയാണിയോ എന്നു് തിരിച്ചറിയേണ്ട ആവശ്യം വന്നിട്ടില്ല. ലോകം മുഴുവൻ “ചുമ്മാരു” പറന്നു് നടക്കുക, കിട്ടുന്ന കിറ്റുകൾ ഭക്ഷിക്കുക എന്നതിലുപരി, മറ്റു് ലോകകാര്യങ്ങളെപ്പറ്റി യാതൊരുവിധ തുമ്പുമില്ലാത്ത പ്രാണിവർഗ്ഗങ്ങളെ വലയിൽ കുടുക്കി ശാപ്പിടുന്ന ഒരു ചിലന്തിയ്ക്കും തന്റെ വല കെട്ടാൻ ഇന്നുവരെ ആർക്കിട്ടെക്ച്ചറൽ സ്റ്റഡീസിന്റെ ആവശ്യം വന്നിട്ടില്ല. അന്തവും കുന്തവും പരിസരബോധവുമില്ലാതെ കിറ്റിലും റേഷനിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു് ചുറ്റിത്തിരിയുന്ന കോഴികളുടെയും പ്രാണികളുടെടെയും കക്ഷിരാഷ്ട്രീയപരമായ തുമ്പില്ലായ്മയിലാണു് കുറുക്കന്റെയും ചിലന്തിയുടെയുമെല്ലാം വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നിന്റെ കാരണഭൂതം കുടികൊള്ളുന്നതു്. കൂടാതെ, ചുവപ്പു് കോണകങ്ങൾ കെട്ടി അലങ്കരിച്ച അരങ്ങിൽ നിന്നും, വോൾഗാനദിയുടെ തരംഗമാലകൾ ഏറ്റുപാടുന്ന വിപ്ലവഗാനങ്ങളുടെ മാതൃകയിൽ, ഉച്ചഭാഷിണിയിലൂടെ ധാരധാരയായി ഒഴുകിപ്പടരുന്ന “മനുഷ്യനാകൽ” ബീപ്-പ്ലവഗാനങ്ങൾ കൊണ്ടു് കോരിത്തരിപ്പിച്ചു്, ആൺമാക്രികളുടെ മാക്രോം പോക്രോം “രോധനം” കേൾക്കുന്ന പെൺമാക്രികളെപ്പോലെ, കോഴികളെയും പ്രാണികളെയുമെല്ലാം “എന്താല്ലേ?” എന്നു് വിസ്മയിപ്പിച്ചു് ആപാദചൂഡം രോമഹർഷം കൊള്ളിക്കുന്ന രീതിയും കുറുക്ക-, ചെന്നായ്-, ചിലന്തി-, കഴുതപ്പുലിലോകങ്ങളിൽ നിലവിലുണ്ടു്.)
(“Dielectric” Materialism എന്ന വൈജ്ഞാനികശാഖയെ “മൂലം-കക്ഷമായ” അപഗ്രഥനങ്ങളിലൂടെ മൗലികമായി മനസ്സിലാക്കിയിട്ടുള്ള രണ്ടേരണ്ടു് വ്യക്തികളെ ഈ ഭൂമുഖത്തിൽ ഇന്നേവരെ ഉദയം ചെയ്തിട്ടുള്ളു: ഒന്നൻ പിണുവാശാൻ, രണ്ടൻ മണിയാശാൻ. അവരിൽ, “ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും” പിണുവാശാൻ കണ്ണൂരിയൻ ആണെങ്കിലും, “വൺ-ടൂ-ത്രീ” എന്ന യൂണിവേഴ്‌സൽ തിയറിയിലൂടെ “ഇന്നീ ലോകം മുഴുവൻ കമ്മ്യൂണിസ്റ്റ് ഫിലോസഫി വിസർജ്ജിച്ചീടും” മണിയാശാൻ വെറും “കണ്ണു്-ഊരിയൻ” അല്ല, മാക്രിസ്റ്റ് വിപ്ലവ കമ്മ്യൂണിസ്റ്റുകളുടെ “കണ്ണാണു്, കണ്മണിയാണു്, കന്മദമാണു്, കന്മഴുവാണു്” എന്ന “വസ്തുതായാഥാർത്ഥ്യം” എന്തുകൊണ്ടു് ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്മാൻ കാണാതെപോയി എന്നെനിക്കറിയില്ല. ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്മാന്റെ പക്ഷത്തുനിന്നും ഉണ്ടായ ഗുരുതരമായ ഒരു കൃത്യവിലോപമാണു് അതെന്നു് ഇവിടെ എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുകയാണു്, അഭിലഷിക്കുകയാണു്, ആവേശിക്കുകയാണു്!!)
രാഷ്ട്രതന്ത്രജ്ഞതയുടെ “വസ്തുതായാഥാർത്ഥ്യങ്ങൾ” ഇങ്ങനെയൊക്കെയാണു് എന്ന തത്ത്വചിന്താപരമായ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടു് വിലയിരുത്തിയാലേ മേല്പറഞ്ഞ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അന്തർലീനമായ മാക്രിസ്റ്റ് പിണുവിസ്റ്റ് സാമൂഹികപരിവർത്തനശേഷി അതിന്റെ അമ്മവിപ്ലവകരമായ പൊട്ടെൻഷ്യലിൽ പൂർണ്ണമായി ചിറകുവിടർത്തി, പൊളിറ്റിക്കലി കറക്റ്റ് സഖാവു് അച്ചുമാമയുടെ ഭാഷയിൽ പറഞ്ഞാൽ, ശൂന്യാകാശത്തിലേക്കു് “ISRO” വിടുന്ന വാണം പോലെ കുതിച്ചുയർന്നു് “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ” ചെയ്യുന്നതു് കണ്ടു് ആവേശഭരിതരാകാൻ മനുഷ്യർക്കു് കഴിയുകയുള്ളു.
കേരളത്തിലെ “രാഷ്ട്രതന്ത്രജ്ഞരിൽ” ഏറ്റവും കൂടുതൽ കണ്ണൂരിൽ നിന്നുമാണത്രെ!
അതിപ്പോ, പറഞ്ഞുവരുമ്പോൾ, ഭൂമിയിൽ ഏറ്റവും കൂടുതൽ വെള്ളമുള്ള സ്ഥലം പസിഫിക്ക് സമുദ്രമല്ലേ! അതിൽ നിന്നു് ഒരു തുള്ളിപോലും മനുഷ്യനു് കുടിക്കാൻ കൊള്ളാവുന്നതല്ല എന്നതല്ലേ മനുഷ്യനെ അലട്ടുന്ന കാതലായ പ്രശ്നം!?
പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ പസിഫിക്കിൽ ജീവിക്കേണ്ടിവരുന്ന മീൻസ്, അവയുടെ ആവാസവ്യവസ്ഥ സമുദ്രജലമായതിനാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളമുള്ളതു് ഞങ്ങടെ പസിഫിക്ക് സമുദ്രത്തിലാണെന്നു് കൊട്ടിഘോഷിച്ചു് വാഴ്ത്തുന്നതിൽ “അൽ-ഭൂതം” ഇല്ല.
ഏറിയോ കുറഞ്ഞോ, സമുദ്രത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന ആമകൾ പോലുള്ള ചില ഉഭയജീവികൾ, “ഇന്റർവ്യൂ” സില്മയിലെ വയലാർ രാമവർമ്മയുടെ, “കനകം മൂലം ദുഃഖം” എന്ന പാട്ടിൽ പരാമർശിക്കപ്പെടുന്ന തെണ്ടികളെപ്പോലെ, “രണ്ടും കണ്ടിട്ടുള്ളവർ” എന്ന നിലയിൽ, അഥവാ അനുഭവജ്ഞാനപരമായി, ഈ വിഷയത്തിൽ അന്തർലീനവും അടിസ്ഥാനപരവുമായ ഡിസ്ക്രെപൻസികളിലേയ്ക്കു് അവയുടെ “നടുവിരൽ” ചൂണ്ടുമ്പോൾ, സ്വന്തം ആവാസവ്യവസ്ഥയായ പസിഫിക്കിനു് അപ്പുറത്തേയ്ക്കു് ടെന്റക്കിൾസ് നീട്ടാൻ, ബൗദ്ധികവും വൈരുദ്ധ്യാധിഷ്ഠിതവും ഭൗതികവാദപരവുമായ കാരണങ്ങളാൽ കഴിയാതെപോയ പസിഫിക്കുകൾ, അഥവാ കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ്-മണിയിസ്റ്റ് മാക്രിസ്റ്റുകൾ അവരെ റിവിഷണിസ്റ്റുകളും പ്രതിലോമകാരികളുമായി ചിത്രീകരിക്കുന്നതിലും ഒട്ടും “അൽ-കാരണഭൂതം” ഇല്ല.
മഞ്ഞു് മൂടിക്കിടക്കുന്നതും, 132 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ അന്റാർക്ടിക് എന്ന “മഞ്ഞുമരുഭൂമിയെ” ഒഴിവാക്കിയാൽ, തൊണ്ണൂറു് ലക്ഷത്തിലേറെ ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതും, ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്നതുമായ “സഹാറ” ആണല്ലോ ഭൂമിയിലെ ഏറ്റവും വലിയ “ഉണക്കമരുഭൂമി”! അവിടെ ജീവിക്കുന്ന “മരുക്കുറുക്കൻ” (fennec), തേളുകൾ, പാമ്പുകൾ, ഗൗളിവര്‍ഗ്ഗങ്ങൾ (lizards) തുടങ്ങിയ ജീവികൾ, ലോകത്തിൽ ഏറ്റവും കൂടുതൽ ഉണക്കമണലുള്ളതു് ഞങ്ങടെ സഹാറ മരുഭൂമിയിലാണെന്നു് കൊട്ടിഘോഷിച്ചു് വാഴ്ത്തുന്നതിലുമില്ല, ഒരു കാരണവശാലും, “അൽ-കാരണഭൂതം”.
April 27 2022 15:06
“ഗുജറാത്തു് വികസനം പഠിക്കാൻ ‘കേരളം മുക്കിയോന്റെ’ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഉൾപ്പെട്ട കേരളസംഘം ഗുജറാത്തിലേയ്ക്കു്.” – വാർത്ത
“ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതം ഇരട്ടച്ചങ്കൻ” പിണറായി വിജയൻ നാടുവാണീടും നംബർ വൺ കേരളത്തിലെ കെ-റെയിൽ സെമി-ഹൈസ്പീഡ് സിൽവർലൈനിനെക്കാൾ മികച്ച ഒരു വികസനം, “നശുവലു്” നരേന്ദ്ര മോദി ഒരു വ്യാഴവട്ടക്കാലം മുഖ്യമന്ത്രിയായിരുന്ന, സായിപ്പിന്റെ തണുപ്പുലോകത്തിലെ കോട്ടും സ്യൂട്ടുമുപേക്ഷിച്ചു്, ഭാരതീയന്റെ ചൂടുലോകത്തിനു് കൂടുതൽ അനുയോജ്യമായ ദോത്തി തന്റെ വസ്ത്രമായി സ്വീകരിച്ച ഭാരതത്തിന്റെ രാഷ്ട്രപിതാവു് മഹാത്മാ ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിൽ നിന്നും എന്തെങ്കിലും പഠിക്കാൻ കേരളത്തിനു് കഴിയുമെന്നോ!? No way!! അസാദ്ധ്യം!!!
പണ്ടൊരിക്കൽ നംബർ വൺ മാക്രിസ്റ്റ് കേരളത്തിലെ “pollice” മന്ത്രിയായിരുന്ന സഖാവൻ കോടിയേരി ബാലകൃഷ്ണപരമഹംസൻ, “ആരാണീ ജോസഫ് സി. മാത്യു” എന്നു്, അദ്ദ്യത്തിന്റെ വിശുദ്ധവിശാലപരിമളമനസ്കതയോടെ ചോദിച്ചതുപോലെ, ആരാണു് “സഖാവു് ഗുജറാത്തു്”, എന്താണു് അവന്റെ വികസനം എന്നു്, “മാർസ്കിയൻ” വിപ്ലവികളെയും, എന്തിലും ഏതിലും മോദിയെ അന്ധമായി അനുകരിക്കുന്ന റഷ്യൻ ത്സാർ പിണുവിനെയും ലജ്ജാഹീനമായി അനുകരിച്ചു്, “ആശാകത്തിലേയ്ക്കു്” മുഷ്ടിചുരുട്ടിയെറിഞ്ഞുകൊണ്ടു്, വൈരുദ്ധ്യാത്മകവും ഭൗതികാത്മകവും കൊലപാതകാത്മകവും ലാവ്ലിൻ ആത്മകവുമായി ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണു് ഷുഗ്രുത്തുക്കളേ, ഞാൻ ആവശ്യക്കുകയാണു്!!
അതിലേറെ, ബൂർഷ്വാസിസഹജമായ സുഭിക്ഷസുഖലോലുപതയുടെ അവിഭാജ്യഘടകവും, തന്റെ “ഭദ്രാസനത്തെ” പിടികൂടിയിരിക്കുന്നതുമായ “മൂലഗുരുക്കളുടെ” പ്രത്യയശാസ്ത്രപരമായ വിദഗ്ദ്ധചികിത്സക്കായി താൻ കറതീർന്ന മാക്രിസ്റ്റുകളുടെ ആജന്മശത്രുക്കളായ ക്യാപ്പിറ്റലിസ്റ്റുകളുടെ “El Dorado” ആയ US-അമേരിക്കയിലേക്കു് ബീമാനത്തിൽ കയറി പറക്കുമ്പോൾ, നംബർ വൺ മാക്രിസ്റ്റ് കേരളത്തിലെ തന്റെ നിലനില്പിനു് അനിവാര്യമായ കൊട്ടാരവിദൂഷകരെ, ഒരു “ലാവ്ലിൻ മുക്കിയമന്ത്രി” എന്ന നിലയിൽ, തന്റെ ആശ്രിതവത്സലനായിരിക്കേണ്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “അഭിശപ്ത” ഗുജറാത്തിലേയ്ക്കു് “വികസനപാഴ്‌സലായി” അയച്ചില്ലെങ്കിൽ, മുകളിൽനിന്നും താഴെനിന്നും ഒരുപോലെ തനിക്കു് നേരിടേണ്ടിവരുന്നതു്, വാരഫലപരമായും, മാസഫലപരമായും, വർഷഫലപരമായും, അപരിഹാര്യമായ ധനനഷ്ടവും, മാനഹാനിയും, സ്ഥാനഭ്രംശവുമായിരിക്കുമെന്ന യാഥാർത്ഥ്യമാണു്, വിപ്ലവകരമായ ഈ കരുനീക്കത്തിലൂടെ, “ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതം ഇരട്ടച്ചങ്കൻ” പിണറായി വിജയൻ കണക്കുകൂട്ടുന്നതു്.
മേൽപ്പോട്ടു് നോക്കുമ്പോൾ കാണുന്ന മാനമല്ലാതെ മറ്റൊരു മാനം അജ്ഞാതമായ മല്ലു മാക്രിസ്റ്റുകളെപ്പോലുള്ളവർക്കു്, മാനഹാനി വലിയൊരു പ്രശ്നമാകാൻ വഴിയില്ലെങ്കിലും, സ്ഥാനഭ്രംശവും, പ്രത്യേകിച്ചും കമ്മീഷൻ അധിഷ്ഠിതമായ ധനനഷ്ടവും അവർക്കു് മാനസികമായി താങ്ങാൻ കഴിയുന്നതിലും വളരെയേറെ അകലത്തിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിഷഫലമായതിനാൽ, ആ രാഹുവിനെ അതിജീവിക്കാൻ മനുഷ്യനു് സാദ്ധ്യവും അസാദ്ധ്യവുമായ ഏതിനം കടുംകൈകളും ചെയ്യാനും എത്രയേറെ പണം വേണമെങ്കിലും അതിനുവേണ്ടി മുടക്കാനും അവർ സർവ്വാത്മനാ സന്നദ്ധരായിരിക്കും.
സഖാവു് പിണറായി വിജയനും, സഖാവു് എ. എ. റഹിമിനും, സഖാവു് പി. വി. അൻവർ സാഹിബിനും, സഖാവു് ജെയ്ക് സി. തോമസിനും, സഖാവു് ചിന്താ ജെറോമിനും, സഖാവു് വീണാ ജോർജ്ജിനും, “വൺ-ടൂ-ത്രീ” മോഡലിൽ രക്തസാക്ഷിത്വം വഹിച്ച മറ്റനവധി സഖാക്കൾക്കും, മാക്രിസ്റ്റ് വിപ്ലവകാരി സഖാവു് മണിയാശാനും സാക്ഷരരും പ്രബുദ്ധരും, പല്ലുതേയ്ക്കാതെയും കുളിയ്ക്കാതെയും സാമ്പത്തികവിദഗ്ദ്ധൻ ഡോക്ടർ തോമസ് ഐസക്ക് മോഡൽ ജുബ്ബയും, തോളിൽ ചേളാകവും തൂക്കിനടന്നു് “ബുദ്ധിജീവികൾ” എന്ന തൈലാഭിഷേകം ഏറ്റുവാങ്ങിയവരുമായ കേരളസാമ്രാജ്യത്തിലെ കിറ്റുഭോജികളും പരാന്നഭുക്കുകളുമായ ജനതയുടെ വയലാർ വിപ്ലവാഭിവാദ്യങ്ങൾ, വാളയാർ രക്തപുഷ്പാഞ്ജലികൾ!!
April 29 2022 10:53
ജനപ്രിയസാഹിത്യകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ജന്മദിനമായിരുന്നു ഇന്നലെ (28. 04. 1913 – 28. 05. 1989). ചറപറ പൈങ്കിളിരചന നടത്തിയിരുന്ന അദ്ദേഹം തങ്ങളുടെ പ്രണയാതുര യുവകാലസ്വപ്നങ്ങളുടെ മൂട്ടിൽ കൊളുത്തിയ തീയുടെ ഗതകാല സുഖസ്മരണകൾ, ആധുനിക നവോത്ഥാന കേരളത്തിലെ രാഷ്ട്രീയനേതാക്കളും സാംസ്കാരികനായകരും മതപണ്ഡിതരും സാമൂഹികപരിഷ്കർത്താക്കളുമായ ഒട്ടേറെ തൈക്കിളവന്മാരും തൈക്കിളവികളും അതിനോടനുബന്ധിച്ചു് അയവിറക്കുകയുണ്ടായി.
പ്രിയമുള്ള സോഫിയയും, അഴകുള്ള സെലീനയും, പാടാത്ത പൈങ്കിളിയും, സെലിന്റെ പട്ടുതൂവാലയുമെല്ലാം അവരെ എത്രയേറെ ഇക്കിളിപ്പെടുത്തി എന്നതിന്റെ മധുരം കിനിയുന്ന കുമ്പസാരരഹസ്യങ്ങൾ!
ദോഷം പറയരുതല്ലോ, അതിന്റെയൊരു ഐശ്വര്യം “Me-Too, He-Too, She-Too” കേരളത്തിൽ കാണാനുമുണ്ടു്.
പ്രേമപരവശനായി ശശി വിളിക്കുന്നു: “ലോറാ നീ എവിടെ?”
Mai 01 2022 12:45
മനുഷ്യരെ ജാതി-മതപരിഗണനകൾ ദുരുപയോഗം ചെയ്തു് ഭിന്നിപ്പിക്കുന്ന പി. സി. ജോർജ്ജിനെ എന്തുകൊണ്ടു് ആരും വെടിവച്ചു് കൊല്ലുന്നില്ല എന്നു് ജർമ്മൻ ജേർണ്ണലിസ്റ്റും എഴുത്തുകാരനും ആയിരുന്ന Kurt Tucholsky-യോടു് ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ, “അത്രത്തോളം താഴ്ത്തി വെടിവയ്ക്കാനാവില്ല” എന്നായിരുന്നേനെ തീർച്ചയായും അങ്ങേരുടെ മറുപടി. (https://en.m.wikipedia.org/wiki/Kurt_Tucholsky)
(അത്രത്തോളം താഴ്ത്തി വെടിവയ്ക്കാനാവാത്തതുകൊണ്ടാവണം, അതിനേക്കാൾ വളരെ താഴ്ത്തി വെടിവയ്ക്കാൻ കഴിയുന്ന “വൈജ്ഞാനികമായ ‘Me Too’ ഏരിയകളിൽ” മല്ലുക്കൾ ആൺ-പെൺ ഭേദമെന്യേ അവരുടെ ബൌദ്ധികമായ ശ്രദ്ധ എക്സ്ക്ലൂസീവായി കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതു്.)
കേരളജനതയെ നേർവഴി കാണിക്കാൻ, രാഷ്ട്രീയവും, സിൽമാ-സാഹിത്യ-കലാ-സാംസ്കാരികവും, ശാസ്ത്രീയവും, മതപരവുമായ സമസ്ത സാമൂഹികമേഖലകളിലും വായിട്ടലച്ചു് കഷ്ടപ്പെടുന്ന അവതാരങ്ങളിൽ ബഹുഭൂരിപക്ഷവും കുർട്ട് ടുഹോൾസ്ക്കി മോഡൽ മറുപടി അർഹിക്കുന്ന നീചജന്മങ്ങളാണെന്നു് ബോധപൂർവ്വം തിരിച്ചറിയാൻ കഴിയാത്തതാണു് കേരളസമൂഹം നേരിടുന്നതും, ഒരുപക്ഷേ ഒരിക്കലും മോക്ഷം കിട്ടാൻ വഴിയില്ലാത്തതുമായ ശാപം.
(അങ്ങനെ കണ്ഡീഷൻ ചെയ്യപ്പെട്ടിരിക്കുന്ന ഒരു മൈൻഡ് സെറ്റുമായി, തമ്പ്രാക്കൾ പറയുന്നതിനനുസരിച്ചു് നോമ്പും പ്രാർത്ഥനയും ഇങ്കിലാ സിന്താവാ വിളികളുമായി ഇഹലോകജീവിതം തീരുന്നതുവരെ കിറ്റുഭുജിച്ചു്, കാലം കഴിച്ചു് വരാനിരിക്കുന്ന നിത്യസ്വർഗ്ഗത്തിൽ എത്തിപ്പെട്ടു് അനന്തമായി സുഖിക്കാനായി, കഷ്ടപ്പെടുന്ന സർവ്വജ്ഞാനികളും, (സത്യത്തിൽ) ഗതികിട്ടാപ്രേതങ്ങളുമാണു് പ്രബുദ്ധമല്ലുക്കൾ!)
കൂടിയോ കുറഞ്ഞോ ക്രിമിനലുകളായ ജനുസ്സുകൾ ഇല്ലാത്ത സമൂഹങ്ങളില്ല. അവരെ നേരിടാൻ ജനാധിപത്യവും നിയമവ്യവസ്ഥയും നിലവിലുള്ള ഏതൊരു സമൂഹത്തിലും കോൺസ്റ്റിറ്റ്യൂഷനിൽ അധിഷ്ഠിതമായ നടപടിക്രമങ്ങളുണ്ടു്, അവ വേണ്ടവിധം നടപ്പിലാക്കാൻ നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവർത്തിക്കുന്ന പൊലീസ്, കോടതി മുതലായ ഇൻസ്റ്റിറ്റ്യൂഷനുകളുമുണ്ടു്.
പക്ഷേ, ക്വട്ടേഷൻ കൊലയാളികളായ പക്കാ ക്രിമിനലുകളെയും, സ്വജന പക്ഷപാതികളെയും, അഴിമതിക്കാരെയും, മനുഷ്യത്വമെന്നാലെന്തെന്നോ, ശാസ്ത്രബോധമെന്നാലെന്തെന്നോ നേരിയ ഗ്രാഹ്യം പോലുമില്ലാത്ത കംപ്ലീറ്റ് ഊളകളെയുമെല്ലാം “ഓട്ട-അവകാശത്തിലൂടെ” ജനകീയമായി തെരഞ്ഞെടുത്തു്, തങ്ങളുടെമേൽ സമ്പൂർണ്ണ ഭരണാധികാരശക്തി നൽകുന്നവരും, ആവിധ “പരനാറികളെയും”, അവരുടെ ഏതുവിധ ക്രിമിനാലിറ്റികളെയും എന്നും എപ്പോഴും പല്ലും നഖവും ഉപയോഗിച്ചു് ന്യായീകരിക്കാൻ അറപ്പോ മടുപ്പോ തോന്നാത്തവരും, അതോടൊപ്പംതന്നെ, യാതൊരുവിധ ഉളുപ്പുമില്ലാതെ പ്രബുദ്ധരെന്നും, നംബർ വണ്ണുകളെന്നും, “ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതം” എന്നും മറ്റും വീരവാദം മുഴക്കുന്നവരുമായ “നികൃഷ്ടജന്മങ്ങൾ” പൂണ്ടുവിളയാടുന്ന കേരളം പോലുള്ള സമൂഹങ്ങൾ ഈ ഭൂമിയിൽ അപൂർവ്വമാണെന്നതു് ഒരു കേവലസത്യമാണു്.
പക്ഷേ, അതൊക്കെ അറിഞ്ഞിരുന്നെങ്കിൽ, അറിയാൻ ജനങ്ങൾക്കു് കഴിയുമായിരുന്നെങ്കിൽ, അതിനവരെ പഠിപ്പിച്ചിരുന്നെങ്കിൽ, കേരളം ഇന്നു് – മാറ്റം എന്ന വാക്കിന്റെ പോസിറ്റീവായ അർത്ഥത്തിൽ – തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റൊരു സമൂഹമായി പണ്ടേതന്നെ മാറിക്കഴിഞ്ഞിരുന്നേനെ!!
Mai 03 2022 08:43
“ലൈസൻസ് ഇല്ലാത്ത കടകൾ പൂട്ടിക്കും.” – ആരോഗ്യമന്ത്രിണി സഖാവു് വീണാ ജോർജ്ജ്.
“പൂട്ടടിക്കൽ” കർശനമോ നിർദ്ദാക്ഷിണ്യമോ എന്നുകൂടി അരുളിച്ചെയ്തിരുന്നെങ്കിൽ കാര്യത്തിനു് ഒരു തീർച്ചയും തീരുമാനവും വന്നേനെ!!
Mai 03 2022 11:40
Mai 04 2022 12:13
മാർക്സിസ്റ്റ് പാർട്ടിയുടെ എതിരില്ലാനേതാക്കളായ പിണറായിയെയും കോടിയേരിയെയും പിടികൂടിയിരിക്കുന്ന രോഗങ്ങൾക്കു്, അവരുടെ ആജന്മശത്രുവായ അമേരിക്കയിൽ മാത്രമേ ചികിത്സയുള്ളു എന്നതിനാലാണു് ചികിത്സക്കായി അവർ അവിടേയ്ക്കു് കെട്ടു് മുറുക്കിയതു്. നംബർ വൺ കേരളത്തിൽ ആ രോഗങ്ങൾക്കു് ചികിത്സയുണ്ടായിരുന്നെങ്കിൽ, അവർ നാണംകെട്ടു് അമേരിക്കയുടെ പട്ടിവാതിൽക്കലും പൂച്ചവാതിൽക്കലും ചെന്നു് ചികിത്സാർത്ഥം മുട്ടി വിളിക്കില്ലായിരുന്നു. കണ്ടമാനം ഉളുപ്പുള്ളവർ എന്ന നിലയിൽ, ഏതെങ്കിലും പള്ളിയുടെയോ അരമനയുടെയോ തിണ്ണനിരങ്ങി, അതാതിടങ്ങളിലെ വോട്ടുബാങ്കുകളായ ഭക്തജനങ്ങളെ സന്തോഷിപ്പിച്ചു് വോട്ടു് പിടുങ്ങുന്ന നാണംകെട്ട ഏർപ്പാടു് പണ്ടേതന്നെ നിഷ്ക്കരുണവും നിരുപാധികവുമായി തള്ളിക്കളഞ്ഞിട്ടുള്ളവരാണവർ. അതിനു് ചരിത്രം സാക്ഷി!
കമ്മ്യൂണിസ്റ്റ് മന്ത്രിമാർക്കിടയിലെ നടപ്പുരീതിയായ “വീഴ്ചപറ്റൽ” ആരോഗ്യമന്ത്രിണി സഖാവു് വീണാ ജോർജ്ജിനും പറ്റിയതാണു് പാർട്ടിയുടെ “മുടിചൂടുംമന്നന്മാരായ” പിണുവിനും ബാലുവിനും അതുപോലൊരു മാനഹാനി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ പിന്നിലെ കാരണഭൂതം.
കമ്മ്യൂണിസ്റ്റ് മന്ത്രിണിയായി സത്യപ്രതിജ്ഞ ചെയ്തശേഷം, ക്രൈസ്തവസഭയിലെ – തലയിൽ മുണ്ടിട്ടു് മുട്ടിപ്പായി പ്രാർത്ഥിക്കുന്ന ഒരു പെണ്ണാടെന്ന നിലയിൽ – തിരുമേനിമാരുടെ കൈമൊത്തി അനുഗ്രഹം നേടാൻ, “പ്രാർത്ഥനാധിഷ്ഠിതമായും, യേശുകൃപയാലും” സന്തോഷ് ട്രോഫി കരസ്ഥമാക്കുന്ന “പന്തോളിയൂള” ട്രോഫി “വഴിപാടുമായി” പള്ളീലച്ചന്റെ ഭദ്രാസനത്തിലേക്കോടുന്ന മാതൃകയിൽ, അരമനയിലേക്കു് എഴുന്നള്ളുംവഴി, ഔദ്യോഗികവാഹനം ഏതാനും ആശുപത്രികൾക്കു് മുന്നിൽ നിർത്തി, അവയെ രഹസ്യവും പരസ്യവുമായ ഏതു് മാരകരോഗത്തിനും വിദദ്ധചികിത്സയുള്ള ആശുപത്രികളായി, അന്താരാഷ്ട്ര ഹൈലെവലിലേക്കു് ഹൈസ്പീഡിൽ വികസിപ്പിക്കുമെന്നു് ഒരു പത്രസമ്മേളനം നടത്തിയിരുന്നെങ്കിൽ, “മണ്ണാങ്കട്ടയും കരിയിലയും കാശിയ്ക്കു് പോയതുപോലെ”, അടിമകൾ “കുടചൂടിക്കും കമ്മിമന്നന്മാർക്കു്” ഇപ്പോൾ ബൂർഷ്വാസിയുടെ രാജ്യമായ ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയിലേക്കു് ചികിത്സക്കുപോയി ഇമ്മാതിരിയൊരു ദേശാടനാപമാനം സഹിക്കേണ്ടിവരുമായിരുന്നില്ല. നടത്തേണ്ട നേരത്തും കാലത്തും നേരോടെ നിർഭയം നടത്തിയില്ലെങ്കിൽ, പിന്നെ നടത്തിയിട്ടു് ഒരു കാര്യവുമില്ലാത്ത ഒരു ഏർപ്പാടാണു് പത്രസമ്മേളനങ്ങൾ.
“ഇന്നലത്തെ ദിനപ്പത്രത്തേക്കാൾ പഴയതല്ല മറ്റൊന്നും.” – ഒരു ജർമ്മൻ ചൊല്ലു്.
“പോയതു് പോട്ടേ, പോരെടി പാപ്പീ” എന്ന മഹദ്വചനം പോലെ, പോയതു് പോയി, വന്നതു് വന്നു.
മേലിൽ, “കൊടിചൂടുംമന്നന്മാരുടെ” അടുത്ത രാജകീയചികിത്സ ഡ്യൂ ആകുന്നതിനു് മുൻപെങ്കിലും തന്റെ ആരോഗ്യവകുപ്പിൽ സംഭവിക്കുന്ന “വിശുദ്ധവികസനങ്ങൾ” പത്രസമ്മേളനങ്ങളിലൂടെ വിളംബരം ചെയ്യാൻ ബഹു. മന്ത്രിണി ശ്രദ്ധിച്ചാൽ, പ്രത്യയശാസ്ത്ര മണ്ണാങ്കട്ടകളുടെയും, വൈരുദ്ധ്യാത്മക കരിയിലകളുടെയും മാനവും, മോടിയും, പ്രൌഢിയും, ഗർവ്വും, അഹംഭാവവും, അവറ്റകളാൽ നിഷ്ക്കരുണം കാലിയാക്കപ്പെട്ട കേരളജനതയുടെ, പൂച്ച പെറ്റുകിടന്നയിടം പോലെ “പാഴും ശൂന്യവുമായ” പൊതുഖജനാവും അതിന്റെ പേരിൽ, “നാസ്തിക-ഭൗതികവാദിയായ മാർക്സിസ്റ്റ്”, “ആസ്തിക-ആത്മീയവാദിയായ നസ്രാണി” എന്ന സ്കിറ്റ്സോഫ്രെനിക് ദ്വന്ദ്വത്തെ ഒരേ ഫ്രെയിമിൽ, ഒരേ കാവിക്കൂട്ടിൽ സ്ത്രീസഹജമായ കാപട്യത്തിന്റെ അകമ്പടിയോടെ മൂടിക്കെട്ടിയൊളിപ്പിച്ച ആരോഗ്യമന്ത്രിണി സഖാവു് വീണാ ജോർജ്ജിനോടു് തീർച്ചയായും ഹൃദയപൂർവ്വം നന്ദി പറയും.
Mai 04 2022 13:53
“90 ശതമാനം സജഷൻസും അമ്മ (A.M.M.A.) വെൽക്കം ചെയ്യുന്നു. അമ്മാ-യി-അമ്മ (AMMA I. AMMA) എത്ര ശതമാനം വെൽക്കം ചെയ്യുന്നു എന്നു് എനക്കറിയില്ല.” എന്നു് സ്വന്തമായി അണ്ടി (A.N.T.I.) ഇല്ലാത്ത അപ്പൻ (A.P.P.A.N.) സ്വന്തമായി അണ്ഡമുള്ള ആണ്ഡിയോടു് (A.N.D.I.).
Mai 05 2022 10:54
മെയ് പതിനഞ്ചിനു് അർവിന്ദ് കെജ്രിവാൾ കിഴക്കമ്പലത്തെത്തി പ്രസംഗിക്കുമ്പോൾ, പ്രസംഗം പരിഭാഷിക്കാൻ ഭാഷാപണ്ഡിതനായ പ്രൊഫസർ പി. ജെ. കുര്യൻ സാറിനെ ചുമതലപ്പെടുത്തണമെന്നു് ബന്ധപ്പെട്ടവരോടു് വിനീതമായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. നന്ദി, നമസ്കാരം!
Mai 05 2022 11:31
ദോഷം പറയരുതല്ലോ, ആരു് ആരെക്കെട്ടണം എന്ന “ജീവന്മരണവിഷയത്തിൽ” ഇതുവരെ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഹൈസ്പീഡ് യാത്രയുടെ കാര്യത്തിൽ കമ്മികൾ ഒരേ നാവാണു്: മാർക്സിയൻ “മനുഷ്യനാകൽ” ബീപ്-പ്ലവത്തിന്റെ വിജയത്തിനു്, “ഒഴിച്ചുകൂട്ടാൻ” പാടില്ലാത്ത ഒരു അനിവാര്യതയാണു് സാക്ഷാൽ പിണുവാശാന്റെ കമ്മീഷൻ റെയിൽ (K-Rail).
Mai 05 2022 12:23
“തൃക്കാക്കരയിൽ LDF സ്ഥാനാർത്ഥിയെ മാധ്യമങ്ങൾ തീരുമാനിക്കേണ്ട. (ച്ചാൽ, അതു് കാരണഭൂതം പിണു തീരുമാനിക്കും.)” – ഇ. പി. ജയരാജൻ
Mai 05 2022 13:46
അപ്പോൾ എന്റെ ചോദ്യം ഇതാണു്: “എന്തുകൊണ്ടു് കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഇരട്ടച്ചങ്കുകളെ പിടികൂടുന്ന “ഹൃദ്രോഹ” ചികിത്സയിൽ സ്പെഷലൈസ് ചെയ്തു് ഡോക്ടർ ജോ ജോസഫ് ക്യാപ്പിറ്റലിസ്റ്റാകുന്നില്ല?”
Mai 06 2022 08:59
വലതുവശത്തെ രണ്ടു് കമ്മ്യൂണിസ്റ്റ് കുരിശുകളുടെ നടുവിൽ സിസ്റ്റർ സെഫിയെക്കൂടി പ്രതിഷ്ഠിച്ചിരുന്നെങ്കിൽ, സംഭവം തുലാഭാരം പോലെ കൃത്യമായി “ബാലൻസ് കെ-നായർ” ആകുമായിരുന്നു എന്നു് മാത്രമല്ല, അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ലിംഗസമത്വമുള്ള ഒരു പാർട്ടി എന്നു് കത്തോലിക്കാസഭയിലെ കന്യകന്മാർക്കും കന്യകകൾക്കും, മുട്ടന്മാർക്കും പെട്ടകൾക്കുമെല്ലാം ബോദ്ധ്യം വരികയും, അവർ “നൂറ്റുക്കുനൂറും പള്ളിയ്ക്കു്” എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പുദിവസം വെഞ്ചെരിച്ച വിശുദ്ധ വസ്തങ്ങൾ ധരിച്ചു് പോളിങ് ബൂത്തുകളിലേയ്ക്കു് ഇരച്ചുകയറി കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് വോട്ടു് കുത്തുകയും ചെയ്തേനെ!
കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായ കുരിശുവൈദ്യൻ കയ്ത്തിൽ കൊയൽ തൂക്കിയിട്ടതു് നന്നായി. അല്ലെങ്കിൽ, തലയിലെ പച്ചത്തൊപ്പി കാണുമ്പോൾ, ലൗ ജിഹാദ് സംബന്ധമായി മുസ്ലീം ലീഗ് നടത്തുന്ന വല്ല പത്രസമ്മേളനവുമായിരിക്കുമെന്നു് കയ്തകളായ പൊതുജനം തെറ്റിദ്ധരിച്ചേനെ!
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

Mai 06 2022 10:50
പ്രത്യയശാസ്ത്രപരമായി നാസ്തികരും, പ്രാവർത്തികമായി ആസ്തികരും, ദൈനംദിനജീവിതത്തിൽ ഇരട്ടത്താപ്പുകാരായ ആത്മവഞ്ചകരും, ബൗദ്ധികമായി സം-“പൂജ്യരും”, മാനസികമായി സമ്പൂർണ്ണ ഊളകളുമായ മാക്രിസ്റ്റുകൾ മുൻപൊക്കെ സ്വയം വിളിച്ചിരുന്നതു് “വിമൽകുമാർ” എന്നായിരുന്നെങ്കിൽ, തൃക്കാക്കര ഇലക്ഷനിലേയ്ക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയതിനുശേഷം, അവർ അവരെത്തന്നെ വിളിക്കുന്നതു് “അരുൺകുമാർ” എന്നാണു്.
“വിമൽകുമാർ”, “അരുൺകുമാർ”, “സനൽകുമാർ”, ഇത്യാദി മൊത്തം “കുമാരസംഭവക്കാരും” ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നതു്, അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിൽ ജീർണ്ണിക്കുന്ന ആദിവാസികളെയും, ബൈബിൾ ഭാഷയിൽ പറഞ്ഞാൽ, “അദ്ധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്ന” പാപികളെയും, മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ, “ക്യാപ്പിറ്റലിസ്റ്റുകളാൽ ചൂഷണം ചെയ്യപ്പെടുന്ന ഇൻഡസ്ട്രിയൽ പ്രോലെറ്റേറിയറ്റുകളായി വ്യവസായശാലകളിൽ അദ്ധ്വാനത്തിലൂടെ സ്വയം നഷ്ടപ്പെടുത്തുന്ന” തൊഴിലാളിവർഗ്ഗത്തെയും രക്ഷപ്പെടുത്തുക എന്ന ഒരേയൊരു വിമോചനരാഷ്ട്രീയമാണെന്നതാണു് ആകെയൊരു ആശ്വാസം.
(നിന്നെ നീ കാണുന്നതുപോലെ ആവണമെന്നില്ല മറ്റു് മനുഷ്യർ നിന്നെ കാണുന്നതു് എന്നതിനാലാണു് ഫെയ്‌സ്ബുക്കിൽ നിന്റെ ഫ്രണ്ഡ്സായ ചില മനുഷ്യർ നിന്റെ നിലപാടുകളുടെയോ, നിലപാടില്ലായ്മകളുടെയോ പേരിൽ നിന്നെ അൺഫ്രണ്ട് ചെയ്യുകയോ, ബ്ലോക്ക് ചെയ്യുകയോ ചെയ്തു് ഒഴിവാക്കുന്നതു്. സ്വന്തം ജീവിതം ആവുന്നത്ര കംഫർട്ടബിൾ ആക്കുന്നതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായി ഏതൊരു മനുഷ്യന്റെയും അനിഷേദ്ധ്യമായ മനുഷ്യാവകാശമാണു്. എത്ര ശ്രമിച്ചാലും, നിനക്കു് കേവലം നീ മാത്രം ആയിരിക്കാനേ കഴിയൂ എന്നതുകൊണ്ടാണു് അവരുടെ ലെജിറ്റിമേയ്റ്റായ അത്തരം നടപടികൾ അംഗീകരിക്കാൻ നിനക്കു് കഴിയാതെ പോകുന്നതും, നിന്റേതായ അധമലെവലിൽനിന്നുകൊണ്ടു് അതിന്റെ പേരിൽ നീ “ഫീകരമായി” അവരോടു് ചൂടാകുന്നതും.)
Mai 06 2022 11:47
മുഴുരാത്രി അന്തംവിട്ടു് ഊക്കിയാൽ പകലിൽ അന്തംവിട്ടു് ഉറങ്ങാം!
Amen to that!!
Praise the Lord!!!
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

Mai 07 2022 11:04
നിയമസഭാതെരഞ്ഞെടുപ്പിൽ എല്ലാം ശരിയാക്കാൻ കാരണഭൂതം ഇരട്ടച്ചങ്കന്റെ കടലക്കിറ്റു്!
തൃക്കാക്കരതെരഞ്ഞെടുപ്പിൽ, ഇരട്ടച്ചങ്കൻ കാരണഭൂതത്തിന്റെ ഇടതുപക്ഷത്തെ ഹൃദയത്തെ ബാധിച്ചിരിക്കുന്ന “ഹൃദ്രോഹ”ചികിത്സക്കു് ചിറ്റപ്പൻ കണ്ടെത്തിയ കുരിശുവൈദ്യൻ ജോ ജോസഫ്!!
Mai 07 2022 11:45
സഹാക്കളേ, ഷഹോദരങ്ങളേ! “കംണിഷ്ട് ഉണ്ട” വിപ്ലവകരമായി തലയിലേക്കു് ഉരുണ്ടുകയറിയാൽ, പറയുന്നതെന്തെന്നു് “ഒരു നിശ്ചയമില്ലയൊന്നിനും” എന്നതാണവസ്ഥ! ഈ ഞാൻ അനുഭവസാക്ഷി.
Mai 08 2022 11:48
UDF സ്ഥാനാർത്ഥി ഉമ തോമസിനെ നിർദ്ദാക്ഷിണ്യമായി ഒന്നു് വിമർശിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഇതുവരെ എനിക്കു് ലഭ്യമായ ഡാറ്റ ആകെമൊത്തം പരതിയിട്ടും, അവളുടെ കഴുത്തിൽ പിടിമുറുക്കി കടിച്ചുകുടയാൻ പറ്റിയ ഒരു പഴുതു് കിട്ടിയില്ല. Unfortunately, criticism is not always a lottery or free beer!
ഇനിയിപ്പോൾ, ഇലക്ഷൻ ജയിക്കുകയും, പോത്തുരായാക്കന്മാരും, മനുഷ്യരെപ്പോലെ ചിരിക്കുന്ന കഴുതപ്പുലികളുമെല്ലാം പൂണ്ടു് വിളയാടുന്ന നിയമസഭയിലെത്തുകയും ചെയ്യുന്നപക്ഷം ഉണ്ടാകാൻ സാദ്ധ്യതയുള്ള സജ്ജനപരിചയത്തിന്റെ ഫലമായി, ചായക്കടയിലെ സേട്ടന്റെ മൊട്ടയ്ക്കു് കോഴിയെർച്ചീടെ വെലയാണെന്നും, തട്ടുകടയിലെ ച്യാച്ചീടെ മസാലദോശനിറയെ ഉരുളക്കിഴങ്ങാണെന്നതു് പോരാഞ്ഞിട്ടു്, ആ ച്യാച്ചീടെ മോളുണ്ടാക്കുന്ന വെള്ളയപ്പത്തിനു് പപ്പടത്തിന്റെ കട്ടിയും, കെട്ടുതാലിയുടെ വലിപ്പവുമേയുള്ളു എന്നും മറ്റുമുള്ള പരാതികൾ വഴി മാക്രിസ്റ്റ്-ജനാധിപത്യ(!) മോഡലിൽ കേരളത്തെ “കൺസ്യൂമർ-ഫ്രണ്ട്ലി” ആക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയാലേ, ഉമ തോമസിനെ അന്തസ്സായി ഒന്നു് വിമർശിക്കാൻ പറ്റൂ!
“ഞാൻ സത്യമായും സത്യമായും നിങ്ങളോടു് പറയുന്നു”: “റോട്ടൺ മീറ്റ് ഈറ്റുന്നതും”, സഭാസഖാവു് വീണാ ജോർജ്ജ് ഭൗതികവാദത്തിലൂടെയും, വൈരുദ്ധ്യാത്മകമായും, ആദ്ധ്യാത്മികമായും പൊതുജനാരോഗ്യം നിയന്ത്രിക്കുന്നതുമായ പ്രബുദ്ധമാക്രിസ്റ്റുകളുടെ നംബർ വൺ കേരളം ഒട്ടും “ക്രിട്ടിക്ക്-ഫ്രണ്ട്ലി” അല്ല.
എങ്ങനെയാണു് നിയമസഭയിലെ കഴുതപ്പുലികൾ ചിരിയ്ക്കുന്നതെന്നല്ലേ? സ്വയം ക്ലിക്കൂ, സ്വയം കാണൂ, സ്വയം നിങ്ങളുടെ സംശയം ദൂരീകരിക്കൂ!
ഇങ്കിലാ സിന്താവാ! ഹൈൽ ഹിറ്റ്ലർ! ഹൈൽ ബാലു! ഹൈൽ ഹൈൽ പിണു!! ഹൈൽ ജോ ജോസഫ് വൈദ്യൻ! ജയ് ജയ് ജയരാജ്!!
Mai 08 2022 13:39
“തൃക്കാക്കരയിൽ AAP മത്സരിക്കുന്നില്ല.” – വാർത്ത.
നല്ല തീരുമാനം. ആദ്യം ഉറപ്പുള്ള അടിത്തറയിടുക, അതിനുശേഷം മാത്രം കെട്ടിടം പണിയുക!!
Mai 09 2022 12:19
“പഠിച്ചിട്ടു് ബിമർഷിക്കൂ ഷുഗുർത്തേ” എന്ന മത-രാഷ്ട്രീയ-പണ്ഡിതരുടെ സനാതനതയെ, “പീഡിപ്പിച്ചിട്ടു് ബിമർഷിക്കൂ ഷുഗർ-താത്തേ” എന്നു് പുനർവ്യാഖാനിച്ചിരിക്കുന്നതായി മൊത്തം “സുഹാർത്തോ” മുത്തുകളെയും ഈ ഇടയലേഖനം വഴി ഔദ്യോഗികമായി തെര്യപ്പെടുത്തിക്കൊള്ളുന്നു.
സദാചാരസംരക്ഷണ ആപ്പീസർ ശശി (ഒപ്പു്, മൂത്ര)
Mai 10 2022 09:30
“ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിനു് പുറത്താക്കിയാലും ചോദ്യം അതുപോലെതന്നെ നിലനില്‍ക്കും.” – സഖാവു് എം. എന്‍. വിജയൻ മാഷ്
മൂന്നു് ചോദ്യങ്ങളാണു് പുറത്താക്കപ്പെട്ട കുട്ടി ചോദിച്ചതു്:
1. അണ്ട്യാ മൂത്തെ മാവാ മൂത്തെ?
2. കോഴ്യാ മൊട്ട്യാ ആദ്യണ്ടായേ?
3. കല കലയ്ക്കുവേണ്ട്യോ ജീവിതത്തിനുവേണ്ട്യോ?
ചോദ്യം ചോദിച്ച കുട്ടിയെ (വർക്കിങ്) ക്ലാസ്സിൽ നിന്നും ബൂർഷ്വാസി പുറത്താക്കിയിട്ടും ക്ലാസ്സിനുള്ളിൽ അതുപോലെതന്നെ നിലനില്ക്കുന്ന മൂന്നു് ചോദ്യങ്ങൾ!!
പുറത്തിറങ്ങിയ കുട്ടി ഒട്ടും താമസിയാതെ അമേരിക്കയിലേയ്ക്കു് ബീമാനം കയറിയെന്നൊരു വാർത്തയുമുണ്ടു്.
Mai 10 2022 11:16
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയും, മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് മഹാമേരു സഖാവു് ഇ. പി. ജയരാജന്റെ ഭാഷയിൽ പറഞ്ഞാൽ, “ഹൃദയശാസ്ത്രക്രിയാവിദഗ്ദ്ധനുമായ” സഭാസഖാവു് ജോ ജോസഫ് വൈദ്യൻ “ഫൊണോലോജിക്കൽ ഡിസ്ലെക്സിയ” ബാധിച്ചവരെപ്പോലെ ഓരോന്നു് വിളിച്ചുപറയുന്നു എന്നാണു് മല്ലുക്കളുടെ പരാതി. കൂൾ ഡൗൺ ചങ്ങായിമാരേ! കൂൾ ഡൗൺ!!
“ഹൃദയശാസ്ത്രക്രിയാവിദഗ്ദ്ധൻ” ജോ വൈദ്യൻ പറയുന്നതു് ഒന്നൊഴിയാതെ കേരളത്തിലെ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ്-കണ്ണൂരിസ്റ്റ് സിസ്റ്റവുമായി പൊരുത്തപ്പെടുന്നുണ്ടല്ലോ. പിന്നെയെന്തിനീ കൊലവെറി?
മല്ലു മാർക്സിസ്റ്റായ മുഹമ്മദ് അലിയും, എനക്കറിയില്ല പ്രൊഫസേഴ്‌സും, എല്ലാം ശരിയാക്കുന്ന വിദഗ്ദ്ധരും, പ്രകാശം പരത്തുന്ന ശുംഭന്മാരും, തമ്പ്രാന്റെ തിരുവായ്ക്കു് കുഞ്ഞുങ്ങളെക്കൊണ്ടു് കയ്യടിപ്പിക്കുന്ന ശ്രീമതിമാരും, ഉറക്കമൊഴിച്ചു് കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ടീച്ചർമാരും, വൺ ടൂ ത്രീ വൈദ്യുതരും, ആഴക്കടലിന്റെ ആഴത്തിലേയ്ക്കു് മേഴ്സിയോടെ നീർക്കാംകുഴിയിടുന്ന നിഷ്കാമകർമ്മിണികളും, ബ്രെയ്ക്ക് ഡാൻസുകാരായ വിദ്യാഭ്യാസവിചക്ഷണരും, ഭൂഗർഭജലനിരീക്ഷകരും, അണ്ടിക്കമ്പനി ഇക്കോണൊമിസ്റ്റുകളും, തൊണ്ടിനശിപ്പിക്കൽ ആഭ്യന്തരരുമെല്ലാം ആനയും അമ്പാരിയുമായി എഴുന്നള്ളുന്നതുകണ്ടു് ആവേശഭരിതരാകുന്ന “പ്രബുദ്ധകേരളം” എന്ന ഐഡിയൊളോജിക്കൽ എന്റിറ്റിയിൽ, മുസ്ലിം പെൺകുട്ടികളെ സ്റ്റേജിൽ കയറാൻ അനുവദിക്കാത്ത, പണ്ടേ മയ്യത്താകേണ്ടിയിരുന്ന മുതുക്കന്മാരും, അവർക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കംപ്ലീറ്റ് ഊളകളും, വോട്ടുബാങ്കിന്റെ പേരിൽ റ്റോളറേയ്റ്റ് ചെയ്യപ്പെടുന്ന സമ്പൂർണ്ണസാക്ഷര നംബർ വൺ കേരളത്തിൽ, “ഹൃദയശാസ്ത്രക്രിയാവിദഗ്ദ്ധൻ” സഖാവു് ജോ വൈദ്യൻ ചെത്തിച്ചേർത്തതുപോലെ ചേരുന്നുണ്ടല്ലോ!
പിന്നെയെന്തിനു് തൊണ്ട വലിച്ചുകീറി എന്നോ കാലഹരണപ്പെട്ട ഈ ഇങ്കിലാ സിന്താവാ??
Mai 10 2022 12:10
ഇപ്പോഴത്തെ സാഹചര്യത്തിൽ, കേരളജനത അസംബ്ലിയിലേക്കു് തെരഞ്ഞെടുത്തയക്കേണ്ടതു്, ഏതു് നിയോജക മണ്ഡലത്തിൽ നിന്നായാലും, ഒരു “ഹൃദയശാസ്ത്രക്രിയാവിദഗ്ദ്ധനെ” അല്ല, മെറ്റിക്യുലസായ ഒരു ബ്രെയ്ൻ സർജനെയാണു്. അവിടെ ഒരുപാടു് സർജറികൾ പെൻഡിങ്ങിലാണു്.
Mai 11 2022 10:52
I’m still here. Hallelujah!!

Mai 11 2022 12:32
കംണിഷ്ട് വനിതകൾ ഒരു സ്ത്രീപക്ഷ നവോത്ഥാന വിപ്ലവം ആസൂത്രണം ചെയ്യുമ്പോൾ, അതിനു് “ഗർഭംകലക്കിയായ” ഒരു പേരു് ആവശ്യമാണു്. ആ ഒരു പ്രത്യയശാസ്ത്രപരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടു് ഭൗതികാത്മകവും വൈരുദ്ധ്യാത്മകവുമായി ചിന്തിക്കുമ്പോൾ, “Women’sNightwalk” എന്ന പേരിനേക്കാൾ, “Ladies’Nightwork” എന്ന പേരായിരുന്നില്ലേ കൂടുതൽ അനുയോജ്യം എന്നൊരു തംശ്യം.
ഈയുള്ളവന്റെ വെറുംവെറുമൊരു തംശ്യമാണേ! മാക്രിസ്റ്റ് ഫെമിനിസ്റ്റുകൾ അന്തംവിട്ടു് ചൂടാകരുതേ, അരുതേ, അരുതേ!!
വയസ്സാകുന്നതുകൊണ്ടാണോ എന്നറിയില്ല, തൃക്കാക്കര ഉപതെരഞ്ഞെടുപ്പു് പ്രഖ്യാപിച്ചതിനുശേഷം, ല്ലോളംപോലും ചൂടുവർദ്ധനവു് താങ്ങാൻ കഴിയുന്നില്ല.
സാസ്കാരികനായികകളും സാഹിത്യവിശാരദരുമായ മാക്രിസ്റ്റ്-കംണിഷ്ട് ഫെമിനിസ്റ്റുകൾ ഹൃദയം തുറന്നു് കനിഞ്ഞില്ലെങ്കിൽ ഈയുള്ളവനായ നുമ്മ കിടപ്പിലായിപ്പോകും. അതുകൊണ്ടു്, അങ്ങത്തുങ്ങൾക്കു് ഇങ്ങത്തൂനോടു് കരുണയുണ്ടാകണം, കൃപയുണ്ടാകണം, കൃപാസനമുണ്ടാകണം. നന്ദി, നമസ്കാരം!!
Mai 12 2022 09:03
“കെ. വി. തോമസിന്റെ കൈപിടിച്ചു് പിണറായി തൃക്കാക്കരയിൽ സ്റ്റേജിലേക്കു് ആരോഹിക്കും.” – വാർത്ത
വാൽപിടിച്ചു് ആരോഹണാവരോഹണങ്ങൾ നിർവ്വഹിക്കുന്ന ഈനാമ്പേച്ചിയും മരപ്പട്ടിയുമാവും റോൾ മോഡൽസ്.
Mai 12 2022 11:35
“സമൃദ്ധ-സമസ്ത-ജ്ഞാനവൃദ്ധനായ ഒരു നേതാവു് കേവലമൊരു ടീനേജുകാരിയായ മുസ്ലീം പെൺകുട്ടിയെ സ്റ്റേജിൽ വച്ചു് പരസ്യമായി അപമാനിച്ചതിനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിശക്തമായ ഭാഷയിൽ അപലപിച്ചു.” – വാർത്ത.
“ദൈവദത്തമായ അവകാശാധികാരങ്ങളുടെ” അടിസ്ഥാനത്തിൽ, നംബർ വൺ കേരളത്തിൽ (മാത്രമല്ല!) ആൺവർഗ്ഗ-അധികാരികൾ നടത്തുന്ന പെൺവർഗ്ഗ-അപമാനിക്കലുകളെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാനിനു് വേണ്ടത്ര ഗ്രാഹ്യം ഇല്ലെന്നു് തോന്നുന്നു.
അല്ലെങ്കിൽ, ആവിധ ആൺവർഗ്ഗ-അധികാരികളെ ഫലപ്രദമായി നേരിടാൻ, ഏതോ ഒരു ഗവർണർ, ഏതോ ഒരു പത്രസമ്മേളനത്തിൽ നടത്തുന്ന “ഔദ്യോഗികമായ” അപലപനങ്ങളോ, ഏതേതു് ദൈവങ്ങളിലാണോ ആവിധം നീചവും മനുഷ്യാധമവുമായ പെൺവർഗ്ഗ-അപമാനിക്കലുകളുടെ നാരായവേരുകൾ മൌലികമായി അള്ളിപ്പിടിച്ചിരിക്കുന്നതു്, അതേ പ്രാകൃതദൈവങ്ങളുടെ പ്രതിനിധികളായി സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നവരും, കുടുംബംവഴിയും, സമുദായംവഴിയും, സമൂഹംവഴിയുമുള്ള “വളർത്തൽ” മൂലം നിത്യ അജ്ഞരായിരിക്കാൻ വിധിക്കപ്പെട്ട സാധുക്കളായ ജനങ്ങൾ, സ്വാഭാവികമായ അവരുടെ അജ്ഞതമൂലം, “ജ്ഞാനപീഠാർഹരും ഗുരുസ്ഥാനീയരുമായി” കരുതുന്നവരുമായ “ആദ്ധ്യാത്മികആസാമികൾ” “ഈശ്വരാധിഷ്ഠിതമായി” വിളമ്പുന്ന, പ്രാസാധിഷ്ഠിതവും, ആലങ്കാരികവും, അടിസ്ഥാനപരമായി അർത്ഥശൂന്യവുമായ വായ്ത്താരികളോ, അത്തരം “ഫോണികളുടെയും ഫോണിനികളുടെയും” നാറുന്ന ആസനങ്ങൾ മൂക്കുപൊത്തി താങ്ങിയാൽ മാത്രം ഒരുവിധം പിടിച്ചുനിന്നു് ഉപജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ-സാഹിത്യ-സാംസ്കാരിക പിമ്പുകളുടെ വിപ്ലവാത്മകമായ തീപ്പൊരിപ്രസംഗങ്ങളോ മതിയാവില്ല എന്നു് ബഹുമാന്യനായ അദ്ദേഹം മനസ്സിലാക്കിയേനെ എന്നാണെന്റെയൊരു തോന്നൽ.
Mai 13 2022 10:11
“The Adventures of Pinocchio” എന്ന, കുട്ടികൾക്കുള്ള നോവലിലെ പ്രൊട്ടാഗൊണിസ്റ്റായ പിനോക്കിയോ നേരിടുന്ന ഒരു പ്രശ്നമുണ്ടു്: നുണ പറയുമ്പോഴെല്ലാം അവന്റെ മൂക്കു് നീണ്ടുനീണ്ടുവരും. അതുകൊണ്ടു്, കേൾക്കുന്നവർക്കു് അവൻ പറയുന്നതു് സത്യമല്ലെന്നു് കയ്യോടെ പിടികിട്ടും.
“പിണറായീസ് കെ-വികസനം” എന്ന കെട്ടുകഥയിലെ പ്രൊട്ടാഗൊണിസ്റ്റായ കാരണഭൂതത്തിനു് അങ്ങനെയൊരു പ്രശ്നമില്ല.
അതു് നന്നായി. അല്ലെങ്കിൽ, പ്രൊട്ടാഗൊണിസ്റ്റ് കാരണഭൂതം സംസാരിക്കാനായി എപ്പോൾ വാതുറക്കുന്നോ അപ്പോഴെല്ലാം ഭൂതത്തിന്റെ മൂക്കു്, കെ-റെയിൽ സെമി-ഹൈസ്പീഡ് സിൽവർലൈൻ ട്രെയിനിനെ തോല്പിക്കുന്ന “സൂപ്പർ-മെഗാ-ഹൈസ്പീഡിൽ” കേൾവിക്കാരായ പൊതുജനത്തിന്റെ നെഞ്ചത്തേയ്ക്കു് തുളച്ചു് കയറിയേനെ!!
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)

Mai 13 2022 10:32
പുഴുത്തിടത്തു് പുഴു, കുടലിൽ വിര, മണ്ണിൽ ഞാഞ്ഞൂൽ, ഗുദത്തിലും പാഷാണത്തിലും കൃമി.
പുഴുവർഗ്ഗങ്ങൾ ആവാസവ്യവസ്ഥ അനുസരിച്ചാണു് നാമകരണം ചെയ്യപ്പെടുന്നതു്.
Mai 13 2022 11:51
“Grimms Märchen” (Grimms’ Fairy Tales”) എന്ന ജർമ്മൻ കല്പിതകഥകളിൽപെട്ട, “Schneewittchen” (“Snow White”) എന്ന കഥയിൽ നിന്നും:
„’കണ്ണാടീ, ചുമരിലെ കണ്ണാടീ, ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണു്?’ അപ്പോൾ കണ്ണാടി വീണ്ടും മറുപടി നൽകി: ‘ശ്രീമതി രാജ്ഞീ, നിങ്ങളാണു് ഇവിടത്തെ ഏറ്റവും വലിയ സുന്ദരി, എന്നാൽ ഏഴുമലകൾക്കപ്പുറമുള്ള സ്നോ വൈറ്റ്, നിങ്ങളേക്കാൾ ആയിരം മടങ്ങു് സുന്ദരിയാണു്!'”
(„’Spieglein, Spieglein an der Wand: wer ist die schönste Frau in dem ganzen Land? ‘ da antwortete der Spiegel aber wieder: ‘Frau Königin, ihr seyd die schönste hier, aber Sneewittchen, über den sieben Bergen ist noch tausend Mal schöner als Ihr! ‘“)
ഇപ്പോൾ, കേരളത്തിലെ ഒരു കൊലപാതകരാഷ്ട്രീയക്കാരൻ തന്റെ ചുമരിലെ കണ്ണാടിയോടു് ചോദിക്കുന്നു: “കണ്ണാടീ, ചുമരിലെ കണ്ണാടീ, കേരളസാമ്രാജ്യത്തിലെ ഏറ്റവും മികച്ച വികസനനായകൻ ആരാണു്?” എത്ര ചോദിച്ചിട്ടും ചുമരിലെ കണ്ണാടി വീണ്ടും വീണ്ടും ആവർത്തിച്ചു് ഒരേ മറുപടിതന്നെ നല്കുന്നു: “ഇരട്ടച്ചങ്കനായ സഖാവു് കാരണഭൂതമേ, നിങ്ങളാണു് ഇവിടത്തെ ഏറ്റവും മികച്ച “വികസനനാടകൻ”, എന്നാൽ ഏഴുമലകൾക്കപ്പുറമുള്ള പി. റ്റി. തോമസ് സാമൂഹികവും, സാംസ്കാരികവും, ജനാധിപത്യപരവുമായ കാഴ്ചപ്പാടിൽ, നിങ്ങളേക്കാൾ ആയിരം മടങ്ങായി ജ്വലിച്ചുനിന്നു് പ്രഭ പരത്തുന്ന വികസനനായകനാണു്!'”
Mai 13 2022 12:21
“An asshole is an asshole.” – A German saying.
“A Pinu remains an asshole forever” should be a Mallu spell!
Mai 14 2022 10:07
“പെൺകുട്ടിക്കു് സ്റ്റേജിൽ കയറാൻ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. “അതു്” കണ്ടപ്പോഴാണു് “ഇങ്ങനെയുള്ളവരെ” (!!) സ്റ്റേജിലേക്കു് കയറ്റേണ്ടെന്നു് പറഞ്ഞതു്.” – സമസ്ത. (മനോരമ വാർത്ത)
ടീനേജുകാരികളായ “കൃഷിയിടങ്ങളെ” കണ്ടാൽ അല്ലാഹുവിന്റെ സ്വന്തം വെള്ളത്താടികൾക്കു് ബുദ്ധിയിൽ മുട്ടുണ്ടാകും എന്നായിരുന്നു സമസ്തയുടെ കമ്മി മോഡൽ ക്യാപ്സൂൾ എങ്കിൽ, കാര്യത്തിന്റെ യഥാർത്ഥ കിടപ്പുവശം, നരകത്തിലെ വിറകുകൊള്ളികളായ സാമാന്യജനത്തിനു് കുറച്ചുകൂടി എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞേനെ!
Mai 14 2022 11:42
“സംഖ്യാജ്യോതിഷം” എന്ന pseudoscience അനുസരിച്ചു് “ചില” സംഖ്യകൾക്കു് മാന്ത്രികമായ ശക്തിയുണ്ടു്.
(https://en.wikipedia.org/wiki/Numerology)
അതുകൊണ്ടാണു്, ചൈനക്കാരുടെയിടയിൽ നാലും ഏഴും പത്തും അശുഭകാരികളും, ആറും എട്ടും ഒൻപതും ശുഭകാരികളുമാകുന്നതു്. (“നാലു്” എന്ന ചൈനീസ് വാക്കിന്റെ ഉച്ചാരണത്തിനു് “മരണം” എന്ന ചൈനീസ് വാക്കിന്റെ ഉച്ചാരണത്തിനോടും, “ഏഴു്” എന്ന ചൈനീസ് വാക്കിന്റെ ഉച്ചാരണത്തിനു് “gone away” എന്ന ചൈനീസ് വാക്കിന്റെ ഉച്ചാരണത്തിനോടും സാമ്യമുള്ളതുകൊണ്ടാണു് അവ അശുഭകാരികളാകുന്നതെന്നു് “ബന്ധിതരായ” കക്ഷികളുടെ മാക്രിസ്റ്റ് കമ്മി മോഡൽ ക്യാപ്സൂൾ!).
അതുകൊണ്ടാണു്, സായിപ്പന്മാരുടെയും, കോട്ടിട്ടാൽ സായിപ്പാകുമെന്നു് കരുതുന്ന മല്ലുക്കളുടെയും ലോകത്തിൽ പതിമൂന്നു് അശുഭകാരിയും, ഏഴു് ശുഭകാരിയും ആകുന്നതു്. (വിശദാംശങ്ങളിലേയ്ക്കു് കടക്കുന്നില്ല).
മാർക്സിസം എന്നാൽ, മൗലികമായി, ഭൗതികതയിലും നാസ്തികതയിലും അധിഷ്ഠിതമായ ഒരു ഐഡിയോളജിയാണു്. അതിൽ ഒട്ടും കുറവുമില്ല, കൂടുതലുമില്ല.
അതുകൊണ്ടാണു്, ലക്ഷ്യപ്രാപ്തിക്കായി ശത്രുസംഹാരപൂജയും, പൂമൂടലും, നരബലിയും, നാരീബലിയും, ബാലികാ-ബാലബലിയും പോലുള്ള “നവനാസ്തികആചാരങ്ങൾ” നടത്താൻവരെ മടിയില്ലാത്തവരും, ശാസ്ത്രാധിശാസ്ത്രജ്ഞരുമായ മല്ലു മാർക്സിസ്റ്റുകൾ, കേരള നിയമസഭയിലെ അവരുടെ “സംഖ്യാ”-ബലം “നൂറ്റുക്കു് നൂറും” ആയി തികയ്ക്കാനായി തൃക്കാക്കരയിൽ ഉളുപ്പില്ലാതെ കുടികിടന്നു് ചക്രശ്വാസം വലിക്കുന്നതു്!!
Mai 15 2022 10:10
താൻ കൊളേജിൽ പോയതു്, നീട്ടിപ്പിടിച്ചിരിക്കുന്ന വകകളുടെ ഇടയിലൂടെ ഓടാനായിരുന്നു എന്നു് അഹന്തയോടെ മസ്സലുരുട്ടി അയവിറക്കുന്ന ഒരു ബഫൂണിൽനിന്നും എന്തു് സ്റ്റെയ്‌റ്റ്സ്മൻഷിപ്പാണു് സുബോധമുള്ള ഒരു മനുഷ്യനു് പ്രതീക്ഷിക്കാൻ കഴിയുക എന്നു് സത്യമായും എനക്കറിയില്ല.
Mai 15 2022 11:19
പ്രൊഫെസ്സർ കെ. വി. തോമസ് സാറിനെ/സഖാവിനെ “ഡെഡ് ഓർ എലൈവ്”, വിശുദ്ധനായി പ്രഖ്യാപിക്കാൻ വേണ്ട കാനോനികനടപടികൾ സ്വീകരിക്കാൻ പരിശുദ്ധ “റോമൻ-ലത്തീൻ-കേരൾ” കത്തോലിക്കാസഭയോടു് ഭക്തിപുരസ്സരം, വിനയപൂർവ്വം, താഴാഴ്മയോടെ അപേക്ഷിക്കുന്നു.
(വിശുദ്ധനാക്കാൻ പറ്റിയ ഒരുത്തനെ/ഒരുത്തിയെ എപ്പോഴും കിട്ടില്ല എന്നോർത്താൽ നിങ്ങൾക്കു് കൊള്ളാം. ഞാൻ പറയാനുള്ളതു് പറഞ്ഞു.)
Mai 16 2022 10:35
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഔദ്യോഗിക വിഭാഗത്തിനു് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആരാണോ, എന്താണോ, അതാണു് സമസ്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് വിഭാഗത്തിനു് ഇരട്ടച്ചങ്കൻ പിണറായിഫ്രി വിജയക്കോയൻ കാരണഭൂതത്താൻ തങ്ങൾ.
Mai 16 2022 11:29
“കെ. വി. തോമസ് ‘ഇനി’ ഭരണപരിഷ്ക്കാര കമ്മീഷൻ ‘ചേറുമാൻ’.” – വാർത്ത
‘ഇനി’, നാച്യുറൽ ഗ്യാസിന്റെ വില അമ്പേ കുറയും. പുട്ടിൻ കോടിയേരിയെപ്പോലെ ബക്കറ്റും പിടിച്ചു് നാടുനീളെ തെണ്ടേണ്ടിവരും. കാരണം, തിരുതയിൽ നിന്നും വാർദ്ധക്യസഹജമായ അജീർണ്ണതയുടെ അണ്ഡർഗ്രൗണ്ഡ് ബയോഗ്യാസ് “ഇന്നീ ലോകം മുഴുവൻ” വിപ്ലവകരമായി അനർഗ്ഗളം വിനിർഗ്ഗമിക്കുമല്ലോ!!
Mai 17 2022 09:13
“ആം ആദ്മി പാർട്ടി ചായക്കോപ്പയിലെ കൊടുങ്കാറ്റു്.” – സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രൻ.
കാന(ന)ത്തിന്റെ പാർട്ടി പിന്നെ പസിഫിക്കിലെ ടൈഫൂണാണല്ലോ!!
Mai 17 2022 09:41
“സിൽവർ ലൈൻ കല്ലിടൽ റവന്യൂ വകുപ്പു് ഒഴിവാക്കി.” – വാർത്ത
കല്ലുകൾ കളയണ്ട. കല്ലറക്കല്ലു് വില്പനക്കാരെ ഏല്പിച്ചാൽ അതുവഴിയും ഒപ്പിക്കാം നല്ലൊരു തുക കമ്മീഷൻ.
Mai 17 2022 12:00
സാധാരണജനങ്ങളെ അടപടലേ മൂഞ്ചിച്ചു്, ക്യാപ്പിറ്റലിസ്റ്റുകളിൽ നിന്നും കമ്മീഷൻ കരസ്ഥമാക്കുക എന്ന, പ്രത്യയശാസ്ത്രാധിഷ്ഠിത മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് ലക്ഷ്യം നിറവേറ്റുന്നതിനായി, പ്രബുദ്ധ കേരളത്തിലെ ഇടതുകേർമ്മെന്റിന്റെ കയ്യയച്ച സഹായസഹകരണങ്ങളോടെ, കെ-റെയിൽ വിദഗ്ദ്ധർ ഇനിമേൽ സാമൂഹ്യാഘാതപഠനം നടത്തുന്നതു് “GPS” (Global Positioning System) വഴിയായിരിക്കുമെന്നു് ഉടുക്കുകൊട്ടി ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.
പ്രതിഷേധംവഴി ജനം പരിക്കേല്പിച്ച “കെ-റെയിൽ മഞ്ഞക്കല്ലിടൽ സിസ്റ്റത്തിനു്” (KMS) പകരമായി, ഗ്ലോബൽ “പോയിസണിങ്” സിസ്റ്റം (എം) (“GPS-Marxist”) പ്രതിഷ്ഠിച്ചു്, അങ്കുശമില്ലാത്ത പൊതുജന ചൂഷണം പൂർത്തീകരിക്കുന്നതിനെപ്പറ്റി പെന്റഗണുമായി കൂലങ്കഷമായ കൂടിയാലോചനകളും, ഉന്നതസാങ്കേതികമായ സാദ്ധ്യതാപഠനങ്ങളും നടത്തുന്നതിനു് വേണ്ടിയായിരുന്നു പിണുമുഖ്യൻ അമേരിക്കയിലേക്കു് ജെറ്റ് പിടിച്ചതു്.
സംഭവം ടോപ്പ് സീക്രട്ട് ആയിരിക്കേണ്ടതുണ്ടു് എന്നതിനാലാണു് അദ്ദ്യം “ബോൺഡ്, ജെയിംസ് ബോൺഡ്” മാതൃകയിൽ, അമേരിക്കയിൽ ചികിത്സ തേടുന്ന ഒരു രോഗിയായി, “Bond Masala Bond” എന്ന പ്രച്ഛന്നവേഷത്തിൽ, “Bond, Pinu Bond” എന്നൊരു “ആധാർ കാർഡ്” ഐഡന്റിറ്റിയിൽ, ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയിലേയ്ക്കു്, രാമസഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹിമാലയത്തിലേക്കും, അവിടെനിന്നു് മരുത്വാമല പറിച്ചെടുത്തു്, “എവറസ്റ്റ് മാക്രിസ്റ്റ് ട്രെയ്ഡ് യൂണിയൻ ക്ലിപ്തം” ഭാരവാഹികൾക്കു് അവർ ആവശ്യപ്പെട്ടത്ര നോക്കുകൂലി കൊടുത്തു് തൃപ്തിപ്പെടുത്തി, പ്രസ്തുത മരുത്വാമലയെ, ബോഡി ബിൽഡിങ്ങിലൂടെ താൻ ആർനോൾഡ് ഷ്വാർത്സെനെഗ്ഗറുടെ വിശാലതോളുകൾ പോലെ വികസിപ്പിച്ചെടുത്തതും, തന്റേതുമാത്രമായതുമായ സ്വന്തം തോളിൽ ചുമന്നു് ലങ്കയിലേക്കു് സിൽവർലൈൻ സെമി-ഹൈസ്പീഡിനെക്കാൾ കൂടിയ വേഗതയിൽ പറന്ന കുരങ്ങൻദൈവം ഹനുമാനെപ്പോലെ കാരണഭൂതത്താൻ അമേരിക്കയിലേക്കു് പട്ടമഹിഷിസമേതം പറന്നതു്.
കമ്മിയാവുക എന്നതു് എല്ലാവർക്കും സാദ്ധ്യമാകുന്ന കാര്യമല്ല. കാണ്ടാമൃഗങ്ങൾ, കാട്ടാനകൾ, നീർക്കുതിരകൾ മുതലായവ തുടങ്ങി, കടലാമ, കരയാമ, മറിയാമ്മ, സുശീലാമ്മ മുതലായവ വരെയുള്ള ഒരുപാടു് ഉത്പതിഷ്‌ണുക്കൾ കമ്മിമോഡലിൽ അന്തം വിട്ടു് കടിച്ചു് പല്ലുകളഞ്ഞു് വപ്പികളായിത്തിത്തീർന്ന, ഊഷരഭൂമിയിലെ ഫാറ്റ മോർഗാനയാണു്, ബഹുഭൂരിപക്ഷം മനുഷ്യരെസംബന്ധിച്ചും കമ്മിയാകൽ എന്ന പ്രക്രിയ.
Mai 17 2022 15:45
കേരള കേർമെന്റിന്റെ “ഉദാത്തമായ” കാര്യനിർവ്വഹണശേഷിയുടെ ഉത്തമോദാഹരണമെന്നോണം, “മഞ്ഞക്കുറ്റികളിൽ” ആരോഹണം ചെയ്യപ്പെട്ടിരിക്കുന്ന പഴയ ലോ ഫ്ലോർ ബസുകൾ ക്ലാസ്സ് റൂമുകളാക്കാൻ വിട്ടുകൊടുക്കുമെന്നു് “ഗമനാഗമനമന്ത്രി” അന്തോണി രാജാവു്!
മത-രാഷ്ട്രീയരോഗാണുക്കൾ വഴിയുള്ള പ്ലേഗും കോളറയും ബാധിച്ചു് ലക്ഷ്യബോധമില്ലാതായിത്തീർന്ന ഗോത്രീയപൊതുസമൂഹത്തിലെ, സാംക്രമികരോഗാണുക്കളാൽ പൂരിതമായ മലവെള്ള-, മണിവെള്ള-, മലർവെള്ളഒഴിച്ചിൽ ആവോളം മൊത്തിക്കുടിച്ചു് നീർനായയെപ്പോലെ, നീർക്കുതിരയെപ്പോലെ വീർക്കാം, ചീർക്കാം. പക്ഷേ, ആവിധ വീർക്കലും ചീർക്കലും പൈതൃകവും, സനാതനവും, തന്മൂലം അനിഷേദ്ധ്യവുമായ ഒരു ജന്മാവകാശമായാലെന്നതുപോലെ, കേരളത്തിലെ സർവ്വംസഹികളായ പൊതുസമൂഹത്തെ മലർത്തിയും കമഴ്ത്തിയും ചരിച്ചും കിടത്തി ഊക്കാൻ ശ്രമിക്കരുതു്!
ഇതൊരു താക്കീതല്ല. പക്ഷേ, അങ്ങനെ മനസ്സിലാക്കിയാൽ, ദീർഘകാലാടിസ്ഥാനത്തിൽ അതു് മുടുക്കന്മാർ ചമയുന്ന വല്യേട്ടന്മാർക്കു് നല്ലതു്!!
Mai 18 2022 09:09
“ചങ്ങല പൊട്ടിയ നായയെപ്പോലെയാണു് പിണറായി വരുന്നതു്.” – കെ. സുധാകരൻ.
“പരനാറിയും നികൃഷ്ടജീവിയുമായ ഒരു കുലംകുത്തിയെപ്പോലെയാണു് പിണറായി വരുന്നതു്” എന്ന, അസാധാരണ രാഷ്ട്രീയക്കാരായ മാർക്സിസ്റ്റുകളുടെ സംസ്കാരസമ്പന്നത തുളുമ്പുന്ന വാക്കുകളായിരുന്നു കെ. സുധാകരൻ ഉപയോഗിച്ചിരുന്നതെങ്കിൽ, ഇടതുകൺവീനർ ഇ. പി. ജയരാജന്റെയോ, സി.പി.എം. പോരാളികളുടെയോ യജമാനഭക്തി ഇത്രത്തോളം ഭീകരമായി വ്രണപ്പെടുകയില്ലായിരുന്നു എന്നു് തോന്നുന്നു.
“ചങ്ങല പൊട്ടിയ നായ” എന്ന പ്രയോഗത്തിൽ, മുൻപു് ചങ്ങലയിൽ കിടന്നിരുന്ന നായയാണിതു് എന്നൊരു ധ്വനിയുള്ളതിനാൽ, ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതത്താനായ പിണറായി വിജയന്റെ, സ്ഥിരം “റെഡ് അലർട്ട്” മോഡിൽ നിർത്തിയിരിക്കുന്ന വാച്ച് ഡോഗ്സ് മാക്സിമം വോളിയത്തിൽ നിർത്താതെ കുരച്ചു് ചാടിവീഴുമെന്നു് കെ. സുധാകരൻ മനസ്സിലാക്കേണ്ടതായിരുന്നു.
Mai 18 2022 11:45
ഒരു പിണറായി വിജയനെ ഭരണാധികാരിയായി അവരോധിക്കാൻ മടിക്കാത്ത ഒരു ജനസമൂഹം, മനുഷ്യരാശി ഇതുവരെ പടുത്തുയർത്തിയ ബൗദ്ധിക-സാംസ്കാരിക ഗോവണിയുടെ അടിപ്പലകയിൽപ്പോലും കാലുവയ്ക്കാൻ അർഹതയില്ലാത്തവിധം പ്രാകൃതമായ ഒരു ജനസമൂഹമായിരിക്കണം.
Mai 19 2022 09:11
ഈ നിരീശ്വരവാദികളെക്കൊണ്ടു് ബിഷപ്പ് ആൻഡ്ര്യൂസ് താഴത്തും, സർവ്വശക്തൻ യേശു മോളത്തും തോറ്റു.
പെണ്ണാടുകൾ സഭവിട്ടുപോയാൽ പോകട്ടെ തിരുമേനീ! നുമ്മക്കു് നല്ലൊരു തൂമ്പ വാങ്ങി ഏദൻ തോട്ടത്തിൽ കപ്പ നടുകയോ, മൂർച്ചയുള്ളൊരു കൽമഴു വാങ്ങി ആരെയെങ്കിലും തട്ടി കേരള രാഷ്ട്രീയത്തിലേക്കു് ചേക്കേറുകയോ ചെയ്യാം.
Mai 20 2022 08:58
പൊതുമരാമത്തു് മന്ത്രി സഖാവു് മുഹമ്മദ് റിയാസ്, ഹേഡ് ഇക്കോണൊമിസ്റ്റ് സഖാവു് ഡോ. തോമസ് ഐസക്കിന്റെ ഇഷ്ടവസ്ത്രമായ “കുർത്ത” (കുർത്താവു്, കൂർമ്മം, വരാഹം എന്നു് വ്യാകരണം) ധരിച്ചാൽ മിന്നൽപ്പരിശോധനകളെ കൂടുതൽ ഫലപ്രദമാക്കാം. പുയ്യാപ്ല കുപ്പായം പോലെ കുർത്തയ്ക്കും നീളൻ കയ്യായതിനാൽ, ഒരു ചൂരൽവടി ഗുഹ്യമായി അതിൽ തിരുകാൻ പറ്റും. പഴയ ഹേഡ് മാസ്റ്ററന്മാർ ജൂബ്ബ ധരിച്ചിരുന്നതും ആ ഒരു ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി ആയിരുന്നു.
ആശ്രിതവാത്സല്യം തുള്ളിത്തുളുമ്പുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അർഹതയില്ലാത്ത പദവികളിലെല്ലാം തിരുകിക്കയറ്റി ആപ്പീസറന്മാരും ഏമാന്മാരുമാക്കിയവർ, നെയ്മുറ്റിയപ്പോൾ വർഗ്ഗശത്രുക്കളായ പ്രതിലോമകാരികളും, നികൃഷ്ടജീവികളായ കുലംകുത്തികളുമായി മാറിയതു് നോക്കുകൂലി വാങ്ങി ഉപജീവിക്കുന്ന തൊഴിലാളിവർഗ്ഗത്തിനോടുള്ള ഒരു വെല്ലുവിളിയാണു്. മുക്കാലിയിൽ കെട്ടി മുന്നൂറടി അടിച്ചുകൊണ്ടല്ലാതെ, ആവിധ പരനാറികളെ പാർട്ടിക്കു് കീഴ്പ്പെട്ടു് ജീവിക്കുന്ന മര്യാദരാമന്മാരാക്കി റീ-എജ്യുക്കേറ്റ് ചെയ്യാനാവില്ല.
മിന്നൽപ്പരിശോധനകൾക്കു് പോകുന്ന മിന്നൽമുരളികൾ പട്ടുകുപ്പായത്തിന്റെ കൈയ്ക്കുള്ളിൽ ഒരു ചൂരലോ ലാത്തിയോ ഒളിപ്പിച്ചുവച്ചാൽ, മാതൃകാപരമായ അത്തരം ശിക്ഷാവിധികൾ “ഓൺ ദ സ്പോട്ട്” നടപ്പാക്കാൻ കഴിയും. ഝടുതിയിലുള്ള ഒരു കേരളവികസനം അങ്ങനെ അക്കംപ്ലീഷ് ചെയ്യാം. പാലം പൊളിഞ്ഞാലും കുലുങ്ങാത്ത കേളന്മാരുടെ കൈകളിൽ മാത്രമേ കേരളത്തിനു് മധുരമനോജ്ഞമായ ഒരു ഭാവിയുള്ളു. അവരുടെ വിദദ്ധഭരണത്തിൽ മാത്രമേ കേരളം സുരക്ഷിതമായിരിക്കൂ.
Mai 20 2022 11:51
എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നതല്ല, കണ്ടമാനം കാര്യങ്ങൾ ജനത്തിനുവേണ്ടി ഞങ്ങൾ ചെയ്യുന്നുണ്ടു് എന്ന തോന്നൽ, അഥവാ മിഥ്യാബോധം, “അണ്ഡർഎക്സ്പോസ്ഡ്” ആയി നിലനിർത്തിയിരിക്കുന്ന ജനഭൂരിപക്ഷത്തിന്റെ മനസ്സിലേക്കു് പ്രോപഗാൻഡവഴി നിരന്തരം തള്ളിക്കയറ്റിക്കൊണ്ടിരിക്കുക എന്നതാണു് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുകൾ സ്വീകരിക്കുന്ന അടിസ്ഥാനപരമായ മോഡുസ് ഓപ്പറാൻഡി.
Mai 20 2022 13:31
കേരളം ഒരു പശ്ചിമയൂറോപ്യൻ രാജ്യമായിരുന്നെങ്കിൽ, പൊതുസമൂഹത്തിന്റെ സംരക്ഷണത്തിനായി – കമ്മി വൊക്യാബ്യുലറിയിൽ “നിച്പ്പച്ചരായ” – ഔദ്യോഗിക ഒഥോറിറ്റി പിണറായി വിജയനെ പണ്ടേതന്നെ എമർജൻസി സൈക്കിയാട്രിയിലേക്കു് കെട്ടിയെടുത്തേനെ!
Mai 21 2022 12:48
മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ് പാർട്ടിയുടെ നട്ടെല്ലായ “നീർവീക്കക്കാലനെയും”, മുട്ടെല്ലായ “മോർ ആൻഡ് മോർ തിരുതയെയും” പറ്റി ഫീകരമായ “പേടിഭയം” ഉള്ളതുകൊണ്ടാവണം AAP തൃക്കാക്കരയിൽ മത്സരിക്കാതിരുന്നതു്.
Mai 22 2022 08:47
“നായയുടെ വാൽ പന്തീരാണ്ടു് കൊല്ലം കുഴലിലിട്ടാലും നിവരില്ല” എന്നു്, “നായ്വാലിന്റെ വളയലും-നിവരലും” എന്ന സാങ്കേതികവിഷയത്തിൽ, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസത്തിന്റെ പിൻതുണയോടെ അതിസൂക്ഷ്മവും അതിഗഹനവുമായ പരൂക്ഷണനിരൂക്ഷണങ്ങൾ നടത്തി വൈജ്ഞാനിക ആനമുടിയുടെ അറ്റത്തെത്തി ചുവപ്പുറിബ്ബൺ കെട്ടി അലങ്കരിച്ച നായ്വാൽ ഗവേഷകനും, കല്ലുപറിയരുടെ പല്ലുപറിയനുമായ സഖാവു് എം. വി. ജയരാജൻ.
എത്ര കൊല്ലം കൊയലിലിട്ടാലും മാറ്റം വരാത്തതു് മാറ്റത്തിനും, പിന്നെ, ജയ്ജയരാജകളും ജയ്ക്ക്ജയരാജകളുമായ മാക്രിസ്റ്റുകളുടെ വിടുവായത്തങ്ങൾക്കും മാത്രമാണെന്നു് കമ്മ്യൂണിസ്റ്റ് വിപ്ലവാചാര്യൻ സഖാവു് മാർക്സും ദീർഘകാലഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ടു്.
ആപ്പിൾ വീഴുന്നതു് മരത്തിന്റെ ചുവട്ടിൽനിന്നു് അധികം അകലെയാവില്ല എന്നപോലെ, ശിഷ്യഗണത്തിന്റെ വക്രബുദ്ധിയും ഭാഷാസമ്പത്തും തെറിവിശാലതയും ആചാര്യന്റേതിൽ നിന്നും ഒട്ടും ഭിന്നമല്ലാതിരിക്കുന്നതു് സ്വാഭാവികം.
മാറ്റസംബന്ധമായി മാർക്സാചാര്യൻ കണ്ടെത്തിയ ആ സനാതനസത്യം, തന്മയത്വത്തോടെ കോപ്പി-പെയ്സ്റ്റ് ചെയ്തതുവഴി, റിസെർച്ചറും, ഡെന്റിസ്റ്റും, മാക്രിസ്റ്റുമായ സഖാവു് എം. വി. ജയരാജൻ മലയായ്മയുടെ തനതു് സാഹിതീപാരമ്പര്യത്തിലേക്കു് ശുംഭത്വം, അഥവാ പ്രകാശം പരത്തുക എന്ന തന്റെ ചിരകാലസ്വപ്നം പൂവണിയിക്കുകയായിരുന്നു. അതുവഴി, ദേശാഭിമാനിയായ ഓരോ മലയാളിയിലും ഉൾക്കിടിലം ഉണ്ടാക്കുന്ന ബീഭത്സമായ ഒരു നേട്ടമാണു് പ്രിയ സഖാവു് വീറോടെ പൊരുതി നേടിയതു്! Chapeau!
ജയ്ജയരാജകളെപ്പറ്റി, മാക്രിസ്റ്റുകളെപ്പറ്റി പൊതുവെതന്നെ, എന്തെങ്കിലും പറയേണ്ടിവരുന്നതു് അന്തരംഗത്തെ അഭിമാനപൂരിതമാക്കുകയും ഞരമ്പുകളിലെ ചോരയെ ക്വഥനാങ്കത്തിലേക്കു് ഉയർത്തുകയും ചെയ്യുന്ന ഒരു ഉത്ക്കൃഷ്ടകർമ്മമാണു്.
പറയുമ്പോൾ എല്ലാം പറയണമല്ലോ: “എല്ലാം.”
Mai 22 2022 09:58
കാട്ടുമുയൽ ഇണചേരുന്ന സ്പീഡിൽ സമ്മതിദായകരെ സല്യൂട്ട് ചെയ്യുന്ന സഖാവു് ജോ വൈദ്യൻ, മുള്ളൻപന്നി ഇണചേരുന്നത്ര സൂക്ഷ്മതയും ശ്രദ്ധയും വേണ്ട “ഹൃദയശാസ്ത്രക്രിയ” ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ, സുഷുമ്നാകാണ്ഡത്തിലൂടെ ഭീതിദമായ ഒരു തരിപ്പു് അരിച്ചിറങ്ങുന്നു!
Mai 22 2022 11:06
വിനാശകാലേ വിപരീതബുദ്ധി, അഥവാ മണിവേണുവൂതൽ, അഥവാ രാജാമണിലിംഗഭോജനം.
Mai 23 2022 11:03
മെംബർ ഓഫ് ഇൻഡ്യൻ പാർലമെന്റും, ബഹുമാന്യനും, ശ്രീമാനുമായ ഡോക്ടർ ശശി തരൂരേ!
മറ്റാർക്കുമെന്നല്ല, തനിയ്ക്കുപോലും മനസ്സിലാകാത്ത കടുകട്ടി ഇങ്ഗ്ലീഷ് പദങ്ങൾ കാണാപ്പാഠം പാരായണം ചെയ്യുന്നതുവഴി, മധുരഭാഷികൾക്കു് വിശാലമായി മനസ്സുതുറക്കാൻ എക്കാലവും സാകൂതം വെമ്പിയിരുന്ന മദിരാക്ഷികളിൽ മതിപ്പുളവാക്കാൻ കഴിയും എന്നല്ലാതെ, പൊതുസമൂഹത്തിൽ രാഷ്ട്രീയമായി ഇടപെടാൻ സ്വമനസ്സാലെ തീരുമാനിച്ച വിദ്യാസമ്പന്നനായ ഒരു വ്യക്തിയെ സംബന്ധിച്ചു്, അത്തരം ഗിമിക്കുകൾ അവന്റെ ആന്തരികപൊള്ളത്തരം നിശ്ശേഷമായി വെളിപ്പെടുത്താൻ മാത്രമേ സഹായിക്കൂ!
പറഞ്ഞെന്നേയുള്ളു, കാര്യമാക്കാനില്ല.
Mai 23 2022 12:37
കേരളത്തിൽ പാലങ്ങൾ തകരുന്നതു് മൂട്ടിലെ മണ്ണു് നീങ്ങുന്നതുകൊണ്ടല്ല, പാലം സ്രഷ്ടാക്കളായ മല്ലു അധികാരികളുടെ തല നിറയെ, സ്രഷ്ടാവായ “ഏകദൈവം” മനുഷ്യസൃഷ്ടിക്കായി ഉപയോഗിച്ച അതേ കളിമണ്ണും പശയുമായതുകൊണ്ടാണു്.
Mai 24 2022 08:41
കളിമണ്ണുകൊണ്ടു് ദൈവം മനുഷ്യനെയുണ്ടാക്കുന്നു; മനുഷ്യൻ ദൈവത്തെയുണ്ടാക്കുന്നു. രണ്ടായാലും, കളിമണ്ണല്ല തന്റെ ഭാഗധേയം നിശ്ചയിക്കുന്നതു്. കുഞ്ഞുങ്ങളുടെ കാര്യവും അതുപോലെതന്നെ!
Mai 24 2022 09:06
അതിജീവിതയായാലും അട്ടപ്പാടിയായാലും ലാവ്ലിനായാലും മറ്റേതു് കേസുകെട്ടായാലും അട്ടിമറിയാ സാറേ ഞങ്ങടെ മെയിൻ. അറിയാവുന്നതല്ലേ സാറേ ചെയ്യാൻ പറ്റൂ? ചക്രം കണ്ടാൽ പോകുന്നതാ സാറേ ഞങ്ങടെ ഫ്യൂസ്!
Mai 24 2022 11:41
“പഞ്ചാബിലെ A. A. P. ഗവണ്മെന്റിലെ ആരോഗ്യമന്ത്രിയായ വിജയ് സിംഗ്ലയെ, കരാറുകാരനിൽ നിന്നും കമ്മീഷൻ ആവശ്യപ്പെട്ടതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. പഞ്ചാബ് പോലീസ് വിജയ് സിംഗ്ലയെ അറസ്റ്റ് ചെയ്തു.” – വാർത്ത.
കേരളത്തിലെ വിവിധ “ഡെമോക്രാറ്റിക് ഫ്രണ്ട്” ഗവണ്മെന്റുകളിലെ മന്ത്രികളിലെയും ആപ്പീസറന്മാരിലെയും കമ്മീഷൻസ്നേഹികളെ A. A. P. ഗവണ്മെന്റിനെ മാതൃകയാക്കി സ്ഥാനഭ്രഷ്ടരാക്കുകയും, അറസ്റ്റ് ചെയ്തു് അഴികൾക്കുള്ളിലാക്കുകയും ചെയ്താൽ, ദൈവത്തിന്റെ സ്വന്തം നാട്ടിലെ മന്ത്രിസഭയും ആപ്പീസുകളും, യഹോവയായ ദൈവം സൃഷ്ടിച്ച ഭൂമിയുടെ ആദ്യകാലഅവസ്ഥപോലെ, പാഴും ശൂന്യവുമായി, ചൊറികുത്തിയും കോട്ടുവായിട്ടും ശിഷ്ടകാലം കഴിക്കേണ്ടിവരുന്ന ദയനീയാവസ്ഥയിൽ എത്തുകയായിരുന്നേനെ ഫലം.
Mai 24 2022 15:36
>>>ഈ കേസ് കുറേ നാളായിട്ടു് നിലനിൽക്കുന്ന നാണംകെട്ടൊരു കേസായിട്ടാ എനിക്കു് തോന്നുന്നതു്; “നമുക്കൊന്നും പറയാൻ കൊള്ളാത്ത” (വൺ ടൂ ത്രീ ടൈപ്പ്) കാര്യങ്ങളെല്ലാമുണ്ടു് <<<. നടിയെ ആക്രമിച്ച കേസിൽ സർക്കാരിനു് ഒന്നും ചെയ്യാനില്ലെന്നു് (സർക്കാരിന്റെ സ്വന്തം) എക്സ് മിനിസ്റ്റർ എം. എം. മണി (ആശാൻ).
ഗണിതശാസ്ത്രപരമായി, നെഗറ്റീവിന്റെ നെഗറ്റീവ് പോസിറ്റീവ് ആയിരിക്കും, അഥവാ (-2) x (-3) = (+6).
അതായതു്, ആശാന്റെ “നമ്മൾ” നിർവചനത്തിൽപ്പെടുന്ന മനുഷ്യർക്കു് “പറയാൻ കൊള്ളാത്ത” കാര്യങ്ങൾ ആ കേസിൽ ഉള്ളതിനാൽ, ആശാന്റെ “നമ്മൾ” നിർവചനത്തിൽപ്പെടാത്ത മനുഷ്യർക്കു് “പറയാൻ കൊള്ളാവുന്ന” വളരെയേറെ കാര്യങ്ങൾ ആ കേസിൽ ഉണ്ടായിരിക്കുമെന്നു്, ഗണിതശാസ്ത്രപരമായ വസ്‌തുനിഷ്‌ഠതയോടെ ഉറപ്പിയ്ക്കാം.
ഈ വിശുദ്ധ പള്ളിമണിമോഡൽ “സ്റ്റെയ്റ്റ് ഓഫ് അഫയേഴ്സിനെ”, ആത്മജ്ഞാനിയും നിത്യബ്രഹ്മചാരിയുമായിരുന്ന ഓഷോ മഹർഷിയുടെ സാരോപദേശഭാഷയിലേക്കു് തർജ്ജമിച്ചാൽ, ഏകദേശം ഇങ്ങനെ ആയിരിക്കാനിടയുണ്ടു്:
“നാണംകെട്ടോൻ നാണം കെട്ടാൽ നാണമുള്ളോർ കോണം കെട്ടും.”
Mai 25 2022 09:34
ഞാൻ പ്രൈമറിസ്കൂളിൽ പോയിരുന്നതു് നടരാജനായിട്ടായിരുന്നു. വഴിയരികിലായി താമസിച്ചിരുന്ന ബന്ധുകുടുംബത്തിലെ രസികനായ ഒരു ചേട്ടച്ചാർ ഇടയ്ക്കൊക്കെ എന്നെ ബോധവത്കരിക്കുമായിരുന്നു. ഉദാഹരണത്തിനു്, “ഡാ, നീ വല്യ കണക്കനാണല്ലോ. ഒരു പൂവൻ രണ്ടുപെട. കോഴിയെത്ര”? ബാലസഹജമായ നായിവിറ്റി മൂലം ഞാൻ “മൂന്നു്” എന്നു് മറുപടി പറയുമ്പോൾ, പുള്ളി പൊട്ടിച്ചിരിച്ചുകൊണ്ടു് പറയും: “ഡാ പൊട്ടാ, ഒരു പൂവൻ രണ്ടു് പിടച്ചാൽ എങ്ങനെയാടാ മൂന്നു് കോഴി ആവുന്നതു്”?
ഒരുവനു് ഒരേസമയം കണക്കനും പൊട്ടനും ആകാൻ കഴിയും എന്ന പുതിയ അറിവുമായി ഞാൻ വീട്ടിലേയ്ക്കുള്ള യാത്ര തുടരും.
(ഓണപ്പരൂക്ഷയിലും കൊച്ചുപരൂക്ഷയിലും വല്യപരൂക്ഷയിലും എന്റെ സ്ലെയിറ്റിൽ വലിയക്ഷരത്തിൽ പതിയാറുണ്ടായിരുന്ന “100” ആണു് ഞാൻ വല്യ ഒരു കണക്കനാണെന്ന നിഗമനത്തിൽ പുള്ളിയെ എത്തിച്ചതു്.)
അന്നു്, “വിമൻസ് കൊമേഴ്‌സ്യൽ കോമൺവെല്ത്ത്” (WCC) പോലുള്ള പൊതുസർവ്വീസ്-സംഘടനകൾ ഇല്ലായിരുന്നതു് എന്റെ മഹാഭാഗ്യം. അല്ലെങ്കിൽ, ആ ചേട്ടച്ചാർ ഇവിടെ കൊടുത്തിരിക്കുന്ന തരം ചിത്രങ്ങൾ കാണാൻ ഇടവരികയും, “ഡാ, ഒരു പൂവൻ ഒത്തിരിപ്പെട. എത്ര കോഴി” എന്നു് എന്നോടു് ചോദിക്കുകയും, ബാലനും നിഷ്കളങ്കനുമായ ഒരു ഗണിതശാസ്ത്രജ്ഞൻ എന്ന നിലയിൽ, “ഒത്തിരിക്കോഴി” എന്നു് ഞാൻ മറുപടി നൽകുകയും, “ഡാ പൊട്ടാ, ഒരു പൂവൻ ഒത്തിരിപ്പിടച്ചാൽ എങ്ങനെയാടാ ഒത്തിരി കോഴി ഉണ്ടാവുന്നതു്”? എന്ന പരിഹാസം ഏറ്റുവാങ്ങി നവബോധോദയമുണ്ടായ ശ്രീബുദ്ധനെപ്പോലെ എനിക്കു് വീട്ടിലേയ്ക്കുള്ള എന്റെ ജീവിതയാത്ര തുടരേണ്ടി വരികയും ചെയ്തേനെ!
(പുള്ളി ഒരു ഹോബി ചിത്രപ്പണിക്കാരനായിരുന്നു. തെങ്ങോല കൊണ്ടു് നീർക്കോലിയും, ചേരയും, പന്തും, ഓലപ്പീപ്പിയും, മെഗഫോണുമെല്ലാം ഉണ്ടാക്കുന്നതെങ്ങനെ, നീലവണ്ടിനെപ്പിടിച്ചു് കാൽ മുറിച്ചു് അതിൽ ചരടു് ഫിറ്റ് ചെയ്തു് കോലിലിട്ടു് കറക്കി പാട്ടുപാടിക്കുന്നതെങ്ങനെ, റബ്ബർ കുരുവിന്റെ തൊണ്ടുകൊണ്ടു് ഊതിയാൽ കറങ്ങുന്ന ടർബൈൻ ഉണ്ടാക്കുന്നതെങ്ങനെ മുതലായ ഒട്ടനവധി സാങ്കേതികവിദ്യകൾ ഞാൻ പഠിച്ചതു് ആ ചേട്ടച്ചാരിൽ നിന്നുമാണു്.)
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

Mai 25 2022 10:14
മുൻപൊരിക്കൽ പറഞ്ഞതാണെങ്കിലും വീണ്ടും പറയുന്നു: ഒരു ഇസ്ലാമിസ്റ്റിനെക്കാൾ മതപരമായും, ഒരു മാർക്സിസ്റ്റിനെക്കാൾ രാഷ്ട്രീയമായും അധഃപതിക്കാൻ ഒരു മനുഷ്യജീവിക്കാവില്ല.
Mai 25 2022 11:01
No offence! ഈ ചിത്രത്തിൽ വരിവരിയായ്, നിരനിരയായ്, “ഗുളു ഗുഗ്ഗുളു ഗുഗ്ഗുളുവായ്” വരിനിരന്നു്, നിരനിരന്നു് നിൽക്കുന്ന സഖാക്കളെക്കൊണ്ടു് എന്തു് സിൽവർ ലൈൻ, എന്തു് നവോത്ഥാനം, എന്തു് നവകേരളം, എന്തു് നവഭാരതം പടുത്തുയർത്താമെന്നാണു് “നിഷ്കളങ്കരേ” നിങ്ങൾ വ്യാമോഹിക്കുന്നതു്?
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

Mai 25 2022 15:45
“ഞാൻ നിന്റെ ദൈവമാകുന്നു; ഞാനൊഴികെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു്.” – യഹോവ.
“ഞാൻ നിന്റെ കാരണഭൂതമാകുന്നു; ഞാനും എന്റേതുമൊഴികെ മറ്റാരും തെറി പറയരുതു്.” – പിണോവ.
Mai 26 2022 12:05
>>> “അതിജീവിത” മുഖ്യ-നായ പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. <<< – വാർത്ത.
“ഉഭയസമ്മതപ്രകാരം”, കാമഭ്രാന്തരായ ശശികളുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടു എന്ന, “തീവ്രത കൂടിയ” ക്രിമിനൽ കുറ്റത്തിന്റെ പേരിൽ, വൈരുദ്ധ്യാത്മകസദാചാരികളായ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-ബാലൻസ് ലോകപരിഷ്കർത്താക്കൾ, “വ്യഭിചാരികളായ സ്ത്രീകളെ (പുരുഷന്മാരെയല്ല!) കല്ലെറിഞ്ഞുകൊല്ലുക” എന്ന, അക്ബറായ അല്ലാഹു സുവർക്കത്തിൽനിന്നും മുഹമ്മദ് നബിക്കു് ജിബ്രീൽ വഴി കെട്ടിയിറക്കിക്കൊടുത്തതും, പ്രാകൃത ഇസ്ലാമിസ്റ്റുകൾക്കു് ആത്യന്തികവുമായ ഷരിയ നിയമത്തെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ, ബലാൽസംഗം ചെയ്തു് കെട്ടിത്തൂക്കിക്കൊന്ന വാളയാറിലെ മൈനറായ പെൺകുട്ടികളുടെ മാതാപിതാക്കൾ, ജാതിഉന്മൂലനം മുഖമുദ്രയാക്കിയ ശ്രീ ശ്രീ പുന്നല ശ്രീകുമാർ എന്ന നേതാവിന്റെ അനുഗ്രഹാശംസകളോടെ, “ജാതി-മത-വോട്ടു് വിദദ്ധൻ” സാക്ഷാൽ മുഖ്യ-നായ പിണറായി വിജയന്റെ കാൽപ്പാദങ്ങളിൽ മുട്ടുകുത്തി സാഷ്ടാംഗപ്രണാമം നടത്തിയതുപോലെ, “അതിജീവിതയും” മുഖ്യ-നായ പിണറായി വിജയനു് മുന്നിൽ കണ്ണീരോടെ മുട്ടുകുത്തി സാഷ്ടാംഗപ്രണാമം നടത്തിയാണു് കൂടിക്കാഴ്ച്ച നടത്തിയതെങ്കിൽ, വാളയാർ പെൺകുട്ടികൾക്കു് ലഭിച്ചതിനു് സമാനമായ ഒരു നീതിനിർവ്വഹണം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.
“ഏഴു-രാണ്ടു-ലാകു-വാഴിയായ” പിണറായിത്തമ്പ്രാനെ, തങ്ങൾക്കു് നിഷേധിക്കപ്പെട്ട നീതി ലഭിക്കാനായി കാണാൻ പോകുന്ന “കിറ്റുഭോജികളായ ഭക്തകുചേലർ” എപ്പോഴും ഒരു പൊതി അവൽ കയ്യിൽക്കരുതാൻ മറക്കാതിരിക്കുക. കാരണം, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും, തനിക്കു് ഒപ്പിക്കാൻ പറ്റുന്ന കമ്മീഷനിലേയ്ക്കു് ഒരു കണ്ണു് തുറന്നുവയ്ക്കാൻ ഒരിക്കലും മറക്കാത്തവനാണു്, ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതത്താനും, ഇരട്ടച്ചങ്കനുമായ പിണറായിത്തമ്പ്രാൻ.
“ആരെന്തു് പറഞ്ഞാലും, എനക്കു് എന്റെ അധികാരക്കസേരയും കമ്മീഷനുമാണു് പ്രധാനം. അതുപേക്ഷിച്ചു് ഒരു കളിയില്ല! അതിനായാണു് ഞാൻ ചെല്ലും ചെലവും നൽകി മാക്രിസ്റ്റ് ഷണ്ഡരെ നിയമിച്ചിരിക്കുന്നതു്!”
Mai 27 2022 09:44
ഒരു മത്തിമാലയും ബീഫ്മാലയും കൂടി ഉണ്ടായിരുന്നെങ്കിൽ പൊരിച്ചേനെ!
(സർവ്വശക്തനായ ദൈവമേ! ഇത്രത്തോളം വിഡ്ഢിയാകാൻ ഒരു വ്യക്തിക്കു് എങ്ങനെ കഴിയുന്നു!?)
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

Mai 27 2022 12:31
“മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്-കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ്” മാതൃകയിൽ, പ്രത്യയശാസ്ത്രപരമായും, തത്ത്വചിന്താപരമായും, ശശി-സദാചാരപരമായും, ശിവൻസ്-വിദ്യാഭ്യാസപരമായും, ബാലൻസ്-ദളിതുപരമായും, വീണാസ്-ആരോഗ്യപരമായും, വാസവ-സഹകരണപരമായും, നവോത്ഥാന-നവശാസ്ത്രീയമായും, അത്യന്താധുനിക-സാഹിത്യപരമായും കൂലങ്കഷമായി ചിന്തിച്ചപ്പോൾ, സമകാലികമായി വളരെ റെലവന്റ് എന്നു് തോന്നിയതിനാൽ, എന്റെയൊരു “ഗതകാല” ഫെയ്‌സ്ബുക്ക് പോസ്റ്റിൽ, എന്റെയൊരു ഫെയ്‌സ്ബുക്ക് ഫ്രണ്ഡ് പ്രതിഷ്ഠിച്ച ഒരു കമന്റിനു്, “ഞാനാകുന്നവൻ ഞാനാകുന്നു” എന്ന, സെമെറ്റിക്ക് ലോകത്തിലെ യഹൂദരുടെയും, സകലലോകവാസികളായ നസ്രാണികളുടെയും ഏകദൈവമായ യഹോവയുടെയും, തത്തുല്യ അറേബ്യൻ ലോകത്തിലെ മുസ്ലീമുകളുടെ ഏകദൈവമായ അല്ലാഹുവിന്റെയും വാസസ്ഥലവും, ഹൂറികളും, മദ്യപ്പുഴകളും, തുടുത്ത തുടകളുള്ള ബാലന്മാരും, സ്വർണ്ണക്കിടക്കകളും ചത്തൊടുങ്ങിച്ചെല്ലുന്ന ജിഹാദികളെ വരവേല്ക്കാനായി അക്ഷമയോടെ കാത്തിരിക്കുന്ന മരണാനന്തരസുവർക്കത്തിലെ ഭാഷയിൽ പറഞ്ഞാൽ, “ഞാനാകുന്നവൻ ഞാനാകുന്നു എന്ന ഈ ഞാൻ” നല്കിയ മറുപടി, ഇടതുകേരളകേർമെന്റിലെ മുഖ്യ-നായ ഇരട്ടചങ്കനും കാരണഭൂതവുമായ പിണറായിയെപ്പോലെ “ജനാധിപതികളായ തത്പരകക്ഷികൾക്കു്” ഒരുപക്ഷേ പ്രയോജനപ്പെട്ടേക്കാമെന്നതിന്റെ പേരിൽ, ഒരു ഫെയ്‌സ്ബുക്ക് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു:
“The fact that Pinarayi Vijayan can still remain as Chief Minister of Kerala, clearly demonstrates how stupid and clueless the political majority in Kerala is.”
Mai 28 2022 12:38
ഇടതു് സഹയാത്രികനായതിനാൽ, മാക്രിസ്റ്റ്-കംണിഷ്ട് കേരളത്തിൽ സ്വാഭാവികമായും “അപ്രമാദിത്വമുള്ള” ഒരാൾ, “മാതു പറഞ്ഞതെല്ലാം ശരിയാണു്, ഞാൻ സമ്മതിച്ചു. പ്രശ്‍നം തീർന്നില്ലേ?” എന്നു്, അത്യുന്നത ക്വഥനാങ്കത്തിൽ തിളച്ചുകൊണ്ടു്, അനേകർ കാണുന്ന ഒരു ചാനൽ ചർച്ചയിൽ ഒരുവിധ സ്ഥാനവും ഉണ്ടാകാൻ പാടില്ലാത്തവിധം നീചവും സംസ്‌കാരശൂന്യവുമായി ആക്രോശിച്ചാൽ, അതിനു് സാമാന്യബുദ്ധിയിൽ ഒരർത്ഥമേയുള്ളു: “മാതു പറഞ്ഞതെല്ലാം ടോട്ടലി ബുൾഷിറ്റാണു്, എങ്കിലും, പ്രശ്‍നം തീരാൻ വേണ്ടി, (സത്യത്തിൽ ഗത്യന്തരമില്ലാത്തതിനാൽ), ഞാൻ സമ്മതിക്കുന്നു. And now Fuck off!”
It’s as simple as that.
Mai 29 2022 09:41
വിവിധയിനം ലഹരികളുടെ മാനിഫെസ്റ്റോ:
കഞ്ചാവഞ്ചു് നിറം കാട്ടും; കറുപ്പു് തന്റെ ബലം കാട്ടും; കള്ളു് തന്റെ മദം കാട്ടും; മതം തന്റെ മിഥ്യ കാട്ടും; കമ്മി തന്റെ വെറി കാട്ടും.
Mai 29 2022 10:14
പഴയൊരു മുദ്രാവാക്യം:
“തെക്കുതെക്കൊരു ദേശത്തു്, ഭർത്താവില്ലാ നേരത്തു്, ഫ്ലോറിയെന്നൊരു ഗർഭിണിയെ, ചുട്ടുകൊന്നൊരു സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും.”
Mai 29 2022 10:46
ജനത്തിനുമേൽ സ്വേച്ഛാപരമായി നിരോധനങ്ങൾ ഏർപ്പെടുത്തുന്ന അധികാരമത്തരായ ഭ്രാന്തരെ ആരു് നിരോധിക്കും? ജനം നിരോധിക്കും!
സ്വയം പ്രതിരോധിക്കാൻ കഴിയാത്ത ജനം അധികാരപ്രമത്തതകൾ അനുഭവിച്ചേ പറ്റൂ!
Mai 29 2022 11:22
“Fuck!” ഫക്കാണു്; “fact” ഫാക്റ്റാണു്; “Pinu” പിണുവാണു്; “Mani” മണിയാണു്.
“Fuck!” ഫക്റ്റോ ഫാക്റ്റോ, “fact” ഫക്കോ ഫാക്കോ, “Pinu” മണിയോ മാണിയോ, “Mani” പിണുവോ പിണമോ സോംബിയോ അല്ല. That’s all about it. Have a nice day!
Mai 29 2022 14:32
നെറ്റിയിൽ കളിച്ചീട്ടിലെ “ആടുതനെ” വരച്ചുവച്ചോ, “Love” എന്നെഴുതിവച്ചോ കഴുതപ്പുലിയെ മാടപ്രാവാക്കി മറ്റാനാവില്ല. എന്നും എപ്പോഴും, ഉള്ളിന്റെയുള്ളിൽ ഒരു കഴുതപ്പുലി ആയിരിക്കാൻ മാത്രമേ കഴുതപ്പുലിക്കു് കഴിയൂ! മാടപ്രാവിനു് ഒരു മാടപ്രാവാകാനേ കഴിയൂ എന്നപോലെതന്നെ.
Mai 31 2022 10:45
അശ്ലീല ജോ വീഡിയോയുടെ “സൂത്രധാരകനായ” മലപ്പുറംകാരൻ അബ്ദുൾ ലത്തീഫിനെ തൃക്കാക്കര ഇലക്ഷന്റെ അതേ ദിവസം കോയമ്പത്തൂരിൽ വച്ചു് ഒരു “പ്രത്യേക ഏക്ഷനിലൂടെ” പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്തു്? ങാ, അതുതന്നെ!
Mai 31 2022 11:15
പിണറായി വിജയൻ എന്ന ഫാഷിസ്റ്റ് സ്വേച്ഛാധിപതി നയിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയെ വോട്ടു് ചെയ്തു് അധികാരത്തിലെത്തിക്കുന്ന ഒരു ജനസമൂഹം രോമതുല്യരായിരിക്കണം. വെറും രോമതുല്യരല്ല, വർഷങ്ങളായി കുളിയ്ക്കാത്ത ഒരു മനുഷ്യജീവിയുടെ ഗുഹ്യഭാഗരോമതുല്യർ!
