RSS

ചെന്നുകയറിയവർ, മടങ്ങിപ്പോകേണ്ടവർ

14 May

ഹിസ്‌ബുല്ലയുടെ ജനറൽ സെക്രട്ടറി ഹസൻ നസ്റുല്ല ഇസ്രായേലിലെ യഹൂദരെപ്പറ്റി പറഞ്ഞതുപോലെ, വന്നുകയറിയവരെല്ലാം എവിടെനിന്നു് വന്നോ, അവിടേക്കു് മടങ്ങിപ്പോകേണ്ടി വന്നാൽ, ആത്യന്തികമായി മനുഷ്യർ ആഫ്രിക്കയിലേക്കു് മടങ്ങിപ്പോകേണ്ടിവരും. വരൾച്ചയും പട്ടിണിയും ദുരിതവുമായി ആഫ്രിക്കയിലെ അവസ്ഥ ഇപ്പോൾത്തന്നെ കഷ്ടത്തിലാണു്.

മാനവചരിത്രപരമായി അത്രയേറെ പിന്നോട്ടു് പോകാതിരുന്നാലും, ചെന്നുകയറിയവരുടെ കാര്യം ഒട്ടും പന്തിയല്ല. അമേരിക്കയിലേക്കു് കുടിയേറിയ മനുഷ്യർ അവിടെനിന്നും ഉടയതമ്പുരാനു് മാത്രമറിയാവുന്ന നാടുകളിലേക്കു് മടങ്ങിപ്പോകേണ്ടിവരും. നാടുകടത്തപ്പെട്ട 700 യൂറോപ്യൻ കുറ്റവാളികളായ ആദ്യത്തെ “കുടിയേറ്റക്കാരെ” പിൻതുടർന്നു് ഓസ്ട്രേലിയയിൽ എത്തിയവർ എത്രയും വേഗം സ്ഥലം കാലിയാക്കി അവരവരുടെ നാടുകളിലേക്കു് കെട്ടുകെട്ടേണ്ടിവരും.

സിറിയയിൽ നിന്നും അഫ്ഘാനിസ്ഥാനിൽ നിന്നും നോർത്ത് കൊറിയയിൽ നിന്നും ജീവനും കൊണ്ടു് രക്ഷപെട്ടവർ അവിടേയ്ക്കുതന്നെ തിരിച്ചുപോകേണ്ടിവരും. അല്ലാഹു അക്ബർ വിളി വഴി ഒരു വഴിയ്ക്കായ സ്വന്തം നാടുകളെ ഉപേക്ഷിച്ചു് യൂറോപിലെത്തിയവർ മടങ്ങിപ്പോയാൽ, അഭയം നൽകിയവരുടെ കൂതിയിൽ ആരു് അല്ലാഹുവിന്റെ നാമത്തിൽ ആറ്റം ബോംബ് പൊട്ടിക്കും?

ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും അവരുടേതായ രീതികളിൽ വിഭാവനം ചെയ്യുന്നതും, സമത്വവും സമാധാനവും സ്വാതന്ത്ര്യവും നിലനിൽക്കുന്നതുമായ ഒരു ലോകം എത്ര മനോഹരമാണെന്നു് അറിയാൻ അഫ്ഘാനിസ്ഥാനിലേക്കും, നോർത്തു് കൊറിയയിലേക്കും, മുസ്ലീം ഉയ്ഗുറുകൾക്കു് മതസ്വാതന്ത്ര്യവും, ഹോങ്കോങ്ങിലെ ജനങ്ങൾക്കു് ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങളുമെല്ലാം വിശാലമനസ്സോടെ അനുവദിച്ചു് നൽകുന്ന “മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ്” ചൈനയിലേക്കും നോക്കിയാൽ മതി.

ഇന്നേക്കു് 73 വർഷങ്ങൾക്കു് മുൻപു് നിലവിൽ വന്ന ഇസ്രായേൽ സാമ്പത്തികമായും, സാമൂഹികമായും, ശാസ്ത്ര-സാങ്കേതികമേഖലകളിലും കൈവരിച്ച നേട്ടങ്ങൾ അസൂയാവഹമാണു്. അതുകൊണ്ടുതന്നെയാണു്, ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഏതൊരു രാജ്യത്തിനുമുള്ള ലെജിറ്റിമേറ്റ് അവകാശത്തെ വിജയകരമായി പ്രാവർത്തികമാക്കാൻ ഇസ്രായേലിനു് ഇതുവരെ കഴിഞ്ഞിട്ടുള്ളതും.

ഏതാനും ഉദാഹരണങ്ങൾ പറഞ്ഞാൽ, അഫ്ഘാനിസ്ഥാനോ, വെനെസ്വേലയോ, നോർത്ത് കൊറിയയോ, അതോ, സ്കാൻഡിനേവിയൻ രാജ്യങ്ങളോ, ഓസ്ട്രേലിയയോ, സൌത്ത് കൊറിയയോ ഭരണമാതൃക തേടുന്ന ഒരു രാജ്യം തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുക?

അല്ലാഹുവിനുവേണ്ടി കൊല്ലാനും ചാകാനും, ചത്തശേഷം സ്വർഗ്ഗത്തിലെത്തി മദിച്ചുരസിച്ചു് സുഖിക്കാനുമാണു് മനുഷ്യർ ഭൂമിയിൽ ജനിക്കുന്നതും ജീവിക്കുന്നതുമെന്നു് വിശ്വസിക്കുന്ന, മതഭ്രാന്തു് മൂത്ത I.S. മോഡൽ ജനുസ്സുകളായിരുന്നു കഴിഞ്ഞ കാലങ്ങളിൽ അമേരിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമെല്ലാം കുടിയേറി, അല്ലാഹു അക്ബർ വിളികൾ മുഴക്കി ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിൽ, ആ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ എങ്ങനെ ആയിരുന്നേനെ എന്നു്, ഇസ്രായേൽ ജനത ഏഴു് ദശാബ്ദങ്ങൾകൊണ്ടു് കൈവരിച്ച ബഹുമുഖമായ നേട്ടങ്ങളുടെ വെളിച്ചത്തിൽ നിന്നുകൊണ്ടു് സമചിത്തതയോടെ ചിന്തിച്ചാൽ, കാര്യകാരണങ്ങളുടെ ഒരു ഏകദേശരൂപം പിടികിട്ടേണ്ടതാണു്.

എന്നിട്ടും പിടികിട്ടുന്നില്ലെങ്കിൽ, പ്രശ്നം അത്ര എളുപ്പം പരിഹാരം കാണാൻ കഴിയാത്തത്ര ആഴത്തിൽ വേരുറച്ചതും മൗലികവുമാണു്. സ്വന്തം വിഡ്ഢിത്തത്തിന്റെ കുറ്റം മറ്റാരിലെങ്കിലും ചാർത്തിക്കൊടുത്താൽ താത്കാലികമായി അല്പം ആശ്വാസം കിട്ടിയേക്കാമെന്നല്ലാതെ, ശാശ്വതമായ പരിഹാരമൊന്നും ഇതുവരെ അതുവഴിയും ആർക്കും ലഭിച്ചിട്ടില്ല.

 
Comments Off on ചെന്നുകയറിയവർ, മടങ്ങിപ്പോകേണ്ടവർ

Posted by on May 14, 2021 in Uncategorized

 

Comments are closed.

 
%d bloggers like this: