RSS

ദൈവനാമത്തില്‍ അരങ്ങേറുന്ന പൈശാചികത്വം

20 Dec

വിശ്വാസികള്‍ സ്നേഹമയനും നീതിമാനുമായ അവരുടെ ദൈവത്തെ പുകഴ്ത്താനായി അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നും പലതും ക്വോട്ട് ചെയ്യാറുണ്ടു്‌. അവയില്‍ തന്നെയുള്ള മറ്റു്‌ ചില ഇരുണ്ട ചിത്രങ്ങള്‍ മറഞ്ഞുതന്നെ ഇരിക്കുന്നതാണു്‌ അവര്‍ക്കു്‌ കൂടുതല്‍ ഇഷ്ടം. അതുപോലുള്ള എത്രയോ ഉദാഹരണങ്ങളില്‍ ഒന്നു്‌ – ബൈബിളില്‍ നിന്നും:

>>>അനന്തരം യഹോവ മോശെയോടു്‌ അരുളിച്ചെയ്തതു്‌: “യിസ്രായേല്‍ മക്കള്‍ക്കുവേണ്ടി മിദ്യാന്യരോടു്‌ പ്രതികാരം നടത്തുക; അതിനുശേഷം നീ നിന്റെ ജനത്തോടു്‌ ചേരും. … … യഹോവ മോശെയോടു്‌ കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു്‌ യുദ്ധം ചെയ്തു്‌ ആണുങ്ങളെ ഒക്കെയും കൊന്നു. നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു്‌ രാജാക്കന്മാരെയും കൊന്നു. … … യിസ്രായേല്‍ മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി. അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. അവര്‍ പാര്‍ത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു്‌ ചുട്ടുകളഞ്ഞു. … …

മൊശെയും പുരോഹിതന്‍ എലെയാസാരും സഭയുടെ സകല പ്രഭുക്കന്മാരും പാളയത്തിനു്‌ പുറത്തു്‌ അവരെ എതിരേറ്റുചെന്നു. … … എന്നാല്‍ മോശെ സൈന്യനായകന്മാരോടു്‌ കോപിച്ചു്‌ പറഞ്ഞതെന്തെന്നാല്‍: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു. … … ആകയാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന്‍. പുരുഷനോടുകൂടി ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ വച്ചുകൊള്‍വിന്‍ – സംഖ്യാപുസ്തകം 31.: 1, 18.

(കന്യകമാരോടു്‌ മോശെ കരുണയുള്ളവനാണു്‌. അതിനാല്‍ മൊശെയുടെ നിലപാടേ യഹോവക്കും എടുക്കാനാവൂ! ഭരണാധികാരവും പൗരോഹിത്യവും ഇണ ചേര്‍ന്നപ്പോഴൊക്കെ ജന്മമെടുത്തതു്‌ സമാനതകളില്ലാത്ത ഭീകരരൂപങ്ങളായിരുന്നു.)

ആരായിരുന്നു ഈ മിദ്യാന്യര്‍?

ഒരു മിസ്രയീമ്യനെ (ഈജിപ്ഷ്യന്‍) അടിച്ചുകൊന്നു്‌ മണലില്‍ മറവുചെയ്ത മോശെ നാല്പതുവര്‍ഷം ഒളിച്ചുപാര്‍ത്ത ദേശമാണു്‌ മിദ്യാന്‍. ഒരു മിദ്യാന്യപുരോഹിതന്‍ തന്റെ മകളായ സിപ്പോറയെ മോശെക്കു്‌ ഭാര്യയായി കൊടുക്കുക പോലും ചെയ്തു – പുറപ്പാടു്‌ 2: 11 – 22. അവിടെ വച്ചാണു്‌ സാക്ഷാല്‍ യഹോവ “എരിഞ്ഞുപോകാത്ത മുള്‍മരത്തിന്റെ” രൂപത്തില്‍ മോശെക്കു്‌ പ്രത്യക്ഷപ്പെട്ടതും – പുറപ്പാടു്‌ 3: 1 – 6.

ഈ മിദ്യാന്യര്‍ അബ്രഹാമിനു്‌ അവന്റെ മറ്റൊരു ഭാര്യയായിരുന്ന കെതൂറായില്‍ ജനിച്ച ആറു്‌ ആണ്മക്കളില്‍ ഒരുവനായിരുന്ന മിദ്യാന്റെ വംശമാണെന്നും ബൈബിള്‍ പറയുന്നു – ഉല്പത്തി 25: 1,2.  അതായതു്‌, മിദ്യാന്യനായ ഒരു പ്രവാചകനു്‌ വേണമെങ്കില്‍ അബ്രഹാമിന്റെ മക്കളുടെ (യിസഹാക്ക്, യിശ്മായേല്‍) വംശത്തിന്റെ മതങ്ങളായ യിസ്രായേല്‍, ഇസ്ലാം എന്നിവയോടൊപ്പം മൂന്നാമതൊരു മതം “മിദ്യാനിസം” എന്ന പേരില്‍ സ്ഥാപിക്കുന്നതിനു്‌ പിന്‍തുടര്‍ച്ചാവകാശപ്രകാരം തടസ്സമൊന്നും ഉണ്ടായിരുന്നില്ല. മിദ്യാന്യരോടു്‌ യഹോവ (അല്ലാഹു) പെരുമാറിയ രീതിയെ ന്യായീകരിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലും കാണാനാവും. ഖുര്‍ആന്‍ പ്രകാരം അതൊന്നും അല്ലാഹു അവരോടു്‌ കാണിച്ച അക്രമമല്ല, അവര്‍ അവരോടുതന്നെ ചെയ്ത അക്രമമാണു്‌! (9: 70) മനുഷ്യരക്തം മണക്കുന്ന ഇത്തരം ഗ്രന്ഥങ്ങളും കക്ഷത്തില്‍ വച്ചുകൊണ്ടാണു്‌ സമാധാനത്തിന്റെ മാടപ്രാവുകളായ വിശ്വാസികള്‍ ദൈവത്തെ ന്യായീകരിക്കാനും ശാസ്ത്രത്തെ തെറി പറയാനുമായി ലോകമാസകലം പരക്കം പായുന്നതു്‌.

വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ പിന്‍തലമുറക്കാരായിരുന്ന, അഭയാര്‍ത്ഥി ആയിരുന്ന സമയത്തു്‌ മോശെക്കു്‌ അഭയം നല്‍കിയ, ഒരു ഭാര്യയെ സമ്മാനിച്ചു്‌ ബഹുമാനിച്ച, തനിക്കു്‌ പ്രത്യക്ഷപ്പെടാനായി യഹോവ തിരഞ്ഞെടുത്ത ഒരു നാട്ടിലെ ജനതയായിരുന്ന മിദ്യാന്യരോടു്‌ പെരുമാറേണ്ടതെങ്ങനെ എന്നു്‌ മാതൃകാപരമായി കാണിച്ചുതരുന്ന മോശെയും സകല മനുഷ്യരുടെയും സ്രഷ്ടാവായ യഹോവയും! അവര്‍ അന്യവിശ്വാസികളായിരുന്നു എന്നതായിരുന്നു കാരണം! ഈ അന്യവിശ്വാസം ഇപ്പറഞ്ഞ അവസരങ്ങളിലൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ഈ വസ്തുതക്കു്‌ അന്നത്തെപ്പോലെതന്നെ ഇന്നും മാറ്റമൊന്നുമില്ല. ഞങ്ങള്‍ക്കു്‌ നേട്ടമുണ്ടാക്കുന്നതെന്തോ അതാണു്‌ ഞങ്ങളുടെ ദൈവത്തിന്റെയും ഇഷ്ടം! ഞങ്ങളുടെ ദൈവത്തെയോ, പ്രവാചകന്മാരെയോ, ഗ്രന്ഥങ്ങളെയോ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതു്‌. അതേസമയം ഞങ്ങള്‍ക്കു്‌ ആരെയും എന്തിനെയും വിമര്‍ശിക്കാനും തെറിപറയാനും ചെളി വാരിയെറിയാനും അവകാശമുണ്ടുതാനും.  ദൈവവിശ്വാസം എന്ന മൊണോപ്പൊളി!

 
19 Comments

Posted by on Dec 20, 2011 in മതം

 

Tags: , ,

19 responses to “ദൈവനാമത്തില്‍ അരങ്ങേറുന്ന പൈശാചികത്വം

 1. sarath

  Dec 21, 2011 at 12:46

  ഇതൊക്കെ അസംബന്ധങ്ങള്‍ ആണെങ്കിലും വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം ഇല്ലാതാക്കാന്‍ പറ്റില്ല . ഈ വിഡ്ഢിത്തങ്ങളെയൊക്കെ അവര്‍ ന്യായീകരിക്കുകയും വിശ്വാസം തുടരുകയും ചെയ്യും. കാരണം അവര്‍ അതുമായി ബന്ധനത്തിലായിക്കഴിഞ്ഞു. അവര്‍ ഒരു ex·treme എത്തിക്കഴിഞ്ഞു. അത് പോലെ താങ്കളും ഇപ്പോള്‍ ബന്ധനത്തിലായിരിക്കുന്നു , നേരത്തെ പറഞ്ഞതിന്റെ എതിര്‍ വശവുമായി ആണെന്ന് മാത്രം. താങ്കള്‍ക്ക് ഇതിനെയൊന്നും വിമര്‍ശിക്കാതെ ഉറക്കം വരില്ല അല്ലെ …….!

   
 2. c.k.babu

  Dec 22, 2011 at 10:44

  തീട്ടം തിന്നുന്നതല്ല തെറ്റു്‌, “നീ തിന്നുന്നതു്‌ തീട്ടമാണു്‌” എന്നു്‌ മറ്റൊരുവന്‍ ചൂണ്ടിക്കാണിച്ചാല്‍ അതാണു്‌ മഹാ അപരാധം. “തൂമ്പയെ തൂമ്പയെന്നു്‌ വിളിച്ചാല്‍ തൂമ്പയ്ക്കു്‌ ഇഷ്ടപ്പെടില്ല” എന്നു്‌ പണ്ടൊരു സായിപ്പു്‌ പറഞ്ഞതായി കേട്ടിട്ടുണ്ട്. വിശ്വാസി ആവേശത്തോടെ തിന്നുന്ന ദൈവഭക്തി എന്ന തീട്ടത്തെ തീട്ടമെന്നു്‌ വിളിച്ചാല്‍ ഇഷ്ടപ്പെടാത്തതു്‌ പക്ഷേ ആ തീട്ടത്തിനല്ല, സ്വാഭാവികമായും അതു്‌ തിന്നുന്നവനാണു്‌. താങ്കളുടെ പരിവേദനങ്ങള്‍ക്കു്‌ മറ്റെന്തെങ്കിലും അര്‍ത്ഥം നല്‍കാനുണ്ടെന്നു്‌ തോന്നുന്നില്ല. (വേണമെങ്കില്‍ കേള്‍ക്കാന്‍ ഒരു ഗമയ്ക്കു്‌ തീട്ടം എന്നതിനു്‌ പകരം “വേദഭാഷയില്‍” മലം എന്നോ അമേധ്യമെന്നോ പറയാം. മണത്തിലും ഗുണത്തിലും രുചിയിലും അതുവഴി മാറ്റമൊന്നും വരാന്‍ സാദ്ധ്യതയില്ല.)

  “ഇതൊക്കെ അസംബന്ധങ്ങള്‍ ആണെങ്കിലും വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം ഇല്ലാതാക്കാന്‍ പറ്റില്ല . ഈ വിഡ്ഢിത്തങ്ങളെയൊക്കെ അവര്‍ ന്യായീകരിക്കുകയും വിശ്വാസം തുടരുകയും ചെയ്യും. കാരണം അവര്‍ അതുമായി ബന്ധനത്തിലായിക്കഴിഞ്ഞു. അവര്‍ ഒരു ex·treme എത്തിക്കഴിഞ്ഞു.”

  എന്തിനു്‌ “അവര്‍” എന്നൊരു വളഞ്ഞവഴി? “ഞാന്‍” എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി സത്യസന്ധമായിരുന്നേനെ! അതോ വിശ്വാസികളുടെ collective responsibility അവര്‍ താങ്കളെ ഏല്പിച്ചിട്ടുണ്ടോ?

  പിന്നെ ഞാന്‍ സുഖമായി ഉറങ്ങുന്നുണ്ടോ, പതിവായി കക്കൂസില്‍ പോകുന്നുണ്ടോ മുതലായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനു്‌ വളരെ നന്ദി. രാപകലില്ലാതെ എന്റെ ആരോഗ്യത്തിനുവേണ്ടിയുള്ള ശ്രദ്ധ വഴി സ്വന്തം ഉറക്കവും മലശോധനയുമെല്ലാം അവതാളത്തിലാക്കി വല്ല ileus-ഉം വന്നു്‌ ചാവേണ്ട ഗതികേടു്‌ ഉണ്ടാവാതിരുന്നാല്‍ നന്നു്‌. അതോ പെട്ടെന്നു്‌ ദൈവസന്നിധിയില്‍ എത്താനുള്ള നിഗൂഢമായ ഏതെങ്കിലും പ്ലാന്‍ അതിനു്‌ പിന്നിലുണ്ടോ? എങ്കില്‍ എല്ലാ ആശംസകളും! Bon voyage! ദൈവത്തെ കാണുമ്പോള്‍ എന്റെ അന്വേഷണം പറയാന്‍ മറക്കണ്ട.

  കൂടാതെ, തീട്ടത്തെ തീട്ടം എന്നു്‌ വിളിക്കാനുള്ള എന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്നല്ലാതെ, തീട്ടം തിന്നുന്ന ജീവികളോടു്‌ അതു്‌ തിന്നരുതെന്നു്‌ പറയാന്‍ ഞാന്‍ പോകാറില്ല. അവര്‍ക്കു്‌ തുടര്‍ന്നും Bon appétit!

   
 3. Ravichandran C

  Dec 22, 2011 at 19:33

  ഒരു കൂട്ടര്‍ ഭൂമി ഉരുണ്ടതാണെന്ന് പറയുന്നു-അവര്‍ ഒരു എക്‌സ്ട്രീം
  മറ്റൊരു കൂട്ടര്‍ ഭൂമി പരന്നതാണെന്ന് പറയുന്നു-അക്കൂട്ടര്‍ വേറൊരു എക്‌സ്ട്രീം

  ഛെ! എത്ര മ്‌ളേചമാണത്! എന്നെക്കണ്ട് പഠിക്കൂ. ഞാന്‍ എക്‌സ്ട്രീമിലേക്കൊന്നും പോകില്ല. ഭൂമി ഉരുണ്ടതുമല്ല പരന്നതുമല്ല. ശരിക്കും ഇഡ്ഢലിയുടെ ആകൃതിയാണ് അതിനുള്ളത്. ശരിക്കും മധ്യമം. No Extreme. ഉരുണ്ടത് വേണ്ടവര്‍ക്കും പരന്നത് വേണ്ടവര്‍ക്കും അവരവര്‍ക്ക് വേണ്ടത് എടുക്കാം.

  കുറെപ്പേര്‍ പൊതു സ്വത്ത് കട്ടുമുടിക്കുന്നു-ഒരു എക്‌സട്രീം. മറ്റൊരു കൂട്ടര്‍ അഴിമതി വിരുദ്ധപോരാട്ടം നയിക്കാതെ ഉറക്കം കിട്ടാത്തവര്‍-മറ്റൊരു എക്‌സട്രീം. നമ്മളാണ് മിടുക്കന്‍. ഒരു എക്‌സ്ട്രീമുമില്ല.

  കുറേപ്പേര്‍ മദ്യം കൊണ്ട് ആറാട്ട് നടത്തുന്നു-മറ്റു ചിലര്‍ മദ്യം കഴിക്കരുതെന്ന് വാദിക്കുന്നു. രണ്ടും എക്‌സട്രീം ഗ്രൂപ്പുകള്‍. നമ്മള്‍ പറയുന്നു വെള്ളമൊഴിച്ച് പാകത്തിനടിക്കാം. No extremism.

  പണ്ട് സതി ആകാമെന്ന് ഒരു കൂട്ടര്‍ പറഞ്ഞു. സതി നിറുത്തലാക്കണമെന്ന് പറഞ്ഞ് മറ്റൊരു വിഭാഗം എക്‌സ്ട്രീമുകളും കടന്നുവന്നു.

  സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളില്ലാം ഇങ്ങനെ രണ്ടു വശമുണ്ടാകുന്നു, എതിര്‍പാളയങ്ങളുണ്ടാകുന്നു. രണ്ടിലും പെടാതെ High cerebral voltage മായി നടക്കുന്ന ഞാന്‍ ഒരു നിഷ്പക്ഷന്‍. അതായത് എനിക്കെന്റെ പക്ഷം. നിഷ്പക്ഷമെന്നാല്‍ സ്വന്തം പക്ഷം. എനിക്ക് പരിക്കൊന്നും പറ്റരുത്. എന്റെ താല്‍പര്യം സംരക്ഷിക്കപ്പെടണം. ശരി തെറ്റുകളൊക്കെ അവിടെ കിടക്കട്ടെ.

  മുട്ടാളന്‍ പത്തുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നുവോ? നമ്മള്‍ ഇടപെടുകയില്ല, അഭിപ്രായവും പറയുകയില്ല. കാരണം റേപ്പ് എക്‌സ്ട്രീമിസമാണ്, അതിനെ എതിര്‍ക്കണമെന്ന വാശിയും എക്‌സ്ട്രീമിസമാകുന്നു. രണ്ടും ഒരു തരം ബന്ധനം. അതില്‍ നിന്നും മോചിതരായി കളി കാണാന്‍ ടിക്കറ്റെടുക്കൂ, ഒക്കെ ആസ്വദിക്കൂ.

   
  • c.k.babu

   Dec 23, 2011 at 12:59

   Dear Mr. Ravichandran,

   എന്റെ അഭിപ്രായത്തില്‍, “സ്വയം ദൈവങ്ങള്‍” ചമഞ്ഞു്‌ നടക്കുന്ന ഭാരതീയരെ കണ്ടപ്പോഴാവണം “അഹം ബ്രഹ്മാസ്മി” എന്ന ആപ്തവചനം ആദ്യമായി ലോകത്തില്‍ ഘോഷിക്കപ്പെട്ടതു്‌. “ഞാന്‍ തന്നെയാണു്‌ ദൈവം”, “എന്നെക്കണ്ടാല്‍ ദൈവമാണെന്നല്ലാതെ കിണ്ണം കട്ടവനാണെന്നു്‌ തോന്നുമോ?”, “എന്നെക്കഴിഞ്ഞല്ലാതെ ദൈവമുണ്ടോ?, “നിങ്ങളുടെ ദൈവമായ എനിക്കു്‌ വളി വിടുവാന്‍ വഴി തരുവിന്‍!” …. വഴിയിലെ ജീവനും, കുഴിയിലെ മരണവും, മൊഴിയിലെ ചതിയും എല്ലാം ഞാന്‍ തന്നെ, എന്നില്‍ കൂടിയേ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ കഴിയൂ, ഞാനാണു്‌ അക്ബര്‍!, …….

   താന്‍ ദൈവമാണെന്ന ഭാവത്തില്‍ മൂക്കു്‌ ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ചു്‌ സമൂഹത്തില്‍ “ആത്മീയ എക്സിബിഷനിസം” അവതരിപ്പിക്കുന്ന പരമജീവകാണ്ഡന്മാര്‍ക്കു്‌ അക്കാര്യത്തില്‍ നേരിയ സംശയം പോലും ഉണ്ടാവാതിരിക്കാന്‍ ആ ചങ്ങാതിതന്നെ കൂട്ടിച്ചേര്‍ത്തതായിരിക്കണം “തത്വമസി” എന്ന വിധ്വംസനം. (അതേടാ, പൂളക്കിഴങ്ങിനു്‌ കപ്പക്കിഴങ്ങില്‍ ജനിച്ച സന്തതീ, “അതു്‌ നീ തന്നെ” എന്നു്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ അര്‍ണോസ് പാതിരാത്രി മലയാളം).

    
 4. eajabbar@gmail.com

  Dec 23, 2011 at 05:49

  ബാബു ! താങ്കളുടെ ഒരു ലേഖനം ഞങ്ങള്‍ പുതുതായി തുടങ്ങുന്ന യുക്തിയുഗം മാസികയുടെ ആദ്യ ലക്കത്തില്‍ പ്രസിധീകരിക്കണമെന്നുണ്ട്. താങ്കളുടെ ഇ മെയ്ല് ഐ ഡി തന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയികാം ! സസ്നേഹം ഇ എ ജബ്ബാര്‍ eajabbar@gmail.com

   
  • c.k.babu

   Dec 23, 2011 at 13:01

   Dear Mr. Jabbar,

   I think I have sent you once or twice my e-mail ID-s. If you have lost them, here they are once again. You may use any of the following:

   ckbabu0506@gmail.com

   ckbabu@arcor.de

    
 5. ജയന്‍

  Dec 25, 2011 at 07:21

  ബാബു സര്‍

  അങ്ങയുടെ ഉപമ കലക്കി. ശരത് എന്ന തീട്ടം തീനിയെ പിന്നെ കണ്ടില്ലല്ലോ ? തീട്ടം തീറ്റ മുടക്കണ്ട എന്ന് കരുതിക്കാണും. തങ്ങള്‍ വിശ്വസിയ്ക്കുന്ന ഒരു ഗ്രന്ഥത്തില്‍ ഇത്തരത്തിലുള്ള നെറികേടുകള്‍ ഉണ്ടെന്നു അവര്‍ക്കറിയാം. അത് ഒരാള്‍ വിളിച്ചുഅപരയുംപോള്‍ ആണ് പറയുന്നവരോട് അവര്‍ക്ക് വിദ്വേഷം. എന്നാല്‍ ഇത്തരത്തിലുള്ള ക്രൂരതകളുടെ ആകരമാണ് വിശുദ്ധഗ്രന്ഥങ്ങള്‍ എല്ലാം എന്ന് തിരിച്ചരിയാത്ത ചിലര്‍ ഇങ്ങനെ ഉണ്ടോ എന്ന് അന്വേഷിയ്ക്കാതിരിക്കില്ല. അങ്ങനെ അന്വേഷിയ്ക്കുന്ന ഒരുപാടു പേരുണ്ട് സമൂഹത്തില്‍. യേശുവും ക്ലിയോപാട്രയും എന്ന താങ്കളുടെ പോസ്റ്റില്‍ പറയുന്ന ഒരു വചനം കേട്ട് എന്റെ സഹപ്രവര്‍ത്തകനായ ഒരു വിശ്വാസി ഞെട്ടി. യേശു ഒരു ഇട്ടാവട്ടത്തിലെ ആളുകളുടെ സംരക്ഷകനായി അവതരിപ്പിക്കപ്പെട്ടവനാനെന്നും ആ ഇട്ടാവട്ടത്തിലെ ആളുകലോഴിച്ചുള്ളവരെ പട്ടികളായിട്ടാണ് ക്രിസ്തു കാണുന്നതെന്നും (മത്തായി 15 :24 – 28 ), അതായത് ആ നാട് ഒഴിച്ചുള്ള സ്ഥലങ്ങളിലെ സകല ക്രിസ്തുമാതവിശ്വാസികളും യേശുവിന്റെ കണ്ണില്‍ പട്ടികളാണെന്നും യേശുവിനാല്‍ പട്ടികള്‍ എന്ന് വിളിക്ക്പെട്ടവനാണ് താങ്കളും താങ്കളുടെ കുടുംബവും താങ്കളുടെ പള്ളിയിലെ അച്ചനും എല്ലാം എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിത്തെറിച്ചു. എന്ന് മാത്രമല്ല പൊട്ടിത്തെറിയ്ക്കുകയും ചെയതു. എന്നാല്‍ വീട്ടില്‍ പോയി തന്റെ ആരാധനാസ്ഥലത് വച്ചിരിയ്ക്കുന്ന ബൈബിള്‍ എടുത് വായിച്ച അദ്ദേഹവും സ്വയം ഞെട്ടി എന്ന് പിറ്റേ ദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ ബോദ്ധ്യമായി. ഇപ്പോള്‍ അങ്ങയുടെ ലേഖനങ്ങള്‍ വായിയ്ക്കാന്‍ അദ്ദേഹം താല്പര്യം കാണിയ്ക്കുന്നു എന്നുള്ളത് തന്നെ സത്യം തിരിച്ചറിയാന്‍ താല്പര്യമുള്ള വിശ്വാസികള്‍ ഇന്നും ഉണ്ട് എന്നുള്ളതിന് ഒരു തെളിവാണ്.

  സമഗ്രമായി കാര്യങ്ങള്‍ അന്വേഷിയ്ക്കുന്നവര്‍ക്കെ ഇത്തരത്തിലുള്ള നെറികേടുകള്‍ വിശുദ്ധഗ്രന്ഥങ്ങളില്‍ കണ്ടെത്തുവാന്‍ കഴിയൂ. വള്ളത്തോള്‍ പാടിയതുപോലെ
  “മുന്നോട്ടു തന്നെ നടക്കും, വഴിയിലെ –
  മുള്ളുകളൊക്കെച്ചവിട്ടിമെതിച്ചു ഞാന്‍
  പിന്നാലെ വന്നിടും പിഞ്ചു പദങ്ങള്‍ക്ക്
  വിന്യാസവേളയില്‍ വേദന തോന്നൂല..”

  വിശുദ്ധമെന്നു കരുതുന്ന ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളിലെ നെറികേടുകള്‍ വെളിച്ചതുകൊണ്ട് വരുക എന്നത് ഒരു നിസ്സാര കാര്യമല്ല.. ദുഷ്കരമായത് തന്നെയാണ്. പക്ഷെ അങ്ങയെപോലുള്ളവര്‍ അതിനു ശ്രമിയ്ക്കുന്നു എന്നുള്ളത് തന്നെ വലിയൊരു അനുഗ്രഹം തന്നെയാണ്..

   
 6. ജയചന്ദ്രന്‍

  Dec 27, 2011 at 10:43

  ഡിയര്‍ ബാബു മാഷ്‌,

  ആദ്യത്തെ കമന്റിന്റെ മറുപടി വായിച്ചപ്പോള്‍ പണ്ടൊരിക്കല്‍ , മാധ്യമ പ്രവര്‍ത്തകരോടുള്ള ശ്രീ എന്‍ എന്‍ പിള്ളയുടെ മറുപടിയാണ് ഓര്‍മ്മ വന്നത്. താങ്കളുടെ രചനകളില്‍ ശ്ലീലമില്ലായ്മ കാണുന്നുവല്ലോ എന്ന് ചോദിച്ചപ്പോള്‍ ഉടന്‍ മറുപടി വന്നു. “സുകര പ്രസവ സദൃശം എന്ന് ഞാന്‍ പറഞ്ഞാല്‍ നീയൊക്കെ ഉദാത്തമെന്നു പറയും . എന്നാല്‍ അത് തന്നെ, പന്നി പെറും പോലെ എന്നായാലോ.. മ്ലേച്ഛമെന്നും…… ” . അതായത് പാത്രമറിഞ്ഞു തന്നെ വിളമ്പണം . എന്തായാലും കണക്കായിപ്പോയി. കൂടിപ്പോയില്ലെന്നേ ഞാന്‍ പറയൂ. 🙂

  മാഷിനു എന്റെ വക ന്യൂ ഈയര്‍ ആശംസകള്‍ – ഇന്‍ അഡ്വാന്‍സ് ……
  ജയചന്ദ്രന്‍

   
 7. c.k.babu

  Dec 27, 2011 at 11:17

  സംഭാഷണപങ്കാളികളെ അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കി ആദരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഒരു ഭാഷകൊണ്ടു്‌ എന്തു്‌ പ്രയോജനം?
  Happy New Year!

   
 8. Kumar

  Dec 28, 2011 at 05:47

  Stories, which every human beings like to hear. These stories can also change our life; some stories even can change our attitude towards a subject. Anyway these stories are just stories only. But there is a big story still persisting in this world. The creators of this story molded in such a way that this story was a real. Even still they are using this story to hallucinate people towards their ideology, in short their Aim. Here we are trying to broadcast a big lie which is whispering in this air to you.

  Centuries ago, countries were conquered through battle. Even if, some intellectuals found that through the battle they can conquer only a country but not the hearts. So for conquering the hearts, they came to know that creation of a God and spreading his belief can accomplish this aim. This paved the process for creating a New Religion .For that, they walk around and found a noble man who lived in Jerusalem, who involved in helping the people and advising them the right path and deed. In a while they came to know that this man was born in a poor family, who suffered a lot in his childhood and also was troubled with the suffering of his neighbors. So he left that place and moved to other parts of globe. He reached India (Earlier Asia was known as India only).From India he understood the principles of Upanishads, Vedas and also Buddhist ideology. Even he learned about Ayurvedic medicine and treatment in his early days. At the age of 28, he went back to home country .There he starts preaching the philosophy and belief which acknowledged from India, which make the rulers un happy and they angry upon him. They decided to crucify him..It was on a Friday they done the crusification, why because as per the rule of that nation crucifixion can’t be held on Saturday .Also evenif someone who escaped on Friday from cross can’t be crucified on Saturday.
  There were instances that many were escaped from death, who were crucified on Fridays. In this way this man also escaped from death and then he ran away from that place. Once again moved to India, to obtain salvation and passed away in India. The intellectuals created a new story about this man and they prolonged him as the son of God. They created a new book based up on his ideology.
  Eventually this book was made like that people used to fear about the God, as God mentioned in it is having angry mode against other beliefs. then slowly they starts censoring the same .Also many soldiers(George, valentine, francis Xavier) were given task to spread this newly created religion throughout the word..These persons used violence to spread the same .Mr. George killed 60000 Israeli’s, While Mr. Francis Xavier killed 40000 Hindus and destroyed 1400 temples. Then they were given as brand name”ST”.The Intellectuals also used psychology to attract people to this religion. They even copied beliefs of one and only existing religion in this world..

  How can we create a normal man as a God
  1. Way of birth: If someone born in a natural way, then we can’t showcase him as a god. So for that, we need to mould the story in such a way that his birth was a unusual one.
  2. Ignoring the unknown area: If you are not aware of certain period of time what he did. Ignore the same in your book. Surprise to know how you skipped those periods.
  3. Magical Acts: Showcase some actions performed by him in such a way that people get fascinated by his magical act. Eg: walking on surface of water, Medical treatment etc.
  4. Rebirth: Kill the person and let him take a unbelievable come back.
  5. Prediction: Mention some predictions mentioned by him.

  How to make others attracted towards this religion

  1. Music: Compose music in such a way they it touches heart of people and let them flow in a artificial world.
  2. Reserving Heaven: Broadcast to the world that only to those who follow your religion will get a place in Heaven
  3. Making fun on belief of other Religions: Just make fun on beliefs of other religion. Anyway you can copy belief of other religions, if you found it acceptable.
  4. Destroying the Evidences associated with other Religions: Through any means, try to destroy the evidences mentioned in other religious holy books.
  5. Create some holy persons: For getting your religion deeply into hearts, create some holy people .If possible create a holy person in every country. Also head of religion should be created .He should control the particular Religion .Committee should be created to select holy person. Make sure not to select anyone in this committee who is having basic general knowledge.
  6. Create a media Syndicate: A Media Syndicate should be created, which should hide the cruelty/devil acts of this religion. Also this media Syndicate should broadcast the devils of other religions.
  7.Use the poverty: Let spread the news that Poverty and sorrows are there, as we are not following the particular religion .Hide the news of sorrows and poverty of people who is already part of this religion; Eg: Africa.
  8. Kill those who proves our Ideology is Wrong: Through any means, kill those who proves our ideology is wrong .As per this religion’s ideology, world is flat only, not round. Also there is no gravity .Everything is going up only.
  9. Spread lie on World End: Broadcast to the world that world will end on a specific day. In mean time try to convert many to your religion as you can by just informing them that only followers of this religion will get a place in heaven.
  10. Educational Institutions and Social Welfare organizations: Start as many as institutions under this religion .Then conduct regular prayer meetings. Initially try to give free education to poor. Later forcibly collect money from everyone .View education system as a money sucking institute.
  11. Copy Belief from other religion: If your Religion is not having specific language .Spread world that love is the language of your religion .Also you can copy rituals from other religions.
  12. Conduct Regular prayer meetings & Religious class Conduct regular prayer meetings and all without fail. Follow religious study a compulsory one.
  13: At least one priest should be there from a family: Make sure that there is a priest(Man/Woman) from a family. Give social value to these priests. Also if you want to move someone to this group. Show them so many movies on the day time about this god. Then one night this person will saw god in his dream .Next day he can join to the priest making course.
  14. Symbols Publishing: Make sure that signs of your religion are placed on hill tops and similar places so that you can convert some more fools to your religion. Create a marketing group to promote this religion. The marketing group should compose of students/Housewives/coworkers etc.

  Ways through which we can identify this story a big lie
  • As per the book, it was 5000 years ago only first human being is created by god. But recently a 500000 years old human beings fossil is found out.
  • As per the book, entire human beings is coming from this first couple .But suddenly angry god told the successors of this first couple to kill someone in other countries ,who were practicing idol worships. Surprisingly no one knows how this idol worshipping human beings came to world.
  • Child is born to a Single male .He didn’t have anyone to mate.
  • Some characters in this book lived for more than 400 years.
  • This religion can’t find god in everything. They are having one-sided mentality.
  • There is no relation between Nature and Creator of Nature in this book.
  • Book not at all revealed on any scientific matters.
  • Various versions of this book were released, In these version there were many contradictory statements.

  Use of a Religion Once religion spread over entire world. We can loot money from anywhere and also world will be in our control.

   
 9. c.k.babu

  Dec 28, 2011 at 09:11

  Every religious book without exception is a collection of stories. Religions and the aftermaths of religions are all based on stories and only stories. For example, what you desribed here about the life of Jesus is one of the many stories about him. People always choose an apt one from these stories to justify their own standpoint.

  Your other points regarding the conversion of a normal man as God, establishing a religion and attracting people to that religion etc. can be subsumed in the herd instinct of humans. People generally show the tendency to live in herds and they need a father figure who leads them and tells them which way to go. This inherent property of human beings is the reason why there are gods, prophets, leaders etc. This herd mentality is diminishing steadily in the enlightened modern world and in many societies religion becomes more and more uninteresting.

  Except for a few numerical mistakes, the ways you mentioned to identify the falsehood of Bible are nothing new to me personally and I have written about them already in some of my articles in blog.

  Anyway, thank you for reading me and for expressing your opinion.

   
 10. ഉപദേശി

  Dec 28, 2011 at 19:18

  c.k.babu said <>
  ബാബു മാഷേ,, മലര്ന്നു കിടന്നു തുപ്പണോ? ജബ്ബാര്‍ മാഷിനെ പോലെ സ്വന്തം പല്ല് കുത്തി അന്യരെ മണപ്പിക്കണോ? വേറെന്തൊക്കെ വിഷയങ്ങള്‍ കിടക്കുന്നു ബ്ലോഗില്‍ പോസ്റ്റാന്‍.

   
 11. c.k.babu

  Dec 28, 2011 at 20:58

  ഞാന്‍ മലര്‍ന്നുകിടന്നു്‌ തുപ്പുന്നതും കമിഴ്ന്നുകിടന്നു്‌ തൂറുന്നതും തത്സമയം തന്നെ രണ്ടുകയ്യും നീട്ടി വാങ്ങി സേവിക്കാന്‍ ഉപദേശി സ്ഥിരം കൂടെയുണ്ടല്ലോ. പിന്നെ എനിക്കെന്തു്‌ പ്രശ്നം? നാളെ വേറൊരു ഐഡിയില്‍ വരാന്‍ മറക്കണ്ട. “കരുണാമയനായ” അള്ളാവിന്റെ വഞ്ചകനായ ഉപദേശി!

   
 12. charvakam

  Dec 29, 2011 at 10:52

  ഈ ബ്ളൊഗിലെത്താൻ സ്വല്പം വൈകിപ്പോയി. യുക്തിവാദികളുടെ നിരന്തരമുള്ള ഇടപെടൽ മൂലമാൺ` ഈ ലോകം ഇന്ന് ജീവിക്കാൻ കൊള്ളാവുന്നതായി നിലനില്ക്കുന്നതും ഈ മതങ്ങലൊക്കെ കുറച്ചെങ്കിലും കാലികമായിരിക്കുന്നതും. താങ്കൾ താങ്കളുടെ പണി തുടർന്നുകൊണ്ടേയിരിക്കുക. “പട്ടികൾ കുരയ്ക്കും കുരയ്ക്കട്ടെ, സാർത്ഥവാഹകസംഘം യാത്രതുടരുകതന്നെ ചെയ്യും.”

   
 13. c.k.babu

  Dec 29, 2011 at 12:17

  സ്വന്തം ദൈവത്തെ എത്രമാത്രം പട്ടുടയാടകള്‍ വാരിപ്പുതപ്പിച്ചിട്ടും ദൈവം പിന്നെയും നഗ്നനായി നില്‍ക്കുന്നതു്‌ കാണുമ്പോള്‍ വിശ്വാസിക്കു്‌ സഹിക്കുന്നില്ല. അതുകൊണ്ടാണീ പരക്കം പാച്ചില്‍. ആരും അവനെ ഗൗനിക്കുന്നുമില്ല. പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി ഒരുവാക്കും പറയാനില്ലാത്തതിനാല്‍ എഴുതുന്നവന്‍ തുപ്പുന്നതും തൂറുന്നതും നോക്കി നടക്കുകയല്ലാതെ മറ്റൊന്നും ഒരു വിശ്വ്വാസിയും ഇതുവരെ ചെയ്തിട്ടില്ല. അതുപോലുള്ള നികൃഷ്ടജന്മങ്ങളുടെ ജല്പനങ്ങള്‍ക്കു്‌ എന്തെങ്കിലും വില കല്പിച്ചിരുന്നെങ്കില്‍ ഞാന്‍ പണ്ടേ ബ്ലോഗിംഗ് തന്നെ നിര്‍ത്തിയേനെ. “ദൈവത്തിന്റെ” ഏറ്റവും വലിയ ശത്രുക്കള്‍ ദൈവവിശ്വാസികള്‍ തന്നെയാണു്‌. അവര്‍തന്നെയാണു്‌ ദൈവം എന്നൊന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായി ഒരു നാസ്തികനു്‌ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതും. ഇതുപോലുള്ള നീചജന്മങ്ങള്‍ വിശ്വസിക്കുന്ന ഒരു ദൈവം ദൈവമായാലേ അത്ഭുതമുള്ളു. അത്തരം ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം ഉന്മൂലനം ചെയ്യപ്പെടേണ്ടതു്‌ മാനവരാശിയുടെ നിലനില്പിനുതന്നെ ആവശ്യമാണു്‌.

   
 14. c.k.babu

  Dec 30, 2011 at 08:30

  Dear Mr. Kumar,
  I am deleting your comment. You can sell your “mathsyapurana” somewhere else, not here.

   
 15. c.k.babu

  Dec 30, 2011 at 13:52

  എന്നെ പെരുമാറ്റച്ചട്ടം പഠിപ്പിക്കാന്‍ ദൈവം നേരിട്ടയച്ച sarath എന്ന മാന്യദേഹത്തിനു്‌,

  തെറി പ്രതീക്ഷിക്കുന്ന ഒരു കമന്റിന്റെ സ്ഥാനം ചവറ്റുകുട്ടയാണെന്നതിനാല്‍ അതിനെ അങ്ങോട്ടുതന്നെ വിടുന്നു. തെറിക്കുമില്ലേ ഒരന്തസ്സൊക്കെ. താന്‍ ഒരിടത്തു്‌ ആശാസ്യനല്ല എന്ന തോന്നല്‍ മതി സാമാന്യബുദ്ധിയുള്ളവര്‍ക്കു്‌ അവിടെനിന്നും അകന്നുനില്‍ക്കാന്‍. അതിനു്‌ നേരെ വിപരീതമായി, തെറി വിളിച്ചാലും, ചൂലുകൊണ്ടു്‌ മുഖത്തടിച്ചാലും കാര്യം പിടികിട്ടാതെ തുടര്‍ന്നും ശല്യം ചെയ്യുന്നവരുമുണ്ടു്‌. മറ്റാര്‍ക്കും അതിനൊന്നും ചെയ്യാനാവില്ല. ഇതൊരു പുതിയ പ്രതിഭാസമൊന്നുമല്ല. “കണ്ടാലറിയാം കണിയാന്മാര്‍ക്കു്‌, കൊണ്ടാലും അറിയില്ല കൊശവന്മാര്‍ക്കു്‌” എന്നൊരു നാടന്‍ ചൊല്ല് പണ്ടേയുണ്ടു്‌.

   
 16. noushad

  Jan 9, 2012 at 09:50

  Dear ck babu,
  Nowhere in the Quran, it is mentioned Moses lead a war in Madyan and made these atrocities. Please re-read the Quran and quote the verse.

  If you couldn’t show it, please correct your text. best regards.

   
  • c.k.babu

   Jan 9, 2012 at 10:55

   Get lost with your Quran. I want to show you nothing. Still, I am the one who decides what I have to read and what not.

    
 
%d bloggers like this: