RSS

ചർച്ചയാണു് താരം

18 Jan

അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഒരു വിഷയത്തിൽ ചർച്ച തീർച്ചയായും ഒരു പരിഹാരമാർഗ്ഗമാണു്. പക്ഷേ, ഒരു നിഗമനത്തിൽ എത്തുക എന്നതായിരിക്കണം അത്തരമൊരു ചർച്ചയുടെ ലക്ഷ്യം. അതു് സാദ്ധ്യമാവണമെങ്കിൽ ഒന്നുകിൽ ആ രണ്ടു് വാദഗതികളിൽ ഒന്നിനെ മറുപക്ഷം യുക്തിസഹമായി ഖണ്ഡിക്കണം, അല്ലെങ്കിൽ അതിനു് കഴിയാത്ത വിഭാഗം എതിർപക്ഷത്തിന്റെ വാദഗതിയാണു് ശരിയെന്നു് അംഗീകരിക്കാൻ തയ്യാറാവണം. ഇതു് രണ്ടുമാവില്ലെങ്കിൽ ഭാവിയിൽ ആ വിഷയത്തെപ്പറ്റി മിണ്ടാതിരിക്കാനെങ്കിലും അവർക്കു് കഴിയണം. ഇതിനൊന്നിനും തയ്യാറാവാത്ത ചർച്ചകളെല്ലാം കാലിപ്പാട്ടകളുടെ കലപിലയാണു്.

പറയുന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറയാനുള്ള അർഹത തനിക്കുണ്ടോ എന്നു് ചർച്ചിക്കാൻ വരുന്നതിനു് മുൻപേ ഒരുവൻ അറിഞ്ഞിരിക്കണം. ബുദ്ധിയുടെ മാത്രമല്ല, ബുദ്ധിയെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയുമൊക്കെയുള്ള ചിന്താശേഷിയുടെ ഉറവിടവും തലച്ചോറാണു്. സ്വന്തം ബൗദ്ധികപരിമിതികളെപ്പറ്റി മനുഷ്യനു് പൊതുവെ അറിയാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാണു്. ഉള്ള തലച്ചോറുകൊണ്ടല്ലാതെ ചിന്തിക്കാനാവുമോ? എല്ലാം അറിയാവുന്നവനായ ഒരു ദൈവത്തിന്റെ സ്വന്തക്കാരനായി അവരോധിക്കുന്നതുവഴി ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ വിശ്വാസികളല്ലാത്ത മറ്റു് മനുഷ്യർ അറിവു് കുറഞ്ഞവർ ആണെന്ന തോന്നൽ ഉണ്ടാവുന്നു. ബ്ലോഗിലെ ‘അംഗീകൃത അവിശ്വാസികളായ’ ബ്രൈറ്റ്‌, സൂരജ്‌, ജബ്ബാർ മാഷ്‌ മുതലായവരെ ബൗദ്ധികമായി അവരുടെ അഞ്ചയലക്കത്തു് എത്താൻ പോലും യോഗ്യതയില്ലാത്തവരായ ബ്ലോഗിലെ വേദവാക്യകോപ്പിയിസ്റ്റുകൾക്കു് ‘കാര്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാത്തവർ’ എന്നു് ഉളുപ്പില്ലാതെ പരിഹസിക്കാനും തെറി പറയാനും കഴിയുന്നതു് അതുകൊണ്ടാണു്. കാര്യങ്ങളുടെ കിടപ്പും, എവിടെയാണു് സത്യത്തിൽ പന്തികേടു് എന്നും ഞങ്ങൾ അറിയുന്നുണ്ടെന്നു് അവരുടെ ലായത്തിൽ പെടാത്തവർ എത്രവട്ടം പറഞ്ഞാലും എന്തുകൊണ്ടോ അതൊന്നും അവരുടെ തലയിൽ കയറുന്നില്ല.

ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കട്ടെ: സ്ഥിരമായി എല്ലാ ബ്ലോഗുകളിലും ചെന്നു് മിക്കവാറും ഒരേ വാചകം തന്നെ കമന്റായി എഴുതി തന്റെ ബ്ലോഗ്‌ അഡ്രസ്സും പതിപ്പിച്ചു് സ്ഥലം വിടുന്ന ‘റ്റോംസ്‌ കോനുമഠം’ എന്നൊരു ബ്ലോഗറുണ്ടു്. (എനിക്കു് ആ മാന്യദേഹത്തെ പരിചയമോ, വ്യക്തിപരമായി അങ്ങേരോടു് എന്തെങ്കിലും വിരോധമോ ഇല്ല.) താൻ ചെയ്യുന്ന കൃത്യം പരിഹാസ്യമാണെന്നു്, ചുരുങ്ങിയപക്ഷം ബാലിശമാണെന്നു്, അറിയാമായിരുന്നെങ്കിൽ അയാൾ അതു് ചെയ്യുമായിരുന്നോ? ആരെങ്കിലും അതിനെപ്പറ്റി അയാളോടു് പറഞ്ഞാലും ആ പരിപാടി നിർത്തണമോ വേണ്ടയോ എന്നു് തീരുമാനിക്കാൻ അയാൾക്കു് മാത്രമേ കഴിയൂ. ഇതുതന്നെയാണു് ബ്ലോഗെഴുതി ദൈവത്തെ സഹായിക്കുന്നവരുടെ മാനസികാവസ്ഥയും. സ്വന്തം പ്രവൃത്തിയെ വിമർശനാത്മകമായി പരിശോധിക്കാനുള്ള ശേഷി അവർക്കില്ല. ബാല്യത്തിലേ വിശ്വാസഭ്രാന്തു് അടിച്ചേൽപിച്ചാൽ മനുഷ്യബുദ്ധി മുരടിപ്പിക്കപ്പെടുമെന്നതിന്റെ തെളിവു്. കേൾക്കുന്ന കാര്യങ്ങളെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാവണം ബാല്യകാലം മുതലേ വിദ്യാഭ്യാസം. ചെറുപ്പകാലങ്ങളിലുള്ള ശീലം…

മതങ്ങൾ പ്രതിനിധീകരിക്കുന്ന ദൈവങ്ങൾക്കു് ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല എന്നതു് പലരും പല ബ്ലോഗ്‌ പോസ്റ്റുകളിലൂടെ സംശയത്തിനു് ഇടയില്ലാത്തവണ്ണം തെളിയിച്ചുകഴിഞ്ഞ കാര്യമാണു്. എന്നിട്ടും ഓരോ പുതിയ പോസ്റ്റുകൾ വരുമ്പോഴും പഴയ പല്ലവികളുമായി “ഒന്നു്” എന്നു് വീണ്ടും വീണ്ടും പിന്നെയും വീണ്ടും തുടങ്ങുന്നവരാണു് വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാവൽക്കാർ. ദൈവത്തിനു് മനുഷ്യന്റെ സംരക്ഷണവും പിന്തുണയും വേണമോ? പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു് കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റു് മനുഷ്യർക്കു് എന്തു് ബാദ്ധ്യത? അതിനു് ആരെയെങ്കിലും കുറ്റപ്പെടുത്താനുണ്ടെങ്കിൽ അതു് അവരെ ആ നിലയിൽ സൃഷ്ടിച്ച ദൈവത്തെയല്ലാതെ മറ്റാരെയാണു്? അർത്ഥം മനസ്സിലാക്കാൻ വേണ്ട അക്ഷരജ്ഞാനമില്ലാത്തതിനു് അന്യനെ കുറ്റപ്പെടുത്തിയിട്ടു് എന്തുകാര്യം?

കേരളത്തിലെ ബാർബർഷോപ്പുകളിലും ചായക്കടകളിലും സ്ഥിരമായി നടക്കുന്നതും, മലയാളികൾക്കു് ചിരപരിചിതവുമായ സമയംകൊല്ലി ചർച്ചകൾ ബ്ലോഗിലേക്കു് പറിച്ചുനടാൻ ഒരു ചിലവുമില്ലാത്ത ഒരു ഇ-മെയിൽ അഡ്രസ്സും ഒരു ID-യും മതി. ഇണ്ടാപ്പി എന്നോ, അതിബുദ്ധിമാൻ എന്നോ, xyz എന്നോ, H.G.Ramkumar എന്നോ ഒരു പേരുമായി ഏതു് “പോത്തുകച്ചവടക്കാരനും” (കടപ്പാടു്: maneesarang) ആദിസ്ഫോടനത്തിലെ “ചെവിപൊട്ടിപ്പോകുന്ന” ഒച്ചയേയും “കണ്ണഞ്ചിപ്പോകുന്ന” പ്രകാശത്തേയുമൊക്കെപ്പറ്റി ശാസ്ത്രീയ ചർച്ചകളിൽ അഭിപ്രായം പറയാം. താൻ പറയുന്നതു് “ആധികാരികമായേ” അവനു് തോന്നുകയുള്ളു. പക്ഷേ, ബ്ലോഗ്‌ വായിക്കുന്ന എല്ലാവരും “പോത്തുകച്ചവടക്കാർ” അല്ലാത്തതിനാൽ ആരെങ്കിലും “രാജാവിന്റെ ഈ തുണിയില്ലായ്മ” ചൂണ്ടിക്കാണിക്കും. അതോടെ ലായത്തിലെ ഒന്നോ ഒന്നിലധികമോ കുട്ടിക്കുരങ്ങന്മാർ പല ID-കളുമായി കൊഞ്ഞനം കുത്താൻ തുടങ്ങും. താമസിയാതെ ഏതു് വിഷയത്തിലും സ്വന്തം താത്പര്യം തന്മയത്വമായി സംരക്ഷിക്കാൻ അറിയാവുന്ന കുറെ “വല്യ കുരങ്ങന്മാർ” രംഗത്തെത്തി അവരുടെ അംശം രക്തം നക്കിക്കുടിക്കാൻ തുടങ്ങും. ഇതാണു് മലയാളം ബ്ലോഗ്‌ ലോകത്തിൽ “ചർച്ച” എന്നതുകൊണ്ടു് ഒരുവൻ മനസ്സിലാക്കേണ്ടതു്. മതപ്രതിനിധികൾ പങ്കെടുക്കുന്ന ഏതു് ചർച്ചക്കും ഒരേയൊരു ലക്ഷ്യമേയുള്ളു: യാതൊരു കാരണവശാലും മനുഷ്യന്റെ തലയിലേക്കു് ബുദ്ധിയുടെ വെളിച്ചം കടക്കരുതു് – മറ്റെന്തെങ്കിലുമൊരു നിലപാടു് മതപ്രതിനിധികളുടെ ലായങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നവൻ വിഡ്ഢിയാണു്.

മതവിമർശനങ്ങളെ സാമാന്യബുദ്ധിക്കു് അംഗീകരിക്കാവുന്ന വിധത്തിൽ ഖണ്ഡിക്കാൻ കഴിവുള്ള ഒരൊറ്റ ബ്ലോഗറും ഇന്നു് മലയാളം ബ്ലോഗോസ്ഫിയറിൽ ഇല്ല എന്നതു് ഒരു സത്യമാണു്. “ചളു ചളു” എന്നു് ആവർത്തിച്ചു് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കാനോ, ചൂണ്ടിക്കാണിക്കപ്പെട്ട പോയിന്റുകളെ ഓരോന്നോരോന്നായി എടുത്തു് കാര്യകാരണസഹിതം തെറ്റെന്നു് തെളിയിക്കാനോ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു് ഇപ്പോഴും അതിനു് അവസരമുണ്ടു്. അതല്ലാതെ, ഏതെങ്കിലും കൂലിയെഴുത്തുകാർ വെറുതെ “ബ്ലാ ബ്ലാ” വയ്ക്കുന്നതല്ല ആശയപരമായ ചർച്ച.

ഇതൊന്നും വെറുതെ പറയുന്നതല്ല എന്നതിനു് തെളിവായി ഞാൻ ഇവിടെ എന്റെ ബ്ലോഗിൽ നിന്നുതന്നെ ചില ലിങ്കുകൾ നൽകുന്നു. അവ കൂടാതെ, വിശ്വാസികൾ ഇതുവരെ ഉന്നയിച്ചതായി ശ്രദ്ധയിൽ പെട്ട പല എതിർവാദങ്ങളുടെയും അർത്ഥശൂന്യത എന്റെ മറ്റു് പല പോസ്റ്റുകളിലൂടെ ഞാൻ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. “പോത്തുകച്ചവടക്കാർക്കു്” അതൊന്നും മനസ്സിലാക്കാൻ ആവില്ല എന്നു് എനിക്കു് നല്ലപോലെ അറിയാം. അല്ലെങ്കിൽ അവയ്ക്കൊക്കെ വസ്തുനിഷ്ഠമായ മറുപടികൾ ലഭിക്കുമായിരുന്നല്ലോ. അതുകൊണ്ടാണു് അത്തരക്കാർ അവരുടെ വിശ്വാസവും, നോമ്പും, പ്രാർത്ഥനയും, കുമ്പസാരവും, ദൈവവും, സ്വർഗ്ഗവും നരകവുമൊക്കെയായി സന്തുഷ്ടജീവിതം നയിക്കുക എന്നു് വീണ്ടും വീണ്ടും എനിക്കു് പറയേണ്ടി വരുന്നതും. പക്ഷേ, അവർക്കു് എന്തുകൊണ്ടോ അതും മനസ്സിലാവുന്നില്ല.

1. വിശ്വാസികളുമായി ചർച്ച ചെയ്തില്ല എന്ന പരാതിയുള്ള മുസ്ലീം വിശ്വാസികൾക്കായി:

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം

2. ശാസ്ത്രത്തെ പരിഹസിക്കുന്ന ക്രിസ്തുമത വിശ്വാസികൾക്കായി:

3009-ലും ലോകമോ?

3. അറിവിന്റെ ആത്യന്തികതയെപ്പറ്റി “ഉത്തമബോദ്ധ്യമുള്ള” എല്ലാ മതസ്ഥർക്കുമായി:

നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ

ഈ പോസ്റ്റുകളും അതിലെ കമന്റുകളും (പ്രത്യേകിച്ചും ആദ്യത്തെ രണ്ടു് പോസ്റ്റുകൾ) വായിക്കുന്നവർ അവയിലെ വിശ്വാസികളുടെ പ്രതികരണങ്ങളിലെ വസ്തുനിഷ്ഠത ശ്രദ്ധിക്കുക. ശ്രദ്ധിക്കാൻ പറയുന്നതു് വിശ്വാസികളോടല്ല. അവർക്കു് അവരുടെ പ്രതികരണങ്ങളിൽ അസ്വാഭാവികമായി ഒന്നും കാണാൻ കഴിയില്ലല്ലോ. എന്റെ പോസ്റ്റുകൾ വിശ്വാസികൾക്കു് വേണ്ടിയുള്ളതല്ല എന്നു് ഞാൻ ഒരിക്കൽ കൂടി സൂചിപ്പിക്കുന്നു. കാരണം, വിശ്വാസികളുടെ റേഞ്ച്‌ അവർക്കറിയില്ലെങ്കിലും ഞാൻ അറിഞ്ഞിരിക്കണമല്ലോ.

“ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ” എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.

 

49 responses to “ചർച്ചയാണു് താരം

 1. ajex

  Jan 18, 2010 at 20:08

  പരിചയക്കുറവു മൂലം ഇതുപോലെ ചില മത പണ്ഡിതന്മാരുടെ ബ്ലോഗുകളിൽ കമന്റുവാൻ ഇടവരികയും അക്കിടി മനസിലായി ഉടൻ തന്നെ മാസലാമാ പറയുകയും ചെയ്ത ഹതഭാഗ്യനായ ഒരു തുടക്കക്കാരനാണ് ഞാൻ. എന്ത് പറഞ്ഞാലും 10:13, 20:23 ഇങ്ങനെ കുറേ വേദവാക്യകോപ്പിയിങ്ങ് നമ്പറുകൾ !! അതിനു വെളിയിൽ അവർക്കൊന്നുമില്ല. കിടപ്പും ഉറക്കവും തീറ്റയുമെല്ലാം അതിന്റെ പുറത്തു തന്നെയാണെന്നാണ് കണ്ടാൽ തോന്നുക.ഇത്തരക്കാരെയോർത്ത് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ!. അതിനിടയിൽ ഡാർവിനിനെ പെട്ടിയിലാക്കാൻ നടക്കുന്ന ചില വിദ്വാന്മാരും. ‘ചർച്ച തന്നെയാണ് താരം’

   
 2. Baiju Elikkattoor

  Jan 18, 2010 at 20:47

  🙂

   
 3. കാവലാന്‍

  Jan 18, 2010 at 20:50

  ഇതെന്തു പറ്റിമാഷെ ചര്‍ച്ച്യൊക്കെ അവസാനിപ്പിച്ച് കെട്ടിപ്പെറുക്കി പോവ്വാണോ?ഈ ഫൂകമ്പത്തിന്റെ പ്രഭവസ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ 😦 എന്തായാലും എവിടെയോ ശാശ്വതമായ മണിമേടകളോ മറ്റോ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന ഒച്ചയൊക്കെ കേള്‍ക്കുന്നുണ്ട് .ഒ.ടിദേ പറഞ്ഞു തീര്‍ന്നില്ല വെളിപാടുകളിടിഞ്ഞുവീണു പരിക്കേറ്റ ഒരു രക്തസാക്ഷി !!!

   
 4. thanthonni

  Jan 19, 2010 at 05:29

  ബാബുവിനോട് ദൈവം ചോദിച്ചുകൊള്ളും

   
 5. ചിന്തകന്‍

  Jan 19, 2010 at 14:39

  അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഒരു വിഷയത്തിൽ ചർച്ച തീർച്ചയായും ഒരു പരിഹാരമാർഗ്ഗമാണു്. പക്ഷേ, ഒരു നിഗമനത്തിൽ എത്തുക എന്നതായിരിക്കണം അത്തരമൊരു ചർച്ചയുടെ ലക്ഷ്യം. അതു് സാദ്ധ്യമാവണമെങ്കിൽ ഒന്നുകിൽ ആ രണ്ടു് വാദഗതികളിൽ ഒന്നിനെ മറുപക്ഷം യുക്തിസഹമായി ഖണ്ഡിക്കണം, അല്ലെങ്കിൽ അതിനു് കഴിയാത്ത വിഭാഗം എതിർപക്ഷത്തിന്റെ വാദഗതിയാണു് ശരിയെന്നു് അംഗീകരിക്കാൻ തയ്യാറാവണം.ഇക്കാര്യത്തില്‍ ഞാനും ബാബുവിനോട് യോജിക്കുന്നു. ബാബു പറഞ്ഞ ലക്ഷ്യത്തില്‍ എത്തിര്‍ച്ചേരാന്‍ മാന്യമായ ഒരു ചര്‍ച്ച നടക്കണം. മാന്യമായ ഒരു ചര്‍ച്ച നടക്കണമെങ്കില്‍ എന്റെ അഭിപ്രായത്തില്‍ ചില വ്യവസ്ഥകള്‍ ഇരുപക്ഷവും അംഗീകരക്കേണ്ടതുണ്ട്.1)ഞാന്‍ എന്റെ അഭിപ്രായത്തിനു വില കല്പിക്കുന്നത് പോലെ തന്നെ മറുപക്ഷം അവന്റെ അഭിപ്രായത്തിനും വില കല്പിക്കുന്നുണ്ട് എന്ന ലളിത സത്യം ഇരു പക്ഷവും ഉള്‍ക്കൊള്ളണം.2)ഓരോരുത്തര്‍ക്കും അവരവരുടേത് ശരിയെന്നും അപരന്റെ അഭിപ്രായം തെറ്റാണെന്നും സമര്‍ത്ഥിക്കാനുള്ള അവകാശങ്ങളെ പരസ്പരം അംഗീകരിക്കണം.3) വിമര്‍ശനങ്ങള്‍ ഗുണകാംക്ഷാ പരമായിരിക്കണം.4) വിമര്‍ശനങ്ങളെ സമചിത്തതയോടെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തില്‍ മനസ്സിനെ പാകപെടുത്തണം.5) തന്റെ യുക്തിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണെങ്കില്‍പോലും അപരന് ബഹുമാനിക്കുന്നതിനെ നിന്ദിക്കുന്നതും അവഹേളിക്കുന്നതുമായ രീതിയിലുള്ള പ്രസ്ഥാവനകള്‍ ഒഴിവാക്കപെടണം. ചര്‍ച്ച വഴിമാറിപോകുന്നതിനും മാനുഷിക സ്വഭാവത്തിന്റെ ഭാഗമായ വൈകാരിക പ്രകടനങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമായേക്കാം.6) വില കുറഞ്ഞ കാര്യങ്ങള്‍ ഉന്നയിച്ച് അപരന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യരുത്. ഉദാഹരണം: ഞാന്‍ നിന്നെക്കാള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയവനാണ്/അതിന് കഴിവുള്ളവനാണ്. എന്റെ ചിന്താ ശേഷിയോളം നിന്റെ ചിന്ത വളര്‍ച്ച പ്രാപിച്ചിട്ടില്ല. നീ ബ്രയിന്‍ വാഷ് ചെയ്യപെട്ടതാണ്. നിന്നെ മാറ്റാന്‍ ആര്‍ക്കും കഴിയില്ല. നിനക്ക് സ്വതന്ത്ര ചിന്തയില്ല. അത് കൊണ്ട് എന്റെ വാദം അംഗീകരിക്കാന്‍ നിനക്ക് കഴിയില്ല etc.7)അക്ഷരത്തെറ്റുകളെയോ വാക്കിലെ പിഴവുകളുടെയോ മേല്‍ കയറിപിടിച്ച് മറുപക്ഷത്തെ കൊച്ചാക്കാന്‍ ശ്രമിക്കുന്ന വില കുറഞ്ഞ ഏര്‍പാടില്‍ നിന്ന് ഇരു പക്ഷവും വിട്ടു നില്‍ക്കണം.8) ഒരാളുടെ വിശ്വാസ ആദര്‍ശങ്ങളെ വിമര്‍ശന വിധേയമാക്കുമ്പോള്‍, വിമര്‍ശിക്കപ്പെടുന്നവന് അവന്റെ വാദം അവതരിപ്പിക്കാനുള്ള നീതിയിലധിഷ്ടിതമായ അവസരം നല്‍കാന്‍ കഴിയണം. അല്ലാത്ത പക്ഷം ചുരുങ്ങിയത് എതിര്‍ പക്ഷത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാനെങ്കിലും കഴിയണം.9) ഞാന്‍ പറയുന്ന കണ്ടീഷന്‍സ് മാത്രം അംഗീകരിച്ചു കൊണ്ടുള്ള ഒരു ചര്‍ച്ചക്ക് എതിര്‍ പക്ഷത്തെ വെല്ലു വിളിച്ചു കൊണ്ടായിരിക്കരുത് ചര്‍ച്ചക്ക് ക്ഷണിക്കേണ്ടത് 10) ഇരു പക്ഷവും തീരുമാനിക്കുന്ന പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ച നടത്തേണ്ടത്.11) ലോകത്തുള്ള എല്ലാത്തുള്ള എല്ലാവിഷയങ്ങളും കൂട്ടി കുഴച്ച് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീര്‍ത്ത്, അതിനെല്ലാം ഒറ്റയടിക്ക് എതിര്‍ പക്ഷക്കാരന്‍ മറുപടി പറയണം എന്ന് ഇരു പക്ഷവും വാശിപിടിക്കരുത്.12) ഒരു വിഷയത്തെ അധികരിച്ച് ചര്‍ച്ച തുടങ്ങിയാല്‍ അതിന് ഒരു തീരുമാന മായതിന് ശേഷം മാത്രമേ അടുത്ത വിഷയത്തിലേക്ക് കടക്കാവൂ.13) ചര്‍ച്ചയിലെ വാദങ്ങള്‍/ആരോപണങ്ങള്‍ സത്യസന്ധമാണെന്ന് ബോധ്യപെടുത്താനുള്ള ബാധ്യത വാദം അവതരിപിച്ച ആളുടെ മേല്‍ നിക്ഷിപ്തമായിരിക്കും.14) എതിര്‍പക്ഷക്കാരനില്ലാത്ത ഒരു വാദത്തെ അവന്റെ മേല്‍ കെട്ടിയേല്പിച്ച് അതിന് മറുപടി പറയാന്‍ ശ്രമിക്കരുത്15) കൊച്ചു പിള്ളേര്‍ പറയുന്നത് പോലെ, ഞങ്ങളുടെ ഭാഗത്തുള്ള ഈ മുട്ടാളന്‍മാരോട് മുട്ടാന്‍ മാത്രം ഭൌതിക ജ്ഞാനമുള്ള ഒരുത്തനും നിങ്ങളുടെ കൂട്ടത്തിലില്ല; എന്ന തരത്തിലുള്ള ചിന്തകളും വീമ്പു പറച്ചിലുകളും ഒഴിവാക്കുന്നത്, മറുപക്ഷക്കാരന്റെ വാദത്തില്‍ വല്ല കഴമ്പുമുണ്ടോ എന്ന് ഗ്രഹിക്കുന്നതിന് സഹായകരമായിരിക്കും.

   
 6. കാക്കര - kaakkara

  Jan 19, 2010 at 15:31

  സി.കെ ബാബുഇ.എ. ജബാറിന്റെ ബൗദ്ധീകതയെ പറ്റി പരാമർശിക്കുകയും ലിങ്കും നൽകിയതിനാൽ അദ്ദേഹത്തിന്റെ പോസ്‌റ്റിനെ പറ്റിയും പറയാമല്ലോ!"രണ്ടു മാതൃകാ വിവാഹങ്ങള്‍ !" എന്ന പോസ്റ്റിൽ അത്‌ മാത്രിക വിവാഹങ്ങൾ ആയിരുന്നില്ല എന്ന്‌ യുക്തിസഹമായി ഞാൻ പറഞ്ഞതിന്‌ വളരെ "യുക്തിപൂർവം" മറുപടി നൽകാതെയിരുന്നു.ലിങ്ക്‌ താഴെhttp://sargasamvadam.blogspot.com/2009/12/blog-post_21.htmlബൗദ്ധികമായി ജബാറിന്റെ ഏത്‌ അയലത്ത്‌ വരുമെന്നറിയില്ല എന്നാലും ആകെകൂടെ കിട്ടിയ ഒരു എതിർ കമന്റിന്‌ മറുപടി നൽകുക എന്നുള്ളത്‌ യുക്തിസഹജമല്ലേ?പ്രത്യേകം ശ്രദ്ധിക്കുക, ഞാൻ പ്രപഞ്ച രഹസ്യത്തെകുറിച്ചൊന്നുമല്ല ചോദിച്ചത്‌! അപ്പോൾ ഒളിച്ചൊട്ടവും ബ്ലാ ബ്ലായും "അംഗിക്രിത അവിശ്വസിക്കും" ആകാമല്ലേ?

   
 7. സി.കെ.ബാബു

  Jan 19, 2010 at 17:43

  ചിന്തകൻ,ഒരു മുസ്ലീം സഹോദരനുമായി ഞാൻ മാന്യമായിത്തന്നെ നടത്തിയ ഒരു ചർച്ചയുടെ അവസ്ഥ എടുത്തുകാണിക്കാനാണു് ഞാൻ 'വിശ്വാസിയുടെ പോക്കറ്റിലെ ദൈവം' എന്ന പോസ്റ്റിന്റെ ലിങ്ക്‌ നൽകിയതു്. ആ പോസ്റ്റിൽ ചിന്തകൻ സൂചിപ്പിച്ച 15 വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടു്, അഥവാ, ഏതെങ്കിലും വ്യവസ്ഥ പാലിക്കപ്പെടാൻ ഭാഗികമായി കഴിയാതെ പോയിട്ടുണ്ടെങ്കിൽ അതിനു് മതിയായ കാരണവും അവിടെത്തന്നെ നൽകിയിട്ടുണ്ടു്. ചിന്തകന്റെതന്നെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടു് ആ പോസ്റ്റ്‌ വായിച്ചാൽ അതു് മനസ്സിലാക്കാവുന്നതേയുള്ളു. ആവശ്യത്തിലേറെ നാളുകൾ മറുപടിക്കു് കാത്തിരുന്നിട്ടും ലഭിക്കാതിരുന്നപ്പോൾ ഇനി ഒരു മറുപടി എഴുതാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതു് സ്വന്ത പോസ്റ്റായി ഇടുന്നതാണു് ഭേദം എന്നു് ആ മാന്യദേഹത്തെ ഞാൻ അറിയിക്കുകയായിരുന്നു. താത്പര്യമുണ്ടെങ്കിൽ ചിന്തകനും ആ പോസ്റ്റിൽ ഞാൻ പരാമർശിച്ച കാര്യങ്ങൾക്കു് വിഷയത്തിൽ ഒതുങ്ങി മറുപടി കമന്റായോ പോസ്റ്റായോ നൽകാം. ചിന്തകന്റെ പന്ത്രണ്ടാമത്തെ വ്യവസ്ഥ തന്നെ "ഒരു വിഷയത്തെ അധികരിച്ചു് ചർച്ച തുടങ്ങിയാൽ അതിനു് ഒരു തീരുമാനമായതിനു് ശേഷം മാത്രമേ അടുത്തവിഷയത്തിലേക്കു് കടക്കാവൂ" എന്നല്ലേ?മതങ്ങൾ അവയുടെ വിശ്വാസത്തിന്റെ നീതീകരണമാക്കുന്ന ഒരു ദൈവത്തിനു് ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല എന്നു് തെളിയിക്കാൻ ആ മതങ്ങളുടെ തന്നെ ഗ്രന്ഥങ്ങൾ ധാരാളം മതി എന്നതാണു് ഞാൻ ഈ വിഷയം സംബന്ധിച്ചു് പറയുന്ന മുഴുവൻ കാര്യങ്ങളുടെയും രത്നച്ചുരുക്കം. എന്തു് കാരണം കൊണ്ടായാലും, അതു് ഉൾക്കൊള്ളാൻ കഴിയാത്തവർ എന്റെ പോസ്റ്റുകളിൽ നിന്നും അകന്നു് നിൽക്കുകയാണു് വേണ്ടതു്. കാരണം, ഞാൻ എത്ര ശ്രമിച്ചാലും അവരെ എന്റെ നിലപാടുകൾ മനസ്സിലാക്കാൻ എനിക്കാവില്ല. അതു് എന്റെ ലക്ഷ്യവുമല്ല. ഞാൻ വേണ്ടത്ര വ്യക്തമായി പറഞ്ഞു എന്നു് കരുതുന്നു.

   
 8. സി.കെ.ബാബു

  Jan 19, 2010 at 18:16

  കാക്കര,ea jabbar എന്നല്ല, ആരുതന്നെയും മറ്റാരുടെയെങ്കിലും ഒരു കമന്റിനോ മറ്റു് രീതിയിലുള്ള പ്രതികരണങ്ങൾക്കോ മറുപടി നൽകുന്നതും നൽകാതിരിക്കുന്നതും ആ വ്യക്തിയുടെ പൂർണ്ണ സ്വാതന്ത്ര്യത്തിൽപ്പെടുന്ന കാര്യമാണു്. അതൊരു അപരാധമായി ആരെങ്കിലും കരുതുന്നുവെങ്കിൽ അതിന്റെ കാരണം അവരുടെ ചോദ്യങ്ങൾക്കു് മറുപടി നൽകാൻ മറ്റുള്ളവർ (അതാരായാലും) നിർബന്ധമായും ബാദ്ധ്യസ്ഥരാണു് എന്ന egocentric attitude ആണെന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം. ജബ്ബാർ മാഷിനെ ഞാൻ സംരക്ഷിക്കേണ്ട കാര്യമില്ല. അതു് അദ്ദേഹം സ്വയം ചെയ്തുകൊള്ളും. ഞാൻ ആ മൂന്നു് ബ്ലോഗുകളിലേക്കുള്ള ലിങ്കുകൾ നൽകിയതിന്റെ കാരണം വിശ്വാസിസമൂഹത്തിന്റെ എത്രയോ ചോദ്യങ്ങൾക്കു് അവരെല്ലാം എത്രമാത്രം സമയമെടുത്തു് എത്ര കമന്റുകളിലൂടെ മറുപടികൾ ഇതിനോടകം നൽകിയിട്ടുണ്ടു് എന്നു് കാണിക്കുന്നതിനും കൂടിയായിരുന്നു. ചുരുക്കത്തിൽ ഒളിച്ചോട്ടവും ബ്ലാ ബ്ലായും ആവശ്യമുള്ളവരല്ല അവരിലാരും. അർഹമെന്നു് അവർക്കു് തോന്നുന്ന ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും അല്ലാത്തവയെ അവഗണിക്കാനും ഉള്ള യോഗ്യത ബ്ലോഗിലെ തന്നെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ നേടിയവരാണു് അവർ. 'ae jabbar' എന്ന പേരിൽ 'ea jabbar'-മാഷിന്റെ നെടുകെ കീറിയ പ്രൊഫൈൽ ഫോട്ടൊയുമൊക്കെയായി ചിലർ വ്യാജബ്ലോഗുകൾ തുടങ്ങിയതൊക്കെ കാക്കരക്കു് അറിയുമോ എന്നെനിക്കറിയില്ല. ബ്ലോഗിൽ ഒരാളെ വിമർശിക്കുന്നതിനു് മുൻപു് അയാളുടെ രചനകളെപ്പറ്റിയും, ഇതുവരെയുള്ള നിലപാടുകളെപ്പറ്റിയും ഒക്കെ ഒരു ഏകദേശധാരണ ഉണ്ടായിരുന്നാൽ പല വിമർശനങ്ങളും ഒഴിവാക്കാം. ഒറ്റപ്പെട്ട പ്രതികരണങ്ങൾ മാത്രം വച്ചു് ഒരു വ്യക്തിയെ വിലയിരുത്താനാവില്ല. ജബ്ബാർ മാഷും കാക്കരയെപ്പോലെതന്നെ ഒരു മനുഷ്യനാണു്, യന്ത്രമല്ല .

   
 9. കാക്കര - kaakkara

  Jan 20, 2010 at 09:03

  സി.കെ. ബാബു,താങ്ങളുടെ പോസ്റ്റിലെ ഇ.എ ജബ്ബാറിന്റെ ലിങ്ക്‌ തന്നെ ഒന്ന്‌ ക്ലിക്ക്‌ ചെയ്‌ത്‌ നോക്കുക, അപ്പോൾ താങ്ങൾക്കും മനസിലാവും ഞാൻ തന്ന ലിങ്ക്‌ ഒറിജിനൽ ആണോ അതോ അപരന്റെ ബ്ലോഗ്‌ ആണോ എന്ന്‌.പിന്നെ കമന്റുകൾക്ക്‌ മറുപടി തരുകയും തരാതിരിക്കുകയും ചെയ്യുക എന്നുള്ളത്‌ ആ വ്യക്തിയുടെ പൂർണസ്വാതന്ത്രത്തിൽപ്പെട്ട കാര്യമാണ്‌, എനിക്കാണെങ്ങിൽ egocentric attitude ഉണ്ടാകാം. അതൊക്കെ "യുക്തിസഹമാണോ" എന്നതു താങ്ങളുടെ യുക്തിക്ക്‌ വിടുന്നു!—"അർഹമെന്നു് അവർക്കു് തോന്നുന്ന ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും അല്ലാത്തവയെ അവഗണിക്കാനും ഉള്ള യോഗ്യത ബ്ലോഗിലെ തന്നെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ നേടിയവരാണു് അവർ." —ഇതെനിക്കിഷ്ടപ്പെട്ടു. എന്നിരുന്നാലും താങ്ങൾക്ക്‌ സമയം കിട്ടിയാൽ, ആ പോസ്റ്റും എന്റെ കമന്റും ഒന്ന്‌ വായിച്ച്‌ നോക്കുക.അദ്ദേഹത്തിന്റെ പല നിലപാടുകളോടും എനിക്ക്‌ യോജിപ്പ്‌ ഉണ്ട്‌. അവിടെ യോജിക്കുകയും എന്റെ "യുക്തിക്ക്‌" നിരക്കാത്തത്‌ കാണുമ്പോൾ, കണ്ണടിച്ചിരിക്കേണ്ടതില്ലല്ലോ. കൂട്ടുമുന്നണി ഒന്നും അല്ലല്ലോ?ഞാൻ ഇപ്പോഴും ഇ.എ.ജബാറിന്റെ ബ്ലോഗ്‌ വായിക്കുകയും അവിടെ കമന്റുകൾ ഇടുകയും ചെയ്യാറുണ്ട്‌ അതിനാൽ തന്നെ എന്റെ കാഴ്ചപാട്‌ താങ്ങൾക്ക്‌ മനസിലായി കാണണം.ഇ.എ.ജബ്ബാറിനെ വ്യക്തിപരമായി ആക്ഷേപിക്കുക എന്നുള്ളത്‌ എന്റെ ലക്ഷ്യമായിരുന്നില്ല പക്ഷെ "ചില വിശ്വാസികളുടെ" പോലെ തന്നെ "ചില അവിശ്വാസികളും" കണ്ണുമടച്ച്‌ മൂളാറുണ്ട്‌. താങ്ങൾ ജബ്ബാറിനെ ഉദാഹരണമാക്കിയപ്പോൽ ഞാനും ജബ്ബാറിനെ ഉദാഹരിച്ചു. എല്ലായ്‌പ്പോഴും ഇ.എ.ജബ്ബാർ ഇങ്ങനെയാണെന്നൊന്നും എനിക്കും അഭിപ്രായവുമില്ല. താങ്ങൾ പറഞ്ഞപോലെ ഞാനും കണക്കാക്കാം ഒറ്റപെട്ട സംഭവമായി.

   
 10. t.k. formerly known as thomman

  Jan 20, 2010 at 10:08

  വിശ്വാസികള്‍ക്ക് അവരുടെ ദൈവങ്ങളിലുള്ള വിശ്വാസം മൂലം എന്തെങ്കിലും മനസമാധാനം കിട്ടുന്നുണ്ടെങ്കില്‍ താങ്ങള്‍ക്ക് എന്താണ് പ്രശ്നം? യുക്തിസഹമല്ലാത്ത മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത്, താങ്ങളെപ്പോലുള്ളവര്‍ക്ക് ശാസ്ത്രത്തിലുള്ള വിജ്ഞാനം കാണിക്കാനുള്ള കുറുക്കുവഴിയാണോ എന്ന സന്ദേഹം പലപ്പോഴും എനിക്കുണ്ടാകാറുണ്ട്. (വിഷയത്തില്‍ വിവരമില്ലാത്തവരുടെ വായടിപ്പിക്കാന്‍ എളുപ്പമാണല്ലോ.) Arthur Koestler-ടെ The Sleepwalkers പോലുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ ശാസ്ത്രവും അതിന്റെ പ്രയോക്താക്കളും എത്രത്തോളം ഇരുട്ടില്‍ തപ്പിത്തടഞ്ഞാണ് state-of-the-art-ല്‍ എത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കാം. പ്രപഞ്ചരഹസ്യങ്ങള്‍ എല്ലാം ഇപ്പോള്‍ എനിക്കറിയാം എന്ന് വിചാരിക്കുന്നത് മറ്റൊരു കടുത്ത വിശ്വാസമാണ്. വിശ്വാസത്തെപ്പോലെ മനുഷ്യനെ നിയന്ത്രിക്കുന്ന പല കാര്യങ്ങളെപ്പറ്റിയും നമുക്ക് ഇനിയും അറിയാനുണ്ട്. അതിന്ന് അത്തരത്തിലുള്ളവരെ തമസ്ക്കരിക്കുന്നതിനുപകരം സഹകരിക്കലാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. വിശ്വാസികളുടെ ഭാഗത്തു നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെ (പരിണാമ സിദ്ധാന്തത്തെ നിരാകരിക്കുന്നതു പോലുള്ള) അവരെ എതിര്‍ക്കുന്നത് വെറുമൊരു ബൗദ്ധിക-കസര്‍ത്തായേ എനിക്ക് തോന്നുന്നുള്ളൂ.കമ്യൂണിസത്തിന്റെ ശാസ്ത്രീയ അടിത്തറയെപ്പറ്റി എന്താണ് താങ്കളുടെ അഭിപ്രായം? അതും ഒരു വിശ്വാസം തന്നെയല്ലേ? താങ്കള്‍ എന്തുകൊണ്ടാണ് അതിനെ സാമാന്യയുക്തി ഉപയോഗിച്ച് വിമര്‍ശിക്കാത്തത്? മതാധിപന്മാര്‍ ചെയ്തുകൂട്ടിയിട്ടുള്ളതിനെക്കാള്‍ (അവയുടെ തീഷ്ണത വച്ചുനോക്കുമ്പോള്‍) കൈയേറ്റങ്ങള്‍ മനുഷ്യരാശിയുടെ നേരെ കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ ചെയ്തു കൂട്ടിയിട്ടില്ലേ? എല്ലാം ശാസ്ത്രീയ സോഷ്യലിസത്തിന്റെ പേരില്‍. മതങ്ങള്‍ അതിന്നുപകരം നിര്‍‌വാണമോ, പരലോകപ്രാപ്തിയോ, സ്വര്‍ഗ്ഗത്തിലെ കന്യകമാരെയോ, മോക്ഷമോ വാഗ്ദാനം ചെയ്തെന്നു മാത്രം.

   
 11. നന്ദന

  Jan 20, 2010 at 10:23

  സത്യത്തിൽ ഇതായിരുന്നു (കഴിഞ്ഞ പൊസ്റ്റിൽ വായിച്ചു) താലിബാൻ പർദ്ദ പോസ്റ്റിൽ ഇത്രയും ചൂടാവാൻ കാരണമെന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലായത്.ഇതിനൊക്കെ ഉത്തരം കിട്ടിയിട്ട് മതി മതത്തെ കുറിച്ച് ചർച്ച് ചെയ്യൽ.വെറുതെ ചറ്ച്ച ചെയ്തു സമയം കളഞ്ഞിട്ട് കാര്യമില്ല.പറയുന്ന കാ‍ര്യങ്ങൾ വായിക്കാനെകിലും സമയം കണ്ടെത്താത്തവരോട് എന്തിനാ ഇനിയുമൊരു ചർച്ച.നന്മകൽ നേരുന്നു

   
 12. ചിന്തകന്‍

  Jan 20, 2010 at 11:26

  സി.കെ.ബാബു, മറുപടിക്ക് നന്ദി.താങ്കള്‍ നല്‍കിയ ലിങ്കിലെ ‘വിശ്വാസിയുടെ പോക്കറ്റിലെ ദൈവം’ എന്ന പോസ്റ്റ് ഞാന്‍ വായിച്ചു. സമയം ലഭിക്കാത്തത് കൊണ്ട് കമന്റുകള്‍ ചിലത് മാത്രമേ വായിച്ചിട്ടുള്ളൂ. എന്റെ കമന്റിലെ വ്യവസ്ഥകള്‍ പോസ്റ്റിലും ചര്‍ച്ചയിലും ഭാഗികാമായി പാലിക്കപ്പെട്ടിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.ഒരു വിശ്വാസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ പോസ്റ്റിലെ ചില ‘പ്രയോഗങ്ങള്‍‘ എതിര്‍ പക്ഷക്കാരനെ കൊച്ചാക്കുന്ന തരത്തിലുള്ളതായി എനിക്ക് തോന്നി. ഇതേ കാര്യം ബാബുവിനും ചില എതിര്‍ കമന്റുകളില്‍ നിന്നുണ്ടായിട്ടുണ്ട് . അത്തരം കമന്റുകളോടുള്ള ബാബുവിന്റെ പ്രതികരണം എന്നെ അത് ബോധ്യപെടുത്തി. ആ കമന്റുകള്‍ ബാബുവിന്റെ പോസ്റ്റിലുള്ള ചില പ്രയോഗങ്ങള്‍ക്കുള്ള പ്രതി പ്രവര്‍ത്തനമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രധാനമായും എന്റെ കമന്റിലെ പോയിന്റ് നമ്പര്‍ 5&6 ല്‍ സൂചിപിച്ച കാര്യങ്ങള്‍ പലപ്പോഴായി അവിടെ സംഭവിച്ചതായി എനിക്കനുഭവപെട്ടു. ചര്‍ച്ചയാണുദ്ദേശമെങ്കില്‍ പോസ്റ്റിന്റെ തലക്കെട്ടുകളില്‍ പോലും ചില മയപെടുത്തലുകള്‍ ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.1) ചിന്താശേഷി പൂർണ്ണമായും മതവിശ്വാസത്തിനു് അടിയറവച്ചിട്ടില്ലാത്തവരെ അവരുടെ നിലപാടുകൾ ഒരു പുനർവിചിന്തനത്തിനു് വിധേയമാക്കാൻ പ്രേരിപ്പിച്ചേക്കാം എന്നതാണു് ആ ബ്ലോഗിന്റെ പ്രസക്തി.ഇഎ ജബ്ബാറിന്റെ പോസ്റ്റിലെ വാദങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം ചിന്താ ശേഷി മത വിശ്വാസത്തിന് അടിയറവെച്ചവരാക്കി അവതരിപ്പിച്ചിരിക്കുന്നു. ഇഎ ജബ്ബാറിന്റെ വാദങ്ങള്‍ പലപ്പോഴും വളരെ ബാലിശവും സത്യത്തോട് തീരെ അടുത്ത് നില്‍ക്കാത്തവയുമായാണ് എനിക്ക് അനുഭവപെട്ടത്. സ്വന്തമായി വരുമാനവും അതിനാല്‍ തന്നെ ആരുടെയും മുന്നില്‍ ഓച്ചാനിച്ച് – തല ചൊറിഞ്ഞ്, സാമ്പത്തികമായോ മറ്റെന്തെങ്കിലും തരത്തിലോ ഉള്ള ഒരു നേട്ടത്തിനോ വേണ്ടി, ഏതെങ്കിലും മതത്തിന്റെ/പ്രസ്ഥാനത്തിന്റെ, ആശയങ്ങളെയോ വിശ്വാസങ്ങളെയോ, അടിമപെടേണ്ടതോ വിധേയപെടേണ്ടതോ ആയ ഒരവസ്ഥ, ഇന്നത്തെ നിലയില്‍ ഇല്ലാതെ, തികച്ചും സ്വതന്ത്രമായ ചിന്തയില്‍ നിന്നാണ് ഞാന്‍ എന്റെ നിലവിലുള്ള വിശ്വാസം സ്വീകരിക്കുന്നത്. അതിനേക്കാള്‍ മെച്ചമായത് ഇത് വരെ ഒന്നിലും എന്റെ യുക്തിക്ക് ബോധ്യപെടാത്തത് കൊണ്ട് ഞാന്‍ അത് നില നിര്‍ത്തുന്നു. ഇത് ചിന്താശേഷി മതത്തിനുള്ളില്‍ അടിയറ വെച്ചിട്ടാണെന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തതാണ്. എന്റെ യുക്തി, അല്ലെങ്കില്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന, വാദങ്ങള്‍ അംഗീകരിക്കാത്തവര്‍ ചിന്താ ശേഷി അടിയറ വെച്ചവരും/ചിന്താശേഷിയില്ലാത്തവരും ആണെന്ന അഭിപ്രായം ഒരു ചര്‍ച്ചയില്‍ ആശാവഹമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം യുക്തി ആപേക്ഷികമാണ്. അത് എല്ലാവരിലും ഒരേ പോലെയോ സ്ഥായിയോ അല്ല. അത് കൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ മാത്രം നമുക്കിടയില്‍ ആര്‍ക്കെങ്കിലും യോഗ്യതയുണ്ട എന്ന് ഞാന്‍ കരുതുന്നില്ല. cntd…

   
 13. ചിന്തകന്‍

  Jan 20, 2010 at 11:28

  2) ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം 'നാൽക്കവലവാദപ്രതിവാദങ്ങളിൽ' തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലതു് എന്ന തോന്നൽ……..എന്തു് പറയണം, എന്തു് പറയാതിരിക്കണം എന്നതു് ആരോടു് പറയുന്നു എന്നതിൽ അധിഷ്ഠിതമാണെന്നതിനാൽ ആരോടാണു് പറയുന്നതു് എന്നു് നേരത്തേ അറിയാൻ കഴിഞ്ഞാൽ പല സംഭാഷണങ്ങളും ലാഭമല്ലാതെ നഷ്ടമൊന്നുമില്ലാത്തവിധത്തിൽ ആരംഭിക്കുന്നതിനു് മുൻപു് തന്നെ അവസാനിപ്പിക്കാവുന്നവയാണു് എന്നതു് വേറൊരു സത്യം.ഇഎ ജബ്ബാറിന്റെ ബ്ലോഗില്‍ നടന്ന ഈ ചര്‍ച്ചകളെ പ്രസ്തുത പോസ്റ്റില്‍ വിലയിരുത്താന്‍ ശ്രമിക്കുന്ന ബാബു, മുന്‍ വിധിയോടെ എല്ലാ പ്രസ്താവനകളും നടത്തിയ ശേഷം, അതേ ഇഎ ജബ്ബാറിന്റെ പോസ്റ്റില്‍ ചര്‍ച്ച നടത്തികൊണ്ടിരുന്നവരുമായി വീണ്ടും ഒരു ചര്‍ച്ച പ്രസ്തുത പോസ്റ്റിലും പ്രതീക്ഷിച്ചിരുന്നു എന്നാണ് ബാബുവിന്റെ കമന്റില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്!3)'പണ്ടു് ദൈവം പിന്നെപ്പിന്നെ, ഇപ്പോൾ ദൈവം ബ്ലോഗിൽബ്ലോഗിൽ!' എന്നാണല്ലോ പുതിയ പഴഞ്ചൊല്ല്!4)ദൈവത്തിന്റെ പ്രതിനിധിപ്പട്ടം കെട്ടിയ ചില ആത്മീയർ അവരുടെ വേദഗ്രന്ഥങ്ങളിലെ ആയിരക്കണക്കിനു് വാക്യങ്ങളിൽ നിന്നു് കേട്ടറിവുമൂലം തങ്ങൾക്കു് വേണ്ടപ്പെട്ടതെന്നു് മനസ്സിലാക്കിയിട്ടുള്ള മൂന്നേമുക്കാൽ വാക്യങ്ങൾ അവരുടെ ആത്മീയബ്ലോഗുകളിൽ ഛർദ്ദിച്ചുവയ്ക്കുന്നു.5)ആരംഭകാലം മുതൽ ഒരു വർഗ്ഗശത്രുവിനോടെന്നപോലെ ശാസ്ത്രത്തോടു് കുടിപ്പക പുലർത്തുന്ന മതങ്ങൾ ബ്ലോഗ്‌ പോലെയുള്ള ഒരു ആധുനികശാസ്ത്രീയ സംവിധാനത്തെ ശാസ്ത്രത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാനും അതുവഴി 'സ്വന്തം' ദൈവത്തിന്റെ മഹത്വവും ശക്തിയും സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുമ്പോൾ അതു് ശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കലല്ലേ എന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം ദൈവം രാത്രിയും പകലും, വേനലും മഴയും വഴി മനുഷ്യരെ കാണിച്ചുതരുന്ന 'ദൃഷ്ടാന്തങ്ങൾ' വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാവാനേ കഴിയൂ!6)സർവ്വശക്തനായ, സർവ്വവ്യാപിയായ, സർവ്വജ്ഞാനിയായ, സർവ്വംപൊരുളായ, ആദിയും അന്തവും ഇല്ലാത്തവനായ, അവനിലുപരിയായി മറ്റെന്തെങ്കിലുമൊന്നു് ചിന്തിക്കാൻ പോലും കഴിയാത്തവിധം 'അല്ലാഹു അക്ബർ' ആയ ഒരു ദൈവത്തിന്റെ 'കൈ'വേലയാണു് പ്രപഞ്ചവും അതിലെ സകലവും7) പ്രപഞ്ചത്തെസംബന്ധിച്ചു് നമുക്കു് കാര്യമായ ഒരു 'മാങ്ങാത്തൊലിയും' അറിയില്ല എന്നു് മനുഷ്യർ ശാസ്ത്രീയ പഠനങ്ങളും അന്വേഷണങ്ങളും വഴി സ്വയം മനസ്സിലാക്കുകയായിരുന്നു, അല്ലാതെ ഏതെങ്കിലും ഗുഹയിൽ അല്ലാഹുവോ ഇബ്‌ലീസോ മറ്റേതെങ്കിലും അത്ഭുതജീവികളോ ആർക്കെങ്കിലും പകൽസ്വപ്നത്തിലോ രാത്രിസ്വപ്നത്തിലോ പ്രത്യക്ഷപ്പെട്ടു് വെളിപ്പെടുത്തുകയായിരുന്നില്ല.ദൈവ വിശ്വാസിയായ ഒരാളോട് ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്ന ഒരാളില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന പ്രയോഗങ്ങളും പ്രസ്ഥാവനകളുമല്ല മേല് സൂചിപിച്ചതൊന്നും എന്നാണ് എനിക്ക് തോന്നുന്നത്. അത് മനസ്സിലാവണമെങ്കില്‍ ഒരു വിശ്വാസിയുടെ ഭാഗത്ത് നിന്ന് ഈ പ്രസ്ഥാവനകളെ വായിക്കാന്‍ കഴിയേണ്ടതുണ്ട്. മറുപക്ഷത്തിന്റെ അഹങ്കാരമോ പരിഹാസമോ കലര്‍ന്ന അഭിപ്രായമായേ അപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ മനസ്സിലാക്കപെടുകയുള്ളൂ.ഇവിടെ ചില കാര്യങ്ങള്‍ മാത്രം ബാബുവിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നേയുള്ളൂ. മേല്സൂചിപിച്ച ബാബുവിന്റെ പ്രസ്താവനകളില്‍ മറുപടി പറയേണ്ട കാര്യങ്ങള്‍ ഇല്ല എന്ന് എനിക്ക് അഭിപ്രായമില്ല. വിഷയം അതല്ലാത്തത് കൊണ്ട് ഞാന്‍ അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഇവിടെ ചര്‍ച്ചയാണല്ലോ താരം.cntd….

   
 14. ചിന്തകന്‍

  Jan 20, 2010 at 11:29

  താത്പര്യമുണ്ടെങ്കിൽ ചിന്തകനും ആ പോസ്റ്റിൽ ഞാൻ പരാമർശിച്ച കാര്യങ്ങൾക്കു് വിഷയത്തിൽ ഒതുങ്ങി മറുപടി കമന്റായോ പോസ്റ്റായോ നൽകാം. ബാബു ഉദ്ദേശിച്ച മുസ്ലിം സഹോദരന്‍, ബാബു പറഞ്ഞ വ്യവസ്ഥകള്‍ അംഗീകരിച്ച്, ബാബുവിന്റെ വാദങ്ങള്‍ക്ക് മറുപടി പറയും എന്നേറ്റിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം അതിന് ബാധ്യസ്ഥനാണ് എന്നാണ് എന്റെ അഭിപ്രാ‍യം. ഒരു മറുപടി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താണ് അദ്ദേഹം മറുപടി പറയാത്തതെന്ന് വ്യക്തമാക്കാനുള്ള ബാധ്യതയും അദ്ദേഹത്തിനുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ ക്ഷണം ഞാന്‍ മുഖവിലക്കെടുക്കുന്നു. ഫൈസല്‍ കൊണ്ടോട്ടിക്കായി താങ്കള്‍ പ്രത്യേകം ഫ്രെയിം ചെയ്ത് നമ്പറിട്ട് നല്‍കിയ കമന്റുകളാണ് താങ്കളുടെ വാദങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു. തെറ്റാണെങ്കില്‍ തിരുത്തുക. ആദ്യം ഞാന്‍ കമന്റുകള്‍ ഒന്ന് വ്യക്തമായി പഠിക്കട്ടെ. എന്നിട്ട് മറുപടി അര്‍ഹിക്കുന്നതാണ് എന്ന് എനിക്ക് തോന്നുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അതിന് മറുപടി പറയുകയുള്ളൂ. ബാബുവിന്റെ യുക്തി ബാബുവിന് നയിക്കുന്നതു പോലെ എന്റെ യുക്തിയാണ് എന്നെ നയിക്കുന്നത് എന്നതാണ് ഇതിന്റെ കാരണം. രണ്ടായാലും ഞാന്‍ താങ്കളെ അറിയിക്കാം. മതങ്ങൾ അവയുടെ വിശ്വാസത്തിന്റെ നീതീകരണമാക്കുന്ന ഒരു ദൈവത്തിനു് ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല എന്നു് തെളിയിക്കാൻ ആ മതങ്ങളുടെ തന്നെ ഗ്രന്ഥങ്ങൾ ധാരാളം മതി എന്നതാണു് ഞാൻ ഈ വിഷയം സംബന്ധിച്ചു് പറയുന്ന മുഴുവൻ കാര്യങ്ങളുടെയും രത്നച്ചുരുക്കം.തീര്‍ച്ചയായും അത് തെളിയിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ ഞാന്‍ മാനിക്കുന്നു. അത് പോലെ തിരിച്ചും ഈ അവകാശത്തെ താങ്കള്‍ മാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്നത്തെ അറിവിന്റെ തന്നെ വെളിച്ചത്തില്‍ ദൈവം ഉണ്ടെന്നത് കൂടുതല്‍ ബലപെടുത്തുന്നതും, വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞത് യാഥാര്‍ഥ്യവുമാണെന്നും ഒരു വിശ്വാസി മനസ്സിലാക്കുന്നു. (വിശ്വാസി എന്ന് ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ഞാന്‍ ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തെ പിന്‍പറ്റുന്നവരെ കുറിച്ച് മാത്രമാണ്)ഇവിടെ വിഷയം അതല്ല, ദൈവം എന്ന ഒരു ശക്തി ഉണ്ടെന്ന് ബോധ്യപെടാത്തിടത്തോളം, അല്ലെങ്കില്‍ അങ്ങിനെയൊന്നില്ല/ഉണ്ടാവാന്‍ വഴിയില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചേടത്തോളം, ദൈവത്തിന് വേദ വാക്യങ്ങള്‍ ഇറങ്ങി എന്ന് പറയുന്നത് വെറും വിഡ്ഡിത്തമായേ തോന്നാന്‍ തരമുള്ളൂ. അത്തരം ഒരാള്‍ ഖുര്‍ ആന്‍ വായിച്ചാല്‍ അതിലുള്ളതൊന്നും അയാളുടെയുക്തിക്കുള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരിക്കില്ല. ഇത്തരം ഒരു ചര്‍ച്ച എവിടെയും എത്തില്ല എന്നെനിക്കുറപ്പുണ്ട്. ഒരു വിഷയത്തിന്റെ മദ്ധ്യത്തില്‍ ഒരു ചര്‍ച്ച തുടങ്ങുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. സമയം നഷ്ടപെടുത്തുകയേ ഉള്ളൂ. അപ്പോള്‍ ചര്‍ച്ചയിലെ ഒന്നാമത്തെ വിഷയം പ്രപഞ്ചത്തിന് പിന്നില്‍ ഒരു നിര്‍മ്മാതാവു/സ്രഷ്ടാവ് ഉണ്ടോ? എന്ന ചോദ്യത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അതില്ലാ എന്ന് ഇരു കൂട്ടരും അംഗീകരിച്ചാല്‍ പിന്നത്തെ ചര്‍ച്ചയുടെ ആവശ്യമുണ്ടാവില്ല. ഉണ്ട് എന്ന് ഒരാള്‍ അംഗീകരിക്കാത്ത പക്ഷം ചര്‍ച്ച അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയില്ല/ കടന്നത് കൊണ്ട് പ്രയോജനമില്ല. ഇരുപക്ഷവും മേല്പറഞ്ഞ ചോദ്യത്തിന് ‘ഉണ്ട്‘ എന്നാണ് ഉത്തരം പറയുന്നതെങ്കില്‍ ചര്‍ച്ചക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ പ്രയാസമുണ്ടാവില്ല. … ഞാന്‍ പറഞ്ഞ് വന്നത് വേദ ഗ്രന്ഥങ്ങളിലെ ദൈവം നിലനില്‍ക്കുന്നുണ്ടോ എന്നത് നമുക്കറിയണമെങ്കില്‍ ദൈവം എന്തായിരിക്കണം എങ്ങിനെ ആയിരിക്കണം എന്നത് നാം ആദ്യമേ ചില വ്യവസ്ഥകള്‍ നിര്‍ണയിച്ചിട്ടുണ്ടായിരിക്കണം. ഏറ്റവും കുറഞ്ഞത് നമ്മുടെ യുക്തിയില്‍ വിരിഞ്ഞ മാനദണ്ഡങ്ങളും അതിന് നമ്മള്‍ നല്‍കുന്ന ന്യായീകരണങ്ങളും വ്യക്തമാക്കപെടണം. ഈ പറഞ്ഞതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ രണ്ട് കൂട്ടരും സമയം അവരവരുടെ യുക്തിക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തു കൊണ്ട് (മറ്റുള്ളവരുടെ സ്വതന്ത്ര്യത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവൃത്തികളില്‍ നിന്ന് വിട്ട് നിന്ന് കൊണ്ട്), സഹകരിക്കാന്‍ കഴിയുന്ന മേഖലയില്‍ സഹകരിച്ച്, സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ശ്രമിക്കുക. പറ്റുമെങ്കില്‍ തന്റെ യുക്തിക്കുള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കില്‍ പോലും അന്യന്റെ നിലപാടുകളോ പ്രവൃത്തികളോടോ പരിഹാസ രൂപേണയുള്ളതോ അവഹേളിക്കുന്ന തരത്തിലുള്ളതുമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. cntd…

   
 15. ചിന്തകന്‍

  Jan 20, 2010 at 11:29

  #1 അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഒരു വിഷയത്തിൽ ചർച്ച തീർച്ചയായും ഒരു പരിഹാരമാർഗ്ഗമാണു്. പക്ഷേ, ഒരു നിഗമനത്തിൽ എത്തുക എന്നതായിരിക്കണം അത്തരമൊരു ചർച്ചയുടെ ലക്ഷ്യം.#2 എന്തു് കാരണം കൊണ്ടായാലും, അതു് ഉൾക്കൊള്ളാൻ കഴിയാത്തവർ എന്റെ പോസ്റ്റുകളിൽ നിന്നും അകന്നു് നിൽക്കുകയാണു് വേണ്ടതു്. കാരണം, ഞാൻ എത്ര ശ്രമിച്ചാലും അവരെ എന്റെ നിലപാടുകൾ മനസ്സിലാക്കാൻ എനിക്കാവില്ല. അതു് എന്റെ ലക്ഷ്യവുമല്ല. പ്രസ്ഥാവന #1 പ്രസ്ഥാവന #2 മായി കോണ്ട്രാഡിക്റ്റ് ചെയ്യുന്നില്ലേ എന്നൊരു സംശയം. കാരണം ചര്‍ച്ചയില്‍ ഒരു നിഗമനത്തിലെത്തിച്ചേരുക എന്നതാണ് ഒന്നാമത്തെ പ്രസ്ഥാവനയില്‍ ചര്‍ച്ചയുടെ ലക്ഷ്യമായി പറയുന്നത്. രണ്ടാമത്തെ പ്രസ്താവനയില്‍ പറയുന്നത് ബാബുവിന്റെ നിലപാടുകള്‍ മറ്റുള്ളവരെ ബോധ്യപെടുത്തുക എന്നത് ബാബുവിന്റെ ലക്ഷ്യമല്ല എന്നാണ്. നമ്മുടെ നിലപാടുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്നിടത്ത് പിന്നെ ഒരു ചര്‍ച്ചക്ക് പ്രസ്കതിയില്ലല്ലോ. ഒരു ചര്‍ച്ചയില്‍ എപ്പോഴും ഒരാള്‍ അയാളുടെ നിലപാടുകള്‍ മറ്റുള്ളവരെ ബോധ്യപെടുത്താനാണ് ശ്രമിക്കുന്നത്. അത് മറ്റേയാള്‍ക്ക് ബോധ്യപെടുമ്പോഴാണ് ഒരു പൊതുവായ നിഗമനത്തില്‍/തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയുക എന്നാണ് ഞാന്‍ മനസിലാക്കുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണ്. എന്നാല്‍ തെറ്റ് മനസ്സിലാക്കി അത് തിരുത്താന്‍ ശ്രമിക്കുക എന്നത് വിവേകമാണ്."ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ" എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.താങ്കള്‍ പറഞ്ഞത് സത്യം. ഈ പറഞ്ഞ പ്രസ്ഥാവന നാം എല്ലാവരും ഒരേ പോലെ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

   
 16. സി.കെ.ബാബു

  Jan 20, 2010 at 11:33

  കാക്കര,കാക്കര തന്ന ലിങ്ക്‌ ea jabbar-ന്റെ വ്യാജന്റെ ലിങ്കാണു് എന്ന അർത്ഥത്തിലാണു് ഞാൻ അതു് പറഞ്ഞതെന്നാണോ കാക്കരക്കു് മനസ്സിലായതു്?ഞാൻ നിർത്തുന്നു. എന്റെ ബ്ലോഗിൽ വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി.

   
 17. സി.കെ.ബാബു

  Jan 20, 2010 at 11:34

  t.k.,നമ്മൾ ഒരിക്കൽ ഒരു ചർച്ച തുടങ്ങിയതും അതു് കാടു് കയറാൻ തുടങ്ങിയപ്പോൾ എനിക്കതു് അവസാനിപ്പിക്കേണ്ടി വന്നതും ഓർമ്മിക്കുന്നുണ്ടാവുമല്ലോ.t.k.യുടെ പോസ്റ്റുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നപോലെ നിങ്ങൾ പുസ്തകങ്ങൾ ഒക്കെ വായിക്കുന്ന ആളായിട്ടും ഞാൻ എഴുതുന്ന നിസ്സാരകാര്യങ്ങൾ എന്തുകൊണ്ടു് മനസ്സിലാവുന്നില്ല എന്നെനിക്കറിയില്ല. വിശ്വാസികൾക്കു് അവരുടെ ദൈവവിശ്വാസം ഏതെങ്കിലും വിധത്തിൽ മനസ്സമാധാനം നൽകുന്നുണ്ടെങ്കിൽ അവർ ആ വഴിയേ പോകുന്നതു് തന്നെയാണു് നല്ലതെന്നു് പല പോസ്റ്റുകളിൽ ഇതേ വാചകത്തിൽ തന്നെ ഞാൻ എഴുതിയിട്ടുണ്ടു്.അതുപോലെതന്നെ, എന്റെ പോസ്റ്റുകൾ വായിച്ചിട്ടുള്ള ആരും പറയുകയില്ല "പ്രപഞ്ചരഹസ്യങ്ങൾ എല്ലാം ഇപ്പോൾ എനിക്കറിയാം" എന്നു് ഞാൻ പറയുന്നുണ്ടെന്നു്. മാത്രവുമല്ല, അതിന്റെ നേരെ വിപരീതമായ നിലപാടാണു് എന്റേതു്. പ്രപഞ്ചത്തിന്റെ അഞ്ചു് ശതമാനം പോലും അറിയാത്ത മനുഷ്യർ നൂറു് ശതമാനത്തിന്റെയും നിയന്ത്രകനെ അറിയാമെന്നു് പറയുന്നതിലെ വൈരുദ്ധ്യമാണു് എപ്പോഴും ഞാൻ ചൂണ്ടിക്കാണിക്കാറുള്ളതു്. പ്രപഞ്ചരഹസ്യങ്ങൾ മുഴുവൻ അറിയാവുന്നവനെ അറിയാം എന്നു് അവകാശപ്പെടുന്നതു് ഞാനോ അതോ വിശ്വാസികളോ? അതും റ്റി.കെ.ക്കു് മനസ്സിലാവാത്തതു് എന്തുകൊണ്ടാണെന്നു് എനിക്കറിയില്ല.ഞാൻ ചെയ്യുന്നതു് ബൗദ്ധികകസർത്താണോ അല്ലയോ എന്നൊക്കെ തീരുമാനിക്കാനുള്ള റ്റി.കെ.യുടെ സ്വാതന്ത്ര്യത്തിൽ ഞാൻ കൈ കടത്തുന്നില്ല. ദൈവവചനമായതിനാൽ സകല മനുഷ്യരും വിശ്വസിക്കാനും അനുഗമിക്കാനും ബാദ്ധ്യസ്ഥരാണെന്നു് പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങളിൽ സാമാന്യബോധത്തിനുപോലും നിരക്കാത്ത കാര്യങ്ങൾ എഴുതിവച്ചിരിക്കുന്നതു് കാണുമ്പോൾ അതു് പറയാനുള്ള എന്റെ അവകാശത്തിൽ റ്റി.കെ.യെപ്പോലുള്ള വിശ്വാസികളും കൈകടത്താതിരിക്കുക എന്നേ എനിക്കു് പറയാനുള്ളു. അഥവാ, ഇനി ഇടപെടണമെന്നുണ്ടെങ്കിൽ, അതിനും എനിക്കു് വിരോധമില്ല. പക്ഷേ, അതു് എന്റെ വാദഗതികളെ വസ്തുനിഷ്ഠമായി ഖണ്ഡിച്ചുകൊണ്ടായിരിക്കണം. അത്രയേ ഞാൻ ആവശ്യപ്പെടുന്നുള്ളു. വിശ്വസിക്കുന്ന കാര്യങ്ങൾ അബദ്ധമാണെന്നു് അറിയാൻ കഴിവില്ലാത്തവരും അറിയാൻ അവസരം ലഭിക്കാത്തവരും അതൊക്കെ വിശ്വസിക്കുന്നതു് മനസ്സിലാക്കാം. പക്ഷേ, അവയിലെ അബദ്ധങ്ങൾ തിരിച്ചറിഞ്ഞവർ പോലും അതിനെപ്പറ്റി നിശബ്ദത പാലിക്കണം എന്നൊക്കെ പറയുന്നതു്, പ്രത്യേകിച്ചും അതു് പറയുന്നവർ വായിച്ചും പഠിച്ചും അറിവുള്ളവർ എന്നു് അവകാശപ്പെടുന്നവർ കൂടി ആവുമ്പോൾ, അതു് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണു്.കൂടാതെ, കമ്മ്യൂണിസത്തിന്റെ അടിത്തറയായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഇന്നത്തെ സാമൂഹികപ്രശ്നങ്ങളുടെ പരിഹാരമല്ല എന്നു് ഞാൻ പലവട്ടം സൂചിപ്പിച്ചിട്ടുണ്ടു്. 'സ്ഥിതിസമത്വം' എന്നതു് നേടാനാവുന്ന ഒരു പ്രതിഭാസമല്ല. കാരണം, പ്രകൃതി അങ്ങനെയൊരു പ്രതിഭാസത്തെ പിൻതുണക്കുന്നില്ല. 'വിശ്വാസ'പരമായി ഞാൻ ഒരു ഇടതുപക്ഷചിന്താഗതിക്കാരനാണു് എന്നതു് ശരിയാണു്. പക്ഷേ, കമ്മ്യൂണിസം എന്നതിനേക്കാൾ 'സോഷ്യൽ ഡെമോക്രസി' എന്ന ആശയമാണു് എനിക്കു് കൂടുതൽ ലോജിക്കലും പ്രായോഗികവും ആയി തോന്നുന്നതു്. ഇതു് പറയുന്നതും എല്ലാ സാമൂഹിക പ്രശ്നങ്ങളും ഒറ്റയടിക്കു് സോഷ്യൽ ഡേമോക്രസി പരിഹരിക്കും എന്ന അർത്ഥത്തിലല്ല. സമയം കിട്ടുമ്പോൾ ആ വിഷയത്തിലും കൂടുതൽ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടു്.റ്റി.കെ. സൂചിപ്പിച്ച കാര്യങ്ങളിലുള്ള എന്റെ നിലപാടുകൾ ഇതൊക്കെയാണു്. കൂടുതൽ ചർച്ചക്കു് എന്നെ നിർബന്ധിക്കരുതു്.

   
 18. സി.കെ.ബാബു

  Jan 20, 2010 at 12:41

  ചിന്തകൻ,പ്രസ്താവന #1 പ്രസ്താവന#2 ഇവയിലെ കോണ്ട്രഡിക്ഷനെപ്പറ്റി:പ്രസ്താവന #1അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതു് അവയെ പഠിച്ചിട്ടുള്ളവർ തമ്മിലാണു്. ഉദാഹരണത്തിനു്, രാഷ്ട്രീയ തലങ്ങളിൽ ചർച്ചകൾ ഒരു പരിഹാരത്തിലേക്കു് എത്താത്തതു് ഒരു പരിഹാരവും ഇല്ലാത്തതുകൊണ്ടല്ല, അതിൽ പങ്കെടുക്കുന്ന കക്ഷികൾ ഒരു പരിഹാരം ആഗ്രഹിക്കുന്നില്ല എന്നതിനാലാണു്. അധികാരം, ധനം, പദവി മുതലായ സ്വാർത്ഥതാത്പര്യങ്ങൾ ഉപേക്ഷിക്കാനുള്ള മടി. പോരാത്ത ജോലി ലോബിയിസ്റ്റുകൾ കൃത്യമായി നിർവ്വഹിക്കുന്നു. ചർച്ച അവസാനിക്കരുതെന്നതു് ചർച്ചകൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യമാണു്. ഒരു നിഗമനത്തിലെത്തുക എന്നതായിരിക്കണം ഏതൊരു ചർച്ചയുടെയും 'ലക്ഷ്യം'. ഇതു് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവാൻ പാടില്ലാത്തതാണു്.പ്രസ്താവന#2ഉൾക്കൊള്ളാൻ കഴിയാതിരിക്കുക: ബൗദ്ധികമോ, വിശ്വാസപരമോ ആയ കാരണങ്ങളാൽ മറ്റൊരു ചിന്താധാരയെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയോ ആഗ്രഹമില്ലായ്മയോ ആണു് ഉദ്ദേശിച്ചതു്. അവരെ അതു് മനസ്സിലാക്കിക്കൊടുക്കാൻ ആർക്കും എളുപ്പമാവില്ല. പുനർവിചിന്തനം ഒന്നുമില്ലാതെ വിശ്വസിക്കുന്നവരാണു് ഇതിനൊരു ഉദാഹരണം. അഥവാ, തൊണ്ണൂറു് ശതമാനം വിശ്വാസികളും ഈ വിഭാഗത്തിൽ പെടുന്നു. ഈ നിലപാടുകാരാണു് ഒരു ചർച്ചയിൽ പങ്കെടുക്കുന്നതെങ്കിൽ ഒരു നിഗമനത്തിൽ എത്തിച്ചേരുക സാദ്ധ്യമല്ല. ആകെ നേടുന്നതു് സമയനഷ്ടം. അത്തരക്കാർ ചർച്ചയിൽ നിന്നു് (പോസ്റ്റുകളിൽ നിന്നു്) അകന്നു് നിൽക്കുകയാണു് 'വേണ്ടതു്'. പക്ഷേ, ഇപ്പറഞ്ഞ അതേ കാരണങ്ങൾ കൊണ്ടുതന്നെ അവർ അതു് ചെയ്യുകയില്ല. അതുകൊണ്ടു് ഒന്നുകിൽ അവരെ അകറ്റി നിർത്തുക അല്ലെങ്കിൽ അവരിൽ നിന്നും സ്വയം അകന്നുനിൽക്കുക എന്നല്ലാതെ മറ്റു് പ്രായോഗികമായ മാർഗ്ഗമൊന്നുമില്ല.വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ലൗകികജ്ഞാനത്തിന്റെ കാര്യത്തിലും ഇതു് ശരിയാണു്. ഒരു പത്താം ക്ലാസുകാരനുമായി ഷ്രോഡിഞ്ഞർ (Erwin Schroedinger) ഇക്വേഷൻസ്‌ ചർച്ച ചെയ്യാനാവില്ല. അതു് അവനോടു് പറഞ്ഞാൽ അവൻ ഒരുപക്ഷേ കുരച്ചുചാടിയെന്നിരിക്കും. അതുകൊണ്ടും വസ്തുതയിൽ മാറ്റമൊന്നും വരുന്നില്ല.ഇതിൽ കൂടുതലൊന്നും ഇപ്പോൾ എഴുതാനില്ല. 'ചർച്ച' വഴിയിൽ ഉപേക്ഷിക്കപ്പെട്ടതായി ഞാൻ സൂചിപ്പിച്ച എന്റെ പോസ്റ്റും കമന്റുകളും വായിക്കുക. താത്പര്യമുണ്ടെങ്കിൽ മാത്രം മറുപടി എഴുതുക. അതു് ആ പോസ്റ്റിൽ തന്നെ ആവുന്നതാണു് പ്രായോഗികം. കാരണം, പോസ്റ്റിലേക്കും കമന്റുകളിലേക്കും സ്ക്രോൾ അപ്പ്‌ ആൻഡ്‌ ഡൗൺ ചെയ്യാനുള്ള സൗകര്യം. answer to the point എന്ന രീതി ആയാൽ വായനക്കാർക്കു് അനായാസം കാര്യങ്ങൾ മനസ്സിലാക്കാനാവും. ഇതു് എന്റെ ഒരു അഭിപ്രായം.ഞാൻ റ്റി.കെ.ക്കു് മുകളിൽ എഴുതിയ കമന്റിൽ എന്റെ പൊതുവായ ചില നിലപാടുകൾ കൊടുത്തിട്ടുണ്ടു്. താത്പര്യമുണ്ടെങ്കിൽ അതും വായിക്കാം.

   
 19. സി.കെ.ബാബു

  Jan 20, 2010 at 13:04

  ajex,Baiju Elikkattoor,നന്ദന,നന്ദി. കാവലാന്‍,കെട്ടിപ്പെറുക്കി എങ്ങോട്ട് പോവാന്‍? :)thanthonni,ആട്ടെ.

   
 20. നന്ദന

  Jan 20, 2010 at 13:38

  ഞാനും അങ്ങോട്ടേക്ക് വരുന്നു

   
 21. - സാഗര്‍ : Sagar -

  Jan 20, 2010 at 18:59

  He who knows not and knows not he knows not: he is a fool – shun him. He who knows not and knows he knows not: he is simple – teach him. He who knows and knows not he knows: he is asleep – wake him. He who knows and knows he knows: he is wise – follow him

   
 22. SONY.M.M.

  Jan 21, 2010 at 05:07

  🙂 ഇത് സി കെ ബി യുടെ പോസ്റ്റിന് 🙂 ഇത് സാഗറി ന്‍റെ കമന്‍റിന്

   
 23. ninni

  Jan 22, 2010 at 12:50

  :))

   
 24. ചിന്തകന്‍

  Jan 22, 2010 at 18:45

  സി.കെ.ബാബുഞാന്‍ പ്രസ്തുത പോസ്റ്റിലെ, ബാബുവിന്റെ മുഴുവന്‍ കമന്റുകളും വായിച്ചു. ആ പോസ്റ്റിന് ഞാനൊരു മറുപടി എഴുതണോ വേണ്ടെ എന്ന് തീരുമാനിക്കേണ്ടതിന്, താങ്കളില്‍ നിന്ന് ചില കാര്യങ്ങളെ കുറിച്ച് എനിക്ക് കുറച്ച് കൂടി വ്യക്തത ലഭിക്കേണ്ടതുണ്ട്. ഞാനും താങ്കളും ചര്‍ച്ച നടത്തുന്നത് ഒരേ വിഷയത്തില്‍ തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടതു കൊണ്ടു കൂടിയാണത്. ചര്‍ച്ചയിലൂടെ ബാബു വ്യക്തമാക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങളെ കുറിച്ച്, ഞാന്‍ മനസ്സിലാക്കിയ ചില പ്രധാന കാര്യങ്ങള്‍ ഇവിടെ സൂചിപിക്കാം. ബാബു ഉദ്ദേശിച്ച കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ മനസ്സിലാക്കിയതും എന്ന് ബാബുവിന് മനസ്സിലാക്കാനും ഇത് ഉപകരിച്ചേക്കാം. അങ്ങനെയല്ലാ എങ്കില്‍ ബാബു ഉദ്ദേശിച്ച കാര്യത്തില്‍ എനിക്ക് വ്യക്തത വന്നിട്ടില്ല എന്ന് ബാബുവിന് മനസ്സിലാക്കാം. എന്നെ തിരുത്തുകയും ചെയ്യാം.കാരണം#1- ഇഎ ജബ്ബാറിന്റെ നിലപാടുകളോട് പൂര്‍ണ പിന്തുണ പ്രഖ്യപിച്ചു കൊണ്ടാണ് താങ്കള്‍ ഈ ചര്‍ച്ചക്ക് കാരണമായ പോസ്റ്റ് ഇടുന്നത്. ജബ്ബാറിന്റെ പോസ്റ്റില്‍ ഫൈസല്‍ ഇട്ടിരുന്ന കമന്റുകളാണ്, ഒരു നിശ്ചിത ഫ്രൈമില്‍ നിന്ന് കൊണ്ട് ഇങ്ങനെയൊരു ചര്‍ച്ചാ പരീക്ഷണം നടത്താന്‍ താങ്കളെ പ്രേരിപ്പിച്ചത്.ctnd..

   
 25. ചിന്തകന്‍

  Jan 22, 2010 at 18:46

  താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് #1 ബൈബിളില്‍ പറയുന്ന യഹോഹവയും ഖുര്‍ ആനില്‍ പറയുന്ന അല്ലാഹുവും ഒന്ന് തന്നെയാണ്. #2 ഖുര്‍ ആന്‍ പ്രകാരം ബൈബിളിന്റെ കര്‍ത്താവും അല്ലാഹു/യഹോവ തന്നെയാണ്#3-ഖുര്‍ ആനിലെ ദൈവം ഒരു മനുഷ്യ രൂപിയാണ്. ഖുര്‍ആനില്‍ പറയുന്ന തരത്തിലുള്ള ഒരു ദൈവത്തിന്, അതില്‍ പറയുന്ന വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ നില നില്പില്ല. #4 ജൂതന്‍മാരും കൃസ്ത്യാനികളുമായി സഹൃദം ബന്ധം പുലര്‍ത്തുന്നത് ഖുര്‍ ആന്‍ വിരോധിക്കുന്നുണ്ട്.#5ഒരുവൻ അവന്റെ കുറ്റം മൂലമല്ലാതെ, അവനോടു് അനുവാദം ചോദിക്കാതെ, അവന്റെ ഇഷ്ടം എന്തെന്നു് അറിയാതെ മറ്റൊരു മതത്തിൽ ജനിച്ചുപോയി എന്നതിന്റെ മാത്രം പേരിൽ അവനുമായി സൗഹൃദം സ്ഥാപിക്കരുതെന്നു് പ്രസ്താവിക്കാൻ ലജ്ജിക്കാത്ത ഒരു ദൈവമാണ് ഖുര്‍ ആന്‍ പരിചയപെടുത്തുന്ന ദൈവം. ഈ ദൈവമാണ് പ്രപഞ്ചവും അതിലെ സകലതും സൃഷ്ടിച്ചതെന്ന് അവകാശപെടുന്നതെങ്കില്‍ ആ ദൈവത്തിന് മുഴു ഭ്രാന്താണ്.#6ഇത് പോലൊരു ദൈവ വിശ്വാസം പ്രചരിപ്പിക്കപെടുന്നത് ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നത് പോലെ മനുഷ്യനില്‍ നിന്നും തൂത്തെറിയെണ്ടതുണ്ട്.#7 ഇതേ ദൈവം തന്നെ അനാഥകളുടെ അന്ധന്റെയുമൊക്കെ കാര്യത്തില്‍ മുതലക്കണ്ണീർ ഒഴുക്കുന്നെങ്കില്‍ അത് ദൈവമല്ല, മനുഷ്യനല്ല, കാട്ടാളനല്ല, പിശാചുപോലുമല്ല – അതിലുമൊക്കെ വളരെ വളരെ താഴെ മനുഷ്യദ്രോഹിയായ, നീചനായ, നിന്ദ്യനായ, അധമനായ, മനുഷ്യനാവുകൊണ്ടു് ഒരു പേരു് നൽകപ്പെടാൻ പോലും അർഹതയില്ലാത്തവനായ ഏതോ നികൃഷ്ടജീവി മാത്രമാണു്. രോഗബാധിതമായ ഒരു മനുഷ്യമനസ്സിലേ അതുപോലൊരു ദൈവത്തിനു് രൂപമെടുക്കാനാവൂ! #8 ബൈബിളിനെ അടിസ്ഥാനമാക്കി മാത്രമേ ഖുര്‍ ആനെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു.#9 മുഹമ്മദിന്റെ ചില കൂട്ടി ചേക്കലുകള്‍ ഒഴിവാക്കിയാല് ഖുര്‍ ആന്‍ ബൈബിളിന്റെ അനുകരണം മാത്രമാണ്. ‍#10 ഖുര്‍ ആന്‍ ഒരു നാടോടിക്കഥയില്‍ കവിഞ്ഞൊന്നുമല്ല. ബൈബിളാണ് സാഹിത്യ ഭംഗി കൊണ്ടും അവതരണ ശൈലികൊണ്ടും ഖുര്‍ ആനെക്കാള്‍ നല്ല ഗ്രന്ഥം. #11 ഖുർആനിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ അതിനുത്തരവാദി ഒരു കാരണവശാലും മനുഷ്യരല്ല, അല്ലാഹു തന്നെയാണു്. #12 ഖുര്‍ ആനില്‍ വൈരുദ്ധ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്. ഒരിക്കലും അതൊരു ദൈവത്തില്‍ നിന്നാവാന്‍ വഴിയില്ല.#13 ശാസ്ത്രമോ സാങ്കേതിക വിദ്യയോ പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് ഏതാനും അറബി നാടോടികളില്‍ രൂപം കൊണ്ട അന്നത്തെ ഗോത്രനിയമങ്ങളുടെയും നടപടികളുടെയും ഒരു സമാഹാരമാണ് ഖുര്‍ ആന്‍. മുഹമ്മദാണ് അതിന്റെ കര്‍ത്താവ്.#14 പ്രപഞ്ചമെന്നാല്‍ എന്തെന്നറിയാത്തവനായ ഒരാള്‍ക്ക് മാത്രമേ അല്ലാഹുവെ പോലുള്ള ഒരു പ്രപഞ്ച നിയന്ത്രകനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവുകയുള്ളൂ.#15 പ്രപഞ്ചം എന്നതു് മനുഷ്യന്റെ എല്ലാ അറിവുകൾക്കും ഉപരിയായ, അവന്റെ എല്ലാ സങ്കൽപങ്ങൾക്കും എത്രയോ കോടാനുകോടി മടങ്ങു് വിപുലമായ ഒന്നാണ്.#16 ഈ പ്രപഞ്ചത്തെസംബന്ധിച്ചു് മനുഷ്യനു് ഒന്നുമറിയില്ല, ഒരിക്കലും അറിയാൻ കഴിയുകയുമില്ല.#17 അല്ലാഹു എന്ന ‘പ്രപഞ്ച നാഥനെ‘ താങ്ങി നിര്‍ത്തുന്നത് വിശ്വാസികള്‍ എന്ന് പറയുന്ന വിഡ്ഢിളാണ്.#18ഖുർആനോ ബൈബിളോ മറ്റേതെങ്കിലും വേദഗ്രന്ഥങ്ങളോ ഏതെങ്കിലും ഒരു ദൈവം ഇറക്കിക്കൊടുത്ത വചനങ്ങളല്ല, മനുഷ്യരുടെ സൃഷ്ടികൾ മാത്രമാണ് എന്ന് സ്ഥാപിക്കലാണ് പരമ പ്രധാനമായ ലക്ഷ്യം.

   
 26. ചിന്തകന്‍

  Jan 22, 2010 at 18:48

  പൊതു സന്ദേശങ്ങള്‍#1 ദൈവ-മത-നിരീശ്വരവിശ്വാസങ്ങൾ വ്യക്തിഗതമായിരിക്കണം. വ്യക്തിഗതമായിരിക്കേണ്ട ഇത്തരം വിശ്വാസങ്ങള്‍ ചർച്ചാവിഷയയമാക്കുക എന്നതല്ലാ പോസ്റ്റിന്റെ ലക്ഷ്യം. വ്യക്തികളെ അവരുടെ വിശ്വാസങ്ങളുമായി അവരുടെ വഴിയേ വിടുന്നതാണു് കൂടുതൽ യുക്തം.#2ഏതെങ്കിലുമൊരു വിശ്വാസം 'മാത്രം' ആണു് ശരി, അതിനാൽ അതു് എല്ലാ മനുഷ്യർക്കും ബാധകമാണെന്ന രീതിയിൽ ഒരു 'ലോകമാധ്യമം' ആയ ഇന്റർനെറ്റിൽ വരെ ലേഖനങ്ങളും, ആ നിലപാടിന്റെ യാതൊരു അടിസ്ഥാനവുമില്ലാത്ത ന്യായീകരണങ്ങളുമൊക്കെ പ്രസിദ്ധപ്പെടുത്തിയാൽ അവ വിഡ്ഢിത്തമാണെന്നു് അറിയാവുന്ന മനുഷ്യർ പലപ്പോഴും അവഗണിച്ചെന്നും, ചിലപ്പോൾ പ്രതികരിച്ചെന്നും വരും.#3 ഒരാള്‍ക്ക് തന്റെ വിശ്വാസമാണ് ശരി എന്ന് സ്ഥാപിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ , അതിന്റെ നീതികരണവും, വിശ്വാസ യോഗ്യതയും, കാലിക പ്രസക്തിയും സാമാന്യ ബുദ്ധിക്ക് നിരക്കുന്ന വിധത്തില്‍ വ്യക്തമാക്കി കൊടുക്കേണ്ടത് , അത്തരക്കാരുടെ പ്രാഥമികമായ നിര്‍ബന്ധ ബാധ്യതയാണ്. 'ചാക്കിനുള്ളിലെ പൂച്ചയെ' മറുചോദ്യമില്ലാതെ വാങ്ങിക്കൊള്ളണമെന്നു് പറഞ്ഞാൽ അതൊരിക്കലും സ്വീകാര്യമായ കാര്യമേ അല്ല.ചില പ്രസ്താവനകള്‍‍1)വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ലൗകികജ്ഞാനത്തിന്റെ കാര്യത്തിലും ഇതു് ശരിയാണു്. ഒരു പത്താം ക്ലാസുകാരനുമായി ഷ്രോഡിഞ്ഞർ (Erwin Schroedinger) ഇക്വേഷൻസ്‌ ചർച്ച ചെയ്യാനാവില്ല. അതു് അവനോടു് പറഞ്ഞാൽ അവൻ ഒരുപക്ഷേ കുരച്ചുചാടിയെന്നിരിക്കും. അതുകൊണ്ടും വസ്തുതയിൽ മാറ്റമൊന്നും വരുന്നില്ല.2ഖുർആനെപ്പറ്റി ഒരു ചർച്ച നടത്താൻ ആഗ്രഹിക്കുന്നവൻ ഏറ്റവും ചുരുങ്ങിയതു് ഖുർആൻ എങ്കിലും ആദ്യാവസാനം മനസ്സിരുത്തി വായിച്ചിരിക്കണം, വേണ്ടേ? 'കോഴിക്കാവടി' പോയിട്ടു് കോഴിക്കാലോ, കോഴിക്കാഷ്ഠം പോലുമോ കണ്ടിട്ടില്ലാത്തവൻ കോഴിയെപ്പറ്റി എന്തു് ചർച്ച നടത്താൻ? 3)അതിനോടൊപ്പം, അറിയാവുന്ന കാര്യങ്ങളെപ്പറ്റി മാത്രമേ പറയൂ എന്നൊരു തീരുമാനം കൂടി എടുത്താൽ, ചർച്ചയിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം പൂജ്യമാവും എന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല.മുകളില്‍ സൂചിപിച്ച താങ്കളുടേതായ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍, ആരാണ് എന്റെ മറുഭാഗത്ത് ഇരിക്കുന്നത് എന്ന് ഞാന്‍ വ്യക്തമായും മനസ്സിലാക്കേണ്ടതുണ്ട്. താങ്കളുടെ വാദങ്ങള്‍ ഏത് അടിസ്ഥാനങ്ങളില്‍ നിന്നാണ് ഉന്നയിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കപെടേണ്ട കാര്യമാണ്. ഒരാള്‍ മോഷണം നടത്തി എന്നത് കൊണ്ട് മാത്രം, അയാള്‍ക്ക് ശിക്ഷ വിധിക്കാന്‍ പാടില്ല എന്നത് എന്റെ ഒരു കാഴ്ചപാടാണ്. അയാള്‍ മോഷണം നടത്താനുണ്ടായ സാഹചര്യങ്ങള്‍ക്കൂടി കണക്കിലെടുക്കേണ്ടതായുണ്ട്.cntnd..

   
 27. ചിന്തകന്‍

  Jan 22, 2010 at 18:53

  1) ഒരു ദൈവമുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?2) ഉണ്ടെങ്കില്‍, ആ ദൈവം ഈ പ്രപഞ്ചവും അതിലുള്ള സകലതിന്റെയും സ്രഷ്ടാടാവും സംവിധായകനും നിയന്താവും പരിപാലകനുമാണോ?3) ഉണ്ടെങ്കില്‍, ദൈവം ഒന്നില്‍ കൂടുതല്‍ ഉണ്ടോ?4)ഇല്ലെങ്കില്‍ എങ്ങിനെ ഈ പ്രപഞ്ചവും അതിലുള്ള സകലതും ഉണ്ടായി? സംവിധാനിക്കപെട്ടു? നിയന്ത്രിക്കപെടുന്നു? പരിപാലിക്കപെടുന്നു? എന്നീ ചോദ്യങ്ങള്‍ക്കുള്ള താങ്കളുടെ ഉത്തരം, തനിയെ ഉണ്ടായി/തനിയെ പരിണമിച്ചുണ്ടായി എന്നും , തനിയെ സംവിധാനിക്കപെട്ട്, തനിയെ നിയന്ത്രിക്കപെട്ട്, തനിയെ തന്നെ പരിപാലിക്കപെടുന്നു എന്നുമാണോ?5)ഖുര്‍ആന്‍ താങ്കള്‍ അതിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മുഴുവനായി വായിച്ചിട്ടുണ്ടോ?6) ഉണ്ടെങ്കില്‍ ഖുര്‍ ആന്‍ പഠിക്കാനും മനസ്സിലാക്കാനുമായി താങ്കള്‍ ഉപയോഗിച്ച വ്യാഖ്യാന ഗ്രന്ഥം/ഗ്രന്ഥങ്ങള്‍ ഏതാണ്?7) ഒരു വിശ്വാസി ഖുര്‍ ആനില്‍ നിന്ന് എന്താണ് ഉള്‍ക്കൊണ്ടിട്ടുള്ളതെന്നും അതിന്റെ പശ്ചാത്തലത്തെ പറ്റിയും താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ?8) ഖുര്‍ ആന്റെ പ്രതിപാദ്യവും പ്രമേയവും എന്താണ്?9)ഖുര്‍ ആന്‍ പഠിക്കാന്‍, അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളെ കുറിച്ച് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ?10) ഖുര്‍ ആന്റെ അടിസ്ഥാനമായി ഒരു മുസ്ലീം കണക്കാക്കുന്ന കാര്യങ്ങള്‍ എന്താണെന്നതിന് കുറിച്ച് താങ്കള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ?11) ഖുര്‍ ആന്റെ അവതരണ പശ്ചാത്തലവും ശൈലിയും എന്താണെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ?12) മുഹമ്മദിന്റെ ജീവിത പശ്ചാത്തലവും ചരിത്രവും താങ്കള്‍ മനസ്സിലാക്കിയുണ്ടോ?താങ്കളുടെ ഉത്തരം യെസ്/നോ ആയാല്‍ മതി… വിശദീകരണം ആവശ്യമുള്ളതിന് ലഘുവായ ഒരു വിശദീകരണവും ആവാം.മുകളിലെ താങ്കളുടേതായ മൂന്നാമത്തെ പ്രസ്താവനയില്‍ താങ്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനം കൂടി വ്യക്തമാക്കിയാല്‍ നന്നായിരിക്കും. പരസ്പരം ഉയര്‍ത്തുന്ന വാദങ്ങളില്‍ നാം എത്രമാത്രം സത്യസന്ധത പുലര്‍ത്തുന്നു എന്ന് ഇത് വീക്ഷിക്കുന്നവര്‍ക്കും മനസ്സിലാവേണ്ടതുണ്ടല്ലോ.ഇക്കാര്യങ്ങള്‍ക്കെല്ലാം താങ്കളുടെ മറുപടിക്ക് ശേഷം മാത്രമേ, പോസ്റ്റിലെയും കമന്റുകളിലെയും വാദങ്ങള്‍ക്ക് മറുപടി പറയണോ വേണ്ടേ എന്നതിന് കുറിച്ച് തീരുമാനിക്കുകയും, അത് ഏത് തരത്തിലായിരിക്കുമെന്ന് താങ്കളെ അറിയിക്കുകയും ചെയ്യുകയുള്ളൂ. സസ്നേഹം…

   
 28. സി.കെ.ബാബു

  Jan 22, 2010 at 19:10

  ചിന്തകൻ,ചിന്തകൻ പറഞ്ഞ ഈ കാര്യങ്ങൾക്കൊന്നും യാതൊരു മറുപടിയും തരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഫൈസൽ കൊണ്ടോട്ടിയുമായി നടത്തിയ ചർച്ചയിൽ ഞാൻ എനിക്കു് പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. അതിന്റെ മറുപടികൾ അക്കമിട്ടു് നൽകാൻ നല്ല മനസ്സുണ്ടെങ്കിൽ തുടർന്നാൽ മതി. അല്ലെങ്കിൽ ശുഭയാത്ര.

   
 29. ചിന്തകന്‍

  Jan 22, 2010 at 20:14

  ഞാനും ശുഭയാ‍ത്ര നേരുന്നു 🙂

   
 30. ശാശ്വത്‌ :: Saswath Tellicherry

  Jan 30, 2010 at 12:39

  "ഇണ്ടാപ്പി എന്നോ, അതിബുദ്ധിമാൻ എന്നോ, xyz എന്നോ, H.G.Ramkumar എന്നോ ഒരു പേരുമായി ഏതു് 'പോത്തുകച്ചവടക്കാരനും' (കടപ്പാടു്: maneesarang) ആദിസ്ഫോടനത്തിലെ 'ചെവിപൊട്ടിപ്പോകുന്ന' ഒച്ചയേയും 'കണ്ണഞ്ചിപ്പോകുന്ന' പ്രകാശത്തേയുമൊക്കെപ്പറ്റി ശാസ്ത്രീയ ചർച്ചകളിൽ അഭിപ്രായം പറയാം. താൻ പറയുന്നതു് 'ആധികാരികമായേ' അവനു് തോന്നുകയുള്ളു. പക്ഷേ, ബ്ലോഗ്‌ വായിക്കുന്ന എല്ലാവരും 'പോത്തുകച്ചവടക്കാർ' അല്ലാത്തതിനാൽ ആരെങ്കിലും 'രാജാവിന്റെ ഈ തുണിയില്ലായ്മ' ചൂണ്ടിക്കാണിക്കും. അതോടെ ലായത്തിലെ ഒന്നോ ഒന്നിലധികമോ കുട്ടിക്കുരങ്ങന്മാർ പല ID-കളുമായി കൊഞ്ഞനം കുത്താൻ തുടങ്ങും."ഇമ്മിണി ബല്യ ഒരു സ്മൈലി…:D

   
 31. K.P.SUKUMARAN

  Feb 1, 2010 at 06:47

  പ്രപഞ്ചരഹസ്യങ്ങള്‍ മനുഷ്യന് പൂര്‍ണ്ണമായും ഇനിയും പിടി കിട്ടിയിട്ടില്ല. ലോകാവസാനത്തിന് മുന്‍പ് ആ രഹസ്യങ്ങള്‍ പൂര്‍ണ്ണമായും മനുഷ്യര്‍ക്ക് വഴങ്ങുമോ എന്നും പറയാന്‍ കഴിയില്ല. പക്ഷെ ഒന്നുണ്ട്, സയന്‍സ് എന്നത് ഈ രഹസ്യങ്ങളെ നിതാന്തമായി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം അന്വേഷണങ്ങളില്‍ കൂടി മാത്രമേ മനുഷ്യന് പ്രപഞ്ചത്തെക്കുറിച്ചു വല്ലതും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ,ഇനിയും കഴിയുകയുമുള്ളൂ. പ്രപഞ്ചത്തെ പറ്റി മനസ്സിലാക്കാന്‍ സയന്‍സിന്റേതല്ലാത്ത മറ്റൊരു മാര്‍ഗ്ഗവും നിലവിലില്ല. ഇതൊരു പച്ചപ്പരമാര്‍ത്ഥം മാത്രമാണ്. വേദങ്ങള്‍,ബൈബിള്‍,ഖുര്‍‌ആന്‍ എന്നിവ എഴുതപ്പെട്ട ഗ്രന്ഥങ്ങളാണ്. അതൊക്കെ ഇനി പരിഷ്ക്കരിക്കാനോ,തിരുത്താനോ ആര്‍ക്കും അവകാശമില്ല.സയന്‍സ് ആണെങ്കില്‍ അവസാനവാക്ക് ആര്‍ക്കും പറയാന്‍ അവകാശമില്ലാത്ത അവസാനിക്കാത്ത അന്വേഷണം മാത്രവും. സയന്‍സിന്റെ മാര്‍ഗ്ഗത്തിലൂടെ പ്രപഞ്ചത്തെ നോക്കിക്കാണാനും, മതഗ്രന്ഥങ്ങളില്‍ കൂടി പ്രപഞ്ചത്തെ മനസ്സിലാക്കാനും ശ്രമിക്കുന്നവര്‍ രണ്ട് വ്യത്യസ്ത മൈന്‍ഡ്‌സെറ്റ് ഉള്ളവരാണ്. ഇക്കൂട്ടര്‍ക്ക് അനവരതം തര്‍ക്കിക്കാമെന്നല്ലാതെ ഒരിക്കലും അന്യോന്യം ബോധ്യപ്പെടുത്താന്‍ കഴിയില്ല. അത്കൊണ്ടാണ് ഇത്തരം സംവാദങ്ങള്‍ വെറും ബൌദ്ധികകസര്‍ത്തുകള്‍ മാത്രമായി കാട് കയറി പോകാറുള്ളത്. മതത്തില്‍ വിശ്വസിക്കുന്നവരുമായി തര്‍ക്കത്തില്‍ ഇടപെടരുതെന്നും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയാണ് യുക്തിവാദികള്‍ ചെയ്യേണ്ടതെന്നും ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. കാരണം ഓരോ മതവിശ്വാസിയും അവന്റെ തന്നെ മതവുമായി ബന്ധപ്പെട്ട അനേകം അനാചാരങ്ങളെ എതിര്‍ക്കുന്നവന്‍ കൂടിയാണ്. ഇത്തരം അനാചാരങ്ങളെ എതിര്‍ക്കുന്നതിലാണ് യുക്തിവാദിക്കും മതവിശ്വാസിക്കും യോജിക്കാന്‍ കഴിയുക. ദൈവത്തെക്കുറിച്ചും പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും അവനവന് ബോധ്യമുള്ളത് അപരനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരുന്നാല്‍ ഈ യോജിപ്പ് പൂര്‍ണ്ണമായി. ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ തന്നെ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ മതവിശ്വാസികള്‍ തമ്മിലുമുണ്ട്. എന്നിട്ടും വ്യത്യസ്തമതവിഭാഗങ്ങള്‍ക്ക് സഹവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടല്ലൊ. ടി.കെ. ചൂണ്ടിക്കാട്ടിയ ഒരു സംഗതി പ്രത്യേകം ചര്‍ച്ച അര്‍ഹിക്കുന്ന ഒന്നാണ്. എന്ത്കൊണ്ടാണ് യുക്തിവാദികള്‍ കമ്മ്യൂണിസത്തെ എതിര്‍ക്കാത്തത്? കമ്മ്യൂണിസവും ഒരര്‍ത്ഥത്തില്‍ തികഞ്ഞ അന്ധവിശ്വാസമായിട്ടേ യുക്തിസഹമായി ചിന്തിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുകയുള്ളൂ. ബാബു ഇവിടെ വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദത്തെയും, മനുഷ്യപ്രകൃതി പിന്തുണക്കുന്നില്ല എന്നതിന്റെ പേരില്‍ സ്ഥിതിസമത്വവാദത്തെയും മൃദുവായി തള്ളിക്കളയുന്നുണ്ട്. എന്നാല്‍ താന്‍ ഇടത്പക്ഷവിശ്വാസിയാണെന്നും പറയുന്നു. എന്താണ് ഈ ഇടത്പക്ഷം എന്നത്കൊണ്ട് വിവക്ഷിക്കുന്നത്? ഇടത്പക്ഷം എന്ന് പറയുന്നതും അന്ധമായ ഒരു വിശ്വാസമെന്നതില്‍ കവിഞ്ഞ് മറ്റെന്താണ്?

   
 32. K.P.SUKUMARAN

  Feb 1, 2010 at 06:48

  മതത്തെക്കാളും മനുഷ്യനെ ഇന്നും ഭീഷണിപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് വിശ്വാസികളാണെന്ന് അല്പം യുക്തി ഉപയോഗിച്ചു ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകേണ്ടതാണ്. മതവിശ്വാസം അനേകര്‍ക്ക് മന:ശാന്തി നല്‍കുന്നുണ്ട്. അത് വ്യാജമാണോ നിജമാണോ എന്ന് പരിശോധിക്കേണ്ടതില്ല.എന്തെന്നാല്‍ മന:ശാന്തിയെന്നാല്‍ അത് മന:ശാന്തി തന്നെയാണ്. ഏതൊരു മനുഷ്യനും മന:ശാന്തി ആവശ്യമായി വരുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അന്വേഷണതൃഷ്ണയെ ശമിപ്പിക്കുമെന്നല്ലാതെ ഭൌതികമായ കാഴ്ചപ്പാട് അത്തരം മുഹൂര്‍ത്തങ്ങളില്‍ മന:ശാന്തി ആര്‍ക്കും നല്‍കാന്‍ പര്യാപ്തമല്ല. മനുഷ്യമനസിന്റെ ഈ ദാരുണമായ അവസ്ഥ യുക്തിവാദികള്‍ക്ക് മനസ്സിലാകേണ്ടതാണ്. എന്നാല്‍ കമ്മ്യൂണിസം, അത് ദര്‍ശനമായാലും, സാമൂഹികമായ ചിന്താപദ്ധതിയായാലും,രാഷ്ട്രീ‍യമായ നിര്‍വ്വഹണമായാലും മനുഷ്യര്‍ക്ക് നല്‍കിയതും നല്‍കിക്കൊണ്ടിരിക്കുന്നതും അങ്ങേയറ്റം അന്ധവിശ്വാസവും അനാചാരങ്ങളുമല്ലാതെ മറ്റെന്താണ്? അത് കൂടാതെയാണ് അവരുടെ ഹിംസയും. ഞാന്‍ പറഞ്ഞു വരുന്നത് യുക്തിവാദികള്‍ക്ക് സമൂഹത്തില്‍ എന്തിനെയെങ്കിലും എതിര്‍ക്കണമെങ്കില്‍ അവര്‍ കമ്മ്യൂണിസത്തെയും എതിര്‍ക്കേണ്ടതുണ്ട്. കാച്ചിക്കുറുക്കിയ അന്ധവിശ്വാസം ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റുകാരില്‍ യുക്തിവാദികളില്ല. എന്തെന്നാല്‍ യുക്തിസഹമായി കമ്മ്യൂണിസ്റ്റുകാരന്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അവന് കമ്മ്യൂണിസത്തോട് വിട പറയേണ്ടി വരും. അത്കൊണ്ട് കമ്മ്യൂണിസത്തിലും കടുത്ത അന്ധവിശ്വാസികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. മനുഷ്യര്‍ മാനസികമായും ഭൌതികമായും അനവരതം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ദൌര്‍ഭാഗ്യവശാല്‍ പോം‌വഴികളില്ല. എന്നാല്‍ പരമമായ ആനന്ദവും ആശ്വാസവും മനുഷ്യന് ലഭിക്കുന്നത് മറ്റുള്ള ഏതെങ്കിലും വ്യക്തികളുടെ സാമീപ്യവും പരിഗണനയും മാത്രമാണ്. പിന്നെ അവന്റെ ചില വിശ്വാസങ്ങളും. യുക്തിവാദികളും വിശ്വാസികളും അവനവന്റെ ഉള്ളില്‍ തന്നോട് തന്നെ സംവദിക്കട്ടെ. അന്യോന്യം തര്‍ക്കിക്കാതിരിക്കട്ടെ. ബാഹ്യലോകത്ത് അവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എത്രയോ മേഖലകളുണ്ട്. കമ്മ്യൂണിസവും അന്ധവിശ്വാസമാണെന്ന് ഇവിടെ സൂചിപ്പിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. സൂചനകളില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ യുക്തിപരമായി ചിന്തിക്കുന്നവര്‍ പ്രാപ്തരാണ്. അല്ലാത്തവര്‍ക്ക് വേണ്ടി കമന്റായി ഇവിടെ വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഇന്നയിന്ന കാരണങ്ങളാല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു ശക്തിയുണ്ടെന്നും ആ ശക്തി ദൈവമാണെന്നും വിശ്വാസികള്‍ പറയുമ്പോള്‍ ആ ലോജിക്കിലേക്ക് നയിച്ച കാരണങ്ങള്‍ യുക്തിപരമായി ചിന്തിക്കുന്ന ആള്‍ക്ക് സ്വീകാര്യമല്ല. അത്കൊണ്ടാണ് ഉണ്ട് എന്ന് വിശ്വാസികള്‍ പറയുമ്പോള്‍ ആ ഉള്ളത് സത്യത്തില്‍ ഇല്ല എന്ന് യുക്തിവാദികള്‍ക്കും പറയേണ്ടി വരുന്നത്. യുക്തിവാദിയും വിശ്വാസിയും തമ്മിലുള്ള വ്യത്യാസം അടിസ്ഥാനപരമായി ഇത്രയേയുള്ളൂ. ഈ വ്യത്യാസമാകട്ടെ ഒരിക്കലും സന്ധിക്കാത്ത സമാന്തരമായ മാനസികഘടനയാണ് താനും.

   
 33. സി.കെ.ബാബു

  Feb 1, 2010 at 12:45

  K.P.S.,ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണു്. ആദ്യമേ പറയട്ടെ ഞാൻ ഒരു 'യുക്തിവാദി' അല്ല. അപ്പോഴും ചോദിക്കാം എന്താണു് യുക്തിവാദം? ഞാൻ ഒരു യുക്തിവാദിയല്ല എന്നു് പറയുന്നതു് ആ വാക്കുകൊണ്ടു് മലയാളികൾ പൊതുവേ ഉദ്ദേശിക്കുന്ന അർത്ഥത്തിലാണു്. അതുപോലെതന്നെ ചോദിക്കാം: എന്താണു് ഇടതുപക്ഷം? ഇടതുപക്ഷം എന്നാൽ മാർക്സിസം-ലെനിനിസം ആവണമെന്നു് ഞാൻ കരുതുന്നില്ല. വീണ്ടും ചോദിക്കാം: യുക്തിവാദവും വിശ്വാസമല്ലേ? 'വിശ്വാസം' അല്ലാത്തതു് (അഥവാ, തികച്ചും സബ്ജക്റ്റീവ്‌ അല്ലാത്തതു്) എന്തെങ്കിലും മനുഷ്യരുടെ ലോകത്തിൽ ഉണ്ടോ? താത്പര്യമുണ്ടെങ്കിൽ ഈ വിഷയവുമായി ബന്ധപ്പെട്ട എന്റെ നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ എന്ന ലേഖനം വായിക്കാം. വേണമെങ്കിൽ എന്നിട്ടു് വീണ്ടും ചോദിക്കാം: ശാസ്ത്രവും വിശ്വാസമല്ലേ? വെരിഫൈ ചെയ്യപ്പെടാവുന്ന നിഗമനങ്ങളാണു് ശാസ്ത്രസത്യങ്ങളായി മാറുന്നതു്. ഒരു വാക്കിനെ അതു് പറയപ്പെടുന്ന പശ്ചാത്തലവുമായി ബന്ധിപ്പിച്ചു് മനസ്സിലാക്കാൻ കഴിയാത്തവരുമായി ഒരു 'ചർച്ച' സാദ്ധ്യമാവില്ല എന്നു് മലയാളം ബ്ലോഗ്‌ ലോകത്തിലെ ഇത്ര നാളത്തെ പരിചയം കൊണ്ടും താങ്കൾക്കു് മനസ്സിലായിട്ടില്ലെങ്കിൽ എന്റെ ഈ ചെറിയ ഒരു കമന്റിനും അതിൽ മാറ്റമൊന്നും വരുത്താൻ കഴിയുമെന്നു് തോന്നുന്നില്ല.താങ്കൾ കമന്റിൽ സൂചിപ്പിച്ച കാര്യങ്ങളിൽ അധികപങ്കും എന്റെ ഡസൻ കണക്കിനു് പോസ്റ്റുകളിൽ ഏറെ സമയമെടുത്തു് വീണ്ടും വീണ്ടും വിശദമായി പറഞ്ഞിട്ടുള്ളവയാണു്. അവ വീണ്ടും ആവർത്തിക്കാൻ എനിക്കു് സമയമോ താത്പര്യമോ ഇല്ല എന്നു് പറയേണ്ടിവരുന്നതിൽ ക്ഷമിക്കുക.പോസ്റ്റ്‌ നീണ്ടാൽ, പോസ്റ്റ്‌ കുറുകിയാൽ, ലിങ്ക്‌ നൽകിയാൽ, ലിങ്ക്‌ നൽകാതിരുന്നാൽ, പേരു് വച്ചെഴുതിയാൽ, പേരു് വയ്ക്കാതെ എഴുതിയാൽ, കമന്റിനു് മറുപടി നൽകിയാൽ, നൽകാതിരുന്നാൽ, കമന്റ്‌ മോഡറേഷൻ വച്ചാൽ, വയ്ക്കാതിരുന്നാൽ, അനോണിമസ്‌ കമന്റുകൾ അനുവദിച്ചാൽ, അനുവദിക്കാതിരുന്നാൽ… അവയെല്ലാം ഭയങ്കര അപരാധങ്ങളാണു്. മലയാളികൾ എന്ന ആത്മാരാധനാരോഗികൾ ആദ്യം ചെയ്യേണ്ടതു് അവർക്കു് വേണ്ടതെന്തെന്നു് സ്വയം ചിന്തിച്ചു് തിരിച്ചറിയുകയാണു്. പക്ഷേ, ഭ്രാന്തു് പിടിച്ച ഒരു സമൂഹത്തിനു് ചിന്തിക്കാനാവില്ല. ആദിമുതലേ ആ സമൂഹത്തിനു് ഉണ്ടായിരുന്ന ഈ മുഴുഭ്രാന്തു് തിരിച്ചറിയുകയും തുറന്നു് പറയുകയും മാത്രമേ വിവേകാനന്ദൻ ചെയ്തുള്ളു. വിവേകാനന്ദന്റെ കാലത്തു് ബ്ലോഗില്ലാതിരുന്നതുകൊണ്ടു് അതു് നീണ്ടു് നീണ്ടു് പോകുന്ന ഒരു 'ചർച്ചാറബ്ബർ' ആയില്ല എന്നതു് അങ്ങേരുടെ ഭാഗ്യം. പിണറായി, വി.എസ്‌., ഉണ്ണിത്താൻ, സക്കറിയ…. (പേരുകൾ ഇനിയും എത്ര വേണമെങ്കിലും നീട്ടാം) മുതലായ വ്യക്തികളിൽ കടിച്ചുതൂങ്ങിക്കൊണ്ടുള്ള 'ചർച്ചകൾ' അല്ലാതെ നിർമ്മാണാത്മകമായ എന്തു് ചർച്ചയാണു് കേരളത്തിലെ മാധ്യമലോകത്തിൽ കാണാൻ കഴിയുന്നതു്? 'പട്ടിക്കു് എല്ലു്' എന്നപോലെ, ഒരു വിഷയം തീരുന്നതിനു് മുൻപേതന്നെ മറ്റേതെങ്കിലുമൊന്നു് 'ചർച്ചാമലയാളി' കണ്ടെത്തും. പുതിയ 'എല്ലുകൾ' ഒന്നുമില്ലെങ്കിൽ പഴയ ശവക്കുഴികൾ മാന്തും! സിനിമാനടന്മാരുടെ ഫാൻ ക്ലബ്ബുകൾ സൃഷ്ടിച്ചു് തമ്മിൽ തല്ലുന്ന, പ്രായപൂർത്തിയായ ആണിനെയും പെണ്ണിനെയും എവിടെയെങ്കിലും ഒരുമിച്ചു് കണ്ടാൽ 'കൈ തരിക്കുന്ന' കാടൻ സംസ്കാരത്തിനു് എന്തു് ചർച്ച? അവർ ചർച്ച ചെയ്താലെന്തു്? ചെയ്യാതിരുന്നാലെന്തു്? കഷ്ടം എന്നു് പറഞ്ഞാൽ തീരുന്നതാണോ ഈ കാട്ടാളത്തം?

   
 34. സി.കെ.ബാബു

  Feb 1, 2010 at 12:47

  =തുടര്‍ച്ച=താങ്കൾ പറയുന്നു: "വേദങ്ങളും മറ്റും ഇനി പരിഷ്കരിക്കാനോ തിരുത്താനോ ആർക്കും അവകാശമില്ല". ആരു് പറയുന്നു തിരുത്തണമെന്നു്? ആരു് പറയുന്നു ആരും അതു് വിശ്വസിക്കരുതെന്നു്? പക്ഷേ, ഒറ്റനോട്ടത്തിൽതന്നെ വിഡ്ഢിത്തം എന്നു് മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളെപ്പറ്റി മിണ്ടാൻ മനുഷ്യനു് അവകാശമില്ലെന്നാണോ? മിണ്ടാതെ മണ്ടത്തരങ്ങളുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിന്നു് സഹകരിക്കണമെന്നാണോ? മകരജ്യോതി അമാനുഷികമാണെന്നു് സകല മനുഷ്യരും അംഗീകരിക്കണമെന്നാണോ? ബഹുമാന്യനായ സുഹൃത്തേ, താങ്കൾക്കറിയുമോ ആ പറയുന്നതിന്റെയൊക്കെ അർത്ഥമെന്തെന്നു്? അതുവഴി ഒരു സമൂഹത്തിന്റെ വളർച്ചയുടെ കൂമ്പിനാണു് നിങ്ങൾ കത്തി വയ്ക്കുന്നതെന്നു്?'ദൈവവചനങ്ങൾ' എന്നു് ജനകോടികൾ വിശ്വസിക്കുന്ന ആയിരക്കണക്കിനു് 'ശാശ്വത സത്യങ്ങളിൽ' നിന്നും ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ടു് ഞാൻ അവസാനിപ്പിക്കുന്നു. (പോരെങ്കിൽ, ഇതടക്കം മറ്റു് പല ഉദാഹരണങ്ങളും എന്റെ തന്നെ പല പോസ്റ്റുകളിൽ ഞാൻ എഴുതിയിട്ടുമുണ്ടു്.)ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ അറബിക്കു് ഹജ്ജിനു് പോകേണ്ട സമയം അറിയിക്കാനായി അല്ലാഹു ചെയ്തുവച്ചിരിക്കുന്ന ഒരു സൂത്രപ്പണിയാണെന്നു് എഴുതിവച്ചിരിക്കുന്ന ഒരു ഗ്രന്ഥത്തിൽ ആദിസ്ഫോടനത്തെപ്പറ്റി ഒരു മണ്ണാങ്കട്ടയും ഉണ്ടാവില്ല എന്നറിയാൻ വൃദ്ധിക്ഷയങ്ങൾ എങ്ങനെ ഉണ്ടാവുന്നു എന്നെങ്കിലും അറിയാവുന്നവനു് സാമാന്യബോധം മതി. പോരേ? എന്നിട്ടും അതൊക്കെ വിശ്വസിക്കുന്നവരുമായി എന്തു് ചർച്ച നടത്തണമെന്നാണു്? എന്തിനു് വേണ്ടി? എവിടെയെത്താൻ? അത്തരം സിമ്പിൾ സ്റ്റ്രക്ച്ചേർഡ്‌ ജന്മങ്ങൾക്കു് എന്തു് മനസ്സിലാക്കിക്കൊടുക്കാൻ? സ്വയം ചിന്തിക്കാൻ കഴിവില്ലാത്തവനെ പിടിച്ചുനിർത്തി ചിന്തിപ്പിക്കാനാവുമോ? എന്നിട്ടും ഏറെ സമയം നഷ്ടപ്പെടുത്തി ചർച്ച നടത്താൻ സന്മനസ്സു് കാണിച്ച പലരും ബ്ലോഗ്‌ ലോകത്തിൽ തന്നെയുണ്ടു്. താങ്കൾക്കു് അവരെയൊന്നും അറിയില്ലെങ്കിൽ, അഥവാ, അറിയാൻ ആഗ്രഹമില്ലെങ്കിൽ ഞാൻ എന്തു് ചെയ്യാൻ? കഴിഞ്ഞ കാലത്തെ ഇതുപോലുള്ള എത്രയോ ചർച്ചാചരിത്രങ്ങൾ ഇടയ്ക്കിടെ ഓർമ്മിച്ചാൽ ഇനിയും ഇത്തരക്കാരുമായി ചർച്ച നടത്തണം എന്നൊന്നും പറയാതെ കഴിക്കാമെന്നാണെന്റെ 'വിശ്വാസം'."കേൾക്കുന്നവനു് നാണമില്ലെങ്കിൽ പറയുന്നവനെങ്കിലു വേണം" എന്ന പഴഞ്ചൊല്ലു് കേട്ടിട്ടുണ്ടാവും എന്നു് കരുതുന്നു.

   
 35. t.k. formerly known as thomman

  Feb 2, 2010 at 05:55

  ബാബു,വിശ്വാസികളെ ശാസ്ത്രം കൊണ്ട് എതിരിടുന്നതിന്റെ അര്‍ത്ഥശൂന്യതയും, അല്ലാ അതാണ് താങ്കളുടെ താല്പര്യമെങ്കില്‍, എന്തുകൊണ്ട് കമ്യൂണിസത്തിന്റെ വിശ്വാസങ്ങളെ എതിര്‍ക്കാന്‍ താങ്കള്‍ മടി കാണിക്കുന്നു എന്നുമാണ് ഞാന്‍ അവസാനത്തെ കമന്റില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചത്. കാരണം കമ്യൂണിസം ലോകത്തിലെ ഏറ്റവും പുതിയ മതമാണ്; ക്രിസ്തുമതം ഉണ്ടായകാലത്ത് "മര്‍ദ്ദിതരെയും ക്ലേശിതരെയും" ആണ് അത് രക്ഷിക്കാന്‍ ശ്രമിച്ചത്. അത് പിന്നെ അധികാരിവര്‍ഗ്ഗത്തിന്റെ ഉപകരണമായി; കമ്യൂണിസം അതിന്റെ ജന്മം മുതലേ അങ്ങനെയാണ് പ്രവര്‍ത്തിച്ചത്. (ആവശ്യമെങ്കില്‍ ഉദാഹരണങ്ങള്‍ ധാരാളം നിരത്താവുന്നതേയുള്ളൂ. താങ്കളെപ്പോലെ ഒരു പരന്ന വായനക്കാരന്‍ തീര്‍ച്ചയായും കമ്യൂണിസത്തിന്റെ പേരില്‍ നടന്നിട്ടുള്ള അതിക്രമങ്ങളെപ്പറ്റി വായിച്ചിട്ടുണ്ടാവും എന്നറിയാം.) ഇടതുപക്ഷത്തിന്റെ മൊത്തം ബൗദ്ധികനേതൃത്വം കമ്യൂണിസ്റ്റുകള്‍ ഏറ്റെടുത്തതുകൊണ്ട്, വലതിനെ എതിര്‍ത്താല്‍ ഇടതും കമ്യൂണീസ്റ്റുകാരെ എതിര്‍ത്താല്‍ വലതുമായി മുദ്രകുത്തപ്പെടുന്ന ഒരുതരം black & white സംസ്ക്കാരം നമ്മുടെയൊക്കെ നിലപാടുകളില്‍ രൂഢമൂലമാണ്; അതിന്ന് വ്യത്യാസം വന്നാലേ ഫലപ്രദമായ സം‌വാദങ്ങള്‍ അല്‌പമെങ്കിലും ചിന്തിക്കുന്നവരുടെ ഇടയ്ക്ക് ഉണ്ടാകൂ; വിശ്വാസങ്ങള്‍ക്ക് പകരം rational thinking ചര്‍ച്ചകളെ എന്തെങ്കിലും conclusion-ലേക്ക് നയിക്കുകയുള്ളൂ. ചുരുക്കുപ്പറഞ്ഞാല്‍ വസ്തുതകളെ ഒറ്റയ്ക്ക് വിലയിരുത്താനുള്ള ക്ഷമ ശാസ്ത്രത്തില്‍ പരിശീലനം കിട്ടിയവര്‍ പോലും കാണിക്കുന്നില്ല.കേരളത്തിലെ ബൗദ്ധികമണ്ഡലം തീരെ ആഴമില്ലാത്തതും ശുഷ്കവുവെന്ന് തോന്നുന്നത് കമ്യൂണിസത്തെപ്പോലെയുള്ള ഒരു illogical ആശയസംഹിത ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് കാണുമ്പോഴാണ്. (രാഷ്ട്രീയതലത്തില്‍ സാധാരണ ജനങ്ങള്‍ നല്ലതും ചീത്തയും കാണാനുള്ള കഴിവ് പ്രകടിപ്പിക്കുന്നത് ആശ്വാസകരമാണ്.)മതങ്ങളുടെ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നതോടൊപ്പം കമ്യൂണിസ്റ്റ്/മാര്‍ക്സിസ്റ്റ് മതത്തിന്റെ അബദ്ധസിദ്ധാന്തങ്ങളെ വിമര്‍ശിക്കാന്‍ (അല്ലെങ്കില്‍ ശാസ്ത്രീയാടിത്തറ കൊടുക്കാന്‍) താങ്കള്‍ എന്തെങ്കിലും ഒരു ശ്രമം നടത്തിയില്ലെങ്കില്‍, ശാസ്ത്രത്തെ കൂട്ടുപിടിച്ച് മതവിശ്വാസങ്ങളെ താങ്കള്‍ പുച്ഛിക്കുന്നതിന്റെ ഉദ്ദേശശുദ്ധിയില്‍ എന്നെപ്പോലെയുള്ള വായനക്കാര്‍ക്ക് എപ്പോഴും സംശമുണ്ടാകും. ശാസ്ത്രം തന്നെ ഒരു വിശ്വാസമല്ലെ എന്ന് താങ്കള്‍ സന്ദേഹിക്കുന്നത് ഒരളവുവരെ ശരിയാണ്. പക്ഷേ, കെ.പി.എസ്. വളരെ ലളിതമായി പറഞ്ഞതുപോലെ, സത്യത്തെ അന്വേഷിക്കാനുള്ള അതിന്റെ നിരന്തരപരിശ്രമവും തെറ്റുകള്‍ തിരുത്തി മുന്നോട്ട് നീങ്ങുന്ന അതിന്റെ രീതിയുമാണ് മതവിശ്വാസങ്ങളില്‍ നിന്നും മാര്‍ക്സിസം പോലെയുള്ള ഉട്ടോപ്യന്‍ ചിന്താഗതികളില്‍ നിന്നും അതിന്നെ വ്യത്യസ്തമാക്കുന്നത്.

   
 36. സി.കെ.ബാബു

  Feb 2, 2010 at 12:29

  t.k.,(എന്റെ അഭിപ്രായത്തിൽ) ആദ്യമായി നമ്മൾ കൈവെടിയേണ്ടതു് സങ്കീർണ്ണമായ ഒരു വിഷയത്തെപ്പറ്റി പറയുമ്പോൾ ഏറിയോ കുറഞ്ഞോ അതുപോലെതന്നെ സങ്കീർണ്ണമായ മറ്റൊരു വിഷയം അതിനിടയിൽ തിരുകിക്കയറ്റി ഗതി തിരിച്ചുവിടുന്നതിനുള്ള പ്രവണതയാണു്. അതുപോലെതന്നെ, ഒരു വിഷയത്തിൽ എന്തെങ്കിലും പറയുന്നവൻ എല്ലാ വിഷയത്തിലും എന്തെങ്കിലും (കഴിയുമെങ്കിൽ നമുക്കിഷ്ടമുള്ള ദിശയിൽ!) പറയണമെന്നതു് ബാലിശമായ ഒരുതരം പിടിവാശിയാണെന്നേ പറയാനുള്ളു. ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തെറ്റുകൾ തിരുത്താനുള്ള ബാദ്ധ്യത ഓരോ പൗരന്റേതുമാണു്. സിനിമയിലെ ലോക്കൽ ഹീറോകളെ കണ്ടു് ശീലിച്ച ഭാരതീയനു് അതു് മനസ്സിലാക്കാൻ കഴിയണമെന്നില്ലെങ്കിലും, മശിഹമാരുടെയും ഗ്ലാഡിയേറ്റർമാരുടെയുമൊക്കെ കാലം കഴിഞ്ഞുപോയി എന്നതൊരു യാഥാർത്ഥ്യമാണു്.ദൈവവിശ്വാസം പോലെതന്നെയാണു് കമ്മ്യൂണിസത്തിലുള്ള വിശ്വാസവും സാധാരണക്കാരായ മനുഷ്യരുടെ മനസ്സുകളിൽ വേരോടുന്നതു്. കമ്മ്യൂണിസം ഒരു 'ഉണങ്ങിയ' ശാസ്ത്രം മാത്രം ആയിരുന്നെങ്കിൽ അതിനെ സ്വാഭാവികമായും സമൂഹത്തിന്റെ താഴേക്കിടയിൽ കഴിയുന്ന തൊഴിലാളി വർഗ്ഗത്തിനു് ഇത്ര ആവേശത്തോടെ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. ഒരു പ്രത്യയശാസ്ത്രം എന്ന നിലയിൽ അതു് ആരംഭത്തിലേതന്നെ ഏതാനും യൂണിവേഴ്സിറ്റികളുടെ അലമാരകളിൽ കുറെ സ്കോളേഴ്സിനു് ഡോക്ടറേറ്റ്‌ എടുക്കുന്നതിനുള്ള ഒരു ഉപാധി മാത്രമായി ഒതുങ്ങിയേനെ. അതോ, 'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌' വിളിച്ചു് തെരുവിലൂടെ ജാഥ നയിക്കുന്നവരെല്ലാം 'വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം' ശാസ്ത്രീയമായി അപഗ്രഥനം ചെയ്തവരാണോ? ശാസ്ത്രീയവിഷയങ്ങളിൽ അടിസ്ഥാനപരമായിത്തന്നെ വിമുഖത പ്രകടിപ്പിക്കുന്നവരാണു് ബഹുഭൂരിപക്ഷം മനുഷ്യരും.കമ്മ്യൂണിസത്തിൽ മാർക്സ്‌ തന്മയത്വമായി കൂട്ടിച്ചേർത്ത തൊഴിലാളിവർഗ്ഗത്തിന്റെ 'എസ്ക്കറ്റൊലോജിക്കൽ സാൽവേഷൻ മിത്ത്‌' വഴി, ദൈവവിശ്വാസം പോലെതന്നെ, കമ്മ്യൂണിസവും പണ്ഡിതരുടെയും പാമരരുടെയും ഇടയിൽ ഒരുപോലെ ആകർഷകമാവുകയായിരുന്നു. അതുകൊണ്ടുതന്നെ, സാദാ ദൈവവിശ്വാസികൾ ശാസ്ത്രീയ വിമർശനങ്ങളെ നേരിടുന്ന അതേ തീക്ഷ്ണത കമ്മ്യൂണിസത്തെ വിമർശിക്കുന്നവർ 'കമ്മ്യൂണിസ്റ്റ്‌ വിശ്വാസികളിൽ' നിന്നും നേരിടേണ്ടിവരും. ശാസ്ത്രമായാലും പ്രത്യയശാസ്ത്രമായാലും അതൊരു വിശ്വാസമായി മാറിക്കഴിഞ്ഞാൽ മനുഷ്യമനസ്സുകളിൽ നിന്നും പിഴുതെറിയുക ഒന്നുകിൽ സാദ്ധ്യമാവില്ല, അല്ലെങ്കിൽ അതിന്റെ എതിർവശം ബോദ്ധ്യമാക്കാനായി അങ്ങേയറ്റത്തെ ഊർജ്ജം ചിലവഴിക്കേണ്ടിവരും. സാദാ മതവിശ്വാസികളുമായി ഇതുവരെ നടന്ന എത്രയോ ചർച്ചകളുടെ പരിസമാപ്തികളിൽ കവിഞ്ഞ ഒരു തെളിവു് അതിനാവശ്യമില്ല. ഒരു വിശ്വാസിക്കു് അതുപോലും മനസ്സിലാക്കാൻ കഴിയുകയില്ല എന്നതു് ഇതിന്റെ മറ്റൊരു ദയനീയ വശം.അതുകൊണ്ടു്, മാർക്സിസം-ലെനിനിസം ഇന്നത്തെ ലോകത്തിൽ അപര്യാപ്തമാണെന്ന ഉത്തമബോദ്ധ്യം നിങ്ങൾക്കുണ്ടെങ്കിൽ – അതിനു് മതിയായ തെളിവുകൾ ആ പ്രത്യയശാസ്ത്രത്തിൽതന്നെ ഉണ്ടെന്നാണു് ഞാൻ മനസ്സിലാക്കിയിട്ടുള്ളതും – എന്തുകൊണ്ടു് ഞാൻ കമ്മ്യൂണിസത്തിന്റെ വിശ്വാസങ്ങളെ എതിർക്കാൻ മടിക്കുന്നു എന്നു് ചോദിക്കുകയല്ല, സ്വയം അതിന്റെ മൗലികമായ തത്വങ്ങളെ പഠിച്ചു് എതിർക്കുകയാണു് ചെയ്യേണ്ടതു്. ഇപ്പോഴേ എന്റെ സഹകരണം വാഗ്ദാനം ചെയ്യുന്നു, ഒപ്പം വിജയാശംസകളും.അതല്ല, അവനോ ഇവനോ എന്തോ എവിടെയോ പറഞ്ഞു എന്നതിനേപ്പറ്റി ഒരു 'ചർച്ച' ആണു് ഉദ്ദേശിക്കുന്നതെങ്കിൽ വായിക്കുക പഠിക്കുക മുതലായ ബുദ്ധിമുട്ടുകളുടെ ഒന്നും ആവശ്യമില്ല, വെറുതെ ഒരു ID എടുത്ത് 'മാർക്സിസത്തിന്റെ മയ്യത്തു്' എന്നോ മറ്റോ ഒരു തലക്കെട്ടുമായി ഒരു ബ്ലോഗ്‌ തുടങ്ങിയാൽ മതി. ഭൂമിമലയാളത്തിൽ മനുഷ്യവാസം ഉള്ളിടത്തോളം കാലം ചർച്ചയിൽ പങ്കെടുക്കാൻ ആളുണ്ടാവില്ല എന്ന ഭയം ഒരു കാരണവശാലും ആവശ്യമില്ല.

   
 37. നന്ദന

  Feb 2, 2010 at 13:59

  കമ്യൂണിസം വിശ്വാസമാണോ? അതൊരു യാഥാർത്യമല്ലേ? അതിൽ എന്തെങ്കിലും വിശ്വാസം ഉണ്ടോ? അതും മതവുമായി തട്ടിക്കാൻ കഴിയുമോ? മതത്തിൽ കണാത്ത, അനുഭവിച്ചറിയാത്ത, തെളിവുകൽ കാണിക്കൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതുപോലെ കമ്യൂണിസത്തിൽ എന്തെങ്കിലും ഉള്ളതായി അറിയില്ല! ഉണ്ടെങ്കിൽ വിശദീകരിക്കാമോ? രാഷ്ട്രീയമായ കാഴ്ചപ്പാടിൽ കമ്യൂണിസത്തിന്റെ ആളുകൽ ചില കുഴപ്പങ്ങൽ കാണിക്കുന്നതാകാം ഇങ്ങനെ പറയാൻ കാരണമെന്ന് വിശ്വസിക്കുന്നു.

   
 38. സി.കെ.ബാബു

  Feb 2, 2010 at 14:26

  നന്ദന,ഒരു കമന്റിലെ എതാനും വാക്യങ്ങളിൽ മറുപടി പറയാവുന്ന ഒരു വിഷയം അല്ല അതു്. അങ്ങനെ ചെയ്താൽ തെറ്റിദ്ധാരണകൾ കൂടുകയേ ഉള്ളു. അടിസ്ഥാനപരമായ ഒരു സമീപനത്തിലൂടെ വിശദമാക്കേണ്ട ഒരു വിഷയമായതിനാലാണു് കമ്മ്യൂണിസത്തിന്റെ ഒരു തീവ്ര വിമർശകനായ t.k.-യോടുതന്നെ അത്തരം ഒരു പരിശോധന ഞാൻ അഭ്യർത്ഥിച്ചതും. വാചകക്കസർത്തല്ല, വസ്തുനിഷ്ഠമായ ഒരു അപഗ്രഥനം ആണു് ലക്ഷ്യമാക്കുന്നതെങ്കിൽ ആ സിദ്ധാന്തത്തിന്റെ വേരുകളിലേക്കു് ഇറങ്ങിച്ചെല്ലണം. അപ്പോഴേ അതിലെ ശാസ്ത്രീയതയുടെയും വിശ്വാസത്തിന്റെയും അംശങ്ങളും അവയിലെ മേന്മകളും പരിമിതികളും പൊരുത്തക്കേടുകളുമൊക്കെ തിരിച്ചറിയാൻ കഴിയൂ. മാർക്സിസം ചിന്താലോകത്തിനു് നേടിക്കൊടുത്ത അതിപ്രധാനമായ വഴിത്തിരിവിനെ അവഗണിക്കാനോ വിലകുറച്ചു് കാണിക്കാനോ അല്ല ഇതു് പറയുന്നതു്.

   
 39. നന്ദന

  Feb 2, 2010 at 14:43

  നന്ദി ബാബു

   
 40. t.k. formerly known as thomman

  Feb 3, 2010 at 09:28

  ബാബു,താങ്കള്‍ അവസാനം പറഞ്ഞ കാര്യങ്ങളൊട് യോജിക്കാന്‍ വലിയ പ്രയാസമില്ലെന്നു തോന്നുന്നു. സമയം കിട്ടുമ്പോള്‍ മാര്‍ക്സിസത്തെ എന്തുകൊണ്ടാണ് ഞാന്‍ മതമെന്ന് വിളിക്കുന്നതിനെപ്പറ്റി വിശദമാക്കി പോസ്റ്റിടാം (ഇത് എന്റെ സ്വന്തം നിരീക്ഷണമൊന്നുമല്ല എന്നു പറഞ്ഞുകൊള്ളട്ടെ). എങ്കിലും, മറ്റുള്ളവര്‍ക്ക് കുഴപ്പമൊന്നുമുണ്ടാക്കാതെ സ്വന്തം വിശ്വാസങ്ങളുമായി ജീവിക്കുന്നവരെ വെറുതെ വിടുക എന്നു തന്നെയാണ് എന്റെ പക്ഷം. (വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെ) സമൂഹത്തിലെ ഉച്ഛനീചത്വങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ നിന്നാണോ മതങ്ങളുടെ നേരെയുള്ള താങ്കളുടെ നിരന്തര ആക്രമണത്തിനുള്ള ഊര്‍ജ്ജം ലഭിക്കുന്നതെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ്, "മാര്‍ക്സിസ"ത്തെ ഈ ചര്‍ച്ചയിലേക്ക് ഞാന്‍ വലിച്ചിഴച്ചത്. നന്ദന,മാര്‍ക്സിസ്റ്റ്/കമ്യൂണിസം ഒരു വിശ്വാസസംഹിതയാണ്. പ്രകൃതിവിരുദ്ധമായ ആ ആശയസംഹിത, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, ഖമര്‍ റൂഷ് തുടങ്ങിയ മാര്‍ക്സിസത്തിന്റെ political interpretation-കള്‍ സാമൂഹികപരിവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായപ്പോള്‍, ആധുനിക മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട താളുകളാണ് എഴുതി ചേര്‍ക്കപ്പെട്ടത്.വിശ്വാസങ്ങള്‍ എന്തൊക്കെ എന്ന് വിശദമാക്കാന്‍ നേരമില്ലെങ്കിലും ഒരു സാമ്പിള്‍ തരാം: പ്രൊളിറ്ററിയേറ്റ് (തൊഴിലാളി വര്‍ഗ്ഗം) എന്ന സാമൂഹിക-പ്രൊമിത്യൂസ് , വിപ്ലവത്തിലൂടെ, വ്യക്തിയുടെയും സമൂഹത്തിന്റെയും താല്പര്യങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ എക്കാലത്തേക്കുമായി തുടച്ചുനീക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു കടുത്ത വിശ്വാസം;അതുവഴി അദ്ദേഹം അടിത്തറയിട്ട തത്വചിന്തയുടെയും. (മധുസൂദനന്‍ നായരൂടെ നാറാണത്ത് ഭ്രാന്തന്‍ എന്ന കവിതയില്‍ അവസാനം പറയുന്നതുപോലെ ഏകദേശം) സമൂഹം ഒത്തൊരുമിച്ച് ഉണ്ടാക്കുന്ന നേട്ടങ്ങള്‍ക്കേ ആ വ്യവസ്ഥിതിയില്‍ അര്‍ഥമുള്ളൂ. അത്തരം നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ വ്യക്തികളോ സംസ്ക്കാരങ്ങളോ സാമൂഹികരീതികളോ ഒക്കെ ഇല്ലാതാവുന്നതും ഇല്ലാതാക്കുന്നതും ഒക്കെ ആ ചിന്താരീതി പ്രകാരം ശരിയാണ്. വ്യക്തികളുടെ ആവശ്യങ്ങള്‍ നോക്കാതെ, ഉല്‍‌പ്പാദനം ഉല്‍‌പ്പാദനത്തിനു വേണ്ടി മാത്രം (അതുവഴി ഉല്‍‌പ്പാദകരുടെ/തൊഴിലാളി വര്‍ഗ്ഗ-പ്രൊമിത്യൂസിന്റെ വൈദഗ്ദ്യം വര്‍ദ്ധിപ്പിക്കുക എന്ന് സാരം) എന്നുവരെ മാര്‍ക്സ് പറഞ്ഞുവച്ചിട്ടുണ്ട്. മാര്‍ക്സിസത്തെ ലെനിനും സ്റ്റാലിനുമൊക്കെ വളച്ചൊടിച്ചു എന്ന് പറയുന്ന apologist-ഇടതുപക്ഷക്കാര്‍ കാണാതെ പോകുന്ന കാര്യങ്ങളിലൊന്നാണ് മുകളില്‍ പറഞ്ഞത്. രാഷ്ട്റീയ കമ്യൂണിസത്തിന്റെ ഭീകരതയെ ന്യായീകരിക്കന്ന സൈദ്ധാന്തിക അടിത്തറ മാര്‍ക്സിസത്തില്‍ തന്നെ ഉണ്ട്.വിസ്തരിച്ചു പറയണമെങ്കില്‍ സമയവും സ്ഥലവും വേണം; അതുകൊണ്ട് നിറുത്തുന്നു. Further Reading-ല്‍ താല്പര്യമുണ്ടെങ്കില്‍ അറിയിക്കുക.

   
 41. സി.കെ.ബാബു

  Feb 3, 2010 at 11:21

  t.k.,"എങ്കിലും, മറ്റുള്ളവർക്കു് കുഴപ്പമൊന്നുമുണ്ടാക്കാതെ സ്വന്തം വിശ്വാസങ്ങളുമായി ജീവിക്കുന്നവരെ വെറുതെ വിടുക എന്നു് തന്നെയാണു് എന്റെ പക്ഷം."മുകളിൽ ഞാൻ K.P.S.-നു് കൊടുത്ത കമന്റ്‌ വായിച്ചില്ലേ? ഇല്ലെങ്കിൽ വായിക്കുക. എന്റെ മറുപടി അതിലുണ്ടു്."(വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെ) സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മാർക്സിയൻ കാഴ്ചപ്പാടിൽ നിന്നാണോ മതങ്ങളുടെ നേരെയുള്ള താങ്കളുടെ നിരന്തര ആക്രമണത്തിനുള്ള ഊർജ്ജം ലഭിക്കുന്നതെന്നു് എനിക്കു് തോന്നി. അതുകൊണ്ടാണു് മാർക്സിസത്തെ ഈ ചർച്ചയിലേക്കു് ഞാൻ വലിച്ചിഴച്ചതു്."വ്യക്തിസ്വാതന്ത്ര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യവും പെടും എന്നറിയാമല്ലോ. 'ഞാൻ അനുവദിക്കുന്നതു്' പറയാനോ ചെയ്യാനോ ഉള്ള 'നിന്റെ സ്വാതന്ത്ര്യം' അല്ല വ്യക്തിസ്വാതന്ത്ര്യം. മനുഷ്യനു് ചിന്തിക്കാനും പറയാനുമുള്ള 'അനുവാദം' വരുന്നതു് മതത്തിൽ നിന്നായാലും പാർട്ടിയിൽ നിന്നായാലും അതു് വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതിരിക്കലാണു്.വായിക്കുന്ന മതഗ്രന്ഥങ്ങളിൽ എന്റെ ദൃഷ്ടിയിൽ കാണുന്ന പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കാൻ മാർക്സിസത്തിന്റെയോ, 'കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിൽ' കാണുന്ന പൊരുത്തക്കേടുകൾ പറയാൻ മതങ്ങളുടെയോ സഹായം ആവശ്യമില്ല എന്നാണെന്റെ അനുഭവം.'തോന്നലുകളെ' സൂക്ഷിക്കുക! അതൊരു രോഗമായി മാറിക്കൂടെന്നില്ല. :)നന്ദനക്കു് കൊടുത്ത കമന്റിനുള്ള മറുപടി താത്പര്യമുണ്ടെങ്കിൽ നന്ദന തന്നെ പറയും. എങ്കിലും ഇത്രയും പറയുന്നു:നന്ദന ചോദിച്ച ചോദ്യങ്ങളുടെ എന്തു് മറുപടിയാണു് താങ്കളുടെ കമന്റിൽ ഉള്ളതു്? ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, ഖമർ റൂഷ്‌ തുടങ്ങിയ മാർക്സിസത്തിന്റെ political interpretation-കൾ! – എന്താണു് ഇപ്പറഞ്ഞ ഇസങ്ങളും ഇന്‍റര്‍പ്രെറ്റേഷനുകളും? അവ സാമൂഹികപരിവർത്തനങ്ങൾക്കു് പ്രചോദനമായെങ്കിൽ അതൊരു നല്ല കാര്യമല്ലേ? പിന്നെയെങ്ങനെ അതുവഴി മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട താളുകൾ എഴുതിച്ചേർക്കപ്പെട്ടു? എങ്കിൽ അതിന്റെ കാരണം മറ്റെവിടെയോ അല്ലേ തേടേണ്ടതു്? അതോ സാമൂഹികപരിവർത്തനം ഒരു തെറ്റാണോ? പോരെങ്കിൽ മാർക്സിസത്തെ ലെനിനും സ്റ്റാലിനുമൊക്കെ വളച്ചൊടിച്ചു എന്നു് apologist ഇടതുപക്ഷക്കാർ പറയുന്നു എന്നും! ഏതാണു് ശരി? ഏതാണു് തെറ്റു്? മാർക്സിസമോ, ലെനിനിസമോ, സ്റ്റാലിനിസമോ അതോ എല്ലാമോ?t.k.-ക്കു് മനസ്സിലാവുന്നുണ്ടെന്നു് കരുതുന്നു. ഇത്തരം 'വിശദീകരണങ്ങൾ' ഒരു പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചെന്നല്ല, ഏതൊരു വിഷയത്തെ സംബന്ധിച്ചുമുള്ള മനുഷ്യരുടെ സംശയങ്ങൾ തീർക്കാനല്ല, അവരെ വട്ടു് പിടിപ്പിക്കാനേ ഉപകരിക്കൂ. ഏതാണ്ടു് ഇതുപോലെയാണു് മലയാളിയുടെ മിക്കവാറും എല്ലാ ചർച്ചകളും. ഒറ്റവാക്കിൽ പറഞ്ഞാൽ: അന്തരീക്ഷമലിനീകരണം!

   
 42. നന്ദന

  Feb 3, 2010 at 12:52

  റ്റി കെ. മാര്‍ക്സിസ്റ്റ്/കമ്യൂണിസം ഒരു വിശ്വാസസംഹിത എന്ന് പറയാൻ എനിക്ക് കഴിയില്ല, വിശ്വസം എന്നാ‍ൽ സമ്പവിക്കാത്തതോ കാണാത്തതോ ആയ കാര്യങ്ങളേയാണ് ഞാൻ വിശ്വാസം എന്ന് പറഞ്ഞത്. ഉദാഹരണം ദൈവ വിശ്വസം പോലെ മാര്‍ക്സിസ്റ്റ്/കമ്യൂണിസം ഒരു വിശ്വാസമാണെങ്കിൽ അത് മനുഷ്യന്റെ ആത്മീയ തലങ്ങളോട് സംവദിക്കണം അങ്ങിനെ ഒരവസ്ഥ മാര്‍ക്സിസ്റ്റ്/കമ്യൂണിസത്തിനുണ്ടോ? യതാർഥ്യങ്ങളും വിശ്വാസങ്ങളും രണ്ടല്ലേ? ചരിത്രത്തിൽ ഇരുണ്ട് യുഗം എഴുതിചേർത്തത് മാര്‍ക്സിസ്റ്റ്/കമ്യൂണിസത്തിന്റെ കുഴപ്പമായിരുന്നോ? അതിനെ മതത്തിന്റെയും മുതലാളിത്തത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ട് കണ്ണില്ലാതെ എതിർത്തപ്പോളുണ്ടായ പരിണിത ഫലമായിരുന്നില്ലേ ഇരുണ്ട് യുഗം, എന്തായാലും ഒരു മനുഷ്യനെ തൊഴിലാളിയെ യാതാർഥ്യ ബോധത്തോടെ കാ‍ണുന്നത് മതത്തേക്കാളേറെ മാര്‍ക്സിസ്റ്റ്/കമ്യൂണിസമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. സാമൂഹിക-പ്രൊമിത്യൂസ് , വിപ്ലവത്തിലൂടെ, വ്യക്തിയുടെയും സമൂഹത്തിന്റെയും താല്പര്യങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കാ‍ം എന്നുള്ളത് ദൈവം യുണ്ട് എന്നുപറയുന്നത് പോലെ വിശ്വാസമായിരുന്നില്ല അത് ചെയ്ത് കണിച്ച/ കാണിക്കൻ പറ്റുന്ന യാതാർഥ്യമായിരുന്നു. ഇതാണ് ഞാൻ പറഞ്ഞത് യാതാർഥ്യവും വിശ്വാസവും രണ്ടാണെന്ന്.

   
 43. K.P.SUKUMARAN

  Feb 4, 2010 at 17:42

  മാര്‍ക്സിസം യാഥാര്‍ഥ്യമാണെന്ന് നന്ദന എന്ത് അര്‍ഥത്തിലാണ് പറയുന്നത്? മാര്‍ക്സ് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. അതൊക്കെ പുസ്തകരൂപത്തില്‍ ലോകഭാഷകളില്‍ വാങ്ങാന്‍ കിട്ടും. ആ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന എത്രയോ പേര്‍ ലോകത്തുണ്ട്. അത്രയല്ലെയുള്ളൂ. മൂലധനം എന്ന ഗ്രന്ഥവും പിന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകവും അതില്‍ വിശ്വസിക്കുന്ന കുറെ ആളുകളും ഗ്രൂപ്പുകളും. ഇത് പോലെ തന്നെയല്ലെ മതങ്ങളും? ഇതില്‍ യാഥാര്‍ഥ്യം എവിടെയാണുള്ളത്? മാര്‍ക്സ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല. മാനവരാശിക്ക് ഒരു സിദ്ധാന്തം നല്‍കുകയാണ് ചെയ്തത്. അതിപ്പോഴും ഇവിടെ പോറലില്ലാതെ നിലവിലുണ്ട്, പുസ്തകരൂപത്തില്‍. വേണമെങ്കില്‍ നാം മനുഷ്യര്‍ക്ക് മാര്‍ക്സ് വിഭാവനം ചെയ്ത പോലെ ഒരു ലോകം കെട്ടിപ്പടുക്കാം. ആരെങ്കിലും തയ്യാറുണ്ടോ? ഇല്ല. എന്നാല്‍ വിശ്വസിക്കാന്‍ കുറേ പേര്‍ ഇപ്പോഴുമുണ്ട്. ഇതാണ് എല്ലാ സിദ്ധാന്തങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഗതി. കുറെ വിശ്വാസികളും അവരെ വെച്ചു മുതലെടുപ്പ് നടത്തുന്ന എസ്റ്റാബ്ലിഷ്‌മെന്റ് മുതലാളിമാരും. ഒരു സിദ്ധാന്തവും യാഥാര്‍ഥ്യമാക്കാന്‍ പറ്റില്ല. യാഥാര്‍ഥ്യങ്ങളില്‍ നിന്ന് സിദ്ധാന്തം രൂപപ്പെടും,സിദ്ധാന്തങ്ങളില്‍ നിന്ന് യാഥാര്‍ഥ്യം രൂപപ്പെടില്ല. വിശ്വാസികള്‍ക്ക് തെറ്റ് പറ്റുന്നത് ഇവിടെയാണ്. പ്രാകൃതമനുഷ്യനില്‍ നിന്ന് ബോധപരമായും വൈജ്ഞാനികമായും ആധുനിക മനുഷ്യന്‍ വളര്‍ന്നപ്പോള്‍ ഇതേ വളര്‍ച്ച നിരന്തരം സംഭവിച്ച് അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന, ഉയര്‍ന്ന സാമൂഹ്യബോധം നിമിത്തം ഭരണകൂടം പോലും അപ്രസക്തമാക്കുന്ന ഒരു ലോകം നിലവില്‍ വരുമെന്ന് മാര്‍ക്സ് നിരീക്ഷിച്ചു. ജനങ്ങളാണ് ഇങ്ങനെയൊരു ലോകം കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം വിഭാവനം ചെയ്തത്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പിലാക്കുമെന്നല്ല. അത്തരമൊരു സമഷ്ടിബോധത്തിലേക്കാണോ ആധുനികമനുഷ്യര്‍ വളരുന്നത്? അല്ല. എനിക്ക് എത്ര കിട്ടിയാലും പോര എന്ന അപരിമിതമായ ഭോഗതൃഷ്ണയല്ല്ലെ ആധുനിക മനുഷ്യരെ ഭരിക്കുന്നത്? മാര്‍ക്സ് വിഭാവനം ചെയ്ത ലോകം കെട്ടിപ്പടുക്കാന്‍ എത്ര പേര്‍ തയ്യാറുണ്ട്? വിശ്വസിക്കുന്നവരും പ്രസംഗിക്കുന്നവരും യഥാര്‍ഥത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? സ്വന്തം കാര്യത്തിനല്ലാതെ സമൂഹത്തിന് വേണ്ടി അല്പം പോലും ത്യജിക്കാന്‍ ഇന്നത്തെ മനുഷ്യര്‍ തയ്യാറല്ല. നാളെ ആരെങ്കിലും തയ്യാറാവുമെന്ന് കരുതാമോ? ചൂഷണമാണ് സമൂഹത്തിലെ ഏറ്റവും വലിയ തിന്മയായി മാര്‍ക്സ് കണ്ടത്? ആ ചൂഷണം എങ്ങനെ ഒഴിവാക്കാനാകും? കമ്മ്യൂണിസ്റ്റ് വിശ്വാസികളെ ഭരണം ഏല്‍പ്പിച്ചാല്‍ അവര്‍ ചൂഷണം ഇല്ലാതാക്കി തരുമോ? അവര്‍ ചൂഷണം ചെയ്യില്ല എന്ന് ഉറപ്പാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സോവിയറ്റ് റഷ്യയില്‍ ഒരു സാദാ പാര്‍ട്ടി അംഗവും പൊളിറ്റ് ബ്യൂറോ മെംബറും തമ്മിലുള്ള അന്തരം എത്രയായിരുന്നു? സമത്വസുന്ദരലോകം എന്നത് ഒരു വിശ്വാസമല്ലാതെ അതാര് നടപ്പിലാക്കും? മുതലാളിത്ത സമൂഹം പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചാല്‍ രണ്ട് വര്‍ഗ്ഗങ്ങളേ ലോകത്ത് ഉണ്ടാവൂ എന്ന് മാര്‍ക്സ് നിരീക്ഷിച്ചു. എല്ലാ ഉല്പാദനോപകരണങ്ങളും സ്വന്തമാക്കിയ മുതലാളി വര്‍ഗ്ഗവും, അധ്വാനം വിറ്റ് ജീവിക്കുന്ന തൊഴിലാളി വര്‍ഗ്ഗവും. ഈ അവസ്ഥയില്‍ തൊഴിലാളി വര്‍ഗ്ഗം തങ്ങളെ അടിച്ചമര്‍ത്താന്‍ മുതലാളി വര്‍ഗ്ഗം ഉപയോഗിക്കുന്ന ഭരണകൂടത്തെ പിടിച്ചെടുക്കും. ശ്രദ്ധിക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുക്കുമെന്നല്ല തൊഴിലാളി വര്‍ഗ്ഗം ഒന്നടങ്കം പിടിച്ചെടുക്കും എന്നാണ് മാര്‍ക്സ് വിഭാവനം ചെയ്തത്. എന്നിട്ടോ, ആ നിലയില്‍ ലോകത്തെവിടെയെങ്കിലും അങ്ങനത്തെ ഒരു മുതലാളിത്ത സമൂഹം ഇന്നും ഉണ്ടായോ? നാളെ ഉണ്ടാവുമോ? റഷ്യയില്‍ അധികാരം പിടിച്ചെടുത്തത് തൊഴിലാളി വര്‍ഗ്ഗമല്ല,ലെനിന്റെ നേതൃത്വത്തില്‍ സുസംഘടിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. അന്ന് അവിടെ തൊഴിലാളി വര്‍ഗ്ഗം എന്ന് പറയാവുന്നവര്‍ ചുരുക്കമായിരുന്നു. ഒരു സിദ്ധാന്തം എന്നതിനപ്പുറം ഇതിലെവിടെയാണ് യാഥാര്‍ഥ്യം?

   
 44. K.P.SUKUMARAN

  Feb 4, 2010 at 17:43

  തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപ്പടയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് ലെനിന്‍ പറഞ്ഞത്? അങ്ങനെയൊരാശയം മാര്‍ക്സ് പറഞ്ഞിട്ടില്ല. ലെനിന് ആരാണ് ഈ അധികാരം കൊടുത്തിരുന്നത്? ഇല്ലാത്ത ഒരു തൊഴിലാളി വര്‍ഗ്ഗത്തിന് എങ്ങനെയാണ് മുന്നണിപ്പടയുണ്ടാവുക? തൊഴിലാളി വര്‍ഗ്ഗം ചെയ്യുമെന്ന് മാര്‍ക്സ് കരുതിയ ഒരു കാര്യം തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമായി രൂപം പ്രാപിക്കുന്നതിന് മുന്‍പേ ലെനിന്റെ പാര്‍ട്ടി റഷ്യയിലും മാവോവിന്റെ പാര്‍ട്ടി ചൈനയിലും ചെയ്തത് അധികാരം പിടിച്ചെടുക്കല്‍ മാത്രമായിരുന്നു. മാര്‍ക്സ് വിഭാവനം ചെയ്ത പോലെ വൈരുദ്ധ്യാധിഷ്ടിതചരിത്രവാദപ്രകാരം അവിടെയൊന്നും സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കാനാവശ്യമായ ബോധനിലവാരമുള്ള തൊഴിലാളി വര്‍ഗ്ഗം വളര്‍ന്ന് വന്നിട്ടില്ലായിരുന്നു. മുതലാളികള്‍ തൊഴിലാളികള്‍ എന്ന് കൃത്യമായി വിഭജിക്കാന്‍ തക്ക രീതിയില്‍ രണ്ട് വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ മാത്രം ഉള്ള സമൂഹം ലോകത്ത് ഇന്ന് വരെ നിലവില്‍ വന്നിട്ടില്ല. ഇനി വരാന്‍ സാധ്യതയുണ്ടോ? വെറും വിശ്വാസമല്ലാതെ ഇതില്‍ യാഥാര്‍ഥ്യം എവിടെയാണുള്ളത്? വെറുതെ വര്‍ഗ്ഗം,വര്‍ഗ്ഗസമരം, ബൂര്‍ഷ്വ എന്നൊക്കെ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യാമെന്നല്ലാതെ. ചുരുക്കത്തില്‍ മാര്‍ക്സ് ഗ്രന്ഥം എഴുതി വെച്ചു എന്നല്ലാതെ അതില്‍ പറയുന്ന കാര്യങ്ങള്‍ ലോകത്ത് എവിടെയും നടന്നില്ല, നടപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. നടന്നതും നടക്കുന്നതും നേരെ വിപരീതമായിട്ടാണ് കാണുന്നത്. ഇതിനിടയില്‍ ലോകത്ത് ചില രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണം വന്നു, കുറെ തകര്‍ന്നു. രണ്ടോ മൂന്നോ രാജ്യങ്ങളില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടെങ്കിലും മാര്‍ക്സ് പറഞ്ഞത് അവിടങ്ങളിലൊന്നും നടപ്പാവുന്നുമില്ല. ഇനി എവിടെയെങ്കിലും എന്നെങ്കിലും നടപ്പാവുമെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? കുറെ പേര്‍ വിശ്വസിച്ച് വിശ്വസിച്ച് , മാര്‍ക്സിയന്‍ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ജീവിച്ചും പ്രവര്‍ത്തിച്ചും വരുന്നുണ്ട്. ഇതല്ലേ യാഥാര്‍ഥ്യം? കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തോടോ , ആ വിശ്വാസത്തോടോ ആര്‍ക്കും എതിര്‍പ്പോ ഭയമോ ഇല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെയും ജനങ്ങള്‍ ഭയപ്പെടുന്നു. അത് അകാരണമായ ഭയമല്ല, സോവിയറ്റ് റഷ്യയിലും അതിന്റെ ഉപഗ്രഹരാജ്യങ്ങളിലും നടന്നതും ഇന്നും ചൈനയിലും മറ്റും നടക്കുന്നതുമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അറിയുന്നത് കൊണ്ടും ഇവിടെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേധാവിത്വമുള്ള പ്രദേശങ്ങളില്‍ അവരുടെ ശൈലി കാണുന്നത് കൊണ്ടുമാണ്. അത് കൊണ്ട് കമ്മ്യൂണിസം വെറുമൊരു വിശ്വാസവും അതില്‍ വിശ്വസിക്കുന്നവര്‍ വിശ്വാസികളും അവരുടെ പാര്‍ട്ടി മതസമാനമായ മറൊരു സംഘടന മാത്രവുമാണ്. മാര്‍ക്സ് വിഭാവനം ചെയ്ത പോലെ ലോകം മുന്നോട്ട് ചരിക്കുന്നില്ല, അത്കൊണ്ട് തന്നെ ഒരു കമ്മ്യൂണിസ്റ്റ് ലോകം വരാനും പോകുന്നില്ല. ഇതാണ് യാഥാര്‍ഥ്യം. ലോകം ആരുടെയും അനുവാദത്തിന് കാത്ത്നില്‍ക്കാതെ അതിന്റെ വഴിക്ക് മുന്നോട്ട് പോകും.

   
 45. സി.കെ.ബാബു

  Feb 4, 2010 at 18:10

  വേണ്ടത്ര സമയം ലഭിക്കുമ്പോൾ ഈ വിഷയത്തിൽ വിശദമായി ചിലതു് എഴുതണം എന്നാഗ്രഹിക്കുന്നതിനാൽ തത്കാലം ഞാൻ ചർച്ചയിൽ നിന്നും വിട്ടുനിൽക്കുന്നു.

   
 46. t.k. formerly known as thomman

  Feb 5, 2010 at 10:52

  ബാബു,താങ്കള്‍ക്ക് എന്ത് അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ബിഗ് ബാംഗിനെക്കുറിച്ചുമൊക്കെ എഴുതിക്കണ്ട ഒരാള്‍, മിഡില്‍ സ്കൂള്‍ സയന്‍സ് വിദ്യാഭ്യാസം മാത്രം വേണ്ട ഒരു കാര്യത്തില്‍ (മതഗ്രന്ഥങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കല്‍) അമിതശ്രദ്ധ കാണിക്കുന്നതുകണ്ട് ഞാന്‍ പ്രതികരിച്ചെന്നേയുള്ളൂ.മാനസിക രോഗം, അന്തരീക്ഷമലിനീകരണം എന്നൊക്കെ പറയുന്നത് താങ്കളുടെ സംസ്ക്കാരം. ആ നിലയിലേക്ക് എന്തായാലും താഴാന്‍ ഉദ്ദേശമില്ല. നന്ദനയ്ക്ക് ഞാന്‍ കൊടുത്ത മറുപടി അവര്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു. അതാണല്ലോ അവര്‍ അതിന്ന് മറുപടി എഴുതിയത്. മലയാളം ബ്ലോഗില്‍ പലരും broadcast mode-ല്‍ ആണ്; അതായത് അവര്‍ എഴുതി ബാക്കിയുള്ളവര്‍ക്ക് തങ്കളൂടെ "വിവരം" വിളമ്പുകയേയുള്ളൂ. മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് മിനക്കെടാറില്ല. ചര്‍ച്ച എന്നാല്‍ dialogue എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്; പ്രഭാഷണമല്ല.ഇസങ്ങളെപ്പറ്റി ഒരു ഗൂഗില്‍ സെര്‍ച്ചോ വിക്കിപീഡിയയില്‍ നോക്കിയാലോ വേണ്ടത്ര വിവരങ്ങള്‍ ലഭിക്കും. ഞാന്‍ അതൊക്കെ ഇവിടെ വിസ്തരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നുല്ല.സാമൂഹികപരിവർത്തനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത് സാമൂഹികപരിഷ്ക്കരണമല്ല. എല്ലാ വ്യത്യാസങ്ങളും നല്ലതിനായിക്കൊള്ളണമെന്നില്ലല്ലോ. താങ്കള്‍ക്ക് സംശയമുണ്ടെങ്കില്‍ റഷ്യയിലും ചൈനയിലും കംബോഡിയയിലുമൊക്കെ ആ വ്യത്യാസങ്ങള്‍കൊണ്ട് ജനങ്ങള്‍ എത്ര കഷ്ടത അനുഭവിച്ചു എന്ന് നോക്കുക. (താങ്കള്‍ ഒരു കടുത്ത മാര്‍ക്സിസ്റ്റ് മതവിശ്വാസി അല്ല എന്ന് കരുതിയാണ് ഇതൊക്കെ പറയുന്നത്; അവരോട് ഇതൊക്കെ പറഞ്ഞ് നേരം കളയുന്നതില്‍ യാതൊരു അര്‍ഥവുമില്ല.)നന്ദന,ലോകത്തെക്കുറിച്ച് വളരെ deterninistic ആയിട്ടുള്ള മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടുകളും അവയില്‍ അതിന്റെ അനുയായികള്‍ക്കുള്ള അന്ധമായ വിശ്വാസമുമാണ് മാര്‍ക്സിസത്തെ ഒരു മതമായി കാണാന്‍ പ്രേരിപ്പിക്കുന്നത്. മാര്‍ക്സിസത്തില്‍ ദൈവമില്ലല്ലോ എന്നൊക്കെ വാദിക്കാം. പക്ഷേ, ക്ര്യസ്ത്യന്‍ കാഴ്ചപ്പാടിലുള്ള ദൈവത്തില്‍ നിന്ന് വ്യത്യസ്തമായി, മനുഷ്യനെത്തന്നെ ദൈവമായി കാണുന്ന, പല മധ്യകാല യൂറോപ്യന്‍ കള്‍ട്ടുകളുടെയും സ്വഭാവമാണ് മാര്‍ക്സിസത്തിന്. പിന്നെ പുണ്യവാളന്മാര്‍ക്ക് കമ്യൂണിസത്തില്‍ കുറവൊന്നുമില്ലല്ലോ. കമ്യൂണിസം വളരെയധികം രാജ്യങ്ങളില്‍ പൂര്ണ്ണ അധികാരം ഏറ്റെടുത്തിട്ടുണ്ട്. എവിടെയെങ്കിലും അത് ജനങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ടോ? കുറഞ്ഞപക്ഷം ഒരു ഉദാഹരണമെങ്കിലും തരിക.കെ.പി.എസ്.മാര്‍ക്സിസ്റ്റ് ജാര്‍ഗണ്‍ ഉപയോഗിക്കാതെ കാര്യങ്ങള്‍ വ്യക്തമാക്കിയതു കൊള്ളാം. നമ്മുടെ ഇടതു ബുജികള്‍ ഏട്ടിലെ പുല്ലുമാത്രം തിന്നാതെ എന്നെങ്കിലും സ്വന്തം ബുദ്ധി ഉപയോഗിച്ചെങ്കില്‍ എന്ന് ഞാന്‍ ആശിക്കാറുണ്ട്.

   
 47. സി.കെ.ബാബു

  Feb 5, 2010 at 11:38

  t.k.formerly known as thomman,സാംസ്കാരികമായി വളരെ താഴെ കഴിയുന്ന എന്നെപ്പോലുള്ളവരുടെ നിലയിലേക്ക് അധഃപതിക്കാതിരിക്കാന്‍ തീരുമാനിച്ചത് നല്ലകാര്യം. ഈ തീരുമാനം ഭാവിയില്‍ മറക്കാതിരുന്നാല്‍ മതി. വിശ്വാസികളുമായി ഒരു ചര്‍ച്ച ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ള എന്‍റെ ബ്ലോഗിലേക്ക് ഞാന്‍ ക്ഷണിച്ചിട്ടല്ലല്ലോ വീണ്ടും വന്നത് എന്നൊരാശ്വാസം എനിക്കുമുണ്ട്. അല്ലെങ്കില്‍ എന്തായിരുന്നേനെ ഉന്നതനായ ഒരു സ്വര്‍ഗ്ഗവാസിയെ മലിനമാക്കിയതിന്റെ പേരില്‍ എന്‍റെ കുറ്റബോധം?

   
 48. SMASH

  Feb 8, 2010 at 12:12

  CKKPSTKand all…ഈ വിഷയത്തിലെങ്കിലും പരസ്പരം തെറിവിളികളില്ലാത്ത ഒരു വിജ്ഞാനപ്രദമായ ചര്‍ച്ച/പോസ്റ്റ് പ്രതീക്ഷിക്കുന്നു

   
 49. jokrebel

  Feb 8, 2010 at 17:29

  കെ പി സുകുമാരന്റെ ബ്ലോഗില്‍ വന്ന കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും എന്ന പോസ്റ്റിനു ഞാന്‍ അവിടെ നല്‍കിയ മറുപടി ഇവിടെയും പോസ്റ്റ് ചെയ്യുന്നു: ജീവിതത്തിലെ ആദ്യത്തെ കമന്റ്‌ ആണ് തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക ……..അഞ്ജനമെന്നതു ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന് പറഞ്ഞ സര്‍വജ്ഞ്ന്റെ ഭാവതിലല്ല പ്രത്യയശാശ്ത്രങ്ങളെ വിലയിരുത്തേണ്ടത് . കമ്മ്യുണിസ്റ്റ് ആശയഗതികളെ കുറിച്ച് മകാര മാധ്യമങ്ങള്‍ പകര്‍ന്നു തന്ന വികല ധാരണകള്‍ വെച്ച് അബദ്ധങ്ങള്‍ എഴുന്നെള്ളിക്കുന്നതിനു മുന്പ് കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റോ എങ്കിലും വായിച്ചു നോക്കാമായിരുന്നു……….ആ പുസ്തകത്തിന്റെ പേര് മാനിഫെസ്റോ ഓഫ് ദി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നാണ് . മാര്‍ക്സും എങ്ങല്സും ചേര്‍ന്ന് എഴുതിയ പ്രസ്തുത ഗ്രന്ഥം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്‌കാര്‍ ചുമതലപ്പെടുത്തിയ പ്രകാരം തയ്യാറാക്കപ്പെട്ട പാര്‍ട്ടിയുടെ നയപ്രഖ്യാപന രേഖയാണ് . മാര്‍ക്സും എങ്ങല്സും ഒരു സിദ്ധാന്തം മുന്നോട്ടു വെക്കുകയല്ല ചെയ്തത് മറിച് അവര്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളത് ഇതുവരെയുള്ള തത്വ ചിന്തകന്മാര്‍ ലോകത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്തത് നമുക്ക് അതിനെ മാറ്റിമറിക്കേണ്ടതുണ്ട് എന്നാണ് . അതിനുള്ള ഒരു പ്രവര്‍ത്തന മാര്‍ഗനിര്‍ദേശമാണ് മാനിഫെസ്റോ .എവിടെ എപ്പോഴായാലും ശരി ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള സാഹചര്യങ്ങളെയും ചരിത്ര വസ്തുതകളെയും ആശ്രയിച്ചിരിക്കും. മത ഗ്രന്ഥങ്ങള്‍ പോലെ മാറ്റമില്ലാത്തതും ആര്‍ക്കും മാറ്റാന്‍ അധികാരമില്ലതതുമായ ആത്യന്തികമായ വെളിപാടല്ല . അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നവീകരിക്കപെടെണ്ടാതാണ് കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ , അതുകൊണ്ട് തന്നെ ലെനിന്‍ മാവോ ഹോചിമിന്‍ ചെ തുടങ്ങി അസംഖ്യം വിപ്ലവകാരികള്‍ തങ്ങളുടെ പ്രദേശത്തിന്റെയും കാലഘട്ടത്തിന്റെയും സവിശേഷ സാഹചര്യങ്ങള്‍ വിലയിരുത്തി കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാശ്ത്രത്തെ സംപുഷ്ടമാക്കുകയുണ്ടായി.റഷ്യയില്‍ വിപ്ലവം നടക്കാനുള്ള സാധ്യത മാര്‍ക്സും എങ്ങല്സും തന്നെ 1882 ഇല്‍ റഷ്യന്‍ പതിപ്പിനുള്ള മുഖവുരയില്‍ സൂചിപ്പിചിട്ടുള്ളതാണ്.ജനങ്ങള്‍ പുതിയൊരു ലോകം കെട്ടിപ്പടുക്കുമെന്നല്ല മാര്‍ക്സ് പറഞ്ഞിട്ടുള്ളത് മറിച് തൊഴിലാളി വര്‍ഗത്തെ ഭരണാധികാരി വര്‍ഗ്ഗത്തിന്റെ നിലയിലേക്ക് ഉയര്തനമെന്നും അവരുടെ നേതൃ ത്വത്തില്‍ നടക്കുന്ന പരിഷ്കരനങ്ങളിലൂടെ വര്‍ഗ വ്യത്യാസമില്ലാത്ത ഒരു ലോകം കേട്ടിപടുക്കനമെന്നാണ്. അത്തരം ഒരു സമഷ്ടി ബോധത്തിലേക്ക്‌ സമൂഹം വളരുന്നത്‌ ജീവിതത്തിലും സാമൂഹ്യ ബന്ധങ്ങളിലും സാമാന്യ ജീവിതത്തിലും ഉണ്ടാകുന്ന മാറ്റ തോടെയാണ്‌ . ഓരോ കാലഘട്ടത്തിലെയും ഭരിക്കുന്ന ആശയങ്ങള്‍ അതൊക്കെ ഭരണാധികാരി വര്‍ഗ്ഗത്തിന്റെ ആശയങ്ങളാണ് . എല്ലാ സമൂഹത്തിന്റെ യും അടിസ്ഥാന കാഴ്ചപ്പാട് ഭരണവര്‍ഗത്തിന്റെ കാഴ്ചപ്പാടാണ്. എത്ര കിട്ടിയാലും പോര എന്നാ ഭോഗതൃശ്നയക്ക്‌ കാരണം നിലനില്‍ക്കുന്ന വ്യവസ്ഥിതിയാണ് . ഈ വ്യവസ്ഥയുടെ അന്ത്യത്തോടെ ആ മൂല്യ ബോധം മാറും.മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ രണ്ടു വര്‍ഗങ്ങള്‍ മാത്രമായി മാറുന്ന അവസ്ഥ തിരിച്ചറിയാന്‍ ഇന്നത്തെ സമൂഹത്തിലേക്കു ഇറങ്ങി നോക്കിയാല്‍ മതി. പഴയ കര്‍ഷകരും കൈ തൊഴില്കാരും തുടങ്ങി ഓരോ ജന വിഭാഗവും സ്വന്തം അധ്വാനം വില്‍ക്കുന്ന തൊഴിലാളികളായി മാറുന്നത് കണ്ണ് തുറന്നു നോക്കിയാല്‍ കാണാന്‍ കഴിയും .തൊഴിലാളി വര്‍ഗ്ഗവും കര്‍ഷകനും ദരിദ്ര കര്‍ഷക തൊഴിലാളികളും അടങ്ങിയ സഖ്യമാണ് റഷ്യയിലും ചൈനയിലും അധികാരം പിടിച്ചെടുത്തത്. അത് കമ്മ്യൂണിസ്റ്റ്‌ ആശയഗതിക്ക് അനുസരിച്ചനുതനും . ഭരണപരമായ പാളിച്ചകള്‍ കാരണം ഇത്തരം ഭരണ സംവിധാനങ്ങള്‍ തകര്‍ന്നത് കമ്മ്യൂണിസ്റ്റ്‌ ആശയത്തിന്റെ അന്ത്യവുമല്ല.ഇനി അവസാനമായി എതിര്‍പ്പിന്റെ കാര്യം, കമ്മ്യൂണിസ്റ്റ്‌ ആശയത്തോട് അതിന്റെ ആവിര്‍ഭാവ കാലം മുതല്‍ എതിര്‍പ്പും ആരംഭിച്ചിരുന്നു . അത് സമുദായ സാമ്പത്തിക ക്രമത്തെ തകര്‍ക്കുമെന്ന ഫ്യുടല്‍ മുതളിത ഭീതിയില്‍ നിന്നും ഉണ്ടായതാണ്. ലോകത്ത് ഏറ്റവും മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയിട്ടുള്ള മതങ്ങളോടും (ഉദാ : ഇന്ത്യയിലെ ജാതി വ്യവസ്ഥ,യുറോപ്പിലെ മത പീഡനങ്ങള്‍ ) സിഖുകാരെ കൂട്ടകൊല ചെയ്ത കോണ്‍ഗ്രെസ്സുകരോടും മുസ്ലിങ്ങളെ കൂട്ടകൊല ചെയ്ത ബി ജെ പിയോടും തൊഴിലാളികളെ പട്ടിണിക്കിടുകയും കൂട്ടകൊലകള്‍ നടത്തുകയും ചെയ്ത മുതലാളിതതോടും ഇല്ലാത്ത വിരോധം കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയോട് തോന്നുന്നത് മുതലാളിത വ്യവസ്ഥയോടുള്ള ആരാധനാ കൊണ്ട് മാത്രമാണ്.മാര്‍ക്സ് വിഭാവനം ചെയ്ത പ്രകാരം ലോകം ഇടത്തോട്ട് പോകുന്നത് തിരിച്ചറിയാന്‍ മാനിഫെസ്റോ ഒരിക്കല്‍ കൂടി വായിച്ചാല്‍ കഴിയും.ലോകം ഇടത്തോട്ട് പോകും മുതലാളിത്തം തകരുകയും ചെയ്യും. അതിനു ആരുടെയും അനുവാദം ആവശ്യമില്ല . പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുന്ന മുതലാളിത്തത്തെ ആര്‍കും രക്ഷിക്കാന്‍ കഴിയുകയില്ല.

   
 
%d bloggers like this: