RSS

ബഹുദൈവവിശ്വാസത്തിന്റെ പ്രയോജനം

13 Apr
(By Friedrich Nietzsche – ഒരു സ്വതന്ത്രപരിഭാഷ)
ഒരു വ്യക്തി അവന്റെ സ്വന്തം ആദര്ശങ്ങള്‍ പടുത്തുയർത്തുകയും അതിൽനിന്നും തന്റെ നിയമവും, തന്റെ സന്തോഷങ്ങളും, തന്റെ അവകാശങ്ങളും രൂപപ്പെടുത്തുകയും ചെയ്യുക – അതു് മിക്കവാറും ഇതുവരെ മനുഷ്യർക്കു് സംഭവിക്കാവുന്നതിൽ വച്ചു് ഏറ്റവും വലിയ വഴിപിഴക്കലും വിഗ്രഹാരാധനതന്നെയുമായി പരിഗണിക്കപ്പെട്ടിരുന്നു; അത്തരമൊരു നടപടിക്കു് ധൈര്യപ്പെട്ട ചുരുക്കം ചിലർക്കു് അവരോടുതന്നെ വാസ്തവത്തിൽ ഒരു ക്ഷമാപണം ആവശ്യമാണെന്നു് തോന്നിയിരുന്നു. സധാരണഗതിയിൽ ആ ക്ഷമാപണം ഇങ്ങനെയായിരുന്നു: “ഞാനല്ല! ഞാനല്ല! എന്നിൽക്കൂടി ഒരു ദൈവം!”ദൈവങ്ങളെ സൃഷ്ടിക്കുന്ന അത്ഭുതകരമായ കലയുടെയും കഴിവിന്റെയും ആസക്തിക്കു് വിമുക്തി നേടാൻ കഴിഞ്ഞ മാധ്യമം – ബഹുദൈവവിശ്വാസം (polytheism)- വഴി ഈ ആസക്തി ശുദ്ധീകരിക്കപ്പെട്ടു, പൂർത്തീകരിക്കപ്പെട്ടു, വിശിഷ്ടമാക്കപ്പെട്ടു: അതേസമയം, ആദ്യകാലങ്ങളിൽ അതു് അധമവും വിരൂപവുമായ, ദുർവ്വാശിയും അനുസരണമില്ലായ്മയും അസൂയയുമായി ബന്ധമുള്ള ഒന്നായിരുന്നു. സ്വന്തം ആദര്‍ശങ്ങളോടുള്ള ആസക്തിയുടെ ശത്രു ആയിരിക്കുക: അതായിരുന്നു അക്കാലത്തു് എല്ലാ ആചാരങ്ങളുടെയും നിയമം. അന്നു് ഒരു മാനദണ്ഡമേ (norm) ഉണ്ടായിരുന്നുള്ളു: “മനുഷ്യൻ” – ഒരോ ജനവിഭാഗവും ആദ്യത്തേതും അവസാനത്തേതുമായ ഈ മാനദണ്ഡം അവർക്കുള്ളതായി വിശ്വസിച്ചു.

പക്ഷേ, തങ്ങൾക്കു് ഉപരിയായും ബാഹ്യമായും, വിദൂരമായ ഒരു ഉന്നതലോകത്തിൽ അനേകമാനദണ്ഡങ്ങൾ കണ്ടെത്തുക എന്നതു് അനുവദനീയമായിരുന്നു: ഒരു ദൈവം മറ്റൊരു ദൈവത്തിന്റെ നിഷേധിക്കലോ നിന്ദിക്കലോ ആയിരുന്നില്ല! വ്യക്തി എന്ന ആഡംബരം ആദ്യമായി അവിടെ അനുവദിക്കപ്പെട്ടു, വ്യക്തിയുടെ അവകാശങ്ങൾ ആദ്യമായി ബഹുമാനിക്കപ്പെട്ടു. എല്ലാത്തരം ദൈവങ്ങളുടെയും, വീരപുരുഷന്മാരുടെയും, അതിമാനുഷരുടെയും, അതുപോലെ, പാര്‍ശ്വ-, അധമമനുഷ്യരുടെയും, വാമനന്മാരുടെയും, യക്ഷികളുടെയും, മൃഗമനുഷ്യസങ്കരജീവികളുടെയും, വനദേവതകളുടെയും, ഭൂതങ്ങളുടെയും, പിശാചുക്കളുടെയും കണ്ടെത്തൽ വ്യക്തിയുടെ അഹംഭാവത്തിന്റെയും ആധിപത്യപ്രവണതയുടെയും നീതീകരണത്തിനു് വേണ്ടിയുള്ള അമൂല്യമായ പ്രാഥമികപരിശീലനമായിരുന്നു: ദൈവത്തിനു് മറ്റു് ദൈവങ്ങളുടെ നേരെ അനുവദിച്ചു് കൊടുക്കപ്പെട്ട അതേ സ്വാതന്ത്ര്യം അവസാനം നിയമങ്ങൾക്കും ആചാരങ്ങൾക്കും അയൽക്കാർക്കുമെതിരെ മനുഷ്യൻ തനിക്കുതന്നെ അനുവദിച്ചുകൊടുത്തു.

ഇതിനു് വിപരീതമായി, ഒരു നോര്‍മല്‍ മനുഷ്യൻ എന്ന സിദ്ധാന്തത്തിന്റെ കർക്കശപരിണതഫലമായ ഏകദൈവവിശ്വാസം (monotheism) – അഥവാ, തന്നെക്കൂടാതെയുള്ള ദൈവങ്ങളെല്ലാം കപടരായ നുണയൻദൈവങ്ങൾ മാത്രമായ ഒരു നോര്‍മല്‍ ദൈവത്തിലുള്ള വിശ്വാസം – അതു് ഒരുപക്ഷേ ഇന്നുവരെയുള്ള മാനവരാശിയുടെ ഏറ്റവും വലിയ അപകടമായിരുന്നു: അതായതു്, ഒരു നോര്‍മല്‍ മൃഗത്തിലും സ്വന്തവര്‍ഗ്ഗാദര്‍ശത്തിലും വിശ്വസിക്കുകയും, ആചാരങ്ങളുടെ ആചാരക്രമം (morality of mores) രക്തത്തിലേക്കും മാംസത്തിലേക്കും അന്തിമമായി ഏറ്റെടുക്കുകയും ചെയ്ത മിക്കവാറും എല്ലാ മൃഗവംശങ്ങളും, നമുക്കു് കാണാൻ കഴിയുന്നിടത്തോളം, പണ്ടേ എത്തിച്ചേർന്നതുപോലെയുള്ള ഒരു അകാലനിശ്ചലത്വം (premature stagnation) മനുഷ്യവംശത്തെയും ഭീഷണിപ്പെടുത്തി; ബഹുദൈവവിശ്വാസത്തിൽ മനുഷ്യരുടെ സ്വതന്ത്രബുദ്ധിയും ബഹുമുഖബുദ്ധിയും അവയുടെ പ്രാഥമികരൂപത്തിൽ ഉടലെടുത്തു: മനുഷ്യർക്കു് പുതിയതും സ്വന്തവുമായ, കൂടുതൽ പുതിയതും കൂടുതൽ സ്വന്തവുമായ ദൃഷ്ടികൾ വീണ്ടും വീണ്ടും രൂപപ്പെടുത്തുന്നതിനുള്ള ശക്തി: അങ്ങനെ, എല്ലാ മൃഗങ്ങളുടെയും ഇടയിൽ മനുഷ്യർക്കു് മാത്രമായി നിത്യമായ ചക്രവാളങ്ങളും പരിപ്രേക്ഷ്യങ്ങളും ഇല്ലാത്ത വിധം.

 
21 Comments

Posted by on Apr 13, 2009 in ഫിലോസഫി, മതം

 

Tags: , ,

21 responses to “ബഹുദൈവവിശ്വാസത്തിന്റെ പ്രയോജനം

  1. അനില്‍@ബ്ലോഗ്

    Apr 13, 2009 at 17:14

    അവസാന വരികള്‍ ഒന്നും മനസ്സിലായില്ല.
    🙂
    വീണ്ടും വായിക്കാം.

     
  2. പ്രിയ ഉണ്ണികൃഷ്ണന്‍

    Apr 13, 2009 at 17:28

    ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും കുഴപ്പമാണെന്നാണോ? രണ്ടിനും കുറവുകളാണല്ലോ കൂടുതല്‍ 🙂

     
  3. സി. കെ. ബാബു

    Apr 13, 2009 at 18:32

    അനിൽബ്ലോഗ്‌,
    ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യനു് മാത്രമായി ഒരു perspective ഇല്ലാത്തവിധം ബഹുദൈവവിശ്വാസത്തിൽ അവന്റെ ദൃഷ്ടികൾ വിപുലീകരിക്കപ്പെടുന്നതിനെപ്പറ്റിയാണു് ഇവിടെ പരാമര്‍ശിക്കപ്പെടുന്നതു്.

    പ്രിയ,
    “ബഹുദൈവവിശ്വാസം വഴി (ദൈവങ്ങളെ സൃഷ്ടിക്കുന്ന അത്ഭുതകരമായ കലയുടെയും കഴിവിന്റെയും)ആസക്തി ശുദ്ധീകരിക്കപ്പെട്ടു, പൂർത്തീകരിക്കപ്പെട്ടു, വിശിഷ്ടമാക്കപ്പെട്ടു. … ഒരു ദൈവം മറ്റൊരു ദൈവത്തിന്റെ നിഷേധിക്കലോ നിന്ദിക്കലോ ആയിരുന്നില്ല! … വ്യക്തിയുടെ അവകാശങ്ങൾ ആദ്യമായി ബഹുമാനിക്കപ്പെട്ടു. …”

    “ഇതിനു് വിപരീതമായി, … ഏകദൈവവിശ്വാസം … ഇന്നുവരെയുള്ള മാനവരാശിയുടെ ഏറ്റവും വലിയ അപകടമായിരുന്നു.”

    ഈ രണ്ടു് ഭാഗങ്ങൾ വായിക്കുമ്പോൾ എന്താണു് തോന്നുന്നതു്? ഏതാണു് ഭേദം?

    “എല്ലാത്തരം ദൈവങ്ങളുടെയും, വീരപുരുഷന്മാരുടെയും, അതിമാനുഷരുടെയും, അതുപോലെ, പാര്‍ശ്വ-, അധമമനുഷ്യരുടെയും, വാമനന്മാരുടെയും, യക്ഷികളുടെയും, മൃഗമനുഷ്യസങ്കരജീവികളുടെയും, … കണ്ടെത്തൽ വ്യക്തിയുടെ അഹംഭാവത്തിന്റെയും ആധിപത്യപ്രവണതയുടെയും നീതീകരണത്തിനു് വേണ്ടിയുള്ള അമൂല്യമായ പ്രാഥമികപരിശീലനമായിരുന്നു.”

    ഗ്രീക്ക്‌ മിത്തോളജിയിലെ ദൈവങ്ങളും പിശാചുക്കളുമൊക്കെയാണു് ഇവിടെ സൂചിപ്പിക്കപ്പെടുന്നതു്.

    അതുപോലെ, ഇവിടെ ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും തമ്മിൽ താരതമ്യം ചെയ്യുക മാത്രമാണു്. ദൈവവിശ്വാസത്തെ അതിൽത്തന്നെ അപഗ്രഥനം ചെയ്യുകയല്ല.

     
  4. BS Madai

    Apr 13, 2009 at 22:30

    ബാബു സാര്‍,
    ബഹുദൈവ concept-നെക്കുറിച്ച് ഒരു ചിന്ന ഡൌട്ട്. അബദ്ധമാണെങ്കില്‍ ഞാന്‍ ഓടി! ബഹുദൈവ വിശ്വാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു മതത്തില്‍ നിന്നുകൊണ്ട് മറ്റൊരു മതത്തിന്റെ ദൈവത്തെ അംഗീകരിക്കുന്നതിനോ ആരാധിക്കുന്നതിനോ, അല്ലെങ്കില്‍ ഒരു മതത്തിനുള്ളില്‍ നിന്നു തന്നെ ഒന്നിലധികം ദൈവാരാധനക്കുള്ള (ഉദാ: ഹിന്ദു മതം) സ്വാതന്ത്ര്യമോ? അതോ ഇതു രണ്ടും ഈ നിര്‍വചനത്തില്‍ വരുമോ?

    ഓ.ടോ.: മാഷെ Wish you a very happy Vishu

     
  5. ചാണക്യന്‍

    Apr 13, 2009 at 23:15

    മാഷെ വായിക്കുന്നുണ്ട്….

     
  6. പാമരന്‍

    Apr 14, 2009 at 05:13

    മാഷെ, ഞാനും വായിക്കുന്നുണ്ട്‌.. നിര്‍ത്തിക്കളയല്ലേ..

    വിഷു ആശംസകള്‍..

     
  7. ബിനോയ്

    Apr 14, 2009 at 07:04

    “..ദൈവത്തിനു് മറ്റു് ദൈവങ്ങളുടെ നേരെ അനുവദിച്ചു് കൊടുക്കപ്പെട്ട അതേ സ്വാതന്ത്ര്യം അവസാനം നിയമങ്ങൾക്കും ആചാരങ്ങൾക്കും അയല്‍‌ക്കാര്‍ക്കുമെതിരെ മനുഷ്യൻ തനിക്കുതന്നെ അനുവദിച്ചുകൊടുത്തു..”

    അതെ, അതു തന്നെയാണ് ബഹുദൈവ വിശ്വാസത്തിന്റെ ഒരു സൗകര്യം അല്ലേ?

    ബാബുമാഷേ ചില വാചകങ്ങളുടെ നീളം അല്പം കുറച്ചിരുന്നങ്കില്‍…

    കുറച്ചിരുന്നങ്കില്‍??

    അല്ല, കുറച്ചിരുന്നങ്കില്‍.. അതുകൊണ്ടാണോ മനസ്സിലാകാത്തത് എന്നു മനസ്സിലാകുമായിരുന്നു 🙂

     
  8. സി. കെ. ബാബു

    Apr 14, 2009 at 09:13

    BS Madai,
    ബഹുദൈവവിശ്വാസം എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു് ഇംഗ്ലീഷിലെ polytheism ആണു്. ഒന്നിൽ കൂടുതൽ ദൈവങ്ങളിൽ വിശ്വസിക്കുന്നതോ ആരാധിക്കുന്നതോ ആയ അവസ്ഥ. ഉദാഹരണങ്ങൾ: പുരാതന ഗ്രീക്ക്‌ ദൈവങ്ങളും അവരിലെ വിശ്വാസവും, ഹിന്ദുമതത്തിൽ കാണുന്ന വിവിധദൈവത്വങ്ങളിലെ വിശ്വാസം. ഇതിനു് വിപരീതമാണു് monotheism എന്ന ഏകദൈവവിശ്വാസം. ഉദാഹരണങ്ങൾ യഹൂദമതം, ഇസ്ലാം, ക്രിസ്തുമതം.

    എന്നിരുന്നാലും, ബഹുദൈവവിശ്വാസത്തിൽ “ഉന്നതനായ” ഒരു ഏകദൈവസങ്കൽപവും, അതുപോലെതന്നെ ഏകദൈവവിശ്വാസത്തിൽ “താഴ്‌ന്ന” ദൈവത്വങ്ങളിൽ ഉള്ള വിശ്വാസവും കാണപ്പെടാറുണ്ടു്.

    അതേസമയം, ബുദ്ധമതത്തിൽ ഉന്നതമായ ഒരു ലക്ഷ്യമോ, അവസ്ഥയോ, രക്ഷകനോ ഒക്കെ ദൈവമായി പരിഗണിക്കപ്പെടുന്ന രീതിയാണു് നിലവിലിരിക്കുന്നതു്.

    ചാണക്യൻ, പാമരൻ,
    നന്ദി.

    ബിനോയ്‌,
    ഇതൊരു “സ്വതന്ത്രപരിഭാഷ” ആണെങ്കിലും മൂലകൃതിയോടു് കഴിവതും നീതി പുലർത്താൻ ഞാൻ ബാദ്ധ്യസ്ഥനാണു്. മനസ്സിലാകാനുള്ള എളുപ്പത്തിനു് സാധിക്കുന്നിടത്തു് വാചകങ്ങളുടെ നീളം വെട്ടിച്ചുരുക്കാറുണ്ടെന്നല്ലാതെ ഞാനായിട്ടു് നീളം കൂട്ടാറില്ല.

    വ്യക്തിത്വത്തിനു് സ്വയം അനുവദിക്കാൻ കഴിയുന്ന സ്വതന്ത്ര്യം പോലെതന്നെ ബഹുദൈവവിശ്വാസത്തിൽ സഹിഷ്ണുതയും സാദ്ധ്യമാണു്. സഹിഷ്ണുത പ്രകടിപ്പിക്കുന്നതു് അസഹിഷ്ണുക്കളുടെ നേരെയാവുമ്പോൾ ചൂഷണസാദ്ധ്യത കൂടുമെന്ന ഒരു സാമൂഹികപ്രശ്നം അതിലുണ്ടെങ്കിലും. വെട്ടാൻ വരുന്ന പോത്തിനു് diplomacy മനസ്സിലാവണമെന്നില്ല എന്നു് ചുരുക്കം. 🙂

    എല്ലാവർക്കും വിഷു ആശംസകൾ!

     
  9. - സാഗര്‍ : Sagar -

    Apr 14, 2009 at 10:19

    monotheism എന്ന ഏകദൈവവിശ്വാസം. ഉദാഹരണങ്ങൾ യഹൂദമതം, ഇസ്ലാം, ക്രിസ്തുമതം.

    ക്രിസ്തുമതം ?????

    യഹോവ…. ആണോ ആ ദൈവം?

    അപ്പൊ യേശു ആരാ? ദൈവപുത്രന്‍…

    അപ്പൊ യേശു ദൈവമാണോ ? അതെ

    അപ്പൊ 2 ദൈവങ്ങളായില്ലേ ?
    .

    അപ്പൊ യേശു ദൈവമാണോ ? അല്ലാ..
    പിന്നെന്തിനാ യേശുവിനൊട് പ്രാര്‍ത്ഥിക്കുന്നത്..

    (ആകെ കണ്‍ഫൂസനായല്ലോ……)

     
  10. സി. കെ. ബാബു

    Apr 14, 2009 at 10:28

    സാഗർ,

    “അതുപോലെതന്നെ ഏകദൈവവിശ്വാസത്തിൽ “താഴ്‌ന്ന” ദൈവത്വങ്ങളിൽ ഉള്ള വിശ്വാസവും കാണപ്പെടാറുണ്ടു്.”

    മുകളിലെ കമന്റിലെ ഈ വാചകം കണ്ടിരുന്നില്ലേ?

     
  11. കാവലാന്‍

    Apr 14, 2009 at 10:54

    “ദൈവത്തിനു് മറ്റു് ദൈവങ്ങളുടെ നേരെ അനുവദിച്ചു് കൊടുക്കപ്പെട്ട അതേ സ്വാതന്ത്ര്യം അവസാനം നിയമങ്ങൾക്കും ആചാരങ്ങൾക്കും അയൽക്കാർക്കുമെതിരെ മനുഷ്യൻ തനിക്കുതന്നെ അനുവദിച്ചുകൊടുത്തു.”

    നമ്മുടെ നാടിനെ സംബന്ധിച്ച് മുന്തിയമനുഷ്യൻ നിവൃത്തികേടു കൊണ്ട് കുറച്ചൊക്കെ അനുവദിച്ചുവെങ്കിലും അതിപ്പോഴും മുഴുവനായി അനുവദിച്ചു കൊടുക്കപ്പെട്ടിട്ടില്ല മാഷെ.ദൈവങ്ങള്‍ക്ക് സമ്മതക്കുറവൊന്നും കാണില്ല ദൈവാരാധന ഉടലെടുത്ത കാലത്തുതന്നെ അധികാരാര്‍ത്ഥം മുന്തിയ ദൈവത്തെ സൃഷ്ടിക്കാനും ബഹുദൈവ വിശ്വാസികളില്‍ ഒരു കൂട്ടര്‍ മറന്നിരുന്നില്ല.

    ഓടാറായ്:(ലഞ്ച് ബ്രേക്കായീന്നു സാരം) വായിക്കാറുണ്ടെന്നേയ് മിണ്ടാന്‍ പറ്റണ്ടേ? 🙂

     
  12. സി. കെ. ബാബു

    Apr 14, 2009 at 12:02

    കാവലാൻ,
    മനുഷ്യൻ അവനു് സ്വയം അനുവദിച്ചു് കൊടുക്കാൻ ആഗഹിക്കുന്നതു് മാത്രമേ അവനു് ലഭിക്കൂ. കാണാൻ ആഗ്രഹിക്കുന്നതു് മാത്രം കാണാനും, കേൾക്കാൻ ആഗ്രഹിക്കുന്നതു് മാത്രം കേൾക്കാനുമേ മനുഷ്യനു് കഴിയൂ. മനുഷ്യരുടെ കാര്യങ്ങളിൽ ദൈവങ്ങൾക്കു് സമ്മതമോ സമ്മതക്കുറവോ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. മനുഷ്യർ അങ്ങനെ പലതും വിശ്വസിക്കുന്നുണ്ടു് എന്നതു് ശരി. എന്തൊക്കെയാണു് വിശ്വസിച്ചുകൂടാത്തതു്? ലോകത്തിന്റെയും മനുഷ്യരുടെയും കാര്യങ്ങളിൽ ഏതെങ്കിലും ഒരു ദൈവത്തിനു് ഏതെങ്കിലും വിധത്തിലുള്ള ഒരു പങ്കു് ഇല്ല എന്നു് നിസംശയം പറയാവുന്ന വിധത്തിലാണു് ചരിത്രത്തിന്റെ ഇന്നോളമുള്ള ഗതി. ചരിത്രത്തിൽ നിന്നായാലും മനുഷ്യനു് വേണ്ടതു് മാത്രമേ അവൻ പഠിക്കൂ – അവൻ എന്തെങ്കിലും പഠിച്ചാൽ തന്നെ. (‘ചരിത്രത്തിൽ നിന്നും മനുഷ്യൻ ഒന്നും പഠിക്കുന്നില്ല എന്നാണു് ചരിത്രം നമ്മെ പഠിപ്പിക്കുന്നതു്’ എന്ന ഹേഗെലിന്റെ വാചകമാണു് ഇവിടെ ഓർമ്മിച്ചതു്.)

    ഒരു ന്യൂനപക്ഷത്തിനു് ബഹുഭൂരിപക്ഷത്തിന്റെയും കണ്ണിൽ പൊടിയിട്ടു് അധികാരവും സ്ഥാനമാനങ്ങളും പിടിച്ചുപറ്റാനും, കസേരകളിൽ കടിച്ചുതൂങ്ങാനും, ശരാശരിയിൽ നിന്നും വളരെ ഉയർന്ന നിലവാരത്തിൽ ഒരു ജീവിതം നയിക്കുവാനും ബഹുദൈവവിശ്വാസമായാലും ഏകദൈവവിശ്വാസമായാലും ഒരുപോലെ പ്രയോജനപ്രദമാണു്. കാര്യമായ വെളിവോ ‘വെള്ളിയാഴ്ചയോ’ വേണമെന്നുമില്ല. കാരണം അവർ ‘ദൈവത്തിന്റെ’ സ്വന്തക്കാരാണു്. മനുഷ്യരുടെ മറ്റെല്ലാ കാര്യങ്ങളിലും എന്ന പോലെ, ഇവിടെയും അതു് അവർക്കു് സാദ്ധ്യമാവുന്നതു് മനുഷ്യർക്കു് അതു് മതി എന്നതുകൊണ്ടു് മാത്രവും. അറിയുന്നതിനെ അവഗണിക്കാനും, അറിയാത്തതിനെ ആരാധിക്കാനും മനുഷ്യനു് ഒരു പ്രത്യേക താൽപര്യം ഉണ്ടെന്നു് തോന്നുന്നു. അതുകൊണ്ടു് സാമാന്യമനുഷ്യരുടെ ഹിറ്റ്‌ ലിസ്റ്റിലെ ഒന്നാം സ്ഥാനത്തുനിന്നും ദൈവം പുറത്താക്കപ്പെടുമെന്നൊരു ഭയം ദൈവത്തെ വിൽക്കുന്നവർക്കു് ആവശ്യമില്ല – മനുഷ്യരെ വെളിവുണ്ടാവാൻ അനുവദിക്കാതിരിക്കുന്നിടത്തോളം കാലം!

    മനുഷ്യനു് വേണ്ടതു് മാത്രമേ അവനു് ലഭിക്കൂ – ഏതർത്ഥത്തിലും!

     
  13. ബഷീര്‍ വെള്ളറക്കാട്‌ / pb

    Apr 14, 2009 at 13:10

    >>എന്നിരുന്നാലും, ബഹുദൈവവിശ്വാസത്തിൽ "ഉന്നതനായ" ഒരു ഏകദൈവസങ്കൽപവും, അതുപോലെതന്നെ ഏകദൈവവിശ്വാസത്തിൽ "താഴ്‌ന്ന" ദൈവത്വങ്ങളിൽ ഉള്ള വിശ്വാസവും കാണപ്പെടാറുണ്ടു്. <<

    :))

     
  14. സി. കെ. ബാബു

    Apr 14, 2009 at 14:06

    ബഷീര്‍ വെള്ളറക്കാട്‌,
    നന്ദി.

     
  15. ചെറിയപാലം

    Apr 14, 2009 at 17:57

    ബഷീര്‍ വെള്ളറക്കാട്‌,
    ഏകദൈവവിശ്വാസത്തിൽ “” ദൈവത്വങ്ങളിൽ ഉള്ള വിശ്വാസവും കാണപ്പെടാറുണ്ടു്.
    എകദൈവവിശ്വാസത്തീൾ “താഴ്‌ന്ന“ ദൈവം എന്ന ഒന്നു ഇല്ല.

     
  16. ബഷീര്‍ വെള്ളറക്കാട്‌ / pb

    Apr 15, 2009 at 07:19

    >>ഏകദൈവവിശ്വാസത്തിൽ "" ദൈവത്വങ്ങളിൽ ഉള്ള വിശ്വാസവും കാണപ്പെടാറുണ്ടു്<<

    വിശദീകരിക്കാമോ ?

    >>എകദൈവവിശ്വാസത്തീൾ “താഴ്‌ന്ന“ ദൈവം എന്ന ഒന്നു ഇല്ല. <<

    അപ്പോൾ ആദ്യം പറഞ്ഞത് ?

     
  17. ചെറിയപാലം

    Apr 15, 2009 at 07:50

    ബഷീര്‍ വെള്ളറക്കാട്‌,
    ആദ്യവരികൾ തങ്കളുടെതണ്. “താഴ്ന്ന”>
    ഏകദൈവവിശ്വാസത്തിൽ ഒരു “തഴ്ന്ന” ദൈവത്തെ തങ്കൾക്കു കാണിക്കാമൊ?

     
  18. ബഷീര്‍ വെള്ളറക്കാട്‌ / pb

    Apr 15, 2009 at 10:14

    പ്രിയ സഹോദരാ

    തെറ്റിദ്ധാരണയുണ്ടായതിൽ ക്ഷമിക്കുക

    ആവരികളിലെ അർത്ഥ ശ്യൂന്യത /വൈരുദ്ധ്യം കാണിക്കാൻ ബ്ലോഗർ എഴുതിയ വരികൾ എടുത്തെഴുതി എന്ന് മാത്രം

    വരികൾക്ക് ശേഷം ഒരു സമൈലി 🙂 ശ്രദ്ധിയ്ക്കുക

    –ഞാൻ ആ പ്രസ്ഥാവനയോട് യോജിക്കുന്നില്ല എന്ന് സാരം —

     
  19. ചെറിയപാലം

    Apr 15, 2009 at 12:03

    അവിടുത്തേ സ്മൈലിയെ ഞാൻ തെറ്റദ്ദരിചൂ…..
    കഷമിക്കൂ….

     
  20. suraj::സൂരജ്

    Apr 17, 2009 at 07:52

    ഹായ്..ഇലക്ഷന്‍ കഴിഞ്ഞു…ഇനി ഓടിച്ചിട്ട് ഇവിടം അപ്ഡേറ്റട്ട് ;))

     
  21. fahad

    Jun 1, 2009 at 20:46

    good vaayikunnundu

     
 
%d bloggers like this: