RSS

ഭൂമി ഉരുണ്ടതല്ല

10 Oct

ഭൂമി ഉര്ണ്ട്ട്ടല്ല” എന്ന കാവലാന്റെ പോസ്റ്റില്‍ ഇട്ട ഒരു കമന്റ്.

ഓഫ് ടോപ്പിക്കാണെങ്കി അങ്ങനെ! അല്ലാന്നൊണ്ടെങ്കി ഇങ്ങനെ!

ഭൂമി പരന്നതാണെന്ന കുട്ടേട്ടന്റെ അഭിപ്രായത്തോടു് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാണെന്നാകിലും, ഭൂമി ഉരുണ്ടതല്ലേന്നൊരു സന്ദേഹം ഇല്ലാണ്ടുമില്ല. ആരെങ്കിലും ഒന്നു് തെളിയിച്ചു് തന്നിരുന്നെങ്കില്‍ വല്യ ഉപകാരം ആയേനെ. പക്ഷേങ്കി ലിങ്കുകള്‍ വേണ്ട. പുസ്തകങ്ങള്‍ടെ ഒന്നും പേരും വേണ്ട. വായിക്കാന്‍ അറിയാത്തതുകൊണ്ടല്ല, സമയക്കുറവു് കാരണം നമുക്കു് വായിക്കുന്നതു് പിടികിട്ടാറില്ല. തെളിവുകള്‍ ഏതാണ്ടു് വായുഗുളിക പരുവത്തിലുള്ളതും, വായിക്കാതെതന്നെ നമുക്കു് പിടികിട്ടുന്ന നിലവാരം ഉള്ളതും ആയിരിക്കണം. തെളിവുകള്‍ ഭയഭക്തിബഹുമാനങ്ങളോടെയും, പ്രാര്‍ത്ഥനാഗാനാലാപനത്തോടുകൂടെയും, കൂട്ടവിലാപത്തോടുകൂടെയും വേണം നമ്മുടെ മുന്നില്‍ ഹാജരാക്കാന്‍. ഹാജരാക്കിയശേഷം മുഴുവന്‍ ആണുങ്ങളും, വയസ്സികളായ പെണ്ണുങ്ങളും അതിവിശുദ്ധസ്ഥലങ്ങളില്‍ നേര്‍ച്ചയിട്ടിട്ടു്‌ പിന്‍‌വാങ്ങുന്നതുപോലെ, പിന്നോട്ടു് നടന്നു്‌ മറഞ്ഞുകൊള്ളണം. അതേസമയം യുവകന്യകമാര്‍ക്കു് അവരുടെ പൃഷ്ഠഭാഗം നമ്മുടെ നേരെ തിരിക്കുവാന്‍ അനുവാദമുണ്ടെന്നു് ഇതിനാല്‍ ദൈവനാമത്തില്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു. നേര്‍ച്ചയിലും, കാഴ്ചയിലും, വാഴ്ചയിലും പൃഷ്ഠമാംസത്തില്‍ നോം അതീവസന്തുഷ്ടനാണെന്നു് ഭക്തരോടു് പ്രത്യേകം പറയേണ്ടതില്ലല്ലോ!

പുരയുടെ ഉത്തരങ്ങള്‍ അല്ലാതെ മറ്റു് കാര്യമായ ഉത്തരങ്ങള്‍ ഒന്നും നമുക്കു് വലിയ പിടിയില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതിലാണു് നമ്മുടെ കഴിവു് മുഴുവനും ഇരിക്കുന്നതും, നില്‍ക്കുന്നതും, കിടക്കുന്നതും! അതുകൊണ്ടു് ഏതു് തെളിവുകള്‍ ഹാജരാക്കിയാലും നോമിന്റെ വെളിപാടുകളുമായി അവ പൊരുത്തപ്പെടുകയില്ല എന്നു് വന്നാല്‍ നോം‍ അവയെ മറുചോദ്യങ്ങള്‍ കൊണ്ടു് നേരിടും. “ആയിരം ബുദ്ധിമാന്മാര്‍ക്കു് പുറത്തെടുക്കാന്‍ കഴിയാത്ത കല്ല് ഒരു വിഡ്ഢി കിണറ്റിലിട്ടുകളയും” എന്നാണല്ലോ! ജന്മനാതന്നെ ഒരു ചോദ്യപണ്ഡിതനായ നോം‍ ഒരു വിഡ്ഢിയാണു് എന്നാണു് അതിനര്‍ത്ഥം എന്നു് കരുതുന്ന അല്പജ്ഞാനികളേ! നിങ്ങള്‍ വെളിപാടിന്റെ പുസ്തകങ്ങള്‍ വായിക്കുക. നോമും വായിച്ചിട്ടില്ല എങ്കിലും കിണറ്റില്‍ കല്ലിടുന്നവനല്ല, കിണറ്റില്‍ നിന്നും ആ കല്ലെടുക്കാന്‍ കഴിയാത്ത ബുദ്ധിന്മാന്മാരാണു് വിഡ്ഢികള്‍ എന്നു് ആ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്‌. അതു് നോം വിശ്വാസം വഴി മനസ്സിലാക്കിയതാണു്‌. വിശ്വാസത്തിലും കഥയിലും ചോദ്യമില്ല എന്നറിയുക!

അതിനാല്‍ നോമിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന “യുഖ്ഥിവ്യാഥികള്‍‍” സൂക്ഷിക്കുക! ലിങ്കുകളുമായി എന്റെ അടുത്തു് വരുന്ന മണ്ടശിരോമണികള്‍ പ്രത്യേകം സൂക്ഷിക്കുക: “ലിങ്കിനു് പകരം ലിംഗം!!”

ആത്മീയചിന്തയുടെ ഭാഷയില്‍ പറഞ്ഞാല്‍: beware of your limgams!!!

എന്നു്,
സ്വന്തം,
സ്വാമി, അമ്മ, വെല്യാമ്മ, മാതാവു്, പിതാവു്, അപ്പന്‍, അപ്പൂപ്പന്‍, കപ്യാരു്, മുക്രി, ശാന്തി, മാന്തി, ജ്ഞാനി, ശാസ്ത്രി, മേസ്ത്രി, പണ്ഡിതന്‍, കുണ്ഠിതന്‍, ബുദ്ധിമാന്‍, ശക്തിമാന്‍, തത്വചിന്തകന്‍, മതചിന്തകന്‍, വിചാരകന്‍, അവിചാരകന്‍ ഇതിനൊക്കെ മുകളില്‍ വല്ല അദൃശ്യ-അജ്ഞാത-അപൂര്‍വ്വ-അഭൗമ-ഭീകരശക്തികളുമുണ്ടെങ്കില്‍ ആ ജാതിയില്‍ പെട്ട ഒക്കെയുടെയും “കന്‍”.

(വിരലടയാളം)

 
29 Comments

Posted by on October 10, 2008 in പലവക

 

Tags: ,

29 responses to “ഭൂമി ഉരുണ്ടതല്ല

 1. മാരീചന്‍

  October 10, 2008 at 17:25

  ഇതില്‍ പറയുന്ന നോമാണോ ഈ നോം ചോംസ്കി? ഇങ്ങനെയൊക്കെ പറയുന്നതില്‍ അസാരം അസ്കിതയുണ്ടേ, ന്താച്ചാ.. ഈ ജ്ഞാനം, ജ്ഞാനം ന്നു പറേണത് വല്ല നിശ്ച്യംണ്ടോ? ണ്ടാച്ചാ, മ്മാതിരി വിഡ്ഢിത്തങ്ങള്‍ എഴുന്നെളളിക്കാതിരിക്യ.. ല്ലാം കിത്താബിലില്ലേ..

  മുന്നും പിന്നും പൃഷ്ഠവും നോക്കാതെ അതങ്ങ് മനസിരുത്തുഹ. മുജ്ജന്മപാപംന്ന് കേട്ടിട്ടുണ്ടോ.. കഴിഞ്ഞ ജന്മത്തില്‍ അസാരം ഒരു കോഴിയായിരുന്നുവല്ലേ…ല്ലാച്ചാ പിന്നെങ്ങിന്യാ ഈ പൃഷ്ഠം ലിംഗംന്നൊക്കെ ഇങ്ങനെ ഉരുവിടാനാവ്വ..

  ഭൂമി ഉരുണ്ടതോ പരന്നതോന്നറിഞ്ഞിട്ട് പ്പോ ന്തു കിട്ടാനാ? രണ്ടെണ്ണം ങ്ങട് വീശിയാന്‍ പിന്നെ പരന്നങ്ങ്ട് കിടക്കണതല്ലേ അതിന്റെ സുഖം..

  പരന്നങ്ങനെ കിടക്കുന്ന സാധനോല്ലേ ഈ പാരാവാരം ന്ന് പറേണേ.. ഉരുണ്ടാണെങ്കില്‍ ഊരാവാരം ന്നല്ലേ പറയേണ്ട്യെ..

  ഉരുണ്ടിരിക്കണത്, ങ്ങള് പറഞ്ഞേ മറ്റേ എടവാടിന്റെ കീഴേയുളള ഐറ്റംസല്ലേ…

   
 2. കാവലാന്‍

  October 10, 2008 at 18:17

  ഹഹഹ ബാബു മാഷേയ് വെറുതെ കുട്ടേട്ടനെ മുട്ടണ്ട പരിപ്പെളകിപ്പോകും.ബൂലോകമൊക്കെ എത്ര ഭേദം!
  കക്ഷിയുടെ പറഞ്ഞിരിക്കുന്നത് ഒരു പന്തിന്റെ പുറംഭാഗത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം എപ്പോള്‍ വെള്ളം നിര്‍ത്തിക്കാണിക്കാമോ അപ്പോള്‍ഭൂമി ഉരുണ്ടതാണെന്നു സമ്മതിക്കാമെന്നാണ്!. പിന്നെ ഭൂമി കറങ്ങുന്നു എന്നെങ്ങാനും പറഞ്ഞാലത്തെ അവസ്ഥ പറയണോ?ഇതൊക്കെയായാലും കക്ഷി ഭയങ്കരയുക്തിവാദിയും ബുദ്ധിമാനും ധൈര്യശാലിയുമൊക്കെയാണ് എന്നാണ് അങ്ങേരുടെ അവകാശം.

  അമ്പലത്തില്‍ കയറും ആളുകളെ നിയന്ത്രിക്കും പക്ഷേ തൊഴാന്‍ മെനക്കെടില്ല, അഥവാ തൊഴുതാലും കുറിതൊടില്ല, മക്കളാരെങ്കിലും കുറി തൊട്ടുകൊടുത്താലോ കുറച്ചു കഴിഞ്ഞാല്‍ മായ്ച്ചു കളയും.
  വീട്ടിലും അയല്‍ വക്കത്തുമൊന്നും ഷ്ര്‍ട്ടിടാതെ ഒരു കാവിമുണ്ടും മടക്കിക്കുത്തി നടക്കാന്‍ ഒരു പ്രശ്നവുമില്ല
  അമ്പലത്തില്‍ പോയാല്‍ ഷര്‍ട്ടഴിച്ചു തൊഴാന്‍ പറഞ്ഞാല്‍ ഹേയ് ആ വക പരിപാടീല്യാ ന്നു പറയും.
  നന്മനിറഞ്ഞ,പിടിവാശികളില്ലാത്തൊരു കഥാപാത്രം.
  എന്തായാലും എത്ര പ്രാന്തു പിടിച്ച മൂഡിലും അങ്ങേരുടെ കമ്പനികിട്ടിയാല്‍ ഒരു റിലാക്സ് കിട്ടും.

   
 3. സി. കെ. ബാബു

  October 10, 2008 at 18:18

  മാരീചന്‍,
  ഈ linguistic അഥവാ ലിംഗം ഇസ്തിരിക്കിടുന്ന വിദ്യ “നോം” ചോംസ്കി ആയി “പരിണമിച്ചപ്പോള്‍” കിട്ടിയതാണു്. ഭാഷയില്‍ നോമിനു് ചോംസ്കി ഗുരു. പാര്‍സിയോടു് ഉര്‍ദു പറഞ്ഞാല്‍ ചെലപ്പൊ സംഗതീടെ കെടപ്പുവശം തിരിഞ്ഞാലോന്നു് കരുതി. മറ്റൊന്നും അങ്ങടു് ഏശണില്ല.

  കഴിഞ്ഞ ജന്മം തുര്‍ക്കിക്കോഴി ആയിരുന്നു. കുലത്തൊഴിലിനോടു് നീതി പുലര്‍ത്താത്തതിനാല്‍ ഈ ജന്മം ഒരു ചെക്കട്ടക്കോഴി. അടുത്തജന്മത്തില്‍ ചുരുങ്ങിയതു് ഒരു മയിലെങ്കിലും ആവണമെന്നും രണ്ടെണ്ണം വീശിയിട്ടു് ഒന്നു് നല്ലപോലെ ആടണം എന്നും ഒരു മോഹം. അതിനാല്‍ ആവുന്നപോലെ ഒക്കെ പാടുപെട്ടു് ഒപ്പിക്കുന്നു. പരാതികളു് കൊറവല്ലാന്നും കൂട്ടിക്കോ! 🙂

  ഭൂമി ഉരുണ്ടതാന്ന്വച്ചാ നമ്മളു് രണ്ടെണ്ണം വീശി ഉരുണ്ടുരുണ്ടു് ദക്ഷിണധ്രുവത്തില്‍ ചെല്ലുമ്പോ താഴേക്കു് പോവൂല്യോ? ഭൂമി ചപ്പാത്തി പോലെ പരന്നതാന്ന്വച്ചാ അങ്ങനെയൊരു പേടി വേണ്ടല്ലോ! ചുറ്റും വേലി കെട്ടിയാല്‍ കാര്യം തീര്‍ന്നില്ലേ? ഇപ്പൊ സംഗതീടെ ഗുട്ടന്‍സ് പുടി കിട്ട്യാ? പുത്തി വേണംന്നു്!

  ഉരുണ്ടിരിക്കണതു് എന്നു് കേള്‍ക്കണതേ ഇപ്പൊ പേടിയായിട്ടുണ്ടു്. ഒരു കുഞ്ഞു് മുലകുടിച്ചു് silicon semiconductor ആയത്രെ! മനുഷ്യരുടെ “ആന്തരികമൂല്യങ്ങള്‍‍ക്കു്” സംഭവിച്ച ഓരോരോ പരിണാമങ്ങളേ‍! ശിവ, ശിവ! 🙂

   
 4. സി. കെ. ബാബു

  October 10, 2008 at 18:53

  കാവലാന്‍,
  അപ്പോ കഥാനായകന്‍ വര്‍ത്തമാനകാലത്തിലെ scalar field-ല്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു three dimensional being ആണു്!? ഞാന്‍ കരുതി കാവലാനിലെ കവിയുടെ സങ്കല്പസൃഷ്ടി ആയിരിക്കുമെന്നു്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരിക്കുന്ന species-ല്‍ പെട്ടതാണു് മേല്പടി കക്ഷിയെങ്കില്‍ അങ്ങേര്‍ ഉടന്‍‌തന്നെ ഒരു ബ്ലോഗ് തുടങ്ങണമെന്നു് ഞാന്‍ ശക്തി“മത്തായി” അഭിപ്രായപ്പെടുന്നു. അയാളുടെ പോസ്റ്റില്‍ 16009 കമന്റുകള്‍ വീഴുന്നതും, എന്നിട്ടും ചര്‍ച്ച എങ്ങും എത്താത്തതും, അതുവഴി ഭാര്യമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒരു ഭാരതീയന്‍ അറബികളെ കടത്തിവെട്ടി സ്ഥാപിച്ച‍ ലോകറെക്കോര്‍ഡുകള്‍ പോസ്റ്റുകളിലെ കമന്റുകളുടെ കാര്യത്തിലെങ്കിലും ഭേദിക്കപ്പെടുന്നതുമൊക്കെ കണ്ടിട്ടു് ചാവാമല്ലോ എന്നാണു് സ്വാര്‍ത്ഥത! 🙂

   
 5. മൂര്‍ത്തി

  October 10, 2008 at 20:01

  ഇത് നോം ഡാലിയുടെ പോസ്റ്റില്‍ പണ്ടിട്ടിരുന്ന ഒരു കമന്റാണേയ്..

  ഭൂമി പരന്നതാണെന്നു പറഞ്ഞിരുന്നവരെ തിരുത്തി ഭൂമിക്ക് ഗോളാകൃതി ആണെന്ന് സ്ഥിരീകരിച്ചു. അതു തെറ്റാണ് കോഴിമുട്ടയുടെ ആകൃതിയാണെന്ന് പിന്നെ തെളിയിച്ചു. അതും ശരിയല്ല മദ്ധ്യഭാഗം അല്പം പുറത്തോട്ട് തള്ളിനില്‍ക്കുന്ന കോഴിമുട്ടപോലെ എന്നായി..പിന്നെ അറ്റം ഇത്തിരി പരന്നു നടു പുറത്തോട്ടു തള്ളിനില്‍ക്കുന്ന ഷേയ്പ്പ് എന്നായി…അവസാനം ഭൂമിക്ക് ഭൂമിയുടെ ഷേയ്പ്പ് എന്നായി…എത്ര ലളിതം..അല്ലേ?

   
 6. സി. കെ. ബാബു

  October 10, 2008 at 20:58

  അതെല്ലാം വെറും വാചകമടി! ദൈവം ഭൂമിയെ സൃഷ്ടിച്ച അന്നുമുതല്‍ പരന്നതായിരുന്നു. കോഴിമുട്ട പോലെയാണെങ്കില്‍ അതുകൊണ്ടു് ബുള്‍സൈയോ ഓമ്ലെറ്റോ ഒക്കെ ഒണ്ടാക്കാന്‍ പറ്റണ്ടതല്ലേ? അടിയോ മോളോ ഇടത്തോ വലത്തോ അല്പം തള്ളിനില്‍ക്കുന്നു എന്നതുകൊണ്ടു് കോഴിമുട്ട പൊട്ടിച്ചു് പൊരിക്കാന്‍ പറ്റില്ലാന്നുണ്ടോ?

  ഭൂമി ഉരുണ്ടതാണെന്നതു് നിരീശ്വരവാദികള്‍ നടത്തുന്ന ഒരു പ്രോപ്പഗാന്‍‌ഡ മാത്രം. പരിണാമവാദം പോലെ തന്നെ! കൊരങ്ങു് മനുഷ്യനായീത്രെ! കഴിഞ്ഞ നൂറു്, ആയിരം, പതിനായിരം കൊല്ലങ്ങള്‍‍ക്കുള്ളില്‍ ആഫ്രിക്കയിലെയോ മറ്റേതെങ്കിലും ‍രാജ്യത്തിലെയോ വനത്തില്‍ നിന്നും “ദാണ്ടെ ഞാന്‍ മനുഷ്യനായി എനിക്കൊരു നല്ല ഷര്‍ട്ടും മുണ്ടും വേണം” എന്നും പറഞ്ഞു് ഒറ്റ കൊരങ്ങെങ്കിലും നാട്ടിലേക്കു് വന്നതിനു് തെളിവുണ്ടോ? തെളിവില്ലാതെ ചുമ്മാതെ ഓരോന്നു് വിളിച്ചുപറയാന്‍ ആര്‍ക്കാ കഴിയാത്തതു്?

  ഡാര്‍വിന്‍ എന്നൊരുത്തന്‍ ജീവിച്ചിട്ടുപോലുമില്ല. അറിയാമോ? അതെല്ലാം ചുമ്മാ സായിപ്പന്മാര്‍ എഴുതി ഒണ്ടാക്കിയ കഥകളല്ലേ? എന്തെല്ലാം നുണകള്‍! മനുഷ്യന്‍ ചന്ദ്രനില്‍ പോയി! മനുഷ്യന്‍ ശൂന്യാകാശത്തില്‍ താമസമാക്കി! നുണ! ശുദ്ധനുണ!

  ഭൂമി പരന്നതല്ല എന്നു് പറയുന്നതില്‍ കവിഞ്ഞ ഒരു ദൈവദോഷമില്ല, അറിയാമോ? ഇനിയിപ്പൊ ഭൂമി എടക്കാലത്തെങ്ങാനും ഒന്നു് ചുരുളുകയോ ഉരുളുകയോ ചെയ്തൂന്നു് വച്ചാലും ഇപ്പോ ഭൂമി പരന്നതുതന്നെ! അല്ലെങ്കില്‍ അതിനു് പറ്റിയ തെളിവു് ഹാജരാക്കണം. ഭൂമി ഉരുണ്ടിരിക്കുന്നതിന്റെ “ഫോസിലുകള്‍”!

  ഗൊരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ മൂര്‍ത്തി ഹാസ്യരസവുമായി വന്നു് ചര്‍ച്ചയെ കൊളമാക്കരുതെന്നു് ഒരപേക്ഷയുണ്ടു്. ഭൂമി കോഴിമുട്ടയാണത്രെ!

   
 7. മൂര്‍ത്തി

  October 10, 2008 at 21:11

  അയ്യോ…സീരിയസായിരുന്നോ? സോറി ബാബു. പോസ്റ്റ് വായിക്കാതെ കമന്റിട്ടതിന്…
  🙂

  പണ്ടൊരുത്തന്‍ ഇന്റര്‍വ്യൂവില്‍ നാലും മൂന്നും എത്രയാണെന്ന ചോദ്യത്തിന് “എത്രവേണം?” എന്ന് തിരിച്ചു ചോദിച്ചത്രെ. വിധേയത്വം കണ്ട് ജോലിയും കൊടുത്തു മൊതലാളി. അതു പോലെ ബാബു ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞാല്‍ അങ്ങിനെ. പരന്നതാണെങ്കില്‍ അങ്ങിനെ.

   
 8. Umesh::ഉമേഷ്

  October 10, 2008 at 23:37

  🙂

   
 9. സി. കെ. ബാബു

  October 11, 2008 at 09:08

  മൂര്‍ത്തി,
  ഭൂമിയും, സ്വര്‍ഗ്ഗവും, നരകവും, കുട്ടേട്ടന്മാരെയും, എന്നെയും, പിന്നെ ഏതാണ്ടൊക്കെയും സൃഷ്ടിച്ച ദൈവത്തിനോടു് കളിക്കരുതു്. കണ്ണിനു് പകരം കണ്ണു്, മൂക്കിനു് പകരം മൂക്കു്, ലിങ്കിനു് പകരം ലിംഗം എന്നാണു് പ്രമാണം! ശിക്ഷയില്‍ ഇളവു് ചെയ്യണമോ എന്നു് കൂടിയ കുട്ടേട്ടനോടു് ഒന്നു് ചോദിച്ചുനോക്കട്ടെ. നേര്‍ച്ചയിടേണ്ടിവരും എന്നു് പറയേണ്ടതില്ലല്ലോ! 🙂

  (ഭൂമി പരന്നതോ ഉരുണ്ടതോ എന്നതല്ല ഇവിടെ പ്രശ്നം. യഥാര്‍ത്ഥ പ്രശ്നം വളരെ വളരെ ഗൌരവതരമാണു്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഭൂമി പരന്നുരുണ്ടതോ, ഉരുണ്ടുപരന്നതോ, ഇരുന്നു് നിരങ്ങിയതോ, നിരങ്ങി ഇരുന്നതോ, ഇരന്നു് നീങ്ങിയതോ, നീങ്ങി ഇരുന്നതോ, നീക്കി ഇരുത്തിയതോ… Sorry, ഞാന്‍ പറയാന്‍ വന്നതു് എന്താന്നാ പറഞ്ഞേ?) 🙂

  ഉമേഷ്,
  നന്ദി.

   
 10. അജ്ഞാതന്‍

  October 11, 2008 at 09:34

  പ്രിയ ബാബുമാഷെ,

  വേറേ ആര്‍ക്കു മനസിലായിലെങ്കിലും ആര്‍ക്കിട്ടാ കൊട്ടിയത് എന്നു എനിക്കു മനസിലായി!പോസ്റ്റ് വായിച്ചിരുന്നല്ലെ,ഞാന്‍ കരുതി അത് കണ്ട് കാണില്ലാന്നു.വായിച്ചു എന്നു അറിഞ്ഞതില്‍ സന്തോഷം.എന്റെ പോസ്റ്റിലെ മുഴുവന്‍ പൊട്ടത്തരങ്ങള്‍ക്കും നിമിഷ നേരം കൊണ്ട് മറുപടി പറയാനുള്ള അറിവ് മാഷിനുണ്ടെന്നും അതു മനസിലാവാനുള്ള ബുദ്ധി എനിക്കില്ലാത്തതു കൊണ്ടാണ് മാഷ് അവിടെ കമന്റാത്തതെന്നും എനിക്കറിയാം..പണ്ട് ആരോ പറഞ്ഞിട്ടുണ്ടല്ലോ വിഡികളോട് തര്‍ക്കിക്കുന്നത് മണ്ടത്തരമാണെന്ന്.ആ വാക്ക് പാലിക്കുന്നത് കൊണ്ടാണ് മാഷ് മിണ്ടാത്തത് എന്നു വ്യക്തമാണ്.അല്ലാതെ അതിനുള്ള ഉത്തരം അറിയാതയല്ല ,എനിക്കറിയാം

  പിന്നെ എനിക്ക് പണ്ടേ വീവരം കുറവാ..പഠിക്കുന്ന സമയത്ത് ക്ലാസ് കുറേ കട്ട് ചെയ്തിരുന്നു..എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഞാന്‍ പരിണാമ സിദ്ധാന്തം എടുത്ത ക്ലാസില്‍ കയറിയിരുന്നില്ല.അതു കൊണ്ടാവും നിങ്ങള്‍ക്കെല്ലാം മനസിലായിട്ടും എനിക്കൊന്നും മനസിലാവാത്തത്…പറഞ്ഞിട്ടു കാര്യം ഇല്ല,വിശ്വാസികള്‍ക്കു പണ്ടേ വീവരം കുറവാണ് എന്നു 10 പേരിലോ മറ്റോ നടത്തിയ ഒരു സര്‍വ്വയില്‍ പറയുന്നുണ്ടത്രെ….

  പോസ്റ്റ് ഇട്ടത് ഞാന്‍ അതിനു മറുപടി പറയാതെ ദൈവത്തിനിട്ടു കൊട്ടിയത് മറ്റുള്ളവര്‍,പോസ്റ്റിനെ പറ്റി ഒരു വ്യകതി പോലും മിണ്ടിയിട്ടില്ല[കാരണം എനിക്കറിയാം ,എനിക്കു ബുദ്ധി കുറവാണ്]…. അവസാനം മറു ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു എന്ന ചീത്ത പേര്‍ എനിക്കും.കൊള്ളാം നടക്കെട്ടെ.

  മാഷിന്റെ ശാസ്ത്ര വീവരവും വിദ്യഭ്യാസവും പ്രായവും അറിവും എല്ലാം എന്നേക്കാള്‍ മുകളില്‍ തന്നെ.അതു ആത്മാര്‍ത്ഥമായി സമ്മതിച്ചു തരുന്നു….ഡാര്‍വിന്‍ തിയറിയും അതിനെ സാധൂകരിക്കുന്ന തെളിവുകളും അതിന്റെ ന്യൂനതകളും അടങ്ങിയ ഒരു പോസ്റ്റാണ് ഞാന്‍ പ്രതീക്ഷിച്ചത്.മാഷ് തന്നെ മുന്നെ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.പറയുമ്പോള്‍ എല്ലാം പറയണം എന്നു….

  ‘പൂത്തിറങ്ങിയ ആയിരം കാന്താരികള്‍’ ആകാശത്തെ നക്ഷത്രങ്ങള്‍ ആണെന്ന മറുപടിയില്‍ എങ്ങനെയോ എത്തിച്ചേരുന്ന കുട്ടി മുതിരുമ്പോള്‍ അവന്റെ മുന്നില്‍ ഉയരുന്ന ഏറ്റവും വലിയ കടംകഥയായി അവന്‍ ജീവിക്കുന്ന ഈ പ്രപഞ്ചം മാറുന്നു. അവിടെ അവന്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങള്‍ മറ്റാരും ചോദിക്കുന്നതല്ല, അവന്‍ അവനോടുതന്നെ ചോദിക്കുന്നതാണു്.”

  മാ‍ഷിന്റെ തന്റെ വരികളാണ്..പരിണാമ സിദ്ധാന്തെ കുറിച്ച് മാഷിനു സ്വയം ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടിയിട്ടുണ്ട് എന്നു കരുതുന്നു.സമയം കിട്ടുകയാണെങ്കില്‍ അ അറിവുകള്‍ ഒരു പോസ്റ്റാക്കി ഇടുക…ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ്..എന്റെ അറിവുകള്‍ പൂര്‍ണ്ണമല്ല…അറിയാത്ത കാര്യങ്ങള്‍ അതു മാഷിന്റെ കൈയില്‍ നിന്നാണെങ്കിലും പഠിക്കാന്‍ സന്തോഷം മാത്രമേയുള്ളൂ….

  പ്രപഞ്ചം ദൈവം ഉണ്ടാക്കിയതാണൊ അതോ വെറുതെ ഉണ്ടായതാണോ എന്നതല്ല പ്രശ്നം.മറിച്ച് പരിണാമ സിദ്ധാന്തം സത്യമാണോ അതോ വെറും അനുമാനം ആണൊ എന്നതാണ്.മാഷിന്റെ അറിവുകള്‍ മറ്റൊരു പോസ്റ്റില്‍ പങ്കുവയ്ക്കും എന്നു കരുതുന്നു

   
 11. Unni(ജോജി)

  October 11, 2008 at 09:54

  ഫൂമി പണ്ടു ഒരുണ്ടതയിരിന്നൂ.. ഒരു അത്യാവശ്യം വന്നപ്പൊള്‍ പൊത്തുങ്കാലപ്പന്‍ ചൂടാക്കി അടിചു പരത്തിയതാണു. വേണ്ടി വന്നാള്
  ഒരുട്ടാനും പി കെ അപ്പനു അരിയാമ്. അതുകൊണ്ടു കളി വേണ്ട.

  എല്ലാം മായ സ്രഷ്ടി അല്ലെ പിന്നെ ഉരുന്ടതാ പരന്നതാ എന്ന്തില്‍ വലിയ കാര്യം ഉന്ടൊ ?

  ഓഫ്: മായയുടെ കൊച്ചമ്മായി രാജമ്മയും സ്രഷ്ടികര്മത്തില്‍ പങ്കെടുത്തിരുന്നൂ എന്നും ഒരു തര്കം ഉണ്ട്

   
 12. സി. കെ. ബാബു

  October 11, 2008 at 11:05

  അജ്ഞാതന്‍,
  ജീവന്റെ ഉത്ഭവത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയും ഒരു ശാസ്ത്രീയപോസ്റ്റ് എഴുതണമെന്നുണ്ടു്. ഒരു പോസ്റ്റ് ആധികാരികമായിരിക്കണമെങ്കില്‍ അതിനു് പിന്നില്‍ ഏറെ ശ്രദ്ധയും അദ്ധ്വാനവും ആവശ്യമാണെന്നും അതിനനുസരിച്ചു് സമയം എടുക്കേണ്ടി വരുമെന്നും അറിയാമല്ലോ.

  “മനസ്സിലാക്കാന്‍ എനിക്കു് മനസ്സില്ല” എന്നു് കടും‌പിടുത്തം പിടിക്കാതിരുന്നാല്‍ എളുപ്പം അംഗീകരിക്കാന്‍ കഴിയുന്ന ധാരാളം തെളിവുകള്‍ ഇന്നു് ഈ വിഷയങ്ങളില്‍‍ ശാസ്ത്രത്തിന്റെ കയ്യിലുണ്ടു്. ശാസ്ത്രത്തിനു് അറിയാത്തതു് എന്തു് എന്നു് അറിയാന്‍ ശ്രമിച്ചാല്‍ നേട്ടങ്ങള്‍ കാണാന്‍ കഴിയില്ല. “കാണുന്നതും കാണാത്തതും എല്ലാം ദൈവം ഒറ്റയടിക്കു് സൃഷ്ടിച്ചു” എന്നു് പറയുന്നതു്, “ഒറ്റച്ചാട്ടത്തിനു് മാത്തന്‍ സ്വതന്ത്രനായി” എന്നു് പറയുന്നതിനു് തുല്യമാണു്. അത്ര ലളിതമായ രീതിയില്‍ “വര്‍ണ്ണിക്കാന്‍” കഴിയുന്നവയായിരുന്നു ശാസ്ത്രസത്യങ്ങള്‍ എങ്കില്‍ എത്ര എളുപ്പമായിരുന്നു കാര്യങ്ങള്‍!

  മാരീചനും, കാവലാനും, മൂര്‍ത്തിക്കും ഞാന്‍ നല്‍കിയ മറുപടികളുടെ ലക്‍ഷ്യം നമ്മുടെ ഏതു് നിലപാടിനെയും നീതീകരിക്കാന്‍ “മതിയായ” വാദമുഖങ്ങള്‍ കണ്ടെത്താന്‍ നമുക്കു് വലിയ ബുദ്ധിമുട്ടില്ല എന്നു് സൂചിപ്പിക്കുകയായിരുന്നു. അവയിലെ നര്‍മ്മരസം മനസ്സിലാക്കാന്‍ അവര്‍ക്കു് കഴിയും എന്നതിനാല്‍ അവരോടു് അതു് പറയാം. അതേ വാചകങ്ങള്‍ തന്നെ അപമാനമായോ, എന്തിനു്, അധിക്ഷേപമായോ പോലും കരുതുന്ന ധാരാളം പേരുണ്ടു് ലോകത്തില്‍. അതു് മനുഷ്യരുടെ വീക്ഷണചക്രവാളത്തിന്റെ വിശാലതയില്‍ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്.

  ഈയിടെ വായിച്ച ചില പോസ്റ്റുകളും അവയിലെ കമന്റുകളുമാണു് ഇത്തരമൊരു നര്‍മ്മപോസ്റ്റിനു് പ്രേരിപ്പിച്ചതു്. അജ്ഞാതന്‍ അതു് വ്യക്തിപരമായി കാണരുതെന്നു് സാരം.

  unni(ജോജി),
  🙂

   
 13. ചിന്തകൻ

  October 11, 2008 at 15:07

  പ്രിയ ബാബു മാഷെ.

  വിദ്വേഷവും മുൻ വിധികളുമില്ലാത്ത ഏത് സംരഭത്തിനും സ്വാഗതം.

  പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും ഉത്ഭവത്തെ കുറിച്ചറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹമാണ് നമ്മുടെയെല്ലാം ചർച്ചയുടെയും അന്വേഷണത്തിന്റെയും കാമ്പ്.

  ആകാശത്തേക്ക് വെടിവെച്ചിട്ട് കാര്യമില്ലല്ലോ. അത് പാഴായി പോവുകയേ ഉള്ളൂ. വെടി വെക്കുകയാണെങ്കിൽ അത് എതിരാളിയുടെ നെഞ്ചത്തോട്ട് വെക്കണം. അതാണ് ധീരത എന്ന് തോന്നുന്നു. (സീരിയസല്ല കെട്ടോ). ഭൂമി പരന്നതാണെന്ന് പറഞ്ഞോരെ നെഞ്ചത്തോട്ട്.

  അപ്പോൾ പറഞ്ഞ് വന്നത് എല്ലാം ദൈവം ഉണ്ടാക്കി എന്ന് പറഞ്ഞ് വീട്ടിൽ കുത്തിരിയിക്കണമെന്ന് എനിക്കും അഭിപ്രായമില്ല.എന്നെയൊട്ട് മതം അങ്ങനെ പഠിപ്പിച്ചിട്ടുമില്ല. എങ്ങനെയാണുണ്ടാക്കിയതെന്ന് തിരിച്ചൊരന്വേഷണവും നടത്താം. എന്നിട്ടത് ദൈവമല്ലേ ആണോ എന്ന് നമുക്ക് കണ്ടെത്താലോ.

  അത് കൊണ്ട് പ്രപഞ്ച സൃഷ്ടിയും ജീവജാലങ്ങളുമെല്ലം എങ്ങനെ ഉത്ഭവിച്ച് എന്നതിനെ പറ്റിയുള്ള താങ്കളുടെ നല്ലൊരു പോസ്റ്റ് പ്രതീക്ഷിച്ച് കൊണ്ട്.

  സസ്നേഹം
  ചിന്തകൻ

   
 14. വികടശിരോമണി

  October 11, 2008 at 15:38

  വെറുതേ തല്ലൂകൂടണ്ടാന്നേയ്…ഇനി അഥവാ ഉരുണ്ടിട്ടല്ലെങ്കിൽ ഉരുട്ടിയെടുക്കാനല്ലേ നമ്മളൊക്കെ ഇവിടെയുള്ളത്? ഞാനും കൂടാം…എവിടെ വെച്ച്,എപ്പോ-പറഞ്ഞാമതി.

   
 15. മാരീചന്‍‍

  October 11, 2008 at 15:44

  അല്ല, ഉരുണ്ടിട്ടാണെങ്കില്‍ നമുക്ക് അടിച്ചങ്ങു പരത്താംന്നേ… ഹല്ല പിന്നെ..

   
 16. അനൂപ് തിരുവല്ല

  October 11, 2008 at 15:59

  🙂

   
 17. സി. കെ. ബാബു

  October 11, 2008 at 17:21

  ചിന്തകന്‍,
  ഞാന്‍ ഒരു സംരംഭത്തിനും ഇല്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ എഴുതുന്നു. കൊള്ളേണ്ടവര്‍ക്കു് കൊള്ളാം, തള്ളേണ്ടവര്‍ക്കു് തള്ളാം. അത്രതന്നെ.

  പ്രപഞ്ചോത്പത്തിയെക്കുറിച്ചു് “മനുഷ്യചരിതങ്ങള്‍” എന്ന ബ്ലോഗിലെ രണ്ടു് പോസ്റ്റുകളില്‍ ഞാന്‍ ചില ശാസ്ത്രീയവശങ്ങള്‍ എഴുതിയിട്ടുണ്ടു് (Post No. 47, 48). താത്പര്യം ഉണ്ടെങ്കില്‍ വായിക്കാം.

  ബൈബിളില്‍ പ്രപഞ്ചത്തിന്റെ ഉത്പത്തി സംബന്ധമായി വര്‍ണ്ണിച്ചിരിക്കുന്ന കാര്യങ്ങളിലെ ഏറെ വൈരുദ്ധ്യങ്ങള്‍ ഈ ബ്ലോഗിലെ പല പോസ്റ്റുകളിലൂടെ ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അവയും വേണമെങ്കില്‍ വായിക്കാവുന്നതാണു്. “മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍” എന്ന ഈ ബ്ലോഗ് ആരംഭിച്ചതുതന്നെ മത-ബൈബിള്‍ വിമര്‍ശനം എന്ന ലക്‍ഷ്യത്തിലാണു്.

  അജ്ഞാതനോടു് പറഞ്ഞതു് ജീവന്റെ ഉത്ഭവവും പരിണാമവും എന്നതിനെപ്പറ്റി സമയം‌പോലെ എഴുതുന്ന കാര്യമാണു്.

  വികടശിരോമണി, മാരീചന്‍, അനൂപ് തിരുവല്ല,
  🙂

   
 18. ചിന്തകൻ

  October 12, 2008 at 07:36

  പ്രിയ ബബു മഷ്

  പ്രപഞ്ചോല്പത്തിയെ കുറിച്ച് തന്ന റഫറൻസിന് നന്ദി.

  ഒരു ആദിസ്ഫോടനം (Big-Bang) വഴി പ്രപഞ്ചം രൂപമെടുക്കുകയായിരുന്നു എന്നതാണു് പ്രപഞ്ചോത്പത്തിയെപ്പറ്റി ശാസ്ത്രലോകം ഇന്നു് പൊതുവേ അംഗീകരിക്കുന്ന തത്വം.

  പ്രപഞ്ചോല്പത്തിയെ മിക്കവാറും ശാസ്ത്രകാരൻ ആദി സ്ഫോടന മാണ് കാരണം എന്ന് അംഗീകരിക്കുന്നു. ഇതേ പ്രക്രിയ കൃത്രിമമായി ആവർത്തിക്കപെടാനാണോ LHC വഴി ഇന്ന് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

  ഒഫാണെങ്കിൽ ക്ഷമിക്കുക.

   
 19. സി. കെ. ബാബു

  October 12, 2008 at 08:35

  ക്ഷമിച്ചിരിക്കുന്നു.

   
 20. ചിത്രകാരന്‍chithrakaran

  October 12, 2008 at 09:44

  ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഭൂമി പരന്നതും, ഭൂമിക്കു പുറത്തുനിന്നും നോക്കുമ്പോള്‍ ഭൂമി ഉരുണ്ടതുമാണെന്ന് ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു.
  ഇനി ആരും തര്‍ക്കം ഉന്നയിക്കരുത്.പ്ലീസ് !
  🙂
  ഓഫ് ടോപ്പിക്കായി അല്‍ഫോണ്‍സാമ്മ ചേടത്തിയെ ഇവിടെ എറക്കി വച്ചോട്ടെ !
  ഇന്നുച്ചക്കാണ് ഈ സാധനം ദൈവമാകുന്നത്.
  ദൈവകൃപയുണ്ടാകും.
  (ഈ കമന്റു ഡിലിറ്റിയാല്‍ ദൈവകോപം ഉണ്ടാകുമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കെണ്ടതില്ലല്ലൊ;))അല്‍ഫോണ്‍സാമ്മ പുരോഹിത വൈദിക റിയാലിറ്റി ഷോയിലൂടെ പുണ്യാളത്തിയായതിന്റെ സന്തോഷം പങ്കുവക്കുന്ന പോസ്റ്റ് ഇവിടെ ലിങ്കായി നല്‍കുന്നു. 🙂

   
 21. സി. കെ. ബാബു

  October 12, 2008 at 11:18

  കമന്റ് ഡിലീറ്റുകയോ? നല്ല കാര്യം! ഞാന്‍ അല്‍‌സ്പൂണാമ്മേടെ, അല്‍‌സ്പോണ്‍സറാമ്മേടെ sorry, അല്പോണ്‍സണാമ്മേടെ (ദാണ്ടെ എന്റെ നാക്കുളുക്കി! ഓരോ അല്‍ക്കുല്‍ത്തു് പേരുകളു്!) ഏതായാലും, ഈ നിമിഷങ്ങളില്‍ അശുദ്ധയില്‍ നിന്നും വിശുദ്ധയിലേക്കു് സ്ഥാനമാറ്റം സംഭവിക്കുന്ന, എനിക്കു് പേരു് ശരിക്കു് പറയാന്‍ അറിയാന്‍ പാടില്ലാത്ത, മേല്പടി അമ്മേനെസംബന്ധിച്ച വാര്‍ത്ത കയ്യില്‍ കൊന്തമാലയുമായി മുട്ടില്‍നിന്നു് ആനന്ദാശ്രുക്കളോടെയാണു് വായിച്ചതു്. അറിയാമോ? എന്നേക്കൊണ്ടെങ്ങും പറ്റൂല്ല ചുമ്മാ ശാപം മേടിച്ചു് അത്യാഹിതം വിളിച്ചുവരുത്താനും, പിശാശിന്റെ നരകത്തീയില്‍ പോകാനുമൊന്നും! 🙂

  കൂടാതെ, ചിത്രകാരന്റെ അഭിപ്രായത്തെ മാനിച്ചു് ഭൂമി ഉരുണ്ടതും പരന്നതുമാണെന്നു് ബ്ലോഗാധിപനായ ഞാന്‍ ആകുന്ന ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ചര്‍ച്ചകളുടെ അവസാനത്തിലെ ശോകഗാനം മൂകമായി ആലപിക്കുന്നതിനായി നെറ്റിപ്പട്ടം കെട്ടിയ കന്യകമാരെ താലപ്പൊലിയേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെ സ്റ്റേജിലേക്കു് ക്ഷണിക്കുന്നു!

  പാട്ടുകഴിഞ്ഞു, യവനിക താണു, അരങ്ങൊഴിഞ്ഞു, കാണികള്‍ മറ്റു് പോസ്റ്റുകള്‍ തേടാന്‍ പിരിഞ്ഞു. 🙂

  ശുഭം!

   
 22. മാരീചന്‍

  October 12, 2008 at 11:27

  നെറ്റിപ്പട്ടം കെട്ടിയ കന്യകമാരെ താലപ്പൊലിയേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെ സ്റ്റേജിലേക്കു് ക്ഷണിച്ചാല്‍ സ്റ്റേജിലെത്തും മുമ്പേ അവര്‍ക്ക് കന്യകാത്വം നഷ്ടപ്പെടില്ലേ… ആരു സമാധാനം പറയും.. ചുമ്മായിരിക്കണ വയ്യാവേലികളെ വലിച്ച് തലേമ്മെ വെയ്ക്കണതെന്തരിന് ചെല്ലാ..

   
 23. സി. കെ. ബാബു

  October 12, 2008 at 13:13

  “കന്യക” ഒരു ബഹുമതിപ്പട്ടം! കുളിച്ചില്ലെങ്കിലും സംഗതി…

   
 24. കിഷോര്‍:Kishor

  October 13, 2008 at 05:31

  “ലിങ്കിനു് പകരം ലിംഗം!!”

  🙂

   
 25. smitha adharsh

  October 15, 2008 at 20:23

  🙂

   
 26. സി. കെ. ബാബു

  October 16, 2008 at 09:24

  കിഷോര്‍, smitha adharsh,

  🙂

   
 27. varghese

  November 11, 2008 at 12:17

  Danke sher gut.
  Viele grusse aus Breitenbach.

   
 28. varghese

  November 11, 2008 at 12:19

  Danke sehr gut.
  Gruss Shaji

   
 29. സി. കെ. ബാബു

  November 11, 2008 at 14:15

  Shaji,
  Bitte! Keine Ursache! Schöne Grüße zurück.

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: