ഒരു കേന്ദ്രത്തില്‍ സംഭവിച്ചു്, അന്തരീക്ഷവായുവില്‍ മര്‍ദ്ദതരംഗങ്ങള്‍ പടര്‍ത്തി പ്രചരിക്കുന്ന, നമുക്കു് പരിചിതമായ ഒരു പൊട്ടിത്തെറിയുമായി താരതമ്യം ചെയ്യാവുന്നതല്ല ബിഗ്-ബാങ് എന്ന നിര്‍ഭാഗ്യകരമായ പേരു് നല്‍കപ്പെട്ട പ്രപഞ്ചാരംഭം. “ഒരേസമയം എല്ലായിടത്തും” സംഭവിക്കുകയും, കണികകള്‍ പരസ്പരം അകന്നു് പോവുകയും ചെയ്ത ഒരു പ്രക്രിയ ആണതു്. “ബിഗ്-ബാങ് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു” എന്നു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല. പ്രപഞ്ചോത്ഭവത്തെ സംബന്ധിച്ചു് മറ്റു് തിയറികളും നിലവിലുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണു് സ്റ്റെഡി സ്റ്റെയ്റ്റ് മോഡല്‍. “പ്രപഞ്ചം എന്നും ഇങ്ങനെ ആയിരുന്നു, എന്നും ഇങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും” എന്നതായിരുന്നു അതു്. അതുകൊണ്ടു് ഒരു പ്രപഞ്ചാരംഭം എന്ന ചോദ്യം അതില്‍ അപ്രസക്തമാവുന്നു. പിന്നെ എങ്ങനെ ബിഗ്-ബാങ് തിയറി സ്റ്റാന്‍ഡേഡ് മോഡല്‍ ആയി അംഗീകരിക്കപ്പെട്ടു? വീക്ഷിക്കപ്പെട്ടതും, തെളിയിക്കപ്പെട്ടതുമായ വസ്തുതകള്‍ ശാസ്ത്രത്തെ അങ്ങനെ ഒരു നിഗമനത്തില്‍ എത്തിക്കുകയായിരുന്നു. അത്തരം യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കാത്തതും, അവയ്ക്കു് യുക്തിസഹമായ വിശദീകരണങ്ങള്‍ നല്‍കാന്‍ കഴിയുന്നതുമായ മറ്റൊരു പുതിയ തിയറി ഭാവിയില്‍ ഒരിക്കലും ഉണ്ടാവാനേ പാടില്ല എന്നൊന്നും അതിനു് അര്‍ത്ഥവുമില്ല. ശാസ്ത്രത്തിന്റെ സ്വഭാവം തന്നെ യുക്തിസഹമായ മാറ്റങ്ങളെ സ്വാഗതം ചെയ്യുക എന്നതാണു്.
പറയുന്നത്ര കൊമ്പുകള്‍ ഉണ്ടെന്നു് ശരിക്കും എണ്ണിക്കാണിച്ചാല്‍, മൂന്നല്ല, മുപ്പതു് കൊമ്പുള്ള മുയലുകള്‍ക്കും ശാസ്ത്രത്തില്‍ ഓടിക്കളിക്കാം. മനുഷ്യബുദ്ധി വളരുന്നതിനനുസരിച്ചു്, നവീന ഉപകരണങ്ങള്‍ രൂപമെടുക്കുന്നതിനനുസരിച്ചു് പുതിയ പുതിയ “പ്രപഞ്ചസത്യങ്ങള്‍” പുറത്തുവരാം. തെളിയിക്കപ്പെട്ട പഴയ സത്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളതായിരിക്കും അവ – റിലേറ്റിവിറ്റി തിയറി ന്യൂട്ടന്റെ തിയറികളെ നിഷേധിക്കുകയായിരുന്നില്ല, വിപുലീകരിക്കുകയായിരുന്നു എന്നപോലെ. ഒരേയൊരു സത്യം എന്നൊന്നില്ല, പലപല സത്യങ്ങളെയുള്ളു. ആത്യന്തികസത്യം എന്നതു് ചോദ്യങ്ങളില്‍ നിന്നും വഴുതിമാറാന്‍, എല്ലാ മറുപടികളും ആരോപിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു കുറുക്കുവഴി മാത്രം. “ഈ വഴിയെ പോകൂ” എന്നു് മുകളില്‍ നിന്നു് ആരെങ്കിലും പറയുന്നതു് കേള്‍ക്കാനും ആ വഴിയെ മാത്രം പോകാനും ആഗ്രഹിക്കുന്നവര്‍ക്കു് പല സത്യങ്ങള്‍ എന്ന ആശയം തൃപ്തികരമാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണു് ഇതു് പറയുന്നതു്. സമൂഹങ്ങളില്‍, മതങ്ങളില്‍, രാഷ്ട്രീയത്തില്‍ എല്ലാമെല്ലാം മനുഷ്യന്‍ എക്കാലവും വിവിധ സത്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണു് ജീവിച്ചിരുന്നതു് എന്നറിയാനുള്ള മനസ്സില്ലായ്മയാണു് ഏകസത്യഭ്രാന്തിന്റെ അടിസ്ഥാനം. അതുമായി ബന്ധപ്പെട്ടവരെ അവരുടെ ഏകസത്യം ജീവിതലഘൂകരണത്തിനു് തീര്‍ച്ചയായും സഹായിക്കുന്നുണ്ടു്. യുക്തി ബലി കഴിക്കേണ്ടി വരാതിരുന്നാല്‍ ലളിതവും ലഘുവുമായ വ്യക്തത ആഗ്രഹിക്കത്തക്കതുമാണു്. പക്ഷേ, ഏകസത്യത്തിന്റെ സ്വാഭാവികമായ പാര്‍ശ്വഫലവും, ദോഷവശവുമാണു് അന്യസത്യങ്ങളോടുള്ള അതിന്റെ അന്ധമായ അസഹിഷ്ണുത. ജനങ്ങളെ ഉപകരണങ്ങളാക്കി നേതൃത്വവും നേട്ടങ്ങളും കയ്യടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് ശത്രുചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുപോലുള്ള ഏകസത്യങ്ങള്‍ സഹായകമാവുകയും ചെയ്യുന്നു. പ്രത്യയശാസ്ത്രങ്ങളില്‍ കടിച്ചുതൂങ്ങുകയല്ല, മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കു് പരിഹാരങ്ങളും, ജീവിതത്തിലെ ചോദ്യങ്ങള്‍ക്കു് മറുപടികളും തേടുകയാണാവശ്യം. കുറുക്കുവഴികളും ഒറ്റമൂലികളും മയക്കുമരുന്നുകളും എന്നും ഒളിച്ചോട്ടത്തിനുള്ള എളുപ്പവഴികളായിരുന്നു. ഒളിച്ചോടുന്നവരല്ല, ഓടാന്‍ ആഹ്വാനം ചെയ്യുന്നവരാണു്, അവര്‍ക്കു് “സഹായവാഗ്ദാനങ്ങള്‍” വാരിക്കോരി ചൊരിയുന്നവരാണു് ഓടുന്നവര്‍ക്കു് എന്തു് സംഭവിച്ചാലും, എപ്പോഴും നേട്ടം കൊയ്യുന്നവര്‍. സഹസ്രാബ്ദങ്ങളിലൂടെ വളര്‍ത്തിയെടുത്ത വിധേയത്വം മൂലം കൂട്ടത്തിലോട്ടക്കാര്‍ ഈ സത്യം മനസ്സിലാക്കുകയുമില്ല. ഈ വളര്‍ത്തിയെടുക്കലിനുവേണ്ടി വിവിധ ദൈവനാമങ്ങള്‍ കുറച്ചൊന്നുമല്ല ദുരുപയോഗം ചെയ്യപ്പെട്ടതും, ഇന്നും ചെയ്യപ്പെടുന്നതും. ശാസ്ത്രത്തെ സംബന്ധിച്ചു് പറഞ്ഞാല്‍, ആത്യന്തികസത്യം എന്നതു് ശാസ്ത്രത്തിന്റെ തന്നെ മരണമാണു്. പൂര്‍ണ്ണത വളര്‍ച്ചയുടെ അന്ത്യമല്ലാതെ മറ്റെന്താണു്?
1823-ല്‍ ഓല്‍ബേഴ്സ് പാരഡോക്സ് എന്നറിയപ്പെടുന്ന ഒരു ആശയം ജര്‍മന്‍ അസ്റ്റ്രോണൊമറും ഫിസിഷ്യനുമായിരുന്ന വില്‍ഹെല്‍ം ഓല്‍ബെര്‍ മുന്നോട്ടു് വച്ചിരുന്നു. പ്രപഞ്ചം അനന്തവും, അതില്‍ നക്ഷത്രങ്ങള്‍ ഏകതാനമായി വിതരണം ചെയ്യപ്പെട്ടിരിക്കുകയുമാണെങ്കില്‍, രാത്രിയില്‍ ആകാശം ഇരുളുന്നതെങ്ങനെ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നക്ഷത്രങ്ങള്‍ പെട്ടെന്നു് ചാവുന്നതുകൊണ്ടു് പ്രകാശത്തിനു് ഭൂമിയില്‍ എത്താന്‍ കഴിയാതെ പോകുന്നു, ശൂന്യാകാശത്തിലെ പൊടിപടലങ്ങള്‍ പ്രകാശത്തെ തടയുന്നു മുതലായ പല മറുപടികള്‍ പലരും നിര്‍ദ്ദേശിക്കുകയുമുണ്ടായി. (പ്രപഞ്ചത്തില്‍ ഒന്നും നഷ്ടപ്പെടുന്നില്ല എന്നതിനാല്‍, “അനാദികാലം” മുതല്‍ പൊടിപടലങ്ങള്‍ പ്രകാശത്തെ തടഞ്ഞു് നിര്‍ത്തുകയായിരുന്നെങ്കില്‍, പണ്ടേതന്നെ ആ പൊടികള്‍ ചൂടുപിടിച്ചു് ജ്വലിക്കാന്‍ തുടങ്ങിയേനെ!) നമ്മുടെ പ്രപഞ്ചം സ്ഥലകാലങ്ങളില്‍ അനന്തമോ, അനാദിയോ ആവാന്‍ കഴിയില്ലെന്നതാണു് ഓല്‍ബേഴ്സ് പാരഡോക്സിനു് നല്‍കാന്‍ കഴിയുന്ന കുറച്ചുകൂടി യുക്തമായ മറുപടി.
ഗാലക്സികളില്‍ നിന്നും വരുന്ന പ്രകാശത്തില്‍ കാണപ്പെട്ട റെഡ് ഷിഫ്റ്റ്, ഡൊപ്ലെര്‍ എഫെക്റ്റിന്റെ വെളിച്ചത്തില്‍, പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവായി മനസ്സിലാക്കപ്പെട്ടു. വികസിക്കുന്നു എന്നാല്‍ അതിനര്‍ത്ഥം, ഈ വികാസം എന്നെങ്കിലും ആരംഭിച്ചിരിക്കണം എന്നാണല്ലൊ. മൈക്രൊവേവ് ബാക്ക് ഗ്രൗണ്ട് റേഡിയേഷന്റെ കണ്ടുപിടുത്തവും, അതിനോടകം തന്നെ മനുഷ്യന്‍ കൈവരിച്ചിരുന്ന ന്യുക്ലിയോസിന്തെസിസ് അതിനു് നല്‍കിയ പിന്‍ബലവും ബിഗ്-ബാങ് അടിസ്ഥാനമാക്കിയുള്ള സ്റ്റാന്‍ഡേഡ് മോഡലിന്റെ വിജയത്തില്‍ കലാശിക്കുകയായിരുന്നു. 1965-നു് ശേഷം, 0,33 സെന്റീമീറ്ററിനും, 73,5 സെന്റീമീറ്ററിനും ഇടയിലെ പല തരംഗദൈര്‍ഘ്യത്തിലും അളക്കപ്പെട്ട മൈക്രോവേവ് ബാക്ക് ഗ്രൗണ്ഡ് റേഡിയേഷന്റെ എനര്‍ജി 2,7° കെല്‍വിനും, 3° കെല്‍വിനും ഇടയിലായിരുന്നു. അതായതു്, ആ അളവുകള്‍ മാക്സ് പ്ലാങ്കിന്റെ ബ്ലാക്ക്ബോഡി റേഡിയേഷന്‍ – എനര്‍ജി ഡിസ്റ്റ്റിബ്യൂഷന്‍ ഗ്രാഫിലെ തരംഗദൈര്‍ഘ്യത്തിനും, എനര്‍ജിക്കും അനുസൃതമായിരുന്നു.
നമ്മുടെ അന്തരീക്ഷം 0,3 സെന്റീമീറ്ററില്‍ താഴെയുള്ള തരംഗദൈര്‍ഘ്യങ്ങളെ കടത്തിവിടുന്നില്ല എന്നതിനാല്‍ ഭൂമിയില്‍ നിന്നുകൊണ്ടു് ഇത്തരം അളവുകള്‍ താഴ്‌ന്ന തരംഗദൈര്‍ഘ്യത്തില്‍ സാദ്ധ്യമല്ല. പക്ഷേ, സ്പെക്ട്രല്‍ അനാലിസിസ് വഴി 1941-ല്‍ തന്നെ, ഭൂമിക്കും, ζ Oph (ζ = greek letter zeta) നക്ഷത്രത്തിനും ഇടയിലെ “പൊടിപടലത്തിന്റെ” (interstellar dust) അബ്സോര്‍പ്ഷന്‍ ലൈന്‍സില്‍, ഈ ദിശയില്‍ വിവക്ഷിക്കാമായിരുന്ന ചില പ്രത്യേകതകള്‍ വീക്ഷിക്കപ്പെട്ടിരുന്നു. അന്നു് അതത്ര കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, 1965-ല്‍ പെന്‍സിയസ്, വില്‍സണ്‍ എന്നിവര്‍ എക്സെസ് റേഡിയോ നോയിസ് കണ്ടെത്തിയതിനുശേഷം ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങളുടെ ഫലം ബാക്ക് ഗ്രൗണ്ട് റേഡിയേഷനെയും, അതുവഴി ബിഗ്-ബാങ് തിയറിയെയും ശരിവയ്ക്കുന്ന രീതിയിലുള്ളവയായിരുന്നു. 1989-ല്‍ ലോഞ്ച് ചെയ്യപ്പെട്ട കോസ്മിക് ബാക്ഗ്രൌണ്ഡ് എക്സ്പ്ലോറര്‍ (COBE) ഈ ബ്ലാക്ക് ബോഡി കരക്റ്റെറിസ്റ്റിക് 2,735° K ആയി അളന്നു് തിട്ടപ്പെടുത്തി. ഈ പ്രപഞ്ചത്തിനുള്ളില്‍ തന്നെയുള്ളവയും, ചലിച്ചുകൊണ്ടിരിക്കുന്നവയുമായ ഗാലക്സികളുടെയും, സൂര്യന്റെയും, ഭൂമിയുടെയും, സാറ്റലൈറ്റിന്റെയുമെല്ലാം വേഗതകള്‍ ഈ അളവില്‍ നേരിയ മാറ്റങ്ങള്‍ക്കു് കാരണമാവും എന്നതും, ഐസോറ്റ്രൊപ്പി, ഹോമോജെനൈറ്റി, ലൈറ്റ് ഹൊറൈസണ്‍ മുതലായവയൊക്കെ അളവിനെ ബാധിക്കാം എന്നതും ഇവിടെ സൂചിപ്പിക്കുന്നതു്, ഈ വിഷയത്തിന്റെ സങ്കീര്‍ണ്ണത മറക്കാതിരിക്കാന്‍ മാത്രം. ചുരുക്കത്തില്‍, മുകളില്‍ സൂചിപ്പിച്ച അറിവുകളെല്ലാം ബിഗ്-ബാങ് തിയറിയ്ക്കു് അനുകൂലമായി തീരുകയായിരുന്നു.
നിഗമനങ്ങള്‍:
ബിഗ്-ബാങ്ങിനു് ഏകദേശം 0,01 സെക്കന്റിനുശേഷം നിലനിന്നിരുന്ന ഊഷ്മാവു് പതിനായിരം കോടി ഡിഗ്രി സെല്‍സ്യസ് ആയിരുന്നു. നക്ഷത്രകേന്ദ്രങ്ങളില്‍ പോലും ഇല്ലാത്തത്ര ഈ ഉയര്‍ന്ന ഊഷ്മാവില്‍ പ്രപഞ്ചത്തിലെ ദ്രവ്യം എലെമെന്ററി പാര്‍ട്ടിക്കിള്‍സിന്റെ രൂപത്തിലായിരുന്നു. അത്തരം കണികകളെയാണു് ഇന്നു് CERN പോലെയുള്ള പരീക്ഷണകേന്ദ്രങ്ങളില്‍ പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നതു്. നമുക്കു് പരിചിതമായ വൈദ്യുതി ആയി പ്രവഹിക്കുന്ന, നെഗറ്റിവ് ചാര്‍ജുള്ള എലക്ട്രോണ്‍ അതിലൊന്നായിരുന്നു. മറ്റൊന്നു് എലക്ട്രോണിന്റെ ആന്റിപാര്‍ട്ടിക്കിളായ, പോസിറ്റിവ് ചാര്‍ജുള്ള പോസിട്രോണ്‍. പിണ്ഡം രണ്ടിനും സമം. ചില പ്രത്യേക പ്രതിഭാസങ്ങളിലും, പരീക്ഷണശാലകളിലുമൊഴിച്ചാല്‍, പോസിട്രോണ്‍ ഇന്നു് അസാധാരണമാണു്. പിന്നെ ഉണ്ടായിരുന്നതു് പിണ്ഡമോ, ചാര്‍ജോ ഇല്ലാത്ത ഭൂതപാര്‍ട്ടിക്കിളുകളായ ന്യൂട്രിനോസ്. ഇവയെക്കൂടാതെ “പ്രപഞ്ചത്തില്‍” നിറഞ്ഞുനിന്നിരുന്നതു് പ്രകാശത്തിന്റെ ക്വാണ്ടമായ ഫോട്ടോണ്‍സായിരുന്നു. പാര്‍ട്ടിക്കിള്‍സ് എനര്‍ജിയില്‍ നിന്നും രൂപമെടുക്കുകയും നശിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരം ഒരു സമതുലിതാവസ്ഥയില്‍ ഊഷ്മാവു് നാനൂറു് കോടിയില്‍ എത്തിയിരുന്ന “പ്രപഞ്ചസൂപ്പിന്റെ” സാന്ദ്രത ഏകദേശം വെള്ളത്തിന്റേതിനു് തുല്യമായിരുന്നു. ആ അവസ്ഥയില്‍ രൂപമെടുത്ത പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയാണു് ഇന്നത്തെ ലോകത്തിലെ അണുകേന്ദ്രങ്ങള്‍. പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയും, എലക്ട്രോണ്‍, പോസിട്രോണ്‍, ന്യൂട്രിനോ, ഫോട്ടോണ്‍ എന്നിവയും തമ്മിലുള്ള അനുപാതം ഒന്നിനു് നൂറുകോടി എന്നതായിരുന്നു. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി മനസ്സിലാക്കിയ ഈ അനുപാതം ബിഗ്-ബാങ് എന്ന സ്റ്റാന്‍ഡേഡ് മോഡലില്‍ എത്തിച്ചേരാന്‍ നിര്‍ണ്ണായകമായ പങ്കു് വഹിച്ച ഒരു വസ്തുതയാണു്.
സ്ഫോടനഗതിയില്‍, 0,1 സെക്കന്റ് കഴിഞ്ഞപ്പോള്‍ ടെമ്പറേച്ചര്‍ മൂവായിരം കോടി ഡിഗ്രി സെല്‍സ്യസ് ആയി. ഒരു സെക്കന്റ് കഴിഞ്ഞപ്പോള്‍ അതു് ആയിരം കോടിയും, പതിനാലു് സെക്കന്റുകള്‍ക്കു് ശേഷം മുന്നൂറു് കോടിയും ആയിത്തീര്‍ന്നു. ഈ ഊഷ്മാവില്‍, ഫോട്ടോണും ന്യൂട്രിനോയും ചേര്‍ന്നു് എലക്ട്രോണ്‍, പോസിട്രോണ്‍ എന്നിവ രൂപമെടുത്തുകൊണ്ടിരുന്നതിലും വേഗതയില്‍ അവ നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നതിനാല്‍, നശീകരണം വഴി ഉണ്ടാവുന്ന ചൂടു് മൂലം തണുക്കല്‍ സാവകാശമായി. മൂന്നു് മിനുട്ടുകള്‍ക്കു് ശേഷം ഊഷ്മാവു് വീണ്ടും താണു് നൂറുകോടിയിലെത്തി. അതോടെ, പ്രോട്ടോണും ന്യൂട്രോണും ചേര്‍ന്നു് അണുകേന്ദ്രങ്ങള്‍ രൂപമെടുക്കാന്‍ കഴിയുന്ന താപനിലയിലെത്തി. ആദ്യം ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ചേര്‍ന്നു് ഡ്യുറ്റീരിയത്തിന്റെ (heavy hydrogen) ന്യൂക്ലിയസുകളും, പിന്നീടു്, പ്രോട്ടോണും ന്യൂട്രോണും ഈരണ്ടുവീതം ചേര്‍ന്നു് സ്റ്റേബിള്‍ ആയ ഹീലിയം ന്യൂക്ലിയസുകളും രൂപമെടുത്തു.
മൂന്നു് മിനുട്ടുകള്‍ക്കു് ശേഷം, പ്രപഞ്ചം ഭൂരിഭാഗവും പ്രകാശം, ന്യൂട്രിനോ, ആന്റിന്യൂട്രിനോ എന്നിവയും, ഒരു ചെറിയ അംശം അണുകേന്ദ്രങ്ങളും, നിറഞ്ഞതായിരുന്നു. അണുകേന്ദ്രങ്ങളില്‍ 73 ശതമാനം ഹൈഡ്രജനും, 27 ശതമാനം ഹീലിയവും ആയിരുന്നു. കൂടാതെ എലക്ട്രോണ്‍-പോസിട്രോണ്‍ നശീകരണത്തില്‍ നിന്നും രക്ഷപെട്ട എലക്ട്രോണുകളും അവയോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ, ഈ എലക്ട്രോണുകളും അണുകേന്ദ്രങ്ങളും തമ്മില്‍ യോജിച്ചു് ഹൈഡ്രജന്‍, ഹീലിയം എന്നിവയുടെ ആറ്റങ്ങള്‍ രൂപമെടുക്കാന്‍ തുടങ്ങിയതു് എത്രയോ ലക്ഷം വര്‍ഷങ്ങള്‍ക്കു് ശേഷമാണു്. കാലക്രമേണ, ഗ്രാവിറ്റേഷന്റെ ഫലമായി, ഈ വാതകങ്ങള്‍ ഒരുമിച്ചുകൂടുകയും, സാന്ദ്രീകരിക്കുകയും തത്ഫലമായി പ്രപഞ്ചവും അതിലെ ഗാലക്സികളുമെല്ലാം രൂപമെടുക്കുകയും ചെയ്തു. ഗാലക്സികളുടെ രൂപമെടുക്കലിനെപ്പറ്റി മറ്റുചില നിഗമനങ്ങളും ഉണ്ടു് എന്നുകൂടി ഇവിടെ സൂചിപ്പിക്കുന്നു.
പ്രപഞ്ചത്തെ, മാക്സ് പ്ലാങ്കിന്റെ ബ്ലാക്ക് ബോഡി റേഡിയേഷന്റെ അടിസ്ഥാനത്തില്‍, ഒരു ബ്ലാക്ക് ബോഡി ആയി കണക്കാക്കി പരിശോധിക്കുമ്പോള്‍, മാറ്ററും റേഡിയേഷനും തമ്മില്‍ തെര്‍മോഡൈനാമിക് ഇക്വിലിബ്രിയത്തില്‍ ആയിരുന്ന അവസ്ഥയിലെ റേഡിയേഷന്റെ “ബാക്കി” ആണു് പലവിധ അളവുകള്‍ വഴി നിശ്ചയിക്കപ്പെട്ടതും, ഇന്നു് ഏകദേശം 3°K ഇക്വിവലെന്റ് ടെമ്പറേച്ചര്‍ ഉള്ളതുമായ മൈക്രോവേവ് ബാക്ക് ഗ്രൗണ്ഡ് റേഡിയേഷന്‍. ദ്രവ്യം അണുകേന്ദ്രകണികകളും എലക്ട്രോണുകളുമായി വേര്‍പെട്ടിരുന്നതും, അവ റേഡിയേഷന്റെ കണികകളായ ഫോട്ടോണുകളെ കടത്തിവിടാതിരുന്നതുമായ അവസ്ഥയില്‍ പ്രപഞ്ചത്തിന്റെ ഇക്വിവലെന്റ് ടെമ്പറേച്ചര്‍ ഏകദേശം 3000°K ആയിരുന്നിരിക്കണം. അതിന്റെ വെളിച്ചത്തില്‍ പ്രപഞ്ചം ഇന്നു് അന്നത്തേതില്‍ നിന്നും ആയിരം മടങ്ങു് വികസിച്ചിട്ടുണ്ടാവണം. ആയിരം മടങ്ങു് വികസിച്ചു എന്നാല്‍, രണ്ടു് മാതൃകാഗാലക്സികള്‍ തമ്മിലുള്ള ദൂരം ആയിരം മടങ്ങു് വര്‍ദ്ധിച്ചു എന്നു് മാത്രമാണര്‍ത്ഥം. ടെമ്പറേച്ചര്‍ കുറഞ്ഞതോടെ, അതുവരെ റേഡിയേഷനു് അതാര്യമായിരുന്ന പ്രപഞ്ചം റേഡിയേഷനു് (ഫോട്ടോണുകള്‍ക്കു്) സുതാര്യമായി മാറി.
ഒരു നിശ്ചിത വ്യാപ്തത്തിലെ ഫോട്ടോണുകളുടെ എണ്ണം ഊഷ്മാവിന്റെ ക്യുബിക്കിനും (third power), അവയുടെ എനര്‍ജിസാന്ദ്രത ഊഷ്മാവിന്റെ ക്വാര്‍ട്ടിക്കിനും (fourth power) അനുപാതത്തില്‍ വര്‍ദ്ധിക്കുമെന്നതിനാല്‍, ടെമ്പറേച്ചര്‍ ആയിരം മടങ്ങു് കൂടുതലായിരുന്നപ്പോള്‍ ഫോട്ടോണുകളുടെ എനര്‍ജി ഒരുലക്ഷംകോടി മടങ്ങു് കൂടുതലായിരുന്നിരിക്കണം. 3°K ഇക്വിവലെന്റ് ടെമ്പറേച്ചറില്‍ ഒരു ലിറ്ററില്‍ ഫോട്ടോണുകളുടെ അളവു് ഏകദേശം 550000 ആണു്. അപ്പോഴത്തെ ഫോട്ടോണിന്റെ ശരാശരി എനര്‍ജി 0,0007 എലക്ട്രോണ്‍ വോള്‍ട്ട് മാത്രവും. ഇന്നത്തെ പ്രപഞ്ചത്തിലെ അണുകേന്ദ്രകണികകളുടെ സാന്ദ്രതയുടെ അടിസ്ഥാനത്തില്‍, ഒരു അണുകേന്ദ്രകണികയ്ക്കു് പത്തു് കോടിക്കും രണ്ടായിരം കോടിക്കും ഇടയില്‍ എണ്ണം എന്ന അനുപാതത്തില്‍ ഫോട്ടോണുകള്‍ ഉണ്ടു്. ഈ അനുപാതം ശരാശരി നൂറുകോടി എന്നു് കരുതിയാല്‍ തന്നെയും, അണുകേന്ദ്രകണികകളുടെ പിണ്ഡത്തില്‍ അടങ്ങിയിരിക്കുന്ന എനര്‍ജി അന്നും ഇന്നും ഒന്നാവണമെന്നതിനാല്‍, ഉയര്‍ന്ന ടെമ്പറേച്ചര്‍ നിലനിന്നിരുന്ന സമയത്തു് ഫോട്ടോണുകളുടെ ആകെ എനര്‍ജി ദ്രവ്യകണികകളുടേതിനേക്കാള്‍ കൂടുതല്‍ ആയിരുന്നിരിക്കണം. E = mc² എന്ന ഐന്‍സ്റ്റൈന്റെ സമവാക്യപ്രകാരം, ഒരു അണുകേന്ദ്രകണികയുടെ എനര്‍ജി ഏകദേശം 939 MeV (മില്യണ്‍ എലക്ട്രോണ്‍ വോള്‍ട്ട്സ്) ആണു്. അതായതു്, ഒരു ഫോട്ടോണിന്റെ എനര്‍ജി, അണുകേന്ദ്രകണികയുടെ എനര്‍ജിയുടെ നൂറുകോടിയില്‍ ഒന്നു്, അഥവാ ഏകദേശം ഒരു എലക്ട്രോണ്‍ വോള്‍ട്ട്, മാത്രമായിരുന്നാലും റേഡിയേഷന്‍ എനര്‍ജി ദ്രവ്യഎനര്‍ജിയെ ഡോമിനേറ്റ് ചെയ്യാന്‍ വേണ്ടത്ര അളവില്‍ ഉണ്ടായിരുന്നിരിക്കണം. പ്രപഞ്ചം വികസിക്കുകയും, ടെമ്പറേച്ചര്‍ താഴുകയും ചെയ്തപ്പോള്‍ ഈ അവസ്ഥ നേരെ തിരിച്ചാവുകയും ചെയ്തു. ഈ രണ്ടു് അവസ്ഥകളെ ശാസ്ത്രജ്ഞര്‍ എനര്‍ജി ഡോമിനേറ്റെഡ് എറ, മാറ്റര്‍ ഡോമിനേറ്റെഡ് എറ എന്നു് തരം തിരിക്കുന്നു. ഈ അവസ്ഥാമാറ്റവും, ആദ്യം സൂചിപ്പിച്ച സുതാര്യതയും ഏകദേശം ഒരേ സമയത്തു് സംഭവിച്ചിരിക്കാം എന്നു് വിശ്വസിക്കപ്പെടുന്നു.
ചുരുക്കത്തില്‍, റേഡിയേഷനു് സുതാര്യമാവുന്നതിനു് മുന്‍പു് പ്രപഞ്ചം, നിസ്സാരമായ ദ്രവ്യാംശം ഒഴിവാക്കിയാല്‍, മുഴുവന്‍ തന്നെ റേഡിയേഷനാല്‍ നിറഞ്ഞിരുന്നു. അന്നു് നിലനിന്നിരുന്ന ഭീമമായ എനര്‍ജിസാന്ദ്രത പ്രപഞ്ചവികാസം വഴി സംഭവിച്ച ഫോട്ടോണ്‍-തരംഗദൈര്‍ഘ്യത്തിലെ റെഡ് ഷിഫ്റ്റ് വഴി നഷ്ടപ്പെട്ടു. പില്‍ക്കാലത്തു്, പ്രപഞ്ചത്തില്‍ അവശേഷിച്ച ദ്രവ്യാംശങ്ങളായ അണുകേന്ദ്രകണികകളും എലക്ട്രോണുകളും യോജിച്ചു് ദ്രവ്യവും നക്ഷത്രങ്ങളും കടലും കരയുമെല്ലാം ഉണ്ടായപ്പോള്‍ ദൈവവുമുണ്ടായി. അങ്ങേര്‍ കരയില്‍ നിന്നും അല്പം കളിമണ്ണു് കുഴച്ചു് മനുഷ്യനെയുണ്ടാക്കി, അവന്റെ വായിലേക്കു് തന്റെ ഉച്ഛ്വാസവായു ഊതി ജീവന്‍ നല്‍കിയശേഷം പറഞ്ഞു: ഞാനൊരു തീറ്റപ്രാന്തനാണു്. അതിനാല്‍, നീ എനിക്കു് സമയാസമയങ്ങളില്‍ ഒരു വയസ്സു് പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍കുട്ടിയെ ഹോമയാഗമായും, എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി നേരിയ മാവുകൊണ്ടു് സൌരഭ്യവാസനയുള്ള ദഹനയാഗമായും, ഒരു നാഴി വീഞ്ഞു് അതിന്റെ പാനീയയാഗമായും അര്‍പ്പിക്കേണം. (ലേവ്യപുസ്തകം 23: 12-14)
അവലംബം:
1. First Three Minutes – Steven Weinberg
2. In search of Schroedinger’s Cat – John Gribbin
3. Im Anfang war der Wasserstoff – Hoimar von Ditfurth
4. Das Naturbild der Heutigen Physik – Werner Heisenberg
ഇളം വെയില്‍ | ilamveyil
Jul 18, 2008 at 05:44
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്ത്യന്‍…………. :))
sanju
Jul 18, 2008 at 06:40
Big-Bang ന് മുന്‍പ് പ്രപഞ്ച്ത്തിന്റ്റെ വലിപ്പമെത്രയെന്ന് പറയാമൊ. നാമൊക്കെ വിചാരിക്കുന്നതിലും വളരെ ചെറുതയിരുന്നെന്നു കേട്ടിട്ടുണ്ട്.
സി. കെ. ബാബു
Jul 18, 2008 at 08:25
ഇളംവെയില്‍,
അങ്ങനെ ഇരുന്നു് നോക്കുന്നതിലും ചിന്തിക്കുന്നതിലും ഒക്കെ ഇല്ലേ ഒരുതരം ത്രില്‍? “ഓരോ വട്ടു്” എന്നും പറയാം, അല്ലേ? 🙂
sanju,
ചോദ്യങ്ങള്‍ പോലെ എളുപ്പമായിരുന്നു ഉത്തരങ്ങള്‍ എങ്കില്‍ എന്നു് പലപ്പോഴും ഞാനും ആഗ്രഹിക്കാറുണ്ടു്. 🙂
അഭിപ്രായം
Jul 19, 2008 at 03:56
മാഷെ..നെറ്റിൽ പരതിയപ്പോൾ കിട്ടിയതാണ് താഴെ കൊടുത്തിരിക്കുന്നത്…ഈ പറഞ്ഞ കാര്യങ്ങളിൽ ഒക്കെ ശാസ്ത്രത്തിനു വ്യകതമായ തെളിവുകൾ ലഭിചോ?
Beyond Big Bang Cosmology
#The Big Bang model is not complete.
For example, it does not explain why the universe is so uniform on the very largest scales or, indeed, why it is so non-uniform on smaller scales, i.e., how stars and galaxies came to be.
#Structure in the universe
The Big Bang theory makes no attempt to explain how structures like stars and galaxies came to exist in the universe.
#Fluctuations in the cosmic microwave background (CMB) radiation
The temperature of the CMB is observed to vary slightly across the sky.
What produced these fluctuations and how do they relate to stars and galaxies?
The inflationary universe
A very short, but especially rapid burst of growth in the very early universe (“inflation”) provides an elegant, yet untested, explanation of the above puzzles
അഭിപ്രായം
Jul 19, 2008 at 05:00
നവീന ഉപകരണങ്ങള്‍ രൂപമെടുക്കുന്നതിനനുസരിച്ചു് പുതിയ പുതിയ ‘പ്രപഞ്ചസത്യങ്ങള്‍’ പുറത്തുവരും. തെളിയിക്കപ്പെട്ട ‘പഴയ സത്യങ്ങള്‍’ അംഗീകരിച്ചുകൊണ്ടുള്ളതായിരിക്കും അവ
ഇതു നിങ്ങൾക്കു എങ്ങനെ ഉറപ്പിച്ചു പറയാൻ ആവും…നവീന ഉപകരണങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ പുറത്തു വരുന്ന പ്രപഞ്ച രഹസ്യങ്ങൾ പഴയവയുമായി ബന്ധം ഉണ്ടാവണം എന്നു നിർബന്ധമുണ്ടോ?ഒരു കാലത്തു ശരി എന്നു കരുതിയിരുന്ന പല കാര്യങ്ങളും പിന്നിട് തെറ്റായിരുന്നു എന്നു ശാസ്ത്രം പറഞ്ഞിട്ടില്ലെ?
“പില്‍ക്കാലത്തു്, പ്രപഞ്ചത്തില്‍ അവശേഷിച്ച ദ്രവ്യാംശങ്ങളായ അണുകേന്ദ്രകണികകളും എലക്ട്രോണുകളും യോജിച്ചു് ദ്രവ്യമായി, നക്ഷത്രങ്ങളായി, കരയായി, കടലായി, ഏകകോശജീവികളായി, മനുഷ്യരായി…“
ഇതു മത ഗ്രനഥങ്ങളിൽ ദൈവം പ്രപഞ്ചത്തെ സ്ഷ്ടിച്ചതിനേക്കാൾ എളുപ്പമായി പോയല്ലോ മാഷെ..
#Big-Bang ഉണ്ടായതിനു ശേഷം എത്ര കാലം കഴിഞ്ഞാണ് ആ ഏക കോശ ജീവി ഉണ്ടായത് എന്നതിനു ക്യത്യമായ കണക്കുകൾ ഉണ്ടോ?
#ഏക കോശ ജീവിയാണോ അതോ ജീവികളാണോ ഉണ്ടായത്?
#നക്ഷത്രങ്ങളും,കരയും,കടലും വെവേറെയാണോ അതൊ ഒരുമിച്ചാണോ ഉണ്ടായത്.വെവ്വേറെയാണെങ്കിൽ ആദ്യം ഉണ്ടായത് ഏതാണ്?
#ആ ഏക കോശ ജീവി ഉണ്ടായത് കരയിൽ ആണോ അതൊ കടലിൽ ആണോ?
#ആ ഏക കോശ ജീവിയിൽ നിന്നാണോ ഇന്നു നാം കാണുന്ന ഈ സകല ജീവികളും മരങ്ങളും ഇഴ ജന്തുക്കളും ഉണ്ടായത്?
#രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യൻ ഉണ്ടായതെങ്കിൽ ഭാവിയിൽ ഇതേ മനുഷ്യൻ രൂപ പരിണാമം വന്നു വേറെ വല്ല ജീവിയും ആയി മാറുമോ?
#എന്തിൽ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യൻ ഉണ്ടായിരികുന്നത്?
#ആദ്യം ഉണ്ടായത് ആണാണോ അതൊ പെണ്ണാണോ?
#ഒരേ ജീവിയിൽ നിന്നു തന്നെ ആണോ ആണും പെണും ഉണ്ടായത്?
ഇത്രയും എഫേരട്ട് എടുത്ത് big bang theory
മലയാളത്തിൽ വിശദീകരിച്ച നിങ്ങൾക്കു ഇതൊക്കെ അറിയുമായിരിക്കും എന്നു വിചാരിചാണ് ചോദിച്ചത്…മുഴുവൻ കാര്യങ്ങൾക്കും ഉത്തരം പറഞ്ഞില്ലെങ്കിലും അറിയുന്ന കാര്യങ്ങൾക്കു ഉത്തരം നലകിയാൽ കൊള്ളാമായിരുന്നു…
സി. കെ. ബാബു
Jul 19, 2008 at 09:28
അഭിപ്രായം,
താങ്കള്‍ക്കറിയാവുന്നതിന്റെ നേരിയ ഒരംശം പോലും എനിക്കറിയില്ല. അതിനാല്‍ നമ്മള്‍ തമ്മില്‍ ഒരു ചോദ്യോത്തരപംക്തി ആരംഭിച്ചതുകൊണ്ടു് താങ്കള്‍ക്കു് ഇപ്പോള്‍ അറിയുന്നതില്‍ കൂടുലായി എന്തെങ്കിലും അറിയാന്‍ കഴിയുമെന്നു് തോന്നുന്നില്ല. വെറുതെ എന്തിനു് താങ്കളുടെ വിലയേറിയ സമയം പാഴാക്കണം?
അറിവുള്ളവര്‍ ക്ഷമിക്കും എന്ന വിശ്വാസത്തില്‍ ഒരു മോഹം കൊണ്ടു് ഇതൊക്കെ എഴുതുന്നു എന്നുമാത്രം. ഒരാഗ്രഹമൊക്കെ ആര്‍ക്കും ഇല്ലേ മാഷേ?
അഭിപ്രായം
Jul 19, 2008 at 10:55
അതെന്താ മാഷെ അങ്ങനെ…മുകളിൽ ചോദിച്ച ചോദ്യങ്ങൾക്കു എനിക്കു ഉത്തരം അറിയുമെങ്കിൽ ഞാൻ മാഷോടു ചോദിക്കുമോ?ഒരു കാര്യം വിശദീകരിക്കുബോൾ അതിനെ പറ്റി മുഴുവൻ പറയേണ്ടേ?
Big Bang നേരിട്ടു കണ്ട പോലെയാണ് മാഷ് പല കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നത്.[ഒരോ സംഭവവും എത്ര സെക്കന്റിൽ നടന്നു അപ്പോഴത്തെ temprature].ഇതൊക്കെ വെറും അനുമാനങ്ങളല്ലെ മാഷെ..മതത്തെ കൊച്ചാക്കി കാണിക്കണമെങ്ങിൽ അതിനു മാത്രം ശാസ്ത്രത്തിൽ അറിവു വേണം.അതിലെങ്ങിൽ പിന്നെ ആ പരുവാടിക്കു നിക്കരുത്…
big bang,darvin theaory തുടങ്ങിയവ കണ്ടു പിടിച്ചവർ തന്നെ അതിലെ ന്യൂനതകൾ പറയുന്നുണ്ട്.അതു വിഴുങ്ങി ആരുടെ കൈയടി വാങ്ങാനാണ് മാഷെ നിങ്ങൾ ശ്രമിക്കുന്നത്…
മതത്തെ വിമർഷിക്കാൻ ഏതു “യുക്തിവാദിക്കും“പറ്റും…എന്നാൽ ശാസ്ത്രത്തെ കാട്ടി മതത്തെ പേടിപ്പിക്കാൻ വരുബോൾ കുറച്ചോക്കെ പഠിക്കേണ്ടി വരും മാഷെ….പണ്ടത്തെ കാലം ഒന്നും അല്ല ഇതു,വിശ്വാസികളും ശാസ്ത്രം ഒക്കെ പഠിച്ചു തുടങ്ങി….
അറിയാത്ത കാര്യങ്ങൾ പഠിക്കുവാനും അതിനു വേണ്ടി സമയം ചിലവഴിക്കുന്നതിലും സന്തോഷം മാത്രമേ ഉള്ളൂ…അതും “മതത്തെ തകർക്കാൻ പോന്ന മാത്രം കാര്യങ്ങൾ“ ആണെങ്കിൽ പ്രത്യേകിച്ചും..
സി. കെ. ബാബു
Jul 19, 2008 at 12:17
മതത്തെ തകര്‍ക്കാനോ? ഞാനോ? നല്ലകാര്യം! മതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവന്‍ മതം സ്ഥാപിച്ച ദൈവത്തെയല്ലേ ജയിക്കാന്‍ ശ്രമിക്കുന്നതു്? അതിനു്‍ ഞാനാരു് യാക്കോബോ? എന്തിനു് അങ്ങനെയൊരു ഭയം മാഷേ?
എനിക്കു് താങ്കളോടു് പറയാനുള്ളതു് ഞാന്‍ കഴിഞ്ഞ കമന്റില്‍ പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും പറഞ്ഞു് താങ്കളെ മനസ്സിലാക്കാനുള്ള കഴിവു് എനിക്കില്ല.
ഉപദേശിക്കാന്‍ ആഗ്രഹമില്ല. എങ്കിലും, ദൈവം എല്ലാം അറിയുന്നവനാണെന്നു് കേട്ടിട്ടുള്ളതുകൊണ്ടു് ഒരുപക്ഷേ താങ്കളുടെ ചോദ്യങ്ങള്‍ക്കു് ദൈവത്തില്‍ നിന്നും മറുപടി ലഭിച്ചേക്കും എന്നു് തോന്നുന്നു. ദൈവവിഷയത്തില്‍ ആയാലും, ശാസ്ത്രവിഷയത്തില്‍ ആയാലും എന്നേക്കാള്‍ കൂടുതല്‍ ജ്ഞാനി താങ്കള്‍ ആണുതാനും. മനസ്സിലായി എന്നു് കരുതുന്നു.
ഇനി ഒരു കമന്റ് എന്നില്‍ നിന്നും പ്രതീക്ഷിക്കരുതു്.
ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്തതുകൊണ്ടാണു്. ഈ വിഷയത്തില്‍ കാണാനിടയായ ചില പോസ്റ്റുകളില്‍ ഇരുന്നൂറും മുന്നൂറും കമന്റുകള്‍ക്കു് ശേഷവും ചര്‍ച്ച തുടങ്ങിയിടത്തു് തന്നെ എത്തുകയായിരുന്നു എന്നൊരു അനുഭവവുമുണ്ടു്. അനുഭവങ്ങളില്‍ നിന്നും നമ്മള്‍ പഠിക്കണമല്ലോ. പോരാത്തതിനു് സമയക്കുറവു് കുറച്ചൊന്നുമല്ല താനും!
സലാഹുദ്ദീന്‍
Jul 19, 2008 at 12:46
നമ്മുടെ പ്രിയ ബാബു മഷെ വിട്ടേക്കെന്റെ പ്രിയ അഭിപ്രായം. അദ്ദേഹം തന്റെ പരിമിതികള്‍ അറിയിച്ചില്ലേ.
അദ്ദേഹം നല്‍കിയ ശാസ്ത്രീയമായ അറിവുകളെ ഞാന്‍ ഒരിക്കലും വിലകുറച്ച് കാണുന്നില്ല. സമയകുറവുണ്ടായിട്ടും ഇതൊക്കെ പകര്‍ന്ന് തരാന്‍ അദ്ദേഹം കാണിച്ച സൌമനസ്യത്തിന് നമുക്കദ്ദേഹത്തെ ആദരിക്കാം.
സമയം കിട്ടുമ്പോള്‍ ഇതിലെ കൂടി ഒന്ന് പോകണം എന്നഭ്യര്‍ത്ഥിക്കുന്നു.
താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ
Jul 19, 2008 at 16:06
വളരെ വിജ്ഞാനപ്രദമാണ് താങ്കളുടെ പോസ്റ്റുകളെല്ലാം തന്നെ. ശാസ്ത്രം മുന്നേറുമ്പോള്‍ ഇതു വരെ ശാസ്ത്രം സമ്മാനിച്ച എല്ലാ സൌകര്യങ്ങളും ആസ്വദിച്ചുകൊണ്ടു തന്നെ ഒരു കൂട്ടം ആളുകള്‍ ശാസ്ത്രത്തെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നത് എത്രയോ കാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അവര്‍ക്കു കാലം മാപ്പു നല്‍കട്ടെ.
അഭിപ്രായം
Jul 19, 2008 at 19:52
ആരാണ് സഹോദരാ ശാസ്ത്രത്തെ തള്ളി പറഞ്ഞത്…പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി പറയണം എന്നെ പറഞ്ഞിറ്റൂള്ളൂ.ശാസ്ത്രം തന്നെ പറഞ്ഞിട്ടുള്ള ന്യൂനതകൾ വിഴുങ്ങന്നത് എന്തിന് ?സത്യം തുറന്നു പറയാതെ ആളൂകളെ തെറ്റിധരിപ്പിക്കുന്നതിനോടു യോജിക്കുന്നില്ല
സി. കെ. ബാബു
Jul 20, 2008 at 22:24
mohan puthenchira,
Please see my post: https://ckbabu.com/2008/07/20/ മതഭക്തരുടെ “അതിഫയങ്കര” ചോദ്യങ്ങളെപ്പറ്റി. Thank you
ഗുപ്തന്‍
Jul 20, 2008 at 23:44
ഈ പരമ്പരയിലെ അടുത്തലേഖനങ്ങള്‍ക്കായി കാക്കുന്നു. 🙂
4900PR
Jul 21, 2008 at 08:16
‘അഭിപ്രായം‘ അറിയാൻ ചോദിച്ചതല്ലേ? മറുപടി കൊടുക്കാമാരുന്നു.. ഒറ്റ വാക്കിൽ ഉത്തരം എഴുതാൻ ഉള്ള ചോദ്യങ്ങൾ ആരുന്നു. ശേ.. ഫുൾ മാർക്ക് സ്കോർ ചെയ്യാനുള്ള അവസരം കളഞ്ഞു.
ഞാൻ പറഞ്ഞു തരാം ‘അഭിപ്രായം‘?? ചോദിച്ചതിനു മാത്രം എനിക്കു അറിയാവുന്നതു പറയുവാ…
എനിക്കു ഉറപ്പില്ലാത്തതിന്റെ ഉത്തരങ്ങൾ ആരെലും പറഞ്ഞു തരില്ലേ?? തെറ്റുണ്ടെ അതും?
#Big-Bang ഉണ്ടായതിനു ശേഷം എത്ര കാലം കഴിഞ്ഞാണ് ആ ഏക കോശ ജീവി ഉണ്ടായത് എന്നതിനു ക്യത്യമായ കണക്കുകൾ ഉണ്ടോ?
– ഇല്ല. (ആ ഏക കോശ ജീവിയുടെ ബെർത്ത് സർട്ടിഫിക്കറ്റ് കണ്ടെത്തിയിട്ടില്ലല്ലോ??)
#ഏക കോശ ജീവിയാണോ അതോ ജീവികളാണോ ഉണ്ടായത്?
-ഏക കോശ ജീവി
#നക്ഷത്രങ്ങളും,കരയും,കടലും വെവേറെയാണോ അതൊ ഒരുമിച്ചാണോ ഉണ്ടായത്.വെവ്വേറെയാണെങ്കിൽ ആദ്യം ഉണ്ടായത് ഏതാണ്?
-വെവേറെ. നക്ഷത്രങ്ങൾ. (കര ആണൊ കടലാണൊ ആദ്യം ഉണ്ടായേ? കര അല്ലേ? വെള്ളം ഉണ്ടായേ കുറച്ചൂടെ കഴിഞ്ഞല്ലേ?)
#ആ ഏക കോശ ജീവി ഉണ്ടായത് കരയിൽ ആണോ അതൊ കടലിൽ ആണോ?
-കടലിൽ.
#ആ ഏക കോശ ജീവിയിൽ നിന്നാണോ ഇന്നു നാം കാണുന്ന ഈ സകല ജീവികളും മരങ്ങളും ഇഴ ജന്തുക്കളും ഉണ്ടായത്?
-അതേ.
#രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യൻ ഉണ്ടായതെങ്കിൽ ഭാവിയിൽ ഇതേ മനുഷ്യൻ രൂപ പരിണാമം വന്നു വേറെ വല്ല ജീവിയും ആയി മാറുമോ?
-മാറാം (അവസരം കിട്ടിയാലേ പറ്റു. നാളെ ബോംബിട്ടു എല്ലത്തിനേം കാച്ചിയെച്ചു മാറാഞ്ഞെ എന്താന്നു ചോദിക്കരുതു.)
#എന്തിൽ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യൻ ഉണ്ടായിരികുന്നത്?
-മനുഷ്യന്റെ പൂർവികരായ ജീവികളിൽ നിന്നു.
🙂 (പ്രൈമേറ്റുകളല്ലേ??)
#ആദ്യം ഉണ്ടായത് ആണാണോ അതൊ പെണ്ണാണോ?
– പെണ്ണ്
#ഒരേ ജീവിയിൽ നിന്നു തന്നെ ആണോ ആണും പെണും ഉണ്ടായത്?
-അതേ.
പുതിയ സെറ്റ് ചോദ്യങ്ങൾ ഇനി ചോദിക്കരുത് 🙂
സി. കെ. ബാബു
Jul 21, 2008 at 20:55
ഗുപ്തന്‍,
🙂
4900pr,
മറുപടി പറയാനല്ല, പിടി വിടീക്കാനല്ലേ പാടു്! 🙂
സൂരജ് :: suraj
Jul 24, 2008 at 05:33
മാഷേ………..
നീണ്ട യാത്രയ്ക്കിടയില്‍ ബ്ലോഗ് തുറക്കാന്‍ നേരം കിട്ടിയില്ല. കിട്ടിയപ്പോളാകട്ടെ പണ്ടാറമടങ്ങാന്‍ ഈ നാട്ടില് നമ്മടെ ഇന്ത്യന്‍ പ്ലഗ് പോയിന്റ് അല്ല എന്ന കാര്യം മറക്കുകേം ചെയ്തു. അങ്ങനെ ഒരു ചാര്‍ജ്ജറ് ഒപ്പിച്ച് ‘മടിക്കമ്പ്യൂട്ടറ്’ തുറന്ന് ഇവിടെ ഓടിയെത്തിയപ്പൊ….ങ്ഹാ … മാഷ് നീറിന്റെ കടി വിടുവിച്ചും കഴിഞ്ഞു… ഞാന്‍ ഡെസ്പായി ആദ്യം 😉
പിന്നെ ആകപ്പാടെ ഒരു ആശ്വാസം കിട്ടിയത് ഈ കമന്റ് വായിച്ചപ്പോഴാ. ഒരുമണിക്കൂര്‍ ചിരിച്ചു.(ഇപ്പം ഇങ്ങനെയാ ചിരി അങ്ങോട്ട് നിര്‍ത്താന്‍ പറ്റണില്ലേയ്)
ഹോ വിശ്വാസികള്‍ക്കൊക്കെ ഫയങ്കര വിവരം വച്ചിരിക്കുന്നു..ഹാവൂ… ഇനിയിപ്പോ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറും സേഴ്ണുമൊക്കെ അങ്ങു പൂട്ടുന്നതാ ല്ലേ മാഷേ നല്ലത് ?
പുതിയ ലക്കം ഡിസ്കവര്‍ മാസികയില് നല്ല തമാശ – പാര്‍ട്ടിക്കിള്‍ ആക്സലറേറ്ററില്‍ മിനി ബ്ലാക് ഹോളുകള്‍ ഉണ്ടാകുമെന്നും അതെല്ലാം കൂടി ഛടേന്ന് ഒരുണ്ടുകൂടി നമ്മുടെ ഭൂമീമാതായെ അങ്ങു വിഴുങ്ങുമെന്നും അതിനാല് ആക്സലറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്നും ശാസ്ത്രജ്ഞരെ വിലക്കണമെന്നും കാണിച്ച് ഇവിടെ ഹോണോലുലുവില്‍ ഒരു കേസ് ഫയല്‍ ചെയ്തിരിക്കുന്നു ! വൌ…
പിന്നെ,
ഇതു കലക്കി കേട്ടോ : “എന്റെ കച്ചത്തിലിരിക്കുന്ന കിത്താവില്‍ മുയ്മന്‍ ശത്ത്യവും ഒണ്ടു്” ഹ ഹ ഹ… ആ സൈസ് ഒരു കിത്താബ് ന്റെ കൈയ്യിലുമുണ്ട്… പ്ലേ ബോയിയുടെ ഒരു പഴയ എഡീഷന്‍… അതു തുറന്നാ എല്ലാ സത്യവും കാണാം… സത്യവും ശാന്തിയും മോക്ഷവും മുക്തിയും.. ആഹ.. ആഹഹ…!
ഇതുതന്നെയല്ലേ ‘നിര്‍വാണം’ ?! ദൈവമേ… എനിക്ക് 78 ഡിഗ്രീ ഫാരന്‍ ഹീറ്റ് തണുപ്പുള്ള ഏ.സി നരകം തന്നെ തരേണമേ….!
സി. കെ. ബാബു
Jul 24, 2008 at 12:52
സൂരജ്,
ഇക്കൂട്ടരോടു് “ചുത്തം ചെയ്യാന്‍” സൂരജിനേ പറ്റൂ. സൂരജിന്റെ അത്രയും ക്ഷമ എനിക്കില്ല. ക്ഷമ ഒട്ടും ഇല്ലെന്നല്ല, പക്ഷേ വളരെ കമ്മിയാണു്.
പാര്‍ട്ടിക്കിള്‍ ആക്സിലറേറ്ററില്‍ മിനി ബ്ലാക്ക് ഹോളുകള്‍ ഉണ്ടായേക്കാം എന്നതു് തിയററ്റിക്കല്‍ കെമിസ്റ്റ്സ്കളുടെ ഭയമാണു്. പരീക്ഷണം വഴി ചെറിയ ബ്ലാക്ക് ഹോളുകള്‍ ഉണ്ടാവുമെന്നും, അവ ഭൂമിയില്‍ കുടിപാര്‍ത്തു് ഭൂമിയെ ചുരുങ്ങിയ സമയം കൊണ്ടു് ഒരു സെന്റീമീറ്റര്‍ മാത്രം വലുപ്പം ഉള്ളതായി ചുരുക്കുമെന്നും അവര്‍ ഭയക്കുന്നു. അത്തരം ചെറിയ ബ്ലാക്ക് ഹോള്‍സ് ഉടനെതന്നെ സ്വയം റേഡിയേറ്റ് ചെയ്യപ്പെട്ടു് നശിക്കുമെന്നും, അവയില്‍ കൂടുതല്‍ പിണ്ഡത്തെ തങ്ങളോടു് കൂട്ടിച്ചേര്‍ക്കാന്‍ മാത്രം മാറ്റര്‍ ഇല്ല എന്നും പാര്‍ട്ടിക്കിള്‍ ഫിസിസിസ്റ്റ്സ്! ഇവര്‍ തമ്മില്‍ ഒരു കോര്‍ക്കല്‍ പണ്ടേ ഉള്ളതാണു്. മിക്കവാറും എപ്പോഴും ജയം ഫിസിസിറ്റ്സിനു് തന്നെ ആയിരുന്നു താനും! കാത്തിരിക്കാം! 🙂
ബുഷ് മൊയ്ലാളീടെ നാട്ടിലേക്കു് എന്റെ ആശംസകള്‍!
സൂരജ് :: suraj
Jul 26, 2008 at 14:28
പ്രിയ ബാബു മാഷേ,
ദാ ഇതു ഒന്നു നോക്കൂ : വിശ്വപ്രേമത്തിന്റെയും ലോകശാന്തിയുടെയും ഒരു അനുവാചകന്‍ നടത്തിയ ‘വീരപ്രാക്രമ’ വിശുദ്ധയുദ്ധത്തിന്റെ ‘പാല്‍ക്കോ ക്രൈം ഫയല്‍ ’ കഥ.