RSS

ബിഗ്-ബാങ് – 1

08 Jul

കടലാസുപോലെ കട്ടികുറഞ്ഞ അലൂമിനിയം പാളികള്‍ കൊണ്ടു് നിര്‍മ്മിക്കപ്പെടുന്ന ഏകദേശം മുപ്പതു് മീറ്റര്‍ വ്യാസമുള്ള ഗോളങ്ങളാണു് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലങ്ങളില്‍ ഉയര്‍ന്ന സ്റ്റ്‌റാറ്റൊസ്ഫിയറിലെ അവസ്ഥാന്തരങ്ങള്‍ പഠിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്ന എക്കോ സാറ്റലൈറ്റുകള്‍. ഏകദേശം അറുപതു് കിലോഗ്രാം ഭാരം വരുന്ന ഇവയെ മടക്കിയ നിലയില്‍ 1500 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കും. അവിടെവച്ചു് ഓട്ടോമാറ്റിക്‌ ആയി ഗ്യാസ്‌ നിറഞ്ഞു് ഗോളാകൃതിയിലാവുന്ന ഈ സാറ്റലൈറ്റുകളുമായി സിഗ്നല്‍സ്‌ കൈമാറാന്‍ ബെല്‍ ടെലഫോണ്‍ ലബോററ്ററി നിര്‍മ്മിച്ച ശക്തിയേറിയ ഒരു ആന്റെന ബലഹീനമായ സിഗ്നലുകളെ പോലും സ്വീകരിക്കാന്‍ പര്യാപ്തമായിരുന്നു എന്നു് മാത്രമല്ല, ശല്യപ്പെടുത്തുന്ന സിഗ്നല്‍സ്‌ ഒരു നല്ല പരിധിവരെ ഒഴിവാക്കാനും അതിനു് ശേഷിയുണ്ടായിരുന്നു. ഒരറ്റത്തു് 6×8 മീറ്റര്‍ വലിപ്പത്തില്‍ ഒരു ചതുരാകൃതിയിലുള്ള ഒരു വായും, ഉപകരണങ്ങള്‍ പിടിപ്പിച്ചിരിക്കുന്ന മറ്റേ അറ്റത്തേക്കു് ചെല്ലുന്തോറും ചുരുങ്ങിവരുന്ന, ഏകദേശം പത്തുമീറ്റര്‍ നീളവുമുള്ള ഒരു ചതുരക്കുഴല്‍ ആയിരുന്നു അതു്. ഈ ആന്റെന, അതിന്റെ പ്രത്യേക നിര്‍മ്മാണരീതിമൂലം, റേഡിയോ അസ്റ്റ്റോണൊമി സംബന്ധമായ പഠനങ്ങള്‍ക്കും അനുയോജ്യമായിരുന്നു. ആന്റെനയുടെ ഈ കഴിവു് ഉപയോഗപ്പെടുത്തി, നമ്മുടെ ഗാലക്സിയില്‍ നിന്നും ഉയര്‍ന്ന മേഖലകളിലേക്കു് എമിറ്റ് ചെയ്യപ്പെടുന്ന റേഡിയോതരംഗങ്ങളുടെ ഇന്റെന്‍സിറ്റി അളക്കാനുള്ള ശ്രമത്തിലായിരുന്നു പെന്‍സിയസ്, വില്‍സണ്‍ എന്ന രണ്ടു് റേഡിയോ അസ്റ്റ്റോണൊമേഴ്സ്.

അതു് അത്ര എളുപ്പമായ കാര്യമായിരുന്നില്ല. കാരണം, ഒരു മൂളല്‍ പോലെ സ്വീകരിക്കപ്പെടുന്ന ഇത്തരം സിഗ്നലുകളെ ആന്റെനയിലെയും, ആംപ്ലിഫയര്‍ സര്‍ക്യൂട്ടുകളിലേയും എലക്ട്രോണുകളുടെ തെര്‍മല്‍ ചലനങ്ങളുടെ ശബ്ദവും, ഭൂമിയുടെ അന്തരീക്ഷത്തില്‍നിന്നും വരുന്ന റേഡിയോ നോയിസും ഒക്കെ തമ്മില്‍ വേര്‍തിരിച്ചറിയുക എന്നതു് സങ്കീര്‍ണ്ണമായ കാര്യമാണു്. ആന്റെന വഴി ലഭിക്കുന്ന സിഗ്നല്‍സില്‍ നിന്നും ശല്യം ചെയ്യുന്ന അത്തരം പാര്‍ശ്വശബ്ദങ്ങള്‍ അരിച്ചുമാറ്റപ്പെടണം. അബ്സൊല്യൂട്ട് സീറോ ടെമ്പറേച്ചറിനോടടുത്തുവരെ തണുപ്പിച്ച ദ്രാവകഹീലിയത്തിന്റെ സഹായത്തോടെ, കൃത്രിമസിഗ്നലുകള്‍ സൃഷ്ടിച്ചു് നടത്തുന്ന താരതമ്യംചെയ്യല്‍ അടക്കമുള്ള പലതരം സാങ്കേതികത്വങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തുന്നു. യഥാര്‍ത്ഥ അളവുകള്‍ തുടങ്ങുന്നതിനു് മുന്‍പു്, ആന്റെനയുടെ സ്വന്തം ഘടകങ്ങളില്‍ നിന്നുള്ള ശക്തികുറഞ്ഞ ഡിസ്റ്റര്‍ബന്‍സ് പരിശോധിക്കാന്‍, പെന്‍സിയസും വില്‍സണും താരതമ്യേന ചെറിയ തരംഗദൈര്‍ഘ്യമായ 7,35 സെന്റീമീറ്ററില്‍ ആദ്യ അളവുകള്‍ നടത്താന്‍ തീരുമാനിച്ചു. ഈ വേവ്‌ലെംഗ്‌തില്‍ നമ്മുടെ ഗാലക്സിയില്‍ നിന്നും സാധാരണഗതിയില്‍ റേഡിയോ നോയിസ്‌ പ്രതീക്ഷിക്കാനില്ല. അതേസമയം, ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും നേരിയ ഒരു മൂളല്‍ പ്രതീക്ഷിക്കുകയും വേണം. പക്ഷേ അതിന്റെ മൂല്യം ദിശാധിഷ്ഠിതമായതിനാല്‍, അതിനെ തിരിച്ചറിയാന്‍ കഴിയും. (നേരെ മുകളിലേക്കു് കുറഞ്ഞും, ചക്രവാളദിശയില്‍ കൂടിയും.) അങ്ങനെ, ആന്റെനയുടെ സ്വന്തം ശല്യശബ്ദം കണക്കിലെടുക്കേണ്ട കാര്യമില്ലാത്തത്ര ലഘുവാണെന്നു് ഉറപ്പിക്കുകയായിരുന്നു അവരുടെ ലക്‍ഷ്യം. പക്ഷേ അതിനുപകരം, അവരുടെ ആന്റെന സ്വീകരിച്ചതു്, എല്ലാ ദിശകളില്‍ നിന്നും, സമയ-ദിവസ-കാലവ്യത്യാസമില്ലാതെ സാമാന്യം ഉയര്‍ന്ന ശക്തിയുള്ള ഒരു റേഡിയോ നോയിസ് ആയിരുന്നു. അതു് നമ്മുടെ ഗാലക്സിയില്‍ നിന്നും വരുന്നതാവാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍, അത്തരമൊരു സിഗ്നല്‍ ഇതേ അളവില്‍, നമ്മുടേതുമായി മിക്കവാറും എല്ലാ വിധത്തിലും തുല്യമായ അന്‍ഡ്രോമെഡ നെബ്യുലയില്‍ നിന്നും സ്വീകരിക്കാന്‍ കഴിയേണ്ടതായിരുന്നു. ഈ കണ്ടെത്തലിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി, ഈ റേഡിയേഷന്‍ ദിശാധിഷ്ഠിതമല്ല എന്നതായിരുന്നു. അതിനാല്‍, അതു് ഗാലക്സികളില്‍ നിന്നെന്നതിനേക്കാള്‍, പ്രപഞ്ചത്തിന്റെ ആഴങ്ങളില്‍നിന്നും വരുന്നതാവാനേ കഴിയൂ എന്നതു് വ്യക്തമായിരുന്നു. കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയേഴ്സ് ആയിരുന്ന പെന്‍സിയസിനേയും വില്‍സണേയും സംബന്ധിച്ചു്, അവരുടെ ആന്റെന പല പരിശോധനകള്‍ക്കും ശുചീകരണങ്ങള്‍ക്കും വിധേയമാക്കിയിട്ടും വ്യത്യാസമൊമൊന്നുമില്ലാതെ സ്വീകരിച്ചുകൊണ്ടിരുന്ന ഈ മൈക്രൊവേവ് റേഡിയേഷന്‍ ഒരു വലിയ രഹസ്യവും തലവേദനയുമായി.

ഒരു മില്ലീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ തരംഗദൈര്‍ഘ്യമുള്ള എലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍, മൈക്രൊവേവ് എന്ന പേരില്‍ അറിയപ്പെടുന്നു. എലക്ട്രോമാഗ്നെറ്റിക്‌ റേഡിയേഷന്‍ എന്നതു് ഒരു പൊതുവായ പദമാണു്. റേഡിയോതരംഗങ്ങള്‍, മൈക്രൊവേവ് റേഡിയേഷന്‍, ഇന്‍ഫ്രാറെഡ്‌ പ്രകാശം, സാധാരണ പ്രകാശം, അള്‍ട്രാവയലറ്റ്‌ പ്രകാശം, എക്സ്‌റേ, ഗാമ റേഡിയേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വളരെ ചെറിയ തരംഗദൈര്‍ഘ്യമുള്ള റേഡിയേഷന്‍സ്‌ ഇവയെല്ലാം എലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍ എന്ന പൊതുവില്‍ പെടുന്നവയാണു്. തരംഗദൈര്‍ഘ്യം മാറുന്നതിനനുസരിച്ചു് ഒന്നു് മറ്റൊന്നായി രൂപാന്തരം പ്രാപിക്കുന്നു. അതിനനുസരിച്ചു് അവയുടെ എനര്‍ജിയില്‍ വ്യത്യാസം വരുന്നു, അത്രമാത്രം.

റേഡിയോ എന്‍ജിനിയറിങ്ങില്‍ റേഡിയോ നോയിസ് ഇന്റെന്‍സിറ്റിയെ അതിന്റെ ഇക്വിവലെന്റ് ടെമ്പറേച്ചര്‍ ആയി പ്രകടിപ്പിക്കുന്ന ഒരു രീതിയുണ്ട്‌. അതിന്‍പ്രകാരം, 7,35 cm തരംഗദൈര്‍ഘ്യത്തില്‍ പെന്‍സിയസും വില്‍സണും കണ്ടെത്തിയ എക്സെസ് റേഡിയോ നോയിസിന്റെ ഇക്വിവലെന്റ് ടെമ്പറേച്ചര്‍ 3,5 ഡിഗ്രി കെല്‍വിന്‍ ആയിരുന്നു. അബ്സൊല്യൂട്ട് സീറോ ടെമ്പറേച്ചര്‍ സ്കെയിലിലെ സീറോ പോയിന്റ് -273,15 ഡിഗ്രി സെല്‍സിയസ് ആണു്. ഒരു പദാര്‍ത്ഥത്തിന്റെ പരമാണുക്കള്‍ ഏറ്റവും കുറഞ്ഞ എനര്‍ജി ലെവലില്‍ ആയിരിക്കുന്ന അവസ്ഥയാണതു്. സെല്‍സിയസ് സ്കെയിലില്‍ അളക്കുന്ന ഊഷ്മാവു് ഐസ്‌ ഉരുകുന്ന ഊഷ്മാവിന്റെ (സീറോ ഡിഗ്രി സെല്‍സിയസ്) അടിസ്ഥാനത്തില്‍ പറയാതെ, അബ്സൊല്യൂട്ട്‌ സീറോയുടെ അടിസ്ഥാനത്തില്‍ പറയുന്നതാണു് കെല്‍വിന്‍ ടെമ്പറേച്ചര്‍ സ്കെയില്‍. ഏതു് പദാര്‍ത്ഥവും അബ്സൊല്യൂട്ട് സീറോയുടെ മുകളിലുള്ള ഊഷ്മാവില്‍, അതിന്റെ ഉള്ളിലെ എലക്ട്രോണുകളുടെ തെര്‍മ്മല്‍ മോഷന്റെ ഫലമായി എപ്പോഴും റേഡിയോ നോയിസ്‌, അഥവാ റേഡിയേഷന്‍ എമിറ്റ് ചെയ്യുന്നുണ്ടു്. ടൈറ്റ്‌ ആയി അടച്ചതും, അതാര്യവുമായ ഒരു പാത്രത്തിനകത്തെ, ഒരു പ്രത്യേക തരംഗദൈര്‍ഘ്യത്തിലെ റേഡിയോ നോയിസിന്റെ ഇന്റെന്‍സിറ്റി അതിന്റെ ഭിത്തികളുടെ ഊഷ്മാവില്‍ മാത്രം അധിഷ്ഠിതമാണു്. ടെമ്പറേച്ചര്‍ എത്ര കൂടുതലോ, അത്രയും കൂടുതലാവും നോയിസ് ഇന്റെന്‍സിറ്റി. അതായതു്, റേഡിയോ നോയിസ് ഇന്റെന്‍സിറ്റിയുടെ ഇക്വിവലെന്റ് ടെമ്പറേച്ചര്‍ എന്നതു്, ഒരു പാത്രത്തില്‍, ഒരു റേഡിയോ നോയിസിനു് അതേ ഇന്റെന്‍സിറ്റി ഉണ്ടാവാന്‍ ആ പാത്രത്തിന്റെ ഭിത്തികള്‍ക്കു് ഉണ്ടായിരിക്കേണ്ട ഊഷ്മാവാണു്.

പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയിലെ തിയൊറെറ്റിക്കല്‍ ഫിസിസിസ്റ്റ് പീബല്‍സ്, ആരംഭകാലപ്രപഞ്ചത്തില്‍ നിന്നും വരുന്ന ഒരു ബാക്ക്‌ ഗ്രൗണ്ട്‌ റേഡിയേഷന്‍ ഇന്നു് പ്രപഞ്ചത്തില്‍ ഉണ്ടായിരിക്കണം എന്നും, അതിന്റെ ഇക്വിവലെന്റ് ടെമ്പറേച്ചര്‍ ഏകദേശം 10 ഡിഗ്രി കെല്‍വിന്‍ ആയിരിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. പ്രപഞ്ചാരംഭത്തില്‍, അതിശക്തമായ ഒരു റേഡിയേഷന്‍ ബാക്ക്‌ ഗ്രൗണ്ട്‌ ഇല്ലായിരുന്നെങ്കില്‍, അന്നുണ്ടായിരുന്ന ഹൈഡ്രജന്റെ ബഹുഭൂരിഭാഗവും ന്യൂക്ലിയര്‍ റിയാക്ഷന്‍ വഴി ഭാരമേറിയ എലെമെന്റുകളായി രൂപാന്തരം പ്രാപിക്കണമായിരുന്നു. ഇന്നത്തെ പ്രപഞ്ചത്തിന്റെ നാലില്‍ മൂന്നുഭാഗവും ഹൈഡ്രജന്‍ ആണെന്നതിനാല്‍, അങ്ങനെ ഒരു നിഗമനം ഒരു വൈരുദ്ധ്യമായിരിക്കും. ഭാരമേറിയ എലെമെന്റ്സ് രൂപമെടുക്കാതിരിക്കണമെങ്കില്‍, ന്യൂക്ലിയൈ രൂപമെടുക്കുന്ന അതേ വേഗതയില്‍ തന്നെ അവ ചിതറപ്പെടുകയും ചെയ്യണം. വളരെ ഉയര്‍ന്ന ഇക്വിവലെന്റ് ടെമ്പറേച്ചറും  വളരെ ചെറിയ വേവ്‌ലെങ്തും ഉള്ള ഒരു റേഡിയേഷനു് മാത്രമേ അതു് സാധിക്കുകയുള്ളു. അതിനാല്‍, ആദിപ്രപഞ്ചം അതുപോലൊരു ബാക്ക്‌ ഗ്രൗണ്ട്‌ റേഡിയേഷന്‍ കൊണ്ടു് നിറഞ്ഞിരുന്നതാവാനേ കഴിയൂ. അതിനുശേഷം പ്രപഞ്ചവികാസത്തിനനുസൃതമായി ഈ റേഡിയേഷന്‍, അഥവാ അതിന്റെ ഇക്വിവലെന്റ് ടെമ്പറേച്ചര്‍ കുറഞ്ഞുകൊണ്ടിരുന്നിരിക്കണം. ഈ ആലോചന ശരിയെങ്കില്‍, ഇന്നത്തെ പ്രപഞ്ചത്തില്‍, ബലഹീനമായിത്തീര്‍ന്ന ആ റേഡിയേഷന്റെ ബാക്കി നിറഞ്ഞു് നില്‍ക്കുന്നുണ്ടാവണം. അതായിരുന്നു പീബിള്‍സിന്റെ കണക്കുകൂട്ടല്‍. 10° K എന്ന അല്‍പം കൂടിയ ഇക്വിവലെന്റ് ടെമ്പറേച്ചര്‍ പിന്നീടു് പീബല്‍സും മറ്റു് ശാസ്ത്രജ്ഞരും കൃത്യവും, സങ്കീര്‍ണ്ണവുമായ കണക്കുകള്‍ വഴി തിരുത്തുകയുണ്ടായി. ഇതിനു് ഏകദേശം തുല്യമായ ആലോചനകള്‍ നാല്‍പതുകളുടെ അവസാനഘട്ടം മുതല്‍ ചില ശാസ്ത്രജ്ഞര്‍ മുന്നോട്ടു് വച്ചിരുന്നു.പീബല്‍സിന്റെ ഈ നിഗമനങ്ങള്‍ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയിലെ എക്സ്പെരിമെന്റല്‍ ഫിസിസിസ്റ്റ് റോബര്‍ട്ട് ഡിക്കീയുടെ ചില ആശയങ്ങളുടെ വെളിച്ചത്തിലായിരുന്നു. അത്യുഷ്ണമുള്ളതും, സാന്ദ്രമായതുമായ ഒരു ആദ്യകാലപ്രപഞ്ചത്തില്‍ നിന്നും വരുന്ന ഒരു റേഡിയേഷന്‍ കണ്ടെത്താന്‍ കഴിയുമോ എന്നതിനെപ്പറ്റി ഡിക്കീ ചിന്തിച്ചിരുന്നു. അതിന്റെ അന്വേഷണത്തിനായി അദ്ദേഹം റോള്‍, വില്‍കിന്‍സണ്‍ എന്നിവരെ ചുമതലപ്പെടുത്തുകയും, അവര്‍ അതിനായി ഒരു ചെറിയ ആന്റെന നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അവരുടെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുന്നതിനു് മുന്‍പുതന്നെ ഇതിനെപ്പറ്റി കേട്ടറിഞ്ഞ പെന്‍സിയസും വില്‍സണും അവരുമായി ബന്ധപ്പെടുകയും, തങ്ങളുടെ കണ്ടെത്തല്‍ അറിയിക്കുകയും ചെയ്തു. അങ്ങനെ, കാര്യങ്ങള്‍ നേരില്‍ കണ്ടു് മനസ്സിലാക്കിയ ഡിക്കീയെ സംബന്ധിച്ചു് ഇതൊരു കോസ്മൊളോജിക്കല്‍ ഫിനോമിനൊണ്‍ ആണെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അദ്ദേഹവും സഹപ്രവര്‍ത്തകരും വര്‍ഷങ്ങളായി ഇത്തരം ഒരു കോസ്മിക്‌ റേഡിയേഷന്‍ തെളിയിക്കാന്‍ വിഫലമായി പരിശ്രമിക്കുകയുമായിരുന്നല്ലോ.

ചുരുക്കത്തില്‍, 7,35 സെന്റീമീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍, പെന്‍സിയസിന്റെയും വില്‍സന്റെയും അന്റെന എല്ലാ ദിശകളില്‍ നിന്നും ഒരേ ഇന്റെന്‍സിറ്റിയില്‍ സ്വീകരിച്ച 3,5° കെല്‍വിന്‍ എക്സെസ് റേഡിയോ നോയിസ് പ്രപഞ്ചാരംഭത്തിന്റെ ഇന്നും മുഴങ്ങുന്ന “പ്രതിധ്വനി” ആണു്. എന്താണു് തങ്ങള്‍ കേള്‍ക്കുന്നതു് എന്നു് ഒരു വിവരവുമില്ലാതെ ആ രണ്ട്‌ എഞ്ചിനിയേഴ്സ്‌ സ്വീകരിച്ച “റേഡിയോ ശല്യശബ്ദം” പ്രപഞ്ചത്തിനു് ഒരു ആരംഭം ഉണ്ടായിരിക്കണമെന്നും, നമ്മുടെ പ്രപഞ്ചം കാലത്തിലും സമയത്തിലും അവസാനമില്ലാത്തതു് അല്ലെന്നും ശാസ്ത്രീയമായി പറയാന്‍ കഴിയുന്നതിനുള്ള – റെഡ് ഷിഫ്റ്റിന്റെ കണ്ടുപിടുത്തത്തിനു് ശേഷമുള്ള – ഏറ്റവും പ്രധാനപ്പെട്ട തെളിവാണു്.

(തുടരും)

 
18 Comments

Posted by on Jul 8, 2008 in ലേഖനം

 

Tags: , ,

18 responses to “ബിഗ്-ബാങ് – 1

  1. മൂര്‍ത്തി

    Jul 8, 2008 at 18:50

    നന്ദി ബാബു…തുടരുക..

     
  2. സൂരജ് :: suraj

    Jul 8, 2008 at 20:49

    നന്ദി
    നന്ദി
    നന്ദി
    നന്ദി !
    .
    .
    .
    …..

     
  3. സലാഹുദ്ദീന്‍

    Jul 8, 2008 at 21:11

    പ്രിയ ബാബു മാഷ്

    പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള താങ്കളുടെ ഈ യാത്ര സഫലമാകട്ടെ!

    അവസാനം ജീവനുള്ള ഒരുറുമ്പിനെയെങ്കിലും ശാസ്ത്രത്തിന് ഉണ്ടാക്കാന്‍ കഴിഞ്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോകുന്നു!

     
    • Chithrabbhanu

      Dec 14, 2010 at 16:46

      പ്രിയ സലാഹുദീൻ… ബിഗ്ബാങ്ങിനെ സംബന്ധിച്ച ഒരു പോസ്റ്റിനു മറുപടിയായി എന്തിനിങ്ങനെ ഒരു കമന്റ് എന്ന് മനസ്സിലാവുന്നില്ല. ശാസ്ത്രീയമായി എതിർ വാദങ്ങൾ കിട്ടാതെ വരുമ്പോൾ (അപ്പോൾ മാത്രം) പ്ലേറ്റ് മാറ്റി മറ്റ്കാര്യങ്ങൾ ചർച്ച ചെയ്യുന്നത് (മതത്തിന്റെ സാമൂഹിക ഗുണങ്ങളെപ്പറ്റിയും ശാസ്ത്രത്തിന്റെ മറ്റ് പോരായ്മകളെ പറ്റിയുമൊക്കെ) ആശയ ദാരിദ്ര്യത്തെയല്ലേ കാണിക്കുന്നത്….!

       
  4. ജ്യോതിര്‍ഗമയ

    Jul 8, 2008 at 21:26

    –“അവസാനം ജീവനുള്ള ഒരുറുമ്പിനെയെങ്കിലും ശാസ്ത്രത്തിന് ഉണ്ടാക്കാന്‍ കഴിഞ്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോകുന്നു!”

    മൊല്ലാക്കേട ആഗ്രഹം കൊള്ളാം.

    അവസാനം ഇത്തിരിയെങ്കിലും ബുദ്ധി ഈ വക കൂട്ടങ്ങള്‍ക്ക് ദൈവം കൊടുത്തിരുന്നെങ്കില് എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ച് പോകുന്നു!

     
  5. Jack Rabbit

    Jul 8, 2008 at 22:00

    ബാബു മാഷ്,
    Thanks for sharing this. Bell labs engineers initially thought the noise was coming from the pigeon droppings on the antenna. :))

     
  6. പ്രിയ ഉണ്ണികൃഷ്ണന്‍

    Jul 9, 2008 at 02:13

    വായിച്ച് ഞെട്ടിയിരിക്കുകയാ, എന്നാലും ഇനീം വായിക്കാതിരിക്കാന്‍ വയ്യ

     
  7. വിചാരം

    Jul 9, 2008 at 05:56

    123

     
  8. വിചാരം

    Jul 9, 2008 at 07:09

    നന്ദി ബാബു മാഷേ..

    വിശ്വാസ സംഹിതകളില്‍ നിന്ന് മനുഷ്യന്‍ വേറിട്ട് നടയ്ക്കുമ്പോളായിരിക്കും അവന്റെ മസ്തിഷ്ക്കത്തിന് ഉദ്ദീപനവാശ്യമായ ഞ്ജാനം ലഭ്യമായി തുടങ്ങൂ അതുവഴി അവന്‍ ചിന്തകളെ നിയത്രണമില്ലാതെ വിശാലമാക്കുന്നു അറിവുകള്‍ അവന്റെ പാതയില്‍ വിസ്തൃതമായ അളവില്‍ ലഭിയ്ക്കുന്നു ആ അറിവ് വലിയൊരു ആരാമത്തിലെ സുഗന്ധമാര്‍ന്ന കാറ്റായി വ്യാപൃതമാവുന്നു അങ്ങനെയൊരു കാറ്റാണീ ബ്ലോഗില്‍ വീശുന്നത്… ഞാനീ മരചുവട്ടിലൊന്ന് വിശ്രമിയ്ക്കട്ടെ .

     
  9. കാവലാന്‍

    Jul 9, 2008 at 08:25

    സൂരജിനെയും,സി.കെ യേയും ഇത്തരം ഗഹനമായൊരു വിഷയം ബൂലോകത്തു മാതൃഭാഷയില്‍ കൈകാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചവര്‍ക്ക് ആദ്യം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.വസ്തുനിഷ്ഠമായി ഇതു തയ്യാറാക്കി ബൂലോകവാസികള്‍ക്കു നല്‍കിയ സീ കെ യ്ക്ക് അഭിന്ദനങ്ങള്‍…..

    ലേഖനം തുടരാന്‍ ഈശ്വരന്‍ അല്ലെങ്കില്‍ വേണ്ട വെറും ശ്വരന്‍,ശ്ശ്യൊ..ആരോടു പറയും ഇങ്ങേരെയൊന്നനുഗ്രഹിക്കാന്‍ ന്റെ ദൈവേ…….

    അറിവുകള്‍ വിശ്വാസിയെ അസ്വസ്ഥനാക്കില്ലെന്നു തോന്നുന്നു.വിശ്വാസങ്ങള്‍ തിരുത്തണമെന്ന് ശാസ്ത്രം പറയുമോ എന്നു ഭയപ്പെടേണ്ട കാര്യമില്ല.തെറ്റിദ്ധാരണകള്‍ നീങ്ങുന്നത് ഏതു വിശ്വാസരീതികളിലും കൂടുതല്‍ മാനവീകത കലരുന്നതിന് ഉപകരിക്കുമല്ലോ,അതു ചരിത്രം തെളിയിച്ചിട്ടുള്ളതുമാണ്.ഭയപ്പെടുന്നത് അവനവന്റെ പിടിവാശികള്‍ കൈവിട്ടു പോകുമോ എന്നാണ്.

    ഓടോ: ജ്യോതിസ്സിന്റെ ജിഹ്വകള്‍ പാളുന്നുണ്ടോ?……ഇടിയ്ക്കല്ലേ ഞാനെപ്പഴേ ഓടി രക്ഷപെട്ടു 🙂

     
  10. സി. കെ. ബാബു

    Jul 9, 2008 at 10:09

    മൂര്‍ത്തി, സൂരജ്,
    🙂

    സലാഹുദ്ദീന്‍,
    ജീവനുള്ള ഉറുമ്പിനെ ഉണ്ടാക്കുന്നതിനോ, ദൈവം ഇല്ല എന്നു് തെളിയിക്കുന്നതിനോ, വിശ്വാസികളെ എല്ലാം നിരീശ്വരവാദികളാക്കുന്നതിനോ വേണ്ടിയാണു് ഉത്തരവാദിത്വബോധമുള്ള ഏതെങ്കിലും ശാസ്ത്രജ്ഞന്‍ രാപകലില്ലാതെ അദ്ധ്വാനിക്കുന്നതു് എന്നു് എനിക്കു് തോന്നുന്നില്ല.

    ജ്യോതിര്‍ഗമയ,
    താന്‍ പാതി, ദൈവം പാതി! ‍തന്റെ പാതി ദൈവം ഒരുവിധത്തിലൊക്കെ ഒപ്പിക്കുന്നുണ്ടു്. നമ്മള്‍ നമ്മുടെ പാതി ചെയ്യുകേമില്ല, മുട്ടിപ്പായി പിന്നേം പിന്നേം പ്രാര്‍ത്ഥിച്ചു് ദൈവത്തിനു് സ്വൈര്യം കൊടുക്കുകേമില്ലെങ്കില്‍ ദൈവമായാലും പറയും പോയി പണിനോക്കാന്‍! 🙂

    jack rabbit,
    Penzias അതു്‌ വളരെ കുലീനമായിത്തന്നെയാണു് പ്രകടിപ്പിക്കുന്നതു്. “ഇണപ്രാവുകള്‍ ആന്റെനയില്‍ പൂശിയ വെളുത്ത dielectric material room temperature-ല്‍ electric noise ഉണ്ടാക്കിക്കൂടെന്നില്ല.” അവസാനം അവര്‍ ആ പ്രാവുകളെ പിടിച്ചു് Whippany-യിലെ Bell laboratory-യുടെ പരിസരത്തു് കൊണ്ടുപോയി സ്വതന്ത്രമാക്കിയെന്നും, എന്നിട്ടും അവ തിരിച്ചുവന്നു എന്നും, വീണ്ടും അവയെ പിടിച്ചു് ഇത്തിരി കര്‍ശനമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു് മനസ്സിലാക്കിയെന്നും മറ്റും… അതിനുശേഷം അവര്‍ ആന്റെനയുടെ റിഫ്ലെക്റ്റര്‍ തൂത്തുതുടച്ചു് വൃത്തിയാക്കുകയായിരുന്നു. അതുവഴിയും വളരെ നിസ്സാരമായ ഒരു വ്യത്യാസമേ റേഡിയോ നോയിസില്‍ അവര്‍ക്കു് ശ്രദ്ധിക്കാന്‍ കഴിഞ്ഞുള്ളു. 🙂

    പ്രിയ,
    ഞെട്ടിയാലും പഠിക്കില്ലെങ്കില്‍ പിന്നെ വീണ്ടും വീണ്ടും വായിച്ചോ, ഞെട്ടിക്കോ, സഹിച്ചോ! എപ്പോഴും പിന്നേം… പിന്നേം…! 🙂

    വിചാരം,
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    കാവലാന്‍,
    ഈശ്വരനു് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവും. എന്റെ ഓരോരോ കഷ്ടപ്പാടുകള്‍ ഞാന്‍ അങ്ങേരെ വേണ്ടവിധത്തില്‍ ധരിപ്പിച്ചിട്ടുണ്ടു്. ഇത്തിരി പണികൂടി തീരാനുണ്ടെന്നും, ശകലം സാവകാശം ആവശ്യമാണെന്നുമൊക്കെ. ദൈവം പതിയെ തൃക്കണ്ണു് ഒന്നു് തുറന്നപോലെ തോന്നി. പെട്ടെന്നു് അടയ്ക്കുകേം ചെയ്തു. എന്തു് കുന്തമാണു് അങ്ങേരു് മനസ്സില്‍ കണ്ടതെന്നു്‌ ചോദിച്ചാല്‍… ആ!

     
  11. Unni(ജൊജി)

    Jul 9, 2008 at 10:43

    സ്പെഷ്യല്‍ അഭിനന്ദനങള്‍ and thanks for this piece of info. keep posting

    OT : ദൈവം പുള്ളീയെക്കൊന്ടു പറ്റുമെങില്‍ അനുഗ്രഹിക്കട്ടെ !

     
  12. സലാഹുദ്ദീന്‍

    Jul 9, 2008 at 10:57

    പ്രിയ ബബു മാഷെ

    “ജീവനുള്ള ഉറുമ്പിനെ ഉണ്ടാക്കുന്നതിനോ, ദൈവം ഇല്ല എന്നു് തെളിയിക്കുന്നതിനോ, വിശ്വാസികളെ എല്ലാം നിരീശ്വരവാദികളാക്കുന്നതിനോ വേണ്ടിയാണു് ഉത്തരവാദിത്വബോധമുള്ള ഏതെങ്കിലും ശാസ്ത്രജ്ഞന്‍ രാപകലില്ലാതെ അദ്ധ്വാനിക്കുന്നതു് എന്നു് എനിക്കു് തോന്നുന്നില്ല. “

    ഇങ്ങനെയാരും ഇവിടെ വാദിക്കുന്നില്ല.

    ശ്രസ്ത്രജ്ഞന്മാരുടെ സേവനങ്ങളെ കുറച്ച് കാണാനും ആഗ്രഹിക്കുന്നില്ല. (കച്ചവട താല്‍പര്യമാണിതിന്റെ പിന്നിലെ പ്രധാന പ്രചോദനം എങ്കിലും)

    അതിന് പരിമിതികളും പരിഥികളുമുണ്ട് എന്നറിയിക്കാന്‍ വേണ്ടി മാത്രമാണ് ഉറുമ്പിന്റെ ഉദാഹരണം കൊടുത്തത്. അല്ലാതെ ഉറുമ്പിനെ ഉണ്ടാക്കലാണ് ശാസ്ത്രജ്ഞന്റെ ജോലി എന്ന് സ്ഥാപിക്കനായിരുന്നില്ല.

     
  13. കാവലാന്‍

    Jul 9, 2008 at 12:17

    വെറും ഓടോ:

    ഗോള്‍ പോസ്റ്റ് നമ്പര്‍ ടു

    കൂടുതല്‍ എക്സ്പീരിയന്‍സിന് ഡോ സൂരജിനെ സമീപിക്കുക അദ്ധേഹം നാലുപന്തുകൊണ്ടു കളിച്ചപ്പോള്‍ ഗോളടിക്കാന്‍ നാട്ടിയിരുന്നത് പത്തു പോസ്റ്റാണ്.ഓടുവില്‍ തോറ്റു തൊപ്പിയിട്ട് ഹോര്‍ലിക്സു കുടിയ്ക്കാന്‍ പോയിരിക്കുകയാണ്.
    ഗ്രൗണ്ടു മുയ്മന്‍ നാട്ടാനുള്ള പോസ്റ്റും കൊണ്ട് ബാക്കി പട ഇപ്പൊ എത്തും.

     
  14. സി. കെ. ബാബു

    Jul 9, 2008 at 12:30

    കാവലാന്‍,
    ഞാന്‍ ജബ്ബാര്‍ മാഷിന്റെ പഴയ പോസ്റ്റുകളും അതിലെ “കമന്റ്-കുരിശുയുദ്ധങ്ങളും“ ഇടയ്ക്കൊക്കെ വായിക്കാറുണ്ടായിരുന്നു. 🙂

    unni(ജൊജി),
    🙂

     
  15. സലാഹുദ്ദീന്‍

    Jul 9, 2008 at 19:13

     
  16. ജ്യോതിര്‍ഗമയ

    Jul 9, 2008 at 20:34

    Dear CK Babu,

    Excellent work !
    Hope to see more of this kind. Wishing you the best.

    സലാഹുദ്ദീന്‍ അണ്ണോ

    —- “അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന്‌ പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന്‌ ചോദിക്കുന്നത്‌ അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.”

    വണ്ടര്‍ഫുള്‍ !

    അണ്ണാ, ‘അനാദി’ എന്ന് പറഞ്ഞാല്‍ ആദി(തുടക്കം) ഇല്ലാത്തത് എന്നര്‍ത്ഥം. പദാര്‍ത്ഥമോ പ്രപഞ്ചമോ അനാദിയാണെന്ന് ഏത് സയന്‍സ് പുസ്തകത്തിലാണാവോ അണ്ണന്‍ വായിച്ചത് ??

    എവിടന്ന് കിട്ടിയണ്ണാ ഈ മോഡല് ശാസ്ത്രം ??

    കോസ്മോളജിയെയൊക്കെ അണ്ണന്‍ വിമര്‍ശിക്കുന്നത് ആരും കേള്‍ക്കണ്ട, അണ്ണനെ നാസയിലേക്ക് ആരേലും കേറി നോമിനേറ്റ് ചെയ്യുമേ 😛

    അണ്ണന് പ്രപഞ്ചത്തിന്റെ സ്പേസ്-ടൈം മാട്രിക്സിന്റെ ഷേയ്പ് എന്താണെന്ന് അറിയാമോ ? ഓപ്പണ്‍ യൂണീവേഴ്സ്, ഫ്ലാറ്റ് യൂണിവേഴ്സ് എന്നൊക്ക്kഎ പറഞ്ഞാല് എന്താണെന്ന് അറിയാമോ ? റിലേറ്റിവിസ്റ്റിക് പാര്‍ട്ടിക്കിള്‍സ് എന്തൊക്കെയെന്ന് അറിയുമോ ? കോസ്മോളജിയിലെയും ഡൊപ്ലര്‍ എഫക്റ്റിലേം റെഡ് ഷിഫ്റ്റുകളട വ്യത്യാസമെങ്കിലും അറിയുമോ ? ബോള്‍ട്സ്മാന്‍-ഐന്‍സ്റ്റൈന്‍ ഇക്വേഷന്‍ എന്തര് തേങ്ങാക്കൊലയാണെന്ന് അറിയുമോ ? ഗ്രാവിറ്റി വേവ് എന്തരാണെന്ന് വല്ല ബോധവുമുണ്ടോ ? ഫിഷര്‍ മാട്രിക്സ് എന്താണെന്ന് കേട്ടിട്ടുണ്ടോ ?

    നാലാം ക്ലാസ് തോറ്റവന്‍ കേറി പോസ്റ്റ്ഗ്രാജുവേഷന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോലെ വളുവളാന്ന് ഡയലോഗടിക്കരുത്.

    ആദ്യം പോയി ശാസ്ത്രം പഠിച്ചു വാ. ഒരു സാധനത്തെ വിമര്‍ശിക്കാനെടുക്കുമ്പോ ആ സാധനം മണ്ണാണോ പിണ്ണാക്കാണോ എന്നൊക്കെ അറിഞ്ഞ് വയ്ക്കണം. അറിഞ്ഞൂടെങ്കില്‍ പിന്നെ വായടച്ച് വിവരമുള്ളവര് പറഞ്ഞുതരുന്നതും കേട്ട് അടങ്ങിയിരിക്കണം. ഇതൊക്കെ കേറി വിമര്‍ശിക്കാനും ഉത്തരമുണ്ടോ ചോദ്യമുണ്ടോ ഊണ്ടയുണ്ടോ എന്നൊക്കെ ചോദിക്കാനും മിനിമം വിവരമൊക്കെ വേണം.
    ഏത് അണ്ടനും കേറി മാന്തിനോക്കാന്‍ പറ്റിയ ചരക്കാണ് ശാസ്ത്ര തിയരികള്‍ എന്ന് നിങ്ങക്കൊക്കെ ഒരു വിചാരമുണ്ട്. മുക്രിയും മൊല്ലാക്കയും പറഞ്ഞുതരുന്ന വങ്കത്തരങ്ങളും കേട്ട് ബിരിയാണീം വിഴുങ്ങി ഇരിക്കുമ്പോ അങ്ങനെയൊക്കെ തോന്നും. പൊട്ടക്കുളത്തില്‍ പുളവനാണല്ലോ ഫണീന്ദ്രന്‍!
    നടക്കട്ട് നടക്കട്ട് !

    വ്യാഖ്യാനിച്ച് വരുമ്പോ രണ്ടാഴ്ചകഴിഞ്ഞ് ബിഗ് ബാംഗ് മുഴോനും ഞമ്മന്റ കുറാനിലൊണ്ടായിരുന്നു എന്നും പറഞ്ഞ് വരണേ:)) കൂട്ടിന് നമ്മട വെള്ളറക്കാടന്മാരെ കൂടി വിളിച്ചോണം. ഏതെങ്കിലും കൂതറ വെബ് സൈറ്റീന്നെടുത്ത പത്ത് വാചകവും കൂടെ കരുതിക്കോണം ഒരു ബലത്തിന്. സി.കെ ബാബുവിന്റേം ഡോ:സൂരജിന്റേം കൂടെയൊക്കെ പിടിച്ച് നിക്കാനുള്ളത്തല്ലേ :))

     
  17. Nishpakshan

    Jul 12, 2008 at 08:27

    Hey salahudheen ,
    Shasthra charcha nadakkunnathinidayil daivathinteyo mathathinteyo karyam parayaruth . Shasthrathiloodey ningal daivathey kandethiyittilla . yaadhasthithakanaya ningal shaasthrathil kayari kalikkaruth . Ningalkk mathavum ariyilla , shaasthravum ariyilla .

     
 
%d bloggers like this: