RSS

ഗര്‍ഭസ്ഥശിശു സംസാരിക്കുന്നു

14 Jun
by Kurt Tucholsky** (ഒരു സ്വതന്ത്ര തര്‍ജ്ജമ)

എനിക്കുവേണ്ടി വേവലാതിപ്പെടുന്നു: സഭയും, രാഷ്ട്രവും, വൈദ്യന്മാരും, നിയമപാലകരുമെല്ലാം.

ഞാന്‍ വളരണം, പുഷ്ടി പ്രാപിക്കണം. ഒന്‍പതു് മാസം ഞാന്‍ ശല്യമില്ലാതെ മയങ്ങണം; എനിക്കു് സുഖമായിരിക്കണം. അവര്‍ എനിക്കു് എല്ലാ നന്മകളും നേരുന്നു; അവര്‍ എന്നെ സംരക്ഷിക്കുന്നു; അവര്‍ എനിക്കായി കാവലിരിക്കുന്നു. എന്റെ മാതാപിതാക്കള്‍ എന്നെ എന്തെങ്കിലും ചെയ്താല്‍, എന്റെ ദൈവമെ!, അവര്‍ എല്ലാവരും ഉടനെ ഓടിയെത്തും. ആരെങ്കിലും എന്നെ തൊട്ടുപോയാല്‍ അവന്‍ ശിക്ഷിക്കപ്പെടും; എന്റെ അമ്മയെ അവര്‍ ജയിലിലേക്കു് തുരത്തും, പുറകെ എന്റെ അപ്പനേയും; അതു് ചെയ്ത വൈദ്യന്‍ വൈദ്യജോലി ഉപേക്ഷിക്കേണ്ടിവരും; അവനെ സഹായിച്ച വയറ്റാട്ടി തടവിലടയ്ക്കപ്പെടും. – ഞാന്‍ വളരെ വിലപിടിപ്പുള്ള ഒരു വസ്തുവാണു്.

എനിക്കുവേണ്ടി വേവലാതിപ്പെടുന്നു: സഭയും, രാഷ്ട്രവും, വൈദ്യന്മാരും, നിയമപാലകരുമെല്ലാം.

– ഒന്‍പതു് മാസക്കാലം.

ഈ ഒന്‍പതു് മാസം കഴിഞ്ഞാല്‍, ഞാന്‍ സ്വയമറിയണം, പിന്നെ എങ്ങനെ മുന്നോട്ടു് പോകണമെന്നു്.

ക്ഷയരോഗം? ഒരു വൈദ്യനും എന്നെ സഹായിക്കുകയില്ല. ആഹാരത്തിനു് വകയില്ലേ? കുടിക്കാന്‍ പാലില്ലേ? – ഒരു രാഷ്ട്രവും എന്നെ സഹായിക്കുന്നില്ല. കഠിനമായ യാതന, ആത്മവേദന? സഭ എന്നെ സമാശ്വസിപ്പിക്കും, പക്ഷേ അതുവഴി എന്റെ വയര്‍ നിറയുകയില്ല. ‘ഒടിയ്ക്കാനും കടിയ്ക്കാനും’ ഇല്ലാത്തതിനാല്‍ ഗത്യന്തരമില്ലാതെ ഞാന്‍ മോഷ്ടിച്ചാല്‍?: ഉടനെ ഒരു നിയമപാലകന്‍ എത്തി എന്നെ പിടികൂടും.

അന്‍പതു് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആരും എന്നെ പരിപാലിക്കുന്നില്ല, ആരും. അത്രയും കാലം ഞാന്‍ എന്നെ സ്വയം സഹായിക്കണം.

ഒന്‍പതു് മാസക്കാലം എന്നെ ആരെങ്കിലും കൊല്ലാന്‍ ശ്രമിച്ചാല്‍ അതിന്റെ പേരില്‍ അവരെല്ലാം മരിച്ചുകളയും താനും.

നിങ്ങള്‍തന്നെ പറയൂ: ഇതൊരു വിചിത്രമായ സംരക്ഷണമല്ലേ?

(1927)

**Kurt Tucholsky: 09.01.1890 – 21.12.1935: German satirical essayist, poet, and critic (pseudonyms: Theobald Tiger, Peter Panter, Ignaz Wrobel, Kaspar Hauser)

നിയമപഠനത്തിനുശേഷം ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത കുര്‍ട്‌ ടുഹോള്‍സ്കി 1924-ല്‍ ജര്‍മ്മനി വിട്ടശേഷം ആദ്യം പാരീസിലും പിന്നീടു് സ്വീഡനിലും ജീവിച്ചു. 1933-ല്‍ അദ്ദേഹത്തിന്റെ രചനകള്‍ നാസികള്‍ നിരോധിക്കുകയും ജര്‍മ്മന്‍ പൗരത്വം എടുത്തുകളയുകയും ചെയ്തു. 1935-ല്‍ ടുഹോള്‍സ്കി ആത്മഹത്യ ചെയ്തു.

 
10 Comments

Posted by on Jun 14, 2008 in പലവക

 

Tags: ,

10 responses to “ഗര്‍ഭസ്ഥശിശു സംസാരിക്കുന്നു

  1. പ്രിയ ഉണ്ണികൃഷ്ണന്‍

    Jun 14, 2008 at 17:43

    ഹൌ, ഞെട്ടിപ്പിച്ചല്ലോ

     
  2. ഹാരിസ്

    Jun 14, 2008 at 20:23

    🙂

     
  3. യാരിദ്‌|~|Yarid

    Jun 14, 2008 at 20:28

    😦

     
  4. സൂരജ് :: suraj

    Jun 14, 2008 at 22:08

    കെ.സി.ബി.സിക്കാരുടെ പുതിയ സന്താനോല്‍പ്പാദനവര്‍ധനാഹ്വാനം ആണ് ഈ പോസ്റ്റിന്റെ പ്രകോപനം എന്ന് മനസിലായി. പക്ഷേ അതിത്ര കാവ്യാത്മകമായ പ്രതികരണമാകുമെന്നു കരുതിയില്ല. ഗംഭീരമായ സെലക്ഷന്‍.
    ഈ വായന തന്നതിനു നന്ദി ബാബു ജീ.

     
  5. കാവലാന്‍

    Jun 15, 2008 at 07:47

    “ഞാന്‍ വളരെ വിലപിടിപ്പുള്ള ഒരു വസ്തുവാണു്”

    അതുകൊണ്ടല്ലേ പൊന്നുണ്ണീ നിന്നെ തൊട്ടാല്‍ വെവരമറിയുമെന്നു പറയുന്നത്.നീയിങ്ങു പോര്,ഇവിടെ എത്രയോ അനാഥാലയങ്ങള്‍,അമ്മത്തൊട്ടിലുകള്‍ അനാഥമായിക്കിടക്കുന്നു?കവര്‍ന്നെടുത്ത കാശു ദാനം ചെയ്യാന്‍ മുട്ടീട്ട് എത്ര മൊതലാളിമാര്‍ പരക്കം പായുന്നു?ആ കാശു വെലവീര്യം ചെയ്ത് ജീവിക്കാന്‍ ഒറ്റ നെറമുള്ള തുണിയുമുടുത്ത് ജാതി മത ഭേദമെന്യേ അരയും തലയും മുറുക്കി എത്രയോ ലക്ഷം പേര് മെനക്കെട്ടെറങ്ങിയിരിക്കുന്നു.അവരെയോര്‍ത്തെങ്കിലും ഉണ്ണീ……

     
  6. സി. കെ. ബാബു

    Jun 15, 2008 at 10:43

    പ്രിയ,

    ഞെട്ടിച്ചാലെങ്കിലും “മസാലദോശേന്നു്” കണ്ണെടുക്കുമോന്നു് ചുമ്മാ ഒന്നു് പരൂക്ഷിച്ചതല്ലേ? 🙂

    ഹാരിസ്, യാരിദ്,

    വായനക്കു്‌ നന്ദി.

    സൂരജ്,

    ജനപ്പെരുപ്പം കൊണ്ടു് ശ്വാസം മുട്ടുന്ന ഒരു രാജ്യത്തില്‍ “തവള മുട്ടയിടുന്നതുപോലെ പെറ്റു് പെരുകൂ കുഞ്ഞാടുകളേ” എന്നും മറ്റും ആഹ്വാനം ചെയ്യുന്ന സ്വാര്‍ത്ഥമതികളെ മുഖമടച്ചു് ആട്ടുകയാണു് ആവശ്യം. സാമാന്യമായ ഭാഷയില്‍ പറഞ്ഞാലൊന്നും ഇത്തരം മാനസികരോഗികള്‍ക്കു് കാര്യത്തിന്റെ ഗൌരവം മനസ്സിലാവില്ല. പ്രകൃതിവിരുദ്ധതയെ “പ്രോഗ്രാമാക്കി” നീണ്ടകുപ്പായത്തില്‍ മൂടിവച്ചു് ഉപജീവനം കഴിക്കുന്നവര്‍ക്കു് മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങള്‍ മനസ്സിലാവുമോ? ഇവര്‍ പോക്കറ്റില്‍ ഇട്ടു് കിലുക്കിക്കാണിക്കുന്ന ‍“വര്‍ഗ്ഗീയവോട്ടുകളുടെ” എണ്ണം കാണുമ്പോള്‍ രാഷ്ട്രീയനേതാക്കള്‍ക്കും ഒച്ചയടഞ്ഞുപോകുന്നു! പിന്നെ ആരെ ആശ്രയിക്കാന്‍?ഇത്തരം കടല്‍ക്കിഴവന്മാരെയാണു് കേരളത്തിലെ (ഭാരതത്തിലെ) ജനങ്ങള്‍ അവരുടെ കഴുത്തില്‍ കയറ്റി ഇരുത്തിയിരിക്കുന്നതു്!

    കാവലാന്‍,

    മനുഷ്യജീവിതങ്ങളെ വില്പനച്ചരക്കാക്കുന്നവര്‍ക്കു് മനുഷ്യാധമന്മാര്‍ എന്നല്ലാതെ മറ്റെന്തു് പേരു് നല്‍കാന്‍? മൃഗങ്ങള്‍പോലും ഇത്ര അധഃപതിക്കാറില്ല.
    ഇത്തരം “ദൈവപ്രതിനിധികളെ‍” ഇന്നും ജനങ്ങള്‍ സഹിക്കുന്നതാണു് അത്ഭുതം!

     
  7. രാജേഷ്.കെ.വി.

    Jun 15, 2008 at 16:37

    ഗര്‍ഭസ്ഥശിശു ആയിരിക്കുമ്പോള്‍ ദൈവവുമായി ഇടപെടുകയാണെന്നു മനുഷ്യര്‍ വിചാരിക്കുന്നുവോ?
    പിറക്കുമ്പോള്‍ മനുഷ്യനാകുന്നു.
    മനുഷ്യനാകുമ്പോള്‍ ആര്‍ക്കുവേണം!
    ചിന്ത നന്നായിരിക്കുന്നു.
    സ്നേഹപൂര്‍വ്വം

     
  8. സി. കെ. ബാബു

    Jun 16, 2008 at 08:12

    നന്ദി, രാജേഷ്.

     
  9. ഒരു സ്നേഹിതന്‍

    Jun 16, 2008 at 10:06

    “”ഈ ഒന്‍പതു് മാസം കഴിഞ്ഞാല്‍, ഞാന്‍ സ്വയമറിയണം, പിന്നെ എങ്ങനെ മുന്നോട്ടു് പോകണമെന്നു്.””
    വാസ്തവം..
    പോസ്റ്റ് നന്നായിരിക്കുന്നു…
    ആശംസകള്‍….

     
  10. സി. കെ. ബാബു

    Jun 16, 2008 at 12:06

    ഒരു സ്നേഹിതന്‍,

    വായനക്കും അഭിപ്രായത്തിനും നന്ദി.

     
 
%d bloggers like this: