RSS

യൂദാസിന്റെ സുവിശേഷം – 1

02 Apr

ഈജിപ്തില്‍ 1979-ല്‍ കണ്ടെടുത്ത യൂദാസിന്റെ സുവിശേഷത്തിലേക്കു് കടക്കുന്നതിനു് മുന്‍പു് പുതിയനിയമസുവിശേഷങ്ങളും, ആദികാല ക്രിസ്തുമതവും ഒന്നു് സ്പര്‍ശിച്ചിരിക്കേണ്ടതു് ആവശ്യമാണെന്നു് തോന്നുന്നു. യേശുവിനെ കുരിശുമരണത്തിനു് ഏല്പിച്ചുകൊടുക്കുന്ന ഒറ്റുകാരന്റേയും, ദുഷ്ടന്റേതുമാണു് പുതിയനിയമം നമ്മെ വരച്ചുകാണിക്കുന്ന യൂദാസിന്റെ ചിത്രം. അതേസമയം, യൂദാസിന്റെ സുവിശേഷം നമുക്കു് വെളിപ്പെടുത്തിത്തരുന്ന യൂദാസ്‌, മനുഷ്യരെ വഴിതെറ്റിക്കുന്നതിനാല്‍ യേശുവിന്റെ ശകാരം കേള്‍ക്കേണ്ടിവരുന്ന മറ്റു് ശിഷ്യന്മാരില്‍നിന്നു് വിപരീതമായി, തന്റെ ഗുരുവിനെ ശരിയായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരേയൊരു ഉത്തമശിഷ്യനും യേശുവിന്റെ ആത്മമിത്രവുമാണു്. ഈ വൈരുദ്ധ്യത്തിന്റെ വേരുകള്‍ ആദികാല ക്രിസ്തുമതത്തിലാണു് തേടേണ്ടതു്. അതിന്റെ സൂത്രധാരകരായതു് ഗ്രീക്ക്‌-റോമന്‍ ലോകത്തിലെ നോസ്റ്റിസിസം (Gnosticism) എന്ന തത്വചിന്താപരവും, മതപരവുമായ പ്രസ്ഥാനത്തെ എതിര്‍ത്തു് നശിപ്പിച്ച സഭാപിതാക്കളായിരുന്നു. അവരുടെ മുന്‍പന്തിയില്‍ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐറേനിയസ് എന്ന വിശുദ്ധപിതാവും.

എത്ര തേടിയാലും, എത്ര അന്വേഷിച്ചാലും, അന്തിമമായി നമ്മള്‍ എത്തിച്ചേരുന്നതു്, ഏതു് ദൈവത്തിന്റേയും, ഏതു് മതത്തിന്റേയും, ഏതു് വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍, അതിന്റെ രൂപീകരണത്തില്‍ ആത്യന്തികമായി മറഞ്ഞിരിക്കുന്നതു് മനുഷ്യനാണു്, മനുഷ്യന്‍ മാത്രമാണു് എന്ന നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യത്തിലായിരിക്കും. ഏതു് മതത്തിലായാലും, മനുഷ്യനേക്കാള്‍ കൂടുതല്‍ ദൈവത്തെ സ്നേഹിക്കുന്നതു്, തന്റെ വിശ്വാസത്തിന്റെ പേരില്‍ അന്യവിശ്വാസികളായ മറ്റു് മനുഷ്യരെ കൊല്ലാന്‍ പോലും മടിക്കാതിരിക്കുന്നതു്, ദൈവവിശ്വാസമോ മതവിശ്വാസമോ അല്ല, മതഭ്രാന്താണു്.

“മതഭ്രാന്തു് നിരീശ്വരവാദത്തേക്കാള്‍ അപകടകാരിയാണു്.” – Pierre Bayle, French Philosopher (18.11.1647 – 28.12.1706 )

യേശുവിന്റെ ജീവിതം ആധികാരികമായി വര്‍ണ്ണിക്കപ്പെടുന്നതു് ബൈബിളിലെ പുതിയനിയമത്തിലെ ആദ്യത്തെ നാലു് സുവിശേഷങ്ങളിലാണല്ലോ. പക്ഷേ, മത്തായി, മര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്ന പേരുകളില്‍ ഈ സുവിശേഷങ്ങള്‍ അറിയപ്പെടുന്നതുകൊണ്ടു് അവ എഴുതിയതും അവര്‍ തന്നെ ആണു് എന്നു് കരുതുന്നതു് ശരിയായിരിക്കുകയില്ല. മര്‍ക്കോസിന്റെ സുവിശേഷമാണു് അവയില്‍ പഴക്കമേറിയതു്. മറിയയുടെ പശുത്തൊഴുത്തിലെ പ്രസവം മുതലായ ക്രിസ്തുമസ്‌ ചരിതങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതു് ലൂക്കോസിന്റെ സുവിശേഷത്തിലാണു്. ഘടനയിലും, ഉള്ളടക്കത്തിലും, പദപ്രയോഗങ്ങളിലുമുള്ള സാമ്യം മൂലം ആദ്യത്തെ മൂന്നു് സുവിശേഷങ്ങള്‍ പൊതുവേ സിനോപ്ടിക് ഗോസ്പെല്‍സ് എന്നു് വിളിക്കപ്പെടുന്നു. നാലാമത്തേതായ യോഹന്നാന്റെ സുവിശേഷം യേശുചരിതം അല്‍പം വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണു് അവതരിപ്പിക്കുന്നതു്. അപ്പവും വീഞ്ഞും പങ്കുവച്ചുകൊണ്ടു് വിശ്വാസികള്‍ ഇന്നും ഓര്‍മ്മ ആചരിക്കുന്ന അവസാനത്തെ അത്താഴത്തിനും, കഷ്ടാനുഭവത്തിനും, കുരിശുമരണത്തിനും, ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഊന്നല്‍ നല്‍കി രചിക്കപ്പെട്ടിരിക്കുന്ന ഈ നാലു് സുവിശേഷങ്ങളെ മാത്രമാണു് സഭ നിയമാനുസൃതമായി അംഗീകരിച്ചു് പുതിയ നിയമത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നതു്. ബൈബിളില്‍ ഈ നാലു് സുവിശേഷം മാത്രമാണു് ഉള്ളതെന്നതിനാല്‍ ഇവ മാത്രമേ രചിക്കപ്പെട്ടിട്ടുള്ളു എന്നൊരു വലിയ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണു് മിക്കവാറും എല്ലാ വിശ്വാസികളും. ജനങ്ങള്‍ ഇങ്ങനെയൊരു തെറ്റായ വിശ്വാസം പുലര്‍ത്തുന്നതു് സഭയുടെ താല്‍പര്യങ്ങള്‍ക്കു് അനുയോജ്യമായിരുന്നതിനാല്‍ സഭാപിതാക്കള്‍ ഈ നിലപാടിനു് ബോധപൂര്‍വ്വം പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വടി കൊടുത്തു് അടി വാങ്ങാന്‍ അവര്‍ തയ്യാറായില്ല എന്നു് ചുരുക്കം.

പക്ഷേ, ആധുനിക ചരിത്രകാരന്മാരും, പുരാവസ്തുഗവേഷകരും ഈ വിഷയത്തെ സംബന്ധിച്ചു് പഠിക്കാന്‍ ആരംഭിക്കുകയും, അവരുടെ പരിശ്രമങ്ങള്‍ക്കു് പിന്തുണ നല്‍കാനുതകുന്ന യന്ത്രസാമഗ്രികള്‍ നിര്‍മ്മിക്കുവാന്‍ ശാസ്ത്രത്തിനു് കഴിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ “അറിയാതിരിക്കാന്‍ മറച്ചുപിടിക്കുക” എന്ന സഭാനേതൃത്വത്തിന്റെ നയം പതിയെപ്പതിയെ ഉലയാന്‍ തുടങ്ങിയിരിക്കുന്നു. ക്രിസ്തുമതത്തിന്റെ ചരിത്രം (സഭാചരിത്രം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നതു്) ഇന്നു് നമ്മെ പഠിപ്പിക്കുന്നതു്, പുതിയനിയമം രൂപമെടുത്ത കാലഘട്ടത്തിനു് മുന്‍പുതന്നെ, അതായതു്, നാലാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിനു് മുന്‍പുതന്നെ, മറ്റു് പല സുവിശേഷങ്ങളും നിലവിലുണ്ടായിരുന്നു എന്നാണു്. യേശുവിന്റെ അന്ത്യകാലാനുഭവങ്ങള്‍ നേരില്‍ കണ്ട ശിഷ്യന്മാര്‍ അവയെല്ലാം അവരുടേതായ രീതിയില്‍ അനുയായികള്‍ക്കു് വായ്മൊഴിയായി പകര്‍ന്നുകൊടുത്തു. കാലക്രമേണ അവ ക്രോഡീകരിക്കപ്പെട്ടു, ഏകോപിപ്പിക്കപ്പെട്ടു. അതുവഴി വിശ്വാസികള്‍ അറിയേണ്ട യേശുചിത്രം ഇങ്ങനെ സ്ഥിരീകരിക്കപ്പെട്ടു: സ്വന്തം മരണം മുന്‍കൂട്ടി കണ്ട പ്രവാചകന്‍, ലോകത്തിന്റെ രക്ഷകന്‍, ദൈവത്തിന്റെ ഏകജാതന്‍, സ്വന്തം ശിഷ്യനായിരുന്ന (നീചനായ!) യൂദാസിനാല്‍ ഒറ്റിക്കൊടുക്കപ്പെട്ട നസറായനായ യേശു! പുലര്‍കാലനാഴികയില്‍ തടവുകാരനാക്കപ്പെട്ടു്, ചാട്ടവാറടിയേറ്റു്, താന്‍ തറയ്ക്കപ്പെടേണ്ട കുരിശു് സ്വയം ചുമന്നുകൊണ്ടു് തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗൊഥായിലേക്കു് നടന്നുനീങ്ങുന്ന യേശു സഹിക്കേണ്ടിവന്ന പീഡനങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപങ്ങളുടെ പ്രതീകങ്ങളായി. അവന്‍ ചുമന്ന കുരിശു് നിത്യജീവന്റെ അടയാളമായി. യേശു എന്ന പുരുഷന്‍ മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടി ബലിയര്‍പ്പിക്കപ്പെടാനായി മറിയയിലൂടെ ദൈവം ജനിപ്പിച്ച മനുഷ്യപുത്രനായി.

ഇതിലൂടെയെല്ലാം ലോകം എന്തുനേടി? സത്യത്തിനു് സാക്ഷി നില്‍ക്കേണ്ടതിനായി ലോകത്തില്‍ വന്നവന്‍ എന്നു് യോഹന്നാന്‍ വിശേഷിപ്പിക്കുന്ന യേശുവിന്റെ വഴികള്‍ക്കു് രണ്ടായിരം വര്‍ഷത്തെ സമയം ലഭിച്ചിട്ടും ലോകത്തില്‍ സത്യവും ജീവനും സ്ഥാപിക്കാന്‍ കഴിഞ്ഞോ? “ഇല്ല” എന്നു് മറുപടി പറയാന്‍ അധികം ആലോചിക്കേണ്ട കാര്യമില്ല. “എന്റെ രണ്ടാമത്തെ വരവുവരെ മരണം കാണാത്തവര്‍ ചിലര്‍ ഈ നില്‍ക്കുന്നവരില്‍ ഉണ്ടു്” എന്നായിരുന്നു യേശുവിന്റെ വാഗ്ദാനം. പക്ഷേ, അമ്മാതിരി ഒന്നും സംഭവിച്ചില്ല. ശാശ്വതസത്യവും നിത്യജീവനും മരണാനന്തര ജീവിതത്തിലേക്കു്, സ്വര്‍ഗ്ഗലോകത്തിലേക്കു് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു, അത്രമാത്രം. അങ്ങോട്ടുള്ള വഴി മുടക്കമില്ലാതെ പിന്തുടരാനുള്ള ബാദ്ധ്യത, ആ യാത്രക്കുള്ള അവകാശം കണിശമായി വിലനല്‍കി വാങ്ങാനുള്ള മനുഷ്യരുടെ ചുമതല, അതുമാത്രം മാറ്റമില്ലാത്ത, മാറ്റാന്‍ പാടില്ലാത്ത (ഇഹലോക)സത്യമായി ഇന്നോളം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജനം കണ്ണുമടച്ചു് അനുസരിക്കുന്നു, പിന്തുടരുന്നു. കാരണം, രണ്ടു് സഹസ്രാബ്ദങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന വാഗ്ദത്തരാജ്യം സത്യമോ മിഥ്യയോ എന്നു് ഇന്നും അവര്‍ക്കറിയില്ല, ആര്‍ക്കുമറിയില്ല. ഉണ്ടോ, ഇല്ലയോ? ഇനി, അഥവാ ഉണ്ടെങ്കില്‍? റിസ്ക്കെടുക്കാന്‍ മനുഷ്യര്‍ തയ്യാറല്ല.

അന്വേഷിക്കാന്‍ ആരും അവരെ പഠിപ്പിച്ചില്ല. തന്മൂലം, അറിയുക എന്ന ദുര്‍ഘടതയേക്കാള്‍ അധികാരത്തെ അന്ധമായി വിശ്വസിച്ചുകൊണ്ടു് കൂട്ടത്തില്‍ ഒഴുകുക എന്ന എളുപ്പത്തെ അവര്‍ സ്വീകരിക്കുന്നു. സ്വന്തം വിശ്വാസത്തെ, അനക്കാന്‍ അവകാശമില്ലാത്ത ആത്യന്തികസത്യമായി അവര്‍ അവരോധിക്കുന്നു, ആരാധിക്കുന്നു. ഏതു് മരമാക്രിയെപ്പറ്റിയായാലും ഒരുവാക്കു് സംസാരിക്കാന്‍ സ്വന്തം വിശ്വാസത്തിന്റെ പിന്തുണയില്ലാതെ, സ്വന്തം ദൈവത്തിന്റെ മറപറ്റിയല്ലാതെ കഴിയുകയില്ലെന്ന ഭ്രാന്തന്‍ അവസ്ഥയില്‍ അവര്‍ എത്തിച്ചേര്‍ന്നു, എത്തിക്കപ്പെട്ടു. സ്വന്തം അടിമത്തത്തില്‍, സ്വന്തം നീചത്വത്തില്‍ ആഹ്ലാദിക്കാനും അഹങ്കരിക്കാനും പോലും മടിയില്ലാത്തവരായി അവര്‍ രൂപാന്തരം പ്രാപിച്ചു. അങ്ങനെ, അവസാനം, കളങ്കമില്ലാത്ത രക്തം ചിന്തപ്പെടുമ്പോള്‍, നൈര്‍മ്മല്യം കിണറ്റില്‍ മുക്കിക്കൊല്ലപ്പെടുമ്പോള്‍, അതിനു് ഉത്തരവാദികളായവര്‍ക്കു് ആവേശപൂര്‍വ്വം ഹോശന്നയും, ഹാലേലുയ്യായും വിളിക്കുന്നതില്‍ ജീവിതസായുജ്യം കണ്ടെത്തുന്നവരായി അവര്‍ മാറി. കാട്ടാളത്തത്തിന്റെ കൊട്ടുമേളക്കാരനായ ബറബ്ബാസിനെ വിട്ടുകിട്ടാനായി അവര്‍ ദിനത്തില്‍ അഞ്ചും ഏഴും വട്ടം മുട്ടില്‍ കിടന്നു് കെഞ്ചി അപേക്ഷിക്കാന്‍ മടിച്ചില്ല. സുവര്‍ണ്ണവസ്ത്രങ്ങളില്‍ പൊതിഞ്ഞു്, സ്വര്‍ണ്ണക്കുരിശു് കഴുത്തില്‍ ചാര്‍ത്തി മരക്കുരിശിന്റെ പ്രതിനിധികളാണെന്നഭിമാനിക്കുന്നവര്‍ ബറബ്ബാസിനെ അവര്‍ക്കു് വിട്ടുകൊടുക്കുമ്പോള്‍ നിത്യസത്യം കണ്ടെത്തിയതായി അവര്‍ ആര്‍പ്പിടുന്നു, അട്ടഹസിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിനു് ഒരു മറുപടിയേ ഉള്ളു: “അവര്‍ക്കറിയില്ലെന്നു് അവര്‍ക്കറിയില്ല, അവര്‍ക്കതറിയണമെന്നില്ല”.

ക്രിസ്ത്യാനികള്‍ കാത്തിരുന്ന ദൈവരാജ്യം പിറന്നുവീണില്ല. പകരം, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളിലൂടെ ക്രിസ്തുമതത്തില്‍ ജന്മമെടുത്തു് വളര്‍ന്നതു് വ്യത്യസ്ത വിഭാഗങ്ങളും അവയുടേതായ വ്യത്യസ്ത വിശ്വാസപ്രമാണങ്ങളുമായിരുന്നു. ദീര്‍ഘമായ ഈ കാലഘട്ടത്തില്‍ ഓരോ വിഭാഗത്തിനും അവരുടേതായ മുഖച്ഛായയും, ആചാരങ്ങളും, ചടങ്ങുകളുമുണ്ടായി. അവരവരുടേതായ സത്യങ്ങള്‍. അവ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന ഒരു കാര്യത്തില്‍ മാത്രമായിരുന്നു എല്ലാ വിഭാഗങ്ങളുടേയും നിലപാടുകളില്‍ പൊരുത്തം. വൈരുദ്ധ്യങ്ങളോടടുക്കുന്ന ഇത്തരം വിശ്വാസവൈവിദ്ധ്യങ്ങളില്‍ ശാശ്വതമായ “ഒരു സത്യത്തേപ്പറ്റി” പറയാന്‍ കഴിയുന്നതെങ്ങനെ? ഏകദൈവം, ഏകസത്യം, ഏകജാതന്‍, ഏകവഴി, അവന്റെ ഏകമായ ജീവിതകഥ!? “നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക” എന്ന യേശുവാക്യത്തില്‍ നട്ടു് നനയ്ക്കപ്പെട്ടു് പരിശുദ്ധമായ ദൈവസ്നേഹത്തിലും, ഐകമത്യത്തിലും വളര്‍ന്നു് പന്തലിക്കുകയായിരുന്നോ ക്രിസ്തുമതം? ഒരിക്കലുമല്ല. ആരംഭകാലത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട ക്രിസ്തുമത-ഇടവകകളില്‍ അവര്‍ക്കു് പകര്‍ന്നുകിട്ടിയ യേശുകഥയുടെ അറിവുകളുടേയും കീഴ്‌വഴക്കങ്ങളുടേയും വെളിച്ചത്തില്‍, ആദ്യനൂറ്റാണ്ടുകളില്‍, അവരുടേതായ സുവിശേഷങ്ങള്‍ ഉരുത്തിരിയുകയായിരുന്നു. സ്വാഭാവികമായും സ്വന്തം വിശ്വാസസത്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറില്ലാതിരുന്ന ശത്രുചേരികള്‍ തമ്മില്‍ സത്യത്തിന്റെ പേരില്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകളുടേയും, കൂട്ടക്കൊലകളുടേയും നിണമണിഞ്ഞ നിലവിളികളാണു് ആദ്യകാല ക്രിസ്തുമതത്തിന്റെ ചരിത്രം. ബാവയും മെത്രാനും തമ്മില്‍ത്തല്ലുന്നതു് ഇന്നും നിറുത്തിയിട്ടുമില്ല. അതുവഴി മരിച്ചുവീണ പല സത്യങ്ങള്‍ സഭാചരിത്രത്തിന്റെ കല്ലറകളില്‍ മനഃപൂര്‍വ്വം മറച്ചുവച്ചുകൊണ്ടു്, സഭയുടെ സത്യം ഏകസത്യമായി അടിച്ചേല്‍പിക്കപ്പെട്ടു. ഇവിടെയാണു് നാലാം ശതകത്തിനു് മുന്‍പു് രൂപമെടുത്തവയും, വിവിധ ക്രിസ്തീയ വിഭാഗങ്ങള്‍ പിന്‍തുടര്‍ന്നിരുന്നവയെങ്കിലും, ബൈബിളില്‍ സ്ഥാനം ലഭിക്കാതെ പോയവയുമായ സുവിശേഷങ്ങളുടെ പ്രസക്തി.

1945-ല്‍ ഈജിപ്റ്റിലെ നജ്-ഹമാദിയില്‍ നിലം ഉഴുവുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ മണ്ണിനടിയില്‍ ഒരു മണ്‍കുടം കണ്ടെത്തുന്നു. അതിനുള്ളില്‍ സ്വര്‍ണ്ണമോ മറ്റു് വിലപിടിപ്പുള്ള വസ്തുക്കളോ ആവാമെന്ന ധാരണയില്‍ തല്ലിപ്പൊട്ടിച്ചപ്പോള്‍ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച കുറെ പഴയ പപ്പിറസ്‌ ചുരുളുകളാണു് അവന്‍ കാണുന്നതു്. ആ ലിഖിതങ്ങളുടെ മൂല്യം അറിയാന്‍ കഴിയാതിരുന്ന അയാളുടെ ഭാര്യ അതില്‍ കുറെയെടുത്തു് അടുപ്പിലിട്ടു് തീയുണ്ടാക്കുന്നു. ഭാഗ്യത്തിനു് ഈജിപ്തിലെ കോപ്ടിക്‌ സഭാവിശ്വാസിയായ ഒരു പുരോഹിതന്‍ അതിനേപ്പറ്റി കേള്‍ക്കുകയും, അതിലെ അക്ഷരങ്ങള്‍ വായിക്കാന്‍ അറിയാമായിരുന്ന അദ്ദേഹം രക്ഷിക്കാന്‍ ബാക്കിയുണ്ടായിരുന്നതെല്ലാം രക്ഷിക്കുകയും ചെയ്യുന്നു. ഇടനിലക്കാരുടെ കൈകളിലൂടെ മാറിമറിഞ്ഞു്, വളരെയധികം യാത്രകള്‍ക്കും ചുറ്റിക്കറങ്ങലുകള്‍ക്കും ശേഷം ആ ചുരുളുകള്‍ ഇന്നു് കൈറോയിലെ കോപ്ടിക്‌ മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കാര്യമായ പരിക്കുകള്‍ പറ്റാതിരുന്ന തോമസിന്റെ സുവിശേഷവും അതില്‍ പെടുന്നു.

1979-ല്‍ നജ്-ഹമാദിയില്‍ നിന്നും അധിക ദൂരത്തിലല്ലാത്ത ഒരു പ്രദേശത്തുനിന്നും രണ്ടു് കല്ലറമോഷ്ടാക്കള്‍ അതുവരെ ആരും കണ്ടെത്താത്ത ഒരു ശവകുടീരത്തില്‍ ഒരു കല്‍പ്പെട്ടി കണ്ടെത്തുന്നു. അതില്‍ ആഭരണങ്ങളും രത്നങ്ങളും പ്രതീക്ഷിച്ച അവരും നിരാശപ്പെടേണ്ടിവരുന്നു. തോല്‍കൊണ്ടുള്ള ഒരു കവറില്‍ പൊതിഞ്ഞ കുറെ പപ്പിറി മാത്രമാണതിനുള്ളില്‍. പക്ഷേ, മുന്‍പിലത്തെ കഥ വഴി, പഴയ ലിഖിതങ്ങള്‍ക്കും വില ലഭിക്കാം എന്നറിയാമായിരുന്നതിനാല്‍ അവര്‍ ഒരു ഏജന്റിനെ അതു് ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ഏല്‍പിക്കുകയും, ഒരു പുരാവസ്തുകച്ചവടക്കാരന്‍ നിസ്സാരമായൊരു വിലക്കു് അതു് വാങ്ങുകയും ചെയ്യുന്നു. “യൂദാസിന്റെ സുവിശേഷം” എന്നപേരില്‍ പിന്നീടു് തിരിച്ചറിയപ്പെടേണ്ടുന്ന ഈ ലിഖിതത്തിനു് പക്ഷെ ആദ്യത്തെ നിധിക്കു് നേരിടേണ്ടിവന്നതിനേക്കാള്‍ ക്രൂരമായ കഷ്ടകാലമാണു് പിന്നീടുള്ള അനേകവര്‍ഷങ്ങളില്‍‍ അനുഭവിക്കേണ്ടിവന്നതു്.

(തുടരും)

 
23 Comments

Posted by on Apr 2, 2008 in ലേഖനം

 

Tags: , ,

23 responses to “യൂദാസിന്റെ സുവിശേഷം – 1

  1. യാരിദ്‌|~|Yarid

    Apr 2, 2008 at 10:21

    നാഗ് ഹമ്മാദിയില്‍ നിന്നും ഒരു തോല്‍ ചുരുള്‍ കണെത്തിയതായി കേട്ടിരുന്നു.അതെന്തായിരിക്കും അതു..
    യൂദാസിന്റെ സുവിശേഷം ഉണ്ടെന്നും കേട്ടിരുന്നു.. ഇത്ര വിശദമായി ആദ്യമായാണ്‍ അറീയുന്നത്.. ബാക്കി ഭാഗം കൂടി പെട്ടെന്നു തന്നെ എഴുതു ബാബു മാഷെ…:)

     
  2. സി. കെ. ബാബു

    Apr 3, 2008 at 10:07

    യാരിദ്,

    പോസ്റ്റിന്റെ നീളം കുറയ്ക്കാനാണു് മുറിച്ചതു്.

     
  3. സഞ്ചാരി

    Apr 3, 2008 at 11:07

    ശ്രീ ബാബു,
    ഒരുപാട്‌ വിഷയങ്ങള്‍ കൂട്ടികുഴച്ചെഴുതിയിരിക്കുന്നതു കൊണ്ടാവാം ഈ കുറിപ്പിലൂടെ താങ്കള്‍ എന്താണ്‌ സമര്‍ത്ഥിക്കാന്‍ പരിശ്രമിക്കുന്നത്‌ എന്ന് എനിക്ക്‌ മനസ്സിലാവുന്നില്ല. അതായത്‌ ദൈവം ഇല്ല എന്നാണൊ, ക്രിസ്തു ദൈവമല്ല എന്നാണൊ, അതൊ വെറും സഭയോടും അധികാരികളോടും ഉള്ള വിമര്‍ശനമാണൊ, എന്താണെന്ന് വ്യക്തമാകുന്നില്ല. എങ്കിലും വരികള്‍ക്കിടയിലൂടെ വായിച്ചെടുത്തവയെക്കുറിച്ച്‌ ചില മറുപടികള്‍ കുറിക്കുന്നു.

    ഇറേണിയൂസ്‌ എന്ന സഭാപിതാവ്‌ എന്താണ്‌ വൈരുദ്ധ്യാത്മകമായി പറഞ്ഞത്‌, ഏത്‌ സാഹചര്യത്തില്‍? കാരണം, ദൈവത്തിന്റെ വെളിപാടിനെ കുറിച്ചും ക്രിസ്തുവിലുള്ള അതിന്റെ ഐക്യവും പുരോഗതിയേയും കുറിച്ച്‌ വളരെ വ്യ്ക്തമായി പഠിപ്പിക്കുന്ന വിശുദ്ധനാണ്‌ അദ്ദേഹം. മറിച്ചൊന്ന് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു, അതുകൊണ്ടാണ്‌ ചോദിക്കുന്നത്‌.

    “എത്ര തേടിയാലും, എത്ര അന്വേഷിച്ചാലും, അന്തിമമായി നമ്മള്‍ എത്തിച്ചേരുന്നതു്, ഏതു് ദൈവത്തിന്റേയും, ഏതു് മതത്തിന്റേയും, ഏതു് വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍, രൂപീകരണത്തില്‍ ആത്യന്തികമായി മറഞ്ഞിരിക്കുന്നതു് മനുഷ്യനാണു്, മനുഷ്യന്‍ മാത്രമാണു് എന്ന നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യത്തിലായിരിക്കും.”

    ദൈവമാണ്‌ മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍, മനുഷ്യനുവേണ്ടിയാണ്‌ ദൈവം സ്വയം വെളിപ്പെടുത്തിയതെങ്കില്‍, മനുഷ്യനിലൂടെ മനുഷ്യര്‍ക്കു വേണ്ടി മതസമൂഹത്തെ രൂപ്പെടുത്തിയെങ്കില്‍ പിന്നെ ദൈവത്തേയും വിശ്വാസത്തേയും മതത്തിനേയും പ്രതിപാദിക്കുമ്പോള്‍ മനുഷ്യന്‍ എങ്ങനെ അപ്രത്യക്ഷനാകും. പക്ഷെ ഈ ദൈവത്തെ തിരിച്ചറിയാത്തവരെ സംമ്പന്ധിച്ചിടത്തോളം മനുഷ്യനായിരിക്കും അത്യന്തികകാരണം, തിരിച്ചറിഞ്ഞവന്‌ ദൈവവും. മതഭ്രാന്ത്‌ ഈ ദൈവത്തെ തിരിച്ചറിയാത്തവനാണ്‌ ഉണ്ടാവുന്നത്‌.

    “ജനങ്ങള്‍ ഇങ്ങനെയൊരു തെറ്റായ വിശ്വാസം പുലര്‍ത്തുന്നതു് സഭയുടെ താല്‍പര്യങ്ങള്‍ക്കു് അനുയോജ്യമായിരുന്നതിനാല്‍ സഭാപിതാക്കള്‍ ഈ നിലപാടിനു് ബോധപൂര്‍വ്വം പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.”

    സഭാപിതാക്കള്‍ ഏത്‌ നിലപാടിനാണ്‌ പിന്തുണ നല്‍കിയത്‌? അവര്‍ പിന്തുണ നല്‍കുന്നവരല്ല, മറിച്ച്‌ പതിരും നെല്ലും വേര്‍പ്പെടുത്തി സത്യവചനം തിരിച്ചറിയാന്‍ (താങ്കള്‍ സൂചിപ്പിച്ച കാനോനികത) തെറ്റിദ്ധരിക്കപ്പെടുന്നവരെ സഹായിക്കുന്നവരാണ്‌. ഭാവിയില്‍ ഒരാള്‍ ഇന്നത്തെ ദാവിഞ്ചികോഡാണ്‌ യതാര്‍ത്ഥ സുവിശേഷം എന്ന് പറഞ്ഞുപരത്തിയാല്‍ അതിന്റെ ശരിതെറ്റുകളെ വിവേചിച്ച്‌ യതാര്‍ത്ഥ സുവിശേഷം ഏതെന്ന് പ്രഖ്യാപിക്കാന്‍ ഉത്തരവാദിത്തപെട്ടവര്‍ ആണ്‌ അവര്‍. എന്നു വച്ച്‌ അവര്‍ക്ക്‌ ഒരിക്കലും തെറ്റില്ല എന്നല്ല, പക്ഷെ തിരിച്ചറിവുകളില്‍ തെറ്റ്‌ തിരുത്താന്‍ ധൈര്യം കാണിക്കുന്നവര്‍ ആണ്‌. അതാണ്‌ അവര്‍ ചെയ്തതും ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നതും.
    ബൈബിള്‍ വ്യഖ്യാനത്തിന്റെ അടിസ്ത്ഥാന മാനദണ്ഡങ്ങള്‍ താങ്കള്‍ ഒരിക്കലും പാലിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച്‌ ഒന്നും പരാമര്‍ശിക്കുന്നില്ല. ഒന്ന് മാത്രം, വ്യാഖ്യാനം എന്നത്‌ എനിക്ക്‌ മനസ്സിലാവുന്നത്‌ പറയുക എന്നതല്ല മറിച്ച്‌ ‘ഗ്രന്ധകാരന്‍’ പറഞ്ഞത്‌ വ്യക്തമാക്കുക എന്നതാണ്‌.

    “ഏതു് മരമാക്രിയെപ്പറ്റിയായാലും ഒരുവാക്കു് സംസാരിക്കാന്‍ സ്വന്തം വിശ്വാസത്തിന്റെ പിന്തുണയില്ലാതെ, സ്വന്തം ദൈവത്തിന്റെ മറപറ്റിയല്ലാതെ കഴിയുകയില്ലെന്ന ഭ്രാന്തന്‍ അവസ്ഥയില്‍ അവര്‍ എത്തിച്ചേര്‍ന്നു, എത്തിക്കപ്പെട്ടു.”

    താങ്കള്‍ എഴുതിയ ഈ കൊച്ചു ഖണ്ഡികയില്‍ തന്നെ വിശ്വാസത്തിന്റെ എത്ര പദങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്‌ എന്ന് പരിശോധിക്കുമോ? “കളങ്കമില്ലാത്ത രക്തം, ഓശാന, ഹല്ലേലൂയ, ബറാബ്ബാസ്‌, കുരിശ്‌, നിത്യസത്യം…” മനുഷ്യഭാഷ ശ്യൂന്യതയില്‍ നിന്നുണ്ടായതല്ലല്ലോ, അവന്റെ വിശ്വാസത്തിന്റെ പ്രതിഫലനം അതിലുണ്ടായേ തീരൂ. വിശ്വാസവും ജീവിതവും രക്തവും മാസവും പോലെ അലിഞ്ഞുചേരണം. അല്ലെങ്കില്‍ ജീവിതം മുഖമൂടിയണിഞ്ഞ നാടകം പോലെയാകില്ലെ?
    താങ്കള്‍ സുചിപ്പിച്ചതു പോലെ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ വച്ചുപുലര്‍ത്തുന്നവരാണ്‌ ഞാനടക്കമുള്ള വിശ്വാസികളും ഭൂരിഭാഗം മനുഷ്യരും. ഇത്‌ അടിമത്തവുമാണ്‌, പക്ഷെ യതാര്‍ത്ഥ അറിവ്‌ അവനെ സ്വതന്ത്രനാക്കും. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ അവനെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുന്നതിനേക്കാള്‍ അറിയുന്ന കാര്യങ്ങള്‍ മാത്രം പങ്കുവെക്കുക എന്നതാണ്‌ എന്റെ കാഴ്ചപ്പാട്‌. അതിവിടെ ചെറിയ രീതിയില്‍ ഞാന്‍ ആരംഭിച്ചിട്ടുണ്ട്‌. അവിടേക്ക്‌ താങ്കളേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, എന്റെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ താങ്കള്‍ എന്നെ സഹായിക്കും എന്ന പ്രതീക്ഷയോടെ,

     
  4. സി. കെ. ബാബു

    Apr 3, 2008 at 13:47

    സഞ്ചാരി,

    എന്റെ ലേഖനം തീര്‍ന്നില്ല.

    ഇറേണിയുസ് എന്ന പിതാവിലേക്കു് ഞാന്‍ പിന്നീടു് വരുന്നുണ്ടു്.

    ഞാന്‍ പിന്‍‌തുടരാനാഗ്രഹിക്കുന്നതു് ദൈവത്തെയും മതത്തേയും മാറ്റിനിര്‍ത്തിക്കൊണ്ടു് ചരിത്രത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രത്തിന്റെ രീതിയാണു്. നമ്മള്‍ പഠിപ്പിക്കപ്പെട്ട കഥകളിലെ legendary ഭാഗം ഒഴിവാക്കി, അതിലെ പച്ചയായ ചരിത്രം വേര്‍പെടുത്തിയെടുക്കാനുള്ള ചരിത്ര- ശാസ്ത്രകാരന്മാരുടെ വഴിയിലൂടെ പോകാനാണു് എനിക്കിഷ്ടം. വിശ്വാസിയെ പിന്‍‌തിരിപ്പിക്കലല്ല എന്റെ ലക്‍ഷ്യം. അതു് ആവില്ലെന്നും അറിയാം.

    ഭാഷ മനുഷ്യസമ്പത്താണു്. അതു് വിശ്വാസിയുടെയോ അവിശ്വാസിയുടെയോ അല്ല. പണ്ടു് ബാബേല്‍ ഗോപുരത്തിന്റെ പണി മുടക്കാനായി മനുഷ്യരുടെ ഭാഷ കലക്കിയ ഒരു ദൈവത്തിന്റേതുമാവാന്‍ കഴിയില്ല ഒരിക്കലും ഭാഷ. അന്നു് ദൈവം മനുഷ്യരുടെ ഭാഷ കലക്കി എന്നു് നമ്മളെ പഠിപ്പിച്ചവര്‍‍ തന്നെ ഇന്നു് അതേ ദൈവത്തിന്റെ വചനം എന്നു് അവര്‍ തന്നെ പഠിപ്പിക്കുന്ന ബൈബിള്‍ ലോകം മുഴുവന്‍‍ പ്രചരിപ്പിക്കുവാന്‍ അതു്‍ സകല ലോകഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യുന്നു! താങ്കള്‍ക്കു് ഒരുപക്ഷേ ഈ വൈരുദ്ധ്യവുമായി പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ടാവാം. പക്ഷേ എനിക്കാവുന്നില്ല.

    ഒരു കാര്യത്തില്‍ ഞാന്‍ താങ്കളോടു് യോജിക്കുന്നു. ശാസ്ത്രവും തത്വചിന്തയുമൊന്നും മനസ്സിലാവുന്നവരല്ല അധിക മനുഷ്യരും. അതുകൊണ്ടു് അറിവുള്ളവര്‍ എന്നു് കരുതുന്നവരെ അവര്‍ അന്ധമായി പിന്‍‌തുടരുന്നു. അതിനു് അവരുടെ ബുദ്ധിയില്‍ ഒതുങ്ങുന്ന ഒരേയൊരു മാനദണ്ഡം അധികാരമാണു്. അതുകൊണ്ടു് അവര്‍ അധികാരത്തെ നിരുപാധികം പിന്‍‌തുടരുന്നു. ‍അധികാരികള്‍ അവരെ പോട്ടയിലേക്കു് വിളിച്ചാല്‍ അവര്‍ അങ്ങോട്ടു് ചെല്ലുന്നു. “മുട്ടുകുത്തൂ” എന്നു് അധികാരികള്‍ പറയുമ്പോള്‍ അവര്‍ മുട്ടുകുത്തുന്നു. “ദൈവത്തിനു് നിരുപാധികം കീഴടങ്ങൂ” എന്നു് അധികാരികള്‍ പറയുമ്പോള്‍ അവര്‍ കീഴടങ്ങുന്നു. അതുമായി പൊരുത്തപ്പെടാന്‍ അവര്‍ക്കാവുന്നുണ്ടാവാം. പക്ഷേ എനിക്കാവുന്നില്ല.

    ഞാന്‍ എന്തിനാണു് മുട്ടുകുത്തുന്നതെന്നു്, എന്തിനാണു് കീഴ്പ്പെടുന്നതെന്നു് എനിക്കറിയണം. അതിനുള്ള അവകാശം എനിക്കുണ്ടു്. ഓരോരുത്തര്‍ക്കുമുണ്ടു്.

    ദൈവത്തെ സര്‍വ്വശക്തന്‍ എന്നു് വിളിക്കുന്നവര്‍, ‍സകല പ്രപഞ്ചത്തിന്റേയും സ്രഷ്ടാവു് എന്നു് വിശേഷിപ്പിക്കുന്നവര്‍, മനുഷ്യവര്‍ഗ്ഗത്തിനു് ജന്മം നല്‍കിയവന്‍ എന്നു് വലിയവായിലെ ഘോഷിക്കുന്നവര്‍ അവരെല്ലാം സ്വയം കൊട്ടാരങ്ങളിലും പള്ളിമേടകളിലും വാഴുകയും, ആഹാരത്തിനു് വകയില്ലാതെ മരിക്കുന്ന മനുഷ്യലക്ഷങ്ങളുടെ ദുരവസ്ഥ പരിഹരിക്കാനുള്ള അതേ സര്‍വ്വശക്തന്റെ കഴിവുകേടിനെപ്പറ്റി പറയുമ്പോള്‍ നാറുന്ന മതതത്വശാസ്ത്രവും ദൈവത്തിന്റെ ‘പ്ലാനും’ പ്രസംഗിക്കുകയും ചെയ്യുന്നതിലെ വിഡ്ഢിത്തവും വൈരുദ്ധ്യവുമായി പൊരുത്തപ്പെടാന്‍ തങ്കള്‍ക്കു് കഴിയുന്നുണ്ടാവാം. പക്ഷേ എനിക്കാവുന്നില്ല.

    വിശക്കുന്നവനോടു് ദൈവവചനം ഘോഷിക്കുന്നവനെ കാണുമ്പോള്‍, രോഗിയെ ചികിത്സിക്കാതെ അവന്റെ തലയില്‍ കൈവച്ചു് പ്രാര്‍ത്ഥിക്കുന്നവനെ കാണുമ്പോള്‍, വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയുടെ അപ്പന്റെ പോക്കറ്റിലേക്കു് ഉറ്റുനോക്കുന്നവനെ കാണുമ്പോള്‍ എല്ലാമെല്ലാം എനിക്കു് അറയ്ക്കുന്നു, മനം പിരട്ടുന്നു! അവനെ ഇനി ഒരിക്കലും കാണാതിരുന്നെങ്കില്‍ എന്നു് ഞാന്‍ ആഗ്രഹിക്കുന്നു! അവനെ മാത്രമല്ല, അവനെ കാത്തു് സംരക്ഷിക്കുന്ന ദൈവത്തേയും! തുറന്നു് പറയുന്നതില്‍ ക്ഷമിക്കൂ! വ്യക്തിപരമായി എടുക്കരുതെന്നപേക്ഷ.

     
  5. സഞ്ചാരി

    Apr 3, 2008 at 19:47

    എലിയെ പിടിക്കാന്‍ ഇല്ലം ചുടണമൊ? ഇല്ലത്ത് ധാരാളം തൊരപ്പന്മാര്‍ ഉണ്ട് എന്ന് ഞാനും അംഗീകരിക്കുന്നു.

    സാധാരണ വിശ്വാസികളെ ഇത്രയും താഴ്ത്തികെട്ടണമോ, അതും ഈ ആധുനികലോകത്തില്‍?

    ബൈബിള്‍ വീണ്ടും സ്വന്തം ഇഷ്ടത്തി‍ന് വ്യാഖ്യാനിച്ചു എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
    പുതിയനിയമത്തില്‍ ഭാഷാപരമായ മറ്റൊരു സംഭവം വിവരിക്കുന്നുണ്ട്, ഒരു പന്തകുസ്തദിത്തില്‍ വിവിധ ഭാഷകളില്‍ സംസാരിക്കുന്ന അപ്പസ്തോലരെ കുറിച്ച്, പഴയതുമായി ഒന്നു ചേര്‍ത്ത് വായിച്ചു നൊക്കൂ.

    താങ്കളുടെ വ്യക്തിപരമായ ബോധ്യത്തെ അടിസ്ഥാനപെടുത്തി നല്‍കിയ മറുപടിക്ക് നന്ദി.

     
  6. സി. കെ. ബാബു

    Apr 4, 2008 at 07:09

    സഞ്ചാരി,

    ഞാന്‍ വായിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അച്ചന്റെയോ കന്ന്യാസ്ത്രീയുടെയോ സഹായം ആവശ്യമുണ്ടെങ്കില്‍ അവരെ അന്വേഷിച്ചു് അങ്ങോട്ടു് ചെല്ലാന്‍ എനിക്കു് ഒരു മടിയുമില്ല. അവര്‍ ഇങ്ങോട്ടു് വരേണ്ട യാതൊരു ആവശ്യവുമില്ല എന്നു് സാരം!

     
  7. സഞ്ചാരി

    Apr 4, 2008 at 12:31

    ഏഷ്യാനെറ്റിലെ മുന്‍ഷി ശൈലിയില്‍ ഒരു ചിരി, ങ്ഹെ..ഞ്ഹാ..ഹാ..തുടര്‍ന്ന് ഒരു ഡയലോഗ്,
    “മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്”

    അറിവ് സംവാദങ്ങളിലൂടെ നേടിയെടുക്കാനും പകര്‍ന്ന് കൊടുക്കാനും കഴിയും എന്നത് എന്റെ ഒരു “തെറ്റിദ്ധാരണ” ആയിരിക്കാം.

    ക്ഷമിക്കണം, ഇനി ഒരിക്കലും ശല്ല്യപ്പെടുത്തില്ല.

     
  8. സി. കെ. ബാബു

    Apr 4, 2008 at 13:04

    ചൊറിഞ്ഞു് ചൊറിഞ്ഞു് എന്തെങ്കിലും പറയിപ്പിച്ചു് മനുഷ്യനെ പ്രതിക്കൂട്ടിലാക്കുന്നതു് എങ്ങനെയെന്നു് രണ്ടായിരം കൊല്ലം മുന്‍‌പുതന്നെ പുരോഹിതന്മാര്‍ യേശുവിനെ ചോദ്യം ചെയ്തു് പിന്‍‌ഗാമികളെ കാണിച്ചു് തന്നിട്ടുണ്ടല്ലോ. പക്ഷേ ആ തന്ത്രം ഇപ്പൊ ഒത്തിരി പഴയതായി. ഇനി വരില്ലെന്നു് പറഞ്ഞതു് സത്യം എങ്കില്‍ വളരെ നന്ദി. വരാതിരിക്കൂ, ഇനി ഒരിക്കലും ഈ വഴിയേ!

     
  9. യാരിദ്‌|~|Yarid

    Apr 4, 2008 at 13:59

    സഞ്ചാരി അങ്ങനെയങ്ങു പോകരുത്.. നിങ്ങളു വസ്തുതകള്‍ നിരത്തി ബാബു മാഷ് പറയുന്നതിനെ എതിര്‍ക്കു. അല്ലാതെ ഇങ്ങനെ ഓടികളഞ്ഞാലൊ??

     
  10. സി. കെ. ബാബു

    Apr 4, 2008 at 15:01

    യാരിദ്,

    അങ്ങേരു് ഏഷ്യാനെറ്റ് കാണാന്‍ പോയി. മുന്‍ഷി കൊഞ്ഞനം കുത്തുന്നതു് എങ്ങനെ എന്നു് പഠിക്കാന്‍! പട്ടക്കാരനോ പാതിരിയോ മറ്റോ ആണെന്നു് തോന്നുന്നു പാര്‍ട്ടി. ഇത്തരം അല്പന്മാരാണു് മനുഷ്യനെ സ്വര്‍ഗ്ഗത്തിലെത്തിക്കാനും ദൈവത്തെ സഹായിക്കാനും നടക്കുന്നതു്! വല്ല പാവങ്ങളും നേര്‍ച്ചയിടുന്നതു് വാങ്ങി തിന്നിട്ടു് മിണ്ടാതെ ഇരിക്കുന്നതിനു് പകരം പേപ്പിടി കാണിച്ചു് പേടിപ്പിക്കാന്‍ ഇറങ്ങിക്കോളും! മുറിമൂക്കനല്ലാത്ത ഒരേയൊരു രാജാവു്!

     
  11. യാരിദ്‌|~|Yarid

    Apr 4, 2008 at 15:25

    ബാബു മാഷെ, ഇത്തരം പരിപാടികളു ചെയ്യുന്നതിനെ ഞങ്ങളുടെ നാട്ടിലു പറയുന്നത്, ഉത്തരം മുട്ടുമ്പോ മുണ്ടു പൊക്കിക്കാണിക്കുകയെന്നാണ്. അങ്ങേരും ചെയ്യുന്നതു അതു തന്നെ..:( അയാളു എന്തെങ്കിലും പറയാന്‍ വന്നിട്ടു അത് വസ്തുതകളു നിരത്തി പറഞ്ഞിരുന്നേല്‍ അങ്ങരോടുള്ള മതിപ്പ് ഒന്നു കൂടിയേനെ, ഇതൊരുമാതിരി…..എടപാടായിപ്പോയി..:(

     
  12. സി. കെ. ബാബു

    Apr 4, 2008 at 16:20

    ഞാന്‍ ബൈബിള്‍ എന്റെ സ്വന്ത ഇഷ്ടത്തിനു് വ്യാഖ്യാനിച്ചത്രെ! ഞാന്‍ “പന്തകുസ്ത” വായിക്കണമത്രെ! സ്വന്ത ഇഷ്ടത്തിനല്ല, മുന്‍ഷിയുടെ ഇഷ്ടത്തിനാവണം വ്യാഖ്യാനം! മുന്‍ഷി പറയുന്നതു് വേണം മനുഷ്യര്‍‍ വായിക്കാന്‍! മുന്‍ഷി അതേ വായിച്ചിട്ടുള്ളു. അതു് വായിക്കാനേ വിശുദ്ധസഭ അനുവദിച്ചുള്ളു. അതുകൊണ്ടു് മറ്റുള്ളവരും അതേ വായിക്കാവൂ! ലൈംഗികാവയവം മൂത്രമൊഴിക്കാന്‍ മാത്രമുള്ളതാണെന്നാണു് മുന്‍ഷി കരുതുന്നതെങ്കില്‍, എല്ലാവരും “മുള്ളിമുള്ളി” ചത്തോളണം!

    ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ക്കു് ശാസ്ത്രീയമായ അടിത്തറയുണ്ടു്. അതിനു് പിന്നില്‍ logical reasoning ഉണ്ടു്. അതേ ആയുധങ്ങള്‍ കൊണ്ടു് അതിനെ ഖണ്ഡിക്കാന്‍ കഴിയുന്നവന്‍ വരട്ടെ. അല്ലാത്ത മുന്‍ഷികള്‍ അക്ഷരം പഠിച്ചിട്ടു് “പന്തംഗുസ്തി” വായിക്കട്ടെ. അതു് തെറ്റുകൂടാതെ എഴുതുന്നതെങ്ങനെ എന്നെങ്കിലും (ഒരുപക്ഷേ!) പിടി കിട്ടിയേക്കും!

     
  13. Reji

    Apr 4, 2008 at 21:58

    I very much like Mr. C.K.Babu’s independent thinking. But my question is, after Christ’s crucification whether Judas went to write a book or he commit suicide?

    thanks
    RT

     
  14. ജോണ്‍ജാഫര്‍ജനാ<>J3

    Apr 4, 2008 at 22:51

    എടോ വെവര ദോഷീ ബാബൂ,
    മര്യാദക്ക് ചോദിച്ചാ‍ല്‍ നിയങ്ങ് ഒലത്തും അല്ലേ?
    നിനക്ക് ഓശാനാ പാടുന്നവര്‍ മതി ഈ ബ്ലോഗില്‍ അല്ലേ?
    നീയീ എഴുതിയ വെവരക്കേട് ആരെങ്കിലും ചോദിച്ചാല്‍ , ചോദിക്കുന്നവനെ കളിയാക്കി പടിയടിച്ച് പിണ്ഡം വെയ്ക്കും അതിനും ഓശാനാ പാടാന്‍ കൊറെ വെവര ദോഷികളും,
    എന്തറിഞ്ഞിട്ടാണ് യാരിദ് സാറെ, ഈ വീമ്പു പറച്ചിലും ഈ വെവര‍ ദോഷീടെ പൃഷ്ടംതാങ്ങലും, തന്റെ ഈ സാറിനു ധൈര്യമുണ്ടോ, ഒരു പൊതു ബ്ലോഗില്‍ വന്ന് അങ്ങേര്‍ ഇതുവരെ എഴുതിയ ഏതെങ്കിലും ഒരു പോസ്റ്റിനെ പറ്റി(എതെങ്കിലും ഒന്നിനെ പറ്റി)സംസാരിക്കാന്‍?

    തന്റെ ഈ മുറി മൂക്കന്‍ രാശാവിനെ, വെല്ലു വിളിക്കുന്നു. ഉത്തരം മുട്ടുന്നതാര്‍ക്കാണെന്ന് അപ്പൊ കാണാം,
    ഇങ്ങേര്‍ സമയമില്ല, സംസാരിക്കുന്നവര്‍ക്ക് വെവരമില്ല, എനിക്കൊന്നും എതിര്‍ത്ത് പറയാനില്ല , ഞാന്‍ എഴുതുന്നത് ആവശ്യമുള്ളവര്‍ വായിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞ് ഈ ബ്ലോഗില്‍ ആരേയും സംസാരിക്കാന്‍ അനുവദിക്കാത്തത് കൊണ്ടല്ലേ ആരും ഇതുവഴി വരാത്തത്.
    അല്ലാതെ യാരിതേ,ഇങ്ങേറ് എഴുതുന്ന വെവരക്കേട് ചോദിക്കാനും പറയാനും ധൈര്യവും വെവരവുമൊള്ള ക്രിസ്ത്യാനിക്കൊച്ചുങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ഈ ഏമാന്‍ ഇങ്ങനെ കെടന്ന് വെലസുന്നത്.
    അതുകൊണ്ട് വഴിപ്പോക്കാ, അങ്ങേരെ അധികം ചൊമക്കണ്ട, വല്ലാതെ നാറും.

    പണ്ട് ഇങ്ങേര്‍ എഴുതിയതിനു സാജന്‍ എന്ന ബ്ലോഗര്‍ എഴുതിയ മറുപടി പോസ്റ്റുകള്‍ യാരിദ് വായിച്ചാരുന്നോ? അതിനിങ്ങേര്‍ മറുപടി എഴുതിയത് എന്താണെന്നും അറിയാമല്ലൊ അല്ലേ?

     
  15. സി. കെ. ബാബു

    Apr 5, 2008 at 06:53

    ജോണ്‍ജാഫര്‍ജനാ,

    ഭാഷയ്ക്കു് എന്തൊരു ദൈവീകമായ പരിവേഷം!!!

    “ചോദിക്കാനും പറയാനും ധൈര്യവും വെവരവും ഇല്ലാത്ത ക്രിസ്ത്യാനിക്കൊച്ചു്” ആയിപ്പോയതു് എന്തുകൊണ്ടാണെന്നു് ദൈവത്തിനോടു് ഒന്നു് ചോദിക്കാമായിരുന്നില്ലേ?

     
  16. യാരിദ്‌|~|Yarid

    Apr 5, 2008 at 06:56

    ജോണെ ഇമ്മാതിരി പിത്തലാട്ടം കാണിക്കുന്നതു എന്തിന്റെ അടിസ്ഥാനത്തിലാണെന്നു എനിക്കറിയില്ല. വീമ്പു പറച്ചിലുമില്ല പൃഷ്ഠം താങ്ങലുമില്ല.എനിക്കു ന്യായമെന്ന് തോന്നിയ ഒരു സംഗതിയില്‍ മറ്റുള്ളവര്‍ എന്തു പറയുന്നു എന്നറിയാന്‍ വേണ്ടി കമന്റ് ട്രാക്കിംഗ് ഇട്ടിരുന്നു. അതില്‍ സഞ്ചാരിയുടെ കമന്റും വാ‍യിച്ചു. ഇത്തരം കാര്യങ്ങളെപറ്റി ആധികാരികമായി പറയാന്‍ അറിയില്ലാത്തതുകൊണ്ട് രണ്ടു പേരും എഴുതിയതു വായിച്ചു. ഇവര്‍ പറയുന്നതിനിടക്ക് ഒരു കമന്റു പോലും ഞാനിട്ടില്ല, അനുകൂലിച്ചുമിട്ടില്ല, പ്രതികൂലിച്ചുമിട്ടില്ല. പക്ഷെ ഇടക്കു വെച്ചു സഞ്ചാരി മറുപടി പറയാനില്ലാതെ എന്തൊക്കെയൊ പിറുപിറുത്തുകൊണ്ട് പോകുന്നതു കണ്ടു. അപ്പൊഴൊരു കമന്റ് വീണ്ടുമിട്ടു. ഇങ്ങനെ പോയാലെങ്ങനെ വസ്തുതത്കളു നിരത്തി ബാബുമാഷ് പറയുന്നത് ഖണ്‍‌ടിക്കാന്. സഞ്ചാരിയ്ക്ക് കഴിവില്ലാത്തതിനു ഇങ്ങനെ അടച്ചാക്ഷേപിക്കണൊ ജോണെ? പിന്നെ വെവരക്കേടാണൊ വെവരമുള്ളതാണൊ എന്നൊക്കെ തീരുമാനിക്കുന്നത് എല്ലാവരുടെയുംഅഭിപ്രായം അറിയ്മ്പോഴാണ്. തനിക്കു ധൈര്യമുണ്ടായില്ലലൊ ബാബു മാഷ് പറയുന്നതിനെ കാര്യ കാരണ സഹിതം എതിര്‍ത്തു പറയാന്‍. അതില്ലാതെ കൃസ്ത്യാനിറ്റിയെ എതിര്‍ത്തു പറയുമ്പോ തനിക്കെന്തിനു ചൊറിയണം. താനാദ്യം എല്ലാം വസ്തുതകള്‍ഊ നിരത്തി പറയ്. എന്നിട്ടു തീരുമാനിക്കാം ആരെ ചൊമക്കണം ആരെ ചൊമക്കണ്ടായെന്നു..

    പിന്നെ ഇതുവരെ ഞാന്‍ ഒരാളെയും പോയി താങ്ങി എന്നു താനല്ലാതെ വേറെ ആരും ബുലോഗത്തില്‍ പറഞ്ഞിട്ടില്ല. എനിക്കിഷ്ടപെട്ടാല്‍ ഇഷ്ടപ്പെട്ടുവെന്നു പറയും. ഇല്ലെലില്ല തന്നെ. അതിനെനിക്കു മൂന്നാമതൊരാളുടെ കൂട്ട് വേണ്ട..!!!

     
  17. സി. കെ. ബാബു

    Apr 5, 2008 at 07:06

    reji,

    മത്തായി മര്‍ക്കോസ് ലൂക്കോസ് യോഹന്നാന്‍ എന്ന സുവിശേഷങ്ങള്‍ അവര്‍ നേരിട്ടു് എഴുതിയതല്ല എന്ന പോലെ തന്നെ യൂദാസിന്റെ സുവിശേഷവും പിന്‍‌ഗാമികള്‍ എഴുതിയതാണു്. യൂദാസിന്റെ ആത്മഹത്യയെപ്പറ്റി ഒന്നും അതില്‍ പരാമര്‍ശം ഇല്ല. ഞാന്‍ ലേഖനത്തില്‍ അതു് വിശദമായി എഴുതാം.

     
  18. ജോണ്‍ജാഫര്‍ജനാ<>J3

    Apr 5, 2008 at 07:53

    എടോ ബാബൂ, തന്റെ ഭാഷയെക്കാള്‍ ഒട്ടും മോശവും ഒട്ടും മെച്ചവും അല്ല എന്റെ ഭാഷ,
    തന്റെ ഭാഷയുടെ മാനുഷിക പരിവേഷം കാണാന്‍ തന്റെ കൊണവതിയാരം പിറകിലോട്ട് പോയി വായിച്ചാ പോരേ?

    താനാദ്യം മര്യാദ പഠിക്ക്, പിന്നെ മറ്റുള്ളവരെ പഠിപ്പിക്കുന്നതായിരിക്കും നല്ലത്, വോക്കേ:(

    തന്നോട് സംസാരിക്കാന്‍ ഇത്രയും മാന്യത തന്നെ അധികമെന്നാ എന്റെ കണക്ക് കൂട്ടല്‍.

    പിന്നെ താന്‍ ഒപദേശിച്ചത് പോലെ ഞാന്‍ ഒണ്ടായിപ്പോയതെന്താന്ന് ദൈവത്തോട് ചോദിക്കാം പക്ഷേ താന്‍ ആരോടോക്കെ ചോദിച്ചാ അതിനു മറുപടി കിട്ടും സഗാവെ?

    പിന്നെ യാരിദേ

    തനിക്ക് ഈ വെഷയത്തെപറ്റി എക്കും പൂക്കും അറിയില്ലെന്ന് പറയുകയും ചെയ്യുന്നു, സഞ്ചാരി എന്തോ പുറുപുറുത്തുകൊണ്ട് പോകുന്നെന്നും പറയുന്നു, അതിന്റെ മുമ്പിലുള്ള ബാബുവിന്റെ കമന്റ് വായിച്ചാരുന്നോ വഴിപോക്കാ, ഇനിയീ വഴി കാണരുതെന്ന് ഇ വിദ്വാന്‍ എഴുതിയത് കാണാതെയാണോ ഈ പിറുപിറുക്കല്‍ അദോ ഏതോ കാശിനു കൊള്ളാത്ത ഒരു പടം തന്റെ പേരില്‍ സമര്‍പ്പിച്ചതിന്റെ പാരതോഷികമോ?

    പിന്നെ ഇങ്ങേരെഴുതുന്നതിനു മറുപടി ഇതിനു മുമ്പ് പലരും പറഞ്ഞിട്ടുണ്ട്, സമയമുണ്ടെങ്കില്‍ പിറകിലേക്ക് വായിച്ച് നോക്ക് , അതിനെങ്ങനയാ ഇയാളുടെ പ്രതികരണമെന്ന് കൂടൊന്ന് അറിഞ്ഞിട്ടാണോ ഈ പുലമ്പല്‍ അതോ ചുമ്മാ വളയമില്ലാത്ത ചാട്ടമോ?
    പിന്നെ എന്താ ജോണ്‍ ചോദിച്ചതിനൊന്നും ഇവനു മറുപടി ഇല്ലാതെ പോയത്?

    ഇനി ഈ വിദ്വാന്റെ പഴയ പോസ്റ്റുകളില്‍ എന്താ സംഭവിച്ചതെന്ന് അറിയില്ലാത്തത് കൊണ്ടാണെങ്കില്‍, യാരിദ് പറഞ്ഞത് ഞാന്‍ അംഗീകരിക്കാം , പക്ഷേ അതിനു മുമ്പ് , ഈ വിദ്വാന്റെ ആദ്യം മുതലുള്ള പോസ്റ്റുകളില്‍ കാര്യ കാരണ സഹിതം പലരും പറഞ്ഞ മറുപടികള്‍ ഒന്ന് വായിച്ച് നോക്കുന്നത് നന്നായിരികും.

    പിന്നെ ഇപ്പോതന്നെ , ഒരു പൊതു ബ്ലോഗില്‍ ഇയാള്‍ എഴുതിയ ഏത് പോസ്റ്റിനെപറ്റിയും ചര്‍ച്ച ചെയ്യാം ഇങ്ങേരോട് അങ്ങോട്ട് വാ എന്നു പറഞ്ഞിട്ട് എന്താണ് അതിനെപറ്റി മിണ്ടാത്തത്?
    വാലു ചുരുട്ടി ആസനത്തില്‍ വച്ച് ഇയാള്‍ സ്ഥലം വിട്ടോ?

     
  19. യാരിദ്‌|~|Yarid

    Apr 5, 2008 at 08:14

    “ഏതോ കാശിനു കൊള്ളാത്ത ഒരു പടം തന്റെ പേരില്‍ സമര്‍പ്പിച്ചതിന്റെ പാരതോഷികമോ?“

    ജോണെ താനീ പറഞ്ഞതിനു എനിക്കു ഒന്നും പറയാനില്ല,തന്റെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കു.
    പിന്നെ ഞാന്‍ എഴുതിയതെന്താണെന്ന് ശരിക്കും വായിച്ച് നോക്കു, ആധികാരികമായി പറയാന്‍ കഴിയില്ല എന്നെ പറഞ്ഞുള്ളു. ആള്‍ക്കാരു പറയുന്നത് മനസ്സിലാക്കാന്‍ വല്യ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെ നേരത്തെ എന്തു നടന്നു ,എന്തു നടന്നില്ല എന്നൊന്നും എനിക്കറിയില്ല.

    വളയമില്ലാത്ത ചാട്ടമെന്നു പറഞ്ഞതു എനിക്കു ക്ഷ പിടീച്ചു കെട്ടൊ

    പിന്നെ ഒരു ടിപ്പിക്കല്‍ പള്ളീലച്ചനെ പോലെ സംസാരിക്കരുത് ജോണ്‍.അതു തന്റെ ഇഷ്ടം..

     
  20. യാരിദ്‌|~|Yarid

    Apr 5, 2008 at 08:15

    പിന്നെ ഒന്നുകൂടി ഞാന്‍ ആവശ്യമില്ലാതെ ആള്‍ക്കാരെ ചൊറിയാന്‍ പോകാറില്ല. പക്ഷെ താനെന്തിനു ജോണെ ഇങ്ങനെ ക്ഷോഭിച്ചു സംസാരിക്കുന്നത്…

     
  21. സി. കെ. ബാബു

    Apr 5, 2008 at 08:44

    യാരിദ്,

    ഇതുപോലുള്ളവരോടു് സംസാരിച്ചിട്ടു് ഒരു കാര്യവുമില്ല. ഇനി ശല്യപ്പെടുത്തില്ല എന്നു് എന്നോടു് പറഞ്ഞവനോടു് അങ്ങനെ തന്നെ ചെയ്യൂ എന്നു് പറഞ്ഞതു് തെറ്റിപ്പോയത്രേ. വസ്തുനിഷ്ഠമായി എന്നോടു് ചോദിച്ചിട്ടുള്ളവര്‍ക്കു് വസ്തുനിഷ്ഠമായി മറുപടിയും നല്‍കിയിട്ടുണ്ടു്. അല്ലാത്തവര്‍ക്കു് അവര്‍ അര്‍ഹിക്കുന്ന മറുപടിയും. ഒരു മറുപടിയും അര്‍ഹിക്കാത്തവര്‍ക്കു് മറുപടി നല്‍കാനുള്ള ഒരു ബാദ്ധ്യതയും എനിക്കെന്നല്ല, ആര്‍ക്കുമില്ല.

    ദൈവത്തില്‍ വിശ്വസിച്ചാല്‍ ഇതുപോലെ പേയിളകുമെങ്കില്‍ ആ ദൈവത്തിനു് എന്തോ തകരാറുണ്ടാവണം. പേപ്പട്ടികള്‍ കുരച്ചും കടിച്ചും തുപ്പല്‍ ഒഴുക്കിയും ചാവുന്നതിന്റെ ലക്‍ഷ്യവും ദൈവത്തിലെ നിത്യശാന്തിയാവുമെന്നുണ്ടോ? എങ്കില്‍ അവറ്റകള്‍ കുരച്ചുകുരച്ചു് മോക്ഷം പ്രാപിക്കട്ടെ!! അല്ലാതെന്തു് പറയാന്‍?

     
  22. ജോണ്‍ജാഫര്‍ജനാ<>J3

    Apr 5, 2008 at 12:39

    യാരിദേ,
    തന്റെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാവും,
    പക്ഷേ ഈ വെവര ദോഷിയോട് സംസാരിക്കുന്നതില്‍ എന്റെ ഭാഷ ക്ഷോഭത്തിന്റേതായിപോയെന്ന് ഞാന്‍ തികച്ചും മനസ്സിലാക്കുന്നു,
    മന:പൂര്‍വമാണ് ഇയാളോട് ഇതേ അളവില്‍ ഞാന്‍ സംസാരിക്കുന്നത്, ഈ പോസ്റ്റിലെ ആറാമത്തെ കമന്റ് നോക്കൂ
    ഇനി പറയൂ ആരാണ് ആദ്യം മടുത്തെന്ന് പറഞ്ഞത് സഞ്ചാരിയാണോ?
    അതോ ഈ വിദ്വാനാണോ എന്ന് എന്നിട്ട് ഇവന്റെ അവസാനത്തെ കമന്റൂടെ വയിക്ക് എന്നിട്ട് മനസ്സിലാക്കൂ വഴിപോക്കാ ഇവന്റെ സത്യസന്ധത?
    വഴിപ്പോക്കന്‍ സഞ്ചാരിയോട് പറഞ്ഞ ഭാഷയില്‍ കണ്ട പുച്ഛ സ്വരം നന്നായിട്ട് മനസ്സിലാക്കിയാണ് ഞാന്‍ അതേ അളവില്‍ സംസാരിച്ചത്,
    സഞ്ചാരിയോട് താങ്കള്‍ മാന്യത യുടെ സ്വരം കാണിച്ചിരുന്നെങ്കില്‍ അതേ അളവില്‍ താങ്കള്‍ക്ക് തിരിച്ച് കിട്ടിയേനേ:)
    അത് മനപൂര്‍വമല്ലെങ്കില്‍ വിട്ടുകള:)
    ഇപ്പോ മൊത്തത്തില്‍ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഇദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളൊന്നും താങ്കള്‍ വായിച്ചിട്ടില്ല എന്ന്.
    ഞാന്‍ അപേക്ഷിക്കുന്നു , സമയം കിട്ടുമ്പോള്‍ ഇവന്റെ പഴയ പോസ്റ്റുകള്‍ വായിച്ചിട്ട് ആളുകള്‍ എഴുതിയ കമന്റുകളോട് ഇവന്‍ എങ്ങനെയാ പ്രതികരിച്ചതെന്ന് , അത് മുഴുവനും കിട്ടിയ ലിങ്കുകളിലും പോയി വായിച്ചിട്ടാണ് ഇയാള്‍ക്ക് കമന്റാന്‍ ഞാന്‍ ഇറങ്ങി പുറപ്പെട്ടത്,
    ഇനീ ഇവന്‍ എന്താ ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ പറഞ്ഞുതരാം.
    എന്റെ എല്ലാ കമന്റുകളും ഈ വിദ്വാന്‍ ഡിലീറ്റ് ചെയ്യും, മറ്റുപലരുടേയും ചെയ്തത് പോലെ,
    വേണമെങ്കില്‍ കമന്റ് മോഡറെഷനും വെക്കും.

    അതാ അവന്റെ ശീലം.
    ഇവന് പേയിളകിത്തുടങ്ങിയിട്ടേ ഉള്ളൂ.
    യാരിദേ കാത്തു നില്‍ക്കാമെങ്കില്‍ ഇവന്റെ ഉള്ളിലുള്ള മുഴുവന്‍ വെഷവും ഇവന്‍ ഇപ്പോഇവ്ടെ ഛര്‍ദ്ദിച്ചു വെയ്ക്കും ക്ഷമയോട് കാത്തിരിക്കൂ,
    ഇനി ഈ വിദ്വാന്‍ ആത്മാര്‍ത്ഥതയോടെ ആണ് ഇതൊക്കെ എഴുതുന്നതെങ്കില്‍ ഇതിന്‍ മുമ്പ് മാന്യതയോടെ ഇവന്റെ മുമ്പില്‍ വന്ന പലരേയും ഇവന്‍ മാന്യമായി ട്രീറ്റ് ചെയ്തേനേ.

    ആ മാന്യത ഇവന്റെ ഭാഗത്ത് നിന്നുണ്ടാവാത്തിടത്തോളം കാലം ഇവനും അത്തരം മാന്യത അര്‍ഹിക്കുന്നില്ല,
    ജോണ്‍ അര്‍ഹിക്കാത്തത് ആര്‍ക്കും വെച്ചു നീട്ടാറില്ല.

    പിന്നേ പേ പിടിച്ച ഇത്തരം നായകളെ അധികകാലം ജീവനോടെ കഴിയാന്‍ സമ്മതിക്കില്ല അതിനു മുമ്പ് വെവരമുള്ളവര്‍ തല്ലിക്കൊല്ലും.
    ബാബൂ നിനക്ക് അധിക കാലം ഇങ്ങനെ കുരച്ച് കുരച്ച് മോക്ഷം പ്രാപിക്കാന്‍ കഴിയില്ല എന്നോര്‍ത്തപ്പോ ഈ ജോണിനു പോലും ഒരു വിഷമം:(

     
  23. സി. കെ. ബാബു

    Apr 5, 2008 at 13:23

    🙂